സാംസ്‌കാരിക വിശേഷങ്ങള്‍

ഫോമാ 2018-20 ഇലക്ഷൻ സുതാര്യവും സുശക്തവും: അനിയൻ ജോർജ്

വിനോദ് കൊണ്ടൂർ ഡേവിഡ്. 2018-04-13 01:30:34pm

ന്യൂജേഴ്സി: ഫോമായുടെ (ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ്) 2018-20  ഭരണസമിയിലേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കി.
ഏപ്രിൽ ഏഴാം തീയതി ന്യൂജേഴ്സിയിലെ എഡിസണിൽ വച്ചു നടന്ന മിഡ് അറ്റ്ലാന്റിക്ക് റീജിയൻ കൺവൻഷനും മീറ്റ് ദി കാന്റിഡേറ്റ് പരിപാടിയോടനുബന്ധിച്ചു നടന്ന പരിപാടിയിൽ ഇലക്ഷൻ കമ്മീഷ്ണർമാരായ ന്യൂജേഴ്‌സിയിൽ നിന്നുള്ള അനിയൻ ജോർജും, ന്യൂയോർക്കിൽ നിന്നുള്ള ഷാജി എഡ്വേർഡും ചേർന്ന് ഇലക്ഷൻ പ്രഖ്യാപനം നടത്തിയത്. ചിക്കാഗോയിൽ നിന്നുള്ള ഗ്ലാഡ്സൺ വർഗ്ഗീസാണ് മറ്റൊരു ഇലക്ഷൻ കമ്മീഷ്ണർ. അനിയൻ ജോർജാണ് ചീഫ് കമ്മീഷണർ. ഇവർ മൂന്നു പേരും മുൻ ഫോമാ ജനറൽ സെക്രട്ടറിമാരാണ് എന്ന പ്രത്യേകത കൂടിയുണ്ട് ഈ വർഷത്തെ ഫോമാ ഇലക്ഷൻ കമ്മീഷണർമാർക്ക്.
ആറു എക്സിക്യൂട്ടീവ് ഓഫീസർമാരേയും,  പന്ത്രണ്ട് റീജിയണല്‍ വൈസ് പ്രസിഡന്റുമാരേയും, 
ഇരുപത്തിനാല് നാഷണല്‍ കമ്മറ്റിയംഗങ്ങളെയും, 
മൂന്നു അംഗങ്ങള്‍  വീതമുള്ള യൂത്ത് / വനിത പ്രതിനിധികളെയും, ഉപദേശകസമിതിയംഗങ്ങളെയും തിരഞ്ഞെടുക്കാനുള്ള നാമനിര്‍ദ്ദേശപത്രികകളാണ് തിരഞ്ഞെടുപ്പ് കമ്മീഷണറന്മാര്‍ സ്വീകരിക്കുന്നത്.

ഫോമാ 2018 ചിക്കാഗോ അന്തര്‍ദേശീയ കൺവന്‍ഷനിൽ തിരഞ്ഞെടുപ്പ് പ്രക്രിയകളുടെ തുടക്കം കുറിക്കുന്നത്, ജൂണ്‍ ഇരുപത്തിഒന്നിനു (6/21/2018) വ്യാഴാഴ്ച്ച വൈകിട്ട് കൃത്യം ഒന്‍പതു മണിക്ക് ആരംഭിക്കുന്ന പൊതുയോഗത്തോട് അനുബന്ധിച്ചാണ്. ജൂണ്‍ ഇരുപത്തിരണ്ടാം തീയതി  (6/22/2018) വെള്ളിയാഴ്ച്ച രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്‌ പന്ത്രണ്ടുമണിവരെ തിരഞ്ഞെടുപ്പിൽ, അറുനൂറോളം വരുന്ന സംഘടനാ പ്രതിനിധികള്‍ക്ക് അവരുടെ സമ്മതിദാനാവകാശം രേഖപ്പെടുത്താനുള്ള അവസരമാണ്. തിരഞ്ഞെടുപ്പു പ്രക്രിയള്‍ വളരെ സുതാര്യവും സുശക്തവും, എന്നാൽ ആയാസരഹിതവുമായിരിക്കും എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ അനിയൻ ജോർജ് പറഞ്ഞു.

ജൂണ്‍ ഇരുപത്തി മൂന്നാം തീയതി (6/23/2018) ശനിയാഴ്ച വൈകിട്ട് നടക്കുന്ന സമാപന ചടങ്ങില്‍ ഔദ്യോഗികമായി തിരഞ്ഞെടുപ്പ് ഫലം  പ്രഖ്യാപിക്കുന്നതും, അന്നു തന്നെ ജുഡിഷ്യൽ കമ്മറ്റി ചെയർമാൻ സത്യപ്രതിജ്ഞ വാചകങ്ങൾ ചൊല്ലിക്കൊടുത്തു അധികാരമേൽക്കുന്നതായിരിക്കും. 
തിരഞ്ഞെടുപ്പ് സംബന്ധമായ എല്ലാവിധ അറിയിപ്പുകളും നിബന്ധനകളുമടങ്ങുന്ന വിവരങ്ങള്‍, ഫോമായുടെ എല്ലാ അംഗസംഘടനകളെയും ഏപ്രില്‍ ഇരുപത്തിരണ്ട് (4/22/2018) ഞായറാഴ്ച്ചക്കുള്ളില്‍ ഇമെയിലില്‍ കൂടി അറിയിക്കുന്നതായിരിക്കും.

വിവിധ സ്ഥാനങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കണ്ട അവസാന തീയസ്തി മെയ്‌ പന്ത്രണ്ട്‌ (5/12/2018) ശനിയാഴ്ചയും, പത്രികകള്‍ പിന്‍വലിക്കാനുള്ള അവസാന തീയതി മേയ് മാസം ഇരുപത്തിണ്ടാം തീയതി (5/22/2018) ചൊവ്വാഴ്ചയുമായിരിക്കും. സമ്പൂര്‍ണ്ണമായ പ്രതിനിധികളുടെ പട്ടികയും, സ്ഥാനാര്‍ഥികളുടെ പട്ടികയും അന്ന് തന്നെ പ്രസിദ്ധീകരിക്കും.

സത്യസന്ധവും, നിഷ്പക്ഷവും, സുതാര്യവുമായ തിരഞ്ഞെടുപ്പും നടത്താനുള്ള എല്ലാ നടപടിക്രമങ്ങളും സ്വീകരിക്കുമെന്ന് ഫോമാ തിരഞ്ഞെടുപ്പ് കമ്മിഷണർ ഷാജി എഡ്വേർഡ് പറഞ്ഞു. ഈ തിരഞ്ഞെടുപ്പിന്റെ സുഗുമമായ നടത്തിപ്പിന് ഫോമായുടെ എക്സിക്യൂട്ടീവ് ഓഫീസേഴ്സ്, ദേശീയ കമ്മറ്റി, ജുഡീഷ്യല്‍ കമ്മറ്റി, ഉപദേശകസമിതി, കംബ്ലയന്‍സ് കമ്മറ്റി തുടങ്ങിയവയുടെ സഹായവും, സഹകരണവും തിരഞ്ഞെടുപ്പ് കമ്മിഷണർമാർ അഭ്യർത്ഥിച്ചു.

 കൂടുതൽ വിവരങ്ങൾക്ക്:
അനിയന്‍ ജോര്‍ജ് 908 337 1289, ഷാജി എഡ്വാര്‍ഡ് 917 439 0563, ഗ്ളാഡ്സണ്‍ വര്‍ഗീസ്‌ 854 561 8402.
fomaaelection2018@gmail.com
www.fomaa.net


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN