സാംസ്‌കാരിക വിശേഷങ്ങള്‍

മാര്‍ത്തോമ്മ ഫാമിലി കോണ്‍ഫ്രറന്‍സിനോടനുബന്ധിച്ച് സുവനീര്‍ പ്രസിദ്ധീകരിക്കുന്നു

ഷാജി രാമപുരം 2018-04-14 10:21:03am

ഹൂസ്റ്റൺ : മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ഹൂസ്റ്റൺ ഹിൽട്ടൺ ഹോട്ടലിൽ  ജൂലൈ 5 മുതൽ 8 വരെ നടക്കുന്ന ഫാമിലി കോൺഫറൻസിനോടനുബന്ധിച്ച് ഏകദേശം 250 പേജ് വരുന്ന മൾട്ടികളർ സുവനീർ പ്രസിദ്ധീകരിക്കുന്നു.

ഭദ്രാസനത്തിന്റെ എല്ലാ ഇടവകകളിലും വിതരണം ചെയ്യുന്ന സുവനീറിൽ  വ്യവസായ സ്ഥാപനങ്ങൾ, ഫാമിലി കോംപ്ലിമെന്റ്, പ്രിയപ്പെട്ടവരുടെ ഓർമ്മയെ പുതുക്കുക തുടങ്ങിയ വിവിധതരത്തിലുള്ള പരസ്യങ്ങൾ ഉൾപ്പെടുത്തുന്നതാ ണെന്നും  പരസ്യങ്ങൾ ഏപ്രിൽ 31നു മുമ്പായി നൽകണമെന്നും ചുമതലക്കാർ അറിയിച്ചു.

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമ്മ ഇടവക സഹവികാരി റവ. ഫിലിപ്പ് ഫിലിപ്പ് ചെയർമാനും തിരുവല്ല മാർത്തോമ്മ കോളജ് മുൻ അധ്യാപകൻ ഡോ. ഈപ്പൻ ഡാനിയേൽ കൺവീനറും മാത്യു പി. വർഗീസ് (വിൽസൺ), എബി ജോർജ് എന്നിവർ കോ കൺവീനറുന്മാരും ആയ ഒരു വിപുലമായ കമ്മിറ്റിയാണ് സുവനീറിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

കോൺഫറൻസിന്റെ ഔദ്യോഗിക ചുമതലക്കാരെ കൂടാതെ കൗൺസിൽ മെംബർ ലിൻ കീരിക്കാട്, ഡോ. ജോൺ പി. എബ്രഹാം(മക്കാലൻ), ജോസഫ് ഡാനിയേൽ(കൊളറാഡൊ) ലൗലി ജോൺ (ഒക് ലഹോമ), സാബു ടി. ചെറിയാൻ(ഓസ്റ്റിൻ), ഫിലിപ്പ് മാത്യു, നിവിൻ മാത്യു, സാക് തോമസ് (എല്ലാവരും ഡാലസ്) എന്നിവരാണ് കമ്മിറ്റിയിൽ പ്രവർത്തിക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: naemtfc.com  എന്ന വെബ് സൈറ്റിൽ നിന്നും ലഭിക്കുന്നതാണ്.


OUR SUPPORTERS
* VINCENTÉ JEWELERS   * CEMAT AUTO SERVICES   * BOOK O TRIP   * LAKELAND CRUISE   * KERALA HOUSEBOAT   * FAMILY DENTAL CARE   * VINCENT CYRIAC   * EAST COAST CAPITAL   * CROSS ISLAND REALTYONE INC.   * PROFESSIONAL ACCOUNTING    * GREENPOINT TRAVEL   * KERALA KITCHEN