കൗതുകം

പിറന്നുവീണയുടൻ കുഞ്ഞ് പിച്ചവച്ച്

2017-05-30 03:00:06pm

ബ്രസീലിയ: പിറന്നുവീണയുടൻ നടന്നു തുടങ്ങി വൈദ്യശാസ്ത്ര മേഖലയ്ക്കും ലോകത്തിനും അദ്ഭുതമാകുകയാണ് ബ്രസീലിലെ ആൺകുഞ്ഞ്. ജനിച്ചയുടൻ നടക്കുന്ന കുട്ടിയുടെ വീഡിയോ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.

ഇക്കഴിഞ്ഞ 26ാം തിയ്യതി സോഷ്യൽ മീഡിയയിൽ അപലോഡ് ചെയ്ത വീഡിയോ ഇതുവരെ 6.8 കോടി പേർ കണ്ടു കഴിഞ്ഞു. പത്ത് ലക്ഷത്തിലധികം ആളുകൾ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്. ബ്രസീലിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജനിച്ചശേഷം വൃത്തിയാക്കാൻ ടേബിളിൽ എത്തിച്ച കുഞ്ഞാണ് നഴ്സിന്റെ കയ്യിൽ തൂങ്ങി നടക്കുന്നത്. ചുമലിൽ മാത്രമാണ് നഴ്സ് കുഞ്ഞിന് താങ്ങു നൽകുന്നത്. രണ്ട് കാലിൽ ഉറച്ചു നിൽക്കുന്ന കുഞ്ഞ് അടി വെച്ച് നടക്കുന്നത് വീഡിയോയിൽ കാണാം.

സാധാരണ ഒരു വയസുകഴിഞ്ഞാണ് കുഞ്ഞുങ്ങൾ നടന്നു തുടങ്ങുക. കുഞ്ഞ് ആരാണെന്ന് അറിയില്ലെങ്കിലും ഉസൈൻ ബോൾട്ടെന്നാണ് സോഷ്യൽ മീഡിയ കുഞ്ഞിനെ വിളിക്കുന്നത്.