സാംസ്‌കാരിക വിശേഷങ്ങള്‍

ലീലാ ചെറിയാൻ ഫ്ളോറിഡയിൽ നിര്യാതയായി

നിബു വെള്ളവന്താനം 2018-03-20 03:16:11am

ഫ്ളോറിഡ: മലയാളി പെന്തക്കോസ്ത് കോൺഫ്രൻസ് (പി.സി.എൻ.എ.കെ) മുൻ നാഷണൽ കൺവീനർ ആലപ്പുഴ മേക്കാട്ട് കുടുംബാഗം പാസ്റ്റർ ജേക്കബ് ചെറിയാന്റെ  ഭാര്യ ലീലാ ചെറിയാൻ (80) ഒർലാന്റോയിൽ നിര്യാതയായി. 

മുംബൈ ആറ്റോമിക് എനർജി കമ്മീഷൻ ഓഫീസിൽ സീനിയർ ഉദ്യോഗസ്ഥനായിരുന്ന പാസ്റ്റർ ജേക്കബ് ചെറിയാനോടൊപ്പം 1971 ൽ ന്യൂയോർക്കിൽ എത്തിയ ലീലാ ചെറിയാൻ കോട്ടയം പാമ്പാടി കാഞ്ഞിരമലയിൽ കുടുംബാഗമാണ്. 

മക്കൾ: നാൻസി, ഫിന്നി, റൂബി
മരുമക്കൾ: ഡോ. കുര്യൻ ഏബ്രഹാം (ചിക്കാഗോ), ഡോ. എലിസബത്ത് ഫിന്നി (ന്യൂയോർക്ക്‌), ഡോ. കോശി സാമുവേൽ (ന്യൂയോർക്ക്).

ഭൗതീക ശരീരം 23 ന്  വെള്ളിയാഴ്ച വൈകിട്ട് 6.30 മുതൽ 9 വരെ ഒർലാന്റോ ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയിൽ പൊതുദർശനത്തിനു വെയ്ക്കുന്നതും 24 ന്  ശനിയാഴ്ച രാവിലെ 9 ന് സഭാങ്കണത്തിൽ സംസ്ക്കാര ശുശ്രൂഷകൾ ആരംഭിക്കുന്നതും തുടർന്ന് 11.30 ന് ഒർലാന്റോ ഐ.പി.സിയുടെ ചുമതലയിൽ വുഡ് ലോൺ സെമിത്തേരിയിൽ സംസ്ക്കാരം നടത്തുന്നതുമാണ്. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ipcorlando.org/live ൽ ഉണ്ടായിരിക്കുന്നതാണ്.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC