സാംസ്‌കാരിക വിശേഷങ്ങള്‍

ജെസി റിൻസി ഫൊക്കാന അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക്

ഫ്രാൻസിസ് തടത്തിൽ 2018-03-12 03:41:40am

ചിക്കാഗോ: ഫൊക്കാനയുടെ അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വനിതാ തീപ്പൊരി നേതാവുകൂടി.ചിക്കാഗോ മലയാളി അസോസിയേഷൻ മുൻ വൈസ് പ്രസിഡന്റ് ജെസി  റിൻസിയാണ് സംഘടനാ രംഗത്തെ മികവുറ്റ പ്രവർത്തനവും രാഷ്ട്രീയ പാരമ്പര്യവുമായി മത്സര രംഗത്തേക്ക് വരുന്നത്.

ഫൊക്കാനയുടെ ചിക്കാഗോ റീജിയണൽ സെക്രെട്ടറികൂടിയായ ജെസി  വരാനിരിക്കുന്ന ചിക്കാഗോ മലയാളി അസോസിയേഷൻ തെരെഞ്ഞെടുപ്പിൽ ബോർഡ് മെമ്പർ ആയി മത്സരിക്കാനിരിക്കുകയാണ്. 
ഇന്ത്യൻ നാഷണൽ ഓവർസീസ് കോൺഗ്രസ് ചിക്കാഗോ റീജിയണൽ സെക്രെട്ടറികൂടിയായ ജെസി  കോളേജ് രാഷ്ട്രീയത്തിലൂടെയാണ് സംഘടനാ രംഗത്തേക്ക് കടന്നു വരുന്നത്.മല്ലപ്പള്ളി പെരിമ്പട്ടി ഈപ്പൻ തോമസിൻറ്റെയും സൂസി തോമസിൻറ്റെയും മൂന്നു മക്കളിൽ രണ്ടാമത്തെ ആളായ ജെസി  അമേരിക്കയിൽ എത്തും മുമ്പ് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്നു. കോൺഗ്രസ് പാനലിൽ കൊച്ചനാട് സഹകരണസംഘത്തിൽ ബോർഡ് മെമ്പർ ആയി ഒറ്റയ്ക്ക് ജയിച്ച പരമ്പര്യവും ജെസിക്കുണ്ട്. 11 അംഗ ബോർഡിൽ ജെസി മാത്രമാണ് സിപിഎമ്മിന് മുൻതൂക്കമുള്ള ബോർഡിൽ വിജയം നേടിയത്.അതുപോലെ തന്നെ വിദ്യാർത്ഥിനി ആയിരിക്കെ, തിരുവല്ല മാർത്തോമാ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ കെ.എസ്. യൂ പാനലിൽ വൈസ് പ്രസിഡന്റ് ആയി മത്സരിച്ചു  വിജയിച്ച ജെസി ഒഴികെ കെ.എസ്.യുവിന്റെ മുഴുവൻ പാനൽ അംഗങ്ങളും  പരാജയപ്പെട്ടിരുന്നു.ജെസ്സിയുടെ സംഘടനാ മികവിനുള്ള അംഗീകാരമായിട്ടാണ് ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കാൻ ചിക്കാഗോ മലയാളി അസോസിയേഷൻ പിന്തുണ നൽകിയത്.  ഒരു മികച്ച വനിതാ  നേതാവും സംഘടനാ പ്രവർത്തകകൂടിയായ  ജെസിയുടെ അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനാർത്ഥിത്വം   ജെസിയുടെ 2018-2020  ഫൊക്കാന ഭരണസമിതിക്ക് ഊർജവും ആവേശവും പകരുമെന്ന്  പ്രസിഡന്റ് സ്‌ഥാനത്തേക്ക്‌ മത്സരിക്കുന്ന  മാധവൻ ബി. നായർ,   സെക്രെട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ), ട്രഷറർ സജിമോൻ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിൻ‌രാജ്, ജോയിന്റ് ട്രഷറർ പ്രവീൺ തോമസ്, ബോർഡ് ഓഫ് ട്രസ്റ്റീ  അംഗങ്ങളായ  ഡോ.മാത്യു വര്ഗീസ്  (രാജൻ), എറിക് മാത്യു,  നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോയി ടി. ഇട്ടൻ, ദേവസി പാലാട്ടി, വിജി നായർ,  ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്സ് ഏബ്രഹാം, റീജിയണൽ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടൻ നായർ (ന്യൂയോർക്ക്), രഞ്ജു ജോർജ് (വാഷിംഗ്‌ടൺ ഡി. സി.), എൽദോ പോൾ (ന്യൂ ജേർസി- പെൻസിൽവാനിയ),ജോൺ കല്ലോലിക്കൽ (ഫ്ലോറിഡ), വിമൻസ് ഫോറം ചെയർപേഴ്‌സൺ ലൈസി അലക്സ്  എന്നിവർ സംയുക്ത പ്രസ്താവനയിൽ  അറിയിച്ചു,

തിരുവല്ലയിൽ അഭിഭാഷകയായി ജോലിചെയ്തുകൊണ്ടിരിക്കേ 1992ൽ അമേരിക്കയിലേക്ക് കുടിയേറി. ചിക്കാഗോ പോലീസിൽ ഉന്നത പോലീസ് ഓഫീസർ ആയ റിൻസി കുര്യൻ ആണ് ഭർത്താവ്. ചിക്കാഗോയിൽ നടന്ന ഫൊക്കാന കൺവെൻഷന്റെ സെക്യൂരിറ്റി കമ്മിറ്റി ചെയർമാൻ ആയിരുന്നു ഒരു മുതിർന്ന ഫൊക്കാന നേതാവുകൂടിയായ റിൻസി.

 ചിക്കാഗോ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന കൈരളി റേഡിയോ സ്റ്റേഷനിൽ ന്യൂസ് റീഡർ ആയിരുന്ന ജെസി ഇപ്പോൾ റെസ്‌പിറേറ്ററി തെറാപ്പിസ്റ് ആയി ജോലി ചെയ്യുന്നു. മെഡിക്കൽ സ്കൂൾ വിദ്യാർത്ഥി ബെഞ്ചമിൻ റിൻസി,അക്കൗണ്ടന്റ് ആയി ജോലി ചെയ്യുന്ന ജോഷ്വാ റിൻസി, മൂന്നാം ക്ലാസ് വിദ്യാർത്ഥി പോൾ റിൻസി എന്നിവർ മക്കളാണ്