സാംസ്‌കാരിക വിശേഷങ്ങള്‍

ഫിലിപ്പ് മഠത്തില്‍ ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു

2018-03-12 05:06:21pm

ന്യു യോര്‍ക്ക്: സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്ത് തനതായ സംഭാവനകള്‍ നല്‍കിയ ഫിലിപ്പ് മഠത്തില്‍ ഫോമാ വൈസ് പ്രസിഡന്റായി മത്സരിക്കുന്നു. 

അവിഭക്ത ഫൊക്കാനയിലും തുടര്‍ന്ന് തുടക്കം മുതല്‍ ഫോമയിലും സജീവമായി പ്രവര്‍ത്തിക്കുന്ന ഫിലിപ്പ് ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണു നേത്രുരംഗത്തേക്കു മത്സരിക്കുന്നത്. ഇപ്പോള്‍ ഫോമാ ജുഡിഷ്യല്‍ കമ്മിറ്റി സെക്രട്ടറിയാണ്. ഫോമാ നാഷണല്‍ കമ്മിറ്റി മെംബറായിരുന്നു

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യു യോര്‍ക്ക് ട്രഷറര്‍, ജോ. സെക്രട്ടറി, കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചാണു സംഘടനാ പ്രവര്‍ത്തന രംഗത്തു വരുന്നത്. തുടര്‍ന്ന് കേരള സെന്റര്‍ ട്രസ്റ്റി ബോര്‍ഡ് അംഗമായി. ഇപ്പോള്‍  കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ട്രസ്റ്റി ബോര്‍ഡ് അംഗമാണ്.  ന്യു യോര്‍ക്ക് മലയാളി ബോട്ട് ക്ലബ് സ്ഥാപകരിലൊരാളും ഇപ്പോള്‍ ചെയര്‍മാനുമാണ്.

ക്രിസ്ത്യന്‍ വേ ഇന്റര്‍നാഷണല്‍ ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ പല സേവന പ്രവര്‍ത്തനങ്ങള്‍ക്കും നേത്രുത്വം നല്‍കി. കോന്നി ഗവണ്‍മന്റ് ആശുപത്രിയില്‍ 6 വര്‍ഷവും മാന്നാര്‍ ഗവ. ആശുപത്രിയില്‍ 2 വര്‍ഷവും ഉച്ചഭക്ഷണം നല്‍കി.മന്ത്രിയായിരുന്ന ബിനോയ് വിശ്വത്തിന്റെ അഭ്യര്‍ഥന മാനിച്ച് നാദാപുരം ഗവ. ആശുപത്രിയിലും ഉച്ച ഭക്ഷണം കുറെക്കാലം വിതരണം ചെയ്തു. കൂടുതലും വ്യക്തിപരമായ തുകകള്‍ കൊണ്ടാണു ഈ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നതാണു ശ്രദ്ധേയം.

ജോര്‍ജ് കോശി ഫൊക്കാന പ്രസിഡന്റായിരിക്കെ കേരള കണ്‍ വഷനു വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നു.

മാധ്യമ രംഗത്ത് ബോം ടിവി കോര്‍ഡിനേറ്ററായിരുന്നു. കൈരളി പത്രത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചു.

ഫ്‌ളോറല്‍ പാര്‍ക്കില്‍ താമസിക്കുന്ന ഫിലിപ്പ് ഫോമാ മെട്രോ റീജിയന്‍ അംഗമാണ്. ഭാര്യ അന്ന മഠത്തില്‍. ഏക പുത്രന്‍ ടോബിന്‍ മഠത്തില്‍ ഫോമാ യൂത്ത് വിംഗ് പ്രസിഡന്റായിരുന്നു.

വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു മൂന്നു സ്ഥാനാര്‍ഥികളാണു ഇപ്പോള്‍ സജീവമായി രംഗത്തുള്ളത്. സജി കരിമ്പന്നൂര്‍ (ഫ്‌ളോറിഡ) പന്തളം ബിജു തോമസ് (ലാസ് വേഗസ്) വിന്‍സന്റ് മാത്യു ബോസ് (കാലിഫോര്‍ണിയ)
മത്സര രമഗത്തു വന്ന ബീന വള്ളിക്കളം, ജെയിംസ് പുളിക്കല്‍ എന്നിവര്‍ വ്യക്തിപരമായ കാരണങ്ങളാല്‍ പിന്മാറുകയയായിരുന്നു.