ചരമം

കുര്യൻ റ്റി സ്കറിയ

ഫിലാഡൽഫിയ: നിലംപൂർ ചുങ്കത്തറ തേക്കും പ്ലാക്കൽ പരേതനായ കുര്യൻ പി സ്കറിയയുടെയും മറിയാമ്മ സ്കറിയയുടെയും മകൻ കുര്യൻ റ്റി സ്കറിയ (ബേബി 68 ) പെൻസിൽവാനിയായിലെ ലാങ്‌ഹോണിൽ  നിര്യാതനായി. ഭാര്യ മറിയാമ്മ സ്കറിയ.

മക്കൾ: ലെനോ റ്റി സ്കറിയ, ലിഷ എസ് തോമസ്.

മരുമക്കൾ: ടിൻറ്റു സ്കറിയ, ആൽവിൻ തോമസ്.

പൊതു ദർശനം: 2017 ജൂലൈ 23 ഞായറാഴ്ച്ച 5 മുതൽ 9 വരെ  (St.George Malankara Orthodox Church, 520 Hood Blvd, Fairless Hills, PA 19030 )

സംസ്കാര ശുശ്രുഷ: 2017 ജൂലൈ 24 തിങ്കളാഴ്ച 9 മുതൽ ( St. George Malankara Orthodox Church, 520 Hood Blvd, Fairless Hills, PA 19030 )

തുടർന്ന് റിസറക്ഷൻ സെമിത്തേരിയിൽ സംസ്കാരം (5201 Hulmeville Rd, Bensalem, PA 19020 )

Read more

വര്‍ഗീസ് മാളിയേക്കല്‍

ഷിക്കാഗോ: മോര്‍ട്ടന്‍ഗ്രോവില്‍ താമസിക്കുന്ന തൃശൂര്‍ മാളിയേക്കല്‍ കുടുംബാംഗം വര്‍ഗീസ് (ജോണ്‍സണ്‍- 64) നിര്യാതനായി. പൊതുദര്‍ശനം ജൂലൈ 24-നു തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 4 മണി മുതല്‍ 9 മണി വരെ കൊളോണിയല്‍ ഫ്യൂണറല്‍ ഹോമില്‍ (8025, W. Golf Road, Niles, IL 60714).

സംസ്കാര ശുശ്രൂഷ ജൂലൈ 25-നു ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സെന്റ് കാതറിന്‍ ലാബ്രേ കാത്തലിക് ചര്‍ച്ചിലും (3535 Thornwood Ave, Glenview, IL 60026) തുടര്‍ന്നു സംസ്കാരം മേരിഹില്‍ കാത്തലിക് സെമിത്തേരിയില്‍ (8600 N. Milwaukee Ave, Niles, IL 60714).

ഭാര്യ: അക്കാമ്മ (സാലി). മക്കള്‍: മേരി കുര്യാക്കോസ് (ലിന്‍ഡ), ലീഷ, ലിയോണ, ലിനറ്റ്. മരുമകന്‍: സാജന്‍ കുര്യാക്കോസ്.

മാളിയേക്കല്‍ പരേതരായ ചാക്കോ- മേരി ദമ്പതികളുടെ മകനാണ്.

Read more

ദാനിയേല്‍ പി. മാത്യൂസ്

നോര്‍ത്ത് ബോറോ (മസാച്യുസെറ്റ്‌സ്): റാന്നി പുല്ലാനിമണ്ണില്‍ രാജു പി. മാത്യുവിന്റേയും, മേഴ്‌സിയുടേയും മകന്‍ ദാനിയേല്‍ പി. മാത്യൂസ് (36) നിര്യാതനായി.

കുടുംബാംഗങ്ങളുമൊത്ത് നോര്‍ത്ത് ഹാംപ്‌ഷെയറില്‍ വെക്കേഷന്‍ ചിലവഴിക്കുന്നതിനിടെയുണ്ടായ അപകടത്തിലാണ് ദാനിയേല്‍ മരിച്ചത്.

തോമസ് പി. മാത്യൂസ് (നോര്‍ത്ത് ബോറോ), ജേക്കബ് പി. മാത്യൂസ് (ലോസ്ആഞ്ചലസ്, കാലിഫോര്‍ണിയ) എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം: 2017 ജൂലൈ 21 വെള്ളി. സമയം: വൈകിട്ട് 7 മുതല്‍ 9 വരെ. സ്ഥലം: ഹെയ്‌സ് ഫ്യൂണറല്‍ ഹോം, 56 മെയിന്‍ സ്ട്രീറ്റ്, നോര്‍ത്ത് ബോറോ.

സംസ്കാര ശുശ്രൂഷ: 2017 ജൂലൈ 22 ശനി. സ്ഥലം: ഹെയ്‌സ് ഫ്യൂണറല്‍ ഹോം. സമയം: രാവിലെ 10 മുതല്‍. തുടര്‍ന്ന് ഹൊവാര്‍ഡ് സ്ട്രീറ്റിലുള്ള സെമിത്തേരിയില്‍ സംസ്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: രാജു പി. മാത്യൂസ് 508 330 4399. 

Read more

തോമസ് മാത്യു

യോങ്കേഴ്‌സ് (ന്യൂയോര്‍ക്ക്): മേല്‍പാടം അങ്കമാലില്‍ പരേതരായ ഗീവര്‍ഗീസിന്റേയും ചിന്നമ്മയുടേയും മകന്‍ തോമസ് മാത്യു (സണ്ണി- 65) ന്യൂയോര്‍ക്കില്‍ നിര്യാതനായി.

ഭാര്യ: അന്നമ്മ മാത്യു. മക്കള്‍: ലിന്‍സി തോമസ് മാത്യു (ന്യൂയോര്‍ക്ക്), എലിസബത്ത് മാത്യു (ന്യൂയോര്‍ക്ക്). മരുമക്കള്‍: ഡെന്നീസ് ഡേവിഡ്, സജീവ് മാത്യു ജോണ്‍.

സഹോദരങ്ങള്‍: തോമസ് വര്‍ഗീസ്, ജോണ്‍ തോമസ്, ചെറിയാന്‍ തോമസ്, ഇവാഞ്ചലിസ്റ്റ് അലക്‌സ് തോമസ്, പെണ്ണമ്മ വര്‍ഗീസ്.

പൊതുദര്‍ശനം: 2017 ജൂലൈ 21 വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതല്‍ രാത്രി 9 മണി വരെ Flynn Memmorial Home, Yonkers, NY.

സംസ്കാര ശുശ്രൂഷ: 2017 ജൂലൈ 22 ശനിയാഴ്ച രാവിലെ 8 മുതല്‍ Flynn Memmorial Home, Central Park Ave, Yonkers, NY, 10710.

തുടര്‍ന്ന് മൗണ്ട് ഹോപ് സെമിത്തേരിയില്‍ സംസ്കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു തോമസ് (708 261 8106). 

Read more

അച്ചന്‍കുഞ്ഞ്

കരിപ്പുഴ കടവില്‍ പരേതരായ ഇടിക്കുള മത്തായിയുടെയും കുഞ്ഞമ്മ മത്തായിയുടെയും മകന്‍ അച്ചന്‍കുഞ്ഞ് (സാമുവല്‍ കെ.എം, 61 വയസ്സ്) ഗുജറാത്തിലെ വിരാവലില്‍ നിര്യാതനായി. സംസ്കാര ശുശ്രുഷകള്‍ ജൂലൈ 21 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വിരാവല്‍ സെന്റ മേരീസ് ഓര്ത്തഡോക്‌സ് ദേവാലയത്തില് വച്ചു നടക്കും.

പുല്ലാട് ചുണ്ടക്കാട്ട് കുടുംബാംഗമായ ഗ്രെയ്‌സിയാണ് ഭാര്യ.
മക്കള്‍: അനിജ, അനില
മരുമകന്‍: താജ്. പി.തോമസ്.
കൊച്ചുമകള്‍: ഡിയാന.

സഹോദരങ്ങള്‍: ഇടിക്കുള. കെ.എം (ഹരിപ്പാട്), ഏലമ്മ സാമുവല്‍ (യു.എസ്.എ), പൊന്നമ്മ കുര്യന്‍ (ഗുജറാത്ത്)

കൂടുതല്‍ വിവരങ്ങള്‍ക്ക്: കുര്യന്‍ (989 828 4103), തോമസ് (971 210 2044), അനില (968 750 2413).

Read more

പി. വർഗീസ് ജോസഫ്

മീനടം മുണ്ടിയാക്കൽ പുതുവേലിൽ കുഞ്ഞച്ചന്റെ മകൻ പി. വർഗീസ്  ജോസഫ് (പാപ്പച്ചൻ: 66) ന്യുയോർക്കിൽ നിര്യാതനായി. തിരുവനന്തപുരം നാലാഞ്ചിറ സെന്റ് മേരീസ് ഇടവക അംഗവും മണ്ണന്തലയിൽ താമസിച്ചുവരികയായിരുന്ന പരേതൻ കയ്യാലത്തു കുടുംബാഗമാണ്. വർഷങ്ങളായി അമേരിക്കയിൽ കുടിയേറിയ പാപ്പച്ചൻ ജാക്സൺഹൈട്സ് സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക അംഗമായിരുന്നു. തേവലക്കര കരിപ്പോട്ടു പടിഞ്ഞാറ്റതിൽ കുടുംബാഗമായ ലീലാമ്മയാണ് സഹധർമ്മിണി. 

മക്കൾ: അജയ് ജോസഫ്, ആഷിലി ജോസഫ്

മരുമകൾ: ജീനോ ജോസഫ്  

വ്യൂയിങ്: പാർക്ക് ഫ്യൂണറൽ ഹോം, 21 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ 9 മണി വരെ  2175 Jericho Turnpike, Garden City Park, NY 11040

സംസ്കാരശുശ്രൂഷകൾ 22  ശനിയാഴ്ച  രാവിലെ ഒൻപതു മണിക്ക് സെന്റ് തോമസ്  ഓർത്തഡോൿസ്  ദേവാലയത്തിൽ ആരംഭിക്കും  (110 School House Road Levittown, NY 11756 )തുടർന്ന് ആൾ സെന്റ്‌സ് സെമിത്തേരിയിൽ സംസ്കാരശുശ്രൂഷകൾ പൂർത്തീകരിക്കും (Great Neck, NY 11024 )

കൂടുതൽ വിവരങ്ങൾക്ക് : 
Fr John Thomas (Vicar) 516-996-4887
Ajai Joseph 516-587-4889

Read more

തൊമ്മി തോമസ്

മസ്കിറ്റ് (ഡാലസ്):  കോട്ടയം കളത്തിൽപടി തോപ്പിൽ കുടുംബാംഗമായ തൊമ്മി തോമസ് (83) മസ്കിറ്റിൽ (ഡാലസ്) നിര്യാതനായി. ചെങ്ങന്നൂർ കുഴുവല്ലൂർ കീരിക്കാട്ട് കുടുംബാംഗമായ അന്നമ്മ തോമസാണ് ഭാര്യ. മക്കൾ: ലെനി തോമസ് (ഡാലസ്), ലീന ജേക്കബ് (ഡാലസ്), ബീന തോമസ് (ഓസ്റ്റിൻ).

മരുമക്കൾ: ഡോ. സുധ തോമസ്, ആൻഡ്രു. പൊതുദർശനം: ജൂലൈ 21 വെള്ളി വൈകിട്ട് 6 മുതൽ 8.30 വരെ.

സ്ഥലം : അഗപ്പെ ചർച്ച്, നോർത്ത് ബെൽറ്റ് ലൈൻ, സണ്ണി വെയ്ൽ(Agape Church, N. Beltline, Sunnyvail). സംസ്കാരശുശ്രൂഷ : ജൂലൈ 22 ശനി രാവിലെ 10 മുതൽ 12 വരെ. തുടർന്ന് സണ്ണിവെയ്ൽ ന്യുഹോപ് ഫ്യൂണറൽ ഹോമിൽ സംസ്കരിക്കും. വിവരങ്ങൾക്ക് :ലെനി തോമസ് : 214 934 8178

Read more

ഗ്ലോറി ഗോഡ് ലി

ടൊറന്റോ (കാനഡ): തൃശൂർ പരേതരായ കോലാടി ജോൺസന്റേയും, മാർത്ത ടീച്ചറുടേയും മകൾ ഗ്ലോറി ഗോഡ് ലി (61) നിര്യാതയായി. 

എരുമക്കാട് വാഴവിളയിൽ ഗോഡ് ലി വർഗീസിന്റെ ഭാര്യയാണ് പരേത.മക്കൾ : ഗാബി, ജെസ് ലി. മരുമക്കൾ: ബെൻസി (ന്യുയോർക്ക്) ഗിഫ്റ്റൺ (കാനഡ)

ബാബു ജോൺസൺ ഏക സഹോദരനാണ്. സംസ്കാര ശുശ്രൂഷ സിഒജി പാരിഷ് ഹാൾ, എ  ക്ലീസിയായിൽ(കൊച്ചി). ജൂലൈ 15 ശനിയാഴിച്ച ഉച്ചക്ക് 1 മണി മുതൽ ഫൂണറൽ ലൈവ് വെബ് കാസ്റ്റ് www.liveteam.in. 

വിവരങ്ങൾക്ക് : ഗോഡ് ലി : 01191 484 234 1784ബാബു : 01191 487 244 1835 

Read more

അന്നക്കുട്ടി

തോപ്രാങ്കുടി (ഇടുക്കി): കപ്പലുമാക്കല്‍ കുര്യന്റെ (കുട്ടി അളിയന്‍) ഭാര്യഅന്നക്കുട്ടി കുര്യന്‍ കപ്പലുമാക്കല്‍ (80 വയസ്സ് ) ജൂലൈ 9 നിര്യാതയായി . മക്കള്‍ :കുട്ടിയമ്മ, ആലിസ് , ലിസിമോള്‍ കുര്യന്‍ വെള്ളൂക്കുന്നേല്‍ ( ചിക്കാഗോ), ഷേര്‍ലി, അജിമോന്‍ , ഷൈനോ .

മൃതസംസ്കാരശുശ്രൂഷകള്‍ ഇടുക്കിജില്ലയിലെ സൈന്റ് മേരീസ് ദേവാലയം , ഉദയഗിരിയില്‍ ജൂലൈ 10 നു ഉച്ചകഴ്ഞ്ഞു 3 മണിക്ക്

Read more

മറിയാമ്മ നൈനാന്‍

കല്ലൂപ്പാറ: നടനും സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനും ഫോമ നാഷണല്‍ കമ്മറ്റി അംഗവുമായ സണ്ണി കല്ലൂപ്പാറയുടെ മാതാവ്, പേരാലും മൂട്ടില്‍ മറിയാമ്മ നൈനാന്‍ (88) അന്തരിച്ചു. പരേതനായ പി.വി നൈനാന്റെ ഭാര്യയാണ്. സംസ്കാരം കല്ലൂപ്പാറ ബെഥേല്‍ മാര്‍ത്തോമ്മ പള്ളിയില്‍ വെള്ളിയാഴ്ച (ജൂലൈ 14) നടത്തപ്പെടും.

മക്കള്‍: അന്നമ്മ ജോണ്‍ പാലത്തിങ്കല്‍ (ഫ്ളോറിഡ), ശോശാമ്മ വര്‍ഗീസ് (ഹൂസ്റ്റണ്‍), ജോര്‍ജ് നൈനാന്‍ (ന്യൂയോര്‍ക്ക്), സണ്ണി കല്ലൂപ്പാറ (ന്യൂയോര്‍ക്ക്), സാലി കാക്കനാട്ട് (ഹൂസ്റ്റണ്‍). മരുമക്കള്‍: ജോണ്‍ ജോസഫ് പാലത്തിങ്കല്‍, വര്‍ഗീസ് ജോണ്‍, സിജി ജോര്‍ജ്, റേച്ചല്‍ മാത്യു, ഡോ. ജോര്‍ജ് കാക്കനാട്ട്.

Read more

തോമസ് ചാമക്കാല

ന്യുയോര്‍ക്ക്: ദീഘകാലം ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക സെക്രട്ടറിയും കൈക്കാരനുമായിരുന്ന തോമസ് ചാമക്കാല (73) ജൂലൈ 7-നു നിര്യാതനായി. കോട്ടയം ജില്ലയിലെ കടപ്പൂര്‍ സ്വദേശിയാണ്. നാല്പതു വര്‍ഷമായി യോങ്കേഴ്സിലാണു താമസം. ബ്രോങ്ക്സ് ഇടവക സ്ഥാപിക്കാന്‍ മുന്‍ കൈ എടുത്തവരില്‍ പ്രമുഖനാണ്. കഴിഞ്ഞ ചൊവ്വാഴ്ച ഇടവക തിരുന്നാളിനോടനുബന്ധിച്ച് അദ്ദേഹത്തെ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി ആദരിക്കുകയും ചെയ്തിരുന്നുഇന്ത്യാ കാത്തലിക് അസോസിയേഷന്‍ ആദ്യകാല നേതാക്കളിലൊരാളായിരുന്നു. വിവിധ മലയാളി അസോസിയേഷനുകളിലും പ്രവര്‍ത്തിച്ചു.

നീണ്ടൂര്‍ വാളമ്പറമ്പില്‍ കുടുംബാംഗം അന്നമ്മയാണു ഭാര്യ.മക്കള്‍ ലൊവീന, ലിഷ. മരുമകന്‍: ബോട്ടോ.

കലാരംഗത്തും സജീവമായിരുന്നു. വിവിധ നാടകങ്ങളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ന്യു യോര്‍ക് ട്രാന്‍സിറ്റ് അറ്റോറിട്ടി ഉദ്യോഗസ്ഥനായിരുന്നു.

പൊതുദര്‍ശനം: ജൂലൈ 9 ഞായര്‍; ജൂലൈ 10 തിങ്കള്‍:4 മുതല്‍ 8 വരെ: ഫ്ളിന്‍ മെമ്മോറിയല്‍ ഹോം, 1652 സെന്റ്രല്‍ പാര്‍ക്ക് അവന്യു, യോങ്കേഴ്സ്, ന്യു യോര്‍ക്-10710.

സംസ്കാര ശൂശ്രൂഷ ജൂലൈ 11 ചൊവ്വ രാവിലെ 10 മണിക്ക് ബ്രോങ്ക്സ് ഫൊറോണ ദേവാലയയത്തില്‍ (810 ഇ, 221 സ്റ്റ്രീറ്റ്)തുടര്‍ന്ന് സംസ്കാരം വൈറ്റ് പ്ലെയ്ന്‍സിലുള്ള മൗണ്ട് കാല്‍ വരി സെമിത്തേരിയില്‍ 575 ഹില്‍ സൈഡ് അവന്യു, വൈറ്റ് പ്ലെയ്ന്‍സ്, ന്യു യോര്‍ക്ക്-10603. വിവരങ്ങള്‍ക്ക് ജോട്ടി 914 806 7052

Read more

എ.എം. ചെറിയാന്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സാമൂഹ്യപ്രവര്‍ത്തകന്‍ സാജന്‍ പോത്തന്റെ ഭാര്യാ പിതാവ്, മുണ്ടത്താനം വലിയപുരയിടത്തില്‍ എ.എം. ചെറിയാന്‍ (90) നിര്യാതനായി. ഭാര്യ പരേതയായ അന്നമ്മ ചെറിയാന്‍ (റിട്ട. ടീച്ചര്‍).

മക്കള്‍: സാലിക്കുട്ടി കുര്യന്‍, സിസി കോരുള, സുജ പോത്തന്‍ (ന്യൂജെഴ്‌സി), മാത്യൂസ് ചെറിയാന്‍ (മസ്‌കറ്റ്). 

മരുമക്കള്‍: ചാണ്ടി ടി കുര്യന്‍ (സൗദി അറേബ്യ), ഒ.എ. കോരുള (റിട്ട. ഹെഡ്മാസ്റ്റര്‍), ഏബ്രഹാം പോത്തന്‍ (ന്യൂജെഴ്‌സി). 

സംസ്‌കാരം 8-ന് ഉച്ചകഴിഞ്ഞ രണ്ടു മണിക്ക് മുണ്ടത്താനം സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ പള്ളി സെമിത്തേരിയില്‍. 

Read more

അലക്‌സാണ്ടര്‍ ഏബ്രഹാം

ന്യു യോര്‍ക്ക്: കോട്ടയം എസ്.എച്ച്. മൗണ്ട് പുല്ലനാപ്പള്ളില്‍ അലക്‌സാണ്ടര്‍ ഏബ്രഹാം (അപ്പു-72) ജൂലൈ മൂന്നിനു ന്യു യോര്‍ക്കില്‍ നിര്യാതനായി.
1987-ല്‍ അമേരിക്കയിലെത്തി. കോട്ടയത്ത് ജോളി മോട്ടോഴ്‌സ് ഉടമ ആയിരുന്നു

കുറുപ്പന്തറ കണ്ടാരപ്പള്ളി കുടുംബാംഗം ആലിസ് ആണു ഭാര്യ.

മക്കള്‍: മായ പുളിക്കത്തോട്ടില്‍, അവറാച്ചന്‍ പുല്ലനാപ്പള്ളില്‍, സൗമ്യ കോയിത്തറ
മരുമക്കള്‍: ബിനു പുളിക്കത്തൊട്ടില്‍, ജിന്‍സി ആലുങ്കല്‍, എബി കോയിത്തറ

പൊതുദര്‍ശനം: ജൂലൈ 7 വെള്ളി: വൈകിട്ട് 5 മുതല്‍ 9 വരെ: സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ ഫൊറോന ചര്‍ച്ച്, 384 ക്ലിന്റന്‍ സ്റ്റ്രീറ്റ്, ഹെമ്പ്‌സ്റ്റെഡ്, ന്യു യോര്‍ക്ക്-11550

സംസ്‌കാര ശുശ്രൂഷ ജൂലൈ 8 ശനി രാവിലെ 9 മണിക്കു സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ചില്‍ ആരംഭിക്കും
തുടര്‍ന്ന് സംസ്‌കാരം നാസോ നോള്‍സ് സെമിത്തേരി, 500 പോര്‍ട്ട് വാഷിംഗ്ടണ്‍ ബുലവാര്‍ഡ്, പോര്‍ട്ട് വാഷിംഗ്ടണ്‍, ന്യു യോര്‍ക്ക്-11050 

വിവരങ്ങള്‍ക്ക്: ഏബ്രഹാം പുല്ലനപ്പള്ളി 347-776-0553

Read more

അന്നമ്മ ഏബ്രഹാം

ഫോര്‍ട്ട് ലോഡര്‍ഡെയില്‍, ഫ്‌ളോറിഡ: കൊട്ടാരക്കര, പനവേലി, മാന്തോട്ടത്തില്‍ ഏബ്രഹാം ഡേവിഡിന്റെ ഭാര്യ അന്നമ്മ (75 വയസ്, പൂയപ്പള്ളി തോട്ടത്തില്‍ വീട്) ഫ്‌ളോറിഡയില്‍ നിര്യാതയായി.

പൊതുദര്‍ശനം ജൂലൈ ഏഴാംതീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളിയില്‍ (470 SW 82 Ave, Davie, FL 33328).

സംസ്കാരം ജൂലൈ എട്ടാം തീയതി ശനിയാഴ്ച രാവിലെ 9 മണിക്ക് സൗത്ത് ഫ്‌ളോറിഡ മാര്‍ത്തോമാ പള്ളിയിലെ ശുശ്രൂഷകള്‍ക്കുശേഷം ഫോറസ്റ്റ് ലോണ്‍ ഫ്യൂണറല്‍ ഹോമില്‍ (Forest Lawn Funeral Home at 2401 SW 64 Ave, Davie, FL 33317 ).

മക്കള്‍: അജി ഏബ്രഹാം, രാജി ജിനു. മരുമക്കള്‍: ഷാരന്‍ ഏബ്രഹാം, ജിനു വര്‍ഗീസ്.

കെയ്റ്റിലിന്‍, ആഞ്ചലിന്‍, ഷെര്‍ലിന്‍, ജിബിന്‍, ജെസ്‌ലിന്‍ എന്നിവര്‍ കൊച്ചുമക്കളാണ്. 

Read more

ലിസി ഉണ്ണൂണ്ണി

കൊട്ടാരക്കര, പുത്തൂര്‍ കുളങ്ങര ആലിന്റെ തെക്കേതില്‍ പരേതനായ കെ. ഉണ്ണൂണ്ണിയുടെ (Teacher, Govt. High School, Puthoor), ഭാര്യ ലിസി ഉണ്ണൂണ്ണി ന്യൂയോര്‍ക്കില്‍ ജൂണ്‍ 28, 2017 ല്‍ നിര്യാതയായി. മരണാനന്തര ശുശ്രൂഷ ജൂലൈ 3, 2017 ല്‍ St. Thomas Orthodox Church, Long Island, Levittown ല്‍ വച്ച് South West American Dioscesan Metropolitan H.G. Alexios Mar Yousebios ന്റെ പ്രധാന കാര്‍മ്മികത്വത്തിലും, ഇടവക വികാരി വെരി റവ. ഡോ. യോഹന്നാന്‍ ശങ്കരത്തില്‍, കോറെപ്പിസ്‌ക്കോപ്പാ, ഒട്ടനവധി വൈദികര്‍ എന്നിവരുടെ സഹകരണത്തിലും നടത്തപ്പെടും.

പരേത കായംകുളം, പുതുപ്പള്ളി പാറക്കാട്ടില്‍ പരേതരായ പി. സി. തോമസിന്റെയും (Rtd. Post master), സാറാമ്മയുടെയും മകളാണ്.

മക്കള്‍: കോശി, തോമസ്, ജോര്‍ജ്ജ്, , മാത്യൂസ്.
മരുമക്കള്‍: ആന്‍, ആന്‍സി, സിനി, റോസ്. 9 കൊച്ചുമക്കള്‍. എല്ലാവരും ന്യൂയോര്‍ക്കില്‍. 

Read more

ജോളി ഏബ്രഹാം

ഷിക്കാഗോ: ടോം ഏബ്രഹാമിന്റെ ഭാര്യ ജോളി ഏബ്രഹാം ജൂണ്‍ 26-ന് തിങ്കളാഴ്ച ഷിക്കാഗോയില്‍ നിര്യാതയായി. ജോഷ്വാ ഏബ്രഹാം മകനാണ്. പത്തനംതിട്ട ഓമല്ലൂര്‍ വടുതല വീട്ടില്‍ പരേതനായ ഈശോ ജോര്‍ജിന്റേയും മറിയ (ചിന്നമ്മ)യുടേയും പുത്രിയാണ്.

സഹോദരങ്ങള്‍: വത്സ വാന്‍ അലന്‍ (കെറി), സൂസി വര്‍ഗീസ് തരകന്‍, സാലി ഏബ്രഹാം (ജോയ് മോന്‍), സജി ജോര്‍ജ്, പരേതരായ ബാബു ജോര്‍ജ്, റജി ജോര്‍ജ്.

പൊതുദര്‍ശനം ജൂണ്‍ 29-ന് വ്യാഴാഴ്ച വൈകിട്ട് 5 മുതല്‍ 8 വരെ Oehler Funeral Home, 2099 Miner St., Des Plaines, IL 60016 -ലും സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ 30 വെള്ളിയാഴ്ച രാവിലെ 10.30-ന് Oehler Funeral Home, 2099 Miner St., Des Plaines, IL 60016 -ലും തുടര്‍ന്ന് 700 N. River Road, Des Plaines, IL 60016 -ല്‍ സംസ്കാരം 

Read more

വർഗീസ് ചാക്കോ

ഷിക്കാഗോ: ദീർഘനാളായി ഷിക്കാഗോയിൽ സ്ഥിര താമസമാക്കിയ അയിരൂർ തറയിലേത്ത് പന്നിയോലിക്കൽ വർഗീസ് ചാക്കോ(കുഞ്ഞൂട്ടി –95) നിര്യാതനായി. ഷിക്കാഗോ മാർത്തോമ്മ ചർച്ച് ഇടവകാംഗമാണ്. മാതൃ ഇടവക അയിരൂർ ചായൽ മാർത്തോമ്മ ചർച്ച്. 

ജൂൺ 28 ബുധനാഴ്ച്ച വൈകിട്ട് 4 മുതൽ 9 മണി വരെ ഷിക്കാഗോ മാർത്തോമ്മാ ചർച്ചിൽ (240 Potter Rd, Des plaines, IL 60016) പൊതുദർശനത്തിനു വയ്ക്കും.

ജൂൺ 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ഷിക്കാഗോ മാർത്തോമ്മാ ദൈവാലയത്തിൽ വെച്ച് നടത്തുന്ന സംസ്കാര ശുശ്രൂഷകൾക്കുശേഷം മേരി ഹിൽ സെമിത്തേരിയിൽ (8600 N Mil Wauke AVE, Niles, IL-60714) സംസ്കാരം നടക്കും.

ഭാര്യ : മറിയാമ്മ ചാക്കോ.മക്കൾ : പൊടിയമ്മ, ആലീസ്, പൊന്നമ്മ, രാജു, ബാബു, ഓമന, റോസമ്മ, ശാലിനി, മോൻസി, ഷൈനി.

മരുമക്കൾ : പരേതനായ പാപ്പച്ചൻ, ജോർജ് വട്ടക്കാട്ട്, ജോർജ്ജുകുട്ടി തെക്കേപ്പുറം, മായ, ഡോളി, പൊന്നച്ചൻ, രാജു, മനോജ്, സുനീന, സാജു(എല്ലാവരും യുഎസ്എ).

Read more

മാത്യു തോമസ്

ഡാലസ്: 1978 ൽ അമേരിക്കയിൽ കുടിയേറിയ കോഴഞ്ചേരി കീഴുകര പെല്ലേലിൽ മാത്യു തോമസ് (അച്ചൻകുഞ്ഞ്–73) നിര്യാതനായി. കഴിഞ്ഞ 30 ൽ പരം വർഷങ്ങളായി ഹൂസ്റ്റണിൽ മാരത്തോൺ ഓയിൽ കോപ്പറേഷനിൽ എൻജിനീയറായിരുന്ന പരേതൻ റിട്ടയർമെന്റിനുശേഷം ഡാലസിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. കോഴഞ്ചേരി വലിയത്തുമണ്ണിൽ കുഞ്ഞുഞ്ഞമ്മയാണ് ഭാര്യ.

മകൻ: ബോബി തോമസ് (ഫാർമസിസ്റ്റ്, ഡാവീറ്റ കമ്പനി ഡാലസ്), മരുമകൾ : എമി തോമസ് (ഫാർമസിസ്റ്റ്, ബെയിലർ ഹോസ്പിറ്റൽ ഇർവിംഗ്), കൊച്ചുമക്കൾ: സ്റ്റീഫൻ, അലീസൺ. സഹോദരൻ: അനിയൻ മാത്യു (കോഴഞ്ചേരി), സഹോദരി: ലാലി മാത്യു ( കോട്ടയം).

25 ന് വൈകിട്ട് 4 മുതൽ 7 വരെ മാർത്തോമ്മാ ചർച്ച ഓഫ് ഡാലസ് കരോട്ടണിൽ (1400W Frankford Rd, Carrollton, Tx-75007) പൊതുദർശനവും 26 ന് രാവിലെ 9.30 ക്ക് കോപ്പൽ റോളിങ്ങ് ഓക്സ് ഫ്യൂണറൽ ഹോമിൽ (400 Freeport Pkwy, Coppell, Tx-75019) വച്ച് സംസ്കാര ശുശ്രൂഷയും തുടർന്ന് സംസ്കാരവും നടത്തുന്നതാണ്.

വിവരങ്ങൾക്ക്: പി. റ്റി. ചാക്കോ : 214 762 9421

Read more

മത്തായി

ന്യൂയോർക്ക്: മാരാമൺ പീടികയിൽ മത്തായി (തങ്കച്ചൻ - 80 ) ന്യൂയോർക്കിൽ നിര്യാതനായി. ഭാര്യ വല്ല്യാനിക്കുഴിയിൽ തടത്തിൽ അന്നമ്മ മത്തായി (പൊന്നമ്മ). മക്കൾ സുജ, മിനി, ജെസ്സി, അജിത്, സുജിത് . മരുമക്കൾ: ഡോക്ടർ തോമസ് ഇടിക്കുള, മാത്യു റ്റാംസ്, ഡോക്ടർ ലെസ്‌ലി വർഗീസ്, ക്രിസ്റ്റി മാത്യു, ഗ്രേസ് മാത്യു. 

കഴിഞ്ഞ മൂന്നു ദശകങ്ങളായി അമേരിക്കയിൽ കുടുംബമായി താമസിച്ചു വരികയായിരുന്നു. എൽമോണ്ടിലുള്ള ഫസ്റ്റ് ചർച് ഓഫ് ഗോഡ് സഭാംഗമാണ്. പതിന്നാലു കൊച്ചുമക്കൾ.

ന്യുഹൈഡ് പാർക്കിലുള്ള പാർക് ഫ്യൂണറൽ ചാപ്പലിൽ വച്ച്  (2175 Jericho Turnpike, NY 11040) ശനിയാഴ്ചയും ഞായറാഴ്ചയും വൈകിട്ട് 6 മണി മുതൽ 9 മണി വരെ പൊതുദർശനം ഉണ്ടായിരിക്കും.

 സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ എട്ടുമണിക്ക് പാർക് ഫ്യൂണറൽ ചാപ്പലിൽ  ആരംഭിക്കുകയും തുടർന്ന്  ഗ്രേറ്റ് നെക്കിലുള്ള ഓൾ സെയ്‌ന്റ്‌സ് സെമിത്തേരിയിൽ  സംസ്ക്കാരം നടത്തപ്പെടുന്നതാണ്. 

തൽസമയപ്രക്ഷേപണം www.unitechtv.us  ഉണ്ടായിരിക്കും. 

Read more

ത്രേസ്യാമ്മ ദേവസ്യ

പിറവം: പുളിക്കൽ വീട്ടിൽ പരേതനായ ദേവസ്യയുടെ ഭാര്യയും, ജെയിംസ് പുളിക്കലിന്റെ (ഫ്ലോറിഡ, യൂ.എസ്.എ.) മാതാവുമായ ത്രേസ്യാമ്മ ദേവസ്യ (83) നിര്യാതയായി. ബേബി പുളിക്കൽ (എറണാകുളം), മേരി ജോസ് (പാല), മാത്യൂ പുളിക്കൽ (ഖത്തർ), ജെയിംസ് പുളിക്കൽ (ഫ്ലോറിഡ, യൂ. എസ്.എ.) എന്നിവരാണ് മക്കൾ. മേരി ബേബി, ജോസ്, മേഴ്സി മാത്യൂ, ഷീന ജെയിംസ് എന്നിവരാണ് മരുമക്കൾ. 

സംസ്ക്കാരം ജൂൺ 27 ചൊവ്വാഴ്ച്ച ഉച്ച കഴിഞ്ഞ് മൂന്ന് (3:00 PM) മണിക്ക്, പിറവം കോലങ്ങായി സെന്റ് മൈക്കിൾസ് ദേവാലയത്തിൽ നടത്തപ്പെടുന്നതാണ്. ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കണമെന്ന് സന്തപ്ത കുടുംബാംഗങ്ങൾ.

Read more

അച്ചാമ്മ

കോരക്കുടിലിൽ അച്ചാമ്മ ചുമ്മാരുടെ സംസ്കാരം ജൂൺ 23 ന്: ന്യൂയോർക്കിൽ നിര്യാതയായ കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലിൽ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (80) യുടെ സംസ്കാര ശുശ്രൂഷകൾ ജൂൺ 23 വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിക്കും. തുടർന്ന് മൃതസംസ്കാരം കല്ലറ സെ.തോമസ് പഴയ പള്ളിയിൽ. പരേത കൈപ്പുഴ പൗവ്വത്തേൽ കുടുംബാംഗമാണ്. മക്കൾ: ജോസ് കോരക്കുടിലിൽ (ന്യൂയോർക്ക്) , പരേതയായ ഷെർലി, റെജി, ബിൻസി(ന്യൂയോർക്ക്), പ്രിൻസ് കോരക്കുടിലിൽ(ന്യൂയോർക്ക്). മരുമക്കൾ: സെലിൻ ജോസ് (മണിയിലപ്പാറയിൽ, ന്യൂയോർക്ക്) പരേതനായ ജെയിംസ് വഞ്ചിയിൽ, അലക്സ് ചെരുവിൽ (ന്യൂയോർക്ക്) ജോമോൾ പ്രിൻസ് (കിടാരക്കുഴിയിൽ, ന്യൂയോർക്ക്)
 

Read more

റ്റി.ജെ വര്‍ക്കി

പിറവം: തെന്നശ്ശേരില്‍ റ്റി.ജെ വര്‍ക്കി (94) നിര്യാതനായി. കൂത്താട്ടുകുളം ചക്രവേലില്‍ കുടുംബാഗം പരേതയായ ഏലിയാമ്മ വര്‍ക്കിയാണ് ഭാര്യ.

മക്കള്‍: ലീല ജോണ്‍ (യു.എസ് എ) ജോയ് വര്‍ഗീസ് (പിറവം), മോളി തമ്പി, (ഒലിയപുരം) ,വിനോയ് തെന്നശ്ശേരില്‍ (യു.എസ് .എ) , ഏലിയാസ് വര്‍ക്കി, (മലങ്കര ടി വി ഡയറക്ടര്‍ യു.എസ്.എ)

മരുമക്കള്‍: ജോണ്‍ സി ജോണ്‍ (യു.എസ്.എ) , തമ്പി ചാലാട്ട് (ഒലിയപുറം), ചിന്നമ്മ ജോയ് (പിറവം), ശാന്തി വിനോയ് (യു.എസ് .എ ), അഞ്ജന ഏലിയാസ് (യു.എസ്.എ). കൊച്ചു മക്കള്‍: സിനി , സിജി , സിബി, വിമല്‍, വിജി, ജോനു , ജിനു , ഡാനി ,ഉമംി, ലയ, റൂബന്‍.
.
സംസ്കാര ശുശ്രൂഷകള്‍ ജൂണ്‍ 19 ന് തിങ്കളാഴ്ച രാവിലെ സ്വഭവനത്തില്‍ ആരംഭിച്ച് 11 മണിക്ക് പിറവം വലിയ പള്ളി സെമിത്തേരിയില്‍ വച്ച് നടത്തപ്പെടും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലിയാസ് വര്‍ക്കി: 914 481 7676

Read more

ജേക്കബ് ജോര്‍ജ്

ടൊറോന്റോ: നയാഗ്രാ ഫാള്‍സില്‍ സ്ഥിരതാമസമാക്കിയ അതിരമ്പുഴ മണ്ണാര്‍കുന്ന് ചളുക്കാട്ട് സി.എം ജോര്‍ജിന്റെ ഇളയ പുത്രന്‍ ജേക്കബ് ജോര്‍ജ് (ഷിബു 46) നിര്യാതനായി.

ജൂണ്‍ 17 ശനിയാഴ്ച രാവിലെ 10.30 നു സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ (4 St.andrews avenue, Welland, ON L3B 1H4) സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കും.തുടര്‍ന്ന് സംസ്കാരം 12.30ന് Holy Cross Cemetery, 50 Woodlawn Rd, Welland, ON L3C 3J5 ല്‍ നടക്കും.

ജൂണ്‍ 16 വെള്ളിയാഴ്ച വൈകിട്ട് മൂന്നിനും അഞ്ചിനും ഇടയിലും ആറിനും ഒന്‍പതിനും ഇടയിലും George Darte Funeral Chapel 585 Carlton St, St Catharines ON L2M 4Y1 ല്‍ മൃതശരീരം പൊതുദര്‍ശനത്തിന് വെയ്ക്കും .

കണ്ണൂര്‍ ഉദയഗിരി കല്ലക്കാവുങ്കല്‍ കുടുംബാംഗമായ ബിന്ദുവാണ് ഭാര്യ. മക്കള്‍: ഡേവിഡ്, എമിലി.
മാതാവ്: പരേതയായ ഏലിക്കുട്ടി. സഹോദരങ്ങള്‍: സിബി റോസമ്മ, സാജി ജോര്‍ജ് (തടത്തില്‍ വയല), സാജു ലെയ്മ, ഷാജി സില്‍വി, ഷാന്റി ചെറിയാന്‍(കുതിരവേലില്‍ ഇലഞ്ഞി), ഷിജി സോണി (വെട്ടിയാങ്കല്‍ തൊടുപുഴ).

നയാഗ്ര തരംഗം ചെണ്ടമേളം ടീമിലെ സജീവാംഗമായിരുന്ന ജേക്കബ് , സോഷ്യല്‍ വര്‍ക്കറായി സേവനമനുഷ്ഠിക്കുകയായിരുന്നു.

ജേക്കബ് ജോര്‍ജിന്റെ നിര്യാണത്തില്‍ കാനഡയിലെ വിവിധ മലയാളി അസോസിയേഷനുകളും സാമൂഹ്യസാംസ്കാരിക സംഘടനകളും നേതാക്കളും അനുശോചിച്ചു . 

Read more

അച്ചാമ്മ ചുമ്മാര്‍

ന്യൂയോര്‍ക്ക്: കല്ലറ പഴയ പളളി ഇടവകാംഗം കോരക്കുടിലില്‍ പരേതനായ ചുമ്മാരുടെ ഭാര്യ അച്ചാമ്മ (81) ന്യൂയോര്‍ക്കില്‍ നിര്യാതയായി. സംസ്കാരം പിന്നീട് കല്ലറ സെ.തോമസ് പഴയ പള്ളിയില്‍. പരേത കൈപ്പുഴ പൗവ്വത്തേല്‍ കുടുംബാംഗമാണ്.

മക്കള്‍: ജോസ് കോരക്കുടിലില്‍ (ന്യൂയോര്‍ക്ക്) , പരേതയായ ഷെര്‍ലി, റെജി വഞ്ചിയില്‍, ബിന്‍സി ചെരുവില്‍ (ന്യൂയോര്‍ക്ക്), പ്രിന്‍സ് കോരക്കുടിലില്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: സെലിന്‍ ജോസ് (മണിയിലപ്പാറയില്‍), പരേതനായ ജെയിംസ് വഞ്ചിയില്‍, അലക്‌സ് ചെരുവില്‍, ജോമോള്‍ പ്രിന്‍സ് (കിടാരക്കുഴിയില്‍)

Read more

ഏലിയാമ്മ സാമുവേല്‍

ഹൂസ്റ്റണ്‍: റാന്നി നെടുംതോട്ടത്തില്‍ പരേതനായ എന്‍.പി. ശമുവേലിന്റെ ഭാര്യ ഏലിയാമ്മ സാമുവേല്‍ (91) ഹൂസ്റ്റണില്‍ നിര്യാതയായി. മൈലപ്ര കരുവഞ്ചേരി കുടുംബാംഗമാണ് പരേത. ബ്രദറണ്‍ സഭാംഗമാണ്. മക്കള്‍: രാജന്‍ സാമുവേല്‍, സീയാറ്റില്‍, സാമുവേല്‍ തോമസ്, ഫിലിപ്പ് സാമുവേല്‍, മാത്യു സാമുവേല്‍, റോസമ്മ മാത്യു (ഹൂസ്റ്റണ്‍).

മരുമക്കള്‍: മേഴ്‌സി, ആലീസ്, മേഴ്‌സി, സിന്ധു, ഡോ. മാത്യു വൈരമണ്‍. കൊച്ചുമക്കള്‍: ജെഫ്‌റി, ജോര്‍ഡി, ആഷ്‌ലി, ലെസ് ലി, കെവിന്‍, കരോളിന്‍, ഡാരിസ്, ഷേബ, നെവിന്‍, ഗോഡ്‌വിന്‍. 

ജൂണ്‍ 16-ന് വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ സൗത്ത് പാര്‍ക്ക് ഫൂണറല്‍ ഹോം ആന്‍ഡ് സെമിറ്ററി, 1310 നോര്‍ത്ത് മെയിന്‍ സ്ട്രീറ്റ്, പെയര്‍ലാന്റ്, ടെക്‌സാസ്-77581-ല്‍ പൊതുദര്‍ശനം നടക്കും. 

ജൂണ്‍ 17-ന് രാവിലെ പത്തു മണിക്കു സംസ്‌കാര ശുശ്രൂഷകള്‍ സൗത്ത് പാര്‍ക്ക് ഫൂണറല്‍ ഹോമില്‍ ആരംഭിക്കുന്നതും സംസ്‌കാരം സെമിത്തേിയില്‍ നടക്കുകയും ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാമുവേല്‍ തോമസ്- 832-563-0463

Read more

പാസ്റ്റർ സി.വി. ശാമുവേൽ

പത്തനംതിട്ട: അതിരുങ്കൽ പാസ്റ്റർ സി.വി. ശാമുവേൽ (ചക്കുതറപ്ലാംതോട്ടത്തിൽ വർഗ്ഗീസ് ശാമുവേൽ-83) ഡാലസിൽ ജൂൺ 12 തിങ്കളാഴ്ച രാവിലെ 5:35-ന് കർതൃസന്നിധിയിൽ പ്രവേശിച്ചു. അതിരുങ്കൽ ചർച്ച് ഓഫ് ഗോഡ് സഭാംഗമായിരുന്ന ഇദ്ദേഹം, സുവിശേഷവേലയോട് അനുബന്ധിച്ച് കേരളം, കൽക്കട്ട, ബിഹാർ, ഗുജറാത്ത്, മുംബൈ എന്നിവടങ്ങളിൽ ആയിരുന്നതിനു ശേഷം അമേരിക്കൻ ഐക്യനാടുകളിൽ താമസം ആരംഭിച്ചു.  

പ്രവാസത്തിന്റെ ആദ്യനാളുകളിൽ ഡിട്രോയിറ്റിലും, ഇപ്പോൾ ഡാളസിലുള്ള ക്രോസ്വ്യൂ ചർച്ചിലും ഭവനാംഗങ്ങളോടൊത്ത് ആരാധിച്ചു വരികയായിരുന്നു. 

ഭൗതീകശരീരം ജൂൺ 16 വെള്ളിയാഴ്ച വൈകിട്ട് 6:30-ന് (സിഎസ്റ്റി) ക്രോസ്വ്യൂ ചർച്ച് ഓഫ് ഗോഡിൽ  (8501 ലിബർട്ടി ഗ്രോവ് റോഡ്, റോവ്ലെറ്റ്, ടെക്സാസ് 75089) പൊതുദർശനത്തിൻ വയ്ക്കുകയും തുടർന്ന് അനുസ്മരണ സമ്മേളനം നടത്തപ്പെടുകയും ചെയ്യും. ജൂൺ 17 ശനിയാഴ്ച രാവിലെ 9 മണിക്ക് ശവസംസ്കാര ശുശ്രൂഷ ക്രോസ്യൂ സഭാമന്ദിരത്തിൽ നടക്കുന്നതാണെന്നും പാസ്റ്റർ ജോസ് ആനിക്കാട്ട് അറിയിച്ചു.

ഭാര്യ: ഏലിയാമ്മ ശാമുവേൽ. മക്കൾ: ഷാജി ശാമുവേൽ - ഷേർളി, ജെസ്സി ഏബ്രഹാം - ഏബ്രഹാം പി. ഏബ്രഹാം, പാസ്റ്റർ ഷിബു ശാമുവേൽ - സൂസൻ പരേതനു 8 കൊച്ചുമക്കൾ ഉണ്ട ്.

Read more

റാഹേലമ്മ മാത്യു

ന്യു യോര്‍ക്ക്: ചെങ്ങന്നൂര്‍ പുത്തന്‍കാവില്‍ ചെന്നാറ്റുപീടികയില്‍ പരേതനായ സി.എം. മാത്യുവിന്റെ ഭാര്യ റാഹേലമ്മ മാത്യു (90) ന്യു യോര്‍ക്കില്‍ ജൂണ്‍ 12നു നിര്യാതയായി. സ്പ്രിംഗ് വാലിയിലെ ഗ്രേസ് അസംബ്ലി ഓഫ് ഗോഡ് സഭയുടെ അംഗമാണ്.

മക്കള്‍: സുഷ, അച്ചന്‍ കുഞ്ഞ്, സുസി, കുഞ്ഞുമോന്‍,. മരുമക്കള്‍: ബേബി, കുഞ്ഞുമോള്‍, അച്ചന്‍ കുഞ്ഞ്, ഗ്രെയ്‌സ്

കൊച്ചുമക്കള്‍: ജോണ്‍, സ്റ്റാന്‍ലി ഷീന, സാഫിന്‍, ഷിനു, ആഫിയ, ഗ്ലാഡിസ്

പ്രപൗത്രര്‍: ലൂക്ക്, ലിങ്കണ്‍

പൊതുദര്‍ശനം: ജൂണ്‍ 16 നു വൈകിട്ട് 5 മുതല്‍ 9 വരെ: മൈക്കള്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ ഹോം, 321 സൗത്ത് മെയിന്‍ സ്ട്രീറ്റ്, ന്യു സിറ്റി, ന്യു യോര്‍ക്ക്10956

സംസ്കാര ശുശ്രൂഷ ജൂണ്‍ 17നു രാവിലെ 9 മണിക്കു ഫ്യൂണറല്‍ ഹോമില്‍ ആരംഭിക്കും തുടര്‍ന്ന് സംസ്കാരം221 ബ്രിക്ക് ചര്‍ച്ച് റോഡ്, സ്പ്രിംഗ് വാലി

വിവരങ്ങള്‍ക്ക്: കുഞ്ഞുമോന്‍ 8453003745; 8456381603

Read more

മറിയാമ്മ അലക്‌സാണ്ടര്‍

പത്തനംതിട്ട: പരേതനായ അലക്‌സാണ്ടര്‍ ചെറുകരയുടെ (അയിരൂര്‍) ഭാര്യ മറിയാമ്മ അലക്‌സാണ്ടര്‍ 101-ാം വയസില്‍ ന്യൂജേഴ്‌സിയില്‍ നിര്യാതയായി.

മക്കള്‍: പരേതയായ മറിയാമ്മ മാത്യു, ലിസിനമ്മ മാത്യു, കുഞ്ഞുമോള്‍ തോമസ്‌, മാത്യു ചെറുകര, ജയിംസ്‌ ചെറുകര, തോമസ്‌കുട്ടി ചെറുകര, ഫിലിപ്പ്‌ ചെറുകര, സൂസന്‍ മാത്യു.
മരുമക്കള്‍ : പരേതനായ മാത്യു വാലേല്‍, തമ്പി മത്തായി, ഫാ. എന്‍ എ തോമസ്‌, സാറാമ്മ ചെറുകര, അനിത ചെറുകര, വിനയ്‌ ചെറുകര, സുമി ചെറുകര, ജോയ്‌ മാത്യു(എല്ലാവരും യു എസ്‌ എ).

മെയ്‌ 12 ചൊവ്വാഴ്‌ച വൈകുന്നേരം 4 മുതല്‍ 8 വരെ ഈസ്റ്റ്‌ ബ്രണ്‍സ്വിക്ക്‌ സെന്റ്‌ സ്റ്റീഫന്‍സ്‌ മാര്‍ത്തോമ്മാ ദേവാലയത്തില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്‌: 848 250 3173
908 347 6650

Read more

എബ്രഹാം

സണ്ണിവെയിൽ : കോട്ടയം പുതുപ്പള്ളി (അഞ്ചേരി)  കൊച്ചുപാറയ്ക്കൽ  എബ്രഹാം (73) ഡാലസിൽ സണ്ണിവെയ്‌ലിൽ നിര്യാതനായി. ഭാര്യ:  മേരിക്കുട്ടി എബ്രഹാം ചങ്ങനാശേരി വലിയപറമ്പിൽ കുടുംബാംഗം.  

മക്കൾ : ഷെർവിൻ  എബ്രഹാം, അനീഷ് എബ്രഹാം (ഇരുവരും  സണ്ണിവെയ്‌ൽ )

സഹോദരൻ : ഷാജി കൊച്ചുപാറയ്ക്കൽ  (കരോൾട്ടൻ )

ജൂൺ  16  വെള്ളിയാഴ്ച   വൈകുന്നേരം 6   മുതൽ 9  വരെ കരോൾട്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവവാലയത്തിൽ പൊതുദർശനം ഉണ്ടായിരിക്കും.  
 
ജൂൺ  17 ശനിയാഴ്ച രാവിലെ 9: 30 നു  സംസ്കാര ശുശ്രൂഷകൾ  കരോൾട്ടൻ സെന്റ് മേരീസ് ഓർത്തഡോക്സ് ദേവവാലയത്തിൽ നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: 

സെബാസ്റ്റ്യൻ  വലിയപറമ്പിൽ : 469 360 7520 
ഷാജി കൊച്ചുപാറയ്ക്കൽ : 972-898 419

Read more

ചാക്കോ ആന്റണി

ചങ്ങനാശേരി പുഴവാത് : വലിയവീടന്‍ ചാക്കോ ആന്റണി (അന്തോണിച്ചന്‍ 87)
നിര്യാതനായി.

സംസ്ക്കാര ശുശ്രൂഷ: ചൊവ്വാഴ്ച ( 06 06 2017 ) ഉച്ച കഴിഞ് 2 .30 ന് പുഴവാതിലുള്ള വസതിയില്‍.
സംസ്ക്കാര കര്‍മ്മം: ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍.

ഭാര്യ തങ്കമ്മ ആന്റണി (ചാമക്കളത്തില്‍ കുടുംബാംഗം, എടത്വ )

മക്കള്‍: ആനിമ്മ, സെലിന്‍, മേഴ്‌സി (യു.എസ്.എ), ലിസ്സി, ബാബു ( കുവൈറ്റ് ), ടെസ്സി ((യു.എസ്.എ).

മരുമക്കള്‍: വിന്‍സെന്റ് പഴയാറ്റില്‍ എടത്വ, പരേതനായ ജോസ് കളപ്പുരക്കല്‍ പുഴവാത്, റെജി പാലത്ര (യു.എസ്.എ), സിബി പാട്ടുപാറ നെടുമാവ് , പ്രിയ വലിയപറംബില്‍ നാലുകോടി, ജെസ് (യു.എസ്.എ).

വാര്‍ത്ത: ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക് 

Read more

ഉമ്മൻ

ഫ്ലോറിഡ: കോട്ടയം പൂവൻതുരുത്ത് പേരക്കത്തുശ്ശേരിൽ കുടുംബാഗം ഉമ്മൻ ഉമ്മൻ (91) നിര്യാതനായി. പുവന്തുരുത്ത് അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ ചുമതലയിൽ സംസ്കാരം പിന്നീട് നടത്തപ്പെടും.  ആർപ്പൂക്കര പുത്തൻപുരയ്ക്കൽ കുടുംബാഗം പരേതയായ സാറാമ്മ ഉമ്മനാണ് ഭാര്യ. 

മക്കൾ: സണ്ണി ഉമ്മൻ, ജോൺസൺ ഉമ്മൻ (കെ.എസ് .എ ), അനിയൻ ഉമ്മൻ (യു.എസ.എ ), പൊന്നമ്മ മാത്യു, കുഞ്ഞുമോൾ ആൻഡ്രൂസ് , ജോസഫ്. പി.ഉമ്മൻ (യു.എസ.എ ),എബി ഉമ്മൻ (യു.കെ). 

മരുമക്കൾ: രമണി സണ്ണി, ആലിസ് ജോൺസൺ, ശലോമ വർഗീസ്, പാസ്റ്റർ പി.സി മാത്യു, ആൻഡ്രുസ്സ്‌ തോമസ് , ജിനു ജോസഫ്. അനിത ബേബി. 

Read more

അന്നമ്മ മാത്യു

ന്യൂയോര്‍ക്ക്: കുറിയന്നൂര്‍ താണിക്കപുറത്തേട്ട് തോമസ് മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (82) ന്യൂയോര്‍ക്കില്‍ നിര്യാതയായി.

മക്കള്‍: ലജി (ന്യൂയോര്‍ക്ക്), റജി (പെന്‍സില്‍വേനിയ), ലിനി (ഹരിയാന), പരേതനായ സജി.
മരുമക്കള്‍: ഐഡ (പെന്‍സില്‍വേനിയ), തിലക (ഹരിയാന).

പൊതുദര്‍ശനവും സംസ്കാര ശുശ്രൂഷയും ജൂണ്‍ രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 9 മുതല്‍ ഈസ്റ്റ് എന്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (East End Funeral Home, 725 Gun Hill Rd, Bronx, NY 10467)

കൂടുതല്‍ വിവരങ്ങള്‍ക്ക്: റജി (അനി) 570 242 1712, തിലക് (570 664 3076). 

Read more

വര്‍ഗീസ് വര്‍ക്കി

ഫിലഡെല്‍ഫിയ : എറണാകുളം കുറുമശേരി പ്ലാക്കല്‍ വര്‍ഗീസ് വര്‍ക്കി (70) നിര്യാതനായി. ചേന്ദമംഗലം തൈപ്പറമ്പില്‍ കുടുംബാംഗം ഗ്രേസിയാണ് ഭാര്യ.

മക്കള്‍ : സുബിന്‍ (ഫ്‌ളോറിഡ),സ്മിത (ഫിലഡെല്‍ഫിയ)
മരുമക്കള്‍ : സീന, ജിജു

സംസ്കാരം പിന്നീട് കേരളത്തില്‍

Read more

പി.ജി. ജോണ്‍

പത്തനംതിട്ട: ചന്ദനപ്പള്ളി കല്ലിട്ടേതില്‍ വീട്ടില്‍ പി.ജി. ജോണ്‍ (89) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ ജോണ്‍. മക്കള്‍: ജയിംസ് കെ. ജോണ്‍ (ഷിക്കാഗോ), സണ്ണി ജോണ്‍ (ന്യൂഡല്‍ഹി), മേഴ്‌സി ജേക്കബ്, ലാലി ജോര്‍ജ്.

മരുമക്കള്‍: ത്രേസ്യാമ്മ ജയിംസ് (ഷിക്കാഗോ), ജേക്കബ്, ജോര്‍ജുകുട്ടി, പരേതയായ ആനി, ജാസ്മിന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 91 9495 157861 (ഇന്ത്യ), 847 852 0439 (ഷിക്കാഗോ). 

Read more

മേരി വര്‍ഗീസ്

ഡാളസ്: തൃശൂര്‍ പുലിക്കോട്ടില്‍ പരേതരായ പാവുവിന്റെയും അച്ഛാമ്മയുടെയും മകളും പുലിക്കോട്ടില്‍ വര്‍ഗീസിന്റെ ഭാര്യയുമായ മേരി വര്‍ഗീസ്(63) കേരളത്തില്‍ നിര്യാതയായി.

അമേരിക്കയിലെ പ്രമുഖ മാധ്യമപ്രവര്‍ത്തകനും ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കാ ജോയിന്റ് സെക്രട്ടറിയുമായ പി.പി.ചെറിയാന്റെ സഹോദരിയാണ് പരേത.

മകള്‍: വില്‍സണ്‍ വര്‍ഗീസ്(ഷാര്‍ജ), ശാന്ത ജേക്കബ്, ഷീലാ സണ്ണി, ഷീജാ തമ്പി.
മരുമക്കള്‍: സുമ വില്‍സണ്‍(ഷാര്‍ജ), ജേക്കബ്, സണ്ണി, തമ്പി.

മറ്റു സഹോദരങ്ങള്‍: പി.പി. സൈമണ്‍, ശോശാമ്മ തോമസ്, ഗ്രേയ്‌സി ജോര്‍ജ്ജ്, അന്നാമണി തോമസ്(എല്ലാവരും ഡാളസ്).

സംസ്‌ക്കാര ശുശ്രൂഷകള്‍ ചാലിശേരി മാര്‍ത്തോമ്മാ ചര്‍ച്ച് ദേവാലയത്തില്‍ മെയ് 30ന് ചൊവ്വാഴ്ച്ച 3 മണിയ്ക്ക്. പരേതയുടെ സഹോദരപുത്രനും ഓസ്റ്റിന്‍ മാര്‍ത്തോമ്മാ ഇടവക വികാരിയുമായ റവ.ബിജു പി. സൈമണ്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

അന്നേ ദിവസം utsav.tv യില്‍ ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
പി.പി.ചെറിയാന്‍: 214 450 4107, 91 466 22 55115(ഇന്ത്യ)

Read more

ചിന്നമ്മ തോമസ്

ഷിക്കാഗോ: കിടങ്ങന്നൂര്‍ കൊല്ലക്കുഴിയില്‍ പരേതനായ മാമ്മന്‍ തോമസിന്റെ (പാപ്പച്ചന്‍) ഭാര്യ ചിന്നമ്മ തോമസ് (92) നിര്യാതയായി. പരേത ഇടയാറന്മുള ചെല്ലിയില്‍ കുടുംബാംഗമാണ്.

സംസ്കാരം മെയ് 31-നു ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് കിടങ്ങന്നൂര്‍ സെന്റ് തോം മാര്‍ത്തോമാ പള്ളിയില്‍.

മക്കള്‍: ലീല കാര്‍മ്മല്‍, തോമസ് മാമ്മന്‍, സാറാമ്മ തോമസ് (മോളി), സാം മാമ്മന്‍ തോമസ്, സാലി വര്‍ഗീസ്. (എല്ലാവരും ഷിക്കാഗോയില്‍).

മരുമക്കള്‍: ജോണ്‍ കാര്‍മ്മല്‍, സാറാമ്മ മാമ്മന്‍, സാം തെക്കനാല്‍ തോമസ്, ലാലു തോമസ്, തോമസ് വര്‍ഗീസ് (എല്ലാവരും ഷിക്കാഗോയില്‍).

കൂടുതല്‍ വിവരങ്ങള്‍ക്ക്: സാം മാമ്മന്‍ തോമസ് (0468 2286 002, മാത്യു വര്‍ഗീസ് (9947 442677).

Read more

ചെറിയാൻ ഏബ്രഹാം

ആലപ്പുഴ സനാതനം വാർഡിൽ ഏബനേസർ ഭവനത്തിൽ ചെറിയാൻ ഏബ്രഹാം (80) ന്യൂയോർക്കിലെ സ്വവസതിയിൽ വെച്ച് നിത്യതയിൽ പ്രവേശിച്ചു. പവർവിഷൻ ടി.വി. ഡയറക്ടർ ബോർഡ് അംഗമായ എബി ഏബ്രഹാമിന്റെ പിതാവാണു പരേതൻ. തന്റെ 18-ാം വയസ്സിൽ രക്ഷിക്കപ്പെട്ട് സത്യസുവിശേഷ സത്യങ്ങൾക്കായി വേർതിരിയുകയും, ദൈവരാജ്യവ്യാപ്തിക്കായി ആലപ്പുഴ ജോർജ്ജുകുട്ടി എന്നു അറിയപ്പെടുന്ന ദൈവദാസനോടൊപ്പം ചേർന്ന് പെന്തക്കോസ്ത് സത്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ വ്യാപൃതനായിരുന്നു. 1990-ൽ അമേരിക്കൻ ഐക്യനാടുകളിൽ എത്തിയ ഇദ്ദേഹം മക്കളോടൊത്ത് ന്യൂയോർക്കിൽ പാർത്തു വന്നു. മാവേലിക്കര ചെന്നിത്തല പോച്ചയിൽ കുഞ്ഞമ്മ ഏബ്രഹാം ആണു സഹധർമ്മിണി. ന്യൂയോർക്ക് ഐ. പി. സി. ബെഥേൽ വർഷിപ്പ് സെന്റർ സഭാംഗമാണു.

ഭൗതീകശരീരം ജൂൺ 2 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്കു ബെഥേൽ വർഷിപ്പ് സെന്ററിൽ (20 Buckingham Road, Yonkers, NY 10701) പൊതുദർശനത്തിനു വെയ്ക്കുകയും, തുടർന്ന് അനുസ്മരണസമ്മേളനവും നടക്കും. ജൂൺ 3 ശനിയാഴ്ച രാവിലെ 8 മണിക്ക് ശവസംസ്കാരശുശ്രൂഷ സഭാമന്ദിരത്തിൽ ആരംഭിക്കുകയും, തുടർന്ന് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ (50 Jackson Ave, Hastings on Hudson, NY 10706) ഭൗതീക ശരീരം സംസ്കരിക്കും. മക്കൾ: എബി ഏബ്രഹാം – ബ്ലെസി ഏബ്രഹാം ജോൺസൻ ഏബ്രഹാം- ജെനി എബ്രഹാം ഷീബ മാത്യു – ജോൺ മാത്യു ഷൈനി മാത്യു – വർഗ്ഗീസ് മാത്യു പരേതനു 9 കൊച്ചുമക്കൾ ഉണ്ട്.

Read more

ഗീവര്‍ഗീസ് കളീയ്ക്കല്‍

ഹൂസ്റ്റണ്‍: പത്തനംതിട്ട് മേക്കെഴൂരില്‍ കളീയ്ക്കല്‍ കുടുംബാംഗമായ ഗീവര്‍ഗീസ് കളീയ്ക്കല്‍ (82) മേയ് 20-ന് ടൊറന്റോയില്‍ നിര്യാതനായി. കാനഡയില്‍ മലയാളികള്‍ തുടങ്ങിയ ആദ്യത്തെ ബ്രദറന്‍ സഭയായ ബഥനി, ചാപ്പല്‍ ടൊറന്റോയുടെ സ്ഥാപകാംഗവും ദീര്‍ഘകാലം അതിന്റെ മൂപ്പന്മാരില്‍ ഒരാളുമായിരുന്നു.

ഭാര്യ: റോസമ്മ കളീയ്ക്കല്‍. ഏക മകന്‍ സാം കളീയ്ക്കല്‍. ഭാര്യ: ആന്‍ഡ്രിയ. കൊച്ചുമക്കള്‍: റീസ്, ലൂക്കോസ്.

മേയ് 26-നു വൈകുന്നേരം 5 മുതല്‍ 9 വരെ ചാപ്പല്‍ റിഡ്ജ് ഫ്യൂറണല്‍ ഹോം, 8911 വുഡ്‌ബൈന്‍ അവന്യൂ, മാര്‍ക്കം, ഒന്റാരിയോയില്‍ പൊതുദര്‍ശനം നടക്കും.

മേയ് 27-നു രാവിലെ 10 മണിക്ക് ചാപ്പല്‍ റിഡ്ജ് ഫ്യൂണറല്‍ ഹോമില്‍ സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് സംസ്കാരം ക്രൈസ്റ്റ് കിംഗ് സെമിറ്ററി, 7770 സ്റ്റീലസ് അവന്യൂ, മാര്‍ക്കമില്‍ നടത്തുന്നതുമാണ്.

ബ്രദറന്‍ ഫിബ കോണ്‍ഫറന്‍സിന്റെ മുന്‍ സെക്രട്ടറിയായ നോബിള്‍ ജോര്‍ജിന്റെ അങ്കിളാണ് പരേതന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: നോബിള്‍ ജോര്‍ജ് 905 518 7472.

മാത്യു വൈരമണ്‍ അറിയിച്ചതാണിത്.

Read more

എം. മാത്യുസ്

കുമ്പനാട്: ഐ.പി.സി. കുമ്പനാട് എലിം സഭാ അംഗവും പരേതനായ അടപ്പനാംകണ്ടത്തില്‍ കുഞ്ഞിക്കാച്ചന്റെ മകനുമായ എം. മാതൂസ് (ടൊയോട്ട സണ്ണിച്ചായന്‍81) മേയ് 20നു കുവൈറ്റ് ഖാദിസിയയിലെ വീട്ടില്‍ നിര്യാതനായി.

കുവൈത്തിന്റെ സ്വാതന്തൃ ലബ്ദിക്ക് ഒരു പതിറ്റാണ്ടു മുമ്പ് 1956 ഒക്ടോബറിലാണ് അദ്ദേഹം കുവൈത്തില്‍ എത്തിയത്. രാജ്യത്തെ പ്രമുഖ ഓട്ടോ മൊബൈല്‍ കമ്പനിയായ അല്‍സായര്‍ ഗ്രൂപ്പിന്റെവളര്‍ച്ചക്ക് അടിത്തറ പാകിയ അദ്ദേഹം 1989ല്‍സ്വയം വിരമിച്ച ശേഷം സ്വന്തം സ്ഥാപനങ്ങള്‍ തുടങ്ങി.

സഫീന റെന്റ് എ കാര്‍ , സഫീന ജനറല്‍ ട്രേഡിംഗ് ആന്റ് കോണ്ട്രാക്റ്റിംഗ് കമ്പനി മുതലായ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സ്ഥാനം വഹിച്ചു വരികയായിരുന്നു. 1990 ല്‍ ഇറാഖ് അധിനിവേശത്തെ തുടര്‍ന്ന് ഇന്ത്യാക്കാരെ നാട്ടില്‍ എത്തിക്കുന്നതില്‍ സുത്യര്‍ഹമായ സേവനമാണ് അദ്ദേഹം കാഴ്ചവെച്ചത്. ജാബിരിയ ഇന്ത്യന്‍ സ്കൂളിന്റെ സ്ഥാപകനായ പരേതന്‍ 15 വര്‍ഷക്കാലം ഇന്ത്യന്‍ ആര്‍ട്ട്് സര്‍ക്കിളിന്റെ പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

ഭാര്യ: മേരി മാത്യു, മക്കള്‍: ജോയ് മാതു, ആനി മാതു, സൂസന്‍ മാതു.

സംസ്കാരം പിന്നീട്

Read more

ശോശാമ്മ വര്‍ഗീസ്

അറ്റ്‌ലാന്റ: ഇടമണ്‍, റാന്നി സ്വദേശിയായ പരേതനായ ജോസഫ് വര്‍ഗീസ് പെണിക്കരയുടെ ഭാര്യ ശോശാമ്മ വര്‍ഗീസ് (66) മേയ് 19 വെള്ളിയാഴ്ച ജോര്‍ജിയയില്‍ നിര്യാതയായി.

മക്കള്‍: ബിനോയ് (യു.എസ്.എ), ബിന്‍സി (അല്‍ ഐയിന്‍). മരുമക്കള്‍: സൂസന്‍, എബി, കൊച്ചു മക്കള്‍: അലന്‍, ആല്‍വിന്‍, ജെസ്റ്റിന്‍, ജെറിന്‍.

മെമ്മോറിയല്‍ സര്‍വീസ് മേയ് 20ാം തിയതി ശനിയാഴ്ച വൈകിട്ട് 6:30 നും, സംസ്കാര ശുശ്രൂഷ മേയ് 21 ഞായറാഴ്ച്ച രാവിലെ 10:45 നും അറ്റ്‌ലാന്റാ ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ചില്‍ (395 വെസ്റ്റ് പൈക്ക് സ്ട്രീറ്റ്, ലോറന്‍സ് വില്‍, ജോര്‍ജിയ 30046).തുടര്‍ന്ന് സംസ്കാരംഗ്രേവ് സൈഡ് സര്‍വീസ് ഇറ്റേണല്‍ ഹിത്സ് ഫൂണറല്‍ ഹോമില്‍.

Read more

മാത്യു തുരുത്തിക്കര

ഷിക്കാഗോ: വൈക്കം തുരുത്തിക്കര ജോസഫ്, റോസമ്മ ദമ്പതികളുടെ പുത്രന്‍ മാത്യു തുരുത്തിക്കര (53) മെയ് 18-ന് ഷിക്കാഗോയില്‍ നിര്യാതനായി.

മക്കള്‍: ആന്‍ റോസ് തുരുത്തിക്കര, ജോസഫ് തുരുത്തിക്കര.

സഹോദരങ്ങള്‍:
ജോസഫ് & പരേതയായ റോസമ്മ തുരുത്തിക്കര,
ജോസഫ് & മറിയാമ്മ ജോസ് മാളിയേക്കല്‍
റാഫേല്‍ ചുങ്കത്ത് & തെരേസാ (വാവ) ചുങ്കത്ത്,
സ്റ്റീഫന്‍ തുളുവത്ത് & പെണ്ണമ്മ തുളുവത്ത്,
കുര്യന്‍ തുരുത്തിക്കര & ലൗലി തുരുത്തിക്കര,
പാപ്പച്ചന്‍ തുരുത്തിക്കര & ലില്ലി തുരുത്തിക്കര,
റീത്ത ആന്റണി & ആന്റണി ജോര്‍ജ്.

മെയ് 21-നു ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 9 മണി വരെ ബല്‍വുഡ് മാര്‍ത്തോമാ ശ്ശീഹാ കത്തീഡ്രലില്‍ പൊതുദര്‍ശനം നടത്തപ്പെടും.

മെയ് 22-നു തിങ്കളാഴ്ച രാവിലെ 10 മണിക്ക് സീറോ മലബാര്‍ കത്തീഡ്രലില്‍ വച്ചു സംസ്കാര ശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്നു സംസ്കാരം നടത്തുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഔസേഫ് തുരുത്തിക്കര (773 972 0463), കുര്യന്‍ തുരുത്തിക്കര (773 552 2034), സാന്‍ജോ തുളുവത്ത് (847 739 6110), മാര്‍ട്ടിന്‍ മാളിയേക്കല്‍ (773 979 2500). 

Read more

രാജി അജോ

ഹ്യൂസ്റ്റൺ സെൻറ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ്  ഇടവകാംഗവും ഹ്യൂസ്റ്റൺ കേറ്റിയിൽ താമസിക്കുന്ന ശ്രീമാൻ അജോ എബ്രഹാമിന്റെ (തിരുവല്ല, പൊടിയാടി വെള്ളെലിൽ) ഭാര്യയുമായ രാജി അജോ (37)  ചൊവ്വാഴ്ച രാവിലെ നിര്യാതയായി. പരേത കോട്ടയം പുന്നവേലി അമ്പാട്ടു കുറ്റിയാനിക്കൽ ശ്രീമാൻ കെ.വി. ചാക്കോയുടെയും ശ്രീമതി ലീലാമ്മ ചാക്കോയുടെയും ഏക മകളും രാജേഷ് വർക്കിയുടെ (മസ്‌കറ്റ്)  സഹോദരിയുമാണ്. 

മക്കൾ: ജോൺ (12 ) ജെറമി (9). 

ഹ്യൂസ്റ്റൺ സെൻറ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോൿസ് ദേവാലയത്തിൽ (13218 Player St., Houston, Texas, USA- 77045) വെള്ളിയാഴ്ച  വൈകിട്ട്  6 മുതൽ 9 വരെ പൊതു ദർശനത്തിനു  ശേഷം മൃതദേഹം സംസ്കാരത്തിനായി നാട്ടിലേക്കു കൊണ്ടു പോകുന്നതാണെന്നു ഇടവക സെക്രട്ടറി കുര്യൻ മാരൂകോയിക്കൽ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: +91 944 795 6420 (Kerala)   +1 713 340 9235 (USA)

Read more

എബ്രഹാം മാത്യു

ന്യൂജെഴ്സി: ചെങ്ങന്നൂര്‍ പുളിമൂട്ടില്‍ പരേതരായ പി.സി. മാത്യു - സൂനാമ്മ മാത്യു എന്നിവരുടെ മകന്‍ റിട്ട. കറക്‌ഷന്‍ ഓഫീസര്‍ എബ്രഹാം മാത്യു (68) ന്യൂജെഴ്സിയിലെ എഡിസണില്‍ മെയ് 14 ഞായറാഴ്ച നിര്യാതനായി.

പരേതരായ പയ്യൂര്‍ പി.പി. ജോര്‍ജ്-ആലീസ് ദമ്പതികളുടെ മകള്‍ ലീലയാണു ഭാര്യ.

മക്കള്‍: സ്മിത ഡേവിഡ്, സില്‍ഡ പാട്രിക്ക്.

മരുമക്കള്‍: ഡേവിഡ് (നോര്‍ത്ത് കരോളിന), പാട്രിക്ക് (ന്യൂജെഴ്സി).

പുളിമൂട്ടില്‍ ടോബി മാത്യു (ന്യൂജെഴ്സി), പരേതനായ ജേക്കബ് മാത്യു (ന്യൂജെഴ്‌സി), മാത്യു മാത്യു (ജോര്‍ജിയ), രമണി ജേക്കബ് (കേരളം), ലൈല ജോസഫ് (ഫ്ലോറിഡ), സാല നായര്‍ (കേരളം) മറിയാമ്മ ജോണ്‍ (ന്യൂജെഴ്‌സി), അനിത കുര്യന്‍ (നോര്‍ത്ത് കരോളിന) എന്നിവര്‍ സഹോദരങ്ങളാണ്.

പൊതുദര്‍ശനം: മെയ് 17 ബുധനാഴ്ച വൈകീട്ട് 4 മുതല്‍ 8 വരെ (Gosselin Funeral Home, 660 New Dover Road, Edison, NJ 08820).

സംസ്‌കാര ശുശ്രൂഷ: മെയ് 18 വ്യാഴാഴ്ച രാവിലെ 11 മണിക്ക് (Gosselin Funeral Home, 660 New Dover Road, Edison, NJ 08820). തുടര്‍ന്ന് ഹേസല്‍‌വുഡ് സെമിത്തേരിയില്‍ സംസ്‌ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോബി മാത്യു 973 943 9800, വര്‍ഗീസ് മഞ്ചേരി 908 247 2035, 908 247 2035.

Read more

ഐ. എബ്രഹാം

തിരുവല്ല :മഞ്ഞാടി ഐക്കരേത്ത് പരേതനായ ഇട്ടിയുടെ മകന്‍ ഐ.എബ്രഹാം (ബാബു 69) മഞ്ഞാടിയിലുള്ള ഭവനത്തില്‍ വെച്ച് ഹൃദയസ്തംഭനം മൂലം നിര്യാതനായി. പ്രത്യേകിച്ചു അസുഖങ്ങളൊന്നും ഇല്ലായിരുന്ന ബാബു കുടുംബങ്ങളോടൊത്തു ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അന്ത്യം സംഭവിച്ചത്.

സംകാര ചടങ്ങുകള്‍ മെയ് 16 ചൊവ്വാഴ്ച 11 മണിക്ക് തിരുവല്ല മഞ്ഞാടി ഇവാഞ്ചലിക്കല്‍ പള്ളിയില്‍ വെച്ച് നടത്തപ്പെടും.

പരേതന്റെ ഭാര്യ വത്സ എബ്രഹാം തിരുവല്ല പനച്ചമൂട്ടില്‍ കുടുംബാംഗമാണ്.
മക്കള്‍: മനോജ് എബ്രഹാം ( ഡാളസ്) മഞ്ചേഷ് (ദുബായ്) മജു (ദുബായ്) എന്നിവരാണ്. പരേതന്റെ മകന്‍ മനോജ് എബ്രഹാം അമേരിക്കന്‍ മലയാളി വെല്‍ഫെയര് അസോസിയേഷന്റെ കേന്ദ്ര കമ്മറ്റി അംഗമാണ്.

അമേരിക്കന്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ കേന്ദ്ര കമ്മറ്റി ന്യൂയോര്‍ക്കിലുള്ള ന്യൂ ഹൈഡ് പാര്‍ക്കില്‍ കൂടി പരേതന്റെ നിര്യാണത്തില്‍ ആദരാഞ്ജലികള്‍ നേര്‍ന്നു

കൂടുതല്‍ വിവരങ്ങള്‍ക്ക്:ജോണ് മാത്യു 151 650 30184.

Read more

റൂബി കൊച്ചമ്മ

തിരുവല്ല: പനച്ചമൂട്ടില്‍ ബിഷപ്പ് സണ്ണി എബ്രഹാമിന്റെ സഹധര്‍മ്മിണി റൂബി കൊച്ചമ്മ (എലിസബെത്ത് എബ്രഹാം- 53) വെള്ളിയാഴ്ച കാലത്തു നിര്യാതയായി. പരേത വടശേരിക്കര എടത്തില്‍ കുടുംബാംഗമാണ്. സംസ്കാരം മെയ് 17 ബുധനാഴ്ച രണ്ടു മണിക്ക് തിരുവല്ല എസി പള്ളിയില് വെച്ചു നടത്തപ്പെടും.
മക്കള്‍: റോണാ, റ്റിം.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോ ചെറുകര (516 503 0184)

Read more

എന്‍.കെ. വര്‍ഗീസ്

ഫിലാഡല്‍ഫിയ: നിരണം നന്തറ മുപ്പറുതില്‍ പരേതരായ എന്‍.കെ. കോശി- മറിയാമ്മ കോശി ദമ്പതികളുടെ മകന്‍ എന്‍.കെ. വര്‍ഗീസ് (67) നിര്യാതനായി. മറിയാമ്മ വര്‍ഗീസ് ആണു ഭാര്യ. മക്കള്‍: സിബി മേരി ജോസഫ്, സിജു കോശി വര്‍ഗീസ്. മരുമക്കള്‍: ജോസഫ് കുരുവിള, ജ്യോതി സിജു. പേരക്കുട്ടുകള്‍: ആദര്‍ശ്, അതുല്യ വര്‍ഗീസ്.

സഹോദരങ്ങള്‍: റവ.ഡോ. നന്തറ കോശി മത്തായി, മറിയാമ്മ തോമസ്, ഏലിയാമ്മ ജയിംസ്, സാലമ്മ വര്‍ഗീസ്.

Viewing
St. Thomas Evangelical Church of India
785 W. Street Road
Warminster, PA 18974
Sunday, May 14, 2017
6:00pm - 8:30pm

Funeral Service
St. Thomas Evangelical Church of India
785 W. Street Road
Warminster, PA 18974
Monday, May 15, 2017
9:00am - 10:30am

Interment
Forest Hills Cemetery
101 Byberry Road
Huntingdon Valley, PA 19006 

Read more

ഏലിയാമ്മ പൗലോസ്

ന്യു സിറ്റി, ന്യു യോര്‍ക്ക്: കിഴക്കമ്പലം മംഗലത്തു പൗലോസിന്റെ ഭാര്യ ഏലിയാമ്മ പൗലോസ് മംഗലത്ത് (റേച്ചല്‍89) റോക്ക് ലാന്‍ഡില്‍ നിര്യാതയായി.

മക്കള്‍: മേരി, സൂസന്‍, ജോര്‍ജ്, സാജു, കുഞ്ഞുമോള്‍. മരുമക്കള്‍: കെ.സി വര്‍ഗീസ്, പി.കെ. മത്തായി, ഗ്രേസി ജോര്‍ജ്, ലിസി സാജു, കെ.പി. സാജു.

കൊച്ചുമക്കള്‍: മിനി, സാം, അനില്‍, ആന്‍ജി , സ്മിത, റോബിന്‍, നിഥ, ലിജു, നിതിന്‍, ജെയ്മി, ജേയ്‌സന്‍, സരിത്, അജിത്, പോള്‍, താര. ആറു കൊച്ചുമക്കളുടെ മക്കളുമുണ്ട്.

പൊതുദര്‍ശനം: മെയ് 13 ശനി വൈകിട്ട് 4 മുതല്‍ 8 വരെ: അസുമാ ഷാങ്കി ഫ്യുണറല്‍ ഹോം, പേള്‍ റിവര്‍ (Assuma-Shankey Funeral Home, 34 N Summit tSreet, Pearl River, NY 10965)

സംസ്കാര ശുശ്രൂഷ: മെയ് 15 തിങ്കള്‍: രാവിലെ 8:15: സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ന്യു ഹെമ്പ്‌സ്‌റ്റെഡ് പ്രിസ്ബിറ്റീരിയന്‍ ചര്‍ച്, 484 ന്യു ഹെമ്പ്‌സ്‌റ്റെഡ് റോഡ്, ന്യു സിറ്റി, ന്യുയോര്‍ക്ക്10956 (St. George Syrian Orthodox Church) New Hempstead Presbyterian Church, 484 New Hempstead Road, New Ctiy, NY 10956)

സംസ്കാരം: ജെര്‍മണ്ട്‌സ് പ്രെസ്ബിറ്റീരിയന്‍ സെമിത്തെരി, 39 ജെര്‍മണ്ട്‌സ് റോഡ്, ന്യു സിറ്റി, ന്യു യോര്‍ക്10956 (Germonds Presbyterian Cemetery, 39 Germonds Road, New Ctiy, NY 10956)

Read more

സോണി ഐസക്ക്

ഫോർട്ട് വർത്ത് : മേലുകാവ്, പാറേപുരക്കൽ പരേതനായ ഐസക്ക് പി. ലേവിയുടെയും  ഗ്രേസിന്റെയും മകൻ സോണി ഐസക്ക് (48) ഫോർട്ട് വർത്തിൽ  നിര്യാതനായി. 
ഭാര്യ: സിജി  കൊട്ടാരക്കര, ചാരുവിളപുത്തൻവീട്ടിൽ കുടുംബാംഗം.  മകൾ: അലീഷാ. 

സഹോദരൻ : റോയി ഐസക്ക്  (എല്ലാവരും ഫോർട്ട് വർത്ത് )

മെയ് 14 ഞായാറാഴ്ച  വൈകുന്നേരം 5  മുതൽ 7 ഫോർട്ട് വർത്ത് ഗ്രീൻവുഡ് ഫ്യൂണറൽ ഹോമിൽ (3100 White Settlement Rd, Fort Worth, TX 76107) പൊതുദർശനം ഉണ്ടായിരിക്കും.  
 
മെയ് 15  തിങ്കളാഴ്ച  ഉച്ചകഴിഞ്ഞു ഒരു മണിക്ക് ഫോർട്ട് വർത്ത്, ഫെയ്ത്ത് ടാബർനാക്കിൾ അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ  (420 S Blue Mound Rd, Fort Worth, TX 76131)  സംസ്കാര ശുശ്രൂഷകൾ  ആരംഭിച്ചു തുടർന്നു  ഗ്രീൻവുഡ് ഫ്യൂണറൽ ഹോമിൽ  സംസ്കാരം നടക്കും.

കൂടുതൽ വിവരങ്ങൾക്ക്: 

ടി. സി. മൈക്കിൾ:  (817) 266 6151 
ചാർളി അങ്ങാടിശ്ശേരിൽ : (817) 296  8255 

Read more

ജോർജ് ഈപ്പൻ

ഡാലസ്: 1976 ൽ അമേരിക്കയിൽ കുടിയേറിയ പ്രവാസി മലയാളികളിൽ പ്രമുഖനും ഇന്ത്യൻ റയിൽവേ അക്കൗണ്ട്സ് വിഭാഗം മുൻ ഉദ്യോഗസ്ഥനുമായ നിരണം നാലാംവേലിൽ ജോർജ് ഈപ്പൻ(പൊടിയപ്പൻ –85) നിര്യാതനായി.

മാർത്തോമ സഭയുടെ അറ്റ്ലാന്റാ ഇടവകയുടെ സ്ഥാപകാംഗമായ പരേതൻ 23 വർഷത്തെ അറ്റ്ലാന്റായിലെ  പ്രവാസ ജീവിതത്തിനുശേഷം ഡാലസിൽ വിശ്രമജീവിതം നയിച്ചുവരികയായിരുന്നു. പുലിയൂർ ചക്കാലയിൽ അമ്മിണി ഈപ്പൻ ആണ് ഭാര്യ. ജോർജ് (ഡാലസ്) മകനും, ഗിഫ്റ്റി (ഡാലസ്) മകളും, കുന്നംകുളം പുലിക്കോട്ടിൽ മോനി ജെയിക്കബ് മരുമകനും തിരുവല്ല കാവുംഭാഗം തലപ്പള്ളിൽ ഷീല മരുമകളും ആണ്.

മെയ് 19 വെള്ളിയാഴ്ച വൈകിട്ട് 6 മുതൽ 8.30 മണി വരെ  മാർത്തോമ ചർച്ച് ഓഫ് ഡാലസ് കരോട്ടണിൽ (1400 W Frankford Rd, Carrollton, Tx-75007)  വെച്ച് പൊതുദർശനവും, ശനിയാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് ഫോർട്ട് വർത്തിലുള്ള ഗ്രീൻവുഡ് ഫ്യൂണറൽ ഹോമിൽ (3100  white settlement Rd, Fort Worth, Tx- 76107)  വെച്ച് സംസ്കാരം നടത്തുന്നതുമാണ്.

Read more

ശോശാമ്മ മത്തായി

ന്യൂജേഴ്‌സി: റാന്നി, കൊറ്റനാട്, പാറയില്‍ പരേതനായ പി.എം മത്തായിയുടെ ഭാര്യ ശോശാമ്മ മത്തായി (കുഞ്ഞുമോള്‍- 69) ന്യൂജേഴ്‌സിയില്‍ നിര്യതയായി. Ranni, mannamaruthi ചൂരക്കുഴിയില്‍ കുടുംബാംഗമാണ് പരേത.

മക്കള്‍ : സനു മാത്യു (ന്യൂയോര്‍ക്ക്) സോജന്‍ മാത്യു (ന്യൂജേഴ്‌സി) ലേറ്റ് ഷൈനി വറുഗീസ് .
മരുമക്കള്‍ : ശോഭാ മാത്യു &ഷീബ മാത്യു.

ശവസംസ്കാര ചടങ്ങുകളെപ്പറ്റിയുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ സജി ഫിലിപ്പ് 201 925 4157 എന്ന നമ്പറില്‍ ബന്ധപ്പെടുക.

Read more