കൗതുകം

നൂറു വര്‍ഷം പഴക്കമുള്ള വൃക്ഷം സംരക്ഷിക്കാന്‍ കണ്ടെത്തിയ മാര്‍ഗ്ഗം വിവാഹം

ഫോർട്ട് മയേഴ്സ് (ഫ്ലോറിഡ) : ഫോർട്ട് മയേഴ്സിലെ ഫാമിലി പാർക്കിൽ പന്തലിച്ചു നിൽക്കുന്ന ഫിക്കസ് ട്രീയെ (അത്തി മരം) വെട്ടി നശിപ്പിക്കാതിരിക്കുന്നതിനു കേരൺ ഹൂപ്പര്‍ കണ്ടെത്തിയ ഏക മാർഗ്ഗം മരത്തെ വിവാഹം കഴിക്കുക എന്നതാണ്.

നൂറു വർഷം പഴക്കവും 8000 ചതുരശ്ര മീറ്ററിൽ വ്യാപിച്ചു കിടക്കുന്ന അടിവേരുകളോടു കൂടിയ മരം മുറിച്ചുമാറ്റുന്നതിനു 13,000 ഡോളർ സിറ്റി പബ്ലിക് വർക്സ് ഡിപ്പാർട്ട്മെന്റ് കരാർ നൽകി. ഇതിനെതിരെ പ്രതിഷേധം ശക്തമാക്കിയിട്ടും തീരുമാനത്തിൽ നിന്നും പുറകോട്ടു പോകാൻ അധികൃതർ തയ്യാറാകാതിരുന്നതിനെ തുടർന്ന് മാർച്ച് 27 ന് അമ്പതോളം പേരെ സാക്ഷി നിർത്തി കേരൺ ഫിക്കസ് മരത്തെ വിവാഹം കഴിക്കുകയായിരുന്നു.

ഫ്രണ്ട് ബർസൽ എന്ന കൗൺസിൽ അംഗം മാത്രമാണ് വിവാഹ ചടങ്ങില്‍ ഔദ്യോഗികമായി പങ്കെടുത്തത്. വിവാഹത്തോടെ ഭർത്താവായി മാറിയ ഫിക്കസു ട്രീ മുറിച്ചു മാറ്റിയാൽ ഞാൻ വിധവയായി തീരും എന്നാണ് കേരൺ ഹൂപ്പർ പറയുന്നത്. വിവാഹത്തെ തുടർന്ന് സിറ്റി അധികൃതർ ആകെ അങ്കലാപ്പിലായിരിക്കുകയാണ്. പകൽ സമയം കേരണും കൂട്ടുകാരും മരത്തിനു കാവൽ നിൽക്കുന്നതും ഇവരെ കുഴക്കുന്നു.

Read more

പ്രണയിനികള്‍ക്ക് വേണ്ടി ഒരു പോസ്റ്റോഫീസ്

ന്യൂയോര്‍ക്ക്: പ്രണയിനികള്‍ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു പോസ്റ്റോഫീസ്. ജര്‍മ്മനിയിലാണത്. ഇത്തരത്തില്‍ ലോകത്ത് തുറന്നിട്ടുള്ള ഒരേ ഒരു പോസ്‌റ്റോഫീസും ഇതു തന്നെ. ആഗ്രഹിക്കുന്ന പങ്കാളിയെ കണ്ടെത്താന്‍ വരമരുളുന്ന ഒരു ഓക്ക് മരത്തെ ചുറ്റിപ്പറ്റിയാണ് ഈ പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്നത്. കഥ ഇങ്ങനെ. നൂറ്റണ്ടുകളുടെ പഴക്കമുള്ള ഈ ഓക്ക്മരത്തിനു പറയാന്‍ പ്രണയത്തിന്റെ നൂറു കഥകളാണുള്ളത്.

1891-ല്‍ മിന്ന എന്ന പെണ്‍കുട്ടിയും വിഹെല്‍മ എന്ന യുവാവും തമ്മിലുള്ള പ്രണയത്തിനു സാക്ഷിയായ തോടെയാണ്. അവരുടെ പ്രണയലേഖനങ്ങള്‍ ഒളിപ്പിച്ചുവച്ചിരുന്ന ഈ മരത്തിന്റെ ചുവട്ടില്‍ വച്ചാണ് എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് അവര്‍ വിവാഹിതരായത്. ഇയുറ്റിനിലെ ഈ ഓക് വൃക്ഷം അതോടെ പ്രണയസാഫല്യത്തിന്റെ കേന്ദ്രമായി. നൂറ്റാണ്ടുകളായി ഈ പതിവു തുടര്‍ന്നതോടെ, വര്‍ഷങ്ങള്‍ക്കു മുന്‍പ് ജര്‍മന്‍ പോസ്റ്റല്‍ വകുപ്പ് മരത്തിനു പോസ്റ്റല്‍ കോഡ് സഹിതമുള്ള മേല്‍വിലാസം നല്‍കി ഒരു പോസ്റ്റ്മാനെ നിയമിച്ചു.

ഇമെയ്‌ലും വാട്‌സാപ്പും പ്രചരിച്ച് ഈ കാലത്തു പോലും ഇവിടേക്കു വരുന്ന കത്തുകള്‍ക്ക് ഇന്നും കുറവില്ലത്രേ. മരപ്പൊത്തില്‍നിന്നു ലഭിച്ച കത്തിലൂടെ പരിചയപ്പെട്ട് ഒരുമിച്ചു ജീവിതം തുടങ്ങിയവര്‍ ഏറെയുണ്ട്. അവരൊക്കെയും വര്‍ഷത്തിലൊരിക്കല്‍ ഈ പോസ്റ്റോഫീസില്‍ എത്തും. ഈ ഓക്ക് വൃക്ഷത്തിനു നന്ദി പറയും. ആ മരപ്പൊത്തിലേക്ക് ഓര്‍മ്മകള്‍ പുതുക്കി ഒരു കത്തു കൂടി എഴുതി വയ്ക്കും. ഇങ്ങനെയൊരു ഓക്മരം ലോകത്തില്‍ വേറെയുണ്ടോയെന്നു ചോദിച്ചാല്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നു പറയേണ്ടി വരും. എന്തായാലും ഈ വൃക്ഷമുത്തശ്ശി ഇപ്പോള്‍ പ്രണയതാരമായി മാറിക്കഴിഞ്ഞു. 

Read more

മരങ്ങളെ വിവാഹം കഴിച്ചു, ഇത് മെക്‌സിക്കോയിലെ അപൂര്‍വ്വ വിവാഹം

ന്യൂയോര്‍ക്ക്: മെക്‌സിക്കോയിലെ ഒക്‌സാക്കില്‍ വധു വിവാഹം കഴിച്ചത് പടര്‍ന്നു പന്തലിച്ച ഒരു വൃക്ഷത്തെ. ഒരാള്‍ മാത്രമായിരുന്നില്ല ഇങ്ങനെ ചെയ്തത്. ഒക്‌സാക്കില്‍ നടന്നത് തികച്ചും വ്യത്യസ്തമായ ഒരു സമൂഹവിവാഹമായിരുന്നു. ഇവിടുത്തെ ബൊട്ടാണിക്കല്‍ പാര്‍ക്കായിരുന്നു വിവാഹ വേദി. 

വരന്മാരാകട്ടെ പടര്‍ന്നു പന്തലിച്ച മരങ്ങളും. പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കാന്‍ പരിസ്ഥിതി സ്‌നേഹികളാണ് ഇത്തരമൊരു വിവാഹവേദി ഒരുക്കിയത്. പുരാതന അമേരിക്കന്‍ സാമ്രാജ്യമായിരുന്ന ഇന്‍ക സംസ്‌കാരമനുസരിച്ചാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. അഭിനേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് ടോറസ് വിവാഹ ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. ഇപ്പോള്‍ ഈ 'മരകല്യാണം' ലോകമെങ്ങും ഹിറ്റായി. 

മണവാട്ടിമാരായി ഒരുങ്ങിയെത്തിയവര്‍ പ്രാണപ്രിയനായി മരങ്ങളെ ആശ്ലേഷിച്ചു നില്‍ക്കുന്ന ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങളില്‍ വന്നു കഴിഞ്ഞു. പ്രകൃതി സംരക്ഷണ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരാണ് ഈ മരങ്ങളെ വിവാഹം ചെയ്യാന്‍ മുന്നോട്ടുവന്നത്. 

പ്രകൃതിയെ സ്വന്തം കുടംബമായി കണ്ട് സംരക്ഷിക്കേണ്ടതും അതിനെ ചൂഷണം ചെയ്യുന്നത് തടയേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതു കൊണ്ടാണ് ഇത്തരമൊരു  മരകല്യാണത്തിനു മുന്നിട്ടിറങ്ങിയതെന്നും വധുവായി എത്തിയ റോസ പാര്‍ക്ക്‌സ് പറഞ്ഞു.

Read more

ഹൈസ്കൂള്‍ വിദ്യാര്‍ഥി ലേലത്തില്‍ വാങ്ങിയ കാളയുടെ വില 41000 ഡോളര്‍!

ഹൂസ്റ്റണ്‍: ഹൂസ്റ്റണില്‍ മാര്‍ച്ച് 17 ശനിയാഴ്ച നടന്ന ലൈവ് സ്‌റ്റോക്ക് ഷെയില്‍ ഗ്രാന്റ് ചാമ്പ്യനായി തിരഞ്ഞെടുത്ത ലോക്കി എന്ന കാളയെ ലേലത്തില്‍ പിടിച്ചത് 41000 ഡോളറിന്‍കാമറോണ്‍ കോണ്‍ങ്കില്‍ എന്ന അലന്‍ ഹൈസ്ക്കൂളിലെ വിദ്യാര്‍ത്ഥിയാണ് ലോക്കിയുടെ ഉടമസ്ഥന്‍.1730 കാളകളെയാണ് ഷൊയിന്‍ പ്രദര്‍ശിപ്പിച്ചിരുന്നത്.

പത്തു വര്‍ഷത്തിനുള്ളില്‍ ആദ്യമായാണ് ഇത്രയും കൂടിയ വില ലേലത്തില്‍ ലഭിക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ലേലത്തില്‍ പോയത് 345,000 ഡോളറിനാണ്.രണ്ടാം സ്ഥാനം ലഭിച്ച കാളയെ 36600 ഡോളറിനാണ് ലേലത്തില്‍ പിടിച്ചത്.

അതിസാഹസികമായി വളര്‍ത്തിയ കാളക്ക് 400 പൗണ്ടിലേറെ തൂക്കമുണ്ടായിരുന്നതായും ദിവസത്തില്‍ പഠനം കഴിഞ്ഞാല്‍ 8 മണിക്കൂര്‍ കാളയെ ശുശ്രൂഷിക്കുന്നതിനാണ് സമയം ചെലവഴിച്ചിരുന്നതെന്നും 17ക്കാരനായ വിദ്യാര്‍ത്ഥി പറഞ്ഞു.ദിവസവും 40 പൗണ്ട് ഭക്ഷണമാണ് ഇതിന് നല്‍കിയിരുന്നത്. ലേലത്തില്‍ നിന്നും ലഭിച്ച തുക ടെക്‌സസ് എ ആന്റ് എം ല്‍ പഠനം തുടരുന്നതിന് സഹായിക്കുമെന്നാണ് കാമറോണിന്റെ വിശ്വാസം.

Read more

ഇരുട്ടി വെളുത്തപ്പോള്‍ നദി ചുവപ്പായി !

ന്യൂയോര്‍ക്ക്: നേരം ഇരുട്ടി വെളുത്തപ്പോള്‍ നദിയിലെ വെള്ളത്തിന്റെ നിറത്തിലൊരു മാറ്റം. ജലം ചുവപ്പായിരിക്കുന്നു. സൈബീരിയയിലെ മൊഹാങ്ങ് എന്ന നദിയാണ് നിറം മാറി നാട്ടുകാരെ ഞെട്ടിച്ചത്. ട്യൂമെന്‍ നഗരത്തിലെ പ്രധാന ജല സ്രോതസായ ഈ നദിയില്‍ പെട്ടെന്നുണ്ടായ നിറം മാറ്റത്തെത്തുടര്‍ന്ന് അധികൃതര്‍ നദിയിലെ സാമ്പിളുകള്‍ എടുത്ത് പരിശോധിച്ചെങ്കിലും നിറം മാറ്റത്തിനുള്ള കാരണം കണ്ടെത്തിയിട്ടില്ല. എന്നാല്‍ സമീപത്തെ വ്യവസായ ശാലകളില്‍നിന്നുള്ള മാലിന്യ നിക്ഷേപമാകാം ഈ നിറം മാറ്റത്തിന് പിന്നിലെന്ന് നാട്ടുകാര്‍ കരുതുന്നു. അതുകൊണ്ടുതന്നെ വിവിധ ആവശ്യങ്ങള്‍ക്കായി ഈ നദിയില്‍നിന്ന് വെള്ളമെടുക്കുന്നത് ആളുകള്‍ നിര്‍ത്തി. മഞ്ഞിനിടയിലൂടെ ഒഴുകുന്ന നദിയുടെ ചുവന്ന നിറം ഫോട്ടോഗ്രാഫി ചെയ്യാനായി നിരവധി സഞ്ചാരികള്‍ ഇവിടേക്ക് എത്തുന്നുണ്ട്. ആകാശക്കാഴ്ചയില്‍ ഇത് ചോരനിറമൊഴുകുന്ന ഒരു പുഴയായി മാത്രമേ തോന്നൂ. എന്നാല്‍ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടുള്ള വ്യാവസായിക വിപ്ലവത്തിനെതിരേ ഈ പുഴയെ സാക്ഷിയാക്കി ലോകമെമ്പാടും സമരമുഖങ്ങള്‍ തുറക്കാനൊരുങ്ങുകയാണ് പ്രകൃതിസ്‌നേഹികള്‍. 

Read more

ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഇന്ത്യയില്‍, 180 പേര്‍ ഒന്നിച്ചൊരു വീട്ടില്‍

ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും വലിയ കുടുംബം ഏതാണെന്ന ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ നേരെ ഇന്ത്യയിലേക്ക് ചെല്ലണം. അവിടെ ഒരു കൂരയ്ക്കു കീഴെ 39 ഭാര്യമാര്‍, 94 കുട്ടികള്‍, 33 ചെറുമക്കള്‍. അത്ഭുതം തോന്നുന്നുവല്ലേ. ഇവരെല്ലാം ചേര്‍ന്ന് ഒന്നിച്ചു താമസിക്കുന്നതാവട്ടെ ഒരു വീട്ടിലും. ലോകത്തിലെ ഏറ്റവും വലിയ കുടുംബമാണിത്. ആകെ 180 പേര്‍. ഇന്ത്യക്കാരനാണ് ഈ റെക്കോഡ് സ്വന്തമാക്കിയിരിക്കുന്നത്. സിയോണ എന്നാണ് കഥാപാത്രത്തിന്റെ പേര്. പ്രായം 72. മിസോറാമിലെ ബക്താങ് എന്ന ഗ്രാമത്തിലാണ് എല്ലാവരും ഒരുമിച്ച് താമസിക്കുന്നത്. സിയോണ ചില്ലറകാരനല്ല. അദ്ദേഹത്തിനു സ്വന്തമായി ഒരു ക്രൈസ്തവ സഭയുണ്ട്. ചനാ പൗള്‍ എന്നാണ് അതിന്റെ പേര്. കുടുംബത്തിന്റെ കാര്യത്തില്‍ അതീവ താത്പര്യം പ്രകടിപ്പിക്കുന്ന അദ്ദേഹം ഇനിയും വിവാഹം കഴിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടത്രേ. അതും അമേരിക്കയില്‍ നിന്ന്. ആദ്യ വിവാഹം ഇഷ്ടന്‍ കഴിക്കുന്നത് പതിനേഴാം വയസ്സിലാണ്. പിന്നീട് ഒരു വര്‍ഷത്തില്‍ തന്നെ ഒമ്പത് വിവാഹങ്ങള്‍. വീടിന്റെ നിയന്ത്രണമെല്ലാം ആദ്യ ഭാര്യയ്ക്കാണ്. ഇരുപതു ഭാര്യയ്ക്കമാര്‍ക്ക് 40 വയസ്സിനു താഴെയാണ് പ്രായം. ഇതില്‍ അവസാനത്തെ ഭാര്യയ്ക്ക് മുപ്പതു കഴിഞ്ഞു. അഞ്ചു വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. ഇവരുടെ വിശേഷങ്ങള്‍ തന്നെ വലിയൊരു കഥയാണ്. രണ്ടു പേര്‍ക്ക് ഒരുമിച്ച് ഒരു വീട്ടില്‍ കഴിയാന്‍ സാധിക്കാത്ത കാലത്താണ് ഇപ്പോള്‍ 180 പേര്‍ ഒന്നിച്ചു താമസിക്കുന്നതെന്ന് ഓര്‍ക്കണം. അദ്ദേഹത്തെ നമിച്ചേ പറ്റൂ !!

Read more

കല്യാണം, ബാത്ത്‌റൂമില്‍ !

ന്യൂയോര്‍ക്ക്: കല്യാണം നടത്താന്‍ ആലോചിക്കുമ്പോള്‍ ആഡംബര റിസോര്‍ട്ടുകളിലേക്ക് ഓടുന്നവര്‍ വായിക്കുക, ഈ കല്യാണം നടന്നത്, ഒരിടത്തും നടക്കാനിടയില്ലാത്തിടത്താണ്. അതെ, ബാത്ത്‌റൂമില്‍. കഥയിങ്ങനെ- ബ്രയാനും മരിയ ഷൂള്‍സും പ്രണയബദ്ധരായിരുന്നു. അവരുടെ അനുരാഗം വിവാഹത്തിലെത്തിയെങ്കിലും സംഗതി കോടതി കയറി. വിവാഹം നടന്നതാവട്ടെ, കോടതി മുറിയിലെ ബാത്ത്‌റൂമിലും. കോടതിയില്‍ വച്ച് വിവാഹിതരാവുന്നതിനു മുന്നോടിയായി ഇരുവരും സ്ഥലത്തെത്തിയെങ്കിലും ഷൂള്‍സിന്റെ അമ്മ സൂസന്നയ്ക്ക് പെട്ടെന്നു ആസ്തമ അറ്റാക്ക് സംഭവിച്ചതു കാര്യങ്ങള്‍ തകിടം മറിച്ചു.

സൂസന്നയെ ആശുപത്രിയിലാക്കാന്‍ ശ്രമിക്കുന്നതിനിടെ ബ്രയാനെ വിളിച്ചു വരുത്തി. ആ സമയത്ത് സൂസമ്മ സ്ത്രീകളുടെ ബാത്ത്‌റൂമിലായിരുന്നു. അതാവട്ടെ കോടതിയുടെ പതിനാലാം നിലയിലും. അവിടെ നിന്ന് ആംബുലന്‍സില്‍ ആശുപത്രിയിലാക്കാനുള്ള ഒരുക്കം നടക്കുന്നതിനിടെ ഇരുവരും അമ്മയുടെ സാന്നിധ്യത്തില്‍ വച്ചു തന്നെ വിവാഹമോതിരം കൈമാറി. ബാത്ത്‌റൂമില്‍ വിവാഹം കഴിക്കുന്നതിന്റെ അനൗചിത്യം മനസ്സിലാക്കിയെങ്കിലും അമ്മയുടെ സാന്നിധ്യത്തില്‍ നിശ്ചയിച്ച സമയത്തു തന്നെ വിവാഹം നടത്തുന്നതിനു വേണ്ടിയാണ് ഇതിനു തയ്യാറായതെന്നു പിന്നീട് ഷൂള്‍സ് പറഞ്ഞു.

ഈ ബാത്ത്‌റും വിവാഹത്തിന് ഏകദേശം പതിനഞ്ചോളം പേര്‍ സന്നിഹിതരാവുകയും ചെയ്തു. കല്യാണം നടക്കുന്നത് എവിടെയായാലെന്താ, ദാമ്പത്യജീവിതമല്ലേ സുഖപ്രദം എന്നു പറഞ്ഞത് ബ്രയാന്റെയും ഷൂള്‍സിന്റെയും കാര്യത്തില്‍ സത്യമായി.

Read more

പുതുവര്‍ഷം ന്യൂയോര്‍ക്കില്‍ ആദ്യം പിറന്നത് ലിറ്റില്‍ അരിയാനാ

ന്യൂയോർക്ക് : പുതുവർഷം പുലർന്ന് ഒരു മിനിട്ടിനുള്ളിൽ ന്യൂയോർക്കിലെ ആദ്യ കുഞ്ഞ് പിറന്നു.ക്യൂൻസിലെ ഫ്ലഷിംഗ് ഹോസ്പിറ്റലിലാണ് ടാനിയ ഷിറിൻ എന്ന മാതാവ് ലിറ്റിൽ അരിയാനക്ക് ജന്മം നൽകിയത്.നാലു പൗണ്ട് പതിനൊന്നര ഔൺസും തൂക്കമുള്ള കുഞ്ഞും മാതാവും പരിപൂർണ്ണ ആരോഗ്യവതികളായി കഴിയുന്നുവെന്ന് ആശുപത്രി വക്താവ് ഡോ. ആൻഡ്രു റൂബിൻ പറഞ്ഞു.

ന്യൂയോർക്കിലെ ക്യൂൻസിൽ പുതുവത്സരാഘോഷം പൊടി പൊടിക്കുമ്പോൾ, അരിയാനയുടെ ജനനത്തിലൂടെ ഫ്ലഷിങ് ആശുപത്രിക്ക് തുടർച്ചയായി രണ്ടാം വർഷമാണ് ഇങ്ങനെയൊരു ഭാഗ്യം ലഭിക്കുന്നത്.

പുതുവത്സരത്തിൽ ആദ്യം പിറന്നു വീണ കുഞ്ഞിന്റെ ജനനം ഡോക്ടർമാരും ജീവനക്കാരും പ്രത്യേക സമ്മാനങ്ങൾ നൽകിയാണ് ആഘോഷിച്ചത്.

Read more

24 വര്‍ഷം സൂക്ഷിച്ച ഭ്രൂണത്തില്‍ നിന്നും കുഞ്ഞിന് ജനനം

ടെന്നിസ്സി: 1992 ഒക്ടോബർ 14 മുതൽ മരവിപ്പിച്ചു സൂക്ഷിച്ചിരുന്ന ഭ്രൂണം 26 വയസ്സുള്ള ടിന ഗിബ്സന്നിന്റെ ഗർഭ പാത്രത്തിൽ പൂർണ്ണ വളർച്ചയെത്തി കുഞ്ഞിന് ജന്മം നൽകിയതായി നാഷണൽ എംബ്രിയൊ ഡൊണേഷൻ സെന്റർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. ആറു പൗണ്ടും ഒമ്പതു ഔൺസുമുള്ള എമ്മ റെൻ എന്ന പെൺ കുഞ്ഞ് (Emma Wren) നവംബർ ഇരുപത്തിയഞ്ചിനാണ് ടെന്നിസ്സി ദമ്പതികളായ ബെഞ്ചമിൻ– റ്റീനാ എന്നിവരുടെ ജീവിതത്തിന് അനുഗ്രഹമായി മാറിയതെന്ന് പത്രക്കുറിപ്പിൽ പറയുന്നു.

ഭ്രൂണം ആരുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും എന്നെ സ്നേഹിക്കുന്ന ആരുടേയെങ്കിലും ആകാം എന്നാണ് റ്റീനാ പറയുന്നത്. ഇതിനു മുമ്പു 20 വർഷം പഴക്കമുള്ള ഭ്രൂണത്തിൽ നിന്നും പിറന്ന കുഞ്ഞാണ് റെക്കോർഡിനുടമയായിരുന്നതെങ്കിൽ 24 വർഷം പഴക്കമുള്ള  ഈ ഭ്രൂണമാണ് പുതിയ  റെക്കാർഡ് സൃഷ്ടിച്ചിരിക്കുന്നത്.

ദീർഘകാലം മരവിപ്പിച്ചു സൂക്ഷിച്ചിരുന്ന ഭ്രൂണത്തിൽ നിന്നും ആരോഗ്യമുള്ള ഒരു കുഞ്ഞ് ജനിച്ചു എന്നത് ചരിത്ര നേട്ടമാണെന്ന് നാഷണൽ എംബ്രിയൊ ഡൊണേഷൻ സെന്റർ ലാബ് ഡയറക്ടർ കാരൾ സൊമ്മർ ഫെൽട്ട് അഭിപ്രായപ്പെട്ടു.

Read more

മകളുടെയും അമ്മയുടെയും അമ്മൂമ്മയുടെയും ജന്മദിനം ഒരേദിവസം !

ന്യൂയോര്‍ക്ക്:കുടുംബത്തിലെ മൂന്നു തലമുറയില്‍പ്പെട്ടവരുടെ ജന്മദിനം ഒരേ ദിവസം വരിക. അമ്മയുടെയും അമ്മൂമ്മയുടെയും മകളുടെയും ജന്മദിനം ഒരു ദിവസം ആഘോഷിക്കാന്‍ പറ്റുകയെന്നത് എത്ര യാദൃശ്ചികമായിരിക്കും. ഇതാ പ്രിന്‍സ്റ്റണില്‍ നിന്നുമൊരു വാര്‍ത്ത. തെരേസ ഡണ്ണിന്റെ ജന്മദിനമായിരുന്നു നവംബര്‍ 19. അവളുടെ മാത്രമല്ല, അവളുടെ അമ്മയുടെയും ജന്മദിനം അന്നാണ്. എന്നാല്‍ അന്ന് തെരേസ ഒരു കുട്ടിക്ക് ജന്മം നല്‍കുമെന്ന് ആരും കരുതിയില്ല. പക്ഷേ, അപ്രതീക്ഷിതമെന്നേ പറയേണ്ടൂ, പ്രിന്‍സ്റ്റണിലെ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററില്‍ അന്നേ ദിവസം ഉച്ചയ്ക്ക് ശേഷം അവര്‍ മിക്കാ ഡണ്‍ എന്ന കുട്ടിക്കു ജന്മം നല്‍കി. അപ്പോള്‍ ലേബര്‍ റൂമിനു പുറത്ത് മിക്കയുടെ മുത്തശ്ശി സ്വന്തം ജന്മദിനത്തിനു പുറമേ, മകളുടെയും ബര്‍ത്ത്‌ഡേ ആഘോഷിക്കനുള്ള ഒരുക്കത്തിലായിരുന്നു. അപ്പോഴാണ് ജന്മദിന സമ്മാനമെന്ന പോലെ കുഞ്ഞു പിറന്നത്. എല്ലാം യാദൃശ്ചികം.

ക്ലാര ഗ്രിഗറി എന്ന സ്ത്രീയുടെ ജന്മദിന ദിവസമാണ് അവര്‍ക്ക് തെരേസ എന്ന മകളുണ്ടായത്. ഇപ്പോള്‍ തെരേസയ്ക്കും അവളുടെ ജന്മദിനം തന്നെ മിക്ക എന്ന മകളുണ്ടായിരിക്കുന്നു. ജന്മദിന സമ്മാനം എന്നൊക്കെ പറയുന്നത് ഇതാണ്... ഡിസംബറിലായിരുന്നു തെരേസയ്ക്ക് ഡോക്ടര്‍മാര്‍ ഡെലിവറി ഡേറ്റ് പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി അവരുടെ ബിപിയില്‍ വന്ന മാറ്റമാണ് ഉടനടി കുട്ടിയെ പുറത്തെടുക്കാന്‍ ഡോക്ടര്‍മാരെ നിര്‍ബന്ധിതരാക്കിയത്. അതോടെ, മൂന്നു തലമുറയില്‍പ്പെട്ടവരുടെയും ജന്മദിനം ഒരേ ദിവസമായി... ക്ലാരയ്ക്ക് ഇപ്പോള്‍ 67 വയസ്സു കഴിഞ്ഞു, അവരുടെ മകള്‍ തെരേസ്സയ്ക്ക് 31 വയസ്സും. സൗത്ത് കരോളിന സ്വദേശിയായിരുന്ന ക്ലാര ന്യൂജേഴ്‌സിയിലേക്ക് വന്നതു തന്നെ പ്രസവത്തോടനുബന്ധിച്ചായിരുന്നു. ട്രന്റണിലെ സെന്റ് ഫ്രാന്‍സിസ് മെഡിക്കല്‍ സെന്ററിലായിരുന്നു ക്ലാരയുടെ പ്രസവം. 

Read more

16 അടി വലിപ്പമുള്ള പൈതണിനെ പിടികൂടി

എവർഗ്ലേയ്ഡ് (ഫ്ലോറിഡ) : പൈതൺ വേട്ടയിൽ റിക്കാർഡ്. കഴിഞ്ഞ ആഴ്ച അവസാനം നടന്ന വേട്ടയിൽ 16 അടി വലിപ്പവും 11 ഇഞ്ച് ചുറ്റളവും 122 പൗണ്ട് തൂക്കവുമുള്ള പൈതോണിനെയാണ് പിടികൂടിയത്.

സൗത്ത് ഫ്ലോറിഡാ വാട്ടർ മാനേജ്മെന്റ് ഡിസ്ട്രിക്റ്റ് പൈതൺ എലിമിനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി അറുന്നൂറോളം പൈതോണുകളെ പിടികൂടിയതിൽ, റിക്കാർഡ് വലിപ്പവും തൂക്കവുമാണ് ഈ ഭീകരനുള്ളതെന്ന് ഇതിനെ വേട്ടയാടിയ ഡസ്റ്റി ക്രം ബ്രോക്ക പറഞ്ഞു.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി വെള്ളത്തിൽ നിന്നാണ് ഈ ഭീകരനെ പിടി കൂടിയത്. പൈതോണിന്റെ  ശല്യം വർദ്ധിച്ചു വന്നതിനെ തുടർന്ന്  ഇവയെ പിടി കൂടി കൊല്ലുന്നതിനുള്ള  പദ്ധതി മാർച്ച് മാസം മുതലാണ് ആരംഭിച്ചത്.

ഈ പ്രദേശത്തുള്ള മിക്കവാറും എല്ലാ പൈതോണുകളേയും പിടി കൂടി നശിപ്പിച്ചതിനാൽ ഇവിടെയുള്ള ജനങ്ങൾക്ക് ഇനി ഭയപ്പെടേണ്ടതില്ലെന്നും വാട്ടർ മാനേജ്മെന്റ് അധികൃതർ  അറിയിച്

Read more

ജര്‍മനിയില്‍ നിന്നും ബാള്‍ട്ടിക് റിസോര്‍ട്ടിലേക്ക് നഗ്ന വിമാനയാത്ര

ഫ്രാങ്ക്ഫര്‍ട്ട്: കുറച്ച് നാളായി ജര്‍മ്മനിയിലെ ഒരു ട്രാവല്‍ ഏജന്‍സി നടത്തിവരുന്ന ഒരു ചാര്‍ട്ടര്‍ വിമാന സര്‍വീസില്‍ ആണ് ഈ നഗ്ന യാത്ര.. ജര്‍മ്മന്‍ പട്ടണമായ എര്‍ഫൂര്‍ട്ടില്‍ നിന്നും ബാള്‍ട്ടിക്ക് കടലില്‍ സ്ഥിതി ചെയ്യുന്ന ഒരു റിസോട്ടിലേക്കാണ് ഈ വിമാന യാത്ര. വിമാനം പറന്നു തുടങ്ങിയാല്‍ യാത്രക്കാര്‍ വസ്ത്രങ്ങള്‍ ഉരിഞ്ഞ് നഗ്നരായി യാത്ര ചെയ്യണം എന്നതാണ് ഈ ട്രാവല്‍ ഏജന്‍സി നടത്തിവരുന്ന ചാര്‍ട്ടര്‍ വിമാന യാത്രയിലെ വ്യവസ്ഥ.

ഇതിനെതിരെ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് പോലീസിലും, ജര്‍മന്‍ കോടതിയിലും പരാതികള്‍ നല്‍കിയെങ്കിലും എന്തെങ്കിലും ശിക്ഷണ നടപടികള്‍ക്ക് അവര്‍ തയ്യാറായില്ല. ഈ ട്രാവല്‍ ഏജന്‍സി നടത്തിവരുന്ന ചാര്‍ട്ടര്‍ വിമാന സര്‍വീസിന്റെ വ്യവസ്ഥകള്‍ നേരത്തെ തന്നെ എല്ലാവരെയും അറിയിച്ച് അവരുടെ പൂര്‍ണ സമ്മതപത്രം എഴുതി വാങ്ങിയാണ് ഇവര്‍ സര്‍വീസ് നടത്തുന്നത്.

ഇതിനെതിരെയുള്ള നടപടി വ്യക്തി സ്വാതന്ത്ര്യത്തിലുള്ള കൈ കടത്തലാകുമെന്ന് നിയമപാലകര്‍ പറയുന്നു. ലോകമെങ്ങും ആള്‍ക്കാര്‍ നഗ്നരായി സവുണാ (നഗ്നരായി കാബിനുകളിലുള്ള വിയര്‍ക്കല്‍) നടത്തുന്നതുപോലെ മാത്രമേ ഈ നഗ്ന വിമാന യാത്രയേയും കണക്കാന്‍ സാധിക്കുകയുള്ളു എന്ന് നിയമവിദഗ്ദ്ധരും പറയുന്നു.

Read more

സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ലോകത്തിലെ ദ്വീപ്

ഫ്രാങ്ക്ഫര്‍ട്ട്: സ്ത്രീകള്‍ക്ക് പ്രവേശനമില്ലാത്ത ലോകത്തിലെ ഏക ദ്വീപ് എന്നൗ കേള്‍ക്കുമ്പോള്‍ ആദ്യം അമ്പരപ്പാണ് തോന്നുക. അതെന്താ? സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമില്ലാത്തത്. എന്നാല്‍ ഇത്തരമൊരു ദ്വീപ് ജപ്പാനിലാണ്, ഒക്കിനോഷിമ എന്ന ഈ ദ്വീപിന് യുനെസ്‌കോ പൈതൃക പദവി ലഭിച്ചു. ഇതോടെ ദ്വീപ് ലോക മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായി.

ജപ്പാന്റെ തെക്കു പടഞ്ഞാറന്‍ ദ്വീപായ ക്യൂഷുവിനും കൊറിയന്‍ പെന്‍സുലക്കും മധ്യ ഭാഗത്തില്‍ സ്ഥിതി ചെയ്യുന്ന ദ്വീപാണ് ഒക്കിനോഷിമ. 700 ചരുരശ്ര മീറ്റര്‍ വിസ്തൃതിയാണ് ഒക്കിനോഷിമ ദ്വീപിനുള്ളത്. നൂറ്റാണ്ടുകളായി പിന്‍തുടര്‍ന്നു വരുന്ന പാരമ്പര്യത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ സ്ത്രീകള്‍ക്ക് ഇവിടെ പ്രവേശനം നിഷേധിച്ചിരിക്കുന്നത്.

ശക്തമായ ശുദ്ധി പാലിച്ചാല്‍ മാത്രമേ ദ്വീപില്‍ പുരുഷന്‍മാര്‍ക്കു പോലും പ്രവേശനം ലഭിക്കുകയുള്ളു. പവിത്ര ദ്വീപില്‍ പുരുഷന്‍മാര്‍ക്ക് പ്രവേശിക്കണമെങ്കില്‍ പൂര്‍ണ്ണ നഗ്‌നനായിരിക്കണം. ശുദ്ധി വരുത്താന്‍ കടലില്‍ കുളിച്ചിട്ട് വേണം ഇവര്‍ ദ്വീപില്‍ പ്രവേശിക്കുവാന്‍. ദ്വീപില്‍ കണ്ട കാര്യങ്ങള്‍ ഒന്നും ആരോടും പങ്കുവെയ്ക്കാന്‍ പാടില്ലെന്നും നിബന്ധനയുണ്ട്. ഷിന്റോ മതത്തിന്റെ ആചാര പ്രകാരം ആര്‍ത്തവകാലം അശ്രുദ്ധിയാണ്. അതു കൊണ്ടാണ് സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്നതെന്ന് പറയുന്നു. 

Read more

പിറന്നുവീണയുടൻ കുഞ്ഞ് പിച്ചവച്ച്

ബ്രസീലിയ: പിറന്നുവീണയുടൻ നടന്നു തുടങ്ങി വൈദ്യശാസ്ത്ര മേഖലയ്ക്കും ലോകത്തിനും അദ്ഭുതമാകുകയാണ് ബ്രസീലിലെ ആൺകുഞ്ഞ്. ജനിച്ചയുടൻ നടക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഇക്കഴിഞ്ഞ 26ാം തിയ്യതി സോഷ്യൽ മീഡിയയിൽ അപലോഡ് ചെയ്ത വീഡിയോ ഇതുവരെ 6.8 കോടി പേർ കണ്ടു കഴിഞ്ഞു. പത്ത് ലക്ഷത്തിലധികം ആളുകൾ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ബ്രസീലിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജനിച്ചശേഷം വൃത്തിയാക്കാൻ ടേബിളിൽ എത്തിച്ച കുഞ്ഞാണ് നഴ്സിന്റെ കയ്യിൽ തൂങ്ങി നടക്കുന്നത്. ചുമലിൽ മാത്രമാണ് നഴ്സ് കുഞ്ഞിന് താങ്ങു നൽകുന്നത്. രണ്ട് കാലിൽ ഉറച്ചു നിൽക്കുന്ന കുഞ്ഞ് അടി വെച്ച് നടക്കുന്നത് വീഡിയോയിൽ കാണാം.

സാധാരണ ഒരു വയസുകഴിഞ്ഞാണ് കുഞ്ഞുങ്ങൾ നടന്നു തുടങ്ങുക. കുഞ്ഞ് ആരാണെന്ന് അറിയില്ലെങ്കിലും ഉസൈൻ ബോൾട്ടെന്നാണ് സോഷ്യൽ മീഡിയ കുഞ്ഞിനെ വിളിക്കുന്നത്.

Read more

ലൈവായി വാർത്ത വായിക്കുന്നതിനിടയിൽ അവതാരകയെ ഞെട്ടിച്ചു നായ

മോസ്‌ക്കോ: ന്യൂസ് റൂമിലെ പല അബന്ധങ്ങളും ചിരിപടർത്തി വൈറലാകാറുണ്ട്. എന്നാൽ റഷ്യയിലെ ഒരു പ്രാദേശിക ന്യൂസ് ചാനൽ ന്യൂസ് റൂമിൽ നടന്ന കാഴ്ച ഒരു പോലെ ഞെട്ടിക്കുന്നതും ചിരി പടർത്തുന്നതുമാണ്.

വാർത്ത വായിക്കുന്നതിനിടയിൽ ലൈവിൽ നായ കയറി വരുന്നതും ആദ്യം ഞെട്ടിയെങ്കിലും നായയെ അരികിലിരുത്തി മനസ്സാന്നിധ്യം കൈവിടാതെ അവതാരക വാർത്ത വായിക്കുന്നതുമാണ് വൈറലായ ഈ വീഡിയോയിലുള്ളത്.

പ്രധാനപ്പെട്ട ഒരു വാർത്ത വായിക്കുന്നതിനിടയിലാണ് ന്യൂസ് റൂമിലെ മേശക്കടിയിൽ നിന്ന കുര കേട്ടത്. ശബ്ദം കേട്ട് ഞെട്ടലോടെ തിരിഞ്ഞു നോക്കിയ അവതാരക കണ്ടത് കറുത്ത നിറത്തിലുള്ള ലാബ്രഡോർ ഇനത്തിൽ പെട്ട വളർത്തു നായയെയാണ്. അവതാരക മനസ്സാന്നിധ്യം കൈവിടാതെ വാർത്ത വായന തുടർന്നെങ്കിലും നായ വാർത്ത വായിക്കുന്ന മേശയ്ക്ക് മുകളിലേക്ക് ചാടികയറുകയായിരുന്നു.

നായയുടെ നെറുകിൽ തലോടി ക്കൊണ്ട് ഇതു കൊണ്ടാണ് താനൊരു ച്ചപ്രേമിയായതെന്നായിരുന്നു അവതാരിക കമന്റ്.

രസകരമായ ഈ സംഭവത്തിന്റെ വീഡിയോ ചാനൽ തന്നെയാണ് പുറത്തുവിട്ടത്. യുട്യൂബിലെ നിലവിലെ ട്രൻഡിങ് വീഡിയോയായ ഇതിനോടകം കണ്ടത് 30 ലക്ഷം ആളുകളാണ്.

Read more

ലോകത്തില്‍ ആദ്യമായി പൂര്‍ണ നഗ്‌നരായി നടത്തിയ കല്യാണം

ഫ്രാങ്ക്ഫര്‍ട്ട്: ഒരു കുഞ്ഞുമാലയും വെളുത്ത നെറ്റുകൊണ്ടുള്ള ഒരു മുഖപടവും വെളുത്ത നിറത്തിലുള്ള ഒരു ഷൂവുമാണ് മണവാട്ടിയുടെ ദേഹത്താകെയുണ്ടായിരുന്ന അലങ്കാരം. വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നുവെന്നാണ് പ്രമാണം. സ്വന്തം ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം സെപ്ഷ്യലാകണം എന്ന് ആഗ്രഹിക്കുന്നവര്‍ സംഗതി കുറെ സാഹസികമാക്കാനും മടിക്കാറില്ല എന്നതാണ് ഈ കല്യാണത്തിന്റെ പ്രാധാന്യം. മലമുകളിലും ആകാശത്തും വെള്ളത്തിനടിയിലും വിവാഹം നടത്തി വ്യത്യസ്തരാവുന്ന ദമ്പതിമാരുടെ ഉള്ള കാലമാണിത്.

എന്നാല്‍ സാഹസിക പ്രിയരായ ചെറുപ്പക്കാരെ കടത്തിവെട്ടുന്ന കല്യാണമായിരുന്നു 54കാരനായ ജെഫ് ആഡംസിന്റെയും 47കാരി സ്യൂവിന്റെയും. ക്വീന്‌സ് ലാന്‍ഡിലെ ഒരു റിസോര്‍ട്ടില്‍ വെച്ച് നടന്ന വിവാഹചടങ്ങിന് വധൂവരന്മാരെത്തിയത് പരിപൂര്‍ണ നഗ്‌നരായിട്ടാണ്. ഒരു കുഞ്ഞുമാലയും വെളുത്ത നെറ്റുകൊണ്ടുള്ള ഒരു മുഖപടവും വെളുത്ത നിറത്തിലുള്ള ഒരു ഷൂവുമാണ് മണവാട്ടിയുടെ ദേഹത്താകെയുണ്ടായിരുന്ന അലങ്കാരം. മണവാളനാകട്ടെ വെളുത്ത നിറത്തിലുള്ള ചെരിപ്പുമാത്രമാണ് ധരിച്ചിരുന്നത്.

എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച ദിനമായിരിക്കണം എന്റെ വിവാഹദിവസമെന്ന് ഞാനാഗ്രഹിച്ചിരുന്നു. എന്റെ ആദ്യവിവാഹം ഞാന്‍ ആഗ്രഹിച്ചിരുന്ന രീതിയിലായിരുന്നില്ല എന്നാല്‍ ഇന്ന് ഞാന്‍ വളരെയധികം സന്തോഷവതിയാണെന്ന് മൂന്ന് മക്കളുടെ അമ്മയായ സ്യൂ പറഞ്ഞു. എന്റേയും ജെഫിന്റെയും ബന്ധം പോലെ ഊഷ്മളമാണ് ഞങ്ങളുടെ വിവാഹവും അത് ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തവരുണ്ടായിരിക്കാം, പക്ഷേ ആ അഭിപ്രായം ഞങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല.

വസ്ത്രം നോക്കി ആളുകളെ വിലയിരുത്തുന്ന കാലമൊക്കെ കഴിഞ്ഞു. എല്ലാവരും തുല്യരാണെന്ന സന്ദേശമാണ് നഗ്‌നത നല്കുന്നത്. നഗ്‌നരാകുമ്പോള്‍ ആളുകള്‍ കുറേക്കൂടി സ്വതന്ത്രരും തുറന്നമനസ്സിന് ഉടമകളുമായി മാറും. ആത്മവിശ്വാസം ഉണര്‍ത്തുന്നതിനും ഇത് സഹായിക്കും, ജെഫ് പറയുന്നു. മണവാളനും മണവാട്ടിക്കും പുറമെ വിവാഹത്തിനെത്വിവാഹത്തിനെത്തിയവരില്‍ ഭൂരിഭാഗം പേരും നഗ്‌നരായിരുന്നു. 54കാരനായ ജെഫ് ബ്രിട്ടണിലാണ് ജനിച്ചുവളര്‍ന്നത്. സ്യൂ ന്യൂസിലാന്‍ഡിലും. ക്വീന്‍സ് ലാന്‍ഡില്‍ താമസിക്കുന്ന ഇരുവരും 2015ല് ഓണ്‍ലൈന്‍ വഴിയാണ് പരിചയപ്പെട്ടത്.

Read more

ദാഹം തീര്‍ക്കാനായി കുട്ടിയാന തുമ്പിക്കൈ നീട്ടിയപ്പോള്‍ മുതലപിടിച്ചു; ഞെട്ടിക്കുന്ന വീഡിയോ

മലാവി: ദാഹം ശമിപ്പിക്കാൻ ജലം തേടി തടാകത്തിനരികെയെത്തിയ കുട്ടിയാനയെ മുതല ആക്രമിച്ചു. വെള്ളത്തിലേക്ക് നീട്ടിയ തുമ്പിക്കൈയിൽ മുതല പിടികൂടിയതോടെ രക്ഷപെടാനുള്ള കുട്ടിയാനയുടെ പരാക്രമം അടങ്ങുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അത്യന്തം നാടകീയത നിറഞ്ഞതാണ് ഈ വീഡിയോ.

മലാവിയിലെ ലിവോൻഡൽ ദേശീയോദ്യാനത്തിലാണ് ഈ സംഭവം നടന്നതെന്നാണ് പറയുന്നത്. വെള്ളം കുടിക്കാനായി തടാകത്തിനടുത്തേക്ക് എത്തിയതായിരുന്നു ആ ആനക്കൂട്ടം. പൊടുന്നനേയാണ് കൂട്ടത്തിൽ മുന്നിലുണ്ടായിരുന്ന കുട്ടിയാനയുടെ നേരെ ഒരു മുതല ചാടിവീഴുന്നത്.

അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്നുപോയ കുട്ടിയാന മുതലയുടെ പിടിവിടീക്കാൻ കുടഞ്ഞൊക്കെ നോക്കി. മുതലയുടെ പിടി വിടുവിക്കാൻ കുട്ടിയാന പരമാവധി ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. മുതലയുണ്ടോ പിടിവിടുന്നു. ഒടുവിൽ കുട്ടിയാനയുടെ രക്ഷയ്ക്ക് മറ്റൊരാനയെത്തി. വലിയ ആനയുടെ രക്ഷാപ്രവർത്തനത്തിൽ കുട്ടിയാന രക്ഷപെട്ടു.

ബയോ മെഡിക്കൽ ശാസ്ത്രജ്ഞനായ മകാങ്കയാണ് ഈ വീഡിയോ ചിത്രീകരിച്ച് ഷെയർ ചെയ്തത്. ഏപ്രിൽ 11 ന് അപ്‌ലോഡ് ചെയ്ത് ദൃശ്യം ഇതുവരെ ഏഴ് ലക്ഷം പേരാണ് കണ്ടത്.

Read more

ടിവി വാങ്ങാൻ എത്തിയവർക്കിടയിലേക്ക് ടിവിയിൽ നിന്ന് പ്രേതം ഇറങ്ങിവന്നാൽ; വിഡിയോ കാണാം

ഭീകരസിനിമകൾ ഭയത്തിന്റെ മേമ്പൊടിയോടെ ഏവരും കണ്ടാസ്വദിക്കാറുണ്ട്. എന്നാൽ അതിൽ നിന്നൊരു ഭീകരസത്വം പുറത്തേക്കിറങ്ങി വന്നാൽ എന്താണ് സംഭവിക്കുക..? ന്യൂയോർക്കിലെ ഒരു ഇലക്ട്രിക്കൽ സ്റ്റോറിൽ നടന്ന സംഭവമാണ് പറഞ്ഞ് വരുന്നത്. ഇവിടെ ടിവി വാങ്ങാൻ എത്തിയവർക്കിടയിലേക്ക് ടിവി സ്‌ക്രീനിൽ നിന്നും ഒരു പ്രേതം പെട്ടെന്ന് ഇറങ്ങി വന്നതിനെ തുടർന്ന് ടിവി വാങ്ങാൻ വന്നവർ ഞെട്ടിത്തരിക്കുകയും കൂട്ടക്കരച്ചിലിലേർപ്പെടുകയുമായിരുന്നു. പുതുതായി പുറത്തിറങ്ങുന്ന ഭീകരചിത്രമായ സീക്വൽ റിംഗിസിന്റെ പ്രമോഷന്റെ ഭാഗമായിട്ടായിരുന്നു ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. അത് അവിടെ പർച്ചേസിംഗിനെത്തിയവരെ ശരിക്കും പേടിപ്പിക്കുകയായിരുന്നു. ഒരു വീഡിയോ ടേപ്പ് കാണുന്നവരെയെല്ലാം ഏഴ് ദിവസങ്ങൾക്കകം കൊന്നൊടുക്കുന്ന ഒരു ദുരാത്മാവായ സമാറയാണ് ഇത്തരത്തിൽ സ്‌ക്രീനിൽ നിന്നിറങ്ങി വന്ന് ഭീതി വിതച്ചത്.

ഏറ്റവും പുതിയ ടിവിസെറ്റുകൾ നോക്കാനായി ഷോപ്പർമാർ ഇലക്ട്രിക്കൽ സ്റ്റോറിൽ നിൽക്കുന്നത് ഇതുമായി ബന്ധപ്പെട്ട വീഡിയോയിൽ കാണാം. ഇതിൽ ജീവസുള്ള ചിത്രങ്ങൾ കാണാമെന്ന് പറഞ്ഞ് സെയിൽസ് മാൻ അവരെ ഒരു ടിവി വാങ്ങാൻ പ്രേരിപ്പിക്കുന്നുമുണ്ട്. തുടർന്ന് അതിൽ നടന്ന് കൊണ്ടിരിക്കുന്ന സീക്വൽ റിംഗിസിന്റെ ട്രെയിലർ അവർ ശ്രദ്ധയോടെ കണ്ട് കൊണ്ടിരിക്കുമ്പോൾ അതിൽ നിന്നും സമാറ പെട്ടെന്നിറങ്ങി വരുകയായിരുന്നു. കുഴിഞ്ഞ കണ്ണുകളും വികൃതമായ രൂപവുമുള്ള സമാറ ഇവിടെയുള്ള ഒരു ഷോപ്പറെ തൊടാൻ ശ്രമിച്ചപ്പോൾ അയാൾ സമാറ എന്ന് പേടിയോടെ ഓടി രക്ഷപ്പെടുകയാണ് ചെയ്യുന്നത്. റിങ്സ് മൂവി ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിൽ നിന്നാണീ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇത് 25,000 പ്രാവശ്യം റീട്വീറ്റ് ചെയ്യപ്പെടുകയും 24,000 ലൈക്കുകൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഇതേ സന്ദർഭത്തിൽ തങ്ങളായിരുന്നെങ്കിലും ഇത്തരത്തിൽ ഭയചകിതരായി മാത്രമേ പെരുമാറുകയുള്ളുവെന്ന് നിരവധി ട്വിറ്റർ യൂസർമാർ സമ്മതിക്കുന്നുണ്ട്.

ഒരു വീഡിയോ ടേപ്പുമായി ബന്ധപ്പെട്ട് തന്റെ ബോയ്ഫ്രണ്ടിന്റെ ഉപദ്രവത്തെക്കുറിച്ച് ആശങ്കപ്പെടുന്ന ഒരു സ്ത്രീയെ കേന്ദ്രീകരിച്ചുള്ള സിനിമയാണ് റിങ്സ്.സിനിമക്കുള്ളിൽ മറ്റൊരു സിനിമയുള്ള അവസ്ഥയാണീ സിനിമ പ്രദാനം ചെയ്യുന്നത്. ഇതിലെ പ്രധാന കഥാപാത്രങ്ങളായ ജുലിയയെ മാറ്റിൽഡ ലുട്സും അവരുടെ ബോയ്ഫ്രണ്ടായ ഹോൾട്ടിനെ അലക്സ് റോയും അവതരിപ്പിച്ചിരിക്കുന്നു. ഫെബ്രുവരിയിലാണീ ചിത്രം പുറത്തിറങ്ങുന്നത്.1998ൽ പുറത്തിറങ്ങിയ ജപ്പാനിസ് ചിത്രമായ റിൻഗുവിന്റെ റീമേക്കാണിത്. അന്നത് വൻ ഹിറ്റായിരുന്നു. തിയേറ്ററിലൂടെ ആ ചിത്രം അന്ന് 128 മില്യൺ ഡോളറായിരുന്നു നേടിയിരുന്നത്.

Read more

വിനോദസഞ്ചാരികളെ ഞെട്ടിച്ച പടുകൂറ്റൻ മുതലയുടെ വീഡിയോ കാണാം

മിയാമി: ഫ്‌ളോറിഡയിലെ സംരക്ഷിത വനമേഖലിയൽ കാണപ്പെട്ട കൂറ്റൻ മുതലയാണ് യുഎസിലെ ഇപ്പോഴത്തെ പുതിയ ചർച്ചാവിഷയം. ഒരു കാറിനോളം വലിപ്പമുള്ള ഈ മുതലയെ കണ്ടാൽ ഡൈനോസർ ആണെന്നു തോന്നിപ്പോകും. ഫ്‌ളോറിഡയിലെ സർക്കിൾ ബി ബാർ സംരക്ഷിത വനമേഖലയിൽവച്ച് വിനോദസഞ്ചാരികൾ പകർത്തിയ മുതലയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

കൂനൻ എന്നർത്ഥം വരുന്ന ഹംപ്ബാക് എന്നാണ് മുതലയ്ക്ക് എല്ലാവരും ചേർന്നിട്ടിരിക്കുന്ന പേര്. ഹംപ്ബാക് വിനോദസഞ്ചാരികളെ വകവയ്ക്കാതെ വഴിമുറിച്ചുകടക്കുന്ന വീഡിയോ കിം ജോയിനർ എന്നയാളാണ് ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തത്. ഇതിനകം 18,000 പേർ വീഡിയോ ഷെയർ ചെയ്തുകഴിഞ്ഞു. വീഡിയോ കണ്ടു മാത്രം ഹംപ്ബാക്കിനെ കാണാനായി ധാരാളം ആളുകൾ സർക്കിൾ ബിയിലേക്ക് എത്തിച്ചേരുന്നു.

ഫ്‌ളോറിഡയിൽ ഇതാദ്യമായല്ല വലിയ മുതലകൾ വാർത്തകളിൽ ഇടംപിടിക്കുന്നത്. കഴിഞ്ഞ വർഷം 13.5 അടി നീളമുള്ള മുതലയെ ഒരു വേട്ടക്കാരൻ കണ്ടെത്തിയത് വാർത്തയായിരുന്നു.

ബ്രെവാർഡ് കൗണ്ടിയിലുള്ള ലേക് വാഷിങ്ടണിൽ കണ്ടെത്തപ്പെട്ട മുതലയാണ് യുഎസിൽ രേഖപ്പെടുത്തപ്പെടുത്തപ്പെട്ടതിൽവച്ച് ഏറ്റവും നീളമുള്ളത്. 14 അടിയും മൂന്നര ഇഞ്ചുമായിരുന്നു ഇവന്റെ നീളം. ആൺ മുതലകളാണ് അസാധാരണമായി വലിപ്പം വയ്ക്കുന്നത്. പെൺ മുതലകൾക്ക് 10 അടിവരെ നീളമേ ഉണ്ടാകൂ.

Read more

വളർത്തുനായയുടെ കഴുത്തിൽ പിടിമുറുക്കി കംഗാരു; ഉടമ കംഗാരുവിന്റെ ചെകിട്ടത്തടിച്ചു

സിഡ്‌നി: വളർത്തുനായയെ കംഗാരു പിടികൂടിയപ്പോൾ രക്ഷിക്കാൻ ഉടമ തന്നെ എത്തി. പക്ഷേ, പോരിനു തയ്യാറായി നിന്ന കംഗാരുവിനെ എങ്ങനെയാണു നായയുടെ ഉടമ കീഴ്‌പ്പെടുത്തിയത് എന്നറിയണ്ടേ. ചെകിട്ടത്ത് അടിച്ച്.

മനുഷ്യനായ എതിരാളിയെ നേരിടാൻ രണ്ടുകാലിൽ സജ്ജനായി നിന്നപ്പോഴാണ് അപ്രതീക്ഷിതമായി കംഗാരുവിനു ചെകിട്ടത്ത് അടികിട്ടിയത്. അതോടെ എന്തു ചെയ്യണം എന്നറിയാതെ അന്തംവിട്ടു നിന്നുപോയി നമ്മുടെ കഥയിലെ പ്രധാന താരമായ കംഗാരു. ഇതിനിടെ നായ രക്ഷപ്പെട്ട് ഓടുകയും ചെയ്തു.

ഓസ്‌ട്രേലിയയിൽ നിന്നുള്ള ഈ വീഡിയോ കുറഞ്ഞ സമയം കൊണ്ടു 30 ലക്ഷം പേരാണ് ഇതിനകം കണ്ടുകഴിഞ്ഞത്. ഇതാ രസകരമായ വീഡിയോ..

Read more

പെരുമ്പാമ്പു​കളെ കൊണ്ട് ഒരു മസാജ്; ഞെട്ടിക്കുന്ന വീഡിയോ കാണാം

മനില: പലതരം മസാജുകൾ ഉണ്ട്. എന്നാലും ഇതുപോലെയൊരു മസാജ് സ്‌പെഷ്യൽ തന്നെയാകും. ഒന്നാമത് ഈ മസാജ് ചെയ്യണമെങ്കിൽ അപാരമായ ധൈര്യം വേണം. ചെയ്യുന്നയാൾക്ക് അല്ല. ചെയ്യപ്പെടുന്ന ആൾക്ക്. കാരണം ഇവിടെ മസ്സാജ് ചെയ്യുന്നത് ഭീമാകാരന്മാരായ പെരുമ്പാമ്പുകൾ ആണ്.

ഫിലിപ്പീൻസിലെ സെപ് സിറ്റി മൃഗശാലയിലാണ് ഈ സ്‌പെഷ്യൽ മസാജ് ഉള്ളത്.മൃഗങ്ങളുമായി സന്ദർശകർ കൂടുതൽ ഇടപഴകുക എന്ന ഉദ്ദേശത്തോടെയാണ് ഈ സൗജന്യ മസാജ് എന്ന് മൃഗശാലാ അധികൃതർ പറയുന്നു.വാൾട്ടർ, ഈജെ, ദാനിയൽ, മൈക്കൽ എന്നീ പെരുമ്പാമ്പുകൾക്ക് പത്തു കോഴിയെ വീതം തിന്നാൻ കൊടുക്കും മസാജിനു മുൻപ്.അതോടൊപ്പം മസാജിനു വരുന്നവർക്ക് ചില സുരക്ഷാ നിർദ്ദേശങ്ങളും കൊടുക്കും.

പാമ്പിന്റെ മുഖത്തേയ്ക്ക് ഊതരുത്. അതുപോലെ വെറുതെ നിലവിളിക്കരുത് എന്നൊക്കെ. ഇരയാണോ അല്ലയോ എന്ന് ആളുടെ ശരീരത്തിലെ വൈബ്രേഷൻ കൊണ്ടാണത്രേ ഈ പാമ്പുകൾ മനസ്സിലാക്കുന്നത്. ഇത്രയും കേട്ടിട്ട് ധൈര്യമുണ്ടെങ്കിൽ മാത്രം ഈ ഭീമൻ പെരുമ്പാമ്പുകളുടെ മസാജിനു കിടന്നു കൊടുക്കാം

Read more

സ്ലോാവാക്യയിലെ രണ്ട് ജിപ്സികളുടെ വിവാഹം വൈറലായി

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷമായ വിവാഹത്തെ അവിസ്മരണീയമാക്കാൻ നാം ഓരോരുത്തരും ആഗ്രഹിക്കാറുണ്ട്. ചിലരാകട്ടെ അതിന് ഏതറ്റം വരെ പോകാനാകുമോ എന്ന ശ്രമത്തിലാണ്. സ്ലോാവാക്യയിലെ രണ്ട് യുവമിഥുനങ്ങൾ തങ്ങളുടെ വിവാഹം അത്യാഢംബരമാക്കിയതും ഇതിന്റെ ഭാഗമാണ്.

ഒന്നേമുക്കാൽ കോടിയോളം മുടക്കിയാണ് ഇവർ വിവാഹ വസ്ത്രം വാങ്ങിരിയിരിക്കുന്നത്. ഇതിന് പുറമെ വസ്ത്രം നിറയെ സ്വർണക്കൊത്തുപണികളും യൂറോനോട്ടുകളും തുന്നിച്ചേർക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ തടിയനും തടിച്ചിയുമായി രണ്ട് ജിപ്സികളുടെ വിവാഹം വൈറലാവുകയായിരുന്നു

ഏവ്ക, ലുകാസ് എന്നാണീ ദമ്പതികളുടെ പേരുകൾ. ഈസ്റ്റേൺ യൂറോപ്പ്, റഷ്യ എന്നിവിടങ്ങളിലെ വെബ് ലോകത്ത് ഇവർ ഇതോടെ തിളങ്ങുന്ന താരങ്ങളായി മാറിയിരിക്കുകയാണ്. നാല് ദിവസം നീണ്ടു നിന്ന വിവാഹച്ചെലവിന് 30,375 യൂറോയാണ് ചെലവായിരിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത സംഗീതജ്ഞർക്കും വെയിറ്റർമാർക്കും നൂറ് കണക്കിന് യൂറോകളാണ് ടിപ്സായി നൽകിയതെന്നും റിപ്പോർട്ടുണ്ട്.

Read more

ആല്‍ബം കണ്ട് യുവതി ഞെട്ടി; വിവാഹം കഴിച്ച ഭര്‍ത്താവ് സ്വന്തം മുത്തച്ഛന്‍.!

പ്രായം ചെന്നവർ യുവതികളെ വിവാഹം കഴിക്കുന്നത് പുതിയ ഒരു വാർത്തയൊന്നുംമല്ല നമുക്ക്. അത് അമേരിക്കയിലാമെങ്കിൽതീരെ പുതുമയുള്ള കാര്യവുമല്ല. എന്നാൽ മൂന്നുമാസം മുൻപ് 68കാരനായ ഒരാളെ വിവാഹം കഴിച്ച അമേരിക്കയിലെ ജാക്‌സൺ വില്ല സ്വദേശിനി 24കാരിയായ ഒരു യുവതി ശരിക്കും ഞെട്ടിയിരിക്കുകയാണ്. സ്വന്തം മുത്തച്ഛനെ തന്നെയാണ് താൻ വിവാഹം ചെയ്തതെന്ന് അറിഞ്ഞതോടെയാണ് യുവത് അമ്പരന്നത്. പേരക്കുട്ടിയെയാണ് വിവാഹം ചെയ്തതെന്നറിഞ്ഞ മുത്തച്ഛനും ഞെട്ടൽ മാറിയിട്ടില്ല.ഭർത്താവുമൊത്ത് മിയാമിയിൽ ദാമ്പത്യജീവിതം ആസ്വദിച്ച് വരുന്നതിനിടെയാണ് ജാക്‌സൻവില്ല സ്വദേശിയായ യുവതി, സ്വന്തം മുത്തച്ഛൻ തന്നെയാണ് തന്റെ ഭർത്താവെന്ന സത്യം തിരിച്ചറിഞ്ഞത്.

തന്റെ ഭർത്താവായ 68കാരന്റെ വീട്ടിലെ ഫോട്ടോ ആൽബം പരിശോധിക്കുന്നതിനിടയിലാണ് ഞെട്ടിപ്പിക്കുന്ന ആ സത്യം യുവതി അറിഞ്ഞത്.ഫോട്ടോകൾക്കിടയിൽനിന്ന് ഭർത്താവിന്റെ ചെറുപ്പകാലത്തെ ചിത്രങ്ങൾക്കൊപ്പം തന്റെ അച്ഛന്റെ ചിത്രവും കണ്ടതോടെയാണ് യുവതിക്ക് ഇക്കാര്യം പിടിക്കിട്ടിയത്.സംഭവം അന്താരാഷ്ട്രമാദ്ധ്യമങ്ങളിലുൾപ്പടെ വാർത്തയായെങ്കിലും ഇരുവരുടേയും പേരു വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

മൂന്ന് മാസം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ആൽബത്തിൽ ഭർത്താവിന്റെ ആദ്യ വിവാഹത്തിലെ കുട്ടികളോടൊപ്പം തന്റെ അച്ഛന്റെ കുട്ടിക്കാലത്തെ ഫോട്ടോയും കണ്ടതോടെയാണ് യുവതിക്ക് സംശയം തോന്നിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തങ്ങൾക്കു പറ്റിയ അബദ്ധം ഇരുവർക്കും ബോധ്യപ്പെട്ടത്.ആദ്യ വിവാഹബന്ധം തകർന്നതോടെ കുട്ടികളുമായി ആദ്യ ഭാര്യ തന്നെ വിട്ടു പോവുകയായിരുന്നെന്ന് 68കാരൻ വെളിപ്പെടുത്തുന്നു. പിന്നീട് ഇക്കാലമത്രയും ആദ്യ ഭാര്യയെയും മക്കളെയും കുറിച്ച് യാതൊരു വിവരവും ഇല്ലായിരുന്നു. അവരെ കണ്ടെത്താൻ നിരവധി തവണ ശ്രമിച്ചു. ഭാര്യയേയും കുട്ടികളേയും കണ്ടെത്താൻ ചല ഡിറ്റക്ടീവ് ഏജൻസികളെ ഏൽപ്പിക്കുകയും ചെയ്തതാണ്. എന്നിട്ടും ഫലമുണ്ടായില്ല.

പിന്നീട് ഇയാൾ മറ്റൊരു വിവാഹം കഴിക്കുകയും കുട്ടികൾ ജനിക്കുകയും ചെയ്തു. ഈ വിവാഹബന്ധം 2009ൽ അവസാനിച്ചു. തുടർന്ന് സാമ്പത്തികമായി തകർന്ന ഇയാൾക്ക് 2011ൽ ഒരു ബമ്പർ ലോട്ടറിയടിക്കുകയും കോടിക്കണക്കിന് ഡോളർ ലഭിക്കുകയും ചെയ്തു.

ഈ പണവുമായി പുതിയ ജീവിതം ആരംഭിച്ചെങ്കിലും ഏകാന്തത ജീവിതം അവസാനിപ്പിക്കണമെന്ന് തോന്നിയപ്പോഴാണ് വീണ്ടുമൊരു വിവാഹം കഴിച്ചത് അദ്ദേഹം പറയുന്നു. തുടർന്ന് പ്രായമായവർക്കായുള്ള ഒരു ഡേറ്റിങ് ഏജൻസി വഴിയാണ് 24കാരിയായ യുവതിയെ കണ്ടെത്തുന്നതും വിവാഹം കഴിക്കുന്നതും. യുവതിക്ക് കുറച്ച് വർഷങ്ങളായി തന്റെ കുടുംബവുമായി കാര്യമായ ബന്ധമുണ്ടായിരുന്നില്ല. ജാക്സൺവില്ലയിൽ നർത്തകിയായി ജോലിചെയ്യുകയായിരുന്നു അവർ.

ഡേറ്റിങ് ഏജൻസിയിൽനിന്ന് ഈ യുവതിയുടെ ഫോട്ടോ കണ്ടപ്പോൾ തനിക്ക പറയാനാകാത്ത ഒരു വികാരമാണ് തോന്നിയതെന്ന് ഇദ്ദേഹം പറയുന്നു. ഏതോ തരത്തിലുള്ള ചിരപരിചിതത്വവും ആകർഷണവും യുവതിയോട് തോന്നിയെന്നും അദ്ദേഹം പറയുന്നു. അധികം വൈകാതെ ഇരുവരും ഡേറ്റിങ് ആരംഭിച്ചെങ്കിലും കുടുംബ കാര്യങ്ങൾ സംസാരിച്ചതേയില്ല.

തങ്ങൾ തമ്മിലുള്ള യഥാർത്ഥ ബന്ധം തിരിച്ചറിഞ്ഞതോടെ കടുത്ത മാനസിക സംഘർഷത്തിലാണ് ഇരുവരും. എന്നാൽ വിവാഹബന്ധം വേർപെടുത്താനോ പിരിയാനോ ഇരുവരും ആലോചിക്കുന്നില്ല. തുടർന്നും ഒരുമിച്ച് ജീവിക്കാനാണ് തീരുമാനം. പുതിയ തിരിച്ചറിവ് തങ്ങൾ തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകളൊന്നും ഉണ്ടാക്കില്ലെന്നാണ് ഇരുവരും പറയുന്നത്.

Read more

71കാരിയെ വിവാഹം ചെയ്ത് 17കാരന്‍

വാഷിങ്ടൺ: മകന്റെ സംസ്‌കാര ചടങ്ങിൽ കണ്ട യുവാവിനെ ജീവതി സഖിയാക്കി 71കാരി. അമേരിക്കയിൽ നിന്നാണ് ഈ അത്യപൂർവ്വ പ്രണയ സാഫല്യത്തിന്റെ കഥ. നാല് മക്കളുടെ അമ്മയായ 71കാരി അങ്ങനെ വീണ്ടും വിവാഹിതയായി. വരന് പ്രായം വെറും പതിനേഴ് വയസ്. 71കാരിയുടെ മകന്റെ സംസ്‌കാര ചടങ്ങിൽ വച്ചാണ് ഇവർ തമ്മിൽ പരിചയപ്പെട്ടത്.

പരിചയപ്പെട്ട ശേഷം മൂന്നാഴ്ച പ്രണയിച്ച ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. അൽമെഡ ഇറെൽ, ഗാരി ഹാർഡ്വിക് എന്നിവരാണ് ഈ വരനും വധുവും. പ്രായവ്യത്യാസം തങ്ങളുടെ ജീവിതത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഇരുവരും പറയുന്നു. അൽമെഡയുടെ ആദ്യ ഭർത്താവ് ഡൊണാൾഡ് 43ാം വയസിലാണ് മരിച്ചത്. ഭർത്താവിന്റെ മരണശേഷം തന്റെ ജീവിതത്തിൽ വല്ലാത്ത ശൂന്യതയായിരുന്നെന്ന് അൽമെഡ പറഞ്ഞു. അടുത്തിടെ 45ാം വയസിൽ അൽമെഡയുടെ മകനും മരിച്ചു.

മകന്റെ മരണത്തിന്റെ ദുഃഖത്തിൽ തളർന്നിരുന്ന തന്നെ ആശ്വസിപ്പിക്കാൻ ഗാരി എത്തിയതാണ് അൽമെഡയ്ക്ക് ആശ്വാസമായത്. ഇത് പ്രണയത്തിലേക്ക് വഴിമാറി. കൂടിക്കാഴ്ചകൾ പതിവായതോടെ ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിക്കുകയാിരുന്നു. താൻ സ്വപ്നം കണ്ട ജീവിത പങ്കാളിയെ തന്നെയാണ് തനിക്ക് ലഭിച്ചതെന്ന് ഗാരി പറഞ്ഞു. അമ്മയുടെ വിവാഹത്തിന് അൽമെഡയുടെ മക്കൾ ആദ്യം എതിർപ്പ് പ്രകടിപ്പിച്ചുവെങ്കിലും പിന്നീട് സമ്മതിച്ചു.

അൽമേഡയുടെ കൊച്ചുമക്കൾക്ക് പോലും ഭർത്താവിനേക്കാൾ പ്രായമുണ്ട്. നാൽപ്പത്തിമൂന്ന് വർഷം മുമ്പായിരുന്നു അൽമേഡയുടെ ആദ്യ വിവാഹം. അതേ കെട്ടുമട്ടും ഇപ്പോഴും കല്ല്യാണത്തിനായി ഒരുക്കി. വിവാഹ വേഷത്തിലായിരുന്നു മിന്നുകെട്ട്.

Read more

ചാനൽ അഭിമുഖത്തിനിടയിൽ നടിയുടെ ദേഹത്ത് പിശാച് കയറി; അലറി വിളിച്ചും പന്നിരക്തം ചോദിച്ചും നടിയുടെ ലൈവ് ഷോ

തായ് മോഡലും അഭിനേത്രിയുമായ തിപ്പാവാൻ പുയ് ചാഫുപുവാംഗിന് ചാനൽ അഭിമുഖത്തിനിടയിൽ പിശാച് കയറി. അലറി വിളിച്ചും പന്നിരക്തം ചോദിച്ചുമുള്ള നടിയുടെ പ്രകടനം കണ്ട് കാഴ്ചക്കാർ അന്തം വിട്ട് നിന്ന് പോയെന്നാണ് റിപ്പോർട്ട്.

തന്റെ മേൽ പോപ് എന്ന പിശാച് ഇടയ്ക്കിടെ കയറാറുണ്ടെന്ന് തായ് ടിവി ഷോയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞ് അൽപസമത്തിനുള്ളിലാണ് ഇവർ പിശാച് ബാധയുടെ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ആരംഭിച്ചത്.തുടർന്ന് അവർ സോഫയിൽ കിടന്ന് ഞെളിയാനും നിലവിളിക്കാനും തുടങ്ങുകയായിരുന്നു.എപ്പോഴാണ് പിശാച് വിട്ട് പോവുകയെന്ന് ഹോസ്റ്റ് നടിയോട് ചോദിച്ചപ്പോൾ ആരെയെങ്കിലും ഇവിടേക്ക് അയക്കാനായിരുന്നു അപരിചിത ശബ്ദത്തിൽ നടി മറുപടിയേകിയത്.

തന്നെ പിശാച് തിന്നാൻ പോവുന്നുവെന്നും നടി പറയുന്നുണ്ടായിരുന്നു. പോപ് എന്നത് തായ് വിശ്വാസപ്രകാരമുള്ള ഒരു പ്രേതമാണ്. ഇത് യുവതികളുടെ ശരീരത്തിൽ പ്രവേശിച്ച് അവരെ ഭക്ഷിക്കുമെന്നാണ് വിശ്വാസം.

Read more

വയസ്സ് പത്ത്; തൂക്കം 192 കിലോഗ്രാം

ആര്യ പെർമന എന്ന ഇന്തോനേഷ്യയിലെ ബാലന് വെറും 10 വയസ് മാത്രമേയായിട്ടുള്ളൂ. എന്നാൽ അവന്റെ തൂക്കം 192 കിലോഗ്രാമാണ്. ഇതിലൂടെ ലോകത്തിലെ ഏറ്റവും തൂക്കമുള്ള ബാലനായി മാറിയിരിക്കുകയാണ് ആര്യ. സാധാരണ കുട്ടികൾക്ക് പാകമുള്ള വസ്ത്രങ്ങളൊന്നും ധരിക്കാൻ കുട്ടിക്ക് സാധിക്കുന്നില്ലെന്നാണ് റിപ്പോർട്ട്. ഇത്തരത്തിൽ തടിയും തൂക്കവും വർധിച്ചാൽ കുട്ടി മരിച്ച് പോകുമെന്ന ഭയത്താൽ കർക്കശമായ ആഹാരനിയന്ത്രണങ്ങൾ ആര്യയ്ക്ക് മേൽ ഏർപ്പെടുത്താനൊരുങ്ങുകയാണ് രക്ഷിതാക്കൾ.

ദിവസത്തിൽ ചുരുങ്ങിയത് അഞ്ച് പ്രാവശ്യം വരെ ഭക്ഷണം കഴിക്കുന്ന ശീലമുണ്ട് ഈ പൊണ്ണത്തടിയന്. ചോറ്, മത്സ്യം, ബീഫ്, പച്ചക്കറി സൂപ്പ്, തുടങ്ങിയവയാണ് ഇതിൽ ഉൾപ്പെടുന്നത്. മുതിർന്ന രണ്ട് പേർക്ക് കഴിക്കാവുന്ന ആഹാരം ഒരു ദിവസം ഈ പത്ത് വയസുകാരൻ കഴിക്കുന്നുവെന്ന് ചുരുക്കം. ഇന്തോനേഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലാണ് ആര്യയുടെ താമസം. ഏത് സമയത്തും വിശക്കുന്ന ആര്യയ്ക്ക് നടക്കുകയെന്നത് പ്രയാസമുള്ള കാര്യമായതിനാൽ അവൻ സ്‌കൂളിൽ പോകുന്നില്ലെന്നാണ് അമ്മയാായ റോകായാഹ് വെളിപ്പെടുത്തുന്നത്.

തടി കൂടിയത് കാരണം ശ്വാസം കഴിക്കാൻ പോലും ബാലൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട്.ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും മാത്രമാണ് ആര്യ ചെയ്തുകൊണ്ടിരിക്കുന്നത്. തുടർന്ന് ബാത്ത് ടബിൽ മണിക്കൂറുകളോളം കഴിയുകയും ഇഷ്ട വിനോദമാണ്. നിലവിൽ ആഹാരം നിയന്ത്രണം ആര്യയ്ക്ക് മുകളിൽ ആരംഭിച്ച രക്ഷിതാക്കൾ ബ്രൗൺ റൈസ് മാത്രമേ നൽകുന്നുള്ളൂ.

കുട്ടി ഏതാനും സ്റ്റെപ്പുകൾ നടക്കുമ്പോഴേക്കും തളർന്ന് പോകുന്നുണ്ടെന്നും അവൻ പഠിക്കണമെന്നും മറ്റുള്ള കുട്ടികളുടെ കൂടെ കളിക്കണമെന്നുമാണ് രക്ഷിതാക്കൾ അതിയായി ആഗ്രഹിക്കുന്നത്. 35 കാരിയായ റോകായാഹിന്റെയും ഭർത്താവ് 45 കാരനായ അദെ സോമാൻത്രിയുടെയും രണ്ടാമത്തെ മകനാണ് ആര്യ. ജനിക്കുമ്പോൾ സാധാരണ തൂക്കമായ 3.2 കിലോഗ്രാം മാത്രമേ കുട്ടിക്കുണ്ടായിരുന്നുള്ളൂ.

എന്നാൽ രണ്ടാം വയസ് മുതലാണ് കുട്ടി അസാധാരമായ രീതിയിൽ തടിക്കാൻ തുടങ്ങിയത്. എന്നാൽ തുടക്കത്തിൽ ഇത് കണ്ട് രക്ഷിതാക്കൾ സന്തോഷിക്കുകായായിരുന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷമാണ് കുട്ടിയുടെ തടി അധികമാണെന്നു ചികിത്സ അത്യാവശ്യമാണെന്നും മാതാപിതാക്കൾ തിരിച്ചറിഞ്ഞത്.എന്നാൽ ആര്യയുടെ മൂത്ത സഹോദരനായ ആർഡിക്ക് സാധാരണ തടി മാത്രമേയുള്ളൂ. തുടർന്ന് ആര്യയെയും കൊണ്ട് രക്ഷിതാക്കൾ നിരവധി ഡോക്ടർമാരെ ചെന്ന് കണ്ടിരുന്നു. അവരുടെ പ്രദേശമായ ചിപുർവസാരിയിലെ ഡോക്ടർമാർക്കൊന്നും പരിഹാരം കാണാൻ സാധിച്ചിട്ടില്ല. തുടർന്ന് അവർ മികച്ച ഡോക്ടർമാരെ കാണിക്കാൻ നിർദേശിച്ചെങ്കിലും സാമ്പത്തിക പരാധീനത കാരണം ഈ കർഷക ദമ്പതികൾക്ക് അതിന് സാധിക്കാത്ത അവസ്ഥയാണുള്ളത്.

Read more

സ്മാര്‍ട്ട്‌ഫോണിനെ ഭാര്യയാക്കി, പള്ളിയില്‍വെച്ച് വിവാഹം!

സെല്‍ഫോണ്‍ പ്രണയം അതിരുകടന്ന യുവാവ് ഫോണിനു വരണമോതിരമണിയിച്ചു വിവാഹം ചെയ്തു. ലാസ് വാഗാസിലെ പള്ളിയില്‍ നടന്ന ചടങ്ങിലാണ് ലോസ് ഏഞ്ചല്‍സ് സ്വദേശി സെല്‍ഫോണിനെ ഭാര്യയാക്കിയത്.

ആര്‍ട്ടിസ്റ്റായ ആരോണ്‍ ചെര്‍വെനാക്കാണ് സെല്‍ഫോണിനെ മോതിരമണിയിച്ച് സ്വന്തമാക്കിയത്. വിവാഹവസ്ത്രത്തിലാണ് വരന്‍ എത്തിയതെങ്കില്‍ മനോഹരമായ കേയ്‌സോടെയാണ് വധുവായ സ്മാര്‍ട്ട്‌ഫോണ്‍ വിവാഹത്തിനെത്തിയത്.

സാധാരണ ക്രിസ്റ്റ്യന്‍ വിവാഹം പോലെ തന്നെ വിളിച്ചു ചൊല്ലിയായിരുന്നു സ്മാര്‍ട്ട്‌ഫോണ്‍ വിവാഹവും നടന്നത്.

'ഈ സ്മാര്‍ട്ട്‌ഫോണിനെ വിവാഹം ചെയ്യാനും സ്‌നേഹിക്കാനും സംരക്ഷിക്കാനും അവളോട് കൂറുപുലര്‍ത്താനും തയ്യാറുണ്ടോ ആരോണ്‍' എന്ന് പള്ളിയുടെ ഉടമസ്ഥന്‍ മിഖൈല്‍ കെല്ലി ചോദിച്ചു.

'തയ്യാറാണ്' എന്ന് ആരോണ്‍ മറുപടി പറയുകയും ചെയ്തു. തുടര്‍ന്ന് 'ഭാര്യയുടെ' പ്ലാസ്റ്റിക് കെയ്‌സിന്‍മേല്‍ മോതിരമണിയിക്കുകയും ചെയ്തു.

പുതുതലമുറ എത്രത്തോളം സ്മാര്‍ട്ട്‌ഫോണുകളെ ആശ്രയിക്കുന്നു എന്നാണ് ആരോണിന്റെ പ്രതീകാത്മക വിവാഹം വ്യക്തമാക്കുന്നതെന്ന് കെല്ലി പറഞ്ഞു. 

ആളുകള്‍ ഫോണുമായി വലിയ അടുപ്പമാണ് സൂക്ഷിക്കുന്നത്. അവര്‍ ഉറങ്ങുന്നത് ഫോണിനൊപ്പമാണ്. ഉണരുന്നതും. ഉണര്‍ന്നാല്‍ ആദ്യം നോക്കുന്നതും ഫോണാണെന്നും കെല്ലി പറഞ്ഞു.

Read more

മദ്യം തലയ്ക്ക് പിടിച്ചപ്പോൾ പെൺകുട്ടി പൊലീസ് ഉദ്യോഗസ്ഥരുടെ കരണം പുകച്ചു; വീഡിയോ പുറത്ത്

മുംബൈ: മദ്യം തലയ്ക്ക് പിടിച്ചപ്പോൾ പെൺകുട്ടി പൊലീസ് സ്‌റ്റേഷനിൽ വിളയാടി. മദ്യലഹരിയിൽ പൊലീസുകാരുടെ കരണത്തടിച്ചാണ് പെൺകുട്ടി തന്റെ വീര്യം പ്രകടിപ്പിച്ചത്. മുംബൈയിലെ പൊലീസ് സ്റ്റേഷനിലാണു സംഭവം. ജൂൺ പതിനഞ്ചിനു നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കയാണ്.

പൊലീസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിക്കുന്ന പെൺകുട്ടിയെയും തടയുന്ന സുഹൃത്തുക്കളെയുമാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. എന്നാൽ പെൺകുട്ടി സുഹൃത്തുക്കളെയം വകവെക്കാതെ ആക്രമണത്തിന് മുതിരുകയായിരുന്നു. സംഭവം മദ്യലഹരി കഴിഞ്ഞതോടെയാണ് പെൺകുട്ടിക്ക് പലകാര്യങ്ങളും ഓർമ്മ വന്നത്. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന് പെൺകുട്ടിക്കെതിരെ കേസെടുത്തിട്ടുണ്ട്.

Read more

സെക്സ്ഡോളിനെ ഭാര്യയെ പോലെ കരുതി ജീവിക്കുന്ന ജപ്പാൻകാരനായ സെൻജി നാകജിമ

അവസാനം താൻ സെക്സ് ഡോളായ സഓറി എന്ന ഗേൾഫ്രണ്ടുമായുള്ള ബന്ധത്തിലൂടെ സന്തോഷം കണ്ടെത്തിയെന്നാണ് ജപ്പാൻകാരനായ സെൻജി നാകജിമ വെളിപ്പെടുത്തിയിരിക്കുന്നത്. സാധാരണ ആളുകൾ സെക്സ്ഡോളിനെ ഉപയോഗിക്കുന്നത് പോലെ വെറുമൊരു ഉപകരണമല്ല ഇദ്ദേഹത്തിന് സഓറി. മറിച്ച് ഭാര്യ തന്നെയാണ്. നടക്കാൻ പോകുമ്പോഴും ഷോപ്പിംഗിന് പോകുമ്പോഴും ഇയാളുടെ സന്തതസഹചാരിയാണിത്. തന്റെ കൂടെ കാറിന്റെ മുമ്പിലിരുത്തിയാണ് എല്ലായിടത്തേക്കും ഇതിനെ കൊണ്ടുപോകുന്നത്. എന്തിനേറെ പറയുന്നു ഷോപ്പിംഗിന് കൊണ്ടുപോയി സഓറിക്ക് വസ്ത്രങ്ങളും ഫാൻസി ആഭരണങ്ങളും മറ്റും വാങ്ങി ക്കൊടുക്കുകയെന്നത് സെൻജിക്ക് ഇഷ്ടമുള്ള കാര്യമാണ്. ഇനി ഇതൊക്കെ കേൾക്കുമ്പോൾ പാവം വിവാഹം കഴിക്കാത്തതിനാലാണ് ഇത്തരത്തിൽ പെരുമാറുന്നതെന്നായിരിക്കും നിങ്ങൾ കരുതുന്നതെങ്കിൽ തെറ്റി. സുന്ദരിയായ ഭാര്യയും രണ്ട് കുട്ടികളും ഇയാൾക്കുണ്ട്. ടോക്കിയോവിലെ ഒരു അപ്പാർട്ട്മെന്റിലാണ് 61കാരനായ സെൻജി തന്റെ പ്രിയസഖി സഓറിക്കൊപ്പം കഴിയുന്നത്.

എന്തിനേറെ പറയുന്നു സഓറിയുമായി സെൻജി ശാരീരിക ബന്ധത്തിലും ഏർപ്പെടാറുണ്ട്.ജോലിക്ക് വേണ്ടി വീട്ടിൽ നിന്നും വിട്ട് നിൽക്കേണ്ടി വന്നതിനെ തുടർന്നുണ്ടായ ഒറ്റപ്പെടൽ മൂലമാണ് ഇദ്ദേഹം ആറ് വർഷങ്ങൾക്ക് മുമ്പ് സഓറിയുമായി കമ്പനി ആരംഭിച്ചത്.തുടക്കത്തിൽ ലൈംഗിക ആവശ്യങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു ഇദ്ദേഹം സഓറിയെ ഉപയോഗിച്ചിരുന്നത്.തുടർന്ന് തന്റെ ഏകാന്തമായ വൈകുന്നേരങ്ങളിൽ സഓറി കൂട്ടുകാരിയായി മാറുന്നതായി ഇദ്ദേഹത്തിന് തോന്നുകയും അതിനെ തുടർന്ന് സെക്സ് ഡോളുമായുള്ള അടുപ്പം വർധിക്കുകയുമായിരുന്നു. തുടർന്ന് മാസങ്ങൾക്കുള്ളിൽ പാവയുമായി വൈകാരികമായ അടുപ്പം വർധിക്കുകയു മായിരുന്നു.ഈ പാവയ്ക്കൊരു വ്യക്തിത്വമുണ്ടെന്നും താൻ തീർത്തും റൊമാന്റിക്കായി ഈ പാവയുമായി വൈകുന്നേരങ്ങൾ ആഘോഷിക്കാറുണ്ടെന്നും പുറത്ത് പോയി കറങ്ങാറുണ്ടെന്നും സെൻജി പറയുന്നു.

യഥാർത്ഥത്തിലുള്ള മാനുഷിക ബന്ധങ്ങളിലുണ്ടാകുന്ന ആത്മാർത്ഥത കുറവ് തന്നെ അലട്ടുന്നുണ്ടെന്നും അത്തരം ബന്ധങ്ങളുമായി താരതമ്യ പ്പെടുത്തുമ്പോൾ സഓറി മികച്ച വളാണെന്നും സെൻജി പറയുന്നു. വീൽചെയറിലിരുത്തി തള്ളിയാണ് സെൻജി സഓറിയെ കൊണ്ടു പോകാറുള്ളത്. തന്റെ പ്രിയപ്പെട്ട പാവയെ സെൻജി കുളിപ്പിക്കുകയും സമയാസമയങ്ങളിൽ വസ്ത്രം മാറ്റിക്കൊടുക്കുകയും ചെയ്യാറുണ്ട്. ഇത്തരത്തിലുള്ള സെക്സ് ഡോളുകളുമായുള്ള ബന്ധം ഒരു പുതിയ ട്രൻഡായി വിവിധ രാജ്യങ്ങളിൽ പടരുകയാണ്. ഇതിന് ഏകദേശം 4000 പൗണ്ടോളമാണ് വില വരുന്നത്. സെക്സ് ഡോളുകൾക്കുള്ള ജപ്പാനീസ് പേരായ ഡച്ച് വൈവ്സ് എന്ന പേരിലാണിവ വിറ്റഴിയുന്നത്.ഓൺലൈനിലും നേരിട്ടും വാങ്ങാൻ സാധിക്കും.ചൈനയിലെ മാർക്കറ്റിൽ 50 തരം സെക്സ്ഡോളുകൾ ലഭ്യമാണ്. ചൈനയിലെ സെക്സ് ടോയ് മാർക്കറ്റിൽ വർഷം തോറും 10 ബില്യൺ പൗണ്ടിന്റെ ബിസിനസാണ് നടക്കുന്നത്.

Read more

പ്രേത സിനിമ കോണ്‍ജുറിംഗ്­ 2 കണ്ട് മരിച്ചയാളുടെ മൃതദേഹം കാണാനില്ലെന്ന് പരാതി

ഹൈദരാബാദ്: പ്രേതസിനിമയായ കോണ്‍ജുറിംഗ്­ 2 കണ്ട് പേടിച്ച് മരിച്ചയാളുടെ മൃതദേഹം കാണാനില്ലെന്ന് പരാതി. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയിലാണ് സംഭവം. കഴിഞ്ഞ ദിവസം പ്രേതാത്മാക്കളുടെ കഥ പറയുന്ന കോണ്‍ജുറിംഗ്­2 കണ്ടു കൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശ് സ്വദേശി മരിച്ചതായി വാര്‍ത്തകളുണ്ടായിരുന്നു.

തിയറ്ററില്‍ സിനിമ കണ്ട് കൊണ്ടിരിക്കുമ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പരാതിപ്പെട്ട ഇയാളെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് ഇയാളുടെ മരണകാരണമെന്ന് ഡോക്­ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

തുടര്‍ന്ന് പോസ്­റ്റ്‌മോര്‍ട്ടത്തിനായി കൊണ്ട് പോയ മൃതദേഹവും കൂടെപോയ സുഹൃത്തിനെയും കാണാനില്ലെന്നാണ് റിപ്പോര്‍ട്ട്. സിനിമയെക്കുറിച്ച് പേടിപ്പിക്കുന്ന നിരവധി കഥകളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. സിനിമ കണ്ട യുവതിക്ക് പ്രേതബാധയുണ്ടായതായ തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വീഡിയോ ഇതിനകം അരക്കോടിയിലധികം പേര്‍ കണ്ടു കഴിഞ്ഞു.

അതേസമയം സിനിമ കണ്ട് തിരിച്ചെത്തിയ തന്റെ മുറിയിലെ കണ്ണാടിയില്‍ കുരിശിന്റെ രൂപത്തില്‍ ഒരടയാളം പ്രത്യക്ഷപ്പെട്ടതായി അവകാശപ്പെട്ട് രംഗത്തെത്തിയ സിംഗപ്പൂര്‍ സ്വദേശിയുടെ പോസ്­റ്റും വൈറലാകുന്നുണ്ട്. എന്നാല്‍ ഇതെല്ലാം സിനിമയുടെ പ്രചാരണത്തിന് വേണ്ടി നിര്‍മ്മാതാക്കള്‍ തന്നെ ചെയ്യുന്നതാണെന്നും വിമര്‍ശനമുണ്ട്.

Read more

മലയാളി ഗായികയുടെ ആൽബത്തിനു സോഷ്യൽ മീഡിയയിൽ തെറിവിളിയും അശ്ലീല കമന്റുകളും; ജസീന്ത മോറിസ് മ്യൂസിക് ആൽബം പിൻവലിച്ചു

തിരുവനന്തപുരം: മലയാളി ഗായികയുടെ ആൽബത്തിനു സോഷ്യൽ മീഡിയയിൽ തെറിവിളിയും അശ്ലീല ഭാഷണവും. മലയാളി ഗായികയും എഴുത്തുകാരിയുമായ ജസീന്ത മോറിസ് മധ്യവയസുള്ള സ്ത്രീയുടെ ജീവിതം ചിത്രീകരിച്ച് ഇറക്കിയ യൂട്യൂബ് ആൽബമാണു വിവാദത്തിലായത്.

സോഷ്യൽ മീഡിയയുടെ ആക്രമണത്തിൽ സഹികെട്ട് ജസീന്ത ആൽബം പിൻവലിക്കുകയും ചെയ്തു. സംഭവം ദേശീയ- അന്തർദേശീയ മാദ്ധ്യമങ്ങളിൽ വരെ വാർത്തയാകുകയും ചെയ്തു.

ജസീന്ത എഴുതി സംവിധാനം ചെയ്ത് അഭിനയിച്ച 'സൂസൻ തെറ്റുകാരിയാണോ?' എന്ന തലവാചകത്തിലെ ആൽബമാണ് എതിർപ്പിനെത്തുടർന്നു പിൻവലിക്കേണ്ടിവന്നത്. ആൽബത്തിൽ അഭിനയിച്ചിരിക്കുന്ന മറ്റുള്ളവർ ജസീന്തയുടെ ബന്ധുക്കളും സുഹൃത്തുക്കളുമായിരുന്നു. ഒ രാജഗോപാലാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ഈ ആൽബം പ്രകാശനം ചെയ്തത്.

വീഡിയോ യൂട്യൂബിൽ കണ്ട ഉത്തരേന്ത്യക്കാരാണ് വിമർശനവും അശ്ലീലവർഷവുമായി രംഗത്തെത്തിയത്. അവസാനം ജസീന്ത ആ വീഡിയോ യൂടൂബിൽ നിന്ന് പിൻവലിച്ചു. എന്നാൽ അതിനിടെ, ആ ഗാനം പല യൂട്യൂബ് ചാനലുകളിലും ഫേസ്‌ബുക്ക് പേജുകളിലും റീപോസ്റ്റ് ചെയ്യപ്പെട്ടിരുന്നു. പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ചില ബ്ലോഗുകളാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

പാക്കിസ്ഥാനിഗായകൻ താഹിർ ഷാ അപ്‌ലോഡ് ചെയ്ത് ഹിറ്റ് ആയ ഏഞ്ചൽ എന്ന ഗാനത്തിന്റെ ദക്ഷിണേന്ത്യൻ വേർഷൻ എന്നാണു ഈ ഗാനം വിശേഷിപ്പിക്കപ്പെട്ടത്. ഇതോടെ പാക്കിസ്ഥാനിൽ നിന്നും വലിയ തോതിലുള്ള വെല്ലുവിളികളാണ് ഗായികയ്ക്കെതിരെ. സ്‌ക്രോൾ.കോം മുതൽ ഹഫിങ്ടൺ പോസ്റ്റുവരെ സൂസന്റെ വീഡിയോ വാർത്തയായി. ഇന്ത്യൻ താഹിർഷായെന്നാണു ഹഫിങ്ടൺ പോസ്റ്റ് ജസീന്തയെ വിശേഷിപ്പിച്ചത്.

ഈ ഗാനം വീഡിയോ ആൽബമുണ്ടാക്കി യൂടൂബ് പോലെയുള്ള സൈറ്റുകളിൽ അപ്ലോഡ് ചെയ്ത് അതിന്റെ നെഗറ്റീവ് പബ്ലിസിറ്റിക്കും, അത് വഴിയുള്ള ഹിറ്റിന് വേണ്ടിയുമല്ല ചെയ്തത്, വളരെ പ്രതീക്ഷയോടെ, ഒരു ഗാനം എഴുതി, പാടി അഭിനയിച്ചതാണ് ഈ വീഡിയോ എന്നാണ് അമ്പത്തിരണ്ടുകാരിയായ സർക്കാർ ഉദ്യോഗസ്ഥയായ ജസീന്ത ദേശീയ മാദ്ധ്യമങ്ങളോട് പറയുന്നത്. വെറുതെ ഒരു വീഡിയോ അപ്ലോഡ് ചെയ്താൽ അതിൽ ഉണ്ടാകുന്ന പ്രത്യഘാതങ്ങൾ ഗുരുതരമായിരിക്കുമെന്നാണ് ഇവരുടെ അനുഭവം തെളിയിക്കുന്നത്.

Read more

സീരിയലുകളെ പരിഹസിച്ച് നടി ഗായത്രി സുരേഷ് അഭിനയിച്ച വീഡിയോ കാണാം

തിരുവനന്തപുരം: മലയാളം സീരിയലുകളെ കണക്കിന് പരിഹസിച്ച് നടിയും മോഡലുമായ ഗായത്രി സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചന്ദനമഴ എന്ന സീരിയലിലെ രംഗങ്ങൾ സുഹൃത്തുക്കളുമായി ചേർന്ന് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. 2014ൽ മിസ് കേരളയായി ഗായത്രി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പഠന ശേഷം സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്യുന്‌നതിനിടയിലാണ് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്. ജമ്നാപ്യാരിക്ക് ശേഷം സംവിധായകൻ ജോഷി തോമസിന്റെ ചിത്രത്തിൽ നായികയായ ഗായത്രി ഇപ്പോൾ ഒരേമുഖം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. തൃശ്ശൂർ സ്വദേശിനിയാണു ഗായത്രി.

Read more

ആന്ധ്രാപ്രദേശിലെ ജൂവലറിയിൽ കയറിയ കുരങ്ങന്‍ 20,000 രൂപയുമായി മുങ്ങി

ഗുണ്ടുർ: മോഷണവും പിടിച്ചുപറിയും മനുഷ്യന്റെ മാത്രം കുത്തകയാണോ? അല്ലെന്ന് ഈ വീഡിയോ തെളിയിക്കും.

വ്യത്യസ്തനായ മോഷ്ടാവ് ജുവലറിയിൽ കയറി പണവുമായി മുങ്ങിയ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനകം സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകഴിഞ്ഞു. ഒരു കുരങ്ങനാണു കഥയിലെ നായകൻ അഥവാ വില്ലൻ.

20,000 രുപയുമായാണു ഈ വാനരൻ മുങ്ങിയത്. അതും കടയുടമ നോക്കി നിൽക്കെ. ദേശിയ മാദ്ധ്യമങ്ങളാണ് വാർത്തയും കുരങ്ങൻ മോഷണം നടത്തുന്ന ദൃശ്യങ്ങളും പുറത്ത് വിട്ടത്. ജൂവലറിയിൽ സ്ഥാപിച്ചിരിക്കുന്ന സിസി ടിവിയിൽ നിന്നുമാണ് കുരങ്ങൻ പെട്ടിയിൽ നിന്നും പണം മോഷ്ടിച്ച് കടക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്.

ആന്ധ്രാപ്രദേശിലെ ഗുണ്ടുരിലുള്ള ഒരു ജൂവലറിയിലാണ് ഈ രസകരമായ സംഭവം നടന്നത്. കയ്യിൽ നിന്നും തെറിച്ചുവീണ ഒരു പേരയ്ക്കയ്ക്ക് പിന്നാലെയാണ് കുരങ്ങൻ കടക്കുള്ളിൽ എത്തിയത്. കടയ്ക്കുള്ളിലേയ്ക്ക് ഉരുണ്ടുപോയ പേരക്ക അന്വേഷിച്ച് നടക്കുമ്പോഴാണ് കുരങ്ങന്റെ കണ്ണിൽ പണം സൂക്ഷിക്കുന്ന പെട്ടി പെടുന്നത്. പിന്നീട് പെട്ടിതുറന്ന് 20,000 രൂപയുടെ ഒരു കെട്ട് നോട്ട് കൈയിൽ എടുത്തു. പണം തിരിച്ച് വാങ്ങാൻ കടയുടമ ശ്രമിച്ചുവെങ്കിലും നിമിഷങ്ങൾക്കുള്ളിൽ പണവുമായി കുരങ്ങൻ മുങ്ങുകയായിരുന്നു.

Read more

ജപ്പാനിലെ മൃഗശ്ശാലയില്‍ അഞ്ചുവയസുകാരന് നേരെ സിംഹം ചീറിയടുത്തു; പിന്നെ സംഭവിച്ചത് കാണാം

ടോക്കിയോ: ചുറ്റുമുള്ളവർ നോക്കിനിൽക്കെ അഞ്ചു വയസുകാരനെ കടിച്ചുകീറാൻ സിംഹം പാഞ്ഞടുത്തു. ഞെട്ടിത്തിരിഞ്ഞു നോക്കിയ കുരുന്നു ബാലൻ ഒന്നും ചെയ്യാനാകാതെ തരിച്ചുനിന്നു.

കഴിഞ്ഞ ദിവസം ജപ്പാനിലെ ഒരു മൃഗശാലയിലുണ്ടായ സംഭവമാണിത്. മൃഗശാലയിലെ കൂറ്റൻ സിംഹത്തിനെ വീക്ഷിക്കുകയായിരുന്നു അഞ്ചു വയസുകാരൻ.

തക്കം പാർത്തിരുന്ന സിംഹം കുഞ്ഞു തിരിഞ്ഞപ്പോൾ പിടിക്കാനായി കുതിച്ചു വന്നു. എന്നാൽ കുട്ടിക്കും തനിക്കും ഇടയിലുള്ള ഗ്ലാസിൽ വന്നിടിക്കാനായിരുന്നു മൃഗരാജന്റെ വിധി. സിംഹത്തിന്റെ പരാക്രമം കണ്ട് കൊച്ച് സന്ദർശകനും ശരിക്കും വിറച്ചു പോയി.

സിംഹം ആക്രമിക്കാൻ വന്നതല്ലെന്നും കുഞ്ഞുമായി കളിക്കാൻ വന്നതാണെന്നുമാണു മൃഗശാല അധികൃതർ നൽകുന്ന വിശദീകരണം. വീഡിയോ ഇതാ:

Read more

പ്രേമത്തിലെ "കലിപ്പു സോങി"ൽ മമ്മൂട്ടി അഭിനയിച്ചാൽ എങ്ങനെയിരിക്കും? സോഷ്യൽ മീഡിയയിൽ ഹിറ്റായ റീമിക്‌സ് വീഡിയോ കാണാം..

വെള്ളിത്തിരയിൽ രോഷം പ്രകടിപ്പിച്ചുള്ള അഭിനയ രംഗത്ത് മമ്മൂട്ടി മികച്ചു നിൽക്കുകയാണ്. ഇൻസ്‌പെക്ടർ ബെൽറാമായും വല്യേട്ടനായും മമ്മൂട്ടി രോഷപ്രകടനം നടത്തിയത് പ്രേക്ഷകരെ കുറച്ചൊന്നുമല്ല രസിപ്പിച്ചത്. ഇപ്പോൾ നിവിൻ പോളിയുടെ സൂപ്പർഹിറ്റ് സിനിമയായ പ്രേമത്തിലെ കലിപ്പ് സോങിൽ മമ്മൂട്ടിയുടെ സിനിമാ രംഗങ്ങൾ കോർത്തിണക്കി എഡിറ്റ് ചെയ്തിരിക്കയാണ് അദ്ദേഹത്തിന്റെ ഒരു ആരാധകർ.

പ്രേമം ഹിറ്റായതോടെ കലിപ്പ് സോങിന്റെയും മറ്റും പല വേർഷനുകളും ഹിറ്റായിരുന്നു. ഇതിനിടെയാണ് മമ്മൂട്ടിയുടെ ചില 'കലിപ്പ്' സിനിമകൾ കോർത്തിണക്കി കലിപ്പ് സോങ് മമ്മൂട്ടി വേർഷൻ ഇറക്കിയിരിക്കുന്നത്. ധ്രുവം, വല്യേട്ടൻ, ബിഗ്‌ബി, ഇൻസ്‌പെക്ടർ ബൽറാം തുടങ്ങിയ സിനിമകളിലെ രംഗങ്ങൾ കോർത്തിണക്കിയ കലിപ്പ് വേർഷൻ സോഷ്യൽ മീഡിയയിലും ഹിറ്റായിട്ടുണ്ട്.

Read more

വെള്ളം കുടിക്കാൻ കുടത്തിൽ തലയിട്ട പുലി കുടുങ്ങി; പുലിവാലു പിടിച്ചൊരു പുലിയെ കാണാം

ജയ്പൂർ: ഒടുവിൽ പുലിയും പുലിവാലു പിടിച്ചു എന്നു പറഞ്ഞാൽ മതിയല്ലോ. വെള്ളം കുടിക്കാൻ കുടത്തിൽ തലയിട്ടപ്പോഴാണ് പാവം പുലിയും ഊരാക്കുടുക്കിൽ പെട്ടത്.

രാജസ്ഥാനിലെ ഭുട്ടോളിയിലാണു സംഭവം. ദാഹിച്ചുവലഞ്ഞ് എത്തിയപ്പോഴതാ ഒരു കുടത്തിൽ വെള്ളം. ഒന്നും നോക്കിയില്ല, നേരെ കുടത്തിൽ തലയിട്ടു വെള്ളം കുടിക്കാൻ തുടങ്ങി.

അപ്പോഴാണ് സംഗതി അപകടമായി എന്നു പുലിയാശാനു മനസിലായത്. തല കുടഞ്ഞും വലിച്ചു നീട്ടി നോക്കിയുമൊക്കെ ഏറെ പണിപ്പെട്ടു. എന്നിട്ടും രക്ഷയുണ്ടായില്ല. ദിശയറിയാതെ എങ്ങോട്ടൊക്കെയോ പായുകയും ചെയ്തു.

നാട്ടുകാർ ചുറ്റും കൂടി മൊബൈൽ ഫോണിലും മറ്റുമായി പുലിവാലു പിടിച്ച പുലിയുടെ വീഡിയോയും എടുക്കാൻ തുടങ്ങി. ഒടുവിൽ വിവരം അറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും ഗ്രാമവാസികളും വളരെ പണിപ്പെട്ടാണ് പുലിയെ കുടത്തിൽനിന്ന് മോചിപ്പിച്ചു കാട്ടിലേക്കയച്ചത്.

Read more

ആരു പറഞ്ഞു മനുഷ്യർ മാത്രമേ തമാശ കണ്ടാൽ പൊട്ടിച്ചിരിക്കൂ എന്ന്...? മാജിക്ക് ആസ്വദിച്ച് ഒറാംഗൂട്ടാനും തമാശയിൽ മുഴുകി പൊട്ടിച്ചിരിക്കുന്ന വീഡിയോ ഇതാ

ചിരിക്കാനുള്ള കഴിവ് മനുഷ്യർക്ക് മാത്രമാണെന്നാണ് നാം ഇതുവരെ ധരിച്ച് വച്ചിരുന്നത്. അതിന്റെ പേരിൽ ഏറെ അഭിമാനവും ചിലപ്പോഴൊക്കെ അഹങ്കരിക്കാറുമുണ്ട്‌. എന്നാൽ അതൊക്കെ വെറും മിഥ്യാഭിമാനമാണെന്നാണ് ഒരു ഒറാംഗൂട്ടാൻ ഇപ്പോൾ തെളിയിച്ചിരിക്കുന്നത്.

മാജിക്ക് ആസ്വദിച്ച് തമാശയിൽ മുഴുകി പൊട്ടിച്ചിരിക്കുന്ന ഒരു ഒറാംഗൂട്ടാന്റെ വീഡിയോ ഓൺലൈനിൽ വൈറലായതോടെയാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. തന്നെ കാണാൻ മൃഗശാലയിലെത്തിയ ഒരു സന്ദർശകൻ അവതരിപ്പിച്ച മാജിക്ക് കണ്ടാണ് ഈ കുരങ്ങൻ ആർത്ത് ചിരിച്ചിരിക്കുന്നത്.

അമേരിക്കയിലെ മൃഗശാലയിൽ നിന്നാണിത് പകർത്തിയതെന്നാണ് കരുതുന്നത്. ഒരു ചെസ്റ്റ്‌നട്ട് ഗ്ലാസിലിട്ട് അപ്രത്യക്ഷമാക്കുന്ന മാജിക്കാണ് ഇയാൾ കാണിച്ചിരുന്നത്. ഇത് ഗ്ലാസിലിട്ട് ഇളക്കുന്നത് കാണാം. പിന്നീട് ഇത് കുരങ്ങന്റെ കണ്ണ് വെട്ടിച്ച് കയ്യടക്കത്താൽ നീക്കുകയായിരുന്നു. ചെസ്റ്റ് നട്ട് അപ്രത്യക്ഷമായത് കണ്ട് ഒറാംഗൂട്ടാൻ ആർത്ത് ചിരിക്കുന്നതാണ് വീഡിയോയിലുള്ളത്

Read more

ട്രക്ക് മുമ്പോട്ടുപോകുമ്പോൾ പാലം പിറവിയെടുക്കുന്നു; മലനിരകളെ ബന്ധിപ്പിക്കാൻ ചൈന ഞൊടിയിടയിൽ പാലം പണിയുന്ന കാഴ്ച നോക്കൂ

ഒരു ചെറിയ കലുങ്ക് പണിയുന്നതിന് വർഷങ്ങളെടുക്കുന്ന കാഴ്ച നമ്മുടെ നാട്ടിൽ പതിവാണ്. എന്നാൽ, ഈ വീഡിയോ കണ്ടുകഴിയുമ്പോൾ, ലോകം എത്രത്തോളം മുന്നോട്ടുപോയി എന്ന് നിങ്ങൾക്ക് ബോധ്യമാകും. ചൈനയിലെ ഒരു പാലം പണിയുടെ ദൃശ്യമാണിത്. അയൺ മോൺസ്റ്റർ എന്നറിയപ്പെടുന്ന പാലം നിർമ്മാണ യൂണിറ്റാണിത്.

മുൻകൂട്ടി നിർമ്മിച്ച തൂണുകൾക്ക് മുകളിൽ പാലം ഉറപ്പിക്കുന്ന ജോലിയാണ് ഈ യന്ത്രം ചെയ്യുന്നത്. ഓരോ തൂണിലും യന്ത്രമെത്തുമ്പോൾ, അതിന് മുന്നിലെ തൂണിലേക്ക് പടുകൂറ്റൻ ഇരുമ്പ് ദണ്ഡുകൾ മുന്നോട്ടുവരികയും യന്ത്രത്തിൽത്തന്നെ ഘടിപ്പിച്ചിട്ടുള്ള കോൺക്രീറ്റ് പാലം ഇതിന് കുറുകെ വരികയും ചെയ്യും. വാഹനത്തിലുള്ള ജോലിക്കാർക്ക് പാലം നൾട്ടും ബോൾട്ടുമുപയോഗിച്ച് മുറുക്കുന്ന ജോലിയേയുള്ളൂ.

ഷെങ്ഡുവിൽനിന്നും ഗ്വാങ്ചുവിലേക്കുള്ള ഹൈസ്പീഡ് ട്രെയിൻ സർവീസിനുവേണ്ടിയാണ് ഈ പാലം നിർമ്മിക്കുന്നത്. കൂറ്റൻ മലനിരകൾക്ക് നടുവിലായി 1376 കിലോമീറ്റർ ദൈർഘ്യമുള്ള പാലമാണിതെന്നോർക്കണം. ഷിജാഷുവാങ് റെയിൽവേ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്ത യന്ത്രമാണ് അയൺ മോൺസ്റ്റർ.

500 ടണ്ണോണം ഭാരമുള്ള വാഹനമാണിത്. മുഴുവന് പ്രവർത്തന സജ്ജമാകുമ്പോൾ 300 അടി നീളവും 24 അടി വീതിയുമുണ്ട്. എസ്എൽജെ900/32 എന്നാണ് വാഹനത്തിന്റെ ഔദ്യോഗിക നാമം. 64 വീലുകളാണ് ഇതിനുള്ളത്. 16 വീലുകൾ വീതമുള്ള നാല് ഭാഗങ്ങൾ.

90 ഡിഗ്രി തിരിയാനുള്ള കഴിവ് ഈ വീലുകൾക്കുണ്ട്. അതുകൊണ്ടുതന്നെ യന്ത്രം വശത്തേയ്ക്ക് പോകാൻ തിരിക്കേണ്ട കാര്യമില്ല. പാലങ്ങളും മറ്റും പണിയുമ്പോൾ ഇത് പ്രയോജനപ്പെടുകയും ചെയ്യും.

Read more

അർഥശൂന്യമായ പ്രണയവും പാളിപ്പോയ ചങ്ങാത്തവും; ന്യൂ ജൻ സ്റ്റൈലുകളിലെ അബദ്ധങ്ങൾ ചൂണ്ടിക്കാട്ടി "എ ന്യു ജെൻ ട്രാക്ക്": ഗാനം കാണാം

സമൂഹ മാദ്ധ്യമങ്ങളുടെ വളർച്ച വിവേകത്തിനും സാമൂഹനന്മക്കും ഉപയോഗിക്കുന്നതിനുപകരം പലരും ലക്ഷ്യബോധം വിസ്മരിക്കാനും സമൂഹതിന്മക്കും ഉപയോഗിക്കുന്നുണ്ട് എന്നതാണ് ഇന്നിന്റെ യാഥാർഥ്യം. ഇന്ന് ഫേസ്‌ബുക്ക്, വാട്ട്‌സ്ആപ്പ്, യൂ ട്യൂബ് എന്നിവയെല്ലാം നിത്യജീവിതത്തിന്റെ ഭാഗമായിരിക്കുന്നു.

പലപ്പോഴും ഇവയെല്ലാം യുവ തലമുറയെ നാശത്തിലേക്കും നയിക്കുന്നുണ്ട്. ഇതിൽ മുഴുകി അർത്ഥശൂന്യമായ പ്രണയവും ചങ്ങാത്തവും വളർത്തി ജീവിതത്തിന്റെ ട്രാക്ക് തെറ്റുന്നവരുടെ അനുഭവങ്ങൾ സ്ഥിരം വാർത്തയായിരിക്കുന്നു.

ഇത്തരമൊരു വലയിൽ കുടുങ്ങി കുടുംബത്തിന്റെ നാശത്തിനഹ്ന് അവസരമൊരുക്കിയ ഒരു ചെറുപ്പക്കാരന്റെ കഥ ന്യൂ ജനറേഷൻ സ്‌റ്റൈലിൽ തന്നെ അവതരിപ്പിക്കുന്ന ഗാനമാണ് 'എ ന്യു ജെൻ ട്രാക്ക്'. രമേഷ്‌കുമാർ കോട്ടപ്പടി എഴുതി സംവിധാനം ചെയ്ത ഈ ഗാനത്തിന്റെ സംഗീതം ബിജു പൗലോസാണ്.

ഗാനാലാപനം നാദം ശ്രീകുമാറും ക്യാമറ സുരേഷ്ബാബും എഡിറ്റിങ് ശ്യാംഗോപനും ഓഡിയോഗ്രാഫി ശരവണൻ തന്വിയും നിർവഹിച്ചിരിക്കുന്നു. പ്രധാന വേഷം ചെയ്തിരിക്കുന്നത് അശ്വിനാണ്.

Read more

മറ്റൊരു സന്തോഷ് പണ്ഡിറ്റാകാൻ ഒരുങ്ങി സരിത; വയ്യാവേലിയിലെ ഗാനരംഗം ചിരിച്ചു മടുത്ത് സോഷ്യൽ മീഡിയ

തിരുവനന്തപുരം: സന്തോഷ് പണ്ഡിറ്റ് തരംഗം ഒരുസമയത്ത് മലയാളത്തിൽ ഏറെ ആഘോഷിക്കപ്പെട്ടതാണ്. സന്തോഷ് പണ്ഡിറ്റിന്റെ സിനിമകളെ തീയറ്ററിൽ പോലും തെറിവിളികളോടെ ആളുകൾ സ്വീകരിച്ചു. അടുത്തകാലത്തൊന്നും സന്തോഷ് പണ്ഡിറ്റിന് പറ്റിയ ഒരു എതിരാളി ഉണ്ടായിട്ടില്ല. ഇപ്പോൾ എന്തായാലും സന്തോഷ് പണ്ഡിറ്റിനെയും കവച്ചു വെക്കുന്ന ആൾ രംഗപ്രവേശനം ചെയ്തിരിക്കുന്നു. മറ്റാരുമല്ല, മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും കോൺഗ്രസുകാരെയും ക്ഷ വരപ്പിക്കുന്ന സോളാർ തട്ടിപ്പുകാരി സരിത എസ് നായരാണ് സന്തോഷ് പണ്ഡിറ്റിനും ഭീഷണി ഉയർത്തുന്നത്.

സിനിമയെന്ന പേരിൽ സരിത കാട്ടിക്കൂട്ടുന്ന പേക്കുത്ത് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായത്. സിനിമയിൽ തിരക്കേറുന്നു എന്ന് പറഞ്ഞ് ഇതിനെ സ്വയം പൊക്കിപ്പറയുകയും ചെയ്യുകയാണ് സരിത. ഉടൻ പുറത്തിറങ്ങാനിരിക്കുന്ന വയ്യാവേലിക്ക് തീയറ്ററുകൾ കിട്ടില്ലെന്ന കാര്യം ഏതാണ്ട ്ഉറപ്പാണ്. ഈ ചിത്രത്തിന് പുറമേ നാല് സിനിമകളിൽ കൂടി അഭിനയിക്കാൻ താൻ കരാർ ഒപ്പിട്ടിരുന്നതായി സരിത പറഞ്ഞിട്ടുണ്ട്. ഇത് സന്തോഷ് പണ്ഡിറ്റിന് കടുത്ത ഭീഷണി ആകുമെന്ന കാര്യം ഉറപ്പാണ്.

വി.വി സന്തോഷ് സംവിധാനം ചെയ്യുന്ന വയ്യാവേലി ഉടൻ തീയറ്ററുകളിൽ എത്തും ചിത്രത്തിലെ ഗാനങ്ങൾ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. കിരൺ അനിൽ കുമാർ സംവിധാനം ചെയ്ത അന്ത്യ കൂദാശ എന്ന ഷോർട്ട് ഫിലിമിലാണ് സരിത ആദ്യമായി അഭിനയിച്ചത്. ഗൾഫുകാരന്റെ ഭാര്യ എന്ന ഹ്രസ്വ ചിത്രത്തിലും സരിത അഭിയിച്ചു. നേരത്തെ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ദ സ്‌റ്റേറ്റ് എന്ന ചിത്രത്തിലും സരിത അഭിനയിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്തായാലും സരിതയുടെ വയ്യാവേലി ഗാനം കണ്ട് സോഷ്യൽ മീഡിയ തലതല്ലിച്ചരിക്കുകയാണ്

Read more

ട്രക്ക് മുമ്പോട്ടുപോകുമ്പോൾ പാലം പിറവിയെടുക്കുന്നു; മലനിരകളെ ബന്ധിപ്പിക്കാൻ ചൈന ഞൊടിയിടയിൽ പാലം പണിയുന്ന കാഴ്ച നോക്കൂ

ഒരു ചെറിയ കലുങ്ക് പണിയുന്നതിന് വർഷങ്ങളെടുക്കുന്ന കാഴ്ച നമ്മുടെ നാട്ടിൽ പതിവാണ്. എന്നാൽ, ഈ വീഡിയോ കണ്ടുകഴിയുമ്പോൾ, ലോകം എത്രത്തോളം മുന്നോട്ടുപോയി എന്ന് നിങ്ങൾക്ക് ബോധ്യമാകും. ചൈനയിലെ ഒരു പാലം പണിയുടെ ദൃശ്യമാണിത്. അയൺ മോൺസ്റ്റർ എന്നറിയപ്പെടുന്ന പാലം നിർമ്മാണ യൂണിറ്റാണിത്.

മുൻകൂട്ടി നിർമ്മിച്ച തൂണുകൾക്ക് മുകളിൽ പാലം ഉറപ്പിക്കുന്ന ജോലിയാണ് ഈ യന്ത്രം ചെയ്യുന്നത്. ഓരോ തൂണിലും യന്ത്രമെത്തുമ്പോൾ, അതിന് മുന്നിലെ തൂണിലേക്ക് പടുകൂറ്റൻ ഇരുമ്പ് ദണ്ഡുകൾ മുന്നോട്ടുവരികയും യന്ത്രത്തിൽത്തന്നെ ഘടിപ്പിച്ചിട്ടുള്ള കോൺക്രീറ്റ് പാലം ഇതിന് കുറുകെ വരികയും ചെയ്യും. വാഹനത്തിലുള്ള ജോലിക്കാർക്ക് പാലം നൾട്ടും ബോൾട്ടുമുപയോഗിച്ച് മുറുക്കുന്ന ജോലിയേയുള്ളൂ.

ഷെങ്ഡുവിൽനിന്നും ഗ്വാങ്ചുവിലേക്കുള്ള ഹൈസ്പീഡ് ട്രെയിൻ സർവീസിനുവേണ്ടിയാണ് ഈ പാലം നിർമ്മിക്കുന്നത്. കൂറ്റൻ മലനിരകൾക്ക് നടുവിലായി 1376 കിലോമീറ്റർ ദൈർഘ്യമുള്ള പാലമാണിതെന്നോർക്കണം. ഷിജാഷുവാങ് റെയിൽവേ ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് രൂപകൽപന ചെയ്ത യന്ത്രമാണ് അയൺ മോൺസ്റ്റർ.

500 ടണ്ണോണം ഭാരമുള്ള വാഹനമാണിത്. മുഴുവന് പ്രവർത്തന സജ്ജമാകുമ്പോൾ 300 അടി നീളവും 24 അടി വീതിയുമുണ്ട്. എസ്എൽജെ900/32 എന്നാണ് വാഹനത്തിന്റെ ഔദ്യോഗിക നാമം. 64 വീലുകളാണ് ഇതിനുള്ളത്. 16 വീലുകൾ വീതമുള്ള നാല് ഭാഗങ്ങൾ.

90 ഡിഗ്രി തിരിയാനുള്ള കഴിവ് ഈ വീലുകൾക്കുണ്ട്. അതുകൊണ്ടുതന്നെ യന്ത്രം വശത്തേയ്ക്ക് പോകാൻ തിരിക്കേണ്ട കാര്യമില്ല. പാലങ്ങളും മറ്റും പണിയുമ്പോൾ ഇത് പ്രയോജനപ്പെടുകയും ചെയ്യും.

CancelCopy Code So THAT'S how China builds its impressive bridges! Fascinating time-lapse...

Read more

വിഡ്ഢിദിനത്തിൽ ആളെ പറ്റിക്കാൻ ഗർഭിണിയുടെ വേഷം കെട്ടി; ബാറിൽ കയറിയ കുടിച്ചു കുന്തം മറിഞ്ഞപ്പോൾ ആളുകൾ ചുറ്റും കൂടി: ഒരു ബോളിവുഡ് നടിക്ക് പറ്റിയ പൊല്ലാപ്പ് വീഡിയോ

ഏപ്രിൽ ഫൂൾ ദിനത്തിൽ ആളുകളെ പറ്റിക്കുന്നത് പലർക്കും ഹോബിയാണ്. ഇങ്ങനെ ആളുകളെ വിഡ്ഢികളാക്കാൻ ഒരു ബോളിവുഡ് നടി ചെയ്തത് ഗർഭിണിയുടെ വേഷം കെട്ടി ബാറിൽ കയറുകയാണ്. നിറവയരുമായി ചെന്ന നടി എന്തായാലും പലരുടെയും നോട്ടപ്പുള്ളിയായി.

നടി ഷെനാസ് ട്രെഷറിവാല ആണ് തലയണയും വയറ്റിൽ കെട്ടി ബാറിൽ കയറി ചെന്നത്. അവിടെചെന്ന് പാട്ടുംകൂത്തും മദ്യപാനവും ആരംഭിച്ചതോടെ ആളുകൾ താരത്തിന് ചുറ്റിനും കൂടി. കുടിച്ച് കൂത്താടാൻ തുടങ്ങിയതോടെ ആളുകൾ ഇടപെടുകയായിരുന്നു. ആളുകൾചുറ്റും കൂടി ഇവരെ പിടിച്ചിരുത്തുകയും ചെയ്തു. സംഗതി സീരിയസായി മാറിയതോടെയാണ് നടി താൻ എല്ലാവരെയും പറ്റിച്ചതാണെന്ന് പറഞ്ഞത്.

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC