സാംസ്‌കാരിക വിശേഷങ്ങള്‍

"ഫൊര്‍ഗറ്റ് മി നോട്ട്" ഫൗണ്ടര്‍ അനിക കുമാറിന് 2018 ക്രിസ്റ്റല്‍ ബൗള്‍ അവാര്‍ഡ്

പി. പി. ചെറിയാൻ 2018-04-13 01:25:37pm

കാംബൽ (കാലിഫോർണിയ) : ഫോർഗറ്റ് മി നോട്ട് ഫൗണ്ടർ ഇന്ത്യൻ അമേരിക്കൻ വിദ്യാർഥിനി അനികാ കുമാറിനെ (18) ജൂനിയർ ലീഗ് ഓഫ് സാൻഹൊസെ 2018 ക്രിസ്റ്റൽ ബൗൾ അവാർഡിന് തിരഞ്ഞെടുത്തു. കാലിഫോർണിയ കാംബലിൽ വെച്ചു ഏപ്രിൽ 17 നു നടക്കുന്ന ചടങ്ങിൽ അവാർഡു സമ്മാനിക്കും.

ഫോൺ വിളികളുടെ ഒരു സൗഹൃദ കൂട്ടായ്മയാണു ഫോർഗറ്റ് മി നോട്ട്. ഒറ്റപ്പെടലിന്റെയും വേർപിരിയലിന്റേയും വേദനയിൽ കഴിയുന്ന വൃദ്ധ ജനങ്ങൾക്ക് അല്‍പമെങ്കിലും ആശ്വാസം ലഭിക്കുന്നതിന് വല്ലപ്പോഴെങ്കിലും ഇവരെ ഫോണിൽ ബന്ധപ്പെട്ട് ക്ഷേമാന്വേഷണം നടത്തുക എന്നതാണ് ഈ സംഘടന കൊണ്ട് ഉദ്ദേശിക്കുന്നത്.

(മറവി രോഗത്തിനും) അൾസൈമേഴ്സിനും, ഡിപ്രഷനും വിധേയരായി കഴിയുകയും വിവിധ രോഗങ്ങൾക്ക് അടിമപ്പെടുകയും ചെയ്തിട്ടുള്ള വൃദ്ധരെ സന്തോഷിപ്പിക്കുന്നതിനും അവർ ഏകരല്ല എന്ന് ബോധ്യം വരുത്തുന്നതിന് അനിക കുമാറിന്റെ നേതൃത്വത്തിൽ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേർ വളണ്ടിയർമാരായി പ്രവർത്തിക്കുന്നു. പതിനഞ്ചു വയസ്സുമുതലാണ് അനിക ഈ പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ നൽകി തുടങ്ങിയത്. ബർകിലി യൂണിവേഴ്സിറ്റി വിദ്യാർഥിനിയായ അനിക നിരവധി സെമിനാറുകളിൽ ശ്രദ്ധേയമായ പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN