പ്രത്യേക ശ്രദ്ധയ്ക്ക്

ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ; ഫ്‌ളോറിഡയിലെ കീ വെസ്റ്റില്‍ കണ്ട കാഴ്ചകള്‍ (വാല്‍ക്കണ്ണാടി )

"തോന്നയ്ക്കല്‍ കണ്ട കാഴ്ചകള്‍" എന്ന ജോസഫ് മുണ്ടശ്ശേരി മാസ്റ്ററുടെ മാസ്റ്റര്‍പീസ് ഓര്‍ത്തുപോയി ഫ്‌ലോറിഡയിലെ കീ വെസ്റ്റ് കാണുവാന്‍ അവസരം കിട്ടിയപ്പോള്‍. കവി കുമാരനാശാന്റെ ജന്മസ്ഥലത്തു ചെന്നപ്പോള്‍ കണ്ട കാഴ്ചകളുടെ അനുസ്മരണമാണ് മുണ്ടശ്ശേരി മാസ്റ്റര്‍ അതിലൂടെ കുറിച്ചുവെച്ചത്. അമേരിക്കയുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാകാരന്‍ ഏര്‍ണെസ്‌റ് ഹെമിങ്‌വേ ഏറെക്കാലം താമസിച്ചു കഥകളുടെ ലോകം സൃഷ്ട്ടിച്ച കീ വെസ്റ്റ് എന്ന ദ്വീപില്‍ ചെന്ന് പെട്ടപ്പോള്‍ അതുപോലെ യുള്ള ഒരു വികാരമാണ് അനുഭവപ്പെട്ടത്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെയും ഗള്‍ഫ് ഓഫ് മെക്‌സികോയുടെയും ഇടയിലായി, മുരിങ്ങക്ക പോലെ നീളത്തില്‍ ചിതറിക്കിടക്കുന്ന ദ്വീപുകള്‍ ചുരുങ്ങിയ സമയത്തില്‍ നടന്നു കണ്ടു, ഈയാത്രക്ക് ഹെമിംഗ്‌വേയുടെ എഴുത്തുപുര കാണുക എന്ന ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്.

ഫോര്‍ട്ട് ലോടലില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ സുഹൃത് ബാബു ഓര്‍മ്മപ്പെടുത്തി; വാടകക്ക് എടുത്ത കാര്‍ ആണെങ്കിലും ഒരു ധൈര്യത്തിന് എക്‌സ്ട്രാ ഇന്‍ഷുറന്‍സ് ഇരുന്നോട്ടെ ,അവിടെ വണ്ടി ഓടിക്കുന്ന കുറേപേര്‍ക്കെങ്കിലും വിസയോ ലൈസന്‍സോ ഇന്‍ഷുറന്‍സോ ഒന്നും കാണില്ല, ഇടിച്ചിട്ടു മുങ്ങിയാല്‍ പിന്നെ പെട്ട് പോകും എന്ന് അറിയാവുന്ന കൊണ്ടായിരുന്നു. എപ്പോഴും അസ്ഥിരമാണ് അങ്ങോട്ടുള്ള കാലാവസ്ഥയും യാത്രക്കുരുക്കുകളും. എന്നാലും സഹധര്‍മ്മിണിയോടോപ്പം ഒരു ദീര്‍ഘയാത്ര നടത്തിയിട്ടു കുറേക്കാലമായി. മറ്റു പരിപാടികള്‍ ഒന്നും ഇല്ലാതിരുന്നതിനാലും പിറ്റേദിവസമാണ് ന്യൂ യോര്‍ക്കിലേക്കു തിരികെ പോരേണ്ടന്തുഎന്നതിനാലും, ഒരു ആലസ്യത്തോടെ യാത്രയെ സമീപിക്കുവാനാണ് തുനിഞ്ഞത്. മാസങ്ങള്‍ക്കു മുന്‍പ് ചുഴലിക്കാറ്റില്‍ തകര്‍ന്നു തരിപ്പണമായ സ്ഥലമാണ്, അതിനാല്‍ കുറച്ചു ഭക്ഷണവും വെള്ളവും ഒക്കെ കൂടെ കൊണ്ടുപോകുവാന്‍ സുഹൃത് മിനി എടുത്തു വച്ചിരുന്നു. നാല് മണിക്കൂറോളം കടലിന്റെ നടുവിലൂടെ ഇരുവരി പാതയിലൂടെയുള്ള െ്രെഡവിനെപ്പറ്റി സുഹൃത് ബെന്നി വാചാലമായി സംസാരിച്ചത് കുറെ കാലമായി മനസ്സിന്റെ ആവേശമായി നുരഞ്ഞു പൊങ്ങി വന്നുകൊണ്ടിരുന്നു.

മയാമിയില്‍നിന്നും റൂട്ട് വണ്‍ എടുത്തു തിരിഞ്ഞപ്പോഴേക്കും എവിടുന്നോ പാഞ്ഞു വന്ന മഴ മേഘങ്ങള്‍ ആകെ ഇരുട്ടാക്കി. മഴ പെയ്യുന്നു എന്ന് റോഡില്‍ നിന്ന് തെറിക്കുന്ന വെള്ളവും അത് വണ്ടിയുടെ ചക്രത്തില്‍ അടിച്ചുയരുന്ന ബാഷ്പധാരയും കണ്ടു മനസിലാക്കാം; എന്നാല്‍ വണ്ടിയുടെ വിന്‍ഡ് ഷീല്‍ഡില്‍ ഒരു തുള്ളി മഴ വെള്ളം പോലും പതിക്കുന്നില്ല. കുറെ ദൂരം കഴിഞ്ഞപ്പോള്‍ വണ്ടിയുടെ മുകളില്‍ മാത്രം മഴ, റോഡ് ഉണങ്ങിക്കിടക്കുന്നു. റോഡിന്‍റെ ഒരു ലൈനില്‍ മാത്രം മഴ, മറ്റേ ഭാഗം നന്നേ ഉണങ്ങി കിടക്കുന്നു. മധുരമായി പടരുകയും നൊമ്പരമായി പെയ്യുകയും ചെയ്യുന്ന ഈ മഴനീര്‍കണങ്ങള്‍ ഇടയ്ക്കിടെ മാനസ ദേവന്റെ ചുംബന പൂക്കളായി ഹുദയത്തെ തലോടി കടന്നുപോയി. ദാ വന്നു, ദേ പോയി എന്ന് സുരേഷ് ഗോപി ഡയലോഗ്‌പോലെ, മഴ പൊടുന്നനെ അപ്രത്യക്ഷമായി. മനോഹരമായ മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന നീലാകാശവും കത്തി നില്‍ക്കുന്ന സൂര്യനും ഞൊടിയിടക്കുള്ളില്‍ തെളിഞ്ഞു വന്നു. ഇരു വശങ്ങളിലും കൈ വീശി യാത്രയാക്കുന്നു കടലിന്റെ കുഞ്ഞോളങ്ങളും പ്രകാശപൂരിതമായ വീഥികളും, വശീകരിക്കുന്ന നീലിമയും മാത്രം നിറഞ്ഞു നിന്ന ദ്ര്യശ്യങ്ങള്‍. അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ ആകെ ഒറ്റ വഴി പാത, നടുക്ക് ഒരു വര മാത്രം ഉണ്ടായതിനാല്‍ വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പൊയ്‌ക്കൊണ്ടിരുന്നു. അപ്പോള്‍ ആതിരയുടെ ചില വരികള്‍ അറിയാതെ ഉണര്‍ന്നുവന്നു.

"നീളുന്ന ഒറ്റയടിപ്പാതയിലെ രണ്ടൊരങ്ങളനുനമ്മള്‍, നമുക്ക് മേലെ ഒരേ മഴയും വസന്തവും മഞ്ഞും പെയ്‌തൊഴിയുന്നു; ഒരേ ആളുകള്‍ നമ്മെ കടന്നു പോകുന്നു, അതെ, ഒരേ ചിന്തയും ഒരേ സ്വപ്നങ്ങളും ഒരേ ഓര്‍മ്മകളുമുള്ള, പരസ്പരം തിരിച്ചറിയാതെ സമാന്തരമായി പോകുന്ന രണ്ടോരങ്ങള്‍ , ഒരിക്കലും കണ്ടുമുട്ടാതെ നീളുകയാണ് അനന്തമായി"

ഏതോ ഒരു കക്ഷി അമ്പതു മൈല്‍ സ്പീഡില്‍ തന്നെ മുന്നില്‍ പോയ്‌കൊണ്ടിരുന്നതിനാല്‍, മറ്റു ഗതിയില്ലാതെ അതെ സ്പീഡില്‍ യാത്ര തുടര്‍ന്നു.

അമേരിക്കന്‍ തീരത്തുനിന്നു 160 മൈല്‍ ദൂരം വരും കീ വെസ്റ്റില്‍ എത്താന്‍ , എന്നാല്‍ 100 മൈല്‍ മതി ക്യബയുടെ തീരത്തു അടുക്കാന്‍. 113 മൈല്‍ ദൈര്‍ഖ്യമുള്ള യൂ. എസ്. വണ്‍ ഹൈവേയില്‍ 42 പാലങ്ങള്‍ കടന്നുവേണം "ഏക മനുഷ്യ കുടുംബം " എന്ന ആപ്ത വാക്യം നിലകൊള്ളുന്ന നഗരത്തില്‍ എത്തിച്ചേരാന്‍. അതില്‍ "സെവന്‍ മൈല്‍ ബ്രിഡ്ജ് " കടന്നു പോകുന്നത് ഒരു അനുഭവമാണ്. ചില ഭാഗങ്ങളില്‍ കപ്പല്‍ കടന്നു പോകേണ്ടതുകൊണ്ടു 65 അടി ഉയരത്തിലേക്ക് പാലം വില്ലു പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗത്തേക്ക് വണ്ടി ഓടിച്ചു കയറുമ്പോള്‍, ഇരുസൈഡിയിലും ഉള്ള കടലില്‍ നിന്നും മേഘങ്ങളിലേക്കു പറന്നുയുയരുന്ന പ്രതീതിയാണ്. താഴേക്ക് പായുമ്പോള്‍ തിളക്കമുള്ള നീല വെള്ളത്തിലെ കുമ്മായക്കല്ലുകളും പവിഴപുറ്റും ഹൃദയഹാരിയായ നയന ഭോജനമാണ്. നാമൊക്കെ മിക്കപ്പോഴും കംപ്യൂട്ടറിന്റെയോ സ്മാര്‍ട്‌ഫോണിന്റെയോ സമുദായത്തിന്റെയോ ഭാഷയുടെയോ ഒക്കെ ഒറ്റപ്പെട്ട ദ്വീപുകളില്‍ ജീവിക്കുകയാണ്. നമുക്ക്മുകളിലൂടെ നീണ്ടു പോകുന്ന ചില പാലങ്ങളാണ് നമ്മെയൊക്കെ, നാമറിയാതെ ബന്ധിപ്പിക്കുന്നത്. ഉള്‍ക്കടലില്‍ അവസാനിക്കുന്ന പാലങ്ങള്‍ നിലനില്‍ക്കുന്നത് തന്നെ അസ്ഥിരമാകുന്ന ചില സത്യങ്ങളുടെ തൂണുകളിലല്ലേ?. ചൂണ്ടയിട്ട് മല്‍സ്യം പിടിക്കുന്ന അനവധിപേര്‍ ഇരു ഭാഗത്തും ഉണ്ടായിരുന്നു. ആഴമില്ലാത്ത കടല്‍ ആയതുകൊണ്ടോകം വലിയ തിരമാലകള്‍ അടിച്ചുയരുന്നതായിരുന്നില്ല. സര്‍വ്വനാശ സംഹാരിയിയ ചുഴലിക്കാറ്റുകളാണ് ഈ ഭൂമികളുടെ തീരാ ശാപം.

ഏതാണ്ട് 27,000 പേര്‍ താമസിക്കുന്ന 7.4 ചതുര്‍സ്ത്ര മൈലുകള്‍ക്കു കുറെ ഏറെ ചരിത്രം അവകാശപ്പെടാനുണ്ട്. ഏറ്റവും ഒടുവിലായി , 1962 ലെ ക്യൂബന്‍ മിസൈല്‍ െ്രെകസിസ് എന്ന അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ഉണ്ടാകാമായിരുന്ന ആണവയുദ്ധം ഈ പ്രദേശത്തെ ആഗോള ശ്രദ്ധയില്‍ നിര്‍ത്തി. അമേരിക്കയുടെ 90 മൈല്‍ ദൂരത്തു, ക്യൂബയില്‍ സോവിയറ്റ് ആണവ മിസൈലുകള്‍ സ്ഥാപിച്ചപ്പോള്‍ പ്രസിഡന്റ് കെന്നഡി ഒരു തുറന്ന യുദ്ധത്തിന് ഒരുങ്ങി. തര്‍ക്കത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയില്‍ 90 മൈല്‍ ദൂരത്തെക്കുറിച്ചു അദ്ദേഹം വാചാലനായിരുന്നു , പിന്നീട് കീ വെസ്റ്റില്‍ എത്തി ക്യൂബയ്ക്ക് നേരെ അദ്ദേഹം വിരല്‍ ചൂണ്ടിയിരുന്നു. ആ ചൂണ്ടലിലില്‍ ഒരു പക്ഷെ ലോകാവസാനത്തിന്റെ മുറവിളി ഉണ്ടായിരുന്നോ എന്നറിയില്ല; പക്ഷേ ആ വിരല്‍ തുമ്പില്‍ അമേരിക്കയുടെ ആത്മാഭിമാനം തുടുത്തു നിന്നിരുന്നു.

ബഹാമസ് ദ്വീപില്‍നിന്നും, അമേരിക്കന്‍ റെവല്യൂഷന്‍ സമയത്തു രക്ഷപെട്ടുവന്ന ഭരണപക്ഷക്കാരായ വെള്ളക്കാരായിരുന്നു കൂടുതലും ഇവിടെ താമസച്ചു തുടങ്ങിയത്. അവരെ കോങ്ക്‌സ് എന്നറിയപ്പെടാനാണ് അവര്‍ ആഗ്രഹിച്ചത്. കീ വെസ്റ്റില്‍ ജനിച്ച കോങ്ക്‌സിനെ "സീവാട്ടര്‍ കോങ്ക്‌സ് " എന്നും, ഏഴു വര്‍ഷത്തില്‍ ഏറെ ഇവിടെ താമസിച്ചവരെ "ഫ്രഷ് വാട്ടര്‍ കോങ്ക്‌സ് " എന്നുമാണ് വിളിക്കാറ്. എന്നാലും ഇവിടെ ക്യൂബയില്‍ നിന്നും ബോട്ടില്‍ എത്തിയ ഏറെ ആളുകള്‍ താമസിക്കുന്നണ്ട്. അവരെ കോങ്ക്‌സിന്റെ ഗണത്തില്‍ കൂട്ടാറില്ല. ക്യൂബയില്‍ നിന്നും അനധികൃതമായി എത്തിയവരെ പിടിക്കാന്‍ യു. എസ്. ബോര്‍ഡര്‍ സെക്യൂരിറ്റി ഹൈവേ സിസ്റ്റം ബ്ലോക്ക് ചെയ്യുകയും, ആ തടസ്സം ദിവസങ്ങള്‍ നീളുകയും, ദ്വീപിലെ കച്ചവടത്തെ സാരമായി ബാധിക്കുകയും ചെയ്തതില്‍ പ്രതിക്ഷേധിച്ചു് 1982 ല്‍ 'കോങ്ക്‌സ് റിപ്പബ്ലിക്ക്' എന്ന സ്വതന്ത്ര രാജ്യം പ്രഖ്യാപിക്കയും ചെയ്തിരുന്നു. അതില്‍പിന്നെ എല്ലാ ഏപ്രില്‍ 23 നും ഇതിന്റെ ഓര്‍മ്മ ഇവര്‍ ആഘോഷിച്ചുവരുന്നുണ്ട്.

അമേരിക്കയുടെ ഏറ്റവും തെക്കേയറ്റത്തെ മുനമ്പ് ഇവിടെയായതിനാല്‍, ഇവിടെ നിന്നും ഗ്ലാസ് ബോട്ടില്‍ ക്യൂബയുടെ അടുത്തു വരെ പോകുന്ന യാത്ര രസകരമാണ്. ഗ്ലാസ് ബോട്ട് ആയതിനാല്‍ ആഴമില്ലാത്ത കടലിന്റെ അടിഭാഗം വ്യക്തമായി ബോട്ടില്‍ നിന്ന് തന്നെ കാണാന്‍ പറ്റും, വിവിധതരം മത്സ്യങ്ങളും കടല്‍ ജീവികളെയും നേരിട്ട് കാണാന്‍ സാധിക്കും. ഞങ്ങള്‍ ചെന്ന ദിവസം കാറ്റ് പ്രതികൂലം ആയിരുന്നതിനാല്‍ ബോട്ട് യാത്ര നിരോധിച്ചിരുന്നു.

ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്തു 'കിഴവനും കടലും' എന്ന ഹെമിങ്‌വേയുടെ കഥ കേട്ടത് ഗോപിസാറിന്റെ ചുണ്ടില്‍നിന്നായിരുന്നു. രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ട്ടപ്പെട്ട ഗോപിസാറിന്റെ ജീവിതാനുഭവത്തില്‍ തട്ടിയതുകൊണ്ടാവാം കഥയ്ക്ക് ഒരു വൈകാരികമായ തലം സൃഷ്ടിക്കപ്പെട്ടത്. നിശ്ചലമായ, തുറിച്ചുനിന്ന ആ നേത്രങ്ങളില്‍ നിന്നും കിഴവന്‍ സാന്റിയാഗോ ഞങ്ങളുടെ ഹൃദയത്തിലേക്ക് തുഴഞ്ഞു കയറുകയായിരുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ കഥ നടക്കുന്ന സ്ഥലവും ഹെമിങ്‌വേയുടെ ഈ എഴുത്തുപുരയും കാണാന്‍ ആകുമെന്ന് വിചാരിച്ചില്ല.

84 ദിവസം തുടര്‍ച്ചായി മീന്‍ പിടിക്കാന്‍ ഇറങ്ങിയിട്ടും ഒന്നും കിട്ടാതെ തിരിച്ചുവന്ന കിഴവന്‍ സാന്റിയാഗൊ 85 ആം ദിവസം പുറം കടലില്‍ പോകുന്നു

ഒരു വലിയ മീനിനെ പിടിക്കുന്നു. ആ മീന്‍ ബോട്ട് വലിച്ചുകൊണ്ട് ദിവസങ്ങളോളം കടലില്‍ ഓടുകയാണ്. പരവശനായ സാന്റിയാഗോ ഒരു വിധം മീനിനെ ബോട്ടില്‍ ചേര്‍ത്തുവച്ചു തിരിച്ചുവരുന്നവഴി സ്രാവുകള്‍ മീനിനെ തിന്നാന്‍ ശ്രമിക്കയും, സാന്റിയാഗോ സ്രാവുകളെ ആക്രമിക്കുന്നു, അവ വീണ്ടും അക്രമിച്ചുകൊണ്ടേയിരുന്നു, അപ്പോഴേക്കും സാന്റിയാഗൊയുടെ എല്ലാ ആയുധങ്ങളും നഷ്ട്ടപ്പെട്ടു, മുറിവേറ്റു അവശനായിക്കഴിഞ്ഞിരുന്നു. തിരികെ കരയില്‍ എത്തുമ്പോള്‍ മീനിന്റെ ഒരു വലിയ അസ്ഥികൂടം മാത്രാണ് അവശേഷിച്ചത്. ഇതിനിടെ കടന്നു വരുന്ന കഥാതന്തുവാണ് കഥയുടെ ഉല്‍കൃഷ്ടത. നഷ്ടങ്ങളിലും പരാജയങ്ങളിലും പിടിച്ചു നിര്‍ത്താനാവുന്ന ജീവന്റെ ഉള്‍പ്രേരണയാണ് നമ്മെ ഓരോ നിമിഷങ്ങളിലും മുന്‍പോട്ടു കൊണ്ടുപോകുന്ന ശക്തി, നേട്ടങ്ങള്‍ ഒക്കെ താല്‍ക്കാലികം മാത്രം എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

കാര്‍ പാര്‍ക്ക് ചെയ്തു 907 വൈറ്റ് ഹെഡ് സ്ട്രീറ്റിലുള്ള ‘ഹെമിങ്‌വേ ഹൗസിലേക്കു’ നടന്നപ്പോള്‍ പത്തിരുപത് പേര്‍ അവിടെ മുറ്റത്തു നില്‍പ്പുണ്ട്. ചെറിയ കൂട്ടങ്ങളായി ആ പഴയ മാളികയിലേക്കു കടന്നു. 1931 മുതല്‍ 1939 വരെ ഈ വീടിന്റെ അകത്തങ്ങളില്‍ വിവധ കഥകള്‍ രൂപപ്പെടുകയായിരുന്നു. 'പുസ്തകത്തോളം വിശ്വസ്തരായ കൂട്ടുകാരില്ല ' (ദെയ്ര്‍ ഈസ് നോ ഫ്രണ്ട് ആസ് ലോയല്‍ ആസ് എ ബുക്ക് )എന്ന് ആലേഖനം ചെയ്ത കവാടം പുസ്തകരാധകരുടെ പരസ്യ പ്രമാണമാണ്. ഹെമിംഗ്‌വേ ഉപയോഗിച്ച എല്ലാ വസ്തുക്കളും ദേശീയ ചരിത്ര അതിരടയാളമായി അവിടെ സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'ഡെത്ത് ഇന്‍ ദി ആഫ്റ്റര്‍നൂണ്‍, ഫോര്‍ ഹും ദി ബെല്‍ ടോള്‍സ് , ദി സ്‌നോ ഓഫ് കിളിമജ്ഞരോ , ദി ഷോര്‍ട് ഹാപ്പി ലൈഫ് ഓഫ് ഫ്രാന്‍സിസ് മകംബെര്‍' തുടങ്ങിയ കൃതികള്‍ ഈ അകത്തളങ്ങളിലാണ് പിറവിയെടുത്തത്. വിശാലമായ നടപ്പന്തല്‍ പൊതിഞ്ഞു നില്‍ക്കുന്ന ചുറ്റുവട്ടം, മുളകളും തെങ്ങും മറ്റു മരങ്ങളും ഇടതൂര്‍ന്നു നില്‍ക്കുന്ന മുറ്റം , അതിനിടയിലൂടെ കല്ല് പതിച്ച നടപ്പാതകള്‍, വിശാലമായ എഴുത്തുപുര ഒക്കെ ഒരു എഴുത്തുകാരനെ വ്യാമോഹിപ്പിക്കുന്ന എല്ലാ ഘടകങ്ങളും അവിടെ ഒന്ന് ചേര്‍ന്നിരിക്കുന്നു. ഒരു എഴുത്തുകാരന് ചിന്തകള്‍ പിറവിയെടുക്കുമ്പോള്‍ അവക്കു സുഗമമായി രൂപപ്പെടാനുള്ള ഏകാഗ്രതയും ധ്യാനവും ആ അന്തരീക്ഷത്തില്‍ ഇപ്പോഴും ജ്യലിച്ചു നില്‍ക്കുന്നുണ്ട്.

ആറും ഏഴും വിരലുകളുള്ള പൂച്ചകളാണ് അവിടുത്തെ മറ്റു പ്രധാന ആകര്‍ഷണം. ഹെമിങ്‌വേ ഓമനിച്ചു വളര്‍ത്തിയ പൂച്ചകളുടെ പിന്‍തലമുറയിലുള്ള അറുപതോളം പൂച്ചകള്‍ ഈ വീടിന്റെ വിവിധ ഭാഗങ്ങളില്‍ ആലസ്യത്തോടെ കിടന്നുറങ്ങുന്നുണ്ട്. കസേരകളിലും ഹെമിങ്‌വേ കിടന്നുറങ്ങിയ കട്ടിലും ഒക്കെ ഇന്ന് അവരുടെ വരുതിയിലാണ്. അവക്കുവേണ്ട എല്ലാ അവകാശങ്ങളും അദ്ദേഹം എഴുതി വച്ചിരുന്നു. ഇതില്‍ ചില പൂച്ചകളെ ഉണര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു, ' എന്തുവാടേ ഇതൊക്കെ, വന്നു കണ്ടിട്ട് പൊയ്ക്കൂടേ " എന്ന നിസ്സംഗ ഭാവത്തില്‍ ഒരു ഇളിച്ച നോട്ടം, പിന്നെയും വീണ്ടും മയക്കത്തിലേക്ക്.

1950 ല്‍ "ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ' എഴുതിയപ്പോള്‍ തന്നെ , തന്റെ ഏറ്റവും നല്ല രചനയാണെന്നു അദ്ദേഹത്തിന് ബോധ്യപ്പെട്ടു. 1953 ല്‍ ഈ പുസ്തകത്തിന് പുലിറ്റ്‌സര്‍ അവാര്‍ഡ് നേടി . 1954 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും അദ്ദേഹത്തെ തേടി എത്തി. തുടെരെയുള്ള അപകടങ്ങള്‍ കാരണം നോബല്‍ സമ്മാനം സ്വീകരിക്കാന്‍ സ്‌റ്റോക്ക്‌ഹോമില്‍ പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പകരം കൊടുത്തയച്ച പ്രസംഗത്തില്‍ ഒരു എഴുത്തുകാരന്റെ ഏകാന്തതയുടെ തടവറകളും ഒടുങ്ങാത്ത വ്യഥകളും അയാള്‍ മാത്രം അനുഭവിക്കുന്ന നിസ്സാഹായത അയാളെ നിത്യതയുടെ പടവിലേക്കു തള്ളിയിടുകയാണ് എന്ന് പറഞ്ഞിരുന്നു. ദീര്‍ഘനാള്‍ അദ്ദേഹം അമേരിക്കയുടെ ശത്രുപക്ഷത്തു നിലയുറപ്പിച്ച ക്യൂബയിലാണ് താമസിച്ചത് , അതുകൊണ്ടു തന്നെ അമേരിക്കന്‍ സര്‍ക്കാരിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. അസാധാരണമാംവിധം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അദ്ദേഹത്തെ വിഷാദരോഗത്തില്‍ താഴ്ത്തി. 1961 ഏപ്രില്‍ മാസത്തിലെ ഒരു ശരത്കാല സന്ധ്യയില്‍ ; രോഗത്തില്‍ നിന്നും, വിഷാദത്തില്‍നിന്നും എഴുത്തുകാരന്റെ നിത്യതയിലേക്കു സ്വയം പ്രവേശിച്ചു.

'Away is more closer than you think' 

Read more

ഈശ്വരന്, നന്ദി പൂര്‍വം...

ഇന്നലെ പെയ്ത മഴ ചെന്നൈയിലെ കൊടുവേനലിനെ അല്പമൊന്നു തണുപ്പിച്ചു. അവധിക്കാലം ആഘോഷിക്കാന്‍ നാട്ടിലേക്കുള്ള യാത്ര തീരുമാനിച്ചപ്പോള്‍, മകള്‍ ആവശ്യപ്പെട്ടു, എന്തായാലും ഇത്തവണ തിരുപ്പതിയില്‍ പോയേ തീരൂ. വിദേശത്തു ജനിച്ചു വളര്‍ന്ന മകള്‍ എങ്ങനെയോ തിരുപ്പതിയെ കുറിച്ചറിഞ്ഞിരിക്കുന്നു. ചെന്നയിലെ ബന്ധു വീട്ടില്‍ നിന്നും അങ്ങനെ ആറംഗ സംഘം വെളുപ്പിനെ മൂന്ന് മണിക്ക് യാത്ര പുറപ്പെട്ടു. പട്ടണത്തിലെ നിരത്തിനിരുവശവും കെട്ടിടങ്ങള്‍ നിരനിരയായി നിര്‍മ്മിച്ചിരിക്കുന്നതിനാല്‍, ഒഴുകിപോകാന്‍ സാധിക്കാതെ തലേന്ന് പതിച്ച മഴവെള്ളം അവിടവിടെ തളം കെട്ടി കിടക്കുന്നു. നഗരം ഉണര്‍ന്നിട്ടില്ല!!! എത്രയും വേഗം നാഗരാ തൃത്തി കടന്നുകിട്ടി ട്രാഫിക്കില്‍ നിന്നും രക്ഷനേടാനാണ് െ്രെഡവറുടെ ശ്രമം.

മെല്ലെ മെല്ലെ തമിഴ്‌നാടിനോട് വിടചൊല്ലി ഞങ്ങള്‍ ആന്ധ്രയി ലേക്ക് പ്രവേശിച്ചു. ഹൈവേയില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതു കൊണ്ട് വാഹനങ്ങളെ ഗ്രാമത്തിനുള്ളിലൂടെ പോകുന്ന ചെറിയ റോഡുകളിലേക്ക് തിരിച്ചുവിട്ടിരിക്കുന്നു. രാത്രി പകലിനോട് യാത്ര പറയുന്ന രംഗത്തിന് സാക്ഷ്യം വഹിക്കാന്‍ പാതക്കിരുവശവും തല ഉയര്‍ത്തി നില്‍ക്കുന്ന പര്‍വതശിഖരങ്ങള്‍. അവയുടെ താഴ്‌വാരങ്ങളില്‍ പച്ചപ്പട്ടു വിരിച്ച നെല്‍പ്പാടങ്ങള്‍. പച്ച പട്ടുസാരിയുടെ ബോര്‍ഡറായി, വരമ്പുകളാല്‍ തീര്‍ത്ത നീര്‍ച്ചാലുകള്‍. ഇരുവശവം പരന്നു കിടക്കുന്ന പച്ചപ്പിനൊരു വേര്‍തിരുവായി കറുത്ത ടാറുകളാല്‍ തീര്‍ത്ത ഋജുവായ റോഡുകള്‍. മഴവെള്ളം റോ ഡില്‍ നിന്നും അതിവേഗം നീര്‍ച്ചാലിലേക്ക് വാര്‍ന്നുപോയിക്കൊണ്ടിരിക്കുന്നു. കുട്ടനാടന്‍ പ്രകൃതി ഭംഗിയോട് കിടപിടിക്കുന്ന നെല്പാടങ്ങള്‍. ഒരു വ്യത്യാസം മാത്രം. ആന്ധ്രയിലെ നെല്‍പ്പാടങ്ങള്‍ക്ക് മലനിരകളാല്‍ തീര്‍ത്ത കോട്ടകള്‍.

മുന്നില്‍ കാണുന്ന പര്‍വത നിരകള്‍ക്കുമുകളില്‍ പടര്‍ന്നു പൊന്തി വരുന്ന വെള്ളിവെളിച്ചം ഒരു മഹാ പ്രതിഭാസത്തിന്റെ വരവിനെ വിളിച്ചറിയിക്കുന്നു. അന്ധകാരത്തിന്റെ അന്തകന്റെ എഴുന്നള്ളത്തിനുള്ള ശുഭ മുഹൂര്‍ത്തം സമാഗതമായി.

ദിവസത്തിലെ ആദ്യയാമ മായ വിദ്യാലക്ഷ്മിയുടെ യാമം, പുലര്‍ച്ചെ മൂന്നു മുതല്‍ ആറ് മണിവരെയുള്ള സമയം ഇതാ കഴിയുന്നു. തമോഗുണം അകന്ന് സത്വഗുണം ഉദിക്കുകയും പ്രകൃതി ശാന്തവും നിര്‍മ്മലവുമാകുന്ന ഈ സമയത്തിനെത്തന്നെയാണ് ബ്രാഹ്മമുഹൂര്‍ത്തം എന്നും പറയപ്പെടുന്നത്. ഈ യാമത്തിന് മറ്റൊരു പേരുകൂടി ഉണ്ടല്ലോ? അതേ , അതേ സരസ്വതീയാമം. അത് ഓര്‍ത്തെടുത്തപ്പോള്‍…, നാവിന്‍ തുമ്പിലേക്ക് ഈ ഗാനം എവിടുന്നാണ് ഒഴുകി വരുന്നത്? "സരസ്വതി യാമം കഴിഞ്ഞു, ഉഷസ്സിന്‍ സഹസ്രദളങ്ങള്‍ വിരിഞ്ഞു, വെണ്‍കൊറ്റ കുടചൂടും മലയുടെ മടിയില്‍ വെളിച്ചം ചിറകടിച്ചുയര്‍ന്നു." ഇപ്പോള്‍ കണ്‍മുന്നില്‍ പൊട്ടിവിരിയുന്ന ഉഷസ്സിന്റെ എല്ലാ ഭാവങ്ങളും നേരില്‍ കണ്ട് മനോഹരമായി ഒപ്പിയെടുത്തതുപോലെയുള്ള വരികള്‍. വയലാര്‍ എന്ന അതുല്യപ്രതിഭക്കൊരായിരം പ്രണാമം. ലോകത്തിലെ ഏറ്റവും വേഗം കൂടിയ വാഹനം എന്ന ചോദ്യത്തിന്, ഒറ്റ ഉത്തരം….” മനസ്സ്”.

ഹൈസ്കൂളില്‍ എത്തിയപ്പോളാണ് ഒരു സൗണ്ട് സിസ്റ്റം സ്കൂളില്‍ വേണമെന്ന് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ഒരുമിച്ച് തീരുമാനിച്ചത് . അതിനു വേണ്ടി പിരിവു നടത്തി ഒരു ഗ്രാമഫോണ്‍ പ്ലെയറും രണ്ട് കോളാമ്പി ലൗഡ് സ്പീക്കറുകളും സ്കൂളില്‍ വാങ്ങിച്ചു . ഉച്ച ഊണു സമയത്ത്, വരുന്ന തിങ്കളാഴ്ച മുതല്‍ സിനിമാ ഗാനങ്ങള്‍ കേള്‍ക്കാന്‍ സാധിക്കുമെന്ന് ഹെഡ് മാസ്റ്റര്‍ ശിവരാമന്‍ സാര്‍ അസംബ്ലിയില്‍ അനൗണ്‍സും ചെയ്തു. പാട്ടു പെട്ടി പ്രവര്‍ത്തിക്കുന്നതു കാണാന്‍ ഓഫീസ് മുറിയുടെ ജാലകത്തിനടുത്തു് അനേകം കുട്ടികള്‍ തടിച്ചു കൂടി. ഒരു വെളുത്ത കവറിനുള്ളില്‍ നിന്നും സാര്‍ പുറത്തെടുത്ത കറുത്ത ഡിസ്ക്കില്‍ വൃത്താകൃതിയിലുള്ള അനേകം വരകള്‍. അതിന് പുറത്ത് സുന്ദരനായ ഒരു നായയുടെ ചിത്രം. ഒരു ഡിസ്ക് , പാട്ട് പെട്ടിയില്‍ വച്ചിട്ട് കൈ പോലെയുള്ള സാധനം അതിനു മുകളിലേക്ക് ശിവരാമന്‍ സാര്‍ എടുത്തു വച്ചു. ഡിസ്ക് കറങ്ങാന്‍ തുടങ്ങിയപ്പ്‌പോള്‍ ആ അത്ഭുതം സംഭവിച്ചു. സ്കൂളിന്റെ മേല്‍ക്കൂരയില്‍ ഉറപ്പിച്ചിരുന്ന കോളാമ്പിയില്‍ നിന്നും ,""സരസ്വതി യാമം കഴിഞ്ഞു, ഉഷസ്സിന്‍ സഹസ്രദളങ്ങള്‍ വിരിഞ്ഞു" എന്ന ഗാനം അലയടിച്ചുയര്‍ന്നു. ആര്‍പ്പു വിളിച്ച് , കൈകള്‍ കൊട്ടി, തുള്ളിച്ചാടി ആഹ്‌ളാദ പ്രകടനം നടത്തിയാണ് വിദ്യാലയത്തില്‍ കേട്ട ആദ്യ ഗാനത്തെ അന്ന് കുട്ടികളെല്ലാം എതിരേറ്റത്. അതിനു ശേഷം കുറച്ചു മാസങ്ങള്‍ മാത്രം മനസ്സില്‍ തങ്ങിനിന്ന ഈ ഗാനം ഇപ്പോഴിതാ ഓര്‍മയില്‍ ഓടി എത്തിയിരിക്കുന്നു.

പ്രകൃതി ഒരുക്കിയ യമാസ്മരികയ ചുറ്റുപ്പാട് യആവോളം നുകര്‍ന്നുകൊണ്ട് കുച്ചു ദൂരം യാത്ര ചെയ്തുയ കഴിഞ്ഞപ്പോള്‍ വഴിയരികിലെയ മറക്കാനാവാത്ത ആ കാഴ്ച കണ്ണില്‍ പെട്ടത് . പാതയോരത്തെ തണല്‍ മരത്തിന് ചുവട്ടില്‍ വലിയ ഒരു കുട്ടനിറയെ പേരക്ക വില്‍ക്കാനായി, ശോഷിച്ച്, എല്ലും തോലും മാത്രമായ ശരീരത്തില്‍, സാരിച്ചുറ്റി കുത്തിയിരിക്കുന്ന ഒരു ഗ്രാമീണ മധ്യ വയസ്ക.. അവര്‍ക്കരികിലായി ഇരുകൈകളും മുന്നോട്ടു നീട്ടി അതീവശ്രദ്ധയോടെ ചോറ്റുപാത്രത്തില്‍ മാത്രം കണ്ണും നട്ട് കിടക്കുന്ന ഒരു ശുനകന്‍. ചെറിയ ചോറ്റുപാത്രത്തിലെ ഭക്ഷണം ഒരാള്‍ക്കുപോലും തികയില്ല. എന്നാലും, അതും പങ്ക് വെക്കാന്‍ തയ്യാറായ പേരക്ക വില്പനക്കാരിയില്‍ വിളങ്ങിനില്‍ക്കുന്നു സഹാനുഭൂതി.

തിരുപ്പതി എന്ന ചെറുപട്ടണത്തില്‍ നിന്നുമാണ് തിരുമലയിലേക്കുള്ള മലകയറ്റം തുടങ്ങുന്നത്. മല കയറുന്നതിനായി ഒരുദിശയിലേക്ക് മാത്രം പോകുന്നു പാതയും, മല ഇറങ്ങുന്നതിനായി മറ്റൊരു പാതയും നിര്‍മ്മിച്ചിരിക്കുന്നു. ഇതേ പോലെ ശബരിമലയിലും ഒരു ദിശയിലേക്കുള്ള പാതകള്‍ മാത്രം നിര്‍മിച്ചിരുന്നെങ്കില്‍ എത്ര അപകട മരണങ്ങള്‍ ഒഴിവാക്കാമായിരുന്നു എന്ന ചിന്ത മനസ്സിനെ അസ്വസ്ഥമാക്കി.

തിരു മലകയറുന്ന ബസുകള്‍ എല്ലാംതന്നെ നീളം കുറഞ്ഞവയും, “ഗട്ട് റെഡി” എന്ന് എഴുതി വച്ചവയും ആയിരുന്നു. മല കയറുന്ന എല്ലാ ബസുകളും പ്രത്യേക പരിശോധനക്ക് വിധേയമാക്കി സുരക്ഷ ഉറപ്പുവരുത്തുമത്രെ. പാതകള്‍ക്കിരുവശവും ചെറിയ മരണങ്ങളാല്‍ പ്രക്രുതി ഒരുക്കിയ വനപ്രദേശത്തിനുള്ളിലൂടെ മലചവുട്ടി കയറുന്ന ഭക്തര്‍ക്കായി തയ്യാറാക്കിയിരിക്കുന്ന കാനന പാത. ദര്‍ശനത്തിനായി നീണ്ട വരിയില്‍ അഞ്ച് മണിക്കൂര്‍ കാത്തുനില്‍കണം. ഇടക്കിടെ വിശ്രമിക്കാനായി മുറികള്‍ ഒരുക്കിയിരിക്കുന്നു. ക്ഷേത്രത്തിനുള്ളില്‍ എത്തുമ്പോള്‍ പല വരികളും ഒരുമിക്കുന്നതുകൊണ്ട് വലിയ തിക്കും തിരക്കും. “ജനമഹാസമുദ്രം” ഗോവിന്ദാ! ഗോവിന്ദാ! വിളികളുമായി ബാലാജിയെ കാണാനെത്തിയിരിക്കുന്നു. മുണ്ഡനം ചെയ്ത തലകളില്‍ വാരിത്തേച്ചിരിക്കുന്ന ചന്ദനത്തിന്റെ സുഗന്ധം പ്രദേശമാകെ പരന്നിരിക്കുന്നു. ചാക്കുകളില്‍ നിറയെ കാണിക്ക അര്‍പ്പിക്കാനുള്ള പണവും ചുമന്നാണ് ചിലര്‍ എത്തിയിരിക്കുന്നത്. ഇടിച്ചു മുന്നോട്ടു കയറുന്നതു ശീലിച്ചിട്ടില്ലാത്തതുകൊണ്ട് ഞങ്ങളുടെ സംഘത്തെ പിന്നോട്ടു തള്ളി കടന്നുപോകുന്ന ജനക്കൂട്ടം.

ദര്‍ശനം ശേഷം ശ്രീകോവില്‍ വലം വക്കാന്‍ ആരംഭിച്ചപ്പോള്‍ മകളോട് ഒരാള്‍ സംഭാഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. ഒറ്റനോട്ടത്തില്‍ അമ്പതു വയസ്സ് തോന്നിക്കുന്ന ഒരു തനി നാടന്‍ തെലുങ്കന്‍. പക്ഷെ അയാള്‍ പറയുന്നതെല്ലാം, ഇംഗ്ലീഷും, അല്പം മലയാളവും മാത്രം അറിയാവുന്ന മകള്‍ക്ക് മനസ്സിലാവുന്നുണ്ട് . തിരുപ്പതി എന്ന മഹാക്ഷേത്രത്തെ നല്ലവണ്ണം അറിയാവുന്ന ഒരു ഗൈഡിനെ പോലെ അയാള്‍ ക്ഷേത്രത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം മകള്‍ക്ക് വിശദീകരിച്ചു കൊടുക്കുന്നു. പണം ആയിരിക്കാം ഉദ്ദേശം, അതുകൊണ്ട് കുറച്ചു രൂപ കൊടുക്കാന്‍ നോക്കുമ്പോഴേക്കും ജനക്കൂട്ടത്തിനിടയില്‍ അയാള്‍ അപ്രത്യക്ഷനായി!!!.

ഉന്തും, തള്ളും, തിക്കും, തിരക്കും നിറഞ്ഞ ക്ഷേത്രാങ്കണത്തില്‍ നിന്നും ഒരുവിധം രക്ഷപെട്ടു പ്രസാദം വിതരണം ചെയ്യുന്ന സ്ഥലത്തെത്തി. അവിടുത്തെ നീണ്ട നിരകണ്ടു നിരാശപ്പെട്ട് തിരികെ പോകാന്‍ തുടങ്ങുമ്പോള്‍ കൂടെ വന്നവര്‍, "അയ്യോ ഇവിടുന്ന് ലഡ്ഡു വാങ്ങാതെ പോവരുതേ" എന്നറിയിച്ചു. പ്രസാദമായ ലഡ്ഡു കയ്യില്‍ കിട്ടിയപ്പോള്‍ കാത്തുനില്പിന്റെ പരിഭവമെല്ലാം അലിഞ്ഞില്ലാതായി. ഇത്രയും വലിയ ലഡ്ഡു അന്നുവരെ കണ്ടിട്ടില്ലായിരുന്നു.

ഒരു ലക്ഷം തീര്‍ത്ഥാടകര്‍ ഒരുദിവസം സന്ദര്‍ശിക്കുന്ന സ്ഥലത്ത്, ആവിശ്യത്തിലധികം ശൗചാലയങ്ങളും, അവയെല്ലാം വൃത്തിയായി സൂക്ഷിക്കുന്ന അനേകം ജോലിക്കാരും. ആയിരക്കണക്കിന് സന്ദര്‍ശകര്‍ വന്നുപോയാലും പരിസരം അതീവ ശുദ്ധിയായി സൂക്ഷിക്കുന്ന “ഡിസ്‌നി വേള്‍ഡി” നോടു കിട പിടിക്കുന്ന ശുചിത്വം. ശബരി മലയുമായി താരതമ്യം ചെയ്തപ്പോള്‍, മലയാളികളെക്കാള്‍ എത്രയോ മെച്ചമായി ഒരു സ്ഥാപനം നടത്തികൊണ്ട് പോകാന്‍ അന്യ സസ്ഥാനക്കാര്‍ക്ക് സാധിക്കുന്നു എന്ന് നേരില്‍ കണ്ട് ബോധ്യമായി. മുപ്പത്തിനായിരത്തില്‍ കൂടുതല്‍ ജനങ്ങള്‍ക്ക് സൗജന്യ ഭക്ഷണവും എല്ലാ ദിവസവും ഇവിടെ വിതരണം ചെയ്യപ്പെടുന്നു.

ദര്‍ശന നിര്‍വൃതിയില്‍ ആറാടി, മലമുകളിലെ കാഴ്ചകള്‍ ആസ്വദിച്ച് രാവിന്‍റെ മൂടു പടലത്തിലൂടെ ഞങ്ങള്‍ മലയിറക്കം ആരംഭിച്ചു. ഹെയര്‍ പിന്‍ വളവുകളിലൂടെ വാഹനം താഴേക്കു ഗമിക്കുമ്പോള്‍, അകലെ സമതലത്തില്‍, പ്രഭാപൂരിതമായ തിരുപ്പതി പട്ടണം. വിണ്ണില്‍ നിന്നും അടര്‍ന്നു വീണ നക്ഷത്രക്കു ലകള്‍, മണ്ണില്‍ തട്ടി ചിതറി കിടക്കുന്നതു പോലെ, വൈദ്യു തി വിളക്കുകളാല്‍ മിന്നി, മിന്നി വിളങ്ങുന്നു. പാതിയുറക്കത്തിലേക്ക് വീഴുന്ന മകളോട് "ക്ഷേത്രത്തിനുള്ളില്‍ അമ്പലത്തിലെ കാഴ്ചകള്‍ വിശദീകരിച്ച വ്യക്തി ഏതു ഭാഷയില്‍ ആണ് സംസാരിച്ചത് എന്നു ചോദിച്ചു. " ഇംഗ്ലീഷില്‍ എന്നായിരുന്നു മറുപടി.

“ അയാള്‍ ആരായിരുന്നു”? മോളോട് മാത്രം എന്തുകൊണ്ട് മുപ്പതു മിനിറ്റോളം ചിലവഴിച്ചു എന്ന് വീണ്ടും ചൊദിച്ചപ്പോള്‍,
“തിരുപ്പതിയില്‍ പോകണമെന്ന് ആര്‍ക്കായിരുന്നു നിര്‍ബന്ധം” എന്നായി മകളുടെ ചോദ്യം?
അച്ഛന് മനസിലായില്ലേ?
“അത് ഭഗവാന്‍ തന്നെ ആയിരുന്നു…...” ക്ഷേത്രവും ചുറ്റുപാടുകളുമെല്ലാം നേരിട്ട് വന്ന് എനിക്ക് വിശദീകരിച്ചു തന്നു.

ദേവാലയങ്ങളില്‍ ഈശ്വരനെ തിരഞ്ഞു ഞാന്‍ നടക്കുമ്പോള്‍, തൊട്ടു മുമ്പില്‍ ഭഗവാന്‍ വന്നുനിന്നാലും തിരിച്ചറിയാന്‍ സാധിക്കാതെ പോയല്ലോ, എന്ന നിരാശ ബോധവും, കൗമാരപ്രായത്തിലേക്ക് കാല്‍വെച്ചു നില്‍ക്കുന്ന മകളുടെ ആത്മ ജ്ഞാനത്തിനു മുമ്പില്‍ താനെത്ര ശിശുവാണെന്ന തിരിച്ചറിവും എന്‍റെ ബോധ മണ്ഡലത്തെ പിടിച്ചുലച്ചു.

അപ്പോള്‍ ഉണ്ടായ ഞെട്ടലില്‍ നിന്നും വിമുക്തി നേടി മനസ്സു ശാന്തമായപ്പോള്‍, വാഹനത്തിനുള്ളിലേക്കു വീശിയടിക്കുന്ന തണുത്ത കാറ്റിനോടൊപ്പം ശ്രീകുമാരന്‍ തമ്പിയുടെ കേട്ടു മറന്ന വരികള്‍ എന്നെ തേടിയെത്തി .

"ഈശ്വരനൊരിക്കല്‍ വിരുന്നിനു പോയി രാജകൊട്ടാരത്തില്‍ വിളിക്കാതെ .........
ആടകള്‍ ചാര്‍ത്തിയ കണ്മണി വിഗ്രഹം അവിടെയും സൂക്ഷിച്ചിരുന്നു..............
ഒരു പിടി ചോറിനായ് യാചിച്ചു ദൈവം ചിരികള്‍ മുഴങ്ങി സദസ്സില്‍, ചിരികള്‍ മുഴങ്ങി സദസ്സില്‍,
ഒരു കാവല്‍ക്കാരന്‍ വാളോങ്ങി നിന്നു, ചിരിച്ചു, പിന്‍വാങ്ങി, ഭഗവാന്‍, ഭഗവാന്‍ ......."

Read more

ഈ രാഷ്ട്രീയ യാത്രകള്‍ കേരളത്തെ രക്ഷിക്കുമോ?

കേരളത്തിലിപ്പോള്‍ ജാഥകളുടെ കാലമാണ്. ഭരണം പിടിക്കാനും കിട്ടിയ ഭരണം കൈവിട്ടുപോകാതിരിക്കാനും എങ്ങനെയെങ്കിലും ഭരണം കിട്ടാനും വേണ്ടിയുള്ളതാണീ ജാഥകളുടെ ഭൂമിശാസ്ത്രം. ഭരണത്തിലെ അഴിമതി പുറത്തു പറയുകയും ജനനന്മയും ലക്ഷ്യമാക്കിയാണ് പ്രതിപക്ഷം ജാഥ നയിക്കുന്നതെങ്കില്‍ ഭരണ നേട്ടങ്ങളും ജനകീയ വികസനവും മുന്‍നിര്‍ ത്തിയുള്ള യാത്രയാണ് ഭരണ കക്ഷിയുടെ യാത്ര. മൂന്നാം മുന്നണിയെന്ന നീര്‍ക്കോലി പാര്‍ട്ടികളുടെ ജാഥയും ഇതൊക്കെ തന്നെയാണ് പറയുന്നത്. എല്ലാവരും ഒരു കാര്യത്തില്‍ തുല്യരാണ്. ജനങ്ങളെ മുന്നില്‍ നിര്‍ത്തി യുള്ളതാണ് എന്നതാണ് ഇവര്‍ക്കു പറയാനുള്ളത്. എല്ലാം ജന ങ്ങള്‍ക്കുവേണ്ടിയും നാടിന്റെ നന്മയ്ക്കായിട്ടും ആയതുകൊ ണ്ടാണൊരാശ്വാസം എന്നേ പറയാനുള്ളു. അതുകൊണ്ടു തന്നെ ഇവര്‍ക്കൊക്കെ ജനങ്ങളോട് കടപ്പാടും പ്രതിബദ്ധതയുമുണ്ടെന്നു തന്നെ കരുതണമെന്ന് എടുത്തു പറയേണ്ടകാര്യമില്ല.

ഇവരുടെ ദേശസ്‌നേഹവും ജന നന്മയും ഒന്നു മാത്രമാണ് നമ്മുടെ കേരളം ഇത്ര കണ്ട് വികസനം വന്നതെന്നു പലപ്പോഴും തോന്നിപോയിട്ടുണ്ട്. കാസര്‍കോഡു മുതല്‍ പാറശ്ശാലവരെയുള്ള ഈ യാത്രകള്‍കൊണ്ടുമാത്രമാണ് കേരളം അമേരിക്കയെപ്പോലും പിന്നിലാക്കി ക്കൊണ്ട് വികസനത്തിന്റെ അത്യുന്നതിയില്‍ എത്തിച്ചേര്‍ന്നത്. അതുകൊണ്ടാണ് ബൂര്‍ഷ്വാസികളുടെ നാടായ ഗര്‍ഫിലും അമേരി ക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലി തേടി മലയാളികള്‍ പോകാത്തത്.

മാനത്ത് കാറും കോളും കാണുമ്പോള്‍ മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് പറയാറുണ്ട്. അതുപോലെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഈ യാത്രകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നത്. അടുത്തു തന്നെ ഏതോ ഒരു പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് നമ്മുടെ കൊച്ചുകേരളം ഇളക്കി മറിച്ചുകൊണ്ട് ഇവര്‍ ഇങ്ങനെ യാത്രകള്‍ നടത്തുന്നതെന്നതിന് യാതൊരു സംശയവുമില്ല. ശീതീ കരിച്ച മുറിക്കകത്തിരുന്ന് രാഷ്ട്രീയം കളിക്കുന്ന ഈ നേതാക്കന്മാര്‍ ഒന്നടങ്കം മഞ്ഞും മഴയും വെയിലും ചൂടും തണുപ്പും ഏറ്റ് കുണ്ടും കുഴിയും നിറഞ്ഞ മണ്ണില്‍ കൂടി ഈ യാത്ര നടത്തുന്നത് അതുകൊണ്ടാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ഉടയാത്ത ഖദറിട്ടുകൊണ്ട് കോണ്‍ഗ്രസ്സുകാരും ആ ഖദറിനേക്കാള്‍ കട്ടിയുള്ള വെളുത്ത വസ്ത്രമണിഞ്ഞുകൊണ്ട് കമ്മ്യൂണിസ്റ്റുകാരും ഇവര്‍ക്കൊപ്പം നെറ്റിയില്‍ പാര്‍ട്ടി നിറം ഇട്ട് രാജ്യസ്‌നേഹി പാര്‍ട്ടിക്കാരും മലിന പൂരിതമായ മണ്ണില്‍ കൂടി വിയര്‍പ്പൊഴുക്കണമെങ്കില്‍ ജനസേവനം മാത്രമ ല്ലെന്ന് ജനത്തിന് നന്നായി അറിയാം. കാരണം ജനം ഈ രാഷ്ട്രീയ നാടകങ്ങളും പ്രഹസന പദയാത്രകളും കാണാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനം ഇതൊന്നുമറിയുന്നില്ലായെന്നതാണ് ഇവരുടെയൊക്കെ ചിന്താഗതി. ഒരു കാര്യം അംഗീകരിച്ചേ മതിയാകൂ. ജാഥകളുടെ കാര്യത്തില്‍ ഇവര്‍ക്കുള്ള ഒത്തൊരുമ. അത് അംഗീകരിച്ചേ മതിയാകൂ. ഒരു പാര്‍ട്ടി ജാഥ പ്രഖ്യാപിച്ചാല്‍ അടുത്ത പാര്‍ട്ടിക്കാരും പ്രഖ്യാപിക്കും. ഒരേ സമയം യാത്രയോ ജാഥയോ നയിക്കാതെ ഒരാള്‍ പോയതിനുശേഷമെ അടുത്ത ആള്‍ തുടങ്ങുയെന്നതും അംഗീകരിക്കേണ്ട ഒരു വസ്തുതയാണ്. ചുരുക്കത്തില്‍ അണികളെകൊണ്ട് തമ്മിലടിപ്പിച്ച് പാര്‍ട്ടി വളര്‍ത്തിയാലും നേതാക്കന്മാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരില്ലെന്നു തന്നെ പറയാം. അതും അംഗീകരിച്ചേ മതിയാകൂ.

കാല്‍നട ജാഥയെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് നടത്തുന്ന ഈ യാത്രകള്‍ നേതാക്കന്മാര്‍ ക്ഷീണിക്കുന്നതനുസരിച്ച് വാഹനജാഥകളാകാറാണ് ഈ അടുത്ത സമയത്ത് കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാര്‍ നടത്തിയ ജാഥകളില്‍ കൂടി കാണാന്‍ കഴിഞ്ഞത്. വാഹനത്തിലൂടെയുള്ള പദയാത്രകള്‍ എന്ന് പറയുന്നതാകും ശരിയായത്. ജനത്തെ കാണുമ്പോള്‍ അല്ലെങ്കില്‍ ജനം കാണുമ്പോള്‍ പൊതു നിരത്തിലൂടെയുള്ള പദയാത്ര അവരുകാണാത്തപ്പോള്‍ ശീതീകരിച്ച വാഹനത്തിലൂടെയുള്ള സുഖയാത്ര. പണ്ടത്തെപ്പോലെ മെയ്യനങ്ങി പണിയെടുത്താല്‍ ശരീരം പണി മുടക്കുമെന്നതാണ് ഇപ്പോഴത്തെ നേതാക്കളുടെ ശരീരശാസ്ത്രം. പണിയൊന്നും ചെയ്യാതെ ശരീരമൊന്നുമനങ്ങാതെ ശീതീകരിച്ച മുറിയിലിരുന്ന് ശീലിച്ചിട്ടുള്ള നമ്മുടെ ജനകീയ മുഴുവന്‍ സമയ നേതാക്കന്മാര്‍ക്ക് അല്പം പണിയെടു ത്താല്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന പിത്തമെല്ലാം പുറത്തു വരുമെന്നതുകൊണ്ട് തുടര്‍ച്ചയായ പദയാത്രകള്‍ പന്തികേടാകുമെന്ന് അവര്‍ക്കു തന്നെ അറിയാം. എന്നാല്‍ ഇതൊന്നും നടത്താതെയിരിക്കാനും കഴിയില്ല. ഒന്നും ചെയ്യാതെയിരുന്നാല്‍ ജനം തണുപ്പന്‍ നേതാവ് എന്നു വിളിക്കും. ഇതൊക്കെ ഭയന്നിട്ടാണ് ഇങ്ങനെയൊരു ജാഥ നയിക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്ന് കേരളത്തിലെ ജനങ്ങളെക്കാള്‍ കൂടുതലുള്ളതുകൊണ്ട് ഈ ജാഥകളിലൊക്കെ വന്‍ ജനപങ്കാളിത്തം എല്ലാവര്‍ക്കും അവകാശപ്പെടാം. ഹിന്ദി രാഷ്ട്ര ഭാഷയായതുകൊണ്ടും എല്ലാ പാര്‍ട്ടികളും ദേശീയ പാര്‍ ട്ടികളായതുകൊണ്ടും ഹിന്ദിയില്‍ മുദ്രാവാക്യം വിളിച്ചാലും അതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അവര്‍ വിളിക്കുന്ന മുദ്രാവാക്യം ഏതാണെന്ന് നമുക്ക് മനസ്സിലാകാത്തതുകൊണ്ട് അതിനും ആരും കുറ്റപ്പെടുത്തുകയുമില്ല. അങ്ങനെ ആളും ബഹളവുമായി നാടിളക്കിയൊരു മഹാസംഭവമാക്കിക്കൊണ്ട് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജ നങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഈ കേരള യാത്രകള്‍ കാറിലും വാനിലുമൊക്കെയായി പദയാത്രകള്‍ നടത്തുന്നത്.

ഈ യാത്രകളിലുടനീ ളം നേതാക്കന്മാുടെ പ്രസംഗങ്ങ ളില്‍ എതിര്‍ പാര്‍ട്ടിക്കാരന്റെ അഴിമതി പ്രവര്‍ത്തനങ്ങളും വികസന വിരുദ്ധ പ്രവര്‍ത്തികളുമായിരിക്കും ഘോരംഘോരമായുണ്ടാകുന്നത്. അതുകഴിഞ്ഞാല്‍ ഉത്തരേന്ത്യയിലെ ജനാധിപത്യധ്വംസനം മനുഷ്യക്കുരുതി തുടങ്ങിയ വിഷയങ്ങളായിരിക്കും ഉണ്ടാകുക.

കേരളത്തില്‍ ആര് ആരെ കൊന്നാലും അത് വിഷയമാകില്ല. എത്ര കുടുംബങ്ങള്‍ അതിന്റെ പേരില്‍ വഴിയാധാരമായാലും അത് പ്രസംഗവിഷ യമോ ആകാറുമില്ല. കേരളത്തിന്റെ വികസനത്തേക്കാള്‍ അന്യ സംസ്ഥാനത്തെ വികസനമില്ലായ്മയായിരിക്കും പ്രസംഗങ്ങളില്‍ക്കൂടി ശക്തവും വ്യക്തവുമാക്കുന്നത്. സ്വന്തം വീട്ടില്‍ അടുപ്പ് പുകയാത്തതിനെക്കുറിച്ചല്ല മറിച്ച് അയല്‍ക്കാരന്റെ വീട്ടില്‍ കറികളുടെ എണ്ണം കുറഞ്ഞതിനെ കുറിച്ചായിരിക്കും പരാതിയെന്ന് രത്‌നചുരുക്കം.

അണികളുടെ ഇടയില്‍ ആളനക്കമുണ്ടാക്കാനും അവരെ വീര്യമുള്ളവരാക്കി പാര്‍ട്ടി സജീവമായി രാഷ്ട്രീയത്തിലുണ്ടെന്ന് പൊതുജനത്തെ കാണിക്കാനും വേണ്ടി മാത്രമായി ഒരു യാത്രയാണ് കേരളത്തിലെ എല്ലാ പാര്‍ട്ടികളും ഇടയ്ക്കിടക്ക് നടത്തുന്നഈ യാത്രകളെന്നുമാത്രമല്ല അത് കാട്ടി ജനത്തെ കൊഞ്ഞനം കാട്ടുകയും കൂടി ചെയ്യുന്നു. ഈ ജനകീയ യാത്രകളില്‍ ഏതെങ്കിലുമൊരു നേതാവിന്റെ മ ക്കളോ ഭാര്യയോ ഉണ്ടായിരുന്നെങ്കില്‍ അതില്‍ അഭിനന്ദിക്കാമായിരുന്നു. മാര്‍ക്ഷതടസ്സമുണ്ടാക്കിയും റോഡു ഗതാഗതം സ്തംഭിപ്പിച്ചും നടത്തുന്ന ഈ ജനകീയ യാത്രയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും കഷ്ടപ്പാടും ഉണ്ടാകുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും സുഖം പരമാനന്ദസുഖം എന്നതാണ് ഏറെ രസകരം.

ഒരു കാര്യമുറപ്പിച്ചു പറയാം കേരളത്തിലെ നേതാക്കള്‍ മഞ്ഞും മഴയും വെയിലും തണുപ്പുമേറ്റ് നടത്തയിട്ടുള്ള കേരള യാത്രകള്‍ കൊണ്ടല്ല നമ്മുടെ നാട് പച്ചപിടിച്ചതും അല്പമെങ്കിലും വികസനം പ്രാപിച്ചതും അന്യനാട്ടില്‍ പോയ മലയാളികള്‍ മഞ്ഞും മഴയും വെയിലും തണുപ്പുമേറ്റ് നാടിന്റെ ഓര്‍മ്മകള്‍ ഉള്ളിന്റെയുള്ളില്‍ സൂക്ഷിച്ച് ഒരു നൊമ്പരമായി കഷ്ടപ്പെട്ട് ജീവിച്ച് പണിയെടുത്തുകൊണ്ടുവന്നിട്ടുള്ള പണം കൊണ്ടാണ് നാം കാണുന്ന കേരളം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. സര്‍ക്കാരിന്റെ മുന്നില്‍ കൈയ്യും നീട്ടി നില്‍ക്കാതെ ബൂര്‍ഷ്വകളുടെ നാട്ടില്‍ പോയി പണിയെടുക്കുന്നതുകൊണ്ടാണ് അവന്റെ അടുപ്പില്‍ നാലു നേരവും തീ പുകയുന്നത്.

ഈ യാത്രകളൊന്നും നടത്തിയില്ലെങ്കിലും മുതലാളിത്ത രാഷ്ട്രത്തിലെ പണമുണ്ടെങ്കില്‍ കേരളത്തിലെ കാര്യങ്ങള്‍ മുറപോലെ നടക്കുമെന്ന് ഈ നേതാക്കന്മാര്‍ മനസ്സിലാക്കുന്നത് നന്ന്. ചുരുക്കത്തില്‍ ഈ കേരള യാത്രകളൊന്നും കേരളത്തെ രക്ഷിക്കാന്‍ വേണ്ടിയല്ല മറിച്ച് നേതാക്കന്മാരുടെ രക്ഷക്കായിട്ടാണ്. അവര്‍ക്ക് അഞ്ച് വര്‍ഷം ഭരണം നേടി ഖജനാവ് കൊള്ളടയിക്കാന്‍ വേണ്ടിയുമെന്ന് തന്നെ. അങ്ങനെയുള്ള ഈ യാത്രകള്‍ ഇനിയെങ്കിലും നിര്‍ത്തിക്കൂടെ. ചാനലുകള്‍ കാക്ക ത്തൊള്ളായിരമുള്ള നമ്മുടെ നാട്ടില്‍ അതില്‍ക്കൂടി രാഷ്ട്രീയത്തിന് വളമിട്ടാല്‍ പോരെയെന്നൊരു ചോദ്യം മാത്രം. 

Read more

അമ്മയെ കള്ളു കുടിപ്പിച്ച അമ്മയുടെ ജിമിക്കി കമ്മല്‍

ജിമിക്കി കമ്മല്‍ ഒരു കമ്മല്‍ മാത്രമായിരുന്നു ഇന്നലെ എന്നാല്‍ ഇന്നതും കേരളത്തില്‍ വിവാദത്തിന്റെ അലകളുയര്‍ത്തുകയാണ്. അമ്മയുടെ ജിമിക്കി കമ്മല്‍ അച്ഛന്‍ കട്ടോണ്ടുപോയി കള്ളുവാങ്ങിച്ചു. അതില്‍ അരിശം വന്ന് അമ്മ അച്ഛന്‍ വാങ്ങിച്ചു കൊണ്ടുവന്ന കള്ളു മുഴുവന്‍ കുടിച്ചു തീര്‍ത്തു. കേരളത്തില്‍ വിവാദത്തിന്റെ അലകളുയര്‍ത്തി യ ജിമിക്കി കമ്മലിലെ രണ്ട് വരി പാട്ടാണിത്. ഒരാവേശത്തിനോ ഒരു വ്യത്യസ്തതയ്‌ക്കോ ജിമിക്കി കമ്മല്‍ ചേര്‍ത്ത് ഒരു പാട്ട് എഴുതിയതാണ്. എന്നാല്‍ അത് അയാള്‍പോലുമറിയാതെ ജനങ്ങളുടെ നാവിന്‍ തുമ്പത്ത് ഈണമായി. ജനങ്ങളെന്ന് മൊത്തത്തില്‍ പറയേണ്ട, യുവാക്കളുടെ ഇടയില്‍ എന്നു പറയുന്നതാവും ശരി. എന്തായാലും അതും അതിന്റെ ചുവടുകളും ഇന്ന് സോഷ്യല്‍ മീഡിയകളില്‍ക്കൂടി യുവാക്കളുടെ ഇടയില്‍ ഹരമായി മാറിയെന്നതാണ് സത്യം.

ആ ഹരം കേരളക്കരയില്‍ ആകെ പടര്‍ന്നു പിടിച്ചപ്പോഴാണ് പലരും അതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ തുടങ്ങിയത്. പ്രത്യേകിച്ച് യുവജന കമ്മീഷന്‍ അദ്ധ്യക്ഷ അമ്മയുടെ ജിമിക്കി കമ്മല്‍ അച്ഛന്‍ മോഷ്ടിച്ചു കൊണ്ടുപോയി കള്ളുവാങ്ങി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ അ മ്മയ്ക്കതില്‍ അരിശം മൂത്തു. എന്നിട്ട് ആ കള്ളെടുത്ത് അമ്മ ഒറ്റ വലിക്കങ്ങു കുടിച്ചു തീര്‍ത്തു. ഒരു പാട്ടെന്ന രീതിയില്‍ ഇതിനെ കണ്ടാല്‍ അതൊരു അടി പൊളി പാട്ടായി പറയാം. അതിന്റെ വരികളിലെ അര്‍ത്ഥം നോക്കിയാല്‍ യാഥാസ്ഥിതികര്‍ നെറ്റി ചുളിക്കും. കാരണം അതിന്റെ അര്‍ത്ഥം കേരളത്തിലെ യാഥാസ്ഥിതിക മനോഭാവത്തിന് യോജിക്കാത്തതാണത്രേ. അതാണ് യാഥാസ്ഥിതികരുടെ അഭിപ്രായം.

അച്ഛന്മാര്‍ കുടിക്കുന്നത് ഒരു അപൂര്‍വ്വ സംഭവമല്ല. അച്ഛന്മാര്‍ അമ്മമാരുടെ സ്വര്‍ണ്ണം വിറ്റ് കുടിക്കുന്നതും ഒരു പുതുമയല്ല. അപ്പോള്‍ എവിടെയാണ് ആ വരികളില്‍ അഭംഗിയുണ്ടായത്. നമുക്ക് യോജിക്കാന്‍ പറ്റാത്തത്. അച്ഛന്‍ കമ്മല്‍ മോഷ്ടിച്ചതില്‍ അമ്മ അരിശം തീര്‍ത്തതിനാലാണ്. അച്ഛന്‍ കമ്മല്‍ വിറ്റുകൊണ്ടുവന്ന കള്ളു മുഴുവന്‍ അമ്മ കുടിച്ചു തീര്‍ത്തുയെന്നതില്‍. പാശ്ചാത്യരാജ്യത്ത് അങ്ങനെ ഒരു പാട്ട് പാടിയാല്‍ അതില്‍ ആരും അതിശയോക്തി പറയില്ല. കള്ളു കുടിയൊന്നും അവിടെ ഒരു വിഷയമെ അല്ല.

കേരളത്തിലും ഇപ്പോള്‍ കള്ളുകുടി ഒരു പുതുമയല്ല. പുരുഷന്മാരുടെ ആധിപത്യമായിരുന്ന കേരളത്തിലെ കള്ളുകുടിയില്‍ ഇന്ന് സ്ത്രീകളും ആധിപത്യമുറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ വരെ ഇന്ന് കേരളത്തില്‍ കള്ളുകുടിയെന്ന പ്രതിഭാ സത്തിലാണ്. അതുകൊണ്ട് കേരളത്തിലും ഇന്ന് ഒരപൂര്‍വ്വ കാര്യമല്ല കള്ളുകുടി. അതുകൊണ്ട് കള്ളുകുടിയെക്കുറിച്ച് ഈ പാട്ടില്‍ എന്തെങ്കിലും പറയുന്നത് ഒരു വലിയ തെറ്റായി കാണുന്നില്ല. എന്നാല്‍ അമ്മയുടെ കള്ളു കുടിയാണ് ഒരഭംഗിയായി തോന്നുന്നത്.

കാലഘട്ടം എത്ര മാറിയാലും നമ്മുടെ മനസ്സിലെ ചില സങ്കല്പങ്ങള്‍ മാറാന്‍ സാദ്ധ്യത കുറവാണ്. അമ്മയെന്ന വാക്ക് കേള്‍ക്കുമ്പോള്‍ അമ്മയുടെ സ്‌നേഹം അനുഭവിച്ചറിഞ്ഞിട്ടുള്ള ഏതൊരു വ്യക്തിയുടെയും മനസ്സില്‍ വരുന്ന ഒരു രൂപമുണ്ട്. സ്‌നേഹത്തിന്റെ ക്ഷമയുടെ സഹ നത്തിന്റെ കരുണയുടെ നന്മയുടെ ഒരു രൂപം. പത്തുമാസം ചുമന്നുയെന്ന ഒരു ഭീമമായ ആ കണക്കിന് തുല്യമായ തുക ലോക ബാങ്കില്‍ നിന്നുപോലും എടുക്കാന്‍ പറ്റാത്തത്ര മൂല്യമാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്. എന്നാലും അതില്‍ പരിഭവം അമ്മയ്ക്കില്ല. അതാണ് അമ്മ എന്ന വാക്കും വ്യക്തിയും.

പരിഭവങ്ങളും പരാതികളുമൊന്നുമില്ലാതെ എല്ലാം ഉള്ളിലൊതുക്കി കുടുംബത്തിന്റെ കെട്ടുറപ്പിനും ഐശ്വര്യത്തിനും വേണ്ടി ജീവിക്കുന്നവരാണ് നമ്മുടെ സങ്കല്പത്തിലെ അമ്മ. അമ്മയില്‍ നിന്ന് മമ്മിയിലേക്ക് നാം മാറിയപ്പോള്‍ അല്പം പരിഷ്ക്കാരവും മമ്മിയിലേക്ക് മാറിയെങ്കിലും അടിസ്ഥാനപരമായ സങ്കല്പത്തില്‍ നിന്ന് അത്രയധി കമൊന്നും മാറിയിട്ടില്ല. ഓരോരോ ഭാഗത്ത് ഓരോരോ സംസ് കാരമാണ്. അതില്‍ വിഭിന്നതകള്‍ ഉണ്ടാകാം. എന്നാല്‍ നമ്മുടെ സംസ്കാരത്തിലെ അമ്മ ഇത്തരമൊരു പ്രവര്‍ത്തി ചെയ്യുമോയെന്നതാണ് പലരുടേയും ചോ ദ്യം പലരേയും ചൊടിപ്പിച്ചതും അതാണ്. അതില്‍ തെറ്റ് പറ യാനും കഴിയില്ല.

എല്ലാവര്‍ക്കും ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട്. മനസ്സില്‍ തോന്നുന്നതെല്ലാം മറ്റുള്ളവരുടെ മുന്‍പില്‍ ഛര്‍ദ്ദിക്കുമ്പോള്‍ അത് ഒരു മഹത്തായ രചനയായി ആരും കരുതുകയില്ല. അത് ഒരു ചലനം മാത്രമെ ഉണ്ടാക്കുകയുള്ളു. ഒരു ബഹളം മാത്രമെ അതില്‍ക്കൂടി ഉണ്ടാകുകയു ള്ളു. പ്രത്യേകിച്ച് മലയാള ഗാനരചനകളിലും മറ്റും. ഏതാനും വര്‍ഷങ്ങള്‍ക്കു മന്‍പ് അമ്മായി ചുട്ട അപ്പം മരുമകന്‍ കട്ടു തിന്നുയെന്ന ഒരു സിനിമാ പാട്ട് കേരളത്തിലെ യുവാക്കളുടെ ഇടയില്‍ ഹരമായിരുന്നു. അതൊരു ഓളമുണ്ടാക്കി വന്ന വഴിയെ പോയി. ഇന്ന് അതാരെങ്കിലുമോര്‍ക്കുന്നുണ്ടോയെന്ന് സംശയമാണ്. ആന്റോയെന്ന ഗായകന്‍ പാടിയ ഒരു പാട്ട് പണ്ടുണ്ടായിരുന്നു. എണ്‍പത്തിയാറില്‍ ഇറങ്ങിയ അപ്പോഴ് പറഞ്ഞില്ലെ പോകണ്ടാ പോകണ്ടാന്ന് തുടങ്ങുന്ന ഒരു സിനിമാഗാനം. അതും കുറെക്കാലം ഒരു തരംഗമായിരുന്നു. അതും ഇന്ന് വിസ്മതൃതിയിലാണ്ടുപോയിയെന്നു പറയാം. അതിനൊക്കെ മുന്‍പ് നാല് അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്ഥാനാര്‍ത്ഥി സാറാമ്മയെന്ന ഒരു പഴയ കാല സിനിമയില്‍ സ്ഥാനാര്‍ത്ഥി സാറാമ്മയ്ക്കുവേണ്ടി വോട്ടുപി ടിച്ചുകൊണ്ട് അടൂര്‍ഭാസി പാടി അഭിനയിച്ച ഒരു പാട്ടുണ്ട്. തിര ഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കുന്ന വാഗ്ദാനങ്ങളെ പുച്ഛി ച്ചുകൊണ്ട് അതിനെ കളിയാക്കികൊണ്ടായിരുന്നു ആ പാട്ട്. തോ ട്ടിന്‍കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കാം. പണക്കാര്‍ക്ക് മരുഭൂമി. കൃഷിക്കാര്‍ക്ക് വിളഭൂമി. എന്‍ജിയോമാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല്‌നാലിരട്ടി അങ്ങനെ ഒരു വന്‍ വാഗ്ദാനത്തിന്റെ നീണ്ട നിര തന്നെയായിരുന്നു അതില്‍ പറഞ്ഞിരുന്നത്. നമ്മുടെ മോദി പ്രധാനമന്ത്രിയാകാന്‍ വേണ്ടി തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വാഗ്ദാനങ്ങള്‍ പോലെ. എന്നാല്‍ ആ ഗാനം കുറെ നാള് തരംഗമായിയെന്നു പറയാം.

അടിപൊളി ഗാനങ്ങളും അടിപൊളി സിനിമകളും ഒരു ബഹളമുണ്ടാക്കി അപ്രത്യക്ഷമാകുകയാണ് പതിവ്. അത് ആ കാലത്തില്‍ മാത്രമായി ഒതുങ്ങി കര്‍ട്ടനു പുറകില്‍ ഒതുങ്ങിക്കൂടുകയാണ് പതിവ്. എന്നാല്‍ ഹൃദയ സ്പര്‍ശിയായ ഗാനങ്ങളും കവിതകളും സിനിമകളും കാലങ്ങളോളം നീണ്ടുനില്‍ക്കും. അതിന്റെ വരികള്‍ തലമുറകള്‍ കൈമാറി ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കും. പഴയകാലത്തുള്ള എത്രയെത്ര ഹൃദയസ് പര്‍ശിയായ സിനിമാ ഗാനങ്ങളാണ് ഇന്നും നാം മൂളിപ്പാട്ടായി പാടുന്നത്. വേദികളില്‍ അത് ഹരം കൊള്ളിക്കുന്നത് കേള്‍ക്കുമ്പോ ള്‍ അതിനൊത്ത് ഇന്നത്തെ തലമുറപോലും പഴയതലമുറക്കൊത്ത് ചുണ്ടനക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ നാം കുളിര്‍മയണിയാറില്ലെ. ഉദാഹരണത്തിന് അകലെ അകലെയെന്ന യേശുദാസിന്റെയും ജാനകിയമ്മയുടേയും ആ ചലച്ചിത്രഗാനം തന്നെയെടുക്കാം. എത്ര തലമുറ കഴിഞ്ഞിട്ടും ഇന്നും ജനം ആ പാട്ട് കേള്‍ക്കുമ്പോള്‍ അതില്‍ നാം ലയിച്ചുപോകാറുണ്ട്. അതിന്റെ ഈണം നമ്മുടെ ചുണ്ടുകള്‍ക്ക് ചുവടുവെയ്ക്കാറുണ്ട്. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ആ വരികളില്‍ അമ്മയെക്കൊണ്ട് കുടിപ്പിക്കുകയോ അമ്മായിയെക്കൊണ്ട് ദോശ ചുടീപ്പിക്കുകയോ ഇല്ല. അര്‍ത്ഥങ്ങള്‍ കൂട്ടിക്കലര്‍ത്തിയ വരികള്‍ക്ക് മധുരതരമായ ഈണം നല്‍കിയപ്പോള്‍ അത് തലമുറകളുടെ സംഗീതമായി മാറി.

അതുപോലെയാണ് മലയാള സിനിമകളുടെ കാര്യവും. മലയാള സിനിമകള്‍ എന്ന് നാം ഓര്‍ക്കുമ്പോല്‍ നമ്മുടെ മുന്നിലെത്തുന്നത് പഴയകാലത്തിലെ ഒരു പിടി നല്ല സിനിമകളാണ്. സത്യനും മധുവും നസീറും ബഹദൂറും കുതിരവട്ടവും ജഗതി യും മാളയും തിലകനും നെടുമുടിയും ഗോപിയും മുരളിയും മമ്മൂട്ടിയും മോഹന്‍ലാലും അങ്ങനെ യാണ് ആ നിരയുണ്ടാകുന്നത്. അവരുടെ നല്ല കുറെ കഥാപാത്ര ങ്ങളും ഇന്നും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു. അതിനു ശേഷം എത്രയോ അടിപൊളി സിനിമകളും തട്ടുപൊളിപ്പന്‍ ക ഥാപാത്രങ്ങളും വന്നുപോയി. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന പാട്ടുകളും ഹൃദയസ്പര്‍ശിയായ എന്നും ജനമനസ്സുകളില്‍ നില്‍ ക്കുമെന്നതാണ് ഇതില്‍ കൂടി മനസ്സിലാക്കാന്‍ കഴിയുക. അപ്പോള്‍ അടിപൊളി പാട്ടുകളും സിനിമകളും വന്നാലും പോയാലും അതൊന്നും എക്കാലത്തെയും ഹിറ്റുകളാകാറുമില്ല. അതു കൊണ്ട് അതൊരു വിവാദമാക്കുന്നതില്‍ അര്‍ത്ഥവുമില്ലായെന്നു തന്നെ പറയാം. അതുപോലെ അമ്മമാരെപ്പോലും മോശമായി ചിത്രീകരിക്കുകയും എഴുതുകയും ചെയ്യുന്നത് ന്യായീകരിക്കാന്‍ പറ്റുമോ. മനസ്സില്‍ തോന്നുന്നതെന്തുമെന്നത് അടിപൊളിയായാല്‍ അതും അംഗീകരിക്കാനുംപറ്റാതെവരും.

Credits to joychenputhukulam.com

Read more

അനശ്വര നടൻ സത്യന്റെ ജീവിതരേഖയും ഒഴിഞ്ഞു കിടക്കുന്ന സിംഹാസനവും

മലയാള സിനിമയുടെ ചരിത്ര താളുകളിൽ എഴുതപ്പെട്ട അഭിനയ ചക്രവർത്തിയായിരുന്ന സത്യൻ, രണ്ടുപതിറ്റാണ്ടോളം ഈ കർമ്മഭൂമിയുടെ മണ്ണിൽ ജ്വലിക്കുന്ന താരമായി തിളങ്ങി നിന്നിരുന്നു. ഇന്നും അനശ്വരനായി ജനഹൃദയങ്ങളിൽ ജീവിക്കുകയും ചെയ്യുന്നു. സ്വാഭാവികമായ കലാ ചാതുര്യമുണ്ടായിരുന്ന ആ അതുല്യ നടനു സമാനമായ മറ്റൊരു നടൻ നാളിതുവരെ കേരള ചരിത്രത്തിലുണ്ടായിട്ടില്ല. 1950-മുതൽ 1971 വരെ  സത്യന്റെ സാന്നിദ്ധ്യം അഭ്രപാളികളിൽ തെളിഞ്ഞു നിന്നിരുന്നു. മലയാള സിനിമകളെ ആദ്യകാലങ്ങളിൽ നിയന്ത്രിച്ചിരുന്നത് തിക്കുറുശി സുകുമാരൻ നായരും പ്രേം നസീറും സത്യനുമായിരുന്നു. സത്യനെപ്പറ്റി പറയുമ്പോൾ മധുവിനും ശാരദയ്ക്കും ആയിരം നാവുകളാണുള്ളത്. "തന്റെ ആത്മാവിനോട് ചേർന്നുനിൽക്കുന്ന ഉത്തമ സുഹൃത്തായിരുന്നു സത്യൻ മാസ്റ്ററെന്നു" മധു പറയും. ശാരദയുടെ വാക്കുകളിലും സത്യൻ മാസ്റ്ററോടുള്ള ആരാധന നിറഞ്ഞിരിക്കുന്നു. "എന്റെ  ആദ്യത്തെ സിനിമയായ ഇണപ്രാവുകളിൽ അഭിനയിക്കുമ്പോൾ മാസ്റ്റർക്ക് പ്രായം അമ്പതും എനിക്ക് പ്രായം പത്തൊമ്പതും. അത്രയും ചെറിയകുട്ടിയായി അഭിനയിച്ചിട്ടും പ്രേക്ഷകർ ഞങ്ങളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചു."

നാല്പത്തിയാറു വർഷം കഴിഞ്ഞിട്ടും ഇന്നും പ്രസരിപ്പോടെയുള്ള സത്യന്റെ മുഖം മലയാളികളുടെ മനസ്സിൽ മങ്ങലേൽക്കാതെ നിഴലിച്ചു തന്നെ നിൽക്കുന്നു. സത്യൻ അഭ്രപാളികളിൽ തുടങ്ങിവെച്ച മലയാള സിനിമ ഇന്ന് വളരെയേറെ മുന്നേറിയെങ്കിലും സത്യന്റെ ആ വ്യക്തിപ്രഭയ്ക്ക് യാതൊരു മങ്ങലുമേറ്റിട്ടില്ല. സത്യൻ അലങ്കരിച്ച ആ സിംഹാസനത്തിൽ ഇരിക്കാൻ ഇന്നുവരെ ആരും യോഗ്യനുമായിട്ടില്ല. അറുപതു വയസ്സു കഴിഞ്ഞവർക്കെല്ലാം സത്യനെപ്പറ്റിയുള്ള ഓർമ്മകളും സത്യന്റെ സിനിമകളും മനസ്സിൽ കുടികൊള്ളുന്നുണ്ടാകാം. കാമുകനായ സത്യനെ, അച്ഛനും മകനുമായ സത്യനെ, വടക്കൻപാട്ടിലെ വീരനായകനായ സത്യനെ, തെമ്മാടിയായ സത്യനെ അങ്ങനെ ഓർമ്മകളുടെ തീരത്തുകൂടി സത്യൻ എന്ന കഥാപാത്രം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. നിരവധി കഥാപാത്രങ്ങൾ മനസിനുള്ളിൽ കയറി വരുകയും ചെയ്യുന്നു.

തിരുനവന്തപുരത്ത് തൃക്കണ്ണാപുരത്ത് നാടാർ ക്രിസ്ത്യൻ കുടുംബത്തിൽ ചെറുവിളകത്തു വീട്ടിൽ മാനുവേലിന്റെയും എമിലിയുടേയും  മകനായി 1912 നവംബർ ഒമ്പതാംതീയതി സത്യൻ ജനിച്ചു. അദ്ദേഹത്തിൻറെ യഥാർത്ഥ പേര്, മാനുവേൽ സത്യനേശൻ നാടാർ എന്നായിരുന്നു. ശ്രീമതി ജെസ്സിയായിരുന്നു സത്യന്റെ ഭാര്യ. 1946 മെയ് മൂന്നിനായിരുന്നു അവരുടെ വിവാഹം. അദ്ദേഹത്തിന് സഹോദരി സഹോദരന്മാരായി അഞ്ചുപേരും കൂടിയുണ്ടായിരുന്നു. അക്കാലത്ത് മലയാളം വിദ്വാൻ പാസ്സായ ശേഷം തിരുവനന്തപുരത്ത് സെന്റ് ജോസഫ്സ് സ്‌കൂളിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് കേരളാ സെക്രട്ടറിയേറ്റിൽ ഒരു ക്ലർക്കായി ജോലി കിട്ടി. അവിടെ ഒരു വർഷത്തോളം ജോലി ചെയ്തു. 1941-ൽ അദ്ദേഹം ബ്രിട്ടീഷ് പട്ടാളത്തിൽ ചേർന്നു. പട്ടാളത്തിൽ ഇന്ത്യൻ വൈസ്രോയുടെ കമ്മീഷൻ ഓഫിസറായിരുന്നു. ബ്രിട്ടീഷ് പട്ടാളത്തിൽ മണിപ്പൂർ, ബർമ്മ, മലയാ, എന്നീ സ്ഥലങ്ങളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ ജോലി ചെയ്തു. യുദ്ധം കഴിഞ്ഞപ്പോൾ പട്ടാളത്തിലെ ജോലി അവസാനിക്കുകയും സ്വന്തം നാട്ടിൽ മടങ്ങി വരുകയും ചെയ്തു. പിന്നീട് ട്രാവൻകൂർ പോലീസ് ഇൻസ്പെക്റ്ററായി ജോലി ചെയ്തു. 1947–1948-ൽ കമ്മ്യുണിസ്റ്റ് വിപ്ലവം ഉണ്ടായപ്പോൾ സത്യൻ അന്ന് ആലപ്പുഴയിലെ ട്രാവൻകൂർ സ്റ്റേറ്റ് പോലീസിൽ ഓഫീസറായിരുന്നു.

സത്യൻ ജെസ്സി ദമ്പതികൾക്ക് മൂന്ന് ആൺമക്കൾ ജനിച്ചു. പ്രകാശ്, സതീഷ്, ജീവൻ എന്നിവർ ; മക്കൾ കൂടാതെ  അന്നമ്മ ജീവൻ എന്ന മരുമകളും ആശാ ജീവൻ എന്ന പേരക്കിടാവും അടങ്ങിയ മാതൃകാ കുടുംബം ആരെയും വിസ്മയിപ്പിക്കുന്നതായിരുന്നു. അദ്ദേഹം എന്നും ഗൗരവക്കാരനും പരുക്കൻ സ്വഭാവക്കാരനുമായിരുന്നെങ്കിലും കാരുണ്യം നിറഞ്ഞ വിശാല മനസ്ഥിതിയുടെ  ഉടമയുംകൂടിയായിരുന്നു. സാധുക്കളെ സഹായിക്കുന്നതിൽ എന്നും മുമ്പിൽ തന്നെയുണ്ടായിരുന്നു. ഹൃദയ ശുദ്ധി, ധീരത, കൃത്യനിഷ്ഠ, ചെയ്യുന്ന ജോലികളിൽ അത്മാർത്ഥത എന്നീ വ്യക്തിഗുണങ്ങളും അദ്ദേഹത്തിൻറെ വിജയത്തിന് കാരണങ്ങളായിരുന്നു.

പോലീസ് ഓഫിസർ ആയിരുന്ന കാലത്തു തന്നെ സത്യൻ സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി.  സിനിമയിൽ യാദൃശ്ചികമായിട്ടാണ് വന്നെത്തിയത്. ആലപ്പുഴ പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന കാലത്ത് അന്നത്തെ സുപ്രസിദ്ധ ഗായകനായിരുന്ന സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരെ പരിചയപ്പെട്ടിരുന്നു. കുഞ്ഞുകുഞ്ഞു ഭാഗവതർ സത്യനെ സിനിമാ വ്യവസായത്തിലുണ്ടായിരുന്ന അനേകരെ പരിചയപ്പെടുത്തി. ഒരു സിനിമാ നിർമ്മാതാവ് സത്യന് സിനിമയിൽ അഭിനയിക്കാൻ അവസരം കൊടുക്കാമെന്ന് വാഗ്ദാനം നൽകിയെങ്കിലും അതുണ്ടായില്ല. കൗമുദിയുടെ പത്രാധിപരായിരുന്ന കെ.ബാല കൃഷ്ണൻ സ്വന്തം ഉടമയിൽ സിനിമാ നിർമ്മിക്കാൻ പോകുന്ന വിവരം സത്യൻ അറിഞ്ഞു. അദ്ദേഹം ബാലകൃഷ്‌ണനെ കാണുകയും ബാലകൃഷ്ണനു സത്യനോട് നല്ല അഭിപ്രായങ്ങൾ ഉണ്ടാവുകയും ചെയ്തു. സത്യനെ പ്രധാന കഥാപാത്രമായി അവതരിപ്പിച്ചുകൊണ്ട് 'ത്യാഗ സീമാ' എന്ന പേരിൽ ഒരു സിനിമ നിർമ്മിച്ചു. കഥ എഴുതിയതും ബാലകൃഷ്ണൻ തന്നെയായിരുന്നു.  എന്നിരുന്നാലും ആ സിനിമാ ഒരിക്കലും അഭ്രപാളികളിൽ പുറത്തു വന്നില്ല. അതിനുശേഷം സത്യൻ പോലീസ് ഓഫീസർ എന്ന നിലയിൽ ജോലി രാജി വെച്ചു. 1951-ലാണ് അദ്ദേഹത്തിൻറെ സിനിമാ ജീവിതം ആരംഭിച്ചത്.

സത്യൻ ഏകദേശം രണ്ടു തമിഴ് സിനിമകൾ ഉൾപ്പടെ 150 സിനിമകളോളം അഭിനയിച്ചിട്ടുണ്ട്. പരുക്കനായ ഒരു അഭിനേതാവായിട്ടായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. ബഹുമാനപൂർവ്വം ആരാധകർ അദ്ദേഹത്തെ സത്യൻ മാസ്റ്റർ എന്ന് വിളിച്ചിരുന്നു. ജീവിതത്തിന്റെ യാഥാർഥ്യ വശങ്ങളെ തന്മയത്വമായി അഭിനയിച്ചിരുന്ന, ബഹുമുഖങ്ങളായ വൈദഗ്‌ദ്ധ്യങ്ങളുള്ള ഒരു കലാകാരനായിട്ടാണ് സത്യനെ അറിയപ്പെടുന്നത്. അവാർഡുകളുടെ കാലങ്ങളല്ലായിരുന്ന കാലഘട്ടത്തിൽ രണ്ടു പ്രാവിശ്യം അദ്ദേഹം സ്റ്റേറ്റ് അവാർഡ് നേടിയിരുന്നു. വീര്യവത്തായ പൗരുഷ ഗുണങ്ങളുള്ള ഒരു നടനായിട്ടായിരുന്നു അദ്ദേഹം അഭ്രപാളികളിൽ പ്രത്യക്ഷപ്പെട്ടിരുന്നത്. അതേ സമയം പ്രേംനസീർ എപ്പോഴും ഒരു പ്രേമ നായകനായും കാണപ്പെട്ടിരുന്നു. 1954-ലെ നീലക്കുയിലിലെ ശ്രീധരൻ നായർ, 1964-ലെ തച്ചോളി ഒതേനനിലെ ഒതേനൻ, 1965-ലെ ഓടയിൽ നിന്നുള്ള പപ്പു, യക്ഷിയിലെ പ്രൊഫസർ ശ്രീനിവാസൻ, അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പൻ, കര കാണാ കടലിലെ തോമ്മാ, എന്നിങ്ങനെ വ്യക്തിവൈശിഷ്‌ട്യം തെളിഞ്ഞു നിൽക്കുന്ന അനേകം പുരുഷ കഥാപാത്രങ്ങൾ അദ്ദേഹത്തിൻറെ നേട്ടങ്ങളിലുണ്ട്. സേതു മാധവൻ, വിൻസെന്റ്, രാമു കാര്യാട്ട്, പി. വേണു മുതലായ പ്രസിദ്ധരായ സിനിമാ നിർമ്മാതാക്കളുടെ പ്രിയ അഭിനയ കഥാപാത്രവുമായിരുന്നു, അദ്ദേഹം.

1952-ൽ സത്യൻ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രമായ 'ആത്മസഖി' പ്രദർശനത്തിനായി പ്രകാശനം ചെയ്തു. അന്ന് അദ്ദേഹത്തിന് മുപ്പത്തിയൊമ്പതു വയസു പ്രായം. 1954-ൽ 'നീലക്കുയിൽ' എന്ന സിനിമയുടെ പ്രദർശനത്തോടെയാണ്, സത്യനെന്ന നടൻ ഒരു ഐതിഹാസിക കഥാപാത്രമായി അറിയപ്പെടാൻ തുടങ്ങിയത്. ആധികാരികമായ ഒരു കഥയുടെ പശ്ചാത്തലത്തിലൂടെ മലയാളത്തിൽ നിർമ്മിച്ച ആദ്യത്തെ സിനിമയായിരുന്നു 'നീലക്കുയിൽ'. അന്നുവരെ മേധാവിത്വം പുലർത്തിയിരുന്ന  ഹിന്ദി സിനിമകളെ പിന്തള്ളിക്കൊണ്ടുള്ള നേട്ടമായിരുന്നു നീലക്കുയിലിലൂടെ സത്യൻ പ്രകടിപ്പിച്ചത്. അത് ദേശീയ തലത്തിൽ അംഗീകരിച്ച അവാർഡ് നേടിയ മലയാളത്തിലെ ആദ്യത്തെ സിനിമയായിരുന്നു. സാഹിത്യകാരനായ ഉറൂബായിരുന്നു നീലക്കുയിലിന്റെ കഥയെഴുതിയത്. രാമു കാര്യാട്ടും പി.ഭാസ്ക്കരനും സിനിമാ ഡയറക്റ്റ് ചെയ്തു. പാട്ടുകൾ പി. ഭാസ്ക്കരന്റെതായിരുന്നു. പാട്ടുകൾക്ക് ശബ്ദം കൊടുത്തത് കെ.രാഘവൻ ആയിരുന്നു. സിനിമയും പാട്ടുകളും സൂപ്പർ ഹിറ്റാവുകയും ചെയ്തു. അവാർഡ് നേടിയ ഈ സിനിമയുടെ വിജയത്തോടെയാണ് മിസ് കുമാരിയുടെയും സത്യന്റേയും പേരുകൾ നടീ നടന്മാരെന്ന നിലയിൽ പ്രസിദ്ധമായത്.

ആലപ്പുഴ കടൽത്തീരത്തുനിന്നു എടുത്ത പ്രേമ കഥയായ ചെമ്മീനിൽ സത്യന്റെ അഭിനയത്തിന് അവാർഡ് കിട്ടിയില്ല. ചെമ്മീനിൽ, അദ്ദേഹം പളനിയെന്ന സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. അതിലെ പ്രധാന ഒരു  നടനെന്ന നിലയിൽ അദ്ദേഹത്തിൻറെ പേര് ഇന്ത്യ മുഴുവൻ പ്രസിദ്ധമായി കഴിഞ്ഞിരുന്നു. 1965-ലെ ഇന്ത്യൻ പ്രസിഡണ്ടിൽ നിന്നുമുള്ള ഗോൾഡ് മെഡലിനും ചെമ്മീനെന്ന   സിനിമ അർഹമായി. 1969-ൽ കടൽപ്പാലം അഭിനയിച്ചതിൽ അദ്ദേഹത്തിന് അവാർഡ് കിട്ടിയിരുന്നു. കടൽപ്പാലം അക്കാലത്തെ ഏറ്റവും കൂടുതൽ നാളുകൾ തീയേറ്ററിൽ ഓടിയ സിനിമയായിരുന്നു. അദ്ദേഹം ക്യാൻസർ ബാധിതനായിരുന്ന സമയത്തായിരുന്നു 'പ്രവാചകന്മാരെ' എന്ന പാട്ടിലെ ഭാവ വികാരങ്ങളും വേദനയും അഭിനയത്തിൽക്കൂടി പ്രകടിപ്പിച്ചത്. ആ ഭാവാഭിനയം അദ്ദേഹം യഥാർത്ഥ ജീവിതത്തിൽ അനുഭവിച്ചിരുന്ന വേദനയായിരുന്നുവെന്നും പറയപ്പെടുന്നു. 1971-ൽ 'കരകാണാ കടൽ' അഭിനയിച്ചതിനു അവാർഡ് ലഭിച്ചത് മരണശേഷമായിരുന്നു. ഒരു മാനസിക ശാസ്ത്രജ്ഞനായി യക്ഷിയിൽ അദ്ദേഹം അഭിനയിച്ചിരുന്നു.  മമ്മൂട്ടിയും സുരേഷ് ഗോപിയും കുട്ടികളായി സത്യന്റെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി 'അനുഭവങ്ങൾ പാളീച്ചകളിലും' സുരേഷ് ഗോപി 'ഓടയിൽ നിന്ന്' എന്ന സിനിമയിലും സത്യനോടൊപ്പമുണ്ടായിരുന്നു.

സത്യനെന്ന നടന്റെ തേജസുള്ള മുഖം കാലങ്ങൾ കഴിഞ്ഞിട്ടും ഇന്നും പുതുമയോടെ തന്നെ നിലനിൽക്കുന്നു. കേരള മനസ്സിൽ പതിഞ്ഞുപോയ മലയാളത്തിലെ ഒരേയൊരു നടൻ സത്യൻ മാത്രമേയുള്ളൂ. അദ്ദേഹം ഒരു റൊമാന്റിക്ക് ഹീറോ ആയിരുന്നില്ല. കൂടുതലും നാം കണ്ടുമുട്ടുന്ന പരുക്കരും വഴക്കാളികളും പ്രശ്നക്കാരുമായ മനുഷ്യരുടെ വേഷങ്ങൾ അണിയാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നത്. അതുപോലുള്ള കഥാ പാത്രങ്ങൾ ഇന്നുള്ള സിനിമകളിൽ ഉണ്ടാകാത്ത കാരണങ്ങളും പലരും ചിന്തിക്കാറുണ്ട്. സത്യൻ നടനായിരുന്നപ്പോൾ മലയാള ഭാഷയിൽ ക്ലാസ്സിക്കൽ എഴുത്തുകാരുടെ കാലവുമായിരുന്നു. തകഴി, കേശവ ദേവ്, ഉറൂബ് മുതൽപേരുടെ നോവലുകളിലെ കഥാപാത്രങ്ങളെ അഭ്രപാളികളിൽ ഒപ്പിയെടുക്കാൻ സത്യനല്ലാതെ മറ്റൊരു നടനും കഴിയുമായിരുന്നില്ല.

സത്യന്റെ കാലത്തുള്ള എഴുത്തുകാരുടെ കൃതികൾ കൂടുതലും അദ്ധ്വാനിക്കുന്നവരുടെയും മത്സ്യത്തൊഴിലാളികളുടെയും മണ്ണിനോട് പട വെട്ടുന്നവരുടെയും ജീവിത പ്രശ്നങ്ങൾ സംബന്ധിച്ചുള്ളതായിരുന്നു. അദ്ദേഹത്തിൻറെ മിക്ക അഭിനയ കഥാപാത്രങ്ങളിലും വിയർപ്പിന്റെയും മണ്ണിന്റെയും മണമുണ്ടായിരുന്നു. മാനത്തു നോക്കി കടലമ്മ കോപിക്കുമോയെന്നു ചിന്തിക്കുന്ന ചെമ്മീനിലെ മത്സ്യത്തൊഴിലാളിയായ പളനിയുടെ ചിത്രം മലയാളി മനസ്സിൽനിന്നും ഒരിക്കലും മാഞ്ഞു പോവില്ല. അങ്ങനെയുള്ള കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സത്യനല്ലാതെ മറ്റൊരു നടനും സാധിക്കില്ലായിരുന്നു. ഓടയിൽ നിന്നുള്ള നോവൽ സിനിമയാക്കിയപ്പോൾ സത്യനല്ലാതെ മറ്റാരെയും 'പപ്പു'വായി അഭിനയിക്കാൻ കേശവ ദേവ് സമ്മതിക്കില്ലായിരുന്നു. നോവലിലെ തനി കഥാപാത്രമായ പപ്പുവെന്ന 'റിക്ഷാ' വലിക്കുന്ന തൊഴിലാളിയെ സത്യൻ തന്മയത്വമായി അവതരിപ്പിക്കുകയും ചെയ്തു.

അമ്പതുകളിൽ സിനിമകൾ പൊതുവെ പ്രതിഫലിച്ചിരുന്നത് ഒരു നാടക രൂപത്തിലായിരുന്നു. ഇന്നത്തെപ്പോലെ നായകൻ നായികയുടെ പിന്നാലെ പാട്ടു പാടി മരം ചുറ്റുകയും താളത്തിനൊത്ത് നൃത്തമാടുകയും ഉണ്ടായിരുന്നില്ല. അന്നുവരെയുണ്ടായിരുന്ന നാടക സ്റ്റയിലിൽ നിന്നും വ്യത്യസ്തമായ ഒരു അഭിനയം സിനിമാ ലോകത്ത് ആദ്യമായി കാഴ്ച്ച വെച്ചത് സത്യനായിരുന്നു. സത്യൻ ഒരു കഥാപാത്രം അവതരിപ്പിക്കുകയാണെങ്കിൽ ആ കഥാപാത്രത്തോട് പൂർണ്ണമായും നീതി പുലർത്തിയിരുന്നു. മനുഷ്യ ജീവിതത്തിന്റെ അഗാധതയിൽ നുഴഞ്ഞിറങ്ങി ജീവിതവുമായി പടപൊരുതി അഭിനയിക്കാനുള്ള അദ്ദേഹത്തിൻറെ അനിയന്ത്രിതമായ കഴിവ് മറ്റാർക്കുമുണ്ടായിരുന്നില്ല.

സിനിമാ ലോകത്തിലെ ഭൂരിഭാഗം നായിക നായകന്മാർ ഇഷ്ടപ്പെടുന്നത് ഗ്ളാമറിന്റ മേഖലകളിൽ അഭിനയിക്കാനാണ്. എന്നാൽ സത്യനെന്ന നായകനിൽ കൂടുതലായും പ്രകടമായി കണ്ടിരുന്നത് മനുഷ്യന്റെ വേദനകളും, കഷ്ടപ്പാടുകളും ജീവിത പ്രശ്നങ്ങളും അവതരിപ്പിക്കുന്നതിലായിരുന്നു. 'അനുഭവങ്ങൾ പാളീച്ചകൾ' എന്ന ഹിറ്റ് സിനിമാ അതിനൊരു ഉദാഹരണമാണ്. ജീവിതവുമായി മല്ലിടുന്ന ഒരു കൂട്ടം മനുഷ്യ ജീവിതങ്ങളുടെ കഥയാണ് അനുഭവങ്ങൾ പാളിച്ചകൾ. അതിൽ അദ്ദേഹം നായകനായിരുന്നു. അതിനുള്ളിലെ സത്യനെപ്പോലുള്ള ഒരു സ്വാഭാവിക നടനെ അവതരിപ്പിക്കാൻ കഴിവുള്ള മറ്റൊരു നടൻ ഇന്നുവരെ മലയാള സിനിമയിൽ ജനിച്ചിട്ടില്ല.  പലരും സത്യനെപ്പോലെ അഭിനയിക്കാൻ ശ്രമിച്ചിട്ടും ആരും വിജയിച്ചില്ലെന്നുള്ളതാണ് സത്യം. അതിലെ പോക്കിറിയും തെമ്മാടിയുമായ ചെല്ലപ്പനെന്ന നടനിലെ വെറുപ്പും വിദ്വേഷവും  കരുണയും, സ്നേഹവും ചിരിയും ദുഃഖങ്ങളും കണ്ണുനീരുമടങ്ങിയ തന്മയത്വപരമായ രംഗങ്ങൾ  മനുഷ്യഹൃദയങ്ങളിൽനിന്നു ഒരിക്കലും മാഞ്ഞുപോവില്ല. 

ഇന്നത്തെ സിനിമാ നടന്മാർ ഫാൻസുകളുടെ ലോകത്താണ് ജീവിക്കുന്നത്. മമ്മൂട്ടി ഫാൻസ്‌, മോഹൻലാൽ ഫാൻസ്‌, സുരേഷ് ഗോപി ഫാൻസ്‌, ദിലീപ് ഫാൻസ്‌ എന്നിങ്ങനെ ചേരി തിരിഞ്ഞുള്ള ആരാധകരാണ് ഓരോ നടന്മാർക്കുമുള്ളത്. ഇഷ്ടമില്ലാത്ത നടന്മാരുടെ സിനിമകൾ തീയേറ്ററുകളിൽ പ്രദർശിപ്പിച്ചാൽ അവിടെ ഒച്ചവെക്കാനും കൂവാനും ഫാൻസുകളെ ഏർപ്പെടുത്തിയിട്ടുണ്ട്. കൂവാൻ നടന്മാരുടെ പിന്തുണകളും ലഭിക്കും. എന്നാൽ ഒരു ആരാധക ലോകവുമില്ലാതെ ജനം മുഴുവനായി ഒന്നുപോലെ സ്നേഹിച്ചിരുന്ന  മഹാ നടനായിരുന്നു സത്യൻ. അദ്ദേഹം, ഇന്നുള്ള നടന്മാരെപ്പോലെ  സ്നേഹം പിടിച്ചുപറ്റാൻ പണം വാരി എറിഞ്ഞിട്ടില്ല. എന്നിട്ടും അബാല വൃദ്ധം ജനങ്ങളുടെ മനസുകൾ ഒന്നുപോലെ പിടിച്ചെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ഈ നേട്ടങ്ങളെല്ലാം  തന്റെ സ്വന്തം കഴിവും അഭിനയ ശൈലിയും കൊണ്ട് നേടിയതായിരുന്നു.

ഇന്നത്തെ മലയാളത്തിലെ നടന്മാർ നായകസ്ഥാനത്തിനു വേണ്ടിയുള്ള മത്സരമാണ്. സിനിമയുടെ സ്ക്രിപ്റ്റ് തയ്യാറാക്കുന്നതു മുതൽ നിർമ്മാണം അവസാനിക്കുന്നവരെ നായകൻറെ താല്പര്യവും അഭിരുചിയും നോക്കണം. ഒരു സിനിമയിൽ അഭിനയിക്കാനുള്ള വ്യവസ്ഥയിൽ നായകസ്ഥാനം വേണമെന്ന വാശി സത്യനില്ലായിരുന്നു. 'അരനാഴിക നേരം' മലയാള സിനിമയുടെ ചരിത്രത്തിലെ അതിപ്രധാനമായ ഒരു നാഴികക്കല്ലാണ്. അതിലെ നായകനായി അഭിനയിക്കാൻ സത്യനോട് ആവശ്യപ്പെട്ടപ്പോൾ അദ്ദേഹം അത് നിരസിക്കുകയാണുണ്ടായത്. അര നാഴിക നേരത്തിലെ 'കുഞ്ഞെനാച്ചൻ' ആയി അഭിനയിക്കാൻ എന്തുകൊണ്ടും യോഗ്യൻ 'കൊട്ടാരക്കര ശ്രീധരൻ നായരെ'ന്ന് നിർദ്ദേശിച്ചുകൊണ്ട് അദ്ദേഹം ആ സിനിമയിലെ അപ്രധാനമായ ഒരു വേഷത്തിൽ അഭിനയിക്കുകയാണുണ്ടായത്. ഇന്നത്തെ നടന്മാരിൽ നിന്നും വേറിട്ട ഒരു വ്യക്തിത്വം സത്യൻ അവിടെ പ്രകടിപ്പിക്കുകയുമുണ്ടായി.   

സത്യനോടൊപ്പം പ്രേംനസീറും അക്കാലത്ത് സിനിമയിൽ തിളങ്ങിയിരുന്നു. പ്രേംനസീർ പാട്ടും പാടി അഭിനയിക്കുമ്പോൾ സത്യൻ ഒരിക്കലും അദ്ദേഹത്തോട് അഭിനയ രംഗത്ത് മത്സരിക്കാൻ നിന്നില്ല. ഇന്നുള്ള നടന്മാരെല്ലാം നായകനാകാനുള്ള മത്സരത്തിലാണ്. മറ്റൊരു പ്രധാനപ്പെട്ട നടൻ വന്നാൽ അവർ അഭിനയിക്കാൻ തയ്യാറാവുകയില്ല. എന്നാൽ സത്യന്റെ വ്യക്തിത്വം തികച്ചും വ്യത്യസ്തമായിരുന്നുവെന്ന് അദ്ദേഹത്തിൻറെ സിനിമാ തന്നെ അനുഭവ സാക്ഷ്യങ്ങളാണ്. തന്നെക്കാൾ മെച്ചമായി അഭിനയിക്കാൻ കഴിവുള്ളവർ വന്നാൽ അഭിനയിക്കട്ടെയെന്ന മനോഭാവമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. സത്യനെന്ന നടൻ ഒരു സിനിമയുടെ മുഴുവനായ വിജയത്തെയാണ് കണ്ടിരുന്നത്. ഇന്നത്ത നടന്മാരെപ്പോലെ നടന്റെ വിജയം മാത്രമല്ല, അദ്ദേഹം ചിന്തിച്ചിരുന്നത്. 'ഞാൻ' മാത്രം തെളിഞ്ഞു നിൽക്കണമെന്ന മനോഭാവമാണ് ഭൂരിഭാഗം നടന്മാരുടെയും മനസുകളിൽ നിറഞ്ഞിരിക്കുന്നത്. ആ അഹന്ത സത്യനുണ്ടായിരുന്നില്ല. സങ്കുചിതമായ മനസോടെ അവരെ മാത്രം ആകർഷിക്കാൻ സൂപ്പർ നടന്മാർ വരെ ചിന്തിക്കുന്നു. ഇന്നുള്ള സൂപ്പർ നടന്മാരെ സിനിമാ നിർമ്മിക്കുന്നവർ വളർത്തിയെങ്കിൽ സത്യനെന്ന നടനെ വളർത്തിയത് അദ്ദേഹത്തിന്റെ അഭിനയ ചാതുര്യമായിരുന്നു. 

സത്യൻ ഒരു നടനെന്നതിനേക്കാളുപരി കർത്തവ്യനിരതനായ ഒരു കുടുംബ നാഥനും കൂടിയായിരുന്നു. കുടുംബ കാര്യങ്ങളിൽ വളരെ കർശനക്കാരനായിരുന്നെങ്കിലും ഉത്തരവാദിത്വമുള്ള ഒരു ഭർത്താവും കുട്ടികൾക്ക് സ്നേഹമുള്ള ഒരു അപ്പനുമായിരുന്നു. അദ്ദേഹത്തിന്റെ മകൻ സതീശന്റെ ഓർമ്മക്കുറിപ്പുകളിൽ പറയുന്നു, "ഞങ്ങൾക്ക് പപ്പായെന്നു വെച്ചാൽ ജീവനായിരുന്നു. കുട്ടികളും അച്ഛനുമൊത്ത് കളിക്കും. ഒന്നിച്ച് പാട്ടു പാടും. കളിയാക്കും. കുട്ടികളും തിരിച്ചു കളിയാക്കും. ഞങ്ങൾ തമ്മിൽ കൈകൊട്ടിക്കളിയുമുണ്ടായിരുന്നു. സ്നേഹം വാരിക്കോരി തരുന്ന അപൂർവം പിതാക്കന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. അതായിരുന്നു സത്യനെന്ന സരസനായ പപ്പാ. മദ്രാസ്സിൽ ഷൂട്ടിങ്ങുള്ള സമയം പപ്പാ എത്ര തിരക്കിലാണെങ്കിലും ഞങ്ങൾക്കെല്ലാം മാറി മാറി കത്തുകളയക്കുമായിരുന്നു. ഇംഗ്ളീഷിലായിരുന്നു കത്തുകൾ എഴുതിയിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് ചെന്നൈയിൽ യാത്രയാകുന്ന വേളകളിൽ മക്കൾ മൂന്നുപേരുടെയും കവിളിൽ ഉമ്മ തരുമായിരുന്നു. അവസാന ദിവസവും യാത്രയാകുന്ന ദിനങ്ങളിൽ അദ്ദേഹം ഉമ്മ തരുവാൻ മറന്നില്ല. മരണസമയത്തിനു മുമ്പ് സ്വത്തുക്കളിൽ മരണപത്രം എഴുതാൻ ആവശ്യപ്പെട്ടപ്പോൾ 'എന്റെ മക്കൾക്കു സ്വത്തുവീതം  വെക്കുന്നതിനുള്ള പ്രമാണം ആവശ്യമില്ലെന്നായിരുന്നു' അദ്ദേഹത്തിൻറെ മറുപടി. അങ്ങനെ മാതൃകാപരമായ ഒരു കുടുംബ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്."

സത്യൻ ഉദ്യോഗസ്ഥനായിരുന്ന കാലത്ത് മറ്റു മേലാധികാരികളെ കണ്ടാൽ സല്യൂട്ട് ചെയ്യില്ലായിരുന്നു. അങ്ങനെയുള്ള മനസിന്റെ ദൃഢതയും ശക്തിയും പിൽക്കാലത്ത് സിനിമയിലും പ്രകടമായിരുന്നു. അദ്ദേഹത്തിൻറെ മൂന്നു മക്കളും അന്ധരായിരുന്നു. പ്രൊഫഷണൽ ജീവിതത്തിലുടനീളം അദ്ദേഹത്തിൽ കുഞ്ഞുങ്ങളെപ്പറ്റിയുള്ള ആ ദുഃഖം നിഴലിച്ചിരുന്നു. ക്യാമറായുടെ മുമ്പിൽ നിൽക്കുമ്പോഴും ദുഃഖങ്ങളെല്ലാം മറ്റുള്ളവരിൽ പ്രകടമാക്കാതെ അമർത്തി പിടിച്ചിരുന്നു. ഷൂട്ടിങ്ങ് കഴിയുമ്പോഴേ അദ്ദേഹം കുഞ്ഞുങ്ങളുടെ ചീകിത്സാ കാര്യങ്ങൾക്കായി ഓടുമായിരുന്നു. ക്യാൻസർ ബാധിതനായ വാർത്ത അറിഞ്ഞിട്ടും ദൈവത്തെ വിളിച്ചു വിലപിക്കാതെ കർമ്മ നിരതനായി തന്റെ ജോലി തുടർന്നിരുന്നു. ഒന്നും സംഭവിക്കാത്തപോലെ ആരെയും പഴി ചാരാതെ തമാശകൾ പറഞ്ഞും ചിരിച്ചും ചിരിപ്പിച്ചും മറ്റുള്ളവരെ സന്തോഷിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരുമായി സൗഹാർദ്ദത്തിലായിരുന്നെങ്കിലും സ്വന്തം അനുഭവങ്ങളിൽക്കൂടി കടന്നുപോയിരുന്ന ദുഃഖങ്ങളെ അദ്ദേഹം കൂട്ടുകാരിൽ നിന്നും മറച്ചു വെച്ചിരുന്നു.

സൗന്ദര്യമോ ആകാരഭംഗിയോ അല്ല കാര്യമെന്നു തെളിയിച്ചുകൊണ്ട് ഭാവാഭിനയത്തിൽക്കൂടി മലയാളി മനസിനെ കീഴടക്കിയ ഒരു ഉജ്ജ്വല നടനായിരുന്നു സത്യൻ. സർ സിപിയുടെ കാലത്തെ വില്ലനായ ഈ പോലീസുകാരന്റെ കാക്കിക്കുപ്പായത്തിനുള്ളിൽ സരളമായ ഒരു കലാഹൃദയവുമുണ്ടായിരുന്നു. സത്യൻ അഭിനയിച്ചിരുന്ന കാലത്ത് സിനിമാഭിനയം ഇന്നത്തെപോലെ ആദായകരമായ ഒരു തൊഴിലായിരുന്നില്ല. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹനടന്മാരെ സഹായിക്കാൻ അദ്ദേഹം എന്നും തല്പരനായിരുന്നു. വില്ലൻ സ്വഭാവമുണ്ടായിരുന്ന ഒരു പോലീസുകാരന്റെ കരുണാദ്രമായ കലാഹൃദയത്തിലേക്കുള്ള ഒരു പരിവർത്തനമായിരുന്നു അത്.  സാഹിത്യ നിരൂപകനായ കെ.പി. അപ്പൻ ഒരിക്കൽ എഴുതി, "കമ്യുണിസ്റ്റുകാരിൽ കലി പൂണ്ടിരുന്ന സതീശൻ നാടാർ എന്ന ഈ പോലീസ് സബ് ഇൻസ്‌പെക്ടർ അവരെ നടുറോഡിലിട്ട് ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്. പിന്നീട് സിനിമയിൽക്കൂടി സത്യനെന്ന കലാകാരനെ കണ്ടു. ഓടയിൽനിന്നുള്ള പപ്പുവിനേയും അനുഭവങ്ങൾ പാളിച്ചകളിലെ ചെല്ലപ്പനെയും ചെമ്മീനിലെ പളനിയെയും കണ്ടു. പോലീസുകാരനിൽ നിന്ന് നടനിലേക്കുള്ള ഈ കുതിച്ചു ചാട്ടം അവിശ്വസിനീയമായിരുന്നു." 

സത്യനെ ബാധിച്ചിരുന്ന മാരക രോഗം തടഞ്ഞുകൊണ്ടും അദ്ദേഹം സിനിമയിൽ അഭിനയിച്ചുകൊണ്ടിരുന്നു. ഷൂട്ടിങ്ങിനിടയിൽ വായിൽക്കൂടിയും മൂക്കിൽക്കൂടിയും രക്തസ്രാവം ഉണ്ടാവുമ്പോൾ അത് തുടച്ചുകൊണ്ട് അദ്ദേഹം ക്യാമറായെ അഭിമുഖീകരിച്ചിരുന്നു. ഒരു ദിവസം രോഗം മൂലം ക്ഷീണം അനുഭവപ്പെട്ട അദ്ദേഹം ഷൂട്ടിങ്ങ് കഴിഞ്ഞശേഷം കാർ സ്വയം ചെന്നൈയിൽക്കൂടി ഡ്രൈവു ചെയ്തു ഹോസ്പിറ്റലിലെത്തി. അന്നുതന്നെ 1971 ജൂൺ പതിനഞ്ചാം തിയതി സത്യൻ മരണമടഞ്ഞു. മരിക്കുമ്പോൾ അദ്ദേഹത്തിന് 59 വയസ്സ് പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ ഭൗതിക ശരീരം തിരുവനന്തപുരത്തു കൊണ്ടുവരുകയും എല്ലാ സംസ്ഥാന ബഹുമതികളോടെ സംസ്ക്കാര കർമ്മങ്ങൾ നടത്തുകയും ചെയ്തു. പതിനായിരക്കണക്കിനു ജനം ആ മഹാനടന്റെ ഭൗതിക ശരീരം ദർശിക്കാൻ തിരുവനന്തപുരത്ത് തിങ്ങിക്കൂടിയിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ പതിനാറു വർഷങ്ങൾ കൂടി ജീവിച്ച ശേഷം 1987-ൽ മരണമടഞ്ഞു. മൂത്ത മകൻ പ്രകാശ് സത്യൻ 2014-ൽ ഒരു വിഷു ദിവസം മരിച്ചു. 

സത്യനെപ്പോലെ അനുഗുണമായ  ഒരു നടൻ മലയാളമണ്ണിൽ ജനിച്ചിട്ടില്ല. ഇനി അങ്ങനെയുള്ള ഒരു നടനെ ഉടനെങ്ങും പ്രതീക്ഷിക്കാനും സാധിക്കില്ല. മലയാള സിനിമകളിലെ ചക്രവർത്തിയായിരുന്ന സത്യന്റെ കിരീടം അണിയാൻ, അദ്ദേഹം ഇരുന്ന കസേരയിൽ ഇരിക്കാൻ നാളിതുവരെ ആരും യോഗ്യരായിട്ടില്ല. സത്യനും നസീറും സിനിമാ ലോകത്ത് ഏതാണ്ട് ഒരേ കാലത്ത് വന്നവരാണ്. സത്യൻ ജീവിച്ചിരുന്ന കാലത്ത് നസീർ എന്നും രണ്ടാമനായിരുന്നു. സത്യൻ സഞ്ചരിച്ചിരുന്നത് ഇന്നത്തെ നടന്മാരെപ്പോലെ വാരിക്കൂട്ടുന്ന അവാർഡുകൾക്കു മീതെയായിരുന്നില്ല. സ്വാധീനവും പണവും അവാർഡുകളുടെ ഒരു മാനദണ്ഡം കൂടിയാണ്.  സത്യം മാത്രം കൈമുതലുള്ള സത്യനെന്ന നടൻ ലക്ഷോപലക്ഷം ജനഹൃദയങ്ങളിൽ കാലത്തിനതീതമായും നിത്യം ജീവിച്ചുകൊണ്ടിരിക്കുന്നു. നൂറ്റാണ്ടുകൾ കഴിഞ്ഞാലും സത്യനെന്ന നടനെ പ്രേക്ഷക ലോകം  മറക്കില്ല. അദ്ദേഹം അഭിനയിച്ച നിരവധി ചിത്രങ്ങൾ അഭ്രപാളികളിൽ നിത്യസ്മാരകങ്ങളായി നിലകൊള്ളുന്നു. മലയാള സിനിമയുടെ ചരിത്രത്തിലെ ലക്ഷണമൊത്ത ഈ യുഗനായകനെപ്പറ്റിയുള്ള ഓർമ്മകൾ  ജനമനസുകളിൽ നിത്യം ജീവിക്കുന്നു. 

Read more

അടിച്ചമർത്തപ്പെട്ട സ്ത്രീകളും സാമൂഹിക മാറ്റങ്ങളും

'പെണ്ണായി ജനിക്കുന്നവൾ ബാല്യത്തിൽ അച്ഛന്റെയും അമ്മയുടെയും യൗവ്വനത്തിൽ  ഭർത്താവിന്റെയും വാർദ്ധക്യത്തിൽ മക്കളുടെയും സംരക്ഷണയിലായിരിക്കണമെന്ന്'  മനുസ്മൃതി പറയുന്നു. മതത്തിന്റെ ചട്ടക്കൂട്ടിനുള്ളിൽ സ്വാതന്ത്ര്യം മോഹിച്ചു ജീവിക്കുന്ന അവൾ ഒരിക്കലും മോചിതയാവില്ല. സ്ത്രീയെ സൃഷ്ടിച്ചത് ബ്രഹ്മനെന്നു ഹൈന്ദവ പുരാണങ്ങൾ പറയുന്നു. ഒരേ സൃഷ്ടിയിൽ സ്ത്രീയും പുരുഷനുമായി ദ്വൈതഭാവമാണുള്ളത്. സന്താനോത്ഭാദനശക്തി, വംശപരമ്പരകൾ മുതലായവകൾ പുരുഷനും സ്ത്രീയുമായുള്ള ഈ സൃഷ്ടി വൈഭവത്തിൽ അടങ്ങിയിരിക്കുന്നു. സ്ത്രീയെന്നാൽ പ്രകൃതിയുടെ വരദാനമെന്നും ഭൂമിദേവിയുടെ മൂർത്തീകരണമെന്നുമെല്ലാം ഹിന്ദു ഗ്രന്ഥങ്ങളിൽ വായിക്കാം. ശക്തി സ്വരൂപണിയെന്നാണ് അവളുടെ മറ്റൊരു പേര്. അവളിൽ പരിശുദ്ധിയുടെ ഊർജം നിലകൊള്ളുന്നു. അവൾ മാതാവും 'അമ്മ ദേവതയും ദേവിയുമെല്ലാമാണ്.

ഇന്നുള്ള ലോകത്തിലെ മിക്ക മതങ്ങളും പുരുഷ ദൈവങ്ങളെ ആരാധിക്കുമ്പോൾ ഹിന്ദുക്കൾ സ്ത്രീ ദൈവങ്ങളെയും ദേവികളെയും ആരാധിക്കുന്നു.   ഭൂമി ദേവിയെ സ്ത്രീയുടെ പ്രതിച്ഛായയിൽ കാണുന്നു. ദൈവത്തിനും അനേകം കൂട്ടുകാരികളായി ദേവിമാരുമുണ്ട്. സ്ത്രീകളെ വാക്കാൽപോലും പീഡിപ്പിക്കാൻ പാടില്ലെന്ന് ഹിന്ദു നിയമസംഹിതകളിൽ എഴുതപ്പെട്ടിട്ടുണ്ട്. ജീവിതാവസാനം വരെ സ്ത്രീകളെ സംരക്ഷിക്കുകയെന്നതും പുരുഷന്റെ കടമയാണ്. അവളെ ഒരിക്കലും ഉപേക്ഷിക്കാൻ പാടില്ലെന്നും ദൈവസന്നിധിയിൽ പ്രതിജ്ഞ ചെയ്യുന്നു. അതുപോലെ പ്രായമായ അമ്മയെയും ആശ്രയിച്ചു കഴിയുന്ന മക്കളെയും നോക്കാനുള്ള കടമയുമുണ്ട്. അങ്ങനെ പൗരാണിക തത്ത്വങ്ങളിൽ സ്ത്രീയെ വാനോളം പുകഴ്ത്തുന്നുണ്ട്. നിരവധി ആനുകൂല്യങ്ങളും അവകാശങ്ങളും സ്ത്രീയ്ക്ക് വേണ്ടി എഴുതിയുണ്ടാക്കിയിട്ടുണ്ട്. വാസ്തവത്തിൽ ഭൂരിഭാഗം സ്ത്രീകളുടെ ജീവിതം കഷ്ടമാണ്. അവൾ ദേവിയായിട്ടല്ല ഭർത്താവിന്റെ സേവികയായിട്ടാണ് ജീവിക്കുന്നത്. ലോകത്തിലുള്ള മറ്റെല്ലാ മതങ്ങൾപോലെ ഹിന്ദുമതവും പുരുഷ മേധാവിത്വത്തിലുള്ളതാണ്. സ്ത്രീകൾക്ക് കുടുംബത്തിൽ രണ്ടാം സ്ഥാനമേയുള്ളൂ. സ്ത്രീയുടെ പ്രാഥമിക കടമ ഭർത്താവിനെ സഹായിക്കുകയെന്നു സ്മൃതികളും പുരാണങ്ങളും  പറയുന്നു.

സ്ത്രീയെ ശക്തിയും ദേവിയുമായി പുരാണങ്ങളിൽ ചിത്രീകരിക്കുന്നുണ്ടെങ്കിലും ഇന്ത്യയിൽ സ്ത്രീയുടെ സ്ഥാനം എന്നും സമൂഹത്തിൽ താണ നിലവാരത്തിലായിരുന്നു. അവൾ ശക്തിയുടെ മൂർത്തികരണമായിരിക്കാം. എന്നാൽ അവളുടെ ശക്തിയുടെ ഏജന്റ് എക്കാലവും പുരുഷനായിരിക്കും. അങ്ങനെ സ്ത്രീയ്ക്ക് അവരുടെ വ്യക്തിത്വം നഷ്ടപ്പെടുന്നു. ദിവസത്തിന്റെ ഭൂരിഭാഗവും സ്ത്രീയ്ക്ക്  പ്രഭാതം മുതൽ ജോലി ചെയ്യണം. ദേശീയ തലത്തിൽ സ്ത്രീകളും പുരുഷന്മാരുമായുള്ള എണ്ണത്തിൽ സ്ത്രീകളുടെ എണ്ണം കുറവാണ്. പുരുഷന്മാരെക്കാളും സ്ത്രീകളുടെ ആയുസും കുറവായി കാണുന്നു.  വർഷംതോറും സ്ത്രീകളുടെ എണ്ണം കുറഞ്ഞുകൊണ്ടുമിരിക്കുന്നു. ആയിരം പുരുഷന്മാർക്ക്  തൊള്ളായിരം സ്ത്രീകളുള്ള അനുപാതമാണ് നിലവിലുള്ളത്.

ഭാര്യ ഭർത്താക്കന്മാരിൽ ഒരു സ്ത്രീയും ഒരു പുരുഷനും ചെയ്യേണ്ട ജോലികളെന്തെല്ലാമെന്ന് സ്മൃതികളിൽ വിവരിച്ചിട്ടുണ്ട്. ഭാര്യയെക്കാൾ ഭർത്താവിനാണ് കൂടുതലും ഉത്തരവാദിത്വങ്ങളും കർത്തവ്യങ്ങളും നിഷിപ്തമായിരിക്കുന്നത്. വേദങ്ങൾ പ്രകാരമുള്ള മതാചാരങ്ങൾ അനുഷ്ഠിക്കുന്നത് പുരുഷന്മാർ മാത്രം. മതാനുഷ്ഠാനങ്ങളിൽ അവർ നേതൃത്വം കൊടുക്കണം. പൂജാ കർമ്മങ്ങൾ സ്ത്രീകൾക്ക് ചെയ്യാൻ പാടില്ല. വീടിനുള്ളിൽ സ്ത്രീകൾക്ക് പൂജ ചെയ്യാം. എന്നിരുന്നാലും ബലിയിടുന്ന കർമ്മങ്ങൾ പുരുഷന്മാർക്കു മാത്രമേ ചെയ്യാൻ അവകാശമുള്ളൂ. സ്ത്രീ എന്നും പുരുഷന്റെ സംരക്ഷണയിലും ആശ്രയത്തിലുമായിരിക്കും. അമ്മയെന്ന നിലയിൽ അവർക്ക് കുഞ്ഞുങ്ങളെയും സംരക്ഷിക്കണം. ഭർത്താവിന്റെ പങ്കാളിയായി ഭർത്താവിനെയും, ഭർത്താവിന്റെ മാതാപിതാക്കളെയും ശുശ്രുഷിക്കണം.

പുരാണത്തിലെ ചാരിത്രവതികളായ സീതയെപ്പോലെയുള്ള സ്ത്രീകളെയാണ് മാതൃകയായി കാണുന്നത്. സ്ത്രീ മഹത്വത്തെപ്പറ്റി വാചാലമാകുമ്പോൾ സീതയും സത്യവതിയും പാഞ്ചാലിയും, ഗംഗയും കുന്തിയും ശകുന്തളയും വിഷയങ്ങളായി വരും. സ്വകാര്യ ജീവിതത്തിലും സ്ത്രീകൾ മഹത്തുക്കളായ ദേവിമാരെ  മാതൃകയാക്കാനാണ് ഗുരുക്കന്മാരും ഉപദേശിക്കുന്നത്. ശ്രീ രാമന്റെ സീതയ്ക്കും പാഞ്ചാലിക്കും കുന്തിക്കും പരീക്ഷണങ്ങളെ നേരിടേണ്ടി വന്നു. അത്തരം പരീക്ഷണങ്ങൾ ഒരു സ്ത്രീ നേരിടാൻ തയ്യാറായിരിക്കണം. വിവാഹിതയായ ഹിന്ദു സ്ത്രീ ദാസിയെപ്പോലെയായിരിക്കണം. ഉത്തരവാദിത്വമുള്ള അമ്മയായിരിക്കണം. കുടുംബത്തിലുള്ള എല്ലാവരുടെയും ഇഷ്ടങ്ങൾ നോക്കി പരിചരിക്കുകയും അവരെ സ്നേഹിക്കുകയും വേണം.

പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെയും  'സതി'യെന്ന ആചാരത്തിന്റെ വെളിച്ചത്തിൽ  ഒരു സ്ത്രീയുടെ ഭർത്താവു മരിച്ചു കഴിഞ്ഞാൽ ഭർത്താവിന്റെ ചിതയിൽ  ഭാര്യയും ചാടി ആത്മാഹുതി ചെയ്യണമായിരുന്നു. ബ്രിട്ടീഷ് സർക്കാർ നിയമം മൂലം പിന്നീട് സതി നിരോധിക്കുകയാണുണ്ടായത്.  1829-ൽ ബ്രിട്ടീഷ് ഭരണാധികാരിയായിരുന്ന ബെനഡിക് (Lord Bentinck) പ്രഭുവാണ്  'സതി' നിർത്തൽ ചെയ്തത്. വിധവകൾക്ക് വിവാഹം കഴിക്കാനുള്ള നിയമം 1856-ൽ പാസായി. വിവാഹിതരായുള്ള സ്ത്രീകളുടെ സ്വത്തവകാശ നിയമം 1874-ൽ പ്രാബല്യത്തിലും വന്നു. 1929-ൽ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ വിവാഹം (ശാരദ ആക്ട്) നിരോധിച്ചു. അടുത്ത കാലത്തെ പരിഷ്ക്കരണമനുസരിച്ച് വിവാഹിതരാകാൻ പെൺക്കുട്ടികൾക്ക് പതിനെട്ടും ആൺക്കുട്ടികൾക്ക് ഇരുപത്തൊന്നും വയസുണ്ടായിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വേതനം നൽകണമെന്ന നിയമവും നടപ്പിലാക്കി. സാമൂഹിക ചിന്തനീയമായ വിവിധ തരം നിയമങ്ങൾ കാലാകാലങ്ങളിൽ പാസായിട്ടും യാഥാസ്ഥിതിക മനോഭാവം പുലർത്തുന്നവരിൽ വലിയ മാറ്റങ്ങളൊന്നും സംഭവിച്ചിട്ടില്ല. പാരമ്പര്യ ചിന്തകളെ മുറുകെ പിടിക്കാനാണ് ഹൈന്ദവരിലെ തീവ്ര മതതീക്ഷ്ണതയുള്ളവർ എക്കാലവും ചിന്തിച്ചിരുന്നത്.

സതി നിർത്തൽ ചെയ്ത ശേഷവും സ്ത്രീകളുടെ അവസ്ഥകൾ പഴയതിനേക്കാളും പരിതാപകരമായിരുന്നു. ഭർത്താവ് മരിച്ചു വിധവയായാൽ സമൂഹത്തിൽ നിന്നു അവർ തിരസ്ക്കരിക്കപ്പെടുമായിരുന്നു. വിധവയായ സ്ത്രീയ്ക്ക് യാതൊരു അന്തസ്സും കൽപ്പിച്ചിരുന്നില്ല. അവരുടെ മക്കളുടെ നിയന്ത്രണത്തിലോ ബന്ധുക്കളുടെ നിയന്ത്രണത്തിലോ കഴിച്ചുകൂട്ടണമായിരുന്നു. അവരെ എല്ലാ വിധത്തിലും ബന്ധുക്കളും സമൂഹവും ഒറ്റപ്പെടുത്താൻ ശ്രമിച്ചിരുന്നു. ജീവിതം നിത്യവും യാതനകളിൽക്കൂടി കടന്നുപോയിരുന്നു. ചെറുപ്പക്കാരികളായ വിധവകളെങ്കിൽ ജീവിതം കൂടുതൽ അരാജകത്വം നിറഞ്ഞതുമായിരിക്കും. ഭർത്താവ് ചെറുപ്പത്തിലേ മരിക്കുന്നുവെങ്കിൽ അയാളുടെ അടുത്ത ബന്ധുക്കൾ വിധവയായി തീർന്ന സ്ത്രീയെ പഴിചാരുകയും കുടുംബത്തിനു വന്ന ദൗർഭാഗ്യവസ്ഥയ്ക്കു കാരണം സ്‌ത്രീയെന്നു കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. അവളുടെ വലത്തുകാൽ കുത്തിയുള്ള ഭവന പ്രവേശനം കാലന്റെ വരവായും ചിത്രീകരിച്ചിരുന്നു. അങ്ങനെ വിധവകളുടെ ജീവിതം ക്ലേശകരവും ദുരിതങ്ങൾ നിറഞ്ഞതുമായിരുന്നു.

ഗുപ്ത രാജാക്കന്മാരുടെ കാലത്ത് സ്ത്രീകൾ സ്വാതന്ത്ര്യം ആസ്വദിച്ചിരുന്നുവെന്നു ചരിത്രം പറയുന്നു.  രാജകീയ ഭരണ സംവിധാനങ്ങളിൽ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്നതിൽ സ്ത്രീകളും പങ്കാളികളായിരുന്നു. ഉത്തരവാദിത്വങ്ങളുള്ള  ജോലികൾ  സ്ത്രീകൾ കൈകാര്യം ചെയ്തിരുന്നു. രാജകീയ ചർച്ചകളിൽ അവരും  പങ്കു ചേർന്നിരുന്നു. എന്നാൽ അങ്ങനെയുള്ള സ്ത്രീകളുടെ കാര്യനിർവഹണങ്ങൾ സമൂഹത്തിൽ ഉയർന്ന ജാതികൾക്ക് മാത്രമുള്ളതായിരുന്നു. താണ  ജാതികളിൽ സ്ത്രീ സ്വാതന്ത്ര്യം അനുവദിച്ചിരുന്നില്ല. ചാതുർവർണ്യം കൽപ്പിച്ചിരുന്ന ഭാരതത്തിൽ പുരുഷന്മാർക്കായിരുന്നു പ്രാമാണ്യമുണ്ടായിരുന്നത്. സ്ത്രീകൾക്ക് എന്തെങ്കിലും ബഹുമാനം കല്പിച്ചിരുന്നത് അവർ മകളായിരിക്കുമ്പോഴും അമ്മയായിരിക്കുമ്പോഴും, ഭാര്യയായിരിക്കുമ്പോഴും മാത്രമായിരുന്നു.

സ്വാതന്ത്ര്യം കിട്ടുന്നവരെ ഹിന്ദുക്കൾക്ക് ഒന്നിൽ കൂടുതൽ ഭാര്യമാരെ വിവാഹം ചെയ്യാൻ കഴിയുമായിരുന്നു. അല്ലെങ്കിൽ സ്ത്രീകളെ സ്വന്തം വീട്ടിൽ വെപ്പാട്ടികളായി താമസിപ്പിക്കാൻ സാധിക്കുമായിരുന്നു. സമൂഹത്തിലെ ഉന്നതരും ഭൂപ്രഭുക്കളും, കച്ചവടക്കാരും മന്ത്രിമാരും വലിയ ഉദ്യോഗങ്ങൾ വഹിക്കുന്നവരും യാതൊരു സങ്കോചവും കൂടാതെ വ്യപിചാര ശാലകളിലും പോയിരുന്നു. അതേ സമയം വീട്ടിലുള്ള സ്ത്രീകളെ ജയിലറകൾക്ക് തുല്യമായി പാർപ്പിക്കുകയും ചെയ്തിരുന്നു. ഒരു സ്ത്രീയെ പര പുരുഷന്മാരുമായി സംസാരിക്കാൻപോലും അനുവദിച്ചിരുന്നില്ല. ഇത്തരം വൈകൃതങ്ങളായ നിയമങ്ങൾ മനുസ്മൃതിയിലും ഹിന്ദു പുരാണങ്ങളിലും എഴുതി ചേർത്തിട്ടുണ്ട്.  മനുസ്മൃതിയുടെ നിയമങ്ങൾ സ്ത്രീകളോട് യാതൊരു ദയയും പ്രകടിപ്പിക്കുന്നില്ല. അതിലെ സ്ത്രീ വിരുദ്ധങ്ങളായ നിയമങ്ങൾ ഹിന്ദുക്കൾ പാലിക്കാറില്ലെങ്കിലും രാജാക്കന്മാരുടെ കാലത്തു അത്തരം നിയമങ്ങൾ കർശനമായിരുന്നു. ഉയർന്ന ജാതികളിലെ കൊച്ചു പെൺപിള്ളേർ വൃദ്ധ പുരുഷന്മാരെ വിവാഹം കഴിക്കുന്ന വ്യവസ്ഥിതികളുമുണ്ടായിരുന്നു. ചെറുപ്രായത്തിൽ വിവാഹം കഴിക്കുന്ന പെൺക്കുട്ടികളുടെ ജീവിതവും അങ്ങേയറ്റം ശോചനീയവും കഷ്ടതകൾ നിറഞ്ഞതുമായിരുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലാണ് സാമൂഹിക പരിഷ്കർത്താക്കൾ സ്ത്രീകളുടെ നേരെയുളള വിവേചനങ്ങളെപ്പറ്റി ആദ്യമായി ശബ്ദം ഉയർത്തുവാൻ ആരംഭിച്ചത്. അവരിൽ രാജാ റാം  മോഹൻറായി,  ഈശ്വര ചന്ദ്ര വിദ്യാസാഗർ, ജ്യോതി ഫുലെ, എന്നിവർ ഉൾപ്പെടുന്നു. സ്ത്രീകളുടെ പൗര സ്വാതന്ത്ര്യം ഉയർത്തണമെന്നുള്ള ചിന്താഗതികളുമായി ദേശീയ തലത്തിലും സാമൂഹിക തലത്തിലും പരിഷ്‌കാര ചിന്താഗതിക്കാരായ ആചാര്യന്മാർ രംഗത്തു വന്നിരുന്നു. മഹാത്മാ ഗാന്ധിയും സാമൂഹിക  പരിഷ്കർത്താക്കളോടൊപ്പം മുമ്പിൽ തന്നെയുണ്ടായിരുന്നു. അതനുസരിച്ച് സ്ത്രീകൾ അടച്ചിട്ടിരുന്ന  മതിൽക്കെട്ടിനുള്ളിൽ നിന്നും പുറത്തു വന്നു സ്വാതന്ത്ര്യ സമരത്തിലും പ്രവർത്തിക്കാൻ തുടങ്ങി. സ്വതന്ത്ര്യം കിട്ടി കഴിഞ്ഞു ഭരണഘടന എഴുതിയുണ്ടാക്കുകയും സ്ത്രീകൾക്ക് പുരുഷന്മാർക്കൊപ്പം സാമൂഹിക, രാഷ്ട്രീയ സാമ്പത്തിക നിലകളിൽ തുല്യ നീതിയും തുല്യ സ്വാതന്ത്ര്യവും നിയമാനുസൃതമാക്കുകയും  ചെയ്തു. സ്വതന്ത്രമായി ചിന്തിക്കാനും ആരാധിക്കാനും പുരുഷനെപ്പോലെ സ്ത്രീക്കും അവകാശങ്ങൾ നൽകി. ഭരണഘടന സ്ത്രീകൾക്ക് തുല്യ അവകാശങ്ങൾ അനുവദിച്ച വഴി സ്ത്രീകൾക്കും തങ്ങളുടെ അവകാശങ്ങൾ നേടുന്നതിനെപ്പറ്റി ഒരു ഉൾബോധവുമുണ്ടായി.

അസമത്വങ്ങൾക്കും വിവേചനങ്ങൾക്കും വിവിധ തുറകളിൽ പരിഹാരം കാണാനും സാധിച്ചു. സരോജിനി നായിഡു, കമലാദേവി, ചതോപത്യയായ മുതലായ പേരുകേട്ട വനിതകളും ദേശീയ രാഷ്ട്രീയത്തിൽ ഉയർന്നു വന്നു. വിജയ ലക്ഷ്മി പണ്ഡിറ്റ്, രേണു ചക്രവർത്തി മുതലായ സ്ത്രീകൾ രാഷ്ട്രീയത്തിൽ ഉയർന്നപ്പോൾ സ്ത്രീ ജനങ്ങളിൽ മാറ്റത്തിന്റേതായ ഒരു തുടക്കവും കുറിച്ചു . എന്നിരുന്നാലും സ്ത്രീകളിൽനിന്നും വരുമാനം ഇല്ലായ്‌മ, ജാതി വ്യവസ്ഥ, കുറഞ്ഞ വിദ്യാഭ്യാസം എന്നിവകൾ സ്ത്രീകളെ അപകർഷതാബോധത്തോടെ നയിച്ചിരുന്നു. ഒരു ദളിത സ്ത്രീ ഉയർന്ന ജാതിയിലുള്ള സ്ത്രീകളെക്കാൾ ഇരട്ടി വിവേചനങ്ങൾ അനുഭവിക്കേണ്ടി വന്നു. ഫാക്റ്ററി തൊഴിലാളികളെ ഫാക്ടറി ഉടമകൾ ചൂഷണം ചെയ്തു കൊണ്ടിരുന്നു. സ്ത്രീ തൊഴിലാളികൾക്ക് കുറഞ്ഞ വേതനം കൊടുത്തിരുന്നു. ഭരണഘടന എല്ലാ സ്വാതന്ത്ര്യവും അനുവദിച്ചു കൊടുത്തിട്ടുണ്ടെങ്കിലും സ്ത്രീയെ എന്നും താഴ്ത്തികെട്ടുന്ന വ്യവസ്ഥകളാണ് സമൂഹം എന്നും  പുലർത്തിയിരുന്നത്.

സ്ത്രീകൾക്ക് തൊഴിൽ ചെയ്യുന്ന മേഖലകളിലും പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ജോലിസ്ഥലത്തും വെല്ലുവിളികളെ പലപ്പോഴും നേരിടേണ്ടി വരുന്നു. ജാതിക്കു പുറത്തുള്ള സമൂഹത്തിൽ നിന്നും വിവാഹം കഴിച്ചാലും പ്രശ്നങ്ങൾ ഉണ്ടാവാം. ചില സമയങ്ങളിൽ വിവാഹിതരായവരെ കൊലയും ചെയ്യാറുണ്ട്. അല്ലെങ്കിൽ ഗ്രാമീണത്തലവന്മാർ അവരെ സമൂഹത്തിൽ നിന്നും പുറത്താക്കുകയും ചെയ്യുന്നു. മാതാപിതാക്കൾ തങ്ങളുടെ മകൾ എന്ത് പഠിക്കണമെന്ന കാര്യത്തിലും നിർബന്ധ സ്വഭാവം പ്രകടിപ്പിക്കുന്നു. ആരെ വിവാഹം കഴിക്കണമെന്ന കാര്യത്തിലും മാതാപിതാക്കളുടെ താല്പര്യവും കൂടി പരിഗണിക്കണം.

സ്വന്തം ഭവനത്തിലെ ബന്ധു ജനങ്ങളിൽ നിന്നുള്ള പീഡനവും സ്ത്രീകളെ അലട്ടുന്നു. സ്ത്രീകൾക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യാറുമില്ല.  വധുവിനെ കത്തിക്കലും സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങളും ഇന്ത്യയിൽ വളരെയേറെയാണ്. പെൺകുഞ്ഞു ജനിക്കുകയാണെങ്കിൽ കുഞ്ഞിനെ ഇല്ലാതാക്കുന്നതും വടക്കേ ഇന്ത്യയിൽ സാധാരണമാണ്. കുഞ്ഞായിരിക്കുന്ന കാലങ്ങളിലും ആൺപിള്ളേർക്ക് പ്രത്യേക ശ്രദ്ധ കൊടുക്കും. പെൺകുട്ടികളെ വേണ്ടവിധം മാതാപിതാക്കൾ സംരക്ഷിക്കുകയുമില്ല. സ്ത്രീ വിവേചനം ഗർഭപാത്രം മുതൽ തുടങ്ങുന്നതുകൊണ്ട് സ്ത്രീകൾ വളരെ കുറവായ അവസ്ഥയാണ് വന്നുകൊണ്ടിരിക്കുന്നത്. ഓരോ വർഷവും ആയിരക്കണക്കിന് പെൺകുട്ടികളെ ലൈംഗിക ജോലിക്കായി മാതാപിതാക്കൾ വിൽക്കുന്നു. അല്ലെങ്കിൽ അടിമ ജോലിക്കായി അയക്കുന്നു.

സ്ത്രീകൾക്കായി ചില പ്രത്യേക ജോലികൾ പാരമ്പര്യമായി നിർദ്ദേശിച്ചിട്ടുണ്ട്. കൂടുതലും ബുദ്ധിമുട്ടും പ്രശ്നങ്ങൾ നിറഞ്ഞ ജോലികളും സ്ത്രീകൾക്കു ലഭിക്കുന്നു.  ദരിദ്രരായവർക്ക് കുടുംബം നില നിർത്തണമെങ്കിൽ സ്ത്രീകളും പുരുഷന്മാർക്കൊപ്പം കൂലിപ്പണിക്ക് പോവേണ്ടതായുണ്ട്. കൃഷിയിലും മരാമത്ത് പണികളിലും സ്ത്രീകൾ നിത്യവൃത്തിക്കായി ജോലി ചെയ്യുന്നു. സ്വകാര്യ കുടുംബ ബിസിനസിലും സ്ത്രീകൾ പങ്ക് വഹിക്കുന്നുണ്ട്. ടെക്സ്റ്റയിൽ, ചണം, കൽക്കരി, തോട്ട വ്യവസായങ്ങളിലും അനേക സ്ത്രീ തൊഴിലാളികളുണ്ട്. വീട്ടിലെ ജോലിയും, കന്നുകാലി വളർത്തലും കൃഷിയിൽ ഭർത്താവിനെ സഹായിക്കലും ഭക്ഷണം പാകം ചെയ്യലും സ്ത്രീകൾ ചെയ്യുന്നു. അടുപ്പിൽ തീ കത്തിക്കാൻ വിറകും പാത്രത്തിൽ വെള്ളവും ദൂരസ്ഥലങ്ങളിൽനിന്നു അവർ ചുമന്നു കൊണ്ട് വരണം. തൊഴിൽസ്ഥലത്തും സ്ത്രീ തൊഴിലാളികൾ സുരക്ഷിതരുമല്ല. നീണ്ട മണിക്കൂർ ജോലിയും തുച്ഛമായ പ്രതിഫലവും അവർക്ക് ലഭിക്കുന്നു.

ഭാരതീയ സംസ്ക്കാരത്തിൽ ഒരു സ്ത്രീയുടെ ചാരിത്ര്യത്തിന് അമൂല്യമായ വില കല്പിച്ചിട്ടുണ്ട്. ചെറു പ്രായത്തിലുള്ള വിവാഹവും ജീവിതാവസാനം വരെയുള്ള ഭാര്യ ഭർത്താക്കന്മാരുടെ വൈവാഹിക ബന്ധവും ഭാരതീയ കാഴ്ചപ്പാടുകളാണ്. വിവാഹം വേർപെടുത്തലും വിധവയായി ജീവിക്കലും ഒരു സ്ത്രീയെ ദൗർഭാഗ്യകരമായ അവസ്ഥയിൽ എത്തിക്കുന്നു. സ്ത്രീധനവും ആർത്തി പിടിച്ച പുരുഷന്റെ ധനമോഹവും സ്ത്രീയുടെ വൈവാഹിക ബന്ധത്തിന്റെ ഭാഗമാണ്. പുരുഷന്മാരിൽ ഉന്നത വിദ്യാഭ്യാസമുള്ളവരും സർക്കാർ ജോലിക്കാരും പ്രൊഫഷണൽ തൊഴിലുള്ളവരും വിവാഹിതരാകുമ്പോൾ വൻതുകകൾ സ്ത്രീധനം ആവശ്യപ്പെടുന്നു. വരുമാനമുള്ള സ്ത്രീകളെ വിവാഹം കഴിക്കാൻ അനുവദിക്കാതെ ചില മാതാപിതാക്കൾ അവരെ ചൂഷണം ചെയ്യാറുമുണ്ട്. പെൺക്കുട്ടികൾക്ക് നല്ല വിദ്യാഭ്യാസമുണ്ടെങ്കിലും തൊഴിലുണ്ടെങ്കിലും സ്ത്രീധനത്തിന് കുറവ് വരില്ല. സ്ത്രീധനത്തിന്റെ അപര്യാപ്തതയിൽ വധുവിനെ കൊലചെയ്യുന്നതും നിത്യ സംഭവങ്ങളാണ്. വധു വീട്ടുകാർ കൂടെക്കൂടെ ഭർത്താവിന്റെ കുടുംബത്തിൽ പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും എത്തിച്ചില്ലെങ്കിൽ യുവതിയായ ഭാര്യയെ ഭർത്താവും ഭർത്താവിന്റെ വീട്ടുകാരും പീഡിപ്പിക്കുകയും ചെയ്യുന്നു. ജനിക്കുന്ന കുട്ടി പെണ്ണായാലും പഴി സ്ത്രീക്കായിരിക്കും. ചിലപ്പോൾ പുത്തൻ വധുവിനെവരെയും വീട്ടിൽനിന്നും പുറത്താക്കും. ഭർത്താവിന്റെ കുടുംബത്തിലെ പീഡനമേറ്റ മകളെ അവരുടെ മാതാപിതാക്കൾ സ്വന്തം വീട്ടിൽ കയറ്റാതെയുമിരിക്കും. ഭർത്താവുമായി വഴക്കുകൂടി മടങ്ങി വരുന്ന മകളെ അഭിമാന പ്രശ്നമായതിനാൽ തിരിച്ചു സ്വീകരിക്കാൻ തയ്യാറാവുകയുമില്ല. അവസാനം അവൾ ആത്മഹത്യ ചെയ്യുകയോ ബന്ധുജനങ്ങളാൽ കൊല ചെയ്യപ്പെടുകയോ ചെയ്യും.

ആധുനിക കാലത്തു സ്ത്രീകളെപ്പറ്റിയുള്ള പുരുഷലോകത്തിന്റെ സാമൂഹിക ചിന്താഗതികളിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുന്നതും ആശ്വാസപ്രദമാണ്. സ്ത്രീകളുടെ ഇന്നത്തെ സാമൂഹികമായ വ്യവസ്ഥിതികൾ വിവരിക്കാൻ പ്രയാസമാണ്. നാനാവിധ സമൂഹങ്ങൾ ഇന്ന് സങ്കീർണ്ണങ്ങളായ ചിന്താഗതികളാണ് പുലർത്തിവരുന്നത്. ഗ്രാമീണരുടെ ജീവിതചര്യകളെക്കാൾ വ്യത്യസ്തമാണ് പട്ടണത്തിലെ ജനങ്ങളുടെ ജീവിതം. വിദേശത്തു താമസിക്കുന്ന ഇന്ത്യക്കാരുടെ ജീവിത രീതി മറ്റൊരു തരത്തിലുമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി നിയന്ത്രണങ്ങൾ ഗ്രാമീണ പ്രദേശങ്ങളിൽ നിലവിലുണ്ട്. അതുപോലെ പട്ടണത്തിൽ താമസിക്കുന്ന സ്ത്രീകളും പാരമ്പര്യ വിശ്വാസങ്ങൾ മുറുകെപ്പിടിക്കുന്ന യാഥാസ്ഥിതികരാൽ അസ്വസ്ഥരാണ്. ഇക്കാര്യത്തിൽ സ്ത്രീകളുടെ സാമ്പത്തികമായ സുസ്ഥിരത ഒരു പ്രധാന ഘടകമായും കരുതണം.  അവരുടെ മെച്ചമായ വിദ്യാഭ്യാസം ചിലപ്പോൾ സമാധാനാന്തരീക്ഷം സൃഷ്ടിക്കുകയും കുടുംബത്തിലെ മറ്റുള്ളവരുമായി സഹമനോഭാവത്തോടെ  ജീവിക്കാൻ സഹായകമാവുകയും ചെയ്യുന്നു.

കാലം മാറിയപ്പോൾ വിധവകൾക്കും മെച്ചമായ ജീവിതവും സൗകര്യങ്ങളും ലഭിക്കാൻ തുടങ്ങിയിട്ടുണ്ട്. വിധവകൾക്ക് പഴയ മാമൂലുകൾ ഭേദിച്ച് വീണ്ടും വിവാഹിതരാവുകയും ചെയ്യാം. ഇന്ന് ഭർത്താവ് മരിച്ച സ്ത്രീകൾക്ക് മറ്റുള്ളവരിൽനിന്ന് സഹതാപവും ലഭിക്കുന്നു. എന്നാലും കുടുംബത്തിൽ മറ്റു വിവാഹങ്ങൾ വരുമ്പോൾ ഇന്നും അവർക്കെതിരെ വിവേചനങ്ങളുണ്ട്. വിവാഹം പോലുള്ള  ആചാരങ്ങളിൽ അവരെ പങ്കെടുപ്പിക്കാതെ മാറ്റി നിർത്തും. വിവാഹിതരായി ഭർത്താവ് ഉള്ളവരെ മാത്രമേ ആചാരങ്ങളിൽ പങ്കു കൊള്ളാനും ചില കർമ്മങ്ങളിൽ പങ്കാളിയാവാനും അനുവദിക്കുള്ളൂ.

ഗ്രാമീണ ജീവിതവുമായി കണക്കാക്കുമ്പോൾ പട്ടണ പ്രദേശങ്ങളിലുള്ള സ്ത്രീകളുടെ ജീവിത നിലവാരം വളരെയധികം വ്യത്യസ്തമാണെന്നു കാണാം. പട്ടണത്തിൽ താമസിക്കുന്നവരിൽ ഉന്നത ജോലികളുള്ളവരിൽ സ്ത്രീകളെയും കാണാം. ഡോക്ടർ, എൻജിനീയർ എന്നീ നിലകളിൽ പ്രൊഫഷണൽ ജോലികൾ ചെയ്യുന്ന അനേകം സ്ത്രീകളുമുണ്ട്. വിവാഹിതരായ സ്ത്രീകൾക്ക് കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും വഹിക്കണം. പുരുഷന്മാരായിരിക്കും കുടുംബത്തെ നിയന്ത്രിക്കുന്നത്. നല്ല ശമ്പളത്തോടെ സ്ത്രീകൾ ജോലി ചെയ്യുന്നുണ്ടെങ്കിലും കുടുംബ ഭാരത്തിൽ നിന്നും അവർ മുക്തരായിരിക്കില്ല. കുട്ടികളുടെ കാര്യവും അടുക്കള ജോലിയുടെ ചുമതലയും  വഹിക്കേണ്ടത് സ്ത്രീകളായിരിക്കണമെന്നുള്ള സാമൂഹിക കാഴ്ചപ്പാടിന് മാറ്റവും വന്നിട്ടില്ല.

സ്വതന്ത്ര  ഇന്ത്യ ടെക്കനോളജിക്കൽ യുഗത്തിൽക്കൂടി പരിവർത്തന വിധേയമായി കടന്നുപോവുന്നു. അതോടൊപ്പം സ്ത്രീകളുടെ സാമൂഹിക ക്ഷേമത്തിനും മുൻഗണന നൽകിയിട്ടുണ്ട്.  കാലാനുസൃതമായ മാറ്റങ്ങൾക്കൊപ്പം  സ്ത്രീകൾക്കുവേണ്ടിയുള്ള  വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങൾ അവരുടെ പുരോഗമനങ്ങൾക്കും   കാരണമായിരുന്നു. കഴിഞ്ഞ നൂറു വർഷങ്ങൾക്കിടയിൽ സ്ത്രീകൾ സാമൂഹികമായി വളരെയധികം മെച്ചപ്പെട്ട ജീവിത നിലവാരം പുലർത്തുന്നു. സ്ത്രീകൾക്ക് വിദ്യാഭ്യാസം പാടില്ലാന്നു ചിന്തിക്കുന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. വീട്ടു ജോലികൾ മാത്രം സ്ത്രീകൾ പഠിക്കുകയെന്ന ചിന്താഗതികളായിരുന്നു പുരുഷ ലോകത്തിനുണ്ടായിരുന്നത്. സ്ത്രീകൾക്ക് വിദ്യാഭ്യാസം നൽകുമെങ്കിൽ അവൾ വിധവയാകുമെന്ന അന്ധവിശ്വാസവും ചിലർ പൂലർത്തിയിരുന്നു. ഇത്തരം വിശ്വാസങ്ങൾ പുലർത്തുന്ന ഒരു സമൂഹത്തിലാണ് സ്ത്രീകൾക്കും വിദ്യാഭ്യാസം നേടാനുള്ള വഴികൾ തുറന്നു കൊടുത്തിരുന്നത്. പത്തൊമ്പാതാം നൂറ്റാണ്ടിലെ സാമൂഹിക പരിഷ്കർത്താക്കൾക്ക് സ്ത്രീകൾക്കുവേണ്ടിയുള്ള വിദ്യാഭ്യാസ പദ്ധതികൾ നടപ്പാക്കുകയെന്നത് എളുപ്പമായിരുന്നില്ല. അത് വളരെയധികം ശ്രമകരമായ ജോലിയായിരുന്നു. പിന്നീട് സ്ത്രീകളെ മിഡിൽ സ്‌കൂളിനപ്പുറം പഠിപ്പിക്കരുതെന്നായി. വിദ്യാഭ്യാസം സ്ത്രീകൾക്ക് നൽകിയാൽ പുരാതനകാലം മുതൽ കാത്തു സൂക്ഷിച്ചിരുന്ന പാരമ്പര്യങ്ങൾക്ക് കോട്ടം തട്ടുമെന്ന വിശ്വസമായിരുന്നു യാഥാസ്ഥിതിക ലോകത്തുണ്ടായിരുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ  സ്ത്രീകൾക്ക് പുരോഗമനപാതയിൽ മാറ്റങ്ങളുണ്ടായെങ്കിലും ആഗോള നിലവാരത്തിൽ നോക്കുമ്പോൾ ഇന്ത്യൻ സ്ത്രീകൾ സാംസ്ക്കാരികപരമായും വിദ്യാഭ്യാസപരമായും വളരെയധികം പിന്നിലായിരുന്നു.  ഗ്രാമീണ പ്രദേശങ്ങളിൽ അവരുടെ വിദ്യാഭ്യാസ നിലവാരം പട്ടണപ്രദേശങ്ങളിൽ നിന്നും വളരെയധികം താഴെയാണ്. പെൺക്കുട്ടികളെ സ്‌കൂളിൽ അയക്കാത്ത കാരണം സാമൂഹികമായ പ്രശ്നങ്ങളും ഉടലെടുക്കുന്നു. പെൺക്കുട്ടികൾ വീടിനെ സഹായിക്കേണ്ടവരെന്ന ഒരു കാഴ്ചപ്പാടാണുള്ളത്. പാവപ്പെട്ട വീട്ടിൽ ആൺമക്കളെ മാത്രം സ്‌കൂളിൽ വിടുവാൻ മാതാപിതാക്കൾ താല്പര്യപ്പെടുന്നു. പെൺക്കുട്ടികൾ അവരുടെ ഇളയത്തുങ്ങളെ നോക്കിയും വീട്ടു ജോലികളും ചെയ്തു കഴിയുകയും വേണം.   പെൺക്കുട്ടികളെ നേരത്തെ വിവാഹം ചെയ്തയക്കുന്നതും അവരുടെ മുമ്പോട്ടുള്ള വിദ്യാഭ്യാസത്തിനു തടസ്സമാകുന്നു. ചില സാമൂഹിക നിയന്ത്രണങ്ങളും അവരെ സ്‌കൂൾ ജീവിതം അവസാനിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. ഗ്രാമ പ്രദേശങ്ങളിൽ സ്‌കൂളുകൾ വളരെയധികം ദൂരെയായിരിക്കുമെന്നതും മറ്റൊരു കാരണമാണ്.

ഭാരതത്തിലെ സ്ത്രീകൾ സ്വതന്ത്രരാവണമെങ്കിൽ ഇനിയും നീണ്ട പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടി വരും. ഇന്നുള്ളവരും അവരുടെ മനസ്ഥിതിയും സമൂലം ഇല്ലാതാകണം. ഇന്ത്യ മുഴുവനായുള്ള പുരുഷന്മാരുടെ മനസുകളിൽ പാരമ്പര്യം നിറഞ്ഞിരിക്കുന്നു. സ്ത്രീ, പുരുഷന്റെ ലൈംഗികാവശ്യത്തിനും കുഞ്ഞുങ്ങളെ സൃഷ്ടിക്കാൻ മാത്രമുള്ളവരെന്നും കരുതുന്നു. സ്ത്രീയെ അബലയായി കരുതുകയും തീരുമാനങ്ങൾ പുരുഷൻ മാത്രം  എടുക്കുകയും ചെയ്യുന്നു. വിദ്യാഭ്യാസം സ്ത്രീകളെ സ്വതന്ത്രരാക്കുകയും ആത്മാഭിമാനമുള്ളവരാക്കുകയും ചെയ്യുമെന്ന് വിശ്വസിക്കാം.  അവർക്ക് സ്വന്തം നിലയിൽ പരാശ്രയം കൂടാതെ ജീവിക്കാൻ തൊഴിലവസരങ്ങളും സൃഷ്ടിച്ചുകൊണ്ടിരിക്കണം. കുടുംബം മാത്രം നോക്കുകയാണ് സ്ത്രീകളുടെ ജോലിയെന്ന മിഥ്യാ ധാരണയ്ക്കും മാറ്റങ്ങൾ കൂടെയേതീരൂ.

Read more

കടല്‍ കടന്നൊരു മാത്തുക്കുട്ടി

അങ്ങിനെ കണ്ണടച്ചുതുറക്കുന്നതിനു മുന്‍പ് നവംബറിങ്ങെത്തി. പതിവില്ലാതെ കൊടുംതണുപ്പിനേയും കൂട്ടു പിടിച്ചാണ് വരവ്. ഞങ്ങളുടെ താമസസ്ഥലത്തിനടുത്തു മനോഹരമായ ഒരു പാര്‍ക്കുണ്ട്- വേനല്‍ക്കാലത്തു ഞാനും ഭാര്യ പുഷ്പയും അവിടെ നടക്കുവാന്‍ പോകാറുണ്ട്.

'നീ മുന്നേ നടന്നോ- ഞാന്‍ പിറകേ എത്തിയേക്കാം' എന്നു പറഞ്ഞിട്ട് തടാകക്കരയിലുള്ള ഏതെങ്കിലും ഒരു ബെഞ്ചിലിരിക്കുകയാണ് എന്റെ പതിവ്. അങ്ങിനെ ഒരു ദിവസം- പതിവുപോലെ ഞാന്‍ ബെഞ്ചിലിരിക്കുകയായിരുന്നു. പുഷ്പയും നടത്തം കഴിഞ്ഞ് എന്നൊടൊപ്പം അവിടെയിരുന്നു.

തടാകത്തിന്റെ മറുകരയില്‍ക്കൂടി ഒരു മലയാളി നടന്നു പോകുന്നു. വെള്ളനിക്കറും, വരയന്‍ ബനിയനും, ഒരു തൊപ്പിയുമാണു വേഷം- കറങ്ങിത്തിരിഞ്ഞു അദ്ദേഹം ഞങ്ങളുടെ അടുത്തെത്തി. അടുത്തു വന്നപ്പോഴാണ് ആളിനെ മനസ്സിലായത്. നമ്മുടെ മാര്‍ത്തോമ്മാക്കാരന്‍ മാത്തുക്കുട്ടി. ഞങ്ങളെ കണ്ടപ്പോള്‍ മാത്തുക്കുട്ടി വെളുക്കെ ചിരിച്ചു. 

'എന്താ-രണ്ടു പേരും കൂടി ഇവിടെയിരിക്കുന്നത്?'

'ഇന്നത്തെ നടത്തം മതിയാക്കി, വെറുതേ ഇരുന്നതാണ്.'
സാധാരണ ഇവിടെ നടക്കാന്‍ വരുമോ?'
'വല്ലപ്പോഴുമൊക്കെ.'

'ഞാന്‍ കഴിഞ്ഞ ഏപ്രിലില്‍ റിട്ടയര്‍മെന്റ് എടുത്തു.'

മാത്തുക്കുട്ടി ചെറിയൊരു സംഭാഷണത്തിനു തുടക്കമിടുകയാണെന്നു എനിക്കു മനസ്സിലായി. മിക്കവാറും ദിവസം ഇവിടെ വരും. വീട്ടിലിരുന്നാല്‍ ഉറക്കം വരും. പിന്നെ രാത്രിയില്‍ തീരെ ഉറങ്ങുവാന്‍ പറ്റുകയില്ല- ഞായറാഴ്ച പിന്നെ പളളീം പട്ടക്കാരനുമായിയൊക്കെ നടക്കും-' മാത്തുക്കുട്ടി ഒന്നു നിര്‍ത്തിയിട്ട് ഒരു പതിവു മലയാളിയുടെ ചോദ്യം എറിഞ്ഞു.

'നിങ്ങളേതു പള്ളിയിലാ പോകുന്നത്?'

'അങ്ങിനെ പ്രത്യേകിച്ചൊന്നുമില്ല- സൗകര്യം കിട്ടുന്നിടത്തൊക്കെ പോകും. എന്തെല്ലാം കള്ളത്തരങ്ങളാണ് ചിലയിടത്തൊക്കെ നടക്കുന്നത്? ചിലതൊക്കെ കാണുമ്പോള്‍ മടുപ്പു തോന്നും-' നൂറു ശതമാനം പള്ളിഭക്തയായ എന്റെ ഭാര്യ നെടുവീര്‍പ്പിട്ടു.

'ആരെന്തു കാണിച്ചാലും നമ്മളു പള്ളിക്കും, പട്ടക്കാര്‍ക്കുമെതിരായി ഒന്നും പറയരുത്. അവരു കേള്‍ക്കാതെ വല്ലതും പറയുന്നതില്‍ തെറ്റില്ല. അവരുടെ വയറ്റിപ്പിഴപ്പല്ലിയോ? അവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ സ്വീകരിക്കുക- വേണ്ടാത്തതു വിട്ടു കളയുക.'മാത്തുക്കുട്ടിയിലെ ഉപദേശി ഉണര്‍ന്നു.

'അതിനു അച്ചന്മാരോടോ, തിരുമേനിമാരോടോ ഞങ്ങള്‍ക്കൊരു പിണക്കവുമില്ല. അവരോട് അങ്ങേയറ്റം സ്‌നേഹബന്ധവും ബഹുമാനവുമാണ്. അവരോടൊപ്പം കൂടെ നില്‍ക്കുന്ന ചില സില്‍ബന്ധികളാണു കള്ളത്തരം കാണിക്കുന്നത്. അവരാണു അച്ചന്മാരുടെ പേരു കളയുന്നത്-' ഞങ്ങള്‍ നയം വ്യക്തമാക്കി.

'രാജു, ഞാനൊരു സത്യം പറയാം-' മാത്തുക്കുട്ടി സ്വരം താഴ്ത്തി ചുറ്റും നോക്കി-' ഞാനും ദൈവവുമായി ഡയറക്റ്റ് ബന്ധമാണ്.'

'മനസ്സിലായില്ല.' മാത്തുക്കുട്ടിയോട് ഇരിക്കുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു.
'വേണ്ടാ- ഇരുന്നാല്‍ ഇരുന്നു പോകും.'

ഇതു കേള്‍ക്ക്- പണ്ടു സംസാരിക്കുമ്പോള്‍ എനിക്കു നല്ല വിക്കുണ്ടായിരുന്നു. നമ്മുടെ ചെറിയ ക്ലാസിലൊക്കെ പദ്യം കാണാതെ പഠിച്ച് ക്ലാസില്‍ ചൊല്ലണമായിരുന്നല്ലോ!

ഞാനെല്ലാം ശരിക്കു കാണാതെ പഠിക്കും, പക്ഷേ സാറു ചോദ്യം ചോദിച്ച് എന്റെയടുക്കല്‍ വരുമ്പോഴേക്കും നാവിറങ്ങിപ്പോകും. പദ്യം ചൊല്ലുമ്പോള്‍ വിക്കിപ്പോകുമോ എന്നൊരു പേടി. മറ്റു കുട്ടികളൊക്കെ കളിയാക്കുമോ എന്നൊരു പേടി. പിന്‍ ബെഞ്ചിലിരിക്കുന്ന കുട്ടികള്‍ 'വിക്കന്‍ മാത്തു' എന്നു വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ ചങ്കു തകരും.

പക്ഷേ, പരീക്ഷകളിലൊക്കെ വലിയ തരക്കേടില്ലാതെ വിജയിച്ചു. വിവാഹം കഴിഞ്ഞു. അമേരിക്കയില്‍ എത്തി. ടെസ്റ്റുകളിലൊക്കെ പാസ്സായി, ട്രാന്‍സിറ്റ് അതോറിറ്റിയില്‍ സൂപ്പര്‍വൈസര്‍ പദവി വരെ എത്തി. കൂട്ടുകാരൊക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോള്‍, അതിലും വലിയ തമാശകള്‍ മനസ്സില്‍ വരാറുണ്ട്. പക്ഷേ അവതരിപ്പിക്കാനൊരു പേടി. ഇടയ്ക്കു വാക്കുകള്‍ തൊണ്ടയില്‍ തടയുമോ എന്ന വേവലാതി.

ഒരു പാടു രാത്രികളില്‍ ആരും കാണാതെ ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. അപ്പോഴാണു ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ച് ആരോ പറഞ്ഞത് ഓര്‍മ്മ വന്നത്. ഞാന്‍ മുട്ടിപ്പായി ദൈവത്തോടു പ്രാര്‍ത്ഥിച്ചു: 'ദൈവമേ, എന്റെ വിക്കു മാറ്റിത്തരണമേ! മാറ്റിത്തന്നേ പറ്റൂ. മാറ്റിത്തരാതെ ഞാന്‍ നിന്നെ വിടില്ല, എന്റെ അപേക്ഷ ഡിമാന്റായി.

'നീ പള്ളിയില്‍ പോകാറുണ്ടോ? എവിടെ നിന്നോ ദൈവത്തിന്റെ ശബ്ദം' 
പള്ളിയില്‍ പോകുമ്പോള്‍ വിശുദ്ധ വേദപുസ്തകം കൈയിലെടുക്കാറുണ്ടോ?'
'ഇല്ല.'

എന്നാല്‍ ഇനി മുതല്‍ പള്ളിയില്‍ പോകുമ്പോള്‍ വേദപുസ്തകം കൈയിലെടുക്കണം. പുരോഹിതന്മാരുടെ പ്രസംഗം ശ്രദ്ധിച്ചു കേള്‍ക്കണം. നിന്നെ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ എഴുതി എടുക്കണം. മറ്റുള്ളവര്‍ എന്തു കരുതുമെന്നു കരുതി വേവലാതിപ്പെടരുത്.

'എന്റെ പൊന്നു രാജു, പുഷ്‌പേ, ഞാനതു പോലെ ചെയ്തു- പറഞ്ഞാല്‍ വിശ്വസിക്കുകയില്ല. എന്റെ വിക്ക് പരിപൂര്‍ണ്ണമായും മാറി. എനിക്കു നഷ്ടപ്പെട്ട അവസരങ്ങള്‍ വീണ്ടെടുക്കുവാന്‍ വേണ്ടി ഞാനിപ്പോള്‍ ആവശ്യത്തിലധികം സംസാരിക്കാറുണ്ട്. എനിക്കു വട്ടു പിടിച്ചോ എന്നു ചിലര്‍ക്കു സംശയമുണ്ട്. എന്റെ ഭാര്യ പോലും പറയുന്നത് ആ പഴയ വിക്കുള്ള സമയമായിരുന്നു. നല്ലതെന്ന്'- മാത്തുക്കുട്ടി ഹൃദയം നിറഞ്ഞു ചിരിച്ചു.

'നിങ്ങള്‍ക്ക് ബോറടിക്കുന്നുണ്ടെന്ന് എനിക്കറിയാം- ഒരു കാര്യം കൂടി പറഞ്ഞു ഞാന്‍ നിര്‍ത്തിക്കൊള്ളാം-' മാത്തുക്കുട്ടി മുന്‍കൂര്‍ ജാമ്യം എടുത്തു.

'ധൃതിയൊന്നുമില്ല- പറഞ്ഞോളൂ-' സത്യം പറഞ്ഞാല്‍ എനിക്കു അയാളുടെ സംസാരം കേട്ടിരിക്കുന്നതില്‍ രസം പിടിച്ചു തുടങ്ങിയിരുന്നു.

'രാജുവിനു വിവരവും വിദ്യാഭ്യാസവുമുള്ളതു കൊണ്ടു മാത്രം പറയുകയാ. അല്ലാതെ കണ്ട ആപ്പ ഊപ്പയോടൊന്നും ഞാന്‍ ആവശ്യമില്ലാതെ സംസാരിക്കാറില്ല.' കൂട്ടത്തില്‍ എന്നെ ഒന്നു കിളത്തുവാന്‍ മാത്തുക്കുട്ടി മറന്നില്ല. മാത്തുക്കുട്ടിയുടെ 'ആപ്പ-ഊപ്പ' ലിസ്റ്റില്‍ എന്റെ പേരില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കഭിമാനം തോന്നി.

'നീ കേട്ടോടി പുല്ലേ, ആമ്പിള്ളാര്‍ എന്നെക്കുറിച്ച് പറയുന്നത്? നിനക്കാണല്ലോ എന്നെ വലിയ പുച്ഛം?' ആ ചോദ്യം എന്റെ ഭാര്യയോടു ഞാന്‍ മനസ്സില്‍ ചോദിച്ചതാണ്.

'ഇതു കേക്ക്-' മാത്തുക്കുട്ടി ഞങ്ങളുടെ ശ്രദ്ധ വീണ്ടും ക്ഷണിച്ചു.

'നാലഞ്ചു തവണ എഴുതിയിട്ടും എന്റെ പെണ്ണുംപിള്ളക്ക് R.N.ലൈസന്‍സ് കിട്ടിയില്ല. 
കൂട്ടുകാരുടെ ഭാര്യമാര്‍ക്ക് എല്ലാവര്‍ക്കും ലൈസന്‍സു കിട്ടി. അവന്മാര്‍ക്കൊക്കെ ഒരു അഹങ്കാരം.
'എന്താടോ, തന്റെ പെണ്ണുംപിള്ള മാത്രം ടെസ്റ്റു പാസ്സാക്കാത്തത്?'

വീണ്ടും മുറിയില്‍ കയറി കതകടച്ചു കണ്ണീരോടെ പ്രാര്‍ത്ഥിച്ചു.

'അപേക്ഷ കേള്‍ക്കുന്നവനെ, എന്നെ ഉപേക്ഷിക്കരുതേ, അത്തവണ അവള്‍ക്ക്  ലൈസന്‍സ് കിട്ടി. ദൈവം വലിയവനാണു രാജു.'. എന്നാല്‍ ഞങ്ങള്‍ പോവുകയാ മാത്തുക്കുട്ടി- കുഞ്ഞിനെ സ്‌ക്കൂളില്‍ നിന്നും പിക്ക് ചെയ്യണം-' പുഷ്പക്ക് സംഭാഷണം നീട്ടുന്നതില്‍ വലിയ താല്‍പര്യം ഇല്ലെന്ന് എനിക്കു മനസ്സിലായി.

'ഈയിടെയെങ്ങാനാം നാട്ടില്‍ പോകുന്നുണ്ടോ?'- ലാസ്റ്റ് ക്വസ്റ്റന്‍-
'മിക്കവാറും അടുത്ത മാസം പോകും- ഒരു നീണ്ട അവധി.'

'എന്റെ രാജു ഞാന്‍ നാട്ടില്‍ ഒന്നാന്തരം ഒരു വീടുവെച്ചിട്ടുണ്ട്. അവിടെ കുറേ നാള്‍ പോയി താമസിക്കണമെന്നുണ്ട്. പക്ഷേ നടക്കുന്നില്ല.-'മാത്തുക്കുട്ടിയുടെ നിരാശ ഒരു നെടുവീര്‍പ്പായി പുറത്തു വന്നു.

'അതെന്താ?'  ഞാന്‍ കാരണം തിരക്കി. തിരക്കണമല്ലോ! 'ഇളയ പയ്യന്റെ കല്യാണം കഴിയാതെ റിട്ടയര്‍മെന്റ് എടുക്കില്ല എന്ന വാശിയിലാണു ഭാര്യ-mother-in-law ഒരു വല്യമ്മയാണെന്നു മരുമകള്‍ കരുതിയാലോ എന്നവള്‍ക്കൊരു പേടി. അതുകൊണ്ട് അവിടെയുമിവിടെയുമൊക്കെ കളറടിച്ച് വലിഞ്ഞ് വലിഞ്ഞ് അവള്‍ ജോലിക്കു പോകുന്നുണ്ട്.'

'പിന്നൊരു കാര്യം, ദൈവകൃപയാല്‍ ഇവിടെയും നാട്ടിലും ഇഷ്ടം പോലെ സ്വത്തുണ്ട്. നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുകയില്ല-എല്ലാത്തിനും അസൂയയാ, രണ്ടു BMW യും ഒരു ബെന്‍സും ഉണ്ടെന്നൊക്കെ പറഞ്ഞിട്ട് എന്തു കാര്യം? അനുഭവിക്കാനുമൊരു യോഗം വേണം. ഇതൊന്നും നമ്മള്‍ ആരോടും പറഞ്ഞുകൊണ്ടു നടക്കരുത്. അതു ദൈവത്തിനിഷ്ടമല്ല. നിങ്ങളോടായതുകൊണ്ടു ഞാന്‍ പറഞ്ഞതാണ്. 'അയ്യോ കുഞ്ഞിനെ പിക്കു ചെയ്യണ്ടായോ? നിങ്ങളു പൊയ്‌ക്കോ!'

ഞങ്ങള്‍ക്ക് യാത്രാനുമതി നല്‍കിയിട്ട് മാത്തുക്കുട്ടി വീണ്ടും നടന്നു തുടങ്ങി.

Read more

ഇന്ത്യയെന്ന ഇന്ദിര : ഒരു നൂറ്റാണ്ടിന്റെ സ്ത്രീശക്തി

1984 ഒക്‌ടോബര്‍ 31 ഇന്നും ഇന്ത്യന്‍ ജനത ഞെട്ടലോടുകൂടി ഓര്‍ക്കുന്ന ദിവസമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്റെ സുരക്ഷാഭടന്മാരുടെ തോക്കിനിരയായി ഈ ലോകത്തോട് വിടപറഞ്ഞ ദിവസം. രാഷ്ട്രപിതാവ് മഹാത്മജിക്കുശേഷം ഇന്ത്യന്‍ ജനതയും ഒപ്പം ലോക ജനതയും നടുക്കത്തോടെ കേട്ട വാര്‍ത്ത യായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത. ആള്‍ ഇന്ത്യ റേ ഡിയോയില്‍ക്കൂടി ഇന്ത്യന്‍ ജനത ആ വാര്‍ത്ത കേട്ടപ്പോള്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍ കൂടിയാണ് ലോക ജനത ആ വാര്‍ത്ത കേട്ടത്. അന്ന് ഇന്ത്യയില്‍ ദൂരദര്‍ശന്‍ ഉണ്ടെങ്കിലും അത്രകണ്ട് പ്രചാരമായിരുന്നില്ല. ഒരു നിശ്ചിത സമയം മാത്രമെ സംപ്രേക്ഷണം ഉണ്ടാ യിരുന്നുള്ളു. അതുകൊണ്ടുതന്നെ റേഡിയോ ആയിരുന്നു പ്രധാന ആശ്രയം.

ഒക്‌ടോബര്‍ 31 ഔദ്യോഗിക വസതിയില്‍ നിന്ന് അതിന് തൊട്ടടുത്തു ള്ള ഓഫീസിലേക്ക് പോകുന്ന വഴിമദ്ധ്യേ ബീന്ത്‌സിംങ് സത്വന്ത് സിംങ് എന്നീ രണ്ട് പ്രധാനമന്ത്രിയുടെ സുരക്ഷാഭടന്മാര്‍ ഇന്ദിരാഗാന്ധിക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഇന്ദിരാഗാന്ധി ഇന്ത്യയെ പുതിയൊരു യുഗത്തിലേക്ക് നയിച്ചുയെന്നു തന്നെ പറയാം. കോണ്‍ഗ്രസ്സിനെ നയിച്ചപ്പോള്‍ ഒരു രാഷ്ട്രീയ നേതാവിനുവേണ്ട നേതൃത്വഗുണമായിരുന്നു ഇന്ദിരയില്‍ ഉണ്ടായതെങ്കില്‍, പ്രധാന മന്ത്രിയായപ്പോള്‍ ഒരു ഭരണാ ധികാരിക്കുവേണ്ട കാര്യപ്രാപ്തിയായിരുന്നു ഉണ്ടായത്. ആരൊക്കെ ഏതൊക്കെ രീതിയില്‍ അവരെ കുറ്റപ്പെടുത്തിയാലും ഇന്ദിരയുടെ പ്രധാനമന്ത്രി പദവി ഇന്ത്യയെ വളര്‍ച്ചയുടെ പടവുകള്‍ കയറ്റിയെന്നു തന്നെ പറയാം. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തണമെന്നുള്ള അവരുടെ ഉറച്ച തീരുമാനം ഇന്ത്യയുടെ സ്വ പ്നങ്ങള്‍ ശൂന്യാകാശത്തു വരെയെത്തിച്ചു. റഷ്യയുമായി സഹകരിച്ച് ഇന്ത്യ ബഹിരാകാശ സ്വപ്നങ്ങള്‍ പൂവണിഞ്ഞപ്പോള്‍ രാ കേഷ് ശര്‍മ്മ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായി മാറി. വാര്‍ത്താവിതണ പ്രക്ഷേ പണരംഗത്ത് ഒരു മാറ്റത്തിന് തുടക്കമിടാന്‍ അവര്‍ക്ക് സാധിച്ചു. പ്രധാനമായും സോവ്യറ്റ് യൂണിയനുമായി സഹകരിച്ചുകൊണ്ട് വാര്‍ത്താ പ്രക്ഷേപണ രംഗത്ത് ഇന്ത്യ സജീവസാന്നിദ്ധ്യമായി തീര്‍ന്നുയെന്നു തന്നെ പറയാം. ഇന്ത്യയുടെ പ്രതിരോധസേനയെ 71-ലെ പാക്ക് യുദ്ധത്തിനുശേഷം ശക്തമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഡോ.കലാമിനെപോലുള്ളവരെ രംഗത്തിറക്കിക്കൊണ്ട് അതിന് തുടക്കമിട്ടപ്പോള്‍ 74-ലെ അമേരിക്ക പോലുമറിയാത്ത ആണവ പരീക്ഷണം പൊഖ്‌റാനില്‍ നടത്തി.

പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സാമ്പത്തികരംഗത്ത് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയുണ്ടായി. ബാങ്കുകളുടെ ദേശസാല്‍ക്കരണമായിരുന്നു അതിപ്രധാനമായത്. പതിന്നാല് പ്രധാനബാങ്കുകളെ ദേശസാല്‍ക്കരിച്ചുകൊണ്ട് ഇതിന് തുടക്കംകുറിച്ചു. അന്ന് ബാങ്കുകളുടെ ദേശസാല്‍ക്കരണം ഏറെ വിമര്‍ശനം വരുത്തി വച്ചുയെങ്കിലും പിന്നീട് ഇന്ത്യയുടെ ബാങ്കിംഗ് മേഖല കെട്ടുറപ്പുള്ളതാക്കാന്‍ കഴിഞ്ഞുയെന്നതാ ണ് അതിന്റെ നേട്ടം. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നടിഞ്ഞപ്പോഴും ഇന്ത്യ പിടിച്ചു നിന്നത് ഇന്ദിരയുടെ ദീര്‍ഘവീക്ഷണ ത്തോടെയുള്ള സാമ്പത്തിക അടിത്തറയായിരുന്നു യെന്നത് സമ്മതിക്കാതെ വയ്യ. കല്‍ക്കരി, ഇരുമ്പ്, കോട്ടണ്‍ വ്യവസായമേഖല തുടങ്ങി ഇന്‍ഷുറ ന്‍സ് മേഖലവരെയുള്ളവയുടെ വളര്‍ച്ചയ്ക്ക് ഇന്ദിരാഗാന്ധി എന്ന മികച്ച ഭരണാധികാരിയുടെ കരുത്തുറ്റ നേതൃത്വമായിരുന്നുയെന്നതിന് യാതൊരു സംശയവുമില്ല.71-ലെ ഇന്ത്യ പാക്ക് യുദ്ധത്തിനുശേഷം പെട്രോള്‍ വ്യവസായരംഗത്ത് വന്ന പ്രതിസന്ധി മറികടക്കാന്‍ മൂന്ന് വന്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയത് അവരുടെ നേട്ടമായി കാണാം.

അങ്ങനെ അവരുടെ ഭരണനേട്ടങ്ങള്‍ നിരവധിയാണ്. എക്കാലവും ലോകം അറിയുന്ന ചുരുക്കം ചില ഇന്ത്യന്‍ നേതാ ക്കളില്‍ ഒരാളായിരന്നു ഇന്ദിരാ ഗാന്ധി. ലോകത്തില്‍ വനിതാ പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇന്ദിരാഗാന്ധി. ആദ്യത്തെ വനിത പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബന്ദാര നായകെ ആയിരുന്നു. എണ്‍പതുകളുടെ ആരംഭത്തില്‍ ലോകം കണ്ട ഏറ്റവും കരുത്തരായ രണ്ട് വനിതകളില്‍ ഒരാളായിരുന്നു ഇന്ദിര. മറ്റൊരാള്‍ ബ്രിട്ടീഷ് പ്രധാ നമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറെയായിരുന്നു. താച്ചരെ ഉരുക്കുവനിത എന്ന് വിശേഷിപ്പിച്ചപ്പോള്‍ ഇന്ദിരാഗാന്ധിയെ കരുത്തിന്റെ വനിത എന്നായിരുന്നു വിശേഷിപ്പിച്ചത്. പാര്‍ട്ടിയില്‍ ഇന്ദിരയെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചവര്‍ വളരെ വിരളമായിരുന്നുയെങ്കില്‍ മന്ത്രിസഭയില്‍ അതിനുപോലും ആരുമില്ലായിരുന്നുയെന്ന് പറയാം. അവരുടെ ഏറാന്‍മൂളികള്‍ മാത്രമായിരുന്നു മന്ത്രിസഭാംഗങ്ങള്‍. രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയെന്ന് മിക്ക മന്ത്രിമാരും അറിഞ്ഞത് പിറ്റേ ദിവസത്തെ പത്രങ്ങളില്‍ക്കൂടിയാണെന്ന് പറയുമ്പോള്‍ അത് എത്ര മാത്രം ശരിയാണെന്ന് ഊഹിക്കാ വുന്നതേയുള്ളു.

പ്രധാനമന്ത്രിയുടെ ഏറ്റവും അടുപ്പമുള്ള ചുരുക്കം ചിലരുമായി ആലോചിച്ചായിരുന്നു സുപ്രധാന തീരുമാനങ്ങ ള്‍ എല്ലാം എടുത്തിരുന്നത്. മകന്‍ സഞ്ജയ്ഗാന്ധി പറക്കും സ്വാമി ധീരേന്ദ്രബ്രഹ്മചാരി എ ന്നിവരായിരുന്നു അതില്‍ ചിലര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം പോലും സഞ്ജയ്ഗാന്ധിക്കായിരുന്നു. തന്നിഷ്ട ത്തോടെയുള്ള ഏകാധിപത്യ രീതിയിലുള്ള പ്രവര്‍ത്തികളായിരുന്നു സഞ്ജയ്ഗാന്ധി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു കൊണ്ട് ചെയ്തിരുന്നത്. കേന്ദ്രമന്ത്രിമാര്‍ കേവലം ജോലിക്കാര്‍ എന്ന രീതിയിലായിരുന്നു അദ്ദേഹം കണ്ടിരുന്നത്. സഞ്ജയ് ഗാന്ധിയുടെ കൂട്ടാളികളുടെ തേര്‍വാഴ്ചയായിരുന്നു അന്ന് ഡല്‍ഹിയിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടന്നിരുന്നതെന്നായിരുന്നു ആരോപണം. നിര്‍ബന്ധ കുടുംബാസൂത്രണം ഡല്‍ഹി കനോട്ട്‌പ്ലെയ്‌സില്‍ നിന്ന് ജ നങ്ങളെ ശീതീകരണ മാര്‍ക്കറ്റ് പണിയാന്‍ കുടിയൊഴിപ്പിച്ചത് തുടങ്ങി നിരവധി സംഭവങ്ങള്‍ നടന്നിട്ടും പ്രധാനമന്ത്രി മൗനം പാലിച്ചുയെന്നത് ഇന്ദിരക്കെതിരെ ജനവികാരം ഇളക്കിവിടാന്‍ കാരണമായി. അലഹബാദ് ഹൈക്കോടതി വിധി അവര്‍ക്കെതിരായപ്പോള്‍ അത് ഇന്ത്യയുടെ കറുത്ത അദ്ധ്യാമെന്ന് ഇന്നും വിശേഷിപ്പിക്കുന്ന അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു. ഇന്ദിരയുടെ ഏറ്റവും വലിയ ഭരണ പരാജയമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടു ത്തിയത്.

അടിയന്തിരാവസ്ഥയെന്ന അടിച്ചമര്‍ത്തലില്‍ പിറന്ന സന്തതിയായ ജനതാ പാര്‍ട്ടിയുടെ കോണ്‍ഗ്രസ്സേതര മന്ത്രിസഭ അടിയന്തിരാവസ്ഥയുടെ ഉത്തരവാദിത്വം ഇന്ദിരയില്‍ ചുമത്തി അവരെ ഇരുമ്പഴിക്കുള്ളിലാക്കി. അങ്ങനെ ചരിത്രം അവര്‍ക്ക് മറ്റൊരു പേരുകൂടി നേടിക്കൊടുത്തു. അഴിക്കുള്ളിലായ ആദ്യ മുന്‍ പ്രധാനമന്ത്രിയെന്ന്. ഇന്നും അതിനൊപ്പം മറ്റൊരു പേരുകൂടി വന്നിട്ടില്ലായെന്നത് എടുത്തു പറയേണ്ട ഒന്നു ത ന്നെയാണ്. ജനതാ മന്ത്രിസഭ അടിയന്തിരാവസ്ഥയുടെ പേരില്‍ അവരെ അഴിക്കുള്ളിലാക്കിയെങ്കിലും ജനഹൃദയങ്ങളില്‍ നിന്ന് അവരെ പറിച്ചെറിയാന്‍ കഴിഞ്ഞില്ല. ഇന്ദിരയെ എതിര്‍ക്കാന്‍ വേണ്ടി വര്‍ക്ഷശത്രുക്കള്‍ ഒന്നായെങ്കിലും അത് കേവലം താല്‍ക്കാലികം മാത്രമായി, തമ്മിലടികൊണ്ട് തകര്‍ന്ന് ജനതാ സര്‍ക്കാരില്‍ ഇന്ത്യ അനാഥമാകുന്നുയെന്ന സ്ഥിതി സംജാതമായപ്പോള്‍ ഇന്ത്യ ഇന്ദിരയെ വിളിച്ചു. അത് നേതൃത്വത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായി. ഇന്ത്യയെ നയിക്കാന്‍ ഇന്ദിരക്കേ ആകൂ എന്നത് കേവലമൊരു മുദ്രാവാക്യമല്ല. അതൊരു സത്യമാണെന്ന് ജനം അതില്‍ക്കൂടി തിരിച്ചറിഞ്ഞു.

രാഷ്ട്രീയത്തില്‍ നിന്ന് മാറി തന്റേതായ ലോകത്തേക്ക് ഒതുങ്ങിക്കൂടാന്‍ ഇന്ദിര തീരുമാനിച്ചപ്പോഴാണ് ജനം അവരെ തിരിച്ചു വിളിച്ചത്. ആ തിരിച്ചുവരവ് ഇന്ത്യയെ വളര്‍ച്ചയുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോയി. ഖാലിസ്ഥാന്‍ വാദവുമായി ഭിദ്രന്‍വാല പഞ്ചാബില്‍ തീവ്രവാദത്തിന്റെ വിത്തുവിതച്ചപ്പോള്‍ അതിനെതിരെ മുഖം നോക്കാതെ നടപടിയെടുത്തു. സിഖ വംശത്തിന്റെ ഹൃദയഭാഗമെന്ന് വിളിക്കുന്ന സുവര്‍ണ്ണ ക്ഷേത്രത്തിനകത്ത് കയറി തീവ്രവാദത്തിന്റെ വിത്ത് വേരൊടെ പിഴുതെറിഞ്ഞപ്പോള്‍ അവര്‍ കരുതിയില്ല അത് തന്റെ ജീവനെടുക്കുമെന്ന്. 1984 ഒക്‌ടോബര്‍ 31ന് അവര്‍ കൊല്ലപ്പെടുമ്പോള്‍ ഇന്ദിര ഇല്ലാത്ത ഇന്ത്യയെ ന്തെന്ന് ജനം അറിഞ്ഞു. അവരുടെ കരുത്തും കഴിവും എത്രമാത്രമെന്ന് ജനം മനസ്സിലാക്കി. അതായിരുന്നു ഇന്ദിര. ഇന്ദിരയായിരുന്നു ഇന്ത്യ ഇന്ത്യയായിരുന്നു ഇന്ദിരയെന്ന് ഇന്നും ജനം പറയുന്നതില്‍ അതിശയോക്തിയില്ല. ഒക്‌ടോബര്‍ 31ന് അവരുടെ 33-ാം ചരമ വാര്‍ഷികവും നവംബര്‍ 19ന് അവരുടെ നൂറാം ജന്മദിനവുമാണ്. ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ ആ വനിതക്കുശഷം ഇന്ത്യയുടെ നേതൃ ത്വത്തില്‍ മറ്റൊരു വനിതയും വന്നിട്ടില്ലായെന്നത് നിഷേധിക്കാനാവാത്ത അവരുടെ നേതൃത്വമാണ്. അവര്‍ക്കു മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു.

Credits to joychenputhukulam.com

Read more

പുല്ലുകുഴിയിലെ റാണി മരിയ ഇനി ലോകത്തിന്റെ പുണ്യവതി

അഞ്ചു കര്‍ദ്ദിനാള്‍മാരും അമ്പതോളം മെത്രാന്‍മാരും അനേകം സിസ്റ്റര്‍മാരും പതിനയ്യായിരത്തോളം വിശ്വാസികളും നിറഞ്ഞുനിന്ന സദസ്സില്‍ സിസ്റ്റര്‍ റാണി മരിയയെ മധ്യപ്രദേശിലെ ഇന്‍ഡോറില്‍ വച്ചു നവംബര്‍ നാലാം തീയതി ഭാരതസഭയിലെ ആദ്യത്തെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി വത്തിക്കാന്‍ സ്ഥാനപതി പ്രഖ്യാപിച്ചപ്പോള്‍ സിസ്റ്റര്‍ റാണി മരിയയുടെ സ്വന്തം ഗ്രാമമായ പുല്ലുകുഴിയിലെ വിശ്വാസികള്‍ സന്തോഷ കണ്ണീരണിഞ്ഞു.

1995 -ല്‍ വധിക്കപ്പെട്ട സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിക്കാന്‍ 22 വര്‍ഷമെടുത്തതില്‍ ആദ്യം പരിഭവം രേഖപ്പെടുത്തട്ടെ. ചടങ്ങില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി, ഇന്‍ഡോര്‍ എം.പി. സുമിത്ര മഹാജന്‍ തുടങ്ങിയ ഉന്നത രാഷ്ട്രീയനേതാക്കളും പങ്കെടുത്തതില്‍ അതിയായ സന്തോഷം രേഖപ്പെടുത്തട്ടെ.

ഹൈന്ദവ സഹോദരന്മാരുടെ നിര്‍ലോഭമായ സഹകരണം മൂലമാണ് ഇന്ത്യയില്‍ ക്രിസ്തീയ സഭകള്‍ പുരോഗമിക്കുന്നതെന്ന് ആദ്യം ഞാന്‍ നന്ദിയോടെ സ്മരിക്കട്ടെ. ചിലര്‍ തീവ്രവാദികള്‍ ആകുന്നതില്‍ അവര്‍ക്കുവേണ്ടി നമുക്ക് നിരന്തരം പ്രാര്‍ത്ഥിക്കാം.

ക്ഷമിക്കുക എന്ന ദൗത്യമാണ് ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നത്. സഹോദരനേട് ഏഴല്ല എഴുപതു വട്ടംകൂടി ക്ഷമിക്കേണ്ടതുണ്ട് എന്ന് ക്രിസ്തു ഉപദേശിക്കുമ്പോള്‍- അതു ജീവിതത്തില്‍ പ്രാര്‍ത്തികമാക്കിയത് സിസ്റ്റര്‍ സെല്‍വിയാണ്. സ്വന്തം സഹോദരി സിസ്റ്റര്‍ റാണി മരിയയെ നാല്‍പ്പത്തിയൊന്നാം വയസ്ലില്‍ 54 പ്രാവശ്യം മൂര്‍ച്ഛയേറിയ കത്തികൊണ്ട് കുത്തിക്കൊന്ന കൊലപാതകി സമീന്ദര്‍ സിംഗിനു മാപ്പു കൊടുത്തതു മാത്രമല്ല, ആ ക്രൂരന്റെ കൈയ്യില്‍ രാഖി കെട്ടി അദ്ദേഹത്തെ സ്വന്തം സഹോദരനാക്കുകകൂടി ചെയ്തപ്പോള്‍ ശത്രുവിനെപ്പോലും സ്‌നേഹിക്കണം എന്ന ക്രിസ്തുവിന്റെ ഉപദേശം അവിടെ പാലിക്കപ്പെടുകയാണുണ്ടായത്. ക്ഷമയുടെ പുണ്യംകൊണ്ട് ആ കൊടുംകൊലപാതകി പശ്ചാത്തപിച്ചു കുറ്റം ഏറ്റുപറയുകയും ചെയ്തു.

മദ്ധ്യപ്രദേശിലെ ഒരു കുഗ്രാമത്തില്‍ രാഷ്ട്രീയക്കാരാലും മറ്റു സമൂഹങ്ങളാലും ഉപേക്ഷിക്കപ്പെട്ട ഒരുപറ്റം പാവങ്ങള്‍ക്കുവേണ്ടി ചോരയും നീരും വറ്റിക്കൊണ്ട് സേവനം അനുഷ്ഠിച്ചിരുന്ന റാണി മരിയ എന്ന സിസ്റ്റര്‍ തന്റെ സേവനമെല്ലാം കഴിഞ്ഞ് രണ്ടു വര്‍ഷത്തിലൊരിക്കല്‍ തന്റെ ബന്ധുക്കളെ കാണുക പതിവായിരുന്നു. ആ കുഗ്രാമത്തില്‍ നിന്നും മൂന്നു മണിക്കൂര്‍ യാത്ര ചെയ്‌തെങ്കിലേ ഇന്‍ഡോറിലെത്തുകയുള്ളൂ. ഈ ബസ് യാത്രാവേളയിലാണ് ബസിനുള്ളില്‍ വച്ചു സിസ്റ്റര്‍ റാണി മരിയയെ കരുതിക്കൂട്ടി സമീന്ദര്‍ സിംഗ് എന്ന ദുഷ്ടന്‍ 1995 ഫെബ്രുവരി 25-നു കുത്തിക്കൊല്ലുന്നത്. പ്രാണരക്ഷാര്‍ത്ഥം ബസിന്റെ കമ്പിയില്‍ പ്രതിരോധിച്ച സിസ്റ്റര്‍ റാണി മരിയയുടെ കൈ ഈ കൊടുംക്രൂരന്‍ വെട്ടിമാറ്റുകയും, മരണം ഉറപ്പിക്കാന്‍ ശ്വാസനാളം മുറിച്ചു കളയുകയുമാണുണ്ടായത്.

സിസ്റ്റര്‍ റാണി മരിയയെ 41-ാം വയസ്സില്‍ 54 പ്രാവശ്യം കത്തികൊണ്ട് കുത്തിയ ആ ക്രൂരനായ മനുഷ്യന്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി സഭ പ്രഖ്യാപിക്കുമ്പോള്‍ സ്റ്റേജിന്റെ മുമ്പില്‍ ഇരുന്ന് പശ്ചാത്തപിച്ച് കുറ്റം ലോകത്തോട് പറഞ്ഞ് കണ്ണീരണിയുന്ന കാഴ്ച ഏതു നീചന്റേയും കണ്ണുതുറപ്പിക്കുന്നതായിരുന്നു. ഇതായിരുന്നു ഈ ചടങ്ങിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നു ഞാന്‍ മനസിലാക്കുന്നു. പാപികളെ വെറുക്കുകയും എന്നാല്‍ പാപികളെ രക്ഷിപ്പാനും താണിറങ്ങിവന്ന ലോകരക്ഷകന്റെ മുന്നില്‍ നമുക്ക് തലവണങ്ങാം. സമീന്ദര്‍ സിംഗ് ഏതു മതക്കാരനായിക്കൊള്ളട്ടെ ഇവിടെ മതത്തിനല്ല പ്രസക്തി നമ്മുടെ നന്മയുള്ള മനസ്സുകള്‍ക്കാണെന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് ആ വന്ദ്യ സിസ്റ്ററിന്റെ ആത്മാവിനു മുന്നില്‍ ഒരിക്കല്‍ക്കൂടി പ്രണാമം അര്‍പ്പിച്ചുകൊണ്ടും എല്ലാവര്‍ക്കും നന്ദി നേര്‍ന്നുകൊണ്ടും...

Credits to joychenputhukulam.com

Read more

സൂഫിസവും വീക്ഷ്‌ണഗതികളും ഇസ്ളാമിന്റെ ഖണ്ഡനങ്ങളും

സൂഫിസം, ഇസ്‌ലാമിന്റെ മൗലികതയിൽനിന്നും വളർന്നു വന്ന വ്യത്യസ്ത ചിന്തകളുള്ള ഒരു മതവിശ്വാസമാണ്. സൂഫികൾ ആത്മജ്ഞാനമുൾക്കൊണ്ട് പരിത്യാഗികളായി ദൈവത്തെ മഹത്വപ്പെടുത്തിയും സ്തുതിച്ചും ഇസ്‌ലാമിനുള്ളിൽ തന്നെ അഭിപ്രായ ഭിന്നതകളോടെ  ജീവിക്കുന്നു. പേർഷ്യൻ, അറേബ്യൻ ലോകത്തിൽനിന്നും ദൈവത്തെ സ്തുതിച്ചിരുന്ന യാഥാസ്ഥിതികരായ ഇസ്‌ലാമിക ചിന്തകരിൽനിന്നുമായിരുന്നു സൂഫിസത്തിന്റെ ആരംഭം. ഭൗതിക ജീവിതത്തെ മൊത്തമായി തിരസ്ക്കരിക്കുന്നു. പരമമായ സത്യം തേടി യോഗാത്മക ചിന്തകളോടെ അവർ ഇസ്‌ലാം മതത്തെ പരിപോഷിപ്പിച്ചിരുന്നു. ഇസ്‌ലാമിക ലോകത്തിലെ യാഥാസ്ഥിതിക ആചാരങ്ങളെ മുറുകെ പിടിക്കുകയും ചിലതിനെ തിരസ്ക്കരിക്കുകയും ചെയ്തിരുന്നു. ഖുറാന്റെ പ്രബോധനത്തോടെ, ജീവിക്കുന്ന കാലഘട്ടങ്ങളിൽ ആത്മാവിൽ ശക്തി പ്രാപിക്കുമെന്നാണ് സൂഫികൾ വിശ്വസിക്കുന്നത്.

സൂഫിയെന്നാൽ കമ്പളി വസ്ത്രം ധരിക്കുന്നവരെന്നാണ് അർത്ഥം. ദാരിദ്ര്യവ്രതമാണ് അവർ അനുഷ്ഠിക്കുന്നത്. സ്നേഹമാണ് ദൈവത്തിലേക്കുള്ള ഏകവഴിയെന്നു  വിശ്വസിക്കുന്നു. സൂഫികൾ കൂടുതൽ സമയവും ദൈവിക കാര്യങ്ങൾക്കായി നീക്കിവെക്കുന്നു. കവിതകൾ, സംഗീതം ഡാൻസ് എന്നിവകൾ അവരുടെ ആരാധനകളുടെ  ഭാഗമാണ്. അഞ്ചു നേരം നമസ്ക്കരിക്കൽ, ഹജ് യാത്ര, ബ്രഹ്മചര്യം എന്നിവകൾക്ക് സൂഫികൾ പ്രാധാന്യം നൽകാറില്ല. അതുകൊണ്ടാണ് യാഥാസ്ഥിതികരായ മുസ്ലിമുകൾ അവരെ തെറ്റിദ്ധരിക്കുന്നതും. സൂഫികളുടെ മധുരമായ സംഗീതത്തിന്റെ ശബ്ദതരംഗങ്ങൾ ആത്മാവിനു പുളകമേറി ദൈവവുമായി സല്ലപിക്കുന്നതായി തോന്നിപ്പോവും. അവരുടെ ആരാധന രീതികളിൽ സംഗീതവും നൃത്തവും ഉണ്ടായിരിക്കും. ആരാധനയ്‌ക്കൊപ്പം ആടിയും വശത്തിലേക്ക് ചെരിഞ്ഞും വട്ടത്തിൽ കൂട്ടമായും നൃത്തങ്ങൾ ചെയ്യും. സൂഫികൾ ഇത്തരം ആചാരങ്ങളെ നൃത്തമായി പരിഗണിക്കാറില്ല. ആത്മീയതയിൽ അലിഞ്ഞ ചലനങ്ങൾ മാത്രമെന്നാണ് അവരുടെ വിശദീകരണം.

സൂഫിസത്തിന്റെ ആരംഭം എങ്ങനെയെന്ന് പണ്ഡിതരുടെയിടയിൽ വിവിധ അഭിപ്രായങ്ങളാണുള്ളത്. സൂഫികൾക്കുപോലും അതിൽ വ്യക്തമായ ഒരു ധാരണയില്ല. ഇസ്‌ലാമിന്റെ യോഗാത്മക ദർശനപരമായ ഒരു സ്‌കൂളാണ് സൂഫിസം എന്നാണ് പാരമ്പര്യമായ വിശ്വസം. സൂഫികൾ ധ്യാനത്തിന്റെ ആവശ്യകതയെ പരിപൂർണ്ണമായി വിശ്വസിക്കുന്നവരാണ്. പ്രവാചകൻ മുഹമ്മദ് നബി 'ഹിറാ ഗുഹ'യിൽ ധ്യാനത്തിനായി പോയിരുന്ന ചരിത്രവും ഇതിനടിസ്ഥാനമായി ചൂണ്ടി കാണിക്കുന്നു. സൂഫിസത്തിന്റെ ആരംഭം പ്രവാചകനിൽ നിന്നുമെന്നും പിന്നീട് 'അലി' വഴി 'ഹസൻ ബസ്വരി'യിലേക്കും 'അബൂഹാശിമി'ലേക്കും പകർന്നുവെന്നു അവരുടെ വിശ്വാസത്തിലുണ്ട്. ഭൂരിഭാഗം സൂഫികളും മുസ്ലിമുകളാണ്. മുസ്ലിമുകൾ അല്ലാത്തവർക്ക് സൂഫികൾ ആകാൻ സാധിക്കില്ലെന്ന് അവർ വിശ്വസിക്കുന്നു. മറ്റു ചില വീക്ഷണങ്ങളും പണ്ഡിതരുടെയിടയിലുണ്ട്. സിറിയായിലും ഈജിപ്റ്റിലുമുണ്ടായിരുന്ന ക്രിസ്ത്യൻ ആത്മജ്ഞാനികളുടെ തുടർച്ചയെന്ന വാദവും ഉണ്ട്. ഈജിപ്തുകാരുടെയും സൊറാസ്ട്രിയൻകാരുടെയുമിടയിലും സൂഫിസം പോലുള്ള വിശ്വാസങ്ങളുണ്ടായിരുന്നു. 1907-ൽ 'സൂഫി ഇനായത് ഖാൻ' ആണ് സൂഫിസം പടിഞ്ഞാറൻ രാജ്യങ്ങളിൽ പ്രചരിപ്പിച്ചിരുന്നത്. അദ്ദേഹം പറഞ്ഞു, 'ലോകത്തിൽ എല്ലാക്കാലത്തും ആത്മീയ ഉണർവുണ്ടായിരുന്നു. ആരുടേയും ജ്ഞാനത്തെ നിയന്ത്രിക്കാൻ സാധിക്കില്ല. ഒരു സ്ഥലങ്ങളിലും സാധിക്കില്ല. അതുകൊണ്ടു സൂഫിസത്തിന്റെ ആരംഭം നിശ്ചയിക്കുക എന്നത് എളുപ്പമല്ല.'

ആയുധം എടുക്കുന്നവരെ ഇവർ എതിർക്കുകയും സമാധാനം കാംഷിക്കുകയും ചെയ്തിരുന്നു. സമാധാനം ദൈവികമായ കടമയായും ചിന്തിച്ചിരുന്നു. പ്രവാചകൻ മുഹമ്മദിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് സ്വയം മനഃസാക്ഷിയേയും ആത്മത്തെയും മനസിലാക്കി സ്വതന്ത്രമായ ചിന്തകളോടെ അവർ ദൈവത്തെ ഉൾക്കൊണ്ടിരുന്നു. നീണ്ടകാലത്തെ അദ്ധ്യാത്മിക പരിശീലനത്തിൽക്കൂടി ആത്മബോധനം ഉൾക്കൊള്ളാമെന്നും അതുവഴി സന്തുഷ്ടത നേടാമെന്നും അവർ ചിന്തിക്കുന്നു. ഒരിക്കൽ ആത്മബോധനം ഉള്ളിൽ തട്ടിയാൽ ഒരു യോഗിയെപ്പോലെ ബാഹ്യമായ ആഡംബരങ്ങൾ സർവ്വതും ഇവർ പരിത്യജിക്കും. സൂഫിസത്തിന്റെ ശക്തിയെന്നാൽ ബാഹ്യചിന്തകൾ വെടിഞ്ഞു യോഗാത്മക ചിന്തകൾ മനസ്സിൽ ഉറപ്പിക്കുകയെന്നതാണ്.

സൂഫിസത്തിന്റെ തത്ത്വങ്ങളെ മാനിക്കാതെ മഹനീയമായ അതിന്റെ ചിന്തകളെ ദുരുപയോഗം ചെയ്യുന്നവരുമുണ്ട്. താടിയും മുടിയും വെച്ച് സൂഫിയെന്നും പറഞ്ഞു കഞ്ചാവടിച്ചു നടക്കുന്നവരെയും കാണാം. കുളിക്കാതെ പച്ച കമ്പളിയും പുതച്ച് ഹിപ്പികളെ പോലെ ലക്ഷ്യമില്ലാതെ നടക്കും. അതുകൊണ്ടു സത്യമായ സൂഫിസ തത്ത്വങ്ങളെ പലരും തെറ്റിദ്ധരിക്കുന്നു. വിശ്വാസത്തോടെ അവനവന്റെ കണ്ണാടിയിൽക്കൂടി സ്വയം ആത്മാവിൽ അവനെ പഠിക്കുകയെന്നതാണ് സൂഫിസം. നമ്മുടെ ഉള്ളിൽ നിറഞ്ഞിരിക്കുന്ന അഹങ്കാരം, കോപം, അമിതമായ ആഗ്രഹങ്ങൾ, ധനമോഹം ഇവകളെല്ലാം ഒരു നല്ല സുഫിയാകാൻ വർജിക്കേണ്ടതായുണ്ട്. സ്വയം ബുദ്ധികൊണ്ട് ആത്മാവിനെ നേർവഴിക്കു സഞ്ചരിപ്പിക്കാനുള്ള ശക്തിയും സമാഹരിക്കണം. അധികാരം, സ്വത്ത്, കാമം ഇതൊന്നും സ്ഥായിയല്ല. മനുഷ്യരിൽ സംതൃപ്തിയും ഉളവാകില്ല. ദൈവത്തോട് കൂടുതൽ അടുക്കുംതോറും ദൈവികമായ ഒരു പ്രണയാവസ്ഥ കരസ്ഥമാക്കും. അപ്പോഴാണ് മനുഷ്യരിൽ സംതൃപ്തി ഉണ്ടാകുന്നതെന്ന് സൂഫികൾ വിശ്വസിക്കുന്നു. ഇത് പരമമായ സംതൃപ്തിയാണ്. ആ പരമാനന്ദം കണ്ടെത്തുന്ന സത്യാന്വേഷി അവന്റെ ജീവിത ലക്‌ഷ്യം അവിടെ പൂർത്തികരിക്കുകയാണ്.

മനസ്സാകുന്ന അകവും ഭൗതികമായ പുറവും ശുദ്ധിയാകുന്ന അവസ്ഥ ദൈവവുമായുള്ള പ്രണയത്തിൽ കൂടി ലഭിക്കുന്നതാണെന്ന് സൂഫികൾ വിശ്വസിക്കുന്നു. ആത്മാവിന്റെ നേർവഴിയിൽ സഞ്ചരിക്കുന്നവർ കറയില്ലാത്ത സ്നേഹത്തോടെ ജീവിക്കും. മഹത്തായ ദർശനങ്ങൾ നൽകുന്ന മഹാന്മാരെ ആദരിക്കും. അധികാര സുഖങ്ങൾ ത്യജിച്ച ഒരു ആത്മീയാന്വേഷി ഉള്ളിന്റെ ഉള്ളിൽ  വിശുദ്ധ യുദ്ധം നടത്തുന്നു. ഉണർന്ന ഒരു ബോധമാണ് അവർ കൈവരിച്ചിരിക്കുന്നത്. ഗ്രന്ഥങ്ങളിലെ അറിവുമാത്രം  ഉൾക്കൊണ്ടുകൊണ്ട് വാദപ്രതിവാദങ്ങൾ നടത്തുന്നവർ ശബ്ദം മാത്രമേ കേൾക്കുന്നുള്ളൂ. സൂഫികൾ സ്വയം ആത്മമെന്ന സത്തയോടുള്ള വെല്ലുവിളി കൂടിയാണ് നടത്തുന്നത്. സ്വയം നമ്മെ തെറ്റു തിരുത്താതെ മറ്റുള്ളവരുടെ പ്രശ്നങ്ങളിൽ ഇടപെടുമ്പോഴാണ് നമ്മുടെ പ്രശ്നങ്ങൾ സങ്കീർണ്ണങ്ങളാകുന്നത്. ശാന്തിയും സ്നേഹവും നേടാത്തത് ദുർബോധം ബാധിച്ച മനുഷ്യന്റെ ചിന്തകൾ കാരണമാണെന്നും അവർ വിശ്വസിക്കുന്നു.

ഇസ്‌ലാമിക വിശ്വാസമനുസരിച്ച് ദൈവത്തെ ആരാധിക്കലാണ് ഒരു മനുഷ്യന്റെ ധർമ്മം. ഒരു യജമാനനും ഒരു അടിമയും തമ്മിലുള്ള ബന്ധമാണ് ഒരു ഭക്തനും ദൈവവുമായി ഉണ്ടാവേണ്ടത്. ദൈവത്തെ അറിഞ്ഞു നല്ല മാർഗ്ഗത്തോടെ ജീവിക്കുന്നവർക്ക് സ്വർഗ്ഗവും അല്ലാത്തവർക്ക് വിധി ദിനത്തിൽ നരകവും ഇസ്ലാം ദൈവിക ശാസ്ത്രം കൽപ്പിക്കുന്നു. എന്നാൽ സൂഫികൾ തിരഞ്ഞെടുത്തിരിക്കുന്ന മാർഗം ഇസ്‌ലാമിന്റെ ഈ അടിസ്ഥാന തത്ത്വത്തിന് എതിരായിട്ടാണ്. ദൈവത്തെ ഭയപ്പെടാതെ ദൈവത്തെ പ്രണയിച്ച് ദൈവ സാമിപ്യം നേടാമെന്നാണ് സൂഫികൾ വിശ്വസിക്കുന്നത്. ഒരു 'സൂഫി' പാരമ്പര്യമനുസരിച്ചു മഹത്വീകരിച്ച  ശരിയത്ത് നിയമങ്ങൾ പാലിക്കണം. ദൈവത്തിനു സമർപ്പണം ചെയ്തു ദൈവത്തെ അനുഭവിക്കുകയെന്നതാണ് അവരുടെ ദൈവിക ശാസ്ത്രം. പല സ്റ്റേജുകളിൽക്കൂടിയാണ് ഒരുവൻ സൂഫിയാകുന്നത്. ഉന്നത തലങ്ങളിൽ സൂഫിയാകേണ്ടവർ ഒരു ഗുരുവിനെ കണ്ടെത്തേണ്ടതായുമുണ്ട്. ഗുരുവിന്റെ കീഴിൽ ആത്മീയ പരിശീലനം നേടുകയും വേണം.

യാഥാസ്ഥിതിക ഇസ്‌ലാമിന്റെ ചട്ടക്കൂട്ടിൽ നിന്നാണ് സൂഫിസത്തിന്റെ ആദ്ധ്യാത്മിക ചിന്തകൾ ആരംഭിക്കുന്നത്. ഇസ്‌ലാമിന്റെ ആദ്ധ്യാത്മിക ആചാരങ്ങൾ കൂടുതലും ഷാരിയ അനുസരിച്ചാണ്. ദിവസവുമുള്ള പ്രാർത്ഥന, ഉപവാസം, അർഹരായവർക്ക് ദാനം കൊടുക്കുക, മെക്കായിലേക്കുള്ള പുണ്യയാത്ര എന്നിവകൾ ആ നിയമസംഹിതകളിൽ ഉൾപ്പെടും. ഈ ആചാരങ്ങളോടൊപ്പം ബാഹ്യവും ആന്തരികവുമായ ചിന്തകളും ഉൾപ്പെടണമെന്നാണ് സൂഫികൾ ചിന്തിക്കുന്നത്. മതപരമായ കടപ്പാടുകൾ ബാഹ്യവും ആദ്ധ്യാത്മികത ആന്തരികവുമായിരുന്നു. പ്രാർത്ഥനകൾ മാത്രം ആദ്ധ്യാത്മികതയ്ക്ക് അപര്യാപ്തമെന്നു സൂഫികൾ വിശ്വസിക്കുന്നു. ഹൃദയശുദ്ധി വളർത്താതെ അമ്പതു വർഷങ്ങൾ  പ്രാർഥിച്ചാലും പ്രയോജനം ലഭിക്കില്ലെന്നുള്ള ധാരണയാണ് സൂഫികൾക്കുള്ളത്.

 'ഷാരിയ' അനുസരിച്ചുള്ള ബാഹ്യാചാരങ്ങൾക്കൊപ്പം ആത്മജ്ഞാനം കൈവരിക്കുകയെന്നത് സൂഫിസത്തിന്റെ ഒരു ഭാഗമാണ്. അതിനു മനസുകൊണ്ട് ധ്യാനിച്ച് യോഗാത്മക ദർശനം കൈവരിക്കണം. ആത്മജ്ഞാനത്തിൽ പ്രവേശിച്ചു കഴിഞ്ഞാലും ഷാരിയ പരിശീലിച്ചുകൊണ്ടിരിക്കണം. എന്നാൽ അദ്ധ്യാത്മിക തലത്തിൽ പ്രവേശിക്കുകയും മനസിനെ ബലവത്തുമാക്കിക്കൊണ്ടിരിക്കണം.  സത്യമെന്തെന്നും ദൈവത്തെ അറിയുകയെന്നതും അടുത്ത ഘട്ടമാണ്. ഈ ഘട്ടത്തിലാണ് ദൈവവുമായി അടുക്കുന്നതും മനസ്സിൽ പ്രതിഷ്ഠിക്കുന്ന ദൈവവുമായി ആശയ വിനിമയം നടത്തുന്നതും. ഒരിക്കൽ ദൈവത്തെ മനസാ വരിച്ചു കഴിഞ്ഞാൽ, ആ വ്യക്തിക്ക് ദൈവവുമായി നേരിട്ട് അറിവ് ലഭിക്കുന്നു. പിന്നീട് ഒരു ഗുരുവിന്റെയും അടിമയല്ല. എങ്കിലും സൂഫികൾക്ക് ആത്മീയതലത്തിൽ ഒരു പടികൂടി മുമ്പോട്ട് പോവേണ്ടതായുണ്ട്. അവർ അതിനെ 'ഗ്‌നോസിസ്' എന്ന് പറയുന്നു. അതാണ് അദ്ധ്യാത്മിക തലത്തിൽ ഏറ്റവും ഉയർന്ന സ്ഥലം. ദൈവത്തിന്റെ സന്ദേശകരുടെയും വിശുദ്ധരുടെയും യോഗാത്മക ദർശകരുടെയും സഹകരണത്തിൽ അദ്ധ്യത്മികത അവിടെ പൂർണ്ണമായും കൈവരിക്കുകയാണ്.

സൂഫികൾ കല്ലറകളുടെ മുമ്പിൽ വിളക്കു കത്തിക്കലും എണ്ണയും ഭസ്മവും നൽകലും പുഷ്പങ്ങൾ സമർപ്പിക്കലും ചെയ്യാറുണ്ട്. 'പട്ട്' കാണിക്കയായി നൽകുകയും സാഷ്ടാംഗ നമസ്ക്കാരം ചെയ്യുകയും ചെയ്യുന്നു. ചില സൂഫികൾ മരിക്കുമ്പോൾ ഭക്തജനങ്ങൾ അവരുടെ ശവകുടീരത്തിൽ വന്നു അനുഗ്രഹങ്ങൾ മേടിക്കാറുമുണ്ട്. മരിച്ചവരുടെ ശക്തി ഉള്ളിലേക്ക് ആവഹിക്കുകയും ചെയ്യുന്നുവെന്ന് സൂഫികൾ വിശ്വസിക്കുന്നു. ഒരു ആത്മീയശക്തി ശവകുടീരത്തിൽ നിന്നും ലഭിച്ചുവെന്ന അനുഭൂതി ഉണ്ടാവുകയും ചെയ്യുന്നു. അത്തരം ശവകുടീരങ്ങളിൽ പ്രാർത്ഥിക്കുന്നവർക്ക് ദൈവം പ്രത്യേകമായ വാത്സല്യം നൽകുന്നുവെന്നും വിശ്വസിക്കുന്നു. ഒരു സൂഫിയുടെ ശവകുടീരത്തിൽനിന്നുള്ള അത്ഭുതങ്ങൾ പ്രസിദ്ധമാകുമ്പോൾ അനുഗ്രഹങ്ങൾ തേടി അനേകായിരങ്ങൾ അവിടെ എത്താറുണ്ട്. അവിടെ ഹിന്ദുക്കളും സിക്കുകാരും ക്രിസ്ത്യാനികളും മുസ്ലിമുകളും സമ്മേളിക്കുന്നു. മരിച്ച സൂഫികളെ പ്രകീർത്തിച്ചു പ്രത്യേകമായ പാട്ടുകളും ഉണ്ടായിരിക്കും. പാട്ടുകൾ രചിച്ചിരിക്കുന്നത് ഇസ്‌ലാമിന്റെ മൂല്യങ്ങളിൽ ആയിരിക്കും. സ്നേഹവും ഭക്തിയും നിറഞ്ഞ ഗാനങ്ങളാവും ഉണ്ടാവുക.

ഇസ്‌ലാമിക ഗ്രുപ്പായ 'താലിബൻകാർ' ശവകുടീരം ആരാധനയെ എതിർക്കുന്നു. ഡാൻസ് ചെയ്യുന്നതും പാട്ടു പാടുന്നതും ഇസ്‌ലാമിന്റെ തത്ത്വങ്ങൾക്ക് എതിരെന്നും പാട്ടുകൾ ബിംബാരാധനയ്ക്കു തുല്യമെന്നും ശവകുടീരങ്ങളോടുള്ള ഭക്തി അന്ധവിശ്വാസമെന്നും കരുതുന്നു. ബിംബങ്ങളെ ആരാധിക്കുന്നതിനു തുല്യമായും അവരെ കുറ്റപ്പെടുത്തുന്നു. ശവ കുടീരങ്ങളിൽ പൂജകരെ സൃഷ്ടിക്കുന്ന പേരിൽ സൂഫികൾ സൗദി അറേബ്യയായിൽ കൊല്ലപ്പെടാറുണ്ട്. സൂഫികളെ കൂട്ടമായി കൊലചെയ്യപ്പെടുന്ന അവസരങ്ങളിൽ അവർ ആയുധം എടുക്കില്ല. ദൈവത്തിലും പ്രവാചകനിലും വിശ്വസിക്കുന്നവർക്കെതിരെ ആയുധം എടുക്കരുതെന്ന തത്ത്വത്തെ മാനിച്ച് കീഴടങ്ങുന്ന പതിവാണ് അവർക്കുള്ളത്. അതുകൊണ്ടു സൂഫികൾ സാധാരണ സായുധ കലാപത്തിന് ഒരുമ്പെടാറില്ല.

സൂഫികളെ സാഹോദര്യം (tariqas) എന്തെന്നു പഠിപ്പിക്കാൻ ഗുരുക്കന്മാർ അവർക്കു പ്രത്യേക ക്ളാസുകൾ നടത്താറുണ്ട്. സൂഫികളിൽ ചിലർ അത്ഭുതങ്ങളും കാണിക്കുന്നു. അസുഖങ്ങൾ ഭേദപ്പെടുത്തുകയും ചെയ്യുന്നു. മുസ്ലിം ജനതയിൽ അനേകർ സൂഫികളുടെ ആചാരങ്ങളെ അഭിമാനത്തോടെ കാണുന്നവരുമുണ്ട്. ശവകുടീരങ്ങളിൽ ഉള്ള ആരാധന മുസ്ലിമല്ലാത്തവരെ ആകർഷിക്കുന്നതിനാൽ അവിടെ ഒരു ആഗോള മതസൗഹാർദ്ദത്തിന് അടിസ്ഥാനമിടുകയാണ്. മതങ്ങൾ തമ്മിൽ സമാധാനം സൃഷ്ടിക്കുന്നതിന് കാരണമാകുന്നു. ദൈവത്തെ സ്നേഹിക്കുക എന്ന ഇസ്‌ലാമിക മൂല്യങ്ങൾക്ക് അങ്ങനെയുള്ള ആചാരങ്ങൾ സഹായകമാകുമെന്ന് പുരോഗമന വാദികളായ മുസ്ലിമുകൾ ചിന്തിക്കുന്നു.

ഇസ്‌ലാമിന്റെ തത്ത്വചിന്തകളിൽ സാഹോദര്യത്വമാണ്, പുലർത്തുന്നതെങ്കിലും മദ്ധ്യകാലത്തെ മുസ്ലിമുകൾക്ക് ഇന്ത്യയിലെ ഹിന്ദുക്കളുമായി പൊരുത്തപ്പെട്ടു പോകാൻ സാധിക്കില്ലായിരുന്നു. ഹിന്ദുക്കളുടെ നീണ്ട മതാചാരങ്ങളും, ബഹു ദൈവങ്ങളും ബിംബങ്ങളും മുസ്ലിമുകളുടെ വിശ്വാസങ്ങൾക്കു എതിരായിരുന്നു. വേദ ഉപനിഷത്തുക്കളെപ്പറ്റിയുള്ള അഗാധമായ അറിവിലേക്ക് അവർ പഠിക്കാൻ മെനക്കെട്ടുമില്ല. ഇസ്‌ലാം ഭരണാധികാരികളും മത പുരോഹിതരും ഇസ്‌ലാമിക മതം പ്രചരിപ്പിക്കാനും താല്പര്യപ്പെട്ടു. നിർബന്ധിത മതപരിവർത്തനവുമുണ്ടായിരുന്നു. മുസ്ലിം സുൽത്താന്മാർ ഹിന്ദുക്കളോട് സഹിഷ്ണതയോടെ പെരുമാറിയിരുന്നില്ല. ചില മുസ്ലിം രാജാക്കന്മാർ ഹിന്ദുക്കളുടെ അമ്പലങ്ങളും തകർത്തിരുന്നു. രണ്ടു മതങ്ങളും തമ്മിലുള്ള ശത്രുത വർദ്ധിച്ചുകൊണ്ടേയിരുന്നു. ഹിന്ദുക്കളും മുസ്ലിമുകളും തമ്മിൽ പരസ്പ്പരം വെറുപ്പുകൾ കാരണം നാട്ടിൽ സമാധാനം ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള കാലഘട്ടത്തിലാണ് ചിന്തകരായ സൂഫികൾ ഇന്ത്യയിൽ കാണപ്പെടാൻ തുടങ്ങിയത്. സൂഫികൾ അവിടെ ഇരു മതങ്ങളിലും സാഹോദര്യം, സ്നേഹം, സൗഹാർദം എന്നീ തത്ത്വങ്ങൾ നടപ്പാക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. സൂഫികളുടെ ഇത്തരത്തിലുള്ള നയങ്ങൾ മദ്ധ്യകാലയുഗങ്ങളിൽ വളരെയധികം ഫലപ്രദമാവുകയും ചെയ്തു.

ഇന്ത്യയിൽ സൂഫിസം പ്രചരിപ്പിച്ചിരുന്നവരിൽ കൂടുതലും യാഥാസ്ഥിതികരല്ലാത്ത നവീകരണേച്ഛുക്കളായ മുസ്ലിമുകളായിരുന്നു. അവർ ബുദ്ധമതത്തെ പറ്റിയും വേദാന്തങ്ങളെപ്പറ്റിയും പഠിച്ചവരായിരുന്നു. അതുപോലെ അക്കാലങ്ങളിലുള്ള പ്രസിദ്ധരായ ഹൈന്ദവ സന്യാസിമാരുമായും അവർക്ക് സമ്പർക്കം ഉണ്ടായിരുന്നു. ഹൈന്ദവ മതത്തിലെ അദ്വൈത തത്ത്വചിന്തകളുടെയും സൂഫിസത്തിന്റെ ആന്തരിക സത്തയുടെയും തത്ത്വങ്ങൾക്ക് സാമ്യമുണ്ടായിരുന്നു. അതനുസരിച്ചു ഇന്ത്യയിലും സൂഫി മുന്നേറ്റമാരംഭിച്ചു.

വാസ്തവത്തിൽ ഇന്ത്യയിൽ സൂഫി മുന്നേറ്റത്തിൽ ഹിന്ദുക്കളുടെ സ്വാധീനവുമുണ്ടായിരുന്നു. ഈ മുന്നേറ്റം ഹിന്ദുക്കൾക്കും മുസ്ലിമുകൾക്കും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ പൊതുവായ ഒരു പ്ലാറ്റ്ഫോമിനായുള്ള പ്രേരണയാവുകയും ചെയ്തു. സൂഫികളും ഇസ്‌ലാമിൽ വളരെയധികം ദൈവിക കാര്യങ്ങൾക്കായി സമർപ്പിതരായിരുന്നെങ്കിലും യാഥാസ്ഥിതിക മുസ്ലിമുകളുമായി അവർക്ക് അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു. സൂഫികൾ ആന്തരിക പരിശുദ്ധിയിൽ വിശ്വസിച്ചിരുന്നുവെങ്കിൽ യാഥാസ്ഥിതിക  മുസ്ലിമുകൾ കൂടുതലും ഭൗതിക കാര്യങ്ങൾക്ക് മുൻഗണന നൽകിയിരുന്നു. ആത്മാവും ദൈവവുമായുള്ള ഒത്തുചേരൽ, സ്നേഹത്തിലും ഭക്തിയിലുംകൂടിയെന്നു സൂഫികൾ വിശ്വസിച്ചു. ലോകത്തിലെ ഭൗതിക സുഖങ്ങൾ ത്യജിക്ക വഴി ദൈവത്തെ പ്രാപിക്കാമെന്ന് അവരുടെ വിശ്വാസമായിരുന്നു. മറ്റു സമൂഹങ്ങളിൽ നിന്നും ഒറ്റപ്പെട്ട ജീവിതമായിരുന്നു സൂഫികൾ നയിച്ചിരുന്നത്.

ഭാരതത്തിൽ ഇസ്ലാം മതം പ്രചരിക്കാൻ സൂഫികൾ ഒരു നിമിത്തമായിട്ടുണ്ട്. ഹിന്ദുക്കളുടെ ജാതിവ്യവസ്ഥ, തൊട്ടുകൂടാനയം എന്നീ സാമൂഹിക ഉച്ഛനീചത്വങ്ങൾ മൂലം അവരിൽ നല്ലയൊരു വിഭാഗം ഇസ്‌ലാമായി മതം മാറിയിരുന്നു. അവരുടെ സ്നേഹവും സത്യവുമുൾക്കൊണ്ട ആത്മാർത്ഥമായ പെരുമാറ്റം അനേകം ഹിന്ദുക്കളെ ആ മതത്തിലേക്ക് ആകർഷിക്കുന്നതിനു  കാരണമായി. അവരുടെ പ്രയത്നം കൊണ്ട് കാശ്മീരിൽ ഭൂരിഭാഗം ജനം ഇസ്‌ലാം സ്വീകരിച്ചു.  സൂഫികൾ വ്യാപകമായി ഇന്ത്യയിൽ പ്രചരിച്ചത് മുഗൾ ചക്രവർത്തിമാരുടെ കാലത്തായിരുന്നു. ഹൈന്ദവ രജപുത്രരുമായി വിവാഹ ബന്ധത്തിലേർപ്പിട്ടിരുന്ന മുഗളമാർ സൂഫിസ ചിന്തകൾ ഭാരതത്തിൽ പ്രചരിപ്പിക്കുന്നതിന് കാരണക്കാരുമായിരുന്നു. സൂഫി കലകളും സാഹിത്യവും സംഗീതവും ഹൈന്ദവ മുസ്ലിം ചിന്തകളിൽ ഒരു ഐക്യബോധമുണ്ടാക്കാനും കഴിഞ്ഞു. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ഇടയിൽ മതസൗഹാർദം സൃഷ്ടിക്കാൻ സൂഫികൾ ഒരു കാരണമായിരുന്നു. മുഗൾ കാലഘട്ടത്തിൽ സൂഫിമാർഗം പ്രചരിച്ചപ്പോൾ സൂഫികൾ മൗലിക വാദികളായ മുസ്ലിം പണ്ഡിതരുടെ അഭിപ്രായങ്ങൾ തള്ളിക്കളയുകയും ചെയ്തു. അവരുടെ ആരാധന സ്ഥലങ്ങളിലേക്കും ആശ്രമങ്ങളിലേക്കും ഹൈന്ദവ ജനതകളും സമ്മേളിക്കാൻ തുടങ്ങി. ഹിന്ദുക്കുട്ടികൾ മദ്രസാകളിൽ വിദ്യാഭ്യാസവും ചെയ്തിരുന്നു. ബ്രിട്ടീഷ്കാർക്കെതിരെ സൂഫികൾ പൊരുതിയതുകൊണ്ടു അവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. അതിനാൽ സൂഫിസം ഇന്ത്യയിൽ പ്രചരിപ്പിക്കാനും ബുദ്ധിമുട്ടായി തീർന്നു. ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ഇടയിലുള്ള മൗലിക വാദികളുടെ എതിർപ്പുകളും സൂഫിസം പ്രചരിപ്പിക്കുന്നതിന് തടസമായിരുന്നു.

സൂഫി വിശ്വാസവും അദ്വൈത വിശ്വാസവുമായി വ്യത്യാസമുണ്ട്. പലരും ഒന്നാണെന്ന തെറ്റിധാരണയും പുലർത്തുന്നു. അദ്വൈത സിദ്ധാന്തങ്ങളിൽ സർവ്വ സൃഷ്ടികളിലും വസ്തുക്കളിലും ദൈവിക ചൈതന്യമുണ്ടെന്നും അത് അനശ്വരമെന്നുമാണ് വിശ്വാസം. സൂഫികളും എല്ലാ സൃഷ്ടികളും ദൈവ സൃഷ്ടിയെന്നും അവയെ സ്നേഹിക്കുന്നത് ദൈവത്തെ സ്നേഹിക്കുന്നതുപോലെയെന്നും വിശ്വസിക്കുമ്പോൾ ഒറ്റ നോട്ടത്തിൽ അദ്വൈതമെന്നു തോന്നിപ്പോവും. ദ്വൈതവാദത്തിൽ പ്രകൃതിയും പ്രപഞ്ചവും ആത്മാവും അനശ്വരമായ അസ്തിത്വമുള്ളതാണ്. ഇതെല്ലാം ദൈവത്തിന്റെ പ്രതിഫലനമെന്നു അദ്വൈതവും പറയുന്നു. എന്നാൽ സൂഫികൾ വിശ്വസിക്കുന്നത് പ്രപഞ്ചം നശ്വരമെന്നും ദൈവം അനശ്വരമെന്നുമാണ്. ഈ കാണുന്ന നാം വിശ്വസിക്കുന്ന നശ്വരമെന്നുള്ളത് മിഥ്യയല്ലെന്നും എന്നാൽ മിഥ്യയെന്നുള്ളത് നശ്വരമെന്നും സൂഫികളുടെ വിശ്വാസമാണ്.

സൂഫിസം നാടിനും സമൂഹത്തിനും വളരെയധികം ഗുണങ്ങൾ ചെയ്തിട്ടുണ്ട്. 'സൂഫിസം' കാരണം ഹിന്ദുക്കളും മുസ്ലിമുകളും തമ്മിൽ ആത്മീയമായ ഒരു ബന്ധം സ്ഥാപിക്കുന്നതിനിടയാക്കി. സൂഫികളായി മരിച്ച വിശുദ്ധരുടെ ശവകുടീരങ്ങൾ ഹിന്ദുക്കളുടെയും മുസ്ലിമുകളുടെയും ഒരുപോലെയുള്ള തീർത്ഥാടന കേന്ദ്രങ്ങളായി മാറി. സൂഫികൾ ഒന്നിച്ചുകൂട്ടമായി സമ്മേളിക്കുന്ന സമയം ഹിന്ദു ശ്ലോകങ്ങളും പൂജാ പ്രാർത്ഥനകളും ഉരുവിടുകയെന്നതും പതിവാണ്. അത് ഹിന്ദി ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രോത്സാഹനത്തിനു സഹായകമായിരുന്നു. സൂഫി വിശുദ്ധരുടെ ഉർദുവിലുള്ള പ്രസംഗങ്ങളും പ്രഭാഷണങ്ങളും എല്ലാ ജാതികളിലുംപെട്ട ജനാവലികൾ ശ്രവിച്ചുകൊണ്ടിരുന്നു. സൂഫികളിലെ വിശുദ്ധന്മാർ നയിച്ചിരുന്നതും ലളിതമായ ജീവിതമായിരുന്നു. സാധാരക്കാരുടെ ജീവിതത്തിൽ അങ്ങനെയുള്ള ലളിത ജീവിതം പകർത്തുന്നതിനു സൂഫിസം ഒരു നിമിത്തമായിത്തീർന്നിരുന്നു.

എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 'സൂഫി റാബിയ 'അൽ-ആദവിയ്യ' എന്ന ഒരു സ്ത്രീ ഇറാഖിലുള്ള തന്റെ സ്വദേശമായ ബസ്രയിൽക്കൂടി നടക്കുകയായിരുന്നു. ഒരു കയ്യിൽ കത്തുന്ന വിളക്കും മറ്റേ കയ്യിൽ ഒരു തൊട്ടി വെള്ളവുമുണ്ടായിരുന്നു. ഇത് എന്തിനാന്നെന്ന് ചോദ്യം വന്നപ്പോൾ മറുപടി പറഞ്ഞത്, 'അവർക്ക് സ്വർഗം കത്തിച്ചു താഴെയിടണമെന്നും വെള്ളം ഒഴിച്ച് നരകത്തിലെ തീ ശമിപ്പിക്കണമെന്നു'മായിരുന്നു. അങ്ങനെയെങ്കിൽ മനുഷ്യർക്ക് നരകമെന്ന ശിക്ഷയോ സ്വർഗ്ഗമെന്ന പ്രതിഫലമോ ഇല്ലാതെ ദൈവത്തെ സ്തുതിച്ച് സ്നേഹിച്ചു ജീവിക്കാൻ സാധിക്കും. ദൈവത്തോട് സ്നേഹവും ഭക്തിയും പ്രകടിപ്പിക്കാൻ ചില സൂഫികൾ കവിതകളും എഴുതുന്നു. പതിനൊന്നാം നൂറ്റാണ്ടിലെ എഴുത്തുകാരനായ സൂഫി ഡാറ്റ ഗഞ്ച ബാഖ്‌ഷ് (Data Ganj Bakhsh) എന്നയാൾ  വളരെയധികം സങ്കീർണ്ണമായ സൂഫികളുടെ ദൈവശാസ്ത്രം എഴുതിക്കൊണ്ടിരുന്നു. അതിനുത്തരം പറയാൻ ഇസ്‌ലാം പണ്ഡിതർക്ക് സാധിക്കാതെയും വന്നിരുന്നു.

കൊഴിഞ്ഞുപോയ ഒരു രാത്രിയുടെ ഏകാന്തതയിൽ കവിയായ സൂഫി വിലപിച്ചു; 'ലോകം തന്നെ അടയ്ക്കപ്പെട്ട ഒരു ശവപേടകം പോലെയാണ്. അതിനുള്ളിൽ നമ്മെ അടച്ചിട്ടിരിക്കുന്നു. ഒപ്പം അജ്ഞതയും നിറച്ചിട്ടുണ്ട്. മൂഢതയിലും ഏകാന്തതയിലും ജീവിതം തള്ളി നീക്കുന്നു. മരണം പാഞ്ഞെത്തുമ്പോൾ ശവപേടകത്തിൽ നിന്നും ചിറകുള്ളവർ നിത്യതയിലേക്ക് പറന്നുയരുന്നു. ചിറകില്ലാത്തവർ ശവപേടകത്തിനുള്ളിൽ അടയുന്നു. കൂട്ടുകാരെ, മരണത്തിന്റെ ശവപേടകം തുറക്കുന്നതിനു മുമ്പ് ദൈവത്തിങ്കലേയ്ക്ക്! പറന്നുയരാനുള്ള പക്ഷികളാകാൻ നിങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുക. നിങ്ങളിലെ അഭിമാനകരമായ നേട്ടങ്ങളടങ്ങിയ പക്ഷിത്തൂവലുകളുടെയും  ചിറകുകളുടെയും ബലം വർദ്ധിപ്പിക്കുകയും വേണം!' സൂഫികളുടെ സുഭാഷിതങ്ങളിൽ പറയുന്നു, 'അന്വേഷിപ്പിൻ കണ്ടെത്തും! ഞാൻ ദൈവത്തെ അന്വേഷിച്ചു. കണ്ടെത്തിയത് എന്നെത്തന്നെയായിരുന്നു. എന്നെത്തന്നെ അന്വേഷിച്ചു. എന്നിൽ സത്യവും സ്നേഹവുമായ ദൈവത്തെ മാത്രം കണ്ടു.'

Read more

കേരളത്തെ അറിയുകയും, കേരളം അറിയുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടി

കേരളത്തെ അറിയുകയും കേരളം അറിയുകയും ചെയ്ത നേതാവാണ് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയത്തിലും പാര്‍ട്ടിയിലും അദ്ദേഹത്തിന് എതിരാളികള്‍ ഉണ്ടെങ്കിലും അവര്‍ക്കൊക്കെ ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയോടല്ല മറിച്ച് അദ്ദേഹത്തിന്റെ ആശയത്തോടായിരിക്കും എതിര്‍പ്പ്. പ്രവര്‍ത്തനത്തോടും പ്രവര്‍ത്തനരീതിയോടുമായിരിക്കും എതിര്‍പ്പ്. അല്ലാതെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടും വ്യക്തിജീ വിതത്തോടുമായിരിക്കില്ല. അതാണ് അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടി.

ആ ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചുയെന്ന്, അതും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചുയെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ തക്ക രാഷ്ട്രീയാന്തത കേരള ജനതയ്ക്കുണ്ടോയെന്നു ചിന്തിക്കണം. ഉമ്മ ന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെയും ഭരണാധികാരിയുടേയും ജീവിതവും വ്യക്തിമാഹാത്മ്യവും ഏതൊരു മലയാളിക്കും കാണാപാഠമാണ്.

അതുകൊണ്ടുതന്നെ അദ്ദേഹത്തെപ്പോലെ ഒരു വ്യക്തിയെക്കുറിച്ച് ഒരു പീഡനകഥമെനഞ്ഞു കൊണ്ടുവരുമ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മാത്രമല്ല അദ്ദേഹത്തെ നഖശിഖാന്തം എതിര്‍ക്കുന്നവര്‍ പോലും വിശ്വസിക്കില്ല. അതാണ് കേരളത്തിന്റെ ഉമ്മന്‍ചാണ്ടി. അതാണ് ഉമ്മന്‍ചാണ്ടിയുടെ വിജയവും ശക്തിയും. അതുകൊണ്ട് ഉമ്മന്‍ചാണ്ടി ആദര്‍ശത്തിന്റെ ആള്‍രൂപമെന്നോ മഹാനായ ഭരണാധികാരിയെന്നോ പറയുന്നില്ല. രാഷ്ട്രീയത്തിനപ്പുറം മൂല്യങ്ങള്‍ കാക്കുന്ന ഒരു വ്യക്തിയാ ണ് ഉമ്മന്‍ചാണ്ടി.

ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചുവെന്നു പറഞ്ഞാല്‍ അതും ഒരു ഉന്നത രാഷ്ട്രീയ നേതാവും മുന്‍ ഭരണാധികാരിയുമായ ഒരു വ്യക്തി പീഡിപ്പിച്ചു യെന്ന് പറഞ്ഞാല്‍ ആ സ്ത്രീയോട് സഹതാപവും സഹാനുഭൂതിയും ഉണ്ടാകുക സാധാരണമാണ്. ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചത്. സഹാനുഭൂതിക്കു പകരം ജനരോക്ഷം ആ സ്ത്രീക്കുനേരെ ഉണ്ടാകുകയാണുണ്ടായത്. വന്‍ വിവാദം ഉണ്ടാകേണ്ടിടത്ത് ഒരു കരിയിലപോലുമനങ്ങിയില്ലായെന്നതാണ് സത്യം. ആ ആരോപണം ഒരു ചായകോപ്പയിലെ കൊടുങ്കാറ്റുപോലുമുണ്ടാക്കാതെ കെട്ടടങ്ങി പോയ പ്പോള്‍ വാദി പ്രതിയായപോലെയായിപ്പോയി. മലപോലെ വന്നത് എലിയേക്കാള്‍ ശുഷ്ക്കിച്ച് ചെറുതായി പോയത് ഉമ്മന്‍ചാണ്ടിക്കു നേരെ പ്രയോഗിച്ചതു കൊണ്ടാണ്.

കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പീഡന ആരോപണം ഇതാദ്യമല്ല. പല അവസരത്തിലും പല മന്ത്രിമാര്‍ക്കുമെതിരെയും ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും നിയമസഭ പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെയും ലൈംഗീക പീഡന ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പീഡനങ്ങള്‍ പലരും ആരോപിക്കുകയും അതില്‍ പലതും കോടതിയില്‍ കേസ്സായി വരികയും ചെയ്തിട്ടുണ്ട്. ആ ആരോപണങ്ങള്‍ കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കു കയും അതേ തുടര്‍ന്ന് മന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടിയും വന്നിട്ടുണ്ട്. പീച്ചി, ഐസ്ക്രീം തുടങ്ങിയവ അതില്‍ ചിലതു മാത്രമാണ്. അതിലൊക്കെ പീഡനവിധേയയോട് അനുകമ്പയും അതില്‍ സത്യത്തിന്റെ അംശമു ണ്ടെന്നും ജനം വിശ്വസിച്ചിരുന്നു. ചതിയില്‍ വീഴ്ത്തിയോ ഭീ ഷണിപ്പെടുത്തിയോ പ്രലോഭനങ്ങള്‍ നല്‍കിയോ ആയിരുന്നു ആ പീഡനങ്ങള്‍ മിക്കതും നടന്നിട്ടുള്ളത്. തന്നെ പീഡിപ്പിച്ചുയെന്ന് പറയാന്‍ പോലും അഭിമാനം അുവദിക്കാത്തവരായിരുന്നു അവരില്‍ മിക്കവരും. അതൊക്കെകൊണ്ടുതന്നെയാണ് ഇരയോട് ജനത്തിന് സഹതാപവും സഹാനുഭൂതിയും ഉണ്ടായത്. അത് സത്യമാണെന്ന് ജനം വിശ്വസിച്ചിരുന്നതും. എന്നാല്‍ ഇവിടെ ആ ഒരു സഹാനുഭൂതിയും സഹതാപവും ജനത്തിനുണ്ടായില്ല. അവരത് സത്യമാണെന്ന് വിശ്വസിച്ചിട്ടുമില്ല. കാരണം ഇതില്‍ ഇരയെന്ന വ്യക്തിയുടെ ലക്ഷ്യവും വിശ്വാസ്യതയും ജനത്തിന് അറിയാമെന്നതു തന്നെ. കെട്ടിച്ചമച്ച ഒരു കഥയുമായി ഗൂഢലക്ഷ്യവുമായി മറ്റാരുടെയോ പിന്‍ബലത്തില്‍ ഒരു പീ ഡനകഥ അതും കേരളം ആദരണീയനായി കരുതുന്ന കുടുംബ ബന്ധങ്ങളുടെ മൂല്യമറിയാവുന്ന സാധാരണക്കാരനെ മനസ്സിലാക്കുകയും പ്രായോഗിക രാഷ്ട്ര യത്തിനപ്പുറം ജനത്തെ അറിയു കയും ചെയ്യുന്ന ഒരു വ്യക്തിക്കെതിരെ പീഡനമാരോപിച്ചത് സ്ത്രീ സമൂഹത്തിനു തന്നെ അ പമാനമാണ്.

ഒരു ശക്തമായ പിന്‍ബലത്തിലാണ് ആ സ്ത്രീ ഈ ആരോപണമുന്നയിച്ചത് എന്ന് വ്യക്തമാണ്. അവരുടെ ലക്ഷ്യം രാഷ്ട്രീയവൈര്യമോ വ്യക്തിഹത്യയോ ആണെന്നുള്ളത് ഒരു നഗ്‌നസത്യമാണ്. എന്നാല്‍ അവര്‍ പ്രതീക്ഷിച്ച രീതിയിലുള്ള യാതൊന്നും ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി പ്രഭാവത്തിനേറ്റില്ല. അദ്ദേഹം അതേക്കുറിച്ച് കാര്യമാത്രമായി അഭിപ്രായം പോലും പറയാതിരുന്നുയെന്നതാണ് മ റ്റൊരു വസ്തുത. കാരണം ഉമ്മ ന്‍ചാണ്ടിയേക്കാള്‍ നന്നായി അദ്ദേഹത്തെ അറിയുന്നത് കേരളത്തിലെ ജനങ്ങളാണെന്ന് അദ്ദേഹത്തിന് നന്നായറിയാം. അവരോട് താനൊരു വിശദീകരണം പോയിട്ട് ഒരു നിഷേധക്കുറിപ്പ് പോലും പറയേണ്ട ആവശ്യമില്ലായെന്ന് ചിന്തിച്ചതാകാം അദ്ദേഹം അതേക്കുറിച്ച് അഭിപ്രായപ്രകടനം പോലും നടത്താതിരുന്നത്.

ഒരു നേതാവിന്റെ ഏറ്റവും വലിയ മഹത്വം എന്താണെന്ന് ചോദിച്ചാല്‍ ജനം ആ നേതാവിനെ പൂര്‍ണ്ണമായും അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുയെന്നതാണ്. അതാണ് ആ നേതാവിന്റെ ശക്തിയും. ആ വ്യക്തിക്ക് ഏത് ആരോപണത്തെയും പുഞ്ചിരിച്ചുകൊണ്ടു തന്നെ നേരിടാന്‍ കഴിയും. താന്‍ തെറ്റ് ചെയ്തിട്ടില്ലായെന്ന് പറയാതെ തന്നെ ജനം അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കും. അങ്ങനെയൊരു നേതാവിനു മാത്രമെ ആരോപണങ്ങളെ അതിജീവിക്കാന്‍ കഴിയൂ. ധൈര്യപൂര്‍വ്വം പൊതുജനമദ്ധ്യത്തില്‍ ഇറങ്ങിവന്ന് അവരെ നയിക്കാന്‍ കഴിയൂ. ഏതന്വേഷണത്തേയും നേരിടാന്‍ കഴിയൂ. തനിക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചപ്പോഴും ഉമ്മന്‍ചാണ്ടിയില്‍ കൂടി കണ്ടതും കേട്ടതും അതാണ്. പതറാതെ നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞ തും അതാണ്.

അതുകൊണ്ട് ഉമ്മന്‍ ചാണ്ടി ആദര്‍ശത്തിന്റെ ആള്‍രൂപമാണെന്ന് പറയുന്നില്ല. വ്യക്തി ജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും മഹത്വമെന്തെന്ന് അദ്ദേഹത്തിനറിയാം. അതിന്റെ മൂല്യമറിഞ്ഞ് ജീവിക്കുന്ന ഒരു വ്യക്തിയാണെന്നതിന്റെ ഉദാഹരണമാണ് ആറ് പതിറ്റാണ്ട് രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടായിട്ടും അദ്ദേഹത്തിനെതിരെ ഇതുപോലെയൊരു ആരോപണം ഇതുവരെയും ആരും ഉന്നയി ക്കാതിരുന്നത്.

ഗ്രൂപ്പ് രാഷ്ട്രീയ ചരടു വലികളും രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളും കൊണ്ടും കൊടുത്തും വളര്‍ന്ന ഒരു രാഷ്ട്രീയ നേതാവു തന്നെയാണ് ഉമ്മന്‍ ചാണ്ടിയെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവശുദ്ധി ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലായെന്നതാണ് അത് തെളിയിക്കുന്നത്. അങ്ങനെയൊരു വ്യക്തിയെ താറടിച്ചു കാണിക്കാന്‍ ഒരാള്‍ രംഗത്തു വരുമ്പോള്‍ ആ വ്യക്തിയും പൂര്‍ണ്ണമായും കുറ്റമറ്റതും നിരപരാധിത്വവും ചാരിത്രശുദ്ധി യുമുള്ളതാകണം. ഇല്ലെങ്കില്‍ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ശരീരം വിറ്റ് ജീവിക്കുന്നവരേക്കാള്‍ അറപ്പോടെയേ ജനം കാണൂ. അവരോടു കാണിക്കുന്ന അനുകമ്പപോലും ജനം നല്‍കുകയില്ല.

സ്വാര്‍ത്ഥ ലക്ഷ്യത്തിനും തന്‍കാര്യ സാദ്ധ്യത്തിനുമായി മാനം വിറ്റും നടക്കുന്നവരെക്കൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടുന്നവര്‍ ആരായിരുന്നാലും അവര്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലത്. ആശയങ്ങളെ ആശയങ്ങളോടാണെതിര്‍ക്കേണ്ടത് അല്ലാതെ ഇത്തരം വിലകുറഞ്ഞ മാര്‍ക്ഷത്തില്‍ക്കൂടിയല്ല. അത് ആദ്യം ഒരു ഓളമുണ്ടാക്കും അ തില്‍ സത്യമില്ലെങ്കില്‍ അത് യാതൊരു ചലനവുമുണ്ടാക്കാതെ പോകുമെന്ന് മാത്രമല്ല അതിനു പിന്നിലെ പിന്നണി പ്രവര്‍ത്തകരെ തിരിച്ചറിയുകയും തിരസ്ക്കരിക്കുകയും തകര്‍ത്തു കളയുകയും ചെയ്യും.

കാര്യമില്ലാതെ കരിവാരി തേയ്ക്കാന്‍ ശ്രമിച്ചവരുടെ ശരീരമാസകലം കരിയാണെന്നസ്ഥിതിയാണുണ്ടായത്.പ്രത്യയ ശാസ്ത്രവും വിപ്ലവവീര്യവും നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുഘോഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നാലാംകിട രാഷ്ട്രീയമായി പോയി ഇതെന്ന തില്‍ യാതൊരു സംശയവുമില്ല. രാഷ്ട്രീയാചാര്യന്മാര്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനം കേവലം ഒരു സാരിത്തുമ്പില്‍ തൂങ്ങി ത രംതാഴുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും നാണംകെട്ട രാഷ്ട്രീയക്കളിയായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂ. വൃത്തികെട്ട രാഷ്ട്രീയ അടവായി മാത്രമെ ഇത് ജനം കണക്കാക്കൂ.

തോക്കിനു മുന്നിലും നെഞ്ചു വിരിച്ചുകൊണ്ട് വിപ്ലവത്തിന്റെ വിത്തുവിതച്ചവരുടെ പാര്‍ട്ടി പെണ്ണിന്റെ അടിവസ്ത്രം കൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടുമ്പോള്‍ നാളെ ആപ്രസ്ഥാനം മാലിന്യകൂമ്പാരത്തിലെ അഴുക്കു ചാലിനേക്കാള്‍ ദുര്‍ഗന്ധമായിത്തീരും. അവരെ കണ്ട് ജനം മുഖം മറയ്ക്കുകമാത്രമല്ല മൂക്കുപൊത്തികൊണ്ട് ആ ട്ടിപ്പായിക്കും. അന്നും മൂല്യങ്ങള്‍ കാക്കുന്നവര്‍ മുഖമുയര്‍ത്തി നടക്കും. 

Credits to joychenputhukulam.com

Read more

കേരളത്തിൽ രാഷ്ട്രീയ യൂണിവേഴ്സിറ്റികൾ ആരംഭിക്കണം (വാൽക്കണ്ണാടി )

കലാലയം വെറും രാഷ്ട്രീയ കളരി അല്ലെന്നും പഠന കേന്ദ്രമാണെന്നും ഉള്ള കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരാമർശം ഒരു വലിയ ചർച്ചക്കാണ് വഴി മരുന്നിട്ടിരിക്കുന്നത്‌. പൊന്നാനി എം. ഇ. എസ്  കോളേജിൽ നടന്ന വിദ്യാർത്ഥി സമരത്തെക്കുറിച്ചു ഉള്ള മാനേജ്മെന്റിന്റെ പരാതിയിൽ കഴമ്പുണ്ടെന്നും, സമരം ചെയ്യേണ്ടവർ കലാലയത്തിനു പുറത്തു പോയി ചെയ്യട്ടെ; പഠന കേന്ദ്രങ്ങൾ കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ കോടതി പരാമർശം, കേരളത്തെ അരാഷ്രീയവൽക്കരിക്കാനുള്ള കടന്നുകയറ്റമാണെന്നു രാഷ്ട്രീയക്കാർ തുറന്നടിച്ചു. 

കുറെ വർഷങ്ങൾ പിന്നോട്ട് പോകുമ്പോൾ കലാലയ രാഷ്രീയ ദിനങ്ങളുടെ മാസ്മരിക ഭാവം ഇതൾ വിരിയുകയാണ്. എഴുപതുകളിലെ ശരാശരി മലയാളി കോളേജ് ജീവിതത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് കലാലയ രാഷ്രീയം. ബോയ്സ് ഹൈ സ്കൂളിലെ മുരടിച്ച ദിനങ്ങളിൽ നിന്നും ഒരു വലിയ വാതായനം ആണ് കോളേജ് തുറന്നിട്ടത് . പെങ്ങന്മാരേ, സഹോദരിമാരേ ഒരു വോട്ട് കെ. സ്. യൂ വിനു നൽകണേ എന്ന് കേണു അപേക്ഷിക്കുമ്പോൾ തല താഴ്ത്തി കിലുക്കാംപെട്ടി പോലെ  ചിരിച്ചു കൊണ്ട് നോട്ടീസ് വാങ്ങി പോകുന്ന പെൺകുട്ടികൾ. അന്ന് പ്രീഡിഗ്രി കോളേജ് തലത്തിലായിരുന്നതുകൊണ്ടു കൗമാരത്തിന്റെ ആരബ്ധത, ബൊഗൈൻവില്ല പൂക്കൾപോലെ നിറഞ്ഞു നിന്ന കോളേജ് വഴികൾ. ആരാണ് സ്ഥാനാർഥിയെന്നു വലിയ പിടിയില്ലെങ്കിലും ഏറ്റവും കൂടുതൽ നോട്ടീസ് വിതരണം നടത്തി എന്നതിൽ അഭിമാനിച്ചിരുന്നു. ഒരു മുഖം മാത്രം എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കുക എന്ന ക്ലേശകരമായ പരിശ്രമം ആയിരുന്നു അതിനു പിന്നിൽ. പാർട്ടിക്കൊടിയും പിടിച്ചു മുദ്രാവാക്യം മുഴക്കി കോളേജ് വരാന്തകളിൽ കൂട്ടമായി നടന്നു പോകുമ്പോഴും ശ്രദ്ധിക്കപ്പെടുവാനുള്ള ത്വര ജ്വലിച്ചു നിന്നിരുന്നു. പ്രത്യയ ശാസ്ത്രത്തിന്റെ പിൻബലം ഒന്നുമായിരുന്നില്ല പ്രീഡിഗ്രി രാഷ്ട്രീയം. 

ആയിടക്ക് പാർട്ടി ഒരു സമരം പ്രഖ്യാപിച്ചു, സമരത്തിൻറ്റെ കാരണം എന്താണെന്നു മനസിലായുമില്ല തിരക്കിയതുമില്ല, പഠിപ്പുമുടക്ക്, വരാന്തകൾ തോറും മുദ്രാവാക്യം വിളിച്ചു നടന്നു കൂട്ടമണിയടിച്ചു കോളേജ് വിടുവിച്ചു. അങ്ങനെ സ്വയം ക്ലാസ് മുടക്കി പ്രതിഷേധം പ്രകടിപ്പിച്ചു ജാഥയായി വഴിയിലേക്ക്, അപ്പോഴാണ്‌ റോഡ് തടയൽ ആണ് പാർട്ടി ആഹ്വാനം എന്ന് കേട്ടത്. തിരക്ക് പിടിച്ച എം . സി . റോഡിൽ തടസ്സങ്ങൾ കൊണ്ട് വയ്ക്കാൻ വലിയ ഉന്മേഷമായിരുന്നു. കെ .സ് .ർ .ടി. സി , ഫാസ്റ്റ് പാസ്സന്ജർ ബസ് ആയിരുന്നു മുന്നിൽ കിടന്നത്. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു തിളപ്പൻ നേതാവ് വണ്ടിയുടെ മുന്നിൽ ആഞ്ഞു അടിച്ചു ഡ്രൈവറോട്  വണ്ടി മാറ്റി പാർക്ക് ചെയ്യാൻ ആഞ്ജാപിക്കുകയാണ്. അയാൾ കാട്ടികൂട്ടുന്ന വീര്യം അഭിമാനത്തോടെ നോക്കി നിന്നു . ചെറിയ ആ മനുഷ്യൻ എത്ര വാഹനങ്ങളാണ് തടഞ്ഞു നിറുത്തിയത്. സന്തോഷത്തോടെ റോഡിൻറ്റെ കുറുകെ നിന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ ഒരിക്കൽ പോലും ചോദിച്ചില്ല എന്തിനാണ് ഈ സമരമെന്ന്. ബസിൽ ഉണ്ടായിരുന്ന  ആരോ ഒരാൾ എന്തിനാ കുട്ടികളെ ഈ തടയൽ, വളരെ അത്യാവശ്യത്തിനു പോകേണ്ടതാണ് എന്ന് പറഞ്ഞപ്പോൾ അയാളെ കൊല്ലാകൊല ചെയ്തതും നോക്കി കണ്ടു. നാളത്തെ നേതൃത്വ പരിശീലനത്തിന് ഇത് കൂടിയേ മതിയാകുകയുള്ളൂ എന്ന തിരിച്ചറിവാണ് ഉണ്ടായി കൊണ്ടിരുന്നത്. ഒരു ഉത്സവം പോലെ ആഘോഷിച്ചുനിന്ന പ്രീഡിഗ്രി സമരക്കാർ ഒന്നും അറിയാതെ സമരം തുടർന്നു. പെട്ടന്ന് കുറെ നാട്ടുകാർ ബലമായി സമരക്കാരെ തള്ളിമാറ്റി ആക്രോശിച്ചു, മാറിക്കോ, വണ്ടി പോകട്ടെ, റോഡ് തടയൽ സമരം പൊളിഞ്ഞു. പിന്നെയാണ് അറിയുന്നത് ഇത്തരം കനത്ത ഇടപെടൽ ഉണ്ടാകും എന്ന് അറിഞ്ഞു മൂത്ത നേതാക്കൾ നേരത്തെ സ്ഥലം കാലിയാക്കിയിരുന്നു. 

കെ. എസ്. ആർ. ടി. സി ഒരു ബുക്കിംഗ് സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വീണ്ടും ഒരു സമരം. കോളേജ് അടപ്പിച്ചു ജാഥയായി ജംഗ്ഷനിലേക്ക് പോയി അവിടെ എരിപൊരി വെയിലിൽ കുത്തി ഇരുന്നു മുദ്രാവാക്യം വിളിച്ചു , നേതാക്കൾ ഘോര ഘോര പ്രസംഗം, പോലീസ് വരുന്നു വണ്ടിയിൽ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് പോകയാണ്. അതിലും കിടന്നു തൊണ്ട തുറന്നു മുദ്രാവാക്യം വിളിക്കയാണ്. സ്റ്റേഷനിൽ ചെന്നപ്പോൾ അറസ്റ്റ് ചെയ്തു കൊണ്ടുവന്ന സമരക്കാരുടെ പേരുവിവരം എഴുതി എടുത്തു എവിടുന്നോ ഒരു നാരങ്ങാവെള്ളം കിട്ടി, കുട്ടികളെ ഇനി പൊയ്ക്കൊള്ളൂ, പോലീസ് പറഞ്ഞു. പിന്നീടാണ് അറിയുന്നത്, ബുക്കിംഗ് സ്റ്റേഷൻ അനുവദിച്ച വിവരം നേരത്തേതന്നെ അറിഞ്ഞുകൊണ്ടാണ്, സമരം നടത്താൻ നേതാവ് ആഹ്വാനം ചെയ്തത്, പോലീസ്‌കാരുമായുള്ള ഇടപെടലൊക്കെ പുള്ളി കൃത്യമായി അറേഞ്ച് ചെയ്തിരുന്നു. പിറ്റേദിവസത്തെ പത്ര വാർത്തയിൽ പാർട്ടി നടത്തിയ സമരം വിജയം കണ്ടു എന്നും പ്രസംഗിച്ച നേതാവിന്റെ പേരും അടിച്ചു വന്നു.  

വീണ്ടും കോളേജിൽ ഒരു കനത്ത സമരം, എന്താണ് കാരണമെന്നു ഇപ്പോഴും ഓർക്കാൻ പറ്റുന്നില്ല. പക്ഷെ അത് കുറച്ചു കടന്ന കൈ ആയി മാറി. രണ്ടു രാഷ്രീയപാര്ടികള് തമ്മിൽ കൂട്ട തല്ല്, സൈക്കിൽ ചെയിനും മുട്ടൻ കമ്പുകളുമായി തേരാപ്പാരാ ഓടുന്ന രംഗം. സംഗതി പണി മാറുകയാണെന്ന് കണ്ടു പ്രീഡിഗ്രി സംഘം ദൂരെ മാറിനിൽക്കയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് തീരെ പിടിയില്ല. കുപ്പിയും ഗ്ലാസും പൊട്ടുന്നതും ആക്രോശവും ഓട്ടവും ഒക്കെ കേൾക്കാം. പെൺകുട്ടികൾ ഒക്കെ ക്ലാസ്സിൽ നിന്നും ഓടി പോകയാണ്. പിന്നെ കാണുന്നത് പ്രിൻസിപ്പാലിന്റെ മുറിയിൽ നടക്കുന്ന കിരാതമായ കൂട്ടതല്ലാണ്. ദൂരെ നിന്ന് എല്ലാവരും നോക്കുന്നു , നാട്ടുകാർ കൂട്ടമായി കോളേജ് അതിർത്തിയിൽ നോക്കി നിൽക്കുകയാണ് . കൂടുതലും കുട്ടികൾ പിരിഞ്ഞുപോയി തുടങ്ങി, അപ്പോൾ പോലീസ് എത്തി പത്രക്കാരും വന്നു, രക്തത്തിൽ കുതിർന്ന ഒരു കുട്ടിയുടെ ശരീരം കുറേപ്പേർ ചേർന്ന് എടുത്തുകൊണ്ടു പോകുന്നതാണ് പിന്നെ കണ്ടത്, സംഭവംകണ്ടു ഭയന്ന് വീട്ടിൽ പോയി. പിറ്റേ ദിവസം വിദ്യാർഥി സംഘട്ടനത്തെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു എന്നാണ് അറിഞ്ഞത് . പുറത്തേക്കു പോകാനും ഭയം. ഒരാഴ്ചക്കകം സംഗതി ഗൗരവമായി മാറി, കുട്ടി മരിച്ചു, കോളേജ് മാസങ്ങളോളം അടഞ്ഞു കിടന്നു. ഇരുഭാഗത്തേയും അക്രമത്തിനു ഇടയാക്കിയ നേതാക്കളെ കോളജിൽ നിന്നും പുറത്താക്കി. 

അടിയന്തരാവസ്ഥ കാലത്തെ കലാലയ രാഷ്രീയയം ശാന്തമായിരുന്നു. പാർട്ടിതല തിരഞ്ഞെടുപ്പുകൾക്ക് പകരം ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുത്തു, അവർ കോളേജ് സ്റ്റുഡന്റ്  ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഒക്കെ ശാന്തം. രാഷ്ട്രീയ കോലാഹലങ്ങൾ ഒന്നും ഉണ്ടായില്ല, സമരം ചെയ്യാനാരും ധൈര്യപ്പെട്ടും ഇല്ല. അടിയന്തരാവസ്ഥ പിൻവലിച്ചതോടുകൂടി ഉറങ്ങിക്കിടന്ന കലാലയ രാഷ്ട്രീയം സടകുടഞ്ഞെഴുനേറ്റു. അപ്പോഴേക്കും പ്രീഡിഗ്രി സംഘം മുതിർന്ന നേതാക്കളായി മാറി. പഴയകാല സമരത്തിന്റെ പ്രതാപം തിരിച്ചുവന്നു.    

വീണ്ടും ഒരു സമര രംഗം, ഇടതുപക്ഷം ആഹ്വാനം ചെയ്ത സമരം ആയതുകൊണ്ട്, ക്ലാസ്സിൽ സ്ഥിരമായി കേറാത്ത വലതുപക്ഷ നേതാക്കളും ക്ലാസ്സിൽ കയറി ഇരിപ്പുണ്ട്. അദ്ധ്യാപകനെ തള്ളിമാറ്റി സമര സംഘം ആവേശകരമായി ക്ലാസ് മുറിയിലേക്ക് പ്രവേശിച്ചു. ഒരു ചെറിയ വിപ്ലവകാരി സമര കാരണം വിശദീകരിച്ചു , എല്ലാവരും ക്ലാസ്സിൽ നിന്നും പുറത്തിറങ്ങണം എന്ന് ആവശ്യപ്പെട്ടു. അയാൾ ഞങ്ങളുടെ ക്ലാസ്സിൽ തന്നെയുള്ള ഒരു വിപ്ലവ സഖാവ് ആയിരുന്നു. ഉടൻ പുറകിലിരുന്ന ഖദർ നേതാക്കൾ എഴുനേറ്റു, ക്ലാസ് വിട്ടുപോയില്ലേൽ നീ എന്ത് ചെയ്യുമെടാ എന്ന് തർക്കിച്ചു തുടങ്ങി. അപ്രതീക്ഷിത പ്രതിരോധത്തിൽ ഒന്ന് നടുങ്ങിയ വിപ്ലവ നേതാവിൻറ്റെ വീര്യം തിളച്ചു . പിന്നെ സംസാരത്തിന്റെ ഭാഷ മാറി, ശംബ്ദം ഉയർന്നു. രണ്ടു കൂട്ടരും ക്ലാസ്സിൽ ഒരു സംഘട്ടനത്തിനുള്ള പുറപ്പാടിലായി. മുൻ നിരയിൽ ഇരുന്ന ലേഖകൻ, ഭയപ്പാടോടെ, എങ്ങോട്ടു ഇറങ്ങി ഓടണം എന്ന് ശങ്കിച്ച് നിൽക്കുകയായിരുന്നു. എവിടുന്നോ വന്ന ഒരു ധൈര്യം, പെട്ടന്ന് എഴുനേറ്റു , വളരെ ഉച്ചത്തിൽ, ‘ഇത് നമ്മുടെ സ്വന്തം ക്ലാസ്, ഇവിടെ നമ്മൾ തമ്മിൽ തല്ലരുത്’ എന്ന് പറഞ്ഞു രണ്ടു കൂട്ടരെയും രണ്ടു സൈഡിലേക്ക് പറഞ്ഞു വിട്ടു. ദൈവാധീനത്തിനു ഇരു  കൂട്ടരും അത് അനുസരിച്ചു രണ്ടു വഴിക്കു പിരിഞ്ഞു. 

കോളേജ് പഠന കാലത്തിനു ശേഷം,വർഷങ്ങൾ കഴിഞ്ഞു, അന്ന് അവിടെ ഉണ്ടായിരുന്ന ഖദർ സുഹൃത്തിനെ കണ്ടുമുട്ടി, പഴയ ചില കാര്യങ്ങൾ അയവിറക്കിയ കൂട്ടത്തിൽ അയാൾ പറഞ്ഞു, ‘അന്ന് നിങ്ങൾ അവനെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ അവനെ ഞങ്ങൾ അവിടെയിട്ടു തീർത്തേനെ, അതായിരുന്നു ഞങ്ങളുടെ പ്ലാൻ. നിങ്ങൾ അങ്ങനെ ഇടപെടും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ലായിരുന്നു’. ആ സുഹൃത്തിന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് നടുങ്ങി പോയി. എന്താണ് അവിടെ സംഭവിക്കാമായിരുന്നത്?! , കുറെ ദിവസങ്ങൾ എന്റെ ഉറക്കം കെടുത്തിയ വിചാരങ്ങൾ ആയി അവ മാറി.  നാട്ടിൽ നിന്ന് പോരുന്നതിനു മുൻപ് ചില്ലറ ബാങ്ക് ഇടപാടുകൾക്കായി അടുത്ത ബാങ്കിൽ ചെന്നു. ബാങ്ക് ക്ലർക്ക് മുഖമുയർത്തി നോക്കി, വളെരെ കണ്ടു പരിചയമുള്ള കണ്ണുകൾ, വിശ്വസിക്കാനായില്ല , അത് അവൻ തന്നെ അന്നത്തെ വിപ്ലവ സഖാവ് ! ആ കണ്ണുകളിൽ കുറെ നേരം നോക്കി നിന്നു, രക്തം തളംകെട്ടിനിൽക്കുന്ന ചില ചിത്രങ്ങൾ വളരെ വേഗം മനസ്സിൽകൂടി കടന്നു പോയി. കോരസനു എന്നെ മനസ്സിലായില്ലേ?, ഞാൻ സുരു , നമ്മൾ ഒരു ക്ലാസ്സിൽ ആയിരുന്നില്ലേ , മറന്നുപോയോ? ഇല്ല സുഹൃത്തേ അങ്ങനെ മറക്കാൻ ഒക്കുമോ ? തിരികെ ബാങ്കിൽ നിന്നും ഇറങ്ങി പുറത്തു നിന്ന മരത്തിൽ പിടിച്ചുകൊണ്ടു ആകാശത്തേക്ക് നോക്കി നിന്നു ; അത് അവൻ തന്നെയോ അതോ അവന്റെ പ്രേതമോ? 

കോളേജ് കാലത്തെ ഹരമായിരുന്നു സമരങ്ങൾ. പഠനം രണ്ടാമതും സമരം ഒന്നാമതുമായ ഒരു കാലം. വല്ല റെയിൽവേ ടെസ്റ്റ്, ബാങ്ക് ടെസ്റ്റ് ഒക്കെയാണ് ഭാവിയെപ്പറ്റി ചിന്തിക്കാനുള്ള ആകെ സാദ്ധ്യതകൾ, അല്ലെങ്കിൽ എങ്ങനെയെങ്കിലും ഗൾഫിൽ പോയി പറ്റുക. ഭാവിയെക്കുറിച്ചു ആശങ്ക ഉണ്ടായിരുന്നതിനാൽ രാത്രി കൂടുതലും പഠന പരിപാടികളായിരുന്നു. ട്യൂഷൻ സെന്ററിലെ നൈനാൻ സാറിന്റെ വീട്ടിൽ രാത്രി പത്തുമണിക്ക്, കോസ്റ്റ് അക്കൗണ്ടിംഗ് പഠിക്കാൻ പോയ എത്ര എത്ര രാത്രികൾ! . എങ്ങനെയെകിലും പരീക്ഷക്ക് കടന്നു കൂടിയേ പറ്റുള്ളൂ, അതിനാൽ പകൽ സമരവും രാത്രി പഠനവുമായി ഒരു കാലം. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സാറുമ്മാരുടെ ഇംഗ്ലീഷ് ആണ് ആകെ ഇംഗ്ലീഷിന്റെ സംഭാഷണ രൂപമായ മാതൃക, അത് ഇംഗ്ലീഷ് ആണോ മംഗ്ലീഷ് ആണോ എന്നറിയില്ല, ആ ഉച്ചാരണവും സംഭാഷണവുമാണ് ആകെ കൈമുതൽ, അത് ധൈര്യമായി പുറത്തു പറയാൻ പോലും കഴിയാത്ത പരിശീലനം. മൂന്നുവർഷ കോമേഴ്‌സ് ഗ്രാഡുവേറ്റിനു ഒരു ലെഡ്ജർ എങ്ങനെ ഇരിക്കുന്നു എന്ന് പോലും നേരിട്ട് കാണാൻ കഴിയാത്ത പരിശീലനം. ഒക്കെ സങ്കൽപ്പിക്കുക, പരിമിതമായ സാദ്ധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് സ്വപ്നം വികസിപ്പിക്കുക. അത് ശരിക്കും മനസ്സിലായത് ഒരു കോളേജ് ട്രിപ്പിൽ ആയിരുന്നു. കുറ്റാലത്തുവച്ചു അവിടെ മദ്രാസിൽ നിന്നും വന്ന കുട്ടികൾ ഇംഗ്ലീഷിൽ ചിലതു ചോദിച്ചപ്പോൾ ഞങ്ങളുടെ ക്ലാസ്സിൽ ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന ഉണ്ണി പറയുന്ന മറുപടി കേട്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല. തമിഴരുടെ ഇംഗ്ലീഷിന് മുൻപിൽ നാണംകെട്ടുപോയ  ആ സായാഹ്നം കുറെ നാൾ ചിരിക്കാനുള്ള വക നൽകി. എങ്കിലും, മനസ്സിൽ നടുക്കം ഉണ്ടായി. ഈ ഇംഗ്ലീഷും അക്കൗണ്ടിങ്ങും കൊണ്ട് എങ്ങനെ ജീവിക്കും ? ഏതായാലും ഏതു സാഹചര്യത്തിനും അനുരൂപപ്പെടാനുള്ള മലയാളിയുടെ സ്വത സിദ്ധമായ രീതികൊണ്ട് തട്ടി മുട്ടി, ലോകത്തിന്റെ പല ഭാഗത്തായും ജീവിതം കരുപ്പിടിപ്പിച്ചു. 

ഇന്ന് മലയാളി മത്സരിക്കുന്നത് ലോക തൊഴിലാളികളോടാണ്. ലോക കമ്പോളത്തിൽ തൊഴിൽ തേടണമെങ്കിൽ അതിനു ഉതകുന്ന പരിശീലനവും ആവശ്യമാണ്. സമരം കളിച്ചു സമയം കളയാൻ പറ്റില്ല. അധ്യാപകർക്ക് യു. ജി. സി. നിരക്കിൽ വൻ വേതനം കൊടുക്കുന്നുണ്ട്. പക്ഷെ, കേരളത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളുടെ പരിതാപകരമായ തൊഴിൽ നൈതികത, കുട്ടികളോട് കാട്ടുന്ന കഠിന അപരാധമാണ്. പ്രാപ്‌തി, വൈദഗ്ദ്ധ്യം ഒക്കെ അന്തർദേശീയ നിലവാരത്തിൽ എത്തിയില്ലെങ്കിൽ തൊഴിൽ മേഖലയിൽ പിടിച്ചു നിൽക്കാനാവില്ല. പൂർണ്ണ വൈദഗ്‌ദ്ധ്യമില്ലാത്ത, പരിശീലന നിലവാരം കുറഞ്ഞ ഒരു കൂട്ടം പേരെ തൊഴിൽ തേടാൻ തള്ളിവിടുന്നത് ശരിയല്ല. ഇന്ന് സമരവും പഠനവും പറ്റില്ല, നമുക്ക് നല്ല പഠന കേന്ദ്രങ്ങൾ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. നേഴ്‌സിംഗ്, എം ബി എ , തുടങ്ങി ഡോക്ടറേറ്റ് വരെ ആറു മാസം കൊണ്ട് ഒപ്പിച്ചു കൊടുക്കുന്ന ബാംഗ്ലൂർ- ബോംബെ  തരികിട യൂണിവേഴ്സിറ്റികൾ ഇന്ന് കുട്ടികൾക്ക് വല്ലാത്ത പ്രലോഭനമാണ്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ ലോക തൊഴിൽ മേഖലയിൽ കേരളത്തിൽ നിന്നുള്ള കുട്ടികൾ അപ്പാടെ തിരസ്കരിക്കപ്പെടും.

സമരം ചെയ്യേണ്ടവർ അതിനുള്ള മറ്റു ഇടങ്ങളാണ് കണ്ടു പിടിക്കേണ്ടത്. രാഷ്ട്രീയ പാർട്ടികൾക്ക് നേതാക്കളെ വേണമെങ്കിൽ അവർ അതിനു വേറെ പരിശീലന കേന്ദ്രങ്ങൾ തുടങ്ങട്ടെ. ജനാധിപത്യ യൂണിവേഴ്സിറ്റി, കമ്മ്യൂണിസ്റ്റ് യൂണിവേഴ്സിറ്റി, കർഷക യൂണിവേഴ്സിറ്റി , താമര യൂണിവേഴ്സിറ്റി , പച്ചവിരിക്കും യൂണിവേഴ്സിറ്റി, മഞ്ഞ വിരിക്കും യൂണിവേഴ്സിറ്റി തുടങ്ങി ഓരോ രാഷ്ട്രീയ പാർട്ടിയുടെയും നിലപാടുകൾ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികൾ ആരംഭിക്കട്ടെ. 

ഒരു സമൂഹത്തിന്റെ ഭാവി ഇരുളിലാക്കിയിട്ടു എന്ത് രാഷ്ട്രീയം? രാഷ്ട്രീയത്തിന്റെ അതിപ്രസരം കലാലയങ്ങളെ കലാപ കേന്ദ്രങ്ങൾ ആക്കി മാറ്റുന്നു, ഇനിയും നമുക്ക് അത് വേണ്ട, നമ്മുടെകുട്ടികൾ പഠിക്കട്ടെ, ലോക നിലവാരമുള്ള അദ്ധ്യാപകരെ ഉൾപ്പെടുത്തി നമ്മുടെ സർവ്വകലാശാലകൾ മികവ് തെളിയിക്കട്ടെ . കാലത്തിന്റെ കാറ്റുകൾ പിടിച്ചെടുക്കുന്ന, വേറിട്ട് ചിന്തിക്കുന്ന കാഴ്ചപ്പാടുകൾ ഉള്ള, രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാത്ത ഒരു നേതൃത്വം കേരള വിദ്യാഭ്യാസ രംഗത്ത് ഉണ്ടാവണം.  നിലവാരം ഉയർത്തണമെങ്കിൽ  വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരണം അവസാനിപ്പിച്ചേ മതിയാകയുള്ളൂ.

Read more

തുരുമ്പെടുക്കുന്ന ഇരുമ്പുസൗധങ്ങൾ ?

“ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പണവും പൊന്നും സമ്പത്തും കുമിഞ്ഞു കൂടുന്നത് ആരാധനാലയങ്ങളിലാണ്. ഈ സമ്പത്ത് മുഴുവൻ നല്ലകാര്യങ്ങൾക്ക് വേണ്ടി മാത്രമാണോ ഉപയോഗിക്കുന്നത് ?”

ശ്രീ. ഏ കെ ആൻറ്റണി കഴിഞ്ഞ ദിവസം ഉയർത്തിയ ഈ ചോദ്യം മനോരമ ചാനലിൽ 9  മണിക്കു ചർച്ചചെയ്യപ്പെട്ടതാണ്. ഈ വിഷയം പ്രത്യേകിച്ച് ക്രൈസ്തവ സഭകൾ കൂടുതൽ പഠനവിധേയമാക്കേണ്ടതാണ്. 

പ്രപഞ്ച സൃഷ്ടാവായ ദൈവം താൻ സൃഷ്ടിച്ച പ്രപഞ്ചത്തിലെ സൗകര്യങ്ങളും, സമ്പന്നതകളുമെല്ലാം  സ്വന്തമായുണ്ടായിരുന്നിട്ടും സ്വയം ശൂന്യനാക്കി ദാസരൂപം സ്വീകരിച്ചുകൊണ്ട് ഭൂമിയിൽ 

മനുഷ്യാവതാരം ചെയ്തു. കുറുനരികള്‍ക്കു കൂടുകളും പറവകള്‍ക്ക് ആകാശവുമുണ്ടെങ്കിലും മനുഷ്യപുത്രനു തലചായ്ക്കാന്‍ സ്വന്തമായി ഒരിടം ഇല്ലാത്തവനായി  താഴ്മയുടെയും, വിനയത്തിന്റെയും, ലാളിത്യത്തിന്റെയും ആള്‍രൂപമായി ദൈവപുത്രൻ കാലിത്തൊഴുത്തിൽ പിറന്നു. എല്ലാം ഉള്ളവനായിരുന്നിട്ടും തന്റെ ജനനത്തിലും, ജീവിതത്തിലും, മരണത്തിലും യേശുക്രിസ്തു പരമദരിദ്രനായി ജീവിച്ചു. ഒന്നും സ്വന്തമായി ഇല്ലാത്തവന്‍ .. എല്ലാം കടം വാങ്ങിയത് ..

കടം വാങ്ങിയ മാതൃഉദരം ..

തനിക്കു ജനിക്കുവാൻ കടം വാങ്ങിയ കാലിത്തൊഴുത്ത്..

കടം വാങ്ങിയ പുസ്തകം വാങ്ങിവയിച്ചു കഫര്‍ണഹോമില്‍ അഭ്യസനം നടത്തി .

കടം വാങ്ങിയ വഞ്ചിയില്‍ യാത്ര ..

ബാലന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ അപ്പം കൊണ്ട് അകേര്‍ക്ക് വിശപ്പടക്കി ..

കടം വാങ്ങിയ കഴുതകുട്ടി..

സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല

ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് ..സത്രങ്ങളില്‍ നിന്ന് സത്രങ്ങളിലേക്ക് ..

മരുഭൂമികളിലൂടെ നീണ്ട യാത്രകള്‍..

കടം വാങ്ങിയ മാളിക മുറിയില്‍ അന്ത്യഅത്താഴം

കടം വാങ്ങിയ ബറബാസിന്റെ കുരിശില്‍ തൂക്കപ്പെട്ടു

കടം വാങ്ങിയ കല്ലറയിൽ അടക്കപ്പെട്ടു.

ഇവയുടെയെല്ലാം തന്റെ ലളിതജീവിതം ആന്തരികമായ സ്വാതന്ത്ര്യമാണ് എന്ന് താൻ ശിഷ്യർക്ക് കാട്ടിക്കൊടുത്തു. അധികാരത്തോടോ, അംഗീകാരത്തോടോ, സമ്പത്തിനോടോ, സ്വന്തം ജീവനോടു പോലുമോ അടിമപ്പെടാതെ  അത്യാവശ്യമായതു മാത്രം മതി എന്നു തീരുമാനിച്ചുകൊണ്ട്, അതിനപ്പുറത്തുള്ളവയില്‍ അള്ളിപ്പിടിക്കാനോ, ഒട്ടിപ്പിടിക്കാനോ സ്വയം അനുവദിക്കാതിരിക്കുന്ന ഉള്ളിന്റെ സ്വാതന്ത്ര്യമനുഭവിച്ചുകൊണ്ട് യഥാര്‍ത്ഥ ആന്തരിക സ്വാതന്ത്ര്യം പരിധികളില്ലാതെ സ്‌നേഹിക്കാനുള്ള കഴിവാണ് എന്ന് യേശുക്രിസ്തു തന്റെ ജീവിതത്തിലൂടെ മാനവകുലത്തിനു കാട്ടിക്കൊടുത്തു. തികച്ചും ലളിതങ്ങളായ ജീവിതശൈലിയിലൂടെ വയലും, വീടും കടൽതീരവും, കുന്നിന്‍ചെരിവുകളും തന്റെ പ്രബോധനവേദികളാക്കികൊണ്ട്  അനുദിനജീവിതത്തിന്റെ ഭാഗമായ പുളിമാവും, വീഞ്ഞുഭരണികളും എണ്ണവിളക്കുകളും, മുറുവിലൊഴിക്കുന്ന എണ്ണയും, പാടത്തു മുളക്കുന്ന വിത്തുകളും, കടുകുമണിയും, ആകാശത്തിലെ പറവകളും എല്ലാം തന്റെ വചനപ്രഘോഷണത്തിന്റെ ഭാഗമാക്കികൊണ്ട് നിശ്ചയദാര്‍ഢ്യത്തോടും  തികഞ്ഞ ദൗത്യബോധത്തോടുംകൂടി  യേശുക്രിസ്തു കാട്ടിക്കൊടുത്ത ജീവിതരീതി ലളിതവും ജീവിതസ്പര്‍ശിയുമായി  ദൈവജനത്തിന് അനുഭവപ്പെട്ടു. 

എന്നാൽ ഇന്ന് നമ്മുടെ ജീവിത ശൈലിയും ആരാധനാലയങ്ങളും  സമ്പത്തിന്റെ പ്രൗഢിയെ ധ്വനിപ്പിക്കുന്ന വേദികളായി മാറ്റിയിരിക്കുന്നു. ദൈവപുത്രന്‍ ലോകത്തില്‍ അവതരിച്ചത് കൊട്ടാരത്തിലെ മായികലോകത്തിലല്ല മറിച്ചു കേവലം കാലിത്തൊഴുത്തിലാണ്. തന്റെ ഉന്നതസ്ഥാനത്തെ പ്രദര്‍ശിപ്പിക്കുന്നതിന്, പ്രൗഢിയും ആഡംബരവും അവിടുന്നു സ്വീകരിച്ചില്ല. മനുഷ്യനെ ദൈവത്തിങ്കലേയ്ക്ക് ഉയര്‍ത്തുന്നതിന് ഉപകരിക്കുംവിധത്തിൽ പണിയപ്പെടേണ്ട പ്രാര്‍ഥനാലയങ്ങള്‍ കാഴ്ചസ്ഥലങ്ങളായി മാറിയിരിക്കുന്നു എന്നത് സത്യമാണ്. അവിടെ തങ്കസിംഹാസനങ്ങളും കൊത്തുപണികളും, രൂപക്കൂടുകളും, സ്വർണകോടിമരങ്ങളുമെല്ലാം കേവലം കാഴ്ചവസ്തുക്കളായി മാറുന്നു.  സമ്പത്തിന്റെ പ്രകടനത്തിലല്ല, ക്രൈസ്തവമായ ലാളിത്യത്തിന്റെ താളലയത്തിലായിരിക്കണം നാം അഭിമാനംകൊള്ളേണ്ടത്. നിര്‍ഭാഗ്യവശാല്‍ ഇന്ന്, നമ്മുടെ പള്ളിയും പള്ളിയകവും സമ്പത്തിന്റെയും കരവിരുതിന്റെയും പ്രദര്‍ശനശാലകളായി മാറുന്നു. എല്ലാം ഒരു കാഴ്ചവസ്തുവായി മാറ്റുന്നു. 

ദേവാലയത്തെ കച്ചവടസ്ഥലമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്ന സദുക്യരുടെ നേർക്ക് യേശുക്രിസ്തു ചാട്ടവാറെടുത്തു. കല്ലിന്മേല്‍ കല്ലുശേഷിക്കാതെ യറുസലേം ദേവാലയം തകര്‍ന്നടിയും എന്ന യേശുക്രിസ്തുവിന്റെ ശാസന  ആഡംബരത്തിലും കച്ചവടമനോഭാവത്തിലും ഊന്നിയുള്ള അജപാലനപ്രവര്‍ത്തനങ്ങളുടെ അന്ത്യമെങ്ങനെയായിരിക്കും എന്ന താക്കീതാണെന്നു ഓർത്താൽ നന്ന്. വിശുദ്ധ വേദപുസ്തകത്തിൽ ലാളിത്യം എന്നതിന് ഉപയോഗിച്ചിരിക്കുന്ന “ഹപ്ലോതെസ്” എന്ന ഗ്രീക്കുപദം ആണ്. ഇത് പങ്കുവയ്ക്കലിന്റെ ലാളിത്യത്തെയാണ് അവതരിപ്പിക്കുന്നത്. ആദിമസഭയുടെ ജീവിതശൈലിയെ ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന പദമാണിത്. വിശ്വസിച്ചവര്‍ എല്ലാവരും  തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായി കരുതുകയും, ഏക മനസ്സോടെ ദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനം തോറും അപ്പം മുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടുംകൂടെ ആരാധനയിൽ പങ്കുചേരുകയും ചെയ്തിരുന്നു.

ഒരാളുടെ വസ്ത്രധാരണത്തിലും, ജീവിതശൈലിയിലും, ഭവനത്തിലുമാണ്‌ സമൃദ്ധിയുടെ പ്രതിഫലനം ദൃശ്യമാകുന്നത്. എന്നാൽ ഇന്ന് സഭയുടെ സാമ്പത്തികശക്തി പ്രതിഫലിക്കുന്നത് പള്ളി പണിയിലാണ്. പഴയ പള്ളികള്‍ പൊളിച്ചുപണിയാനുള്ള വ്യഗ്രത എങ്ങും ഏറിവരുന്നു. ഒരുകാലത്തു മനോഹരമായി  പണിത ദേവാലയങ്ങൾ, ഇന്നത്തെ പുരോഗമന ചന്താഗതിക്കു പറ്റിയതല്ലാ എന്ന തോന്നൽ, അവയൊക്കെ പൊളിച്ചുകളഞ്ഞിട്ട്, അത്യന്താധുനിക രീതിയിൽ സിമന്റു,കമ്പി,തടി കൂനകളുടെ കൂമ്പാരങ്ങളായി, പലപ്പോഴും ദൈവം വസിക്കുന്ന ആലയമാണെന്നുപോലും   തിരിച്ചറിയാന്‍ പാടില്ലാത്ത രീതിയില്‍ ദേവാലയങ്ങള്‍ പണിയുന്നതിന് നെട്ടോട്ടമാണെവിടെയും. പരിശുദ്ധ റൂഹായാല്‍ ആത്മീയനൽവരം ലഭിച്ച ശിഷ്യന്മാരാരും ഇത്തരത്തിലുള്ള പള്ളിപണിയിക്കാന്‍ ആഹ്വാനം ചെയ്തതായി കാണുന്നില്ല. ദൈവപുത്രന് പടുകൂറ്റന്‍ ആലയങ്ങള്‍ പണിത് ഊറ്റം കൊള്ളുവാനല്ല അവര്‍ തങ്ങളില്‍ അര്‍പ്പിതമായിരിരുന്ന കടമയേ വിനിയോഗിച്ചത്. നിങ്ങള്‍ എന്റെ നാമത്തില്‍ ഒന്നിച്ചുകൂടുമ്പോള്‍ ഞാന്‍ അവിടെ ഉണ്ടായിരിക്കുമെന്നാണ് യേശുക്രിസ്തു അരുളിച്ചെയ്തത്. 

കേരളത്തില്‍ ക്രൈസ്തവരുടെ അംഗസംഖ്യ ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നതുകൊണ്ടാണോ വമ്പൻ ദേവാലയങ്ങള്‍ പണിതുയർത്തുന്നത് എന്ന ചോദ്യം ഉയരുന്നു?  2011 -ലെ  സെന്‍സസ് രേഖകള്‍ പ്രകാരം കേരളത്തിലെ ക്രൈസ്തവരുടെ എണ്ണം 18 ശതമാനമായി കുറഞ്ഞതായി കാണുന്നു. ജനനനിരക്കാവട്ടെ ക്രൈസ്തവരുടേതാണ് ഏറ്റവും കുറവ്(15.41). ഉന്നത വിദ്യാഭ്യാസം നേടുന്നവരൊക്കെ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുകയും ചെയ്യുന്നു.  ചിലപ്പോൾ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ കോടിക്കണക്കിന് രൂപയുടെ നടവരവുണ്ടാകാം. അത് മുഴുവന്‍ കല്ലും,സിമന്റും, കമ്പിയുമായിട്ട് മാറ്റേണ്ടതാണെന്ന്  തീരുമാനമെടുക്കുന്നത് ആരാണ്?  സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവരെ, കടബാധ്യതകളില്‍ പെട്ട് ഉഴലുന്നവരെ സഹായിക്കാന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിക്കാത്തതെന്തുകൊണ്ട് എന്ന ചോദ്യം ഇവിടെ ബാക്കിയാകുന്നു?

ഇന്ന് എവിടെ പള്ളിയുണ്ടോ അവിടൊക്കെ ഒന്നിലധികം കുരിശടികളും നേർച്ചപെട്ടികളും, കൽവിളക്കുകളും, സ്വർണ കൊടിമരങ്ങളും പ്രതിഷ്ഠിക്കപ്പെടുന്നു. നിറപ്പകിട്ടാർന്ന ഘോഷയാത്രകളിലൂടെയും, പെരുന്നാൾ ആഘോഷങ്ങളുടെയും, വെടിക്കെട്ടുകളുടെയും മാസ്മരികതയിൽ സായൂജ്യമടയുവാൻ ശ്രമിക്കുന്ന പുതുപുത്തൻ ആധ്യാത്മികത. 

ഒരിക്കല്‍ വായിച്ച കഥ ഇവിടെ ഓർക്കുന്നത് ഉചിതമായിരിക്കും. ഒരിക്കൽ സാത്താൻ ദൈവത്തോടുപറഞ്ഞു  "അങ്ങേയുടെ നാമത്തിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള മതങ്ങളും 

സ്ഥാപനങ്ങളും, പ്രസ്ഥാനങ്ങളുമില്ലാതിരുന്നെങ്കിൽ ലോകത്തിൽ  ദാരിദ്ര്യവും അസമത്വവും 

കുറെയൊക്കെ ഇല്ലാതാകുമായിരുന്നു." ദൈവം ചോദിച്ചു - "സാത്താനെ നീ എന്താണ് അങ്ങനെ പറഞ്ഞത് ? സാത്താൻ മറുപടി പറഞ്ഞു; "അങ്ങ് എന്റെകൂടെ വരാമെങ്കിൽ ഞാൻ ചിലതു കാട്ടിത്തരാം". സാത്താൻ ദൈവത്തെ സോമാലിയയിലെ വിശന്നുവലഞ്ഞ പട്ടിണിക്കോലങ്ങളെ കാണിച്ചു. നിരവധി ചേരിപ്രദേശങ്ങളും, സിറയയിലെയും ഇറാക്കിലെയും, നൈജീരിയയിലെയും, ഇങ്ങു അട്ടപ്പാടിയിലെയും പട്ടിണിമരണങ്ങളും, വയനാട്ടിലെയും ഇടുക്കിയിലെയും ആത്മഹത്യചെയ്ത കര്‍ഷക കുടുംബങ്ങളെയും കാണിച്ചു കൊടുത്തു. ഇതെല്ലാം കണ്ട് അത്ഭുതപ്പെട്ട ദൈവം ചോദിച്ചു. " ലോകത്ത് എല്ലാവര്‍ക്കും കഴിയാനുള്ള സമ്പത്ത് ഞാന്‍ ആവശ്യംപോലെ സൃഷ്ട്ടിച്ചു നല്കിയതാണല്ലോ അതെവിടെ?". സാത്താന്റെ മറുപടി  ഇതായിരുന്നു " അത് ചില ക്ഷേത്രങ്ങളിലെ  ഭൂഗർഭ അറകളിലേക്കും, പള്ളികളിലെ ഭണ്ഡാരപ്പെട്ടികളിലേക്കും,  സമുദായ നേതാക്കന്മാരുടെ കൊട്ടാരങ്ങളിലേക്കും,. അഴിമതിയിൽ കുളിച്ച രഷ്ട്രീയ നേതാന്ക്കന്മാരുടെ അന്തപുരങ്ങളിലേക്കും, സ്വാശ്രയകോളോജ് മുതലാളന്മാരുടെയും, ഭക്തിവ്യാപാരികളുടെയും, ബ്ലയിഡ് കമ്പനിക്കാരുടെയും, മദ്യലോബികളുടെയും ലോക്കറുകളിലേക്കും കുന്നുകൂട്ടിയിരിക്കുന്നത്  അങ്ങ് കാണുന്നില്ലേ? അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത് ഈ മതങ്ങളും, സംഘടനകളും, രാഷ്ട്രീയ പാർട്ടികളും ഇല്ലാതിരുന്നെങ്കില്‍ ലോകത്ത് ദാരിദ്ര്യം ഉണ്ടാകുമായിരുന്നില്ല എന്ന്. 

ദൈവത്തെ ആരധിക്കാനാണോ അതോ ഒരൊ മതത്തിന്റെയും  അന്തസ്സ് ഉയരത്തി കാണിക്കാൻ വേണ്ടിയാണോ ഈ കോടികൾ സ്വരുക്കൂട്ടി വച്ചിരിക്കുന്നത് ? നിധിയൊളിച്ചുവച്ചിരിക്കുന്ന അനന്തപദ്മനാഭന്റെ നിലവറകള്‍ തുറന്നപ്പോള്‍ ഈ ലോകം അക്ഷരാര്‍ത്ഥത്തില്‍ വിസ്മയിച്ചുപോയി. കോടതി ഉത്തരവ് പ്രകാരം ക്ഷേത്രത്തിലെ ആറ് രഹസ്യ നിലവറകളില്‍ നാലെണ്ണം തുറന്ന് പരിശോധിച്ചപ്പോള്‍ കണ്ടത് സ്വര്‍ണക്കീരിടവും രത്‌നങ്ങളുമടക്കം ഏകദേശം ഒന്നേകാൽ ലക്ഷം കോടിയോളം രൂപ വിലമതിക്കുന്ന വിസ്മയിപ്പിയ്ക്കുന്ന നിധിക്കൂമ്പാരം. ഇതുവരെ തുറന്നിട്ടില്ലാത്ത നിലവറ തുറക്കുന്നത് ദേവഹിതത്തിന് എതിരാണെന്നായിരുന്നു നിലവറ തുറക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ചൂണ്ടിക്കാട്ടിയത്. ദേവഹിതം നേരിട്ട് ചോദിച്ച് മനസ്സിലാക്കിയതുപോലെയാണ് ചിലർ ഈ പ്രശ്‌നത്തോട് പ്രതികരിക്കുന്നത്. എന്നാല്‍ ഇതിന് മുമ്പ്, ബി നിലവറ തുറന്നപ്പോള്‍ ആരും ദേവഹിതം ചോദിച്ചതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടില്ല. അപ്പോള്‍ പ്രശ്നം ദേവഹിതമല്ല, വ്യക്തിഹിതമാണെന്ന് വ്യക്തം. രാജഭരണകാലത്തെ നിധികുംബങ്ങള്‍ ജനാതിപത്യ സംവിധാനത്തില്‍ സര്‍ക്കാരിന് അവകാശപ്പെട്ടതാണ്.‌ രാജ്യത്തിന്റെ വികസനപ്രവർത്തനങ്ങൾക്ക്  അത് മുതല്‍ക്കൂട്ടാകണം, ഒപ്പം രാജഭരണകാലത്തെ നിഷ്ടൂരതകൾക്ക് അതാകട്ടെ പ്രായശ്ചിത്യം.  

 കേവലം രണ്ടോ മൂന്നോ പേർക്ക് താമസിക്കുവാൻ വേണ്ടി പണിതുയർത്തിയ  കോടികളുടെ കണക്കുകൾ പറയുന്ന അരമനകളിൽ ചിലതെങ്കിലും ആളനക്കമില്ലാതെ മാറാലകൾപിടിച്ചു അസ്ഥികഷണങ്ങളായി വിലപിക്കുന്നു. ചേലയില്‍ക്കൂടിയവരും, കത്തങ്ങളും, ചില സംരംഭകരും കൈകോർത്ത് കൊട്ടാരസൗധങ്ങളും, ഫ്ലാറ്റ് സമുച്ചയങ്ങളും, റീയൽഎസ്റ്റേറ്റ് സംരംഭങ്ങളും പണിതുയർത്തുവാൻ ശ്രമിക്കുമ്പോൾ ഉൾക്കാഴ്ച നഷ്ടമാക്കിയ പദികന്റെ മുഖമാണ് ഓർമ്മയിൽ  ഊളിയിട്ടു വരുന്നത്. അവിടെ മനസ്സിലെവിടെയോ ഒരു തേങ്ങൽ മാത്രം ബാക്കിയാകുന്നു. മോഹങ്ങളുടെ പർണശാലയിൽ പണിതുയർത്തിയ  അരമനകെട്ടിടങ്ങളിൽ  ചിലതെങ്കിലും ഇന്ന് അനാഥമായി കിടക്കുന്നതു കാണുമ്പോൾ ചില ചോദ്യങ്ങൾ ബാക്കിയാകുന്നു?  എന്തിനു വേണ്ടിയായിരുന്നു ഇവയൊക്കെ?

നിർമ്മാണപ്രവർത്തനങ്ങൾക്ക് വേണ്ടി  വരുന്ന ഭാരിച്ച ചിലവ് കൊടുക്കാൻവേണ്ടി മാത്രം വിധിക്കപ്പെട്ടവരായ പാവം ജനങ്ങളിൽ നിന്ന് നിര്‍ബന്ധിച്ചു പിരിചെടുക്കും. ഇവിടെ ഭവന രഹിതരും, രോഗികളും അനാഥരുമായവരുടെ കണ്ണുനീർ നാം കാണാതെ പോകരുത്. ആരെങ്കിലും ചോദിക്കുന്ന വരി  കൊടുക്കാതെ ബാക്കിവെച്ചാല്‍ അത് കുടിശ്ശിക കണക്കിലെഴുതിവെക്കും. പിന്നീട് കൂദാശകൾ നടത്തികിട്ടുന്നതിനുള്ള അവസരത്തില്‍ നിര്‍ബന്ധമായി പിരിച്ചെടുക്കും. ഇത് ദൈവീകനീതിയയാണോ എന്ന് സ്വയം ചിന്തിക്കേണ്ടിയിരിക്കുന്നു. ഉള്ളവർ നൽകട്ടെ. സാധാരണക്കാർക്ക് പലപ്പോഴും താങ്ങാനാവാത്ത തുകയാണ് ചില മൊത്തക്കച്ചവടക്കാർ  ആവശ്യപെടുന്നത്. വർഷത്തിലിരിക്കൽ മാത്രം കോടി ഉയർത്തുന്നതിനുവേണ്ടി ലക്ഷങ്ങൾ മുടക്കി പണിതുയർത്തുന്ന  സ്വർണകൊടിമരങ്ങൾ ഇന്ന് കേരളത്തിലെ ആരാധനാലയങ്ങളിൽ സർവസാധാരണമായിട്ടുണ്ട്. 

ഒരുവശത്ത് കോടികൾ ചിലവാക്കി ക്രൈസ്തവർ ദേവാലയം പുതുക്കി പണിയുമ്പോൾ അതിനെക്കാൾ മികച്ച ദേവാലയങ്ങൾ പണിയാനുള്ള മത്സരബുദ്ധി ഇതരമതസ്ഥർക്കുണ്ടാകുന്നത് സ്വാഭാവികം മാത്രം. അങ്ങനെ അനാവശ്യമായ ഒരു മത്സരം മതങ്ങൾ തമ്മിലുണ്ടാകും. തല്ഫലമായി, സമൂഹത്തിനു പ്രയോജനപ്പെടെണ്ട കോടികൾ പഴായിപ്പോകും. തിരുത്തലുകൾ ആവശ്യമെന്നു മനസ്സ് മന്ത്രിക്കുന്നെങ്കിൽ താമസം അരുതേ..! 

Read more

യേശു ക്രിസ്തുവും ക്രിസ്തുവിലെ ബുദ്ധനും സമാന ചിന്തകളും

'യേശു ബുദ്ധമത തത്ത്വങ്ങൾ പഠിച്ച ഒരു ഗുരുവായിരുന്നുവോ' എന്ന വിഷയം സമകാലിക ലോകത്തിൽ വളരെയേറെ പ്രസക്തവും വിവാദപരവുമാണ്. യേശുവും ബുദ്ധനും വ്യത്യസ്ത കാലങ്ങളിൽ ജീവിച്ചിരുന്നെങ്കിലും ഈ രണ്ടു ദിവ്യപ്രഭകളുടെ ആശയങ്ങളിലും പ്രവർത്തനങ്ങളിലും നിരവധി  സാമ്യങ്ങൾ ദർശിക്കാൻ സാധിക്കും. യേശു ഒരു യഹൂദൻ, പ്രവാചകൻ, സൗഖ്യം പ്രാപിപ്പിക്കുന്നവൻ, വിപ്ലവകാരി, ദൈവപുത്രൻ, പാപപൊറുതി വരുത്തുന്നവൻ എന്നിങ്ങനെയെല്ലാമുള്ള വിശേഷണങ്ങളിൽ അറിയപ്പെടുന്നു. അതുപോലെ അദ്ദേഹം ഒരു ബുദ്ധമത ചിന്തകനെന്നും പഠിക്കാൻ സാധിക്കും. അതിനു ചരിത്രപരമായ തെളിവുകളും പൗരാണിക ലിഖിതങ്ങളും  പരിഗണിക്കേണ്ടതായുമുണ്ട്. യേശുവിനെപ്പറ്റിയുള്ള പ്രവചനങ്ങളും ഐതിഹാസിക കഥകളുംപോലെ ബുദ്ധമതത്തിലെ ഗ്രന്ഥങ്ങളിൽ ബുദ്ധനെപ്പറ്റി വിവരിച്ചിരിക്കുന്നതും കൗതുകകരമാണ്.

യേശുവിനു ബുദ്ധമത ചിന്തകളിൽ അറിവുണ്ടായിരുന്നുവെന്ന് സുവിശേഷങ്ങളിൽനിന്നും വ്യക്തമാണ്. യേശു നൽകിയ ഉപദേശങ്ങളിൽ പലതും അദ്ദേഹത്തിനു മുമ്പു ജീവിച്ചിരുന്ന ബുദ്ധനും  നല്കിയിട്ടുണ്ടായിരുന്നു. ബുദ്ധമതം പഠിക്കാനായി യേശു ഇന്ത്യയിൽ വന്നുവെന്നും ഒരു ബുദ്ധശിക്ഷ്യന്റെ കീഴിൽ മതസിദ്ധാന്തങ്ങൾ പഠിച്ചുവെന്നും ഒരു വിശ്വാസം ഉണ്ട്. അദ്ദേഹം ഇന്ത്യയിൽ വന്നിട്ടില്ലെങ്കിൽ തന്നെയും ഇന്ത്യയിലെ ഏതെങ്കിലും ബുദ്ധ സന്യാസിമാർ യഹൂദായിൽ ബുദ്ധമതം  പ്രചരിപ്പിച്ചിരുന്നുവെന്നും അനുമാനിക്കണം. യേശുവും അവരോടൊപ്പം ബുദ്ധ പ്രഭാഷണങ്ങളിൽ പങ്കുചേർന്നിരിക്കണം. അദ്ദേഹത്തിന്റെ അജ്ഞാത ജീവിതത്തിൽ എവിടെ, എങ്ങനെ ബുദ്ധമതം പഠിച്ചുവെന്ന് ചരിത്രപരമായ ഒരു തെളിവ് കൊണ്ടുവരാൻ സാധ്യമല്ല.

ക്രിസ്തുവിനു മുമ്പുമുതൽ ഇന്ത്യയും യഹൂദരാജ്യവും തമ്മിൽ കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്നു. കൂടാതെ പടിഞ്ഞാറുള്ളവർക്കും ആ രാജ്യം  ഈജിപ്റ്റിലേക്ക് പ്രവേശിക്കാനുള്ള സൈന്യങ്ങളുടെ ഒരു കവാടം കൂടിയായിരുന്നു.  ഇന്ത്യയിലേക്കുള്ള യഹൂദന്മാരുടെ കുടിയേറ്റം തന്നെ ക്രിസ്തുവിനുമുമ്പ് തുടങ്ങിയതാണ്. യേശുവിന്റെ യഹൂദരാജ്യം റോമ്മായുടെ ഭാഗമായിരുന്നു. അന്ന് ഇന്ത്യയുമായി കച്ചവട ബന്ധങ്ങൾ റോമ്മായുമായി ഉണ്ടായിരുന്നു. റോമ്മാ അന്നത്തെ ഏറ്റവും വലിയ ധനിക രാജ്യമെന്ന നിലയിൽ ഇന്ത്യയിൽ നിന്ന് സ്വർണ്ണവും സുഗന്ധ ദ്രവ്യങ്ങളും ശേഖരിച്ച് മറ്റു രാജ്യങ്ങളുമായി കച്ചവടം നടത്തിയിരുന്നു. കച്ചവടങ്ങൾ മെഡിറ്ററേനിയൻ കടലിൽക്കൂടിയും യഹൂദ രാജ്യത്തിൽക്കൂടിയും ആയിരുന്നതിനാൽ ജെറുസലേം ഒരു പ്രധാന കച്ചവട കേന്ദ്രവുമായിരുന്നു. ഇങ്ങനെയുള്ള കച്ചവട ബന്ധങ്ങൾ കാരണം സൊറാസ്ട്രിയൻ മതത്തെപ്പറ്റിയും ബുദ്ധമതത്തെപ്പറ്റിയും യഹൂദ രാജ്യത്തിലെ ജനങ്ങൾക്ക് അറിവും നല്ലയൊരു കാഴ്ചപ്പാടുമുണ്ടായിരുന്നു. മറ്റുള്ള രാജ്യങ്ങളിലെ വിശേഷങ്ങൾ അറിയാൻ അവിടുത്തെ  ജനങ്ങൾക്ക്  താല്പര്യവുമുണ്ടായിരുന്നു. കച്ചവടക്കാർ സഞ്ചരിക്കുന്ന വഴികളിലെ രാജ്യങ്ങളിലെപ്പറ്റിയുള്ള വിവരങ്ങൾ യഹൂദരെ അന്നുള്ള നാവികർ അറിയിച്ചുകൊണ്ടുമിരുന്നു.

ബുദ്ധമതം യേശു ക്രിസ്തുവിന്റെ കാലത്ത് യഹൂദ രാജ്യത്തുണ്ടായിരുന്നുവെന്ന ചരിത്രപരമായ തെളിവുകളില്ല.  യേശുവിന്റെ കാലത്ത് ബുദ്ധമതം ഉണ്ടായിട്ട് 500 വർഷം കഴിഞ്ഞിരുന്നു. ബുദ്ധമതം അക്കാലത്ത് ഇന്ത്യയിൽ നിന്നും ഏഷ്യാ മുഴുവനായി വ്യാപിച്ചിരുന്നു. മിഡിൽ ഈസ്റ്റിലും ബുദ്ധമത പ്രചാരകർ എത്തിയിരുന്നു. അഫ്‌ഗാനിസ്ഥാൻ, പേർഷ്യ, ബാഗ്ദാദ് എന്നിവിടങ്ങളിലും ബുദ്ധമതം പ്രചരിച്ചിരുന്നുവെന്നും വ്യക്തമാണ്. പിന്നീട് സിറിയ, ടർക്കി, ഗ്രീസ് മുതലായ രാജ്യങ്ങളിലും ബുദ്ധമത തത്ത്വങ്ങൾ പ്രചരിക്കാൻ തുടങ്ങി. അശോകന്റെ കാലത്ത്  മിഷിനറിമാരെ ബുദ്ധന്റെ സന്ദേശങ്ങളുമായി  സിലോൺ, സിറിയ, ഈജിപ്റ്റ്, ഗ്രീസ് എന്നിവടങ്ങളിലും അയച്ചിരുന്നു. മാക്സ് മുള്ളറിന്റെ ലേഖനങ്ങളിൽ സൂചിപ്പിച്ചിരിക്കുന്നത് അശോക ചക്രവർത്തിയുടെ കാലത്തിനുമുമ്പും ബുദ്ധമത മിഷിനറിമാർ ഏഷ്യയുടെ വിവിധ ഭാഗങ്ങളിൽ മതം പ്രചരിപ്പിക്കുന്നുണ്ടായിരുന്നു എന്നാണ്. ഈജിപ്റ്റിലെ അലക്‌സാണ്ടറിയായിൽ ക്രിസ്തുവിനുമുമ്പ് ബുദ്ധമതം ഉണ്ടായിരുന്നതായി രേഖകൾ കണ്ടെടുത്തിട്ടുണ്ട്.

പന്ത്രണ്ടാം വയസിൽ ബാലനായ യേശു വേദശാസ്ത്രികളോട് തർക്കിക്കുന്നുണ്ട്. പഴയ നിയമത്തിലെ കണ്ണിനു പകരം കണ്ണ്, ക്രൂരതയുടെ മറ്റു പ്രമാണങ്ങൾ എന്നിവകൾക്കെതിരെയായിരിക്കാം അദ്ദേഹം വാദ പ്രതിവാദങ്ങൾ നടത്തിയത്. കൗമാരത്തിൽ തന്നെ യേശുവിനു സൊറാസ്ട്രിയൻ മതത്തിലും  ബുദ്ധമതത്തിലും അറിവുണ്ടായിരുന്നിരിക്കണം. അപ്പനില്ലാതെ ജനിച്ചതുകൊണ്ടു സ്വന്തം സമൂഹത്തിൽ അദ്ദേഹത്തിന് സ്ഥാനം ഉണ്ടായിരുന്നില്ല. പരിഹാസങ്ങളും അന്നത്തെ സമൂഹത്തിൽനിന്നു ലഭിച്ചുകാണും. അതുകൊണ്ടു സ്വന്തം ജനങ്ങളിൽ നിന്നും മാറി നിന്ന് സഞ്ചാരിയെപ്പോലെ ദേശങ്ങൾ സഞ്ചരിച്ച് ആ കാലഘട്ടത്തിൽ അദ്ദേഹം ബുദ്ധമതവും സൊറാസ്ട്രിയൻ മതവും പഠിച്ചിരുന്നിരിക്കാം. ബുദ്ധമതം യേശുവിനെഎത്രമാത്രം സ്വാധീനിച്ചുവെന്നത് അദ്ദേഹം അജ്ഞാത കാലങ്ങളിൽ  എവിടെയായിരുന്നുവെന്നുള്ള പഠനം അനുസരിച്ചിരിക്കും. യഹൂദ ദേശത്തു മാത്രമാണ് യേശു ജീവിച്ചിരുന്നതെങ്കിൽ ബുദ്ധമതമായുള്ള സ്വാധീനം വളരെ കുറച്ചാകാനെ സാദ്ധ്യതയുള്ളൂ. യഹൂദ രാജ്യത്തുനിന്ന് പുറം നാടുകളായ മെസൊപൊട്ടോമിയായിൽ അദ്ദേഹം യാത്ര ചെയ്തുവെങ്കിൽ അദ്ദേഹത്തിൻറെ ബുദ്ധമതവുമായുള്ള സ്വാധീനത്തിന് സാധ്യത വളരെയേറെയായിരിക്കും.

ബൈബിളിൽ സുവിശേഷകരായ മാത്യുവിലും മാർക്കിലുമുള്ള വചനങ്ങളിൽ യേശുവിനെ 'നസ്രായൻ' എന്ന് വിളിച്ചിട്ടുണ്ട്. എന്നാൽ 'നസ്രായൻ' എന്ന ഒരു പട്ടണത്തെപ്പറ്റി ബൈബിളിലോ ആദ്യകാല കൃതികളിലോ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല. നസ്രായൻ എന്നുള്ളത് യഹൂദരുടെ ഒരു ഉപവിഭാഗ വർഗമാകാം. അപ്പോസ്തോലിക പ്രവർത്തികളിൽ പോളിനെ (അപ്പ. 24:5.) നസ്രായേൽക്കാരുടെ നേതാവായി ചിത്രീകരിച്ചിട്ടുണ്ട്. ബൈബിളല്ലാത്ത ആദ്യ ഗ്രന്ഥങ്ങളിൽ യേശു യഹൂദ രാജ്യത്തുനിന്ന് പുറമെ സഞ്ചരിച്ചതായി എഴുതിയിട്ടുണ്ട്. ഇസ്‌ലാമിന്റെ പഴയ ഗ്രന്ഥങ്ങളിൽ യേശു സഞ്ചരിക്കുന്ന ഒരു പ്രവാചകനായി ചിത്രീകരിച്ചിട്ടുണ്ട്. യേശുവിനെ 'മിശിഹായ' ആയി ചിത്രീകരിച്ചിരിയ്ക്കുന്നതും അലഞ്ഞു നടന്നിരുന്ന ഒരു പ്രവാചകനായിരുന്നതുകൊണ്ടായിരുന്നു. അദ്ദേഹം ഒരു സ്ഥലത്തും കൃത്യമായി താമസിക്കുന്നുണ്ടായിരുന്നില്ല. എത്ര മാത്രം യേശു യാത്ര ചെയ്തിട്ടുണ്ടോ അത്രമാത്രം യേശുവിനെ ബുദ്ധമതവും ബുദ്ധമത ആശയങ്ങളും സ്വാധീനിച്ചിരിക്കണം.

അജ്ഞാതമായ കാലഘട്ടത്തിൽ യേശു നാടുകൾ ചുറ്റിക്കറങ്ങി അറിവു തേടി നടന്നുകാണും. പന്ത്രണ്ടാം വയസിൽ 'ഞാൻ എന്റെ ദൈവത്തിന്റെ ആലയത്തിലെന്നു' പറഞ്ഞ യേശു ഈശ്വരനെന്ന സത്യത്തെ തേടി യാത്ര ആരംഭിച്ചിരിക്കണം. വളർത്തുപിതാവായ ജോസഫിന്റെ തൊഴിൽ ആശാരിപ്പണിയിൽ  ഏർപ്പെട്ടിരിക്കാൻ സാധ്യതയില്ല. അസാധാരണമായ ഗുരുക്കന്മാർ അദ്ദേഹത്തിന് ശിക്ഷണം നൽകിയിരിക്കാം. യഹൂദ രാജ്യത്തിൽ നിന്നും അപ്രത്യക്ഷമായതിൽ പിന്നീട് നീണ്ട കാലഘട്ടത്തിനു ശേഷം യേശുവിനെ വീണ്ടും കാണുന്നത് ഇരുപത്തിയൊമ്പതാം വയസ്സിലാണ്. സ്നാപകൻ യേശുവിന് ജ്ഞാന സ്നാനം കൊടുത്ത ശേഷം ചുറ്റുമുള്ളവർ അദ്ദേഹത്തിൻറെ ജ്ഞാന പ്രബോധനം കേട്ട് അതിശയിച്ചുപോയി. അവന്റെ ദൈവ രാജ്യത്തെ സംബന്ധിച്ചുള്ള അപാരമായ ദൈവിക അറിവും അവിടെ വന്നവർ ശ്രവിച്ചിരുന്നു. 'ഇവൻ ആശാരിയുടെ മകൻ തന്നെയോയെന്നു' കേട്ടുനിന്നവർ പരസ്പ്പരം ചോദിക്കുന്നുണ്ട്. ഇത്രമാത്രം അറിവോടെ യേശു സംസാരിക്കുന്നത് അതിനുമുമ്പ് ആരും ശ്രവിച്ചിട്ടുണ്ടായിരുന്നില്ല. ഒന്നുകിൽ യേശു അഗാധമായി ദൈവിക ജ്ഞാനം ദേശാടനങ്ങളിൽക്കൂടി നേടി കാണും. അല്ലെങ്കിൽ യേശുവിനു ഇത്രമാത്രം ജ്ഞാനമുണ്ടായിരിക്കുമെന്ന് ജനത്തിനു അറിവുണ്ടായിരിക്കില്ല.

1888-ൽ 'യേശുവിന്റെ അജ്ഞാതകാല ജീവിതം' (The unknown life of Jesus) എന്ന ഒരു പുസ്തകം ഒരു റക്ഷ്യൻ ഡോക്ടറായിരുന്ന 'നിക്കോളാസ് നൊട്ടൊവിച്ച്' എഴുതിയിരുന്നു. കാശ്മീരിൽ ലഡാക്കിനു സമീപം 'ഹിംമിസ്' എന്ന് പേരുള്ള ഒരു ആശ്രമം നൊട്ടൊവിച്ച് സന്ദർശിച്ചതായി അവകാശപ്പെടുന്നുണ്ട്. അദ്ദേഹം പറഞ്ഞിരിക്കുന്നത്, ആശ്രമം സന്ദർശിച്ചപ്പോൾ അവിടെ 'ഈസാ'യുടെ (യേശു) വചനങ്ങൾ എഴുതി വെച്ചിട്ടുണ്ടായിരുന്നുവെന്നാണ്. കൂടാതെ യേശുവിന്റെ ഇന്ത്യയിൽക്കൂടിയുള്ള യാത്രകളും,  ശൂദ്രന്മാരെ സ്വന്തം ജനമായി കരുതുന്നതും ബ്രാഹ്മണരോടുള്ള വഴക്കും പേർഷ്യയിലെ സൊറാസ്ട്രിയൻ പുരോഹിതരുടെ വാദങ്ങളും എഴുതി വെച്ചിട്ടുണ്ടായിരുന്നു. യേശു പതിനാലു വയസുമുതൽ ഇരുപത്തിയൊമ്പതു വയസുവരെ ഇന്ത്യയിൽ ആയിരുന്നുവെന്നും അനുമാനങ്ങളുമുണ്ട്. 'നൊട്ടൊവിച്ച്' എഴുതിയ 'യേശു ചരിത്രം' 1894-ൽ വമ്പിച്ച ചർച്ചകൾക്കും വിവാദങ്ങൾക്കും വഴി തെളിയിച്ചിരുന്നു. ക്രിസ്ത്യൻ സഭകളിൽ കോളിളക്കമുണ്ടാവുകയും പുസ്തകത്തെ എതിർക്കുകയുമുണ്ടായി. അത് വെറും ഊഹോപാഹങ്ങളടങ്ങിയ ചരിത്ര കിംവദന്തികളെന്നും പ്രഖ്യാപിച്ചു.  ജർമ്മൻ പണ്ഡിതനായിരുന്ന 'മാക്സ് മുള്ളർ' യേശുവിന്റെ കാശ്മീരിൽ വന്ന വാദത്തെ തള്ളിക്കളഞ്ഞു. 'മാക്സ് മുള്ളർ' കാശ്മീരിലെ വിവാദ ആശ്രമം സന്ദർശിച്ചശേഷം അവിടെ ഒരു ഡോക്യൂമെന്റും കണ്ടെത്താനായില്ലെന്നും എഴുതിയിരുന്നു. കൂടാതെ 'നൊട്ടൊവിച്ച്' ഒരിക്കലും ആ ആശ്രമം സന്ദർശിച്ചിട്ടുണ്ടായിരുന്നില്ല.

പത്തൊമ്പതാം നൂറ്റാണ്ടിൽ വേദങ്ങൾ ഇംഗ്ലീഷിലേക്ക് തർജ്ജിമ ചെയ്തും ശ്രുതികളും സ്മൃതികളും പഠിച്ചും യൂറോപ്യന്മാർ ഇന്ത്യൻ സംസ്ക്കാരവുമായി തങ്ങൾക്ക് എന്തെങ്കിലും ചരിത്ര ബന്ധം ഉണ്ടോയെന്ന് പഠനം നടത്തുന്നുണ്ടായിരുന്നു. ബി.സി. 1500നു മുമ്പുതന്നെ ആര്യൻ ജനതയുടെ കുടിയേറ്റം തുടങ്ങിയിരുന്നു. ഭൂരിഭാഗം യൂറോപ്പ്യൻ ഭാഷകളുടെയും തുടക്കം സംസ്കൃതമെന്നു കാണാം. ഹാരപ്പായിലും, മോഹൻജോ ദാരോയിലും സരസ്വതി സംസ്‌ക്കാരത്തിലും ഇന്ത്യൻ ജനത ജീവിച്ചിരുന്ന നാളുകളിൽ ആര്യന്മാരും ഇവിടെയുണ്ടായിരുന്നു. ദ്രാവിഡ ജനതയുടെ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്ന സംസ്കൃത ഭാഷ കാലക്രമേണ ആര്യന്മാരുടെയിടയിൽ വികസിച്ചു യൂറോപ്പിലേക്ക് പകർന്നതാകാം. ഒരു ചോദ്യം ഇവിടെ പ്രസക്തമാകുന്നത്, ആര്യൻ ജനങ്ങളിൽ സെമറ്റിക്ക് വർഗക്കാർ ഇവിടെ വസിച്ചിരുന്നോയെന്നാണ്! അവർ ഇവിടെ നിന്നും പോയി ഈജിപ്റ്റിലും യഹൂദ രാജ്യത്തും താമസിച്ചിരിക്കാം. അങ്ങനെ ബുദ്ധമതവും യഹൂദരിൽ ചിലരുടെയിടയിൽ സ്വാധിനിച്ചിരിക്കാം.

ബുദ്ധന്റെയും ശിക്ഷ്യന്മാരുടെയും അതുപോലെ ക്രിസ്തുവിന്റെയും ശിക്ഷ്യന്മാരുടെയും ജീവിതത്തിൽ  ധാരാളം സാമ്യമുള്ള സംഭവങ്ങളും കാണുന്നു. സമാനമായ കഥകൾ യാദൃശ്ചികമായി സംഭവിച്ചിരിക്കുന്നതായും കാണാം. ബുദ്ധമതം ക്രിസ്തുവിനു മുമ്പുള്ളതെങ്കിലും ബുദ്ധമതത്തിലെ പല ഉപമ കഥകളും ബൈബിളിൽ നിന്ന് കോപ്പി അടിച്ചതെന്നു തോന്നിപ്പോവും. ഡി ബുൻസൻ (De Bunsen) എഴുതിയിരിക്കുന്നത് 'ഗൗതമ ബുദ്ധനും അദ്ദേഹത്തിൻറെ ജീവിതവുമായി ബന്ധപ്പെട്ട ഏറ്റവും പുരാതന ഗ്രന്ഥത്തിലും യേശുവിന്റെ തത്ത്വങ്ങളും സമാന ജീവിതവും 'എഴുതിയിരിക്കുന്നത് യാദൃശ്ചികമാകാൻ സാദ്ധ്യതയില്ലെന്നാണ്'. അദ്ദേഹം എഴുതി 'നസ്രത്തിലെ യേശുവിന്റെ ചരിത്രവും പുതിയ നിയമവും ബുദ്ധന്റെ കോപ്പി മാത്രമാണ്. അതിലെ പുരാവൃത്ത വിജ്ഞാനങ്ങൾ മറ്റുള്ള രാജ്യങ്ങളിൽ നിന്നും കടമെടുത്തതുമാണ്'.

നൊട്ടൊവിച്ച് എഴുതിയ ചരിത്രം സത്യമെന്നു ആധികാരികമായി സ്ഥാപിക്കാൻ അതിനോടനുബന്ധിച്ച ഡോകുമെന്റുകളോ മറ്റു തെളിവുകളോ ലഭിച്ചിട്ടില്ല. എങ്കിലും അദ്ദേഹത്തിന്റെ കഥകളുമായി യോജിച്ചുകൊണ്ടു യേശു കാശ്മീരിൽ വന്നുവെന്നു വിശ്വസിക്കുന്ന അനേകം അനുയായികളെ നൊട്ടൊവിച്ചിനു നേടാൻ സാധിച്ചു. നൊട്ടൊവിച്ചിനെ അനുകരിച്ചിരുന്ന മറ്റൊരു ഗവേഷകനായ 'ഡഹാൻ ലേവി'യുടെ 'അഞ്ചാം സുവിശേഷം' എന്ന പുസ്തകത്തിൽ 'യേശു പതിമൂന്നാം വയസ്സിൽ യഹൂദിയാ വിട്ടുവെന്നും കച്ചവടക്കാരുമായി യാത്രകൾ നടത്തി ഡമാസ്‌ക്കസും ബാബിലോണിയായും പേർഷ്യയും വഴി കാശ്മീരിൽ എത്തിയെന്നും' എഴുതിയിരിക്കുന്നു. 'കൂടാതെ ഇന്ത്യ മുഴുവൻ അദ്ദേഹം സഞ്ചരിച്ചുകൊണ്ടു പ്രഭാഷണം നടത്തിയിരുന്നു. പതിമൂന്നാം വയസുമുതൽ ഇന്ത്യയിൽ താമസിച്ചിരുന്ന അദ്ദേഹം പിന്നീട് യഹൂദ രാജ്യത്തു മടങ്ങിയെത്തുകയും ചെയ്തു.'

യേശുവും ബുദ്ധനും സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും വ്യാപ്തിയെപ്പറ്റി സമാനചിന്തകളോടെ പറഞ്ഞിരിക്കുന്നുതായി കാണാം. യേശു പറഞ്ഞു, നിന്നെ വെറുക്കുന്നവരെ നീ സ്‌നേഹിക്കുമ്പോൾ നീ ചെയ്യുന്നത് എനിക്കുവേണ്ടിയാണ്, മറ്റാർക്കും വേണ്ടിയല്ല. ബുദ്ധനും 'വിഷയ മഹാവാഗയിൽ' (VisayaMahavagga) പറഞ്ഞതും അതു തന്നെയായിരുന്നു. 'നീ മറ്റുള്ളവരെ സ്നേഹിച്ചില്ലെങ്കിൽ നിന്നെ ആര് സ്നേഹിക്കും! നിന്നെ ആരും സ്നേഹിക്കുന്നില്ലെങ്കിൽ നിനക്ക് എങ്ങനെ എന്നെ സ്നേഹിക്കാൻ സാധിക്കും?' യേശു പറഞ്ഞു 'വാൾ ഉറയിൽ ഇടൂ. വാളെടുക്കുന്നവൻ വാളാൽ മരിക്കും'. ബുദ്ധനും പറഞ്ഞത് അതു തന്നെ. 'മറ്റൊരുവന്റെ ജീവനെ നാം എടുക്കരുത്'. സാമൂഹികമായ അരാജകത്വം ഉണ്ടായപ്പോൾ ബുദ്ധനും യേശുവും പറഞ്ഞത് ഒന്നുതന്നെയായിരുന്നു. 'യേശു സ്നേഹിച്ചതുപോലെ നാമും പരസ്പ്പരം സ്നേഹിക്കണമെന്നു' യേശു പറഞ്ഞു. 'നിന്റെ ജീവിതം നിന്നെ സ്നേഹിച്ചവർക്കായി നൽകുന്നതിലും മറ്റൊരു സ്നേഹമില്ലന്നു' ബുദ്ധനും പറഞ്ഞു. 'ഒരു അമ്മ കുഞ്ഞിനെ പരിചരിക്കുന്നത് നോക്കൂ. അതുപോലെ നിന്റെ അഗാധമായ സ്നേഹം ലോകത്തിനു മുഴുവനായി നൽകുകയെന്നത്' ബുദ്ധന്റെ സന്ദേശമായിരുന്നു. 'സ്നേഹം, സത്യം, ക്ഷമ എന്നത് യേശുവിന്റെ തത്ത്വം പോലെ ബുദ്ധന്റെയും പ്രമാണങ്ങളായിരുന്നു. സ്നേഹമാണ് മതമെന്ന് ഈ രണ്ടു ഗുരുക്കന്മാരും ഒരു പോലെ പഠിപ്പിച്ചു.

നന്മ ചെയ്യാൻ യേശുവും ബുദ്ധനും ഉപമകളിൽക്കൂടി ശിക്ഷ്യഗണങ്ങളെ പഠിപ്പിച്ചിരുന്നു. ബുദ്ധൻ പറഞ്ഞു, 'നിനക്ക് ഒരു ഭരണിയുണ്ടെങ്കിൽ നീ അതിൽ വെള്ളം നിറക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അതിലെ ഓരോ തുള്ളി വെള്ളവും പ്രാധാന്യം അർഹിക്കുന്നു. അനേകായിരം തുള്ളി വെള്ളം കൊണ്ട് ആ ഭരണി നിറഞ്ഞിരിക്കുന്നത്, നാം കാണും. മാത്യുവിന്റെ സുവിശേഷത്തിൽ യേശുവും തന്റെ അനുയായികളോട് പറഞ്ഞിരിക്കുന്നത് ഇങ്ങനെ തന്നെ. വെള്ളത്തുള്ളികൾക്ക് പകരം കടുകുമണി യേശു ഉപമയായി സ്വീകരിച്ചു. 'ഓരോ കടുകുമണിക്കും പ്രാധാന്യം ഉണ്ട്. ഒരു കടുകുമണി നടുകയാണെങ്കിൽ ഒരിക്കൽ അത് വൻവൃക്ഷമായി തീരുന്നു. ചെറിയ പക്ഷികൾ അതിന്റെ ശിഖരത്തിൽ വിശ്രമം തേടുന്നു. ഇവിടെ യേശുവും ബുദ്ധനും നന്മ ചെയ്യുന്ന പ്രവൃത്തിയെ ചെറു കടുകുമണിയോടും വെള്ളത്തുള്ളികളോടും ഉപമിച്ചിരിക്കുകയാണ്.

'സ്വയം കുറ്റം കാണാതെ മറ്റുള്ളവരിൽ കുറ്റം കാണുന്നതിനെയും' ബുദ്ധനും യേശുവും ഒരുപോലെയാണ് പ്രതികരിച്ചിരിക്കുന്നത്. ബുദ്ധൻ പറഞ്ഞു, (ഉദനവർഗ 27:1) 'മറ്റുള്ളവരിൽ കുറ്റം കാണുകയെന്നത്‌ എളുപ്പമാണ്. ഒരുവൻ എപ്പോഴും അപരന്റെ തെറ്റുമാത്രം കാണുന്നുവെങ്കിൽ അവൻ ഒരു ചതിയനു തുല്യമാണ്‌. അവൻ ചൂത് കളിക്കുന്നത് മറച്ചുവെച്ചുകൊണ്ടു മറ്റുള്ളവരുടെ ചൂതുകളിയെ ചൂണ്ടി കാണിക്കും. മറ്റുള്ളവരുടെ പോരായ്മകളെ മാത്രം നാം കാണരുത്." "നിന്റെ കണ്ണിലെ കോലിരിക്കുമ്പോൾ നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുന്നുവെന്ന്" യേശുവും പറഞ്ഞു. പാപത്തിൽ മുങ്ങിയിരിക്കുന്ന വ്യപിചാരിണിയെ കല്ലെറിയാൻ കാത്തിരിക്കുന്ന ജനക്കൂട്ടത്തോട് യേശു പറഞ്ഞു, "നിന്നിൽ പാപമില്ലാത്തവർ അവളെ കല്ലെറിയട്ടെ". ബുദ്ധനും പറഞ്ഞിട്ടുണ്ട്, "തെറ്റുകൾ കൂമ്പാരമായി നിറഞ്ഞിരിക്കുന്ന നിനക്ക് മറ്റുള്ളവരെ വിധിക്കാൻ എന്തധികാരം."(ധമപാദ 4:7). ബുദ്ധൻ പറഞ്ഞു, 'ഒരുവന്റെ കണ്ണുകൾ ഒരു ആട്ടിൻക്കുട്ടിയെപ്പോലെയാണ്. നിനക്ക് സന്മാർഗിക നിയമങ്ങൾ അറിയാമെങ്കിലും അതിലുമുപരി നിന്റെ കണ്ണുകൾ നിന്നെ പഠിപ്പിക്കും.' (ഉദയവർഗ 22:4) ലുക്കിന്റെ സുവിശേഷത്തിൽ (ലൂക്ക് 11:34-36) യേശുവും പറയുന്നുണ്ട്, "ശരീരത്തിന്റെ വിളക്കു കണ്ണാകുന്നു; കണ്ണു ചൊവ്വുള്ളതെങ്കിൽ ശരീരം മുഴുവനും പ്രകാശിതമായിരിക്കും; ദോഷമുള്ളതാകിലോ ശരീരവും ഇരുട്ടുള്ളതു തന്നേ. ആകയാൽ നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിപ്പാൻ നോക്കുക. നിന്റെ ശരീരം അന്ധകാരമുള്ള അംശം ഒട്ടുമില്ലാതെ മുഴുവനും പ്രകാശിതമായിരുന്നാൽ വിളക്കു തെളക്കംകൊണ്ടു നിന്നെ പ്രകാശിപ്പിക്കുംപോലെ അശേഷം പ്രകാശിതമായിരിക്കും."

യേശുവും ബുദ്ധനും മലകളെയും കുന്നുകളെയും മരങ്ങളെയും നീലാകാശത്തെയും പ്രകൃതിയെയും ചൂണ്ടി കാണിച്ചുകൊണ്ട് ഉപദേശങ്ങൾ നൽകുമായിരുന്നു. 'സദ്‌ധർമ പുദരിക സൂത്രയിൽ' (Saaddaharma Pudarika Sutra) ബുദ്ധൻ പറഞ്ഞു, "നീലാകാശം നല്ലതിനെയും ചീത്തയെയും തിരിച്ചറിയുന്നില്ല. സൂര്യ പ്രകാശവും ചന്ദ്രന്റെ ശോഭയും മനുഷ്യ ജീവജാലങ്ങൾക്കെല്ലാം തുല്യമായുള്ളതാണ്. ദൈവത്തിന്റെ മുമ്പിൽ നന്മയും തിന്മയും ഒരുപോലെയാണ്. ദൈവം മനുഷ്യരിൽ തിരിച്ചു വിത്യാസം നടത്തുന്നില്ലെങ്കിൽ മനുഷ്യൻ എന്തിന് ദൈവത്തിന്റെ ഹിതത്തേക്കാളുപരി സ്വാർത്ഥതയോടെ  ജീവിക്കുന്നു." യേശു പറഞ്ഞു, "സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ."(മാത്യു 5:45) ദൈവം സൂര്യനെ സൃഷ്ടിച്ചു. തിന്മയുള്ളവർക്ക് പ്രകാശം നൽകാൻ പാടില്ലാന്നു ചന്ദ്രനോടും സൂര്യനോടും ദൈവം കല്പിച്ചില്ല. നന്മയുള്ളവർക്കു മാത്രം മഴ കിട്ടണമെന്നും പറഞ്ഞിട്ടില്ല. ദൈവം മനുഷ്യരെ നന്മ തിന്മകളായി വേർതിരിക്കുന്നില്ലെങ്കിൽ മനുഷ്യന് നന്മകളെയും തിന്മകളെയും സംബന്ധിച്ച വിധി പറയാനുള്ള അവകാശം എവിടെ?

യേശു പറഞ്ഞു 'ദരിദ്രർ അനുഗ്രഹീതരാകുന്നു. അവർ ദൈവത്തോട് കൂടുതൽ അടുത്തിരിക്കുന്നു. സ്വർഗത്തിൽ അവർ വാഴ്ത്തപ്പെട്ടിരിക്കും.' (മത്തായി 19:21) ബുദ്ധനും അതുതന്നെയാണ് പറഞ്ഞിരിക്കുന്നത്. 'ദൈവം ദരിദ്രരോട് കൂടുതൽ അടുത്തിരിക്കും. ദരിദ്രനായ ഒരു മനുഷ്യന് നഷ്ടപ്പെടാൻ ഒന്നുമില്ല. അതുകൊണ്ടു അവർക്ക് സന്തോഷപ്രദമായ ഒരു ജീവിതമുണ്ടായിരിക്കും.' (ധമ്മപാദ 15:4) ബുദ്ധൻ വീണ്ടും പറഞ്ഞു, 'നീ ഒരു വിഡ്ഢിയെങ്കിൽ നിനക്ക് പരോപകാരപ്രദമായ പ്രവർത്തനങ്ങൾ സാധിക്കില്ല. ദാനം കൊടുക്കുന്നവനു ഈ ജീവിതത്തിൽ സന്തോഷം ലഭിച്ചില്ലെങ്കിൽ വരാനിരിക്കുന്ന ജീവിതത്തിൽ അവൻ സന്തോഷം നേടും'.

യേശു ഉപമയിൽക്കൂടി ഒരു കഥ പറയുന്നുണ്ട്. "ഒരു ധനികൻ അവന്റെ സ്വത്തിന്റെ ഒരു വീതം ദാനം കൊടുക്കുന്നു. അതുപോലെ ഒരു വിധവയും അവൾക്കുണ്ടായിരുന്ന സമ്പാദ്യമായ ഏതാനും നാണയങ്ങൾ ദാനം കൊടുക്കുന്നു. ഇവിടെ വിധവയുടെ ദാനം ചെറുതായിരിക്കാം. എന്നാൽ അവരുടെ ദാനം ധനികന്റെ ദാനത്തെക്കാൾ ഉത്തമമായിരിക്കും. വിധവ അവർക്കുള്ളതെല്ലാം ദാനം ചെയ്തു. ധനികൻ കൊടുത്തത് അയാളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം മാത്രം." (ലൂക്ക 21:1-4) ബുദ്ധൻ പറയുന്നു, "ഒരു ദാനവും ചെറുതല്ല. ദാനം നല്ല വിശ്വാസത്തോടെ അർഹനായവന് നൽകണം. ബുദ്ധനിൽ വിശ്വാസമുള്ളവനു സ്വർഗ്ഗരാജ്യത്തിൽ അർഹമായ സ്ഥാനം ലഭിക്കും". യോഹന്നാന്റെ  സുവിശേഷത്തിലും അതുതന്നെ വായിക്കാം. യേശു പറയുന്നു, "എന്നെ പ്രതി മരിക്കുന്നവൻ മരിക്കുന്നില്ല."

യേശുവും ബുദ്ധനും പിശാചിനെ ഒരുപോലെയാണ് നേരിടുന്നത്. "ഒരുവന്റെ ശരീരത്തിൽ പിശാച് ബാധിക്കുന്നു.  പിശാച് അവനിൽ നിന്ന് ഒഴിയുകയും വീണ്ടും അവസരം ലഭിക്കുമ്പോൾ പിശാച് വന്നുപെടുകയും ചെയ്യുന്നു.(ലുക്കാ 4:13) ബുദ്ധൻ പറയുന്നു, 'പിശാചിന് അദ്ദേഹത്തെ ഉപദ്രവിക്കാൻ അവസരം കൊടുക്കില്ല. പിശാച് ബുദ്ധനെ ഉപദ്രവിക്കാൻ സാധിക്കാതെ വരുമ്പോൾ അവൻ തനിയെ പോവുന്നു'. ബുദ്ധനും യേശുവും പറയുന്ന ചുരുക്കം, പിശാച് പരീക്ഷിക്കാൻ തുനിയുമ്പോൾ അതിനു സാധിക്കാതെ പിശാച് മടങ്ങിപ്പോവുന്നുവെന്നാണ്. യേശു പറഞ്ഞു, "ഹൃദയ ശുദ്ധിയുള്ളവർക്ക് മാത്രം ദൈവത്തെ കാണാൻ സാധിക്കും" (മാത്യു 5:8) ബുദ്ധനും യേശുവിനെപ്പോലെ സംസാരിച്ചു. "ശുദ്ധമായ ഹൃദയത്തോടെ ദൈവത്തെ ധ്യാനിക്കുന്നുവെങ്കിൽ അവർക്ക് ദൈവത്തോട് സംസാരിക്കാനും പ്രശ്നങ്ങൾ അവതരിപ്പിക്കാനും സാധിക്കും. (ദിഗ നികയാ 19:43) ശുദ്ധമായ മനസും ഹൃദയവുമാണ് ദൈവത്തിങ്കൽ എത്തിക്കാൻ ഫലപ്രദമെന്ന് രണ്ടുപേരും വിശ്വസിച്ചിരുന്നു.

ബുദ്ധന്റെയും യേശുവിന്റെയും മരണത്തിനും മരണശേഷമുള്ള കാര്യങ്ങളിലും സാമ്യത കാണുന്നുണ്ട്. വാതിലുകൾ അടച്ചിട്ടിരുന്നുവെങ്കിലും യേശുവിന് അവരുടെ ശിക്ഷ്യന്മാരുടെ നടുവിൽ വരാൻ സാധിച്ചു. (ജോൺ 20:26). ബുദ്ധന്റെ മരണശേഷം അനുയായികൾ പറയുന്നു, 'ബുദ്ധനു യാതൊരു തടസ്സവുമില്ലാതെ ഭിത്തികളിൽക്കൂടി പോവാൻ സാധിച്ചു.(അംഗുത്തര നികയാ 3:60) യേശു പീറ്ററിനെയും ജോണിനെയും ജെയിംസിനെയും ഒരു മലമുകളിൽ കൊണ്ടുപോയി. യേശു അവരുടെ മുമ്പിൽ ദൈവികമായ പ്രകാശത്തോടെ എത്തി. വെളുത്ത മഞ്ഞുപോലെ. (ജോൺ 20:26) ബുദ്ധനെപ്പറ്റിയും അങ്ങനെയുള്ള കഥയുണ്ട്. ബുദ്ധന്റെ ഏറ്റവും പ്രിയങ്കരനായ ശിക്ഷ്യൻ 'ആനന്ദ' പറയുന്നു, 'ബുദ്ധൻ ഒരു സുവർണ്ണ കുപ്പായം ധരിച്ചിരുന്നു. ബുദ്ധന്റെ ശരീരം പ്രകാശമയമായതുകൊണ്ട് ധരിച്ചിരുന്ന സുവർണ്ണ വസ്ത്രം തിളങ്ങിയിരുന്നില്ല. സ്വർണ്ണത്തേക്കാൾ ബുദ്ധന്റെ ദേഹം തിളങ്ങിയിരുന്നത് വിസ്മയകരമായിരുന്നു'. ഇത് ദിഖ നികയായിൽ (DighaNikaya. 16:4:37) വിവരിച്ചിട്ടുണ്ട്. ഒരു പക്ഷെ ബുദ്ധന്റെയും യേശുവിന്റെയും കാഴ്ചപ്പാട് വ്യത്യസ്തമായിരിക്കാം. യേശുവും ബുദ്ധനും മരണത്തോട് സമീപിക്കുന്ന കാലങ്ങളിൽ ദൈവിക പ്രഭയോടെ അവരുടെ ശരീരം തിളങ്ങിയിരുന്നുവെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

'ഗ്‌നോസ്റ്റിക്സിസം' ഒന്നാം നൂറ്റാണ്ടു മുതൽ ക്രിസ്തുമതത്തിന്റെ ഒരു ഉപവിഭാഗമായി അറിയപ്പെട്ടിരുന്നു. അതിന്റെ തത്ത്വചിന്തകളിൽ ചിലത് ക്രിസ്തുമത വിശ്വസത്തോടു സാമ്യമുണ്ടെങ്കിലും കൂടുതലും അവരുടെ തത്ത്വങ്ങൾ ക്രിസ്തീയ വിശ്വാസത്തിനു എതിരായുള്ളതാണ്. ആദിമ സഭയ്ക്ക് മൂന്നു നൂറ്റാണ്ടോളം ഏറ്റവും ഭീക്ഷണിയായിരുന്നത് 'ഗ്‌നോസ്റ്റിക്സിസം' മതമായിരുന്നു. പേഗനിസത്തിൽ നിന്നും ഉത്ഭവിച്ച ഈ മതത്തിൽ തത്ത്വ ചിന്തകനായ പ്ളേറ്റോയുടെ ചിന്തകൾ നിറഞ്ഞിരുന്നു. 'ഗ്‌നോസ്റ്റിക്സിസം' വിശ്വസിച്ചിരുന്നത് 'രക്ഷയുടെ കവാടം തുറക്കപ്പെടുന്നത് ദൈവിക ജ്ഞാനം വർദ്ധിക്കുന്നതനുസരിച്ചെന്നാണ്'. അറിവ് അന്ധകാരത്തെ നീക്കി മുക്തി നൽകുന്നു. യേശുവിനെയും യേശുവിന്റെ അടിസ്ഥാന തത്ത്വങ്ങളെയും അവർ വിശ്വസിക്കുന്നുണ്ടായിരുന്നു. എന്നാൽ 'ഗ്‌നോസ്റ്റിക്ക്' മതവിശ്വാസംപോലെ അറിവിൽക്കൂടിയാണ് രക്ഷ നേടുന്നതെന്ന് യേശു പറഞ്ഞിട്ടില്ല. 'നിന്റെ വിശ്വാസം നിന്നെ പൊറുപ്പിക്കപ്പെടുമെന്നാണ്' പറഞ്ഞിരിക്കുന്നത്. 'ഗ്‌നോസ്റ്റിക്സിസം' ചിന്തകളിൽ ക്രിസ്തുമതത്തേക്കാൾ കൂടുതൽ ബുദ്ധമത വിശ്വാസത്തോടായിരുന്നു അടുപ്പം. ബുദ്ധ മതത്തെപോലെ അവർ പുനർജന്മത്തിൽ വിശ്വസിച്ചിരുന്നു. ഈ ജന്മത്തുള്ള എല്ലാ കഷ്ടപ്പാടുകളിൽനിന്നും നമ്മെ പുനർജ്ജന്മം വഴി മുക്തിയിലേക്ക് നയിക്കുന്നുവെന്നും ഗ്‌നോസ്റ്റിക്ക് തത്ത്വങ്ങളിലുണ്ട്. 'നാമാകുന്ന ദൈവിക പ്രകാശം സ്വർഗത്തിൽ എത്താൻ മരണാനന്തര ജീവിതത്തിൽക്കൂടി വീണ്ടും വീണ്ടും ജനിക്കേണ്ടിയിരിക്കുന്നു. എല്ലാവരുടെയും ലക്ഷ്യം ക്രിസ്തുവിൽ ലയിക്കുകയെന്നതാണ്'. അത് ബുദ്ധനിൽ പ്രാപിക്കുന്നതിന് തുല്യമെന്നു ബുദ്ധമതവും വിശ്വസിക്കുന്നു.

യേശു നമ്മെപ്പോലെ ഒരു മനുഷ്യനായിരുന്നു. എന്നാൽ അദ്ദേഹത്തിൽ ദൈവിക ചൈതന്യം ഉണ്ടായിരുന്നു. ആ ചൈതന്യം പിതാവിങ്കൽ ലയിക്കുന്നു. പുത്രനും പിതാവും ഒന്നാകുന്നു. ബുദ്ധനും അതുപോലെ മനുഷ്യനായിരുന്നു. എങ്കിലും അദ്ദേഹത്തിൽ ദൈവിക ചൈതന്യം പ്രവർത്തിക്കുന്നുണ്ടായിരുന്നു. ആ ദൈവിക ചൈതന്യത്തെ 'ധർമ്മകായ' എന്ന് പറയുന്നു. 'കർമ്മ നിഷ്ഠകൾക്കും ഈ രണ്ടു മതങ്ങളും പ്രാധാന്യം കൽപ്പിച്ചിരുന്നു. നന്മയ്‌ക്കൊപ്പം ദോഷമുള്ള കർമ്മങ്ങളും സംഭവിക്കാം. ബുദ്ധൻ അനുയായികളെ എങ്ങനെ പരിജ്ഞാനം നേടാമെന്ന് ഉപദേശിച്ചു. യേശു അനുയായികളെ പിതാവിനെ അനുകരിക്കാൻ പഠിപ്പിച്ചു. സമാധാനം കൈവരിക്കാനായി ദരിദ്രരെ സഹായിക്കാൻ ബുദ്ധനും യേശുവും ഒരുപോലെ ഉപദേശിച്ചു. ഭക്ഷണവും വസ്ത്രവും ആവശ്യക്കാർക്ക് നൽകാനും സത്യത്തെ പിന്തുടരാനും അതുവഴി നിത്യസത്യം കൈവരിക്കാമെന്നും രണ്ടുപേരും പഠിപ്പിച്ചു.

Read more

എന്റെ മതം

മതത്തെക്കുറിച്ച് എനിക്ക് എന്തെങ്കിലും ധാരണ ഉണ്ടായത് എന്നു മുതല്‍ക്കാണ് എന്ന് ഓര്‍മ്മ വരുന്നില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, പള്ളിയോട് ബന്ധപ്പെട്ടാണ് അക്കാര്യം ആലോചിച്ചു തുടങ്ങേണ്ടത് എന്ന് അറിയുന്നതിനാല്‍ അങ്ങനെ തുടങ്ങാം.

1941 മെയ് മാസത്തില്‍ ഞാന്‍ ദേവാലയത്തില്‍ പോയതായി രേഖയുണ്ട്; അക്കാര്യം തലേമാസം ജനിച്ച എനിക്ക് തീരെ ഓര്‍മ്മയില്ലെങ്കിലും. ഓര്‍മ്മയിലുള്ള ആദ്യചിത്രം കുറുപ്പംപടിയിലെ മര്‍ത്തമറിയം പള്ളിയില്‍ അന്നുണ്ടായിരുന്ന ഒരാള്‍പ്പൊക്കത്തിലെ ഒരു ജനാലയുടെ പടിയില്‍ ഇരിക്കുന്നതാണ്. അത് നാലു വയസ്സിലോ മറ്റോ ആയിരിക്കാം.

അഞ്ച് വയസ്സ് തികഞ്ഞപ്പോള്‍ മദ്ബഹായില്‍ ശുശ്രൂഷകനായി. ഈ വര്‍ഷം ആ ശുശ്രൂഷയില്‍ 71 വര്‍ഷം പൂര്‍ത്തിയാക്കി ഞാന്‍. സ്വാഭാവികമായും എന്റെ മതബദ്ധ ചിന്തകള്‍ അവിടെ തുടങ്ങുന്നു.

അപ്പന്‍ വൈദികനായിരുന്നു. ആലുവാ സെന്റ് മേരീസ് ഹൈസ്ക്കൂളിലും പില്‍ക്കാലത്ത് കാതോലിക്കാ ആയ ഔഗേന്‍ റമ്പാന്റെ ആശ്രമത്തിലും കോട്ടയം, മദ്രാസ്, തിരുവനന്തപുരം കോളേജുകളിലും പഠിച്ചയാള്‍ ആയിരുന്നു അച്ഛന്‍. അമ്മ ഒന്നാം റാങ്കുകാരി ആയിരുന്നു എന്നതിലേറെ മലങ്കര മെത്രാപ്പോലീത്താ പുന്നത്ര മാര്‍ ദീവന്നാസിയോസിന്റെയും എരുത്തിക്കല്‍ ബാവാ എന്നറിയപ്പെട്ടിരുന്ന പ്രഗത്ഭ പണ്ഡിതന്‍ ചാണ്ടി മര്‍ക്കോസ് കത്തനാരുടെയും പിന്‍മുറക്കാരി മിഷണറി മദാമ്മമാരില്‍ നിന്ന് ഇംഗ്ലീഷും വേദപുസ്തകവും പഠിച്ച വ്യക്തിയും ആയിരുന്നു. അങ്ങനെയൊരു കുടുംബാന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനയും വേദപു#ാരായണവും വേദപുസ്തകത്തില്‍ വായിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സായാഹ്നങ്ങളെ അടയാളപ്പെടുത്തിയതില്‍ അത്ഭുതം വേണ്ടതില്ല.

എന്റെ തലമുറയിലെ എല്ലാ ശിശുക്കളെയും പോലെ ഞാനും 23-ാം സങ്കീര്‍ത്തനം വായിച്ചാണ് ബൈബിളുമായി പരിചയപ്പെട്ടത്. അന്ന് ഓര്‍ത്തഡോക്‌സുകാര്‍ക്കും കത്തോലിക്കര്‍ക്കും സ്വന്തം ബൈബിള്‍ ഇല്ല. (റമ്പാന്‍ ബൈബിള്‍ സാധാരണക്കാര്‍ക്ക് പ്രാപ്തമായിരുന്നില്ലല്ലോ. തന്നെയുമല്ല, ചതുരാക്ഷരങ്ങളും പഴയ മലയാളലിപിയും അതിനെ കാഴ്ചവസ്തു ആക്കുമായിരുന്നു താനും). അതുകൊണ്ട് പ്രോട്ടസ്റ്റന്റുകാരുടെ ഉത്സാഹത്തില്‍ ചാത്തുമേനോന്‍ വിവര്‍ത്തനം ചെയ്ത സത്യവേദപുസ്തകം ആയിരുന്നു വായിച്ചുവന്നത്. സുറിയാനിയില്‍ നിന്ന് ഭാഷാന്തരപ്പെടുത്തിയ പുതിയനിയമം ഉണ്ടായിരുന്നെങ്കിലും പഴയനിയമത്തിന് മലയാളവിവര്‍ത്തനം ഉണ്ടായിരുന്നില്ല. പ്രോട്ടസ്റ്റന്റ് പരിഭാഷയിലെ ‘തെറ്റ്’ ഭാഗങ്ങള്‍ സണ്ടേസ്ക്കൂളില്‍ പറഞ്ഞുതരുമായിരുന്നു.

അങ്ങനെ പള്ളി, അള്‍ത്താര, സന്ധ്യാപ്രാര്‍ത്ഥന, ബൈബിള്‍ എന്നീ നാല് ഘടകങ്ങള്‍ കാണുന്നു. എന്നാല്‍ മനസ്സിലുറച്ച മതം കന്യാസ്ത്രീയമ്മയോട് അപേക്ഷിച്ചാല്‍ അമ്മ ഉപേക്ഷിക്കയില്ല എന്നതാണ് എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. അതായത്, ഈ എഴുപത്തിയേഴാം വയസ്സില്‍ നിത്യവും ജപമാലയിലെ ഇരുപത് രഹസ്യങ്ങള്‍ ഉരുക്കഴിക്കുന്ന സ്വഭാവവും ദിവസവും പത്തുനൂറ് തവണ ‘എത്രയും ദയയുള്ള മാതാവേ’ എന്ന് ആവര്‍ത്തിക്കുകയും ‘അമ്മേയമ്മേ കന്യാസ്ത്രീയമ്മേ’ എന്ന മന്ത്രം നാഴികയ്ക്ക് നാല്പതുവട്ടം എന്ന കണക്കെ ജപിക്കുകയും ചെയ്യുന്നതില്‍ സുരക്ഷിതത്വം അനുഭവിക്കുന്ന മനസ്സും എന്റെ മാതാപിതാക്കളില്‍ രണ്ട് അമ്മൂമ്മമാരില്‍ നിന്നും കിട്ടിയതാണ് എന്റെ മതജീവിതത്തിന്റെ അടിയൊഴുക്ക്. അത് സരസ്വതിയാണ്. ആ സരസ്വതി കൂടാതെ പ്രയാഗയില്‍ ത്രിവേണി ഇല്ല. ത്രിവേണി ഇല്ലെങ്കില്‍ മോക്ഷദായകമാകുന്നില്ലല്ലോ പ്രയാഗസ്‌നാനം.

സ്കൂളില്‍ ആഴ്ചയിലൊരുനാള്‍ വ്യാഴാഴ്ച അത്താഴം ഉപേക്ഷിക്കാന്‍ ശീലിപ്പിച്ചിരുന്നു. നിര്‍ബന്ധമല്ല; കുട്ടികള്‍ക്ക് താല്പര്യം ഉണ്ടാവുകയും മാതാപിതാക്കള്‍ അനുവദിക്കുകയും ചെയ്താല്‍ മാത്രം. എന്റെ അമ്മയ്ക്ക് ആദ്യത്തെ വ്യാഴാഴ്ച അല്പം അങ്കലാപ്പുണ്ടായിരുന്നു. പന്ത്രണ്ട് വര്‍ഷം കാത്തിരുന്ന് കിട്ടിയ മകന്‍ പന്ത്രണ്ടാം വയസ്സില്‍ അത്താഴപ്പട്ടിണി കിടക്കുന്നത് ഏതമ്മയ്ക്കാണ് അങ്കലാപ്പുണ്ടാക്കാത്തത്! അച്ഛന്‍ പ്രോത്സാഹിപ്പിച്ചു; അമ്മ അനുസരിച്ചു. ഉപവസിച്ചാല്‍ പോരാ, അങ്ങനെ ലഭിക്കുന്ന അരി തീപ്പെട്ടിയിലോ മറ്റോ സ്കൂളില്‍ എത്തിക്കണം അത് അനാഥമന്ദിരത്തില്‍ കൊടുക്കും. ഇതും എന്റെ മതജീവിതത്തെ സ്വാധീനിച്ചതായി ഞാന്‍ കണക്കെഴുതുന്നു.

ഇപ്പോള്‍, പ്രമേഹവും പ്രഷറും ഒക്കെ മരുന്നുകൊണ്ട് നിയന്ത്രിക്കേണ്ടിവരുന്ന ഈ വാര്‍ദ്ധക്യത്തില്‍, ഭക്ഷണം അപ്പാടെ ഉപേക്ഷിക്കാന്‍ വയ്യ. എങ്കിലും നിയന്ത്രണങ്ങള്‍ ആവാം. അത് ചെയ്യാനുള്ള ആവാം. അത് ചെയ്യാനുള്ള മനസ്സ് ആ സ്കൂള്‍ ജീവിതത്തില്‍ നിന്ന് കിട്ടിയതാണ്. അത് പോരാ, അങ്ങനെ ലഭിക്കുന്നത് പരോപകാരത്തിന് വിനിയോഗിക്കാതെ ആ ലാഭം പൂര്‍ണ്ണമാവുകയില്ല എന്ന ചിന്തയും അതിന്റെ തുടര്‍ച്ചയാണ്.

അങ്ങനെ ഞാന്‍ സ്വരൂപിക്കുകയോ കൊടുക്കുകയോ ചെയ്യുന്നു എന്ന് കരുതരുത്. അതിന്റെ കാരണം 1967 മുതല്‍ ദശാംശദാനം എന്റെ മതത്തിന്റെ ഭാഗം ആയതാണ്. ബൈബിളിന്റെ പഴയനിയമത്തില്‍ മലാഖി എന്ന പ്രവാചകന്റെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: “മനുഷ്യന് ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍ എന്നെ തോല്പിക്കുന്നു. എന്നാല്‍ നിങ്ങള്‍: ഞങ്ങള്‍ ഏതില്‍ നിന്നെ തോല്പിക്കുന്നു എന്ന് ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നെ.”

അപ്പോള്‍ എന്റെ ജീവിതത്തില്‍ മതം ചെലുത്തുന്ന സ്വാധീനതയ്ക്ക് വിവിധ ഘടകങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ അറിഞ്ഞോ അറിയാതെയോ എന്റെ ശൈശവത്തെ ആവരണം ചെയ്ത പ്രാര്‍ത്ഥനയിലും ആദ്ധ്യാത്മീകാന്തരീക്ഷത്തിലും ആണ് അതിന്റെ തുടക്കം. ഞാന്‍ വായിച്ച വേദപുസ്തകത്തിലും ഞാന്‍ ചൊല്ലിയ പ്രാര്‍ത്ഥനകളിലും ഞാന്‍ സംബന്ധിച്ച വിശുദ്ധ കുര്‍ബ്ബാനകളിലും ഞാന്‍ സ്വാംശീകരിച്ച കൂദാശനുഭവങ്ങളിലും ഞാന്‍ ശീലിച്ച ഉപവാസ രീതികളിലും ഞാന്‍ പാലിച്ച ധനവിനിയോഗ രീതികളിലും കൂടെ ആണ് അതിന്റെ വളര്‍ച്ച.

ഇതരമതങ്ങളോടുള്ള സഹിഷ്ണുത എന്റെ മതത്തിന്റെ അവിഭാജ്യഘടകമാണ്. ലോകത്തില്‍ ഒരു മതംത്രമല്ല ഉള്ളത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞതും എന്റെ മതത്തിന്റെ ഭാഗമാണ്. അത് എന്നായിരുന്നു എന്ന് കൃത്യമായി പറയുക വയ്യ. എങ്കിലും ശൈശവം ബാല്യത്തിന് വഴിമാറിയ നാളുകളിലെന്നോ എന്റെ അപ്പന്‍ അത് പറഞ്ഞുതന്നിട്ടുണ്ടാവണം. പള്ളി കണ്ടാല്‍ കുരിശ് വരയ്ക്കണം എന്നതായിരുന്നു പാഠം ഒന്ന്. അതിന്റെ തുടര്‍ച്ച ആയിരുന്നു അമ്പലം കണ്ടാലും കുരിശ് വരയ്ക്കണം എന്നത്. പിറകെ തന്നെ ഞാന്‍ പഠിച്ചു, അമ്പലത്തില്‍ ആരും കുരിശ് വരയ്ക്കാറില്ല. അവിടെ കൈ കൂപ്പുകയാണ് രീതി. അങ്ങനെ രായമംഗലം പഞ്ചായത്തിലെ കൂട്ടുമഠം അമ്പലത്തിന്റെ മുന്നില്‍കൂടെ പോവുമ്പോള്‍ ഞാന്‍ തൊഴുതു തുടങ്ങി. എന്റെ ആരാധനയല്ല ആ കൂപ്പുകൈ, അത് എന്റെ ആദരവാണ്. ഈശ്വരനെ ആ രൂപത്തില്‍ കാണുന്നവരോടുള്ള എന്റെ ബഹുമാനം.

മലങ്കര സഭയിലെ വൈദികനായിരുന്നു അച്ഛന്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആള്‍. ഉല്പതിഷ്ണു. ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ പ്‌ളൂറലിസ്റ്റ്. “ന്റെ ഗുരുവായൂരപ്പാ ന്റെ പിള്ളേ കാത്തോളണേ” എന്ന് പ്രാര്‍ത്ഥിക്കുന്ന അമ്മയോട് “എന്റെ പേര് ഗുരുവായൂരപ്പനെന്നല്ല” പറയുന്നവനല്ല ദൈവം എന്ന് അച്ഛന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു.സ്വാതന്ത്ര്യപൂര്‍വ്വയുഗത്തില്‍ ദളിതരുടെ വിദ്യാഭ്യാസത്തിന് ശമ്പളത്തിന്റെ പകുതി മാറ്റിവച്ചയാള്‍ ഒരു ദളിതനെയും മതത്തില്‍ ചേര്‍ക്കാന്‍ ഉത്സാഹിച്ചില്ല. പില്‍ക്കാലത്ത് വളരെ ഉയര്‍ന്ന നിലയില്‍ എത്തിച്ചേര്‍ന്ന വി. കെ. കുഞ്ഞന്‍ മതംമാറണമെന്ന് പറഞ്ഞ് അച്ഛനെ സമീപിച്ചപ്പോള്‍ “ഇരുപതാം വയസ്സില്‍ ഒരു വികാരത്തിന്റെ പേരില്‍ മാറാനുള്ളതല്ല മതം, സ്വസമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കുക, നാല്പത് വയസ്സായിട്ടും ക്രിസ്ത്യാനിയാകാന്‍ മോഹം ബാക്കിയുണ്ടെങ്കില്‍ നമുക്ക് അപ്പോള്‍ ആലോചിക്കാം” എന്ന് അച്ഛന്‍ പറഞ്ഞതായി കുഞ്ഞന്‍സാര്‍ തന്നെയാണ് എന്നോടു പറഞ്ഞത്.

ഇതരമതങ്ങളെ സഹിഷ്ണുതയോടെ വീക്ഷിക്കാന്‍ മാത്രം അല്ല, സ്‌നേഹത്തോടെ ബഹുമാനിക്കാനും അച്ഛന്‍ പഠിപ്പിച്ചു. ബഥേലിലേക്കുള്ള വഴിയില്‍ വച്ച് പ്രവാചകനെ മൊട്ടത്തലയന്‍ എന്ന് പരിഹസിച്ച പൈതങ്ങളെ പ്രവാചകന്‍ ശപിച്ചതിനെ തുടര്‍ന്ന് കരടികള്‍ തിന്നുകളഞ്ഞു എന്ന കഥ സാരോപദേശമായി മാത്രം അച്ഛന്‍ വ്യാഖ്യാനിച്ചത്, കരുണാമയനായ ഈശ്വരനെക്കുറിച്ചുള്ള വ്യക്തമായ ബോധം കൊണ്ടായിരുന്നു. ലൂക്കോസിന്റെ സുവിശേഷത്തിലെ പതിനഞ്ചാം അദ്ധ്യായം ആയിരുന്നു അച്ഛന് സുവിശേഷസാരം. തൊഴില്‍തേടി തിരിച്ചെന്ന ധൂര്‍ത്തപുത്രനെ മകനായി പുനഃപ്രതിഷ്ഠിക്കുന്ന ദൈവസ്‌നേഹത്തെക്കുറിച്ചാണ് അച്ഛന്‍ എന്നും വാചാലനായിരുന്നത്.

അതിന്റെ തുടര്‍ച്ചയാണ് എന്റെ മതബോധത്തില്‍ രക്തത്തിന് പ്രാധാന്യം ഇല്ലാത്തതും. സഭയുടെ പ്രബോധനാധികാരത്തിന് കീഴ്‌പ്പെടുന്നതിനാലാണ് ‘രക്തം കൊണ്ടല്ലാതെ മോചനമില്ല’ എന്ന വേദശാസ്ത്രത്തെ ഞാന്‍ പരസ്യമായി വിമര്‍ശിക്കാത്തത്. ദൈവം ക്രിസ്ത്യാനിയല്ല എന്ന് ആര്‍ച്ചു ബിഷപ്പ് ടുറ്റു പറയുമ്പോള്‍ ഇതേ ആശയമാണ് സൂചിതം. ദൈവത്തിന് മതമില്ലായെന്നത് എന്റെ ഒരു പഴയ പ്രബന്ധത്തിന്റെ ശീര്‍ഷകം ആയിരുന്നുവെന്നതും ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. ഗമാലിയേലിന് ബുദ്ധി നല്‍കിയവന്‍ ഒരു ഗമാലിയേലിനും ശിഷ്യപ്പെട്ടില്ല. സ്‌നേഹവും കരുണയും മാത്രം ആയിരുന്നു അവന്‍ പഠിപ്പിച്ചത്. സ്‌നേഹത്തിനും കരുണയ്ക്കും മതം ഇല്ല. അതായത്, മതം എന്റെ ജീവിതത്തില്‍ പ്രതിഫലിക്കേണ്ടത് എന്റെ മാനസീകാവസ്ഥയിലാണ്. അപരനോടുള്ള എന്റെ പ്രതികരണത്തിലാണ് എന്റെ ജീവിതത്തില്‍ മതത്തിനുള്ള സ്വാധീനത വായിച്ചെടുക്കേണ്ടത്. എന്റെ അയല്‍ക്കാരനെ എനിക്ക് തിരിച്ചറിയാവുന്നുണ്ടോ? അതോ ശമരിയാക്കാരനോടുള്ള മുന്‍വിധികള്‍ അയല്‍ക്കാരന്റെ വേദനകളോട് നിസ്സംഗത പാലിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നുവോ?

ഗാസയില്‍ ചോര വീഴുന്നു. മൂസലിലും ചോര വീഴുന്നു. രണ്ടിടത്തും ചോരയുടെ നിറം ഒന്നു തന്നെ. രണ്ടിനോടും എന്റെ പ്രതികരണം ഒരുപോലെ തന്നെ ആണോ? പലസ്തീനികളുടെ രക്തം ചൊരിയുന്ന യഹൂദന്മാരോടും ക്രിസ്ത്യാനികളുടെ രക്തം ചൊരിയുന്ന മുസ്ലീമുകളോടും എനിക്കു തോന്നുന്ന വികാരവും രണ്ടിടത്തും അക്രമത്തിന് ഇരയാകുന്നവരോട് എനിക്ക് തോന്നുന്ന വികാരവും വിഭിന്നമാണോ എന്ന അന്വേഷണം എന്റെ ജീവിതത്തില്‍ എന്റെ മതത്തിനുള്ള സ്വാധീനതയുടെ സ്വഭാവവും വ്യാപ്തിയും നിര്‍വ്വചിക്കും. ഇറാഖില്‍ ക്രിസ്ത്യാനിയെ കൊല്ലുന്നവനെ ഗാസയില്‍ യഹൂദന്‍ കൊല്ലുമ്പോള്‍, പഴഞ്ചൊല്ലുകള്‍ ഉദ്ധരിച്ച് നിര്‍വ്വികാരനായിരിക്കാന്‍ എനിക്ക് കഴിയുന്നുവെങ്കില്‍ ഞാന്‍ ക്രിസ്തുവിന്റെ അനുയായി അല്ല, തീര്‍ച്ച. യഹൂദന്മാരുടെ കഥകളില്‍ എവിടെയോ വായിക്കുന്നുണ്ട്, ഫറവോയും സൈന്യങ്ങളും ചെങ്കടലില്‍ മുങ്ങിനശിച്ചതില്‍ ആഹ്ലാദിച്ച ഇസ്രയേലിനെ യാഹ്‌വെ ശാസിക്കുന്നതായി. “അവര്‍ നിങ്ങളെ പീഡിപ്പിച്ചു എന്നതും അവരില്‍ നിന്ന് ഞാന്‍ നിങ്ങളെ മോചിപ്പിച്ചു എന്നതും നേരുതന്നെ. എന്നാല്‍ അവരും എന്റെ മക്കളല്ലേ? എന്റെ മക്കള്‍ മുങ്ങിമരിക്കുമ്പോള്‍ എന്റെ തന്നെ മക്കളായ നിങ്ങള്‍ക്ക് എങ്ങനെ ആഹ്ലാദിക്കാന്‍ കഴിയും?” എന്നാണ് യാഹ്‌വെ ചോദിച്ചത്. ദൈവം സ്‌നേഹമാകുന്നു. അതുകൊണ്ടാണ് ഭാഗ്യസ്മരണാര്‍ഹനായ ഒസ്താത്തിയോസ് തിരുമേനി പറഞ്ഞത്, നിത്യനരകം ഉണ്ടാവുക അസാദ്ധ്യമാണെന്ന്.

വൃക്ഷത്തൈ ഫലംകൊണ്ട് അറിയുന്നു; മതത്തെ മതവിശ്വാസിയുടെ മനം കൊണ്ട് അറിയുന്നു. ദൈവത്തിന്റെ മനസ്സിന് അനുരൂപമായി എന്റെ മനസ്സിനെ പരുവപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്റെ ജീവിതത്തില്‍ മതമില്ല. എന്റെ മനസ്സാണ് എന്റെ മതത്തെ നിര്‍വ്വചിക്കുന്നത്.

ജനിച്ച മതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് മറ്റ് മതങ്ങളുമായി അതിനെ താരതമ്യപ്പെടുത്തിയതിന് ശേഷം തന്റെ മതം ആണ് ശ്രേഷ്ഠമതം എന്ന ഉത്തമബോധ്യത്തിലെത്തി, മാതാപിതാക്കന്മാരുടെ മതത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ എണ്ണത്തില്‍ ഏറെ ഉണ്ടാകാനിടയില്ല. താന്‍ ജനിച്ച മതം തനിക്ക് ശാന്തി നല്‍കുന്നില്ല എന്ന തിരിച്ചറിവോടെ ബൗദ്ധിക തീര്‍ത്ഥാടനത്തിന് ഇറങ്ങിത്തിരിച്ച് തന്റെ മതം നല്‍കാത്തത് നല്‍കുന്ന മറ്റൊരു മതം സ്വീകരിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. ഇനി അങ്ങനെയുള്ള ഉദാത്തമായ കാരണങ്ങള്‍ ഒന്നും കൂടാതെ സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതം സ്വീകരിക്കുന്നവരുടെ കാര്യമോ? അതും വലിയ സംഖ്യ അല്ല ഒരു സമൂഹത്തിലും. അതായത്, വര്‍ത്തമാനകാലത്ത് ഓരോ മതത്തിലും ഉള്‍പ്പെട്ട് കാണപ്പെടുന്ന ജനം ഒട്ടുമുക്കാലും അതത് മതത്തില്‍ ആയിരിക്കുന്നത് അവരവരുടെ മാതാപിതാക്കളില്‍ നിന്ന് ജനിച്ചതുകൊണ്ടാണ്. ഈ ലളിതമായ സത്യം തിരിച്ചറിയുമെങ്കില്‍ ഇതരമതസ്ഥരായ മനുഷ്യരെ അന്യരായിട്ടോ ശത്രുക്കളായിട്ടോ കാണേണ്ടതില്ല എന്ന് ഗ്രഹിക്കാന്‍ കഴിയും.

ഒരു മദ്യപന്‍ റോഡ് മുറിച്ചുകടന്ന് അപ്പുറത്തെത്തി. ആദ്യം കണ്ട ആളോട് ചോദിച്ചു: “ഈ റോഡിന്റെ മറ്റേ സൈഡ് എവിടെയാ?” അത് ചൂണ്ടിക്കാണിച്ചപ്പോള്‍ മദ്യപന്‍ പറഞ്ഞുവത്രേ: “ഇത് നല്ല കൂത്ത്. അപ്പുഴത്തൊരുത്തന്‍ പറഞ്ഞു, ഇപ്പഴത്താ മട്ടേ സൈഡെന്ന്.” നാം എവിടെ നില്‍ക്കുന്നു എന്നതാണ് മറ്റേ സൈഡ് ഏതാണ് എന്ന് നിര്‍ണ്ണയിക്കുന്നത്.

ലണ്ടനില്‍ പ്രഭാതഭക്ഷണം കഴിക്കുന്ന സായിപ്പ് ഓര്‍ക്കുന്നില്ല, അതേ സമയത്ത് ഇന്ത്യയില്‍ നാം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന്. പ്രഭാതസൂര്യന്റെ ഉന്മേഷദായകമായ കിരണങ്ങളാണ് സായിപ്പ് അന്നേരം കാണുന്നത്. ഇന്ത്യയിലോ? ചൂടുകൊണ്ട് ഇരിക്കപ്പൊറുതിയില്ല. അതേസമയം ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും അസ്തമയസൂര്യന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കമിതാക്കള്‍ കടല്‍ത്തീരത്ത് ഇരിക്കുകയാവും; സൂര്യബിംബം വിദൂരചക്രവാളത്തില്‍ സമുദ്രത്തെ സ്പര്‍ശിക്കുന്ന ദൃശ്യം കാണാന്‍ എന്ത് ഭംഗി! സൂര്യനായാല്‍ ഇങ്ങനെ വേണം. മൂന്ന് സ്ഥാനങ്ങള്‍, മൂന്ന് അനുഭവങ്ങള്‍; സൂര്യന്‍ ഒന്ന് മാത്രം.

ഏതാണ് ആ സൂര്യന്റെ ഭാവം? പ്രഭാതചാരുതയോ? മദ്ധ്യാഹ്നതീക്ഷ്ണതയോ? സായാഹ്നശോഭയോ? നാം ആയിരിക്കുന്ന ഇടത്ത് എത്തി, നാം നോക്കുന്ന ദിശയില്‍ത്തന്നെ നോക്കി വേണം സൂര്യന്റെ യഥാര്‍ത്ഥ ഭാവം ഗ്രഹിക്കാന്‍ എന്ന് പറയുമ്പോള്‍ സൂര്യനെയാണ് നാം പരിമിതപ്പെടുത്തുന്നത്.

സൂര്യന്‍ ദൃശ്യമാണ്. അതുകൊണ്ട് ഉദാഹരണമാക്കിയതാണ്. മിക്ക മതങ്ങള്‍ക്കും ഒരു അതീന്ദ്രീയമാനക ബിന്ദു ഉണ്ട് എന്ന് നമുക്കറിയാം. ദാര്‍ശനികതലത്തില്‍ മിസ്റ്റീരിയം ട്രെമെന്‍ഡും എന്ന് പറയും. അത് മനുഷ്യന്‍ തിരിച്ചറിയറിയുന്നത് ആ അതീന്ദ്രിയഭാവം സ്വയം അഗോചരമാക്കി അവതരിക്കുമ്പോഴാണ്. സ്ഥലകാലപരിമിതികള്‍ക്ക് വിധേയനായ മനുഷ്യന്‍ ദര്‍ശനീയമാവുന്ന ഈ അതീന്ദ്രിയഭാവത്തോട് താദാത്മ്യപ്പെടാന്‍ നടത്തുന്ന പരിശ്രമം ആണ് മതം എന്ന് സ്ഥൂലമായി പറയാം. ആ താദാത്മ്യം ഓംകാരത്തിലെ ലയനമാവാം, പുതിയ യെരുശലേമിലെ സൗഭാഗ്യമാവാം. ദൈവികമെന്നും മാനുഷികമെന്നും ഇപ്പോള്‍ നാം അറിയുന്ന ദ്വന്ദ്വം അപ്രത്യക്ഷമാവുന്ന അവസ്ഥയാണ് ഏതായാലും.

ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. രക്ഷയ്ക്കായി മറ്റൊരു നാമം നല്‍കപ്പെട്ടിട്ടില്ല എന്ന് ശിഷ്യന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ വാക്യങ്ങളിന്മേല്‍ മാത്രം രക്ഷയുടെ വേദശാസ്ത്രം ഉറപ്പിക്കാനാവുകയില്ല. സമസ്ത മനുഷ്യരെയും പ്രകാശിപ്പിക്കുന്ന വെളിച്ചം എന്ന് യോഹന്നാന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ക്രിസ്ത്യാനികള്‍ക്കായി പരിമിതപ്പെടുത്തുവാന്‍ പാടില്ല. യഹൂദനും യവനനും പാപത്താല്‍ പങ്കിലമാക്കപ്പെടുന്നത് ഒരുപോലെയാണ് എന്ന് പൗലോസ് സൂചിപ്പിക്കുന്നുണ്ടല്ലോ. ഈശ്വരന്‍ നിശ്ചയിച്ചിട്ടുള്ളത് ലംഘിക്കുന്നതാണ് പാപം. അതായത്, പാപം മതാതീതമാണ്. പാപരഹിതവും പുണ്യപൂര്‍ണ്ണവും ആയ അവസ്ഥയും മതാതീതമാണ്. ആദ്യത്തേതില്‍ നിന്ന് രണ്ടാമത്തേതില്‍ എത്താനുള്ള പാതയിലാണ് മതഭേദം.

എന്നിലൂടെയല്ലാതെ ആരും ദൈവപിതാവില്‍ എത്തുന്നില്ല എന്ന് ശരീരമായി അവതരിച്ച വചനം പറഞ്ഞത് അവതാരഭാവത്തെ മാത്രം കരുതിയാണ് എന്ന് വ്യാഖ്യാനിക്കുമ്പോഴാണ് ദൈവം ക്രിസ്ത്യാനിയാണ് എന്ന് പറയേണ്ടിവരുന്നത്. ശരീരം ധരിക്കുന്നതിന് മുന്‍പ് വചനം ഉണ്ടായിരുന്നു. ആ വചനം ദൈവത്തോടുകൂടെ ആയിരുന്നു. ആ വചനം ദൈവം തന്നെ ആയിരുന്നു. അതായത്, ദൈവത്തിലൂടെയല്ലാതെ ദൈവത്തില്‍ എത്തുന്നില്ല. ഭാഗംഭാഗമായിട്ടും വിവിധമായിട്ടും പണ്ട് സ്വയം വെളിപ്പെടുത്തിയവനെക്കുറിച്ചുള്ള ബൈബിള്‍ പരാമര്‍ശവും വിസ്മരിക്കാവുന്നതല്ല.

യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ ചരിത്രം പരിശോധിക്കുന്ന കാരന്‍ ആംസ്‌ട്രോങ് ദൈവത്തിന്റെ ചരിത്രം എന്ന കൃതി അവസാനിപ്പിക്കുന്നത് ഈശ്വരശൂന്യത മനുഷ്യരാശിക്ക് താങ്ങാനാവുന്നതല്ല എന്നു പറഞ്ഞിട്ടാണ് മതമൗലികവാദത്തിന്റെ അമൂര്‍ത്തവിഗ്രഹങ്ങള്‍ ആ ശൂന്യത പരിഹരിക്കുകയില്ല എന്ന് അവര്‍ പറയുന്നു. ഇത് ഇപ്പറഞ്ഞ മൂന്ന് മതങ്ങള്‍ മാത്രം നേരിടുന്ന പ്രശനമല്ല. ഹിന്ദുമതം പോലെ വിശാലമായ മുത്തുക്കുടയ്ക്ക് കീഴിലും മതമൗലികവാദത്തിന്റെ വിഗ്രഹങ്ങള്‍ അസഹിഷ്ണുത വളര്‍ത്താറുണ്ട്. ഉപരിവിപ്ലവതയുടെ തടവുകാരാണ് അത്തരം അല്പമനസ്സുകള്‍, ഏത് മതത്തിലായാലും.

ഞാന്‍ ഈയിടെ ഒരു പുതിയ വാക്ക് പഠിച്ചു; അള്‍ട്രാക്രെപിഡേറിയന്‍. ഒരു ചിത്രകാരന്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടം വരച്ചു. ചിത്രത്തില്‍ കാണുന്ന ചെരിപ്പുപയോഗിച്ച് കുതിരസവാരി വയ്യ എന്ന് ഒരു ചെരിപ്പുകുത്തി പറഞ്ഞു. ചിത്രകാരന് അത് ബോധ്യമായി. അയാള്‍ മാറ്റിവരച്ചു. അപ്പോള്‍ ബെല്‍റ്റ്, പുരികം, ചെവി ഒക്കെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ തുടങ്ങി ചെരിപ്പുകുത്തി. ചിത്രകാരന്‍ പറഞ്ഞു, “സൂത്തോര്‍, നെ ഉള്‍ത്രാ ക്രെപിദാം”. ചെരിപ്പുകുത്തീ, ചെരിപ്പിന് മേലോട്ട് വേണ്ട. ഈ കഥയിലാണ് പദനിഷ്പത്തി. പിന്നെ അര്‍ത്ഥം പറയേണ്ടതില്ല. ദൈവത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ നാം എല്ലാവരും ചെരിപ്പുകുത്തിയുടെ ഭാവത്തിലാണ്. അതിന് പകരം അഹംബ്രഹ്മാസ്മി, തത്ത്വമസി എന്ന തിരിച്ചറിവാണ് വിനീതനായ അന്വേഷകന് ഉണ്ടാവേണ്ടത്. ദൈവത്തെ മാനിക്കാനും മനുഷ്യരെ സ്‌നേഹിക്കാനും ഉള്ള കല്പനയുടെ പരാവര്‍ത്തനമാണത്. നാം അഭിവാദ്യം ചെയ്യുമ്പോള്‍ കൈ കൂപ്പുന്നത് അപരനിലെ ദൈവാംശത്തെ മാനിച്ചിട്ടാണ്. ബുദ്ധമതത്തില്‍ ദൈവം ഇല്ല എന്ന് പറയുമെങ്കിലും, എന്നിലെ ദൈവം നിന്നിലെ ദൈവത്തെ വണങ്ങുന്നു എന്നാണ് താന്‍ കുനിഞ്ഞുവണങ്ങുന്നതിന്റെ അര്‍ത്ഥം എന്ന് ദലായ്‌ലാമ പറഞ്ഞിട്ടുണ്ട്. ക്രിസ്തുമതം മറ്റ് മതങ്ങളേക്കാള്‍ ഭേദമെന്ന് പറയാന്‍ ക്രിസ്ത്യാനികള്‍ക്കോ, ഒരൊറ്റ വേദപ്രമാണത്തെ ആശ്രയിക്കാത്തതിനാല്‍ മറ്റ് മതങ്ങളെക്കാള്‍ ഭേദം ഹിന്ദുമതമാണ് എന്ന് പറയാന്‍ ഹിന്ദുക്കള്‍ക്കോ അവകാശമില്ല എന്ന് ചുരുക്കം. ആര്‍ക്കും ഒന്നും അറിഞ്ഞുകൂടാ. “ചെരിപ്പുകുത്തീ, ചെരിപ്പിന് മേലോട്ട് വേണ്ട” എന്നാണ് ഓര്‍ക്കേണ്ടത്, മതമേതായാലും.’

**************

Credits to joychenputhukulam.com

Read more

പിണറായിക്കെന്തേ കൊമ്പില്ലേ?

ഉമ്മന്‍ചാണ്ടിക്കു മാത്രമല്ല; പിണറായിക്കും സമസ്ത രാഷ്ട്രീയ നേതാക്കന്മാര്‍ക്കും അത്യാവശ്യം കൊമ്പുണ്ട്. ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കാട്ടുപോത്തിന്റെ കൊമ്പല്ലെ ഉള്ളത്. ആരെയും മലത്തിയടിക്കാന്‍ അവസരങ്ങള്‍ കാത്തു നടക്കുന്ന നാലാതരം തറ രാഷ്ട്രീയ പകപോക്കലും നമ്മുടെ നാട്ടില്‍ ഇദംപ്രദമായിട്ടുള്ള നാണംകെട്ട രാഷ്ട്രീയ രക്തദാഹമല്ലേ? സ്വന്തം പാര്‍ട്ടിയുടെയോ, ഘടക കക്ഷികളിലെ കാബിനറ്റ് മന്ത്രിമാരുമായിപ്പോലും ആലോചിക്കാതെ തിടുക്കത്തില്‍ തിരഞ്ഞെടുപ്പു ദിവസം ചട്ടലംഘനം നടത്തി രാഷ്ട്രീയ നാടകം കളി കേരള ജനത ഒരിക്കലും മറക്കില്ല.

സ്വന്തം കക്ഷിക്കാരെ മാത്രമല്ല, മാധ്യമങ്ങളെയും കടക്കൂ പുറത്തെന്നു പറയുവാന്‍, ഇഷ്ടമില്ലാത്ത രാഷ്ട്രീയ സത്യം പുറത്തു പറക്കാന്‍ പരമനാറിയാകുന്നതും, കുലംകുത്തികളാകുന്നതും, ബക്കറ്റിലെ വെള്ളമാകുന്നതും, മതാദ്ധ്യക്ഷന്മാര്‍ നികൃഷ്ട ജീവികള്‍ ആകുന്നതും മറ്റാര്‍ക്കുമില്ലല്ലോ എന്നു ചിന്തുക്കുന്നത് യുക്തമല്ലേ?

സ്വന്തം പാളയത്തില്‍ പടക്കളം നടര്‍ത്തുന്ന മന്ത്രി എം.എം.മണി, കൊലവിളി, കൊലപാതകക്കഥകള്‍, നിഘണ്ടുവില്‍ ഇല്ലാത്ത പരമ ചെറ്റത്തരം വിളിച്ചു കൂകുമ്പോള്‍ എവിടെ ഇരട്ടചങ്കന്‍ സഖാവിന്റെ നടപടികള്‍?

കാലഹരണപ്പെട്ടു തുരുമ്പിച്ച് നശിച്ച കമ്മ്യൂണിറ്റ് പ്രസ്ഥാനത്തിനെ ലോകത്തിന്റെ ഭൂപടത്തില്‍ നിന്നും തുടച്ചു നീക്കിയപ്പോള്‍, നമ്മുടെ കേരളത്തിലും, ത്രിപുരയിലും മാത്രം ഒതുക്കി അന്ത്യശ്വാസം വലിക്കുകയാണ്. ഈ ആളിക്കത്തല്‍ അണയുന്നതിനു മുമ്പേയുള്ള മുന്നറിയിപ്പാണ്.

കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാ, അമിത ജനാധിപത്യവും, ഗ്രൂപ്പു കളികളും കൊണ്ടു മാത്രമാണ്, 2016 തിരഞ്ഞെടുപ്പില്‍. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നശിച്ചുപോകാതെ വീണ്ടും അധികാരത്തില്‍ വന്നത് എന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും പരക്കെ ബോദ്ധ്യമുള്ളതാണ്.

ഒത്തൊരുമയോടെ കോണ്‍ഗ്രസ്സുകാര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ വികസന വിരോധപാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശവപ്പെട്ടിയില്‍ ആണി തറഞ്ഞ് ശൂന്യമായിപ്പോയേനേ!

നിയമസഭാ അക്രമണവും, തൂറല്‍ സമരവും, ഗുണ്ടായിസവും കൊട്ടേഷനും, വെട്ടിനിരത്തലും അക്രമ പരമ്പരകള്‍ മാത്രം കൈമുതലാക്കിയുള്ള പാര്‍ട്ടിയുടെ കുട്ടി സഖാക്കളും, തോമസ് ചാണ്ടിയെപ്പോലെയും, ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെയും, മുന്‍മന്ത്രി ഗണേഷുകുമാരിനെയും സരിതയുടെ സ്വന്തം ഭാഷയിലെ കോടിയേരി അങ്കിളിനെയും, പത്തുകോടി കൊടുത്ത് സരിതയെ പ്രേരിപ്പിച്ചു കള്ളക്കഥയുണ്ടാക്കിയ ജയരാജനെതിരെയും, സിനിമാ നടന്‍ ദിലീപിന്റെ കുറ്റകൃത്യത്തില്‍ ഗൂഢാലോചനയില്ല എന്ന് നിമിഷങ്ങളില്‍ പ്രസ്ഥാവിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും. കേസ് ഇല്ലാ എന്നു വാദിച്ച ഇരട്ടച്ചങ്കന്‍ പിണറായിയെയും കൊമ്പില്ലാത്തവരായി കാണാന്‍ കേരള ജനതയ്ക്ക് സാദ്ധ്യമല്ല. വര്‍ഗ്ഗീയ ഫാസിസ്റ്റ് പ്രസ്ഥാനമായ ബി.ജെ.പി.യെ വളര്‍ത്താന്‍ അന്തമായ കോണ്‍ഗ്രസ്സ് വിരോധം ഇക്കൂട്ടര്‍ക്കു പ്രകടിപ്പിച്ചേ മതിയാവൂ... ടശിഴഹല ആലിരവ കോടതിയെ സ്വാധീനിച്ചു ലാവ്ലിന്‍ കേസില്‍ നിന്ന് തല്‍ക്കാലം തടിതപ്പിയെന്നു കരുതി അഹങ്കരിക്കാന്‍ വരട്ടെ ഇവിടെ അതിനു മുകളില്‍ നീതിന്യായ കോടതികള്‍ നിലവിലുണ്ട്. സത്യം മലനീക്കി പുറത്തു വരും. ആര്‍ക്കും കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടാതെ വരുന്നത് ജനാധിപത്യ വ്യവസ്ഥിതിക്ക് ആരോഗ്യകരമല്ല. ഉപ്പു തിന്നവര്‍ വെള്ളം കുടിച്ചേ മതിയാവൂ.

മതേതരത്വം, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യത്തം, സ്നേഹം നിലനിര്‍ത്തുവാന്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിലൂടെ മാത്രമേ സാധിക്കൂ.... പാര്‍ട്ടിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ ദേശസ്നേഹികള്‍ ശ്രമിക്കുമ്പോള്‍ അവരെ നിശബ്ദരാക്കി സഖാക്കള്‍ മുന്നേറുന്നത് രാജ്യത്തിന് ആപത്താണ്. കോണ്‍ഗ്രസ്സ് വെറും ഒരു പാര്‍ട്ടിയല്ല; ഭാരത ജനതയുടെ സംസ്ക്കാരമാണ്, നിര്‍മ്മിതിയാണ്. അതിനെ തടയിടുവാന്‍ ഒരു ശക്തിക്കും സാദ്ധ്യമല്ല. വരുന്ന തിരഞ്ഞെടുപ്പുകളില്‍ അതീവ ശക്തിയോടെ കോണ്‍ഗ്രസ്സു മുന്നണി അധികാരമേല്‍ക്കും. സമസ്ത സുന്ദരമായ ഭാവി ഭാരതത്തിനു വേണ്ടി ഒന്നായി പ്രവര്‍ത്തിക്കുക.

ജയ്ഹിന്ദ്

Credits to joychenputhukulam.com

Read more

സിസ്റ്റർ അഭയയുടെ കൊലപാതകവും പുതപ്പിച്ചിരിക്കുന്ന നീതിയും

കോട്ടയം പയസ് മൌണ്ട് കോൺവെന്റിലെ അന്തേവാസിനിയായിരുന്ന സിസ്റ്റർ അഭയ മരിച്ചിട്ട് കാൽനൂറ്റാണ്ടിൽപ്പരം വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 'സിസ്റ്റർ അഭയക്കൊലക്കേസ്'  1990 കാലങ്ങളിലെ പ്രക്ഷുബ്ധമായ വാർത്തകളിൽ ഒന്നായിരുന്നു.  പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും  അതിന്റെ തീ കെട്ടടങ്ങിയിട്ടില്ല. ഇത് ഒരു പാവം പെൺകുട്ടിയുടെ ദാരുണമായ കഥയാണ്. നിയമത്തിനും നീതിക്കും ബലമില്ലെന്ന സത്യം അഭയക്കൊലക്കേസ് ചൂണ്ടി കാണിക്കുന്നു. ദരിദ്രർക്കും ബലഹീനർക്കും നീതി നിഷേധിക്കപ്പെടുന്നതിന്റെ അടയാളമാണ് അവർ.  ഇന്ത്യൻ കോടതികളുടെ നീക്കങ്ങൾ വളരെ സാവധാനമായതുകൊണ്ടു ഈ കേസ് ഇന്നും അവസാനിപ്പിച്ചിട്ടില്ല. അതിലെ കുറ്റക്കാരെ ശിക്ഷിച്ചുമില്ല. കേസിനോടനുബന്ധിച്ചു 2008-ൽ രണ്ടു പുരോഹിതരെയും ഒരു കന്യാസ്‌ത്രിയെയും അറസ്റ്റു ചെയ്തിരുന്നു.

കോട്ടയം സമീപമായി അരീക്കരയെന്ന സ്ഥലത്ത് വെറും സാധാരണ കർഷകനായി ജീവിച്ച അയക്കരക്കുന്നേൽ തോമസിന്റെ മകളായിട്ടാണ് അഭയ ജനിച്ചത്. വീട്ടിലെ സാമ്പത്തിക ഭദ്രത ഇല്ലായ്മയാലും കല്ല്യാണപ്രായം വരുമ്പോൾ വിവാഹം കഴിപ്പിക്കാൻ നിവൃത്തിയില്ലാത്തതിനാലും, ചില കന്യാസ്ത്രികളുടെ പ്രേരണയാലുമാണ് ഈ പെൺകുട്ടി അന്ന് മഠത്തിൽ ചേർന്നത്. കൊല നടക്കുന്ന സമയം ഈ പത്തൊമ്പതുകാരി,  ക്നാനായി സമുദായ വക സെന്റ് ജോസഫ്സ് കോൺവെന്റിൽ നൊവിഷ്യറ്റായി   പ്രീഡിഗ്രിക്കു പഠിച്ചിരുന്നു.  പിറ്റേ ദിവസം പരീക്ഷയായിരുന്നതുകൊണ്ട് നേരം അതിക്രമിച്ചിട്ടും അവൾ  ഉറങ്ങിയിരുന്നില്ല.

1992 മാർച്ച് ഇരുപത്തിയേഴാം തിയതി അതിരാവിലെ അഭയയെ കാണുന്നില്ലെന്ന് വിവരം വന്നു. ദൃക് സാക്ഷി വിവരം അനുസരിച്ച് അവരെ മാർച്ച് ഇരുപത്തിയേഴാം തിയതി വെളുപ്പിനെ നാലുമണിക്ക് വെള്ളം കുടിക്കാനായി അടുക്കളയിൽ പോയതായി കണ്ടവരുണ്ട്. അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജിന്റെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. ഫ്രിഡ്ജിന്റെ അടിയിൽ ഒരു ചെരുപ്പ് കണ്ടെത്തിയിരുന്നു. മറ്റേ ചെരിപ്പ് ഹോസ്റ്റലിന്റെ കിണറിന്റെ സമീപവും. പെട്ടെന്ന് തന്നെ അവരുടെ ശരീരം കിണറിനുള്ളിൽ കാണപ്പെട്ടു. പോസ്റ്റ് മാർട്ടം ചെയ്യാൻ മൃതശരീരം അയച്ചപ്പോൾ ശരീരത്തിൽ മുറിവിന്റെ പാടുകളുണ്ടായിരുന്നു. ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഒരു കൊലപാതകമെന്ന് നല്ല തെളിവുകൾ ഉണ്ടായിട്ടും അഭയ മുങ്ങി മരിച്ചതെന്നും ആത്മഹത്യയെന്നും വരുത്തി വെച്ച് ലോക്കൽ പോലീസ് റിപ്പോർട്ട് തയാറാക്കി.

ആദ്യം അഭയയുടെ മരണം പത്രങ്ങളിൽ വെറും ചരമയറിയിപ്പുകൾ പോലെ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ദുരൂഹതകൾ നിറഞ്ഞ വാർത്തകളുടെ പ്രവാഹമായി മാറുകയായിരുന്നു. സംഭവങ്ങളുടെ നൂലാമാലകൾ കേരള കത്തോലിക്കാ സഭയെ തന്നെ പിടിച്ചുകുലുക്കിയിരുന്നു. കുറ്റാന്വേഷണങ്ങൾ, സാമൂഹികമായ ഉരസലുകൾ,  ഒച്ചപ്പാടുകൾ, രാഷ്ട്രീയക്കളികൾ, സമുദായത്തിന്റെ പ്രതികളെ രക്ഷിക്കാനുള്ള നെട്ടോട്ടങ്ങൾ, കേസിലേക്ക് കോടികളുടെ പണത്തിന്റെ ഒഴുക്ക് ഇതെല്ലാം അഭയക്കേസിന്റെ ഭാഗങ്ങളായി മാറിക്കഴിഞ്ഞിരുന്നു. എന്നിരുന്നാലും കൊലക്കേസിന് നാളിതുവരെയും ഒരു അവസാന തീരുമാനം കല്പിച്ചിട്ടില്ല. സ്ഥലത്തെ പോലീസ് അന്ന് അന്വേഷണങ്ങളുമായി മുമ്പോട്ട് പോയി. പക്ഷെ കുറ്റാന്വേഷണത്തിൽ മുഴുകിയിരുന്ന ഓഫിസർമാർ അഭയയുടെ മരണം ഒരു ആത്മഹത്യയായി സ്ഥിതികരിക്കുകയായിരുന്നു.

1992-ൽ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നേതൃത്വത്തിൽ അഭയക്കേസിലെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷ നല്കുവാനാവശ്യപ്പെട്ടുകൊണ്ട് ഒരു കമ്മറ്റി രൂപീകരിച്ചു. അന്വേഷണത്തിൽ പോരായ്മകളും പരിമിതികളും ചൂണ്ടിക്കാണിച്ച് അതിനെതിരായി സാമൂഹിക പ്രവർത്തകരും മുമ്പോട്ടു വന്നിരുന്നു. കൂടാതെ സിബിഐ ഈ കേസ് അനേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടു 67 കന്യാസ്ത്രികൾ ഒപ്പിട്ട ഒരു പെറ്റിഷൻ മുഖ്യമന്ത്രിക്കും അയച്ചു. 1993 മാർച്ച് ഇരുപത്തിയൊമ്പതാം തിയതി സി.ബി.ഐ. പുതിയ അന്വേഷണം ആരംഭിച്ചു. അഭയക്കേസിന്റെ ഘാതകനെ കണ്ടുപിടിക്കുമെന്നു പ്രതിജ്ഞ ചെയ്ത ജോമോൻ ആക്ഷൻ കൗൺസിലിന്റെ മറവിൽ കാശു തട്ടുന്നുവെന്ന ആരോപണങ്ങളുമായി അഭയയുടെ പിതാവ് തന്നെ രംഗത്തു വന്നിരുന്നു. അതിനിടയ്ക്ക് ശ്രീ പുത്തൻപുരയ്ക്കൽ   പത്ര ആഫീസുകൾ കയറിയിറങ്ങി  അഭയ മരണത്തിനുമുമ്പ് ബലാൽസംഗം  ചെയ്തുവെന്ന വാർത്തയും ഇറക്കി. ആ വാർത്തയുടെ നായകനായി അയാൾ അവിടെ നിറഞ്ഞു നിന്നിരുന്നു. ഈ കേസ് മറ്റാരും കൈകാര്യം ചെയ്യരുതെന്ന ദുരുദ്ദ്യേശ്യവും അയാൾക്കുണ്ടായിരുന്നു. കേസ് ഡയറിയുമായി ബോളിവുഡ് ഫിലിമിന്റെ പ്രൊഡക്ഷനിലും പങ്കാളിയാകാനും സാധിച്ചു. വെറും പബ്ലിസിറ്റി മാത്രം ആഗ്രഹിച്ചിരുന്ന ശ്രീ പുത്തൻപുരക്കൽ കോടതികൾക്കു പോലും ശല്യങ്ങളായിരുന്നുവെന്നു പരാമർശനങ്ങൾ ഉണ്ടായിരുന്നു. പണം ഉണ്ടാക്കാൻ വേണ്ടി സമരിയാക്കാരനായി അഭിനയിച്ചു നടക്കുന്ന ഒരു സാമൂഹിക പ്രവർത്തകനാണ് ജോമോൻ പുത്തൻ പുരയ്ക്കലെന്നും പറയുന്നു. പ്രതികളെ അറസ്റ്റു ചെയ്യുന്ന കാര്യത്തിൽ ഏറ്റവും തടസം നിന്നതും ഇദ്ദേഹമായിരുന്നു.

സിബിഐ ഓഫിസർ വർഗീസ് പി തോമസിന്റെ നേതൃത്വത്തിൽ അന്ന് കേസ് സി ബി ഐ ഏറ്റെടുത്തു. വർഗീസ് പി തോമസ് ഈ കേസ് കൈകാര്യം ചെയ്യുകയും ഇതൊരു കൊലപാതകമെന്ന് ഡയറിയിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. എന്നാൽ അക്കൊല്ലം ഡിസംബർ മാസത്തിൽ കാര്യങ്ങൾ ഒന്നുകൂടി വഷളാവുകയായിരുന്നു. കേസന്വേഷണത്തിൽ നിന്നും പിന്മാറി ശ്രീ വർഗീസ് തോമസ് തന്റെ ജോലി രാജിവെക്കുകയാണുണ്ടായത്. അതിനുശേഷം അദ്ദേഹം ഒരു പ്രസ് കോൺഫെറൻസ് വിളിച്ചുകൂട്ടി സത്യമായ ദിശയിൽ കേസന്വേഷിക്കാൻ തന്റെ മേലുദ്യോഗസ്ഥർ അനുവദിക്കുന്നില്ലായിരുന്നുവെന്നും പറഞ്ഞു. 1994 ജനുവരിയിൽ കൊച്ചിയിൽ നടത്തിയ പ്രസ്സ് കോൺഫറൻസിൽ 'തന്റെ മനസാക്ഷി തന്റെ  മുകളിലുള്ള ഉദ്യോഗസ്ഥരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ അനുവദിക്കാത്തതുകൊണ്ടു ജോലി രാജി വെച്ചുവെന്നു' അറിയിച്ചു. കേസ് ഡയറിയിൽ 'അഭയ' ആത്മഹത്യ ചെയ്‌തെന്ന് എഴുതുവാൻ ഉന്നത ഓഫിസർമാരിൽ നിന്ന് സ്വാധീനമുണ്ടായിരുന്നു. സിബിഐ യുടെ കൊച്ചി യൂണിറ്റ് മേധാവിയായിരുന്ന ത്യാഗരാജനെ ആ സ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ ഒരു പെറ്റിഷൻ ഫയൽ ചെയ്തിരുന്നു. 1994-ൽ ഏതാനും എംപി മാരും ത്യാഗരാജനെ ആ സ്ഥാനത്തുനിന്നും മാറ്റാൻ ആവശ്യപ്പെട്ടിരുന്നു. തന്മൂലം ശ്രീ എം.എൽ.ശർമ്മ സിബിഐ ഡയറക്റ്റർ ആയി അഭയയുടെ ചുമതലകൾ വഹിക്കാൻ നിയമിതനായി.

ഈ കേസിനെ സംബന്ധിച്ചു സി ബി ഐ തയാറാക്കിയ 1996-ലെ ആദ്യത്തെ റിപ്പോർട്ടിൽ അഭയ  കൊല്ലപ്പെട്ടതോ, ആത്മഹത്യയോ എന്നത് സ്ഥിതികരിച്ചില്ല. അതിനുശേഷം മൂന്നു കൊല്ലം കഴിഞ്ഞു തയാറാക്കിയ റിപ്പോർട്ടിൽ ഇതൊരു കൊലപാതകമായിരുന്നുവെന്നു സ്ഥിതികരിച്ചിട്ടുണ്ട്. എന്നാൽ അതിലെ കുറ്റവാളികൾ ആരെന്നു വ്യക്തമാക്കിയിട്ടുണ്ടായിരുന്നില്ല. 2005-ൽ സിബിഐ മറ്റൊരു റിപ്പോർട്ട് തയ്യാറാക്കിയതിൽ ക്നാനായി രൂപതയിൽ രണ്ടു പുരോഹിതരും ഒരു കന്യാസ്ത്രീയും ഉൾപ്പടെ നാലുപേരെ പ്രതികളാക്കിയിരുന്നു. രൂപതയുടെ ചാൻസലരായിരുന്ന ഫാദർ തോമസ് എം കോട്ടൂർ, ഫാദർ ജോസ് പുതുക്കയിൽ, കന്യാസ്ത്രി സിസ്റ്റർ സെഫി, ഹോസ്റ്റലിലെ ഒരു അന്തേവാസി എന്നിവരെ നാർക്കോട്ടിക് ടെസ്റ്റിന് വിധേയമാക്കി. 2008 നവംബർ പത്തൊമ്പതാം തിയതി അവരിൽ പുരോഹിതരും കന്യാസ്ത്രിയുമടക്കം മൂന്നുപേരെ സി.ബി.ഐ. അറസ്റ്റു ചെയ്തു.

പയസ് കോൺവന്റിലുള്ള സിസ്റ്റർ സെഫി കോടാലികൊണ്ടു അഭയയുടെ തലയ്ക്കിട്ടു മൂന്നു പ്രാവശ്യം തല്ലിയെന്നു എറണാകുളത്തെ ചീഫ് മജിസ്‌റെറ്റിനോട് സിബിഐ വെളിപ്പെടുത്തി, കോടാലിയുടെ കൈപിടികൊണ്ടു വലത്തെ ചെവിയിൽ രണ്ടുപ്രാവശ്യം തല്ലിയ വിവരവും മൂന്നാമത്തേത് തലയിലെന്ന വിവരവും കോടതിയെ അറിയിച്ചു. സംഭവിച്ചതു മുഴുവൻ കോൺവെന്റിലെ അടുക്കളയിൽ വച്ചായിരുന്നു. തലയിൽ തല്ലിയ ഉടൻ അഭയാ ബോധം കെട്ടു പോയിരുന്ന വിവരവും സിബിഐ അറിയിച്ചു. കിണറ്റിൽ അഭയ മരിച്ചുവെന്ന് ബോദ്ധ്യം വന്ന ശേഷമാണ് കുറ്റവാളികൾ അവിടെനിന്നും പോയത്. കുറ്റവാളികളിൽ തോമസ് കോട്ടൂർ ഒന്നാം പ്രതിയും പുതുക്ക രണ്ടാം പ്രതിയും സെഫി മൂന്നാം പ്രതിയുമാണ്.  തലയിൽ അടിയേറ്റശേഷം ബോധ രഹിതയായ  അഭയയുടെ ശരീരം സിസ്റ്റർ സെഫിയുടെ സഹായത്തോടെ വലിച്ചിഴച്ച് കിണറ്റിൽ വലിച്ചെറിഞ്ഞു. അഭയയുടെ മരണം തീർച്ചയാക്കുന്നവരെ  മൂന്നുപേരും അവിടെ കാത്തിരുന്നുവെന്നും സിബിഐ പറഞ്ഞു.

 അഭയ കിണറ്റിൽ മരിച്ചതിനുശേഷം കുറ്റവാളികൾ അടുക്കളയുടെ വാതിൽ പുറത്തുനിന്നു പൂട്ടി. തെളിവുകളെല്ലാം ഉടൻ തന്നെ നശിപ്പിക്കാൻ പ്രതികൾ ആരംഭിക്കുകയും ചെയ്തു. ഇരുപത്തിയാറു വയസുള്ള സിസ്റ്റർ സെഫി അഭയയുടെ തലയ്ക്കിട്ടു ഒരു കോടാലികൊണ്ടു അടിച്ച വിവരം സിബിഐ വെളിപ്പെടുത്തിയപ്പോൾ കത്തോലിക്കാ സമുദായവും പ്രത്യേകിച്ച് ക്നാനായ സമുദായവും ഒരു ഞെട്ടലോടെയാണ് വാർത്ത ശ്രവിച്ചത്. കോൺവെന്റിലെ അടുക്കളയുടെ സമീപമായി ഒരു ചെറിയ മുറിയിൽ സിസ്റ്റർ സെഫിയും  കോട്ടൂരും പുതുക്കയും തുല്യമായി പ്രകൃതി വിരുദ്ധ ലൈംഗികത പങ്കിടുന്നത് അഭയ കണ്ടതായിരുന്നു സെഫിയെ ഈ ക്രൂര കൃത്യത്തിന് പ്രേരിപ്പിച്ചത്. സ്വന്തം മാനം നഷ്ടപ്പെടുമെന്ന ഭയം സെഫിയിൽ വൈകാരികമായ സ്ഫോടനമുണ്ടാക്കിയിരുന്നു. അടുക്കളയിൽ കണ്ട ലൈംഗിക കേളികൾ അഭയ മേലാധികാരികൾക്ക് റിപ്പോർട്ട് ചെയ്യുമെന്നും അങ്ങനെ വന്നാൽ അവരെ മഠത്തിൽ നിന്നും പറഞ്ഞു വിടുമെന്നും ഭയപ്പെട്ടു.

സിബിഐ കോടതിയിൽ പറഞ്ഞു, ഈ രണ്ടു പുരോഹിതരും കന്യാസ്ത്രീയും കൂടി സ്വാധീനമുള്ള  ഉദ്യോഗസ്ഥരുടെ സഹായത്തോടെ അഭയയുടെത് ആത്മഹത്യയെന്ന്‌ വരുത്തി വെക്കാൻ എല്ലാ തെളിവുകളും നശിപ്പിച്ചിരുന്നു. അന്വേഷണ  ഉദ്യഗസ്ഥരെയും സ്ഥലത്തെ പോലീസുകാരെയും പിന്നീട് ക്രൈം ബ്രാഞ്ചിനെ തന്നെ സ്വാധീനിക്കുകയും ചെയ്തു. ഇതിൽ കുറ്റവാളികൾ മറ്റു പലരുമുണ്ടെങ്കിലും വ്യക്തമായ തെളിവുകളോടെ ഇവരെ മാത്രമേ ഈ കൊലപാതകമായി ബന്ധപ്പെടുത്താൻ സാധിക്കുന്നുള്ളൂ. കൂടുതൽ ആളുകളുടെ വിവരങ്ങൾ രേഖപ്പെടുത്താൻ അന്വേഷണ ഏജൻസികൾ തയ്യാറാകുന്നുമില്ല. ഡോക്ടർ സി രാധാകൃഷ്ണൻ തയ്യാറാക്കിയ മെഡിക്കൽ കോളേജിന്റെ റിപ്പോർട്ടിലും മൂന്നു ഗുരുതരമായ മുറിവുകൾ തലയിൽ കണ്ടുവെന്നുണ്ടായിരുന്നു. സിബിഐ യ്ക്ക് എതിരെ പ്രതിഷേധ റാലികളും മറ്റു പ്രകടനങ്ങളും ക്നാനായ സമുദായം സംഘടിപ്പിക്കുന്ന വിവരവും സിബിഐ കോടതിയെ ബോദ്ധ്യപ്പെടുത്തി. പ്രധാന ഉദ്ദേശ്യം കേസ് അട്ടിമറിക്കാനെന്നും കോടതിയെ അറിയിച്ചു.

കൊലപാതകത്തിന്റെ സാഹചര്യങ്ങൾ കൃത്യമായി കണ്ട ഒരു സാക്ഷി, 'സഞ്ജു മാത്യുവിന്റെ' വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു രണ്ടു പുരോഹിതരെയും ഒരു കന്യാസ്‌ത്രിയെയും സിബിഐ അന്ന് കസ്റ്റഡിയിൽ എടുത്തത്. ഈ കേസ് അന്വേഷിച്ച സബ് ഇൻസ്‌പെക്‌ടർ ശ്രീ അഗസ്റ്റിൻ ആത്മഹത്യ ചെയ്യുകയായിരുന്നു. ചിങ്ങവനം ചാലിച്ചറയിൽ വീട്ടിൽ കൈകളിൽ ഞരമ്പ് മുറിച്ച നിലയിലായിരുന്നു അഗസ്റ്റിന്റെ ശരീരം കണ്ടെത്തിയത്. തന്റെ മരണത്തിന്റെ ഉത്തരവാദിത്വം സിബിഐ ആണെന്നും അവരുടെ പീഡനങ്ങളിൽ പൊറുതി മുട്ടി മരിക്കുന്നുവെന്നും നാലു വരികളുള്ള ഒരു ആത്മഹത്യക്കുറിപ്പും മൃതദേഹത്തിനു സമീപത്തു നിന്നും ലഭിച്ചിരുന്നു. അഭയ ആത്മഹത്യ ചെയ്ത വിവരം അന്ന് തയ്യാറാക്കിയത് ശ്രീ അഗസ്റ്റിനായിരുന്നു. അഭയ കൊല്ലപ്പെട്ട ശേഷം നിർണ്ണായകമായ പല തെളിവുകളും നശിപ്പിക്കാൻ നേതൃത്വം കൊടുത്തത് മരിച്ച അദ്ദേഹമായിരുന്നുവെന്ന് ആരോപണമുണ്ടായിരുന്നു.

ഈ കേസിൽ പ്രതികളെ പിടികൂടാൻ സാധിക്കുന്നില്ലെന്ന് കാണിച്ച് 1996, 1999, 2005 എന്നീ വർഷങ്ങളിൽ കേസ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയുടെ അനുവാദം തേടി ഒരു റിപ്പോർട്ട് അയച്ചിരുന്നു. എന്നാൽ മൂന്നു തവണയും സിബിഐ യുടെ അപേക്ഷ എറണാകുളം ജുഡീഷ്യൽ കോടതി തള്ളിക്കളയുകയായിരുന്നു. അന്വേഷണം തുടരാൻ കോടതി ആവശ്യപ്പെടുകയും ചെയ്തു. അതിനെ തുടർന്നാണ് മൂന്നു പ്രതികൾക്കും കുറ്റപത്രം നൽകിയത്. ലോക്കൽ പോലീസും ക്രൈം ബ്രാഞ്ചും ആത്മഹത്യയെന്ന് തള്ളിക്കളഞ്ഞ കേസ് കൊലപാതകമെന്ന് സിബി ഐ സ്ഥിതികരിച്ചിട്ടുണ്ടങ്കിലും  കേസിനു ഒരു തുമ്പും കിട്ടാതെ തീരുമാനമാകാതെ കേസ് നീട്ടിക്കൊണ്ടു പോവുന്നു. അഭയാക്കേസിന്റെ വഴിതിരിച്ചുവിട്ട അദൃശ്യ ശക്തികൾ കേസിനെ ഇല്ലാതാക്കാൻ ഇന്നും നിഗുഢതയിൽ അതി രഹസ്യമായി തന്നെ പ്രവർത്തിക്കുന്നു. കോടിക്കണക്കിന് രൂപയാണ് പ്രതികളെ രക്ഷിക്കാൻ അജ്ഞാതരായി ഇതിന്റെ പിന്നണിയിൽ പ്രവർത്തിക്കുന്നവർ ചെലവഴിച്ചുകൊണ്ടിരിക്കുന്നത്.കുറ്റവാളികൾ മൂന്നുപേരും ജാമ്യത്തിലും നടക്കുന്നു. കേസിനെപ്പറ്റി അറിയാമെന്നു ധരിക്കുന്ന മറ്റു മൂന്നു പേരെക്കൂടി നാർക്കോ അനാലിസിസിന് വിധേയമാക്കാനും സിബിഐ ശ്രമിക്കുന്നുണ്ട്.

അഭയക്കേസിന്റെ തുടക്കം മുതൽ ഇതിൽ ഉൾപ്പെട്ടിരുന്ന ഉദ്യോഗസ്ഥർക്കും കേസിനാസ്പദമായ വസ്തുതകൾക്കും അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുന്നതും പതിവായിരുന്നു. യാദൃശ്ചികമായ അത്തരം സംഭവങ്ങൾ കേസിന് തടസവും സൃഷ്ടിച്ചിരുന്നു. ഈ കേസന്വേഷണത്തോട് ബന്ധപ്പെട്ടിരുന്ന ഏതാനും ഉദ്യോഗസ്ഥരുടെ ജീവിതത്തിൽ വന്ന മാറ്റങ്ങളും ചിന്തിക്കേണ്ടതായുണ്ട്.  തുടക്കത്തിൽ കെ.ടി.മൈക്കിൾ എന്ന പോലീസ് ഓഫീസറാണ് നിർണ്ണായകമായ ഈ കേസ് കൈകാര്യം ചെയ്തത്. അദ്ദേഹം ഈ കേസ് ആത്മഹത്യയെന്നു വരുത്തി വെച്ചു. ഐ.എ.എസ് കേഡറിലുണ്ടായിരുന്ന ഓഫിസർ കിഷോറിൽ നിന്ന് അഭയ ഉപയോഗിച്ചിരുന്ന തോണ്ടി സാധനങ്ങൾ മടക്കി മേടിക്കുന്നതിനും ഉത്തരവ് നേടി. അതെല്ലാം കോർട്ടിൽനിന്നും തിരികെ മേടിച്ചതു കാരണം അഭയ ഉപയോഗിച്ചിരുന്ന തലയിൽ ഇടുന്ന മുണ്ട്, ചെരിപ്പ്, വ്യക്തിപരമായ ഡയറി, മുതലായ അതിപ്രധാനമായ തെളിവുകൾ നശിപ്പിക്കാനും സാധിച്ചു. 1997 മാർച്ച് ഇരുപതാം തിയതി സിബിഐ കേസ് പുനഃരന്വേഷണം ആരംഭിച്ചു. കെ.ടി. മൈക്കിൾ തുടക്കത്തിൽ തന്നെ ഈ കേസിന് തുരങ്കം വെച്ചെന്നും സി.ബി.ഐ. കണ്ടെത്തി. സി.ബി.ഐ. യുടെ ഈ കണ്ടെത്തൽ കേരള ഹൈക്കോടതിയ്ക്കും ബോധ്യപ്പെട്ടിരുന്നു. ഏതോ അജ്ഞാതമായ കരങ്ങൾ ആരംഭം മുതൽ ഈ കേസിനെ തുടച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടായിരുന്നുവെന്നും സി.ബി.ഐ.യ്ക്ക് ബോധ്യപ്പെട്ടിരുന്നു. കുറ്റം തെളിയാതിരിക്കാൻ ആരോ സ്വാധീനമുള്ളവർ കുറ്റാന്വേഷണ ഏജൻസികളെയും സർക്കാരിനെയും സ്വാധീനിച്ചുകൊണ്ടിരുന്നു.

2008 നവംബർ ഇരുപത്തിയഞ്ചു വരെ കേസിൽ വേണ്ടത്ര  പുരോഗതിയൊന്നും ഉണ്ടായിരുന്നില്ല.  കാര്യങ്ങൾ വീണ്ടും വിവാദമാവുകയും വഷളാവുകയും 2008 നവംബർ ഇരുപത്തിയഞ്ചാം തിയതി അഭയയുടെ ഓട്ടോപ്സി ചെയ്യാൻ നേതൃത്വം കൊടുത്ത സബ് ഇൻസ്‌പെക്ടർ വി.വി. അഗസ്റ്റിൻ ആത്മഹത്യ ചെയ്യുകയും ചെയ്തു. പ്രതികൾക്ക് ജാമ്യം കൊടുക്കുന്ന അപേക്ഷയിൽ രണ്ടു ജഡ്ജിമാർ തമ്മിൽ പരസ്പര വിരുദ്ധമായ കാഴ്ചപ്പാടുകൾ പ്രകടമാക്കുകയൂം ചെയ്തു. പിന്നീട് ഫോറെൻസിക്ക് ഡയറക്ടർ മാലിനിയുടെ സംഭവം സംസാര വിഷയമായി. തോമസ് കോട്ടൂരിന്റെയും ജോസ് പുതുക്കയുടെയും നാർക്കോ ടെസ്റ്റ് നടത്തിയത് നളിനിയുടെ നേതൃത്വത്തിൽ ആയിരുന്നു. അതിലെ ടെസ്റ്റ് റിപ്പോർട്ടിന്റെ സിഡി മജിസ്‌ട്രേറ്റ് കോടതിയിലും ഹൈക്കോടതിയിലും ഹാജരാക്കിയിരുന്നു.  സിഡിയിൽ കൃത്രിമത്വം കാണിച്ചുവെന്ന് അന്ന് ആരോപണങ്ങളുമുണ്ടായി. ജഡ്ജ് 'രാമകുമാർ' കേരളാ ഹൈക്കോടതിയിൽ നിന്ന് ഡോ. മാലിനിയെ നാർക്കോ ടെസ്റ്റിംഗ് സംബന്ധിച്ച് ചോദ്യം ചെയ്തുകൊണ്ട് കത്തയച്ചിരുന്നു. ജസ്റ്റിസ് ഹേമയും സിഡി യിൽ കൃത്രിമത്വം കാണിച്ചുവെന്നു ആരോപിച്ചിരുന്നു. കോടതിയിൽ അസൽ സീഡി ഹാജരാക്കാൻ ഓർഡറും കൊടുത്തു. ദൗർഭാഗ്യവശാൽ ജനന സർട്ടിഫിക്കേറ്റ് തിരുത്തിയ കേസിൽ ഡോ. മാലിനിയെ സർവീസിൽ നിന്ന് പറഞ്ഞു വിട്ടിരുന്നു.

തുടർച്ചയായുള്ള ഇത്തരം സംഭവപരമ്പരകളിൽ നിന്നും മനസിലാക്കേണ്ടത് ഏതോ സ്വാധീനമുള്ള വ്യക്തികൾ ആരംഭം മുതൽ അഭയക്കേസിനെ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്നുവെന്നാണ്. തെളിവുകളും നശിപ്പിക്കാൻ ശ്രമിച്ചു. റിപ്പോർട്ടുകൾ തിരുത്തിയെഴുതിയിരുന്നുവെന്ന് ഉത്തരവാദിത്വപ്പെട്ടവർ അറിയുന്നതും വർഷങ്ങൾക്കു ശേഷമാണ്. കൊലപാതകമെന്ന് തീർച്ചയാക്കാൻ ഒരു ഡമ്മി ടെസ്റ്റും നടത്തിയിരുന്നു. സി.ബിഐ ഇതൊരു കൊലപാതകമെന്ന് കണ്ടെത്തിയിരുന്നെങ്കിലും ശരിയായ തെളിവിന്റെ അഭാവത്തിൽ കേസ് എങ്ങുമെത്താത്ത അവസ്ഥയിലാണ്. ഓരോരോ കാലഘട്ടത്തിലെ   ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കേസ് 2008 വരെ കാര്യമായി പുരോഗമനമില്ലാതെ അന്വേഷിക്കുകയുണ്ടായി.

പതിനാറു വർഷത്തിനുശേഷമാണ് 2008 നവംബർ പത്തൊമ്പതാം തിയതി രണ്ടു പുരോഹിതരെയും ഒരു കന്യാസ്‌ത്രിയെയും സി.ബി.ഐ   അറസ്റ്റ് ചെയ്തത്.  കൊലപാതകത്തിനും തെളിവുകൾ നശിപ്പിച്ചതിനും അവരുടെ പേരിൽ കുറ്റങ്ങൾ ചാർത്തുകയുണ്ടായി. പുരോഹിതരുടെയും കന്യാസ്ത്രിയുടെയും നാർക്കോ ടെസ്റ്റുകൾ വാർത്തകളിലും ചാനലുകളിലും ടെലിവിഷനിലും  കാണിച്ചത് വലിയ വിവാദമായിരുന്നു. അതിൽ കുറ്റവാളികൾ കുറ്റം സമ്മതിക്കുന്നുണ്ട്. രണ്ടു പുരോഹിതരുമായും ലൈംഗിക ബന്ധം ഉണ്ടായിരുന്നവെന്നു സിസ്റ്റർ സെഫി  അംഗീകരിക്കുന്നുമുണ്ട്. പുറത്താക്കിയ വീഡിയോ പൗരന്മാരുടെ അവകാശം ധിക്കരിക്കലെന്ന പേരിൽ പിൻവലിക്കുകയും ചെയ്തു.

സിസ്റ്റർ അഭയക്കേസിൽ ചരടുകൾ വലിച്ചുകൊണ്ടിരിക്കുന്ന അറിയപ്പെടാത്തവർ പലരുമുണ്ട്. കണ്ടിട്ടും കാണാതെ ആ ചരടുകൾ വലിച്ചുകൊണ്ടിരിക്കുന്നതും പള്ളിമേടകളിൽനിന്നാണ്.  ഏതു തരം ക്രിമിനൽക്കേസുകൾ എടുത്താലും അതിന്റെ പിന്നിൽ ചരട് വലിക്കാൻ കഥാപാത്രങ്ങൾ കാണും. ഇതിൽ ഒന്നാം പ്രതി കുറ്റകരമായി മൗനം ദീക്ഷിക്കുന്ന സഭാ നേതൃത്വമാണ്. പള്ളിയും പട്ടക്കാരനും ഉൾപ്പെടുന്ന ആദ്യത്തെ കേസല്ല ഇത്. മാടത്തരുവി കേസ് മുതൽ എത്രയോ കേസുകൾ തെളിയാതെ മാഞ്ഞു പോവുന്നു. സിബിഐ യും പോലീസുമല്ല മന്ത്രിസഭ തന്നെ താഴെയിടാൻ കെൽപ്പുള്ളവരാണ് സഭാ നേതൃത്വമെന്നത് കഴിഞ്ഞ കാല രാഷ്ട്രീയ സ്ഥിതികൾ തന്നെ ഉദാഹരണങ്ങളാണ്. അതിനൊക്കെ കൈത്താങ്ങും വിളക്കുമായി പത്രക്കാരും മെത്രാൻ പുരോഹിത ശിങ്കടികളും കാണും.

അഭയയുടെ മരണത്തിനുമുമ്പ് തന്നെ പയസ് മൗണ്ടിലെ രാത്രി സഞ്ചാരികളെപ്പറ്റി കോട്ടയം പട്ടണം മുഴുവൻ പാട്ടായിരുന്നു. ഇന്നും കോട്ടയം നിവാസികളിൽ അത്തരം സഞ്ചാരികളെപ്പറ്റി വിവരങ്ങൾ അറിയാവുന്ന അനേക ദൃക്‌സാക്ഷികളുണ്ട്. പക്ഷെ കോടതികളും വിസ്താരങ്ങളും സാക്ഷികളുമായി പോവാൻ ആരും തയാറാവുകയില്ല. സഭയുടെ വളർത്തുമക്കളായ കുഞ്ഞാടുകളിൽ നിന്നും ഭീക്ഷണികളും കാരണമാകാം. സത്യം അവിടെ മൂടി വെച്ചിരിക്കുകയാണ്. എല്ലാവരുടെയും ചിന്തകൾ സഭയെ രക്ഷിക്കണമെന്നുള്ളതാണ്. സത്യത്തെ വ്യപിചരിക്കുന്നതിൽ സഭ പല്ലുകാട്ടി ചിരിക്കുന്നുമുണ്ട്. അഭയയുടെ ദുരൂഹ മരണത്തിൽ സഭയ്ക്ക് പങ്കുണ്ടെന്ന് തികച്ചും വ്യക്തമായ വസ്തുതയാണ്. പതിറ്റാണ്ടുകളായി തെളിയാതെ അഭയക്കേസിന് തീർപ്പു കൽപ്പിക്കാതെ കിടക്കുന്നത് ഇതിന്റെ പിന്നിലുള്ള ശക്തി വലിയ ഒരു സമൂഹമായി പ്രവർത്തിക്കുന്നതുകൊണ്ടാണ്. ചിലർക്ക് അതിൽനിന്നും വലിയ സ്ഥാനമാനങ്ങൾ കിട്ടി. പിന്നിൽ പ്രവർത്തിച്ചവർക്കും പണമായി വലിയ തുകയും. ഇതിലെ സത്യം കോട്ടയത്തുള്ള പലർക്കും രാഷ്ട്രീയ നേതാക്കന്മാർക്കും സഭാധികാരികൾക്കും അറിയാം.

ദിനം പ്രതി പുതിയ വെളിപ്പെടുത്തലുകൾ വരാറുണ്ട്. ഈ വെളിപ്പെടുത്തലുകൾ അന്വേഷണ സംഘത്തിന്റെ മാർഗം തിരിച്ചുവിടാനുള്ള അടവുകളാണെന്നും സംശയിക്കണം. അഭയയുടെ ഈ കേസ് തെളിയണമെന്ന് ആഗ്രഹിക്കുന്ന അനേകായിരങ്ങൾ കേരളത്തിലുണ്ട്. പക്ഷെ അത് തെളിയരുതെന്ന് ചിന്തിക്കുന്നവർ അതിലേറെ ജനവുമുണ്ട്. അഭയക്കൊലക്കേസിലെ അദൃശ്യ ശക്തികളെ പുറംലോകത്തു കൊണ്ടുവരാൻ ഒരു ഇടയലേഖനം പോലും ഇറക്കാൻ തയ്യാറായിട്ടില്ല. അതേസമയം  ചാരവൃത്തി നടത്തിയിരുന്ന ഫ്രഞ്ചുകാരി മാതാഹരിയെ  യേശുവായി ചിത്രീകരിച്ചുവെന്നു പറഞ്ഞു മലയാള മനോരമയിലെ ഛായാപടം  കണ്ട പുരോഹിതർക്ക് കേരളം മുഴുവൻ ഒച്ചപ്പാടുണ്ടാക്കാൻ യാതൊരു മടിയുമുണ്ടായിരുന്നില്ല. അഭയ  കൊല്ലപ്പെട്ടതിൽ നഷ്ടപ്പെട്ടത് പാവം അവളുടെ മാതാപിതാക്കൾക്ക് മാത്രം. കുഞ്ഞുങ്ങൾക്ക് മുല കൊടുത്തിട്ടില്ലാത്ത കന്യാസ്ത്രികൾക്കോ ആഡംബര മോഡിയിൽ ജീവിതം കൊട്ടിഘോഷിക്കുന്ന പൗരാഹിത്യത്തിനോ ഒരു മകളുടെ വേർപാടിൽ ദുഃഖം അനുഭവിക്കുന്ന മാതാപിതാക്കളുടെ വേദന മനസ്സിലാവുകയില്ല.

അഭയയുടെ അപ്പൻ തോമസ് മരിക്കുന്ന വരെ മകളെപ്പറ്റി പറയുമായിരുന്നു, "എന്റെ മോളെപ്പറ്റി ചിന്തിക്കുമ്പോഴെല്ലാം ആദ്യം മനസ്സിൽ വരുന്നത് എന്നിൽ ഒരു കുറ്റബോധമാണ്. അവളെ അന്ന് കെട്ടിച്ചുവിടാൻ കഴിഞ്ഞിരുന്നുവെങ്കിൽ ഞങ്ങളിന്ന് സന്തോഷത്തോടെ പേരക്കുട്ടികളുമായി കഴിയുമായിരുന്നു. അവരോടൊത്ത് കളിച്ച് ശിഷ്ടായുസ്സ് എനിക്ക് കഴിച്ചുകൂട്ടാൻ സാധിക്കുമായിരുന്നു. അവളും ഭർത്താവുമൊത്തുള്ള ജീവിതം എന്ത് രസകരമാകുമായിരുന്നു. ഇതാലോചിക്കുമ്പോഴൊക്കെ ഞാൻ എന്നെത്തന്നെ നിയന്ത്രിക്കുമെങ്കിലും അറിയാതെ ചിലപ്പോൾ പൊട്ടിക്കരഞ്ഞു പോവും." നൊന്തു പ്രസവിച്ച അവളുടെ അമ്മയുടെ കണ്ണീരിനും കണക്കില്ലായിരുന്നു. അവർ പറഞ്ഞു, "മകളെക്കുറിച്ചു വന്ന ഒരു സിനിമാ ഞാൻ കണ്ടിരുന്നു. അയൽക്കാരോടൊപ്പമാണ് തീയറ്ററിൽ സിനിമാ കാണാൻ പോയത്. അതിൽ ഒരു പെങ്കൊച്ചിനെ കാലിൽ വലിച്ചിട്ടു കിണറ്റിലിടുന്നത് കണ്ടപ്പോൾ എന്റെ നെഞ്ചു തകർന്നു പോയി. എന്റെ മോളെയും ആ ദുഷ്ടന്മാർ കൊന്നത് അങ്ങനെയല്ലേ?" ലീലാമ്മയുടെ വാക്കുകൾ ആരുടേയും ഉള്ളിൽത്തട്ടുന്നതായിരുന്നു.

ഈ കേസ് തെളിയാൻ സാധ്യത വളരെ കുറവായിരുന്നു. കാരണം മരണം നടന്നത് ഒരു കന്യാസ്ത്രി കോൺവെന്റിൽ ആയിരുന്നു. കേസ് തെളിയുന്നതിലുപരി കേസ് തെളിയാതിരിക്കാനുള്ള ചരടുവലികൾ കോൺവെന്റിലും മെത്രാൻ അരമനയിലും തകൃതിയായി നടക്കുന്നുണ്ടായിരുന്നു.  പാവം അഭയ, അവളുടെ ഘാതകരെ ശിക്ഷിക്കപ്പെട്ടില്ലെങ്കിലും സഭയ്ക്കുവേണ്ടി ജീവിതം അടിയറ വെച്ച അവളുടെ മരണം ഹൃദയമുള്ളവർക്ക് കേട്ടിരിക്കാൻ കഴിയില്ലായിരുന്നു. അധികാരത്തിമിർപ്പും സമ്പന്നരോടുള്ള മമതയും ദുഷ്പ്രബുദ്ധതയും പൗരാഹിത്യത്തിന്റെ പ്രത്യേകതകളാണ്.   അഭയ!  നീ മാപ്പു നൽകിയാലും! ഇരുട്ടിന്റെ ആത്മാവായി  അലയുന്ന നിന്നെ, നിനക്കു നീതിതരാത്ത ലോകത്തിലെ വിശുദ്ധ രൂപക്കൂട്ടിനുള്ളിൽ അടച്ചിടാൻ അനുവദിക്കരുത്.

Read more

തെറ്റും ശരിയും അറിയാത്ത കേരളം

പ്രബുദ്ധരായ ജനങ്ങളുടെ നാടാണ് കേരളമെന്ന് എന്നും നാം അഭിമാനിച്ചിരുന്നു. അതില്‍ അല്പം അഹങ്കരിക്കുകയും ചെയ്തിരുന്നു. വിദ്യാസമ്പന്നരും വിവേകമുള്ളവരെന്നും അഭിമാനത്തോടെ നാം പറയുമ്പോള്‍ അതില്‍ അര്‍ത്ഥമുണ്ടെന്ന് മറ്റുള്ളവരും അംഗീകരിച്ചിരുന്നു. തെറ്റ് കണ്ടാല്‍ അതിനെ എതിര്‍ക്കുകയും ശരികണ്ടാല്‍ അതിനെ അംഗീകരിക്കുകയും ചെയ്തിരുന്ന നാം മറ്റുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിവരക്കേടിനേയും വികലമായ പ്രവര്‍ത്തികളെയും പുച്ഛിച്ചു തള്ളിയിരുന്നു. തമിഴ്‌നാടിനെക്കുറിച്ച് നാം പുച്ഛത്തോടെ പറഞ്ഞിരുന്ന ഒന്നായിരുന്നു അവിടുത്തെ ജനങ്ങളുടെ താരാരാധന. ചലച്ചിത്ര രാജാക്കന്മാരെ ദൈവത്തോട് ഉപമിച്ച് അവര്‍ക്കുവേണ്ടി ആരാ ധനാലയങ്ങള്‍ പണിത് അതില്‍ പൂജ നടത്തിയപ്പോള്‍ നാം അവരെ കളിയാക്കി. അവരെ പുച്ഛത്തോടെ കണ്ടു. അവിടെ താരാരാധന തലക്കുപിടിച്ച് ഫാന്‍സ് അസ്സോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ വിവരമില്ലാത്തവന്റെ വിവരക്കേടെന്നോ തെണ്ടിത്തിരിഞ്ഞു നടക്കുന്നവന്റെ പണിയെന്നോ ആയിരുന്നു നമ്മുടെ വിലയിരുത്തല്‍.

ദക്ഷിണേന്ത്യയില്‍ താരാരാധന തലക്കുപിടിച്ച് കോപ്രായം കാട്ടിയതിനെയാണ് നാം വിമര്‍ശിച്ചതെങ്കില്‍ ഉത്തരേന്ത്യയിലെ ജനാധിപത്യധ്വംസനത്തെയും അവിടെ നടക്കുന്ന അ തിക്രമങ്ങളെയുമായിരുന്നു കളിയാക്കിയിരുന്നത്. കള്ളവോട്ടും കരിഞ്ചന്തയും കലാപരാഷ്ട്രീയവും കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന രീതിയിലുള്ള പ്രവര്‍ത്തികളും ബാലപീഡനങ്ങളും സ്ത്രീ പീഡനങ്ങളും തുടങ്ങി എല്ലാ അതിക്രമങ്ങളും അവകാശലംഘനങ്ങളും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നപ്പോള്‍ ഇവിടെയിരുന്നുകൊണ്ട് നാം ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതാണ്. അതൊന്നുമില്ലാത്ത മഹത്തായ നാടാണ് നമ്മുടെ മണ്ണെന്നു പറഞ്ഞ് നാം അഹങ്കരിച്ചതാണ്.

എന്നാല്‍ തമിഴ്‌നാടിനേക്കാള്‍ താരാരാധനയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിനേക്കാള്‍ അക്രമങ്ങളും അവകാശലംഘനങ്ങളും മലയാളക്കരയെന്ന മഹത്തായ നമ്മുടെ മണ്ണില്‍ തഴച്ചു വളരുകയാണ്. എന്ത് പറഞ്ഞ് നാം അഭിമാനിച്ചുവോ അതില്‍ നാമിപ്പോള്‍ അപമ ാനിതരായിക്കൊണ്ടിരിക്കുന്നുയെന്നതാണ് സത്യം.

കാരണം ഇതെല്ലാം ഇപ്പോള്‍ യഥേഷ്ടം നമ്മുടെ മണ്ണില്‍ ഉണ്ടെന്നതു തന്നെ തമിഴ്‌നാട്ടില്‍ പോലുമില്ലാത്തത്ര താരാരാധന ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ടെന്നു പറയുമ്പോള്‍ അതില്‍ നെറ്റി ചുളിക്കേണ്ട കാര്യമില്ല. ജ യിലിലായിരുന്ന ഒരു നടനെ അദ്ദേഹത്തിന്റെ ഫാന്‍സുകാര്‍ വരവേറ്റത് അതിനൊരുദാഹരണമാണ്. കുറ്റാരോപിതനായി അതും സ്ത്രീപീഡനമുള്‍പ്പെടെ പല കേസ്സുകള്‍ അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്. ശക്തമായ ഉപാധികളോടെയാണ അദ്ദേഹത്തിന് കോടതി ജാമ്യം നല്‍കിയത്. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തിന്റെ ആരാ ധകര്‍ എന്ന ഫാന്‍സുകാര്‍ സ്വീകരിച്ചത് ഇന്ത്യയുടെ പ്രധാനമ ന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന ആവേശ ത്തോടെയായിരുന്നു. അതല്ലെങ്കില്‍ ഇന്ത്യാ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത് വിജയം വരിച്ച് രാജ്യത്തിനും നാടിനും അഭിമാനം പകര്‍ന്ന രീതിയിലുള്ളതുപോലെയോ അതുമല്ലെങ്കില്‍ ചന്ദ്രനില്‍ പോയി വിജയകരമായി തിരിച്ചു വന്നതുപോലെയോ. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടി വന്നപോലെ, ജയിലിനു പുറത്തേക്ക് സ്വീകരിച്ചത് ജയിലിനു മുന്നില്‍ അവര്‍ ആഹ്ലാദം പങ്കിട്ടു പലരും പൊട്ടി ക്കരഞ്ഞു.

ആരും ആത്മഹൂതി ചെയ്തില്ലായെന്നു മാത്രം. മുഖ്യമന്ത്രിയായിരുന്ന എം.ജി. ആര്‍. മരിച്ചപ്പോള്‍ തമിഴ് ജനത കാട്ടിക്കൂട്ടിയ വികാര പ്രകടനങ്ങള്‍ കണ്ടപ്പോഴും ജയലളിതയെ അഴിമതി കുറ്റത്തിന് ജയിലിലടച്ചപ്പോള്‍ അവരുടെ ആരാധകര്‍ ജയിലിനു ചുറ്റും നടത്തിയ ഭ്രാന്തമായ വികാരവിക്ഷോഭങ്ങള്‍ കണ്ടപ്പോള്‍ നാം ചോദിച്ച ഒരു ചോദ്യമുണ്ട് ഇവര്‍ക്ക് ജോലിയൊന്നുമില്ലയോയെന്ന്. അന്നൊക്കെ ചാനലുകളും ബുദ്ധിജീവി സാഹിത്യകാരന്മാരും മറ്റും ആ വിവരക്കേടിനെ വട്ടെന്നാണ് വിശേഷിപ്പിച്ചത്. ആ വട്ട് ഇന്ന് കേരളത്തിലെ ഒരു വിഭാഗം യുവാക്കളില്‍ പിടികൂടിയിരിക്കുന്നുയെന്നു വേണം പറയാന്‍.

ഗോവിന്ദചാമിയെ ക്രൂശിക്കുകയെന്നു പറഞ്ഞ് മുറവിളി കൂട്ടിയ നാട്ടില്‍ തെറ്റിനെ വ്യക്തികളുടെ സമൂഹത്തിലെ സ്ഥാനത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നുയെന്നാണ് ഇതൊക്കെ കാണുമ്പോള്‍ തോന്നിപ്പോ കുക. പട്ടാപ്പകല്‍ തെരുവു നായയെ തല്ലുന്നതുപോലെ നടുറോഡിലിട്ട് ഒരു വ്യക്തിയെ തല്ലിചതക്കുമ്പോള്‍ അത് നോക്കിക്കണ്ട് ഒരു കാഴ്ചക്കാരനെപ്പോലെ ആസ്വാദിക്കുന്നവരാ് ജാമ്യത്തിലിറങ്ങിയ ഒരു വ്യക്തിയെ താരാരാധനയുടെ മത്തു തലയ്ക്കുപിടിച്ച് വീരപുരുഷനെ പ്പോലെ എഴുന്നള്ളിച്ചുകൊണ്ടു പോയത ്.

അപകടത്തില്‍പ്പെട്ട് ഒരാള്‍ വഴിയരികില്‍ രക്തം വാര്‍ന്ന് മരണാസന്നനായി കിടന്നാല്‍ ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും ഇന്നത്തെ തലമുറയ്ക്ക് മനുഷ്യത്വം ഇല്ലെന്നിരിക്കെ ഈ സ്വീകരണാഘോഷം നമ്മുടെ മാറിവരുന്ന കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു. തെറ്റിനെപ്പോലും അംഗീകരിച്ച് അതൊരു വലിയ ആഘോഷമാക്കി മാറ്റുമ്പോള്‍ അ തിനെയായിരുന്നു നാം ഒരിക്കല്‍ ആക്ഷേപിച്ചതെന്ന് ഓര്‍ക്കണം. സത്യത്തില്‍ നമ്മുടെ വളര്‍ച്ച മുകളിലോട്ടോ അതോ താഴേക്കോയെന്ന് ചിന്തിക്കേണ്ടിയിരിക്കു ന്നു.

നാം സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ഒരു വാലില്‍ക്കെട്ടി അഭിമാനം കൊള്ളുമ്പോള്‍ ഇതുപോലെയുള്ളവയില്‍ കൂടി അ പമാനിക്കപ്പെടുന്നുയെന്ന് തന്നെ പറയാം. ഇന്നലെ നാം ആരെ എന്തിന്റെ പേരില്‍ കളിയാക്കിയോ അവര്‍ അതെ കാര്യത്തിന് ഇന്ന് നമ്മെ നോക്കി കളിയാക്കുന്നുയെന്നതാണ് സത്യം. പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയെ പ്രദ ക്ഷിണത്തോടെ പ്രതിഷ്ഠിക്കുമ്പോള്‍ നാളെ തെറ്റും ശരിയും ഓരോരുത്തരുടെയും സമൂഹത്തിലെ സ്ഥാനം വച്ച് മാറ്റപ്പെടും. സാധാരാണക്കാരന്റെ തെറ്റിനെ തെറ്റായും സമൂഹത്തില്‍ ഉന്നതനായവന്റെ തെറ്റിനെ തെ റ്റിലെ ശരിയെന്നും വ്യാഖ്യാനിക്കപ്പെടും.

ഒരു കാര്യത്തില്‍ ഇന്ന് നാം മറ്റുള്ളവരെക്കാള്‍ മുന്‍പിലായി. അമ്മയെ തല്ലിയാലും അനേകം പേരിന്ന് നമുക്കൊപ്പമുണ്ട്. അമ്മയെ എന്തുകൊണ്ട് തല്ലിയെന്നു ചോദിക്കുന്നതിനേക്കാള്‍ അമ്മയതര്‍ഹിക്കുന്നുയെന്നു പറയാനാണ് ഇന്ന് കൂടുതല്‍ പേര്‍ക്കും താല്പര്യം. സെക്യൂരിറ്റിക്കാരനെ കാറിടിച്ച് കൊന്ന നിസ്സാമിനെപോലും ജയിലില്‍ നിന്നിറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അതിനായി അസ്സോസിയേഷന്‍ രൂപീകരിച്ച നാടാണ് ഒരു കാലത്ത് പ്രബുദ്ധതയുടെ ഊറ്റം കൊണ്ടിരുന്ന കേരളം. കൈയ്യില്‍ കാശും കരുത്തില്‍ കൈ യ്യൂക്കുള്ളവര്‍ക്കും ഇവിടെ പീഡിപ്പിക്കാം പേടിപ്പിക്കാം.

ഒരു കാലത്ത് പട്ടിണി മാറ്റാന്‍ പറമ്പില്‍ കിടക്കുന്ന കപ്പ പോലും മോഷ്ടിക്കാന്‍ ഭയമായിരുന്നു ആളുകള്‍ക്ക് കാര ണം മോഷ്ടാവെന്ന് വിളിപ്പേരു വന്നാല്‍ അവന്റെ പത്തു തലമു റയ്ക്ക് അത് തീരാ ശാപമാകുക യും അപമാനമാകുകയും ചെയ്യുമായിരുന്നു. അപ്പോള്‍ പിന്നെ ഒരു സ്ത്രീ പീഡനമെന്ന് പറ ഞ്ഞാല്‍ അത് ഊഹിക്കാവുന്ന തേയുള്ളു. സ്ത്രീ പീഡനക്കേസില്‍ പ്രതിയാക്കുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തവര്‍ നമ്മു ടെ നാട്ടിലുണ്ട്. എന്നാല്‍ അത് ഒരലങ്കാരമായി ഇന്ന് മാറിയോ എന്ന് സംശയിക്കേണ്ടിയിരി ക്കുന്നു.

കാലം മാറിയതാണോ മനുഷ്യരുടെ മനോഭാവത്തിന് വന്ന മാറ്റമാണോ. എന്തായാലും അത് കേരളത്തെ കൊണ്ടെത്തി ക്കുന്നത് എന്തിലേക്കാണെന്ന് കാലത്തിനു മാത്രമെ കാണിക്കാ ന്‍ പറ്റുകയുള്ളു. നാളെ സ്ത്രീ പീഡനക്കാര്‍ വീരപുരുഷന്മാരായി വാഴ്ത്തപ്പെടാം. അവരുടെ കൈയ്യില്‍ കാശും ആളും അര്‍ത്ഥവുമുണ്ടായാല്‍ മതി. അന്ന് മ റ്റുള്ളവര്‍ നമ്മെ നോക്കി പറയും ഇന്നലെ നാം അവരെ നോക്കി കളിയാക്കിയ അതേ വാക്കുകള്‍ കൊണ്ട്. അവര്‍ നമ്മെ നോക്കി വളരുമ്പോള്‍ തെറ്റും ശരിയും തിരിച്ചറിഞ്ഞ് തെറ്റിനെ പുച്ഛിച്ചു തള്ളി മുന്‍പോട്ട് നീങ്ങുമ്പോള്‍ നാം അവരെ കണ്ട് എങ്ങോട്ടു പോയിയെന്ന് ചി ന്തിക്കണം. വളരുംതോറും പിളരുന്ന പാര്‍ട്ടികളെ കണ്ട് വളര്‍ന്ന നാം വളരുംതോറും തളരുകയാണോ എന്ന് ചിന്തിക്കണം.

Credits to joychenputhukulam.com

Read more

Gurdaspur election: a repudiation of Modi’s disastrous economic policies

The newly elected Member of Parliament Sunil Jhakar characterized his Gurdaspur constituency win with the following statement. “I had said it from the very first day that this election will be a mandate on the policies of union government led by Modi. People have vented their anger against demonetization and GST by making me an MP with a huge margin of votes. I had asked people to vote for me and against BJP’s economic and communal agenda. People have responded to my call, and it has sent a clear message to union government on behalf of the whole country that people are fed up with its policies, and it is time for change,” 

Gurdaspur election victory may be a turning point in history for the Congress Party which has been reeling from its inability to expose the failures of the Modi Government efficiently and to change the mindset of the electorate that is still clinging on to the promise of Modi’s ‘Ache Din.' The Modi PR machine which has helped to catapult BJP to power in Delhi by riding on the bandwagon of a fraudulent ‘Gujarat Model of development’ platform still hasn’t lost its full steam. Nevertheless, Gurdaspur election victory by a recorded margin by the Congress party is pointing probably to the severe first crack of the theory that Modi will be unbeatable in the upcoming Parliamentary election, in 2019.

Most of the reputed Economists including some of the senior stalwarts of the BJP such as the former Finance Minister Yashwant Sinha and the former minister of communications Arun Shourie expressed grave concern that the economy is fast slipping into deep recession, with no hope of recovery in the foreseeable future. It is believed that all fundamental parameters are declining along with GDP that has fallen for six quarters in a row. The demonetization alone may have shaved off 2 points from GDP growth just as Dr. Manmohan Singh, the former Prime Minister has predicted. Steve Forbes, editor-in-chief of Forbes magazine characterized the demonetization process as the “massive theft of people’s property – a shocking move for a democratically elected government”. The negative consequences from the demonetization are still being felt across the spectrum jeopardizing the livelihood of poor farmers and ordinary citizens alike.

Another one of Modi’s grand promises was to create millions of job for the youth. He not only has failed to create those promised jobs but has presided over an economy that started shedding jobs especially in the technology sector. Various protectionist measures across the world including that of President Trump’s new ‘Buy American, Hire American’ executive order followed by several countries including Australia, New Zealand, and Singapore introducing their own legislation aimed at curbing the inflow of foreign labor where Indian Engineers make a sizable chunk of those immigrants to those countries. This new global dynamics rooted in the nationalistic sentiment has further precipitated these jobless growth phenomena in India while automation and new technologies using artificial intelligence (AI) continued to reduce job opportunities across the board. The Modi government is behaving as if it has no clue as to how to confront this crisis to placate the youth who put their faith in the BJP government to improve their destiny.

The sharp fall in the international crude oil prices has been a boon for the Modi government as it has refused to pass on the benefit to the consumer. To a great extent, the government is profiteering at people’s cost while driving up inflation and putting additional pressure on small businesses, 

Finally, the messy implementation of the GST appears to have done grave damage to the economy, especially on the small entrepreneurs and traders. Many of these businesses are shutting down resulting in more job losses. 

According to Anand Sharma, the deputy leader of the Congress parliamentary party and former minister of Commerce and Industry, “Prime Minister Modi and the Finance Minister Arun Jaitley remain in denial and clueless on addressing the crisis of their own making. They are guilty of monumental mismanagement of Indian economy”. 

Therefore, Gurdaspur election victory is not a shocking development to those astute political observers but rather a window of opportunity for the Congress party to seize the initiative and capitalize on Modi’s failures to rescue the people of India from the disastrous economic policies pursued by this administration.

(Writer is a former Chief Technology Officer of the United Nations and Chairman of the Indian National Overseas Congress, USA)

Read more

ക്രിസ്തുവിന്‍റെയും കൃഷ്ണന്‍റെയും സാദൃശ്യങ്ങളും അകവും പുറവും ചിന്തകളും

ഹിന്ദുമതവും ക്രിസ്തുമതവും തമ്മിൽ വലിയ അന്തരം ഉണ്ടെങ്കിലും ഈ രണ്ടുമതങ്ങളിലും  പരസ്പരം പൊരുത്തങ്ങളും സമാനാര്‍ത്ഥകങ്ങളായ ആശയങ്ങളും ദർശിക്കാൻ സാധിക്കും. ക്രിസ്ത്യൻ മതങ്ങളുടെ കേന്ദ്ര ബിന്ദുവായ ക്രിസ്തുവിന്റെയും ഹിന്ദു മതത്തിന്റെ ദൈവമായ കൃഷ്ണന്റെയും ജീവചരിത്രം പരിശോധിച്ചാൽ സമാനതകൾ നിറഞ്ഞതെന്നു കാണാൻ സാധിക്കും. ക്രിസ്തുവിന്റെയും കൃഷ്ണന്റെയും പേരുകളിലും ഒരേ അർത്ഥം ധ്വാനിക്കുകയും ചെയ്യുന്നു. എങ്കിലും ചരിത്രപരമായി രണ്ടു പേരുടെയും പേരുകളുടെ അടിസ്ഥാന തത്ത്വം തെളിയിക്കാൻ സാധിക്കില്ല. ഇരുവരുടെയും പേരുകൾക്ക് സാമ്യം വന്ന ചരിത്രത്തെ നിഷേധിക്കാനും സാധിക്കില്ല. ക്രിസ്തു എന്ന വാക്കിന്റെ അർത്ഥം അഭിഷിക്തനെന്നാണ്. 'ക്രിസ്തോസ്' എന്ന ഗ്രീക്ക് പദത്തിൽനിന്നും ഈ പദം ഉത്ഭവിച്ചു. 'കൃഷ്ണ' എന്ന തത്തുല്യമായ ഗ്രീക്ക് പദവും 'ക്രിസ്തോസ്' തന്നെയാണ്.ഇസ്കോൺ (ISKCON)സ്ഥാപക വേദാന്തിയായ സ്വാമി പ്രഭുപാദ ക്രിസ്തുവിനെ ഗുരുവായി കാണുന്നു. സംസ്കൃതത്തിലും 'ക്രിസ്റ്റോസ്' എന്നാൽ കൃഷ്ണനാണെന്നും പ്രഭുപാദ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കൃഷ്ണൻ പരബ്രഹ്മമായ മഹാവിഷ്ണുവിന്റെ അവതാര പുത്രനായി കരുതുന്നു. ക്രിസ്തു പരബ്രഹ്മത്തിന്റെ സ്ഥാനത്തുള്ള പിതാവിന്റെ പുത്രനും. രണ്ടു പേരും ഉദര ശിശുവായി രൂപമായതു ദൈവത്തിൽ നിന്നായിരുന്നുവെന്നും വിശ്വസിക്കുന്നു. ക്രിസ്തു നസ്രത്തിലും കൃഷ്ണൻ ദ്വാരകയിലും ജനിച്ചു. അവരുടെ ജനനോദ്ദേശ്യം ദിവ്യന്മാരും ദീർഘ ദർശികളും ജനനത്തിനുമുമ്പു തന്നെ പ്രവചിച്ചിട്ടുണ്ടായിരുന്നു. അസാധാരണമായ സ്ഥലങ്ങളിലാണ് രണ്ടുപേരും ജനിച്ചത്. ക്രിസ്തു കന്നുകാലി കൂട്ടിലും കൃഷ്ണൻ ജയിലിലും ജനിച്ചു. ദീർഘ ദർശികളുടെയും ദിവ്യന്മാരുടെയും പ്രവചനം അനുസരിച്ച് ശിശുവധത്തിൽ നിന്നും ഇരുവരും ദൈവിക സന്ദേശത്താൽ രക്ഷപ്പെട്ടു.

ദൈവത്തിന്റെ അസ്തിത്വത്തെപ്പറ്റി കൃഷ്ണൻ ഗീതയിൽ പറയുന്നുണ്ട്. "ഞാനാണ് സർവ്വത്തിന്റെയും ആരംഭം. സർവ്വതും എന്നിൽ നിന്നും പുറപ്പെടുന്നു". അതുപോലെ യേശുവും പറഞ്ഞു, "ഞാനാകുന്നു ജീവന്റെ അപ്പം. എന്നിൽക്കൂടി വരുന്നവന് വിശക്കില്ല, എന്നിൽ വിശ്വസിക്കുന്നവന് ദാഹിക്കില്ല." യേശുവിന്റെ ജനന മരണ വിവരങ്ങളും ദൗത്യവും ഭൂമിയിലെ ജീവിതവും പുതിയ നിയമത്തിലെ സുവിശേഷങ്ങളിൽ വിവരിച്ചിട്ടുണ്ട്. എന്നാൽ സുവിശേഷങ്ങളിലെ ക്രിസ്തുവും ഭഗവദ് ഗീതയിലെ കൃഷ്ണനും തമ്മിലുള്ള സാമ്യതകൾ പണ്ഡിതരുടെയിടയിലുള്ള ചർച്ചാ വിഷയങ്ങളാണ്. യാദൃശ്ചികമായിട്ടാണെങ്കിലും മതങ്ങളെപ്പറ്റി തീക്ഷ്ണതയുള്ളവർക്കെല്ലാം ഈ വിഷയം താല്പര്യമുള്ളതായിരിക്കും. പുരാതന ദൈവങ്ങളും ക്രിസ്തുവുമായുള്ള സാമ്യം ക്രിസ്തുവിനു മുമ്പ് എഴുതിയ റോമൻ പുരാണങ്ങളിലും പേഗൻ ദൈവങ്ങളിലും പ്രകടമായി കാണാവുന്നതാണ്.

പിശാചിന്റെയും തിന്മയുടെയും പരീക്ഷണങ്ങൾ ക്രിസ്തുവിലും കൃഷ്ണനിലും ഫലിച്ചില്ല.  ക്രിസ്തുവിനെ എപ്പോഴും ആട്ടിടയനായി ചിത്രീകരിക്കുന്നു. കൃഷ്ണനെ ഗോപാലകനായും. ഇസ്രായേലിനെയും ഇസ്രായേൽ ജനതയെയും രക്ഷിക്കാനായി ക്രിസ്തു വന്നു. സ്വന്തം ജനതയുടെ രക്ഷയായിരുന്നു പ്രഥമ ഉദ്ദേശ്യം. കൃഷ്ണനും സ്വന്തം ജനതയുടെ രക്ഷക്കായി യാദവ കുലത്തിൽ വളർന്നു. സ്നേഹവും സമാധാനവുമായിരുന്നു കൃഷ്ണനും ക്രിസ്തുവും പഠിപ്പിച്ചത്. ഭാരത ഇതിഹാസത്തിലെ ശ്രീ കൃഷ്ണന്റെയും നസ്രത്തിലെ ക്രിസ്തുവിന്റെയും മരണം തന്നെ തുലനം ചെയ്താലും ഇരുവരുടെയും മരണം ഭൂമിയിൽ സ്പർശിക്കാതെയായിരുന്നുവെന്നു കാണാം. കൃഷ്ണൻ മരത്തിന്റെ കൊമ്പിൽ വേടന്റെ മുനയുള്ള അമ്പിനാൽ കൊല്ലപ്പെട്ടപ്പോൾ ക്രിസ്തു കൂർത്ത ഇരുമ്പാണിയാൽ മരത്തിന്റെ മുകളിൽ ക്രൂശിക്കപ്പെട്ടു. ക്രിസ്തുവും കൃഷ്ണനും തങ്ങളുടെ മരണത്തിനു കാരണമായവരോട് ക്ഷമിച്ചിരുന്നു. കൃഷ്‌ണൻ അമ്പെയ്ത വേടനു ശാപമോഷം കൊടുത്തപ്പോൾ ക്രിസ്തു തന്നെ ക്രൂശിച്ചവർക്കായി 'പിതാവേ ഇവരോട് ക്ഷമിക്കണമേ'യെന്നു വിലപിച്ചു. ക്രിസ്തുവും കൃഷ്ണനും മരണത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുകയും സ്വർഗാരോഹണം ചെയ്യുകയും ചെയ്യുന്നു.

കൃഷ്ണൻ ദൈവവും മനുഷ്യനുമായി ഹിന്ദുക്കൾ വിശ്വസിക്കുന്നു. പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവും. അതുപോലെ ക്രിസ്തുവിലും ക്രിസ്ത്യാനികൾ പൂർണ്ണ ദൈവവും പൂർണ്ണ മനുഷ്യനായും കാണുന്നു. രണ്ടു പേരും മനുഷ്യരുടെ രക്ഷകരായി പിറന്നു. നീതിയിൽ അടിസ്ഥാനമായ ഒരു ജീവിതം കൈവരിക്കാൻ ഭഗവദ് ഗീതയും ബൈബിളും ഒരുപോലെ മാർഗ്ഗദീപമാണ്. ഗീതയിൽ കൃഷ്ണൻ പറയുന്നു. 'ഓ അർജുന, നീതിയില്ലാതാകുമ്പോൾ അനീതി നിലനിൽക്കുമ്പോൾ ഞാൻ മനുഷ്യനായി അവതരിക്കും. മനുഷ്യനായി ജീവിക്കും. ധർമ്മം നിലനിർത്താനും നീതിമാന്മാരെ സംരക്ഷിക്കാനും അധാർമ്മികളെ ശിക്ഷിക്കാനും ഞാൻ ഈ ഭൂമിയിൽ കാലാകാലങ്ങളിൽ അവതരിക്കും. യേശുവും പറഞ്ഞു, ദൈവം നിങ്ങളുടെ പിതാവെങ്കിൽ പിതാവ് എന്നെ സ്നേഹിച്ചതുപോലെ നിങ്ങളെയും സ്നേഹിക്കും. ഞാൻ പിതാവിങ്കൽ നിന്ന് വന്നു.  സ്വയം വന്നതല്ല. പിതാവിനാൽ എന്നെ അയക്കപ്പെട്ടതാണ്".

ഏക ദൈവത്തെപ്പറ്റി ഭഗവത് ഗീതയിൽ ശ്രീ കൃഷ്ണൻ ആവർത്തിച്ചു പറയുന്നുണ്ട്. "ഞാനാകുന്നു വഴി, എന്നിലേക്ക് വരുവിൻ, ദൈവങ്ങൾക്കോ ജ്ഞാനികൾക്കോ എന്റെ ആരംഭത്തെ അറിയില്ല. സർവ്വ ദൈവങ്ങളുടെയും ബ്രഹ്മജ്ഞാനികളുടെയും ഉറവിടം ഞാനാണ്. യേശു സുവിശേഷത്തിലും പറയുന്നു, 'ഞാൻ വഴിയും സത്യവുമാകുന്നു. ഞാനാകുന്നു ജീവനും. എന്നിൽക്കൂടിയല്ലാതെ ആരും പിതാവിങ്കൽ എത്തില്ല. നിങ്ങൾ  എന്നെ അറിയുന്നുവെങ്കിൽ എന്റെ പിതാവിനെയും അറിയുന്നു.' കൃഷ്ണൻ ശിക്ഷ്യന്മാരോട് ഇന്ദിരീയങ്ങളെ നിയന്ത്രിക്കുവാനും മനസിനെ ഏകാഗ്രമാക്കാനും  ഉപദേശിക്കുന്നുണ്ട്. 'ഭൗതിക ലോകം വെടിഞ്ഞുകൊണ്ട് ആത്മീയതയിൽ സഞ്ചരിക്കുന്ന ഒരു യോഗിയ്ക്ക് ഏകാഗ്രമായ സമാധിയിൽക്കൂടി ആത്മത്തെ തിരിച്ചറിയാൻ സാധിക്കുന്നു. യോഗിയായ അവസ്ഥയിൽ  അവിടെ ആത്മജ്ഞാനം കണ്ടെത്തുന്നു'. ക്രിസ്തുവും അതുപോലെ പറഞ്ഞു, 'നീ പ്രാർഥിക്കുമ്പോൾ ഏകാഗ്രമായി ഒരു മുറിയിൽ കയറി വാതിലടക്കുക. രഹസ്യത്തിൽ നിന്റെ പിതാവിനോട് പ്രാർത്ഥിക്കുക. രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവ് പരസ്യമായി നിനക്ക് പ്രതിഫലം നൽകും'.

ത്രിത്വം ഹിന്ദുമതത്തിലും ക്രിസ്തുമതത്തിലും ഒരുപോലെ ആചരിക്കുന്നു. ക്രിസ്തുവും കൃഷ്ണനും ത്രിത്വത്തിലെ രണ്ടാമത്തെ ആളാണ്. ബ്രഹ്മ, വിഷ്ണു(പുത്രൻ) മഹേശൻ എന്നീ ത്രിമൂർത്തികൾ ഹൈന്ദവ ത്രിത്വമായി കരുതുന്നു. അതിൽ വിഷ്ണുവിന്റെ പുത്രനായി വന്ന അവതാര മൂർത്തിയാണ് കൃഷ്ണൻ. ക്രിസ്തുവിന്റെയും കൃഷ്ണന്റെയും ജനനത്തിനുശേഷം രാജകോപം ഉണ്ടാവുകയും ദിവ്യ ശക്തിയാൽ രക്ഷപെടുകയും ചെയ്തു. രാജകോപത്തിൽ നിന്നും രക്ഷപെടാൻ ഈ രണ്ടു ദിവ്യ ശിശുക്കളും ശൈശവത്തിലേ പലായനം ചെയ്യേണ്ടി വന്നു. സർപ്പവുമായി രണ്ടുപേർക്കും ബന്ധം ഉണ്ട്. കൃഷ്ണൻ, സർപ്പത്തിന്റെ തലയിൽ ചവിട്ടി നൃത്തം ചെയ്തപ്പോൾ യേശുവിന്റെ അമ്മ സർപ്പത്തിന്റെ തലയിൽ ചവുട്ടി ഞെരിച്ചുകൊണ്ട് നരക സർപ്പത്തെ തകർക്കുന്ന സ്ത്രീയായും ചിത്രീകരിച്ചിരിക്കുന്നു. തിന്മയും നന്മയും തമ്മിലുള്ള പോരാട്ടങ്ങളാണ് രണ്ടുപേരുടെയും ജീവിതത്തിൽ സ്പർശിച്ചിരിക്കുന്നത്.

ക്രിസ്തു ക്രിസ്ത്യാനികൾക്കും കൃഷ്ണൻ ഹിന്ദുക്കൾക്കും ദൈവത്തിന്റെ പ്രതിരൂപങ്ങളെന്നു വിശ്വസിക്കുന്നു. വിവേകാനന്ദൻ പറഞ്ഞു, "അരൂപിയായ ദൈവത്തെ ആരാധിക്കുന്നതിലും എളുപ്പം രൂപമുള്ള ദൈവത്തെ ആരാധിക്കുന്നതാണ്." ക്രിസ്തുവിനെ ഏറ്റവുമധികം ആഴത്തിൽ പഠിച്ച യോഗിയായിരുന്നു സ്വാമി വിവേകാനന്ദൻ. വിവേകാനന്ദൻ പറഞ്ഞു, 'ദൈവത്തെപ്പറ്റി  അറിയാത്തവരോടും വേദഗ്രന്ഥങ്ങൾ ആദ്യം പഠിക്കുന്നവരോടും രൂപ ഭാവങ്ങളോടെയുള്ള ഒരു ക്രിസ്തുവിനെ അവതരിപ്പിക്കും. 'സ്വർഗ്ഗസ്ഥനായ പിതാവിനോട് പ്രാർത്ഥിക്കൂ'വെന്നു പറയും. ഒരു പടികൂടി കടന്ന് ദൈവത്തെ കുറച്ചുകൂടി അറിഞ്ഞവനോട് പറയും, "ഞാൻ മുന്തിരി വള്ളിയാകുന്നു. നിങ്ങൾ അതിന്റെ ശാഖകളും". എന്നാൽ ദൈവത്തെ പൂർണ്ണമായി അറിഞ്ഞവരോടും അവന്റെ ശിക്ഷ്യരോടും അവൻ പറയുന്നത്, "ഞാനും പിതാവും ഒന്നാകുന്നു" എന്നായിരിക്കും. 'ശ്രീ രാമ കൃഷ്ണനിലും അതേ സത്യം കുടികൊള്ളുന്നു. നരേനെന്നു വിളിക്കുന്ന വിവേകാനന്ദനോട് രാമകൃഷ്ണൻ വെളിപ്പെടുത്തി, 'അവൻ ആരാണോ രാമൻ, അവൻ ആരാണോ കൃഷ്ണൻ, രാമകൃഷ്ണനായി 'ഞാനെന്ന' ഈ ശരീരത്തിൽ കുടികൊള്ളുന്നു. രാമകൃഷ്ണനെന്നാൽ രാമനും കൃഷ്ണനുമാണ്. ചൈതന്യ മൂർത്തീകരണമാണ്‌. 'ഞാനെന്ന' സത്യവും അതാണ്. ദൈവം നമ്മിൽ തന്നെയുണ്ട്.'

ഒരു ഗുരുവിന്റെ ശിക്ഷ്യന്മാർ അവരുടെ ഗുരുവിന്റെ ഉപദേശങ്ങളിൽ മാത്രമേ സത്യമുള്ളൂവെന്നു പറയും. അത് ഗുരുക്കന്മാർ നയിക്കുന്ന മതങ്ങളുടെ അനുയായികളിൽ കാണുന്ന ദുഖകരമായ ഒരു പ്രവണതയാണ്. അവർ മറ്റുള്ള ഗുരുക്കന്മാരെ ഇകഴ്ത്തി സംസാരിക്കും. അന്ധമായ വിശ്വസമാണ് അവരെ നയിക്കുന്നത്. അവന്റെ ഗുരു ഇത് അറിയുന്നുവെങ്കിൽ ഗുരു ലജ്ജകൊണ്ട് തല താഴ്ത്തും.  വിവേകാനന്ദൻ അതിനുദാഹരണമായി എടുത്തു കാണിക്കുന്നത് യേശുവിനെയാണ്. "നസ്രത്തിലെ യേശു ഗുരുസ്ഥാനീയനായി പഠിപ്പിക്കുന്നുവെന്ന് വിചാരിക്കുക. ഒരു മനുഷ്യൻ വന്നു അദ്ദേഹത്തോട് പറയുന്നു, 'ഗുരോ അങ്ങയുടെ ഏറ്റവും നല്ല അദ്ധ്യാപനം എന്താണ്'? ഞാൻ വിചാരിക്കുന്നത് അങ്ങ് പഠിപ്പിക്കുന്നതു മാത്രം പൂർണ്ണമെന്നാണ്. ഞാൻ അങ്ങ് പഠിപ്പിച്ചതെല്ലാം കൃത്യമായി പാലിച്ച് അതനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ, പ്രഭോ അങ്ങയെ മാത്രം ദൈവപുത്രനായി ആരാധിക്കാൻ എനിക്ക് സാധിക്കില്ല'. യേശുവിന്റെ ഉത്തരം എന്തായിരിക്കും? "കൊള്ളാം സഹോദരാ, യുക്തമെന്നു തോന്നുന്നതെന്തോ, നിന്റെതായ ആ വഴി നീ പിന്തുടരുക. ഞാൻ പഠിപ്പിക്കുന്നത് മെച്ചമെന്ന് നീ പറഞ്ഞാലും ഇല്ലെങ്കിലും എന്നെ സംബന്ധിച്ച് അതൊരു വിഷയമല്ല. ഞാൻ അത് ഗൗരവമായി എടുക്കുന്നുമില്ല. സത്യം മാത്രം ഞാൻ പഠിപ്പിക്കുന്നു. സത്യം എന്നത് ആരുടേയും കുത്തകയല്ല. സത്യത്തെ ആർക്കും തീറെഴുതി കൊടുത്തിട്ടില്ല. സത്യമെന്നു പറയുന്നത് അനശ്വരനായ ദൈവം മാത്രമാണ്. നിന്റെ കർമ്മങ്ങളുമായി നീ മുമ്പോട്ട് പോകൂ." എന്നാൽ ഇക്കാലത്തെ അദ്ദേഹത്തിൻറെ ശിക്ഷ്യന്മാർ പറയുന്നതെന്തായിരിക്കും? 'നീ അവന്റെ ശിക്ഷണം സ്വീകരിച്ചാലും ഇല്ലെങ്കിലും ദൈവപുത്രനായ യേശു പറയുന്നത് മാത്രം അനുസരിച്ചാൽ നിനക്ക് രക്ഷ നേടാം. അല്ലായെങ്കിൽ രക്ഷയുടെ കവാടങ്ങൾ നിനക്കായി തുറന്നിരിക്കില്ല.'

വിവേകാനന്ദൻ ഷിക്കാഗോയിൽ ആയിരുന്ന സമയം കൊടും മഴയുള്ള ഒരു സന്ധ്യാ സമയം ഏതാനും സ്ത്രീകൾ ഡിട്രോയിറ്റിൽനിന്നു നൂറു മൈലുകളോളം യാത്ര ചെയ്തു അദ്ദേഹത്തെ കാണാൻ വന്നു. അദ്ദേഹത്തെ കണ്ടയുടൻ അവരിൽ ഒരാൾ പറഞ്ഞു, 'ഭൂമുഖത്തുണ്ടായിരുന്ന യേശുവിനെ കാണുന്നതുപോലെയാണ് ഇപ്പോൾ ഞങ്ങൾ അങ്ങയെ കാണുന്നത്! ഞങ്ങൾക്ക് അങ്ങയുടെ അനുഗ്രഹവും ഉപദേശവും തന്നാലും!'. വിവേകാനന്ദൻ അത്യധികമായ വിനയഭാവത്തോടെ പറഞ്ഞു, 'സഹോദരികളെ, യേശുവിന്റെ ദൈവികമായ ആ ശക്തി എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ നിങ്ങളെ സ്വതന്ത്രമാക്കുമായിരുന്നു. ക്രിസ്തു സത്യത്തെ പ്രകാശത്തിലേക്ക് നയിച്ചു. സ്വർഗ്ഗ രാജ്യം നിന്റെ ഉള്ളിലെന്നു പറഞ്ഞു'. വിവേകാനന്ദനിൽ അന്ന് പ്രതിധ്വനിച്ചത് ക്രിസ്തുവിന്റെ ശബ്ദമായിരുന്നു. അത് നിന്നിലുണ്ട്. അത് നിനക്കുള്ള നീതിയാണ്. ഗീതയിലും പറയുന്നുണ്ട്, "എന്നെ കാണുന്നവൻ എല്ലാം കാണുന്നു. എന്നിൽ എല്ലാം ദർശിക്കുന്നു. അവനെ ഞാൻ ഒരിക്കലും കൈവിടില്ല. അവന് എന്നെ നഷ്ടപ്പെടുകയുമില്ല." ക്രിസ്തുവും അതിനു തുല്യമായി പറയുന്നുണ്ട്. "എന്നെ പ്രതി ജീവൻ നഷ്ടപ്പെടുന്നവൻ അത് കണ്ടെത്തും." നസ്രായൻ കിഴക്കിന്റെ പുത്രനായിരുന്നു. പടിഞ്ഞാറുള്ളവർ അക്കാര്യം മറക്കുന്നു. സത്യത്തെ അനലംകൃതമാക്കുന്നു. നാം കാണുന്ന ഈ ഭൗതിക ജീവിതത്തിൽ വളരെ കുറച്ചു മാത്രമേ സത്യത്തിന്റെ അംശം ലഭിക്കുന്നുള്ളൂ. സത്യമെന്നത് ഈ ജീവിതമല്ലെന്നു ക്രിസ്തു പറഞ്ഞാൽ പരമോന്നതമായ മറ്റൊന്നുണ്ടെന്നാണ് അർത്ഥം. വിവേകാനന്ദൻ പറഞ്ഞു, 'അവൻ കിഴക്കിന്റെ പുത്രനെന്ന നിലയിൽ പ്രായോഗിക ജീവിതത്തിലും സത്യത്തെ തുറന്നു കാണിച്ചു'. അവൻ തന്നെ പ്രകാശിതനായ സത്യമായിരുന്നു.

മഹാത്മാ ഗാന്ധിയ്ക്ക് ക്രിസ്തുവിനെ മതിയായിരുന്നു. ക്രിസ്ത്യാനികളെ അദ്ദേഹം തള്ളി പറഞ്ഞു. തെക്കേ ആഫ്രിക്കയിൽ നിന്നു ക്രിസ്ത്യാനികളിൽ നിന്നും ലഭിച്ച വർണ്ണ വിവേചനമാണ് അദ്ദേഹത്തെ അങ്ങനെയൊരു ചിന്തകളിൽ എത്തിക്കാൻ കാരണം. മിഷനറിമാരോട് അദ്ദേഹം പറയുമായിരുന്നു. 'ഞാൻ നിങ്ങളുടെ ക്രിസ്തുവിനെ ഇഷ്ടപ്പെടുന്നു. എന്നാൽ ക്രിസ്ത്യാനികളെ എനിക്ക് ഇഷ്ടമില്ല. നിങ്ങളുടെ ക്രിസ്ത്യാനികളിൽ ക്രിസ്തുവിനെപ്പോലെ ആരുമില്ല. നിങ്ങൾ എന്തുകൊണ്ട് ക്രിസ്തുമതത്തിൽ ചേരുന്നില്ലെന്ന് ആരോ അദ്ദേഹത്തോട് ചോദിച്ചപ്പോൾ ഗാന്ധി പറഞ്ഞു, "തന്റെ സ്വന്തം മതമായ ഹൈന്ദവ മതത്തിൽ നിന്നും ലഭിക്കുന്നത് ക്രിസ്തുമതത്തിൽ നിന്നും ലഭിക്കില്ല. ഒരു നല്ല ഹിന്ദുവെന്നു ഞാൻ പറഞ്ഞാൽ നല്ലയൊരു ക്രിസ്ത്യാനിയെന്നും അർത്ഥമാക്കേണ്ടതുണ്ട്. യേശുവിന്റെ വിശ്വാസിയായി അദ്ദേഹത്തിൻറെ ഉപദേശങ്ങൾ സ്വീകരിക്കേണ്ട ആവശ്യം എനിക്കില്ല. അല്ലെങ്കിൽ യേശുവിനെ പിന്തുടരേണ്ട ആവശ്യവുമില്ല. അതെല്ലാം എന്റെ മതമായ സനാതനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.”

ഹിന്ദുമതത്തിലെ അഗാധമായ ജ്ഞാനവും താൻ അനുഷ്ഠിക്കുന്ന മതത്തിലെ വിശ്വസത്തോടുമൊപ്പം ഗാന്ധിജി ക്രിസ്തുവിന്റെ ആശയങ്ങളും സ്വന്തം ജീവിതത്തിൽ പകർത്തിയിരുന്നു. എന്നാൽ ഹിന്ദു മതത്തിൽ തന്നെ കടുത്ത മതഭീകരവാദികൾ വർഗീയത പ്രചരിപ്പിക്കുന്നുണ്ടെന്ന വസ്തുത ഗാന്ധിജി മനസിലാക്കിയിട്ടുണ്ടായിരുന്നില്ല. അവസാനം തീവ്ര വർഗീയ ഫാസിസ്റ്റുകളായ ഹിന്ദുത്വയുടെ ആശയങ്ങളിൽ മുഴുകിയവർ ഗാന്ധിജിയുടെ മരണത്തിനും കാരണമായി. മതത്തിന്റെ ഉള്ളറയിൽ മലിനമായ വർഗീയ ഫാസിസ്റ്റ് ആശയങ്ങൾ ഹിന്ദുക്കൾക്ക് മാത്രമല്ല ക്രിസ്ത്യാനികളിലും മുസ്ലിമുകളിലുമുണ്ട്. ക്രിസ്ത്യാനിറ്റി ക്രിസ്തുവിന്റെ ആശയങ്ങളെ ദുഷിപ്പിച്ചുകൊണ്ട് ലോകത്ത് അസമാധാനം സൃഷ്ടിക്കുന്നു. ഇസ്‌ലാമിസം ദൈവത്തിനു സമർപ്പിച്ചുകൊണ്ടുള്ള നിയമങ്ങളെ ലംഘിച്ചുകൊണ്ട് ഇസ്ലാം മതത്തെയും കലുഷിതമാക്കി. മതം മറ്റൊരു തരത്തിലും രൂപാന്തരം പ്രാപിക്കാം. മതത്തിന്റെ അടിസ്ഥാനമായ ആശയങ്ങൾ നാസിസവും, ഫാസിസവും കമ്മ്യുണിസവുമായി മാറ്റപ്പെട്ടു. തീവ്രമായ ആശയങ്ങൾ മനുഷ്യകുലത്തിന് വേദനകൾ സംഭാവന ചെയ്തുകൊണ്ടിരുന്നു.  ഇസങ്ങളുടെ വളർച്ചയിൽ ക്രിസ്തുവിന്റെ ആശയങ്ങളെയും വലിച്ചു നീട്ടി മറ്റൊരു വിധമാക്കി.

ക്രിസ്ത്യാനിറ്റിയെ അധികാരകേന്ദ്രികൃതമായ പുരോഹിത സമ്പ്രദായം നയിക്കുന്നു. അവർ ക്രിസ്തുവിനെയും മാമ്മോനെയും ഒന്നിച്ചു പന്താടുന്നു. എന്നാൽ ക്രിസ്തുവിനെ പിന്തുടർന്ന അവിടുത്തെ ശിക്ഷ്യഗണങ്ങൾ ആത്മാവിൽ ദരിദ്രരായിരുന്നു. ഇന്ന് ക്രിസ്ത്യാനിയാകണമെങ്കിൽ സംഘടിത മതത്തിൽ അംഗത്വം എടുക്കണം. പാരമ്പര്യമായ ആചാരങ്ങളും പിന്തുടരണം. ക്രിസ്തു പഠിപ്പിച്ച  ദൈവത്തിന്റെ വചനങ്ങൾ ഹൃദയത്തിൽ നിന്നുമായിരുന്നു. 'രണ്ടോ മൂന്നോ പേർ ഒന്നിക്കുന്നേടത്തും അവന്റെ നാമം ശ്രവിക്കപ്പെടു'മായിരുന്നു. ബുദ്ധമതത്തിനും സിക്കുമതത്തിനും ഇസ്ലാം മതത്തിനും സ്ഥാപകരുണ്ട്. അതുപോലെ ക്രിസ്തുമതവും ക്രിസ്തു സ്ഥാപിച്ചുവെന്നാണ് വെപ്പ്. എന്നാൽ ക്രിസ്തു ക്രിസ്തുമതം സ്ഥാപിച്ചിട്ടില്ല. എ.ഡി. 317 മുതൽ കോൺസ്റ്റാന്റിൻ ചക്രവർത്തിയാണ് ക്രിസ്തുമതത്തെ റോമിന്റെ ഔദ്യോഗിക മതമായി അംഗീകരിച്ചത്. സത്യത്തിൽ ക്രിസ്ത്യാനിറ്റിയും ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല.

ഹിന്ദുമതത്തെ സംബന്ധിച്ച്, ദൈവത്തെ ഏതു പേരിലും വിളിക്കാം. ഹിന്ദുമതത്തിന്റെ കാര്യത്തിൽ കണക്കില്ലാത്ത ദൈവങ്ങളുണ്ട്. ദശലക്ഷക്കണക്കിന് ദൈവങ്ങളുണ്ടെന്ന് ആളുകൾ പറയും. എന്നാൽ യഥാർത്ഥത്തിൽ, ഹിന്ദുക്കളിൽ അധികവും ഒരു ദൈവത്തെ മാത്രം ആരാധിക്കുന്നവരാണ്. അവരുടെ ദൈവമാണ് യഥാർത്ഥ ദൈവമെന്ന് അവർ കരുതുന്നു. ഒരേ മതത്തിന്റെ, ഒരേ ദൈവത്തിന്റെ വ്യത്യസ്ത സാക്ഷാൽക്കാരങ്ങളാണ് അവരെല്ലാം എന്നതുകൊണ്ട് മറ്റു ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുക്കളോടും അവർ സംതൃപ്തരാണ്. അവർ അവരുടെ ദൈവത്തെ വിശ്വസിക്കുന്നു. എന്നാൽ മറ്റൊരു പേരിൽ ദൈവത്തെ വിശ്വസിക്കുന്നതിൽ പ്രശ്നമില്ലെന്ന് അവർ കരുതുന്നു. ദൈവത്തിന്റെ പേർ എന്താണ് എന്നത് പ്രശ്നമേയല്ല, അതാണ് ഹിന്ദുമതത്തിന്റെ പ്രത്യേകതകളിൽ ഒന്ന്. ദൈവനാമം അവരെ സംബന്ധിച്ച് യാതൊരു പ്രാധാന്യവും കൽപ്പിക്കുന്നില്ല.

ഹിന്ദുമതം അനേകം ആചാരങ്ങളും വിശ്വസങ്ങളും കലർന്നതാണ്. അതുകൊണ്ട് ക്രിസ്തുമതവും ഹിന്ദുമതവും തമ്മിൽ സാമ്യപ്പെടുത്തുക എളുപ്പമല്ല. എന്നാൽ ക്രിസ്തുമതത്തിലെ ചില സിദ്ധാന്തങ്ങൾ ഹിന്ദുമതത്തിലുമുണ്ട്. ഒരു വിത്യാസമെന്തെന്നാൽ ഹിന്ദുമതം ക്രിസ്തു മതത്തെ ഒരു അംഗീകൃത മതമായി അംഗീകരിച്ചിട്ടുണ്ട്. ബൈബിൾ അനുസരിച്ച് ക്രിസ്തുമതത്തിന് ഹിന്ദു മതത്തെ അംഗീകരിക്കാൻ സാധിക്കില്ല. ഹിന്ദുമതത്തിന് സർവ്വ മതങ്ങളെയും ഉൾക്കൊള്ളുന്ന സഹന ശക്തിയുണ്ട്. ഹിന്ദുക്കൾ ശ്രീ കൃഷ്ണനു തുല്യമായി ക്രിസ്തുവിനെ കണ്ടാലും ക്രിസ്ത്യാനികൾ എതിർക്കും. എല്ലാ മതങ്ങളും ദൈവത്തിങ്കലേക്കുള്ള അനേക വഴികളെന്ന് ഹിന്ദു മതം പഠിപ്പിക്കുന്നു. എന്നാൽ ക്രിസ്തുമതം ക്രിസ്തു മാത്രം ഏകവും സത്യവുമെന്ന് വിശ്വസിക്കുന്നു. ക്രിസ്തുവിന്റെ വചനങ്ങൾ സൗകര്യപൂർവം അങ്ങനെ ക്രിസ്ത്യാനികൾ വ്യാഖ്യാനിക്കുകയും ചെയ്യുന്നു. അതിനുദാഹരണമായി പറയുന്നത് വചനം തന്നെയാണ്. 'ഞാൻ വഴിയും സത്യവും ജീവനുമാകുന്നു. എന്നിൽകൂടിയല്ലാതെ ആരും പിതാവിങ്കൽ എത്തുന്നില്ലാ'യെന്നാണ്. അത് ഹൈന്ദവ മതത്തിന്റെ തത്ത്വങ്ങൾ അനുസരിച്ച് 'ഞാൻ ദൈവമെന്ന' സത്തയിൽ സ്വന്തം ആത്മത്തെ കണ്ടെത്തുകയുമാവാം. യേശു സ്വന്തം ആത്മത്തെ കണ്ടെത്തിയപോലെ ഹൈന്ദവരിലെ അനേക ഋഷിമാരും അങ്ങനെതന്നെ ചിന്തിച്ചിട്ടുണ്ട്.

ക്രിസ്തുമതത്തിലും ഹിന്ദു മതത്തിലും പ്രാകൃത മനുഷ്യർ ചെയ്തുകൊണ്ടിരുന്ന ആചാരങ്ങൾ ഇന്നും നിലവിലുണ്ട്. പാപ പൊറുതിക്കായി കോപിഷ്ഠനായ ദൈവത്തിനു ചെയ്യുന്ന പ്രാശ്ചത്യങ്ങൾ ഹിന്ദു മതം ഉൾപ്പടെ എല്ലാ പ്രാചീന മതങ്ങളിലും കാണാം. മൃഗബലി ഹിന്ദുമതത്തിലും യഹൂദ മതത്തിലുമുണ്ട്. ഈ മതങ്ങളെല്ലാം ഇത്തരം ആചാരങ്ങളും കർമ്മങ്ങളും ദൈവിക ആജ്ഞകളനുസരിച്ച് അനുഷ്ടിക്കുന്നുവെന്നാണ് വിശ്വസിക്കുന്നത്. 1950-ൽ ഫ്രഞ്ച് ചരിത്രകാരനായ 'അലൈൻ ഡാനിലയോ' എഴുതിയിരിക്കുന്നത് സുവിശേഷത്തിലെ ക്രിസ്തുവിന്റെ ജനനം ബുദ്ധന്റെയും കൃഷ്ണന്റെയും ഐതിഹ്യ കഥകളുമായി വളരെയധികം സാമ്യമുണ്ടെന്നാണ്. ബുദ്ധന്മാരെപ്പോലെയും ജൈനന്മാരെപ്പോലെയും ആദ്യമ ക്രിസ്ത്യൻ സമൂഹത്തിലും കഠിന വ്രതങ്ങളുണ്ടായിരുന്നു. തിരുശേഷിപ്പ് വണക്കം, വിശുദ്ധ ജലം, എന്നിവകൾ ഉദാഹരണങ്ങളാണ്. 'ആമേൻ' എന്ന വാക്ക് സംസ്കൃതത്തിലെ 'ഓം' പദത്തിൽ നിന്നും രൂപാന്തരപ്പെട്ടതാണ്. കുന്തിരിക്കം, വിശുദ്ധ അപ്പം, പ്രസാദം, പള്ളിക്കുള്ളിൽ അൾത്താര, വേദിക്ക് ജപമാലപോലുള്ള റോസറി, ക്രിസ്ത്യൻ ത്രീത്വം, ക്രിസ്ത്യൻ പ്രദക്ഷിണവും രൂപം എഴുന്നള്ളിപ്പും ഇങ്ങനെ ആചാര രീതികളിൽ സാമ്യം കാണുന്നു.

ഹിന്ദുയിസം സർവ്വതും ദൈവികമെന്നു വിശ്വസിക്കുന്നു. കല്ലിലും ദൈവമയമെന്ന വിശ്വസമാണ് പുലർത്തുന്നത്. നന്മയിലും തിന്മയിലും ദൈവത്തെ കാണുന്നു. ക്രിസ്ത്യാനികളുടെ വിശ്വസം അനുസരിച്ച് ദൈവം തിന്മയെ സൃഷ്ടിക്കുന്നില്ലായെന്നാണ്. നന്മയും തിന്മയും തിരഞ്ഞെടുക്കുന്നത് മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു മേലെന്നു വിശ്വസിക്കുന്നു. ഹിന്ദു മതത്തിന്റെ ആരംഭം കണ്ടുപിടിക്കാൻ സാധിക്കില്ല. എന്നാൽ ക്രിസ്തുമതം ഉണ്ടായിട്ട് രണ്ടായിരം വർഷങ്ങൾ മാത്രമേ ആയുള്ളൂ.

മഹാത്മാ ഗാന്ധിയും ഗോഡ്സെയും ഭഗവദ്ഗീത വായിച്ചിരുന്നു. പക്ഷെ ഗാന്ധി രക്തസാക്ഷിയും ഗോഡ്‌സെ കൊലയാളിയുമായി. ഏതു പരിശുദ്ധ പുസ്തകം എടുത്താലും വ്യത്യസ്ത അർത്ഥങ്ങളിൽ വ്യഖ്യാനിക്കാൻ സാധിക്കും. പ്രസിഡന്റ് ഒബാമ ഡൽഹിയിൽ വന്നു പ്രസംഗിച്ചപ്പോൾ ബൈബിളിലെ വിശ്വാസമാണ് തന്റെ ജീവിതത്തെ ശക്തമാക്കിയതെന്നു പ്രസംഗിച്ചിരുന്നു. മനുഷ്യാവകാശത്തിനു  വേണ്ടി സമരം ചെയ്ത അമേരിക്കയുടെ മാർട്ടിൻ ലൂഥർ കിംഗിൽ ആവേശം കയറിയിരുന്നത് ബൈബിൾ വാക്യങ്ങളും യേശു ക്രിസ്തുവും മഹാത്മാ ഗാന്ധിയുമായിരുന്നു. ഹിന്ദുത്വ ഗ്രുപ്പിന് 'ഡോക്ടർ എൻ. ഗോപാല കൃഷ്ണൻ' എന്ന ശക്തനായ ഒരു നേതാവുണ്ട്. കടലാസുകൾ നിറയെ ബിരുദങ്ങളും ഡോക്ട്രേറ്റ് ബിരുദങ്ങളും അയാൾക്കുണ്ട്. അദ്ദേഹം ക്രൈസ്തവ വിശ്വാസത്തിനെതിരെയും യേശു ക്രിസ്തുവിനെതിരെയും ചില വീഡിയോകൾ ഇറക്കിയിട്ടുണ്ട്. അതിൽ അദ്ദേഹം യേശു വാളുമായി പട പൊരുതുന്ന, ശത്രുക്കളെ സംഹരിക്കാൻ ഉപദേശിക്കുന്ന ഒരു അക്രമകാരിയാണെന്നു പ്രസ്താവിച്ചിരിക്കുന്നു. ക്രൈസ്തവർക്കെതിരെ ധർമ്മ യുദ്ധം നടത്തണമെന്നും ആഹ്വാനം ചെയ്തിട്ടുണ്ട്.

ചക്രവർത്തിമാരും രാജാക്കന്മാരും മതത്തിന്റെ പേരിൽ കഴിഞ്ഞ കാലങ്ങളിൽ കൊല്ലും കൊലയും നടത്തി. അത്തരം നരഹത്യകൾ വിശുദ്ധ ഗ്രന്ഥങ്ങൾ വ്യാഖ്യാനം ചെയ്തു നീതികരിച്ചിട്ടുമുണ്ട്. നഥുറാം ഗോഡ്‌സെ മഹാത്മാ ഗാന്ധിയെ കൊന്ന ചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നത്,  ഒരേ വിശുദ്ധ ഗ്രന്ഥം രണ്ടായി വായിക്കാൻ എങ്ങനെ സാധിക്കുന്നുവെന്നാണ്. രണ്ടു പേരും ഭഗവദ് ഗീത വായിച്ചിരുന്നു. ഒരാൾ ഗാന്ധിയായി. മറ്റെയാൾ ഗോഡ്‌സെയുമായി. തിലകനും ഔറോബിന്ദോ ഗോഷിനും (Aurobindo Ghose) ഗാന്ധിക്കും ഗീതയിൽ വ്യത്യസ്ത ചിന്തകളാണുണ്ടായിരുന്നത്. ഗാന്ധിജി ഗീതയിൽ വായിച്ചത് അഹിംസാ സിദ്ധാന്തങ്ങളായിരുന്നു. മറ്റുള്ളവർ യുദ്ധവും ആക്രമവും, വസ്ത്രാക്ഷേപവും, നുണയും, ചതിയും കൊലയും ധർമ്മമെന്നു വ്യാഖ്യാനിച്ചു. ഗാന്ധിജി പറഞ്ഞു, 'ഭഗവദ് ഗീത എന്നെ സംബന്ധിച്ചടത്തോളം നിത്യതയുടെ തത്ത്വങ്ങളാണ്. വെറുപ്പിനെ സ്നേഹം കൊണ്ടും അസത്യത്തെ സത്യം കൊണ്ടും കീഴ്പ്പെടുത്താൻ ഭഗവദ് ഗീത പഠിപ്പിക്കുന്നു'. വിവേകാനന്ദൻ പറഞ്ഞു, 'പ്രിയപ്പെട്ടവരേ, നസ്രത്തിലെ യേശുവിന്റെ കാലങ്ങളിൽ ഞാൻ ജീവിച്ചിരുന്നെങ്കിൽ അവന്റെ കാൽപാദങ്ങൾ കണ്ണുനീരുകൊണ്ടല്ല ഹൃദയാമൃതമായ രക്തംകൊണ്ട് കഴുകുമായിരുന്നു.' വിവേകാനന്ദൻ അങ്ങനെ പറഞ്ഞത് ചർച്ചിയാനിറ്റിയുടെ ക്രിസ്തുവിനെപ്പറ്റിയല്ല നസ്രത്തിൽ ജീവിച്ചെന്നു കരുതുന്ന യോഗിയായ ഒരു ക്രിസ്തുവിനെപ്പറ്റിയായിരുന്നു.

Read more

വീര സവർക്കർ, സ്വാതന്ത്ര്യ സമരത്തിലെ നായകനും പ്രതിനായകനും

സ്വാതന്ത്ര്യ സമരപോരാളിയും പിന്നീട് സ്വാതന്ത്ര്യ സമരങ്ങൾക്ക് പ്രതിനായകനുമായിരുന്ന  വിനായക ദാമോദര സവർക്കർ അഥവാ വീര സവർക്കർ ഹിന്ദുത്വ ആശയ സംഹിതകളുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. അദ്ദേഹത്തിൻറെ വിപ്ലവ പാതകളിൽക്കൂടിയുള്ള സംഭവ ബഹുലങ്ങളായ ജീവിതം  പുരാണങ്ങളിലുള്ള ഐതിഹാസിക വീരന്മാരെപ്പോലെ വിസ്മയകരവും നിഗൂഢാത്മകവുമായിരുന്നു.  യുവാവായിരുന്ന കാലങ്ങളിൽ  സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേർന്നിരുന്നെങ്കിലും പിന്നീട് ബ്രിട്ടീഷുകാർക്കൊപ്പം ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് എതിരായി പ്രവർത്തിക്കുകയായിരുന്നു. ബ്രിട്ടീഷുകാരുടെ ജയിലിൽ കിടന്നപ്പോൾ ജയിൽ മോചനത്തിനായി കരുണ കിട്ടാൻ സ്വാതന്ത്ര്യ സമരത്തിന് എതിരായി പ്രവർത്തിക്കുമെന്ന പ്രതിജ്ഞ ചെയ്യണമായിരുന്നു. അവരോട് കൂറും പുലർത്തണമായിരുന്നു. ആ പ്രതിജ്ഞ അദ്ദേഹം മരണം വരെ പാലിക്കുകയും ചെയ്തു.

മഹാരാഷ്ട്രയിലെ നാസിക്കിൽ ചിപ്‌വാൻ ബ്രാഹ്‌മണ കുടുംബത്തിൽ വിനായക് ദാമോദർ സവർക്കർ  1883 മെയ് ഇരുപത്തിയെട്ടാം തിയതി ജനിച്ചു. അച്ഛൻ ദാമോദരനും അമ്മ രാധാഭായി സവർക്കറുമായിരുന്നു. ഗണേഷ്, നാരായൺ എന്ന രണ്ടു സഹോദരരും 'മൈന' എന്ന സഹോദരിയുമുണ്ടായിരുന്നു.  "ഭയപ്പെടരുത്, ദൈവമാണ്! ശക്തി, അതുകൊണ്ട് നിന്നെക്കാളും ശത്രു ശക്തനെങ്കിലും വിജയം വരെ യുദ്ധം ചെയ്യൂ," ഇതായിരുന്നു സവർക്കറിന്റെ ആപ്ത വാക്യം. 'മിത്രമേള' എന്ന യുവാക്കളുടെ സംഘടന അദ്ദേഹം രൂപീകരിച്ചിരുന്നു. ദേശീയ കാഴ്ചപ്പാടോടെയുള്ള വിപ്ലവമായിരുന്നു ലക്ഷ്യം. 1901-ൽ സവർക്കർ 'യമുന ഭായി'യെ വിവാഹം ചെയ്തു. 1902-ൽ പൂനയിൽ ഫെർഗുസൺ കോളേജിൽ പഠനം ആരംഭിച്ചു. യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസ ചെലവുകൾ വഹിച്ചിരുന്നത് അദ്ദേഹത്തിൻറെ ഭാര്യാ പിതാവായിരുന്ന രാമചന്ദ്ര ട്രിയമ്പക ചിപ്ലൂങ്കർ (Ramchandra Triambak Chiplunkar) ആയിരുന്നു. യുവാവായിരുന്നപ്പോൾ അദ്ദേഹത്തെ ആകർഷിച്ചിരുന്നവർ ബാല ഗംഗാധര തിലകൻ, ബിപിൻ ചന്ദ്ര പാൽ, ലാലാ ലജ്പത് റായ് എന്നീ തീവ്ര രാഷ്ട്രീയ ചിന്തകരായിരുന്നു.

ഹിന്ദു വർഗീയ വിഭാഗീയ ചിന്തകൾ സവർക്കറിന്റെ മനസ്സിൽ ചെറുപ്പം മുതലേയുണ്ടായിരുന്നു. 1894-95-ൽ പന്ത്രണ്ടാം വയസ്സിൽ സ്‌കൂൾ കുട്ടികളുമൊത്ത് ഹിന്ദു മുസ്ലിം ലഹളയുടെ പശ്ചാത്തലത്തിൽ  പൂനയിൽ ഒരു മോസ്‌ക്ക് ആക്രമിക്കുകയുണ്ടായി. കല്ലുകളെറിഞ്ഞു മോസ്‌ക്കിന്റെ ജനലുകൾ തകർക്കുകയും മോസ്‌ക്കിന് ഭീമമായ നഷ്ടങ്ങൾ വരുത്തുകയുമുണ്ടായി. ഹിന്ദുക്കൾ മുസ്ലിമുകളെ കൊല്ലുന്ന വേളയിൽ കുട്ടിയായിരുന്ന സവർക്കരും കൂട്ടുകാരും തെരുവുകളിൽ തുള്ളിക്കൊണ്ടു ഡാൻസ് ചെയ്യുമായിരുന്നു. അവരുടെ ധീരതയുടെ അടയാളമായി മോസ്‌ക്കിന്റെ മുകളിൽ ഹിന്ദുക്കളുടെ  ചിന്ഹങ്ങളുള്ള കൊടികളും ഉയർത്തുമായിരുന്നു. ബ്രിട്ടീഷുകാരോട് കൂറ് പുലർത്തുന്നതിനുമുമ്പ് ഹൈന്ദവ ആചാരമായ സതി നിർത്തൽ ചെയ്തതിലും അദ്ദേഹം എതിർപ്പു പ്രകടിച്ചുകൊണ്ടുള്ള ലേഖനങ്ങൾ എഴുതിയിരുന്നു.

ക്രിസ്ത്യാനികളെയും സവർക്കർ ആക്രമിച്ചു കൊണ്ടിരുന്നു. "ഹിന്ദു മതത്തിന്റെ അടിസ്ഥാനം തകർക്കാനാണ് സർക്കാർ ഓരോ നിയമവും പാസാക്കുന്നതെന്നും ഹിന്ദുക്കളുടെ ഇടയിലുള്ള വർണ്ണ വ്യവസ്ഥകളെ നശിപ്പിക്കണമെന്ന ഉദ്ദേശത്തിലാണ് വലിയ തോതിൽ തൊഴിലാളികളെ നിയമിച്ചു റെയിൽവേ നിർമ്മിക്കുന്നതെന്നും" അദ്ദേഹം എഴുതി. റയിൽ ചക്രവണ്ടികൾ നിർമ്മിക്കുന്നതും ഹൈന്ദവരുടെ തൊഴിൽ ധർമ്മത്തിനെതിരായി അദ്ദേഹം വീക്ഷിച്ചു. ക്രിസ്ത്യൻ മിഷ്യൻ സ്‌കൂളുകൾ പ്രവർത്തിക്കാൻ സർക്കാർ ഭീമമായ പണം നൽകുന്നുവെന്നും ആവലാതിപ്പെട്ടിരുന്നു. അദ്ദേഹം എഴുതി "വൈസ്രോയി 'കാനിംഗ്‌ പ്രഭു'വിന്റെ ലക്ഷ്യം ഇന്ത്യ മുഴുവൻ ക്രിസ്ത്യൻ രാജ്യമാക്കുകയെന്നതാണ്. ഒരു സിപ്പോയി ക്രിസ്തുമതം സ്വീകരിച്ചാൽ അയാളെ പുകഴ്ത്തുകയും അയാൾക്ക് സമൂഹത്തിൽ മാന്യമായ സ്ഥാനം നൽകുകയും ചെയ്യുന്നു. അയാൾക്ക് പെട്ടെന്ന് ശമ്പളം വർദ്ധിക്കുകയും സ്ഥാനക്കയറ്റം നൽകുകയും പതിവാണ്. സർക്കാരിന്റെ ലക്ഷ്യം ഹിന്ദുമതത്തെ നശിപ്പിച്ചു ക്രിസ്തുമതം പ്രചരിപ്പിക്കുകയെന്നതാണ്. ഓരോ പള്ളിയും ഇടിച്ചു താഴെയിടണം, കുരിശുകൾ തകർക്കണം, ഓരോ ക്രിസ്ത്യാനിയെയും സമൂഹത്തിൽനിന്നും തുടച്ചുമാറ്റണം."

ബിരുദമെടുത്ത ശേഷം അദ്ദേഹം നിയമം പഠിക്കാനായി ഇംഗ്ളണ്ടിൽ പോയി. ഭാരതത്തിന്റെ സാംസ്‌കാരികവും പൈതൃകവുമായ ഹിന്ദു മതത്തിലേക്ക് വീണ്ടും വരാൻ സവർക്കർ 'ഹിന്ദുത്വ' ആശയ സംഹിതകൾക്ക് രൂപം കൊടുത്തു'. അദ്ദേഹം യുക്തിവാദി, മാനവ മത ചിന്തകൻ, പ്രകൃതി തത്ത്വ ജ്ഞാനി, നാസ്തിക ചിന്തകൻ, സാർവത്രിക ചിന്തകൻ എന്നിങ്ങനെ അറിയപ്പെടുന്നു. എല്ലാ മതങ്ങളുടെയും യാഥാസ്ഥിതികത്വം അദ്ദേഹം എതിർത്തിരുന്നു. യാഥാർഥ്യ വാദങ്ങൾക്കും പ്രായോഗിക വീക്ഷണ വാദങ്ങൾക്കും മുൻഗണന കൊടുത്തിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യ യുദ്ധം എന്ന അർത്ഥം വരുന്ന 'ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്' (The Indian War of Independence) എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിച്ചു.  ബ്രിട്ടീഷ് സർക്കാർ അദ്ദേഹത്തിൻറെ പുസ്തകം നിരോധിക്കുകയും ചെയ്തു.

സുഭാഷ് ചന്ദ്രബോസ് ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്യാൻ ദേശീയ പട്ടാളത്തെ സംഘടിപ്പിക്കുന്ന സമയത്ത് സവർക്കർ കൊളോണിയൽ ബ്രിട്ടീഷുകാർക്കുവേണ്ടി യുവജനങ്ങളെ പട്ടാളത്തിൽ ചേർത്തുകൊണ്ടിരുന്നു. 'ഇന്ത്യാ ഹിന്ദുക്കളുടെ' എന്ന മുദ്രിത  ചിന്തകളുടെ' അടിസ്ഥാനത്തിൽ ഹിന്ദുക്കളെ രണ്ടായി വിഭജിച്ച് സ്വാതന്ത്ര്യ സമരത്തിനു വിഘ്നം വരുത്താനും പ്രവർത്തിച്ചിരുന്നു. വർഗീയ ചിന്തകൾ ഉണർത്തി രാജ്യത്തെ വിഭജിക്കുകയെന്നത് ബ്രിട്ടീഷുകാരുടെ ആവശ്യമായിരുന്നു. സ്വാതന്ത്ര്യത്തിനു ശേഷവും അദ്ദേഹം ഗാന്ധിജിക്ക് എതിരായി പ്രവർത്തിക്കുകയായിരുന്നു. ഗാന്ധിജിയുടെ വധത്തിലെ ഗൂഢാലോചനക്കാരിൽ സവർക്കരുടെ പേരുമുണ്ടായിരുന്നു. തെളിവുകളുടെ അഭാവത്തിൽ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി.

ഗാന്ധി വധത്തിൽ സവർക്കറിനെയോ ആർ.എസ്.എസിനെയോ കുറ്റപ്പെടുത്തുന്നതിൽ യാതൊരു നീതികരണവുമില്ല. അങ്ങനെയൊരു ചിന്താഗതി മാറി മാറി വന്ന കോൺഗ്രസ് സർക്കാരുകളും  നേതാക്കളും ജനങ്ങളുടെ മനസ്സിൽ സൃഷ്ടിച്ചിട്ടുണ്ട്. ഗാന്ധി വധത്തിൽ ആർ.എസ്.എസിനു പങ്കില്ലെന്ന് എല്ലാ ജുഡീഷ്യറി കമ്മീഷനുകളും വ്യക്തമാക്കിയിട്ടുള്ളതാണ്. ഗാന്ധിവധത്തെ സംബന്ധിച്ച്  കുറ്റാന്വേഷകരുടെ അനേകം ജഡ്‌ജുമെന്റുകൾ ഉണ്ട്. ആ ജഡ്‌ജുമെന്റിൽ എല്ലാം അവരെ കുറ്റവിമുക്തരാക്കിയിട്ടേയുള്ളൂ. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരുന്നപ്പോൾ ആർ.എസ്.എസ് കാർക്ക് ഗാന്ധിവധത്തിൽ പങ്കുണ്ടോയെന്നന്വേഷിക്കാൻ ഉത്തരവിട്ടു. ജസ്റ്റിസ് കപൂറെന്ന റിട്ടയേർഡ് സുപ്രീം കോടതി ജഡ്ജിയെ അതിനായി നിയമിച്ചിരുന്നു. അദ്ദേഹം വിശദമായി ഗാന്ധിവധത്തെ പഠിച്ചുകൊണ്ട് അവർക്കു ഗാന്ധിവധത്തിൽ യാതൊരു പങ്കുമില്ലെന്ന വിധത്തിൽ റിപ്പോർട്ട് തയ്യാറാക്കി. ഒരു ജുഡീഷ്യറി  ബോഡി ഗാന്ധിവധത്തിൽ ആർ.എസ്.എസ്. സംഘടനയ്ക്ക് പങ്കില്ലെന്നു തെളിയിച്ചിട്ടും വീണ്ടും കുപ്രചരണങ്ങളുമായി നടക്കുന്നത് നീതീകരിക്കാൻ സാധിക്കാത്ത രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടി മാത്രമാണ്.

നരേന്ദ്ര മോദി മന്ത്രിസഭ വന്നതിൽ പിന്നീട് സവർക്കരുടെ ചരിത്രം വ്യത്യസ്തങ്ങളായിട്ടാണ് ഇന്ന് വ്യാഖ്യാനിക്കുന്നത്. സവർക്കർ രാജ്യത്തിന്റെ ഉത്തമപുത്രനെന്നും സർവ്വ ജനതയ്ക്കും  മാതൃകയായിരുന്നുവെന്നും അദ്ദേഹത്തിൻറെ ജന്മദിനാശംസയിൽ മോദി പറയുകയുണ്ടായി. ഹിന്ദുത്വയുടെ ഈ ദിവ്യന്റെ പ്രതിമയ്ക്ക് മുമ്പിൽ പ്രധാനമന്ത്രി തല കുനിച്ചു ആദരിക്കുകയും ചെയ്തു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനും ഇന്ത്യ ചരിത്രത്തിനും വില തീരാത്ത സംഭാവനകളാണ് സവർക്കർ നൽകിയിരിക്കുന്നതെന്ന് ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലിയും അഭിപ്രായപ്പെടാറുണ്ട്.  അദ്ദേഹത്തെ ഒരു സ്വാതന്ത്ര്യ സമര സേനാനിയും സാമൂഹിക രാഷ്ട്രീയ ചിന്തകനുമായിട്ടാണ് ആധുനിക ചരിത്രത്തിൽ അറിയപ്പെടുന്നത്. വാസ്തവത്തിൽ സവർക്കർ സ്വാതന്ത്ര്യത്തിനായി പൊരുതിയോ എന്ന ചോദ്യത്തിന് പൊരുതിയെന്ന ഉത്തരം മാത്രമേയുള്ളൂ. പക്ഷെ അദ്ദേഹത്തിൻറെ സ്വാതന്ത്ര്യ സമര ശ്രമങ്ങളൊക്കെ പത്തൊമ്പതാം നൂറ്റാണ്ടിലുള്ള യുവത്വകാലങ്ങളിൽ മാത്രം ഒതുങ്ങിയിരുന്നു. ഹിന്ദുത്വ പ്രസ്ഥാനം ആരംഭിക്കുന്നതിനു മുമ്പ് അദ്ദേഹം ഒരു നാസ്തികനോ യുക്തിവാദിയോ ആയിരുന്നു.

1906-ൽ കപ്പൽ യാത്ര ചെയ്ത് അദ്ദേഹം ഇംഗ്ലണ്ടിൽ നിയമം പഠിക്കാൻ പോയിരുന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിനുവേണ്ടി പട പൊരുതാൻ അവിടെ ഇന്ത്യൻ വിദ്യാർത്ഥികളുമായി സംഘടനയുണ്ടാക്കി. സംഘടനയുടെ മുമ്പാകെ അദ്ദേഹം പറഞ്ഞിരുന്നു, "നമ്മൾ കൊളോണിയൽ ബ്രിട്ടീഷുകാരെപ്പറ്റിയുള്ള ആരോപണങ്ങൾ അവസാനിപ്പിക്കണം; അവരുടെ നിയമങ്ങളെപ്പറ്റിയുള്ള ആവലാതികൾ ഇല്ലാതാക്കണം;  ഒരു നിയമത്തിന്റെ പരിധി നാം നിശ്ചയിക്കാതെ നിയമം ഉണ്ടാക്കാനുള്ള അധികാരം നമുക്കു വേണം." 'മറ്റൊരു തരത്തിൽ പറഞ്ഞാൽ നമുക്ക് വേണ്ടത് പൂർണ്ണ സ്വാതന്ത്ര്യമാണ്'. എന്നിരുന്നാലും സമയം വന്നപ്പോൾ ഇന്ത്യയിൽ കൊളോണിയൽ സാമ്രാജ്യത്തിനെതിരെയുണ്ടായ വിപ്ലവങ്ങളെ സവർക്കർ എതിർക്കുകയായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ ബ്രിട്ടീഷുകാരെ പൂർണ്ണമായും പിന്താങ്ങുന്ന ഒരു നയം അദ്ദേഹം സ്വീകരിച്ചു. ഇങ്ങനെയുള്ള മാറ്റങ്ങൾ സംഭവിച്ചത് അദ്ദേഹത്തിനു ഒരു കൊലക്കേസിനോടനുബന്ധിച്ചുള്ള അമ്പതു കൊല്ലം ജയിൽശിക്ഷ ലഭിച്ചപ്പോഴായിരുന്നു. ആൻഡമാൻ ഐലൻഡിലെ ജയിലിലായിരുന്നു അദ്ദേഹത്തെ ശിക്ഷയ്‌ക്കുശേഷം പാർപ്പിച്ചിരുന്നത്.

1909 ജൂലൈ ഒന്നാം തിയതി അദ്ദേഹത്തിൻറെ സുഹൃത്തായ മദൻ ലാൽ ഡിംഗാര എന്നയാൾ ഒരു ബ്രിട്ടീഷ് ഓഫീസറായ കാഴ്‌സൺ വൈലിയേ വധിച്ചതിൽ സവർക്കറും നിരീക്ഷണത്തിലായിരുന്നു. ആ വർഷം തന്നെ അദ്ദേഹം നേതൃത്വം കൊടുക്കുന്ന സംഘടനയിലെ അംഗങ്ങൾ നാസിക്ക് കളക്റ്ററായിരുന്ന  ജാക്‌സണെക്കൂടീ കൊലപ്പെടുത്തിയതോടെ അദ്ദേഹത്തെ ലണ്ടൻ പോലീസ് അറസ്റ്റ് ചെയ്തു. 'അഭിനവ ഭാരത സംഘടന'യിലെ ഒരാൾക്ക് സവക്കർ തോക്ക് കൊടുത്തുവെന്നായിരുന്നു കേസ്. ബ്രിട്ടീഷ് സാമ്രാജ്യ വിരുദ്ധ പ്രവർത്തനം നടത്തിയെന്നും ആരോപിച്ചു. വിചാരണ ഇന്ത്യയിൽ നടത്താനുള്ള കോടതി വിധി പ്രകാരം അദ്ദേഹത്തെ കപ്പൽ മാർഗം ഇന്ത്യയിൽ അയക്കുകയും ഇടയ്ക്ക് മര്‍സെലീസില്‍ കപ്പൽ എത്തിയപ്പോൾ അദ്ദേഹം കപ്പലിൽനിന്ന് രക്ഷപെടുകയുമുണ്ടായി. എന്നാൽ വീണ്ടും പിടിക്കപ്പെടുകയും ആൻഡമാൻ ജയിലിൽ അയക്കുകയും ചെയ്തു. അമ്പത് വർഷം ജയിൽ ശിക്ഷയ്ക്ക് വിധിച്ചു. 1921-ൽ ജയിൽ വിമുക്തനാക്കുകയും ചെയ്തു. ആൻഡമാനിൽ എണ്ണച്ചക്ക് വലിക്കുകയായിരുന്നു ജോലി. മറ്റുള്ളവർ ആട്ടുന്നതുപോലെ ഒരു നിശ്ചിത എണ്ണ ലഭിച്ചില്ലെങ്കിൽ മർദ്ദനവും ലഭിക്കുമായിരുന്നു.

സവർക്കർ അധികാരികളുടെ  ദയയ്ക്കായി ഒരു കത്ത് എഴുതി,  "1911-ൽ മറ്റുള്ള കുറ്റവാളികളോടൊപ്പം താൻ ഇവിടെ എത്തിയപ്പോൾ തന്നെ മാത്രം അപകടകാരിയായ ജയിൽപ്പുള്ളികൾക്കുള്ള 'ഡി' ഗണങ്ങളിൽ തരം തിരിച്ചു. മറ്റുള്ള കുറ്റവാളികളോട് ആ വിവേചനം  ഉണ്ടായിരുന്നില്ല. തന്നെ മാത്രം ഏകാന്തമായി ഒരു ഇരുട്ടുമുറിയിൽ ആറു മാസം അടച്ചിട്ടു. നല്ല നടപ്പുകാരനായി ആറുമാസവും ജയിലിനുള്ളിൽ കഴിഞ്ഞിട്ടും, മറ്റുള്ളവർ തന്നോടൊന്നിച്ച് ജയിലിൽ അടയ്ക്കപ്പെട്ടവരായിട്ടും താനൊഴിച്ച് ആറുമാസം കഴിഞ്ഞപ്പോൾ മറ്റെല്ലാവരെയും കുറ്റവിമുക്തരാക്കി പറഞ്ഞു വിട്ടു. സർ, അമ്പതു കൊല്ലം എനിക്ക് തന്ന ജയിൽ ശിക്ഷ ഞാൻ ഭയപ്പെടുന്നു. മറ്റുള്ള കുഴപ്പക്കാരും, കൂടുതൽ കുറ്റങ്ങൾ ചെയ്തവരും, വില്ലന്മാരുമായ കുറ്റവാളികളെ വിമുക്തരാക്കിയപ്പോൾ തന്റെ ജീവിതം മാത്രം എന്തുകൊണ്ടു പന്താടുന്നു? അത് തികച്ചും അനീതിയാണ്. 1906-1907-ൽ വിപ്ലവ പാതയിൽ താൻ എത്തിയ കാരണം ചിലർ അന്ന്  തെറ്റായി തന്നെ നയിച്ചതുകൊണ്ടായിരുന്നു. ഇന്ത്യ മുഴുവൻ അരാജകത്വത്തിലെന്നും രാജ്യം നശിക്കാൻ പോവുന്നുവെന്നും വിപ്ലവകാരികൾ തന്റെ മനസ്സിൽ കുത്തിനിറച്ചിരുന്നു". 'ദയാപൂർവം തന്നെ ജയിൽ വിമുക്തമാക്കുമെങ്കിൽ ബാക്കിയുള്ള കാലം ബ്രിട്ടീഷ് സർക്കാരിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുമെന്നും' ദയാ ഹർജിയിൽ എഴുതിയിരുന്നു.

മൂന്നു പ്രാവശ്യവും എഴുതിയ ദയാഹർജിയിൽ ഉത്തരങ്ങളൊന്നും ലഭിക്കാത്തതിനാൽ വീണ്ടും നാലാംപ്രാവിശ്യം അദ്ദേഹം എഴുതി, "വിദേശ രാജ്യത്തും രാജ്യത്തിനുള്ളിലും താൻ മൂലം അനേകർ സ്വാതന്ത്ര്യ സമരത്തിൽ പങ്കുചേർന്നിട്ടുണ്ട്. അവരെല്ലാം തന്റെ നേതൃത്വത്തിനായി കാത്തു നിൽക്കുന്നു. അവരെയെല്ലാം ബ്രിട്ടീഷ് സർക്കാരിന്റെ സഹായികളായി മടക്കി കൊണ്ടുവരുകയും ചെയ്യാം. ബ്രിട്ടീഷ് സർക്കാരിനുവേണ്ടി ഏതു നിലവാരത്തിലും ജോലി ചെയ്യാനും തയ്യാറാണ്. തന്റെ മനഃസാക്ഷിയിൽനിന്നാണ് ഇതെല്ലാം പറയുന്നത്." 'മുടിയനായ ഒരു പുത്രൻ തന്റെ പിതൃഗൃഹത്തിലേക്ക് കാരുണ്യത്തിനായി മടങ്ങി വരുന്നുവെന്നു കരുതി ഈ ദയാഹർജി സ്വീകരിക്കണമെന്നും' അദ്ദേഹം അപേക്ഷിച്ചു.

1920-ൽ എഴുതിയ ഒരു കത്തിൽ അദ്ദേഹം വടക്കേ ഇന്ത്യയിൽ നിന്നുള്ള വർഗീയതയെ ചെറുക്കാൻ എല്ലാ ബുദ്ധിജീവികളും ബ്രിട്ടീഷ് സർക്കാരിനോട് സഹകരിക്കണമെന്നും ഇന്ത്യയുടെ താൽപ്പര്യത്തിന് അത് ആവശ്യമെന്നും നിർദ്ദേശിച്ചിട്ടുണ്ടായിരുന്നു. സവർക്കറിന്റെ പിന്നീടുള്ള കത്തുകൾ മുഴുവൻ ബ്രിട്ടീഷ് സാമ്രാജ്യത്തെ പുകഴ്ത്തുന്നതായിരുന്നു. 'തന്നിൽ നിന്ന് സുരക്ഷിത പ്രശ്നമാണ് ആഗ്രഹിക്കുന്നെങ്കിൽ താനൊരിക്കലും ബ്രിട്ടീഷ് സർക്കാറിനെതിരെ രാഷ്ട്രീയത്തിൽ ഇടപെടില്ലെന്നും'  പ്രതിജ്ഞ ചെയ്തു. പത്തു വർഷത്തോളം കാരുണ്യത്തിനായുള്ള തുടർച്ചയായ ദയാഹർജികൾക്കുശേഷം    1921-ൽ സവർക്കറിനെയും സഹോദരനെയും രത്ന ഗിരിയിലുള്ള ജയിലിലേക്ക് മാറ്റി.  രാഷ്ട്രീയത്തിൽ പ്രവർത്തിക്കില്ലെന്നുള്ള വ്യവസ്ഥയിലും രത്നഗിരി വിട്ടു പോവില്ലെന്ന വ്യവസ്ഥയിലും അദ്ദേഹത്തെ 1924-ൽ ജയിൽ വിമുക്തനാക്കുകയും ചെയ്തു. 1937 വരെ ആ നിയന്ത്രണമുണ്ടായിരുന്നു.

1924-ൽ ബ്രിട്ടീഷുകാർക്ക് കൂറ് പ്രഖ്യാപിച്ചുകൊണ്ട് സവർക്കർ കത്തെഴുതിയതും ബ്രിട്ടീഷ് സർക്കാരിനെ സേവിച്ചു കൊള്ളാമെന്ന് പ്രതിജ്ഞ ചെയ്തതും സ്വാതന്ത്ര്യ സമരത്തിൽ തുടർന്നും പങ്കുകൊള്ളാൻ അദ്ദേഹത്തിൻറെ നയതന്ത്രമായ അടവായിരുന്നുവെന്നു ചിലർ വാദിക്കുന്നു. എന്നാൽ പിന്നീടുളള ചരിത്രം മുഴുവൻ സവർക്കർ ബ്രിട്ടീഷുകാരോട് കൂറ് പുലർത്തിയുള്ളതായിരുന്നു. അങ്ങനെയുള്ള ഒരു മനുഷ്യനെ വീരനായി ചിത്രീകരിക്കുന്നതും തികച്ചും വിരോധാഭാസമെന്നെ പറയാൻ സാധിക്കുള്ളൂ. 1926-ലാണ് ബാരിസ്റ്റർ സവർക്കർ എന്ന പേരിൽ ചിത്രഗുപ്ത എന്ന എഴുത്തുകാരൻ ജീവചരിത്രം പ്രസിദ്ധീകരിച്ചത്. ആ പുസ്തകത്തിൽ ഒരു വീരനായകനായി സവർക്കറെ ചിത്രീകരിച്ചിരിക്കുന്നു. എന്നാൽ സവർക്കറിന്റെ മരണശേഷം രണ്ടു പതിറ്റാണ്ടുകൾ കഴിഞ്ഞു 1987-ൽ ഇതിന്റെ രണ്ടാം പതിപ്പ് പുറത്തിറക്കി. അതിലെ പ്രസാധകൻ ശ്രീ രവീന്ദ്ര രാംദാസ് ആമുഖത്തിലെഴുതിയിരിക്കുന്നത് 'ചിത്ര ഗുപ്ത' മറ്റാരുമല്ല അത് വീര സവർക്കർ തന്നെയെന്നാണ്. ആത്മകഥയെ മറ്റൊരു പേരിൽ ജീവചരിത്രമായി എഴുതി സ്വയം വീരപട്ടം നേടിയെന്നതും ഒരു പരാജിതനായ മനുഷ്യന്റെ നൈരാശ്യം നിറഞ്ഞ രോദനത്തിനുള്ള ഉദാഹരണമാണ്.

 സ്വയം തൂലികാനാമത്തിൽ എഴുതിയിരിക്കുന്ന പുസ്തകത്തിൽ സവർക്കർ ജന്മസിദ്ധമായ കഴിവുള്ളവൻ, സർവ്വരാലും ആരാധ്യൻ, രണവീരൻ, അതി സ്വഭാവ വൈശിഷ്ട്യമുള്ള ആദരണീയൻ, ദൃഢമായ മനസിന്റെ ഉടമ, ആർക്കും കീഴടക്കാൻ സാധിക്കാത്ത അജയ്യൻ, ചങ്കുറപ്പോടെ വലിയ കാര്യങ്ങൾ നേടിയെടുക്കുന്ന അതുല്യ വ്യക്തി എന്നിങ്ങനെ സ്വയം വിശേഷണങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. സ്വന്തം വ്യക്തിത്വം മറച്ചുവെച്ചുകൊണ്ട് തൂലിക നാമത്തിൽ എഴുതിയ സ്വയം വിശേഷണങ്ങൾ ജീവചരിത്രമായി പ്രസിദ്ധീകരിച്ചതും പരിഹാസകരമാണ്. സ്വാതന്ത്ര്യ സമരത്തിൽ ഇതിനേക്കാൾ കൊടും യാതനകൾ സഹിച്ചവരായവർ ആൻഡമാൻ ജയിലഴികളിൽ കിടന്ന് മരിച്ചിട്ടുണ്ട്. അവരുടെ ചരിത്രമൊന്നും പുറം ലോകം അറിഞ്ഞിട്ടില്ല. അതേ സമയം ജയിലിൽ കിടന്ന് സവർക്കർ മോചനം ലഭിക്കാൻ ഇന്ത്യൻ സ്വാത്രന്ത്ര്യത്തിനെതിരെ പ്രവർത്തിക്കുകയായിരുന്നു. കൊളോണിയൽ ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ സമരത്തെ ഇദ്ദേഹം ചതിക്കുകയായിരുന്നു. ഒരു ദേശീയ വാദിക്കോ, രാജ്യസ്നേഹിക്കോ സവർക്കറിന്റെ വഞ്ചന ഒരിക്കലും പൊറുക്കാൻ സാധിക്കില്ല.

ജയിലിൽ കിടക്കുമ്പോൾ അദ്ദേഹം 'ഹിന്ദുത്വ' ആശയങ്ങൾ സംബന്ധിച്ച് പുസ്തകങ്ങൾ എഴുതിയിരുന്നു. വിപളവ പ്രസ്ഥാനങ്ങളിൽ പങ്കുകൊള്ളുകയില്ലെന്ന വ്യവസ്ഥയിലാണ് അദ്ദേഹത്തെ ജയിൽ വിമുക്തനാക്കിയത്. അദ്ദേഹം യാത്രകൾ നടത്തിയും ശക്തമായ പ്രസംഗങ്ങൾ ചെയ്തും, എഴുതിയും ഹിന്ദുക്കളിൽ രാഷ്ട്രീയ ഐക്യം സ്ഥാപിക്കാൻ ശ്രമിച്ചും സേവന നിരതനായി പ്രവർത്തിച്ചു കൊണ്ടിരുന്നു. ഹിന്ദു സംസ്ക്കാരത്തിൽ ജനിച്ച ജൈനന്മാരും ബുദ്ധന്മാരും ഹിന്ദുത്വയുടെ ഭാഗമായി കരുതിയിരുന്നു. യാത്രകൾ ചെയ്തും ഗംഭീരങ്ങളായ പ്രസംഗങ്ങൾ ചെയ്തും എഴുതിയും ഹിന്ദു ഐക്യമത്യത്തിനായി ശ്രമിച്ചു.  ഗാന്ധിയുടെ 1942 ക്വിറ്റ് ഇന്ത്യയെ എതിർത്തു. അദ്ദേഹം  ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഏറ്റവും വലിയ വിമർശകനായിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ സവർക്കരുടെ മനസ്സിൽ വർഗീയത കടന്നുകൂടിയെങ്കിലും 'ഹിന്ദുത്വ' എന്ന ചിന്തകൾ മനസ്സിൽ വീശിയത് ഇരുപതാം വയസുമുതലാണ്. ആദ്യകാലങ്ങളിൽ എഴുതിയിരുന്നത് ബ്രിട്ടീഷുകാർക്കെതിരായ സമരങ്ങളെല്ലാം ക്രിസ്ത്യാനികൾക്കെതിരെയുള്ള സമരങ്ങളായി വിശേഷിപ്പിച്ചുകൊണ്ടായിരുന്നു. സ്വാതന്ത്ര്യ സമരത്തോടൊപ്പം ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും ആക്രമിക്കുകയെന്ന ലക്ഷ്യവുമുണ്ടായിരുന്നു. സ്വയം പരാജിതനായ സവർക്കർ അവസാന ജയിൽവാസ  നാളുകളിൽ ഹിന്ദുത്വയുടെ പ്രവാചകനായി മാറി. ഹിന്ദുത്വയുടെ ആശയങ്ങൾ ക്രോഡീകരിച്ചുകൊണ്ട്  1923 ലും 1928 ലും പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. അദ്ദേഹത്തിൻറെ ആശയങ്ങളുമായി മുമ്പോട്ട് പോവുന്നതിൽ ബ്രിട്ടീഷുകാരുടെ പിന്തുണയുമുണ്ടായിരുന്നു. ഹിന്ദുക്കളും മുസ്ലിമുകളും പരസ്പ്പരം മല്ലിട്ടു ജീവിക്കാൻ അവർ ആഗ്രഹിച്ചിരുന്നു. അങ്ങനെ കൊളോണിയൽ ഭരണം സുഗമമായി കൊണ്ടുപോവാനും സാധിക്കുമായിരുന്നു.

ഹിന്ദുത്വ തത്ത്വങ്ങൾ സനാതന ധർമ്മമായി വ്യത്യാസമുണ്ടെങ്കിലും ഭാരതത്തിൽ വസിക്കുന്ന മുസ്ലിമുകളും ക്രിസ്ത്യാനികളും ഹിന്ദു സംസ്ക്കാരവും ആചാരരീതികളും സ്വീകരിക്കണമെന്ന ചിന്താഗതിയായിരുന്നു സവർക്കറിനുണ്ടായിരുന്നത്. മുസ്ലിമുകൾക്കും ക്രിസ്ത്യാനികൾക്കും ഹിന്ദുത്വ സംസ്ക്കാരമുണ്ടെങ്കിലും ഈ രണ്ടു മതങ്ങളും ഇന്ത്യ അവരുടെ പുണ്യ ഭൂമിയായി കാണുന്നില്ലെന്നായിരുന്നു  വാദം. സവർക്കർ പറഞ്ഞിരുന്നു, "മുസ്ലിമുകൾക്ക് ഭാരതത്തേക്കാൾ പ്രിയം അവരുടെ പുണ്യഭുമിയായ മെക്കായോടും അവരുടെ പ്രവാചകന്മാരോടുമാണ്. മുസ്ലിമുകൾക്ക് പാക്കിസ്താനികളോ അഫ്‌ഗാനിസ്ഥാനികളോ ആകാൻ കഴിയില്ല. കാരണം അവർക്ക് താൽപ്പര്യം സൗദി അറേബിയാ മാത്രമാണ്. മുസ്ലിമുകളുടെ പുണ്യ നഗരങ്ങളായ മെക്കായും മദീനയും അവരുടേതായ രാജ്യത്താണ്".

1920 നു മുമ്പുമുതൽ തുടങ്ങിയ സവർക്കറിന്റെ ഹിന്ദുത്വ ആശയങ്ങൾ സ്വാതന്ത്ര്യ സമ്പാദനത്തിനുള്ള തടസങ്ങൾക്കു സഹായകരമായിരുന്നു. അത് ബ്രിട്ടീഷുകാർ അഭിനന്ദിക്കുകയും വേണ്ടവിധം പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. ജയിൽ മോചിതനായ സവർക്കറിന് കൊളോണിയൽ സർക്കാർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതു നിരോധിച്ചിരുന്നെങ്കിലും ഹിന്ദുത്വയുടെ രത്ന ഗിരി മഹാസഭയിൽ  പ്രവർത്തിക്കുന്നതിനു എതിരില്ലായിരുന്നു. ഇന്ന് 'ഘർവാപസി'യെന്നു പറയുന്നത് ഇതേ സംഘടനയാണ്. മുസ്ലിമുകളുടെ മോസ്‌ക്കിൽ പ്രാർത്ഥനയുടെ സമയത്ത് മോസ്‌ക്കിന്റെ മുമ്പിൽ പാട്ടു വെക്കുകയെന്നതും ഇവരുടെ ഹോബിയായിരുന്നു. ഹിന്ദുത്വയുടെ സ്ഥാപക നേതാവായ കെ.ബി. ഹെഡ്‌ജുവറുമായി  (K.B. Hedgewar) സവർക്കർ പരസ്പ്പരം ചർച്ച നടത്തുന്നതിലും ബ്രിട്ടീഷ് സർക്കാർ എതിർത്തിരുന്നില്ല. അവർ കൂടുതലും ചർച്ച ചെയ്തിരുന്നത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കുന്ന കാര്യത്തിലായിരുന്നു.

സവർക്കറും മുസ്ലിം ലീഗുമായി സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ആദ്യകാലങ്ങളിൽ സഹകരണ മുണ്ടായിരുന്നെകിലും മുസ്ലിമുകളാണ് ഹിന്ദുത്വയുടെ ഒന്നാം ശത്രുക്കളെന്നും ബ്രിട്ടീഷുകാർ അല്ലായെന്നും സവർക്കർ കൂടെ കൂടെ പറഞ്ഞിരുന്നു. ക്വിറ്റ് ഇന്ത്യ കാലത്ത് കോൺഗ്രസ്സ് നേതാക്കൾ ജയിലിൽ കിടന്ന സമയം ഹിന്ദുത്വയും സവർക്കരിന്റെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭയും സിൻഡിലും ബംഗാളിലും ബ്രിട്ടീഷുകാരോടൊത്തു ഭരണങ്ങളിൽ സഹകരിച്ചും സഹായിക്കുന്നുമുണ്ടായിരുന്നു. മുസ്ലിമുകൾ ചിന്തിക്കാൻ തുടങ്ങുന്നതിനു പതിനാറു വർഷം മുമ്പുതന്നെ ഇന്ത്യ പാക്കിസ്ഥാൻ ഇരു രാഷ്ട്ര തീയറി സവർക്കർ അവതരിപ്പിച്ചിരുന്നു. പിന്നീട് ഇന്ത്യ രണ്ടായി വിഭജിക്കുകയും ചെയ്തു. കാലക്രമേണ ഇന്ത്യ രണ്ടായി വിഭജിച്ചപ്പോൾ പാകിസ്ഥാൻ ഇന്ത്യയിൽ നിന്ന് വേർപിരിഞ്ഞതിൽ സവർക്കർ ഗാന്ധിയെ കുറ്റപ്പെടുത്താൻ തുടങ്ങി. സ്വന്തം അനുയായികളുടെ ഇടയിൽ ഗാന്ധിജിയെപ്പറ്റി വെറുപ്പുണ്ടാക്കിക്കൊണ്ടിരുന്നു. അതുമൂലം സവർക്കറിൻറെ അടുത്ത ആരാധകനായ നഥുറാം ഗോഡ്സെയ്ക്ക് ഗാന്ധിയെ വധിക്കാനുള്ള പ്രചോദനവുമുണ്ടായി.

1925 സെപ്റ്റംബർ മാസത്തിലെ ഹിന്ദുത്വയുടെ ഒരു സൗഹാർദ സമ്മേളന ശേഷം ഹെഡ്‌ജുവർ (K.B. Hedgewar) ആർ.എസ്.എസ് സംഘടന സ്ഥാപിച്ചു. ബ്രിട്ടീഷുകാരുടെ അടിമയായ സവർക്കർ ആ സംഘടനയുടെ തീവ്ര പ്രവർത്തകനുമായിരുന്നു. ബ്രിട്ടീഷുകാർ അന്നത്തെ ഹിന്ദു രാഷ്ട്രീയ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നുമുണ്ടായിരുന്നു. ഹിന്ദു വർഗീയ വാദികളുടെ വളർച്ച കൊളോണിയൽ ഭരണത്തിന് ആവശ്യമായിരുന്നതിനാൽ ഹിന്ദുത്വയുടെ പ്രവത്തനങ്ങളിൽ സർക്കാരിന്  തടസങ്ങളുണ്ടായിരുന്നില്ല. ഹിന്ദുക്കളും മുസ്ലിമുകളും വിഭജിച്ചു നിൽക്കുകയെന്നതും അവരുടെ നയമായിരുന്നു. 1937-ൽ സവർക്കറിനെ ഹിന്ദു മഹാസഭയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു. രണ്ടാം ലോക മഹായുദ്ധം വന്നപ്പോൾ കൊളോണിയൽ ഇന്ത്യയും ജർമ്മനിയോട് യുദ്ധം പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാമെന്ന വ്യവസ്ഥയിൽ കോൺഗ്രസ്സ് കൊളോണിയൽ സർക്കാരിന് പിന്തുണ പ്രഖ്യാപിച്ചു. ഹിന്ദു മഹാസഭയുടെ പ്രസിഡന്റെന്ന നിലയിൽ സവർക്കരും ബ്രിട്ടീഷ് വൈസ്രോയി ലിൻലീതഗൗവിനെ (Linlithgow) കണ്ടിരുന്നു.

ജയിൽവാസം കഴിഞ്ഞശേഷമുള്ള പുതിയ സാഹചര്യത്തിൽ സവർക്കർ പറഞ്ഞു, "ബ്രിട്ടീഷ് രാജഭരണം ഹിന്ദുക്കളെ അനുഭാവപൂർവം പരിഗണിക്കുന്നു. ഹിന്ദുക്കളുടെ പിന്തുണയും ആഗ്രഹിക്കുന്നു. നമ്മുടെ താൽപ്പര്യവും അത് തന്നെയാണ്. അതുകൊണ്ടു ബ്രിട്ടീഷ് സർക്കാരുമായി നമ്മൾ സഹകരണത്തോടെ പ്രവർത്തിക്കണം. ഹിന്ദുമത തത്ത്വങ്ങളിൽ അധിഷ്ഠിതമായ ആശയങ്ങളിൽ നമ്മോടൊത്ത് സർക്കാർ പ്രവർത്തിക്കുന്നുണ്ട്.  ഗ്രേറ്റ് ബ്രിട്ടനും ഹിന്ദുക്കളും തമ്മിൽ സഹവർത്തിത്വമാർജിച്ചുകൊണ്ടു ഒത്തൊരുമയോടെ ബ്രിട്ടീഷ് ഭരണത്തിന് ശക്തി നൽകണം.  ഇനിമേൽ ആ രാജ്യവുമായി ഹിന്ദുക്കൾക്ക് ശത്രുതയുണ്ടായിരിക്കില്ല."

മഹാത്മാ ഗാന്ധി സത്യാഗ്രഹം നടത്തിയിരുന്ന നാളുകളിൽ സവർക്കർ യുവാക്കളോട് ബ്രിട്ടീഷ് പട്ടാളത്തിൽ ചേരാൻ പ്രോത്സാഹനം നൽകുകയായിരുന്നു. 1941-ൽ ബോസിന്റെ പട്ടാളം ജപ്പാന്റെ സഹായത്തോടെ ഇന്ത്യയിലെ ബ്രിട്ടീഷ് പട്ടാളത്തെ ആക്രമിക്കാനുള്ള പദ്ധതികളിട്ടിരുന്നു. ആ സമയം ഭഗൽപൂരിൽ നടന്ന 1941-ലെ സമ്മേളനത്തിൽ ഹിന്ദുക്കൾ ഒരു നിമിഷം പോലും കളയാതെ ബ്രിട്ടന്റെ ശത്രുക്കളോട് പോരാടണമെന്നായിരുന്നു സവർക്കർ ആഹ്വാനം ചെയ്തത്. ബ്രിട്ടന്റെ കമാണ്ടർ സവർക്കറിനോട് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. 1942-ൽ ഇന്ത്യ വിടുക (ക്യുറ്റ് ഇന്ത്യ) വിപ്ലവങ്ങളിൽ ഗാന്ധിജിയുടെ നേതൃത്വത്തിൽ പ്രകടനങ്ങളുണ്ടായിരുന്നു.  ഗാന്ധിജിയുടെ പ്രകടനങ്ങൾ നേരിടാൻ സവർക്കർ ഹിന്ദു പട്ടാളക്കാരോട് ആജ്ഞകൾ നൽകി.

സുബാഷ് ബോസ് അക്കാലങ്ങളിൽ ജർമ്മനിയിൽ വന്നു ഐ.എൻ.ഐ പട്ടാളത്തെ സംഘടിപ്പിക്കുകയായിരുന്നു. സവർക്കർ ബ്രിട്ടീഷ് പട്ടാളത്തോടു ഒത്തു ചേർന്ന് പ്രവർത്തിക്കുക മാത്രമല്ല ബ്രിട്ടീഷ് പട്ടാളത്തിനുവേണ്ടി ഹിന്ദു യുവാക്കളെ റിക്രൂട്ട് ചെയ്തുകൊണ്ടുമിരുന്നു. കിഴക്കുള്ള സ്ഥലങ്ങളിൽ ബോസിന്റെ ഐ.എൻ.എ പട്ടാളമെന്നു കരുതുന്നവരെ വധിക്കാനും ആജ്ഞ കൊടുത്തിരുന്നു. ഒരു വർഷം കൊണ്ടു സവർക്കർ ബ്രിട്ടീഷ് പട്ടാളത്തിനുവേണ്ടി ഒരു ലക്ഷം ഹിന്ദു മഹാസഭക്കാരെ റിക്രൂട്ട് ചെയ്തിരുന്നു.

ബ്രിട്ടീഷ് പട്ടാളം സവർക്കറും ഹിന്ദു മഹാസഭയുമായി യോജിച്ചെങ്കിലും സുബാഷ് ബോസിന്റെ ഇന്ത്യൻ നാഷണൽ ആർമിയെ അവർക്കു പരാജയപ്പെടുത്താൻ സാധിച്ചെങ്കിലും പിന്നീട് റെഡ്‌ഫോർട്ടിൽ ഐ.എൻ.ഐ പട്ടാളക്കാരെ പരസ്യമായി വിസ്തരിക്കാനുള്ള തീരുമാനം ബ്രിട്ടീഷ് പട്ടാളത്തിലുണ്ടായിരുന്ന ഇന്ത്യൻ പട്ടാളത്തിൽ ധാർമ്മിക രോഷം ഉയർത്താൻ ഇടയാക്കി. 1946-ൽ അത് കൊളോണിയൽ നേവിയിൽ പട്ടാള ഇടർച്ചയ്ക്കും കാരണമായി. വിസ്താരങ്ങൾ ആരംഭിക്കുന്നതിനു മുമ്പുതന്നെ ബ്രിട്ടീഷുകാർക്ക് ഭരണം അവസാനിപ്പിച്ചു ഇന്ത്യ വിടേണ്ടി വന്നു.

1966 ഫെബ്രുവരി ഇരുപത്തിയാറാം തിയതി സംഭവബഹുലമായ ഒരു ജീവിതത്തിന് അന്ത്യം കുറിച്ചുകൊണ്ട് 'വിനായക ദാമോദർ സവർക്കർ' ലോകത്തോട് യാത്ര പറഞ്ഞു. സവർക്കരുടെ രാഷ്ട്രീയ ചരിത്രം ഇടതും വലതുമായ രാഷ്ട്രീയ ചിന്തകരുടെയിടയിൽ ഇന്നും വിവാദപരമായി തന്നെ തുടരുന്നു. അദ്ദേഹം എന്തെങ്കിലും രാഷ്ട്രത്തിനായി ചെയ്തിട്ടുണ്ടെങ്കിൽ ഭൂരിഭാഗം ജനതയും രാഷ്ട്രീയ പാർട്ടികളും അദ്ദേഹത്തെ മനസിലാക്കാതെ പോയതു ദൗർഭാഗ്യകരമെന്നും ചിന്തിക്കണം. അദ്ദേഹം ആരെന്നുള്ളത്,  നീണ്ടകാലം ഇന്ത്യ ഭരിച്ചിരുന്ന രാഷ്ട്രീയ പാർട്ടിയുടെ കണ്ണിൽപ്പെടാതെ പോയതുമാവാം കാരണം. അദ്ദേഹം എഴുതിയ സാഹിത്യ കൃതികൾ കൂടുതലും മറാത്തിയിലായിരുന്നതുകൊണ്ട് മഹാരാഷ്ട്രക്ക് പുറത്തുള്ളവർക്ക് അദ്ദേഹത്തെപ്പറ്റി നേരാം വണ്ണം പഠിക്കാൻ സാധിച്ചിട്ടില്ല. മഹാത്മാഗാന്ധി വിരോധി എന്ന ലേബലും സത്യമായിരിക്കണമെന്നില്ല. സവർക്കറിനെപ്പോലെ വില്ലനായി ചിത്രീകരിച്ചിരിക്കുന്ന മറ്റൊരു സ്വാതന്ത്ര്യ സമരയോദ്ധാവ് ഇന്ത്യയുടെ ചരിത്രത്തിൽ ചൂണ്ടി കാണിക്കാൻ സാധിക്കില്ല. അതിനുള്ള കാരണങ്ങൾ അദ്ദേഹത്തിൻറെ സമര തന്ത്രങ്ങൾ, ഹിന്ദുത്വ ആശയങ്ങൾ, ഗാന്ധിജിയുമായുള്ള ആശയവിത്യാസങ്ങൾ എന്നിവകളായിരുന്നു.  

Read more

ഇൻഡോ അമേരിക്കൻ പ്രസ് ക്ളബ് നാലാം മാദ്ധ്യമസമ്മേളനം: ഒരു അവലോകനം

കഴിഞ്ഞ രണ്ടര ദശാബ്ദങ്ങളായി വിവിധ "ഇൻഡോ-അമേരിക്കൻ" സമ്മേളനങ്ങളിൽ പങ്കെടുത്തുവന്നിട്ടുള്ള ആളെന്ന നിലയിൽ ആദ്യമേതന്നെ പറയട്ടെ: ഫിലഡെൽഫിയയിലെ റാഡിസൺ ഹോട്ടലിൽ ഒക്ടോബർ 7-8 വാരാന്ത്യത്തിൽ നടന്ന ഇൻഡോ അമേരിക്കൻ പ്രസ് ക്ളബിന്റെ (ഐ.എ.പി.സി) മീഡീയാ കോൺഫറൻസ് തികച്ചും വേറിട്ട ഒരനുഭവമായിരുന്നു.  ഇക്കാര്യത്തിൽ ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ, മുൻ ചെയർമാൻ ജിൻസ്മോൻ സക്കറിയ, വൈസ് ചെയർപേർസൺ വിനീതാ നായർ എന്നിവർക്കും മറ്റ് ഐ.എ.പി.സി. ഭാരവാഹികൾക്കും അനുമോദനങ്ങൾ!

2013-ൽ സ്ഥാപിതമായ, അമേരിക്കയുടെയും കാനഡയുടെയും വിവിധഭാഗങ്ങളിലുള്ള 11 ചാപ്റ്ററുകളിലായി നൂറുകണക്കിനു അംഗങ്ങളുള്ള, ഐ.എ.പി.സി.യുടെ നാലാമതു വാർഷികസമ്മേളനമായിരുന്നു ഇത്.
അനാവശ്യമായ വ്യക്തിപൂജകളോ അനർഹമായ ആദരിക്കലുകളോ മനം മടുപ്പിക്കുന്ന അവകാശവാദങ്ങളോ ഒന്നും ഇല്ലാതിരുന്ന ഈ കൂടിച്ചേരൽ കാലികപ്രാധാന്യമുള്ള വിഷയങ്ങളിൽ നടന്ന ചർച്ചകൾകൊണ്ടു ധന്യമായിരുന്നു.  അതോടൊപ്പംതന്നെ, പങ്കെടുത്തവരെയെല്ലാം സമഭാവനയോടെ പരിഗണിക്കാനുള്ള ഭാരവാഹികളുടെ സന്മനസ്സ് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.   പ്രതീക്ഷിച്ചിരുന്നതിലധികം ആളുകൾ പങ്കെടുത്ത ഈ ഒത്തുചേരൽ ഒരുപാടു പുതിയ സൌഹൃദങ്ങൾ സമ്മാനിക്കുകയും ചെയ്തു.

ശനിയാഴ്ച രാവിലെ നടന്ന ചടങ്ങിൽ, കേരള നിയമസഭാസ്പീക്കർ പി. ശ്രീരാമകൃഷ്ണൻ കോൺഫറൻസിന്റെ ഉദ്ഘാടനം നിരവഹിച്ചു.  തദവസരത്തിൽ, ഭാരതത്തിൽനിന്നെത്തിയ വിശിഷ്ടാതിഥികളെയും ഐ.എ.പി.സി. ഭാരവാഹികളെയും കൂടാതെ ന്യൂജേഴ്സി കൌൺസിൽമാൻ സ്റ്റെർലി സ്റ്റാൻലിയും പ്രത്യേകം ക്ഷണിതാവായി സന്നിഹിതനായിരുന്നു.

ഉച്ചയ്ക്കുശേഷം മൂന്നു സെമിനാറുകൾ നടന്നു - "മാദ്ധ്യമങ്ങളിലെ നൂതനപ്രവണതകൾ",  "പത്രങ്ങളുടെ വളർച്ചയ്ക്ക് സ്വന്തം ടി.വി. ചാനലുകൾ ആവശ്യമാണോ?", "ഭാരതത്തിൽ മാദ്ധ്യമപ്രവർത്തകർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ" എന്നിവയായിരുന്നു വിഷയങ്ങൾ.  പാനലിസ്റ്റുകളുടെ ആധികാരികമായ അവതരണചാതുരികൊണ്ടും ഐ.എ.പി.സി. അംഗങ്ങളുടെയും സദസ്യരുടെയും സജീവ ഭാഗഭാഗിത്വം കൊണ്ടും ഈ വിഷയങ്ങളിൽ നടന്ന ചർച്ചകൾ സമഗ്രങ്ങളായിരുന്നു.  

ഞായറാഴ്ച രാവിലത്തെ ബിസിനസ് ഫോറത്തിൽ ഒരു നിക്ഷേപസൌഹൃദസംസ്ഥാനം എന്ന നിലയിൽ കേരളം നേരിടുന്ന ഭീഷണികളെപ്പറ്റി വളരെ ആവേശകരമായ ചർച്ചയാണു നടന്നത്. 

അതിനുശേഷം നടന്ന ടോൿ ഷോയിൽ,  പ്രവാസിമലയാളികൾ നേരിടുന്ന പ്രശ്നങ്ങളും കേരളത്തിന്റെ അടിസ്ഥാനസൌകര്യങ്ങളുടെ പരിമിതികളും ഉദ്യോഗസ്ഥവൃന്ദത്തിന്റെ നിസ്സംഗതയും ചർച്ചാവിഷയമായി. ചർച്ചയിൽ ഉയർന്നുവന്ന പ്രധാന നിർദ്ദേശങ്ങൾക്കും പരാതികൾക്കുമെല്ലാം മുൻ മന്ത്രി എം.എ. ബേബി തന്റെ സ്വതസ്സിദ്ധമായ സരസശൈലിയിൽ മറുപടി പറഞ്ഞു.

ഉച്ചയ്ക്കുശേഷം, ഇമ്മിഗ്രേഷൻ നിയമരംഗത്തെ പ്രമുഖ അഭിഭാഷകൻ ഓംകാർ ശർമ്മ ഇൻവെസ്റ്റ്മെന്റ് വിസയായ "ഇ.ബി.ഫൈവ്" കാറ്റഗറിയെപ്പറ്റി ഒരു പ്രസന്റേഷൻ നടത്തി.

അതിനുശേഷം നടന്ന യൂത്ത് സെഷൻ ഒരു വ്യത്യസ്ത തലത്തിലുള്ളതായിരുന്നു.  ഇത്തരം ഒരു കോൺഫറൻസിന്റെ ഗൌരവം ഒട്ടും കുറയ്ക്കാതെ,   മുതിർന്നവർക്കുപോലും തീരെ മുഷിവുതോന്നാതെ,  ഇളംതലമുറയ്ക്കായി ഒരു സെഷൻ മാറ്റിവയ്ക്കാൻ കഴിഞ്ഞത് ശ്ളാഘനീയമാണെന്നു പറയേണ്ടിയിരിക്കുന്നു.

വൈകുന്നേരം ബാൻക്വറ്റിനോടൊപ്പം നടന്ന പൊതുസമ്മേളനത്തിൽ, സ്റ്റേറ്റ് റെപ്രസെന്റേറ്റീവ് സ്കോട്ട് പെട്രിയും വിവിധ സാമൂഹ്യസംഘടനാനേതാക്കളും സന്നിഹിതരായിരുന്നു.

ഈ സമ്മേളനത്തിനു കേരളത്തിൽനിന്നെത്തിയ രാഷ്ട്റീയസാരഥികളെക്കൂടാതെ കേരള യൂണിവേഴ്സിറ്റി സെനറ്റ് അംഗം റോസമ്മ ഫിലിപ്പ്, മാദ്ധ്യമപ്രവർത്തകരായ സി.എൽ. തോമസ് (മീഡിയ വൺ), പ്രമോദ് രാമൻ (മനോരമ ന്യൂസ്), ജെ.എസ്. ഇന്ദുകുമാർ (ജയ്ഹിന്ദ് ടി.വി), മാങ്ങാട് രത്നാകരൻ (ഏഷ്യാനെറ്റ്), എന്നിവരടക്കമുള്ള പ്രമുഖരെ പരിചയപ്പെടാൻ കഴിഞ്ഞത് സുകൃതമായി കരുതുന്നു.

Read more

മന്‍മോഹന്‍ സിംഗിനെ മഹത്വീകരിക്കു മോഡീ...

ഒരിക്കല്‍ ഒരിടത്ത് ഒരു വള്ളക്കാരനുണ്ടായിരുന്നു. മുട്ടോളം വെള്ളമുള്ളിടത്തെ അയാള്‍ വള്ളം നിര്‍ത്തുകയുള്ളു. യാത്രക്കാര്‍ എത്ര പറഞ്ഞാലും കരയോട് അടുപ്പിച്ച് വള്ളം നിര്‍ത്തുകയില്ലായിരുന്നു. യാത്രക്കാര്‍ ആ വള്ളക്കാരനുമായി വഴക്കിടാനും തുടങ്ങി. എന്നിട്ടും വള്ള ക്കാരന്‍ തന്റെ നിലപാട് മാറ്റിയില്ല. ഒടുവില്‍ അവര്‍ തന്നെ അയാളുമായി മല്ലടിക്കുന്നത് മടുത്തിട്ട് നിര്‍ത്തേണ്ടി വന്നു. അവര്‍ അയാളുടെ നിഷേധാത്മക നിലപാടില്‍ ശപിക്കാനും വളരെ മോശമായി പറയാനും തുടങ്ങി. ഇത്രയും മോശമായ മനോഭാവമുള്ള ഒരു വള്ളക്കാരനെ ഇല്ലെ ന്നുവരെ അയാളെക്കുറിച്ച് അവര്‍ പറയുകയുണ്ടായെങ്കിലും അയാളില്‍ നിന്ന് യാതൊരു മാറ്റവുമുണ്ടായില്ല. അങ്ങനെയിരിക്കെ അയാള്‍ ഇഹലോകവാസം വെടിഞ്ഞു. അയാള്‍ക്ക് പകരക്കാരനായി വന്നത് അയാളുടെ മകനായിരുന്നു. മകന്‍ അച്ഛനേക്കാള്‍ കൂടുതലായിരുന്നു അര യോളം വെള്ളമുള്ളിടത്തെ വള്ളം നിര്‍ത്തുകയുള്ളു. അച്ഛനോ ടെന്നപോലെ യാത്രക്കാര്‍ പറഞ്ഞും പരിതപിച്ചും വഴക്കടിച്ചും നോക്കി യാതൊരു രക്ഷയുമില്ല. അയാളെക്കൊണ്ട് സഹികെട്ടപ്പോള്‍ അവര്‍ പറഞ്ഞു ഇയാളുടെ അച്ഛന്‍ എത്ര ഭേദമായിരുന്നുയെന്ന്.

അങ്ങനെ മകന്‍ അച്ഛനെ മഹത്വമുള്ളവനാക്കി. ഇത് ഒരു കഥയാണെങ്കിലും അതില്‍ ഒരു വലിയ ആശയമുണ്ട്. അച്ഛനെക്കുറിച്ച് ആളുകള്‍ പറഞ്ഞതിനേക്കാള്‍ മേശമായതാണ് അയാളുടെ മകനെക്കുറിച്ച് പറഞ്ഞത് കാരണം മകന്‍ അച്ഛനേക്കാള്‍ മോശമായ പ്രവര്‍ത്തി ചെ യ്തതുകൊണ്ടാണ്. അതുപോലെയാണിപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചും അദ്ദേഹം പ്രതിനിധാനം ചെയ്ത കോണ്‍ഗ്രസ്സിനെക്കുറിച്ചും ഇപ്പോള്‍ പറയുന്നത്. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം ചെയ്ത വികസന പ്രവര്‍ത്തനങ്ങളെയൊന്നും അംഗീകരിക്കാതെ അദ്ദേഹത്തെ വിമര്‍ ശിച്ചിരുന്നവര്‍ ഇന്ന് അദ്ദേഹത്തെ വാഴ്ത്തിക്കൊണ്ട് പറയുന്നു മോഡിയേക്കാള്‍ എത്രയോ ഭേദമായിരുന്നു മന്‍മോഹന്‍സിംഗ് എന്ന്.

പെട്രോള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില അ ല്പമൊന്നുയര്‍ന്നാല്‍ അത് മന്‍മോഹന്‍ സിംഗിന്റെ വികലമായ ഭരണപരിഷ്ക്കാരവും സ്വജനപക്ഷഭേദവുമായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ ക്രൂശിക്കുമായിരുന്നു. എന്നാല്‍ പെട്രോളെന്നല്ല അവശ്യസാധനങ്ങളുടെ വിലകളെല്ലാം തന്നെ ശൂന്യാകാശത്തേക്ക് വിടുന്ന റോക്കറ്റുകളേക്കാള്‍ വേഗത്തില്‍ ഉയര്‍ന്നുപോകുമ്പോള്‍ അന്ന് വിമര്‍ശിച്ചവര്‍ ഇന്ന് അറിയാതെ പറയുന്നു മന്‍മോഹന്‍സിംഗായിരുന്നു ഭേദമെന്ന്.

വിലക്കയറ്റവും മന്ത്രി സഭയിലെ ചില മന്ത്രിമാരുടെ അഴിമതിയാരോപണവുമായിരുന്നു മന്‍മോഹന്‍ മന്ത്രിസഭയുടെ പരാജയം. എന്നാല്‍ മോഡി മന്ത്രിസഭയില്‍ വിലക്കയറ്റം ഒരു പ്രശ്‌നമേയല്ല. അതിപ്പോള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കാരണം അത് എപ്പോഴാണ് കൂടുകയെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. അത് തോന്നുമ്പോഴൊക്കെ കൂട്ടിക്കൊണ്ടിരിക്കും. മോഡി ജനത്തെ കളിപ്പാട്ടമെന്ന രീതിയില്‍തട്ടിക്കളിക്കുകയാണിപ്പോള്‍ എന്നാണ് തോന്നിപ്പോകുന്നത്. വിലക്കയറ്റമുണ്ടാകുമ്പോള്‍ അത് ഏറെ ബാധിക്കുന്നത് സാധാരണക്കാരെയും പാവപ്പെട്ടവരേയുമായിരിക്കുമല്ലോ. സാധനങ്ങള്‍ക്ക് വില കൂടുമ്പോള്‍ അവര്‍ അറിയാതെ ഭയപ്പെടുക സാധാരണമാണ്. കൈയ്യില്‍ കാശില്ലാതെയും പറമ്പില്‍ കൃഷിയിറക്കാതെയും ബുദ്ധിമുട്ടുന്ന സാധാരണക്കാരും പാവപ്പെട്ടവരും സാധനങ്ങള്‍ക്ക് വില കൂടുമ്പോള്‍ പരവേശപ്പെടാറുണ്ട്. അത് കണ്ട് രസിക്കാന്‍ വേണ്ടിയായിരിക്കും മോഡി ഇടയ്ക്കിടക്ക് ഇങ്ങനെ വില കൂട്ടുന്നതെന്നാണ് തോന്നിപ്പോകുന്നത്. എലിയെ മുന്നിലിട്ട് തട്ടിക്ക ളിക്കുന്ന പൂച്ചയെപ്പോലെ. ഇങ്ങനെ അടിക്കടി വില കൂട്ടുന്നതുകൊണ്ട് ജനത്തിന് അതിപ്പോള്‍ ഒരു പ്രശ്‌നമേയല്ലെന്നതാണ് സത്യം മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവര്‍ അതിന്റെ ഭാഗമായിക്കഴിഞ്ഞുയെന്നതാണ് സത്യം.

അഴിമതിയും വിലക്കയറ്റവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ എന്നപോലെയാണെങ്കിലും വിലക്കയറ്റം ഉണ്ടാകുമ്പോള്‍ അത് ജനത്തിന്റെ കഴുത്തില്‍ പിടിമുറുക്കുന്നതിനു തുല്യമാണ്. അഴിമതി രാജ്യത്തെ കൊള്ളയടിക്കുമ്പോള്‍ വിലക്കയറ്റം ജനത്തെ കൊള്ളയ ടിക്കുന്നുയെന്നതാണ് സത്യം. അഴിമതി പരോക്ഷത്തില്‍ ജനത്തെ ബാധിക്കുമ്പോള്‍ വിലക്കയറ്റം പ്രത്യക്ഷത്തില്‍ ജനത്തെ ബാധിക്കുന്നുയെന്നുവേണം പറയാന്‍. അങ്ങനെ തന്റെ കളിപ്പാട്ടമെന്ന രീതിയില്‍ വിലക്കയറ്റമുണ്ടാക്കി മോഡി ജനത്തെ തട്ടിക്കളിക്കുമ്പോള്‍ അവര്‍ അറിയാതെ പറയുന്നു മന്‍മോഹന്‍ തന്നെ ഭേദം.

കൊച്ചുകുട്ടികള്‍ക്ക് കളിപ്പാട്ടമെന്നപോലെയാണ് മോഡിക്ക് ജനം. അദ്ദേഹത്തിന് ഇഷ്ടമുള്ളപ്പോഴെല്ലാം ജനമെന്ന കളിപ്പാട്ടമെടുത്ത് കളിക്കും. വിലക്കയറ്റമെന്ന കളിമാത്രമല്ല നോട്ടു നിരോധനവും ക്യാഷ്‌ലസ് ഇ ന്ത്യയെന്ന പുതിയ കളികളും അതിന്റെ ഭാഗമായിരുന്നു. ഇന്നും ജനം പേടി സ്വപ്നമായിക്കരുതുന്ന ഒന്നായിരുന്നു ഇന്ത്യയില്‍ നരേന്ദ്രമോഡി നടപ്പാക്കിയ നോട്ടുനിരോധനം. കള്ളപ്പണക്കാരെ കണ്ടെത്താന്‍ മോഡിയും കൂട്ടരും കണ്ടെത്തിയ അതിനൂതനമായ വിദ്യയായിരുന്നു നോട്ടുനിരോധനം.

പാടത്ത് പണിയെടുത്തും പട്ടിണി കിടന്നും സ്വരുകൂട്ടിവച്ച പണം കടലാസ്സിന്റെ വില പോലുമില്ലാതാക്കി മോഡി കളിച്ചപ്പോള്‍ അവര്‍ അറിഞ്ഞുകൊണ്ടുതന്നെ ഉള്ളില്‍ വിലപിച്ചു പറഞ്ഞു മന്‍മോഹന്‍ സിംഗ് നിശബ്ദ ഭരണമായിരുന്നു ഇതില്‍ എത്രയോ ഭേദം. ഒന്നുമല്ലെങ്കില്‍ പരവേശപ്പെടാതെ ഉള്ളതുകൊണ്ട് ജീവിക്കാമായിരുന്നല്ലോയെന്ന് ഇന്ന് ആ ജനം അറിയാതെ പറഞ്ഞുപോകുന്നതില്‍ തെറ്റു പറയാന്‍ കഴിയില്ല.

ജനത്തിന്റെ മര്‍മ്മം മതമാണെന്നറിഞ്ഞ് അതില്‍ കുത്തി അധികാരത്തിലേക്ക് കയറിയ മോഡിയുടേയും കൂട്ടരുടേയും അധികാരം കിട്ടിയപ്പോഴുള്ള മലക്കംമറിച്ചിലുകള്‍ കണ്ടപ്പോള്‍ അത് ആര്‍ക്കുവേണ്ടിയും എന്തിനുവേണ്ടിയുമാണെന്ന് ആ ജനം മനസ്സിലാക്കിയപ്പോള്‍ അവര്‍ പറയുന്നു മന്‍മോഹന്‍സിംഗിന്റെ മതത്തിനപ്പുറമുള്ള മനുഷ്യത്വമായിരുന്നു ഇതില്‍ എത്രയോ ഭേദം. അങ്ങനെ ജനം മന്‍മോഹന്‍ സിംഗില്‍ അദ്ദേഹം പ്രധാനമന്ത്രി യായിരുന്നപ്പോള്‍ കണ്ട ന്യൂനതകളെല്ലാം ഇന്ന് അതേ ജനങ്ങള്‍ വാഴ്ത്തുകയും അര്‍ത്ഥമുള്ളതാണെന്ന് വ്യാഖ്യാനിക്കുകയും ചെ യ്യുകയാണ്. അതിനു കാരണക്കാരന്‍ മോഡിയും അദ്ദേഹത്തിന്റെ വികലമായ ഭരണപരിഷ്ക്കാര വുമാണ്.

അതിന് മോഡിയോട് മന്‍മോഹന്‍സിംഗ് നന്ദി പ്രകടിപ്പിച്ചേ മതിയാകൂ. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മന്‍മോഹന്‍ സിംഗ് മോഡിയില്‍ക്കൂടി മഹാ നായിക്കൊണ്ടിരിക്കുന്നു. ഒപ്പം കോണ്‍ഗ്രസ്സും. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബി.ജെ.പി.യുടെ പ്രധാന ആരോപണം അദ്ദേഹം വിദേശ ശക്തികള്‍ക്ക് ഇന്ത്യയെ അടിയറ വയ്ക്കാനൊരുങ്ങുന്നുയെന്നതാണ്. എന്നാല്‍ ഇപ്പോള്‍ ജനം പറയുന്നത് സ്വദേശികള്‍ തന്നെ ഇന്ത്യയെ അടിമകളാക്കാന്‍ ശ്രമിക്കുന്നുയെന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് തീ വ്രവാദ ചിന്താഗതിയുള്ള മതനേതാക്കളാണെങ്കില്‍ അവര്‍ കഴിക്കുന്ന ആഹാരത്തിന് എന്ത് വിലയിടണമെന്ന് തീരുമാനിക്കുന്നത് ഭരണത്തെ നിയന്ത്രിക്കുന്ന ആദാനിയും അംബാനിയുമാണെന്ന് ജനം പറയുമ്പോള്‍ അത് അടിവരയിടുന്നതാണ് ഇന്ത്യയില്‍ അടിക്കടിയുണ്ടാകുന്ന വി ലക്കയറ്റം. വിലക്കയറ്റം കക്കൂസു പണിയാനും പാവങ്ങളെ ഉദ്ധരി ക്കാനുമാണെന്ന് വായില്‍ തോന്നുന്നതു കോതക്ക് പാട്ട് എന്ന രീതിയില്‍ കേന്ദ്രമന്ത്രി പുംഗുവന്‍ ഗീര്‍വാണം ചെയ്യുമ്പോള്‍ ആ വിലക്കയറ്റം ഇടിത്തീപോലെ ചെന്നു പതിക്കുന്നത് ഇവിടുത്തെ പാവപ്പെട്ടവന്റെ തലക്കു മേലാണെന്ന് അദ്ദേഹത്തിനറിയില്ലെങ്കിലും ജനത്തിനറിയാം. നാടിന്റെ വളര്‍ച്ചാനിരക്ക് എത്ര കൂട്ടണമെന്നുപോലും തീരുമാനി ക്കുന്നത് ഈ ആനിമാരാണ്. അംബാനിയിലും ആദാനിയിലും പൊതുവായ ആയും നായുമായുള്ളതുകൊണ്ട് മോഡിയുടെ അധികാര കൂട്ടുകെട്ടിലെ ഈ ഇ രട്ട സഹോദരന്‍മാരെ അങ്ങനെ വിളിച്ചുവെന്നെയുള്ളു. ഇന്ത്യ എത്രവളര്‍ച്ച മുരടിച്ചാലും തങ്ങളുടെ സാമ്രാജ്യം വളരണമെന്ന് ചിന്തയുമായി നടക്കുന്നവര്‍ക്ക് സകലവിധ പിന്‍തുണയുമായി ഭരണത്തിന്റെ ചെങ്കോലുമായി നടക്കുന്ന മോഡിക്കും ഒരു ലക്ഷ്യമേയുള്ളു കുറെക്കാലം അ ധികാരത്തിന്റെ ആര്‍ഭാടത്തില്‍ ആടിത്തിമിര്‍ത്ത് ജീവിക്കുകയെന്നത്. അതില്‍ അടുപ്പക്കാരൊഴിച്ച് ആര് തകര്‍ന്നാലും തളര്‍ന്നാലും യാതൊന്നും തനിക്ക് പ്ര ശ്‌നമല്ലെന്നതാണ് മോഡിയുടെ മനോഭാവം.

ഒരു കാര്യം അദ്ദേഹവും അനുചരന്മാരും മനസ്സിലാക്കുന്നത് നല്ലതാണ്. ഈ ഇന്ത്യ ഇന്ന് ലോകത്തിലെ വന്‍ ശക്തികളില്‍ ഒന്നായതിനു പിന്നില്‍ ഇന്നലെ വന്ന മോഡിയുടെ ശക്തമായ ഭരണനേതൃത്വമല്ല അതിനു മുന്‍പ് ഇന്ത്യ ഭരിച്ച മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ള ജാതിക്കും മതത്തിനും വര്‍ക്ഷത്തിനും വര്‍ണ്ണത്തിനുമപ്പുറം കണ്ട് ജന ങ്ങള്‍ക്കുവേണ്ടി ഭരിച്ച ഭരണകര്‍ ത്താക്കളുടെ ശക്തമായ കരങ്ങ ളാണ്.

ഇന്ത്യയുടെ ജി.ഡി.പി. നിരക്കിലും മറ്റും നാം ഇന്ന് ഊറ്റം കൊള്ളുമ്പോള്‍ ആ സ ത്യം മറക്കരുത്. എന്തായാലും ഇങ്ങനെ ഭരണം പോയാല്‍ ആ ഊറ്റംകൊള്ളല്‍ അധിക കാല മുണ്ടാവില്ലെന്ന് തറപ്പിച്ചു പറ യാം. പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണത്തിന്റെ വിലയെന്തെന്ന് അറിയൂയെന്നപോലെ ഇന്ത്യയെ വളര്‍ത്തി വലുതാക്കിയവരുടെ വില നാം അന്നേ അറിയൂ. അതിന് മോഡി ഇനിയും കൂറെ ക്കാലം കൂടി ഇന്ത്യ ഭരിക്കണം. സോമാലിയായേക്കാളും നാം താഴോട്ടുപോകണം. അപ്പോള്‍ മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെയുള്ളവരുടെ വിലയും മൗനമായി പ്രവര്‍ത്തിച്ചതിന്റെ ആഴവും മനസ്സിലാക്കും. 

Credits to joychenputhukulam.com

Read more

നാടന്‍ മുളകും അമേരിക്കന്‍ പട്ടിയും

ഞങ്ങളുടെ വീട്ടില്‍ എന്റെ ചെറുപ്പകാലത്ത് ഒരു പട്ടിയുണ്ടായിരുന്നു. ഇക്കാലത്തെ പട്ടികള്‍ക്കുള്ളതു പോലെ അവനു വേണ്ടി പ്രത്യേക സുഖസൗകര്യങ്ങളൊന്നും ആരും ഒരുക്കിയില്ല. നിറം വെള്ളയായിരുന്നു എന്നു ഞാനോര്‍ക്കുന്നു. കണ്ണുകളില്‍ സദാ തങ്ങി നില്‍ക്കുന്ന ഒരു നനവും. അതിനു ഒരു പേരു പോലും ആരും കൊടുത്തില്ല. അവന്‍ കേട്ടതില്‍ കൂടുതലും 'ഛീ പോ പട്ടി' എന്ന വാക്കുകളാണ്. ഞങ്ങളുടെ വീട്ടില്‍ അങ്ങിനെ ഒരു പട്ടിയുള്ളതായി നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. കാരണം രാത്രിയിലും പകലും എന്തു ഭൂകമ്പം ഉണ്ടായാലും അവന്‍ കുരയ്ക്കുകയില്ലായിരുന്നു. എന്തിനേറെ.. നിലാവുള്ള രാത്രികളില്‍ അവന്‍ മറ്റു പട്ടികളെപ്പോലെ ഒന്നു മോങ്ങുക പോലുമില്ലായിരുന്നു.

ഒരു ദിവസം അവന്‍ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ചെറിയ കുളത്തില്‍ ചത്തുപൊങ്ങിക്കിടക്കുന്ന കാഴ്ചയാണു കണ്ടത്- ആത്മഹത്യയാണോ, കൊലപാതകമാണോ എന്നൊന്നും ആരും തിരക്കാന്‍ പോയില്ല. ആ പട്ടി ചത്തതിന്റെ പേരില്‍ വീട്ടില്‍ ചര്‍ച്ചയൊന്നും നടന്നില്ല. ആര്‍ക്കും പ്രത്യേകിച്ച് വിഷമമൊന്നും തോന്നിയതുമില്ല.

----------------------------------

അമേരിക്കയില്‍ വന്നപ്പോള്‍ റോഡില്‍ പലതരം sign board- കള്‍ കണ്ടു. 'No Standing' 'No Stopping' 'Do Not Enter'- ഇതിന്റെയൊക്കെ അര്‍ത്ഥം അറിവുള്ളവരോടു ചോദിച്ചു മനസ്സിലാക്കി. എന്നാല്‍ ആര്‍ക്കും ശരിയായി അര്‍ത്ഥം പറഞ്ഞുതരാന്‍ പറ്റാതിരുന്ന ഒരു board-ഉം ആ കൂട്ടത്തിലുണ്ടായിരുന്നു.

'CURB YOUR DOG' - രാവിലെ വളര്‍ത്തു പട്ടികളുമായി നടക്കുന്ന സായിപ്പന്‍ന്മാരെ കണ്ടപ്പോള്‍, അവര്‍ പട്ടിയെ പുല്ലു തീറ്റിക്കാന്‍ ഇറങ്ങിയതായിരിക്കും എന്നാണു ഞാന്‍ കരുതിയത്. കാരണം പട്ടികള്‍ പുല്ലു മണപ്പിച്ചു മണപ്പിച്ചാണു നടന്നിരുന്നത്- ഒരു പക്ഷേ അമേരിക്കന്‍ പട്ടികള്‍ പുല്ലു തിന്നുമായിരിക്കും എന്നു കരുതി ഞാന്‍ സമാധാനിച്ചു. 'ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും' എന്ന പഴഞ്ചൊല്ലുള്ള നാട്ടില്‍ നിന്നുമാണല്ലോ എന്റെ വരവ്.

കുറേക്കാലം കഴിഞ്ഞാണ് 'നടപ്പാതയുടെ അരികില്‍ മാത്രം പട്ടിയെ കാഷ്ഠിപ്പിക്കുക' എന്നോ മറ്റോ ആണ് അതിന്റെ ഏകദേശ അര്‍ത്ഥം എന്ന് ആരോ പറഞ്ഞു തന്നത്.

പിന്നീട് 'DO NOT CURB YOUR DOG HERE' എന്ന ബോര്‍ഡും കണ്ടു.

കാലം കുറേ കഴിഞ്ഞപ്പോള്‍ 'poop law' എന്നൊരു നിയമം നിലവില്‍ വന്നു. പട്ടി വഴിയില്‍ രണ്ടിനു പോയാല്‍ അതിന്റെ ഉടമസ്ഥന്‍, പട്ടി കാഷ്ഠം ഒരു ബാഗിലാക്കി ഗാര്‍ബേജില്‍ ഇടണം- അല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരും- ഇപ്പോള്‍ കൈയിലൊരു പ്ലാസ്റ്റിക് ബാഗുമായിട്ടാണു ആളുകള്‍ പട്ടിയെ നടത്താന്‍ കൊണ്ടു പോകുന്നത്.

അന്യഗ്രഹത്തില്‍ നിന്നുമുള്ള ഏതെങ്കിലും ജീവികള്‍ ശക്തിയേറിയ ഒരു ടെലിസ്‌ക്കോപ്പിലൂടെ നോക്കിയാല്‍, അമേരിക്കയിലെ പട്ടികളാണു രാജാക്കന്മാരെന്നും, മനുഷ്യര്‍ അവറ്റകളുടെ അടിമയാണെന്നും വിചാരിക്കും. അതിനവരെ കുറ്റം പറയാനൊക്കുകയില്ല. കാരണം പട്ടികളുടെ വിസര്‍ജ്ജനം ചുമന്നു കൊണ്ടു നടക്കേണ്ട ഗതികേടാണല്ലോ അമേരിക്കക്കാര്‍ക്ക്!

ഞങ്ങളുടെ അയല്‍വാസിയായ ഒരു മദാമ്മയ്ക്ക് ഈ 'poop law' ബാധകമല്ലെന്നു തോന്നുന്നു. കാരണം ഞങ്ങളുടെ വീടിനു മുന്നിലെത്തുമ്പോഴാണ് മദാമ്മയുടെ പട്ടി 'പൂപ്പു' ചെയ്യുന്നത്. അതു വൃത്തിയാക്കാതെ പട്ടിയുമായി അവര്‍ തിരിയ്യെ പോകും. ഇക്കാരണം പറഞ്ഞ് അവരുമായി ഏറ്റു മുട്ടാനൊരു മടിയും പേടിയും. അവരുടെ പട്ടിയുടേത് തന്നെയാണ് വിസര്‍ജ്ജന വസ്തു എന്ന് DNA ടെസ്റ്റു നടത്തി തെളിയിക്കുന്ന കാര്യമൊക്കെ പ്രയാസമാണ്.

ഏതായാലും ഇതിനൊരു അറുതി വരുത്തിയേ പറ്റൂ. എന്റെ കുരുട്ടുബുദ്ധിയുമായി ഞാന്‍ ആലോചിച്ചു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍, വെയിലത്തിട്ടു ഉണക്കി, മില്ലില്‍ പൊടിപ്പിച്ച, മായം ചേരാത്ത നല്ല എരിവുള്ള പിരിയന്‍ മുളകുപൊടി കൊണ്ടു വന്നിരുന്നു. ഭാര്യയോടു പോലും ആലോചിക്കാതെ, ഞാനതു കുറേയേറെ, പട്ടി കാര്യം സാധിക്കുന്നിടത്തു വാരി വിതറി.

അടുത്ത ദിവസം അതിരാവിലെ ഞാന്‍ ജനലില്‍ക്കൂടി പുറത്തേക്കു നോക്കിയിരുന്നു. ആറു മണിയായപ്പോള്‍, മദാമ്മ ഒരു കുട്ടി നിക്കറുമിട്ട്, സിഗരറ്റു പുകച്ച് അരുമ പട്ടിയുമായി നടന്നു വരുന്നു. പതിവുപോലെ, എന്റെ വീടിനു മുന്നിലുള്ള പുല്‍ത്തകിടിയില്‍ പൃഷ്ഠമുറപ്പിച്ച പട്ടി, പത്തു സെക്കന്‍ഡു കഴിഞ്ഞപ്പോള്‍, ഭയങ്കരമായി കുരച്ചുകൊണ്ടു മദാമ്മയുടെ നേര്‍ക്കൊരു ചാട്ടം-എന്നിട്ടു തെക്കോട്ടു വന്ന പട്ടി വടക്കോട്ടു ഒരോട്ടം- മദാമ്മ പിറകേ!

പിന്നീട് ആ ശല്യം ഇതുവരെ ഉണ്ടായിട്ടില്ല. പിരിയന്‍ മുളകിന്റെ ഒരു എരിവേ!

മലയാളിയുടെ അടുത്താ, മദാമ്മയുടെ കളി!

Read more

തൂക്കുമരം കണ്ട കർദ്ദിനാൾ സിമോണിയും നാസ്തിക വിസ്പോടനങ്ങളും

2014ൽ ഫ്രാൻസിസ് മാർപ്പാപ്പ അൽബേനിയായിലെ 'ടിറാൻ' സന്ദർശിച്ചപ്പോൾ പുതിയതായി കർദ്ദിനാളായി തിരഞ്ഞെടുത്ത ഏണസ്റ്റ് സിമോണി (Ernest Simoni) അനുഭവിച്ച കൊടും യാതനകളുടെ കഥകൾ അന്നൊരു സമ്മേളനത്തിൽ വെച്ച് കേട്ടിരുന്നു. കമ്മ്യുണിസ്റ്റ് സ്റ്റാലിനിസ്റ്റ് പ്രത്യായ ശാസ്ത്രത്തിൽ വിശ്വസിച്ചിരുന്ന ഭരണകൂടത്തിന്റ കൊടും ക്രൂരതകൾ അനുഭവിച്ച ഒരു അൽബേനിയൻ പുരോഹിതന്റെ ഹൃദയസ്പർശിയായ വാക്കുകൾ ഫ്രാൻസിസ് മാർപ്പാപ്പയുടെ കണ്ണുകളെ ഈറനാക്കിയിരുന്നു. യാതനകളിൽക്കൂടിയാണ് ഇന്ന് വൃദ്ധനായ ആ അൽബേനിയൻ പുരോഹിതൻ തന്റെ  ജീവിതം മുഴുവൻ തള്ളി നീക്കിയത്. പതിറ്റാണ്ടുകൾ അദ്ദേഹത്തെ തടവറകൾക്കുള്ളിൽ  കമ്മ്യുണിസ്റ്റധികാരികൾ പീഡിപ്പിച്ചിരുന്നു. നീണ്ട പതിനെട്ടു വർഷം നിർബന്ധിത കഠിന ജോലി ചെയ്യേണ്ടി വന്നു. അന്നത്തെ അധികാര വർഗത്തിന്റെ പൈശാചിക മനുഷ്യവേട്ട ലോകമാകമാനമുള്ള ജനതകളെ ഞെട്ടിച്ചിരുന്നു. വത്തിക്കാൻ 2017 നവംബർ പത്തൊമ്പതാം തിയതി പതിനേഴ് കർദ്ദിനാൾമാരെ വാഴിക്കുന്നുണ്ട്. അവരിൽ മാർപ്പാപ്പയെ തിരഞ്ഞെടുക്കാൻ പതിമ്മൂന്ന് പേർക്കേ കഴിയുകയുള്ളൂ. കർദ്ദിനാളായി തീരുമാനിച്ച ഏണസ്റ്റ് സിമോണിയ്ക്ക്  എൺപത് വയസ്സ് കഴിഞ്ഞതിനാൽ അദ്ദേഹത്തിന് മാർപ്പാപ്പയെ തിരഞ്ഞെടുക്കുന്ന സമയം വോട്ടവകാശം ഉണ്ടായിരിക്കില്ല.

എൺപതു വയസിൽ കൂടുതൽ പ്രായമുള്ള നാലു പേരിൽ തിരഞ്ഞെടുത്ത കർദ്ദിനാൾ സിമോണിയ്ക്ക്  ഒക്ടോബർ പതിനെട്ടാം തിയതി എൺപത്തിയെട്ടു വയസു തികഞ്ഞു. വത്തിക്കാൻ റേഡിയോ അദ്ദേഹത്തെ കർദ്ദിനാളായി വാഴ്ത്തുന്നുവെന്ന വാർത്ത അറിയിച്ചപ്പോൾ അത് ശ്രദ്ധിച്ചുകൊണ്ടിരുന്ന സിമോണിയെ  സംബന്ധിച്ച് വിശ്വസിക്കാൻ സാധിക്കുമായിരുന്നില്ല. അദ്ദേഹം പറഞ്ഞു, 'പോപ്പിന്റെ വാക്കുകൾ വത്തിക്കാൻ റേഡിയോവിൽ കൂടി ശ്രവിച്ചപ്പോൾ എന്നെ സംബന്ധിച്ച് അത് വലിയൊരു വിസ്മയമായിരുന്നു. അങ്ങനെയൊന്ന് ജീവിതത്തിൽ സംഭവിക്കുമെന്ന് ഞാൻ ഒരിക്കലും സ്വപ്നത്തിൽപ്പോലും ചിന്തിച്ചിരുന്നില്ല.' 'ഒരു സാധുവായ മിഷിണറിക്ക് ഇങ്ങനെ അനുഗ്രഹം കിട്ടിയത് ദൈവത്തിന്റെ കൃപകൊണ്ടെന്നും' കർദ്ദിനാൾ വിശ്വസിക്കുന്നു. ലോകം മുഴുവൻ നന്മ പ്രദാനം ചെയ്യട്ടെയെന്നും അദ്ദേഹം  പറഞ്ഞു.

അൽബേനിയായിലുള്ള ട്രോഷണി (Troshani, Albania) എന്ന പട്ടണത്തിൽ 1928 ഒക്ടോബർ ഇരുപത്തിയെട്ടാം തിയതി സിമോണി ജനിച്ചു. ഒരു ദരിദ്ര കുടുംബത്തിലാണ്  വളർന്നത്.  കുഞ്ഞായിരുന്നപ്പോൾ മുതൽ  അദ്ദേഹത്തിന് പുരോഹിതനാകാനുള്ള മോഹമുണ്ടായിരുന്നു. അദ്ദേഹത്തിൻറെ പിതാവ് സമീപത്തുള്ള പള്ളിയിൽ കൈക്കാരനായും പ്രാർത്ഥനയുമായും കുർബാനയിൽ പുരോഹിതരെ സഹായിച്ചും മുഴുവൻ ദിവസവും പള്ളി പ്രവർത്തനങ്ങളും കുട്ടികളെ വേദപാഠം പഠിപ്പിക്കലുമായി കഴിഞ്ഞിരുന്നു. പിതാവിന്റെ ദൈവിക ഭക്തിയും പള്ളി ഭക്തിയും  കണ്ടു വളർന്ന ബാലനായ സിമോണിൽ ഒരു പുരോഹിതനാകാനുള്ള മോഹം ദൃഢമായിക്കൊണ്ടിരുന്നു. പത്താം വയസ്സിൽ ഫ്രാൻസിസ്‌ക്കൻ സെമിനാരി സ്‌കൂളിൽ വിദ്യാഭ്യാസവും അതിനുശേഷം മൈനർ സെമിനാരിയിൽ വൈദിക പഠനവും ആരംഭിച്ചു. റക്ഷ്യയുടെ ഏകാധിപതിയായിരുന്ന സ്റ്റാലിന്റെ അതേ നയം ഉൾക്കൊണ്ടിരുന്ന 'എൻവർ ഹോക്‌സാ' (Enver Hoxha) 1944-ൽ അധികാരം ഏൽക്കുന്നവരെ സിമോണി തന്റെ സെമിനാരി പഠനം തുടർന്നു. സഭയുടെ വക സെമിനാരികളും പള്ളികളും അടച്ചുപൂട്ടാൻ ഒരു നിയമം 'എൻവറെന്ന'  ഈ  ഏകാധിപതിയുടെ കാലത്ത് നടപ്പാക്കിയിരുന്നു. രാജ്യത്തുള്ള എല്ലാ മതങ്ങളും തുടച്ചു നീക്കാൻ  ആജ്ഞാപനവും ഉണ്ടായിരുന്നു.

സെമിനാരി നിർത്തൽ ചെയ്യുന്നതുവരെ സിമോണി അതേ സെമിനാരിയിൽ തന്നെ പത്തുകൊല്ലം പഠിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രൊഫസ്സർമാർ ഭൂരിഭാഗവും ജർമ്മൻകാരും ഓസ്ട്രിയാക്കാരുമായതുകൊണ്ട് അവരുടെ സംസ്‌കാരവുമായി ഒത്തുചേർന്നായിരുന്നു വളർന്നത്. 'സെമിനാരിയൻ' എന്ന നിലയിൽ അന്നുണ്ടായിരുന്ന ബിഷപ്പ് അദ്ദേഹത്തെ കമ്മ്യുണിസ്റ്റുകാർ എത്താത്ത ഒരു ഗ്രാമപ്രദേശത്ത് അയച്ചു. മതങ്ങൾ നിരോധിച്ചുകൊണ്ടുള്ള മിലിറ്ററി ഭരണത്തിന്റെ കർശന നിയമം മൂലം ഒളിവു സങ്കേതങ്ങളിൽ ഇരുന്നുകൊണ്ടു സൈമൺ വൈദിക പഠനം തുടർന്നു.സ്റ്റാലിൻ അക്കാലത്ത് പടിഞ്ഞാറൻ രാജ്യങ്ങളുമായി ശീതസമരം പ്രഖ്യാപിച്ച നാളുകളായിരുന്നു. സിമോണിയുടെ തത്ത്വശാസ്ത്ര പഠനശേഷം അദ്ദേഹത്തിന് നിർബന്ധിത മിലിറ്ററി സേവനത്തിന് പോവേണ്ടി വന്നു. മിലിറ്ററി സേവന ശേഷം അദ്ദേഹം രൂപതവക സെമിനാരിയിലെ ദൈവശാസ്ത്രം പഠിക്കാനാരംഭിച്ചു.

1956 ഏപ്രിൽ ഏഴാംതീയതി ഫാദർ സിമോണി പുരോഹിതനായി ആദ്യത്തെ കുർബാന അർപ്പിച്ചു. അദ്ദേഹത്തിൻറെ ആദ്യത്തെ പ്രേഷിത ജോലി ഷിക്കോഡെറോ (Shkoder൦)എന്ന സ്ഥലത്തായിരുന്നു. അവിടെയുണ്ടായിരുന്ന ഒരു യുവാവായ പുരോഹിതനെ അറസ്റ്റ് ചെയ്ത ഒഴിവിലാണ് അദ്ദേഹത്തെ നിയമിച്ചത്. അവിടെ സേവനം ചെയ്തിരുന്ന കാലത്താണ് സിമോണി കമ്യുണിസ്റ്റുകാരുടെ നോട്ടപ്പുള്ളിയായത്. അൾത്താരയിൽ അദ്ദേഹത്തെ സഹായിക്കാൻ അനേകം ചെറിയ കുട്ടികളുമുണ്ടായിരുന്നു. അദ്ദേഹം കാർമ്മികനായി കുർബാന അർപ്പിക്കുന്ന സമയങ്ങളിൽ പള്ളി നിറയെ ജനവും സംബന്ധിച്ചിരുന്നു. നാസ്തികത്വത്തിൽ വിശ്വസിച്ചിരുന്ന രാജ്യം 1960 ആയപ്പോൾ ദൈവിക വിശ്വാസികൾക്കെതിരെ ശക്തമായ യുദ്ധവും പ്രഖ്യാപിച്ചിരുന്നു.

അക്കാലത്ത് ഫാദർ സിമോണിയോടു  കമ്മ്യുണിസ്റ്റുകാർ ചോദിക്കുമായിരുന്നു, 'നിങ്ങൾക്ക് ജനങ്ങളെ ദൈവത്തിന്റെ അസ്തിത്വപ്പറ്റി കള്ളം പറഞ്ഞുകൊണ്ട് എത്രനാൾ ചതിക്കാൻ സാധിക്കും'? "സഭ  രണ്ടായിരം കൊല്ലമായി ഉള്ളതാണ്; ആത്മാക്കളെ രക്ഷിക്കുക എന്നതാണ് സഭയുടെ ലക്ഷ്യം; നിങ്ങളുടെയും ആത്മാവിനെ രക്ഷിക്കാൻ സഭ നിലകൊള്ളുന്നുവെന്ന്" അദ്ദേഹം മറുപടി പറയുമായിരുന്നു. ഫാദർ സിമോണിയുടെ  ഇത്തരമുള്ള വാദങ്ങൾ കമ്മ്യുണിസ്റ്റുകാരെ പ്രകോപിപ്പിക്കുകയും അദ്ദേഹം അവരുടെ പാർട്ടിക്ക് ഒരു ഭീക്ഷണിയാവുന്ന തോന്നലുകൾ ഉണ്ടാവുകയും ചെയ്തു. സർക്കാരിനെതിരെ പ്രസ്താവനകളിറക്കുന്നതിനു പ്രേരിപ്പിക്കാൻ കമ്മ്യുണിസ്റ്റുകാർ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കു പണം നൽകിയിരുന്നു. വരാൻ പോവുന്ന വിപത്തിലും അവരുടെ ചതിയിലും സിമോണി ബോധവാനായിരുന്നു.

1944-ൽ കമ്മ്യുണിസം അൽബേനിയായിൽ പ്രാബല്യത്തിൽ വരുകയും കത്തോലിക്കാ സഭയെ രാജ്യത്തുനിന്ന് ഉന്മൂലനം ചെയ്യാനുള്ള പ്രയത്‌നങ്ങൾ ആരംഭിക്കുകയും ചെയ്തു. അല്ബേനിയായെ പൂർണ്ണമായും നിരീശ്വര വാദികളുടെ ആദ്യത്തെ രാജ്യമായി വിളംബരം ചെയ്തു. പുരോഹിതരെ നശിപ്പിക്കാതെ നിരീശ്വര വാദം വിജയിക്കാൻ സാധിക്കില്ലെന്നായിരുന്നു ഭരണാധികാരികൾ ചിന്തിച്ചിരുന്നത്. 1945-ലാണ് പുരോഹിതർക്കെതിരായുള്ള യുദ്ധം ആരംഭിച്ചത്. ഫ്രാൻസിസ്‌ക്കൻ പ്രൊഫസർമാരായ അനേകം പുരോഹിതരെ തോക്കുധാരികളായ പട്ടാളക്കാർ വെടിവെച്ചു കൊന്നു.

പതിനാലാം നൂറ്റാണ്ടുമുതൽ സഭയ്‌ക്കെതിരായ പീഡനം ഓട്ടോമൻ സാമ്രാജ്യമാണ് തുടങ്ങി വെച്ചത്.  അതിക്രൂരമായ പീഡനങ്ങളും ആക്രമണങ്ങളും വഴിയാണ് അൽബേനിയായെ കീഴ്പ്പെടുത്തിയത്. അൽബേനിയായിൽ ഇന്ന് ഭൂരിഭാഗവും മുസ്ലിം ജനതയാണ്. എന്നാൽ മറ്റുള്ള ബാൽക്കിൻ രാജ്യങ്ങളിലെല്ലാം ക്രിസ്ത്യാനികളാണ് ഭൂരിപക്ഷം. 1912-ൽ അൽബേനിയാ ഓട്ടോമൻ സാമ്രാജ്യത്തിൽ നിന്നും വേറിട്ടു സ്വതന്ത്രമായ ശേഷം കത്തോലിക്കരുടെ എണ്ണം അവിടെ ഗണ്യമായി കുറഞ്ഞിരുന്നു. കത്തോലിക്കർ അൽബേനിയായുടെ മൊത്തം ജനസംഖ്യയുടെ ഇരുപതു ശതമാനം വരും. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഫാസിസ്റ് ഇറ്റലി അൽബേനിയായെ കീഴ്പ്പെടുത്തി. ഇറ്റലിയുടെ ഭാഗമായി ചേർക്കുകയും ചെയ്തു. എന്നാൽ ഇറ്റലിക്ക് അധിക കാലം ആ രാജ്യം കൈവശം വെക്കുവാൻ സാധിച്ചില്ല.

സോവിയറ്റ് യൂണിയന്റെ ബാൽക്കൻസിലുള്ള നാസികൾക്കെതിരെയുള്ള തുടർച്ചയായ യുദ്ധ വിജയത്തിൽ അൽബേനിയൻ കമ്മ്യുണിസ്റ്റുകാർ രാജ്യത്തിന്റെ നിയന്ത്രണം പിടിച്ചെടുത്തു.  അൽബേനിയൻ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ നേതാവായ 'എൻവർ ഹോക്സ' (Enver Hoxha) ഭരണാധികാരിയായി. രാജ്യത്തുള്ള പൗര സ്വാതന്ത്ര്യം ഇല്ലാതാക്കി. മതം രാജ്യത്തിന്റെ ശത്രുവായി പ്രഖ്യാപിച്ചു. അന്നുവരേയും മുസ്ലിമുകളും കത്തോലിക്കരും ഓർത്തോഡോക്സുകാരും സമാധാനപരമായി അവിടെ കഴിഞ്ഞിരുന്നു. ഹോക്സയുടെ ഭരണം 1944 മുതൽ അദ്ദേഹം മരിക്കുന്ന 1985 വരെ തുടർന്നിരുന്നു. അയാൾക്ക് ഏറ്റവും വിരോധം കത്തോലിക്കാ സഭയോടായിരുന്നു. വത്തിക്കാനെ ഒരു ഫാസിസ്റ്റായും കമ്മ്യുണിസ്റ്റ് വിരോധിയായും കണ്ടതായിരുന്നു കാരണം.

ചൈനായുടെ സാംസ്ക്കാരിക വിപ്ലവ വിജയത്തിനുശേഷം 'ഹോക്സേ', മാവോയുടെ ആശയങ്ങൾ പിന്തുടർന്നിരുന്നു. ഹോക്സേ അദ്ദേഹത്തിൻറെ രീതിയിൽ മറ്റൊരു സാംസ്ക്കാരിക വിപ്ലവം നടപ്പാക്കി. 1967-ൽ അൽബേനിയ ലോകത്തിലെ ആദ്യത്തെ നിരീശ്വര രാജ്യമായി പ്രഖ്യാപിച്ചു. പീഡനങ്ങൾ,  കാരാഗ്രഹ വാസം, രാജ്യത്തിൽ നിന്ന് പുറത്താക്കൽ, വധശിക്ഷ എന്നിവകൾ കമ്മ്യുണിസ്റ്റ് അൽബേനിയായിൽ നിത്യ സംഭവങ്ങളായി മാറി. ആരെങ്കിലും കമ്മ്യൂണിസ്റ്റ് ആശയങ്ങളെയോ ഭരണത്തിനെതിരെയോ വിമർശിച്ചാൽ മരണ ശിക്ഷവരെ നൽകിയിരുന്നു. കത്തോലിക്കാ വിശ്വാസം പുലർത്തുന്നവർക്ക് വത്തിക്കാനുമായി ബന്ധമില്ലാത്ത സ്റ്റേറ്റുവക പള്ളികൾ രാജ്യമെങ്ങും സ്ഥാപിച്ചു. പുരോഹിതർക്കും ബിഷപ്പുമാർക്കും കഠിന ശിക്ഷകൾ നൽകിയിരുന്നു. സർക്കാരിന്റെ മത സംവിധാനങ്ങളെ എതിർക്കുന്നവർക്കും ശിക്ഷകൾ കൊടുത്തിരുന്നു.

1963-ൽ ക്രിസ്തുമസ് ദിവസം ഫാദർ സിമോണിയെ   അറസ്റ്റ് ചെയ്യാനുള്ള വാറൻറ് ലഭിച്ചു. ജോൺ എഫ് കെന്നഡിയുടെ ആത്മാവിനു വേണ്ടി അന്ന് പാതിരാ കുർബാന നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പോലീസ് വന്ന് രാത്രിയിൽതന്നെ അദ്ദേഹത്തിൻറെ കൈകളിൽ ചങ്ങലയിട്ടു. സർക്കാരിനെതിരെ ഗുഡാലോചന നടത്തിയെന്നാരോപിച്ച് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കി. തെളിവുകൾ കിട്ടുമെന്ന് മോഹിച്ചുകൊണ്ടു ജഡ്ജി അദ്ദേഹത്തോട് "താങ്കൾ ജനങ്ങളോട് ക്രിസ്തുവിനുവേണ്ടി മരിക്കാൻ തയ്യാറാകുന്നത് എന്തുകൊണ്ടെന്ന് ചോദിച്ചു. "ശത്രുക്കളെ സ്നേഹിക്കാനും ക്ഷമിക്കാനുമാണ് യേശു  പഠിപ്പിച്ചത്" എന്ന് ജഡ്ജി മുമ്പാകെ മറുപടി നൽകി.

പട്ടാളക്കോടതി അദ്ദേഹത്തെ വെടി വെച്ചുകൊല്ലാൻ ഉത്തരവും കൊടുത്തു. ക്രൂരമായി മർദ്ദിക്കുകയും മൂന്നു മാസം ഏകാന്ത തടവിലിടുകയും ചെയ്തു. പള്ളി ഉപേക്ഷിക്കാനുള്ള സമ്മർദത്തിന് വഴിപ്പെടാത്തതിനാൽ മനുഷ്യത്വ രഹിതമായ എല്ലാ മൃഗീയ പീഡനങ്ങൾക്കും ഇരയാകേണ്ടി വന്നു. അദ്ദേഹത്തെ സ്വതന്ത്രനാക്കിയെങ്കിലും വീണ്ടും അറസ്റ്റ് ചെയ്തു. പതിനെട്ടു വർഷം കൽക്കരി, ചെമ്പു ഖനികളിൽ കഠിന ജോലി ചെയ്യിപ്പിച്ചു. പിന്നീട് പത്തു വർഷം മലിന വസ്തുക്കൾ ഒഴുകുന്ന കനാലുകൾ വൃത്തിയാക്കുന്ന ജോലികളിൽ ചുമതലപ്പെടുത്തി.

ജയിലിൽ കിടക്കുമ്പോൾ മനഃപാഠമായി പഠിച്ച പ്രാർത്ഥനകളും ലത്തീൻ ഭാഷയിൽ രഹസ്യമായി കുർബാനയും ചൊല്ലുമായിരുന്നു. മറ്റുള്ള ജയിൽ അന്തേവാസികൾക്ക് കുർബാനയും കുമ്പാസാരവും നൽകിയിരുന്നു. അൽബേനിയായിൽ അന്ന് ഇരുന്നൂറിൽ താഴെ മാത്രമേ പുരോഹിതരുണ്ടായിരുന്നുള്ളൂ. എല്ലാവരെയും തന്നെ ഭരണകൂടത്തിന്റെ നയമനുസരിച്ച് ജയിലിൽ അടച്ചിരുന്നു. അനേകം പുരോഹിതരെയും മതത്തിൽ വിശ്വസിച്ചിരുന്ന മറ്റു മതങ്ങളിൽപ്പെട്ടവരായ അനേകായിരങ്ങളെയും  കൊല്ലുകയും ചെയ്തു. ആയിരക്കണക്കിന് ആരാധാനാലയങ്ങൾ പിടിച്ചെടുത്തു. അവകളെല്ലാം പിന്നീട് സിനിമാക്കൊട്ടകളും ജിംനേഷ്യവും മീറ്റിംഗ് ഹാളുകളുമാക്കി മാറ്റിയെടുത്തു.

ജയിൽ ജീവിതകാലത്തെപ്പറ്റി അദ്ദേഹം വിവരിക്കുന്നുണ്ട്. 'ജയിലിന്റെ അവസ്ഥ ഭീകരവും മനസിനെ ആഘാതം ഏൽപ്പിക്കുന്നതുമായിരുന്നു. നീണ്ട മണിക്കൂറോളം ചെമ്പു ഖനികളിൽ ജോലി ചെയ്യണമായിരുന്നു. തണുപ്പ് അതി കഠിനമായിരുന്നതുകൊണ്ടു അതിനുള്ളിൽ അനേകർ മരിച്ചു വീണു. ചെമ്പു ഖനികളിൽ നിന്നും ലഭിക്കുന്ന ചെമ്പിന്റ മായം കലർന്ന ചുവപ്പുനിറമുള്ള വെള്ളം കുടിച്ചു ജീവിക്കേണ്ടി വന്നു. 1973-ൽ ജയിലിനുള്ളിൽ അന്തേവാസികളുടെ ഒരു വിപ്ലവം ഉണ്ടായി. ബഹളം അവസാനിച്ചു കഴിഞ്ഞപ്പോൾ ജയിൽ വീണ്ടും സുരക്ഷിതാ കാവൽക്കാരുടെ നിയന്ത്രണത്തിലായി. ഫാദർ സിമോണിയേയും  ചോദ്യം ചെയ്തു.  സിമോണിയുടെ  സ്വാധീനം മൂലമാണ് വിപ്ലവം ഉണ്ടായതെന്നും കുറ്റാരോപണം ഉണ്ടായി. ഏതായാലും അദ്ദേഹത്തിൻറെ പേരിലുള്ള കുറ്റാരോപണം റദ്ദാക്കുകയും അടുത്ത എട്ടുവർഷംകൂടി ജയിൽ വാസം തുടരുകയും ചെയ്തു. വിശ്വാസികൾക്ക് രഹസ്യമായി ലാറ്റിൻ ഭാഷയിൽ കുർബാന അർപ്പിക്കുമായിരുന്നു. അദ്ദേഹത്തിൻറെ ഒരു സുഹൃത്ത് പുറമെനിന്ന് റൊട്ടിയും വീഞ്ഞും എത്തിക്കുമായിരുന്നു. അങ്ങനെ അവർക്ക് ആചാര പ്രകാരമുള്ള കുർബാന അർപ്പിക്കാൻ സാധിച്ചിരുന്നു.

1981-ൽ പതിനെട്ടു വർഷത്തെ ജയിൽ വാസത്തിനു ശേഷം ഫാദർ സിമോണി മോചിതനായി. അദ്ദേഹത്തോട് വിവാഹം കഴിക്കാൻ കമ്മ്യൂണിസ്റ്റുകാർ നിർബന്ധിച്ചു. അതിനായി അദ്ദേഹത്തിൻറെ മാതാപിതാക്കളെയും സ്വാധീനിച്ചിരുന്നു. പൗരാഹിത്യം ഉപേക്ഷിക്കാനും നിർദേശിച്ചു. വിവാഹം കഴിക്കുകയാണെങ്കിൽ വീണ്ടും ജയിലിൽ വിടുകയില്ലെന്ന് മാതാപിതാക്കൾക്ക് ഉറപ്പും കൊടുത്തിരുന്നു. അങ്ങനെ ഭയപ്പെടുത്തിയുള്ള പ്രലോഭനങ്ങളിൽ സൈമൺ വീഴാൻ തയ്യാറായിരുന്നില്ല. അദ്ദേഹം പറയുമായിരുന്നു, "ഞാൻ ഒരു സുന്ദരിയെ വിവാഹം ചെയ്തു. ഞാൻ പ്രേമിച്ച എന്റെ വധു സഭയെന്ന മണവാട്ടിയായിരുന്നു." അധികാരികളുടെ കണ്ണിൽപ്പെടാതെ 1981 മുതൽ 1991 വരെ ഷകോഡർ (Shkoder) എന്ന സ്ഥലത്ത് അദ്ദേഹം കുർബാന അർപ്പിക്കുകയും കുമ്പസാരിപ്പിക്കുകയും ചെയ്യുമായിരുന്നു. 1990 ജൂലൈ 5 നു വീണ്ടും അദ്ദേഹത്തിന് സർക്കാരിൽ നിന്നും സമൻസ് വന്നു. ആരെങ്കിലും അദ്ദേഹം കുർബാന അർപ്പിക്കുന്ന വിവരം പറഞ്ഞു കാണുമെന്ന് ഭയപ്പെട്ടിരുന്നു. എന്നാൽ ആ സമൻസ് വിധിക്കാനായിരുന്നില്ല, സന്തോഷിക്കാനായിരുന്നു. പള്ളികൾ വീണ്ടും തുറക്കാൻ പോവുന്ന സദ് വാർത്തയായിരുന്നു  ലഭിച്ചത്. കമ്മ്യുണിസ്റ്റ് ഭരണം അവസാനിച്ചുകൊണ്ട് മതേതര സർക്കാർ നിലവിൽ വന്നു. സഭയുമായി വീണ്ടും സർക്കാർ നല്ലൊരു ബന്ധം സ്ഥാപിക്കാൻ പോവുന്ന വിവരവും അറിയിച്ചു.

1991-ൽ നാസ്തികരായ കമ്മ്യുണിസ്റ്റുകാരുടെ   ഭരണം താഴെ വീണപ്പോൾ ഫാദർ സിമോണി ഒരു മലയുടെ സമീപമായി മിഷിണറി  ജോലിയും ആതുര സേവനവുമായി പൗരാഹിത്യ ചുമതലകളിൽ വീണ്ടും ഏർപ്പെട്ടു. മതപീഡനം ലോക രാജ്യങ്ങളിൽ ഏറ്റവുമധികം അനുഭവിച്ച ഒരു രാജ്യം അൽബേനിയാ ആയതുകൊണ്ടാണ് പോപ്പ് ഫ്രാൻസിസ് തന്റെ ആദ്യത്തെ യൂറോപ്പ്യൻ യാത്ര ആ രാജ്യത്തു നിശ്ചയിച്ചത്.

2016-ൽ മാർപാപ്പ പതിനേഴു പേരെ കർദ്ദിനാൾ സ്ഥാനത്തേയ്ക്ക് മഹത്വപ്പെടുത്തിയിരുന്നു. അവരിൽ 88 വയസുകാരനായ ഫാദർ സിമോണി ഒരിക്കലും ബിഷപ്പോ ആർച്ച് ബിഷപ്പോ ആയിരുന്നില്ല. പ്രായം കവിഞ്ഞുപോയ അദ്ദേഹത്തിന് പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കുമ്പോൾ വോട്ടവകാശവും ഉണ്ടായിരിക്കില്ല. പിന്നെ എന്തുകൊണ്ട് മാർപാപ്പാ അദ്ദേഹത്തെ കർദ്ദിനാളായി തിരഞ്ഞെടുത്തു. അൽബേനിയൻ കത്തോലിക്കർ സഭയ്ക്ക് വേണ്ടി സഹിച്ചതിന്റെ അടയാളമായിട്ടാണ് മാർപ്പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്താനുള്ള തീരുമാനമെടുത്തത്. 2.7 മില്ല്യൻ കത്തോലിക്കരാണ് അൽബേനിയായിൽ ഉള്ളത്. കർദ്ദിനാൾമാരുടെ ചുവന്ന വേഷം സഭയ്ക്കു വേണ്ടി രക്തം ചൊരിഞ്ഞവരുടെ പ്രതീകമായി കണക്കാക്കുന്നു. വേഷവിധാനത്തിൽ അർത്ഥവത്തായ  ചിന്തകളുണ്ടെങ്കിലും ആധുനിക ലോകത്ത് അവരുടെ വേഷം ഒരു ആഡംബരമായി കരുതുന്നു.

ഫാദർ  സിമോണി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടെങ്കിലും പൗരാഹിത്യം ഉപേക്ഷിക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. പതിനെട്ടു വർഷം കഠിന തടവിൽ പീഡിതനായി ജയിലിൽനിന്നും പുറത്തു വന്ന അദ്ദേഹത്തിന് വത്തിക്കാനിൽ മാർപ്പാപ്പ പ്രഖ്യാപിച്ച വാഴ്ത്തപ്പെട്ട അൽബേനിയൻ രക്തസാക്ഷികളിൽ പലരെയും  വ്യക്തിപരമായി അറിയാമായിരുന്നു. അവരുടെ തിരുശേഷിപ്പുകൾ പ്രദർശിപ്പിക്കുന്ന സമയമെല്ലാം  സിമോണി ജീവിക്കുന്ന രക്തസാക്ഷിയെപ്പോലെ മൂകമായി നോക്കി നിന്ന് അവിടെയുള്ള ദൃശ്യങ്ങളൊക്കെ കാണുമായിരുന്നു.

അൽബേനിയായിൽ കമ്യൂണിസ്റ്റ് പീഡനം അനുഭവിച്ച് മരണമടഞ്ഞ 38 പേരെ ഇതിനോടകം വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിട്ടുണ്ട്. വിശ്വാസികൾക്ക് അവർ മാതൃകയായിരിക്കണമെന്നാണ് സഭ നിഷ്ക്കർഷിക്കുന്നത്. അൽബേനിയായിലെ സഭയിലെ രക്തസാക്ഷികളുടെ വാഴ്ത്തപ്പെട്ടവരെന്ന ചടങ്ങ്  2016 നവംബർ അഞ്ചാം തിയതി നടത്തിയിരുന്നു. അന്ന് അൽബേനിയൻ ജനതയിൽ വാഴ്ത്തപ്പെട്ടവരിൽ രക്തസാക്ഷികളായ രണ്ടു ബിഷപ്പുമാരും 21 പുരോഹിതരും ഏഴു ഫ്രാൻസിസ്‌ക്കൻ അച്ചന്മാരും മൂന്നു ഈശോസഭക്കാരും ഒരു സെമിനാരിയനും നാലു അൽമേനികളുമുണ്ടായിരുന്നു. ഈ രക്തസാക്ഷികളെ മരണത്തിനു മുമ്പ് തല്ലുകയും ഉരുട്ടുകയും വൈദ്യുതി ഷോക്ക് കൊടുക്കുകയും വഴി മൃഗീയമായി പീഡിപ്പിച്ചിരുന്നു. പീഡനം നൽകിയിട്ടും അവർ വിശ്വസത്തിൽനിന്നും പിന്തിരിയാൻ തയ്യാറല്ലായിരുന്നു. രണ്ടു പുരോഹിതരെ കക്കൂസിലെ വെള്ളത്തിൽ തല മുഴുവൻ കീഴ്പ്പോട്ടായി ഇട്ട് വധിച്ചിരുന്നു. മറ്റൊരാളെ ജീവനോടെ കുഴിച്ചിട്ടു കൊന്നു. 22 വയസുള്ള മരിയാ തുചി (Maria Tuci) എന്ന യുവ കന്യാസ്ത്രി ഫ്രാൻസിസ്‌ക്കൻ സഹോദരിയായി സേവനം ചെയ്യവേ അവരെ നഗ്നയാക്കി ഒരു ചാക്കിനുള്ളിൽ കെട്ടിയിട്ടു. ആക്രമകാരിയായ ഒരു കാട്ടുപൂച്ചയും ചാക്കിനുള്ളിൽ അവരോടൊപ്പം കെട്ടിയിട്ടുണ്ടായിരുന്നു. കാട്ടുപൂച്ചയിൽനിന്നും അവർക്കു കിട്ടിയ ഗുരുതരമായ മുറിവു കാരണം പിന്നീട് അവർ മരിച്ചു പോയി.

2014-ൽ മാർപാപ്പാ സന്നിഹിതനായിരുന്ന ഒരു മീറ്റിംഗിൽ 86 വയസുള്ള ഫാദർ സിമോണി  അന്ന് പ്രസംഗിക്കുകയായിരുന്നു. അദ്ദേഹം പറയുന്ന ഓരോ വാക്കും ആ ദേവാലയത്തിലെ ശാന്തമായ  അന്തരീക്ഷത്തിൽ നിശ്ശബ്ദതയോടെ ഓരോരുത്തരും കാതോർത്ത് കേൾക്കുന്നുണ്ടായിരുന്നു. എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞ സമയം ഫ്രാൻസീസ് മാർപ്പാപ്പയും കുനിഞ്ഞിരുന്ന് കരയുകയായിരുന്നു.  പ്രസംഗം കഴിഞ്ഞു വൈദികൻ സാവധാനം മാർപ്പായുടെ സമീപത്ത് വന്നു. അതിനുമുമ്പ് തന്നെ മാർപ്പാപ്പാ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റിരുന്നു. വയോധികനായ ആ വൈദികൻ മാർപ്പാപ്പായുടെ മുമ്പിൽ മുട്ടുമ്മേൽ കമിഴ്ന്നു വീണു. കണ്ണുനീർ തുടച്ചുകൊണ്ട് മാർപാപ്പാ വൈദികനെ പിടിച്ചെഴുന്നേൽപ്പിച്ചു. ആശ്ലേഷിച്ചുകൊണ്ടു തലകൾ പരസ്പ്പരം ചേർത്തു പിടിച്ചു. അതിനുശേഷം മാർപ്പാപ്പാ ഫാദർ സിമോണിയുടെ തലയിൽ കൈകൾ വെച്ച് അനുഗ്രഹിച്ചു. ആ സമയമെല്ലാം മാർപ്പാപ്പായുടെ കൈകൾ വിറക്കുന്നുണ്ടായിരുന്നു. സദസ് മുഴുവൻ ഹർഷാരവത്തോടെ കൈകളും അടിക്കുന്നുണ്ടായിരുന്നു.

മാർപ്പാപ്പാ പറഞ്ഞു, 'ഞാൻ സ്പർശിച്ച ഈ മനുഷ്യൻ സഭയുടെ ജീവിക്കുന്ന രക്തസാക്ഷിയാണ്. കരുണയും ലാളിത്യവും എളിമയും കലർന്ന ഈ പുരോഹിതന്റെ തിരഞ്ഞെടുത്ത വഴികൾ കഠിനവും ദുർഘടം നിറഞ്ഞതുമായിരുന്നു. സഹനദാസനായിട്ടായിരുന്നു ക്രിസ്തുവിന്റെ ഈ രാജകുമാരൻ ജീവിച്ചിരുന്നത്. ഏതു നിമിഷവും ജീവനു വില പറഞ്ഞുകൊണ്ടിരുന്ന ഏകാധിപത്യ ഭരണകൂടത്തിന്റെ മുമ്പിൽ വിശ്വാസത്തെ മുറുകെ പിടിച്ചുകൊണ്ടിരുന്നു. വെടിയുണ്ടകൾ ചങ്കിൽ തുളച്ചു കയറുന്ന ദിനങ്ങളെയും മനസിനുള്ളിൽ ദർശിച്ചു. സഭയ്ക്കുവേണ്ടി സുധീരം പോരാടിയ ഈ വൈദികനെ സഭയുടെ രാജകുമാരനായി വാഴിച്ചുകൊണ്ടു അദ്ദേഹത്തിൻറെ തലയിൽ ഒരു ചുവന്ന തൊപ്പി അണിയിക്കുകയാണ്.' അൽബേനിയ മഹാന്മാരുടെയും രക്തസാക്ഷികളുടെയും നാടെന്നും മാർപ്പാപ്പ വിശേഷിപ്പിക്കുകയുണ്ടായി.

ഇന്ന് അൽബേനിയായിൽ ഏതു മതത്തിലും വിശ്വസിക്കാനുള്ള പൂർണ്ണമായ മത സ്വാതന്ത്ര്യമുണ്ട്. കത്തോലിക്കരും ഓർത്തോഡോസുകാരും മുസ്ലിമുകളും ഒരു പോലെ പീഡനം സഹിച്ചതുകൊണ്ടു പരസ്പ്പര ധാരണയും മത സഹിഷ്ണതയും സഹകരണവും രാജ്യം മുഴുവൻ നിഴലിച്ചിരിക്കുന്നത് കാണാം. യൂറോപ്പ് മുഴുവൻ കമ്മ്യൂണിസം താഴെ വീണു. മതേതരത്വം പുനഃസ്ഥാപിച്ചതുകൊണ്ടു മതങ്ങൾക്ക് ഇന്ന് അവിടെയെല്ലാം യഥേഷ്ടം പ്രവർത്തിക്കാം.

കർദ്ദിനാൾ സിമോണിയ്ക്കു പറയാനുള്ള സന്ദേശം 'നാം സത്യമെന്നു അനുശാസിക്കുന്നതിൽ ഉറച്ചു നിൽക്കുകയെന്ന'താണ്. ദൈവസ്നേഹത്തിന് അതിരില്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ഭൗതികതയെ മാത്രം സ്നേഹിച്ചാൽ ഈ ലോകം നമ്മെ ചതിക്കും. 'സത്യവും ജീവനുമായ ദൈവത്തിന്റെ വഴി മാത്രം തെരഞ്ഞെടുത്തു ജീവിക്കാനാണ്' അദ്ദേഹത്തിൻറെ യുവജനങ്ങളോടുള്ള ഉപദേശം. ഫാദർ സിമോണിയുടെ അഭിപ്രായത്തിൽ 'നിങ്ങൾ ഏതു മതത്തിൽ വിശ്വസിച്ചാലും അതിന്റെ നന്മയെ മാത്രം കാണുവാനാണ്'. 'ശത്രു തൂക്കുമരത്തിൽ കൊണ്ടുപോവുമ്പോഴും പകയും വിദ്വെഷവുമില്ലാത  ശത്രുവിനോട് ക്ഷമിക്കണമെന്നും' അദ്ദേഹം ആവശ്യപ്പെടുന്നു. ഒന്നേകാൽ ബില്ല്യൻ വിശ്വാസികളുള്ള സഭയുടെ രാജകുമാരനായി ഫ്രാൻസീസ് മാർപ്പാപ്പാ അദ്ദേഹത്തെ വാഴിക്കുകയാണ്. ഫ്രാൻസീസ് മാർപ്പാപ്പ ചുംബിച്ച ജീവിക്കുന്ന രക്തസാക്ഷിയായും അദ്ദേഹത്തെ വിശേഷിപ്പിക്കുന്നു.

ഒരു ക്രിസ്തുമസ് രാത്രിയിൽ പാതിരാ കുർബാനയുടെ ഇടവേളയിൽ സഭയുടെ മഹാനായ  ഇടയനെ  അറസ്റ്റു ചെയ്ത ഈ ദേവാലയവും ദേവാലയം ഇരുന്ന സ്ഥലവും മർദ്ദിച്ചു ജോലി ചെയ്യിപ്പിച്ച ഖനികളും ജീവിച്ച ജയിലറകളും  ഇനിമേൽ  സംഭവബഹുലമായ കാലങ്ങളുടെ ചരിത്രമായിട്ടായിരിക്കും അറിയപ്പെടുന്നത്.

Read more

മലങ്കരയിലെ സഭാഭിന്നതകള്‍ക്കു ഒരു സമവായത്തിന് സാധ്യത ഉണ്ടോ?

വാരിക്കോലി പള്ളയിൽ നടന്ന അനിഷ്ഠ സംഭവങ്ങളെപ്പറ്റി പരസ്പരം വിരൽ ചൂണ്ടി പഴിചാരാതെ, കലഹത്തിനിടയിൽ മുതലക്കണ്ണീർ പൊഴിച്ച് അവസരവാദികളായുള്ള കപട സഭാസ്‌നേഹികളെ തിരിച്ചറിഞ്ഞു, സഭാ സമാധാനത്തിനുള്ള എന്തെങ്കിലും പോംവഴികൾ നിലനിൽക്കുന്നുണ്ടോ എന്നു ചിന്തിക്കുക. പകയും വിധ്വേഷവും ആളി പടർത്താത്ത, സ്‌നേഹത്തിന്റെ കിരണങ്ങൾ കടന്നുവരുവാൻ അനുവദിക്കുക.അവിശ്വസ്തതയുടെ ഒടുങ്ങാത്ത തീയുടെ ചൂടുമാത്രമാണ് നാം സൃഷ്ടിക്കുന്നത്, ഇവിടെ ഒരു തിരിവെളിച്ചം തെളിയിക്കാൻ ആകുന്നില്ല എന്നതാണ് വിധിവൈപരീത്യം. പലപ്പോഴും നേതൃത്വത്തിന് കഴിയാത്ത നല്ല നീക്കങ്ങൾ താഴെതലത്തിൽ നടന്നേക്കാം, അത്തരം താണനിലത്തെ നീരോട്ടത്തിൽ ദൈവം കരുണ ചെയ്യാതിരിക്കില്ല. നാം പൊരുതുന്നത് സഹോരന്മാരോടാണ്, ഒരേ രക്തത്തോടും ഒരേ അപ്പത്തിന്റെ അവകാശികളോടുമാണ്. അതുകൊണ്ടു തന്നെ ഒന്നാകാൻ കൂടുതൽ സാധ്യതകളാണ് നിലനിൽക്കുന്നത്.

വാരിക്കോലിയിൽ നടന്ന അനിഷ്ഠ സംഭവത്തെക്കുറിച്ചു ശ്രേഷ്ഠ തോമസ് പ്രഥമൻ കാതോലിക്കാ ബാവ പ്രതികരിച്ചത് ശ്രദ്ധിക്കണം:

'ഇങ്ങനെ ഞാൻ കടന്നു പോയാൽ നിങ്ങളുടെ ഗതി എന്താകും ? ആ പരിശുദ്ധ ബാവാതിരുമേനി വന്നു ഭംഗിയായി വിശുദ്ധ കുർബാന അർപ്പിച്ചു അദ്ദേഹത്തിന് പോകേണ്ട സമയത്തു പൊലീസിന്റെ സഹായത്തോടെ , വൻ ജനാവലിയുടെ ആരവത്തോടുകൂടെ അവിടെനിന്നു കടന്നു പോയി. ഇതൊക്കെ ഞാൻ ടീവിയിൽ കണ്ടു ഭാരപ്പെട്ടു, എന്റെ കുഞ്ഞുങ്ങൾക്കൊന്നും കഴിയുന്നില്ലല്ലോ എന്ന് ദുഃഖത്തോടെ നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ കൊക്കൻപീച്ച ഒക്കെ അവിടെ കാണിച്ചതുകൊണ്ടു അവിടെയിപ്പോൾ മുപ്പത്തിനാല് അംഗീകരിച്ചുകൂട്ട് അവർ എടുക്കുമോ എന്ന് എനിക്കറിയില്ല. അതുകൊണ്ടു അവരോടു അധികം കളിക്കാനൊന്നും പോകാതെ റെട്ടിലും വെണ്ണീറിലും ഇരുന്നു പ്രാർത്ഥിക്കേണ്ട സമയമാണ്. ഒരുഗതിയും പരഗതിയുമില്ലാതെ ഇവിടെക്കിടന്നു നെട്ടോട്ടം ഓടാൻ ഇടയാകാതെ അവരുടുകൂടെ എങ്ങനെയെങ്കിലും ചേർന്ന് പോകാനുള്ള ശ്രമം നമ്മുടെ കുഞ്ഞുഞ്ഞൾക്കു ആ ഒരു ബുദ്ധി ഉണ്ടാകണമെന്ന് നിങളുടെ സ്‌നേഹത്തോടെ ഈ അവസരത്തിൽ ഓർപ്പിക്കയാണ്. അവരുടെ പിതാക്കന്മാരെ ഒക്കെ അവർ എന്ത് ഭംഗിയായിട്ടാണ് കൊണ്ട് നടക്കുന്നതെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്. '

ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ തോമസ് പ്രഥമൻ തിരുമനസ്സുകൊണ്ട് വളരെ വേദനയോടെ നടത്തിയ പ്രസ്താവന ശ്രദ്ധിക്കപ്പെടാതെ പോകരുത്. അത് ഏതുഅർത്ഥത്തിൽ ഉൾകൊണ്ടാലും , ഒരു വലിയ ജനതയെ നടത്തിക്കൊണ്ടു പോയ മോശയുടെ വിലാപം പോലെ അതിനെ കാണണം. വാരിക്കോലി എന്ന സംഭവം സഭാ സമാധാനത്തിനു തിരിച്ചടിയാകാതെ മുന്നോട്ടു പോകാനുള്ള ഒരു കൈത്തിരി അവിടെയുണ്ടോ എന്ന് തിരയണം . പരിശുദ്ധ കാതോലിക്കാ ബാവ പൗലോസ് ദിതിയൻ തിരുമനസ്സ് വേദനിച്ചതു സഭയുടെ നന്മക്കുവേണ്ടി ഉള്ള ദീർഘമായ വിലാപത്തിന്റെ ഭാഗമാണ്. ഈ പിതാക്കന്മാരുടെ കണ്ണീരിൽ കഴുകി തീരാത്ത കളങ്കങ്ങൾ ഒന്നും അവശേഷിക്കുന്നില്ല. പരിശുദ്ധ അന്ത്യോക്യൻ പാത്രിയര്കിസിനു കൊടുക്കേണ്ട സ്ഥാനത്തെപ്പറ്റി പിതാക്കന്മാർ രേഖപ്പെടുത്തിവച്ചിട്ടുള്ളതിനാൽ അത് ഒരു തർക്ക വിഷയമേ അല്ല. അഭിഷക്തന്മാരെ ബഹുമാനിക്കാനാണ് നാം നമ്മുടെ പൂർവികരിൽ നിന്നും പഠിച്ചിട്ടുള്ളത്. വാക്കുകൾ കൊണ്ടുള്ള ഹിംസയിൽനിന്നും ചിതറിയ രഥങ്ങളുടെ, തകർന്ന ആയുധങ്ങളുടെ, രക്തത്തിൽ കുതിർന്നുകിടക്കുന്ന കബന്ധങ്ങളും അല്ല നമ്മൾ തിരയേണ്ടത്, സമാധാനത്തിനു എന്തെങ്കിലും ഒരു ചെറു തിരി അവശേഷിക്കുന്നുണ്ടോ എന്നാണ്.

വിരുദ്ധമായ ആശയങ്ങൾക്കിടയിൽ ഒരു സമവാക്യം സൃഷ്ട്ടിക്കാൻ പ്രയാസമാണ്. അത്തരം ഇടങ്ങളിലാണ് ശരിയായ നേതൃത്വത്തിന്റെ സാംഗത്യം തെളിഞ്ഞു വരുന്നത്. നേതൃത്വം നിഷ്പക്ഷനിഷ്‌ക്രിയ നിശ്ശബ്ദതത പാലിക്കയും, മിതവാദികൾ നിശ്ശബ്ദരാകുകയും ചെയ്യുമ്പോൾ തീവ്രവാദികൾ ഇരുഭാഗത്തും പൊരുതാൻഇറങ്ങാൻ അനുവദിച്ചുകൂടാ.

സ്വന്തം അറിവുകളെയും നിലപാടുകളെയുംകാൾ മുൻതൂക്കം, പൊരുത്തമില്ലാത്ത നിരവധി സൂചനകളുടെയും അടയാളങ്ങളുടെയും നക്ഷത്രമാലയിൽ ഊന്നിക്കൊണ്ടാണ് സമർഥനായ നാവികൻ തന്റെ ദീർഘസഞ്ചാരം തുടങ്ങുന്നത്. അത്തരമൊരു മനമൊരുക്കത്തിന്, എതിരഭിപ്രായമുള്ളവരുമായി നിരന്തരം സംവദിക്കേണ്ടതുണ്ട്. അന്ത്യോക്യൻ ബന്ധത്തെ അന്ധമായി വാരിപുണരാൻ ആഗ്രഹിക്കുന്നവരും, അന്ത്യോക്യൻ അടിമത്തം അവസാനിപ്പിക്കണം എന്നും തീവ്ര അഭിപ്രയമുള്ളവരുമായി അഭിപ്രായം പങ്കിട്ടു , മലങ്കരയിൽ നമുക്ക് എന്താണ് ശ്വാശ്വതമായി നമ്മെ ഭരിക്കേണ്ട നിലപാടുകൾ എന്ന് തീരുമാനിക്കണം. നമ്മുടെ സമാധാനത്തിനും സന്തോഷത്തിനും സഹോര്യത്തിനും വേണ്ടവ തിരഞ്ഞെടുക്കണം, അപ്രധാന്യമായവ അതിന്റെ പരിധിയിൽ നിക്ഷേപിക്കണം. എന്നാൽ കൂടുതൽ വിഷം കുത്തിവച്ചു ആളുകളെ തമ്മിൽ അകത്താനുള്ള ഗൂഢ നീക്കങ്ങളെയും നിരീക്ഷിക്കണം. ഇരുഭാഗങ്ങളും ഒന്നായി ചേർന്ന് നിന്നാലുള്ള ശക്തിയെപ്പറ്റി ഭയക്കുന്നവരും ചുറ്റും ഉണ്ട് എന്ന തിരിച്ചറിവും ഉണ്ടാകണം. ഒരേസമയം ഒന്നിലധികം ആശയങ്ങൾ ഉൾകൊള്ളാൻ കെൽപ്പുള്ള മിതവാദികൾ ഇരുഭാഗത്തും ഉണ്ട് എന്നത് പ്രതീക്ഷ നൽകുന്നുണ്ട്.

വിനാശകാരികളായ കപ്പൽ വ്യൂഹത്തെ നയിക്കുന്ന കപ്പിത്താന്റെ ചേതോവികാരമാണ് മിതവാദികൾക്കു ഉണ്ടാകേണ്ടത്. ഓരോ പ്രത്യേക സാഹചര്യത്തിനും അനുകൂലമായി സംവിധാനം ചെയ്യുന്ന കപ്പൽ വ്യൂഹത്തിന്റെ രൂപീകരണം ആണ് ഓരോ ദിവസവും എല്ലാ കപ്പലുകളെയും ഒന്നിച്ചു സുരക്ഷിതമായി മുന്നോട്ട് പോകാൻ സഹായിക്കുന്നത്. ഇത് കേവലം ആശയപരമായ നീക്കമല്ല, സങ്കീർണമായ പ്രശ്‌നങ്ങളുടെ നടുവിൽ പൊങ്ങിവരുന്ന ഒറ്റപ്പെട്ട തുരുത്തുകളായിരിക്കാം.

സത്യത്തിനു ബഹുരൂപം ഉണ്ട്. എല്ലാ പ്രശ്ങ്ങൾക്കും ഒറ്റ ഉത്തരം മാത്രമല്ല ഉള്ളത് . പ്രശ്‌നമുഖത്തിലെ ഓരോ വാദത്തിനും അതിന്റെതായ സത്യത്തിന്റെ മുഖം ഉണ്ടാകാം. ഓരോ സാഹചര്യത്തിലും ഓരോ സത്യത്തിന്റെ മുഖം കണ്ടെത്താൻ നമ്മുടെ പിതാക്കന്മാർക്കു ആയിട്ടുണ്ട്. എന്നാൽ എന്തുകൊണ്ട് ഈ കഴിഞ്ഞ കണ്ടെത്തലുകളിൽ ഉണ്ടായ കാഴ്ചപ്പാടിന്റെ കുറവുകൾ എന്നതും തീവ്രമായി പരിഗണിക്കേണ്ടതുണ്ട്. എന്താണ് സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടത്? വീണ്ടും ഒരു പുതിയ പരീക്ഷണത്തിന് സാധ്യത ഈ പുതിയ സാഹചര്യത്തിൽ തള്ളിക്കളയേണ്ടതായുണ്ടോ? 1934 ഭരണഘടന എല്ലാവരും പൊതുവായി അംഗീകരിച്ചതിനു ശേഷം സഭ ഒന്നായി മുന്നോട്ടു പോയപ്പോൾ എവിടെയാണ് ആർക്കാണ് പിഴച്ചത്? ഇനിയും അങ്ങനെ ഉണ്ടാവാതിരിക്കാൻ എന്ത് ചെയ്യാം? ഈ കപ്പൽവ്യൂഹത്തിൽ ഒരു കപ്പലും മുങ്ങിപ്പോകാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള പാടവവും വിവേകവുമാണ് നേതൃത്വത്തിനു ഉണ്ടാകേണ്ടത്.

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോർട്ട് അക്കമിട്ടു പ്രസ്താവിച്ച വിധി, കലർപ്പില്ലാത്ത നീതിയുടെ അനാവരണം ആണ് . കോടതിവിധി നടപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ഇതൊക്കെ ആരും ആരെയും ബോധ്യപ്പെടുത്തേണ്ട വസ്തുതകളല്ല. നൂറ്റാണ്ടുകൾ വലിച്ചുനീക്കപ്പെട്ട വ്യവഹാരങ്ങൾ കൊണ്ട് എന്താണ് നേടിയത് എന്ന് ചിന്തിക്കണം. കോടതിയും ഭരണകൂടവും നീതി നടപ്പാക്കാനുള്ള വ്യവസ്ഥാപിത തിട്ട മാത്രമാണ് ഉയർത്തിത്തന്നിരിക്കുന്നത്. സംരക്ഷണവും, പരിപാലനവും വ്യവസ്ഥയും ഉറപ്പാക്കുക മാത്രമാണ് അവരുടെ ധർമ്മം. നല്ല ജീവിതത്തിനു വേണ്ട സമാധാനവും സംതൃപ്തിയും ഉണ്ടാവുന്നത് സ്‌നേഹമുള്ള ബന്ധങ്ങളിൽ നിന്നും, കെട്ടുറപ്പുള്ള കൂട്ടായ്മകളിൽ നിന്നും, വിവേകമുള്ള സ്‌നേഹിതരിൽ നിന്നുമാണ്. സഹാദരരെ, അവരുടെ സ്‌നേഹത്തെ, സംസർഗ്ഗത്തെ തള്ളിപ്പറഞ്ഞുകൊണ്ടു എന്ത് സ്വർഗ്ഗമാണു നാം പടുത്തുയർത്തുന്നത് ? ആ സ്വർഗത്തിൽ ഏതെങ്കിലും ദൈവത്തെ പ്രതീക്ഷിക്കാമോ? ആളുകളെ ഇളക്കി തമ്മിലടിപ്പിച്ചു എന്ത് ദൈവ നീതിയാണ് നാം പ്രഘോഷിക്കുന്നത്? ഏതു സിംഹാസനമാണ് ഉയർത്തിപ്പിടിക്കുന്നത്? നമ്മുടെ കൂടപ്പിറപ്പുകളുടെ, ഒരേ ആരാധനയിൽ അഭയം പ്രാപിക്കുന്നവരുടെ വൈകാരികവും അദ്ധ്യാല്മീകവും, ബുദ്ധിപരവും ആയ മാനസീക അവസ്ഥക്ക് കരുതലോടെ കാത്തിരിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ എന്ത് സഭ, എന്ത് വിശ്വാസം ?

വിവാഹ ബന്ധം കൊണ്ടും അല്ലാതെയും രണ്ടു ചേരിയിലും നിലനിൽക്കുന്ന സഹോദരീ സഹോദരർ ഓർത്തഡോക്ൾസ് യാക്കോബായ സമുദായത്തിൽ ഉണ്ട്. ഈ അടുത്ത ദിവസം, ഓർത്തഡോക്ൾസ് സഭയുടെ ഒരു പ്രധാന പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു നടത്തിയ ഒരു പെൺകുട്ടി എന്റെ അടുത്ത് വന്നു, അങ്കിൾ എന്നെ ഓർക്കുന്നില്ലേ ? ആശയാണ്, ഇപ്പോൾ ആശകൊച്ചമ്മ, യാക്കോബായ സഭയിലെ വൈദീകനാണ് വിവാഹം ചെയ്തിരിക്കുന്നത്. ഓരോ കുർബാനക്കും അങ്കിളിന്റെ പിതാവ് ചിട്ടപ്പെടുത്തിയ 'ലിവിങ് സാക്രിഫൈസ് ' എന്ന ബുക്കാണ് ഉപയോഗിക്കുന്നത്. അപ്പച്ചൻ, കേരളത്തിന് പുറത്തുള്ള എന്നെപ്പോലുള്ള കുട്ടികളെ ആരാധനയുടെ സാരാംശം മനസിലാക്കി കൊടുക്കാൻ സഹായിച്ചു.അപ്പച്ചനെ എനിക്കും അച്ചനും മറക്കാനൊക്കില്ല. എന്റെ കണ്ണ് നിറഞ്ഞു പോയി. നാം ഇരു ഭാഗത്തു നിലയുറപ്പിച്ചപ്പോഴും, അതിരുകളില്ലാത്ത പുതിയ തലമുറ ഒന്നായി ആരാധിക്കാൻ വെമ്പുന്നു എന്ന സത്യം തിരിച്ചറിയുക തന്നെ വേണം.

ക്രിസ്തീയതയിലെ ഉയരങ്ങളുടെ ഉയരങ്ങളെക്കാൾ താഴ്ചകളുടെ താഴെയാണ് സഭകളുടെ താഴ്ചകൾ. ചങ്കിൽ കുത്തുന്നവരെ പൊറുക്കാനും സ്‌നേഹം നടിച്ചു ചതിച്ചവരെ സഹിക്കാനും ആണിയടിച്ചുകയറ്റുന്ന ക്രൂരരോട് ക്ഷമിക്കുവാനും, ഒരു ദിവ്യ ബലിയായി തീരാനും പ്രഘോഷിക്കുന്ന വിശ്വാസം, നമുക്ക് പുലർത്താനാകുന്നില്ല, എങ്കിൽ പരാജയപ്പെടുന്നത് ക്രിസ്തു മാത്രമാണ്. പരാജിതനായ ഒരു മൂർത്തി സങ്കൽപ്പാതയാണല്ലോ ക്രിസ്തുവായി നാം ഉയർത്തിക്കാണിക്കുന്നത്. അവന്റെ കുരിശു സ്വർണത്തിൽ മുക്കി ദേവാലയത്തിന്റെ മൂർദ്ധാവിൽ നാം പ്രതിഷ്ഠിക്കും. അവന്റെ അനുഭവങ്ങൾ, ഉപദേശങ്ങൾ ഒന്നും ഇന്ന് നമുക്ക് വേണ്ട. ഒരു മിതവാദിക്കു സഹിക്കാനാവാത്ത ചില അബദ്ധങ്ങളിൽ നിന്നും ചില നേരായ വഴികൾ തുറന്നുകിട്ടും. അത് അവനു വെളിവാക്കപ്പെടുമ്പോൾ അത് പുറത്തു പറയാനും അവനു മടിയില്ല. ഒപ്പം നിൽക്കുന്നവർ ചതിയൻ എന്ന് വിരൽ ചൂണ്ടുമ്പോഴും അവൻ അത് തന്നെ മന്ത്രിച്ചുകൊണ്ടേയിരിക്കും. ചില അപ്രിയ സത്യങ്ങൾ, അനവസരത്തിൽ വെളിപ്പെടുത്തുന്നത് എതിരാളികളെ സഹായിക്കും എന്ന് കരുതി ആൽമാർത്ഥമായ വസ്തുതകൾ പറയുന്നവരെ നിശ്ശബ്ദരാക്കരുത്.

സുറിയാനി ക്രിസ്ത്യാനി ഒരു നാടോടിയായിട്ടു കാലം കുറെയായി. സിറിയയിലെ ക്രിസ്ത്യാനികളും അങ്ങനെ പലായനത്തിലാണ്, ഏതു ദേശീയതയാണ് ഉൾക്കൊള്ളാനാവും എന്ന് അവർക്കറിയില്ല. മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികളും നോടോടികളിൽ പെടുത്താം, അവൻ കുറേക്കാലം അന്ത്യോക്യൻ, മലങ്കര, സിറിയൻ,ദേശീയൻ എന്നൊക്കെയുള്ള സ്വത്വ ബോധം സൂക്ഷിച്ചു. രാഷ്രീയ കാരണങ്ങളും സാമ്പത്തീക കാരണങ്ങളുമായി അവൻ അറിയാതെ നഷ്ടപ്പെടുത്തിയ സത്വം ഒരു സുഖകരമായ വളച്ചുതിരിക്കൽ പ്രക്രിയയിലാണ്. അതുകൊണ്ടു ഏക സത്വത്തിൽ നിന്ന് യുക്തിയുള്ള ബഹു സത്വത്തിൽ എത്തിച്ചേരാതിരിക്കാനാവില്ല. അതായതു ഇന്ന് പിടിച്ചിരിക്കുന്ന പിടിവാശികൾ എന്തിനായിരുന്നു എന്ന് ചിന്തിക്കാൻ അധിക കാലം വേണ്ടി വരില്ല.

പക്ഷപാതപരമായ സംവാദങ്ങൾ ഒഴിവാക്കാവില്ല , അഭിപ്രായങ്ങൾ രൂപപ്പെടുത്താൻ അവ സഹായിക്കും. സ്വയം നീതീകരിക്കാൻ ശ്രമിക്കുമ്പോൾ , സ്വയം വിലയിരുത്താനുള്ള വിശാലത കൂടി പുലർത്തണം. മിതവാദികളെ അവർ പറയുന്നത് എതിരാളികൾക്ക് സഹായകരമായി ഭവിക്കും എന്ന് പറഞ്ഞു അടിച്ചമർത്തരുത്. സ്വയം കൽപ്പിച്ച അഭിപ്രായങ്ങളിൽ നിന്നും വേറിട്ട് ചിന്തിക്കാനുള്ള വിശാലതയും വിനയവും ഉള്ള മൗലികമായ കാഴ്ചപ്പാട് ഉണ്ടാവണം. യാഥാർഥ്യങ്ങൾ അടുത്ത് അറിയുമ്പോൾ മാത്രമേ നമ്മുടെ അറിവുകളുടെ പരിമിതി ബോധ്യപ്പെടുകയുള്ളൂ. ഒരു മിതവാദിയാകാൻ തീവ്രമായ ശ്രമം ഉണ്ടാവണം, അതിനുള്ള ധൈര്യം ലഭിക്കണം . ഒരു മിതവാദി, സ്വയംനിർമ്മിത അഭിപ്രായ പടക്കപ്പലിന്റെ സുരക്ഷിതത്വത്തിൽ നിന്നും, സ്വന്തം ഗോത്രത്തിൽനിന്നും വേറിട്ട് ചിന്തിക്കുന്നവനാകണം. അവനു തനിക്കെതിരെ അടിച്ചുയരുന്ന തിരമാലകളെ നേരിടാൻ കഴിയണം, അതിനു അവനു കൊടുക്കേണ്ടി വരുന്ന വലിയ വിലയെപ്പറ്റി ബോധ്യം ഉണ്ടാവണം. അവനു വിരുദ്ധ ആശയങ്ങൾക്കിടയിൽ ഗുണകരമായ സമവായം സൃഷ്ടിക്കാനാവും.

ഇവിടെ ഇനിയും മിതവാദികൾ ഉയർന്നുവരട്ടെ, ഒരു നല്ല നാളേക്കുള്ള ശുഭ പ്രതീക്ഷയിൽ, ഇതുവരെ തമ്മിൽ തമ്മിൽ ഏൽപ്പിച്ച കനത്ത മുറിവുകൾ ഉണങ്ങാനുള്ള മരുന്ന് പുറത്തുവരാതിരിക്കില്ല. നമുക്ക് ഇസ്രയേലും ഫലസ്തീൻ അവസ്ഥയേക്കാൾ, ഈസ്റ്റ് വെസ്റ്റ് ജർമ്മൻ കൂടിച്ചേരലാണ് അഭികാമ്യം.

'ഞങ്ങളുടെ കടക്കാരുടെ കടങ്ങൾ ഞങ്ങൾ പൊറുത്തതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും പൊറുക്കേണമേ', സ്വർഗ്ഗസ്ഥനായ പിതാവേ, അവിടുത്തെയിഷ്ടം പോലെ ഭവിക്കട്ടെ!.

Read more

ദിലീപിന് അനുകൂലമായും പ്രതികൂലമായും നടത്തുന്ന പ്രസ്താവനകള്‍ ഇനിയും അവസാനിപ്പിക്കണം

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടുവാന്‍ പാടില്ല അതാണ് ഇന്‍ഡ്യന്‍ നീതിന്യായ നിയമം. ഇപ്പോള്‍ കുറ്റാരോപിതനായി ജയിലില്‍ കിടക്കുന്ന വ്യക്തിക്കു നേരേ അനുകൂലമായും പ്രതികൂലമായും ജനങ്ങളും സോഷ്യല്‍ മീഡിയകളും സിനിമാതാരങ്ങളും രാഷ്ട്രീയകപടവേഷധാരികളും ടി.വി.ചാനല്‍കാരും നടത്തുന്ന കോപ്രായ പ്രസ്താവനകള്‍ നിര്‍ത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ആ വ്യക്തി ആരേ വിവാഹം കഴിക്കണം എന്നുള്ളത് അവന്റെ വ്യക്തിപരമായ സ്വാതന്ത്ര്യം ആണ്. ഇവിടെ അതിനെക്കുറിച്ച് എഴുതി പേജ് കളയുന്നില്ല. ചാനല്‍കാര്‍ക്കു ചാകരകിട്ടുവാന്‍ ഏതു വിഡ്ഢിവേഷവും കാത്ത് അവര്‍ അണിയറയില്‍ കാത്തിരിക്കുകയാണ്. സരിതയെ വളര്‍ത്തികൊണ്ടു വന്നതും നശിപ്പിച്ചതും ഇവര്‍ തന്നെയല്ലേ?

ദിലീപില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള ഉപകാരങ്ങള്‍ ലഭിച്ചിട്ടുള്ളവര്‍ അദ്ദേഹത്തിനു നേരെ തിരിയരുത് എന്ന് ഒരു എം.എല്‍.എ. ആയ ഗണേഷ്‌കുമാര്‍ പറയുമ്പോള്‍, ഇരപോലും മൗനം പാലിക്കപ്പെടുന്നു. തന്നെ ആക്രമിച്ചതിന്റെ പിന്നില്‍ ആരാണെന്നും തന്റേടമായി പറയുവാന്‍ ഇര തയ്യാറാകാത്തതില്‍ കാരണം കേസ് വളരെ നീണ്ടുപോകുകമാത്രമല്ല, നടിയെ ആക്രമിച്ചതിന്റെ സി.ഡി. കിട്ടാത്തിടത്തോളം കാലം കേസിന്റെ തെളിവുകള്‍ക്ക് മങ്ങലേല്‍ക്കാനും സാദ്ധ്യതയുണ്ട്.

ഈ പശ്ചാത്തലം മുതലാക്കി ഒരു എം.എല്‍.എ.യും ദിലീപിന് അനുകൂലമായി രംഗത്തുള്ളതില്‍ കേരള സ്ത്രീ സമൂഹം ലജ്ജിക്കുന്നുണ്ട്. ഇപ്പോള്‍ അദ്ദേഹം അമേരിക്കയിലെ സ്വീകരണത്തില്‍ പങ്കെടുത്തു കൊണ്ട് തന്നെ അമേരിക്കയില്‍ മലയാളികളെ പരസ്യമായി അഹങ്കാരികളാണെന്നു കൂടി പറയുമ്പോള്‍- ആരാണ് ഇവിടെ അഹങ്കാരി എന്നു നമുക്കു മനസ്സിലാക്കാന്‍ സാധിക്കാവുന്നതാണ് അതുപോകട്ടെ.

90 ദിവസത്തിനകം കേസ് തെളിയിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഉടന്‍ വിചാരണ തുടങ്ങേണ്ടി വരും അല്ലെങ്കില്‍ ദിലീപിന് ജാമ്യം കൊടുക്കേണ്ടിവരും. ഉടന്‍തന്നെവിചാരണ തുടങ്ങി ദിലീപിന് ജാമ്യം നല്‍കാതിരിക്കാനാണ് ഇപ്പോഴത്തെ തന്ത്രങ്ങളില്‍ കൂടി നാം മനസ്സിലാക്കേണ്ടത്. ഏതു കൊലകൊമ്പനായാലും സ്ത്രീ സമൂഹത്തിനെതിരേ നടത്തുന്ന പീഡന വീരന്മാരെ കല്‍തുറങ്കില്‍ അടയ്ക്കും എന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന ചിലപ്പോള്‍ ഫലവത്തായെന്നും വരാന്‍ സാദ്ധ്യതയുണ്ട്. ശ്രീമാന്‍ പിണറായിയുടെ ധൈര്യത്തിന് അഭിനന്ദനം.

സ്ത്രീ സമൂഹത്തിനു നേരെയുള്ള ഇന്‍ഡ്യയിലെ ആദ്യത്തെ ക്വട്ടേഷന്‍ ബലാല്‍സംഗമാണ് ഈ ഹിനകൃത്യം എന്നു നാം മനസ്സലാക്കേണ്ടതാണ്. നമുക്കറിയാം ഒരു മിനിട്ടില്‍ 12 സ്ത്രീകള്‍ ഇന്‍ഡ്യയില്‍ പീഡിപ്പിക്കപ്പെടുന്നു. കേരളം ഇതില്‍ വാശിപ്പിടിച്ചു മുന്നേറിക്കൗണ്ടിരിക്കുന്നു. മന്ത്രി പുംഗവന്‍മാരും, മതപുരോഹിതരും, ആള്‍ദൈവങ്ങളും മാത്രമല്ല ഗുരുക്കന്മാര്‍ പോലും പ്രായപൂര്‍ത്തിയാകാത്ത നിരപരാധികളായ പിഞ്ചുകുഞ്ഞുങ്ങളെ പീഡിപ്പിച്ചതില്‍ കാരണം ജയിലില്‍ കിടന്നു ഉപ്പുവെള്ളം കുടിക്കുന്നുണ്ടല്ലോ അവര്‍ നിര്‍ദാക്ഷ്യണ്യം അവിടെതന്നെ തല്‍ക്കാലം കിടക്കട്ടെ.

സത്‌നാംസിംഗിന്റെ കൊലപാതകവും ചേകന്നൂര്‍ മൗലവി, അഭയകേസ് മുതലായ പീഡനങ്ങളും കൊലപാതകവും തെളിയാതെ പോയതുമൂലം വീണ്ടും വേട്ടക്കാര്‍ക്കു വിളയാടാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഗോവിന്ദചാമി ജയിലില്‍ കിടന്നു തടിച്ചുകൊഴുത്തു സുന്ദരനായിരിക്കുന്നു. ഒരു മോഷണക്കേസില്‍ ഒരു കൈ പോയിട്ടും വീണ്ടും കൊലപാതകത്തിനും പീഡനത്തിനും ഇവന്‍ മുതിര്‍ന്നത് എന്നതുകൊണ്ട്? ആര്‍ക്കും ശരിയായ ശിക്ഷ ലഭിക്കുന്നില്ലല്ലോ അപ്പോള്‍ ശരിയായ ശിക്ഷണം ലഭിച്ചെങ്കില്‍ മാത്രമെ ഇത്തരം ക്രൂരകൃത്യങ്ങള്‍ അവസാനിക്കുകയുള്ളൂ. ഇന്ന് നോര്‍ത്ത് ഇന്‍ഡ്യയില്‍ ആള്‍ ദൈവങ്ങള്‍ അകത്തായിക്കൊണ്ടിരിക്കുന്നു. മൂന്ന് വലിയ ആള്‍ ദൈവങ്ങളെ മോദി കല്‍തുറങ്കില്‍ അടച്ചത് അഭിനന്ദനം അര്‍ഹിക്കുന്നു. ശ്രീമാന്‍ പിണറായി വിജയനും താമസിയാതെ സ്വയം ദൈവങ്ങളെ അകത്താക്കി അക്രമം നിര്‍ത്താക്കുമെന്നും പ്രത്യാശിക്കുന്നു. അതിനു വേണ്ടി നാം ഒത്തൊരുമിക്കണം ഇതില്‍ ജാതിയോ മതമോ നോക്കാതെ അനീതിക്കെതിരെ നാം പോരാടണം.
ദിലീപിന്റെ കേസിലേക്കുവരാം.ഞാന്‍ തടവിലായിരുന്നപ്പോള്‍ നീ എന്നെ വന്നു കണ്ടില്ല എന്നൊരു വചനം ബൈബിളിലുണ്ടല്ലോ. ആയതിനാല്‍ ദിലീപിനെ ജയിലില്‍ കാണാന്‍ വരുന്നവരെല്ലാം മോശക്കാരാണെന്നു കരുതരുത്. ദിലീപ് ഇപ്പോഴും കുറ്റവാളിയല്ല കുറ്റാരോപിതന്‍ മാത്രമാണ്. ആയതിനാല്‍ കുറ്റം തെളിയിക്കപ്പെടുന്ന സമയം വരേയും അനുകൂലമായും പ്രതികൂലമായുമുള്ള പ്രസ്താവനകള്‍ നിര്‍ത്തലാക്കണം. നിഷ്പക്ഷമായി നിന്നുകൊണ്ട് നമുക്ക് കുറ്റവാളികളെ കണ്ടുപിടിക്കാന്‍ ശ്രമിക്കാം. ഒരു ബലാല്‍സംഗിക്ക് ഇഷ്ടം ബലാല്‍സംഗം ചെയ്യാനും, മോഷ്ടാവിന് മോഷണവും കൊലപാതകിക്ക് കൊലപാതകവുമാണ് താല്‍പര്യം. പക്ഷെ നിയമം അതിവിടെ അനുവദിക്കുന്നില്ലെന്നു മാത്രമല്ല കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷയും നല്‍കും. എന്തായാലും ഉമ്മന്‍ചാണ്ടി സാര്‍ പറയുന്നതുപോലെ നിയമം നിയമത്തിന്റെ വഴിക്കുപോകട്ടെ.

ഒരു കലാകാരന് ആവിഷ്‌ക്കാര സ്വാതന്ത്ര്യമുണ്ട് എന്നു കരുതി എന്തു തോന്നിവാസവും എഴുതാനുള്ളതല്ല സാഹിത്യലോകം. ക്രിസ്തുവിനെതിരായും ശ്രീകൃഷ്ണനെതിരായും നബിക്കെതിരായും നാടകവും കൃതികളും എഴുതിയ കോമാളികള്‍ ഉള്ള നാടാണ് കേരളം. ഒരു പാവം സെക്യൂരിറ്റിയെ കാറിടിപ്പിച്ചുകൊന്ന വലിയ പണക്കാരനായ നിഷാമിനു വേണ്ടി പ്രകടനം നടത്തിയ കാപാലികന്മാരുള്ള കേരളം കഷ്ടം തന്നെ. ഇന്ന് ദിലീപിനു വേണ്ടി വന്‍ ഒപ്പു ശേഖരണം നടത്തുവാന്‍ കേരളത്തിലെ സിനിമാതാരങ്ങള്‍ തയ്യാറായി കഴിഞ്ഞുവെന്നു മനസ്സിലാക്കാന്‍ സാധിക്കുന്നു. പ്രിയ സഹോദരന്മാരെ ഇതു തമിഴ്‌നാടല്ല കേരളമാണെന്നോര്‍ത്താല്‍ നന്ന് സാക്ഷര കേരളം വിഡ്ഢികളുടെ നാടല്ല എന്നു കൂടി ഓര്‍ത്ത് മുന്‍പോട്ട് പോകുന്നതാണ് നിങ്ങള്‍ക്ക് ഉത്തമം.

ചുരുക്കത്തില്‍ പറയാം ദിലീപ് നിരപരാധിയാകട്ടെ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. നല്ല ഒരു കലാകാരനാണ് ദിലീപ് എന്നു കരുതി ഇത്തരത്തിലുള്ള തെറ്റുകള്‍ ക്ഷമിക്കുവാന്‍ പറ്റുമോ? ഒരു സമയത്ത് എന്റെ പ്രിയപ്പെട്ട താരം ദിലീപായിരുന്നു. അമേരിക്കയില്‍ വന്നപ്പോള്‍ ഒരു ഫോട്ടോയ്ക്ക് ഞങ്ങള്‍ പോസ് ചെയ്തു ധാരാളം സംസാരിക്കുകയും ചെയ്തു. കുഞ്ഞുങ്ങളുടെ കൂടെ നിന്നും ഫോട്ടോ എടുത്തു. എന്റെ ഇളയ മകന്റെ ഇഷ്ടതാരം ദിലീപാണെന്നു പറഞ്ഞപ്പോള്‍ മാത്രമാണ് ആ മുഖത്ത് സന്തോഷം വിരിഞ്ഞത്. മറ്റു പലര്‍ക്കും ഫോട്ടോയെടുക്കുവാന്‍ അവസരം  കൊടുത്തിരുന്നുമില്ല. അദ്ദേഹം കുറ്റവാളിയാകാതിരിക്കട്ടെ എന്നു നമുക്ക് പ്രാര്‍ത്ഥിക്കാം. നേരെ മറിച്ച് ശരിയായ തെളിവുകള്‍ ദിലീപിനു നേരെയുണ്ടെങ്കില്‍ ദിലീപ് തീര്‍ച്ചയായും ശിക്ഷാര്‍ഹനാണ്. ശിക്ഷ കഴിഞ്ഞ് പശ്ചാത്തപിച്ചാല്‍ വീണ്ടും അദ്ദേഹത്തിന് ഒരു നല്ല മനുഷ്യനാകുവാന്‍ കഴിയും. തെറ്റു ചെയ്യാത്തവര്‍ ആരാണ് ഈ ലോകത്തിലുള്ളത് മദ്ദലന മറിയത്തിനുപോലും ദൈവം മാപ്പു കൊടുത്തിട്ടുണ്ട്. അതുകൊണ്ട് ദിലീപ് കുറ്റക്കാരനാണെന്നു കോടതി തെളിയിച്ചാല്‍ ശിക്ഷ ഏറ്റുവാങ്ങാന്‍ അദ്ദേഹം തയ്യാറാകണം. സ്ത്രീ സമൂഹം ആദരിക്കപ്പെടേണ്ടതാണ് ഒരു പുരുഷനും ആ സമൂഹത്തെ ചവുട്ടി മെതിക്കാന്‍ അനുവദിക്കയുമരുത്. ആയതിനാല്‍ കുറ്റം തെളിയുന്ന സമയം വരെയും ദിലീപിന് അനുകൂലമായും പ്രതികൂലമായുള്ള പ്രസ്താവനകള്‍ നിര്‍ത്തുക.

തല്‍ക്കാലം കാത്തിരിക്കാം.
മോന്‍സി കൊടുമണ്‍

Read more

പെരിയാറും ബ്രാഹ്മണിസവും ധാർമ്മിക രോഷങ്ങളും

തമിഴ് നാട്ടിലുള്ള ഈറോഡ് ടൗണിൽ 1879 സെപ്റ്റംബർ പതിനേഴാം തിയതി ഇ.വി. രാമസ്വാമി (പെരിയാർ)ജനിച്ചു. അദ്ദേഹത്തിന്റെ അച്ഛൻ വെങ്കട നായ്ക്കർ ധനികനായ ഒരു വ്യവസായി ആയിരുന്നു. ഹിന്ദു വൈഷ്ണവത്തിലെ ഒരു തീവ്ര ഭക്തനുമായിരുന്നു. 'അമ്മ മുത്തമ്മാൾ എന്ന് വിളിക്കുന്ന ചിന്ന തയ്യമ്മാൾ വീട്ടു കാര്യങ്ങളുമായി കഴിഞ്ഞിരുന്നു. കൃഷ്ണ സാമിയെന്ന  ഒരു മൂത്ത സഹോദരനും കണ്ണമ്മാൾ, പൊന്നുതോയ്‌ എന്നിങ്ങനെ രണ്ടു സഹോദരികളുമുണ്ടായിരുന്നു. ആറാം വയസിൽ സ്‌കൂൾ പഠനം തുടങ്ങി പത്താം വയസിൽ അവസാനിപ്പിച്ചു. പന്ത്രണ്ടാം വയസിൽ അപ്പനെ ബിസിനസ്സ് കാര്യങ്ങളിൽ സഹായിക്കാൻ തുടങ്ങി. 1898-ൽ പതിമൂന്നാം വയസിൽ അദ്ദേഹം നാഗമ്മാളിനെ വിവാഹം ചെയ്തു. യാഥാസ്ഥിതികയായിരുന്ന അദ്ദേഹത്തിൻറെ ഭാര്യയെ സാവധാനം തികഞ്ഞ യുക്തിവാദിയാക്കി. 1933 മെയ് പതിനൊന്നാം തിയതി നാഗമ്മാൾ നാല്പത്തിയെട്ടാം വയസിൽ മരിച്ചു. നാഗമ്മാളും പെരിയാറിനൊപ്പം വൈക്കം സത്യാഗ്രഹത്തിലും ഗാന്ധിജിയുടെ നിസഹകരണപ്രസ്ഥാനത്തിലും പങ്കെടുത്തിരുന്നു.

മതത്തിന്റെ വിശ്വാസത്തെപ്പറ്റി പെരിയാർ തന്റെ ജീവിതാനുഭവങ്ങൾ വിവരിക്കുന്നുണ്ട്. "ഞങ്ങളുടെ വീട്ടിൽ സന്യാസിമാരെയും പണ്ഡിറ്റുകളെയും പുരോഹിതരെയും ബഹുമാനിക്കണമെന്നുള്ള ഒരു ചിട്ടയുണ്ടായിരുന്നു. അവരെ ഞാൻ ഇഷ്ടപ്പെടാഞ്ഞതുകൊണ്ടു അവരെന്തു പറഞ്ഞാലും ഞാൻ അവരെ പരിഹസിക്കുമായിരുന്നു. അത് എന്റെ ഒരു വിനോദമായിരുന്നു. ഞാൻ പുരാണഗ്രന്ഥങ്ങൾ വായിച്ചിരുന്നില്ല. ആരുടേയും മതപ്രഭാഷണങ്ങൾ കേട്ടിട്ടുമുണ്ടായിരുന്നില്ല. ശൈവ-വൈഷ്‌ണവ പണ്ഡിതന്മാർ കൂടുതൽ പ്രഭാഷണങ്ങളും വിവരങ്ങളുമായി വരുമ്പോൾ അവരെ ഞാൻ ചോദ്യം ചെയ്യാനാരംഭിച്ചു. എന്റെ ചോദ്യങ്ങൾക്കുത്തരം പണ്ഡിതന്മാർ പരസ്‌പരവിരുദ്ധമായി പറയാൻ തുടങ്ങി. ഇത് എനിക്ക് പണ്ഡിതരുടെ പാണ്ഡ്യത്യത്തെ ചെളിവാരിയെറിയാനുള്ള അവസരവുമായിരുന്നു. പണ്ഡിതരോടുള്ള എന്റെ തർക്കമാണ് എന്നെ മത വിശ്വാസത്തിൽനിന്നും, പുരാണത്തിൽനിന്നും ശാസ്ത്രത്തിൽനിന്നും ദൈവത്തിൽനിന്നും അകറ്റി നിർത്തിയത്". ദ്രാവിഡരെ കീഴ്പ്പെടുത്തിയ ദൈവങ്ങളെ പൂജിക്കുന്നതിലും അദ്ദേഹം വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ബ്രാഹ്മണാധിപത്യത്തിനെതിരെ പെരിയാർ ഒരു സന്ധിയില്ലാ സമരമായിരുന്നു നടത്തിയത്.

1904-ൽ പിതാവിന്റെ നിർബന്ധപ്രകാരം പെരിയാർ ബ്രഹ്മചര്യം അനുഷ്ഠിച്ചുകൊണ്ടുള്ള സന്യാസിയായി. തന്റെ ഇരുപത്തിയഞ്ചാം വയസിൽ വാരണാസി പുണ്യസ്ഥലം സന്ദർശിക്കാൻ പോയി. അവിടെ വർണ്ണവിവേചനമില്ലാതെ ആർക്കും താമസിക്കാമെന്നു ചിന്തിച്ചു. ബ്രാഹ്മണരല്ലാത്തവരെ അവിടെയുള്ള സത്രങ്ങളിൽ താമസിക്കാൻ അനുവദിച്ചിരുന്നില്ല. ബ്രാഹ്മണൻ അല്ലാത്തതിനാൽ ഒരിടത്തും ഭക്ഷണം പോലും നൽകില്ലായിരുന്നു. വിശപ്പ് സഹിക്ക വയ്യാത്തതിനാൽ ബ്രാഹ്മണർ വലിച്ചെറിയുന്ന ഉച്ഛിഷ്ടം തിന്ന് ഭക്ഷിക്കേണ്ടി വന്നു. കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാതെ വയറു വിശന്നിരുന്ന രാമസാമി തെരുവ് പട്ടികളോട് മത്സരിച്ചു പുറത്തിട്ടിരുന്ന ഇല നക്കി വിശപ്പടക്കിയിരുന്നു. അങ്ങനെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ രാമസാമിയുടെ കണ്ണുകൾ ആ കെട്ടിടത്തിന്റെ മുകളിൽ കൊത്തിയിരുന്ന അക്ഷരങ്ങളിലേക്ക് തിരിഞ്ഞു. തമിഴ് നാട്ടിലെ ഒരു ധനികനായ ദ്രാവിഡൻ ബ്രാഹ്മണർക്ക് ദാനം കൊടുത്തതായിരുന്നു ആ കെട്ടിടം. പെട്ടെന്ന് യുവാവായിരുന്ന രാമസ്വാമികളുടെ മനസ്സിൽ പലതും വന്നുകൂടി. ഒരു ദ്രവീഡിയൻ മനുഷ്യ സ്‌നേഹി ദാനമായി കൊടുത്ത കെട്ടിടത്തിനുള്ളിൽ എന്തുകൊണ്ട് ഒരു ദ്രാവിഡന് പ്രവേശനം നിഷേധിക്കുകുകയും ഭക്ഷണം നിരസിക്കുകയും ചെയ്യുന്നുവെന്ന ചോദ്യമായിരുന്നു മനസ്സിൽ വന്നത്. ബ്രാഹ്‌മണരുടെ മനസ്സ് കഠിനവും ദയയില്ലാത്തതും വർഗീയതയും നിറഞ്ഞിരിക്കുന്നത് എന്തുകൊണ്ട്? വിശക്കുന്നവന് അന്നം കൊടുക്കാൻ മടിക്കുന്ന ഈ ബ്രാഹ്മണരുടെ ദൈവത്തെ ദ്രാവിഡർക്ക്‌ വേണോ? മരണം വരെ സവർണ്ണ മേധാവിത്വം അവർണ്ണന്റെ മേൽ അടിച്ചേൽപ്പിക്കുന്ന ബ്രാഹ്മണിസം നശിപ്പിക്കണ്ടേ? മുകളിൽ പറഞ്ഞ ചോദ്യങ്ങൾക്കൊന്നും നീതികരിക്കുന്ന ഉത്തരങ്ങൾ പെരിയാറിന്റെ മനസ്സിൽ വന്നു കൂടിയില്ല.

കാശിയിൽ(Banaras)നിന്ന് കിട്ടിയ അപമാനം അദ്ദേഹത്തെ വല്ലാതെ വേദനിപ്പിച്ചിരുന്നു. ആര്യൻ വർഗക്കാരോടും അവരുടെ കണക്കില്ലാത്ത ദൈവങ്ങളോടും എന്തെന്നില്ലാത്ത വെറുപ്പ് അന്നുമുതൽ അദ്ദേഹത്തെ അലട്ടാൻ തുടങ്ങി. ബനാറസ് അഥവാ കാശി വിശുദ്ധമായ ഒരു സ്ഥലമായിട്ടാണ് കരുതുന്നെങ്കിലും എല്ലാ വൃത്തികേടുകളുടെയും അസാന്മാർഗികതയുടേയും വ്യപിചാര ശാലകളുടേയും സങ്കേതമെന്നും പെരിയാർ രേഖപ്പെടുത്തിയിട്ടുണ്ട്. ചതിയും വഞ്ചനയും യാചകരുടെ ശല്യവും വളരെയേറെയാണ്. ഗംഗാ നദികളിൽക്കൂടി ഒഴുകി നടക്കുന്ന ശവ ശരീരങ്ങളും അദ്ദേഹത്തിൽ വെറുപ്പുണ്ടാക്കി. ബ്രഹ്‌മചര്യം പ്രതിജ്ഞ ചെയ്ത അദ്ദേഹം പുനർചിന്തനത്തിൽ വീണ്ടും കുടുംബ ജീവിതത്തിലേക്ക് പ്രവേശിച്ചു.

മതങ്ങൾ ഇന്ന് മനുഷ്യമനസ്സിൽ വിഷവും ഭയവും വർദ്ധിപ്പിക്കുന്നു. മനുഷ്യന്റെ നിസ്സഹായാവസ്ഥയെ ദൈവത്തിന്റെ മനുഷ്യർ ചൂഷണം ചെയ്യുന്നു. മതാന്ധതയുമായി നടക്കുന്ന ഭക്തജനങ്ങളെ നിത്യനരകമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുന്നു. പെരിയാർ മതത്തെ വാകൊണ്ടും പേനാകൊണ്ടും യുക്തിപൂർവം എതിർത്തിരുന്നു. നിഷ്കളങ്കരായവരെ മതത്തിന്റെ മുഖംമൂടി അണിഞ്ഞിരുന്നവർ ചതിക്കുന്നുവെന്ന് പെരിയാർ വിശ്വസിച്ചിരുന്നു. ഒരു തികഞ്ഞ യുക്തിവാദിയെന്ന് അദ്ദേഹം സ്വയം പ്രഖ്യാപിക്കുമായിരുന്നു. ഹൈന്ദവ ശാസ്ത്രങ്ങളെയും പുരാണങ്ങളെയും സ്മൃതികളെയും അദ്ദേഹം പരിഹസിച്ചിരുന്നു. ബ്രാഹ്മണ സൂക്തങ്ങൾക്കെതിരെ അക്രോശിച്ചിരുന്നു. ഈ പുരാണങ്ങളെല്ലാം മനുഷ്യനെ അന്ധവിശ്വാസത്തിലേയ്ക്ക് നയിക്കുന്നുവെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. അദ്ദേഹം ഒരിക്കൽ മതങ്ങളുടെ അർത്ഥമില്ലാത്ത ഗവേഷണ പ്രബന്ധങ്ങളെല്ലാം കത്തിച്ചു ചാമ്പലാക്കണമെന്നും പറഞ്ഞു. ദൈവ വിശ്വാസം മനുഷ്യനെ അധൈര്യനാക്കുന്നുവെന്നും വിശ്വസിച്ചിരുന്നു. മനുഷ്യന് പ്രകൃതി കനിഞ്ഞു നൽകിയ ഗുണങ്ങളും സ്ഥിരോത്സാഹവും, ജിജ്ഞാസയും ഉന്മേഷവും ദൈവ വിശ്വാസികളിൽ മങ്ങലേൽപ്പിക്കുന്നു. ദൈവ ഭയമെന്നുള്ളത് ഒരുവന്റെ വിഡ്ഢി ചിന്തകളുടെ ആരംഭമാണ്. പെരിയാർ കൂടുതലായും ആക്രമിച്ചത് ഹിന്ദു മതങ്ങളെയും അവരുടെ ദൈവങ്ങളെയുമായിരുന്നു. ദൈവങ്ങൾ മനുഷ്യന്റെ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വിഘാതമെന്നും ആദ്ദേഹം വിശ്വസിച്ചു. ഒരു മനുഷ്യൻ സ്വയം അഭിമാനിയായി ജീവിക്കണമെങ്കിൽ മതം ഉപേക്ഷിക്കണമെന്നാണ് അദ്ദേഹം ഉപദേശിച്ചത്.

മനുഷ്യന്റെ പുരോഗതിക്ക് മതം തടസ്സമാകുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു. മതം സാമൂഹിക അസമത്വങ്ങൾക്ക് ഇടയാക്കുന്നു. നീതിയും സത്യവും നിലനിർത്താൻ മതത്തിന്റെ സ്ഥാനത്ത് യുക്തിയാൽ അധിഷ്ഠിതമായ ആശയ സംവിധാനങ്ങൾ നടപ്പാക്കേണ്ടതുണ്ട്. അതിനു മതത്തെ ഇല്ലാതാക്കണം. വിശ്വാസവും അതിന്റെ കാര്യ കാരണങ്ങളാലുള്ള അന്വേഷണവും രണ്ടും വ്യത്യസ്തങ്ങളാണ്. ആദ്യം മനുഷ്യനെ സ്നേഹിക്കാനും ബഹുമാനിക്കാനും പഠിക്കൂ. അതിനു ദൈവത്തോട് സംസാരിക്കുന്നതിനേക്കാൾ മനുഷ്യൻ ആദ്യം വിവേകമുള്ളവനാകണം. യുക്തി ചിന്തകൾ മനുഷ്യനെ സമത്വത്തിലേക്ക് നയിക്കുമ്പോൾ മതം മനുഷ്യനെയും മനുഷ്യനെയും തമ്മിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നു. അന്ധവിശ്വാസങ്ങളും പീഡനങ്ങളും ചൂഷണങ്ങളും അതിനുള്ളിലുണ്ട്. മതം മനുഷ്യരെ ഭീരുക്കളാക്കുന്നു. മടിയന്മാരുമാക്കുന്നു. സമൂഹത്തിൽ താണവരായവരെ മതം ചൂഷണം ചെയ്യുന്നു. യുക്തി ചിന്തകൾ മനുഷ്യനെ സ്വതന്ത്രമാക്കുകയും ചെയ്യും. 

ദൈവം എപ്പോൾ എങ്ങനെ വന്നു. പെരിയാറിനു അതിനുത്തരമുണ്ടായിരുന്നു. മനുഷ്യൻ ചിന്തിക്കാൻ തുടങ്ങിയപ്പോൾ ദൈവത്തെപ്പറ്റിയും അവൻ ചിന്തിക്കാൻ തുടങ്ങി. ഈ പ്രകൃതി ശക്തികളെ ശാസ്ത്രീയമായി ഉൾക്കൊള്ളാൻ സാധിക്കാതെ വന്നപ്പോൾ അവൻ അതിനെയെല്ലാം ദൈവമായി കണ്ടു. അവൻ ദൈവമായി കണ്ടത് പലതും തെറ്റെന്ന് ശാസ്ത്രീയമായും തെളിയിച്ചു. ഉദാഹരണമായി സൂര്യഗ്രഹണത്തെപ്പറ്റി അവനു ഉൾക്കൊള്ളാനോ വിവരിക്കാനോ അറിയില്ലായിരുന്നു. അവൻ അതിന്റെ രാശിയും കേതുവുമായുള്ള കഥകളുണ്ടാക്കി. രണ്ടു സർപ്പങ്ങൾ വന്നു സൂര്യനെയും ചന്ദ്രനെയും വിഴുങ്ങുന്നു. ദൈവത്തിന്റെ പ്രവർത്തനഫലമെന്ന ഒരു മിഥ്യാ ബോധവും അവനിലുണ്ടായി. ഒരുവന്റെ അറിവ് വർദ്ധിക്കുംതോറും ഇങ്ങനെയുള്ള അന്ധവിശ്വാസങ്ങൾ പാടെ ഇല്ലാതാവുകയും ചെയ്യുന്നു. പെരിയാറിന്റെ അഭിപ്രായമനുസരിച്ച് ഇന്ന് ലോകത്ത് ജീവിച്ച ഒരു ദൈവ ശാസ്ത്രജ്ഞനും ദൈവമെന്ന സത്തയെന്തെന്ന് വിവരിക്കാൻ സാധിക്കില്ലെന്നാണ്. ഓരോ ദൈവ ശാസ്ത്രജ്ഞനും ദൈവത്തെപ്പറ്റി തത്ത്വ ചിന്തകളുണ്ടാക്കും. 'അതാണ് ദൈവമെന്നു പറയും.' അവരുടെ സാങ്കൽപ്പികം ആർക്കും മനസിലാകുന്നതോ വിവരിക്കാൻ സാധിക്കുന്നതോ അല്ല. മനുഷ്യ ജാതിയെയും ഈ പ്രപഞ്ചത്തെയും നിയന്ത്രിക്കുന്നത് ദൈവമെന്നു വേദജ്ഞാനികൾ പറയും. ഒരു യാചകന് ഭിക്ഷ കിട്ടുമ്പോൾ അത് ദൈവത്തിന്റെ അനുഗ്രഹംകൊണ്ടെന്ന്  യാചകനും അങ്ങനെ പറയുമെന്ന് പെരിയാർ അഭിപ്രായപ്പെട്ടിരുന്നു. ഒരുവന് ജോലി കിട്ടുമ്പോഴും ദൈവാനുഗ്രഹം കൊണ്ടെന്നു പറയും. ഇത് സത്യമെങ്കിൽ ഒരു മനുഷ്യന് നന്മ ഉണ്ടാകുന്നതിനൊപ്പം ദുഖങ്ങളേയും വിലയിരുത്തിക്കൂടെ?  ജോലി കിട്ടാതെ അലയുന്നതും അനുഗ്രഹമോ? ദൈവം സർവ്വ ശക്തനെങ്കിൽ എന്തിനാണ് മനുഷ്യൻ പ്രാർത്ഥിക്കുന്നത്? ദൈവം കാരുണ്യവാനെങ്കിൽ എന്തിനവൻ ഈ പീഡനങ്ങളും ദുരിതങ്ങളും അനുഭവിക്കണം. തിന്മ ഈ ലോകത്ത് നടമാടുമ്പോൾ അമ്പല പൂജ നമുക്കെങ്ങനെ അംഗീകരിക്കാൻ സാധിക്കും. ഈ പുണ്യ യാത്രകളും ഉത്സവങ്ങളും നടത്തിയാലേ സർവ്വ ശക്തനായ അവൻ പ്രസാധിക്കുള്ളൂപോലും!

അമ്പലങ്ങളിലും പൂജകളിലും വഴിപാടുകളിലും അർപ്പിക്കുന്ന നമ്മുടെ പണം രാജ്യത്തിനുവേണ്ടി ചെലവഴിച്ചിരുന്നെങ്കിൽ ദരിദ്രരുടെയും താണ ജനങ്ങളുടെയും നിലവാരം ഉയരുമായിരുന്നു. എന്നാൽ ഇത്തരം യുക്തി ചിന്തകളുടെ ശത്രു ദൈവമെന്നും പെരിയാർ ചിന്തിച്ചിരുന്നു. ദൈവത്തിൽ അന്ധമായ വിശ്വാസം കാരണം ബൗദ്ധികമായി കാര്യകാരണ സഹിതം ചിന്തിക്കാനുള്ള മനുഷ്യന്റെ കഴിവുകളും അവിടെ ഇല്ലാതാവുന്നു. എല്ലാം ദൈവത്താൽ സാധ്യമെന്നു ദൈവിക ചിന്തകർ പറയും. 'അവനില്ലാതെ ഒന്നും സാധ്യമല്ല' യെന്ന് വഴിനീളെ പാസ്റ്റർമാരും പ്രസംഗിക്കുന്നുണ്ട്. ദൈവിക ജ്ഞാനികൾ പറയും, 'ദൈവത്തെ നമുക്ക് കാണാൻ സാധിക്കില്ലെങ്കിലും ദൈവം അവിടെ ഉണ്ടായിരുന്നു. അവൻ ആയിരിക്കുന്നവനാകുന്നു. അവൻ എന്നും അങ്ങനെയായിരിക്കും'. പെരിയാറിന്റെ അഭിപ്രായത്തിൽ അതെല്ലാം വിഡ്ഢിത്വ ചിന്തകളെന്നാണ്. ആധികാരികമായി അവർക്ക് ഒരു വിവരണവും ദൈവത്തെപ്പറ്റി നൽകാൻ സാധിക്കില്ല. നമ്മുടെ അറിവിനുപരി ഒരു ശക്തിയുണ്ടെങ്കിൽ ആ ശക്തിയെത്തേടി നമ്മളെ എന്തിനു സ്വയം വിഡ്ഢികളാക്കണം. ദൈവമെന്നു പറയുന്നത് വ്യാജവും കെട്ടുകഥയും ഭാവനയുമാണ്. ദൈവ വാദികൾ പറയും 'ദൈവത്തെ മനസിലാക്കാൻ സാധ്യമല്ലെന്ന്'. അങ്ങനെയെങ്കിൽ അവർക്കെങ്ങനെ ദൈവത്തെ മനസിലായി? ദൈവത്തിന്റെ പ്രതിപുരുഷന്മാരായി ഇത്തരം വേദം ഓതുവാൻ അവർക്കെന്തവകാശം? പെരിയാറിന്റെ യുക്തി ചിന്തകൾ ഇങ്ങനെ പോവുന്നു, 'ദൈവം ഇല്ല, ദൈവം ഒരിക്കലും ഉണ്ടായിരുന്നില്ല, ദൈവത്തെ സൃഷ്ടിക്കുന്നവൻ വിഡ്ഢിയാണ്. ദൈവത്തെപ്പറ്റി പ്രസംഗിക്കുന്നവർ സത്യമില്ലാത്തവരാണ്. ദൈവത്തോട് പ്രാത്ഥിക്കുന്നവർ വൈകൃത ചിന്തകളുള്ള അപരിഷ്കൃതരാണ്'.

ബ്രാഹ്മണിസത്തിനെതിരായുളള യുദ്ധം പെരിയാറിനെ യുക്തിവാദത്തിൽ കൂടുതൽ ദൃഢവിശ്വസിയാക്കി. പാരമ്പര്യമായി ബ്രാഹ്മണർക്ക് പൂജാരികളെന്ന നിലയിൽ അമിതമായി ബഹുമാനം കല്പ്പിച്ചിരുന്നു. ബ്രാഹ്മണർ അവരുടെ സ്ഥാനം ദുരുപയോഗം ചെയ്യുന്നതിൽ പെരിയാർ അവരെ അമിതമായി വിമർശിച്ചിരുന്നു. മതത്തിന്റെ പാരമ്പര്യമായുള്ള വ്യവസ്തമൂലം ബ്രാഹ്മണർ ജനത്തെ ചൂഷണം ചെയ്യുന്നു. ദൈവവും മതവും ശാസ്ത്രവും പുരാണങ്ങളും ഇതിഹാസങ്ങളും ഉയർന്ന ജാതിക്കാരുടെ ആയുധങ്ങളാണ്. മണ്ണിന്റെ മക്കളെ അവർ അടിമകളാക്കുന്നു. അവരെ വർണ്ണാശ്രമ ധർമ്മമെന്നു പറഞ്ഞു നാലാംതരമോ അഞ്ചാം തരമോ ആയി വിഭജിക്കുന്നു. ബ്രാഹ്മണരെ സമൂഹത്തിലെ ഉന്നതരായി കരുതുന്നമൂലം അവർ ബ്രാഹ്മണരല്ലാത്തവരെ പീഡിപ്പിക്കുന്ന ഒരു മനസ്ഥിതിയാണുള്ളത്. ബ്രാഹ്മണരുണ്ടാക്കിയിരുന്ന നിയമങ്ങളും അനീതി നിറഞ്ഞതാണ്. മതമെന്ന് പറയുന്നത് ബ്രാഹ്മണരുടെ മേധാവിത്വം നിലനിർത്തുന്നതിനാണ്. മതത്തെ ഇല്ലാതാക്കി അവിടെ യുക്തി ചിന്തകൾ നടപ്പാക്കണമെന്ന് പെരിയാർ വാദിച്ചിരുന്നു.

പെരിയാറിന്റെ എല്ലാ പ്രസ്ഥാനങ്ങളുടെയും അടിസ്ഥാന തത്ത്വം യുക്തിവാദമെന്നു കാണാം. രാജ്യത്തുള്ള അരാജകത്വത്തിന് കാരണം നമ്മുടെ യുക്തി ചിന്തകളെ അടിച്ചമർത്തുന്നതാണെന്നു പെരിയാർ വിശ്വസിച്ചിരുന്നു. എന്ത് കാര്യങ്ങളാണെങ്കിലും വെറും വിശ്വാസത്തിന്റെ പുറത്തുപോകാതെ കാര്യ കാരണങ്ങൾ സഹിതം ചിന്തിക്കാനും പഠിക്കണം. മറ്റുളളവരുടെ ഉപദേശങ്ങളെ കണക്കാക്കാതെ തനതായി വിചിന്തനം ചെയ്യണം. ബുദ്ധിപരമായി മുന്നേറണം. നിഷേധിക്കേണ്ടത് നിഷേധിക്കണം. എന്തിനെങ്കിലും നമ്മുടെ സേവനം ആവശ്യമുണ്ടെങ്കിൽ അതിനും തയാറാകണം. നവീകരണം ആവശ്യമെങ്കിൽ ഭയരഹിതമായി നടപ്പാക്കണം. വർഗ വിവേചനമായിരുന്നു പെരിയാറിന്റെ ഏറ്റവും വലിയ പ്രശ്‍നം. ചാതുർവർണ്യ വ്യവസ്ഥ ഇല്ലാതാക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

ഹിന്ദു മതത്തിന്റെ ആരാധനയിൽ പങ്കെടുക്കുന്നുവെങ്കിൽ ബ്രാഹ്മണരെ ഉയർത്തി പിടിച്ചിരിക്കുന്നതായി കാണാം. ദ്രാവിഡരെ ശൂദ്രന്മാരും പഞ്ചമന്മാരും ആയി ചിത്രീകരിച്ചിരിക്കുന്നു. പെരിയാർ പറഞ്ഞു, ഹിന്ദു മതമെന്ന് പറയുന്നത് ഒരു മതമല്ല. ചില സ്ഥാപിത താല്പര്യക്കാരുടെ താൽപ്പര്യം അനുസരിച്ച് അജ്ഞത നിറഞ്ഞ നിരക്ഷരരെ ചൂഷണം ചെയ്യാൻ വേണ്ടി ഈ മതം സ്ഥാപിച്ചു. നാം ഈ മതം സ്വീകരിക്കണോ വേണ്ടയോ എന്ന് പെരിയാർ ചോദിക്കുന്നു? സാമൂഹിക വളർച്ചയ്ക്ക് ഈ മതം സഹായകമാണോ? പെരിയാറിന്റെ കാഴ്ചപ്പാടിൽ ദൈവവും മതവും മനുഷ്യനും ബ്രാഹ്മണരായവരുടെ സൃഷ്ടിയാണ്. ബ്രാഹ്‌മണ പ്രതാപത്തിനായുള്ളതാണ്. അദ്ദേഹം പറയുന്നു, 'ഓയിൽ വിളക്കിനു പകരം ഇലെക്ട്രിക്കൽ ബൾബ് വന്നു. കാളവണ്ടി യുഗത്തിൽ നിന്ന് ഏവിയേഷൻ വിപ്ലവം സാർവത്രികമായി. അതുപോലെ പൗരാണികവും കാലഹരണപ്പെട്ടതുമായ ദൈവത്തെയും മതത്തെയും പരിഷ്‌ക്കരിക്കേണ്ടതായുണ്ട്. 'ദൈവത്തെ മറന്ന് മനുഷ്യനെ സ്നേഹിക്കുകയെന്നതായിരുന്നു' അദ്ദേഹത്തിൻറെ ആപ്തവാക്യം.

ഭൗതിക വാദിയും യുക്തിവാദിയുമായ പെരിയാറിനു ഒരു മതങ്ങളിലും വിശ്വസമില്ലായിരുന്നു. മതങ്ങൾ നീതിയ്ക്കും സാമൂഹിക നന്മയ്ക്കും എതിരായി പ്രവർത്തിക്കുന്നുവെന്ന വിശ്വാസമായിരുന്നു അദ്ദേഹത്തിന് എന്നുമുണ്ടായിരുന്നത്. ഹിന്ദുമതം കൂടാതെ മറ്റു മതങ്ങളോടും അദ്ദേഹം മല്ലിട്ടിരുന്നു. മതങ്ങളിൽ നീതി നൽകുന്നത് ഇസ്‌ലാം മതം മാത്രമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. 'ഞാൻ ഹിന്ദുവായി ജനിച്ചതിൽ ലജ്ജിക്കുന്നു. ഞാൻ മുസ്ലിമായി മരിക്കാനും തയ്യാറായിരുന്നു. ബ്രാഹ്മണരല്ലാത്തവർ ഇസ്‌ലാമിലേക്ക് മതം മാറാനും ഒരിക്കൽ അദ്ദേഹം ആഹ്വാനം ചെയ്തു. അങ്ങനെയെങ്കിൽ അവർ ഹിന്ദുമതത്തിലെ ദുരാചാരങ്ങളിൽ നിന്ന് വിമുക്തമാകും. ഇസ്‌ലാമിൽ വർഗ വിവേചനമോ ചാതുർവർണ്യ വ്യവസ്ഥകളോയില്ല. അതെ സമയം അദ്ദേഹം മറ്റൊരു തരത്തിലും പറഞ്ഞു, ഇസ്‌ലാം നിങ്ങൾക്ക് സ്വീകാര്യമല്ലെങ്കിൽ ബുദ്ധമതവും പരിഗണിക്കാം. പെരിയാർ സ്വന്തം ജീവിതത്തിൽ ഗൗതമ ബുദ്ധനെ വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. കാരണം ബുദ്ധൻ ഹിന്ദു മതത്തിലെ ബ്രഹ്മനിലോ ആത്മത്തിലോ വിശ്വസിച്ചിരുന്നില്ല.

ക്രിസ്ത്യൻ മതത്തെ വിമർശിക്കാനും അദ്ദേഹം ശ്രദ്ധ ചെലുത്തിയിരുന്നു. ഇസ്ലാം മതവും ക്രിസ്തുമതവും സമൂഹത്തിൽനിന്ന് ഇല്ലാതാക്കാൻ സാധിക്കില്ല. ക്രിസ്തുമതത്തിൽ രണ്ടായിരം കൊല്ലം മുമ്പ് പറഞ്ഞ കാര്യങ്ങൾ ഇന്ന് കാലത്തിനു യോജിച്ചതല്ല. സ്വർഗ്ഗമെന്നു പറയുന്നത് എല്ലാ മതങ്ങൾക്കും പണം ശേഖരിക്കാനുള്ള ഒരു ഉപാധിയാണ്. "കാര്യകാരണ സഹിതം നിങ്ങൾക്ക് ക്രിസ്തുവിനെ സ്വീകരിക്കാൻ സാധിക്കുമോ? ബൈബിൾ അപകടം പിടിച്ച സന്മാർഗ്ഗത്തിലേക്കുള്ള വഴി എന്നുള്ള ആശയങ്ങൾ ഉൾക്കൊള്ളിച്ച് 'ദി ബൈബിൾ ഈസ് എ ഡേഞ്ചറസ് മോറൽ ഗൈഡ്' എന്ന ഒരു ലേഖനവും അദ്ദേഹം എഴുതിയിട്ടുണ്ട്. ബ്രാഹ്മണ സിദ്ധാന്തങ്ങളെ തകർക്കാൻ ക്രിസ്തു മതം പ്രാപ്തമല്ലെന്നും അദ്ദേഹം വിശ്വസിച്ചു. ഇന്ത്യയിലെ പ്രാചീന മതങ്ങളിലെല്ലാം ക്രിസ്തുമതമുൾപ്പടെ ബ്രാഹ്മണ സിദ്ധാന്തങ്ങൾ സ്വാധീനിച്ചിട്ടുണ്ടെന്നും പെരിയാർ വിശ്വസിച്ചിരുന്നു.

"മനുഷ്യൻ എന്ത് കൊടും പാപം ചെയ്താലും ദൈവ പ്രീതിക്കായി പാപപരിഹാരം ചെയ്‌താൽ മതിയെന്നും പുരോഹിതന് പണം നൽകിയാൽ മതിയെന്നുമുള്ള വിഡ്ഢിത്തരങ്ങളെ അദ്ദേഹം ആക്ഷേപിച്ചിരുന്നു. കുഞ്ഞുങ്ങൾ ജനിക്കാൻ മതപുരോഹിതരുടെ മന്ത്രവും വേദോച്ഛാരണങ്ങളും ദൈവത്തെ ഉണർത്തുമെന്ന വിശ്വാസവും വെറും കബളിപ്പിക്കലാണ്. പുരോഹിതന് പണം കൊടുത്താൽ ഏതു സത്യമല്ലാത്തവനും ക്രൂരനും സ്വർഗം കിട്ടും. അതേ സമയം നീതിമാനായ ഒരുവന് അമ്പല പൂജകളിൽ പങ്കാളിയായില്ലെങ്കിൽ അതേ  ദൈവം അവനു മുക്തി നൽകില്ല. എന്തു തരം പ്രാകൃത വിശ്വാസമെന്നും പെരിയാർ ചോദിക്കുന്നു. തല മുണ്ഡനം ചെയ്‌താൽ മാത്രമേ ദൈവത്തിനു പ്രീതി വരുമെന്നുള്ളത് മറ്റൊരു അന്ധവിശ്വാസമാണ്. ഒരു സമുദായത്തിൽ മാത്രം ജനിക്കുന്നവർക്ക് പൂജ ചെയ്യാൻ അനുവദിക്കുന്ന ദൈവവും യുക്തിക്ക് അനുയോജ്യമല്ല. "മതമാണ് മനുഷ്യരുടെ തിന്മകൾക്ക് കാരണം. മതം അല്ലെങ്കിൽ അന്ധവിശ്വാസം മനുഷ്യന്റെ പുരോഗതിക്ക് തടസം നിൽക്കുന്നു. യുക്തി ചിന്തകൾകൊണ്ട് മതങ്ങളെ നിരോധിക്കണം. ചാതുർ വർണ്ണ വ്യവസ്ഥയും ബ്രാഹ്മണ മേധാവിത്വവും അവസാനിപ്പിക്കണം." പെരിയാറിന്റെ ഇത്തരം തത്ത്വചിന്തകൾ അദ്ദേഹത്തിൻറെ അനുയായികളെ സ്വാഭിമാന ബോധമുള്ളവരാക്കിയിരുന്നു.

ഈറോഡിലെ ധനികനായ ഒരു വ്യാപാരിയായിരുന്നെങ്കിലും അദ്ദേഹം സ്വന്തം വ്യവസായ സ്ഥാപനങ്ങൾ ഉപേക്ഷിച്ച് 1905 മുതൽ പൊതു ജീവിതത്തിലേക്ക് പ്രവേശിച്ചു. സാമൂഹിക സേവനമായിരുന്നു ലക്ഷ്യം. ഒരിക്കൽ ഈറോഡ് മുഴുവൻ വസന്ത എന്ന പകർച്ച വ്യാധി ബാധിച്ചു. നൂറു കണക്കിന് ജനം മരിക്കുകയും ആയിരക്കണക്കിനു ജനം ജീവനുവേണ്ടിയുള്ള മുറവിളിയും മുഴക്കിയിരുന്നു. എന്നാൽ മനുഷ്യ സ്നേഹിയായ പെരിയാർ മറ്റു ധനികരെപ്പോലെ നാട്ടിലെ ദുരവസ്ഥകൾ കണ്ടില്ലെന്ന് നടിച്ചില്ല. മരിച്ച ശരീരങ്ങൾ അദ്ദേഹം തോളിൽ ചുമന്നുകൊണ്ട് അടക്കുന്ന സ്ഥലങ്ങളിൽ എത്തിച്ചു കൊണ്ടിരുന്നു. പകരുന്ന പ്ളേഗ് ബാധിതരായവരെ ആരും കൈകൾ കൊണ്ട് സ്പർശിക്കാൻ തയ്യാറാകുമായിരുന്നില്ല. മരണാചാരങ്ങളിലും പങ്കു കൊള്ളില്ലായിരുന്നു.

1918-ൽ പെരിയാർ ഈറോഡ് മുനിസിപ്പാലിറ്റിയുടെ ചെയർമാനായിരുന്നു. അക്കാലങ്ങളിൽ  രാജഗോപാലാചാരിയുമായി അടുത്ത സൗഹാർദ്ദ ബന്ധമുണ്ടായിരുന്നു. 1919-ൽ രാജഗോപാലാചാരിയുടെ നാഷണൽ കോൺഗ്രസ്സ് പാർട്ടിയിൽ ചേരാൻ പെരിയാറിനെ ക്ഷണിച്ചു. ഈറോഡ് മുനിസിപ്പാലിറ്റിയുടെ ചെയർമാൻ സ്ഥാനം രാജി വെച്ച് അദ്ദേഹം കോൺഗ്രസിൽ പ്രവർത്തിക്കാൻ തുടങ്ങി. 1920ൽ മഹാത്മാ ഗാന്ധിയോടൊപ്പം ബ്രിട്ടീഷുകാർക്കെതിരെ നിസഹകരണ പ്രസ്ഥാനത്തിൽ പങ്കു ചേർന്നു. നിസഹകരണ പ്രസ്ഥാനമായി സഹകരിച്ച കാരണം അറസ്റ്റുകൾ ഒന്നൊന്നായി സ്വീകരിച്ചുകൊണ്ടിരുന്നു. മഹാത്മാ ഗാന്ധിയെ മനസുകൊണ്ട് ആദർശവാനായി സ്വീകരിച്ച കാരണം ഗാന്ധിയുടെ ഓരോ വാക്കും പെരിയാർ ദൈവ വാക്കായി കരുതിയിരുന്നു. ഉദാഹരണമായി ഖാദി വസ്ത്രം ധരിക്കാൻ ഗാന്ധി ആഹ്വാനം ചെയ്തപ്പോൾ അദ്ദേഹത്തിനുണ്ടായിരുന്ന വിശിഷ്ട വിദേശ വസ്ത്രങ്ങൾ ഒന്നായി ബഹിഷ്‌കരിച്ചു. അദ്ദേഹത്തിൻറെ കുടുംബത്തിലുള്ള എല്ലാവരെയും എൺപതു വയസുള്ള അമ്മയെയും ഖാദി വസ്ത്രം ഉടുപ്പിച്ചു. പിന്നീട് പെരിയാർ തമിഴ് നാട് കോൺഗ്രസിന്റെ പ്രസിഡണ്ടായി.

അമ്പലങ്ങളുടെ പട്ടണമെന്നറിയപ്പെട്ടിരുന്ന വൈക്കത്ത് ഈഴവർക്ക് അമ്പല വഴികളിൽക്കൂടി നടക്കാൻ അനുവാദമില്ലായിരുന്നു. അതുകൊണ്ടു കോൺഗ്രസ്സ് പാർട്ടി അവിടെ സത്യാഗ്രഹം തുടങ്ങി. സമരങ്ങളുടെ വിജയത്തിനായി തമിഴ്‌നാട്ടിൽ നിന്നും പെരിയാറിനോട് അവിടെ വരുവാനും സത്യാഗ്രഹത്തിന്റെ നേതൃത്വം എടുക്കാനും ആവശ്യപ്പെട്ടു. അദ്ദേഹം നേതൃത്വം ഏറ്റെടുക്കുകയും അറസ്റ്റ് വരിക്കുകയും ചെയ്തു. ഒരു വർഷത്തോളം ജയിൽ ശിക്ഷ കിട്ടി. സത്യാഗ്രഹം ഏകദേശം ഒരു വർഷത്തോളം നീണ്ടു നിന്നു'. അതിനുശേഷം തെരുവുകൾ താണ ജാതികൾക്കും തുറന്നു കൊടുത്തു. വൈക്കം സത്യാഗ്രഹത്തിന്റെ വിജയം പെരിയാറിനെ സംബന്ധിച്ച ഒരു ചരിത്ര നേട്ടമായിരുന്നു. കോടാനുകോടി ജനങ്ങളുടെ ആരാധ്യ പുരുഷനായും അറിയപ്പെടാൻ തുടങ്ങി.

1950-ൽ 'പൊന്മൊഴികൾ' എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിന് അദ്ദേഹത്തെ ശിക്ഷിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയ്തു. അമ്പലങ്ങളിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ബിംബങ്ങൾക്ക് യാതൊരു ദൈവികമായ ശക്തിയില്ലെന്ന പ്രചാരണങ്ങളും റാലികളും സംഘടിച്ചുകൊണ്ടിരുന്നു. അദ്ദേഹത്തിൻറെ അനുയായികൾ പൊതുസ്ഥലങ്ങളിൽ വിനായകന്റെ ബിംബങ്ങൾ തകർക്കാൻ തുടങ്ങി.1958-ൽ വർണ്ണ വിവേചനത്തിനെതിരെയും പെരിയാറിന്റെ സമരങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ബ്രാഹ്മണരുടെ ഹോട്ടലുകളുടെ മുമ്പിൽ 'ബ്രാഹ്മണ ഹോട്ടൽ' എന്ന് പേരുകളുള്ള ബോർഡുകൾ അവർ ഉയർന്ന ജാതിയെന്നു കാണിക്കാൻ തൂക്കിയിടാറുണ്ടായിരുന്നു. 'ബ്രാഹ്മണ' എന്ന പേരുള്ള ഹോട്ടലിലെ ബോർഡുകൾ നശിപ്പിക്കാൻ പെരിയാർ ആഹ്വാനം ചെയ്തു. അതുമൂലം 'ബ്രാഹ്മണ' എന്ന് പേരുള്ള ബോർഡുകളെല്ലാം തമിഴ്‌നാട്ടിലെ ഹോട്ടലുകളിൽ നിന്നും നീക്കം ചെയ്തു. അദ്ദേഹത്തിൻറെ അനുയായികൾ ബ്രാഹ്മണരുമായി ഏറ്റുമുട്ടലുകൾ ആരംഭിച്ചപ്പോൾ പെരിയാറിനെ അറസ്റ്റ് ചെയ്തു ആറു മാസം ശിക്ഷിച്ചു.

1967-ൽ സി.എൻ. അണ്ണാദുരെ തമിഴ്നാടിന്റെ മുഖ്യമന്ത്രിയായി. അദ്ദേഹത്തിന്റെ  'ഡി. എം. കെ.' പാർട്ടിയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയിരുന്നു. തിരുച്ചിറപ്പള്ളിയിൽ പോയി പെരിയാറിന്റെ ഉപദേശവും അനുഗ്രഹവും മേടിച്ച ശേഷമാണ് അണ്ണാദുരെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രി പദം ഏറ്റെടുത്തത്. പെരിയാറിന്റെ വലംകൈ ആയിരുന്ന അണ്ണാദുരെ മദ്രാസ് സ്റ്റേറ്റിന് 'തമിഴ്‌നാട്' എന്ന പേര് നൽകി. കേന്ദ്ര സർക്കാർ നിർദ്ദേശിച്ച മൂന്നു ഭാഷകൾക്ക് പകരം തമിഴും ഇംഗ്ലീഷും മാത്രം പഠിച്ചാൽ മതിയെന്ന നിയമം പാസ്സാക്കി.പെരിയാറിന്റെ യുക്തിവാദി ആശയങ്ങൾ ഉൾക്കൊണ്ട അണ്ണാദുരെ, ഗവണ്മെന്റ് ഓഫിസുകളിൽ നിന്നും ഹിന്ദു ദേവന്മാരുടെ പടങ്ങളും പ്രതിമകളും നീക്കം ചെയ്യാൻ സർക്കുലർ കത്തുകൾ അയച്ചു. അണ്ണാദുരയുടെ ചീഫ് സെക്രട്ടറി ഒരു ബ്രാഹ്മണനായിരുന്നു.

1973 ഡിസംബർ ഇരുപത്തി നാലാം തിയതി മഹാനായ ചിന്തകനും ലോകം അറിയപ്പെട്ടിരുന്ന യുക്തിവാദിയും ആയ പെരിയാർ മരണമടഞ്ഞു. ലക്ഷോപലക്ഷം ആരാധകരായ തമിഴരെ പെരിയാറിന്റെ വേർപാട് ദുഃഖിതരാക്കിയിരുന്നു. തമിഴ്‌നാട് മുഴുവൻ ദുഃഖ ആചരണം പ്രഖ്യാപിക്കുകയും ഔദ്യോഗികമായി ശവസംസ്‌ക്കാര ചടങ്ങുകൾ സ്റ്റേറ്റിന്റെ ചുമതലയിൽ നിർവഹിക്കുകയും ചെയ്തു.

ശാസ്ത്രവും മതവും തമ്മിൽ രണ്ടു ധ്രുവങ്ങളിലാണ് സഞ്ചരിക്കുന്നത്. മതത്തിന്റെ ഏറ്റവും വലിയ ശത്രു ശാസ്ത്രമാണ്. നമ്മുക്കു ലഭിച്ചിരിക്കുന്ന സാംസ്ക്കാരികതയുടെ ഈ യുഗം ആകാശത്തുനിന്ന് പൊട്ടി മുളച്ചതല്ല. ഓരോ സംസ്ക്കാരങ്ങളും ആധുനികതയുടെ വളർച്ചയും അറിവിന്റെ പരിണിതഫലമായി ഉണ്ടായതാണ്. ശാസ്ത്രത്തിന്റെ കുതിച്ചുകയറ്റം അതിനൊരു നിദാനമായിരുന്നു. വാസ്തവത്തിൽ ശാസ്ത്രത്തിന്റെ വളർച്ചയ്ക്ക് മതം എന്നുമൊരു വിലങ്ങു തടിയായിരുന്നു. ശാസ്ത്രീയമായി ചിന്തിക്കാൻ മതമൊരിക്കലും നമ്മെ അനുവദിച്ചിരുന്നില്ല. മതത്തെ ലാഭം ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു വ്യവസായ സ്ഥാപനമോ ഫാക്ടറിയോടോ ഉപമിക്കാം. അതൊരു ബിസിനസ്സ് സ്ഥാപനമല്ലെങ്കിൽ പുരോഹിതരും മെത്രാന്മാരും രൂപത മേധാവികളും ശങ്കര മഠങ്ങളും ആശ്രമങ്ങളും ശങ്കരാചാര്യന്മാരും സായി ബാബായും കുന്നുകൂട്ടിയിട്ടിരിക്കുന്ന ഇത്രമാത്രം സ്വത്തുക്കളുടെ അധിപന്മാരായതെങ്ങനെ? തിരുപ്പതിയിലെ അമ്പലങ്ങളും വേളാങ്കണ്ണി പള്ളിയും ഓരോ മാസവും സമാഹരിക്കുന്ന സ്വർണ്ണം, വെള്ളികൾക്ക് ഒരു അതിരില്ല. അതിന്റെ ഉത്തരം വളരെ ലളിതമാണ്. മതമെന്ന് പറയുന്നത് ലാഭമുണ്ടാക്കുന്ന ഒരു വ്യവസായം മാത്രം. മതവും ബ്രാഹ്മണിസവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ചെറുത്തു നിന്ന ഇരുപതാം നൂറ്റാണ്ടിലെ വീരനായകനായ ഇ.വി. രാമസ്വാമി പെരിയാറെന്ന  യുക്തിവാദി ചരിത്രത്തിൽ എന്നുമെന്നും സ്ഥായിയായ ഒരു നക്ഷത്രമായി അണയാത്ത ദീപമായി ജ്വലിച്ചുകൊണ്ടിരിക്കും.

Read more

നായർ സമുദായവും സാംസ്ക്കാരിക ചരിത്രവും

ഹിന്ദുമതത്തിലെ പുരാതന ജനവിഭാഗമായ നായന്മാരുടെ വ്യക്തമായ ഒരു ചരിത്രം എഴുതുക എളുപ്പമല്ല. വർണ്ണ വിഭാഗങ്ങളിൽ നായർ സമൂഹങ്ങൾ ചാതുർ വർണ്ണ്യത്തിനു പുറത്തുള്ളവരെങ്കിലും ബ്രാഹ്മണരുടെ വരവോടെ ഇവരെ സവർണ്ണരായി പരിഗണിച്ചിരുന്നു. സത് ശൂദ്രന്മാരെന്നും അറിയപ്പെട്ടിരുന്നു. ഭൂരിഭാഗം ചരിത്ര ചിന്തകരുടെ നായന്മാരെപ്പറ്റിയുള്ള വീക്ഷണങ്ങൾ വെറും അനുമാനങ്ങളിൽ ഒതുങ്ങിയിരിക്കുന്നതായി കാണാം. അവരുടെ പഴങ്കാല മൂല്യങ്ങളെപ്പറ്റി ചരിത്രകാരുടെ ഗ്രന്ഥപ്പുരകളിൽ അധികമൊന്നുമില്ല. അവരെപ്പറ്റി പോർട്ടുഗീസുകാരുടെ വരവിനു മുമ്പുള്ള ചരിത്ര വസ്തുതകൾ അവ്യക്തവും അപൂർണ്ണവുമാണ്. 

നായന്മാരിൽ അനേകം ഉപാന്തരവിഭാഗങ്ങളുണ്ട്. പൊതുവായി അവരെ കിരിയത്തുനായർ, ഇല്ലത്തുനായർ, സ്വരൂപത്തു നായർ, പാദമംഗലം നായർ എന്നിങ്ങനെ നാലുതരങ്ങളായും തിരിച്ചിട്ടുണ്ട്. കിരിയത്തു നായന്മാർ മലബാറിലും കൊച്ചിയിലും കൂടുതലായും കാണപ്പെടുന്നു. ബ്രാഹ്മണരുമായി സംബന്ധത്തിൽ ഏർപ്പെടാതെ വർഗശുദ്ധി ഇവർ പാലിച്ചിരുന്നു. രാജാവിനു വേണ്ടി യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ക്ഷത്രീയ വർഗങ്ങളായി ഇവരെ കരുതുന്നു. ഇല്ലത്തു നായന്മാർ നമ്പൂതിരി കുടുംബങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടു കഴിഞ്ഞിരുന്നു. കൃഷിയും സൈനിക ജോലിയുമായി ഇവർ ഉപജീവനം നടത്തിയിരുന്നു. സ്വരൂപത്തുനായന്മാർ രാജാക്കന്മാരുടെയും നാടുവാഴികളുടെയും സഹായികളായിരുന്നു. എന്നാൽ ഇവരേക്കാൾ കൂടിയ നായർ ജാതിയായ ഇല്ലത്തു നായന്മാരും രാജസേവ ചെയ്തിരുന്നു. പാദമംഗലം നായന്മാർ തമിഴ്‌നാട്ടിൽനിന്ന് വന്നവരാണ്. ഇവരെ നായന്മാരായി നാട്ടു നായന്മാർ അംഗീകരിക്കുന്നില്ല. ഇവർ വിവാഹ സമയം വരൻ വധുവിന്റെ കഴുത്തിൽ താലി കെട്ടുന്നത് ദേവന്റെ സന്നിധാനത്തിലായതുകൊണ്ടാകാം പാദ മംഗലം നായന്മാരെന്നു വിളിക്കുന്നത്.

'നായർ' എന്നുള്ളത് സംസ്കൃത വാക്കായ നായകനിൽനിന്നു വന്നുവെന്നു വ്യഖ്യാനിക്കുന്നു. അതിന്റെ അർത്ഥം നേതാവെന്നാണ്. തെക്കേ ഇന്ത്യയിൽ നായകനെന്ന വാക്ക് പല വിധത്തിൽ അറിയപ്പെടുന്നു. നായകൻ, നായ്ക്കർ, നായക് എന്നെല്ലാം പദങ്ങളുണ്ട്. മറ്റുള്ള സംസ്ഥാനങ്ങളിലെ പദങ്ങളുമായി നായർ എന്ന വാക്കിനു എന്തെങ്കിലും ബന്ധമുള്ളതായി സ്ഥിതികരിച്ചിട്ടില്ല. നായന്മാരുടെ എല്ലാ ഉപവിഭാഗങ്ങളും പേരിന്റെ കൂടെ ജാതിപ്പേരും ഉപയോഗിക്കുന്നുണ്ട്. ബഹുമാന സൂചകമായിട്ടാണ് അവർ കുലനാമം പേരിന്റെകൂടെ ചേർക്കാറുള്ളത്. ഫ്യൂഡൽ മനസ്ഥിതി ചിന്തകളാണ് പേരിന്റെ കൂടെ ജാതിപ്പേരും കൂട്ടി ചേർക്കാൻ അവരെ പ്രേരിപ്പിക്കുന്നതും. അടിയോടി, ഇളയിടം, കൈമൾ, കർത്താ, കുറുപ്പ്, മന്നാഡിയാർ, മേനോൻ, നമ്പിയാർ, നായനാർ, നെടുങ്ങാടി, പണിക്കർ, പിള്ളൈ, തമ്പി, ഉണ്ണിത്താൻ, വല്യത്താൻ, വാഴുന്നോർ, എന്നിങ്ങനെ അനേക കുലനാമങ്ങളിൽ നായന്മാരെ അറിയപ്പെടുന്നു. 

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടത്തിൽ ജീവിച്ചിരുന്ന ശ്രീ ചട്ടമ്പി സ്വാമികൾ തന്റെ പ്രാചീന മലയാളത്തിൽ രചിച്ച പുസ്തകങ്ങളിൽ നായന്മാരുടെ ഉത്ഭവത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. തമിഴ് പുസ്തകങ്ങളിൽ നായന്മാരുടെ ആരംഭ ചരിത്രത്തെപ്പറ്റി സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. പക്ഷെ അനുബന്ധമായി ഒരു തമിഴ് പുസ്തകത്തിന്റെ പേരും അദ്ദേഹത്തിൻറെ കൃതികളിലില്ല. നായന്മാർ സർപ്പാരാധനക്കാരായിരുന്നെന്നും ചരിത്രത്തിന്റെ തുടക്കം മുതൽ അവർ കേരളത്തിൽ ഉണ്ടായിരുന്നെന്നും നെടുനീളം സ്വാമിയുടെ പുസ്തകങ്ങളിൽ വിവരിച്ചിട്ടുണ്ട്. ഭൂമിക്കവകാശികൾ നായന്മാർ മാത്രമായിരുന്നുവെന്നും ഉറപ്പിച്ചു പറയുന്നു.  

തമിഴ് നാട്ടിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലും സർപ്പാരാധനയുണ്ട്. പ്രാകൃത ജാതികളും സർപ്പത്തെ ആരാധിച്ചിരുന്നു. ആ സ്ഥിതിക്ക് സർപ്പാരാധനയുടെ അടിസ്ഥാനത്തിൽ നായന്മാരുടെ ചരിത്രം നിർണ്ണയിക്കാൻ സാധിക്കില്ല. കൂടാതെ കേരളത്തിലെ സർപ്പാരാധനയിൽ ഒപ്പം പ്രത്യേക രീതിയിലുള്ള ആചാരങ്ങളും നാടൻ പാട്ടുകളുമുണ്ട്. അത് വേറിട്ട മറ്റൊരു ജാതിയായ പുള്ളുവരാണ് പാടുന്നത്. നായന്മാരല്ല. സർപ്പാരാധന നടത്തുമ്പോൾ അമ്പലത്തിനുള്ളിലോ പുറമെയോ നായന്മാർക്കുള്ള പങ്ക് വ്യക്തമല്ല. ഈ സ്ഥിതിക്ക് സർപ്പാരാധനയുടെ അടിസ്ഥാനത്തിൽ നായന്മാരുടെ ചരിത്രം എഴുതുന്നവർ തെറ്റായ വിവരങ്ങൾ ചരിത്രമായി പ്രചരിപ്പിക്കുന്നുവെന്ന് വേണം അനുമാനിക്കാൻ. നാഗന്മാർ ഇന്ത്യ ഭരിച്ചിരുന്നുവെന്നും നായന്മാർ നാഗന്മാരുമായി ബന്ധമുണ്ടെന്നുമാണ് മറ്റൊരു തത്ത്വം. എന്നാൽ നാഗാലാൻഡിൽ ഉള്ളവർ മംഗോളിയൻ വർഗക്കാരാണ്. ചൈനയിൽ മംഗോൾ രാജവംശം നശിച്ചപ്പോൾ പതിനാറാം നൂറ്റാണ്ടിൽ കുടിയേറിയവരാണ് നാഗന്മാർ. അവർക്ക് സർപ്പത്തെ ആരാധിക്കുന്ന ഒരു പാരമ്പര്യവും ഇല്ല. വാസ്തവത്തിൽ നാഗന്മാർ എന്നത് ഒരു വർഗ്ഗമല്ല.

കേരളത്തിൽ സർപ്പാരാധനയോടനുബന്ധിച്ചുള്ള കഥകളിൽ നിരവധി വ്യാഖ്യാനങ്ങളുണ്ട്. ഈ വ്യാഖ്യാനങ്ങളെല്ലാം ഇതര സംസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തവുമാണ്. സർപ്പാരാധന, 'രാഹുവും കേതുവും' എന്ന ജ്യോതിഷ ഭാവനകളിലുള്ള രണ്ടു ഗ്രഹങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. അത് സൂര്യഗ്രഹണത്തെ സംബന്ധിച്ച് ഹിന്ദുക്കളുടെ ഇടയിലുള്ള വിശ്വാസമാണ്. സൂര്യഗ്രഹണ സമയം രാഹു, ചന്ദ്രനെ വിഴുങ്ങുന്നുവെന്ന് ഒരു വിശ്വാസമാണ് അവരുടെയിടയിലുള്ളത്. ചന്ദ്രനെ സർപ്പം വിഴുങ്ങുന്നുവെന്നും വിശ്വാസം ഉണ്ട്. ഭയംകൊണ്ട് രാഹുവിൽനിന്നും സംഭവിക്കാവുന്ന വിനാശ കാലം ഒഴിവാക്കാൻ സർപ്പാരാധന നടത്തുന്നു. സർപ്പത്തെ അവർ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതാണ് കാരണം.

സാമൂഹിക വിജ്ഞാനികളായ ചിലരുടെ അഭിപ്രായത്തിൽ നായന്മാർക്ക് തദ്ദേശജന്യമായ ഒരു  സംസ്ക്കാരത്തെ ചൂണ്ടി കാണിക്കാൻ സാധിക്കില്ലെന്നുള്ളതാണ്. അവരെ, പാരമ്പര്യങ്ങളും ആചാരങ്ങളുമനുസരിച്ച് കേരളത്തിലെ മറ്റു ജനവിഭാഗങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. നായന്മാർ നേപ്പാളിലെ 'നേവാർ' വർഗക്കാരെന്ന ഒരു തത്ത്വമുണ്ട്. അവരുടെ തനതായ ഭവന നിർമ്മാണ കലാശൈലിയും ചാതുര്യവും അതിനു തെളിവാണ്. മരുമക്കത്തായം നായന്മാർക്കും നേപ്പാളിലെ നേവാർ സമൂഹത്തിനും പൊതുവിലുള്ളതാണ്. അതുപോലെ സ്വത്തവകാശവും 'അമ്മ വഴികളിൽ മരുമക്കൾക്കു ലഭിക്കുമായിരുന്നു. 

പരിശുരാമൻ എന്ന ഐതിഹ്യ കഥയുടെ അടിസ്ഥാനത്തിലും നായന്മാരെപ്പറ്റി പരാമർശനങ്ങളുണ്ട്. നായന്മാരുടെ പൂർവിക വംശം ബ്രാഹ്മണരെന്നാണ് ഒരു കഥ. പരിശുരാമന്റെ ക്ഷത്രീയ വിരോധം മൂലമുള്ള ശാപമോചനത്തിനായി ബ്രാഹ്മണരായിരുന്ന ഇവർ പൂണൂൽ പൊട്ടിച്ചു തെക്ക് താമസം തുടങ്ങിയെന്നും വിശ്വസിക്കുന്നു. അവരുടെ നാഗാരാധനയും കളരിപ്പയറ്റും അഭ്യാസങ്ങളും പൂണൂലു ധരിക്കാത്തതും ഈ തത്ത്വങ്ങൾക്ക് ബലം നൽകുന്നു. പഴയ തമിഴ് പുസ്തകങ്ങൾ വിശകലനം ചെയ്തിരുന്ന ചട്ടമ്പി സ്വാമികളുടെ അഭിപ്രായത്തിൽ നാഗന്മാർ നാഗ പ്രഭുക്കളായിരുന്നുവെന്നും ചേര രാജ്യത്തിലെ ജന്മികളായിരുന്നുവെന്നും എഴുതിയിട്ടുണ്ട്. നായന്മാർ ബ്രാഹ്മണർക്ക് മുമ്പ് ഇവിടെയുണ്ടായിരുന്നുവെന്നും ക്ഷത്രിയന്മാരുടെയും രാജാക്കന്മാരുടെയും പിന്തുടർച്ചക്കാരെന്നുമാണ് ചട്ടമ്പി സ്വാമി എഴുതിയിരിക്കുന്നത്. 

വിദേശത്തുനിന്നു വന്ന ചില യാത്രക്കാരുടെ രേഖകളിൽ നിന്നും നായന്മാർ വളരെ കുലമഹിമയുള്ള യോദ്ധാക്കളായിരുന്നുവെന്നു എഴുതപ്പെട്ടിട്ടുണ്ട്. ഒരു ഗ്രീക്ക്സഞ്ചാരിയായ മേഗസ്തീനോസ് എന്ന യാത്രികന്റെ രേഖകളിൽ മലബാറിലെ നായന്മാരെപ്പറ്റിയും ചേര രാജാക്കന്മാരുടെ ഭരണത്തെപ്പറ്റിയുമുള്ള പരാമർശനം ഏറ്റവും പഴക്കമേറിയതെന്നും കരുതുന്നു. എന്നിരുന്നാലും നായന്മാരുടെ ഉത്ഭവകഥ തികച്ചും അനശ്ചിതത്വത്തിലും പരസ്പ്പര വിരുദ്ധങ്ങളായ സംഭാവ്യകതകൾ നിറഞ്ഞതുമാണ്. 

വർണ്ണ വ്യവസ്ഥകൾക്ക് തുടക്കമിട്ടത് നമ്പൂതിരിമാരുടെ വരവിനുശേഷമാണ്. രണ്ടാം ചേരവംശ രാജാവായിരുന്ന രാമ വർമ്മ കുലശേഖര രാജാവിന്റെ കാലത്ത് (1020-1102) ചോളന്മാർ ചേര രാജ്യത്തെ ആക്രമിച്ചിരുന്നു. നായന്മാർ ചാവേറുകളായി ചേര രാജാക്കന്മാർക്കുവേണ്ടി യുദ്ധം ചെയ്തു. ചേരന്മാർ നായന്മാരായിരുന്നോ, അതോ നായന്മാർ ചേരരാജാക്കന്മാരുടെ യോദ്ധാക്കളോയെന്നത്, ചരിത്ര രേഖകളിൽ അവ്യക്തമാണ്.

'ശ്രീ നാഗം അയ്യ' 1901-ൽ എഴുതിയ ട്രാവൻകൂർ സ്റ്റേറ്റ് മാനുവലിൽ നായന്മാരുടെ സാമൂഹിക ജീവിതത്തെപ്പറ്റി വിവരിച്ചിട്ടുണ്ട്. ആരോഗ്യവാന്മാരായ നായന്മാരും നായർ സ്ത്രീകളും ഇന്ത്യയിൽ ഏറ്റവും സൗന്ദര്യമുള്ളവരെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വളരെയധികം ശുചിത്വ ബോധമുള്ളവരാണ് നായന്മാർ. അവരുടെ വേഷങ്ങളിലും ലാളിത്യമുണ്ട്. ഭക്ഷണ രീതികളും ജീവിത രീതികളും വ്യത്യസ്തവും സസ്യാഹാരികളുമായിരുന്നു. പുരുഷന്മാർ തലയിൽ മുമ്പിൽ കിടക്കുന്ന തലമുടി കൂട്ടിക്കെട്ടി ഒരു കുടുമ വെച്ചിരിക്കും. 'കുടുമ' തമിഴ് ബ്രാഹ്മണരുടെ രീതിയിൽ വലതു ഭാഗത്തോ ഇടത്തു ഭാഗത്തോ ആകാം. സ്ത്രീകൾക്ക് നീണ്ട തലമുടി കാണും. അവർ അത് വൃത്തിയായി സൂക്ഷിക്കുകയും ചെയ്യും. കൂടെ കൂടെ കുളിക്കുകയും തലമുടിയിൽ എണ്ണ പെരട്ടിയും തലമുടി ചീപ്പുകൊണ്ട് ചീകിക്കൊണ്ടുമിരിക്കും. തലമുടി ബണ്ണുപോലെ ഉച്ചിയിലോ സൈഡിലോ കെട്ടി വെക്കും. അവരുടെ അന്നുള്ള വേഷവിധാനങ്ങൾ പരിഷ്കൃതമായ രാജ്യങ്ങൾക്കും മാതൃകയായിരുന്നു. 

നായന്മാരിലെ പുരുഷന്മാർ കൗപീനം ധരിച്ചിരുന്നു. നാലടി നീളത്തിലുള്ള ഒരു മുണ്ടും അരയ്ക്ക് ചുറ്റും ഉടുത്തിരിക്കും. തോളിൽ ഒരു തുകർത്തുമുണ്ടായിരിക്കും. ഉടുത്തിരിക്കുന്ന മുണ്ടു വടക്കേ ഇന്ത്യക്കാർ കാലിനോട് ചേർത്തു താറു പാച്ചുന്നതുപോലെ നായന്മാർ ചെയ്തിരുന്നില്ല. പാദം വരെ എത്തുന്ന മുണ്ടായിരുന്നു ധരിച്ചിരുന്നത്. തോളിൽ ഇട്ടിരിക്കുന്നതിനെ നേര്യത് എന്ന് പറയുന്നു. പുറത്തു പോകുന്ന സമയം നേര്യതു തലയിൽ ചുറ്റിയിരിക്കും. സ്ത്രീകൾ കൂടുതലും പട്ടുകരയുള്ള മുണ്ടുകൾ ഉടുത്തിരുന്നു. ഇരുപതാം നൂറ്റാണ്ടു വരെ റൗക്ക വേഷങ്ങളായിരുന്നു സ്ത്രീകൾ ധരിച്ചിരുന്നത്. അവരുടെ വേഷവിധാനങ്ങൾ ഇന്ന് നിലവിലില്ല. ആധുനിക വേഷങ്ങൾ പാടെ പഴയ സാംസ്ക്കാരിക വേഷങ്ങളെ  പരിപൂർണ്ണമായും മാറ്റിക്കളഞ്ഞു. പുരുഷന്മാർ കഴുത്തിൽ മന്ത്രതകിട് കെട്ടുന്നതുകൂടാതെ കാതും കിഴിച്ചു കമ്മലിട്ടിരുന്നു. സാമ്പത്തിക സ്ഥിതിയുള്ളവർ വിലകൂടിയ മുത്തുകൾ പതിച്ച കമ്മലുകൾ ധരിക്കുമ്പോൾ സ്ത്രീകൾ കഴുത്തു നിറയെ ആഭരണങ്ങളും ധരിച്ചിരുന്നു. ധനികരായ സ്ത്രീകൾ വജ്ര രത്നം പതിപ്പിച്ച മുക്കുത്തിയും വെള്ളി, സ്വർണ്ണ പാദസ്വരങ്ങളും അണിഞ്ഞിരുന്നു. 

ധനികരായ നായന്മാർക്ക് നാലുകെട്ട് വീടുകളും ചിലർക്ക് എട്ടുകെട്ടു വീടുകളും പടിപ്പുരകളുമുണ്ടായിരുന്നു. മരങ്ങൾ ഉൾപ്പടെ ഓരോ കുലത്തിനും സർപ്പക്കാവുകളും കാണും. ചുരുക്കം ധനികരായ നായന്മാർക്ക് സർപ്പക്കാവിനടുത്ത് അമ്പലവും ഉണ്ടായിരിക്കും. സർപ്പാക്കാവിൽ താന്ത്രിക മന്ത്രങ്ങളടങ്ങിയ ആരാധനയ്‌ക്കൊപ്പം പൂജാവിധി അനുസരിച്ചുള്ള സ്നാനവും എടുക്കാറുണ്ട്. ശുദ്ധ ജലം നിറഞ്ഞ കുളവും വീടിനോടു അനുബന്ധിച്ചു കാണും.

നായന്മാരുടെയിടയിൽ മരുമക്കത്തായ സമ്പ്രദായം സാമൂഹിക വ്യവസ്ഥകളുടെ ഭാഗമായിരുന്നു. ഇന്ന് മരുമക്കത്തായവും വൈകൃതങ്ങളായ നായന്മാരുടെ മറ്റു ആചാരങ്ങളും ചരിത്രത്തിന്റെ നീർക്കുഴിയിൽ വെറും കൊമളകളായി മാത്രം അവശേഷിക്കുന്നു. സാംസ്‌കാരികവും സാമൂഹികമായുള്ള മുന്നേറ്റത്തോടെ മരുമക്കത്തായം പാടെ ഇല്ലാതായി. ആധുനിക വിദ്യാഭാസത്തോടെ സാമൂഹിക നിലപാടുകളിലും മാറ്റങ്ങൾ വന്നു. നായന്മാർ മരുമക്കത്തായ സമ്പ്രാദായത്തിൽ നിന്ന് മക്കത്തായ സമ്പ്രദായം തിരഞ്ഞെടുത്തു. മാതാപിതാക്കളുടെ തറവാട്ടിൽ നിന്നും മാറി മക്കൾ വെവ്വേറെ വീടുകളിൽ മാറി താമസിക്കാൻ തുടങ്ങി. ജന്മിത്വം അവസാനിക്കുകയും നാലുകെട്ടും എട്ടുകെട്ടും വീടുകൾ ഇല്ലാതാവുകയും ചെയ്തു. ഇന്നും ചില പുരാതന കുടുംബങ്ങളിൽ ജീർണ്ണാവസ്ഥയിലുള്ള പണിപ്പുരകളും നാലുക്കെട്ടും കാണാം. 

വടക്കൻ കളരിപ്പയറ്റ് നായന്മാരുമായി ബന്ധിതമാണ്. പുരാതനകാലത്ത് കളരിപ്പയറ്റ് അവരുടെ വിദ്യാഭ്യാസമായി അനുബന്ധിതമായിരുന്നു. സ്ത്രീകളും പുരുഷന്മാരും ഒരുപോലെ ചെറുപ്പം മുതൽ കളരിപ്പയറ്റ് പഠിക്കുകയും യുദ്ധം വരുമ്പോൾ അവർക്ക് ലഭിച്ച പാടവം രാജ്യത്തിനുവേണ്ടി പ്രയോജനപ്പെടുത്തുകയും ചെയ്യുമായിരുന്നു. കളരിപ്പയറ്റിൽ 'മർമ്മം അടി' വികസിതമായ ഒരു വിദ്യയാണ്. മർമ്മ ശാസ്ത്രം വശത്താക്കിയവർക്ക് താൽക്കാലികമായി ശത്രുവിനെ ബലഹീനനോ വികലാംഗനോ ആക്കുവാൻ സാധിക്കുമായിരുന്നു. ഒരു പ്രത്യേക ഞരമ്പിൽ ഒരു വിരൽ അമർത്തി ഒരാളെ കൊല്ലാനും സാധിക്കുമായിരുന്നു. മർമ്മത്തിൽ അടിക്കാനുള്ള കഴിവ് ചൈനാക്കാരുടെ മർമ്മ ചീകത്സയുടെ തത്ത്വം പോലെയായിരുന്നു. ഇന്ന് മർമ്മ ശാസ്ത്രം രോഗ ചീകത്സയ്ക്ക് മാത്രമേ ഉപയോഗിക്കുള്ളൂ. നായർ വിഭാഗത്തിലുള്ള കുറുപ്പുമാരും പണിക്കർമാരും കളരിപ്പയറ്റ് പഠിപ്പിച്ചിരുന്നവരായിരുന്നു. 

മദ്ധ്യകാല സമൂഹത്തിൽ നായന്മാരുടെയിടയിൽ ഫ്യൂഡൽ പ്രഭുക്കന്മാർ ഉണ്ടായിരുന്നുവെന്ന് ചരിത്രത്തിൽ സൂചനകളുണ്ട്. ബ്രിട്ടീഷ്കാർ വരുന്നതിനുമുമ്പ് അവർ മിലിട്ടറിയിലും സർക്കാരിലും പ്രധാന ജോലികൾ വഹിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് നായന്മാർ ഭരണകൂടത്തിന് ഒരു ഭീക്ഷണിയായിട്ടായിരുന്നു കരുതിയിരുന്നത്. അവരുടെ ശാരീരിക പ്രകൃതിയും അഭ്യാസങ്ങളും കളരിപ്പയറ്റും യുദ്ധ സാമർഥ്യവും കൊളോണിയൽ ഭരണകൂടം ഭയപ്പെട്ടിരുന്നു. 1793-ൽ കളരിപ്പയറ്റും നായന്മാരുടെ ആയുധം കൈവശം വെക്കാനുള്ള അധികാരവും ബ്രിട്ടീഷ്കാർ നിയമം മൂലം ഇല്ലാതാക്കി. അങ്ങനെയൊരു നിയമം കൊണ്ടുവന്നത് നായന്മാരെ സംബന്ധിച്ച് അവരുടെ അഭിമാന ക്ഷതത്തിനും കാരണമായി. 1950-ൽ ഭൂനിയമം വന്നത് ജന്മിമാരായ ഭൂ ഉടമകൾക്ക് ഒരു തിരിച്ചടിയായിരുന്നു. അത് ഏറ്റവും ബാധിച്ചത് നായന്മാരെയായിരുന്നു. ജന്മിമാരായ നായന്മാർക്ക് വൻതോതിൽ ഭൂമി നഷ്ടപ്പെടുകയും ചെയ്തു. ഒറ്റ രാത്രികൊണ്ട് പലരും ദാരിദ്ര്യത്തിലുമായി. അങ്ങനെ ഇരുപതാം നൂറ്റാണ്ടായപ്പോൾ നായന്മാരുടെ അധഃപതനവും തുടങ്ങി.  

കെട്ടുകല്യാണം, തിരണ്ടുകല്യാണം എന്നീ ആചാരങ്ങൾ നായർമാർക്കിടയിലും ഈ അടുത്ത കാലം വരെ പതിവുണ്ടായിരുന്നു. ഒരു പെൺക്കുട്ടി ഋഗുമതിയാകുന്നതിനു മുമ്പുമുതൽ താലികെട്ടെന്ന ചടങ്ങുണ്ട്. സാധാരണ രീതിയിൽ പെൺക്കുട്ടിയുടെ കഴുത്തിൽ താലികെട്ടുന്നത് സ്വന്തം അമ്മാവന്റെ മകൻ മുറചിറക്കനോ അല്ലെങ്കിൽ ഒരു നമ്പൂതിരിയോ ആയിരിക്കും. അവർ തമ്മിൽ വിവാഹിതരാവുന്നെങ്കിലും വൈവാഹിക ജീവിതമോ ലൈംഗിക ബന്ധമോ ഉണ്ടായിരിക്കണമെന്നില്ല. നായരാണ് കഴുത്തിൽ താലി കെട്ടുന്നതെങ്കിൽ അവരെ ഇണങ്ങന്മാരെന്നു പറയുന്നു. ഈ കല്യാണത്തിനെ കെട്ടുകല്യാണമെന്നു പറയുന്നു. ഒരു പെൺകുട്ടി ആദ്യമായി ഋഗുമതിയായ ശേഷം തിരണ്ടു കല്യാണമെന്ന ചടങ്ങുണ്ട്. ഈ ആചാരം ഈഴവരുടെയിടയിലുമുണ്ടായിരുന്നു. ഋഗുമതിയാകുന്ന ദിനം മുതൽ പെൺക്കുട്ടിയെ വീടിനു പുറത്തുള്ള ചാവടിയിൽ താമസിപ്പിക്കുന്നു. ഈ ദിവസങ്ങളിൽ മറ്റുള്ളവർ ഉപയോഗിക്കുന്ന പാത്രങ്ങളോ, വസ്ത്രങ്ങളോ ഉപയോഗിക്കാനോ സ്പർശിക്കാനോ പാടില്ല. പെൺക്കുട്ടിയ്ക്ക് തൊട്ടുകൂടാ എന്ന അയിത്തം കൽപ്പിക്കുന്നു.

ആർത്തവ ദിനങ്ങൾ കഴിഞ്ഞശേഷം അഞ്ചാം ദിവസം പുലർച്ചേ, മറ്റു സ്ത്രീകളോടൊപ്പം സംഘമായി പെൺക്കുട്ടിയെ വീടിനു സമീപത്തുള്ള കുളത്തിലോ പുഴയിലോ കൊണ്ടുപോയി 'തീണ്ടാരിക്കുളി'യ്ക്കായി പ്രത്യേകം നിശ്ചയിക്കപ്പെട്ടിട്ടുള്ള കുളിക്കടവിലിറക്കി തേച്ചുകുളിപ്പിക്കുന്നു. അതോടൊപ്പം, സമീപക്ഷേത്രത്തിൽനിന്നും ലഭ്യമാക്കിയ 'പുണ്യാഹം' കൊണ്ടു് തീണ്ടാരിപ്പുരയും വീടും തളിച്ചു ശുദ്ധമാക്കുന്നു. ഇതിനുശേഷം, പെൺക്കുട്ടിയെ പുതിയ വസ്ത്രവും അലങ്കാരങ്ങളും ധരിപ്പിച്ച് വീട്ടിൽ കൊണ്ടുവരുകയും സമീപവാസികൾക്കു് സദ്യ നൽകുകയും ചെയ്യുന്നു. ചെണ്ടകൊട്ടും വാദ്യമേളങ്ങളും സഹിതം തീണ്ടാരിക്കല്ല്യാണം ആഘോഷിച്ചിരുന്നു. ചട്ടമ്പി സ്വാമി മുതൽ നായന്മാരുടെയിടയിലുണ്ടായിരുന്ന പരിഷ്‌കാരവാദികൾ യുക്തിഹീനമായ ഇത്തരം ആചാരങ്ങളെ ശക്തിയുക്തം എതിർത്തിരുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ അവസാനത്തോടുകൂടി, അപ്രായോഗികവും സാമൂഹ്യനീതിയനുസരിച്ച് വിവേകശൂന്യവുമായ ഇത്തരം ആചാരങ്ങൾ ഒട്ടുമിക്കവാറും കാലഹരണപ്പെട്ടു പോവുകയും ചെയ്തു. 

നായന്മാരുടെ ഇടയിലുള്ള വിവാഹരീതികൾ സാമൂഹിക പരിഷ്കർത്താക്കളുടെ ശ്രമം മൂലവും പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ സ്വാധീനം മൂലവും പരിവർത്തന വിധേയമായിക്കൊണ്ടിരുന്നു. തീണ്ടാരിക്കല്യാണം പോലുള്ള ചടങ്ങുകൾ തികച്ചും നിലവിലില്ലാതായി. 1955-ലെ ഹിന്ദു വിവാഹമനുസരിച്ചുള്ള നിയമം നായന്മാർ പാലിക്കേണ്ടതായുണ്ട്. സാംസ്ക്കാരികപരമായി വളരെയേറെ പുരോഗമിച്ച നായന്മാർ വിവാഹ ചടങ്ങുകളും വളരെ ലളിതമാക്കി. എങ്കിലും വിവാഹിതരാകാൻ പോകുന്ന വധുവരന്മാരുടെ ജാതക പൊരുത്തം നോക്കാറുണ്ട്. ഇന്നും യാഥാസ്ഥിതികരായ നായന്മാർ ജാതകപൊരുത്തം ഒത്താലെ  വിവാഹ നിശ്ചയം നടത്തുള്ളൂ. ജ്യോതിഷം തീർപ്പുകല്പിച്ചാൽ വധുവരന്മാർ തമ്മിൽ പൊരുത്തപ്പെട്ടാൽ കല്യാണം നടത്താനുള്ള അനുയോജ്യമായ ശുഭ മുഹൂർത്തവും നിശ്ചയിക്കും. ആഘോഷങ്ങളിൽ ബ്രാഹ്മണർക്ക് ദാനം കൊടുക്കുന്ന ഒരു ഏർപ്പാടുമുണ്ട്. വധുവും വരനും പ്രധാന പന്തലിൽ ഹാജരാകുമ്പോൾ അവരുടെ തലയിൽമേൽ വരന്റെയും വധുവിന്റെയും ആൾക്കാർ 'അരി' വിതറി വർഷിക്കാറുണ്ട്. സാധാരണയായി വധുവിന്റെ ഗൃഹത്തിലാകും വിവാഹവേദി ഒരുക്കപ്പെടുന്നത്. വിവാഹമണ്ഡപത്തിലേക്കു പുറപ്പെടുന്നതിനുമുമ്പ് കുടുംബത്തിലെ മുതിർന്നവർക്ക് മുറുക്കാനും പണവും ചേർത്തു് ദക്ഷിണ നല്കുന്ന ചടങ്ങും പതിവായിരുന്നു.

ശ്രീ രാമകൃഷ്‌ണനെപ്പോലെയോ സ്വാമി വിവേകാനന്ദനെപ്പോലെയോ ആദരിക്കുന്ന മഹാനായ ഒരു ഗുരുവാണ് ചട്ടമ്പി സ്വാമികൾ. ശ്രീ ചട്ടമ്പി സ്വാമി 1853 ആഗസ്റ്റ് ഇരുപത്തിയഞ്ചാം തിയതി തിരുവനന്തപുരത്ത് കണ്ണാമലയിൽ ജനിച്ചു. അധഃകൃതരായ ജനവിഭാഗത്തിന്റെ ഉന്നമനമായിരുന്നു അദ്ദേഹത്തിൻറെ ലക്ഷ്യം. പഴയ കുടുംബങ്ങളിൽ നിന്നും അമ്പലങ്ങളിൽനിന്നും വേദങ്ങളുടെ മാനുസ്ക്രിപ്റ്റുകൾ ശേഖരിച്ചു ഗവേഷണങ്ങൾ നടത്തി ഗ്രന്ഥങ്ങൾ രചിച്ചിരുന്നു. 1892-ൽ സ്വാമിജി കൊച്ചിയിൽവെച്ച് വിവേകാനന്ദനെ സന്ദർശിച്ചതും ചരിത്രമായി ജ്വലിക്കുന്നു. കുട്ടിക്കാലം മുതൽ ഉയർന്ന ജാതികളിലുണ്ടായിരുന്ന ഐത്യാചാരങ്ങളെ എതിർത്തിരുന്നു. യാഥാസ്ഥിതിക സമൂഹങ്ങളെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിൻറെ ജീവിത യാത്രകളുടെ തുടക്കം. സ്ത്രീകൾക്കും വേദം പഠിക്കാമെന്ന് ചട്ടമ്പി സ്വാമികൾ സമർത്ഥിച്ചിരുന്നു. ബ്രാഹ്മണ മേധാവിത്വത്തെ അടിച്ചുപൊളിച്ചെഴുതിയതായിരുന്നു സ്വാമിജിയുടെ പ്രസക്തി. 'ഐത്യം' അറബിക്കടലിൽ താഴ്ത്താൻ ചട്ടമ്പി സ്വാമി പ്രഖ്യാപിച്ചു. 

സ്വാമികൾ പറഞ്ഞു, "നായന്മാർ കേരളത്തിന്റെ നേതൃ നിരയിലുള്ളവരായിരുന്നു. കേരളമെന്നു പറയുന്നത് ബ്രാഹ്മണർക്ക് തീറെഴുതി കൊടുത്തിരിക്കുന്നതല്ല. എന്നാൽ ബ്രാഹ്മണർ ഇവിടെ കുടിയേറി നായന്മാരുടെ വസ്തു വകകളും സ്വത്തുക്കളും തട്ടിയെടുത്തു. പിന്നീട് നായന്മാരെ ബ്രാഹ്മണരുടെ അടിയാളന്മാരാക്കി." സ്വാമിജി എഴുതിയ 'വേദാധികാര നിരൂപണം' വേദങ്ങൾ ബ്രാഹ്മണരുടെ കുത്തകയല്ലെന്നും വേദങ്ങൾ എല്ലാ ഹിന്ദുക്കൾക്കും ഉള്ളതെന്നും' തെളിയിച്ചിട്ടുണ്ട്. 'ഐത്യം' കല്പിച്ചിരുന്ന വീടുകളിൽപ്പോലും അദ്ദേഹം ഭക്ഷണം കഴിച്ചിരുന്നു. ചട്ടമ്പി സ്വാമികൾ കാവി വസ്ത്രമില്ലാത്ത ഒരു വിശുദ്ധനായിരുന്നു. വേദങ്ങൾ, ജ്യോതിഷം, വ്യാകരണം, യോഗ, തർക്ക ശാസ്ത്രം, ആയുർവേദം, സിദ്ധം, എന്നിങ്ങനെ വിവിധ വിഷയങ്ങളിൽ സ്വാമികൾ,പ്രാവിണ്യം നേടിയിരുന്നു. എല്ലാവരും ഒരേ ജാതിയിൽ, ഒരേ മതത്തിൽ ജനിച്ചുവെന്നും മതങ്ങളിൽ 'മാനവികത' എന്ന  മതം മാത്രമേയുള്ളൂവെന്നും ഒരുവനും വർഗ വർണ്ണ വ്യവസ്ഥിതിയിൽ ജനിച്ചുവെന്നു ഒരു വേദ ഗ്രന്ഥത്തിലുമില്ലെന്നും എല്ലാവർക്കും തുല്യമായ സാമൂഹിക, സാമുദായിക, രാഷ്ട്രീയ അവകാശങ്ങൾ ഉണ്ടെന്നും സ്വാമികൾ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. 1924 മെയ് അഞ്ചാം തിയതി സ്വാമിജി സമാധിയടഞ്ഞു. സമാധി പീഠത്തിൽ ശിവന്റെ ഒരു അമ്പലവുമുണ്ട്.

ഭാരതകേസരി ശ്രീ മന്നത്തു പത്ഭനാഭൻ ആധുനിക നായർ സമൂഹത്തിന്റെ വിജ്ഞാനാഭ്യുദയ പിതാവെന്ന് അറിയപ്പെടുന്നു. നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും കേരളം കണ്ട ഏറ്റവും വലിയ വിദ്യാഭ്യാസ ചിന്തകനുമായിരുന്നു. 

സ്വാതന്ത്ര്യ സമരപോരാട്ടത്തിൽ നായന്മാർ കേരളത്തിലെ മറ്റേതു സമുദായങ്ങളേക്കാൾ സംഭാവനകൾ നൽകിയിട്ടുണ്ട്. തിരുവിതാംകൂർ രാജ്യത്തിലെ ദളവായായിരുന്ന വേലുത്തമ്പി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ പോരാടിയ ആദ്യത്തെ പോരാളിയും രക്തസാക്ഷിയുമായിരുന്നു. സർ ചേറ്റൂർ ശങ്കരൻ നായർ മഹാത്മാ ഗാന്ധിക്കു മുമ്പു തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ടായി ചുമതലകൾ വഹിച്ചിരുന്നു. ബുദ്ധിജീവിയും സ്വാതന്ത്ര്യ സമരപോരാളിയുമായ വി.കെ. കൃഷ്ണമേനോൻ ഇന്ത്യയുടെ പ്രതിരോധ മന്ത്രി പദം അലങ്കരിച്ചു. അദ്ദേഹം ഇംഗ്ലണ്ടിൽ ലേബർ പാർട്ടി അംഗവും ഇന്ത്യ ലീഗിന്റെ പ്രസിഡണ്ടുമായിരുന്നു. പാലക്കാടുകാരിയായിരുന്ന ക്യാപ്റ്റൻ 'ലക്ഷ്മി സെഗാൾ' സുബാഷ് ചന്ദ്രബോസിനൊപ്പം ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചു. മറ്റൊരു സ്വാതന്ത്ര്യ സമര പോരാളി കെ. കേളപ്പനെ കേരള ഗാന്ധിയെന്ന് വിളിക്കുന്നു. മാതൃഭൂമി എഡിറ്ററായിരുന്ന കെ.പി.കേശവമേനോനും ഇന്ത്യൻ നാഷണൽ ആർമിയിൽ പ്രവർത്തിച്ചിരുന്നു. ഗാന്ധിജിയോടൊപ്പം സി. കൃഷ്ണൻ നായർ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്തു. കൂടാതെ ജപ്പാൻ വ്യവസായ പ്രമുഖനായിരുന്ന 'നായർ സാൻ' എന്നറിയപ്പെട്ടിരുന്ന മാധവൻ നായർ ഇന്ത്യൻ നാഷണൽ ആർമിയുടെ അംഗമായിരുന്നു. ജപ്പാൻ പട്ടാളത്തോടൊപ്പം അദ്ദേഹവും ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തു. 'കുതിര പക്കി'യെന്നു അറിയപ്പെട്ടിരുന്ന വൈക്കം പത്ഭനാഭ പിള്ള തിരുവിതാംകൂർ പട്ടാളത്തിന്റെ നായകനായിരുന്നു. ടിപ്പു സുൽത്താനെ തോൽപ്പിച്ചത് അദ്ദേഹത്തിൻറെ നേതൃത്വത്തിലായിരുന്നു. ഇങ്ങനെ രാജ്യത്തിനുവേണ്ടി സേവനമർപ്പിച്ച നൂറു കണക്കിന് ധീര ദേശാഭിമാനികളായ നായന്മാരുടെ ചരിത്രം ഇന്ത്യ ചരിത്രത്തെ പ്രശോഭിതമാക്കുന്നു. 

Read more

കണ്ണന്താനം പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുമോ

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി. ഒരു മലയാളിയും മലയാളികളുടെ പ്രിയപ്പെട്ട ഐ.എ.എസ്. ഉദ്യോ ഗസ്ഥനുമായിരുന്ന കണ്ണന്താന ത്തിന്റെ ഈ സ്ഥാനലബ്ദിയില്‍ കേരളത്തിന് അഭിമാനിക്കാം. മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യമന്ത്രിയായ കണ്ണന്താനം ബി.ജെ.പി. മുന്നണിയില്‍ കേരളത്തില്‍ നിന്ന് മന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തിയാണ്. വാജ്‌പേയ് മന്ത്രി സഭയില്‍ മൂവാറ്റുപുഴ എം.പിയാ യിരുന്ന പി.സി. തോമസ് ആയിരുന്നു ബി.ജെ.പി. നേതൃത്വം നല്‍കിയ എന്‍.ഡി.എ.യിലെ ആദ്യമന്ത്രി. പിന്നീട് ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രിയായി. പി.ടി.തോമസ് മുന്നണി അംഗമെന്ന നിലയിലായിരുന്നെങ്കില്‍ ഒ. രാജഗോപാല്‍ പാര്‍ട്ടി അംഗമെന്ന നിലയിലായിരുന്നു ബി.ജെ.പി. മന്ത്രിസഭയില്‍ അംഗമായിക്കയറിയത്. അങ്ങനെ വരുമ്പോള്‍, കേരളത്തില്‍ നിന്നും ബി.ജെ.പി. മന്ത്രിസഭയില്‍ അംഗമാകുന്ന ആദ്യ ബി.ജെ.പി.ക്കാരന്‍ എന്ന ബഹുമതി ഒ.ആറിനാണ്.

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഈ സ്ഥാനലബ്ദിയില്‍ അഭിമാനിക്കുന്നവരാണ് കേരള ജനത. കോട്ടയം കളക്ടറായിരുന്ന സമയത്ത് അദ്ദേഹം ചെയ്ത ഭരണപരമായ മാറ്റങ്ങള്‍ കോട്ടയം ജില്ലയെ കേരളത്തിലെ മികച്ച ജില്ലയാക്കി മാറ്റി. അദ്ദേഹത്തിന്റെ നിശ്ചദാര്‍ഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെ കരു ത്തുറ്റ ഭരണ നൈപുണ്യത്തിന്റെ യും ഏറ്റവും വലിയ ഉദാഹരണ മാണ് കോട്ടയം പട്ടണം ഇന്ത്യ യിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷ രത പട്ടണമാക്കി മാറ്റിയത്. അന്ന് അല്‍ഫോന്‍സ് കണ്ണന്താനം എന്ന ഐ.എസ്.എസ്സുകാരന്റെ കഴിവ് എത്രമാത്രമെന്ന് കേരള ജനത കണ്ടതാണ്. അല്‍ഫോന്‍സ് കണ്ണന്താനം എന്ന കളക്ട റുടെ കഴിവുകൊണ്ടും മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടും മാ ത്രമാണ് അന്ന് കോട്ടയം പട്ടണം സമ്പൂര്‍ണ്ണ സാക്ഷരത നേടിയത്. അതിന്റെ ആവേശത്തിലാണ് ഇ.കെ. ഭരത്ഭൂഷണ്‍ കളക്ടറായിരുന്നപ്പോള്‍ എറണാകുളം ജില്ലയെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത ജില്ലയാക്കി ഇന്ത്യയില്‍ മാറ്റിയത്. അത് കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ സം സ്ഥാനമായി മാറി. ഇതിനൊക്കെ കാരണം അന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തന മികവ് തന്നെ.

ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഓഫീസുകളുടെ നാല് അതിരുകളില്‍ നിന്ന് പ്രവ ര്‍ത്തിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി അവരില്‍ ഒരാളായി അവ രുടെ വളര്‍ച്ചയ്ക്കും നാടിന്റെ മുന്നേറ്റത്തിനും വേണ്ടി പ്രവര്‍ത്തി ച്ച ഭരണാധികാരിയായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനമെന്ന ഐ.എ.എസ്സുകാരന്‍. അതിന്റെ നന്ദി ജനം അദ്ദേഹത്തെ കാഞ്ഞിരപ്പിള്ളി നിയമസഭ മണ്ഡ ലത്തില്‍ നിന്ന് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചുകൊണ്ട് കാണിച്ചു കൊടുത്തു.

ഡല്‍ഹി ഡവലപ്‌മെ ന്റ് അതോറിറ്റി കമ്മീഷണറായി രുന്നപ്പോള്‍ കര്‍ക്കശക്കാരനും രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ക്കു മുന്നില്‍ മുട്ടുമടക്കാത്ത വ്യ ക്തി എന്നും തെളിയിക്കുകയു ണ്ടായി. അതിന്റെ ഉത്തമ ഉദാഹ രണമായിരുന്നു. ഡല്‍ഹിയിലെ അനധികൃതമായി പതിനായിര ത്തോളം കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയത്. ആ കെട്ടിടങ്ങള്‍ എ ല്ലാം തന്നെ രാഷ്ട്രീയക്കാരുടെയോ അവരുടെ പിണിയാളുക ളായ വ്യക്തികളുടെയോ ആയി രുന്നു. അതില്‍ ബി.ജെ.പി.ക്കാ രും ഉണ്ടായിരുന്നു എന്നും പറയ പ്പെടുന്നു. ആ ബി.ജെ.പി.ക്കാരുടെ മന്ത്രിസഭയില്‍ ഇന്ന് അദ്ദേഹം മന്ത്രിയുമായതാണ് രാഷ് ട്രീയം.

ഉദ്യോഗസ്ഥനെന്ന നി ലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച കണ്ണന്താനം ജനപ്ര തിനിധിയായി ഏറെക്കുറെ തി ളങ്ങിയെന്നു പറയാം. കാര്യങ്ങള്‍ പഠിച്ച് അതിനനുസരിച്ച് നിയ മസഭയില്‍ കാര്യങ്ങള്‍ അവത രിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്ന് നിയമസഭാംഗം എ ന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ക്കൂടി മനസ്സി ലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ അത് രാഷ്ട്രീയക്കാരനെന്ന നില യ്ക്ക് ഉണ്ടായിട്ടുണ്ടോ എന്ന് സം ശയമാണ്.

ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് നിയമസഭാംഗ മായ അദ്ദേഹം മന്ത്രിയാക്കാത്ത തിന്റെ പേരില്‍ ആ കൂടുവിട്ട് ബി.ജെ.പി. പാളയത്തിലേക്ക് പോയപ്പോള്‍ അദ്ദേഹവും ഒരു അവസരവാദ രാഷ്ട്രീയക്കാരനായി മാത്രമെ ജനം കണ്ടിരുന്നുള്ളുയെന്നതാണ് ജനസംസാരം. ജനസേവകന്‍ എന്നതിലപ്പുറം രാഷ്ട്രീയത്തിന്റെ കുപ്പായമണിഞ്ഞ ഒരു അധികാരമോഹിയാ യിപ്പോലും പലരും അദ്ദേഹത്തെ ചിത്രീകരിച്ചപ്പോള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായി മറ്റു ചിലര്‍ കരുതി. അത് അദ്ദേഹത്തിന്റെ ജനസമ്മിതി കുറച്ചു വോ എന്ന് സംശയിക്കേണ്ടിയിരി ക്കുന്നു. അത് അറിയണമെങ്കില്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരി ക്കണം.

കണ്ണന്താനത്തെ മന്ത്രി യാക്കിയതിനുപിന്നില്‍ എന്ത് ഉദ്ദേശമുണ്ടെങ്കിലും കേരളത്തി ലെ ജനത അദ്ദേഹത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നു. ഉന്നത ഉദ്യോഗം രാജിവച്ച് രാഷ്ട്രീയ ത്തിലിറങ്ങി കേന്ദ്രമന്ത്രിയാകുന്ന നാലാമത്തെ വ്യക്തിയാണ് കേരളത്തില്‍ നിന്ന് അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ സര്‍വ്വീസില്‍ നിന്നും രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് കേന്ദ്രമന്ത്രി പദവിയിലേക്കും ഇന്ത്യയുടെ രാഷ്ട്രപതിവരെയായ വ്യക്തി യായ കെ.ആര്‍. നാരായണനും, ഐ.എ.എസ്. പദവി രാജിവച്ച എസ്. കൃഷ്ണകുമാറും, യു. എന്‍. അണ്ടര്‍ സെക്രട്ടറി പദവി രാജി വച്ച ശശി തരൂരും കേന്ദ്ര മന്ത്രിമാരായപ്പോള്‍ ജനം തുട ക്കത്തില്‍ വളരെ പ്രതീക്ഷ പുല ര്‍ത്തിയിരുന്നു. കെ.ആര്‍. നാരാ യണന്‍ മാത്രമായിരുന്നു ഏറെ ക്കുറെ ആ പ്രതീക്ഷയ്‌ക്കൊത്തു യര്‍ന്നത്.

കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി പദവിയിലും ആ ജനത പ്രതീക്ഷയര്‍പ്പിക്കുന്നു. കാരണം അദ്ദേഹത്തിന്റെ കഴിവ് എത്രമാത്രമെന്ന് അറിയാവുന്ന തുകൊണ്ട്. അദ്ദേഹത്തിന് നല്‍ കിയിരിക്കുന്ന രണ്ട് വകുപ്പുക ളും ടൂറിസവും ഐ.ടി.യും കേര ളത്തിന്റെ പ്രധാന മേഖലയാണ്. ദീര്‍ഘവീക്ഷണ ത്തോടെയുള്ള പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ കേരളം ടൂറിസം മേഖലയില്‍ ഇന്ത്യയിലെ ഒന്നാമത്തെ അല്ലെങ്കി ല്‍ മികച്ച സംസ്ഥാനമാകും. കേരളത്തില്‍ ടൂറിസം വകുപ്പുണ്ടെ ങ്കിലും അത് വകുപ്പ് മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വിദേ ശയാത്ര നടത്താനുള്ള ഒരു ഏ ണിപ്പടി മാത്രമാണ് കേരളത്തി ലെ ടൂറിസം. ഓണത്തിന് ഒരു ഓണ വാരാഘോഷമോ വര്‍ഷത്തിലൊരിക്കല്‍ ഒരു ടൂറിസം വാരമോ നടത്തിക്കഴിഞ്ഞാല്‍ തീര്‍ന്നു ടൂറിസത്തിന്റെ ഒരു വര്‍ ഷത്തെ പ്രവര്‍ത്തനം.

ടൂറിസത്തിന്റെ അക്ഷ യഖനിയായ കേരളം എന്തുകൊ ണ്ട് അതില്‍ പിന്നില്‍ പോകുന്നു യെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. കാര്യപ്രാപ്തി യോടെ മുകള്‍തൊട്ട് താഴെ വരെ യുള്ളവര്‍ ആരും പ്രവര്‍ത്തിക്കു ന്നില്ല. ഐ.ടി.യും അതു തന്നെ യാണ്. തിരുവനന്തപുരവും എറ ണാകുളവും കഴിഞ്ഞാല്‍ അല്ലെങ്കില്‍ കോഴിക്കോട് കഴിഞ്ഞാല്‍ തീര്‍ന്നു നമ്മുടെ ഐ.ടി. വ്യവ സായം. അതാണ് കേരളത്തിന്റെ ടൂറിസം ഐ.ടി. മേഖലയുടെ കാര്യം.

കാണുന്നതും കാണപ്പെടാത്തതുമായ പ്രദേശങ്ങളും മറ്റും കേരളത്തിന്റെ ഒരറ്റം മു തല്‍ മറ്റേ അറ്റം വരെയുണ്ട്. അത് കണ്ടെത്താനും വികസിപ്പിച്ച് ലോകര്‍ക്കു മുന്‍പില്‍ കാട്ടിക്കൊ ടുക്കാനും അതു വഴി നാടിന് വളര്‍ച്ചയുണ്ടാക്കാനും കഴിയും. കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് ക ണ്ണന്താനത്തിന് വളരെ വലിയ സംഭാവന കേരളത്തിലെ ടൂറിസത്തിന് നല്‍കാന്‍ കഴിയും. കേ ന്ദ്രം നേരിട്ടോ സംസ്ഥാന ഭരണ കൂടം വഴിയോ വിവിധ പദ്ധതി കളില്‍ക്കൂടി അതിന് കഴിയും. തന്റെ പുതിയ സ്ഥാനം കൊണ്ട് അതിന്റെ സ്വാധീനത്തില്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

ഒ.രാജഗോപാല്‍ കേന്ദ്രത്തില്‍ റെയില്‍വേയുടെ സ ഹമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന് ചെയ്തപോലെ. ബി. ജെ.പി.ക്കാരനായിരുന്നെങ്കിലും ഒ. രാജഗോപാല്‍ കേരളത്തിലേ ക്ക് നിരവധി ട്രെയിനുകള്‍ അനുവദിപ്പിച്ചു. പാതകള്‍ പലതും ഇരട്ടിപ്പിച്ചു. അന്ന് കേരളം ഭരി ച്ചത് വലതു മന്ത്രിസഭയായിരുന്നു. എന്നിട്ടും കേരളത്തിന്റെ ആവശ്യമെന്തെന്ന് അറിഞ്ഞ് അദ്ദേ ഹം കേരളത്തിനുവേണ്ടി കൈ നിറയെ തന്നു. അതുപോലെ യാകണം എന്നു ചുരുക്കം. അ താണ് കേരള ജനത അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷയ്‌ക്കൊത്ത് അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കാം. അഭിന്ദനങ്ങള്‍.

ബ്‌ളസന്‍ ഹൂസ്റ്റന്‍ Blessonhouston@gmail.com

Credits to joychenputhukulam.com

Read more

ഈഴവ സമുദായത്തിന്റെ ഉത്ഭവവും ചരിത്രാന്വേഷണങ്ങളും

ഈഴവർ കേരളത്തിലെ  പ്രബലമായ ഒരു സമുദായമായി അറിയപ്പെടുന്നു. കേരള ജനസംഖ്യയിൽ നാൽപ്പതു ശതമാനത്തോളം ഈഴവരാണ്. നീണ്ടകാലം സമൂഹത്തിൽനിന്നും വിലക്കുകൽപ്പിച്ചിരുന്നതിനാൽ അവരെ പുറം ജാതികളായി വർണ്ണജാതികൾ കരുതിയിരുന്നു. അതേ സമയം നായന്മാരോട് ജാതിയിൽ കൂടിയവർക്ക് വിവേചനമുണ്ടായിരുന്നില്ല. കേരളത്തിൽ മറ്റെല്ലാ ജാതികൾക്കുമുമ്പേ ആദ്യമായി കുടിയേറിയവരും ഈഴവരെന്നു അനുമാനിക്കുന്നു. കാലക്രമേണ അവർ ഹിന്ദു മതം സ്വീകരിക്കുകയും ശ്രീ നാരായണ ഗുരുവിനെപ്പോലുള്ളവരുടെ ഉപദേശങ്ങൾ പഠിക്കുകയും ചെയ്തു. സമുദായ ഉയർച്ചക്കായി വിദ്യാഭ്യാസ മേഖലകളിലും ഈഴവർ പ്രവർത്തിക്കാൻ തുടങ്ങി. സ്വന്തമായി സ്‌കൂളുകളും തുടങ്ങി. ബ്രിട്ടീഷ് സർക്കാരിന്റെ കാലത്ത് അവർക്ക് മലബാർ സിവിൽ സർവീസ് നിയമനങ്ങൾ നൽകിയും മറ്റു സമുദായ പുരോഗതികൾക്കും സഹായിച്ചിരുന്നു. അനേകർ രാഷ്ട്രീയത്തിലും ഉയർച്ചകൾ പ്രാപിച്ചിരുന്നു. ഭൂരിഭാഗം ഈഴവരും മാർക്സിറ്റ്‌ പാർട്ടിയിലാണ് പ്രവർത്തിക്കുന്നത്. വിദ്യാഭ്യാസപരമായും രാഷ്ട്രീയ ഉയർച്ചകളിലും ഈഴവർ വളരെയേറെ നേട്ടങ്ങൾ നേടിയിട്ടുണ്ട്. ഇന്നവർ ഹിന്ദു സമുദായത്തിന് പുറത്തുള്ളവരല്ല. സാമൂഹികമായ അന്തസ്സ് പൂർണ്ണമായും നേടി കഴിഞ്ഞിരിക്കുന്നു. ഈഴവർ ഇന്ന് ബലവത്തും സാമ്പത്തികമായി പുരോഗമിച്ച ഒരു സമുദായവുമാണ്.

ചേര രാജവംശം സ്ഥാപിച്ച 'വില്ലവർ' സമൂഹത്തിലെ അനന്തരഗാമികളാണ് ഈഴവർ എന്ന് വിശ്വസിക്കുന്നു. ദ്രാവിഡ വംശജരായ ചേര രാജാക്കന്മാർ ഒരിക്കൽ കേരളം ഭരിച്ചിരുന്നു. അവരുടെയിടയിൽ ആയുർവേദ വൈദ്യർ, യുദ്ധപ്പോരാളികൾ, കളരിപ്പയറ്റ് പഠിപ്പിക്കുന്നവർ, കൃഷിക്കാർ, സിദ്ധന്മാർ, കച്ചവടക്കാർ എന്നിങ്ങനെ എല്ലാ തുറകളിലും ജോലിചെയ്യുന്നവരുണ്ട്. ചിലർ വസ്ത്രങ്ങൾ നിർമ്മിയ്ക്കുന്നു. മദ്യം വിൽക്കുന്നവരും തെങ്ങും പനയും ചെത്തി മദ്യം എടുക്കുന്നവരുമുണ്ട്. ഇവരുടെ ഉപവിഭാഗമായ ചേകവർ രാജ്യം പരിരക്ഷിക്കുന്ന പോരാളികളായിരുന്നു. പേരു കേട്ട കളരിപ്പയറ്റുകാരും അവരുടെയിടയിൽ ഉണ്ടായിരുന്നു. പ്രസിദ്ധ സർക്കസ് കമ്പനികളും നടത്തിയിരുന്നത് ഈഴവരായിരുന്നു.

ഈഴവരുടെ ഉത്ഭവം എങ്ങനെയെന്ന് ദുരൂഹതകളിലും ഐത്യഹ്യ കഥകളിലും ഒളിഞ്ഞിരിക്കുന്നു.  പന്ത്രണ്ടാം നൂറ്റാണ്ടിൽ ആഘോഷിച്ചിരുന്ന വടക്കൻ പാട്ടുകളിൽ 'ആരോമൽ ചേവകർ തങ്ങളുടെ പൂർവികർക്ക് ലങ്കായെന്ന സ്ഥലത്ത് പുരാതനമായ വീടുകൾ ഉണ്ടായിരുന്നുവെന്നു' പാടുന്നുണ്ട്. ഈ പദ്യം പന്ത്രണ്ടാം നൂറ്റാണ്ടിൽ രചിച്ചതല്ലെന്നും രചിച്ചത് പതിനെട്ടാം നൂറ്റാണ്ടിലെന്നും വാദങ്ങളുമുണ്ട്.  ഈഴവരുടെ പൗരാണിക കാലം അറിയാൻ വില്ലടിച്ചാൻ പാട്ട് തെളിവല്ലെന്നും വാദിക്കുന്നു. തെങ്ങും പനയും ചെത്തുന്ന തൊഴിലുകളിൽ ഈഴവർ ഏർപ്പിട്ടിരുന്നതുകൊണ്ട് തെങ്ങിൻ തൈകളും പനയുടെ തൈകളും അവർ ശ്രീലങ്കയിൽ നിന്നും കൊണ്ടുവന്നുവെന്നു വിശ്വസിക്കുന്നു.

വടക്കേ മലബാറിൽ അവരെ തീയ്യന്മാർ എന്നും തെക്ക് അവരെ ഈഴവരെന്നും ചൊവോന്മാരെന്നും  പറയുന്നു. തീയ്യരും ഈഴവരും ഒന്നാണെന്ന് തീയ്യ സമുദായം അംഗീകരിക്കുന്നില്ല. തീയ്യർ ഒരു പ്രത്യേക വംശമാണെന്നും ഈഴവ ജാതിയിൽപ്പെട്ടവരല്ലെന്നും അവകാശവാദങ്ങളുണ്ട്. തീയ്യരുടെ 'ഇല്ലം ' സമ്പ്രദായം അതിനൊരു തെളിവാണ്. 'എട്ടു ഇല്ലങ്ങൾ' ചേർന്നതാണ് തീയ്യ വംശം. ഗോത്രീയതമായ ഈ സമ്പ്രദായം ഈഴവരുടെ സാമൂഹിക പശ്ചാത്തലത്തിൽ കാണപ്പെടുന്നില്ല. 'ഈഴവ' എന്നാൽ പരസ്പര ബന്ധമില്ലാത്ത പല ജാതികൾ കൂടിയതാണ്. ചൊവോൻ, പണിക്കർ, ചാന്നാർ, ഇരുവ, ഈഴവ, കാരണവർ എന്നിങ്ങനെ അനേക ഉപവിഭാഗങ്ങൾ ഈഴവരിൽ കാണാം. എന്നാൽ തീയ്യന്മാരിൽ തനതായ സാംസ്ക്കാരിക പാരമ്പര്യമുണ്ട്. അവർ വ്യക്തമായ ഒരു വംശമാണ്.

ഈഴവരും തീയ്യരും വിവാഹബന്ധങ്ങളിൽ ഏർപ്പെടാറില്ല. ബ്രിട്ടീഷ്കാർ ഭരിക്കുന്ന കാലത്ത് തീയ്യർക്ക് വോട്ടവകാശം നൽകിയപ്പോൾ ഈഴവർക്ക് നൽകിയിരുന്നില്ല. തീയ്യർ മരുമക്കത്തായം പിന്തുടരുമ്പോൾ ഈഴവർ മക്കത്തായം പിന്തുടരുന്നു. തീയ്യർക്കിടയിൽ സ്ത്രീധന സമ്പ്രദായം ഇല്ല. എന്നാൽ ഈഴവർക്കിടയിൽ സ്ത്രീധന സമ്പ്രദായമുണ്ട്. തീയ്യർക്കിടയിൽ സ്ത്രീകൾക്ക് സ്വത്തവകാശമുണ്ട്. പാരമ്പര്യ സ്വത്തുക്കൾ അമ്മയിലൂടെ മാത്രം. അതേ സമയം ഈഴവർക്ക് പാരമ്പര്യ സ്വത്ത് അച്ഛനിൽക്കൂടി മാത്രവുമാണ്. ഈഴവരുടെയും തീയ്യന്മാരുടെയും ഗ്രഹ നിർമ്മാണങ്ങൾ വ്യത്യസ്തമായ രീതിയിലെന്നും കാണാം.

ഈഴവർ ബുദ്ധമതക്കാരുടെ പാരമ്പര്യം അവകാശപ്പെടുമ്പോൾ തീയ്യർക്ക് അങ്ങനെയൊരു പാരമ്പര്യമില്ല. തീയ്യർ മെഡിറ്ററേനിയൻ ജനിതകം അവകാശപ്പെടുമ്പോൾ ഈഴവർ ശ്രീ ലങ്കൻ വംശാവലിയിൽ വിശ്വസിക്കുന്നു. മലബാർ പ്രവിശ്യയിലുണ്ടായിരുന്ന 'തീയ്യർ' ബ്രിട്ടീഷ് ഇന്ത്യയിൽ ഉയർന്ന ജോലികൾ നോക്കിയിരുന്നവരും പ്രബല വിഭാഗവുമായിരുന്നു. ശൈവാരാധനയും വൈഷ്ണാരാധനയും അവരുടെയിടയിൽ ഉണ്ടായിരുന്നു. ബ്രിട്ടീഷ്കാരുടെ കാലത്ത് അവരെ ഉന്നത ജാതികളായി കരുതിയിരുന്നു. എന്നാൽ ആർ. ശങ്കറുടെ കാലത്ത് 1960-ൽ അവരെ ഒബിസി വിഭാഗങ്ങളാക്കി. പിന്നീട് തീയ്യരും ഈഴവരും ഒന്നാണെന്ന് പ്രചരിപ്പിക്കാനും ആരംഭിച്ചു. തീയ്യന്മാർ ഇൻഡോ ആര്യന്മാരെന്ന് അവകാശപ്പെടുമ്പോൾ ഈഴവർ ശ്രീ ലങ്കയിലെ പാരമ്പര്യത്തിൽ വിശ്വസിക്കുന്നു.

കോഴിക്കോട് കോരപ്പുഴയ്ക്ക് അക്കരെ ജീവിച്ചിരുന്ന വിഭാഗമാണ് തീയ്യർ. എന്നാൽ ഈഴവർ തിരുവിതാംകൂർ ഭാഗത്തും. യാത്രാ സൗകര്യങ്ങളില്ലാത്ത കാലത്ത് ഇത്രമാത്രം വിദൂരതയിൽ താമസിച്ചിരുന്ന  ഈഴവരും തീയ്യരും തമ്മിൽ സാംസ്‌ക്കാരികപരമായി യാതൊരു ബന്ധത്തിനും സാധ്യതയില്ല. തീയ്യരുടെ വിവാഹ, മരണ ആചാരങ്ങളും ഈഴവരുടേതിൽ നിന്നും വ്യത്യസ്തമായി കാണാം. ഇന്ത്യ സർക്കാരിന്റെ രേഖകളിലും തീയ്യന്മാരെ പ്രത്യേക വിഭാഗമായിട്ടാണ് കണക്കാക്കിയിരിക്കുന്നത്.

ശബ്ദോത്ഭത്തി ശാസ്ത്രമനുസരിച്ച് 'ഈഴവൻ' എന്ന വാക്ക് 'ഈഴം' എന്ന വാക്കിൽനിന്നും ലോപിച്ചതെന്നു വിശ്വസിക്കുന്നു. ഈഴം എന്ന് പറഞ്ഞാൽ ശ്രീ ലങ്കയെ വിശേഷിപ്പിക്കുന്ന പദമാണ്.   ചൊവോൻ എന്ന പദം 'സേവകൻ' എന്ന് അർത്ഥം ധ്വാനിക്കുന്നു. ഈഴവർ കേരളത്തിലെ മറ്റേതു ജാതികളെക്കാളും ഏറ്റവും അതിപുരാതനമായ വംശമെന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. ഒമ്പതാം നൂറ്റാണ്ടിലുള്ള തരിശാ പള്ളി ചെപ്പേടിലും തഞ്ചാവൂർ ചെപ്പേടിലും ഈഴവരുടെ പേര് ലിഖിതം ചെയ്തിട്ടുണ്ട്. അവരുടെ തൊഴിൽ തെങ്ങു ചെത്തും പനചെത്തും മാത്രമായിരുന്നില്ല, കൃഷിക്കാരുമായിരുന്നു. തൊഴിലനുസരിച്ച് അവർ രാജാവിന്റെ സുരക്ഷിതാ സൈന്യകരുമായിരുന്നു.

കേരളം മുഴുവൻ നാഗാരാധന ഈഴവരുടെ ഇടയിലുമുണ്ട്. വീടിനോടനുബന്ധിച്ചുള്ള ചെറിയ കാടുകളിലായി സർപ്പക്കാവുകളും നിർമ്മിക്കുന്നു. സർപ്പത്തിന്റെ ബിംബം പ്രതിഷ്ഠിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. വയനാട്ടു കുളവൻ, കതിവന്നൂർ വീരൻ, പൂമാരുതൻ, മുത്തപ്പൻ എന്നീ ദൈവങ്ങളെ ഈഴവർ പൂജിക്കുന്നു. ഈഴവരും ബുദ്ധന്മാരും തമ്മിലുള്ള ബന്ധം സംബന്ധിച്ചും ചരിത്രത്തിലെ ചർച്ചാവിഷയങ്ങളാണ്. 'ഈഴവരുടെ ദൈവങ്ങളായ ചിറ്റനും അരത്തനും ബുദ്ധന്മാരുടെ സിദ്ധനും അർഹതനുമെന്നു' സി.വി. കുഞ്ഞുരാമൻ അഭിപ്രായപ്പെട്ടിരിക്കുന്നു. കൂടാതെ ഈഴവരുടെ ആരാധന കർമ്മങ്ങളിൽ പങ്കുചേർന്നിരുന്ന പണ്ടാര സമൂഹങ്ങൾ ബുദ്ധ സന്യാസികളെന്നും പറയുന്നു.

ഈഴവർ പൊതുവെ പൂജകളിൽ വലിയ താല്പര്യമോ ദൈവ ശാസ്ത്രങ്ങളിൽ പ്രാധാന്യമോ കല്പിക്കാറില്ല. അത് അവരുടെ ബുദ്ധപാരമ്പര്യത്തെ കുറിക്കുന്നു. ഈസ്റ്റ് യൂറേഷ്യൻ സമതലങ്ങളിലുണ്ടായിരുന്ന മംഗോളിയൻ ജനിതകമായി സാമ്യമുണ്ടെന്നും അവരുടെ ജെനറ്റിക്ക് പഠനം വ്യക്തമാക്കുന്നുണ്ട്. ഈഴവരുടെ ആചാരങ്ങൾ വളരെ പ്രാചീനമായതുകൊണ്ടു അവരുടെ ഉത്ഭവം സംഘ കാലത്തു മുമ്പുള്ള തമിഴകത്ത് നിന്നുമാവാം. മുരുഗനെയും കാളിയെയും ആരാധിക്കുന്നത്  തമിഴു പാരമ്പര്യത്തെ ചൂണ്ടികാണിക്കുന്നു. ഈഴവർ പൂജിക്കുന്ന ചാത്തൻ, ചിത്തൻ, അരത്തൻ ദൈവങ്ങൾ തമിഴ്‌നാട്ടുകാർ ആചരിക്കുന്ന ദൈവങ്ങളുംകൂടിയാണ്.

ട്രാവൻകൂർ സ്റ്റേറ്റ് മാനുവൽ എഴുതിയ ടി.കെ.വേലുപ്പിള്ള വിശ്വസിച്ചിരുന്നത് 'തുളു ബ്രാഹ്മണർ കേരളത്തിൽ വരുന്നതിനുമുമ്പ് ഈഴവർ ധനികരായിരുന്ന ഒരു വർഗ്ഗവും അധികാരികളിൽ സ്വാധീനമുള്ളവരെന്നുമായിരുന്നു. കൂട്ടമായി ഇത്രമാത്രം ഈഴവർ ശ്രീലങ്കയിൽ നിന്ന് വന്നവരെന്നു വിശ്വസിക്കാനും പ്രയാസമെന്നു ചിന്തിക്കുന്നവരുമുണ്ട്. ഈഴവർ, അഞ്ചാം നൂറ്റാണ്ടിലും ഏഴാം നൂറ്റാണ്ടിലും മദ്ധ്യേ തമിഴ്‌നാട്ടിൽ നിന്നും കുടിയേറിയ 'മുണ്ടക ദ്രാവിഡ'രെന്നും ചരിത്രം വ്യാഖ്യാനിക്കുന്നു. അവർ രാഷ്ട്രീയ ശത്രുക്കളിൽ നിന്നും രക്ഷപെട്ടു ഓടി വന്നവരായിരുന്നു. 

ഈഴവരുടെ പൂർവിക തലമുറകൾ രാജ സേവനത്തിലും രാജാക്കന്മാരുടെ സൈന്യങ്ങളിലും പ്രവർത്തിച്ചിരുന്നതായി ചരിത്ര രേഖകൾ സൂചിപ്പിക്കുന്നു. കേരളത്തിലെ എല്ലാ രാജാക്കന്മാരുടെ കീഴിലും സൈന്യ സേവനത്തിനായി ഈഴവർ സേവനം ചെയ്തിട്ടുണ്ട്. 'ഈഴവ' എന്ന വാക്ക് ആദ്യം കണ്ടത് ബി.സി.മൂന്നാം നൂറ്റാണ്ടിലുള്ള മധുരയ്ക്കടുത്തുളള അരിട്ടപ്പറ്റി കൊത്തുപണിയിൽ നിന്നാണ്. അതിൽ നെൽവേലി തലവനായിരുന്ന ഒരു 'ഈലവ പെരുമാളിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. ബി.സി. മൂന്നാം നൂറ്റാണ്ടിൽ കിളവളവ് (Kilavalavu) ജൈനന്മാരുടെ ഗുഹയുടെ പരിസരങ്ങളിലും ഒരു ഈഴവൻ അവിടെ ബുദ്ധന്മാരുടെ ആശ്രമം പണിതുവെന്നു കൊത്തി വെച്ചിട്ടുണ്ട്. ബി.സി. രണ്ടാം നൂറ്റാണ്ടിൽ അലകർമലൈ കൊത്തുപണിയിൽ 'ഒരു ഈഴവ തേവൻ' വസ്ത്ര കച്ചവടക്കാരനെപ്പറ്റിയും പറഞ്ഞിട്ടുണ്ട്.

കർണ്ണാടകയിലെ 'നരസിംഹൻ' എന്ന രാജാവ് 'ആലി' എന്ന് പേരുള്ള പാണ്ഡിയൻ രാജകുമാരിയെ വിവാഹം ചെയ്തിരുന്നുവെന്നും ഒരു ഐതിഹ്യ കഥയുണ്ട്. രാജകീയ ദമ്പതികൾ സിലോണിൽ താമസമാക്കുകയും അവിടെ പ്രഭുക്കളെപ്പോലെ ജീവിക്കുകയും ചെയ്തു. അദ്ദേഹത്തിൻറെ കാലശേഷം ബന്ധു ജനങ്ങളും ആരാധകരും വീണ്ടും ജന്മസ്ഥലത്ത് മടങ്ങി വന്നു. ഈ രാജകീയ വംശാവലി ഈഴവരുടെ പൂർവികരെന്നും പറയപ്പെടുന്നു. രാജകീയ പരമ്പരകൾക്ക് പിൻബലം നൽകിക്കൊണ്ട് തെക്കേ തിരുവിതാംകൂറിലുള്ള ഈഴവരെ മുതലിയാറെന്നു വിളിക്കുന്നത് കാണാം. പുലയരും അതിൽ താണവരും ഈഴവരെ രാജാക്കന്മാർക്കു തുല്യമായി മൂത്ത തമ്പുരാനെന്നും നാനാരെന്നും വിളിച്ചിരുന്നു.

മലയാളത്തിലെ ചില നാടോടി പാട്ടുകളനുസരിച്ച് ഈഴവർ ശ്രീ ലങ്കയിൽനിന്ന് അവിടുത്തെ രാജാവയച്ച നാലു യുവാക്കളുടെ സന്തതി പരമ്പരകളെന്നും വിശ്വസിക്കുന്നു. ഒന്നാം നൂറ്റാണ്ടിൽ ഭാസ്ക്കര രവി വർമ്മ എന്ന ചേര രാജാവിന്റെ നിർദ്ദേശമനുസരിച്ചായിരുന്നു അവർ രാജകൊട്ടാരത്തിന്റെ ചുമതലകൾ വഹിക്കാൻ വന്നത്. ഇവരെ തെങ്ങു കൃഷിയുടെ ചുമതലകൾ ഏൽപ്പിച്ചുവെന്നു പറയപ്പെടുന്നു. മറ്റൊരു കഥ ചേര രാജാവിന്റെ അഭ്യർത്ഥന അനുസരിച്ച് രാജ്യത്തു ക്രമസമാധാനം പരിപാലിക്കാനും ആഭ്യന്തര യുദ്ധം ഒഴിവാക്കാനും ശ്രീ ലങ്കൻ രാജാവ് കളരിപ്പയറ്റിലെ വിദഗ്ദ്ധരെ കേരളത്തിലേയ്ക്ക് അയച്ചുവെന്നാണ്. ഈഴവർ ശ്രീലങ്കയിൽ നിന്നു വന്നെത്തിയ ഈ വിദഗ്ദ്ധരുടെ  സന്താന പരമ്പരകളായി കരുതപ്പെടുന്നു.

ചേരവംശത്തിന്റെ സ്ഥാപകർ 'വില്ലവർ' ഗോത്രക്കാരാണെന്ന് അനുമാനങ്ങളുണ്ട്.  വില്ലവരെ ഈലവർ എന്നും  തിരുവിതാംകൂറിൽ ഈഴവരെന്നും അറിയപ്പെടുന്നു. വില്ലവർ യോദ്ധാക്കളായി രാജാക്കന്മാർക്കുവേണ്ടി യുദ്ധം ചെയ്തിരുന്നു. മഹാകവി കുമാരനാശാന്റെ കവിതകളായ നളിനി, ലീല, കരുണ, ചണ്ടാല ഭിക്ഷുകി എന്നീ കവിതകളെല്ലാം ശ്രീലങ്കൻ ബുദ്ധന്മാരുടെ മഹത്വമാണ് കുറിക്കുന്നത്. കവി വിശ്വസിച്ചിരുന്നതും ശ്രീ ലങ്കയിലെ ബുദ്ധന്മാർ അദ്ദേഹത്തിൻറെ പൂർവികരുടെ ഗോത്ര
പരമ്പരകളിലുള്ളവരെന്നായിരുന്നു. ബുദ്ധമത പാരമ്പര്യം ഉപേക്ഷിക്കാത്തതിനാൽ ബ്രാഹ്മണർ അവരെ ജാതിക്കു പുറത്തുള്ളവരായി കരുതിയിരുന്നു. ശ്രീ ലങ്കയിലെ ഈഴം, ഈലം എന്നീ പദങ്ങളും അവരുടെ ഉത്ഭവം ശ്രീലങ്കയിൽ നിന്നുമെന്ന തെളിവുകൾക്കു ബലം നൽകുന്നു.

പൗരാണിക വടക്കൻ പാട്ടുകളിലും ചരിത്രത്തിന്റെ മറ്റു ദർശനങ്ങളിലും ഈഴവരെ യുദ്ധക്കളങ്ങളിൽ രണവീരന്മാരായി ചിത്രീകരിച്ചിട്ടുണ്ട്. തിരുവിതാംകൂർ കൊച്ചി രാജാക്കന്മാരുടെ കീഴിലും സാമൂതിരിമാരുടെ കീഴിലും ഈഴവർ പട്ടാളക്കാരായി സേവനം ചെയ്തിരുന്നു. അനേകർ തിരുവിതാംകൂറിലെയും കൊച്ചിയിലെയും കൊട്ടാരം സൂക്ഷിപ്പുകാരായിരുന്നു. ചിലർ കളരിപ്പയറ്റ് പഠിപ്പിക്കുന്ന തൊഴിലുകളിൽ ഏർപ്പെട്ടിരുന്നു. ശബരിമല അയ്യപ്പൻ ഈഴവ കുടുംബമായ ചീരപ്പാഞ്ചിറ കുടുംബത്തിൽ നിന്ന് കളരിപ്പയറ്റ് പഠിച്ചുവെന്നും പറയപ്പെടുന്നു. കുളത്തൂരുള്ള ഒരു ഈഴവ തറവാട്ടിലെ പണിക്കർമാർ എട്ടുവീട്ടിൽ പിള്ളമാരെ കളരിപ്പയറ്റ് പഠിപ്പിച്ചിരുന്നു. അവരുടെ പിന്തലമുറകൾ തിരുവനന്തപുരത്ത് 'തൊഴുവൻകോഡ്' കളരി ദേവതയെ പ്രതിഷ്ഠിച്ചിട്ടുണ്ട്. പ്രസിദ്ധ യുദ്ധ വീരരായ ഉണ്ണിയാർച്ചയും ആരോമൽ ചേവരും ഈഴവരായിരുന്നു. ചേകവർ അഥവാ ചോവോന്മാർ രാജ്യത്തിലെ പട്ടാള വിഭാഗമായി പ്രവർത്തിച്ചിരുന്നു.

ആയുർവേദത്തിലും ഈഴവരിൽ അനേകർ പാണ്ഡ്യത്യം നേടിയവരുണ്ട്. 1675-ൽ ഒരു ഡച്ചുകാരൻ മലയാളത്തിലെ ആദ്യ ഗ്രന്ഥങ്ങളിലൊന്നായ 'ഹോർട്ടസ് ഇൻഡിക്കസ് മലബാറിക്കസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. ആലപ്പുഴ 'കരപ്പുറം കടക്കരപ്പള്ളി സ്ഥലത്തുള്ള കൊല്ലാട്ട്‌ വീട്ടിൽ, ഇട്ടി അച്യുതനെന്ന പ്രസിദ്ധനായ ഒരു ഈഴവ ആയുർവേദ വൈദ്യൻ ഈ പുസ്തകം എഡിറ്റു ചെയ്യുകയും പ്രസിദ്ധീകരിക്കാൻ സഹായിക്കുകയും ചെയ്തു. ആയുർവേദ പുസ്തകമായ 'അഷ്ടാംഗ ഹൃദയ' ആദ്യം തർജ്ജിമ ചെയ്തത് കായിക്കര ഗോവിന്ദ വൈദ്യരെന്ന ഒരു ഈഴവനായിരുന്നു. ഈഴവ പ്രമുഖരുൾപ്പെട്ട തൃശൂരുള്ള കുഴിപ്പള്ളി കുടുംബവും കോഴിക്കോടുള്ള പൊക്കാഞ്ചേരി കുടുംബവും ആയുർവേദത്തിലെ പാരമ്പര്യ ആചാര്യന്മാരുള്ള കുടുംബമായിരുന്നു. അതുപോലെ ചോലയിൽ കുടുംബവും പ്രസിദ്ധ ആയുർവേദ വൈദ്യ കുടുംബമാണ്. പതിനെട്ടാം നൂറ്റാണ്ടിലും പത്തൊമ്പതാം നൂറ്റാണ്ടിലും കൊല്ലത്തുള്ള ചാവർക്കോട് കുടുംബം തിരുവിതാംകൂർ രാജകുടുംബത്തിലെ പ്രസിദ്ധ ഭിഷ്വഗരന്മാരായിരുന്നു. വെണ്മണി കുടുംബ വൈദ്യന്മാർ സംസ്കൃതത്തിൽ നിന്നുള്ള ആയുവേദ പഠനം കൂടാതെ പാളി ഭാഷയിൽ നിന്നും ആദ്യമായി ആയുർവേദത്തിൽ പാണ്ഡിത്യം നേടിയിരുന്നു.

കോട്ടയ്ക്കൽ കെളിക്കൊടൻ അയ്യപ്പൻ വൈദ്യർ മർമ്മ ചീകത്സയിലെ പ്രസിദ്ധനായ ഒരു ആയുർവേദ വൈദ്യനായിരുന്നു. ചന്ദ്രികയുടെ സ്ഥാപകനായ സി.ആർ കേശവൻ വൈദ്യർക്കു വൈദ്യരത്‌നം അവാർഡ് 1953-ൽ കോഴിക്കോടുള്ള മാനവിക്രമൻ സാമൂതിരി നൽകി. അതുപോലെ ഈഴവ വൈദ്യന്മാർ നടത്തുന്ന അനേക ആയുർവേദ ഹോസ്പ്പിറ്റലുകൾ പത്തൊമ്പതാം നൂറ്റാണ്ടു മുതൽ നാടിന്റെ നാനാഭാഗത്തും ഉണ്ടായിരുന്നു. പ്രസിദ്ധ ആംഗ്ലേയ പണ്ഡിതനും മലയാളം ഡിക്ഷ്ണറിയിലെ രചയിതാവുമായ ഹെർമൻ ഗുണ്ടർട്ടിനെ ഈഴവ ഗുരു 'ഉരച്ചെരിൽ ഗുരുക്കൾ സംസ്കൃതവും ആയുർവേദവും പഠിപ്പിച്ചിരുന്നു. ഈഴവനായ 'ഉപ്പൊട്ട് കണ്ണൻ' യോഗാമൃതം വ്യഖ്യാനം എഴുതി. അത് സംസ്കൃതത്തിൽ അഷ്ടവൈദ്യന്മാർ ആയുർവേദത്തെപ്പറ്റി രചിച്ച പുസ്തകമായിരുന്നു. ഈഴവരിൽനിന്നും അനേകർ വിഷചീകത്സയ്ക്കും പ്രസിദ്ധരായിരുന്നു. പാമ്പ്, തേള് മുതലായ വിഷജീവികളുടെ കടികളിൽ നിന്നും ചീകിത്സ നൽകുന്ന വിഷചീകത്സ കേന്ദ്രങ്ങൾ ഈഴവ വൈദ്യന്മാരുടെ മേൽനോട്ടങ്ങളിലുണ്ടായിരുന്നു. ഹോസ്പിറ്റലുകളുടെ വളർച്ചയോടെയും നിയമം അനുവദിക്കാത്തതിനാലും പല കുടുംബങ്ങളും വിഷ ചീകത്സ കേന്ദ്രങ്ങൾ നിറുത്തൽ ചെയ്തു.

പത്തൊമ്പതാം നൂറ്റാണ്ടു മുതൽ ഈഴവരും ചാന്നാർമാരും വില്ലടിച്ചാൻ പാട്ടുകൾ, തെയ്യം അഥവാ കളിയാട്ടം മുതലാവകൾ അമ്പല ഉത്സവങ്ങളോടനുബന്ധിച്ചു അവതരിപ്പിക്കാറുണ്ടായിരുന്നു. വടക്കേ മലബാറിൽ 'തെയ്യം' എന്ന നൃത്തം  പ്രസിദ്ധമായിരുന്നു. ഈ നൃത്തത്തെ കാളിയാട്ടമെന്നും അറിയപ്പെടുന്നു. ഈഴവരിലെ പുരുഷന്മാരായവർ അവതരിപ്പിക്കുന്ന നാട്യകലകളിൽ ഒന്നാണ് 'അർജുന നൃത്തം'. അതിനെ മയൂര നൃത്തം എന്നും പറയും. കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ പ്രദേശങ്ങളിലെ ഭഗവതി അമ്പലങ്ങളുടെ ഉത്സവങ്ങളോട് അനുബന്ധിച്ചാണ് സാധാരണ ഈ നൃത്തം അവതരിപ്പിക്കാറുള്ളത്. മയിൽത്തൂവലുകൾ കൊണ്ട് ഡാൻസ് ചെയ്യുമ്പോൾ ദേഹം മുഴുവൻ അലംകൃതമാക്കിയിരിക്കും. കൂടുതലും നൃത്തം അവതരിപ്പിക്കുന്നത് കളരിപ്പയറ്റ് സാങ്കേതികത്വത്തോടെയായിരിക്കും. ഈ നൃത്തം അവതരിപ്പിക്കുന്നവരുടെ മുഖം പച്ചനിറമുള്ള ചായംകൊണ്ടു പൂശുന്നു. രണ്ടുപേരു കൂടിയോ ഒറ്റയ്ക്കോ നൃത്തം അവതരിപ്പിക്കാറുണ്ട്.

പൂരക്കളി സാധാരണ മീനമാസത്തിലുള്ള ഈഴവരുടെ ഒരു തരം നാടകീയ നൃത്തമാണ്. മലബാറിലെ ഭഗവതി ക്ഷേത്രങ്ങളിലാണ് ഈ ആചാരങ്ങൾ കൂടുതലുമായുള്ളത്. പാരമ്പര്യ നിലവിളക്കും സമീപമുണ്ടായിരിക്കണം. പൂരക്കളി അവതരിപ്പിക്കാൻ നല്ല പരിചയമുള്ളവർക്കേ സാധിക്കുകയുള്ളൂ. കാരണം ഈ കല അവതരിപ്പിക്കുന്നവർക്ക് കളരിപ്പയറ്റ് പരിചയവും ആവശ്യമാണ്. നല്ല വ്യായാമവും നടത്തണം. 'പരിച മുത്തു' കളിയിലും കളരിപ്പയറ്റ് അഭ്യസിച്ചിരിക്കണം. നൃത്തം ചെയ്യുന്നവർ വാളും പരിചയും ഉപയോഗിക്കുന്നു. വാളുകൊണ്ടുള്ള പയറ്റും 'പരിച' രക്ഷാ കവചമായി തടയലും, പ്രതിരോധിക്കലും വട്ടം കറങ്ങലും, ഓട്ടവും ആട്ടവും നൃത്തകലയുടെ പ്രത്യേകതയാണ്.

സർപ്പ നൃത്തങ്ങളും ഈഴവരുടെ ഒരു പ്രാചീന കലയായിരുന്നു. രണ്ടു പേരുകൂടി പാമ്പുകളെപ്പോലെ ഉയരുകയും താഴുകയും ചെയ്തു നൃത്തം ചെയ്യുന്നു. നെറ്റിയിൽ ചന്ദനവും ചുവന്ന ടൗവ്വൽ തലയിലും കെട്ടിയിരിക്കും. അരയിൽ ചുവന്ന സിൽക്കും കെട്ടിയിരിക്കും. കാൽ ചിലങ്കകളും ധരിച്ചിരിക്കും. വടികൊണ്ട് പയറ്റുകളും പ്രകടിപ്പിക്കും. ഈ കല സർപ്പാരാധനയുടെയും കളരിപ്പയറ്റിന്റെയും സമ്മിശ്രിതമായ ഒരു രൂപമാണ്. അതുപോലെ പുരാണത്തിലെ പാണ്ഡവ കളി, കേരളത്തിലെ അമ്പലങ്ങളിലുള്ള മറ്റൊരു ആചാരമാണ്. മഹാഭാരതത്തിലെ പഞ്ച പാണ്ഡവരായിട്ടായിരിക്കും ഈ കളി. നിലവിളക്ക് വെച്ച് അലംകൃതമായ ഒരു പന്തലിൽ വെച്ചായിരിക്കും കളികൾ അവതരിപ്പിക്കാറുള്ളത്. അവരുടെ നേതാവിനെ കാളിയച്ഛൻ എന്ന് വിളിക്കുന്നു. പൂജാ വിധി പ്രകാരമുള്ള കുളിയും കഴിഞ്ഞു നെറ്റി ത്തടത്തിൽ ചന്ദനവും പൂശി വെളുത്ത മുണ്ടും ഉടുത്തു, തലയിൽ ടൗവ്വലും കെട്ടി ഇവർ കളിക്കുന്നു. ആശാരി, മൂശാരി, തട്ടാൻ, കല്ലാശാരി മുതലായ സമൂഹങ്ങൾ മൊത്തമായി കളികളിൽ പങ്കു കൊള്ളുന്നു.

ഈഴവരുടെ സാംസ്ക്കാരിക സമ്പ്രദായങ്ങളിലും തറവാട് സമ്പ്രദായം പിന്തുടർന്നിരുന്നു. 'അമ്മ, അമ്മയുടെ സഹോദരങ്ങൾ, സഹോദരികൾ, അവരുടെ കുട്ടികൾ എല്ലാവരുമൊത്ത് ഒരേ മേൽക്കൂരയിൽ ഒന്നിച്ചു കഴിഞ്ഞിരുന്നു. ഏറ്റവും മൂത്തയാളിനെ കാരണവർ എന്നും മൂത്ത സ്ത്രീയെ കാരണവത്തിയെന്നും വിളിച്ചിരുന്നു. വീടിന്റെ ചുമതലകൾ മുഴുവൻ വഹിക്കേണ്ടത് അവരായിരുന്നു. കുടുംബ വക സ്വത്തുക്കളും പരിരക്ഷിക്കേണ്ട ഉത്തരവാദിത്വങ്ങളും ഉണ്ടായിരുന്നു. ഓരോ തറവാടും വ്യത്യസ്ത പേരുകളിൽ അറിയപ്പെട്ടിരുന്നു. മലബാറിലും തിരുവിതാംകൂറിലുമുള്ള ഈഴവരെ സംബന്ധിച്ച് ഓരോരുത്തരുടെയും തറവാടുകളെ തിരിച്ചറിഞ്ഞിരുന്നത് അമ്മ വഴികളിലുള്ള  പേരിലായിരുന്നു. എന്നാൽ കൊച്ചിയിൽ ഭൂരിഭാഗം കുടുംബങ്ങളും അപ്പൻ വഴികളിലുള്ള  പേരുകളിലറിയപ്പെട്ടിരുന്നു.

നായന്മാരെപ്പോലെയും ബ്രാഹ്മണരെപ്പോലെയും ഈഴവർ സാധാരണ പേരിന്റെകൂടെ ജാതിപ്പേര് ഉപയോഗിക്കാറില്ല. എന്നിരുന്നാലും ചെയ്യുന്ന തൊഴിൽ അവർ പേരിന്റെ കൂടെ വെക്കാറുണ്ട്. പണിക്കർ, ആശാൻ, ചാന്നാർ, വൈദ്യർ, മുതലാളി, ചേകോൻ, പണിക്കത്തി, കാരണവർ, എന്നിങ്ങനെ പേരുകൾ കൂട്ടി ഈഴവരെ വിളിച്ചിരുന്നു. 'ഈഴവ' എന്ന പദം വേദങ്ങളിലെ പദങ്ങളുമായി യാതൊരു സാമ്യവുമില്ല. ബുദ്ധമതക്കാരുടെ ആചാരരീതികളുമായിട്ടുള്ള വാക്കുകളുമായിട്ടാണ് കൂടുതൽ സാമ്യം. ഈഴവരുടെ ഒരു ഉപവിഭാഗമാണ് ചാന്നാർ. ചാന്നാർമാർ ഈഴവരേക്കാളും കൂടിയ ജാതിയായി കരുതുന്നു. ഈഴവരിലെ ഉപവിഭാഗങ്ങൾ എല്ലാം അസ്തമിച്ചുകൊണ്ടിരിക്കുന്നു. 'ഇല്ലം' എന്ന് പറഞ്ഞാൽ വാസ്തവത്തിൽ ഈഴവരുടെ വീടെന്നാണ് അർത്ഥം. പിന്നീട് കേരളത്തിൽ 'ഇല്ലം' നമ്പൂതിരിമാർക്ക് മാത്രമായി അവകാശപ്പെട്ടു.

അമ്പല പൂജാരികളും രാജ്യം ഭരിച്ചിരുന്നവരും ഈഴവരെ അവർണ്ണരായി കണക്കായിരുന്നു. അവരുടെ പൂർവികർ ക്ഷത്രിയരായിരുന്നുവെന്ന വസ്തുത സവർണ്ണർ വിസ്മരിക്കുകയും ചെയ്തിരുന്നു. അവരെ അവർണ്ണരായി കണക്കാക്കാൻ കാരണം അനേകർ ബുദ്ധമതം സ്വീകരിക്കുകയും പിന്നീട് ഹിന്ദുമതത്തിൽ മടങ്ങി വരുകയും ചെയ്തതുകൊണ്ടായിരുന്നു. സവർണ്ണ ജാതികൾ ഈഴവരെ എക്കാലവും താഴ്ത്തി കെട്ടാനെ ശ്രമിച്ചിട്ടുള്ളൂ. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഈഴവ സ്ത്രീകളെ മാറിടം മറയ്ക്കാൻ അനുവദിച്ചിരുന്നില്ല. ആഭരണങ്ങളോ ചെരിപ്പുകളോ ധരിക്കുന്നത് നിരോധിച്ചിരുന്നു. ധനികരായ ചേകവർക്കോ, ചാന്നാർമാർക്കോ പണിക്കർമാർക്കോ താണ്ടാൻ സ്ത്രീകൾക്കോ മാറിടം മറക്കുന്നതിൽ പ്രശ്നമുണ്ടായിരുന്നില്ല.

ഹിന്ദു ഐക്യവേദിക്കായി ഹിന്ദുത്വ പ്രവർത്തകർ തീവ്രമായി ശ്രമിക്കുമ്പോൾ ഈഴവരിൽ വലിയൊരു വിഭാഗം അത് എതിർക്കുന്നത് കാണാം. ശ്രീ നാരായണ ഗുരു സവർണ്ണ വാദികൾക്ക് പരിപൂർണ്ണമായും എതിരായിരുന്നു. 1934 ല്‍ 'ഇ മാധവന്‍' എഴുതി പ്രസിദ്ധീകരിച്ച 'സ്വതന്ത്രസമുദായം' എന്ന പുസ്തകത്തിൽ ഈഴവർ ഹിന്ദുക്കളല്ലെന്നും ദേശീയ മതമായിരുന്ന ബുദ്ധ മതക്കാരായിരുന്നുവെന്നും എഴുതിയിട്ടുണ്ട്. സർ സി.പി. രാമസ്വാമി അയ്യർ ഈ പുസ്തകം നിരോധിച്ചിരുന്നു. കൊച്ചിയിലും തിരുവിതാംകൂറിലും മലബാറിലും ഒന്നുപോലെ മാധവന്റെ ബുക്കിന് നിരോധനമുണ്ടായിരുന്നു. 2011-ൽ കേരള സാഹിത്യ അക്കാദമി മാധവന്റെ വിപ്ലവകരമായ ഈ പുസ്തകം വീണ്ടും പ്രസിദ്ധീകരിച്ചു.

മാധവന്റെ പുസ്തകത്തിൽ പറയുന്നു, "നമ്മുടെ വിശ്വാസം നാം ഹിന്ദുക്കളെന്നാണ്. അല്ലെങ്കിൽ നാം ഹിന്ദുക്കളാകാൻ ശ്രമിക്കുമ്പോൾ ഉയർന്ന ജാതികൾ അംഗീകരിക്കുന്നില്ല. ക്രിസ്ത്യാനികൾക്കും മുസ്ലിമുകൾക്കും നമ്മുടെ ശുദ്ധിയിൽ പ്രശ്നമില്ല. അവരുടെ മോസ്ക്കിലും പള്ളിയിലും കയറുന്നതിൽ അവർക്ക് യാതൊരു പ്രശ്നവുമില്ല. എന്നാൽ നാം ഹിന്ദുക്കളെന്നു പറയുന്ന ഈഴവർ അമ്പലത്തിൽ കയറിയാൽ ഇടയ്ക്ക് വെച്ച് പുരോഹിതൻ മന്ത്രങ്ങൾ ഉരുവിടുന്നത് നിർത്തൽ ചെയ്യും. ഈഴവസ്പർശനമേറ്റ മന്ത്രപൂജാരിക്ക് പൂജകൾ ഇടയ്ക്കുവെച്ചു നിറുത്തുന്നതിൽ യാതൊരു സങ്കോചവുമില്ല. പൂജകൾ അനുഷ്ഠിക്കുന്ന സമയങ്ങളിൽ ഈഴവർ സന്നിഹിതരായാൽ അവർ കുപിതരാകുന്നു. സ്‌കൂളിൽ പോയാൽ വർണ്ണജാതിക്കാർ പഠനം ഉപേക്ഷിക്കും. വഴികളിൽക്കൂടി നാം യാത്ര ചെയ്‌താൽ അവർ ആ വഴി യാത്ര ചെയ്യാതിരിക്കും. അവരുടെ അമ്പലത്തിൽ നാം പോകണമെന്ന് ചിന്തിക്കുന്നതും വിഡ്ഢിത്തരമല്ലേ? അമ്പല നടയിൽനിന്നും അനേകം പാദങ്ങൾ മാറി നടക്കണമെന്ന് ആജ്ഞാപിക്കുമ്പോൾ പട്ടികളെപ്പോലെ ക്ഷണിക്കാതെ നാം എന്തിനു അവരുടെ അമ്പലത്തിൽ കയറണം? നമ്മൾ ഹിന്ദുക്കളായിരിക്കാൻ വർണ്ണ ജാതികൾ താൽപര്യപ്പെടുന്നത് അവർ നമ്മളെ അടിമകളാക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടാണ്!"

ശ്രീ നാരായണ ഗുരുവിന്റെ ആത്മീയ നേതൃത്വം ഈഴവരെ സാമൂഹികമായും ബൗദ്ധികമായും ഉന്നത നിലകളിൽ എത്തിച്ചു. വർണ്ണ വ്യവസ്ഥയില്ലാത്ത ഒരു സമൂഹമായി സ്വന്തം വ്യക്തിത്വം പുലർത്താൻ ഈഴവർക്കായുള്ള അമ്പലങ്ങൾ തുറക്കാൻ ശ്രീ നാരായണ ഗുരു ആവശ്യപ്പെട്ടു. ഹിന്ദു സമൂഹത്തിന്റെ ദാസന്മാരായി ഇരിക്കുന്നതിലും നല്ലത് ക്രിസ്ത്യാനികളായി മതം മാറുന്നതെന്നും ഈഴവർ ചർച്ച ചെയ്തിരുന്നു. മതം മാറുന്ന സ്ഥിതി വിശേഷം വന്നപ്പോൾ ദിവാൻ സി.പി. രാമസ്വാമി അയ്യർ അതിന്റെ പ്രത്യാഘാതങ്ങൾ മനസിലാക്കി. അദ്ദേഹം ശ്രീ ചിത്തിര തിരുന്നാൾ മഹാരാജാവിനെ ഈഴവർക്കും മറ്റു അവർണ്ണരായവർക്കും അമ്പല പ്രവേശനം കൊടുക്കുന്ന ആവശ്യകതയെ ബോധിപ്പിച്ചു. 1924-25 കാലങ്ങളിലെ വൈക്കം സത്യാഗ്രഹം ഹിന്ദു സമൂഹത്തിലെ 'തൊട്ടുകൂടാ നയത്തിനും ജാതി വ്യവസ്ഥക്കും' എതിരായുള്ളതായിരുന്നു. ഈ നീക്കം വൈക്കത്തുള്ള ശിവ അമ്പലത്തിലായിരുന്നു നടത്തിയത്. എസ്.എൻ.ഡി.പി. (SNDP) യോഗം വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയിരുന്നു. ഈഴവരുടെ ഈ സംഘടന നാരായണഗുരുവിന്റെയും ഡോ.പൽപ്പുവിന്റെയും ധർമ്മ ശാസ്ത്രത്തെപ്പറ്റിയും സന്മാർഗ ശാസ്ത്രത്തെപ്പറ്റിയും ജനങ്ങളെ ബോധവാന്മാരാക്കുന്നുണ്ടായിരുന്നു.

Read more

ബുദ്ധമതവും ബ്രാഹ്മണരുടെ ആധിപത്യവും നിഷ്ഠുരതകളും

ആര്യ ബ്രാഹ്മണരുടെ ചരിത്രം അവലോകനം ചെയ്‌താൽ ഭാരതത്തിൽ ഉദയം ചെയ്ത ബുദ്ധമതത്തെ സമൂലം ഇല്ലാതാക്കിയത് അവർ നേതൃത്വം കൊടുത്തിരുന്ന മതമായിരുന്നുവെന്നു കാണാം.  അഫ്‌ഗാനിസ്ഥാനിൽ താലിബൻകാർക്ക് തുല്യമായ ക്രൂരകൃത്യങ്ങൾ ബ്രാഹ്മണർ ബുദ്ധമതത്തോടു ചെയ്തിട്ടുണ്ട്. എക്കാലവും  ഹൈന്ദവ മതത്തിന്റെ മേൽക്കോയ്മകൾ ഉണ്ടായിരുന്നത് ബ്രാഹ്മണർക്കായിരുന്നു. ഹിന്ദുത്വ മുന്നണികൾ അഫ്‌ഗാനിസ്ഥാനിൽ താലിബൻകാർ ബുദ്ധമത വിഹാരങ്ങൾ തകർത്തപ്പോൾ വിമർശിച്ചിരുന്നു. അതേസമയം ഹിന്ദുത്വ ശക്തികളുടെ പൂർവിക തലമുറകൾ ബുദ്ധ മതക്കാരുടെ പ്രതിമകൾ നശിപ്പിക്കുക മാത്രമല്ല ചെയ്തത് അനേകായിരം ബുദ്ധമതാനുയായികളെ കൊല ചെയ്യുകയും ചെയ്തു.

ബുദ്ധമതം കൃസ്തുവിനു മുമ്പും കേരളത്തിലുണ്ടായിരുന്നതായ തെളിവുകൾ ചരിത്രകാർ നിരത്തിയിട്ടുണ്ട്. കേരളത്തിലെ നിരവധി നാട്ടു രാജാക്കന്മാരുടെ ശാസനങ്ങളും സംഘകാല കൃതികളും ബുദ്ധമതത്തിന്റെ പൗരാണികതയെ സൂചിപ്പിക്കുന്നു. അശോകന്റെ കല്ലിൽ കൊത്തി വെച്ച ചില ലിഖിതങ്ങളും കണ്ടു കിട്ടിയിട്ടുണ്ട്. അശോക ചക്രവർത്തിയുടെ കാലത്ത് ബുദ്ധമതം പ്രചാരണത്തിനായി ബുദ്ധ സന്യാസികളെ ലോകത്തിന്റെ നാനാഭാഗത്തും അയച്ചിരുന്നു. അവരിൽ ചിലർ കേരളത്തിൽ ബുദ്ധമതം പ്രചരിപ്പിച്ചിരുന്നു. അശോകന്റെ സൈന്യക ബലത്താലോ കേരളത്തിലെ ചേരമാൻ രാജാക്കന്മാരുടെ മതസഹിഷ്ണതയാലോ കേരളത്തിലെ ജനങ്ങൾ സൗഹാർദ്ദപരമായി തന്നെ ബുദ്ധമതം സ്വീകരിച്ചിരുന്നു.

ഹൈന്ദവ തത്ത്വങ്ങളായ സമത്വം, സാഹോദര്യം സഹാനുഭൂതി, അഹിംസ, എന്നിവകൾ ബുദ്ധ മതക്കാരിൽ നിന്നും പകർത്തിയെടുത്തതാണ്. സത്പത ബ്രാഹ്മണം പറയുന്നു, 'ഈ പ്രപഞ്ചത്തെ ദൈവം നിയന്ത്രിക്കുന്നു, ദൈവത്തെ നിയന്ത്രിക്കുന്നത് മന്ത്രമാണ്. മന്ത്രം ബ്രാഹ്മണന്റെ ഉള്ളിലും സ്ഥിതി ചെയ്യുന്നു. അതുകൊണ്ടു ബ്രാഹ്മണരാണ് ഭൂമിയിലെ ദൈവം.' ബ്രാഹ്മണരെ അനുസരിക്കാൻ, താഴ്ന്നവരിൽ ഭയം സൃഷ്ടിക്കാൻ അവർ മന്ത്രവും ശാപവും ഉപയോഗിച്ചിരുന്നു. എന്നാൽ ബുദ്ധമതക്കാർ നാം കാണുന്ന സത്യങ്ങളിൽ മാത്രം വിശ്വസിക്കാനും ഉപദേശിച്ചു. കാര്യ കാരണങ്ങളില്ലാതെ ഭയമരുതെന്നും ബുദ്ധമതം പഠിപ്പിച്ചിരുന്നു. നന്മ മാത്രം ചെയ്യാനും പ്രജകളുടെ ക്ഷേമത്തിനായി രാജാവിനെ സഹായിക്കാനും വേണ്ടവിധ പ്രോത്സാഹനങ്ങൾ നൽകിയിരുന്നു. ബുദ്ധമതം ജനങ്ങളുടെ ക്ഷേമത്തിനായി പൊതുനന്മ ആഗ്രഹിച്ചപ്പോൾ ബ്രാഹ്മണർ ലോകം സൃഷ്ടിച്ചത് തങ്ങൾക്കുമാത്രമെന്നും വാദിച്ചു. അങ്ങനെ പരസ്പ്പര വിരുദ്ധങ്ങളായ ആശയ സംഘട്ടനങ്ങൾ ബുദ്ധമതക്കാരും ബ്രാഹ്മണരും തമ്മിലാരംഭിച്ചു.

കേരളത്തിൽ 'പള്ളി' കൂട്ടി അനേക സ്ഥലനാമങ്ങൾ കാണാം. കരുനാഗപ്പള്ളി, കാർത്തികപ്പള്ളി, പള്ളിപ്പുറം, ഇടപ്പള്ളി ഇങ്ങനെ സ്ഥലനാമങ്ങൾ അറിയപ്പെടുന്നു. പള്ളിയെന്ന അർത്ഥം ബുദ്ധ വിഹാരമെന്നാണ്. കേരളത്തിൽ 1200 വർഷങ്ങളോളം ബുദ്ധ പാരമ്പര്യമുണ്ടെന്ന് അനുമാനിക്കുന്നു. സ്‌കൂളിനെ തന്നെ വിളിച്ചിരുന്നത് എഴുത്തുപള്ളി അല്ലെങ്കിൽ പള്ളിക്കൂടമെന്നായിരുന്നു. ക്രിസ്ത്യാനികളും മുസ്ലിമുകളും അവരുടെ ആരാധനാലയങ്ങളെ പള്ളിയെന്നു വിളിക്കുന്നു. ബുദ്ധമത വിരോധിയായിരുന്ന 'കുമാരില ഭട്ട ' യുടെയും ശങ്കരാചാര്യരുടെയും നേതൃത്വത്തിൽ ബുദ്ധന്മാരുടെ  പള്ളികളെല്ലാം നശിപ്പിച്ചു കളഞ്ഞു. 1200 വർഷം പഴക്കമുള്ള ബുദ്ധസംസ്ക്കാരത്തെ നശിപ്പിച്ചുകൊണ്ട് അവർ ചാതുർവർണ്യം നടപ്പാക്കി. ഈഴവരും അതിൽ താണവരും ചാതുർ വർണ്യത്തിനു പുറത്തുള്ള അടിമകളായിരുന്നു. ബുദ്ധ വിഹാരങ്ങൾ അമ്പലങ്ങളായി മാറ്റി. ഭൂരിഭാഗം ജനതയ്ക്ക് അമ്പലങ്ങളിൽ തീണ്ടൽ കല്പിച്ചിരുന്നു. 'കേരള' എന്ന വാക്കുപോലും ദ്രവീഡിയൻ ബുദ്ധമത പദമായ 'ചേരള' എന്ന പദത്തിൽ നിന്നു വന്നതാണ്. പിന്നീട് കേര വൃക്ഷങ്ങളുടെ നാടെന്ന അർത്ഥത്തിൽ സംസ്കൃതീകരിക്കുകയും ചെയ്തു.

ബുദ്ധ മതക്കാർക്കുണ്ടായ അതേ വിധിയാണ് തെക്കേ ഇന്ത്യയിൽ ജൈനമതത്തിനും ഉണ്ടായത്. എ.ഡി.  300-400 കാലങ്ങളിലുള്ള ജൈനന്മാരെപ്പറ്റിയുള്ള അറിവുകൾ വളരെ പരിമിതമാണെന്ന് പ്രൊഫ. ബഹാഹുദ്ദിന്റെ പ്രബന്ധത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. സംഘകാലത്തിന്റെ ആരംഭത്തിൽ ക്രിസ്തുവർഷം 470 AD യിൽ ജൈനമതം വളർന്നുവെന്നും അഞ്ചും ആറും നൂറ്റാണ്ടുകളിൽ ജൈനമതം സർവ്വയിടങ്ങളിലും വ്യാപിച്ചിരുന്നുവെന്നും പ്രസിദ്ധ ചരിത്രകാരനായ കുമാര സ്വാമി അയ്യങ്കാർ രേഖപ്പെടുത്തിയിരിക്കുന്നു. ബ്രാഹ്മണന്മാരുടെ ആചാരം പോലെ ജൈനന്മാരും അവരുടെ വിശുദ്ധരെ ബിംബങ്ങളായി ആരാധിച്ചിരുന്നു. തമിഴ്‌നാട്ടിൽ ജൈനന്മാരുടെ ആരാധനാലയങ്ങൾ നീക്കപ്പെട്ടതിനു ശേഷമായിരിക്കണം ഹിന്ദുക്കളുടെ അമ്പലങ്ങളുടെ തുടക്കം. ജൈനന്മാരെ നശിപ്പിച്ച 63 സന്യാസിമാരുടെ ബിംബങ്ങൾ തമിഴ്‌നാട്ടിലെ ഏതാനും അമ്പലങ്ങളിൽ ഇന്നും പൂജിക്കുന്നുണ്ട്. ജൈന ബിംബങ്ങളുടെ അവശിഷ്ടങ്ങൾ തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. തകർക്കപ്പെട്ട ഓരോ ജൈന വിഗ്രഹങ്ങൾക്കും അതിന്റേതായ കഥകൾ പറയാനുണ്ടാകും. മധുര മീനാക്ഷി അമ്പല ഭിത്തികളിൽ ജൈന രാജാക്കന്മാരുടെ ഛായാ പടങ്ങൾ കാണാം.

ബുദ്ധന്മാർ ആദ്ധ്യാത്മിക ചിന്തകളിലും സന്യാസിമാരുടെ ജീവിതത്തിനും മാത്രമേ പ്രാധാന്യം കല്പിച്ചിരുന്നുള്ളൂ. കുടുംബ ജീവിതം നയിക്കുന്നവരിൽ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അതിനാൽ ശരിയായ കാഴ്ചപ്പാടില്ലാതെ ജീവിതം എങ്ങനെ നയിക്കണമെന്ന കാര്യത്തിൽ സാധാരണ ജനങ്ങൾ ആശയക്കുഴപ്പത്തിലായിരുന്നു. രാഷ്ട്രീയമായുള്ള സ്വാധീനം ഇല്ലാതാകുകയും സാമ്പത്തികമായുള്ള അധഃപതനവും കാരണങ്ങളാൽ ബുദ്ധമതം ക്ഷയിക്കുകയുണ്ടായി. അശോകനെപ്പോലുള്ള രാജാക്കന്മാരും ജനങ്ങളും ബുദ്ധന്മാരുടെ ആശ്രമങ്ങളെ സഹായിച്ചുകൊണ്ടിരുന്നു. സാമ്പത്തിക പിന്തുണ അവസാനിച്ചപ്പോൾ ബുദ്ധമതത്തിനു ക്ഷീണം സംഭവിക്കാൻ തുടങ്ങി. അശോകന്റെ അഹിംസാ മുന്നേറ്റത്തിന് ഏതാനും നൂറ്റാണ്ടുകൾക്ക് ശേഷമായിരുന്നു അലക്‌സാണ്ടർ ഇന്ത്യയെ ആക്രമിച്ചത്. സന്യാസവും പരിത്യാഗവും കഠിനമായ വൃതവും പാലിക്കുന്നവർക്കു മാത്രം ജനങ്ങളുടെ പിന്തുണ ലഭിച്ചിരുന്നു. ആശ്രമ നിയമങ്ങൾ അനുസരിച്ച് ജീവിക്കുന്നവരെ മാത്രം ജനങ്ങൾക്കു സ്വീകാര്യമായിരുന്നു.

ബുദ്ധമതം അവരുടെ ആശ്രമത്തിൽ മാത്രം ഒതുങ്ങി നിന്നിരുന്നു. ആശ്രമ ജീവിതം അവസാനിക്കുന്നതിനൊപ്പം അവിടെ ബുദ്ധമതവും ഇല്ലാതാകുമായിരുന്നു. ബിഹാറിലെ 'ഉത്തന്ധപുര' ആശ്രമം നിറുത്തേണ്ടി വന്നത് മുസ്ലിം ആക്രമണ ശേഷമായിരുന്നു. നളന്ദയിലെയും വിക്രമശിലയിലെയും കൂട്ടക്കൊലകളും ബുദ്ധമതത്തിന്റെ അവസാനത്തിന്റെ നാഴികക്കല്ലുകളായിരുന്നു. വിവിധ സംസ്‌കാരങ്ങളുടെയും മതങ്ങളുടെയും വിചാരങ്ങളും ആശയങ്ങളും തത്ത്വചിന്തകളും ബുദ്ധമതം പകർത്തിയിരുന്നു. ഒന്നാം നൂറ്റാണ്ടിൽ തന്നെ പലവിധ ആത്മീയ പരിശീലനവും ഐതിഹ്യ കഥകളും ബുദ്ധമതത്തിൽ വന്നുകൂടി. ഉദാഹരണമായി ആറാം നൂറ്റാണ്ടിൽ ചില ബുദ്ധമതക്കാർ താന്ത്രിക്ക് സാധനകൾ സ്വീകരിച്ചു. എന്നിട്ടു സ്വയം സുഖ സൗകര്യങ്ങൾക്കായി ആത്മീയതയെ ദുർവിനിയോഗം ചെയ്തു. താന്ത്രിക്കിലെ അറിവ് അവർക്ക് ദഹിക്കില്ലായിരുന്നു. താന്ത്രിക ബുദ്ധമതം അതുമൂലം അധഃപതിക്കാൻ തുടങ്ങി.

ഹിമാലയൻ ഇൻസ്റ്റിട്യൂട്ടിലെ ആദ്ധ്യാത്മിക നേതാവായ 'പണ്ഡിറ്റ് രാജ്മണി ട്യുഗുനൈറ്റോ (Rajmani Tugnait൦) എഴുതിയിരിക്കുന്നു, 'അഞ്ചു മുതൽ പത്താം നൂറ്റാണ്ടു വരെ ബുദ്ധമതത്തിൽ വജ്രയാന, സിദ്ധയാന, സഹജയാന, എന്നിങ്ങനെ മൂന്നു സ്‌കൂളുകൾ വടക്കു കിഴക്കേ ഇന്ത്യയിൽ ഉണ്ടായിരുന്നു. നേപ്പാളിലും, സിക്കിമിലും ടിബറ്റിലും സ്‌കൂളിന്റെ പ്രവർത്തനം വ്യാപിച്ചിരുന്നു. വലിയ ജ്ഞാനികളായ ഗുരുക്കന്മാരും യോഗികളുമായിരുന്നു ആ സ്‌കൂളിന്റെ സ്ഥാപകർ. എന്നാൽ അനുയായികൾ സ്‌കൂളിന്റെ തത്ത്വങ്ങളെ ദുരുപയോഗപ്പെടുത്തുകയും അസാന്മാര്‍ഗ്ഗികമായ ജീവിതം ആരംഭിക്കുകയും ചെയ്തു.' പലരും അദ്ധ്യാത്മികതയ്ക്കുപരി ജീവിക്കാൻ വേണ്ടി സന്യാസിമാരാകാൻ തുടങ്ങി. അതുമൂലം വർദ്ധിച്ചു വരുന്ന സന്യാസികളെ തീറ്റി പോറ്റേണ്ട കടമ സമൂഹത്തിനു വന്നു. കാര്യങ്ങൾ വഷളായപ്പോൾ ശങ്കരാചാര്യരും കുമാരില ഭട്ടായും ബുദ്ധമതത്തെ ഇന്ത്യയിൽ ഇല്ലാതാക്കി.

കേരളമുൾപ്പടെ ഇന്ത്യയൊന്നാകെ സാമൂഹികമായ ഒരു പരിവർത്തനത്തിനു കാരണക്കാർ ബുദ്ധമതക്കാരായിരുന്നു. ജൈനന്മാരും പരിവർത്തനത്തിന് കൂട്ടാളികളായിരുന്നു. ഇരുമ്പുകൊണ്ടുള്ള പണി ആയുധങ്ങളുടെ സഹായത്തോടെ കൃഷി ചെയ്യാനാരംഭിച്ചതും ബുദ്ധമതക്കാരായിരുന്നു. അത് കൃഷിയുടെ വളർച്ചയ്ക്കു കാരണമായിരുന്നു. അതിന്റെ ഫലമായി കൃഷിസ്ഥലങ്ങളുടെ വ്യാപ്തിയും വർദ്ധിച്ചു. കൃഷി ഉത്ഭാദനവും വർദ്ധിച്ചു. ഒപ്പം വാണിജ്യവും പുരോഗമിച്ചുകൊണ്ടിരുന്നു. നവീകരിച്ച റോഡുകളും റോഡുകൾ തമ്മിൽ പരസ്പ്പരം ബന്ധിച്ചും നാടിന്റെ നാനാ ഭാഗങ്ങളിലും കാണപ്പെടാൻ  തുടങ്ങി. ആവശ്യത്തിനു മാത്രം ഭക്ഷ്യ വിഭവങ്ങൾ ഉണ്ടായിരുന്ന ഒരു സാമ്പത്തിക വ്യവസ്ഥയിൽ വിഭവങ്ങൾ മിച്ചവുമായി. ജനങ്ങളുടെ സാമ്പത്തിക ഭദ്രത കൂടുതൽ ദൃഢമുള്ളതായി തീർന്നു. ഭക്ഷ്യ വിഭവങ്ങൾ സൂക്ഷിക്കാനുള്ള സ്റ്റോറുകളും നിലവിൽ വന്നു. കൃഷിയുൽപ്പന്നങ്ങളും കന്നുകാലികളും കൈമാറ്റം ചെയ്യുന്ന ബാർട്ടർ സംവിധാനമായിരുന്നു അന്നു നിലവിലുണ്ടായിരുന്നത്. അതുമൂലം വാണിജ്യമേഖല ഏതാനും പേരുടെ നിയന്ത്രണത്തിലുമായി തീർന്നു. ഒരേ സാമൂഹിക ചുറ്റുപാടുകളിൽ മനുഷ്യർതമ്മിൽ പലതരം വർഗങ്ങളായും തിരിയാനിടയായി.

അദ്ധ്വാനിക്കുന്ന കൃഷിക്കാരുടെയിടയിൽ വേറിട്ട ചിന്താഗതിക്കാരായ ബ്രാഹ്മണരുടെ കഥ മറ്റൊരു തരത്തിലായിരുന്നു. ബ്രാഹ്മണർ ധർമ്മം സ്വീകരിക്കുകയും കൊടുക്കുകയും ചെയ്യുന്ന ജോലികൾ മാത്രമേ ചെയ്തിരുന്നുള്ളൂ. കൃഷി ചെയ്യുകയോ കച്ചവടം ചെയ്യുകയോ ഇല്ലായിരുന്നു. ധർമ്മം മേടിക്കുന്നവരും കൊടുക്കുന്നവരും ദൈവത്തോട് അടുത്തു പ്രവർത്തിച്ചിരുന്നു. കൃഷിക്കാരെയും കച്ചവടക്കാരെയും അവർ താണ ജാതികളിലുള്ളവരായി കരുതാൻ തുടങ്ങി. മനുസ്മ്രിതി അനുസരിച്ച് ഒരു ശൂദ്രൻ സ്വത്ത് സമ്പാദിക്കാൻ പാടില്ലെന്നാണ്. അവന്റെ സ്വത്തുക്കൾ ബ്രാഹ്മണന് യാതൊരു സന്ദേഹമില്ലാതെ എടുത്തുകൊണ്ടു പോവാൻ സാധിക്കുമായിരുന്നു. ബ്രാഹ്മണനു ദാനം കൊടുക്കാത്തവനെ കൊല്ലാനും പുരാണങ്ങൾ പറയുന്നുണ്ട്. അതേ സമയം കൃഷി ഉത്തമമെന്ന് ബുദ്ധന്മാർ വിശ്വസിച്ചിരുന്നു. കൃഷി ചെയ്യുന്നവരെ ചെറുതാക്കുന്നതും ബുദ്ധമത പ്രമാണഗ്രന്ഥങ്ങൾക്ക് എതിരായിരുന്നു.

ബുദ്ധമതത്തിന്റെ വൈഭവം തെളിയിച്ചത് വൈദ്യ ശാസ്ത്രത്തിന്റെ നിപുണതയിൽ കൂടിയായിരുന്നു. വൈദ്യവും മരുന്ന് നിർമ്മാണവും അവരുടെ സാമൂഹിക ജീവിതത്തിന്റെ ഭാഗമായി തീർന്നു. മന്ത്രവാദവും കാട്ടു മരുന്നുകളും മാത്രം ഉപയോഗിച്ചിരുന്ന ഒരു ജനതയുടെയിടയിൽ അവർ വിജ്ഞാനത്തിന്റ വേരുകൾ പാകിയിരുന്നു. അശോക മഹാരാജാവ് തന്നെ നിരവധി ഔഷധ തോട്ടങ്ങൾ നിർമ്മിച്ചിരുന്നു. മരുന്നുകൾ നിർമ്മിക്കുന്ന അറിവുകൾ നൽകാൻ പഠന ശാലകളും ഉണ്ടായിരുന്നു. തമിഴ്‌നാട്ടിലെ മരുത്വമല അവകളിൽ ഒന്നാണ്. ആയുർവേദത്തിന്റെ വളർച്ചയുടെ കാരണക്കാരും ബുദ്ധ സന്യാസികളായിരുന്നു.

'രാസവൈശേഷിക സൂത്ര' എന്ന കൃതി രചിച്ചത് ബുദ്ധസന്യാസിയായ നാഗാർജുനന്റെ ശിക്ഷ്യനായ നരസിംഹനായിരുന്നു. നരസിഹന്റെ പ്രയത്ന ഫലമായിട്ടാണ് കേരളീയ ജനതയ്ക്ക് ഔഷധ സസ്യങ്ങളെ സംബന്ധിച്ച ജ്ഞാനം ലഭിച്ചത്. വാസ്തു ശിൽപ്പ ശാസ്ത്രവും ബുദ്ധമതക്കാരുടെ സംഭാവനയായിരുന്നു. ബുദ്ധ മതക്കാരാണ് കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങളെല്ലാം പണി തീർത്തത്. പിന്നീട് ബുദ്ധമത ക്ഷേത്രങ്ങൾ ഹിന്ദു മതത്തിലേക്ക് പരിവർത്തനം ചെയ്തപ്പോഴും ബുദ്ധന്മാരുടെ ശിൽപ്പകല ഹിന്ദുക്കൾ പിന്തുടർന്നു. ക്ഷേത്രോത്സവങ്ങളും വെടിക്കെട്ടും പൂരവും രഥോത്സവവും ബുദ്ധന്മാരുടെ പകർപ്പാണ്. 'അമര കോശം' രചിച്ചയാൾ മാവേലിക്കരയ്ക്കടുത്ത് തകഴിയിലാണ് ജനിച്ചത്. അമരകോശം രചിക്കാൻ ഇരുപതു വർഷങ്ങൾ എടുത്തു. അതിനു ശേഷം അദ്ദേഹം ശ്രീ ലങ്കയിൽ പോയി സിംഹൻ എന്ന നാമം സ്വീകരിച്ചു. വിക്രമാദിത്യ കൊട്ടാരത്തിലെ നവരത്നങ്ങൾ എന്നറിയപ്പെട്ടിരുന്ന പണ്ഡിത സദസിൽ 'അമര സിംഹ'നുമുണ്ടായിരുന്നു. അമരകോശം രചിച്ചത് ബുദ്ധമതക്കാരനാണെങ്കിലും ഇത് ബ്രാഹ്മണരുടെയും ജൈനന്മാരുടെയും  ആധികാര ഗ്രന്ഥംകൂടിയാണ്.

കൊടുങ്ങല്ലൂരിൽ 'മേത്തല ഗ്രാമത്തിൽ' തൃക്കണാമതിലകം തെക്കായി ബുദ്ധന്റെ സ്തൂപങ്ങൾ കണ്ടെടുത്തിട്ടുണ്ട്. ബുദ്ധ വിഹാരങ്ങളുടെ വളരെയേറെ നാശനഷ്ടങ്ങളും കാണാം. 'സത്യപുത്രൻ' എന്ന ചേര രാജാവിന്റെ കാലത്ത് 'മഹിഷ്മതിപട്ടണം 'ചേരരാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. 'മണിമേഖല' എന്ന പ്രാചീന ഗ്രന്ഥത്തിൽ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. തൃശൂരുള്ള വടക്കുംനാഥ അമ്പലവും കൊടുങ്ങലൂരുള്ള കുറുമ്പ അമ്പലവും ബുദ്ധന്മാരുടെ അമ്പലങ്ങളായിരുന്നു. കൊല്ലം, ആലപ്പുഴ, മാവേലിക്കര, കറുമാടി എന്നീ സ്ഥലങ്ങളിൽനിന്നെല്ലാം ബുദ്ധന്റെ വിഗ്രഹങ്ങൾ കണ്ടു കിട്ടിയിട്ടുണ്ട്. മാനസിക രോഗികളെ ചീകത്സിക്കുന്ന തിരുവാടി അമ്പലവും കുഷ്ഠ രോഗികളെ ചീകത്സിക്കുന്ന തകഴി അമ്പലവും ബുദ്ധന്മാരുടെ അമ്പലങ്ങളായിരുന്നു. ഇങ്ങനെയുള്ള മാനുഷിക സേവനങ്ങൾ സാധാരണ ഹൈന്ദവ അമ്പലങ്ങളിൽ കാണപ്പെടുന്നതല്ല. A.D. 900-ത്തിൽ ബുദ്ധ മതവും ജൈന മതവും തമിഴ്‌നാട്ടിൽനിന്നും പൂർണ്ണമായും നിർമ്മാജനം ചെയ്തിരുന്നു. ഒമ്പതാം നൂറ്റാണ്ടിൽ പാണ്ഡിയൻ രാജാക്കന്മാരുടെ പിന്തുണയോടെ ബ്രാഹ്മണർ കൂട്ടത്തോടെ കേരളത്തിൽ കുടിയേറാൻ തുടങ്ങി. ബ്രാഹ്മണരുടെ ഈ കുടിയേറ്റ പ്രവാഹം കേരളത്തിലുള്ള ബുദ്ധ മതക്കാരെ പലായനം ചെയ്യിപ്പിച്ചിരിക്കാം.

സാമൂഹിക തലങ്ങളിൽ വിവിധ മേഖലകളിലായി ബുദ്ധസന്യാസികൾ പരിഷ്ക്കാരങ്ങൾ നടത്തിയിരുന്നു. ആദിമ ദ്രാവിഡരുടെ മൃഗബലിയും മനുഷ്യ ബലികളും അവസാനിപ്പിക്കാൻ ബുദ്ധമതത്തിന്റെ സ്വാധീനം കൊണ്ട് സാധിച്ചു. ഇന്നു കാണുന്ന കേരളത്തിലെ അമ്പല ഉത്സവങ്ങൾക്ക് കാരണവും ബുദ്ധമതത്തിന്റെ പ്രഭാവം മൂലമായിരുന്നു.  കൃഷി ചെയ്യുന്ന രീതികളും കലപ്പ ഉപയോഗിക്കുന്നതും ബുദ്ധമത സന്യാസികളിൽ നിന്ന് പകർത്തിയതാണ്. പള്ളിക്കൂടങ്ങളും നിരവധി ചീകത്സാ കേന്ദ്രങ്ങളും അവരുടെ സംഭാവനയാണ്. അതുവരെ മന്ത്രവാദവും പ്രാകൃത ചീകത്സകളും പരിശീലിച്ചിരുന്ന കേരള ജനതയ്ക്ക് ബുദ്ധമതക്കാർ പുത്തനായ സാമൂഹിക വ്യവസ്ഥകളിലുള്ള പരിഷ്‌കാരങ്ങൾ നൽകിക്കൊണ്ടിരുന്നു.

സംഘകാലത്ത് ജീവിച്ചിരുന്ന പ്രസിദ്ധരായ രാജാക്കന്മാർ ബുദ്ധ മതക്കാരായിരുന്നു.  തമിഴ് കൃതിയായ 'ചിലപ്പതികാരം' അക്കാലത്തെ ബുദ്ധമത സ്വാധീനം ചെലുത്തിയിരുന്നു. തമിഴിലെ മറ്റൊരു കൃതിയായ മണിമേഖല എഴുതിയത് 'ചിത്തലൈ ചാത്തനാർ' എന്ന ബുദ്ധ സന്യാസിയായിരുന്നു. ആറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ബുദ്ധ പണ്ഡിതനാണ് ആര്യദേവൻ അഥവാ ആര്യഭട്ടൻ. നാഗാർജുനയുടെ അനുയായി ആയിരുന്ന അദ്ദേഹം 'ചാത്തൂസ്സിക' എന്ന ഗ്രന്ഥം എഴുതി. അദ്ദേഹം കൊടുങ്ങലൂരിൽ  ജീവിച്ചിരുന്നു. പൂജ്യം കണ്ടുപിടിച്ചത് ആര്യഭട്ടൻ ആണ്.

ബി.സി. 483-273 മുതൽ ബുദ്ധന്റെ മരണശേഷം അശോകന്റെ കാലം വരെ ബുദ്ധമതത്തിൽ ബ്രാഹ്‌മണരുടെ ചിന്താഗതികളും ആശയങ്ങളും കൂട്ടിച്ചേർക്കാൻ ശ്രമിച്ചിരുന്നു. ബുദ്ധമതം ഇന്ത്യ മുഴുവൻ വ്യാപിച്ചപ്പോൾ ബുദ്ധമതത്തെ നശിപ്പിക്കുന്ന പ്രവണത തുടങ്ങി. ബുദ്ധ മതത്തിൽ വിശ്വസിക്കുന്നവർക്കെതിരെ  കൊല്ലും കൊലയും ആരംഭിച്ചു. അവരുടെ തത്ത്വങ്ങളെ ഉന്മൂലനം ചെയ്യാനും തുടങ്ങി. അതിന്റെ ഫലമായി ബുദ്ധമതം പതിനെട്ടു ഉപവിഭാഗങ്ങളായി പിരിഞ്ഞിരുന്നു.  അതിൽ ഹീനയാനവും മഹായാനവും പ്രധാന വിഭാഗങ്ങളായി കരുതുന്നു. വടക്കേ ഇന്ത്യയിൽ ബ്രാഹ്മണ മേധാവിത്വം വളർന്നപ്പോൾ ബുദ്ധമതക്കാരെ പുറത്താക്കാനുള്ള ശ്രമങ്ങളും തുടങ്ങി. തെക്കെ ഇന്ത്യയിൽ നിന്ന് ജൈനന്മാരെയും പുറത്താക്കിക്കൊണ്ടിരുന്നു. ക്രിസ്തു വർഷം  700-1100 വരെയുള്ള കാലഘട്ടങ്ങളിൽ തെക്കേ ഇന്ത്യയിലും ബ്രാഹ്മണരുടെ ആധിപത്യം നേടിയിരുന്നു. എ.ഡി. 1100-1400 മുതൽ കർണ്ണാടകയിലും കേരളത്തിലും പരിപൂർണ്ണമായും ബുദ്ധമതം നശിച്ചിരുന്നു. കാലക്രമേണ ഇന്ത്യ മുഴുവനും ബ്രാഹ്മണർക്ക് ആർക്കും ചോദ്യം ചെയ്യാൻ സാധിക്കാത്തവണ്ണം ആധിപത്യം നേടാൻ കഴിഞ്ഞു.

എ.ഡി.830-നും 966 നുമിടയിൽ ഹിന്ദു നവോത്ഥാനത്തിൻറെ മറവിൽ ബുദ്ധന്റെ പ്രതിമകളും സ്തൂപങ്ങളും വിഹാരങ്ങളും നശിപ്പിച്ചുകൊണ്ടിരുന്നു. അദ്വൈത വേദാന്തികളുടെ വർഗീയതമൂലം കണക്കില്ലാത്ത ബുദ്ധമതാനുയായികളെ കൊന്നതായി പുരാതന  ഗ്രന്ഥങ്ങളും സാഹിത്യ കൃതികളും വ്യക്തമാക്കുന്നു. ആത്മീയ ഗുരുക്കളും ശങ്കരാചാര്യരും രാജാക്കന്മാരും ബുദ്ധവിഹാരങ്ങളെയും അവരുടെ സംസ്‌കാരങ്ങളെയും നശിപ്പിച്ചതിൽ അഭിമാനിക്കുന്നതായ ചരിത്ര കൃതികളുമുണ്ട്. ഇന്ന് അവരുടെ അനുയായികൾ ബാബ്‌റി മസ്ജീതും തകർത്തു. ഭാവിയിൽ തകർക്കാനുള്ള മുസ്ലിം ദേവാലയങ്ങളുടെ ലിസ്റ്റും അവർ തയ്യാറാക്കിയിട്ടുണ്ട്.

'പുഷ്യമിത്ര സംഗ' എന്ന ഹിന്ദു രാജാവ് '84000' ബുദ്ധ സ്തൂപങ്ങൾ നശിപ്പിച്ചു. അവകളെല്ലാം അശോക ചക്രവർത്തി പണി കഴിപ്പിച്ചതായിരുന്നു. ബുദ്ധന്മാരുടെ വാസസ്ഥലങ്ങൾ നശിപ്പിക്കുകയും അനേകായിരം ബുദ്ധ ഭിഷുക്കളെ കൊന്നൊടുക്കുകയും ചെയ്തു. 'ജലാലുക' എന്ന രാജാവ് അയാളുടെ രാജ്യാതിർത്തിയിലുണ്ടായിരുന്ന ബുദ്ധന്മാരെ കൊന്നൊടുക്കി. ബുദ്ധഗീതങ്ങൾ പാടുമ്പോഴുള്ള ശബ്ദം രാജാവിന്റെ ഉറക്കത്തിനെ തടസപ്പെടുത്തിയെന്നത് കൊലകൾക്ക് കാരണമായിരുന്നു. കാശ്മീരിൽ 'കിന്നാര' എന്ന രാജാവ് ആയിരക്കണക്കിന് ബുദ്ധ വിഹാരങ്ങൾ പിടിച്ചെടുത്തു. ബ്രാഹ്മണരെ പ്രീതിപ്പെടുത്താൻ ഗ്രാമങ്ങളും കൈയ്യടക്കി. ബുദ്ധ വിഹാരങ്ങൾ പിടിച്ചെടുത്ത ശേഷം അവകളെ ഹിന്ദുക്കളുടെ അമ്പലങ്ങളായും മാറ്റപ്പെടുമായിരുന്നു. സമൂഹത്തിൽ താണവർക്കും തൊട്ടുകൂടാ ജാതികൾക്കും അമ്പലങ്ങളിൽ പ്രവേശനം നൽകിയിരുന്നില്ല. ബുദ്ധന്മാരുടെ ആരാധനാലയങ്ങൾ പിടിച്ചെടുത്ത ശേഷം അമ്പലത്തിനോടനുബന്ധിച്ച് അർത്ഥ സത്യങ്ങളായ ചരിത്രങ്ങളോ കെട്ടുകഥകളോ,പുരാണങ്ങളോ എഴുതുമായിരുന്നു. തിരുപ്പതിയും എല്ലോറയും പൂരിയും ബദരീനാഥും അയോദ്ധ്യായും ശൃംഗരിയും ബോധി ഗയയും സാരനാഥും നളന്ദയും ശബരി മലയും  ബുദ്ധന്മാരുടെ അധീനതയിലുള്ളതായിരുന്നു. ഓരോ കാലത്തും ബ്രാഹ്മണരുടെ പ്രേരണമൂലം അവകളെല്ലാം പിടിച്ചെടുത്തുവെന്നു പുരാവസ്തു ശാസ്ത്രം തെളിയിക്കുന്നു.

ശങ്കരാചാര്യരുടെ വർഗീയ വിദ്വെഷത്തെപ്പറ്റി ഡോ. ജയപ്രകാശ് നൽകുന്ന വിവരണം, "കേരളത്തിൽ ശങ്കരാചാര്യർക്ക് കുമാരില ഭട്ടയെന്ന സുഹൃത്തുണ്ടായിരുന്നു. അയാൾ കടുത്ത ബുദ്ധമത വിരോധിയുമായിരുന്നു. ബുദ്ധമതക്കാരെ അയാളുടെ ഭീകര സംഘടന ഇല്ലായ്‌മ ചെയ്തുകൊണ്ടിരുന്നു. ബ്രാഹ്മണ വിശ്വസമില്ലാത്തവരെ തീയിലിട്ടു കൊല്ലുന്നത് അയാളുടെ വിനോദമായിരുന്നുവെന്ന് 'ശങ്കര ദിഗ്‌വിജയ' എന്ന കൃതിയിലുണ്ട്. 'കുമാരിലഭട്ട' ഉജ്ജയിനിലെ രാജാവായിരുന്ന 'ശുദ്ധൻവാനെ' പ്രേരിപ്പിച്ച് ബുദ്ധമതക്കാരെ ഇല്ലായ്മ ചെയ്തിരുന്നു. ബുദ്ധ സന്യാസികളെ കാളകളോടൊപ്പം കഴുത്തിൽ വളകളിട്ടു വണ്ടികളിൽ ബന്ധിച്ചും പീഡിപ്പിച്ചിരുന്നു. ബുദ്ധമതം ഇല്ലാതാക്കിയ 'കുമാരില'യുടെ ക്രൂരമായ നശീകരണങ്ങളുടെയും കൂട്ടക്കൊലകളുടെയും വിവരങ്ങൾ കേരളോൽപത്തിയിലും വിവരിച്ചിട്ടുണ്ട്.

ഡോ. ജയപ്രകാശിന്റെ ഗവേഷണപ്പണിപ്പുരയിലെ വിവരങ്ങളനുസരിച്ച് അമ്പലപ്പുഴ, കരുനാഗപ്പള്ളി, പള്ളിക്കൽ, മാവേലിക്കര, നീലം പേരൂർ എന്നീ സ്ഥലങ്ങളിൽ ബുദ്ധന്റെ അനേക ബിംബങ്ങൾ കണ്ടുകിട്ടിയിട്ടുണ്ടെന്നാണ്. അവകളെല്ലാം ഒന്നുകിൽ ഉടച്ചതോ അല്ലെങ്കിൽ ബുദ്ധ വിഹാരങ്ങളിൽ നിന്ന് എറിഞ്ഞു കളഞ്ഞതോ ആവാം. ശബരിമല അയ്യപ്പന്റെയും തിരുവനന്തപുരത്തെ ശ്രീ പത്മനാഭന്റെയും ബിംബങ്ങൾ ബുദ്ധന്റെ സാദൃശ്യത്തിലെന്നും കാണാം. പത്മനാഭ വിഗ്രഹത്തെ വിഷ്ണുവായി ആരാധിക്കുന്നു. ആലുവാ നദിയുടെ തീരത്ത് ആയിരക്കണക്കിന് ബുദ്ധമതക്കാരെ കൊന്നടുക്കിയ ചരിത്രവുമുണ്ട്. 'ആലവൈ' എന്ന വാക്കിന്റെ അർത്ഥം ത്രിശൂലം എന്നാണ്. ഈ ആയുധം വെച്ചാണ് ഹിന്ദു വർഗീയ വാദികൾ ബുദ്ധന്മാരെ കൊന്നൊടുക്കിയത്. അതുപോലെ തമിഴ് നാട്ടിലെ 'വൈഗൈ' നദിയുടെ തീരത്ത് വൈഷ്ണവർ ആയിരക്കണക്കിന് ബുദ്ധമതക്കാരെ കൊന്നൊടുക്കി. ക്രൂരമായ ഈ കൊലകളെപ്പറ്റി തമിഴിലെ പ്രാചീന കൃതികൾ രേഖപ്പെടുത്തിയിട്ടുണ്ട്.

തമിഴ് നാട്ടിൽ ചുവടുറച്ച ശൈവ മതവും വൈഷ്‌ണവ മതവും ബുദ്ധമതത്തിന്റെ അധഃപതനത്തിനു കാരണമായി. ഈ രണ്ടു മതങ്ങളും ബുദ്ധമതത്തെ നശിപ്പിക്കാൻ ശ്രമിച്ചതായി ചരിത്ര രേഖകളുണ്ട്. ഒമ്പതാം നൂറ്റാണ്ടിൽ തഞ്ചാവൂരിൽ ജീവിച്ചിരുന്ന സംബന്ധ മൂർത്തിയുടെ കിങ്കരന്മാർ ബുദ്ധ മതക്കാരെ കൂട്ടത്തോടെ കൊന്നൊടുക്കിയിരുന്നു. 'കുമാരീല ഭട്ടന്റെ' അനുയായി ആയിരുന്നു അയാൾ. ഏഴാം നൂറ്റാണ്ടിൽ രചിച്ച തമിഴിലെ 'ആലവൈപതികം' എന്ന കൃതിയിൽ ഇയാൾ '8ooo' ബുദ്ധസന്യാസികളെ കൊന്നൊടുക്കിയതായി എഴുതപ്പെട്ടിരിക്കുന്നു. അവരുടെ സ്ത്രീകളെ അമ്പല കൂത്തച്ചികളായും വെപ്പാട്ടികളായും സംബന്ധ മൂർത്തിയുടെ കിങ്കരന്മാർ ഉപയോഗിച്ചുകൊണ്ടിരുന്നു. വേദങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഒരു മതവും 'കുമാരില ഭട്ടൻ' സ്വീകരിക്കില്ലായിരുന്നു. ബുദ്ധ മത പ്രചാരണം അയാൾ അനുവദിക്കാതിരുന്നത് കൊണ്ട് ഭാരതത്തിൽ ബുദ്ധമതം ക്ഷയിക്കാൻ തുടങ്ങി. വാഗ്‌വാദങ്ങളിൽ ബുദ്ധസന്യാസിമാരെ പരാജയപ്പെടുത്തുകയും ചെയ്തിരുന്നു.

ഇന്ത്യയിൽ ബുദ്ധമതത്തിന്റെ അധഃപതനം കാരണമെന്തെന്ന് യുവാക്കളായ ബുദ്ധമത അനുയായികളോട് അംബേദ്ക്കർ വിവരിക്കുന്നുണ്ട്. അദ്ദേഹം പറഞ്ഞു, 'ജഡികങ്ങളായ ലോകത്ത് ബുദ്ധമതം ഇന്ത്യയിൽ നിന്ന് അപ്രത്യക്ഷമായിയെന്നു തോന്നാം. എങ്കിലും ബുദ്ധമതത്തിലെ അദ്ധ്യാത്മികത ഭാരതത്തിന്റെ ആത്മാവിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു. ബുദ്ധന്മാരുടെ ചില ആരാധന രീതികളും പരിപാലനവും വൈഷ്‌ണവർക്കും ശൈവ മതക്കാർക്കും രുചിക്കിന്നില്ലായിരുന്നു. അവർ ബുദ്ധ മതത്തിനെതിരായി തീവ്രമായ പ്രചാരണം നടത്തിയിരുന്നതുകൊണ്ടു ബുദ്ധമതം ഇന്ത്യയിൽ ക്ഷയിക്കാൻ കാരണമായി.' അലാവുദിൻ കില്ജിയുടെ ആക്രമത്തിലും ബീഹാറിൽ ആയിരക്കണക്കിന് ബുദ്ധ മതാനുയായികൾ മരണപ്പെട്ടു. അനേകർ ടിബറ്റിലേയ്ക്കും നേപ്പാളിലേയ്ക്കും ചൈനയിലേക്കും പലായനം ചെയ്തു. ഭൂരിഭാഗം ജനവും ഹിന്ദുമതത്തിൽ ചേർന്നു. മറ്റൊരു കാരണം ബുദ്ധ മതം പ്രായോഗിക ജീവിതത്തിൽ ആചരിക്കാൻ ബുദ്ധിമുട്ടായിരുന്നു. ഹിന്ദു മതത്തിലെ ആചാരങ്ങൾ പാലിക്കാൻ പ്രയാസമുണ്ടായിരുന്നില്ല. കൂടാതെ അന്നത്തെ രാഷ്ട്രീയ സ്ഥിതികൾ ബുദ്ധമതത്തിന്റെ വളർച്ചക്ക് അനുകൂലമായിരുന്നില്ല.

അമേരിക്ക ഭൂഖണ്ഡത്തിൽ വെളുത്തവരായവർ വലതു കൈയിൽ തോക്കുകളുമേന്തി ഇടതു കൈയിൽ ബൈബിളുമായി റെഡ് ഇന്ത്യക്കാരുടെ സംസ്‌കാരങ്ങൾ നശിപ്പിച്ചെങ്കിൽ കിഴക്കിന്റെ ഈ ഉപഭൂഖണ്ഡത്തിൽ ബ്രാഹ്മണ പുരോഹിതർ അധരങ്ങളിൽ മന്ത്രങ്ങൾ ഉരുവിട്ട് ഇടതുകൈകളിൽ ത്രിശൂലവുമായി ബുദ്ധന്മാരെ പീഡിപ്പിച്ചും കൊന്നും അവരുടെ മതം ഇല്ലാതാക്കി.  കൂടാതെ ബുദ്ധ,ജൈന  സംസ്‌കാരങ്ങളെ കവർന്നെടുക്കുകയും ചെയ്തു. 

Read more

ഒരു സെപ്റ്റംബർ പതിനൊന്നിന്റെ ഓർമ്മക്കായി (വാൽക്കണ്ണാടി)

അന്നത്തെ തെളിഞ്ഞ നീലാകാശത്തിനു അപൂർവ്വ ശോഭയായിരുന്നു. മേഘങ്ങൾ എത്തിനോക്കാത്ത ആ തെളിഞ്ഞ ശരത്കാല പ്രഭാതത്തിനു വല്ലാതെ വ്യാമോഹിപ്പിക്കുന്ന വശ്യത തുടുത്തു നിന്നിരുന്നു. ടെൻ ടെൻ ന്യൂസ് ശ്രവിച്ചുകൊണ്ടു ഓഫീസിലേക്ക് പോകുമ്പോൾ ഒരു ചെറു വിമാനം മൻഹാട്ടനിലെ വേൾഡ് ട്രേഡ് സെന്ററിൽ വന്നിടിച്ചു എന്ന വാർത്ത പറഞ്ഞയാൾ കുറച്ചു തമാശയോടെയാണ് അത് അവതരിപ്പിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് മറ്റൊരു ചെറു ഒറ്റയാൾ വിമാനം മൻഹാട്ടനിലെ ഒരു അംബരചുംബിയിൽ ഇടിച്ചുകേറി എന്ന് കേട്ടിരുന്നു. അതുകൊണ്ടുതന്നെ അത് ഒരു വലിയ വാർത്തയായി കരുതിയതുമില്ല. എന്നാൽ കുറച്ചു നിമിഷങ്ങക്കു ശേഷം റേഡിയോ അവതാരകന്റെ ശബ്ദത്തിനു അൽപ്പം കടുപ്പം കൂടി, ചെറു വിമാനമല്ല അത് എന്ന് തോന്നുന്നു, ഇടിച്ച സ്ഥലത്തുനിന്നും പുകപടലങ്ങൾ കാണുന്നു എന്നും അയാൾ പറഞ്ഞു.

നിമിഷങ്ങൾ കൊണ്ട് സംഭ്രാന്തമായ റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിന്നു. രാജ്യം ആക്രമിക്കപ്പെടുകയാണ് എന്ന നഗ്‌നസത്യം അറിഞ്ഞുകൊണ്ട് ഓഫീസിൽ കയറിയപ്പോൾ എല്ലാവരുടെയും മുഖത്തെ ഭയം ശരത്കാല സന്ധ്യപോലെ നിഴൽവിരിച്ചുനിന്നു. ന്യൂയോർക്കിലെ ലോങ്ങ് ഐലന്റിലെ നാസുകൗണ്ടി ഗവൺമെന്റിൽ, സ്വതന്ത്ര ബജറ്റ് വിശകലന വകുപ്പിൽ, ധനകാര്യ വിശകലനവിദഗ്ദ്ധന് എന്ന നിലയിൽ ജോലി ചെയ്യുന്ന സമയമായിരുന്നു അത്. അമേരിക്കയിൽ 3,007 കൗണ്ടികൾ , ബോറോകൾ, സിറ്റികൾ, ഡിസ്ട്രിക്ടുകൾ ഉൾപ്പടെ 3,142 സ്വയംഭരണ സർക്കാരുകൾ നിലവിലുണ്ട്. മിക്കവക്കും സ്വതന്ത്രമായ നിയമ നിർമ്മാണ സഭകൾ, ബജറ്റ് ,വിവിധ നികുതിപിരിവുകൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ,കൺട്രോളർ ,പൊലീസ്, ജയിൽ , പൊതുമരാമത്തു വകുപ്പ് സുപ്രീം കോർട്ട്, സിവിൽ സർവീസ് തുടങ്ങി എല്ലാ ഫെഡറൽ സംവിധാനത്തിനും അനുയോജ്യമായ ചട്ടവട്ടങ്ങൾ ഉണ്ട്. ധനകാര്യ വിശകലനവിദഗ്ദ്ധന് എന്ന നിലയിൽ എല്ലാ രാഷ്രീയ ചർച്ചകളും നേരിൽ വീക്ഷിക്കയും, വകുപ്പ് മേധാവികളുമായി വിഷയ വിവരങ്ങൾ ചർച്ചചെയ്തു സ്വതന്ത്രമായ റിപ്പോർട്ട് പ്രധാനപ്പെട്ട രണ്ടു പാർട്ടികൾക്കും മറ്റു മാധ്യമങ്ങൾക്കും കൊടുക്കുക എന്ന ഉത്തരവാദിത്തം സ്വതന്ത്ര ബജറ്റ് വിശകലന വകുപ്പിനാണ്. അതുകൊണ്ടുതന്നെ ഒരു അമേരിക്കൻ ഫെഡറൽ സംവിധാനത്തിൽ ഉണ്ടാവുന്ന എല്ലാ ആകാംക്ഷകളും തൊട്ടറിയാൻ ഈ ലേഖകന് അവസരം കിട്ടിയിരുന്നു.

നിയമനിർമ്മാണ സഭയുടെ നേതാവ് ജൂഡി ജേക്കബ്‌സ് തന്റെ മുറിയിൽ ഉള്ള ടി വി യിൽ വന്നുകൊണ്ടിരുന്ന ദ്രശ്യങ്ങൾ മറ്റു ജനപ്രതിനിധികളോടുകൂടെ വീക്ഷിക്കുന്നു. നിയമസഭയുടെ മറ്റു ഉദ്യോഗസ്ഥർ കൂട്ടംകൂട്ടമായി വാർത്തകൾ ശ്രദ്ധിക്കുന്നു. രാജ്യം ആക്രമിക്കപ്പെടുന്നു അതിനാൽ എല്ലാവരും സുരക്ഷിതരായി വീടുകളിലേക്ക് പോകുവാനുള്ള അറിയിപ്പ് വന്നു. അപ്പോൾ ആരും വീടുകളിൽ പോകാനുള്ള മാനസീക അവസ്ഥയിലായിരുന്നില്ല. ഓരോ കൂട്ടമായി അടുത്ത പള്ളിയിൽ പോയി പ്രാർത്ഥിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു. വകുപ്പ് സീനിയർ മേധാവി എറിക് അടുത്ത ഒരുകാലത്തും പള്ളിയിൽ പോയിട്ടില്ല. ഏതായാലും അദ്ദേഹത്തോടൊപ്പം ഞങ്ങൾ പള്ളിയിൽ പോയി മുട്ട് മടക്കി, പള്ളി നിറയെ ആളുകൾ! എങ്ങും ഭീതി നിഴലിക്കുന്ന മുഖങ്ങൾ, ശ്മശാനമൂകത തളം കെട്ടി നിൽക്കുന്നു. എറിക്കും സ്റ്റെഫനിയും ഹെലനും കൈകൾ കൂപ്പി മുട്ടുമടക്കി കണ്ണടച്ചുനിൽക്കുന്നു, സ്റ്റെഫനിയുടെയും കാണിയുടെയും കണ്ണിൽനിന്നും കുടുകുടാ കണ്ണീർ പൊഴിക്കുന്നത് കണ്ടു. അടുത്ത നിമിഷങ്ങൾ എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും ഒരു നിശ്ചയവും ഇല്ല. വിശ്വാസിയല്ല എന്ന് പരസ്യമായി പറഞ്ഞിരുന്ന സ്റ്റീവൻ ഞങ്ങളോടൊപ്പം പള്ളിയിൽ വന്നു, അകത്തു കയറി ഇല്ല എങ്കിലും പുറത്തു താഴേക്ക് മാത്രം നോക്കി നിൽക്കുന്ന സ്റ്റീവൻ ഒരു പ്രതിമപോലെ തോന്നിച്ചു.

പിന്നെയങ്ങോട്ട് പ്രവഹിച്ച വാർത്തകളും ചിത്രങ്ങളും ആർക്കും മറക്കാനാവില്ലല്ലോ. അതിശക്തരായ ഒരു സാമ്പ്രാജ്യത്തിനു താങ്ങാവുന്നതിലേറെ ക്ഷതം ഏറ്റിരുന്നു. മുറിവേറ്റ സിംഹം എന്ന പ്രയോഗം അക്ഷാർത്ഥത്തിൽ അനാവൃതമായി. പാളിച്ചകളും വീഴ്ചകളും ചർച്ചചെയ്യുന്നതോടു ഒപ്പം രാജ്യം ഒരു മനസ്സോടെ പ്രശ്‌നത്തെ ഉൾകൊള്ളാൻ ശ്രമിക്കുന്ന പക്വത എല്ലാ ഭാഗത്തുനിന്നും ഉണ്ടായി എന്നത് എടുത്തു പറയേണ്ടതാണ്.

ഏതാനും മാസങ്ങൾക്കകം വീടിനു അടുത്തുള്ള ആ ജോലി മാറി ന്യൂയോർക്ക് സിറ്റി സർക്കാരിന്റെ മറ്റൊരു വകുപ്പിലേക്ക് പോകേണ്ടി വന്നു. ജോലി ചെയ്യേണ്ട കെട്ടിടം വേൾഡ് ട്രേഡ് സെന്ററിന് തൊട്ടടുത്ത ഫെഡറൽ ബിൽഡിങ്ങിൽ ആയിരുന്നു. നൂറു വർഷത്തിലേറെ പഴക്കമുള്ള ആ കെട്ടിടം മാത്രമായിരുന്നു ഒരു കിഴവൻ അമ്മാവനെപ്പോലെ ആഘാതത്തെ അതിജീവിച്ചു നിന്നത്. മാസങ്ങളോളം ആ കെട്ടിടത്തിൽ പ്രവേശിക്കാൻ പറ്റിയില്ല, എരിഞ്ഞ എല്ലിൻകഷണങ്ങളും ചിതാഭസ്മവും നിറയെ പൊതിഞ്ഞു നിന്ന ആ പഴയ മൺനിറമുള്ള കിഴവൻ കെട്ടിടത്തെ ശുദ്ധീകരിക്കാൻ മാസങ്ങളോളം വേണ്ടിവന്നു. തൊട്ടടുത്ത കെട്ടിടമായിരുന്നതിനാൽ അവിടെ നടന്ന ഓരോ വിഷയങ്ങളും ഏറെക്കുറെ അവിടെ ജോലിയിൽ ഉണ്ടായിരുന്നവരുടെ എല്ലാവരുടെയും മനസ്സിൽ ഭയപ്പാടോടെ കീറി മുറിവേൽപ്പിച്ചിരുന്നു. ആളിപ്പടരുന്ന തീജ്വാലയിൽ, മറ്റൊന്നും ഓർക്കാനാവാതെ സ്വയം എടുത്തെറിയേണ്ടി വന്നവരെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു പലർക്കും. ഉറങ്ങാനാവാത്ത രാത്രികളും ആത്മസംഘർഷങ്ങളുടെയും തോരാത്ത കഥകൾ അവർ പറഞ്ഞുകൊണ്ടേയിരുന്നു.

ഒരു വലിയ ഇടവേളയിലെ ശുചീകരണവും തയ്യാറെടുപ്പുകളും കഴിഞ്ഞുമാത്രമാണ് ഗ്രൗണ്ട് സീറോ പണി ആരംഭിച്ചത്. ഒച്ചിഴയുന്ന പോലത്തെ പണികളുടെ ആദ്യ ഭാഗം കണ്ടപ്പോൾ ഇത് ഈ നൂറ്റാണ്ടിലൊന്നും കാണാൻ സാധിക്കില്ല എന്ന് ധരിച്ചുപോയി. പകൽ അവിടെ അധികം ജോലിക്കാരെ കാണാറില്ലായിരുന്നു പക്ഷെ കഠിനമായ തണിപ്പിലും മഞ്ഞിലും പണി പുരോഗമിക്കുമ്പോഴും അങ്ങനെ വലിയ കൂട്ടം പണിക്കാരെ കാണാറില്ലായിരുന്നു. ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ കണ്ണ് തുറന്ന വേഗത്തിൽ പണി പുരോഗമിച്ച തുടങ്ങിആറാം നിലയിലുള്ള ജനാലയിൽകൂടി കാണുകവഴി ദിവസവും ഇവിടുത്തെ കാഴ്ചകൾ ദിനചര്യയുടെ ഭാഗമായി മാറി. ബോംബ് പൊട്ടിക്കുന്ന ആഘാതത്തോടെ കുത്തിപ്പൊട്ടിക്കുന്ന ചില വൻ പ്രകമ്പനകൾക്ക് നേരത്തെ അറിയിപ്പുകൾ ലഭിച്ചിരുന്നു. ചില വിറപ്പിക്കുന്ന ബോറിംഗുകൾ ജോലിചെയ്യുന്നിടം മുഴുവൻ കുലുങ്ങികൊണ്ടിരുന്നു , ഇരിക്കുന്ന കസേരയിൽ നിന്ന് പോലും താഴെപ്പോകുമെന്നു തോന്നിയിരുന്നു ചില നിമിഷങ്ങളിൽ.

പതുക്കെ പതുക്കെ ഈ ബഹളങ്ങൾ ഒക്കെ ദിവസത്തിന്റെ ഭാഗമായി മാറി അലോരസപ്പെടാതായി. ഏതാണ്ട് പതിനാലു ഏക്കറോളം വരുന്ന ട്രേഡ് സെന്റർ ഏരിയയിൽ നടക്കുന്ന ശുദ്ധീകരങ്ങൾക്കു വര്ഷങ്ങളോളം എടുത്തു. വളരെ ശ്രദ്ധയോടെ, ഒരു എല്ലിൻ കഷണം പോലും, ഒരു പൊടിപോലും വിശുദ്ധമായി കരുതി അടയാളപ്പെടുത്തി, ഓരോ ശേഷിപ്പും അതീവ കരുതലോടെ സൂക്ഷിച്ചു വച്ച വര്ഷങ്ങളെടുത്ത പുനഃപ്രാപ്തി അവിശ്വസനീയമായിരുന്നു. ' പൊറുക്കും, പക്ഷെ മറക്കില്ല ' എന്ന് ഇംഗ്ലീഷിൽ എഴുതി അടുത്തുള്ള ഫയർ സ്റ്റേഷനലിൽ നിന്നും കെട്ടിത്തൂക്കിയ കൂറ്റൻ ബാനറുകൾ മുറിവേറ്റ അമേരിക്കൻ ആത്മാവിന്റെ തുകിലുണർത്തുകൾ ആയി മാറി.

ലോക നേതാക്കളും രാജാക്കന്മാരും ഇടതടവില്ലാതെ വന്നു അഭിവാദനം നേരുന്നതു ജനാലയിൽ കൂടി കാണാമായിരുന്നു. ഓരോ വാർഷീക ഓർമ്മപ്പെടുത്തലുകളും മുഖമില്ലാത്ത ശതുവിനോടുള്ള പല്ലിറുമ്പലായി മാറുകയായിരുന്നു. ഏതെങ്കിലും ഒരു ശത്രുവിനെ കണ്ടെത്തി പകരം വീട്ടിയില്ലങ്കിൽ ഉറങ്ങാൻ കഴിയാത്ത അമേരിക്കക്കാരന്റെ മാനസീക അവസ്ഥക്ക് അൽപ്പമെങ്കിലും ശമനം ഉണ്ടായതു ഇറാക്ക് യുദ്ധവും , സദ്ദാംഹുസൈൻ വധവും ആയിരുന്നു. പാക്കിസ്ഥാൻ എന്ന അമേരിക്കൻ സുഹൃത്ത് സ്വന്തം പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന ബിൻലാദനെ മുട്ടുസൂചിയുടെ സൂക്ഷ്മതയോടെ വധിച്ചപ്പോൾ അമേരിക്കക്കാരന്റെ നഷ്ട്ടപ്പെട്ട ആത്മാഭിമാനം സടകുടഞ്ഞു എഴുനേറ്റു.

ഉച്ചഭക്ഷണത്തിനു ശേഷം, ഒരു വേനലിലെ പൊള്ളുന്ന ചൂടിൽ നിന്നും ഓഫീസിനു തൊട്ടടുത്ത സെന്റ് പോൾസ് ചാപ്പലിന്റെ പിറകിലുള്ള ശ്മശാനത്തിലെ ചാരുബെഞ്ചിൽ മരത്തണലിൽ ഇരുന്നു ന്യൂ യോർക്ക് ടൈംസ് മറിച്ചു നോക്കുകയായിരുന്നു. കാലത്തെ അടക്കം ചെയ്ത ഓർമ്മകളുടെ ചെപ്പിനോടൊപ്പം ഈ ചാപ്പലിനു ചുറ്റും അടക്കം ചെയ്ത അമേരിക്കയുടെ വീരയോദ്ധാക്കളുടെ ശവകുടീരങ്ങൾ മൗനമായി സംസാരിച്ചുകൊണ്ടേയിരുന്നു.1766 ൽ പണിത ഈ മനോഹരമായ ചാപ്പൽ അനര്ഘമായ ഓർമ്മകളുടെ നിമിഷങ്ങൾ കുടികൊള്ളുന്ന ഒരു പേടകമാണ്. 1789 ഏപ്രിൽ 30 നു അമേരിക്കയുടെ പ്രഥമ പ്രസിഡന്റായ ജോർജ് വാഷിങ്ങ്ടന്റെ ഇടവകപ്പള്ളിയായി കരുതിയ ഈ ചാപ്പലിലാണ് അദ്ദേഹം അമേരിക്കയുടെ ആദ്യ പ്രസിഡന്റായി സത്യപ്രതിഞ്ജ എടുത്ത ശേഷം നടന്നു വന്നു പ്രാർത്ഥിച്ചത്. 250 വർഷത്തിലേറെ പഴക്കമുള്ള ഈ ചാപ്പൽ 1776 ലെ വൻ തീപിടുത്തത്തെയും വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെയും അതിജീവിച്ചു അത്ഭുതകരമായി തലയുയർത്തി നിൽക്കുകയാണ്. അതുകൊണ്ടു തന്നെ ഈ ചാപ്പലിനെ ' ദി ലിറ്റിൽ ചാപ്പൽ ദാറ്റ് സ്റ്റൂഡ് ' എന്ന് വിശേഷിപ്പിക്കാറുണ്ട് . സെപ്റ്റംബർ പതിനൊന്നു ആക്രമണത്തിനുശേഷം ആദ്യ രക്ഷാ വീണ്ടെടുപ്പ് കേന്ദ്രമായി ഇരുപത്തിനാലു മണിക്കൂറും ഈ ചാപ്പൽ പ്രവർത്തിച്ചിരുന്നു.

കുടചൂടി നിൽക്കുന്ന ഇടതൂർന്ന മരങ്ങൾ കാറ്റിൽ എന്തൊക്കെയോ മൊഴിഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കു തലയുയർത്തി ഗ്രൗണ്ട് സീറോയെ നോക്കിയപ്പോൾ കണ്ട കാഴച അത്ഭുതപ്പെടുത്തി. നിർമ്മാണത്തിന്റെ ആദ്യകാലമായിരുന്നു അത്. 600 അടിയിലേറെ താഴ്ചയിൽ പാറകൾ തുരന്ന് അടിസ്ഥാനം ഉണ്ടാക്കുമ്പോൾ ഉണ്ടാകാവുന്ന ശബ്ദവും ബഹളവും ഒരു നിമിഷം നിലച്ചതുപോലെ. ഒരു വലിയ വെളുത്ത മേഘം ഗ്രൗണ്ട്‌സിറോയെ മൂടി, ഭൂമിയുടെ നിരപ്പിൽ ചേർന്നു നിൽക്കുകയാണ്. കണ്ണുകളെ വിശ്വസിക്കാനായില്ല ആ കാഴ്ച, ഒരു ഫോട്ടോ എടുക്കാൻ പാകത്തിൽ അപ്പോൾ ചെറിയ ഫോണിന് കഴിയുമായിരുന്നില്ല . അത്ര അദ്ഭുതകരമായ ഒരു കാഴ്ച. ദിവസവും അവിടേക്കു നോക്കി പോകുന്ന എനിക്ക് അതുപോലെയൊരു മേഘപ്പകർച്ച അതിനു മുൻപും പിൻപും കാണാൻ ആയിട്ടില്ല. മൂവായിരത്തോളം വരുന്ന രക്തസാക്ഷികൾക്ക് മേഘങ്ങളായി പറന്നിറങ്ങാനാവുമോ അറിയില്ല . മരുഭൂയാത്രയിൽ മോശെ കണ്ട അത്ഭുത മേഘമാണോ ഇത് ? 'അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി. യഹോവയുടെ തേജസ്സും സീനായിപർവ്വതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു' (പുറപ്പാട് 24 : 15 ) . 'പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവ