സാംസ്‌കാരിക വിശേഷങ്ങള്‍

ഇന്ത്യൻ അമേരിക്കൻ യുവ വ്യവസായി ആനന്ദ് പട്ടേൽ വിമാനാപകടത്തിൽ കൊല്ലപ്പെട്ടു

പി. പി. ചെറിയാൻ 2018-04-13 01:29:21pm

അരിസോണ : ഏപ്രിൽ 9 തിങ്കളാഴ്ച വൈകിട്ട് അരിസോണ ഫിനിക്സിനു സമീപം ഉണ്ടായ വിമാനാപകടത്തിൽ കൊല്ലപ്പെട്ട ആറ് പേരുടെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തി. ഇന്ത്യൻ അമേരിക്കൻ യുവ വ്യവസായ സംരംഭകൻ ആനന്ദ് പട്ടേലും മരിച്ചവരിൽ ഉൾപ്പെടുന്നു.

അരിസോണയിൽ നിന്ന് ലാസ് വേഗസിലേക്ക് 6 ഇൻസ്റ്റഗ്രാം പ്ലെയേഴ്സിനെ കയറ്റി പുറപ്പെട്ട വിമാനം പറന്നുയർന്ന് ഏതാനും മിനിറ്റുകൾക്കകം തകർന്നു വീണ്  തീ പിടിച്ചതിനെ തുടർന്ന് മുഴുവൻ യാത്രക്കാരും കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. ജെയിംസ് പെഡ്രോസയു(28)ടെതായിരുന്നു തകർന്നു വീണ വിമാനം.

സ്കോട്ട് ഡെയ്ൽ ചാമ്പ്യൻസ് ഗോൾഫ് കോഴ്സിന് സമീപമാണ് വിമാനം തകർന്നു വീണത്. ജെയിംസായിരുന്നു വിമാനം പറത്തിയിരുന്നത്. കൊല്ലപ്പെട്ട ആനന്ദ് പട്ടേലും ഇരട്ട സഹോദരനുമായ ആകാശ് പട്ടേലും 2009ലാണ് ഉപരിപഠനാർത്ഥം ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തിയത്. വസ്ത്ര നിർമാണശാലയുടെ കോ ഫൗണ്ടറായ ആനന്ദ് പട്ടേൽ ഒക്കലഹോമയിലാണു താമസിക്കുന്നത്. സുപ്രസിദ്ധ ഇൻസ്റ്റഗ്രാം മോഡൽ മറിയ കൂഗൻ മരിച്ചവരിൽ ഉൾപ്പെടുന്നു.

വിമാനയാത്രയിൽ ആനന്ദം കണ്ടെത്തിയിരുന്ന ആനന്ദ് പട്ടേലിന്റെ ആകസ്മിക മരണം സഹോദരനായ ആകാശ് പട്ടേലാണ് സ്ഥിരീകരിച്ചത്. 

 


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN