katha

അരൂപിയുടെ സുവിശേഷം

നിന്‍െറ ഗര്‍ഭപാത്രത്തില്‍ കൊല ചെയ്യപ്പെട്ട പെണ്‍ശിശു ഒരു തലമുറയുടെ മാതാവ് എന്ന തിരിച്ചറിവ് നിനക്ക് നഷ്ടപ്പെട്ടു. ആയതിനാല്‍ അതിന്‍െറ അസ്വസ്ഥയായ ആത്മാവ് അശ്വാരൂഢയായി നിന്‍െറയും നിന്‍െറ ജീവിക്കുന്ന സന്തതി പരബരകളുടെയും സമാധാനം കെടുത്തും. കഴുകന്മാരുടെ കാവലില്‍ ശരാഹത്ത് മരുഭൂമിയില്‍ നീ കൂടാരം പണിയും. അവിടെ നിനക്ക് ദാഹജലം ലഭിക്കില്ല. സര്‍പ്പഗന്ധിയായ മരണത്തിന്‍െറ തണുപ്പ് നിനക്ക് പുതപ്പായി കൂട്ടിനുണ്ടാകും.

മിസ്സിസ് മായാലിനറ്റ് ഹൈമര്‍ മയക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നു. വിളറിയ മുഖത്ത് ഭീതിയുടെ നിഴല്‍. നെറ്റിയിലെ വിയര്‍പ്പുകണങ്ങള്‍ നഴ്‌സ് തുടച്ചു നീക്കി. ഭര്‍ത്താവ് ഹൈമര്‍ ഹോസ്പിറ്റല്‍ ബില്ലടച്ച് മടങ്ങിയെത്തി. ഡിസ്ചാര്‍ജ് ചെയ്യുവാനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വാര്‍ഡിന് പുറത്ത് കൊറിഡോറിലൂടെ മറ്റൊരു സ്ത്രീയെ സ്ട്രച്ചറില്‍ തിയേറ്ററിലേക്ക് നീക്കുന്നു. അരൂപിയുടെ സുവിശേഷം ആവര്‍ത്തിക്കുവാന്‍.

Read more

സത്യവതീ, നിന്റെ പൂങ്കാവനത്തിലെ...!

ഹരിപ്പാട്ടു മഹാക്ഷേത്രമുക്കീന്ന് പത്തു പതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചു. പല ഇടവഴികളിലൂടെ....

ഒടുവില്‍ ആല്‍ത്തറിയിലെത്തി. പലരോടും ചോദിച്ചുപറഞ്ഞാണ് ഇത്രടം എത്തിയത്. കെട്ടിപൊക്കിയ തറയില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആല്. വിസ്താരത്തില്‍ പടര്‍ന്ന് ചുറ്റിലും വള്ളികള്‍ ഊന്നി വിരാജിക്കുന്നു. അതിന്റെ ചുവട്ടില്‍ ഒരുവന്‍, ബോധി വൃക്ഷത്തിനടിയിലെ ബുദ്ധനേപ്പോലെ ചമ്മണക്കുടുക്കിട്ടിരിക്കുന്നു. വേറെ അടുത്തെങ്ങും ആരെയും കാണാനില്ല. കാറില്‍ നിന്നിറങ്ങി സൂക്ഷിച്ചുനോക്കി. യുവാവ്, വലതുകരത്തിലെ സെല്‍ഫോണ്‍, വലതുചെവിയില്‍ ചേര്‍ത്തുവെച്ച് ചാറ്റുന്നു. അടക്കിയ സ്വരത്തില്‍ ഇക്കിളി ഇടും പോലെ ഇടയ്ക്കിടെ ഇളകി ചിരിക്കുന്നു. വായ് തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. ശൃംഗാരപാരവശ്യത്തോടെ. ഗുട്ടന്‍സു കിട്ടി. ഇത് അതു തന്നെ, ഏതോ പൂവലന്‍. ഞാന്‍ ചുറ്റിലുമൊരു വിഗഹവീക്ഷണം നടത്തി. ഒടുവില്‍ കണ്ടുമുട്ടി. എതിരെയുള്ള വാര്‍ക്കകെട്ടിടത്തിനു മുകളില്‍ ഒരു സുന്ദരി. സെല്‍ഫോണ്‍ ചെവിയോട് ചേര്‍ത്തുവെച്ച് പ്രേമപാരവശ്യത്തോടെ ഉലാത്തുന്നു.

ഒരു പട്ടിഗ്രാമം. ഭാഗ്യം! ഇയാളെ കണ്ടത്. ഇവിടെ അടുത്തെങ്ങാണ്ടാ. പലരോടും ചോദിച്ചാ ഇവിടെ എത്തിയത്. ഞാന്‍ ചുമച്ചു. മുരടനക്കി. യുവാവ് ചാറ്റു തന്നെ ചാറ്റ്! ഒടുവില്‍ കൈപൊക്കി കാണിച്ചു. ഒന്നല്ല മൂന്നുതവണ. അപ്പോള്‍ അയാള്‍ മൂന്നുപ്രാവശ്യവും മറുകൈ വിടര്‍ത്തി കാട്ടി. ആ ആംഗ്യഭാഷ എനിക്കു പിടികിട്ടി. നില്‍ക്ക്, ഞാന്‍ ഒന്നു ചാറ്റിത്തീരട്ടെ. എന്താന്നു വെച്ചാ പറഞ്ഞുതരാം. അയാള്‍ പിന്നെയും ചാറ്റി ഏറെനേരം. എന്റെ ക്ഷമയുടെ നെല്ലിപ്പലക എത്തുവരെ. പെട്ടെന്ന് ആ സുന്ദരി അപ്രത്യക്ഷയായി. അയാള്‍ ചാറ്റ് നിര്‍ത്തി എന്നോട് ചോദിച്ചു.

എന്തോന്നാ സാങ് അന്വേഷിക്കുന്നെ?
സത്യവതീയെ ബംഗ്ലാവെവിടാ?
ഏതു സത്യവതി? ഓ, സോളാര്‍ സത്യവതിയെ അന്വേഷിച്ചാണോ?
ഒരു പരിഹാസച്ചിരിയോടെ അയാള്‍ തുടര്‍ന്ന് ചോദിച്ചു.
കണ്ടിട്ട്, സാറ് ഫോറിനാന്ന് തോന്നുന്നു!
അതേ, ഞാന്‍ ന്യൂയോര്‍ക്കീന്നാ.

അയാള്‍ വെളുക്കെ ചിരിച്ചു; അപ്പോ ഹൈലെവലാ! സാറെ അമേരിക്കയിലെ മോനിക്കാ ലിവന്‍സ്ക്കി, ആശാന്റെ വാസവദത്ത, മാര്‍ക്കാന്റണിയെ കറക്കിയ ക്ലിയോപാട്ര, പണ്ടു പരാശര മഹര്‍ഷിയെ കുപ്പീലെറക്കിയ കാളിന്ദി നദിയിലെ തോണിക്കാരി കാളി, അല്ലെങ്കില്‍ കസ്തൂരിഗന്ധിയായ സത്യവതി, ആ വകുപ്പൊക്കെ തന്നെ ഈ സത്യവതീം!

ഞാന്‍ അത്തരക്കാരനൊന്നുമല്ല. ഞങ്ങള്‍ക്ക് കോട്ടയത്ത് ഒരു കണ്‍വന്‍ഷന്‍. അമേരിക്കന്‍ മലയാളികളുടെ മാമാങ്കം. അവിടെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് ഒരു ബ്യൂട്ടി പോന്റ് മത്സരം. അത് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിക്കാനാ. ഫിലിംസ്റ്റാറുകളേക്കാളേറെ ഇപ്പോ ഡിമാന്റ് സത്യവതിക്കാന്നു കേട്ടു. ഞങ്ങള്‍ക്കു കവറേജു കിട്ടണം. അത്ര തന്നെ.

ഞാന്‍ അയാള്‍ക്കു നേരെ ഒരു ചോദ്യമെറിഞ്ഞു.
അപ്പോ നമ്മളാരാ?
ഒരു പ്രേമഭിക്ഷുകന്‍!
അതെന്താ,

ഞാന്‍ ഒരു സുന്ദരിയെ പ്രണയിക്കുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി. പ്രണയത്തിനു കണ്ണില്ലെന്നാണല്ലോ പ്രമാണം! അങ്ങനെയങ്ങു സംഭവിച്ചു. പിരിയാനാവാത്തവിധം ഞങ്ങള്‍ കാമ്പസില്‍ തുടങ്ങിയതാ. അവളും, ഞാനും ഇംഗ്ലീഷ് എം.ഏയാ.

അതിനെന്താ, കെട്ടണം. ഇവിടെ നല്ല ജോലീം കിട്ടുമല്ലോ!
അതല്ലേ കൊഴപ്പം!
പിന്നെന്താ? രണ്ടു സമുദായക്കാരാണെന്നാണോ!
അതുമലല. ഒരേ സമുദായം.
പിന്നന്താ?

അതുതന്നെ പിരിവൊണ്ട്, സവര്‍ണ്ണനെന്നും, അവര്‍ണ്ണനെന്നും. കേട്ടിട്ടില്ലേ. പണ്ടത്തെ തൊട്ടുകൂടാത്തവനെന്നൊക്കെ! അതാ കൊഴപ്പം. അവളു സവര്‍ണ്ണയാ. അവടെ വീട്ടുകാര് ഏഴയലത്തടുക്കത്തില്ല. ഇതുവരെ തീരുമാനമായില്ല. കൊല്ലം രണ്ടു കഴിഞ്ഞു. ഈ ഒളിച്ചും പാത്തും കളി തൊടങ്ങീട്ട്! അപ്പോ ഒരു തീരുമാനമെടുത്തു. ഞങ്ങളു പോകുക, വടക്കോട്ട്, ഈ ബേക്കില്‍ കേറി. ഡല്‍ഹിക്കോ മറ്റോ! അവിടെങ്ങാനും സമാധാനമായി കഴിയാമല്ലോ. അവളിപ്പോവരും, സാറ് ന്നെ കണ്ടിട്ടില്ല. എന്നാരു ചോദിച്ചാലും പറയണം!

ഒളിച്ചോട്ടമാ അപ്പോ!
അല്ല, സാറെ പാലായനം!
വല്ല ചതിക്കുഴീം ആണോ ഈ പ്രേമമൊന്നൊക്കെ പറഞ്ഞ്!

സത്യമായിട്ടല്ല സാര്‍. ഇതു യഥാര്‍ത്ഥ പ്രണയം തന്നെ! ഒരു കയറേല്‍ തൂങ്ങാന്‍ ഞങ്ങള്‍ക്കിരുവര്‍ക്കും പേടിയാ! അതുകൊണ്ടാ ഈ വഴി.

ങാ, ആട്ടെ മറ്റേ കക്ഷീടെ വീടേതാ!

ദേ, ഇവിടടുത്താ, ഈ കാണുന്ന ക്ഷേത്രഭണ്ഡാരം കഴിഞ്ഞ് വലത്തേക്കൊരു വഴി. അവിടെ ഒരു ഇരുനില മാളിക. അതിനു മുമ്പില്‍ പടിപ്പുരയുണ്ട്. പടിപ്പുരയ്ക്ക് മുകളില്‍ എഴുതി വച്ചിട്ടുണ്ട്. സത്യവതീ സദനം, കഷ്ടി രണ്ടു കിലോമീറ്റര്‍.

ഞാന്‍ വണ്ടിവിട്ടു. പടിപുരക്കു മുമ്പിലെത്തി. അവിടെ എഴുതിവെച്ചിരിക്കുന്നു. സുവര്‍ണ്ണലിപികളില്‍. സത്യവതീ സദനം. കാറ് എന്നിയപ്പോള്‍ സെന്‍സര്‍ പിടിപ്പിച്ച ഗേറ്റ് താനെ തുറന്നു. വീണ്ടു അടഞ്ഞു. വിസ്താരമേറിയ ഫ്രണ്ട് യാര്‍ഡ്. ഇന്റര്‍ ലോക്കിട്ടിരിക്കുന്നു. ചുറ്റിലും നാനാതരം പൂക്കള്‍. പല നിറമുള്ള റോസുകള്‍, ആന്തൂറിയം, ഡാഫഡില്‍സ്, ഓര്‍ക്കിഡ്‌സ്. അതിനപ്പുറം ഇരുവശങ്ങളിലും പടര്‍ന്നുപന്തലിച്ച നാനാനിറമുള്ള പൂക്കള്‍ പേറി നില്‍ക്കുന്ന വള്ളിച്ചെടികള്‍!

ഞാനറിയാതെ ഒരു ഈരടി എന്റെ ഉള്ളില്‍ മുഴങ്ങി.
സത്യവതീ നിന്റെ പൂങ്കാവനത്തിലെ
നിത്യ ആരാധകനാകാന്‍, കൊതിക്കും, ഞാന്‍!

പരിഷ്കൃതമായ ഇരുനില മാളിക. പൂമുഖത്തു നിന്നൊരു സൗന്ദര്യധാമം ഇറങ്ങിവന്നു. വെണ്ണനെയ് പോലെ ഒരു സുന്ദരി. പച്ചനിറമുള്ള ചുരിദാര്‍, പച്ചനിറമുള്ള കര്‍ണ്ണകണ്ഠാഭരണള്‍! മദാലസയായി ചിരിച്ചു.

ആവേശപുളകത്തോടെ ഞാന്‍ പരിചയപ്പെടുത്തി.
സത്യവതീ, ഞാനങ്ങമേരിക്കേന്നാ, ന്യൂയോര്‍ക്കീന്ന്!

കണ്ടപ്പഴേ മനസ്സിലായി. അല്ലെങ്കിലും സാധാരണക്കാരന്, ത്രാണി ഒണ്ടാകുമോ, മെര്‍സിഡസ്സിന്റെ ഏറ്റവും പുതിയ മോഡലേ കേറി വരാന്‍! കേറി ഇരിക്ക്. ഞാന്‍ സത്യവതി മാഡം അല്ല. മാഡത്തിന്റെ പി.ഏ. സതീദേവി!

സതീദേവി ഇത്രയും സുന്ദരി ആയപ്പം, സത്യവതി എന്തായിരിക്കാം, ചുമ്മാതല്ല ഇവിടുത്തെ പ്രമാണിമാരുടെ ഉറക്കം പോകുന്നത്.

പത്തുമിനിട്ടു കഴിഞ്ഞ് സതീദേവി ഉണര്‍ത്തിച്ചു.

സാറിനെ മാഡം അകത്തേക്ക് ക്ഷണിക്കുന്നു. വാസവദത്തയെ കാണാന്‍ പോയ ഉപഗുപ്തനെപ്പോലെ ഞാന്‍ ഉള്ളിലേക്ക് പ്രവേശിച്ചു. സ്‌പെഷ്യല്‍ ഗസ്റ്റിന്റെ സ്വീകരണമുറിയില്‍, ഒരു ആട്ടുകട്ടിലില്‍ യഥാര്‍ത്ഥ സത്യവതി ഇരിക്കുന്നു. പാലാഴി കടഞ്ഞെടുത്തതുപോലെ. ചന്ദനത്തിന്റെ നിറം. കടുംചുവപ്പു പട്ടുസാരി. വജ്രാഭരണങ്ങളുടെ തിളക്കത്തില്‍ സത്യവതി പുഞ്ചിരിച്ചു. പൂനിലാവു പോലെ. മുന്തിയ പെര്‍ഫ്യൂം പരിമളം ആ മുറിയിലാകെ. ഇവള്‍ വാസവദത്തയോ, അല്ല. കാളിന്ദീനദിയിലെ തോണിക്കാരി കസ്തൂരിഗന്ധിയായ സത്യവതി തന്നെ. ഞാന്‍ ഒരു പരാശരമുനിയെപ്പോലെ ഉന്മാദനായി. ഛേ! ചീത്തവിചാരങ്ങള്‍!

സത്യവതീ മദാലയായി ചോദിച്ചു:
എവിടുന്നാ!
ന്യൂയോര്‍ക്കീന്ന്, പേര് ബേബിച്ചന്‍. മാഡത്തിനെക്കൊണ്ടൊരാവശ്യം!
എന്ത്?

കോട്ടയത്ത് അമേരിക്കന്‍ മലയാളികളുടെ ഒരു മാമാങ്കം നടക്കാന്‍ പോകുന്നു. സത്യവതി വന്നൊന്ന് ഉദ്ഘാടനം നടത്തണം. കോളേജു കുമാരിമാരുടെ ബ്യൂട്ടിപേജ് മത്സരമാ. ചെഞ്ചായം പൂശിയ സത്യവതീടെ ചുണ്ടുകള്‍, ചെമ്പരത്തിപ്പൂ പോലെ വിടര്‍ന്നു.

അതിനെന്താ, അതാ ഇപ്പോഴെന്റെ തൊഴില്, ഫീസ് ഒരു ലക്ഷമാ. അമ്പതിപ്പം തരണം. പിന്നെ എന്നെ പിക്കു ചെയ്യാന്‍ വരുമ്പം ബാക്കീം.

ഇതിനിടെ സത്യവതി സപ്രമഞ്ചത്തീന്നെണീറ്റ്, ഗ്ലാസ് അലമാരിയില്‍ നിന്ന് വിലകൂടിയ റെമ്മി മാര്‍ട്ടിന്‍ ബ്രാണ്ടി, രണ്ട് ക്രിസ്റ്റല്‍ ഗ്ലാസുകളില്‍ ഒഴിച്ച്, ഫ്രിഡ്ജില്‍ നിന്ന് ഐസ്ക്യൂബ് അതിലിട്ട് ഒരു ഗ്ലാസ് എന്റെ നേരെ നീട്ടി കിളിമൊവി പോലെ ചൊല്ലി:

നിങ്ങളെപ്പോലൊള്ളവരൊക്കെ വരുമ്പം എനിക്ക് കിട്ടുന്ന സമ്മാനമാണ്. മുന്തിയ ഇത്തരം മദ്യങ്ങള്‍!

ശ്ശെ, ഇതറിഞ്ഞിരുന്നെ ഒരു കുപ്പി കൊണ്ടുവരാരുന്നു എന്ന് ഞാന്‍ ചിന്തിക്കവേ സത്യവതി ധൃതി കൂട്ടി!

കുടിക്ക്, ഒന്നൂടൊഴിക്കാം!

ഞാന്‍ മര്യാദ വിട്ടില്ല, അഡ്വാന്‍സ് തന്നില്ലല്ലോ?

ബാഗ് തുറന്ന്, ആയിരത്തിന്റെ ഒരു കെട്ടു കൊടുത്തു. അമ്പതിനായിരം!

സത്യവതി, അത് സേഫില്‍ വെച്ചുപൂട്ടി. ഇതിനിടെ മൂന്നോ, നാലോ പെഗ്ഗടിച്ച്, ദുര്‍ബ്ബലനായ ഞാനങ്ങു ഫിറ്റായി.

പിന്നെ എന്താ സംഭവിച്ചതെന്ന് തന്നെ എനിക്കോര്‍മ്മയില്ല. ഉന്മാദലഹരിയില്‍ ഞാനൊരു സ്വപ്നം കണ്ടു.

മഹാഭാരതത്തിലെ അതേ കഥ പോലൊക്കെ തന്നെ. എന്നാല്‍ പരാശരമുനി#്കല്ല കാമാസക്തി ഉണര്‍ന്നത്, മറിച്ച് യമുനയിലെ തോണിക്കാരി കാളിക്ക്. അവള്‍ യമുനയുടെ മദ്ധ്യത്തില്‍ തോണി അടുപ്പിച്ചു. മൂടല്‍മഞ്ഞിനുള്ളില്‍ ബധീരീവനങ്ങള്‍ നിറഞ്ഞ നിബിഡമായ കാട്ടിലേക്ക് എന്നെ വാരി എടുത്തുകൊണ്ടുപോയി. ആ കാട്ടിനുള്ളില്‍ ഒരു കാമകേളി ആടി. അയ്യോ! അത് ആരായിരുന്നു. ഞാനും, സത്യവതീമോ!

പെട്ടെന്ന് ഞാന്‍ ഞെട്ടി ഉണര്‍ന്നു. അവളുടെ പൂമെത്തയില്‍, പുതപ്പിനടിയില്‍ ഞാന്‍. അതും നഗ്നനായി! ഞാന്‍ ചാടി എണീറ്റു വസ്ത്രം ധരിച്ചു. അയ്യോ! അതൊരു രോദനമായിരുന്നോ! സത്യവതി പൊട്ടിച്ചിരിച്ച് ബെഡ്‌റൂമിലേക്കു വന്നു. മദാലസയായി മൊഴിഞ്ഞു.

ബേബിച്ചനങ്ങു മറന്നുപോയോ, എന്നെ പിടിച്ച് ബെഡേല്‍ കെടത്തിയ കാര്യം! ങാ, സാരമില്ല. ഇതും എന്റെ സമ്മാനമാ. ഉന്നതര്‍ക്കു മാത്രം! ബേബിച്ചന്റെ കാറ് എന്റെ ഡ്രൈവറ്, കോടംപാക്കത്തിനു കൊണ്ടുപോയി. ഒരു വിഐപിയെ കാണാന്‍. പകരം ബേബിച്ചന് തിരികെ പോകാന്‍ എന്റെ ഹോണ്ടാ തല്‍സ്ഥാനത്ത് ഇട്ടിട്ടൊണ്ട്.

ഇനിയും ബന്‍സ് എനിക്കിരിക്കട്ടെ. മാന്യന്മാര് വന്നുപോകുന്ന ഇടമല്ലേ!

ഞാന്‍ വെട്ടിവിയര്‍ത്തു. അണ്ടി കളഞ്ഞ അണ്ണാനെപ്പോലെയായി. മനസ്സില്‍ പിരാകി പിറുപിറുത്തു.

ബെന്‍സും പോയി. അന്‍പതിനായിരോം പോയി!!

Credits to joychenputhukulam.com

Read more

ആച്ചിയമ്മയുടെ വികൃതികള്‍

ഒടുവില്‍ രണ്ടുപേരും അങ്ങനെ ഒരു തീരുമാനത്തില്‍ എത്തി. ഒരു പെറ്റ്. അത് എന്തായിരിക്കണം എന്നതായിരുന്നു അടുത്ത ചര്‍ച്ച. ഒരു പട്ടി. പട്ടിക്ക് കുരയ്ക്കാന്‍ മാത്രം അറിയാം. പിന്നെ ഒരുതരം വൃത്തികെട്ട നാറ്റവും. അതുവേണ്ട ആച്ചിയമ്മ പറഞ്ഞു. അവറാച്ചന്‍ അതിനെ അനുകൂലിച്ചു. ഒരു പൂച്ച. പൂച്ച വല്ലപ്പോഴും മാത്രമേ ‘മ്യാവൂ’ പറയുകയുള്ളൂ. കൂടാതെ സെറ്റിയും മറ്റും മാന്തിപ്പൊളിക്കും. അതും വേണ്ട അക്വേറിയം “ഓ മീനിനെ നോക്കി എത്ര നേരമാണിരിക്കുക”. അവറാച്ചന്‍ പറഞ്ഞു. ആച്ചിയമ്മ അതിനെ അനുകൂലിച്ചു.

ആച്ചിയമ്മയ്ക്ക് പെട്ടെന്ന് ഭൂതോദയം ഉണ്ടായി. ഒരു തത്ത.

“തരക്കേടില്ല” അവറാച്ചന്‍ അനുകൂലിച്ചു.

“തത്ത വര്‍ത്തമാനം പറയും. ഇടയ്ക്കിടയ്ക്ക് ചിലയ്ക്കും. കീര്‍ത്തനം ചൊല്ലും. കൂട്ടിനുല്ലില്‍ വളര്‍ത്തിയാല്‍ മതി. പരിരക്ഷിക്കാനും പാടുകുറവ്” ആച്ചിയമ്മ അത്രയും കൂടി കൂട്ടിച്ചേര്‍ത്തു.

അവറാച്ചന്‍ ഓര്‍ത്തു എന്തായാലും പരിരക്ഷണം മുഴുവന്‍ തന്റെ തലയില്‍ വരും. അപ്പോള്‍ പാടുകുറഞ്ഞവ തന്നെ നല്ലത്.

രണ്ടുപേരും കൂടി തത്തയെ തപ്പിപെറ്റ്‌ഷോപ്പില്‍ പോയി. പക്ഷി വിഭാഗത്തില്‍ പക്ഷികള്‍ പലതരം കര്‍ണകഠോരമായ ശബ്ദം. കൊച്ചുകുരുവികള്‍ മുതല്‍ വലിയ ഒട്ടകപ്പക്ഷിയുടെ സൈസുവരെ. പലതരം തത്തകളെ കണ്ടു. ചെറുതും വലുതും പച്ചപ്പനം തത്തകള്‍, കഴുത്തില്‍ ചുവന്ന മാലപോലെ തൂവലുള്ളവ, ഇളം ചാരനിറമാര്‍ന്ന നീല, ചുവപ്പ്, മഞ്ഞ നിറങ്ങള്‍ ഇടകലര്‍ന്ന വലിയ തത്തകള്‍. വളഞ്ഞ ചുണ്ടും കൂര്‍ത്തുവളഞ്ഞ നഖങ്ങളും ഉപയോഗിച്ച്, സര്‍ക്കസിലെ അര്‍ദ്ധനഗ്നകളായ സുന്ദരികളെപ്പോലെ, കൂട്ടിലെ റിങ്ങുകളില്‍ സര്‍ക്കസ് ചെയ്യുന്നു. വലിയ തത്തകള്‍ വലിയ കൂടുകളിലെ മരക്കൊമ്പുകളിലിരുന്നു കലമ്പുന്നു. ചിലവ ഉറക്കം തൂങ്ങുന്നു. മറ്റുചിലവയെ കൈയില്‍ കിട്ടിയ ഉണങ്ങിയ വിത്തുകള്‍ ഒറ്റക്കൈയിലുയര്‍ത്തി കറക്കി കൂര്‍ത്തുവളഞ്ഞ ചുണ്ടുകൊണ്ട് പൊട്ടിച്ചുകൊറിക്കുന്നു.

ആമസോണ്‍സ് എന്ന വലിയ ഇനം തത്തയെ ആച്ചിയമ്മയ്ക്കും അവറാച്ചനും ഇഷ്ടപ്പെട്ടു. മെയില്‍ ആണ്. ആമസോണിലെ ഘോരവനത്തില്‍ നിന്ന് പിടിച്ചെടുത്തതാണ് ആച്ചിയമ്മ പറഞ്ഞു. “പണ്ട് റോബിന്‍സന്‍ ക്രൂസോ പിടിച്ചെടുത്ത് ഇണക്കിയത് ഇത്തരം ഒരു തത്തയെയാണ്.”

നല്ല വലിപ്പം, നീലയും പച്ചയും ചുവപ്പും കലര്‍ന്ന നിറം. വയറിനു മഞ്ഞ നിറമാണ്. നീളമുള്ള ചുവന്ന വാല്‍, തെറിച്ചു നില്‍ക്കുന്ന ഉണ്ടക്കണ്ണുകള്‍, നീണ്ടുവളഞ്ഞ ശക്തിയുള്ള മേല്‍ച്ചുണ്ട്. പല്‍ക്കത്രിക പോലെയുള്ള ബലിഷ്ഠമായ കാലുകള്‍ അവന്‍ സുന്ദരന്‍ തന്നെ. അവര്‍ ചെല്ലുമ്പോള്‍ അവന്‍ വൃക്ഷക്കൊമ്പില്‍ ഒറ്റക്കാലില്‍ നില്‍ക്കുകയായിരുന്നു. അവന്റെ നീണ്ട ചുവന്ന വാല്‍ നിലംവരെ നീണ്ടുകിടക്കുന്നു. അവന്‍ കണ്ണുകള്‍ മുകളിലേക്കും താഴേക്കും കറക്കി അവരെ സൂക്ഷ്മ നിരീക്ഷണം നടത്തി. വലിയ കൂട്ടിലെ വൃക്ഷത്തിന്‍രെ താണകൊമ്പില്‍ നിന്ന് അവന്‍ ചിറകടിച്ചൊന്ന് പറന്ന് ഏറ്റവും മുകളിലെത്തി അവരെ നോക്കി ഒന്നുകൂടി ചിറകടിച്ചു.

അപ്പോള്‍ ആച്ചിയമ്മ അവറാച്ചനെ നോക്കി പറഞ്ഞു

“ഇതുതന്നെ നമ്മുടെ തത്ത.”

അവറാച്ചന്‍ വില നോക്കി. “എണ്ണൂറു ഡോളര്‍ ഒരു തത്തയ്ക്ക്” എന്ന് അവറാച്ചന്‍ പറഞ്ഞുപോയി. ആ തത്തയെപ്പറ്റി കൂടിന്റെ ഒരരുകില്‍ വച്ചിരിക്കുന്ന വിവരണം ആച്ചിയമ്മ വായിച്ചിട്ടു പറഞ്ഞു. “ചുമ്മാതല്ല ഇത്രയും വില ആമസോണ്‍ വനത്തില്‍ നിന്ന് ഒരു റെഡ് ഇന്ത്യന്‍ ഇതിന്റെ തള്ളയെ നിഷ്ക്കരുണം അമ്പെയ്തു കൊന്നിട്ട് പിടിച്ചെടുത്ത് ഇണക്കിയ കുഞ്ഞുങ്ങളില്‍ ഒന്നാണ്. അല്പാല്‍പം റെഡ് ഇന്ത്യന്‍ ഭാഷ സംസാരിക്കും. ഒരു മാസത്തിനുള്ളില്‍ ഏതുഭാഷയും വശമാക്കാനുള്ള സാമര്‍ത്ഥ്യം ഈ തത്തയ്ക്കുണ്ടത്രേ.”

എണ്ണൂറു ഡോളറും ടാക്‌സും കൊടുത്ത് അവര്‍ തത്തയെ വാങ്ങി. അത്രയും ഡോളര്‍ കൊടുത്ത് ഒരു തത്തയെ വാങ്ങാന്‍ അവറാച്ചന് ഇഷ്ടമായിരുന്നില്ല. എങ്കിലും ഭാര്യയുടെ ഹിതത്തെ മറികടക്കാന്‍ അവറാച്ചനു കഴിഞ്ഞില്ല.

തത്തയെ കൈയ്യില്‍ കിട്ടിയപ്പോള്‍ ആച്ചിയമ്മയ്‌ക്കൊരാഗ്രഹം. അതിനെ സുകൃത് വാക്യങ്ങള്‍ പഠിപ്പിക്കണമെന്ന്. അതിനും ഒരു വഴി ആച്ചിയമ്മ കണ്ടു. ഉമ്മനുപദേശിയുടെ വീട്#ിടല്‍ തത്തയെ ഒരു മാസം താമസിപ്പിക്കുക. വേദവാക്യങ്ങളും പ്രാര്‍ത്ഥനകളുമൊക്കെ പഠിക്കട്ടെ അവറാച്ചനും അതിനെ അനുകൂലിച്ചു. ഒന്നുമില്ലെങ്കിലും നാലാള്‍ വീട്ടില്‍ വന്നിരിക്കുമ്പോള്‍ നല്ല വചനങ്ങള്‍ പറയുന്ന തത്തമ്മയുടെ രക്ഷിതാക്കള്‍ എന്ന മതിപ്പു വരട്ടെ.

തത്തയെ ഒരു മാസത്തെ പരിശീലനത്തിനായി ഉപദേശിയുടെ വീട്ടില്‍ പാര്‍പ്പിച്ചു. കാലക്രമേണ ആമസോണ്‍ തത്ത റെഡ് ഇന്ത്യന്‍ ഭാഷ മറന്നു പകരം മലയാളം മാതൃഭാഷയാക്കി. പ്രാര്‍ത്ഥനകളും വേദവാക്യങ്ങലും അല്പാല്‍പം പഠിച്ചു. ഉപദേശിക്കും സന്തോഷമായി. തത്തയില്‍ കൂടി ദൈവവചനം പ്രഘോഷിക്കാനുള്ള അവസരം ഉപദേശി കണക്കിന് ഉപയോഗിച്ചു.

ഒരു മാസം കൊണ്ട് തത്ത കുറെയൊക്കെ പഠിച്ചെടുത്തു. “മദ്യപാനി സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കുകയില്ല” ആ വചനം പഠിപ്പിച്ചെടുത്തു. അതിനൊരു കാരണം കൂടിയുണ്ട്. അവറാച്ചന് ആ ദുശ്ശീലം ഉണ്ട്. പക്ഷേ കുടിച്ചുകഴിഞ്ഞാല്‍ അവറാച്ചന് മൗനമാണ് കല്ലുപോലെ നില്‍ക്കും. സാധാരണ ആര്‍ക്കും മനസ്സിലാകുകയില്ല അവറാച്ചന്‍ കുടിച്ചിട്ടുണ്ടെന്ന് ആച്ചിയമ്മയ്‌ക്കൊഴികെ. ഈ കുടി നിര്‍ത്തണം. അതുകൂടി കണക്കുകൂട്ടിയാണ് ആച്ചിയമ്മ ഇക്കാര്യം പ്രത്യേകം ഉപദേശിയെ അനുസ്മരിപ്പിച്ചത്. കൂടാതെ തത്ത കുറെ ചെറിയ ചെറിയ വാക്യങ്ങലും പഠിച്ചെടുത്തു. അതിലൊന്നായിരുന്നു ‘കര്‍ത്താവേ, സ്‌തോത്രം.’

പരിശീലനം കഴിഞ്ഞ തത്ത ആച്ചിയമ്മയുടെയും അവറാച്ചന്റെയും വീട്ടിലേക്ക് കുടിയേറി. തത്തയുടെ മഹദ് വചനങ്ങള്‍ കേട്ട് ഇരുവരും സന്തോഷിച്ചു. “ഇവന്‍ എത്ര മിടുക്കന്‍ എത്ര പെട്ടെന്ന് മലയാളം പഠിച്ചെടുത്തിരിക്കുന്നു. ഇവിടെ അമേരിക്കയില്‍ ജനിച്ച പിള്ളേര്‍ എത്രകാലം മലയാളം പഠിച്ചാലും പഴം വായിലിട്ടപോലെയാണ് വര്‍ത്തമാനം! ഇവനെ നോക്ക് പച്ചമലയാളം പറയുന്നു.”

തത്ത വര്‍ത്തമാനം പറഞ്ഞുപറഞ്ഞ് ‘മദ്യപാനി സ്വര്‍ഗ്ഗരാജ്യത്തു പ്രവേശിക്കുകയില്ല’ എന്ന് നീട്ടിപ്പറഞ്ഞപ്പോള്‍ അവറാച്ചന് ഞെട്ടലുണ്ടായി. അതു തന്നെപ്പറ്റിയാണോ എന്നയാള്‍ക്കൊരു തോന്നല്‍. ഉപദേശി തനിക്കിട്ടു വച്ചല്ലോ? ആ വാക്യം അവറാച്ചന് അരോചകമുണ്ടാക്കി.

അവറാച്ചന്‍ ഓര്‍ത്തു. ഒരു പെറ്റിനെ വളര്‍ത്താനുണ്ടായ സാഹചര്യം! മക്കളില്ലാതിരുന്നതുകൊണ്ട്. ആച്ചിയമ്മയ്ക്ക് ഏറെ ആഗ്രഹം! മക്കളില്ലാത്ത ദുഃഖം തന്നെയാണ് തന്നെ മദ്യപാനത്തിനു പ്രേരിപ്പിച്ചു തുടങ്ങിയത്. ഉപദേശി തത്തയെ പഠിപ്പിച്ചുവിട്ടിരിക്കുന്നതു കണ്ടില്ലേ?”വേറെ എത്രയെത്ര വാക്യങ്ങള്‍ ബൈബിളിലുണ്ടായിരുന്നു. ആച്ചിയമ്മയുടെ ഭാഷയില്‍ താനാകെ ചെയ്യുന്ന വേണ്ടാതീനമാണ് ഈ മദ്യപാനം.

വൈകുന്നേരമായാല്‍ രണ്ടു പെഗ്ഗ് വിടണം. അതിനവള്‍ സമ്മതിക്കുകയില്ല. അത് അവള്‍ കണ്‍ട്രോളില്‍ എടുത്ത് ഒരു പെഗ്ഗാക്കി മാറ്റിയിരിക്കുകയാണ്. അതും ഒരു സ്‌മോള് മദ്യമെല്ലാം ഡെനിംഗ് ഹാളിലെ ചില്ലലമാരിയില്‍ മൂടിവെച്ചിരിക്കുകയാണ്. താക്കോല്‍ അവള്‍ പാത്തുവച്ചിരിക്കുയാണ്.

ഒരുദിവസം അവറാച്ചനൊരു സല്‍ബുദ്ധി തോന്നി. താക്കോല്‍ തിരയാന്‍ ഒരു പ്രചോദനം. തിരഞ്ഞുതിരഞ്ഞ് കണ്ടെത്തി. അടുക്കളയിലെ അരിച്ചാക്കിന്റെ അടിയില്‍ അന്നുമുതല്‍ ആച്ചിയമ്മ അറിയാതെ ബാക്കി ക്വോട്ട ഒന്നര പെഗ്ഗ് കൂടി വീശാന്‍ അവറാച്ചന്‍ മറന്നില്ല. തത്തയുടെ വലിയ കൂട് ഡൈനിംഗ് ഹാളില്‍. മിനിബാറിനു നേരെ എതിര്‍വശത്തായിരുന്നു. അവറാച്ചന്‍ ആച്ചിയമ്മ അറിയാതെ മദ്യം ഊറ്റുമ്പോള്‍, എപ്പോഴും തത്ത ശ്രദ്ധിച്ചിരുന്നു. ഒരിക്കല്‍ തത്ത പറഞ്ഞുതുടങ്ങി. ‘സ്വര്‍ഗ്ഗരാജ്യം സമീപിച്ചിരിക്കുന്നു.’ നീ പോടാ തത്തേ എന്ന് പിറുപിറുത്ത് അവറാച്ചന്‍ മദ്യം സേവിച്ച് മത്തനായ്, മൂകനായ് നടന്നു.

മറ്റൊരു ദിവസം അപ്രതീക്ഷിതമായി അത് സംഭവിച്ചു. അവറാച്ചന്‍ രഹസ്യമായി മദ്യം ഊറ്റിക്കുടിച്ചു നിന്നപ്പോള്‍ തത്തമ്മ വലിയ ശബ്ദത്തില്‍ വിളിച്ചുകൂവി “ആച്ചിയമ്മേ, അവറാച്ചന്‍ കള്ള് കട്ടുകുടിക്കുന്നു. കര്‍ത്താവേ സ്‌തോത്രം.”

തല്‍ക്ഷണം അടുക്കളയില്‍ നിന്നു പാഞ്ഞുവന്ന ആച്ചിയമ്മ കള്ളനെ കൈയ്യോടെ പിടികൂടി. ആച്ചിയമ്മ ആക്രോശിച്ചു. “കുറെനാള്‍ ഈ മൗനം കണ്ടപ്പഴേ എനിക്കു മനസ്സിലായി. നിങ്ങള്‍ കള്ള് കട്ടുകുടിക്കുന്നുണ്ടെന്ന്. എന്നിട്ട് തത്തയെ ചൂണ്ടിപ്പറഞ്ഞു. കഴിഞ്ഞ ഒന്നരയാഴ്ചയായി ഞാനിവനെ ഈ വിധം ട്രെയിന്‍ ചെയ്യുന്നു. ഇന്നാണ് അവന് ഉശിരു വന്നത്. എനിക്കു മക്കളില്ലാത്ത എല്ലാ കുറവും തീര്‍ന്നു.”

പിന്നീടൊരിക്കലും മദ്യക്കുപ്പികള്‍ ആ മിനിബാറില്‍ ഉണ്ടായില്ല. ആച്ചിയമ്മ അതൊക്കെ എവിടെയോ ഒളിച്ചുവെച്ചു.

പിറ്റേന്നു മുതല്‍ അവറാച്ചന്‍ അര പെഗ്ഗു കൊണ്ട് മത്തനായില്ല. പകരം വിഷാദവും അരിശവും പൂണ്ടു നടന്നു.

മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ആച്ചിയമ്മ, ആ കാഴ്ച കണ്ടു. തത്തമ്മ കൂട്ടിലെ മരക്കൊമ്പില്‍ തല ചായ്ച്ച് ചത്തു കിടക്കുന്നു. ആച്ചിയമ്മ നെഞ്ചത്ത് കൈവച്ച് കരച്ചിലോടെ അവറാച്ചനെ വിളിച്ചു.

അവറാച്ചന്‍ വന്നു നിര്‍വികാരനായി തത്തയെ സൂക്ഷിച്ചു നോക്കിയിട്ട് മൊഴിഞ്ഞു “ആത്മഹത്യ ആണെന്നാണ് തോന്നുന്നത്. ആമസോണിലെ തിമിംഗലങ്ങളെപ്പോലെ തത്തകളും ചിലപ്പോളൊക്കെ ആത്മഹത്യ ചെയ്യാറുണ്ടെന്ന് ഞാന്‍ വായിച്ചിട്ടുണ്ട്.”

ആച്ചിയമ്മ തത്തയുടെ കഴുത്തു പരിശോധിച്ചു. ആരോ കയറിട്ടുമുറുക്കി ശ്വാസംമുട്ടിയ പാടുകണ്ട് ഞെട്ടി.

എന്നിട്ട് അവറാച്ചനെ രൂക്ഷമായി നോക്കി അലറി: “ഇത് ആത്മഹത്യയല്ല കൊലപാതകം! ഫസ്റ്റ് ഡിഗ്രി മര്‍ഡര്‍”

Credits to joychenputhukulam.com

Read more

നിഴൽരൂപങ്ങൾ...

രാമനുണ്ണി, നടപ്പിന്റെ വേഗതകുട്ടി താഴ്ന്ന ജാതിയിൽ ഉള്ളവർക്കു ദുർമരണം സംഭവിച്ചാൽ അടക്കം ചെയ്യുന്ന പറമ്പ് ആണ് ലക്ഷ്യം. നേരം പുലർന്നിരിക്കുന്നു, പക്ഷെ അയാളുടെ കയ്യിൽ അപ്പോഴും ആ വലിയ ടോർച് ഉണ്ടായിരുന്നു. അയാൾ ആ പറമ്പിന് സമീപം എത്തി കാട് പിടിച്ചു കിടക്കുന്ന പറമ്പ് അയാൾ കൈയിൽ ഇരുന്ന ടോർച് ആ പുലരി വെട്ടത്തിലേക്കു തെളിച്ചു. "എന്താ, ഉണ്ണി ഇവിടെ നോക്കുന്നത് " ആ ശബ്ദ മുഖത്തേക്കു രാമനുണ്ണി മുഖം തിരിച്ചു . "ശാരദാ " വീട്ടിൽ പുറംപണിക് വരുന്ന സ്ത്രീ. അയാൾ അവരുടെ മുഖത്തേക് സൂക്ഷിച്ചു നോക്കി എന്നിട്ട് മെല്ലെ പിറുപിറുത്തു "നിഴൽരൂപങ്ങൾ " അത് പറഞ്ഞ് അയാൾ വേഗത്തിൽ നടന്നു അമ്പലക്കടവ് ലക്ഷ്യമാക്കി.                   
                  
"ശങ്കരമംഗലം " ആ നാട്ടിലെ പുരാതന നായർ തറവാട്, ഒരു കാലത്ത് ആ നാടിന്റ പകുതിയും അവരുടെ കൈയിൽ ആയിരുന്നു കൂട്ടുകുടുബം ആയിരുന്നു ഒടുവിൽ എല്ലാവരും അവരവരുടെ "ഭാഗം "വാങ്ങി പല വഴിക്ക് പോയി ഇന്ന് ഇപ്പോൾ ആ വലിയ തറവാട്ടിൽ അയാളും, അമ്മയും ഭാര്യയും മാത്രം. രാമനുണ്ണിയുടെ അഞ്ചാം വയസിൽ അച്ഛൻ മരിച്ചു, പാമ്പ് കടിയേറ്റു. തറവാട്ടിൽ നിന്നും എല്ലാവരും പലവഴിക്ക് പോയി തുടങ്ങി ഒടുവിൽ മുത്തച്ഛനും പോയതോടുകൂടി രാമനുണ്ണി ആ വലിയ വീട്ടിൽ ഒറ്റപെട്ടുതുടങ്ങി. അയാൾക്കു ഒരു അനിയത്തി ഉണ്ടായിരുന്നു രാധ.                     
                        
ഏഴാംക്ലാസിൽ പഠിക്കുബോൾ ആണ് രാമനുണ്ണി ആദ്യമായി നിഴൽരൂപങ്ങളെ കണ്ടുതുടങ്ങിയത്, അന്ന് അയാൾ അമ്മക്ക് ഒപ്പമായിരുന്നു ഉറക്കം. ഉറക്കത്തിൽ എപ്പോഴോ കണ്ണ് തുറന്നു നോക്കിയപ്പോൾ അമ്മ അടുത്തില്ല. അടുക്കളയുടെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് അയാൾ കട്ടിലിൽ നിന്നും എഴുനേറ്റു അടുക്കള ഭാഗത്തേക്ക് നടന്നു. വാതിൽ തുറന്ന് അമ്മ. പെട്ടന്ന് ഒരു രൂപം അരണ്ട നിലാവെളിച്ചത്തിൽ തെന്നി മാറിയതുപോലെ അയാൾക്കു തോന്നി. അമ്മ തലതിരിച്ചു അയാളെ നോക്കി. അവർ പെട്ടന്ന് അടുക്കളവാതിൽ കൊട്ടിയടച്ചു. "എന്താ ഉണ്ണി, ഉറങ്ങിയില്ലേ " അവർ അടുക്കള ഭാഗത്തെ വെളിച്ചം അണച്ചു അയാളുടെ കൈക്കു പിടിച്ച മുറികുളിലേക്കു പോയി. "അമ്മേ അവിടെ ഒരു രൂപം ഞാൻ കണ്ടു ".രൂപമോ ?."അത് വെല്ല നിഴൽ രൂപങ്ങൾ ആവും ഉണ്ണി. "ഭ്രാന്ത് പറയാതെ കിടന്ന് ഉറങ്ങാൻ നോക്ക് ". മുറിക്കുളിലെ കട്ടപിടിച്ച ഇരുട്ടിൽ രാമനുണ്ണി അമ്മയുടെ മുഖം കണ്ടില്ല, പക്ഷെ അപരിചിതമായ രണ്ടു പദങ്ങൾ അയാൾ വീണ്ടും കേട്ടു . നിഴൽരൂപങ്ങൾ, ഭ്രാന്ത്.....               
               
ഒരു ദിവസം അമ്മക്കൊപ്പം ഉറങ്ങാൻ ചെന്നപ്പോൾ അമ്മ പറഞ്ഞു "ഉണ്ണി ഇപ്പോൾ വലിയ കുട്ടി ആയി ഇനി ഒറ്റക്ക് കിടക്കണം "അയാൾ അമ്മയുടെ മുഖത്തേക് നോക്കി ചോദിച്ചു "എവിടെ കിടക്കും ഞാൻ "."മുത്തച്ഛന്റെ മുറിയിൽ പോയി കിടന്നോളു, നിന്റെ അനിയത്തി കുട്ടി ഒറ്റയ്ക്ക് കിടക്കുന്നു, പിന്നെ നിനക്ക് എന്താ "?.രാമനുണ്ണി ഒന്നും മിണ്ടാതെ മുത്തച്ഛന്റെ മുറിയിലേക്കു നടന്നു. ഇന്നുവരെ അയാൾ തനിച്ചു കിടന്നിട്ടില്ല. മുത്തച്ഛന്റെ ഒപ്പമായിയുന്നു ഉറക്കം, മുത്തച്ഛൻ പോയപ്പം അമ്മക്കൊപ്പം ഇപ്പോൾ..... താൻ ഒരു വലിയ കുട്ടി ആയി. കതക് അടച്ച് മുറിക്കുളിൽ കട്ടിലിൽ ഇരുന്നു. അയാൾ ചുറ്റും കണ്ണോടിച്ചു. ആ നോട്ടം ചെന്ന് നിന്നത് ഒരു വലിയ ടോർച്ചിന്റെ മുൻപിൽ ആണ്, രാമനുണ്ണി അത് എടുത്തു തെളിച്ചുനോക്കി, അത് തന്നോട് ചേർത്തുവെച്ചു ഉറങ്ങാൻ കിടന്നു.
                      
ആ ടോർച് അയാൾക്കു തന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. രാത്രീകളിൽ രാമനുണ്ണി വീണ്ടും നിഴൽരൂപങ്ങളെ കണ്ടു, ചില രാത്രികളിൽ നിഴൽ രൂപങ്ങൾ അടക്കിപ്പിടിച്ചു എന്തൊക്കയോ സംസാരിക്കുന്നത് കേൾക്കാമായിയുന്നു. രാമനുണ്ണിക് ഉറക്കം നഷ്ടമായി, ഉറക്കം ക്ലാസ്സ്‌ മുറികളിൽ ആയി. അദ്ധ്യാപകർ വഴക്കു പറഞ്ഞു, പക്ഷെ രാമനുണ്ണി ഉറങ്ങിക്കൊണ്ടേയിരുന്നു. ഒടുവിൽ വീട്ടിൽ നിന്നും അമ്മയെ വിളിപ്പിച്ചു. കുട്ടിക്ക് എന്തോ കുഴപ്പം ഉണ്ട് എന്നായി അദ്ധ്യാപകർ. അമ്മാവന്മാർ വന്നു. അവർ ആ നാട്ടിലെ അറിയപ്പെടുന്ന ഒരു വൈദ്യനെ കൊണ്ട് വന്നു. അയാൾ അമ്മയോട് എന്തൊക്കയോ ചോദിച്ചു, പിന്നീട് ചോദ്യം അയാളോട് ആയി. "രാത്രിയിൽ എന്തെങ്കിലും കാണാറുണ്ടോ രാമനുണ്ണി "?. കുറച്ചു സമയം രാമനുണ്ണി വൈദ്യന്റെ മുഖത്തേക് നോക്കി എന്നിട്ട് മെല്ലെ പറഞ്ഞു "ഉം.. നിഴൽ രൂപങ്ങൾ ". അവ "എന്തെങ്കിലും സംസാരിക്കാറുണ്ടോ "?. ശബ്ദം താഴ്ത്തി രാമനുണ്ണി പറഞ്ഞു "ഇടക്ക് ചില അടക്കിപ്പിടിച്ച സംസാരങ്ങൾ ". ഉം... വൈദ്യന് ദീർഘമായി ഒന്ന് മൂളി, "ചിത്തഭ്രമം "... !അതിന്റെ ലക്ഷണങ്ങളാ ".അമ്മാവന്മാർ പരസപരം നോക്കി, പെതുക്കെ മനസിൽ പറഞ്ഞു "ഭ്രാന്ത് ".. !.
              
രാമനുണ്ണി സ്കൂളിൽ പോക്ക് അവസാനിപ്പിച്ചു. വൈദ്യന്റെ മരുന്നും അതോടൊപ്പം മന്ത്രവാദവും അയാളിലേക് വന്ന് ചേർന്നു. മന്ത്രവാദി പുതിയ നിഗമനത്തിൽ എത്തിച്ചേർന്നു. ദുര്മരണപെട്ട ആത്മാക്കൾ രാമനുണ്ണിയിൽ പ്രവേശിച്ചിരിക്കുന്നു !. നാട്ടിൽ പെതുക്കെപ്പതുക ഒരു വാർത്ത പരന്നു. ശങ്കരമംഗലത്തെ രാമനുണ്ണിക് ഭ്രാന്ത് ആണ് !..
                             
രാമനുണ്ണി എല്ലാവരിൽനിന്നും ഒറ്റപെടുകയായിരുന്നു മൈതാനത്, അമ്പലക്കടവിൽ എല്ലായിടത്തും അയാൾ ഏകനായി. രാമനുണ്ണി എല്ലാവരെയും നോക്കി ചിരിച്ചു, പക്ഷെ  ആരും അയാൾക് ഒരു ചെറുപുഞ്ചിരി പോലും തിരിച്ചു നൽകിയില്ല. മരുന്നും, മന്ത്രവാദവും തുടർന്നുകൊണ്ടേയിരുന്നു കാലം അയാളിൽ മാറ്റം വരുത്തി ഇന്ന് അയാൾ ഒരു ഒത്ത പുരുഷൻ ആയിരിക്കുന്നു. അമ്മയെ വാർധക്യം പിടികുടിയേരിക്കുന്നു രാധ യവ്വനത്തിൽ എത്തിനിൽകുന്നു. കുറച്ചു നാളുകൾ ആയി രാമനുണ്ണി നിഴൽ രൂപങ്ങളെ കാണാറില്ല അയാൾ നന്നായി ഉറങ്ങാൻ തുടങ്ങി. ഇടക്ക് ഒരു ദിവസം രാമനുണ്ണി ഉറക്കത്തിൽ ഞെട്ടി ഉണർന്നു. എവിടെ നിന്നോ അടക്കിപിടിച്ചുള്ള സംസാരം. അയാൾ മെല്ലെ എഴുനേറ്റു വർഷങ്ങളായി തന്റെ ശരീരത്തിന്റെ തന്നെ ഭാഗമായ ടോർച് എടുത്തു അയാൾ വാതിൽ തുറന്ന് പുറത്തിറങ്ങി. രാമനുണ്ണി മെല്ലെ പൂമുഖ വാതിൽ തുറന്നു. പെട്ടെന്ന് ഒരു രൂപം ഓടിമാറുന്നത് അയാൾ കണ്ടു. ആ ദിശയിലേക്കു അയാൾ വെളിച്ചം പായിച്ചു. പുറകിൽ ഒരനക്കം അയാൾ ഞെട്ടി തിരിഞ്ഞുനോക്കി. രാധ !. അവൾ ലൈറ്റ് ഇട്ടു. "ഏട്ടൻ എന്താ ഈ നോക്കണെ ". അമ്മയും ഇതിനകം എഴുനേറ്റുവന്നു. "എന്താ ഉണ്ണി, എന്താ പറ്റിയത് ?. രാമനുണ്ണി ആ രണ്ടു മുഖങ്ങളിലേക്കും മാറിമാറി നോക്കി എന്നിട്ട് മെല്ലെ പറഞ്ഞു "ഞാൻ കണ്ടു ഒരു രൂപം ഓടിമറയുന്നത് ". ഏട്ടന് വീണ്ടും തുടങ്ങിരിക്കുന്നു ". "എന്ത് " ?. അമ്മ ചോദിച്ചു. രാധ മറുപടി പറഞ്ഞില്ല. അമ്മ രൂക്ഷമായി മകളുടെ മുഖത്തേക് നോക്കി. അവൾ പെട്ടന്ന് അവിടെ നിന്നും പിൻവലിഞ്ഞു. "ഉണ്ണി പോയി കിടക്കു ". "വേണ്ട,  ഇനി ഉറങ്ങാൻ കഴിയില്ല ". അവർ ദീർഘമായി ഒന്ന് നിശ്വസിച്ചതിനു ശേഷം മുറികുളിലേക്കു പോയി. രാമനുണ്ണി ഇരുട്ടിലേക് വെളിച്ചം കടത്തിവിട്ട് നിഴൽ രൂപങ്ങളെ തേടി ഇരുന്നു.
                
വളരെ പെട്ടന്ന് ആയിരുന്നു രാധയുടെ വിവാഹം. വീണ്ടും ആ തറവാട്ടിൽ ആളനക്കം കുറഞ്ഞു രാമനുണ്ണിയും അമ്മയും മാത്രം. വീണ്ടും ഒരു തുലാവർഷം കുടിയതി, രാമനുണ്ണി ഉറങ്ങിത്തുടങ്ങി നിഴൽ രൂപങ്ങൾ ഇപ്പോൾ അയാളെ ശല്യപെടുത്തുന്നില്ല. "എനിക്ക് പ്രായം ആയി വരുന്നു എന്റെ പ്രാണൻ പോയാൽ പിന്നെ ഇവന് ആരുണ്ടാവും "?.അമ്മയുടെ ചോദ്യം അമ്മാവന്മാരോട് ആയിരുന്നു. "വൈദ്യരും പറഞ്ഞു ഇനി ഒരു വിവാഹം ആക്കാമെന്നു "."ഈ ഒരു അസുഖം ഉള്ള സ്ഥിതിക്ക് ആരെങ്കിലും അതിനു തയ്യാറാകുമോ "?.അമ്മാവന്റെ മറുപടി ഇതായിരുന്നു. "എന്റെ ഉണ്ണിക്ക് ഇപ്പോൾ കുഴപ്പമൊന്നുമില്ല, പിന്നെ എന്താ ഏട്ടാ "?."ഒരിക്കൽ ഭ്രാന്ത് വന്നാൽ പിന്നെ അവൻ ഭ്രാന്തനാ ജീവിതകാലം മുഴുവൻ "."ഇനീപ്പം ഇല്ലങ്ങിലും ആളുകൾ അതുതന്നെ പറയും  ഭ്രാന്ത്". രാമനുണ്ണിയും കേട്ടു ആ സംസാരം. "ഭ്രാന്ത് " തനിക്ക് ഉണ്ടോ അത്. താൻ കണ്ട നിഴൽ രൂപങ്ങളും, സംസാരങ്ങളും എല്ലാം...  അതാണോ ഭ്രാന്ത് ?..
                  
രാമനുണ്ണിക്  കല്യാണം. നാട്ടിലെ സംസാരം മുഴുവൻ അതായിരുന്നു ഏതോ തകർന്നടിഞ്ഞ തറവാട്ടിലെ പെൺകിടാവ്. "മീനാക്ഷി "!അങ്ങനെ ഒരു വൃശ്ചികമാസത്തിൽ രാമനുണ്ണി മീനാക്ഷിയുടെ കഴുത്തിൽ താലി ചാർത്തി. വൈദ്യരുടെ മരുന്ന് ഇപ്പോഴും ഉണ്ട്. രാമനുണ്ണി ഇപ്പോൾ നിഴൽ രൂപങ്ങളെ കാണാറേയില്ല,അടക്കിപ്പിടിച്ച സംസാരങ്ങൾ ഇല്ല, പകരം ഇപ്പോൾ ഏത് സമയവും ഉറക്കം മാത്രം.
                     
അമ്പലത്തിൽ കുംഭ ഭരണി ഉത്സവത്തിന് കൊടിയേറി. ഇനി പത്തുനാൾ ഉത്സവം. അവസാന ദിവസം പടയണി !. ഈ പ്രാവശ്യം പടയണി കോലം എഴുന്നളിക്കുന്നത് രാമനുണ്ണിയുടെ തറവാട്ടിൽ നിന്നാണ്. കോലങ്ങൾ എഴുതുവാൻ ഉള്ള ആൾകാർ വന്നുതുടങ്ങി, പാളയും, മുളയും, ഓലമടലും എത്തിത്തുടങ്ങി. പാതിരാവ് വരെ തറവാട് മുറ്റത്ത്‌ ആൾത്തിരക്കാണ് അതുകഴിഞ്ഞു അവർ പോകും. കരയോഗ മന്ദിരത്തിൽ ഉറക്കം. രാമനുണ്ണി വീണ്ടും ഉറക്കത്തിൽ ഞെട്ടി ഉണർന്നു. അടക്കിപ്പിടിച്ച സംസാരം കേൾകുന്നതുപോലെ, അയാൾ തന്റെ സന്തതസാഹചര്യയാ ടോർച് തെരഞ്ഞു അത് അവിടെ കണ്ടില്ല തപ്പിത്തടഞ്ഞു അയാൾ മുറിക്കുളിലെ വെളിച്ചം തെളിച്ചു കിടക്കയിൽ മീനാക്ഷിയെ കണ്ടില്ല അയാൾ വാതിൽ തുറന്ന് മുറിക്കു പുറത്തു വന്നു. മീനാക്ഷി പെട്ടന്ന് ഒരു മൊന്ത നിറയെ വെള്ളവും ആയി അടുക്കളഭാഗത്തുനിന് വന്നു. "വല്ലാതെ ദാഹിച്ചു, വെള്ളം എടുക്കാൻ പോയതാ ".അത് കേൾക്കാത്ത ഭാവത്തിൽ അയാൾ ചോദിച്ചു "എന്റെ ടോർച് കണ്ടോ നീ "?."ഇല്ല. ഉണ്ണിയേട്ടൻ എവിടെങ്കിലും വച്ചു മറന്നതാവും ".ഇല്ല എന്ന അർത്ഥത്തിൽ അയാൾ തലയാട്ടി. വീട്ടിലെ എല്ലാ മുറികളുലും അയാൾ തന്റെ സന്തതസഹചാരിയ തേടി ഒടുവിൽ രാധയുടെ മുറിക്കുളിൽ നിന്നും കിട്ടി. ഇത് ഇവിടെ എങ്ങനെ വന്നു ? താൻ മുകളിൽ പോകാറില്ല. അയാൾ ടോർച് തെളിയിച്ചു നോക്കി  വെട്ടം കുറവായി തോന്നി അയാൾക്. നാളെ പുതിയ ബാറ്ററി മേടിച്ചിടണം അയാൾ മനസിൽ ഉറപ്പിച്ചു. പൂമുഖ വാതിൽ തുറന്ന് രാമനുണ്ണി നിഴൽ രൂപങ്ങൾക്കായി തിരച്ചിൽ ആരംഭിച്ചു. മീനാക്ഷിയും അമ്മയും രാമനുണ്ണിക്കായി കാത്തിരിക്കുകയായിരുന്നു അപ്പോഴാണ് ശാരദാ തറവാട് മുറ്റത്തേക്കു കടന്നുവന്നത് "എന്താ രണ്ടാളും കുടി ഉണ്ണിയെ തിരയുകയാണോ "?."ആള് വച്ചുപിടിപ്പിച്ചിട്ടുണ്ട് അമ്പലക്കടവിലേക് ".മറുപടി ഒന്നും പറയാതെ മീനാക്ഷി അകത്തേക്കു പോയി. "വീണ്ടും തുടങ്ങിയോ ഉണ്ണീടെ അമ്മേ ".കോലം എഴുത്തുകാർ വന്ന് തുടങ്ങി ഇന്ന് ആണ് പടയണി ഉത്സവത്തിന് ഇന്ന് കൊടിയിറങ്ങും. രാമനുണ്ണി അമ്പലക്കടവിൽ വെള്ളത്തിലേക്ക് നോക്കിയിരിക്കുകയാണ് അമ്പലക്കടവിന്റെ നടുഭാഗം ഭയങ്കര ആഴം ആണ്.ഇതുവരെ ആരും അതിന്റെ അടിത്തട്ട് കണ്ടിട്ടില്ല വേനൽ കാലത്തുപോലും !.ഇന്നലെ കേട്ട സംസാരം അതായിരുന്നു രാമനുണ്ണിയുടെ മനസിൽ പിന്നെ ടോർച് എങ്ങനെ രാധയുടെ മുറിക്കുളിൽ ആയി എന്നുള്ളതും. രാമനുണ്ണി തിരികെ വീട്ടിൽ എത്തിയപ്പോൾ മുറ്റം നിറയെ ജനം കോലം എഴുത്തുകാർ, ഉത്സവക്കമ്മറ്റികാർ എല്ലാവരും ഉണ്ട്. "നീ എവിടെ പോയതാ ഉണ്ണി ? ഉറക്കം കിട്ടാതെ വന്നോ നിനക്ക് "?. അമ്മയുടെ ചോദ്യത്തിന് അയാൾ മറുപടി പറഞ്ഞില്ല പകരം "വെട്ടം കുറവായിരുന്നു പുതിയ ബാറ്ററി വാങ്ങി ".അതും പറഞ് അയാൾ മുറിയിലേക്കു നടന്നു. ടോർച് യഥാസ്ഥാനത്തുവെച്ചു എന്നിട്ട് പുറത്തു വന്ന് പൂമുഖത്തെ അരമതിലിൽ ഇരുന്നു. "എന്തായി നാരായണേട്ട ദേവ പ്രശ്നം ". കോലം എഴുത്തുകാരിൽ ആരോ ചോദിക്കുന്നു. "ഒരൽപ്പം ആശങ്കക് വകയുണ്ട്, ദുർമരണങ്ങൾ സംഭവിക്കാം, കൊടിഇറക്കത്തിന് മുൻപ് "!. പടയണി തുടങ്ങി, തപ്പിൽ താളം തുടങ്ങി, പടയണി കളത്തിൽ ഓരോരോ കോലങ്ങൾ തുള്ളി തിമിർക്കുന്നു. രാമനുണ്ണി ചുറ്റും നോക്കി അമ്മ പടയണി കോലങ്ങൾ നോക്കിയിരിക്കുന്നു മീനാക്ഷി..  അടുത്ത് മീനാക്ഷി ഇല്ല അയാൾ വീണ്ടും നോക്കി. ഇല്ല. അയാൾ ടോർച്ചിൽ പിടിമുറുക്കി വീടുകളിൽ എങ്ങും വെളിച്ചം ഇല്ല എല്ലാവരും അമ്പലത്തിൽ ആണ് അയാൾ ടോർച് തെളിച്ച ആഞ്ഞു നടന്നു. രാമനുണ്ണി പൂമുഖത്തേക് കാൽ എടുത്തുവെച്ചു അടക്കിപിടിച്ചുള്ള സംസാരം അയാൾ ചെവിയോർത്തു പക്ഷെ ഇത്തവണ പുറത്തുനിന്നാലാ വീട്ടിനുള്ളിൽ നിന്നും വാതിൽ തട്ടി വിളിക്കാൻ അയാൾ കൈ ഉയർത്തി പിനീട് ആ കൈ അയാൾ പിൻവലിച്ചു എന്നിട്ട് പൂമുഖത് അരമതിലിൽ ഒരു ഓരം ചേർന്ന് അയാൾ ഇരുന്നു. സംസാരം ഇപ്പോഴുമുണ്ട് ചിലപ്പോൾ അടക്കിപിടിച്ചുള്ള ചിരി രാമനുണ്ണി എല്ലാം കേട്ടിരുന്നു. പൂമുഖ വാതിൽ പതിയെ തുറന്നു, ഒരു വെളുത്ത രൂപം പുറത്തിറങ്ങി, പുറകിൽ മങ്ങിയ ചിമ്മിനിവിളക് പിടിച്ച രണ്ടു കൈകൾ ആ രൂപം മുറ്റത്തേക്കു എത്തി വേഗം നടന്നു തുടങ്ങി ആ കൈകൾ പൂമുഖ വാതിൽ അടക്കാൻ കൈകൾ നീട്ടി. 
"മീനാക്ഷി "രാമനുണ്ണി വിളിച്ചു അയാൾ അരമതിലിൽ നിന്നും എഴുനേറ്റു അവളുടെ അടുത്ത് എത്തി ടോർച് അയാളുടെ മുഖത്തേക് കത്തിച്ചു ആ വെട്ടത്തിൽ അവൾ കണ്ടു രാമനുണ്ണിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുന്നത് "രാമനുണ്ണിക് ഭ്രാന്താ മീനാക്ഷി.. ".അയാളുടെ മുഖത്തെ ഭാവം മാറി രാമനുണ്ണിയുടെ കൈകൾ അവളുടെ മുഖം പൊത്തിപിടിച്ചു, അവളുടെ കൈയിൽ ഇരുന്ന ചിമ്മിനി വിളക്ക് താഴെ വീണുടഞ്ഞു. രാമനുണ്ണി കണ്ടിരുന്ന നിഴൽ രൂപങ്ങൾക് മുഖങ്ങൾ ഉണ്ടായി, സംസാരങ്ങൾക്കു അർഥങ്ങൾ ഉണ്ടായി അയാൾ അവളുടെ മുഖത്തുനിന്നും കൈകൾ എടുത്തു അവൾ ഊർന്നു അയാളില്നിനും താഴേക്കു വീണു. അയാൾ ചിരിച്ചു രാമനുണ്ണിക് ഭ്രാന്താണ്. അയാൾ തിരിച്ചു നടന്നു കൈയിൽ ഇരുന്ന ടോർച്ചിലേക്കു നോക്കി അയാൾ അത് വലിച്ചെറിഞ്ഞു തനിക്കു ഇപ്പോൾ നിഴൽ രൂപങ്ങളെ ഭയം ഇല്ല, ഇരുട്ടിനെയും ഇപ്പോൾ മുഴുവൻ വെളിച്ചമാണ്. രാമനുണ്ണി അമ്പലക്കടവിൽ എത്തി ആഴങ്ങളിക്ക് നടന്നു അതിന്റെ അടിത്തട്ട് കണ്ടെത്താൻ അപ്പോൾ പടയണി കളത്തിൽ കാലൻ കോലം ഉറഞ്ഞു തുളുകയായിരുന്നു. ....                                                  
                

Read more

വെറുക്കപ്പെട്ടവളുമൊത്ത്--

'Atheist tears up the bible' - ഈ തലവാചകത്തോടെയാണ് 1978-ലെ ഒരു മെയ്മാസപ്പുലരിയില്‍ കല്‍ക്കത്തയില്‍ നിന്ന് stateman പത്രം പുറത്തിറങ്ങിയത്. തലേന്നാള്‍ കല്‍ക്കത്ത് അന്തര്‍ദേശീയ വിമാനത്താവളത്തിലെ ഡൊമസ്റ്റിക്ക് ഫ്‌ളൈറ്റുകളുടെ ഡിപ്പാര്‍ച്ചര്‍ലോഞ്ചില്‍ അരങ്ങേറിയ ചില നാടകീയമുഹൂര്‍ത്തങ്ങളുടെ വിവരണങ്ങളോടെ.

അമേരിക്കന്‍ എഫീയിസ്സ്(American Atheis, Inc.) ന്റെ പ്രസിഡന്റും. അമേരിക്കയിലെ യാഥാസ്ഥിതികരുടെ തലവേദനയും. 1963-ലെ പ്രശസ്തമായ സുപ്രീംകോടതി വിധിയിലൂടെ(Murray vs.Curlett) അമേരിക്കന്‍ പൊതുവിദ്യാലയങ്ങളില്‍ ബൈബിള്‍പാരായണം നിര്‍ത്തലാക്കിച്ച, 1964-ല്‍ ലൈഫ് മാസിക 'the most hated woman in America' എന്നു വിശേഷിപ്പിച്ച, സാക്ഷാല്‍ മാഡലില്‍ മറെ ഒഹെയര്‍(Madalyn Murray-O' Hair) എന്ന അമേരിക്കന്‍ വനിതയാണ് ഇവിടെ കഥാനായിക. അവരുടെ ആദ്യ ഇന്‍ഡ്യന്‍ പര്യടനത്തിന്റെ കല്‍ക്കത്ത-ബംഗാള്‍ യാത്രകള്‍ കഴിഞ്ഞ് ഡല്‍ഹിക്കു മടങ്ങിപ്പോകാന്‍ വിമാനം കാത്തുനില്‍ക്കുമ്പോള്‍ കല്‍ക്കത്തയിലെ ഒരു സംഘം പത്രനിധികള്‍ അവരെ സമീപിച്ചു.

ലോകപ്രശസ്ത നിരീശ്വരവാദിയായ മാഡലിനോടു ചോദിക്കാന്‍ അവര്‍ക്ക് ഒരുകെട്ടു ചോദ്യങ്ങളുണ്ടായിരുന്നു. ഉരുളയ്ക്ക് ഉപ്പേരിപോലെ ഉത്തരങ്ങളുമായി മാഡലിന്‍ വികാരാധീനയായി. അവരുടെ കൈവശം റഫര്‍ ചെയ്യാനുള്ള മതഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ ബൈബിളും ഉണ്ടായിരുന്നു. താങ്കള്‍ ബൈബിള്‍ രഹസ്യമായി കൈവശംവച്ച് ദൈവമില്ലെന്നു പറഞ്ഞ് സമൂഹത്തെ കബളിപ്പിക്കുകയാണെന്ന് ഒരു യുവപത്രപ്രവര്‍ത്തകന്‍ തുറന്നടിച്ചു. അതു കേട്ടപ്പോള്‍ മാഡലിന് സ്വയം നിയന്ത്രിക്കാനായില്ല. തന്റെ കൈവശമിരുന്ന ബൈബിളിന്റെ മുഴുവന്‍ പേജുകളും പിച്ചിച്ചീന്തി ആകാശത്തിലേക്കു പറത്തി. ആകാശത്തില്‍ പറക്കുന്ന ബൈബിള്‍ത്താളുകളുടെ പടമെടുത്ത് പിറ്റേദിവസത്തെ പത്രങ്ങളുടെ മുഖചിത്രമാക്കി പത്രക്കാര്‍ ആഘോഷിച്ചു.

മാഡലിന്‍ ഒഹെയറിന്റെ ഭാരതപര്യടനസംഘത്തില്‍ അവരുടെ മകന്‍ ജോണ്‍ ഗാര്‍ത്ത് മറെ(John Garth Murrray), കൊച്ചുമകള്‍ റോബിന്‍, ഇന്‍ഡ്യന്‍ എഥീയിസ്റ്റ്‌സ് പ്രസിഡന്റ് ജോസഫ് ഇടമറുക് എന്നിവരുമൊത്ത്. Freethought എന്ന ഇംഗ്ലീഷ് ദൈ്വവാരികയുടെ കറസ്‌പോണ്ടന്റ് എന്ന നിലയിലും ബംഗാള്‍ റാഷണലിസ്റ്റ് അസോസിയേഷന്‍ സെക്രട്ടറി എന്ന നിലയിലും ഈ ലേഖകനും ഉണ്ടായിരുന്നു.

ചരിത്രമുറങ്ങുന്ന കാളീനഗരത്തിന്റെ ഊടുവഴികളിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കൊടുവില്‍ ആ സ്വതന്ത്രചിന്തക പറഞ്ഞു: 'ഈ യാത്ര ഒരു ചരിത്രസംഭവമാണ്.' കല്‍ക്കത്തയെ പിരിയാന്‍ അവര്‍ക്കത്ര എളുപ്പമല്ലായിരുന്നു. കല്‍ക്കത്ത. അവള്‍ അങ്ങനെയാണ്! ആദ്യം നമ്മെ മടുപ്പിക്കും. പിന്നെ പ്രണയിക്കും. പിരിയാന്‍ നേരം കരയിപ്പിക്കും.

ഇരുപതിലധികം പ്ലാറ്റ്‌ഫോമുകളുള്ള ഹൗറാസ്‌റ്റേഷനിലെ ജനത്തിരക്കു കണ്ട് അവര്‍ അതിശയിച്ചുനിന്നു. പ്ലാറ്റ്‌ഫോമില്‍നിന്നു പ്ലാറ്റ്‌ഫോമിലേക്ക് പരല്‍മീനുകളെപ്പോലെ പിടിഞ്ഞുപിടഞ്ഞൊഴുകുന്ന അജ്ഞാതമനുഷ്യര്‍. ഏതൊക്കെയോ ദേശങ്ങളുടെ ഗന്ധങ്ങളുമായി വരുന്ന തീവണ്ടികള്‍. തീയില്‍ പഴുത്ത ചെമ്പിന്റെ മുഖമുള്ള പോര്‍ട്ടര്‍മാര്‍. വംഗഭംഗി ഉടലില്‍ കൊത്തിയ അംഗനമാര്‍....

സ്‌റ്റേഷനു പുറത്ത് കൈകളുയര്‍ത്തി അതിഥികളെ നഗരത്തിലേക്കു സ്വീകരിക്കാന്‍ നില്‍ക്കുന്ന, കാലം പല ഭാവത്തില്‍ വഴിനടന്ന. ഹൗറാപ്പാലത്തിനുതാഴെ ഹൂഗഌയില്‍ അലയുന്ന തോണികള്‍. പാലം കടന്നാല്‍ ഇരുവശത്തും മണ്ണിന്റെ നിറവും അടര്‍ന്ന ചുമരുകളുമുള്ള പഴയ കെട്ടിടങ്ങള്‍. അവയില്‍പ്പലതും വിവേകാനന്ദനു നഗരം നല്‍കിയ സ്വീകരണങ്ങളും. പരമഹംസരുടെ കുതിരവണ്ടിയാത്രകളും. രണ്ടു വിഭജനങ്ങളും വര്‍ഗ്ഗീയലഹളകളും മഹാത്മാഗാന്ധിയുടെ ഉപവാസവും കണ്ടവയാണ്. ടാഗോറിന്റെ രാജകീയരൂപം കടന്നുപോകുന്നതു കണ്ടതാണ്. അവയ്ക്കുള്ളിലിപ്പോഴും പുതിയ കാലം വിളക്കുകള്‍ കൊളുത്തുകയും തണല്‍ തേടുകയും ചെയ്യുന്നു.

ചരിത്രം കുലീനമായി ചുവടുവച്ച ചൗരംഗിയിലെ പുത്തന്‍ ആകാശചാരികള്‍; അവയ്ക്കിടയില്‍ ചുകപ്പന്‍ ബോര്‍ഡകളും അവയില്‍ വിയര്‍പ്പു പുരളാത്ത നേതാക്കളുടെ മുഖങ്ങളും. ടോളിഗഞ്ചിലൂടെ കിതച്ചുകിച്ചുപോകുന്ന ട്രാമുകള്‍. പാര്‍ക്ക് സ്ട്രീറ്റിലെ നിശാക്ലബ്ബുകള്‍. പാര്‍ക്ക് സര്‍ക്കസ്സിലെ ഗൃഹജീവിതങ്ങള്‍. ഓടിത്തളര്‍ന്നു മൂക്കുകുത്തിക്കിടക്കുന്ന കൈറിക്ഷകളും, ജീവിതത്തിന്റെ സകല പ്രകാശങ്ങളും കെട്ട കണ്ണുകളുള്ള റിക്ഷാക്കാരും.

ചരിത്രവും സംസ്‌കാരവും വിഭജനവും, വിശ്വാസവും വിപ്ലവവും, വേദാന്തവും വിവേകാനന്ദനും രാമകൃഷ്ണപരമഹംസരും, ടാഗോറും നേതാജിയും അരവിന്ദഘോഷും ചിത്തരജ്ഞദാസും സ്വന്തമായ മഹാനഗരത്തിന്റെ മായാജാലങ്ങള്‍ കണ്ടു മാഡലിന്‍. പകല്‍ മുഴുവനും കോളജ് സ്ട്രീറ്റിലെ ബുക്ക്‌സ്‌റ്റോളുകളില്‍ പുസ്തകം തപ്പുന്ന ബുദ്ധിജീവികള്‍ വൈകുന്നേരം കോഫിഹൗസില്‍ ഇരുന്ന് ചിന്തകള്‍ ജ്വലിപ്പിക്കുന്നതു കണ്ടു. ബാലിഗഞ്ചിലെ മത്സ്യത്തെരുവുകളില്‍ വെട്ടിത്തിളങ്ങുന്ന ഉഷസ്സുകള്‍ കണ്ടു. ഗംഗയുടെ കൈവഴിയായ ഹൂഗഌയിലൂടെ പൂക്കള്‍ നിറച്ച വഞ്ചികളൊഴുകുന്ന പുലരികള്‍ കണ്ടു. കൈറിക്ഷ വലിക്കുന്നവര്‍ ഭൂമിയെയും ആകാശത്തെയും പിളര്‍ക്കുമാറു ചുമയ്ക്കുന്നതു കേട്ടു. കാളിഘട്ടിലെ ചോരക്കുരുതികള്‍ കണ്ടു. അവിടെ തെരുവില്‍ മയങ്ങുന്ന അനാഥബാല്യങ്ങളുടെ പടമെടുത്തപ്പോള്‍ ഒരു തെരുവുബാലന്‍ വിലക്കി. അവന്‍ കേട്ടുപഠിച്ച ഇംഗ്ലീഷില്‍: 'മാഡം, ഗിവ് മണി. ഇഫ് നോ മണി, നോ ഫോട്ടോ!'

ഞങ്ങള്‍ പോയി നോര്‍ത്ത് കല്‍ക്കട്ടയിലേക്ക്. ഹൂഗഌതീരത്തെ നിംതലഘട്ടിലെ നിലക്കാത്ത മന്ത്രോച്ചാരണങ്ങളുടെ രാപ്പകലുകളും, മൃതശരീരങ്ങള്‍ കത്തിയുയരുന്ന പുകയും, കരിഞ്ഞ മനുഷ്യമാംസത്തിന്റെ മനംമറിക്കുന്ന ഗന്ധവും, തൊട്ടപ്പുറത്തെ സോണാഗാച്ചിയിലെ ഉന്മാദരാവുകളുടെ തീവ്രത കൂട്ടും. സോണാഗാച്ചി- ഏക്കറുകള്‍ പരന്നുകിടക്കുന്ന, പതിനായിരക്കണക്കിനു ലൈംഗികത്തൊഴിലാളികള്‍ അധിവസിക്കുന്ന, ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ റെഡ്്‌ളൈറ്റേരിയ. സൂര്യാസ്തമയം മുതല്‍ സൂര്യോദയം' വരെ ഇവിടം സജീവം. നിയമം കയ്യാളുന്നവരും നിയമം കാക്കുന്നവരും ഇവിടെ ഒരുമിക്കുന്നു. ഭരണപ്രതിപക്ഷഭേദമില്ലാതെ, കൊടിയടയാളങ്ങളില്ലാതെ നേതാക്കള്‍ ഇവിടെ ഒത്തുചേരുന്നു. ഭക്തിയും ഭക്തിരാഹിത്യപ്രത്യയശാസ്ത്രങ്ങളും വ്യവസ്ഥകളില്ലാതെ സമന്വയിക്കുന്ന സോഷലിസ്റ്റ് ജില്ല. ഗലികളില്‍ അണിഞ്ഞൊരുങ്ങി അണിനിരന്നുനില്‍ക്കുന്ന ലലനാമണികളുടെ കണ്ണുകളില്‍ പ്രതീക്ഷയുടെ തിളക്കം. ഓരത്ത് ഒതുങ്ങിക്കൂടിയ വൃദ്ധയുടെ ഒട്ടിയ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണുനീര്‍ തുടച്ച് മാഡലിന്‍ അവരെ സ്വാന്തനിപ്പിച്ചു.

ഇന്‍ഡ്യന്‍ സ്വാതന്ത്ര്യസമരത്തിനുശേഷം സമത്വസുന്ദരമായൊരു 'സുവര്‍ണ്ണ ബംഗാള്‍' മോഹിച്ച് നിലവിലുള്ള വ്യവസ്ഥിതികള്‍ക്കെതിരെ പടവാളെടുത്ത ബംഗാളിന്റെ ക്ഷോഭിക്കുന്ന യൗവ്വനത്തെക്കുറിച്ചും അവരുടെ എരിഞ്ഞടങ്ങിയ ഏഴുപതുകളിലെ വിപ്ലവവീര്യത്തെപ്പറ്റിയും ഞങ്ങള്‍ മാഡലിന്‍ ഒഹെയറിനോടു സംസാരിച്ചപ്പോള്‍. വിപ്ലവം പൊട്ടിപ്പുറപ്പെട്ട മണ്ണു കാണണമെന്നായി അവര്‍. ഞങ്ങള്‍ തിരിച്ചു. ബംഗാളിന്റെ ദൂരങ്ങളിലേക്ക്. സിലിഗുരിയിലേക്കും നക്‌സല്‍ബാരിയിലേക്കും. സ്വപ്‌നങ്ങളും പ്രതീക്ഷകളും കൊണ്ട് അലംകൃതമായൊരു കാലത്തിന്റെ വ്യവസ്ഥിതി നടപ്പാക്കാന്‍ കൊടുവാളെടുത്ത കനു സന്യാളിന്റെയും അസിം ചാറ്റര്‍ജിയുടെയും വിപ്ലവവീര്യവും ചാരുമജുംദാറിന്റെ ഉന്മൂലസിദ്ധാന്തവും, വെറും ബുദ്ധിശൂന്യതയുടെയും മനുഷ്യരാഹിത്യത്തിന്റെയും പദ്ധതിയായിരുന്നെന്ന് കാലം തിരിച്ചറിഞ്ഞു. അത് ഗ്രാമീണരുടെ ശുഷ്‌ക്കിച്ച മുഖങ്ങളില്‍നിന്നും പ്രതീക്ഷകളറ്റ കണ്ണുകളില്‍ നിന്നും ഞങ്ങളും മനസ്സിലാക്കി. കാലത്തിന്റെ ചാരക്കൂന വീണമൂടിയെങ്കിലും ഇന്നും കാണാം കെടാത്ത ചില കനല്‍ക്കട്ടകള്‍.  വിഫലമായ കുറെ സ്വപ്‌നങ്ങളുടെ അവശിഷ്ടങ്ങളായി. അതിവിചിത്രമായൊരു പുരാരേഖപോലെ.... ബംഗാളിന്റെ ചുകപ്പന്‍ ചക്രവാളത്തില്‍ അകാലത്തില്‍ പൊലിഞ്ഞ വസന്തത്തിന്റെ ഇടിമുഴക്കത്തിന് ഒരടിക്കുറിപ്പുപോലെ...

ജ്ഞാനവും പ്രകൃതിയും സംഗമിക്കുന്ന ശാന്തിനികേതനെപ്പറ്റിയും ബാവുല്‍ സംസ്‌കാരത്തോട് ടാഗോറിനുള്ള ചായ് വിനെപ്പറ്റിയും ഞങ്ങള്‍ സംസാരിച്ചു. ജയദേവകവിയുടെ ജന്മസ്ഥലമായ കെന്ദുളി ഗ്രാമത്തെപ്പറ്റിയും. അദ്ദേഹത്തിന്റെ ഓര്‍മ്മപുതുക്കലാണ് മകരസംക്രാന്തിയില്‍ അജോയ് നദിയുടെ മണല്‍ത്തിട്ടകളില്‍ ബാവുല്‌മേളയായി അരങ്ങേറുന്നത്. പാട്ടു പാടിയും ലഹരി നുണഞ്ഞും മൂന്നു രാത്രികളിലായി. പിന്നെ, താരാപീഠിലെ താന്ത്രികരാവുകളെപ്പറ്റി.... യാത്രയില്‍ ഞങ്ങള്‍ സംസാരിച്ചുകൊണ്ടേയിരുന്നു. കാളിയും കാള്‍ മാര്‍ക്‌സും കൈകോര്‍ക്കുന്ന ബംഗാളിനെപ്പറ്റി, വിശ്വാസവും പ്രത്യയശാസ്ത്രവും ഒരുമിച്ചുപോകുന്ന ബംഗാളിനെപറ്റി. ആദിമതവും ആധുനികതയും ഒപ്പം സഞ്ചരിക്കുന്ന ബംഗാളിനെപ്പറ്റി. മന്ത്രങ്ങളും മുദ്രാവാക്യങ്ങളും കഥയും കവിതയും ഗാനങ്ങളും ഒരേ കാറ്റില്‍ ലയിക്കുന്ന വംഗദേശത്തെപ്പറ്റി....

അടുത്ത ദിവസം ഞങ്ങള്‍ പോയത് ഇന്‍ഡ്യയിലെ പിന്നാക്കസംസ്ഥാനം എന്നറിയപ്പെടുന്ന ഓറീസ്സയിലേക്കായിരുന്നു. കിയോഞ്ചാറിലെ(Keonjhar) ഉള്‍ക്കാട്ടില്‍ സ്ഥിതിചെയ്യുന്ന ഒരതിപുരാതന ശിവമന്ദിറില്‍ ഞങ്ങളെത്തി. അവിടെ പ്രതിഷ്ഠ ശിവലിംഗമാണ്. കുളിച്ച് ഈറനുടുത്ത് അടിവസ്ത്രമില്ലാതെ, ശിവപൂജയ്ക്കായി പ്രായഭേദമെന്യെ നില്‍ക്കുന്ന സ്ത്രീകളുടെ നീണ്ട നിര. ഓരോ സ്ത്രീയും കാലു പൊക്കി ശിവലിംഗം കടന്ന് അപ്പുറമെത്തി പൂജാരിയില്‍നിന്ന് പ്രസാദം വാങ്ങണം. കാലെടുത്തുവച്ച് ശിവലിംഗം കടക്കുമ്പോള്‍ യോനീമുഖം ശിവലിംഗത്തില്‍ സ്പര്‍ശിക്കണമെന്നാണ് ക്ഷേത്രനിയമം. കാലങ്ങളായി ലക്ഷക്കണക്കിന് യോനികളുരസി, കരിങ്കല്ലില്‍ തീര്‍ത്ത ശിവലിംഗത്തിന്റെ അഗ്രഭാഗം മാര്‍ബിള്‍പോലെ മിനുസപ്പെട്ടത് ഞങ്ങള്‍ക്കു കാണാന്‍ കഴിഞ്ഞു. കാഴ്ചക്കാരായി മറുവശത്തു നിന്ന പുരുഷന്മാരിലും കൗമാരക്കാരിലും കാമവികാരമുണരുന്നതും ദേവസന്നിധാനത്ത് ഞങ്ങള്‍ കണ്ടു. തൊട്ടടുത്തുള്ള മറ്റൊരമ്പലത്തില്‍ ചെന്നപ്പോള്‍. പൂര്‍ണ്ണനഗ്നനായൊരു സന്യാസി തന്റെ ലിംഗ്രാത്തത്ത് ശൂലം കുത്തി തപസ്സിരിക്കുന്നു. മുമ്പില്‍ ഒരുപറ്റം തരുണീമണികള്‍ കൈകൂപ്പി ലിംഗപൂജ നടത്തി നിര്‍വൃതിയടയുന്നു. പിന്നെ ഞങ്ങള്‍ പോയത് പുരിയിലെ ജഗന്നാഥക്ഷേത്രത്തിലേക്ക്. അവിടെനിന്ന് കൊണാര്‍ക്കിലെ സൂര്യക്ഷേത്രത്തിലേക്കും. ബഌഫിലിമിനെ വെല്ലുന്ന രതിവൈകൃതങ്ങളാണ് ചുമരുകളില്‍ കൊത്തിവച്ചിരിക്കുന്നത്. സ്്കൂള്‍-കോളജ് വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനികള്‍ സംഘമായി വന്ന് കാമശാസ്ത്രത്തിന്റെ പിതാവായ വാത്സ്യായന്‍പോലും നാണിച്ചു തലകുനിക്കുന്ന കാമചേഷ്ടകള്‍ കണ്ടാസ്വദിക്കുന്നതും ഞങ്ങള്‍ കണ്ടു. മാഡലിന്‍ ഇന്‍ഡ്യയെ കണ്ടുതുടങ്ങുകയായിരുന്നു.

ആദ്യം വിവരിച്ച എയര്‍പ്പോര്‍ട്ടുസംഭവത്തിനു തലേന്നാള്‍ മാഡലിന്‍ ഒഹെയര്‍ ബിഹാലയിലെ ആര്യസമിതി ഹോളില്‍ തിങ്ങിനിറഞ്ഞ ജനസഞ്ചയത്തോടു പറഞ്ഞത് ഇങ്ങനെയാണ്: 'പ്രിയ സഹോദരരേ, ദൈവത്തിന്റെ പേരില്‍ നിങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണ്. കാണാത്ത അവസ്ഥയ്ക്ക്. ഇല്ലാത്ത അവസ്ഥയ്ക്ക് 'ദൈവം' എന്ന് ആരാണു പേരിട്ടത്? ഇല്ലാത്തതിനു പേരിടാന്‍ ഈ ഭൂമിയില്‍ നിങ്ങള്‍ക്ക് എന്തവകാശം? ഈശ്വരന്‍ എന്നത് മനോഹരമായൊരു നുണയാണ്. സ്വര്‍ഗ്ഗവും നരകവും മാലാഖകളും ഈ ഭൂമിയില്‍ മനുഷ്യന്‍ നിര്‍മ്മിച്ച നുണകളാണ്. നിങ്ങള്‍ മരിച്ചു മണ്ണിലേക്കു ചേരുമ്പോള്‍ മണ്ണിരകള്‍ക്കു ഭക്ഷണമാകും.'

അവരുടെ വാക്കുകള്‍ കല്‍ക്കത്തയിലെ ഒരു കൂട്ടം യുവാക്കളുടെ പുരോഗമനചിന്തകളെ തീജ്വാലകളാക്കി.

എയര്‍പ്പോര്‍ട്ടിലെ പത്രസമ്മേളനത്തിനുശേഷം ക്ഷോഭമടക്കി മാഡലിനും ജോണും റോബിനും വിമാനത്തില്‍ കയറി. പിന്നാലെ ഞങ്ങളും. വിമാനം ഡല്‍ഹിയിലേക്കു പറന്നു.

പതിനേഴു വര്‍ഷങ്ങള്‍ക്കു ശേഷം....

1995 സെപ്റ്റംബര്‍ അവസാനത്തിലെ ഒരു പ്രഭാതത്തില്‍, ടെക്‌സസിലെ സാനന്റോണിയോ(San Antonio)-യിലെ തന്റെ വസതിയില്‍നിന്നും 76 വയസ്സുള്ള മാഡലിന്‍ മറെ ഒഹെയറും മകന്‍ ജോണും കൊച്ചുമകള്‍ റോബിനും അപ്രത്യക്ഷരായി. ഓസ്റ്റിനിലുള്ള അമേരിക്കന്‍ എഥീയിസ്റ്റ്‌സിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സിലെ വാതിലില്‍ ഇങ്ങനെ ഒരു അറിയിപ്പു പതിച്ചിരുന്നു: 'The Murray O'Hair family has been called out of town on an emergency. At the time of writing this memo, we do not know how long we will be gone.'

ഒരാഴ്ചയ്ക്കുശേഷം അവരെ അന്വേഷിച്ച് ആ വസതിയിലെത്തി അമേരിക്കന്‍ എഥീയിസ്സിന്റെ ബോര്‍ഡ് മെമ്പറായ സ്‌പൈക്ക് ടൈസണ്‍. അവര്‍ ധൃതിയില്‍ സ്ഥലം വിട്ടതിന്റെ എല്ലാ ലക്ഷണങ്ങളും വീടിനകത്തു കണ്ടു. പ്രഭാതഭക്ഷണവും പ്രമേഹത്തിനുള്ള മരുന്നും തീന്മേശയില്‍ ഇരിക്കുന്നതായി കണ്ടു. കൂടാതെ, യജമാനരില്ലാത്ത രണ്ടു വളര്‍ത്തുനായ്ക്കളും.

ശമ്പളം കൊടുക്കാന്‍വരെ സാമ്പത്തികബുദ്ധിമുട്ടാണെന്ന് മാഡലിന്‍ ഇടയ്ക്കിടെ പറയുമായിരുന്നെങ്കിലും. അമേരിക്കന്‍ എഥീയിസ്സിന് സമാനചിന്താഗതിക്കാരില്‍നിന്നും ധാരാളം സംഭാവനകള്‍ കിട്ടിയിരുന്നു. ആ പണം കൂടുതലും വിദേശബാങ്കുകളില്‍ മാഡഌന്‍ നിക്ഷേപിച്ചിട്ടുണ്ട് എന്ന അടക്കം പറച്ചിലുകള്‍ സംഘടനയുടെ ജോലിക്കാര്‍ക്കിടയില്‍ സാധാരണയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തില്‍ ഒഹെയര്‍ കുടുംബത്തെ കാണാതായതായി ബോര്‍്ഡ് മെംബേഴ്‌സ് ഔദ്യോഗികമായി പരാതി നല്‍കിയെങ്കിലും. ഓസ്റ്റിന് പോലീസ് കാര്യമായൊരു അന്വേഷണം നടത്തിയില്ലെന്നതാണു വസ്തുത.

ഒരു വര്‍ഷത്തിനുശേഷം. ഈ ദുരൂഹതയുടെ മറനീക്കാന്‍, ടിം യംഗ്(Tim Young) എന്നൊരു സ്വകാര്യ അന്വേഷകനും San Antonio Express News-ന്റെ റിപ്പോര്‍ട്ടരായ മക്കോര്‍മക്കും(Mac Cormack) രംഗത്തെത്തി. American Atheists ന്റെ സാമ്പത്തിക ക്രമക്കേടുകളെപ്പറ്റി അന്വേഷിച്ചുകൊണ്ടിരുന്ന ഇന്റേണല്‍ റവന്യൂ സര്‍വ്വീസിലെ(IRS) പ്രത്യേകാന്വേഷകനായ എഡ് മാര്‍ട്ടിനും(Ed Martin) ഒപ്പംകൂടി.

അമേരിക്കന്‍ എഥീയിസ്സിന്റെ ഓപീസ് മാനേജരായിരുന്നു 48 കാരനായ ഡേവിഡ് വാട്ടേഴ്‌സ് (David Waters). പുതിയ അന്വേഷകസംഘത്തിന് അയാളുടെമേല്‍ സംശയം വരാന്‍ അധികം സമയം വേണ്ടിവന്നില്ല. വാട്ടേഴ്‌സിന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നതായി പോലീസ് രേഖകളില്‍ നിന്നും അവര്‍ക്കു മനസ്സിലായി. തന്നെയുമല്ല. സംഘടനയുടെ സാമ്പത്തിക ഇടപാടുകളില്‍ ഇയാള്‍ തിരിമറി നടത്തിയത് മാഡലിന്‍ കൈയോടെ പിടിച്ചിരുന്നു. അയാളുടെ ക്രിമിനല്‍ സ്വഭാവത്തെപ്പറ്റി അവര്‍ ന്യൂസ് ലെറ്ററുകളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. അതിന്റെ അമര്‍ഷവും അയാള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാകണം ഒഹെയര്‍കുടുംബം അപ്രത്യക്ഷരായ ആഴ്ചയില്‍ത്തന്നെ, ഒഹെയര്‍കുടുംബം വന്‍ സാമ്പത്തികതട്ടിപ്പു നടത്തി അമേരിക്കന്‍ എഥീയിസ്സിന്റെ കോടിക്കണക്കിനു ഡോളറുമായി രാജ്യം വിട്ടിരിക്കുന്നു എന്ന് Vanity Fair മാസികയില്‍ ഡേവിഡ് വാട്ടേഴ്‌സ് മനോഹരമായൊരു ഫീച്ചര്‍ എഴുതി. ഇതും അന്വേഷകസംഘത്തിന് സംശയത്തിന്റെ ആക്കംകൂട്ടി.

1995 സ്പ്രിംഗ്-സമ്മര്‍ കാലങ്ങളില്‍ ഡാണി ഫ്രൈ(Danny Fry), ഗാരി കാര്‍(Gary Karr) എന്ന രണ്ടാളുകളുമായി ഡേവിഡ് വാട്ടേഴ്‌സ് പല പ്രാവശ്യം ഫോണില്‍ ബന്ധപ്പെട്ടതായി അന്വേഷകസംഘം കണ്ടെത്തി. ഇവര്‍ വട്ടേഴ്‌സിന്റെ കൂടെ ജയിലില്‍ കഴിഞ്ഞവരായിരുന്നെന്നും. അന്വേഷകസംഘം  ഉടനെ  ഡാണി ഫ്രൈയുടെ ഗേള്‍ഫ്രണ്ടുമായി ബന്ധപ്പെട്ടു. ഡേവിഡ് വാട്ടേഴ്‌സിനെ ഒരു പദ്ധതിയില്‍ സഹായിക്കാനായി ഡാണി ടെക്‌സസിലേക്ക് ഒരു യാത്ര നടത്തിയെന്നും അതിനുശേഷം ഒരു വര്‍ഷമായി ഡാണിയില്‍നിന്നോ ഡാണിയെപ്പറ്റിയോ ഒരു വിവരവും ഇല്ലെന്നും അന്വേഷകസംഘത്തിന് ഡാണിയുടെ ഗേള്‍ഫ്രണ്ടില്‍നിന്ന് അറിയാന്‍ കഴിഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഒന്നുകൂടി മനസ്സിലായി- ഡാണി ഫ്രൈയും ഒഹെയര്‍ കുടുംബവും ഒരേ ആഴ്ചയിലാണ് അപ്രത്യക്ഷരായത്.

ഒഹെയര്‍ കുടുംബം അപ്രത്യക്ഷരാകുന്നതിനുമുമ്പ്, മാഡലിന്റെ മകന്‍ ജോണ്‍ തന്റെ മെഴ്‌സെഡീസ് ബെന്‍സ് കാര്‍ വില്‍ക്കുകയും തന്റെ ക്രെഡിറ്റ് കാര്‍ഡുകളില്‍നിന്ന് വന്‍തുകകള്‍ എടുക്കുകയും ചെയ്തിരുന്നുന്നെന്ന് അമേരിക്കന്‍ എഥീയിസ്സ് സ്റ്റാഫംഗങ്ങളില്‍ നിന്ന് IRS അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കി.

ഒരു കോയിന്‍ഡീലറില്‍നിന്ന് ജോണ്‍ ഒഹെയര്‍ തികച്ചും തകര്‍ന്ന മാനസികാവസ്ഥയില്‍ ആറു ലക്ഷം ഡോളറിന്റെ സ്വര്‍ണ്ണനാണയങ്ങള്‍ വാങ്ങിയതായി അന്വേഷകസംഘം കണ്ടെത്തി. അതിനുശേഷമുള്ള ഡേവിഡ് വാട്ടേഴ്‌സിന്റെയും ഗാരി കാറിന്റെയും ആഢംബരച്ചെലവുകളുടെ തെളിവുകളും ലഭിച്ചു.

തലയും കൈകാലുകളുമില്ലാത്തൊരു മൃതശരീരം ഡാലസ്സിനടുത്ത് ട്രിനിറ്റി നദിയുടെ കരയ്ക്കുള്ള ഒരു ചവറ്റുകൂനയില്‍നിന്ന് 1995 ഒക്ടോബറില്‍ ഡാലസ് പോലീസ് കണ്ടെടുത്തത് അന്വേഷകസംഘം അറിഞ്ഞു. ആ തലയില്ലാത്ത പ്രേതം ഡാണി ഫ്രൈയുടേതാണെന്ന് DNA ടെസ്റ്റിലൂടെ വെളിവായി.

ഡാണി കൊലചെയ്യപ്പെട്ടതറിഞ്ഞ് ഡാണിയുടെ സഹോദരന്‍ രംഗത്തെത്തി. തനിക്കറിയാവുന്നതെല്ലാം അയാള്‍ അന്വേഷകസംഘത്തോടു പറഞ്ഞു. ഡാണി  ടെക്‌സസിലേക്കു പോയതും.

ഒഹെയര്‍കുടുംബത്തെ തട്ടിക്കൊണ്ടുപോകാന്‍ സഹായിച്ചതും, അതിനുശേഷം അവരെ താമസിപ്പിച്ച മൊട്ടേലിനു കാവല്‍നിന്നതും, ഡേവിഡ് വാട്ടേഴ്‌സും ഗാരി കാറും പണം തട്ടിയതുമെല്ലാം.

അന്വേഷകസംഘം തെളിവുകളുമായി പോലീസിലെത്തി. ഡേവിഡ് വാട്ടേഴ്‌സും ഗാരി കാറും അറസ്റ്റുചെയ്യപ്പെട്ടു. ഒഹെയര്‍കുടുംബത്തെ തട്ടിക്കൊണ്ടുപോകാന്‍ സഹായിക്കുകയും കാവല്‍നില്‍ക്കുകയും മാത്രമേ താന്‍ ചെയ്തിട്ടുള്ളെന്ന് ഗാരി കാറും, ഒഹെയര്‍ കുടുംബത്തെയും ഡാണി ഫ്രൈയെയും കൊന്നതായി ഡേവിഡ് വാട്ടേഴ്‌സും കുറ്റസമ്മതം നടത്തി. ആ മൂന്നുപേരെ കൊന്നത് എങ്ങനെയാണെന്ന് ഡേവിഡ് വാട്ടേഴ്‌സ് വിശദീകരിച്ചു. അവരെ കഴുത്തു ഞെരിച്ചുകൊന്നിട്ട് വെട്ടിനുറുക്കി കഷ്ണങ്ങളാക്കി 55 ഗാലണ്‍ ഡ്രമ്മുകളില്‍ ഒതുക്കി ടെക്‌സസിലെ ക്യാമ്പ് വുഡിലെ(Camp Wood) ഒരു ഫാമില്‍ കുഴിച്ചിടുകയായിരുന്നു. പോലീസ് അവിടം കുഴിച്ച് എല്ലുകളും തലയോട്ടികളും മാഡലിന്‍ ഒഹെയറിന്റെ ശരീരത്തിലുണ്ടായിരുന്ന ഒരു മെറ്റല്‍ ഹിപ്‌ജോയിന്റും കണ്ടെടുത്തു.

ഇവിടെ ഒരു വലിയ ചോദ്യം അവശേഷിക്കുകയാണ്. തന്റെ അമ്മയും മകളും തടങ്കലിലായിരിക്കെ. പുറത്തുപോയി. വന്റതുകയ്ക്കുള്ള സ്വര്‍ണ്ണനാണയങ്ങള്‍ വാങ്ങുകയും കാഷ് അഡ്വാന്‍സ് എടുക്കുകയും ചെയ്ത ജോണ്‍ ഒഹെയര്‍ എന്തുകൊണ്ട് പുറത്തുനിന്ന് സഹായം തേടിയില്ല? പല ഉത്തരങ്ങളും ഡേവിഡ് വാട്ടേഴ്‌സിന് അറിയാമായിരിക്കാം. പക്ഷേ, അയാള്‍ നോര്‍ത്ത് കാരളൈനയിലെ ഫെഡറല്‍ പ്രിസണില്‍ വച്ച് 2003 ജനുവരി 27 ന് ശ്വാസകോശാര്‍ബ്ബുദം മൂലം മരണമടഞ്ഞു.

Read more

സ്വയംവരം

ഇതു വളരെ പണ്ടു നടന്നതല്ല. അടുത്തകാലത്തു നടന്ന കഥയാണ്. സ്വയംവരം ഏര്‍പ്പെടുത്തിയത് സൂസിക്കുട്ടിയല്ല, അവളുടെ അപ്പന്‍ തോമാക്കുട്ടിയാണ്.

ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ നേഴ്‌സായി അമേരിക്കയില്‍ എത്തിയ. സൂസിക്കുട്ടി ധാരാളം പണം സമ്പാദിച്ച് അപ്പന്‍ തോമാക്കുട്ടിയെ ഏല്പിച്ചു. തോമാക്കുട്ടി നാട്ടിലെ കുബേരന്മാരുടെ പട്ടികയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഏഴു നീണ്ട വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തോമാക്കുട്ടിക്ക് തോന്നി, സൂസിക്കുട്ടിക്ക് സ്വയംവരം ആവശ്യമാണ്. അങ്ങനെ മുപ്പതാമപ്പെ വയസ്സില്‍ സൂസിക്കുട്ടി സ്വയംവരം അപ്പന്‍ തോമാക്കുട്ടി വിളംബരം ചെയ്തു. നാട്ടിലെ പ്രമുഖപത്രങ്ങളിലൂടെ ആ വിളംബരം പുറത്തുനിന്നു. സൂസിക്കുട്ടി നാട്ടിലെത്തിയതിന്റെ പിറ്റേന്നുതന്നെ. അടുത്ത ശനിയാഴ്ചയാണ് സ്വയംവരം. രാവിലെ പത്തുമുതല്‍ വൈകിട്ട് നാലുമണിവരെയുള്ള സമയത്തിനുള്ളില്‍.

ധാരാളം ബിരുദധാരികള്‍ ആ ഗ്രാമപ്രദേശത്തേക്ക് ഒഴുകി. ഭവാനിപ്പുഴയുടെ തീരങ്ങള്‍ തഴുകിയ മാനന്തവാടിയിലെ കാട്ടുപ്രദേശത്തേക്ക് കാടുവെട്ടിത്തെളിച്ചു, റബ്ബറും, കുരുമുളകും, കപ്പയും വിളയിക്കാന്‍ തിരുവിതാംകൂറില്‍ നിന്നു പുറപ്പെട്ട ചേട്ടന്മാരില്‍ ഒരാളായിരുന്നു തോമാക്കുട്ടി. നാട്ടിലെ ചെറുതുണ്ടു വിറ്റുകിട്ടിയ കാശുകൊണ്ട് ഒരേക്കര്‍ വനം വാങ്ങി തോമാക്കുട്ടി രാപകല്‍ അദ്ധ്വാനിക്കവെയാണ് സൂസിക്കുട്ടി കടല്‍ കടന്ന് അമേരിക്കയിലെത്തിയത്.

അമേരിക്കയില്‍ നിന്ന് ഡോളര്‍ ഒഴുകിയപ്പോള്‍ മാനന്തവാടിയില്‍ കാടിന്റെ നടുക്ക് കുന്നുംപുറത്ത് ഒരു മാളിക പൊങ്ങി. ഏക്കര്‍ കണക്കിനു വനം വാങ്ങി വെട്ടിത്തെളിച്ചു റബ്ബര്‍തോട്ടമാക്കി. തോട്ടത്തിന്റെ നടുക്കുള്ള മാളികയിലേക്കാണ് വിദ്യാസമ്പന്നര്‍ ഒഴുകിയത്. അവരില്‍ അങ്ങു കുട്ടനാടു മുതല്‍ നാഞ്ചിനാടുവരെയുള്ള യുവകോമളന്മാരുണ്ടായിരുന്നു.

വരന്മാര്‍ ധാരാളം എത്തുന്നതു കണ്ടപ്പോള്‍ തോമാക്കുട്ടി ഒരു പ്രഖ്യാപനം നടത്തി. കിഴക്കു നിന്നു വരുന്ന കാറുകള്‍ കിഴക്കും, പടിഞ്ഞാറു നിന്നു വരുന്ന കാറുകള്‍ പടിഞ്ഞാറും, തെക്കു നിന്നു വരുന്ന കാറുകള്‍ തെക്കും പാര്‍ക്കു ചെയ്യണം. അതിന് ഒരു പ്രത്യേക ഉദ്ദേശ്യം ഉണ്ടായിരുന്നു.

കിഴക്കു നിന്നു വന്നവര്‍ക്ക് പനങ്കള്ളും, കപ്പയും, ചക്കപ്പുഴുക്കും കൊടുത്തു. പടിഞ്ഞാറു നിന്നു വന്നവര്‍ക്ക് തെങ്ങും കള്ളും കപ്പയും ഞണ്ട് അല്ലെങ്കില്‍ മത്തി പീരവെച്ചതും വിളമ്പി. തെക്കന്‍ കള്ളുകുടിക്കാത്തവന്‍ എന്ന നിഗമനത്തില്‍ കഞ്ഞിയും കാളയിറച്ചിയും വിളമ്പി.

അങ്ങനെ തോമാക്കുട്ടി എല്ലാവരേയും സന്തുഷ്ടരാക്കി. ബന്ധുക്കളെ പുറത്ത് ഗാര്‍ഡനില്‍ ഇരുത്തി. വരന്മാരെ മാത്രം അകത്തേക്കു വിളിച്ചു. വിരിച്ചൊരുക്കിയ വിശാലമായ നീളന്‍ വരാന്തയില്‍ വീട്ടിത്തടിയില്‍ ചിത്രപ്പണികള്‍ ചെയ്തു നിര്‍മ്മിച്ച കസേരകളില്‍ വരന്മാര്‍ ആസനസ്ഥരായി. പുതിയ പെണ്ണുകാണല്‍ രീതി കണ്ട് വരന്മാരും ബന്ധുക്കളും അന്തിച്ചിരിക്കേ സാക്ഷാല്‍ സൂസിക്കുട്ടി പ്രത്യക്ഷപ്പെട്ടു. ശകുന്തളയെപ്പോലെ, പക്ഷേ സൂസിക്കുട്ടി നാണം കൊണ്ട് മുഖം കുനിച്ചു തള്ളവിരല്‍ കൊണ്ട് നിലത്തെഴുതി നിന്നില്ല.

എന്നാല്‍ സൂസിക്കുട്ടിയുടെ വരവു കണ്ട് ചില വരന്മാര്‍ നാണിച്ചു മുഖം കുനിച്ച് തള്ളവിരല്‍ കൊണ്ട് നിലത്തെഴുതിയോ എന്തോ! അതിലോലമായ പട്ടുസാരിയില്‍ പൊതിഞ്ഞ് സ്വര്‍ണ്ണം കൊണ്ടലങ്കരിച്ച വിഗ്രഹം പോലെ സൂസിക്കുട്ടി നിന്നു. അപ്പോള്‍ സൂസിക്കുട്ടിക്ക് ഏതോ ഒരു സിനിമാനടിയുടെ മുഖച്ഛായ തോന്നി. ഒരു കുഴപ്പം മാത്രം. എല്ലാവരും മുമ്പില്‍ കണ്ടു, സൂസിക്കുട്ടിക്കുസാമാന്യത്തിലേറെ വണ്ണം. എന്നിരുന്നാലും മുഖം ചന്ദ്രബിംബം പോലെ തന്നെ. കണ്ണാടിക്കൂടു പോലുള്ള പലഹാരവണ്ടി പോലെ സൂസിക്കുട്ടി സെക്‌സിയായിരുന്നു. എല്ലാവര്‍ക്കും ഒപ്പം മോഹം ജനിച്ചു.

ഓരോ വരനോടും, സ്വയം ഇന്‍ട്രൊഡ്യൂസ് ചെയ്യാന്‍ സൂസിക്കുട്ടി ആവശ്യപ്പെട്ടു. അവര്‍ ഓരോരുത്തരായി സ്വയം പരിചയപ്പെടുത്തി. എഞ്ചിനീയര്‍, വക്കീല്‍, കോളജ് അദ്ധ്യാപകര്‍, ഹൈസ്ക്കൂള്‍ അദ്ധ്യാപകര്‍, മൃഗഡോക്ടര്‍, ദന്ത ഡോക്ടര്‍, സാധാരണ ഡോക്ടര്‍, കാര്‍ഷിക ഓഫീസര്‍, വനം വകുപ്പില്‍ ഓഫീസര്‍, ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ എന്നുവേണ്ട പല വകുപ്പില്‍പെട്ടവര്‍. സൂസിക്കുട്ടി കുഴഞ്ഞു. ഒടുവില്‍ സൂസിക്കുട്ടി ഒരു തീരുമാനത്തില്‍ എത്തി. ഒരൊറ്റ ചോദ്യം ഓരോരുത്തരോടും ചോദിക്കുക. തൃപ്തികരമായ ഉത്തരം പറയുന്നയാളെ തെരഞ്ഞെടുക്കുക.

സൂസിക്കുട്ടിയുടെ ചോദ്യം: കല്യാണം കഴിഞ്ഞ് അമേരിക്കയിലെത്തിയിട്ട് ഏതെങ്കിലും കാരണവശാല്‍ ഭാര്യയെപ്പറ്റി സംശയം ജനിച്ചാല്‍ നിങ്ങള്‍ എന്തുചെയ്യും?

ഒരാളൊഴികെ എല്ലാവരും മണ്ടത്തരങ്ങളാണ് പറഞ്ഞത്. ആ ആളെ സൂസിക്കുട്ടിക്ക് ഇഷ്ടപ്പെട്ടു. അയാള്‍ പറഞ്ഞ ഉത്തരം സംശയങ്ങളെ അതിജീവിച്ച് സംശയമില്ലാതെ ഒരു ബുദ്ധിജീവിയായി ഭാവിക്കും എന്നാണ്. അങ്ങനെ മൃഗഡോക്ടറുടെ ബുദ്ധിയില്‍ സൂസിക്കുട്ടി സന്തുഷ്ടയായി. മൃഗഡോക്ടര്‍ ഭാവിവരനായി തെരഞ്ഞെടുക്കപ്പെട്ടു.

മനസ്സുചോദ്യവും കല്യാണവും ധൃതഗതിയില്‍ നടന്നു. അവധി പരിമിതമായിരുന്നതിനാല്‍ മധുവിധുവിന്റെ മധുരം നുകരുന്നതിനു മുമ്പു തന്നെ, എന്നു പറഞ്ഞാല്‍ ആദ്യരാത്രിക്കു ശേഷം സൂസിക്കുട്ടി അമേരിക്കയിലേക്ക് പറന്നു.

മധുവിധു രാത്രികള്‍ അമേരിക്കയില്‍ ഘോഷിക്കാമെന്ന പ്രതീക്ഷയോടെ ഡോക്ടര്‍ കാത്തിരുന്നു. ഒരുവര്‍ഷത്തെ കാത്തിരിപ്പിനു ശേഷം മൃഗഡോക്ടര്‍ ഫാമിലി വിസായില്‍ അമേരിക്കയിലെത്തി. സൂസിക്കുട്ടി മധുവിധുവിനു വേണ്ട മണിയറ ഒരുക്കിയിരുന്നു.

മൃഗഡോക്ടര്‍ മണിയറയില്‍ കാത്തിരുന്നു. സൂസിക്കുട്ടി ഷവര്‍ എടുക്കാനായി ബാത്ത്‌റൂമിലേക്ക് കയറി. നീണ്ട ഒരു തേച്ചുകുളിക്കു ശേഷം തിരിച്ചെത്തി.

മൃഗഡോക്ടര്‍ക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. കുളിക്കാന്‍ പോയ സൂസിക്കുട്ടിയായിരുന്നില്ല തിരിച്ചുവന്നത്. മുന്‍വരി പല്ലുകള്‍ പോയി. പുരികം കൊഴിഞ്ഞ്, എലിവാലുപോലെ മുടിയും, ശുഷ്ക്കമായ മാറിടവും, തേഞ്ഞുപോയ പിന്‍ഭാഗവുമുള്ള ചന്തമില്ലാത്ത തടിച്ച ഒരു താടക; വിരൂപയായ സൂസിക്കുട്ടി!

സൂസിക്കുട്ടി നമ്രയായി വിരല്‍ നഖം കൊണ്ടു കളം വരച്ചില്ല. അന്തസ്സായി ഡ്രസ്സിംഗ് ടേബിളിന്റെ മുമ്പിലേക്കു വന്നു ഓരോ പാര്‍ട്‌സ് പാര്‍ട്‌സായി ശറീരഭാഗങ്ങള്‍ ഫിറ്റു ചെയ്തു. മുന്‍വരി പല്ലുകള്‍ ഫിറ്റു ചെയ്തുകൊണ്ടിരുന്നപ്പോള്‍ പറഞ്ഞു. “കഴിഞ്ഞകൊല്ലം ഒരു കാര്‍ ആക്‌സിഡന്റില്‍ പറ്റിയതാണ്.”

അപ്പോള്‍ മറ്റുഭാഗങ്ങളോയെന്ന് മൃഗഡോക്ടര്‍ക്കു ചോദിക്കണമെന്നുണ്ടായിരുന്നു. കറുത്തു ചുരുണ്ട് തോളറ്റം വരെയുള്ള മുടി ഫിറ്റു ചെയ്തു. ചുവന്ന ചായമുള്ള നീണ്ടനഖം ഫിറ്റു ചെയ്തു. ഇളം ചുവപ്പു ചായം കൊണ്ട് മുഖവും കൈത്തണ്ടകളും മിനുക്കി കവിളിണകളില്‍ അരുണിമയാര്‍ന്ന ചെഞ്ചായം പൂശി. ചുണ്ടുകളില്‍ ചുവന്ന കടുത്ത ചായം പുരട്ടി. കാതില്‍ ചുവന്ന അലുക്കത്തുള്ള സ്വര്‍ണ്ണ ഞാത്തുകമ്മല്‍ ധരിച്ചു. വളകളും മറ്റു സ്വര്‍ണ്ണമാലകളും ധരിച്ചു. ചുവന്ന വലിയ പൂക്കളുള്ള പാദംവരെ ഇറങ്ങിക്കിടക്കുന്ന കറുത്ത ഒറ്റയുടുപ്പിട്ടു.

മൃഗഡോക്ടര്‍ ചിന്തിച്ചു: മണിയറിയിലേക്കു വരാന്‍ എന്തിനാണ് വലിയ ഒരുക്കം. മേക്കപ്പു ചെയ്തു മനുഷ്യനെ കബളിപ്പിക്കുന്ന പരിഷ്ക്കാര ലോകത്തിന്റെ മുഖംമൂടിയെ മൃഗഡോക്ടര്‍ ബോധപൂര്‍വ്വം മറക്കാന്‍ ശ്രമിച്ചു. പറ്റിപ്പോയ അബദ്ധത്തെ ബുദ്ധിമാനായ മൃഗഡോക്ടര്‍ മറക്കാന്‍ ശ്രമിച്ചു. അമേരിക്കയിലെത്താനുള്ള പൂതി കാരണം വരുത്തിക്കൂട്ടിയതാണ്. ഒന്നിനെ പ്രാപിക്കണമെങ്കില്‍ മറ്റു പലതിനെയും ത്യജിക്കണമെന്ന പ്രത്യയശാസ്ത്രമാണ് മൃഗഡോക്ടര്‍ക്ക് ആശ്വാസം നല്‍കിയത്. നാട്ടിലുള്ള നല്ല ജോലിയും കളഞ്ഞാണ് ഇവിടെ എത്തിയത്. ഈ അക്കിടി ആരും അറിയാതെ ഇരിക്കട്ടെ എന്ന് മൃഗഡോക്ടറെ അദ്ദേഹത്തിന്റെ ഉപബോധമനസ്സ് ഉപദേശിച്ചു.

മൃഗഡോക്ടര്‍ ചിന്തിച്ചു നില്‍ക്കവെ, സൂസിക്കുട്ടി അവസാനമായി വില കൂടിയ പരിമളം ശരീരമാകെ സ്‌പ്രേ ചെയ്തു. പൊക്കമുള്ള ഹൈഹീല്‍ഡ് ഷൂവിനുള്ളില്‍ കയറി മന്ദസ്മിതത്തോടെ മൊഴിഞ്ഞു: “എന്നെ കാണാന്‍ സ്വയംവരത്തിനു വന്നപ്പോള്‍ ഞാന്‍ ഒരു ചോദ്യം ചോദിച്ചിട്ട് ഉത്തരം പറഞ്ഞത് ഓര്‍മ്മയുണ്ടല്ലോ! അപ്രകാരം എന്നെ സംശയിക്കില്ല എന്നു കരുതുന്നു. ഇന്നുരാത്രി എന്റെ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന ഒരു ഡോക്ടറുടെ ബര്‍ത്ത്‌ഡേയാണ്. ആള് മലയാളിയാണ്. ഇവിടെ ആദ്യം വന്നപ്പോള്‍ അദ്ദേഹം എന്നെ ധാരാളം സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ കിട്ടിയിട്ടുള്ള ഈ ജോലി ഉള്‍പ്പെടെ. ഞാന്‍ പോയിട്ടു വളരെ ഇരുട്ടിയേ എത്തൂ ഉറങ്ങിക്കോ! ഉറക്കം വരാതെ വന്നാല്‍ ബാറില്‍ വിസ്ക്കിയുണ്ടല്ലോ! ആദ്യരാത്രി നമുക്ക് നാളെ മുതല്‍ ആരംഭിക്കാം.“

മൃഗഡോക്ടര്‍ ചത്തുമലച്ച മൃഗത്തെപ്പോലെ പട്ടുമെത്തയില്‍ മരവിച്ചു കിടന്നു.

Credits to joychenputhukulam.com

Read more

ഒരു വീണ്ടും ജനനം

മൂന്നു പേര്‍, അവര്‍ സഹോദരരായിരുന്നു. മത്തായി, ചാക്കോ, ലൂക്ക! പാറ പോലെ ഉറച്ച മാംസപേശികള്‍ അവര്‍ക്കുണ്ടായിരുന്നു. പാറമടയില്‍ തുരങ്കം ഉണ്ടാക്കി, തോട്ട വച്ച് അവര്‍ വലിയ പാറകളെ പൊട്ടിച്ചു. വിയര്‍പ്പുതുള്ളികള്‍ അവരുടെ ക്ലാവു പിടിച്ച ഓട്ടു നിറമുള്ള മേനിയിലൂടെ ഒഴുകി നടന്നു. മദ്ധ്യാഹ്ന സൂര്യന്റെ കിരണങ്ങളേറ്റ് അവ രജത ഗോളങ്ങള്‍ പോലെ തിളങ്ങി. അവര്‍, കഠിനമായി ജോലി ചെയ്ത് മറ്റു തൊഴിലാളികളേക്കാളേറെ സമ്പാദിച്ചു.

പണി കഴിഞ്ഞാല്‍ എന്നും അന്തിക്ക് കവലയിലെ ടി.എസ്സ്. നമ്പര്‍ 33 കള്ളുഷാപ്പില്‍, അവര്‍ കൂടുക പതിവായിരുന്നു. വില്‍പ്പനക്കാരന്‍ നാരായണന്‍ അവര്‍ക്ക് പ്രത്യേകം സ്ഥലം ഒരുക്കിയിരുന്നു. അവിടെ ഷാപ്പിലെ സ്ഥിരം ബോറന്മാര്‍ക്ക് പ്രവേശനം ഇല്ലായിരുന്നു. അവിടെ ചരല്‍ വിരിച്ച തറയില്‍ എല്ലോ, മുള്ളോ, കിടക്കാതെ നാരായണന്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ചിരുന്നു. മറ്റു സെല്ലുളിലേപ്പോലെ കാലിളകിയ ബഞ്ചുകളോ, മെഴുക്കു പുരണ്ട മേശയോ അവിടെ ഇല്ലായിരുന്നു. പകരം ഉറച്ച ബഞ്ചും, സോപ്പിട്ടു കഴുകി തുടച്ച മേശയും ആ സെല്ലിന്റെ പ്രത്യേകതയായിരുന്നു. പമ്പും, പാഴ്തടിയും കൊണ്ടു നിര്‍മ്മിച്ച ആ സെല്ലില്‍ ‘സില്‍ക്കു സ്മിത മുഴുത്ത മാറു കാട്ടി കുനിഞ്ഞു നില്‍ക്കുന്ന ഒരു വലിയ പോസ്റ്ററും തൂക്കിയിരുന്നു.

മറുവശത്ത്, വെള്ളയടിച്ച ഒരു വലിയ പലക ഉറപ്പിച്ചിരുന്നു. അതിന് ചുവന്ന മഷിയില്‍ കള്ളിന്റെ വില വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നു.

ഇളംകള്ള്............കോപ്പ.......രൂപ സ്‌പെഷ്യല്‍ : ആനമയക്കി, അലമ്പുണ്ടാക്കി

ഉച്ചക്കള്ള്.............കോപ്പ.......രൂപ അടിയില്‍ ജീസസ് ക്രൈസ്റ്റ്

അന്തിക്കള്ള്........കോപ്പ.......രൂപ (മൂന്നാംദിവസം മാത്രമേ ഉയര്‍ത്തെഴുന്നേല്‍ക്കൂ!)

അവര്‍ മൂന്നുപേരും കയറിയാല്‍, വില്‍പ്പനക്കാരന്‍ നാരായണന് പതിവ് കാര്യങ്ങളറിയാം. വെള്ളം തൊടാത്ത അന്തി ചെത്തിയ മൂന്നു വലിയ കോപ്പ. കോപ്പക്കും പ്രത്യേകതയുണ്ട്. സാധാരണ കോപ്പയേക്കാള്‍ വലിയ കുടുവന്‍ കോപ്പ. സുമാര്‍ ഒന്നരകുപ്പി കള്ള് അതില്‍ കൊള്ളും.

അന്നും പതിവുപോലെ നാരായണന്‍, മൂവരുടെ മുമ്പിലും മൂന്നുകോപ്പ അന്തി നിരത്തി, ഭവ്യതയോടെ നിന്നു. അതിന്റെ അര്‍ത്ഥം അവര്‍ക്കറി! അടുത്തപടി കറി വില്‍പ്പനക്കാരന്‍ സുകുമാരനെ വിളിക്കട്ടെയോ എന്ന്!

അപ്പോള്‍ കള്ളിലെ ചത്ത ഒരു ചെറുവണ്ടിനെ തോണ്ടി തെറിപ്പിച്ച് മത്തായി നാരായണന്റെ മുമ്പിലിട്ടു, നര്‍മ്മബോധം വിടാതെ പറഞ്ഞു:

തേണ്ട് നീയിതിനെ ഒന്നു പൊരിച്ചോണ്ടു വാ!

നാരായണന്‍ വണ്ടിനെ തോണ്ടി കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി പ്രതിവചിച്ചു.

ഇതു മാട്ടത്തിലൊണ്ടാകുന്നതാ, ചെറുവണ്ടു കുടിച്ചു ചത്ത കള്ളിനു വീര്യം കൂടും! കടുകുമണിയുടെ വലിപ്പമുള്ള വണ്ടത്താനെ, ചൂണ്ടുവിരലും, തള്ളവിരലുമുപയോഗിച്ച് തട്ടി തെറിപ്പിച്ച്, നാരായണന്‍ മറ്റൊരു നര്‍മ്മബോധം തിരിച്ചടിച്ചു.

മൂത്തകുഞ്ഞേ, എത്ര അരിച്ചാലും, ഈവക പോകത്തില്ല. അല്ലേലും ഉള്ളി ചെന്നാ ഇതൊരഔഷധഗുണമാ. കണ്ണിനു കാഴ്ച കൂടും! ഹ, ഇതല്ലാതെ ഇതിനകത്ത് വല്ല കാണ്ടാമൃഗവും ചത്തു കെടക്കാമ്പറ്റ്വോ! മൂവരും പൊട്ടിച്ചിരിച്ചു. കൂട്ടത്തില്‍ നാരായണനും!

മത്തായിയേയും, ചാക്കോയേയും, ലൂക്കോയേയും നാരായണനുള്‍പ്പെടെ ഷാപ്പുജീവനക്കാര്‍ ബഹുമാനസൂചകമായി മൂത്തകുഞ്ഞ്, നടുവത്താന്‍, ഇളമീല്‍ എന്നിങ്ങനെയാണ്, സംബോധന!

അപ്പോള്‍ ഇളമീലായ ലൂക്ക ഒന്നനങ്ങി:

എന്തു പണ്ടാരമെങ്കിലുമാകട്ടെ, താനാ സുകുമാരനെ ഒന്നു വിളി!

നാരായണന്‍ നീട്ടി വിളിച്ചു:

എടോ, സുകുമാരാ!

സുകുമാരന്‍ വന്നു. കുറുകി തടിച്ച്, ഞണ്ടിന്റെ ആകൃതിയില്‍. സുകുമാരന്റെ കഷണ്ടി കണ്ണാടി പോലെ മിന്നി. രണ്ടു കൈകളും കുറുകെ മാറില്‍ ചേര്‍ത്തു പിടിച്ച്, സുകുമാരന്‍ ആജ്ഞ കാത്തു നിന്നു. അവന്റെ തുറിച്ച കണ്ണുകളില്‍ നിന്ന് ഭവ്യത ഒഴുകി. അവന്‍ ചിരിക്കാന്‍ ശ്രമിച്ചു, അത് ഒരു കരച്ചില്‍ പോലെ അതു പുറത്തേക്കൊഴുകി.

നടുവത്താന്‍ ചോദിച്ചു:

തിന്നാന്‍ എന്തോണ്ടടോ?

ഒറ്റശ്വാസത്തില്‍ സുകുമാരന്‍ ഉരുവിട്ടു:

ഞണ്ട്, കക്കാ, ചെമ്മീന്‍, നരിമീന്‍, നെയ്മീന്‍, വരാല്, വാള, കാളാഞ്ചി!

എടാ നസ്രാണിക്ക്, തിന്നൊങ്കൊള്ളുന്ന എറച്ചിവര്‍ഗ്ഗമൊന്നുമില്ലേ?

ഒണ്ടേ! താറാവ്, നെയ്‌കോഴി, കാട, മുണ്ടി

നടുവത്താന്‍ അതൊന്നു തിരുത്തി.

എടാ ദേഹത്ത് എറച്ചി ഒള്ള വര്‍ഗ്ഗങ്ങള്‍!ട

ഒണ്ടേ! ആട്, പോത്ത്, കാള!

തിരുനല്‍വേലീന്ന് നടത്തി അടിച്ചോണ്ടു വരുന്ന ക്ഷയരോഗം പിടിച്ച പാണ്ടിക്കാളയാണോടാ? മൂത്തകുഞ്ഞിന്റെ ചോദ്യം?

അല്ല, നല്ല ഒന്നാം തരം, തടിപ്പിക്കാത്ത മൂരിക്കുട്ടന്റെ എറച്ചി!

തടിപ്പിക്കാത്ത കാളക്കുട്ടിയോ? മൂത്തകുഞ്ഞ് പൊട്ടിച്ചിരിച്ചു. പ്രഹസനം ചൊരിഞ്ഞു:

എടാ, അതു ഞങ്ങടെ ബൈബിളി പറേന്നതാ! മുടിയനായ പുത്രന്റെ കഥേല്! ഷാപ്പില് അത്തരം എറച്ചി കിട്ടണോങ്കി നീ ഒരു ജന്മം കൂടി ജനിക്കണം!

അപ്പോള്‍ ഇളമീല്‍ സംസാരത്തിന് തട ഇട്ടു:

സുകുമാരാ, താനൊരു കാര്യം ചെയ്യ്! ഒരു മൂരി, ഒരാട്, ഒരു താറാവ്, താനിത്രേം ഇപ്പോ കൊണ്ടുവാ!

നടുവത്താന്‍ ചോദിച്ചു?

തൊടാന്‍ എന്തോണ്ടെടോ?

കല്ല്യാണി ഇട്ട ഒന്നാംതരം കണ്ണിമാങ്ങാ അച്ചാറൊണ്ട്.

എന്നാ, അതും കൊണ്ടുവാ, ഇച്ചിരെ!

അല്‍പ്പസമയത്തിനുള്ളില്‍, സുകുമാരന്‍ വന്നു. ആവി പറക്കുന്ന ഒലത്തും, കറികളുമായി,. കൂടെ പുളിയും എരിവുമുള്ള, തൊടാന്‍-കണ്ണിമാങ്ങാ അച്ചാറും, കപ്പപ്പുഴുക്കുമായി!

സുകുമാരന്‍ മുഖവുര ഉണര്‍ത്തിച്ചു:

കുമരകം പാടത്തെ, നെല്ലു തിന്ന് നെയ് മുറ്റിയ താറാവാ!

ആരാടോ, അതു കറിവെച്ചത്? ഇളമീല്‍ ചോദിച്ചു.

കല്ല്യാണി!

ഞാനപ്പഴേ ഓര്‍ത്തു:

അവടെ കറിയായിരിക്കുമെന്ന്!

കല്ല്യാണീടെ കറീടെ രുചി അതൊന്നു വേറെയാ! മൂത്തകുഞ്ഞ് പിന്താങ്ങി.

മൂവരും കുശാലായി കുടിച്ചു. അന്തിക്കള്ളിന്റെ ലഹരി അവരുടെ മസ്തിഷ്ക്കത്തില്‍ വീണ വായിച്ചു. അവര്‍ പാടി, ഉള്ളു തുറന്നു പാടി, പാറ ഉരസ്സുന്ന സ്വരത്തില്‍! പകലദ്ധ്വാനത്തിന്റെ വ്യാകുലതകളെ അവര്‍ കാറ്റില്‍ പറത്തി.

അന്നൊരിക്കല്‍, മത്തായി തനിയെ ഷാപ്പില്‍ എത്തി. നാരായണനും, സുകുമാരനും അന്തിച്ചു നിന്നു. അവര്‍ ചിന്തിച്ചു:

എന്തുപറ്റി നടുവത്താനും, ഇളമീലിനും!

വല്ല അപകടോം പിണഞ്ഞോ!... പാറപൊട്ടീരിനിടെ.

അവര്‍ ചിന്തിച്ചു നില്‍ക്കെ മത്തായി, ഉണര്‍വ്വോടെ ഓഡര്‍ കൊടുത്തു:

മൂന്നുകോപ്പ അന്തി!

നാരായണന്റെ, വെപ്രാളം മുഖത്തു നിന്നു വായിച്ചറിഞ്ഞ മത്തായി, ലാഘവമായി പറഞ്ഞു: ചാക്കോ, മലബാറിലേക്ക് കുടിയേറി, ലൂക്കാ, മൂന്നാറ്റി,അടിമാലിക്കും! പക്ഷേ, ഞങ്ങളു പിരിയുമ്പം, ഒരൊടമ്പടി ഒണ്ടാരുന്നു. ആരെവിടെ പോയാലും, മറ്റു സഹോദരരുടെ, പങ്കൂടെ കുടിക്ക്വാന്ന്!

മത്തായിയുടെ മുമ്പില്‍ പതിവ് മൂന്നു കോപ്പ എത്തി, മൂന്നു കറീം! അയാള്‍ സാവധാനം കുടിച്ചു. മൂന്നു കോപ്പേം തീര്‍ന്നപ്പോള്‍, ഇരുന്ന ബഞ്ചില്‍ തന്നെ കിടന്നുറങ്ങി, വെളുപ്പാന്‍ കാലം വരെ.

പിന്നീട് കുറേ നാളേക്ക് മത്തായിയെ കണ്ടതേയില്ല. രണ്ടാഴ്ച കടന്നുപോയി. എവിടെ പോയി? നാരായണനും, സുകുമാരനും, ഗാഢമായി ചിന്തിച്ചു! എവിടേക്കെങ്കിലും, മൂത്തകുഞ്ഞും കുടിയേറിയോ?

അങ്ങനെ ഇരിക്കെ ഒരു സന്ധ്യയ്ക്ക്, മത്തായി ഉന്മേഷവാനായി വന്നു. നാരായണനും, സുകുമാരനും, ജിജ്ഞാസയായി! എവിടെ പോയിരുന്നു, മൂത്തകുഞ്ഞ് ഇത്രനാളും?

നാരായണന്‍ അതു ചോദിക്കാന്‍, നാക്കു പൊക്കവേ മത്തായി ഓഡറിട്ടു:

രണ്ടു കോപ്പ!

നാരായണനും, സുകുമാരനും അന്തിച്ചു നിന്നു. കുടിയേറി പോയവരിലാരെങ്കിലും, ഇഹലോകവാസം വെടിഞ്ഞോ!

അവരങ്ങനെ ദുഃഖിച്ചിരിക്കവേ, മത്തായി സുസ്‌മേരവദനനായി മൊഴിഞ്ഞു:

ഞാന്‍ രക്ഷിക്കപ്പെട്ടു! വീണ്ടും ജനിച്ചു! ഞാന്‍ കുടി നിര്‍ത്തി, അതു വരുത്തിവെക്കുന്ന വിനകള്‍! ഈ കഴിഞ്ഞ രണ്ടാഴ്ച ഞാനൊരു ധ്യാനത്തിനു പോയി. ധ്യാനപ്രസംഗങ്ങള്‍ എന്റെ മനമിളക്കി. ഞാനന്നു ശപഥം ചെയ്തു. ഇനി മദ്യപാനം, മേലിലില്ല!

അപ്പോപ്പിന്നെ ആര്‍ക്കാ, ഈ രണ്ടുകോപ്പ!

നാരായണന്‍ വിസ്മയപൂര്‍വ്വം ചോദിച്ചു.

മൂത്തകുഞ്ഞ് സ്വരം താഴ്ത്തി സഗൗരവം പറഞ്ഞു:

എടാ മണ്ടാ, ഞാന്‍ കുടി നിര്‍ത്തീന്നു കരുതി, എന്റെ സഹോദരന്മാര്‍ക്കു കൊടുത്ത വാക്ക് തെറ്റിക്കാനാകുമോ! മത്തായിക്ക്, വാക്കുമാറ്റി ശീലമില്ല!

മൂത്തകള്ളില്‍ കുടിച്ചു മരിച്ചു കൊണ്ടിരിക്കുന്ന വണ്ടത്താന്‍മാരേപ്പോലെ, നാരായണനും, സുകുമാരനും ചിരിച്ചു മരിച്ചു!!!

Credits to joychenputhukulam.com

Read more

വയ്യാവേലി

ഞാന്‍ രണ്ടാഴ്ചത്തേക്ക് നാട്ടില്‍ പോകാന്‍ തീരുമാനിച്ചു. പെങ്ങള്‍ക്ക് ഒരു കല്യാണാലോചന. പെട്ടെന്നു വന്നതാണ്. ചെറുക്കന്‍ കുവൈറ്റില്‍. കുവൈറ്റില്‍ ദിനാറിന് നൂറ്റിപ്പത്തു രൂപയാണെന്ന് കേട്ടു. എന്നിട്ടും സ്ത്രീധനം അഞ്ചരലക്ഷം രൂപാ വേണമെന്ന് ചെറുക്കന്റെ വീട്ടുകാര്‍ക്കു നിര്‍ബന്ധം.

പെണ്ണ് എം.എസ്.സി. ഫസ്റ്റ് ക്ലാസ്സില്‍ പാസ്സായതാണ്. ചെറുക്കന്‍ കുവൈറ്റിലായതുകൊണ്ട് നാട്ടില്‍ അവള്‍ പഠിച്ച കോളേജില്‍ കിട്ടിയ ജോലി പോലും ഉപേക്ഷിച്ചു കല്യാണത്തിന് തയ്യാറെടുക്കുകയാണ്.

അമേരിക്കന്‍ ഡോളറിന് നാട്ടില്‍ മുപ്പത്തിരണ്ടു രൂപാ നിരക്കില്‍ അഞ്ചു ലക്ഷത്തിനും കല്യാണച്ചെലവിനും വേണ്ട ഡോളര്‍ പെട്ടെന്നുണ്ടാക്കി ഞാന്‍ പെട്ടി കെട്ടി തയ്യാറാക്കി.

അപ്പോഴാണ് ഉറ്റ സുഹൃത്ത് ഗീവര്‍ഗീസ് എന്നെ ഫോണില്‍ വിളിച്ചു പറയുന്നത്:

“കുഞ്ഞുമോനേ, എനിക്കൊരുപകാരം ചെയ്യണം. എന്റെ പേരന്റ്‌സിന് ഇവിടത്തെ തണുപ്പു സഹിക്കാതെ വരുന്നു. പോരെങ്കില്‍ അച്ചായനു വാതവുമാണ്. അമ്മച്ചിക്ക് വല്ലപ്പോഴും ആസ്ത്മയും ഉണ്ട്. അതുകൊണ്ട് രണ്ടുപേര്‍ക്കും നാട്ടില്‍ തിരിച്ചുപോകണമെന്നു പറയുന്നു. കുഞ്ഞുമോന്റെ കൂട്ടത്തില്‍ അവരെക്കൂടെ നാട്ടിലേക്ക് വിടാമെന്നു കരുതുകയാണ്. കുഞ്ഞുമോന്റെ അതേ ഫ്‌ളൈറ്റില്‍ തന്നെ ടിക്കറ്റ് ഓക്കെ ആക്കി വച്ചിരിക്കുകയാണ്.”

ആരോടും പറയാതെ പെട്ടെന്നു നാട്ടില്‍ പോയി വരാനിരുന്നതാണ്. എങ്ങനറിഞ്ഞു ഗീവര്‍ഗീസ് ഈ വിവരം? നാരീവിനിമയം നടത്തിയിരിക്കണം. എന്നു പറഞ്ഞാല്‍ എന്റെ ഭാര്യ ഗീവര്‍ഗീസിന്റെ ഭാര്യയോട് പറഞ്ഞിരിക്കണം. ഞങ്ങള്‍ക്കും ഗീവര്‍ഗീസിന്റെ കുടുംബത്തിനും തമ്മില്‍ വലിയ അടുപ്പമാണ്. ഒന്നാമത് ഞാനും ഗീവര്‍ഗീസും ഒരേ നാട്ടുകാര്‍. രണ്ടാമത് എന്റെ ഭാര്യയും ഗീവര്‍ഗീസിന്റെ ഭാര്യയും ഒരേ ഹോസ്പിറ്റലിലെ നേഴ്‌സുമാര്‍.

എനിക്ക് ഗീവര്‍ഗീസിനോട് നോ, എന്ന് പറയാനായില്ല. അമേരിക്ക കാണാന്‍ വന്ന പേരന്റ്‌സിനെ നാട്ടിലേക്കു കൊണ്ടുപോകുന്നത് ഇത്തിരി ബുദ്ധിമുട്ടുള്ള പണിയാണ്. അന്തസ്സും അഭിമാനവും ചിലപ്പോള്‍ ചോര്‍ന്നുപോയെന്നും വരാം.

വയ്യാവേലി വന്ന് തോളില്‍ കയറിയത് കണ്ടില്ലേ! എന്തുചെയ്യാം? ഈയിടെയായി സമയം മോശമാണ്. ഈ ആഴ്ചത്തെ വാരഫലത്തില്‍ പറയുന്നത് മാനഹാനി പണനഷ്ടം എന്നൊക്കെയാണ്. ഇതുരണ്ടും ഉണ്ടാകാതെ കരുതി നടക്കണമെന്നാണ് ജോത്സ്യന്റെ ഉപദേശം. എത്ര കരുതിയാലും ചിലപ്പോള്‍ ചിലതൊക്കെവന്നു കുറിക്കു കൊള്ളും.

അങ്ങനെ ഞാനും ഗീവര്‍ഗീസിന്റെ പേരന്റ്‌സും കെന്നഡി എയര്‍പോര്‍ട്ടില്‍ നിന്ന് ബോംബംയ്ക്കുള്ള എയര്‍ ഇന്ത്യയില്‍ യാത്രയായി. ഗീവര്‍ഗീസിന്റെ ഫാദര്‍ (ഞാന്‍ ചേട്ടന്‍ എന്നാണ് വിളിക്കുന്നത്) സൂട്ടും ടൈയും അതിനു മീതെ നീളന്‍ ജാക്കറ്റും കൈയ്യുറയും ധരിച്ചിരുന്നു. ഇതൊന്നും പോരാഞ്ഞ് തലയില്‍ ഒരു നേര്യത് വട്ടം കെട്ടിയിട്ടുണ്ടായിരുന്നു. കക്ഷി നാട്ടില്‍ നിന്നു വന്നപ്പോഴേ തോളില്‍ ചുറ്റിയിട്ടുകൊണ്ടുവന്ന നേര്യതാണ്. വെള്ള വോയിലില്‍ കറുത്ത ചുട്ടിക്കരയുള്ള നേര്യത്! ഷര്‍ട്ട് കൈനീട്ടി, കഫ് റോള്‍ഡ് ഗോള്‍ഡ് ബട്ടണ്‍ കൊണ്ടു കുത്തി, വെള്ള ഒറ്റമുണ്ട് ഉടുത്ത്, നേര്യത് തോളില്‍ പാമ്പിനേപ്പോലെ വളച്ചുചുറ്റി, നരച്ച താടി മീശ വളര്‍ത്തി അരികു കത്രിച്ച്, വള്ളിച്ചെരുപ്പുമിട്ട രൂപത്തിലാണ് പുള്ളിക്കാരന്‍ അമേരിക്കയില്‍ എത്തിയത്.

ഗീവര്‍ഗീസിന്റെ മദറാകട്ടെ (ചേട്ടത്തി) അണിഞ്ഞു വന്ന മുണ്ടും ചട്ടയും കസവുനേര്യതും മാറ്റി വൂളന്‍ പാന്റ്‌സും സൈ്വറ്ററും, ജാക്കറ്റുമാക്കി. തലയില്‍ കമ്പിളിതൊപ്പിയും കൈകളില്‍ കമ്പിളി ഉറയും ധരിച്ചിരുന്നു.

എനിക്ക് അവരെ കുറ്റം പറയാന്‍ കഴിഞ്ഞില്ല. ന്യൂയോര്‍ക്കില്‍ ഇക്കൊല്ലം മുടിഞ്ഞ തണുപ്പാണ്. പെരുവിരല്‍ മുതല്‍ തലനാരു വരെ അരിച്ചുകേറുന്ന മരവിപ്പേറ്റാല്‍, വാതം മുതല്‍ ആത്സ്മ വരെ ഏത് ആരോഗ്യവാനും ഉണ്ടാകും.

എയര്‍ ഇന്ത്യയുടെ പടുകൂറ്റന്‍ ജറ്റ് മേഘക്കെട്ടുകളിലേക്ക് പറന്നുയര്‍ന്നു. ഞങ്ങള്‍ക്ക് ഏതാണ്ട് മദ്ധ്യഭാഗത്തുള്ള സൈഡ് സീറ്റാണ് കിട്ടിയത്. ചേട്ടന് സൈഡില്‍ ഇരുന്ന് സീനറി കാണണെന്ന് ആഗ്രഹം പ്രകടിപ്പിച്ചതുകൊണ്ട് അറ്റത്തു തന്നെ ഇരുത്തി. നടുക്ക് ചേട്ടത്തി, ഇങ്ങേയറ്റം ഞാന്‍. പ്ലെയിന്‍ പറന്നുയര്‍ന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ചേട്ടന്‍ തലയിലെ കെട്ടഴിക്കുകയോ ജാക്കറ്റ് ഊരിമാറ്റുകയോ, ചേട്ടത്തി കമ്പിളി തൊപ്പിയും കൈയ്യുറയും എടുത്തു മാറ്റുകയോ ചെയ്തില്ല. പ്ലെയിന്‍ എയര്‍ കണ്ടീഷന്‍ ചെയ്തതാണെന്ന വിവരം അവരോട് ഒന്ന് പറഞ്ഞാലോ? അവരെ അപ്‌സറ്റ് ആക്കണ്ട എന്നു കരുതി സംയമനം പാലിച്ചു.

അറ്റത്തിരുന്ന ചേട്ടന്‍ താഴേക്കു നോക്കി അത്ഭുതം വിടന്ന കണ്ണുകളുമായി എന്നോട് ഓതി: “എങ്കിലും കുഞ്ഞുമോനേ, താഴേക്ക് ഒന്നു നോക്ക്, ഈ ലോകം എത്ര ചെറുതാണ്.”

ഞാന്‍ ഉത്തരത്തിനു പകരമായി ചിരിച്ചു.

ഞാന്‍ ഓര്‍ക്കുകയായിരുന്നു. ഈ ലോകമെത്ര ചെറുതാണെന്നുള്ള കാര്യം കഴിഞ്ഞ പതിനെട്ടു വര്‍ഷമായി അമേരിക്കയില്‍ ജീവിക്കുന്ന ഞാന്‍ നിത്യമായി കാണുന്നതാണ്. അവിടെയുള്ള ഓരോരോ മനുഷ്യരുടെയും പ്രവര്‍ത്തനം കണ്ടാല്‍ ലോകം ചെറുതാണെന്നു തന്നെയല്ല, പുല്ലാണെന്നു പോലും തോന്നിപ്പോകാറുണ്ട്.

പ്ലെയിന്‍ അറ്റ്‌ലാന്റിക്കിന്റെ മദ്ധ്യത്തില്‍ അല്പാല്പം കാറ്റില്‍ ഉലഞ്ഞു. സീറ്റ്ബല്‍ട്ട് ഇടാന്‍ നിര്‍ദ്ദേശം വന്നു. കാറ്റിലുലഞ്ഞ പ്ലെയിനിന്റെ ആട്ടത്തില്‍ മദ്ധ്യത്തിലിരുന്ന ചേട്ടത്തി രണ്ടുകൈകൊണ്ടും എന്റെ കൈകളില്‍ ബലമായി അമര്‍ത്തിപ്പിടിച്ചു. എന്നിട്ടു മൊഴിഞ്ഞു: “മനം പുരട്ടുന്നു”.

അവരുടെ കൈ തട്ടിമാറ്റി, സീറ്റിന്റെ മുമ്പിലുള്ള പ്ലാസ്റ്റിക്ക് കൂട് അവര്‍ക്ക് വേണ്ടിവായുടെ മുമ്പില്‍ പിടിക്കാന്‍ ശ്രമിക്കവേ ചേട്ടത്തി എന്റെ മുഖത്തേക്കും, മടിയിലേക്കുമായി ഒരൊറ്റ തട്ട്! ദഹിച്ചതും, ദഹിക്കാത്തതുമായ ഇന്ത്യന്‍ വിഭവങ്ങള്‍; കറിയും ചോറും.

ഈ ലോകം ചെറുതുമല്ല, പുല്ലുമല്ല, പുല്ലുമല്ല, ഭയങ്കരമായ ഒന്നാണെന്ന് എനിക്കു തോന്നി. സംയമനത്തിന്റെ പടവുകള്‍ സാവാധാനം ഞാന്‍ ചവുട്ടിക്കയറി. അപ്പോഴേക്കും ഭാഗ്യത്തിന്, കാറ്റിലുള്ള ഉലച്ചില്‍ നിന്നു. സീറ്റ് ബല്‍ട്ട് അഴിച്ച് ഞാന്‍ ചേട്ടത്തിയേയും കൂട്ടി ടോയ്‌ലറ്റിലേക്കു പോയി. അവരെ കഴുകി വൃത്തിയാക്കാന്‍ സഹായിച്ചു. പിന്നീട് ഞാന്‍ എന്നേയും കഴുകി. വീണ്ടും പൂര്‍വ്വസ്ഥാനത്തേക്ക് സീറ്റില്‍ വന്നിരുന്നു.

പീന്നീട് ചേട്ടത്തി ഭക്ഷണം പോലും കഴിയ്ക്കാന്‍ തയ്യാറായില്ല. കഴിക്കാതെ ഇരിക്കട്ടെ എന്നു ഞാനും കരുതി. കഴിച്ചാല്‍ ഇനിയും ഛര്‍ദ്ദിക്കും. അതിനുശേഷം ചേട്ടത്തി തളര്‍ന്ന് എന്റെ തോളിലേക്ക് വീണ് കൂര്‍ക്കം വലിച്ച് ഒരൊറ്റ ഉറക്കം; ബോംബേവരെ നിര്‍ദ്ദയനായ ചേട്ടന്‍ അതു കണ്ടിട്ടും കണ്ടില്ലെന്നു നടിച്ച് താഴേക്കു കണ്ണും നട്ട് സീനറി കണ്ടുകൊണ്ടിരുന്നു. എന്റെ മനസ്സില്‍ ഭയങ്കരമായ തെറികള്‍ തോന്നി. ശബ്ദമില്ലാത്ത ഭാഷയില്‍ ഞാന്‍ ഉരുവിട്ടുകൊണ്ട് ഒരുവിധം ബോംബെ വരെ എത്തി.

ഇനി കസ്റ്റംസ് കടക്കണം. ചേട്ടന്റെയും ചെട്ടത്തിയുടെയും പെട്ടിയില്‍ ഒന്നുമില്ലെന്നാണ് പറഞ്ഞത്. ധൃതിയില്‍ നാട്ടില്‍ പോകുന്ന എന്റെ പെട്ടിയിലും ഒന്നുമില്ലായിരുന്നു. ഞങ്ങള്‍ ഗ്രീന്‍ ചാനലിലൂടെ കടക്കാന്‍ ശ്രമിച്ചു. എന്നിട്ടും ഒരാഫീസര്‍ക്കു നൂറു യു.എസ്.ഡോളര്‍ വേണം. ഗ്രീന്‍ ചാനലുപോലുമില്ലാതെ അദ്ദേഹം ഞങ്ങളെ കടത്താമെന്നായി. ഞാന്‍ സമ്മതിച്ചു.

ഗ്രീന്‍ ചാനല്‍ കടക്കുമ്പോള്‍ ചേട്ടത്തിയുടെ ദേഹപരിശോധനയില്‍ “കീ, കീ” എന്നൊരു ശബ്ദമുണ്ടായി. ചേട്ടത്തിയെ പ്രൈവറ്റ് റൂമില്‍ കൊണ്ടുപോയി. വസ്ത്രാക്ഷേപം നടത്തണമെന്നായി. പരിശോധനക്കാരി വനിതാപോലീസ്. ചേട്ടത്തിക്കു കാര്യം മനസ്സിലായി. ചേട്ടത്തി ചിരിച്ചു. “എന്റെ പൊന്നേ, അത് സ്വര്‍ണ്ണവും വെള്ളിയുമൊന്നുമല്ല, ന്യൂയോര്‍ക്കില്‍ നിന്നും വര്‍ഗീസ് കുട്ടിയുടെ ഭാര്യ വാങ്ങിച്ചു കൊടുത്ത റൗണ്ടില്‍ കമ്പി കെട്ടിയ ബ്രായാണ്. ഒരു ഭംഗിക്ക് അതൊന്നു ധരിച്ചെന്നേയുള്ളൂ.”

ഏതായാലും വനിതാപോലീസ് അടങ്ങി. എങ്കിലും അരിശം മൂത്ത് കസ്റ്റംസ് ഓഫീസര്‍ പെട്ടി മൂന്നും അഴിച്ചു പരിശോധിച്ചു. പൊടുന്നനവേ, ചേട്ടന്റെ പെട്ടിയില്‍ നിന്ന് മൂര്‍ച്ചയുള്ള ഒരു വെട്ടുകത്തി ഓഫീസര്‍ കണ്ടെടുത്തു. ഓഫീസറുടെ കണ്ണകള്‍ ചുവന്നു. വെട്ടുകത്തി സഹിതം ചേട്ടന്റെ കൈ പിടിച്ച് ഓഫീസര്‍ അകത്തെ മുറിയിലേക്കു പാഞ്ഞു. കാര്യമെന്തെന്നറിയാതെ ഞാന്‍ അന്തംവിട്ടു നിന്നു.

ഇരുപതു മിനിട്ടിനു ശേഷം, തളര്‍ന്ന മുഖമുള്ള ചേട്ടനെയും പിടിച്ച് വെട്ടുകത്തിയുമായി ഓഫീസര്‍ തിരികെ വന്നു. എന്നിട്ടു സഹതാപപൂര്‍വ്വം മൊഴിഞ്ഞു: “സോറി ഇനിയും പെട്ടികള്‍ എല്ലാം അടച്ചോളൂ” ഓഫീസര്‍ വെട്ടുകത്തി എന്റെ കൈയ്യില്‍ തന്നിട്ടു പറഞ്ഞു: “ഈ മനുഷ്യനെപ്പറ്റി ഒരു സംശയമുണ്ടായി. താടിയും, തലയില്‍ കെട്ടുമുള്ള ഇതേ രീതിയിലുള്ള ഒരു സിക്ക് ഭീകരന് ഉണ്ട്. കഴിഞ്ഞ എയര്‍ ഇന്ത്യാ സംഭവത്തില്‍പ്പെട്ട ആള്‍. വെട്ടുകത്തി കൂടി കണ്ടപ്പോള്‍ സംശയം വര്‍ദ്ധിച്ചു. ചോദ്യം ചെയ്യാന്‍ അകത്തേക്ക് എടുത്തതാ.”

ചേട്ടന്‍ വിയര്‍ക്കുകയായിരുന്നു. ഓഫീസര്‍ മാറിക്കഴിഞ്ഞപ്പോള്‍, ഭയം കുറഞ്ഞുകൊണ്ടിരുന്നപ്പോള്‍ വിറയ്ക്കുന്ന സ്വരത്തില്‍ ചേട്ടന്‍ പറഞ്ഞു: “എന്റെ പൊന്നുമോനേ, നാട്ടില്‍ മാടിന്റെ എല്ലുവെട്ടാന്‍ പറ്റിയ കത്തിയാണല്ലോ എന്നോര്‍ത്താ ഇതു പെട്ടിക്കകത്തു വച്ചത്. എന്നിട്ടവരെന്നെ അകത്തുകൊണ്ടുപോയി ചോദ്യം ചെയ്തപ്പോള്‍, പഞ്ചാബിയൊണ്ടോ ഹിന്ദിയൊണ്ടോ ഇംഗ്ലീഷൊണ്ടോ എനിക്കറിയാവൂ; പറഞ്ഞു മനസ്സിലാക്കാനും പറഞ്ഞു പഠിപ്പിക്കാനും. അവര്‍ പാസ്‌പോര്‍ട്ടാണ് ചോദിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. അതിനിടെ ഒരു പോലീസുകാരന്‍ എന്റെ പള്ളക്കൊരു ചവിട്ട്. എന്നിട്ട് സിംഗാണോന്ന് ഒരു ചോദ്യം. അപ്പോള്‍ ഞാന്‍ വേദന കൊണ്ട് ഉറക്കെ പറഞ്ഞുപോയി! നോ സിക്ക്, നോ ഹിന്ദി, മലയാളി. ഇതിനിടെ മറ്റൊരു പോലീസ് എന്റെ പോക്കറ്റില്‍ നിന്ന് പാസ്‌പോര്‍ട്ട് തപ്പിയെടുത്ത് പരിശോധിച്ചു. അപ്പോഴാണ് അവര്‍ക്ക് ആശ്വാസം വന്ന് എന്നെ തിരികെ വിട്ടത്.

അരിശം കൊണ്ടു ഞാന്‍ വിറച്ചു. ഗീവര്‍ഗീസ് എങ്ങാനും ഇതറിഞ്ഞാല്‍ ഞാന്‍ എന്തു സമാധാനം പറയും? ഇനിയും ഇത് ഇവിടെ പരാതിപ്പെടാമെന്നു കരുതിയാല്‍, നിയമത്തിന് വാലും തലയുമില്ലാത്ത ഈ രാജ്യത്ത് രക്ഷപ്പെടുകയില്ല. ഞാന്‍ അരിശം കടിച്ചമര്‍ത്തി.

Credits to joychenputhukulam.com

Read more

അവാര്‍ഡ് ദാനവും ആനുവല്‍ ഡിന്നറും

.....സമാജത്തിന്റെ സെക്രട്ടറിയുടെ കോള്‍!
പൊന്നച്ചന്, സമാജത്തിന്റെ സില്‍വര്‍ ജ്യൂബിലിയോടനുബന്ധിച്ച്, വിശിഷ്ട സാമൂഹ്യസേവനത്തിന് അവാര്‍ഡ് നല്‍കാന്‍ ഞങ്ങളുടെ അവാര്‍ഡ് ജൂറി തീരുമാനിച്ചിരിക്കുന്നു!
എനിക്കോ? പൊന്നച്ചന്‍ വാ പൊളിച്ചുപോയി. ഇതുവരെ ഒരു സാമൂഹ്യസേവനവും ചെയ്തതായി പൊന്നച്ചനോര്‍മ്മയില്ല. സാമൂഹ്യദ്രോഹമല്ലാതെ! എന്നു പറഞ്ഞാല്‍ ഗവണ്‍മെന്റ് ടാക്‌സ് വെട്ടിപ്പ്, ആരും ഗൗനിക്കാതെ കിടന്ന പ്രവാസി. ഞാന്‍ ടാക്‌സി ഡ്രൈവറായി തുടങ്ങി, പിശുക്കി ജീവിച്ചു. രജിസ്‌ട്രേഡ് നഴ്‌സായി സൂസമ്മയുടെ കാശും, എന്റെ ചില്ലറയുമിട്ട് പിന്നെ ചെറിയ മോര്‍ട്ട് ഗേജും അടച്ച് ഒരു പൊളിഞ്ഞ വീട് വാങ്ങി. മര്യാദക്കാരന്‍ ഒരു മെക്‌സിക്കനേം കൂട്ടി സ്വന്തമായി വീട് പരിഷ്കരിച്ച് വാടകയ്ക്ക് കൊടുത്തപ്പോള്‍ ഒരന്തസ്സു തോന്നി. അദ്ധ്വാനത്തിന്റെ ഫലം! ഒരു ലാന്‍ഡ് ലോര്‍ഡ്! ആ പദവി എനിക്കിഷ്ടപ്പെട്ടു.

അപ്പോള്‍ ഡ്രൈവര്‍ യൂണിഫോം അഴിച്ചുവെച്ചു. അല്ലെങ്കിലും ആരാന്റെ പുള്ളിന്റെ പൂട പറിച്ചിട്ടെന്നുകാര്യം! കഷ്ടപ്പെട്ട്, വിയര്‍ത്തൊലിച്ച് സിറ്റി മുഴുവനോടണം. കിട്ടുന്നത് തുച്ഛശമ്പളം! കള്ളക്കടത്തുകാരന്റേയോ, കഞ്ചാവുകാരന്റെയോ കൂടെയൊള്ള ഓട്ടം. ജീവന്‍ പണയം വെച്ച്! എപ്പഴാ കത്തിയോ, ഉണ്ടയോ നെഞ്ചത്ത് കയറുന്നതെന്ന് പറയാമ്പറ്റത്തില്ല!

വാടക വളര്‍ന്നു, എങ്ങും തൊടാതെ അതു മറ്റൊരു പൊളിഞ്ഞ വീടേ ഇന്‍വെസ്റ്റ് ചെയ്തു. ഇന്‍വെസ്റ്റ്‌മെന്റ് വളര്‍ന്നു. നഗരത്തില്‍ പത്തു വീട്! എന്നാല്‍ മറ്റൊന്നുകൂടി വളര്‍ന്നു. പിശുക്ക്! ഒണ്ടാക്കിയ കാശ് കണ്ടോണ്ടിരിക്കുന്നത് ഒരു പ്രത്യേക സുഖം! എന്നും ബാങ്ക് ബാലന്‍സ് നോക്കി സായൂജ്യമടഞ്ഞു.

അപ്പഴാ, ഈ പ്രലോഭനം! എന്റെ ഭാര്യ സൂസമ്മയ്‌ക്കെപ്പഴും പരാതിയാ! നല്ല സാരിയുണ്ടോ, മാലയുണ്ടോ. അവള്‍ക്കാഡംബരമായി കഴിയണം. ഡയമണ്ട് പതിച്ച നെക്‌ളേസ് വേണം, വൈര്യക്കല്ല് പതിച്ച കമ്മലിടണം, വിലകൂടിയ കാഞ്ചീപുരം സാരി ഉടുക്കണം. ഉപ്പൂറ്റി പൊങ്ങിയ ചെരുപ്പിട്ട് കുതിരയെപ്പോലെ നടക്കണം.!

ഞാന്‍ ചോദിച്ചു: ഇതൊക്കെ ആരെ കാണിക്കാനാണ്? പത്തു കാശുണ്ടേ ആരുടേം മുമ്പി തലയുയര്‍ത്തി നടക്കാം.

അവള്‍ ഇടഞ്ഞു. ഇതൊക്കെ പോട്ടെ. പത്തു വീട് വാടകയ്ക്ക് കൊടുക്കുന്ന നമുക്കൊരു വൃത്തീം മെനേം ഉള്ള വീടൊണ്ടോ? കാറിന്റെ കാര്യം പറഞ്ഞാല്‍ അതില്‍ക്കഷ്ടം.! നാലു പേര് കൂടുന്നിടത്ത് കാണിക്കാമ്പറ്റാത്തത്. എണ്‍പത്തിനാലിലെ ഫോര്‍ഡ്! സ്റ്റാര്‍ട്ട് ആയാല്‍ കുറെ നേരം ഞെരങ്ങി ഓടും. അല്ലേ തള്ളി സ്റ്റാര്‍ട്ടാക്കണം. പണം എന്‍ജോയ് ചെയ്യാനുള്ളതാണ്!

ഞങ്ങള്‍ക്ക് ആകെ ഒരു മകളേ ഉള്ളൂ. അവളൊരു പേര്‍ട്ടറിക്കാരന്റെ പൊറകേ പോയി. അതും എന്റെ കൊഴപ്പമെന്നാ അവളുടെ പരാതി. നാട്ടീന്ന് ഒരു മലയാളി ചെറുക്കനെ, അവടാങ്ങളേടെ നാത്തൂന്റെ മോനെ ആലോചിച്ചോണ്ടു വന്നതാ. ഒരെഎംബിഎക്കാരനെ. അവന് എന്റെ സ്വത്തിന്റെ മുക്കാലും കൊടുക്കണംപോലും! പോയി തൊലയാന്‍ പറഞ്ഞു!

എനിക്കാകെ ചിന്താക്കുഴപ്പം. ഞാന്‍ സെക്രട്ടറിയോട് ചോദിച്ചു:
എന്നെത്തന്നെയാണോ ഉദ്ദേശിക്കുന്നത്?
പിന്നെയല്ലാതെയാരാ പൊന്നച്ചന്‍ ചേട്ടാ.
സംബോധന ഒന്നു മാറ്റിയിരിക്കുന്നു. ബഹുമാനം തന്ന് "ചേട്ടാന്നന്ന്.
ആകെ ഒരു കണ്‍ഫ്യൂഷന്‍. എനിക്കെന്നാ അതിനര്‍ഹത!
ഹാ, ചേട്ടനെങ്ങനാ ചേട്ടന്റെ മഹിമ അറീന്നെ. അതു തീരുമാനിക്കുന്നത് കമ്യൂണിറ്റിയാ, ആരൊണ്ട് നമ്മുടെ കമ്യൂണിറ്റീ പത്തു വാട് വാടകയ്ക്ക് കൊടുക്കുന്നവര്‍? അതിപ്പരം എന്തു സാമൂഹ്യസേവനം!...സെക്രട്ടറി കുടഞ്ഞിട്ടൊന്നു ചിരിച്ചു. പെട്ടെന്ന് ചിരി നിര്‍ത്തി സ്വരം താഴ്ത്തി ട്യൂണൊന്നു മാറ്റി.
പക്ഷെ.....! സെക്രട്ടറി അര്‍ത്ഥവിരാമത്തില്‍ നിര്‍ത്തി.
എന്തു പക്ഷെ?
ചേട്ടാ, ഇതൊക്കെ സംഘടിപ്പിക്കാന്‍ അല്‍പ്പ ചിലവൊണ്ട്. ചേട്ടനെന്തേലും സഹായിച്ചാല്‍....!
എത്ര?
അയ്യായിരം ഡോളര്‍. ചെറിയ സഹായം. സമാജത്തിനൊരു സെന്ററുവേണ്ടേ? എന്നും സിറ്റീടെ ഈ വാടക കെട്ടടത്തി കഴിഞ്ഞാ മതിയോ? നോക്ക്, മറ്റു കമ്യൂണിറ്റിക്കാരെ, ഈവന്‍, തമിഴര്‍ക്കുവരെ കമ്യൂണിറ്റി സെന്ററുണ്ട്. നമുക്ക് എന്തോ കുന്തമാ ഉള്ളത്? കുറെ പൊങ്ങച്ചം! സെക്രട്ടറി പുച്ഛിച്ച് ചിരിച്ചു.
പൊന്നച്ചന്‍ ഓര്‍ത്തു: ങും! വാടക സെന്ററി കെട്ടന്നടിയാ! അപ്പോ പിന്നെ സ്വന്തം ഒണ്ടാക്കായാ കത്തിക്കുത്തായിരിക്കും. സെന്ററു പണി നടന്നാ കൊള്ളാം! ഈ കമ്യൂണിറ്റി സെന്ററിന്റെ കാര്യം പറയാന്‍തൊടങ്ങീട്ടെത്ര നാളായി. എല്ലാ ആണ്ടിലും പിരിവ്! എവിടെ അതിന്റെ കണക്ക്? ആരോട് ചോദിക്കാന്‍? ചോദിച്ചാ മറുചോദ്യം: താന്‍ ആയുഷ്കാല മെമ്പറാണോ? ഉത്തരംമുട്ടിക്കുന്ന ചോദ്യം!
എന്താ ചേട്ടനൊന്നും മിണ്ടാത്തെ!
അയ്യായിരമോ, അത്രേം വലിയ തുക?
ചേട്ടനൊരു പൂട പൊഴിഞ്ഞതിനു തുല്യം!
ന്നാലും, സൂസമ്മോടൊന്നു ചോദിക്കാതെ...?
അതു മതി. ചേച്ചി മഹാമനസ്കയാ.
പെട്ടെന്ന് ഉത്തരം കിട്ടാതെ വന്നപ്പം പറഞ്ഞുപോയതാണ്. "ചെന്നായുടെ വായി അകപ്പെട്ട കൊക്കിന്റെ തല' എന്ന കഥപോലെയായി!

അവാര്‍ഡും, സംഭാവനയും മനസ്സികെടന്നു മഥിച്ചു. അപ്പോ ഒരു ഭൂതോദയം! അല്ല, ഇത്രേം സമ്പാദിച്ചു കൂട്ടീട്ടും സമൂഹത്തിലെന്തു വില? അതു വെല കൊടുത്തു വാങ്ങിയാ ധനോം ആയി പ്രശസ്തീം ആയി!

വെറുതെ സൂസമ്മയോടഭിപ്രായം ആരാഞ്ഞു! കേട്ട പാതി, കേള്‍ക്കാത്ത പാതി അവളുടെ കണ്ണു വിടര്‍ന്നു.
കണ്ടോ, നിങ്ങക്കു വേണ്ടത് ദൈവം തമ്പുരാന്‍ തരുന്നു. പണത്തിന്റെ കൂടെ പത്രാപോം!
അല്ല. നിന്റെ അഭിപ്രായം എന്താ?
അതു തന്നെ. പണം ഉണ്ടായാ പോര. നാലുപേരറിയണം! അയ്യായിരത്തിനു പകരം പതിനായിരം കൊടുത്താലും തരക്കേടില്ല. എന്നിട്ടു പറേണം. നിങ്ങടെ ഒരു ഫോട്ടോ സെന്ററി വെയ്ക്കാന്‍!
അതിനു സെന്ററു പണിതില്ലല്ലോ.
ഇപ്പഴേ വാടക സെന്ററി വെച്ചു തൊടങ്ങണം. അല്ലേ, സെന്ററു പണിതു കഴിയുമ്പം പുതിയ കമ്മിറ്റി, നിങ്ങളെ അടച്ചു മാറ്റും!
ശരിയാ, പതിനായിരം കൊടുത്തേക്കാം. അല്ലേ ഫോട്ടോ പരിപാടി ഏശത്തില്ല.
അവാര്‍ഡ് വാങ്ങാനും, പതിനായിരം കൊടുക്കാനും പൊന്നച്ചനുറച്ചു. വിളംബരം സെക്രട്ടറിയെ അറിയിച്ചു. അയാക്കാദ്യം വിശ്വസിക്കാനായില്ല.
നേരോ?
അതേ, സൂസമ്മയ്ക്കുമിഷ്ടം. പക്ഷെ, എന്റെ ഒരു ഫോട്ടോ സെന്ററി വെക്കണമെന്ന് അവക്ക് നിര്‍ബന്ധം.
സെക്രട്ടറി ആശയക്കുഴപ്പത്തിലായി.
എവിടെ വെക്കണമെന്നാ? ഗാന്ധിജിയുടേയും, അമേരിക്കന്‍ പ്രസിഡന്റിന്റേയുമൊപ്പമോ?
അതു വേണമെന്നില്ല. എങ്കിലും നാലാളു കാണത്തക്കവിധമൊരു പ്രധാന സ്ഥലത്ത്.
സെക്രട്ടറി ഒരാലോചനയ്ക്കുശേഷം പറഞ്ഞു:
അങ്ങനെ ഒരു കീഴ്‌വഴക്കമില്ല. എങ്കിലും ആരും തരാത്ത ഈ വന്‍തുക തരുന്നതുകൊണ്ട് അപ്രകാരം ചെയ്യാന്‍ ശ്രമിക്കാം. കമ്മിറ്റീമായിട്ട് ആലോചിക്കട്ടെ.
അതു മതി. ആറ്റികളഞ്ഞാലും അളന്നു വേണമെന്നാ പ്രമാണം!
എന്തിന്, ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ സെക്രട്ടറിയുടെ പ്രഖ്യാപനം വന്നു.
ഫോട്ടോ വെക്കും. കമ്മിറ്റി പാസാക്കി.
പൊന്നച്ചനു പകരം സൂസമ്മ തുള്ളിച്ചാടി.
ഇനിമുതല്‍ നിങ്ങള്‍ സമൂഹത്തിന്റെ നെടുംതൂണാണ്! സമ്പത്തും ഉദാരശീലോം നിങ്ങളെ ഉടയാട അണിയിക്കും. അതോടെ എന്റെ സമൂഹത്തിലുള്ള സ്ഥാനവും!
സൂസമ്മ സന്തോഷംകൊണ്ട് പൊന്നച്ചനെ വാരി പുണര്‍ന്നു.
പൊന്നച്ചന്‍ വാപൊളിച്ചു!
അതെങ്ങനെ നിന്റെ പദവി?
അപ്പോ പഴയതുപോലെ നടക്കാമ്പറ്റത്തില്ലല്ലോ. എനിക്കും നിങ്ങള്‍ക്കും കൂടിയ കാര്‍, തിളക്കമുള്ള വസ്ത്രങ്ങള്‍, പിന്നെ എനിക്ക് വൈര മാല, വജ്രമോതിരം. നിങ്ങക്ക് നവരത്‌ന മോതിരം എന്നിവ വേണം. പണം ധൂര്‍ത്തടിക്കാനുള്ള മാര്‍ഗ്ഗങ്ങളുടെ നീണ്ട പട്ടിക. പൊന്നച്ചന്‍ നെടുവീര്‍പ്പെട്ടു. പണം ഒണ്ടാക്കാന്‍ വളരെ വിഷമം. ധൂര്‍ത്തടിക്കാന്‍ ഒരു നിമിഷം!
ഇതൊക്കെ വേണോടീ എന്റെ സൂസമ്മേ?
പൊന്നമ്മ കൊഞ്ചിക്കുഴഞ്ഞു.
വേണം, വേണം. ഇനീപ്പം മാറ്റാമ്പറ്റില്ല!
അതെന്താ?
സെക്രട്ടറി എപ്പഴേ വിളിച്ച് എന്നെ അഭിനന്ദനം അറിയിച്ചു. ഇനി മാറിയാല്‍ നിങ്ങള്‍ സമൂഹത്തിന്റെ താഴേയ്ക്കിടയിലേക്ക് പതിക്കും. നാണക്കേടു കൊണ്ട് എനിക്ക് നാലുപേരുടെ മൊഖത്ത് നോക്കാന്‍ ഒക്കുമോ? ഒടുവി, നിങ്ങളുടെ കാശ് ആരും അനുഭവിക്കാതെ പൂപ്പല്‍ പിടിച്ചുപോകും.

തേനീച്ച എന്നുകരുതി കടന്നക്കൂട്ടി കയ്യിട്ടപോലായല്ലോ എന്റെ സൂസമ്മേ?പൊന്നച്ചന്‍ ഉരുകി ഒലിച്ചു.

കാലാന്തരത്തില്‍ പ്രവാസി മലയാളികള്‍ക്ക് സ്വന്തം സെന്ററുയര്‍ന്നു. അവാര്‍ഡ് ദാനം വന്നു. വിശിഷ്ട വസ്ത്രങ്ങളണിഞ്ഞ് വില കൂടിയ കാറില്‍ പൊന്നച്ചനും ഭാര്യ സൂസമ്മയും സംഭവസ്ഥലത്തെഴുന്നെള്ളി. ഒരു കേന്ദ്രമന്ത്രിയുടെ മാതിരി തിളക്കത്തില്‍! മുന്തിയ കാഞ്ചീപുരം പട്ടുടുത്ത്, വൈര നെക്‌ലേസും കമ്മലുമിട്ട്, അരമുഴം പൊക്കമുള്ള ഹൈഹീല്‍ഡില്‍, കുതിരയെപ്പോലെ ഫോണിടെയില്‍ ചിതറിച്ച് സൂസമ്മ നടന്നു. എല്ലാ കണ്ണുകളും സൂസമ്മയുടെ ആകാരത്തിലുഴഞ്ഞു നടന്നു. സുന്ദരിയായ സെലിബ്രിറ്റിയെ കാണുംവിധം!

സെന്റര്‍ സിറ്റി മേയര്‍ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ ലഘു പ്രസംഗത്തിനുശേഷം കുറെ മൈക്ക് വിഴുങ്ങികള്‍ സ്വയംപ്രശംസ നടത്തി സദസ്സിനെ നാറ്റിച്ചു. തുടര്‍ന്ന് രണ്ടാം തലമുറയുടെ സ്ഥിരം കൂച്ചുപിടിയും, ബ്രേക്കും, ടിസ്റ്റും സദസ്സിനു കോലാഹലമേകി. ഒടുവില്‍ അവാര്‍ഡ് ദാനം. പത്തു ഡോളറിന്റെ പലക കൈപ്പറ്റി ഉന്നതര്‍ ചാരിതാര്‍ത്ഥ്യമടഞ്ഞു. കൂട്ടത്തില്‍ പൊന്നച്ചനും! സൂസമ്മ ഒരു പലഹാരവണ്ടി പോലെ സദസ്യര്‍ക്കിടയില്‍ ഒഴുകി നടന്നു.

എല്ലാം അവസാനിച്ചപ്പോള്‍, സ്വന്തം ഫോട്ടോ തേടി പൊന്നച്ചന്‍ പരതി നടന്നു. ഒടുവില്‍ സെക്രട്ടറിയോട് ചോദിച്ചു:
എവിടെ ഫോട്ടോ?
സാര്‍!....ആദ്യമായി, അയാള്‍ എന്നെ സാര്‍ എന്ന് സംബോധന ചെയ്തു. പിന്നെ സ്വരം താഴ്ത്തി പറഞ്ഞു:
താഴെ ബേസ്‌മെന്റിലേക്കിറങ്ങി ചെല്ലുന്നിടത്ത്, ടോയ്‌ലെറ്റിനു മുന്നിലായി വെച്ചിച്ചൊണ്ട്! അല്ല, നാലാളു കൂടുന്ന ഒരു പ്രധാനപ്പെട്ട സ്ഥലമാണല്ലോ അത്! അതുപറഞ്ഞ് സെക്രട്ടറി ഒരു വളിച്ച ചിരി ചിരിച്ചു!

കോപംകൊണ്ടും, സങ്കടംകൊണ്ടും പൊന്നച്ചനുരുകി. പതിനായിരം ഡോളറുകൊടുത്ത് പത്തു ഡോളറിന്റെ ഒരു പലക കിട്ടി! ആ പലക വെച്ച്, സെക്രട്ടറി എന്ന മഹാമനുഷ്യസ്‌നേഹീടെ കഷണ്ടി തല എറിഞ്ഞു പൊട്ടിച്ചാലോ എന്നു തോന്നി.

അപ്പോഴും സൂസമ്മ മന്ദസ്മിതം തൂകി സമൂഹത്തിലലിഞ്ഞൊഴുകുകയായിരുന്നു. ഒരു ലഹരി പോലെ!

Credits to joychenputhukulam.com

Read more

പ്രിയേ നിന്നെയും തേടി.....

ചെകുത്താന്മാരുടെ കുഴലൂത്തിൽ മാലാഖമാരുടെ സംകീർത്തനങ്ങൾ അപശ്രുതിയാകുന്ന അശാന്തിയുടെ ഗദ്സമനയിൽ  ഞാൻ നിന്നെ  അവസാനമായി കണ്ടു. മണ്ണിലെ മനുഷ്യന്റെ സ്വസ്ഥത കെടുത്തി അത്യുന്നതങ്ങളിലെ ദൈവത്തിന്റെ സ്തുതിപാഠകർ സൊദോംഗോമുറയിലെ വിഷവായുവിൽ ചത്തൊടുങ്ങിയ ശവംതീനി കഴുകന്മാരുടെ പ്രേതങ്ങളായി നിനക്ക്  ചുറ്റും താണ്ഡവമാടുന്നുണ്ടായിരുന്നു. കർത്താവിന്റെ മണവാട്ടിയായി വ്രതമെടുത്തണിഞ്ഞ നിന്റെ  തിരുവസ്ത്രത്തിൽ സദാചാരത്തിന്റെ പ്രവാചകരുടെ പാപക്കറകളുണ്ടായിരുന്നു. വേദനകളുടെ മുൾക്കിരീടവുമായി സത്യത്തിന്റെ ഗോഗുൽത്തായിലേക്കുള്ള തീർത്ഥയാത്രയിൽ നിന്നെ  നിശ്ചലമാക്കി, സ്വർഗത്തിലേക്കുള്ള വഴികാട്ടികൾ.

നീ  എന്ന അർത്ഥമില്ലായ്മയുടെ പൊരുൾ തേടിയുള്ള എന്റെ അനന്തമായ യാത്രയിൽ ഒരു മഞ്ഞുതുള്ളിയുടെ പരിശുദ്ധിയോടെ ഊഷ്മളസ്നേഹത്തിന്റെ ആർദ്രതയിൽ ഒരു വിഷാദഗീതമായി  നിന്റെ ആൽമാവ് എന്നിലേക്ക് അലിഞ്ഞിറങ്ങി. ആ സൗഹ്രദത്തിൻറെ ശ്രീകോവിലിൽ ഒരു പുത്തൻ നീതിശാസ്ത്രത്തിന്റെ തിരി കൊളുത്തി സ്വപ്നങ്ങളുടെ താഴ് വരയിലൂടെ ഞാൻ യാത്ര തുടരുന്നൂ ... നിന്റെ  ഓർമ്മകൾ എനിക്ക് ഇന്ദ്രജാലമാകുവാൻ. ഒരു രണ്ടാം ഏദൻ തോട്ടത്തിന്റെ മനോഹാരിത ഞാൻ സ്വപ്നം കണ്ടു. അവിടെ പൂത്തുലഞ്ഞ മുന്തിരിക്കുലകളുടെ സൗന്ദര്യത്തിൽ ഞാൻ മയങ്ങി നിന്നു - പണ്ട് മുന്തിരിയെ മോഹിച്ച കുറുക്കനാകല്ലേ എന്ന പ്രാർത്ഥനയോടെ...

മകരമാസക്കുളിരിലൂടെ, മേടമാസച്ചൂടിലൂടെ, വര്ഷകാലസന്ധ്യകളിലൂടെ നന്മകളുടെ തമ്പുരാട്ടീ, നിന്നെയും തേടി ഞാനലഞ്ഞു. അവസാനം ചക്രവാളങ്ങൾക്കപ്പുറത് ശാന്തിയുടെ മനോഹരതീരത്തു നിന്നെ ഞാൻ കണ്ടെത്തി. ദേവദാരുവിന്റെ തണലിൽ മയങ്ങുന്ന ദേവകന്യക പോലെ അഴകിന്റെ ഏഴ് വർണങ്ങളിൽ എൻറെ പ്രിയേ നിന്നെ ഞാൻ കണ്ടു. സ്വപ്നങ്ങൾ മയങ്ങിയ മിഴികളിൽ പ്രത്യാശയുടെ തിളക്കം ഞാൻ കണ്ടു. എന്നെ വരവേൽക്കാനുള്ള തിടുക്കം ഞാൻ കണ്ടു. കാലങ്ങൾ ദൈർഘ്യമുള്ള എന്റെ യാത്രയുടെ പരിസമാപ്തി. ഇടനെഞ്ചിൽ പുളകത്തിന്റെ കുളിർമഴ. ആത്‌മാവിന്റെ അന്തരാളങ്ങളിൽ അവാച്യമായ അനുഭൂതികളുടെ തായമ്പക. ഹ്രദയ വീണയുടെ മൃദുല തന്ത്രികളിൽ സപ്തസ്വരങ്ങളുടെ മന്ത്രികധ്വനി. നിത്യനിർവൃതിയിലേക്കുള്ള രാജവീഥിയൊരുങ്ങി. മാനസം കീഴടക്കിയ അനുരാഗത്തിന്റെ ചക്രവർത്തിനീ, ഞാനും എന്റെ മോഹങ്ങളും ഒരു സ്നേഹോപാസനാമന്ത്രമായി ദുഃഖങ്ങളില്ലാത്ത നിന്റെ ലോകത്തിലെ നിത്യതയിലേക്ക് ലയിക്കുന്നു, പ്രപഞ്ച ശക്തികൾ പോലും വിറങ്ങലിച്ച ഈ അഗാധ ശാന്തതയിൽ ......

Credits to joychenputhukulam.com

Read more

പപ്പാച്ചി

സിയാച്ചിനിലെ മഞ്ഞുമലകള്‍ക്കിടയിലെ കൂടാരങ്ങളിലും രാജസ്ഥാനിലെ പൊള്ളുന്ന മരുഭൂമിയിലുമൊക്കെ ദിനരാത്രങ്ങള്‍ ചിലവഴിക്കുമ്പോള്‍ മനസ്സറിയാതെ ഇരവിപുരമെന്ന എന്റെ ഗ്രാമത്തിലേക്ക് മനസ്സോടിചെല്ലുക പതിവായിരുന്നു.

ആ ഓര്‍മകള്‍ തന്നെ ഒരു കുളിര്‍ മഴയാണ്. കാട്ടുചോലകളും, പുല്‍മേടുകളും ഇടവഴികളും, ഉരുളന്‍ കല്ലുകള്‍ തെളിഞ്ഞു കാണാവുന്ന കണ്ണാടി പോലെ തെളിഞ്ഞ പുഴയും, പച്ച വിരിച്ച വയലേലകളും കുന്നുകളും നിറഞ്ഞ തനി നാടന്‍ ഗ്രാമം. എന്റെ ഇരവിപുരം. പല തരം കിളികളും പൂക്കളും പൂമരങ്ങളും പൂമ്പാറ്റകളും സമൃദ്ധമായിരുന്നു അവിടെ. എപ്പോഴും സുഗന്ധം നിറഞ്ഞൊരു കുളിര്‍മയുള്ള കാറ്റ് വീശിക്കൊണ്ടിരിക്കുംഎങ്ങും.

ഇതൊക്കെ എന്റെ കുട്ടിക്കാലത്തെ കാഴ്ചകള്‍ മാത്രമാണ് കേട്ടൊ.പതിയെപ്പതിയെ ഗ്രാമത്തിന്റെ മുഖം മാറി.

പൂമരങ്ങളൊക്കെ മുറിച്ചു മാറ്റപ്പെട്ടു. ഓലപ്പുരകള്‍ നിന്നിടങ്ങളില്‍ മണിമന്ദിരങ്ങള്‍ ഉയര്‍ന്നു വന്നു. ഇടവഴികള്‍ ടാറിട്ട റോഡുകളായി. വയലേലകളും കുന്നുകളും നോക്കിനില്‍ക്കെ അപ്രത്യക്ഷമായി.

ഇന്നും ഞാനോര്‍ക്കാറുണ്ട്. ചാണകം മെഴുകിയ തറയില്‍ വിരിച്ച പുല്‍പ്പായയില്‍ പോക്കാച്ചി ത്തവളകളുടെ "പേ -ക്രോം " പാട്ടുകേട്ട് കണ്ണു മിഴിച്ച് അമ്മയെ കെട്ടിപ്പിടിച്ചു കിടന്ന ആ രാത്രികള്‍ ..ഇന്നീ എയര്‍ കണ്ടീഷന്‍ മുറിയില്‍ കിടക്കുമ്പോ ഒരിക്കലും ആ സുഖം കിട്ടാറില്ല.

ഉറക്കം വരാതെ ചെവിയോര്‍ത്ത് കിടക്കുമ്പോ ദൂരെയുള്ള കുന്നില്‍ നിന്നും മഴയുടെ വരവ് കേള്‍ക്കാം. ഒരാരവം.... അങ്ങനെ അടുത്തടുത്ത് വന്ന് ഓലപ്പുരയ്ക്ക് മേല്‍ ആര്‍ത്തലച്ച് ചെയ്യുമ്പോ... വല്ലാത്ത തണുപ്പ് അരിച്ചു കയറും ദേഹത്ത്.അപ്പോ അമ്മയുടെ ദേഹത്തേക്ക് കുറച്ചു കുടി ചേര്‍ന്ന് ചുരുണ്ടുകൂടും.

പുലര്‍ച്ചെ എണീറ്റ് മുറ്റത്തേക്കിറങ്ങുമ്പോള്‍ പച്ചിലകളിലും ചെടിയില്‍ നിന്നുമൊക്കെ നീര്‍ത്തുള്ളികളങ്ങനെ ഇറ്റുവീണു കൊണ്ടിരിക്കും' പൂമരങ്ങളും ചെയ്യുന്നുണ്ടാകും അപ്പോഴും. ദൂരെയുള്ള കുന്നുകള്‍ കാണാനാവാത്ത വിധം കോടമഞ്ഞ് മൂടിക്കിടക്കും...

തനിക്കെന്നോ നഷ്ടപ്പെട്ടു പോയ കാഴ്ചകള്‍ ആണിവ. ഗ്രാമത്തെ കുറിച്ചോര്‍ക്കുമ്പോ ആദ്യം മനസ്സില്‍ വരുന്ന മുഖമാണ് പ്രാന്തന്‍ പപ്പാച്ചിയുടേത്.

എന്റെ കുട്ടിക്കാലം മുതലേ അയാളാ നാട്ടിലുണ്ട്. മതിലു കെട്ടിത്തിരിച്ച കൂറ്റന്‍ ബംഗ്ലാവും പത്തൊ,പന്ത്രണ്ടോ ഏക്കര്‍ വരുന്ന ഭൂസ്വത്തിന്റെ ഉടമയായിട്ടും മുട്ടോളം എത്തുന്ന ഒരു കീറത്തോര്‍ത്തായിരുന്നു അയാളുടെ വേഷം. കാലില്‍ ചെരുപ്പിടാറില്ല, ആരെയും നോക്കാതെ ചിരിക്കാതെ തെരുവിലൂടെ അയാളിങ്ങനെ നടക്കും... വെടി കൊണ്ട പന്നിയെപ്പോലെ.

ആരെങ്കിലും കൊടുക്കുന്ന കഞ്ഞി മോന്തും ' അന്തിക്ക് ആ കൂറ്റന്‍ ബംഗ്ലാവില്‍പ്പോയിക്കിടക്കും.

ചില രാത്രികളില്‍ ഉറങ്ങാതെ കിടക്കുമ്പോ ഞാന്‍ പപ്പാച്ചിയെ കുറിച്ചോര്‍ക്കാറുണ്ട്. ആ വലിയ ബംഗ്ലാവില്‍ എന്തു ചെയ്യുകയാവും അയാള്‍? കരിങ്കല്ലുകൊണ്ട് പണിതുയര്‍ത്തിയ സായിപ്പിന്റെയാ പഴയ ബംഗ്ലാവ് കാണുമ്പോഴേ പേടിയാകും. ആരും കടന്നു ചെല്ലാറില്ല അവിടേയ്ക്ക് .

പ്രേതങ്ങള്‍ വിഹരിക്കുന്നുണ്ടത്രേ അവിടെ.പപ്പാച്ചിയെക്കാണുമ്പോ പിള്ളാര്‍ ഉറക്കെ വിളിച്ചു കൂവും." പ്രാന്തന്‍ പപ്പാച്ചി വരണേ... ഹോയ്... ഹോയ്....

മന്ത്രവാദി പപ്പാച്ചി വരണേ... ഓടിക്കോ..."

അയാള്‍ക്കപ്പോഴും ഒരു കൂസലുമുണ്ടാവില്ല.

സത്യത്തില്‍ അയാള്‍ മറ്റേതോ ലോകത്തായിരിക്കും അപ്പോഴും.

പപ്പാച്ചി ദുര്‍മന്ദ്ര വാദിയാണ്, കൂടോത്രക്കാരനാണ്, ഇങ്ങനെ പല കഥകളും പ്രചരിക്കുന്നുണ്ടെങ്കിലും ആരോ പറഞ്ഞു കേട്ട അയാളുടെ ചരിത്രം ഇതാണ്.

സായിപ്പിന്റെയും മദാമ്മയുടെയും കുശിനിക്കാരനായിരുന്നു പപ്പാച്ചി.പപ്പനാവന്‍ എന്ന പത്മനാഭന് മദാമ്മയിട്ട ചെല്ല പേരാണ് പപ്പാച്ചി.

സ്വാതന്ത്ര്യനന്ദരം സായിപ്പ് രാജ്യം വിട്ടപ്പൊ വിശ്വസ്ഥസേവകന് പതിച്ചു കൊടുത്തതാണത്രേ ആ ബംഗ്ലാവും വസ്തുക്കളും. ഒരു കാലത്ത് അയാളുടെ ഭാര്യയും കൂടെയുണ്ടായിരുന്നു ഒപ്പം. അയാളുടെ സ്വത്ത്കണ്ട് മകളെ കെട്ടിച്ചു കൊടുത്തതായിരുന്നു ആരോ' എന്നാല്‍ കറുത്തിരുണ്ട് കുള്ളനായ പപ്പാച്ചിയെ അവള്‍ക്കിഷ്ടമായിരുന്നില്ലത്രേ. ഒരു കുഞ്ഞിക്കാലുപോലും ആ ദാമ്പത്യത്തില്‍ ഉണ്ടായില്ല. കാറ്റും മഴയുമുളള ഒരു രാത്രിയില്‍ അവള്‍ ആരോടൊപ്പമോ ഒളിച്ചോടിപ്പോയി. പിന്നീടാണത്രേ അയാള്‍ തെരുവില്‍ ഇങ്ങനെ അലഞ്ഞു തുടങ്ങിയത്.

പപ്പാച്ചിയുടെ ചുമലില്‍ എപ്പോഴും ഏതെങ്കിലും ഒരു ജീവി കാണും. ഒരു പൂച്ചയോ, നായ്ക്കുട്ടിയോ, ഒരു കാക്കക്കുഞ്ഞോ.... എന്തെങ്കിലും ' എച്ചില്‍ കൂനകളില്‍ നിന്നൊക്കെ അവയെ തപ്പിയെടുത്ത് അയാള്‍ മാറോടൊതുക്കിപ്പിടിച്ച് വരുമ്പോ എല്ലാരും അറപ്പോടുംവെറുപ്പോടും കൂടി മാറിക്കളയും.

എന്നിട്ട് പറയും " കണ്ടില്ലെ ഇവറ്റകളുടെ ചോര കൊണ്ട് ദുര്‍മന്ത്രവാദം നടത്താനാ' ദുഷ്ടന്‍. പാവങ്ങളുടെ ചോരയും മാംസവുമാ ആഹാരം.അവന്റെ കണ്ണിലെ ചോര ചുവപ്പു കണ്ടില്ലെ"

അത് കേട്ടാലും പപ്പാച്ചിക്കൊരു കൂസലുമുണ്ടാവില്ല.. ചിലപ്പോള്‍ അയാള്‍ നാട്ടില്‍ കാണുന്ന ചെടികളുടെയും മരങ്ങളുടെയുമൊക്കെ ഫലങ്ങള്‍ പറിച്ചെടുത്ത് സഞ്ചി നിറയ്ക്കും. പഴുത്ത് കൊഴിയുന്ന മാമ്പഴങ്ങളും ,ചക്കപ്പഴവും ശേഖരിക്കും എന്നിട്ടവയുടെ കുരുവെടുത്ത് സഞ്ചിയിലിടും. നിറയുമ്പോ തോളിലിട്ട് കൊണ്ട് പോകും. ദുര്‍മന്ദ്രവാദത്തില്‍ ഇവയ്‌ക്കെന്തു പ്രസക്തിയെന്ന് നാട്ടുകാര്‍ എത്ര ചുഴിഞ്ഞു തലപുകച്ചിട്ടും പിടികിട്ടിയില്ല എന്നാല്‍ കുറേനാള്‍ കഴിഞ്ഞ് ആ പുരയിടം നിറയെ മരങ്ങള്‍ പൊങ്ങി വന്നപ്പോഴാണ് ജനങ്ങള്‍ക്ക് സംഗതി പിടി കിട്ടിയത്.കാടുപോലെ വളര്‍ന്ന് മരങ്ങളും വള്ളികളും നിറഞ്ഞപ്പോ നാട്ടുകാര്‍ക്ക് സഹിച്ചില്ല... ആ പുരയിടം പാമ്പുകള്‍ നിറഞ്ഞു 'ചില നേരം അവ പുറത്ത് വന്നപ്പോ ഭയന്ന നാട്ടുകാര്‍ ബഹളം വച്ചു. മരങ്ങള്‍ മുറിക്കണമെന്നാവശ്യപ്പെട്ടു.പാപ്പാച്ചി ഒന്നും ശ്രദ്ധിച്ചില്ല തന്റെ പ്രവൃത്തി തുടര്‍ന്നു കൊണ്ടേയിരുന്നു'. നിയമപരമായി നാട്ടുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല.

അവര്‍ അയാളെ കൂടുതല്‍ വെറുത്തു 'അറപ്പോടെ ആട്ടിയോടിച്ചു തുടങ്ങി.. ഒരു തുള്ളി വെള്ളം പോലും കൊടുക്കാതായി. വര്‍ഷങ്ങള്‍ ഞങ്ങളിലും മാറ്റങ്ങള്‍ വരുത്തി.പ0നം കഴിഞ്ഞ് രാജ്യ സേവനത്തിനായി ഞാനും നാടുവിട്ടു.ഇടയ്ക്കിടയ്ക്ക് അവധിക്ക് നാട്ടിലെത്തുമ്പോ മാത്രം നാട്ടുവിശേഷങ്ങളറിഞ്ഞു'...

നാടിന്റെ പുരോഗതികളും, പുഴ വറ്റി മെലിഞ്ഞു പോയതും, മഴ ഒരു കനവായി മാറിയതും, നാട്ടിലാദ്യമായ് ബസ് വന്നതും, ഒക്കെ അമ്മയുടെ എഴുത്തുകളിലൂടെ അറിഞ്ഞു.ദൂരെയിരുന്ന് അനുഭവിച്ചു.പപ്പാച്ചിയും പടുവൃദ്ധനായി. ഓട്ടം പതുക്കെ നടത്തമായി. പിന്നെയത് കാല്‍ വലിച്ചു വച്ച് വേച്ചുവേച്ചുള്ള നടത്തമായി.ഉണങ്ങിയൊരു പേക്കോലമായിട്ടും അയാള്‍ തന്റെ പതിവ് പരിപാടികള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു.

ഒരു നാള്‍ അമ്മയെഴുതി. മോനെ ഇപ്പോ നമ്മടെ പാപ്പാച്ചിയെ കാണാറേയില്ല. ചത്തോ ആവോ.... ആര്‍ക്കറിയാം."
അക്കൊല്ലം അവധിക്ക് നാട്ടില്‍പ്പോയപ്പോ തീരുമാനിച്ചിരുന്നു.പാപ്പാച്ചിയുടെ യാ മന്ദ്രവാദക്കോട്ടയില്‍ക്കയറണം' അയാള്‍ക്കെന്ത് സംഭവിച്ചെന്നറിയണം.

നാട്ടിലാകെ വേനല്‍ കടുത്ത സമയം. വെള്ളം കിട്ടാതെ നാവു വരണ്ട് മൃഗങ്ങളും പക്ഷികളും ചത്തൊടുങ്ങി.കരിഞ്ഞുണങ്ങിയ മരങ്ങള്‍ നിലംപൊത്താറായിരുന്നു' ഒരു തുള്ളി ദാഹനീരിനായി ആളുകള്‍ നെട്ടോട്ടമോടി. അങ്ങ് ദൂരെ നിന്നും ലോറികളില്‍ വെള്ളം കൊണ്ടുവന്ന് വില്‍ക്കാന്‍ ചിലര്‍ തുടങ്ങി.

അപ്പോഴാണ് ചിലര്‍ ശ്രദ്ധിച്ചത് 'പാപ്പാച്ചിയുടെ പുരയിടത്തിലെ മരങ്ങള്‍ക്കു മാത്രം ഇപ്പോഴും നല്ല പച്ചപ്പ്. അതിന്റെ രഹസ്യമറിയാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

ഒരു ദിവസം ഞാനും കുറച്ചു കൂട്ടുകാരും തുരുമ്പെടുത്ത ആഗേറ്റ് പൊളിച്ച് അകത്തു കയറി. കുറേ നടന്നു 'അതൊരു നിബിഡ വനം പോലെ തോന്നിച്ചു .മാവും പ്ലാവും വള്ളിച്ചെടികളും പേരറിയാത്ത ഏതൊക്കെയോ വൃക്ഷങ്ങളും നിറഞ്ഞിരുന്നു. വഴിയില്‍ പാമ്പുകളേയും പൂക്കളേയും പൂമ്പാറ്റകളേയും ഞങ്ങള്‍ കണ്ടു.... ഏറെ നടന്നപ്പോ ഉള്ളിലായി ഇടിഞ്ഞു പൊളിഞ്ഞ ഒരു ബംഗ്ലാവിന്റെ അവശിഷ്ടങ്ങള്‍ .അതിനകത്ത് ഒരസ്ഥികൂടം കമിഴ്ന്നു കിടന്നിരുന്നു...

ചുറ്റും എണ്ണമറ്റ ജീവികള്‍.അതിനെ ഉറ്റുനോക്കി നായകളും പൂച്ചകളും മുയലുകളും മറ്റേതൊക്കെയോ പക്ഷികളും മൃഗങ്ങളും.

ഞങ്ങള്‍ക്കത് വിശ്വസിക്കാനായില്ല... അമ്പരപ്പിക്കുന്ന മറ്റൊരു കാഴ്ച ആ അസ്ഥികൂടത്തിനരുകിലൂടെ ഒരു നീര്‍ചാല്‍.ആ തെളിനീരുറവ ചെന്നു വീഴുന്നിടത്ത് ഒരു ചെറിയ തടാകം രൂപപ്പെട്ടിരിക്കുന്നു 'മുഖം കാണാവുന്ന വിധം കണ്ണാടി പോലെ തിളങ്ങുന്ന അതിലെ ജലം'....

അതെ ! അമ്പരപ്പോടെ,

അതിലേറെ ആശ്വാസത്തോടെ ഞങ്ങളാജലം കൈക്കുമ്പിളില്‍ ക്കോരിയെടുത്തു. അത് പപ്പാച്ചിയുടെ ജീവരക്തമാണെന്ന് ഞങ്ങള്‍ അറിയുകയായിരുന്നു.
(ശുഭം )

Credits to joychenputhukulam.com

Read more

ശില്പിയുടെ നിയോഗം

ആ ദേശത്തെ ഒരേയൊരു ശില്പിയായിരുന്നു നന്ദഗോപന്‍, ലക്ഷണമൊത്ത ശില്പങ്ങള്‍ ധാരാളമുണ്ടായിരുന്നൂ അയാളുടെ ഓടുമേഞ്ഞ വീടിനോടു ചേര്‍ന്നുള്ള ചായ്പ്പില്‍. ആദ്യകാഴ്ച്ചയില്‍ തന്നെ ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന പല സുന്ദരികളും, അഴകും വടിവുമൊത്തിണങ്ങിയ സാലഭഞ്ജികകളും, കൈയില്‍ ഉടവാളുമേന്തി; കലിയുടെ ഒടുവിലത്തെ നാഴികയിലെപ്പോഴോ ശാന്തസ്വരൂപം പൂണ്ട ഭദ്രകാളിയും, കണ്ണുകളടച്ചു ധ്യാനനിരതനായി നില്‍ക്കുന്ന സന്യാസിയും, ശിരസ്സില്‍ കിരീടം ചൂടിയ ഗന്ധര്‍വനുമെല്ലാം ശില്പിയുടെ അപാരമായ കഴിവിന്റെ പ്രതീകങ്ങളായി ഇടുങ്ങിയ ആ ചായ്പ്പില്‍ തിങ്ങിഞെരുങ്ങി നിന്നു. ദൂരദേശങ്ങളില്‍ നിന്നു തന്നെത്തേടിയെത്തുന്നവരില്‍ നിന്നും പ്രതിഫലമായി നാണയങ്ങള്‍ എണ്ണം പറഞ്ഞു വാങ്ങി അയാള്‍ ശില്പങ്ങള്‍ മെനഞ്ഞുനല്‍കി. ശില്പകലയിലുള്ള നന്ദഗോപന്റെ പ്രാവീണ്യമറിയാവുന്ന ആവശ്യക്കാര്‍ തീരെയും തര്‍ക്കിക്കാന്‍ നില്‍ക്കാതെ ചോദിക്കുന്നതത്രയും ആ കൈവെള്ളയില്‍ വെച്ചുകൊടുത്ത് ജീവന്‍ തുടിയ്ക്കുന്ന കളിമണ്‍പ്രതിമകള്‍ സ്വന്തമാക്കി തിരിച്ചുപോയി. നിമിഷങ്ങളും ദിവസങ്ങളും മാറ്റങ്ങളേതുമില്ലാതെ കടന്നുപോയ്‌ക്കൊണ്ടിരുന്നു. തന്റെ ശില്പചാതുര്യത്തില്‍ ദൂരദേശക്കാര്‍ വരെ അത്ഭുതപ്പെടുമ്പോള്‍ നന്ദഗോപന്‍ മാത്രം പലപ്പോഴും ചിന്താമഗ്‌നനായി കാണപ്പെട്ടു. കാരണമിതായിരുന്നു, നാളിതേവരെ താന്‍ മെനഞ്ഞെടുത്ത ശില്പങ്ങളെല്ലാം മറ്റുള്ളവരെ ആകര്‍ഷിക്കുന്നവയായിരുന്നു, എന്നാല്‍ അവയൊന്നുംതന്നെ തന്റെ ഹൃദയത്തിന്റെ ഉള്ളറയെ തെല്ലും സ്പര്‍ശിച്ചിട്ടില്ല. ചുറ്റുമുള്ളവരെ നിരന്തരമായി സന്തോഷിപ്പിക്കുന്ന ഒരു കര്‍മ്മം മാത്രമാണ് താനിതുവരെ ചെയ്തുകൊണ്ടിരുന്നതെന്ന് അയാള്‍ നീണ്ട ചിന്തകള്‍ക്കും നാഴികകളോളം നടത്തിയ അവലോകനങ്ങള്‍ക്കുമൊടുവില്‍ കണ്ടെത്തി. പലപല മനോവിചാരങ്ങള്‍ക്കുള്ളില്‍ നിന്നും തന്റെ ജീവിതനിയോഗമെന്തെന്നു കണ്ടെത്തുവാന്‍ കിണഞ്ഞുപരിശ്രമിച്ചെങ്കിലും ഒടുവിലയാള്‍ അമ്പേ പരാജയപ്പെടുകയാണുണ്ടായത്. ആ മടുപ്പില്‍ നിന്നും, ആശയക്കുഴപ്പത്തില്‍നിന്നും രക്ഷ നേടാനായി അയാളൊരു മാര്‍ഗ്ഗം കണ്ടെത്തി നീണ്ട ഒരു യാത്ര.. ലക്ഷ്യമില്ലാതെ, മുന്‍കൂട്ടിയുറപ്പിച്ച ദിശകളിലൂടെയല്ലാതെ തികഞ്ഞ ഏകാന്തത മാത്രം കൂട്ടായുള്ള ഒരു യാത്ര. ആ തീരുമാനത്തിന്നൊടുവില്‍ ഏറെ നാളുകളിലെ ഉറക്കമില്ലായ്മയ്ക്ക് അല്പം മാറ്റം വരുത്തി അന്ന് ശില്പിയുടെ കണ്ണുകളടഞ്ഞു, ഇടയ്ക്ക് ആരോ വിളിച്ചിട്ടെന്നതുപോലെയൊന്നു ഞെട്ടിയെഴുന്നേറ്റതൊഴിച്ചാല്‍ ആ രാത്രിയിലയാള്‍ തികച്ചും സ്വസ്ഥനായുറങ്ങി.

നന്നേപുലര്‍ച്ചെയെഴുന്നേറ്റു, കുളിച്ചു ശുദ്ധനായി തന്റെ പണിസാധനങ്ങള്‍ ഒരു സഞ്ചിയിലാക്കി അതും തോളില്‍ തൂക്കി അയാള്‍ വീടിനു പുറത്തേക്കിറങ്ങി. യാത്രയാരംഭിക്കുന്നതിനു മുന്‍പ് ചായ്പ്പിനുള്ളില്‍ച്ചെന്ന് അവിടെയുള്ള നിശബ്ദ ശില്പങ്ങളെയെല്ലാം ഒന്നു നോക്കി, അവരോടു യാത്ര ചോദിക്കാനെന്നപോലെ. അവയെയെല്ലാം ഒരു മാത്ര കണ്ണുകള്‍കൊണ്ടൊന്നുഴിഞ്ഞ് അയാള്‍ പുറത്തേക്കിറങ്ങി... നേര്‍ത്ത ഒരു പിന്‍വിളി കേട്ടുവോ, നന്ദഗോപന്‍ ചായ്പ്പിലേക്ക് അവസാനമായൊന്നുകൂടി നോക്കി, ഇല്ല, ഒന്നുമില്ല, തോന്നിയതാവും. അയാള്‍ പതിയെ മുറ്റത്തേക്കിറങ്ങി, പക്ഷേ ഒരിക്കല്‍ക്കൂടിയെന്തോ സംശയം തോന്നിയിട്ടെന്നവണ്ണം തിരിഞ്ഞു ചായ്പ്പിനുള്ളിലേക്ക് വീണ്ടും കയറി. താന്‍ ജന്മമേകിയ ശില്പങ്ങളെ ഒരിക്കല്‍ക്കൂടി സൂക്ഷ്മമായി നോക്കി, ഇല്ല, ഒന്നിനും ഒരു മാറ്റവുമില്ല, പക്ഷേ എന്തോ ഒന്നുണ്ട്.. ഭദ്രകാളീ ശില്പത്തിനു മാത്രം ചെറിയ ഒരു സ്ഥാനഭ്രംശം സംഭവിച്ചതുപോലെ. അയാള്‍ അതിനരികില്‍ ചെന്നു നോക്കി. നോക്കിനില്‍ക്കെ ദേവിയുടെ ഇരുകണ്ണുകളില്‍ നിന്നും രക്തം കിനിഞ്ഞു കവിളുകളിലേയ്‌ക്കൊഴുകിയിറങ്ങുന്നതുപോലെ തോന്നി, ഒന്നു ഞെട്ടിത്തരിച്ച് പുറകിലോട്ടു മാറീ ശില്പി.. പിന്നെ ധൈര്യം സംഭരിച്ച് അതിനരികിലേയ്ക്കുവന്ന് വിരലുകള്‍ കൊണ്ട് അതിന്റെ കണ്ണുകളില്‍ തൊട്ടു, സാവധാനം കവിളുകളിലും.. ഇല്ല, ദേവീകപോലത്തില്‍ ചെറിയ നനവുപോലുമില്ല, തനിയ്ക്കു തോന്നിയതാവണം. കാരണമില്ലാത്ത എന്തോ ഒരു ഭയം നന്ദഗോപന്റെ മനസ്സിനെ വന്നു പൊതിഞ്ഞു. എങ്കിലും തന്റെ തീരുമാനത്തിലുറച്ച് അയാള്‍ ചായ്പ്പില്‍നിന്നും പുറത്തേക്കിറങ്ങി. തിരിഞ്ഞുനോക്കിയില്ല പിന്നെ.. വേഗത്തില്‍ നടന്നൂ, കാണുന്ന വഴികളിലൂടെയെല്ലാം നടന്നു, ദിക്കും ദേശവുമറിയാതെ നടന്നൂ. ദാഹിച്ചപ്പോള്‍ മുന്നില്‍ക്കണ്ട അരുവികളും പുഴകളും അയാള്‍ക്കു നീരേകീ, വിശന്നപ്പോള്‍ വഴിയില്‍ക്കണ്ട പഴങ്ങളും ഇലകളും ഭക്ഷണമായീ, പേരറിയാത്ത സത്രങ്ങളും ക്ഷേത്രങ്ങളും ആല്‍ത്തറകളും ക്ഷീണത്തില്‍ തണലായീ. പല ദേശങ്ങളിലെയും നാടുവാഴികള്‍ക്കു മുന്നില്‍ച്ചെന്നു വണങ്ങി ശില്പി അവര്‍ക്കുവേണ്ടി ശില്പങ്ങള്‍ മെനഞ്ഞു നല്കീ, അവരാവട്ടെ.. നാണയക്കിഴികളും രത്‌നങ്ങളും നല്‍കി അയാളെ യാത്രയാക്കി.

ദിനങ്ങളേറെ കഴിഞ്ഞു, നന്ദഗോപന്‍ തളര്‍ന്നുതുടങ്ങിയിരുന്നു. തുടര്‍ച്ചയായുള്ള അലച്ചിലും മാനസ്സിക സംഘര്‍ഷവും അയാളെ വല്ലാതെ തളര്‍ത്തി. ദിവസം ചെല്ലുംതോറും തന്റെ മനസ്സിന്റെ വ്യഥ അധികരിച്ചുവരുന്നതായി അയാള്‍ മനസ്സിലാക്കി. ഇതുവരെയും തന്റെ സംശയങ്ങളെ ദൂരീകരിക്കുന്ന യാതൊന്നും ഉണ്ടായില്ല, അപൂര്‍വ്വതയുള്ള ആരെയും കണ്ടുമുട്ടിയതായും തോന്നിയില്ല. അലക്ഷ്യമായ ഈ യാത്രയുടെ ഒടുവില്‍ ഒന്നുകില്‍ താന്‍ തന്റെ ജന്മകര്‍മ്മമെന്തെന്നറിയും, അല്ലെങ്കില്‍ മണ്ണോടൊടുങ്ങിത്തീരും, ഇതിലൊന്ന് തീര്‍ച്ച, വീണ്ടും ശില്പിയുടെ വിചാരങ്ങള്‍ ഏറെ ബദ്ധപ്പെട്ട് ആശ്വാസത്തിന്റ തീരം പുണര്‍ന്നു. താനെത്തിച്ചേര്‍ന്നിരുന്ന കാടാകെ നിറഞ്ഞുനിന്ന ഒരു ഇലഞ്ഞിമരത്തിന്‍ചുവട്ടില്‍ അയാള്‍ നീണ്ടു നിവര്‍ന്നു കിടന്നു. മരം ആരെയും കൊതിപ്പിക്കുംവിധം പൂവണിയുകയും ഇലഞ്ഞിപ്പൂമണം വായുവിലാകെ കലരുകയും ചെയ്തിരുന്നു. തന്നെപ്പറ്റിച്ചേര്‍ന്നു വീശിയ നനുത്തകാറ്റില്‍; അതിനുള്ളിലൊളിഞ്ഞിരുന്ന മലര്‍ഗന്ധത്തില്‍ മതിമറന്നു നന്ദഗോപനുറങ്ങി. എത്രനേരം ഉറങ്ങിയെന്നറിയില്ല, ഉണരുമ്പോള്‍ ചുറ്റിനും ഇരുട്ടായിരുന്നു. കണ്ണുതുറന്നപ്പോള്‍ അകലെ.. ഇരുണ്ട ആകാശത്തില്‍ തന്നെത്തന്നെ തുറിച്ചുനോക്കി നില്‍ക്കുന്ന ചന്ദ്രനെയും അതിനുകീഴെ നക്ഷത്രക്കുഞ്ഞുങ്ങളെപ്പോലെ മിന്നിത്തിളങ്ങിനില്‍ക്കുന്ന വെളുത്ത ഇലഞ്ഞിപ്പൂക്കളെയും കണ്ടു. അവയെല്ലാം ഒരുപോലെ തന്നെ മാത്രം നോക്കി പുഞ്ചിരി തൂകുന്നതായി അയാള്‍ക്കു തോന്നി, നന്ദഗോപന്റെ മനസ്സിന് എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി, പ്രകൃതി തനിയ്ക്ക് കൂട്ടായി വന്നുചേര്‍ന്നതുപോലെ. അയാള്‍ തന്റെ മുന്നില്‍ നിരന്ന കാഴ്ചയുടെ മുഴുവന്‍ മനോഹാരിതയും നുകര്‍ന്നെടുക്കാനെന്നവണ്ണം അല്‍പനേരം കൂടി ആ കിടപ്പു കിടന്നു. പിന്നെ എഴുന്നേറ്റ് മരത്തിന്റെ വീതിയുള്ള തടിയിലേയ്ക്ക് ചാരിയിരുന്നു, വീണ്ടും കണ്ണുകള്‍ മെല്ലെയടച്ചു. തണുത്ത ഒരു കരസ്പര്‍ശം മിഴികളിലൂടെ താഴേയ്ക്ക് അരിച്ചിറങ്ങിയപ്പോഴാണ് ഇക്കുറി അയാള്‍ കണ്ണുതുറന്നത്... ഭയം കൊണ്ട് അയാളുടെ ഉള്ളാകെയൊന്നു കിടുങ്ങി, അരികില്‍ ചെമ്പട്ടുചുറ്റിയ സുന്ദരിയായ ഒരു പെണ്ണ്, അവളുടെ ചുവന്ന കുപ്പിവളകളണിഞ്ഞ കൈകള്‍ തന്റെ കണ്ണുകളെയും കവിളുകളെയും മൃദുവായ് തലോടുന്നു, ഉടലാകെ വിറകൊള്ളിച്ച ഒരു ഞെട്ടലില്‍ അയാള്‍ ചാടിയെഴുന്നേറ്റു, ഇതൊരു കാടാണ്, താന്‍ നാളിതുവരേയും താണ്ടിയ അനേകം വനങ്ങളില്‍ നിന്നും വ്യത്യാസമേതുമില്ലാത്ത ഒന്ന്.. മനുഷ്യവാസമില്ലാത്ത; വന്യമൃഗങ്ങള്‍ വിഹരിക്കുന്ന കാട്.. ഇവിടെ ഒരു പെണ്ണ്.. അതും പേടിപ്പെടുത്തുന്ന ഇരുട്ടിന്റെ ഏതോ ഒരു നാഴികയില്‍.. അത് സാധ്യമല്ല.. താന്‍ തനിയ്ക്കു പിടി തരാത്ത ഏതോ ഒരു സ്വപ്നത്തിന്റെ മായികലോകത്തിലാണോയെന്നയാള്‍ വല്ലാതെ സംശയിച്ചു. ഇരുകണ്ണുകളും കൈവിരലുകള്‍ കൊണ്ട് തിരുമ്മിയുണര്‍ത്തി അയാള്‍ വീണ്ടും അവളെ നോക്കി.. അല്ലാ, ഇതു സ്വപ്നമല്ല, മായക്കാഴ്ചയുമല്ല, ഈ കാടു പോലെ സത്യമായ ഒന്ന്, തനിയ്ക്കുമുന്‍പില്‍ മേലെ നില്‍ക്കുന്ന നിലാവിനെ തോല്പിക്കുമാറ് പുഞ്ചിരിയും തൂകിക്കൊണ്ടൊരു സുന്ദരി നില്‍ക്കുന്നു. നീണ്ടും അഗ്രഭാഗങ്ങളില്‍മാത്രം ചുരുണ്ടും കാണപ്പെട്ട അവളുടെ മുടിയിഴകള്‍ ഇലഞ്ഞിമരത്തെ തഴുകുന്ന കാറ്റിന്റെ ആയിരംകൈകളില്‍ തട്ടി പാറിപ്പറക്കുന്നുണ്ടായിരുന്നു, നിറുകയില്‍ വലിയ കുങ്കുമപ്പൊട്ട്; ചുവന്നത്. കാതില്‍ തൂങ്ങിയാടുന്ന വലിയ ജിമുക്കകള്‍, മൂക്കിനുമേലെ ചുവന്ന കല്ലു പതിച്ച രണ്ടു മൂക്കൂത്തികള്‍ വെട്ടിത്തിളങ്ങുന്നു. ചെഞ്ചുണ്ടുകള്‍ക്കിടയില്‍ വിളങ്ങിനില്‍ക്കുന്ന ദന്തനിരകള്‍, ഉയര്‍ന്ന മാറിടത്തിനുമുകളില്‍ വിശ്രമം കൊള്ളുന്ന ചുവന്ന പാലയ്ക്കാക്കല്ലുകള്‍ കോര്‍ത്തിണക്കിയ മാല, കാല്‍മുട്ടിന് അല്പം താഴെയായി ചേഞ്ചേല അവസാനിയ്ക്കുന്നത് സ്വര്‍ണക്കസവിലാണ്, ഇരുകാലുകളിലും ചേര്‍ന്നുമയങ്ങിക്കിടക്കുന്ന ചുവന്നമുത്തുകള്‍ കോര്‍ത്തെടുത്ത പാദസ്വരങ്ങള്‍.. അതിമനോഹരശില്പം കണക്കെയൊരുവള്‍.. തന്റെയരികില്‍.. നന്ദഗോപന്‍ പ്രപഞ്ചത്തിലെ ഏറ്റം അവിശ്വസനീയമായ കാഴ്ച കണ്ടതുപോലെ അവളെയൊന്നാകെ നോക്കി, അവളിപ്പോഴും തന്നെനോക്കി പുഞ്ചിരിതൂകുന്നു, അയാള്‍ കുറച്ചുകൂടിയടുത്തുചെന്ന് അവളുടെ വിടര്‍ന്ന കണ്ണുകളിലേയ്ക്കു നോക്കി.. അവയെന്തോ മന്ത്രിയ്ക്കുന്നതുപോലെ തോന്നി, പക്ഷേ അയാളുടെ കേള്‍വിശേഷിക്കുമപ്പുറമെങ്ങോ ആ മിഴികളുടെ മൊഴി ചിലമ്പിച്ചുനിന്നു. "നീയാരാണ്?", സമചിത്തത വീണ്ടെടുത്ത ശില്പി അവളോടു ചോദിച്ചു, അവള്‍ ഒന്നുംതന്നെ ഉരിയാടിയില്ല, അത്ഭുതപരവശനായി നില്‍ക്കുന്ന നന്ദഗോപനെ ആരെയും മയക്കുന്ന പുഞ്ചിരിയോടെ കൈയില്‍പിടിച്ചു താഴേയ്ക്കിരുത്തി അവള്‍ ഇലഞ്ഞിത്തടിയിലേയ്ക്കു ചാരിയിരുന്നു.. അയാളെ മെല്ലെ അവളുടെ മടിയിലേയ്ക്കു ചായ്ച്ചുകിടത്തി. അവളുടെ കൈവിരലുകള്‍ അയാളുടെ ജഡയാര്‍ന്ന മുടിയിഴകളിലൂടെ പതിയെ പരതിനടന്നു, താന്‍ മുന്‍പു കണ്ടാസ്വദിച്ച നിലാവിനെയും ഇലഞ്ഞിപ്പൂക്കളെയും അയാള്‍ മറന്നു, അവളുടെ സര്‍പ്പസൗന്ദര്യത്തില്‍ അവയെല്ലാം മങ്ങിമറഞ്ഞതായി തോന്നീയയാള്‍ക്ക്.. പ്രകൃതിയെങ്ങോ ഓടിയൊളിച്ചതുപോലെ, കണ്‍മുന്നില്‍ ചുവപ്പില്‍കുളിച്ച ഒരു മായാലോകം.. അതിന്റെ മാദകഭംഗിയില്‍ മനംകുളിര്‍ന്ന് തന്നെത്തന്നെ മറന്ന് അയാള്‍ ഉറങ്ങി. ജനിച്ചയന്നുമുതല്‍ ഇത്ര ആഴത്തില്‍, ഇത്രയേറെ വ്യാപ്തിയില്‍ അയാള്‍ ഒരിക്കല്‍പ്പോലും ഉറങ്ങിയിട്ടില്ല.. മയക്കത്തിന്റെ അന്ത്യയാമങ്ങളില്‍, പുലര്‍ക്കോഴി കൂവിയ ഏതോ ഒരു നിമിഷത്തില്‍ അയാള്‍ കണ്ട അന്നത്തെ ഏക സ്വപ്നത്തിലും അവള്‍ നിറഞ്ഞു നിന്നു, ചെമ്പട്ടണിഞ്ഞ; ചുവപ്പില്‍ കുളിച്ച ആ സുന്ദരി... സ്വപ്നത്തിലും അവളുടെ പുഞ്ചിരിപ്പിടിയിലമര്‍ന്ന് നന്ദഗോപന്‍ നിന്നു.

കാടിന്റെ കിഴക്കു വശത്ത് സൂര്യന്‍ ഉദിച്ചുപൊങ്ങി. ഇലഞ്ഞിമരത്തിന്‍ തളിരിലകള്‍ക്കിടയിലൂടെ ഇളം ചൂടുള്ള സൂര്യവെളിച്ചം നന്ദഗോപനെ തഴുകിക്കടന്ന് ദൂരെയ്‌ക്കെങ്ങോ പോയി. അയാള്‍ മെല്ലെ കണ്ണുതുറന്നു, ചുറ്റിനും നോക്കി, രാവിന്റെ ചാരുതയില്ലാത്ത കാടിനെ താനിതുവരെ കണ്ടിട്ടില്ലാത്ത മറ്റൊരിടം പോലെ തോന്നീ ശില്പിയ്ക്ക്. അന്നേരം തനിക്കു മുകളിലുള്ള ഇലഞ്ഞിമരത്തിന്‍ ചില്ലകളില്‍നിന്നും ഒരൊറ്റ പൂവു പോലും അയാളെനോക്കി ഇതള്‍ കൂമ്പിയില്ല, തന്നെ തലോടിയുറക്കിയ ലോലമായ കൈകളുമായി ആ സുന്ദരിയും എങ്ങോ അപ്രത്യക്ഷയായിരുന്നു. പക്ഷേ അയാളെയാകമാനം ആശയക്കുഴപ്പത്തിലാക്കി പൂത്തുലഞ്ഞ ഇലഞ്ഞിപ്പൂക്കളുടെ മണം വായുവില്‍ അപ്പോഴും തങ്ങിനില്‍പ്പുണ്ടായിരുന്നു. തന്നെയൊരു ക്ഷണം കീഴടക്കിയ മാനസ്സികവിഭ്രാന്തിയില്‍ അയാള്‍ മിഴികളൊന്നിറുക്കിയടച്ചു, നിമിഷനേരം കൊണ്ട് ഇരുണ്ട മേഘങ്ങള്‍ക്കുള്ളില്‍നിന്നും മുന്നറിയിപ്പൊന്നും കൂടാതെ പൊട്ടിപ്പുറപ്പെടുന്ന മിന്നലെന്നപോലെയൊരു വിസ്‌ഫോടനം ആ മിഴികള്‍ക്കുള്ളിലുണ്ടായി, അതിന്റെ എണ്ണമറ്റ അലകള്‍ അയാളുടെ ഹൃദയത്തിലും പിന്നെ ശരീരത്തിലും ഇടതടവില്ലാതെ ആഞ്ഞടിച്ചു. കനമേറിയ കണ്‍പോളകള്‍ വലിച്ചുതുറന്ന് അയാള്‍ കാടിനെ നോക്കി, തളര്‍ച്ചയോടെ കുനിഞ്ഞ് തന്റെ സഞ്ചി കൈയിലെടുത്തു, എന്നിട്ട് മുന്നില്‍ക്കണ്ട ഇടുങ്ങിയ വഴിയിലൂടെ നടത്തം തുടങ്ങി. നന്ദഗോപന്‍ ചുറ്റിനും നോക്കിയില്ല, ദിശകളും പാതകളും അയാളുടെ കണ്ണുകള്‍ക്കു മുന്‍പില്‍ കണ്ണാടിയിലെന്നപോലെ തെളിഞ്ഞു കണ്ടു. അയാള്‍ നടന്നൂ, ചിലപ്പോഴെല്ലാം ഏതോ ഒരു ഭ്രാന്തിനെ പിന്‍തുടര്‍ന്നിട്ടെന്നവണ്ണം ഓടി. യാത്രയില്‍ കാടും കാട്ടാറും വന്യമൃഗങ്ങളും മുള്‍ച്ചെടികളുമെല്ലാം നിശബ്ദമായി അയാള്‍ക്ക് വഴിമാറിക്കൊടുത്തു. വിശപ്പും ദാഹവും അയാളെ ലവലേശം ബാധിച്ചില്ല, ക്ഷീണം പോലും വിശ്രമമറ്റ അയാളുടെ ശരീരത്തെ സ്പര്‍ശിക്കാനാവാതെ ദൂരെയെങ്ങോ മറഞ്ഞു നിന്നു.

അന്നേയ്ക്ക് ഏഴാം ദിവസം; സന്ധ്യാസമയം സൂര്യനസ്തമിക്കും മുന്‍പേ അയാള്‍ ലക്ഷ്യസ്ഥാനത്തെത്തി. തന്റെ വീടിനുമുന്നില്‍ച്ചെന്നു നിന്ന് അയാളൊരു ദീര്‍ഘനിശ്വാസമുതിര്‍ത്തു, ശേഷം സഞ്ചി നിലത്തുവെച്ച് ആറിനെ ലക്ഷ്യമാക്കി നടന്നു. മനസ്സും ശരീരവും ശുദ്ധിയാക്കി മുങ്ങിനിവരുമ്പോള്‍ ആറിനു പടിഞ്ഞാറ് സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞിരുന്നു. ശിരസ്സിലും ദേഹത്തും പറ്റിനില്‍ക്കാനാവാതെ വലുതും ചെറുതുമായ ജലത്തുള്ളികള്‍ വേഗത്തിലുള്ള നടത്തത്തിനിടയില്‍ താഴെ മണ്ണിലും പാറയിലുമായി തെറിച്ചു വീണുകൊണ്ടിരുന്നു. ആ നടത്തമവസാനിച്ചത് അയാളുടെ ചായ്പ്പിനു മുന്നിലാണ്, അന്നാദ്യമായി വാതില്‍പ്പടിയില്‍ കൈകള്‍ തൊട്ട് നിറുകയില്‍വെച്ച് അയാള്‍ ചായ്പ്പിനുള്ളിലേക്ക് കടന്നു.. അതിനുള്ളില്‍ നിശ്ശബ്ദരായിരുന്ന; താന്‍ ജന്മം നല്‍കിയ ശില്പങ്ങളെ ഒന്നാകെയൊന്നു നോക്കി, അരികില്‍ച്ചെന്നവയെ തലോടി നോക്കി.. അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയിരുന്നു. കാലുകള്‍ അറിയാതെ ഭദ്രകാളീ ശില്പത്തിനടുത്തേയ്ക്കു ചലിച്ചു. ഒരു നിമിഷം ദേവിയുടെ കണ്ണുകളിലേക്കു നോക്കി നിന്ന നന്ദഗോപന്‍ നിറകണ്ണുകളോടെ ശില്പത്തിന്റെ കാല്‍ക്കല്‍ വീണു സാഷ്ടാംഗം നമസ്കരിച്ചു.

അയാള്‍ പണി തുടങ്ങി, ആ രാവും അടുത്ത പകലും വിശ്രമമില്ലാതെ അയാള്‍ പ്രയത്‌നിച്ചു. നാളുകള്‍ക്കു മുന്‍പ്, കാട്ടില്‍, ഇലഞ്ഞിമരത്തിന്‍ ചുവട്ടില്‍, അനുഭവിച്ചറിഞ്ഞ ഒരു മായക്കാഴ്ചയുടെ നഷ്ടപ്പെടലില്‍ മനസ്സൊന്നു പതറിയപ്പോള്‍, മിഴിക്കുള്ളില്‍ നടന്ന ഒരു നിമിഷത്തെ വിസ്‌ഫോടനത്തില്‍ താന്‍ കണ്ട ശ്രീകോവില്‍ തന്റെ വീടിനു മുന്‍പില്‍ അയാള്‍ പണിതുയര്‍ത്തി.. അന്നത്തെ രാവു മുഴുവന്‍ ഉറക്കമില്ലാതെ അതിനു കാവലിരുന്നു.

പിറ്റേന്ന്, സൂര്യനുദിയ്ക്കും മുന്‍പേ ദേഹശുദ്ധി വരുത്തി അയാള്‍ ചായ്പ്പിനുള്ളിലേയ്ക്കു കയറി. പ്രാര്‍ത്ഥനയോടെ ദേവീ വിഗ്രഹം പുറത്തേയ്‌ക്കെടുത്തു. ഒരിക്കല്‍പ്പോലും താന്ത്രികവിധികള്‍ പഠിച്ചറിഞ്ഞിട്ടില്ലാത്ത നന്ദഗോപന്റെ ചുണ്ടില്‍ നിന്നും നിലയ്ക്കാത്ത മന്ത്രജപങ്ങളുതിര്‍ന്നു. അത്യന്തം ഭക്തിയോടെ നന്ദഗോപന്‍ ദേവീ വിഗ്രഹം താന്‍ പണിതുയര്‍ത്തിയ കുരുത്തോലകളാല്‍ അലങ്കരിക്കപ്പെട്ട ശ്രീകോവിലില്‍ പ്രതിഷ്ഠിച്ചു. മിഴികള്‍പൂട്ടി ശില്പിയോതിയ സ്പഷ്ടമായ മന്ത്രധ്വനികളുടെ ശക്തിയില്‍ ദേവിയ്ക്കു മുന്നില്‍ കൊളുത്തിയ തൂക്കുവിളക്കുകള്‍ ഒന്നാകെ തനിയെ തെളിഞ്ഞു, മണികള്‍ നിര്‍ത്താതെ ശബ്ദം മുഴക്കി... ദൈവീകത അതിന്റെ പരമ്യതയിലെത്തിയ നിമിഷത്തില്‍ കണ്ണുതുറന്ന നന്ദഗോപന്‍ കണ്ടു ദേവീ വിഗ്രഹത്തിന്റെ സ്ഥാനത്ത് ഇലഞ്ഞിമരച്ചുവട്ടില്‍ താന്‍ കണ്ട ചെമ്പട്ടു ചുറ്റിയ സുന്ദരി, അന്നു കണ്ട അതേ പുഞ്ചിരിയോടെ ശ്രീ കോവിലിനുള്ളില്‍.. സര്‍വ്വാഭരണവിഭൂഷിതയായി.. നന്ദഗോപന്‍ തന്റെ മുന്നില്‍ത്തെളിഞ്ഞ പ്രപഞ്ചസത്യത്തിനുമുന്നില്‍ സാഷ്ടാംഗം പ്രണമിച്ചു. എഴുന്നേറ്റു തലയുയര്‍ത്തിനോക്കിയ മാത്രയില്‍ സുന്ദരി അപ്രത്യക്ഷയായിരുന്നു, പകരമവിടെ തന്നില്‍നിന്നു പിറവിയെടുത്ത ദേവീ ശില്‍പ്പം മാത്രം. അയാളുടെ കണ്ണും ഹൃദയവും മനസ്സും ഒരിക്കല്‍ക്കൂടി നിറഞ്ഞു. ശ്രീകോവിലില്‍ നിന്നു പുറത്തേയ്ക്കിറങ്ങുമ്പോള്‍ ശില്പിയോര്‍ത്തു, തനിയ്ക്ക് തീരേ വശമില്ലാത്ത ഒരു കര്‍മ്മം താന്‍ ഭംഗിയായി ചെയ്തു തീര്‍ത്തിരിക്കുന്നു, ഒരു പാകപ്പിഴയും എവിടെയും സംഭവിച്ചില്ല, സംഭവിക്കാന്‍ പാടില്ല, കാരണം അതൊരു നിയോഗമായിരുന്നു, തന്റെ ജന്മനിയോഗം...

ആ രാത്രി ഏറെ തളര്‍ച്ചയോടെ; എന്നാല്‍ അതുവരെ അനുഭവിച്ചറിഞ്ഞിട്ടില്ലാത്തൊരു ആത്മസംതൃപ്തിയോടെ ശില്പി ഉറങ്ങി. ഉറക്കത്തിലുടനീളം അയാളറിയാതെ ആ ചെമ്പട്ടു ചുറ്റിയ സുന്ദരി അയാള്‍ക്കു കാവലിരിപ്പുണ്ടായിരുന്നു..

Credits to joychenputhukulam.com

Read more

പ്രണയം ആഘോഷമാക്കിയ എന്റെ കൗമാരം

പ്രണയം ആഘോഷമാക്കിയ ഒരു ബാല്യ -കൗമാര കാലം എനിക്കുണ്ടായിരുന്നു. എന്റെ പ്രണയത്തിന്റെ പ്രമദവനങ്ങളില്‍ പാറിക്കളിച്ച വര്‍ണ്ണശലഭങ്ങള്‍ എന്റെ ഹ്രദയവീണയുടെ മൃദുലതന്ത്രികളില്‍ സപ്തസ്വരങ്ങളുടെ കുളിര്‍മഴ പെയ്യിച്ചു. അത് ഒരു രാഗപരാഗമായി എന്റെ ആല്‍മാവിനെ ഇപ്പോഴും ഇക്കിളിയിട്ടുണര്‍ത്തുന്നു.കാലത്തിന്റെ കറ പുരളാത്ത ആ മുത്തുമണികള്‍ ഓരോന്നായി ഓര്‍മയുടെ സ്പടികത്തിളക്കത്തില്‍ മിന്നി മറയുമ്പോള്‍ എന്റെ ആദ്യത്തെ പ്രണയ നായിക വാഴപ്പിള്ളി കുഞ്ഞേലി ആയിരുന്നു. കുഞ്ഞേലി എന്റെ വീടിന് തൊട്ടുതെക്കേതിലെ ഒരു പുതുക്രിസ്തിയാനി പെണ്‍കുട്ടി.

അവള്‍ക്ക് അന്ന് എട്ടു വയസ്സ്. എനിക്ക് പത്തു വയസ്സ്. അവള്‍ക്ക് നല്ല കറുപ്പ് നിറം. എനിക്ക് നല്ല വെളുപ്പ്. കറുപ്പും വെളുപ്പും ചേര്‍ന്ന ഏതോ ഒരു മാസ്മരികതയുടെ മായാലോകം. സ്കൂള്‍ വിട്ടുവരുന്ന സായാഹ്നങ്ങളില്‍ ഞങ്ങള്‍ കാവി തോട്ടില്‍ കുളിക്കാന്‍ പോകുമായിരുന്നു. എന്റെ വീടിന് താഴെ ഹരിത വനത്താല്‍ ചുറ്റപ്പെട്ട ഒരു ദേവി ക്ഷേത്രമുണ്ട് . അതിനെ ചുറ്റിയൊഴുകുന്ന ഒരു തോടും. ഞങ്ങള്‍ അതിനെ കാവിത്തോട് എന്ന് വിളിക്കുന്നു. കാവിത്തോടിലെ മുതലക്കുഴി ഭാഗത്തെ കുളി ശീലമാക്കിയ ബാല്യത്തിലെ ഏതോ ഒരു ദിവസം.....ഞാന്‍ തോട്ടിലെ മണല്‍പ്പുറത്തു ആകാശത്തേക്ക് നോക്കി മലര്‍ന്ന് കിടക്കുന്നു. എന്റെ മുകളിലിരുന്ന് കുഞ്ഞേലി മണല്‍ വാരി കളിച്ചുകൊണ്ടുപറഞ്ഞു :"എടാ, താഴത്തുമഠത്തിലെ അന്നമ്മച്ചേച്ചിയെ കെട്ടിച്ചുവിട്ടിട്ട് ഇതുവരെ കൊച്ചുണ്ടായില്ല""അതിന് കൊച്ചുണ്ടാകാന്‍ കെട്ടിക്കണോ കുഞ്ഞേലി""ഹ, വേണം. ഇവന്റെ ഒരു കാര്യം. ഒരു പൊട്ടനാ നീ"എന്തോ ഓര്‍മ്മ വന്നപോലെ അവള്‍ എന്റെ മുകളില്‍ നിന്നിറങ്ങി തോട്ടിലിറങ്ങി മുങ്ങി നിവര്‍ന്ന് എന്നോട് ചോദിച്ചു : "എടാ നിന്നെ ഞാനങ്ങു കെട്ടട്ടെ ". ഞാന്‍ പറഞ്ഞു "ആയിക്കോ". അവള്‍ ഉടനെ കാവിലെ കുറ്റിച്ചെടികള്‍ക്കിടയില്‍നിന്നും ഒരു പുല്ലാന്തി വള്ളി പറിച്ചുകൊണ്ടുവന്നു എന്റെ കഴുത്തില്‍ കെട്ടിയപ്പോള്‍ വീട്ടില്‍ നിന്നും അമ്മയുടെ വിളി കേട്ടു . അപ്പോള്‍ അവള്‍ എന്നെ വിട്ടോടി.

ഞാന്‍ തോട്ടില്‍ കുളിച്ചെന്നു വരുത്താന്‍ ഒന്ന് മുങ്ങി നിവര്‍ന്ന് ഒറ്റത്തോര്‍ത്തുകൊണ്ടു തല തുടച്ചുകൊണ്ട് അവളുടെ പിറകെയും ഓടി സന്ധ്യക്ക് മുന്‍പ് വീട്ടിലെത്താന്‍.എന്റെ ആദ്യത്തെ പ്രണയലേഖനം...പ്രണയ ലേഖനം എങ്ങനെ എഴുതണം എന്ന് ഈ മുനികുമാരന് പറഞ്ഞുതന്ന ഒരു അസുരപുത്രന്‍ ഉണ്ടായിരുന്നു എനിക്ക് കൂട്ടുകാരനായി നാലാം ക്ലാസ്സില്‍. പായിപ്പാട്ട് ഒന്നച്ചന്‍ എന്ന് വിളിപ്പേരുള്ള പി.വി. യോഹന്നാന്‍. അവന് എന്നേക്കാള്‍ നാലു വയസ്സ് കൂടുതലുണ്ട്. കാരണം അവന്‍ ഒന്ന് മുതല്‍ എല്ലാ ക്ലാസ്സിലും ഒരു വര്‍ഷം വീതം കൂടുതലായി പഠിക്കും . പൊക്കമുള്ള കുട്ടികളെ ബാക് ബെഞ്ചില്‍ ആണ് ഇരുത്താറുള്ളത്. അതുകൊണ്ട് ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ബാക് ബെഞ്ചില്‍ ആണ് ഇടം കിട്ടിയത്. രാധാമണി ടീച്ചര്‍ ആണ് നാലാം ക്ലാസ്സിലെ ഞങ്ങളുടെ ക്ലാസ് ടീച്ചര്‍. അന്നൊക്കെ ടീച്ചറെ ഞങ്ങള്‍ "സാറെ" എന്നാണ് വിളിക്കാറ്. വെളുത്തു മെലിഞ്ഞ ഒരു സുന്ദരി. രാധാമണി സാര്‍ ക്ലാസ്സില്‍ വരുമ്പോള്‍ യോഹന്നാന് ഒരിളക്കം. അവന്‍ സാറിനെ തന്നെ രൂക്ഷമായി നോക്കികൊണ്ടിരിക്കും. കാല് മുതല്‍ തല വരെ ഇമ വെട്ടാതെ.

അതെന്തിനാണെന്ന് അന്നെനിക്ക് മനസ്സിലായില്ല. എന്നും ഞാനും യോഹന്നാനും ആണ് നേരത്തെ ക്ലാസ്സില്‍ വരുന്നത്. ഒരു ദിവസം അവന്‍ പറഞ്ഞു :"പൗലോസ്, നമുക്ക് ഒരു എഴുത്തെഴുതണം. രാധാമണി സാറിന് കൊടുക്കാനാണ്. ഞാന്‍ പറഞ്ഞു തരുന്നത് നീ എഴുതണം""അതിന് നിനക്ക് എഴുതിക്കൂടെ?""അത് വേണ്ട. നിന്റെ വമിറംൃശശേിഴ ആണ് നല്ലത് "ഞാന്‍ കണക്കിന്റെ 200 പേജ് ബുക്കില്‍ നിന്നും നല്ല ഒരു ഷീറ്റ് പറിച്ചെടുത്തു. യോഹന്നാന്‍ പറയുന്നതുപോലെ എഴുതി. രാധാമണി സാറിന്റെ എല്ലാ ശരീര ഭാഗങ്ങളെയും ഞാനൊരിക്കലും കേട്ടിട്ടില്ലാത്ത ഭാഷയില്‍ വര്‍ണിച്ചു...വടിവൊത്ത നല്ല അക്ഷരത്തില്‍...സാറിനെ എനിക്ക് ഒത്തിരി ഒത്തിരി ഇഷ്ടമാണെന്ന അടിക്കുറിപ്പോടെ ലേഖനം അവസാനിപ്പിച്ചു .

എഴുതിയ കടലാസ്സ് ഭംഗിയായി പടക്കം പോലെ പൂട്ടി സാര്‍ വരുമ്പോള്‍ എടുക്കാനായി ക്ലാസ്സിലെ മേശപ്പുറത്തു വച്ചു . സാര്‍ ഓഫീസില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ടപ്പോള്‍ എന്റെ ഹ്രദയം പട പട എന്ന് ഇടിക്കാന്‍ തുടങ്ങി. ഓടിച്ചെന്ന് ഞാന്‍ ആ കത്തെടുത്തു എന്റെ മലയാള പുസ്തകത്തില്‍ ഭദ്രമായി ഒളിപ്പിച്ചു, യോഹന്നാന് ഇഷ്ടപ്പെട്ടില്ലെങ്കിലും. ഇന്റെര്‍വെല്ലിന് ഞങ്ങള്‍ മൂത്രമൊഴിക്കുന്നത് സ്കൂളിന്റെ അരികിലെ കയ്യാലയോട് ചേര്‍ന്ന് നിന്നാണ്. പെണ്‍കുട്ടികള്‍ക്ക് മാത്രമേ അന്ന് മൂത്രപ്പുര ഉണ്ടായിരുന്നുള്ളു. രാധാമണി സാറിന്റെ കത്ത് അത്രയ്ക്ക് ഭംഗിയായ അക്ഷരത്തില്‍ എഴുതിയത് കൊണ്ട് കീറിക്കളയാന്‍ മനസ്സ് വന്നില്ല. മൂത്രമൊഴിക്കുന്നതിനോട് ചേര്‍ന്ന് എലി തുരന്ന ഒരു മട ഉണ്ടായിരുന്നു. എന്റെ പൊട്ട ബുദ്ധിയില്‍ ആ കത്ത് എലിമടയില്‍ നിക്ഷേപിച് കുറെ മണ്ണിട്ട് മടയുടെ ദ്വാരം അടച്ചു, ഒരിക്കലും ആ കത്ത് രാധാമണി സാറിന്റെ കണ്ണില്‍ പെടാതിരിക്കാന്‍. പിറ്റേദിവസം കയ്യാലയുടെ അപ്പുറത്തുള്ള പറമ്പില്‍ കന്നാലി തീറ്റുന്ന മേലേപ്പറമ്പില്‍ തൊമ്മച്ചന്‍ ചേട്ടന് ആ കത്ത് കിട്ടി. മട അടച്ചിരുന്നെങ്കിലും എലി വീണ്ടും തുരന്ന് ആ കത്ത് അപ്പുറത്തെ പറമ്പില്‍ ചാടിച്ചതാണ് . തൊമ്മച്ചന്‍ ചേട്ടന്‍ അങ്ങനെ ആ കത്ത് രാധാമണി സാറിന്റെ കൈകളില്‍ എത്തിച്ചു . പിന്നീടുള്ള എന്റെ നാലാം ക്ലാസ്സിലെ ദിനങ്ങള്‍ ദുരിതപൂര്‍ണമായിരുന്നു .

എങ്കിലും എന്റെ അമ്മയുടെ അടുത്ത പരിചയക്കാരിയായ രാധാമണി സാര്‍ ആ രഹസ്യം എന്റെ അമ്മയോട് ഒരിക്കലും പറഞ്ഞില്ല. ഗതകാല സ്മരണകളുടെ ഭൂതത്താന്‍ ഭരണി തുറന്നപ്പോള്‍ പതഞ്ഞു പൊങ്ങിയ രാധാമണി ടീച്ചര്‍ എന്ന പുണ്ണ്യത്തിന് മേല്‍ ആദരവിന്റെ ആയിരം പുഷ്പദളങ്ങള്‍ !ഹൈസ്കൂള്‍ - കോളേജ് കാമ്പസുകളില്‍ പൂത്തുലഞ്ഞ പ്രണയത്തിന് പുതിയ രീതിയും ഭാവവും ആയിരുന്നു . എന്റെ പ്രണയവര്‍ണങ്ങളിലെ രീതിശാസ്ത്രത്തിന് മുട്ടത്തു വര്‍ക്കിയുടെ സര്‍ഗ്ഗസമ്പന്നതയുടെ നിറപ്പകിട്ടുണ്ടായിരുന്നു . സ്കൂള്‍ വാര്‍ഷിക ദിനത്തിലെ ഡാന്‍സ് പരിപാടിയില്‍ "ചെപ്പുകിലുക്കണ ചങ്ങാതി ...." സ്ഥിരം പാടുന്ന ഇടത്തെ കവിളില്‍ കറുത്ത മറുകുള്ള വെളുത്ത മേരിക്കുട്ടി, ലബോറട്ടറി ക്ലാസ്സിലേക്ക് പോകുമ്പോള്‍ അറിയാതെ പിറകില്‍ നിന്നും കാലില്‍ ചവിട്ടിയാല്‍ ഇടതു വശത്തേക്ക് കിറി കോട്ടി കൊഞ്ഞനം കുത്തുന്ന സി.വി . ഏലിയാമ്മ, ഡ്രില്ലിന് വിടുമ്പോള്‍ 9ആ യില്‍ നിന്നും എന്റെ ചലനങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്ന ചന്ദ്രമണി ഗ നായര്‍, വെള്ളിയാഴ്ചകളില്‍ ആകാശനീല നിറമുള്ള ഓയില്‍ നീണ്ട പാവാടയും വെള്ളയില്‍ കറുത്ത പുള്ളികളുള്ള നീളന്‍ ബ്ലൗസുമിടുന്ന 10ഇ യിലെ ഇരുനിറക്കാരി ലീലാമ്മ ഐസക് . ഇവര്‍ക്കെല്ലാം ഞാനെഴുതിയ പ്രണയ ലേഖനങ്ങള്‍ പാടാത്ത പൈങ്കിളിയുടെയും ഇണപ്രാവുകളുടെയും പട്ടുതൂവാലയുടെയും കരകാണാക്കടലിന്റെയുമൊക്കെ കൊച്ചു കൊച്ചു പതിപ്പുകളായിരുന്നു .

കോളേജ് തലത്തില്‍, നാലാം ക്ലാസ്സിലെ യോഹന്നാനെപ്പോലെ ഈ കൗമാര ഗന്ധര്‍വനെ എഴുത്തു പഠിപ്പിച്ച ഒരു അസുരപുത്രിയുണ്ടായിരുന്നു. എന്റെ സീനിയര്‍ ആയ വെളുത്തു തടിച്ചു കഴുത്തു കുറുകിയ സുമതിച്ചേച്ചി. സുമതിച്ചേച്ചിക്ക് എന്നെ വളരെ ഇഷ്ടമായിരുന്നു. ചേച്ചി എന്നെ ജൂനിയര്‍ പ്രേംനസീര്‍ എന്നാണ് വിളിക്കാറ് . ഞാനും മോളി എബ്രാഹവും തമ്മില്‍ ഇഷ്ടമാണെന്നും ഞങ്ങള്‍ തമ്മില്‍ പ്രേമലേഖനങ്ങള്‍ കൈമാറാറുണ്ടെന്നും സുമതി ചേച്ചി അറിഞ്ഞു . എല്ലാ പ്രേമവും അവരില്‍കൂടി വേണം എന്ന് കരുതുന്ന പ്രണയത്തിന്റെ മൊത്തക്കച്ചവടമാണ് അവര്‍ക്ക് . ഞാനും വഴങ്ങി കൊടുത്തു . ഞാന്‍ എഴുതുന്ന പ്രണയ ലേഖനം സുമതി അപ്പ്രൂവ് ചെയ്തതിന് ശേഷം മോളി എബ്രഹാമിന് കൈമാറും . എനിക്ക് സാഹിത്യം അറിയില്ല, അപ്പിടി അക്ഷരത്തെറ്റാണ് എന്നൊക്കെ സുമതിച്ചേച്ചി പറയുമായിരുന്നു . ഞാനും മോളി എബ്രാഹവും പ്രണയത്തിന്റെ പൂരപ്പറമ്പില്‍ മെത്താപ്പു കത്തിച്ചുല്ലസിക്കുമ്പോഴാണ് എനിക്ക് കോളേജില്‍ നിന്നും ചാടി പട്ടാളത്തില്‍ പോകുവാന്‍ അവസരം കിട്ടുന്നത് . ഞാനും മോളിയും വിരഹത്തിന്റെ വേദന നിറഞ്ഞ കണ്ണുകളില്‍ പരസ്പരം നോക്കി മൗനമായി പങ്കുവച്ചു . അറേബ്യന്‍ അത്തറില്‍ മുക്കിയ മോളിയുടെ ചുവന്ന പട്ടുതൂവാലയില്‍ അവളുടെ പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ വച്ച് തന്ന് എന്നെ അവള്‍ ഗോവയിലേക്ക് കണ്ണീരോടെ യാത്ര അയച്ചു .

പട്ടാളത്തില്‍ ചേരാതെ ഞാന്‍ ഗോവയില്‍ ചുറ്റിത്തിരിഞ് ഒരു മാസം കഴിഞ്ഞു ക്ലാസ്സില്‍ ജോയിന്‍ ചെയ്തപ്പോള്‍ ഞാനറിഞ്ഞു മോളി എബ്രഹാമിനെ പറവൂര്‍ക്കാരന്‍ ഏതോ ഒരു അവറാച്ചന്‍ കെട്ടി ബോംബയ്ക്ക് കൊണ്ടുപോയെന്ന് . അതുകൊണ്ട് അവള്‍ക്ക് അവളുടെ അപ്പന്‍ ഇട്ട പേര് മാറ്റേണ്ടി വന്നില്ല . ഇപ്പോഴും മോളി എബ്രഹാം തന്നെ . മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ബോംബെയില്‍ മോളി എബ്രഹാമിന്റെ വീട്ടില്‍ ഗസ്റ്റ് ആയി എനിക്ക് ഒരു ദിവസം താമസിക്കേണ്ടി വന്നത് യാദൃച്ഛികം .

Read more

മൂരി

ഇത് പണ്ട് നടന്ന കഥയാണ്,ഏതാണ്ട് അറുപതുകളിലെ കഥ.സുന്ദരമായ ഒരു ഗ്രാമം. പമ്പാനദി ഒഴുകുന്നു.കണ്ണീര്‍ പോലെ തെളിനീര്, അവയുടെ കുഞ്ഞോളങ്ങളില്‍ പ്രഭാതകിരണങ്ങള്‍ വെള്ളിനാഗങ്ങളെപോലെ ഇഴയുന്നു.പൂവന്‍കോഴികള്‍ ഗ്രാമത്ത കൂകി ഉണര്‍ത്തിയിരിക്കുന്നു. മുറ്റത്തരികിലെ പൂവരശില്‍ പ്രഭാത കിരണങ്ങള്‍ ചിത്രങ്ങള്‍ വരക്കുന്നു.മുറ്റമടിച്ച് ഗൃഹനായികള്‍ കോഴിക്കൂടുകള്‍ തുറന്നുവിടന്നു.പൊരുന്ന കോഴികള്‍ ഒഴികെ അബാലവൃദ്ധം കോഴികള്‍ പുറത്തിറങ്ങി മരച്ചുവടുകള്‍ ചിക്കിചികഞ്ഞ് കൊത്തിപെറുക്കുന്നു.വൈലോപ്പള്ളി പാടിയതുപേലെ പുളിമരക്കൊമ്പുകളിലിരുന്ന്,കാക്കകള്‍ താരനദം ആലപിച്ചു കൊണ്ടിരിക്കുന്നു.

അപ്പോഴാണ് പാപ്പന്‍െറ വരവ്.മുമ്പില്‍ ഒട്ടകത്തിന്‍െറ മാതിരി വലിയ ഉപ്പൂണിയുള്ള മൂരില്‍ നാടനല്ല,സിന്ധി! സിന്ധുനദീതടതീരത്തു നിന്നാണ് അവന്‍െറ അമ്മ ചനയോടെ കേരളത്തിലേക്ക് കുടിയേറിയത്.അവളുപെറ്റ മൂരിക്കിടാവിനെ പാപ്പന്‍, ഓച്ചിറചന്തേല്‍ നിന്നാണ് വാങ്ങിവളര്‍ത്തിയത്.കിടവ് വളര്‍ന്ന് തടക്കാളയായിരിക്കുന്നു.ഗ്രാമത്തിലെ സകല നാടന്‍,വെച്‌നൂര്‍,പാണ്ടിപശുക്കളും,അവന്‍െറ ഭാര്യാപദം അലങ്കരിച്‌ന് ഒരു ബീജസങ്കലനത്തിലൂടെ നാടിന്‍െറ മുഖഛായ മാറ്റും എന്നാണ് പാപ്പന്‍െറ പ്രഖ്യാപനം!

തിരുനെറ്റിക്ക് കറുത്ത ചുട്ടിയുള്ള വെള്ളകാള,അതോക്രീംകളറോല്‍ എന്നുതോ്ന്നാം.വൃത്തകാരമായി വളഞ്ഞകൊമ്പുകളെന്നു തോന്നാമെങ്കിലും അവയുടെ കൂര്‍ത്തഅറ്റങ്ങള്‍ മുമ്പിലേക്ക് ചൂണ്ടിനില്‍ക്കുന്നു.കണ്ടാല്‍ അവന് ഒരുഗ്രന്‍കാട്ടുപോത്തിന്‍െറ മുഖഛായ തോന്നുമെങ്കി ലും ശാന്തം ,പാവംല്‍കൊച്ചുപിള്ളേര്‍ക്കു പോലും തൊടാം,തീറ്റകൊടുക്കാം.എന്നാലോ ജോലിയുടെ കാര്യത്തില്‍ തികഞ്ഞ ശുഷ്ക്കാന്തിയുള്ളവനും.ശാന്തനെങ്കിലും നല്ത കരുത്തുകാരണം ഒരുമൂക്കുകയര്‍ ഉണ്ട്,എന്നാലെ ഒറ്റപിടിത്തത്തിന് അവനെ നിയന്ത്രിക്കാനകൂ.കഴുത്തില്‍ ചെറുമണിള്‍ കിലുക്കി ഒരുയാഗാശ്വത്തെ പോലെ അവന്‍ താളം ചവുട്ടിവരുബോള്‍ ഗ്രാമം കുളിരുകോരും.അപ്പോള്‍ ഗ്രാമത്തിലെ പട്ടികളും,പൂച്‌നകളും,കോഴികളും,ബൗ ബൗ വെച്‌നും,മ്യാവു പറഞ്ഞും,കൊക്കരകോ പാടിയും അവനെ സ്വീകരിക്കും.''കൗകുമാരികള്‍'', എന്നുപറഞ്ഞാല്‍ കൗമാരം കഴിഞ്ഞ പശുകുട്ടിള്‍ എന്നര്‍ത്ഥം,അവര്‍ അവനെ നാണത്തില്‍ കടക്കണ്ണിട്ടു നോക്കും.യുവതികളോ,മദ്ധ്യവയസ്കകളോ, ബഹളി പിടിച്‌നമറും, ഭീതികൊണ്ടോ,അതോ പ്രേമപാരവശ്യം കൊണ്ടോ!

ഇങ്ങനെയുള്ള കാളയും,പാപ്പനും കിഴക്കു നിന്നുവന്നപ്പോള്‍,സംഗതി വശാല്‍ ഞങ്ങളുടെ പശുവൊന്നമറി.കാര്യസ്തന്‍ കുര്യാക്കോചേട്ടനാണ് ഞങ്ങളുടെ വീട്ടുകാര്യങ്ങള്‍ നോക്കുന്നത്.കുര്യക്കോച്‌നട്ടന്‍ ഒന്നമര്‍ത്തി മൂളി എന്നിട്ടോതിആ പെണ്ണമ്മേ ചവിട്ടിക്കാറായി.ടീനേജിലോട്ട് പ്രവേശിചേ്‌നാണ്ടിരുന്ന എനിക്ക് സംഗതി പിടുത്തം കിട്ടി.പെണ്ണമ്മ,അതാണ് ഞങ്ങടെ പശൂന്‍െറ ഓമനപേര്ല്‍പെണ്ണമ്മക്കു തന്നെ ഒരു ചരിത്രമുണ്ട്.ഗോപാലന്‍ പണ്ടുകൊണ്ടു നടന്ന കറാച്ചികാളക്ക്,ചെറിയ വെച്‌നൂര്‍ പശുവിലുണ്ടായ മഹിളാരത്‌നമാണ് പെണ്ണമ്മ.പെണ്ണമ്മ വളര്‍ന്നു,കറാച്ചി പോലെ,പക്ഷേ പെറ്റിട്ട് പാലില്ത,നാലുവട്ടം കറന്നാ,കഷ്ടി നാഴിപ്പാല്‍. ഒരു തുറു മുഴവന്‍തിന്നും,ഒരു കൊട്ട ചാണകമിടും.പക്ഷേ പശൂവിനെ വളര്‍ത്തുന്നത് ചാണകത്തിനിലല്ലോ ,പാലിനല്ലേ!

അപ്പോള്‍ കുര്യാക്കോച്ചേട്ടന്‍െറ ആത്മഗതം വീണ്ടു കേട്ടു: പാപ്പന്‍െറ കാളേകൊണ്ടൊന്നു നോക്കാം,അവന്‍ വേറേ വിത്താ ണല്ലേ പാപ്പന്‍െറ വാഗ്വ്‌വാദം.
ഓയ്,പാപ്പാ ഇങ്ങോട്ടൊന്നു വാ!
പാപ്പന്‍ തലേക്കട്ടഴിച്ച്, കുര്യാക്കോചേനട്ടനെ ഭവ്യതേ കുനിഞ്ഞൊന്നു വണങ്ങി
എന്താ,അച്ചാ,കാര്യം!
കാര്യം കാണാന്‍ കഴുതക്കാലും പിടിക്കുന്നോനാ പാപ്പന്‍.അതാ അത്ര ഭവ്യത.എന്നാല്‍ ജോലി ഒക്കെ കഴിഞ്ഞ് തളര്‍ന്ന കാളേംകൈാണ്ട് പാപ്പന്‍ വരുന്ന വരവൊന്നു കാണേണ്ടതാല്‍,അടിച്‌ന് പിപ്പിരിയായി.എന്നു പറഞ്ഞാ അങ്ങു പടിഞ്ഞാറ് കാവേരി ഷാപ്പിലെ അന്തിക്കള്ളുമോന്തി ഭള്ളുപറഞ്ഞു വരുന്ന കാഴ്ച! അപ്പോ നാക്കേ ''പായും,പൂയുമൊക്കേ വരൂല്‍ഇടക്കിടെ ഈണത്തി

സിനിമാപാട്ടുപാടും,മിക്കപ്പോഴും ''എംഎ.് ബാബുരാജി''ന്‍െറ പാട്ടാ ഇഷ്ടനിഷ്ടം!

''പ്രാണസഖി,ഞാന്‍ വെറുമൊരു
പാമരനാം പാട്ടുകാരന്‍
പ്രാണലോകവീചികളില്‍
തേന്‍.............''

ഈ പാട്ട് യൗവനയുക്തകളായ ഗ്രാമത്തിലെ എല്ലാ യുവതികളുടെയും,മദ്ധ്യവയസ്ക്കകളുടെയും,ശ്രദ്ധ ക്ഷണിക്കാന്‍ വേണ്ടി പാടുന്നതാണ്.അപ്പോഴൊക്കെ അവര്‍ ജനലിലൂടെ തലയിട്ടു പാപ്പനെ നോക്കി പറയും: താണ്ടെ,നോക്കിക്കെ പാപ്പന്‍ ഫിറ്റായി,ഇനി സരസ്വതി കേക്കാം,എന്നു പറഞ്ഞാ കല്തുവെച്‌ന തെറില്‍,അതാ പാപ്പന്‍. പാപ്പനും,കാളയും കുര്യാക്കോചേ്‌നട്ടന്‍െറ മുമ്പിലെത്തി നിന്നു.
ചേട്ടന്‍ ചോദിച്ചു:
എടാപാപ്പാ നിന്‍റ കാള ചവുട്ടിയാ ചന ഏക്കുവോ!

കൊള്ളാം ഏക്കുവോന്ന്.ഇതുവരെ ഒരബോര്‍ഷന്‍ പോലുമുണ്ടായിട്ടിയല്ല. .ഈ ഇംഗ്ലീഷ് വാക്ക് പാപ്പന്‍ മന:പാഠമാക്കി വെച്ചിരിക്കയാണ്. തടത്തിലെ കോരുതു വക്കീലില്‍ നിന്ന് കേട്ട് അര്‍ത്ഥം മന.ിലാക്കി പാപ്പന്‍ സന്ദര്‍ഭോജിതമായി കുര്യാക്കോചേട്ടനേപോലുള്ള നിരക്ഷരകുക്ഷികളുടെ മേല്‍ പ്രയോഗിക്കും.അവന്‍ പറഞ്ഞതു മന.ിലായില്തങ്കിലും,മന.ിലായ മട്ടുവരുത്തി ചേട്ടന്‍ കല്പ്പിച്ചു.

എന്നാ നീ കടമ്പ കെട്ടിക്കോല്‍കുഴികുത്തുന്ന കമ്പിപരോം,കുറേ മുളംങ്കുറ്റികളുംപാപ്പന്‍െറ മുമ്പിലേക്കിട്ടു കൊടുത്തു.പാപ്പന്‍ നിമിഷനേരം കൊണ്ട് ഒന്നാന്തരം''കടമ്പ'' കെട്ടി. ''കടമ്പ'' എന്തന്നലേ്തല്‍,പശുവിന് ഇടംവലം തിരിയാന്‍ കഴിയാത്ത ത്രീകോണാകൃതിയിലുള്ള വേലില്‍ അതില്‍ പാപ്പന്‍ ഞങ്ങടെ വലിയ കറാച്‌നി പശുവിനൈ തള്ളികയറ്റി കുറുക്കി കെട്ടി,സിന്ധി മൂരിയെ പ്രോത്സാഹിച്‌നു.ഒറ്റി നിമിഷം കൊണ്ട് കാര്യം നടന്നു,പശു ഗ്രാമത്തെ ഞെട്ടിച്‌ന് ഒരമര്‍ചേ്‌നംല്‍ ആയിടെ ഒരു വാര്‍ത്ത കേട്ടു ഗ്രാമം ഞെട്ടി.പാപ്പന്‍ തിരുവന്തോരത്ത്‌സെന്‍റട്രല്‍ ജയിലിലെന്ന്ല്‍,ഒരു വധക്കേ.ിനെ തുടര്‍ന്ന്.തൂക്കാന്‍ വിധിച്‌നു,പിന്നതു വെട്ടിക്കുറച് നുജീവപര്യന്തമാക്കി,ദൃക്‌സാക്ഷി ഇല്താതിരുന്നതുകൊണ്ട്ല്‍എന്താകാര്യം എന്നലേ്ത?അതും ഞാന്‍ ഒളിഞ്ഞു നിന്നു കേട്ടു.കുര്യാക്കോചേട്ടന്‍ അപ്പനോടു പറഞ്ഞപ്പം അതിപ്രകാരം:

ഞങ്ങടെ ഗ്രാമം വികസിച്ചു.ഗ്രാമത്തിന്‍െറ മുഖഛായ മാറി.അപ്പോള്‍ അവിടെ ''എന്നിയസ് ബ്ലോക്കു'ണ്ടായി.
''ഗ്രാമവികസന ബ്ലോക്ക്''! ബ്ലോക്കില്‍ മൃഗഡോക്ടര്‍ ചാര്‍ജെടുത്തു, ''കൃതൃമബീജസങ്കലനം''പശുക്കള്‍ക്ക്! എന്ന പ്രഖ്യാപനവുമായി.പാപ്പന്‍ കാളേം കൊണ്ട് നടന്ന് ബീജസങ്കലനം ചെയ്തപ്പം,പുതുതായി ചാര്‍ജ്ജെടുത്ത മൃഗഡോക്ടര്‍ ,ജര്‍മ്മിനിയില്‍ നിന്നിറക്കുമതി ചെയ്ത മൂരിയെ ബ്ലോക്കില്‍ നിര്‍ത്തിയിട്ട് അതിന്‍െറ ബീജവുമായി സൈക്കളില്‍ യാത്ര ചെയ്ത ഗ്രാമത്താകെ സങ്കലനം നടത്താന്‍ ആരംഭിച്ചു.ഒരുകാര്യം പറയട്ടെ,സൈക്കളും,കാളവണ്ടിയും മാത്രം പേകുന്ന കുടുക്കു വഴിയേ അന്ന് ഗ്രാമത്തിലുണ്ടായിരുന്നുള്ളൂ.

പാപ്പന്‍െറ കഞ്ഞികുടി മൃഗഡോക്ടര്‍ മുട്ടിച്ചു.എന്തിന് സൈക്കിളി സഞ്ചരിച്ചിരു ന്ന മൃഗഡോക്ടര്‍ ഒരു സായംസന്ധ്യക്ക്,ഒഴിഞ്ഞ സ്ഥലത്ത് ഒരു കലുങ്കില്‍ ചത്തു മലച്ചു കിടക്കുന്നു,അദ്ദേഹത്തിന്‍െറ സൈക്കിളും,കൃതൃമബീജം സൂക്ഷിക്കുന്ന ഐസ് പെട്ടിയും,അതിനടുത്തായി
ചിതറി കിടക്കുന്നു.സംഭവം ആദ്യം കണ്ടത് സെക്കന്‍റ്‌ഷോക്ക് നടന്നു പോയ ദാമോദരനാണ്.ദാമാദരന്‍ ഗ്രാമത്തെ അറിയിച്ചു.അവരെല്ലാം ഞെട്ടി.സംഭവത്തിനല്പ്പം മുമ്പ് കലുങ്കു കടന്നു വന്ന പാപ്പനേയും,മൂരിയേയും കണ്ടവരുണ്ട്.എന്നാല്‍ പാപ്പന്‍ കള്ളടിച്ച് ഫിറ്റായി പൂരപാട്ടും പാടി വരികയായിരുതു കൊണ്ട് കണ്ടവരെല്താം പാപ്പനെ കാണാതെ ഉണ്ട ഇട്ടു നടന്നു.

പിറ്റേന്ന് ഹേഡ് മൂത്ത റൂള്‍തടി ഉരുട്ടില്‍ കേമനായ ലംബോധരന്‍പിള്ള പാപ്പനെ കസ്റ്റഡിയിലെടുത്തു.റൂള്‍തടി ഉരുട്ടി സത്യം പറയിച്ചു.പക്ഷേ, കോടതി വിസ്തിരിച്ചപ്പം പാപ്പന്‍ പറഞ്ഞത് മറ്റൊന്നാണ്. ആഹേഡേമാന്‍ റൂളിതടി ഉരുട്ടി കുറ്റം എന്‍െറ മേല്‍ കേറ്റിയതാണ്.സംഗതി ഞാന്‍ കണ്ടതാണ്,ഞാനാണ് ദൃക്‌സാക്ഷി.സൈക്കളേല്‍ എതിരെ വന്ന മൃഗഡോക്ട്ടറെ എന്‍െറ മൂരിയാണ് കുത്തികൊന്നത്. അവന്‍ ശാന്തനാണേലും പരബീജം മണത്തതാ അതിനു കാരണം.കുത്തും കഴിഞ്ഞു,ഡോക്ടറു ചെത്തും പോയി,അതിന് ഞാനെന്നാ ചെയ്യാനാ.വാദിഭാഗം വക്കീലു തെളിയിച്ചു.അതു പാപ്പന്‍െറ കയ്യിലെ കഠാരകുത്തെന്ന്ല്‍
കാലം തികഞ്ഞപ്പോള്‍ ഞങ്ങടെ പശുപെറ്റു,പാപ്പന്‍െറ കാളേടെ ഓനപുത്രന്‍,അതേ പാല്‍ നിറം,തിരുനെറ്റിക്കു കറുത്ത ചുട്ടി,പൊങ്ങിനില്‍ക്കുന്ന കൊച്ച് ഉപ്പൂണി! അപ്പോക്കേും

മറ്റൊരു മൃഗഡോക്ടര്‍ ചാര്‍ജ്ജെടുത്തിരുന്നു. ഗ്രാമം കുറേകൂടി വികസിച്ചു,അദ്ദേഹത്തിന്‍െറ യാത്ര സ്ക്കൂട്ടറിലായിരുന്നു,എന്നാല്‍ പാപ്പന്‍െറ മൂരിയെപ്പറ്റി പിന്നീടൊന്നും കേട്ടില്ല!

Read more

പ്രിയനേ നീ എവിടെ (വാലന്റൈന്‍ കഥ)

ആ ദിവ്യ സാന്നിദ്ധ്യം ഇപ്പോഴും എപ്പോഴും എനിക്കനുഭവപ്പെടുന്നു. ജീവിതമെന്ന മുന്തിരിത്തോപ്പില്‍ ആടിപ്പാടി നടന്നിരുന്ന കാലം. മുന്തിരിച്ചാറിന്റെ മാധുര്യം എന്നും ആസ്വദിക്കാന്‍ ആഗ്രഹിച്ചിരുന്നവര്‍ ദിവ്യാനുരാഗത്തിന്റെ മായികവലയങ്ങളില്‍ പരസ്പരാലിംഗനത്തില്‍ ലയിച്ചു നിന്ന മുഹൂര്‍ത്തങ്ങളില്‍ ആ ചുണ്ടില്‍ നിന്നും ഉതിര്‍ന്ന് വീണ 'മധുരസ്വരം' 'താമരേ, എന്റെ താമരേ'. പ്രഭാതസൂര്യന്റെ തലോടലിനുവേണ്ടി വെമ്പിനിന്ന താമരപ്പൂവ് പ്രതിവചിച്ചു. 'നാഥാ, നീ എന്തിനുവേണ്ടിയാണ് ഉദയം ചെയ്തത്. നിന്റെ പുഞ്ചിരിക്ക് വേണ്ടി കാത്തുനിന്ന താമരമൊട്ടിനെ തലോടി ഉണര്‍ത്താന്‍ വേണ്ടിയല്ലേ'

വികാരങ്ങളുടെ വേലിയേറ്റത്തില്‍ ഉതിര്‍ന്ന് വീണ നിശ്വാസത്തിന്റെ ചൂട് അനുഭവപ്പെടുന്ന നിമിഷങ്ങള്‍. ഞാനെന്നും ഒരു പ്രേമവതിയായിരുന്നു. എങ്കിലും ജലപ്പരപ്പിലെത്തി നിന്നു തന്റെ സൂര്യദേവനു വേണ്ടി മാത്രം വിടരുന്ന താമരയായി വെള്ളത്തില്‍ തൊടാതെ നിന്നു... കാര്‍മേഘങ്ങള്‍ക്കുള്ളില്‍ ഒളിഞ്ഞും തെളിഞ്ഞും എന്നെ ഉറ്റ് നോക്കിയിരുന്ന ആ പ്രണയാനുഭവം ഇന്നും എനിക്ക് ഉണര്‍വ് പകരുന്നു. ആ ചുടുനിശ്വാസങ്ങള്‍ക്ക് വേണ്ടി മനസ്സ് കൊതിക്കുന്നു. എന്റെ സര്‍വ്വേശ്വര.... നീ ഇന്ന് എവിടെയാണ്. ഇലകൊഴിഞ്ഞു നില്‍ക്കുന്ന വൃക്ഷശിഖരങ്ങളെ തലോടിവരുന്ന ശീതക്കാറ്റിനോട് ഞാന്‍ നിന്നെപ്പറ്റി ചോദിച്ചു. മറുപടിയില്ല. അവയുടെ തലോടലില്‍ നിന്റെ ചൂട് അനുഭവപ്പെടുന്നില്ല. പറന്നുപോകുന്ന പക്ഷിജാലങ്ങളോട് ഞാന്‍ ചോദിച്ചു. നിങ്ങള്‍ പറന്നു പോകുന്ന നാട്ടില്‍ എന്റെ പ്രാണപ്രിയനെ കാണുമോ? അവ ചിറകടിച്ച് മറ്റേതോ ദിക്കിലേക്ക് പറന്നുപോയി.

ഭൂതലത്തെ മൂടിക്കിടക്കുന്ന മഞ്ഞിനെ വകവയ്ക്കാതെ മരക്കൊമ്പുകളിലേക്ക് ഓടിക്കയറുന്ന അണ്ണാറക്കണ്ണനു എന്നോട് കരുണ തോന്നിയിട്ടാകണം അവന്‍ എന്നെ നോക്കി എന്തോ പറയാന്‍ ഭാവിച്ചു. ആ ഭാഷ എനിക്ക് വശമില്ലായിരുന്നു. അവനും എന്നെ അവഗണിച്ചു. പ്രിയനെ നഷ്ടപ്പെട്ട് വിരഹിണിയായി കഴിയുന്ന ഒരു മനസ്സിന്റെ വേദന അവനറിയാമോ എന്തോ?
നീലനഭസ്സില്‍ തങ്കത്തളികപോലെ പ്രശോഭിക്കുന്ന അമ്പിളിമാമനും മിന്നിത്തിളങ്ങുന്ന താരാഗണങ്ങള്‍ക്കും എന്നെ സഹായിപ്പാനാകുന്നില്ലല്ലോ? പ്രിയപ്പെട്ടവനെ, നീ എവിടെയാണ്. വെള്ളിത്താലത്തില്‍ പൂജാപുഷ്പ്പവുമായി കാത്തിരിക്കുന്നു. നിന്റെ പ്രേമഭിക്ഷുകിയില്‍ നിന്നും നീ എന്തിനു ഒളിഞ്ഞിരിക്കുന്നു? എന്റെ പ്രിയനെ തിരിച്ച് വരൂ. ഞാന്‍ നിനക്കായ് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നു.

സ്ഫടികജാലകങ്ങളിലൂടെ പ്രഭാതസൂര്യന്റെ തങ്കക്കതിരുകള്‍ മുറിക്കുള്ളിലേക്കെത്തി നോക്കിയപ്പോള്‍, ജനാലവിരികളെ വകഞ്ഞുമാറ്റി കൊണ്ട് ഞാന്‍ സൂര്യദേവനോട് ആവശ്യപ്പെട്ടു. 'ഇന്നത്തെ നിന്റെ സവാരിയില്‍ എന്റെ പ്രിയനെ കാണണം. അവന്റെ പ്രിയപ്പെട്ടവള്‍ അവനായ് കാത്തിരിക്കുന്നതായി അറിയിക്കണം.'

സായംസന്ധ്യയില്‍ പശ്ചിമാംബരത്തില്‍ കുങ്കുമം വാരിവിതറിക്കൊണ്ട് ആഴിയുടെ മാറിടങ്ങളിലേക്ക് തലചായ്ച്ചപ്പോഴും സൂര്യനോട് ചോദിച്ചു. 'നീ എന്റെ പ്രിയനെകണ്ടുവോ'? എന്റെ പ്രിയനെ കണ്ടോ? എന്റെ ചോദ്യം ചെവിക്കൊള്ളാതെ സൂര്യദേവന്‍ ആഴിയുടെ അഗാധതയിലേക്ക് മറഞ്ഞുപോയി.

ഫെബ്രുവരി 14 പ്രണയദിനമെത്ര. പാശ്ചാത്യസംസ്കാരത്തില്‍ നിന്നും അനുകരിക്കപ്പെട്ട മറ്റൊരു സുദിനം. യൗവ്വനയുക്തരായ കാമുകര്‍ തന്റെ പ്രണയിനികളുടെ യുവത്വമാര്‍ന്ന ഹൃദയത്തിന്റെ ഉള്ളറകളിലേക്ക് മലര്‍ശരങ്ങള്‍ എയ്യുന്ന ദിവസം. കഴിഞ്ഞുപോയ വസന്തങ്ങളെ അയവിറക്കിക്കൊണ്ട് അല്‍പ്പം മധുരം പകരാന്‍ നീ വരില്ലേ? പ്രണയ വിവശനായ നിന്റെ വാസനതൈലം എനിക്ക് ചുറ്റും മാദകഗന്ധം പരത്തുന്നു. നിന്റെ ചുടുനിശ്വാസങ്ങള്‍ എന്റെ പിന്‍ കഴുത്തില്‍ അനുഭവപ്പെടുന്നു. പ്രിയ ജോ, നീ തിരിച്ച് വരാത്ത ലോകത്താണെന്നറിഞ്ഞിട്ടും നിന്റെ സാന്നിദ്ധ്യം എനിക്ക് ചുറ്റുമുണ്ട്. ഞാന്‍ വെറുതെ തിരിഞ്ഞ് നോക്കുമ്പോള്‍ നീ ഇല്ലാത്ത ശൂന്യത. അതേ അപ്പോള്‍ സൂര്യന്‍ മടങ്ങിപോയിരുന്നു.

Read more

പാലായനം

ജനക്കൂട്ടം എവിടേക്കാണ് പോകുന്നത് എന്നാണ് ഭ്രാന്തന്‍ നാസര്‍ അത്ഭുതപ്പെട്ടത്. അവന്‍ ഇവിടെ റോഡരുകിലുള്ള പൈപ്പിനുള്ളില്‍ താമസം തുടങ്ങിയതിനുശേഷം ഇത്രവലിയ ആള്‍ക്കൂട്ടത്തെ കണ്ടിട്ടില്ല. സാധാരണ ദിവസങ്ങളില്‍ എട്ടോപത്തോ ആളുകള്‍ ഈവഴി പോയെങ്കിലായി, പട്ടണത്തില്‍ ചരക്കുവാങ്ങാന്‍ പോകുന്നവരും ബന്ധുവീടുകളിലും മറ്റും പോയിട്ട് വരുന്നവരും. അവരൊക്കെ വാഹനങ്ങളിലോ ഒട്ടകപ്പുറത്തോ സഞ്ചരിക്കുന്നവരായിരിക്കും. അവരില്‍ ചിലരോടെല്ലാം അവന്‍ വിശേഷങ്ങള്‍ ചോദിക്കുകയും ചെയ്യും.

'പട്ടണത്തിലെ വിശേഷങ്ങള്‍ എന്തെല്ലാമാണ് സഹോദരാ? അസീസിനെതിരായിട്ടുളള യുദ്ധം എവിടംവരെയായി? അവനെ ഉടനെയെങ്ങാനും 
അധികാരഭ്രഷടനാക്കാന്‍ സാധിക്കുമോ? വെടിവെയപ്പിന്റേയും ബോംബ് പൊട്ടുന്നതിന്റേയും ശബദം എനിക്ക് ഇവിടിരുന്നാലും കേള്‍ക്കാന്‍ സാധിക്കും.'

'ഞാനതൊന്നും ശ്രദ്ധിക്കാറില്ല, നാസറെ.' അവനെ പരിചയമുള്ള ഒരാള്‍ പറഞ്ഞു. 'ഞാന്‍ സ്വന്തംകാര്യം നോക്കി ജീവിക്കുന്നവനാണെന്ന് 
നിനക്കറിയില്ലേ. അന്നന്നത്തെ ആഹാരത്തിനുളളവക ഉണ്ടാക്കാനുള്ള പരക്കംപാച്ചിലിനിടയില്‍ അസീസിന്റെ കാര്യം തിരക്കാന്‍ 
എനിക്കെവിടുന്നാടോ സമയം?' അയാള്‍ വന്നവഴിക്ക് പോയി.

'അസീസ് സ്വേശ്ചാധിപതിയാണ്. അയാള്‍ നല്ലരീതിയിലാണോ ഭരിക്കുന്നത് എന്നതൊന്നും ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. അഭിപ്രായ സ്വാതന്ത്ര്യമാണ് എല്ലാറ്റിലും വലുത്. ഞങ്ങള്‍ ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നവരാണ്. ജീവന്‍കൊടുത്തും അത് നേടിയിരിക്കും.' ഒരു തോക്കുധാരി അയാള്‍ എന്തിനുവേണ്ടിയാണ് യുദ്ധംചെയ്യുന്നതെന്ന് വിശദീകരിച്ചു.

'വെറുതെ എന്തിനാ സഹോദരാ വിലയേറിയ ഒരു ജീവിതം പാഴാക്കി കളയുന്നത്?' നാസര്‍ ചോദിച്ചു. 'വീട്ടില്‍ ഭാര്യം മക്കളുമില്ലേ; നിങ്ങള്‍ ജീവന്‍വെടിഞ്ഞാല്‍ അവരെ ആര്‌സംരക്ഷിക്കും?'

അതൊന്നും പറഞ്ഞാല്‍ നിനക്ക് മനസിലാകത്തില്ല. എന്നെപ്പോലുള്ളവര്‍ ജീവന്‍ ബലികഴിച്ചിട്ടാണ് പലരാജ്യങ്ങളിലും ജനാധിപത്യം 
നേടിയെടുക്കാന്‍ സാധിച്ചത്, ഏകാധിപതികളെ പുറംതള്ളിയത്. അവരൊക്കെ ഭാര്യയും മക്കളും ഉള്ളവരായിരുന്നു. അവര്‍ സ്വന്തംകാര്യ നോക്കി ജീവിച്ചിരുന്നെങ്കില്‍ അസീസിനെപ്പോലുള്ള സ്വേശ്ചാധിപതികള്‍ സുരക്ഷിതരായിരുന്നേനെ.. അല്ല, താനിവിടെ എന്തെടുക്കുകയാണ് ഈ മരുഭൂമിയില്‍ ഒറ്റക്ക്; എന്താണ് നിന്റെ പേര്?'

'എന്റെപേര് നാസര്‍ എന്നാണ്. ഞാനിനിടെയാണ് താമസം, ഈ പൈപ്പിനുളളില്‍.'

'പൈപ്പിനുള്ളിലോ? നിനക്കിവിടെ ആഹാരവും വെള്ളവുമൊക്കെ എങ്ങനെയാണ്; ഈ മണല്‍കാട്ടിലെ ചൂട് നീയെങ്ങനെ സഹിക്കുന്നു?'

'അതൊന്നും എനിക്ക് പ്രശ്‌നമല്ല. വഴിപോക്കര്‍ ആരെങ്കിലും എനിക്ക് തിന്നാനും കുടിക്കാനുമുള്ളത് തരും. ചില ദിവസങ്ങളില്‍ മുഴുപ്പട്ടിണി ആയിരിക്കും. പിന്നെ ഇവിടെ ചിലടത്തൊക്കെ കാട്ടുമത്തന്‍ വളരുന്നുണ്ട ്. അതൊക്കെതിന്ന് ഞാന്‍ ജീവിക്കുന്നു. പട്ടണത്തിലെ രീതികളൊന്നും എനിക്ക് പിടിക്കത്തില്ല. ഞാനിവിടെ നിങ്ങള്‍പറഞ്ഞ സ്വാതന്ത്ര്യം ശരിക്കും ആസ്വദിക്കുന്നു. അതിരിക്കട്ടെ നിങ്ങള്‍ സ്വാതന്ത്ര്യസമര 
പോരാളിയോണോ? അസീസിന്റെ ഭരണം അവസാനിപ്പിക്കാന്‍ നിങ്ങള്‍ക്ക് ആകുമെന്ന് വിശ്വസിക്കുന്നോ?'

'ഞങ്ങള്‍ പൊരുതുകയാണ്. ഇന്നല്ലെങ്കില്‍ നാളെ ലക്ഷ്യം നേടിയെടുക്കും.'

ഞാന്‍ നിങ്ങള്‍ക്ക് വിജയം ആശംസിക്കുന്നു. പക്ഷേ, അസീസിന്റെ 'രണത്തേക്കാള്‍ നല്ലതൊന്ന് കാഴ്ചവെയ്ക്കാന്‍ നിങ്ങള്‍ക്കാകുമെന്ന് തോന്നുന്നില്ല. അവന്‍ രാജ്യത്ത് നീതിയും ന്യായവും നടപ്പിലാക്കുന്നു. ഇവിടെ പട്ടിണിപ്പാവങ്ങളില്ല; എല്ലാവര്‍ക്കും വീടുംകുടിയുമുണ്ട്; രാജ്യത്ത് സമാധാനം നിലനില്‍കുന്നു. ഇതൊക്കെ പോരെ ജനങ്ങള്‍ക്ക്?'

'എന്നിട്ടാണോ നീയിവിടെ പൈപ്പിനുള്ളില്‍ കഴിയുന്നത്; തണ്ണിമത്തന്‍തിന്ന് ജീവിക്കുന്നത്? ഈരാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമുണ്ടോ? അസീസിനെ വിമര്‍ശ്ശിക്കാന്‍ നിനക്കാകുമോ?'

'പറഞ്ഞല്ലോ ഞാനിവിടെ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം ആസ്വദിക്കുന്നെന്ന്. എനിക്ക് ആരോടും പരാതിയില്ല. ഞാനിവിടെ സന്തോഷവാനാണ്. 
പിന്നെന്തിനാണ് ഞാന്‍ അസീസിനെ വമര്‍ശ്ശിക്കുന്നത്?'

'നിനക്ക് ഇതൊന്നും പറഞ്ഞാല്‍ മനസിലാകത്തില്ല. ഞാന്‍ പോകുന്നു. നിനക്ക് താല്‍പര്യമുണ്ടെങ്കില്‍ ഞങ്ങളോടൊപ്പം ചേര്‍ന്ന് അസീസിനെതിരെ യുദ്ധംചെയ്യാം. ഇതാ എന്റെവക ഒരു ദിനാര്‍, വല്ലതുംവാങ്ങി കഴിച്ചോ.'

'ഇതുകൊണ്ട ് എനിക്ക് പ്രയോജനമില്ല, സഹോദരാ. എന്നാലും നിങ്ങള്‍ നല്ലമനസോടെ തന്നത് ഞാന്‍ സ്വീകരിക്കുന്നു.' അയാള്‍ പോയവഴിയെ നാസര്‍ നോക്കിനിന്നു.

ആള്‍ക്കൂട്ടം ക്രമേണയായി വന്നുതുടങ്ങിയത് പിന്നീടാണ്, ആദ്യം ചെറുസംഘങ്ങളായി. അവരില്‍ ചിലരൊക്കെ വിലപിടിപ്പുള്ള കാറുകളില്‍ 
പൊടിപടലം ഉയര്‍ത്തിക്കൊണ്ട് അതിവേഗം പാഞ്ഞുപോയി. അവരുടെ പിന്നാലെ മോട്ടോര്‍ സൈക്കിളിലും വെറുംസൈക്കിളിലും ആളുകള്‍ വന്നു. നിങ്ങളൊക്കെ എവിടെ പോകുന്നെന്ന് ചോദിച്ചപ്പോള്‍ ചലരൊക്കെ സഹതാപപൂര്‍വ്വം മന്ദഹസിക്കുകയും മറ്റുചിലര്‍ ഒരു ഭ്രാന്തന് ഇതൊക്കെ അറിഞ്ഞിട്ട് എന്തുവേണം എന്ന ഭാവത്തില്‍ നോക്കിയിട്ട് വേഗംനടക്കുകയും ചെയ്തു. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞപ്പോളാണ് 
ജനപ്രവാഹം തുടങ്ങിയത്. കുടുംബസഹിതം പാലായനം ചെയ്യുന്നവര്‍. അത്യാവശ്യംവേണ്ട വീട്ടുപകരണങ്ങളും വസ്ത്രങ്ങളും അടങ്ങിയ ഭാണ്ഡക്കെട്ടും ചുമന്നുകൊണ്ടു പോകുന്ന ഗൃഹനാഥന്‍. അവന്റെപിന്നാലെ ഒരുകുഞ്ഞിനെ എളിയിലെടുത്ത് മറ്റൊരു കുഞ്ഞിന്റെ കയ്യുംപിടിച്ച് വേഗംനടക്കുന്ന അവന്റെ ഭാര്യ. അവരുടെഅമ്മയാണെന്ന് തോന്നുന്നു വയസുചെന്ന സ്ത്രീ ഏന്തിയേന്തി പിന്നാലെ. കരഞ്ഞുകൊണ്ട് പോകുന്നു ആരുടെയോ മകള്‍, ഒരു പത്തുവയസുകാരി.

ഭ്രാന്തന്‍ നാസര്‍ കാഴ്ചകള്‍ കണ്ടുകൊണ്ട് പൈപ്പിന്റെ മുകളില്‍ ഇരുന്നു.

'കുടിക്കാന്‍ അല്‍പം വെള്ളംതരുമോ മകനെ.' ചോദ്യംകേട്ട് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു പടുവൃദ്ധന്‍. ഏതുനിമിഷവും മറി ഞ്ഞുവീഴുമെന്ന് തോന്നി. കൈപിടിച്ച് അരികത്തിരുത്തി.

'വെള്ളം എനിക്കും ആരെങ്കിലും തന്നെങ്കിലേയുള്ളു, അപ്പൂപ്പാ. ഒരുകഷണം തണ്ണിമത്തന്‍ എന്റെ കയ്യിലുണ്ട്. അത് തരട്ടോ.'

'എന്തെങ്കിലും മതി, മകനെ. എന്റെ തൊണ്ട വരളുന്നു. ശരീരത്തിലെ വെള്ളംമൊത്തം ആവിയായി പോയെന്ന് തോന്നുന്നു.'

'ഇതാ ഇത് കഴിക്കു.'

തണ്ണിമത്തന്‍ തിന്നുകഴിഞ്ഞപ്പോള്‍ വൃദ്ധനിന്‍ ജീവന്‍ ഉണരുന്നത് ആഹ്‌ളാദത്തോടെ നോക്കിനിന്നു

'നന്ദി മകനെ. അള്ളഹുനിന്നെ അനുഗ്രഹിക്കട്ടെ. ഞാന്‍ നടക്കെട്ടെ. ഇവരെല്ലാം പോകുന്ന ദിക്കില്‍ എത്തിച്ചേരാന്‍ സാധിച്ചാല്‍ എനിക്ക് അല്‍പകാലംകൂടി ജീവിക്കാം. അത് സാധിക്കുമെന്ന് തോന്നുന്നില്ല. വന്നവഴിയില്‍ അനേകം വൃദ്ധരും കുഞ്ഞുങ്ങളും മരിച്ചുകിടക്കുന്നത് കണ്ടു. അവരെയെല്ലാം ഉപേക്ഷിച്ചിട്ട് ജീവനുംകൊണ്ട് ഓടുകയാണ് ഈ ജനം.'

'എവിടേക്കാണ് ഇവരെല്ലാം പോകുന്നത്? ആരോട് ചോദിച്ചിട്ടും മറുപടിയൊന്നും പറയുന്നില്ല.'

'എല്ലാവരും അതിര്‍ത്തികടന്ന് അയല്‍രാജ്യത്ത് അഭയംതേടിപോകുന്നവരാണ്, അസീസിന്റെ പട്ടാളത്തെ പേടിച്ച്. ദുഷ്ടന്‍ ഞങ്ങളുടെയെല്ലാം വീടുകള്‍ ബോംബിട്ട് തകര്‍ത്തുകളഞ്ഞു. ഞങ്ങടെ പട്ടണം ഇപ്പോള്‍ ഒരു കല്‍കൂമ്പാരമാണ്. അതിന്റെ അടിയില്‍ എന്റെ മകനും കുടുംബവും വിശ്രമിക്കുന്നുണ്ട്. ഞാന്‍മാത്രം രക്ഷപെട്ടു.'

'ആരൊക്കെ മരിക്കണമെന്നും ആരൊക്കെ ജീവിക്കണമെന്നും അള്ളാഹുവാണല്ലോ തീരുമാനിക്കുന്നത്. താങ്കള്‍ ജീവിച്ചിരിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചിട്ടുണ്ടാകും.'

'എന്തിന്? എന്റെ മകളും കുടുംബവും മുമ്പേ പോയിട്ടുണ്ട്. അവരെ തേടിയാണ് ഞാന്‍ പുറപ്പെട്ടത്. അയല്‍ രാജ്യത്ത് യുഎന്‍ അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുടങ്ങിയിട്ടുണെന്ന് കേട്ടു. അവിടേക്കാണ് ഇവരെല്ലാം പോകുന്നത്. അസീസിന്റെ ഭരണം അവസാനിച്ചിട്ടേ അവരെല്ലാം തിരികെ വരു.'

'എന്തിനാണ് അസീസിന്റെ ഭരണം അവസാനിപ്പിക്കുന്നത്? അയാള്‍ നല്ലരീതിയിലല്ലേ ഭരിക്കുന്നത്? നിങ്ങള്‍ക്ക് എന്തിന്റെ കുറവാണ് 
ഉണ്ടായിരുന്നത്?'

'അവന്‍ ഏകാധിപതിയല്ലേ; ദൈവവിശ്വാസിയാണോ? അന്യമതക്കാരിയല്ലേ അവന്റെ ഭാര്യ. അള്ളാഹുവില്‍ വിശ്വസിക്കുന്ന നമ്മള്‍ക്ക് ഇതൊക്കെ അംഗീകരിക്കാന്‍ സാധിക്കുമോ?'

'അതൊക്കെ എന്തിനാ ആലോചിക്കുന്നത്? നല്ലരീതിയില്‍ ഭരിക്കുന്നത് ഏത് ചെകുത്താനാണെങ്കിലും അംഗീകരിക്കുയല്ലേ വേണ്ടത്. ജനാധിപത്യത്തിന്റെ ദൂഷ്യങ്ങള്‍ എന്തൊക്കെയാണെന്ന് അങ്ങനെയുള്ള രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് അറിയാം.അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ തിന്നാന്‍ കൊതിക്കുന്നവരാണ് ജനാധിപത്യത്തിനുവേണ്ടി വാദിക്കുന്നത്.'

'ജനാധിപത്യത്തില്‍ ഭരണാധികാരികളെ ജനങ്ങള്‍ തെരഞ്ഞെടുക്കുകയല്ലേ ചെയ്യുന്നത്. അതായത് ഭരണാധികാരികളെ നിയന്ത്രിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്ന് അര്‍ത്ഥം. അസീസ് പട്ടാളക്കാരനാണ്. പട്ടാളവിപ്‌ളവത്തില്‍കൂടിയാണ് അവന്‍ അധികാരം പിടിച്ചെടുത്തത്. ഹസന്‍ 
രാജാവിനെയും കുടുംബത്തേയും വകവരുത്തിയില്ലേ; നിരപരാധികളെ അവന്‍ കൊന്നില്ലേ? ലക്ഷക്കണക്കിന് ജനങ്ങളുടെ വിധി അവന്‍ ഒറ്റക്കാണ് തീരുമാനിക്കുന്നത്. ഇതൊക്കെ അംഗീകരിക്കാന്‍ നിനക്കാകുമോ?'

'നിങ്ങള്‍ പറയുന്നതെല്ലാം യുക്തിക്ക് നിരക്കുന്നതാണ്. പക്ഷേ ,അസീസ് നല്ലരീതിയിലാണ് ഭരിക്കുന്നത്. ജനങ്ങള്‍ക്ക് പാര്‍ക്കാന്‍ നല്ലവീടുകള്‍, എല്ലാവര്‍ക്കും വയറുനിറയെ ആഹാരം, വയസുചെന്ന നിങ്ങളെപ്പോലുള്ളവര്‍ക്ക് വാര്‍ദ്ധക്യകാല പെന്‍ഷന്‍, ചെറുപ്പക്കാര്‍ക്കെല്ലാം ജോലി. നിയമവാഴ്ച്ച, സുരക്ഷിതത്വം. ഇതൊക്കെ പോരെ ജനങ്ങള്‍ക്ക് സന്തോഷിക്കാന്‍.'

'അവന്‍ ആളുകളെ കൊല്ലുന്നതോ?'

'ആരെയാണ് അവന്‍ കൊല്ലുന്നത്? കുറ്റവാളികളെ, അവന്റെ ഭരണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നവരെ, സ്ത്രീകളെ ഉപദ്രവിക്കുന്നവരെ. 
ഇങ്ങനെയുള്ളവരെല്ലാം ജനാധിപത്യത്തില്‍ സുരക്ഷിതരാണ്. ഇവരെല്ലാം കൊല്ലപ്പെടേണ്ടവരല്ലേ?'

'പക്ഷേ, അവന്റെ ഭരണം മതിയാക്കണമെന്നാണ് ഭൂരിപക്ഷം ജനങ്ങളുടേയും അഭിപ്രായം. അതിനുവേണ്ടിയാ യുവജനങ്ങള്‍ ആയുധമെടുത്തത്.'

'ഭൂരിപക്ഷത്തിന്റെ അഭിപ്രായം എപ്പോഴും ശരിയാകണമെന്നില്ല. അവര്‍ ചിലവികാരങ്ങള്‍ക്ക് പെട്ട്ന്ന് അടിമപ്പെടുന്നവരാണ്. യുക്തിസഹജമായി ചിന്തിക്കാന്‍ അവര്‍ക്ക് ആകില്ല. യുവജനങ്ങള്‍ ആവേശത്തിന്റെ പേരില്‍ എടുത്തുചാടുന്നരാണ്. അവര്‍ക്ക് ആയുധങ്ങളും പണവുംകൊടുത്ത് സഹായിക്കാന്‍ രാജ്യത്തിന്റെ ശത്രുക്കാള്‍ തയ്യാറാണ്. അവരുടെ ഉദ്ദേശം രാജ്യത്തിന്റെ നാശമാണ്. യുവജനങ്ങള്‍ക്ക് അത് മനസിലാകത്തില്ല.'

'നിന്നോട് സംസാരിച്ചിരിക്കാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. എന്റെ മകളും കുടുംബവും മുമ്പേ പോയിട്ടുണ്ടെന്ന് പറഞ്ഞല്ലോ. അവരുടെ അരികില്‍ കിടന്ന് മരിക്കണമെന്നാണ് എന്റെ ആഗ്രഹം. നീതന്ന തണ്ണിമത്തന്‍ എന്റെ ജീവന്‍ നിലനിറുത്തി. വളരെ നന്ദിയുണ്ട് മകനെ . ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.'

വൃദ്ധന്‍ നടന്നുനീങ്ങുന്നത് ഭ്രാന്തന്‍ നാസര്‍ നോക്കിനിന്നു. പെട്ടന്നാണ് അവന്റെസമീപം ഒരു അഗ്‌നിഗോളം വന്നുപതിച്ചത്. ആകാശത്തോളും ഉയര്‍ന്ന പൊടിയിലും തീയിലും ആരൊക്കെ ചാമ്പലായെന്ന് വ്യക്തമല്ല. ഷെല്‍വര്‍ഷം നടത്തിയത് അസീസിന്റെ പട്ടാളക്കാരോ അതോ വിപ്‌ളവകാരികളോ? ഛിന്ന'ിന്നമായ മനുഷ്യശരീരങ്ങളുടെ കൂട്ടത്തില്‍ നാസറിന്റേത് ഏത് വൃദ്ധന്റേത് ഏതെന്ന് തിരിച്ചറിയാന്‍ സാധിച്ചില്ല.

Read more

പുലിമുരുകന്‍, എലിമുരുകനായി (നര്‍മ്മം)

'റ' പോലെ വളഞ്ഞു നിന്നു മുറ്റമടിക്കുകകയാണു രാജമ്മ. ഇന്ദ്രന്‍സ് സാരി ചുറ്റിയതു പോലെ- 'സ്ത്രീയെ മോഹത്തോടെ നോക്കുന്നവന്‍ എല്ലാം അവളോടു വ്യഭിചാരം ചെയ്തുപോയി' എന്ന തിരുവചനം പോലും തെറ്റിക്കുവാന്‍ പറ്റാത്ത ആകാരഭംഗി. അതവരുടെ കുറ്റമല്ല. പക്ഷേ എന്തു ചെയ്യാം? 

ഏഴാം കടലിനക്കെരെയുള്ള എന്റെ ഭാര്യയുടെ വിശ്വാസവും സമാധാനവുമാണ് 'ആം ആദ്മി' പാര്‍ട്ടിയുടെ ചിഹ്നവുമേന്തി എന്റെ മുന്നില്‍ നിന്നു മുറ്റമടിക്കുന്നത്. രാജമ്മയല്ലാതെ മറ്റാരേയും വീട്ടു ജോലിക്കു വേണ്ടാ എന്നുറച്ച തീരുമാനമെടുത്തത് പ്രിയതമയാണ്. എന്റെ മോറല്‍ സൈഡിനേപ്പറ്റി അത്ര മതിപ്പാണവള്‍ക്ക്! 

രാജമ്മ ഇടയ്‌ക്കൊന്നു നിവര്‍ന്നിട്ട്, കൊതുകു കോട്ടുവായിടുന്നതു പോലെ വാ പിളര്‍ന്നു. മനോരമയുടെ ചരമക്കോളത്തിലൂടെ കണ്ണോടിച്ചു കൊണ്ടിരിക്കുകയാണു ഞാന്‍. ദിവസവും എത്രയെത്ര പരേതരുടെ മുഖത്തിലാണു അച്ചടി മഷി പടരുന്നത്! ഇന്നത്തെ പത്രത്തിലും എന്റെ മരണവാര്‍ത്തയില്ലെന്നു ഉറപ്പു വരുത്തിയ ഞാന്‍ ദൈവത്തിനു നന്ദി പറഞ്ഞു. 

'അച്ചനറിഞ്ഞാരുന്നോ?' അശരീരി കേട്ട് ഞാനൊന്നു ഞെട്ടി. 
'എന്താ രാജമ്മേ?' 

'നമ്മുടെ ഓമനപ്പെണ്ണു ഇന്നലെ പെറ്റു' മുഖത്തു സന്തോഷത്തിന്റെ നറുനിലാവ്- തൊട്ടു പിന്നാലെ ഒരു കാര്‍മേഘത്തിന്റെ കരിനിഴല്‍-' പെണ്‍കൊച്ചാ!' 

ഒരു അമേരിക്കന്‍ പുരുഷ മുതലാളിയോട് ഒരു നാടന്‍ ബിപിഎല്‍ തൊഴിലാളി സ്ത്രീ ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരുവിഷയം. 

'ആരാ ഈ ഓമന?' 

'അയ്യോ- അച്ചനറിയത്തില്ലിയോ- അതു നമ്മുടെ കോവലന്റെ കെട്ടിയോളാ.' 

'ഏതാ ഈ ഗോപാലന്‍?' 

'അതു ഓമനേടെ കെട്ടിയോനാ?' 

രാജമ്മ കാര്യങ്ങള്‍ ക്ലിയറാക്കി. 

'ഈ ഞായറാഴ്ച കൊച്ചിനെ കാണാനൊന്നു പോണം. ആദ്യത്തെ പേറല്ലിയോ?' 

'എന്താ, ഞാനും കൂടെ വരണോ?' എന്നു ചോദിക്കുവാന്‍ തുടങ്ങിയെങ്കിലും, 

അവളതു കാര്യമായിട്ടെടുത്തെങ്കിലോ എന്നുള്ള പേടികൊണ്ട് ഞാന്‍ അധരങ്ങള്‍ക്കു കടിഞ്ഞാണിട്ടു. 

'എന്നാലും ഒരു തരി സ്വര്‍ണ്ണില്ലാതെങ്ങനാ പോകുന്നത്?' രാജമ്മ വാലുപൊക്കി.
 
രാജമ്മ പറയുന്നതിലും കാര്യമുണ്ട്. പെണ്‍കൊച്ചല്ലേ? 

വളര്‍ന്നു വരുമ്പോള്‍ ഒരു മിനി ആലുക്കാസായിട്ടോ, അയ്യഷസായിട്ടൊക്കെയല്ലേ വല്ല കോന്തന്റെയും തലയില്‍ കെട്ടിവെയ്ക്കുവാന്‍ പറ്റുകയുള്ളൂ- അതല്ലേ നാട്ടുനടപ്പ്‌. 

വിധവയായ രാജമ്മ പങ്കെടുക്കാത്ത ചടങ്ങുകളൊന്നും അവരുടെ ബന്ധുവലയത്തിലില്ല. ജനനം, വിവാഹം, മരണം, പാലുകാച്ചല്‍, അടിയന്തരം- അങ്ങിനെ എന്തെല്ലാം? ശമ്പളം കൂടാതെ ഞാന്‍ കിമ്പളവും കൊടുക്കണം. ഇവളൊരു മന്ത്രിണി (മന്ത്രി എന്നുള്ളതിന്റെ സ്തീലിംഗം) ആകേണ്ടതായിരുന്നു. എവിടെയോ ഒരു വര തെറ്റി. ഇങ്ങനെയുള്ള ഒരു ഉരുപ്പടിയെ വീട്ടുജോലികള്‍ ഏല്‍പിച്ചിട്ടാണല്ലോ എന്റെ ഭാര്യ പരദേശത്തു മനഃസ്സമാധാനത്തോടെ ജീവിക്കുന്നതെന്നോര്‍ത്തപ്പോള്‍ എനിക്കു സത്യത്തില്‍ മനഃപ്രയാസമുണ്ടായി. 

കാണാന്‍ കൊള്ളാവുന്ന വല്ല പെമ്പിള്ളാരേയും ജോലിക്കു നിര്‍ത്തിയാല്‍ ഞാനവരെ കയറി പിടിച്ചു കളയുമെന്ന അവളുടെ ധാരണ- പണ്ട് അങ്ങനെയൊന്നു സംഭവിച്ചെന്നുള്ളതു നേരാ! പക്ഷേ, അന്നു ഞാന്‍ ചെറുപ്പമല്ലായിരുന്നോ? അതൊക്കെ കഴിഞ്ഞിട്ട് കാലം എത്രയോ കഴിഞ്ഞിരിക്കുന്നു. അല്ലെങ്കിലും ഈ പെണ്ണുങ്ങള്‍ അങ്ങിനെയാ-വേണ്ടാത്ത കാര്യങ്ങള്‍ വള്ളിപുള്ളി തെറ്റാതെ ഓര്‍ത്തിരിക്കും-ഇടയ്ക്കിടെ അതൊന്നു അയവിറക്കി നമ്മളെ ഒന്നു മാന്തുന്നതും അവര്‍ക്കൊരു സുഖമാണ്. 

എന്റെ കണ്ണിന്റെ ഈസ്റ്റുമാന്‍ കളര്‍ കാഴ്ച, രാജമ്മയെ കണി കണ്ടുകണ്ടു ബ്ലാക്ക് ആന്റ് വൈറ്റായി- സഹിക്കുന്നതിനും ഒരു പരിധിയില്ലേ? ഇത് അങ്ങിനെ വിട്ടാല്‍ പറ്റില്ല- 

'വിന്‍സന്റേ! ഈ രാജമ്മക്ക് പകരം മറ്റ് ആരെയെങ്കിലും കിട്ടത്തില്ലിയോടാ?' വരുന്നതു വരട്ടെ എന്നു കരുതി, രണ്ടും കല്‍പിച്ചു ഞാന്‍ സാരഥിയോടു തിരക്കി. 

'രാജമ്മയ്ക്ക് എന്നാ കൊഴപ്പം? അമ്മാമ്മയല്ലിയോ അവരെ നിര്‍ത്തിയിട്ടു പോയത്?' - എന്റെ ഉദ്ദേശം അവനു മനസ്സിലായെങ്കിലും അവന്‍ പൊട്ടന്‍ കളിച്ചു.
 
'എടാ, ഈ രാജമ്മയുടെ ഒരു കോലം കണ്ടോ? ഉണക്കമടലില്‍ ചട്ടി കമഴ്ത്തിവെച്ചതു പോലെ! എപ്പോഴും ചുമയും കൊരയും-ഇച്ചിരുടെ മ്‌റശയൊള്ള ഒന്നിനെ കിട്ടത്തില്ലിയോടാ?'

'ഓ-എന്ന്-അമ്മാമ്മയെങ്ങാനും അറിഞ്ഞാല്‍...?' അവനൊരു മാമ്മാച്ചിരി പാസ്സാക്കി.

'അമ്മാമ്മയൊന്നും അറിയാന്‍ പോന്നില്ല- നീയായിട്ടു എഴുന്നെള്ളിക്കാതിരുന്നാല്‍ മതി' സത്യം പറഞ്ഞാല്‍ ആ കാര്യത്തില്‍ ഉള്ളിലൊരു പേടി എനിക്കുമുണ്ട്. 

അങ്ങിനെ കാര്യങ്ങള്‍ക്കൊരു തീരുമാനമായി- രാജമ്മ ഔട്ട്- ചെല്ലമ്മ ഇന്‍- 

അവളൊരു ഐശ്വര്യാ റായി ഒന്നുമല്ലെങ്കില്‍ത്തന്നെയും, ഒരു കള്ളിച്ചെല്ലമ്മ ലുക്കുണ്ട്. ആവശ്യത്തിനു ആകാര ഭംഗിയൊക്കെ വേണ്ട വിധത്തില്‍, വേണ്ടിടത്തൊക്കെ പിശുക്കു കാട്ടാതെ പ്രകൃതി കനിഞ്ഞു നല്‍കിയിട്ടുണ്ട്. അവള്‍ മുറ്റമടിക്കേണ്ടവളല്ല- മുറി വൃത്തിയാക്കേണ്ടവളാണ്. 

ചെല്ലക്കിളി ഡ്യൂട്ടിയില്‍ പ്രവേശിച്ച അന്നു മുതല്‍ ഞാന്‍ പത്രപാരായണം വരാന്തയിലാക്കി. ചരമക്കോളത്തില്‍ നിന്നും എന്റെ ശ്രദ്ധ വിവാഹ പംക്തിയിലേക്കു മാറ്റി. നടുവേദന സംഹാരി പരസ്യങ്ങളുപേക്ഷിച്ച്, നാഡി ബല ഔഷധങ്ങളിലേക്കു ഞാന്‍ ചേക്കേറി. ശേഷിക്കും ബലക്കുറവിനുമുള്ള മരുന്നു ഫലിക്കുമോ എന്നു പരീക്ഷിച്ച് അറിയുവാനുള്ളൊരു മോഹം ഉള്ളില്‍ ഉദിച്ചു. 
മകരമാസക്കുളിര് സൂര്യരശ്മികള്‍ തലപൊക്കുന്നതു വരെയുള്ളൂ. അതു കഴിഞ്ഞാല്‍ പിന്നെ ചൂടാണ്. ചൂടെന്നു പറഞ്ഞാല്‍ പോരാ, ചുട്ടുപൊള്ളുന്ന ചൂട്! 

മകരച്ചൂടില്‍ മുറ്റമടിച്ചു കൊണ്ടിരുന്ന ചെല്ലമ്മയെ വിയര്‍ക്കുവാന്‍ തുടങ്ങി. വിയര്‍പ്പില്‍ നനയുന്നൊരഴകിനു എന്തൊരു ഭംഗി. പത്രത്താളുപൊക്കി ഞാനൊന്നു നോക്കി. ചൂലുപൊക്കി അവളെന്നെയും നോക്കി. 

'എന്താ ചെല്ലമ്മേ! വല്ലാത്ത ചൂടാണോ?' 

'ഓ സാരമില്ലച്ചായാ!'- അതുവരെ എന്റെ നിരീക്ഷണം ശ്രദ്ധിക്കാതിരുന്ന ചെല്ലമ്മ മുഖമുയര്‍ത്തി പറഞ്ഞു.

'ഓ-സാരമില്ല-' അതുവരെ എന്റെ നിരീക്ഷണം ശ്രദ്ധിക്കാതിരുന്ന ചെല്ലമ്മ മുഖമുയര്‍ത്തി പറഞ്ഞു.
 
'ഓ-സാരമില്ല-' എന്നുള്ള മറുപടിയില്‍ എന്തോ ഒരു ഇത്. 

'എന്തൊരഴക്.... ആ എന്തൊരു ഭംഗി 

എന്തെരഴകാണാ.... കുപ്പായക്കാരിക്ക്'- 

'പൂമരം' പാട്ട് എന്റെ ലോലവികാരങ്ങള്‍ക്ക് ശ്രുതി മീട്ടി. 

'ചെല്ലമ്മ ഇങ്ങു കയറിപ്പോര്- ഇനി വെയിലാറിയിട്ടു മുറ്റമടിച്ചാല്‍ മതി'- എന്റെ ഓഫറിന്റെ സ്വരത്തിനൊരു വിറയലുണ്ടായിരുന്നോ എന്നു സംശയം. 

'അതു വേണ്ടാ ചൂടൊന്നും സാരമില്ല- ചെല്ലമ്മ എന്റെ ഓഫര്‍ തള്ളി- 'ബെഡ്‌റൂമില്‍ നല്ല തണുപ്പുണ്ട്- എന്റെയൊരു ആശയല്ലേ?' എന്നിലെ ജോസ് പ്രകാശ് പ്രകാശിച്ചു. 

'ദ്ബാ-നാറി- അപ്പം അതാണ് തന്റെ മനസ്സിലിരുപ്പ്-തന്നെ കണ്ടപ്പോഴെ എനിക്കൊരു സംശയം തോന്നിയതാ- ചെല്ലമ്മയുടെ അടുത്ത് തന്റെ ചെറ്റത്തരമൊന്നും നടക്കത്തില്ല'-ചൂല്‍ എന്റെ നേരെ വലിച്ചെറിഞ്ഞിട്ട്, നിതംബവും കുലുക്കി ചെല്ലമ്മ പടിയിറങ്ങി- ആ പോക്കിനു പോലും ഒരു ആനച്ചന്തമുണ്ടായിരുന്നു.
 
പോകുന്ന പോക്കില്‍, തിരിഞ്ഞുനിന്ന് എന്റെ നേരെ കണ്ണൂര്‍ സ്‌റ്റൈലില്‍ ഒരു കൈബോബെറിഞ്ഞിട്ടാണ് അവള്‍ പോയത്. 

'അമ്മാമ്മ ഇങ്ങു വരട്ടെ! ഞാനെല്ലാം പറഞ്ഞു കൊടുക്കും- തന്റെ കളി ഞാന്‍ അവസാനിപ്പിക്കും-'
എന്നിലെ പുലിമുരുകന്‍, പെട്ടെന്നൊരു എലിമുരുകനായി മാളത്തിലൊളിച്ചു!

Read more

പൗലോ കൊയ്‌ലോയും കൊച്ചു പൗലോയും

ഞാന്‍ എന്ന എഴുത്തുകാരന്‍ കൊച്ചു പൗലോയുടെ അനുഭവങ്ങളാണ് ഈ കഥ .സത്യത്തില്‍ പൗലോസ് കാട്ടൂക്കാരന്‍ എന്നാണ് എന്റെ ശെരിക്കുള്ള പേര് . ആ പേര് ഒന്നു പരിഷ്‌ക്കരിച്ചതാണ് ഈ തൂലികാനാമം . പ്രശസ്ത സാഹിത്യകാരന്‍ പൗലോ കൊയ്‌ലോയോടുള്ള അന്ധമായ സ്‌നേഹംകൊണ്ടുമാത്രമാണ് ഞാന്‍ അങ്ങനെ ഒരു പേരു സ്വീകരിച്ചത്. ഒരു എഴുത്തുകാരനായതിന്റെ പൊല്ലാപ്പുകലൊക്കെത്തന്നെയാണ് ഇനി പറയാന്‍പോകുന്നത് .കാലിഫോര്‍ണിയായില്‍ ആപ്പിളിന്റെ മെയിന്‍ ഓഫീസില്‍ മൂന്നു വര്‍ഷമായി വല്ല്യ തരക്കേടില്ലാത്ത ഒരു ജോലിയുണ്ട് . അതുകൊണ്ട് സാമ്പത്തികമായ പ്രശ്‌നങ്ങള്‍ ഒന്നുതന്നെയില്ലെന്നുകൂടി പറഞ്ഞുകൊള്ളട്ടെ . ഇപ്പോള്‍ സിലിക്കോണ്‍ വാലിയിലുള്ള സണ്ണിവെയില്‍ എന്ന ചെറുനഗരത്തിലാണ് ഞാന്‍ താമസിക്കുന്നതും. ഇനി സംഭവങ്ങളിലേക്കു കടക്കാം . ഒരിക്കല്‍ എലിവേറ്ററില്‍വെച്ചു യാദൃച്ഛികമായി പരിചയപ്പെട്ട സൗത്ത് അമേരിക്കക്കാരി ജെസ്സിക്ക , അവളുടെ കൂട്ടുകാരി ആലീസ് തോമസ് എന്ന നാട്ടുകാരി , അതുകൂടാതെ സഹവാസി കല്ല്യാണി ഇത്രയുംപേരാണ് കഥാപാത്രങ്ങള്‍ .ജെസ്സിക്കാ ജോയി എന്ന ആ ബ്രസില്‍കാരിക്ക് കവിതകള്‍ ഇഷ്ടമായിരുന്നു . സത്യത്തില്‍ അവള്‍ക്കുവേണ്ടിയാണ് ഞാന്‍ കഷ്ടപെട്ടാണെങ്കിലും ആദ്യം ഇഗ്‌ളീഷില്‍ കവിതകളെഴുതിതടങ്ങിയതുതന്നെ. എങ്ങ നെ എഴുതാതിരിക്കും. അടുത്തുകണ്ടാല്‍ ഏതുമലയാളിയും 'കല്ലില്‍ കൊത്തിവെച്ച പ്രതിമേ' എന്ന വാഴവേമായതിലെ ആ പാട്ട് അറിയാതെയെങ്കിലും ഒന്ന് മൂളിപ്പോകും. ആ ശില്‍പ്പംഭംഗി അങ്ങനെ മന്നം മന്നം നടന്നുപോകുന്നതുകണ്ടാല്‍ ഏതു പുണ്ണ്യാളനും ഒന്നു പകച്ചുനില്‍ക്കും. ഞാന്‍ കഷ്ടപെട്ടെഴുതിയ കവിതകള്‍ വായിച്ചിട്ടാണ് ആദ്യം അവളെനോടൊരിഷ്ടം കാണിച്ചത് . അവളൊരു പുസ്തകപ്രേമിയാണെന്ന് ഞാന്‍ നേരത്തെ മനസ്സിലാക്കിയിരുന്നു . ആദ്യം കാണുബോള്‍ത്തന്നെ ഓര്‍ഹന്‍ പാമുക്കിന്റെ സ്‌നോ എന്ന പുസ്തകം അവളുടെ കയ്യില്‍ കണ്ടിരുന്നു . അതുകണ്ടിട്ടുതന്നെയാണ് എലിവേറ്ററില്‍വെച്ചു ഒരു ഗുഡ് മോര്‍ണിംഗില്‍ പരിചയം തുടങ്ങിയത്. എന്നെപോലെതന്നെ അവളുടെ ഇഷ്ട എഴുത്തുകാരനും പൗലോ കൊയ്‌ലോയാണന്നും ഒരിക്കല്‍ സൂചിപ്പിച്ചിരുന്നു . അങ്ങനെ ഒരു സമാനചിന്താഗതിക്കാരായതുകൊണ്ടായി രിക്കണം ഞങ്ങള്‍ കൂടുതല്‍ അടുത്തതും. ഇനിയുള്ളത് കല്ല്യാണി മേനോന്‍ . മേനോന്‍ എന്ന പേരുകേട്ടാല്‍ ഒരു പക്കാ ഒറ്റപ്പാലംകാരി മലയാളി ആണന്നൊക്കെ തോന്നുമെങ്കിലും മലയാളി പോയിട്ട് ഒരിന്ത്യാക്കാരിയുടെ പ്രകൃതംപോലുമില്ല അവളുടെ പെരുമാറ്റത്തില്‍. അവളുടെ വല്ല്യ വല്യപ്പനെ ബ്രിട്ടീഷ് കാര്‍ സൗത്ത് ആഫ്രിക്കയില്‍ എവിടെയോ ജോലിക്കു കൊണ്ടുപോയാണ് എന്നതുമാത്രം അവള്‍ക്കറിയാം. ഈ മേനോന്‍ എങ്ങനെ പേരിന്റെകൂടെ വന്നുവെന്നുപോലും അവള്‍ക്കൊരു വിവരവുമില്ല. ഗ്രേറ്റ് ഗ്രേറ്റ് ഗ്രാന്‍ മദര്‍ സെറ്റുസാരിയുടുത്തുകണ്ട ഒരോര്‍മ്മമാത്രമാണ് അവള്‍ക്കുള്ള ഏക കേരളാ ബന്ധം. അതും ചിതലുതിന്നു തീരാറായ ഒരു പഴെയ ഒരു ബ്‌ളാക്ക് ആന്‍ഡ് വൈറ്റ് ഫോട്ടോയില്‍ . ആ മാഞ്ഞുപോകാറായ ഫ്രെയിം ചെയിത ഫോട്ടോ ഇപ്പോഴും അമ്മയുടെ മുറിയിലെ ഭിത്തയില്‍ തൂങ്ങിക്കിടപ്പുണ്ടുപോലും . അത് എന്നെ ഒരിക്കല്‍ ഫോണില്‍ കാണിച്ചിരുന്നു . ആ സാരി ഓണക്കാലത്തു സ്ത്രീകളുടുക്കുന്ന ഒരു പ്രത്യേകതരം കേരളാ വേഷമാണെന്നൊക്കെ പറഞ്ഞിട്ട് അവളതു ശ്രദ്ധിക്കുന്നതുപോലുമില്ല . അതുപിന്നെ ഇവിടെ ജനിച്ചുവളര്‍ന്ന രണ്ടാംതലമുറയിലെ ജന്തുക്കളെല്ലാം അങ്ങനെത്തന്നെയാ. ഒരുമാതിരി വാലും തലയുമില്ലാത്ത കല്‍ച്ചര്‍ലെസ്സ് വര്‍ഗ്ഗം. നാട്ടില്‍നിന്നു പതിനഞ്ചു വയസില്‍ വന്ന എനിക്കും ഒരു തെറ്റിദ്ധാരണയില്‍ പറ്റിയ ഒരബദ്ധംതന്നെയാണ് ഈ കല്ല്യാണി എന്ന് കാലക്രമേണ മനസിലാവുകയുംചെയ്തു. കണ്ടാല്‍ നല്ലതു തിന്നാന്‍ കൊള്ളില്ല എന്നല്ലേ പഴമൊഴി. ഇവളുടെ ഈ മൂരാച്ചി സ്വഭാവംകൊണ്ടാ ഞാന്‍ ജെസ്സിക്കായുടെ ഫ്‌ളാറ്റില്‍ താമസിച്ച മറ്റൊരു മലയാളിയായ പാവം ആലീസിനെ ഇഷ്ടപ്പെട്ടുതുടങ്ങി യത് . പാവം ആലീസ് എന്ന് ഞാന്‍ ഇട്ട ഇരട്ടപേരാ . അതുപിന്നെ ആരു കണ്ടാലും അങ്ങനെയേ തോന്നൂ. നാട്ടില്‍നിന്നുവന്നിട്ട് ഒരുവര്‍ഷംപോലും ആയിട്ടില്ല എന്നാണ് അറിഞ്ഞത് . ജെസ്സിക്കായും അവളും ഒരേ മൊബൈല്‍ കമ്പനിയില്‍ ജോലി ചെയ്യുന്നു . അങ്ങനെയാണ് അവര്‍ കൂട്ടുകാരായതും ഒന്നിച്ചുള്ള താമസം തുടങ്ങിയതും . ആലീസ് പേരുപോലെ അത്ര പാവമൊന്നുമല്ലന്നും അവളിത്തിരി കുഴപ്പംപിടിച്ച കേസാ ണന്ന്‌നൊന്നും എനിക്കറിയില്ലായിരുന്നു. പാപി ചെല്ലുന്നിടം പാതാളം എന്നല്ലാതെ എന്താ ഇപ്പം പറയുക . ഒരു കുട്ടിയെയും ഡ്രൈവിങ്‌സ്‌കൂള്‍ ഉടമ ഭര്‍ത്താവ് തോമാച്ചനെയും നാട്ടില്‍ ഉപേക്ഷിച്ചിട്ട് കുറ്റീം പറിച്ചിറങ്ങിയതാണെന്നാണ് കേട്ടത് . പിന്നീട് എങ്ങനെയോ വര്‍ക്ക് വിസയില്‍ അമേരിക്കയിലേക്ക് ചാടിയതാണ് .. ഇത്രയും വിവരങ്ങള്‍ അറിഞ്ഞതു കല്ല്യാണി പറഞ്ഞിട്ടുതന്നെയാണ് . അല്ല അറിഞ്ഞാല്‍ത്തന്നെ എനിക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുമോ.കണ്ടാല്‍ ആകെമൊത്തം ഒരാനച്ചന്തവും ഒരു ശാലീനതയുമൊക്കെയുണ്ട് .ഒരു പഞ്ച പാവം ലുക്കാണങ്കിലും ആരും ഒന്നുകൂടി നോക്കിപ്പോകും. എന്നാലും നമ്മുടെ ബ്രസീല്‍ ശില്‍പ്പത്തിന്റെ അടുത്തെങ്ങും എത്തുകേല കേട്ടോ. അവളുടെ ആ നെഞ്ചു വിരിച്ചുള്ള നടപ്പുകണ്ടാല്‍ സ്ത്രീകളുപോലും ഒന്നു പതറും . പിന്നെ പുരുഷന്മാരുടെ കാര്യം പറയണോ . കാണുന്നതുപോലെയൊന്നുമല്ല ഈ സ്ത്രീകള്‍ എന്നെനിക്ക് പൂര്‍ണമായും മനസ്സിലായതും ഇവളുമാരുമായുള്ള സഹവാസത്തില്‍നിന്നുതന്നെയാണ് . ആ കൂട്ടായ്മ്മകളിലാണ്ഞാന്‍ പല ഏടാകൂടങ്ങളിലും ചെന്നു ചാടിയതും . കല്ല്യാണിയുമായി കൂടുതല്‍ അടുത്തുകഴിഞ്ഞപ്പോഴാണ് അവളുടെ തനിനിറം ഞാനാറിഞ്ഞത് .വെട്ടൊന്ന് മുറി രണ്ട് എന്നുള്ള പ്രകൃതമാണ്. കൊച്ചുപൗലോ എന്ന ഒരെഴുത്തുകാരന്റെ സഹവാസിയാകാനുള്ള ഒരു യോഗ്യതയും അവള്‍ക്കില്ല. പുസ്തകം വായിക്കില്ല എന്നുള്ളത് നമുക്കു മനസ്സിലാക്കാം . അമേരിക്കയിലെ തിരക്കുള്ള ജീവിതമല്ലേ .പക്ഷെ ഒരിക്കലും പരസ്യം വായിക്കാന്‍ പോലും ഒരു പത്രകടലാസ് ഒന്നു മറിച്ചുനോക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. പിന്നെയല്ലേ കവിതകള്‍ . എന്റെ കഷ്ടകാലത്തിന് ഞങ്ങള്‍ ഒന്നിച്ചു താമസവും തുടങ്ങി . അവളും ഞാനും ഒരേ സ്ഥാപനത്തില്‍ ജോലിചെയ്തതുകൊണ്ടുമാത്രമാണ് കൂടുതല്‍ അടുത്തുപോയത് . ആദ്യമൊക്കെ ഇത്തിരി റൊമാന്റിക്കായി കല്ല്യാണികുട്ടി എന്നാണ് വിളിച്ചുതുടങ്ങിയത് . ആ വിളിയിലുള്ള അനുരാഗം മനസ്സിലാകണമെങ്കില്‍ ഒരു മലയാളിത്തമൊക്കെ വേണ്ടേ . ഇത് എല്ലാത്തിനും ഒരു നിസ്സംഗഭാവമാണ് . എന്നിട്ടും ഞാനതൊന്നും അത്ര കാര്യമാക്കിയില്ല . ജീവിതം സുഗമമായി മുന്നോട്ടുപോയി. എന്നാല്‍ കാലം കഴിയുന്തോറും അവളുടെ നിറവും മാറിത്തുടങ്ങി. ഒരുമാതിരി ഓന്തിന്റെ സ്വഭാവമാ . ഒരുപക്ഷെ പെട്ടന്ന് ആ ഉറങ്ങിക്കിടന്ന മലയാളി രക്തം തിളച്ചുകാണും . അതും ഒരേ ഡി.എന്‍.എ. അല്ലേ . ജാതിയാഗുണം തൂത്താല്‍ പോകുമോ. ജെസ്സിക്കായുടെ പേരുപറഞ്ഞായിരുന്നു ആദ്യത്തെ അടിപിടി മുഴുവനും. പാവം ആലീസിനെ അവള്‍ക്കും അത്രക്കങ്ങോട്ടു മനസ്സിലായില്ലായിരുന്നു. അതുപിന്നെ ആരുകണ്ടാലും പാവംമായിട്ടേ തോന്നൂ. അങ്ങനെ തോന്നിക്കാനുള്ള മിടുക്കൊക്കെ ആലീസിനുണ്ട് . അതുകൊണ്ട് കല്ല്യാണികുട്ടിക്ക് ജെസ്സിക്കയോടായിരുന്നു പകമുഴുവനും . ഒരു ദിവസം വഴക്കിന്റെ മൂര്‍ദ്ധനന്യാവസ്ഥയില്‍ കല്ല്യാണിക്കു കലിയിളകി . അവള്‍ ചാടിത്തുള്ളി അമേരിക്കന്‍ ഇഗ്‌ളീഷില്‍ എഫ് യൂ എന്നലറിക്കൊണ്ട് പടിയിറങ്ങി. അതോടുകൂടി പറയാതെതന്നെ ഒഴിയാബാധ ഒഴിഞ്ഞല്ലോ എന്ന് ഞാനും സമാധാനിച്ചു. അതിനുശേഷം ജെസ്സിക്കായും പാവം ആലീസുമായും ഞാന്‍ കൂടുതലടുക്കുകയും ചെയിതു . സഹവാസിയുടെ തിരോധനത്തില്‍ ഒറ്റക്കു താമസംതുടങ്ങിയ ഞാന്‍ മിക്കവാറും ജെസ്സിക്കയുടെയും ആലീസിന്റേയും അപ്പാര്‍ട്ട്‌മെന്റിലെ നിത്യസന് ദര്‍ശകനുമായിരുന്നുവെന്ന് ഇനി പ്രത്യകം പറയേണ്ടതില്ലല്ലോ . വാരാന്ത്യങ്ങളില്‍മാത്രം ഞങ്ങള്‍ ഒരുമിച്ച് ഒരു ലാര്‍ജ് കോണിയാക്കോ റെഡ് വൈനോ കഴിക്കുന്നതല്ലാതെ ഒരിക്കല്‍പോലും അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ ഉറങ്ങിയിട്ടില്ലകേട്ടോ. ഈ പാവം ആലീസ് പാവമൊന്നുമല്ലന്ന് ആ സമയങ്ങളിലാണ് എനിക്കു 
മനസിലായിത്തുടങ്ങിയത് . ബ്രാണ്ടിയും ഹെന്നസ്സി കോണിയാക്കുമൊക്കെ ഗ്‌ളാസ്സില്‍ ഒഴിക്കുബോഴേ പറയും 'ഓണ്‍ ദി റോക്ക്' എന്ന്. ജെസ്സിക്കയ്യില്‍നിന്നുകിട്ടിയ ശീലങ്ങളായിരിക്കണം അതൊക്കെ. എന്നാലും തുള്ളി വെള്ളമൊഴിക്കാതെ വീശുന് നതുകൊണ്ട് ഞാന്‍ ആദ്യമാദ്യം അന്തംവിട്ടിരിന്നിട്ടുണ്ട് . കേരളത്തില്‍നിന്നു വന്ന ഒരു ഒരു പെണ്ണുതന്നെയാണ് ഇവളെന്നൊക്കെ വിശ്വസിക്കാന്‍ കുറച്ചു പാടുപെട്ടു. ഈ കേരളം മാറി മാറി എന്നൊക്കെ എല്ലാവരും പറയുന്നതില്‍ കാര്യമായ എന്തോ ഉണ്ട് .ചുമ്മാതല്ല ആ തോമ്മാച്ചന്‍ ഇവളെ കയ്യോടെ ഒഴിവാക്കിയത് . സ്വന്തം മോളുടെ കാര്യംപോലും അവള്‍ ഒരിക്കലും പറയാറില്ല . അതാണ് എന്നെ ഏറ്റവും അത്ഭുതപെടുത്തിയത് .നേരത്തെ വിചാരിച്ചതുപോലെതന്നെ നമ്മള്‍ കാണുന്നതുപോലെയല്ല ആരും. പിന്നെയെന്തിനു കല്ല്യാണികുട്ടിയെ മാത്രം കുറ്റം പറയണം. 

ഇനിയാണ് കഥയുടെ ക്‌ളൈമാസ് ഒരു പാതിരാരാത്രിയില്‍ കല്ല്യാണികുട്ടി ഒരു ഡബിള്‍ബാരല്‍ തോക്കുമായാണ് കയറിവന്ന ത് . പടാപടാന്നു വെടിപൊട്ടുന്ന ഒച്ച മാത്രമേ അപ്പോള്‍ ഓര്‍മ്മയിലുള്ളു . അതോടുകൂടിയാണ് ആ കൂരിരുട്ടില്‍ ഉറങ്ങിക്കിടന്നഎന്റെ കഥയും കഴിഞ്ഞത് . അതിനുശേഷം ജെസ്സിക്കായിക്കും ആലീസിനും എന്തുപറ്റിയെന്ന് എനിക്കൊരൂഹവുമില്ല. 

പടക്കംപൊട്ടുന്നതുപോലെ ഒച്ചകള്‍ അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍നിന്നും അവ്യക്തമായി കേള്‍ക്കുന്നുണ്ടായി രുന്നു. അവരെയും അവള്‍ വകവരുത്തികാണുമോ എന്തോ . പെട്ടന്ന് കൊച്ചുപൗലോ എന്ന ഞാന്‍ വെറും പ്രകാശമുള്ള അരൂപമായി അപ്പൂപ്പന്‍ താടിപോലെ അന്തരീക്ഷത്തില്‍ ലക്ഷ്യമില്ലാതെ പറന്നു. എന്റെ ഫ്യൂണറല്‍ മാത്രമല്ല ശവശരീരംപോലും എനിക്ക് ഒരുനോക്കു കാണാന്‍ പറ്റിയില്ല. 
ചുറ്റും പ്രകാശവളയങ്ങള്‍ മാത്രം. കണ്ണില്ലാതെ അതൊക്കെ എങ്ങനെയാ കാണുന്നതെന്നൊന്നും എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല. ആ സമയത്ത് ഒരു നിരീശ്വരവാദിയും എഴുത്തുകാരനുമായ ഞാനെങ്ങോട്ടുപോ കും. ആകെപ്പാടെ വല്ലാത്തൊരു ആശയകുഴ പ്പ ത്തിലായിരുന്നു. അപ്പോഴാണ് മറ്റൊരു പ്രകാശവളയം പ്രത്യക്ഷപ്പെട്ടത് . അത് ദൈവം ആയിരിക്കുമെന്നു ഞാന്‍ വിശ്വസിച്ചു. നടന്‍ മോഹന്‍ലാലു പറഞ്ഞതുപോലെ വിശ്വാസമല്ലേ എല്ലാം . പ്രത്യകിച്ച് ഒരു രൂപവുമില്ലായിരുന്നതുകൊണ്ട് ആ ദൈവം ഏതു ജാതിയില്‍ പെട്ടതാണെന്നൊന്നും അറിയാന്‍ ഒരു മാര്‍ഗ്ഗവുമില്ലായിരുന്നു. വെറും പ്രകാശം മാത്രമാണോ ഈ ദൈവം എന്നൊക്കെ ഓര്‍ത്തു . അങ്ങനെയാണ് ഞാനും മരിച്ചുകഴിഞ്ഞാല്‍ ദൈവത്തെപോലെയാ കും എന്നെനിക്കു മനസ്സിലായത് . അപ്പോള്‍ ആ ദൈവംപ്രകാശം ഒന്നുകൂടെ പ്രകാശിച്ചുകൊണ്ട് നല്ല മുഴങ്ങു ന്ന സ്വരത്തില്‍ ഇപ്രകാരം അരുള്‍ ചെയ്തു .

' മകനെ നീ ഭൂമിയില്‍ സ്‌നേഹിച്ചു എന്ന ഒരു തെറ്റു മാത്രമേ ചെയ്തിട്ടുള്ളു . അതും ഒന്നല്ല മൂന്നുപെണ്‍കുട്ടികളെ . സ്‌നേഹിക്കുന്നവര്‍ക്കു മാത്രമേ സ്വര്‍ഗ്ഗത്തില്‍ സ്ഥാനമുള്ളൂ. നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു. കളങ്കമില്ലാത്ത സ്‌നേഹമാണ് ദൈവം എന്ന് നീ അറിഞ്ഞിരിക്കുന്നു. നീ എന്നോടൊപ്പം വരൂ' 

ഇതല്ലേ പണ്ട് യേശു കുരിശ്ശേകിടന്നപ്പം കള്ളന്മാരോടു പറഞ്ഞത്. അവര്‍ സ്വര്‍ഗ്ഗത്തിലേക്കുതന്നെയാണ് പോയതെന്ന് വേദപാഠക്ലാസ്സുകളില്‍ പഠിച്ചതോര്‍ത്തപ്പോള്‍ ഒരു മനസമാധാനമായി.

കൂടുതല്‍ സ്‌നേഹിച്ചാല്‍ കൂടുതല്‍ പ്രകാശവളയങ്ങള്‍ നമുക്കു ചുറ്റിനും ഉണ്ടാകും എന്നാണ് ആ ദൈവംപ്രകാശം പറഞ്ഞത് . കുറച്ചുപേരെകൂടെ സ്‌നേഹിക്കണ്ടതായിരുന്നു . എന്തുചെയ്യാനാ എല്ലാം ഒറ്റ പടക്കത്തില്‍ ചീട്ടുകൊട്ടാരംപോലെ തകര്‍ന്നുവീണില്ലേ. ചുറ്റുമുള്ള പ്രകാശവളയങ്ങളില്‍ ഏതെങ്കിലും ഒന്ന് ജെസ്സിക്ക ജോയിയും മറ്റൊരെണ്ണം ആലീസുമായിരിക്കുമെന്ന് ഞാനങ്ങ് ഊഹിച്ചു .അല്ലെങ്കില്‍ കല്ല്യാണിയായിരിക്കും എന്നെനിക്ക് ഉറപ്പുണ്ട് . പിന്നെയുണ്ടായ വെടിവെപ്പില്‍ കുറഞ്ഞത് രണ്ടുപേരെങ്കിലും കൊല്ലപ്പെട്ടിരിക്കണം. അതിപ്പം ആരാണെങ്കിലും അല്ലെങ്കിലും ഈ കൊച്ചുപൗലോയിക്ക് ഒരു പരാതിയുമില്ല . ഈ ശരീരമില്ലാത്ത അവസ്ഥയില്‍ അതുകൊണ്ടൊക്കെ എന്തു പ്രയോചനം. ഒന്നു തൊടാനോ ചുബിക്കാനോ ഒന്നിച്ചിരുന്ന് ഒന്നു മദ്യപിക്കാനോപോലും കഴിയില്ല. അതുകൊണ്ടാണ് ഞാന്‍ ഈ ആകാശസ്വര്‍ഗ്ഗത്തെ പതുക്കെ പതുക്കെ വെറുക്കാന്‍തുടങ്ങിയത് . ചുമ്മാ പ്രകാശമായിട്ടു പറന്നുനടന്നിട്ട് എന്തെങ്കിലും പ്രയോചനമുള്ളതായി തോന്നുന്നുമില്ല. ഈ ദൈവങ്ങളെയൊക്കെ സമ്മതിക്കണം. ശരീരമില്ലാതെ എത്രനാളാ ഇങ്ങാനെ പറന്നുനടക്കുന്നത് . എനിക്കിപ്പോള്‍ത്തന്നെ ബോറടിച്ചുതുടങ്ങി . ഭൂമിയിലായിരുന്നപ്പോള്‍ എന്തൊക്കെ സ്വപ്നങ്ങള്‍ ആയിരുന്നു. ഒക്കെ പടക്കംപൊട്ടുന്നതുപോലെ കഴിഞ്ഞില്ലേ. എന്നാലും കല്ല്യാണിക്കുട്ടി ഇത്രക്കും ക്രൂരയാണെന്ന് ഞാന്‍ സ്വപ്നത്തില്‍പ്പോലും വിചാരിച്ചില്ല . അമേരിക്കയില്‍ ഏതു കല്യാണികുട്ടിക്കും തോക്കിന്റെ ലൈസന്‍സ് കൂട്ടുമെന്നും അപ്പോഴാണ് ഓര്‍ത്തത് . ഇനിയിപ്പം ഈ സ്വാര്‍ഗ്ഗരാജ്യത്ത് കൊച്ചു പൗലോ അല്ല സാഷാല്‍ പൗലോകൊയ്‌ലോ വന്നാലും എല്ലാം ഒരുപോലെയാ . ഇതിപ്പം മാവേലിനാടുമല്ല ഇവിടെ മനുഷ്യരുമില്ല അതുകൊണ്ട് പ്രേതങ്ങളെല്ലാരുമൊന് നുപോലെ എന്ന് അറിയാതെ ഒന്നു പാടിപ്പോയി . എവിടെനോക്കിയാലാലും വെറുതെ ആകാശത്തിലൂടെ പറക്കുന്ന ശരീരമില്ലാത്ത പ്രകാശവളയങ്ങള്‍ മാത്രം. ഇനിയിപ്പം എങ്ങനെയാണ് ഭൂമിയിലെത്തുക . അതിനുള്ള മാര്‍ഗ്ഗങ്ങളെപറ്റിതന്നെയായിരുന് നു ചിന്ത മുഴുവനും. 

ഈ മനോഹര തീരത്തുതരുമോ 
ഇനിയൊരു ജന്മംകൂടി ' എന്ന യേശുദാസു പാടിയ മനോഹരമായ ഗാനമാണ് പെട്ടന്ന് ഓര്‍മ്മയില്‍ വന്നത്. 

ഉടനെത്തന്നെ ഞങ്ങള്‍ ഞാനും ദൈവവും എന്ന രണ്ടു പ്രകാശവളയങ്ങള്‍ ഒന്നായി നക്ഷത്രണങ്ങളുടെ ഇടയിലൂടെ ഊളിയിട്ട് അനന്തതയിലേക്കു സഞ്ചരിച്ചു. അവിടെയുള്ള വലിയ പ്രകാശങ്ങളില്‍ ലയിച്ചു. 
അപ്പോഴാണ് കണക്കുശാസ്ത്രജ്ഞന്‍ രാമാനുജന്‍ എഴുതിയ തീയറിയെപ്പറ്റി ഓര്‍ത്തത് . എല്ലാ ഒടുക്കം അനന്തതെയില്‍ ലയിക്കുന്നു. പിന്നെ അന്തമില്ലാത്ത യാത്രയാണ് . പ്രകാശ ദൈവം പറഞ്ഞതുപോലെ സ്‌നേഹിക്കുന്നവരെല് ലാം മരിക്കുബോള്‍ ഉണ്ടാകുന്നത് ദിവ്യ പ്രകാശം തന്നെ. നമുക്കെല്ലാം വെളിച്ചംതരുന്നത് ഈ മരിക്കുന്നവരുടെ സ്‌നേഹമല്ലേ. സ്‌നേഹിക്കുബോള്‍ മനസ്സില്‍ ദൈവം ഉണ്ടാകും എന്നൊക്ക എവിടെയോ വായിച്ചതോര്‍ത്തു.

'അപ്പോള്‍പിന്നെ ഈ ഇരുട്ടോ' 
കൊച്ചുപൗലോ ആ ദൈവം പ്രകാശത്തിനോടുതന്നെ ചോദിച്ചു.
'സ്‌നേഹിക്കാതെ മരിക്കുന്നവരാണ് അവരൊക്കെ . അവരുടെ ദുര്‍വിചാരങ്ങളാണ് ഇരുട്ടാകുന്നത് . പിന്നീട് അവറ്റകള്‍ ഭൂതങ്ങളായി രൂപാന്തിരം പ്രാപിക്കുന്നു . അവസാനം ദുര്‍ഭൂതങ്ങളായി ഭൂമിയിലേക്ക് ഇറങ്ങുന്നു '.

ഭൂമിയില്‍ ജീവിക്കണമെങ്കില്‍ എല്ലാം വേണം. വെറുപ്പും പകയും അസൂയയും സൗന്ദര്യവും വൈരൂപ്യവും പണക്കാരും പാവങ്ങളും എല്ലാം.അപ്പോള്‍ പിന്നെ ഭൂതങ്ങളൂടെ ഇല്ലാതെ പറ്റുമോ .അല്ലെങ്കില്‍ ഒന്നിനു നിലനില്പില്ലാതെ വരും . അതിനല്ലേ ഈ Varitey is the spices of life എന്നൊക്കെ എവിടൊക്കെയോ എഴിതിവെച്ചിരിക്കുന്നത് .

കൊച്ചുപൗലോയിക്ക് പിന്നെ ഒന്നും ഓര്‍മ്മയില്ല. വീണ്ടും പ്രകാശമായി ഭൂമിയിലേക്കുവരണമെന്ന ഒറ്റ ഒരാഗ്രഹമുണ്ടായിരുന്നുള്ളു . ഈ ദൈവപ്രകാശം വല്ല വരോം ചോദിച്ചാല്‍ മതിയായിരുന്നു എന്നൊക്കെ ഓര്‍ത്തു . എന്തുചെയ്യാം വരംപോയിട്ടു പേരുപോലും ചോദിക്കുന്നില്ല. ഒന്നു ചോദിച്ചിരുന്നെങ്കില്‍ ഭൂമിയിലേ ക്കുതന്നെ തിരിച്ചുപോകാനനുവദിക്കണം എന്ന് ആവശ്യപ്പെടുകയെങ്കിലും ചെയ്യാമായിരുന്നു.. അവിടെയാകുബോ ള്‍ ആ കല്ല്യാണിയോ ,ആലീസോ , ജെസ്സിക്കായോ ആരെങ്കിലും കാണാതിരിക്കില്ല . ഇല്ലെങ്കില്‍ വേറെ എത്ര സുന്ദരികളുണ്ടീ രാജ്യത്ത് . എന്തായലും അവര്‍ മൂന്നുപേരും കൊല്ലപ്പെടാനുള്ള സാദ്ധ്യതയൊന് നു മില്ലല്ലോ.ആ കല്ല്യാണിയാണ് മരിച്ചതെങ്കില്‍ പ്രകാശവലയത്തിനു പകരം ഇരുള്‍വളയമായിരിക്കും . അവളെപോലെയുള്ളവയാണ് ഇരുട്ടിന്റെയും ചെകുത്താന്റെയും സന്തതികള്‍ . അതിനു ഒരു സംശയവും വേണ്ട. 

ഇത്രയൊക്കെയായപ്പോഴേക്കും ഫോണ്‍ ബെല്ലടിച്ചു. നോക്കിയപ്പം കല്ല്യാണികുട്ടിത്തന്നെ. അവളുടെ ചിരിക്കുന്ന മുഖം സ്‌ക്രീനില്‍ തെളിഞ്ഞു .അതും ഫോട്ടോയില്‍മാത്രമേയുള്ളു ഈ ചിരിയൊക്കെ. അല്ലെങ്കില്‍ മുഖം കടന്നല്‍ കൂട്ടില്‍ തലയിട്ടതുപോലിരിക്കും . ചിരിക്കുബോള്‍ ആ കോപല്ലുകള്‍ക്ക് ഇത്തിരി നീളക്കൂടുതല്‍ ഉണ്ടല്ലോ എന്നതുപോലും അപ്പോളാണ് ഞാന്‍ ഒന്നു ശ്രദ്ധിച്ചത്. ഇവളിനി ശെരിക്കും ഒരു ദുര്‍ഭൂതമാണോ . ഈശ്വരാ സ്വപ്നത്തില്‍പ്പോലും ഇവള്‍ ഈ കൊച്ചുപൗലോയിക്ക് ഇത്തിരി മനസമാധാനം തരില്ലല്ലോ. മടിച്ചുമടിച്ചാണെങ്കിലും ആ ഫോണിന്റെ ഏന്‍ഡ് ബട്ടണില്‍ വിരലമര്‍ത്തി ഒന്നുകൂടെ മൂടിപ്പുതച്ചുകിടന്നു. പിന്നെകണ്ടതുമുഴുവനും ഇരുള്‍വളയങ്ങലായിരുന്നു. ഇടെക്കിടെ കല്ല്യാണിക്കുട്ടിയുടെ നീളമുള്ള കോം പല്ലുകാട്ടി ചിരിക്കുന്ന മുഖവും. 

Read more

മിന്നിമറഞ്ഞ മിന്നാമിനുങ്ങുകൾ (മിനിക്കഥ)

തുള്ളിക്കൊരുകുടംപോലെ പെയ്യുന്ന  ഒരു കാലവർഷക്കാലത്ത്  വാഴയിലക്കുടചൂടി, ഞാൻ വീട്ടിൽ മറന്ന പൊതിച്ചോറുമായി പളളിക്കൂടമുറ്റത്ത് കാത്തുനിന്ന എൻെറ വല്യപ്പച്ഛൻ. നാലുമണിവിട്ട് നാൽക്കവലയിൽ ഞാനെത്താൻ നോക്കി നിൽക്കും വീട്ടിൽനിന്ന് ഓടിവന്നെന്നെ കെട്ടിപ്പുണരാൻ. അപ്പോൾ വല്യപ്പച്ഛന്റെ നരച്ച  കുറ്റിരോമങ്ങൾ കവിളിൽക്കൊണ്ടു ഞാൻഇക്കിളിയിടും.  
ഒരു ദിവസം സ്കൂൾ വിട്ടുവന്ന ഞാൻ മൂടിപ്പുതച് കിടന്നുവിറക്കുന്ന വല്യപ്പച്ഛനെ തൊട്ടുനോക്കിയപ്പോൾ പൊള്ളുന്ന ചൂട് !  

പിറ്റേദിവസം കയ്യുറയും കാലുറയുമിട്ട് തലയിൽ തൊപ്പിയും നെഞ്ചത്ത് കുരിശും വച്ച് ചന്ദനനിറമുള്ള പെട്ടിയിൽ ഒതുങ്ങിക്കിടന്ന വല്യപ്പച്ഛനെ ഒരു  പറ്റം ആളുകൾ പൊക്കിയെടുത് പടികടന്നു മണികിലുക്കിപോയ ഘോഷയാത്ര, വല്യപ്പച്ചന് ഏറ്റവും ഇഷ്ടമുള്ള പൊള്ളിച്ച പുഴ മീനും കനലിൽ ചുട്ട കപ്പയും ചുട്ടരച്ചതേങ്ങാച്ചമ്മന്തിയുമില്ലാത്ത ലോകത്തേക്കുള്ള വിലാപയാത്ര ആയിരുന്നു എന്ന് തിരിച്ചറിയാൻ കുറെ നാളുകൾകൂടി എടുത്തു.

രാവിലെ സ്കൂളിൽ പോകാൻ നേരം വായിൽ ചോറുരുള തിരുകി തന്ന് മൂർദ്ധാവിൽ ചുംബിച് പടിയിറക്കിവിട്ട എന്റെ വല്യമ്മച്ചി കണ്ണെത്താദൂരം ഞാൻ പോകുന്നത് നോക്കിനിന്ന് കുഴഞ്ഞുവീണ് ജീവനറ്റു. ഞാൻ സ്കൂളിൽ എത്തുന്നതിനു മുൻപു തന്നെ എന്നെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ആളയച്ചത് ഓടിനടക്കുന്ന വല്യമ്മച്ചിയെക്കാണാനല്ല. മറിച്ച്  അവസാനയാത്രക്ക് അണിഞ്ഞൊരുങ്ങിക്കിടക്കുന്ന വല്യമ്മച്ചിയെ കാണാനായിരുന്നു. അപ്പോൾ ഹ്രദയം നുറുങ്ങി ഞാൻ പരിഭവിച്ചു... ഇവർക്കല്പംകൂടി ദയ കാണിച്ചുകൂടെ? ഒരു യാത്രാമൊഴിക്കെങ്കിലും അവസരം തരാതെ.... എന്നാലും ഞാൻ തിരിച്ചറിഞ്ഞു ഇവരൊക്കെ ദൈവത്തിന്റെ മറുവാക്കുകളായിരുന്നു എന്ന്. പൊടിപുരണ്ട ആ ഓർമ്മകൾക്ക് വജ്രത്തിൻെറ തിളക്കമുണ്ട്. ഹ്രദയത്തിൻെറ അടിത്തട്ടുകളെ ഉലയ്ക്കുന്ന ഓർമ്മകളുടെ അടിയൊഴുക്കുകളിലൂടെയുളള എൻെറ ആത്മസഞ്ചാരത്തിൽ ഞാനൊറ്റക്ക്.....വിലാപങ്ങൾക്കപ്പുറത്തെ വിശാലമായ ഇരുണ്ട ലോകത്ത്. അവിടെ ഞാൻ ലയിക്കട്ടെ ഒരു വിഷാദബിന്ദുവായി. 

Read more

പേരക്കാ മാങ്ങാ

ഒരാമുഖം 

ഇന്നത്തെ തലമുറക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നതും എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതുമായ  ഫലമാണ് പേരക്കാ മാങ്ങാ . അതിന്റെ ഒരു പുളിയും ചെറുമധുരവും ഒക്കെ ആർക്കാണ് ഇഷ്ടപ്പെടാത്തത് . അപ്പോപ്പിന്നെ ഞാൻ ആ പേരിലെങ്കിലും ഒരു കഥ എഴുതിയില്ലെങ്കിൽ എന്നിലെ എഴുത്തുകാരന് എന്തോ ഒരസ്വസ്ഥത. ഞാൻ പഠിച്ച പൊൻകുന്നം സർക്കാർ സ്‌കൂളിന്റെ മുറ്റത്ത് ഒരു വലിയ പേർക്കാമാവുണ്ടായിരുന്നു. മാബഴക്കാലങ്ങളിൽ ഞാനും ജ്യേഷ്ടൻ ജോസഫും കൂടി കൂട്ടുകാരുമൊത്ത് വാരാന്ത്യങ്ങളിൽ ആ മാവിൽകയറാൻ പോകുമായിരുന്നു.കയറാൻ പറ്റാത്ത ചില്ലകളിൽനിന്ന് കൊച്ചു കബുകൊണ്ട് ( കൊഴി എന്നു ഞങ്ങൾ പറയും) എറിഞ്ഞു വീഴ്‌ത്തുമായിരുന്നു.  ഇന്നത്തെ കുട്ടികൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്ന ആ മാങ്ങാ പാറിക്കലിന്റെ മധുരിക്കുന്ന ഓർമ്മകളാണ് ഈ കഥ എഴുതാനുള്ള പ്രചോദനം .. 

പേരക്കാ മാങ്ങാ .. 

അഞ്ചു വർഷം മുൻപ് തോട്ടുംകര  പഞ്ചായത്തു തിരഞ്ഞെടുപ്പിൽ കോഗ്രസ്  ചായുവുള്ള പുല്ലുംമല  സൈതുമുഹമ്മത് വെറും ഒറ്റ ഒട്ടിനാണ്  തോറ്റത്. മൂന്നു പ്രാവശ്യം തിരിച്ചും മറിച്ചും എണ്ണിയിട്ടും ഫലതിൽ ഒരു വിത്യാസവും കണ്ടില്ല .അതും നിലവിൽ പഞ്ചായത്ത് മെംബർ ആയിരിക്കെതന്നെ. തോട്ടംമുതാളി സ്വതന്ത്ര സ്ഥാനാർഥി മഞ്ഞുംമേൽ സണ്ണിക്കുട്ടിയോട് തോറ്റതിനു  കാരണം  കുടിയേറ്റക്കാരുടെയും  ചേട്ടന്മാരുടെയും പണക്കൊഴുപ്പാണന്ന് ആ നാട്ടിലുള്ളവർക്കൊക്കെ അറിയാം. ആ പരാജയത്തോടുകൂടിയാണ് പല്ലുംമല സജീവ രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങിയത്. ഇപ്പോൾ പഞ്ചായത്ത് അഗമല്ലെങ്കിലും ആർക്കും ഉപകാരിയായ മുഹമ്മദിനെ നാട്ടുകാർ സ്നേഹപൂർവ്വം സൈതുക്ക എന്നേ സംബോധന ചെയ്യു. അങ്ങനെ നാട്ടുകാരുടെ സമ്മതനും പരസഹായിയുമായ ആ മനുഷ്യൻ ഇപ്പോൾ ജയിലിലാണെന്നു പറഞ്ഞാൽ ആരും അത്ര പെട്ടന്നു വിശ്വസിക്കുമെന്നു തോന്നുന്നില്ല. നല്ല കാര്യവിവരവും വിദ്യാഭ്യാസവും ഉള്ള ഉന്നതങ്ങളിൽ എത്തിയ ഒരു വ്യക്തിക്ക് എന്തു സംഭവിച്ചു. അതുതന്നെയാണ് നാട്ടുകാർ തമ്മിൽ കണ്ടുമുട്ടുബോഴത്തെ പ്രധാന സംസാര വിഷയം. എന്തിനു സൈതുക്കായെ മാത്രംപറയുന്നു. ചില ആളുകൾ അങ്ങനെയാണ് എത്രയൊക്കെ നേടിയാലും പിന്നെയും പിന്നെയും പണത്തിനോട് ഒരു വല്ലാത്ത ആർത്തിയാണ്. ആർക്കുവേണ്ടി എന്നൊന്ന് സ്വയം ചോദിക്കാനൊന്നും അവർ മിനക്കെടാറില്ല. കാരണം അവർക്ക് അറിയാവുന്ന ഒരേ ഒരു കാര്യം പണം സബാദിക്കാനുള്ള ഒരു നെട്ടോട്ടം മാത്രമാണ്. അടുത്ത കൂട്ടുകാർ ആരെങ്കിലും അതെപ്പറ്റി  ചോദിച്ചാൽ അൽപ്പനേരം ഒന്നാലോചിച്ചിട്ട് ഒന്നു പുഞ്ചിരിച്ചുകൊണ്ടു സൈതുക്ക പറയും .
 
" യു ഗോട്ട് ദി  പോയിൻറ" എന്നിട്ട് പറയുന്ന ആളിനെ  ഒന്നു സൂഷിച്ചു നോക്കും . അതിൻറെ അർഥം എന്താണന്ന് പടച്ചോനുപോലും അറിയില്ല. അയാളോട് എന്തും  ചോദിക്കാൻ ആ നാട്ടിൽ ധൈര്യമുലള്ള  ഒരേ ഒരാൾ കുന്നേൽ രാഘവൻ  ആണ് .മലയോരഗ്രമമായ തോട്ടുംകരയിൽ അവർഒരു വീട് പോലെ ഒന്നിച്ചു കളിച്ചു വളർന്നതാണ് . കണ്ടാൽ നല്ല വലിപ്പമുള്ള തലയാണങ്കിലും  രാഘവാൻ പണ്ടേ  പഠിക്കുന്ന കാര്യത്തിൽ ഇത്തിരി പിറകോട്ടായിരുന്നു . അതുകൊണ്ട് ക്ലാസ്സിൽ വന്നാൽ ഒരു പരിഭവുമില്ലാതെ എന്നും പിറകിലത്തെ ബെഞ്ചിലെ ഇരിക്കുമായിരുന്നുള്ളൂ . ക്ലാസ്സിൽ ഒരുത്തരവും പറയാത്ത വെറും മണ്ടന്മാരുടെ ഒരു ബെഞ്ചായിരുന്നു അത്.  
 
ആരെങ്കിലും സൈദുക്കായുമായുള്ള സൗഹൃതത്തെ പറ്റി  ചോദിച്ചാൽ അയാൾ  പറയും ഞങ്ങൾ ഹൈസ്‌കൂൾ വരെ ഒന്നിച്ചായിരുന്നു എന്ന്. സത്യത്തിൽ രാഘവാൻ അഞ്ചാം ക്ലാസ്സിൽ പഠിത്തം നിർത്തിയതാണ്.

ഹൈസ്‌കൂളിൽ ആകെ പോയിരിക്കുന്നത് വാരാന്ത്യങ്ങളിൽ സ്കൂളിൻറെ മുറ്റത്തുള്ള  പേരക്കാമാവേൽ  കയറാൻ മാത്രമാണ്.  അതും അന്നൊക്കെ ഒന്നാന്തരം മരംകേറ്റക്കാരനായ രാഘവനെ  സൈതുക്ക  വിളിച്ചോണ്ടു പോകുന്നതാണ്. അത്രക്കിഷ്ടമായിരുന്നു സേതുക്കായിക്ക്  പേരക്കാമാങ്ങാ . ആ പതിവ് ഇപ്പോഴും തുടരുന്നു. പക്ഷെ ഇപ്പോൾ മാവേൽ കയറുന്നത് രാഘവൻറെ മകൻ ചന്ദുവാണ്  എന്നൊരു വിത്ത്യാസം മാത്രമേയുള്ളൂ. അവനും അപ്പൻറെ മകൻതന്നെ തിരുമാണ്ടാൻ.

തലക്ക് അത്രക്കു വലിപ്പമില്ല. എന്നാലും പൊക്കമുള്ള മാവേൽ കേറാൻ അപ്പനെ കടത്തിവെട്ടും. അവർ ബാല്യകാല സുഹൃത്തുക്കളായാതുകൊണ്ട് ഒരു വാടാ പോടാ ബന്ധമുണ്ടന്നുള്ള കാര്യം എല്ലാവർക്കും അറിയാം. അതൊക്കെ പഴെയ കാര്യങ്ങൾ . ഇനി നടന്ന  സംഭവം പറയാം.സെയിദുമുഹമ്മദ്‌ ദുബായിൽ പതിവായി പല  ബിസിനസ്സ് കാര്യത്തിനും പോകാറുണ്ടായിരുന്നു . ഒരിക്കൽ അവിടെവെച്ചാണ് എല്ലാവരെയും ഞെട്ടിച്ച ആ വാർത്ത പത്രങ്ങളിൽ വന്നത്. അതറിഞ്ഞവാർ പലതും ഊഹിച്ചു. 

അയാളുടെ ബിസിനസ്സിൽപോലും എന്തൊക്കെയോ നിഘൂടതകൾ ഉണ്ടെന്നാണ് ദുബായ് മലയാളികൾ പറഞ്ഞു പരത്തിയത് . എന്തു ബിസിനെസ്സിനാണ് ഈ യാത്രകൾ എന്ന് അയാളോടു ആരും ഒരിക്കലും ചോദിച്ചതുമില്ല. അതൊക്കെ അയാളുടെ വ്യക്തിപരമായ കാര്യങ്ങൾ. എങ്ങനെയൊക്കെ ആണങ്കിലും സൈതുക്ക ആര് എന്തു സഹായം ചോദിച്ചാലും കൈ അയച്ചു ചെയ്യും. നാട്ടുകാർക്ക് അതുതന്നെ ധാരാളം മതി. ഇതിപ്പോൾ ഒരു പോക്കുപോയിട്ട് വർഷം മൂന്നു കഴിഞ്ഞു. എന്നിട്ടും ആളിൻറെ  പൊടിപോലുമില്ല. അതുകൊണ്ടുതന്നെ സഹായം കിട്ടിയിട്ടുള്ള കൂട്ടുകാരുപോലും കാലുമാറി. അതുപിന്നെ ആളുകളുടെ പൊതു സ്വഭാവം ആണല്ലോ. 

കിട്ടിക്കോണ്ടിരിക്കുന്നത് കിട്ടിയില്ലെങ്കിൽ പിന്നെ അതൊക്കെ അവരുടെ അവകാശം ആണന്ന് അവർ അങ്ങു വിശ്വസിക്കുന്നു. "Repeated gift become a right" എന്ന് ഏതോ ഒരു മഹാൻ പറഞ്ഞത് വെറുതെയായിരിക്കാൻ വഴിയില്ല.കേട്ടവർ കേട്ടവർ സൗകര്യപൂർവം  പൊടിപ്പും തൊങ്ങലും വെച്ച് കഥകളുണ്ടാക്കി. കാരണം വല്ല നാട്ടിലും  ജയിലിൽ കിടക്കുന്ന  ഒരു കുറ്റവാളിയെകൊണ്ട് ഇനി ആർക്ക് എന്ത് പ്രയോചനം. സൈദുക്കായിക്കു മാനസിക വിഭ്രാന്തി ആണന്നുവരെ പറഞ്ഞു രെസിക്കുകയായിരുന്നു അവർ. അതങ്ങനെയാണല്ലോ ആരാൻറെ  അമ്മക്ക് ഭ്രാന്തുവന്നാൽ അതും ഒരു രസമല്ലേ. ഇനിയിപ്പം ജയിലിൽതന്നെയാണോ എന്നൊന്നും ആർക്കും അത്ര ഉറപ്പില്ല. എന്തുതന്നെയായാലും  കഥകൾ പലതും പരദൂഷനക്കാരുടെ ഇടയിൽ സൂപ്പർ ഹിറ്റായി .മഞ്ഞുംമേൽ സണ്ണിക്കുട്ടിയും കൂട്ടുകാരും ആ  പുതിയ കഥകൾ ഏറ്റെടുത്തു പ്രചരിപ്പിച്ചു. അല്ലെങ്കിൽ ഈ പല്ലുംമല മുഹമ്മദ്‌ വീണ്ടും തിരിച്ചുവന്നു സ്ഥാനാർഥിയായി  ജയിക്കാനുള്ള സാദ്ധ്യതയുണ്ട്. അതു മുളയിലെ ഞുള്ളി കളായണമെല്ലോ. പഞ്ചായത്തു മുതൽ പർലമെൻറ്റുവരെ ഇത്തരത്തിലുള്ള കളികളാണല്ലോ എല്ലാ രാഷ്ട്രീയക്കാരും കളിക്കുന്നത്. 

അതും വെറും ഒറ്റ വോട്ടിനല്ലേ തോറ്റത്. അതിലും സണ്ണികുട്ടിയുടെ കർഷക പാർട്ടിയുടെ എന്തോ കള്ളക്കളി ഇല്ലേ എന്നും ചില സംശയങ്ങളൊക്കെ ഇപ്പോഴും നിലനില്ക്കുന്നുണ്ട്. എന്തായാലും ഒരു രണ്ടാം അങ്കത്തിനൊന്നും സൈതുക്കയെ കിട്ടില്ല എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്.

ഭാര്യ പാത്തുമ്മ എൽ . എൽ .ബി കാരിയാനങ്കിലും വക്കീലുപണിക്കൊന്നും പോയിട്ടില്ല . സൈതുക്കയുടെ തിരോധനത്തിൽപോലും മനസാന്നിദ്ധ്യം വിടാതെ കുട്ടികളുടെ പഠിത്തക്കാര്യവും വീട്ടുകാര്യവും നോക്കി  പിടിച്ചിനിൽക്കുന്നു .വിവരമറിഞ്ഞപ്പോൾതന്നെ  ഗൾഫ്‌ മേഘലയിൽ ഉള്ള ഒരു മലയാളി പത്രത്തിൽ ഭർത്താവിനെ കാണ്മാനില്ല എന്നൊരു പരസ്യംവും കൊടുത്തു. അത് ദുബായിലുള്ള ആരോ ഉപദേശകർ പറഞ്ഞു ചെയിച്ചതാണ് എന്നും കേട്ടു. ദുബായിലോ മറ്റു ഗൾഫ്‌ രാജ്യങ്ങളിലോ ആൾക്കാരെ കാണാതായാൽ മിക്കവാറും ജയിലിൽതന്നെയായിരിക്കും എന്നാണല്ലോ പൊതുവെ പറയപ്പെടുന്നത്‌. പ്രവാസ ലോകം എന്ന ടി. വി. പരിപാടി കാണുന്ന ഗൾഫ്‌ മലയാളികളുടെ എല്ലാ ബന്ധുക്കൾക്കും അതറിയാം. . 
 
എന്നാൽ സൈദുക്കായിക്ക് ദുബായിൽ ഏതോ പരസ്തീയുമായി ബന്ധമുണ്ടെന്ന കിംവദന്തി കേട്ടാണ് പത്രക്കാരും ,ചാനലുകാർ ഓടിയെത്തിയത്. അതൊക്കെ സണ്ണികുട്ടിയും പാര്ട്ടിയും മെനെഞ്ഞെടുത്ത കഥകളാണെന്നു ആർക്കാണ് അറിയാത്തത് . 
ആത്മമിത്രമായ കുന്നേൽ രാഘവനും ആ കഥകൾ ഒരു പരിധിവരെ വിശ്വസിക്കാതിരിക്കുവാൻ പറ്റുമായിരുന്നില്ല. പക്ഷെ  പാത്തുമ്മ അതൊക്കെ പശ്ചിച്ചു തള്ളി പറഞ്ഞു. വന്നവർക്കൊക്കെ നല്ല ചുട്ട മറുപടി കൊടുത്തു. പള്ളിക്കമ്മറ്റിക്കാർ പറഞ്ഞിട്ടും തലേൽ തട്ടംപോലുമിടാത്ത പാത്തുമ്മ ആരാ മോള്. പാലം കുലുങ്ങിയാലം കേളൻ കുലുങ്ങില്ല എന്ന മട്ടിലാണ്.അൽപ്പം വിവരവും വിപ്ലവ പാരബര്യമുള്ള ഒള് ഒരു പുലിയാണന്നു ആ നാട്ടിൽ എല്ലാവർക്കും അറിയാം.
 
"നല്ല കറകളഞ്ഞ കമ്മ്യുണിസറ്റാ  അവരുടെ കുടുബക്കാർ. പാത്തുമ്മയുടെ ഉപ്പാപ്പ പുന്നപ്ര വയലാർ സമരത്തിൽ വെടിയുണ്ടക്കു നേരെ വിരിമാരു കാട്ടിയത് ചരിത്രമാ" അത് കുന്നേൽ രാഘവാൻതന്നെ പലരോടും പറഞ്ഞിട്ടുണ്ട് .ഇനി പാത്തുമ്മ പത്രക്കാരോട് പറഞ്ഞതാണ് അതിലും രസകരം .
 
" അതുപിന്നെ ആണുങ്ങളായാൽ അങ്ങനെയല്ലേ പല സ്ത്രീകളുമായും പരസ്ത്രീകലുമായും ബെന്തപ്പെടും. അയിന് ഇങ്ങൾക്കെന്താ ബേണ്ടത്‌. ഇങ്ങള് സദാചാരപോലീസോന്നുമാല്ലല്ലോ ഞങ്ങളെ ചോദ്യംചെയ്യാൻ  "
 
അത്തോടുകൂടി ഒരു സെൻസിറ്റീവ് സ്റ്റോറി ഉണ്ടാക്കാൻ മിനക്കെട്ടു നടന്ന എല്ലാ മാദ്ധ്യമങ്ങളും നിരാശരായി .  ചാനലുകാരും കുട്ടിപത്രക്കാരും തത്സമയംതന്നെ മുങ്ങി . ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പാത്തുമായിക്ക് ഇക്കയെ പെരുത്തു വിശ്വാസമാ . അതുകൊണ്ട് ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ഇക്കയോടുപോലും ചോദിക്കാറില്ല. പിന്നെയല്ലേ ഈ വാർത്താ മാധ്യമങ്ങൾ. 

മിക്കവാറും എന്തെങ്കിലും ചോദിക്കാൻ അർഹതയും ധര്യംവുമുള്ളത് കുന്നേൽ രാഘവനാണ്. അയാൾ അത് തരംകിട്ടുബോഴൊക്കെ ഉപയോഗിക്കാറുമുണ്ട്. അപ്പോഴും  അയാൾക്ക് ഉത്തരമില്ല. എന്തു ചോദിച്ചാലും വെറുതെ ചിരിച്ചുതള്ളും. അത് രാഘവന് നന്നായി അറിയാം. എന്നാലും ഇടെക്കും മുട്ടിനും ഓരോന്നൊക്കെ കൊള്ളിച്ചുപറയും. അങ്ങനെയെങ്കിലും അൽപ്പം സ്വബോതം ഉണ്ടാകട്ടെ എന്നാണ് രാഘവൻറെ നിലപാട്. ഇപ്പോൾ അയാളുടെ കൊട്ടരംപോലെയുള്ള ആ വീട്ടിൽ ആകെയുള്ളത് പാത്തുമ്മയും ഹൈസ്കൂളിൽ പഠിക്കുന്ന രണ്ടു കുട്ടികൾ നബീസയും നജീബുംമാണ്. കൂട്ടുകിടക്കാനും സഹായത്തിനുമായി ഒരു വീട്ടു ജോലിക്കാരിയുമുണ്ട്. പുറംപണിക്കു മറ്റൊരാൾ. കൂടാതെ എപ്പോൾ വിളിച്ചാലും ഓടിയെത്തുന്ന ഡ്രൈവർ സുന്ദരൻ. പേര് സുന്ദരനാണങ്കിലും ആളൊരു ആളിത്തിരി മന്ദബുദ്ധിയും വിരൂപനുമാണ്. പാത്തുംമ്മായിക്കല്ല ഒരു സ്ത്രീയിക്കും  സുന്ദരനെകാണുബോൾ ഒരു ചാഞ്ചാട്ടംപോലും ഉണ്ടാവില്ല. അത്  സേതുക്കായിക്ക് നല്ല പോലെ അറിയാം. സൈതുക്ക ആരാ മോൻ. എന്തായാലും സെയിദു മുഹമ്മദിൻറെ ഈ നിലംതൊടാതെയുള്ള യാത്രക്ക് ഒരു കുറവുമില്ലായിരുന്നു. 

ഇപ്പോൾ മൂന്നു വർഷമായി പാത്തുമ്മ ആ വലിയവീട്ടിൽ കുട്ടികളുമായി കഴിഞ്ഞുകൂടുന്നു. പാത്തുമ്മായുടെ വീട്ടുകാര് പലതവണ വന്നുവിളിച്ചിട്ടും അങ്ങോട്ടു പോയതുമില്ല. അതിനു പാത്തുമ്മ സെയിത് ഒന്നുകൂടി ജെനിച്ചാലും നടക്കില്ല. കാരണം കുടുബപരമായി കിട്ടിയ ആ അഭിമാനമുണ്ടല്ലോ അതിന്റെ ബാക്കിപത്രമല്ലേ ഈ പാത്തുമ്മയും കുട്ടികളും. 

അങ്ങനെ കാര്യങ്ങൾക്ക് ഒരു തീരുമാനമില്ലാതെ കാലം മുന്നോട്ടു ഇഴഞ്ഞുനീങ്ങവേ പെട്ടന്നാണ് ആ ബ്രയിക്കിംഗ് ന്യൂസ്‌ കേട്ടത് . കൂടെപടിച്ച കോഴിക്കോട്ടുള്ള കൂട്ടുകാരി അഡ്വക്കറ്റ് ദീപാ മേനോനാണ് ഫോണിൽ വിളിച്ചുപറഞ്ഞത്. സൈതുക്കായുടെ കേസ് ആദ്യം മുതലേ കൈകാര്യം ചെയിത്തതും ദീപയായിരുന്നു. കുറെ നാളായി പത്രക്കാരുടെ ശല്ല്യം കാരണം പാത്തുമ്മ ഫോൺപോലും എടുക്കാറില്ലായിരുന്നു. 

സ്ക്രീനിൽ ദീപയുടെ  പുഞ്ചിരിക്കുന്ന പടം തെളിഞ്ഞ കണ്ടിട്ടാണ് അപ്പോൾ  ചാടിയെടുത്തത്‌ അവൾ ആകെ ആവേശത്തിലായിരുന്നു .
എടീ നീ ആ ടി. വി. ഒന്നു ച്ചേ. ഒരു സന്തോഷവാർത്ത കാണുകയും കേൾക്കുകയും ചെയ്യാം . ദേ നിൻറെ സേതുക്ക തിരിച്ചുവരുന്നെന്ന്. നീ ഒന്നുകൊണ്ടും പേടിക്കണ്ട നിൻറെ ഇക്ക ചത്തുപോയിട്ടൊന്നുമില്ല ഞാൻ ദുബായ് ഇന്ത്യൻ എംബസ്സിയുമായി നിരന്തരം ബെന്ധപെടുന്നുണ്ട് " 
 
പല്ലുംമല സേതുമുഹമ്മത് നീരപരാധിയാണ് എന്ന് തെളിഞ്ഞതുകൊണ്ട് ദുബായ് കോടതി വെറുതെവിട്ടു എന്നാണ് ഫ്ലാഷ് ന്യുസ് . എന്തു തെറ്റാണ് എന്നത് അപ്പോഴും ഒരു ദുരൂഹതയിലാണ്. ഇത്ര നാളും ജയിലിൽ ആയിരുന്ന എന്ന കാര്യംപോലും അപ്പോഴാണ്‌ പാത്തുമ്മയും നാട്ടുകാരും അറിയുന്നത്. കൂട്ടുകാരാൻ കുന്നേൽ രാഘവനാണ് അതിൽ ഏറ്റവും കൂടുതൽ സന്തോഷിച്ചത്‌ . 
വാർത്ത അറിഞ്ഞു വന്ന പത്രക്കാരോടും ചാനലുകാരോടും ഒക്കെ അയാൾ ഒന്നേ പറഞ്ഞുള്ളൂ.
 
 "ഇത് ഞങ്ങളുടെ നാട്ടുകാര്യം. നിങ്ങളിതിൽ ഇടപെടണ്ടാ. ഇറാക്കിലും വിയറ്റ്നാമിലും ഒക്കെ പോയ അമേരിക്കയുടെ അനുഭവം അറിയാമെല്ലോ. എത്ര പത്രാസുണ്ടായിട്ടെന്താ കാര്യം. പട്ടി ചന്തക്കു പോയപോലെ ആയില്ലേ. ഒരെല്ലിൻകഷണംപോലും കിട്ടാതെ വെറുംകയ്യോടെ തിരുച്ചുപോയില്ലേ. ഒരു നാട്ടിലും മറുനാട്ടുകാർക്ക് ഒരു കാര്യവുമില്ല "
 
വലിയ ഒരു തത്ത്വ ശാസ്ത്രം പറഞ്ഞപോലെ കുന്നേൽ രാഘവാൻ നെഞ്ചു വിരിച്ചുനിന്നു സ്വയം നെടുവീർപ്പിട്ടു. 
" ഇനിയെങ്കിലും സൈദുക്ക നാട്ടിൽ വന്ന് സമാധാനമായി ജീവിക്കുമെല്ലൊ ഞങ്ങൾക്കതുമതി "

"അല്ലെങ്കിലും നമ്മുടെ നാട്ടിൽ  കിട്ടുന്നതരം നല്ല പെരെക്കാമാങ്ങാ ഭൂലോകത്ത് എവിടെയെങ്കിലം കിട്ടുമോ. നമ്മുടെ സൈദുക്ക എവിടെപോയാലും റബ്ബർപന്തുപോലെ തിരിച്ചെത്തും" 

അത്രമാത്രം അവസാനം പത്രക്കാരോട് പറഞ്ഞു നിർത്തിയ രാഘവാൻ അവസാനം ആ പല്ലുപോയ  ആ മോണ കാട്ടി ഒന്നുപുഞ്ചിരിക്കുക മാത്രം ചെയിതു.. പക്ഷെ പാത്തുമ്മ പറഞ്ഞതുമാത്രം  എല്ലാവരെയും അബരപ്പിച്ചു .
 
"എവിടെയെങ്കിലും പോയിക്കോട്ടെ .മനുഷ്യന്മാര് പഠിച്ചതല്ലേ പാടു. എന്നാലും എൻറെ സൈദുക്ക ജീവിചിരിപ്പുണ്ടല്ലോ എനിക്കതുമതി." 

അല്ലങ്കിലും മനുഷ്യന്മ്മാരായാൽ ഇത്തിരി സ്വാതന്ത്ര്യം ഒക്കെ വേണ്ടേ. അതിനല്ല്ലേ ഈ ജനാതിപത്യം, കമ്മ്യുണിസ്റ്റ്‌ എന്നൊക്കെ പറയുന്നത്. 

ചിലപ്പോൾ പാത്തുംമായിക്കും തോന്നും താൻമാത്രം വിപ്ലവകാരിയും കമ്മ്യുണിസ്റ്റും ഒക്കെ അയിട്ടെന്തുകാര്യം. പഞ്ചായത്ത് മെംബർ അല്ലെങ്കിലും സൈദുക്ക ഓരോന്തന്തരം കോണ്ഗ്രസ്കാരനല്ലേ. കുന്നേൽ രാഘവൻറെ മകൻ ചന്ദുവിനെപോലെയുള്ള  പാവപെട്ടവരെ ഇപ്പോഴും പെരെക്കാമാവേൽ കയറ്റുന്ന ബൂർഷാ. അങ്ങനെ തൊഴിലാളികളെ നിരന്തരം ചൂഷണം ചെയ്യുന്ന മൂരാച്ചി മുതലാളി. ഒക്കെ ശെരിതന്നെയാ. എന്നാലും ഞമ്മക്കിഷ്ടമാ ഞമ്മുടെ സുൽത്താനെ . 

Read more

ഒരു പേരിലെന്തിരിക്കുന്നു! (നര്‍മചിന്ത)

പണ്ടൊക്കെ എന്നു പറഞ്ഞാല്‍ എന്‍െറ കൗമാര-യുവ പ്രായങ്ങളില്‍ ''ജാതി പേരുകള്‍'' എന്നു പറഞ്ഞ് പുഛിച്ചു തള്ളാമായിരുന്നെങ്കിലും,ആ പേരിനൊക്കെ അന്തസ്സും അഭിജാത്യവുമുണ്ടായിരുന്നു, ഹിന്ദുക്കള്‍ക്ക് രാമന്‍, കൃഷ്ണന്‍, ഗൗരി,പാര്‍വതി എന്നൊക്കയും, മുസല്‍മാന്‍, മൊയ്തിന്‍, റഹ്മാന്‍, ആമീന, ഫാത്തിമ എന്നൊക്കയും നസ്രാണിക്ക് ചാക്കോ,തോമ,ലൂക്ക,മറിയാമ്മ,കുഞ്ഞമ്മ എന്നൊക്കയും കാലം പോയി,പരിഷ്ക്കാരമേറി, ആണന്നോ, പെണ്ണന്നോ, നപുംസകമെന്നോ,വേര്‍തിരിവ് തോന്നാത്ത പേരുകള്‍, ജാതിപേരുകളെ മാറ്റി പ്രതിഷ്ക്കാനെന്നോണമെത്തി.നല്ലതു തന്നെ! പക്ഷേ ചില പേരുകള്‍ കേട്ടാല്‍ നാം ശാസംമുട്ടി ചിരിച്‌നു പോകും.ഈയിടെ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി,പേര് "ഷയിസ്' ഞാന്‍ പൊട്ടിച്ചിരിച്ചു പോയി. അതിനു ശേഷം പറഞ്ഞു: ഈ പേരില്‍ ജര്‍മ്മനിക്ക് പോകരുത്!

അതന്താ?
"ഷിറ്റ്'',എന്നാണതിന്‍െറ സാക്ഷാല്‍ ജര്‍മ്മന്‍ തര്‍ജ്ജിമ!.

അയ്യോ! അതു നാണക്കേടാണല്ലോ.
അതിനൊരു കാര്യം ചെയ്യ് കനേഡിയന്‍ പാസ്‌പോര്‍ട്ടെടുക്കുമ്പം ഇഷ്ടമുള്ള പേര് ചൂസ് ചെയ്യാം
വില്യം എന്നോ,വാട്‌സനെന്നോ ഒക്കെ അന്തസ്സുള്ള പേരുകള്‍.

ചേട്ടാ,ചേട്ടനിതു പറഞ്ഞപ്പഴാ ഒരു കാര്യം ഓര്‍ത്തത് എന്‍െറ ജോലി സ്ഥലത്ത് ഒരു മലയാളി ഉണ്ട്. ഇഷ്ടന്‍െറ പേര് കരുവിളാന്നാ. അയാളെക്കേറി "കുരുവില്ല, കുരുവില്ലെന്നാ ഞങ്ങടെ സൂപ്പര്‍വൈസര്‍ വെള്ളക്കാരന്‍ വിളിക്കുന്നത്, എന്തു ചെയ്‌നാം!

അതു പിന്നെ സായിപ്പിന്‍െറ ആക്‌സന്‍റു കൊണ്ടാണന്ന് കരുതാം.ചിലപ്പം എന്‍െറ വീട്ടി ചാരിറ്റിക്കാരു വിളിക്കും, അവരെന്‍െറ സ്വരം കേട്ടാ ചോദിക്കും "മേ ഐ ടോക്ക് മിസ്സിസ്സ്' കുണ്ണമ്മ കൊക്കുമൂഞ്ചിയില്‍. കറമ്പന്‍െറ ആക്‌സന്‍റല്ല,വെളുമ്പന്‍ തന്നെ. അമ്പടാ, സായിപ്പേ നീ എന്തോന്നാ വിളിച്ചേ എന്‍െറ ഭാര്യേ കേറി, കുണ്ണമ്മ കൊക്കുമൂഞ്ചിയിലെന്നോ!

സ്വന്തം ഭാര്യയായതുകൊണ്ട് എനിക്കതു കൊണ്ടു. ആകസന്‍റണെന്നു കരുതി വെറുതെ വിട്ടില്ല.
ഞന്‍ അല്ലം ശബ്ദം കൂട്ടി ചെറിയൊരാക്രോശം! യൂഹാവ് ലേണ്‍ കറക്ട് പ്രനണ്‍സിയേഷന്‍ല്‍ഹേര്‍ നെയിം ഈസ് കുഞ്ഞമ്മ കൊക്കുമൂലേയില്‍.

സായിപ്പ് ടൂണ്‍ മാറ്റി "വാട്ട് എവര്‍.....!' എന്‍െറ ഭാര്യ ലോലഹൃദയയാണ്. ചാരിറ്റീസ് കേട്ടാ അവടെ കരളലിയും,പോലീസ് അ.ോസിയേഷന്‍,റേപ്പ് അ.ോസിയേഷന്‍,ഡയബറ്റിസ്,കാന്‍സര്‍, കിഡ്‌നി,കരള്‍ എന്നൊക്കെയുള്ള സംഘടനകള്‍ക്ക് ഒരിക്കലൊരു സംഭാവന കൊടുത്താല്‍ പിന്നെ ആയുഷ്ക്കാലം കുടുങ്ങിയതു തന്നെ.മിക്കവാറും മഹിളകളെ വീഴ്ത്തിയാണ് ഈ സല്‍ക്കര്‍മ്മം നിര്‍വഹിക്കുന്നത്.എങ്കിലും സ്‌പെല്തിങ് തെറ്റാക്കി തെറിയാക്കി പുറത്തു വിട്ട അമര്‍ഷം കൊണ്ട് രൂക്ഷമായി ഞാനൊരു പച്ചക്കള്ളം പറഞ്ഞു: അവളിവിടില്ല.

ഞാനോര്‍ത്തു പേരു കാര്യത്തി ചൈനാക്കാരും,കൊറിയാക്കാരുമാ മിടക്കര്. മിക്കാറും എല്താ ചൈനാക്കാരുടെ പേരും''ലീ'ന്നാ,അതുപോലെ എല്താ കൊറിയാക്കാരുടെ പേരും "കിം'എന്നാ.ഏതുസായിപ്പിനും ഏതൊറക്കത്തിലും വിളിക്കാം.ഒരു കാര്യത്തി മാത്രമേ സായിപ്പിനു തപ്പലൊള്ളൂ. എല്ലാ "ലീ''യെ കണ്ടാലും ഒരു പോലിരിക്കും,അതുപേലെ "കിം'മ്മിന്‍െറ ഒറക്കമൊണര്‍ന്ന മൊഖോം ഒരുപോലിരിക്കും. ഇതൊക്കെ പറഞ്ഞു വല്ലൊപ്പഴാ നാട്ടിലെ പേരിടലിന്‍െറ വത്യാസം ഓര്‍ത്തത്.വീട്ടിലൊരു പെറ്റ്‌നെയിം, സ്കൂളില്‍ മറ്റൊന്ന്. സ്കൂളിലേതാണല്ലോ ഒഫിഷ്യല്‍. ഇമിഗ്രേഷന്‍ കിട്ടി ഇവിടെ (അമേരിക്ക ,കനഡ) വരുമ്പഴാ കൊഴച്ചില്‍! ഉദ്ദാഹരണം എന്‍െറ പേര് ചാക്കോ മത്തായി കൊക്കുമൂലേയില്‍.സായിപ്പെന്നെ ''ചാക്കോ'' എന്ന് നാമകരണം ചെയ്യാന്‍ തൊടങ്ങിയപ്പഴാ ഞാന്‍ ആ രഹസ്യം സായിപ്പിന് കൈമാറിയത്.

ങ്ഹാ,അതെന്‍െറ അപ്പന്‍െറ പേരാ!
അതെങ്ങനെ! സായിപ്പിന്‍െറ ജിജ്ഞാസ കലര്‍ന്ന ചോദ്യം!
ങ്ഹാ,അതാ അതിന്‍െറ ഗുട്ടന്‍സ്! ഞങ്ങടെ നാട്ടി അങ്ങനാ...ചാക്കോയുടെ മകന്‍ മത്തായി! ,വാസ്‌വത്തില്‍ അതല്ലേ അതിന്‍െറ ശരി! മെയിഡിന്‍ മെഡഗാസ്ക്കര്‍ എന്നൊക്കെ പറയും പോലെ സയിപ്പ് വീണ്ടും "വാട്ടെവര്‍'!

ഈ അടുത്ത കാലത്ത് കേരളത്തിലുണ്ടായ പേരുപരിഷ്ക്കരണ സാ്രദായത്തി,നായരേതാ ,നമ്പൂരി ഏതാ,ആശാരി ഏതാ, മൂശാരി ഏതാ എന്ന ആശയക്കുഴപ്പം നല്ലതു തന്നെ!

ഒരു സര്‍വ്വ സമുദായ മൈത്രി, ഉച്ഛനീചത്വമില്ലതെ. എന്നാല്‍ എത്ര നല്ല സുന്ദരന്‍ പേരുകള്‍ കിടക്കുമ്പോള്‍, കാലാബാധമില്ലാത്ത മതാപിതാക്കള്‍, സ്‌നേഹാധിക്യമേറുബോള്‍ ചക്കരേ,പഞ്ചാരോ!പായസമേ, പരിപ്പുവടേ എന്നൊക്കെ വിളിച്ചാലും, ആസനമ്മ, കോസനമ്മ, പാലുണ്ണി, പമ്പരവിഢി എന്നീ പേരുകള്‍ കൊടുത്ത് വിളിച്ച് ഭരത സംസ്ക്കാരത്തെ കെടുത്തരുതെന്നൊരപേക്ഷ!

Read more

ഉത്തരകാണ്ഡത്തിനൊരു നവഭാഷ്യം

മുന്നില്‍, നിലത്ത്, സാഷ്ടാംഗം പ്രണമിച്ചുകൊണ്ടു കിടക്കുന്ന ഭദ്രനെ നോക്കിനില്‍ക്കുമ്പോള്‍ ഹൃദയം പിടച്ചു. ദേവന്മാര്‍ക്കു പോലും വധിയ്ക്കാന്‍ കഴിയാത്തവിധം ശക്തനും നിഷ്ഠുരനും ഭീകരനുമായിരുന്ന രാവണനെ അഭിമുഖീകരിച്ചപ്പോള്‍ പോലും മനമിടറിയിരുന്നില്ല. പക്ഷേ, കണ്ണീരൊഴുക്കിക്കിടക്കുന്ന ഭദ്രന്‍ ഉള്ളില്‍ ആശങ്കയുണര്‍ത്തുന്നു. എന്താവും ഭദ്രന് ഉണര്‍ത്തിയ്ക്കാനുണ്ടാവുക...
 
രാജ്യഭരണമേറ്റ ശേഷം ഒരു വര്‍ഷത്തിലേറെ കടന്നുപോയിരിയ്ക്കുന്നു. നിത്യേനയുള്ള സായാഹ്നപരിപാടികളില്‍ ഉള്‍പ്പെട്ടതാണ്, വിശ്വസ്തരായ അനുചരന്മാരുമായുള്ള സംവാദം. അനുചരന്മാര്‍ക്ക് എന്റെ മുന്നില്‍ ഭയലേശമെന്യേ വായ് തുറക്കാനുള്ള സന്ദര്‍ഭം. തെരുവില്‍ കേട്ടതെന്തും അവര്‍ക്കെന്നെ അറിയിയ്ക്കാം. ഒരു വ്യവസ്ഥ മാത്രം: സത്യമേ പറയാവൂ; സത്യം മറച്ചുവെക്കാതിരിയ്ക്കുകയും വേണം.
 
രാജാവിനെപ്പറ്റിയും രാജഭരണത്തെപ്പറ്റിയും പ്രജകളെന്തു പറയുന്നു? അവര്‍ പറയുന്നത് രാജാവ് അറിയണം. പ്രജകളുടെ ക്ഷേമം ഉറപ്പാക്കാന്‍ അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അപ്പപ്പോള്‍ അറിഞ്ഞേ തീരൂ.
 
പ്രജാഹിതം അപ്പപ്പോള്‍ അറിയാനുള്ള സംവിധാനം ഭരതനാണു തുടങ്ങിവെച്ചത്. അച്ഛന്റെ കാലത്ത് അതുണ്ടായിരുന്നോ എന്നെനിയ്ക്കറിയില്ല. ഭരതനും അതറിഞ്ഞു കാണില്ല. ഭരതനു ഭരണകാര്യങ്ങളില്‍ മുന്‍പരിചയം തീരെയില്ലാതിരുന്നിട്ടും, പ്രജകള്‍ ഭരണത്തെപ്പറ്റിയും രാജാവിനെപ്പറ്റിയും പറയുന്നത് എന്തു തന്നെയായാലും അതറിയാനുള്ള ആര്‍ജവം പതിന്നാലു വര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ ഭരതന്‍ പ്രദര്‍ശിപ്പിച്ചു കഴിഞ്ഞിരിയ്ക്കുന്നു.
 
ഭരതന്റെ ഭരണം നേരില്‍ക്കണ്ട വസിഷ്ഠമഹര്‍ഷി ഭാരതവര്‍ഷത്തില്‍ ധര്‍മ്മരാജാവ് എന്ന പദത്തിന് ഏറ്റവും അര്‍ഹനായതു ഭരതന്‍ തന്നെ എന്നു സാക്ഷ്യപ്പെടുത്തിക്കഴിഞ്ഞിട്ടുമുണ്ട്; മുഴുവന്‍ സൂര്യവംശത്തിന്റേയും ഗുരുവായ വസിഷ്ഠമഹര്‍ഷിയുടെ സാക്ഷ്യപത്രത്തേക്കാള്‍ വലുതു വേറെയില്ല.
 
പ്രജകളുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും അവര്‍ പറയാതെ തന്നെ അറിയണമെന്ന തിരിച്ചറിവ് ഭരതന്റെ സ്വന്തം ചിന്താശക്തിയാലുദിച്ചതായിരിയ്ക്കണം. എങ്കിലും, അവനോടു ചോദിച്ചാല്‍ അവന്‍ പറയാന്‍ പോകുന്നത് ‘ജ്യേഷ്ഠന്റെ പാദുകങ്ങളുടെ മുന്നില്‍ കൈ കൂപ്പി നിന്നപ്പോള്‍ താനേ തെളിഞ്ഞു വന്ന നേര്‍വഴികളാണെല്ലാം’ എന്നായിരിയ്ക്കും. ജ്യേഷ്ഠസഹോദരനോടുണ്ടാകാറുള്ള കേവലസ്‌നേഹമല്ല, ഏതാണ്ട് ഒരീശ്വരനോടുള്ള ആരാധന തന്നെയാണ് അവന് എന്നോടുള്ളത്.
 
അതിനു കാരണവുമുണ്ട്. ഞാന്‍ വെറും മനുഷ്യനല്ല, സാക്ഷാല്‍ മഹാവിഷ്ണുവിന്റെ തന്നെ അവതാരമാണെന്ന് ആരൊക്കെയോ അവനെ പറഞ്ഞു ധരിപ്പിച്ചിരിയ്ക്കുന്നു. ഞാന്‍ ഈശ്വരാവതാരമാണെന്നു പറഞ്ഞുകേള്‍ക്കുമ്പോള്‍ എനിയ്ക്കു ചിരി വരും; കഴിഞ്ഞ പതിന്നാലുവര്‍ഷത്തിനിടയില്‍ ഈ ഞാനും എന്റെ ഉറ്റവരും അനുഭവിയ്ക്കാത്ത ദുഃഖങ്ങളും ദുരിതങ്ങളും ഏറെയില്ല.
 
ഞാന്‍ സത്യമായും ഈശ്വരാവതാരമായിരുന്നെങ്കില്‍ ഇപ്പോളെന്റെ മുന്നില്‍ കമഴ്ന്നു കിടക്കുന്ന ഭദ്രന്‍ പറയാന്‍ പോകുന്നതെന്തെന്നോര്‍ത്തു ഞാന്‍ ഭയക്കുമായിരുന്നില്ല.
 
ഭദ്രന്റെ ചുമലുകള്‍ വിറയ്ക്കുന്നു. അവന്‍ വിങ്ങിക്കരയുന്നുണ്ട്.
 
പാവം!
 
പൊതുജനാഭിപ്രായം അറിഞ്ഞു വരാന്‍ നിയോഗിയ്ക്കപ്പെട്ട വിശ്വസ്തരായ അനുചരവൃന്ദത്തില്‍ ഭദ്രനുള്‍പ്പെടെ പത്തു പേരാണുള്ളത്. വിജയനും മധുമത്തനും കാശ്യപനും മംഗളനും കുലനും സുരാജിസ്സിനും കാളിയനും ദന്തവക്രനും സുമാഗധനും എനിയ്ക്കപ്രിയമായ വാര്‍ത്തകള്‍ എന്നോടൊരിയ്ക്കലും പറഞ്ഞിട്ടില്ല. അത് അവര്‍ക്കെന്നോടുള്ള അതിഭക്തി മൂലമാണെന്ന് എനിയ്ക്കു തോന്നിയിട്ടുണ്ട്.
 
ഭക്തി ഭദ്രനുമുണ്ട്. എങ്കിലും, അവരില്‍ നിന്നു വ്യത്യസ്തനാണു ഭദ്രന്‍. ജീവന്‍ പോയാലും അവന്‍ സത്യമേ പറയൂ. അവന്റെ ആ വൈശിഷ്ട്യം തനിയ്ക്കു ബോദ്ധ്യപ്പെട്ടിട്ടുള്ളതാണെന്നു ഭരതന്‍ മുമ്പെന്നോടു സൂചിപ്പിച്ചിട്ടുമുണ്ട്.
 
ഭദ്രന്‍ പറയാന്‍ ഭയക്കുന്ന സത്യമെന്തായിരിയ്ക്കാം?
 
കുനിഞ്ഞ് ഭദ്രന്റെ ചുമലില്‍ സ്പര്‍ശിച്ചു. കനിവോടെ പറഞ്ഞു, “എഴുന്നേല്‍ക്ക്.”
 
കണ്ണീരൊഴുക്കി കൈകൂപ്പി നിന്ന ഭദ്രന്റെ തേങ്ങലുകള്‍ക്കിടയില്‍ വാക്കുകള്‍ അല്പാല്പമായി പുറത്തു വന്നു. കാര്യം വ്യക്തമായപ്പോള്‍ നടുങ്ങി!
 
അയല്‍ക്കാരനുമായി ശയ്യ പങ്കിട്ടുവെന്ന സംശയത്താല്‍ ഒരു വെളുത്തേടന്‍ തന്റെ ഭാര്യയെ പുറത്താക്കി. അതില്‍ വൈചിത്ര്യമൊന്നുമില്ല. പക്ഷേ, അയാള്‍ ഭാര്യയെ പുറത്താക്കുമ്പോള്‍ ‘രാവണന്റെ കൂടെ മാസങ്ങളോളം ജീവിച്ച സീതയെ സ്വീകരിച്ച രാമനെപ്പോലെ ഭീരുവല്ല ഞാന്‍’ എന്ന് ആക്രോശിച്ചുവത്രേ!
 
ഭദ്രന്‍ കാര്യം കഷ്ടിച്ചു പറഞ്ഞൊപ്പിച്ചപ്പോള്‍, നിമിഷനേരം കൊണ്ട് എന്റെ മുഖം ഇരുണ്ടു കാണണം. അതു കണ്ടു ഭയന്നാകണം, ഭദ്രന്‍ എന്റെ മുന്നില്‍ വീണ്ടും സാഷ്ടാംഗം പ്രണമിച്ചത്. ഞാന്‍ ഉടവാളൂരി അവന്റെ ശിരസ്സു വെട്ടുമെന്നു പോലും ഭയന്നിട്ടുണ്ടാകാം.
 
പാവം, അവനെന്തു പിഴച്ചു! വാര്‍ത്താവാഹകരെ ഉപദ്രവിയ്ക്കുകയല്ല, സംരക്ഷിയ്ക്കുകയാണു വേണ്ടത്. എങ്കില്‍ മാത്രമേ അവര്‍ കൊണ്ടുവരുന്ന വാര്‍ത്തകള്‍ സത്യസന്ധമാകൂ, സത്യസന്ധമായ വാര്‍ത്തകള്‍ അവര്‍ കൊണ്ടുവരൂ.
 
ഭദ്രനു തെറ്റു പറ്റിയതാകരുതോ?
 
അനുചരവൃന്ദത്തിലെ മറ്റംഗങ്ങള്‍ അകന്ന്, നമ്രശിരസ്കരായി നിന്നിരുന്നു. “വരൂ” എന്ന എന്റെ വിളി കേട്ട് അവര്‍ അടുത്തു വന്നു. എഴുന്നേറ്റു നിന്ന ഭദ്രന്റെ വിറ പൂണ്ട മുഖം അവര്‍ കണ്ടുകാണും. അവരുടെ മുഖത്തും ഭീതി പരന്നു.
 
ഞാന്‍ ഭദ്രനെ ആശ്വസിപ്പിച്ചു. ധൈര്യം നല്‍കി. നീ നിന്റെ കടമ യഥോചിതം നിര്‍വഹിച്ചിരിയ്ക്കുന്നു. നീ ഒന്നുകൊണ്ടും ഭയപ്പെടേണ്ട.
 
ഭദ്രന്റെ ഭീതിയകന്നതു കണ്ട് മറ്റുള്ളവരും, വൈമനസ്യത്തോടെയെങ്കിലും, മുന്നോട്ടു വന്നു. ഭദ്രന്‍ വെളിപ്പെടുത്തിയതിനു സമാനമായ ചിലത് അവര്‍ക്കുമുണ്ടായിരുന്നു പറയാന്‍. ഭീതിയകന്നപ്പോള്‍ അവരും അവ വെളിപ്പെടുത്തി. വെളുത്തേടന്റെ ചിന്താഗതി പ്രജകളില്‍ മറ്റു പലര്‍ക്കുമുണ്ടെന്നത് അസന്ദിഗ്ദ്ധം.
 
ഭദ്രനു തെറ്റു പറ്റിയതല്ല.
 
ഞാന്‍ കൂടുതല്‍ അസ്വസ്ഥനായി.
 
അതു കണ്ടായിരിയ്ക്കണം അനുചരവൃന്ദം നിശ്ശബ്ദം പിന്‍വലിഞ്ഞു. ആജ്ഞ കാത്തു നിന്നിരുന്ന മറ്റു സേവകരും ദൃഷ്ടിയില്‍ നിന്നു മറഞ്ഞു.
 
എന്റെ ഓര്‍മ്മകള്‍ പുറകോട്ടു പാഞ്ഞു. ജ്വലിയ്ക്കുന്നൊരു ചിത്രം എന്റെ മനോമുകുരത്തില്‍ തെളിഞ്ഞു.
 
ആളിക്കത്തുന്നൊരു ചിത. അതിന്റെ ആകാശം മുട്ടുന്ന തീനാളങ്ങള്‍ക്കുള്ളില്‍, എന്റെ നേരേ കൈകൂപ്പി നിന്നു ജ്വലിയ്ക്കുന്ന സീത!
 
ഞാന്‍ അകന്നു നില്‍ക്കുകയായിരുന്നിട്ടും ചിതയുടെ തീക്ഷ്ണതാപമേറ്റ് എന്റെ ശരീരം പൊള്ളിക്കൊണ്ടിരുന്നു. ആളിക്കത്തുന്ന തീയേക്കാള്‍ തീക്ഷ്ണമായിരുന്നു, അഗ്‌നിയില്‍ ജ്വലിച്ചിരുന്ന സീതയുടെ നോട്ടം. അതിന്റെ തീക്ഷ്ണതയില്‍ എന്റെ ഹൃദയം ശരീരത്തേക്കാളേറെ പൊള്ളി. പതിവ്രതയായ ഭാര്യയെ തിരസ്കരിച്ചതു മൂലമുണ്ടായ കുറ്റബോധവും ചിതയോളം തീക്ഷ്ണമായിരുന്നു.
 
രാവണനെ നിഗ്രഹിച്ച്, യുദ്ധം ജയിച്ച്, ലങ്കയെ കീഴ്‌പെടുത്തിയ ദിനമായിരുന്നു, അത്. എന്റെ നിര്‍ദ്ദേശമനുസരിച്ച് വിഭീഷണന്‍ അശോകവാടികയില്‍ നിന്നു സീതയെ എന്റെ മുന്നിലേയ്ക്കാനയിച്ചു. രാവണനാല്‍ ഗളച്ഛേദം ചെയ്യപ്പെടാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിച്ചിരിയ്‌ക്കെ മോചിതയായതിലും, അതിലുമേറെ, പ്രിയതമനുമായുള്ള പുനസ്സമാഗമം സാദ്ധ്യമായതിലുമുള്ള ആശ്വാസത്തോടും ആഹ്ലാദത്തോടും കൂടിയവള്‍ എന്റെ സവിധത്തിലേയ്ക്ക് ഓടിവന്നു. തളര്‍ച്ചയേക്കാളേറെ, എന്നോടുള്ള തീവ്രപ്രണയമായിരുന്നു, അവളുടെ മുഖത്ത്. കണ്ട നിമിഷം തന്നെ ഞാനവളെ പ്രേമപൂര്‍വം ആശ്ലേഷിയ്ക്കുമെന്ന് അവള്‍ ആശിച്ചും കാണണം.
 
അവളെ പുണരാന്‍ എന്റെ കരങ്ങളും ഹൃത്തടവും കൊതിയ്ക്കുകയും ചെയ്തിരുന്നു.
 
ഭാര്യാഭര്‍തൃപുനസ്സമാഗമം നിര്‍ബാധം നടക്കട്ടേയെന്നു കരുതി ലക്ഷ്മണനും വിഭീഷണനും സുഗ്രീവനും ഹനുമാനും വാനരന്മാരുമെല്ലാം അകലേയ്ക്കു മാറി നിന്നിരുന്നു.
 
പക്ഷേ, എന്റെ മനസ്സു പ്രക്ഷുബ്ധമായിരുന്നു.
 
പതിന്നാലു വര്‍ഷം തികഞ്ഞയുടന്‍ ഞാന്‍ അയോദ്ധ്യയില്‍ മടങ്ങിയെത്തി രാജ്യഭാരം ഏറ്റെടുക്കുന്നില്ലെങ്കില്‍ ഭരതന്‍ ആത്മാഹുതി ചെയ്യും; അതായിരുന്നു, അവന്റെ ദൃഢപ്രതിജ്ഞ. ഞാന്‍ രാജ്യഭാരം ഏറ്റെടുത്തേ തീരൂ. എന്നാല്‍, ഞാന്‍ രാജാവാകണമെങ്കില്‍, എന്റെ പത്‌നി പരിശുദ്ധയായിരിയ്ക്കുകയും വേണം. അന്യപുരുഷന്റെ അധീനതയില്‍ ഏതാണ്ട് ഒരു വര്‍ഷത്തോളം കഴിഞ്ഞ സീത പരിശുദ്ധയാണെന്നു ജനതയെ എങ്ങനെ ബോദ്ധ്യപ്പെടുത്തും? ഒരു രാജാവിനു പ്രജകളാണു വലുത്, സ്വന്തം പത്‌നിയല്ല.
 
സീതയുടെ ക്ഷീണിച്ചു തളര്‍ന്ന മുഖത്ത് എന്നോടുള്ള പ്രണയത്തോടൊപ്പം അവളുടെ ഹൃദയനൈര്‍മ്മല്യവും പ്രകടമായിരുന്നു. ഈ സാദ്ധ്വിയെ സംശയിയ്ക്കുന്നതാണു മഹാപാപം. അവളെ പുണര്‍ന്ന് ആശ്വസിപ്പിയ്ക്കാനുള്ള ആഗ്രഹം ഞാന്‍ വളരെ പണിപ്പെട്ടു നിയന്ത്രിച്ചു.
 
അവളെ നോക്കിനില്‍ക്കുവോളം എനിയ്ക്കു കടുത്തതൊന്നും പറയാനാവില്ല. അതുകൊണ്ട് അവളുടെ മുഖത്തേയ്ക്കു നോക്കാതെ ഞാന്‍ പറയാന്‍ തുടങ്ങി. എന്റെ വായില്‍ നിന്നു യാന്ത്രികമായി പുറത്തു ചാടിയ വാക്കുകള്‍ രാവണനു നേരേ ഞാനെയ്തിരുന്ന അസ്ത്രങ്ങളേക്കാള്‍ കടുത്തവയായിരുന്നു:
 
‘നിന്നെ മോചിപ്പിയ്ക്കുകയെന്നത് എന്റെ കടമയായിരുന്നു. ഞാനതു നിറവേറ്റി. എന്നാല്‍...’ എന്റെ തൊണ്ടയിടറി, ‘എന്നാല്‍, നിന്നെ സ്വീകരിയ്ക്കാന്‍ എനിയ്ക്കാവില്ല.’
 
സീത ഇടിവെട്ടേറ്റ പോലെ സ്തംഭിച്ചു നിന്നു. അവളുടെ മുഖത്തു പ്രകടമായിരുന്ന വേദന എനിയ്ക്കു ഹൃദയഭേദകമായിരുന്നു. എങ്കിലും അബോധാവസ്ഥയിലെന്ന പോലെ വാക്കുകള്‍ എന്റെ വായില്‍ നിന്നു പുറത്തു വന്നുകൊണ്ടിരുന്നു:
 
‘പരപുരുഷന്റെ അധീനതയിലായിരുന്ന നിന്നെ സൂര്യവംശത്തില്‍ ജനിച്ച എനിയ്ക്കു സ്വീകരിയ്ക്കാനാവില്ല. അതുകൊണ്ടു നിനക്ക് ഏതു വഴിയേ വേണമെങ്കിലും പോകാം. നീ സ്വതന്ത്രയാണ്. നിനക്ക് ആരെ വേണമെങ്കിലും സമീപിയ്ക്കാം, സ്വീകരിയ്ക്കാം.’
 
സീത നിസ്സഹായയായി പകച്ചു നിന്നു. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.
 
തന്നോടു വിധി തുടരെത്തുടരെ ക്രൂരത കാണിയ്ക്കുന്നത് എന്തുകൊണ്ടെന്നു തപിയ്ക്കുകയായിരുന്നിരിയ്ക്കണം, അവള്‍.
 
എനിയ്ക്കതു മനസ്സിലാകും. ഭിക്ഷ നല്‍കാനൊരുങ്ങിയപ്പോള്‍ അവള്‍ അന്യന്റെ തടവിലായി. ഭര്‍ത്താവിനെത്തന്നെ ധ്യാനിച്ച്, പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വഴങ്ങാതെ ഒരു വര്‍ഷത്തോളം തടവില്‍ കഴിഞ്ഞിട്ടും, ഭര്‍ത്താവിനാല്‍ത്തന്നെ തിരസ്കൃതയുമാകുന്നു. പാവം!
 
അവളെ നെഞ്ചോടു ചേര്‍ക്കാനുള്ള ആഗ്രഹമടക്കി ഞാന്‍ അവഗണനാഭാവത്തില്‍, ഹൃദയവേദനയോടെ, തിരിഞ്ഞു നിന്നു.
 
സീത തളര്‍ന്നു കണ്ണീരൊഴുക്കിക്കൊണ്ട്, സമീപത്തുള്ളൊരു വൃക്ഷത്തില്‍ ശിരസ്സമര്‍ത്തി നിന്നു.
 
മറ്റുള്ളവര്‍ അകലെ മാറി നിന്നിരുന്നു.
 
രാക്ഷസരുടേയും അവരോടേറ്റു മുട്ടി വീരചരമമടഞ്ഞിരുന്ന വാനരരുടേയും മൃതദേഹങ്ങള്‍ ചുറ്റിലും ചിതറിക്കിടന്നിരുന്നു.
 
എണ്ണമറ്റ ജീവനുകളെ ഞാന്‍ നിഷ്കരുണം കാലപുരിയിലേയ്ക്കയച്ചിരിയ്ക്കുന്നു. അതു മാത്രമോ! എന്നെ സ്വജീവനേക്കാളേറെ പ്രണയിച്ച സതീരത്‌നത്തെ ഞാന്‍ നിഷ്കരുണം അപമാനിയ്ക്കുകയും വെറുപ്പിയ്ക്കുകയും വേദനിപ്പിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
 
ഭാര്യയുടെ ചാരിത്ര്യശുദ്ധിയെപ്പറ്റി ജനതയെ ബോദ്ധ്യപ്പെടുത്താനാകാതെ, ഭാര്യയെ തെരുവിലേയ്ക്ക് ഇറക്കിവിടുന്ന നിഷ്ഠുരനാണു ഞാന്‍.
 
എനിയ്ക്കു ജീവിതത്തോടു തന്നെ വിരക്തി തോന്നി. ഞാനും ഇക്കാണുന്ന മൃതദേഹങ്ങളിലൊന്നായിരുന്നെങ്കില്‍ എത്ര നന്നായേനേ! മനുഷ്യനായി പിറക്കാതിരിയ്ക്കുകയായിരുന്നു, അതിലേറെ നന്ന്.
 
അതിശക്തനായൊരു രാക്ഷസന്‍ ചതിവിലൂടെ പിടികൂടി, അവളെ തടവില്‍ പാര്‍പ്പിച്ചിരിയ്‌ക്കെ, രാക്ഷസനു കീഴ്‌പ്പെടുകയല്ലാതെ അശക്തയും നിസ്സഹായയുമായ അവള്‍ക്കു മറ്റെന്തു ചെയ്യാനാകും! അതും, പന്ത്രണ്ടു മാസത്തിനുള്ളില്‍ വഴിപ്പെട്ടില്ലെങ്കില്‍ നിര്‍ദ്ദയം ഗളച്ഛേദം നടത്തി വധിയ്ക്കുമെന്ന ഭീഷണിയുടെ നിഴലില്‍!
 
എന്നിട്ടുമവള്‍ രാക്ഷസനു വഴിപ്പെട്ടില്ലെന്നതിന് അവളെ എത്ര ആദരിച്ചാലും അതധികമാവില്ല.
 
‘രാജന്‍.’
 
സീതയുടെ സ്വരം കേട്ടു ഞാന്‍ തിരിഞ്ഞു നോക്കി. അവളുടെ കണ്ണുനീരല്പം വറ്റിയിരിയ്ക്കുന്നു.
 
‘ഒരു ചിതയൊരുക്കാന്‍ അങ്ങ് ലക്ഷ്മണനോടു പറഞ്ഞാലും.’
 
എന്റെ മാനസികവ്യഥ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നും തന്നെ അവള്‍ പറഞ്ഞില്ലല്ലോ എന്നു ഞാനാശ്വസിച്ചു. മാത്രമല്ല, ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ ദഹിപ്പിയ്ക്കണമെന്ന കാര്യം എന്നേക്കാള്‍ മുമ്പേ അവള്‍ ഓര്‍മ്മിയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.
 
മൃതദേഹങ്ങളെ ദഹിപ്പിയ്ക്കാനൊരു വലിയ ചിത കൂട്ടാന്‍ ഞാന്‍ ലക്ഷ്മണനു നിര്‍ദ്ദേശം നല്‍കി.
 
വാനരസേനയില്‍ അവശേഷിച്ചിരുന്ന അംഗങ്ങള്‍ അത്യുത്സാഹത്തോടെ മരങ്ങളില്‍ കയറി ഉണങ്ങിയ കൊമ്പുകളൊടിച്ചു കൊണ്ടുവന്നു. ഒന്നിലേറെ മൃതദേഹങ്ങള്‍ ദഹിപ്പിയ്ക്കാന്‍ മതിയായ വിസ്താരവും ഉയരവുമുള്ളൊരു ചിത അതിവേഗം തയ്യാറായി.
 
ചിതയില്‍ വയ്ക്കാന്‍ വേണ്ടി മൃതദേഹങ്ങള്‍ ചുമന്നുകൊണ്ടുവരാന്‍ വാനരര്‍ ഒരുങ്ങുമ്പോള്‍ സീത കൈകൂപ്പിക്കൊണ്ട് എന്നെ വലം വെച്ച ശേഷം രണ്ടാള്‍പ്പൊക്കമുള്ള ചിതയുടെ മുകളില്‍ പിടിച്ചു കയറി!
 
ഞാന്‍ ചകിതനായി നോക്കിനിന്നു. എന്താണിവള്‍ ചെയ്യുന്നത്? ചിതയുടെ കെല്പ് പരിശോധിയ്ക്കുകയോ? അതെന്തിനു പരിശോധിയ്ക്കണം? അതു ചെയ്യേണ്ടതുണ്ടെങ്കില്‍ത്തന്നെ, മറ്റനേകം പേരുണ്ടല്ലോ, അതു ചെയ്യാന്‍...
 
ചിതയുടെ മുകളില്‍ ശ്രമപ്പെട്ടു കയറിനിന്നുകൊണ്ട് സീത എന്നെ നോക്കി വീണ്ടും കൈകൂപ്പി. അവള്‍ തളര്‍ന്നതെങ്കിലും ഉറച്ച സ്വരത്തില്‍ പറഞ്ഞു: “എന്റെ ഹൃദയം എന്നെങ്കിലും അങ്ങയില്‍ നിന്ന് അകന്നിട്ടുണ്ടെങ്കില്‍ ഞാന്‍ അഗ്‌നിയിലെരിഞ്ഞു ചാമ്പലാകട്ടെ.”
 
‘നിനക്ക് ഏതു വഴിയേ വേണമെങ്കിലും പോകാ’മെന്നു ഞാന്‍ പറഞ്ഞതനുസരിച്ച് അവള്‍ തെരഞ്ഞെടുത്തിരിയ്ക്കുന്ന വഴി ചിതയില്‍ സ്വയം കത്തിയമരലാണ്! ഞാന്‍ വിറങ്ങലിച്ചു നിന്നു...
 
അവള്‍ പറഞ്ഞതു കേട്ട് ആശ്ചര്യസ്തബ്ധനായിപ്പോയിരുന്ന ലക്ഷ്മണന്റെ നേരേ അവള്‍ തിരിഞ്ഞു. “ചിതയ്ക്കു തീ കൊളുത്തൂ, ലക്ഷ്മണാ. ചിത ആളിക്കത്തട്ടെ.”
 
“ജ്യേഷ്ഠത്തീ!” ലക്ഷ്മണന്‍ ഞെട്ടിത്തെറിച്ചു.
 
“നിന്റെ ജ്യേഷ്ഠത്തിയുടെ അവസാനത്തെ ഉത്തരവ് നീ അനുസരിയ്ക്കില്ലേ, ലക്ഷ്മണാ?” സീതയുടെ സ്വരം തളര്‍ന്നതെങ്കിലും, അതിനു വജ്രത്തിന്റെ കാഠിന്യവുമുണ്ടായിരുന്നു. അവളെ സ്വമാതാവിനെപ്പോലെ ബഹുമാനിച്ചിരുന്ന ലക്ഷ്മണനും അങ്ങനെ തോന്നിയിരിയ്ക്കണം.
 
“ജ്യേഷ്ഠാ!” അത് ഒരലര്‍ച്ചയായിരുന്നു. ഒരു നൂറു ചോദ്യങ്ങള്‍ ലക്ഷ്മണന്റെ വിളിയില്‍ അന്തര്‍ലീനമായിരുന്നു.
 
എന്റെ മൗനത്തില്‍ നിന്ന് അവനെല്ലാം മനസ്സിലായിക്കാണണം. ജീവിതത്തിലാദ്യമായി ലക്ഷ്മണന്‍ എന്നെ ക്രുദ്ധനായി തുറിച്ചു നോക്കിനിന്നു. അവന്റെ അമര്‍ഷം നേരിടാനാകാതെ ഞാന്‍ തല താഴ്ത്തി.
 
“എന്റെ അവസാനത്തെ ആഗ്രഹം നീ സാധിച്ചു തരില്ലേ, ലക്ഷ്മണാ?” സീത വീണ്ടും.
 
‘നീ ആരെ വേണമെങ്കിലും സമീപിച്ചോളൂ, സ്വീകരിച്ചോളൂ’ എന്നു ഞാന്‍ പറഞ്ഞിരുന്നതിന്‍ പടി അവള്‍ മറ്റാരെയെങ്കിലും സ്വീകരിച്ചിരുന്നെങ്കില്‍ ആത്മാഹുതി ചെയ്യുന്നതു ഞാനാകുമായിരുന്നു. അവള്‍ മറ്റൊരാളെ സ്വീകരിയ്ക്കുന്ന കാര്യം എനിയ്ക്കു ചിന്തനീയം പോലുമായിരുന്നില്ല. അവള്‍ മറ്റു പുരുഷന്മാരുടെ കൂടെ ജീവിയ്ക്കുന്നതിലും എനിയ്ക്കാശ്വാസം, അവളുടെ മൃദുമേനി അഗ്‌നിയില്‍ ഉരുകിയൊലിയ്ക്കുന്നതാണ്. അവള്‍ കത്തിച്ചാമ്പലായാലും വേണ്ടില്ല, അവളെ അന്യപുരുഷന്മാര്‍ സ്പര്‍ശിയ്ക്കാന്‍ പാടില്ല.
 
സ്വാര്‍ത്ഥത തന്നെ. ഈശ്വരാവതാരമാണു ഞാനെന്ന് ആരൊക്കെ വിശ്വസിച്ചാലും, മനുഷ്യസഹജമായ സ്വാര്‍ത്ഥത മുഴുവന്‍ എനിയ്ക്കുമുണ്ട്; അതാണു യാഥാര്‍ത്ഥ്യം.
 
‘അവളുടെ നിര്‍ദ്ദേശം നീ അനുസരിയ്ക്ക്’ എന്നു ലക്ഷ്മണനോടു മൗനത്തിലൂടെ ദ്യോതിപ്പിച്ചുകൊണ്ടു ഞാന്‍ മരവിച്ചു നിന്നു. കണ്ണുനീരണിഞ്ഞ മുഖം മറയ്ക്കാന്‍ ഞാന്‍ തിരിഞ്ഞു നിന്നു. ഇരുകരങ്ങളും ശിരസ്സിനു മുകളില്‍ കൂപ്പി, കണ്ണുകളടച്ച്, പ്രാര്‍ത്ഥിയ്ക്കാന്‍ ശ്രമിച്ചു: ‘ഈശ്വരാ...’
 
ഈശ്വരനില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാവുന്നില്ല. ഉള്ളില്‍ മുഴുവന്‍ അവള്‍. ചിതയുടെ മുകളിലെ അവളുടെ രൂപം. അവളുടെ തളര്‍ന്ന സ്വരം...
 
ഞാന്‍ കണ്ണടച്ചു ധ്യാനിയ്ക്കാന്‍ ശ്രമിയ്ക്കുമ്പോള്‍, ചിതയുടെ മുകളില്‍ നിന്നു മൃദുസ്വരത്തിലുള്ള നാമജപം ഉയരാന്‍ തുടങ്ങി. രാമ, രാമ, രാമ... സീതയുടെ സ്വരം. അവളെ ചാമ്പലാക്കാന്‍ നിഷ്കരുണം നിശ്ശബ്ദാനുമതി നല്‍കിയ എന്റെ നാമം ജപിയ്ക്കാന്‍ അവള്‍ തുടങ്ങിയിരിയ്ക്കുന്നു!
 
ഞാന്‍ ഈശ്വരാവതാരമല്ല... പതിവ്രതയായ ഭാര്യയെ നിഷ്കരുണം കൊലയ്ക്കു കൊടുക്കുന്നൊരു മഹാപാപി... നിഷ്ഠുരന്‍... രാവണനും ഞാനും തമ്മില്‍ എന്തു വ്യത്യാസം!
 
ഗത്യന്തരമില്ലാതെ, ലക്ഷ്മണന്‍ ചിതയ്ക്കു തീ കൊളുത്തിക്കാണണം. അവനും ഈശ്വരനാമം ഉറക്കെച്ചൊല്ലുന്നതു ഞാന്‍ കേട്ടു...
 
ലക്ഷ്മണന്‍ ചെയ്യുന്നതെന്തെന്ന് അകന്നു നില്‍ക്കുകയായിരുന്നവര്‍ ആദ്യം മനസ്സിലാക്കിയിരുന്നില്ലെന്നു തോന്നുന്നു. ഉണങ്ങിയ കമ്പുകളില്‍ തീ പടര്‍ന്നപ്പോഴായിരിയ്ക്കണം ചിതയോടൊപ്പം ദഹിയ്ക്കാന്‍ പോകുന്നത് ആരെന്ന സത്യം അവര്‍ മനസ്സിലാക്കിയത്. അപ്പോഴായിരിയ്ക്കണം, അവര്‍ ദീനവിലാപമുയര്‍ത്താന്‍ തുടങ്ങിയത്.
 
“വേണ്ട ദേവീ...അമ്മേ...ദേവീ...അയ്യോ...രാമാ...നാരായണാ...പരമേശ്വരാ...മഹാപാപം...”
 
കൂട്ടക്കരച്ചിലുകളുയര്‍ന്നു. നാമജപങ്ങള്‍ ഉച്ചത്തിലായി.
 
ഉണങ്ങിയ വിറകുകൊള്ളികള്‍ അഗ്‌നിയ്ക്കിരയാകുമ്പോഴുണ്ടാകുന്ന സ്‌ഫോടനശബ്ദം കൊണ്ട് ആ പ്രദേശം മുഴുവന്‍ മുഖരിതമായി.
 
എന്റെ ശരീരം വിറ പൂണ്ടു.
 
എന്റെ അസ്ത്രങ്ങളേറ്റ ശത്രുക്കള്‍ ചോരപ്പുഴയൊഴുക്കി, പിടഞ്ഞു മരിയ്ക്കുന്നതു ഞാന്‍ ധാരാളം കണ്ടിരുന്നു. അപ്പോഴൊന്നും എനിയ്‌ക്കൊരു കുലുക്കവുമുണ്ടായിട്ടില്ല. മൃതദേഹങ്ങള്‍ ചിതയില്‍ ദഹിയ്ക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ട്, ചൂടേറ്റ് അസ്ഥികളും മസ്തിഷ്കവും പൊട്ടിപ്പൊളിയുന്ന ശബ്ദം കേട്ടിട്ടുണ്ട്. പക്ഷേ, ജീവനുള്ളൊരു ദേഹം അഗ്‌നിയിലുരുകുന്നതു കാണാനിട വന്നിട്ടില്ല. അതു കണ്ടുനില്‍ക്കാനുള്ള ധൈര്യവുമില്ല. അഗ്‌നിയിലുരുകുന്ന മൃദുമേനി സീതയുടേതു കൂടിയാകുമ്പോള്‍...
 
അതു കാണുന്നതിലും ഭേദം, ആ നിമിഷം സ്വയം മരിച്ചു വീഴുന്നതാകും...
 
ഭാര്യയുടെ ചിതയില്‍ച്ചാടി ഭര്‍ത്താവു മരിയ്ക്കുന്നതു സൂര്യകുലജാതര്‍ക്കു ഭൂഷണമല്ല. അതു കുലത്തിനു തന്നെ അപമാനമാകും. ജീവിയ്ക്കുക തന്നെ.
 
‘അങ്ങു വേര്‍പെട്ടാല്‍ ഞാന്‍ പ്രാണന്‍ വെടിയും’: പതിന്നാലു കൊല്ലം മുമ്പ്, ഞാന്‍ ഏകനായി വനവാസത്തിനൊരുങ്ങിയപ്പോള്‍ സീത പറഞ്ഞ വാക്കുകള്‍. ‘അങ്ങെന്നെ കൂടെക്കൊണ്ടുപോകുന്നില്ലെങ്കില്‍ ഞാന്‍ വിഷം കുടിച്ചോ തീയില്‍ച്ചാടിയോ മരണം വരിയ്ക്കും.’
 
അന്നത്തെ ഇളംപ്രായത്തിലും അവളുടെ വാക്കുകള്‍ക്കു കാഠിന്യമുണ്ടായിരുന്നു. സിംഹത്തേയും പുലിയേയും പാമ്പിനേയും ഞാന്‍ ഭയന്നിരുന്നില്ല. പക്ഷേ, ദുര്‍ബലയായ ഇവളുടെ മൃദുസ്വരത്തിലുള്ള വാക്കുകളെ ഭയക്കാന്‍ ഞാന്‍ അന്നു തുടങ്ങി.
 
തീയിലെരിയുന്ന വിറകുകൊള്ളികളുടെ പൊട്ടലുകള്‍ അടിയ്ക്കടി ഉയര്‍ന്നു കേള്‍ക്കുന്നു. ചിതയുടെ താപം വര്‍ദ്ധിച്ചിരിയ്ക്കുന്നു. അതു സഹിയ്ക്കവയ്യാതെ ആളുകള്‍ അകന്നുമാറിയതു ഞാനറിഞ്ഞു. പുറം പൊള്ളാന്‍ തുടങ്ങിയതു മൂലം അവരോടൊപ്പം ഞാനും അറിയാതെ അകന്നുമാറിയിരുന്നു. കണ്ണു തുറന്നു നോക്കാനുള്ള ധൈര്യമുണ്ടായില്ല.
 
ദീനരോദനങ്ങളുടെ നാഴികകള്‍ പലതും കടന്നുപോയിരിയ്ക്കണം. ഇതിനകം അസ്ഥികളുള്‍പ്പെടെ എല്ലാം ഉരുകിയൊലിച്ച് സീതയെന്ന അസ്തിത്വം ഇല്ലാതായിക്കഴിഞ്ഞിരിയ്ക്കണം.
 
അതിനിടയിലെപ്പോഴോ ആരവമുയരാന്‍ തുടങ്ങിയിരുന്നു. തുടക്കത്തിലെ ദീനരോദനങ്ങള്‍ ആരവത്തിനു വഴിമാറിയിരുന്നു.
 
ആരവം കേട്ടിട്ടും തിരിഞ്ഞു നോക്കിയിരുന്നില്ല. ജീവിതത്തിന്റെ അര്‍ത്ഥം തന്നെ നശിച്ചിരിയ്ക്കുന്നു. ഇനിയുള്ള ജീവിതം വംശത്തിന്റെ പേരു നിലനിര്‍ത്താന്‍ വേണ്ടി മാത്രമുള്ളതാണ്. വംശത്തിനു വേണ്ടി സ്വഭാര്യയെ ചിതയിലെറിഞ്ഞ വീരന്‍ എന്ന തീരാക്കളങ്കവും പേറി ജീവിയ്ക്കുന്നതില്‍ തീരെ താല്പര്യമില്ല. ജീവച്ഛവം കണക്കെ ജീവിയ്ക്കാമെന്നു മാത്രം.
 
ആരവം ഉച്ചത്തിലായിരിയ്ക്കുന്നു. ഇത്തവണ ആയിരക്കണക്കിനു കണ്ഠങ്ങളില്‍ നിന്നാണതുയര്‍ന്നത്. അതില്‍ ലക്ഷ്മണന്റേതും വ്യക്തമായിക്കേട്ടു.
 
‘അമ്മേ...ദേവീ...മഹാമായേ...”
 
ലക്ഷ്മണന് സീത എന്നും മാതൃതുല്യയായിരുന്നു. എങ്കിലും എന്തിനാണിവന്‍ ജനത്തോടൊപ്പം ആരവം മുഴക്കുന്നത്! ആരവം മുഴക്കാനിവിടെ ബാക്കിയെന്തുണ്ടാകാന്‍!
 
ആരവം ആഹ്ലാദത്തിന്റേതെന്ന തിരിച്ചറിവുണ്ടായപ്പോള്‍ ഞാന്‍ ശിരസ്സില്‍ നിന്നു കൈകളടര്‍ത്തി, കണ്ണുതുറന്നു തിരിഞ്ഞു നോക്കി.
 
ആളിക്കത്തുന്ന ചിത. അതില്‍ നിന്നുള്ള തീക്ഷ്ണമായ താപം മൂലം ജനം അകന്നു നില്‍ക്കുന്നു.
 
അഹമഹമികയാ ഉയരുന്ന ചുവപ്പുതീജ്വാലകള്‍ക്കിടയില്‍...
 
എനിയ്‌ക്കെന്റെ കണ്ണുകളെ വിശ്വസിയ്ക്കാനായില്ല!
 
തീജ്വാലകള്‍ക്കിടയില്‍ കൈ കൂപ്പിക്കൊണ്ട്, ഉരുകിയൊലിയ്ക്കാതെ, കത്തിച്ചാമ്പലാകാതെ, അചഞ്ചലയായി നില്‍പ്പു തുടരുന്നൂ, സീത!
 
തീക്കനലിന്റെ നിറമാര്‍ന്ന ശരീരം; ജ്വലിയ്ക്കുന്ന സീത. ജ്വലിയ്ക്കുന്ന ദൃഷ്ടികള്‍; അവയൂന്നിയിരിയ്ക്കുന്നത് എന്നില്‍ത്തന്നെ!...............
 
Read more

എന്തൊരു പരീക്ഷ ഇത് ?

അന്നും പതിവുപോലെ സിസ്റ്റര്‍ റോസ് ഒന്‍പതുമണിക്കുള്ള ഞായറാഴ്ച കുര്‍ബാന കഴിഞ്ഞു നേരെ വേദപാഠം പഠിപ്പിക്കുന്ന ക്ലാസ്സിലേയ്ക്ക്‌ പോയി. സിസ്റ്റര്‍ റോസ് വേദപാഠം നല്‍കുന്നതു പത്താംക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് .

ഒരുമണിക്കൂര്‍ ആണു പഠനസമയം. സിസ്റ്റര്‍ റോസിന് കുട്ടികളേയും കുട്ടികള്‍ക്കു സിസ്റ്ററിനേയും  ഇഷ്ടമാണ്.  സാധാരണ ക്ലാസ്സില്‍ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാകാറില്ല. അന്നത്തെ പഠന വിഷയം കത്തോലിക്കാ സഭയുടെ ആരംഭം  ആയിരുന്നു. ക്ലാസ്ഏതാണ്ടു തീരാറാകുമ്പോള്‍ സാധാരണ സിസ്റ്റര്‍ റോസ് അവസാനിപ്പിക്കുന്നത് ഇങ്ങനാണ് "ആര്‍ക്കെങ്കിലും എന്തെങ്കിലും ചോദ്യം ഉണ്ടോ എന്ന ചോദ്യത്തിലാണ് . സാധാരണ ആരും ഒന്നും ചോദിക്കാറില്ല.

എന്നാല്‍ അന്ന് ടോണി  കൈപൊക്കി. സിസ്റ്റര്‍ ചിരിച്ചു കൊണ്ട് ചോദ്യം ചോദിക്കുന്നതിനു ടോണിയെ പ്രോത്സാഹിപ്പിച്ചു. ടോണിയുടെ ചോദ്യം ഇതായിരുന്നു "ജീസസിന്റെ മതം ഏതായിരുന്നു" ഇതൊരു കുസൃതി ചോദ്യം പോലെ സിസ്റ്റര്‍ റോസിനു തോന്നി എങ്കിലും ഒരു ഉത്തരം  പറഞ്ഞില്ല എങ്കില്‍ അതും നല്ലതല്ല. ടോണി സമര്‍ത്ഥനായ ഒരുകുട്ടി ആണ് .

സിസ്റ്റര്‍ റോസ് ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഒരുവിഷയം. ടോണി ബുദ്ധി ഉള്ള ഒരു കുട്ടി ആണ്. അപ്പോള്‍ ചുമ്മാ വല്ലതും വിളിച്ചു പറയുന്നതും ശരിയല്ല. ക്ലാസ്കഴിഞ്ഞു പോകുവാന്‍ തയ്യാറായികൊണ്ടിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ ഈ ചോദ്യം കേട്ട് ടീച്ചറിനേയും ടോണിയേയും മാറിമാറി നോക്കി. സിസ്റ്റര്‍ റോസ് ഏതാനും നിമിഷം ഒരു ഉത്തരം കൊടുക്കുന്നതിനു ചിന്തിച്ചു. ആദ്യം തോന്നി കത്തോലിക്ക എന്നു പറയാന്‍ പക്ഷെ കര്‍ത്താവു യഹൂദന്‍ ആയിപിറന്നു എന്നു പഠിച്ചിട്ടുണ്ട്. പിന്നെ എന്നാ കത്തോലിക്കന്‍ ആയത്?  ഇതൊന്നും താന്‍ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ . ഈ സാഹചര്യത്തില്‍ മടയത്തരം വിളിച്ചുപറയുവാന്‍ പാടില്ല. ചിലപ്പോള്‍ അവനു ഉത്തരം അറിയാമായിരിക്കും . സിസ്റ്റര്‍ റോസ് ഒരു ധര്‍മ്മസങ്കടത്തില്‍ ആയി .

എന്തായാലും ദൃഢസ്വരത്തില്‍ സിസ്റ്റര്‍ റോസ് പറഞ്ഞു 'കര്‍ത്താവ് ദൈവപുത്രനായി പിറന്നു പീഡകള്‍ സഹിച്ചു ക്രൂശിതന്‍ ആയി മരിച്ചു മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റു' ഇത്രയും ഒറ്റശ്വാസത്തില്‍ പറഞ്ഞിട്ടു എല്ലാവരുടേയും മുഖത്തേയ്ക്കു ഓടിച്ചൊന്നു നോക്കി ആരും ഒന്നും പറഞ്ഞില്ല. ടോണിയും നിശബ്ദം . രക്ഷപെട്ടു എന്ന് സിസ്റ്ററിനും തോന്നി. എന്നാല്‍ പിന്നെ ഇന്നത്തെ ക്ലാസ് കഴിഞ്ഞു ഇതും പറഞ്ഞു സിസ്റ്റര്‍ മേശമേല്‍ ഇരുന്ന തന്റെ പ്രാര്‍ത്ഥനാ പുസ്തകം എടുത്തു. കുട്ടികള്‍ എല്ലാം പിരിഞ്ഞുപോയി .

തിരികെ മഠത്തിലേയ്ക്ക് നടക്കുന്ന സമയം സിസ്റ്റര്‍ റോസിനെ ടോണി ചോദിച്ച ആ ചോദ്യം വല്ലാതെ അലട്ടുവാന്‍ തുടങ്ങി. താന്‍ കൊടുത്ത ഉത്തരം ശരി അല്ലായിരുന്നു എന്നൊരു തോന്നല്‍. ഇനി ഇപ്പോള്‍ ആരോടു ചോദിക്കും ഒരു നല്ല ഉത്തരം കിട്ടുവാന്‍. മഠത്തിലെ മദറിനോടു ചോദിക്കുവാന്‍ ധൈര്യം ഇല്ല .പിന്നുള്ളത് വികാരി അച്ഛനാണ് .അങ്ങേരുടെ ഉറക്കം വരുന്ന പ്രസംഗം കേട്ടു മടുത്തിരിക്കുന്നു . ഒരുകാര്യം പറഞ്ഞാല്‍ വേറേ വല്ലതിനും ഉള്ള ഉത്തരമേ അങ്ങേരുടെ അടുത്തു നിന്നും കിട്ടൂ. പിന്നെ കുറെ ഉപദേശവും.

അന്നു മുഴുവന്‍ സിസ്റ്റര്‍ റോസിനെ ഈ ചിന്ത ഇടക്കിടെ അലട്ടിക്കൊണ്ടിരുന്നു . അന്നത്തെ സന്ധ്യപ്രാര്‍ത്ഥനക്കു മഠത്തിലെ കപ്പേളയില്‍ എത്തി . പ്രാര്‍ത്ഥനകള്‍ തുടങ്ങ ി എങ്കിലും മുട്ടേല്‍ നില്‍ ക്കുന്ന സിസ്റ്റര്‍ റോസിന്റെ ചിന്ത പ്രാര്‍ത്ഥനയില്‍ അല്ലായിരുന്നു. ചോദ്യത്തിനുള്ള ഉത്തരം എവിടെ നിന്നും കിട്ടും എന്നതില്‍ ആയിരുന്നു.

അപ്പോള്‍ റോസിന്റെ മനസ്സില്‍ ഒരു ആശയം ഉദിച്ചു. കര്‍ത്താവിനോടു നേരിട്ടു അങ്ങു ചോദിക്കുക . സിസ്റ്റര്‍ റോസ് അള്‍ത്താരയുടെ മുകളില്‍ തൂക്കിയിട്ടിട്ടുള്ള തൂ ങ്ങപ്പെട്ട രൂപത്തില്‍ നോക്കിഏകാന്തത മനസ്സ ില്‍ കൊണ്ടു വന്നു ധ്യാനിച്ചു കര്‍ത്താവിനോടു ചോദിച്ചു. എന്തായിരുന്നു അങ്ങയുടെ മതം.

പെട്ടന്ന് ഒരുമിന്നല്‍ പോലെ ആരോ തന്റെ മനസ്സില്‍ പറയുന്നതുപോലെ തോന്നി "മകളെ നീ പുതിയനിയമം മുഴുവന്‍ നന്നായി ശ്രദ്ധിച്ചു വായിക്കൂ ഉത്തരം കിട്ടും" കണ്ണു തുറന്നപ്പോള്‍ പ്രാര്‍ത്ഥന എല്ലാം ഏതാണ്ടു തീര്‍ന്നിരുന്നു. താനൊരു സ്വപ്നലോകത്തില്‍ ആയിരുന്ന പോലെ കുറേസമയം.

വളരെ ശരി. ഇപ്പോഴാണ ്‌സിസ്റ്റര്‍ മനസിലാക്കുന്ന താന്‍ ഒരിക്കലും ബൈബിള്‍ മുഴുവന്‍ ആയും വായിച്ചിട്ടില്ല. കോണ്‍വെന്‍റ്റില്‍ ചേരുന്നതിനുള്ള പഠന കാലത്തു ആകെ പഠിച്ചതു  സഭയെക്കുറിച്ചും കുറെ പ്രാര്‍ത്ഥന കളും പിന്നെ പ്രെലോഭനങ്ങളില്‍ വീഴാതെ എങ്ങിനെ ഒരു നല്ല കന്യാസ്ത്രി ആയി ജീവിക്കാം എന്നെല്ലാം. ബൈബിള്‍ പഠനത്തിന്വലിയ പ്രാധാന്യം കൊടുത്തിരുന്നില്ല. ബൈബിളിലെ ചില ഭാഗങ്ങള്‍ വായിച്ചിരുന്നു എന്നതില്‍ കവിഞ്ഞു അതേക്കുറിച്ചു ചര്‍ച്ചകളോ ഒന്നും എങ്ങും ഉണ്ടായിട്ടില്ല . കുറെ ബൈബിള്‍ സ്‌റ്റോറീസ് അറിയാം അതെല്ലാം സ്ഥിരം കുര്‍ബാനക്കിടയില്‍ ഉള്ള വായനകള്‍ ആണല്ലോ.. തനിക്കു സ്വന്തമായി ഒരുബൈബിള്‍ ഇല്ലായിരുന്നു. പ്രാര്‍ത്ഥനാ പുസ്തകങ്ങള്‍ക്ക് ആയിരുന്നു പ്രാധാന്യത അത്കുറെ ഉണ്ട്. എല്ലാദിവസവും കുര്‍ബാന കാ ണുന്നു. കൊന്ത ചെല്ലുന്നുണ്ട് എല്ലാ പ്രാര്‍ഥനകളുംചെല്ലുന്നു ഇതില്‍ കൂടുതല്‍ എന്താ വേണ്ടത് മറ്റെല്ലാ കന്യാസ്ത്രിമാരും ഇതൊക്കെത്തന്നെ ചെയ്യുന്നു.

എന്തായാലും സിസ്റ്റര്‍ റോസ് തീരുമാനിച്ചു താന്‍ ഇന്നു മുതല്‍ ബൈബിള്‍ പഠനം സ്വന്തമായ് തുടങ്ങും എന്ന്. ചാപ്പലിന്റെ ഒരു സൈഡില്‍ ഒരുചെറിയ അലമാരയില്‍ ബൈബിള്‍ ഇരിക്കുന്നതു കണ്ടിട്ടുണ്ട് . അതു എടുത്തു വായന തുടങ്ങാം എന്നു തീരുമാനിച്ചു. പ്രാര്‍ത്ഥനകള്‍ തീര്‍ന്നു എല്ലാവരും ചാപ്പല്‍ വിട്ടപ്പോള്‍ സിസ്റ്റര്‍  അലമാരയില്‍നിന്നു ബൈബിള്‍ എടുത്തു മറ്റു പുസ്തകങ്ങളുടെ കൂടെ പിടിച്ചുനേരെ തന്റെ മുറിയിലേക്കു നടന്നു.

മദറിനു മാത്രമേ ഒരാള്‍ക്കു മാത്രമായി മുറി ഉള്ളു. ബാക്കി എല്ലാവരും മുറികള്‍ ഷെയര്‍ ചെയ്യുന്നു. തന്റെ സഹവാസി സിസ്റ്റര്‍ മേരിആണ്. കുറച്ചുകൂടുതല്‍ സംസാരിക്കും എന്നതൊഴിച്ചാല്‍ ആള് ഇടപഴകുവാന്‍ എളുപ്പം ഉള്ള സ്ത്രീ. മുറിയില്‍ ഓരോരുത്തര്‍ക്കും ഓരോ ബെഡ്ഡും ഓരോ ചെറിയ മേശയും ഓരോ കസേരയും ആണ് ഉള്ളത്.

രാത്രി ഭക്ഷണം കഴിഞ്ഞാല്‍ ഒരു മണിക്കൂര്‍ ഉല്ലാസസമയം .  ആ ടൈം സാധാരണ മറ്റു സിസ്‌റ്റേഴ്‌സും ആയി അതും ഇതും ഒക്കെ പറഞ്ഞു തീര്‍ക്കും അതാണു പതിവ്. എന്നാല്‍ അന്ന് രാത്രി സിസ്റ്റര്‍ റോസ ്ഭക്ഷണം കഴിഞ്ഞ ഉടനെ തന്റെ മുറിയിലേയ്ക്കുപോയി അല്‍പ്പം തലവേദന എന്നു ഒരു ചെറിയ കള്ളം മറ്റുള്ളവരോടു പറഞ്ഞു. അല്ല എങ്കില്‍ സംസാരം തുടങ്ങും തനിക്കു എന്തുപറ്റി എന്ന്. ഒരുമണിക്കൂര്‍ ബൈബിള്‍ വായിക്കുന്നതിനു സമയംകിട്ടും.

സമയം ഒട്ടും കളയാതെ  മത്തായിയുടെ സുവിശേഷത്തിലേയ്ക്ക് കടന്നു. വായന തുടങ്ങിയപ്പോള്‍ ആണ് മനസിലാക്കുന്നത് സുവിശേഷ വായന അത്ര എളുപ്പം അല്ല എന്നു . പലതും രണ്ടു പ്രാവശ്യം എങ്കിലും വായിച്ചിട്ടേ മനസിലാകുന്ന ുള്ളു. ഇപ്പോള്‍ മനസിലായി ബൈബിളില്‍ കഥകളും അത്ഭുതങ്ങളും മാത്രം അല്ല ഉള്ളതെന്ന്.

അങ്ങനെ വായിച്ചു ആറാം അധ്യായത്തില്‍ എത്തി അഞ്ചാമത്തെ വാക്യം വായിച്ചു തുടങ്ങിയപ്പോള്‍ ഏതാണ്ട് സമയം പത്തുമണി ആകാറായി. ഈ ഭാഗത്തു കര്‍ത്താവു പ്രാര്‍ത്ഥനയെ കുറിച്ചാണു പറയുന്നത് "നീപ്രാര്‍ത്ഥിക്കുമ്പോള്‍ ഒറ്റക്കു നീനിന്റെ വീട്ടിലെ ഏറ്റവും ചെറിയ മുറിയില്‍ കയറി വാതില്‍ അടച്ചു പ്രാര്‍ത്ഥിക്കുക. കൂടാതെ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കരുത്, പുസ്തകത്തില്‍ എഴുതിയിട്ടുള്ളവ ആവര്‍ത്തിക്കരുത്. ഇങ്ങനെ ഉച്ചത്തില്‍ പ്രാര്‍ത്ഥിക്കുന്നവരുടെ പ്രതിഭലം ഈലോകത്തു തന്നെ. സ്വര്‍ഗ്ഗപിതാവു ഇതിനൊന്നും ചെവികൊടുക്കുന്നില്ല.'

ഇത്രയും ആയപ്പോള്‍ തന്‍റ്റെ സഹവാസി സിസ്റ്റര്‍ മേരി മുറിയില്‍ എത്തി.  കിടക്കുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. അതിനിടെ ആരാഞ്ഞു "തന്റെ തലവേദനമാറിയോ?' കുറവുണ്ട് എന്നു സിസ്റ്റര്‍ റോസ്മറുപടിയും കൊടുത്തു മേരി താന്‍ എന്താണു വായിക്കുന്നത്എന്നൊന്നും ശ്രദ്ധിച്ചില്ല. പത്തുമ ണിക്കു വിളക്കുകള്‍ അണക്കണം അതാണു പതിവ്.

ഉറങ്ങാന്‍ കിടന്നപ്പോള്‍ റോസിനു ഉറക്കം വരുന്നില്ല ചിന്തമുഴുവന്‍ കര്‍ത്താവു പ്രാര്‍ത്ഥനയെക്കുറിച്ചു പറഞ്ഞ വാക്കുകള്‍ ആണ്. അപ്പോള്‍ താന്‍ എന്നും പള്ളിയിലും ചാപ്പലിലുംഎല്ലാം ഉറക്കെ ചെല്ലുന്ന പ്രാര്‍ത്ഥനകള്‍ക്ക് ഒരു വിലയും ഇല്ല? ഇതിന് ആരോട് ഒരു വിശദീകരണം ചോദിക്കും? സിസ്റ്റര്‍ മേരിയോടു ഇതൊന്നുംപറയുവാന്‍ പറ്റില്ല തന്നെ തെറ്റിദ്ധരിക്കും. കൂടാതെ ഇതുനാളെ തന്നെ മഠത്തില്‍ ഒരുസംസാരവിഷയവും ആകും.

താന്‍ കുട്ടിക്കാലം മുതല്‍ ഇന്നേ വരെ ആചരിച്ചിരിക്കുന്നത് ഉച്ചത്തില്‍ കൊന്ത ചെല്ലുക മനപ്പാഠമാക്കിയിട്ടുള്ള പ്രാര്‍ത്ഥനകള്‍ കൂട്ടമായി ഉരുവിടുക എല്ലാവരും കാണ്‍കെ മുട്ടില്‍ നിന്നു പ്ര ാര്‍ത്ഥിക്കുക. ചെറുപ്പത്തില്‍ ഉച്ചത്തില്‍ ജപമാല ചൊല്ലാതിരുന്നതിനു ശിക്ഷ വരെ കിട്ടിയതോര്‍ക്കുന്നു. അപ്പോള്‍ താന്‍ ഇത്രയും കാലം നടത്തിയ നമസ്ക്കാരങ്ങള്‍ക്കു ഒരു വിലയും ഇല്ല എന്നാണോ കര്‍ത്താവു പറയുന്നത്? ഇങ്ങനെ ഒക്കെ ചിന്തിച്ചു സിസ്റ്റര്‍റോസ് നിദ്രയില്‍ ആണ്ടു .

മഠത്തിലെ കൃത്യനിഷ്ട പ്രകാരം സിസ്റ്റര്‍ രാവിലെ അഞ്ചര മണിക്കു തന്നെ ഉണര്‍ന്നു. പ്രഭാത കൃത്യങ്ങള്‍ എല്ലാംചെയ്തു രാവിലത്തെ കുര്‍ബാന കാണുന്നതിനു പള്ളിയിലേയ്ക്കു യാത്ര ആയി .നമസ്ക്കാര പുസ്തകങ്ങള്‍ എടുക്കുവാന്‍ തുടങ്ങിയപ്പോള്‍ മന സ്സില്‍ വന്നതു തലേന്നു രാത്രിവായിച്ച ബൈബിള്‍ വാക്യങ്ങള്‍ ആണ്പുസ്തകങ്ങള്‍ ഇല്ലാതെ പോകുവാന്‍ തനിക്കു ധൈര്യവും ഇല്ലാ . സാധാരണ സിസ്റ്റര്‍ മേരിയും കൂടെ പോരും.പള്ളി ഒരുഅഞ്ചു മിനുറ്റ്‌ നടപ്പകലത്തില്‍. അള്‍ത്താര ഒരുക്കുന്നതിന് ഇവര്‍ രണ്ടുപേരും സഹായിക്കാറുണ്ട്.

പള്ളിയില്‍ എത്തുന്നതിനു മുന്‍പേ മറ്റു സിസ്‌റ്റേഴ്‌സും കൂടാതെ എന്നും നേരത്തെ പള്ളയില്‍ വരുന്ന ഏതാനും ചേടത്തിമാരും ചേര്‍ന്ന്ഉച്ചത്തില്‍ ജപമാല ചൊല്ലുന്നത്‌ കേള്‍ക്കാമായിരുന്നു. കര്‍ത്താവെ ഇതു ഒരുപരീക്ഷണം ആണല്ലോ എന്നു റോസ് മനസ്സില്‍പറഞ്ഞു. ഉറക്കെ കൊ ന്തയും പ്രാര്‍ത്ഥനകളും ചൊല്ലി ഇല്ലാ എങ്കില്‍ മറ്റു സിസ്‌റ്റേഴ്‌സ് ശ്രദ്ധിക്കും. ഉച്ചത്തില്‍ ചൊല്ലിയാലോ   കര്‍ത്താവു കേള്‍ക്കത്തും ഇല്ലാ, ഇതാണ് ധര്‍മ്മസങ്കടം

മറ്റു ജോലികള്‍ ഇല്ലാത്ത സമയീ എല്ലാം റോസ്‌ ബൈബിള്‍ പാരായണത്തിന് ചിലവിട്ടു. താന്‍ വായിക്കുന്നതു വേദപുസ്തകം ആണ് എന്ന്കണ്ടതിനാല്‍ മറ്റു സിസ്‌റ്റേഴ്‌സ് റോസിനെ വെറുതെവിട്ടു.. മത്തായിയുടെ സുവിശേഷം എട്ടാം ഖണ്ഡികയില്‍ എത്തിവായന. പതിന്നാലാമത്തെ വാക്യം യേശു പത്രോസിന്റെ വീട്ടില്‍എത്തിയപ്പോള്‍ "അയ്യാളുടെ അമ്മായിഅമ്മ പനി പിടിച്ചുകിടക്കുന്നു ' ഈവാക്യങ്ങള്‍ സിസ്റ്റര്‍ റോസിനെ ചെറുതായ ്ഒന്ന്‌ ഞെട്ടിച്ചു വീണ്ടും ഒന്നുകൂടി വായിച്ചു തീര്‍ച്ചപ്പെടുത്തുവാന്‍. പനിപിടിച്ച സ്ത്രീ പത്രോസിന്റെ 'അമ്മ, അല്ലാ അമ്മായി അമ്മ തന്നെ. 

അപ്പോള്‍പത്രോസു വിവാഹം കഴിച്ചഒരാളായിരുന്നു അല്ലാതെ എങ്ങിനെഅമ്മായിഅമ്മ ഉണ്ടായി? ഇതേക്കുറിച്ചു ആരോട് ഒരുവിശദീകരണം ചോദിക്കും ചിന്തിച്ചിട്ട ു ഒരാളു പോലും മനസ്സില്‍ വരുന്നില്ല പിന്നെ ഇത്തരം സംശയങ്ങള്‍ താന്‍ ചോദിക്കുന്നു എന്നെങ്ങാന്‍ മറ്റു സിസ്‌റ്റേഴ്‌സ് അറിഞ്ഞാല്‍ അതിന്റെ വ്യാഖ്യാനം കാടുകയറും. വീണ്ടും ചിന്താകുഴപ്പത്തില്‍ എത്തി.

ഇതൊന്നും ചിന്തയില്‍ നിന്നും പോകുന്നുമില്ല. അപ്പോള്‍പ്പിന്നെ പത്രോസിനു കുട്ടികളും ഉണ്ടായിരുന്നിരിക്കും. ഇതൊക്കെ നേരത്തെ ബൈബിള്‍ വായനകളില്‍ കേട്ട്കാണും . പക്ഷെ അന്നൊക്കെ ആരു ശ്രെദ്ധിക്കുന്നു. ഒരുചെവിയില്‍ കൂടി കയറി മറ്റേതില്‍ക്കൂടി ഇറങ്ങിപ്പോയി .താന്‍ പഠിച്ചു വച്ചിരിക്കുന്നത് കര്‍ത്താവിന്റെ ദാസന്മാരും ദാസികളും പതിവ്രതര്‍ ആയിരിക്കണം എന്നാണ്. അ േപ്പാള്‍ ഭാര്യ ഉണ്ടായിരുന്ന പത്രോസിനെ എന്തുകൊണ്ട് തന്റെ ആദ്യശിഷ്യന്‍ ആയി സ്വീകരിച്ചുക ര്‍ത്താവ്? കൂടാതെ പഠിച്ചു വച്ചിരിക്കുന്നത് പത്രോസ ്ശ്ലീഹ ആദ്യ മാര്‍പ്പാപ്പ ആയിരുന്നു എന്നും പിന്നീട് വന്നിട്ടുള്ള എല്ലാ സഭാ മേലധികാരികളും പത്രൊസിന്റെ പിന്‍ഗാമികള്‍ എന്നും. എന്തൊരു ധര്‍മ്മസങ്കടം ?

പ്രസംഗംങ്ങളില്‍ കേള്‍ക്കാറുള്ളതാണ് പത്രോസേ നീ പാറ ആകുന്നു നിന്റെ മേല്‍ ഞാന്‍ എന്റെ പ ള്ളി പണിയും.  അങ്ങനെ എങ്കില്‍ എന്തു കാരണത്താല്‍ കര്‍ത്താവു ഈ വിവാഹം കഴിച്ച ആളെ നേതാവാക്കി മാറ്റി. സിസ്റ്റര്‍ റോസിന്റെ ചിന്തകള്‍ അല്‍പ്പം കാടുകയറുവാന്‍ തുടങ്ങി . എന്നാല്‍പ്പിന്നെ എന്തു കാരണത്താല്‍ അച്ചന്മാര്‍ക്കും കന്യാസ്ത്രിമാര്‍ക്കും വിവാഹം ചെയ്തുകൂടാ. ഇതല്‍പ്പം അതിരു കടന്ന ചിന്തകള്‍ ആണ് എന്നു സിസ്റ്ററിനു തോന്നി. വിചാരങ്ങള്‍ ലക്ഷ്യം തെറ്റിപറക്കുമ്പോള്‍ താന്‍ സാധാരണ കയ്യില്‍മുറുക്കെ ഒരുപിച്ചുകൊടുക്കും അത്ഇപ്പോളുംന ിര്‍വഹിച്ചു. കുറച്ചു സമയത്തേക്ക് അതു ഫലവത്തായി .

ബൈബിള്‍ തന്നെ ആണോ താന്‍ വായിക്കുന്നത്? ബൈബിള്‍ തന്നെ. മത്തായി മാത്രം അല്ല മറ്റു സുവിശേഷങ്ങളും ആ നല്ല പുസ്തകത്തില്‍ ഉണ്ട്. താന്‍ മതപഠനം നടത്തുന്ന കാലം എന്തു കൊണ്ട് ആരും ഈ വക വിഷയങ്ങള്‍ സംസാരിച്ചിട്ടില്ല? താന്‍ വിശ്വസിക്കുന്ന ഈ കത്തോലിക്കാ തിരുസഭ കര്‍ത്താവു ബൈബിളില്‍ പറഞ്ഞി രിക്കുന്ന രീതിയില്‍ ആണോ മുന്നോട്ടു പോകുന്നത് എന്നു സിസ്റ്റര്‍ റോസിന് സംശയം.

കുരിശിലേറ്റപ്പെട്ട രൂപം ആണ്പള്ളിയിലെ അള്‍ത്താര യുടെ മുകളില്‍ തൂങ്ങി കിടക്കുന്നത് ആ ക്രിസ്തു ബൈബിളില്‍ പറയുന്നു പള്ളയില്‍ പോയി ആ രൂപത്തിന്റെ മുന്‍പില്‍ നിന്നും പ്രാര്‍ത്ഥിക്കരുത് എന്ന് . ഇതെന്തൊരുപരീക്ഷണം കര്‍ത്താവേ ?

സിസ്റ്റര്‍ റോസിനു തോന്നിത്തുടങ്ങി താന്‍ ബൈബിള്‍ വായിക്കുവാന്‍ തുടങ്ങിയതു അബദ്ധമായോ എന്ന്? ടോണി അന്നു വേദപാഠ ക്ലാസ്സില്‍ചോദിച്ച ചോദ്യത്തിനു ഉത്തരം കിട്ടാന്‍ കര്‍ത്താവു പറഞ്ഞിട്ടാണു താനീ സംരംഭത്തിന് തുടക്കം ഇട്ടത്. അതിപ്പോള്‍ ഏതുവഴിപോകുന്നു എന്നു തീര്‍ച്ച ഇല്ല. എങ്ങിനെ മുന്നോട്ടു വായന കൊണ്ടുപോകും ? ഇനിയും തന്റെ വിശ്വാസങ്ങളെ അലട്ടുന്ന വാക്യങ്ങള്‍ ബൈബിളില്‍ കാണും. 


ഇപ്പോഴും ടോണിയുടെ ചോദ്യത്തിന്ഉ ത്തരം കിട്ടിയിട്ടില്ല. കര്‍ത്താവെ എന്നെ സഹായിക്കണേ എന്നു ആരും കേള്‍ക്കാതെ സിസ്റ്റര്‍ റോസ് പ്രാര്‍ത്ഥിച്ചു കൊണ്ട് ബൈബിള്‍ അടച്ചു.

ബി.ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍, ടെക്‌സാസ്.

Credit : emalayalee

Read more

ഒരു അമളി

സെന്‍റ് അഗസ്റ്റിന്‍സ് യുത്ത്ക്ലബ് എന്നായിരുന്നു ഞങ്ങളുടെ കലാസാംസ്കാരിക സംഘടനയുടെ പേര്. ഇത് ഞങളുടെ ഇടവകപള്ളി ആയ സെന്റ് അഗസ്റ്റിന്‍സ് ദേവാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഒരുസംഘടന ആയിരുന്നു. ഹൈസ്കൂളുകളിലും പ്രീഡിഗ്രി കോളേജുകളിലും പടിച്ചിരുന്ന ഈദേശത്തെ കത്തോലിക്കാ യുവാക്കള്‍ അവധിക്കാലങ്ങളില്‍ വൈകുന്നേരം സമയം ചിലവഴിക്കുന്നത്   ക്ലബ്ബില്‍ ആയിരുന്നു.

ഞാന്‍ പറയുന്ന കാലഘട്ടം വര്‍ഷം 1966 എന്നു പറയാം. അന്നൊന്നും കമ്പ്യൂട്ടര്‍ ഇല്ല ടെലിവിഷ ന്‍ ഇല്ല ഞങളുടെ നാട്ടില്‍ ഈ ക്ലബ്ബില്‍ എന്നും വൈകുന്നേരം ഒന്നിച്ചു കൂടി ചീട്ടുകളിക്കുക, മറ്റു കായിക പ്രക്രിയകളില്‍ പങ്കുചേരുക ഇതെല്ലാം ആയിരുന്നു ഞങ്ങളുടെ അന്നത്തെ നേരം പോക്കുകള്‍ .
ആകെ ഉണ്ടായിരുന്ന മറ്റൊരു വിനോദം റേഡിയോ കേള്‍ക്കുക. അതും ഏതാനും വീടുകളില്‍ മാത്രമേ അന്നു റേഡിയോ ഉള്ളു ..അന്നത്തെ സ്‌നേഹിതരില്‍ ഏതാനുംപേര്‍ കലാപ്രേമികളും  ഉണ്ടായിരുന്നു. ഒരുവര്‍ഷം പള്ളി പെരുന്നാളിനോട് അനുബന്ധിച്ചു ഒരുനാടകം അവതരിപ്പിക്കാം എന്നു ഞങ്ങള്‍ തീരുമാനിച്ചു. അന്നിരുന്ന അച്ഛനും അതില്‍ താല്പര്യം കാട്ടി. ഞങ്ങളുടെ അറിവില്‍ ഈ ഇടവകയില്‍ ആദ്യമായിട്ടായിരുന്നു ആ ഒരു സംരഭം. നാടകം തിരഞ്ഞെടുക്കുന്ന ജോലി ഞാന്‍ ഏറ്റെടുത്തു

ഞങ്ങളുടെ വീട്ടില്‍ റേഡിയോ ഉണ്ടായിരുന്നു. ഇന്നു ടീവി കാണുന്നതു പോലെ അന്നു റേഡിയോ നാടകങ്ങള്‍ കേള്ക്കുന്നതിനായിരുന്നു എന്റെ താല്‍പ്പര്യം . റേഡിയോയില്‍ നാടകങ്ങള്‍ കേള്‍ക്കുക എന്റെ  സ്ഥിരം പരിപാടി ആയിരുന്നു. ആകാശവാണി ആ കാലങ്ങളില്‍ എല്ലാ ആഴ്ചയും നാടകങ്ങള്‍ പ്രക്ഷേപിച്ചിരുന്നു.  ഒരുദിവസം  പ്രക്ഷേപിക്കപ്പെട്ടതു സി.എല്‍ ജോസിന്റെ ഒരുനാടകം. അതിന്റെ ഇതിവൃത്തം, ഒരുചിത്രകലാകാരന്‍ തനിക്കു കിട്ടിയ അവാര്‍ഡ്പത്രവും ആയി വീട്ടില്‍ വരുമ്പോള്‍ കരയുന്ന കുഞ്ഞിന്റെ ശബ്ദം ആണ് കേള്‍ക്കുന്നത് . ഭാര്യ ഉമ്മറത്തേയ്ക്ക് ഇറങ്ങി വന്നു പറയുന്നു കുഞ്ഞിനു പനി കൂടി എന്തെകിലും ചെയ്യണം . ഇയാള്‍ക്ക്ഒരു പൈസ പോലും കീശയില്‍ ഇല്ല. എന്തു ചെയ്യും? ഭാര്യ ചോദിച്ചു അവര്‍ രൂപ ഒന്നും സമ്മാനം ആയി  തന്നില്ലേ എന്ന്.? ഇതുകേട്ട് കലികേറിയ കലാകാരന്‍ തനിക്കു കിട്ടിയ അവാര്‍ഡ്പത്രം എടുത്തിട്ടു പറയുന്നു നിങ്ങളുടെ ഈ വിലയില്ലാ കടലാസ് ആര്‍ക്കു വേണം ഒരു പത്തു രൂപാ സമ്മാനമായി തന്നിരുന്നെങ്കില്‍ എന്റെ കുഞ്ഞിന് മരുന്നെങ്കിലും വാങ്ങുവാന്‍ പറ്റിയേനെ എന്നു പറഞ്ഞു ആകടലാസു കീറിക്കളയുന്നു .

എനിക്ക് അന്നുകേട്ട റേഡിയോ നാടകത്തിലെ കഥ വളരെ ഇഷ്ട്ടപ്പെട്ടു. എന്റെ നാടകം തിരച്ചില്‍ നടക്കുന്ന സമയം ഈ കഥ നല്ലതാണല്ലോ എന്നുതോന്നി എന്റെ സുഹൃത്തും ഒരുകലാകാരന്‍കൂടി ആയ സേവ്യറിനോട് കഥ  അന്നു സന്ധ്യക്കുതന്നെ പറഞ്ഞു. ഒരു പ്രശ്‌നം ഞങ്ങള്‍ കണ്ടതു ഒരേകാങ്കം മാത്രം. പെരുന്നാളിന് അല്‍പ്പം കൂടിദീര്‍ഘിച്ച ഒരു കഥവേണം. എങ്കിലേ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടൂ.

ഇതിനു ഒരുപോം വഴി കണ്ടത് ഇതാണ്. വേറെ ഒന്നു രണ്ടു രംഗങ്ങള്‍ കൂടിഎഴുതി ചേര്‍ക്കുക. അങ്ങനെ ഞാന്‍ ഏകാങ്ക നാടകം മൂന്നു രംഗങ്ങളുള്ള ഒരു നാടകം ആക്കിമാറ്റി. മൂന്നു പുതിയ കഥാപാത്രങ്ങളെയും സൃഷ്ട്ടിച്ചു. പെരുന്നാളിനു നാടകം അവതരിപ്പിച്ചു. നാടകം കണ്ടവര്‍ക്കെല്ലാം ഒരുപാടു ഇഷ്ടപ്പെട്ടു.

ഈ സമയം പള്ളിയിലെ വികാരി അച്ഛന്‍ വഴി അറിഞ്ഞു കേരളാ കത്തോലിക്കാ കോണ്‍ഗ്രസിന്റെ വാര്‍ഷിക സമ്മേളനം ഇരിഞ്ഞാലക്കുടയില്‍ നടക്കുന്നു. അതില്‍ ഒരുനാടക മത്സരംഉണ്ടെന്നും ഞങ്ങള്‍ അറിഞ്ഞു. വികാരി അച്ഛനെ സമീപിച്ചു ഈ നാടകം ഞങ്ങള്‍ക്ക് ഇരിഞ്ഞാലക്കുടയില്‍ മത്സരത്തിന്‌ കൊണ്ടുപോകുന്നതിനെക്കുറിച്ചു ആലോചിച്ചു. അച്ഛന് സന്തോഷം.   അങ്ങേര്‍ അതിനുവേണ്ട എല്ലാ ഒത്താശകളും നടത്തി .

അങ്ങനെ ഞങ്ങള്‍ "പ്രശംസാപത്രം' എന്ന നാടകം അരങ്ങേറുന്നതിനു ഇരിഞ്ഞാലക്കുടയില്‍ എത്തി . സമ്മേളനത്തിന്റെ അവസാന ദിവസം സന്ധ്യസമയത്തു നാടകങ്ങള്‍ അരങ്ങേറുന്നു എന്നു ഞങ്ങളെ ഭാരവാഹികള്‍ അറിയിച്ചു . മേക്കപ്പ് എല്ലാം അണിഞ്ഞു ഞങ്ങള്‍ ആറുമണിക്ക് തയ്യാറായി . നാടകങ്ങള്‍ തുടങ്ങുന്നു . ഒരാള്‍ സ്‌റ്റേജില്‍ വന്നു അറിയിച്ചു മൂന്നുനാടകങ്ങള്‍ ഉണ്ട് മത്സരത്തിന് ഞങ്ങളുടെ നാടകം രണ്ടാമത്. അതിനിശേഷം അദ്ദേഹംപറഞ്ഞു നാടകങ്ങള്‍ വിലയിരുത്തുന്നത് പ്രശസ്ത നാടക കൃത്തു സി.എല്‍. ജോസും പിന്നെ മറ്റൊരാളുടെ പേരും പറഞ്ഞു ആ പേര് ഞാന്‍ ഓര്‍ക്കുന്നില്ല.

സി.എല്‍. ജോസ് എന്ന പേരു  എന്നേയും സേവ്യറിനേയും ഞെട്ടിച്ചു . ദൈവമേ സി.എല്‍. ജോസിന്റെ നാടകം അല്ലെ ഞങ്ങള്‍ വളച്ചൊടിച്ചു മറ്റു കഥാപാത്രങ്ങളെ കുത്തിതിരുകി വലിച്ചു നീട്ടി ഇവിടെ അവതരിപ്പിക്കുവാന്‍ കൊണ്ടു വന്നിരിക്കുന്നത്. അദ്ദേഹത്തിന് എന്തു തോന്നും. സമ്മാനം കിട്ടുകയില്ല എന്നത് ഉറപ്പു തന്നെ . പിന്നത്തെ പേടി സി.എല്‍. ജോസ് ഞങ്ങളെ പരസ്യമായി ശകാരിക്കുമോ കുറ്റപ്പെടുത്തുമോ എന്നെല്ലാം ആയിരുന്നു.

എന്തായലും പാണാപള്ളയില്‍ നിന്നും കച്ചകെട്ടി ബോട്ടും വണ്ടിയും എല്ലാം കയറി പണവും മുടക്കി ഇവിടെ വന്നിട്ടു നാടകം അരങ്ങേറാതെ പോകുന്നില്ല എന്ന ുതീരുമാനിച്ചു. അങ്ങനെ ഞങ്ങള്‍ നാടകം അവതരിപ്പിച്ചു. മൂന്നു നാടകങ്ങളുടേയും അവതരണം കഴിഞ്ഞു. എന്റെ ചങ്കു വേഗത്തില്‍ ഇടിക്കുവാന്‍ തുടങ്ങി കര്‍ത്താവെ സമ്മാനം കിട്ടിയില്ല എങ്കിലും അപമാനം കിട്ടരുതേ എന്നു പ്രാര്‍ത്ഥിച്ചു.

സി.എല്‍. ജോസ് തന്നെ ആണു ഫലങ്ങള്‍ പ്രഖ്യാപിക്കുന്നതിനു സ്‌റ്റേജില്‍ വന്നത് . എല്ലാ നാടകങ്ങളും നന്നായിരുന്നു എന്നു പറഞ്ഞപ്പോള്‍ എനിക്കു കുറെ ആശ്വാസം ആയി . സമ്മാനം കിട്ടിയില്ല എങ്കിലും സങ്കടം ഇല്ലാ . ഞങ്ങളെ എല്ലാവരേയും ഞെട്ടിപ്പിച്ചു അദ്ദേഹം അനൗണ്‍സു ചെയ്തു പ്രശംസാപത്രം എന്ന നാടകത്തിനു ഒന്നാം സമ്മാനം എന്നു . ഇതു കേട്ടുസേവ്യറിനെ കെട്ടിപ്പിടിച്ചു കരഞ്ഞുപോയി . അവാര്‍ഡ് വാങ്ങുന്നതിനു സി.എല്‍. ജോസിന്റെ മുന്നില്‍ എത്തി അദ്ദേഹം ഞങ്ങള്‍ക്കു നൂറുരൂപ ഇട്ട ഒരുകവറും ഒരു സിര്‍ട്ടിഫിക്കറ്റും നല്‍കി.  എന്നിട്ടു ഒരു പുഞ്ചിരിയോടെ ഞങ്ങളോടു പറഞ്ഞു ഈ സിര്‍ട്ടിഫിക്കറ്റ് കീറികളയരുതേ .അദ്ദേഹം വേറെ ഒന്നും പറഞ്ഞില്ല. ആ ചിരിയില്‍ എല്ലാം അടങ്ങിയിരുന്നു. ഞങ്ങള്‍ക്കു സന്തോഷമായി സി.എല്‍. ജോസ് എന്ന ആവലിയ പ്രതിഭയുടെ മുന്നില്‍ നിന്നും ഞങ്ങള്‍ പതിയെ നടന്നകന്നു .

ബി. ജോണ്‍ കുന്തറ ഹ്യൂസ്റ്റണ്‍, ടെക്‌സാസ്

Read more

ഔട്ടിംഗ്

ഇന്നു വെള്ളിയാഴ്ച­
അവധി ദിവസം..കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല..ഈ തണുപ്പത്ത് ബ്ലാങ്കട്റ്റ് മുഖത്ത്കൂടി വലിച്ചിട്ടു വീണ്ടും ബെഡ്ഡില്‍ അമര്‍ന്നു കിടന്നു.. ഉറക്കത്തിന്റെ ആലസ്യത്തില്‍ സീബൂട്ടിയുടെ പപ്പാ... പപ്പാ... എന്നുള്ള വിളി കേട്ടപ്പോഴാണ്
മിഴികള്‍ മെല്ലെ തുറന്നത്..
"എന്താ മോനെ'
"പപ്പാ ഇന്നു നമുക്ക് പാര്‍ക്കില്‍ പോകേണ്ടേ?"
"ഇന്നു വേണ്ട, ഉമ്മിയോട് ബിരിയാണി ഉണ്ടാക്കാന്‍ പറയു, നമുക്ക് ബിരിയാണിയും കഴിച്ചു ഇവടെ സീരിയലും കണ്ടിരിക്കാം'
"പപ്പായുടെ ഒരു സീരിയല്‍ ...പ്ലീസ് പപ്പാ...പ്ലീസ്..'
സീബൂട്ടിയുടെ അഭ്യര്തനക്ക്മുമ്പില്‍ മനസ്സ് വഴങ്ങി ഷീജായെ നീട്ടിവിളിച്ചു.
"ഇന്നു പുറത്തു നിന്നാകാം ഭക്ഷണം, വേഗം റെഡിയാകൂ..മോനെയും."
കാറില്‍ കയറുമ്പോള്‍ എവടെ പോകണമെന്ന് ലക്­ഷ്യം ഇല്ലായിരുന്നു. ഭാര്യടെ ലക്­ഷ്യം ഷോപ്പിംഗ്­ സെന്റര്‍ ആണെന്ന് മനസ്സിലായി..പക്ഷെ സീബൂട്ടിയുടെ ഉന്നം പാര്‍ക്ക്­ ആണ്..അങ്ങനെ ഫൈനല്‍ അപ്രൂവല്‍ ഫുജൈറ, കല്‍ബ തുടങ്ങിയ സ്ഥലങ്ങള്‍ ആയിരുന്നു..ദുബായില്‍ നിന്ന്... പാറകള്‍ ഇടിച്ചു റോഡ ഉണ്ടാക്കിയ ഫുജൈറയിലീക്കുള്ള പ്രവേശന കവാടത്തിലൂടെ യാത്ര തുടര്‍ന്നു..സൌന്ദര്യം ദൈവം കനിഞ്ഞു നല്‍കിയ നാട്! സമ്പല്‍ സമ്രിധി കൊണ്ട് അനുഗ്രഹീതമായ നാട്!! ഭരണാധികാരികള്‍ ജനങ്ങളുടെ ഇടയിലൂടെ ട്രാഫിക്­ നിയമം തെറ്റിക്കാതെ സാവധാനം െ്രെഡവ്­ ചെയ്യുന്നു.. 
ഫുജൈറ പാര്‍ക്കിനടുത്ത്­ കാര്‍ നിര്‍ത്തുമ്പോള്‍ സീബൂട്ടി സന്തോഷം കൊണ്ട് മുഖരിതമായി..ആദ്യം ബീചിലെയക്ക് ഇറങ്ങി...ഓടിചാടി കളിച്ചുകൊണ്ട് നീങ്ങുമ്പോള്‍ " കടലില്‍ ഇറങ്ങരുതെന്ന ആജ്ഞ കൂടെക്കൂടെ ഷീജ പുറപ്പെടുവിച്ചു കൊണ്ടിരുന്നു..
"ഉമ്മീ, ഞാന്‍ ചേച്ചിയോടും ചേട്ടനോടും ഒപ്പം അല്പം കടലില്‍ ഇറങ്ങിക്കോട്ടേ".
"വേണ്ട മോനെ"
സീബൂട്ടി ഇങ്ങനെയാണ്..പെട്ടെന്ന് കൂട്ടുകാരെ സംഗടിപ്പിക്കും.. എല്ലാവരുമായി ഇടപഴകാന്‍ എളുപ്പത്തില്‍ കഴിയും.
ഷീജാക്ക് മോന്റെ കാര്യത്തില്‍ എപ്പോഴും ഉത്കണ്ഠയാണ്...നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പുനു ശേഷം...വൈകി വന്ന വസന്തമയതുകൊണ്ട് കണ്ണിലെ കൃഷ്ണമണിപോലെ കാക്കും...ആരുമായി സംസാരിചിരുന്നാലും എപ്പോഴും ഒരു കണ്ണ് മോനെ പിന്തുടര്‍ന്ന് കൊണ്ടിരിക്കും... 
മോനെ അടുത്ത് വിളിച്ചു, ഇനി നമുക്ക് പാര്‍കില്‍ പോയി ഇരുന്നു ഭക്ഷണം കഴിക്കാം..
മോന് ഇഷ്ടപ്പെട്ട ചിക്കന്‍ ടിക്കയും, മട്ടന്‍ കബാബും, ഹമ്മൂസും, സലാടും, റൊട്ടിയും കൂടി കഴിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു
"അടുത്തത് കണ്ടല്‍ കാടിനടുത്തെക്ക്...കല്‍ബ­ യിലെക്ക് പോകാം.."
ഷീജാക്ക് താല്പര്യം ഇല്ലായിരുന്നു.. കാരണം അവടെ പാമ്പ് ഉണ്ടെന്നാണ്
ഷീജായുടെ ഭാഷ്യം..
എന്റെയും മോന്റെയും ശാട്ട്യത്തിനു മുമ്പില്‍ ഷീജ വഴങ്ങി..
യാത്ര കണ്ടല്‍ കാടിലീക്ക്...
"കല്ലേന്‍ പോക്കുടനെ" അറിയാമോ?
"അത)ആരാ"
"പ്രകൃതിയുടെ ശ്വാസകോശങ്ങള്‍ എന്നറിയപ്പെടുന്ന കണ്ടല്‍ വനങ്ങള്‍ സം­രക്ഷിക്കുകയും, അവ നശിപ്പിച്ചാലുള്ള ഭവിഷത്തുകളെപ്പറ്റി ബോധവല്‍ക്കരണം നടത്തുകയും ചെയ്യുന്ന ഒരു പരിസ്ഥിതി പ്രവര്‍ത്തകന്‍ ആണ് പൊക്കുടന്‍"
"കഴിഞ്ഞ സെപ്തംബര്‍ മാസം അദ്ദേഹം മരിച്ചുപോയി.."
"യുനെസ്‌കോയുടെ പാരിസ്ഥിതികപ്രവര്‍ത്തന വിഭാഗം കണ്ടല്‍ക്കാടുകളുടെ സം­രക്ഷണത്തില്‍ പൊക്കുടന്റെ സംഭാവനകള്‍ പരാമര്‍ശിച്ചിട്ടുണ്ട്"

"സ്കൂളിലേക്ക് പോകുന്ന കുട്ടികള്‍ പാടത്തിന്റെ വശങ്ങളിലുള്ള വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ കാറ്റ് ശക്തിയായി വീശുന്നതു കൊണ്ട് ബുദ്ധിമുട്ടിയിരുന്നു. മാത്രവുമല്ല മഴക്കാലത്ത് പുഴയിലെ തിരകള്‍ ശക്തികൂടി വരമ്പിലിടിച്ച് ഈ വഴി തകരുന്നതും പതിവായിരുന്നു. ഇതിന് ഒരു പരിഹാരമെന്ന തരത്തിലാണ്­ പൊക്കുടന്‍ ആദ്യമായി കണ്ടല്‍ചെടികള്‍ വച്ചുപിടിപ്പിക്കാന്‍ തുടങ്ങിയത്. ചെടികള്‍ വളര്‍ന്നു വന്നതോടെ അതൊരു പുതിയ കാഴ്ചയായിത്തീര്‍ന്നു."
"ഏഴോം പഞ്ചായത്തില്‍ 500 ഏക്കര്‍ സ്ഥലത്ത് കണ്ടല്‍ വനങ്ങള്‍ വെച്ചു പിടിപ്പിച്ചിട്ടുണ്ട്. യൂഗോസ്ലാവ്യ,ജര്‍മ്മനി,ഹംഗറി,ശ്രീലങ്ക,നേപ്പാള്‍ എന്നിവിടങ്ങളിലും ഇന്ത്യയിലെ പല സര്‍വ്വകലാശാലകളിലും പൊക്കുടന്റെ കണ്ടല്‍ക്കാടുകളെപ്പറ്റി ഗവേഷണപ്രബന്ധങ്ങള്‍ ഉണ്ടായിട്ടുണ്ട്."
"ഇക്ക ഒരു ബുദ്ധി ജീവി തന്നെ..'
"എടീ ഇതിനു വായന ശീലം ഉണ്ടായാല്‍ മതി'
"നിന്നെപ്പോലെ ഇപ്പോഴും സീരിയല്‍ കണ്ടിട്ടിരുന്നാല്‍ എതുപോലുല്ല്‌ല അറിവ് പകര്‍ന്നു കിട്ടില്ല'.
"ന്ഖും'
ഭാര്യയുടെ മുഖം വിവര്‍ണ്ണമാകുന്നത് കണ്ടു തുടങ്ങിയപ്പോള്‍ കല്‍ബ­യില്‍
എത്തി..
സീബൂട്ടിയെ പ്രത്യേകം സൂക്ഷിക്കണമെന്ന കര്‍ശന നിര്‍ദേശം കൊടുത്തശേശം പുറത്തു ഇറങ്ങി..
ആദ്യം ഒരു ചെറു തോണിയില്‍ കണ്ടല് വങ്ങളിലേക്ക് യാത്ര തുടങ്ങി..
ഒരു പ്രത്യേക അനുഭൂതിയോടെ എല്ലാം നോക്കി കണ്ടു... "കല്ലേന്‍ പോക്കുടനെ" സ്മരിച്ചുകൊണ്ട്...കേരളത്തില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഓര്‍ത്തുകൊണ്ട് അവടെ ചുറ്റിക്കറങ്ങി...
സീബൂട്ടി അവടെ മണ്ണില്‍ നിന്നും കക്കകള്‍ പെറുക്കി എടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു..
"ഉമ്മീ..ഉമ്മീ...നമുക്ക് ഇനിയും ഇവടെ വരണം, അടുത്ത െ്രെഫഡേ
വന്നുകൂടെ പപ്പാ..'
മോന് ഈ സ്ഥലം കൂടുതല്‍ ഇഷ്ടപ്പെട്ടു എന്ന് മനസ്സിലായി..
"തീര്‍ച്ചയായും'
സൂര്യന്‍ താഴ്ന്നു തുടങ്ങി..ഇരുട്ടിനു കനം വെക്കാന്‍ ഇനി അധിക സമയം
വേണ്ട..ആളുകള്‍ ഒഴിഞ്ഞു പോക്ക് തുടങ്ങി..
ദുബയിലീക്ക് യാത്ര പോകവേ സീബൂട്ടിയുടെ ചോദ്യങ്ങള്‍ക്ക് മരുപടിയെകി ക്കൊണ്ട് നാളെ വീണ്ടും ഓഫീസിലേക്ക്, ഈ തണുപ്പത്ത് രാവിലെ ഉണരണം എന്നാ ചിന്ത അലട്ടിക്കൊണ്ടിരുന്നു...

(പെരുമാതുറ ഔറംഗസീബ്)
E-mail: seebus1@gmail.com

Read more

എന്റെ ബോഡി.

എന്റെ ബോഡിയിൽ 10 സെക്കൻഡ്‌സ്  അവർ എത്തി നോക്കിയിട്ട്   ശൂന്യമായിക്കൊണ്ടിരിക്കുന്ന ഫ്യൂണറൽ ഹോമിൽ നിന്നും വേഗത്തിൽ പുറത്തു വന്ന്,  ക്രൂഡ് ഓയിലിന്റെ വിലയിടിവിനെക്കുറിച്ചും , കേരളത്തിലെ കുതിച്ചുയരുന്ന റിയൽ എസ്റ്റേറ്റ് സാധ്യതകളെ കുറിച്ചും വാ തോരാതെ സംസാരിക്കും.
അവിടെ വച്ച് റിയൽ എസ്റ്റേറ്റ് / മോർട്ടഗേജ് / ഇൻഷുറൻസ് ഏജന്റുമാർ ധാരളം ബിസിനസ് കാർഡുകൾ വിതരണം ചെയ്യും.

എന്റെ ബോഡിയുടെ അരികിലായി സ്ഥാപിച്ചിരിക്കുന്ന  പൂക്കൂടകളുടെ എണ്ണം നോക്കി എന്റെ പ്രാധാന്യം എന്തായിരുന്നു എന്ന് അവർ നിശ്ചയിക്കും. ഫേസ് ബുക്കിൽ എന്റെ മരണ വാർത്തക്കടിയിലായി രേഖപ്പെടുത്തുന്ന കുറിപ്പുകളുടെ എണ്ണം നോക്കി എന്റെ സ്റ്റാറ്റസ് അവർ കണക്കാക്കും. ചിലർ മരണ വാർത്ത കണ്ടില്ലെന്നു നടിച്ചു പ്രതികരിക്കാതിരിക്കാൻ ശ്രദ്ധിക്കും.

അന്ന് ഓവർ ടൈം സാധ്യത   ഉണ്ടാകുമെന്നതിനാൽ  പ്രിയപ്പെട്ടവരെന്നു ഞാൻ തെറ്റിദ്ധരിക്കുന്ന പലരും എന്റെ ബോഡി കാണാൻ  വരാതെ  ഫേസ് ബുക്കിൽ RIP എന്ന് രേഖപ്പെടുത്തും.  ശല്യം ഒഴിഞ്ഞെന്ന്   ചിലരൊക്കെ  ആശ്വസിക്കും. അവരിൽ ചിലർ ആ സന്തോഷ വാർത്ത ഫേസ് ബുക്കിൽ പല തവണ ഷെയർ ചെയ്ത് എല്ലാവരും അറിഞ്ഞെന്നു തീർച്ചപ്പെടുത്തും.

അന്ന് വൈകിട്ടൊരു പരിപാടിയുള്ളതിനാൽ ഫ്യൂണറൽ കഴിഞ്ഞാലുടൻ വികാരിയച്ചൻ സ്ഥലം വിടും.

എന്റെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും കവിൾത്തടങ്ങളിൽ കണ്ണീരൊഴുകുന്ന ദിവസമാകും അത്. അടുത്തറിയുന്ന  ചിലർ    മാത്രം ഒരു താൽക്കാലികമായ ശൂന്യത അനുഭവിക്കും.

ഇതെല്ലം കണ്ട് സന്തോഷിക്കുന്ന ഒരാത്മാവ്    ഉയരങ്ങളിൽ, എന്റെ വരവും കാത്ത് നിൽക്കുന്നുണ്ടാകും. ഭൂമിയിൽ നിന്നും ക്ലീയറൻസ് സർട്ടിഫിക്കറ്റ് നേടി ഉടൻ ഞാൻ എത്തുമെന്ന പ്രതീക്ഷയോടെ എന്റെ 'അമ്മ. 'അമ്മ മാത്രം.

(എന്റെ ചിന്തകളിൽ നിന്നും)
സിബി ഡേവിഡ്.


(Translation by Mini, Florida)

My body

After a 10- second glance at my body, they will quickly leave the emptying funeral home and come outside to discuss in detail about the declining value of crude oil and the jumping prices of real estate in Kerala. Real estate/ mortgage/ insurance agents will distribute a lot of their business cards there.

The number of floral wreaths displayed around my body will determine my value in this world.  My status is determined on Facebook by the number of comments listed under my obituary. Some will pretend not to notice and will try to ignore my passing.

Instead of coming to see my body one last time, several people who I deemed close to me will try to get in a chance to get some overtime at work and will comment “RIP” on Facebook.  Some will feel relieved and bid good riddance. They will make sure to share the news on Facebook several times to ensure that everyone knows.

Since he has a prior commitment at exactly that evening, the vicar will hurriedly leave the venue after my funeral.

That will be a day that tears flow down the cheeks of my wife and children. Only a few who understood me will temporarily experience my absence.

There will be a spirit up above who will observe all this and will rejoice at my impending arrival. The one who expects me to arrive after receiving my clearance certificate from this world will be my mother, my mother alone.

My thoughts
Sibi David

Read more

മണിക്കുട്ടിയുമായി ഒരു അഭിമുഖം

പണ്ടിങ്ങനെ കേട്ടുകേള്‍വി പോലും ഇല്ലായിരുന്നു. തെരുവ് പട്ടികള്‍ വൃദ്ധയെ കടിച്ചു കൊന്നു. ഒരു ബാലന്‍െറ മൂക്ക് കടിച്ചു പറിച്ചു.കാലം മാറി.തെരുവു പട്ടികള്‍ക്കും സംഘടന, തനതു രാഷ്ട്രീയം. കുതികാല്‍ വെട്ടികളായ നമ്മളേക്കാള്‍ സംഘടിച്ചു നില്‍ക്കാന്‍ അവകള്‍ പഠിച്ചിരിക്കുന്നു.വിശ്വസിക്കുന്ന ശ്വാനസമൂഹത്തെ അവ വഞ്ചിക്കില്ല.ഒരു പട്ടിക്കില്ലാത്ത വിശ്വാസവഞ്ചനയും, കുതികാല്‍ വെട്ടലും നമ്മുക്കു സ്വന്തം.

അതു കാണ്ടാണ് ചങ്ങനാശേരി നഗരത്തില്‍ തെണ്ടിത്തിരിഞ്ഞു നടന്ന ആ ശ്വാനമഹതിയെ ഇന്‍ര്‍വ്യൂ ചെയ്യാന്‍ ഞന്‍ ശ്രമിച്ചത്.ഞാനൊരു പത്രപ്രവര്‍ത്തകനല്ല, .ഒരു ടിവിക്കാരനല്ല .കാനഡയിലേക്ക് കുടിയേറിയ ഒരുവന്‍. നാട്ടില്‍ ചെന്നപ്പോള്‍ ഇതേ കേള്‍ക്കാനുള്ളൂ. ഒരു ക്യൂരിയോസിറ്റില്‍ എന്തു പറ്റി കേരളത്തിലെ ഈ പട്ടി സമൂഹങ്ങള്‍ക്കെന്നറിയാന്‍ ഒരു ജിജ്ഞാസ.

ഞാന്‍ അവളെ ചന്തയുടെ ഓരത്ത് ബോട്ടുജട്ടിക്ക് സമീപം വച്ചാണ് കണ്ടുമുട്ടിയത്.പെറ്റു പെറ്റ് മുലകള്‍ തൂങ്ങിയ ഒരു പട്ടിണിക്കോലം.പേര,് "മണിക്കുട്ടി'.അവിടെ ധാരാളം പട്ടികള്‍. പട്ടികളുടെ വാസസ്ഥലം അവിടെയാകാന്‍ പല കാരണങ്ങളുണ്ട്.പൊട്ടിപൊളിഞ്ഞ് കാലകരണപ്പെട്ട രണ്ടു തട്ടുകടള്‍.ആരൊക്കയോ ഉപേക്ഷിച്ചുപോയതാണ്. മഴയും കാറ്റും കൊള്ളാതെ പട്ടികള്‍ക്ക് അവയില്‍ ശയിക്കാം, ഇണചേരാം, പെറ്റുപെരുകാം.അവകള്‍ നാളെയെപ്പറ്റി ചിന്തിച്ച് കൊളസ്‌ട്രോളും, ബ്ലഡ്പ്രഷറും കൂട്ടാറില്ലല്ലോ? .ഹാര്‍ട്ടറ്റാക്ക് വിരളം. പിന്നെ ആരെങ്കിലും തല്ലിക്കൊല്ലും വരെ ആയുസ്. .മിക്കപ്പോഴും പട്ടിണി ആയതുകൊണ്ട് വണ്ണം വെക്കുമെന്നും ഭയപ്പെടേണ്ട.

അവിടെ പട്ടികള്‍ പലവിധം, ആണ്‍പട്ടി, പെണ്‍പട്ടി, മുറിവാലന്‍ പട്ടി, ഞൊണ്ടന്‍ പട്ടി, മുറി ചെവിയന്‍ പട്ടി, കൊരങ്ങന്‍െറ മോന്തയുള്ള പട്ടി, ഡാഷ് എന്നു വിളിക്കുന്ന കുള്ളന്‍ എലിപ്പട്ടി, കറുത്ത പട്ടി, വെളുത്ത പട്ടി, കടിയന്‍ പട്ടി, കുളിക്കാത്ത നാറിപ്പട്ടികള്‍, അങ്ങനെ തെരുവ് പട്ടികളുടെ ഒരു കൂട്ടം.ചിലവ കുരക്കും, ചിലവ കൂര്‍ത്ത പല്ലുകള്‍ കാട്ടി മുരളും. രാത്രികാലങ്ങളില്‍ ഒലിയാന്‍ ഇടുന്നവയുണ്ട്. എന്നാലിവക്കൊക്കെ ഒരു ചിട്ടയുണ്ട് വല്ലതും കിട്ടിയാല്‍ കടപിടി കൂടുക, ആര്‍ത്തിയില്‍ കിട്ടുന്നതു പെട്ടന്നകത്താക്കുക. സര്‍വൈവലിന്‍െറ (നിലനില്‍പ്പ്) പ്രശ്‌നത്തില്‍ സ്വാര്‍ത്ഥത വെടിയാനാവില്ലല്ലോ. കാരണം ചന്ത ആഴ്ചയില്‍ രണ്ടു തവണയേ ഉള്ളൂ. അവരെറിയുന്ന ചീഞ്ഞ പച്ചക്കറികള്‍, ഫലവര്‍ഗ്ഗങ്ങള്‍. പിന്നെ ആശ്രയം ചന്തയിലെ ചന്തമില്ലാത്ത രണ്ടു ഹോട്ടലുകളിലെ ഉഛിഷട്മാണ്. ആ ലോ ക്ലാസ് ഹോട്ടലുകള്‍ പണ്ടൊക്കെ സജ്ജീവമായിരുന്നു. ബോട്ടും, ബട്ടുമെത്തിയാല്‍ അവിടം കുശാലായിരുന്നു. ഇപ്പോ ആര്‍ക്കു വേണമീ നാടന്‍ ഊണ്.കവലേ "മെറീനാ'യിലോട്ട് ചെന്നാല്‍ ബാര്‍ അറ്റാച്ച്ഡ് ഹോട്ടല്‍.ബാറി പോയി രണ്ടെണ്ണം വിട്ടു വന്നാല്‍ തകര്‍പ്പനൂണ്. കരിമിന്‍ വറുത്തത്, കാളാഞ്ചി കറി വെച്ചത്, പാണ്ടിക്കാളേടെ ബീഫ്. പൊറോട്ട, ബ്രോയില്‍ ചിക്കന്‍, മട്ടന്‍ ചാപ്‌സ് എന്നിങ്ങനെ പലയിനം.

ഞാന്‍ പട്ടിണി കൊണ്ട് എരിപിരി കൊണ്ട മണിക്കുട്ടിക്ക് ഒരു പൊതി ചോര്‍ വാങ്ങി കൊടുത്തിട്ട് ഇന്‍റര്‍വ്യൂ ആരംഭിച്ചു.

വാലാട്ടി എന്നെ ഒരു നക്കു നക്കിയിട്ട് മണിക്കുട്ടി കഥ ആരംഭിച്ചു:സാര്‍, ഞാന്‍ ഇവിടെ
തെരുവു വേശ്യയായിരുന്ന ഒരു പെണ്‍ കൊടിച്ചിപട്ടിക്കു പിറന്നതാണ്. സാര്‍, ഓര്‍ക്കണം ഒരു തെരു വ് വേശ്യയുടെ മകള്‍ വയസറിയിക്കും മുമ്പെ ഇവിടെ ലൈംഗീകമായി ചൂഷണം ചെയ്യപ്പെടും, പ്രത്യേകിച്ചും ഈ ചന്തയില്‍, ബോട്ടുജട്ടിയില്‍, ബസ് സ്റ്റാന്‍ഡില്‍.അങ്ങനെ ഞാനും ഇവരില്‍
ഒരുവളായി. സാര്‍! ,ഞാനൊന്നു ചോദിക്കട്ടെ ആരാണിതിനൊക്കെ ഉത്തരവാദികള്‍? നിങ്ങള്‍
മനുഷ്യരല്ലേ? പണ്ട് ഞങ്ങളുടെ കൂട്ടര്‍ തെരുവിലൂടെ അലഞ്ഞു നടന്നു പെറ്റിട്ടില്ല. യജമാനന്മാരുടെ
തടങ്കലിലായിരുന്നു പകല്‍, രാത്രി തുറന്നു വിടും, വീടുകളിലെ കാവല്‍ക്കാരായി.വലിയ വീടുകളില്‍
ഗേറ്റില്‍ എഴുതി വെക്കും "പട്ടിയുണ്ട്,സൂക്ഷിക്കുക'!, ഒരൊറ്റ കള്ളനും കേറത്തില്ല. സ്വാതന്ത്ര്യമില്ലാതി
രുന്നേലും നേരത്തിനു നേരം നല്ല ഭക്ഷണം കിട്ടും. വംശവര്‍ദ്ധനവ് നില നിര്‍ത്താന്‍ കരുത്തരെ നിര്‍ത്തീട്ട് ബാക്കി എല്ലാറ്റിനേം വന്ധ്യകരണോം നടത്തും. ഇന്നോ ഞങ്ങടെ പണി മുട്ടി. ഡിജിറ്റല്‍ കള്ളമ്മാരല്ലേ ഇന്നു നാടാകെ. വന്നവഴി പട്ടിയെ മയക്കുമരുന്ന് മണപ്പിച്ചുറക്കും, എന്നിട്ടാ മോഷണം!

അതുകെണ്ട് ഞങ്ങടെ പണി പോയി. ഒരെജമാനനും ഞങ്ങളെ വേണ്ട. അതുകൊണ്ട് എല്ലാരും ഞങ്ങളെ തെരുവിലോട്ടു തള്ളി. പ്രാണന്‍ പേകും വരെ ജീവിക്കണല്ലോ.ഞങ്ങടെ സഥിതി ഇപ്പോ ഇതായി, "തെരുവ് പട്ടികള്‍''!. പരിസ്ഥിതി എന്ന് ബഹളം വച്ചോണ്ടു നടക്കുന്ന നിങ്ങടെ കൂട്ടര് നെറി കെട്ടോരാ!

അതന്താ?
സാറേ,ഞാനും എടക്കൊകെ വെശപ്പു മാറുമ്പോ ടിവി കാണാറൊണ്ട്!
എങ്ങനെ?

ദാ,അങ്ങോട്ട് നോക്ക്! അതു ബീരാംകട്ടീടെ ഹോട്ടലാ, അങ്ങേപ്പറത്തെ നോണ്‍ വെജിറ്റേറിയന്‍ ഹോട്ടല്‍ പോലൊന്നുമല്ല അത്. ആകെ ഈ ചന്തേ തെരക്കൊള്ളതവടെ മാത്രമാ. ചന്ത ദിവസം ചൊമട്ടുകാരെല്ലാം ബിരിയാണി കഴിക്കുന്നത് അവിടുന്നാ.അതാ,ഞങ്ങടെ നിലനില്‍പ്പ്, അവരുടെ ഉച്ഛിഷ്ടം. ബോധമില്ലാത്തോരാ ചൊമട്ടുകാര്. അവര്‍ക്ക് വൃത്തീം വെടിപ്പുമില്ലെന്ന് ബീരാംകുട്ടി മിക്കപ്പോഴും സഹധര്‍മിണിയായ മറിയം ഉായോട് പറേന്നത് ഞാം കേട്ടിട്ടൊണ്ട്. ആയാളാ ആത്മാര്‍ത്ഥത ഇല്ലാത്തോന്‍. ദാ,കണ്ടില്ലേ അവിടെ ഒരു വീപ്പ.പട്ടി വലിച്ചെറിയാതെ അതില്‍ എച്ചില്‍ ഇടണമെന്നാ അയാടെ നിഷ്ക്കര്‍ഷ! ബോധമില്­താത്ത ചൊമട്ടുകാരതു കേക്കുമോ! എച്ചില്‍ അവര്‍ ഞങ്ങടെ നരെ എറിയും.ഒരു കണക്കിന് അവരാ കാരുണ്യോളോര്.അല്ലെങ്കി ഞങ്ങള് പട്ടിണി കെടന്ന് ചത്തേനേം.നോക്ക് ആ "നോണ്‍ വെജ്' ഹോട്ടലി ഒരു പട്ടി പോലും കേറുന്നില്ല.ആര്‍ക്കു വേണം! ,അവിടത്തെ ഒണങ്ങിയ ദോശ! 

ടിവി കാണുന്ന കാര്യമാ നമ്മളു പറഞ്ഞോണ്ടിരുന്നത്!

അതു പറയാം,സാറെ അതിനു മമ്പ് ഞാന്‍ ഞങ്ങടെ സര്‍വൈവലിന്‍െറ കാര്യം ഒന്ന്
മനസിലാക്കി തന്നതാ.ആഴ്‌ച്ചേ രണ്ടു ദിവസം ചന്ത ഒള്ളപ്പഴാ ഞങ്ങള് വയറു നെറച്ച് വല്ലോം കഴിക്കുന്നത്. അവിടെ തന്നാ ടീവി! ചന്ത ഒള്ളപ്പം ചൊമട്ടുകാര് ബിരിയാണിക്കിരിക്കുമ്പഴാ ബീരാംകുട്ടി ടിവി വെക്കുന്നത്. അപ്പോ ഞാനതിന്‍െറ വാതുക്കല്‍ പോയി നിന്ന് ടിവികാണും. അങ്ങനെ ഒരിക്കല്‍ കണ്ടു നിന്നപ്പം കണ്ടു. ആന വലിയ മൃഗമാണല്ലോ! അവക്കും ജീവിക്കാന്‍ എടം വേണോല്ലോ! പക്ഷേ പരിസ്ഥിതി പാടി നടക്കുന്ന മനുഷ്യര്‍ അവരടെ വാസസ്ഥലോം കയേ്‌­നറി.കാട്്‌വെട്ടിത്തെളിച്‌­ന് വാഴവെച്‌­നു.അതേ കുറേ കാട്ടീന്ന് ആന ഇറങ്ങി തിന്നു.പിന്നെ ആകെ ബഹളം! പടക്കം പൊട്ടിച്ച് അവറ്റകളെ ഭീഷണിപ്പെടുത്തി അകറ്റുക. സാറ് പറയണം?,ആര്‍ക്കാണ് സ്വാര്‍ത്ഥത, ആര്‍ക്കാണ് സ്‌നേഹമില്ലായ്മ! ആരാണ് നെറിവു കെട്ടവര്‍! മനുഷ്യരോ,മൃഗങ്ങളോ!

ഞാന്‍ ചൂളിപ്പോയി. വെറും ഒരു പട്ടിയുടെ തത്വജ്ഞാനം, ജ്ഞാനികളെന്നഭിമാനിക്കന്ന മനുഷേമ്മാരെടെ അജ്ഞത!
ആട്ടെ, മണിക്കുട്ടിക്കിവിടെ സുഖം തന്നോ?
സുഖം,പരമസുഖം,പട്ടിണിയാണേലും.ഞങ്ങള്‍ പണ്ടത്തെ മുദ്രാവാക്യം അങ്ങു മാറ്റി.
എന്തോന്ന്?
"ഒരു പട്ടിക്ക് ഒരു പട്ടിയെ കണ്ടു കൂടാ'ന്നുള്ളത്, ഞങ്ങള്‍ ഇപ്പോള്‍ സംഘടിതരാണ്. അവകാശങ്ങള്‍ക്കു വേണ്ടി ഒന്നിച്ചു നിന്ന് പോരാടും. ഇപ്പോ ഞങ്ങളുപേക്ഷിച്ചമുദ്രാവാക്യം നിങ്ങടെ കൂട്ടരെടുത്തിരിക്കുക.

എന്ത്?

ഞാമ്പറഞ്ഞത് നിങ്ങടെ കൂട്ടര് എന്തും ചെയ്‌­നുമെന്നു തന്നെ, ഒരുത്തന് ഒരുത്തനെ കണ്ടുകൂടാ ,ചതി, വഞ്ചന, കൂറുമാറ്റം,ഗോസിപ്പ്,തക്കം കിട്ടിയ സകലോം അടിച്ചു മാറ്റും.

അപ്പോ ഞാനൊന്നു ഞെട്ടി എന്‍െറ ചെറിയ ബാഗ് തപ്പി.അഭിമുഖത്തിനിടെ അടുത്തു വെച്ചിരുന്ന എന്‍െറ ചെറിയ പോക്കറ്റ് ബാഗ് അപ്രത്യക്ഷമായിരിക്കുന്നു, അതില്‍ വിസാ കാര്‍ഡ്,പാസ്‌പോര്‍ട്ട്,കുറെ ഡോളര്‍, കുറച്ചധികം രൂപാ,ബാഗ് അപ്രത്യക്ഷമായിരിക്കുന്നു.

എവിടെ?,ഞാന്‍ ഞെട്ടി എണീറ്റു,ചുറ്റിലും പകച്ചു നോക്കി.
എന്ത!...എന്തുപറ്റി സാര്‍? 
എന്‍െറ വാലറ്റും,കാര്‍ഡുമൊക്കെ പോയതു കൂടാതെ എന്‍െറ പാസ്‌പോര്‍ട്ട് വരെ അതിലായിരുന്നു, എന്‍െറ അരികത്ത് വെച്ചിരുന്ന പോക്കറ്റ് ബാഗി....അതെവിടെ പോയി. ഞാന്‍ പരിഭ്രമിച്ചു.

അപ്പോ മണിക്കുട്ടി ശാന്തയായി മൊഴിഞ്ഞു: ഞാനപ്പഴേ വിചാരിച്ചതാ,ആ തെണ്ടി എഴുന്നേറ്റു പോയപ്പം! സാറിന്‍െറ ബാഗ് വെച്ചിരുന്നേന്‍െറ അപ്പറത്ത് ആ ഒടിഞ്ഞ പഴേ മുന്‍സിപാലിറ്റി വിളക്കിന്‍െറ കീഴെ തുണി വിരിച്ച് ഒരുത്തന്‍ ഭിക്ഷ യാചിച്ചുകൊണ്ടിരുന്നതു സാറു
ശ്രദ്ധിച്ചില്ല!
ഇല്ല!

അതാ പറ്റീത്,അവന്‍ സാറിന്‍െറ ബാഗ് അടിച്ചു മാറ്റി സ്ഥലം വിട്ടതാകാം. ഞാനും
ശ്രദ്ധിച്ചില്ല. ഇതിവിടെ പതിവാ,അല്ലേലും തെണ്ടിക്ക്, എന്തു മൊറാലിറ്റി, അവനും മനുഷ്യനല്ലേ!!!! 

Read more

എസ്ക്കര്‍ഷര്‍

സ്കൂളില്‍ നിന്നും എസ്ക്കര്‍ഷനു പോകാന്‍ എല്ലാ കുട്ടികളും പേര് കൊടുത്തു .... പക്ഷേ ബാബുക്കുട്ടനെന്ന എനിയ്ക്ക്മാത്രം അതിനു കഴിഞ്ഞില്ല .... കാരണം വീട്ടിലെ പ്രാരാബ്ധം തന്നെ ... അമ്മയുടെ കൈയ്യില്‍ നയാ പൈസയില്ല ..... ഇന്നലെ പല ചരക്കു കടക്കാരന്‍ ദാസപ്പന്‍ മുതലാളി വീടിന്റെ മുമ്പില്‍ വന്നു നിന്ന് പറ്റുകാശ് ചോദിച്ച് ബ ഉറഞ്ഞു തുള്ളിയതിന് ഞാനും സാക്ഷിയാണല്ലോ! ഏയ് എനിക്കിതിനൊന്നും ഭാഗ്യമില്ലന്നേ.. ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ജനിച്ചു നാലാംനാള്‍ അച്ഛനമ്മയെ ഉപേക്ഷിച്ചു പോകുമായിരുന്നോ !!? ''' ഇവന്റെ തല വെട്ടം കണ്ടേല്‍ പിന്നാ­ ഈ വീട്ടില്‍ കണ്ടകശ്ശനി തുടങ്ങിയത് എരണം കെട്ടവന്‍''' മരിയ്ക്കും മുമ്പ് മുത്തശ്ശി സ്ഥിരമായി പറഞ്ഞിരുന്ന വാക്കുകള്‍ ഇപ്പോള്‍ കാതില്‍ മുഴങ്ങുന്നു..... ശരിയാ...... ഞാനൊരു എരണം കെട്ടവനാ.... എരണം കെട്ടവന്‍ മറ്റു കുട്ടികളെപ്പോലെ ഒന്നും ആഗ്രഹിക്കാന്‍ പാടില്ല ..... നിരാശയോടെ ­ വലിയൊരു ദുഃഖഭാരത്തോടെ ­ വീട്ടിലേക്ക്­ നടന്നു.... പഠിക്കാന്‍ പുസ്തകം തുറന്നിരുന്നപ്പോള്‍ കണ്ണീരിറ്റു വീണത് അമ്മ കാണാതെ തുടച്ചു .... കഞ്ഞി വിളമ്പി വച്ചിട്ട് അമ്മ വിളിച്ചപ്പോള്‍ വിശപ്പില്ലെന്നു പറഞ്ഞ് ഒഴിഞ്ഞു മാറി..... '''എന്താ മോനേ നിനക്കു പറ്റിയേ....!സ്കൂളീ ന്ന് വന്നപ്പോള്‍ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നു ...... പനി വല്ലതുമുണ്ടോ മോന്, ...? ''' അമ്മ നെറ്റിയില്‍ കൈവച്ചു കൊണ്ട് ചോദിയ്ക്കുന്നു .... എന്തു മറുപടി പറയാന്‍ !? ഒന്നുമില്ലന്നു പറഞ്ഞൊഴിഞ്ഞു മാറി....... ഉറങ്ങാനായി പായ് നിവര്‍ത്തിട്ട നേരം അമ്മ പുറത്താരോടോ സംസാരിയ്ക്കുന്നതു കേട്ട് ജനാലയിലൂടെ നോക്കി..... സ്കൂളിലെ കണക്കുമാഷ് പീറ്റര്‍ സാറ് .... '''ബാബുക്കുട്ടന്‍ എസ്കര്‍ഷനു പോകാന്‍ പേര് തന്നില്ല.. ലിസ്റ്റില്‍ അവന്റെ പേര് കാണാഞ്ഞതുകൊണ്ടാ­ ഞാനീ രാത്രീല്‍ തന്നെ ഇങ്ങോട്ട് വന്നത്.... അവനെവിടെ? ഉറങ്ങിയോ...?! ഒന്നു വിളിയ്ക്ക്....''' '''ബാബുക്കുട്ടാ.... ''' അമ്മ വിളിയ്ക്കുന്നു ..... പുറത്തേക്ക് ചെന്നു,... '''സുമതിയ്ക്കറിയ്യോ ബ എനിയ്ക്കിവനെ വല്യ ഇഷ്ടമാ... മറ്റേതൊരു കുട്ടിയേക്കാളും പരിഗണന ഞാനിവന് സ്കൂളില്‍ കൊടുക്കാറുണ്ട്.... സത്യമല്ലേടാ ­''' ശരിയാണന്നു തലയാട്ടി.... സ്വയം ഓര്‍ത്തു ... സാറ് പറയുന്നത് ശരിയാണ്.... കണക്കു പരീക്ഷയ്ക്കു മുഴുവന്‍ തെറ്റെഴുതി വച്ചാലും ­ സാറതു വെട്ടിത്തിരുത്തി പാസ് മാര്‍ക്കിട്ടു തരും.... 

ദൂരെയേതോ സ്ഥലത്താ സാറിന്റെ വീട്.... ഞങ്ങളുടെ സ്കൂളില്‍ സാറ് കണക്കുമാഷായി വന്നിട്ട് ഏകദേശം മൂന്നു വര്‍ഷങ്ങളായിക്കാണും... എന്റെ വീടിനടുത്തുള്ള ഒരൊഴിഞ്ഞ വലിയ വീട് വാടകയ്‌ക്കെടുത്താണ് സാറ് താമസിക്കുന്നത്:..... ആദ്യത്തെ ഒരു കൊല്ലം സാറ് ഒറ്റയ്ക്കായിരുന്നു താമസം.... അന്ന് അമ്മ ചെന്ന് ആഹാരമൊക്കെ ഉണ്ടാക്കിക്കൊടുക്കുമായിരുന്നു .... ഇപ്പോള്‍ സാറിന്റെ ഭാര്യയെ കൊണ്ടുവന്നിട്ടുണ്ട് .... അതില്‍ പിന്നെ അമ്മയങ്ങോട്ട് പോയിട്ടില്ല ..... '''നീയെന്താടാ ആലോചിക്കുന്നത്?''' സാറിന്റെ ചോദ്യമാണ് ചിന്തയില്‍ നിന്നുണര്‍ത്തീത്.... '''ഏയ് ഒന്നുമില്ല സാറേ .... '''. ''നീ വിഷമിക്കണ്ടെടാ.... എസ്ക്കര്‍ഷന് എല്ലാ കുട്ട്യോളോടുമൊപ്പം നീയും പൊയ്‌ക്കോ ബ ദാ ഇതായിരം രൂപയുണ്ട്..... അഞ്ഞൂറ് രൂപാ എച്ചെമ്മിന്റെ കൈയ്യില്‍ കൊടുക്കണം ­ ബാക്കി അഞ്ഞൂറ് രൂപയ്ക്ക് നിനക്കാവശ്യമുള്ളതുമേടിച്ചോ! ഒന്നുമില്ലേലും കുറച്ചു ദിവസം നിന്റമ്മയെനിയ്ക്ക് ചോറ് വച്ചു തന്നതല്ലേ....!''' ഞാനമ്മയെ ഒന്നു നോക്കി.... മേടിച്ചോളാന്‍ അമ്മയുടെ ആംഗ്യം... നിധിയെന്ന പോല്‍ ആ ആയിരം രൂപ ഏറ്റു വാങ്ങി .... അന്നുറങ്ങാനേ കഴിഞ്ഞില്ല ..... സന്തോഷ തിരമാലകളില്‍ പൊന്തി വരുന്ന 
കണക്കുമാഷിന്റെ മുഖം ..... സാറ് ശരിയ്ക്കും ഈശ്വരന്‍ തന്നെ ..... അങ്ങനെ ആദിവസം വന്നെത്തി :...മലമ്പുഴ മുതല്‍ തിരുവനന്തപുരം മൃഗശാലവരെ അടിച്ചു പൊളിച്ചൊരു വിനോദയാത്ര..... എച്ചെമ്മും ബാക്കി സാറുമ്മാരുമൊക്കെയുണ്ടായിരുന്നു .... കണക്കുമാഷ് മാത്രം വന്നില്ല.. അതിലെനിക്കല്‍പ്പം സങ്കടമുണ്ടായിരുന്നു ...... സാറിനു പനിയാണന്ന് ശ്രീജ ടീച്ചറ് ഇടയ്‌ക്കെപ്പഴോ പറയുന്നതു കേട്ടു .. .. പാവം എന്റെ സാറിന് പെട്ടെന്ന് സുഖമാകണേന്ന് പ്രാര്‍ത്ഥിച്ചു.... ഞങ്ങള് ടൂറിസ്റ്റ് ബസ്സില് പാട്ടു പാടീ;...നൃത്തം ചെയ്തു.... ഞാനമ്മയ്ക്കു വേണ്ടി നല്ല കുറേ കുപ്പി വളകളും പേന്‍ ചീപ്പും ചാന്തും വാങ്ങി .... ഇതിനിടേല് ആറാം ക്ലാസിലെ പ്രിയയുടെ തല ചെന്ന് കമ്പീലിടിച്ച് മുഴയ്‌ക്കേം ചെയ്തുട്ടോ........ ഇപ്പോള്‍ സമയം രാത്രി പത്തു മണി .... വണ്ടി സ്കൂളിന്റെ മുമ്പില്‍ വന്നു നിന്നു.... കുട്ടികളെയൊക്കെ കൂട്ടിക്കൊണ്ടു പോകാന്‍ രക്ഷ കര്‍ത്താക്കളൊക്കെ വന്നു നില്‍പ്പുണ്ടായിരുന്നു അവിടെ.... എന്നെ കൂട്ടിക്കൊണ്ടു പോകാനാരാ ഉള്ളെ.... അമ്മയാണേല്‍ 8 മണി കഴിഞ്ഞാല്‍ വീടിനു പുറത്തിറങ്ങില്ല ..... അത്രയ്ക്കു പേടിയാ... ധൈര്യം സംഭരിച്ചൊറ്റ നടത്ത.... ദൂരേന്നേകണ്ടു ­വീട്ടില്‍ 
വെട്ടം കിടപ്പുണ്ട് ­ അമ്മേ മുത്തശ്ശീടെ ശബ്ദത്തില്‍ വെറുതേ ഒന്നു പേടിപ്പിച്ചു കളയാം: ... 

ജനാലയ്ക്കടുത്തു ചെന്ന് മെല്ലെ തുറന്നു ..... അകത്തുകണ്ട കാഴ്ച എന്റെ ശ്വാസം നിലപ്പിച്ചു കളഞ്ഞു!! അകത്തെ കട്ടിലില്‍ അമ്മയെ കെട്ടിപ്പിടിച്ചുമ്മ'വയ്ക്കുന്ന വിവസ്ത്രനായകണക്കുമാഷ്­.....!!? '''മോന്‍ വന്നാലോ സാറേ....''' അമ്മയുടെ ചോദ്യം ...: '''വരില്ലന്നേ..... അവരു പുലര്‍ച്ചയാകുമെത്താന്‍ .... നീ പേടിയ്ക്കണ്ട .... സത്യം പറയാമല്ലോ സുമതീ ഞാനീസ്കൂളീന്ന് ട്രാന്‍സ്ഫറു വാങ്ങി പോകാത്തതു പോലും നിന്നെയോര്‍ത്തിട്ടാ.... നീതന്നിട്ടുള്ള സുഖം അതു തരാന്‍ എന്റെ ഭാര്യയ്ക്കീ ജന്മം കഴിയില്ല:''' ...''' എന്റെ മോന്റ ഭാവി കൂടി നോക്കിക്കോണേ സാറേ: ... അവന്റെ ഭാവിയ്ക്കു വേണ്ടി മാത്രമാ..... ഞാന്‍ സാറിനോട് മാത്രമിങ്ങനെ......''' തലച്ചോര്‍ പിളര്‍ന്ന് രണ്ടായി പോകുന്നതു പോലെ..... '''അപ്പോ ..... അപ്പോ :..ഇത്രേം കാലമെന്റമ്മ ......!!''' ഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃഃ ഃഃഃഃഃഃഃഃഃഃ കണ്ണില്‍ വ്യാപിച്ചിരുട്ടിനെ കാര്‍ക്കിച്ചു പുറത്തേക്ക് തള്ളി..... എന്തിനോ ഉള്ളൊരാവേശം...... അമര്‍ഷം..... പുച്ഛം ..... കൈയ്യിലിരുന്ന കരിവളപ്പൊതിതിണ്ണയില്‍ വച്ചു.... മുറ്റത്തു കിടന്നൊരു തുണ്ടുകടലാസ് 
തപ്പിയെടുത്ത് ഇങ്ങനെയൊന്നെഴുതി....... പൊതിക്കെട്ടിനു മുകളില്‍ വച്ചു....അമ്മേ­സന്തോഷമായി.... ഒരു മകനു വേണ്ടി അമ്മയുടെ സഹനം ..... ഇനി വേണ്ട...... മകനെപ്പോലെ കൂടെക്കൂട്ടി ചതിച്ച കണക്ക് മാഷിനോട് എനിക്ക് വിരോധമില്ല .... മകനു വേണ്ടി അന്യന്റെ മുമ്പില്‍ ഉടുതുണി അഴിക്കേണ്ടി വന്ന നിസ്സഹായയായ അമ്മയോടെനിക്കറ്റ് സഹതാപവുമില്ല ... അതു കൊണ്ട് തന്നെ ഞാന്‍ പോകുന്നു... ജീവിതമെന്ന കാണാക്കാഴ്ചകളോരോന്നും എനിക്കിനി എസ്ക്കര്‍ഷനുകളാണ് ......

(കഥാകൃത്ത് അനിലന്‍ കാവനാട് "ഇരകള്‍' എന്ന സിനിമയുടെ സംവിധായകനുമാണ്)

Read more

തിമിരകേരളം

തിമിരമുള്ളകണ്‍കളും
ബധിരമായചെവികളും
മൗനംമൂടുമധരങ്ങളും
ഒത്തുചേര്‍ന്നുനമ്മളില്‍

തിമിരമേകുംതമസുവന്നു
കണ്ണുരണ്ടുംമങ്ങിടുമ്പോള്‍
മുന്നിലുള്ളദൃശ്യമെല്ലാം
മഞ്ഞുമൂടിമാഞ്ഞിടുന്നു

നിന്ദ്യമായകാഴ്ചയൊന്നും
കണ്ണുകളില്‍തെളിയുകില്ല
നീചമായവാര്‍ത്തകേട്ടാല്‍
കാതിനുള്ളില്‍പതിയുകില്ല

തിന്മകണ്ടാല്‍ചൊന്നിടാന്‍
നാവുപൊന്തുകില്ലാര്‍ക്കുമേ
തിന്മകണ്ടുപ്രതികരിച്ചിടാ­
തൊഴിഞ്ഞുദൂരെമാറിടും

കണ്ണിന്മുന്നിലനീതികണ്ടാല്‍
ചെറുവിരല്‍നാമനക്കുകില്ല
പീഡനത്തിന്‍രോദനങ്ങള്‍
കാതിലൂടെകയറുകില്ല

ചോരവാര്‍ന്നുവീണിടുന്ന
യാത്രികനെഅവഗണിച്ചു
നൊന്തുപിടയുമവന്റെചചിത്രം
പോസ്റ്റ്‌ചെയ്യാന്‍മടിക്കുകില്ല

ദൂര്‍ത്തരായിലസിക്കുവാന്‍
ആയിരങ്ങള്‍വിതറിയാലും
വിശന്നുകേഴുംയാചകനെ
കണ്ടഭാവംനടിക്കുകില്ല

നാലുകാലില്‍മേഞ്ഞിടുന്ന
പശുവിനേകുംപരിഗണന
നോവറിഞ്ഞുജന്മമേകും
അമ്മമാര്‍ക്ക്‌നല്‍കുകില്ല
കുടുംബഭാരംതോളിലേറ്റി
നടുവൊടിഞ്ഞതാതരെനാം
നിഷ്കരുണംപെരുവഴിയില്‍
തള്ളിടുന്നുലജ്ജയെന്യേ

പാതയോരംചീഞ്ഞുനാറും
മലിനതകള്‍കൊണ്ടുമൂടും
മൂക്കുപൊത്തിഅതിന്റെടമീതെ
നടക്കുവാനുംലജ്ജയില്ല

ഉള്ളിലുള്ളചിന്തയെല്ലാം
മ്ലേച്ഛമാണുവെങ്കിലും
പുറമെനമ്മള്‍മാന്യരായി
മോടിയോടെനടന്നിടും

എന്നുനമ്മള്‍തിരിച്ചറിയും
കണ്ണിലല്ലകൊടുംതിമിരം
ഇരുളടഞ്ഞുമൂടിടുന്ന
മനസിലാണതെന്നസ­ത്യം.

Read more

ഒട്ടുമാവ്

എയര്‍പോര്‍ട്ടില്‍ ഇരിക്കുമ്പോള്‍ മാധവന്‍ ഏറെ അസ്വസ്ഥനായിരുന്നു. താല്ക്കാലിക യന്ത്രത്തകരാറാല്‍ വിമാനത്തിലെ ഇരിപ്പ് നീളുകയാണ്. ഒരു മണിക്കൂര്‍ കാത്തിരിപ്പ്. അതിന്റെ ദൈര്‍ഘ്യം എത്രയോ മണിക്കൂറുകളായാണനുഭവപ്പെടുന്നത്! അയാളുടെ അക്ഷമ അരോചകമായനുഭവപ്പെട്ട വിമാനജോലിക്കാരിയുടെ ചോദ്യത്തിലും അസഹിഷ്ണുത!
'Are you ok Sir'
'Oh, yes, yes, I am fine'
ചോദ്യത്തിലും ഉത്തരത്തിലുമൊക്കെ സാവിത്രിയുടെ ഏങ്ങലടി മാത്രമായിരുന്നു അയാള്‍ക്കു ചുറ്റു മുഴുങ്ങിയത്.
'ഏട്ടനൊന്നു വരണം. പെട്ടെന്നു വരണം.' എന്നു പറഞ്ഞു കരയുന്നതല്ലാതെ സാവി മറ്റൊന്നും പറയുന്നില്ല.
'ഇവിടെ, വന്നിട്ടൊക്കെ പറയാം' എന്നു പറഞ്ഞ് ആ കരച്ചിലോടെ അവള്‍ ഫോണ്‍ വച്ചു. നിധിനെയും ഗായത്രിയെയും വിളിച്ചിട്ട് അവരുടെ ഫോണും നിശ്ശബ്ദം. സുഹൃത്തുക്കളെയൊന്നും വിളിച്ചന്വേഷിക്കാനുള്ള ധൈര്യവും അയാള്‍ക്കുണ്ടായില്ല.
വിമാനം പറയുന്നയര്‍ന്നിട്ടും സാവിയുടെ ഏങ്ങലടിയില്‍ നിന്നും മനസ്സ് വിട്ടുമാറുന്നില്ല. ഭയവും സങ്കടവും അയാള്‍ക്കിരുപുറവും കാവല്‍ നില്‍ക്കുകയാണ്.
എയര്‍പോര്‍ട്ട് ടാക്‌സിയില്‍ അനുജത്തിയുടെ വീട്ടുമുറ്റത്തു വന്നിറങ്ങിയപ്പോള്‍ വല്ലാതെ വിയര്‍ക്കുന്നതും ശ്വാസം പിണങ്ങുന്നതും അയാളറിഞ്ഞു. കോളിങ്ങ് ബെല്ലിനു മറുപടിയായി വന്നത് അയാളുടെ പ്രിയപ്പെട്ട അനന്തിരവള്‍ ഗായത്രിയായിരുന്നു.
ഏഴെട്ടുമാസം ഗര്‍ഭം നിറഞ്ഞ അവളുടെ വയറേക്കാള്‍ തള്ളിപ്പോയി അയാളുടെ കണ്ണുകളപ്പോള്‍.
അനുജത്തിയുടെ കരച്ചിലിനും ഏങ്ങലടിക്കും കാരണം തിരക്കേണ്ടി വന്നില്ല.
'ഹായ് മാധവമ്മാവാ' എന്നുപറഞ്ഞ് മാമനെ കെട്ടിപ്പിടിച്ചുമ്മ കൊടുത്ത ഗായത്രിക്ക് യാതൊരു ഭാവവ്യത്യാസവുമില്ല.
ഓരോവരവിനും നിറഞ്ഞ ചിരിയോടെ ഓടിവന്ന് കെട്ടിപ്പിടിച്ചു സ്വീകരിച്ചിരുന്ന അനുജത്തി ഇപ്രാവശ്യം തളര്‍ന്ന് തോളിക്കു വീഴുകയായിരുന്നു.
കനത്ത മൗനം തള്ളിവീഴ്ത്തും എന്നൊരു ഭയത്താല്‍ സാവിയെ തോൡ താങ്ങി സോഫയിലേക്ക് ഇരിക്കുകയായിരുന്നില്ല, വീഴുകയായിരുന്നു മാധവന്‍.
അവരെത്തനിച്ചാക്കി ഗായത്രി കണ്‍മുനില്‍ നിന്നു മറഞ്ഞപ്പോള്‍ അനുജത്തിയുടെ മുഖം പിടിച്ചുയര്‍ത്തി കണ്ണീരു തുടച്ചുകൊണ്ടയാള്‍ പറഞ്ഞു:
'സാരമല്ല, സാരമല്ല നീ കരയാതെ.
ഇക്കാലത്തിതൊന്നും നടക്കാത്തതല്ല.
എത്രപേര്‍ വിവാഹത്തിനു മുമ്പ് ഒന്നിച്ചു ജീവിക്കുന്നു.
എത്ര കുട്ടികള്‍ വിവാഹത്തിനു മുമ്പ് പിറക്കുന്നു.'
ഏട്ടന്റെ ആശ്വസിപ്പിക്കല്‍ അവളുടെ സങ്കടത്തെ പെരുപ്പിക്കയേ ചെയ്തുള്ളൂ. വലിയ കരച്ചിലിനിടയില്‍ സാവിയുടെ വാക്കുകള്‍ പൊട്ടിത്തെറിച്ചു.
'അങ്ങനെയാണേലും വേണ്ടില്ലായിരുന്നു. ഇതങ്ങനെയല്ലെന്റേട്ടാ....'
ഗായത്രിയുടെ ഇന്തി നിന്ന വയറിനേക്കാള്‍ മാധവന്റെ കണ്ണ് പിന്നെയും തുറിച്ചുതള്ളി.
തളര്‍ന്ന കൈകള്‍ കൊണ്ട് അനുജത്തിയെ ചേര്‍ത്തു പിടിച്ച് കനംവച്ച നാവില്‍ വാക്കുകള്‍ തേങ്ങി.
'പിന്നെ?'
അമ്മയ്ക്കും അമ്മാവനും കതോര്‍ത്ത ഗായത്രി, മാമന്റെ പ്രിയ 'ഗായ' അവര്‍ക്കിടയില്‍ വാക്കുകളെറിഞ്ഞു.
'മാമാ, ഞാന്‍ പറയാം.'
അമ്മയുടെ ഏങ്ങലടിക്ക് അടങ്ങാന്‍ ഇടം കൊടുത്തുകൊണ്ട് അവള്‍ പറഞ്ഞു.
മാമാ, എനിക്കു ജനിക്കാന്‍ പോകുന്ന ഈ കുട്ടി. It is not out of wedlock- ഒരു വര്‍ഷം മുമ്പ് എന്റെ വിവാഹം കഴിഞ്ഞു. മാമന് ഡെബിയെ അറിയില്ലേ, അവളുമായിട്ട്. ഞാനാരോടും ഇക്കാര്യം പറഞ്ഞില്ല. അവളുമായിട്ട്. ഞാനാരോടും ഇക്കാര്യം പറഞ്ഞില്ല. ഞങ്ങള്‍ക്കു കുട്ടി വേണമായിരുന്നു. അവളുടെ, എന്റെ, ഞങ്ങലുടെ കുഞ്ഞ്.
വളരെ ജീനിയസ് ആയിട്ടുള്ള ഒരാളില്‍ നിന്നാണ് ഞങ്ങളുടെ കുട്ടിയുടെ പിതാവിനെ തിരഞ്ഞെടുത്തത്.
It is from a well known and reputable sperm bank.
മുഖത്തടിച്ച് അവളുടെ വാക്കുകള്‍ അവര്‍ക്കിടയിലേക്ക് തെറിച്ചു വീണു.
വാക്കുകള്‍ വീഴിച്ച മുറിവിനുമേലെയും ഒരു വിഡ്ഢിയെപ്പോലെ പെട്ടെന്നയാള്‍ ശ്രദ്ധിച്ചത് അവളുടെ മലയാളത്തിന്റെ ഉച്ഛാരണശുദ്ധിയായിരുന്നു.
തന്റെ മലയാള ഉച്ഛാരണത്തെക്കുറിച്ച് പ്രശംസിക്കപ്പെടുമ്പോഴൊക്കെ അവള്‍ പറയുമായിരുന്നു.
'മാധവമ്മാമയാ എന്റെ ഗുരു, മാമനാണ് എന്നെ അക്ഷരങ്ങള്‍ പഠിപ്പിച്ചത്.'
 ശരിയാണ്. ഗായത്രിയുടെയും നിധിന്റെയും ഗുരുതാനായിരുന്നു. ഗായത്രിക്ക് മൂന്നും നിധിന് ഒന്നും വയസ്സുള്ളപ്പോള്‍ വിധവയായ അനുജത്തിക്കും കുട്ടികള്‍ക്കും കുറവൊന്നും ഉണ്ടാകരുതെന്നു തനിക്കു നിര്‍ബ്ബന്ധമായിരുന്നു. ഒരു പുനര്‍വിവാഹത്തിനു സമ്മതിക്കാതിരുന്ന അനുജത്തിയുടെ കുട്ടികളെ സ്വന്തം കുട്ടികളെക്കാള്‍ സ്‌നേഹത്തിലും കരുതലിലും വളര്‍ത്തി. തന്റെ ജോലിക്കാര്യത്തിനായി ഒരു സ്ഥലംമാറ്റം ആവശ്യമായി വന്നിട്ടും അയാള്‍ കാത്തിരുന്നു. അനുജത്തിയുടെ കുട്ടികള്‍ പ്രാപ്തരാകും വരെ.
'അച്ഛന് എന്നെക്കാള്‍ ഇഷ്ടം ഗായയോടാണ്.' സ്വന്തം മകള്‍ പലപ്പോഴും പരിഭവം പറഞ്ഞിരുന്നു.
സാവിത്രിയുടെ കണ്ണീരിന്റെ നനവ് അയാളെ ഓര്‍മ്മകളില്‍ നിന്നും തിരിച്ചു വിളിച്ചു. അനുജത്തിയെ ചേര്‍ത്തു പിടിച്ചു മാധവന്‍ പറഞ്ഞു:
'മോളേ, നീ ഓര്‍ക്കുന്നോ, നമ്മുടെ തറവാടിന്റെ മുറ്റത്തുണ്ടായിരുന്ന ഒട്ടുമാവ്'
അച്ഛന്‍ അത് ആദ്യം ബഡ്ഡ് ചെയ്തുണ്ടാക്കിയപ്പോള മുത്തശ്ശി രണ്ടുകൈയും തലയില്‍ വച്ചു പറഞ്ഞു:
'ഈശ്വരാ, എന്തൊരു കലികാലാ ഇത്. ഒടിച്ചു കുത്തീം അല്ല, നട്ടുമുളച്ചും അല്ല, ഇപ്പം ദാ ഏച്ചുകെട്ടീം ഒട്ടിച്ചുവച്ചും മരോണ്ടാക്കുന്നു. ഇനി ഇതോണ്ടെങ്ങാനും ദഹിച്ചുതീരാനാണോ ഈശ്വരാ വിധി!' മുത്തശ്ശി സങ്കടപ്പെട്ടു.
ആ മാവിന്‍തൈ വളരുന്നത് മുത്തശ്ശി പിണങ്ങി ഏറു കണ്ണിട്ടു നോക്കിനിന്നു. പൂത്തതും കായ്ചതും അകലെ മാറിനിന്നു കണ്ടു. അതിലെ ആദ്യത്തെ മാങ്ങയെ മുത്തശ്ശി അവഗണിച്ചു. പിന്നെ പതിയെപ്പതിയെ മുത്തശ്ശി ഒട്ടുമാവിന്റെ ചുവട്ടില്‍നിന്നും മധുരമുള്ള മാമ്പഴം പെരുക്കി തിന്നു തുടങ്ങി.
അതുപോലെ നീ ഇതും കാണുക.
അവള്‍ പ്രവസിക്കട്ടെ. മുത്തശ്ശി ഒട്ടുമാവിന്റെ മാമ്പഴം തിന്നപോലെ നമുക്ക് ഗായേടെ കുട്ടിയെ വളര്‍ത്താം.
അനുജത്തിയോടിക്കാര്യം പറഞ്ഞപ്പോള്‍ മാധവന്‍ ഒന്നു മറന്നു.
മരണം കാത്തുകിടന്നിരുന്ന മുത്തശ്ശി അബോധാവസ്ഥയിലും ഓര്‍മ്മകളില്‍ മുങ്ങിത്തപ്പി കാര്‍പ്പിച്ചു തുപ്പിയ കയ്പുള്ള വാക്കുകളെ!
ഏട്ടനതു മറന്നുവോ?
അനുജത്തി ഓര്‍മ്മപ്പെടുത്തി.
പക്ഷെ, ഏട്ടനോര്‍ക്കുന്നോ....
മുത്തശ്ശി അബോധാവസ്ഥയിലും പിറുപിറുത്തത്. 'എന്നെ ദഹിപ്പിക്കാന്‍ ആ ഒട്ടുമാവ് വേണ്ട.'എന്ന്.
ഏട്ടന്റെ സാന്ത്വനം പിന്നെയും അനുജത്തിയെ തഴുകി.
'അതിന് മോളെ നമുക്കറിയില്ലല്ലോ, മുത്തശ്ശി ആ മാവിനെ വെറുത്തിരുന്നോ അതോ സ്‌നേഹിച്ചിരുന്നോ എന്നത്?'
അനുജത്തിയും സമ്മതിച്ചു.
ശരിയാ, നമുക്കറിയില്ല.
നമുക്കൊന്നും ഒന്നും അറിയില്ല.

Read more

ഡോക്ടര്‍ അല്ലിയാങ്കന്‍ സ്പീക്കിംഗ്

സുശീലയെപ്പോലെയുള്ള ഒരു സത്രീയുടെ തിരോധനം ഒരുകാലത്ത് താമരക്കുന്നുദേശത്ത് ഒരുപാട് കോളിളക്കങ്ങള്‍ സൃഷ്ടിച്ചി രുന്നു . ഇന്ന് ആ സുശീലയെ പൊതുജനം പാടേ മറന്നിരിക്കുന്നു. എന്നാലും നാട്ടിലേ പ്രവാസികളും അല്ലാത്തതുമായ ചില മാന്യന്മാര്‍ക്കു അതത്ര പെട്ടന്നൊന്നും മറക്കാന്‍ പറ്റില്ല . അത്രക്കും ആകര്‍ഷകമായിരുന്നു അവളുടെ അംഗചലനങ്ങള്‍പോലും .അവരില്‍ മാന്യന്മാരായ 
പ്രധാനപ്പെട്ട രണ്ടു കൂട്ടുകാരുടെ കുമ്പസാരമാണ് ഇപ്പോള്‍ നടക്കാന്‍പോകുന്നത്. ആത്മസുഹൃത്തുക്കള്‍ തമ്മില്‍ ലിംഗഭേതമന്ന്യെ ഒരു പരസ്പര വ്യാപനമുണ്ടാകും

,അവരറിയാതെ വിചാരവികാരങ്ങള്‍ കൈമാറിക്കൊണ്ടെയിരിക്കും. അതും വെറും ഒരു മദ്യസേവയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ മാത്രം ആകണമെന്നില്ലല്ലോ .ഇതൊക്ക വെറും തോന്നലാണു കൊട്ടോ .ഇനി നമുക്ക് കാര്യത്തിലേക്കു കടക്കാം .

ഡോക്ട്ടര്‍ കെ. അല്ലിയാങ്കല്‍ അമേരിക്കെന്‍ റിട്ടേന്‍ ആണ്. എന്നാലും അല്ലിയാങ്കന്‍ എന്നുപറഞ്ഞാല്‍ താമരക്കുന്ന് പഞ്ചായത്തിലുള്ള മിക്കവാറും ആളുകള്‍ക്കറിയാം അറിയാം . പക്ഷെ ഈ ഡോക്ടര്‍എന്ന പതവി മാത്രം എവിടുന്നു കിട്ടിയതാനന്ന് ആര്‍ക്കും അറിയില്ല ആരും ചോദിക്കാറുമില്ല . എന്നാലും എല്ലാവരും അങ്ങനെയേ സംബോധന ചെയ്യൂ . അതിനുകാരണക്കാരന്‍ അല്ലിയാങ്കന്‍ തന്നെയാണ് . ആരു ഫോണ്‍ വിളിച്ചാലും ആദ്യം പറയുന്നത് ഡോക്ടര്‍ കെ. അല്ലിയാങ്കന്‍ സ്പീക്കിംഗ് എന്നാണ് . കെ. എന്നത് കുട്ടാപ്പി എന്നതിന്‍റെ ചുരുക്കപേരാണ്. അതുമാത്രം ആരോടും പറയാറില്ല . അതില്‍ ഒരു രെഹസ്യമുണ്ട് . അല്ലിയാങ്കന്‍റെ അച്ഛന്‍ കുട്ടപ്പന്‍ താമരക്കുളത്തെ ഒന്നാന്തരം തെങ്ങുകേറ്റകാരനായിരുന്നു. അത് നാട്ടുകാര്‍ മറന്നിട്ടില്ല അതുകൊണ്ട്മാത്രമാണ് വെറും കെ. ആയി ലോപിച്ചത് . അതില്‍ അല്ലിയാങ്കന് ഒരുഅപകര്‍ഷതാബോതമോക്കെയുണ്ട് . പക്ഷെ ഒരിക്കലും പുറത്തു കാണിക്കാറില്ല.അല്ലെങ്കില്‍തന്നെ അതൊന്നും അമേരിക്കയിലുള്ള സായിപ്പിന് ഒരു പ്രശ്‌നവുമുള്ളകാര്യവുമല്ലല്ലോ . പക്ഷെ ഈ ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ വരുബോള്‍ ചില പിശാചുക്കളുണ്ട് രണ്ടണ്ണം അടിച്ചുകഴിഞ്ഞാല്‍ പിന്നെ സ്ഥലകാലബോധമില്ല. എടാ കുട്ടാപ്പി എന്നു വിളിച്ചിട്ട് ഒരുമാതിരി ഊതലാണ്. എന്നിട്ട് ഒന്നുമറിയാത്ത മട്ടില്‍ ഒരു വെടലചിരിയങ്ങു ചിരിക്കും . അതും അല്ലിയാങ്കന്‍ അമേരിക്കയില്‍നിന്നു കൊണ്ടുവരുന്ന വിലകൂടിയ സിങ്കില്‍ മാള്‍ട്ട് വിസ്കിയും മോന്തിക്കൊണ്ടാണ് . അതുമാത്രം ഇത്തിരി കാട്ടിയാ . ഒരിക്കല്‍ അയാളുടെ ആത്മസുഹൃത്തും ബാല്യകാലസുഹൃത്തും ഒക്കെയായ ആ ആക്കര തോമസ്­ ഒരു ഒത്തുചേരലില്‍ ഉറക്കെ പ്രസ്ഥാപിക്കുകയും ചെയിതു .

" എടാ കുട്ടാപ്പി നീ വല്ല്യ ഡോക്ടര്‍ ഒന്നും ചമയണ്ട . അമേരിക്കയിലും ചില
യുനിവേര്‍സിറ്റികളില്‍ കാശുകൊടുത്താല്‍ നല്ല ഒന്നാന്തരം ഡോക്ട്രേറ്റ് കിട്ടും
. അതിലൊരെണ്ണം നീയും സ്വന്തമാക്കി അത്രയേയുള്ളൂ."

എന്നിട്ട് ഉറക്കെ ചിരിച്ചുകൊണ്ട് തോമാച്ചന്‍ അയാള്‍ നെടുബാശ്ശേരി ഡ്യൂട്ടി ഫ്രീ ഷോപ്പില്‍നിന്നു മേടിച്ചോണ്ടു വന്ന വിലകൂടിയ വിസ്ക്കി രണ്ട് ആയിസുകഷണവും ഇട്ട് വെള്ളംപൊലുമൊഴിക്കതെ ഒറ്റ
പിടിയാ . അപ്പോള്‍ അല്ലിയാങ്കന്‍ പറയും

"തോമാച്ച ഇത്തിരി വെള്ളമെങ്കിലും ഒഴിച്ചുകുടിക്ക് . അല്ലെങ്കില്‍ ചങ്കു വാടും "

" അത് കറക്റ്റ് യു ഗോട്ട് ദി പോയിന്‍റ " എന്നിട്ട് അല്‍പ്പം സ്വരം താഴ്ത്തി പറയും .

" എടാ കുട്ടപ്പാ കൊറിക്കാനൊന്നുമില്ലേ . വല്ല അണ്ടിപ്പരിപ്പോ ബെതാം
പരിപ്പോ എന്താണങ്കിലും കുഴപ്പമില്ല "

കുട്ടാപ്പി എന്നുള്ള വിളി കേള്‍ക്കുബോഴേ അല്ലിയാങ്കന്റെ ഉള്ളൊന്നു കത്തും . ഒന്നു തണുപ്പിക്കാന്‍ രണ്ടാമത്തെ പെഗ്ഗ് കൂടി തണുത്ത സോഡയും ഒഴിച്ചങ്ങുഅങ്ങു പിടിപ്പിക്കും . എന്നിട്ടാണ് പഴെയ കഥകളൊക്കെ കൈമാറുന്നത് .തോമസ്­ അക്കരയുമായി ഡോക്ടര്‍ക്ക് കഴിഞ്ഞ മുപ്പതു വര്‍ഷത്തെ പരിചയമാണ് .ആദ്യമായി താമരക്കുന്നില്‍നിന്ന് അക്കരെ കടന്ന് അമേരിക്കയില്‍ എത്തിയ മലയാളിയാണ് തോമാച്ചന്‍ അതുകൊണ്ടാണ് ഈ അക്കര തോമാച്ചന്‍ എന്ന പേരില്‍ അറിയപ്പെട്ടതുതന്നെ . തൊട്ടുപുറകെയാണ് പഠിക്കാന്‍ അതിസമര്‍ഥനായിരുന്ന അല്ലിയാങ്കന്‍റെ പോക്ക് . അല്ലിയാങ്കന്‍ തിരുവന്തപുരത്തുനിന്ന് എഞ്ചിനീയറിംഗ് കഴിഞ്ഞ് ഉപരി പഠനത്തിനു പോയതാണ് . അയാളുടെ നാട്ടുകാരനും
കൂട്ടുകാരനുമായ തോമാച്ചന്‍ അമേരിക്കയില്‍ അല്‍പ്പം നേരത്തെ എത്തി. അതു തന്നെയായിരുന്നു അല്ലിയാങ്കന്‍ എന്ന കുട്ടാപ്പിയുടെ മോട്ടിവേഷനും . ആദ്യം എത്തിയ തോമാച്ചന്‍ കൂടെ പഠിച്ച റോസ് എന്ന ഒരു മാദമ്മയുമായി അടുത്തു. ഇന്ത്യയെ പറ്റി ധാരാളം വായിച്ചറിവുള്ള മദാമ്മ തോമാച്ചനെ കേറിയങ്ങു പ്രേമിച്ചു. അങ്ങെനെ വിവാഹം എല്ലാവരും പറയുന്നതുപോലെ ആ സ്വര്‍ഗ്ഗത്തില്‍വെച്ചങ്ങു നടത്തി. വീട്ടുകാരുപോലും പറയാതെ അവളെ കെട്ടി അവിടെ സ്ഥിരമായി . പിന്നീടാണ് എല്ലാവരും അറിയുന്നതും വീട്ടുകാരുമായി ഒന്നകലുന്നതും . അതുകൊണ്ട് തോമാച്ചന്‍റെ പഠിത്തം പൂര്‍ത്തിയാക്കിയില്ല എന്നകാര്യം അല്ലിയാങ്കനു മാത്രമറിയാവുന്ന രെഹസ്യമാണ് . അതില്‍ തോമാച്ചന് ചെറിയ ഒരു പേടിയും ബഹുമാനവും അയാളോടുണ്ടുതാനും. അമേരിക്കയില്‍ എത്തിയ കാലങ്ങളില്‍ ആരാരുമില്ലാത്ത കുട്ടപ്പനെ അയാള്‍ കൈവിട്ടു സഹായിച്ചിട്ടുണ്ട് .
അതുകൊണ്ട് അക്കരെ തോമാച്ചന്‍ എന്തുപറഞ്ഞാലും അല്ലിയാങ്കന്‍ കമാന്നോരഷരം പറയില്ല. അതൊക്കെ അവരുടെ സൌഹൃതത്തിന്റെ പിന്നാംപുറങ്ങലാണ് . അഞ്ചാറു വര്‍ഷമായിട്ട് തോമാച്ചന്‍ അമേരിക്കാന്‍ റിട്ടേണ്‍ ആണ് .മിക്കപ്പോഴും നാട്ടില്‍ തന്‍റെ പുതിയ വീട്ടില്‍ ഒറ്റക്കുള്ള സുഖജീവിതമാണ് .ഭാര്യ റോസ് മദാമ്മ കൊച്ചുമാക്കളെ നോക്കാനാണന്നപേരില്‍ ഫ്‌ലോറിടായിലാണ്.
അവള്‍ക്കവിടെയാ സ്വര്‍ഗ്ഗം എന്ന് തോമാച്ചന്‍ ഇടക്കിടെ അല്ലിയാങ്കനെ ഓര്‍മ്മിപ്പിക്കും. അപ്പോഅല്ലിയാങ്കനും അതിനെ സപ്പോര്‍ട്ട് ചെയിതുകൊണ്ട് പറയും.

" അല്ലെങ്കിലും ഈ പെണ്ണെന്ന വര്‍ഗ്ഗത്തിന് അമേരിക്കയിലേതുപോലെ സ്വാതന്ത്ര്യമുള്ള ഒരു സ്ഥലം ലോകത്തിലെവിടെയുണ്ട് . തോന്നുബം തോന്നുബം ചുമ്മാ കാറുമെടുത്തോണ്ടൊരു പൊക്കല്ലേ.
പിന്നെ പിടിച്ചാല്‍ കിട്ടുമോ.. നാട്ടിലാണെങ്കില്‍ എല്ലാത്തിനും നമുക്കൊരു പിടിയുണ്ട്­ " "
കുട്ടാപ്പി സ്വന്തം ഭാര്യേ ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് പ്രത്യകം എടുത്തുപറയേണ്ടതില്ലല്ലോ .

അക്കരെതൊമാച്ചന്‍റെ മക്കളും മാദാമ്മ ഭാര്യയും നാട്ടിലേക്കില്ല എന്നാണയിട്ടു പറഞ്ഞതാ . എന്നാലും ആരെങ്കിലും നാട്ടിലേക്കു വരും എന്ന ധാരണയില്‍ ഉണ്ടായിരുന്ന ഒരേക്കര്‍ വീതത്തില്‍ കൊള്ളാവുന്ന ഒരു വീടുവെച്ചു . അതുപിന്നെ എല്ലാ അമേരിക്കാന്‍ അച്ചായന്മാരും ചെയുന്ന പണിയല്ലേ. ഇല്ലാത്ത കാശുണ്ടാക്കി എടുത്താ പൊങ്ങാത്ത ഒരു മാളിക പണിയുക എന്നിട്ട് വെറുതെ പൂട്ടിയിടുക. അല്ലെങ്കില്‍ വേലക്കാര്‍ക്കോ അകന്ന ബന്ധുക്കള്‍ക്കോ കുടുബമായി
താമസിക്കാന്‍ കൊടുക്കുക. സ്വന്തം നാട്ടില്‍ അതൊക്കെ ഒരന്തസ്സായി കരുതുന്നവരാണ് അവരൊക്കെ. തല്‍ക്കാലം നാട്ടില്‍ വരുബോള്‍ ഒന്നൊത്തുകൂടാനും കിടക്കാനുമൊരിടം . ഒരു ജോലിക്കാരനുമുണ്ട് .
'ആനന്തലെബിദിക്കിനിയെന്തുവേണം" തോമാച്ചന്‍ ഇടെക്കിടെ കുട്ടാപ്പിയെ ഓര്‍മ്മിപ്പിക്കാറുമുണ്ട്

അല്ലിയാങ്കനും നാടിനോട് വല്ലാത്തൊരു അടുപ്പമാണ് . എന്നാലും വളെരെ അപൂര്‍വമായിട്ടെ വരാറുള്ളു. കാരണം നാട്ടില്‍ ഇപ്പോള്‍ പറയത്തക്ക ബന്ധങ്ങള്‍ ഒന്നുതന്നെയില്ല . അപ്പന്‍ കുട്ടപ്പനും അമ്മ ജാനുവും വളരെ നേരത്തെ മരിച്ചു. പിന്നെ ആകെയുള്ള ഒരടുപ്പം തോമാച്ചനോടാണ് . അതുകൊണ്ട് വന്നാലും അയാളുടെ
വീട്ടിലാണ് താമസവും . അപ്പോള്‍ മാത്രമാണ് അവര്‍ ഒന്നിച്ചു കൂടാറുള്ളതും . അങ്ങനെയുള്ള ഒരു ഒത്തുചേരലിന്റെ തുടക്കത്തിലാണ്­ മേല്‍പ്പറഞ്ഞ സംഭവങ്ങള്‍
നടന്നത്. ചില കല്ലുകടികളൊക്കെ അവരുടെ ഒത്തുചേരലില്‍ ഉണ്ടെങ്കിലും രണ്ടെണ്ണം അടിച്ചോണ്ട് ന്യൂയോര്‍ക്കിലെ അവരുടെ ബാച്ചിലര്‍ ലൈഫിലെ മണ്ടത്തരങ്ങളൊക്കെ
പറഞ്ഞിരിക്കന്നതിനെ ഒരു സുഖമുണ്ടല്ലോ. അതൊന്നും മറ്റുള്ളവര്‍ക്ക് മനസിലാകില്ലല്ലോ. രണ്ടാമത്തെ പെഗ്ഗ് വിസ്ക്കി ചെന്നപ്പോള്‍ തോമാച്ചന്‍തന്നെ ഒരാത്മഗതം പോലെ പറഞ്ഞു.

" ഒന്നാലോചിച്ചു നോക്കിയാല നമ്മളും വെറും തരികിടയാ "

അതു പറഞ്ഞപ്പോള്‍ തോമാച്ചന്റെ നാക്ക് വല്ലാതെ കുഴഞ്ഞു . അപ്പോള്‍ അല്ലിയാങ്കന്‍ ഒന്നു പ്രതികരിച്ചു.
" ഈ നമ്മള്‍ എന്നുള്ള പ്രയോഗം നീ പല അസ്ഥാനത്തും ഉപയോഗിക്കുന്നുണ്ട് അതൊന്നു സൂഷിച്ചാല്‍ കൊള്ളാം"
"എടാ കുട്ടാപ്പി ഞാനും നീയും മാത്രമല്ല ഈ മലയാളികള്‍ മുഴുവനും അങ്ങനെയാ "
അല്ല്യാങ്കന്‍ കള്ളിന്റെ ധൈര്യത്തില്‍ മുഖത്ത് ഒരു പുശ്ചഭാവത്തില്‍ പറഞ്ഞു.
" നീയൊരു പുന്ന്യാളന്‍ എന്നെക്കൊണ്ടൊന്നും പറയിക്കണ്ട "
" നീയും ഞാനും അറിയാത്ത ഒരുപാടു കാര്യങ്ങളുണ്ട് ഈ ലോകത്തില്‍ "

അതുപിന്നെ ആക്കരതോമാച്ചന്റെ പതിവാ കള്ളടിച്ചാല്‍പിന്നെ തത്ത്വശാസ്ത്രം തുടങ്ങും അപ്പോഴാണ്­ അല്ലിയാങ്കന്‍ എല്ലാം മറന്ന് ആ പഴെയ പാട്ട് ഒന്ന് പാടിയത്

" റോസമ്മ സിസ്തും പാസ്സായി കല്‍ക്കട്ടയില്‍ ചെന്നപ്പോള്‍
വയസനായ തോമാച്ചന്‍ റോസമ്മേ പ്രേമിച്ചേ ...."
ഉടനെ തോമാച്ചന്‍ മറുപടിയെന്നോണം പറഞ്ഞു
" എടാ അവള്‍ അങ്ങു ഫ്‌ലോറിഡായിലാ .എന്റെ റോസക്കുട്ടി നീ എത്ര ഉറക്കെ പാടിയാലും കേള്‍ക്കത്തില്ല "

അങ്ങനെ അടിച്ചും പിരിഞ്ഞുമുള്ള സംസാരങ്ങലാണ് സാധാരണ . അതില്‍ ഒരു ത്രില്ലൊക്കെയുണ്ടെന്നുതന്നെയാണ് അവര്‍ കരുതുന്നത്.
രണ്ടുപേര്‍ക്കും നാട്ടുകാരോ ഭാര്യമാരോ അറിയാന്‍പാടില്ലാത്ത രേഹസ്യങ്ങളാണ് അധികവും . അതുകൊണ്ട് അധിതികള്‍ ആരെങ്കിലും വന്നാല്‍ സംസാരത്തില്‍തന്നെ ചില വ്യതിയാനങ്ങളൊക്കെയുണ്ട് . പിന്നെയെല്ലാം മാന്യതയുടെ മുഖംമൂടിയിലാണ് . അന്നത്തെ ദിവസം മറ്റു കൂട്ടുകാരോ നാട്ടുകാരോ ഒന്നും വരാതിരുന്നത് രണ്ടുപേരുടെയും ഭാഗ്യം. ഏതാണ്ടാനിലയിലായിരുന്നു. കാര്യങ്ങളുടെ കിടപ്പ് .

അക്കരെതോമാച്ചാന് താമരക്കുന്നു സര്‍ക്കാരുസ്കൂളില്‍ പഠിക്കുന്നകാലത്ത് ഒരു അത്യുഗ്രന്‍ പ്രണയമുണ്ടായിരുന്നു . അതും സാമാന്ന്യം പേരുകേട്ട പൂരക്കാവ്മനയില്‍നിന്നു . തോമാച്ചന്‍റെ പുത്തന്‍പുരക്കാരും അത്ര മോശമൊന്നുമല്ല .പഠിത്തം കഴിഞ്ഞപ്പോഴേ അങ്ങനെ അതോരാലോചാനയിലായി . വേണമെങ്കില്‍ ഒരു കല്ല്യാണം വരെയൊക്കെ എത്തേണ്ടതുമായിരുന്നു. അപ്പോഴാണ്­ അപ്പന്‍ അവറാന്‍ പറഞ്ഞത് അവന്‍ അമേരിക്കയില്‍ പോയിട്ട് വരെട്ടെയെന്ന് . അത് അന്ന്യ ജാതിയായതുകൊണ്ട് അയാള്‍ മനപൂര്‍വം ഒന്നൊടക്കിയതാണ് എന്നാണ് ജനസംസാരം .സത്ത്യത്തില്‍ അത് അപ്പന്‍ അവറാനു പറ്റിയ ഒരബദ്ധമായിപോയി . അല്ലെങ്കില്‍നാട്ടുനടപ്പനുസരിച്ച് ഒരു കല്ല്യാണംമെങ്കിലും നടത്താമായിരുന്നു. ഒക്കെ ഇപ്പോള്‍ അമേരിക്ക എന്ന സ്വര്‍ഗ്ഗത്തില്‍ നടക്കുന്നു അല്ലാതെന്തുപറയാന്‍
എന്നുപറഞ്ഞാണ് അവറാന്‍ചേട്ടന്‍ കണ്ണടച്ചത്­ .

ഇനിയിപ്പം തോമാച്ചാണ് ജീവിതത്തില്‍ ഒരേ ഒരു സ്വപ്നമേയുള്ളൂ . തന്‍റെ പൂര്‍വകാമുകിയെ ഒന്നു കാണണം . ഒന്നിനുമല്ല ഒന്നുകൂടി ഒന്നു സംസാരിക്കാന്‍ അല്ലെങ്കില്‍ ഒരു ഷെമാപണത്തിനാണന്നുതന്നെ കൂട്ടിക്കോ.
"അതൊന്നും വേണ്ട തോമാച്ചാ ഇനിയിപ്പം അതൊക്കെ എന്തിനാ . വെറുതെ കുടുബകലഹം ഉണ്ടാക്കാന്‍ നിക്കണ്ട . ഒരു പുതിയ പൂന്തോട്ടം കണ്ടപ്പം എല്ലാം മറന്നവനാ നീ. അവിടുന്ന് ഒരു നല്ല റോസ്സ പൂവും അടിച്ചുമാറ്റി. ഒക്കെ മറന്നുകള "

ഡോക്ടര്‍ അല്ലിയാങ്കന്‍ പറഞ്ഞതില്‍ എന്തോ കാര്യമുണ്ടെന്ന് തോമാച്ചനു തോന്നി. മാത്രമല്ല പഴെയ ഒരു ആത്മസുഹൃത്തായിരുന്നല്ലോ സതി അന്തര്‍ജനം അടുത്തുചെന്നാല്‍ വല്ല പരസ്പരവ്യാപനമുണ്ടായാലോ . അത് അതിലും വലിയ അപകടമാ ഇതാമേരിക്കയല്ല താമരക്കുന്നാ . മാദമ്മമാരെപോലെയല്ല ഇവിടെയുള്ള മലയാളിപെണ്ണുങ്ങള്‍ ആണുങ്ങളെ മനസിലാക്കാന്‍ ഒരു പ്രത്യക മിടുക്കാ .
അതിപിന്നെ ആക്കര്യത്തെപറ്റി തോമാച്ചന്‍ കമാന്നോരഷരം പറഞ്ഞില്ല .
" അല്ലെങ്കിലും അതിപ്പം താമരക്കുന്നു പഞ്ചായത്തിലെ പരസ്യമായ രേഹസ്യമാണ് . പക്ഷെ എന്‍റെ കാര്യം ഇപ്പോഴും പരമ രെഹസ്യമാ "

അതു പറഞ്ഞുനിര്‍ത്തി അല്ലിയാങ്കന്‍ ഒരു പെഗ്ഗുകൂടി ഒഴിച്ചു . എന്നിട്ടൊരു കള്ളച്ചിരി .കള്ളുകുടിച്ചാല്‍പോലും സാധാരണ അയാള്‍ മറ്റുള്ള കുടിയന്മാരെപോലെ ഒന്നും വിളിച്ചു പറയാറില്ല. പക്ഷെ ഇന്നിത്തിരി കൂടിപോയതുകൊണ്ടായിരിക്കണം എന്തൊക്കെയോ പറയണമെന്നുള്ള ആഗ്രഹം തോന്നിയത്. തോമാച്ചനാണങ്കില്‍ കേള്‍ക്കാനുള്ള ആവശം മൂത്തു .

' എന്താനങ്കിലും നീ എന്നോടു ധൈര്യമായി പറഞ്ഞോ നമുക്കു പരിഹാരമുണ്ടാക്കാം "
എന്നിട്ട് മെത്രാന്മാരെപോലെ മുകളിലേക്ക് കൈ ഉയര്‍ത്തി. അല്ലിയാങ്കന്റെ അറിയാതെ തല ഒന്നു താഴ്ത്തി .തോമാച്ചന്‍ തലയില്‍ തൊട്ടനുഗ്രഹിച്ചു . അല്ലിയാങ്കന്‍ ബഹുമാനപുരസരം ആ പുത്തന്‍പുര തോമാച്ചന്‍ മെത്രാന്‍റെ കല്യാണ മോതിരത്തില്‍ ഒന്നു മുത്തി. എന്നിട്ടാണ് കഥ പറഞ്ഞുതുടങ്ങിയത്­.

"എടാ തോമാച്ചാ നീ ഓര്‍ക്കുന്നില്ലേ അന്നത്തെ താമരക്കുളം ബസ്‌റ്റോപ്പിനടുത്തുള്ള ഗോവിന്ദന്‍ വൈദ്യന്‍റെ ശങ്കരാ വൈദ്യശാല . നാട്ടുകാരൊക്കെ ശങ്കരശാല എന്നും വിശേഷിപ്പിച്ചിരുന്നു. അയാളുടെ മകന്‍ ശങ്കരന്‍കുട്ടിയില്ലേ നമ്മുടെ കൂടെ സര്‍ക്കാര്‍ ഹൈസ്കൂളില്‍ ഒന്നിച്ചു പഠിച്ചവന്‍ .
ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കു മേടിച്ചിരുന്ന അവന്‍ പ്രീഡിഗ്രിക്ക് വന്നപ്പോള്‍ ഒരു കലാശകോട്ടു നടത്തി. സകല വേണ്ടാതീനത്തിലും ചെന്നു ചാടി . ഇടെക്കെപ്പഴോ ഒരു പെണ്ണുകേസിലും പ്രതിയായി പോലീസ് സ്‌റ്റേഷന്‍ വരെ എത്തി. അതോടുകൂടി ഗോവിന്ദന്‍ വൈദ്യന്‍ അവന്‍റെ പഠിത്തവും നിര്‍ത്തി .അതുകൊണ്ടാണ് അവനെ ഒരു കൊച്ചു വൈദ്യനായി അന്ന് ശങ്കരശാലയില്‍ പിടിച്ചിരുത്തിയത്" 

തോമാച്ചനു അതുകേട്ടിട്ട് ഒരസ്വസ്തത .

" എടാ അതവന്‍റെ കഥ. എനിക്ക് നിന്‍റെ കഥയാ കേള്‍ക്കണ്ടത് "

"അതുതന്നെയാ ഞാനീ പറഞ്ഞുവരുന്നത് . പ്രീഡിഗ്രി കഴിഞ്ഞുള്ള അവധിക്കാലതാണ് ഞാന്‍ അവന്‍റെ കടയില്‍ പോയിരിക്കുന്ന ഒരു പതിവു ശീലിച്ചത് . ആ കാലങ്ങളില്‍
കടയില്‍ പതിവായി വരുന്ന ഒരു സ്ത്രീ ഉണ്ടായിരുന്നു അവളുതന്നെ പ്രതി. തോമാച്ചന്‍ അപ്പോഴാണ് ഒന്ന് ഉജാറായത്. ഒന്നുവല്ലേലും ഒരു പെണ്ണിന്‍റെ കഥയല്ലേ.

" ഓ ഞാനോര്‍ക്കുന്നു അമ്മക്കു തുമ്മലിനു ലേഹ്യം മേടിക്കാന്‍ വരുന്ന ഒരു സൃഗാരി സില്‍ക്ക് സ്മിത എന്നൊക്കെ നാട്ടുകാരു വിളിക്കുന്ന.. ഈശ്വരാ അവളൊരു ചരക്കായിരുന്നു . എന്നിട്ട് കൊച്ചുകള്ളാ പറ."

അതുപറഞ്ഞ് തോമാച്ചന്‍ ഗ്ലാസ്സില്‍ ബാക്കിവന്ന വിസ്ക്കി ഒറ്റവലിക്കു കുടിച്ചു. അപ്പോഴേക്കും അല്ലിയാങ്കന്‍ പറയാന്‍ തുടങ്ങി

"അന്നൊരു വെള്ളിയാഴ്ച്ചദിവസം , തമരക്കു ന്നു പള്ളിപെരുനാളായിരുന്നു. ശങ്കരന്‍കുട്ടി പറഞ്ഞു നമുക്കൊരു സ്ഥലം വരെ പോകാമെന്ന് . ആദ്യമൊന്നും എനിക്ക് മനസിലായില്ല . ഞാനല്‍പ്പൊമുന്നു മടിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു നീ ധൈര്യമായിട്ടു കൂടെ പോര് . പെരുനാളായതുകൊണ്ട് ഇന്ന് വീട്ടിലേക്ക് ഇത്തിരി വൈകി ചെന്നാലും കുഴപ്പമില്ല എന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാമായിരുന്നു .അതുകൊണ്ട് ഞാനും ഏതു നരഗത്തിലെക്കാണങ്കിലും പോകാന്‍ തീരുമാനിച്ചു. ശങ്കരന്‍കുട്ടി എന്നെയും കൂട്ടി പെരുനാള്‍ പ്രദിഷണത്തിന്റെ ബഹളങ്ങള്‍ക്കിടയിലൂടെ മെല്ലെ കുരിശുകവലവരെ എത്തി . എന്നിട്ട് താഴോട്ടുള്ള കൊച്ചുറോഡിലൂടെ നല്ലസ്പീടില്‍ നടന്നു. ഞാനും ഒപ്പം വെച്ചു പിടിപ്പിച്ചു. പോകുന്നവഴി ടോര്‍ച്ചുമായും ചൂട്ടുകറ്റയുമൊക്കെയായി കുറച്ചാളുകള്‍ തിക്കിത്തിരക്കി കുരുശുകവലയിലേക്ക് നടക്കുന്നുണ്ടായിരുന്നു. എല്ലാവരും തിരക്കിട്ട് അന്നു രാത്രിയിലെ പള്ളിപരിപാടിക്കു പോയതായിരിക്കും എന്ന് ഊഹിക്കാവുന്നതെയുള്ളൂ . ശങ്കാന്‍കുട്ടി ഒന്നും സംസാരിക്കുന്നതേയില്ല. അവന്‍ ചിലപ്പോള്‍ അങ്ങനെയാണ് എന്നെനിക്കറിയാം . എന്നാലും ഈ പാതിരായിക്ക് ഇങ്ങനെ ഒന്നുമിണ്ടാതെയുള്ള ഈ നടത്തത്തിന് എന്തോ ദുരൂഹതുയുള്ളതുപോലെ തോന്നി. ഷെമ കേട്ടപ്പോള്‍ ഇടെക്കുവെച്ചു ഞാന്‍ ചോദിച്ചു എങ്ങോട്ടാ ശങ്കരാ ആരെങ്കിലും മരിച്ചോ.. അപ്പോള്‍ അവന്‍ ആ പതിവു പല്ലവി പറഞ്ഞു. .ഒക്കെ പറയാം അപ്പം തിന്നാല്‍പോരെ കുഴിയെണ്ണണോ എന്ന് . നടന്നു നടന്ന് ഒരിടവഴിയില്‍ എത്തി . ശങ്കരന്‍ കുട്ടി ടോര്‍ച്ചുമായി മുബിലാണ്‌നടന്നത് . അവസാനം ഇടക്കൊക്കെ ഞാനും കുളിക്കാന്‍ വരാറുണ്ടായിരുന്ന മീനാറുപാറതോടിന്‍റെ കരയിലെത്തി . അവിടുത്തെ ഉപഷാപ്പു കണ്ടപ്പോഴാണ് എനിക്ക് കാര്യം പിടികിട്ടിയത് . അവന്‍ പറഞ്ഞു"

"ഒന്ന് കയറിയിട്ടു വരാം. നീയും വാ"
അപ്പോള്‍ ഞാന്‍ പറഞ്ഞു
" അയ്യോ ഞാനില്ല അവിടെ വീട്ടിലെ പണിക്കാരു കാണും " .
ഇവിടെ നിന്നോളം നീ പോയിട്ടുവാ "

അവന്‍ അങ്ങോട്ടു കയറിയപ്പോള്‍ ഒരു ഭീതി . പെരുനാളിനു പോകുന്ന ആരെങ്കിലും എന്നെ ഈ അസമയത് ഉപഷാ പ്പിന്‍റെ മുന്നില്‍വെച്ചു കണ്ടാല്‍ ആകെ കുഴപ്പമാകും. അപ്പോഴേക്കും ആരൊക്കെയോ ടോര്‍ച്ചുമായി ദൂരേന്നു വരുന്നുണ്ടായിരുന്നു. ഏതാണ്ട് അരമണിക്കൂര്‍ അങ്ങെനെ ഇരുന്നപ്പോള്‍ ശങ്കരന്‍കുട്ടി ഇറങ്ങിവന്നു.

" വാ പോകാം ഇവിടെ നിന്നാല്‍ ശെരിയാവില്ല " എന്നവന്‍ പറഞ്ഞു

"അവിടെനിന്ന് മീനാറുപാറതോടിന്റെ തടിപ്പാലവും കടന്ന് നേരെ ഒരു പഴയ വീടിന്റെ മുബിലെത്തി . അപ്പോള്‍ ഞാന്‍ മുറ്റത്ത്­ ഒന്നു ശങ്കിച്ചുനിന്നു. ശങ്കരന്‍ നേരെ അകത്തെ മുറിയിലേക്ക് കയറി. ആ മുറിയില്‍ ഒരു വിളക്കു കത്തുന്നതിന്‍റെ വെളിച്ചം മാത്രമെയുണ്ടായിരുന്നുള്ളൂ . അവന്‍ പെട്ടന്ന് തിരിച്ചുവന്ന് ഞാന്‍ നില്‍ക്കുന്ന ഭാഗത്തേക്ക് ലൈറ്റടിച്ചിട്ടു പറഞ്ഞു. നീ കേറിവാ ആളിവിടെയുണ്ട്. ഞാന്‍ അല്‍പ്പനേരം ഒന്നാലോചിച്ചുനിന്നു . പേടിക്കേണ്ട ഒറ്റക്കേയുയുള്ളൂ എന്നവന്‍ പറഞ്ഞു. എനിക്ക് നേരത്തെ സംശയമുണ്ടായിരുന്നു. അതുകൊണ്ട് ആ വിളി കേട്ടപ്പോള്‍ ഉറപ്പായി അതവള്‍തന്നെ . നല്ല ഇരുട്ടായിരുന്നതുകൊണ്ട് വളരെ സൂഷിച്ചാണ് വരാന്തയിലേക്കുള്ള സിമിന്റിളകിയ നടകള്‍ കയറിയത് . മുറിയുടെ വാതിക്കല്‍ ചെന്നപ്പോഴാണ് അരണ്ട വെളിച്ചത്തില്‍ ആ രൂപങ്ങള്‍ കണ്ടത്. കുറച്ചുനേരം അങ്ങനെ അനാങ്ങാതെ നിന്നു . അവള്‍ ഒരു മഞ്ഞ ബ്ലൗസും മുണ്ടുമുടുത്ത് ശങ്കരന്‍കുട്ടിയോടു ചേര്‍ന്നുനിന്ന് എന്തോ രഹസ്യങ്ങള്‍ പറയുന്നു. ചിമ്മിനിവിളക്കിന്റെ പ്രകാശത്തില്‍ അവളുടെ മുഴുത്ത മാറിടത്തിന്‍റെ നിഴലാണ് ഭിത്തിയില്‍ ആദ്യം കണ്ടത്. ഇടെക്കിടെ അവരുടെ നിഴലുകള്‍ ഒന്നാകുന്നതുപോലെ തോന്നിയിരുന്നു. അദ്യം ഒന്നു ഞെട്ടിയെങ്കിലും
ഉള്ളിന്റെ ഉള്ളില്‍ ഒരു കോരിതരിപ്പ്. എന്നാലും ഇതിത്തിരി കടന്ന കൈയായിപോയി എന്റെ ശങ്കരന്‍കുട്ടി . എന്നാണ് മനസ്സില്‍ തോന്നിയത് . എനിക്ക് ദേഹത്ത് ഒരു ഷോക്കേറ്റതുപൊലെ . ഹൃദയം ശക്തിയായി ഇടിക്കാന്‍ തുടങ്ങി .സിരകളില്‍ കൂടെ രെക്തം അതിവേഗത്തില്‍ സഞ്ചരിക്കുന്നതുപോലെ .

.അപ്പോഴേക്കും അക്കരെ തോമാച്ചനു ഷെമ നശിച്ചു.

" എടാ കുട്ടപ്പാ വളച്ചുകെട്ടാതെ കാര്യം പറ ആരായിരുന്നു അകത്ത് "
" എടാ അക്കരെ നീ എനിക്ക് വാക്കുതരണം ആരോടും പറയില്ലെന്ന്. അറിഞ്ഞാല്‍ പിന്നെ ഞാന്‍ ജീവിച്ചിരുന്നിട്ട് ഒരു കാര്യവുമില്ല. അതും ആ ശങ്കരന്‍കുട്ടി പറ്റിച്ച പണിയാ." 

അപ്പോഴേക്കും തോമാച്ചന്‍ എന്തൊക്കെയോ ഉഹിച്ചു .

"അല്ലെങ്കില്‍ നീ പറയേണ്ടാ എനിക്കറിയാം . അതായിരുന്നെന്നും അവിടെ എന്തൊക്കെ സംഭവിച്ചു എന്നും .നീ എന്നോടൊന്നും പറഞ്ഞിട്ടുമില്ല ഞാന്‍ ഒന്നും കേട്ടിട്ടുമില്ല. "

എന്നുപറഞ്ഞിട്ട് വീടും ഐസുകഷണങ്ങള്‍ കൈകൊണ്ടെടുത്തു ഗ്ലാസിലെക്കിട്ടു. ഓരോന്നുടെ കൂടി ഒഴിച്ച്. എന്നിട്ട് ഒരു ഗ്ലാസെടുത്ത് അല്ലിയാങ്കന്‍റെ കൈയില്‍ കൊടുത്തിട്ട് .

"ചിയേര്‍സ് മേന്‍ ഇന്നുമുതല്‍ നമുക്ക് അതെല്ലാം മറക്കാം "

അല്ലിയാങ്കന്‍ ഒന്നു സംശയിച്ചതുപോലെ അയാളെ നോക്കി. തോമാച്ചന്‍ എന്തോ മറച്ചുവെക്കുന്നതുപൊലെ സംസാരത്തില്‍ എന്തോ ഒരു നിഘൂടത .

"ഒന്നു തെളിച്ചുപറ എന്‍റെ അക്കര തോമാച്ചാ "

തോമാച്ചന്‍ അല്‍പ്പനേരത്തെ നിശബ്ദതക്കുശേഷം പതുക്കെ പറഞ്ഞു.

" എടാ അവളു തട്ടിപ്പോയി . ആരോ കൊന്നതാണന്നാ കേട്ടുകേള്‍വി. ഉപഷാപ്പിനോട് ചേര്‍ന്നുള്ള ആ മീനാറുപാറത്തോടിന്‍റെ കരയിലാണ് മൃദദേഹം കിടന്നത് " അല്ലിയങ്കന്‍ പെട്ടന്ന് ഒരു ജീവച്ചവംപോലെ മരച്ചിരുന്നു .

തോമാച്ചനും അന്നു ഇടക്കൊക്കെ ആ വൈദ്യശാലയില്‍ പോയിരിക്കാറുണ്ടായിരുന്നു. അപ്പോ ഴൊക്കെയും സുശീല അവിടുത്തെ നിത്യ സന്ദര്‍ശകയായിരുന്നു. അത് തല്‍ക്കാലും പറയേണ്ടതില്ല എന്ന തീരുമാനത്തില്‍തന്നെ അയാള്‍ ഉറച്ചുനിന്നു. അന്നൊക്കെ ശങ്കരന്‍കുട്ടി ഒരു തമാശു പറയുന്ന മട്ടില്‍ ചോദിക്കാറുണ്ടായിരുന്നു . എങ്ങനെയുണ്ട് എന്‍റെ സില്‍ക്ക് സുശീല 
എന്നൊക്കെ . ആരുകണ്ടാലും ഒന്നുകൂടി നോക്കിപ്പോകും അതുപോലെ എന്തോ ഒരു വശ്യത അവള്‍ക്കുണ്ടായിരുന്നു . ഒന്നും ഇപ്പോള്‍ പറയുന്നത് ശെരിയല്ലന്നു തന്നെയാണ് അക്കരെതോമാച്ചന് അപ്പോള്‍ തോന്നിയത്.

"എന്നാലും ആ ശങ്കരന്‍കുട്ടി ആളു വിശ്വസ്തനാ നിന്നോടോന്നും പറഞ്ഞില്ലല്ലോ ".
അതുപറഞ്ഞപ്പോള്‍ അല്ലിയാങ്കന് പെട്ടന്ന് ഒരു വേവലാതി .

തോമാച്ചന്‍ കുറച്ചുനേരം മിണ്ടാതിരുന്നു . എന്നിട്ടാണ് അടുത്ത രേഹസ്യം പറഞ്ഞത് .

" എടാ കുട്ടാപ്പി ആ കാലത്ത് അവള്‍ക്കൊരു കുട്ടിയുണ്ടായി നിധി എന്ന പേരില്‍ ഒരാണ്‍കുട്ടി. "

അതു കേട്ടപ്പോള്‍ ഡോക്ടര്‍ കുട്ടാപ്പിയുടെ സകല നാടിഞരബുകളും തകര്‍ന്നു പോയി . അപ്പോഴാണ് തോമാച്ചന്‍ അയാളെ സമാധാനിപ്പിക്കാന്‍ ഒരു ശ്രമം നടത്തി യത്.
" ഒക്കെ പഴെയ കഥയല്ലേ . ശങ്കരന്‍ കുട്ടിതന്നെ അതൊക്കെ ഒതുക്കിതീര്‍ത്തു എന്നാണ് അറിഞ്ഞത് "
" അപ്പോള്‍ കുട്ടിയോ"
"അതൊരു ദാരുണ കഥയാ "

തോമാച്ചന്‍ എന്തോ ആലോചിച്ചു കുറേനേരം ഒന്നും മിണ്ടിയില്ല . എന്നിട്ട് പതിവിനു വിപരീതമായി നാലാമത്തെ പെഗ്ഗ് ഒഴിച്ചു . അപ്പോഴാണ്­ കഥയില്‍ എന്തോ കാര്യമായ തകരാറുണ്ടന്നു അല്ലിയാങ്കനു തോന്നിത്തുടങ്ങിയത് . അതുകൊണ്ട് ഒന്നും ചോദിക്കാനുള്ള ധൈര്യമില്ലായിരുന്നു. അപ്പോള്‍ അയാള്‍ വീണ്ടും പറഞ്ഞുതുടങ്ങി.

" ആ കുട്ടിക്കുവേണ്ടിയാ അവള്‍ ജീവിച്ചതുതന്നെ . അതും ഒരു നിധി കാക്കുന്ന ഭൂതതെപോലെ . ഒരു ദിവസം സ്കൂളില്‍ നിന്നു വന്ന വഴി മീനാറുപാറത്തോടിലെക്കുള്ള ഇടവഴിയില്‍വെച്ച് പാബുകടിയേറ്റു. രണ്ടാം പൊക്കം മരിച്ചു. നിധിക്കന്ന് പതിനൊന്നു വയസായിരുന്നു. അതിനു ശേഷം സുശീല പല തവണ ആത്മഹത്യക്കു ശ്രെമിച്ചെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഒക്കെ വിധി അല്ലാതെ എന്താണ് ഇപ്പോള്‍ പറയുക "

അപ്പോള്‍ തോമാച്ചന് വളെരെ നാളായി ചുമന്നോണ്ടുനടന്ന ഒരു ഭാരമിറക്കി വെച്ചതുപോലെയുള്ള ഒരു തോന്നല്‍ .

ആദ്യം കുട്ടിക്കാനത്തുള്ള ഏതോ തോട്ടം കങ്കാണി കല്ല്യാണം കഴിച്ചു കൊണ്ടുപോയിരുന്നു. അയാള്‍ ശങ്കരന്‍കുട്ടിയുടെ പീരുമേട്ടിലുള്ള തോട്ടത്തിന്‍റെ മേല്‍നോട്ടക്കാരനായിരുന്നു .
കുട്ടിയുണ്ടെന്നറിഞ്ഞുകൊണ്ടുള്ള കൂടിച്ചേരലായിരുന്നു അവരുടേത് . അതുകൊണ്ടുതന്നെ അതതികകാലം നീണ്ടുനിന്നില്ല. ആ കങ്കാണി കുട്ടിയോട് വളെരെ മോശമായി പെരുമാറിയിരുന്നു എന്നും കേട്ടു . അങ്ങെനെയായിരിക്കണം അവിടുന്നു അവള്‍ നിധിയേയുംകൊണ്ട് പടിയിറങ്ങിയത് . എന്നാലും എങ്ങെനെയെങ്കിലും ജീവിക്കണമെല്ലോ അതും നിധിമോനുവേണ്ടിയെങ്കിലും . ആ ആഗ്രഹംകുണ്ടു മാത്രമാണ് മൂഷികസ്ത്രീയെപ്പോലെ വീണ്ടും മൂഷികസ്ത്രീയായി സ്വന്തം നാടായ താമരക്കുന്നിലേക്ക് തിരിച്ചുവന്നതും . അപ്പോളാണ് നാട്ടിലെ പാപംചെയാത്ത പുണ്‌ന്യാളന്മാര്‍ അവളെ കല്ലെറിയാന്‍ തുടങ്ങിയത്. എന്നിട്ടും മകനുവേണ്ടി എല്ലാം സഹിച്ചു. അതിനു മുന്‍പുതന്നെ ശങ്കരശാല വിറ്റിട്ട് ശങ്കരന്‍കുട്ടി ദുബായിക്കു പോയിരുന്നു. അതോടുകൂടി അവള്‍ എല്ലാ അര്‍ഥത്തിലുംഅനാഥയായിരുന്നു. ഇനി നീ പറ അവളല്ലേ യഥാര്‍ത്ഥ മഗ്ദലന മറിയം
.
" സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അവള്‍ തീര്‍ച്ചയായും ഒരു പരിശുദ്ധയായി അവിടെയുണ്ടാകും."

എന്നിട്ട് തോമാച്ചന്‍ ആ പഴെയ പല്ലവി ആവര്‍ത്തിച്ചു.

" തല്‍ക്കാലം നമുക്കതൊക്കെ മറക്കാം . ഞാനൊന്നും പറഞ്ഞിട്ടുമില്ല നമ്മളൊന്നും അറിഞ്ഞിട്ടുമില്ല "

ഡോക്ടര്‍ കെ. അല്ലിയാങ്കന്‍ അപ്പോഴാണ്­ അക്കരതോമാച്ചന്‍ അബോധാവസ്ഥയില്‍ പറഞ്ഞ പല കാര്യങ്ങളും ഒന്നുകൂടി ഓര്‍ത്തത്­ . നമ്മള്‍ എന്തൊക്കെ നേടിയാലും നമ്മുടെ കൊച്ചു ലോകങ്ങളില്‍ തന്നെ അതൊക്കെ നഷ്ടമാകുന്നു. ജീവിതത്തില്‍ എത്ര ഉയര്‍ച്ചയില്‍ എത്തിയാലും താഴോട്ടു വരാതെ പറ്റില്ലല്ലോ. അത് പ്രകൃതിയുടെ നിയമമാണ് . അല്ലിയാങ്കനു ഏതോ പര്‍വതത്തില്‍നിന്ന് താഴോട്ട് ഉരുണ്ടുവീഴുന്നതുപോലെ തോന്നി.

സുശീല ഒരിക്കലും ഒരു തെറ്റും ചെയ്തിട്ടില്ല എന്നിട്ടും സമൂഹം അവളെ തെറ്റുകാരിയായി കാണുന്നു. തെറ്റുചെയിതവരൊക്കെ അപ്പോഴും ഇപ്പോഴും പകല്‍മാന്ന്യന്മാരാകുന്നു. അവള്‍ അവള്‍ക്കു കിട്ടിയ നിധിക്കുവേണ്ടി ഒരുപാടു ത്യാഗം സഹിച്ചു. എന്നാലും ഇന്ന് നിലവിലുള്ള ഒരു മതത്തിനും അവളെ പുണ്ണ്യവതിയായി കാണാന്‍ പറ്റില്ല. കാരണം ഇന്ന് നിലവിലുള്ള പുരുഷദൈവങ്ങള്‍ എല്ലാം അവരുടെ സൌകര്യത്തിനുവേണ്ടി ഉണ്ടാക്കിവെച്ച നിയമ വ്യവസ്ഥിതികളില്‍ ആറുപിഴച്ചവളാണ് .

"ഇനി നിങ്ങളില്‍ കുറ്റമില്ലാത്തവര്‍കൂടി അവളെ കല്ലെറിയട്ടെ ". 

Read more

റാമാണോ, റഹിമാണോ?

ദൈവം മനുഷ്യനെ അവന്റെ പ്രതിഛായയില്‍ സ്രുഷ്ടിച്ചു എന്നു പറയുന്നത് വിശ്വസിക്കാന്‍ സാധാരണ ജനങ്ങള്‍ക്ക് പ്രയാസമായിരുന്നു. അവരുടെ കണ്ണുകള്‍കൊണ്ട് നോക്കുമ്പോള്‍ മനുഷ്യര്‍ നാനാവിധം. അതില്‍ തന്നെ വികലാംകര്‍, വിരൂപര്‍, പലനിറക്കാര്‍, കഷണ്ടികള്‍, പൊണ്ണതടിയന്മാര്‍, കുള്ളന്മാര്‍. പൂര്‍ണ്ണതയാണു്് തന്റെ ശക്തി എന്ന് സ്ഥാപിച്ചെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുന്ന ദൈവത്തിനു മനുഷ്യന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരമില്ലാതായി. ദൈവം മിണ്ടാതിരുന്നപ്പോള്‍ ആ മൗനം കൊള്ളയടിക്കാന്‍ ചിലര്‍ ഒരുങ്ങി.ന്അവര്‍ ദൈവത്തിനു പേരുകള്‍ നല്‍കി വിഘടിച്ചു നിന്നുപൊരുതി. ഈ ലോകത്തില്‍ ഒന്നും പൂര്‍ണ്ണമായി താന്‍ സ്രുഷ്ടിച്ചില്ലെന്നറിയുന്ന ദൈവം അതു മനസ്സിലാക്കി, നിരന്തരം ദിനരാത്രം കഷ്ടപ്പടുന്ന സാധാരണ ജനങ്ങളേയും അവരെ കബളിപ്പിക്കുന്ന ദൈവത്തിന്റെ അവതാരങ്ങള്‍ എന്നു അവകാശപ്പെടുന്നവരേയും പക്ഷഭേദമില്ലാതെ കണ്ടു. ലോകത്തിന്റെ അസുന്തുലിതാവസ്ഥ ഇവിടെ നിന്നു തുടങ്ങുന്നു.

അങ്ങ് ദൂരെ ഭാരതഭൂമിയില്‍ ഒരു രാത്രി തീരുകയാണ്. പുലരി വെളിച്ചം കുറേശ്ശേ തല നീട്ടുന്നു. പൂക്കളും, കിളികളും, ചെടികളും, കൂട്ടുകാരായി കഴിയുന്ന ഒരു തുണ്ട് ഭൂമിയിലെ സിമന്റ് ബഞ്ചില്‍ ഒരു മനുഷ്യനിരിക്കുന്നു. മഞ്ഞ വസ്ര്തം, തലമുടി പറ്റെ വെട്ടിയിരിക്കുന്നു. പ്രകാശമാനമായ കണ്ണുകള്‍. അതിഗംഭീരമായ ശാന്തത അവിടെയെങ്ങും നില നിന്നു. ആ സമാധാന നില അധികം നില നിന്നില്ല. ആ മനുഷ്യന്‍ ഇരുന്നിരുന്ന ബെഞ്ചിന്റെ ഇരു വശത്തായി സ്ഥിതി ചെയ്തിരുന്ന വഴിയിലൂടെ ഒരു കൂട്ടം ആളുകള്‍ അര്‍ഥശൂന്യമായ ശബ്ദങ്ങള്‍ (മതം മണക്കുന്ന വാക്കുകള്‍) പുറപ്പെടുവിച്ച് അലറിയടുത്തു. അവരുടെ കൂട്ടത്തില്‍ നിന്നും ഒരുവന്‍ പറഞ്ഞു.

"ഇതാ ഒരു മനുഷ്യന്‍'

മതഭ്രാന്തര്‍ മനുഷ്യരെ കണ്ടു പിടിക്കുന്നു. എന്നാല്‍ അവരെ തിരിച്ചറിയുന്നില്ല.കണ്ടുമുട്ടിയാല്‍ തങ്ങളെപ്പോലെ മ്രുഗങ്ങളാക്കാന്‍ ശ്രമിക്കുന്നു. വഴങ്ങിയില്ലെങ്കില്‍ കൊന്നു കളയുന്നു. ഓരൊ മനുഷ്യരും ഇങ്ങനെ "ചത്ത് വീഴുമ്പോഴും' ദൈവം തന്റെ കഴിവുകേടില്‍, അപൂര്‍ണ്ണതയില്‍ മനം നൊന്ത് നാണം കെട്ട് തല താഴ്ത്തുന്നതല്ലാതെ പോംവഴികള്‍ കണ്ടു പിടിക്കുന്നില്ല.അങ്ങനെയുള്ള ദൈവം മനുഷ്യനു മരണശേഷം സ്വര്‍ഗ്ഗവും നരകവും വിധിക്കുമെന്ന്പറയുന്നത് മതഭ്രാന്തന്മാരുടെ തുരുപ്പ് ചീട്ടല്ലാതെ മറ്റെന്താണെന്ന് ഭൂമിയിലെ പാവങ്ങള്‍ ചിന്തിച്ചു.

മനുഷ്യനു ചുറ്റും കൂടിയ സംഘക്കാര്‍ ഒറ്റ ശബ്ദത്തില്‍ ചോദിച്ചു. "ആരാണ് നീ'

ഞാനൊരു മനുഷ്യന്‍

അതു മനസ്സിലായി. നീ റാമോ? റഹിമോ? സംഘത്തിന്റെ കോറസ്സ്.

"എന്റെ പേര് നാരായണന്‍'

റഹിമിന്റെ കൊടി പിടിച്ചവര്‍ കൂകി. കള്ള കാഫര്‍ , തല്ലി തകര്‍ക്കവനേ. 

റാമിന്റെ കൊടി പിടിച്ചവര്‍ പറഞ്ഞു. "തൊട്ടു പോകരുത്' സംഘക്കാര്‍ ഒരേ ശബ്ദത്തില്‍ മനുഷ്യനോട് ചോദിച്ചു.

നിനക്ക് രാമാകണോ? റഹിമാകണോ?

മനുഷ്യന്‍ ശാന്തനായി പറഞ്ഞു. എനിക്ക് ആരുമാകേണ്ട. ഞാന്‍ വെറും നാരായണന്‍. എന്റെ പേരിനു വാലുപോലുമില്ല.ഞാനൊരു ദൈവത്തില്‍ വിശ്വസിക്കുന്നു. ആ ശ്കതിക്ക് രൂപമില്ല, പേരില്ല. അവന്‍ സര്‍വ്വവ്യാപി. സര്‍വ്വശക്തന്‍. ഈ ഭൂമിയില്‍ നന്മയോടെ ജീവിക്കയാണു എന്റെ ലക്ഷ്യം. ഇവിടെ അശാന്തിയുണ്ടാക്കി കലാപം ഉണ്ടാക്കി സ്വര്‍ഗ്ഗം, അങ്ങനെയൊന്നുണ്ടെങ്കില്‍ , തേടലല്ല എന്റെ ലക്ഷ്യം.

റഹിമിന്റെ കൂട്ടക്കാര്‍ അലറി, ഇപ്പം ഒരു തീരുമാനം പറയണം.

നാരയണന്‍ഃ ദൈവത്തിന്റെ പേരും പറഞ്ഞു നിങ്ങള്‍ എന്തിനു തമ്മില്‍ തമ്മില്‍ തല്ലി ചാകുന്നു. ഇങ്ങനെ തല്ലി ചാകുമ്പോള്‍ എപ്പോഴെങ്കിലും നിങ്ങള്‍ പറയുന്ന ദൈവം ഇടപ്പെട്ട് നിങ്ങളെ രക്ഷിച്ചിട്ടുണ്ടോ? ഒരു ജാതി, ഒരു മതം, ഒരു ദൈവം, അതാണു എന്റെ മതം, എന്നെ വെറുതെ വിടുക. 

ജാതിയും മതവുമില്ലാത്തവന്‍ തങ്ങള്‍ക്ക് ഭീഷണിയക്ലെന്ന് കണ്ട് രണ്ടു മതക്കാരും അദ്ദേഹത്തെ വിട്ടിട്ട് പോയി. അവരില്‍ ഒരാള്‍ ആലോചിച്ചു,. ''രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ മനുഷ്യന്‍ ജനിച്ചിരുന്നെങ്കില്‍ ലോകത്തില്‍ ചോരപുഴകള്‍ ഒഴുകുകയില്ലായിരുന്നു.

ശുഭം

Read more

കാത­റീന്റെ നട്ട്‌സും സാമിന്റെ തക്കാ­ളി­യും (കുഞ്ഞു­ക­ഥ‍)

റൂഫില്‍നിന്ന് ചാടി­യാല്‍ അവിടെ എത്തുമോ എന്നു­ള്ള­താ­യി­രുന്നു അവന്റെ സംശ­യം. കുറെ ദിവ­സ­ങ്ങ­ളായി ഇതു­തന്നെ ആയി­രുന്നു ആലോ­ച­ന. അവിടെ എത്തി­പ്പ­റ്റാന്‍ സാധി­ച്ചി­ല്ലെ­ങ്കില്‍ നിലം­പ­തി­ച്ച­തു­ത­ന്നെ, സംശ­യ­മി­ല്ല. ഒരു കമഴ്ന്ന പാത്ര­മാണ് തട­സ്സ­മായി നില്‍കു­ന്ന­ത്. പര­ന്ന­താ­യി­രു­ന്നെ­ങ്കില്‍ ധൈര്യ­മായി അതി­ലേക്ക് ചാടാ­മാ­യി­രു­ന്നു. പ്രതലം ചരി­ഞ്ഞ­താ­യ­തു­കൊണ്ട് കാല്‍വ­ഴുതി വെറും­ത­റ­യി­ലേക്ക് വീഴാ­നുള്ള എല്ലാസാധ്യ­ത­യു­മു­ണ്ട്, കഴി­ഞ്ഞ­ദി­വസം ഷോണളി­യന് സംഭ­വി­ച്ചത് അതാ­ണ്. എന്തോ ഭാഗ്യം­കൊ­ണ്ടാണ് അളി­യന്‍ നട്ടെ­ല്ലൊ­ടിഞ്ഞ് കിട­പ്പി­ലാ­കാ­ഞ്ഞ­ത്. കാല് ഉളു­ക്കി­യ­തു­കൊണ്ട് പാവം ഇപ്പോള്‍ ഏന്തി­യേ­ന്തി­യാണ് നട­പ്പ്. ഓടാനോ ചാടാനോ ഒന്നുംവയ്യ.

കാത­റീന്‍ വല്ല്യമ്മ കിളി­ക­ളോ­ടുള്ള സ്‌നേഹം­കൊ­ണ്ടാണ് കുന്ത്രാണ്ടം അവിടെ കെട്ടി­ത്തൂ­ക്കി­യി­രി­ക്കു­ന്ന­ത്. അതില്‍ സണ്‍ഫ്‌ള­വര്‍ സീഡ്‌സും മറ്റ് പല­തരം വിത്തു­കളും കൊണ്ടു­വന്ന് വെച്ചിട്ട് കിളി­കള്‍വന്ന് തിന്നു­ന്നതുകാണാന്‍ നോക്കി­യി­രി­ക്കും. അതുകണ്ട് വെള്ള­മി­റ­ക്കാ­നല്ലേ അണ്ണാന്‍മാര്‍ക്ക് സാധി­ക്കൂ.

"രണ്ടും­കല്‍പിച്ച് ഞാന്‍ ചാടാന്‍ പോവു­കാടാ' എന്നും­പ­റ­ഞ്ഞാണ് അളി­യന്‍ ചാടി­യ­ത്. അദ്ദേഹം അങ്ങ­നെ­യാ­ണ്. ഭക്ഷണത്തോ­ടുള്ള ആര്‍ത്തി­കാ­രണം എന്തു­സാ­ഹ­സ­ത്തിനും തയ്യാ­റാ­ണ്, വിശേ­ഷ­പ്പെട്ട ആഹാരം വല്ല­തു­മാ­ണെ­ങ്കില്‍ പ്രത്യേ­കിച്ചും. കാത­റീന്‍ വല്ല്യമ്മ എല്ലാ­ദി­വ­സവും രാവിലെ സണ്‍ഫ്‌ള­വര്‍ സീഡ്‌സും പീനട്ട് നുറു­ക്കി­യതും മറ്റും ബേഡ്‌സ് ഫീഡ­റില്‍ കൊണ്ടു­വന്ന് വയ്ക്കു­ന്നത് കാണു­മ്പോള്‍ ഷോണ്‍അളി­യന് മാത്ര­മല്ല മൈക്കിന്റെ വായിലും വെള്ള­മൂ­റും. ഈ വല്ല­യ­മ്മക്ക് കിളി­ക­ളോ­ട­ല്ലാതെ അണ്ണാന്‍മാ­രോട് സ്‌നേഹം ഇല്ലാ­ത്തത് എന്തു­കൊ­ണ്ടാ­ണ്? തങ്ങളും അവ­രുടെ സമീ­പ­വാ­സി­ക­ള­ല്ലേ? കിളി­കള്‍ക്ക് കൊടു­ക്കുന്ന കൂട്ട­ത്തില്‍ ഒരു­പങ്ക് തങ്ങള്‍ക്കും­കൂടി തന്നാ­ലെ­ന്താ?

കാത­റീന്‍ വല്ല്യമ്മ അവ­രുടെ റൂഫിന്റെകോണില്‍ തൂക്കി­യി­ട്ടി­രി­ക്കുന്ന ബേഡ്‌സ് ഫീഡര്‍ ഒരു ഡെത്ത് ട്രാപ്പാ­ണ്. ഒരു നീള­മുള്ള കമ്പി­യി­ലാണ് അത് തൂങ്ങി­ക്കി­ട­ക്കു­ന്ന­ത്. ഏറ്റ­വും­മു­ക­ളില്‍ ഒരു കമഴ്ന്ന പാത്ര­മാ­ണെന്ന് നേരത്തെ പറ­ഞ്ഞ­ല്ലോ. അതിന്റെ അടി­യില്‍ കുപ്പി­പോ­ലുള്ള ഒരു സാധ­നം. അതി­ന്റേയും അടി­യിലെ പാത്ര­ത്തി­ലാണ് ബേഡ്‌സ്ഫീഡ് കൊണ്ടു­വന്ന് വയ്ക്കുന്ന­ത്. മുക­ളി­ലത്തെ കമഴ്ന്നപാത്രം­ കാ­ര­ണ­മാണ് അണ്ണാ­ന്മാര്‍ക്ക് താഴത്തെ പാത്ര­ത്തില്‍ എത്തി­ച്ചേ­രാന്‍ സാധി­ക്കാ­ത്ത്. കിളി­കള്‍ക്ക് ചിറ­കു­ള്ള­തു­കൊണ്ട് പറ­ന്നു­വന്ന് തിന്നി­ട്ടു­പോ­കാം. അണ്ണാന് ദൈവം ചിറക് തന്നി­ട്ടി­ല്ല­ല്ലോ. കിളി­കള്‍ തിന്ന­തിന്റെ ബാക്കി താഴെ­വീ­ഴു­ന്നത് പെറുക്കി താന്നാ­നാണ് മൈക്കി­ന്റേയും അളി­യ­ന്റേയും യോഗം. അതും ചില സമര്‍ദ്ധ­രായ കിളി­കള്‍ തട്ടി­യെ­ടു­ക്കും.

വിശ­പ്പ­ട­ക്കാന്‍ മറ്റു­മാര്‍ക്ഷ­മൊന്നും കാണാ­ഞ്ഞ­തു­കൊ­ണ്ടാണ് അങ്ങേ­വീ­ട്ടിലെ സാമിന്റെ അയ്യത്തെ തക്കാളി കട്ടു­തി­ന്ന­ത്. അങ്ങേ­രാ­ണെ­ങ്കില്‍ കാത­റീ­നേ­ക്കാള്‍ കഷ്ടം. എന്നും രാവി­ലെയും വൈകിട്ടും ചില­പ്പോ­ളൊക്കെ നട്ടു­ച്ചക്കുംവന്ന് ചെടി­കള്‍ പരി­ശോ­ധി­ക്കും. ഒരു തക്കാളി നഷ്ട­പ്പെ­ട്ടാല്‍ അങ്ങേ­രുടെ ചങ്ക്തക­രും. അതു­കൊ­ണ്ടാണ് അയാള്‍ വാള്‍മാര്‍ട്ടില്‍ പോയി­ എ­ന്തോ­ഒരു സ്‌പ്രേ വാങ്ങി­ക്കൊ­ണ്ടു­വന്ന് ചെടി­കള്‍ക്കെല്ലാം തളി­ച്ച­ത്. സ്‌പ്രേചെ­യ്താല്‍ തങ്ങ­ളാരും തിന്ന­ത്തി­ല്ലെ­ന്ന് വിഢി­യാന്‍ വിചാ­രി­ച്ച­ുകാ­ണും. പക്ഷേ, അയാള്‍ ബുദ്ധി­മാ­നാ­യി­രു­ന്നു. അത് ഒരു­തരം വിഷ­മാ­ണെന്ന് തിന്നു­ക­ഴി­ഞ്ഞ­പ്പോ­ളാണ് മന­സി­ലാ­യ­ത്. ശര്‍ദ്ദിലും വയ­റി­ള­ക്കവും എന്നു­വേണ്ട എല്ലാ അസു­ഹവും അതിന്റെ ഫല­മായി ഉണ്ടാ­യി. ചത്തു­പോ­കു­മെ­ന്നാണ് വിചാ­രി­ച്ച­ത്. ഭാഗ്യ­ത്തിന് രക്ഷ­പെട്ടന്ന് പറ­ഞ്ഞാല്‍ മതി. അരു­വി­യിലെ വെള്ളം­കു­ടിച്ചും ചിലപച്ചി­ല­കള്‍തിന്നും വിഷം ഒരു­വി­ധ­ത്തില്‍ പുറ­ത്തു­ക­ള­ഞ്ഞു. അളി­യന്‍ അയാളെ വിളിച്ച ചീത്തക്ക് കണ­ക്കില്ല

"വഞ്ച­കന്‍, ദ്രോഹി, പര­നാറി' എന്നൊക്കെ വിളി­ച്ചിട്ടും അതൊന്നും തന്നോ­ടല്ല എന്ന­ഭാ­വ­ത്തില്‍ അയാള്‍ കൃഷി­യെല്ലാം നോക്കി­യിട്ട് അക­ത്തേക്ക് കയ­റി­പ്പോ­യി. അയാളുടെ തക്കാ­ളി­യെല്ലാം പുഴു­ത്തു­പോ­ക­ണേ­യെന്ന് പ്രാര്‍ത്ഥി­ച്ചു. തങ്ങ­ളുടെ പ്രാര്‍ത്ഥന ദൈവം­പോലും കേട്ടി­ല്ല. എല്ലാ­ദി­വ­സവും കൈനി­റയെ പഴുത്ത തക്കാ­ളിയും പറി­ച്ചു­കൊണ്ട് കയി­പ്പോ­കു­ന്നത് കാണു­മ്പോള്‍ ഒരു തൊഴി­കൊ­ടു­ക്കാ­നാണ് തോന്നിയ­ത്. 

വിഷം­തി­ന്നാല്‍ അയാള്‍ക്ക് ശര്‍ദ്ദിയും വയ­റി­ള­ക്കവും ഒന്നും ഉണ്ടാ­ക­ത്തി­ല്ലേ? ഉണ്ടാ­കു­മാ­യി­രി­ക്കും. നമ്മള്‍ കാണു­ന്നി­ല്ല­ല്ലോ അയാള്‍ ശര്‍ദ്ദി­ക്കു­ന്ന­ത്. അതെല്ലാം അയാ­ളുടെ പുര­ക്ക­ത്തല്ലേ നട­ക്കു­ന്ന­ത്. അതോര്‍ത്ത­പ്പോള്‍ ചിരി­ക്കാ­തി­രി­ക്കാന്‍ കഴി­ഞ്ഞി­ല്ല.

Read more

മിസ്സ് കേരളായും പുണ്യാളനും

ഈ കഥ വെറും സാങ്കല്‍പ്പികം മാത്രമാണ്. ഇപ്പോള്‍ അമേരിക്കയിലോ ഇന്ത്യയിലോ ജീവിച്ചിരിക്കുന്നവരുമായോ  മരിച്ചവരുമായോ  ചെറിയ ഒരു നൂല്‍ ബന്ധം പോലുമില്ല. അങ്ങെനെ ആര്‍ക്കെങ്കിലും തോന്നാനിടവരുന്നുണ്ടെങ്കില്‍ അതു വെറും യാദൃചികം മാത്രമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ . 

എന്ന് കഥാകൃത്ത് 
രാജു കോടനാടാന്‍ 
 
എന്റെ  നാട്ടുകാരി അതായത് പള്ളിക്കത്തോട് എന്ന കുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന അനുപമാ മത്തായിയെപറ്റിതന്നെയാണ് പറഞ്ഞുവരുന്നത് . ഞാന്‍ അവളുടെ  നാട്ടുകാരാന്‍ രാജു കോടനാടാന്‍.  അവളെപ്പറ്റിയുള്ള ഒരവിശ്വസനീയമായ കഥയായി ഒരു പക്ഷെ വായിക്കുന്നവര്ക്ക് തോന്നിയേക്കാം . അവളുടെ  പേരിന്റെ  പ്രത്യേകത തന്നെയായിരിക്കണം ആ പേര് ഇത്രയും നാള്‍ എന്റെ  മനസ്സില്‍ കുടിയിരുന്നതിന്റെ  കാരണം എന്ന് ഇപ്പോള്‍ എനിക്കു തോന്നുന്നു. അല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ എന്നുള്ള ഒരന്ന്വേഷണവും കൂടിയാണ് ഈ കഥ എന്നു വിചാരിക്കുന്നതില്‍ അപാകതയുണ്ടെന്ന് തോന്നുന്നില്ല.  അതിനൊന്നും തല്‍ക്കാലം  ഇവിടെ വലിയ പ്രസക്തിയില്ല എന്നാണ് ഞാന്‍ കരുതുന്നത് . ഇതൊക്കെ എന്റെ  വെറും ഓരോര്‍മ്മക്കുറിപ്പാണ് എന്ന് കരുതിയാല്‍ മതി . ഇങ്ങെനെ ഒരു കഥ എഴുതിയാല്‍  കഥാ നായികയെ പോലെയുള്ളവരെ  വേദനിപ്പിക്കുമോ ചിന്തിപ്പിക്കുമോ എന്നൊന്നും ഓര്‍ത്തു എഴുത്തില്‍ നിന്ന് പിന്തിരിയാന്‍ എനിക്കാവുമെന്നു തോന്നുന്നില്ല . അതുകൊണ്ടാണ് മുകളില്‍ സിനിമാക്കാരെഴുതുന്നതുപോലെ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കേണ്ടി വന്നതും. അതുമാത്രമല്ല  അമേരിക്കയിലാകുബോള്‍  ഇതിന്റെ പേരില്‍ ലോ സൂട്ട് ഉള്‍പ്പെടെ പല പുലിവാലും  വരാനുള്ള സാദ്ധ്യതകൂടി കണക്കിലെടുക്കണമല്ലോ..ഫേസ് ബുക്കില്‍ കണ്ടുമുട്ടിയപ്പോള്‍ ആദ്യം ഒരു മെസ്സേജയച്ചു. ഒരൊര്‍മ്മക്കുറിപ്പയിതന്നെ.

ഹായ് അനു മത്തായി 
 
നീ എന്റെ  നാട്ടുകാരിയായിരുന്നെങ്കിലും കോളേജു ലൈഫിന്റെ  മൂര്‍ദ്ധന്യാവസ്ഥയിലെ ആ ബസ് യാത്രകളിലാണെല്ലോ നമ്മള്‍ കാണാറുണ്ടായിരുന്നത് . തിക്കും തിരക്കുമുള്ള   സുപ്രഭാതം ബസ്സിന്റെ  മുന്‍സീറ്റിലിരിക്കുന്ന നീണ്ടു മെലിഞ്ഞ പെണ്‍കുട്ടിയെ  അന്ന് ബസിലുണ്ടായിരുന്ന ആരുംതന്നെ മറന്നിട്ടുണ്ടാവില്ല . എപ്പോഴും മുന്‍ സീറ്റിലിരിക്കുന്നതിന്റെ  രഹസ്യം മറ്റൊന്നുമല്ല. സുപ്രഭാതം ബസ്  യാത്ര ആരംഭിക്കുന്നതു നിന്റെ  വീടിനടുത്തുള്ള പള്ളിക്കത്തോട്  ബസ്റ്റാന്റില്‍ നിന്നായിരുന്നല്ലോ. അതെന്റെ  ഊഹം മാത്രമായിരുന്നു. കൂടുതലും വെള്ളയും അതിനു ചേരുന്ന കളറുകളുള്ള വസ്ത്രങ്ങളാണല്ലോ നീ ധരിച്ചിരുന്നത് . നീ ശരിക്കുംഎന്റെ  സ്വപ്നത്തിലെ രാജകുമാരിയായിരുന്നു.  അതൊരുപക്ഷെ അന്നത്തെ എന്റെ  പ്രായത്തിന്റെ  ഒരു പ്രത്യകതകൊണ്ട് തോന്നിയതായിരുന്നിരിക്കണം. ഉറക്കത്തില്‍ പോലും നിന്റെ  മുഖമാണ് തെളിഞ്ഞിരുന്നത്. അന്ന് നീ അറിയാതെ തന്നെ നിനക്കൊരു അപരനാമാമുണ്ടായിരുന്നു'മിസ്സ് കേരളാ'. വെറുതെ കളിയാക്കി കൂട്ടുകാര്‍ ഇട്ട പേരാണെങ്കിലും നിനക്കു യോജിക്കുന്ന ഒരു പേരു തന്നെയായിരുന്നു. ഏതായാലും നീയൊരു മിസ്സ് പള്ളിക്കത്തോട്   ആണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ലായിരുന്നു. ഞാനോ സ്ഥലത്തെ പ്രധാന കള്ളുകുടിയനായാ ലോറിെ്രെഡവര്‍ പത്രോസിന്റെ  മകന്‍. നാട്ടുകാര്‍ കള്ളന്‍ പത്രോസ് എന്നും വിളിക്കും. പണ്ടെങ്ങോ ഏതോ മോഷണക്കേസിലെ പ്രതിയായിരുന്നു എന്ന് നാട്ടിലൊരു വര്‍ത്തമാനമോക്കെയുണ്ട് . അത് അന്ന് എനിക്കൊരു അപകര്‍ഷതാബോധം തന്നെയായിരുന്നു. അതുകൊണ്ട് മാത്രമാണ് നീയറിഞ്ഞ് നിന്നെയൊന്നു നോക്കതിരുന്നതുപോലും . എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അതും ന്യു യോര്‍ക്കില്‍വെച്ച്  വീണ്ടും അപ്രതീഷിതമായി  ഫേസ് ബുക്കില്‍  നിന്നെ കണ്ടതുമുതല്‍ ആ ഓര്‍മ്മകള്‍ എന്റെ  പിറകെ നടക്കുകയായിരുന്നു.. അതും ലോകതലസ്ഥാനത്തു  നിന്ന് നിന്റെ  തല ഫേസ് ബുക്കിലൂടെ എത്തിനോക്കിനിന്നു ചിരിക്കുന്നു. എനിക്ക് എന്തെന്നില്ലാത്ത ഒരു ഉത്സാഹവും സന്തോഷവും ഒക്കെ തോന്നി. കാരണം അന്നൊന്നും  ഒരിക്കല്‍ പോലും നീ എന്നെ ശ്രെദ്ധിക്കുകയോ ഒന്ന് നോക്കി  പുഞ്ചിരിക്കുകയോ ചെയ്തിട്ടില്ലായിരുന്നെല്ലോ. .
ആ മുഖഭാവംതന്നെയാണ്  എന്റെ  ഓര്‍മ്മയില്‍ ഇപ്പോഴും  നിറഞ്ഞു നില്‍ക്കുന്നത് . എന്നാലും ഞാന്‍ നീയറിയാതെ തന്നെ മിസ്സ് കേരളയെ  മതിവരുവോളം ആസ്വദിച്ചിരുന്നു. നീയും  ഞാനറിയാതെ എന്നെപോലെയുള്ള ഒരു പാവം ചെക്കനെ ശ്രദ്ധിച്ചിരിക്കാനാണ് സാദ്ധ്യത. അല്ലെങ്കിലും പള്ളിക്കതോട്ടില്‍നിന്നുപോകുന്ന ഏക ബസ്സായ സുപ്രഭാതവും അതിലെ സഹായാത്രികരെയും നമുക്ക് അത്ര പെട്ടന്നു മറക്കാന്‍ പറ്റില്ലല്ലോ.
നമ്മുടെ പഴേയ കാല പിന്നണി ഗായകാന്‍ രാഘവാന്‍ മാഷിന്റെ  ഒരു പാട്ടിന്റെ വരികളാണ് പെട്ടന്ന് ഓര്‍മ്മവരുന്നത് 
' എങ്ങെനെ നീ മറക്കും കുയിലേ'
സ്‌നേഹപൂര്‍വം 
ഫേസ് ബുക്കിനും കൂടി നന്ദി പറഞ്ഞുകൊണ്ട്. ആ കള്ളന്‍പത്രോസിന്റെ മകന്‍. 
രാജു കോടനാടാന്‍ 

ഇത്രയും ഒരു മെസേജായി അയച്ചതിന്റെ  പിറ്റേദിവസമാണ് നീ  വീണ്ടും ചാറ്റില്‍ വന്നത് . അപ്പോള്‍ അവള്‍ വായിച്ചിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. അതില്‍ എനിക്ക് വളെരെ സന്തോഷം തോന്നുന്നു.
അടുത്ത ദിവസം പച്ച ലൈറ്റ് തെളിഞ്ഞപ്പോള്‍ . ഞാന്‍ തന്നെ തുടങ്ങി .
  
'ഹായ് അനു '
' ഹായ് കോടനാടാന്‍ ഹൌ ആര്‍ യു '
' എല്ലാം ഒരു നിമിത്തം പോലെ' അവള്‍ പറഞ്ഞു 
 രാജുവിന് കൂടുതല്‍ ഉത്സാഹം തോന്നി. അപ്പോഴാണ് ആ ചോദ്യം ചോദിച്ചത് 
'ഒരുപക്ഷെ നീ ഒന്നു ചിരിച്ചിരുന്നെങ്കില്‍ സംസാരിച്ചിരുന്നെങ്കില്‍ ഇന്ന് എന്റെ  ഭാവി മറ്റൊരു തലത്തില്‍ ആകുമായിരുന്നില്ലേ.'. 
'എടാ നിന്നെപ്പോലുള്ള ഒരു പുണ്യാളനെ പ്രേമിച്ചു കെട്ടാനും മാത്രം മണ്ടിയൊന്നുമല്ലായിരുന്നു ഞാന്‍'
 അതായിരുന്നു കോടനാടന് കിട്ടിയ ആദ്യത്തെ അടി. അല്പ്പനേരത്തേക്ക് മസസിന് ഒരങ്കലാപ്പോക്കെ തോന്നിയെങ്കിലും . അത് മനസിലായില്ലന്നുള്ള വ്യാചേന അടുത്ത ചോദ്യത്തിലേക്ക് കടന്നു.

'ഇനി അനുതന്നെ   പറ ആരാണാ ഭാഗ്യവാന്‍ .   നമ്മുടെ നാട്ടിലെ ഉണ്ണിയാര്‍ച്ചയായ  മിസ്സ് കേരളയെ അടിച്ചോണ്ടു പോയവന്‍ '
 
'അതൊക്കെ ശരിയായിരിക്കും നിന്റെ  കാഴ്ചപ്പാടില്‍. പക്ഷെ ആ റിച്ചാര്‍ഡിനോട് ചോദിച്ചാല്‍  അവന്‍ പറയും നീ രക്ഷപെട്ടന്ന്'
' അതാരാ റിച്ചാര്‍ഡ് '
 
' എന്റെ  പ്രസന്റ് ഹസ്‌ബെന്റ  റിച്ചാര്‍ഡ് ബഹനാന്‍ '

പെട്ടന്ന് ഒരു  ഞെട്ടല്‍ മറ്റൊന്നും കൊണ്ടല്ല പ്രസന്റ ഹസ്‌ബെന്റെന്നു പറഞ്ഞതുകൊണ്ടാണ്. 
അത്രക്കും ത്രില്ലിംഗ് ആയിരുന്നു അവളുടെ ലൈഫ്  എന്ന് അവള്‍ തന്നെ എന്നോടു പറഞ്ഞു. അതൊക്കെ ഇനി ഒരിക്കല്‍ പറയാം  എന്നൊരു സസ്‌പെന്‍സില്‍ കൊണ്ടെ നിര്‍ത്തി ലോഗ് ഓഫ്  ചെയിതു.
ഇപ്പോള്‍ അവള്‍ പറഞ്ഞ കാര്യങ്ങള്‍ വച്ചുനോക്കുബോള്‍  അവള്‍ എന്നെ ശ്രെദ്ധിച്ചിരുന്നു എന്നാണ് . കാരണം ആ ബസിലെ കുട്ടികളില്‍ ഏറ്റവും സാധാരണക്കാരന്‍ ആയ സഹായാത്രികനായതുകൊണ്ട് മാത്രം. ഒരിക്കെല്‍ അവള്‍ എന്നെയോര്‍ത്ത് ഒരുപാട് ചിരിച്ചിട്ടുമുണ്ടെന്നു ഇടക്കെപ്പോഴോ അവള്‍ പറഞ്ഞപ്പോള്‍ എനിക്ക് അത്യധികം ആകാംക്ഷയായി.കാരണം കുറെ മണ്ടത്തരങ്ങള്‍ പറ്റിയിട്ടുണ്ടല്ലോ. അതില്‍ ഏതായിരിക്കും അവളുടെ മനസ്സില്‍ എന്നുള്ള ഒരു ടെന്‍ഷനും ഉണ്ടായിരുന്നു. അതും ഞാന്‍ വേണ്ടത്ര ശ്രദ്ധിച്ചില്ല എന്നു കാണിക്കാന്‍ ശ്രമിച്ചെങ്കിലും . അതവള്‍ക്ക് മനസിലായി കാണാനാണ് സാധ്യത . 
അങ്ങനെ പ്രതീഷിച്ചതുപോലെ  ഒരു ദിവസം എന്നെ വിളിച്ചു. 

' എടാ അനുഭവങ്ങളൊക്കെ ഇഷ്ട്ടമുള്ളവരോട് പറയുന്നതിന്റെ  ഒരു  സുഖമുണ്ടെല്ലോ അത് അനുഭവിച്ചുതന്നെ അറിയണം '  

അനുപമ ആ  കഥ പറയുവാന്‍ തുടങ്ങി . 
ഹി..ഹി..ഹി...എന്ന്  ഊറി ചിരിച്ചുകൊണ്ടാണ് തുടക്കം. ആന്നൊരു തിരക്കുള്ള വെള്ളിയാഴ്ച്ച ദിവസം നീ ഓടി വന്നു ബസില്‍ കയറുകയായിരുന്നു. അപ്പോള്‍ ആകെയുണ്ടായിരുന്ന നിന്റെ  റബ്ബര്‍ ചെരിപ്പിന്റെ  വള്ളി പോട്ടിപോയി. ബസില്‍ കയറിയപ്പോഴേ  കാലില്‍നിന്ന്  ഊരിപ്പോയിരുന്നു. സുപ്രഭാതം ബസ്സിലുണ്ടായിരുന്ന എല്ലാ കുട്ടികളും ചിരിച്ചുപോയി. അയ്യോ പാവം എന്ന് അപ്പോള്‍ തോന്നിയിരുന്നെങ്കിലും നീ അടുത്ത സ്‌റ്റോപ്പില്‍ ഇറങ്ങി ചെരിപ്പെടുക്കാന്‍ തിരിച്ചു  നടന്നപ്പോള്‍ ഞാനും ഒരുപാടു ചിരിച്ചു. പിന്നീട് രാത്രിയില്‍ കിടന്നോപ്പോള്‍ നിന്നെപ്പറ്റി വെറുതെയോര്‍ത്തു. നിന്റെ  കാലില്‍  ആ നീല വള്ളിയുള്ള തേഞ്ഞു തീരാറായ ഒരു ചെരിപ്പല്ലാതെ മറ്റൊന്നും കണ്ടിട്ടില്ലയായിരുന്നു. എപ്പോഴും ഒറ്റമുണ്ടുടുത്ത് നീലം  മുക്കിയ കറുത്ത വരയുള്ള വെള്ള  ഷര്‍ട്ടാണ് നീ ഇടാറുണ്ടായിരുന്നത്.   ആരോടും അധികം മിണ്ടാത്ത ഒറ്റയാനായ നീണ്ടു മെല്ലിച്ച കോടനാടന്‍. ആ കള്ളന്‍ പത്രോസിന്റെ  മകനെ  അന്നുമുതല്‍ ആരും അറിയാതെ ഞാനുംശ്രദ്ധിക്കുവാന്‍ തുടങ്ങിയിരുന്നു.
 അതുകഴിഞ്ഞ് അവള്‍ പറഞ്ഞ തമാശ മാത്രം  കോടനാടന്  ഇഷ്ടപ്പെട്ടില്ല 

' എടാ രാജു നിന്നോടുള്ള ഇഷ്ടം  കൊണ്ടൊന്നുമല്ല നിന്നെ ശ്രദ്ധിച്ചത് . ആ ബസില്‍ എന്നെ ശ്രദ്ധിക്കാത്ത ഒരേ ഒരു ചെക്കന്‍ നീയായിരുന്നു. അതുകൊണ്ട് ഒരു കൌതുകം അത്രയേയുള്ള അങ്ങനെയൊക്കെയാണല്ലൊ പലപ്പോഴും പ്രണയം തുടങ്ങുന്നത്. പഷേ അന്ന് അതൊന്നും സംഭവിച്ചില്ല എന്നുമാത്രം. അതിന് എന്നേക്കാള്‍ ഉത്തരവാദിത്വം നിനക്കാണ് നീ വെറും ഒരു പാവം പുണ്ണ്യാളന്‍ചെക്കന്‍ കഴുത്തിലൊരു കൊന്തയും കുരിശും ഉണ്ടായിരുന്നു എന്നാണു എന്റെ ഓര്‍മ്മ' അതുകൊണ്ട് നിനക്ക് കൂട്ടുകാരിട്ട പേരായിരുന്നല്ലൊ പുണ്ണ്യാളന്‍. പെട്ടന്ന് ഒരു ചമ്മലോക്കെ തോന്നിയെങ്കിലും അതവള്‍ അറിയാതിരിക്കാന്‍ അവന്‍  പ്രത്യകം ശ്രദ്ധിച്ചു .
താന്‍ അവളറിയാതെ അവളെ ശ്രദ്ധിച്ചിരുന്ന കാര്യം   തല്‍ക്കാലം പറയുന്നില്ലെന്നു തീരുമാനിച്ചു. അങ്ങെനെ  അവള്‍ അഹങ്കരിക്കേണ്ട എന്നുതന്നെ കരുതി  . അല്ലെങ്കില്‍ തന്നെ അതൊക്കെ പറയാതിരിക്കുന്നതല്ലേ നമുക്ക് ആണുങ്ങള്‍ക്ക് ഒരു അന്തസ്സ് .

 രാജു അവളുടെ കഥ കേള്‍ക്കാനും അവളിലെ രെഹസ്യം അറിയാനും തിരക്കുകൂട്ടി . അവള്‍ അപ്പോഴേക്കും ഗുഡ് ബയിയും ഗുഡ് നൈറ്റും പറഞ്ഞു വീണ്ടും ലോഗോഫ് ആയി. 
കോടനാടാന്‍ മനസ്സില്‍ വിചാരിച്ചു. എടീ അനുപമാ  മത്തായി  നിനക്കിപ്പോഴും ഒരുമാറ്റവുമില്ല വെരി അണ്‍ പ്രെടിക്കറ്റബിള്‍ . അതുമാത്രമല്ല എത്ര സ്വാതന്ത്ര്യമായിട്ടാണ് നീ  എന്നെ എടാ നീ  എന്നൊക്കെ  വിളിച്ചത് . അതിനുള്ള അടുപ്പമൊന്നും ഒരിക്കലും ഉണ്ടായിട്ടില്ലായിരുന്നെല്ലോ . ഒരു പക്ഷെ ഉള്ളിന്റെ  ഉള്ളില്‍ എന്നെ സ്‌നേഹിച്ചിരുന്നിരിക്കും  എന്നവനു തോന്നാതിരുന്നില്ല . അങ്ങെനെ സ്‌നേഹമുള്ളവര്‍ എടാ പോടാ എന്നൊക്കെ വിളിക്കുന്നത്  ന്യു ജെനറേഷന്‍ സിനിമയില്‍ കേട്ടിട്ടുണ്ട് . രാജു അതൊക്കെ വെറുതെ  മനസ്സില്‍ ഓര്‍ത്തപ്പോള്‍ ഒരു സുഖമൊക്കെ തോന്നി .

വീണ്ടും ഒരുദിവസം അപ്രതീക്ഷിതമായി  ഫേസ് ബുക്കില്‍ പച്ച ലൈറ്റ് തെളിഞ്ഞപ്പോള്‍ .അവന്‍ എഴുതി  ഹായ് അനുപമാ  എനിക്ക് നിന്റെ  കഥ കേള്‍ക്കണം. 
'  നിര്‍ബെന്ധമാണെങ്കില്‍ പറയാം. ക്യാന്‍ ഐ കോള്‍ യു'
' ഷുവര്‍ അനു'
ഉടെന്‍ ഫോണ്‍ ബെല്ലെടിച്ചു . തെല്ലൊകാംഷയോടെയാണ് .  ഫോണെടുത്തത് ..

'എടാ രാജു നീ ഓര്‍ക്കുന്നില്ലേ ആ സ്വര്‍ണ്ണക്കടക്കാരെന്റെ  മകനെ ഇപ്പോഴും അടിപൊളി ചെത്ത് ഷര്‍ട്ടൊക്കെ ഇട്ടു വരുന്ന ജോസ് അഗസ്റ്റിന്‍. സെക്കണ്ട് ഇയര്‍ ബികോം.അവനെത്തന്നെ ഞാന്‍ പൊക്കി.' രാജു ഓര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു.ചിലപ്പോളൊക്കെ ബുള്ളറ്റ് മോട്ടോര്‍ബൈക്കില്‍ വരുന്ന ... അപ്പോഴേക്കും അവള്‍ തുടര്‍ന്നു. നീ അമേരിക്കയില്‍ പഠിക്കാന്‍ പോയെകാര്യം  ജോസ് പറഞ്ഞാണ് ഞാന്‍ അറിഞ്ഞതും. അന്നുമുതല്‍ എനിക്കും തോന്നിയതാ ഈ അമേരിക്ക  ഒന്നനുഭവിക്കണമെന്ന്.പക്ഷെ അന്നത്തെ എന്റെ  ഇര അവനായിരുന്നു ജോസ് അഗസ്‌റിന്‍ . 
 
' അവനിട്ട് ഞാന്‍ നല്ല ഒരു പണികൊടുത്തു. ഒരു തമാശിനു തുടങ്ങിയതാ പിന്നെ  കേറി അങ്ങു പ്രേമിച്ചു. നാട്ടുകാരൊക്കെ അറിഞ്ഞു ആകെ പുകിലായി . നിവര്‍ത്തിയില്ലാതെവന്നപ്പോള്‍  നാട്ടുനടപ്പനുസരിച്ച്  കല്യാണവും കഴിച്ചു. അങ്ങനെ ആദ്യംതന്നെ കുറെ സ്വര്‍ണ്ണം വാരിക്കോരിതന്നു . അവന്റെ  മോട്ടോര്‍ സൈക്കളില്‍ കുറെ കറങ്ങി . എന്റെ  രണ്ടാനുജത്തിമാരെയും കെട്ടിച്ചുവിടാനുള്ള പേരുപറഞ്ഞ് ബാക്കി സ്വര്‍ണ്ണം മുഴുവന്‍ അടിച്ചുമാറ്റി. സ്വര്‍ണ്ണക്കട രണ്ടു വര്‍ഷംകൊണ്ട് പൂട്ടിച്ചു. അവനു എന്നോട് വല്ലാത്തൊരു ഹരമായിരുന്നു. അത് ഞാന്‍ നല്ലതുപോലെ മുതലെടുത്തു . അവന്റെ  പേരിലുള്ള കുറെ സ്ഥലവും വീടും വെറും ഒരു തലയണ മന്ത്രത്തിലൂടെ സമ്മതിപ്പിച്ചു. അതും എന്റെ പേരില്‍ എഴുതിച്ചു . അതോടെ അവരുടെ വീട്ടില്‍ പ്രശ്‌നങ്ങളായി. അങ്ങെനെ പിരിയാന്‍ തീരുമാനിച്ചു.. സ്വത്തു കൈയില്‍ കിട്ടിയതുകൊണ്ട് അപ്പച്ചനും അമ്മച്ചിയും കമാന്നോരഷരം മിണ്ടിയില്ല'
 
' അതു വല്ലാത്തൊരു ചതിയായിപ്പോയി അനുപമേ'
 
' എന്തു ചതി അവന്റെ  ഒന്നുരണ്ടു കേസുകെട്ടുകള്‍ ഞാന്‍ കൈയ്യോടെ പൊക്കി. അതും അവന്റെ കടയിലെ തന്നെ സൈല്‍സ് ഗേള്‍സ് . അവളുമാരും കുറെ സ്വര്‍ണ്ണവുമായി കടന്നു. ഉഷ്ണം ഉഷ്‌ണേന ശാന്തി എന്നല്ലേ നമ്മളെ ഏഴാംക്ലാസ്സിലെ കുച്ചുപണിക്കരുസാറു പഠിപ്പിച്ചത് '  
 
' എടീ അനുപമേ നിന്നെ  ഞാന്‍ സമ്മതിച്ചുതന്നിരിക്കുന്നു.'
 
' എടാ രാജു സാറുംമ്മാരു പടിപ്പിക്കുബം ക്ലാസ്സില്‍ ശ്രധിച്ചാ മാത്രം പോര അതു ജിവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ നോക്കണം.'

കോടനാടന് ദേഷ്യം വന്നു തുടങ്ങിയിരുന്നു. ഓരോ ക്ലാസും കഷ്ടിച്ചു കടന്നുകൂടിയ അവള്‍ തനിക്കിട്ട് മനപ്പൂര്‍വം ഒരു കൊട്ടു കൊട്ടിയതാനെന്നും മനസിലായി. അവിടെയും ഒന്നു പൊട്ടാന്‍ കളിച്ചിട്ട് അടുത്ത ചോദ്യത്തിലേക്കു കടന്നു.
 
' എന്നിട്ട് ക്ലൈമാക്‌സ് പറ നീയെങ്ങെനെ വാഷിംഗ്ടനിലെത്തി അതും ലോകത്തിന്റെ തലസ്ഥാനത്ത് '
 
 ' ഒരു കൊച്ചുണ്ടാകുന്നതുവരെ പിടിച്ചുനിന്നു. അപ്പോഴാണ് അമേരിക്കാന്‍ മോഹം വീണ്ടും തളിര്‍ത്തത്. ആയിടെക്കാണ് സിനിമാക്കാര്‍ പലരേയും ലെക്ഷങ്ങള്‍ മേടിച്ച് അമേരിക്കക്ക് കടത്തുന്നുടെന്നറിഞ്ഞത്. ജോസ് അഗസ്റ്റിന്റെ  സ്വര്‍ണ്ണക്കടയില്‍ വന്ന ഒരു കുടില്‍കുമാറാണ് ആദ്യം  പറഞ്ഞത്. വളെരെ രെഹസ്യമായിട്ടാണ് എന്നോടു പറഞ്ഞതെങ്കിലും എനിക്ക് അതൊരു ബ്രക്കിംഗ് നൂസ് തന്നെയായിരുന്നു. അയാളുടെ ശെരിക്കുള്ള പേര് കൃഷ്ണകുമാര്‍ . ഏതോ സിനിമ നിര്‍മ്മിച്ചു അതില്‍  കുടില്‍ കുമാര്‍ എന്നപേരില്‍ അഭിനയിച്ചു . ആ സിനിമാ എട്ടു നിലയില്‍ പൊട്ടിയെങ്കിലും പേര് കുടില്‍ കുമാറായി . ആ താരം  അവിടുത്തെ സ്ഥിരം സന്ദര്‍ശകനായിരുന്നു. അയള്‍  പലനടികള്‍ക്കുവേണ്ടിയും സ്വര്‍ണ്ണം മേടിച്ചിരുന്നു എന്നാണ് ജോസ് പറഞ്ഞത്. അങ്ങെനെ കുടില്‍ കുമാറിനെ നടികള്‍ തന്നെ പാപ്പരാക്കി..അതിനുശേഷമാണ്  ഈ വിസാ ക്കച്ചവടത്തിലേക്ക് തിരിഞ്ഞെതെന്നാണ് അറിഞ്ഞത് . ' കനകം മൂലം കാമിനിമൂലം'  എന്നല്ലേ നമ്മള്‍ പഠിച്ചിരിക്കുന്നത്. അപ്പോഴേക്കും എനിക്കും അയാളുടെ വീക്കിനെസ്സ് മനസിലായി.  പിന്നെ അയാളെ ഞാനും ഒന്നു തട്ടീം മുട്ടീം ഒക്കെ നിന്നു ഒന്ന് സുഖിപ്പിച്ചു. അങ്ങെനെ രഹസ്യമായി എന്റെ പേപ്പറൊക്കെ അയാള്‍  ശരിയാക്കിത്തന്നു. സത്യം പറയാമെല്ലോ എന്നോടുമാത്രം കുടില്‍ കുമാര്‍ കാശൊന്നും മേടിച്ചില്ല. ഇന്റെര്‍വ്യുവിനു ചെന്നപ്പോള്‍ അമേരിക്കാന്‍ കോണ്‍സുലേറ്റ്കാര്‍  സിനിമാനടിയാനെന്നു കരുതിയാണ് വിസാ തന്നത്. ആദ്യം എന്തെങ്കിലും അഭിനയിച്ചു കാണിക്കണമെന്ന് സായിപ്പ് പറഞ്ഞു. ഓ എന്റെ വിസാ സ്വപനം അവിടെ പൊലിഞ്ഞെന്നു  കരുതി. ഞാനൊരറ്റ കരച്ചില് അങ്ങു കരഞ്ഞു. എനിക്കങ്ങു സങ്കടം സഹിക്കാന്‍ മേലായിരുന്നു. സായിപ്പു ഞെട്ടിപ്പോയി . ഇത്രയം നന്നായി അഭിനയിക്കുന്ന നടികള്‍ ഇന്ത്യയില്‍ ഉണ്ടോ എന്നയിരുക്കും അയാള്‍ ഓര്‍ത്തത്. ആ മണ്ടന്‍ സായിപ്പിനു മനസിലായില്ല ഞാന്‍ ശെരിക്കും കരഞ്ഞതാണെന്ന്.അതോടെ ആ സായിപ്പിന് മതിയായി. ഉടനെ സായിപ്പ് ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഐ അം ഗീവിംഗ് യു വിസാ എന്നു പറഞ്ഞു. അപ്പോള്‍ ഞാനും ചിരിച്ചുപോയി . അങ്ങെനെ ആദ്യംതന്നെ സായിപ്പിന്റെ സ്വഭാവം ഏതാണ്ട് കുറച്ചൊക്കെ മനസിലായി. അമെരിക്കക്കു വരുബോള്‍ അതൊക്കെയല്ലെ അറിഞ്ഞിരിക്കേണ്ടത്. ഇവിടെ വന്ന് ഒരു പണക്കാരന്‍  സായിപ്പിനെ തന്നെ അങ്ങു പ്രേമിച്ചു . അതൊക്കെ ഒരുപാടു പറയാനുണ്ട്. വേണമെങ്കില്‍ നിനക്ക് ഒരു മെഗാ സീരിയല്‍ ഉണ്ടാക്കാം . ഏതായാലും  അഞ്ചു വര്‍ഷംകൊണ്ട് ഗ്രീന്‍ കാര്‍ഡും പിന്നെ സിറ്റിസണുമായി. മോനിപ്പം  ഇവിടെ െ്രെപവറ്റ് സ്‌കൂളില്‍ പഠിക്കുന്നു.'

രാജു സ്തംഭിച്ചിരുന്നുപോയി. ഇതൊരു ന്യു ജെനറേഷന്‍ സിനിമാക്കഥ പോലെയാകുമെന്ന്  സ്വപ്നത്തില്‍പോലും  വിചാരിച്ചിരുന്നില്ല. അപ്പോള്‍ കോടനാടന്  ക്ലൈമാക്‌സ് കൂടി കേള്‍ക്കാനുള്ള  ആകാംക്ഷയായി.

' എടാ ഈ സായിപ്പിന്‍മാര് വെറും പാവങ്ങളാ  എനിക്കത് ആദ്യംതന്നെ മനസിലായി. വെള്ളിയാഴ്ചകളില്‍ അവന്റെ  കൂടെ ബാറില്‍ പോകും. അവിടിരുന്നു ഓരോന്നടിക്കും. ഞാന്‍ ഒരെണ്ണത്തെ നിര്‍ത്തും അവന്‍ രണ്ടെണ്ണം അടിച്ചുകഴിഞ്ഞാല്‍ എല്ലാം സമ്മതിക്കും. ഇടെക്കിടെ പുറത്തൊന്നു തലോടണം  ഒന്നു കേട്ടിപിടിക്കണം. പിന്നെ എന്തു കാര്യവും സാധിക്കും. നാട്ടിലാണെങ്കില്‍ ഒരു തലേയിണ മന്ത്രം മതി. ഇവിടെയാണങ്കില്‍  ബാര്‍ മന്ത്രം.. അവസാനം  വീടുവരെ റിച്ചാര്‍ഡ് എനിക്കെഴുതിത്തന്നു . ഒരു ദിവസം അവനെയും സ്‌പോട്ടില്‍ പിടിച്ചു. അവനൊരു ബൈ സെക്‌സല്‍ ആയിരുന്നെടാ . എന്നാപിന്നെ  ഗേയും  ആണന്ന് അവനു നേരത്തെ പറഞ്ഞു തുലക്കാന്‍ മേലായിരുന്നോ. ഒരു ദിവസം ബാറില്‍ വെച്ചാണ് അവന്‍ കുറ്റസമ്മതം നടത്തിയത്. പ്രതി ഒരു റിയല്‍എസ്‌റ്റെറ്റ് എജന്റായിരുന്നു. ഉടനെ  വക്കീലിനെ കണ്ടു  ഡിവോഴ്‌സു നോട്ടീസ്സയച്ചു . ഇപ്പോള്‍ ജീവിതം പരമ സുഖം  ചൈല്‍ഡ് സപ്പോര്‍ട്ടും കിട്ടും വീടും സ്വന്തം. എനിക്കൊരു സുന്ദരക്കുട്ടനെക്കൂടെ  കിട്ടിയല്ലോ അതുമതി . നല്ല ഒന്നാതരം കേരള മിക്‌സ്  ചുരുണ്ട മുടി ഒരു നല്ല ചുവന്നു തുടുത്ത  സായിപ്പുചെറുക്കന്‍. ഇപ്പോള്‍ കിന്റര്‍ ഗാര്‍ഡനില്‍ പഠിക്കുന്നു. ഇതുവല്ലോം ആ പള്ളിക്കത്തോട്  പട്ടിക്കാട്ടില്‍ കിടന്നാല്‍ പറ്റുമോ. വെറുതെ അങ്ങു ജനിച്ചു മരിക്കാന്‍ ഒരു പാഴ്ജന്മമൊന്നുമല്ലല്ലോ എന്റെത് . എനിക്കീ ലോകം മുഴുവനും കണ്ടാല്‍ പോര തൊട്ടുനോക്കണം അനുഭവിക്കണം. പാവമായിരുന്നെങ്കിലും പഠിക്കാന്‍ മിടുക്കനായ നീ അമേരിക്കയിലേക്ക് പോയതാണ് ഈ അമേരിക്കാന്‍ ലൈഫിലേക്കുള്ള  മോട്ടിവേഷന്‍. നിങ്ങള്‍ ആണുങ്ങള്‍ക്കൊക്കെ എന്തുമാകാം ആരേം അനുഭവിക്കാം.എവിടെയും പോകാം  ഞങ്ങള്‍ പെണ്‍പിള്ളേരു മാത്രം ചാരിത്ര്യം നോക്കി കുടുബം നോക്കി അടങ്ങി ഒതുങ്ങി അവരുടെ ആട്ടും തുപ്പും കേട്ട് കഴിഞ്ഞോണം . ആ കളിക്ക് എന്നെ കിട്ടുകേല മോനെ ദിനേശാ. എടാ നിന്നെപ്പോലെയുള്ള പുണ്ണ്യാളന്മാരെ പണ്ടേ എനിക്കിഷ്ട്ടമല്ല . എന്നാലും നിന്നെ എനിക്ക് ഇഷ്ട്ടമാ . നീയൊരു പാവം ചെക്കന്‍ . നിന്റെ സ്വപ്നമായിരുന്നല്ലോ അമേരിക്ക . ഇതാ ആ സ്വപ്നത്തിലൂടെ  ഞാനും ഇവിടെയെത്തിയിരിക്കുന്നു' 

'എടീ നീയാണ് ശരിക്കും കേരളത്തിന്റെ ഉണ്ണിയാര്‍ച്ച   ഐ സലുട്ട് യു'
 
'എടാ രാജു ലൈഫ് ഈസ് ഷോര്‍ട്ട് . മുകളിലോരാളുണ്ടെങ്കില്‍ എല്ലാം കാണട്ടെ . ഞാന്‍ എന്തു തെറ്റാണ് ചെയ്തത് നീ പറ.
കോടനാടാന്‍ മനസ്സില്‍ എന്തൊക്കെയോ മിന്നി മറഞ്ഞു.
ഇങ്ങെനെ വെറുതെ ക്രിസ്തുവിനെയും  ഓര്‍ക്കാന്‍ പറ്റിയ സമയം. ഇടെക്കിടെ വന്നുചേരാറുണ്ട്.  അപ്പോള്‍ അറിയാതെ പറഞ്ഞുപോയി .
 
'നിങ്ങളില്‍ കുറ്റമില്ലത്തവര്‍ അവളെ കല്ലെറിയട്ടെ '  
'എടാ പുണ്ണ്യാളച്ചാ  കല്ലെറോക്കെ  പണ്ടല്ലേ. ഇതാമേരിക്കയാ ഏറിനു പകരം വെടിയാ. അതും  ഒറ്റ ഒരാള്‍ മതി.  അതിന് ബൈബിളില്‍ പറയുന്നതുപോലെ ഒരാള്‍ക്കൂട്ടമൊന്നും വേണ്ട  ' 
 
രാജു കോടനാടാന്‍ ബൈബിളിനെ പോലും വകവെക്കാത്ത അവളുടെ വാക്ക് ചാതുര്യം കേട്ട് കുറേനേരം അന്തം വിട്ടിരുന്നു.
 
'അതുപോട്ടെ ഇനി കേള്‍ക്കെട്ടെ നിന്റെ കഥ.'
 
കോടനാടാന്‍ ഒന്നുകൂടി ഞെട്ടി .ഏതോ മയക്കതില്‍നിന്ന് ആരോ ഉണര്‍ത്തിയതുപൊലെ. 
 'അതിനിയൊരിക്കലാകാം ഞാനീ ഷോക്കില്‍നിന്ന് ഒന്ന് രക്ഷപെടട്ടെ '

' എടാ രാജു നീയിപ്പളും വെറും പാവം ചെക്കനാ . ഞാനിപ്പം  അമേരിക്കാന്‍ ശൈലിയില്‍ പറഞ്ഞാല്‍  'സിംഗിള്‍, റെഡി റ്റു മിംഗിള്‍ . എനിക്കറിയാം നിനക്കന്നെ പണ്ടേ ഇഷ്ട്ടമായിരുന്നു എന്ന് . പഷേ  അന്ന് ഒരു പുണ്‌ന്യാളനെ കെട്ടി നമ്മുടെ രണ്ടു പേരുടെയും ജന്മം എന്തിനു പാഴാകണം. ഇപ്പോഴിതാ എല്ലാത്തിനും ദൃക്!സാക്ഷിയായ ദൈവം  നിന്നെ എന്റെ  അടുത്തുള്ള പട്ടണത്തില്‍ തന്നെ എത്തിച്ചിരിക്കുന്നു. ഞാനിപ്പം ഫ്രീയുമാണ് . നീ പറ ഞാനെങ്ങനെ ഈ ദൈവത്തില്‍ വിശ്വസിക്കാതിരിക്കും. ഇനിയിപ്പം നിന്റെ  ഉഴം നീ ഒരു തീരുമാനമെടുക്കണം നമ്മുടെ കാര്യത്തില്‍ '
 
' അനുപമേ ഇറ്റ് ഈസ് ടൂ ലേറ്റ് . അവളിപ്പം നാട്ടിലാ മറ്റന്നാള്‍  വരും  ഈ മെസ്സജെങ്ങാനും അവളു കണ്ടാല്‍ അവളൊരു തീരുമാനമെടുക്കും . പിന്നെ നമ്മുടെ രണ്ടു പേരുടെയും അന്ത്യമായിരുക്കും  '.
'അല്ലേലും നീയിപ്പോഴും ആ പഴെയ പുണ്ണ്യാളന്‍ ചെക്കന്‍തന്നെ. ഞാന്‍ പറഞ്ഞന്നേയുള്ളു ഇനിയിപ്പം ഒക്കെ കോടനാടെന്റെ  ഇഷ്ട്ടം. അവസരങ്ങള്‍ എപ്പോഴും കിട്ടിയെന്നിരിക്കില്ല .ഇല്ലെങ്കില്‍ വേണ്ട ഞാന്‍ ജീവിതത്തിന്റെ  അടുത്ത അദ്ധ്യായത്തിലേക്ക് കടക്കും.' 
 
' ഗുഡ് നൈറ്റ് ഡിയര്‍'
 
' ബൈ ഫോര്‍ നൗ  '
 
ഫോണ്‍ താഴെ വെച്ചിട്ട് ഉറങ്ങാന്‍ കിടന്നപ്പോള്‍ കോടനാടാന്‍  എന്തൊക്കെയോ ആലോചിച്ചു അന്ന് സുപ്രപ്രഭാതം ബസിന്റെ  മുന്‍ സീറ്റിലിരുന്ന തൂവെള്ള സാരിയുടുത്ത  കാവല്‍ മാലാഖാ  അനുപമാ മത്തായിതന്നെയാണോ അവനോടു സംസാരിച്ചത്'? ' .എന്റെ  മിസ്സ് കേരളാ നീയല്ലേ  യഥാര്‍ത്ഥ മലയാളി മങ്ക . 
കോടനാടാന്‍  ഉറക്കം വരഞ്ഞിട്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു

ജീവിതത്തില്‍ ഒരിക്കെലും കല്ല്യാണമേ വേണ്ട എന്നൊരു തീരുമാനം എടുത്തത് എത്ര നന്നായി എന്ന് പൂര്‍ണമായിട്ടും മനസിലായത്തിലുള്ള ഒരാശ്വാസം മാത്രമായിരുന്നു അപ്പോഴും രാജു കോടനാടന് .

Read more

ഈനാശുവിന്റെ മനശാസ്ത്രം

മനശാസ്ത്രഞ്ഞനായ  പ്രൊഫസർ  ഡോക്ട്ടർ ഈനാശു പട്ടക്കാരന്  മനോഹരൻ മുതലാളി  ഒരു  കത്തയച്ചതാണ് ആകെ കുഴപ്പമായത് .  അതോകൂടി അയാളുടെ ജീവിതവും ഏതാണ്ട് കട്ട പുകയായി എന്നു തന്നെയാണ് മനോഹരാൻ മുതലാളി  വിശ്വസ്സിക്കുന്നത് .  അതിന് മതിയായ കാരണവുമുണ്ട് . അതൊക്കെതന്നെയാണ്  ഇനി പരാമർശിക്കപ്പെടുന്നതും .

മുതലാളിയുടെ കത്ത് ഈനാശുവിൻറെ ശ്രദ്ധയിൽപെട്ടതിനും ഒരു കാരണമുണ്ട്. ഇഗ്ലീഷിലുള്ള നിരവധി കത്തുകളുടെയും കൂടെ കടുത്ത  മലയാളത്തിൽ എഴുതിയ  ഒരേയൊരു കത്ത്  മനോഹരൻറെതായിരുന്നു  . ഡോക്ട്ടർ ഈനാശു  ആ കത്ത്   പരസ്യമാക്കിയത് മുതലാളിയുടെ ഇപ്പോഴത്തെ  ലിവിംഗ് റ്റുഗതർ  ജെസ്സിയുടെ  അനുവാദത്തോടു കൂടിതന്നെയാണ് .  ഇനി കാര്യത്തിലേക്കു കടക്കാം . കത്തെഴുതിയ  പ്രതി മനോഹരൻ ഇപ്പോൾ ഒളിവിലാണ് .  ആളിത്തിരി ഷോ ഓഫ്‌ ആണ് അതുകൊണ്ടാണോ ഈ മുതലാളി എന്ന പെരുവീണതു എന്നൊന്നും കൃത്യമായി ആർക്കും അറിയില്ല  . അതെന്തുമാകട്ടെ തൽക്കാലം  അങ്ങനെ പറഞ്ഞാലേ ബെന്ധുക്കാരുപോലും അറിയൂ  . എന്നാൽ തൃശ്ശൂർക്കാരനായ ഡോക്ടർ ഈനാശുവിൻറെ പട്ടക്കാരൻ  അയാളുടെ ശെരിക്കുള്ള  വീട്ടുപേരാണ്. അതൊന്നുമല്ലല്ലോ  ഇപ്പോഴത്തെ  പ്രശ്നം . മുതാളിയുടെ കൂടെ താമസിച്ചിരുന്ന പ്രിയകാമുകി ജെസ്സി ഒരാഴ്ച്ച മുൻപ്  അമേരിക്കയിലെ ഒരു പ്രമുഖ മലയാളംപത്രത്തിൽ മനോഹരനെ  കാണ്മാനില്ല എന്ന് ഒരു പരസ്യം കൊടുത്തിരുന്നു . എന്നിട്ടും ഇതുവരെ അയാളെപറ്റി  ഒരു തുബും  കിട്ടിയിട്ടില്ല.. അവളുടെ  നിർബന്ധപ്രകാരമാണ് പരസ്യം കൊടുത്തത്  എന്നാണ് അറിയുന്നത് . അങ്ങനെയെങ്കിലും അയാൾ ഒന്നു  പ്രതികരിക്കുന്നെങ്കിൽ പ്രതികരിക്കട്ടെ എന്നുള്ള ഒരു പെണ്‍ബുദ്ധികൂടി ഇതിൻറെ  പിന്നിലുണ്ട്. ഒരു പെണ്ണല്ലേ അവളുടെ  ഒറ്റക്കുള്ള താമസം  മലയാളികളുടെ ഇടക്ക് പല പരദൂഷനങ്ങളും പടർന്നു പന്തലിക്കും . അതത്ര പന്തിയല്ല എന്ന്  ജെസ്സിക്ക് നന്നായി  അറിയാം. അതിനൊരു പരിഹാരം എന്ന നിഗമാനത്തിലാകാം അവൾ ഇങ്ങനെ ഒരു കടുകൈ ചെയിത്തത് .  ഇനി വായനക്കാർക്ക് ഈ കത്തുകൂടി വായിച്ചാലേ കാര്യങ്ങളുടെ ഗൗരവം  ശെരിക്കങ്ങോട്ടു ശരിക്ക് മനസിലാകുകയുള്ളു.
 
 പ്രിയപ്പെട്ട  ഡോക്ട്ടർ ഈനാശു പട്ടക്കാരൻ അറിയുവാൻ,
 
എൻറെ വിളിപേര് മനോഹരൻ മുതലാളി  . സത്യത്തിൽ ഞാനിപ്പം മിനിസോട്ടായിൽ എൻറെ ഒരു കൂട്ടുകാരൻറെകൂടെ താമസിക്കുകയാണ്. ഞാൻ മറ്റെങ്ങോട്ടും പോകില്ല എന്ന് ജെസ്സിക്ക്‌  നന്നായി അറിയാം. കാരണം ഇതിനുമുബും ഞാൻ ഇങ്ങനെയുള്ള പലായനങ്ങൾ നടത്തിയിട്ടുണ്ട്. അതറിഞ്ഞുകൊണ്ടുതന്നെ അവൾ മനപ്പൂർവം എനിക്കിട്ട് ഒരു പണിതരാൻ വേണ്ടിമാത്രമാണ് എന്നെ  കാണ്മാനില്ല എന്നൊരു പരസ്യം കൊടുത്തതാണ്. സത്യത്തിൽ  സിലിക്കോണ്‍ വാലിയിലെ  ഒരു പ്രമുഖ സോഫ്റ്റ്‌വയെർ കംപനിയിൽ   അക്കൗണ്ട്‌ മാനേജരായി ജോലിചെയ്യുബോഴാണ് എൻറെ ഈ ഒളിച്ചോട്ടത്തിന് പ്രചോദനമായ സംഭവവികാസങ്ങൾ ഉടെലെടുക്കുന്നത് . വക്കീലിനോടും ,മനസാസ്ത്രജ്ഞനോടും  ഒരിക്കലും കള്ളം പറയാൻ പാടില്ല എന്നെനിക്കറിയാം. അതുകൊണ്ട്  സംഭവം ചുരുക്കത്തിൽ ഒന്ന് വിവരിക്കാം . 

ഞങ്ങൾ ഏതാണ്ട് അഞ്ചു വർഷമായി സിലിക്കോണ്‍ വാലിയിലെ  സാരറ്റോഗ എന്ന ചെറുപട്ടണത്തിലെ  ഒരു ഫ്ലാറ്റിൽ  ഈ ഒന്നിച്ചുള്ള താമസം തുടങ്ങിയിട്ട് . അവൾ അവളുടെ വീട്ടിൽ ഞങ്ങളുടെ വിവാഹം രജിസ്റ്റർ ചെയിതു എന്നാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് വെറും വർക്ക്‌വിസാക്കാരനായ ഞാൻ ഭർത്താവായിതന്നെ അഭിനയിക്കുകയും ജീവിക്കുകയും ചെയുന്നു.  നാട്ടിലുള്ള എൻറെ വീട്ടുകാർക്കറിയില്ലെങ്കിലും അവളുടെ വീട്ടുകാർക്ക് കാര്യങ്ങളെല്ലാം അറിയാം . അവർക്ക് അന്ന്യ ജാതിയായത്തിൽ ഇത്തിരി വിഷമവുമുണ്ട്‌ .പക്ഷെ അമേരിക്കയല്ലേ പിള്ളേരോട് മതം പറയാൻ പറ്റുമോ , ഫോളോ ദി കിഡ്സ്‌ എന്നല്ലേ . ചുരുക്കത്തിൽപറഞ്ഞാൽ കുട്ടികൾ പറയുന്നത് എന്താണങ്കിലും. അച്ഛനമ്മമാർ കമാന്നൊരു അഷരം പറയാതെ അനുസരിക്കുക.  

ഈ അടുത്തകാലത്ത്‌  നാട്ടിൽനിന്നുവന്ന മറ്റൊരു  ഒരു എച്ച് വണ്‍  വിസ ക്കാരി സ്വപ്നാ ജോണ്‍  ആണ് ഈ കേസിലെ പ്രധാന പ്രതി. അവളോട്‌ അപമാര്യാതയായി സംസാരിച്ചു എന്നൊരു കുറ്റാരോപണം മാത്രമേ എൻറെ പേരിൽ ചുമത്തിയിട്ടുള്ളൂ.  അതോടുകൂടി ജെസ്സിയുമായുള്ള  സൌഹൃതംപോലും തകർന്നുകൊണ്ടിരിക്കുകയാണ് . എൻറെ ഈനാശുസാറേ അവളുമായുള്ള കല്ല്യാണം  നടന്നില്ലെങ്കിൽ നിക്കറു കീറിയതുതന്നെ . അമേരിക്കയിലെ പച്ചക്കാടു പോയിട്ട്  ഒരു വെള്ളക്കടലാസുപോലുമില്ലാതെ നടുവിടണ്ടി വരും. എല്ലാത്തിനും കാരണം അവളുടെ  അനാവശ്യമായ സംശയരോഗം മാത്രമാണന്നാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത് . അവൾ ഒരിക്കലും അങ്ങനെ ആയിരുന്നില്ല .പുതുതായിട്ട്‌ നാട്ടീന്നു വന്ന കുറെ  അലവലാതികളാ  അവളിൽ ഈ വിഷവിത്തു പാകിയത്‌ . കേരളത്തിലെ എല്ലാ പുരുഷന്മാരും ഏതു  പൂന്തോട്ടം കണ്ടാലും  പൂപറിക്കുന്നവരാ ഒന്നു ശ്രെദ്ധിച്ചോണം  എന്നൊക്കെ എന്തെല്ലാം വേണ്ടാതീനങ്ങലാണ്  അവളെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നത്‌ . ഈ നാട്ടിൽ ജനിച്ചു വളർന്ന അവൾക്ക് അതൊന്നും അത്രക്കങ്ങോട്ടു പിടികിട്ടിയിട്ടില്ല. എന്നാലും അവളിൽ സംശയരോഗം പകരുന്നതിൽ അവർ സബൂർണ്ണ വിജയംതന്നെ നേടിയിരിക്കുന്നു.  സ്വപ്നയും  ഞാനും ജോലിചെയുന്നത് സാന്താക്ലാരയിലുള്ള  ഒരു ഹൈട്ടെക്ക്  കബനിയിലെ എച്ച് ആർ ഡിവിഷണലിലാണ്. അവിടെ വേറെ രണ്ടു മലയാളികൾ ഉണ്ട്  . ഒന്നൊരു കോട്ടയംകാരി താര തോമസ്‌.  പിന്നെയുള്ളത് കണ്ണൂരുകാരി കനകലെത . ജെസ്സിയുമായി രണ്ടുപേരും നല്ല അടുപ്പത്തിലുമാണ്. ഒക്കെ ഞാനായിട്ട് ചെയിത ആനമണ്ടത്തരങ്ങളാണ്  . കാമുകിയെയോ ഭാര്യയെയോ ഒരിക്കലും നമ്മുടെ ജോലിസ്ഥലത്തുള്ള ആരുമായും പരിചയപ്പെടുത്താനെ പാടില്ല എന്നൊരു പാഠവും ഞാനിപ്പോൾ പഠിച്ചുകഴിഞ്ഞു . ഇനിയിപ്പം പോയ ബുദ്ധി പുലി പിടിച്ചാൽ കിട്ടുമോ. മലയാളികളായി അങ്ങനെ മൂന്നു പെണ്‍കുട്ടികളെയുള്ളൂ ആ കമ്പനിയിൽ. അല്ലെങ്കിൽതന്നെ  എന്തിനാ ഈ വർഗ്ഗം അധികം.  ഇത്രയൊക്കെ പോരെ എന്നെപ്പോലെ ഒരു നിരപരാധിയെ  കുരിശിൽ തറക്കാൻ . ഞാനൊന്നു തുമ്മിയാൽ അവരറിയും . അതുപിന്നെ പ്രകാശവേഗത്തിൽ സാരറ്റോഗയിലെ ലാൻഡ്‌ ഫോണിൽ കൂടി ബ്രോഡ് കാസ്റ്റ്ചെയും. അന്നൊരു ദിവസം ജോലി കഴിഞ്ഞിറങ്ങിയ ആ രാത്രിയിൽ  സ്വപ്ന  എൻറെ അടുത്തേക്ക്  ഓടിവന്നതാണ് എല്ലാത്തിന്റെയും തുടക്കം. അമേരിക്കയിൽ അങ്ങനെ ഒറ്റക്ക് ഒരു പെണ്‍കുട്ടി ഒരു പരുഷൻറെ അടുത്തേക്ക് വരുന്നതോ കാറിൽ കയറി പോകുന്നതോ അത്ര പുതുമയോ അത്ഭുതമോ ഒന്നുമല്ലല്ലോ . അതൊന്നും ആരും ശ്രെദ്ധിക്കാറുപൊലുമില്ല. ഹോളിഡെസീസണ്‍ ആയിരുന്നതുകൊണ്ട് ക്രിസ്തുമസ് വിളക്കുകളുടെ മങ്ങികാത്തലുകൾ മാത്രമാണ്  നടന്ന സംഭവങ്ങൾക്കെല്ലാം  മൂകസാഷി . സംഭവം നടന്ന ദിവസം പതിവില്ലാതെ  ഇത്തിരി നേരത്തെ ജോലികഴിഞ്ഞിറങ്ങിയ ഞാൻ പാർക്കിംഗ് ലോട്ടിൽ വന്ന് കാറിൽ കയറിയപ്പോഴാണ് സെൽഫോണ്‍ എടുക്കാൻ മറന്നകാര്യം ഓർത്തത് . ഡോർ തുറന്ന് പുറത്തിറങ്ങിയപ്പോഴേക്കും സ്വപ്ന  ദൂരേന്നു വരുന്ന കണ്ടു. സത്യത്തിൽ ആ സമയത്ത് ആ മൂടൽമഞ്ഞിലൂടെ ഒരു സ്വപ്നദേവത ഒഴുകിവര്ന്നതുപോലെയാ എനിക്കു തോന്നിയത്. ഞാനേതോ സ്വപ്നലോകത്താണോ എന്നുപോലും എനിക്ക് തോന്നിപ്പോയി.  കൈയിൽ എൻറെ സെൽഫോണ്‍ കാണത്തക്ക രീതിയിൽ പോക്കിപിടിച്ചുകൊണ്ടായിരുന്നു അവളുടെ ആ വരവ് . അതുകണ്ടാപ്പോഴാ സത്യത്തിൽ എനിക്കൊരു സ്ഥലകാല ബോധമുണ്ടായത്.  മഞ്ഞും ഇരുട്ടും നൂൽവണ്ണത്തിൽ മഴയും ഉണ്ടായിരുന്നുവെങ്കിലും  പാർക്കിഗ് ലോട്ടിലെ മഞ്ഞ ലൈറ്റുകളുടെ  മങ്ങിയ വെളിച്ചത്തിൽ അവളൊരു മാലാഖ തന്നെയായിരുന്നു . എത്രയോ ആണ്‍ ജോലിക്കാരുണ്ടവിടെ . അവർക്കാർക്കെങ്കിലും ഈ ഉദ്യമം ഏറ്റെടുക്കാംമായിരുന്നില്ലേ  . അതാണ്‌ എൻറെ എല്ലാ തെറ്റിദ്ധാരണകൾക്കെല്ലാം കാരണം. ഞങ്ങൾ ഒരു നാട്ടുകാരായിരുന്നു അതുകൊണ്ട് ഇടെക്കിടെ അവളുമായി ഇത്തിരി കൂടുതൽ സംസാരിക്കാറുണ്ട് എന്നുള്ള കാര്യം ഞാൻ മറച്ചുവെക്കുന്നില്ല. ഒരു മാസം സ്വപ്നയുമായി മൂവായിരം മിനിട്ട് സംസാരിച്ചത്  ഫോണ്‍ബില്ലിൽ  കണ്ടപ്പോഴാണ് ജെസ്സിക്ക്‌  എന്തോ സംശയം തോന്നിതുടങ്ങിയത് . അതിത്തിരി കടന്ന കയ്യാണന്നു അപ്പോൾ എനിക്കും തോന്നിയതാ . സത്യം പറയാമെല്ലോ അവൾ സംസാരിച്ചുതുടങ്ങിയാൽ വല്ലാത്തൊരു ഹരമാ .സമയം പോകുന്നതുപോലും അറിയില്ല . ജെസ്സിയും ആദ്യമൊക്കെ അങ്ങനെയായിരുന്നു എന്ന കാര്യം മറച്ചുവെക്കുന്നില്ല. ഇപ്പോൾ തൊട്ടതിനൊക്കെ കുറ്റം കണ്ടുപിടിക്കലാ അവളുടെ അജണ്ട . ഈ പെണ്ണുങ്ങൾക്ക്‌ അങ്ങനെ ഒരു കുഴപ്പമുണ്ട്. ഒന്നിച്ചു താമസിച്ചാൽ ആണുങ്ങളെകൊണ്ട് നക്ഷത്രമെണ്ണിക്കും. അല്ലെങ്കിൽ ഈ സയിപ്പിന്മാരു പറയുന്നതുപോലെ അവർ എന്തു മണ്ടത്തരം പറഞ്ഞാലും "ഹണി യു ആർ റയിറ്റ്" എന്ന് ഇടെക്കിടെ പുലബിക്കൊണ്ടിരിക്കണം . അതിപ്പം നമ്മലെപോലെയുള്ള ആണുങ്ങൾക്കു ചേർന്നതാണോ. സ്വപ്നയുമായി ഫോണിൽക്കൂടെ ഒരുപാട്  അടുത്തുപോയതാണ് കുഴപ്പങ്ങൾക്കെല്ലാം കാരണം. ആ ഇരുട്ടത്ത് ഫോണ്‍ തന്നിട്ട് തിരിച്ചുപോകാൻനേരം ഒരു ഹഗ്ഗ് കൊടുത്തു എന്നുള്ളതും ഞാൻ നിഷേധിക്കുന്നില്ല. അങ്ങനെ ആലിംഗനം ചെയ്യുബോൾ കവിളിൽ ഒന്നു മുട്ടിയുരുമുക എന്നത് വളരെ സാധാരണമായ നാട്ടുനടപ്പാണ്. തൊട്ടടുത്ത ഷോപ്പിംഗ്‌ മാളും വഴികളുമൊക്കെ പ്രകാശപൂരിതമായിരുന്നു. എന്നാലും ഞാൻ കാർ പാർക്ക് ചെയ് തിരുന്ന  സ്ഥലംമാത്രം മൂടൽമഞ്ഞിൽ മൂടിക്കിടന്നിരുന്നു. ആ ചാറ്റൽമഴയത്ത് മുടി വെറുതെ അലെഷ്യമായി പടർത്തിയിട്ട് അവളുടെ ആ വരവുകണ്ടിട്ട് എൻറെ  ഹൃദയം പടപടാന്നങ്ങ് ഇടിക്കാൻതുടങ്ങി. വേഗത്തിൽ ഓടിയതുകൊണ്ടായിരിക്കണം അടുത്തടുത്തു വരുന്തോറും അവളുടെ മാറിടത്തിന് വല്ലാത്തൊരു ഇളക്കാമായിരുന്നു.  സത്യത്തിൽ ആ മഴയിൽ അവൾ ഇട്ടിരുന്ന കട്ടികുറഞ്ഞ പിങ്ക്ഷർട്ട്‌ ശരീരത്തോട് ഒട്ടിപ്പിടിച്ചിരുന്നു.  മനപൂർവമാണോ എന്നറിയില്ല ഉടുപ്പിൻറെ മുകളിലത്തെ ബട്ടെൻസ് രണ്ടും ഇട്ടിരുന്നില്ല  . അപ്പോൾമാത്രമാണ് ഞാൻ ആദ്യമായി അവളുടെ വടിവൊത്ത  ശരീരവും ആ സമൃദ്ധമായ മുലകൾപോലും ഒന്നു ശ്രെദ്ധിച്ചത് . പുരുഷന്മാർ  അങ്ങനെയുള്ള  ഒരു പ്രത്യക സാഹചര്യത്തിൽ കുറച്ചു നേർവസ് ആകുമെന്നറിയാൻ വലിയ  മനസാസ്ത്രമൊന്നും പഠിക്കേണ്ട ആവശ്യമില്ലല്ലോ. സത്യത്തിൽ ആ കുളിരുള്ള രാത്രിയിൽ എൻറെ രോമകൂപങ്ങൾപോലും അനുസരണയില്ലാതെ എഴുനേറ്റുനിൽക്കുകയായിരുന്നു. അൽപ്പം പേടിചിട്ടാണങ്കിലും  "ആരുമില്ലല്ലോ പെണ്ണേ ഒരു ചുബനം തരട്ടെ" എന്ന് വെറും തമാശയായിട്ടാണ് ചോദിച്ചത് . അതു പറയുബോൾ ഞാൻ അറിയാതെ അവളെ  ഒന്നമർത്തിപ്പിടിച്ചു  എന്നാണ് എൻറെ ഓർമ്മ . അതിനിപ്പം  അവൾ  ഇത്രയധികം പൊട്ടിത്തെറിക്കുമെന്നു  സ്വപനത്തിൽപോലും വിചാരിച്ചില്ല . ഈ പെണ്ണെന്നു പറയുന്ന വർഗ്ഗംത്തെ രാത്രിയിലല്ല ഉറക്കതിൽപോലും വിശ്വസിക്കരുത് എന്നുപറയുന്നത് അക്ഷരാർഥത്തിൽ  ശെരിയാണന്ന്‌ അന്നാണ് ആദ്യമായി മനസിലായത്. ഫോണിൽകൂടെ എന്തെല്ലാം കിന്നരവർത്തമാനങ്ങളായിരുന്നു . ഒക്കെ വെറും കാര്യം സാധിക്കാനുള്ള കാപട്ട്യം അല്ലാതെന്ത് . നാട്ടുകാരി അല്ലേ എന്നോർത്ത് നാട്ടിൽനിന്നു  വന്നപ്പോൾ മുതൽ എട്ടും  പൊട്ടും തിരിയാത്ത ആ പെണ്ണിനെ ഷോപ്പിങ്ങിനു കൊണ്ടുപോയതും ഡ്രൈവിംഗ് പടിപ്പിച്ചതുംവരെ  ഞാനാ . അതും ജെസ്സി അവളെ അത്രക്കും വിശ്വാസമായിരുന്നു. അല്ലെങ്കിൽ  ഒരു ചെരുപ്പക്കാരിയെ  എൻറെകൂടെ ഇങ്ങനെ അഴിഞ്ഞാടാൻ വിടുമോ. എന്തെല്ലാം സ്വാതന്ത്ര്യമായിരുന്നു അന്നൊക്കെ. എല്ലാം ഒരു നിമിഷനെരത്തെ  അഷരതെറ്റിൽ ചീട്ടുകൊട്ടാരംപോലെ തകർന്നുവീണു.  ഒക്കെ സഹിക്കാം അവളുപറഞ്ഞ ആ പറഞ്ഞ  ആ വർത്തമാനമുണ്ടല്ലോ . അത് തിരുവൻതോരം  ഭാഷയിൽ പറഞ്ഞാൽ പെറ്റ തള്ളപോലും സഹിക്കതില്ല. എന്നിട്ട്  ആ മുന്നറിയിപ്പുകൂടി  കേട്ടപ്പോൾ ഉള്ളൊന്നു കത്തി.

"നാണമില്ലല്ലോ കിളവന്  ഇരുട്ടത്ത് ഉമ്മ ചോദിക്കാൻ ഞാനിനി മേലാൽ മിണ്ടില്ല. എല്ലാം ഞാൻ ജെസ്സിചേച്ചിയോടു പറഞ്ഞുകൊടുക്കുന്നുണ്ട്‌  "

എന്നിട്ട് ദേഹിപ്പിച്ചൊരു നോട്ടവും തല വെട്ടിച്ച് ഓരോട്ടവും. എത്ര തനുപ്പാണങ്കിലും ചില പ്രത്യക സാഹചര്യങ്ങളിൽ ശരീരം വല്ലാതെ വിയർക്കുമെന്നും അന്നാണ് ആദ്യമായി എനിക്കു മനസിലായത്.  വിനാശകാലേ വിപരീതബുദ്ധി എന്നൊക്കെയുള്ള പഴഞ്ചൊല്ലുകളാണ് പെട്ടന്നോർമിച്ചത് . ഈ ന്യുജെനറേഷൻ പെണ്‍കുട്ടികൾ ഇങ്ങനെയൊക്കെ ആയിരിക്കും എന്നൊക്കെ ഞാൻ ഊഹിച്ചു . എന്നാലും  അന്നേരത്തെ എൻറെ മാനസികനില ഒരു മനശാസ്ത്രജ്ഞനായ താങ്കൾക്ക് മനസിലായിക്കാന്നുമെല്ലൊ എല്ലാം സഹിക്കാം അന്നുവരെ മനോഹരേട്ടാ എന്നുമാത്രം വിളിച്ചിട്ടുള്ള അവളുടെ ആ കിളവൻ എന്നുള്ള സംബോധന അതുമാത്രം അങ്ങോട്ടു തികട്ടി തികട്ടി വരുവാ. അവൾക്ക് എങ്ങനെപോയാലും ഒരു ഇരുപത്തിയഞ്ചു  വയസ്സുകാന്നും അതുറപ്പാ. അത് ശരിയാണങ്കിൽ എനിക്ക് കൃത്ത്യം പതിനാറു  വയസു കൂടുതൽ കാണും.. അതത്ര കൂടുതലൊന്നുമാണന്ന് ഒരിക്കലും തോന്നിയിട്ടില്ല. ഒരിക്കൽ ഞാൻ അതവളോട്‌ ഒന്നു സൂചിപ്പിച്ചതാ . അപ്പോൾ അവൾ എന്തുപറഞ്ഞന്നോ  " അതിനെന്താ മനോഹരേട്ടാ പ്രായത്തിലെന്തിരിക്കുന്നു സ്നേഹമല്ലേ വലുത്" എന്ന്  . അത് ശരിയാണന്ന് അപ്പോൾ എനിക്കും തോന്നിയതാ. അവളോടു സംസാരിക്കുബോൾ അറിയാതെ പ്രായം കുറയുന്നതുപോലെ ഒരു ഫീലിങ്ങാ . വലിയ കലാകാരന്മാരും  പണക്കാരുമൊക്കെ ഡേറ്റ് ചെയുന്നത് ഇരുപതും  ഇരുപത്തഞ്ചും വയസു കുറഞ്ഞ പെണ്‍കുട്ടികളെയണന്ന് അമേരിക്കയിലുള്ള ഈനാശു സാറിനോട് ഞാൻ പറയേണ്ട ആവശ്യമില്ലല്ലോ . അതിനല്ലേ ഈ ഷുഗർടാടി ടെറ്റിംഗ് എന്നൊക്കെ പറയുന്നത് എന്നത്. ഇതിപ്പം അതിനോന്നും അല്ലല്ലോ . ഒരു വെറും സൌഹൃതത്തിനല്ലേ , അടുത്തുവന്നപ്പോൾ  ഒരു ചുബനമല്ലേ  ചോദിച്ചുള്ളൂ. അതിനിത്ര പൊട്ടിത്തെറിക്കേണ്ട ആവശ്യം വല്ലതുമുണ്ടോ .ഇവിടെ വഴീലും പാർക്കിലുമൊക്കെ എത്രപേർ ചുബിക്കുന്നു. അവരൊക്കെ ഭാര്യാ ഭാർത്താക്കന്മാരാണോ എന്ന് ആരെങ്കിലും അന്ന്വേഷിചിട്ടുണ്ടോ.  അതൊക്കെ അവളും കണ്ടിട്ടുള്ളതല്ലേ .ഫോണ്‍ ബില്ലു പിടിച്ചദിവസം ജെസ്സിയും  പറഞ്ഞതാ ." ഷയിം ഓണ്‍ യു മനോഹർ ഇങ്ങനെ കൊച്ചു പെണ്‍പിള്ളേരുമായി കിന്നരിക്കാൻ . ഞാനതൊന്നും അത്ര കാര്യമായെടുത്തതുമില്ല. അതുംഅന്ന്  ജെസ്സി  മുഖത്തടിച്ചതുപോലെയാ  പറഞ്ഞത്. എന്തായാലും സംഗതി പ്രശ്നമായി അവൾ ജെസ്സിയോടു നടന്ന കാര്യങ്ങളൊക്കെ കുബാസാരിച്ചാലുണ്ടാകുന്ന ഭാവ്യഷതുകളെ ഓർത്തു അന്നു രാത്രി ഉറങ്ങാതെ കുറേനേരം കിടന്നു. അങ്ങനെ കാമുകിയുടെയും സ്വപ്നപെണ്ണിൻറെയും മുഖത്തുനോക്കാനുള്ള ചമ്മൽകൊണ്ടാണ് ഞാൻ രാവിലത്തെ ഫ്ലൈറ്റിനുതന്നെ ഒന്നും മിണ്ടാതെ മിനിസോട്ടായിലുള്ള കൂട്ടുകാരൻറെ അടുത്തേക്കു  പറന്നത് . പ്രതീഷിച്ചതുപോലെ ഒന്നും സംഭവിച്ചില്ല എന്ന കാര്യം  ഞാൻ പിന്നീട് ഒരു രെഹസ്യാന്ന്വേഷണത്തിലൂടെ അറിഞ്ഞു. സത്യത്തിൽ എൻറെ  ഈ ഒളിച്ചോട്ടമാണ് സകല കുഴപ്പവും സൃഷ്ടിച്ചത് എന്നാണ് ഇപ്പോൾ എനിക്കു തോന്നുന്നത് . ജെസ്സി അയച്ച ഫോണ്‍ബില്ലിൻറെ സ്കാൻ ചെയിത കോപ്പി ഇപ്പോഴും എൻറെ ഇ മെയിലിൽ കിടപ്പുണ്ട്.  അപ്പോഴും അവൾക്ക് വെറും ഒരു സംശയം മാത്രമെയുള്ളായിരുന്നു. അവളും ഇഷ്ടമുള്ളോരോട് ഏറെനേരം സംസാരിക്കുന്നതും ഉറക്കെ പൊട്ടിചിരിക്കുന്നതുമൊക്കെ ഞാനും കേൾക്കുന്നതല്ലേ. ഒരിക്കൽ പോലും അതാരോടാണന്നുപോലും ഞാൻ ചോദിച്ചിട്ടില്ല.  എല്ലാം ഒരുതരം ഗീവ് ആൻഡ്‌ റ്റൈക്കല്ലേ . അങ്ങോട്ടും ഇങ്ങോട്ടും കുറച്ചൊക്കെ വിട്ടുവീഴ്ച്ച ചെയാതെ പറ്റില്ലല്ലൊ . അല്ലെങ്കിൽ എൻറെ ഗ്രീൻകാർഡിൻറെ അനിശ്ചിതാവസ്ഥ വല്ലാത്തൊരു ദുരവസ്ഥയായി മാറും .  അല്ല  ഇനി അവളു പറയുന്നതൊക്കെ ശ്രെദ്ധിച്ചാലും അമേരിക്കയിൽ പഠിച്ച അവളുടെ ഇഗ്ലീഷും പൊട്ടതമാശകളും എന്നെപോലെയുള്ള  പുത്തൻവരത്തന്മാർക്കു  മനസിലാകത്തുമില്ല. അതറിഞ്ഞുകൊണ്ടു തന്നെയായിരുന്നു  അവളുടെ   ഉശ്ചത്തിലുള്ള പൊട്ടിച്ചിരികളും പരിഹാസ വർത്തമാനങ്ങളും  .  

കൂട്ടുകാരൻറെ  ഭാര്യ നാട്ടിൽനിന്നു വരാറായി . അപ്പോൾപിന്നെ അവിടുന്നു മുങ്ങാതെ നിവർത്തിയില്ല . അങ്ങനെ  മിനിസോട്ടായിലെ   ഈ ഒളിച്ചുകളി പാളിപോകാറായപ്പോഴാണ്  സ്വപ്നയെ ഒന്നു വിളിക്കണം എന്നു തോന്നിയത് . എന്തായാലും രണ്ടിലോന്നറിയനമെല്ലോ . അവളൊടു  സംസാരിച്ചപ്പോഴാണ് അൽപ്പം മനസമാധാനമായതു. അവൾ അത് ആരോടും പറഞ്ഞില്ലാന്നു മാത്രമല്ല. മനോഹരേട്ടൻ ഒരു ചുബനമല്ലേ ചോദിച്ചോള്ളൂ അത് തരാഞ്ഞതിൽ അതിയായി വിഷമിക്കുന്നുവെന്നു പറഞ്ഞു. അന്നേരത്തെ ദേഷ്യത്തിന് അവൾ വെറുതെ എന്തൊക്കെയോ പറഞ്ഞുവെന്നും  അതുകൊണ്ട്  അവളും അന്നത്തെ ആ രാത്രിയിൽ ഉറങ്ങിയിട്ടില്ല എന്നുംകൂടി പറഞ്ഞു.  എന്തൊക്കെയാനങ്കിലും പെണ്ണല്ലേ വർഗ്ഗം എനിക്ക് അതിലൊന്നും അത്ര അങ്ങോട്ടു വിശ്വാസം പോര. എന്നാലും അതുകേട്ടപ്പോൾ വല്ലാത്തൊരു ഉൾക്കുളിർ  .ആ മഴയുള്ള തണുത്ത ക്രിസ്തുമസ്സ് രാത്രിയിൽ അൽപ്പം റിസ്ക്‌ടുത്ത് ഒരുമ്മ ചോദിച്ചത് എന്തുകൊണ്ടും നന്നായി എന്നുതന്നെയാണ് ഇപ്പോഴും തോന്നുന്നത് . ഇങ്ങനെയുള്ള പെണ്‍വിഷയങ്ങളിൽ ആണുങ്ങൾ ഇത്തിരി റിസ്ക്‌ എടുത്തില്ലെങ്കിൽ  പിന്നെ ആണായിട്ട് ഈ ഭൂമിയിൽ ജീവിച്ചിട്ട് എന്തുകാര്യം .  റിസ്ക്‌ എടുക്കാത്തവർ ഒന്നും ചെയ്യുന്നില്ല  എന്നല്ലേ പറയപ്പെടുന്നത്‌. എന്നാലും ആ സ്വപ്നസുന്ദരിയുടെ സ്നേഹത്തിനുവേണ്ടി അനുഭവിച്ച മാനസികാഘാതവും ധനനഷ്ടവും സമയനഷ്ടവും ഓർക്കുബോൾ സഹിക്കാൻ പറ്റുന്നില്ല.  ഈ പെണ്‍കുട്ടികളുടെ ഒരു കാര്യം. ഇഷ്ടമുള്ളത് ഒരിക്കലും തുറന്നു പറയില്ലേ. വെറുതെ ആണുങ്ങളെയിട്ട് പബരം കറങ്ങുന്നതുപോലെ കറക്കികൊണ്ടിരിക്കും. ഒരുതരം സാടിസ്റ്റു മനസാ .ഇനിയിപ്പം തിരിച്ചുചെന്നാൽ  ഭാവി വിവാഹ ജീവിതത്തിൽ  ഉണ്ടാകാൻപോകുന്ന ഒരു ഭീകരാവസ്ഥ അതാണ്‌ എൻറെ  ഇപ്പോഴത്തെ ഒരേയൊരു  ഭീതി . അല്ലെങ്കിലും പരസത്രീബന്ധങ്ങളുടെ  കാര്യങ്ങൾ കണ്ടുപിടിക്കാൻ ഈ മലയാള മങ്കകൾക്ക്  ഒരു പ്രത്യക കഴിവുതന്നെയാ . പോരാഞ്ഞിട്ട് എരിതീയിൽ എണ്ണയൊഴിക്കാൻ  കനകലതയും തരാ തോമസും.  എന്നാലും ഈ ഒളിച്ചോട്ടത്തിൽ അവൾ  എന്തുവിചാരിക്കും എന്നുള്ള വേവലാതിയാ ഇപ്പോൾ . താങ്കളെപോലെയുള്ള ഒരു മനശാത്രജ്ഞൻ വിചാരിച്ചാൽ ഇതൊക്കെ വെറും നിസാരമായ സഗതിയാണന്ന് എനിക്കറിയാം. ഇങ്ങനെ പെണ്‍കുട്ടികളുടെ മനശാസത്രം അറിയാം എന്നു ള്ള അഹങ്കാരത്തിൽ എനിക്ക് പല അബദ്ധങ്ങളും പറ്റിയിട്ടുണ്ട് . അതൊന്നും അടുത്ത കൂട്ടുകാരോടുപോലും പറയാൻ പറ്റില്ലല്ലോ . അതുകൊണ്ടുമാത്രമാണ് ഞാനീ കത്തെഴുതാനുള്ള തീരുമാനത്തിൽ എത്തിയത് . എന്നെപോലെയുള്ള എഫ്. ഓ. ബി. കളെ  രക്ഷിക്കാൻ ഇനി താങ്കളേപ്പോലെയുള്ള മനശാസ്ത്രജ്ഞാല്ലാതെ മറ്റാർക്കും പറ്റുമെന്നു തോന്നുന്നില്ല. ഇവിടെ ജനിച്ചു വളർന്ന അഹങ്കാരികൾ  പുത്തൻ വിസാക്കാരെ വിളിക്കുന്ന പേരാണ് എഫ്.ഓ.ബി. അതായത് ഫ്രഷ്‌ ഓഫ്‌ ദി ബോട്ട്, നാട്ടിൽനിന്നു വന്ന സ്ഥലകാലബോതമില്ലാത്ത കൾച്ചർലെസ്സ് ഫെല്ലോസ്. അത് താങ്കൾക്കും അറിവുള്ളതാണല്ലോ.
 
സ്നേഹപൂർവ്വം 
മനോഹരൻ മുതലാളി
 
ഹലോ മിസ്റ്റർ മനോഹരൻ ഉണ്ണികുട്ടൻ 
 
താങ്കളയച്ച കത്തു കിട്ടി. ഞാൻ അമേരിക്കയിലെ പ്രശസ്ഥ സർവകലാഷാലയിൽനിന്നു ടോക്ട്ടറെറ്റ് എടുത്തതാണന്ന വിവരം താങ്കൾക്ക് ഗൂഗിളിൽ സേർച്ച്‌ ചെയിത് കണ്ടുപിടിച്ചുകാണുമെല്ലോ.  കത്തിൽനിന്നു കിട്ടിയ വിവരമനുസരിച്ച്  താങ്കളുടെ വിഷമതകൾ മനസിലാക്കാനും അതിനു പരിഹാരം നിർദ്ദേശിക്കാനും ഞാൻ ആഗ്രഹിക്കുന്നു . എനിക്കു മനസിലായിടത്തോളം ഇതിലെ യഥാർഥ പ്രതികൾ നിങ്ങളുടെ ഭാര്യയാകാൻ പോകുന്ന ജെസ്സിയും ,കൂട്ടുകാരിയും നാട്ടുകാരിയുമായ സ്വപ്നാ ജോണുമാണ് . മനോഹരനെ  ഇങ്ങനെയൊരു അവസ്ഥയിൽ എത്തിച്ചതിൽ പ്രധാന പങ്കു വഹിക്കുന്നത് അവരുതന്നെയാണ്. അന്തസുള്ള പെണ്ണിനോട് ഒരാണും അപമാര്യാതയായി പെരുമാറില്ല എന്നുതന്നെയാണ് ഞാൻ ഇപ്പോഴും വിശ്വസിക്കുന്നത്. സ്വപ്ന എന്ന പെണ്‍കുട്ടി സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി മധുരമായി സംസാരിച്ച് നിങ്ങളെ മുതലെടുക്കുകയായിരുന്നു. എന്നുവേണം അനുമാനിക്കാൻ. മറിച്ച്  ജെസ്സി  നിങ്ങളെ  വേണ്ട രീതിയിൽ ശ്രദ്ധിച്ചില്ല എന്നുള്ളത് പോകട്ടെ. അസാധാരണമായ ഫോണ്‍ബില്ലു കണ്ടിട്ടും അത്ര കാര്യമാക്കിയില്ല . അത് അമേരിക്കയിൽ ജനിച്ചുവളർന്ന അവരുടെ  മര്യാദ മാത്രമാണ് . അവർ ഒരിക്കലും മറ്റുള്ളവരുടെ പേർസണൽ കാര്യങ്ങളിൽ ഇടപെടാറില്ല  . എന്നാൽ അടുത്ത കാലത്തു വന്ന സ്വപ്ന അങ്ങനെയല്ലല്ലോ .പുതുതായി വന്ന  മലയാളി പെണ്‍കുട്ടിയുടെ എല്ലാ ചാപല്യങ്ങളും അവൾക്കുണ്ട് . ആരെ കറക്കി എങ്ങനെ രെഷപെടനം എന്നൊരു ചിന്ത മാത്രമേയുള്ളൂ . അതുകൊണ്ടാണ് അവൾ  ഫോണിൽകൂടെ ആവശ്യത്തിൽ കൂടുതൽ അടുപ്പം കാണിക്കുകയും എല്ലാ രീതിയിലും മനോഹരനെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയിതത് . അത് വെറും കാര്യം കാണാനുള്ള ഒരു ഒരു ഹിപ്പൊക്രറ്റിക് മെൻറ്റാലിറ്റി  മാത്രമായിരുന്നു. അതുകൊണ്ട് എൻറെ കേസ്സ് സ്റ്റടിയിൽ നിങ്ങൾ കുറ്റവിമുക്തനാണ്. സത്യത്തിൽ അവർക്കുരണ്ടുപേർക്കുമാണ്  മനോരോഗ ചികിത്സ ആവശ്യമായി വരുന്നത്. തൽക്കാലം  മുതലാളി  ധൈര്യമായി വീട്ടിലേക്കു പോവുക. സൗകര്യംപോലെ ഒരു ദിവസം ബെർക്കിലിയിലെ യുണിവേർസിറ്റി അവന്യുവിലുള്ള എൻറെ  ഹോം ഓഫീസിലേക്ക് വരുക. ആദ്യത്തെ അപ്പോയിന്മെന്റെ ഫ്രീ ഓഫ് ചാർജ് ആണ്. അപ്പോൾ ഒന്നുകൂടി വിശദമായി സംസാരിക്കാം. അതിനു മുൻപ് തങ്കൾ  അവരുടെ രണ്ടുപേരുടെയും ഫോണ്‍ നബരും  ഫൈസ് ബോക്ക് അക്കവുണ്ടും മറക്കാതെ എനിക്ക് ഈ മെയിൽ ചെയ്യുക . ബാക്കി കാര്യങ്ങൾ ഞാൻ വേണ്ടവിധത്തിൽ കൈകാര്യം ചെയിതോളാം .
 
സ്നേഹപൂർവ്വം 
ഡോക്ട്ടർ ഈനാശു പട്ടക്കാരൻ   
യുനിവെർസിറ്റി ഓഫ് കാലിഫോർണിയ 
ബെർക്കിലി .USA 
 
ആ കത്തു കിട്ടിയശേഷമാണ് മുതലാളി  മിനിസോട്ടായിൽനിന്ന് തിരിച്ചത് .  സാരറ്റോഗയിലെ ഫ്ലാറ്റിലെത്തിയപ്പോൾ  ജെസ്സി ഇല്ലായിരുന്നു. ഏതു യുദ്ധവും തുടങ്ങാൻ അൽപ്പം താമസ്സിക്കുന്നത്‌ പോരാട്ടത്തിനുള്ള വീര്യം കുറയുമെന്ന് നെപ്പോളിയൻ വരെ പറഞ്ഞിട്ടുണ്ട് . അതുതന്നെ ഒന്നു പരീഷിച്ചുകളയാം എന്നുള്ള തീരുമാനത്തിൽ അവളുവരുന്ന സമയം കണക്കുകൂട്ടി വെറുതെ ഉറക്കംനടിച്ച് സോഫയിൽ  മൂടിപ്പുതച്ചു കിടന്നു. വല്ല തുള്ളൽപനിയാണെന്ന് കരുതിക്കോളും എന്നുള്ള ധാരണയിൽ അവളുവന്നപ്പോൾ ചില അപശബ്ദങ്ങൾ കേൾപ്പിക്കുകയും  ചെറുതായി ശരീരം ഒന്നു വിറപ്പിക്കുകകൂടി ചെയിതു. പക്ഷെ അവിടെയും അയാളുടെ കണക്കുകൂട്ടലുകൾ തെറ്റി. അവളു വന്നപാടെ ഒന്നും സംഭവിക്കാത്ത മട്ടിൽ കിച്ചണിൽ കയറി നല്ല ഒരു ചായ ഉണ്ടാകിയിട്ട് മനോഹർ എന്ന് നീട്ടിവിളിച്ചു. എന്നിട്ട് ഒന്ന് ആക്കിയ മട്ടിൽ "ഹായ് മനോഹർ. വെൽകം ഹോം" എന്നും പറഞ്ഞു . അപ്പോഴേ മുതലാളീടെ  സകല വിറയലും ചീറ്റിപ്പോയി . എന്നാലും ഈ പെണ്ണുങ്ങളുടെ  മനസ്സിത്തിരി കാട്ടിയാ . ഇവളെ ഡോക്ക്ട്ടർ ഈനാശുവല്ല ലോകത്തിലുള്ള ഒരു മനശാസ്ത്രന്ജനും  പിടികിട്ടുമെന്നുതോന്നുന്നില്ല. അങ്ങനെ ഒന്നും സംഭവിക്കാതെ ദിവസങ്ങൾ  വളെരെ സാധാരണപോലെ കടന്നുപോയി. അവൾക്ക് അതിൽപിന്നെ ഒരുമാതിരി "ഞാനൊന്നുമറിഞ്ഞില്ല രാമനാരായണാ" എന്നൊരു രീതിയിലുള്ള പെരുമാറ്റമായിരുന്നു. ഇടെക്ക് മൂന്നു തവണ മുതലാളി ഡോക്ടർ ഈനാശുവിനെ അയാളുടെ വീട്ടിൽ പോയി കണ്ടു. അങ്ങനെ  കുറെ ഡോളർ അയാളും അടിച്ചുമാറ്റി. അയാളും  ഇപ്പോൾ സിംഗിൾ ആണ്  ആദ്യ ഭാര്യ വെള്ളക്കാരി പ്രൊഫസർ മേരി ബെല്ലിനെ മൂന്നു  വർഷം മുൻപ് ഡിവോഴസ് ചെയിതു എന്നാണ് പറഞ്ഞത്.  സ്വന്തം ഭാര്യയെ നിലക്കു നിർത്താൻ അറിയാത്ത മനശാസ്ത്രജ്ഞൻ എങ്ങനെയാ മറ്റുള്ളവരുടെ പ്രശ്നങ്ങൾ തീർക്കുന്നത് .അതുകൊണ്ട്  മുതാളി ആ പണിയങ്ങു നിർത്തി. എന്നാലും എന്തൊക്കെയോ ദുരൂഹതകൾ ബാക്കിയാകുന്നതുപോലെ. ചുമ്മാതല്ല  സ്വപ്ന അയാളുടെ നിത്ത്യ സന്ദർശകനായത് . അല്ലെങ്കിലും അവളാരാ മോൾ. അസലു കുരങ്ങിന്റെ സ്വഭാവമാ ചാഞ്ഞ മരംകണ്ടാൽ അപ്പോൾ  ചാടിക്കേറും.  ഇനി കുറെനാളത്തേക്ക് സ്വപ്നയെ വിളിക്കരുത് എന്നും ഡോക്ടർ ഈനാശു നിർദേശിച്ചിരുന്നു. അതേതായാലും മനോഹരനെകൊണ്ട് പറ്റാത്ത കാര്യമാണന്ന് പട്ടക്കാരനറിയില്ലല്ലോ. മിനിസോട്ടായിൽനിന്ന് വന്നതിൻറെ അടുത്ത വാരാന്ത്യത്തിലാണ് ജെസ്സി അവളുടെ ഏതോ വളുബി കൂട്ടുകാരിയുടെ കല്ല്യാണത്തിന്  മെക്സിക്കൊയിലുള്ള കാൻകൂണിലേക്ക് പോയത്. അതറിഞ്ഞുകൊണ്ടുതന്നെയാണ്   സ്വപ്ന സാരറ്റൊഗായിലുള്ള അവരുടെ  ഫ്ലാറ്റിലേക്ക് വന്നത് . വന്നപാടെ അവൾ ഒരു ജാക്ക് ആൻഡ്‌ ജിഞ്ചർ വിസ്ക്കിയാണ് ചോദിച്ചത് . ജാക്സ്ദാനിയെൽ വിസ്കിയുടെകൂടെ ജിഞ്ചറെയിൽ ഒഴിച്ച് ഒരിക്കൽ മുതലാളി തന്നെയാണ്  അവൾക്ക് കൊടുത്തിട്ടുള്ളതാണ് . അതിൽപ്പിന്നെ അതാണിപ്പം അവളുടെ ഇഷ്ടപാനീയം. ഒക്കെ ഒരു നിമിത്തം എന്നു പറഞ്ഞാ മതിയല്ലോ . അന്ന് രണ്ടു പേരും ആ ഇഷ്ടപാനീയം ഇഷ്ടംപോലെ മോന്തിക്കൊടിച്ചു.  ആ ആദ്യപകൽ സാരറ്റൊഗായിൽ നല്ലതുപോലെ ഒന്നാസ്വദിച്ചു. അങ്ങനെയാണ്  അവൾ അയാളോടു വാക്കുപാലിച്ചത്. ആദ്യരാത്രിക്ക് മുൻപുതന്നെ ആദ്യപകൽ  . അതൊന്നും മനശാത്രജ്ഞനോടു മാത്രമല്ല ഒരു മുനുഷ്യരോടുപോലും മുതലാളി  പറഞ്ഞതുമില്ല. ആ സംഭവങ്ങൾക്കുശേഷം ഒന്നും സംഭവിക്കാതെ  ഏതാണ്ട് മൂന്നുമാസം സുഗമമായി മുന്നോട്ടുപോയികഴിഞ്ഞപ്പോഴാണ് കഥ ക്ലൈമാക്സിൽ എത്തിയത്.   

ഒരു ദിവസം അപ്രതീഷിതമായി ഒരു വെഡിംഗ് കാർഡ് മെയിലിൽ വന്നു . ജെസ്സിയുടെ കൈയിൽ ആണ് കിട്ടിയത്. അവൾ ഒരു കള്ളച്ചിരിയോടെയാണ്  ആ പൊട്ടിച്ച കവർ മനോഹരൻറെ കൈയിൽ കൊടുത്തത് . വെഡിംഗ് ഇൻവിറ്റെഷൻ ".ഡോക്ക്ട്ടർ  ഈനാശു പട്ടക്കാരൻ  വിത്ത് സ്വപ്നാ ജോണ്‍"  .എന്ന് സ്വർണ്ണലിപികളിൽ മുകളിൽതന്നെ എഴുതിയിട്ടുണ്ട്. മുതലാളി മനസ്സിൽ ഒന്നു കണക്കുകൂട്ടി. എങ്ങനെപോയാലും ഈനാശുവിന് അവളെക്കാൾ ഒരു ഇരുപതു വയസ്സെങ്കിലും കൂടുതൽ കാണും. സന്തോഷായീ  തന്നെ കിളവാന്നു വിളിച്ചിട്ട് നീ അവസാനം നീ ഒരു രണ്ടാം കേട്ടുകാരാൻ മുതുകിളവൻറെ  വലയിൽത്തന്നെ വീണല്ലോ . എടീ നിനക്കു പറ്റിയ ഷുഗർ ഡാഡി തന്നെ  . മനോഹർ മനസ്സിൽ പറഞ്ഞു . ഇനി നിൻറെ  തലക്കാലിക കാര്യങ്ങൾ ഒക്കെ അയാൾ നോക്കിക്കോളും. ഡോക്ടർ ഫേസ് ബുക്ക്‌ അക്കവുണ്ട് ചോദിച്ചപ്പോഴേ മുതലാളിക്ക് എന്തൊക്കെയോ സംശയങ്ങളുണ്ടായിരുന്നു. എന്നാലും  ഒരു മനശാത്രജ്ഞാനല്ലേ ഇത്രക്കങ്ങോട്ടു പ്രതീഷിച്ചില്ല . ഇശ്വരാ ജെസ്സിയുടെ ഫേസ് ബുക്ക്‌ അക്കൗണ്ട്‌ രണ്ടുപ്രാവശ്യം ചോദിച്ചിട്ടും കൊടുക്കാതിരുന്നത് എത്ര നന്നായി.  ഈ ആണുങ്ങൾ എത്ര പഠിച്ചാലും എവിടെപഠിച്ചാലും കുറുക്കൻറെ സ്വഭാവമാണന്ന് കനകലത തമാശിനാണങ്കിലും പലതവണ പറഞ്ഞിട്ടുണ്ട്. .അപ്പോൾ പിന്നെ ടോക്ക്ട്ടർ ഈനാശുവും  മോശമാകാൻ വഴിയില്ല. അങ്ങനെയുള്ളവർ  നല്ല പൂന്തോട്ടം കണ്ടാൽ അവിടെ നിൽക്കും പിന്നെ ഏറ്റവും നല്ല പൂവിലേക്കായിരിക്കും നോട്ടം.  ആ കനകലെതെം താരാ തോമസും ജസ്സിയോടു അതൊക്കെ പറഞ്ഞല്ലേ തെന്നെ ക്രൂശിച്ചത് എന്നൊക്കെയാണ്. അപ്പോൾ  മുതലാളി  ഓർത്തത്. എടി സ്വപ്നാ അങ്ങനെ നീയിപ്പം  സ്വപ്ന ഈനാശു പട്ടക്കാരിയായി . നിന്നെ ഞാൻ സമ്മതിച്ചുതന്നിരിക്കുന്നു. എനിക്കറിയാം ഗ്രീൻകാർഡു കിട്ടുന്ന ദിവസം നീ അവനെയും പുഷ്പംപോലെ വലിച്ചെറിയുമെന്ന് .അയാൾ  മനസ്സിൽ  ഒന്നുകൂടി ഊറി ചിരിച്ചു . ഇനിയിപ്പം  ഡോക്ടർ ഈനാശുവിൻറെ  സാർവനാശത്തിലേക്കുള്ള വഴി അവളിലൂടെയാണല്ലോ സംഭവിക്കാൻ പോകുന്നത് . അതോർത്തപ്പോൾ മനോഹരൻ മുതലാളിക്ക്  ഒന്നാർത്തുല്ലസ്സിക്കാൻ തോന്നി. 

"If someone steals  your wife or girl friend. The best way of taking revenge is to let her stay with him." 
പച്ച മലയാളത്തിൽ പറഞ്ഞാൽ ആരെങ്കിലും കാമുകിയെയോ ഭാര്യയെയോ  അടിച്ചുമാറ്റിയാൽ ഏറ്റവും നല്ല പ്രതികാരം പ്രതികരിക്കാതെ അവർക്ക് വിട്ടുകൊടുക്കുക മനോഹരൻമുതലാളി ഓർക്കുകയായിരുന്നു ആരാണ് അതുപറഞ്ഞ ആ മഹാൻ. അവൻറെ  കാൽക്കൽവീണ് ഒന്നുകൂടി നമിക്കട്ടെ.

Read more

ഇണക്കവും പിണക്കവും

വീട്ടുമുറ്റത്തു നിന്നു ഗേറ്റിലേയ്ക്ക് കുത്തനെയൊരു കയറ്റമുണ്ട്. കയറ്റം കയറിച്ചെന്നു ഗേറ്റു കടന്നുകഴിയുമ്പോള്‍ ഹൈവേയുടെ അരികിലുള്ള കാന മൂടിയിരിയ്ക്കുന്ന സ്ലാബിന്റെ മുകളില്‍ ഒരു കുലുക്കത്തോടെ കയറിയിറങ്ങണം. അങ്ങനെ, ഒരു കയറ്റവും തുടര്‍ന്നൊരു കുലുക്കവും. ബൈക്കു ഗേറ്റിലേയ്ക്കുള്ള കയറ്റം കയറാന്‍ തുടങ്ങുമ്പോള്‍ത്തന്നെ അവളെന്റെ മാറിലൂടെ ചുറ്റിപ്പിടിച്ചിട്ടുണ്ടാകും. അതാണു പതിവ്.

ഇന്നു പതിവു തെറ്റിയിരിയ്ക്കുന്നു. ബൈക്ക് സ്റ്റാര്‍ട്ടാക്കിയപ്പോള്‍ മുതല്‍ ഞാനതു ശ്രദ്ധിച്ചിരുന്നു.

എന്നെ സ്പര്‍ശിയ്ക്കുകപോലും ചെയ്യാതെ, ഇവളെങ്ങനെയാണു ബൈക്കിന്മേല്‍ ഉറച്ചിരിയ്ക്കുന്നത്? ഞാന്‍ റിയര്‍വ്യൂ മിററുകളിലൂടെ നോക്കി.

അവള്‍ പിന്‍സീറ്റിന്റെ പുറകറ്റത്തേയ്ക്കു നീങ്ങിയിരിയ്ക്കുന്നു. സീറ്റിന്റെ പുറകിലുള്ള സീറ്റ്ഹാന്റിലില്‍ ഇടതുകൈകൊണ്ടു പിടിച്ചിട്ടുണ്ടാകണം; അതു മിററുകളില്‍ ശരിയ്ക്കു ദൃശ്യമല്ല. പിന്‍സീറ്റിന്റെ വലതു വശത്ത്, അല്പം താഴെയായി മറ്റൊരു ഹാന്റിലുണ്ട്. അതിലവള്‍ വലതുകൈ കൊണ്ടു പിടിച്ചിരിയ്ക്കുന്നതു വലതുവശത്തെ മിററില്‍ കാണാം.

ബൈക്കില്‍ പോകുമ്പോഴൊക്കെ എന്നോടൊട്ടിച്ചേര്‍ന്ന്, വലതുകവിള്‍ത്തടം എന്റെ പുറത്തമര്‍ത്തിയാണ് അവളിരിയ്ക്കാറ്. സദാ എന്തെങ്കിലുമൊക്കെ പറയുകയും ചെയ്യും, എനിയ്ക്കു മാത്രം കേള്‍ക്കാന്‍ പാകത്തില്‍. ആ പോക്കിനൊരു സുഖമുണ്ട്.

ഇന്നിപ്പോള്‍ അകലം, നിശ്ശബ്ദത, സുഖക്കുറവ്...

അവളെന്തൊക്കെ പറഞ്ഞാലും ചെയ്താലും എനിയ്ക്കതു പ്രശ്‌നമല്ല. പക്ഷേ, അവള്‍ മിണ്ടാതിരിയ്ക്കുന്നതും അകന്നു നില്‍ക്കുന്നതും എനിയ്ക്കസഹനീയമാണ്. അവള്‍ക്കത് അസ്സലായറിയുകയും ചെയ്യാം. മറ്റുവഴികളില്ലാത്തപ്പോള്‍ അവള്‍ ഫലപ്രദമായി പ്രയോഗിയ്ക്കാറുള്ള ആയുധങ്ങളും അവ തന്നെ.

ഇന്നത്തെ പ്രശ്‌നം നിസ്സാരമാണ്. ആറേഴു കൊല്ലമായി വീടൊന്നു പെയിന്റടിച്ചിട്ട്. വീണ്ടും പെയിന്റടിയ്‌ക്കേണ്ട സമയം അതിക്രമിച്ചു. മാറ്റിവയ്ക്കാനാവാത്ത മറ്റു ചില അത്യാവശ്യങ്ങള്‍ മൂലം പെയിന്റിംഗ് നീണ്ടു നീണ്ടുപോയി. ഒടുവില്‍ ഇനി നീട്ടിവയ്ക്കാനാകാത്ത നിലയിലെത്തി.

വീടിന് ഏതു ചായമടിയ്ക്കണം?

അവള്‍ക്കു സംശയമില്ല: വെള്ള, തൂവെള്ള, പാല്‍വെള്ള, മില്‍ക്ക് വൈറ്റ്...

ഞാനെതിര്‍ത്തു. കഴിഞ്ഞ തവണയും വെള്ളയാണ് അകത്തും പുറത്തും അടിച്ചത്. അതും അവളുടെ തന്നെ നിര്‍ബന്ധം മൂലമായിരുന്നു. വീടു നിര്‍മ്മിച്ച ഉടന്‍ വൈറ്റ് സിമന്റു പൂശിയിരുന്നു. അതിനു ശേഷമുള്ള ആദ്യത്തെ പെയിന്റിംഗായിരുന്നു, അത്. ''നമുക്കു വെള്ള തന്നെ അടിച്ചാല്‍ മതി. അകത്തും പുറത്തും,'' എന്നവള്‍ കടും പിടിത്തം പിടിച്ചു.

അന്നും ഞാന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു: അല്പം കഴിയുമ്പോഴേയ്ക്കു വെള്ളനിറം മങ്ങും. അഴുക്കുകള്‍ എടുത്തു കാണിയ്ക്കുകയും ചെയ്യും. അതുകൊണ്ടു വെള്ളയ്ക്കു പകരം മറ്റെന്തെങ്കിലും നിറമടിയ്ക്കാം.

അവള്‍ സമ്മതിച്ചില്ല. വെള്ളനിറം തന്നെ അടിയ്ക്കണം.

ഒടുവില്‍ അവള്‍ പറഞ്ഞതു സമ്മതിച്ചുകൊടുക്കേണ്ടി വന്നു: അകത്തും പുറത്തും വെളുപ്പു തന്നെ.

അതിന്റെ ദൂഷ്യം ഇപ്പോള്‍ പ്രകടം. അകത്തേയും പുറത്തേയും വെള്ളനിറം മങ്ങി. മഴ നനയുന്നയിടങ്ങളിലെല്ലാം പായല്‍ പിടിച്ചു. പച്ച നിറം മാത്രമല്ല, ചിലയിടങ്ങളില്‍ കറുത്ത നിറവുമുണ്ട്. വെള്ളനിറത്തിന്റെ സകല പ്രതാപവും നഷ്ടപ്പെട്ടിരിയ്ക്കുന്നു.

ഞാന്‍ കുറ്റപ്പെടുത്തി: മറ്റേതെങ്കിലും നിറമടിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെയീ ഗുരുതരാവസ്ഥയുണ്ടാവില്ലായിരുന്നു.

മറ്റേതെങ്കിലും നിറമായിരുന്നെങ്കില്‍ ഇതിലേറെ ഇരുണ്ടു പരിതാപകരമാകുമായിരുന്നു; ഇപ്പൊ ചെലേടത്തെങ്കിലും തെളിച്ചമുണ്ട്: അവള്‍ തിരിച്ചടിച്ചു.

അതു ശരിയായാലും തെറ്റായാലും ഇത്തവണ പുറത്തു വെള്ളയല്ല, ഇഷ്ടികക്കളറാണ് അടിയ്ക്കുക; ഞാനുറപ്പിച്ചു പറഞ്ഞു. അകത്തു നീയെന്തു നിറം വേണമെങ്കിലും തേച്ചോളിന്‍. പക്ഷേ, പുറത്ത് ബ്രിക്ക് റെഡ്. അക്കാര്യത്തില്‍ ഒരു നീക്കുപോക്കുമില്ല.

ടൗണിലെ കോടതികള്‍ക്കും താലൂക്കാപ്പീസിനും രജിസ്ട്രാപ്പീസിനുമെല്ലാം ബ്രിക്ക് റെഡ് നിറമാണുള്ളത്, ഇഷ്ടികക്കളര്‍. നൂറും ഇരുനൂറും വര്‍ഷത്തെ പഴക്കമുള്ള, പ്രൗഢഗംഭീരങ്ങളായ കെട്ടിടങ്ങള്‍. അവയില്‍ച്ചിലത് അല്പം അവശതയിലായിരിയ്ക്കാം. എങ്കിലും, അവയുടെ നിറം എനിയ്ക്കു വളരെയിഷ്ടമാണ്. അവയാണ് എന്റെ ഇഷ്ടത്തിന്റെ അടിസ്ഥാനം; ഞാനവള്‍ക്കു വിവരിച്ചുകൊടുത്തു.

''കച്ചേരിക്കളറൊന്നും ഇവിടെ വേണ്ട. ഇതു വീടാ, കച്ചേരിയല്ല,'' അവള്‍ പരിഹസിച്ചു. ''തൂവെള്ളടെ ഐശ്വര്യം വേറൊന്നിനും ണ്ടാവില്ല.''

കാരണം, അവള്‍ വെള്ളനിറത്തിന്റെ ആരാധികയാണ്.

അവള്‍ ധരിയ്ക്കുന്ന വസ്ത്രങ്ങളുടെ നിറങ്ങള്‍ എന്നില്‍ വിവിധ തരത്തിലുള്ള സ്വാധീനങ്ങളാണു ചെലുത്താറ്. അവള്‍ക്കൊരു ചുവന്ന സാരിയും ബ്ലൗസുമുണ്ട്; അവ ധരിച്ചാല്‍ അവളൊരു തീജ്വാലയായതായി തോന്നാറുണ്ട്. അതു കാണുമ്പോള്‍ ആസക്തികള്‍ക്കു കടിഞ്ഞാണിടാന്‍ എനിയ്ക്കാകാതാകും; എന്നാണവള്‍ 1091നെ വിളിച്ചുവരുത്താന്‍ പോകുന്നതെന്നറിയില്ല!

വെളുപ്പുനിറത്തിന് എന്റെ മേലുള്ള പ്രഭാവം ചുവപ്പിന്റേതിനു കടകവിരുദ്ധമാണ്. വെള്ളസാരിയും വെള്ള ബ്ലൗസും ധരിച്ചൊരു വരവുണ്ട് അവളിടയ്‌ക്കൊക്കെ. ഒരു മാലാഖയുടെ മട്ടുണ്ടാവും അവള്‍ക്കപ്പോള്‍. അവളങ്ങനെ, മാലാഖയെപ്പോലെ, പരിശുദ്ധിയുടെ പ്രതീകമായി നില്‍ക്കുമ്പോള്‍ എനിയ്ക്കു സ്വയം അശുദ്ധി തോന്നും. മാലാഖയെപ്പോലെ നില്‍ക്കുന്ന അവളെയെങ്ങനെ തൊടും! പരിശുദ്ധിയിലെങ്ങനെ അശുദ്ധി കലര്‍ത്തും!

അവളെ ശുഭ്രവസ്ത്രധാരിണിയായിക്കാണുമ്പോള്‍ എനിയ്ക്കുണ്ടാകാറുള്ള അധൈര്യത്തെപ്പറ്റി അവള്‍ക്കു നന്നായറിയാം. വെള്ളസാരിയും വെള്ള ബ്ലൗസും ധരിച്ചു വരുമ്പോള്‍ അവളുടെ മുഖത്തൊരു ഭാവമുണ്ട്: 'അങ്ങനെ നല്ല കുട്ട്യായി അകലെ നിക്ക്, ട്ടോ!'

സത്യം പറയണമല്ലോ, അവളെ തൊടാതെയും പിടിയ്ക്കാതെയുമിരിയ്ക്കാന്‍ എനിയ്ക്കാവില്ല. കുറച്ചു നാള്‍ മുന്‍പൊരു ദിവസം, പരിശുദ്ധി കണ്ടു ശ്വാസം മുട്ടി ഞാന്‍ പറഞ്ഞു, ''നീയിനി വെള്ള ധരിയ്ക്കണ്ട.''

''എന്താ കൊഴപ്പം?''

''നീ മാലാഖയാവണ്ട.''

മാലാഖയെന്ന വിശേഷണം അവള്‍ക്കിഷ്ടമാണ്. അവള്‍ ചിരിച്ചു. മാലാഖയെന്നു വിശേഷിപ്പിയ്ക്കുന്നിടത്തോളം അവളിടയ്ക്കിടെ വെള്ളവസ്ത്രം ധരിച്ച് എന്നെ അകറ്റിനിര്‍ത്തിക്കൊണ്ടിരിയ്ക്കും, തീര്‍ച്ച, എന്നു ഞാനാ ചിരിയില്‍ നിന്നു വായിച്ചെടുത്തു.

അതങ്ങു മനസ്സിലിരിയ്ക്കട്ടെ. ഞാനടവു മാറ്റി: ''വിധവകളുടെ നിറമാ വെള്ള. ഞാനുള്ളിടത്തോളം കാലം നീ കളറു ധരിച്ച് അടിപൊളിയായി നടക്കണം. ഞാനെങ്ങാന്‍ തട്ടിപ്പോയാത്തന്നെ, നീയാരെയെങ്കിലും കല്യാണം കഴിച്ച്, നല്ല കളറൊക്കെ ധരിച്ച് അടിപൊളിയായിത്തന്നെ നടന്നോണം. വിധവേടെ യൂണിഫോം നിനക്കു വേണ്ടേ വേണ്ട!''

അവളുടെ ചിരി മങ്ങി. ഒരു മിനിറ്റവളെന്നെ രൂക്ഷമായി നോക്കി നിന്നു. എന്നിട്ടു വെട്ടിത്തിരിഞ്ഞുപോയി.

അടുത്ത നാല്പത്തെട്ടു മണിക്കൂര്‍ നേരം അവളെന്നോട് ഒരക്ഷരം പോലും മിണ്ടിയില്ല. ചായ മുന്നില്‍ കൊണ്ടു വച്ചു തിരിഞ്ഞു നടക്കും. ആഹാരം വിളമ്പി വച്ച് ഈച്ച വരാതെ നോക്കും; പക്ഷേ, ക്ഷണിയ്ക്കില്ല. പതിവുള്ള ''ചേട്ടാ, വരിന്‍'' പാടെ പിന്‍വലിച്ചു. പകരം, കുഞ്ഞുങ്ങളെക്കൊണ്ടു വിളിപ്പിയ്ക്കും: ''പപ്പയെ വിളിയ്ക്ക്''.

രാത്രി കിടക്കുമ്പോളവള്‍ പുറം തിരിഞ്ഞുകിടക്കും. നിലത്തു പുല്പായ് റെഡി. ഞാനെങ്ങാന്‍ അവളെ സ്പര്‍ശിച്ചുപോയാല്‍, അവളിറങ്ങി പുല്പായില്‍ കിടന്നുകളയും!

ഞാന്‍ പല ശ്രമങ്ങളും നടത്തി നോക്കി. ''ഞാനങ്ങനൊരു വിടുവായത്തരം പറഞ്ഞുപോയീന്ന്വച്ച് നീയിങ്ങനെ മിണ്ടാതിരിയ്ക്കണ്ട ആവശ്യെന്താള്ളത്!''

പ്രതികരണമില്ല.

ഇത്ര വലിയ ബോയ്‌ക്കോട്ടിനുള്ളതൊന്നും ഞാന്‍ പറഞ്ഞുപോയിരുന്നില്ല. അവളെന്നും വര്‍ണശബളമായിരിയ്ക്കണമെന്നേ ഞാന്‍ പറഞ്ഞുള്ളൂ. ഞാനുണ്ടെങ്കിലും ഇല്ലെങ്കിലുമെന്നു കൂട്ടിച്ചേര്‍ത്തെന്നതു ശരി തന്നെ. ഇന്നത്തെ ലോകത്തു നടക്കാത്തതൊന്നുമല്ലല്ലോ പുനര്‍വിവാഹം. എന്റെ മരണശേഷം അവളും...

അല്പമൊന്നാലോചിച്ചപ്പോള്‍ ഞാന്‍ പറഞ്ഞുപോയതിനെപ്പറ്റി എനിയ്ക്കുമല്പം വല്ലായ്മ തോന്നി. ആലോചിയ്ക്കാന്‍ തീരെ സുഖമില്ലാത്തൊരു വിഷയമാണത്...

''എന്റെ തങ്കം, നീയെന്നോടൊന്നു ക്ഷമിയ്ക്ക്.'' അവളെ പിടിച്ചുനിറുത്തി യാചിച്ചു. യാചനയും വിഫലം. കേട്ടഭാവമില്ല.

ഓഫീസില്‍ നിന്നു ഞാന്‍ രണ്ടു മൂന്നു തവണ ഫോണ്‍ ചെയ്തു: ഫോണില്‍ക്കൂടി അവളെന്തെങ്കിലുമൊക്കെയൊന്നു പറഞ്ഞുകിട്ടിയെങ്കിലോ! അവിടന്നു മുന്നോട്ടു പോകുകയും ചെയ്യാം.

പക്ഷേ, ഫോണിന്റെ കോളര്‍ ഐഡി പറ്റിച്ചു; വിളിയ്ക്കുന്നതു ഞാനാണെന്ന് അതവള്‍ക്കു കാണിച്ചുകൊടുത്തിരിയ്ക്കണം. ഞാന്‍ ഹലോ ഹലോയെന്നു പറഞ്ഞിട്ടും, അവള്‍ ഫോണെടുത്തു പിടിച്ചതല്ലാതെ, മിണ്ടിയില്ല.

അവളെക്കൊണ്ടു സംസാരിപ്പിയ്ക്കാനുള്ള എന്റെ ശ്രമങ്ങളൊക്കെ വൃഥാവിലായി. എത്ര നാളാണാവോ ഈ ബോയ്‌ക്കോട്ടു സഹിയ്‌ക്കേണ്ടി വരിക!

ഒടുവില്‍ സഹികെട്ടു ഞാന്‍ അമ്മയെ സമീപിച്ചു. ''അമ്മേ, അവളെന്നോടു മിണ്ടണില്ല. രണ്ടു ദെവസായി. അമ്മയൊന്നു ചോദിയ്‌ക്ക്വോ?''

''നീ വല്ല തോന്ന്യാസോം കാട്ടീട്ട് ണ്ടാവും.'' അമ്മ ഉടന്‍ പ്രത്യാരോപണം നടത്തി.

ഞാന്‍ അമ്മയുടെ മകനാണ്, അവളാകട്ടെ, ഇടക്കാലത്തു വന്നുകയറിയ മരുമകള്‍ മാത്രവും. എങ്കിലും അമ്മ അവളുടെ ഭാഗമാണു പിടിയ്ക്കാറ്. പക്ഷപാതം തന്നെ.

എന്നിരുന്നാലും, എന്റെ പരാതിയിന്മേല്‍ അമ്മ ഉടന്‍ നടപടി തുടങ്ങി. ''മോളേ, കൗസൂ...'' അമ്മ നീട്ടി വിളിച്ചു.

വിളിയിലെ ഗൗരവം എനിയ്ക്കിഷ്ടപ്പെട്ടു. എനിയ്ക്കാശ്വാസമായി. ഇന്ന് അമ്മ എന്റെ ഭാഗത്തായിരിയ്ക്കും. അല്ലെങ്കിലും ഭര്‍ത്താക്കന്മാരോടു ഭാര്യമാരു മിണ്ടാതിരിയ്ക്കാമോ! കടുപ്പമല്ലേ അവള്‍ കാണിയ്ക്കണത്!

''എന്താമ്മേ'' എന്നു ചോദിച്ചുകൊണ്ട് അവള്‍ വന്നു, വന്നയുടന്‍ അമ്മയെ മുട്ടിയുരുമ്മിയിരുന്നു.

അവള്‍ക്ക് എന്നെ മാത്രമേ മുട്ടാന്‍ ബുദ്ധിമുട്ടുള്ളൂ! അമ്മായിഅമ്മയെ മുട്ടാന്‍ യാതൊരു ബുദ്ധിമുട്ടുമില്ല!

അവളെന്നെ കണ്ട ഭാവം നടിച്ചില്ല.

''നീ മിണ്ടണില്ലാന്ന് ഇവന്‍ കമ്പ്ളേന്റ് പറേണ് ണ്ടല്ലോ. എന്താ മോളേ?''

അവള്‍ മിണ്ടിയില്ല. പകരം അവളെന്നെ രൂക്ഷമായൊരു നോട്ടം നോക്കി.

''ഇവന്‍ വേണ്ടാതീനം വല്ലോം ചെയ്‌തോ?''

അമ്മ വീണ്ടും ചോദിച്ചപ്പോ അവളുടെ കണ്ണില്‍ നിന്നു ശരേന്നു കണ്ണീരൊഴുകി. ഇതിത്ര പെട്ടെന്ന് എവിടന്നൊഴുകി വരുന്നു!

ദാ, ഞാനവളെ പീഡിപ്പിച്ചെന്നാണ് ഇക്കണ്ണീരു കാണുമ്പൊ അമ്മ വിചാരിയ്ക്കാന്‍ പോണത്! ഞാനതു കൃത്യമായി മനസ്സിലാക്കി.

പരാതിക്കാരനെ 'അകത്ത്' ആക്കുന്ന പോലീസിനെപ്പോലെ, യാതൊരു ചോദ്യം ചെയ്യലുമില്ലാതെ, മിന്നല്‍ വേഗത്തില്‍, അമ്മയെന്റെ ചെവിയില്‍ പിടിത്തമിട്ടു!

എന്റെ ചെവിയോടൊരു പ്രത്യേക താല്പര്യം എന്റെ ബാല്യം മുതല്‍ക്കേ അമ്മയ്ക്കുള്ളതാണ്. ചെവി പിടിച്ചു തിരിച്ചുവയ്ക്കാന്‍ ഇത്തവണയും അമ്മ പരിശ്രമിച്ചു.

''അയ്യോ, അമ്മേ, ചെവി പറിഞ്ഞുപോരും, വിടമ്മേ...''

എന്റെ നിലവിളി കേട്ട് അവള്‍ കണ്ണീരിനിടയിലും ചിരിച്ചു; ഭര്‍ത്താവു പീഡിപ്പിയ്ക്കപ്പെടുന്നതു കണ്ട് ആഹ്ലാദിയ്ക്കുന്ന ഭാര്യ!

''ഇനിയിവള്‍ടെ കണ്ണീരിവിടെ കാണരുത്!'' അമ്മ ചെവിയിന്മേലുള്ള പിടി വിട്ടു.

''അമ്മേ, അതിന്, ഞാനവളെ ഒന്നും ചെയ്തിരുന്നില്ലമ്മേ...''

''പോടാ, അവടന്ന്! ഇവള് രണ്ടു ദെവസം നെന്നോടു മിണ്ടാതിരിയ്ക്കണങ്കി നീയെന്തോ കാര്യായ തോന്ന്യാസങ്ങള് ചെയ്തട്ട് ണ്ടാവും. നിയ്ക്കറിഞ്ഞൂടേ!''

''ഇല്ലമ്മേ! ഞാമ്പറയാം...''

''വേണ്ട വേണ്ട! നെന്റെ വിശദീകരണോന്നും നിയ്ക്ക് കേക്കണ്ട.'' കുറ്റാരോപിതന്റെ ഭാഗം കേള്‍ക്കാത്ത ജഡ്ജിയാണ് എന്റെ അമ്മ. അവളെ ചേര്‍ത്തുപിടിച്ചുകൊണ്ട് അമ്മ പറഞ്ഞു, ''മോളു വെഷമിയ്ക്കണ്ട. ഇവനെ ഞാന്‍ ശരിയാക്കിക്കോളാം.''

'അമ്മക്കോടതി'യില്‍ നിന്നു പുറത്തിറങ്ങിയപ്പോള്‍ അവളെന്നെ പുറകില്‍ നിന്നു പിടിച്ചു നിര്‍ത്തി. ''നൊന്തോ ചേട്ടന്? പാവം.''

''എന്റെ ചെവി തിരിഞ്ഞുപോയി! എന്നട്ടും നീയത് കണ്ട് ചിരിച്ചേക്കണ്!'' ഞാന്‍ പരിഭവിച്ചു.

അവളെന്റെ ശിരസ്സുപിടിച്ചടുപ്പിച്ച്, അമ്മ തിരിച്ചുവയ്ക്കാന്‍ ശ്രമിച്ച ചെവിയില്‍ ചുണ്ടമര്‍ത്തി.

ആ ഒറ്റ പ്രവൃത്തിയില്‍ എന്റെ സകല വിഷമങ്ങളും പറപറന്നിരുന്നു. ഞാനവളെ പിടിച്ചടുപ്പിയ്ക്കാന്‍ കൈകള്‍ നീട്ടും മുമ്പ് അവള്‍ വഴുതിമാറിയിരുന്നു.

അന്നത്തെയാ തര്‍ക്കവും ഇന്നിപ്പോഴത്തെ തര്‍ക്കവും നിറത്തെച്ചൊല്ലിയുള്ളതു തന്നെ. അന്നത്തേതു വസ്ത്രത്തിന്റെ നിറത്തെപ്പറ്റിയുള്ളതായിരുന്നെങ്കില്‍, ഇന്നത്തേതു വീടിനടിയ്ക്കുന്ന പെയിന്റിന്റേതിനെച്ചൊല്ലിയുള്ളതാണ്.

ബൈക്ക് ഹൈവേയില്‍ക്കടന്ന് ഓട്ടം തുടങ്ങിയിരുന്നു. പത്തു കിലോമീറ്ററിലേറെയുണ്ടു ടൗണിലേയ്ക്ക്. വീടിനടുത്ത് ഒന്നു രണ്ടു പെയിന്റുകടകളുണ്ടെങ്കിലും, ടൗണിലെ കടകളില്‍ വിലക്കുറവുണ്ടാകാറുണ്ട്; ഒന്നിലേറെ ഇനം പെയിന്റുകളുണ്ടാകും, ഇഷ്ടമുള്ളതു തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും കിട്ടും. പെയിന്റു മാത്രമല്ല, വേറെ ചില സാധനങ്ങള്‍ കൂടി വാങ്ങാനുണ്ട്; അവളുടെ സാന്നിദ്ധ്യം ആവശ്യം.

ഞാന്‍ റിയര്‍ വ്യൂ മിററുകളിലൂടെ നിരീക്ഷിച്ചു. സീറ്റിന്റെ പുറകറ്റത്തേയ്ക്കു നീങ്ങിയുള്ള ഇരിപ്പ് അവള്‍ തുടരുന്നു. സീറ്റിനു താഴെയുള്ള ഹോള്‍ഡറില്‍ മുറുക്കിപ്പിടിച്ചിരിയ്ക്കുന്ന വലതുകൈ കാണാം. 'വെള്ളപ്പെയിന്റു വാങ്ങിയ ശേഷം മാത്രമേ ഇനി പരസ്പരം മുട്ടിയിരിയ്ക്കുന്ന പ്രശ്‌നമുള്ളൂ; അതുവരെ ഞാന്‍ ഇങ്ങനിരിയ്ക്കും!' എന്ന ഭാവം.

വീതിയുള്ള, നീണ്ടുനിവര്‍ന്നു കിടക്കുന്ന ഹൈവേ. ഏതാനും നിമിഷനേരത്തേയ്ക്കു ബൈക്കിന്റെ ത്രോട്ടിലില്‍ നിന്നു കൈയെടുത്തെന്നു വച്ചു പ്രശ്‌നമൊന്നുമില്ല. ഞാന്‍ കൈയെടുത്ത് അവളുടെ വലതുകൈയില്‍ സ്പര്‍ശിയ്ക്കാന്‍ ശ്രമിച്ചു.

അവളെന്റെ ഉദ്ദേശങ്ങള്‍ മണത്തറിയും! എന്റെ കൈ ചെന്നപ്പോഴേയ്ക്ക് അവളുടെ കൈ പൊയ്ക്കഴിഞ്ഞിരുന്നു.

ഇളിഭ്യനായി ഞാന്‍ വീണ്ടും ത്രോട്ടിലില്‍ പിടിച്ചു.

നീലസാരിയില്‍പ്പൊതിഞ്ഞ വലതുതുട ഇടതു മിററില്‍ കാണാം. ഞാന്‍ ക്ലച്ചില്‍ നിന്നു കൈയെടുത്ത്, മെല്ലെ അവളുടെ തുടയില്‍ സ്പര്‍ശിയ്ക്കാന്‍ ശ്രമിച്ചു. പക്ഷേ, അവളെന്റെ കൈ തള്ളിനീക്കി. രണ്ടു മൂന്നു തവണ ഞാനാ ശ്രമം ആവര്‍ത്തിച്ചു. ശ്രമങ്ങളെല്ലാം വിഫലമായി. ഒരു തവണ അവളെന്നെ നുള്ളിയകറ്റുകയും ചെയ്തു.

അതു ഹൈവേയില്‍പ്പലരും കണ്ടിട്ടുണ്ടാകണം, എന്നെയൊരു പീഡകനായി അവരില്‍ച്ചിലരെങ്കിലും ധരിച്ചുപോയിട്ടുമുണ്ടാകണം!

ഞാന്‍ കൈ പിന്‍വലിച്ച്, ക്ലച്ചില്‍ത്തന്നെ പിടിച്ചു. എന്തിനു വെറുതേ നാട്ടുകാരുടെ മുന്നില്‍ മാനം കളയണം!

ഇടതുവശത്തെ മിറര്‍ ഞാന്‍ ശകലം തിരിച്ചു വച്ചു. ഇപ്പോളതില്‍ അവളുടെ മുഖം കാണാം.

അവള്‍ക്കറിയാം, അതിലൂടെ ഞാനവളെത്തന്നെ നോക്കുന്നുണ്ടെന്ന്. നോട്ടങ്ങള്‍ കൂട്ടിമുട്ടാത്ത തരത്തില്‍ അവള്‍ അകലെ കണ്ണും നട്ടിരുന്നു.

''ചേട്ടന്റെ പൊന്നല്ലേ, ചേട്ടനോടൊന്നു കനിയ്, തങ്കം!'' ഞാന്‍ ശിരസ്സു പുറകോട്ടു തിരിച്ചുകൊണ്ട്, അല്പം ഉറക്കെത്തന്നെ പറഞ്ഞു. പക്ഷേ, അവള്‍ ശ്രദ്ധിച്ചില്ല. അതുകൊണ്ടു ഞാന്‍ പാടി, ''എല്ലാരും ചൊല്ലണ്, എല്ലാരും ചൊല്ലണ്, കല്ലാണീ നെഞ്ചീലെന്ന്, കരിങ്കല്ലാണ്...'' ആ കരിങ്കല്ലിനു ഞാനൂന്നല്‍ നല്‍കി.

ആ മുഖത്തൊരു മന്ദഹാസം മിന്നിമറഞ്ഞില്ലേ? മിററില്‍ നോക്കിക്കൊണ്ടിരുന്ന എനിയ്ക്കങ്ങനെ തോന്നി.

ഒരു ജങ്ഷനില്‍ സിഗ്‌നലിനു വേണ്ടി ബൈക്കു നിറുത്തി. സിഗ്‌നല്‍ കാത്തുകിടക്കുമ്പോള്‍ തോളത്തൊരു മൃദുസ്പര്‍ശം.

വിശ്വസിയ്ക്കാനാകാതെ ഞാന്‍ തിരിഞ്ഞുനോക്കി. അവളുടെ വലത്തുകൈ എന്റെ തോളില്‍! ഞങ്ങള്‍ക്കിടയിലുണ്ടായിരുന്ന അകലം കുറയുകയും ചെയ്തിരിയ്ക്കുന്നു!

സിഗ്‌നല്‍ കിട്ടി, ബൈക്ക് ഓട്ടം തുടങ്ങിയപ്പോള്‍, അവളുടെ കൈ എന്റെ തോളത്തുനിന്നിറങ്ങി, എന്റെ മുന്നിലൂടെ ചുറ്റിവളഞ്ഞ് എന്റെ നെഞ്ചിലമര്‍ന്നു. ഓടുന്ന ബൈക്കിന്മേലല്ലായിരുന്നെങ്കില്‍ അവളുടെ വിരലുകള്‍ക്കെന്റെ ഹൃദയസ്പന്ദനം അറിയാനാകുമായിരുന്നു.

ഞാനറിയാതെ തന്നെ എന്റെ മുഖത്തൊരു ചിരി വിടര്‍ന്നു. ആകാശത്തേയ്ക്കു നോക്കി ഞാന്‍ ആഹ്ലാദമാഘോഷിച്ചു.

നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അവളെന്നോടു ചേര്‍ന്നിരുന്നു. ഇതുവരെച്ചെയ്ത വിക്രിയകളൊക്കെ അവള്‍ മാപ്പാക്കിത്തന്നിരിയ്ക്കുന്നു! അവളുടെ മൃദുലതകള്‍ എന്റെ പുറത്തമര്‍ന്നപ്പോഴുള്ള സുഖത്തോടും ഊഷ്മളതയോടുമൊപ്പം, ഹൃദയസ്പന്ദങ്ങളുടെ ഏകകാലപ്പൊരുത്തവും സ്വര്‍ഗസുഖം പകര്‍ന്നു.

അവളെന്റെ തോളത്തു ചുണ്ടുകളമര്‍ത്തി. മെല്ലെ മൊഴിഞ്ഞു, ''കച്ചേരിക്കളറു തന്നെ വാങ്ങിക്കോളൂ ട്ടോ.''

എനിയ്ക്കത്ഭുതമായി. അത്ഭുതത്തേക്കാളേറെ ആവേശവുമുണ്ടായി. അവള്‍ക്കു കച്ചേരിക്കളറു സമ്മതമെങ്കില്‍, എനിയ്ക്കു വെള്ളനിറം അതിലേറെ സമ്മതം: ''വേണ്ട, തങ്കം. വെള്ള മതി. തൂവെള്ള, പാല്‍വെള്ള. മില്‍ക്ക് വൈറ്റ്. വൈറ്റ് വൈറ്റ്. അകത്തും പുറത്തും മാത്രമല്ല, ടെറസ്സിലും!''

''ഹ...ഹ...ഹ...''

ഹൈവേയില്‍, ഒപ്പമോടിക്കൊണ്ടിരുന്ന വാഹനങ്ങളെയെല്ലാം വിസ്മരിച്ചവള്‍ പൊട്ടിച്ചിരിച്ചു. സര്‍വം മറന്നുള്ള ആ മണികിലുക്കം കേട്ടു ചില യാത്രികര്‍ തിരിഞ്ഞുനോക്കി. ഹോ, ആ ചിരി കേള്‍ക്കാന്‍ ഞാനെന്തു തന്നെ കൊടുക്കില്ല!

അവളെ ആ നിമിഷം ഉമ്മവയ്ക്കാന്‍ എനിയ്ക്കാര്‍ത്തി തോന്നി. ഞാന്‍ ബൈക്ക് റോഡരികിലടുപ്പിച്ചു നിറുത്തി. പിന്‍സീറ്റില്‍ നിന്ന് അവളിറങ്ങിയെങ്കില്‍ മാത്രമേ എനിയ്ക്കിറങ്ങാനാകൂ. ഞാന്‍ പറഞ്ഞു, ''നീയൊന്നിറങ്ങ്.''

ഞാന്‍ മനസ്സില്‍ കണ്ടത് അവള്‍ മാനത്തു കണ്ടിട്ടുണ്ടാകും! അവള്‍ പറഞ്ഞു, ''ഉം-ഉം.''

ഇറങ്ങില്ല എന്നാണ് ആ ഇരട്ട ഉമ്മിന്റെ അര്‍ത്ഥം.

ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ അവള്‍ മുന്നറിയിപ്പു നല്‍കി: ''ദേ, ചേട്ടാ, തോന്ന്യാസോന്നും കാണിയ്ക്കണ്ട. ഇത് നാഷണല്‍ ഹൈവേയാ.'' ഇരുകൈകള്‍ കൊണ്ടും ബൈക്കില്‍ മുറുക്കിപ്പിടിച്ച് അവള്‍ ഉറച്ചിരുന്നു.

ഗത്യന്തരമില്ലാതെ ഞാന്‍ ബൈക്കു സ്റ്റാര്‍ട്ടു ചെയ്തു. വണ്ടി ടോപ്പ് ഗിയറിലെത്തിയ ഉടനെ, എന്റെ മാറത്തമര്‍ന്നിരുന്ന അവളുടെ കൈത്തലം ഞാനുയര്‍ത്തി ചുണ്ടോടമര്‍ത്തി.

അവളെന്റെ ചുണ്ടില്‍ നിന്നു കൈ വലിച്ചെടുത്തു വീണ്ടുമെന്റെ മാറത്തമര്‍ത്തി: ''മര്യാദയ്ക്കു ബൈക്കോടിയ്ക്ക്.'' അവളെന്നോടു ചേര്‍ന്നിരുന്നു. അവളുടെ കവിള്‍ത്തടം എന്റെ പുറത്തമര്‍ന്നു.

sunilmssunilms@rediffmail.com

Read more

അമ്മി­ണി­സാ­ദം (നര്‍മ്മകഥ‍)

വിഭവസ­മൃ­ദ്ധ­മായ ഉച്ച­യൂണും കഴിഞ്ഞ് ഏമ്പ­ക്കവുംവിട്ട് ഒരു­മ­ണി­ക്കൂര്‍ മയ­ങ്ങു­ന്നത് എന്നും പതി­വുള്ള കാര്യ­മാണ് അറു­മുഖംപിള്ള­ക്ക്. മയക്കം എന്നു­പ­റ­ഞ്ഞാല്‍ അഗാ­ധമായ ഉറ­ക്ക­മ­ല്ല, സ്വബോ­ധ­ത്തോ­ടെ­യുള്ള വിശ്ര­മം. ആ സമയം വീടും പരി­സ­ര­ങ്ങളും പരി­പൂര്‍ണ നിശ­ബ്ദ­ത­യില്‍ ആയി­രി­ക്ക­ണ­മെ­ന്നു­ള്ളത് അദ്ദേ­ഹ­ത്തിന്റെ കല്‍പനയാണ്. അത് നൂറു­ശ­ത­മാനം പാലി­ക്കാന്‍ സുഗ­ന്ധി­യും, അമ്മി­ണിയും, വീട്ടു­ജോ­ലി­ക്കാരും പ്രതി­ജ്ഞാ­ബ­ദ്ധ­രാ­ണ്.

അറു­മുഖം പിള്ള മയ­ങ്ങുന്ന ഒരുമണി­ക്കൂര്‍ വീട്ടുജോലി­ക്കാരും വിശ്ര­മിക്കും. അവരും എവി­ടെ­ങ്കിലും പോയി­ക്കി­ടന്ന് മയങ്ങും. വിശാ­ല­മായ എരു­ത്തി­ലിലെ പന്ത്രണ്ട് പശു­ക്കളും അവ­യുടെ കിടാ­ങ്ങളും, അഞ്ചേര്‍ കാള­കളും ഈ ഒരുമണി­ക്കൂര്‍നേരം അയ­വി­റക്കാറില്ല. എന്തിന് കിളി­കള്‍ പോലും ആപ്ര­ദേ­ശ­ത്തേക്ക് വരാ­ന്‍ ഭയക്കും

പിള്ള കര്‍ഷ­ക­നാ­ണ്. തേനി­യില്‍ ഇരു­നൂ­റേ­ക്കര്‍ വസ്തു­വിന്റെ ജന്മി. അവിടെ നെല്ല്, തെങ്ങ്, വാഴ തുടങ്ങി വെണ്ട, വഴു­ത­ന, തക്കാളി കറി­വേ­പ്പില മുത­ലാ­യ­വ­യെല്ലാം രാസ­വ­ള­ങ്ങള്‍ നിര്‍ലോഭം പ്രയോ­ഗിച്ചും എന്‍ഡോ­സള്‍ഫാന്‍ പോലത്തെ "നിരു­പ­ദ്ര­വ­കാരിക­ളായ' കീട­നാ­ശി­നി­കള്‍ തളിച്ചും കൃഷി­ചെ­യ്ത് തമി­ഴ്‌നാ­ടിന്റെ സഹോ­ദരീ സംസ്ഥാ­ന­മായ കേര­ളാ­വിലെ മടി­യ­ന്മാരെ പട്ടിണികിട­ക്കാതെ വര്‍ഷ­ങ്ങ­ളായി തീറ്റി­പ്പോറ്റു­ന്നത് അദ്ദേ­ഹ­മാണ്. മല­യാ­ള­ത്താ­ന്മാര്‍ അല­സ­ന്മാരും ജോലി­ചെ­യ്യാതെ കൂലി­വാ­ങ്ങു­ന്ന­വരും ആയ­തി­നാല്‍ മുല്ല­പ്പെ­രി­യാ­റില്‍ നിന്നുള്ള വെള്ളം­നനച്ച് ഉല്‍പാ­ദി­പ്പി­ക്കുന്ന കൃഷി­വ­ഹ­കള്‍ അവ­രെ­ക്കൊ­ണ്ടു­തന്നെ തീറ്റിച്ച് കാശു­വാ­രുന്ന തമിഴ്മ­ക്ക­ളുടെ ഒരു പതി­പ്പാണ് അറു­മുഖം പിള്ള.

മല­യാ­ള­നാട് പിള്ളക്ക് തമിള്‍നാ­ടു­പോലെതന്നെ പ്രീയ­പ്പെ­ട്ട­താ­ണ്. അതു­കൊ­ണ്ടാ­ണല്ലോ രണ്ട് സംസ്ഥാ­ന­ങ്ങ­ളില്‍ നിന്നും ഓരോ ഭാര്യ­മാരെ സ്വീക­രി­ച്ചി­രി­ക്കു­ന്ന­ത്, തമിള്‍നാ­ട്ടില്‍ നിന്ന് സുഗ­ന്ധി­യും കേര­ള­ത്തില്‍ നിന്ന് അമ്മി­ണി യും. ദ്രാവിഡ കഴകം പാര്‍ട്ടി­യുടെ അനു­ഭാവിയും കരു­ണാ­ന­ധി­യുടെ ആത്മ­മി­ത്രവും ആയ­തി­നാല്‍ ജാതി­മ­ത­ചിന്ത അശ്ശേഷം അദ്ദേ­ഹത്തെ തീണ്ടി­യി­ട്ടി­ല്ല. സുഗന്ധി ഹിന്ദുവാ­ണെ­ങ്കില്‍ അമ്മിണി ക്രിസ്ത്യാ­നി­യാ­ണ്. സുഗന്ധി തേനി­യിലെ സമ്പ­ന്ന­മായ കുടും­ബ­ത്തിലെ സ്ത്രീയാ­ണെ­ങ്കില്‍ അമ്മിണി ഇടു­ക്കി­യിലെ പാവ­പ്പെട്ട വീട്ടില്‍നി­ന്നു­ള്ള­വള്‍.

ഇപ്പോള്‍ രണ്ട് സഹോ­ദരീ സംസ്ഥാ­ന­ങ്ങളും ഒര­ണ­ക്കെ­ട്ടിന്റെ പേരില്‍ പോര­ടി­ക്കു­ന്ന­തില്‍ അദ്ദേഹം അതീവ ദുഃഖി­ത­നാ­ണ്. തന്റെ പ്രീയ­പ്പെട്ട സുഹൃത്ത് വര്‍ക്കി ഇടു­ക്കി­യി­ലി­രുന്ന് തന്നേ­പ്പോലെതന്നെ ദുഖി­ക്കു­ന്നു­ണ്ടെന്ന് അദ്ദേ­ഹ­ത്തിന് അറ­ിയാം. ഇടു­ക്കിയെ തമിള്‍നാ­ടി­നോട് ചേര്‍ത്താല്‍ മറ്റാ­രേ­ക്കാളും സന്തോ­ഷി­ക്കു­ന്നത് പിള്ളയായി­രി­ക്കും. തന്റെ രണ്ടാം ഭാര്യ­യുടേയും പ്രിയസുഹൃ­ത്തിന്റേയും വീടുകള്‍ സ്ഥിതി­ചെ­യ്യുന്ന ജില്ല എന്നനിലക്ക് ഇടുക്കി­യോട് അദ്ദേ­ഹ­ത്തിന് പ്രത്യേ­ക­മായ ഒര­ടു­പ്പ­മു­ണ്ട്. ഇടുക്കി മാത്ര­മല്ല കേരളം മുഴു­വ­നായി തമിഴ്‌നാ­ടി­നോട് ചേര്‍ക്ക­ണ­മെന്ന അഭി­പ്രായ­ക്കാ­ര­നാണ് അദ്ദേഹം. പക്ഷേ, തന്റെ അഭി­പ്ര­യ­ത്തോട് 
തമ­ിഴ്‌നാ­ട്ടിലെ രാഷ്ടീ­യ­പാര്‍ട്ടി­കള്‍ യോജി­ക്കുമോ എന്ന് സംശ­യ­മു­ണ്ട്. തമി­ഴ്‌നാ­ടു­തന്നെ മുടി­ഞ്ഞു­പോ­കാന്‍ വേറൊന്നുംവേണ്ട എന്നാണ് കരു­ണാ­നധി ഒരു സ്വകാ­ര്യ­സം­ഭാ­ഷ­ണ­ത്തില്‍ പറ­ഞ്ഞ­ത്.

ഇടുക്കി മാത്ര­മാ­യി­ട്ടാ­ണെ­ങ്കിലും പ്രശ്‌നം തന്നെ. ഒരു കാര്യം തീരു­മാ­നി­ക്കു­ന്ന­തിന് മുന്‍പ് അതിന്റെ എല്ലാ ഭവി­ഷ്യ­ത്തു­ക­ളെ­പ­റ്റിയും ആലോചി­ക്ക­ണ­മ­ല്ലോ. കേരളാ കോണ്‍ഗ്ര­സ്സിന് രണ്ടോ മൂന്നോ എമ്മെല്ലേ­മാരെ ജയി­പ്പി­ക്കാന്‍ സാധി­ക്കുന്ന ജില്ല­യാണത്. ഈയൊരു മഹാ­വി­പത്ത് മന­സി­ലാ­ക്കാ­തെ­യാണ് ചില വിവ­ര­മി­ല്ലാത്ത രാഷ്ട്രീ­യ­ക്കാര് ഇടു­ക്കിയെ തമി­ഴ്‌നാ­ടി­നോട് ചേര്‍ക്കണം എന്ന് വാദി­ക്കു­ന്നത്. ഇതൊ­ക്കെ­യാണ് മിസ്റ്റര്‍ കരു­ണാ­നിധി പിള്ള­യു­മാ­യി­ട്ടുള്ള സംഭാ­ഷ­ണ­ത്തില്‍ രഹ­സ്യ­മായി പറ­ഞ്ഞ­ത്.

ഇടു­ക്കി­യിലെ തന്റെ പ്രിയസു­ഹൃത്ത് വര്‍ക്കി­യു­മായി സംസാ­രി­ച്ചിട്ട് വര്‍ഷ­ങ്ങ­ളാ­യി. അയാ­ളുടെ ഫോണ്‍നമ്പര്‍ ഭിത്തി­യില്‍ കുറിച്ചുവെ­ച്ചി­രു­ന്നത് വീടിന് പെയിന്റടിക്കാന്‍ വന്ന­വര്‍ മായി­ച്ചു­ക­ള­ഞ്ഞു. വര്‍ക്കി­യെന്താ വിളി­ക്കാ­ത്ത­തെന്ന് ഇട­ക്കൊക്കെ ആലോ­ചി­ക്കാ­റു­ണ്ട്. കൃഷിയും രാഷ്ട്രീ­യവും എല്ലാ­മായി തിര­ക്കാ­യ­തി­നാ­ലാണ് കേര­ളാ­വില്‍ പോയി അവ­നെയും കടും­ബ­ത്തേയും കാണാന്‍ ആഗ്ര­ഹ­മു­ണ്ടാ­യിട്ടും നട­ക്കാ­ത്ത­ത്.­അ­വന്റെ ഭാര്യ ഉണ്ടാ­ക്കുന്ന കോഴി­ക്ക­റി­യുടെ സ്വാദ് ഓര്‍ക്കു­മ്പോള്‍ ഇപ്പോഴും വായില്‍ വെള്ള­മൂറും. വൈകു­ന്നേ­ര­ങ്ങ­ളില്‍ കപ്പ വേയി­ച്ചതും ബീഫ് ഉല­ത്തി­യതുംകൂട്ടി നല്ല തെങ്ങിന്‍കള്ളും കുടിച്ച് ദിവ­സ­ങ്ങ­ളോളം അവന്റെ വീട്ടില്‍ താമ­സി­ച്ചി­ട്ടുള്ള ഓര്‍മ ഇട­ക്കി­ടക്ക് മന­സില്‍ തെളി­ഞ്ഞു­വരും .

ത്രേസ്യാമ്മ ഉണ്ടാ­ക്കുന്ന ഭക്ഷ­ണ­ത്തിന്റെ സ്വാദ് സുഗന്ധിയുടെ പാച­ക­ത്തിന് കിട്ട­ത്തി­ല്ല. തൈരു­സാ­ദ­വും, സാമ്പാ­റു­സാ­ദവും നിത്യവും കഴിച്ച് രുചിയെന്ന വാക്കിന്റെ അര്‍ത്ഥം­തന്നെ മറന്ന കാലത്താണ് വര്‍ക്കിയെ പരി­ച­യ­പ്പെ­ടു­ന്നതും അവന്റെ ഭാര്യ ഉണ്ടാ­ക്കുന്ന ഇറ­ച്ചി­ക്ക­റിയും മീന്‍ക­റിയുംകൂട്ടി ചോറു­ണ്ണു­ന്നതും. അതുപറ­ഞ്ഞ­പ്പോ­ളാണ് നല്ല­പോലെ ഇറ­ച്ചിയും മീനും വെയ്ക്കാ­ന­റി­യാ­വുന്ന ഒരു പെണ്ണിനെ ജോലി­ക്കാ­രി­യായി തരാ­മെന്ന് ത്രേസ്യാമ്മ പറ­ഞ്ഞ­ത്. അവ­രുടെ വീട്ടില്‍നിന്ന് ഇതെല്ലാം നല്ല­പോലെ പഠി­ച്ച­വ­ളാണ് അമ്മി­ണി. അങ്ങനെ അവ­ളേം­കൊണ്ട് അണ്ണാച്ചി തേനിക്ക് വണ്ടി­ക­യ­റി.

“എന്തിനാ ഇവിടെ വേറൊരു വേല­ക്കാ­രി? ഇപ്പോള്‍തന്നെ ആവ­ശ്യ­ത്തിന് ജോലി­ക്കാര്‍ ഇവി­ടു­ണ്ടല്ലോ?” അമ്മി­ണിയെ കണ്ട­പ്പോള്‍ സുഗന്ധി ചോദിച്ചു.

“ഇവള് നല്ല പാച­ക­ക്കാ­രി­യാ. ഇവി­ടു­ള്ള­തി­നൊക്കെ വെജി­റ്റേ­റി­യന്‍ ഉണ്ടാ­ക്കാ­നല്ലേ അറി­യൂ. ഇവളെ ഞാന്‍ കൊണ്ടു­വ­ന്നത് നോണ്‍ പാചകംചെയ്യാ­നാ.”

കയ്യിലൊരു പൊതി­ക്കെ­ട്ടു­മായി വന്നു­കയ­റിയ കൊലു­ന്തു­പോ­ലത്തെ പെണ്ണിനെ സുഗ­ന്ധിക്ക് അത്ര ഇഷ്ട്ട­പ്പെ­ട്ടി­ല്ല. തമി­ഴ്‌നാ­ട്ടിലെ കാറ്റും, ഭക്ഷ­ണവും പിടി­ച്ച­പ്പോള്‍ പെണ്ണിന്റെ ശരീ­ര­ത്തില്‍ അവി­ട­വി­ടെ­യായി മാംസം­ ഉരു­ണ്ടു­കൂടി. അന്നേരം അവള്‍ക്ക് ചെറി­യ­തോ­തില്‍ ഇളക്കവും തുട­ങ്ങി. പിടി­ക്കു­മ്പോള്‍ പുളി­ങ്കൊ­മ്പില്‍ തന്നെ പിടി­ക്കണം എന്ന് അവ­ളുടെ അപ്പന്‍ പറ­ഞ്ഞു­കേ­ട്ടി­ട്ടു­ള്ള­തി­നാല്‍ അവള്‍ അറു­മു­ഖ­ത്തിനെതന്നെ നോട്ട­മി­ട്ടു.

ഉച്ചമയ­ക്ക­ത്തില്‍ നിന്ന് ഉണര്‍ത്താന്‍ ചായയും പല­ഹാ­ര­ങ്ങ­ളു­മായി ചെല്ലു­മ്പോള്‍ അവള്‍ അയാ­ളുടെ തോളില്‍തട്ടി വിളി­ച്ചു. ഇന്നു­വരെ സുഗ­ന്ധി­പോലും ചെയ്യാത്തകാര്യം ചയ്യാന്‍ ധൈര്യ­പ്പെട്ട സുന്ദ­രി­പ്പെ­ണ്ണിനെ പിള്ളക്കും ഇഷ്ട്ട­മാ­യി. ആരും­കാ­ണാതെ തുടക്ക് ഒരടികൊടു­ത്ത­പ്പോള്‍ അവള്‍ ചിരി­ച്ചും­കൊണ്ട് ഓടി. പിന്നീട് അടി മുക­ളി­ലേക്ക് കയ­റി­വ­ന്ന­പ്പോള്‍ അവള്‍ അയാ­ളുടെ കയ്യില്‍ കയ­റി­പ്പി­ടി­ച്ചു.

“അത് വേണ്ടെടാ കണ്ണാ,” അവള്‍ പറഞ്ഞു.

“വേണ­മെടി തങ്ക­മേ.”

അങ്ങ­നെ­യാണ് സുഗന്ധി ഉറ­ങ്ങി­ക്ക­ഴി­ഞ്ഞാല്‍പിന്നെ പിള്ള രാത്രി­സ­ഞ്ചാരം തുട­ങ്ങി­യത്. സഞ്ചാരം പലതവണ ആവര്‍ത്തി­ച്ച­പ്പോള്‍ ഒരു­ദി­വസം രാവിലെ അമ്മിണി അടു­ക്ക­ള­മു­റ്റത്തെ മാവിന്‍ചുവ­ട്ടില്‍ പോയി­രുന്ന് ഛര്‍ദ്ദി­ച്ചു. അതു­കണ്ട് നാല് പ്ര­സ­വി­ച്ചി­ട്ടുള്ള സുഗന്ധിയുടെ നെഞ്ചി­ടി­ച്ചു. തലേ­രാത്രി മധു­ര­ക്കി­ഴങ്ങ് തിന്ന­തു­കൊ­ണ്ടാ­ണെന്ന് പറ­ഞ്ഞ് തല്‍ക്കലം തടി­തപ്പി. മധു­ര­ക്കി­ഴങ്ങ് തന്റെ ഭര്‍ത്താ­വി­നോ­ടൊപ്പം പലരാത്രിക­ളില്‍ അവള്‍ കഴി­ച്ചി­ട്ടുണ്ട്് എന്ന­കാര്യം അപ്പോഴും അവര്‍ അറിഞ്ഞി­ല്ല.

തുടര്‍ന്നുള്ള ദിവ­സ­ങ്ങ­ളിലും അവള്‍ ഛര്‍ദ്ദി­ക്കാന്‍ തുട­ങ്ങി­യ­പ്പോള്‍ മധു­ര­ക്കി­ഴ­ങ്ങല്ല തന്റെ ഭര്‍ത്താ­വാണ് കാര­ണ­ക്കാ­രന്‍ എന്നസത്യം അവ­ളെ­ക്കൊണ്ട് പറ­യി­പ്പി­ച്ചു.

തന്റെ അണ്ണ­ന്മാര്‍ വടി­വാളും തോക്കു­മാ­യട്ട് എത്തുംമുന്‍പ് അവളെ നാടു­ക­ട­ത്താന്‍ സുഗന്ധി ഭര്‍ത്താ­വി­നോട് കല്‍­പി­ച്ചു. തോക്കും വടി­വാ­ളു­മൊക്കെ തന്റെ വീട്ടി­ലു­മു­ള്ള­തി­നാല്‍ ഭാര്യ­യുടെ ഭീഷ­ണി­യൊന്നും പിള്ള­യുടെ അടുത്ത് വില­പ്പോ­യി­ല്ല. എന്നാല്‍ പെണ്ണ് ചത്തു­ക­ള­യു­മെന്ന് പറ­ഞ്ഞത് അദ്ദേ­ഹ­ത്തിന്റെ ഹൃദ­യ­ത്തില്‍ കൊണ്ടു. സുഗന്ധി തരാത്ത സുഹാനു­ഭൂ­തി­കള്‍ തനിക്ക് സമ്മാ­നിച്ച അമ്മി­ണി­പ്പെ­ണ്ണിനെ അങ്ങ­നെ­യങ്ങ് വിട്ടു­ക­ള­യാന്‍ അദ്ദേ­ഹ­ത്തിന് സമ്മ­ത­മ­ല്ലാ­യി­രു­ന്നു. അവളെ കൊണ്ടു­പോയി കേര­ളാ­വില്‍ പാര്‍പിക്കാം എന്ന് വിചാ­രി­ച്ചു­കൊ­ണ്ടാണ് മധു­രക്ക് പോകു­ക­യാ­ണെന്നും പറഞ്ഞ് ഇടു­ക്കിക്ക് വണ്ടിക­യ­റി­യത്. അവി­ടെ­ച്ചെന്ന് സുഹൃത്ത് വര്‍ക്കിയെകണ്ട് ഭരക്ഷി­ക്ക­ണ­മെടാ’ എന്നുപറഞ്ഞ് നില­വി­ളി­ച്ചു.

“എന്താ പിള്ളേച്ചാ ഇത്? ഒന്നു­കില്‍ കാര്യം പറ­ഞ്ഞിട്ടുകര, അല്ലെ­ങ്കില്‍ കര­ഞ്ഞി­ട്ട്……”

ആ സെന്റന്‍സിന് അര്‍ത്ഥ­ഭംഗി ഇല്ലല്ലോ എന്ന് തോന്നി­യ­തു­കൊണ്ട് വര്‍ക്കി മുഴു­മി­പ്പി­ച്ചി­ല്ല.

പിന്നെയും നിര്‍ബ­ന്ധി­ച്ച­പ്പോള്‍ പിള്ള പറ­ഞ്ഞു, “ഗര്‍ഭം.”

“ആര്‍ക്ക് സുഗ­ന്ധിക്കോ?”

“അല്ലെടാ, അമ്മി­ണിക്ക്.”

“ആരാ വില്ലന്‍?”

അണ്ണാച്ചി മറു­പടി പറ­യാതെ കാല്‍വി­ര­ല്‍­കൊണ്ട് നിലത്ത് കളം വര­ച്ചു­കെ­ണ്ടു­നി­ന്നു.

“അമ്പടാ കള്ളാ നീ പണി­പ­റ്റി­ച്ചു, അല്ലേ? എന്നിട്ട് അവ­ളെ­വി­ടെ?”

“വീട്ടി­ലുണ്ട്, നീയെന്നെ രക്ഷി­ക്കണം, വര്‍ക്കി.”

“എന്നു­വെ­ച്ചാല്‍ ഗര്‍ഭം ഞാനേല്‍ക്ക­ണ­മെ­ന്നോ? അതുമാത്രം പറ­യ­രു­ത്. തന്നെ­യു­മല്ല ഞാന്‍ പ്രസവം നിറു­ത്തി­യി­ട്ടു­ള്ള­വ­നുമാ.”

“നീ ഏല്‍ക്ക­ണ­മെന്ന് ഞാന്‍ പറ­ഞ്ഞോ? നീ ഒരു പോംവഴി പറ­ഞ്ഞു­താ.”

“ഏതെ­ങ്കിലും ഡോക്ട്ട­റെ­ക്കൊണ്ട് ചീറ്റിച്ചുക­ള.”

“അതിന് അവള് സമ്മ­തി­ക്കു­ന്നില്ല.”

“പിന്നെന്താ അവള് പറ­യു­ന്നത്?”

“കെട്ട­ണ­മെന്ന്.”

“എന്നാ­പ്പിന്നെ കെട്ടി­ക്കള.”

“കെട്ടാം അല്ലേ?”

“വെറുതേ കെട്ടെ­ഡോ. നിങ്ങടെ തമി­ഴ്‌നാ­ട്ടില്‍ അതിന് വകു­പ്പു­ണ്ട­ല്ലോ. നിന്റെ നേതാ­വി­നു­തന്നെ രണ്ടോ മൂന്നോ ഭാര്യ­മാ­രില്ലേ?”

“അത് ശരി­യാ­ണ­ല്ലോ.” ബുദ്ധി ഉപ­ദേ­ശിച്ചു തന്ന വര്‍ക്കിക്ക് നന്ദി പറ­ഞ്ഞിട്ട് പിള്ള പോയ­തു­പോലെ തിരി­ച്ചു­പോ­ന്നു.

നാട്ടു­കൂ­ട്ടത്തെ സാക്ഷി­നിര്‍ത്തി പിള്ള അമ്മി­ണി­യുടെ കഴു­ത്തില്‍ താലി­കെ­ട്ടി. ഇനി­യെ­ങ്കിലും മന­ഃസ­മാ­ധാ­ന­ത്തോടെ നേരം­വെ­ളു­ക്കു­തു­വരെ അവ­ളു­ടെ­കൂടെ കിട­ക്കാ­മല്ലോ എന്ന് സന്തോ­ഷി­ക്കു­കയും, ബുദ്ധി ഉപ­ദേ­ശിച്ചു­തന്ന വര്‍ക്കിക്ക് താങ്ക്‌സ്കാര്‍ഡ് അയക്കുകയും ചെയ്തു.

സുഗ­ന്ധി­യടെ അണ്ണ­ന്മാര്‍ വിവരം അറിഞ്ഞിട്ടും വടി­വാളും തോക്കും എടു­ത്തില്ല. അവ­ന­വന്റെ കണ്ണില്‍ കോലി­രി­ക്കു­മ്പോള്‍ മച്ചാന്റെ കണ്ണിലെ കര­ടെ­ടു­ക്കു­ന്നത് ശരി­യ­ല്ലല്ലോ എന്ന് അവരും വിചാ­രി­ച്ചു­കാ­ണും. ഒരു­വി­ധ­ത്തില്‍ നോക്കി­യാല്‍ അത് നന്നായെന്ന് സുഗ­ന്ധിയും വിചാ­രി­ച്ചു.
ഇനി­യെ­ങ്കിലും അണ്ണാ­ച്ചി­യുടെ പീഡ­നം­കൂ­ടാതെ രാത്രി സുഖ­മായി കിട­ന്നു­റ­ങ്ങാ­മ­ല്ലോ.

അങ്ങനെ സംഗ­തി­ക­ളെല്ലാം ശുഭ­മായി പര്യ­വ­സാ­നിച്ചല്ലോ എന്നുകരുതി അമ്മി­ണി­യുടെ ചൂടും പിടിച്ച് കിട­ക്കുന്ന സമ­യ­ത്താണ് ഇടു­ക്കി­യില്‍ ഭൂമി­കു­ലു­ങ്ങി­യ­ത്. തേനി­യിലും ചെറു­താ­യൊന്ന് കുലു­ങ്ങിയോ എന്നൊരു സംശ­യം. അത് ഭൂമി­കു­ലു­ങ്ങിയ­ത­ല്ലെന്നും, താന്‍ പിടിച്ച് കുലു­ക്കി­യ­താ­ണെന്നും അമ്മിണി പറ­ഞ്ഞു.

ഭൂമി­കു­ലു­ങ്ങി­യ­തോടെ മല­യാ­ള­ത്താ­ന്മാര്‍ പേടി­ച്ചു­വി­റ­ച്ചു. മുല്ല­പ്പെ­രി­യാര്‍ അണ­ക്കെട്ട് പൊട്ടാന്‍പോ­കുന്നേ എന്ന് വിളി­ച്ചു­കൂവിക്കൊണ്ട് മനു­ഷ്യ­മ­തില് കെട്ടു­ക­യോ, പട്ടി­ണി­കെ­ട­ക്കു­ക­യോ, ഡല്‍ഹി­യില്‍പോയി പ്രധാ­ന­മ­ന്ത്രിയെ കുത്തി­യു­ണര്‍ത്തു­കയോ ഒക്കെ­ചെ­യ്തു. ഇടുക്കിഡാം കാണാന്‍പോയ മൂന്നൂറോ­ളം തമി­ഴ്‌പെണ്‍മ­ണി­കളെ മല­യാ­ള­ത്താ­ന്മാര്‍ ബലാല്‍സംഗം ചെയ്യുന്ന സിനിമ ഉടന്‍ റിലീ­സാ­കു­മെന്ന വാര്‍ത്ത കേട്ട­തോ­ടു­കൂടി "എന്‍ രത്ത­ത്തിന്‍ രത്തമേ' എന്ന് എംജി­ആര്‍ വിളച്ച തമ­ഴ്മക്ക­ളുടെ രക്തം തിള­ച്ചു­മ­റി­ഞ്ഞു. കേര­ളാ­വിനെ അറ­ബി­ക്ക­ട­ലില്‍ മുക്കി­ത്താ­ഴ്ത്തിയി­ട്ടു­തന്നെ എന്നുതീ­രു­മാ­നിച്ച് വടി­വാളും ഒട്ട­ക­വു­മായി അതിര്‍ത്തി­യി­ലേക്ക് മാര്‍ച്ചു­ചെ­യ്തു.

വിളഞ്ഞ് പാക­മായ അഞ്ചേ­ക്ക­റിലെ വെണ്ട­ക്ക­യും, വഴു­ത­ന­ങ്ങയും ഇരു­പ­തേ­ക്ക­റിലെ വെട്ടാറായ വാഴ­ക്കു­ലയും എന്തു­ചെ­യ്യ­ണ­മെ­ന്ന­റി­യാതെ അറു­മു­ഖന്‍ പിള്ള വിഷ­മി­ച്ചു. കുടി­വെള്ളം മുട്ടിച്ച മല­യാ­ള­ത്താ­ന്മാരെ പട്ടി­ണി­ക്കിട്ട് കൊല്ലും എന്നും പറഞ്ഞ് തമി­ഴ്മ­ക്കള്‍ അതിര്‍ത്തി­യില്‍ കാവല്‍കി­ട­ക്കു­ക­യാ­ണ്. തമി­ഴ്‌നാ­ട്ടില്‍നിന്ന് ലോറി­വ­ന്നാല്‍ ചില്ല­ടിച്ച്‌പൊട്ടി­ക്കു­മെന്നും ടയ­റിന്റെ കാറ്റ­ഴി­ച്ചു­വി­ടു­മന്നും പറഞ്ഞ് മല­യാ­ള­ത്താ­ന്മാ­രും. ഏതാനും ദിവ­സ­ങ്ങള്‍ കൂടി­ക­ഴി­ഞ്ഞാല്‍ ഉപ­യോ­ഗ­ശൂ­ന്യ­മായി പോകുന്ന വെണ്ട­ക്ക­യു­ടേയും വഴു­ത­ന­ങ്ങ­യു­ടേയും കാര്യ­മോര്‍ത്ത് അറു­മുഖം പിള്ള ദുഃഖി­ച്ചു.

“വെട്ടി­ക്ക­ണ്ടിച്ച് കന്നു­കാ­ലിക്ക് കൊടുക്ക്,” അമ്മിണി ഉപദേ­ശിച്ചു.

“അതു തിന്നാല്‍ പശു­ക്കള് ചത്തു­പോ­ക­ത്തി­ല്ലേ­ടി, തങ്കമ്മേ?”

“വെണ്ടക്കാ തിന്നാലോ?”

“അതു­മൊത്തം വെഷ­മ­ല്ലേ­ടി? രാസ­വ­ള­വും, ഡിഡി­റ്റിയും എന്‍ഡോ­സള്‍ഫാനും എല്ലാം അതി­ലു­ണ്ട്.”

“അപ്പോ മനു­ഷമ്മാര് ചാക­ത്തി­ല്ലേ?”

“നമ്മ­ള­ല്ലല്ലോ തിന്നു­ന്ന­ത്, മല­യാ­ള­ത്താ­ന്മാ­രല്ലേ?”

“അത് ശരി­യാ­ണ­ല്ലോ.” അമ്മി­ണി­ക്കുട്ടി അണ്ണാ­ച്ചിയുടെ കുട­വ­യ­റില്‍ ഉമ്മ­വെ­ച്ചു.


സാം നിലമ്പള്ളില്‍ (sam3nilam@yahoo.com)

Read more

സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയും അവളുടെ കഥയും

അമേരിക്കയുടെ അതിമനോഹരമായ സ്മാരകസൗധമേതെന്നു ചോദിച്ചാല്‍ അതിനൊരുത്തരമേയുള്ളൂ, അതേ, സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി മാത്രം. ദേശീയ സ്‌നേഹത്തിന്റെ പ്രതീകമാണ് ആ സ്തൂപം. തലമുറകളുടെ ചരിത്രം അവള്‍ക്കു പറയാനുണ്ട്. എങ്കിലും അവളുടെ രൂപം എങ്ങനെ അമേരിക്കന്‍ തീരത്തു വന്നതെന്ന കഥ ചരിത്രം വിസ്മരിക്കുന്നു. പലര്‍ക്കും അവളുടെ കഥ അറിഞ്ഞുകൂടാ. സ്റ്റാച്ച്യൂ ഓഫ് ലിബേര്‍ട്ടിയെന്ന സ്തൂപത്തിനു രൂപകല്‍പ്പന ചെയ്തതും ഓളങ്ങളെയും തിരമാലകളെയും അടിയൊഴുക്കുകളെയും ഭീകര കൊടുംകാറ്റുകളെയും വകവെക്കാതെ ന്യൂയോര്‍ക്കിന്റെ തീരത്തു പ്രതിമ സ്ഥാപിക്കുകയും ചെയ്തത് ഫ്രഡറിക് അഗസ്റ്റ ബര്‍തോള്‍ഡിയെന്ന ശില്പിയായിരുന്നു. താജ്മഹല്‍ സ്ഥാപിച്ചത് ഷാജഹാനെന്നു എല്ലാവര്‍ക്കുമറിയാം. എന്നാല്‍ അതിനുള്ളില്‍ പ്രവര്‍ത്തിച്ച ശില്പിയുടെ കഥ അജ്ഞാതമാണ്. സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയുടെ കഥയും ഏതാണ്ട് അതുപോലെ തന്നെ.

ബൃഹത്തായൊരു സ്തൂപസ്മാരകം അമേരിക്കയില്‍ പണിയണമെന്ന ആശയം ആദ്യമായി നിര്‍ദ്ദേശിച്ചത് 1865ല്‍ ഫ്രഞ്ചുകാരനും കവിയും നിയമജ്ഞനും എഴുത്തുകാരനുമായിരുന്ന എഡൗര്‍ഡ് ഡി ലബൗളയെ(Edouard de Laboulaye) ആയിരുന്നു. ഒരു സാമൂഹിക പ്രവര്‍ത്തകനുംകൂടിയായിരുന്ന അദ്ദേഹം അടിമകളുടെ മോചനത്തിനായുള്ള പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അത്തരമൊരു പ്രതിമയുണ്ടാക്കാന്‍ ഫ്രഡറിക് അഗസ്റ്റ ബര്‍തോള്‍ഡിയെന്ന (Frederic Auguste Bartholdi) ശില്പിയ്ക്ക് അധികാരവും നല്‍കി. 1876 അമേരിക്കന്‍ സ്വാതന്ത്ര്യദിനത്തില്‍ പ്രതിമയുടെ പണി പൂര്‍ത്തിയായി അനാച്ഛാദനം ചെയ്യണമെന്നായിരുന്നു ആഗ്രഹിച്ചിരുന്നത്. പുതിയതായി ഉദയം ചെയ്ത 'സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടി' 'നിത്യവും സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തിമദ്ഭാവമായി ലോകത്തിനു വഴികാട്ടിയായി വെളിച്ചം വീശട്ടെയെന്നുള്ള' തത്വവും ലിഖിതം ചെയ്തിരുന്നു. അമേരിക്കയിലെയും  ഫ്രാന്‍സിലെയും ഉദാരമതികളായ അനേകരുടെ ഒത്തൊരുമിച്ചുള്ള പ്രയത്‌ന ഫലവും കൊണ്ടാണ് ഇങ്ങനെയൊരു സൗധം ഉയര്‍ത്താനും സാധിച്ചത്. ഫ്രാന്‍സില്‍ ശില്പിയായിരുന്ന ഫ്രഡറിക് അഗസ്റ്റ ബര്‍തോള്‍ഡി ഈ മഹാ സൗധത്തിന്റെ കോപ്പര്‍ ഫ്രേയും നിര്‍മ്മിക്കുന്നതിനായി അലക്‌സാണ്ടറെ ഗുസ്താവ് ഈഫല്‍ (Alexandre Gustave Eiffel)എന്ന എഞ്ചിനീയറെ അധികാരപ്പെടുത്തി.

1892ല്‍ സ്ഥാപിച്ച ഈ സ്മാരകം നാല്പതേക്കര്‍ സ്ഥലത്ത് 305 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. അലങ്കാര മേലങ്കി ധരിച്ച ഒരു സ്ത്രീയുടെ രൂപമാണ് ഈ പ്രതിമ. ദീപം പിടിച്ചിരിക്കുന്ന ലിബ്രറ്റാസെന്ന റോമന്‍ ദേവതയോട് സാമ്യവുമുണ്ട്. അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ 1776 ജൂലൈ നാലെന്നും മേലങ്കിയില്‍ ലിഖിതം ചെയ്തിട്ടുണ്ട്. അവളുടെ  കാല്‍പാദങ്ങളില്‍ അടിമത്വത്തിന്റെ മോചനം നേടിയ പ്രതീകമായി പൊട്ടിയ ഒരു ചങ്ങലയുമുണ്ട്. ഗ്രീസില്‍ നിന്നു വന്ന ഒരു കുടിയേറ്റക്കാരന്‍ പറഞ്ഞത്, ' സ്വാതന്ത്ര്യത്തിന്റെ ചിന്ഹമായ ആ പ്രതിമയെ ഞാന്‍ കണ്ടു. എന്നോടായി ഞാന്‍ പറഞ്ഞു, സ്ത്രീയെ നീ സുന്ദരിയാകുന്നു. കൈകള്‍ സ്വാഗതാര്‍ഹമായി വിടര്‍ത്തികൊണ്ട് വിദൂരദേശങ്ങളില്‍നിന്നു വരുന്ന വിദേശികളെയും നീ സ്വീകരിക്കുന്നു. ഈ രാജ്യത്തിനുവേണ്ടി ഞാനൊരു മുതലെന്നു തെളിയിക്കാന്‍ എനിക്കും അവസരങ്ങള്‍ തരൂ. അമേരിക്കായെന്ന ഈ സ്വപ്ന ഭൂമിയില്‍ ഞാനും കര്‍മ്മോന്മുഖനായി പവിത്രമായ ഈ മണ്ണിന്റെ ആത്മാവിനെ തേടട്ടെ. അനുഗ്രഹിച്ചാലും. എന്നുമെന്നും നീയാകുന്ന സ്വാതന്ത്ര്യത്തിന്റെ ഈ പ്രതിമ എന്റെയും മനസിന്റെ പ്രതിബിംബമായിരുന്നു.'

കഴിഞ്ഞ നൂറ്റിമുപ്പതു വര്‍ഷങ്ങളില്‍പ്പരമായി സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടിയെന്ന സ്തൂപം സ്വാതന്ത്ര്യത്തിന്റെ ദീപവും കൈകളില്‍ വഹിച്ചുകൊണ്ട് അനേകായിരം സഞ്ചാരികളെ ദിനംപ്രതി സ്വാഗതം ചെയ്യുന്നതായി കാണാം. അണയാത്ത തേജസുമായി ഒരു കൊച്ചുതുരുത്തില്‍ സ്ഥിതിചെയ്യുന്ന സ്ത്രീയുടെ രൂപമുള്ള ഭീമാകാരമായ ഈ പ്രതിമയുടെ മുമ്പില്‍ രാജാക്കന്മാരും ഭരണാധികാരികളും പ്രഭുക്കളും സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും വന്നും പോയും വിസ്മയകരമായി നോക്കി നിന്നിട്ടുണ്ട്.  സ്റ്റാച്ച്യു ഓഫ് ലിബര്‍ട്ടിയും അവള്‍ വസിക്കുന്ന ദ്വീപും എന്നുമെന്നും മാറ്റത്തിന്റേതായ ഒരു ചരിത്ര മുഹൂര്‍ത്തമായിരുന്നു. അമേരിക്കയിലേക്ക് വരുന്ന കുടിയേറ്റക്കാരുടെ മുമ്പില്‍ അവള്‍ പ്രഭാവവതിയായി പട്ടണത്തിനു ചുറ്റുമുള്ള സകലര്‍ക്കും കാണത്തക്ക വിധത്തില്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്‍ക്കുന്നതും കാണാം. വെട്ടിത്തിളങ്ങുന്ന ഗ്രാനേറ്റ്‌കൊണ്ടു പടുത്തുയര്‍ത്തിയ ഒരു പീഠത്തിലാണ് അവളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. അവളെങ്ങനെ ഈ കരയില്‍ വന്നെത്തിയതെന്നും അവളൊരു കാഴ്ചവസ്തുവായതും ചുരുക്കം പേര്‍ക്കേ അറിഞ്ഞുകൂടൂ.

ഈ സ്തൂപത്തിങ്കല്‍ പകിട്ടാര്‍ന്ന ഒരു കഥയുണ്ട്.  ഗ്രീക്കിലെ റോഡെന്ന പട്ടണത്തിലുള്ള ദ്വീപിലെ സൂര്യദേവനായ ഹെലിയോസിന്റെ സ്തൂപം പോലെ, പൗരാണിക സംസ്‌കാരങ്ങളുടെ പ്രതീകമായ റോമന്‍ ദേവതകളെപ്പോലെ, സ്വാതന്ത്ര്യത്തിന്റെ പവിഴദ്വീപായ എല്ലീസ് ഐലന്‍ഡില്‍ കരയ്ക്കടുക്കുന്ന കുടിയേറ്റക്കാര്‍ക്കായി പ്രതീക്ഷകളും നല്‍കിക്കൊണ്ട് ആ ദേവത അവിടെ കാത്തു നില്‍ക്കുന്നു. അണയാത്ത സൗന്ദര്യം മുറ്റിനില്‍ക്കുന്ന അവള്‍ക്ക് തലമുറകളായുള്ള ഒരു കാത്തിരിപ്പിന്റെ ചരിത്രമുണ്ട്. വൈമാനിക യാത്രകളുടെ തുടക്കത്തോടെ കുടിയേറ്റക്കാരുടെ ആ ദേവതയോടുള്ള അഭിവാദന സാംസ്‌ക്കാരിക പാരമ്പര്യത്തിന് മങ്ങലേറ്റിട്ടുണ്ടെന്നുള്ളതും ഇന്നിന്റെ യാഥാര്‍ഥ്യമാണ്. എങ്കിലും ഓരോ കുടിയേറ്റ മനസിലും അവളിന്നും മൂര്‍ത്തികരണഭാവമായി നിത്യം വെട്ടി തിളങ്ങുന്നതും കാണാം.

സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി ഫ്രാന്‍സില്‍നിന്നു അമേരിക്കയ്ക്ക് ലഭിച്ച സമ്മാനമെന്നു പലരും വിചാരിക്കുന്നു. എന്നാലത് ചരിത്രത്തില്‍ മായം ചേര്‍ത്തുകൊണ്ടുള്ള ഒരു അയഥാര്‍ഥ്യം മാത്രമാണ്.  വാസ്തവത്തില്‍ ഈ പ്രതിമയും അതിന്റെ സ്ഥാപനവും ഫ്രഡറിക് അഗസ്റ്റ ബര്‍തോള്‍ഡിയെന്ന ഒരു സാധാരണ പ്രതിമ നിര്‍മ്മാതാവിന്റെ ചിന്തയില്‍നിന്നു വന്ന രൂപാശയമായിരുന്നു. അനുയോജ്യമായ ഒരു രാജ്യം തിരഞ്ഞെടുത്ത് ഒരു സ്ത്രീയുടെ രൂപത്തിലുള്ള  പ്രതിമ നിര്‍മ്മിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടത്. ഇതിനായി അമേരിക്കയിലെ ഉചിതമായ സ്ഥാനം കണ്ടുപിടിക്കുന്നതിനായി വിവിധ സ്ഥലങ്ങള്‍  സന്ദര്‍ശിച്ചതായി അദ്ദേഹത്തിന്റെ ഡയറിയിലും എഴുത്തുകുത്തിലും കാണുന്നു. അദ്ദേഹം നയാഗ്രാ വെള്ളച്ചാട്ടം മുതല്‍ വാഷിംഗ്ടണ്‍ ഡിസി, ഷിക്കാഗോ, ലോസ് ഏഞ്ചല്‍സ്, മുതലായ സ്ഥലങ്ങളില്‍ ആകര്‍ഷകമായ സ്ഥലം തേടി നടന്നു. തന്റെ സ്വപ്ന സാഷാത്ക്കരത്തിനായി ജനപിന്തുണയും ആഗ്രഹിച്ചു.

സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ധനം സമാഹരിക്കാന്‍ അദ്ദേഹം സമൂഹത്തിലെ ഉന്നതരായ പലരെയും സമീപിച്ചു. ഗവര്‍ണ്മെന്റിന്റെ ഭാഗത്തുനിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ സാധ്യതയില്ലായിരുന്നു. ടിക്കറ്റു വെച്ചുകൊണ്ട് മാന്ത്രികരുടെ ചില അത്ഭുത കാഴ്ചകളും കലാ സാംസ്‌ക്കാരിക പരിപാടികളും  നടത്തി. സ്റ്റാച്ച്യൂവിന്റെ പദ്ധതികളും പ്ലാനും ജനങ്ങളെ അറിയിച്ചുകൊണ്ടിരുന്നു. പണസമ്പാദനത്തിനായുള്ള സുവനീറും വിറ്റുകൊണ്ടിരുന്നു. ഒരു ദേശീയലോട്ടറി നടത്താനുള്ള അനുവാദവും ഫ്രഞ്ചുസര്‍ക്കാരില്‍ നിന്നു ലഭിച്ചു. അവസാനം അമേരിക്കന്‍ പത്രാധിപരായ ജോസഫ് പുലിറ്റ്‌സറിനെ കണ്ടുമുട്ടി. ഈ പ്രതിമ പണിയാന്‍ ഒരു പെനി സംഭാവന തരുന്നവരുടെ പേരുപോലും പുലിറ്റ്‌സര്‍  പത്രത്തില്‍ പ്രസിദ്ധീകരിച്ചു. അതുമൂലം പുലിറ്റ്‌സറിന്റെ പത്രത്തിന്റെ പ്രചരണവും വളരെ മടങ്ങു വര്‍ദ്ധിച്ചു. വായനക്കാര്‍ തങ്ങളുടെ പേര് പത്രത്തിലച്ചടിച്ചു വരുന്നത് കാണാനും കൗതുകമേറിക്കൊണ്ടു പത്രങ്ങള്‍ മേടിച്ചുകൊണ്ടിരുന്നു.  സ്റ്റാച്ച്യൂവിനു പണമുണ്ടാക്കാന്‍ അതൊരു നല്ല മാര്‍ക്കറ്റിങ് തന്ത്രവൈദഗ്ദ്ധ്യവുമായിരുന്നു.

ആദ്യം ഈ സ്റ്റാച്ച്യൂ സൂയസ് കനാലിന്റെ തീരത്തു സ്ഥാപിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അമേരിക്കയില്‍ ഈ സ്തൂപം സ്ഥാപിക്കാന്‍ അന്നു ബര്‍തോള്‍ഡിയ്ക്ക് ചിന്തകളുണ്ടായിരുന്നില്ല.  യുവാവായിരുന്നപ്പോള്‍ തന്നെ അദ്ദേഹം സ്തൂപ സ്ഥാപനവുമായി ബന്ധപ്പെട്ട് ഈജിപ്റ്റ് സന്ദര്‍ശിച്ചു. മെഡിറ്ററേനിയനും റെഡ്‌സീയ്ക്കും മദ്ധ്യേ അനുയോജ്യമായ ഒരു സ്ഥലം നിര്‍ണ്ണയിക്കുകയും ചെയ്തു. 1867ല്‍ ഒരു ലോകമേള നടന്നപ്പോള്‍ ഈജിപ്റ്റിലെ ഒരു നേതാവായ 'ഖേദിവയെ' കണ്ടുമുട്ടി. പിരമിഡ് പോലെ വിസ്മയകരമായ ഒരു സ്തൂപം സ്ഥാപിക്കുന്ന ആഗ്രഹം പ്രകടിപ്പിച്ചു. സൂയസ് കനാലിന്റെ തീരത്ത് ദേവത പോലുള്ള ഒരു സ്ത്രീ  കൈകളില്‍  ദീപവും പിടിച്ചുകൊണ്ടു അയഞ്ഞ വേഷത്തില്‍ നില്‍ക്കുന്ന രൂപം ഡിസൈന്‍ ചെയ്തത് ഖേദിവയെ കാണിച്ചു. ദൗര്‍ഭാഗ്യവശാല്‍ ഈജിപ്റ്റുമായി ഒരു സമ്മതപത്രത്തില്‍ ഒപ്പിടാന്‍ സാധിക്കാത്തതിനാല്‍ ഈ പദ്ധതിയുടെ നക്കലുമായി അദ്ദേഹം അമേരിക്കയിലേയ്ക്ക് യാത്ര തിരിച്ചു.

അമേരിക്കക്കാര്‍ക്ക് ബര്‍തോള്‍ഡിയുടെ സ്വപ്നത്തിലുള്ള ഈ പ്രതിമ സ്ഥാപിക്കുന്നതില്‍ വലിയ താത്പര്യമുണ്ടായിരുന്നില്ല. ആദ്യകാലങ്ങളില്‍ അമേരിക്കയില്‍നിന്നും കാര്യമായി സഹകരണമോ ധനശേഖരണമോ സാധിച്ചില്ല. പാരിസില്‍ സ്റ്റാച്ച്യൂവിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ പതിനഞ്ചു നീണ്ട വര്‍ഷത്തോളമെടുത്തു. അമേരിക്കക്കാര്‍ ഇത്തരം ഒരു പ്രതിമ സ്ഥാപിക്കാനുള്ള ആഗ്രഹങ്ങള്‍ പ്രകടിപ്പിക്കാനും വീണ്ടും കാലങ്ങളെടുത്തു. പ്രതിമയ്ക്കുവേണ്ടി നിര്‍മ്മിച്ച ദീപം ആദ്യം ഫിലാഡല്‍ഫിയായില്‍ പ്രദര്‍ശിപ്പിച്ചു. അവിടെനിന്നു ജനങ്ങളുടെ നല്ല പിന്തുണ കിട്ടിയതുകൊണ്ട് സ്റ്റാച്ച്യൂ ഫിലാഡല്ഫിയായില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. തന്മൂലം സ്റ്റാച്ച്യൂവിന്റെ തല നിര്‍മ്മിക്കാനുള്ള പണം ശേഖരിക്കാനും സാധിച്ചു. ഫിലാഡല്‍ഫിയാക്കാരുടെ ഈ പ്രതിമയുടെ കലാനിര്‍മ്മാണത്തിനുള്ള ആവേശത്തില്‍ ബര്‍തോള്‍ഡി വളരെയധികം സന്തുഷ്ടനായിരുന്നു.

ഒരിക്കല്‍ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി ബോസ്റ്റണില്‍ സ്ഥാപിക്കാനുമൊരുങ്ങി. സ്റ്റാച്ച്യൂവിന്റെ പണി 1882ല്‍ പാരീസില്‍ മിക്കവാറും പൂര്‍ത്തിയാവുകയുമുണ്ടായി. ന്യൂയോര്‍ക്കില്‍ അതിനുള്ള ധന സമാഹരണം കാര്യമായി സമാഹരിക്കാന്‍ സാധിച്ചില്ല. അക്കാലത്ത് ബോസ്റ്റന്‍കാര്‍ സ്റ്റാച്ച്യൂ അവിടെ സ്ഥാപിക്കാനും  ശ്രമം തുടങ്ങി. ന്യൂയോര്‍ക്കുകാര്‍ സ്റ്റാച്ച്യൂവിനു വേണ്ട പ്രോത്സാഹനം നല്കുന്നില്ലെന്നാരോപിച്ചുകൊണ്ട് അക്കാലങ്ങളില്‍ ന്യൂയോര്‍ക്ക് ടൈംസ് ഒരു മുഖപ്രസംഗമെഴുതിയിരുന്നു. സ്റ്റാച്ച്യൂ സ്ഥാപിച്ചാല്‍ ബോസ്റ്റന്റെ പുരോഗമനം അതുമൂലം നേടുമെന്നും കണക്കുകൂട്ടലുകളുണ്ടായിരുന്നു. ബോസ്റ്റന്റെ തീരദേശങ്ങളില്‍ പ്രതിമയുടെ സംയോജിപ്പിക്കാത്ത ഭാഗങ്ങള്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടായതുകൊണ്ടു അവിടെ പ്രതിമ സ്ഥാപിക്കാമെന്നുള്ള പദ്ധതി നടന്നില്ല.

ന്യൂയോര്‍ക്ക് സിറ്റിയിലെ സെന്‍ട്രല്‍ പാര്‍ക്കും പ്രോസ്‌പ്പെറ്റ് പാര്‍ക്കും ഒരു പോലെ പ്രതിമ  സ്ഥാപിക്കാന്‍ പരിഗണയുണ്ടായിരുന്നു. 1871ല്‍ ബര്‍തോള്‍ഡി ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ അദ്ദേഹം ബ്രൂക്കിലിനിലുള്ള പുതിയ പാര്‍ക്കായ പ്രോസ്‌പ്പെറ്റും പുതിയതായി മന്‍ഹാട്ടനില്‍ പണിത സെന്‍ട്രല്‍ പാര്‍ക്കും പ്രതിമ സ്ഥാപിക്കാനായി പരിഗണനയിലെടുത്തിരുന്നു. ആദ്യം സ്റ്റാച്ച്യൂവും അതിനോടനുബന്ധിച്ചുകൊണ്ടു ഒരു ലൈറ്റ്ഹൗസും പണിയാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അമേരിക്കയുടെ പതിനെട്ടാം പ്രസിഡന്റായ  യുളീസിസ് ഗ്രാന്റ് പ്രതിമ സ്ഥാപിക്കാന്‍ അനുവാദം കൊടുത്തപ്പോള്‍ അതു ലൈറ്റ് ഹൗസായിരിക്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. അക്കാലത്തെ എന്‍ജിനീയര്‍മാര്‍ക്ക് ലൈറ്റുകള്‍ കൊടുത്തുകൊണ്ടുള്ള ഭീമാകാരമായ ഈ പ്രതിമ പണിയാന്‍ സാധിച്ചില്ല. അത് ബര്‍തോള്‍ഡിയെ വ്യാകുലപ്പെടുത്തിയിരുന്നു. പിന്നീട് ലൈറ്റ് ഹൗസിനു അനുയോജ്യമായ സ്ഥലമല്ല അവിടമെന്നും മനസിലാക്കി. രാത്രികാലങ്ങളില്‍ പ്രതിമ കൂടുതല്‍ ദൃശ്യമാവുന്നതിനായി ശില്പിയായ ബര്‍തോള്‍ഡി പ്രതിമയൊന്നാകെ സ്വര്‍ണ്ണം പൂശണമെന്നും പദ്ധതിയിട്ടിരുന്നു. ന്യൂയോര്‍ക്ക് ഹാര്‍ബറില്‍ സ്ഥാപിച്ച പ്രതിമയെ സ്വര്‍ണ്ണം പൂശുന്നതിനു മില്ല്യന്‍ കണക്കിനനു ഭീമമായ തുക ചെലവുകള്‍ വരുന്നതിനാല്‍ അത്രയും വലിയൊരു തുക നല്‍കാന്‍ ആരും തയാറായിരുന്നില്ല. അതുകൊണ്ടു അദ്ദേഹം അത്തരമൊരു പദ്ധതി ഉപേക്ഷിക്കുകയാണുണ്ടായത്.

പ്രതിമയില്‍  സംസാരിക്കുന്ന ഒരു സംവിധാനം സൃഷ്ടിക്കാന്‍ തോമസ് എഡിസണ്‍ ആഗ്രഹിച്ചിരുന്നു. 1878ല്‍ എഡിസണ്‍ ഫോണോഗ്രാഫ് പൊതുജനത്തിനായി അവതരിപ്പിച്ചു. പ്രതിമയ്ക്കുള്ളില്‍ ഒരു മോണ്‍സ്റ്റര്‍ ഡിസ്‌ക് സംഘടിപ്പിച്ചുകൊണ്ടു മന്‍ഹാട്ടനിലുള്ളവര്‍ ശ്രവിക്കത്തക്കവിധം പ്രതിമയെക്കൊണ്ട് പ്രസംഗിപ്പിക്കുകയെന്നുള്ളതായിരുന്നു എഡിസന്റെ ഭാവനയിലുണ്ടായിരുന്നത്. ആരും അതിനു താല്പര്യം കാണിക്കാഞ്ഞതിനാല്‍ എഡിസന്റെ ചിന്തകള്‍ പ്രായോഗികമായില്ല.

1886ല്‍ ലിബര്‍ട്ടി ഐലന്‍ഡില്‍ പ്രതിമ അനാച്ഛാദനം ചെയ്ത വേളയില്‍ സഫറാഗെറ്റ്‌സ് എന്ന സ്ത്രീസംഘടനകളുടെ പ്രതിഷേധങ്ങളുമുണ്ടായിരുന്നു. സ്ത്രീകളുടെ വോട്ടവകാശം നേടുകയെന്നതായിരുന്നു ഈ സംഘടനയുടെ ലക്ഷ്യം. അക്കാലത്തു മിക്ക സ്‌റ്റേറ്റുകളിലും സ്ത്രീകള്‍ക്ക് വോട്ടവകാശമുണ്ടായിരുന്നില്ല. പ്രതിമയുടെ അനാച്ഛാദന വേളയില്‍ സ്ത്രീകളായി ബര്‍തോള്‍ഡിയുടെ ഭാര്യയും ഫ്രഞ്ച് എന്‍ജിനീയറായ ഫെര്‍ഡിനാന്‍ഡ് ഡി ലാസപ്പോയുടെ പതിമൂന്നു വയസുകാരി മകളും മാത്രമേ സന്നിഹിതരായിരുന്നുള്ളൂ. സൂയസ് കനാല്‍ ഡിസൈന്‍ ചെയ്തതും ഈ ഫ്രഞ്ച് എഞ്ചിനീയറായിരുന്നു. സഫരാഗേറ്റുകള്‍ ഒരു ബോട്ടില്‍ ചുറ്റും യാത്ര ചെയ്തുകൊണ്ട് പ്രതിക്ഷേധ ശബ്ദം അന്നു മുഴക്കിക്കൊണ്ടുമിരുന്നു.

1956ല്‍ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി സ്ഥിതി ചെയ്യുന്ന ദ്വീപിനു 'ലിബര്‍ട്ടി ഐലന്‍ഡെന്നു പേരു നല്‍കി. 1965 മെയ് പതിനൊന്നാം തിയതി എല്ലീസ് ദ്വീപും നാഷണല്‍ പാര്‍ക്കിനു കൈമാറുകയും ദേശീയ സ്മാരകമാക്കുകയും ചെയ്തു. 1982 ല്‍ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടി നവീകരിക്കാനായി പ്രസിഡന്റ് റൊണാള്‍ഡ് റീഗന്‍ െ്രെകസലര്‍ കോര്‍പ്പറേഷന്‍ അധ്യക്ഷനായ 'ലീലാക്കോക്കാ' യെ ചുമതലപ്പെടുത്തി. എണ്‍പത്തിയേഴു മില്യന്‍ ഡോളര്‍ ശേഖരിച്ചുകൊണ്ട് പ്രതിമ നവീകരിക്കുകയും ചെയ്തു. ഫ്രാന്‍സില്‍നിന്നും അമേരിക്കയില്‍നിന്നും എന്‍ജിനീയര്‍മാര്‍ ഒത്തൊരുമിച്ചു കൂടിയാണ് ഇതിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയത്. തുരുമ്പു പിടിച്ച ഭാഗങ്ങള്‍ മാറ്റി സ്‌റ്റെയിന്‍ലെസ് സ്റ്റീല്‍ പകരം മാറ്റി വെക്കുകയും ചെയ്തു. 1984ല്‍ പ്രതിമയ്ക്ക് ചുറ്റും താല്‍ക്കാലിക മഞ്ചങ്ങളുണ്ടാക്കി. പ്രതിമയുടെ ഉള്‍ഭാഗങ്ങളില്‍ പണികളും ആരംഭിച്ചു. തുരുമ്പു പിടിച്ച പുറംഭാഗങ്ങള്‍ നന്നാക്കുകയോ മാറ്റുകയോ ചെയ്തുകൊണ്ട് പെയിന്റടിച്ചു. പ്രതിമയുടെ കൈകളില്‍ പിടിച്ചിരുന്ന ദീപം ജീര്‍ണ്ണിച്ചു പോയതുകൊണ്ട് ആദ്യത്തെ പോലെ തന്നെ മറ്റൊന്നു പുനഃസ്ഥാപിക്കുകയും ചെയ്തു. അതിലെ കോപ്പര്‍കൊണ്ടുള്ള പുറംചട്ട മൊത്തമായി പെയിന്റ് ചെയ്യുകയും പഴുതുകള്‍ അടയ്ക്കുകയുമുണ്ടായി. 1986 ജൂലൈ അഞ്ചാംതീയതി നവീകരിച്ച സ്റ്റാച്ച്യൂ കാണാന്‍ പൊതുജനങ്ങള്‍ക്കു തുറന്നുകൊടുക്കയും പ്രതിമ നിര്‍മ്മിച്ച നൂറാം വര്‍ഷം ആഘോഷിക്കുകയുമുണ്ടായി. അമേരിക്കയിലെയും ഫ്രഞ്ചിലെയും എഞ്ചിനീയര്‍മാര്‍ ഒത്തൊരുമിച്ച് പ്രതിമയുടെ നേട്ടകോട്ടങ്ങള്‍ എന്തെല്ലാമെന്നും വിലയിരുത്തുകയും ചെയ്തു.

അടുത്ത കാലത്ത് ഡിസ്‌കവറി ചാനലില്‍ സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയില്‍ കാണുന്ന രൂപം പുരുഷനോ സ്ത്രീയോയെന്ന വിവാദമുണ്ടായിരുന്നു. സ്റ്റാച്ച്യൂ ഓഫ് ലിബര്‍ട്ടിയിലെ രൂപം ബര്‍തോള്‍ഡിയുടെ അമ്മയുടെ പ്രതിരൂപമെന്നായിരുന്നു വെപ്പ്. സമീപകാലത്തെ വാര്‍ത്തകളില്‍ ആ രൂപത്തിന്റെ പ്രതിച്ഛായ അദ്ദേഹത്തിന്റെ സഹോദരന്റേതെന്നും ചരിത്രകാര്‍ വിശ്വസിക്കുന്നു. വിവിധ  ഫോട്ടോകളുടെ നിരീക്ഷണങ്ങളില്‍ക്കൂടി  പ്രതിമയുടെ മുഖം സഹോദരന്റെ തന്നെയെന്ന നിഗമനവും ശക്തമായിട്ടുണ്ട്.   ഫോക്‌സ് ന്യൂസിലെ യുവാവായ വാര്‍ത്താ ലേഖകന്‍ 'പീറ്റര്‍ ഡൂസി' ലിബര്‍ട്ടിയുടെ മുഖം പുരുഷന്റേതെന്നോ സ്ത്രീയുടേതെന്നോ ചോദ്യമായി വന്നപ്പോള്‍ അനേകരെ ആ വാര്‍ത്ത അതിശയിപ്പിച്ചിരുന്നു. ലിബര്‍ട്ടിയുടെ രൂപം പുരുഷനും സ്ത്രീയുമായി കൂടിയ ഭിന്നലിംഗമെന്നും അഭിപ്രായമുണ്ടായിരുന്നു. എന്തു തന്നെയെങ്കിലും ഈ പ്രതിമ അമേരിക്കയുടെ സ്വാതന്ത്യ്രത്തിന്റെ മൂര്‍ത്തിഭാവമായി നിത്യം ജനഹൃദയങ്ങളില്‍ കുടികൊള്ളുന്നു.

എമ്മാ ലാസറെന്ന കവിയുടെ  കവിതാസമാഹാരത്തിലെ അവളെപ്പറ്റിയുള്ള ഹൃദയംഗമമായ വാക്കുകളും ശ്രദ്ധേയമാണ്. 'സ്വാതന്ത്ര്യം തേടിവരുന്ന പുത്തനായ കുടിയേറ്റക്കാരായവരേ ... പവിത്രമായ പാരമ്പര്യത്താല്‍ അധിഷ്ഠിതമായ നമ്മുടെ  പുണ്യഭൂമിയെ ഇനിമേല്‍ പരിപാലിച്ചാലും. നീണ്ട ദിനങ്ങളോളം കടലും താണ്ടി നിങ്ങളിവിടെയെത്തി. നിശബ്ദതയുടെ ഈ ഏകാന്തതയില്‍ ഇന്നുമുതല്‍ നിങ്ങളുടെ കഷ്ടപ്പാടുകളും വേദനകളും എനിക്കു തരൂ. തണുപ്പുകൊണ്ടോ ഭയംകൊണ്ടോ ഇനിമേല്‍ വിറങ്ങലിക്കേണ്ടാ. തീവ്രാഭിലാഷങ്ങളുമായി വന്ന നിങ്ങള്‍ സ്വാതന്ത്ര്യത്തിന്റെ വായൂ ശ്വസിച്ചാലും. ഭവനരഹിതരായും ദാരിദ്ര്യത്തിലും കാറ്റത്തും കൊടുങ്കാറ്റത്തും വന്നെത്തിയവരുമായ  പ്രിയ കുടിയേറ്റക്കാരെ നിങ്ങളെന്റെ  അഭിവാദനങ്ങള്‍ സ്വീകരിച്ചാലും. നിങ്ങള്‍ക്കു മുമ്പില്‍ തുറന്നിരിക്കുന്ന സുവര്‍ണ്ണ വാതിലുകള്‍ക്കൊപ്പം ഞാനെന്റെ ദീപത്തെ നിത്യവും  പ്രകാശിപ്പിച്ചുകൊണ്ട്  ഉയരങ്ങളിലുയര്‍ത്തട്ടെ.'

Read more

ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസ് (കഥ)

അന്നത്തെ മദ്രാ­സില്‍നി­ന്ന്, ഇന്നത്തെ ചെന്നൈ­യില്‍നിന്ന് വീണ്ടു­മൊരു യാത്ര­യാണ് ഞാന്‍ മന­സ്സില്‍ വര­ച്ചി­ട്ട­ത്. നഗ­ര­ത്തിനു പേരു­മാ­റ്റ­മു­ണ്ടാ­കാം, പക്ഷേ എന്റെ ആദ്യ­യാ­ത്ര­യുടെ ചിത്ര­ങ്ങ­ളെ­ങ്ങ­നെ­യാണ് മായി­ച്ചു­ക­ള­യുക?

മറ്റൊരു അവ­ധി­ക്കാലം!

ഏതാനും ദിവ­സ­ങ്ങള്‍ ചെന്നൈ­യില്‍ തങ്ങി­യ­പ്പോള്‍, കാര്യ­മായി ഒന്നും ചെയ്യാ­നി­ല്ലാ­തി­രു­ന്ന­പ്പോള്‍ ചിന്തി­ച്ചു. എന്തു­കൊ­ണ്ട്, ഒ­രി­ക്കല്‍, യാത്ര തുട­ങ്ങിയ പാത­യില്‍ക്കൂടി ഒന്നു­കൂടി - അത് ആസ്വാ­ദ്യ­ക­ര­മാ­യി­രി­ക്കു­ക­യി­ല്ലേ, മന­സ്സിന് കുളിര്‍മ്മ പക­രു­ന്ന­താ­യി­രി­ക്കു­ക­യില്ലേ?

ഇരു­പതു വയസ്സു തിക­യു­ന്ന­തിനു മുന്‍പാ­യി­രുന്നു ആദ്യ­യാ­ത്ര. പഠിച്ച ഭൂമി­ശാസ്ത്രം നേരില്‍കാ­ണാന്‍, വായിച്ച ചരി­ത്ര­ത്തി­ലേക്ക് ഒന്ന് എത്തി­നോ­ക്കാന്‍, ആ ചരി­ത്ര­ഭൂ­മി­ക­ളില്‍ തൊട്ടു­രു­മ്മി­ക്കൊ­ണ്ട്.

ജി.­റ്റി.­എ­ക്‌സ്പ്രസ് എത്രയോ കാലം ചരി­ത്ര­ത്തി­ന്റെയും ബ്രിട്ടീ­ഷ്പ്ര­താ­പ­ത്തി­ന്റെയും പ്രതീ­ക­മാ­യി­രു­ന്നു. എന്തി­നാണ് പെഷ­വാര്‍ മുതല്‍ മംഗ­ലാ­പു­രം­വരെ അന്ന് അത് ഓടി­യി­രു­ന്നത്? പട്ടാ­ള­മേ­ധാ­വി­കള്‍ക്ക് "രാജി'ന്റെ നെറു­ക­യില്‍ക്കൂടി ജൈത്ര­യാത്ര നട­ത്താന്‍. രാമ­ച്ച­വേ­രു­കള്‍ക്കൊണ്ട് മെന­ഞ്ഞ, ഈര്‍പ്പ­മ­ണിയപ്പെടു­ന്ന, തണു­പ്പിച്ച കൂടു­കള്‍ക്കു­ള്ളില്‍ സുഖ­യാത്ര ചെയ്യുന്ന സാഹി­ബ്ബു­-­ബീ­ബി­മാര്‍ക്കു­വേ­ണ്ടി­യാ­യി­രുന്നു നൂറ്റി­ച്ചി­ല്വാനം മണി­ക്കൂ­റു­കള്‍ ഓടി­യി­രുന്ന ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്ര­സ്.

എന്റെ ആദ്യ­യാ­ത്രാ­കാ­ല­ങ്ങ­ളാ­യ­പ്പോ­ഴേ­ക്കും, ട്രെയ്‌നിന്റെ യാത്രാ ദൂരം വെട്ടി­ക്കു­റ­ച്ചി­രു­ന്നു. അതും ചരി­ത്ര­പ­രവും സാമൂ­ഹി­ക­പ­രവും കാര­ണ­ങ്ങ­ളാല്‍. അതെ­ന്താ­യാലും നിര്‍ത്തുന്ന സ്റ്റേഷനുക­ളുടെ വിവ­ര­ങ്ങളും മറ്റ് അസു­ല­ഭ­കാ­ഴ്ച­കളും ഞാന്‍ നോട്ടു­ബു­ക്കില്‍ കുറി­ച്ചു, ഒരു യാത്രാ­വി­വ­ര­ണം­പോ­ലെ. രണ്ടാം ദിവസം ഉച്ച­ക­ഴിഞ്ഞ് മദ്ധ്യ­പ്ര­ദേ­ശില്‍ക്കൂ­ടി­യുള്ള യാത്ര രസ­ക­ര­മാ­യി­തോ­ന്നി. വിന്ധ്യാ­-­സ­ത്പുര പര്‍വ്വ­ത­നി­ര­കള്‍!

യാത്ര സാവ­ധാ­ന­ത്തി­ലാ­യി.

മുന്നിലും പിന്നി­ലു­മായി എന്‍ജിന്‍ ഘടി­പ്പിച്ച് വലി­ഞ്ഞു­കേ­റുന്ന ജിറ്റി. ഏതോ ഒരു വള­വില്‍ "റ' എഴു­തി­യ­തു­പോ­ലെ, അതു കാണാന്‍ ജന­ത്തിന് ആകാം­ക്ഷ­യും.

അത് കഴി­ഞ്ഞ­കാ­ലം,

വര്‍ഷ­ങ്ങ­ളെത്ര?

അമ്പ­ത്, അര­നൂ­റ്റാണ്ട്!

ഇന്ന്, നിറ­ഞ്ഞൊ­ഴു­കുന്ന കംപാര്‍ട്ടു­മെന്റ­ല്ല.

ശീത­വ­ത്ക്ക­രിച്ച ഒന്നാം­ക്ലാ­സിന്റെ ആര്‍ഭാ­ട­ത്തിന്റെ തണ­ലിലെ യാത്ര, അത് അന്നത്തെ പട്ടാ­ള­മേ­ധാ­വി­ക­ളായ "സായ്പ്പ'ന്മാര്‍ക്ക് വിഭാ­വന ചെയ്യാന്‍ കഴി­യു­ന്ന­തി­ല­തീ­ത­മായി!

ഇപ്പോള്‍ നോട്ടു­ബു­ക്കി­ല്ല,

ഇനിയും ഒന്നും എഴു­താ­നി­ല്ല,

ഡയ­റിയും യാത്രാ­വി­വ­ര­ണവും എന്നേ ഉപേ­ക്ഷി­ച്ചു,

ഒരു ചോദ്യം ബാക്കി­നിര്‍ത്തി­ക്കൊണ്ട്

"ആര്‍ക്കു­വേ­ണ്ടി...?'

നാഗ­പ്പൂ­രില്‍നി­ന്നാണ് അയാള്‍ എന്റെ സഹ­യാ­ത്രി­ക­നാ­യ­ത്.

സാധാ­രണ എല്ലാ­വരും ചെയ്യു­ന്ന­തു­പോലെ ആദ്യം അപ­രി­ചി­തര്‍ തമ്മില്‍ത്ത­മ്മില്‍ സൂക്ഷി­ച്ചു­നോ­ക്കു­ന്നു, നിശ­ബ്ദ­മായ പഠ­നം.

സൗഹൃദം സ്ഥാപി­ക്കു­ന്ന­തിന്റെ തുട­ക്ക­മാ­യി.

തന്റെ പക്കല്‍ കരു­തി­യി­രുന്ന കൂട­യില്‍നി­ന്ന് ഏതാനും ഓറഞ്ച് അയാള്‍ പുറ­ത്തെ­ടു­ത്തു.

"ഫ്രഷ്, ഇത് ഓറ­ഞ്ചിന്റെ നാടാ­ണ്.'

ആദ്യം നിര­സി­ച്ചെ­ങ്കിലും പിന്നീട് നിര്‍ബ­ന്ധ­ത്തിന് വഴ­ങ്ങി.

ഞാന്‍ കരു­തി­യി­രുന്ന ചോക്ലേറ്റ് ബാറു­കള്‍ ഒരു മറു­പ­ടി­യായി അദ്ദേ­ഹ­ത്തിനും സമ്മാ­നി­ച്ചു.

"രഘു, രഘു മേനോന്‍...' അയാള്‍ പരി­ച­യ­പ്പെ­ടു­ത്തി.

ഏതോ ഉദ്യോ­ഗ­ങ്ങ­ളെല്ലാം വഹി­ച്ച്, വിര­മി­ച്ച്, പക്വ­ത­വന്ന ഒരു വ്യക്തി­ത്വ­ത്തിന്റെ ഉട­മ­പോ­ലെ. മേലേ­ക്കിട ക്ലാസു­ക­ളില്‍ യാത്ര ചെയ്യു­ന്ന­വ­രുടെ ഉറച്ച ആത്മ­വി­ശ്വാ­സം. അതിന്റെ പ്രതീ­ക­മായ വെള്ള ഷര്‍ട്ടും ചുവന്ന ടൈയും ജായ്ക്കറ്റും!

ഡല്‍ഹി­യി­ലുള്ള മക­ളെയും കുടും­ബ­ത്തെയും കാണാ­നുള്ള യാത്ര­യി­ലാ­ണ്. പേര­ക്കു­ട്ടി­കള്‍ക്കുള്ള സമ്മാ­ന­മാണ് ഓറ­ഞ്ചു­കൂട!

നിമി­ഷ­ങ്ങള്‍ക്കകം അയാള്‍ വാചാ­ല­നാ­യി.

കഴിഞ്ഞ അമ്പതു വര്‍ഷ­മായി എത്ര­യോ­വട്ടം ഇതു­പോലെ ഡല്‍ഹി­യാത്ര ചെയ്തി­രി­ക്കു­ന്നു. നാഗ­പ്പൂ­രില്‍നിന്ന് ജിറ്റി എക്‌സ്പ്ര­സില്‍ കേറി­യാല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഡല്‍ഹി­യി­ലെ­ത്തും. അന്നത്തെ ജോലിയും തീര്‍ത്ത് വൈകു­ന്നേരം മട­ക്ക­യാ­ത്ര­യും.

ആ യാത്ര­കള്‍-

എന്നില്‍ ആകാം­ക്ഷ­യു­ണര്‍ത്തി, കൂടു­തല്‍ അറി­യാന്‍ താത്പ­ര്യ­വും.

നാഗ­പൂ­രില്‍ ആസ്ഥാ­ന­മാ­ക്കി­യി­രു­ന്ന, പാചകയെണ്ണ വന്‍തോ­തില്‍ ഉല്പാ­ദി­പ്പി­ക്കുന്ന ഒരു സ്ഥാപ­ന­ത്തിന്റെ ഡല്‍ഹി പ്രതി­നി­ധി­യാ­യി­രുന്നു അയാള്‍. സര്‍ക്കാര്‍ സ്ഥാപ­ന­ങ്ങ­ളിലെ ലേലങ്ങളില്‍ പങ്കെ­ടു­ക്കു­ക, റിപ്പോര്‍ട്ടു­കള്‍ തയ്യാ­റാ­ക്കു­ക, തങ്ങ­ളുടെ കച്ച­വടം ഉറ­പ്പി­ക്കു­ന്ന­തിനു പ്രേരണ ചെലു­ത്തുക തുട­ങ്ങി­യവ അയാ­ളുടെ പ്രവര്‍ത്ത­ന­മ­ണ്ഡ­ലവും. കൂടാതെ ലൈസന്‍സു­കള്‍ തര­പ്പെ­ടു­ത്തു­കയും ഡല്‍ഹി­യിലെ "ഡിജി­എ­സ്­ആന്‍ഡ്ഡി', "സിസി­ഐഇ' തുട­ങ്ങിയ ഡിപ്പാര്‍ട്ടു­മെന്റു­ക­ളായി ബന്ധ­പ്പെ­ടു­ക­യും.

സമാ­ന­മായ പ്രവര്‍ത്തന സ്വഭാ­വ­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടാ­യി­രി­ക്കണം ഞാന്‍ അയാ­ളു­മായി വേഗം അടു­ത്ത­ത്.

"ആര്‍ക്കും പരാ­തി­യി­ല്ലാ­തി­രുന്ന സുന്ദ­ര­മാ­യ, അന്യോന്യം വിജ­യി­ക്കു­ന്ന, "അഴി­മതി'യുടെ സുവര്‍ണ്ണ­കാ­ലം...' ഓര്‍മ്മ പുതു­ക്കി.

"ശരി­യാ­ണ്, വില­കു­റഞ്ഞ പരു­ത്തി­ക്കു­രു­വെ­ണ്ണ­യില്‍നിന്ന് പാച­ക­നെയ്യ് ഉണ്ടാ­ക്കു­മ്പോള്‍ നില­വാരം ഉയര്‍ത്താന്‍ കനോ­ല­യെ­ണ്ണ­യും­കൂടി ചേര്‍ക്കാന്‍ സര്‍ക്കാ­രിന്റെ അനു­വാ­ദ­മു­ണ്ട്. എന്നാല്‍, റേപ്പ്ലാന്റ­റില്‍നി­ന്നുള്ള കനോല കാന­ഡ­യില്‍നി­ന്നാണ് എത്തേ­ണ്ട­ത്. അതി­നാണ് "വില­പ്പി­ടി­പ്പുള്ള' ഇറ­ക്കു­മതി ലൈസന്‍സ്. വിദേ­ശ­നാ­ണ്യ­ത്തിന് ക്ഷാമ­മു­ണ്ടാ­യി­രു­ന്ന­കാ­ലം. ഒരി­ക്കല്‍ ലൈസന്‍സു തര­പ്പെ­ട്ടാല്‍ "കനോല' മുത­ലാളി മറി­ച്ചു­വി­ല്ക്കും. പിന്നെ ബന്ധ­പ്പെട്ട കക്ഷി­കള്‍ക്കെല്ലാം ലാഭ­വി­ഹിതം!

രഘു മേനോന്‍ പൊട്ടി­ചി­രി­ച്ചു. തുടര്‍ന്നു. "റിക്കേര്‍ഡിംഗും ക്യാമ­റയും ഇല്ലാ­തി­രുന്ന നല്ല­നാ­ളു­കള്‍...!'

അറി­യാതെ എന്റെ മനസ്സ് കാന­ഡ­യിലെ ആല്‍ബര്‍ട്ട സംസ്ഥാ­നത്തെ മഞ്ഞ­പ്പൂ­ക്ക­ളുടെ വയ­ലു­ക­ളി­ലേ­ക്കു­പോ­യി. കണ്ണെ­ത്താത്ത ദൂരം നീണ്ടു­നി­വര്‍ന്നു­കി­ട­ക്കുന്ന റേപ്പ്ലാന്റ് വയ­ലു­കള്‍.

മഞ്ഞ­പ്പൂ­ക്ക­ളുടെ ഓള­ങ്ങള്‍, ഒരു കുഞ്ഞി­കാ­റ്റ­ടി­ക്കു­മ്പോള്‍!

ആല്‍ബര്‍ട്ട­യിലെ എഡ്മന്റന്‍ നഗ­ര­ത്തിന് പുറ­ത്തേക്ക് കാറോ­ടി­ച്ചു­പോ­യ­തിന്റെ ഓര്‍മ്മ.

അവി­ടെ­നിന്നും എന്റെ മന­സ്സിനെ വര്‍ത്ത­മാ­ന­കാ­ല­ത്തേക്കു രഘു­മേ­നോന്‍ മട­ക്കി­ക്കൊ­ണ്ടു­വ­രുന്നു:

"ബേതുള്‍........'

അപ്പോള്‍ ഞങ്ങ­ളുടെ ട്രെയ്ന്‍ സത്പു­ര­ഘ­ട്ട­ങ്ങ­ളി­ലൂ­ടെ­യാ­യി­രുന്നു യാത്ര. ആദ്യ­യാ­ത്ര­യി­ലാ­യി­രു­ന്നെ­ങ്കില്‍ ഞാനെ­ഴു­തു­മാ­യി­രുന്നു:

"വിന്ധ്യ­-­സ­ത്പു­ര­ഘ­ട്ട­ങ്ങള്‍ ഭാര­തത്തെ തെക്കും വട­ക്കു­മായി ഭൂമി­ശാ­സ്ത്ര­പ­ര­മായി വിഭ­ജി­ക്കു­ന്നു. മല­കളും താഴ്‌വാര­ങ്ങ­ളു­മായി ഉയ­ര­മുള്ള മര­ങ്ങ­ളി­ല്ലാത്ത കുറ്റി­ക്കാ­ടു­കള്‍ നിറഞ്ഞ ഭൂമി. എങ്കിലും ഓടുന്ന വണ്ടി­യി­ലി­രു­ന്നുള്ള കാഴ്ച മനോ­ഹ­ര­മാ­ണ്...'

അത് അന്ന............!

"............. ഇനിയും ഇറ്റാര്‍സി, ഹോഷം­ഗ­ബാ­ദ്............ ഇരു­മ്പ­യിരു നിറഞ്ഞ കുന്നു­കള്‍......... അതു­കൊ­ണ്ടാ­ണല്ലോ ഉരു­ക്കു­വ്യ­വ­സാ­യ­ശാ­ല­കള്‍ ഇവി­ട­ത്തന്നെ വേണ­മെ­ന്ന്........... സര്‍വ്വ­യര്‍മാരെ വേണ­മെ­ന്ന്.............'

ഇത്രയും പറ­ഞ്ഞിട്ട് രഘു മേനോന്‍ എന്തോ ചിന്തി­ക്കു­ക­യാ­യി­രു­ന്നു.

ഒരു കഥ പറ­യാം, സംഭ­വ­ക­ഥ..........

ഞാന്‍ കഥ കേള്‍ക്കാന്‍ കാതോര്‍ത്തു, രഘു തുടര്‍ന്നു:

ഇതു­പോ­ലൊരു യാത്ര, വര്‍ഷ­ങ്ങള്‍ക്കു­മുന്‍പ്, നിങ്ങള്‍ക്ക­റി­യാ­മല്ലോ ഉറ­ങ്ങാന്‍ സൗക­ര്യ­മുള്ള മൂന്നാം­ക്ലാ­സി­ലാ­യി­രുന്നു യാത്ര. ഇന്നല്ലേ നാമൊക്കെ സാഹി­ബ്ബു­മാ­രാ­യ­ത്. "ത്രിട­യറി'ലെ താഴത്തെ കിടക്ക ഞാന്‍ ബുക്കു­ചെ­യ്തി­രു­ന്നു. നാഗ­പ്പൂ­രില്‍നി­ന്നു­ത­ന്നെ­യാ­ണെന്നു തോന്നുന്നു ഒരു യുവ­തിയും അവ­രുടെ രണ്ടു കുട്ടി­കളും എതിര്‍വശത്തെ സീറ്റില്‍ ഉണ്ടാ­യി­രു­ന്നു. തുട­ക്ക­ത്തിലെ ഞാന്‍ അവരെ ശ്രദ്ധി­ച്ചു. ഒന്ന് അവ­രുടെ ആകര്‍ഷ­ണീ­യ­ത, രണ്ട് കുട്ടി­ക­ളുടെ ദയ­നീ­യ­ത. പെണ്‍കു­ട്ടി­യുടെ കൈത്ത­ണ്ട­യില്‍ രണ്ടു കുപ്പി­വ­ള­ക­ളാ­ണു­ണ്ടാ­യി­രു­ന്ന­ത്. അങ്ങ­നെ­യാ­ണല്ലോ സമ്പത്തും നില­വാ­രവും ശ്രദ്ധി­ക്ക­പ്പെ­ടു­ന്ന­ത്.

മൂന്നു­പേരും വളരെ ചേര്‍ന്നി­രു­ന്ന­തു­കൊണ്ട് ജനാ­ല­യോ­ടു­ചേര്‍ന്ന് ഒരാള്‍കൂ­ടി­യി­രി­ക്കാം.

ധൃതി­യില്‍ വന്ന് ഒരാള്‍,

അവിടെ ഇരു­ന്ന­പ്പോള്‍ അസ്വ­ഭാ­വി­ക­മായി ഒന്നും കണ്ടി­ല്ല. ഒരു കുടും­ബം. അച്ഛന്റെ വാത്സ­ല്യ­ത്തില്‍ അമര്‍ന്ന കുട്ടി­കള്‍, പ്രത്യേ­കിച്ച് ഏഴു­വ­യ­സു­കാ­രി.

കഥ ആസ്വ­ദി­ക്കു­ന്നോ­യെന്ന് അറി­യാ­നി­രി­ക്കണം രഘു മേനോന്‍ അല്പ­നേരം നിശ­ബ്ധ­നാ­യി­രു­ന്ന­ത്. എന്റെ ആകാം­ക്ഷ­യു­ണര്‍ത്താന്‍, അതോ ഇനിയും പറ­യാന്‍ പോകു­ന്ന­തിന്റെ ഗൗര­വ­ത്തി­നുള്ള ഒരു തയ്യാ­റെ­ടുപ്പോ?

തുടര്‍ന്നു:

ആഗ­തന്‍ സ്വയം പരി­ച­യ­പ്പെ­ടു­ത്തി­യി­ല്ല, പക്ഷേ, പരി­ച­യ­പ്പെ­ടു­ത്തി­യ­തു­പോലെ സ്വാത­ന്ത്ര്യ­മെ­ടുത്ത് കുശലം പറ­യാന്‍ തുട­ങ്ങി.

എന്നാല്‍ ഇട­യ്ക്കിടെ അയാള്‍ പുറ­ത്തേ­ക്കു­തന്നെ നോക്കി­ക്കൊ­ണ്ടി­രു­ന്നു. അതു­തന്നെ ഒരു പ്രത്യേ­ക­ത­യാ­യി­രു­ന്നു. എന്തോ അന്വേ­ഷി­ക്കു­ന്ന­തു­പോ­ലെ, തന്റെ കുടും­ബ­ത്തി­നു­മേല്‍ ശ്രദ്ധ കൊടു­ക്കാ­തെ.

വളരെ സൂക്ഷിച്ചു നോക്കി­യാല്‍ മാത്രം അള­ന്നെ­ടു­ക്കാ­വുന്ന രീതി­കള്‍. എങ്കി­ലും, ഒരു ചിത്ര­മെ­ടു­ത്താല്‍ അവ­രെ­ല്ലാ­വരും പര­സ്പര ബന്ധി­തര്‍ത്തന്നെ!

സൂര്യന്‍ പടി­ഞ്ഞാ­റോട്ട് ചായു­ന്നു,

വീണ്ടും താണു­വ­രു­ന്ന­തിന്റെ ലക്ഷ­ണ­ങ്ങള്‍. കുന്നു­കള്‍ സുവര്‍ണ്ണ­ത­യ­ണി­യു­ന്നു. കാട്ടു­മ­ര­ങ്ങളും പാറ­ക്കെ­ട്ടു­കളും പിന്നോ­ട്ടോ­ടു­ക­യാ­ണ്.

വായു­വില്‍നിന്നു എന്തോ പിടി­ച്ചെ­ടു­ത്ത­തു­പോ­ലെ,

അതാ അവി­ടെ­യാ­യി­രു­ന്നു, ഒരു മാന്ത്രി­കന്റെ കൈവേ­ഗത സ്വന്ത­മാ­ക്കി­ക്കൊ­ണ്ട്, ഞങ്ങ­ളുടെ വീട്, നോക്കൂ, മേല്‍ക്കൂ­ര­യെല്ലാം പൊളി­ഞ്ഞു­വീ­ണി­രി­ക്കു­ന്നു. ഇപ്പോഴും അത­വി­ടെ­ത്ത­ന്നെ­യു­ണ്ട്. മുന്നിലെ റോഡും കുറ്റി­ച്ചെ­ടി­ക­ളും. അവള്‍ നട്ടു­ന­നച്ച ജമ­ന്തി, ആ പൂക്ക­ളു­ടേ­താണോ മഞ്ഞ­നിറം!

വീണ്ടും ഒരു നിമി­ഷത്തെ മൗനം.

അതി­നി­ട­യില്‍ ഉന്മേ­ഷ­മി­ല്ലാത്ത കുട്ടി­ക­ളി­ലേ­ക്ക്, ദുഃഖ­ത്തിന്റെ നിഴ­ലില്‍ മുഖം ചായ്ച്ച് അവ­രുടെ അമ്മ­യി­ലേക്ക് ശ്രദ്ധി­ക്കാ­തി­രി­ക്കാന്‍ കഴി­ഞ്ഞി­ല്ല.

അയാള്‍ വീണ്ടും വിരല്‍ ചൂണ്ടി, ആ റോഡു കണ്ടി­ല്ലേ, ഇട­തു­വ­ശത്ത് ഉയര്‍ന്ന മല­നി­ര­കള്‍, മറു­വ­ശത്ത് കൊക്ക. പതി­വു­പോലെ അന്നും വൈകു­ന്നേരം ജോലി­ക്കാ­രു­മായി ജീപ്പ് കോള­ണി­യി­ലേക്ക് വരി­ക­യാ­യി­രു­ന്നു.

കോള­ണി­യില്‍ നൂറു­ക­ണ­ക്കിനു വീടു­ക­ളൊ­ന്നു­മി­ല്ല. പത്തോ പതി­നഞ്ചോ താത്ക്കാ­ലിക വീടു­കള്‍. ഭൂമി അളന്നു തിട്ട­പ്പെ­ടു­ത്തുന്ന സര്‍വേ­യര്‍മാര്‍ക്കും, സഹാ­യി­കള്‍ക്കും ഡ്രൈവര്‍മാര്‍ക്കു­മുള്ള വീടു­കള്‍. ഏതാനും വര്‍ഷ­ങ്ങള്‍കൊണ്ട് ജോലി തീര്‍ത്താല്‍ അവര്‍ താവളം മാറു­ക­യാ­യി. വീടു­കളും അതി­നു­ചേര്‍ന്ന­താ­യി­രു­ന്നു.

ഗ്രാമ­ത്തില്‍നിന്ന് പച്ച­ക്ക­റി­കളും മറ്റും ശേഖ­രി­ച്ചാണ് സന്ധ്യ­യോ­ട­ടു­ക്കു­മ്പോള്‍ അവ­സാന ഓട്ട­വു­മായി ജീപ്പ് എത്തു­ക. എന്ത് ആവ­ശ്യ­ത്തിനും സര്‍ക്കാര്‍ വക ജീപ്പു­ക­ളു­ണ്ട്. കുട്ടി­കളെ സ്കൂളില്‍ കൊണ്ടു­പോ­കാന്‍, ജോലി­ക്കു­പോ­കാന്‍, കുടും­ബ­സ­ഹിതം ശനി­യാ­ഴ്ച­ക­ളില്‍ ഗ്രാമ­ത്തില്‍ പോകാന്‍. അവിടെ വിനോ­ദ­ത്തി­നുള്ള വക­യു­ണ്ടാ­യി­രി­ക്കും. സിനി­മ, സര്‍ക്കസ് തുട­ങ്ങി­യ­വ.

അന്ന് വൈകു­ന്നേരം അവ­സാന ഓട്ട­മാ­യി­രു­ന്നു. സൂര്യ­ന­സ്ത­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. അങ്ങ് താഴെ, വിദൂ­ര­ത­യി­ലുള്ള റെയില്‍വേ ട്രാക്കില്‍ ജിറ്റി എക്‌സ്പ്ര­സ്. അതു­വെ­ച്ചാണ് ഞങ്ങള്‍ സമയം അള­ക്കു­ക. അതാണ് ഞങ്ങ­ളുടെ സമ­യ­ത്തിന്റെ അതി­ര്. ഒരു ദിവസം ജിറ്റി വന്നി­ല്ലെ­ങ്കില്‍, ക്രമാ­തീ­ത­മായി താമ­സി­ച്ചാല്‍ ലോക­ത്തിന് എന്തോ സംഭ­വി­ച്ചി­രി­ക്കു­ന്നു.

വീടു­ക­ളില്‍നിന്ന് നോക്കി­യാല്‍ ജീപ്പ് വള­വു­കള്‍ തിരിഞ്ഞ് വരു­ന്നതു കാണാം മല­കള്‍ കയ­റി, ചുര­ങ്ങ­ളി­റങ്ങി, ഒരു ഒളി­ച്ചു­ക­ളി­പോ­ലെ.

കുട്ടി­കള്‍ പറയും

'പപ്പാ വരു­ന്നു.......'

നിറ­ഞ്ഞു­നി­ല്ക്കു­ന്ന, മന­സ്സില്‍ ഒളി­പ്പി­ച്ച, അഭി­നി­വേ­ശ­ത്തോടെ അവ­രുടെ അമ്മ­മാര്‍ പറയും

"നിന്റെ കുസൃ­തി­ത്ത­ര­ങ്ങള്‍ പറ­ഞ്ഞു­കേള്‍പ്പി­ക്കു­ന്നു­ണ്ട്......'

അതൊന്ന് ഭയ­പ്പെ­ടു­ത്താന്‍.

അതൊരു അമ്മ­-­മ­ക്കള്‍പ്പോ­ര്. പക­യി­ല്ലാ­തെ.

ജീപ്പു വരു­ന്നത് പുതിയ വാര്‍ത്ത­ക­ളു­മാ­യി. മധുര പല­ഹാ­ര­ങ്ങ­ളു­മാ­യി. നാട്ടില്‍നി­ന്നുള്ള കത്തു­ക­ളു­മാ­യി.

പുറം ലോക­വു­മാ­യുള്ള ബന്ധം അന്ന­വിടെ ചര്‍ച്ച­യാ­ണ്. ഒരു മട­ങ്ങി­പ്പോ­ക്കാ­ണ്. മറ്റൊരു കത്തി­നു­വേണ്ടി ഇനിയും എത്ര­കാലം കാത്തി­രി­ക്കണം?

അന്ന് ആ ജീപ്പ് കോള­ണി­യില്‍ എത്തി­യി­ല്ല. കുറേ ആത്മാ­ക്കള്‍ എന്തു­ചെ­യ്യ­ണ­മെ­ന്ന­റി­യാതെ ജീപ്പു­യാ­ത്ര­ക്കാരെ പ്രതീ­ക്ഷി­ച്ചി­രു­ന്നു. കൊക്ക­യില്‍ ജീപ്പ് അപ്ര­ത്യ­ക്ഷ­മാ­യ­തിന്റെ കിലു­കി­ലുപ്പ് ചുള്ളി­ക്ക­മ്പു­കള്‍ ഒടി­യു­ന്ന­തിന്റെ ലാഘ­വ­ത്തോടെ ട്രെയ്‌നിന്റെ കട....... കടാ­ര­വ­ത്തില്‍ ലയി­ച്ചി­രി­ക്ക­ണം.

അതി­നോ­ടു­ചേര്‍ന്ന് ഒരു തേങ്ങല്‍പ്പോലെ ജിറ്റി എക്‌സ്പ്ര­സിന്റെ ചൂളം­വി­ളി.

കഥ പറഞ്ഞ് രഘു മേനോന്‍ നിര്‍ത്തി.

വീണ്ടും നാട­കീ­യ­മായി തുട­രു­മ്പോള്‍. ""ഒന്നു കണ്ണ­ട­ച്ചു. പിന്നീട് ഭോപ്പാ­ലി­ലെ­ത്തി­യ­തിന്റെ ഒച്ച­പ്പാ­ടു­കള്‍ക്കി­ട­യി­ലാണ് കണ്ണു­കള്‍ വലി­ച്ചു­തു­റ­ന്ന­ത്. നേരേ­മു­ന്നി­ലു­ണ്ടാ­യി­രുന്ന അമ്മയും മക്കളും സുര­ക്ഷി­തത്വം ഏറെ­യാ­ക്കാ­നാ­യി­രി­ക്കണം ഒരു ഷാളു­കൊണ്ട് പുത­ച്ചി­രി­ക്കു­ന്നു. എല്ലാ­വരും മയ­ക്ക­ത്തി­ലാണ്, കുട്ടി­കള്‍ അവ­രുടെ ദേഹ­ത്തോടു പറ്റി­ച്ചേര്‍ന്ന്, തല ചായ്ച്ച്!''

അപ്പോള്‍ ഞാന്‍ തന്ന­ത്താന്‍ ചോദിച്ചു: ""അയാള്‍ എവിടെ?'' പക്ഷേ, ആരോടു ചോദി­ക്കാന്‍. അതെന്റെ വിഷ­യ­മാ­യി­രു­ന്നി­ല്ല­ല്ലോ.

വര്‍ത്ത­മാ­ന­കാ­ല­ത്തി­ലേക്ക് മട­ങ്ങി­വ­രു­ന്ന­തി­നി­ട­യില്‍ രഘു മേനോന്‍ പറഞ്ഞു: "വീണ്ടും ഇതാ ഭോപ്പാ­ലില്‍നിന്ന് വണ്ടി നീങ്ങു­ന്നു. നാളെ രാവിലെ ന്യൂഡല്‍ഹി­യില്‍ എത്തും. കൊച്ചു­കു­ട്ടി­കള്‍, പേര­ക്കു­ട്ടി­കള്‍, കാത്തി­രി­ക്കു­ന്നു­ണ്ട്.'

ശീതീ­ക­രിച്ച ഫസ്റ്റ്ക്ലാസ് മെത്ത­യില്‍ കിട­ന്ന­പ്പോള്‍ ഉറ­ങ്ങി­യ­ത­റി­ഞ്ഞി­ല്ല.

ന്യൂഡല്‍ഹി അവ­സാ­നത്തെ സ്റ്റേഷ­നാ­യി­രു­ന്ന­തു­കൊണ്ട് ധൃതി­പ്പെ­ടേ­ണ്ട­തി­ല്ലാ­യി­രു­ന്നു. പുറ­ത്തേക്കു നോക്കി­യ­പ്പോള്‍ ടൗണ്‍ഷി­പ്പു­കള്‍. മൂടല്‍മ­ഞ്ഞി­നി­ട­യില്‍ മങ്ങിയ വെളി­ച്ചം.

വീണ്ടും കാണാ­മെന്നു പറ­യാന്‍ രഘു­മേ­നോനെ ഞാന്‍ അന്വേ­ഷി­ച്ചു.

ഗാര്‍ഡ് പറഞ്ഞു:

"അയാള്‍ എപ്പോഴേ ഇറ­ങ്ങി­യി­രി­ക്കു­ന്നു. ആഗ്ര­യില്‍ ആയി­രി­ക്ക­ണം, അയാള്‍ ഒരു സ്ഥിരം യാത്ര­ക്കാ­ര­നാ­ണ്. ഏതോ ഒരു ദുഃഖ­വു­മായി സഞ്ച­രി­ക്കു­ന്നു. എവി­ടെ­യെ­ങ്കിലും ഇറ­ങ്ങും. അയാളെ വീണ്ടും കാണു­മ്പോ­ഴാണ് ഞങ്ങള്‍ക്കും മന­സ്സി­നൊരു സമാ­ധാ­നം.'

അപ്പോള്‍ ഞാന്‍ വീണ്ടും ആ കഥ ഒന്നു­കൂടി മെന­ഞ്ഞെ­ടു­ക്കു­ക­യാ­യി­രു­ന്നു. ആ കഥാ­നാ­യ­കന്‍ രഘു­ത­ന്നെ­യാ­യി­രുന്നോ?

പേര­ക്കു­ട്ടി­കളോ?

ഉത്ത­ര­മി­ല്ലാത്ത കുറേ ചോദ്യ­ങ്ങ­ളു­മായി ഞാന്‍ മന­സ്സു­കൊണ്ട് ആ യാത്ര­യി­ലേക്ക് മട­ങ്ങി­പ്പോ­യി­ക്കൊ­ണ്ടി­രു­ന്നു. സത്പുര മല­നി­ര­ക­ളി­ലേ­ക്ക്, താഴ്‌വര­യിലെ ജിറ്റി എക്‌സ്പ്ര­സിന്റെ ചൂളം­വി­ളി­യി­ലേ­ക്ക്, മല­മ്പാ­ത­യില്‍ക്കൂ­ടി­വന്ന് അപ്ര­ത്യ­ക്ഷ­മായ ജീപ്പി­ലേ­ക്ക്, ഇനിയും ഒരു സമാ­ഗ­മ­ത്തിനു കാത്തി­രുന്ന ഏതാനും മനു­ഷ്യ­ജീ­വി­ത­ങ്ങ­ളി­ലേ­ക്ക്.

Read more

കറിവേപ്പില

എന്റെ ധര്‍മ്മസങ്കടങ്ങള്‍ വിവരിക്കുപോള്‍ എന്‍റെ കൂട്ടുകാരൊക്കെ എന്നെ കളിയാക്കി വിളിക്കുന്ന പേരാ കറിവേപ്പില . 

'അതെ കറിവേപ്പിലതന്നെ ഞാന്‍ അതെവിടെയും വിളിച്ചു പറയും . എത്രനാളാന്നുവെച്ചാ ഷെമിക്കുക" കൂട്ടുകാരോടതുപറയുപോള്‍ രാജി ദിനകര്‍ നല്ല ഉച്ഛത്തിലാണ് സംസാരിക്കാറുണ്ടായിരുന്നത് . 

ഒരിക്കലും ഇല്ലാതിരുന്ന ആ ആത്മവിശ്വാസം എവെടെനിന്നോ തിരിച്ചുവന്നതുപോലെ. ഒറ്റക്കു എല്ലാം സഹിക്കുബോള്‍ ഞാനല്ല ആരും എന്തും ചെയിതുപോകും . അളമുറ്റിയാല്‍ കടിക്കാത്ത പാബുണ്ടോ . കാര്യം ഞാന്‍ അറിവില്ലാത്ത പ്രായത്തില്‍ ദിനകര്‍ എന്ന കാമുകന്റെകൂടെ വീട്ടുകാരെ ധിക്കരിച്ച് ഒരു രാത്രി ഒളിച്ചോടിയതാണ്­. അതൊക്കെ അന്ന് ചെറുപ്പത്തില്‍ തോന്നിയ ബുദ്ധിമോശം .രജിസ്ട്രാഫീസില്‍ പോയി കല്യാണവും കഴിച്ചു എന്നതും ശരിയാ. അതില്‍ ഇത്തിരി കുറ്റബോധവുമുണ്ട്. 

ഇനിയിപ്പം അതൊക്കെ വിസ്തരിച്ചിട്ട് എന്തുനേടാന്‍ . കഴിഞ്ഞതൊക്കെ കഴിഞ്ഞു. ഇനിയും അയാളുടെകൂടെ ജീവിച്ചാല്‍ എന്റെ സമതല തെറ്റും. കാമുകിമാരുമായി വാട്ടസാപ്പിലും ഫേസ്ബുക്കിലും ഫോണിലുമൊക്കെയല്ലേ രാത്രിമുഴുവന്‍. അതൊക്കെ ഞാന്‍ ഒരു പരുധിവരെ സഹിച്ചു. എന്നാലും എന്നോട് സ്‌നേഹമായിട്ടു ഒരു വാക്കുപറയാനോ സിനിമക്കു പോകാനോപോലും നേരമില്ലത്രെ . അങ്ങനെ ഒരു പൊട്ടിത്തെറിയുടെ വക്കോളമെത്തി എന്നുതന്നെ പറയാം. അതുകൊണ്ടുതന്നെയാ രണ്ടുകൊല്ലം മുന്‍പ് നാലു വയസായ ആകാശ് മോനുമായി പടിയിറങ്ങിയത്. അവസാനം ഞാന്‍തന്നെയാ സഹികെട്ടിട്ട് ദിനകറിന്‍റെ കൃഷ്ണലീലകള്‍ അമ്മയോടും അമ്മായിയമ്മയോടും ആദ്യമായി ഒന്നു വിസ്തരിച്ചത് . അത് കെട്ടിട്ടാനെന്നു തോന്നുന്നു അമ്മായിഅമ്മക്ക് ആദ്യത്തെ സ്‌ട്രോക്ക് വന്നത്. അതില്‍പ്പിന്നെ എഴുനേറ്റു നേരെ ചൊവേ നടന്നിട്ടില്ല എന്നാണറിഞ്ഞത് . അനുഭവിക്കട്ടെ അനുഭവിക്കാനുള്ളതൊക്കെ അവരും അനുഭവിക്കട്ടെ. കൊടുത്താല്‍ കൊല്ലത്തും കിട്ടണമെല്ലൊ. ഞാനും കുറെ അനുഭവിച്ചതല്ലേ. പുന്നാരമോനെ കുറെ ലാളിച്ചതിന്‍റെ ദോഷം അല്ലാതെന്ത്. ഇനിയിപ്പം അമ്മായിമ്മയുടെ പീഡാനുഭവംകൂടി ഒരു മദര്‍ തെരേസയെപ്പോലെ ഞാനനുഭാവിക്കണമെന്നു പറഞ്ഞാല്‍ നടക്കില്ല മോനെ ദിനകരാ. ആദ്യം കണ്ടതുമുതല്‍ എന്തൊക്കെയായിരുന്നു ആ അമ്മയുടെ പുകഴത്തലുകള്‍ . കള്ളു കുടിക്കില്ല പുകവലിക്കില്ല പെണ്‍കുട്ടികളുടെ മുഖത്തുപോലും നോക്കില്ല എന്നൊക്കെ . ആദ്യം പറഞ്ഞ രണ്ടും ശരിതന്നെ പക്ഷെ പെണ്ണുങ്ങളെ കാണുബോള്‍ ആകെ ഒരു വെപ്രാളമാ . 

മുഖത്തല്ല ദേഹത്താണ് കുറുക്കന്റെ നോട്ടം. അതുമാത്രമോ ഞാന്‍ രാവിലെ അഞ്ചുമണിക്കെഴുനേല്‍ക്കണം നെല്ലുകുത്തു മുതല്‍ വീട്ടിലെ പണി മുഴുവന്‍ ചെയ്യണം. ഇന്നത്തെ കാലത്ത് നെല്ലുകുത്തുന്ന ഏതെങ്കിലും വീടുണ്ടോ ഈ ഭൂമിമലയാളത്തില്‍ . ഒക്കെ മനപ്പൂര്‍വം എന്നെ കഷ്ടപെടുത്താന്‍വേണ്ടി മാത്രം , അല്ലാതെന്ത് . അതൊക്കെ സഹിക്കാം രാത്രിയില്‍ ആകാശിനെ ഉറക്കി ഒന്നു തല ചായിക്കാന്‍ തുടങ്ങുബോഴാ അമ്മതബുരാട്ടിയുടെ വിളി.

" മോളെ എന്‍റെ കാലിനൊരു വലിച്ചുപിടുത്തം നീയിത്തിരി കൊഴബിട്ടൊന്നു തിരുമിക്കേ " ഒന്നാമത് എനിക്കാ കുഴബിന്റെ മണം വരുബോഴേ ശര്‍ദിക്കാന്‍ വരും . പിന്നെയാ അസമയത്തുള്ള വിളി . അങ്ങനെ ആവശ്യമുള്ളപ്പോള്‍ മാത്രം മോളെ എന്ന്­ നീട്ടി ഒരു വിളിയുണ്ട്. എവിടെയെങ്കിലും വെറുതെയിരുന്നാല്‍ വെറുതെ എന്തെങ്കിലും പണിതരും. അതും ഒരുത്തരവാ കേട്ടാല്‍ അപ്പം ചാടി എഴുനെട്ടോണം. ഇപ്പോള്‍ തോന്നും കൂട്ടുകാര്‍ എന്നെ കളിയാക്കി വിളിക്കുന്ന പേര്‍തന്നെയാ നല്ലതെന്ന് വെറും കറിവേപ്പിലെ . അതുകൊണ്ട് എനിക്ക് എന്റെ തീരുമാനത്തില്‍ ഒരു മനസ്താപവും തോന്നിയില്ല. 

ഇനിയുമുണ്ട് ഒറ്റപുത്രന്റെ പല വിശേഷണങ്ങളും . ബ്രമ്ഹമുഹൂര്‍ത്തത്തില്‍ ഉണ്ടായ സൂര്യകുമാരന്‍ എന്‍റെ ഭാഗ്യമാണുപോലും. അതുകൊണ്ടാണ് സൂര്യ ഭഗവാന്‍റെ പേരായ ദിനകര്‍ എന്ന പേരിട്ടതും എന്നും മറ്റും. എല്ലാകൂടി ഓര്‍ക്കുബോള്‍ എന്റെ ശരീരത്തിന് ആകെ ഒരു വിറയലാ . വീട്ടില്‍ തിരിച്ചുവന്നപ്പോഴേ അച്ഛന്‍ പറഞ്ഞു. മോളിനി എങ്ങോട്ടും പോകണ്ട . അവനു നല്ലബുദ്ധി തോന്നി തിരിച്ചുവ വരുന്നെങ്കില്‍ വരട്ടെ. അത് പറഞ്ഞ അച്ഛനും കഴിഞ്ഞ വര്‍ഷം ഒറ്റ അറ്റായിക്കില്‍ പോയി. അതും ഒരുദിവസം പോലും കിടന്നില്ല. അതിനും ഉത്തരവാദി അയാളുതന്നെ ആ സൂര്യഭഗവാന്‍ എന്നെനിക്ക് നല്ല ഉറപ്പാ . ഇനിയെന്‍റെ പട്ടിപോകും ആ വീട്ടിലേക്കു . അമ്മയും സോമേട്ടനും എന്‍റെ അഭിപ്രായത്തെ മാനിച്ചു . ഭാഗ്യത്തിന് തക്ക സമയത്ത് എനിക്ക് കൃഷിവകുപ്പില്‍ ഒരു ജോലി കിട്ടിയത് നന്നായി . സ്വന്തം കാലില്‍ നില്‍ക്കാലോ . 

മോനുമായി പടിയിറങ്ങിയപ്പോള്‍ എല്ലാം ഏതാണ്ട് തീരുമാനിച്ചുറപ്പിച്ചിരുന്നു. ഇനിയുള്ള പ്രശ്‌നം പാര്‍പ്പിടമാണ് . അമ്മയുള്ളടത്തോളം കാലം കുഴപ്പമില്ല . എന്‍റെ അവസ്ഥ കണ്ട് അച്ഛന്‍ മരിക്കാന്‍നേരം വീട് എനിക്കാണ് എന്നു പറഞ്ഞതാണ് അത്ത്യാഹിതമായത് . സത്യത്തില്‍ സോമേട്ടനും അതില്‍ എതിര്‍പ്പൊന്നുമില്ല. പക്ഷെ ദേവി എന്നു വിളിക്കുന്ന ഒരു നാത്തൂന്‍ ഉണ്ട് . അവള്‍ ശരിക്കും ഒരു മൂദേവിതന്നെ . ഒരിക്കല്‍ അവള്‍ എന്‍റെ നേരേ നോക്കി ഒരു കൂസലുമില്ലാതെ ആക്രോശിച്ചു .

" തോന്ന്യാസത്തിനു വല്ലവന്റെയുംകൂടെ രാത്രിയില്‍ ഇറങ്ങിപോയിട്ടു വന്നിരിക്കുന്നു അവകാശം പറയാന്‍ "

അവള്‍ക്ക് മനപ്പൂര്‍വം രാത്രി എന്നെടുത്തു പറയേണ്ട ആവശ്യമുണ്ടായിരുന്നോ. ഇതൊക്കെ ഞാന്‍ പ്രതികരിക്കാതിരിക്കുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങളാ. ചേട്ടന്‍ പാവം കമാന്നോരഷരം പറയാതെ എല്ലാം കേട്ടിരുന്നു. ചേട്ടന് ഉള്ളുകൊണ്ട് അച്ഛന്‍ പറഞ്ഞ വാക്കു പാലിക്കണമെന്നുണ്ട് . പക്ഷെ അവള്‍ തലയിണമന്ത്രം ചൊല്ലി ചൊല്ലി ആ തീരുമാനത്തിന് ഒരിളക്കം തട്ടിയിട്ടില്ലേ എന്നൊരു തോന്നല്‍. അടിതെറ്റിയാല്‍ ആനയല്ലേ ചേട്ടനന്‍പോലും വീണുപോകും . ഒന്നോര്‍ത്താല്‍ അച്ഛന്‍ ഒന്നും എഴുതിവെച്ചിട്ടില്ലല്ലോ.  അതുകൊണ്ട് അമ്മ മരിച്ചാല്‍ ഞാന്‍ പെരുവഴിയിലാകും എന്നുള്ളതിന് ഒരു സംശയവുംമില്ല . അല്ലെങ്കില്‍ ആ മൂദേവിയെ കൊല്ലണം . അങ്ങനെ ജയിലില്‍ പോയാല്‍ ആകാശിനാരുണ്ട് . അതിനു മുന്‍പ് അവളെന്നെ കൊല്ലുമെന്നാ ഇപ്പോള്‍ തോന്നുന്നത് . പെട്ടന്ന് അകത്തുനിന്ന് ആകാശ് വിളികേട്ട് ഒന്നു ഞെട്ടി . 

" മോനെ ദാ വരുന്നു" എന്നുപറഞ്ഞ് മുറിയിലേക്കൊടി. അവന് കഥ പറഞ്ഞുകൊടുത്ത് ഉറങ്ങാന്‍ കിടന്നപ്പോള്‍ വെറുതെ ഓര്‍ത്തു . എല്ലാത്തിനും ഒരു വഴിയുണ്ടാകും." If there is a will there is a way " എന്നല്ലേ . കഥപറഞ്ഞ് കുറെ നല്ല സ്വപ്‌­നങ്ങള്‍ കണ്ട് മയങ്ങിപ്പോയതറിഞ്ഞതേയി ല്ല. ഉണര്‍ന്നപ്പോള്‍ ഒരുന്മേഷം തോന്നി. അപ്പോള്‍ വീണ്ടും സ്വയം ഒന്നാശ്വസിക്കാനാണ് തോന്നിയത്. ഇല്ല തീര്‍ച്ചയായും അമ്മ ഉള്ളിടത്തോളം കാലം ഞാനൊരിക്കലും ഒരു കറിവേപ്പിലയാകില്ല. ആരേം ഉണര്‍ത്താതെ അമ്മക്ക് ചായ ഉണ്ടാക്കാനായി ഒച്ചയുണ്ടാക്കാതെ അടുക്കളയിലേക്കു കയ­റി. 

Read more

ചുങ്ങ് ചാങ്ങ് ചോങ്ങ് (നര്‍മ്മം)

ചൊട്ട­യിലെ ശീലം ചുട­ല­വ­രെ­യെന്ന് മല­യാ­ള­ത്തില്‍ ഒരു ചൊല്ലു­ണ്ട്. അണ്ണാന്‍ മൂത്താലും മരം­കേറ്റം മറ­ക്ക­ത്തി­ല്ലെ­ന്നും പറ­യും. രണ്ടിന്റേയും അര്‍ത്ഥം ഒന്നു­ത­ന്നെ. കേര­ള­ത്തില്‍ അല­വ­ലാ­തി­യായി നട­ന്ന­വന്‍ അമേ­രി­ക്ക­യില്‍ വന്നാലും അല­വ­ലാ­തി­ത­ന്നെ. അവ­ന്റെ­വാല് എത്ര­നാള്‍ കുഴ­ലി­ലി­ട്ടാലും നേരെ­യാ­ക­ത്തി­ല്ല. കുഴപ്പം അവ­ന്റേ­ത­ല്ല; അവന്റെ ഡിഎ­ന്നേ­യു­ടേ­താ­ണ്. തന്തക്ക് വിളിക്കുകയാ­ണെന്ന് വിചാ­രി­ക്ക­രു­ത്. അങ്ങനത്തെ കുഴ­പ്പം­പി­ടിച്ച വാക്കിനുപ­കരം പ്രയോ­ഗി­ക്കാന്‍ സയന്‍സ് കണ്ടു­പി­ടിച്ച പുതിയവാക്കാണ് ഡിഎന്‍­ഏ. എടാ നിന്റെ ഡിഎ­ന്നേ­യുടെ കുഴ­പ്പ­മാ­ണെന്ന് പറ­ഞ്ഞാല്‍ എന്താണ് അര്‍ത്ഥമാ­ക്കുന്നതെന്ന് ബുദ്ധി­യു­ള്ള­വന് മന­സി­ലാ­കും. മല­യാ­ളിയെ സംബ­ന്ധി­ച്ചി­ട­ത്തോളം തന്ത­ക്കു­വി­ളി­ക്കു­ന്നത് അങ്ങേ­യ­റ്റത്തെ ആക്ഷേ­പ­ക­ര­മാ­ണ്. അങ്ങനെ വിളി­ച്ച­തി­ന്റെ­പേ­രില്‍ കൊല­പാ­ത­ക­ങ്ങള്‍വരെ നട­ന്നി­ട്ടുണ്ട് കേര­ള­ത്തില്‍. എന്നാല്‍ മറ്റു­ഭാ­ഷ­ക­ളില്‍ അതൊരു ആക്ഷേ­പ­ക­ര­മായ വാക്കാ­ണെന്ന് തോന്നു­ന്നി­ല്ല. ഉദാ­ഹ­ര­ണ­ത്തിന് ഇംഗ്‌ളീ­ഷില്‍ തന്തക്ക് വിളി­ച്ചു­നോ­ക്ക്. That is the fault of your father. കേള്‍ക്കു­ന്ന­വന്‍ വഴ­ക്കിന് വരി­ല്ലെന്നാണ് തോന്നു­ന്ന­ത്; ഇംഗ്‌ളീഷ് അറ­ിയാത്ത­വ­നാ­ണെ­ങ്കില്‍ പ്രത്യേ­കി­ച്ചും. ഞാന്‍ പറ­യു­ന്ന­തു­കേട്ട് ആരും ഇംഗ്‌ളീ­ഷില്‍ അങ്ങനെ വിളി­ച്ച­ുക­ള­യ­രു­ത്. അത്യാ­വ­ശ്യ­മാണെ­ങ്കില്‍ ചൈനീസ് ഭാഷയില്‍ വിളി­ച്ചോ­ളു. "ചുങ്ങ് ചാങ്ങ് ചോങ്ങ്' എന്ന്.

ഞാന്‍ പറ­ഞ്ഞു­വ­രു­ന്നത് കമ­ന്റെ­ഴു­ത്തു­കാരെ സംബ­ന്ധി­ച്ചാ­ണ്. നാട്ടില്‍ കമന്റ­ടിച്ചു നട­ന്നി­രു­ന്ന­വ­രാണ് അമേ­രി­ക്ക­യില്‍ വന്നിട്ടും സ്വഭാവം മറ­ക്കാതെ അല്‍പം­കൂടി പുരോ­ഗ­മിച്ച് കമ­ന്റെ­ഴു­ത്തു­കാ­രായി മാറി­യ­ത്. അവ­രുടെ വാലും പട്ടി­യുടെ വാലും­ത­മ്മില്‍ വ്യത്യാസ­മി­ല്ല. പിന്നെ ആകെ­യുള്ള വ്യത്യസം അവര്‍ രണ്ടു­കാ­ലില്‍ നട­ക്കുന്നു എന്നു­ള്ള­താ­ണ്. ഓണ്‍ലൈന്‍ മനോ­ര­മ­യിലും മാതൃ­ഭൂ­മി­യിലും കമ­ന്റെ­ഴു­ത്തു­കാര്‍ക്ക് പ്രത്യേക കോള­ങ്ങള്‍ അനു­വ­ദി­ച്ചി­രു­ന്നു. ഇപ്പോ­ളത് കാണാനില്ല. കമ­ന്റെ­ഴു­ത്തു­കാ­രുടെ ശല്ല്യം­ കാ­ര­ണ­മാ­യി­രിക്കാം ആ കോള­ങ്ങള്‍ നിറു­ത്തി­യ­ത്. ഒരു വാര്‍ത്ത­യെ­പറ്റി അല്ലെ­ങ്കില്‍ ലേഖ­ന­ത്ത­പ്പറ്റി വായ­ന­ക്കാ­രന്റെ അഭി­പ്രാ­യ­മാണ് കമ­ന്റെ­ഴു­ത്തി­ലൂടെ പ്രക­ടി­പ്പി­ക്കേ­ണ്ട­ത്. അതി­നു­പ­കരം എഴു­ത്തു­കാ­രനെ വ്യക്തി­പ­ര­മായി ആക്ഷേ­പി­ക്കാ­നുള്ള വേദി­യാ­യി­ട്ടാണ് പലരും ആ കോളത്തെ കാണു­ന്ന­ത്. ആളാ­കാന്‍വേണ്ടി വിവ­ര­ക്കേ­ടു­കള്‍ വിള­മ്പു­ന്ന­വ­രും ഉണ്ട്. എഴു­ത്തു­കാര്‍ പൊതുവെ ഇങ്ങ­നെ­യുള്ള അഭി­പ്രാ­യ­ങ്ങളെ അവ­ഗ­ണി­ക്ക­ുക­യാണ് പതി­വ്..

കമന്റ­ടി­ക്കാ­രെ­പ്പറ്റി പറ­ഞ്ഞ­പ്പോ­ളാണ് പഴ­യൊരുകാര്യം ഓര്‍മ്മ­വ­ന്ന­ത്. ഞാനന്ന് കോട്ടയം എം.­റ്റി. സെമി­നാരി ഹൈസ്കൂളില്‍ പഠി­ക്കുകയാ­യി­രു­ന്നു. എന്റെ കസിന്റെ വീട്ടിലായി­രുന്നു താമ­സി­ച്ചി­രു­ന്ന­ത്. വീടിന്റെ ചുറ്റു­വട്ടത്തുള്ള മൂന്നാല് മുതിര്‍ന്ന ചേട്ട­ന്മാരും ഒന്നി­ച്ചാണ് എട്ടാം­ക്‌ളാ­സ്സു­കാ­ര­നായ ഞാനും സ്കൂളില്‍ പോകു­കയും വരി­കയും ചെയ്തി­രു­ന്ന­ത്. ഉച്ചക്ക് ഞങ്ങ­ളെല്ലാം വീടുക­ളില്‍ വ­ന്നാണ് ഊണ് കഴി­ക്കു­ന്ന­ത്. നാല്‍പ്പത് മിനിറ്റ് നടത്തം അങ്ങോട്ടും ഇങ്ങോ­ട്ടു­കൂ­ടി. ഇരു­പത് മിനിറ്റ് ഊണു­ക­ഴി­ക്കാന്‍. തിരികെ സ്കൂളില്‍ എത്തു­മ്പോള്‍ ഫസ്റ്റ്‌ബെല്‍ അടി­ച്ചി­ട്ടു­ണ്ടാ­കും. അതു­കൊണ്ട് നട­ത്ത­ത്തിനും ഓട്ട­ത്തിനും മധ്യേ­യുള്ള ഒരു­തരം ഗമ­ന­മാ­യി­രുന്നു ഞങ്ങ­ളു­ടേ­ത്. ആ ഭാഗ­ത്തുള്ള മൂന്നാല് മുതിര്‍ന്ന പെണ്‍കു­ട്ടി­കളും ഞങ്ങ­ളുടെ മുന്‍പില്‍ ഉണ്ടാ­കും എപ്പോ­ഴും; ചേട്ട­ന്മാര്‍ കമന്റ­ടി­ച്ചു­കൊണ്ട് അവ­രുടെ പന്നാലെ­യും. കൊച്ച­നാ­യി­രുന്ന ഞാന്‍ ഇതെല്ലാംകേട്ട് ചിരി­ച്ചുരസിച്ചുകൊണ്ട് കൂടെ­ന­ട­ക്ക­ത്തേ­യു­ള്ളു. മുമ്പേ പോകുന്ന പെണ്‍കു­ട്ടി­കളും ചേട്ട­ന്മാ­രുടെ കമന്റ­ടി­കേട്ട് ചിരി­ക്കു­ന്നത് ഞാന്‍ കണ്ടി­ട്ടു­ണ്ട്. 

ഒരു­ദി­വസം കൂട്ടം­വിട്ട് ഞാന്‍ ഒറ്റ­ക്കാ­യി­പ്പോ­യി. പെണ്‍കു­ട്ടി­കള്‍ എന്റെ പിന്നാ­ലെ­യും. അവ­സരം അവര്‍ ശരിക്കും വിനി­യോ­ഗി­ച്ചു.

"ഇന്ന് പൊടിമോന്‍ ഒറ്റ­ക്കാണ­ല്ലോ­ടി.' ഒരുത്തി പറ­ഞ്ഞു.

"ചേട്ട­ന്മാ­രെല്ലാം എന്തി­യേടാ മോനെ?' മറ്റൊ­രു­ത്തി.

അപ­കടം മന­സി­ലാ­ക്കിയ ഞാന്‍ നട­ത്ത­ത്തിന് വേഗ­ത­കൂ­ട്ടി. ഓടി­യാ­ലോ­യെന്ന് ആലോ­ചി­ച്ചു. പക്ഷേ, അത് നാണ­ക്കേ­ടല്ലേ ; പെണ്ണു­ങ്ങളെ പേടിച്ച് ഓടി­യെന്ന് വര­ത്തി­ല്ലേ? പെണ്‍കു­ട്ടി­കള്‍ കമന്റ­ടി­ച്ചുകൊണ്ട് എന്റെ പിന്നാ­ലെ­തന്നെ­യു­ണ്ട്.. 

"ഏതാടി ഈ കൊച്ചന്‍? ഇതി­നു­മുന്‍പ് ഇവി­ടെങ്ങും കണ്ടി­ട്ടി­ല്ല­ല്ലോ.'

"ഇവന്‍ മോളി­ക്കുട്ടി ആന്റീടെ വകേ­ലൊരു ആങ്ങ­ളയാ.'

"ആരാടി മോളി­ക്കുട്ടി ആന്റി?'

"അത് എന്റെ വീടി­ന­ടു­ത്തുള്ള വാട­ക­വീ­ട്ടില്‍ താമ­സി­ക്കുന്ന ജെയില്‍ സൂപ്ര­ണ്ടിന്റെ ഭാര്യ­യാ.'

"അങ്ങ­നെ­ വ­ര­ട്ടെ. അപ്പോ ഇവി­ടു­ത്തു­കാ­ര­ന­ല്ല. മൊട്ടേന്ന് വിരി­ഞ്ഞി­ട്ടി­ല്ല­ല്ലോടാ. അതി­നു­മുന്‍പ് ചേച്ചി­മാരെ കമന്റ­ടി­ക്കാന്‍ തുട­ങ്ങി­യോ? മോളി­ക്കുട്ടിയാന്‍ി­യോട് ഒന്ന് പറ­യ­ണ­മല്ലോ ഇവന്റെ കാര്യം.'

"പാവ­ത്തിനെ വെറുതെ വിട്ടേ­രെ­ടി. അവന്‍ ചില­പ്പോള്‍ നിക്കറേല്‍ പെടു­ക്കും.'

"നിനക്ക് അത്രക്കിഷ്ട­മാ­ണേല്‍ ഇവ­നെ­യങ്ങ് കെട്ടി­ക്കോ­ടി,­ സാ­ലി.'

"എനിക്ക് സമ്മ­ത­മാ, നിന­ക്കോടാ?'

"മതി­യെടി പാവ­ത്തിനെ കളി­യാ­ക്കി­യ­ത്.'

"ഇവന്‍ അത്രക്ക് പാവ­മൊ­ന്നു­മ­ല്ല. വിളഞ്ഞ വിത്താണ്. അവന്റെ നട­ത്തം­ക­ണ്ടാല്‍ അറി­യില്ലേ?’

തിരി­ഞ്ഞു­നോ­ക്കാതെ ഞാന്‍ നട­ക്കു­ക­യാ­ണ്. തൊലി ഊരി­പ്പോ­കു­ന്ന­തു­പോലെ എനിക്ക് തോന്നു­ന്നുണ്ട്. എന്തു­ചെ­യ്യാ­നാ­ണ്? ചേട്ട­ന്മാ­രു­ടെ­കൂടെ നട­ക്കു­ന്ന­ത­ല്ലാതെ ഞാന്‍ കമന്റ­ടി­ച്ചി­ട്ടി­ല്ലെന്ന് പറ­യ­ണ­മെ­ന്നു­ണ്ട്. പക്ഷേ, തിരി­ഞ്ഞു­നിന്ന് പറ­യാ­നുള്ള ധൈര്യ­മി­ല്ല. വഴി­പി­രിയുു­ന്ന­തു­വരെ അവ­രെന്നെ കശാ­പ്പു­ചെ­യ്തു. നാണ­ക്കേ­ടു­കാ­രണം സംഭവം ചേട്ട­ന്മാ­രോടും പറ­ഞ്ഞി­ല്ല. അതി­നു­ശേഷം കൂട്ടം­വി­ട്ട് പോ­കാ­തി­രി­ക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധി­ച്ചിരുന്നു. അന്നത്തെ ചേട്ട­ന്മാ­രില്‍ ഒരാ­ളുടെപേര് ജെയിം­സെന്നും രണ്ടാ­മന്റേത് ചാക്കോ­യെന്നും ആണെന്ന് ഓര്‍ക്കു­ന്നു. മൂന്ന­ാമ­ന്റെ­പേര് ശരിക്കും ഓര്‍മയില്‍ വരു­ന്നി­ല്ല. 

എസ്സെ­സ്സെല്‍സി പാസ്സാ­യ­പ്പെള്‍ ചേട്ട­ന്മാരും ചേച്ചി­മാരും സിഎം­എസ്സ് കോള­ജില്‍ ചേര്‍ന്ന­തു­കൊണ്ട് അവ­രെ­യൊക്കെ വളരെ അപൂര്‍വ്വ­മായേ പിന്നീട് കണ്ടി­ട്ടു­ള്ളു. ചില­പ്പോള്‍ അവ­രില്‍ ആരെ­ങ്കിലും ഇപ്പോള്‍ അമേ­രി­ക്ക­യില്‍ വന്നിരുന്ന് കമന്റു­കള്‍ എഴു­തു­ന്നു­ണ്ടാ­വും.

മുറി­വാല്.

ചെല്‍സി ക്‌ളിന്റണ് രണ്ടാ­മതൊരു കുട്ടി­കൂടി ജനിച്ചെന്ന് ടീവി­വാര്‍ത്ത. നാടുമു­ടി­ക്കാന്‍ നട­ക്കാതെ പേര­ക്കു­ട്ടി­കളെ നോക്കി വല്ല്യ­മ്മ­ച്ചിക്ക് വീട്ടി­ലി­രു­ന്നു­കൂ­ടെ? എട്ടു­വര്‍ഷം ഗവ­ര്‍ണേഴ്‌സ് ബംഗ്‌ളാ­വിലും പിന്നീട് എട്ടു­വര്‍ഷം വൈറ്റ്ഹൗ­സിലും ജീവി­ച്ചത്‌പോരെ? എന്തൊര് അത്യാ­ഗ്ര­ഹം ഓരോ മനു­ഷ്യര്‍ക്ക്! 

Read more

ചാലിമാഷും കണക്കുജപവും

'നിങ്ങള് കാലത്ത് കണ്ണു തൊറന്നയുടന്‍, കിടക്കപ്പായിലിരുന്നോണ്ടു ജപിയ്ക്കണം. കര്‍ത്താവേ, ഈശ്വരാ, അള്ളാഹൂന്നൊന്ന്വല്ല ജപിയ്‌ക്കേണ്ടത്. പിന്നെന്നതാ ജപിയ്‌ക്കേണ്ടത്? പറഞ്ഞുതരാം. 


സ്ഫിയറിന്റെ വ്യാപ്തം മൂന്നില്‍ നാലു പൈയ്യാര്‍ ക്യൂബ്ഡ്, സിലിണ്ടറിന്റെ വ്യാപ്തം പൈ ആര്‍ സ്‌ക്വയേഡ് എച്ച്, കോണിന്റെ വ്യാപ്തം മൂന്നിലൊന്ന് പൈ ആര്‍ സ്‌ക്വയേഡ് എച്ച്, പലിശ കാണാന്‍ പീയെന്നാര്‍ അപ്പോണ്‍ ഹണ്ട്രഡ്, കൂട്ടുപലിശയടക്കമുള്ള മുതല്‍ ഏ കാണാന്‍ പീ ഇന്റു വണ്‍ പ്ലസ് ആര്‍ ബൈ ദ ഹോള്‍ റെയ്‌സ്ഡ് ടു എന്‍ ടൈംസ്, ഏ പ്ലസ് ബീ സ്‌ക്വയേഡ് ഈസീക്ക്വല്‍ ടു ഏ സ്‌ക്വയേഡ് പ്ലസ് ബീ സ്‌ക്വയേഡ് പ്ലസ് ടൂ ഏ ബി, ഏ മൈനസ് ബീ സ്‌ക്വയേഡ് ഈസീക്ക്വല്‍ ടു...ഇതൊക്കെയാണു ജപിയ്‌ക്കേണ്ടത്...'

പത്താം ക്ലാസ്സില്‍ ഞങ്ങളെ കണക്കു പഠിപ്പിച്ചിരുന്ന ചാലിമാഷുടെ വാക്കുകളായിരുന്നു, അവ. 'യേസ്' എന്ന വാക്ക് ഇടയ്ക്കിടെ മാഷുപയോഗിയ്ക്കുമായിരുന്നു. മാഷിനു നേരിയ വിക്കുണ്ടായിരുന്നതുകൊണ്ട് 'യേസ്' മിക്കപ്പോഴും 'ഖേസ്' ആയിപ്പോകുമായിരുന്നു. മാഷു തുടരും:

'ഖേസ്...നിങ്ങക്കു പഠിയ്ക്കാനുള്ള ഫോര്‍മുലകളു മുഴോനും ആദ്യം തന്നെ ചൊല്ലണം. അതുകഴിഞ്ഞ് പെരുക്കപ്പട്ടിക. പത്തും പന്ത്രണ്ടും വരെയൊന്നും പോരാ. പതിനാറുവരെ.'

പത്താം ക്ലാസ്സിന്റെ തുടക്കത്തിലൊരിയ്ക്കല്‍ മാഷു കല്പിച്ചിരുന്നു, 'പതിനാറിന്റെ പെരുക്കപ്പട്ടിക അറിയാവുന്നോര് എഴുന്നേക്ക്.'

ആരും എഴുന്നേല്‍ക്കാനുണ്ടായിരുന്നില്ല. ഞാനുള്‍പ്പെടെ എല്ലാവരും പരുങ്ങി, പതുങ്ങിയിരുന്നു. പന്ത്രണ്ടിനപ്പുറത്തുള്ള പെരുക്കപ്പട്ടികയിലേയ്ക്ക് ആരും എത്തിനോക്കുക പോലും ചെയ്തിരുന്നില്ല.

'എന്നാ ഇതെഴുതിയെടുത്തോ.' മാഷ് പതിമൂന്നു മുതല്‍ പതിനാറു വരെയുള്ള പെരുക്കപ്പട്ടിക മുഴുവന്‍ ബോര്‍ഡിലെഴുതി. ഞങ്ങളതു പകര്‍ത്തുമ്പോള്‍ മാഷു പ്രഖ്യാപിച്ചു, 'നാളെ മൊതല് ഞാന്‍ ചോദിയ്ക്കും. പതിനാറു വരേള്ള പെരുക്കപ്പട്ടിക പറയാത്തോര്‍ക്ക് ഖേസ്...ഇത്!' മാഷ് കൈയ്യിലിരിയ്ക്കുന്ന, വീതി കൂടിയ സ്‌കെയില്‍ ഉയര്‍ത്തിക്കാണിയ്ക്കും, തോക്കു ചൂണ്ടുന്നതു പോലെ.

മാഷ് ഭീഷണിപ്പെടുത്തുക മാത്രമല്ല, സ്‌കെയില്‍ പ്രയോഗിയ്ക്കുകയും ചെയ്തിരുന്നു. അക്കാലത്ത് ഓള്‍ പ്രൊമോഷന്‍ എന്ന പരിപാടി ഉണ്ടായിരുന്നില്ല. കൊല്ലാവസാനപ്പരീക്ഷയെന്ന കടമ്പ കടക്കാനാവാത്തതു മൂലം പലരും രണ്ടും മൂന്നും വര്‍ഷം ഒരേ ക്ലാസ്സില്‍ തുടര്‍ന്നിരുന്നു. അതുകൊണ്ടു പത്താം ക്ലാസ്സിലെത്തിയ പല വിദ്യാര്‍ത്ഥികളും വിദ്യാര്‍ത്ഥിനികളും വിവാഹപ്രായം തികഞ്ഞവരായിരുന്നു. പലര്‍ക്കും മാഷിനോളം തന്നെ പൊക്കവും. പക്ഷേ, അവരുടെ ഉയരവും തടിമിടുക്കുമൊന്നും മാഷിനു പ്രശ്‌നമായിരുന്നില്ല. കണക്കു പഠിപ്പിച്ചുകൊണ്ടിരിയ്ക്കുന്നതിനിടയില്‍ മാഷു പെട്ടെന്നൊരു ചോദ്യമെറിയും, 'പതിനാറൊമ്പത് എത്രേടീ, ജാനമ്മേ?' മാഷു ഭീഷണഭാവത്തില്‍ തോക്കിനു പകരം സ്‌കെയില്‍ ചൂണ്ടിയിട്ടുമുണ്ടാകും.

ജാനമ്മയ്ക്ക് അന്ന് ഒരിരുപത്തിരണ്ടു വയസ്സെങ്കിലും ഉണ്ടായിരുന്നിരിയ്ക്കണം. പതിനഞ്ചു തികയാത്ത ഞാനും മറ്റും അവരെ ജാനമ്മച്ചേച്ചീ എന്നാണു വിളിച്ചിരുന്നത്. ചാലിമാഷു ചൂണ്ടിയ 'തോക്കിനു' മുന്‍പില്‍ ജാനമ്മച്ചേച്ചി പതറും. ചോദിച്ചയുടന്‍ മാഷിന് ഉത്തരം കിട്ടണം. കിട്ടിയില്ലെങ്കില്‍ മാഷിനു ശുണ്ഠി കയറും. മാഷു ചോദിയ്ക്കും: 'പഴമൊന്നുക്ക് ഒമ്പതു പൈസ വച്ച് പതിനാറു പഴം വിറ്റാല്‍ എത്രയാകും ന്ന് ഖേസ്...നിന്റെ അമ്മയ്ക്കറിയാം. നീ അമ്മോടു ചോദിച്ചു പഠിയ്ക്ക്!'

'പഠിയ്ക്ക്' എന്ന വാക്കിനോടൊപ്പം ജാനമ്മയുടെ തോളത്തു വീതിയുള്ള സ്‌കെയില്‍ 'പഠേ' എന്നു പതിച്ചിട്ടുമുണ്ടാകും. ജാനമ്മച്ചേച്ചിയുടെ അമ്മയോടുള്ള ആദരക്കുറവു കൊണ്ടല്ല, മാഷ് അമ്മയോടു ചോദിച്ചു പഠിയ്ക്കാന്‍ പറഞ്ഞത്. ജാനമ്മച്ചേച്ചിയുടെ അമ്മയ്ക്കു പച്ചക്കറിക്കടയുണ്ടായിരുന്നു. മാഷും അവിടന്നു പച്ചക്കറി വാങ്ങാറുണ്ടായിരുന്നിരിയ്ക്കണം. കണക്കു കൂട്ടുന്നതില്‍ അവര്‍ക്കുണ്ടായിരുന്ന വൈദഗ്ദ്ധ്യം മാഷു നേരില്‍ക്കണ്ടു ബോദ്ധ്യപ്പെട്ടിരിയ്ക്കണം.

വനിതകളുടെ വശത്തു ജാനമ്മച്ചേച്ചിയും അതുപോലുള്ള ഏതാനും സീനിയേഴ്‌സുമുണ്ടായിരുന്നെങ്കില്‍, അവര്‍ക്കു സമാനരായ ചില 'ജ്യേഷ്ഠന്മാര്‍' പുരുഷന്മാരുടെ വശത്തുമുണ്ടായിരുന്നു. അവരിലൊരു പീറ്ററു ചേട്ടനെ ഞാന്‍ വ്യക്തമായോര്‍ക്കുന്നു. ഒരു ദിവസം മാഷു പീറ്ററുചേട്ടന്റെ നേരേ ഒരു വെടിയുണ്ടയുതിര്‍ത്തു: 'പതിനഞ്ചൊമ്പത് എത്രേടാ, പീറ്ററേ?'

പതിനഞ്ചൊന്ന് പതിനഞ്ച്, പതിനഞ്ചു രണ്ടു മുപ്പത്, പതിനഞ്ചു മൂന്നു നാല്പത്തഞ്ച്...അങ്ങനെ പതിനഞ്ചിന്റെ പെരുക്കപ്പട്ടിക തുടക്കം മുതല്‍ ചൊല്ലാതെ പതിനഞ്ചൊമ്പതെത്രയെന്ന് ഒറ്റയടിയ്ക്കു പറയാന്‍ മിക്കവരും ബുദ്ധിമുട്ടും. മാഷിനാണെങ്കില്‍ ക്ഷമ തീരെയില്ല താനും. പീറ്ററുചേട്ടന്‍ പരുങ്ങി. പരുങ്ങി നില്‍ക്കുന്നതിനിടയില്‍ അടുത്തിരുന്നവരോടു സ്വകാര്യമായി 'എത്രേടാ, എത്രേടാ, ഒന്നു പറഞ്ഞുതാടാ' എന്ന് ഉല്‍ക്കണ്ഠയോടെ അഭ്യര്‍ത്ഥിയ്ക്കുകയും ചെയ്തിരുന്നു. മറ്റാരെങ്കിലും പറഞ്ഞുകൊടുത്തെന്നു മാഷിനു മനസ്സിലായാല്‍ പറഞ്ഞുകൊടുത്തവര്‍ക്കും സ്‌കെയിലു കൊണ്ടുള്ള താഡനം ഉറപ്പ്. പതിനഞ്ചൊമ്പത് എത്രയെന്നു പറയാന്‍ പീറ്ററു ചേട്ടന്നായില്ല.

'പതിനഞ്ചൊമ്പത് എത്രേന്ന് നിന്റപ്പനറിയാം. ഖേസ്...നീ അപ്പനോടു ചോദിച്ചു പഠിയ്ക്ക്.' തുടര്‍ന്ന് 'പഠേ'യും!

പീറ്ററുചേട്ടന്റെ അപ്പന്‍ പൗലോസുചേട്ടന്‍ ടാക്‌സി ഡ്രൈവറായിരുന്നു. അക്കാലത്തവിടെ ആകെ ഒന്നു രണ്ടു ടാക്‌സികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മാഷും പൗലോസു ചേട്ടന്റെ കാറു വിളിച്ചിരുന്നിരിയ്ക്കണം. വാടക കിലോമീറ്ററടിസ്ഥാനത്തില്‍ എത്രയായെന്നു പൗലോസു ചേട്ടന്‍ എളുപ്പം കണക്കുകൂട്ടിപ്പറയുകയും ചെയ്തുകാണണം. 

'ച് ച് ച് ഛാള വിക്കാന്‍ പോടീ...' ഒരിയ്ക്കല്‍ മാഷു ക്ലാസിലെ ഏതോ ഒരു വനിതയോട് അട്ടഹസിച്ചതു ഞാനിപ്പോഴും ഓര്‍ക്കുന്നുണ്ട്. മാഷതു പറഞ്ഞതു മീന്‍വില്പന ഒരു മോശം പ്രവൃത്തിയാണെന്ന അര്‍ത്ഥത്തിലല്ല. മീന്‍വില്പനക്കാര്‍ക്കു പെരുക്കപ്പട്ടിക അസ്സലായറിയാം. പെരുക്കപ്പട്ടികയുടെ പഠനത്തില്‍ അവരെ മാതൃകയാക്കണം എന്നാണു മാഷുദ്ദേശിച്ചതെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

മീന്‍വില്പനക്കാര്‍ക്കു കണക്കു നന്നായറിയാമെന്ന കാര്യത്തില്‍ എനിയ്ക്കു യാതൊരു സംശയ