സാംസ്‌കാരിക വിശേഷങ്ങള്‍

ഫോമാ സതേണ്‍ റീജിയന്‍, ഫിലിപ്പ് ചാമത്തിലിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു

പന്തളം ബിജു തോമസ്. 2018-04-14 02:03:00am

ടെക്‌സാസ്: ഫോമായുടെ ജനനം കണ്ട മണ്ണില്‍, സ്വന്തം റീജിയന്റെ ഐക്യത്തില്‍ അടിയുറപ്പിച്ച് ഫോമാ സതേണ്‍ റീജിയന്‍ ഒറ്റകെട്ടായി പ്രസിഡന്റ് സ്ഥാനാര്‍ഥി ഫിലിപ്പ് ചാമത്തിലിനു പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഹൂസ്റ്റനില്‍, ഏപ്രില്‍ ഒന്നിന് ഫോമാ സ്ഥാപക പ്രസിഡന്റ് ശ്രീമാന്‍ സശിധരന്‍ നായരുടെ ഓഫീസില്‍ കൂടിയ റിജിയണല്‍ യോഗത്തില്‍ ചാമത്തിലിനുള്ള പൂര്‍ണ്ണ പിന്തുണ ഐക്യകണ്ഠം പാസാക്കി.

പ്രഥമ ഫോമാ പ്രസിഡന്റ് ശശിധരന്‍ നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, ചാമത്തിലിന്റെ നേതൃത്വത്തില്‍ സതേണ്‍ റീജിയണില്‍ ഫോമായുടെ 2020 അന്തര്‍ദേശീയ കണവന്‍ഷന് ആഥിധേയത്വം അണിയിച്ചൊരുക്കണമെന്നു അഭ്യര്‍ഥിച്ചു. ഇത്തവണ നമ്മുടെ റീജിയനില്‍ കണവന്‍ഷന്‍ വന്നെത്തുമെന്നുറപ്പായി, അതുകൊണ്ട് തന്നെ നമ്മള്‍ മുന്‍കയ്യെടുത്തു പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കേണ്ടിയിരിക്കുന്നുവെന്ന് അദ്ദേഹം റീജിയനെ അറിയിച്ചു.

ഫോമാ സതേണ്‍ റിജിയണല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി തോമസ് ഒലിയാംകുന്നേല്‍, ഫോമാ മുന്‍ ട്രെഷറര്‍ എം ജി മാത്യു, മുന്‍ റീജിയണല്‍ വൈസ് പ്രസിഡന്റ് ബേബി മണക്കുന്നേല്‍, മുന്‍ നാഷണല്‍ കമ്മറ്റി മെമ്പറായ, രാജന്‍ യോഹന്നാന്‍, ഉപദേശക സമതി സെക്രെട്ടറി അഡ്വക്കേറ്റ് ബാബു തെക്കേക്കര എന്നീ നേതാക്കള്‍ ചമാത്തിലിന്റെ വന്‍പിച്ച വിജയത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ഫോമാ റീജിയണല്‍ നേതാക്കന്മാരായ മൈസൂര്‍ തമ്പി, ബാബു സഖറിയ, ജോസഫ് കെന്നഡി, സുരേഷ് രാമകൃഷ്ണന്‍, റോണി ജേക്കബ്, സുനില്‍ നായര്‍, പ്രേംദാസ്, തോമസ് മാത്യു തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു.

അമേരിക്കന്‍ മലയാളി സംഘടനകളുടെ ചരിത്രം വഴിമാറും വിധം, അനവധി നല്ല പദ്ധതികളുടെ പണിപ്പുരയിലാണിപ്പോള്‍. അധികം വൈകാതെ തന്നെ പദ്ധതികളുടെ വിശദമായ വിവരങ്ങള്‍ പ്രഖ്യപിക്കുന്നതായിരിക്കും. എല്ലാവരുടെയും പിന്തുണയോടെ ഫോമായുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് പ്രസിഡന്റ് സ്ഥാനാര്‍ഥി ഫിലിപ്പ് ചാമത്തില്‍ മറുപടി പ്രസംഗം ഉപസംഹരിച്ചു.

മലയാളീ അസോസിഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്‍ പ്രസിഡന്റ് ജോഷ്വ ജോര്‍ജ് , ഡാളസ് മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ശമുവേല്‍ മത്തായി, ഫ്രെണ്ട്‌സ് ഓഫ് പിയര്‌ലന്റ്‌റ് മലയാളീ കമ്യൂണിറ്റി പ്രസിഡന്റ് സന്തോഷ് ഐപ്, കേരള അസോസിഷന്‍ ഓഫ് റിയോ ഗ്രാന്‍ഡ് വാലി പ്രസിഡന്റ് ജോസഫ് ബിജു, ഒക്ലഹോമ മലയാളീ അസോസിയേഷന്‍ പ്രസിഡന്റ് ഷേര്‍ലി ജോണ്‍, ഫോമാ സതേണ്‍ റീജിയണല്‍ പ്രസിഡന്റ് ഹരി നമ്പൂതിരി, നാഷണല്‍ കമ്മറ്റി അംഗങ്ങളായ ബാബു മുല്ലസ്സേരില്‍, ജെയിസന്‍ വേണാട്ട് എന്നിവര്‍ പിന്‍തുണച്ചു. ബാബു മുല്ലശ്ശേരില്‍ സ്വാഗതവും രാജന്‍ യോഹന്നാന്‍ നന്ദിയും അറിയിച്ചു.


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN