പ്രത്യേക ശ്രദ്ധയ്ക്ക്

മാറുന്ന മാതൃത്വ സങ്കല്പം

ബ്‌ളസന്‍ ഹൂസ്റ്റന്‍ 2018-05-31 02:42:57am

ലോകം ഒരിക്കല്‍ക്കൂടി മാതൃദിനം ആഘോഷിച്ചു. മാതൃത്വത്തിന്റെ മഹത്വം ഒരിക്കല്‍ക്കൂടി ഓര്‍മ്മിക്കുകയും അവരെ ആദരിക്കുകയും ചെയ്തു കൊണ്ട് മാതൃദിനം മക്കള്‍ കൊണ്ടാടി. മാതാവിന്റെ മഹത്വം ഒരു ദിവസത്തെ ആഘോഷം കൊണ്ടുമാത്രമാക്കാന്‍ കഴിയില്ല. ആ മഹത്വം മക്കളുടെ മനസ്സിന്റെ ഉള്ളില്‍ അണയാത്ത നാളം പോലെ കത്തി ജ്വലിച്ചുകൊണ്ടിരിക്കും. അമ്മയുടെ സ്‌നേഹത്തിന് അളവുകോലില്ല. അതിന് നിബന്ധനകളോ പരിധിയോ പരിമിതിയോ ഇല്ല. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നതാണ് നിത്യമായ സത്യം. അതാണ് മാ താവിന് മക്കള്‍. അപ്പന്മാരുടെ കാര്‍ക്കശ്യത്തിന്റെ ആശ്വാസമാണ് അമ്മയുടെ സ്‌നേഹവും വിട്ടുവീഴ്ച മനോഭാവവും. പി.കേശവ് ദേവ് ഓടയില്‍ നിന്ന് എന്ന നോവലില്‍ പറയുന്ന ഒരു നിര്‍വ്വചനമുണ്ട് അമ്മയെക്കുറിച്ച് എല്ലാം ക്ഷമിക്കുന്ന കോടതിയാണ് മാതൃഹൃദയമെന്ന്. അങ്ങനെ നിര്‍വ്വചിക്കാനാകാത്ത വാക്കാ ണ് മാതാവ്. ആണ്‍ക്കുട്ടികള്‍ക്ക് അമ്മ ഒരു സ്‌നേഹക്കടലാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് അമ്മ ഒരു തണല്‍ വൃക്ഷമാണ്.

അങ്ങനെ ലോകം മാതൃദിനം ആഘോഷിച്ചുകൊണ്ട് അഭിമാനം കൊണ്ടപ്പോള്‍ കേരളം ഒരു മാതാവിനെയോര്‍ത്ത് അപമാനിക്കുകയാണുണ്ടായത്. എടപ്പാളില്‍ പത്തു വയസ്സു മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ഒരു മദ്ധ്യവയസ്ക്കന്‍ തീയറ്ററില്‍ പീഡിപ്പിച്ചത് ആ കുട്ടിയുടെ മാതാവിന്റെ അറിവോടെയാണെന്ന് ലോകം അറിയുന്നത് മാതൃദിനത്തിലായിരുന്നു. തീയറ്ററില്‍ വെച്ച് ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ അതിനു തൊട്ടടുത്ത സീറ്റിലിരുന്ന് അത് കണ്ടില്ലെന്ന രീതിയില്‍ ആയിരുന്നു ആ കുട്ടിയുടെ അമ്മയുടെ പെരുമാറ്റമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. കേരളക്കരയിലെ മാതൃത്വത്തെ ലജ്ജിപ്പിക്കുകയാണുണ്ടായത്.

മാതൃത്വത്തിന് മഹത്തായ മാതൃകയും മാന്യതയും നല്‍കിയ നാടാണ് മലയാളമണ്ണ്. പട്ടിണിയും പരിവട്ടത്തിലും മുണ്ട് മുറുക്കിയുടുത്ത് മക്കളെ വള ര്‍ത്തി വലുതാക്കിയ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും പര്യായമാണ് മാതാക്കള്‍ക്ക് പേരു കേട്ട നാടാണ് നമ്മുടെ കേരളം. അടുക്കും ചിട്ടയിലും കുട്ടികളെ വളര്‍ത്തുകയും പരുന്തിനും പുള്ളിനും കൊടുക്കാ തെ ചിറകിന്‍ കീഴില്‍ സുരക്ഷിതമായി കൊണ്ടുനടക്കുന്ന തള്ള ക്കോഴിയെപ്പോലെയായിരുന്നു കേരളത്തിലെ അമ്മമാര്‍ ഈ കഴിഞ്ഞ കാലങ്ങളത്രയും. എന്നാല്‍ അതിന് മാറ്റമുണ്ടായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ കേരളത്തിന്റെ അവസാനത്തെ ഉദാഹരണമാണ് തീയറ്ററില്‍ അ മ്മയുടെ മൗനാനുവാദത്തോടു കൂടി നടന്ന പീഡനം.

നൊന്തു പ്രസവിച്ച മകളുടെ മാനം കാക്കാന്‍ സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ ത്യാഗം കാട്ടേണ്ട സ്ഥാനത്താണ് ആ സ്ത്രീ സ്വന്തം മകളെ അ തും എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടിയെ അന്യപുരുഷന്റെ മുന്നിലേക്ക് പീഡനത്തിനായി ഇട്ടുകൊടുത്തത്. ആ സ്ത്രീയും ഒരു അമ്മയാണെന്ന് പറയാന്‍ തന്നെ ലജ്ജിക്കുന്നു. പീഡിപ്പി ച്ച മദ്ധ്യവയസ്ക്കനെ ഒന്നാം പ്രതിയാക്കാതെ ആ കുട്ടിയുടെ അമ്മയായി രൂപമെടുത്ത സ്ത്രീയെ യാണ് ഒന്നാം പ്രതിയാക്കേണ്ടത്. പ്രലോഭനങ്ങളില്‍ വീണാലും പ്രതിഫലങ്ങളില്‍ വീണാലും ഒ രു സ്ത്രീയും തങ്ങളുടെ പെണ്‍ മക്കളോട് ഇത്തരത്തില്‍ ഒരു നീചമായ പ്രവര്‍ത്തി ചെയ്യാന്‍ കഴിയരുത്. സ്വന്തം അമ്മപോ ലും പീഡനത്തിന് കൂട്ടു നില്‍ക്കുന്ന ഒരവസ്ഥയില്‍ ഒരു പെണ്‍കുട്ടി എവിടെയാണ് സുരക്ഷി തരായി എന്ന് പറയാന്‍ കഴി യുക.

എടപ്പാളില്‍ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഈ അടുത്ത കാലത്തായി ഇതിനു സമാനമായി പല സംഭവങ്ങളും നടന്നിട്ടുണ്ട്. കാമുകന്മാര്‍ക്കുവേണ്ടി സ്വന്തം പെണ്‍മക്കളെ കാഴ്ചവെച്ച നിരവധി സംഭവങ്ങള്‍ ഈ അടുത്ത കാലത്തായി കേ രളത്തില്‍ നടന്നിട്ടുണ്ട്. അതുമാ ത്രമല്ല യാതൊരു ദാക്ഷണ്യവും കൂടാതെ മക്കളെ കൊല്ലുന്ന അ മ്മമാരുടെ എണ്ണവും കേരളത്തി ല്‍ കൂടിവരുന്നുണ്ട്. കേരളത്തി ലെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഭവങ്ങള്‍ എണ്ണിയാല്‍ അതി ന്റെ പട്ടിക കൂടുന്നതായി കാ ണാം.

കഴക്കൂട്ടത്ത് കാമുകനുമൊത്ത് ജീവിക്കാന്‍ മകളെയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ വിഷം കൊടുത്ത് കൊന്നതും മലപ്പുറത്ത് അപദ സഞ്ചാരത്തിന് തടസ്സം നില്‍ക്കുമെന്ന് ഭയന്ന് മകളെ കൊന്നൊടുക്കിയതും തുടങ്ങി ഈ കഴിഞ്ഞ ദിവസം അഞ്ച് വയസ്സുകാരിയെ വെട്ടി നുറുക്കിയ സംഭവവുമൊക്കെ നടന്നത് കേരളത്തിലാണ്. അതിലെല്ലാം അമ്മമാരാണ് പ്രതികളെന്നതാണ് ഒരു സത്യം. അവിഹിതബന്ധം തുടരാനും അത് മറച്ചുവെയ്ക്കാനുമാണ് ഈ കൊലകളില്‍ ഭാഗവും നടത്തിയ തെന്നതാണ് മറ്റൊരു സത്യം. ഇത് ഒരുവശത്താണെങ്കില്‍ മറുവശത്ത് മക്കളെ ഉപേക്ഷിച്ച് അന്യപുരുഷന്മാരോടൊപ്പം പോകുന്ന അമ്മമാരെയാണ് കേരള ത്തില്‍ കാണാന്‍ കഴിയുക. ഓരോ ദിവസവും കേരളത്തിലെ അമ്മമാരുടെ ഒളിച്ചോട്ടക്കഥകള്‍ വരുമ്പോള്‍ അതിലെ വില്ലന്‍ ആരെന്നതാണ് ആര്‍ക്കും പറയാ ന്‍ കഴിയില്ല. കേവലം ഒരു പരിചയം മതി ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ അന്യ പുരുഷനോ ടൊപ്പം ഒളിച്ചോടാന്‍ എന്നുപോ ലും തോന്നിപ്പോകാറുണ്ട്. മൊബൈല്‍ ഫോണും മിസ്ഡ് കോ ളും വാട്‌സ് ആപും കേരളത്തില്‍ നിറഞ്ഞാടുമ്പോള്‍ അത് ഒരു കാരണമായി മാറുന്നുണ്ടോ. ഇതില്‍ കൂടിയുള്ള പരിചയമാണ് ഇങ്ങനെയുള്ള ഒളിച്ചോട്ടങ്ങള്‍ക്ക് ഭൂരിഭാഗം കാരണമെന്നു പറയാം. എന്നാല്‍ അത് മാത്രമാ ണോ എന്നതാണ് ഒരു സംശയം.

നമുക്ക് ധാര്‍മ്മീക അധഃപതനമുണ്ടാകുമ്പോള്‍ ആദ്യം കുറ്റപ്പെടുത്തുകയും പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എപ്പോഴും പാശ്ചാത്യ സംസ്കാരത്തെയും ആധുനിക ലോകത്തിന്റെ വളര്‍ച്ചയേയുമാണ്. ഒരിക്കലും നാം നമ്മെ തന്നെ പഴിക്കാറോ കുറ്റപ്പെടുത്താറോ ഇല്ല. അതില്‍ നാം ആശ്വാസം കണ്ടെത്തി രക്ഷപെടുമ്പോള്‍ ഒരു കാര്യം നാം വിസ്മരിക്ക പ്പെടുന്നു. മാതൃത്വത്തിന്റെ വില യും മഹത്വവും. പാശ്ചാത്യ സംസ്കാരത്തില്‍ കുടുംബ ബന്ധ ങ്ങള്‍ക്ക് അത്ര പ്രാധാന്യം കല്പിക്കാറില്ലെങ്കിലും സ്വന്തം കു ഞ്ഞുങ്ങളെ കാമഭ്രാന്തന്മാര്‍ക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തുകൊണ്ട് ഒരമ്മ അതില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കുകയില്ല. എടപ്പാളിലെ സംഭവത്തില്‍ സ്വ ന്തം മകളെക്കൊണ്ട് വ്യക്തിപരമായി നേട്ടം ഉണ്ടായിട്ടില്ലെങ്കില്‍ ആ അമ്മയുടെ പ്രതികരണം കടുത്തതാകുമായിരുന്നു. അങ്ങനെയൊരു പ്രതിരോധമോ പ്രതികരണമോ ആ അമ്മയില്‍ നിന്ന് ഉണ്ടായില്ലായെന്നതാണ് കാണാന്‍ കഴിയുക.

എന്ത് തന്നെയായിരു ന്നാലും സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി തന്റെ മകളെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുന്ന അമ്മമാര്‍ ഒരു സംസ്കാരത്തിലുമില്ല. അ തിനെ സംസ്കാരശൂന്യതയെന്നു വിളിക്കാന്‍ പോലും കഴിയില്ല. അധഃപതിച്ച സംസ്കാരത്തിന്റെ പ്രതീകങ്ങളെന്നു തന്നെ വിളി ക്കേണ്ടി വന്നാല്‍ പോലും അത് മതിയാകാതെ വരും ഈ പ്ര വര്‍ത്തികളൊക്കെ കാണുമ്പോള്‍.

ശിലായുഗത്തിലെ സംസ്കാരത്തില്‍ പോലും ഇത്ത രം സംസ്കാര അധഃപതനമു ണ്ടായിരുന്നുയെന്ന് തോന്നുന്നി ല്ല. ആധുനിക ലോകത്തിന്റെ മാറ്റത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാം എന്നാല്‍ ആ മാറ്റം അധഃപതനത്തിന്റെ വഴിയിലേ ക്ക് മാറരുത്. ഒരു സ്ത്രീക്ക് സ്വാതന്ത്ര്യം വേണ്ടുവോളമുണ്ടാകാം. എന്നാല്‍ ഒരു സ്ത്രീ അമ്മയി ലേക്ക് മാറുമ്പോള്‍ സ്വാതന്ത്ര്യത്തേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ക്കായിരിക്കും പ്രാ ധാന്യം കല്പിക്കുക. ഒരു സ്ത്രീ അമ്മയിലേക്ക് മാറ്റപ്പെടുമ്പോള്‍ ത്യാഗത്തിന്റെയും നി സ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി മാറുന്നു. ഒരു സ്ത്രീയുടെ സ്‌നേ ഹത്തിന് അതിരുകളും അര്‍ത്ഥ ങ്ങളുമുണ്ട്. എന്നാല്‍ അമ്മയുടെ സ്‌നേഹത്തിന് അതിരുകളോ അര്‍ത്ഥങ്ങളോ ഇല്ല. അതിന്റെ നൈര്‍മല്യം നിഷ്കളങ്കത മൂലം അത് നിര്‍വ്വചനങ്ങള്‍ക്ക് അതീത മായതാണ്. അങ്ങനെയായിരുന്നു ഇന്നലെ വരെ നാം കണ്ട തും അനുഭവിച്ചതും കേട്ടതും.

എന്നാല്‍ ഇന്ന് അത് മാറുന്നുവോ എന്ന് വേണം കരു താന്‍. പ്രത്യേകിച്ച് നമ്മുടെ കൊ ച്ചു കേരളത്തില്‍. അഴകിനൊപ്പം ഇട്ടെറിഞ്ഞ് ഇറങ്ങിത്തിരിക്കുന്ന അമ്മമാരായി മാറുകയാണോ നമ്മുടെ ആധുനിക ലോകത്തിലെ അമ്മമാര്‍. മക്കള്‍ക്കു മുന്‍പില്‍ വാശിയും വൈരാഗ്യവുമെല്ലാം ഇട്ടെറിഞ്ഞ അവരെ മാറോട് ചേ ര്‍ത്തിരുന്ന പഴയ കാലത്തില്‍ നിന്ന് ആധുനിക ലോകത്തിനൊ പ്പം നാം വളര്‍ന്നപ്പോള്‍ ഒരു വലിയ മാറ്റം അമ്മയെന്ന സങ്കല്പത്തിലുമുണ്ടാകുന്നുയെന്നു വേണം കരുതാന്‍.

മക്കളെ അനാഥാലയങ്ങള്‍ക്കു മുന്‍പില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്ന അമ്മമാരുടെ കാലം കഴിഞ്ഞു. അത് അപമാനത്തെ ഭയന്നോ ആഹാരത്തിനു വകയില്ലാതെ വലഞ്ഞിരുന്നതു കൊണ്ടാകാ മെന്നതായിരുന്നു എന്ന് പറഞ്ഞ് ആശ്വസിക്കാം. ആ കാലം മാറി അനാഥാലയങ്ങ ള്‍ക്കു മുന്‍പിലേക്ക് വലിച്ചെറി ഞ്ഞിരുന്ന കരുണയില്ലാത്ത കാലത്തു നിന്ന് കാലപുരിക്കയക്കുന്ന രീതിയിലേക്ക് അമ്മമാര്‍ ക്രൂരതയുടെ മാറിയിരിക്കുന്നു. ഇന്ന് അതിനും ഒരുപടി കൂടി ക ഴിഞ്ഞിരിക്കുന്നു കൂട്ടികൊടുക്കുന്ന തലത്തിലേക്ക്. ഇനിയും എന്തെന്ന് അടുത്ത മാറ്റം. മക്കളുടെ അവസാന ആശ്രയവും ആശ്വ സവും അമ്മയെന്ന വ്യക്തിയിലായിരുന്നു. അതും മാറ്റപ്പെ ടുകയാണോ. മക്കള്‍ക്കുവേണ്ടി നെരിപ്പോടിലെ തീക്കനല്‍പോ ലെ എരിഞ്ഞടങ്ങിയ അമ്മയെന്ന രൂപം മനസ്സില്‍ വരയ്ക്കുന്ന ചി ത്രമായിരുന്നു ഇന്നലെവരെ. അ തായിരുന്നു ഇന്നലെകളെ നമ്മെ നയിക്കുകയും ധൈര്യപ്പെടുത്തു കയും ചെയ്തിരുന്നത്. അതായിരുന്നു നമ്മുടെ ശക്തിയും ബല ഹീനതയും. എന്നാല്‍ പരിഷ്ക്കാരത്തിന്റെ ലോകത്തിലെ മ ള്‍ക്ക് പറയാന്‍ അങ്ങനെയൊരമ്മയുണ്ടാകുമോ. കണ്ടറിയാം.


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC