സാംസ്‌കാരിക വിശേഷങ്ങള്‍

ഫൊക്കാന - 2018 സുവനീർ "മണിമുഴക്കം" അണിഞ്ഞൊരുങ്ങുന്നു; കൃതികൾ ക്ഷണിക്കുന്നു

ഫ്രാൻസിസ് തടത്തിൽ 2018-04-14 10:28:43am

ന്യൂജേഴ്‌സി: അമേരിക്കൻ ചരിത്രത്തിന്റെ  കെട്ടടങ്ങാത്ത സ്വാതന്ത്ര്യ മണിനാദത്തിന്റെ മാറ്റൊലികൾ ഉയർന്ന ഫിലാഡൽഫിയയിലെ അതിപ്രശസ്തമായ വാലി ഫോർജ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ജൂലൈ 5 മുതൽ 8 വരെ നടക്കുന്ന  ഫൊക്കാനയുടെ പതിനെട്ടാമത് അന്തർദേശീയ കൺ വെൻഷനോടനുബന്ധിച്ചു പുറത്തിറക്കുന്ന സുവനീറിന്റെ അണിയറ പ്രവർത്തങ്ങൾ ആരംഭിച്ചു. ചരിത്ര പ്രസിദ്ധമായ ഫിലഡൽഫിയയിൽ   സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിക്കൊണ്ടു മുഴങ്ങിയ  സ്വാതന്ത്ര്യ മണിയുടെ സ്മരണകൾ ഉറങ്ങുന്ന നഗരത്തിൽ  സ്വാതന്ത്ര്യ പ്രതീകമായി  സൂക്ഷിക്കുന്ന  സ്വാതന്ത്ര്യ മണിയുടെ പേരിലാണ് ഇത്തവണത്തെ സ്മരണികയെ അനാവരണം ചെയ്യുന്നത്.  "മണി മുഴക്കം" എന്ന പേര് നൽകിയിരിക്കുന്ന സ്മരണികയുടെ പ്രാരംഭ പ്രവർത്തങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ജൂലൈ 5  മുതൽ നടക്കുന്ന കൺവെൻഷൻ വേദിയായ സൗഹൃദ നഗറിൽ വച്ച് സുവനീർ പ്രകാശനം ചെയ്യും. city of friendship എന്ന പേരിലറിയപ്പെടുന്ന നഗരം എന്ന കാരണത്താലാണ് സമ്മേളന വേദിക്ക് സൗഹൃദ നഗരം എന്ന പേര് നല്കിയിരിക്കുന്നത്.

മണി മുഴക്കത്തിൽ പ്രസിദ്ധികരിക്കുന്നതിനിന്നുള്ള കൃതികൾ ക്ഷണിക്കുന്നതായി ചീഫ് എഡിറ്റർ ഏബ്രഹാം പോത്തൻ അറിയിച്ചു.  ഫൊക്കാനയുടെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും എഴുതുന്ന ലേഖനങ്ങൾ,  കഥ, കവിത തുടങ്ങിയ സാഹിത്യ സൃഷ്ടികൾക്ക് മുൻഗണന നൽകുന്നതിനൊപ്പം അമേരിക്കയിലും കാനഡയിലുമുള്ള മലയാളി സാഹിത്യകാരന്മാരുടെ സാഹിത്യ സൃഷ്ടികൾക്കും മുൻഗണന നൽകുന്ന വിധമായിരിക്കും സുവനീറിന്റെ ഉള്ളടക്കം.അംഗങ്ങളുടെ മക്കളിൽ നിന്നുള്ള ഇംഗ്ലീഷിൽ എഴുതുന്ന കൃതികളും സ്വീകരിക്കുന്നതാണ്. ഈ വർഷത്തെ സാഹിത്യ അവാർഡിന് അർഹരാകുന്ന പരമാവധി പേരുടെ കൃതികളും സുവനീറിൽ ഉൾക്കൊള്ളിക്കുന്നതായിരിക്കും.

 മെയ് 10നകം കൃതികൾ താഴെ പറയുന്ന വിലാസത്തിലോ ഇമെയിൽ വിലാസത്തിലോ അയക്കേണ്ടതാണ്. അഡ്രസ്: Abraham pothen,39 Pelham Place, Bergenfield, NJ 07621 USA ( സോവനീറിലേക്കുള്ള പരസ്യങ്ങൾ നൽകാൻ താത്പര്യമുള്ളവരും ഇതേ വിലാസത്തിലേക്ക് അയച്ചു തരേണ്ടതാണ്.)   email: fokana2018souvenireditor@gmail.com  സുവനീർ സംബന്ധിച്ച  കാര്യങ്ങൾക്ക് ചീഫ് എഡിറ്റർ എബ്രഹാം പോത്തനുമായി ബന്ധപ്പെടുക, ഫോൺ: 201-220-3863. എഡിറ്റോറിയൽ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്  കണ്ടെന്റ് ആൻഡ് ലേഔട്ട് എഡിറ്റർ ഫ്രാൻസിസ് തടത്തിൽ ( ഫോൺ:  973-518-3447), എഡിറ്റോറിയൽ അംഗം ബെന്നി കുര്യൻ ( ഫോൺ: 201-951-6801) എന്നിവരുമായി ബന്ധപ്പെടുക,

ആർട്ടിക്കിൾ, സാഹിത്യ സൃഷ്ടികൾ തുടങ്ങിയവ  അയക്കുന്നവർ  തങ്ങളുടെ മുഴുവൻ പേരും തലക്കെട്ടിനു താഴെ രേഖപ്പെടുത്തേണ്ടതാണ്. കൂടാതെ  ഫോൺ നമ്പർ, ഇമെയിൽ അഡ്രസ് ഒരു പാസ്പോര്ട്ട് സൈസ് ഫോട്ടോ എന്നിവയും ഉൾപ്പെടുതാവുന്നതാണ്.. ഫോട്ടോ ഒറിജിനൽ ആയിരിക്കണം.  ലേഖനത്തോടൊപ്പം ഫോട്ടോകൾ ഉണ്ടെങ്കിൽ അതും ഒറിജിനൽ ആയിരിക്കണം. ഇമെയിൽ ചെയ്യുന്നവർ  കൈ എഴുത്തു പ്രതികൾ വെള്ള കടലാസിൽ വൃത്തിയായി സ്കാൻ ചെയ്തു പി.ഡി.എഫ്. ഫയലിൽ അയക്കേണ്ടതാണ്. ഈമെയിലിൽ  അയക്കുന്ന ഫോട്ടോകൾ ഹൈ റസല്യൂഷനിൽ (high resolution) അയക്കേണ്ടതാണ്.

അമേരിക്കൻ  സ്വാതന്ത്ര്യ  ചരിതത്തിന്റെ മറക്കാത്ത   സ്മരണകളിലൊന്നായ ഫ്രീഡം ബെൽ (freedom bell ) എന്ന ചരിത്ര തിരുശേഷിപ്പിനു കോട്ടം കൂടാതെ സൂക്ഷിക്കുന്ന  ഫിലാഡൽഫിയ എന്ന ലോക പ്രശസ്ത നഗരത്തിന്റെ പ്രാധാന്യവും വടക്കേ അമേരിക്കയിലെയും കാനഡയിലെയും മലയാളി സമൂഹങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചു വരുന്ന സംഘടനകളുടെ സംഘടനായായ ഫൊക്കാനയുടെ ചരിത്ര താളുകളിലൂടെയും അമേരിക്കൻ മലയാളികളുടെ ജീവിത സ്പന്ദനങ്ങളുടെ താളമിടിപ്പിലൂടെയും യുവ തലമുറകളുടെ സ്വപ്നവിഹായസുകളിലൂടെയും സഞ്ചരിക്കുന്ന ബ്രഹത്തായ ഈ ഗ്രന്ഥം  പതിവിനുവിപരീതമായി പത്ര പ്രവർത്തനത്തിലും സാഹിത്യത്തിലും മികവു തെളിയിച്ചിട്ടുള്ള ഒട്ടേറെ പ്രമുഖരായ  എഡിറ്റോറിൽ സംഘമാണ്  രൂപകൽപ്പന ചെയ്യുന്നതിന്  പിന്നണിയിൽ പ്രവർത്തിക്കുന്നത്. ഓരോ താളും വ്യത്യസ്തമായ രീതിയിൽ വിന്യാസം നടത്തി, കെട്ടിലും മട്ടിലും പുതിയ രൂപഭാവം നൽകുന്ന ഈ സ്മരണിക വായനക്കാരുടെ സ്വീകരണ മുറികളിൽ എക്കാലവും സൂക്ഷിക്കപ്പെടുന്ന വിധം സജ്ജമാക്കാനാണ് പിന്നണി പ്രവർത്തകർ ശ്രമിക്കുന്നത്. 

കഴിഞ്ഞ ദിവസം ചേർന്ന സുവനീർ എഡിറ്റോറിയൽ കമ്മിറ്റി യോഗത്തിൽ സുവനീറിന്റെ പ്രവർത്തങ്ങൾ ദ്രുതഗതിയിൽ പൂർത്തിയാക്കുവാനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ തീരുമാനിച്ചു. സുവനീർ ചീഫ് എഡിറ്റർ എബ്രഹാം പോത്തൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഫൊക്കാന നാഷണൽ പ്രസിഡന്റ് തമ്പി ചാക്കോ. സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, സുവനീർ കണ്ടെന്റ്  ആൻഡ് ലേഔട്ട് എഡിറ്റർ ഫ്രാൻസിസ് തടത്തിൽ, കോർഡിനേറ്റർ ലീല മാരേട്ട്, എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ ബെന്നി കുരിയൻ, എറിക് മാത്യു, ഷിജോ തോമസ്, അലക്സ് തോമസ് തുടങ്ങിയവർ പങ്കെടുത്തു.300 കളർ പേജുകളിൽ ഏറെ വ്യത്യസ്തയും മനോഹാരിതയും ഉളവാക്കുന്ന കവർ പേജും വർണാഭമായ കളർ താളുകൾ ഉൾക്കൊള്ളുന്ന അകം പേജുകളും സുവനീറിനെ മികച്ചതാക്കി മാറ്റുമെന്ന കാര്യത്തിൽ സംശയം വേണ്ട. പ്രസിദ്ധീകരണത്തിന് നാളുകൾ ഏറെയില്ലാത്തതിനാൽ കൃതികൾ എത്രയും വേഗം അയച്ചു തരണമെന്ന് ചീഫ് എഡിറ്റർ അറിയിച്ചു.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC