സാംസ്‌കാരിക വിശേഷങ്ങള്‍

ജേർണലിസം വർക്ക് ഷോപ്പിൽ പുസ്തക പ്രദർശനം

ജീമോൻ റാന്നി 2018-03-13 11:32:04am

ഹൂസ്റ്റൺ: ഹൂസ്റ്റൺ പ്രസ് ക്ലബ്ബിന്റെയും ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ മാർച്ച് 24-നു ഹൂസ്റ്റണിൽ വച്ച് നടത്തപ്പെടുന്ന ജേർണലിസം വർക്ക് ഷോപ്പി
നോടനുബന്ധിച്ചു ഇൻഡോഅമേരിക്കൻ ഗ്രന്ഥകർത്താക്കൾക്കും പ്രസാധകർക്കും അവരുടെ കൃതികളും പ്രസിദ്ധീകരങ്ങളും പ്രദര്ശിപ്പിക്കുന്നതിനും അന്യോന്യം പരിചയപെടുന്നതിനും അവസരമൊരുക്കുന്നു.
 
അന്ന് നടത്തപ്പെടുന്ന പഠന ക്ലാസ്സിൽ അനേക വർഷത്തെ അനുഭവപരിചയമുള്ള മീഡിയ പ്രൊഫഷണൽസ് മാധ്യമ രംഗത്തെ പുതിയ ട്രെൻഡുകൾ, അവസരങ്ങൾ, പ്രതിസന്ധികൾ എന്നിവ സംബന്ധിച്ച ചർച്ചകൾ നയിക്കും. ഹൂസ്റ്റൺ പ്രസ് ക്ലബ് പ്രസിഡന്റ് മൈക്ക് ഒനീൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.

സാം ഹൂസ്റ്റൺ ടോൾ വെയും റിച്ച്മണ്ട് സ്ട്രീറ്റും ചേരുന്നിടത്തു 3700 വെസ്റ്റ് ചൈസിലുള്ള ABB ബിൽഡിംഗ് നാലാം നിലയിലാണ് സമ്മേളനം. (Mass Mutual Conference hall, 4th Floor of ABB Building at 3700 W. Sam Houston Pkwy S., TX 77042). സൗജന്യ പാർക്കിംഗ് സൗകര്യവും രജിസ്റ്റർ ചെയ്യുന്നവർക്കു ഉച്ചഭക്ഷണവും ലഭ്യമാണ്.

ശേഷാദ്രികുമാർ (ഇന്ത്യ ഹെറാൾഡ്), ജവാഹർ മൽഹോത്ര (ഇൻഡോഅമേരിക്കൻ ന്യൂസ്), ഡോക്ടർ ചന്ദ്രാ മിത്തൽ (വോയിസ് ഓഫ് ഏഷ്യ), ഡോക്ടർ നിക് നികം (നാനോ ന്യൂസ് നെറ്റ്വർക്ക്), സംഗീത ദുവ (ടി വി ഹൂസ്റ്റൺ) ഡോ.ഈപ്പൻ ഡാനിയേൽ (യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ്) ജോസഫ് പോന്നോലി (ഇൻവെസ്റ്റിഗേറ്റീവ് ജേര്ണലിസ്റ്) ജെയിംസ് ചാക്കോ (സോഷ്യൽ മീഡിയ അനലിസ്റ്റ്), സിറിയക് സ്കറിയ (സെൽഫി മീഡിയ), ഡോ.ബാബു സ്റ്റീഫൻ,  ജിൻസ്മോൻ സഖറിയ (ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്) ഈശോ  ജേക്കബ് (മീഡിയ മിഷൻ) എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും.

യുവജനങ്ങളെയും എഴുത്തുകാരെയും പ്രസാധകരെയും, പ്രിന്റ്, വിഷ്വൽ, ഡിജിറ്റൽ, ഓഡിയോ, റേഡിയോ, വിഡിയോ, ഫോട്ടോഗ്രാഫി എന്നിവയിൽ താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക്:

സി. ജി.ഡാനിയേൽ (പ്രസിഡന്റ്) - 832 641 7119
റോയ് തോമസ് (സെക്രട്ടറി) - 832 768 2860
സംഗീത ദുവ (ട്രഷറർ) - 832 252 7272

ഇമെയിൽ വിലാസം: cgdaniel56@yahoo.com 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC