കൗതുകം

ലൈവായി വാർത്ത വായിക്കുന്നതിനിടയിൽ അവതാരകയെ ഞെട്ടിച്ചു നായ

2017-05-24 04:38:52pm

മോസ്‌ക്കോ: ന്യൂസ് റൂമിലെ പല അബന്ധങ്ങളും ചിരിപടർത്തി വൈറലാകാറുണ്ട്. എന്നാൽ റഷ്യയിലെ ഒരു പ്രാദേശിക ന്യൂസ് ചാനൽ ന്യൂസ് റൂമിൽ നടന്ന കാഴ്ച ഒരു പോലെ ഞെട്ടിക്കുന്നതും ചിരി പടർത്തുന്നതുമാണ്.

വാർത്ത വായിക്കുന്നതിനിടയിൽ ലൈവിൽ നായ കയറി വരുന്നതും ആദ്യം ഞെട്ടിയെങ്കിലും നായയെ അരികിലിരുത്തി മനസ്സാന്നിധ്യം കൈവിടാതെ അവതാരക വാർത്ത വായിക്കുന്നതുമാണ് വൈറലായ ഈ വീഡിയോയിലുള്ളത്.

പ്രധാനപ്പെട്ട ഒരു വാർത്ത വായിക്കുന്നതിനിടയിലാണ് ന്യൂസ് റൂമിലെ മേശക്കടിയിൽ നിന്ന കുര കേട്ടത്. ശബ്ദം കേട്ട് ഞെട്ടലോടെ തിരിഞ്ഞു നോക്കിയ അവതാരക കണ്ടത് കറുത്ത നിറത്തിലുള്ള ലാബ്രഡോർ ഇനത്തിൽ പെട്ട വളർത്തു നായയെയാണ്. അവതാരക മനസ്സാന്നിധ്യം കൈവിടാതെ വാർത്ത വായന തുടർന്നെങ്കിലും നായ വാർത്ത വായിക്കുന്ന മേശയ്ക്ക് മുകളിലേക്ക് ചാടികയറുകയായിരുന്നു.

നായയുടെ നെറുകിൽ തലോടി ക്കൊണ്ട് ഇതു കൊണ്ടാണ് താനൊരു ച്ചപ്രേമിയായതെന്നായിരുന്നു അവതാരിക കമന്റ്.

രസകരമായ ഈ സംഭവത്തിന്റെ വീഡിയോ ചാനൽ തന്നെയാണ് പുറത്തുവിട്ടത്. യുട്യൂബിലെ നിലവിലെ ട്രൻഡിങ് വീഡിയോയായ ഇതിനോടകം കണ്ടത് 30 ലക്ഷം ആളുകളാണ്.