katha

പ്രവാസികളുടെ പ്രലോഭനങ്ങള്‍ (ചിത്രീകരണം)

ജോണ്‍ ഇളമത 2018-06-04 02:52:07am

വിസിറ്റിംഗിന് നാട്ടില്‍ എത്തിയപ്പോഴാണ് ആ പത്രവാര്‍ത്ത കണ്ടത്. പ്രവാസി സാഹിത്യകാരന്മാരുടെ ശ്രദ്ധക്ക്!

പ്രവാസി എഴുത്തുകാര്‍ക്ക് ഒരു സുവര്‍ണ്ണാവസരംആ നിരാശപ്പെടേണ്ട, സാഹിത്യഅവാര്‍ഡുകള്‍ സൗജന്യനിരക്കില്‍. ഇന്ത്യന്‍ രൂപാ സ്വീകരിക്കുകയില്ല. .അമേരിക്കന്‍ ഡോളര്‍മാത്രം.പാക്കേജിന്‍െറ നിലവാരം അനുസരിച്ച് തുകകള്‍ക്ക് പെരുപ്പം കൂടും. കളിപ്പീര് തെല്ലുമില്ലാ.അവാര്‍ഡുകള്‍ കൈപ്പറ്റാനെത്തുബോള്‍ മാത്രം തുക ഏള്‍പ്പിച്ചാല്‍ മതിയാകും.

ധാരാളം പരസ്യങ്ങള്‍ കണ്ടിട്ടുണ്ട്.് ശ്ശെടാ, എന്നാലിത്തരമൊന്ന്് ആദ്യം കാണുകയാണ്.നീലഭൃംഗാദിയുടെ ഇടതൂര്‍ന്ന മുടിയുടെ പരസ്യം മുതല്‍ ബ്രായുടെ, അണ്ടര്‍വെയറിന്‍െറ പരസ്യമൊക്കെ സഹിക്കാവുന്നതേയുള്ളൂ. കാന്‍സറ്, എയിഡ്‌സ്, എബോള, പക്ഷിപ്പനി, ചിക്കന്‍ഗുനിയ, തുടങ്ങിയ മഹാരാഗങ്ങളെ ഒറ്റമൂലിയുടെ ചൂണ്ടുവിരലില്‍ നിര്‍ത്തുന്ന മഹാന്മാര്‍ മുതല്‍ മുസ്‌ലി പവ്വര്‍ ഉത്തേജനഗുളികള്‍ വരെ വില്‍ക്കുന്ന രാജ്യത്ത് ഇതും ഒരു പരീക്ഷണമേകുന്നു.പണ്ടൊക്കെ കേള്‍ക്കാറുള്ളത് "കാളന്‍ നെല്ലായി',എല്ലാ രോഗങ്ങള്‍ക്കും ഒറ്റമൂലി.സമയക്കുറവു മൂലം ചീഫ് ഫിസിഷ്യന്‍ വിമാനത്തില്‍
സഞ്ചരിക്കുന്നു. ങാ,അടികളില്‍ ഇന്നെല്ലാ ഫിസിഷ്യന്മാരും,സന്യാസിമാരും മന്ത്രവാദികളും ആള്‍ദൈവങ്ങളും വിമാനത്തില്‍ തന്നെ യാത്ര.

അപ്പോള്‍ ഓര്‍മ്മ വന്നത് പണ്ടുണ്ടായ ഒരു കഥയാണ്. മൂട്ടേ കൊല്ലുന്ന മിഷ്യന്‍! ങാ,അമ്പടാ! കയറുകട്ടിലും ചൂരക്കട്ടിലുമാക്കെയുള്ള കാലം. മൂട്ടകള്‍ക്ക് കൂശാലായിരുന്നു.മൂക്കറ്റംകള്ളുകുടിച്ചുറങ്ങുന്ന ഗൃഹനാഥന്‍െറയും,ജോലിചെയ്ത് തളര്‍ന്നുറങ്ങുന്ന ഗൃഹനായികയുടെയുംചോര ഊറ്റികുടിക്കുന്ന യക്ഷിഗന്ധര്‍വ്വരായി മൂട്ടകള്‍ വിളങ്ങി നിന്ന കാലം! ആര്‍ക്കും അബദ്ധംപറ്റാം.അങ്ങനെ പ്രലോഭനത്തില്‍പ്പെട്ട് ഈയുള്ളവനും വരുത്തി ഒരു മൂട്ട മിഷ്യന്‍.കട്ടിലിനടി മൂട്ടമിഷ്യന്‍ഫിറ്റു ചെയ്താല്‍ മാന്ത്രികശക്തിയാല്‍ മൂട്ടകള്‍ പാലായനം ചെയ്യുമെന്നൊക്ക ധരിച്ച് ഒടുവി മൂട്ടമിഷ്യന്‍ വന്നു.വലിയൊരു കാര്‍ഡ്‌ബോര്‍ഡ് പെട്ടി.പെട്ടി തുറന്നു.പെട്ടിക്കകത്തൊരു വലിയ കടലാസു പൊതി.പൊതി അഴിച്ചു.പൊതിക്കുള്ളില്‍ വീണ്ടും വീണ്ടും പൊതി.ഒടുവി പൊതി
കുഞ്ഞുകുഞ്ഞായി.ഒടുവിലത്തെ കുഞ്ഞുപൊതി തുറന്നു.അതി രണ്ട് ചെറിയ പാറക്കല്ല്, കൂടെ ഒരുകുറിപ്പ്! ഉപയോഗിക്കേണ്ടവിധം.മൂട്ടെ പിടിച്ച് രണ്ടുകല്ലുകള്‍ക്കുള്ളില്‍ വച്ച് ് ഞെരുക്കുക.ഞെട്ടിപ്പോയി! കാശുപോയി,വിഢീംമായി!

ങാ,അതുപേട്ടെ ഇതല്ലല്ലോ വിഷയം! സാഹിത്യം,സുവര്‍ണ്ണാവസരം. തൊക
മിനിമം എന്താന്ന് ഒന്ന്് വിളിച്ചു ചോദിക്കാം.ഒരു മിനിമം കൊടുത്താമതി എങ്കി ഒന്നു പരീക്ഷിച്ചു നോക്കാം.എപ്പഴാ ശുക്രന്‍ അത്യൂഛത്തി വരുന്നേ് പറയാമ്പറ്റത്തില്ലല്ലോ ,ഒരു പ്രലോഭനം!ഫോണ്‍ എടുത്ത് അതില്‍ കൊടുത്ത നമ്പരില്‍ കറക്കി.അപ്പുറത്തു നിന്നും പാറപ്പുറത്തുരക്കുന്ന ശബ്ദം.ഹലോ,ഇതു
കൊടുവള്ളി നാരായണന്‍.

കഥാകൃത്ത് കൊടുവള്ളി നാരായണനല്ലേ,ധാരാളം കേട്ടട്ടുണ്ട് ,ധാരാളം വായിച്ചിട്ടുണ്ട്.കൊടുവള്ളി നാരായണനെ ഓര്‍ത്തു.പെട്ടന്നുയര്‍ന്ന് അതിപ്രശ്‌സതനായ കഥാകൃത്ത്! താടീംമുടീംവളര്‍ത്തി ചാക്കുസഞ്ചിം തോളേലിട്ട് കഞ്ചാവും വലിച്ച് തെരുവുതെണ്ടിയായി നടന്ന നിര്‍ദ്ധനനായയുവാവാണ് ഇന്ന് പ്രശസ്തിയുടെ കൊടുമുടിയില്‍ വിരാജിക്കുന്നത്.അവര്‍ഡുകള്‍ വാരിക്കൂട്ടിമാധ്യമങ്ങളായ മാധ്യമങ്ങളിലൊക്കെ എഴുതി ജ്ഞാനപീഠത്തിന്‍െറ പടവിലിക്ക് കണ്ണും നട്ടിരിക്കുന്ന
ദാര്‍്ശനികന്‍.

ഞാന്‍ ടൂണൊന്നു മാറ്റി-
സാറെ, പ്രവാസികള്‍ക്ക് അവാര്‍ഡു കൊടുക്കുന്നുണ്ടെന്നു കേട്ടു.
ശരിയാ,ശരിയാ താങ്കളെന്തുതരം പ്രവാസിയാ?മനസിലായില്ല?
അതേ,ദിനാറയോ,പൗണ്ടോ,യൂറോയോ,ഡോളറോ!,സാക്ഷാല്‍ അമേരിക്കന്‍
ഡോളറിലാ ഞങ്ങളുടെ ബിസിനസ്. അറിയാല്ലോ,പഴേം കാലൊന്നുമല്ല.നാട്ടിതന്നെഅവാര്‍ഡുകള്‍ കച്ചോടമാ.അതിന് ചില ഫോര്‍മാലിറ്റീസൊക്കെ ഒണ്ട്.എന്തു ഫോര്‍മാലിറ്റി?
ങാ, എന്താ വിചാരിക്കുന്നത്.പണ്ടത്തെപ്പോലെ ഒന്നും സ്‌ട്രെയിറ്റല്ല കാര്യങ്ങള്.അവാര്‍ഡിന് മുമ്പ് ഒരു അവാര്‍ഡുകമ്മറ്റി.അതൊരു ക്ലിക്കാ,അവരാ തീരുമാനിക്കുന്നെ.അത് ഏകകണ്‌ഠോമാ.എന്തു ക്ലിക്ക് ആദ്യമെ പ്രശസ്തരായ രണ്ട് മൂന്ന്് സാഹിത്യ പ്രതിഭകളെ വശീകരിച്ച് ഒരു അവാര്‍ഡ്കമ്മറ്റി ഉണ്ടാക്കുക. അതിനാ ഏറ്റവും ചെലവ്.മനസിലായോ,അവര്‍ഡിന്‍െറ അവാര്‍ഡ്! കാഷായിഅവരെ ആതാദ്യം എള്‍പ്പിച്ചാലെ സംഗതി നടക്കൂ.അത് കഴിഞ്ഞ് ആര് എന്തു കൃതി അയച്ചാലുംഫലമില്ല. നമ്മള് കൊടുക്കുന്ന ലിസ്റ്റില്‍ അവാര്‍ഡ് പ്രഖ്യാപനം വരും.

ഓ,അതുശരി,അപ്പോ അവാര്‍ഡ് തീര്‍ച്ചയാ!

പിന്നല്ലാതെ.ഈ വന്ന കാലത്ത് ഇവിടെ ദൈവത്തിന്‍െറ നാട്ടി എല്ലാം വ്യാവസായികഅടിസ്ഥാനത്തിതന്നെ,രാഷ്ടീയം,മതം,മന്തവ്രാദം,ജോതിഷ്യം,തിരുമ്മ്,കൊട്ട്വേഷന്‍, എന്നുവേണ്ടാ സര്‍വ്വ കിടിപടീം.നാടോടുമ്പം നടുവേ ഓടണം അതാ,പ്രമാണം,സകല ഉഡായിപ്പും അങ്ങനാ,പിരിവ് പോലും മാന്യമായ ഭിക്ഷാടനമായിരിക്കുന്നു ഇക്കാലത്ത്.തത്വം പറയാം,പക്ഷേ പ്രവര്‍ത്തി മറ്റൊന്നാന്നാര്‍ക്കാ ഇക്കാലത്തറിയാത്തെ.നാട്ടിലെ സ്തിതി ഇപ്പോ ഇതാ.

അവാര്‍ഡ് കിട്ടുമോങ്കി എത്രാ ഒരു മിനിമം?

ങും,നോക്കട്ടെ, താങ്കളൊരമേരിക്കന്‍ പ്രവാസി ആയതുകൊണ്ട് റേറ്റല്പ്പം കൂടുതലാ.അവിടുന്നാ ഏറെ ഡിമാന്‍റ്.എങ്കിലും ഒരു പരിഗണന തരാം.ഒരു മന്ത്രി,ഒരെംപി,ഒരുസീരിയല്‍ നടി,ഒരു കവി,ഒരു മേയര്‍,ഇത് സമാന്യം ഭേദപ്പെട്ട പാക്കേജാ,നിങ്ങടെ നെലക്കും വെലക്കും.ഒരുലക്ഷം രൂപാ കാഷ് അവാര്‍ഡും,അമ്പാടി അരവിന്ദാക്ഷന്‍ കൊത്തിയ വെങ്കല ശില്പ്പവും,സാഹിത്യ ശിരോമണി സര്‍ട്ടിഫിക്കറ്റും തരും.പ്രശസ്ത എഴുത്തുകാരന്‍ ചെറുവള്ളി ചേമക്കുറുപ്പിന്‍െറപേരിലുള്ള അവാര്‍ഡാ.ആരും കൊതിച്ചു പോകുമിതൊന്നു കിട്ടാന്‍. ആശ്വാസ നിരക്കിത്തരാം,അമ്പതിനായിരം അമേരിക്കന്‍ ഡോളര്‍!

ഹോ, കുടുംബം കലക്കുന്ന പരിപാടിയാ.അവളെങ്ങാനും അറിഞ്ഞാ,ഡിവോഴ്‌സാ,എന്‍െറ ഭാര്യയേ! എങ്കിലും ആഗ്രഹം, ആവേശം വിട്ടുപിരിയാതെ നില്‍ക്കുന്നു.കയ്യിലും കാലിലും ചെറിയൊരു കണക്കു കൂട്ടി ,ലാഭനഷ്ടങ്ങള്‍ കിഴിച്ചുകൂട്ടി.ഒരുലക്ഷം രൂപാ തിരികെ കിട്ടും,പിന്നെ വെങ്കലശില്പ്പവും,പരിപാടി സംബന്ധിക്കുന്ന ഉന്നതരുടെ ചെലവും.ങാ, ഇക്കാലത്ത് കാശെറിയാതെ എവിടെ പ്രശസ്തി കിട്ടാനാ.
എത്രനാളു പിടിക്കും,അവാര്‍ഡു കിട്ടാന്‍?

പ്രശസ്തരെ ഒന്ന് ഒപ്പിച്ചെടുക്കണ്ടേ,ഒരെട്ടുപത്തുമാസം.
അപ്പോ ഒന്നൂടെ നാട്ടി വരേണ്ടിവരും.സാറ് പോയേച്ച് ഒന്നൂടെ വാ,ഇത് അച്ചപ്പം ചുടുന്നപോലൊള്ള കാര്യേന്നുമല്ലല്ലോ?
നോ,എന്നു പറയാതെ ഒരു മൂളുമൂളി.കണക്കുകൂട്ടി.പിന്നേം ചെലവ്.അവാര്‍ഡ്
വാങ്ങാന്‍ തിരകെ വരണം,പ്ലയിന്‍ ചാര്‍ജ്ജ് ,മറ്റു ചിലവുകള്‍.
ആറുമാസം കഴിഞ്ഞപ്പോള്‍ കഥാകൃര്‍ത്ത് കൊടുവള്ളി നാരായണന്‍െറ വാട്‌സപ്പുകോള്‍ വന്നു,ചിലവന്യേ.വേഗം എത്തൂ, ഈ മാസം പതിനഞ്ചിന് തിരുവനന്തപുരത്ത് പ്രസ്ക്ലബിലവാര്‍ഡുദാനം.

പതിനഞ്ചന് മമ്പ് തിരുവനപുരത്ത് എത്തത്തക്കവിധം പ്ലയിന്‍കയറി.സംഭവദിവസം പ്രസ്ക്ലബിലെത്തി.പറഞ്ഞപ്രകാരം എല്ലാം ഭദ്രം.കിടിലന്‍ പരിപാടി.മദ്യം വാഗ്ദാനം ചെയ്തു വരുത്തിയ നിറഞ്ഞ സദസ്.വര്‍ണ്ണക്കടലാസുകള്‍ തോരണം കെട്ടിയ വേദി.പുറകില്‍ വലിയ ബാനര്‍,അതില്‍ എന്‍െറ ഫോട്ടോ, അടിയില്‍ വലിയ സുവര്‍ണ്ണ അക്ഷരങ്ങള്‍ തിളങ്ങുന്നു.പ്രമുഖ പ്രവസി സാഹിത്യകാരന്‍ കോര കാരാമുക്കിന്‍െറ പ്രധമ നോവല്‍ ''കാക്കത്തമ്പുരാട്ടി''ക്ക്‌ചെറുവള്ളി ചേമക്കുറപ്പ് അവാര്‍ഡ് ബഹുമാനപ്പെട്ട സാംസ്ക്കാരിക മന്ത്രി നല്‍കി ആദരിക്കുന്നു,ഒരു ലക്ഷം ക്യാഷ്
അവാര്‍ഡോടെ. സ്‌റ്റേജില്‍ പ്രമുഖര്‍ പറഞ്ഞ പ്രകാരം ഉപവിഷ്ടരായിരിക്കുന്നു,മന്ത്രി,എംപി,മേയര്‍
,സീരിയല്‍ നടി സുന്ദരി,കവി.

എന്നൈ കാത്തു നിന്ന കഥാകൃത്ത് കൊടുവള്ളി നാരായണന്‍ എന്നെ അയാളുടെ കാറിലേക്ക് കൂട്ടികൊണ്ടുപോയി അമ്പതിനായിരത്തിന്‍െറ ഡോളര്‍ രഹസ്യമായി സ്വീകരിച്ചു, വീണ്ടും കൂട്ടികൊണ്ടു വന്ന് പ്രമുഖരുടെ മദ്ധ്യത്തില്‍ ഉപവിഷ്ടനാക്കി.അവതാരിക തടിച്‌നുകൊഴുത്ത ഒരു കാക്കക്കറുമ്പി അസാദ്ധ്യ മേക്കപ്പോടെ എത്തി കിളിനാദത്തില്‍ പരിപാടിക്കു തുടക്കമിട്ടു ഈശ്വരപ്രാര്‍ത്ഥന! ഊതിയാല്‍ പറക്കുന്ന ഒരു പെണ്‍കുട്ടി കാളരാഗത്തില്‍ ഈശ്വരപ്രാര്‍ത്ഥന ആലപിച്ചു.തുടര്‍ന്ന് മന്ത്രി എന്നെ പൊന്നാട പുതപ്പിച്ച് വെങ്കലശില്പ്പവും,ഒരു ലക്ഷത്തിന്‍െറ കാഷ് ചെക്കും ഏല്‍പ്പിച്ചു.ഞാന്‍ കുളിരുകോരി കോള്‍മയിര്‍ കൊണ്ടു,ജ്ഞാനപീഠം കിട്ടിയ അനുഭൂതിയോടെ.പിന്നെ തകര്‍പ്പന്‍ പ്രസംഗങ്ങള്‍,മന്ത്രി,എംപി,മേയര്‍,എന്നെ പുകഴ്ത്തി

സോപ്പിട്ടു കുളിപ്പിച്ച്. ഒന്നെനിക്കിഷ്‌പ്പേട്ടു.സുന്ദരിയായ സീരിയല്‍ നടിയുടെ കടാഷങ്ങള്‍ല്‍,കൂടെഎന്നോടൊരു ചോദ്യവും,കോര അങ്കിള്‍,അടുത്തമാസം ഞങ്ങള്‍ പരിപാടീം കൊണ്ട് അമേരിക്കേവരന്നൊണ്ട്,ടെലഫോണ്‍ നമ്പര് തന്നേര്,ഞാം കോണ്ടാക്ട് ചെയ്‌നാം! ടെലഫോണ്‍ നമ്പരു കൊടുത്തു
കഴിഞ്ഞ് ഞാനൊന്ന് ഞെട്ടി.അച്ചാമ്മ, എന്‍െറ ഭാര്യ അവള്‍ സോക്രട്ടീസിന്‍െറ
ഭാര്യ സാന്തേപ്പിയക്കാള്‍ വഴളാ.നടി വിളിച്ച് അവളെങ്ങാനും ഫോണ്‍ എടുത്താ എന്‍െറ കഥകഴിഞ്ഞു.
അതിനിടെ ആ തലതെറിച്ച സാഹിത്യകാരന്‍ കൊടുവള്ളി നാരായണന്‍ എന്നെ
വിളിച്ച്ു മാറ്റിനിര്‍ത്തി രഹസ്യം പറഞ്ഞു-
കോരസാറെ,കാഷ് അവാര്‍ഡുതന്ന ഒരുലക്ഷം ബാങ്കി പ്രസന്‍റു ചെയ്യണ്ട,അതുവണ്ടിചെക്കാ!
ഞാന്‍ ഇഞ്ചിതിന്ന കുരങ്ങിനെപോലെ പല്ലിളിച്ചു നിന്നുപോയി! 

Credits to joychenputhukulam.com


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC