ഇവരെ അറിയാം

ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് ഫാൽക്കൺ ഹെവി നിർമിച്ച സംഘത്തിൽ ഹൂസ്റ്റൺ മലയാളിയും

ഹൂസ്റ്റൺ: കാലിഫോർണിയ ആസ്ഥാനമായ സ്പേസ് എക്സ് (സ്പേസ്  X ) എന്ന സ്വകാര്യ കമ്പനി വിജയകരമായി  വിക്ഷേപിച്ച ചൊവ്വ, ചാന്ദ്രയാത്രകൾക്കു ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ് “ഫാൽക്കൺ  ഹെവി” യുടെ നിർമാണത്തിൽ ഒരു ഹൂസ്റ്റൺ മലയാളിയുടെ കരസ്പർശം.

 അമേരിക്കയിലെ ടെക്സാസ്  ഹൂസ്റ്റണിൽ   സ്ഥിരതാമസമാക്കിയ  എബ്രഹാം പുഞ്ചത്തലക്കലിന്റെയും കുട്ടിയമ്മയുടെയും  മകൻ റ്റിജു എബ്രഹാം (30 )ആണ് അഭിമാനാർഹമായ ഈ നേട്ടത്തിൽ പങ്കാളിയായത്. 

ഏവിയേഷൻ ടെക്നോളജി യിൽ  ഡിപ്ലോമയും  യൂണിവേഴ്സിറ്റി ഓഫ്  ടെക്സസിൽ   നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുദവും നേടിയിട്ടുണ്ടു ഇദ്ദേഹം.അമേരിക്കൻ എയർലൈൻസ് മെക്കാനിക്കൽ വിഭാഗത്തിൽ ജോലി  ചെയ്ത മുൻപരിചയം സ്പേസ് X ലേക്കുള്ള  അദ്ദേഹത്തിന്റെ പ്രവേശനം എളുപ്പമാക്കി. വളരെ ചെറുപ്പത്തിൽ തന്നെ മെക്കാനിക്കൽ കാര്യങ്ങളിൽ  അദ്ദേഹത്തിനുള്ള അഭിരുചിയും, കഠിനപ്രയത്നവും ആണ് റ്റിജുവിനു സ്പേസ് X ൽ  എത്താൻ സഹായിച്ചത് എന്ന് അദ്ദേത്തിഹന്റെ പിതാവ് എബ്രഹാം പുഞ്ചത്തലക്കൽ പറഞ്ഞു .  

ചൊവ്വയിലേക്കും ചന്ദ്രനിലേക്കുമുള്ള  മനുഷ്യന്റെ കുതിപ്പിന് വളരെ നിര്ണായകമാകുന്ന ഒരു കാൽവെയ്പ്പാണ് ഫാൽക്കൺ ഹെവി പരീക്ഷണത്തോടെ  സ്പേസ് X പൂർത്തിയാക്കിയത് . ഫെബ്രുവരി 6 നു ഫ്ളോറിഡയിലുള്ള കെന്നഡി സ്പേസ് സെന്ററിൽനിന്നും ആയിരുന്നു ആദ്യത്തെ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഈ പരീക്ഷണത്തിനു ഉപയോഗിച്ച   രണ്ടു സൈഡ് ബൂസ്റ്റെർസ്  തിരിച്ചിറക്കി ഈ പരീക്ഷണം ലാഭകരവുമാക്കി സ്പേസ് X .  ഇനി രണ്ടു പരീക്ഷണങ്ങൾക്കു  കൂടി  അവ ഉപയോഗിക്കാം. സർക്കാർ സഹായമില്ലാതെ ഒരു സ്വകാര്യ വ്യവസായ കമ്പനി ആദ്യമായാണ് ഇത്തരമൊരു കൂറ്റൻ റോക്കറ്റ് നിർമിച്ചു പരീക്ഷിക്കുന്നത്.

ഫാൽക്കൺ ഹെവി റോക്കറ്റ് നിർമാണത്തിൽ പങ്കാളികളായ 6000 പേരുടെ പേരുകളടങ്ങിയ ഒരു ഫലകം റോക്കറ്റിൽ സ്ഥാപിച്ചിരുന്നു, അതിൽ ഒരു പേര് ഈ അമേരിക്കൻ മലയാളിയുടേത് ആയതിൽ നമുക്ക് അഭിമാനിക്കാം.  അമേരിക്കൻ മലയാളികളുടെ വരും തലമുറകൾക്കു  അതിർ വരമ്പുകളില്ലാതെ സ്വപ്നം കാണാൻ  ഈ നേട്ടം ഒരു പ്രചോദനമാവട്ടെ.

Read more

ന്യൂജേഴ്‌സി ടീനെക്ക് മേയര്‍ ജോണ്‍ എബ്രഹാം വിശ്രമ ജീവിതത്തിലും വിശ്രമിക്കാത്ത മനസ്സിനുടമ -ടാജ് മാത്യു

ഹൂസ്റ്റണ്‍: അമേരിക്കന്‍ നഗരത്തിന്റെ മേയറായ മലയാളിയെന്ന റിക്കാര്‍ഡിട്ട ജോണ്‍ എ ബ്രഹാം മനസു തുറക്കുമ്പോള്‍ ഒരു ചരിത്ര പുസ്തകത്തിന്റെ താളുകള്‍ മറിക്കുന്ന പ്രതീ തിയാണ്. അന്യ രാജ്യക്കാരനെന്ന ലേബല്‍ മറി കടന്ന് മുഖ്യധാരാ അമേരിക്കന്‍ രാഷ്ട്രീയ ത്തില്‍ തിളങ്ങി ന്യൂജേഴ്‌സിയിലെ ടീനെക്ക് നഗരത്തിന്റെ മേയറായി തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ എബ്രഹാം കുടിയേറ്റക്കാരുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ വെളിപാടു പുസ്തകവു മാണ്. അമേരിക്കന്‍ വംശജരും മുഖ്യമായും യഹൂദരും ഗതി നിയന്ത്രിക്കുന്ന ഇന്നാടിന്റെ രാഷ്ട്രീയ ഭൂമികയില്‍ തിരുവനന്തപുരം പ്ലാമ്മൂട് സ്വദേശിയായ ജോണ്‍ എബ്രഹാം പയ റ്റിത്തെളിഞ്ഞത് ഇരുതലയുളള രാഷ്ട്രീയ കരുനീക്കങ്ങളിലൂടെയും ഒറ്റയായി നടത്തിയ പടയോട്ടങ്ങളിലൂടെയും തന്നെ.

എന്നാല്‍ എഴുപത്തിരണ്ടുകാരനായ ജോണ്‍ എബ്രഹാമിനെ പല്ലു കൊഴിഞ്ഞ രാഷ്ട്രീയ സിംഹമൊന്നും വിശേഷിപ്പിക്കാനാവില്ല. ഇന്നും ഊര്‍ജസ്വലനാണ് അദ്ദേഹം. മനസു കൊ ണ്ടും ശരീരം കൊണ്ടും യൗവനക്കാരന്‍. തികച്ചും ആരോഗ്യവാന്‍. രോഗങ്ങളും പീഡകളും ഇല്ല. അരോഗദൃഡഗാത്രനോ എന്നു ചോദിച്ചാല്‍ അതിന്റെ സര്‍ട്ടിഫിക്കേറ്റ് ഡോക്ടര്‍മാര്‍ ക്കേ നല്‍കാനാവൂ എന്നും ന്യൂജേഴ്‌സി അസംബ്ലിയിലേക്കും മത്സരിച്ച ചരിത്രമുളള ജോ ണ്‍ എബ്രഹാം.
രാഷ്ട്രീയവും സാമൂഹിക ജീവിതവും മടുത്തിട്ടാണോ ഇതില്‍ നിന്നെല്ലാം ഒഴിഞ്ഞു നി ല്‍ക്കുന്നതെന്ന് ചോദിച്ചാല്‍ യാതൊരു മടുപ്പും ഇല്ല എന്ന് ഉത്തരം. എന്റെ കഴിവുകള്‍ പ്ര യോഗിച്ചു കഴിഞ്ഞിരിക്കുന്നു. ഒന്നിനുമുളള ബാല്യം എനിക്കില്ല. അതൊക്കെ ഇനി യുവ തലമുറയുടെ ഉത്തരവാദിത്തമാണ്. അവര്‍ക്കാണ് കഴിവുകളും ഊര്‍ജസ്വലതയും. അതു കൊണ്ട് ഞാന്‍ വഴിമാറിയെന്നേയുളളൂ. ഭാവി നിര്‍ണയിക്കുന്ന തലമുറക്ക് പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കുക. അല്ലാതെ അധികാരത്തിന്റെ ചാരു കസേരയില്‍ മലര്‍ന്നിരുന്ന് കാര്യ ങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മുരട്ടു രാഷ്ട്രീയക്കാരനല്ല ഞാന്‍.

എന്നിരിക്കിലും ഉപദേശങ്ങള്‍ ചോദിക്കുന്നവര്‍ക്ക് അത് നല്‍കാറുണ്ട്. നമ്മുടെ അനുഭവ പരിജ്ഞാനം പിന്‍പേ വരുന്നവര്‍ക്ക് പകരുന്നതില്‍ ഒരു രാഷ്ട്രീയ തത്വസംഹിതയും തട സമാവേണ്ടതില്ലല്ലോ.

തിരുവനന്തപുരത്ത് നിന്ന് ബോംബെയിലേക്കും അവിടെ നിന്ന് ടാന്‍സാനിയയിലേക്കും തുടര്‍ന്ന് അമേരിക്കയിലും എത്തിയ ജോണ്‍ എബ്രഹാമിന്റെ കര്‍മ്മകാണ്ഡങ്ങളില്‍ ജോലി യും കഠിനാധ്വാനവും അതുവഴിയുളള രാഷ്ട്രീയ ജീവിതവും ഇഴചേര്‍ന്നിരിക്കുന്നു.

ടെക്‌സ്‌റ്റൈല്‍ എന്‍ജിനിയറായ ജോണ്‍ എബ്രാഹാം ജോലി തേടി കേരളം വിടുന്നത് ബോംബെയിലേക്കാണ്. പ്രവാസത്തിന്റെ ആദ്യ യാത്രയെന്ന് അതിനെ വിശേഷിപ്പിക്കാം. തുടര്‍ന്ന് ടാന്‍സാനിയയിലെത്തി. വിദേശ ജീവിതത്തിന്റെ ഭയവിഹ്വലതകള്‍ കണ്ടറിഞ്ഞത് ടാന്‍സാനിയയിലാണെന്ന് അദ്ദേഹം അനുസ്മരിച്ചു. സ്വദേശിവാദം ശക്തമായിരുന്നു അ ക്കാലത്ത് ടാന്‍സാനിയയില്‍. വിദേശികളെ ജോലിക്കെടുക്കുന്നതിലുളള പ്രതിഷേധം രൂ ക്ഷം. ഒട്ടും സുരക്ഷിതമായിരുന്നില്ല ടാന്‍സാനിയയിലെ ജീവിതം. അവിടെ നിന്നും കടക്കു കയെന്ന ആഗ്രഹം ശക്തമായി. എഴുപതുകളുടെ തുടക്കത്തില്‍ വിസിറ്ററായി അമേരിക്കയിലെത്തി 
ന്യൂജേഴ്‌സിയിലെ രണ്ട് കമ്പനികളില്‍ ടെക്‌സ്‌റ്റൈല്‍ എന്‍ജിനിയറായി ആദ്യകാലത്ത് ജോലി നോക്കി. ഡെക്‌സ്റ്റര്‍ നിറ്റിംഗ് മില്ലിലും ഡ്യൂറോലൈറ്റ് വീവിംഗ് കമ്പനിയിലും. ഡെക്‌സ്റ്റര്‍ മില്‍ സ്‌പൊണ്‍സര്‍ ചെയ്താണ് ഗ്രീന്‍കാര്‍ഡ് ലഭിക്കുന്നത്.

എന്നാല്‍ ഫുള്‍ സ്യൂട്ടണിഞ്ഞ എന്‍ജിനിയര്‍ ജോലി മാത്രമായിരുന്നില്ല അക്കാലത്തെന്ന് ജോണ്‍ എബ്രഹാം അനുസ്മരിച്ചു. ആരോരുമില്ലാതെ അമേരിക്കയിലെത്തിയ തന്നെപ്പോ ലുളളവര്‍ക്ക് ഒരു ജോലി കൊണ്ടൊന്നും പിടിച്ചു നില്‍ക്കാനാവില്ല. രണ്ട് ജോലികളൊക്കെ ചെയ്യുക അക്കാലത്ത് സാധാരണമായിരുന്നു. ഞാന്‍ പോസ്റ്റ് ഓഫിസില്‍ പാര്‍ട് ടൈം ജോലി ചെയ്തു. ട്രക്കിംഗ് കമ്പനിയില്‍ ലോഡിംഗിനു പോയി. അങ്ങനെ രണ്ടറ്റവും ഒരു തരത്തില്‍ കൂട്ടിമുട്ടിച്ചെടുത്തു.

ജീവിക്കുന്ന സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുക, സംഭാവന ചെയ്യുക എന്നത് ഒരു പൗരന്റെ ഉത്തരവാദിത്വമാണെന്ന് തിരിച്ചറിഞ്ഞാണ് രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. എന്നാല്‍ സമ്പൂര്‍ണ രാഷ്ട്രീയ ജീവിതം എന്നൊന്നും പറയാനാവില്ലെന്ന് ജോണ്‍ എബ്രഹാം തി രുത്തി. സമൂഹത്തില്‍ ഇടപെടുന്നത് ഒരുതരത്തില്‍ സാമൂഹ്യ ജീവിതമാണ്. രാഷ്ട്രീയം ര ണ്ടാമതേ വരുന്നുളളൂ. 1990 ല്‍ ടീനെക്ക് കൗണ്‍സിലറാവുമ്പോഴും 1992 ല്‍ മേയറായി തി രഞ്ഞെടുക്കപ്പെടുമ്പോഴും ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗമായിരുന്നില്ല ഞാന്‍. ടീനെ ക്ക് നോണ്‍ പാര്‍ട്ടിസന്‍ ഇലക്ഷനാണ് നടത്തുന്നത്. അതിനാല്‍ തന്നെ പൊളിറ്റിക്കല്‍ പാ ര്‍ട്ടി മെമ്പര്‍ഷിപ്പ് അപ്രസക്തമാണ്.

ടീനെക്കിലും സമീപ പ്രദേശങ്ങളിലും യഹൂദ വംശജര്‍ സജീവമായിരുന്നു. അവര്‍ സമൂ ഹവുമായി ഇടപെടുന്നത് നേരില്‍ കണ്ടറിഞ്ഞതാണ് ഞാന്‍ പൊതു ജീവിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവാനാവുന്നത്. ഒരുതരത്തില്‍ നോക്കിയാല്‍ ഇന്ത്യക്കാരുടെ ജീ വിതവുമായി ഏറെ സാമ്യമുണ്ട് യഹൂദ വംശജരുടെ ജീവിതത്തിലും. ഉറച്ച കുടുംബമൂല്യങ്ങളും ബന്ധങ്ങളും ഇവര്‍ കാത്തുസൂക്ഷിക്കുന്നു. എന്നാല്‍ സാമൂഹിക, രാഷ്ട്രീയ ജീവിതത്തില്‍ യഹൂദര്‍ നമ്മെക്കാള്‍ ഏറെ മുന്നിലാണ്. അവര്‍ എല്ലാ രംഗത്തും ഇടപെടുന്നു. നമ്മള്‍ ജോലിയും കുടുംബവും മാത്രമായി ഒതുങ്ങിക്കൂടുന്നു. ഇതിന് മാറ്റമുണ്ടാകണമെന്ന് ഞാന്‍ എപ്പോഴും ചിന്തിച്ചിരുന്നു. പക്ഷേ നാളുകള്‍ കഴിഞ്ഞിട്ടും ഇന്ത്യക്കാര്‍ ഏറെക്കറെ പഴയപടി തന്നെ. പുതു തലമുറയില്‍ നിന്നും പലരും രാഷ്ട്രീയത്തില്‍ ഇടപെടുന്നുണ്ടെങ്കിലും ശക്തമായ സാന്നിധ്യമെന്നൊന്നും പറയാനാവില്ല.

നിശബ്ദരായി എനിക്കു വേണ്ടി പ്രവര്‍ത്തിച്ച ഇന്ത്യക്കാരെ പക്ഷേ വിസ്മരിക്കുന്നില്ല. കൗണ്‍സിലറായി മത്സരിക്കുമ്പോഴായിരുന്നു ഇത് ഏറ്റവും പ്രകടം. മക്കളുടെ സഹപാഠികളായിരുന്ന സ്‌കൂള്‍ കുട്ടികള്‍ മുതല്‍ സാധാരണ ജോലിക്കാര്‍ വരെ എനിക്കായി പ്രവര്‍ത്തിച്ചു. എതിര്‍പക്ഷക്കാര്‍ കനത്ത തുക മുടക്കി പ്രചാരണം നടത്തുമ്പോഴായിരുന്നു പണമില്ലാതെ വലയുന്ന ഇന്ത്യന്‍ സ്ഥാനാര്‍ത്ഥിക്കായി ലീഫ്‌ലെറ്റുകളും പ്രചാരണ നോട്ടീസുകളും വിതരണം ചെയ്ത് ഇവര്‍ പ്രവര്‍ത്തിച്ചത്. ഒടുവില്‍ പണത്തിനു മുകളില്‍ നിസ്വാര്‍ത്ഥ സേവനം പറന്നു എന്ന് ഇലക്ഷന്‍ ഫലം തെളിയിച്ചു. യഹൂദനായ എതിരാളിയെ കടത്തിവെട്ടി ഞാന്‍ കൗണ്‍സിലറായി. തുടര്‍ന്ന് ടീനെക്ക് നഗരത്തിന്റെ മേയറും.

മേയറായിരിക്കവേ ഇരു പാര്‍ട്ടികളിലും നിന്നും ക്ഷണം വന്നിരുന്നു. എങ്കിലും ഞാന്‍ ഡ മോക്രാറ്റിക് പാര്‍ട്ടിയിലാണ് ചേര്‍ന്നത്. ബില്‍ ക്ലിന്റണ്‍ ആദ്യം പ്രസിഡന്റായി മത്സരിച്ചപ്പോ ള്‍ ഇന്ത്യന്‍ സമൂഹത്തില്‍ നിന്നും നല്ലൊരു തുക സംഭാവനയായി പിരിച്ചു കൊടുക്കാന്‍ സാധിച്ചിരുന്നു. 

എന്നാല്‍ ക്ലിന്റന്‍ ഗവണ്‍മെന്റില്‍ ഇന്ത്യക്കാര്‍ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോ യതിന് പ്രതിഷേധമായാണ് ഡമോക്രാറ്റിക് പാര്‍ട്ടി വിടാന്‍ കാരണം. ക്ലിന്റന്റെ ഇലക്ഷന്‍ ഫണ്ടിലേക്ക് അഞ്ചു മില്യന്‍ ഡോളറായിരുന്നു ഇന്ത്യന്‍ വംശജരുടെ സംഭാവന. യൂഹദരു ടെ സംഭാവനയും അഞ്ചു മില്യന്‍ തന്നെ. എന്നാല്‍ ഗവണ്‍മെന്റില്‍ യഹൂദരായി മൂന്നുപേര്‍. ഇന്ത്യക്കാരായി ആരുമില്ല. ഇത് കടുത്ത വിവേചനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡമോക്രാ റ്റുകളെ വിട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

പാര്‍ട്ടി മാറ്റത്തിലൂടെ ജോണ്‍ എബ്രഹാം രാഷ്ട്രീയ ആത്മഹത്യയാണ് നടത്തുന്നതെന്ന് സുഹൃത്തുക്കളും അഭ്യുദയാകാംക്ഷികളും പറഞ്ഞിരുന്നു. എങ്കിലും രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടായില്ലെങ്കിലും ഇന്ത്യന്‍ സമൂഹത്തെ ക്ലിന്റണ്‍ ഭരണകൂടം അവഗണിച്ചതിന്റെ പ്രതിഷേ ധം പ്രകടിപ്പിക്കുകയായിരുന്നു എന്റെ ലക്ഷ്യം. പാര്‍ട്ടി മാറ്റം നാട്ടിലെ പത്രങ്ങള്‍ ആഘോ ഷിക്കുകയും ചെയ്തു. അമേരിക്കയിലും കാലുമാറ്റം എന്നൊക്കെ പറഞ്ഞാണ് അവര്‍ തല ക്കെട്ടുകള്‍ കൊടുത്തത്.

രാഷ്ട്രീയപരമായി തിരിച്ചടികള്‍ നല്‍കിയതാണ് ഈ പാര്‍ട്ടി മാറ്റം എന്നു പറയാതെ വയ്യ. എന്റെ പൊതു ജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്ന കാലം തന്നെയായിരുന്നു മേയര്‍ഷിപ്പ്. ഇന്ത്യാ ഗവര്‍ണ്‍മെന്റിന്റെ അതിഥിയായി 1993 ലെ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കാനായതാണ് അതിലെ ഏറ്റവും തിളക്കമാര്‍ന്ന ഏട്. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി രുന്ന ജോണ്‍ മേജറായിരുന്നു ചടങ്ങിലെ മുഖ്യാതിഥി. ഞാന്‍ ഗസ്റ്റും.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ക്ഷണത്തിന്റെ വ്യാപ്തി അറിയാനായത് പക്ഷേ ഡല്‍ഹിയില്‍ ചെന്നപ്പോഴാണ്. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ അമാന്തം തന്നെ കാരണം. അക്കാലത്ത് വടക്കേ ഇന്ത്യക്കാര്‍ക്കായിരുന്നു കോണ്‍സുലേറ്റില്‍ സ്വാധീനം. മലയാളിയായ ഒരു മേയറെ ഇന്ത്യാ ഗവണ്‍മെന്റ്ക്ഷണിച്ചു എന്നറിയിക്കാന്‍ അവര്‍ കാലതാമസം വരുത്തി. റിപ്പബ്ലിക്ക് ഡേ അടുത്ത ദിവസത്തിലാണ് എനിക്ക് ക്ഷണമുണ്ടെന്ന് ഞാന്‍ അറിയുന്നത്. ഞൊടിയിടയില്‍ തയാറായി ഞാന്‍ ഡല്‍ഹിയിലേക്ക് പുറപ്പെടുകയായിരുന്നു. അടുത്ത സുഹൃത്തും സഹചാരിയുമായ അബ്‌കോണ്‍ കുഞ്ഞച്ചനെയും ഒപ്പം കൂട്ടി.

ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ അതാ സ്വീകരിക്കാന്‍ ഒരു വന്‍നിര. ഡല്‍ഹി ലഫ്റ്റനന്റ്ഗവര്‍ണര്‍ ദുവേ, പോലിസ് കമ്മിഷണര്‍, മന്ത്രിമാര്‍ തുടങ്ങി ഒരു ഡസനിലധികം ഉന്നതര്‍. നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഇവര്‍ക്കൊക്കെ ഗിഫ്റ്റുമായി ചെല്ലാമായിരുന്നു. പക്ഷേ അവസാന നിമിഷം അറിഞ്ഞതിനാലും ആരൊക്കെ വിമാനത്താവളത്തില്‍ വരുമെന്ന് അറിയാത്തതിനാലും ഒന്നിനും സാധിച്ചില്ല. ന്യൂയോര്‍ക്ക് ഇന്ത്യന്‍ കോണ്‍സുലേറ്റിനെ മനസാ ശപിച്ചു.

റെഡ്‌ഫോര്‍ട്ടില്‍ നടന്ന 1992 ജനുവരി 26 ന് നടന്ന റിപ്പബ്ലിക്കന്‍ ദിന പരേഡില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ജോണ്‍ മേജര്‍ പതാകയുയര്‍ത്തി. ഞാന്‍ അതിഥിയായി വേദിയില്‍. ശങ്കര്‍ദയാല്‍ ശര്‍മ്മയായിരുന്നു ഇന്ത്യയുടെ പ്രസിഡന്റ്. പി.വി നരസിംഹ റാവു പ്രധാനമന്ത്രി യും. തലേന്ന് ജനുവരി 25 ന് ഡല്‍ഹി ഗവണ്‍മെന്റിന്റെ ആതിഥേയത്വത്തില്‍ രാജ്ഭവനില്‍ റിപ്പബ്ലിക് ദിനാഘോഷം നടന്നിരുന്നു. മുഖ്യാതിഥിയായി പതാകയുയര്‍ത്തിയത് ഞാന്‍ തന്നെ.
ത്രിവര്‍ണ പതാക മുഖ്യാതാഥിയുടെ അഭിമാനത്തോടെ മുകളിലേക്കുയര്‍ത്തിയപ്പോള്‍ ഞാന്‍ വിനയം കൊണ്ടു നിറയുകയായിരുന്നു. ഇരുപത്താറാം വയസില്‍ ഇന്ത്യ വിട്ട എന്നെ ഇതാ എന്റെ ജന്മനാട് ആദരിച്ചിരിക്കുന്നു. ലോകത്തിലെ ഒരു മലയാളിക്കും ഇത്തരമൊരു നേട്ടം ഉണ്ടായിട്ടില്ല ഇതുവരെ.... എളിയവാനായ എന്റെ പുണ്യമോ പൂര്‍വികരുടെ സുകൃത മോ.. ഒന്നും വിവേചിച്ചെടുക്കാനാവുന്നില്ല.

മേയറായ കാലത്തുണ്ടായ അനുഭവങ്ങളില്‍ നിന്നാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ എ ന്ന ആശയത്തെക്കുറിച്ച് ചിന്തിക്കുന്നതും പ്രാവര്‍ത്തികമാക്കുന്നതും. ലോകത്തിന്റെ പല ഭാ ഗത്തു നിന്നുമുളള മലയാളികളില്‍ നിന്നും സഹായം തേടി അക്കാലത്ത് കത്തുകള്‍ വന്നി രുന്നു. മുഖ്യമായും മിഡില്‍ ഈസ്റ്റില്‍ നിന്ന്. വിസക്ക് പണം നല്‍കി മിഡില്‍ ഈസ്റ്റില്‍ എത്തിയ ഇവരുടെ കദനകഥകള്‍ ആരുടെയും കരളലിയിക്കുന്നതാണ്. ഖത്തറില്‍ നിന്നും എത്തിയ ഒരു കോഴിക്കോട്ടുകാരന്റെ കത്താണ് ലോക മലയാളി എന്ന ആശയത്തിലേക്ക് എന്നെ എത്തിച്ചത്. ജോലിക്കായി ഖത്തറില്‍ എത്തിയ സഹോദരന്‍ അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ചായിരുന്നു ആ കത്ത്. ഓട്ട മത്സരത്തിന് പരിശീലിപ്പിക്കുന്ന ഒട്ടകങ്ങളുടെ ലായത്തിലായിരുന്നു ഖത്തര്‍ ഷെയ്ക്കുമാര്‍ അയാളുടെ സഹോദരന് ജോലി നല്‍കിയത്. ഒട്ടകം നന്നായി ഓടണമെങ്കില്‍ മുകളിലിരിക്കുന്ന ആള്‍ക്ക് ഭാരം കുറവായിരിക്കണം. അതിനായി പട്ടിണിക്കിട്ടാണ് അയാളെക്കൊണ്ട് ജോലി എടുപ്പിച്ചിരുന്നത്. പട്ടിണി കിടന്ന് എല്ലും തോലുമായി മാറിയ സഹോദരനെ രക്ഷിക്കാന്‍ അമേരിക്കയിലെ മേയര്‍ എന്ന നിലയില്‍ ഇടപെടണമെന്നായിരുന്നു സഹോദരന്റെ അഭ്യര്‍ത്ഥന.

കത്ത് കിട്ടിയുടന്‍ ഞാന്‍ ഖത്തര്‍ ഷെയ്കിന് ഔദ്യോഗിക ലെറ്റര്‍ പാഡില്‍ കത്തയച്ചു. ജോണ്‍ എബ്രഹാം മേയര്‍ എന്നു കാണുന്ന ഷെയ്കിനറിയില്ലല്ലോ ഞാന്‍ മലയാളിയാണെന്ന്. ലോകക്രമം നിയന്ത്രിക്കുന്ന അമേരിക്കയുടെ ഒരു നഗര മേയര്‍ ആവശ്യപ്പെട്ടാല്‍ അത് ചെയ്യാതെ പറ്റുമോ എന്ന് ഷെയ്ക് ചിന്തിച്ചിരിക്കാം. ദിവസങ്ങള്‍ക്കുളളില്‍ കോഴിക്കോട്ടുകാരന്‍ സഹോദരന്‍ മോചിതനായി. ഇത്തരം പല കാര്യങ്ങളിലും മേയര്‍ എന്ന നിലയില്‍ ഇടപെടാനും പരിഹാരമുണ്ടാക്കാനും കഴിഞ്ഞു.

ലോകത്താകെ പടര്‍ന്നിരിക്കുന്ന മലയാളി സമൂഹത്തിനെ ഒരു കുടക്കീഴില്‍ കൊണ്ടു വരികയും അവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ശ്രമിക്കുന്ന പ്രസ്ഥാനം എന്ന നിലയിലാണ് വേള്‍ഡ് മലയാളി കൗണ്‍സിലിന് രൂപം കൊടുത്തത്. മലയാളി മലയാളികള്‍ ക്കു വേണ്ടി, മലയാളികള്‍ മലയാളിക്കു വേണ്ടി എന്നതായിരുന്നു വേള്‍ഡ് മലയാളി കൗ ണ്‍സിലിന്റെ അടിസ്ഥാന ആശയം. എന്റെ വീ ടിന്റെ മോര്‍ട്ട്‌ഗേജിന്മേല്‍ കടമെടുത്താണ് വേള്‍ഡ് മലയാളി കൗണ്‍സിലിനു തുടക്കത്തില്‍ വേണ്ട ചിലവുകള്‍ക്ക് തുക കണ്ടെത്തിയത്. തിരുവനന്തപുരത്തെ വഴുതക്കാട്ടുളള ട്രിവാന്‍ ഡ്രം ക്ലബ്ബില്‍ ഞാന്‍ മുന്‍കൈയെടുത്ത് വിളിച്ചു ചേര്‍ത്ത പ്രസ് കോണ്‍ഫറന്‍സില്‍ വച്ചാണ് ഈ ആശയം പുറം ലോകത്തെ അറിയിക്കുന്നത്. കേരളത്തിലെ എല്ലാ മാധ്യമങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്ത പ്രസ് കോണ്‍ഫറന്‍സിലെ വിവരങ്ങള്‍ നല്ല രീതിയില്‍ പ്രസിദ്ധീകരിച്ചതിനാല്‍ വളരെ പെട്ടെന്നു തന്നെ വേള്‍ഡ് മലയാളി എന്ന ആശയത്തിന് പ്രചാരം കിട്ടി. വ്യവസായിയായ സി.എം.സി മേനോന്‍, മുന്‍ കേന്ദ്രമന്ത്രി അന്തരിച്ച ഇ. അഹമ്മദ്, ഗള്‍ഫിലെ വ്യവസായ പ്രമുഖന്‍ മുഹമ്മദലി എന്നിവര്‍ ആരംഭകാലത്ത് ലോകത്തുളള പല മലയാളികളുമായും ബന്ധപ്പെടാന്‍ എനിക്ക് സൗകര്യം ചെയ്തു തന്നവരാണ്.

എന്നാല്‍ അമേരിക്കയിലുളള പല സംഘടനാ നേതാക്കളും വേള്‍ഡ് മലയാളി കൗണ്‍സി ലിനെ സംശയത്തോടെയാണ് നോക്കിയത്. അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടന യായ ഫൊക്കാനയുടെ പല നേതാക്കളും ഒരു ബദല്‍ സംഘടനയായാണ് വേള്‍ഡ് മലയാ ളി കൗണ്‍സിലിനെ കണ്ടത്. എന്നാല്‍ ഇതൊരു സംഘടനയല്ലെന്നും മറിച്ച് ഒരു പ്രസ്ഥാ നമാണെന്നും പലരെയും നേരില്‍ കണ്ട് വിശദീകരിച്ചിരുന്നു. പക്ഷേ അതൊക്കെ അവര്‍ ശരിയായി തന്നെ മനസിലാക്കിയിരുന്നോ എന്തോ.. 

അടുപ്പക്കാര്‍ പലരും അകലുന്ന കാഴ്ചയും തുടര്‍ന്നു കണ്ടു. സാമൂഹികമായും രാഷ്ട്രീ യമായും പലരും എതിര്‍ ചേരിയിലായി. എന്തിനെറെ ന്യൂജേഴ്‌സി അസംബ്ലിയിലേക്ക് ഞാന്‍ മത്സരിച്ച വേളയിലും ഈ എതിര്‍പ്പിന്റെ ഫലങ്ങള്‍ കണ്ടു. എന്റെ എതിരാളിയും യഹൂദയുമായ ലൊറെറ്റ വെയ്ന്‍ബര്‍ഗിനായി പല മലയാളികളും പ്രവര്‍ത്തിക്കുകയുണ്ടായി. മേയറായിരുന്ന കാലത്ത് എന്നില്‍ നിന്നും സഹായങ്ങള്‍ കൈപ്പറ്റിയവര്‍ വരെ അക്കൂട്ടത്തിലുണ്ടായിരുന്നു. രണ്ടുവട്ടം ന്യൂജേഴ്‌സി അസംബ്ലിയിലേക്ക് മത്സരിച്ചെങ്കിലും ജയിക്കാനായില്ല.

നാട്ടിലെ കഥയും ഏറെ വ്യത്യസ്തമായിരുന്നില്ല. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്ര വര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ നാട്ടില്‍ ചുമതലയേറ്റിരുന്ന വ്യക്തി ബിസിനസ് തുട ങ്ങി. എന്റെ ആശയത്തില്‍ തുടങ്ങി മുഖ്യ തിരഞ്ഞടുപ്പ് കമ്മിഷണറായിരുന്ന ടി.എന്‍ ശേഷന്‍ ഉദ്ഘാടനം ചെയ്ത് തുടക്കമിട്ട വേള്‍ഡ് മലയാളി കൗണ്‍സില്‍ മറ്റുള്ളവരിലൂടെ തുടര്ന്നു. ആദ്യകാലത്ത് ഈ ആശയത്തിന് എതിരു നിന്നവരാണ് പിന്നീട് കൗണ്‍സിലിന്റെ തലപ്പത്തെത്തി തീഷ്ണമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത് എന്നതാണ് തമാശ.

ഇലക്ഷന്‍ പരാജയവും വേള്‍ഡ് മലയാളി കൗണ്‍സില്‍ രൂപീകരണവും രാഷ്ട്രീയ ജീ വിതവും വ്യക്തിപരമായും കുടുംബപരമായും ഒട്ടേറെ നഷ്ടങ്ങളും വരുത്തി. മുന്‍കാല നേട്ടങ്ങളുടെ സ്മാരകങ്ങള്‍ പോലും എനിക്ക് അധികം സൂക്ഷിക്കാനായില്ല. ഇന്ത്യന്‍ റിപ്പബ്ലിക്ക് പരേഡില്‍ അതിഥിയായി പങ്കെടുത്തതിന്റെ വീഡിയോ കിട്ടിയിരുന്നെങ്കിലും അത് സംപ്രേക്ഷണത്തിനായി തിരുവനന്തപുരം ദൂരദര്‍ശന്‍ നിലയം വാങ്ങിയിരുന്നു. അതിതുവരെ തിരികെ കിട്ടിയിട്ടില്ല.

അതൊക്കെ പോകട്ടെ ഒന്നിച്ചു നിന്ന കുടുംബം വേര്‍പരിഞ്ഞതാണ് ഏറ്റവും ദുഖകരമാ യത്. ടീനെക്ക് പോലിസില്‍ ഓഫിസറായിരുന്ന മകന്‍ ജോണ്‍ എബ്രഹാം ജൂനിയര്‍ അകാ ലത്തില്‍ മരണപ്പെട്ടത് മറക്കാനാവാത്ത ദുഖമാണ്.
പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ന്യൂജേഴ്‌സി വിട്ട് ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡിലേക്ക് കുടിയേറിയത്. സമീപത്തുളള ചില ആശുപത്രികളില്‍ രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്ക് വേണ്ടുന്ന സഹായങ്ങള്‍ ചെയ്യുകയും മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.

ഓസ്‌ട്രേലിയയില്‍ പോയി വന്നത് അടുത്തയിടെയാണ്. എല്ലാവര്‍ഷും നാട്ടില്‍ പോകും. നാട്ടില്‍ ഒന്നും എനിക്ക് സ്വന്തമായില്ല. ഒന്നോ രണ്ടോ മാസം നാട്ടില്‍ നില്‍ക്കുമ്പോള്‍ വാടക വീട്ടിലാണ് താമസം. തിരുവനന്തപുരത്തുളള കുടുംബ വീട്ടില്‍ സഹോദരിയാണുളളത്. ഞങ്ങള്‍ അഞ്ചു സഹോദരങ്ങള്‍ക്ക് ഒരു സഹോദരി മാത്രമാണുളളത്. റിട്ടയേര്‍ഡ് കേണലായ മറ്റൊരു സഹോദരനും നാട്ടിലുണ്ട്. ഏറ്റവും ഇളയ സഹോദരന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കാന്‍സര്‍ ബാധിതനായി അമേരിക്കയില്‍ മരിച്ചു. ബാക്കിയുളള വര്‍ അമേരിക്കയില്‍ തന്നെ..

രാഷ്ട്രീയത്തിലേക്കും സാമൂഹ്യ ജീവിതത്തിലേക്കും മടങ്ങി വരണമെന്ന് ഒരിക്കലെങ്കി ലും തോന്നിയിട്ടുണ്ടോ?

ഇല്ലേയില്ല.. എന്റെ കാലം കഴിഞ്ഞിരിക്കുന്നു. ഇനി എല്ലാം കണ്‍കുളിര്‍ക്കെ കാണട്ടെ. ഞാന്‍ ഗാലറിയിലിരുന്ന് വിസിലടിക്കാം; ജോണ്‍ എബ്രഹാം പറഞ്ഞു നിര്‍ത്തി..... 

Read more

ശ്രദ്ധ, സ്നേഹം, സാമീപ്യം: ഗണേഷ് നായര്‍ "അവര്‍ക്കൊപ്പം"

ജോലിക്കൊപ്പം ഉപരിപഠനവും ലക്ഷ്യമിട്ട് ന്യൂയോര്‍ക്കിലെത്തിയ പത്തനാപുരം കാരന്‍ ഗണേഷ് നായര്‍ ആദ്യം അടുത്തറിഞ്ഞ അമേരിക്കന്‍ യുവാവിനെ ഒരിക്കലും മറക്കില്ല. മാസ്റ്റേഴ്സിനു പഠിക്കുമ്പോള്‍ സഹപാഠിയും അയല്‍വാസിയുമായിരുന്നു എന്നതുമാത്രമല്ല. ഊര്‍ജ്ജസ്വലതയും തന്നോടുള്ള സ്നേഹപ്രകടനങ്ങളുമായിരുന്നു കാരണം. ഗണേഷിന്റെ പ്രഭാത സവാരികളില്‍ തന്റെ ഇഷ്ടനായ്ക്കൊപ്പം യുവാവും പതിവായി. രാജ്യസ്നേഹം മൂത്ത് സഹപാഠി പട്ടാളത്തില്‍ ചേര്‍ന്നതോടെ  ആ സ്നേഹ ബന്ധത്തിന് താല്‍ക്കാലിക വിരാമം. 

അവിചാരിതമായി ഒരുദിവസം സുഹൃത്തിനെ വീണ്ടും കണ്ടു. വീടിനുമുന്നില്‍ കസേരയിലിരിക്കുന്നു. അഭിവാദ്യം ചെയ്തിട്ട് പ്രത്യഭിവാദ്യം ഇല്ല. സാധാരണ കാണുമ്പോള്‍ ഓടിവന്ന് കെട്ടിപ്പിടിച്ച സ്നേഹപ്രകടനം നടത്തുന്ന ആള്‍. കസേരയില്‍നിന്ന് എഴുന്നേല്‍ക്കുന്നേയില്ല. എന്തു പറ്റി എന്നു സംശയിച്ചാണ് അടുത്ത് ചെന്നത്.  അഭിമാനിയും ആത്മധൈര്യശാലിയുമായിരുന്ന സുഹൃത്തിന്റെ ഇരു കണ്ണുകളില്‍ നി്ന്നും കണ്ണീര്‍ വാര്‍ന്നൊഴുകുന്നു. അന്വേഷിച്ചപ്പോഴാണ് ദയനീയമ സത്യങ്ങള്‍ മനസിലാക്കുന്നത്. 

ഇറാഖിലെ യുദ്ധമുഖത്തു നിന്നു തിരുച്ചെത്തിയത് വികലാംഗനായി. വരുമാനം നിലച്ച് ചികിത്സയുടെ ഭാരം കൂടിയപ്പോള്‍ സ്വന്തമായി ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ടു. ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്ന ഭാര്യ വിട്ടുപിരിഞ്ഞു. എന്നും കൂട്ടായി ഉണ്ടായിരുന്ന വളര്‍ത്തു നായ പോലും എങ്ങോ പോയ് മറഞ്ഞു. ആരും തിരിഞ്ഞുനോക്കാത്ത സാഹചര്യത്തില്‍ പരസ്പര സഹായമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥ. ആരോടും സംസാരിക്കാന്‍ പോലും കഴിയുന്നില്ല. പോസ്റ്റ് ട്രുമാറ്റിക് സ്റ്റെട്രസ് ഡിസോര്‍ഡര്‍ എന്ന  ദയനീയമായ അസുഖാവസ്ഥയിലായിരുന്നു സുഹൃത്ത്.  മുറിവേറ്റോ അംഗവൈകല്യമോ വലിയ ദുരതങ്ങളോ സംഭവിച്ചാല്‍ ശേഷമുണ്ടാകുന്ന ദുരവസ്ഥ..
സുഹൃത്തിന്റെ ദുരവസ്ഥ ഇക്കാര്യത്തില്‍ കൂടുതല്‍ പഠനം നടത്താന്‍ ഗണേഷിനെ പ്രേരിപ്പിച്ചു. ഭീതിതമായ സാമൂഹ്യ പ്രശനമാണിതെന്ന തിരിച്ചറിവാണിത് നല്‍കിയത്.  ദുഃസ്വപ്നങ്ങളിലൂടെ ജീവിക്കുക എന്നതാണ് പ്രത്യേകത. വെറുപ്പും വിദ്വേഷവും ആക്രമണോത്സുകതയും നിറഞ്ഞ മാനസിക രോഗാവസ്ഥയിലേക്ക ഇത്തരക്കാര്‍ മാറും.. യഥാവിധം ശ്രദ്ധയും സ്നേഹവും  കരുതലും ഉണ്ടെണ്ടെങ്കില്‍  മറികടക്കാന്‍ കഴിയു അവസ്ഥയാണിതെന്നും മനസ്സിലാക്കി. ഇക്കാര്യത്തില്‍ ബോധവര്‍ക്കരണത്തിന് എന്തി മാര്‍ഗ്ഗം എന്നു ചിന്തിച്ചപ്പോളാണ്  ഷോട്ടഫിലിം എന്ന ആശയം ഉണ്ടായത്. 

ഇതിനിടയില്‍, പരിചരിക്കാന്‍  എട്ടു മിനിറ്റു വൈകിയതിനാല്‍ രോഗി മരിച്ചതിന് രണ്ട്  കഴിയേണ്ടിവന്ന രണ്ട് മലയാളി നഴ്സുമാരുടെ വിവരം അറിയുന്നത്. രോഗികളെ പരിചരിക്കുന്നതിനുള്ള അനുപാതം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍  ജോലിയിലെ പിരിമുറുക്കം. ജയില്‍ ജീവിതം.  ഇതൊക്കെ കൊണ്ടെത്തിച്ചിരിക്കുന്നത് പോസ്റ്റ് ട്രുമാറ്റിക് സ്റ്റെട്രസ് ഡിസോര്‍ഡര്‍ എന്ന മനോരോഗത്തിലേക്കാണെന്ന് മനസ്സിലാക്കാന്‍  താമസ്സമുണ്ടായില്ല. ഷോര്‍ട്ട് ഫിലിം മുഴുവന്‍ ചിത്രത്തിലേക്കു വഴി മാറി. 'അവര്‍ക്കൊപ്പം' എന്ന സിനിമ പിറവി അവിടെയാണ്.

ഗണേഷ് നായര്‍  സംവിധാനം ചെയ്യുന്ന ചിത്രം ഏറെ പ്രത്യേകതയുള്ളതാണ്. അമേരിക്കയില്‍ ചിത്രീകരിച്ച അമേരിക്കന്‍ മലയാളികള്‍മാത്രം  അഭിനയിച്ച ചിത്രം എന്നതാണ് പ്രധാനം. ഭാവനയില്‍ വിരിഞ്ഞ സാങ്കല്പിക കഥയ്ക്കു പകരം പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വരച്ചുകാട്ടുന്നു. അടുത്തമാസം  ലോകമെമ്പാടും റിലീസ് ചെയ്യുന്ന സിനിമയുടെ കഠിനാധ്വാനത്തിന്റെ വിയര്‍പ്പുമണവും അര്‍പ്പണബോധത്തിന്റെയും ആത്മാര്‍ത്ഥതയുടെയും പ്രതിഫലനങ്ങള്‍ ഉളവാക്കുന്നതായിരിക്കും

 പോസ്റ്റ് ട്രുമാറ്റിക് സ്റ്റെട്രസ് ഡിസോര്‍ഡര്‍ ബാധിച്ചവരെ ശ്രദ്ധ, സ്നേഹം, സാമീപ്യം എന്നിവയിലൂടെ സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്ന്  സിനിമ പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നു. അമേരിക്കയില്‍ കുടിയേറിയ മൂന്നു കുടുംബങ്ങളിലുണ്ടായ സംഭവവികാസങ്ങളിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.  ഓരോ കുടുംബത്തിലും സംഭവിക്കുന്ന പ്രശ്നങ്ങളെ ശ്രദ്ധ, സ്നേഹം, സാമീപ്യം എന്നിവയിലൂടെ എങ്ങനെ നേരെയാക്കാമെന്നാണ് സിനിമ കാണിച്ചുതരുന്നു. പ്രവാസി  കുടുംബങ്ങള്‍ അഭിമുഖീകരിക്കുന്ന ധാരാളം കാര്യങ്ങള്‍ പ്രേക്ഷകര്‍ക്കുമുന്നിലെത്തും.

സിനിമ യാഥാര്‍ത്ഥ്യമാക്കുന്നതിന് സഹിക്കേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ ഏറെയാണെന്ന് ഗണേഷ് നായര്‍ പറയുന്നു.  'അമേരിക്കയില്‍ സിനിമ ഷൂട്ടിംഗ് എളുപ്പമില്ല. തൊട്ടതിനും പിടിച്ചതിനും ഒക്കെ ബന്ധപ്പെട്ടവരുടെയും സിറ്റി ടൗണ്‍ഷിപ്പുകളുടെയും വ്യക്തമായ അനുമതികളും ഓര്‍ഡറുകളും വേണം. ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമ്പോള്‍ കടുത്ത മഞ്ഞായിരുന്നു. എട്ട് മുതല്‍ 12 ഇഞ്ച് വരെ മഞ്ഞ് പെയ്ത്കിടക്കുമ്പോള്‍ വളരെ ദുഷ്‌ക്കരമായ കാലാവസ്ഥയില്‍ ഏറെ കഷ്ടപ്പെടേണ്ടിവന്നു. കഷ്ടപ്പെട്ട് മുന്‍കൂട്ടി അനുമതി വാങ്ങി ഷൂട്ടിംഗ് ആരംഭിക്കുമ്പോള്‍ പ്രതികൂലകാലാവസ്ഥ പ്രശ്നമാകും. വീണ്ടും അനുമതി ലഭിച്ചുകഴിയുമ്പോഴേക്കും ഷെഡ്യൂള്‍ മുടങ്ങും.ഷൂട്ടിംഗ് അനന്തമായി നീണ്ടുപോയതിനാല്‍ അമേരിക്കയിലെ ഏതാണ്ട് നാലു കാലാവസ്ഥാ സീസണുകളും ചിത്രീകരണത്തിന് ഉപയോഗിക്കേണ്ടിവന്നു. സാങ്കേതിക വിദഗ്ദരും മറ്റ് ജോലിചെയ്യുന്നവരായതിനാല്‍  ശനിയും ഞായറുമായിരുന്നു  ഷൂട്ടിംഗ്.  52 ആഴ്ചയോളം വേണ്ടി വന്നു ചിത്രീകരണം പൂര്‍ത്തീകരിക്കാന്‍.' ഗണേഷ് നായര്‍ പറഞ്ഞു.

കമ്പ്യൂട്ടര്‍ പ്രഫഷണല്‍ എന്ന നിലയില്‍ നിന്ന് സിനിമയിലേക്ക് കാല്‍വയ്ക്കകുന്നത് വളരെ യാദൃശ്ചികമയാണ്. ചെറുപ്പം മുതലെ കണ്ടു വളര്‍ന്ന സിനിമ തന്നെ സംബന്ധിച്ച് ഒരു മായാലോകമാണ്. സിനിമയെപ്പോലെ തന്റെ ആശയങ്ങള്‍ ജനഹൃദയങ്ങളിലേക്ക് എത്തിക്കാന്‍ പറ്റിയ മറ്റൊരു മാധ്യമില്ലെന്ന് നന്നായി അറിയാമായിരുന്നു. അതുകൊണ്ടു സിനിമ എന്ന  മാധ്യമത്തിലൂടെ  സമൂഹത്തിനുവേണ്ടി ഒരു നല്ലകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ അതില്‍പ്പരം  ജീവിത്തതില്‍ നിറവേറ്റാന്‍ കഴിയുന്ന മറ്റൊന്നുമില്ലെന്ന്  മനസിലാക്കുന്നുവെന്നും ഗണേഷ് പറഞ്ഞു.

 അമേരിക്കയില്‍ ധാരാളം പൊതുപ്രവര്‍ത്തനം നടത്തിയിട്ടുള്ള തനിക്ക് പോസ്റ്റ് ട്രുമാറ്റിക് സ്റ്റെട്രസ് ഡിസോര്‍ഡര്‍  വിഷയത്തെക്കുറിച്ച് പഠിച്ചപ്പോള്‍ ലോകത്താകമാനം ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരെ സഹായിക്കണം എന്നു തോന്നി. ആ നിലക്ക് ഉത്തരവാദിത്വത്തിലെന്ന നിലയിലും സമൂഹത്തിലുള്ള മറ്റുള്ളവരുടെ കൂടി ഉത്തരവാദിത്വമെന്ന നിലയിലുമാണ് സിനിമ ചെയ്യാന്‍ പുറപ്പെട്ടത്. അത്ഭുതകരമായ സഹകരണവും പിന്തുണയുമാണ്  ലഭിച്ചത്. ന്യൂയോര്‍ക്കിലും പരിസരപ്രദേശങ്ങളിലുമുള്ള ഒരുപാടുപേരുടെ ഈടുറ്റ  പിന്തുണയും സഹകരണവുമാണ് ഇത്രയും വലിയ ഈ പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത്. എല്ലാത്തരം പോരായ്മകളും ബുദ്ധിമുട്ടുകളും വ്യാകുലതകളും മാനസികമായി അനുഭവിക്കുന്ന ഒരുപാട് പേര്‍ നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട്. അതെല്ലാം അവരുടെ മാത്രം പ്രശ്നമെന്നു കണ്ട് നാം അവരെ അവഗണിക്കുകയാണ് ചെയ്യാറുള്ളത്. അവരും സമൂഹത്തിന്റെ ഭാഗമാണെന്ന സത്യം മറക്കാതെ ഉത്തരവാദിത്വമുള്ള ഒരു പൗരന്‍ എന്ന നിലക്ക് 'അവര്‍ക്കൊപ്പം' നില്‍ക്കാന്‍ നാം ബാധ്യസ്ഥരാണ്. അതുകൊണ്ടാണ് ഈ സിനിമയിലൂടെ 'അവര്‍ക്കൊപ്പം' നില്‍ക്കാന്‍ ആഗ്രഹിക്കുന്നത് എല്ലാ പ്രേക്ഷകര്‍ക്കും ഈ സിനിമ ഇഷ്ടപ്പെടുമെന്ന് ഉറപ്പാണെന്ന് ഗണേഷ് നായര്‍ അവകാശപ്പെട്ടു. നമ്മുടെ ചുറ്റുപാടുകളിലുണ്ടാകുന്ന പ്രശ്നങ്ങള്‍ നമ്മുടെ ചെറിയ അവഗണനകള്‍ കൊണ്ട് ശ്രദ്ധിക്കാതെ പോകുന്ന ഓരോ പ്രശ്നങ്ങളെയും നമുക്കുതന്നെ എങ്ങനെ പരിഹരിക്കാമെന്നാണ് ചിത്രം കാണിച്ചുതരുന്നത്.ഗണേഷ് നായര്‍ ചൂണ്ടിക്കാട്ടി.

കൊല്ലം പത്തനാപുരത്ത് ഗണേഷ് ഭവനില്‍ അധ്യാപക ദമ്പതികളായ ഗോപാലകൃഷ്ണ്‍ നായരുടേയും ശാന്തമ്മയുടേയും മൂത്ത പുത്രനായ ഗണേഷ് ഒന്നര പതിറ്റാണ്ടായി അമേരിക്കയിലാണ്. ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് സ്പെഷ്യലിസ്റ്റായി ജോലി ചെയ്യുന്നു. സീനയാണ് ഭാര്യ. ഗോപികയും ഗ്രീഷ്മയും മക്കള്‍. ഫൊക്കാന ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ വിവിധ സംഘടനകളുടെ ചുമതല വഹിച്ചിട്ടുണ്ട്

Read more

മലയാളികളുടെ അഭിമാനരേഖയായി രേഖ

ന്യൂയോര്‍ക്ക്: അവയവം മാറ്റിവെയ്ക്കല്‍ അമേരിക്കയില്‍ വാര്‍ത്തയല്ല. എന്നാല്‍ ന്യൂജഴ്‌സി റോബര്‍ട്ട് വുഡ് ജോണ്‍സണ്‍ ആശുപത്രിയില്‍ നടന്ന വൃക്ക മാറ്റിവെയ്ക്കല്‍ ചരിത്രമായി. ബന്ധുവല്ലാത്ത ഒരാള്‍ക്ക് ഇന്ത്യന്‍ വംശജ വൃക്ക നല്‍കുന്ന അമേരിക്കയിലെ ആദ്യ സംഭവം. സ്വന്തം വൃക്ക മുറിച്ചു നല്‍കാന്‍ നന്മയും ധൈര്യവും നിശ്ചയദാര്‍ഢ്യവും കാട്ടിയത് മലയാളി യുവതി ആണെന്നത് അമേരിക്കയിലെ മുഴുവന്‍ മലയാളികള്‍ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നു.

രേഖാ നായര്‍ എന്ന 33 വയസ്സുകാരിയാണ് വൃക്ക ദാനത്തിലൂടെ മഹാത്യാഗത്തിന്റെ രേഖ പതിപ്പിച്ചത്. രേഖയുടെ സന്മനസ്സിന്റെ ഫലം കിട്ടിയത് കേരളത്തില്‍ വേരുകളുള്ള യുവതിക്ക്. ജനിച്ചു വളര്‍ന്നത് ദല്‍ഹിയിലെങ്കിലും അമ്മ വഴി പാലക്കാടുകാരിയായ ദീപ്തിയാണ് രേഖയുടെ വൃക്കയിലൂടെ ജീവിതിത്തിലേക്ക് തിരിച്ചെത്തുക.

തൊടുപുഴ വെട്ടിയംകണ്ടത്തില്‍ രാമചന്ദ്രന്‍ നായരുടേയും കോട്ടയം കൂരോപ്പട കോയിപ്പുറത്ത് വീട്ടില്‍ ശ്രീദേവിയുടേയും മകളായ രേഖ ജനിച്ചതും വളര്‍ന്നതുമെല്ലാം അമേരിക്കയില്‍. വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി ഹൗസിംഗ് അഥോറിറ്റിയില്‍ സീനിയര്‍ ഡാറ്റാ അനലിസ്റ്റായ രേഖ, കേരള കള്‍ച്ചറല്‍ അസോസിയേഷന്‍, കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക, മലയാളി ഹിന്ദു മണ്ഡലം, ഫോമ തുടങ്ങിയ സംഘടനകളിലൊക്കെ സജീവമാണ്.

പാട്ടുകാരിയും നര്‍ത്തകിയുമായ രേഖ, സാംസ്‌ക്കാരിക പരിപാടിയില്‍ വെച്ചാണ് നര്‍ത്തകിയും അവതാരകയുമായ ദീപ്തിയെ പരിചയപ്പടുന്നത്. കാണുമ്പോഴുള്ള സൗഹൃദം പുതുക്കലിനപ്പുറം ശക്തമായിരുന്നില്ല ബന്ധം. വൃക്ക രണ്ടും തകര്‍ന്ന് ജീവിതത്തിനു മുന്നില്‍ പകച്ചുനില്‍ക്കുകയാണ് ദീപ്തി എന്നറിഞ്ഞപ്പോള്‍ രേഖ വാക്കു കൊടുത്തു. എന്റെ വൃക്ക യോജിക്കുമങ്കില്‍ തരാം. വീട്ടുകാരും ബന്ധുക്കളും സ്വാഭാവികമായും എതിര്‍ത്തു. ചെറുപ്രായം, കൊച്ചുകുട്ടികള്‍ തുടങ്ങിയ പറച്ചിലുകളൊന്നും രേഖയുടെ നിശ്ചയദാര്‍ഢ്യത്തെ തോല്‍പ്പിച്ചില്ല. ഭര്‍ത്താവ് നിഷാന്ത് നായരുടേയും കുടുംബാംഗങ്ങളുടേയും പൂര്‍ണ്ണ സമ്മതം വാങ്ങി വൃക്ക മുറിച്ചു നല്‍കി. ഏഴ് വയസ്സുകാരി ദേവുവും മൂന്നു വയസ്സുകാരന്‍ സൂര്യയുമാണ് രേഖയുടെ മക്കള്‍.

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയിലെ ഉദ്യോഗസ്ഥയാണ് കിഡ്‌നി സ്വീകരിച്ച ദീപ്തി. ഭര്‍ത്താവ് സത്യന്‍ ഐ ടി ഉദ്യോഗസ്ഥനാണ്. ഒന്‍പതു വയസ്സുകാരി റിയ ഏകമകള്‍. 

രേഖയുടെ ആത്മവിശ്വാസം അതിശയിപ്പിച്ചതായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോ. ജന്നിഫര്‍ മാധ്യമങ്ങളോട് പറഞ്ഞു. വൃക്കമാറ്റിവെക്കല്‍ പൂര്‍ണ്ണ വിജയമായിരുന്നുവെന്നും ഡോക്ടര്‍ പറഞ്ഞു.

Read more

മനശക്തിയുടെ സംഗീതം..... ബ്രേവ്ഹാര്‍ട്‌സ്.......

സംഗീതത്തിന്റെ ശക്തിയില്‍ സ്വന്തം പരിമിതികളെ മറികടന്നവരുടെ വിജയകഥയാണ് ബ്രേവ്ഹാര്‍ട്‌സ്മ്യൂസിക് ബാന്‍ഡുകളുടെ ലോകത്ത് സ്വന്തം വ്യക്തിമുദ്ര ഇതിനോടകം തന്നെ പതിപ്പിച്ചു കഴിഞ്ഞു ബ്രേവ്ഹാര്‍ട്‌സ്.

സംഗീതത്തിന്റെ ഭിന്നതാളങ്ങളിലൂടെ ലോക ശ്രദ്ധ നേടുകയാണ് കൊച്ചിയിലെ ബ്രേവ്ഹാര്‍ട്‌സ്. ഈ ബാന്‍ഡിന് നേതൃത്വം നല്‍കുന്നത് സംഗീതാസംവിധായകനും പിന്നണിഗായകനുമായ ജോജി ആണ്. ജോജി തന്നെ ചെയര്‍മാന്‍ ആയുള്ള കാരുണ്യ ഫൌന്റെഷന്റെ കീഴിലാണ് ബ്രേവ്ഹാര്‍ട്‌സ് പ്രവര്‍ത്തിക്കുന്നത് . ഭിന്നശേഷി ഉള്ള കലാകാരന്‍മാരുടെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ചാരിറ്റി സംഘടന ആണ് കാരുണ്യ ഫൗണ്ടേഷന്‍.

ഭിന്നശേഷിക്കാര്‍ ഗായകാരായിട്ടുള്ള ഇന്ത്യയിലെ ആദ്യ മ്യൂസിക് ബാന്‍ഡ് ആണ് ബ്രേവ്ഹാര്‍ട്‌സ്. പല സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ചാനലുകളിലെ റിയാലിറ്റി ഷോകളില്‍ കഴിവ് തെളിയിച്ച് വിജയികള്‍ ആയ . ഭിന്ന ശേഷിക്കാര്‍ ആണ് വേദിയില്‍ ജോജീയോടൊപ്പം പാടുന്നത്. പക്ഷേ ; ഭിന്നശേഷിക്കാര്‍ആണ് എന്ന് കരുതി സഹതാപത്തിന്റെ കണ്ണുമായ് ആരും ഇവരെ കേള്‍ക്കാന്‍ നില്‍കേണ്ട!!! സംഗതി ഹോട്ട് ആണ്. തുടക്കം മുതല്‍ ഒടുക്കം വരെ കാഴ്ചക്കാരെ ആവേശത്തിന്റെയും അത്ഭുതത്തിന്റെയും നിറുകയില്‍ നിര്‍ത്തുന്ന അവിസ്മാരണീയമായ ഷോ തന്നെയാണ് ബ്രേവ്ഹാര്‍ട്‌സ് ഒരുക്കുന്നത്. പാട്ടും ഡാന്‍സും വാദ്യഘോഷങളുമായ് ഒരു പക്കാ പ്രൊഫഷണല്‍ ബാന്‍ഡ്. ജോജി തന്നെ സംഗീതം നല്‍കിയ ഒറിജിനല്‍ സോങ്‌സും സിനിമയിലെ എക്കാലത്തെയും തമിഴ്, ഹിന്ദി, മലയാളം ഹിറ്റ് ഗാനങ്ങള്‍ കോര്‍ത്തിണക്കിയ മെഡ്‌ലെയ്‌സും കവര്‍ സോങ്‌സും ഒക്കെയായ് രണ്ടര മണിക്കൂര്‍ നീളുന്ന മാസ്മരിക പ്രകടനം. സിനിമാസംഗിതം മാത്രം അരങ്ങ് വാഴുന്ന നമ്മുടെ സ്‌റ്റേജുകളില്‍ ഒരു വേറിട്ട അനുഭൂതി തന്നെയാണ് ബ്രേവ്ഹാര്‍ട്‌സ് നല്‍കുന്നത്.

സ്വനം, സോങ് ഓഫ് സോ ളമന്‍ , ബാചലര്‍ ഡയറീസ് തുടങ്ങിയ സിനിമകളിലൂടെ സംഗീത സംവിധാന രംഗത്ത് കഴിവ് തെളിയിച്ച ജോജി 1997 . കാലികട് യൂണിവേര്‍സിടീ എം എ മ്യൂസിക് ഒന്നാം റാങ്ക് കാരനും കണ്ണൂര്‍ യൂണിവേര്‍സിടീ സാംഗീത വിഭാഗം തലവനും ആയിരുന്നു. നിരവധി പരസ്യ ചിത്രങ്ങളുടെയും ടിവി സീരിയലുകളുടെയും സംഗീതം പകര്‍ന്ന ജോജി എ ആര്‍ റഹ്മാന്റെ ബോംബെയുടെ മലയാളം ഡബ്ബിംഗ് വേര്‍ഷനിലൂടെ പിന്നണി ഗായകനായും കഴിവ് തെളിയിച്ചു.

നിരവധി ചാനല്‍ ഇന്റര്‍ വ്യൂയിലൂടെയും റിയാ ലിറ്റി ഷൊയിലൂടെയും പ്രശസ്തയും സിനിമ ഡബ്ബിംഗ് ആര്‍ടിസ്റ്റുമായ ബൈജി ആണ് ഈ ഷോയുടെ എംസി. നല്ലൊരു ഗായിക കൂടിയാണ് ബൈജി.

ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിന്‍ഗറിലൂടെ പ്രശസ്തനായ ; അന്ധതയും ഓടിസവും വകവയ്ക്കാതെ ;കന്നട , തെലുഗു സിനിമാ പിന്നണി ഗായകനായി മാറിയ സുപ്രസിധ ഗായകന്‍ ഋത്വിക് രാജന്‍ ഈ ബാന്‍ഡിലെ നിറ സാന്നിധ്യമാണ്. പുരുഷ സ്ത്രീ ശബ്ദങ്ങളില്‍ മാറി മാറി ഡുയെട് ഒറ്റക്ക് പാടുന്ന ഋത്വിക്കിനെ അത്ഭുതത്തോടെ മാത്രമേ കണ്ടിരിക്കാന്‍ പറ്റൂ. തമിഴ് നാട്ടില്‍ നാഗര്‍കൊവിലില്‍ നിന്നും വരുന്ന വാസന്തി സണ്‍ ടിവി യുടെ സ്റ്റാര്‍ സീങര്‍ വിജയിയാണ്. രണ്ടു കാലുകള്‍കുമുള്ള ശേഷി ക്കുറവ് തന്റെ മധുര സാംഗീതത്തിലൂടെ മറികടക്കുന്ന വാസന്തി ഈ ടീമിലെ മറ്റൊരാത്ഭുതം. ചെറുപ്പത്തിലേ ബാധിച്ച പൊളിയൊയെ തന്റെ ഗാനങ്ങളിലൂടെ തോല്പിച്ച ആലുവ ബഷീര്‍ ആണ് ബ്രേവ്ഹാര്‍ട്‌സിലെ ഭാവഗായകന്‍ .

ഏഷ്യാനെറ്റ് ഐഡിയാ സ്റ്റാര്‍ സിന്‍ഗറിലൂടെ തന്നെ പ്രശസ്തനായ രാകേഷ് രജനീകാന്ത്, ഓടിസം , അന്ധത തുടങ്ങി ഏഴു അസുഖങ്ങള്‍ ഉള്ള ഒരു ഗായകാനാണ്. പാടാന്‍ അല്ലാതെ സ്വന്തമായ് ഭക്ഷണം പോലും കഴിക്കാനറിയാത്ത് രാകേഷിന്റെ കിഷോര്‍, റാഫി ഗാനങള്‍ അത്ഭുതത്തോടെ അല്ലാതെ കണ്ടിരിക്കാന്‍ ആവില്ല. സൂര്യ ടിവി യുടെ സൂര്യ ചലഞ്ചേര്‍സ് റിയാലിറ്റി ഷോയുടെ വിജയിയായ വന്ദന യുടെ ഒറ്റക്കാലുമായുള്ളാ നൃത്തം മാസ്മരികമാണ്. നാല് വര്‍ഷം മുന്‍പ് ഒരു അപകടത്തില്‍ രണ്ട് കൈകളും നഷ്ടപ്പെട്ട് സ്വ . പ്രയത്‌നം കൊണ്ട് മഴവില് മനോരമയുടെ ഉഗ്രം ഉജ്വലം റിയാലി റ്റി ഷൊയിലൂടെ മലയാളികളുടെ മനം കവര്‍ന്ന് അതില്‍ വിജയിയായ താന്‍ സന്‍ കണ്ണന്‍ ചെന്നൈ വാസിയാണ്. രണ്ട് കൈകളിലും സ്റ്റീക് കെട്ടി വച്ച് ഡ്രംസ് വായിക്കുന്ന താന്‍സേനേ കരഘോഷത്തോടെ ആണ് ലോകമെങ്ങും പ്രേക്ഷകര്‍ സ്വീകരിക്കുന്നത്.

ബ്രേവ്ഹാര്‍ട്‌സി ന് ഓര്‍കസ് ട്രാ ഒരുക്കുന്ന സോനു , കൃഷ്ണദാസ്, പ്രേമന്‍, ജോമീ ഫേര്‍ണാന്റാസ്, കാശി നാഥ് എന്നിവര്‍ കേരളത്തിലെ അറിയപ്പെടുന്ന സംഗീത വിദഗ്ദരാണ്.

പൊളിയോയും . ഓട്ടി.സവും അന്ധതയും ഒന്നും സംഗീതത്തിന് ഒരു വിലങ്ങ്തടി അല്ലേന്ന് ഓരോ ഷൊയിലൂടെയും തെളിയിക്കുകയാണ് ബ്രേവ്ഹാര്‍ട്‌സ്. ഇന്ത്യയിലുടനീളവും ഗള്‍ഫ് രാജ്യങ്ങളിലും ഇതിനോടകം തന്നെ നിരവധി വേദികള്‍ പിന്നിട്ടു കഴിഞ്ഞ ബ്രേവ് ഹര്‍ട്‌സ് ഈ വര്‍ഷം അമേരിക്കന്‍ യൂറോപ് പ്രോഗ്രാമുകള്‍ക് ഒരുങുകയാണ്. ബ്രേവ് ഹാര്‍ട്‌സിന്റെ താണ്ഡവം എന്ന മ്യൂസിക് വീഡിയോ ഇതിനോടകം തന്നെ യൂട്യൂബില്‍ ഹിറ്റാണ്.

ബ്രേവ് ഹാര്‍ട്‌സിന്റെ താണ്ഡവം എന്ന മ്യൂസിക് വീഡിയോ താഴെ കാണുന്ന ലിങ്കില് കാണാം.

https://youtu.be/qRzcmdFugFw

https://youtu.be/KwOKcbqVaTQ

Contact  for BRAVEHEARTS BAND BOOKING... 
MOB: 0091-9061117411,  7907839442
EMAIL: braveheartskochi@gmail.com
WEB: www.thebravehearts.in

Read more

പാട്ടു പാടി ലോകറിക്കാർഡിന്റെ പടവുകളിൽ സ്വപ്ന എന്ന മലയാളി വനിത

കോട്ടയം: പാട്ടിന്റെ ലോകത്ത് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കോട്ടയംകാരി സ്വപ്ന ഏബ്രഹാം. ഓരോ ദിവസവും ഓരോ പുതിയ പാട്ടുകൾ രചിച്ച് അതാതു തീയതികളിൽ വീഡിയോ റിക്കോർഡ് ചെയ്തു കൊണ്ട് ഏപ്രിൽ 8 മുതൽ അടുത്ത 1000 ദിവസങ്ങളിൽ മുടങ്ങാതെ ഇതു തുടർന്ന് പുതിയ ഒരു ചരിത്രം സൃഷ്ടിക്കുകയാണ് സ്വപ്നയുടെ ലക്ഷ്യം.

ലോക റിക്കാർഡ് എന്ന നിലയിൽ അതിന്റെ നിയമങ്ങൾക്ക് അനുസ്യൂതമായി ഓരോ പാട്ടിനെയും അതിന്റെ രചനയേയും റിക്കോർഡിങ്  തീയതികളെയും സസൂക്ഷ്മം വീക്ഷിച്ച്  വിലയിരുത്താൻ, സംഗീത ലോകത്തെ ഗിന്നസ് ബുക്കായ വേൾഡ് റിക്കാർഡ് അക്കാദമി തയ്യാറായിക്കൊണ്ടിരിക്കുന്നു. ഓരോ ദിവസവും ഫെയ്സ് ബുക്ക് ലൈവിലൂടെ ഇത് ലോകത്തിൽ എവിടെയും വീക്ഷിക്കുകയും ചെയ്യാമെന്ന് പറയുമ്പോൾ,  ഇതൊരു നിസ്സാര സംഗതിയല്ല. തന്റെ കലാജീവിതത്തോടുള്ള പ്രതിബദ്ധതയും  അഭിനിവേശവും ഉറച്ച മനസ്സും ലോകത്തിന് വെളിവാക്കാനുള്ള അചഞ്ചലമായ കാൽ വയ്പ്പുതന്നെയായി രിക്കും.

ഇതുവരെ 21 ലധികം സംഗീത ആൽബങ്ങൾ സ്വതസിദ്ധമായ ശൈലിയിൽ സ്വയം എഴുതി ചിട്ടപ്പെടുത്തി  അന്തർദേശീയ തലത്തിൽ ശ്രദ്ധയാകർഷിച്ചു.
സ്വപ്നയുടെ സ്വന്തം ഭാഷയിൽ പറഞ്ഞാൽ ഇതൊരു നിയോഗമാണ്.  ‘‘നീണ്ട 24 വർഷങ്ങളിലെ സംഗീത ഉപാസ്സനയുടെയും രചനകളുടെയും പാട്ടുകളുടെയും മാസ്മരിക ലോകത്തിൽ നിന്നും തൽക്കാലം മാറിനിന്നാലോ എന്ന ചിന്ത കഴിഞ്ഞ മാർച്ച് 28 ന് എന്നെ മഥിക്കുവാൻ തുടങ്ങി. തന്നിൽ കുടിയിരുന്ന സംഗീത വാസനയുമായി ലോകത്തിന്റെ പല ഭാഗങ്ങളിലും സ്റ്റേജു പരിപാടികൾ നടത്തുവാനും 21 ലധികം ആൽബങ്ങൾ റിലീസ് ചെയ്യാനും പതിനായിരക്കണക്കിന് സംഗീത പ്രേമികളെ ആവേശ ഭരിതരാക്കുവാനും കഴിഞ്ഞ എനിക്ക് വിടവാങ്ങലിന് മുൻപായി ഒരു ഓർമ്മയിൽ നിൽക്കുന്ന സംഭവം സൃഷ്ടിക്കണമെന്ന മോഹം ഉടലെടുത്തു. സ്വപ്ന പറയുന്നു.

ക്രുദ്ധിതനായ അറേബ്യൻ രാജാവിനെ ആയിരത്തൊന്നു രാവുകളിലൂടെ കഥ പറഞ്ഞുറക്കിയ യുവതിയുടെ ചരിത്രമാണ് മനസ്സിൽ തെളിഞ്ഞത്. അങ്ങനെയാണ് 1000 ദിവസങ്ങൾ കൊണ്ട് 1000 പാട്ടുകൾ രചിക്കണം എന്ന ആശയവുമായി പിറ്റേ ദിവസം ഉണർന്ന് എഴുന്നേറ്റത്. ഓരോ ദിവസവും ഓരോ പുതിയ പാട്ടുകൾ ഒരു വെല്ലുവിളിയായിരിക്കും.

‘അടുത്ത  രണ്ടു ദിവസങ്ങളിലെ സായംസന്ധ്യയുടെ ഏകാന്തതയിൽ  Crossing Over 'Blest & Broken' എന്ന രണ്ടു പാട്ടുകൾ വേഗം രചിക്കാൻ സാധിച്ചു. അങ്ങനെ ഇതെനിക്ക് ചെയ്യാൻ സാധിക്കും, ചെയ്യണം എന്ന അചഞ്ചലമായ തീരുമാനത്തിൽ എത്തിച്ചേരുകയായിരുന്നു’ ഇത് പറയുമ്പോൾ സ്വപ്നയുടെ മുഖത്തു ദർശിച്ച സന്തോഷവും ആത്മധൈര്യവും തന്റെ ഉദ്ധേശ ശുദ്ധിയുടെ പ്രതീകങ്ങൾ ആയിരുന്നു.

1994 ൽ മണിപ്പാലിലെ പൈ മാനേജുമെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എംബിഎയും 2008 ൽ ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ നിന്നും മാർക്കറ്റിങ്ങിൽ എക്സിക്യൂട്ടീവ് പ്രോഗ്രാമും മികവാർന്ന നിലയിൽ കരസ്ഥമാക്കിയ സ്വപ്ന നിരവധി അവാർഡുകളുടെയും ആദരവുകളുടെയും  ഉടമ കൂടിയാണ്. 2010 ഇൻഡ്യാ നീഡ് സ്റ്റാറിൽ വിമൻസ് ഡേയ് പതിപ്പിൽ സ്വപ്നയെപ്പറ്റി പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമാണ്. ‘ മുഖ്യധാരാ പ്രവർത്തനങ്ങളിലും കലാപ്രകടനങ്ങളിലും തൊഴിൽ സംരംഭകയെന്ന നിലയിലും മികവാർന്ന ഉന്നതിയും വിജയവും നേടിയ സ്വപ്ന വനിതകൾക്ക് ഒരു റോൾ  മോഡൽ തന്നെയാണ്.

1992– 2012 കാലഘട്ടത്തിൽ ഇന്ത്യയിൽ നിന്നും രാജ്യാന്തരതലത്തിൽ ഇംഗ്ലീഷു ഭാഷയിൽ, ഇത്രയും ക്രിസ്ത്യൻ ആൽബങ്ങൾ രചിച്ചു പ്രചാരമാക്കിയ ആദ്യത്തെ ഇന്ത്യൻ മലയാളി വനിത എന്ന ബഹുമതി സ്വപ്നയുടെ കിരീടത്തിൽ മുൻപ് തന്നെ ഇടം കണ്ടെത്തിയിരുന്നു. ഗാനങ്ങൾ രചിക്കുകയും കമ്പോസ് ചെയ്തു ശ്രുതിമധുരമായി പാടുവാനും യുവാക്കളിലും കുട്ടികളിലും ആത്മീയ ചിന്തകളെ ഊട്ടിയുറപ്പിക്കുവാനും അക്കാലമൊക്കെയും ദൈവാനുഗ്രഹം മാത്രമാണ് തന്നെ പ്രചോദിപ്പിച്ചതെന്ന് സ്വപ്നം പറയുന്നു. അമേരിക്ക, ബ്രിട്ടൺ, കാനഡ, ജർമനി, കെനിയ, ബഹറിൻ, ടാൻസാനിയ, യുഎഇ, ഇസ്രയേൽ, ഈജിപ്റ്റ്, ശ്രീലങ്ക, സിങ്കപ്പൂർ, മലേഷ്യ, ഹോങ്ക്കോംങ്, ഫിലിപ്പീൻസ്, ഓസ്ട്രേലിയ, ന്യൂസിലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിലും ഇന്ത്യയിൽ പല ഭാഗങ്ങളിലായി നൂറുകണക്കിന് പ്രാവശ്യകളിലായി തന്റെ സ്റ്റേജ് ഷോകൾ നടത്തി ആയിരക്കണക്കിന് ആളുകളുടെ പ്രശംസ കൈപ്പറ്റി സ്വപ്ന ഇന്നും അതേ സ്വരമാധുരിയിലും സംഗീത നൈപുണ്ണ്യത്തിലും മികവാർന്നു നിൽക്കുന്നു.

പിന്നീട് പരമ്പരാഗതമായ സുവിശേഷ ഗാനങ്ങൾ മുതൽ പോപ്പ്, റോക്ക്, ഫോക്ക് ഗാനങ്ങളുടെ ഒരു പ്രവാഹം തന്നെയായിരുന്നു. ഇതിനിടെ 2012 ലെ  Maestro Award(LAMP-ICONGO Karmaveer Chakra for gospel music) ലഭിച്ചിരുന്നു. 2005 ൽ  മക്കളായ ഏഡ്രിയൻ, ഏമി എന്നിവരുടെ പേരിൽ നിന്നും തുടങ്ങിവച്ച്  Admiral Musics  എന്ന  സംഗീത നിർമ്മാണസ്ഥാപനം നന്നായി നടന്നുപോകുന്നു. 2012 ൽ തുടങ്ങി‌‌വച്ച SwanSong എന്ന മൂന്നാം മതസൗഹാർദ ആൽബവും 2016 ൽ പുറത്തുവന്നു. 2007–2009 കാലഘട്ടത്തിൽ ചെന്നൈയിൽ Kafeoke the Singing Cube എന്ന പേരിൽ പാട്ടുകൾ രചിക്കാനും പാടാനും സൗകര്യങ്ങൾ ഉള്ള ഒരു ഓഡിയോ റിക്കാർഡിംഗ് സ്റ്റുഡിയോയും തുടങ്ങിയിരുന്നു. അതിന്റെ വിജയത്തിലാണ് 2012 ലായി ഓഡിയോ വീഡിയോ റിക്കാർഡിങ്ങിനായി  SA Recording എന്ന മറ്റൊരു സ്റ്റുഡിയോയും ചെന്നൈയിൽ തന്നെ ആരംഭിച്ചിരുന്നു.

ഇതിനിടയിൽ 2009 ൽ മിത്രൻ ദേവനേശൻ സംവിധാനം ചെയ്ത Donna എന്ന ഫിലിമിലും, 2011 ൽ ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്തിറക്കിയ Nadunissi Naaygal എന്ന തമിഴ് ഫീച്ചർ ഫിലിമിലെ മീനാക്ഷിയായും അഭിനയിച്ചുകൊണ്ട് സ്വപ്ന  തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

വർഷങ്ങളായി ദുബായിൽ പ്രവാസ ജീവിതം നയിച്ചിരുന്ന മലയാളി കുടുംബത്തിലെ അംഗമെന്ന നിലയിൽ, സമ്പൽ സമൃദ്ധിയുടെ നിറകുടമായ ദുബായിൽ നടക്കാനിരിക്കുന്ന വമ്പൻ ലോക മേളയായ  EXPO 2020 യോട് സഹകരിച്ചുകൊണ്ട് സ്വപ്ന തന്റെ ഈ കുതിപ്പിന് തയാറായിക്കൊണ്ടിരിക്കുന്നു. ഈ ചരിത്ര സംഭവത്തിൽ ഭാഗഭാക്കാകുന്നതിനും പ്രോത്സാഹിപ്പിക്കാനും 1000  songs in 1000 days.com എന്ന  വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

Read more

ഉപ്പുവെള്ളം കുടിവെള്ളമാക്കി ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രദ്ധാകേന്ദ്രമായി

പോർട്ട്ലാന്റ് (ഒറിഗൻ): കടലിൽ നിന്നും ലഭിക്കുന്ന ഉപ്പു വെള്ളം എങ്ങനെ കുടിവെള്ളമാക്കാം എന്ന സാങ്കേതിക വിദ്യ കണ്ടെത്തിയ ഇന്ത്യൻ വിദ്യാർത്ഥി ചൈതന്യ കരംചന്ദ് ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറി. ഒറിഗൺ പോർട്ട്ലാന്റ് ജെസ്യൂട്ട് ഹൈസ്കൂൾ വിദ്യാർത്ഥിയായ ചൈതന്യ ഭൂമിയുടെ 70 ശതമാനം വരുന്ന വെള്ളം പ്രത്യേകിച്ചു കടൽ വെള്ളം ശുദ്ധീകരിച്ചു കുറഞ്ഞ ചെലവിൽ കുടിവെള്ളമാക്കുന്നതിനുള്ള വിദ്യ കണ്ടെത്തിയത് സ്കൂൾ ലാബിൽ നടത്തിയ പരീക്ഷണങ്ങളിൽ നിന്നായിരുന്നു.

വർഷങ്ങളായി ലോക പ്രസിദ്ധരായ പല ശാസ്ത്രജ്ഞന്മാരും ഇതിനു പരിശ്രമിച്ചിരുന്നുവെങ്കിലും ഇതിനാവശ്യമായ ചിലവ് കൂടുതലാകുമെന്നതിനാൽ തുടർപ്രവർത്തനങ്ങൾ മന്ദിഭവിപ്പിച്ചിരിക്കുകയായിരുന്നു. കുടിവെള്ളത്തിനായി നെട്ടോട്ടം ഓടുന്ന ലോക ജനതയെ സംബന്ധിച്ച് ചൈതന്യയുടെ പുതിയ പരീക്ഷണം പ്രതീക്ഷ നൽകുന്നതാണ്. ചൈതന്യക്ക് യുഎസ് ഏജൻസി ഫോർ ഇന്റർ നാഷണൽ ഡവലപ്മെന്റിന്റെ 10,000 ഡോളർ അവാർഡ് ലഭിച്ചിരുന്നു. പല യൂണിവേഴ്സിറ്റികളും ടെക്നോളജി കേന്ദ്രങ്ങളും ചൈതന്യയുടെ പുതിയ കണ്ടുപിടുത്തത്തെ പ്രോത്സാഹിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

Read more

ദിലീപ് വര്‍ഗീസ് : വിജയമന്ത്രത്തിന്റെ അമേരിക്കന്‍ മലയാളി മാതൃക

''ശരിയായിടത്ത് ചുവടുവയ്ക്കുക, അവിടെ ചുവടുറപ്പിക്കുക...'' എബ്രഹാം ലിങ്കന്റെ ഈ വാക്കുകള്‍ ദിലീപ് വര്‍ഗീസ് എന്ന മലയാളി ബിസിനസ് ടൈക്കൂണിനെ സംബന്ധിച്ചിടത്തേളം അന്വര്‍ത്ഥമാവുന്നു. 1977ല്‍ മനസില്‍ നിറച്ചിട്ട ബിസിനസ് മോഹങ്ങളുമായി സിവില്‍ എഞ്ചിനിയറിംഗ് ബിരുദത്തിന്റെ ബലത്തില്‍ അമേരിക്കയില്‍ എത്തിയ ദിലീപ് വര്‍ഗീസ് ശരിയായിടത്തു തന്നെ ചുവടു വയ്ക്കുകയും അവിടെ ചുവടുറപ്പിച്ച് ക്രമാനുഗതമായ വളര്‍ച്ചയിലൂടെ ഗംഭീര വിജയം വെട്ടിപ്പിടിക്കുകയുമായിരുന്നു. ന്യുജേഴ്‌സിയിലും ന്യൂയോര്‍ക്കിലുമായി നൂറുമില്യനില്‍പരം ഗവണ്‍മെന്റ് കോണ്‍ട്രാക്ട് ജോലികള്‍... അര്‍പണ ബോധത്തോടെ രാവും പകലും പണിയെടുക്കുന്ന നൂറുകണക്കിന് തൊഴിലാളികളുടെ പിന്തുണയോടുകൂടി പബ്‌ളിക് കോണ്‍ട്രാക്ടര്‍മാരുടെ മുന്‍നിരയിലേക്ക് കുതിക്കുന്ന വന്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമ... മിലിട്ടറി മേഘലയില്‍ ആയിരത്തില്‍പരം പ്രോജക്ടുകള്‍ വിജയകരമായി പൂര്‍ത്തിയാക്കി, അമേരിക്കന്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട് മെന്റിന്റെ വിശ്വസ്ഥനായി മാറിയ കോണ്‍ട്രാക്ടര്‍... കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം പൂര്‍ത്തീകരിച്ചത് നൂറ് മില്യനില്‍ പരം ഡോളറിന്റെ പ്രോജക്ടുകള്‍... കര്‍മഭൂമിയിലെ മുന്‍ നിര കോണ്‍ട്രാക്ടര്‍മാരില്‍ ഒരാളാകുവാന്‍ ദിലീപ് വര്‍ഗീസ് എന്ന തൃശ്ശൂര്‍ സ്വദേശിയെ സഹായിച്ച ഒരുപാട് ഘടകങ്ങളില്‍ ചിലതാണിത്.

അമേരിക്കന്‍ ഇന്ത്യക്കാരുടെ വ്യവസായ സാമ്രാജ്യങ്ങളിലൊന്നായ 'ഡി ആന്‍ഡ് കെ കണ്‍സ്ട്രക്ഷന്‍ കമ്പനി' സാരഥിയായ ദീലീപ് വര്‍ഗീസിന് തന്റെ വ്യവസായ നേട്ടങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയുടെയും അംഗീകാരമായി പ്രശസ്തമായ പ്രവാസി ചാനലിന്റെ 'നോര്‍ത്ത് അമേരിക്കന്‍ മലയാളി ഓഫ് ദി ഇയര്‍' അവാര്‍ഡ് (നാമി) ലഭിക്കുകയുണ്ടായി. പ്രവാസി ബിസിനസുകാരില്‍ പ്രഥമ സ്ഥാനീയനായ എം.എ യൂസഫലിയാണ് ദിലീപ് വര്‍ഗീസിന് അവാര്‍ഡ് സമ്മാനിച്ചത്. ദിലീപ് വര്‍ഗീസിന്റെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും ശുഭാപ്തി വിശ്വാസവും സര്‍വോപരി ആസൂത്രണ മികവും കൃത്യനിഷ്ഠയുമാണ് അദ്ദേഹത്തെ മികച്ച സംരംഭകനാക്കുന്നതും അസൂയാവഹമായ വിജയങ്ങള്‍ വാരിക്കൂട്ടാന്‍ പ്രാപ്തനാക്കുന്നതും. അദ്ദേഹത്തിന്റെ ജീവിതം പഠനാര്‍ഹമാണ്, ജീവിതത്തില്‍ വിജയം കൊയ്യാന്‍ വെമ്പുന്നവര്‍ക്ക് നേരിന്റെ മാതൃകയുമാണ്.

പട്ടം താണുപിള്ള കേരള മുഖ്യമന്ത്രി ആയിരിക്കെ പി.എസ്.പി സ്റ്റേറ്റ് പ്രസിഡന്റായിരുന്നു ദിലീപ് വര്‍ഗീസിന്റെ പിതാവ് ബി.സി.വര്‍ഗീസ്. ചാലക്കുടിയില്‍ നിന്ന് രണ്ടു വട്ടം നിയമസഭയിലേക്കു മത്സരിച്ചെങ്കിലും, എതിരാളി സാക്ഷാല്‍ പനമ്പിള്ളി ഗോവിന്ദമേനോനായിരുന്നു വിജയം. ഇംഗ്ലീഷിലും ഇക്കണോമിക്‌സിലും ബിരുദാനന്തര ബിരുദവും പൊളിറ്റിക്കല്‍ സയന്‍സിലും ജേര്‍ണലിസത്തിലും ഡിപ്ലോമയും നേടിയ ശേഷം ബി.സി.വര്‍ഗീസ് മദ്രാസ് ലയോള കോളേജില്‍ അധ്യാപകനായി. പിന്നെ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം സജീവ രാഷ്ട്രീയ പ്രവര്‍ത്തകനാകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വേണ്ടി തന്റെ ഭൂസ്വത്തുക്കള്‍ പലതും വിറ്റഴിക്കേണ്ടിവന്നു. പിന്നീട് പട്ടം താണുപിള്ളയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് പി.എസ്.പി വിട്ടു. അമ്മ ജീവിച്ചിരുപ്പുണ്ട്. ഒന്‍പതു മക്കളാണ്. അഞ്ചാണും നാലു പെണ്ണും. മൂന്നു പേര്‍ അമേരിക്കയിലുണ്ട്.

തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ബിരുദം എടുത്ത ശേഷം പൊതുജനാരോഗ്യ വകുപ്പില്‍ കുറച്ചുകാലം ജോലി ചെയ്ത ശേഷമാണ് ദിലീപ് അമേരിക്കയില്‍ എത്തുന്നത്. സ്വന്തം ബിസിനസ്സ് കരുപ്പിടിപ്പിക്കണമെന്ന കടുത്ത ആഗ്രഹവും കഠിനാധ്വാനം ചെയ്യാനുള്ള മനസും ദിലീപിനുണ്ടായിരുന്നു. മുടക്കു മുതല്‍ സംഘടിപ്പിക്കുന്നതിനായി പല ജോലികള്‍ ചെയ്തു. നിരവധി കോണ്ട്രാക്ടര്‍മാരുടെ കൂടെ പ്രവര്‍ത്തിച്ചു. ഇതിനിടെ ന്യുവാര്‍ക്ക് നഗരസഭയില്‍ ഉദ്യോഗസ്ഥനായ ഐസക്ക് ജോണ്‍ (തമ്പി) സിറ്റിയുടെ മൈനോറിറ്റിക്കുള്ള പോഗ്രാം അറിയിച്ചു. ന്യൂനപക്ഷങ്ങളില്‍ പെട്ടവര്‍ക്ക് ഉപയോഗിക്കാന്‍ ഓഫീസ് സൗകര്യവും മറ്റും. അതിനു പുറമെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഒരു ഭാഗം മൈനോറിറ്റിയില്‍ നിന്നുള്ളവര്‍ക്കായി നീക്കി വച്ചിരിക്കുന്നു. ന്യൂനപക്ഷം എന്നു ഉദ്ദേശിച്ചത് കറുത്തവരെ ആണെങ്കിലും അത് ഉപകരിച്ചത് ഇന്ത്യാക്കാര്‍ക്കും മറ്റുമാണ്. ദീലീപ് വര്‍ഗീസ് ഈ അവസരം സമര്ഡത്ഥമായി ഉപയോഗപ്പെടുത്തി. 

അങ്ങനെ അര ലക്ഷം ഡോളറുമായി ഡി ആന്‍ഡ് കെ. കണ്‍സ്ട്രക്ഷന്‍സ് 1979ല്‍ ശുഭാരംഭം കുറിച്ചു. തുടക്കം ചെറിയ തോതിലായിരുന്നു. ആദ്യഘട്ടത്തില്‍ വിഷമതകളുണ്ടായിരുന്നെങ്കിലും നിശ്ചയ ദാര്‍ഢ്യവും സ്വന്തം ബിസിനസ് കരുപ്പിടിപ്പിക്കണമെന്ന അഭിവാഞ്ചയും കഠിനാധ്വാനം ചെയ്യാനുള്ള സന്നദ്ധതയും കരുത്തായി. സബ്‌കോണ്‍ട്രാക്ടര്‍ എന്ന നിലയില്‍ ചെറിയ ജോലികളാണ് ആദ്യം ഏറ്റെടുത്തത്. ഇതില്‍ നിന്നും ആര്‍ജിച്ച വിശ്വാസ്യത കൂടുതല്‍ വലിയ ജോലികള്‍ ഏറ്റെടുക്കാന്‍ ദിലീപിന് അവസരമൊരുക്കി. കരാര്‍ പണികള്‍ ഏറ്റെടുക്കുമ്പോള്‍ ജോലിയുടെ വലുപ്പം അനുസരിച്ചുള്ള തുകയ്ക്ക് ബോണ്ടിങ് ഗ്രാന്റ് നല്‍കേണ്ട സ്ഥാപനങ്ങളുടെ സഹകരണം നേടാന്‍ ദിലീപ് ശ്രദ്ധിച്ചു.1979ല്‍ രണ്ട് ജീവനക്കാരുമായി തുടങ്ങിയ കമ്പനി ഇപ്പോള്‍ നൂറു മില്യന്റെ ബോണ്ടിങ് ഉള്ള ഒരു കമ്പനിയായി മാറി. തുടക്ക സമയത്ത് കമ്പനി ഏറ്റെടുത്തിരിക്കുന്ന ജോലികളില്‍ 99 ശതമാനവും യു.എസ് ആര്‍മിക്കുവേണ്ടിയായിരുന്നു. അമേരിക്കന്‍ രാജ്യരക്ഷാവകുപ്പിനും ഫെഡറല്‍ ഏജന്‍സീസിനും വേണ്ടി നിരവധി ബ്രഹത്തായ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തികരിച്ചു.

പിന്നീട് ദിലീപ് വര്‍ഗീസിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ഏറ്റവും വലിയ കണ്‍സ്ട്രക്ഷന്‍ സ്ഥാപനമായി ഡി ആന്‍ഡ് കെ മാറി. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഈ കമ്പനിയുടെ തണലില്‍ നിരവധിപേര്‍ സ്വന്തമായി കണ്‍സ്ട്രക്ഷന്‍ ബിസിനസ്സിലേക്ക് ചുവടുവച്ചിട്ടുണ്ട്. ഇത്തരം പ്രവണതകളെ തങ്ങള്‍ക്കും പാരയാവുമെന്നു കണ്ട് പല ബിസിനസ്സുകാരും മുളയിലെ നുള്ളിക്കളയാന്‍ നോക്കുമ്പോള്‍ ദിലീപ് അവരെയൊക്കെ പരമാവധി സഹായിക്കുവാനാണ് ശ്രമിച്ചിട്ടുള്ളത്. അതോടൊപ്പം തന്നെ അവരുടെ പ്രവര്‍ത്തനങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുവാനും സ്‌പോര്‍ട്മാന്‍ സ്പിരിറ്റോടെ വേണ്ട ഉപദേശങ്ങള്‍ നല്‍കുവാനും അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. സ്വന്തം കമ്പനിക്ക് ഇത്തരം കമ്പനികള്‍ ഭാവിയില്‍ ഒരു ഭീഷണിയായി മാറുമെന്നുള്ള ചിന്തയൊന്നും ദിലീപിനെ അലട്ടുന്നില്ല.

സാങ്കേതിക നൈപുണ്യം, മാനേജ്‌മെന്റ് വൈദഗ്ധ്യം, സാമ്പത്തിക ഭദ്രത എന്നീ ഘടകങ്ങള്‍ ദിലീപിന്റെ വിജയം നിര്‍ണയിച്ചു. ഉയര്‍ന്ന ഗുണമേന്‍മയോടെ നിശ്ചിത സമയത്തിനുള്ളില്‍  ഏറ്റെടുത്ത ജോലി പൂര്‍ത്തിയാക്കുക എന്നതാണ് ദിലീപിന്റെ മുദ്രാവാക്യം. സാങ്കേതിക വൈദഗ്ധ്യമുള്ള ഒരു പറ്റം ജീവനക്കാനുടെ പിന്‍ബലത്തോടെ ഒരേ സമയം നിരവധി പ്രൊജക്ടുകളും അസഖ്യം സബ്‌കോണ്‍ട്രാക്ടര്‍ മാരേയും കൈകാര്യം ചെയ്യാന്‍ കഴിവുള്ള കമ്പനി വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മിലിട്ടറി ആസ്ഥാനങ്ങളിലും മറ്റും അവരുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു തടസവും നേരിടാതെ നിര്‍മ്മാണ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ പ്രത്യേക വൈദ്ഗ്ധ്യം പ്രകടമാക്കുന്നു. ഗുണമേന്‍മയോ സമയ പരിധിയോ കൃത്യമായി പാലിക്കാത്തത് കൊണ്ട് പണം നഷ്ടമായ ഒറ്റ സംഭവംപോലും 30 വര്‍ഷത്തിനിടയില്‍ ഉണ്ടായിട്ടില്ല. ക്ലൈന്റുകളുടെ നീരസത്തിനും ഇടവരുത്തിയിട്ടില്ല.  

   നിര്‍മ്മാണ മേഖലയിലെ ന്യൂനപക്ഷ സംവരണം ബിസിനസ് കരുപിടിപ്പിക്കാന്‍ തുടക്കത്തില്‍  സഹായകരമായെങ്കിലും പിന്നീട് യാതൊരു മുന്നറിയിപ്പുമില്ലാതെ സംവരണം റദ്ദാക്കിയപ്പോള്‍ അതൊരു പ്രഹരമായിരുന്നു. ഈ തിരിച്ചടി അതിജീവിക്കാനാവാതെ നിര്‍മ്മാണ രംഗത്ത് ഉണ്ടായിരുന്ന മിക്ക കമ്പനികളും തഴുതിട്ടപ്പോള്‍ ഡി ആന്‍ഡ് കെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് തുണയായത് ദിലീപിന്റെ  ദീര്‍ഘവീക്ഷണവും ആസൂത്രണ പാടവവുമാണ്. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടിയള്ള ഓഫീസ് ആസ്ഥാനമാക്കി 10 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് ദിലീപ് സ്വന്തം കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റിയത്. ക്രമാനുഗതമായ വളര്‍ച്ചയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. കുറഞ്ഞത് രണ്ട് മൂന്ന് വര്‍ഷത്തെ എങ്കിലും പ്രവര്‍ത്തനങ്ങള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യുന്ന ശൈലിയാണ് ദിലീപിന്റെത്. ബോണ്ടിങ് കമ്പനികള്‍  അവരുടെ പണം ദീര്‍ഘ കാലത്തേക്ക് കുടുങ്ങിപ്പോകുമെന്ന കാരണം പറഞ്ഞ് ആവുന്നത്ര നിരുത്സാഹപ്പെടുത്തിയെങ്കിലും ദീര്‍ഘകാല ആസൂത്രണത്തില്‍ ദിലീപ് ഉറച്ചുനിന്നു. ചുമതലകള്‍ ഏല്‍പ്പിച്ചു കൊടുക്കാനും അധികാര വികേന്ദ്രീകരണത്തിനും  ശ്രദ്ധിക്കുന്ന ദിലീപ് അതുവഴി ദ്രുതഗതിയില്‍ തീരുമാനങ്ങള്‍ കൈകൊള്ളാനും ഉയര്‍ന്ന ഉല്‍പ്പാദനക്ഷമത ഉറപ്പുവരുത്താനും അടിയന്തിര ഘട്ടങ്ങളില്‍  വേഗതയോടും കാര്യക്ഷമതയോടും കൂടെ പ്രവര്‍ത്തിക്കാനുമുള്ള ശേഷി പ്രകടമാക്കുന്നു.

പതിനഞ്ച് മില്യണ്‍ ഡോളര്‍ മുടക്കി അമേരിക്കന്‍ ഡിഫന്‍സിനു വേണ്ടി പികറ്റിനി മിലിട്ടറി സേഡില്‍ ദിലീപ് നിര്‍മ്മിച്ച സോഫ്റ്റ് വെയര്‍ സമുച്ചയം യുദ്ധഭൂമിയില്‍ അമേരിക്കയെ സഹായിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. ഇത് രാജ്യത്തിന് സമര്‍പ്പിക്കാന്‍ ക്ഷണിക്കപ്പെട്ട മൂന്നു പേരില്‍ ഒരാള്‍ ദിലീപാണെന്നുള്ളത് മിലിട്ടറിക്ക് അദ്ദേഹത്തോടുള്ള വിശ്വാസ്യതയെ സൂചിപ്പിക്കുന്നു. 30 മില്യണ്‍ ഡോളര്‍ മുടക്കി ഈസ്റ്റ് റേഞ്ചില്‍ പണികഴിപ്പിച്ച പുതിയ സ്‌കൂള്‍ ന്യൂ ജേഴ്‌സിയിലെ സ്‌കൂളുകളുടെ ഗണത്തില്‍ സാങ്കേതിക മികവുകൊണ്ട് ശ്രദ്ധനേടിയതാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ 100ല്‍ പരം സ്‌കൂള്‍ പ്രൊജക്ടുകളാണ് ദിലീപിന്റെ കമ്പനി ന്യൂ ജേഴ്‌സി സ്‌കൂള്‍ ഡവലപ്‌മെന്റ് അതോറിറ്റിക്കു വേണ്ടി പൂര്‍ത്തീകരിച്ചത്. സ്വകാര്യ മേഖലയില്‍ ദിലീപിന്റെ ഉടമസ്ഥതയില്‍ പണികഴിപ്പിച്ച 'സീദെര്‍ ഹില്‍'  എന്ന പ്രൈവറ്റ് സ്‌കൂള്‍ ചുരുങ്ങിയ കാലം കൊണ്ടാണ് പ്രശസ്തിയിലേക്കുയര്‍ന്നത്. വിദ്യാഭ്യാസ മേഖലയില്‍ അറിയപ്പെടുന്ന വ്യക്തിത്വത്തിനുടമയായ നന്ദിനി മേനോന്റെ പങ്കാളിത്തത്തോടെയാണ് സ്‌കൂള്‍ സ്ഥാപിച്ചത്. ദിലീപിന്റെ പത്‌നി കുഞ്ഞുമോള്‍ 'ഓക്‌സ്ഡന്റല്‍ കണ്‍സ്ട്രക്ഷന്‍' എന്ന കമ്പനിയുടെ ചുമതല വഹിക്കുന്നു. ന്യൂയോര്‍ക്കിലെ പ്രമുഖ ഗവണ്മെന്റ് ഏജന്‍സികളുടെ വര്‍ക്കുകള്‍ കഴിഞ്ഞ 12 വര്‍ഷമായി കമ്പനി ഏറ്റെടുത്ത് നടത്തുന്നു. എഞ്ചിനിയറായ  ഏകമകന്‍ അജിത്  വര്‍ഗ്ഗീസ് 'ഫണ്ടമെന്റല്‍ കണ്‍സ്ട്രക്ഷന്‍സ്' എന്ന കമ്പനിയുടെ പേരില്‍ സ്വന്തമായി വര്‍ക്കുകള്‍ ചെയ്ത് പിതാവിന്റെ പാത പിന്തുടരുന്നു. റിയല്‍ എസ്റ്റേറ്റ് മേഖലയിലെ സാധ്യതകള്‍ മുന്നില്‍കണ്ട് സ്ഥാപിച്ചതാണ് 'ക്രോസ് റോഡ്‌സ് സര്‍വീസസ്'. 

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും ദിലീപ് വര്‍ഗീസ് തന്റെ സഹജീവി സ്‌നേഹ സാന്നധ്യമറിയിച്ചിട്ടുണ്ട്. ദിലീപിന്റെയും സുഹൃത്തുക്കളുടെയും സഹകരണത്തോടെ തമിഴ്‌നാട്ടില്‍ ആരംഭിച്ച 'ശാന്തി ഭവൻ സ്കൂൾ ' എന്ന സ്ഥാപനം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും അനാഥരുമായ മന്നൂറില്‍ പരം കുട്ടികളെ  എടുത്തു വളര്‍ത്തി ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കി വരുന്നു.1995ല്‍ ആരഭിച്ച സ്ഥാപനത്തില്‍ ഇപ്പോള്‍ 336 കുട്ടികള്‍ പഠിക്കുന്നു.  പ്രവര്‍ത്തന രംഗത്തെ മേന്മയും സമൂഹത്തിന് നല്‍കിയ സംഭാവനയും മാനദണ്ഡമാക്കി ന്യൂയോര്‍ക്ക് സ്റ്റേറ്റിന്റെ ലൈഫ് ടൈം അച്ചീവ് മെന്റ് അവാര്‍ഡ് 1996ല്‍ ലഭിച്ച ദിലീപിനെ വിവിധ ഇന്ത്യന്‍ സംഘടനകളും ബഹുമതികള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. പ്രശസ്തമായ 'ഇന്ത്യ എബ്രോഡ്' പത്രം നടത്തിയ സര്‍വേ പ്രകാരം പല വര്‍ഷങ്ങളില്‍ ഡി ആന്‍ഡ് കെ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കാണ് അമേരിക്കയില്‍ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളില്‍ പ്രഥമസ്ഥാനം എന്നു കണ്ടെത്തി. ദിലീപിന്റെയും സുഹൃത്തുക്കളുടെയും നേതൃത്വത്തില്‍ ന്യൂയോര്‍ക്കില്‍ ആരഭിച്ച കേരള സെന്റര്‍ വിവിധ മലയാളി സംഘടനകളുടെ കേന്ദ്ര ഓഫീസായി പ്രവര്‍ത്തിക്കുന്നു. പത്നി കുഞ്ഞുമോളും കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിയാണ്. അക്കൗണ്ട്സ് വിഭാഗം അവരുടെ മേല്‍നോട്ടത്തിലാണ്. നേരത്തെ മെഡിക്കല്‍ ടെക്നോളജി രംഗത്ത് ജോലി നോക്കിയിരുന്ന കുഞ്ഞുമോള്‍ ദിലീപിന്റെ സംരംഭം വളര്‍ന്ന് വികസിച്ചപ്പോള്‍ മാനേജ്മെന്റ് കാര്യങ്ങളില്‍ അദ്ദേഹത്തെ സഹായിക്കാനായിട്ടാണ് സ്വന്തം കമ്പനിയില്‍ എത്തുന്നത്.

  കഠിനാധ്വാനം മാത്രമല്ല, ബുദ്ധിപൂര്‍വമായ ആസൂത്രണത്തോടു കൂടിയ അധ്വാനമാണ് ദിലീപിന്റെ വിജയത്തിന്റെ കാതല്‍. സമയത്തിന്റെയും ഗുണമേന്മയുടെയും കാര്യത്തില്‍ ദിലീപിന്റെ നിഷ്ഠ തികച്ചും പ്രശംസനീയമാണ്. നേര്‍വഴിയിലൂടെയുള്ള പ്രവര്‍ത്തനവും ചെയ്യുന്ന കാര്യത്തിലെ തികഞ്ഞ ആത്മാര്‍ത്ഥതയും സുസ്ഥിര വിജയപഥത്തിലേയ്ക്കുള്ള ചവിട്ടുപടികളായി.

***

Read more

ക്ഷേത്രത്തില്‍ മുസ്ലീം കുട്ടികളെ അറബി പഠിപ്പിക്കുന്ന ഹിന്ദു പെണ്‍കുട്ടി

മതവൈര്യവും അസഹിഷ്ണുതയും വര്‍ഗീയ ലഹളയും ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന ഇന്ത്യയില്‍, ഭാഷയും അധ്യാപനവും ജാതി-മത ചിന്തകള്‍ക്കതീതമാണെന്ന് കാണിച്ചുകൊടുക്കുകയാണ് പൂജ ഖുശ്വാഹ എന്ന പതിനെട്ടുകാരി.

ആഗ്രയിലെ സഞ്ജയ് നഗര്‍ കോളനിയിലാണ് ഈ അത്യപൂര്‍വ്വ കാഴ്ച. കോളനിയിലെ താമസക്കാരിയായ പ്ലസ് ടൂ വിദ്യാര്‍ത്ഥിനി പൂജ ഖുശ്വാഹയാണ് 35 മുസ്ലീം കുട്ടികളുടെ അറബി അദ്ധ്യാപികയായി അവര്‍ക്ക് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്.

മറ്റേതു ഭാഷയെക്കാളും പഠിക്കാന്‍ ബുദ്ധിമുട്ടുള്ള അറബി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ പൂജയ്ക്ക് കഴിയുന്നുവെന്നുള്ളതാണ് ഞങ്ങളുടെ കുട്ടികളെ പൂജയുടെ അടുത്ത് പഠിക്കാന്‍ വിടുന്നതെന്ന് അഞ്ചു വയസ്സുകാരി അലീഷയുടെ മാതാവ് രേഷ്മ ബീഗം പറയുന്നു. ഇത്രയും ചെറുപ്രായത്തില്‍ മറ്റേതു കുട്ടികളും ചെയ്യാത്ത ഈ സല്‍പ്രവൃത്തി തീര്‍ച്ചയായും പൂജയെ ഞങ്ങളുടെ കുട്ടികളുടെ അദ്ധ്യാപികയായി കാണാനാണ് ആഗ്രഹിക്കുന്നതെന്ന് മുസ്ലീം മാതാപിതാക്കള്‍ പറയുന്നു. അവളുടെ ജാതിയോ മതമോ ഞങ്ങള്‍ക്കൊരു പ്രശ്‌നമേ അല്ലെന്നും അവര്‍ പറയുന്നു.

എങ്ങനെയാണ് പൂജ ഖുര്‍ആനും അറബി ഭാഷയും സ്വായത്തമാക്കിയത്? കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രദേശവാസികളില്‍ ഒരു വനിത ഇതുപോലെ അറബി പഠിപ്പിച്ചിരുന്നു എന്ന് പൂജ പറയുന്നു. മുസ്ലീം പിതാവിന് ഹിന്ദു മാതാവില്‍ ജനിച്ച സംഗീത ബീഗം ആയിരുന്നു അവര്‍. എല്ലാ മതങ്ങളിലും വിശ്വസിച്ചിരുന്ന അവര്‍ അക്കാലത്ത് അറബി ക്ലാസ് എടുത്തിരുന്നു. പൂജയുടെ ബാല്യകാലത്ത് സംഗീത ബീഗത്തിന്റെ ക്ലാസുകളില്‍ അറ്റന്റ് ചെയ്തിരുന്നു എന്നും, അങ്ങനെയാണ് അറബി ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതെന്നും പൂജ പറയുന്നു.

വര്‍ഷങ്ങള്‍ക്കു ശേഷം ചില വ്യക്തിപരമായ കാരണങ്ങളാല്‍ സംഗീത ബീഗത്തിന് പഠിപ്പിക്കാന്‍ കഴിയാതെ വന്നു. അന്ന് പൂജയെയാണ് തന്റെ പിന്തുടര്‍ച്ചാവകാശിയായി സംഗീത ബീഗം ചുമതലയേല്പിച്ചത്. 'അറിവ് ലഭിക്കുന്നത് ഒരു കുറ്റമല്ല, ലഭിച്ച അറിവുകള്‍ പകര്‍ന്നു കൊടുക്കുമ്പോഴാണ് നമ്മള്‍ കൂടുതല്‍ അറിവു നേടുന്നത്..' സംഗീത ബീഗത്തിന്റെ ഈ വാക്കുകളാണ് തനിക്ക് പ്രചോദനമായതെന്ന് പൂജ പറയുന്നു.

പ്രദേശവാസികളായ 35 കുട്ടികള്‍ക്ക് അറിവ് പകര്‍ന്നുകൊടുക്കുന്നതില്‍ പൂജ വളരെ സന്തോഷവതിയാണ്. പരിമിത സൗകര്യമുള്ള തന്റെ ഭവനത്തില്‍ ഈ കുട്ടികളെ പഠിപ്പിക്കാന്‍ യാതൊരു പ്രതിഫലവും പൂജ കൈപ്പറ്റുന്നില്ല. അത് കണ്ടറിഞ്ഞ പ്രദേശത്തെ മുതിര്‍ന്നവര്‍ ക്ഷേത്രത്തില്‍ സൗകര്യം ചെയ്തു കൊടുത്തു. അവിടെയാണ് പൂജയുടെ മുസ്ലിം വിദ്യാര്‍ത്ഥികള്‍ അറബി പഠനം നടത്തുന്നത്. പൂജയുടെ മൂത്ത സഹോദരിയും ഗ്രാജ്വേറ്റുമായ നന്ദിനി ഹിന്ദി പഠിപ്പിക്കുന്നു. താല്പര്യമുള്ളവര്‍ക്ക് ഭഗവത്ഗീഥയും പഠിപ്പിക്കുന്നു. 

ദരിദ്ര പശ്ചാത്തലത്തില്‍ നിന്നുള്ള ഈ കുട്ടികളെ പഠിപ്പിക്കാന്‍ യാതൊരു ഫീസും ഇവര്‍ ഈടാക്കുന്നില്ലെന്നു മാത്രമല്ല, ഈ സഹോദരിമാരുടെ നിശ്ചയദാര്‍ഢ്യത്തിലും, മതസൗഹാര്‍ദ്ദത്തിലും ആകൃഷ്ടരായി നിരവധി പേര്‍ രംഗത്തു വന്ന് അവര്‍ക്ക് പ്രോത്സഹനം നല്‍കുന്നു. 'എന്റെ പെണ്‍മക്കള്‍ രണ്ടുപേരും ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടയാണ്' - പൂജയുടേയും നന്ദിനിയുടേയും മാതാവ് റാണി ഖുശ്വാഹ പറയുന്നു.

പ്രദേശവാസികളായ മുസ്ലീം സമൂഹം ഈ പെണ്‍കുട്ടികളുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയാണ്. ഇന്ത്യയിലങ്ങോളമിങ്ങോളം വര്‍ഗീയതയുടെ പേരില്‍ അക്രമങ്ങളും കൊലപാതകങ്ങളും നടക്കുമ്പോള്‍ ഈ പ്രദേശത്ത് ഇങ്ങനെയൊരു അപൂര്‍വ്വ സംഭവം നടക്കുന്നത് തങ്ങളെ ഏറെ സന്തോഷിപ്പിക്കുന്നു എന്നാണ് പ്രമുഖ മുസ്ലീം പണ്ഡിതനും സാമൂഹ്യപ്രവര്‍ത്തകനുമായ എഴുപതുകാരന്‍ ജമാലുദ്ദീന്‍ ഖുറൈശിയുടെ അഭിപ്രായം. 

'ഈ മതസൗഹാര്‍ദ്ദമാണ് ഈ പ്രദേശത്തെ ധന്യമാക്കുന്നത്. കുട്ടികളെ അക്ഷരങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ജാതിയോ മതമോ നോക്കേണ്ടതില്ല. ജാതിമതങ്ങള്‍ക്ക് അതീതരാണവര്‍. ഇവിടെ ഒരു പൂജ ഖുശ്വാഹ എന്ന ഹിന്ദു പെണ്‍കുട്ടി മുസ്ലീം കുട്ടികളെ അറബി പഠിപ്പിക്കുന്നു. ആര്‍ക്കു വേണമെങ്കിലും അറബി പഠിക്കാം. ഖുര്‍ആനും പഠിക്കാം.... ഇവ രണ്ടും പഠിക്കുന്നതില്‍ നിന്ന് ആരേയും ഇസ്ലാം വിലക്കുന്നില്ല...' ഖുറൈശി പറയുന്നു !

കൊണ്ടുപോകില്ല ചോരന്മാര്‍
കൊടുക്കും തോറുമേറിടും
മേന്മ നല്‍കും മരിച്ചാലും
വിദ്യ തന്നെ മഹാധനം 

Read more

ശ്രേയ ജയ ദീപ്: കൊച്ചു വാനമ്പാടി

കലയുടെ കേന്ദ്രമായ കോഴിക്കോടു നഗരത്തില്‍നിന്നും ഉദിച്ചുയര്‍ന്ന അനുഗ്രഹീതയായ ശ്രേയകുട്ടിയെന്ന കൊച്ചു കലാകാരി പാട്ടിന്റെ ലോകത്തിലെ ഇതിഹാസമായി മാറിയ വാനമ്പാടിയാണ്. അവള്‍ ആലപിക്കുന്ന മനോഹരമായ ഗാനങ്ങള്‍ ആരുടെയും മനസിനെ പിടിച്ചുകുലുക്കും. പ്രായത്തില്‍ കവിഞ്ഞ ഭാവുകങ്ങള്‍ നിറഞ്ഞ ഗാനങ്ങള്‍ കൊണ്ടും ഹൃദയ നൈര്‍മല്യം കര കവിഞ്ഞൊഴുകുന്ന പുഞ്ചിരികൊണ്ടും അവള്‍ മുതിര്‍ന്നവരുടെയും കുട്ടികളുടെയും പ്രിയങ്കരിയായി മാറിയിരിക്കുന്നു. അവള്‍ പാടിയ ഗാനങ്ങള്‍ ഒന്നു ശ്രവിച്ചാലും, "ഓരോ നിമിഷവും ദൈവമേ നിന്‍ സ്തുതി പാടീടും, ഞാന്‍ ഓരോ ശ്വാസത്തിലും ദൈവമേ നിന്‍ നാമം വാഴ്ത്തീടും. നിന്‍ സ്‌നേഹ മാധുര്യം ആസ്വദിച്ചങ്ങനെ ഭൂമിയില്‍ മാലാഖയായി പാറി പറക്കും. വാനിലെ ദൂതുമായി പാടി നടന്നീടും..." ശ്രേയകുട്ടി ഇങ്ങനെ പാടുമ്പോള്‍ താളങ്ങള്‍കൊണ്ട് ആസ്വാദകര്‍ കൈകള്‍ കൊട്ടികൊണ്ടിരിക്കും. അവളുടെ പാട്ടുകള്‍ ദിനം പ്രതി ലക്ഷക്കണക്കിനാളുകളാണ് ആസ്വദിക്കുന്നത്. സിനിമാ ലോകം മുഴുവനും അവളിലെ ഗായികയെ തേടി വരുന്നു. കണ്ണുകള്‍ മേല്‍പ്പോട്ടും കീഴുമായും ഇമകള്‍ വെട്ടിയടച്ചും താളം പിടിച്ചും പാടുന്ന ഈ കൊച്ചുഗായികയുടെ പാട്ടൊന്നു കേട്ടാല്‍ ആരുടെയും മനസ് ചഞ്ചലമായി പോവും.

'ശ്രേയ ജയദീപ്­' എന്ന പത്തു വയസുകാരി ഈ പതിറ്റാണ്ടിലെ സംഗീത ആലാപ ലോകത്തില്‍ കൊടുങ്കാറ്റു വിതച്ച മഹാത്ഭുതമാണ്. ഇവള്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ ഇന്നറിയപ്പെടുന്നവരില്‍ ഏറ്റവും പ്രായം കുറഞ്ഞ പാട്ടുകാരിയും. 2013­ല്‍ അവള്‍ക്ക് എട്ടു വയസു പ്രായമുള്ളപ്പോള്‍ ജൂണിയര്‍ പാട്ടുകാരില്‍ ഏറ്റവും നല്ല പാട്ടുകാരിയായി സൂര്യ ടീവിയുടെ കിരീടമണിഞ്ഞിരുന്നു. ഇന്നവള്‍ സംഗീതത്തെ സ്‌നേഹിക്കുന്ന ഏവരുടെയും ഹൃദയ താളങ്ങളായി മാറിക്കഴിഞ്ഞു. ശ്രേയ കുട്ടി പാടുമ്പോള്‍ അതിനൊപ്പിച്ച അവളുടെ കൈകള്‍ കൊണ്ടുള്ള താളങ്ങള്‍ ശ്രോതാക്കളുടെ മനസുകളില്‍ ഈണം വെച്ച പാട്ടുകളുടെ മുദ്രകളായി പതിയുകയും ചെയ്യും. അവരും ഒപ്പം താളം പിടിക്കുന്നു. ഉയരങ്ങളുടെ കൊടുമുടികള്‍ കീഴടക്കാന്‍ ആ കുട്ടിയില്‍ എല്ലാവിധ കഴിവുകളും നിറഞ്ഞിട്ടുണ്ടെന്നു വീക്ഷിച്ചുകൊണ്ടിരിക്കുന്ന സംഗീത സാമ്രാട്ടുകളായ ജഡ്ജിമാര്‍ ഒന്നടങ്കം വിലയിരുത്തുന്നുമുണ്ട്.

കോഴിക്കോടുള്ള ഒരു ഹൈന്ദവ കുടുംബത്തില്‍ ജയദീപിന്റെയും പ്രസീതായുടെയും മകളായി 2005­ല്‍ 'ശ്രേയ കുട്ടി' ജനിച്ചു. അവളിപ്പോള്‍ കോഴിക്കോട് ദേവഗിരിയില്‍, മെഡിക്കല്‍ കോളേജിനു സമീപമുള്ള സി.എം.ഐ ക്കാരുടെ സ്­കൂളില്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. അവള്‍ക്ക് 'സൗരവ'യെന്ന ഒരു കുഞ്ഞാങ്ങളയുമുണ്ട്. മലയാളം ഫിലിം വ്യവസായത്തില്‍ ഈ കൊച്ചുകുട്ടിയുടെ പാട്ടുകള്‍ പ്രേഷകരുടെ ഹൃദയങ്ങളില്‍ ഇതിനോടകം സ്ഥാനംപിടിച്ചു കഴിഞ്ഞു. അമ്പതില്‍പ്പരം ഭക്തിഗാനങ്ങളും സിനിമാ ഗാനങ്ങളുമായി അവള്‍ ഇന്ത്യ മുഴുവന്‍ പ്രശസ്­തയായിരിക്കുന്നു.

കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ അവളുടെ പാട്ടിന്റെ പാടവം മാതാപിതാക്കള്‍ തിരിച്ചറിഞ്ഞിരുന്നു. അവള്‍ ഏകയായിരിക്കുന്ന വേളയില്‍ ആകാശത്തിലേക്ക് കണ്ണുകളുയര്‍ത്തിക്കൊണ്ട് ഈണം വെച്ചു തനിയെ പാടുമായിരുന്നു. അവളുടെ കലാചാതുര്യത്തെ അച്ഛന്‍ ജയ ദീപ് അവള്‍ കാണാതെ ഒളിഞ്ഞിരുന്നു ശ്രവിക്കുമായിരുന്നു. അവളിലെ സംഗീത കലയെ മനസിലാക്കി ഭാവഗാനങ്ങളായ കവിതകളുടെയും കീര്‍ത്തന കവിതകളുടെയും പുസ്തകങ്ങള്‍ അവള്‍ക്കു പഠിക്കാനായും പാട്ടു പാടാനായും അച്ഛന്‍ വാങ്ങിച്ചുകൊണ്ടു വരുമായിരുന്നു. സ്­കൂളില്‍ പാട്ടുകാരിയായി അറിയപ്പെടുന്നതിനു മുമ്പേതന്നെ അവള്‍ ആ ബുക്കുകളുടെ സഹായത്തോടെ പാട്ടുകള്‍ ഹൃദ്യസ്ഥമാക്കുകയും നല്ലൊരു പാട്ടുകാരിയായി മാറുകയും ചെയ്തിരുന്നു. മാതാപിതാക്കള്‍ക്ക് കുട്ടിയെ പാട്ടു പഠിപ്പിക്കാനായി സ്­കൂളില്‍ നിന്നും പ്രോത്സാഹനവും ലഭിച്ചിരുന്നു. സ്­കൂള്‍ പ്രോഗ്രാമുകളില്‍ പങ്കു ചേര്‍ന്നും പാടിക്കൊണ്ടും ശ്രേയ കുട്ടി അദ്ധ്യാപകരില്‍നിന്നും സഹപാഠികളില്‍നിന്നും ഒരുപോലെ കയ്യടികള്‍ നേടിക്കൊണ്ടിരുന്നു.

രണ്ടു വയസുമുതല്‍ ടീ.വിയിലും റേഡിയോയിലും വരുന്ന പാട്ടുകളുടെ ഈരടികള്‍ തെറ്റാതെ അതേപടി ആവര്‍ത്തിച്ചു പാടുമായിരുന്നു. നാലു വയസുമുതല്‍ ക്ലാസ്സിക്കല്‍ സംഗീതം പഠിക്കാന്‍ തുടങ്ങി. സൂര്യയുടെ അഭിമാനമായ പാട്ടുകാരിയെന്ന നിലയില്‍, സൂര്യ റിയാലിറ്റി ഷോയില്‍ കൂടി വളര്‍ന്നു വന്ന അവളെ 'സൂര്യാ സിംഗറെ'ന്നും അറിയപ്പെടുന്നു. എട്ടാം വയസില്‍ സൂര്യയുടെ കുട്ടികള്‍ക്കായുള്ള റിയാലിറ്റി ഷോയുടെ 'സിംഗര്‍ കിരീടം' അണിഞ്ഞു. അന്നവള്‍ മത്സരത്തില്‍ ഏറ്റവും ചെറിയ കുട്ടിയായിരുന്നു. സൂര്യാടീവിയില്‍നിന്നും പാട്ടിനുള്ള ഒന്നാം സമ്മാനം നേടി അത്ഭുതകരമായ വിജയം നേടിയശേഷം സിനിമയിലും പാടാനുള്ള അവസരങ്ങള്‍ വന്നു ചേര്‍ന്നു.

അമ്മയുടെ മടിയില്‍ കിടക്കുന്ന കാലം മുതല്‍ ശ്രേയ കുട്ടി പാട്ടില്‍ താല്‍പ്പര്യം കാണിച്ചിരുന്നു. അവള്‍ ബോറടിച്ചിരിക്കുന്ന സമയങ്ങളിലെല്ലാം പാട്ടിന്റെ ലോകത്തു പാടി നടക്കുമായിരുന്നു. പാടാനുള്ള കഴിവുകള്‍ കുഞ്ഞായിരുന്നപ്പോള്‍ മുതല്‍ പഠിക്കുന്ന സ്­കൂളിലും പ്രകടിപ്പിച്ചിരുന്നു.

ശ്രേയ കുട്ടിയുടെ ഗുരു പാട്ടുകള്‍ പഠിപ്പിക്കുന്ന 'താമരക്കാട് കൃഷ്ണന്‍ നമ്പൂതിരി'പ്പാടാണ്. പ്രഗത്ഭനായ ഗുരുവിന്റെ കഴിവുകളും ശ്രേയ കുട്ടിയില്‍ നേട്ടങ്ങളുണ്ടാക്കിയിരുന്നു. 2013­ല്‍ അവള്‍ ആല്ബങ്ങള്‍ക്കും സിനിമയ്ക്കുമായി പാടി തുടങ്ങി. നിരവധി ആല്ബങ്ങളില്‍കൂടി ഈ കൊച്ചു വാനമ്പാടി ഇന്ന് ലോകശ്രദ്ധയെ ആകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. സംഗീതലോകത്തില്‍ കിരീടങ്ങളണിഞ്ഞ പ്രമുഖരായവരുമൊത്ത് അവളിന്നു ആല്‍ബങ്ങളിലുണ്ട്. കൂടുതലും ക്രിസ്തീയ ഭക്തിഗാനങ്ങളാണ് പാടിയിട്ടുള്ളത്. 'ഗോഡ്' എന്ന സിനിമയില്‍ 'മാനത്തെ ഈശോയെ' എന്ന പാട്ട് ജയചന്ദ്രനുമൊപ്പം പാടി. അയപ്പതിന്തകത്തോം, ശ്രീശബരീശനെ, ശിവരാത്രി മുതലായ ഹിന്ദു ഗാനങ്ങളും ശ്രേയ കുട്ടി പാടിയിട്ടുണ്ട്. ക്രാന്തിയെന്ന ചിത്രത്തിനുവേണ്ടിയും വേണുഗോപാലനും ജയചന്ദ്രനുമൊപ്പവും പാടി. പരിസ്ഥിതി സംരക്ഷണ വിഷയത്തെ ആധാരമാക്കി സുഗതകുമാരി രചിച്ച ഗാനമായ 'ഒരു തൈ നടാം നമുക്ക് അമ്മയ്ക്ക് വേണ്ടി.. ഒരു തൈ നടാം നമുക്ക് കൊച്ചുമക്കള്‍ക്ക് വേണ്ടി…' എന്ന വരികളാണ് ശ്രേയ കുട്ടി വേണുഗോപാലിനൊപ്പം പാടിയത്.

ടെലിവിഷന്‍ പരിപാടികളില്‍ കാണപ്പെടുന്ന റീയാലിറ്റി ഷോകളില്‍ ഒരു ചാനലിലും ശ്രേയ കുട്ടി പങ്കു ചേരാന്‍ ശ്രമിച്ചിട്ടുണ്ടായിരുന്നില്ല. പാട്ടിലുള്ള അവളുടെ അഭിരുചി മനസിലാക്കി മാതാപിതാക്കള്‍ അവളെ എല്ലാ വിധത്തിലും സഹായിച്ചുകൊണ്ടിരുന്നു. അങ്ങനെയിരിക്കെ സ്­കൂള്‍ അധികൃതരും മാതാപിതാക്കളും കോഴിക്കോടുള്ള ഒരു ഹോട്ടലില്‍ 'സൂര്യാ ടീവി' കുട്ടികള്‍ക്കായി മത്സാരാര്‍ത്ഥികളെ അന്വേഷിക്കുന്നതായി അറിഞ്ഞു. സംഗീതത്തില്‍ അഭിരുചിയുള്ള ആറു വയസുമുതല്‍ പതിമൂന്നു വയസ്സുവരെയുള്ള കുട്ടികള്‍ക്കുവേണ്ടി റിയാലിറ്റി ഷോയില്‍ പങ്കെടുക്കാനായി ടെസ്റ്റുകള്‍ നടത്തിയിരുന്നു. 'സൂര്യാ ജൂണിയര്‍ സിംഗര്‍' എന്നായിരുന്നു പരിപാടിയുടെ പേര്. കുട്ടിയുടെ പാട്ടിലുള്ള അഭിരുചി മനസിലാക്കിയ മാതാപിതാക്കള്‍ അവളുടെ ഫോട്ടോയും മറ്റു വിവരങ്ങളും സൂര്യാ ടീവി ഓഡിഷന് അയച്ചു കൊടുത്തു. ഒരു ഡിസ്ക്ക് നിറയെ 'ശ്രേയ കുട്ടി' പാടിയ പാട്ടുകളുമുണ്ടായിരുന്നു. അവളെ ഓഡിഷന്‍ ടെസ്റ്റിനും ഇന്റര്‍വ്യൂവിനും താമസിയാതെ വിളിക്കുകയുമുണ്ടായി. മാതാപിതാക്കളുമൊത്താണ് ആദ്യദിവസം ഓഡിഷന് പോയത്. എല്ലാവരും പ്രതീക്ഷിച്ചപോലെ ഓഡിഷന്‍ ടെസ്റ്റ് ഭംഗിയായി ശ്രേയ കുട്ടി അവതരിപ്പിക്കുകയും ചെയ്തു. വിജയിയായി പുറത്തു വരുകയും ടെസ്റ്റു നടത്തിയ ജഡ്ജിമാരുടെ അഭിനന്ദനങ്ങള്‍ നേടുകയുമുണ്ടായി. അന്ന് വൈകുന്നേരം തന്നെ ഓഡിഷന്‍ടെസ്റ്റില്‍ വിജയികളായവരുടെ പേര് പ്രഖ്യാപിച്ചിരുന്നു. ഇരുപതു കുട്ടികളില്‍ തങ്ങളുടെ കുഞ്ഞുമാലാഖയെ തിരഞ്ഞെടുത്തതില്‍ മാതാപിതാക്കള്‍ അത്യന്ത സന്തോഷത്തിലുമായിരുന്നു.

സൂര്യാ ജൂണിയര്‍ സിംഗറായി തിരഞ്ഞെടുത്ത ശേഷം ആദ്യത്തെ റിയാലിറ്റിഷോയില്‍ ശ്രേയ കുട്ടി അവളുടെ മാതാപിതാക്കളും കൂട്ടുകാരുമായി സ്റ്റുഡിയോയില്‍ വന്നെത്തി. സ്വയവേ വാചാലയായ അവള്‍ ആദ്യദിവസം തന്നെ മറ്റു റിയാലിറ്റി പാട്ടുകാരും അതിലെ പ്രവര്‍ത്തകരും ജഡ്­ജിമാരുമായി സൗഹാര്‍ദത്തിലായിരുന്നു. പാട്ടുകാരായി മത്സര രംഗത്തെത്തുന്ന കുട്ടികള്‍ക്കായി ജഡ്ജിമാര്‍ ചില ഉപദേശങ്ങളും നല്‍കിയിരുന്നു. പാട്ടിന്റെ നാനാവശങ്ങളെപ്പറ്റിയും കുട്ടികളോടായി സംസാരിച്ചിരുന്നു. സൂര്യാ റിയാലിറ്റി ഷോയുടെ ആരംഭം മുതല്‍ ശ്രേയ കുട്ടി ഭംഗിയായി പാട്ടുകള്‍ അവതരിപ്പിച്ചുകൊണ്ടിരുന്നു. എല്ലാ ഷോകളും ഒരുപോലെ അവള്‍ മികച്ച പ്രകടനങ്ങള്‍ ശ്രോതാക്കള്‍ക്കായി കാഴ്ച വെച്ചിരുന്നുവെന്നു ജഡ്ജിമാര്‍ അഭിപ്രായപ്പെട്ടിരുന്നു. ജഡ്ജിമാര്‍ പറയുന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ശ്രദ്ധയോടെ സ്വീകരിച്ച് തെറ്റുകുറ്റങ്ങള്‍ അവള്‍ പരിഹരിച്ചുകൊണ്ടിരുന്നു. അവളുടെ ഓരോ പാട്ടുകളിലും റിയാലിറ്റി ഷോകളിലെ സ്‌റ്റേജുകളില്‍ പാടുന്ന പാട്ടിലുമുള്ള പുരോഗതികളിലും ജഡ്ജിമാര്‍ അതീവ സന്തുഷ്ടരായിരുന്നു. തുടര്‍ച്ചയായ മത്സരങ്ങളില്‍ അവള്‍ ഏറ്റവും നല്ല പാട്ടുകാരില്‍ അഞ്ചുപേരില്‍ ഒരാളായിരുന്നു. സൂര്യയുടെ റീയാലിറ്റി ഷോകളിലെ ഒരു ഷോകളിലും അവളൊരിക്കലും ഡേഞ്ചര്‍സോണില്‍ വന്നിട്ടില്ല. അവസാനത്തേതിനു തൊട്ടുമുമ്പുള്ള ഉപാന്ത്യ റിയാലിറ്റിഷോയില്‍ ശ്രേയകുട്ടി ഉള്‍പ്പടെ എട്ടു മത്സാരാര്‍ത്ഥികളെ മാത്രം തിരഞ്ഞെടുത്തിരുന്നു.

റീയാലിറ്റി ഷോകളിലെ മറ്റു മത്സരാര്‍ത്ഥികളെപ്പോലെ ശ്രേയ കുട്ടിയുടെ മുഖത്തും പാടുന്നതിനു മുമ്പും പാടുന്ന സമയത്തും മാനസിക പിരിമുറക്കങ്ങള്‍ ദൃശ്യമായിരുന്നു. എങ്കിലും മറ്റെല്ലാവരേക്കാളും മുമ്പേ അവള്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ സാധിച്ചു. അവളിലെ മാനസിക സമ്മര്‍ദങ്ങളില്‍ അയവു വരുന്നത് ജഡ്ജിമാരുടെ ഉപദേശങ്ങള്‍ ശ്രവിക്കുമ്പോഴായിരുന്നു. പിന്നീട് അതേ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും കഴിഞ്ഞിരുന്നു. മത്സരത്തിന്റെ അന്ത്യഘട്ടംവരെ അവളെ പാട്ടു പഠിപ്പിക്കുന്ന 'ഗുരു' അവളുടെ പാട്ടുകള്‍ പുരോഗമിക്കാന്‍ വേണ്ടവിധം സഹായിച്ചുകൊണ്ടിരുന്നു. പാട്ടിനെപ്പറ്റിയും നല്ല ഗാനങ്ങള്‍ കാഴ്ച്ച വെയ്ക്കാനും ഗുരു ക്‌ളാസുകളും എടുക്കുമായിരുന്നു. ഗുരു അവള്‍ക്കുവേണ്ടി പാട്ടു പാടുകയും ജഡ്­ജിമാര്‍ ചൂണ്ടികാണിച്ച തെറ്റുകള്‍ പരിഹരിക്കാന്‍ പരിശീലനവും നല്കുമായിരുന്നു. അവള്‍ക്കു ലഭിക്കുന്ന നീണ്ട പരിശീലനങ്ങള്‍മൂലം ജഡ്ജിമാരില്‍നിന്നു നല്ല മാര്‍ക്കുകള്‍ നേടാനും കാരണമായി. അവസാനത്തെ ഷോയ്ക്ക് മുമ്പുള്ള പരിപാടിയില്‍ നല്ല കാഴ്ച വെച്ച ശ്രേയ കുട്ടിയ്­ക്ക്­ ഏറ്റവും ഉയര്‍ന്ന പോയിന്റ് ലഭിച്ചു. മറ്റു മത്സരാര്‍ത്ഥികളെ പിന്തള്ളി വിജയത്തിലേക്ക് കുതിച്ചുകൊണ്ട് അവള്‍ ഗ്രാന്റ് ഫയ്‌­നാലയില്‍ വന്നെത്തി. മറ്റു അഞ്ചുപേരും കൂടി അവളോടൊത്തു ഗ്രാന്‍ഡ് ഫയ്‌­നാലയില്‍ (grand finale) സ്‌റ്റേജിലുണ്ടായിരുന്നു.

ശ്രേയ കുട്ടി ഗ്രാന്‍ഡ് ഫൈനാലെ മത്സരത്തിനെത്തിയപ്പോള്‍ സംഗീതാവിഷ്­ക്കരണത്തിനായി നല്ല പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടി വന്നു. ഒരു തെറ്റും കൂടാതെ പാടിയെങ്കില്‍ മാത്രമേ ഫയിനാലെയില്‍ വിജയിയാകൂവെന്ന് അവള്‍ക്കറിയാമായിരുന്നു. മത്സരാര്‍ത്ഥികള്‍ എല്ലാവരും ഓരോ വിധത്തില്‍ പ്രഗത്ഭരായ കുട്ടികളുമായിരുന്നു. വലിയൊരു ജനക്കൂട്ടത്തിന്റെ മുമ്പില്‍ അവളൊരിക്കലും പാട്ടു പാടിയിട്ടുമുണ്ടായിരുന്നില്ല. സെമി ഫൈനലിലും ഗ്രാന്‍ഡ് ഫൈനലിലും പാട്ടുകള്‍ അങ്ങേയറ്റം ഭംഗിയാക്കാന്‍ അവള്‍ കഠിനമായി ശ്രമിച്ചു. ജൂറികള്‍ പറയുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരുന്നു. സ്‌റ്റേജ് ഭയം ഇല്ലാതാക്കാന്‍ ജൂറികള്‍ പ്രത്യേക കൗണ്‍സിലിംഗും നല്‍കിയിരുന്നു. പ്രേക്ഷകരുടെ മുമ്പില്‍ ഒരോ മത്സരാര്‍ത്ഥിക്കും അതുമൂലം നല്ല പാട്ടുകള്‍ അവതരിപ്പിക്കാനും സാധിച്ചു.

ശ്രേയ കുട്ടി നല്ലവണ്ണം പാട്ടുകള്‍ പഠിച്ചു പാടാന്‍ തയ്യാറായി സംഗീത പ്രകടനങ്ങളില്‍ വന്നതിനാല്‍ മറ്റെല്ലാ മത്സരാര്‍ത്ഥികളെക്കാള്‍ നല്ല മാര്‍ക്കുകള്‍ നേടുവാന്‍ സാധിച്ചു. അതുകൊണ്ട് സ്ഥിരം ജഡ്­ജികളില്‍ നിന്നും ക്ഷണിക്കപ്പെട്ട ജഡ്ജിമാരില്‍ നിന്നും നല്ല അഭിപ്രായങ്ങളും അഭിനന്ദനങ്ങളും ലഭിച്ചു. അവള്‍ സംഗീതം ആലപിച്ചു കഴിയുമ്പോഴെല്ലാം സദസില്‍നിന്നും നീണ്ട കയ്യടികളാണ് ലഭിച്ചിരുന്നത്. മറ്റുള്ളവരും പാടുന്നത് എങ്ങനെയെന്നു ശ്രദ്ധാപൂര്‍വം വീക്ഷിച്ചുകൊണ്ടിരുന്നു. എല്ലാ മത്സരാര്‍ത്ഥികളും പാടുന്നത് കേട്ടശേഷം ശ്രേയ കുട്ടിയ്ക്ക് എന്തെങ്കിലും സമ്മാനം കിട്ടുമെന്ന് പ്രതീക്ഷകളുമുണ്ടായി. ഫലം പ്രഖ്യാപിച്ചപ്പോള്‍ ശ്രേയ കുട്ടിയ്ക്കായിരുന്നു ഒന്നാം സമ്മാനം. അത് അവളൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷംകൊണ്ടു മതി മറന്ന അവളുടെ കണ്ണുകളില്‍ അന്നു ആനന്ദാശ്രുകൊണ്ട് കണ്ണുനീരു നിറഞ്ഞിരുന്നു. റിയാലിറ്റി ഷോയുടെ ഒന്നാം സമ്മാനമായ പത്തുലക്ഷം രൂപാ നേടുവാനും അവള്‍ക്കു സാധിച്ചു. കൂടാതെ സിനിമയില്‍ പാടാനുള്ള അവസരങ്ങള്‍ ലഭിക്കുകയുമുണ്ടായി.

സൂര്യാ റിയാലിറ്റി ഷോയിലെ വിജയിയായ ശ്രേയ കുട്ടിയ്ക്ക് 'വീപ്പിങ്ങ് ബോയി'യെന്ന മോളിവുഡ് സിനിമയില്‍ പാട്ടു പാടാന്‍ അവസരം കിട്ടി. അതില്‍ അവള്‍ക്ക് രണ്ടു പാട്ടുകളുണ്ടായിരുന്നു. ആദ്യത്തെ പാട്ടു 'ചെമ ചെമ ചെമനൊരു ' എന്നതും രണ്ടാമത്തെ പാടിയ പാട്ടു താരാട്ടു പാട്ടുമായിരുന്നു. ഈ ഗാനങ്ങള്‍ സിനിമയിലെ 'ഹിറ്റ്­' ഗാനങ്ങളായി ആസ്വാദകര്‍ സ്വീകരിച്ചു.

യാദൃച്ഛികമായിട്ടായിരുന്നു സിനിമായില്‍ പാടാനവസരം ലഭിച്ചതെന്ന് അവള്‍ പറയുന്നു. പുതിയതായി സിനിമായില്‍ അരങ്ങേറിയ 'ഫെലിക്‌സ് ജോസഫ്' ആയിരുന്നു ഫിലിം ഡയറക്ട് ചെയ്തത്. സിനിമയില്‍ ആദ്യമായി രംഗപ്രവേശനം ചെയ്ത ഫെലിക്‌സ് നഷ്ടം വരുമെന്നുള്ള സന്ദേഹത്തോടെയായിരുന്നു ശ്രേയ കുട്ടിയ്ക്ക് സിനിമയില്‍ പാടാനുള്ള അവസരം കൊടുത്തത്. സിനിമയില്‍ അഭിനയിച്ചു പരിചയമുള്ള സിനിമാ ആചാര്യന്മാരുടെയും കൊമേഡിയന്‍മാരുടെയും പ്രസിദ്ധ നടന്മാരുടെയും സഹായം ഈ സിനിമയുടെ വിജയത്തിനായി ലഭിച്ചിരുന്നു. സിനിമയില്‍ ശ്രേയ കുട്ടി മനോഹരമായി പാടുകയും ആയിരക്കണക്കിനു ആരാധകര്‍ ഉണ്ടാവുകയും ചെയ്തു. അന്നുമുതല്‍ ശ്രേയ കുട്ടിയുടെ പേര് നാടെങ്ങും പ്രസിദ്ധിയായി. സോഷ്യല്‍ മീഡിയാകളില്‍ അവളുടെ പാട്ടുകള്‍ വൈറലാവുകയും ചെയ്തു. വമ്പിച്ച ആരാധകരാണ് പിന്നീട് അവള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. അവളുടെ കുഞ്ഞുപ്രായത്തില്‍ തന്നെ മുതിര്‍ന്ന ഗായകരെപ്പോലെ പാടാന്‍ സാധിക്കുന്നുവെന്നതും ഒരു അത്ഭുതം പോലെയാണ്.

അവളൊരു മികച്ച ഗായികയായി, പാട്ടിന്റെ റാണിയായി ഇന്ന് സംഗീതലോകം കീഴടക്കി കഴിഞ്ഞിരിക്കുന്നു. വന്‍കിട വാഗ്ദാനങ്ങളുമായി അനേക മ്യൂസിക്ക് ഡിറക്റ്റര്‍മാര്‍ അവളെ തേടി സിനിമയില്‍ പാട്ടു പാടിക്കാന്‍ കാത്തു നില്‍ക്കുന്നു. മോളിവുഡ് ഫിലിമുകളില്‍ തുടര്‍ച്ചയായി ശ്രേയയുടെ പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്തുകൊണ്ടിരിക്കുന്നു. 'അമയ ഒരു ബാവുല്‍ പെണ്‍കുട്ടി (Amaya oru Bavool penkutty) അമര്‍ അക്ബര്‍ അന്തോണി (Amar Akbar Anthony) എന്നീ ഈണം വെച്ച അവളുടെ പാട്ടുകള്‍ പ്രസിദ്ധങ്ങളാണ്. മലയാളികളുടെ ഓമനയായ ശ്രേയ കുട്ടി പാടിയ 'അലൈക്കുതിക്കിത്' എന്നു തുടങ്ങുന്ന തമിഴ് ഗാനവും യുട്യൂബില്‍ ഹിറ്റാകുന്നു. തമിഴ് പ്രേക്ഷകരെയും ആവേശംകൊള്ളിക്കുന്നു. അവള്‍ വളരെ കുഞ്ഞായതുകൊണ്ട് പാടേണ്ട പാട്ടുകള്‍ മാതാപിതാക്കളാണ് തിരഞ്ഞെടുക്കുന്നത്. പാട്ടിനോടൊപ്പം പഠനം തടസപ്പെടാതിരിക്കാനും അവര്‍ ശ്രദ്ധിക്കുന്നുണ്ട്. സിനിമകളിലും ചാനലുകളിലും പാട്ടുകള്‍ പാടുന്നതിനായുള്ള കരാറുകള്‍ ചുരുക്കുന്നതു മൂലം അവളുടെ മനസിനെ സദാ ഉന്മേഷവതിയായി കാത്തു സൂക്ഷിക്കാനും സാധിക്കുന്നു. പഠിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്താനും കഴിയുന്നു.

ശ്രേയ കുട്ടിയ്­ക്ക് പാട്ടു പാടാനുള്ള അസാധാരണമായ കഴിവുകള്‍ എങ്ങനെ ലഭിച്ചുവെന്നതും വിസ്മയകരമാണ്. കുടുംബത്തില്‍ എടുത്തു പറയത്തക്ക പ്രസിദ്ധരായ പാട്ടുകാര്‍ ആരും തന്നെ ഉണ്ടായിരുന്നില്ല. എങ്കിലും ചിലരൊക്കെ തട്ടിയും മുട്ടിയും മൂളിയും പാടുന്നവരുണ്ട്. അവളുടെ വല്യമ്മ പുഷ്പ പാടും. വല്യമ്മയാണ് പാട്ടിനുള്ള പ്രചോദനങ്ങള്‍ നല്കിയിരുന്നതെന്നു ശ്രേയ കുട്ടി പറയുന്നു. പാട്ടു പാടുന്നതിനായി അവളുടെ അമ്മയുടേയും അച്ഛന്റെയും സ്­കൂളിലെ അദ്ധ്യാപകരുടെയും പൂര്‍ണ്ണമായ പിന്തുണയുണ്ടായിരുന്നു. ശ്രേയ കുട്ടി സ്­കൂളിലും നാട്ടുകാരുടെയിടയിലും ഒരു താരമാണ്. അവളെ കാണാന്‍, അവളുടെ നിഷ്കളങ്കമായ പുഞ്ചിരി ദര്‍ശിക്കാന്‍ മിക്ക ദിവസങ്ങളും നാട്ടുകാര്‍ തള്ളി കയറി അവള്‍ക്കു ചുറ്റും കൂടും. ഏവരുടെയും കണ്ണിലുണ്ണിയാണവള്‍. തനിയ്ക്ക് ആരാകാനാണ് ഇഷ്ടമെന്ന് ഈ കൊച്ചു ഗായികയോട് ആരെങ്കിലും ചോദിച്ചാല്‍ അദ്ധ്യാപികയാകണമെന്നു പറയും. ശ്രേയ കുട്ടിയുടെ മുത്തച്ഛന്മാരുടെ സഹോദരര്‍ പാടുന്നവരായിരുന്നു. പാട്ടു പഠിക്കുന്നതില്‍ സ്­കൂളിലെ പ്രിന്‍സിപ്പാളായിരുന്ന ഫാദര്‍ ജോണി കളത്തിങ്കലിനോടും കടപ്പാടുണ്ടെന്നു ഈ കുട്ടി പറയും. അവള്‍ ചിത്രങ്ങളും വരക്കും. അവധിക്കാലങ്ങളില്‍ അവളുടെ കുഞ്ഞാങ്ങള സൗരവിയുമൊത്തു ബന്ധു വീടുകളില്‍ സമയം ചെലവഴിക്കും. ഇന്ന് പ്രസിദ്ധിയിലായിരിക്കുന്ന ശ്രേയ കുട്ടി സ്വന്തം വീട്ടിലായിരിക്കുമ്പോള്‍ സൂര്യാ ടീവിയൊഴികെ സംഗീതകച്ചേരിയുമായി ബന്ധപ്പെട്ട മറ്റു ചാനലുകാരെ മുഖം കാണിക്കാറില്ല. മാതാപിതാക്കളുടെ താത്പര്യമനുസരിച്ചു മാത്രമേ അവളുടെ സംഗീത ലോകവുമായി ബന്ധപ്പെടുകയുള്ളൂ.

ഈ കൊച്ചു വാനമ്പാടി ഗാനങ്ങള്‍ പാടുമ്പോള്‍ കേട്ടു നില്‍ക്കുന്നവരുടെയും മനസുകള്‍ താളങ്ങളൊപ്പം തുള്ളി ചാടിക്കൊണ്ടിരിക്കും. അവള്‍ പുഞ്ചിരിയോടെ പാടുന്നു. അവള്‍ ഗാനങ്ങള്‍ പാടുന്നതിനൊപ്പം കണ്ണുകള്‍ ഇമവെട്ടിക്കുന്നു. കൈകളും കൈവിരലുകളും കാര്‍കൂന്തലും ഒപ്പം ഡാന്‍സ് ചെയ്യുന്നു. മധുരമായ ഗാനാമൃതം കൊണ്ടു സദസിനെ മുഴുവന്‍ കീഴടക്കുന്നു. അവളുടെ ഇമ്പമേറിയ ഗാനങ്ങളില്‍ അറിയാതെ സഹൃദയ മനസുകള്‍ ലയിച്ചുപോവും. സ്വര്‍ഗം താണു വന്നു ഭൂമിയില്‍ മറ്റൊരു സ്വര്‍ഗം പണിയുന്നുവെന്നു തോന്നി പോവും. ശ്രേയ കുട്ടിയുടെ ഗാനതരംഗങ്ങളെ ഇന്ന് ലക്ഷോപലക്ഷം ജനങ്ങള്‍ സ്‌നേഹിക്കുന്നു. അവളുടെ ഗാനാമൃതം അവരുടെ ഹൃദയങ്ങളെ കീഴടക്കുന്നു. പാട്ടറിയാത്തവരും ഗാനത്തിനൊപ്പം അധരങ്ങള്‍ ചലിപ്പിച്ചു പോവും. അവളുടെ ശബ്ദവിഹായസിങ്കലെ താളൈക്യത്തോടെയുള്ള മധുരഗാനം ശ്രവിക്കുന്നവരുടെ മനസുകള്‍ സ്വതന്ത്രമാകുന്നു. പാട്ടറിയാത്തവരും പടം വരയ്ക്കാത്തവരും പിയാനോ വായിക്കാത്തവരും പാട്ടിന്റെ ഈ രാജകുമാരിയെ ഒന്നടങ്കം സ്‌നേഹിക്കുന്നു. അവളുടെ ദൈവത്തെ സ്തുതിച്ചുള്ള ഗാനങ്ങള്‍ ഹൃദയങ്ങളില്‍ ദേവാലയങ്ങള്‍ പണിയുന്നതായും അനുഭവപ്പെടും. മനുഷ്യര്‍ അംബരചുംബികളായി പണിയുന്ന ദേവാലയങ്ങള്‍ പാഴായതായും തോന്നും

Read more

കഷ്ടപ്പെടാനുള്ള മനസ്സുണ്ടെങ്കില്‍ എന്തും നേടാം; ആരുമാകാം: കാനഡയില്‍ വിജയഗാഥ രചിച്ചുകൊണ്ടു രഞ്ജിത് സോമന്‍

ടൊറോന്റോ : ലണ്ടന്‍ ഒന്റാരിയോവിലെ സെന്റ്. മേരിസിലുള്ള "കനേഡിയന്‍ ടയര്‍" എന്ന ബൃഹത് പ്രസ്ഥാനം സ്വന്തമാക്കിയതിലൂടെ ഈ ബിസിനസ് സാമ്രാജ്യത്തിലേക്ക് കാലെടുത്തു വെച്ച ആദ്യ മലയാളിയാവുകയാണ് രഞ്ജിത് സോമന്‍.

വാഹനം ,വീട് , വിനോദം എന്നീ വിഭാഗങ്ങളിലുള്ള ഉല്‍പ്പന്നങ്ങളുടെ ഏറ്റവും അറിയപ്പെടുന്ന ഒരു വലിയ വിപണന ശ്രുംഖലയാണ് കനേഡിയന്‍ ടയര്‍. ഈ വമ്പന്‍ വിപണന ശ്രേണിയില്‍ ഒരു കണ്ണിയാകാന്‍ സാധിക്കുന്നത് ഒരു നിസ്സാര കാര്യമല്ല. നീണ്ട നാളത്തെ പരിശ്രമത്തിന്റെയും കാത്തിരുപ്പിന്റെയും ഫലമായാണ് ഒരു കനേഡിയന്‍ ടയര്‍ സ്‌റ്റോര്‍ കൈക്കലാക്കിയ മൂന്നാമത്തെ ഇന്ത്യന്‍ വംശജനായി രഞ്ജിത് മാറിയത്.

ഇന്ത്യന്‍ നേവിയില്‍ ലഫ്റ്റനെന്റ് കമാന്‍ഡര്‍ ആയിരുന്ന രഞ്ജിത് 2010 ­ലാണ് കാനഡയിലേക്ക് കുടിയേറിയത്. ഫെഡെക്‌സ് കാനഡയില്‍ ഏവിയേഷന്‍ ആന്‍ഡ് ലോജിസ്റ്റിക്‌സ് ഓപ്പറേഷന്‍സ് മാനേജരായി ആല്‍ബെര്‍ട്ടയില്‍ ജോലി ചെയ്തു. പിന്നീട് സണ്‍കോറില്‍ കോണ്‍ട്രാക്ട് ആന്‍ഡ് റിലേഷന്‍ഷിപ് മാനേജരായി ജോലി ചെയ്തു.

ഇന്ത്യന്‍ നേവിയില്‍ എയര്‍ വാര്‍ഫെയറില്‍ സ്‌പെഷ്യലിസ്‌റ് (പൈലറ്റ് ) ആയിരുന്ന രഞ്ജിത് എന്ന നേവല്‍ ഏവിയേറ്റര്‍ക്കു 2000 ­ലേറെ മണിക്കൂറുകള്‍ വിമാനം പറത്തിയ പരിചയമുണ്ട്. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ആന്റി­പൈറസി ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.

നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലൂടെ ജവഹര്‍ലാല്‍ നെഹ്‌­റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടിയ രഞ്ജിത് , കാല്‍ഗരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആല്‍ബര്‍ട്ടാ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.ബി.എ പഠനം പൂര്‍ത്തിയാക്കി. ലീന്‍ സിക്‌സ് സിഗ്മായില്‍ ഗ്രീന്‍ ബെല്‍റ്റും നേടി. തുടര്‍ന്നാണ് നാളിതുവരെ നേടിയ അനുഭവസമ്പത്തും, വിദ്യാസമ്പത്തും മൂലധനമാക്കി കാനഡയിലെ ഒരു മുഖ്യധാരാ ബിസിനസ്സില്‍ പങ്കാളിയാകാന്‍ തീരുമാനിച്ചത്.

കേരളത്തില്‍ കോട്ടയം ജില്ലയിലെ ആനിക്കാട് സാഗരിക മുഴയനാല്‍ സോമനാഥന്‍ നായരുടെയും ( കാര്‍ട്ടൂണിസ്‌റ് നാഥന്‍) ഗീതയുടെയും പുത്രനാണ് രഞ്ജിത്. ഏക സഹോദരി കവിത മധു കാല്‍ഗരിയില്‍ സ്ഥിര താമസമാണ് ; സിന്‍ക്രൂഡില്‍ ജോലി ചെയ്യുന്നു.

ഐ ടി പ്രൊഫഷണലായ ഭാര്യ വീണ ദീര്‍ഘകാലം ഐ.ബി എം ­കാനഡയില്‍ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോള്‍ ബിസിനസ് പാര്‍ട്ട്ണര്‍ ആയി മുഴുവന്‍ സമയവും രഞ്ജിത്തിന്റെ സഹായിയായി കൂടെ നില്‍ക്കുന്നു. രണ്ടു കുട്ടികളുണ്ട് : നിവേദിതയും ദേവികയും.

ഒഴിവു വേളകളില്‍ സുഹൃത്തുക്കളോടും കുടുംബത്തോടും കൂടുതല്‍ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്ന രഞ്ജിത് നീണ്ട െ്രെഡവിങ്ങും ട്രെക്കിങ്ങും ആസ്വദിക്കാറുണ്ട്. എണ്ണഛായാചിത്രങ്ങള്‍ വരക്കുന്നതും അച്ഛനെപ്പോലെ കാര്‍ട്ടൂണ്‍ വരക്കുന്നതും ഇഷ്ട്ട വിനോദങ്ങളാണ്.

വരും കാലങ്ങളില്‍ കനേഡിയന്‍ ടയറിന്റെ തന്നെ കൂടുതല്‍ സ്‌റ്റോറുകള്‍ സ്വന്തമാക്കി കൂടുതല്‍ ആളുകള്‍ക്ക് ജോലി നല്‍കാനും, പഠിച്ചു കൂടുതല്‍ ഉയരങ്ങള്‍ താണ്ടി തന്റേതായ ഒരു കൊച്ചു ബിസിനസ് സാമ്രാജ്യം കെട്ടിപ്പെടുക്കുവാനുമാണ് ലക്ഷ്യമിടുന്നത്.

കഷ്ട്ടപ്പെടാനുള്ള ഒരു മനസ്സുണ്ടെങ്കില്‍ കാനഡയില്‍ എത്തിയാല്‍ എന്തും നേടാം; ആരുമാകാം എന്ന് സ്വന്തം അനുഭവ സാക്ഷ്യത്തിലൂടെ സമര്‍ത്ഥിക്കുകയാണ് രഞ്ജിത്. കാനഡയിലേക്ക് കുടിയേറിയ മലയാളികളുടെ ജീവിതത്തെക്കുറിച്ചു സോഷ്യല്‍ മീഡിയയിലൂടെ നല്ലതും ചീത്തയുമായ ഒട്ടേറെ ചര്‍ച്ചകള്‍ നടക്കുന്ന ഈ വേളയില്‍ ഇരുകൂട്ടരുടെയും വാദഗതികള്‍ ശരിവെക്കുന്ന രഞ്ജിത്, കഠിനാദ്ധ്വാനികളാണെങ്കില്‍ മലയാളികള്‍ക്കും കാനഡ ഒരു വളക്കൂറുള്ള മണ്ണാണെന്ന് തെളിയിക്കുന്നു .

Read more

അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥി അരിന്‍ രവീന്ദ്രന്റെ പുസ്തകം ശ്രദ്ധേയമാകുന്നു

ന്യൂജേഴ്‌സി: അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥിയും മലയാളിയുമായ അരിന്‍ രവീന്ദ്രന്‍ എഴുതിയ 'A Dent In Space' എന്ന പുസ്തകം അമേരിക്കയില്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു . പ്രപഞ്ചത്തെക്കുറിച്ചുള്ള തന്റെ അറിവുകള്‍ മനോഹരമായ ഭാഷയിലൂടെ, ഹൃദ്യമായ ചിത്രങ്ങളിലൂടെ വായനക്കാരിലേക്ക് പകര്‍ന്നു നല്‍കുകയാണ് ഈ കൊച്ചു മിടുക്കന്‍. 

e-book ആയി മെയ് മാസം ഇന്റര്‍നെറ്റില്‍ പുറത്തിറങ്ങി വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ പുസ്തകം ഇപ്പോള്‍ പേപ്പര്‍ ബുക്കായി പ്രസിദ്ധീകരിച്ചിരിക്കുകയാണ്. ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് അസംബ്ലിമെമ്പര്‍ ഷെല്ലി മേയര്‍ ഔദ്യോഗികമായി പുസ്തകം പ്രകാശനം ചെയ്തു. ചെറുപ്രായത്തില്‍ ഇത്രയും ഗഹനമായ വിഷയത്തെകുറിച്ചു അതീവ ഹൃദ്യമായി എഴുതിയിരിക്കുന്ന അരിനെ അവര്‍ അഭിനന്ദിച്ചു.

കഴിഞ്ഞ വര്‍ഷത്തെ വേനലവധി ദിവസങ്ങളില്‍ തന്റെ ഇഷ്ട വിഷയത്തെപ്പറ്റി ഒരു ലേഖനം എഴുതി തുടങ്ങിയതാണ് അരിന്‍. എന്നാല്‍ വളരെ നീണ്ട ആ ലേഖനം വായിച്ച ചിലര്‍ ഇതു പുസ്തകമാക്കണം എന്നഭിപ്രായപ്പെട്ടപ്പോള്‍ അരിന്റെ മാതാപിതാക്കള്‍ അതിനു മുന്‍കൈയെടുക്കുകയായിരുന്നു. 

സൗരയൂഥത്തിന്റെ ചരിത്രത്തില്‍ തുടങ്ങി പ്രപഞ്ചത്തിലെ വിസ്മയിപ്പിക്കുന്ന പല നിഗൂഡതകളെക്കുറിച്ചും ബ്ലാക്ക് ഹോള്‍സ്, നെബുല , ക്വാസാര്‍സ് , ഡാര്‍ക് എനര്‍ജി , ഡാര്‍ക് മാറ്റര്‍ തുടങ്ങിയ നിരവധി പ്രതിഭാസങ്ങളെപറ്റിയും പ്രതിപാദിക്കുന്ന ഈ പുസ്തകത്തില്‍ കൗതുകകരവും വിജ്ഞാനപ്രദവുമായ വിവരങ്ങളും വിവരണങ്ങളും, നര്‍മ്മത്തില്‍ ചാലിച്ച കാര്‍ടൂണുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

സാമൂഹ്യപ്രവര്‍ത്തകന്‍ തോമസ് ജെ കൂവള്ളൂര്‍ ചെയര്‍മാനായുള്ള ജസ്റ്റിസ് ഫോര്‍ ഓള്‍, ന്യൂയോര്‍ക്കില്‍ സംഘടിപ്പിച്ച പ്രസംഗ മത്സരത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷവും അരിന്‍ സമ്മാനം നേടിയിരുന്നു. അരിന്റെ പുസ്തകം വായനക്കാരില്‍ ഉണര്‍ത്തിയിരിക്കുന്ന ഉത്സാഹം തന്നെ അതീവ സന്തോഷവാനാക്കുന്നുവെന്ന് തോമസ് കൂവള്ളൂര്‍ പറഞ്ഞു. എഴുത്തിലും, പ്രസംഗത്തിലും, ശാസ്ത്ര പഠനത്തിലും അരിന്‍ കൂടുതല്‍ ശ്രദ്ധേയനാകുമെന്നും അദ്ദേഹം പറഞ്ഞു. ജെ എഫ് എ മത്സരത്തില്‍ സമ്മാനദാനം നിര്‍വഹിച്ച അസംബ്ലി മെമ്പര്‍ ഷെല്ലി മേയര്‍ അരിന്റെ പ്രസംഗം ശ്രദ്ധിച്ചിരുന്നു. പുസ്തകം പ്രസിദ്ധീകരിച്ചതറിഞ്ഞ അവര്‍ അതു വായിക്കുകയും അരിനെ തന്റെ ഓഫീസിലേക്ക് ക്ഷണിക്കുകയുമായിരുന്നു. കുട്ടികളിലെ കഴിവുകള്‍ പ്രോത്സാഹിപ്പിക്കാന്‍ തനിക്കു പ്രത്യേകം താത്പര്യം ഉണ്ടെന്നും അരിന്റെ പുസ്തകത്തെക്കുറിച്ചുള്ള വാര്‍ത്ത തന്റെ ഓഫീസ് ന്യൂസ് ലെറ്റെറില്‍ ഉടന്‍ പ്രസിദ്ധീകരികുമെന്നും ഷെല്ലി മേയര്‍ പറഞ്ഞു. 

സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ ആയ അച്ഛന്‍ സുനില്‍ രവീന്ദ്രനും മാധ്യമ പ്രവര്‍ത്തകയായ അമ്മ വിനീത നായര്‍ക്കുമൊപ്പം ന്യൂജേഴ്‌­സിയിലെ എഡിസണില്‍ ആണ് അരിന്റെ താമസം. തന്റെ പുസ്തക രചനയില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി സഹായിച്ച ഗീതാഞ്ജലി കുര്യന്‍, സാമുവല്‍ ജോണ്‍ എന്നിവര്‍ക്ക് അരിന്‍ നന്ദി പറഞ്ഞു. 

'A Dent In Space' ഇബുക്കും പേപ്പര്‍ ബുക്കും ആമസോണ്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

https://www.amazon.com/Dent-Space-Arin-Ravindran-ebook/dp/B01FYVBUP8/refs=r_1_1?s=books&ie=UTF8&qid=1466955801s&r=1-1&keywords=a+dent+in+space

കൂടുതല്‍ വിവരങ്ങള്‍ക്ക് : arisnravindran@gmail.com

Read more

കലാതിലകമണിഞ്ഞ് മായാ നായർ

ടൊറോന്റോ : കാനഡയിലെ ഏറ്റവും പഴക്കം ചെന്ന പ്രമുഖ മലയാളി സംഘടനയായ ടൊറോന്റോ മലയാളീ സമാജം സംഘടിപ്പിച്ച ഈ വർഷത്തെ കേരളോൽത്സവത്തിൽ മായാ നായർ കലാതിലകം !

സിനിമാറ്റിക് ഡാൻസ് (സിംഗിൾ ) , ദേശ ഭക്തി ഗാനം, ചിത്രരചന, ഗ്രൂപ്പ് ഡാൻസ് , സംഗീതം (ഇംഗ്ലീഷ് ) എന്നീ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനം നേടിയാണ്‌ ഈ കൊച്ചു മിടുക്കി കലാതിലക പട്ടമണിഞ്ഞത് .

എറ്റൊബികോക്കിലുള്ള ഫാദർ ഹെന്റി കാര്ർ കാത്തോലിക് സെക്കണ്ടറി സ്കൂളിൽ (Father Henry Carr Catholic Secondary School, Etobicoke) നടന്ന സമാപന ചടങ്ങിൽ സമാജം പ്രസിഡന്റ് ബിജു മാത്യൂസും സെക്രട്ടറി സണ്ണി ജോസഫും ചേർന്ന് അവാർഡുകൾ സമ്മാനിച്ചു.

മിസ്സിസ്സാഗായിലുള്ള വൈറ്റ് ഹോൺ പബ്ലിക്‌ സ്കൂളിൽ നാലാം ഗ്രേഡ് വിദ്യാർത്ഥിനിയാണ് മായ.

ഡാൻസും ചിത്രരചനയും ഒരു അഭിനിവേശമായി കൊണ്ട് നടക്കുന്ന മായാ, ആർട്ടിസ്റ്റ് ഭാവനാ ഭാട്നാഗരുടെ കീഴിൽ കളിമണ്നു ശില്പ നിർമ്മാണവും അഭ്യസിച്ചുവരുന്നു.

നീന്തലിലും ഉഗ്മാസ് (UCMAS) കണക്ക് പഠനത്തിലും ലെവൽ 3 പൂർത്തിയാക്കിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി.

അടുത്ത കാലത്ത് ബോംഗോ പരിബാർ സംഘടിപ്പിച്ച ലാവണി ഡാൻസ് മത്സരത്തിൽ മായാ ഒന്നാം സ്ഥാനം നേടിയിരുന്നു.

തമിഴ് കൾച്ചറൽ പ്രോഗ്രസ്സീവ് ഓർഗനൈസേഷൻ (TCPO ) സംഘടിപ്പിച്ച ഡാൻസ് മത്സരത്തിൽ പങ്കെടുത്ത മായയ്ക്ക് അളഗപ്പ പെർഫോമിംഗ് ആർട്സ് അക്കാദമി ഡിസ്റ്റിന്ഗഷനോടെ ഭാരത നാട്യം ലെവൽ 1 സർട്ടിഫിക്കേറ്റ് സമ്മാനിക്കപ്പെട്ടു . കഴിഞ്ഞ ആഴ്ച കനേഡിയൻ മലയാളി അസ്സോസിയേഷൻ നടത്തിയ കൾച്ചറൽ
 ഫെസ്റിവലിൽ പങ്കെടുത്ത മായാ മൂന്ന് ഒന്നാം സമ്മാനങ്ങളും ഒരു രണ്ടാം സമ്മാനവും നേടിയിരുന്നു.

വെറും പത്ത് വയസ്സ് മാത്രമുള്ള മായ, ഇതിനോടകം പനോരമ ഇന്ത്യ, കാരബ്രാം, കാരസ്സാഗ , ഡി ഡി ഡാൻസ് ഫെസ്റ്റ് തുടങ്ങിയ വമ്പൻ സ്ടേജുകളിൽ തന്റെ പ്രകടനം കാഴ്ചവെച്ചു കയ്യടി വാങ്ങിയിട്ടുണ്ട്. ജി .ടി എ -യിലുള്ള എല്ലാ പ്രധാനപ്പെട്ട സാംസ്കാരിക സംഘടനകളുടെ പരിപാടികളിലും എന്നും
 മായയുടെ സജീവ സാന്നിധ്യമുണ്ട്.

കഴിഞ്ഞ ജനുവരിയിൽ പനോരമ ഇന്ത്യ സംഘടിപ്പിച്ച റിപബ്ലിക് ദിന ആഘോഷത്തോടനുബന്ധിച്ചു നടത്തിയ നാടോടി നൃത്ത മത്സരത്തിൽ മായയുടെ ഗ്രൂപ്പിന് രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.

നുപുര സ്കൂൾ ഓഫ് മൂസിക് ആൻഡ് ഡാൻസ് ഡയറക്ടർ ഗായത്രി ദേവി വിജയകുമാറാണ് മായയ്ക്ക് ഡാൻസിലും സംഗീതത്തിലും ശിക്ഷണം നല്കുന്നത്. "മായയുടെ കഴിവ് മനസ്സിലാക്കി പരിപോഷിപ്പിക്കാൻ ഗായത്രി ടീച്ചർ കാണിച്ച താല്പര്യമാണ് അവളെ ഇന്നത്തെ നിലയിലെത്താൻ സഹായകമായതെന്ന് " നന്ദി പൂർവ്വം
 അമ്മ സന്ധ്യാ മനോജ്‌ പറഞ്ഞു.

സഡ് ബറിയിലെ റാഡിസൺ ഹോട്ടലിലെ ജനറൽ മാനേജരായ മനോജ്‌ നായരുടെയും ഒരു ഇന്ടീരിയർ ഡിസൈനിംഗ് കമ്പനിയുടെ അഡ് മിനി സ്ട്രഷൻ മാനേജരായ സന്ധ്യയുടെയും ഏക പുത്രിയാണ് മായ.

പതിനൊന്നാം ഗ്രേഡിൽ പഠിക്കുന്ന അശ്വിൻ സഹോദരനാണ്.

ഭാവിയിൽ , കൊച്ചു കുട്ടികളെ നോക്കുന്ന ഒരു ഡോക്ട്ടറാകാനാണ് മായയുടെ മോഹം. 

കേരളത്തിൽ തിരുവനന്തപുരത്ത് 'ആശീർവാദി'ൽ പി .ആർ .ബി നായരുടെയും ശാന്താ ബി നായരുടെയും, ചെട്ടിക്കുളങ്ങര ശ്രീവൽസത്തിൽ കെ .ജി .കെ കുറുപ്പിന്റെയും പുഷ്പ്പാ ജി കുറുപ്പിന്റെയും കൊച്ചുമകളാണ് മായ.

Read more

മലയാളി വിദ്യാർഥി ടാനിഷ്ക് എബ്രഹാം 18 ആം വയസ്സിൽ ഡോക്ടർ ആകും

SACRAMENTO, Calif. (AP) — A 12-year-old Sacramento student who already has three college degrees and has been accepted to two University of California campuses says he plans on studying biomedical engineering and becoming a doctor and medical researcher by the time he turns 18.

Tanishq Abraham has been accepted to UC Davis and received a regents scholarship to UC Santa Cruz, but he has yet to decide which university he'll attend, reported Sacramento television station CBS 13 Sunday (http://cbsloc.al/1qDdGlD).

"I think I'll be 18 when I get my M.D.," he said.

Tanishq started community college at age 7 and last year he received associate's degrees from American River College, a community college in Sacramento, in general science; math and physical science; and foreign language studies.

Professors at the college didn't initially want him in their classes because of his age. But finally a professor agreed to let him attend if his mother, a doctor of veterinary medicine, also took the class. "There were times when I had to explain general relativity and special relativity to my mom," he said.

Biology professor Marlene Martinez said he was never afraid to ask lot of questions. "In lecture he would always pop up with 'so, does that mean ...' or 'what about this?' " Martinez said.

Tanishq, who joined the IQ society Mensa at only 4 years old, has always picked up knowledge quickly, his father, Bijou Abraham, told NBC

Courtesy: News (http://nbcnews.to/1Xqr1um).

Read more

ഫ്‌ളോറിഡയില്‍ നിന്നുമൊരു മലയാളി വിജയ ഗീതം: റോഷ്‌നി സാബുജി സ്‌കോളര്‍ ഓഫ് ഫ്‌ളോറിഡ ടീമില്‍

താമ്പാ: വിദ്യാഭ്യാസ രംഗത്ത്  മാതൃകയായി ഫ്‌ളോറിഡയില്‍ നിന്നും ഒരു മലയാളി. ഫ്‌ളോറിഡയിലെ ഫോര്‍ട്ട്­ പിയേഴ്‌സിലെ ഇന്ത്യന്‍ റിവര്‍ സ്‌റ്റേറ്റ് കോളേജില്‍ പഠിക്കുന്ന റോഷ്‌നി സാബുജി ഫ്‌ളോറിഡയിലെ എല്ലാ കോളേജുകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപെട്ട ഏറ്റവും പ്രതിഭാശാലികലായ പത്ത് വിദ്യാര്‍ഥികളില്‍ ഒരാളായി. ഫ്‌ലോറിഡ സംസ്ഥാനത്തില്‍ പഠിക്കുന്ന എട്ടു ലക്ഷത്തോളം വരുന്ന കോളേജ് വിദ്യാര്‍ഥികളില്‍ നിന്ന് തെരെഞ്ഞെടുക്കപെട്ട 128 മികച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റില്‍ നിന്നാണ് റോഷ്‌നി ആദ്യത്തെ പത്ത് പേരുടെ ഗണത്തിലേക്ക് എത്തിയത്. മലയാളി സമൂഹത്തില്‍ നിന്ന്  ആദ്യമായാണ്­ ഒരു കോളേജ് വിദ്യാര്‍ഥി ഇതുപോലെയുള്ള ഒരു അംഗീകാരത്തിന് അര്‍ഹയായിരുക്കുന്നത്. 

കോട്ടയം സംക്രാന്തി ഇടവകാംഗമായ സാബുജി & എല്‍സി പൂഴിക്കുന്നേല്‍ ദമ്പതിമാരുടെ മകളായ 23 വയസ്സുകാരിയായ റോഷ്‌നി, ഇപ്പോള്‍ ബയോളജിയില്‍ ബിരുദം കരസ്ഥമാക്കുവാന്‍ പഠിക്കുന്നതോടൊപ്പം ഡെന്റല്‍ അസിസ്റ്റന്റ്­ ആയി ജോലിയും ചെയ്യുന്നുണ്ട്. മെഡിക്കല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഡോകടര്‍ ആകുവാന്‍ വേണ്ടി തീരുമാനിച്ചിരിക്കുന്ന റോഷ്‌നിയുടെ ഏക സഹോദരന്‍ റോഷന്‍ മെഡിക്കല്‍ വിദ്യാര്‍ഥിയാണ്. അര്‍പ്പണബോധത്തോടെയും ചിട്ടയോടെയുമുള്ള പഠന രീതിയും അച്ചടക്കവും കഠിനാധ്വാനവുമാണ് ഈ നേട്ടത്തിന് സഹായകമായത് എന്ന് സാബുജി പറഞ്ഞു. എന്നാല്‍ ദൈവാനുഗ്രഹവും കുടുംബത്തിന്റെ പരിപൂര്‍ണ്ണ പിന്തുണയുമാണ്­ ഇവിടെ തന്നെ എത്തിച്ചത് എന്നാണ് റോഷ്‌നി അഭിപ്രായപെട്ടത്

Read more

ഏഴാം വയസില്‍ കോളജ് പഠനം; പത്താം വയസില്‍ സേവന രംഗത്ത്

ന്യൂജേഴ്‌സി: പത്താം ജന്മദിനമായ ഡിസംബര്‍ 27നു ടിയാര ഏബ്രഹാം ന്യു യോര്‍ക്കില്‍ കാര്‍ണഗി ഹാളില്‍ സംഗീതം അവതരിപ്പിച്ചു. ഈ ഭാഗ്യം ലഭിച്ച അപൂര്‍വ്വം ഇന്ത്യക്കാരില്‍ ഒരാള്‍.

രണ്ടുനാള്‍ കഴിഞ്ഞ് പാഴ്‌സിപ്പനിയില്‍ ചാന്ദ് പാലസില്‍ ജന്മദിനമാഘോഷിച്ചപ്പോള്‍ ടിയാര സമ്മാനങ്ങള്‍ വേണ്ടെന്നു വച്ചു. പകരം കിട്ടിയ തുക മുഴുവനും രണ്ടു ചാരിറ്റബിള്‍ സംഘടനകള്‍ക്ക് നല്‍കി. ആയിരം ഡോളറോളം പരിഞ്ഞുകിട്ടി.

ഏഴാം വയസ്സില്‍ കോളജ് പഠനം കൂടി ആരംഭിച്ച ടിയാര ഇതിനോടകം ഗായികയെന്ന നിലയില്‍ പേരെടുത്തു. വിദ്യാഭ്യാസ രംഗത്താകട്ടെ ജ്യേഷ്ഠന്‍ തനിഷ്‌ക് ഏബ്രഹാമിന്റെ പാതയിലാണ് ടിയാരയും.

തനിഷ്‌ക് (അര്‍ഥം രത്‌നം) പത്താം വയസില്‍ ഹൈസ്‌കൂളില്‍ നിന്നു ഗ്രാജ്വേറ്റ് ചെയ്തു. പതിനൊന്നാം വയസ്സില്‍ കോളജില്‍ നിന്ന് അസോസിയേറ്റ് ഡിഗ്രി നേടി. പന്ത്രണ്ടിന്റെ തുടക്കം കുറിച്ച തനിഷ്‌ക് ഇപ്പോള്‍ യൂണിവേഴ്‌സിറ്റിയില്‍ ഫുള്‍ടൈം വിദ്യാര്‍ത്ഥിയായി ബയോ മെഡിസിന്‍ പഠിക്കാനൊരുങ്ങുകയാണ്. കാലിഫോര്‍ണിയയിലെ സാക്രമെന്റോയില്‍ താമസിക്കുന്ന തനിഷ്‌കിനു ഇതിനോടകം യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയില്‍ (സാന്താക്രൂസ്) പ്രവേശനം ലഭിച്ചിട്ടുണ്ട്. മറ്റു യൂണിവേഴ്‌സിറ്റികളിലും അഡ്മിഷനു ശ്രമിക്കുന്നതായിഅമ്മ ഡോ. ടാജി ഏബ്രഹാം പറഞ്ഞു.

വെറ്ററനറി രംഗത്ത് ഉന്നത ബിരുദങ്ങളുള്ള ഡോ. ടാജിയുടെ മാതാപിതാക്കള്‍ ഡോ സഖറിയ മാത്യുവും ഡോ. തങ്കം മാത്യുവും ന്യൂജേഴ്‌സിയിലെ വെസ്റ്റ് ഓറഞ്ചിലാണ് താമസം. അതിനാലാണ ജന്മദിനാഘോഷം ന്യൂജേഴ്‌സിയിലാക്കിയത്.

വെറ്ററിനറി രംഗത്ത് പി.എച്ച്.ഡി ബിരുദങ്ങളുള്ളവരാണവര്‍. കുന്നംകുളംപുതുക്കാട് സ്വദേശികള്‍. ഇന്ത്യയില്‍ വെറ്ററിനറി രംഗത്ത് ആദ്യ പി.എച്ച്.ഡി ലഭിച്ച വനിതയാണ് ഡോ. തങ്കം. ഒട്ടേറെ ഗ്രന്ഥങ്ങളുടെ കര്‍ത്താവ്. എണ്‍പത്തിമൂന്നാം വയസിലും പുസ്തകമെഴുതുന്നു. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി വയത്തില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്നു (ഇപ്പോള്‍ ഫൈസര്‍) ഡോ. സഖറിയ.

ഡോ ടാജിയുടെ ഭര്‍ത്താവ് ബിജു ഏബ്രഹാമിന്റെ മാതാപിതാക്കള്‍ അയിരൂര്‍ വടക്കേടത്ത് വി.പി. ഏബ്രഹാമും, അമ്മയും ഫിലാഡല്‍ഫിയയിലാണ് താംസം. റോബോട്ടിക് കമ്പനിയില്‍ ചീഫ് സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ് ബിജു.

കുട്ടികളെ വീട്ടില്‍ തന്നെ പഠിപ്പിക്കുന്നതിനാല്‍ ഡോ. ടാജി ജോലിക്ക് പോകുന്നില്ല. ചെറുപ്പത്തിലെ തന്നെ കുട്ടികളുടെ അപൂര്‍വ്വ പ്രതിഭയെപ്പറ്റി ധാരണയുണ്ടായിരുന്നു. തുടര്‍ന്ന് നാലാം വയസില്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം കുട്ടികളുടെ മാനസിക കഴിവുകളെപ്പറ്റി അറിയാനുള്ള മെന്‍സടെസ്റ്റ് നടത്തി. ഇരുവരും ഉയര്‍ന്ന സ്‌കോര്‍ നേടി. ലോകത്തിലെ രണ്ടു ശതമാനം കുട്ടികളാണ് മെന്‍സ ടെസ്റ്റ് പാസാകുന്നത്.

തനിഷ്‌ക് ശാസ്ത്രജ്ഞനാകാന്‍ ആഗ്രഹിക്കുമ്പോള്‍ ടിയാരയ്ക്ക് പാട്ടുകാരിയും, അമ്മയെയും മുത്തശ്ശനേയും മുത്തശ്ശിയേയും പോലെ വെറ്ററിനേറിയനും ആകണം. ടിയാര ഇപ്പോള്‍ തന്നെ വിവിധ ഭാഷകള്‍ കൈകാര്യം ചെയ്യും. കാര്‍ണഗി ഹാളില്‍ വിവിധ ഭാഷകളിലെ ഗാനങ്ങളാണ് ലഭിച്ചത്. ജന്മദിനാഘോഷവേളയിലും ടിയാര അവ അവതരിപ്പിച്ചു.

ആറാം വയസ്സില്‍ ഒഡീഷനുശേഷം ടിയാരയെ സാക്രമെന്റോ ചില്‍ഡ്രന്‍സ് കോറസ് ഗ്രൂപ്പില്‍ അംഗമായി തെരഞ്ഞെടുത്തു. ഇതേവരെ എട്ടു കച്ചേരികളില്‍ പാടിയിട്ടുണ്ട്. ഏഴാം വയസില്‍ സംഗീത അധ്യാപികയായി കെയ്റ്റ മര്‍ഫിയെ ലഭിച്ചു. ജന്മദിനാഘോഷത്തിനെത്തിയ അവര്‍ ടിയാരയുടെ ദൈവദത്തമായ കഴിവുകളെ പ്രശംസിച്ചു. തനിക്ക് സംഗീതത്തില്‍ ബിരുദമുണ്ടെങ്കിലും അതിലും പ്രധാനമാണ് ടിയാരയുടെ സ്വതസിദ്ധമായ കഴിവുകളെന്ന് അവര്‍ പറഞ്ഞു. ടിയാരയില്‍ നിന്നു താനും പഠിക്കുന്നുഅവര്‍ പറഞ്ഞു.

സൂപ്പര്‍ ബോളിനു ദേശീയ ഗാനം പാടണമെന്നാഗ്രഹിക്കുന്ന ടിയാര മെട്രോപ്പോളിറ്റന്‍ ഓപ്പറയിലും പാടാന്‍ ആഗ്രഹിക്കുന്നു.

അടുത്തയിടയ്ക്ക് കോളജ് ഓണര്‍ സൊസൈറ്റി ഫി തീറ്റ കാപ്പയില്‍ അംഗമായ ടിയാരയുടെ അടുത്ത കൂട്ടുകാര്‍ ചബിയും ലക്കിയും പൂച്ചക്കുട്ടികള്‍. ഉയര്‍ന്ന പഠന നിലവാരം പുലര്‍ത്തുന്ന ചുരുക്കം ചിലര്‍ക്കു ലഭിക്കുന്നതാണു സൊസൈറ്റി അംഗത്വം.

സാക്രമെന്റോയിലെ അമേരിക്കന്‍ റിവര്‍ കോളജിലാണ് തനിഷ്‌ക് കോളജ് പഠനം നടത്തിയത്. ശാസ്ത്ര വിഷയങ്ങളാണ് പഠിച്ചത്. രമാവധി ജി.പി. എ. ലഭിക്കുകയും ചെയ്തു.

തനിഷ്‌കിനൊപ്പം അമ്മയും ക്ലാസില്‍ പോകുമായിരുന്നു. തനിഷ്‌കാണ് വിദ്യാര്‍ത്ഥിയെന്നറിയുമ്പോള്‍ എല്ലാവര്‍ക്കും അതിശയം. പക്ഷെ എല്ലാവരും തന്നോട് നല്ലരീതിയില്‍ തന്നെ പെരുമാറിയെന്ന് തനിഷ്‌ക്.
 

Read more

സാറ്റ് ടെസ്റ്റില്‍ 2400/2400: മലയാളി ബാലിക സെറിന്‍ ലൈല വര്‍ഗീസിനെ പരിചയപ്പെടാം

ന്യൂജേഴ്‌സി: പതിനൊന്നാം ഗ്രേഡ് മലയാളി വിദ്യാര്‍ത്ഥിനി സെറിന്‍ ലൈല വര്‍ഗീസ് എന്ന കൊച്ചുമിടുക്കിക്ക് സാറ്റ് ടെസ്റ്റിന്റെ ആദ്യ ശ്രമത്തില്‍ തന്നെ 2400/2400 സ്‌കോര്‍ ചെയ്ത് റിക്കാര്‍ഡ് വിജയം കൈവരിച്ചു.

ന്യൂജേഴ്‌സിയിലെ ഈസ്റ്റ് ബ്രൗണ്‍സ് വിക്കില്‍ സ്ഥിരതാമസക്കാരായ വര്‍ഗീസ് വര്‍ക്കിയുടേയും, സുമ വര്‍ഗീസിന്റേയും രണ്ടു മക്കളില്‍ ഇളയവളാണ് ഈ മിടുക്കി.

സാറ്റിന്റെ റീജണല്‍ തലത്തില്‍ ഒന്നാം റാങ്കും, നാഷണല്‍ തലത്തില്‍ മൂന്നാം റാങ്കും സെറിന്‍ സ്വന്തമാക്കി. വര്‍ഗീസ് വര്‍ക്കിയും (അനിയന്‍ കുഞ്ഞ്) കുടുംബവും ന്യൂജേഴ്‌സി കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗങ്ങളാണ്.

ഇതേസമയം സെറിന്‍ മറ്റൊരു വിജയം കൈവരിച്ചതും അഭിനന്ദനമര്‍ഹിക്കുന്നു. നോര്‍ത്ത് അമേരിക്കയിലെ മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ഭദ്രാസനത്തിലെ സണ്‍ഡേ സ്‌കൂള്‍ പത്താം ഗ്രേഡില്‍ നടത്തിയ പരീക്ഷയില്‍ റീജണല്‍ തലത്തില്‍ ഒന്നാം റാങ്കും, നാഷണല്‍ തലത്തില്‍ മൂന്നാം റാങ്കും സെറിന്‍ കരസ്ഥമാക്കി.

ന്യൂജേഴ്‌സിയിലെ Middlesex County Accademy of Allied Health and Biomedical Scences സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് സെറിന്‍. ഏക സഹോദരി സാറ ന്യൂജേഴ്‌സി റുട്ട്‌ഗേഴ്‌സ് യൂണിവേഴ്‌സിറ്റിയില്‍ ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്.

ഇത്തരത്തിലുള്ള കുട്ടികളുടെ വിജയം നമ്മെപ്പോലുള്ള ഇന്ത്യന്‍ സമൂഹത്തിന് പ്രത്യേകിച്ചും, മലയാളികളായ നമുക്ക് അഭിമാനകരമാണ്. ന്യൂജേഴ്‌സിയില്‍ നിന്നും ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.

Read more

ഹാന ചേലയ്ക്കല്‍ കലാതിലകം, ക്രിസ്റ്റ്യന്‍ ചേലയ്ക്കല്‍ കലാപ്രതിഭ

ഷിക്കാഗോ: ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 24നു ശനിയാഴ്ച നടത്തപ്പെട്ട യുവജനോത്സവത്തില്‍ ഹാന ചേലക്കല്‍ കലാതിലകം പട്ടവും, ക്രിസ്റ്റ്യന്‍ ചേലക്കല്‍ കലാപ്രതിഭ പുരസ്‌കാരവും കരസ്ഥമാക്കി. മുന്നൂറോളം കുട്ടികള്‍ പങ്കെടുത്ത യുവജനോത്സവത്തില്‍ ഒന്നിന് ഒന്ന് മികച്ച മത്സരങ്ങള്‍ക്ക് ഒടുവിലാണ് ഹാന, ക്രിസ്റ്റ്യന്‍ ചേലക്കല്‍ സഹോദരങ്ങള്‍ ഈ അപൂര്‍വ്വ ഇരട്ടവിജയം കൈവരിച്ചത്. ഷിക്കാഗോയിലെ ആഡിസണില്‍ സ്ഥിരതാമസം ആക്കിയ ആന്‍സി, സഖറിയ ചേലക്കല്‍ ദമ്പതികളുടെ മക്കളാണിവര്‍. സഖറിയ ചേലക്കല്‍ കെ. സി. സി. എന്‍. എ. യുടെ നിലവിലുള്ള ജോ. സെക്രട്ടറി കൂടിയാണ്. ഹാനയും ക്രിസ്റ്റ്യനും ആഡിസണിലെ സെന്റ് ഫിലിപ്പ് കാത്തലിക് സ്‌കൂളില്‍ പഠിക്കുന്നു.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഹാന ഷിക്കാഗോയില്‍ നടത്തപ്പെടുന്ന വിവിധ കലാമത്സരങ്ങളില്‍ പതിവായി പങ്കെടുത്ത്, നിരവിധി സമ്മാനങ്ങള്‍ കരസ്തമാക്കിയിട്ടുണ്ട്. 2012, 2013 വര്‍ഷങ്ങളില്‍ നടത്തപ്പെട്ട കെ. സി. എസ്. യുവജനോത്സവത്തില്‍ റൈസിങ്ങ് സ്റ്റാര്‍ പദവിയും ഹാന നേടിയിട്ടുണ്ട്. ഷിക്കാഗോയിലെ പ്രശസ്ത കലാക്ഷേത്ര ഡാന്‍സ് അക്കാഡമിയായ ന്യത്ത്യാഞ്ചലിയില്‍ നിന്നും ഗുരു സുഷ്മിത അരുണ്‍കുമാറിന്റെ ശിഷ്യയായി ഹാന കഴിഞ്ഞ ആറു വര്‍ഷമായി ഭരതനാട്യം അഭ്യസിച്ചു വരുന്നു. കൂടാതെ ഷിക്കാഗോ തിരുഹ്യദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാ ദൈവാലയത്തില്‍ ഇംഗ്ലീഷ് ക്വയറിലും, സെ. ഫിലിപ്പ് ഗേള്‍സ് വോളീബോള്‍ ടീം എന്നിവയിലും ഹാന അംഗമാണ്.

നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ ക്രിസ്റ്റ്യന്‍ മത്സര രംഗത്ത് പുതുമുഖം ആണെങ്കിലും, കഴിഞ്ഞ സെപ്റ്റംബറില്‍ നടത്തപ്പെട്ട പ്രഥമ ക്‌നാനായ കാത്തലിക് ഫൊറോനാ ബൈബില്‍ കലോത്സവത്തില്‍ പങ്കെടുത്ത 5 ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ത്തമാക്കി. ക്രിസ്റ്റ്യന്‍ ഷിക്കാഗോ തിരുഹ്യദയ ഫൊറോനാ ദൈവാലയത്തിലെ, അള്‍ത്താര ശുശ്രൂഷിയും ആഡിസന്‍ സോക്കര്‍ ടീമിലെ അംഗവുമാണ്.

Read more

പീസ് കോര്‍പ്പ്‌സ് അവാര്‍ഡുമായി ഏറന്‍ ഫിലിപ്പ്

ഹൂസ്റ്റണ്‍: അവികസിത രാജ്യങ്ങളെ വികസന പാതയിലെത്തിക്കുന്നതിന് അമേരിക്കന്‍ ഫെഡറല്‍ ഗവണ്‍മെന്റിന്റെ ഒരു സ്വതന്ത്ര സംഘടനയായ പീസ് കോര്‍പ്പ്‌സ് ഏര്‍പ്പെടുത്തിയിരിക്കുന്ന സ്‌പെഷ്യല്‍ അച്ചീവ് മെന്റ് അവാര്‍ഡിന് മലയാളി യുവാവ് ഏറന്‍ ഫിലിപ്പ് അര്‍ഹനായി.

ലോക സമാധാനത്തിനും മാനവരാശിയുടെ സൗഹൃദത്തിനുമായി 1961 ല്‍ ഈ സംഘടന സ്ഥാപിതമായി. ഇതിന്റെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അമേരിക്കയില്‍ നിന്നും നേപ്പാളിലെ ഉള്‍നാടന്‍ ഗ്രാമ പ്രദേശങ്ങളില്‍ ഭൂകമ്പത്തില്‍ ദുരിതമനുഭവിക്കുന്നവരോടൊപ്പം സഹവസിക്കവെയാണ് ഈ അവാര്‍ഡ് ഏറനെ തേടിയെത്തിയത്.

മെഡിക്കല്‍, പരിസ്ഥിതി, സാമൂഹിക സാമ്പത്തിക വികസന രംഗങ്ങളിലും വിദ്യാഭ്യാസ രംഗത്തും ഈ സംഘടന പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ 64 രാജ്യങ്ങളില്‍ പീസ് കോര്‍പ്പ്‌സിന്റെ നേതൃത്വത്തില്‍ സേവനം ലഭ്യമാണ്.

ഹൂസ്റ്റണിലെ ഷുഗര്‍ ലാന്റില്‍ താമസമാക്കിയിരിക്കുന്ന ഫിലിപ്പ് ജസ്സി ദമ്പതികളുടെ പുത്രനായ ഈ 21കാരന്‍ 2010 ല്‍ ഡെന്റണ്‍ യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സാസില്‍ നിന്ന് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി.

ലൂസിയാന സ്റ്റേറ്റില്‍ റ്റുലെയിന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ആന്‍ഡ്രോ പോളജി മേജറും, പ്രീമെഡ് മൈനറുമായി 2012 ല്‍ ബി.എസ്. ഡിഗ്രിയും കരസ്ഥമാക്കി.

അകാലത്തില്‍ പൊലിഞ്ഞു പോയ സഹോദരി സ്റ്റെഫനിയുടെ പ്രേരണയാലാണ് ഏറന്‍ ആതുര സേവനപാത തിരഞ്ഞെടുത്തത്. റിനെ റെയ്ച്ചല്‍ ഫിലിപ്പ് മൂത്ത സഹോദരിയാണ്.

ലോകത്ത് കഷ്ടത അനുഭവിക്കുന്ന ജന വിഭാഗങ്ങളോടൊപ്പം അധിവസിക്കുക എന്നുളളതാണ് ഈ യുവാവിന്റെ ലക്ഷ്യം.

Read more

ഹരിഷ് കലാപ്രതിഭ, ഗോപിക കലാതിലകം

ഡാളസ്: കേരളാ ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക കണ്‍വന്‍ഷന്‍ കലാ പ്രതിഭയായി ഹരീഷ് സതീഷും തിലകമായി ഗോപികാ തമ്പിയും തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും ഹുസ്റ്റണ്‍ കാരാണ്. രമേശ് അത്തിയോടി ഗിരിജ ദമ്പതികളുടെ മകനായ ഹരീഷ് നാരായണീയം, ഗീതാപാരായണം, കവിത, ശാസ്ത്രീയ സംഗീതം എന്നിവയില്‍ ഒന്നാം സ്ഥാനവും പ്രശ്‌നോത്തരിയില്‍ രണ്ടാം സ്ഥാനവും നേടിയാണ് പ്രതിഭയായത് സുരേഷ് തമ്പി മഞ്ജു ദമ്പത്#ികളുടെ മകളായ ഗോപിക ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, കവിത, ക്വിസ് എന്നിവയില്‍ ഒന്നാം സ്ഥാനവും നാരായണീയ പാരായണത്തില്‍ രണ്ടാം സ്ഥാനവും നേടി. കെഎച്ച്എന്‍എ ഫ്‌ളോറിഡ കണ്‍വന്‍ഷനില്‍ ഗോപികയുടെ സഹോദരി ദേവികാ തമ്പിയായിരുന്നു കലാതിലകം

Read more

മൂന്നു കോളജ് ബിരുദം നേടിയ പതിനൊന്നുകാരനെ കാണാന്‍ അമേരിക്കന്‍ പ്രസിഡന്റിനു മോഹം

കാലിഫോര്‍ണിയ: സാക്രമെന്റോ കോളജിന്റെ 60 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി 11 വയസുകാരന്‍ ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥി ടാനിഷ് ഏബ്രഹാം മൂന്നു ബിരുദങ്ങള്‍ ഒന്നിച്ചു കരസ്ഥമാക്കി ചരിത്രം കുറിച്ചതായി കോളജ് അധികൃതര്‍ വെളിപ്പെടുത്തി.

കണക്ക്, ഫിസിക്കല്‍ സയന്‍സ്, ജനറല്‍ സയന്‍സ് എന്നീ മൂന്നു വിഷയങ്ങളിലാണ് ടാനിഷ്, കമ്യൂണിറ്റി കോളജില്‍ നിന്നും മൂന്നു അസോസിയേറ്റ് ഡിഗ്രി കരസ്ഥമാക്കിയത്.

മേയ് 20നു നടന്ന ബിരുദദാന ചടങ്ങില്‍ റെയ്ന്‍ബോ കളര്‍ സ്‌കാര്‍ഫും ക്യാപ്പും ധരിച്ച് ആയിരത്തി എണ്ണൂറോളം ഗ്രാജുവേറ്റ് വിദ്യാര്‍ഥികളുടെ ഇടയില്‍ നിന്നും ടാനിഷ് സ്റ്റേജിലെത്തിയപ്പോള്‍ ചടങ്ങില്‍ സംബന്ധിച്ച എല്ലാവരും ആദരപൂര്‍വം എഴുന്നേറ്റു നിന്ന് കൈയടിച്ച് അഭിവാദ്യം ചെയ്തു.

ഡോ. ബിജോ ഏബ്രാഹാമിന്റേയും ഡോ. രാജിയുടെയും മകനായ ടാനിഷ് പത്താം വയസില്‍ ഹൈസ്‌കൂള്‍ ഗ്രാജുവേറ്റ് ചെയ്തത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ടാനിഷ് സ്‌കൂളില്‍ പോയി വിദ്യാഭ്യസം നടത്തിയിരുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. മാതാവിന്റെ ശിക്ഷണത്തില്‍ വീട്ടിലിരുന്നായിരുന്നു പഠനം. ഏഴു വയസ് മുതല്‍ അമേരിക്കന്‍ റിവര്‍ കമ്യൂണി കോളജില്‍ പഠനം തുടരുന്നതിനായി മാതാവാണ് കുട്ടിയെ കോളജില്‍ എത്തിച്ചിരുന്നത്.

ഉന്നത വിജയം കൈവരിച്ച ടാനിഷിനെ അമേരിക്കന്‍ പ്രസിഡന്റും കാലിഫോര്‍ണിയാ സംസ്ഥാന നേതാക്കളും അഭിനന്ദിച്ചു.

ഭാവിയില്‍ എന്തായി തീരണമെന്ന ചോദ്യത്തിനു ഒടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് എന്നായിരുന്ന ടാനിഷിന്റെ മറുപടി.

Read more

ഓസ്റ്റിന്‍ ജോഷ്വാ പന്ത്രണ്ടാം വയസില്‍ കരാട്ടെ സെക്കന്‍ഡ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടി

അഗസ്റ്റ, ജോര്‍ജിയ: പന്ത്രണ്ടാം വയസില്‍ ഓസ്റ്റിന്‍ ജോഷ്വാ കരാട്ടെയില്‍ സെക്കന്‍ഡ് ഡിഗ്രി ബ്ലാക്ക് ബെല്‍റ്റ് നേടി. ഒരുവര്‍ഷത്തെ കഠിന പരിശ്രമത്തിലൂടെയാണ് ഓസ്റ്റിന്‍ ഈ നേട്ടം കൈവരിച്ചത്. മാര്‍ട്ടിനസിലുള്ള സ്റ്റാളിംഗ് ഐലന്റ് മിഡില്‍ സ്‌കൂളിലെ ആറാം ഗ്രേഡിലെ ടോപ്പ് സ്‌കോളര്‍ കൂടിയാണ് ഈ കൊച്ചുമിടുക്കന്‍. ഇപ്പോള്‍ ഏഴാം ഗ്രേഡ് വിദ്യാര്‍ത്ഥിയാണ്. സ്‌കൂളിലെ അക്കാഡമിക് ടീം, മാത്സ് ടീം, ബേറ്റാ ക്ലബ്, സ്റ്റുഡന്റ് കൗണ്‍സില്‍ എന്നിവയില്‍ അംഗമാണ്. ഏഴാം ഗ്രേഡില്‍ തന്നെ എട്ടാം ഗ്രേഡിലെ മാത്തമാറ്റിക്‌സ് ക്ലാസിലേക്ക് പ്രമോട്ട് ചെയ്യപ്പെട്ടു.

ജോര്‍ജിയ റീജന്റ്‌സ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രൊഫസര്‍ തോമസ് ജോഷ്വായുടേയും, മിനിയുടേയും മകനാണ് ജോഷ്വാ. യൂണിവേഴ്‌സിറ്റി ഓഫ് ജോര്‍ജിയ വിദ്യാര്‍ത്ഥിനി അമിറ്റ ജോഷ്വാ സഹോദരിയാണ്.

Read more

മലയാളി പെണ്‍കുട്ടിയ്ക്ക് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയുടെ അംഗീകാരം

ഹൂസ്റ്റണ്‍: അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിഗ്രേറ്റര്‍ ഹൂസ്റ്റണ്‍ സെക്ഷനും, യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണും സംയുക്തമായി നടത്തിയ 55മത് സയന്‍സ് ആന്റ് എന്‍ജിനീയറിംഗ് ഫെയര്‍ 2014 ല്‍ ഹൂസ്റ്റണ്‍ മിസോറിസിറ്റിയിലെ ഹൈടവര്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി മിന്നു അഗസ്റ്റിന് പ്രത്യേക അംഗീകാരം.

ജോര്‍ജ്ജ് ബ്രൗണ്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ഫെയര്‍ 2014ല്‍, 27 വിദ്യാര്‍ത്ഥികള്‍ മാറ്റുരച്ച കെമിസ്ട്രി പ്രൊജക്ട് വിഭാഗത്തില്‍, മിന്നു തയ്യാറാക്കിയ പ്രൊജക്ട് വിധികര്‍ത്താക്കളുടെ പാനലിന്റെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റുകയും, മിന്നുവിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.

മെയ് 28ന് ഹോട്ടല്‍ ഹില്‍ട്ടണില്‍ വച്ചു നടന്ന അത്താഴ വിരുന്നില്‍ യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ കെമിസ്ട്രി വിഭാഗം തലവന്‍ പ്രൊഫ.സൈമണ്‍ ബോട്ട് മിന്നുവിന് സര്‍ട്ടിഫിക്കറ്റ് നല്‍കി അഭിനന്ദിച്ചു. ഷുഗര്‍ലാന്റ് റിവര്‍‌സ്റ്റോണ്‍ നിവാസികളായ റോസമ്മ, അഗസ്റ്റിന്‍ കാഞ്ഞിരമറ്റം ദമ്പതികളുടെ രണ്ടാമത്തെ മകളാണ്.

അനുഗ്രഹീത ഗായികകൂടിയായ മിന്നു സ്‌ക്കൂളിലെ വാഴ്‌സിറ്റി ക്വയര്‍ അംഗവും, സെന്റ് ജോസഫ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ഗായകസംഘാംഗവും കൂടിയാണ്. റെഡ് ക്രോസ്, ഹെല്‍ത്ത് ഒക്കുപ്പേഷന്‍സ് സ്റ്റുഡന്റ് ഓഫ് അമേരിക്ക, എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.

ഹൂസ്റ്റണിലെ പ്രമുഖ മലയാളി സംഘടനയായ ഒരുമ ഹൂസ്റ്റണ്‍ന്റെ സജീവപ്രവര്‍ത്തകയുമാണ്.

Read more

ദീപുരാജ് ദിവാകരന് കൈസര്‍ യൂണിവേഴ്‌സിറ്റി അംഗീകാരം

മയാമി: ഫ്‌ളോറിഡയിലെ കൈസര്‍ യൂണിവേഴ്‌സിറ്റി, അമേരിക്കന്‍ മലയാളിയായ ദീപുരാജ് ദിവാകരന് ഗ്രാജുവേറ്റ് ഓഫ് ഡിസ്റ്റിംഗ്ഷന്‍ 2014 അവാര്‍ഡ് നല്‍കി ആദരിച്ചു.

ഈ വര്‍ഷത്തെ ഗ്രാജുവേഷന്‍ സെറിമണിയില്‍ 400 വിദ്യാര്‍ഥികളില്‍നിന്നും ചെന്നിത്തല സ്വദേശിയായ ദിവാകരന്റെയും പത്മിനി ദിവാകരന്റെയും മകനായ ദീപുരാജന് ഫിസിക്കല്‍ തെറാപ്പി പ്രോഗ്രാമില്‍ ഉന്നത മാര്‍ക്കു നേടിയതിനാണ് ഈ അംഗീകാരം.

2009 ല്‍ സൗത്ത് ഫ്‌ളോറിഡയില്‍ സ്ഥിരതാമസമാക്കുകയും ഉന്നതവിദ്യാഭ്യാസ സ്ഥാപനമായ കൈസര്‍ യൂണിവേഴ്‌സിറ്റിയില്‍നിന്നും ഉന്നത മാര്‍ക്കോടുകൂടി പാസായ ദീപുരാജ്, രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ്. ഭാര്യ: വൈക്കം സ്വദേശി ബിന്ദു ഫ്‌ളോറിഡ മെഡിക്കല്‍ സെന്ററില്‍ നഴ്‌സാണ്. മക്കള്‍: ദിയ, ധന. സഹോദരി: ദീപ്തി റാണി (അധ്യാപിക).

Read more

പത്തു വയസ്സില്‍ ഗ്രാജുവേറ്റ് ചെയ്ത റ്റാനിഷിന് ഒബാമയുടെ പ്രശംസ

സാക്രമെന്റ്(കാലിഫോര്‍ണിയ): പത്തു വയസ്സില്‍ ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന്‍ പൂര്‍ത്തിയാക്കുക, അതും ഉയര്‍ന്ന മാര്‍ക്കോടെ(ജി.പി.എ4). സാക്രമെന്റോയില്‍ നിന്നുള്ള ഇന്ത്യന്‍അമേരിക്കന്‍ വിദ്യാര്‍ത്ഥി പത്തു വയസ്സുള്ള റ്റാനിഷ് അബ്രഹാമാണ്. ഈ അത്യപൂര്‍വ്വ ബഹുമതിക്ക് അര്‍ഹനായത്. സ്‌ക്കൂളില്‍ പോകാതെ മാതാപിതാക്കളുടെ ശിക്ഷണത്തില്‍(ഹോം സറ്റഡി) പഠിച്ച് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥിയെ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വൈറ്റ് ഹൗസില്‍ നിന്നുള്ള അയച്ച ഒരു സന്ദേശത്തില്‍ പ്രത്യേകം അഭിനന്ദിച്ചു.

കുടുംബാംഗങ്ങളുടെയും, സ്‌നേഹിതരുടെയും സാന്നിധ്യത്തില്‍ നടന്ന സ്വകാര്യ ചടങ്ങില്‍ വെച്ചു ഹൈസ്‌ക്കൂള്‍ ഗ്രാജുവേഷന്‍ ഡിപ്ലോമ വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ ടാനിഷിന് സമ്മാനിച്ചു.

ചെറുപ്പത്തില്‍തന്നെ മകനില്‍ ഒളിഞ്ഞുകിടന്നിരുന്ന അപാര കഴിവുകള്‍ മനസ്സിലാക്കുവാന്‍ കഴിഞ്ഞതാണ്. ഒരു വിജയത്തിലേക്കു മകന്‍ എത്തിചേരുവാനിടയായതെന്ന് ടാനിഷിന്റെ മാതാവ് റ്റാജി പറഞ്ഞു.

7 വയസ്സില്‍ കമ്മ്യൂണി കോളേജില്‍ ക്ലാസ്സുകള്‍ എടുക്കുവാന്‍ ആരംഭിച്ച വിദ്യാര്‍ത്ഥിക്ക് അടുത്ത ഡെമിസ്റ്റ്‌റോടെ അസ്സോസിയേറ്റ് ഡിഗ്രി നേടാനാകും. ഡേവിഡ് യൂണിവേഴ്‌സിറ്റിയില്‍ മെഡിക്കല്‍ വിദ്യാഭ്യാസം തുടരണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പത്തുവയസ്സുക്കാരന്‍ പറഞ്ഞു.

ഡോക്ടര്‍ ആകണമെന്ന മോഹം മനസ്സല്‍ താലോലിക്കുന്ന താനിഷിന് ആ നേട്ടം അധികം വൈകാതെ കൈവരിക്കാനാകുമെന്നാണ് മാതാപിതാക്കളുടെ പ്രതീഷ.

 

Read more

തൊട്ടതെല്ലാം പൊന്നാക്കി അഞ്ജലി മേനോന്‍

സ്ത്രീ സംവിധായകരെ അധികമൊന്നും പ്രോത്സാഹിപ്പിക്കാത്ത മേഖലയാണ് മലയാള സിനിമ. എന്നാല്‍ തൊട്ടതെല്ലാം പൊന്നാക്കി മലയാളത്തില്‍ തന്റേതായ ഇടം കണ്ടെത്തുകയാണ് അഞ്ജലി മേനോന്‍ എന്ന സംവിധായിക.

2009 ല്‍ കേരള കഫേയിലെ ഹാപ്പി ജേര്‍ണി, 2012 ല്‍ മഞ്ചാടിക്കുരു, 2014 ല്‍ ബാംഗ്ലൂര്‍ ഡെയ്‌സ് എന്നിവയാണ് അഞ്ജലി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്ത ചിത്രങ്ങള്‍. 2012 ല്‍ ബോക്‌സോഫീസില്‍ വന്‍ വിജയം സ്വന്തമാക്കിയ ഉസ്താദ് ഹോട്ടലിന്റെ തിരക്കഥയൊരുക്കിയത് അഞ്ജലിയുടെ കരിയറിലെ പ്ലസ് പോയന്റുമായി.

മലയാളത്തില്‍ മുന്‍പും വനിത സംവിധായകര്‍ ഉദയം ചെയ്തിട്ടുണ്ട്. ജന്‍മദിനം ഒരുക്കിയ പ്രശസ്ത ഡോക്യുമെന്ററി സംവിധായിക സുമ ജോസന്‍, സഞ്ചാരം സംവിധാനം ചെയ്ത ലിജി ജോസ്, കേരള കഫേയില്‍ മകള്‍ എന്ന ചിത്രം ഒരുക്കിയ രേവതി, ഫഹദ്, അനുമോള്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അകം എന്ന ചിത്രമൊരുക്കിയ ശാലിനി ഉഷ എന്നിവരാണ് മലയാളത്തില്‍ സംവിധായക തൊപ്പി അണിഞ്ഞ വനിതകള്‍. ഒന്നിലധികം ചിത്രങ്ങളൊരുക്കാനോ സംവിധായക കസേരയില്‍ ഉറച്ചിരിക്കാനോ ഇവര്‍ക്കാര്‍ക്കും ഇതു വരെ കഴിഞ്ഞില്ല.

മലയാളത്തിന് പുറത്ത് മികച്ച ചിത്രങ്ങളൊരുക്കി ദേശീയ അന്തര്‍ ദേശീയ ശ്രദ്ധ നേടിയ ഗീതുമോഹന്‍ദാസ് മാത്രമാണ് ഇവര്‍ക്കൊരപവാദം. ഗീതുവിന്റെ ലയേഴ്‌സ് ഡയസ് ഇത്തവണ ദേശിയ അവാര്‍ഡില്‍ ഒന്നിലധികം പുരസ്‌കാരങ്ങള്‍ സ്വന്തമാക്കുകയും, നിരവധി വിദേശ മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. എന്നാല്‍ വേറിട്ട വഴികളിലൂടെ മലയാളത്തില്‍ പുരുഷ മേധാവിത്വ മേഖലയായിരുന്ന ചലച്ചിത്ര സംവിധാന മേഖലയില്‍ ഉറച്ചിരിക്കാന്‍ കഴിഞ്ഞത് അഞ്ജലി മോനോന് മാത്രമാണ്. അണിയിച്ചൊരുക്കിയ ഓരോ ചിത്രങ്ങളും ഒന്നിനൊന്നു മികച്ചതാക്കാന്‍ അവര്‍ക്ക്# കഴിഞ്ഞതാണ് മലയാളത്തില്‍ അഞ്ജലിക്ക് സ്വന്തമായൊരിടം ഉണ്ടാക്കി കൊടുക്കുന്നത്.

മഞ്ചാടിക്കുരുവും, ഉസ്താദ് ഹോട്ടലും, കേരള കഫേയിലെ ഹാപ്പി ജേര്‍ണിയും നേടിക്കൊടുത്ത വിജയം തുടരാന്‍ ബാംഗ്ലൂര്‍ ഡെയ്‌സിനുമായി. മലയാളി യുവത്വത്തിന്റെ പള്‍സ് മനസിലാക്കി ഒരുക്കിയ ചിത്രത്തിന് ഇതുവരെ മറിച്ചൊരഭിപ്രായം കേള്‍ക്കാനിടയാകാത്തതും അഞ്ജലി മേനോന്‍ എന്ന പ്രതിഭയുടെ മാറ്റ് കൂട്ടുന്നു. 2014 ല്‍ പുറത്തിറങ്ങിയ പല ചിത്രങ്ങളും നിലം തൊടാത്ത സാഹചര്യത്തിലാണ് ബാംഗ്ലൂര്‍ ഡെയ്‌സിന് ഇത്രയധികം കാഴ്ചക്കാരെ ലഭിക്കുന്നത്. മലയാളത്തില്‍ ഇനിയും അത്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ അഞ്ജലിക്ക് കഴിയുമെന്നാണ് ചലച്ചിത്ര ലോകം വിശ്വസിക്കുന്നത്.

Read more

അംഗീകാരങ്ങളുടെ നിറവില്‍ ഒരു മലയാളി യുവപ്രതിഭ

അമേരിക്കന്‍ മലയാളികള്‍ക്കും, ഭാരതീയര്‍ക്കും അഭിമാനിക്കാന്‍ സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ നിന്ന് ഒരു മലയാളി വിദ്യാര്‍ത്ഥി ശ്രദ്ധിക്കപ്പെടുന്നു. ലൈമാന്‍ (Lyman) ഹൈസ്‌കൂളിലെ പന്ത്രണ്ടാം ക്ലാസ്സുകാരനായ ബഞ്ചമിന്‍ മണിപ്പാടം ഈയിടെ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. ബഞ്ചമിന്‍ പഠിക്കുന്ന ഹൈസ്‌കൂളിലെ ആഡിറ്റോറിയത്തില്‍വച്ച് ഏപ്രില്‍ 16നു നടന്ന പ്രൗഡഗംഭീരമായ സമ്മാനദാന ചടങ്ങില്‍ ബഞ്ചമിന്‍ ആദരിക്കപ്പെട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോക്ടര്‍ ബ്രയന്‍ ഉരിച്ച്‌ക്കോയില്‍ നിന്ന് നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ഫൈനലിസ്റ്റ് ജേതാവായ ബഞ്ചമിന്‍ കാഷ് അവാര്‍ഡും ബഹുമതിപത്രവും അടങ്ങുന്ന നാസ് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങിയാണു ശ്രദ്ധേയനായത്.

പതിനായിരം ഡോളറും പ്രശസ്തിപത്രവുമടങ്ങുന്ന നാഷണല്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് ഫൈനലിറ്റ് പുരസ്‌കാരം, ആയിരം ഡോളറും പ്രശസ്തിപത്രവും, മറ്റ് സംസ്ഥാനങ്ങളിലെ പ്രതിഭകളുമായി മാറ്റുരച്ച് ഫൈനലിസ്റ്റായാല്‍ ലഭിക്കുന്ന പതിനായിരം ഡോളറിന്റെ മത്സരത്തിനായി വാഷിങ്ങ്ടണ്‍ ഡി.സി.യില്‍ ഒരുക്കുന്ന വേദിയിലേക്ക് യാത്രചെലവുള്‍പ്പെടെ ഒരാഴ്ചത്തെ താമസസൗകര്യം അടങ്ങുന്ന നാഷണല്‍ പീസ് എസ്സെ റീജിയനല്‍ (National Peace Essay Regional) പുരസ്‌കാരം, അഞ്ഞൂറു ഡോളറും പ്രശസ്തിപത്രവുമുള്‍കൊള്ളുന്ന നാഷണല്‍ സൊജോനര്‍ ഉപന്യാസ സ്‌കോളര്‍ഷിപ്പ് പുരസ്‌കാരം, (National Sojourner Essay Scholarship) പ്രമുഖ ബഹിരാകാശ പഠന വിദ്യാര്‍ഥി outstanding (aerospace engineering student )എന്നീപുരസ്‌കാരങ്ങളണു ബഞ്ചമിന്‍ ഏറ്റുവാങ്ങിയത്.

പഠന വിഷയങ്ങളുടെ ചട്ടകൂട്ടില്‍ മാത്രം ഒതുങ്ങുന്നതല്ല ബഞ്ചമിന്റെ താത്പ്പര്യങ്ങള്‍. ഉപന്യാസരചനയിലും കാവ്യനിരൂപണത്തിലും വൈദ്ഗ്ധ്യം തെളിയിച്ചിട്ടുള്ള ഈ യുവപ്രതിഭ കലാകായിക രംഗത്തും ശോഭിക്കുന്നു. പ്രഗത്ഭനായ ഒരു വയലിന്‍ വായനക്കാരനായ ബഞ്ചമിന്‍ ഫ്‌ളോറിഡ യംങ് ആര്‍ടിസ്റ്റ് (FYAO) ഓര്‍ക്കസ്ട്രയില്‍ വയലിന്‍ വായനക്കാരനും സ്‌കൂള്‍ ടെന്നിസ് ടീം അംഗവുമാണ്.

ഉദയനാപുരത്ത് മണിപ്പാടം ഔസേപ്പച്ചന്റേയും പരേതയായ ത്രേസ്യാമ്മയുടേയും പൗത്രനും, ഫ്‌ളോറിഡയില്‍ താമസമാക്കിയ മണിപ്പാടം ആന്റണിയുടേയും സ്‌നേഹമേരിയുടേയും പുത്രനുമാണു ബഞ്ചമിന്‍. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിക്കപ്പെട്ട ഏറ്റവും നല്ല ആത്മകഥക്കുള്ള ജ്വാല പുരസ്‌കാരം നേടിയ (The Anatomy of Survival) എന്ന പുസ്തകം രചിച്ച സ്റ്റീഫന്‍ നടുക്കുടിയിലിന്റേയും ഭാര്യ മോളി സ്റ്റീഫന്റേയും മകളുടെ മകനുമാണ്.

Read more

ന്യൂസിലാന്‍ഡ് മലയാളി വിദ്യാര്‍ഥിനി ജെസി ഹില്ലേല്‍ സംഗീതലോകത്തെ വിസ്മയമാവുന്നു

ഓക്ലാന്‍ഡ്: ആലാപനത്തിന്റെ സ്വരമധുരിമയില്‍ ന്യൂസിലാഡിന്റെ മനംകവര്‍ന്ന 11 കാരി ജെസി ഹില്ലേല്‍ സോണി മ്യൂസിക് തയാറാക്കിയ 'ലവ് വിത്ത്' എന്ന ആല്‍ബത്തിലൂടെ ജനഹൃദയങ്ങളിലേയ്ക്ക്. കോട്ടയംകാരിയായ ജെസിയുടെ പതിനൊന്നു ഗാനങ്ങളാണ് ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അന്താരാഷ്ട്രതലത്തില്‍ ഒരു മലയാളിയുടെ 11 ഗാനങ്ങള്‍ ഒരുമിച്ച് സോണി മ്യൂസിക് പുറത്തിറക്കുന്നത് ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്. തുടക്കത്തില്‍തന്നെ ബെസ്റ്റ് സെല്ലര്‍ പട്ടികയില്‍ ഇടംതേടുമെന്ന പ്രതീക്ഷയില്‍ ജെസിയുടെ 'ലവ് വിത്ത്' ആല്‍ബം സോണി മ്യൂസിക് ഏപ്രില്‍ 26 ന് വിപണിയിലിറക്കി.

TRACKLISTING:

1. Nella Fantasia
2. Orinoco Flow
3. Pi’s Lullaby
4. O Mio Babbino Caro
5. Wishing You Were Somehow Here Again
6. Pie Jesu
7. Bridge Over Troubled Water
8. I Dreamed A Dream
9. Memory
10. Castle On A Cloud
11. Ave Maria 

ജെസിയുടെ ആലാപനം ഇംഗ്ലീഷിലാണെങ്കിലും നല്ല മണിമണിപോലെ മലയാളം പറയുന്ന ഈ ന്യൂസിലാന്‍ഡ് മലയാളിയുടെ അനന്യമായ കഴിവില്‍ സംഗീതലോകം മയങ്ങുകയാണ്. ചൈനീസ് ടെലിവിഷനിലും പാട്ടും നൃത്തവും അവതരിപ്പിച്ചിട്ടുണ്ട് ഈ ആറാം ക്ലാസുകാരി. ജെസി എന്ന ഈ കൊച്ചുമിടുക്കിയുടെ ഫേസ്ബുക്ക് അക്കൗണ്ട് ഇപ്പോള്‍ ആരാധകരുടെ പോസ്റ്റുകളാല്‍ നിറഞ്ഞിരിക്കുകയാണ്.

ന്യൂസിലാന്‍ഡ്‌സ് ഗോട്ട് ടാലന്റ് പരിപാടിയില്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ ന്യൂസിലാന്‍ഡിലെ സൂപ്പര്‍താര പരിവേഷം ജെസിയില്‍ നിറഞ്ഞിരിക്കുകയാണ്. ന്യൂസിലന്‍ഡിലെ ഏറ്റവും വലിയ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോയായ ന്യൂസിലാന്‍ഡ് ഗോട്ട് ടാലന്റിലെ ഫൈനല്‍ മല്‍സരത്തിലാണ് ജെസി ലോകതാര നിരയിലേയ്ക്കുയര്‍ന്നത്. നവംബര്‍ 25 നാണ് ഗോട്ട് ടാലന്റിന്റെ ഗ്രാന്‍ഡ് ഫിനാലെ നടന്നത്. പ്രശസ്ത ജര്‍മന്‍ കമ്പോസര്‍ ഷൂബര്‍ട്ടിന്റെ ആവേ മരിയ എന്ന ലാറ്റിന്‍ ഗാനം പാടിയാണ് ഫൈനലില്‍ ജെസി ജേതാവായത്.

ന്യൂസിലന്‍ഡിലെ ഐടി പ്രഫഷണലുകളായ, കോട്ടയം സ്വദേശികളായ റബി ബ്രിഗു ഹില്ലേലിന്റെയും സിജി സൂസന്‍ ജോര്‍ജ് ഹില്ലേലിന്റെയും മകളാണ് ഈ കൊച്ചുമിടുക്കി. ഇവര്‍ കഴിഞ്ഞ 16 വര്‍ഷമായി ന്യൂസിലാന്‍ഡിലാണ് താമസം.

സംഗീത പാരമ്പര്യമില്ലാത്ത കുടുംബത്തില്‍ ജനിച്ച ജെസി മൂന്നു വയസു മുതല്‍ സംഗീതം പഠിക്കുന്നുണ്ട്. തന്റെ ഭാര്യാമാതാവിന്റെ കഴിവുകളാണു ജെസിക്കു കിട്ടിയിരിക്കുന്നതെന്നു കോട്ടയം അമലഗിരി സ്വദേശിയായ മുത്തച്ഛന്‍ ഒ.എം മാത്യു പറഞ്ഞു. ഭാരതീയ ജനതാ പാര്‍ട്ടി മുന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗവും ബസേലിയോസ് കോളജ് പൊളിറ്റിക്കല്‍ സയന്‍സില്‍ മുന്‍ പ്രഫസറുമാണ് ഒരുവെട്ടിത്ര ഒ.എം. മാത്യു. ഇദ്ദേഹത്തിന്റെ ഭാര്യ ജോളിയുടെ മാതാവ് കര്‍ണാടിക് സംഗീതജ്ഞയായിരുന്നു. ജെസിയുടെ മാതാവ് സിജി സൂസന്റെ മാതാപിതാക്കള്‍ ജോര്‍ജും മേഴ്‌സിയും താമസിക്കുന്നത് കൊച്ചിയിലെ കലൂരിലാണ്.

ജെസിയുടെ ചേച്ചി ജൂലി ഹില്ലേലും (16) സംഗീത തരംഗങ്ങളില്‍ തന്നെയാണ്. ജൂലി അറിയപ്പെടുന്ന പിയാനോ വിദഗ്ധയാണ്.

എയിം ടു ഫെയിം നാഷണല്‍ ചാമ്പ്യന്‍ഷിപ്പിലെ ജേതാവ് കൂടിയാണു ജെസി. ലോസ് ആഞ്ചലസില്‍ നടന്ന നാട്യകലകളുടെ ഒളിമ്പിക്‌സായ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡ് ടീമിനെ ജെസിയും മൂത്ത സഹോദരി ജൂലിയും പ്രതിനിധീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ മലയാള ഗാനങ്ങളും പാടാറുണ്ട് ഈ ഗായിക.

ന്യൂസിലാന്‍ഡില്‍ ജനിച്ച ജെസിക്ക് അന്നാട്ടുകാരിയായി അറിയപ്പെടാനാണ് ആഗ്രഹം. ബന്ധുക്കളെ കാണാന്‍ ഇടയ്ക്കു ജെസി കോട്ടയത്ത് എത്തിയിരുന്നു. ന്യൂസിലാന്‍ഡ്‌പോലെ മനോഹരമാണെങ്കിലും കേരളത്തിലെ വൃത്തിയെക്കുറിച്ച് അത്ര നല്ല അഭിപ്രായമില്ല.

Read more

ഇന്ത്യന്‍ വംശജ അമേരിക്കന്‍ സുന്ദരിപ്പട്ട ശോഭയില്‍

അറ്റ്‌ലാന്റിക് സിറ്റി (ന്യൂജേഴ്‌സി): ന്യൂജേഴ്‌സിയുടെ എന്റര്‍ടൈന്‍മെന്റ് കേന്ദ്രമായ അറ്റ്‌ലാന്റിക് സിറ്റിയില്‍ നടന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന പേജന്റില്‍ ഇന്ത്യന്‍ വംശജ നീനാ ദാവലൂരി സുന്ദരിപ്പട്ടമണിഞ്ഞു. മുഖ്യധാരാ അമേരിക്കയുടെ അമ്പത് സംസ്ഥാനങ്ങളില്‍ നിന്നും, തലസ്ഥാനമായ വാഷിംഗ്ടണ്‍ ഡി.സി, പോര്‍ട്ടോറിക്കോ, യു.എസ് വിര്‍ജിന്‍ ഐലന്റ് എന്നിവിടങ്ങളില്‍ നിന്നുമായി വന്ന മറ്റ് 52 സുന്ദരിമാരെ പിന്തള്ളിയാണ് 24കാരിയും വിജയവാഡയില്‍ കുടുംബ വേരുകളുമുള്ള നീന വിജയകരീടമണിഞ്ഞത്.

അമേരിക്കയുടെ രാഷ്ട്രീയരംഗത്തും, വിവരസാങ്കേതിക രംഗത്തും, വിദ്യാഭ്യാസ/ആരോഗ്യ മേഖലകളിലും ഒക്കെ ഇന്ത്യന്‍ സ്പര്‍ശത്തിന്റെ വൈദഗ്ധ്യം തെളിഞ്ഞു നില്‍ക്കുമ്പോഴാണ്, ഇതേവരെ കൈവെയ്ക്കാത്ത പുതിയൊരു വേദിയിലും ഇന്ത്യയുടെ യശസ് വാനോളം ഉയര്‍ന്നതും.

ഇന്ത്യന്‍ വംശജ എന്ന നിലയില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലും, മുഖ്യധാരാ മാധ്യമങ്ങളുടെ ബ്ലോഗിലും വംശീയതയെ നോവിച്ചുകൊണ്ടുള്ള പരാമര്‍ശങ്ങള്‍ സജീവമായി തന്നെ നിലകൊള്ളുമ്പോഴും കഴിഞ്ഞവര്‍ഷത്തെ മിസ് അമേരിക്ക മാലറി ഹേഗന്‍ നീനയെ സുന്ദരിപ്പട്ടമണിയിച്ചുകഴിഞ്ഞപ്പോള്‍ പറഞ്ഞ വാക്കുകള്‍ എല്ലാറ്റിനേയും നിഷ്പഭമാക്കി പ്രതിധ്വനിച്ചുതെന്നെ നില്‍ക്കുകയാണ്. 'ആദ്യ ഇന്ത്യന്‍ മിസ് അമേരിക്ക എന്ന നിലയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു. ഏഷ്യന്‍ അമേരിക്കന്‍സ് എന്ന നിലയില്‍ ഇന്നിവിടെ പുതിയൊരു ചരിത്ര സംഭവമാണ് നടന്നത്.' പിന്നീട് നടന്ന അഭിമുഖങ്ങളിലെല്ലാം ബ്ലോഗുകളിലെ പരാമര്‍ശങ്ങളെ തൃണവല്‍ഗണിക്കുന്നുവെന്നും എല്ലാ കുറ്റപ്പെടുത്തലുകളേയും അതീവിക്കാനാവുമെന്നും നീന വ്യക്തമാക്കുകയുണ്ടായി.

മത്സരത്തിന്റെ നാലാം പാദമായ ടാലന്റ് ഷോയില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന ലങ്ക ചോളിയും അണിഞ്ഞ്, ചുവന്ന ദുപ്പട്ടയുമായി വന്ന് 'ഓം ശാന്തി ഓമിലെ' ധൂം ധന എന്ന ഗാനം ഫ്യൂഷന്‍ സ്റ്റൈലില്‍ ഭരതനാട്യ ചുവടുകളും ചേര്‍ന്ന് ആടിയപ്പോള്‍ പേജന്റിന് സാക്ഷ്യം വഹിക്കാന്‍ ബോര്‍ഡ് വോക്ക് ഹാളിലെത്തിയ ജനത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കി മറിക്കുകയായിരുന്നു. ബോളിവുഡ് സ്വാധീനം മുഖ്യധാരാ അമേരിക്കയുടെ ഹൃദയം കവരുന്നു എന്ന ധ്വനിയാണ് ഇവിടെ മുഴങ്ങിയത്. നീനയുടെ ഡാന്‍സ് ഗുരു നകുല്‍ ദേവ് മഹാജന്‍ ആണ് ഈ ഫ്യൂഷന്‍ഷോ ചിട്ടപ്പെടുത്തിയത്.

മിസ് അമേരിക്ക പേജന്റിന്റെ 94 വര്‍ത്തെ ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ വംശജ വിജയിയായ നീനയ്ക്ക് വിജയ കിരീടം കൂടാതെ 50,000 ഡോളറിന്റെ സ്‌കോളര്‍ഷിപ്പും മറ്റ് സമ്മാനങ്ങളും ലഭിച്ചു.

2012ലേയും 2013ലേയും മിസ് ന്യൂയോര്‍ക്ക് കൂടിയാണ് സിറക്യൂസില്‍ താമസിക്കുന്ന നീന.

ആന്ധ്രാപ്രദേശിലെ വിജയവാഡ സ്വദേശികളായ ഗൈനക്കോളജിസ്റ്റ് ഡോ. ദാവലൂരി കൊട്ടേശ്വര ചൗധരിയുടേയും, ഷീല രഞ്ജിനിയുടേയും മകളാണ് നീന. ജനിച്ചത് സിറക്യൂസില്‍ 1989 ഏപ്രില്‍ 20ന്. മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനിടയില്‍ നിരവധി സ്‌കോളാസ്റ്റിക് ബഹുമതികള്‍ നേടിയിട്ടുണ്ട്. 2006ല്‍ മിസ് ടീന്‍ അമേരിക്ക മത്സരത്തില്‍ റണ്ണര്‍ അപ്പ് ആയിരുന്നു. ഒരു ഡോക്ടര്‍ ആവണമെന്നാണ് നീനയുടെ ആഗ്രഹം.

സങ്കീര്‍ണ്ണമായ പല കടമ്പകളും കടന്നാണ് നീന ഈ നിലയിലെത്തിയതെന്ന് പിതാവ് ഡോ. ദാവലൂരി അനുസ്മരിച്ചു. പ്രാരംഭ മത്സരങ്ങളില്‍ ലൈഫ് സ്റ്റൈലും, സ്വിം സ്യൂട്ട് ഫിറ്റ്‌നസും, ഈവനിംഗ് വെയര്‍, ടാലന്റ്, പ്രൈവറ്റ് ഇന്റര്‍വ്യൂ, ഓണ്‍ സ്റ്റേജ് ചോദ്യം എന്നിവയായിരുന്നു ഉണ്ടായിരുന്നത്.

ഫൈനലിനായി അറ്റ്‌ലാന്റിക് സിറ്റിയില്‍ എത്തിയതിനുശേഷം എലിമിനേഷന്‍ റൗണ്ടായിരുന്നു. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി ആദ്യം 16 പേരെ തെരഞ്ഞെടുത്തു. പിന്നീട് ലൈഫ് സ്റ്റൈല്‍ ആന്റ് സ്വിം സ്യൂട്ട് ഫിറ്റ്‌നസ് എന്ന കടമ്പയും കടന്നു. ഈവനിംഗ് വെയര്‍ സെഗ്മെന്റില്‍ ആറു പേരെ ഒഴിവാക്കി. ടാലന്റ് ഷോയില്‍ ബോളിവുഡ് ഫ്യൂഷന്‍ ഐറ്റത്തിലൂടെ നീന ടോപ്പ് എട്ടില്‍ എത്തി. ഓണ്‍ സ്റ്റേജ് ചോദ്യത്തിനും നീന ഏറ്റവും അനുയോജ്യമായ മറുപടി നല്‍കി. പ്ലാസ്റ്റിക് സര്‍ജറിയുമായി ബന്ധപ്പെട്ടതായിരുന്നു ചോദ്യം. താന്‍ ഇതിന് എതിരാണ് എന്ന നിലയിലായിരുന്നു നീനയുടെ മറുപടി. മറുപടിയുടെ ചടുലതയും അര്‍ത്ഥവ്യാപ്തിയും ജഡ്ജ്‌മെന്റിനെ സ്വാധീനിച്ചുവെന്ന് വേണം കരുതാന്‍.

നീനയെ കൂടാതെ മറ്റൊരു ഇന്ത്യന്‍ വംശജയും ഫൈനല്‍ റൗണ്ടില്‍ എത്തിയിരുന്നു. മിസ് ഡിസ്ട്രിക്ട് ഓഫ് കൊളംബിയ (വാഷിംഗ്ടണ്‍ ഡി.സി) ആയി എത്തിയ ബിന്ദു പാമര്‍ത്തിക്ക് ഫൈനലില്‍ ഇടംനേടാനായില്ല. ബിന്ദുവും ആന്ധ്രാപ്രദേശില്‍ വേരുകളുള്ള ഇന്ത്യന്‍ വംശജയാണ്. അറ്റ്‌ലാന്റിക് സിറ്റിയിലെ ബോര്‍ഡ് വോക്കില്‍ രണ്ടു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത മിസ് അമേരിക്ക പരേഡില്‍ ബിന്ദു അണിഞ്ഞിരുന്ന ഹൈ ഹീല്‍ഡ് ഷൂ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെയാണ് ഫോട്ടോ സഹിതം പ്രസിദ്ധീകരിച്ചത്.

Read more

"ബ്രിട്ടന്‍" ഭരിക്കാന്‍ മലയാളി വനിത

നല്ലൊരു ജോലി, ഭര്‍ത്താവിനൊപ്പം കുടുംബജീവിതം... പതിനാറുവര്‍ഷം മുന്‍പു ലണ്ടനിലേക്കു വിമാനം കയറുമ്പോള്‍ മഞ്ജു ഷാഹുല്‍ ഹമീദ് എന്ന തിരുവനന്തപുരത്തുകാരിക്കും ഇത്രയേ സ്വപ്നങ്ങളുണ്ടായിരുന്നുള്ളൂ. പക്ഷേ, നൂറ്റാണ്ടുകള്‍ ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാരുടെ നാട്ടിലെ ഒരു പട്ടണം ഭരിക്കാനുള്ള നിയോഗമാണു വിധി മഞ്ജുവിനായി കാത്തുവച്ചത്.

ലണ്ടന്‍ നഗരാതിര്‍ത്തിക്കുള്ളിലെ ക്രൊയ്‌ഡോണ്‍ പട്ടണത്തിന്റെ (ബറോ) മേയറായി കഴിഞ്ഞ ദിവസം സ്ഥാനമേറ്റ മഞ്ജു, ബ്രിട്ടീഷ് ചരിത്രത്തില്‍ പുതിയൊരധ്യായമാണ് എഴുതിച്ചേര്‍ത്തത് - രാജ്യത്ത് ബറോ മേയറാകുന്ന ആദ്യ മലയാളി. (ആലപ്പുഴ സ്വദേശി ഓമന ഗംഗാധരന്‍ നേരത്തെ ലണ്ടനിലെ ന്യൂഹാം കൗണ്‍സിലില്‍ മേയര്‍ പദവിക്കു തുല്യമായ സിവിക് അംബാസഡര്‍ സ്ഥാനം വഹിച്ചിട്ടുണ്ട്.)

സ്‌പെഷല്‍ ബ്രാഞ്ച് സിഐഡി സീനിയര്‍ സൂപ്രണ്ടായി വിരമിച്ച, തിരുവനന്തപുരം പോത്തന്‍കോടിനു സമീപം മഞ്ഞമല കല്ലൂര്‍ തൊടിയില്‍ ജലാലുദ്ദീന്റെയും പരേതയായ റൈഹാനത്ത് ബീവിയുടെയും മകളാണു മഞ്ജു. ഭര്‍ത്താവ് തിരുവനന്തപുരം തോട്ടയ്ക്കാട് ഹമീദ് മന്‍സിലില്‍ മുഹമ്മദ് റാഫി. ചെമ്പഴന്തി കോളജില്‍ നിന്നു ബിരുദം നേടിയ ശേഷം വിവാഹവും 1996ല്‍ ലണ്ടനിലേക്കുള്ള കുടിയേറ്റവും. ആദ്യം മുതല്‍ തന്നെ ക്രൊയ്‌ഡോണിലാണു താമസം. ഗ്രീന്‍വിച് സര്‍വകലാശാലയില്‍ നിന്നു സൈന്റിഫിക് ആന്‍ഡ് എന്‍ജിനീയറിങ് സോഫ്‌റ്റ്വെയര്‍ ടെക്‌നോളജിയില്‍ ബിരുദം നേടിയ മഞ്ജു 2000 മുതല്‍ സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ്. രണ്ട് ആണ്‍മക്കളുണ്ട് - ഒന്‍പതു വയസുകാരന്‍ അജാസ്, 11 വയസുകാരന്‍ അസീം.

ലണ്ടന്‍ മഹാനഗരത്തിന്റെ തെക്കേ മുനമ്പിലെ പട്ടണമാണു ക്രൊയ്‌ഡോണ്‍. ലണ്ടന്‍ നഗരാതിര്‍ത്തിയില്‍ ജനസംഖ്യയില്‍ ഒന്നാംസ്ഥാനത്തുള്ള ബറോ ആണു ക്രൊയ്‌ഡോണ്‍. നമ്മുടെ കൊല്ലം കോര്‍പറേഷനെക്കാള്‍ വലിപ്പവും ജനസംഖ്യയുമുണ്ട് ഇവിടെ. ലണ്ടനിലെ മൂന്നാമത്തെ വന്‍നഗരമാകാനുള്ള യജ്ഞത്തിന്റെ ഭാഗമായി മിഷന്‍ 2020 പദ്ധതി സജീവമാണിപ്പോള്‍.

ഇവിടെയെത്തിയതുമുതല്‍ പൊതുപ്രവര്‍ത്തനരംഗത്തു സജീവമായ മഞ്ജു, രണ്ടു വര്‍ഷത്തിനു ശേഷം 1998ല്‍ ലേബര്‍ പാര്‍ട്ടി അംഗത്വമെടുത്തു. ഭര്‍ത്താവും ലേബര്‍ പാര്‍ട്ടിയില്‍ തന്നെയായിരുന്നു. സന്നദ്ധ സംഘടനകള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതിനാല്‍ പൊതുജനങ്ങളിലേക്ക് വളരെവേഗം ഇറങ്ങിച്ചെല്ലാനും അവരുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും സാധിച്ചു. 2006ല്‍ ബ്രോഡ്ഗ്രീന്‍ വാര്‍ഡില്‍ ആദ്യ മല്‍സരത്തില്‍ തന്നെ വിജയം. കൗണ്‍സിലില്‍ വിവിധ സമിതികളില്‍ അംഗമായി. ബ്രോഡ്ഗ്രീന്‍ വാര്‍ഡില്‍നിന്നു മഞ്ജു മൂന്നാം വിജയമാണ് ഇത്തവണ നേടിയത്.

ക്രൊയ്‌ഡോണ്‍ നഗരത്തിലെ 3.65 ലക്ഷം ജനങ്ങളില്‍ പകുതിയോളം വെള്ളക്കാരായ ബ്രിട്ടീഷുകാരാണ്. ഏഴു ശതമാനത്തില്‍ താഴെ മാത്രമാണ് ഇന്ത്യക്കാര്‍.

ജോലിക്കും പൊതുപ്രവര്‍ത്തനത്തിനുമൊപ്പം മഞ്ജു സജീവമായി മുന്നോട്ടുകൊണ്ടുപോകുന്ന മറ്റൊരു ദൗത്യം കൂടിയുണ്ട് - ഏജ് യുകെ, മക്മില്ലന്‍ കാന്‍സര്‍ എന്നീ സന്നദ്ധ സംഘടനകളിലെ സജീവ പ്രവര്‍ത്തനവും സേവനങ്ങളും. വയോജനങ്ങളെ സംരക്ഷിക്കുകയും സഹായിക്കുകയുമാണ് ഏജ് യുകെയുടെ പ്രവര്‍ത്തനം. അര്‍ബുദരോഗികള്‍ക്കു പരിചരണവും സഹായവും ആശ്വാസവും പകരുന്ന സന്നദ്ധ സേവനമാണ് മക്മില്ലന്‍ കാന്‍സര്‍ നടത്തുന്നത്. കാന്‍സര്‍ കാരണം അമ്മയെയും ഭര്‍തൃമാതാവിനെയും നഷ്ടപ്പെട്ടതാണ് ഈ രംഗം സന്നദ്ധ സേവനത്തിനു തിരഞ്ഞെടുക്കാന്‍ കാരണമെന്നു മഞ്ജു പറഞ്ഞു.

ജീവിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമായി ക്രൊയ്‌ഡോണിനെ മാറ്റുകയാണ് മേയര്‍ എന്ന നിലയില്‍ തന്റെ സ്വപ്നമെന്നു മഞ്ജു പറയുന്നു. സാംസ്‌കാരികവൈവിധ്യം സംരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും വേണം. ക്രൊയ്‌ഡോണില്‍ താമസിക്കുന്നു എന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്ന് ഓരോരുത്തരും പറയണം - മഞ്ജു തന്റെ സ്വപ്നം വിശദീകരിക്കുന്നു. ലോകമെങ്ങുമുള്ള മലയാളികള്‍ക്കും ഒരു സ്വപ്നമുണ്ട് - ആ മലയാളി യുവതിയായിരുന്നു ഞങ്ങളുടെ മികച്ച മേയര്‍ എന്ന് ക്രൊയ്‌ഡോണിലെ ഓരോരുത്തരും പറയണം.

Read more

ഇറ്റാലിയന്‍ റിയാലിറ്റി ഷോ "ദ വോയ്‌സി"ല്‍ യില്‍ സിസ്റ്റര്‍ ക്രിസ്റ്റീന ജേതാവ്

റോം: ഒടുവില്‍ കര്‍ത്താവിന്റെ മണവാട്ടിതന്നെ 'ദ വോയ്‌സി'ന്റെ ചരിത്രം തിരുത്തി ജേതാവായി. ഇറ്റലിയിലെ പ്രമുഖ റിയാലിറ്റി ഷോ ആയ 'ദ വോയ്‌സ്' എന്ന സംഗീത റിയാലിറ്റി ഷോയിലൂടെ ലോകം മുഴുവന്‍ കീഴടക്കിയ ഇറ്റാലിയന്‍ സിസ്റ്റര്‍ ക്രിസ്റ്റീന ലൂസിയ വിജയതിലകം ചൂടി. വ്യാഴാഴ്ച നടന്ന ലൈവ് ഫൈനലിലാണ് ക്രിസ്റ്റീന ഒന്നാം സ്ഥാനത്തെത്തിയത്. സിസ്റ്ററിന്റെ ശബ്ദം തീര്‍ത്തും ദൈവത്തിന്റെ ശബ്ദമായി 'ലൈഫ് ഈസ് ബ്യൂട്ടിഫുള്‍' എന്ന ഗാനത്തിലൂടെ ഒഴുകിയെത്തി.

സംഗീതത്തിലൂടെ താന്‍ ഒരു സന്ദേശം നല്‍കുകയാണെന്നും ദൈവീക സൗന്ദര്യമാണ് തന്റെ പാട്ടിലൂടെ ധ്വനിക്കുന്നതെന്നും ഇരുപത്തഞ്ചുകാരിയായ സിസ്റ്റര്‍ പുരസ്‌കാരം വാങ്ങിക്കൊണ്ട് പറഞ്ഞു. ദൈവസന്നിധിയില്‍ നില്‍ക്കുന്ന ഓരോ നിമിഷവും തന്റെ ഹൃദയത്തിലൂടെ നന്ദിയുടെ സ്പന്ദനമാണ് നടത്തുന്നതെന്നും അതുകൊണ്ടുതന്നെ ഈ വേദി ദൈവതേജസുകൊണ്ടു നിറയുന്നതെന്നും പുരസ്‌കാരവളയില്‍ സിസ്റ്റര്‍ ക്രിസ്റ്റീന പറഞ്ഞു. ദൈവത്തിനു വേണ്ടി മരിക്കുവോളം പാടാന്‍ തയാറാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സിസ്റ്ററിന്റെ സാന്നിധ്യം 'ദ വോയ്‌സ്' ഷോയുടെ റേറ്റിംഗും കൂട്ടിയിരുന്നു.

സഭാ വസ്ത്രവും കഴുത്തില്‍ ക്രൂശിത രൂപവും ധരിച്ചു പ്രാര്‍ഥനയോടെ നിന്ന സിസ്റ്റര്‍ ഫലമറിഞ്ഞപ്പോള്‍ ദൈവത്തോട് നന്ദി പറയുകയാണ് ആദ്യം ചെയ്തത്. ക്രിസ്തുമതത്തെ സാധാരണക്കാരോട് അടുപ്പിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനം അനുസരിക്കുകയാണ് താന്‍ ചെയ്യുന്നതെന്നാണ് സിസ്റ്റര്‍ വിജയത്തോടു പ്രതികരിച്ചത്. സമ്മാനം സ്വീകരിച്ചതിനു പിന്നാലെ സ്റ്റേജില്‍ പ്രാര്‍ത്ഥന ചെല്ലുകയും ചെയ്തു. സിസ്റ്റര്‍ പാടിയ അലിസിയ കീസിന്റെ നോ വണ്‍ എന്ന ഗാനത്തിന് യൂട്യൂബില്‍ അമ്പത് ദശലക്ഷത്തിലേറെ ഹിറ്റുകളാണ് ലഭിച്ചത്.

ആദ്യമായിട്ടാണ് ഒരു കന്യാസ്ത്രി റിയാലിറ്റി ഷോയില്‍ മാറ്റുരയ്ക്കാനെത്തിയത്. അതുകൊണ്ടുതന്നെ ലോകം കൗതുകപൂര്‍വം ഇവരെ വീക്ഷിച്ചിരുന്നു. സിസ്റ്റര്‍ ഗാനം ആലപിക്കുന്ന വീഡിയോ യുട്യൂബില്‍ വൈറലായി പടര്‍ന്നു. യുട്യൂബില്‍ നിറഞ്ഞതോടെ സിസ്റ്ററിന് ലോകമെമ്പാടും ആരാധകരും ഉണ്ടായി.

സിസ്റ്ററിന്റെ ഗാനാലാപന പ്രകടനത്തിന്റെ യൂട്യൂബ് വേര്‍ഷന്‍ അഞ്ച് കോടിയില്‍പരം സന്ദര്‍ശകരാണ് ആസ്വദിച്ച് കമന്റെഴുതിയത്. സിസ്റ്ററിന്റെ ഹിറ്റുകള്‍ ഇപ്പോഴും യൂട്യൂബിലൂടെ സോഷ്യല്‍ സൈറ്റുകള്‍ വഴി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

ഉര്‍സുലീന്‍ സഭാംഗമായ സിസ്റ്റര്‍ ഇപ്പോള്‍ മിലാനിലെ കമ്യൂണിറ്റിലാണ് വസിക്കുന്നത്. 2009 ല്‍ ബ്രസീലിലെ അഗതികളുമായുള്ള പരിപാലന ശുശ്രൂഷയില്‍ രണ്ടുവര്‍ഷം പ്രവര്‍ത്തിച്ചതിനുശേഷമാണ് കമ്യൂണിറ്റിയില്‍ ചേര്‍ന്നത്. വിജയിയാകുന്നതിനു മുമ്പുതന്നെ സിസ്റ്റര്‍ യൂണിവേഴ്‌സല്‍ കമ്പനിയുമായി ഉടമ്പടിയുണ്ടാക്കിക്കഴിഞ്ഞു.

1990 ല്‍ വൂപ്പി ഗോള്‍ഡന്‍ബര്‍ഗ് പ്രധാന കഥാപാത്രമായി അവതരിപ്പിച്ച കോമഡി ചിത്രമായ സിസ്റ്റര്‍ ആക്ട് എന്ന ഇംഗ്ലീഷ് സിനിമയ്ക്കുശേഷം ഇത്രയും ജനശ്രദ്ധയാകര്‍ഷിച്ച കന്യാസ്ത്രീയാണ് ക്രിസ്റ്റീന. സിനിമയിലെ നായികാ കഥാപാത്രമാണ് ഏറെ ജനപ്രീതി നേടിയതെങ്കില്‍ സിസ്റ്റര്‍ ക്രീസ്റ്റീന നേരിട്ടുതന്നെ ജനഹൃദയങ്ങള്‍ കീഴടക്കി.

Read more

A mesmerizing talent from Kottayam

 An 11-year-old girl from Kottayam is the finalist in a popular television show in New Zealand.

The youngest and the first Indian to reach the final of ‘New Zealand Got Talent’, Jessie Hillel will compete for the crown with six others on November 25.

Jessie, the second of the two daughters of Rabbi Brigu Hillel (not Jew) and Sigy Susan George, both information technology professionals working in New Zealand, has been training in music right from the age of three.

Though the parents never had music in their blood, Jessie and her elder sister, an accomplished pianist at the age of 16, might have picked it from their great grandmother, says her grandfather O.M. Mathew, retired Professor of Politics and former national executive member of the Bharatiya Janata Party. Mr. Mathew’s mother-in-law was a trained Carnatic musician.

Last week, the child soprano, along with fellow New Zealander 22-year-old Dane Moeke entered the grand finale.

Not new to fame

Jessie sangO Mio Babbino Carofrom Puccini’s operaGianni Schicchito become the favourite of the judges, while Dane got the highest popular votes.

Public adulation is nothing new for Jessie. Three years ago, she had won the overall championship at the Aim to Fame National Championship of Performing Arts in New Zealand. She participated as the New Zealand team member at the World Championship of Performing Arts at Los Angeles in 2010, considered the Olympics of performing arts and came back with a second place.

The team got three golds and two bronzes.

Rare distinction

Her sister Julie Hillel accompanied her on piano. She holds the distinction of performing for New Zealand Parliament members.

It all started when as a pre-school student, young Jessie sang an old Jim Reeves song. Today, her Facebook account is full of postings from fans who are enamoured of her deep voice, much matured for her tender age. In fact, after her performance at the World Championship, she had an offer to be trained by the personal trainer of her idol, Michael Jackson. She had to refuse the offer as it would have meant the uprooting of her life from New Zealand to the U.S.

The girl, born and brought up in New Zealand, considers herself a kiwi, but is fond of the large number of relatives she has back in Kottayam.In a recent interview, she compared Kerala to New Zealand, which she found “as beautiful as her motherland, but a little more clean.” 

Read more

അക്ഷര എസ്. വി.

ഇക്കഴിഞ്ഞ ജില്ലാ സ്‌കൂള്‍ യുവജനോത്സവത്തില്‍ കന്നട പദ്യപാരായണത്തിന് 'എ' ഗ്രേഡോഡുകൂടി ഒന്നാമതെത്തിയ പ്രതിഭയാണ് അക്ഷര. തിരുവനന്തപുരം നാലാഞ്ചിറ സെന്റ് ഗൊരേത്തീസ് ഹൈസ്‌കൂളില്‍ പത്താം തരത്തില്‍ പഠിക്കുന്ന ഈ മിടുക്കി ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നിവ പട്ടം സനലിന്റെ കീഴില്‍ അഭ്യസിച്ചു വരുന്നു.

മുന്‍ വര്‍ഷങ്ങളില്‍ ശാസ്ത്രീയ സംഗീതത്തിനും മാപ്പിളപ്പാട്ടിനും ഒന്നാം സ്ഥാനം നേടിയ അക്ഷര സ്‌കൂള്‍ കലാതിലകം കൂടിയാണ്. നൃത്ത നൃത്തോതര രംഗത്ത് തന്റേതായ വ്യക്തിമുദ്രയില്‍ അറിയപ്പെടാന്‍ ആഗ്രഹിക്കുന്ന അക്ഷര അഇഢ യില്‍ 'ബ്ലും' ഹെല്‍ത്ത് ക്ലബിന്റെ മോഡല്‍ കൂടിയാണ്. അവതരണം, അഭിനയം, മോഡലിങ്ങ്, ആലാപനം എന്നിവയില്‍ അതീവ താല്‍പ്പര്യമുള്ള അക്ഷര റിട്ട.എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ ശിവകുമാറിന്റെയും പ്രീതയുടേയും മകളാണ്. സിനിമാ സീരിയല്‍ രംഗത്ത് സ്വതസിദ്ധമായ അഭിനയം കാഴ്ചവയ്ക്കാന്‍ കഴിവുളള ഈ കലാകാരിയുടെ

വിലാസം

അക്ഷര എസ്.വി
'സെറീന്‍'
KP 1X/386
ടി. വി.സ്റ്റേഷന്‍ റോഡ്
കുടപ്പനക്കുന്ന് പി.ഒ,
തിരുവനന്തപുരം 43
മൊബൈല്‍ 9349322325 

Read more

ശ്യാമവാനോളം അഖില ആനന്ദ്

ഒരൊറ്റ പാട്ടുകൊണ്ട് ശ്രോതാക്കളുടെ മനം കവര്‍ന്ന ഗായികയാവുക. അത്തരത്തിലുള്ള സൗഭാഗ്യമാണ് അഖില ആനന്ദെന്ന പുതുമുഖ ഗായികയെത്തേടിയെത്തിയിരിക്കുന്നത്. അശ്വാരൂഢന്‍ എന്ന ചിത്രത്തിലെ 'അഴകാലില മഞ്ഞച്ചരടിലെ' യെന്ന ഗാനം തന്റെ മാധുര്യമൂറുന്ന, വ്യക്തിത്വമാര്‍ന്ന ശൈലിയില്‍ ആലപിച്ചതിലൂടെ അഖില സ്വന്തമാക്കിയത് ആയിരക്കണക്കിന് ആരാധകരെ. പ്രശസ്ത ഗായകന്‍ ജാസി ഗിഫ്‌റിറിനോടൊപ്പം ആദ്യ ഗാനം പാടാനെത്തിയ അഖിലയ്ക്ക് അതിനുള്ള അവസരമൊരുക്കിയത് പ്രശസ്ത സംവിധായകന്‍ ജയരാജാണ്. ബി.കോം ബിരുദത്തിനുശേഷം മറ്റേതെങ്കിലും തൊഴില്‍ മേഖല തെരഞ്ഞടുക്കണമെന്ന് തീരുമാനിച്ചിരുന്ന അഖിലയ്ക്ക് പിന്നണി ഗായികയാവാനുള്ള അവസരം കൈവന്നത് യാദൃശ്ചികമായിട്ടാണ്.

അക്കഥ കലാവേദിയോട് അഖില പങ്കു വയ്ക്കുന്നു.

തിരുവനന്തപുരത്ത് നിശാഗന്ധി ഒഡിറ്റോറിയത്തില്‍ 'കലാകേരളം അവാര്‍ഡ് നൈറ്റിന്' അവതാരകയാവാന്‍ ചെന്നതായിരുന്നു ഞാന്‍.ആ ചടങ്ങിനോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനാഗാനവും ആലപ്പിക്കുവാന്‍ നിയോഗിക്കപ്പെട്ടത് എന്നെയായിരുന്നു. അന്നവിടെ അവാര്‍ഡ് സ്വീകരിക്കനായി പ്രശസ്ത സംവിധായകന്‍ ജയരാജും മുന്‍നിരയിലുണ്ടായിരുന്നു.എന്റെ പ്രാര്‍ത്ഥനാഗാനം ഇഷ്ടപ്പെട്ടതുകൊണ്ടാവണം അദ്ദേഹം തന്റെ അശ്വാരൂഢനിലേയ്ക്ക് പാടാനായി എനിയ്ക്കവസരം നല്‍കിയത്. സിനിമയ്ക്കുവേണ്ടിയോ, സീരിയലിനുവേണ്ടിയോ ഒരു ട്രാക്ക് പോലും പാടിയിട്ടില്ലാത്ത തനിയ്ക്ക് ജയരാജ് സാറിനെപ്പോലെയൊരാളുടെ ചിത്രത്തില്‍ പാടാന്‍ കഴിഞ്ഞതിന്റെ അമ്പരപ്പ് ഇപ്പോഴും വിട്ടുമാറിയിട്ടില്ലെന്ന് അഖില അഭിപ്രായപ്പെടുന്നു.

ഏഷ്യാനെറ്റിലെ 'ഗ്ലോബല്‍ ഗ്രീറ്റിംഗ്‌സി' ന്റെ അവതാരകയെന്ന നിലയില്‍ ആ സമയത്തു തന്നെ ദുബായിലും മറ്റും ആരാധകരുണ്ടായിരുന്ന അഖിലയ്ക്ക് ആദ്യഗാനത്തിനു ശേഷം ആരാധകവൃന്ദം തന്നെ സൃഷ്ടിക്കാന്‍ കഴിഞ്ഞു. 1998 ല്‍ ഫ്‌ളവര്‍ഷോയോടനുബന്ധിച്ച് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ കരമന എന്‍. എസ്.എസ് കോളേജിനെ പ്രതിനിധീകരിച്ച് ലളിതഗാനം പാടാനെത്തിയ അഖില ആനന്ദെന്ന വെളുത്തു കൊലുന്നനെയുള്ള പ്രീഡിഗ്രിക്കാരിയുടെ ശബ്ദമാധുര്യം
ശ്രവിച്ച പ്രേക്ഷകര്‍ അന്നുതന്നെ അഖില ഭാവിയില്‍ സിനിമാപിന്നണിഗായികായാവുമെന്ന് പ്രവചിരുന്നു. ആശ്വാരൂഢനിലെ അഴകാലിലയെന്ന മനോഹരഗാനം അതിമനോഹരമായിതന്നെ അഖില പാടി. സിനിമാ പിന്നണിഗാനരംഗത്തു നിന്നും അഖിലയെ മാറ്റി നിര്‍ത്താന്‍ കഴിയാത്തവിധം ആ പാട്ട് പോപ്പുലറായി. തുടര്‍ന്ന് ജയരാജിന്റെ 'ആനച്ചന്തം' എന്ന ചിത്രത്തില്‍ ശ്യാമവാനിലേതോ... യെന്ന ഗാനവും അഖിലയുടെ ശബ്ദ മധുരിമയില്‍ തിളങ്ങി. സിനിമയില്‍ പക്ഷേ വേണുഗോപാല്‍ പാടുന്ന ഭാഗമാണ് ചിത്രീകരിച്ചിരിക്കുന്നതെങ്കിലും അഖിലയുടെ ശബ്ദത്തില്‍ ആ ഗാനം കേള്‍ക്കാന്‍ ശ്രോതാക്കളേറെയാണ്.

തിരുവനന്തപുരം ആകാശവാണിയില്‍ പൂന്തേനരുവി യെന്ന ഫോണ്‍ ഇന്‍പ്രോഗ്രാമില്‍ വിളിയ്ക്കുന്ന ശ്രോതാക്കളിലേറെയും അഖിലയുടെ ശ്യാമവാനിലേതോയെന്ന ഗാനത്തിന്റെ ആരാധകരാണ്. ആറുവര്‍ഷത്തോളമായി ഏഷ്യാനെറ്റില്‍ ഗ്ലോബല്‍ ഗീറ്റിംഗ്‌സ് അവതരിപ്പിക്കുന്ന അഖിലയോട് സംസാരിക്കാന്‍ വേണ്ടിമാത്രം ഉറക്കമൊഴിഞ്ഞ് ഫോണ്‍ വിളിയ്ക്കുന്ന പ്രേക്ഷകരുമുണ്ട്. അതിനിടയില്‍ അഖിലയ്ക്ക് മറക്കാന്‍ പറ്റാത്ത അനുഭവങ്ങളുമുണ്ടായിട്ടുണ്ട് അതിലൊന്ന് കലാവേദിയോട് പറഞ്ഞു.

ഗ്ലോബല്‍ ഗ്രീറ്റിംസില്‍ സ്ഥിരമായി വിളിയ്ക്കുന്ന ഒരാന്റിയുണ്ട്. ഞാന്‍ അശ്വാരൂഢനില്‍ പാടിയതറിഞ്ഞ് ഏഷ്യാനെറ്റില്‍ നിന്നും എന്റെ നമ്പര്‍ വാങ്ങിയിട്ട് അവര്‍ പ്രതീക്ഷിയ്ക്കാതെ ഒരു ദിവസം വിളിച്ചിട്ടു പറഞ്ഞു. എന്റെ സീനിയറായി പഠിച്ചിരുന്ന കെ.എസ്.ചിത്ര ആദ്യമായി സിനിമയില്‍ പാടിയത് കേട്ടിട്ട് ഞാന്‍ ചിത്രയോട് പറഞ്ഞിരുന്നു. ഭാവിയില്‍ വലിയൊരു ഗായികയാവുമെന്ന്. അതുപോലെ അഖിലയും ഉയരങ്ങളില്‍ എത്തുമെന്ന് വിളിച്ചു പറഞ്ഞപ്പോള്‍ സത്യത്തില്‍ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞുപ്പോയി

പ്രമുഖ ഗായകരില്‍ പി.വി. പ്രീതയാണ് അഖിലയ്ക്കഭിനന്ദനമറിയിക്കാനായി ആദ്യം വിളിച്ചത്. തിരുവനന്തപുരത്ത് മാക്ടയുടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഗായിക സുജാതയും അഖിലയെ തിരിച്ചറിഞ്ഞത് മറക്കാനാവാത്ത അനുഭവമാണെങ്കിലും താന്‍ ഏറ്റവും കൂടുതല്‍ ആരാധിക്കുന്ന കെ.എസ്. ചിത്രയെ ഇതുവരെ പരിചയപ്പെടാന്‍ കഴിയാത്തത് സ്വകാര്യ ദുഃഖമായി അഖില മനസ്സില്‍ സൂക്ഷിക്കുന്നു.

ചിത്രചേച്ചിയുടെ കടുത്ത ആരാധികയാണ് ഞാന്‍. ആ വിനയവും, സ്‌നേഹവുമൊക്കെ ആരെയാണ് ആകര്‍ഷിക്കാത്തത് അഖില ചോദിയ്ക്കുന്നു. എസ്.പി.ബി, യേശുദാസ്, സുജാത എന്നിവരെയും അഖില ഏറെ ഇഷ്ടപ്പെടുന്നു.

ഗാനമേളകളില്‍ പാട്ടിനനുസരിച്ച് നൃത്തമാവാമെന്നാണ് അഖിലയുടെ കാഴ്ചപ്പാട്. മെലഡി പാടുന്ന ആളിന് ആവശ്യമില്ലാത്ത ശരീരചലനങ്ങള്‍ വേണ്ടന്ന പക്ഷകാരിയാണ് അഖില. യുവാന്‍ ശങ്കര്‍ രാജയുടെ സംവിധാനത്തില്‍ ഹാപ്പിയെന്ന ചിത്രത്തില്‍ വിധുപ്രതാപിനോടൊപ്പം ഐ ഹെയ്റ്റ് യു എന്ന ഗാനവും, ബോസ് ഐ ലൗ യു എന്ന ചിത്രത്തില്‍ എം.ജി ശ്രീകുമാറിനോടൊപ്പവും പാടാനായതിന്റെ സന്തോഷവും അഖില മറച്ചുവയ്ക്കുന്നില്ല.

സിനിമയില്‍ പാടിയതിനുശേഷം ദുബായില്‍ ധാരാളം ആരാധകരെ സൃഷ്ടിച്ച അഖില ഉടന്‍തന്നെ തന്റെ ആദ്യ വിദേശയാത്രയ്ക്കുള്ള ഒരുക്കത്തിലാണ്. അവാര്‍ഡിനേക്കാള്‍ ശ്രോതാക്കളുടെ സ്‌നേഹവും, അംഗീകാരവും നേടിയെടുക്കുകയെന്നതാണ് വല്യ കാര്യമെന്ന് അഖില വിശ്വസിക്കുന്നു.

താന്‍ ആരാധിക്കുന്ന ചിത്രയെപ്പോലെ വിനയാന്വിതയായി അഖില കലാവേദിയ്ക്ക് ഒരായിരം നന്ദി രേഖപ്പെടുത്തി. കാരണം കലാവേദി ദ്വിതീയ അവാര്‍ഡ് നൈറ്റിനോടനുബന്ധിച്ച് പ്രശസ്ത ഗായകരായ വിനീത് ശ്രീനിവാസന്‍, സയനോര എന്നിവരോടൊപ്പം പാടാന്‍ തനിയ്ക്കുമൊരവസരം ഒരുക്കിയതിന്. സിനിമയില്‍ പാടിയിട്ടുപോലും ഇത്രയും നല്ലൊരു ടീമിനോടൊപ്പം പാടാന്‍ അവസരം നല്‍കിയത് കലാവേദി മാത്രമാണ്. മറ്റു മാദ്ധ്യമങ്ങളെ അപേക്ഷിച്ച് എന്നെപ്പോലെ വളര്‍ന്നു
വരുന്ന ഗായകര്‍ക്ക് കലാവേദി നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും എക്കാലത്തും ഞാന്‍ സ്മരിക്കും. അഖിലയോടൊപ്പം ഐ.സി.ഐ.സി ബാങ്ക് ഉദ്ദ്യോഹസ്ഥനായ ഭര്‍ത്താവ് ശ്യാം സായിയും സാക്ഷ്യപ്പെടുത്തുന്നു.

അഞ്ചു വയസുമുതല്‍ സരസ്വതിഅമ്മാളിന്റെ കീഴില്‍ സംഗീതം അഭ്യസിയ്ക്കുന്ന അഖില ഇപ്പോള്‍ ഡോ.എസ്.ഭാഗ്യലക്ഷ്മിയുടം കീഴിലാണ് സംഗീതപഠനം തുടരുന്നത്. ഇടയ്ക്ക് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും കഴിവ് തെളിയിച്ച അഖിലയ്ക്ക് നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ ഭാവിയില്‍ അഭിനയിക്കാനും താത്പ്പര്യമുണ്ട്.

ശാരീരശുദ്ധിയ്ക്കുവേണ്ടി തണുപ്പുള്ള ഭക്ഷണം വേണ്ടെന്നു വയ്ക്കുന്ന അഖിലയ്ക്ക് സംഗീതമില്ലാത്ത ലോകത്തെപ്പറ്റി ചിന്തിക്കാന്‍ കൂടി കഴിയുന്നില്ല. ഇടയ്ക്ക് കച്ചേരികള്‍ക്കും അഖില പ്രത്യക്ഷപ്പെടാറുണ്ട്. ശാസ്ത്രീയ സംഗീതവും, സിനിമാഗാനവും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഗായികയിക്ക് പാടുന്ന ഭാഷ പ്രശ്‌നമേയല്ല. ഏത് ഭാഷയിലായിരുന്നാലും പാടാന്‍ അവസരം കിട്ടിയാല്‍ തന്റെ പ്രതിഭ തെളിയിക്കണമെന്ന് അഖിലയ്ക്ക് ആഗ്രഹമുണ്ട്. ഏഷ്യാനെറ്റ് റേഡിയോയിലെ
ഫോണ്‍ ഇന്‍ പ്രോഗ്രാം അവതരിപ്പിക്കുന്നതിലൂടെയാണ് ദുബായില്‍ തനിയ്ക്കിത്രയധികം ആരാധകരുണ്ടെന്ന് അഖില തിരിച്ചറിയുന്നത്. സംഗീതയാത്രയിലെ ഓരോനിമിഷവും ആസ്വാദിയ്ക്കാറുള്ള അഖിലയുടെ ഹൃദ്യമായ സംസാരശൈലിയും പ്രേക്ഷകര്‍ നെഞ്ചോട് ചേര്‍ക്കുന്നു.ശുപാര്‍ശകള്‍ക്കോ, സാമ്പത്തിക വിന്തുണയ്‌ക്കോ ഒരു പരിധി വരെ മാത്രമേ
കലാകാരന്‍മാരെ സൃഷ്ടിയ്ക്കാന്‍ കഴിയുകയുള്ളു. തന്റെ സ്‌നേഹം പോലെ സ്വതസിദ്ധമായ ആലാപനത്തികവുകൊണ്ട് സംഗീതസാഗരം സൃഷ്ടിയ്ക്കുന്ന അഖില ആനന്ദിന്റെ ശബ്ദമാവും ഇനിയുള്ള നാളുകളില്‍ ചലച്ചിത്ര ഗാനപ്രേമികളെ വരവേല്‍ക്കുക. അതിനായി കലാവേദിയും കാത്തിരിയ്ക്കുന്നു.

 

Read more

സംഗീതം ഈ ജീവിതം

3 വര്‍ഷങ്ങള്‍ക്ക്മുന്‍പു നടന്ന സംഭവമാണ്. ഏഷ്യാനെറ്റിലെ സംഗീതസാഗരം എന്ന പരിപാടിയില്‍ പ്രശസ്ത പിന്നണിഗായകന്‍ എസ്.പി,ബാലസുബ്രമണ്യത്തെ അഭിമുഖം നടത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ഗാനങ്ങള്‍ അതെശൈലിയില്‍ പാടിഫലിപ്പിക്കുന്നൊരു ഗായകനെ പ്രൊഡ്യുസര്‍ തേടി നടക്കുന്ന സമയം. രാജ്യത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നും തങ്ങളുടെ പ്രതിഭ തെളിയ്ക്കാന്‍ അനേകം ഗായകര്‍ തിരുവനന്തപുരത്തുള്ള ഗോര്‍ക്കി ഭവനില്‍ തടിച്ചു കൂടി. എസ.പി യുടെ ശൈലി അനുകരിച്ച് ധാരാളം മിടുക്കന്‍മാര്‍ പ്രൊഡ്യുസറുടെ മനം കവരാന്‍ ശ്രമം നടത്തിഎന്നാല്‍, അക്കൂട്ടത്തില്‍ എസ്.പിയെപ്പോലെതന്നെ പാടുന്ന ഒരു ഗായകനുണ്ടായിരുന്നു. അജയ് വാര്യര്‍. നിലാവേ...വാ എന്നു പാടിയ ആ ശബ്ദമാധുര്യത്തെ മാറ്റി നിര്‍ത്താന്‍ വിധികര്‍ത്താക്കളൊടൊപ്പമെത്തിയ പ്രേക്ഷകര്‍ക്കും മനസുവന്നില്ല. അങ്ങനെ സംഗീതസാഗരത്തിലൂടെ എസ്.പിയെപ്പോലെസന്നെ അജയ് വാര്യരും പ്രേക്ഷകലക്ഷങ്ങളുടെ മനം കവര്‍ന്നു.

ആദ്യ സംഗീത അഭ്യസനം വിദ്വാന്‍ ടി.വി.ഗോപാലകൃഷ്ണനു കീഴിലായിരുന്ന അജയ് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, തുളു, ഹിന്ദി, ബംഗാളി എന്നീ ഭാഷകളില്‍ പാടുന്ന അത്ഭുത പ്രതിഭയായി..വിദ്വാന്‍ എസ്.ശങ്കറാണ് അജയ് വാര്യരെ കര്‍ണ്ണാടക സംഗീത ലോകത്തയ്ക്ക് കൈപിടിച്ചു നടത്തിയത്. ലളിതസംഗീതവും, സിനിമാഗാനവും ആലപിക്കുന്ന അതെ ലാഘവത്തോടെ അജയ് വാര്യര്‍ കര്‍ണ്ണാടക സംഗീത ലോകത്തേയ്ക്ക് സാധാരണ ആസ്വാദകരെപ്പോലും ആനയിച്ചു. ഇതിനിടയില്‍ പ്രശസ്തരായ സംഗീതസംവിധായകരുടെകീഴില്‍ ഗാനങ്ങള്‍ ആലപിച്ചു.

കൈരളി ടി.വി. ബാംഗ്ലൂരില്‍ വച്ചു നടത്തിയ സംഗീത പരിപാടിയുടെ മെഗാ ഫൈനലില്‍ അവതാരകനായതും അജയ് തന്നെ. ഉദയാ, ഇ.ടി.വി, ചന്ദന, കാവേരി തുടങ്ങിയ ചാനലുകളില്‍ സ്ഥിരം ഗായകനായിരുന്ന അജയ് ആകാശവാണിയിലും അതഥിയായെത്തി.

കന്നഡ സീരിയലുകളില്‍ ടൈറ്റില്‍ സോംഗ് ആലപിച്ച് ശ്രദ്ധ നേടിയ അജയ് ഏഴു ഭാഷകളിലായി തൊള്ളായിരത്തിലധികം ഗാനങ്ങള്‍ പാടിയിട്ടുണ്ട്. ഹരി കുനിഡ, സങ്കീര്‍ത്തന സ്തുതി ഗീതങ്ങള്‍, ശ്രീമൂകാംബികാദേവി പുഷ്പാഞ്ജലി, സോപാനം എന്നീ ആല്‍ബങ്ങള്‍ ശ്രദ്ധിക്കപ്പെട്ടവയാണ്.

പ്രശസ്ത ഗായികയായ എല്‍. ആര്‍ ഈശ്വരി, പിതുക്കളി മുരുകദാസ്, എന്നവരോടൊപ്പം, സുരേഷ് ഗോപി, സംയുക്താവര്‍മ്മ, ചിപ്പി, ലാലു അലക്‌സ്, വിന്ദുജാമേനോന്‍ എന്നിവരും കുവൈറ്റില്‍ നടത്തിയ സ്റ്റാര്‍ നൈറ്റിലെ പ്രധാന ഗായകനും അജയായിരുന്നു.

ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ രാജന്‍ മത്തായിയുടെ മുന്നില്‍ കന്നഡ സംഘയും, തുളു ഗാനവും അവതരിപ്പിച്ച അജയ് കീന്‍ 4, ഖത്തര്‍ എയര്‍വേയ്‌സ്, ചിന്മയാ വിഷന്‍ ബഹ്‌റൈന്‍ എന്നിവയുടെ ആഭിമുഖ്യത്തിലും തന്റെ സംഗീതവിരുന്നൊരുക്കി. ദോഹയില്‍ നടത്തിയ മുഹമ്മദ് റാഫി നൈറ്റിലും തന്റെ നിറഞ്ഞസാന്നിധ്യം പ്രകടമാക്കിയ അജയ് മലേഷ്യയിലും, സിംഗപ്പൂരും ഭക്തി സാന്ദ്രമായ സംഗീതത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തു.

എം.ജി. ശ്രീകുമാര്‍, വേണുഗോപാല്‍, എസ്.പി. ബാലസുബ്രമണ്യം, എസ്. ജാനകി, പി,ബി.ശ്രീനിവാസ്, വാണി ജയറാം, മധു ബാലകൃഷ്ണന്‍, മിന്‍മിനി എന്നിവരോടൊപ്പവും സംഗീതവേദികളില്‍ സാന്നിധ്യമറിയിച്ച അജയ് വാര്യര്‍ ചിന്മയാ വിഷന്റെ ആസ്ഥാനഗായകനാണ്. ഇടയ്ക്ക് നാടകം, ബാലെ എന്നിവയ്ക്കും പാടിയിരുന്ന ഈ ഗായകന്‍ ഭരതനാട്യത്തിനും,
മോഹിനിയാട്ടത്തിനും പദങ്ങള്‍ ആലപിച്ചിരുന്നു. കുവൈറ്റില്‍ യു.എന്‍ ക്യാംപിനോടനുബന്ധിച്ച് നടന്ന ക്രിസ്തുമസ് പരിപാടിയിലും മികച്ച ഗായകനായത് അജയ് വാര്യരായിരുന്നു. കര്‍ണ്ണാടക ഗവര്‍ണര്‍ രാജ് ഭവനില്‍ വച്ച് നടത്തിയ വിപുലമായ ചടങ്ങിലും അജയ് വാര്യരെ ആദരിച്ചിരുന്നു. കന്നഡയില്‍ നിന്ന് ഭസംഗീതയോഗിഭ, ഭഗാനസൗരഭഭ എന്നീ പേരുകളില്‍ ആദരിക്കപ്പെട്ട അജയ് വാര്യര്‍ ഖത്തര്‍ എയര്‍വേയ്‌സില്‍ എയര്‍ ഹോസ്റ്റസായ ഭാര്യയുടെ പിന്തുണയോടെ പിന്നണി ഗാനരംഗത്ത് സജീവമാകാനുള്ള ശ്രമത്തിലാണ്. സംഗീതയാത്രയ്ക്കിടയില്‍ അജയ് വാര്യര്‍ കലാവേദിയോട് തന്റെ ആഗ്രഹങ്ങള്‍ പങ്കു വച്ചു. നാനാ ഭാഷകളിലും ഗാനങ്ങള്‍ ആലപിച്ച് ദേശീയോദ്ഗ്രഥനത്തിന് മാതൃകയാകുന്ന അജയ്
വാര്യരുടെ മുന്നോട്ടുള്ള യാത്രയ്ക്ക് കലാവേദിയുടെ ആശംസകള്‍.

വിലാസം
അജയ് സേതു വാര്യര്‍
156/19, ഗുരുകൃപ
10th # main, ശ്രീനഗര്‍
ബാംഗ്ലൂര്‍ 560050, കര്‍ണ്ണാടക,
ajw1457@rediffmail.com. 

Read more

ഐശ്വര്യാ നായര്‍

തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് സെന്‍ട്രല്‍ സ്‌കൂളില്‍ 5#ം തരത്തില്‍ പഠിയ്ക്കുന്ന ഐശ്വര്യ നായര്‍ ഏഴ് വര്‍ഷമായി പട്ടം സനലിന്റെ കീഴില്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, നാടോടി നൃത്തം എന്നിവയും, കോട്ടയെം ശ്രീദേവിന്റെ കീഴില്‍ സംഗീതവും അഭ്യസിച്ചു വരുന്നു. യുവജനോത്സവങ്ങളില്‍ പങ്കേടുത്ത് നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഈ കൊച്ചു കലാകാരി, ദുബായില്‍ ഉദ്യോഗസ്ഥനായ ബാലചന്ദ്രന്റെയും, വിനീതയുടെയും മകളാണ്. അഭിനയം, മോഡലിങ്ങ് എന്നിവയില്‍ അതീവ താല്‍പ്പര്യമുള്ള ഐശ്വര്യയുടെ വിലാസം

ഐശ്വര്യാ നായര്‍. ബി
'അമൃത രൃപ'
കൊടിത്തറ
മുക്കോലയ്ക്കല്‍ പി.ഒ
തിരുവനന്തപുരം
ഫോണ്‍ 04712731935 

Read more

കടലേഴും കടന്ന് കാര്‍ത്തികേയന്റെ കീര്‍ത്തി

സംഗീതത്തിന്റെ ബാലപാഠം അഭ്യസിച്ചു കഴിഞ്ഞാലുടന്‍ തന്നെ ഒരു സിനിമയിലെങ്കിലും പാടുക, അതിന്റെ മേല്‍വിലാസത്തില്‍ നാട്ടിലും, വിദേശത്തുമൊക്കെ ഗാനമേളകളില്‍ സജീവമാകുക, പണം സമ്പാദിക്കുക എന്ന ഒറ്റ ലക്ഷ്യമാണ്. പുതുതലമുറയ്ക്കുള്ളത്. എന്നാല്‍ ശുദ്ധസംഗീതത്തിന്റെ അന്തരാത്മാവ് തേടിയലയുന്നവരും ഇക്കൂട്ടത്തിലുണ്ട്. സംഗീതത്തിന്റെ പടവുകള്‍ ചിട്ടയോടെ ചവിട്ടിക്കയറി തന്റെ പിന്‍ഗാമികള്‍ക്ക് അതിന്റെ പുണ്യം പകര്‍ന്നു നല്‍കുന്ന നിലമ്പൂര്‍ കാര്‍ത്തികേയന്‍ അതിനുദാഹരണമാണ്. സപ്തസ്വരങ്ങള്‍ ആലേഖനം ചെയ്തിട്ടുള്ള ജീനിന്റെ ഉടമയ്ക്ക് അതുകൊണ്ടുതന്നെ ഒരു സിനിമാ ഗായകനെന്ന നിലയില്‍ പ്രശസ്തനായില്ലെന്ന പരാതിയുമില്ല. 1970കളില്‍ മലയാള ചലച്ചിത്രഗാനാലാപനരംഗത്ത് വേറിട്ട ശബ്ദത്തിലൂടെ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഈ സംഗീതജ്ഞന് പാടിയ സിനിമകളുടെ എണ്ണത്തേക്കാള്‍ അതിന്റെ ആലാപനത്തികവിനെ ക്കുറിച്ചോര്‍ക്കാനാണിഷ്ടം. ആദ്യകാലത്ത് അന്‍പതോളം സിനിമാഗാനങ്ങള്‍ ആലപിച്ച ഈ മഹാഗായകന്‍ എക്കാലത്തെയും പ്രശസ്തരായ ദേവരാജന്‍ മാസ്റ്റര്‍, ശ്യാം, എ.ടി.ജോയ് എന്നിവരുടെ സംഗീത സംവിധാനത്തിലാണ് തന്റെ സ്വരശുദ്ധി തെളിയിച്ചത്.

ചാനലുകള്‍ പോയിട്ട്, ടെലിവിഷന്‍ പോലും പ്രചാരത്തിലില്ലാത്ത കാലം. നിലമ്പൂര്‍ ചുങ്കത്തറ എം.പി.എം. ഹൈസ്‌ക്കൂളിലെ വിദ്യാഭ്യാസത്തിനു ശേഷം ചെമ്പൈ മ്യൂസിക് കോളേജില്‍ (പാലക്കാട്) നിന്ന് ഗാനഭൂഷണവും, തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്നും ഗാനപ്രവീണയും സ്വന്തമാക്കി. എന്നാല്‍ സാക്ഷ്യപത്രങ്ങള്‍ക്കപ്പുറമുള്ള ആലാപനത്തികവ് മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്ന് നിലമ്പൂര്‍ കാര്‍ത്തികേയനെ വ്യത്യസ്തനാക്കി. യേശുദാസും, ജയചന്ദ്രനുമൊക്കെ പിന്നണിഗാന രംഗത്ത് വിലസുന്ന കാലത്താണ് നിലമ്പൂരിന്റെ നാദപ്രവാഹവും, ചെന്നൈയിലെത്തിയത്. ദേവരാജന്‍ മാഷിനോടൊപ്പം സാക്ഷാല്‍ യേശുദാസും കാര്‍ത്തികേയന്റെ ശബ്ദം ഇരുകൈയും നീട്ടി സ്വീകരിച്ച വസന്തകാലം. കാര്‍ത്തികേയന്റെ കുളിര്‍മ്മയുള്ള സ്വരമാധുരിയ്ക്കായി ശ്രോതാക്കള്‍ കാതു കൂര്‍പ്പിച്ചിരുന്ന ദിനങ്ങള്‍. ചില ജാതകങ്ങള്‍ക്ക് പണത്തിനു മുന്നില്‍ സ്വന്തം പ്രതിഭയെ പണയപ്പെടുത്തേണ്ടി വരുന്നു. പിന്നീട് സിനിമാ നിര്‍മ്മാതാക്കളുടെ സ്വാര്‍ത്ഥ താല്‍പ്പര്യത്തിനു വേണ്ടി പിന്നണിഗാനരംഗത്തു നിന്നും ഈ കാര്‍ത്തിക നക്ഷത്രക്കാരന് വിടവാങ്ങേണ്ടി വന്നു.

പാടിയ അന്‍പതോളം ഗാനങ്ങളില്‍ രതിനിര്‍വ്വേദത്തിലെ മൗനം തളരും തണലിലെന്ന ഗാനത്തിന്റെ ട്രാക്ക് കേട്ടിട്ട് യേശുദാസിനു പോലും എതിരഭിപ്രായമുണ്ടായിരുന്നില്ല. എന്നാല്‍ നിര്‍മ്മാതാവിന്റെ താല്‍പ്പര്യമനുസരിച്ച് മാറേണ്ടി വന്നു. അണിയറയെന്ന ചിത്രത്തിലെ കാഞ്ഞിരക്കോട്ട് കായലിലോയെന്ന ഗാനത്തിലൂടെയാണ് നിലമ്പൂര്‍ കാര്‍ത്തികേയന്റെ കീര്‍ത്തി മലയാളക്കരയില്‍ അലയടിച്ചത്. തുടര്‍ന്ന് കേണലും ഡയറക്ടറും, കോട്ടയം ജോയിയുടെ സംവിധാനത്തില്‍ ലില്ലിപൂക്കള്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധിക്കപ്പെട്ടു.

കാര്‍ത്തികേയനെന്നാല്‍ സുബ്രഹ്മണ്യന്‍. തന്റെ മയില്‍ വാഹനത്തിലേറിയാണ് സുബ്രഹ്മണ്യന്‍ ഉലകം ചുറ്റുന്നതെങ്കില്‍ സംഗീതത്തിന്റെ ചിറകിലേറിയാണ് ഈ കാര്‍ത്തികേയന്‍ 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏഴാം കടലിനക്കരെയെത്തിയത്. ഗൃഹാതുരത്വമുണര്‍ത്തുന്ന മലയാള ഗാനങ്ങള്‍ പിന്നീട് ഈ ശാരീരത്തിലൂടെ ശ്രവിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്കാണ് ഭാഗ്യമുണ്ടായത്. ന്യൂയോര്‍ക്കിലെ ന്യൂഹൈഡ് പാര്‍ക്കിലെ സംഗീത സാഗരസഭയെന്ന വിദ്യാലയത്തിലിരുന്ന് സൗമ്യഭാവങ്ങളോടെ ഈ അനുഗൃഹീതഗായകന്‍ തന്റെ വിശേഷങ്ങള്‍ പങ്കിടുന്നു.

ഇത്രയും നല്ല റെയ്ഞ്ച് ഉള്ള ഗായകനായിട്ടും സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞത ?
ആദ്യകാലത്ത് സിനിമാ പിന്നണി ഗാനാലാപനരംഗത്ത് കഴിവുകള്‍ക്കപ്പുറം പ്രശസ്തിയും വേണമായിരുന്നു. അന്നൊക്കെ സിനിമയോടൊപ്പം തന്നെ പാട്ടുകള്‍ക്കും പ്രസക്തിയുണ്ടായിരുന്നു. ഒരു പുതുമുഖ ഗായകനവസരം നല്‍കുന്നതിനേക്കാള്‍ യേശുദാസ്, ജയചന്ദ്രന്‍ തുടങ്ങിയ ഗായകര്‍ക്കായിരുന്നു പ്രാധാന്യം. സംഗീത സംവിധായകര്‍ക്ക് എന്നെപ്പോലുള്ളവര്‍ക്കവസരം നല്‍കണമെന്നു തോന്നിയാല്‍ പോലും സിനിമാ പ്രൊഡ്യൂസര്‍മാര്‍ റിസ്‌ക്ക് എടുക്കാന്‍ തയ്യാറല്ലായിരുന്നു. സ്‌ക്രീനില്‍ ഗായകന്റെ പേരില്‍ യേശുദാസിന്റെയോ, ജയചന്ദ്രന്റെയോ സ്ഥാനത്ത് നിലമ്പൂര്‍ കാര്‍ത്തികേയന്‍ എന്നെഴുതി കാണിക്കുന്നത് സങ്കല്‍പ്പിക്കാന്‍ പോലും അവര്‍ക്ക് സാധ്യമല്ലായിരുന്നു.

പുതിയ തലമുറ അക്കാര്യത്തില്‍ ഭാഗ്യവാന്‍മാരാണല്ലോ ?
തീര്‍ച്ചയായും, അവര്‍ക്ക് ധാരാളം അവസരങ്ങളുണ്ട്. ഞാന്‍ പാടിയിരുന്ന കാലത്ത് റേഡിയോ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്നിപ്പോള്‍ ടി.വി.ചാനലുകളും മറ്റും അവര്‍ക്കായി എന്തൊക്കെ സംഗീതപരിപാടികളാണ് ഒരുക്കുന്നത്. ഒരുവിധം പാടുന്ന ഗായകര്‍ക്കൊക്കെ അവസരങ്ങളുള്ള കാലം. അന്നത്തെ അപേക്ഷിച്ച് റെക്കോഡിംഗിനുള്ള സൗകര്യങ്ങളും ഇന്ന് കൂടുതലാണ്.

സംഗീതപഠനം കഴിഞ്ഞയുടന്‍ സിനിമയിലേയ്ക്ക് പ്രവേശിക്കുകയായിരുന്നോ?
തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളേജിലെ ഗാനപ്രവീണയ്ക്കു ശേഷം നിലമ്പൂരില്‍ത്തന്നെയുള്ള കെ.എം.മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ സംഗീതാധ്യാപകനായി കുറച്ചു കാലം ജോലി നോക്കി. തുടര്‍ന്നാണ് എന്റെ വിദ്യാര്‍ത്ഥിയും ഗായകനുമായ കൃഷ്ണചന്ദ്രന്‍ അഭിനയിച്ച രതിനിര്‍വ്വേദത്തില്‍ ട്രാക്കു പാടാനായി ചെന്നെയിലെത്തുന്നത്. അതിലെ മൗനം തളരും തണലിലെന്ന ഗാനമാണ് ഞാനാലാപിച്ചത്. ട്രാക്ക് കേട്ടിട്ട് ദാസേട്ടന്‍ പോലും എനിക്കു വേണ്ടി ശുപാര്‍ശ ചെയ്തിരുന്നു. കൃഷ്ണചന്ദ്രനും ഞാന്‍ പാടിയതില്‍ തൃപ്തനായിരുന്നു. പക്ഷേ അതിന്റെ പ്രൊഡ്യൂസറുടെ താല്‍പ്പര്യത്തിനു വേണ്ടി ആ പാട്ട് ദാസേട്ടന്‍ തന്നെ പാടി. പിന്നീട് കൂടുതലും ഡ്യൂയറ്റായിരുന്നു പാടിയിരുന്നത്. അണിയറയിലെ കാഞ്ഞിരോട്ട് കായലിലോയെന്ന ഗാനം വളരെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് ഡ്യൂയറ്റുകള്‍ പാടാനായിരുന്നു യോഗം. ഇന്നത്തെപ്പോലെ പുതിയ ഗായകരെ പ്രോത്സാഹിപ്പിക്കുന്ന രീതിയും അന്നുണ്ടായിരുന്നില്ല.

അന്‍പതോളം പാട്ടുകള്‍ പാടിയ ഗായകന്‍ എങ്ങനെയാണ് അമേരിക്കയിലെത്തിയത് ?
സിനിമയില്‍ പാടിയിരുന്ന കാലത്തു തന്നെയാണ് എന്റെ വിവാഹം. സംഗീതാധ്യാപികയായിരുന്ന സുലേഖ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതാണ് മറ്റൊരു വഴിത്തിരിവായത്. സുലേഖയും ഗാനഭൂഷണം നേടിയിട്ടുണ്ട്. സുലേഖയോടൊപ്പം ന്യൂയോര്‍ക്കിലെത്തി. 23 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവിടെയെത്തിയപ്പോഴും മനസ്സില്‍ ഒറ്റ ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഗീതം. അങ്ങനെയാണ് സംഗീതസാഗരസഭയെന്ന വിദ്യാലയം തുടങ്ങുന്നത്. സിനിമയില്‍ പാടി പ്രശസ്തനായപ്പോഴേക്കും, ഞാനിവിടെ എത്തിയിരുന്നു. കര്‍ണ്ണാടക സംഗീതത്തിനോടൊപ്പം അമേരിക്കയില്‍ നിന്ന് വെസ്റ്റേണ്‍ കീബോര്‍ഡും പരിശീലിച്ചു. നാട്ടില്‍ നമുക്കന്യമായ വോയ്‌സ് ട്രെയിനിങ്ങിനെക്കുറിച്ച് ഗവേഷണം നടത്തി. കേരളത്തിലെ സംഗീത കോളേജുകളില്‍ 7 വര്‍ഷം പഠിച്ചാലും മനസ്സിലാക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഇവിടുന്ന് നേടാനായത്. ഇവിടെ ഒരു സംഗീതജ്ഞന്‍ ഫിസിയോളജി, അനാട്ടമി എന്നിവയും പഠിച്ചിരിക്കണം. ഇന്ത്യന്‍ സംഗീതത്തിലില്ലാത്ത കുറേ നല്ല വശങ്ങള്‍ നമുക്ക് പാശ്ചാത്യരില്‍ നിന്ന് നേടാനുണ്ട്. ദൈവം വിധിച്ചിട്ടുള്ളത് നമുക്ക് കിട്ടുമെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. സിനിമാഗായകനായിരുന്നെങ്കില്‍ ഒരു പക്ഷേ.... സംഗീതത്തില്‍ ഇത്രയും അവഗാഹം നേടാന്‍ കഴിയുമായിരുന്നില്ല.

സംഗീത സാഗരസഭയിലെ പ്രവര്‍ത്തനങ്ങള്‍ ?
നൂറിലധികം വിദ്യാര്‍ത്ഥികള്‍ കര്‍ണ്ണാടകസംഗീതം, വെസ്റ്റേണ്‍ കീബോര്‍ഡ് എന്നിവ എന്റെ കീഴില്‍ അഭ്യസിച്ചുവരുന്നു. ഇവിടുത്തെ പഠനരീതി നാട്ടിലേതില്‍ നിന്നും തികച്ചും വ്യത്യസ്ഥമാണ്. ഇവിടെ ശബ്ദപരിശീലനത്തിനാണ് പ്രാധാന്യം

മലയാളി വിദ്യാര്‍ത്ഥികളില്‍ നിന്നും വിദേശ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രത്യേകതകള്‍ ?
ഇവിടുത്തെ കുട്ടികള്‍ക്ക് വളരെ ലളിതമായി പാഠങ്ങള്‍ പറഞ്ഞു കൊടുക്കണം. മലയാളികളെപ്പോലെ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പഠിക്കുകയെന്ന രീതിയല്ല അവര്‍ക്കുള്ളത്. ഉദാഹരണത്തിന് ഗമകങ്ങളെക്കുറിച്ച് പഠിപ്പിച്ചാല്‍ ഏറ്റവും ലളിതമായി അവര്‍ക്കത് വിശദീകരിക്കണം. നമ്മുടെ രീതി കഠിനമാണ്. അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓരോന്നും ദൃശ്യവത്ക്കരിക്കണം. ഉദാഹരണത്തിന് കീ ബോര്‍ഡ് പഠിപ്പിക്കുമ്പോള്‍ ഓരോന്നിന്റെയും ഡയഗ്രം നിര്‍മ്മിച്ച് വിവരിച്ചാല്‍ മാത്രമേ കുട്ടികള്‍ക്ക് മനസ്സിലാവുകയുള്ളൂ. ഗ്രഹിക്കാനുള്ള കഴിവ് നമ്മുടെ കുട്ടികള്‍ക്കാണ് കൂടുതലെന്നു നിസ്സംശയം പറയാം.

ലോക പ്രശസ്തനായ എ.ആര്‍.റഹ്മാന്‍, പിന്നണിഗായകന്‍, കൃഷ്ണചന്ദ്രന്‍ എന്നിവര്‍ക്ക് സംഗീതം പകര്‍ന്നു നല്‍കിയിട്ടുണ്ടല്ലോ ?
പ്രശസ്ത സംഗീത സംവിധായകനായ ആര്‍.കെ.ശേഖറിന്റെ മകനാണ് ഇന്നത്തെ എ.ആര്‍.റഹ്മാന്‍. റഹ്മാനെ ഞാന്‍ കുറച്ചു കാലം അതും വളരെ ചെറിയ പ്രായത്തിലാണ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചിരുന്നത്. അന്നുതന്നെ നല്ല ടാലന്റ് ഉള്ള കുട്ടിയായിരുന്നു. പിന്നെ ആര്‍.കെ.ശേഖറിന്റെ മകനല്ലേ.. പാരമ്പര്യമായി കിട്ടിയ സംഗീതത്തിന് ഇത്രയും മാധുര്യമേറിയതില്‍ അത്ഭുതപ്പെടാനില്ല. അമേരിക്കയിലെത്തിയതിനു ശേഷം ഞാന്‍ റഹ്മാനെ നേരില്‍ കണ്ടിട്ടില്ല. പക്ഷേ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ഓര്‍ക്കാറുണ്ട്. വളരെ മനോഹരമായ കമ്പോസിങ്ങ്. അച്ഛനെപ്പോലെ ജീനിയസ്. ആര്‍.കെ.ശേഖറിന്റെ പാട്ടുകേട്ടാല്‍ ഏതു ഭാഗമാണ് നല്ലതെന്നു പറയാന്‍ കഴിയില്ല. അന്നത്തെ തലമുറയ്ക്ക് അദ്ദേഹത്തിന്റെ പാട്ടുകള്‍ കാണാപ്പാഠമായിരുന്നു. എന്റെ ശിഷ്യരില്‍ മറ്റൊരാളായ കൃഷ്ണചന്ദ്രന്‍ നടനായി, പിന്നീട് ഗായകനായി, ഇപ്പോള്‍ അറിയപ്പെടുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും, അവതാരകനുമാണദ്ദേഹം. വല്ലപ്പോഴുമൊക്കെ വിളിക്കാറുണ്ട്. ഒരദ്ധ്യാപകന് ഈ ഓര്‍മ്മകളൊക്കെത്തന്നെ ധാരാളമല്ലെ..

സംഗീതസാഗരസഭയില്‍ സുലേഖ ടീച്ചറിന്റെ റോള്‍ ?
സംഗീതത്തില്‍ ഗാനഭൂഷണം നേടിയിട്ടുണ്ടെങ്കിലും അവര്‍ ഇപ്പോള്‍ ന്യൂയോര്‍ക്കിലുള്ള എല്‍മസ്റ്റ് ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നു. ഭാവിയില്‍ സംഗീതത്തില്‍ സജീവമാകും.

പുതിയ തലമുറയിലെ, പ്രത്യേകിച്ച് അമേരിക്കയിലെ ഗുരുശിഷ്യബന്ധത്തെക്കുറിച്ച് ?
നമ്മുടെ നാട്ടില്‍ പോലും പുതിയ തലമുറ അധ്യാപകരെ ബഹുമാനിക്കാറില്ലല്ലോ. അമേരിക്കയിലെ കുട്ടികള്‍ ആദരവുണ്ടെങ്കിലും അത് അദ്ധ്യാപകനോട് പ്രകടമാക്കാറില്ല. അതിവിടുത്തെ കുട്ടികള്‍ക്ക് അറിയില്ലായെന്നതാണ് സത്യം. ഓരോ വിദ്യാര്‍ത്ഥിയും അവരവരുടെ ലോകത്താണ്. ന്യൂയോര്‍ക്കിലും ന്യൂജേഴ്‌സിയിലുമായി നൂറുകണക്കിന് കുട്ടികളെ സംഗീതം പഠിപ്പിക്കാന്‍ കഴിഞ്ഞു. കലാവേദി ന്യൂയോര്‍ക്കിലെ ഫ്‌ളോറല്‍ പാര്‍ക്കില്‍ ഉടന്‍ ആരംഭിക്കുന്ന മ്യൂസിക് സ്‌കൂളിന്റെ മുഖ്യ അധ്യാപകനാണ്. നമ്മുടെ പുതിയ തലമുറകള്‍ക്ക് നമ്മുടേതായ സംഗീതവും മറ്റു കലാപാരമ്പര്യങ്ങളും പകരേണ്ടത് നമ്മുടെ കടമയാണ്. ഈ സംഗീത സപര്യയിലൂടെ എന്റെ ദൗത്യം നിര്‍വ്വഹിക്കുന്നുവെന്ന ചാരിതാര്‍ത്ഥ്യമുണ്ട്.

മകനും പാടുമോ?
എനിക്കാകെയുള്ളത് ഒരു മകനാണ്. പേര് ധനീഷ്. ബിസിനസ്സ് മാനേജ്‌മെന്റിന് പഠിക്കുന്നു. അവന് അഭിനയത്തിലാണ് താല്‍പര്യം. പഠനം പൂര്‍ത്തിയായതിനു ശേഷം ചെന്നെയില്‍ വരണമെന്നാണ് അവന്റെ ആഗ്രഹം. മകന് സംഗീതം ഇഷ്ടമാണ്. പക്ഷേ കൂടുതല്‍ അഭിരുചിയുള്ള മേഖല തെരഞ്ഞെടുക്കുന്നതാണ് ശരിയെന്നു തോന്നി.

പിന്നണി ഗാനാലാപനരംഗത്ത് വീണ്ടും സജീവമാകുമോ?
അവസരം ലഭിക്കുകയാണെങ്കില്‍ ഒരു കൈ നോക്കാം. എന്നാലും ഒരു സിനിമയിലെങ്കിലും സംഗീത സംവിധാനം നിര്‍വ്വഹിക്കണമെന്ന ആഗ്രഹം അവശേഷിക്കുന്നു. ഇവിടെ ധാരാളം ക്രിസ്തീയ ഭക്തിഗാനങ്ങള്‍ക്ക് ഞാന്‍ സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട്. അവയില്‍ മിക്കവയും ഹിറ്റായിരുന്നു. സംഗീത സംവിധാനത്തിലായാലും എനിക്കു തിളങ്ങാന്‍ പറ്റുമെന്ന ആത്മവിശ്വാസമുണ്ട്. ഒരു മലയാള സിനിമയ്‌ക്കെങ്കിലും സംഗീത സംവിധായകന്റെ കുപ്പായമണിയണം.

യേശുദാസ്, ചിത്ര, റാഫി, സുശീല, എസ്.പി.ബാലസുബ്രഹ്മണ്യം എന്നിവരുടെയൊക്കെ ആലാപനശൈലി ഇഷ്ടപ്പെടുന്ന ഈ ഗായകന് ഒരു കാര്യത്തില്‍ പരിഭവമുണ്ട്. അതായത് പുതിയ തലമുറയ്ക്ക് അക്ഷരസ്ഫുടത നഷ്ടമായതില്‍, ഭര്‍ത്താവിന് ബര്‍ത്താവെന്നും, ഭരണിയ്ക്ക് ബരണിയെന്നുമൊക്കെ മൊഴിയുന്നതു കേട്ടാല്‍ കാര്‍ത്തികേയന്‍ മാഷിന് സഹിക്കില്ല. കേട്ടപാട്ടുകള്‍ മനോഹരം... കേള്‍ക്കാത്തവ അതിമനോഹരം. അതെ നിലമ്പൂര്‍ കാര്‍ത്തികേയന്റെ സംവിധാനത്തില്‍ കേള്‍ക്കാന്‍ പോകുന്ന സിനിമാഗാനങ്ങള്‍ അതിമനോഹരങ്ങള്‍ തന്നെയായിരിക്കും. സംഗീതത്തിന്റെ സാഗരത്തിലാറാടി സഹജീവികള്‍ക്ക് സാന്ത്വനമരുളുന്ന ഈ സുമനസ്സിന്റെ സംഗീത സദ്യയ്ക്കായി നമ്മുക്ക് കാതോര്‍ക്കാം. 

Read more

സംഗീതപ്പെരുമയില്‍ ജോഷി ജോസ്

ഒരു വരിപ്പാട്ടു കൊണ്ട് അമേരിക്കയിലേക്ക് കടന്ന വ്യക്തി ആരാണെന്നു ചോദിച്ചാല്‍ ഒരുത്തരമേയുള്ളൂ. സാക്ഷാല്‍ ജോഷി ജോസ് 'ദീവാനേ' എന്ന ഹിന്ദി ചിത്രത്തിലെ സോച്ചേംഗേ തുമേ പ്യാര്‍ എന്ന പാട്ടിലെ ഹമ്മിംഗ് മാത്രം പാടിയാണ് ഈ സംഗീതവിദ്വാന്‍ അമേരിക്കന്‍ സാമ്രാജ്യത്തിലേക്കിറക്കിച്ചെന്നത്. അമേരിക്കയിലെത്താന്‍ പാസ്‌പോര്‍ട്ടും, വിസയും മാത്രം പോരെ? അല്ലാതൊരു വരി പാട്ടും പാടണമോയെന്ന് നിങ്ങള്‍ സംശയിച്ചേക്കാം. എന്നാല്‍, ആദ്യമായി അമേരിക്കയില്‍ ഗാനമേള അവതരിപ്പിക്കാനുള്ള അവസരം കസ്‌റംസ് ഓഫീസര്‍ നിഷേധിച്ചാല്‍ ആരാണ് പാടിപ്പോകാത്തത്? ഇനി ജോഷി ജോസ് ആരാണെന്നറിയേണ്ടേ? തൃശൂര്‍ കുരിയച്ചിറയിലുള്ള കത്രീനാ ജോസിന്റെ മകനും, മികച്ച ഗായകനുമാണ് കക്ഷി. കുരിയച്ചിറ മാര്‍തിമോത്തിയോസ് ഹൈസ്‌കൂളില്‍ പത്താംക്‌ളാസ്സില്‍ പഠിക്കുമ്പോഴാണ് ജോഷിക്ക് സംഗീതം തലയ്ക്കു പിടിച്ചത്. പ്രീഡിഗ്രിക്കാലത്ത് ജോഷിക്ക് സംഗീതത്തോടു മാത്രമായി പ്രണയം. അങ്ങനെ കേരളത്തിലെ തന്നെ ആദ്യത്തെ പ്രൊഫഷണല്‍ ഗാനമേള ട്രൂപ്പായ 'വോയ്‌സ് ഓഫ് തൃശൂരി' ലൂടെയാണ് ജോഷി ജോസെന്ന ഗായകന്‍ പിറവിയെടുക്കുന്നത്. അക്കാലത്ത് പ്രശസ്ത സംഗീത സംവിധായകരായ ജോണ്‍സണ്‍ മാഷും, ഔസേപ്പച്ചനും ഈ ട്രൂപ്പില്‍ പ്രവര്‍ത്തിച്ചിരുന്നു.തുടര്‍ന്ന് തൃശൂര്‍ കലാസഭന്‍, തൃശൂര്‍ ചോയ്‌സ്, നീലാംബരി, കൊച്ചിന്‍ കലാഭവന്‍ എന്നീ ട്രൂപ്പുകളിലും നിറഞ്ഞ സാന്നിധ്യമായി മാറ്റി ജോഷി. പി.ജയചന്ദ്രന്‍, ഉണ്ണിമേനോന്‍, ചിത്ര എന്നിവരോടൊപ്പം അനേകം വേദികള്‍ പങ്കിടാനും ഇക്കാലയളവില്‍ ജോഷിയിലെ ഗായകനവസരം ലഭിച്ചു. ഇതിനിടയില്‍, അഭിനയവും, തനിക്കു വഴങ്ങുമെന്നറിഞ്ഞ ജോഷി 6 മാസക്കാലം ഭരതനാട്യത്തിനൊപ്പവും ചുവടുകള്‍ വച്ചു. തൊണ്ണൂറുകളില്‍ പി.ജയചന്ദ്രന്‍, ഉണ്ണിമേനോന്‍ എന്നീ ഗായകര്‍ക്കൊപ്പം നിരവധി വേദികളില്‍ 'അടിപൊളി' ഗാനങ്ങളാലപിച്ച ഈ ഗായകന് മിമിക്രിയും വഴങ്ങിയിരുന്നു. അക്കാലത്തെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായ അകലെ... അകലെ... നീലാകാശം എന്ന ഡ്യൂയറ്റ് ഗാനം തനിയെ ആലപിച്ച് നീലാകാശത്തെയും കൈക്കുമ്പിളിലാക്കിക്കളഞ്ഞു ഈ മഹാന്‍. ഈ ഗാനം അമേരിക്കയിലേക്കുള്ള വാതായനം തുറക്കാന്‍ ജോഷിക്ക് സഹായകമായി. സഹ പ്രവര്‍ത്തകരായ വയലിനിസ്‌റ് ജോര്‍ജ്ജ് പുത്തൂരും, ഗിറ്റാറിസ്‌റ് ടോണ്‍ ചിറമേലുമാണ് അന്നത്തെ കോഓര്‍ഡിനേറ്ററായ മണ്‍മറഞ്ഞ സുരേന്ദ്രനേയും, ഹൂസ്‌റണിലെ സുകുനായരെയും ജോഷിക്ക് പരിചയപ്പെടുത്തിയത്. ചിത്രയ്ക്കും, ഉണ്ണിമേനോനുമൊപ്പം യു.എസില്‍ 15 വേദികളില്‍ പാടാനവസരം ലഭിച്ചെങ്കിലും ന്യൂഡല്‍ഹി എയര്‍പോര്‍ട്ടില്‍ വച്ചാണ് സംഗീതത്തിന്റെ വിലയറിഞ്ഞ ആ സംഭവം നടന്നത്. അക്കഥ ഇങ്ങനെയാണ്.

ഉണ്ണിമേനോനും, ചിത്രയ്ക്കുമൊപ്പം യു.എസില്‍ പാടാനവസരം ലഭിച്ച ജോഷിയുടെ ആദ്യ വിമാനയാത്രയായിരുന്നു അത്. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് കസ്‌റംസ് അധികൃതരുടെ മുന്നില്‍ വച്ച് കൈയൊപ്പിടാന്‍ പറഞ്ഞപ്പോള്‍ പരിഭ്രമത്താല്‍ ജോഷി വിറച്ചു പോയി. ഒറ്റയ്ക്കുള്ള യാത്രയാണ്. ജോഷിയുടെ മുഖഭാവം കണ്ടപ്പോള്‍ തന്നെ കസ്‌റംസ് അധികൃതര്‍ ജോഷിയെ വ്യാജനെന്ന് വിധിയെഴുതി. ഇന്ത്യയിലെ പല വേദികളിലും പാടിയിട്ടുള്ള ഫോട്ടോകള്‍ കാണിച്ചിട്ടും അധികൃതര്‍ക്ക് തൃപ്തിയായില്ല. വിമാനം പുറപ്പെടേണ്ട സമയമായിട്ടും ജോഷിക്കു മാത്രം യാത്രാനുമതി നിഷേധിച്ചപ്പോഴാണ് സ്‌കൂളിലെ വികൃതിപ്പയ്യനായിരുന്ന ജോഷി പഴയ സ്വഭാവം പുറത്തെടുത്തത്. അങ്ങനെ അനേകം യാത്രക്കാരുടെയും, ഉദ്യോഗസ്ഥന്‍മാരുടെയും മുന്നില്‍ വച്ച് 'ദീവാനേ' എന്ന ചിത്രത്തിലെ പാട്ടിന്റെ ഹമ്മിംഗ് മാത്രം പാടി താനൊരു മികച്ച ഗായകനെന്ന് പഞ്ചാബി ഓഫീസറെ ജോഷി സാക്ഷ്യപ്പെടുത്തി പാട്ടു കേട്ടതും ഓഫീസര്‍ക്ക് അതിയായ സന്തോഷം. നിറഞ്ഞ മനസ്സോടെ അദ്ദേഹം ജോഷിയെന്ന ഗായകന് യാത്രാനുമതി നല്‍കി. അങ്ങനെ 'ദീവാനേ'യിലെ ഒറ്റവരി പാട്ട് നിഷ്‌കളങ്കമായി പാടിയാണ് ഈ ദുനിയാവിന്റെ അങ്ങേയറ്റത്തേയ്ക്ക് ജോഷി ജോസെന്ന പ്രതിഭാധനനായ ഗായകന്‍ പറന്നിറങ്ങിയത്. അതിലൂടെ അമേരിക്കന്‍ മലയാളികള്‍ക്ക് ജോഷിയിലെ മഹാഗായകനെ അടുത്തറിയാന്‍ ഭാഗ്യമുണ്ടായി.

അമേരിക്കയിലെ അനേകം വേദികളില്‍ ശ്രോതാക്കള്‍ക്ക് ശ്രവണ സുഖം പകര്‍ന്ന ഗാനങ്ങളാലപിച്ച ജോഷിക്ക് പിന്നീട് ജന്‍മനാട്ടിലേയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അമേരിക്കന്‍ മലയാളിയായ രാജു ജോസഫ് സംവിധാനം നിര്‍വ്വഹിച്ച 'ഡോളര്‍' എന്ന ചിത്രത്തില്‍ ജോഷിയായിരുന്നു അസിസ്‌റന്റ് ഡയറക്ടര്‍. പിന്നീട് കുറച്ചു കാലം കാലിഫോര്‍ണിയായിലെ മദ്യശാലയിലും, ന്യൂയോര്‍ക്കിലെ ഫാസ്‌റ് ഫുഡ് റെസ്‌റോറന്റിലും ജോലി നോക്കി. മേരിലാന്റിലെ ഹോട്ടലില്‍ ജോലി ചെയ്യുമ്പോഴും സംഗീതത്തെ സന്തത സഹചാരിയാക്കാനും ജോഷി മറന്നില്ല. അമേരിക്കയിലെ സുമനസ്സുകളായ മലയാളികളുടെ സഹായത്താല്‍ സംഗീതവും, ജോലിയും, ഒരുമിച്ചു കൊണ്ടു പോകാന്‍ ജോഷിക്ക് സാധിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഓഫീസറായ വിജയന്റെ സഹായത്താല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിലും ജോലി നോക്കിയിട്ടുണ്ട് ജോഷി. ഇപ്പോള്‍ ന്യൂജേഴ്‌സിയിലെ സോഫ്‌റ്റ്വെയര്‍ കമ്പനിയിലാണ് അദ്ദേഹം.

തൃശൂര്‍ കൊട്ടേക്കാട് സ്വദേശിയും, ന്യൂയോര്‍ക്കില്‍ ഡയാലിസിസ് ടെക്‌നീഷ്യനുമായ ഭാര്യ അജിതയ്ക്കും, മക്കളായ അമല്‍, ജിത്തു എന്നിവര്‍ക്കുമൊപ്പം ന്യൂയോര്‍ക്കിലെ ഗ്‌ളന്‍ ഓക്‌സ് വില്ലേജില്‍ താമസിക്കുന്ന ജോഷിക്ക് അമേരിക്കയിലെ കലാകാരന്‍മാരുടെ ഐക്യത്തെപ്പറ്റി പറയാന്‍ നൂറുനാവാണ്.

സ്‌കൂളില്‍ മഹാവികൃതിയായിരുന്ന ജോഷിക്ക് ഗണിതശാസ്ത്രം എന്നും അന്യമായിരുന്നു. കോപ്പിയടിച്ചാണ് ഓരോ വര്‍ഷവും കണക്കിന്റെ കടമ്പകള്‍ കടന്നിരുന്നത്. എന്നാല്‍,ശാസ്ത്രീയ സംഗീതത്തിന്റെ പിന്‍ബലമില്ലാതെ ശ്രുതിമധുരമായി ഗാനങ്ങളാലപിക്കുന്ന ജോഷിയുടെ കയ്യില്‍ സംഗീതത്തിന്റെ ഗണിതശാസ്ത്രം എന്നും ഭദ്രമായിരുന്നു. ജോഷിയെന്ന അതുല്യ പ്രതിഭയുടെ ഗാനാലാപനം ആസ്വദിച്ചിട്ടുള്ള സഹൃദയരാരും പറയില്ല ജോഷിയെപ്പോലെ പാടാന്‍ കഴിയുമെന്ന്. കാരണം, ജോഷി ജോസെന്ന ഗായകന്റെ ശബ്ദസെ#ൗഭഗം അതുല്യമാണ്, അനുകരിക്കാത്തവനാണ്. അമേരിക്കയിലേക്ക് ഫ്‌ളൈറ്റ് ടേക്ക് ഓഫ് ചെയ്യുമ്പോഴും ആ പഞ്ചാബി കസ്‌റംസ് ഓഫീസര്‍ ചിന്തിച്ചതിതായിരിക്കണം. ദീവാനേയിലെ ആ പാട്ട് ഒരിക്കല്‍ക്കൂടി ജോഷി ജോസെന്ന ഗായകനിലൂടെ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍... 

Read more

അഭിനവ മേല്‍പ്പത്തൂര്‍ ചരിതം from അമേരിക്ക

ഗുരുവായൂരപ്പനെയൊന്ന് കണ്‍കുളിര്‍ക്കെ കാണാന്‍ ലോകത്തിലെ ആബാലവൃദ്ധം ജനങ്ങളും തപസ്സു ചെയ്യുമ്പോള്‍, സാക്ഷാല്‍ ഗുരുവായൂരപ്പന്‍ തന്നെ തന്റെ ഭക്തനെ കാണാന്‍ അങ്ങ് അമേരിക്കയിലേക്ക് പറന്നിറങ്ങിയാലോ?. അസംഭവ്യമെന്നേ ഏതൊരാളും, പ്രത്യേകിച്ച് അന്ധത ബാധിച്ച മലയാളി മനസ്സുകള്‍ ഒന്നടങ്കം പറയുകയുള്ളൂ. എന്നാല്‍, കഥ ക്ഷമിക്കണം,
സംഭവം ഇതാണ്.

1968-ല്‍ കേരളത്തിലെ തൃശൂര്‍ ജില്ലയില്‍ നിന്ന് ഉദ്യോഗാര്‍ത്ഥം അമേരിക്കയിലെ ന്യൂജഴ്‌സിയിലേക്ക് ചേക്കേറിയ വടക്കേ പാലാഴിയെന്ന പ്രശസ്ത തറവാട്ടിലെ അംഗമായ നാരായണന്‍ കുട്ടി മേനോനെക്കാണാനാണ് ഗുരുവായൂരപ്പന്‍ അമേരിക്കയിലേയ്ക്ക് വച്ചു പിടിക്കുന്നത്. ന്യൂജ്‌ഴിസിയിലെ പ്രശസ്തമായ സ്ഥാപനത്തില്‍ മെക്കാനിക്കല്‍ എഞ്ചിനീയറായിരുന്ന നാരായണന്‍ കുട്ടി മേനോന്‍ കുട്ടിക്കാലത്തു തന്നെ ഗുരുവായൂരപ്പന്റെ തികഞ്ഞ ഭക്തനായിരുന്നു. എന്നാല്‍, അമേരിക്കയിലെത്തിയതിനുശേഷം ഭക്തിയിലെന്ന പോലെ താന്‍ വ്യാപരിക്കുന്ന ഏതൊരു മേഖലയിലും, ആത്മാര്‍പ്പണം വേണമെന്ന നിര്‍ബന്ധബുദ്ധിയുള്ള മേനോന്‍ ഔദ്യോഗിക രംഗത്തും തന്റേതായൊരിടം കണ്ടെത്തി. മെക്കാനിക്കല്‍ എഞ്ചിനീയറെന്ന പദവി തന്നെ പലപ്പോഴും അദ്ദേഹത്തിനു ചേരുന്നതല്ലായിരുന്നു. കാരണം, ഒരു കാര്യത്തിലും അദ്ദേഹം യാന്ത്രികനായിരുന്നില്ല. വളരെ നല്ല നിലയില്‍ ഔദ്യോഗിക രംഗത്തു നിന്നും വിരമിച്ച അദ്ദേഹം തന്റെ ഓരോ പ്രവര്‍ത്തിയിലും ഗുരുവായൂരപ്പനെ കൂട്ടുപിടിച്ചിരുന്നിരിക്കണം.

ഇനി, അത്ഭുതത്തിന്റെ ഇന്നലെകളിലേയ്ക്ക്...

തന്റെ വിശ്രമജീവിതത്തിനിടയ്ക്കാണ് 1999ല്‍ ഒരു സ്വപ്നദര്‍ശനത്തില്‍ ഗുരുവായൂരപ്പന്‍ മേനോനെ കാണാനെത്തുന്നത്. ഒരാസ്വാദകനെന്ന നിലയിലല്ലാതെ സംഗീതാദികലകളില്‍ അദ്ദേഹത്തിന് വല്യ ജ്ഞാനമൊന്നും ഇല്ലായിരുന്നു. പഠിക്കുന്ന കാലത്തു പോലും ഒരു വരി കുത്തിക്കുറിക്കാതിരുന്ന അദ്ദേഹം ഗുരുവായൂരമ്പല നടയിലിരുന്ന് ഭക്തിപാരവശ്യത്താല്‍ ഗാനമാലപിക്കുന്നതായാണ് ആദ്യം സ്വപ്നം കണ്ടത്. തന്റെ ഭഗവദ്‌സാമീപ്യത്തെക്കുറിച്ച് മേനോന്‍ ആദ്യം പറഞ്ഞത് പ്രിയ പത്‌നി ശ്രീദേവി മേനോനോട്. ഓ, ഞാനിതൊക്കെ എത്രയോ കണ്ടിരിക്കുന്നുവെന്നാണ് അവര്‍ ആദ്യം പ്രതികരിച്ചത്.

എന്നാല്‍, ഉണ്ണിക്കണ്ണന് അങ്ങനെ അത്രവേഗമൊന്നും മേനോനെ പിരിയാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് തന്നെക്കുറിച്ചുള്ള ഭക്തി സാന്ദ്രമായ ഗാനങ്ങളെഴു താനാണ് ഗുരുവായൂരപ്പന്‍ മേനോനോട് ആവശ്യപ്പെട്ടത്. അങ്ങനെ മേല്‍പ്പത്തൂരിന്റെ പാതപിന്തുടര്‍ന്ന് മേനോനും ഗുരുവായൂരപ്പന്റെ ഈരടികള്‍ പകര്‍ത്തി. സാധാരണക്കാര്‍ക്ക് മനസ്സിലാകാത്ത ഭാഷയില്‍ കുത്തിക്കുറിച്ച കാവ്യശകലങ്ങളെക്കുറിച്ച് ശ്രീദേവി മേനോന്‍ ഉടന്‍ തന്നെ കുടുംബ സുഹൃത്തും, സംഗീതജ്ഞയുമായ രാജി ആനന്ദനോട് പറഞ്ഞു. അവരുടെ അഭിപ്രായമനുസരിച്ച് 'ഹരി ഓം നാരായണ'യെന്ന് മേനോന്‍ ആവര്‍ത്തിച്ചെഴുതാന്‍ തുടങ്ങി. ഒപ്പം വീണാതന്ത്രികള്‍ മീട്ടിയ നിമിഷത്തില്‍ തന്നെ അതാ ഒഴുകി വരുന്നു മനോഹരമായ വേണുഗാനം. അതും രീതി ഗൗളാരാഗത്തില്‍. അങ്ങനെ 'ഹരി ഓം നാരായണ' യെന്ന ശീര്‍ഷകത്തില്‍ മേനോന്റെ ആദ്യഗാനം പുറത്തിറങ്ങി.

ആദ്യഗാന സമാഹാരത്തിന്റെ ഈരടിയിലെ ചില തെറ്റുകള്‍ ലീലാ മുരളീധരനടക്കമുള്ള ഗായകര്‍കണ്ടുപിടിച്ചിരുന്നെങ്കിലും, ഭഗവാനല്ലാതെ ആ തെറ്റുതിരുത്താന്‍ മറ്റാര്‍ക്കും കഴിയില്ലെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നു മേനോന്. എങ്കിലും മേനോന്‍ തന്റെ കര്‍ത്തവ്യം അനുസ്യൂതം നിര്‍വ്വഹിച്ചു കൊണ്ടിരുന്നു. ഗുരുവായൂരപ്പന്റെ പകര്‍ത്തെഴുത്തുകാരന് മറ്റാരുടേയും അനുവാദം ആവശ്യമില്ലല്ലോ?

ഇതിനിടയില്‍ മേനോന്‍ തന്റെ ആദ്യ ഗാന സമാഹാരം ഗുരുവായൂരപ്പന് സമര്‍പ്പിക്കാന്‍ എത്തിയിരുന്നു. ഭഗവദ് തൃപ്പാദങ്ങളില്‍ സമര്‍പ്പിച്ചതിനു ശേഷം മേല്‍ശാന്തി കളഭവും, പുഷ്പവുമടങ്ങിയ ഗാനസമാഹാരം മേനോനെ തിരികെ ഏല്‍പ്പിച്ചു.

അത്ഭുതമെന്നല്ലാതെന്തു പറയാന്‍? തന്റെ ആദ്യഗാന സമാഹാരത്തിലെ തെറ്റിയ ഈരടികള്‍ മുഴുവന്‍ മാഞ്ഞുപോയിരിക്കുന്നു. ആ നിമിഷം തന്നെ അദ്ദേഹം ഭഗവാന്റെ പാദാരവിന്ദങ്ങളില്‍ നമിച്ച് തെറ്റിയ വരികള്‍ മനോഹരമായി എഴുതിച്ചേര്‍ത്തു.

'സുന്ദര'നെന്ന ചെല്ലപ്പേരുള്ള നാരായണന്‍കുട്ടി മേനോന്‍ പിന്നീട് അറിയപ്പെട്ടത് 'സുന്ദര നാരായണ'നെന്ന തൂലികാനാമത്തിലാണ്. ഒരു വരി പോലും മൂളാനറിയാത്ത അദ്ദേഹത്തിന്റെ വരികള്‍ക്ക് സംഗീതത്തിന്റെ നിറം പകരാന്‍ പ്രശസ്തരായ പല സംഗീതജ്ഞരും മത്സരിച്ചു. ഇതു വെറും സ്വപ്നമല്ലെന്നും, സാക്ഷാല്‍ ഗുരുവായൂരപ്പന്‍' സുന്ദര നാരായണ'നിലൂടെ അത്ഭുതങ്ങള്‍ കാട്ടുകയാണെന്നും മലയാളികള്‍ തിരിച്ചറിഞ്ഞു. ന്യൂജഴ്‌സിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ഭക്തിസാന്ദ്രമായ സംഗീതം വഴിഞ്ഞൊഴുകിയ നാളുകളായിരുന്നു പിന്നീട് കടന്നു പോയത്.

2000 ഓഗസ്റ്റ് മാസം 13ന് രാജി ആനന്ദിന്റെ നേതൃത്വത്തില്‍ 'ഗാനാഞ്ജലി'യെന്ന സംഗീത സദസ് മേനോന്റെ വീട്ടില്‍ അരങ്ങേറി. ന്യൂജഴ്‌സിയിലെ അദ്ദേഹത്തിന്റെ വീട്ടില്‍ ശ്രോതാക്കള്‍ ഭക്തിലഹരിയിലാറാടി. ഭക്തിസാ ന്ദ്രമായ അദ്ദേഹത്തിന്റെ വസതി അക്ഷരാര്‍ത്ഥത്തില്‍ ഗുരുവായൂരമ്പലമാണോയെന്നു പോലും സംശയിച്ചു പോകും. ഉണ്ണിക്കണ്ണന്റെ സാമീപ്യം അത്രയ്ക്കുണ്ടിവിടെ. സംഗീതസ്വരരാഗസുധയിലാറാടാന്‍ പിന്നീടിവിടെ എത്തിയവരില്‍ രാജേശ്വരി സതീഷ്, അനിത കൃഷ്ണ, ഭവാനിറാവു, മഞ്ജുള രാമചന്ദ്രന്‍, ഇന്ദു ജനാര്‍ദ്ദനന്‍ എന്നീ പ്രമുഖരും ഉള്‍പ്പെടുന്നു.

അമേരിക്കയിലെ അറിയപ്പെടുന്ന സംഗീതാദ്ധ്യാപികയായ പത്മാ ശ്രീനിവാസന്റെ അഭിനന്ദനവും 'മേനോന്‍ ഗാനങ്ങള്‍ക്ക്' പ്രോത്സാഹനമേകുന്നു. മൃദംഗവിദ്വാന്‍ പാലക്കാട് രാജാമണി, പ്രൊഫ.മാവേലിക്കര പ്രഭാകര വര്‍മ്മ എന്നിവരും മേനോന്റെ ഗാനരചനയ്ക്ക് പിന്തുണയായുണ്ട്.

അത്ഭുതങ്ങളുടെ കെട്ടഴിഞ്ഞിട്ടില്ല. ഇതിനിടയ്ക്കാണ് പ്രശസ്ത സംഗീതജ്ഞയായ ഡോ.ഓമനക്കുട്ടിയോട് അമേരിക്കയിലെ ഡോക്ടറായ ശ്യാമളാനായര്‍ മേനോന്‍ കൃതികളെപ്പറ്റി പറയാനിടയായത്. അതനുസരിച്ച് അവര്‍ ഗുരുവായൂരിലെത്തുകയും 'ഗാനാഞ്ജലി'യെന്ന 2 സി.ഡികള്‍ 2002-ല്‍ ഗുരുവായൂരമ്പലത്തിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തു. അന്നേ ദിവസം തന്നെ ഓമനക്കുട്ടിയുടെ നേതൃത്വത്തില്‍ ഭക്തിസാന്ദ്രമായ കച്ചേരിയും അരങ്ങേറി.

തുടര്‍ന്ന് 2003 ഫെബ്രുവരി മാസത്തില്‍ ഗാനാഞ്ജലിയുടെ വാല്യം - 2ഉം, മറ്റു രണ്ട് സി.ഡി.കളും അവര്‍ പുറത്തിറക്കുകയുണ്ടായി.

ഗുരുവായൂരപ്പനെ പ്രകീര്‍ത്തിക്കുന്ന കൃതികള്‍ക്കുശേഷം അദ്ദേഹം പിന്നീട് പൂര്‍ണ്ണത്രയീശനെ വര്‍ണ്ണിക്കുന്ന 8 ഗാനങ്ങള്‍ക്ക് 2004ല്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചു. അതേ വര്‍ഷം തൃപ്പൂണിത്തുറയിലെ കളിക്കോട്ട പാലസില്‍ ഡോ.ഓമനക്കുട്ടിയും, രഞ്ജിനി വര്‍മ്മയും ചേര്‍ന്ന് ആലപിച്ച ശ്രവണസുന്ദരമായ ഗാനങ്ങള്‍ക്ക് ചെവിയോര്‍ത്തത് നൂറു കണക്കിന് ഭക്തജനങ്ങളായിരുന്നു.

ഇതിനിടയില്‍ ഡോ.ഓമനക്കുട്ടി ആവശ്യപ്പെട്ടതനുസരിച്ച് ഒരു ശ്ലോകവും വളരെ പെട്ടെന്നു തന്നെ അദ്ദേഹം എഴുതുകയുണ്ടായി. ഇതു അക്ഷരാര്‍ത്ഥത്തില്‍ ജയദേവ കൃതി തന്നെ, അവര്‍ ആശ്ചര്യപ്പെട്ടു. ആ ശ്ലോകം ഹംസധ്വനി രാഗത്തിലെ കൃതിയായും, രാഗമാലികയായും, ഹംസനാദത്തിലൂടെ തില്ലാനയായും ശ്രോതാക്കളിലെത്തി. ആ സമയത്താണ് പൂര്‍ണ്ണത്രയീശ സഭ പൊന്നാട അണിയിച്ച് അദ്ദേഹത്തെ ആദരിച്ചത്. പില്‍ക്കാലത്ത് ഡോ.ഓമനക്കുട്ടി തന്റെ ശിഷ്യര്‍ക്ക് മേനോന്‍ സംഗീതം പകര്‍ന്നു നല്‍കുകയും, ചെമ്പൈ സംഗീതോത്സവത്തില്‍ ആലപിക്കുകയും ചെയ്തതോടെ 'സുന്ദരനാരായണ'ന്റെ സംഗീത സപര്യയ്ക്ക് സഹയാത്രികരേറി.

സുന്ദരഗാനങ്ങള്‍ ജനകീയമായതോടെ അദ്ദേഹം തന്റെ തൂലിക ഭരതനാട്യ കൃതികള്‍ക്കു വേണ്ടിയും ചലിപ്പിച്ചു. കൂടാതെ മഞ്ജുള ചരിതവും 14 ഗാനങ്ങള്‍ ഉള്‍പ്പെടുന്ന നൃത്ത നാടകങ്ങളും വിവിധ രാഗങ്ങളില്‍ ചിട്ടപ്പെടുത്തി. 2004-ല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ച് കോഴിക്കോട് നിന്നുള്ള രമാറാവുവും സംഘവും മഞ്ജുള ചരിതത്തിന് ചുവടുകള്‍ വച്ചു.

യുവ സംഗീതജ്ഞനായ ശ്രീവത്സന്‍ ജെ. മേനോന്റെ ശബ്ദത്തിലും മേനോന്റെ കൃതികള്‍ ലോകം ശ്രവിച്ചു. 2005-ല്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വച്ചു നടന്ന കച്ചേരിയും ഭക്തജനങ്ങള്‍ മനസ്സു നിറഞ്ഞാസ്വദിച്ചു.

വാദ്യവൃന്ദത്തിന്റെ അകമ്പടിയോടെ നടന്ന സംഗീതക്കച്ചേരി ആസ്വദിക്കാന്‍ നൂറുകണക്കിനാളുകള്‍ കളിക്കോട്ട പാലസില്‍ തടിച്ചു കൂടിയിരുന്നു.

2005-ല്‍ തീര്‍ത്ഥപാദമണ്ഡപത്തില്‍ ഓമനക്കുട്ടിയുടെ നേതൃത്വത്തില്‍ വീണ്ടും'സുന്ദരകൃതികള്‍' അരങ്ങേറുകയുണ്ടായി. തുടര്‍ന്ന് 2006 ഡിസംബര്‍ 31-ന് നടവരമ്പ് തൃപ്പയ്യാ ക്ഷേത്രത്തിലും ഡോ.ലീലാമുരളീധരന്റെ നേതൃത്വത്തില്‍ ഗാനാഞ്ജലി അവതരിപ്പിക്കുകയുണ്ടായി. 2007 ജനുവരി 18ന് ഡോ.ഓമനക്കുട്ടിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരം തീര്‍ത്ഥപാദമണ്ഡപത്തില്‍ വച്ച് 'കരുണ ചെയ്യൂ കണ്ണാ'യെന്ന കാംബോജി രാഗത്തിലുള്ള അതിമനോഹരഗാനം അരങ്ങേറി.

2008-ല്‍ സുന്ദരനാരായണന്‍ 12 ദേവീ കൃതികള്‍ ചിട്ടപ്പെടുത്തുകയുണ്ടായി. 2009-ല്‍ മഞ്ജുള രാമചന്ദ്രന്‍ രാഗവൃന്ദാവനിയില്‍ ജയ ജയ കൃഷ്ണ ഹരേയെന്ന ഭജന്‍ അവതരിപ്പിച്ചത് സൂര്യ ടി.വി. പ്രേക്ഷകര്‍ക്ക് വേറിട്ട അനുഭവമായിരുന്നു.

പ്രശസ്ത സംഗീതജ്ഞന്‍ ശങ്കരന്‍ നമ്പൂതിരിയും സുന്ദരകൃതിയുടെ സവിശേഷത അനുഭവിച്ചറിഞ്ഞത് മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ 2011 ഫെബ്രുവരിയില്‍ നടത്തിയ കച്ചേരിയിലൂടെയാണ്. ഗുരുവായൂരപ്പന്റെ സ്വപ്ന സാമീപ്യത്തിലൂടെ സുന്ദരനാരായണന്‍ രചിച്ചത് 230ലേറെ സുന്ദരഗീതങ്ങള്‍. അതില്‍ കീര്‍ത്തനവും, രാഗമാലികയും, നൃത്തസംഗീതവുമെല്ലാം അടങ്ങിയിരിക്കുന്നു. തന്റെ രചനാപാടവത്തെ പ്രഗത്ഭവ്യക്തികള്‍ പുകഴ്ത്തുമ്പോള്‍ എല്ലാം ഗുരുവായൂരപ്പന് സമര്‍പ്പിക്കാനാണ് ഈ മഹദ് വ്യക്തി ആഗ്രഹിക്കുന്നത്. ശ്രീകൃഷ്ണനെക്കാണാന്‍ സതീര്‍ത്ഥ്യനായ കുചേലന്‍ അവിലുമായി പോയത് പഴയ കഥ. എന്നാല്‍ ഇന്ന് സംഗീതത്തിന്റെ തേന്‍ മലരുമായാണ് ഗുരുവായൂരപ്പന്‍ നാരായണന്‍കുട്ടി മേനോനെ കാണാനെത്തുന്നത്.

അങ്ങനെ 'അമേരിക്കയിലെ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടത്തിരി'യെന്ന വിശേഷണം ഇപ്പോള്‍ നാരായണന്‍ കുട്ടി മേനോനു മാത്രം അവകാശപ്പെട്ടതാണ്. തൃശൂര്‍ നടവരമ്പ് ഹൈസ്‌ക്കൂളില്‍ പഠിച്ചിരുന്ന നാരായണന്‍ കുട്ടിയെന്ന ബാലന്‍ നടന്ന വഴികളിലൂടെയൊക്കെ ഗുരുവായൂരപ്പന്‍ സഞ്ചരിച്ചിട്ടുണ്ടാവാം. അതുകൊണ്ടു തന്നെയല്ലെ സാധാരണക്കാരനായ നാരായണന്‍ കുട്ടി മേനോനെക്കാണാന്‍ മാത്രം ഭഗവാന്‍ അമേരിക്കയിലെത്തുന്നത്. മേനോന്റെ ഭക്തിപാതയെ അനുഗമിച്ചു കൊണ്ടു തന്നെ ഭാര്യ ഡോ. ശ്രീദേവി മേനോനും, മക്കളായ ലക്ഷ്മിയും, ജയകുമാറും അദ്ദേഹത്തിന്റെ മൊഴിമുത്തുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു.

സഹജീവികള്‍ക്ക് ജന്മജന്മാന്തര പുണ്യം പ്രദാനം ചെയ്യുന്ന മേനോന്‍ സാറിനും കുടുംബത്തിനും കലാവേദിയുടെ ഹൃദയം നിറഞ്ഞ നന്ദി.  

Read more

പോരാടുന്ന പെണ്‍പുലികള്‍

നൃത്തം പഠിക്കുന്നതിനായി കച്ചകെട്ടി ഇറങ്ങുന്നവരുണ്ട്. എന്നാല്‍, ജനിച്ചതു തന്നെ നൃത്തം ചെയ്യാനാണെങ്കിലോ? അത്തരത്തിലുള്ള ഒരപൂര്‍വ്വ അനുഭവം കലാവേദിയുമായി പങ്കുവയ്ക്കാനൊരുങ്ങുകയാണ് മലപ്പുറം ജില്ലയിലെ സാധാരണ തൊഴിലാളിയായ അലവിക്കുട്ടിയുടെ മക്കളായ റൂബിയയും, മന്‍സിയയും.. ബാല്യത്തില്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട മുസ്ലീം സമുദായത്തില്‍ പിറന്ന റൂബിയയുടെ കണ്ണുകള്‍ പതിച്ചിരുന്നത് നാട്യമുനിയുടെ ചടുലത വരച്ചു കാട്ടുന്ന നര്‍ത്തകരുടെ ചിത്രങ്ങളിലായിരുന്നു. കുഞ്ഞിക്കാലുകള്‍ ഇളക്കി രസിക്കുന്ന തന്റെ മകളുടെ കളിചിരിയില്‍ നിഷ്‌ക്കളങ്കനായ അലവിക്കുട്ടി ഒരു നര്‍ത്തകിയെ കാണുകയായിരുന്നു. ക്ഷേത്രകലയായ ഭരതനാട്യം, കുച്ചിപ്പുടി പോലുള്ള നാട്യരൂപങ്ങളെ അടുത്തറിയാന്‍ താല്‍പര്യമുള്ള ആ കുടുംബത്തിന് മുസ്ലിം സമുദായം ആദ്യം അയിത്തം കല്‍പ്പിച്ചു. എന്നാല്‍, തന്റെ അടങ്ങാത്ത നൃത്താഭിനിവേശം അടക്കി വയ്ക്കാന്‍ മാത്രം റൂബിയയെന്ന പെണ്‍കുട്ടിയുടെ മനസ്സ് പാകമായിരുന്നില്ല. അവള്‍ മനസ്സിലുറപ്പിച്ചു. എങ്ങനെയെങ്കിലും തന്റെ ഉള്ളി ലുറങ്ങിക്കിടക്കുന്ന നൃത്താഭിനിവേശത്തെ ഉണര്‍ത്തുക.

തന്റെ മകളുടെ നൃത്തപഠനത്തിലുള്ള താല്‍പ്പര്യം കണക്കിലെടുത്ത് ഉപ്പ അലവിക്കുട്ടി പാലക്കാട്ടുള്ള പ്രമോദ് ദാസിന്റെ കീഴില്‍ റൂബിയയെ പരിശീലിപ്പിച്ചു. പിന്നീട് ആ പിതാവിന് കാണാന്‍ കഴിഞ്ഞത് നൃത്തനാട്യങ്ങള്‍ മതാചാരങ്ങള്‍ക്കു മുന്നില്‍ നിഷ്പ്രഭമാകുന്നതാണ്.

റൂബിയ വേദി ഓരോന്നായി കീഴടക്കുകയായിരുന്നു. ശാസ് ത്രീയനൃത്തം കുത്തകയാക്കി വാണിരുന്ന ഹിന്ദു സമുദായങ്ങളെപ്പോലും ലജ്ജിപ്പിക്കുന്ന മിന്നുന്ന പ്രകടനം. ആ കലാകാരി വളരുകയായിരുന്നു. ജില്ലാ-സംസ്ഥാന തലങ്ങളില്‍ പലവട്ടം 'കലാതിലകം'. മലപ്പുറം ജില്ലയില്‍ റൂബിയയെന്ന നര്‍ത്തകിയെ അറിയാത്തവരില്ല. എന്നിട്ടും, സ്വന്തം സമുദായം ഈ മിടുക്കിയെ കണ്ടില്ലെന്നു നടിച്ചു. എന്തായാലും, റൂബിയ തളരാന്‍ തയ്യാറായിരുന്നില്ല. ഇപ്രാവശ്യം അവള്‍ കൂട്ടുപിടിച്ചത് സ്വന്തം സഹോദരി മന്‍സിയയെ. മന്‍സിയയും, പ്രമോദ് ദാസിന്റെ ശിക്ഷണത്തില്‍ വളര്‍ന്നു വരുന്ന നര്‍ത്തകിയാണ്.

ഈ പെണ്‍ പുലികള്‍ ഇപ്പോള്‍ സ്വന്തം ജീവിതത്തോടുതന്നെ പൊരുതുകയാണ്. ഇതിനിടയിലാണ് 2006-ല്‍ കലാവേദിയുടെ സ്ഥാപകനായ സിബി ഡേവിഡ് ഈ പ്രതിഭകളെ കുറിച്ചറിയാനിടയായതും ന്യൂയോര്‍ക്കില്‍ നിന്ന് തിരുവനന്തപുരത്ത് ടാഗോര്‍ തീയേറ്ററില്‍ ഈ അപൂര്‍വ്വ സഹോദരിമാര്‍ക്ക് വേദിയൊരുക്കിയതും.

തങ്ങളുടെ വളര്‍ച്ചയ്ക്ക് വിഘാതമായി പലരും പ്രവര്‍ത്തിച്ചപ്പോള്‍ കലാവേദിയുടെ സഹായം ഒന്നു കൊണ്ടു മാത്രമാണ് തന്റെ മക്കള്‍ക്ക് ഇത്രയും ഉയരാന്‍ കഴിഞ്ഞതെന്ന് അലവിക്കുട്ടി അഭിപ്രായപ്പെട്ടു. പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്കു നേടിയിട്ടും അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ ഭരതനാട്യം അവസാന വര്‍ഷ ബിരുദത്തിനു പഠിക്കുകയാണ് റൂബിയ.

മന്‍സിയയുടെ മനസ്സ് നിറയെ നൃത്തമാണ്. ഇപ്പോള്‍ പ്ലസ്ടു സയന്‍സ് ഗ്രൂപ്പില്‍ ചേര്‍ന്നിട്ടുള്ള മന്‍സിയയ്ക്കും ചേച്ചിയുടെ പാത പിന്‍തുടര്‍ന്ന് ലോകമറിയുന്ന നര്‍ത്തകിയാവാനാണ് ആഗ്രഹം. ജാതിമതചിന്തകള്‍ക്കതീതമായി കലയെ കൈക്കുമ്പിളില്‍ കൊണ്ടു നടക്കുന്ന റൂബിയ, മന്‍സിയസഹോദരിമാര്‍ ഇതിനിടയില്‍ പല പ്രതിബന്ധങ്ങളും നേടുകയുണ്ടായി. ഭാരതത്തിനു തന്നെ അഭിമാനമായി മാറാവുന്ന ഈ കലാകാരികള്‍ ഒരേ സ്വരത്തില്‍ പറയുന്നു, അശരണരായ കലാകാരന്‍മാരെ കൈക്കുമ്പിളിലേറ്റുന്ന 'കലാവേദി' അവര്‍ക്കും കൈത്താങ്ങാകുമെന്ന്. റൂബിയയ്ക്കും മന്‍സിയയ്ക്കും കലാവേദിയുടെ ആശംസകള്‍. 
 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC