സാംസ്‌കാരിക വിശേഷങ്ങള്‍

ലോണാ മഹ് ലോക്ക് അമേരിക്കയിലെ ആദ്യ വനിതാ ബ്രിഗേഡിയര്‍ ജനറല്‍

പി. പി. ചെറിയാൻ 2018-04-14 10:19:51am

വാഷിങ്ടൻ : അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ആഫ്രിക്കൻ– അമേരിക്കൻ വനിതാ ബ്രിഗേഡിയർ ജനറലായി മറീൻ കോർപ്സ് കേണൽ  , ലോണാ എം. മഹ് ലോക്കിനെ (49) അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നാമനിർദ്ദേശം നടത്തിയതായി ഡിഫൻസ് സെക്രട്ടറി ജയിംസ് മാറ്റിസ് അറിയിച്ചു.

ഏപ്രിൽ 11 ചൊവ്വാഴ്ചയാണ് ഒാപ്പറേഷൻ, പ്ലാൻസ്, പോളസീസ് ഡെപ്യൂട്ടി ഡയറക്ടറായി പ്രവർത്തിക്കുന്ന മഹ് ലോക്കിന്റെ നിയമനത്തെക്കുറിച്ചുള്ള പ്രസ് റിലീസ് വാഷിംഗ്ടൺ ഡിസിയിലെ മറീൻ കോർപസ് ആസ്ഥാനത്തു നിന്നും പുറത്തിറക്കിയത്.

നാലു പ്രധാന മിലിട്ടറി വിഭാഗത്തിൽ  വെച്ചു ഏറ്റവും ചെറിയ വിഭാഗമായ മറീൻ കോർപ്സിന്റെ വളരെ കുറച്ചുപേർ മാത്രമാണ് വനിതകളായി സേവനം അനുഷ്ഠിക്കുന്നത്. എട്ടു ശതമാനം മാത്രം വനിതാ പ്രാതിനിധ്യമുള്ള ഈ വിഭാഗത്തിൽ കൂടുതൽ വനിതാ  അംഗങ്ങളെ ചേർത്ത് വികസിപ്പിക്കുമെന്ന് ജനറൽ ക്ലെൻ വാൾട്ടേഴ്സ് പറഞ്ഞു.

ജർമ്മനിയിൽ ലജിസ്ലേറ്റീവ് അഫയേഴ്സിലും ജപ്പാൻ ഒക്കിനാവയിലും മഹ് ലോക്ക് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.1985 ലാണ് മറീൻ കോർപ്സിൽ മഹ് ലോക്ക് അംഗമാകുന്നത്. ഇറാഖിൽ സേവനം അനുഷ്ഠിച്ചിട്ടുള്ള ഇവർക്ക് ഇറാക്ക് ക്യാംപെയ്ൻ മെഡൽ, ലീജിയൻ ഓഫ് മെറിറ്റ് മെഡൽ, നാഷണൽ ഡിഫൻസ് സർവീസ് മെഡൽ തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN