സാംസ്‌കാരിക വിശേഷങ്ങള്‍

ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി വിജി നായർ വീണ്ടും മത്സരിക്കുന്നു

ഫ്രാൻസിസ് തടത്തിൽ 2018-03-11 11:20:59am


ചിക്കാഗോ:ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി പ്രമുഖ സംഘടനാ പ്രവർത്തക വിജി നായർ വീണ്ടും മത്സരിക്കുന്നു. നിലവിൽ നാഷണൽ കമ്മിറ്റി അംഗമായ വിജിയുടെ മികച്ച സംഘടനാ നേതൃ പാടവമാണ് വീണ്ടും ഒരു അംഗം കൂടി കുറിക്കാൻ വിജിക്കു അവസരം ലഭിച്ചത്. മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റുകൂടിയായ വിജി  ഇപ്പോൾ  അസോസിയേഷൻ ചെയർമാൻ ആണ്.  മിഡ് വെസ്റ്റ് മലയാളി അസോസിയേഷാന്റെ വൈസ് പ്രസിഡണ്ട്,കമ്മിറ്റി മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

നായർ അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ചിക്കാഗോയുടെ ബോർഡ് മെമ്പർ ആയ വിജി നായർ കേരള ഹിന്ദു ഓഫ് നോർത്ത് അമേരിക്ക (കെ.എച് .എൻ.എ)യുടെ കഴിഞ്ഞ വർഷത്തെ ഓഡിറ്റർ ആയിരുന്നു.ഫൊക്കാന ഫിലാഡൽഫിയ കൺവെൻഷന്റെ ടാലെന്റ്റ് ഷോ കോർഡിനേറ്റർ കൂടിയാണ് വിജി.

നാഷണൽ കമ്മിറ്റി മെമ്പർ എന്ന നിലയിൽ വിജിയുടെ മികച്ച പ്രവർത്തനവും  അനുഭവ പരിചയവും ഫൊക്കാനയുടെ അടുത്ത ഭരണസമിതിയുടെ ഗുണകരമാകുമെന്നു  പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്ന  മാധവൻ ബി. നായർ,   സെക്രെട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ), ട്രഷറർ സജിമോൻ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിൻ‌രാജ്, ജോയിന്റ് ട്രഷറർ പ്രവീൺ തോമസ്, ബോർഡ് ഓഫ് ട്രസ്റ്റീ  അംഗങ്ങളായ  ഡോ.മാത്യു വര്ഗീസ്  (രാജൻ), എറിക് മാത്യു,  നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോയി ടി. ഇട്ടൻ, ദേവസി പാലാട്ടി, ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്സ് ഏബ്രഹാം, റീജിയണൽ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടൻ നായർ (ന്യൂയോർക്ക്), രഞ്ജു ജോർജ് (വാഷിംഗ്‌ടൺ ഡി. സി.), എൽദോ പോൾ (ന്യൂ ജേർസി- പെൻസിൽവാനിയ),ജോൺ കല്ലോലിക്കൽ (ഫ്ലോറിഡ), വിമൻസ് ഫോറം ചെയർപേഴ്‌സൺ ലൈസി അലക്സ്  എന്നിവർ സംയുക്ത പ്രസ്താവനയിൽ  അറിയിച്ചു,

കൊല്ലം കുണ്ടറ സ്വദേശിനിയായ വിജി കേരള യൂണിവേഴ്സിറ്റിയിൽ  നിന്ന് എം. കോം  ബിരുദം നേടിയശേഷം 20 വര്ഷം മുമ്പാണ് അമേരിക്കയിലെത്തിയത്. ചിക്കാഗോ വെസ്റ്റ് പ്ലെയിൻസ്‌ സ്വദേശിനിയായ സിജി ടാക്സ് പ്രാക്റ്റീഷനറും അക്കൗണ്ടൻറ്റുമാണ് .ഫൊക്കാന ഫിലാഡൽഫിയ കൺവെൻഷൻ ജനറൽ കൺവീനർമാരിലൊരാളായ സതീശൻ നായർ ആണ് ഭർത്താവ്.മാക്  ആൻഡ് ഇമേജിൽ ഇലക്ട്രോണിക്സ് എഞ്ചിനീയർ ആണ് അദ്ദേഹം. ഹൈസ്കൂൾ സീനിയർ വിദ്യാർത്ഥിയായ വരുൺ മേനോൻ, 9 ക്ലാസ് വിദ്യാർത്ഥിയായ നിഥിൻ നായർ എന്നിവർ മക്കളാണ്.