സാംസ്‌കാരിക വിശേഷങ്ങള്‍

ജോയി ടി. ഇട്ടൻ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക്

ഫ്രാൻസിസ് തടത്തിൽ 2018-03-11 04:11:12am

ന്യൂയോർക്ക്:ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി സീനിയർ നേതാവ് ജോയി ടി. ഇട്ടൻ മത്സരിക്കുന്നു.നിലവിൽ ഫൊക്കാനയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ആയ ജോയി ഇട്ടൻ ഫൊക്കാനയുടെ വളർച്ചക്ക് ഏറെ സംഭാവനകൾ ചെയ്ത വ്യക്തിയാണ്. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷന്റെ നെടുംതൂണായ ജോയ് ഇട്ടൻ ആ സംഘടനയെ ശക്തികൊണ്ടും പ്രവർത്തന മികവുകൊണ്ടും മുൻനിരയിൽ എത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച വ്യക്തിയാണ്. ഫൊക്കാനയിൽ ദേശീയ തലത്തിൽ നിരവധി പദവികൾ അലങ്കരിച്ച ജോയി ഇട്ടൻറെ  സാന്നിധ്യം അടുത്ത ദേശീയ കമ്മിറ്റിയിലും അനീവാര്യമാണെന്നു കണ്ടാണ് അദ്ദേഹത്തെ ദേശീയ കമ്മിറ്റിയിലേക്ക് മത്സരിപ്പിക്കാൻ   മുതിർന്ന ഫൊക്കാന നേതാക്കൽ താൽപര്യം പ്രകടിപ്പിച്ചത്.

ഫൊക്കാനയുടെ 2014-2016 കമ്മിറ്റിയിൽ നാഷണൽ ട്രഷറർ ആയിരുന്ന ജോയി ഇട്ടൻ 2012-2014 കമ്മിറ്റിയിൽ ദേശീയ കമ്മിറ്റി അംഗമായിരുന്നു. 2012 മുതൽ തുടർച്ചയായി ദേശീയ തലത്തിൽ വിവിധ ഭാരവാഹിത്വം വഹിച്ചു വരുന്ന ജോയി ഫൊക്കാന ഫൊക്കാന കോൺവെൻഷനുകളുടെ ചുക്കാൻ പിടിക്കുന്നതിൽ എപ്പോഴും മുന്നിരയിലുണ്ടാകാറുണ്ട്. 2012 ൽ ഹ്യൂസ്റ്റൺ കോൺവെൻഷന്റെ ജനറൽ കോർഡിനേറ്റർ ആയിരുന്ന അദ്ദേഹം പിന്നീട് 2014ൽ  ചിക്കാഗോയിൽ നടന്ന കൺവെൻഷന്റെ ദേശീയ കോർഡിനേറ്റർ ആയിരുന്നു. നിലവിൽ ഫൊക്കാനയുടെ ചാരിറ്റി കമ്മിറ്റിയുടെ ചെയർമാൻ ആയ ജോയി ഇട്ടന്റെ നേതൃത്വത്തിൽ നിരവധി കാരുണ്യ പ്രവർത്തികളാണ് നടന്നുവരുന്നത്, ഫൊക്കാനയുടെ ചാരിറ്റി കമ്മിറ്റി ഇതിനകം കേരളത്തിലെ നിർധനരായ 4 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകിയതിൽ  ഒരു വീടിൻറെ നിർമാണത്തിനുള്ള മുഴുവൻ തുകയും വഹിച്ചത് അദ്ദേഹം തന്നെയാണ്. 

എറണാകുളം, ഇടുക്കി ജില്ലകളിലുള്ളവർക്കാണ് ഇതുവരെ വീട് വെച്ച് കൊടുത്തത്. നാലു വീടുകൾ നിർമ്മിച്ച ആദ്യത്തെ വീടിൻറെ താക്കോൽ ദാനം കഴിഞ്ഞ വര്ഷം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയായിരുന്നു.അഞ്ചാമത്തെ വീടിൻറെ താക്കോൽ ദാനം ഏപ്രിൽ മാസത്തിൽ നടത്താനിരിക്കുകയാണ്.

ന്യൂയോർക്കിലെ പ്രമുഖ മലയാളി സംഘടനയായ വെസ്റ്റ് ചെസ്റ്റർ മലയാളി അസ്സോസിയേഷന്റെ മുൻ പ്രസിഡന്റ്, വൈസ്  പ്രസിഡന്റ്, ട്രഷറർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, എന്നീ സ്ഥാനങ്ങൾ അലങ്കരിച്ച അദ്ദേഹം അസോസിയേഷൻ സോവനീർ ചീഫ് എഡിറ്റർ കൂടിയാണ്. കഴിഞ്ഞ 4 വർഷമായി സിറിയൻ ഓർത്തഡോക്സ്‌ സഭ അമേരിക്കൻ- കാനഡ ഭദ്രാസനം കൗൺസിൽ അംഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ജോയി വൽഹാല സെയിന്റ് ജോൺസ് യാക്കോബായ പള്ളി ട്രസ്റ്റി കൂടിയാണ്.

നിലവിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ്സിന്റെ ന്യൂയോർക് സ്റ്റേറ്റ് ചാപ്റ്റർ പ്രസിഡന്റ് ആയ അദ്ദേഹം നേരത്തെ സെക്രെട്ടറിയായും ചുമതല വഹിച്ചിരുന്നു.

മൂവാറ്റുപുഴ ഊരമന പാടിയേടത്തു പരേതനായ ടി.വി. ഇട്ടൻപിള്ളയുടെയും പരേതയായ ഏലിയാമ്മയുടെയും 5 മക്കളിൽ നാലാമനായ ജോയി കേരളത്തിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് രാഷ്ട്രീയ രംഗത്ത് കടന്ന് വരുന്നത്.1984 ഇൽ കെ.എസ്.യൂ. സംസ്ഥാന സെക്രട്ടറി, യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി, കെ.പി,സി.സി. മെമ്പർ, എന്നീ നിലകളിൽ രാഷ്ട്രീയ പയറ്റുകൾ നടത്തിയ ശേഷം 1990 ഇൽ എൽ.എൽ.ബി.ക്ക് പഠിച്ചുകൊണ്ടിരിക്കെ അമേരിക്കയിൽ കുടിയേറി. 

രാഷ്ട്രീയത്തിലും, സംഘടനാതലങ്ങളിലും ഇത്രയേറെ അനുഭവ സമ്പത്തുള്ള ജോയി ഇട്ടൻ പുതിയ ഭരണസമിതിക്ക് അനിവാര്യമായ സാന്നിധ്യവും മുതൽക്കൂട്ടുമായിരിക്കുമെന്നു ഫൊക്കാന പ്രസിഡന്റ് സ്ഥാനത്തേക്ക്   മത്സരിക്കുന്ന മാധവൻ ബി. നായർ,   സെക്രെട്ടറി എബ്ര ഹാം ഈപ്പൻ (പൊന്നച്ചൻ), ട്രഷറർ സജിമോൻ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിൻ‌രാജ്,  ബോർഡ് ഓഫ് ട്രസ്റ്റീ  അംഗങ്ങളായ ഡോ.മാത്യു വര്ഗീസ്  (രാജൻ), എറിക് മാത്യു,  നാഷണൽ കമ്മിറ്റി അംഗങ്ങളായ ദേവസി പാലാട്ടി, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്സ് ഏബ്രഹാം, റീജിയണൽ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടൻ നായർ (ന്യൂയോർക്ക്), രഞ്ജു ജോർജ് (വാഷിംഗ്‌ടൺ ഡി. സി.), എൽദോ പോൾ (ന്യൂ ജേഴ്സി -പെൻസിൽവാനിയ),ജോൺ കല്ലോലിക്കൽ (ഫ്ലോറിഡ), വിമൻസ് ഫോറം ചെയർപേഴ്‌സൺ ലൈസി അലക്സ്, ഓഡിറ്റർ  ചാക്കോ കുര്യൻ,  എന്നിവർ സംയുക്ത പ്രസ്താവനയിൽ  അറിയിച്ചു

 കോലഞ്ചേരി സെയിന്റ് പീറ്റേഴ്സ് കോളേജിൽ നിന്ന് ബി.എസ്‌സി ബിരുദമെടുത്ത ശേഷം സോസിയോളജിയിൽ ബിരുദാനന്തര ബിരുദവും നേടി. ന്യൂയോർക്ക് സ്റ്റേറ്റ് ഡിപ്പാർട്മെന്റിൽ അക്കൗണ്ടന്റ് ആയി 15 വർഷം സേവനം ചെയ്ത ശേഷം ബിസിനസ് രംഗത്തേക്ക് ചുവടു മാറ്റി.

ഭാര്യ: ജെസ്സി ഇട്ടൻ വെസ്റ്റ് ചെസ്റ്റർ മെഡിക്കൽ സെന്റെറിൽ ജോലി ചെയ്യുന്നു. അറ്റോർണി ആയ ആൻ മേരി ഇട്ടൻ,കൊളംബിയ യൂണിവേഴ്സിറ്റിയിൽ  മാസ്‌റ്റേഴ്‌സ് വിദ്യാർത്ഥിനിയായ എലിസബത്ത് ഇട്ടൻ, ബിഹാംപ്ടൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വിദ്യാർത്ഥി ജോർജ് ഇമ്മാനുവേൽ എന്നിവര് മക്കളാണ്.

  സിറിയൻ ഓർത്തഡോക്സ്‌ സഭയിലെ സ്രേഷ്ട സ്ഥാനം വഹിക്കുന്ന ഷെവലിയാർ ജോർജ് ഇട്ടൻ സഹോദരനാണ്.