സാംസ്‌കാരിക വിശേഷങ്ങള്‍

രാജീവ് ആർ. കുമാർ ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക്

ഫ്രാൻസിസ് തടത്തിൽ 2018-03-13 11:31:13am

ഫ്ലോറിഡ:ഫൊക്കാന നാഷണൽ കമ്മിറ്റി അംഗമായി ഒർലാൻഡോ (ഓർമ) മലയാളി അസ്സോസിയേഷന്റെ സമുന്നത നേതാവ് രാജീവ് ആർ. കുമാർ മത്സരിക്കുന്നു. സംഘടന പാടവത്താൽ ചുരുങ്ങിയ കാലം കൊണ്ട് ഫ്ലോറിഡയിലെ മലയാളികൾക്ക് സുപരിചതനായി മാറിയ രാജീവ് ഫൊക്കാനയുടെ ഒരു സജീവ പ്രവർത്തകൻ കൂടിയാണ്. 

ഓർമയുടെ അഡ്വൈസറി ബോർഡ് അംഗമായ രാജീവ് പ്രസിഡന്റ്, വൈസ്  പ്രസിഡന്റ്, ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു ഓർമയെ അമേരിക്കയിലെ തന്നെ ഏറ്റവും ശക്തമായ സംഘടനയായി വളർത്തുന്നതിന് മുഖ്യ പങ്കാളിയായി.അദ്ധേഹത്തിന്റെ നേതൃത്വത്തിൽ ഓർമ നിരവധി പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി. ഓർമയുടെ വളർച്ചക്ക് ചുക്കാൻ പിടിക്കാൻ ഇപ്പോൾ പിന്നണിയിൽ നിന്ന് പ്രവർത്തിക്കുന്ന രാജീവിനു ഇനി മുതൽ സംഘടനകളുടെ സംഘടനയായ  ഫോക്കാനക്കു വേണ്ടി തന്റെ പ്രവർത്തന മികവ് പ്രകടപ്പിക്കാനുള്ള അവസരമൊരുക്കാനാണ് ഓർമ ഔദ്യോഗിക നേതൃത്വം അദ്ദേഹത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചതെന്ന് ഓർമ  പ്രസിഡന്റ് സാബു ആന്റണി സെക്രട്ടറി ജിജോ മാത്യു എന്നിവർ പറഞ്ഞു.ഓർമയുടെ സമ്പൂർണ പിന്തുണ രാജീവനും മാധവൻ ബി. നായർ നേതൃത്വം നൽകുന്ന ടീമിനും ഉണ്ടായിരിക്കുമെന്നും അവർ അറിയിച്ചു.

തിരുവല്ല സ്വദേശിയായ വല്ലഭശേരി പരേതനായ കുമാരന്റെയും ദേവകിയമ്മയുടെയും രണ്ടു മക്കളിൽ ഇളയവനായ രാജീവ് ചങ്ങനാശേരി എൻ.എൻ.എസ്.എസ്. സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം ചങ്ങനാശേരി എൻ.എൻ.എസ്.എസ്. കോളേജിൽ നിന്ന് പ്രീഡിഗ്രിയും തുടർന്ന് നാട്ടകം ഗവണ്മെന്റ് പോളിടെക്‌നിക്കിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ നേടിയ ശേഷം ബെഹ്റനിൽ സിവിൽ എഞ്ചിനീറിങ്ങിൽ ജോലി ചെയ്തു.   

2000ൽ നാട്ടിൽ മടങ്ങി എത്തിയ അദ്ദേഹം പിന്നീട് ഗവണ്മെന്റ് കോൺട്രാക്ടർ ആയി കൺസ്ട്രക്ഷൻ രംഗത്ത് സജീവമായി.

സ്കൂളിലും കോളേജിലും സജീവ കെ.എസ് യു പ്രവർത്തകനായിരുന്ന രാജീവ് കോൺഗ്രസ് ബ്ലോക്ക്, താലൂക്ക്. പഞ്ചായത്ത് തലങ്ങളിൽ ഭാരവാഹിയായി രാഷ്ട്രീയ ഗോദയിലും പയറ്റി കഴിവ് തെളിയിച്ചിരുന്നു.
രാജീവിനിന്റെ സംഘടനാ മികവും നേതൃ പാടവവും യുവ നേതാകൾക്ക് മുൻതൂക്കമുള്ള താൻ നേതൃത്വം നൽകുന്ന  ഫൊക്കാനയുടെ അടുത്ത ഭരണസമിതിയിൽ ഒരു വൻ മുതൽ കൂട്ടാകുമെന്നു ഫൊക്കാന പ്രസിഡന്റ് ആയി മത്സരിക്കുന്ന മാധവൻ നായരും അദ്ദേഹത്തോടൊപ്പം മത്സരിക്കുന്ന   സെക്രെട്ടറി എബ്രഹാം ഈപ്പൻ (പൊന്നച്ചൻ), ട്രഷറർ സജിമോൻ ആന്റണി, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ, വൈസ് പ്രസിഡന്റ് സണ്ണി മറ്റമന, ജോയിന്റ് സെക്രട്ടറി വിപിൻ‌രാജ്,  അഡിഷണൽ അസോസിയേറ്റ് സെക്രട്ടറി  ജെസി റിൻസി,  ജോയിന്റ് ട്രഷറർ പ്രവീൺ തോമസ്, ബോർഡ് ഓഫ് ട്രസ്റ്റീ  അംഗങ്ങളായ  ഡോ.മാത്യു വര്ഗീസ്  (രാജൻ), എറിക് മാത്യു,  നാഷണൽ കമ്മിറ്റി അംഗങ്ങളായ ജോയി ടി. ഇട്ടൻ, ദേവസി പാലാട്ടി, വിജി നായർ,  ഷീല ജോസഫ്, വറുഗീസ് തോമസ്, അലക്സ് ഏബ്രഹാം, റീജിയണൽ വൈസ് പ്രസിഡന്റുമാരായ അപ്പുകുട്ടൻ നായർ (ന്യൂയോർക്ക്), രഞ്ജു ജോർജ് (വാഷിംഗ്‌ടൺ ഡി. സി.), ഗീത ജോർജ്‌ (കാലിഫോർണിയ), എൽദോ പോൾ (ന്യൂ ജേർസി- പെൻസിൽവാനിയ),ജോൺ കല്ലോലിക്കൽ (ഫ്ലോറിഡ), വിമൻസ് ഫോറം ചെയർപേഴ്‌സൺ ലൈസി അലക്സ്  എന്നിവർ സംയുക്ത പ്രസ്താവനയിൽ  അറിയിച്ചു,

 ശ്രീനാരായണഗുരുവിന്റെ സഞ്ചാര സെക്രെട്ടറിയായിരുന്ന വല്ലഭശേരി ഗോവിന്ദനാശാൻ രാജീവിന്റെ വല്യപ്പൂപ്പനാണ് .കോട്ടയം നാഗമ്പടത്തുനിന്നും വർഷങ്ങൾക്കുമുൻപ്  വല്ലഭശേരി ഗോവിന്ദനാശാൻ ഉൾപ്പെടെ 5 പേർ ചേർന്ന് കാൽനടയായി ശിവഗിരിയിലേക്കു നടത്തിയ തീർത്ഥാടന യാത്രയാണ് പിന്നീട് പ്രശസ്തമായ ശിവഗിരി തീർത്ഥാടനമായി മാറിയത്.

2006ഇൽ  അമേരിക്കയിലേക്ക് കുടിയേറിയ രാജീവ്  ഇപ്പോൾ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിച്ചു വരികയാണ്. അമേരിക്കയിലെ ദേശീയ രാഷ്ട്രീയത്തിലും സജീവമായ രാജീവ് ഡെമോക്രാറ്റിക്‌ പാർട്ടിയുടെ സജീവ പ്രവർത്തകനാണ്. 

ഒർലാൻഡോ വെസ്റ്റേൺ ഹോസ്പിറ്റലിൽ നേഴ്സ് ആയി ജോലി ചെയുന്ന ചന്ദ്രതലയാണ് ഭാര്യ. ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിജിത്ത്,മൂന്നാം ക്ലാസ് വിദ്യാർത്ഥി  അശ്വിൻ എന്നിവർ മക്കളാണ്.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC