lekhanam

ദീർഘയാത്ര അന്ത്യ യാത്രയാകുമ്പോൾ ..........!

സാംകുട്ടി ജോലിയിൽ നിന്നും അറുപത്തിരണ്ടാമത്തെ വയസ്സിൽ വിരമിച്ചപ്പോൾ അറിയിച്ചു, ഇനിയാണ്  ജീവിതം ആസ്വദിക്കാൻ തുടുങ്ങുന്നത്. ഇത്രയും നാൾ കുടുംബാങ്ങൾക്ക്  വേണ്ടി കഷ്ടപ്പെട്ട്  ജോലിചെയ്തു.  മറിയാമ്മയുടെ ആറു സഹോദരങ്ങളേയും , എന്റെ നാലു സഹോദരങ്ങളേയും അമേരിക്കയിൽ എത്തിച്ച്  രക്ഷപെടുത്തി. മക്കൾ രണ്ടു  പേർക്കും  ജോലിയുമായി. എഴുപതുകളിൽ ഡിട്രോയിറ്റിൽ ആദ്യമായി എത്തിയപ്പോൾ എത്രമാത്രം കഷപെട്ടെന്നോ?  പത്തുഡോളറും കൊണ്ടാണ് അമേരിക്കയിലെത്തുന്നത് . ജോലി  അന്വേഷിച്ച് ആറിഞ്ച്  സ്നോയിലൂടെ നാട്ടിലെ ഷൂവുമിട്ടോണ്ട്  നടന്നപ്പോൾ അഞ്ച്  മിനിറ്റിനുള്ളിൽ പാദം രണ്ടും മരവിച്ച്  അന്വേഷണം അവസാനിപ്പിച്ച്, തിരികെ അപ്പാർട്മെന്റിനുള്ളിലേക്ക്  ഓടിക്കേറേണ്ടി വന്നിട്ടുണ്ട്.  മാസങ്ങളോളം രണ്ടും മൂന്നും കുടുംബങ്ങൾ ഒരുമിച്ച് ഒരു വീട്ടിൽ  താമസിച്ചിട്ടുണ്ട് . ബസ്സും പ്രതീക്ഷിച്ച്  എത്ര നാൾ തണുത്തു വിറങ്ങലിച്ച്  ബസ്റ്റോപ്പിൽ നിന്നിട്ടുണ്ടെന്നോ.  ഇപ്പോഴിതാ റിട്ടയറായി, ഇനി  വേണം  ലോകം  മുഴുവൻ ഒന്ന് ചുറ്റി കറങ്ങാൻ. ആദ്യമായി നാട്ടിൽ ചെന്ന്  കുറച്ചുനാൾ താമസിക്കണം. അങ്ങനെയാണ്  സാംകുട്ടി ആറു മാസത്തേക്ക് നാട്ടിലേക്ക്  പോയത്.

നാട്ടിൽ നിന്നും തിരികെ  അമേരിക്കയിൽ എത്തിയ ഉടനെ ഫോണിൽ  വിളിച്ചു.  സമ്മറിൽ  ആറുമാസം അമേരിക്കയിലും, വിന്റർ സമയത്ത് ഇനി നാട്ടിലുമായിരിക്കും.  കറന്റ് പോക്ക്, ഹർത്താൽ, പിരിവ് , കൊതുക്, വൈറസ്,  എന്നീ  ശല്യങ്ങൾ  ഒക്കെ ഉണ്ടെങ്കിലും  നാട്ടിൽ താമസിക്കാൻ  ഒരു പ്രത്യേക സുഖമാ.  ജോലിയിൽ നിന്നും വിരമിച്ചപ്പോൾ  ആണ്  പൂർണമായ  സ്വാതന്ത്ര്യം അനുഭവിക്കുന്നത് . എന്തായാലും അടുത്ത മാസം ഇസ്രായേലിൽ പോകാനും തീരുമാനിച്ചു . പള്ളിയിൽ നിന്നും ഒരു ഗ്രൂപ്പായിട്ടാ പോകുന്നത്.  മറിയാമ്മക്കും യാത്ര ചെയ്യാൻ ഇഷ്ടമാ.   

പിന്നീടറിയുന്നത്  സാംകുട്ടി  ICU ൽ ആണെന്ന് . രാവിലെ സോഫയിൽ ഇരുന്ന ആൾ  ബോധമില്ലാതെ  കുഴഞ്ഞു  താഴേക്കുവീണു . രണ്ടു ദിവസം ആശുപത്രിയിൽ  കിടന്നതിനുശേഷം, ലോകമെമ്പാടും യാത്രചെയ്യണമെന്നുള്ള തൻറെ സ്വപ്നങ്ങൾ  ബാക്കിവെച്ചിട്ട്,    അനേകം കുടുംബാംഗങ്ങെളയും സുഹൃത്തുക്കളെയും  കണ്ണീർക്കയത്തിലാഴ്ത്തി  സാംകുട്ടി   വിടപറഞ്ഞു.  അനുശോചന സമ്മേളനത്തിൽ പലരും വര്ഷങ്ങളുടെ കണക്കുകൾ നിരത്തി  സാംകുട്ടിയുമായിട്ടുള്ള  പരിചയത്തിന്റെ  ദൈർഘ്യം  വിളിച്ചറിയിച്ചു . മറ്റുചിലർ  വിയോഗത്തിൻറെ  ദുരന്ത വാർത്ത അറിഞ്ഞപ്പോൾ അവർ എവിടെയായിരുന്നു എന്നതിനെ  ആസ്പദമാക്കി  പ്രസംഗിച്ചു   .  വളരെ  ഊർജസ്വലനും  ആരോഗ്യവാനുമായിരുന്ന സാംകുട്ടിയുടെ   മരണകാരണം എന്തായിരിക്കും…?  ആദ്യം കേട്ടത് ഹാർട്ടറ്റാക്ക്  എന്നായിരുന്നു. പിന്നീട്  അറിഞ്ഞു ഡി വി ടി (DVT)  എന്ന  അസുഖമാണ്  മരണകാരണമായതെന്ന് .

ഡീപ്  വെയിൻ  ത്രോംബോസിസ്  (DVT)  എന്ന  അസുഖം  ദീർഹ  ദൂര വിമാന യാത്രക്കാരിൽ പെട്ടന്ന്  ഉടലെടുക്കാവുന്ന  മാരകമായ ഒരു  ആരോഗ്യ പ്രശ്നമാണ് . മണിക്കൂറുകൾ   ഒറ്റയിരിപ്പിരിക്കുമ്പോൾ  കാലുകളിൽ നിന്നും ഹൃദയത്തിലേക്കുള്ള   രക്ത സഞ്ചാരം  സാവധാനത്തിൽ  ആവുകയും, രകതം ധമനികളിൽ  തളം  കെട്ടികിടക്കുവാൻ  ആരംഭിക്കുകയും  ചെയ്യുന്നു. തളം കെട്ടികിടക്കുന്ന  രകതം   കട്ട പിടിക്കുവാൻ   തുടങ്ങുമ്പോൾ മാരകമായ  DVT ആരംഭിക്കുകയായി.

ഇങ്ങനെ  ഉടലെടുക്കുന്ന  രക്ത കട്ടകൾ  ചിലപ്പോൾ  രക്ത കുഴലുകളിൽ ഒട്ടിപിടിച്ചിരിക്കുകയും  കുറച്ചുദിവസങ്ങൾക്കുള്ളിൽ  വേർപെട്ട്  ഹൃദയത്തിലേക്കും, പിന്നീട് ശ്വാസകോശത്തിലേക്കും  എത്തിച്ചേരും. ശ്വസകോശത്തിന്   ഓക്സിജൻ  എത്തിക്കുന്ന രക്‌തക്കുഴലുകൾ തടസ്സപ്പെട്ടാലും, ഓക്സിജൻ , കാർബൺഡൈഓക്‌സൈഡ്  വിനിമയം നടക്കുന്ന  രക്തക്കുഴലുകൾ  വിഖാ തപ്പെട്ടാലും,  രക്തക്കട്ടകൾ   വലിപ്പമേറിയതാണെങ്കിൽ  ഹൃദയത്തിനകത്തു  തന്നെ  രക്ത  സഞ്ചാരം  നിന്നുപോയാലും  അതിവേഗത്തിൽ  മരണം സംഭവിക്കും.  പൽമനറി എമ്പോളിസം എന്നാണ്  ശ്വസകോശത്തിനുള്ളിൽ  രക്ത കട്ടകൾ ചെന്നാലുള്ള അസുഖം അറിയപ്പെടുന്നത്. 

ദീർഘ ദൂര  യാത്രക്കിട യിലോ, അതിനുശേഷമോ,  നെഞ്ചുവേദന, ശ്വാസം എടുക്കുമ്പോൾ  കൂടതലായി അനുഭവപ്പെടുന്ന  വേദന, ചുമക്കുമ്പോൾ  രക്തം കലർന്ന കഫം, ശ്വാസ തടസ്സം ഇവയെല്ലാം അനുഭവപെട്ടാൽ  പൽമനറി എമ്പോളിസം   ആണെന്നുറപ്പിക്കാം.  എത്രയും വേഗത്തിൽ വൈദ്യ സഹായം കിട്ടിയാൽ  ചിലപ്പോൾ  രക്ഷപെട്ടേക്കാം.

പതിനഞ്ചും  അതില്കൂടുതൽ  സമയവും ഇരിക്കേണ്ടി  വരുന്ന  ദീർഘ ദൂര ആകാശ യാത്രകളിൽ  ഓരോമണിക്കൂറിലും എഴുനേറ്റ് നിൽക്കാൻ ശ്രമിക്കുക. ഇടക്കിടെ  അല്പം നടക്കാൻ  ശ്രമിക്കുക.  വിമാനയാത്രക്കിടയിൽ, സീറ്റ് ബെൽറ്റ് ധരിക്കുക എന്ന മുന്നറിയിപ്പ്  ഉണ്ടാവുന്നതു കൊണ്ടും, ഭക്ഷണം വിതരണം ചെയ്യുന്നതു കൊണ്ടും നടക്കുക  എന്നത് പ്രയാസമാകുമെങ്കിലും  സന്ദർഭം കിട്ടുമ്പോൾ  എല്ലാം  അല്പദൂരമെങ്കിലും  നടക്കുക.

കാലുകളിൽ  നിന്നും  തിരികെ  രക്തം ഹൃദയത്തിലേക്കെത്തിക്കുവാൻ കാൽമുട്ടിന്  താഴെയായി കാലിൻറെ പിൻഭാഗത്തുള്ള  "കാഫ് " പേശികൾ നിർണായക പങ്കാണ് വഹിക്കുന്നത് . ഒരു പമ്പായി പ്രവർത്തിച്ച്  രക്തം മുകളിലേക്ക്  ഉയർത്തിവിടുന്നത്  "കാഫ് " പേശികൾ ആണ് .  ദീർഘ സമയം ഇരിക്കേണ്ടി വരുമ്പോൾ , കാൽ  വിരലുകളും   പത്തിയും  അമർത്തിച്ചവിട്ടി പാദത്തിന്റെ  പിൻഭാഗം  ഉയർത്തുകയും  താഴ്ത്തുകയും ചെയ്യുമ്പോൾ പാദങ്ങളിലെ രക്‌തചക്രമണം സാധാരണഗതിയിലാവും.  ഉപ്പൂറ്റി  തറയിലമർത്തി കാൽ പാദങ്ങൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്താലും രക്തം തളംകെട്ടുന്നത്  ഒഴിവാക്കാൻ  സാധിക്കും.  കാലിൽ  മുറുകെ പിടിച്ചു കിടക്കുന്ന  സോക്സും  ദീർഘ ദൂര യാത്രയിൽ സുഗമമായ രക്ത ചംക്രമണത്തിന്  സഹായകമാണ് .  അമിത ഭാരമുള്ളവർ  ദീർഘ  നേരം ചലിക്കാതെ ഇരുന്നാൽ ഈ അസുഖം പെട്ടന്ന്  ഉടലെടുക്കാം.

DVT എന്ന് കേട്ടപ്പോൾ കൂടുതൽ  അന്വേഷിച്ചു  കണ്ടെത്തിയ  അറിവുകളാണ് ഇവിടെ പങ്കുവെച്ചിരിക്കുന്നത്.   സാംകുട്ടിയുടെ  വേർപാടിനുമുമ്പ്  ഈ അറിവുകൾ  നേടിയിരുന്നു എങ്കിൽ,  ഒരുപക്ഷേ  ഇപ്പോഴും ജീവിതം ആസ്വദിക്കുവാൻ  അദ്ദേഹം  ഉണ്ടാകുമായിരുന്നോ?

  ആദ്യകാലങ്ങളിൽ  അമേരിക്കയിൽ കുടിയേറിപ്പാർത്തവർ  റിട്ടയർമെൻറ്  ആസ്വദിക്കുന്ന  ഈ  സമയത്ത്,  നാട്ടിലേക്കുള്ള  ദീർഘമായ  വിമാനയാത്രകൾ സുലഭമാണ് . വിമാനത്തിൽ  ആകണമെന്നില്ല,  എപ്പോഴം മണിക്കൂറുകൾ ചലിക്കാതെ  ഇരിക്കേണ്ടിവരുമ്പോൾ  DVT  വരാനുള്ള  സാധ്യത  കൂടി  മുന്നിൽ കണ്ടുകൊണ്ട്  അതൊഴിവാക്കാനായി  ശ്രമിക്കുക.

Read more

കുസൃതികുപ്പായം

കപടഭക്തിക്കാരായ ശാസ്ത്രിമാരും പരിശന്മാരുമായുള്ളോരെ - നിങ്ങള്‍ക്കു ഹാ കഷ്ടം - വെള്ള തേച്ച ശവക്കല്ലറകളോടു നിങ്ങള്‍ ഒത്തിരിക്കുന്നു. അതു പുറമേ അഴകായി ശോഭിക്കുന്നെങ്കിലും, അകമേ ചത്തവരുടെ അസ്ഥികളും സകലവിധ അശുദ്ധിയും നിറഞ്ഞിരിക്കുന്നു. അങ്ങനെ തന്നെ പുറമേ നിങ്ങള്‍ നീതിമാന്മാര്‍ എന്നു മനുഷ്യര്‍ക്കു തോന്നുന്നു -അകമോ കപടഭക്തിയും അധര്‍മവും നിറഞ്ഞവരത്രേ (മത്തായി 23:27)

ദൈവവിളി കിട്ടിയിട്ടാണ് പലരും പുരോഹിതന്മാരാകുന്നതെന്ന് പറയപ്പെടുന്നു. അങ്ങിനെ 'മോനേ! രാജു - നീ പുരോഹിതനാകണം' എന്ന് ദൈവം ആരേയും രാത്രിയില്‍ വന്നു നേരില്‍ വിളിക്കുമെന്നു ഞാന്‍ കരുതുന്നില്ല. 'രാത്രി' എന്നെടുത്തു പറയുവാന്‍ കാരണം, പലരും നേരം വെളുക്കുമ്പോഴാണ് ഈ 'ദൈവവിളി' യുടെ കാര്യം പുറത്തറിയിക്കുന്നത്.

ദൈവവേലയേക്കാള്‍, നല്ലൊരു ജീവിത മാര്‍ഗ്ഗമായിട്ടാണ് പലരും പുരോഹിത പട്ടം കാണുന്നത്. വലിയ വരുമാനമുള്ള പള്ളികളിലെ വികാരി ആകുവാന്‍, വലിയ ചരടുവലി വേണം. നല്ല പെരുത്ത ശമ്പളം, കൂടാതെ വിവാഹം, മാമ്മോദീസാ, ശവമടക്ക്, വീട്ടു കൂദാശ, ധൂപം വെയ്ക്കല്‍. കുപ്പായത്തിന്റെ കീശകളെല്ലാം നിറഞ്ഞു കവിയുന്നു. കൂടാതെ കൊച്ചമ്മമാര്‍ക്ക് സഭയുടെ കോളേജുകളില്‍ ലക്ച്ചര്‍ പോസ്റ്റ്. ഒരു കൈക്കൂലിയുമില്ലാതെ!

വികാരിമാരില്‍ പലര്‍ക്കും ഈയിടെയായി 'വികാരം' ഇച്ചരെ കൂടുതലാണെന്നു തോന്നുന്നു. 'പത്തായത്തില്‍ അരി ഉണ്ടെങ്കില്‍ എലി പാലക്കാട്ടു നിന്നും വരും' എന്നു പറഞ്ഞതുപോലെ ചില വികാരിമാര്‍ വികാരം ശമിപ്പിക്കാന്‍ ഡെല്‍ഹിയില്‍ നിന്നും കൊച്ചിവരെ പറന്നെത്തി വരും. വീട്ടു ചെലവിനു ആയിരം രൂപാ മുടക്കാന്‍ മുക്കിമൂളുന്നവന്‍, വ്യഭിചാരത്തിന് പതിനായിരങ്ങള്‍ വാരി എറിയും.

രഹസ്യ കുമ്പസ്സാരത്തോടനുബന്ധിച്ചാണത്രേ, ഈ വെടിമരുന്നിന് തിരി കൊളുത്തുന്നത്. ഒരു പെണ്ണുമ്പിള്ളക്ക് കല്യാണത്തിന് മുന്‍പുതന്നെ അയല്‍വാസിയായ ഒരു വൈദികനോടു ഒരു 'ഇത്'ഉണ്ടായിരുന്ന്രേത! ആ ഒരു 'ഇത്' പിന്നീട് 'അത്' ആയി മാറി.

ഒരു ചെറുപ്പക്കാരനെ യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ വിവാഹം കഴിച്ച ആ യുവതി, താന്‍ വിലക്കപ്പെട്ട കനി ഭക്ഷിച്ച കാര്യം ഒരു കുമ്പസ്സാരവേളയില്‍ പുരോഹിതനോട് ഏറ്റു പറഞ്ഞു. അപ്പോള്‍ തുടങ്ങി 'ബ്ലാക്ക്മെയിലിംഗ്'. അച്ചന്‍ യുവതിയുമായുള്ള ബന്ധത്തെപ്പറ്റി കൂട്ടു വികാരിമാരോടു പറഞ്ഞു. വികാരം അണപൊട്ടി ഒഴുകി. 'എലികള്‍ ഓരോന്നായി പത്തായത്തില്‍ കയറിയിറങ്ങി. ഈ താടിയില്‍ പിടിച്ചുള്ള കായികാഭ്യാസം രണ്ടു കുട്ടികളുടെ അമ്മയായ ആ സ്ത്രീക്ക് ഒരു വീക്നെസ് ആയിരുന്നു എന്നു വേണം കരുതുവാന്‍.

രഹസ്യ കുമ്പസ്സാരം എന്തിനാണ് നിര്‍ബന്ധമാക്കുന്നത്?

'ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു. ഞാന്‍ മുഖാന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കല്‍ എത്തുന്നില്ല.
(യോഹന്നാന്‍ 14:16)

അപ്പോള്‍ പിന്നെ എന്തിന് ഈ ഇടനിലക്കാര്‍.

'നീയോ പ്രാര്‍ത്ഥിക്കുമ്പോള്‍ അറയില്‍ കടന്നു വാതില്‍ അടച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാര്‍ത്ഥിക്കുക. രഹസ്യത്തില്‍ കാണുന്ന പിതാവ് നിനക്കു പ്രതിഫലം തരും' (മത്തായി 6:6)

എന്നാല്‍ ഇടവകാംഗങ്ങളുടെ ബലഹീനത മനസ്സിലാക്കുവാന്‍ 'ആണ്ടു കുമ്പസ്സാരം' എന്നൊരു ഇണ്ടാസ് ഇറക്കിയിട്ടുണ്ട്. അങ്ങിനെ കുമ്പസ്സാരിച്ചു കുര്‍ബാന കൊള്ളാത്തവര്‍ക്ക് പൊതുയോഗത്തില്‍ ഇരിക്കുവാന്‍ അനുവാദമില്ല. എന്നാല്‍ കുമ്പസ്സാരിക്കാത്തവരോട് പലതവണ പലപേരും പറഞ്ഞ് പിരിവു നടത്തുന്നതിന് തടസ്സമൊന്നുമില്ല.

കുമ്പസ്സാരം ഒരു വലിയ പ്രഹസനമാണ്. തങ്ങള്‍ ചെയ്ത തെറ്റുകളെല്ലാം, തങ്ങളെപോലെ തന്നെയുള്ള ഒരു മനുഷ്യനോട് ഏറ്റു പറയുവാന്‍ തക്ക വിഡ്ഡികളൊന്നുമല്ലല്ലോ പൊതുജനം?

അമേരിക്കയില്‍ ഇനി 'ഫാമിലി കോണ്‍ഫറന്‍സുകളുടെ' വസന്തകാലമാണ്. പ്രീ മാരിയേജ് ക്ണ്‍സലിംഗ്, ആഫ്ടര്‍ മാരിയേജ് ക്ണ്‍സലിംഗ്, കപ്പിള്‍ മീറ്റിംഗ് അങ്ങിനെ പല പേരുകളില്‍, അവിവാഹിതരായ പുരോഹിതന്മാര്‍ ക്ലാസ്സെടുക്കുന്നു. ചര്‍ച്ചകള്‍ നയിക്കുന്നു. ശംഭോ മഹാ ദേവാ.

അമേരിക്കയിലെ നമ്മുടെ കുട്ടികള്‍ പൊതുവേസ്റ്റ്രെയിറ്റ് ഫോര്‍വേഡ് ആണ്. അവര്‍ക്കു വക്രബുദ്ധിയൊന്നുമില്ല. തെറ്റെന്ന് അവരെ മാതാപിതാക്കളും പള്ളിയും പറഞ്ഞു പഠിപ്പിച്ചിരിക്കുന്ന കാര്യങ്ങള്‍, അവര്‍ കുമ്പസ്സാരത്തില്‍ വെളിപ്പെടുത്തും. വലിയൊരു കെണിയിലേക്കാണ് അവര്‍ ചെന്നു വീഴുന്നതെന്ന് അവര്‍ അറിയുന്നില്ല. അതിനാല്‍ നോക്കിയും കണ്ടും വേണം, മക്കളെ, പ്രത്യേകച്ച് പെണ്‍മക്കളെ കുമ്പസ്സാരത്തിന് പറഞ്ഞുവിടുന്നത്.

പിടിക്കപ്പെട്ട അച്ചന്മാര്‍ക്കെതിരെ പരാതി പറഞ്ഞവരോട് 'നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയെന്നാണ്' സഭാനേതൃത്വം പറയുന്നത്.

ഇപ്പോള്‍, അച്ചന്മാരുടെ വികാര ശമനം നടത്തിയ യുവതിയുടെ ഭര്‍ത്താവിനെതിരെ മാനനഷ്ടത്തിനു കേസ്സുകൊടുക്കുവാന്‍ പോകുകയാണെന്നും കേട്ടു - കേസു കൊടുക്കണം - എങ്കില്‍ മാത്രമല്ലേ ഇവര്‍ കോടതിയില്‍ വിചാരണ ചെയ്യപ്പെടുകയുള്ളു.

ഒരു കാര്യത്തില്‍ ദു:ഖമുണ്ട്, അച്ചന്‍മാരുടെ അദ്ധ്യാപികമാരായ കൊച്ചമ്മമാരും, വിദ്യാര്‍ത്ഥികളായ അവരുടെ മക്കളും ഓരോ ദിവസവും പൊതുസമൂഹത്തെ നേരിടേണ്ടിവരുന്ന ദയനീയമായ അവസ്ഥ ഓര്‍ക്കുമ്പോള്‍!

പിടിച്ചതിനേക്കാള്‍ വലുത് അളയിലുണ്ടെന്നാണ് കേള്‍ക്കുന്നത്! 

Read more

വാക്കുകള്‍ ശ്യസിക്കപ്പെടേണ്ടത്

ഈ അടുത്ത സമയത്ത് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോള്‍ അച്ഛനും അമ്മയും ഇല്ലാത്ത ഒരു കത്ത് കിട്ടി. അത് വായിച്ചിരുന്നപ്പോള്‍ വായനയെപ്പറ്റി ഞാന്‍ ചിന്തിച്ചുപോയി. എന്നാണ് ഞാന്‍ വായന തുടങ്ങിയത്. ഓര്‍മ്മയില്ല. എന്നാല്‍ അത് ചിത്രകഥകളിലൂടെയും, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുസ്തകങ്ങളിലൂടെയും വളരാന്‍ തുടങ്ങി. 1985- 1990 കാലഘട്ടം എന്റെ വായനയുടെ സുവര്‍ണ്ണകാലമെന്നു പറയാം. കേരളാ കൗമുദിയുടെ പത്രാധിപ കോളം, വാരാന്ത്യപ്പതിപ്പ്, മാതൃഭൂമിയുടെ ഓണം വിശേഷാല്‍ പതിപ്പുകള്‍, നോവലുകള്‍, കഥകള്‍, കവിതകള്‍, ലേഖനങ്ങള്‍, നിരൂപണങ്ങള്‍, വേദഗ്രന്ഥങ്ങള്‍, മതപരമായ പുസ്തകങ്ങള്‍. എന്തും ഏതും ആര്‍ത്തിയോടെ വായിച്ചു.

ഓരോ വാക്കുകളും ശ്യസിക്കുന്നവയായിരുന്നു. മുണ്ടശേരിയും പനമ്പള്ളിയും നടത്തിയ വാക്പയറ്റിന്റെ കഥകള്‍. അഴീക്കോട് മാഷും സാനു മാഷും ജസ്റ്റീസ് കൃഷ്ണയ്യരും, എം.എന്‍ ഗോവിന്ദന്‍ നായര്‍, പി. ഗോവിന്ദപ്പിള്ള ഇവരൊക്കെ പത്രങ്ങളെ സമ്പന്നമാക്കിയിരുന്ന കാലം. വിദ്യാഭ്യാസം പൂര്‍ത്തിയാക്കുക മാത്രമല്ല മറിച്ച് വായനയിലൂടെ ചിന്താശേഷി വര്‍ദ്ധിക്കുന്നു. മാനവഹൃദയങ്ങളില്‍ മതിക്കാനാവാത്ത മൂല്യങ്ങള്‍ നിറയ്ക്കുന്നു. പുസ്തകങ്ങളിലൂടെ നാം അപരിചിതമായ ഗ്രാമങ്ങളെ പരിചിതമാക്കി മാറ്റുന്നു. തീവ്രമായ മനുഷ്യബന്ധങ്ങള്‍ പ്രക്ഷുബ്ദമായ സാഹചര്യങ്ങള്‍, കലഹം, പ്രണയം, വിരഹം, നൊമ്പരം ഇവയെല്ലാം അക്ഷരങ്ങളിലൂടെ നാം അനുഭവിക്കുന്നു. പുസ്തകത്താളുകളില്‍ നാം കണ്ടുമുട്ടുന്ന വ്യക്തികള്‍, സമൂഹത്തെ അവര്‍ പ്രോത്സാഹിപ്പിക്കുന്ന രീതികള്‍ ഒക്കെ നമ്മെയും സ്വാധീനിക്കും. പ്രപഞ്ചസത്യങ്ങളുടെ സൂക്ഷ്മപഠനം നാം ശാസ്ത്ര പുസ്തകങ്ങളില്‍ തേടുന്നു. ചില കഥാപാത്രങ്ങള്‍ മനസ്സിന്റെ ശക്തിയും കര്‍മ്മോന്മുഖമായ ചിന്തകളും കൊണ്ട് മുഖ്യധാരയിലേക്ക് വരുന്നത് നാം വായിക്കുന്നു.

സ്വഭാവരൂപീകരണത്തില്‍ വായനയ്ക്ക് നല്ല പങ്കുണ്ട്. നമ്മുടെ ജീവിതം എങ്ങനെയെങ്കിലും ജീവിച്ച് തീര്‍ത്താല്‍ മതിയോ? അരോ പുനരാവര്‍ത്തനം ചെയ്യാനായി എന്തെങ്കിലും അവശേഷിപ്പിച്ച് പോകാനാകുമോ എന്നു ചിന്തിക്കണം. കഥ പറയാനായി ജീവിച്ചിരിക്കുക എന്ന് മാര്‍ക്കസ് തന്റെ ആത്മകഥയ്ക്ക് പേരിട്ടിരുന്നു. ഒരു പൂവിനെപ്പോലെ എങ്ങനെ ജീവിക്കാമെന്നു ഗീത പഠിപ്പിക്കുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി സുഗന്ധം മുഴുവന്‍ പകര്‍ന്നുകൊടുത്തിട്ട് തന്റെ കാലം കഴിയുമ്പോള്‍ താനെ കൊഴിയുന്ന പൂവ്. കശക്കിയെറിയുന്നവന്റെ കൈയ്യിലും സുഗന്ധം അവശേഷിപ്പിക്കാന്‍ ആ പൂവിനെ മാത്രമേ കഴിയൂ. എത്ര ഉദാത്തമായ ചിത്രം. ഓരോ വാക്കും ശ്യസിക്കപ്പെടേണ്ടതാണ്. പക്ഷെ ഇന്നത്തെ ചില വാക്കുകള്‍ കയ്ചിട്ട് വിഴുങ്ങുവാന്‍ പോലും ആവാത്തതാണ്. പക്ഷെ പ്രതീക്ഷ കൈവിടുന്നില്ല. നല്ല വായനകള്‍ തുടരും. നഷ്ടചിന്തകള്‍, നന്മയുള്ള മനസ് ആ വാക്കുകള്‍ കൂര്‍ത്ത മുനയുള്ളതല്ല. മറിച്ച് ബന്ധങ്ങളെ, ഹൃദയങ്ങളെ കൂട്ടിയിണക്കുന്നവയാണ്. ലെവിസ് കരോള്‍ പറയുന്നപോലെ
"പോരായ്മയെ ശക്തിയാക്കി മാറ്റുംവരെ, ഇരുട്ടിനെ വെളിച്ചമാക്കി മാറ്റുംവരെ, തെറ്റിനെ ശരിയാക്കി മാറ്റുംവരെ ആഗ്രഹങ്ങളും സ്വപ്നങ്ങളുമെല്ലാം ചിന്തയുടെ രാത്രികളില്‍ ശമിപ്പിക്കുക.'

അതിവേഗം വാര്‍ത്താവിനിമയം നടക്കുന്ന ഈ കാലത്ത്, വിവരം വിരല്‍തുമ്പില്‍ ലഭിക്കുന്ന ഈ കാലഘട്ടത്തില്‍ പുസ്തകങ്ങളുടെ പ്രസക്തി എന്ത് എന്ന് ചിന്തിക്കുന്നവരുണ്ടാകാം. പക്ഷെ എഴുത്തിന്റേയും വായനയൂടേയും അനുഭൂതിയുടെ ഇന്ദ്രജാലം തീര്‍ക്കാന്‍ ഒരു സാങ്കേതികവിദ്യയ്ക്കും ആവില്ല എന്നു ഞാന്‍ കരുതുന്നു. സങ്കടത്തിലും സന്തോഷത്തിലും പുസ്തകങ്ങള്‍ നമ്മുടെ സുഹൃത്തുക്കളാവട്ടെ. നേരുനിറഞ്ഞ വായനകള്‍ നമ്മുടെ സമൂഹത്തെ വളര്‍ച്ചയിലേക്ക് നയിക്കും. ഉച്ഛരിക്കപ്പെടുന്ന, എഴുതപ്പെടുന്ന ഓരോ വാക്കും നമുക്ക് ശ്യസിക്കാനുതകുന്നതാകട്ടെ.

Read more

ഹൃദയത്തിലൂടെ കടന്നു പോയ വാള്‍! (ഈസ്റ്റര്‍ അനുസ്മരണം}

ഓറശ്ശേമിലെ തെരവുകള്‍ ശബ്ദാനമായി.കുരിശുയാത്ര മുന്നോട്ടു നീങ്ങുന്നു. സങ്കടകരമായ ഒരു കൂടിക്കാഴ്ച! മതാവ് ഓടിയെത്തുന്നു.അവര്‍ പരസ്പരം നോക്കി. നിറഞ്ഞൊഴുകുന്ന നാലുകണ്ണുകള്‍,വിങ്ങിപ്പൊട്ടുന്ന രണ്ടു ഹൃദയങ്ങള്‍.''ഒരമ്മയും മകനും''! അവര്‍ പരസ്പരം സംസാരിക്കുന്നില്ല. മകന്‍െറ വേദന അമ്മയുടെ ഹൃദയം പിളര്‍ക്കുന്നു.അമ്മയുടെ വേദന മകന്‍െറ ദു:ഖം വര്‍ദ്ധിപ്പിക്കുന്നു.നാല്പ്പതാം ദിനം ഉണ്ണിയെ യരുശലേം ദേവാലയത്തില്‍ കാഴ്ചവെച്ചപ്പോള്‍ പുണ്യ പുരുഷനായ ശമയോന്‍െറ വാക്കുകള്‍ മാതാവിന്‍െറ ഹൃദയത്തില്‍ മുഴങ്ങി-

''നിന്‍െറ ഹൃദയത്തില്‍ ഒരു വാള്‍ കടക്കും!''

രണ്ടായിരത്തിനപ്പുറം വര്‍ഷങ്ങള്‍ക്കു ഹൃദയത്തിലൂടെ കടന്നുപോയ അതേ വാള്‍ ക്ഷതത്തില്‍ നുറങ്ങിയപോയ എത്ര എത്ര മാതൃഹൃദയങ്ങള്‍. ഇന്നും അത് ജൈത്രയാത്ര നടത്തുന്നു ,അനുസൂതം! അട്ടപ്പാടിയിലെ ദളിതയുവാവ് എന്നു വിശേഷിക്കപ്പെടുന്ന ഹരിജന്‍ (ഗാന്ധിജി ''ഹരേ,ജന്‍'',ദൈവത്തിന്‍െറ ജനം എന്നാണ് സംബോധന ചെയ്തത്) യുവാവിനെ തല്ലിക്കൊന്നപ്പോള്‍ അവന്‍െറ മാതാവിന്‍െറ ഹൃദയത്തിലൂടെയും ഇതേ വാള്‍ തന്നെയല്ലേ കടന്നു പോയത്.

ഇറാക്കില്‍,അഫ്ഗാനില്‍,സിറിയയില്‍,ലോകത്തെവിടെയും ഇത് ആവര്‍ത്തിക്കപ്പെടുന്നു. മനുഷ്യരാശി ഒരു വെല്തുവിളി ഉയരുന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്വര്‍ത്ഥതയും ,പരസ്പരസ്‌നേഹമില്ലായ്മയും ഭൂഗോളത്തെ അഗ്‌നി ചൂളയാക്കുന്നു.എവിടയും അസ്സമാധാനം!,വെല്ലുവിളികളും,പോര്‍വിളികളും.രാജ്യം രാജ്യത്തോടും,മതങ്ങള്‍ മതങ്ങളോടും,രാഷ്ട്രീയം രാഷ്ട്രീയത്തോടും ഏറ്റുമുട്ടന്നു.ധനവാന്‍െറ മേശക്കടിയിലെ അപ്പക്കഷണങ്ങള്‍ക്ക് കലപലകൂടുന്നു.

ദരിദ്രരുടെ ദീര്‍ഘനിശ്വാസളും, വിലാപങ്ങളും,പല്ലുകടിയും ഒരുവശത്തെങ്കില്‍ ,മറുപുറം രാജകീയ സുഖഭോഗങ്ങളുടെ പറുദീസ തന്നെ.ഇവിടെ പത്തു പ്രമാണങ്ങളിലെ കാതലായ ഒരു പ്രമാണം തിരസ്ക്കരിക്കപ്പെടുന്നുവെങ്കില്‍, ഈ ഈസ്റ്ററിന് എന്തര്‍ത്ഥം,''നിന്നെ പോലെ നിന്‍െറ അയല്‍ക്കാരനെ സനേഹിക്കുക''.

ഉറകെട്ടുപോയ ഉപ്പിനു സമാനമായി,സ്‌നേഹമില്ലായ്മയും, പ്രതികാരബുദ്ധിയും, ചതിയും,വഞ്ചനയും ഉപേക്ഷിക്കാനാണ് എല്ലാകൊല്ലവും വന്നെത്തുന്ന ഈസ്റ്റര്‍ നമ്മെ അനുസ്മരിപ്പിക്കുന്നത്.അതു പുനരുദ്ധാനമാണ്.പുതിയ ഉയര്‍ത്തഴുനേല്പ്പാണ്. അതു വീണ്ടും ജനനമാണ്. അതില്ലാത്ത നോമ്പും,പ്രാര്‍ത്ഥനയും,പ്രായശ്ചിത്തവും വ്യര്‍ത്ഥമെന്ന് ചിന്തിക്കുന്നതിലെന്തു തെറ്റ്!. 

Read more

മനുഷ്യനെ മയക്കുന്ന മതങ്ങൾ

''ഹിന്ദുവിന്റെ കോടാലി മുസ്ലിമിന്റെ കോടാലിയോട് പറഞ്ഞു നമ്മളിന്ന് രുചിച്ച ചോരക്ക്‌ ഒരേ രുചി''

കുരീപ്പുഴ ശ്രീകുമാർ എന്ന സാംസ്‌കാരിക വിപ്ലവകാരി വർഗീയ വിഷം ചീറ്റുന്ന അണലി പറ്റങ്ങൾക്കു നേരെ എറിഞ്ഞ അറിവിന്റെ അമ്പുകളാണിത്. ഫാന്റസി കഥകളിലെ നായകന്മാരെപ്പോലെ മനുഷ്യൻ സൃഷ്‌ടിച്ച ദൈവങ്ങളെ മാറ്റി നിറുത്തി മനുഷ്യന്റെ മഹിമയെ മഹത്വീകരിച്ചപ്പോൾ RSS എന്ന വർഗീയ വാദികൾ കുരീപ്പുഴയെ കടന്നാക്രമിച്ചു. കുരീപ്പുഴക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കേരളത്തിലെ വിവിധ ജില്ലകളിൽ സാംസ്കാരിക പ്രവർത്തകർ അതേറ്റെടുത്തു. അതൊരു സാംസ്കാരിക വിപ്ലവത്തിന്റെ അല്ലെങ്കിൽ പരിവർത്തനത്തിന്റെ പടപ്പുറപ്പാട് ആകട്ടെ എന്നാശംസിച്ചു കൊണ്ട് മതം എന്ന വിഷ ജലത്തിൽ കാലങ്ങളായി മുങ്ങി താഴുന്ന മന്ദ ബുദ്ധികളായ മനുഷ്യ ജന്മങ്ങളെക്കുറിച്ച് അല്പം .

2017 ല്‍ ഇന്ത്യൻ പാർലമെൻറിൽ അവതരിപ്പിച്ച കാണക്കനുസരിച്ചു ഭാരതത്തിലെ ജനസംഖ്യയിൽ 74 .33 ശതമാനം ഹിന്ദുക്കൾ, 14 .20 ശതമാനം മുസ്ലിങ്ങൾ, 5 .84 ശതമാനം ക്രിസ്തിയാനികൾ, 5 .63 ശതമാനം മറ്റുള്ളവർ. ഒരു നേരത്തെ അന്നത്തിനു വകയില്ലാത്ത പാവങ്ങളുടെ കണക്കില്ല. പട്ടിണി കൊണ്ട് മരിക്കുന്ന കുഞ്ഞുങ്ങളുടെ കണക്കില്ല. വീടില്ലാത്തവന്റെയും തുണിയില്ലാത്തവന്റെയും തൊഴിലില്ലാത്തവന്റെയും കണക്കില്ല. എന്നാലിവിടെ ഹിന്ദുവിന്റെ കണക്കു വേണം. മുസ്ലിമിന്റെ കണക്കു വേണം. ക്രിസ്തിയാനിയുടെ കണക്കു വേണം. ഒരു സംശയം. നമ്മുടെ രാജ്യത്തു ഹിന്ദുവും മുസ്ലിമും ക്രിസ്തിയാനിയും മറ്റു മതങ്ങളും മാത്രമേയുള്ളൂ. മനുഷ്യരായ ഇന്‍ഡ്യക്കാരില്ലേ ?

മതങ്ങളും ദൈവങ്ങളും മനുഷ്യ സൃഷ്ടികളാണ്. അവയുടെ വേരുകൾ ആഴ്ന്നിറങ്ങി  മനുഷ്യ ഹ്രദയങ്ങളിൽ അള്ളിപ്പിടിച്ചിരിക്കുകയാണ് . ''മതം മനുഷ്യനെ മയക്കുന്ന കറുപ്പാണ് '' എന്ന് പറഞ്ഞ കാറൽ മാക്സിന്റെ അനുയായികൾ ആള്‍ദൈവങ്ങളെ ആലിംഗനം ചെയ്യുമ്പോൾ , പളനിയിൽ തല മുണ്ഡനം ചെയ്യുമ്പോൾ, മല ചവിട്ടാൻ കെട്ടു നിറക്കുമ്പോൾ നമുക്ക് ചിന്തിക്കാം മതം എത്ര മാത്രം മനുഷ്യനെ മന്ദബുദ്ധികൾ ആക്കിയെന്ന് . എല്ലാ മതക്കാർക്കും മതമില്ലാത്തവർക്കും തുല്യ അധികാരമുള്ള ഇന്ത്യയിലെ രാഷ്ട്രീയ ഭരണ ചക്രം ഒരു പ്രത്യേക മതത്തിന്റെ കാഴ്ചപ്പാടിലൂടെ തിരിയുമ്പോൾ കാണേണ്ടതല്ലാത്ത കാഴ്ചകൾക്ക് മുൻപിൽ നമുക്ക് കണ്ണുകളടക്കേണ്ടി വരുന്നു. പശുവിനെ  ദൈവമാക്കുമ്പോൾ, ഗോമാംസം തിന്നുന്നവനെ അടിച്ചുകൊല്ലുമ്പോൾ , നഗ്‌നരായ സന്ന്യാസിമാരുടെ ലിംഗം തൊട്ടു വണങ്ങുന്ന ഭരണ കർത്താക്കളെ കാണുമ്പോൾ, ലിംഗ പൂജ നടത്തി സംതൃപ്തരാകുന്ന ആർഷ ഭാരതത്തിലെ കുല സ്ത്രീകളെ കാണുമ്പോൾ. ആയിരമായിരം വർഷങ്ങൾക്ക് അപ്പുറത്തെ ആർഷ ഭാരത സംസ്കാരം കൊട്ടി ഘോഷിക്കുന്ന ഹൈന്ദവ മതത്തിന്റെ വക്താക്കളെന്ന് വീമ്പിളക്കുന്നവരോട് ഒരു ചോദ്യം ? നിങ്ങളെങ്ങോട്ടാണ് ? പച്ച മാംസം തിന്ന് കല്ല് കൊണ്ട് കാട്ടുതീ ഉണ്ടാക്കിയ മനുഷ്യന്റെ അപരിഷ്ക്രത യുഗത്തിലേക്കോ ? ഉത്തരം കാണില്ല. കാരണം നിങ്ങൾ  മതത്തിന്റെ ലഹരിയിൽ മയങ്ങി കിടക്കുകയാണ്. നിങ്ങളുടെ നേതാക്കൾക്ക് ചെങ്കോട്ടയിൽ നിന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യണമെങ്കിൽ വർഗീയ വിഷം നിങ്ങളുടെ സ്വതന്ത്ര ചിന്തയെ തളർത്തിയിരിക്കണം. ഒരു ചോദ്യം കൂടി. നിങ്ങളെങ്ങനെയാണ് ഹൈന്ദവമതത്തിന്റെ വക്താക്കളായത് ? മതപരമായ ഒരു ഭൂതകാലം ഇന്ത്യക്കില്ല. ആര്യന്മാരുടെയും ഇൻഡോ പാർഥിയൻസിന്റെയും ബാക്ടറിയൻ ഗ്രീസുകാരുടെയും ശാകന്മാരുടെയും കുശാനന്മാരുടെയും ഒക്കെ നാനാതരം സംസ്കാരധാരകളുടെ വ്യാമിശ്രമായ കൂടിക്കലരുകളെ മതപരമായി തെറ്റിദ്ധരിക്കപ്പെട്ടതല്ലേ പ്രാചീന ഇന്ത്യയുടെ ഹൈന്ദവമതം. ബ്രിട്ടിഷുകാർ അതിനെ വളം വച്ച് വളർത്തി.

സ്വർഗ്ഗത്തിന്റെ നേരവകാശികൾ എന്ന് പറയുന്ന ക്രിസ്തിയാനികൾക്ക് വഴി പിഴച്ചവരെ സ്വർഗത്തിലേക്ക് വഴി കാട്ടുന്ന ചൂണ്ടുപലകകളായ ആത്മീയത്തൊഴിലിളികള്‍ ഉണ്ട്. ദൈവത്തിന്റെ പേരില്‍ മനുഷ്യനെ ചൂഷണം ചെയ്യുന്ന കോർപ്പറേറ്റ് മുതലാളിമാരും. ഇവർക്കെല്ലാം ഓശാന പാടുന്ന ഒരു പറ്റം സാംസ്കാരിക നായകന്മാരും യജമാനന്റെ തീൻ മേശയിൽ നിന്നും എറിഞ്ഞു കൊടുക്കുന്ന അപ്പക്കഷണങ്ങൾക്കായി കാത്തുകിടക്കുന്നു . അപ്പോൾ അഭയ കേസിലെ പ്രതിക്ക് അവാർഡ് കിട്ടും. വേദപാഠ ക്ലാസ്സിനു പോകുന്ന സ്രേയമാരുടെ ജഡങ്ങൾ കുളങ്ങളിൽ പൊങ്ങും. സത്നാംസിംഗുമാരുടെ പ്രേതങ്ങൾ വഴിയോരങ്ങളിൽ നിത്യകാഴ്ചയാകും. അരമനകളിലും ആരധനാമഠങ്ങളിലും അറപ്പില്ലാതെ അരങ്ങേറുന്ന ലൈംഗീക വൈകൃതങ്ങൾ വേറിട്ടൊരു കാഴ്ചയാവില്ല. തിരുസഭക്ക് ഇളക്കം വരാതെ ആ വിശുദ്ധ പാപങ്ങൾ അതീവ രഹസ്യമായി വത്തിക്കാന്റെ അകത്തളങ്ങളിൽ നൂറ്റാണ്ടുകളോളം സൂക്ഷിക്കപ്പെടും.

ലോകപ്രശസ്ത പരിണാമ ശാസ്ത്രജ്ഞനായ റിച്ചാർഡ് ഡോക്കിന്സിനോട് 2010 ല്‍ തന്റെ ന്യൂസിലാൻഡ്  - ഓസ്ട്രേലിയ സന്ദർശന വേളയിൽ ഒരു കൂട്ടം പത്രലേഖകർ ചോദിച്ചു ''താങ്കൾ ബൈബിളിനെ മാത്രം വിമർശിക്കുന്നു. എന്തുകൊണ്ട് ഇസ്ലാമിനെ വിമർശിക്കുന്നില്ല ''.  ഡോക്കിൻസിന്റെ മറുപടി ഇതായിരുന്നു ''എനിക്ക് ഇസ്‌ലാമിനെ ഭയമാണ്‌ ''.  അതാണ് ഇസ്‌ലാമിന് എതിരെയുള്ള ശക്തിയായ വിമർശനം എന്ന് അവർ പിറ്റേദിവസത്തെ പത്രങ്ങളിൽ എഴുതി. ഭയപ്പെടേണ്ട മതത്തിൽ ഭീകരത അല്ലാതെ മൂല്യങ്ങൾ ഉണ്ടാകില്ലല്ലോ.

മതം എന്നും മനുഷ്യനെ സങ്കുചിതമാക്കിയിട്ടേയുള്ളു. സ്വതന്ത്രമായി ചിന്തിക്കാൻ അവകാശമുണ്ടാവില്ല. നമ്മൾ മതത്തിലേക്ക് ജനിച്ചു വീഴുകയാണ്. നമ്മളറിയാതെ തന്നെ മതം നമ്മളിൽ അടിച്ചേല്പിക്കപ്പെടുന്നു മതത്തിൽ നന്മയുണ്ട് എന്ന കാരണത്താൽ. എല്ലാ മത ഗ്രന്ഥങ്ങളിലും അവ എഴുതപ്പെടുന്ന സാമൂഹ്യ സാഹചര്യങ്ങളനുസരിച്ചു നന്മയും തിന്മയും ഉണ്ട്. മതഗ്രന്ഥങ്ങൾ സാഹിത്യ സൃഷ്ടികളാണ്. വിശ്വാസപരമായി ചൂഷണം ചെയ്യപ്പെടാതിരിക്കാൻ നമ്മൾ മയക്കത്തിൽ നിന്നും സ്വതന്ത്ര ചിന്തയോടെ ഉണരണം.

ഹൈന്ദവമതത്തിന് ആധുനിക യുഗചിന്തയുടെയും മാനവികതയുടെയും പുതിയ മുഖം കൊടുത്ത സ്വാമി വിവേകാനന്ദൻ ഒരു മതത്തെയും തള്ളിപറഞ്ഞില്ല. ഹിന്ദുവാണെങ്കിൽ ഒരു നല്ല ഹിന്ദുവാകൂ, മുസ്ലിമാണെങ്കിൽ  ഒരു നല്ല മുസ്ലിമാകൂ, ക്രിസ്ത്യൻ ആണെങ്കിൽ ഒരു നല്ല ക്രിസ്ത്യൻ ആകൂ. സർവോപരി ഒരു നല്ല മനുഷ്യൻ ആകൂ. എന്നാലിന്ന് ഗോമാംസം തിന്നുന്നവനെ ത്രിശൂലത്തിൽ കുത്തിയെറിഞ്ഞു ഗോമാതാവിനെയും കൊണ്ട് ഇന്ദ്രപ്രസ്ഥത്തിലേക്കുള്ള കാവി വസ്ത്ര ധാരികളുടെ പടയോട്ടത്തിൽ ഹിന്ദു മതത്തിന്‌ മാനവികതയുടെ പുതിയ മുഖം കൊടുക്കുവാൻ ശ്രമിച്ച കാവിയുടുത്ത ഗുരുവിനെ  മറന്നു. 

ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞത് പോലെ അരുതായ്മകളുടെ അങ്കത്തട്ടുകൾ പൊളിച്ചടുക്കി സമൂഹത്തിന്റെ സമസ്ത മേഖലകളിലും മനുഷ്യത്വത്തിന്റെ കൈയൊപ്പ്‌ പതിഞ്ഞ ഒരു പുതിയ ആകാശവും പുതിയ ഭൂമിയുമാണ് നമുക്കാവശ്യം. അത് ഒരു സാംസ്കാരിക പരിവർത്തനത്തിലൂടെ മാത്രമേ സാധിക്കുകയുള്ളു. അതാകട്ടെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ നമ്മുടെ   സ്വപ്നവും !!

Read more

ക്രിസ്തുമസ്സ് - സ്‌നേഹത്തിന്റെ പൂക്കാലം

മഞ്ഞണിഞ്ഞു നില്‍ക്കുന്ന പ്രകൃതി നൈമ്മര്‍ല്യത്തിന്റെയും പരിശുദ്ധിയുടെയും ഓര്‍മ്മകള്‍ പകരുന്നു. രണ്ടായിരത്തില്‍ പരം വര്‍ഷങ്ങള്‍ക്കപ്പുറം ഈ ഭൂമി ഒരു ശിശുവിന്റെ ജന്മത്താല്‍ ധന്യയായി. മലയാളത്തിന്റെ പ്രിയകവി ആ സംഭവത്തെ ഇങ്ങനെ മനോഹരമായി വര്‍ണ്ണിച്ചു. 

"ദൈവത്തിന്‍ പുത്രന്‍  ജനിച്ചു
ഒരു പാവന നക്ഷത്രം വാനില്‍ ഉദിച്ചു'

ആ നക്ഷത്രത്തിന്റെ പ്രകാശം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തു വിശ്വാസികളുടെ ഉദയത്തിനു ഹേതുവായി. അവര്‍ സമൂഹമായി ദൈവപുത്രനില്‍ വിശ്വാസമര്‍പ്പിച്ചു. ആ സമൂഹം ക്രിസ്തുസഭയായി അറിയപ്പെട്ടു. ലോകത്തില്‍ മറ്റൊരു സമൂഹവും ചെയ്യാന്‍ ഒരുമ്പെടാത്ത ധാരാളം സദ്പ്രവര്‍ത്തികള്‍ ക്രിസ്തുനാമത്തില്‍ ചെയ്യാന്‍ ഈ സമൂഹത്തിനു കഴിയുന്നു. അനാഥരെ സംരക്ഷിക്കുക, ,രോഗികളെ ശുശ്രുഷിക്കുക, നിരക്ഷരരെ വിദ്യാഭ്യാസ്യയോഗ്യതയുള്ളവരാക്കുക തുടങ്ങി കാരുണ്യപ്രവര്‍ത്തികളില്‍ കൂടി ലോകത്തില്‍ സ്‌നേഹത്തിന്റെ സൗരഭ്യം പരത്തുന്നതിനു ക്രിസ്തുവിലുള്ള വിശ്വാസം ഈ സമൂഹത്തെ പ്രാപ്തരാക്കുന്നു.  ഒരു മതം സൃഷ്ടിക്കാനല്ല ക്രിസ്തുദേവന്‍ ഭൂജാതനായത്, മറിച്ച് മനുഷ്യരാശിയുടെ ഉദ്ധാരണം, അവരെ നന്മയുടെ വഴിയിലേക്ക് ആനയിക്കുക എന്നിവയായിരുന്നു അവന്റെ ജന്മോദ്ദേശ്യം. അവന്റെ വചനങ്ങള്‍ ശ്രവിച്ചവരും അവന്റെ വഴിയിലൂടെ നടന്നവരും ഈ ലോകത്തില്‍ മറ്റുള്ളവര്‍ക്ക് അസാദ്ധ്യമെന്നു തോന്നിയ പലതും സാദ്ധ്യമാക്കി. 

മിസ്സിസ്സിപ്പി നദിയുടെ തീരങ്ങളിലൂടെ കയ്യില്‍ ബൈബിചഴഃ ഏന്തി ഒരു പതിനേഴുകാരന്‍ നടക്കുമ്പോള്‍ അവന്‍ ഒരു ദൃശ്യം കണ്ടു.  കറുത്ത വര്‍ഗ്ഗക്കാരായ പുരുഷന്മാരെയും സ്ത്രീകളെയും കുട്ടികളെയും ഇരുമ്പ് വടികൊണ്ടടിച്ച് ചോരയൊലിപ്പിച്ച് കുറെ പേര്‍ മൃഗങ്ങളെ പോലെ ആട്ടി കൊണ്ട് വരുന്നു. വെളുത്ത വര്‍ഗക്കാരനായ ആണ്‍കുട്ടിയുടെ മനസ്സില്‍ അത് കണ്ട് സന്തോഷമല്ല ഉണ്ടായത്. യേശുദേവന്റെ വചനങ്ങളില്‍ ആശ്വാസം കണ്ടെത്തുന്ന ആ ബാലന്‍ ആകാശത്തേക്കു നോക്കി ദൈവത്തോട് പ്രാര്‍ത്ഥിച്ചു. "ദൈവമേ ഈ അനീതി നിറുത്തലാക്കാന്‍ നീ എനിക്ക് അധികാരം തന്നാല്‍ ഞാന്‍ അത് നിറുത്തിയിരിക്കും" വര്‍ഷങ്ങള്‍ക്ക് ശേഷം അമേരിക്കയുടെ പ്രസിഡന്റായി തീര്‍ന്ന എബ്രാഹാം ലിങ്കണായിരുന്നു ആ ബാലന്‍. ദൈവം അവനു കൊടുത്ത അധികാരം വിനിയോഗിച്ച് കറുത്ത വര്‍ഗ്ഗക്കാരെ അടിമകളാക്കുന്ന സമ്പ്രദായം നിറുത്തല്‍ ചെയ്തു. ക്രിസ്തുവിലുള്ള വിശ്വാസമാണ് ദു:ഖിതരും പീഡിതരിലും കരുണ തോന്നാന്‍ ആ ബാലന് പ്രേരകമായത്ത്തീര്‍ന്നത്. ജാതിയുടെയും മത ത്തിന്റെയും പേരില്‍ അക്രമങ്ങള്‍ പെരുകി വരുന്ന ഈ കാലഘട്ടത്തില്‍ ക്രിസ്തു ലോകത്തിനു കാണിച്ചുകൊടുത്ത ആ പാവന സ്‌നേഹം മറ്റുള്ളവരിലേക്ക് പ്രവഹിപ്പിക്കാന്‍ മനുഷ്യന് കഴിയണം. രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജാതനായ ക്രിസ്തുവിന്റെ ജനനം ഉത്ഘോഷിച്ചുകൊണ്ട് താളമേളങ്ങളോടെ വീടുകള്‍ തോറും കയറിയിറങ്ങുന്ന വിശ്വാസികള്‍ ഈ ക്രിസ്തുമസ് കാലത്ത് മാത്രമല്ല ക്രിസ്തുവിനെ ഓര്‍ക്കേണ്ടതും അവനെ കൊണ്ടാടേണ്ടതും.

വിലയേറിയ ആ സ്‌നേഹം അശരണരിലേക്കും അനാഥരിലേക്കും പകരേണ്ട അവസരങ്ങള്‍ നിത്യേനയുണ്ട്.  ആണ്ടിലൊരിക്കല്‍ ക്രിസ്തുവിന്റെ ജനനം വിളംബരം ചെയ്യുന്നതിനേക്കാള്‍ ദൈവത്തിനു പ്രിയങ്കരമാകുന്നത് മനുഷ്യന്‍ മനുഷ്യനെ സ്‌നേഹിക്കുമ്പോഴാണ്, മറ്റുള്ളവരുടെ കഷ്ടതകളില്‍ അവര്‍ക്ക് ആശ്രയമാകുമ്പോഴാണ് "ഞാന്‍ നിങ്ങളെ സ്‌നേഹിച്ചത് പോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കണം" എന്ന ക്രിസ്തു സന്ദേശം മനുഷ്യ മനസ്സിലും ജനിക്കുകയുള്ളു. ഈ ക്രിസ്തുമസ് കാലം നന്മയുടെ വഴികള്‍ കാണാനും അതിലൂടെ സഞ്ചരിക്കാനും ഉതകുന്നതാകട്ടെ! 

"If Christ a thousand times
In Bethlehem were born
But was not born in thee
For thee He lived in vain"

എല്ലാവര്‍ക്കും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.

Credits to joychenputhukulam.com

Read more

അന്ന് ആ ക്രിസ്മസ് രാവില്‍

വഴിവിളക്കുകളില്ലാത്ത, വൈദ്യുതി വെട്ടം വിതറാത്ത ചെമ്മണ്‍ വഴിത്താരകളിലൂടെ നിലാവെളിച്ചമില്ലാത്ത, ഇളംകുളിര്‍ ചൊരിയുന്ന നനുത്ത ഡിസംബര്‍ രാവിന്റെ പ്രശാന്തതയില്‍, ആകാശ നീലിമയില്‍ അങ്ങിങ്ങായി മിന്നുന്ന വജ്രമുത്തുകളുടെ മാസ്മര പ്രഭയില്‍, ഒരു ചൂട്ടുകറ്റയുടെ മുനിവെളിച്ചത്തില്‍ മുതിര്‍ന്നവരും കുട്ടികളുമുള്‍പ്പടെ ഒരു ചെറുസംഘം ക്രിസ്ത്മസ് രാത്രിയില്‍ അകലെയുള്ള ദേവാലയത്തിലേക്ക് ക്രിസ്ത്മസ് ആരാധനയ്ക്ക് പോകയാണ്. അര്‍ത്ഥരാത്രിയിലാണ് ദേവാലയത്തില്‍ ക്രിസ്ത്മസ് ശുശ്രൂഷ ആരംഭിച്ചിരുന്നത്. ചെരുപ്പിടാത്ത കുഞ്ഞിക്കാലുകള്‍ പെറുക്കി ഉറക്കച്ചടവോടെ ചുറുചുറാ നടക്കുന്ന കുട്ടികളുടെ ഉത്സാഹത്തിമിര്‍പ്പ് ആ സംഘത്തിന്റെ ആവേശം തന്നെ ആയിരുന്നു. മൂന്നു നാലു മൈല്‍ നടക്കേണ്ടതിന്റെ ആദ്യപകുതിയിലെത്തി, ചൂട്ടുകറ്റ എരിഞ്ഞു തീരാറായി, ഒരെണ്ണം കൂടി കരുതിയിട്ടുണ്ട്. അതാ ഒരു വലിയ മൂര്‍ഖന്‍ പാമ്പ് റോഡിനു കുറുകെ കിടക്കുന്നു, 'അയ്യോ പാമ്പ്' ചൂട്ടുകറ്റക്കാരന്‍ ഉറക്കെ വിളിച്ചു കൂകി, കുട്ടികളും മുതിര്‍ന്നവരും ആ ഇരുട്ടില്‍ ചിതറിമാറി, ധൈര്യം സംഭരിച്ച് ഞങ്ങളുടെ നേതാവ് കത്തുന്ന ചൂട്ടുകറ്റകൊണ്ട് പാമ്പിനെ കുത്തി, ഭാഗ്യവശാല്‍ ആ പാവം ജീവി ജീവനും കൊണ്ട് വഴിയോരത്തു മറഞ്ഞു, കറ്റയിലെ തീ അണഞ്ഞെങ്കിലും ഞങ്ങളുടെ ആ സംഘം അരണ്ട വെളിച്ചത്തില്‍ ആവുന്നത്ര വേഗത്തില്‍ പള്ളിയിലെത്താനുള്ള ഓട്ടത്തില്‍ കിതച്ചും തളര്‍ന്നും എങ്ങനെയും പള്ളിയിലെത്തിയപ്പോഴേയ്ക്കും, പള്ളിയുടെ പടിഞ്ഞാറു വശത്ത് കുരിശാകൃതിയിലുള്ള കുഴിയിലിട്ട് കുരുത്തോലകള്‍ കത്തിക്കുന്ന സമയമായിരുന്നു, ഓശാനപ്പെരുന്നാളിനു വീട്ടില്‍ കൊണ്ടുപോയിരുന്ന കുരുത്തോലകള്‍ ഞങ്ങള്‍ കുഴിയിലിട്ടു. യേശുകുഞ്ഞു ജനിച്ചപ്പോള്‍ ആകാശത്തു പ്രത്യക്ഷപ്പെട്ട നക്ഷത്രത്തെ സൂചിപ്പിക്കുന്നതാണ് ആ തീജ്വാലയെന്ന് അന്നൊന്നും അറിവില്ലായിരുന്നു. ആ ജ്വാലയുടെ ചുറ്റും നിന്നു തീ കായുന്നതും ഒരാനന്ദമായിരുന്നു. പ്രാര്‍ത്ഥനാ മന്ത്രണങ്ങളുടെ അര്‍ത്ഥമറിയാത്ത ബാല്യത്തില്‍ ലഭ്യമായ ചിട്ടകളും മുടങ്ങാതെ ദേവാലയത്തില്‍ പോകാനുള്ള തീഷ്ണതയും ഇന്നും തുടര്‍ന്നുപോകുന്നതും അന്നത്തെ ശീലം കൊണ്ടു തന്നെയാണ്. തീജ്വാലാ ശുശ്രൂഷയ്ക്കുശേഷം ദേവാലയത്തിനകത്തു കയറുന്നതോടുകൂടി കൊച്ചുകുട്ടികള്‍ തളര്‍ന്ന് ഒരു മൂലയ്ക്കിരുന്ന് ഉറക്കം പിടിച്ചു. എന്റെ ബാല്യകാലത്ത്, മുതിര്‍ന്നവര്‍ക്കു മാത്രമേ പ്രാര്‍ത്ഥനാക്രമ പുസ്തകങ്ങള്‍ ഉണ്ടായിരുന്നുള്ളൂ, കുട്ടികളൊക്കെ കേട്ടുപഠിക്കയായിരുന്നു. നേരം വെളുക്കുന്നതിനു മുമ്പുതന്നെ ഗൃഹനാഥന്‍ എഴുന്നേറ്റ്

'അതിരാവിലെ തിരുസന്നിധിയണയുന്നോരീ സമയേ,
അതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപയരുള്‍കാ യേശു പരനേ'

എന്ന് ഉച്ചത്തില്‍ ചൊല്ലുമ്പോഴേയ്ക്കും അമ്മ മുതല്‍ ഇളയ കുട്ടിവരെ ഉണര്‍ന്നു വരും. പാതിയുറക്കത്തിലായിരിക്കുന്ന ഇളയ കുട്ടി വരെയും അപ്പന്‍ ചൊല്ലുന്ന പ്രാര്‍ത്ഥന ഉരുവിടും. കുഞ്ഞുങ്ങള്‍ നാലു വയസ്സൊക്കെ ആകുമ്പോഴേയ്ക്കും സന്ധ്യാ പ്രഭാത പ്രാര്‍ത്ഥനകള്‍ അര്‍ത്ഥമറിയില്ലെങ്കിലും ഹൃദിസ്ഥമാക്കിയിരുന്നു. എത്ര പണവും പ്രതാപവുമുള്ള തറവാടാണെങ്കിലും വീടുനിറയെയുള്ള അംഗങ്ങള്‍ക്ക് വെവ്വേറെ കിടക്കമുറികളില്ലായിരുന്നു ആ കാലങ്ങളില്‍. ഉള്ള മുറികളില്‍ തറയില്‍ പായ വിരിച്ചും കട്ടിലുകളിലുമൊക്കെയായി സുഖമായ ഉറക്കം. ചൂടകറ്റാന്‍ ഫാനും എയര്‍കണ്ടീഷ്‌നറുമൊന്നും ഇല്ലായിരുന്നുവെങ്കിലും ജനാലകള്‍ തുറന്നും ഗ്രാമശാന്തിയിലെ ഇളംകാറ്റിന്റെ കുളിര്‍മ്മയിലും, പുറത്തു മഴപെയ്യുമ്പോഴുണ്ടാകുന്ന ആന്ദോളനത്തിന്റെ താരാട്ടിലും രാത്രിയിലെ സുഖനിദ്ര ഒരാനന്ദം തന്നെയായിരുന്നു. അമ്മ വച്ചുണ്ടാക്കുന്ന ഭക്ഷണം ആബാലവൃദ്ധം ആസ്വദിച്ചു ഭുജിച്ചിരുന്നു. മറുചോദ്യമില്ലാതെ തെറ്റുകള്‍ക്കു തക്ക ശിക്ഷ മാതാപിതാക്കള്‍ നല്‍കിയിരുന്നു. വീട്ടിലെ ജോലികള്‍ അവരവരുടെ പ്രാപ്തിയനുസരിച്ചു കുട്ടികള്‍ക്കും വീതിച്ചു നല്‍കിയിരുന്നു.

ക്രിസ്ത്മസ് അടുക്കുമ്പോഴേയ്ക്കും വര്‍ണ്ണക്കടലാസ് ഒട്ടിച്ച് തോരണങ്ങളും വിളക്കുകളും ഉണ്ടാക്കുന്നത് ഓരോ വീട്ടിലെയും ആഘോഷമായിരുന്നു. നക്ഷത്ര വിളക്ക്, പെട്ടിവിളക്ക് മുതലായ പല വര്‍ണ്ണങ്ങളില്‍ തീര്‍ത്ത വിളക്കുകളും കൊടികളുമൊക്കെയായി വീടുകള്‍തോറും കരോളിനു പോകുന്നത് വലിയവര്‍ക്കും കുട്ടികള്‍ക്കും വലിയ ആനന്ദവും ആഘോഷവും തന്നെയായിരുന്നു. പാട്ടുകള്‍ പാടി കല്ലും മലയോരങ്ങളും ചവിട്ടി വളരെ ദൂരങ്ങളില്‍ രാത്രി ഏറെ വൈകുന്നതുവരെയും ചെലവഴിച്ചാലും ക്ഷീണമൊന്നും അറിയില്ലായിരുന്നു. ഒരു ഗ്രാമത്തില്‍ ഒരു ദേവാലയം ഒക്കെയേ ഉണ്ടായിരുന്നുള്ളൂവെന്നതിനാല്‍ ദൂരങ്ങള്‍ താണ്ടിയായിരുന്നു ദേവാലയ യാത്ര. ക്രിസ്ത്മസ് കരോള്‍ സംഘത്തിന് പല വീടുകളിലും കപ്പ, കാച്ചില്‍, ഏത്തയ്ക്കാ ഒക്കെ പുഴുങ്ങിയതും കട്ടന്‍കാപ്പിയും, ചിലര്‍ മറ്റു പലഹാരങ്ങള്‍ ഒക്കെയും കൊടുക്കുമായിരുന്നു. 50-70 ആള്‍ക്കാര്‍വരെയുള്ള കരോള്‍ സംഘം ഭക്ഷണം കഴിച്ച് അല്പം ക്ഷീണമകറ്റി അടുത്ത ഭവനത്തിലേക്കു പോകും. ഞങ്ങളുടെ ഗ്രാമത്തിലെ ആനന്ദനാളുകളായിരുന്നു അവയൊക്കെ. അന്നൊന്നും ഞങ്ങളുടെ ഗ്രാമപ്രദേശത്ത് ക്രിസ്തുമസ് കേക്ക് വാങ്ങാറില്ലായിരുന്നു, അമ്മ കേയ്ക്കുണ്ടാകുന്നതിന് മുതിര്‍ന്ന കുട്ടികള്‍ സഹായിച്ചു. ഓവന്‍ ഒന്നു ഇല്ലായിരുന്നതിനാല്‍ ചിരട്ടക്കരി പാത്രത്തിന് താഴെയും മുകളിലും ഇട്ടു ബേയ്ക്കു ചെയ്യുകയായിരുന്നു പതിവ്. ക്രിസ്തുമസ് രാവിലെ പള്ളിയില്‍ നിന്നു മടങ്ങി വരുമ്പോഴേയ്ക്കും താറാവുകറിയും പാലപ്പവും കേയ്ക്കും ലഭിക്കുമെന്നുള്ള സന്തോഷത്തിലാണ് പള്ളിയില്‍ നിന്നു വീട്ടിലേക്കുള്ള മടക്കയാത്ര.

ഉറക്കച്ചടവോടെയാണെങ്കിലും പ്രഭാതത്തിലെ വീട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് എന്തുന്മേഷമായിരുന്നു. ചിലപ്പോള്‍ അമ്മയോ പ്രായമായ മകളോ വീട്ടിലുള്ളവര്‍ തിരികെയെത്തുമ്പോഴേയ്ക്കും പ്രഭാതഭക്ഷണമൊരുക്കാനായി വീട്ടിലുണ്ടായിരിക്കും. ക്രിസ്ത്മസിന്റെ നോമ്പുവീടലും വിഭവസമൃദ്ധമായിരുന്നു. സാധാരണ ദിവസങ്ങളിലെ ഭക്ഷണത്തിന് മീനു പച്ചക്കറികളുമാണ് വിഭവങ്ങള്‍, ഇറച്ചി ഞായറാഴ്ചകളിലും വിശേഷ ദിവസങ്ങളിലും മാത്രം സാധാരണക്കാരുടെ ഭക്ഷണ മെനുവില്‍ ഉള്‍പ്പെട്ടിരുന്നു. ക്രിസ്ത്മസ്, വലിയ നോമ്പുവീടല്‍ എന്നീ വിശേഷദിവസങ്ങളില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ കന്നുകാലികളെ അറുക്കുന്നതും, അതു പങ്കുപങ്കായി വില്‍ക്കുന്നതും ഞങ്ങളുടെ ഗ്രാമത്തിലെ ഒരു സംഭവം തന്നെയായിരുന്നു. ഒരു പങ്ക് എന്നാല്‍ സാധാരണ ഒരു കിലോഗ്രാം എന്ന കണക്കില്‍, പല പങ്കുകളായി ഇറച്ചി പകുത്തു വയ്ക്കും, ഒരു പങ്കിന് രണ്ടും മൂന്നും രൂപയൊക്കെയായിരുന്നു വില. ഒരു കൂലിവേലക്കാരന്‍ പ്രഭാതം മുതല്‍ പ്രദോഷം വരെ പണി ചെയ്താല്‍ കിട്ടുന്ന കൂലി അന്ന് എട്ടണ(അരരൂപ) ആയിരുന്നു. പെണ്ണാളിന് നാലണ. ഫ്രിഡ്ജ് ഒന്നും ഇല്ലാതിരുന്ന ആ കാലത്ത് അന്നന്നു വച്ചുണ്ടാക്കുന്ന ഭക്ഷണം അന്നന്നു തന്നെ കഴിച്ചു തീര്‍ക്കും. ഭക്ഷണത്തിന്റെ പ്രൗഢതയേക്കാള്‍ കുടുംബബന്ധത്തിന്റെ, സാഹോദര്യ-സൗഹൃദബന്ധങ്ങളുടെ കെട്ടുറപ്പും, ഇഴയടുപ്പവും, ദൃഢതയും ഓരോ വ്യക്തിയുടെയും സാമൂഹ്യ സാംസ്‌ക്കാരിക ബന്ധത്തെയും സ്വഭാവരൂപീകരണത്തെയും ബലവത്താക്കി. ഹിന്ദുവും, മുസ്ലീമും, ക്രിസ്ത്യാനിയും, വിഷുവും, ബക്രീദും, ക്രിസ്തുമസും ഗ്രാമത്തിന്റെ തന്നെ പൊതുവായ ഉത്സവങ്ങളായി ആചരിച്ചിരുന്നതിനാല്‍ ആധുനികതയുടെ മാസ്മരികതയിലും വര്‍ണ്ണഭംഗിയില്ലാത്ത ആ പഴയ ദിനങ്ങള്‍ ഓര്‍മ്മയില്‍ വിണ്‍പ്രഭ ചൊരിഞ്ഞുകൊണ്ട് തെളിഞ്ഞുനില്‍ക്കുന്നു.

ഇന്നുമെന്നാത്മാവിനെത്തൊട്ടുണത്തുന്ന-
തെന്നുമെന്‍ ബാല്യത്തിന്‍ സുന്ദരസ്വപ്‌നങ്ങള്‍
എന്നുമെന്‍ ജീവിതം സംഫുല്ലമാക്കുന്ന-
തെന്‍ ബാല്യകാലത്തില്‍ കാലടിപ്പാടുകള്‍.
ഇന്ന് ലോകമെമ്പാടും ക്രിസ്ത്മസിന്റെ വര്‍ണ്ണരാജികളില്‍, സമൃദ്ധിയുടെ താളക്കൊഴുപ്പില്‍ ആനന്ദ നര്‍ത്തനമാടുമ്പോള്‍, വേദനയിലും, ദാരിദ്ര്യത്തിലും, മരണത്തിന്റെ കരിനിഴലിലും നമ്മുടെ സ്വന്തനാട്ടില്‍പ്പോലും നട്ടംതിരിയുന്ന ജനസഹസ്രങ്ങളുടെ ദുഃഖത്തില്‍ വിവിധ തരത്തില്‍ പങ്കാളികളാക്കുവാന്‍ നമുക്കു ബാധ്യതയില്ലേ!!

എല്ലാ മലയാളി സുഹൃത്തുക്കള്‍ക്കും അനുഗ്രഹപ്രദമായ ക്രിസ്തുമസ്- പുതുവത്സരാശംസകള്‍

Read more

ട്രാന്‍സ്‌ലിറ്ററേഷന്‍ - ലിപ്യന്തരണം

അടുത്ത സമയത്ത് ചില ട്രാന്‍സ്‌ലിറ്റേര്‍ഡ് പുസ്തകങ്ങള്‍ കാണാനിടയായി. ഇവയുടെ പ്രസിദ്ധീകരണത്തില്‍ അനേകം വ്യക്തികളുടെ അദ്ധ്വാനമുണ്ടായിരുന്നുവെന്നത് തീര്‍ച്ച. അവരുടെ സമര്‍പ്പണമനോഭാവവും നമ്മുടെ ഭാഷ എങ്ങനെയും കുട്ടികള്‍ മനസ്സിലാക്കണമെന്ന ദൃഢനിശ്ചയവും തിരിച്ചറിയുന്നു.

എന്താണ് ഈ ലിപ്യന്തരണത്തിന്റെ ലക്ഷ്യം? മലയാള ലിപി അറിയാത്ത വിദേശ മലയാളി ചെറുപ്പക്കാര്‍ക്ക് "വെള്ളം'പോലെ മുതിര്‍ന്നവരുടെ ഒപ്പം അത് കൈകാര്യം ചെയ്യാന്‍ കഴിയണം. വളര്‍ന്നുവരുന്ന തലമുറയെ മലയാളം അക്ഷരമാല പഠിപ്പിക്കുന്നതിന്റെ ശ്രമം കുറയ്ക്കാനുള്ള ഒരു എളുപ്പവഴി. തപ്പിത്തപ്പി മലയാളം പറയുന്നവര്‍ ഈ ട്രാന്‍സ്‌ലിറ്റേര്‍ഡ് ഉപയോഗിക്കുമെന്നാണ് ചിലരെങ്കിലും ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നത്.

ഇംഗ്ലീഷിലെ ഇരുപത്തിയാറ് അക്ഷരങ്ങള്‍കൊണ്ടാണ് ഇത്രയും സാധിച്ചിരിക്കുന്നത്. ഇരുപത്തിയൊന്ന് വ്യജ്ഞനങ്ങളും അഞ്ച് സ്വരങ്ങളും ഉപയോഗിച്ച്. സ്വരാക്ഷരങ്ങള്‍ വലിച്ചു നീട്ടുകയും കൂട്ടക്ഷരങ്ങള്‍ എങ്ങനെയോ ഒപ്പിച്ചെടുക്കുകയും ചെയ്തു. വള്ളിയും പുള്ളിയും ദീര്‍ഘവും ചന്ദ്രക്കലയും ചില്ലും ഈ അഞ്ച് സ്വരാക്ഷരങ്ങള്‍കൊണ്ട് സാധിച്ചെടുക്കുന്നത് അത്ഭുതം തന്നെ!

അമ്പത്തിയാറ് അക്ഷരങ്ങളും അതിനോടു ചേര്‍ന്ന സംസ്കൃത നിയമങ്ങളും ഉപയോഗിച്ച് വ്യത്യസ്ത ഉച്ചാരണത്തിന് ഉതകുംവിധം ക്രമീകരിച്ചിരിക്കുന്ന മലയാളം എങ്ങനെ ഈ സംവിധാനത്തിന്റെ കുടുക്കയില്‍ ഇണങ്ങും. ഇനിയും ഈ ലിപ്യന്തരണം വായിച്ചെടുക്കാമോ, വിശേഷിച്ചും മലയാളം വാക്കുകള്‍ നിത്യപരിചയമില്ലാത്തവര്‍ക്ക്. ഞാന്‍ ശ്രമിച്ചു, കഴിഞ്ഞില്ല.

വിദേശരാജ്യങ്ങളില്‍ ജീവിക്കുന്ന കുട്ടികള്‍ തങ്ങളുടെ പൂര്‍വ്വികരുടെ നാടുമായി ബന്ധം നിലനിര്‍ത്തുന്നത് അവരില്‍ വിശാലമായ കാഴ്ചപ്പാടാണ് ഉണ്ടാക്കുക. അതുകൊണ്ട് സുഗമമായി വായിക്കാവുന്ന ഒരു ലിപി നമുക്ക് സംവിധാനം ചെയ്തുകൂടേ?

റോമന്‍ അക്ഷരമാലയെന്നാല്‍ ഇരുപത്തിയാറ് അക്ഷരമെന്ന് ചിലര്‍ ധരിച്ചിരിക്കുന്നു. ഇംഗ്ലീഷിലൂടെ അറിയപ്പെടുന്നതിനപ്പുറമായ റോമന്‍ ലിപിയും അതിന്റെ ചിഹ്നങ്ങളുമുണ്ട്. ഇനിയും ഭാരതീയ സമ്പ്രദായങ്ങളുമുണ്ട്. ഇതിന്റെ സാദ്ധ്യതകള്‍ വിപുലമാണ്. പല യൂറോപ്യന്‍ ഭാഷകളിലും അവരുടെ കൃത്യമായ ഉച്ചാരണത്തിനു സ്വന്തമായ ചിഹ്നങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് സ്പാനീഷ്, ഫ്രഞ്ച് തുടങ്ങിയവ.

വളരെ ചുരുക്കമായി പറഞ്ഞാല്‍ മലയാളവും മറ്റു ഭാരതീയ ഭാഷകള്‍ സംസാരിക്കുന്നവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പൊതു ലിപിക്ക് രൂപം കൊടുക്കാന്‍ ശ്രമിച്ചുകൂടേ? ഇതിന്റെ അര്‍ത്ഥം ഇപ്പോഴത്തെ എഴുത്ത് വേണ്ടായെന്നല്ല. ഏതു ഭാരതീയ ഭാഷയും വായിക്കാന്‍ കഴിയുന്ന ഒരു സംവിധാനം. ഇന്നത്തെ നിയമരഹിതമായ ട്രാന്‍സ്‌ലിറ്റേര്‍ഡ് നിയമാനുസൃതമാക്കുന്നു എന്നു മാത്രം. ഇതത്ര എളുപ്പമല്ലെന്നറിയാം. ബ്രിട്ടീഷ്‌രാജ് കാലത്ത് ഹിന്ദി-ഉറുദു ഭാഷകള്‍ക്കുവേണ്ടി ഒരു റോമന്‍ ലിപി നടപ്പാക്കി പരാജയപ്പെട്ടിരുന്ന കാര്യം മറക്കുന്നില്ല.

എന്നാല്‍ ഇവിടെ നിര്‍ദ്ദേശിക്കുന്ന ഈ പുതിയ ലിപി സുഗമമായി എഴുതാന്‍ കഴിയുന്നതായിരിക്കണം, കംപ്യൂട്ടര്‍ ഉപയോഗത്തിനും ഉതകുന്നതായിരിക്കണം. അക്ഷരങ്ങള്‍ ചുരുക്കി വാക്കുകള്‍ എഴുതാന്‍ കഴിയണം. വേഗത്തില്‍ അഭ്യസിച്ചെടുക്കാവുന്നതും ആയിരിക്കണം. ഇതിനെല്ലാമുപരി ഉച്ചാരണത്തില്‍ കൃത്യത വേണം, എഴുതുന്നതുപോലെ തന്നെ വായിക്കുകയും വേണം.

ഇംഗ്ലീഷിലെ "k'അല്ല മലയാളത്തിലെ "ക'. മലയാളത്തിലെ വ്യജ്ഞനാക്ഷരങ്ങള്‍ക്കു തുല്യമായ റോമന്‍ അക്ഷരങ്ങള്‍ രൂപപ്പെടുത്തിയെടുക്കണം. ഇതിനോട് സൗകര്യം പോലെ നമ്മുടെ സ്വരചിഹ്നങ്ങളും റോമന്‍ സ്വരചിഹ്നങ്ങളും ചേര്‍ക്കാം.

ഇതൊരു ആശയം മാത്രമാണ്. ചിലപ്പോള്‍ ഒരു സ്വപ്നവും ആവാം. സാങ്കേതികത നിര്‍ദ്ദേശിക്കുകയല്ല ഈ ചെറുലേഖനത്തിന്റെ ലക്ഷ്യം. അതുപോലെ കൂട്ടക്ഷരങ്ങളും മലയാളത്തിന്റെ പ്രത്യേകതയാണ്. കൂട്ടവാക്കുകളും ഉപയോഗിക്കുന്നതിന്റെ പ്രായോഗിക പ്രശ്‌നങ്ങളും ഇവിടെ മറക്കുന്നില്ല.

ഇനിയും, ഭാഷാ നിയമങ്ങള്‍ ഇങ്ങനെയൊരു ലിപിയെ അനുകൂലിക്കുമോ? പാരമ്പര്യങ്ങളോടുള്ള വെല്ലുവിളിയായി ഇതു കണക്കാക്കുകയില്ലേ? എന്തും സംശയത്തോടെ വീക്ഷിക്കുന്ന സ്ഥാപനങ്ങള്‍, രാഷ്ട്രീയ താല്പര്യങ്ങള്‍ തുടങ്ങിയവ പുതുതായി എത്തുന്ന ആശയങ്ങള്‍ക്ക് തടയിടാന്‍ ശ്രമിക്കും.

ഇതുപോലെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനും പ്രോത്സാഹിപ്പിക്കാനും ഏറ്റെടുക്കാനും അമേരിക്കയില്‍ ദേശീയതലത്തില്‍ ലാന തയ്യാറാകണം. റൈറ്റേഴ്‌സ് ഫോറം തുടങ്ങിയ മറ്റു സാഹിത്യ സംഘടനകള്‍ക്കും ഇക്കാര്യത്തില്‍ പ്രതികരിക്കാം. കേരളത്തിലെ ഭാഷാദ്ധ്യാപകരുടെ ചിന്തക്കും ഈ വിഷയം ഇവിടെ അവതരിപ്പിക്കുകയാണ്. സാങ്കേതിക പ്രശ്‌നങ്ങളുണ്ടാവാം, എങ്കിലും ഒന്നു ശ്രമിച്ചുകൂടേ?

പരമ്പരാഗതമായ അക്ഷരമാലകളൊന്നും തുടച്ചുമാറ്റണമെന്ന നിര്‍ദ്ദേശമായി ഇത് കണക്കാക്കരുത്. വിദേശങ്ങളില്‍ ജീവിക്കുന്ന പുതുതലമുറകള്‍ക്ക് ഭാഷ നഷ്ടമാകാതെ കാത്തുസൂക്ഷിക്കാനും സുഗമമായി ഉപയോഗിക്കാനുള്ള ഒരു മാര്‍ഗ്ഗം, അതിനുള്ള ഒരു ശ്രമം മാത്രമാണിത്. 

Credits to joychenputhukulam.com

Read more

മഹാത്മാക്കള്‍ തിരസ്ക്കരിക്കപ്പെടുമ്പോള്‍....

മഹാത്മാക്കള്‍ ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനകളുടെ അടിസ്ഥാനത്തില്‍ അവര്‍ ആദരിക്കപ്പെടുന്നോ തിരസ്കരിക്കപ്പെടുന്നോ? ജനക്ഷേമത്തിനായി ജീവിതം അര്‍പ്പിക്കുമ്പോഴാണ് മഹാത്മാക്കള്‍ ജന്മമെടുക്കുന്നത്.് തത്വങ്ങള്‍ മനസ്സിലാക്കുകയും അവയൊക്കെ ജീവിതത്തില്‍ പ്രായോഗികമാക്കുകയും ചെയ്തതിനു ശേഷം മാത്രം ജനങ്ങളിലേക്ക് പകര്‍ന്നു കൊടുക്കുന്നവരാണ് മഹാത്മാക്കള്‍ അല്ലെങ്കില്‍ ആചാര്യന്മാര്‍. വ്യാസനും യേശുദേവനും ബുദ്ധനും നബിയും സോക്രട്ടീസും മഹാത്മഗാന്ധിയും നാരായണഗുരുവുമൊക്കെ ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന മഹാത്മാക്കളാണ്. അവരെല്ലാം തന്നെ ഒരുവിധത്തില്‍ അല്ലെങ്കില്‍ മാറ്റൊരു വിധത്തില്‍ തിരസ്കരിക്കപ്പെട്ടവരാണ്, പരാജയം ഏറ്റു വാങ്ങിയവരാണ്,. മഹാത്മാക്കളുടെ മഹത്വമറിയാത്തവര്‍ക്ക് അവരെ അവഗണിക്കാനല്ലാതെ ബഹുമാനിക്കാന്‍ സാധിക്കുകയില്ല. മഹാത്മാക്കളുടെ വിജയത്തിന്റെയും പരാജയത്തിന്റേയും ചരിത്രം പരിശോധിക്കുന്നത് വേദനാജനകമാണ്. മഹാന്മാക്കളുടെ ജനങ്ങളെ നന്നാക്കാനുള്ള ശ്രമം വൃഥാവിലായി എന്നു പറഞ്ഞാല്‍ ഒരുപക്ഷെ അതൊരു ആക്ഷേപമായി തോന്നിയേക്കാം. എന്നാല്‍ തിരസ്ക്കരിക്കപ്പെട്ട മഹത്തുക്കളുടെ ജീവിതസത്യത്തിനു നേരെ കണ്ണടക്കാന്‍ സാധിക്കുകയില്ലല്ലൊ.

ലോകക്ഷേമത്തിനായി ഇനി മറ്റൊരു മഹാത്മാവ് അവതരിക്കണമെന്നാണോ? കാലത്തിന്റെ ചക്രവാള സീമയില്‍ വിരിഞ്ഞു വന്ന ഈ അവതാരങ്ങളുടെ ലക്ഷ്യം വ്യര്‍ത്ഥമായെങ്കില്‍ ഭാവിയില്‍ മറ്റൊരു അവതാരം ജന്മമെടുത്താലും സ്ഥിതിഗതികള്‍ക്ക് മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ജീവിതത്തില്‍ ആചരണത്തേയും പ്രചാരണത്തേയും വാക്കിനേയും പരമമായ ഏകത്വത്തേയും സുന്ദരമായി സമ്മേളിപ്പിക്കുന്നവരാണ് അവതാരങ്ങള്‍. രാഷ്ട്രീയക്കാര്‍ സാഹചര്യത്തിനൊത്ത് നയങ്ങള്‍ മാറ്റുകയും രാഷ്ട്രീയകക്ഷികളുടെ ശബ്ദത്തിനു പകരം അവര്‍ ഉള്‍പ്പെടുന്ന സമൂദായത്തിന്റെ മാത്രം ശബ്ദം കേള്‍പ്പിക്കുകയും ചെയ്യുന്നതുപോലെ മഹാത്മാക്കളെ പരാജയപ്പെടുത്താന്‍ പുതിയ ജനത സങ്കീര്‍ണ്ണങ്ങളായ പുത്തന്‍ പദ്ധതികളൊരുക്കും. ദുഃഖിതരായിരുന്നു മഹാന്മാര്‍. അവരുടെ വിലാപത്തിന്റെ മാറ്റൊലി അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുന്നു. ഞാന്‍ എത്ര ശ്രമിച്ചിട്ടും ജനങ്ങള്‍ യഥാര്‍ത്ഥ്യം മനസ്സിലാക്കിയില്ലല്ലോ എന്ന് വ്യാസന്‍ തലയില്‍ കൈ വെച്ചു കരഞ്ഞു. കൃഷ്ണനിലുടെ ധര്‍മ്മസംസ്ഥാപനത്തിനായുള്ള വ്യാസന്റെ സമീപനത്തെ വിമര്‍ശനാത്മകമായി വ്യാഖ്യാനിക്കുന്നവര്‍ നിരവധി. സര്‍വ്വവും നശിപ്പിച്ചിട്ടാണോ ധര്‍മ്മസംസ്ഥാപനം ഏന്നാണ് അവരുടെ ചോദ്യം. അര്‍ജ്ജുനന്‍ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്ത് ഭീഷ്മപിതാമഹനെ ശരശയ്യയില്‍ കിടത്തിയതും, ധൃഷ്ടിധ്യൂമ്‌നനെക്കൊണ്ട് ദ്രോണാചാര്യരുടെ തല കൊയ്യിക്കാന്‍ യുധിഷ്ടിരന്‍ കള്ളം പറയാതെ പറഞ്ഞതിലെ ചതിയും, രഥയുദ്ധനീതി പാലിക്കാതെ കര്‍ണ്ണന്റെ നേരെ അസ്ര്തം പ്രയോഗിക്കാന്‍ അര്‍ജ്ജുനനെ പ്രേരിപ്പിച്ചതും, ഗദായുദ്ധത്തില്‍ അജയ്യനായ ദുര്യോധനനെ തോല്‍പ്പിക്കാന്‍ ദുര്യോധനന്റെ തുടക്കടിക്കാന്‍ ഭീമനു ആംഗ്യഭാഷയില്‍ നിര്‍ദ്ദേശം നല്‍കിയതും, ദുര്യോധനന്റെ തുടകള്‍ ബലഹീനമാകാനുള്ള തന്ത്രമൊരുക്കിയതും അങ്ങനെ കുതന്ത്രങ്ങളിലൂടെ മഹാഭാരത യുദ്ധം ജയിച്ചതിലുള്ള ന്യായീകാരണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്.

"ലക്ഷ്യത്തിലെത്തുന്നതിലല്ല
കാഴ്ചകള്‍ കാണുന്നതിലാണെനിക്കാനന്ദം'

ഏന്ന് കവി പറഞ്ഞതു പോലെയാണ് ഈ വിമര്‍ശകരും. ലക്ഷ്യത്തിന്റെ മഹത്വത്തില്‍ മാര്‍ഗ്ഗം അപ്രസക്തമാണെന്ന് അവര്‍ ചിന്തിക്കുന്നില്ല. അതുകൊണ്ട് വ്യാസനെ അവര്‍ മനസ്സിലാക്കിയില്ല. വ്യാസന്‍ തിരസ്ക്കരിക്കപ്പെട്ടു.

ആധുനികതയിലും വായനക്കാര്‍ പ്രത്യേകിച്ച് നിരൂപകര്‍ എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്ന ആശയഗതിയുടെ അന്തര്‍ഭാവവും രചനയുടെ സ്വഭാവവും മനസ്സിലാക്കാനുള്ള വൈഭവം ഇക്ലാതെ വരുമ്പോള്‍ ഉപരിപ്ലവതയിലൂടെ സഞ്ചരിച്ച് എഴുത്തുകാരെ പരിഹസിക്കുന്ന പ്രവണത കാണുന്നുണ്ട്. ഈ ദോഷം കൂട്തതല്‍ കാണുന്നത് അമേരിക്കന്‍ മലയാളി നിരൂപകരിലാണ്. പരിഹാസം നിരൂപണമല്ല, എഴുത്തുകാരോടുള്ള വൈരാഗ്യം തീര്‍ക്കലാണ്. അമേരിക്കന്‍ മലയാളസാഹിത്യ രംഗത്ത് നിരൂപണശഖയേ ഇല്ലെന്ന് വിളംബരം ചെയ്യുന്നതു പോലെ ആരോപണം ഉയര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ നിരൂപകര്‍ എഴുത്തുകാരനോടുള്ള വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി നിരൂപണസാഹിത്യത്തിന്റെ നിലവാരം താഴ്ത്തിക്കളയുന്ന വിധത്തില്‍ നിരൂപണമെഴുതുന്നത് ആ ശാഖയെ അധഃപതിപ്പിക്കുകയേയുള്ളൂ. രചനകള്‍ക്ക് സാഹിത്യപരമായും ആവിഷ്ക്കാരപരമായും ആശയപരമായും മറ്റും വൈവിധ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ആ വൈവിധ്യങ്ങളുടെ ഇടയില്‍ നിന്നുകൊണ്ട്, സ്വന്തം വ്യക്തിത്വത്തിനു തന്നെ പോറലേല്‍പ്പിക്കുന്ന വിധത്തില്‍ പരിഹാസത്തിലേക്ക് ചാഞ്ഞു പോകാതെ, രചനയുടെ ഗുണദോഷങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിലാണ് നിരൂപണത്തിന്റെ മഹത്വമിരിക്കുന്നത്. ഇതിഹാസത്തിലെ ഒരു ശ്രേഷ്തവനിത എന്ന പദവിയുള്ള പാഞ്ചാലിയുടെ മനസ്സില്‍ കിളര്‍ത്ത അഹങ്കാരം മൂലമാണ് ഇന്ദ്ര്ര്രപസ്ഥത്തില്‍ ദുര്യോധനനേയും സ്വയംവരവേളയില്‍ കര്‍ണ്ണനേയും പരിഹസിച്ചത് എന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ പാഞ്ചാലിപേമികളായ നിരൂപക യഥാസ്തികര്‍ വൈചാരികതയുടെ തലത്തില്‍ നിന്നും തെന്നി മാറി വൈകാരികതയുടെ തലത്തിലൂടെ സഞ്ചരിച്ച് കലശല്‍ കൂട്ടി എഴുത്തുകാരനെ അധിക്ഷേപിച്ചെന്നിരിക്കും. ഇതൊക്കെ നിരൂപകരുടെ വീക്ഷണത്തിലുള്ള അപക്വതയായി കണക്കാക്കാം.

ദിവ്യാത്മാക്കളുടെ കൂട്ടത്തില്‍ യേശുദേവനുണ്ടായ തിരസ്ക്കാരത്തിന്റെ മാറ്റുരച്ചു നോക്കാനുള്ള ചാണക്കല്ല് ഇതു വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. യേശുവിനെ വേണോ ബറാബസിനെ വേണോ എന്ന ചോദ്യത്തിന്റെ പ്രതികരണത്തില്‍ ലോകജനത ഇപ്പോഴും സ്തംഭിച്ചു നില്‍ക്കുന്നു. അത് യൂദാസിനേയും തളര്‍ത്തിക്കാണും. യേശുദേവന്റെ പതനമാണ് യുദാസ് ആഗ്രഹിച്ചിരുന്നതെങ്കില്‍ ജനങ്ങളുടെ ഹര്‍ഷാരവത്തില്‍ യുദാസ് സന്തോഷം കൊണ്ട് മതിമറക്കുമായിരുന്നു. എന്നാല്‍, യുദാസ് ദുഃഖത്തിന്റെ ആഴക്കടലില്‍ ആഴ്ന്നു പോവുകയാണ് ചെയ്തത്. യേശുദേവന് കുരുശില്‍ കരയാന്‍ ഇടയായല്ലോ എന്ന ദുഃഖമാണ് യൂദാസിനെ ദുര്‍ബ്ബലനാക്കിയത്. യേശുദേവന്റെ ആത്മപ്രഭയില്‍ ഉത്തേജിതനായ യൂദാസിന് വിരോധികളുടെ മനം മാറ്റാനും അവരെ സ്വന്തം വഴിയിലേക്ക് കൊണ്ടുവരാനും യേശുദേവന് സാധിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നിരിക്കണം. യേശുദേവന്റെ ദിവ്യത്വവും ഉള്‍വിളിയും ആ ജ്ഞാനശ്രോതസ്സിലൂടെ ഒഴുകിവന്ന വാക്കുകള്‍ ഈശ്വര ചൈതന്യത്തില്‍ സ്ഫുടം ചെയെ്തടുത്തതാണെന്നും യറുശലേമിലെ മതാധിപന്മാര്‍ക്ക് മനസ്സിലായില്ല. രക്ഷകനായി മുന്നില്‍ പ്രത്യക്ഷപ്പെട്ട യേശുവിനെ അവര്‍ കാര്‍ക്കിക്ലു തുപ്പിയത് അഹങ്കാരം കൊണ്ടു തന്നെ. അഹങ്കാരം വിജ്രംഭിച്ചിരിക്കുമ്പോള്‍ സത്യം അകന്ന് പോകുന്നു. സത്യത്തെ പുല്‍കാന്‍ അഹങ്കാരം തണുത്ത് മനസ്സ് പ്രശാന്തമാകണം. യൂദാസിന് അവരുടെ അഹങ്കാരത്തിന്റേയും ഗൂഢോദ്ദേശ്യത്തിന്റേയും ആഴമളക്കാന്‍ സാധിച്ചില്ല. .യേശുദേവനെ തള്ളിപ്പറഞ്ഞവര്‍ ഇന്നും അവരുടെ രിക്ഷകനെ കാത്തിരിക്കുന്നു. ഒരിക്കല്‍ അവതരിച്ച രക്ഷകനെ അംഗീകരിക്കാന്‍ അവരുടെ അഹംഭാവം സമ്മതിച്ചില്ല. യേശുദേവന്റെ പതനത്തിന് യൂദാസ് കാരണക്കാരനായി ഭവിച്ചു. തന്നെ ശിഷ്യന്മാരിലൊരാള്‍ ഒറ്റിക്കൊടുക്കുമെന്ന് യേശുദേവന്‍ അവസാന അത്താഴ മുഹൂര്‍ത്തത്തില്‍ പറയുകയും ആ ശിഷ്യന്‍ യൂദാസാണെന്ന് യേശുദേവന്‍ തന്നെ പ്രകടമാക്കുകയും ചെയ്തപ്പോള്‍ മറ്റു ശിഷ്യന്മാര്‍ യൂദാസിനെ വെറുത്തു. കുറ്റാരോപിതനായി ഇറങ്ങിപ്പോയ യൂദാസിന്റെ ആത്മഗതം, "ഇല്ല ഞാന്‍ ഒരിക്കലും അങ്ങയെ ഒറ്റിക്കൊടുക്കുകയില്ല, മറിച്ച് അങ്ങേക്ക് ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് സത്യം വെളിപ്പെടുത്താനുള്ള അവസരം ഒരുക്കുമെന്നായിരുന്നിരിക്കാം.'' കാരണം ഗുരുക്കന്മാര്‍ ആദരിക്കപ്പെടുന്നതും അവരുടെ മഹത്വം വാഴ്ത്തപ്പെടുന്നതും ശിഷ്യന്മാരിലൂടെയാണ്. എന്നാല്‍, ഇവിടെ യുദാസ് വില്ലന്റെ സ്ഥനത്ത് അവരോധിക്കപ്പെട്ടു. വില്ലനില്‍ വര്‍ഷിക്കപ്പെടുന്നത് സ്‌നേഹമല്ല, വെറുപ്പും വിദ്വേഷവുമാണ്. യൂദാസിനെ ഒറ്റുകാരനായി യേശുദേവന്‍ തന്നെ ചൂണ്ടിക്കാണിച്ച സ്ഥിതിക്ക് യൂദാസ്സിന് വില്ലന്റെ സ്ഥാനത്തു നിന്ന് മോചനമില്ല. മുപ്പതു വെള്ളിക്കാശിന്റെ പ്രലോഭനം പാപത്തിന്റെ അടയാളമായി യൂദാസിനോട് ചേര്‍ത്തുവച്ചപ്പോള്‍ വിക്ലന്റെ സ്ഥാനം ഉറപ്പായി.
ഗുരുവിനൊപ്പം താനുമെന്ന ചിന്തയായിരിക്കാം തന്റെ ഉദ്യമത്തില്‍ പരാജയപ്പെട്ട യുദാസിനെ മരണക്കയറിലെത്തിച്ചത്. യേശുദേവന്റെ കുരിശാരോഹണ സമയത്തെ യുദാസിന്റെ മാനസിക സമ്മര്‍ദ്ദം എന്തായിരുന്നുവെന്ന് യുക്തിപൂര്‍വ്വം വിശകലനം ചെയ്യുന്നത് പല കണ്ടെത്തലുകള്‍ക്കും വഴിയൊരുക്കിയേക്കാം. കൂടുതല്‍ നികൃഷ്ടത കാണേണ്ടത് യേശുദേവനെ കുരുശില്‍ കരയില്ല തികച്ചും മൂല്യശോഷണം സംഭവിച്ച, ജനസമൂഹത്തിലാണ്. ദൈവമേ തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിവിക്ലാത്ത ഈ പാവങ്ങള്‍ക്ക് മാപ്പ് കൊടുക്കണേ എന്ന് പ്രാര്‍ത്ഥിച്ച് ചരമം പൂകിയ, മഹത്വത്തിന്റെ മൂര്‍ത്തിയായ യേശുദേവവനും തിരസ്ക്കാരത്തിന്റെ വലയില്‍ കുടുങ്ങിപ്പോയി.

സഹോദരി സഹോദരങ്ങളായിരിക്കേണ്ട ഹിന്ദുക്കളും മുക്ലിങ്ങളും നേര്‍ക്ക് നേര്‍ കഠാരി ഉയര്‍ത്തിയത് ഗാന്ധിജിക്ക് അസഹനീയമായിരുന്നു. ഭിന്നിപ്പിച്ച്് ഭരിക്കുക എന്ന ബ്രിട്ടീഷ് ഭരണനയത്തിന്റെ പരിണിത ഫലമായിരുന്നു ഹിന്ദു-മുസ്ലിം ലഹള എന്ന് ആരോപിക്കുന്നതിനേക്കാള്‍ യുക്തം ഭാരതീയ സാഹോദര്യ ഭാവത്തിന് മങ്ങലേറ്റു എന്ന് സമ്മതിക്കുന്നതായിരിക്കും. ഒരു സംസ്കാരത്തില്‍ അടിഞ്ഞു കൂടിയ തിന്മയുടേയും ഹിംസാത്മകതയുടേയും മനുഷ്യവിരുദ്ധതയുടേയും അടയാളമായി ഹിന്ദു-മുസ്ലീം ലഹളയുടെ അലകള്‍ ഭാരതീയാന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ഹിന്ദുവായും ക്രിസ്ത്യാനിയായും മുസ്ലിമായും ജീവിച്ച ഗാന്ധിജിയുടെ മനസ്സില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ആദര്‍ശം നിരന്തരം പ്രധിധ്വനിച്ചിരുന്നു എന്നു വേണം കരുതാന്‍. ആ ഹൃദയത്തിന്റെ വിശാലത കാണാന്‍ തീവ്രവാദികള്‍ക്ക് സാധിച്ചില്ല. അവര്‍ മറ്റൊരു ഗന്ധിക്ക് ജന്മം കൊടുത്തു. ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച നാഥുറാം അവര്‍ക്ക് പുതിയ ഗാന്ധി. ഗാന്ധിജിയുടെ സ്ഥാനത്ത് അവര്‍ കൊലയാളിയെ പൂജിക്കുന്നു. നൂല്‍ നൂല്‍ക്കുന്ന ഗാന്ധിജിയുടെ സ്ഥാനത്ത് മോദി. അതുകണ്ട് രസിക്കുന്നവര്‍ ഇന്‍ഡ്യയ്ക്കു ശാപം. എവിടേയും തിരസ്ക്കരിക്കപ്പെടുന്ന മഹാത്മാവ്. അഹിംസയുടെ മന്ത്രങ്ങളോതിത്തന്ന ഗാന്ധിജിയെ തന്നെ ഹിംസിച്ചു, സ്‌നേഹം മനസ്സില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ സ്‌നേഹത്തില്‍ അധിഷ്ടിതമായ തത്വസംഹിതകളും നിഷ്പ്രഭമാകുന്നു. അവ പറഞ്ഞു തന്ന മഹാന്മാര്‍ പരാജയപ്പെടുന്നു. ഹിന്ദു മുസ്ലീം മൈത്രി കാണാന്‍ ആഗ്രഹിച്ച ഗാന്ധിജി ഹിന്ദു-മുസ്ലിം വിരോധത്തിന്റെ മദ്ധ്യത്തില്‍ മരണത്തിലൂടെ പരാജയം ഏറ്റുവാങ്ങി. ഗാന്ധിജിയുടെ പരാജയം സൂചിപ്പിക്കുന്നത് ഒരു രാഷ്ട്രത്തിന്റെ പരാജയമാണ്. എല്ലാമതങ്ങളും അനുഭൂതിനിഷ്ഠമാണെന്നു മനസ്സിലാക്കാതെ ഇന്‍ഡ്യയുടെ ഭൂതകാലചരിത്രത്തിന് കളങ്കം വരുത്തിയ മതയുദ്ധങ്ങള്‍ തുടരാതിരിക്കണമെങ്കില്‍ "പൊരുതു ജയിച്ചതസാദ്ധ്യമൊന്നിനോടൊന്നൊരു മതവും പൊരുതാലൊടുങ്ങിവീല " എന്നറിയണം.

മഹാനായ ഗുരു എന്ന് റൊമയന്‍ റൊളണ്ട് വിശേഷിപ്പിച്ച നാരായണഗുരുവും അനുയായികളാല്‍ അവഗണിക്കപ്പെട്ടു. കേരളീയ നവോത്ഥാനത്തിന്റെ പ്രമുഖ സ്ഥാനത്തു നില്‍ക്കുന്ന നാരായണഗുരു സമൂഹോദ്ധാരണത്തിന് അശ്രാന്തം പരിശ്രമിച്ചു. സാമൂഹ്യപ്രരിഷ്ക്കരണത്തില്‍ മതപരിഷ്ക്കരണങ്ങളും ജാതിവിരുദ്ധ സമരങ്ങളും ഉള്‍ച്ചേര്‍ന്നിരുന്നു. ജാതിവിരുദ്ധതയുടെ ആശയപ്രചാരണത്തിനായി ശക്തമായ സാമൂഹ്യ പ്രസ്ഥാനമായാണ് എസ്. എന്‍. ഡി. പി. യോഗം നാരായണഗുരു വിഭാവന ചെയ്തത്. സമൂദായിക രഷ്ട്രീയ ഭിത്തികളെ ഉല്ലഘിക്കുന്ന ഭാരതീയ സസ്കൃതിയുടെ നിറം കലര്‍ത്തിയാണ് നാരായണഗുരു എസ്, എന്‍. ഡി. പി. യോഗത്തിന് ജന്മം നല്‍കിയതെങ്കിലും അപഥസഞ്ചാരികളായ യോഗനേതാന്മാര്‍ക്ക് ആ പേരിനെ അന്വര്‍ത്ഥമാക്കാന്‍ സാധിച്ചില്ല. ഗുരു വിഭാവന ചെയ്ത പുത്തന്‍ മാനവികതയെ നിഷേധിച്ചു കൊണ്ട് തങ്ങള്‍ക്ക് താഴെയുള്ള സമൂഹത്തോട് വരേണ്യവര്‍ഗ്ഗം തങ്ങളോട് കാണിച്ച അതേ വിമുഖതയും ദാര്‍ഷ്ട്യവും പ്രകടമാക്കിയപ്പോള്‍ യോഗം ജാതിവിരുദ്ധദൗത്യത്തെ നിഷ്പ്രഭമാക്കി. തന്റെ ആശയങ്ങളെ നിഷേധിച്ചുകൊണ്ടുള്ള യാഥാസ്തികത യോഗത്തില്‍ പ്രബലമായപ്പോള്‍ ഗുരുവിന് യോഗം വിട്ടു പോകേണ്ടി വന്നു. ഗുരുവിനോടുള്ള തിരസ്ക്കാരത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാരിക്കണം ഗുരു േ്രകരളം തന്നെ ഉപേക്ഷിച്ച് ശ്രീലങ്കയില്‍ സ്ഥിരമായി താമസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. പട്ടിയേയും ചണ്ഡാളനേയും ഒരു പോലെ കാണണമെന്ന ഗീതാവചനം അന്വര്‍ത്ഥമാക്കി ജനങ്ങളെ മനുഷ്യാഐക്യത്തിന്റെ സോപാനത്തിലേക്ക് നയിച്ച ഗുരുവിന്റെ അനുയായികള്‍ ഗുരുവിനെ മനസ്സിലാക്കാതെ വന്നപ്പോള്‍ തന്റെ അനുയായികളില്‍ നിന്ന് തന്നെ രക്ഷിക്കണേ എന്ന് കരഞ്ഞുകൊണ്ട് ഗുരു ജന്മനാട് വിട്ടുപോയതില്‍ എന്താണത്ഭുതം. ഇപ്പോഴും പ്രസ്ഥാനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ രാഷ്ട്രീപ്പാര്‍ട്ടികളുടെ ഭാഗമായിക്കൊണ്ട് ഉന്നയിക്കുന്ന പ്രശ്‌നം സ്വന്തം സമൂദയത്തിന്റേതു മാത്രമാണ്.്. നാരായണഗുരു ദൈവദശകട്ടില്‍ ദൈവത്തെ ദയാസിന്ധോ എന്ന് വിളിക്കുന്നു. ഒരു അദൈ്വതിയുടെ ജ്ഞാനത്തില്‍ നിന്ന് ദയയിലേക്കുള്ള സംക്രമണമാണിത്. ദയാപരനായ കര്‍ത്താവേ എന്ന് ക്രിസ്ത്യാനികളൂം പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വജീവജാലങ്ങളോടു ഒരു പോലെ ദയയും സ്‌നേഹവും പ്രകടിപ്പിക്കുന്ന ഒരു സന്യാസിയായിരിക്കണം ഒരു ആശ്രമത്തിന്റെ നേതാവായിരിക്കേണ്ടത് എന്ന നാരായണഗുരുവിന്റെ അഭിമതത്തിന് വിപരീതമായാണ് ശിവഗിരി ആശ്രമത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഗുരു സ്ഥാപിച്ച സന്യാസി സംഘവും ഗുരുവിനെ നിരാശപ്പെടുത്തി. സന്യാസിമാരുടെ ആദര്‍ശപരവും ആത്മീയപരവുമായ വീഴ്ചകള്‍ അവര്‍ ഗുരുവിനെ അവഗണിക്കുന്നതിന് തുല്യമായി.

നന്മയില്‍ കടഞ്ഞെടുത്ത മനസ്സുമായാണ് മുസ്ലിങ്ങള്‍ മറ്റു മതങ്ങളെ സമീപിക്കേണ്ടതെന്ന് മുഹമ്മദ് നബി ഖുറാന്‍ അടിസ്ഥാനമാകി ഉല്‍ഘോഷിക്കുന്നു. നിങ്ങളുടെ മതം നിങ്ങള്‍ക്ക് എന്റെ മതം എനിക്ക് എന്ന് ഖുറാനില്‍ പറഞ്ഞിരിക്കുന്നതിന്റെ പൊരുളറിയുന്നവര്‍ക്ക് മതസഹിഷ്ണതയെ പറ്റി പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ല. മുഹമ്മദ് നബിയുടെ ജീവിതത്തിലേക്ക് നോക്കിയാല്‍ മതസഹിഷ്ണത എന്തെന്ന് ബോധ്യമാകും.

ജനങ്ങളെ വഴി തെറ്റിക്കുന്നു എന്നു സോക്രട്ടിസില്‍ ആരോപിക്കപ്പെട്ട കുറ്റം അദ്ദേഹത്തിന്റെ വിഷപാനത്തില്‍ കലാശിച്ചു. എന്നെ സമീപിച്ചവരോടാണ് ഞാന്‍ സംസാരിച്ചത് എന്ന സോക്രട്ടീസിന്റെ വാക്കുള്‍ അധികാരികള്‍ക്ക് സമ്മതമായില്ല. പരസ്പരം കലഹിക്കാനല്ല ബുദ്ധമതം സ്ഥാപിതമായത്. ബുദ്ധഭിക്ഷുക്കളുടെ കലഹം കണ്ട് ദുഃഖിതനായാണ് ഗൗതമബുദ്ധനും നിര്‍വ്വാണം പ്രാപിച്ചത്.

വ്യാസനും യേശുദേവനും ബുദ്ധനും സോക്രട്ടിസും ഗാന്ധിജിയും നാരായണഗുരുവുമൊക്കെ അന്തിമനാളുകളില്‍ വിഷാദഭരിതരായിരുന്നു. വ്യക്തിപരമായുണ്ടായ വിരോധമല്ല അവരുടെ സന്ദേശങ്ങളുടെ തിരസ്ക്കാരമാണ് അവരെ വേദനിപ്പിച്ചത്. മഹാന്മാരുടെ തിരസ്ക്കാരം ലോകാധഃപതനത്തിന് വഴി തെളിക്കും. മഹാന്മാരെ അന്ത്യകാലത്ത് അലട്ടിയിരുന്ന വ്യഥയുടെ കാരണങ്ങളെപറ്റിയും അതിന് ഇന്നുള്ള പ്രസക്തിയെപറ്റിയും ഒരു പുനഃപരിശോധന നടത്തി വിശകലനം ചെയ്യുന്നതുകൊണ്ട് ആ മഹത്മാക്കളുടെ തത്വപ്രചാരണം നടത്താന്‍ പാകത്തിന് ധൈഷണികതയും മഹത്ത്വവും ഉള്ളവര്‍ ഉണ്ടായെന്നു വരാം. ലോകത്തിന്റെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന അവതാരങ്ങളുടെ സന്ദേശങ്ങള്‍ കാലത്തിന്റെ പരിപാകതയില്‍ സ്വീകരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.

Credits to joychenputhukulam.com

Read more

മരണം എന്ന പ്രതിഭാസം

ജീവിയ്ക്കാന്‍ ആവശ്യമായത് പ്രാണനാണ്. പ്രാണനാല്‍ ജീവിയ്ക്കപ്പെടുന്നതിനെയെല്ലാം ""പ്രാണികള്‍'' എന്നു വിളിയ്ക്കാം. പ്രാണന്‍ നഷ്ടപ്പെടുമ്പോള്‍ ""മരണം സംഭവിച്ചു'' എന്നു പറയുന്നു. ജീവിതത്തിന്റെ ആരംഭം ""ജനന''മാണ്. ജനിയക്കുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം ""ജനനം'' ഒരു പ്രശ്‌നമാകുന്നില്ല. വൈവിദ്ധ്യമാര്‍ന്ന (മായ) പ്രപഞ്ചത്തില്‍ പഠിച്ചു വളരുകയാണ് ജീവിതം. ജീവിതം മുന്നോട്ട് ഒഴുകികൊണ്ടിരിക്കുന്നു. സുഖദുഃഖസമ്മിശ്രമാണ്. അതുകൊണ്ട് ജീവിതമല്ല ജീവിയെ ഭയപ്പെടുത്തുന്നത്. മരണമാണ്. കാലഭേദങ്ങളും ജരാനരകളുമെല്ലാം അപ്രതീക്ഷിതങ്ങളല്ല. കാലങ്ങളിലൂടെ നാം സംഭരിച്ച ഊര്‍ജ്ജം, ഒരു പ്രായമെത്തുമ്പോള്‍ ചോര്‍ന്നു പോകാന്‍ ആരംഭിയ്ക്കുന്നു. വഷളാകുന്ന ആരോഗ്യം, വേദനകളും ചലനക്കുറവും സമ്മാനിക്കുന്നു. എങ്കിലും മരണത്തെ വളരെ ദൂരെയെവിടെയോ ഒളിപ്പിച്ചു നിര്‍ത്താനാണ് മനസ്സ് വെമ്പല്‍ കൊള്ളുക. കാരണം, മരണത്തെ അത്രയ്ക്ക് ഭയമാണ്. ഏറ്റവും പ്രിയങ്കരമായത് ജീവനും. ജീവിയുടെ എല്ലാ ഭയങ്ങളുടേയും ഉത്ഭവവും വളര്‍ച്ചയും മരണഭയത്തില്‍ നിന്നാണെന്നു പറയാം. മനുഷ്യന്, താന്‍ മരിയ്ക്കാന്‍ പോകുന്നു എന്നറിയാന്‍ സാധിക്കും, എന്നാല്‍ മരിച്ചു കഴിഞ്ഞു എന്നറിവാനാകില്ല. അനിശ്ചിതമായ ഈ പ്രവേശനമാവാം ഭയകാരണം.

പരീക്ഷിത്ത് രാജാവിനെ ""മരിയ്ക്കുമെന്നുള്ള ഭയം'' അസ്വസ്ഥനാക്കി. ശുകമഹര്‍ഷി എത്തി, തുടര്‍ച്ചയായി ഏഴു ദിവസങ്ങള്‍ കഥകള്‍ പറഞ്ഞ് അദ്ദേഹത്തിന് സ്വസ്ഥത നല്കി. മരണത്തെ അംഗീകരിയ്ക്കുവാന്‍ മഹാരാജാവ് സന്നദ്ധനായി. മരണം യഥാസമയം അദ്ദേഹത്തെ സ്വീകരിച്ചു, അഥവാ ഭയരഹിതനായി അദ്ദേഹം മരണത്തെ സ്വീകരിച്ചു. ഈ കഥകള്‍ മഹാഭാഗവതമായി. താന്‍ ശരീരമല്ല ദേഹിയാണെന്ന അറിവാണ് ആത്മബോധം. അനേകം ജന്മങ്ങളുള്ള താന്‍ ഒരിക്കലും മരിയ്ക്കുന്നില്ല, തനിക്ക് മൃത്യുഭയം വേണ്ടാ എന്നാണ് മഹാഭാഗവതം കാണിച്ചു തരുന്നത്. ഇത് ബോദ്ധ്യമാവണമെങ്കില്‍ ""അഹം' മായകളില്‍ നിന്ന് വിടുതല്‍ പ്രാപിയ്ക്കണം. ഭക്ഷണം, അധികാരം, കാമം ഇവ കൊടുക്കുന്ന സുഖം അനുഭവിയ്ക്കുന്നത് ശരീരമാണ്. അതിനാല്‍ താന്‍ ശരീരമാണെന്ന നിഗമനത്തില്‍ എത്തിച്ചേരുന്നു. എന്നാല്‍ ഇതെല്ലാം "മായ' ആണെന്ന അറിവാണ് "ജ്ഞാനം' പരമാത്മാവിന്റെ അംശങ്ങളായ ജീവാത്മാക്കള്‍, പരമാത്മാവിന്റെ തന്നെ രൂപാന്തരങ്ങളാണ്. അവ വീണ്ടും പരമാത്മാവില്‍ ലയിക്കുന്നു എന്നതാണ് ഹിന്ദുമതം വിശ്വസിയ്ക്കുന്നത്.

ഊര്‍ജ്ജം നശിയ്ക്കുന്നില്ല, മറ്റു രൂപഭാവങ്ങളായി മാറുക മാത്രമാണ് സംഭവിക്കുന്നത് എന്ന് ശാസ്ത്രവും പറയുന്നു.

ക്രിസ്ത്യന്‍ വിശ്വാസങ്ങളില്‍. ദേഹം വിടുന്ന ദേഹി, കര്‍മ്മങ്ങള്‍ക്കും ചില പ്രത്യേക പരിഗണനകള്‍ക്കും അനുസൃതമായി പുനരുത്ഥാനം പ്രാപിച്ച്, ഉയര്‍ന്ന മറ്റൊരു ജീവിതത്തില്‍ വേറൊരു ലോകത്ത് പ്രവേശിക്കുന്നു. മരണഭയം കൂടാതെ സത്കര്‍മ്മങ്ങള്‍ ചെയ്തു ജീവിയി്ക്കാന്‍ ഒരു പ്രചോദനമാണ്. എല്ലാ മതങ്ങളും ഉപദേശിയ്ക്കുന്നത്, മരണം അനിവാര്യമാണ്, സ്വാര്‍ത്ഥം വെടിഞ്ഞ് നന്മ ചെയ്തു ജീവിക്കണമെന്നാണ് . മരിയ്ക്കുമ്പോള്‍ ദേഹി, ദേഹം വെടിയും.

ജനിച്ചാല്‍ മരിയ്ക്കുമെന്നു തന്നെ ബുദ്ധഭഗവാനും പറയുന്നു. എന്നാല്‍ ആത്മാവിനേക്കുറിച്ചും ദൈവത്തെക്കുറിച്ചുമുള്ള ശ്രീബുദ്ധന്റെ ഉപദേശം സ്പഷ്ടമല്ല. ദേഹി ഉണ്ടെന്നും ഇല്ലെന്നും അദ്ദേഹം പറയുന്നില്ല. ദൈവത്തിന്റെ അസ്ഥിത്വത്തെപ്പോലും പരാമര്‍ശിക്കുന്നില്ല. അപരിമേയനായ ഒരു ദൈവത്തെ, മനുഷ്യന്റെ പരിമിതമായ മനസ്സുകൊണ്ട് അറിയാന്‍ പറ്റില്ല എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അദ്ദേഹം പറയുന്നത് "ദൈവത്തിന്റെ നിഗൂഡതകളെ കണ്ടുപിടിക്കാനല്ല, മനുഷ്യന്റെ ദുരിതങ്ങളെക്കുറിച്ചാണ് -താന്‍-അന്വേഷിക്കുന്നത്'' എന്നാണ്. മരണത്തെ ബുദ്ധന്‍ വിലയിരുത്തുന്നത്, "എത്ര നന്നായി നീ സ്‌നേഹിച്ചു, എത്രമാത്രം പൂര്‍ണ്ണമായി നീ ജീവിച്ചു, എത്ര മാത്രം ഹൃദയംഗമായി നീ ""പോകട്ടെ'' അഥവാ ""വേണ്ടാ'' എന്ന് തീരുമാനിച്ചു'' ഇവകളെ കൊണ്ടാണ്.

ഭയമില്ലാത്തവന്‍ ഒരുക്കലേ മരിക്കൂ. ജനിക്കുന്നതൊക്കെ മരിക്കുന്നു. ജനനവും മരണവും തമ്മിലുള്ള ഇടവേള മാത്രമാണ് ജീവിതം. ഇവിടെയാണ് നാം ""മായ''യെ കണ്ടുമുട്ടുന്നത്. ശ്രീ ശങ്കരാചാര്യര്‍ ഈ ലോക മായയെ അസംബന്ധമായി കരുതുന്നു. നമ്മുടെ ബോധത്തിലാണ് മായ രൂപം കൊള്ളുന്നത് എന്നാണ് അദ്ദേഹം പഠിപ്പിക്കുന്നത്. ഇത് ജീവിതത്തെപ്പറ്റിയുള്ള നാനാമുഖമായ ദര്‍ശനങ്ങളാണ്. എന്നാല്‍ നാം കടന്നു പോകുന്ന ജനനമരണങ്ങള്‍ അവയ്ക്കു മുമ്പും പിമ്പുള്ള വിവരങ്ങളും മായയായി മറഞ്ഞു നില്കുന്നു. വിശ്വാസങ്ങള്‍ക്കപ്പുറത്തേയ്ക്ക് കടക്കാന്‍ കഴിയുന്നില്ല. നമ്മുടെ വിശ്വാസങ്ങളായ ""ദേഹം, ദേഹി, ആത്മാവ് ഇവയെപ്പറ്റി ശരിയായ ധാരണ ലഭിച്ചാല്‍ "മരണഭയം' അകറ്റാന്‍ സാധിച്ചേക്കും. ഉദാഹരണമായി, കൊച്ചുകുട്ടികള്‍ക്ക് ഇരുളടഞ്ഞ മുറികളില്‍ പ്രവേശിക്കുന്നത് ഭയമാണ്. അവര്‍, ചില പേടിപ്പെടുത്തുന്ന കഥകള്‍ കേട്ടുകഴിഞ്ഞാല്‍ ഈ ഭയം പതിന്മടങ്ങായി തീരുന്നു. മരണത്തെപ്പറ്റിയും അതുകഴിഞ്ഞ് എന്ത് എന്നതിനെപ്പറ്റിയും ഉള്ള അറിവുകള്‍ മതങ്ങള്‍ പകര്‍ന്നു തന്നിട്ടുള്ളതു മാത്രമാകുന്നു. അത് ഭയവും ഒപ്പം ധൈര്യവും നല്കുന്നതാണ്, ആപേക്ഷികമാണെന്നു മാത്രം. അത് ജീവിതത്തെ സ്വാധീനിക്കുന്നു. മരണം സുനിശ്ചിതമാണ്. "മരണം' അവസരബോധമില്ലാതെ രംഗത്തെത്തുന്ന ഒരു കോമാളിയാണ്. എങ്കിലും ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നത്, മരണത്തിന്റെ ഈ യാദൃശ്ചികതയാണ്, ആകസ്മികതയാണ്. മരണം അവശേഷിപ്പിയ്ക്കുന്നത് ഉത്തരമില്ലാതെ അനേക ചോദ്യങ്ങളാണ്. ഈ ലേഖനം ഉത്തരം തരുന്നതല്ല. ഒന്നിച്ചു ചിന്തിയ്ക്കാന്‍ ശ്രമിക്കുകയാണ്.

പ്രപഞ്ചത്തിന്റെ സ്വഭാവ വിശേഷങ്ങളെ, ദേഹത്തിന്റെ സ്വഭാവത്തിലേക്ക് എത്തിയ്ക്കുന്ന ഒരു ""മിനിയേച്ചര്‍'' ലോകശക്തിയായി ആത്മാവിനെ പരിഗണിക്കാമോ? ആത്മാവും ജീവനും ഒന്നാണോ? നചികേതസ്സ് യമദേവനോട് മരണാനന്തരജീവിതത്തെപ്പറ്റിയും ആത്മാവിനെപ്പറ്റിയും അന്വേഷിക്കുന്നതായി ഉപനിഷത്തില്‍ കാണുന്നു. ശൗല്‍ രാജാവ്, മരിച്ചുപോയ ശമുവേല്‍ പ്രവാചകന്റെ ആത്മാവിനെ, വെളിച്ചപ്പാടത്തിയുടെ സഹായത്താല്‍ തിരികെ കൊണ്ടു വന്ന് സംസാരിക്കുന്നതായി ബൈബിളില്‍ കാണുന്നു. അങ്ങനെ ആത്മാവും ചിന്തകളെ കൂടുതല്‍ പ്രശ്‌നവല്‍ക്കരിക്കുന്നു. ജീവന്‍ നഷ്ടപ്പെടുമ്പോള്‍ നാം മരിക്കുന്നു. അതിനാല്‍ ജീവനെപ്പറ്റിയും നമുക്ക് അന്വേഷിയ്ക്കാം. നാം ജീവിയ്ക്കുമ്പോള്‍ ജീവന്റെ സ്ഥാനം ശരീരത്തിനുള്ളിലോ, പുറത്തോ? ശരീരത്തിനുള്ളിലെങ്കില്‍ എവിടെയാണ് ? ആത്മാവ് ശരീരത്തിലോ പുറത്തോ? എപ്പോള്‍ ലഭിയ്ക്കുന്നു ? എപ്പോള്‍ പിരിയുന്നു? ആത്മാവും ജീവനുമായുള്ള ബന്ധം എന്താണ്, എങ്ങനെയാണ് ? മതങ്ങള്‍, ദൈവങ്ങള്‍ക്ക് ""ത്രിത്വം' കല്പിയ്ക്കുന്നു. മനുഷ്യന്റെ ത്രിത്വമായി "ദേഹം, ദേഹി, ആത്മാവ് എന്ന് നിര്‍വ്വചിക്കുന്നു. ഭൂതം, വര്‍ത്തമാനം, ഭാവി എന്നതാണ് കാലത്തിന്റെ ത്രിത്വം.

ആത്മാവ് മനഃശാസ്ത്രപരമായ ഒരാശയമാണെന്നും അതു നമ്മുടെ ചിന്താശക്തിയ്ക്കും കാഴ്ചപ്പാടിനും പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവിനും വഴികാട്ടിയായി പ്രവര്‍ത്തിയിക്കുന്നു എന്നും ഒരു ചിന്തയുണ്ട്. എന്നാല്‍ ആര്‍ക്കും ദേഹത്തെപ്പറ്റി വിപരീതാഭിപ്രായങ്ങള്‍ ഇല്ല. മരണം സംഭവിച്ചു എന്നറിയുന്നത് ദേഹപരിശോധനയിലൂടെയാണ്. അങ്ങനെയെങ്കില്‍ ദേഹിയാണോ ജീവന്‍ ? ജീവന്‍ തന്നെയാണോ മനസ്സ് ? "അച്ഛന്‍ പിറന്ന വീട്' എന്ന കവിതയില്‍, മധുസൂദനനന്‍ സാറ് ഇപ്രകാരമാണ് വിശകലനം ചെയ്യുന്നത്. ""പൃഥ്വിയില്‍ അഗ്നിയും അന്തരീക്ഷത്തില്‍ വായുവും ദ്യോവില്‍ സൂര്യനും; അതുപോലെ ശരീരത്തില്‍ ഭൗതീക ഊര്‍ജ്ജം, മനസ്സില്‍ പ്രാണന്റെ ഊര്‍ജ്ജം, ആത്മാവ് അതീതവും അമൂര്‍ത്തവുമായ ഊര്‍ജ്ജം,'' മേല്‍പ്പറഞ്ഞ നിഗമനങ്ങളേയും വിശ്വാസങ്ങളേയും മാനിച്ചു കൊണ്ടു തന്നെ നമ്മുടേതായ യുക്തി-ചിന്തനം തുടരാം.

""സസ്‌പെന്‍ഡഡ് ആനിമേഷന്‍ സ്റ്റേറ്റ്'' ജീവജാലങ്ങള്‍ക്ക് സാധിതപ്രായമാകുന്നതെങ്ങനെ? ഒരു മത്സ്യത്തെ ജീവനോടെ ശീതവല്‍ക്കരിച്ച് ""ഫ്രീസറില്‍'' സൂക്ഷിച്ചശേഷം മാസങ്ങള്‍ കഴിഞ്ഞ് മത്സ്യങ്ങള്‍ നീന്തി നടക്കുന്ന ഒരു ""അക്വേറിയ'' ത്തിലേക്ക് നിക്ഷേപിച്ചാല്‍ സാവധാനം ജീവന്‍ വീണ്ടെടുക്കുന്നതായി കാണാം. ശൈത്യമേഖലകളില്‍ ജലം മഞ്ഞുകട്ടയായി മാറുന്ന സമയത്ത്, മത്സ്യം , ആമ,തവള മുതലായ ജീവികള്‍ മരിയ്ക്കാതെ മാസങ്ങളോളം സസ്‌പെന്‍ഡഡ് ആനിമേഷന്‍ സ്റ്റേറ്റില്‍ കഴിയുന്നത് സാധാരണമാണ്. ഇന്‍ഡ്യയിലെ ചില സന്യാസിമാര്‍, ഏകാഗ്രവും തീഷ്ണവുമായ ധ്യാനത്തിലൂടെ തങ്ങളുടെ ജീവനെ മറ്റൊരിടത്തേക്ക് മാറ്റുന്നതായി കേട്ടിട്ടുണ്ട്. ഇതിന് ""കൂടുമാറി കൂടുകേറുക, പരകായപ്രവേശം'' എന്നൊക്കെ പറയും. ഇവിടെ ശരീരവും പരിസ്ഥിതിയുമായുള്ള സമവായത്തിന് പ്രാധാന്യം അനുഭവപ്പെടുന്നു. മതഗ്രന്ഥങ്ങളില്‍ ""ടെലിപോര്‍ട്ടേഷന്‍''-ന് ഉദാഹരണങ്ങള്‍ ഉണ്ട്. അതുപോലെ ''ടെലിപ്പതി '' എല്ലാ ജീവികളിലും കാണപ്പെടുന്നു.

ഇനി "" ജീവനെ സംബന്ധിച്ച ജീവശാസ്ത്രപരമായ ചില കണ്ടെത്തെലുകളിലേക്ക് കൂടി കടക്കാം, മനുഷ്യശരീരത്തില്‍ എവിടെയാണ് ജീവന്‍ സ്ഥിതി ചെയ്യുന്നത്? ജീവവായു ലഭിച്ചില്ലെങ്കില്‍ മനുഷ്യന്‍ അഥവാ ജീവി മരിയ്ക്കുന്നു. അതുകൊണ്ട് "ജീവന്‍' ജീവവായുവിലാണോ ? രക്ത ചംക്രമണം നിലച്ചാല്‍ മരണം സംഭവിയ്ക്കും. ജീവന്‍ രക്തത്തിലാണോ ? തലച്ചോറിന്റെ പ്രവര്‍ത്തനം ജീവനെ ബാധിക്കില്ലേ ? വെള്ളവും ഭക്ഷണവും ചൂടും ഒക്കെ ജീവനെ നിലനിര്‍ത്താന്‍ ആവശ്യമാണല്ലോ. അന്വേഷണങ്ങള്‍ തുടരേണ്ടിയിരിക്കുന്നു. ജീവിയുടെ പ്രാണനായ ജീവനേപ്പറ്റി അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണല്ലോ. ശാസ്ത്രത്തിന്റെ വളര്‍ച്ചക്കൊപ്പം നമ്മുടെ അറിവുകളെ വികസിപ്പിക്കേണ്ടതുണ്ട്. ചിന്തിയ്ക്കുന്ന സ്വഭാവം സത്യാന്വേഷണങ്ങള്‍ക്ക് സഹായകമാകും. വസ്തുനിഷ്ഠമായ ഒരന്വേഷണത്തിന് തയ്യാറാകണം. ഇന്ന് ഉത്തരമാനുഷികമാനവനുവേണ്ടി ശ്രമം നടക്കുന്നു. ജനിതഘടനയില്‍ ഇടപെടുകയും കേടുപോക്കല്‍ നടത്തുകയും ചെയ്യാന്‍ സാധിക്കുമെന്നും സംവിധാനം ചെയ്യപ്പെട്ട കുഞ്ഞുങ്ങളെ ജനിപ്പിയ്ക്കാമെന്നും കണ്ടു കഴിഞ്ഞു. "ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബയോ ഇന്‍ഫര്‍മാറ്റിക്, ചിപ്പ് ടെക്‌നോളജി, ക്വാണ്ടം ഫിസിക്‌സ് മുതലായ മേഖലകളില്‍ പരീക്ഷണങ്ങള്‍ പുരോഗമിയ്ക്കുന്നു. കൃത്രിമജീവന്‍ നിര്‍മ്മിയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്നു. അതിനാല്‍ നമ്മുടെ അറിവുകളെ പുനര്‍ചിന്തയ്ക്ക് വിഷയീഭവിപ്പിയ്ക്കണം.

ഒരു ശരീരം മരിച്ചു എന്നു പറയുന്നത്, ഹൃദയമിടിപ്പ് നിന്നതിനുശേഷമാണ്, ഇതിന്റെ അര്‍ത്ഥം, "" ജീവചൈതന്യം'' കുടികൊള്ളുന്നത്, ഹൃദയത്തിലാണെന്നാണോ ? വേദോപനിഷത് ഹൃദയത്തെപ്പറ്റി വളരെ വിശദമായ അറിവുകള്‍ നല്കുന്ന നാരായണ സൂക്തത്തില്‍ ""നാഭിയ്ക്കു മുകളിലായി താഴേക്കു നോക്കി നില്കുന്ന ഹൃദയത്തിനു ചുറ്റും (അഗ്നി)ജ്വാലകള്‍ പോലെയുള്ള ഞരമ്പുകള്‍ ജ്വലിച്ചു നില്ക്കുന്നു. അതിന്റെ നടുവിലായി ഹൃദയത്തിന്റെ ഉള്ളില്‍ മഞ്ഞനിറം കലര്‍ന്ന പേശിയെ, നിവാരം എന്ന ധാന്യം കണക്കെ കാണാവുന്നതാണ്. ഇവിടെ നിന്നാണ് ഹൃദയമിടിപ്പിനുള്ള ത്വരണം ഉണ്ടാകുന്നത്. ഇവിടെയാണ്. ""പരമാത്മാവ്'' കുടികൊള്ളുന്നത്''. ആധുനിക വൈദ്യശാസ്ത്രം ഹൃദയഘടനയെപ്പറ്റി വളരെ സാദ്യശ്യമുള്ള വിവിരങ്ങള്‍ തന്നെയാണ് നല്കുന്നത്. "വലത്തെ "ഏഡ്രിയത്തിന്റെ' മുകള്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന എസ്.ഏ. (സൈനോ ആഡ്രിയല്‍) നോഡ്' ഹൃദയ ഭിത്തികള്‍ക്ക് സങ്കോചവികാസങ്ങള്‍ ഉണ്ടാകുന്നതിനായി (വൈദ്യുതി) ത്വരണം നടത്തുന്നു. ""എസ്.എ.നോഡിന്റെ' കോശങ്ങളുടെ "നെഗറ്റീവ് പോസിറ്റീവ്' ഘടന "ഡീ പോളറൈസേഷനിലൂടെ' ത്വരണം സാദ്ധ്യമാക്കുന്നു. തെറ്റാതെയുള്ള ചലനങ്ങള്‍ക്കും സമയക്ലിപ്തതയ്ക്കും പേശികളുടെ കൂട്ടവും' എ.വി.നോഡും' ഒക്കെ പ്രവര്‍ത്തിയ്ക്കുന്നതായി ശരീരശാസ്ത്രം പറയുന്നു. എന്നാല്‍ ജീവനെയോ ആത്മാവിന്റെയോ പരിചയപ്പെടുത്താനാവുന്നില്ല.

ഹൃദയമിടിപ്പ് നിന്നു പോയ ചില വ്യക്തികളെ അഥവാ മരിച്ച ഉടനെ, ""കാര്‍ഡിയാക് പള്‍മിനറി റസിസ്റ്റേഷനിലൂടെ'' ഹൃദയപ്രവര്‍ത്തനവും ശ്വാസോച്ഛ്വാസവും പുനഃസ്ഥാപിച്ച്, ജീവന്‍ ഉള്ള നിലയിലേക്ക് തിരികെ കൊണ്ടു വരുമ്പോള്‍ ചിന്തിച്ചു പോകുന്നു, ജീവന്‍ എവിടേക്ക് പോയി, യാന്ത്രികമായി തിരികെ വരവിനുമിടയില്‍ ആത്മാവ് എന്തു ചെയ്തു, എവിടെയായിരുന്നു ? പരബ്രഹ്മത്തില്‍ അഥവാ സ്വര്‍ഗ്ഗനരകങ്ങളില്‍ എത്തിപ്പെടുന്നത് ? ആത്മാവോ അതോ പ്രാണന്‍ എന്ന ജീവനോ ? ജീവനും ആത്മാവും ഒന്നു തന്നെയാണോ? നമ്മുടെ ചിന്താധാരയേയും അറിവുകളേയും ആത്മാവിലാണോ നിക്ഷിപ്തമായിരിക്കുന്നത് ? ""ഓക്‌സിജന്‍'' രക്തത്തില്‍ കലര്‍ത്തി തലച്ചോറില്‍ എത്തിച്ചില്ലെങ്കില്‍ മരണം സംഭവിയ്ക്കാം. അപ്പോള്‍ ജീവന്‍ മസ്തിഷ്കത്തിലാണോ ജീവവായുവിലാണോ സ്ഥിതി ചെയ്യുന്നത്? ജീവന്‍ നിലനിര്‍ത്താന്‍ ഭക്ഷണവും ജലവും ആവശ്യമാണല്ലോ. മസ്തിഷ്കവും രക്തചംക്രമണവും എല്ലാം നിലച്ചെങ്കിലേ മരിക്കുകയുള്ളൂ എങ്കില്‍ മരണത്തിന് പൂര്‍ണ്ണതയും അപൂര്‍ണ്ണതയുമുണ്ടോ ? ഉത്തരം കിട്ടാത്ത ചിന്തകള്‍ കാടു കയറുന്നു..

ഹൃദയം ഒരു വാഹനത്തിന്റെ യന്ത്രം പോലെ പ്രവര്‍ത്തിയ്ക്കുന്നു. "സൈനോ ആഡ്രിയല്‍ നോഡ്' ഒരു "സ്പാര്‍ക്ക് പ്ലഗ്ശു' പോലെയും ഹൃദയ അറകള്‍ "സിലിണ്ടറുകള്‍' പോലെയും ഹൃദയ അറകള്‍ "സിലിണ്ടറുകള്‍' പോലെയും പ്രവര്‍ത്തിയ്ക്കുന്നു. അതുകൊണ്ട് മനുഷ്യനെ ഒരു യന്ത്രമായി കാണാനാവില്ല. ഇവിടെയാണ് ആത്മീയതയുടെ അദൃശ്യത അനുഭവിക്കുന്നത്. എല്ലാം നിയന്ത്രിക്കുന്ന ഒരു ശക്തിയുടെ സാന്നിദ്ധ്യം സ്പഷ്ടമാണ്. യന്ത്രത്തിന് ദുഃഖിയ്ക്കാന്‍, സ്‌നേഹിക്കാന്‍ കരുണ കാണിയ്ക്കാന്‍ കഴിയില്ലല്ലോ. ""ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സിനെ'' വികസിപ്പിച്ചെടുക്കുന്നുണ്ട് എന്നത് മറക്കുന്നില്ല. യന്ത്രത്തിനെ കൊണ്ട് പലതും ചെയ്യിക്കാന്‍ സാധിക്കുമായിരിക്കും. കണ്ടുപിടിത്തങ്ങളിലൂടെ കഴിയുന്നില്ല എന്നത് ഒരു പരമാര്‍ത്ഥം മാത്രമാണ്. ഈ പ്രപഞ്ചത്തെ പഠിയ്ക്കുക, മനസ്സിലാക്കുക. എല്ലാം തന്നെ ഈ പ്രപഞ്ചം ഉള്‍ക്കൊള്ളുന്നു. ആകാശത്തു പറന്നു നടക്കുന്ന പക്ഷികളെ കണ്ട് "വിമാനത്തെ' പ്പറ്റി ചിന്തിയ്ക്കാം. എന്നാല്‍ "വിമാനം' ആകാശത്തൂടെ സഞ്ചരിയ്ക്കുന്നതു കണ്ടല്ല പക്ഷികള്‍ പറന്നു തുടങ്ങിയത്. മരത്തില്‍ നിന്ന് ആപ്പിള്‍ താഴെ ഭൂമിയിലേക്ക് വീഴുന്നതു കണ്ട് "ഭൂഗുരുത്വാകര്‍ഷണം ഉണ്ടെന്നാണ് ഐസക് ന്യൂട്ടന്‍ കണ്ടുപിടിച്ചത്. മിന്നാമിനുങ്ങുകളെ കണ്ടിട്ട് നടത്തിയ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ നിര്‍മ്മിച്ചെടുത്തതാണ് ""ലൈറ്റ് എമിറ്റിങ്ങ് ഡയോഡ്'' (എല്‍.ഈ.ഡി).

പ്രകൃതിയെ മനസ്സിലാക്കുക, തന്നെതന്നെയും. പ്രകൃതിയുടെ നിയമങ്ങളെ മാനിച്ചേ പറ്റൂ. ഒരു വലിയ പ്രപഞ്ചത്തിന്റെ "മിനിയേച്ചര്‍' രൂപം മാത്രമാണ് മനുഷ്യന്‍. നോര്‍മന്‍ കൗസിന്‍' പറയുന്നത് "മരണം! ജീവിതത്തിന്റെ ഏറ്റവും വലിയ നഷ്ടമല്ല. ജീവിയ്ക്കുമ്പോള്‍ നമ്മുടെ ഉള്ളില്‍ എന്തു മരിയ്ക്കുന്നുവോ അതാണ് ഏറ്റവും വലിയ നഷ്ടം'' എന്നാണ്. ജീവിതം ! ജീവിയിക്കാനുള്ളതാണ്. വിശ്വാസങ്ങളെ ഉറപ്പിക്കേണ്ടത്, അനുഭവത്തിന്റെയും അന്വേഷണത്തിന്റേയും വെളിച്ചത്തിലാവണം. മരണം കണ്ട് അര്‍ത്ഥപൂര്‍ണ്ണമാകുകയാണ് ജീവിതം. ജീവിതം സമയബന്ധിതമാണ്. പൂര്‍ണ്ണസത്യം ഈശ്വരനാണ്. വിശ്വാസങ്ങള്‍ ആപേക്ഷിക സത്യങ്ങള്‍ മാത്രമായി നിലകൊള്ളും. ജീവിതത്തെക്കുറിച്ചും മരണത്തെക്കുറിച്ചുമുള്ള അനുകരണീയമായ ഒരു കാഴ്ചപ്പാടാണ് "വീണപൂവില്‍' കുമാരനാശാന്‍ നല്കുന്നത്. ""മരണത്തിനും വിലാപത്തിനുമപ്പുറം, "പൂവ്' ജീവിയ്ക്കുന്നു. സൂര്യന്‍ പൂവിന്റെ അവശിഷ്ടകാന്തി ആവാഹിക്കുന്നു. പൂവ് പുറപ്പെടുവിച്ച സുഗന്ധം, അന്തരീക്ഷ വായു ഉള്‍കൊണ്ട്, ലോകത്തിന് സമ്മാനിയ്ക്കുകയാണ''്. നമുക്കും സുഗന്ധവും സന്തോഷവും ലോകത്തിന് നല്കികൊണ്ട്, ഒരു മന്ദസ്മിതത്തോടെ മരണം വരെ ജീവിയ്ക്കാം. 

Credits to joychenputhukulam.com

Read more

മലയാളഭാഷാ സാഹിത്യത്തില്‍ രാമായണത്തിന്റെ സ്വാധീനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണവും വാല്‍മീകി രാമായണവും മലയാള ഭാഷാസാഹിത്യത്തിന്റെ വികാസപരിണാമത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ എന്താണ് സാഹിത്യം എപ്പോഴാണ് ഭാഷ സാഹിത്യമാകുന്നത്. എഴുത്തച്ഛന്റെ കാലത്ത് മലയാള ഭാഷാസാഹിത്യത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നൊക്കെ ചിന്തിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു. സാഹിത്യത്തിന് ഒരു നിര്‍വ്വചനം നല്‍കാന്‍ പല പണ്ഡിതന്മാരും ചിന്തകന്മാരും ശ്രമിച്ചിട്ടുണ്ട്. സാഹിത്യം ഭാഷയുടെ രൂപഭേദമാണ് എന്ന നിര്‍വചനത്തോട് സാമാന്യമായി എല്ലാവരും യോജിക്കുന്നുണ്ടെങ്കിലും സമ്പൂര്‍ണ്ണവും സര്‍വ്വസമ്മതവുമായ ഒരു നിര്‍വ്വചനം ഇതുവരെ ഉണ്ടായിട്ടില്ല. എപ്പോഴാണ് ഭാഷ സാഹിത്യമാകുന്നതെന്ന് കൈനിക്കര കുമാരപിള്ളയെ പോലുള്ള പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്ത സോദാഹരണം സമര്‍ത്ഥിച്ചിട്ടുണ്ട്. അതിന്റെ വിശദാംശത്തിലേക്ക് കടക്കാന്‍ ഇവിടെ പഴുതില്ലല്ലൊ. ഭാഷ മനുഷ്യന്റെ വികാരങ്ങളേയും വിചാരങ്ങളേയും ഉദ്ദീപിപ്പിക്കുകയും ഭാവനയുടേയും അനുഭൂതിയുടേയും ലോകത്തേക്ക് അവരെ ഉയര്‍ത്തുകയും ചെയ്യുമ്പോഴാണ് അത് സാഹിത്യമാകുന്നത് എന്ന അഭിപ്രായത്തോട് ആര്‍ക്കും തന്നെ വിയോജിപ്പുണ്ടാകാന്‍ സാദ്ധ്യതയില്ല. ഈ മാനദണ്ഡം വച്ച് നോക്കുമ്പോള്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ഉല്‍കൃഷ്ടമായ ഒരു സാഹിത്യകൃതിയാണെന്ന് കാണാന്‍ കഴിയും.

പാട്ട്, മണിപ്രവാളം എന്നീ രണ്ടു ശാഖകളിലായി കവിത ഒഴുകിയിരുന്ന ഒരു കാലമുണ്ടായിരുന്നു. മലയാളത്തിന്റേയും സംസ്‌കൃതത്തിന്റേയും സങ്കരമായ മണിപ്രവാളം മലയാള ഭാഷയുടെ മേല്‍ പ്രാവണ്യം ചെലുത്തിയിരുന്ന കാലം. നമ്പൂതിരിമാരുടെ അശ്ലീലത്തില്‍ പൊതിഞ്ഞ സംസ്‌കൃത ശീലുകള്‍ മലയാള ഭാഷയുടെ മൗലികത തന്നെ നഷ്യപ്പെടുത്തിക്കൊണ്ടിരുന്നു എന്ന് പറയാവുന്ന ഒരു കാലഘട്ടത്തിലാണ് എഴുത്തച്ഛന്‍ പാട്ടു സാഹിത്യവും മണിപ്രവാള സാഹിത്യവും ഏകോപിപ്പിച്ചു കൊണ്ട് തന്റെ പ്രൗഢവും മനോഹരവുമായ കാവ്യ ഭാഷയില്‍ അദ്ധ്യാത്മരാമായണം പരിഭാഷപ്പെടുത്തിയത്. തനി സംസ്‌കൃത ബാഹുല്യമില്ലാത്ത മണിപ്രവാള രീതിയാണ് രാമായണത്തില്‍ കാണുന്നത്. കാവ്യ ഭാഷയില്‍ എഴുത്തച്ഛന്‍ വരുത്തിയ പരിവര്‍ത്തനം പിന്നീട് വന്ന കവികള്‍ക്ക് ആകര്‍ഷണീയമായി. രാമായണത്തിലെ വരികളിലൂടെ എഴുത്തച്ഛന്‍ പ്രകടമാക്കിയ ആശയ സമ്പുഷ്ടതയും ഭാവനാ വിശാലതയും വര്‍ണ്ണനാപാടവും അദ്ധ്യാത്മചിന്തയും എഴുത്തച്ഛനെ അനുകരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. തല്‍ഫലമായി രാമായണത്തിലെ ഭാഷാരീതിയുടേയും ആശയങ്ങളുടെയും മറ്റും പ്രതിഫലനം മലയാള സാഹിത്യത്തില്‍ കാണാന്‍ തുടങ്ങി. എഴുത്തച്ഛന്‍ രാമായണത്തില്‍ വെട്ടിത്തുറന്ന നൂതന സരണിയില്‍ നിന്ന് അത്രക്കൊന്നും വ്യതിചലിക്കാതെ എഴുത്തുകാര്‍ സഞ്ചരിച്ചിരുന്നു എന്നറിയുമ്പോഴാണ് രാമായണം മലയാള ഭാഷാസാഹിത്യത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തിന്റെ ആഴവും വ്യാപ്തിയും മാഹാത്മ്യവും വ്യക്തമാകുന്നതും മലയാള ഭാഷയുടെ പിതാവ് എന്ന് എഴുത്തച്ഛനു നല്‍കിയ പദവിക്ക് അദ്ദേഹം എത്രയോ അര്‍ഹനാണെന്നും ചിന്തിച്ചു പോകുന്നത്.

സാഹിത്യ മൂല്യമുള്ള ഉല്‍കൃഷ്ട രചനകളാണ് ഭാഷാസാഹിത്യത്തിന്റെ വികാസത്തിന് പ്രധാന പങ്കു വഹിക്കുന്നത്. രാമായണത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ രാമായണത്തില്‍ നിന്ന് ഇതിവൃത്തമെടുത്തു രചിച്ച കവിതകളും നോവലുകളും മലയാള ഭാഷാസാഹിത്യത്തെ സമൃദ്ധമാക്കിയിട്ടുണ്ട്. നമുക്ക് അഭിമാനിക്കാവുന്ന ആദ്യകാല സാഹിത്യ രചനകളാണ് ചമ്പുക്കള്‍. ഏതെങ്കിലും കഥാ വസ്തു എടുത്ത് അതിനെ വിസ്തരിച്ച് വര്‍ണ്ണിക്കുന്നതാണ് ചമ്പുക്കളുടെ രീതി. രാമായണത്തില്‍ നിന്ന് ഇതിവൃത്തമെടുത്ത് പുനം നമ്പൂതിരിപ്പാട് രചിച്ചിട്ടുള്ള ചമ്പുക്കള്‍ മലയാള ഭാഷാസാഹിത്യത്തെ ഉത്തേജിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാമായണം ചമ്പു ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. രാമായണം ചമ്പുവില്‍ ശൂര്‍പ്പണഖ, രാവണന്‍ മുതലായ കഥാപാത്രങ്ങളെ വളരെ മിഴിവോടെ കേരളീയ പശ്ചാത്തലത്തില്‍ പുനം നമ്പൂതിരിപ്പാട് അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ രാമായണം മലയാള ഭാഷാസാഹിത്യത്തെ സ്വാധീനിച്ചിരുന്നു എന്നതിനു ഉദാഹരണമാണ് ചമ്പുക്കള്‍.

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതാകാവ്യത്തിന്റെ പ്രമേയത്തിനടിസ്ഥാനം രാമായണമാണ്. നിരവധി നിരൂപണത്തിനും വിമര്‍ശനത്തിനും വിധേയമായ ഒരു രചനയാണ് സീതാകാവ്യം. മഹാകവി ഉള്ളൂര്‍, എന്‍. രാധാകൃഷ്ണന്‍ നായര്‍, സുകുമാര്‍ അഴിക്കോട് തുടങ്ങിയ പണ്ഡിതന്മാര്‍ ഈ കൃതിയെ പറ്റി എഴുതിയ നിരൂപണങ്ങളും അഭിപ്രായങ്ങളും മലയാള ഭാഷക്ക് സമ്പത്തു തന്നെയാണ്. ഏതു സമൂഹത്തിലും കാരുണ്യം, സഹാനുഭൂതി തുടങ്ങിയ വികാരങ്ങള്‍ക്ക് സ്ഥാനമുണ്ട്. ഈ മൗലിക വികാരങ്ങള്‍ ശ്രേഷ്ടമായ ഒരു സംസ്‌കാരത്തിന്റെ മുഖമുദ്രകളാണ്. എന്നാല്‍ സീതക്ക് കാരുണ്യവും സഹാനുഭൂതിയും നിഷേധിക്കപ്പെട്ടു. സീതയുടെ ദുരന്തത്തെ പറ്റി ചിന്തിച്ചപ്പോള്‍ നിര്‍ദ്ദയമായ സമൂഹത്തെയോര്‍ത്ത് കവി അമര്‍ഷം കൊണ്ടു കാണും. തനിക്ക് അനുഭവിക്കേണ്ടി വന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താതെ എല്ലാം സഹിച്ച രാമായണത്തിലെ സീതയില്‍ നിന്ന് വ്യത്യസ്ഥമായ ഒരു സീതയെ അവതരിപ്പിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി നിലകൊള്ളണമെന്ന് ആശാന്‍ ആധുനിക സ്ത്രീകള്‍ക്ക് പ്രേരണ നല്‍കുന്നു. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരല്ലെന്ന് വെളിപ്പെടുത്താന്‍ ആശാന്‍ ഉത്തേജനം നല്‍കിയത് രാമായണത്തിലെ സീത അനുഭവിച്ച യാതനകളാണെന്ന് കരുതാം. സമകാലിക സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്ത്രീകളുടെ പാരതന്ത്ര്യത്തിനെതിരെ വാദിക്കാനും ഉല്‍കൃഷ്ടമായ ഒരു കാവ്യം രചിക്കാനും ആശാന് പ്രചോദനമായത് രാമായണമാണ്.

രാമായണത്തെ ആസ്പദമാക്കി വള്ളത്തോള്‍ പല കവിതകളും എഴുതിയിട്ടുണ്ട്. വള്ളത്തോളിന്റെ പ്രസിദ്ധമായ കവിതയാണ് 'പുരാണങ്ങള്‍'. ഭാരതീയ സംസ്‌കാരത്തിന്റെ മേന്മയും നമ്മുടെ ഋഷീശ്വരന്മാരുടെ മഹത്വവും വളരെ തന്മയത്വത്തോടെ ഈ കവിതയില്‍ അവതരിപ്പിച്ചിട്ടുണ്ട്. രാമായണത്തിലെ കഥാവസ്തുവിനെ ആസ്പദമാക്കി വള്ളത്തോള്‍ എഴുതിയ 'കിളിക്കൊഞ്ചല്‍' എന്ന കവിത മലയാള സാഹിത്യഭണ്ഡാരത്തിലെ ഒരു അമൂല്യ രത്‌നമാണ്. ത്രേതായുഗത്തിലെ മിഥിലയിലെ പൂന്തോട്ടത്തില്‍ കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസ്സുകാരി സീതയുടെ അടുത്തേക്ക് വാല്‍മീകി ആശ്രമത്തില്‍ നിന്ന് പറന്നെത്തിയ പൈങ്കിളികള്‍ കൊച്ചു സീതക്ക് രാമായണം പറഞ്ഞു കൊടുക്കുന്നു. സീതാസ്വയംവരത്തെ സംബന്ധിച്ച് കുട്ടി അമ്മയോട് ചില സംശയങ്ങള്‍ ചോദിക്കുന്നു. അത്രയെ കഥയുള്ളൂ. പിന്നെയെല്ലാം വള്ളത്തോളിന്റെ ഭാവനയാണ്. മിഥിലാപുരിയില്‍ നിന്ന് ഭാവനയുടെ തേരിലേറ്റി അനുവാചകരെ കവി കൂട്ടിക്കൊണ്ടു പോകുന്നത് മുഗ്ദസൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായ സീതയുടെ അടുത്തേക്കാണ്. സീതയുടെ അയോദ്ധ്യയിലെ കുറച്ചു കാലത്തെ ജീവിതം, വനവാസകാലം, രാജസഭയില്‍ രാമന്റെ മുമ്പില്‍ വച്ചുണ്ടായ അപമാനം എന്നിവയൊക്കെ വായനക്കാരുടെ ഹൃദയത്തില്‍ പ്രതിബിംബിക്കത്തക്കവണ്ണം ഭാവനയുടെ ലോകത്തു നിന്ന് കവി ഹൃദ്യമായി വര്‍ണ്ണിച്ചിരിക്കുന്നു. ഇങ്ങനെ ഭാവനാ സമ്പന്നമായ ഒരു കവിത രചിച്ച് മലയാള ഭാഷാസാഹിത്യത്തെ സമൃദ്ധമാക്കാന്‍ രാമായണം വള്ളത്തോളിന് പ്രചോദനമായി. ഉള്ളൂരിന്റെ 'കവിയും കീര്‍ത്തിയും' എന്ന കവിതയില്‍ രാമായണം കഥയുടെ പരാമര്‍ശമുണ്ട്. താന്‍ കാവ്യദേവതയാണെങ്കിലും രാവണന്റെ പിടിയില്‍ അകപ്പെട്ടു പോയ സീതയെ പോലെ അസ്വതന്ത്രയാണെന്ന് കാവ്യദേവതയെക്കൊണ്ട് കവി പറയിക്കുന്നു. കാവ്യാംഗനയുടെ അസ്വാതന്ത്ര്യം ചിത്രീകരിക്കാന്‍ ഉള്ളൂര്‍ കണ്ടെത്തിയത് രാമായണത്തിലെ സീതയുടെ തടവുകാലമാണ്.
ആധുനിക കവികളും രാമായണത്തില്‍ നിന്ന് ഇതിവൃത്തമെടുത്ത് സാഹിത്യമൂല്യമുള്ള കവിതകള്‍ രചിച്ച് മലയാള ഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട്. സച്ചിദാനന്ദന്‍ രാമായണത്തില്‍ നിന്ന് ഇതിവൃത്തമെടുത്ത് എഴുതിയാതാണ് 'എഴുത്തച്ഛന്‍ എഴുതുമ്പോള്‍' എന്ന കവിതയെന്ന് കവി തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ സവിശേഷതകളും കഥാ സന്ദര്‍ഭങ്ങളും മനോഹരവും ഹൃദ്യവുമായി അവതരിപ്പിച്ചിരിക്കുന്ന സച്ചിദാനന്ദന്റെ ഈ കവിത മലയാള ഭാഷാസാഹിത്യത്തിന് ഒരു മുതല്‍കൂട്ടാണ്. ഇടശ്ശേരി ഗോവിന്ദന്‍ നായരും രാമായണത്തിന്റെ ശീതളച്ഛായയില്‍ ഇരുന്ന് 'ഹനുമാത് സേവ തുഞ്ചന്‍ പറമ്പില്‍' എന്ന മനോഹരമായ കവിത എഴുതി മലയാള ഭാഷാസാഹിത്യത്തിന് സമ്മാനിച്ചിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛനേയും ഹനുമാനേയും ഹൃദയത്തില്‍ ഒപ്പമിരുത്തി പൂജിച്ചതിന്റെ പരിണിതഫലമാണ് 'ഹനുമാത് സേവ തുഞ്ചന്‍ പറമ്പില്‍' എന്ന കവിത എന്ന് ഇടശ്ശേരി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

നിന്‍ കഴല്‍പ്പൊടിയൊന്നെന്‍ ശിരസ്സില്‍ പതിയു-
മന്നെന്‍ കണ്ഠം പക്ഷെ രണ്ടാം മേഘസന്ദേശം പാടും

എന്നാണ് കവി ആഗ്രഹിക്കുന്നത്. രാമഭക്തനായ ഹനുമാന്റെ പാദത്തിലെ പൊടി തന്റെ ശിരസ്സില്‍ എന്നാണോ പതിയുന്നത് അന്ന് രണ്ടാം മേഖസന്ദേശം രചിക്കാന്‍ ഞാന്‍ കഴിവുള്ളവനായിത്തീരുമെന്ന് പ്രത്യാശിക്കുന്നു. തത്വചിന്തയില്‍ ചാലിച്ചെഴുതുമ്പോള്‍ കവിതക്ക് ശാശ്വതമൂല്യമുണ്ടാകുമെന്ന് എഴുത്തച്ഛന്‍ കാണിച്ചു കൊടുത്തിട്ടുണ്ട്. അത്യന്തം വൈരുദ്ധ്യവും വൈചിത്ര്യവും നിറഞ്ഞതാണ് പ്രപഞ്ചവും മനുഷ്യജീവിതവും. ജീവിതത്തിന്റെ അസ്ഥിരതയെ ചൂണ്ടിക്കാണിച്ചു കൊണ്ട് ആശാന്‍ എഴുതി.

ഒരു നിശ്ചയുമില്ലയൊന്നിനും
വരുമോരോ ദശ വന്ന പോലെ പോം
വിരിയുന്നു മനുഷ്യനേതിനോ
തിരിയാലോക രഹസ്യമാര്‍ക്കുമേ
ആശാന്‍ ഈ വരികള്‍ എഴുതിയത് രാമായണത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് ചിന്തിക്കാന്‍ ന്യായം കാണുന്നുണ്ട്.

താന്തര്‍ പെരുവഴിയമ്പലം തന്നിലെ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങള്‍ പോലെയു-
മെത്രമചഞ്ചലമാലയ സംഗം

എന്ന് രാമായണത്തില്‍ കാണുന്നു. ജീവിതത്തിന്റെ അസ്ഥിരത ഈ ശ്ലോകത്തിലും പ്രതിഫലിക്കുന്നുണ്ട്. അനുയോജ്യമായ അലങ്കാര പ്രയോഗത്തിലൂടെ കാവ്യത്തിന്റെ ചമല്‍ക്കാരം വര്‍ദ്ധിപ്പിക്കാമെന്നും എഴുത്തച്ഛന്‍ രാമായണത്തിലൂടെ കാണിച്ചു കൊടുത്തു. ദീപകം, ഉപമ, ഉല്‍പ്രേക്ഷ അപ്രസ്തുതം മുതലായ അലങ്കാരങ്ങള്‍ രാമായണത്തില്‍ ഔചിത്യത്തോടു കൂടി എഴുത്തച്ഛന്‍ പ്രയോഗിച്ചിട്ടുണ്ട്.

ചരമഗിരി സിരസി രവിയും പ്രവേശിച്ചിതു
ചാരു ലങ്കാ ഗോപുരാേ്രഗ കപീന്ദ്രനും
അസ്തമയ പര്‍വ്വതത്തിന് മുകളില്‍ സൂര്യനും മനോഹരമായ ലങ്കാഗോപുരത്തിന് മുകളില്‍ വാനര ശ്രേഷ്ഠനായ ഹനുമാനും എത്തിച്ചേര്‍ന്നു. സൂര്യനസ്തമിച്ചപ്പോഴാണ് ഹനുമാന്‍ ലങ്കയില്‍ പ്രവേശിച്ചതെന്നു സാരം. ഹനുമാന്റെ ലങ്കാപ്രവേശം രാവണന്റെ പ്രതാപമാകുന്ന സൂര്യന്റെ അസ്തമയമായിരുന്നു എന്ന ആശയം അനുയോജ്യമായ അലങ്കാരത്തിലൂടെ വ്യജ്ഞിപ്പിച്ചിരിക്കുന്നു. പിന്നീട് വന്ന കവികളും എഴുത്തച്ഛനെ മാതൃകയാക്കി ആശയങ്ങളും ഭാവങ്ങളും ബന്ധപ്പെടുത്തി സന്ദര്‍ഭത്തോട് പരമാവധി പൊരുത്തപ്പെട്ടു പോകത്തക്കവണ്ണം അലങ്കാരങ്ങള്‍ പ്രയോഗിച്ച് കവിതയുടെ മനോഹാരിത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇങ്ങനെ മലയാള ഭാഷാസാഹിത്യത്തിലൂടെ കടന്നു പോകുമ്പോള്‍ രാമായണത്തിന്റെ സ്വാധീനം കൊണ്ട് രചിക്കപ്പെട്ട നിരവധി കൃതികള്‍ മലയാള ഭാഷാസാഹിത്യത്തിന്റെ വികാസത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളതായി കാണാം. രാമായണത്തിന്റെ ആന്തരാത്മാവിലേക്ക് ആഴ്ന്നിറങ്ങാന്‍ സാധിച്ചാല്‍ രാമായണത്തിന്റെ ശ്രേഷ്ഠതയിലും മാഹാത്മ്യത്തിലും നമ്മള്‍ അഭിമാനം കൊള്ളും.

Read more

വഴികാട്ടി.

"എടാ...വഴി തെറ്റീന്ന് തോന്നുന്നു. വണ്ടി നിർത്ത്, നമ്മുക്കാരോടെങ്കിലും ഒന്ന് ചോദിക്കാം. എന്നിട്ട്‌ പോകാം"

"വേണ്ടന്നെ, വഴി ഒക്കെ എനിക്കറിയാം" ഡ്രൈവർ അപ്പുണ്ണി ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നിസ്സാരമട്ടിൽ മീശ തടവി പറഞ്ഞു.

"നമ്മളിപ്പൊ എവിടെയാ?" വഴി തെറ്റിയില്ലാ എന്നുറപ്പ് വരുത്താന്‍ ചേട്ടന്‍ തോമസ്‌ എടുത്തു ചോദിച്ചു.

"ആ"...അപ്പുണ്ണി ഇടതുകൈ മലർത്തി വാ പൊളിച്ചു കാണിച്ചു.

കൂടുതലൊന്നും പറയാത് മുന്നോട്ടു നോക്കി അവന്‍ വണ്ടിയോടിച്ചു.

മണിമല സ്റ്റാന്‍ഡില്‍ നിന്നും ഞങ്ങള്‍ പിടിച്ചോണ്ട് പോയ ടാസ്ക്കി 87 മോഡല്‍ ആണെങ്കിലും ഒരു കാറിനുള്ളിൽ എന്തൊക്കെ സുഖസൗകര്യങ്ങൾ ആകാമോ അതെല്ലാം അപ്പുണ്ണിയുടെ കാറിലുണ്ട്. മൂത്രിക്കാം, ചർദ്ധിക്കാം, ചാരിയിരുന്ന് ഉറങ്ങാം, കുടിക്കാന്‍ സോഡയുണ്ട്, കൊറിക്കാന്‍ ചിപ്പ്സ് ഉണ്ട്, വലിക്കാന്‍ ബീഡിക്ക് ബീഡി, സിഗററ്റിന് സിഗരറ്റ്. കുളിമുറീം കക്കൂസും കണ്ടില്ല. ഡിക്കി തുറന്നാൽ അതും കാണുമാരിക്കും.

ഇന്നത്തെ ബെന്‍സിനെ വെല്ലുന്ന സംവിധാനങ്ങള്‍!

വഴി തെറ്റി എന്ന ബോദ്ധ്യം ഉണ്ടായിട്ടും സൈഡ് ചേര്‍ത്ത് നിറുത്താനോ ആരോടെങ്കിലും വഴി ചോദിക്കാനോ ഡ്രൈവര്‍ അപ്പുണ്ണി തീരുമാനിച്ച ലക്ഷണമില്ല. ആരോടും വഴി ചോദിക്കാതെ മണിമലയില്‍ എത്തിപ്പെടാം എന്നൊരു തോന്നല്‍ അവനുണ്ടാവാം. അതിനാണ് ആത്മവിശ്വാസം എന്ന്‍ പറയുന്നത്.

______________________________________

എന്‍റെ മകന്‍റെ മാമ്മോദീസ കൂടാന്‍ അമേരിക്കയില്‍ നിന്നും നാട്ടിലെത്തിയ അളിയനെ തിരികെ എയര്‍പോര്‍ട്ടില്‍ എത്തിച്ചിട്ട് ഞാനും എന്‍റെ ചേട്ടന്‍മാരായ വറുഗീസ്സും തോമസ്സും നെടുമ്പാശേരിയില്‍ നിന്നും തിരികെ മണിമലക്ക് പോകുന്നതാണ് കഥയിലെ ഈ രംഗം. ഞാന്‍ അമേരിക്കയില്‍ എത്തിയ കാലത്ത് ധാരാളം ഉപകാരപ്പെട്ടിട്ടുള്ള അളിയനാണ് ഈ അളിയന്‍.

അളിയന്‍ തിരികെ പോയത് ആഘോഷിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

കഴിഞ്ഞതവണ എയര്‍ പോര്‍ട്ടില്‍ പോയി തിരികെ വന്ന ഓര്‍മ്മവച്ച് തവളക്കുഴിയിലെ കുമാരേട്ടന്‍റെ ഷാപ്പിലാണ് ഞങ്ങള്‍ നങ്കൂരം അടിച്ചത്. അവിടെ താറാവിനെ നിറുത്തി പൊരിച്ചതും പാലപ്പവും കരിമീനും സരസുചേച്ചി കുടംപുളി ഇട്ടുവച്ച നല്ല ചെമ്മീന്‍ കറിയും കിട്ടും. അത് നമ്മുടെ ആഗ്രഹപ്രകാരം സരസ്സു ചേച്ചി തന്നെ കൂടെ നിന്ന് വിളംബീം തരും.

സരസു ചേച്ചിയുടെ ചെമ്മീന്‍ കറിയുടെ ചാര്‍ ഒരു ലഹരിയായി ഞങ്ങളുടെ ഉള്ളില്‍ പടര്‍ന്ന്‍ കത്തി.

പിന്നീട് വീട്ടിലേക്കുള്ള യാത്രയില്‍ ആ കത്തല്‍ ഞങ്ങള്‍ ശരിക്കും ആസ്വദിച്ചു.​ അങ്ങനെയാണ് വഴി തെറ്റിയത്.

_____________________________________-

"എടാ നീ ആരോടെങ്കിലും വഴി ചോദിക്ക്" തോമസ്‌ ചേട്ടന്‍ ഊന്നി പറഞ്ഞു.

വണ്ടി പിടിച്ച മുതലാളിയുടെ നിര്‍ദേശം സ്വീകരിക്കാന്‍ ഒടുവില്‍ അപ്പുണ്ണി തീരുമാനിച്ചു.

അടുത്ത വളവില്‍, ഒരു കലുങ്കിന് സമീപം മൂന്നാല് പേര് നിന്നിരുന്നു.

അപ്പുണ്ണി വണ്ടി ഒതുക്കി നിറുത്തി.

കലുങ്കിന് സമീപം നിന്നവര്‍ അവിടെ തന്നെ നിന്നു, കാറില്‍ വന്നവരെ ബഹുമാനിക്കാന്‍ അവര്‍ കൂട്ടാക്കിയില്ല. അഹങ്കാരികള്‍!

തല വെളിയിലേക്കിട്ട് അപ്പുണ്ണി ചോദിച്ചു..."ചേട്ടാ ഈ മണിമലക്ക് പോകുന്നത് ഏത് വഴിയാ?"

നാലാളില്‍ മൂത്തയാള്‍ വണ്ടിയുടെ അടുത്തേക്ക് വന്ന് കൈവെട്ടം പിടിച്ച് അകത്തേക്ക് നോക്കി. വഴി പറഞ്ഞു കൊടുക്കുന്നതിന് മുന്‍പ് കാറിനുള്ളില്‍ ആരാ ഇരിക്കുന്നെ എന്നറിയണമല്ലോ. അനാശ്യാസ്സം വല്ലതും ഉണ്ടെങ്കില്‍ കണ്ട്രോള്‍ ടവറില്‍ വിളിച്ചു പറയണ്ടേ.

അങ്ങേര് നോക്കിയപ്പോ കാറിനുള്ളില്‍ കളരിവിളക്ക് തെളിച്ചപോലെ പ്രൌഡഗംഭീരരായ മൂന്ന്‍ യുവാക്കള്‍.

അനാശ്യാസ്സം ഒന്നുമില്ലാന്ന്‍ മനസ്സിലാക്കിയ അപ്പച്ചന്‍ ഡ്രൈവര്‍ അപ്പുണ്ണിയെ നോക്കി ചോദിച്ചു.

"നിങ്ങക്ക് എങ്ങോട്ടാടാ പോകണ്ടത്?" ​

അദ്ദേഹം നന്നായി ആടുന്നുണ്ട്. കക്ഷത്തില്‍ ഇരുന്ന കുട പലതവണ ഊര്‍ന്ന്‍ പോയി. കൂട്ടത്തില്‍ അഴിഞ്ഞുപോകുന്ന മുണ്ടും വാരിയെടുത്ത് ഉടുക്കുന്നുണ്ട്.

​"മണിമലക്ക്" നീരസ്സം പുറത്തുകാണിക്കാത് അപ്പുണ്ണി വീണ്ടും പറഞ്ഞു.

താന്‍ നില്‍ക്കുന്ന സ്ഥലം ഏതാണെന്ന്‍ ഉറപ്പു വരുത്താന്‍ അദേഹം ചുറ്റിനും ഒന്ന് നോക്കി.

എന്നിട്ട് ഇടത്തോണ്ട് ചൂണ്ടി പറഞ്ഞു...

"ഈ വഴി ഒരു ഒന്നര മൈല്‍ പോകുമ്പോ..." എന്നിട്ടദേഹം വലത്തോട്ട് ഒന്ന് പാളി നോക്കി.

"അല്ലേല്‍ വേണ്ട" എന്നിട്ട് വലത്തോട്ട് ചൂണ്ടി കാണിച്ചു.

"ഈ വഴി ഒരു രണ്ടു മൈല്‍ പോകുമ്പോ കറുകച്ചാല്‍ എത്തും. അവിടുന്ന്‍ അങ്ങ് പോയാ മതി"

അങ്ങേര് തീരുമാനം മാറ്റുന്നതിന് മുന്‍പ് അപ്പുണ്ണി ഗീയര്‍ മാറി.

ചെയ്തു തന്ന ഉപകാരത്തിന് നന്ദി പറയാന്‍ അമേരിക്കന്‍ ജീവിതം എന്നെ ഓര്‍മ്മിപ്പിച്ചു.

തല വെളിയിലേക്കിട്ട്‌ ഞാന്‍ പറഞ്ഞു

"താങ്ക്സ്"

അത് കേട്ട അദേഹം വളരെ മര്യാദക്ക് പ്രതിവചിച്ചു.

'ഭാ മൈ...അത് നിന്‍റെ അമ്മക്ക് കൊണ്ടുപോയി കൊടുക്കടാ" [അതേ...അതേ തെറി തന്നെ. നാം ചെറുപ്പം മുതല്‍ കേട്ടുശീലിച്ച ആ തെറി]

ആ ആട്ടില്‍ അദേഹത്തിന്‍റെ വായിലിരുന്ന തെറുപ്പ് ബീഡി തെറിച്ച് പോയി.

അതെടുക്കാന്‍ റോഡില്‍ വീണ് പരതുന്ന തക്കം നോക്കി അപ്പുണ്ണി വണ്ടി മുന്നോട്ടെടുത്തു. ​

ഒരു കൌതുകത്തിന് ഞാന്‍ തിരിഞ്ഞ് നോക്കി. ബീഡി കിട്ടിയെങ്കിലും ഉടുതുണി നഷ്ട്ടപ്പെട്ട ഒരു വഴികാട്ടിയെ ആണ് എനിക്ക് കാണാന്‍ സാധിച്ചത്.

അദേഹം അപ്പോഴും കിടന്നിടത്ത് കിടന്ന്‍ ഞങ്ങളെ തെറി വിളിക്കുന്നുണ്ടായിരുന്നു

Courtesy: FB page of Paul Chacko

Read more

പുഴുവും തുരുമ്പും കൊടുക്കാതെയും കള്ളന്മാര്‍ തുരന്നു...!

മനുഷ്യന്റെ എന്നത്തേയും ആഗ്രഹമായിരുന്നു തങ്ങളുടെ സമ്പാദ്യത്തിന്റെ സുരക്ഷിതത്വം. രണ്ടു തലമുറകള്‍ക്കപ്പുറമുണ്ടായിരുന്ന "അറയും നിര'യോടും കൂടിയ വീടുകള്‍ ഓര്‍മ്മയില്ലേ. തികച്ചും കാര്‍ഷിക സംവിധാനത്തില്‍, ഉഷ്ണ കാലാവസ്ഥയില്‍, തുറന്ന മുറികളും വരാന്തയുമുള്ള വീടിന് ഒത്ത നടുക്ക് കട്ടിയുള്ള തടികൊണ്ട് ഒരു അറ. കള്ളന്മാര്‍ തുരന്നു കയറാതിരിക്കാന്‍ കനത്ത വാതില്‍, അതു തുറക്കുമ്പോള്‍ നാലുപേരറിയുന്ന ഒച്ചപ്പാടും! സമ്പാദ്യങ്ങള്‍ കരുതിവെയ്ക്കുന്നത് അവിടെയാണ്.

കാലം മാറി. ധനം എന്നാല്‍ ഇന്ന് മറ്റു പലതുമാണ്. കാര്‍ഷിക വിളകള്‍ക്കു പകരം നാണയങ്ങളായി, നോട്ടുകെട്ടുകളായി, അതു കെട്ടിക്കിടക്കാതിരിക്കാന്‍ ധനകാര്യ സ്ഥാപനങ്ങളായി. എങ്കിലും, പണം കൈമാറ്റം ചെയ്യുന്നത് ഒരിക്കലും സുരക്ഷിതമായിരുന്നില്ല. മുഷിഞ്ഞ തുണിചേളാവുകളില്‍ ആയിരക്കണക്കിനു നോട്ടുകളുമായി യാത്ര ചെയ്യുന്ന ഉത്തേരേന്ത്യന്‍ ലാലാമാരുടെ ചിത്രം എന്റെ മനസ്സില്‍ ഇപ്പോഴും തങ്ങി നില്‍ക്കുന്നു.

ക്രെഡിറ്റ് ഡെബിറ്റ് കാര്‍ഡുകളും ചെക്കുബുക്കും കൈവശമുണ്ടെങ്കിലും യാത്ര പോകുമ്പോള്‍ കുറേ നോട്ടുകളും കൂടി കരുതാന്‍ നാമെല്ലാം ശ്രദ്ധിക്കുന്നു. അറ്റിലാന്റിക്കിലെവിടെയെങ്കിലും ഒരു കൊടുങ്കാറ്റ് പിറവിയെടുക്കുന്ന വാര്‍ത്ത കേട്ടാല്‍ മതി ഹൂസ്റ്റന്‍ നിവാസികള്‍ "കാശ്' എടുത്തുവെക്കാന്‍ ബാങ്കിലേക്ക് ഓടുകയായി. ഒരു ഹരിക്കേന്‍ അടിച്ചാല്‍, വൈദ്യുതി നിലച്ചാല്‍, ബാങ്കുകളടച്ചാല്‍ യഥാര്‍ത്ഥ പണം അല്ലാതെ മറ്റൊന്നും ഈ ആധുനിക യുഗത്തിലും സ്വീകാര്യമല്ലതന്നെ. സാങ്കേതികതയുടെ മുന്നേറ്റം ഒരു കൊടുങ്കാറ്റിന്റെ മുന്നില്‍ മുട്ടുമടക്കുന്നു.

ഒരു തിരിഞ്ഞുനോട്ടം.

"ഹവാലാ പട്ടേലിനെ' ആരോ പരിചയപ്പെടുത്തി. ഇന്ത്യയിലേക്ക് ചെലവില്ലാതെ അതിവേഗം പണമെത്തിക്കാനുള്ള വേല അയാള്‍ക്കറിയാമത്രേ. സാക്ഷ്യപത്രങ്ങളും നിരത്തി.

എന്തിനേറെ പറയുന്നു. നമ്മുടെ പട്ടേല്‍ഭായി കൃത്യമായി പണം നാട്ടിലെത്തിച്ചു. അവിടെ പണം കൈപ്പറ്റിയ ബന്ധു പിന്നീട് ഇങ്ങനെ എഴുതി:

"അപരിചിതനായ ഒരാള്‍ എന്നെ അന്വേഷിച്ചെത്തി. അതിരാവിലെ അപ്രതീക്ഷിതമായി. കുശലം പറയാനൊന്നും നിന്നില്ല. അയാള്‍ക്ക് എന്നെ എങ്ങനെയോ നന്നായി അറിയുന്നതുപോലെ. ഞാന്‍ ഞാന്‍ തന്നെയാണെന്ന് നേരത്തെ ഉറപ്പുവരുത്തിയിരുന്നതുപോലെ. നോട്ടുകള്‍ എണ്ണിത്തന്നു. എന്നിട്ട് അയാള്‍ തുടര്‍ന്നു. നിങ്ങള്‍ക്ക് വേണ്ടപ്പെട്ട ആരുടെയോ നിര്‍ദ്ദേശപ്രകാരമാണിത്.'

ഔദ്യോഗികമായ സര്‍ക്കാര്‍ ഏജന്‍സികളെ ഒഴിവാക്കി തികച്ചും വിശ്വാസത്തിന്റെ പേരില്‍ നടത്തുന്ന ഇടപാട്. ഈ കച്ചവടത്തില്‍ ചതി നടത്തിയതിന്റെ കഥ കേട്ടിട്ടുപോലുമില്ല, ഉണ്ടായിരിക്കാം. ഇന്ന് സര്‍ക്കാരിന്റെ നിയന്ത്രണം വളരെയുള്ളതുകൊണ്ട് "ഹവാല' അവിടവിടെയുള്ള സ്വകാര്യതയിലേക്ക് നീങ്ങി.

വ്യാപാര-വാണിജ്യ മേഖലകളിലെ പണമിടപാടുകളില്‍ ഒരു കാലത്ത് ഇന്ത്യക്ക് തനതായ വ്യവസ്ഥതിയുണ്ടായിരുന്നു. ഒരു പക്ഷേ ഇന്നും നിലനില്ക്കുന്നത്, മുന്‍ ക്രമീകരണമുണ്ടെങ്കില്‍ ബാങ്കില്‍ ഒരു "ഹുണ്ടി' എഴുതിക്കൊടുത്താന്‍ പണം പിന്‍വലിക്കാന്‍ കഴിയുമായിരുന്നു.

വ്യവസ്ഥാപിത സ്ഥാപനങ്ങളെ മറികടക്കാനുള്ള പുതിയ വഴികള്‍ ജനം കണ്ടെത്തിയപ്പോള്‍ അതില്‍ ചിലതെല്ലാം ഏതെങ്കിലും വിധത്തില്‍ നിയമവിധേയവുമായി. പണമിടപാടുകളില്‍ ഇടനിലക്കാരന്റെ അമിതലാഭം എന്നും പരാതിയായിരുന്നു. അതുകൊണ്ടാണ് സ്വതന്ത്ര വ്യവസ്ഥിതികളെപ്പറ്റി മനുഷ്യന്‍ ചിന്തിച്ചു തുടങ്ങിയത്.

ആ അന്വേഷണം ഇന്ന് എത്തി നില്‍ക്കുന്നത് ഡിജിറ്റല്‍ കറന്‍സികളിലും. അതേ, ക്രിപ്‌റ്റോകറന്‍സി. സാധാരണരീതിയില്‍ ഒരു നിര്‍വ്വചനം കൊടുക്കാനാവാത്തതാണിത്. ബിറ്റ് കോയ്ന്‍, "ബിച്ചി' എന്ന് സ്ട്രീറ്റ് പ്രയോഗം, അല്ലെങ്കില്‍ ഇലക്‌ട്രോണിക് ക്യാഷ്. ബിറ്റ്‌കോയ്ന്‍ ഒരു വെര്‍ച്വല്‍ അഥവ ഫലത്തിലുള്ള കറന്‍സിയാണ്. ഏതാണ്ട് പത്തു വര്‍ഷം മുന്‍പ് സതോഷോ നാകാമോതോ എന്നൊരു ജപ്പാന്‍കാരനാണ് ഇതു പരിചയപ്പെടുത്തിയതെന്ന് കരുതപ്പെടുന്നു, പക്ഷേ, അങ്ങനെയൊരാള്‍ ജീവിച്ചിരുന്നിട്ടുണ്ടോ, തീര്‍ച്ചയില്ല!

ഈ കറന്‍സിയുടെ വ്യത്യസ്തത ഒരു കേന്ദ്രീകൃത നിയന്ത്രണമില്ലെന്നതാണ്. ഇടപാടുകളെല്ലാം അജ്ഞാതമാണ്, എന്നാല്‍ ഒരിക്കല്‍ അയച്ചു കഴിഞ്ഞ പണം മടക്കിയെടുക്കാനും കഴിയുകയില്ല. ഇതിനോടനുബന്ധിച്ച് "മൈനിംഗ് അല്ലെങ്കില്‍ ഖനനം' തുടങ്ങിയ പടുവാക്കുകളും വളര്‍ന്നുവന്നു.

ഈ ഡിജിറ്റല്‍ കറന്‍സിയായിരിക്കും മനുഷ്യന്റെ സാമ്പത്തിക ഭാവി നിശ്ചയിക്കുന്നതു പോലും! ബിറ്റ്‌കോയ്ന്‍ ഏജന്റുമാര്‍ ഈ നവ കറന്‍സിയില്‍ നൂറു ശതമാനം വിശ്വാസം അര്‍പ്പിച്ചിരിക്കുന്നുവെന്നു വേണം കരുതാന്‍. ഏറ്റവും പുതിയ വാര്‍ത്ത ഒരു ബിറ്റ്‌കോയ്‌ന്റെ വില നാലായിരം ഡോളര്‍ വരെ ഉയര്‍ന്നുവെന്നതാണ്. നമ്മുടെ പഴയ "ഹവാല'പോലെതന്നെ അജ്ഞാതമാണ് ഡിജിറ്റല്‍ ഇടപാടുകളും. നികുതിയോ കാര്യമായ കമ്മീഷനോ ഇല്ലാതെ ലോകത്ത് എവിടെയും പണം എത്തിക്കാന്‍ കഴിയും. എല്ലാ രാജ്യത്തും ഇതിന്റെ മൂല്യം ഒന്നുതന്നെ, അതുകൊണ്ട് ഇതൊരു അന്താരാഷ്ട്ര നാണയവും! ആരും നിയന്ത്രിക്കുന്നില്ല, ഫീസില്ല, നിമിഷങ്ങള്‍ക്കകം മാറ്റപ്പെടല്‍ നടക്കുന്നു, കള്ളനോട്ടുകളില്‍ നിന്ന് സുരക്ഷിതമാണ്, ഇപ്പോള്‍ ബിറ്റ്‌കോയ്ന്‍ ഇരുപത്തിയൊന്ന് മില്യന്‍ മാത്രമാണ് പ്രചാരത്തിലുള്ളത്, അതുകൊണ്ട് മൂല്യം നിലനിര്‍ത്താന്‍ കഴിയുമെന്നു തന്നെയാണ് കരുതപ്പെടുന്നതും.

ഇതിനോടൊപ്പം എതിരഭിപ്രായങ്ങളും മറക്കരുത്. ഡോളറിന്റെ ബലത്തില്‍ തന്നെയാണ് എല്ലാവിധ നിയമങ്ങള്‍ക്കും അതീതമായി ഡിജിറ്റല്‍ കറന്‍സിയുടെ വ്യാപാരം. പക്ഷേ, ചോദ്യം ചെയ്യാന്‍ ഒരു കോടതിയുമില്ല. സുരക്ഷിതമാണെന്ന് കരുതപ്പെട്ടാലും കമ്പ്യൂട്ടര്‍ ലോകത്തിന്റെ വൈറസ് തുടങ്ങിയ പരാധീനതകളെല്ലാം ഈ കറന്‍സികളെയും ബാധിക്കും. ഏതു രാജ്യത്തിനും എപ്പോള്‍ വേണമെങ്കിലും ഈ വ്യാപാരങ്ങള്‍ നിയമവിരുദ്ധവുമാക്കാം. ആവശ്യമനുസരിച്ച് മാത്രമാണ് ഇതിന്റെ മൂല്യം, മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്ക് മുന്നറിയിപ്പു നല്കാനോ നിയന്ത്രിക്കാനോ ആരുമില്ല, വില താഴേക്കു പതിച്ചാല്‍ അതെന്തുകൊണ്ടെന്ന് ചോദിക്കരുത്. വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നത് ഒരു വിശ്വാസം മാത്രം. ഇനിയും സമാനമായ മറ്റു ഡിജിറ്റല്‍ നാണയങ്ങളുമായി മത്സരവും വന്നേക്കാം. ഒരിക്കല്‍ ഡിപ്പോസിറ്റ് ചെയ്താല്‍ മടക്കിക്കിട്ടുന്ന കാര്യം ഒരു ചോദ്യചിഹ്നവും, വേണ്ടപ്പോള്‍ വേണ്ടുന്നതുപോലെ നമ്മുടെ പണം തിരിച്ചെടുക്കാന്‍ പറ്റില്ലെന്നു സാരം!

അങ്ങനെ "പുഴുവും തുരുമ്പും കൊടുക്കാത്ത' ഭൗതിക നിക്ഷേപങ്ങളിലേക്കുള്ള മനുഷ്യന്റെ യാത്രയും അന്വേഷണവും പുരോഗമിക്കട്ടെ.

Credits to joychenputhukulam.com

Read more

പിതൃദിനം

ഈ പിതൃദിനത്തില്‍ ഞാന്‍ ഓര്‍ത്തത് എന്‍െറ ദേശത്തെപ്പറ്റിയാണ്.എന്‍െറ ദേശം എവിടെയാണ്? ഇവിടെ, ഇവിടെ ആ, ഈ തണുത്ത കാനഡയില്‍. ആദ്യമൊക്കെ ഞാനിവിടെ ഒരു പ്രവാസിയായിരുന്നു. അകലെ ജന്മനാടിനെ സ്വപ്നം കണ്ട് ഗൃഹാതുരത്വം പേറി നടന്നയാള്‍.പണമുണ്ടാക്കി തിരികെ പോകുക. കുബേരനായി നാട്ടില്‍ സര്‍വ്വ സുഖങ്ങളോടെ വാഴുക! ഇപ്പോള്‍ ഞാനാര്‍ക്കുന്നു,ഇതൊരു മുട്ടക്കച്ചവടക്കാരന്‍െറ കഥ പോലെ!

ഈ കഥ പലകുറി എന്‍െറ പിതാവില്‍ നിന്ന് ഞാന്‍ കേട്ടിട്ടുണ്ട്. മുട്ട കച്ചവടക്കാരന്‍ കട്ടയില്‍ നിറയെ മുട്ടകള്‍ തലയില്‍ താങ്ങി വലിയ മനോരാജ്യം കണ്ടു നടന്ന കഥ! ഇതില്‍ നിന്ന് കിട്ടുന്ന ലാഭം കൊണ്ട് മറ്റൊരു ഭേദപ്പെട്ട ബിസിനസിന.്, വീണ്ടും,വീണ്ടും ,വീണ്ടും....അങ്ങനെ കുബേരനായി..... പെട്ടന്ന്് ഒരു മരത്തിന്‍െറ വേരില്‍ തട്ടി മുട്ടക്കച്ചവടക്കാരന്‍ വീണു.പൊട്ടിയ മൊട്ടകളുടെ കൂന, പൊട്ടിയ മോഹങ്ങളും,മോഹഭംഗങ്ങളും!

ഇത്തരം കഥകള്‍ കേട്ടു വളര്‍ന്നതുകൊണ്ടാകാം,എനിക്കെന്നിലുള്ള ആത്മവിശ്വാസം വളര്‍ന്ന്‌തെന്ന് എനിക്കിപ്പോള്‍ തോന്നുന്നു.സ്വയം കലഹിച്ചു വളര്‍ന്ന് സാഹചര്യങ്ങളെ അതിജീവിക്കാന്‍ എന്നെ കരു പിടിപ്പിച്ചതും എന്‍െറ പിതാവു തന്നെ. നാട്ടിന്‍പുറത്തെ നിരവധി ചൊല്ലുകള്‍ ഞാന്‍ എന്‍െറ പിതാവില്‍ നിന്ന് കേട്ടിട്ടുണ്ട്. "നാടോടുമ്പം നടുവേ ഓടണം, തുള്ളി കൊണ്ട് തൊടച്ചാല്‍ തൊടം കൊണ്ടു തേകാം, കാറ്റൊള്ളപ്പം തൂറ്റണം,തെമ്മാടിക്കും തേക്കുതടിക്കും എവിടേം കിടക്കാം, നാ കടലില്‍ ചെന്നാലും നക്കിയേ കുടിക്കൂ'' ഇങ്ങനെ നിരവധി നാട്ടുചൊല്ലുകള്‍.മാതാവ് സ്‌നേഹത്തിന്‍െറ തൂവല്‍സ്പര്‍ശം കൊണ്ട് നമ്മെ തലോടുമ്പോള്‍,വ്യക്തി എന്ന നിലയില്‍ നമ്മുക്ക് ഊടും,പാവും നെയ്ത് നമ്മെ സമൂഹത്തില്‍ ഉറപ്പിക്കന്നത് പിതാവ് തന്നെ.ശിക്ഷണം, മര്യാദ,ചട്ടങ്ങള്‍ എന്നീ നാനാ ദിശയിലുള്ള വ്യക്തിത്വ പരിപാലനം പിതാവില്‍ നിന്നെത്രെ കരഗതമാകുന്നത്.

എന്‍െറ പിതാവ് കര്‍ക്കശക്കാരനും,അതിനുപരി തികഞ്ഞ ആദര്‍ശവാദിയുമായിരുന്നു,മക്കള്‍ വിദ്യാഭ്യസമുള്ളവരായിരിണം,അവര്‍ ചിട്ടയില്‍ വളരണം,സ്വന്തം കാലില്‍ നില്‍ക്കാന്‍ പഠിക്കണം,പ്രതസന്ധികളെ തരണം ചെയ്‌നാന്‍ മനോവീര്യമുള്ളവരായിരിണം. ഒരിക്കല്‍ കൈവരുന്ന സൗഭാഗ്യത്തെ അപ്പോഴപ്പോള്‍ ഉപയോഗിക്കണം. കാലം ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കുകയില്ല എന്ന സത്യം ഞങ്ങളെ ഇടക്കിടെ ഓര്‍മ്മിപ്പിക്കാറുള്ള പിതാവിന്‍െറ കരുത്തുറ്റ പ്രോത്സാഹനം കൊണ്ടു തന്നെയാകണം, ഞാന്‍ നാല്പ്പത്തിനാലാമത്തെ വയസില്‍ ജര്‍മ്മിനിയില്‍ നിന്ന് കാനഡിലേക്ക് കുടിയേറിയത്.

എന്‍െറ പിതാവ് ഗവണ്‍മന്‍റ് ഹൈസ്കൂളില്‍ പ്രധാന അദ്ധ്യാപകനായും,വിദ്യാഭ്യാസ വകുപ്പില്‍ ഇന്‍സ്പക്ടറായും ഒക്കെ പ്രവര്‍ത്തിച്ചിരുന്ന കാലം എന്‍െറ ഓര്‍മ്മയില്‍ ഇന്നും തങ്ങിനില്‍ക്കുന്നു,''അക്ബര്‍ പാദുഷയുടെ കൊട്ടാരത്തില്‍ ഒരു ഈച്ചപോലും പറക്കില്ല''എന്നചൊല്ലുപോലെ. തൂവെള്ള ജുബയും,മുണ്ടും,കിറുകിറുറെ ശബ്ദമുണ്ടാക്കുന്ന തുകല്‍ചെരുപ്പം ധരിച്ച് കായംകുളം ഹൈസ്ക്കൂളിന്‍െറ വരാന്തയിലൂടെ നടക്കുബോള്‍, അന്നത്തെക്കാലത്തെ മീശ കുരുത്ത തലമൂത്ത കുട്ടികള്‍ പോലും അഗാധ നിശ്ബ്ദതയിലേക്ക് മടങ്ങുന്നത് ബാലനായിരുന്ന എന്‍െറ മനസ്സില്‍ ഒരു കൊടുംങ്കാറ്റ് പൊടുംന്നവേ നിശബ്ദം ആകുംപോലെയായിരുന്നു!

കാലപ്രവാഹത്തില്‍ ഒഴുകിപോയ ഒരു വൃക്ഷം പോലെ നാമോരുത്തരും.ഒഴുക്കില്‍ നാം പലയിടങ്ങളില്‍ ഉറക്കുന്നു.സമാധാനത്തോടെയും,സന്തോഷത്തോടെയും,നമ്മുക്ക് വസിക്കാന്‍ ഉതകിയ ഭമി തന്നെ നമ്മുടെ ജന്മഭൂമി.പണ്ട് നമ്മുക്ക് ഒരു മാതൃഭൂമിയുണ്ടായിരുന്നു. ശുദ്ധമായ ഒരു ഗ്രാമത്തില്‍ ജനിച്ച് എനിക്ക് നഷ്ടപ്പെട്ടുപോയത് ഒരു ഗൃഹാതുരത്വത്തിന്‍െറ നല്ല ഓര്‍മ്മകളാണ്. പമ്പാനദിയുടെ തീരത്താണ് ഞാന്‍ ജനിച്ചത്.നവോഢയേപ്പോലെ കുണുങ്ങി ഒഴുകിയിരുന്ന സുന്ദരിയും യുവതിയുമായ പമ്പയാണ് എന്‍െറ മനസ് മുഴുവന്‍! എന്നാല്‍ ഇന്ന്് പമ്പ ജരാനരകള്‍ ബാധിച്ച വൃദ്ധയാണ്.ഉണങ്ങി വരണ്ട തീരങ്ങള്‍.കലങ്ങി ഒഴുകുന്ന നീര്‍ചാലുകളായി ചുരുങ്ങി അന്ത്യശ്വാസം വലിക്കുന്നുവോ എന്നു തോന്നുന്നു. നദി.ഒഴുക്കില്ലാാത്ത തീരങ്ങളില്‍ കാക്ക പോളകളുടെ നിരാളിപിടുത്തത്തില്‍ നിര്‍ജ്ജീവമായ നദി!

ഇതുപോലൊക്കെ തന്നെ മാറിമാറി വരുന്ന പരിതസ്തികളില്‍ നമ്മുക്കൊക്കെ ഓര്‍ക്കാന്‍ ഒരു മാതൃദിനവും,പിതൃദിനവും,നമ്മെ പഴയകാല സുന്ദര സ്മരണകളിക്കേ് കൂട്ടികൊണ്ടു പോകുമ്പോള്‍ വീണ്ടും മനസ്സില്‍ പുതിയൊരു ''നൊസ്റ്റാള്‍ജിയാ''വിടരുന്നു...മാതൃദനത്തിനോ, പിതൃദിനത്തിനോ ഏതാണ് മാഹാത്മ്യകൂടുതല്‍ എന്ന് ചോദിച്ചാല്‍ ആര്‍ക്കും നിര്‍വചിക്കാന്‍ കഴിയാതുപോലെ.''പിതാവില്ലാതെ മാതാവില്ല,മാതാവില്ലാതെ പിതാവില്ല''.ഏതാണ് ആദ്യമുണ്ടയതെന്ന ചോദ്യംപോലെ അത് അനാദിയായി നിലനില്‍ക്കുന്നു,പ്രത്യക്ഷത്തിലല്തങ്കില്‍ തന്നെ പരോക്ഷത്തില്‍ ഇവരണ്ടും തുല്്യപ്രാധാന്യത്തോടെയല്ലേ നിലനില്‍ക്കുന്നത്.

ഇനിയും എത്രകാലം ഈ ഒഴുക്ക്! ,അത് അനര്‍ഗളം ഒഴുകി തീരും വരെ. പിതൃദിനവും, മാതൃദിനവും,ഇനിയും നിലനില്‍ലക്കും, മറ്റൊരു രൂപത്തില്‍, ഭാവത്തില്‍. ബന്ധങ്ങള്‍ ശിഥിലവും, ആഴവുമില്ലാത്തുമായി പരണമിച്ചുകൊണ്ടിരിക്കുന്നു. സ്വാര്‍ത്ഥതയും,ഒറ്റപ്പെടലും,എല്ലാ ആചാരാനുഷ്ഠാനങ്ങളുടെയും പവിത്രത എടുത്തുകളയുന്നു. എല്ലാമൊരു പ്രഹസനം പോലെ വ്യാവസായികമായി വളര്‍ന്നുകൊണ്ടിരിക്കുബോള്‍, ഈ ഒഴുക്കിനെതിരെ ആര്‍ക്കു നീന്താനാകും!

നല്ലൊരു പിതൃദിനത്തിന്‍െറ ആശംസകള്‍!

credits to joychenputhukulam.com

Read more

ശാപമോക്ഷം കിട്ടിയ മലയാളം

മെയ് ഒന്നു മുതല്‍ കേരളത്തിലെ ഔദ്യോഗിക ഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഒൗദ്യോഗികഭാഷ പൂര്‍ണമായും മലയാളത്തിലായിരിക്കണമെന്ന വിജ്ഞാപനത്തെ സ്വീകരിക്കുന്നതോടൊപ്പം അന്യഭാഷകള്‍ സംസാരിക്കുന്നവരെക്കൂടി കണക്കിലെടുത്തതും സ്വാഗതാര്‍ഹമാണ്. 2013-ല്‍ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിരുന്നെങ്കിലും, സംസ്ഥാന സര്‍ക്കാരിന് നാല് വര്‍ഷങ്ങള്‍ വേണ്ടിവന്നു മലയാളത്തിന് ഔദ്യോഗിക പദവി നല്‍കാന്‍. വൈകിയാണെങ്കിലും ഈയൊരു തീരുമാനമെടുത്തതില്‍ ഭാഷാസ്നേഹിയെന്ന നിലയില്‍ ലേഖകന്റെ അഭിനന്ദനങ്ങള്‍.

ഔദ്യോഗിക ഭാഷ മലയാളമാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈകോടതി, സുപ്രീം കോടതി, മറ്റു സംസ്ഥാനങ്ങള്‍ എന്നിവയുമായുള്ള കത്തിടപാടുകളില്‍ ഇംഗ്ളീഷ് ഭാഷ തന്നെ ഉപയോഗിക്കണമെന്ന് നിഷ്ക്കര്‍ഷിച്ചതും സ്വാഗതാര്‍ഹം തന്നെ. അതങ്ങനെ തന്നെ വേണം താനും. മലയാള ഭാഷ മരിക്കുന്നു! മലയാള ഭാഷയെ രക്ഷിക്കണം! എന്നൊക്കെയുള്ള സാഹിത്യ-സാംസ്‌കാരിക-രാഷ്‌ട്രീയ നേതാക്കന്മാരുടെ മുറവിളി കേള്‍ക്കുമ്പോള്‍ ആത്മാഭിമാനമുള്ള, മലയാള ഭാഷയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയുടെയും ഉള്ളൊന്നു പിടയുക സ്വാഭാവികമാണ്. മലയാള നാട്ടില്‍ ജനിച്ച് ജീവിച്ചു വളരുന്ന ഏതൊരു മലയാളിക്കും അവന്റെ ഭാഷ മരിക്കുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ ഉദ്ഘണ്ഠയുണ്ടാകുന്നതും സ്വാഭാവികം.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതുതന്നെ പുതുതലമുറ ആ ഭാഷ ഉപേക്ഷിച്ചു തുടങ്ങുന്ന കാലത്താണ്. കേന്ദ്ര സര്‍വകലാശാലകളില്‍ പുതിയ മലയാളം ചെയറുകള്‍ സ്ഥാപിക്കുകയും ഭാഷാപഠനത്തിന് മികവിന്റെ കേന്ദ്രങ്ങള്‍ ഉണ്ടാകുകയും, പ്രത്യേക സ്കോളര്‍ഷിപ്പുകളും അംഗീകാരങ്ങളും നിലവില്‍ വരികയും ചെയ്തതും വിദ്യാര്‍ത്ഥികളുടെ തലമുറയെ ഭാഷയിലേക്ക് അടുപ്പിക്കാന്‍ സഹായകമായിയെന്നു മാത്രമല്ല, മലയാളം സര്‍വകലാശാലയുടെ സ്ഥാപനവും ഈ വഴിക്കുള്ള സുപ്രധാന നീക്കവുമായിരുന്നു. രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള മലയാള ഭാഷ ഇതുവരെ ആര്യഭാഷയായ സംസ്‌കൃതത്തിലും ചെന്തമിഴിലും വേര്‍തിരിക്കാനാവാത്ത വിധം കൂടിക്കുഴഞ്ഞു കിടക്കുകയായിരുന്നു. അതായത് ഒരു ആശ്രിത ഭാഷ എന്നതില്‍ കവിഞ്ഞ് മലയാളത്തിന് തലയുയര്‍ത്തിപ്പിടിച്ച് സ്വയം അഭിമാനിക്കാനുള്ള വകയില്ലായിരുന്നു. ചെന്തമിഴില്‍ രചിക്കപ്പെട്ട സംഘകൃതികളിലെ ഒട്ടനവധി വാക്കുകള്‍ കടം കൊണ്ടതാണ് മലയാളം. ആര്യാധിനിവേശത്തിനു ശേഷം, തദ്ദേശീയരായിരുന്ന ദ്രാവിഡരുടെ ഭാഷയേയും സംസ്‌കാരത്തേയും നശിപ്പിക്കുകയെന്നതായിരുന്നു വിദേശീയരായിരുന്ന ആര്യന്മാരുടെ ലക്ഷ്യം. പാലി ഭാഷയിലുണ്ടായിരുന്ന ഒട്ടുമിക്ക വൈജ്ഞാനിക ഗ്രന്ഥങ്ങളും ചുട്ടുകരിക്കുകയും ചിലതിനെ സംസ്‌കൃതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുകയും ചെയ്‌തു ഇവര്‍. പിന്നീട്‌ സംസ്‌കൃത ഭാഷയെ ദേവഭാഷാഗണത്തില്‍ ഉള്‍പ്പെടുത്തി, ദ്രാവിഡര്‍ക്ക്‌ നിഷിദ്ധമാക്കുകയും ചെയ്‌തതോടുകൂടി നമ്മുടെ മേലുള്ള ഭാഷാധിനിവേശം പൂര്‍ണ്ണമായി.

തമിഴില്‍നിന്ന് കടം കൊണ്ട വാക്കുകളും സാഹിത്യവുമാണ് മലയാളത്തെ രൂപപ്പെടുത്തിയതെന്ന ഒരുതരം അഹങ്കാരം തമിഴര്‍ക്ക് എന്നുമുണ്ടായിരുന്നു. അത് പൊളിച്ചടുക്കിക്കൊണ്ടാണ് 2013-ല്‍ മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കിയത്. ബി.സി 277-300 കാലത്ത് അശോകന്റെ ശിലാശാസനം മുതല്‍ ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിലെ ശിലാരേഖകളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന വ്യാകരണവും ഭാഷയുമാണ് മലയാളം എന്ന് തെളിയിക്കാനായത് സംഘകാല സാഹിത്യത്തില്‍ 40 ശതമാനം മലയാളം വാക്കുകളും വ്യാകരണവുമുണ്ടെന്ന ചരിത്രരേഖയായിരുന്നു. ഇതോടെ തമിഴില്‍ നിന്നല്ല മലയാളമുണ്ടായതെന്നും തമിഴും മലയാളവും ഒരൊറ്റ മൂലദ്രാവിഡഭാഷയില്‍നിന്ന് രൂപപ്പെട്ടതാണെന്നും തെളിഞ്ഞു. തമിഴില്‍ രചിക്കപ്പെട്ടതാണ് സംഘസാഹിത്യമെന്ന അവകാശവാദവും ഇല്ലാതായി. ഇങ്ങനെ വര്‍ഷങ്ങളായി കേരളത്തിലെ എഴുത്തുകാരും ചരിത്രകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഭാഷാപണ്ഠിതന്മാരും ഉള്‍പ്പെട്ട സംഘം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങളാണ് മലയാളത്തിന് പുതുജീവന്‍ നല്‍കാന്‍ കാരണമായത്. കേരളത്തില്‍ ഉടലെടുത്ത ജന്മിത്വം എന്ന ഇരുണ്ടയുഗത്തില്‍ പിറന്ന സാഹിത്യകൃതികളൊക്കെയും വരേണ്യവര്‍ഗ്ഗഭാഷയില്‍ ഉള്ളവയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ വിമോചന പോരാളിയായിരുന്ന ശ്രീനാരായണഗുരുവിന്റെ സാഹിത്യരചനകളിലും ഈ സംസ്‌കൃത അധിനിവേശം കാണാം. അതുകൊണ്ട്‌ തന്നെ ഈ സാഹിത്യരചനകള്‍, ശ്രീനാരായണ ശിഷ്യന്മാരുടെ ലളിതമായ വ്യാഖ്യാനങ്ങളിലൂടെ മാത്രമേ സാധാരണക്കാരായ അധഃസ്ഥിത ജനതയ്‌ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ. മറ്റ്‌ നവോത്ഥാന നായകരായിരുന്ന ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടേയും വാഗ്‌ഭടാനന്ദന്റേയും മറ്റും കൃതികള്‍ വായിച്ച്‌ യഥാര്‍ത്ഥ അര്‍ത്ഥം ഗ്രഹിക്കാന്‍ ഇന്ന്‌, എത്ര മലയാളിക്ക്‌ സാധിക്കും?

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എന്നാല്‍ എഴുത്തച്ഛനു മുമ്പും മലയാളത്തില്‍ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങള്‍ കേരളദേശത്ത് വന്നിരുന്നിട്ടും രാമാനുജന്‍ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജന്‍ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസര്‍ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികള്‍ക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛന്‍ തുടങ്ങിയതാണ്. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യ പകര്‍ന്നു നല്‍കിയതിനു ബഹുമാനസൂചകമായി വിളിച്ചു പോന്നതുമാകാം.

എഴുത്തച്ഛന്റെ കാവ്യങ്ങള്‍ തനിമലയാളത്തിലായിരുന്നില്ല, സംസ്കൃത പദങ്ങള്‍ അദ്ദേഹം തന്റെ കാവ്യങ്ങളില്‍ യഥേഷ്ടം ഉപയോഗിച്ചു കാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയില്‍ നാടോടി ഈണങ്ങള്‍ ആവിഷ്കരിച്ചതിലൂടെ കവിത കുറേക്കൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛന്‍. അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനം ഈ ഒരു കർമ്മത്തില്‍ അദ്ദേഹത്തിനു സഹായകരമായി വര്‍ത്തിക്കുകയും ചെയ്തിരിക്കാം. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛന്‍ ആവിഷ്കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങള്‍ കുറേകൂടി ജനങ്ങള്‍ക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാന്‍. മലയാള ഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയില്‍ ഇതിഹാസങ്ങളുടെ സാരാംശം വര്‍ണ്ണിച്ച് ഭാഷാകവിതകള്‍ക്കു ജനഹൃദയങ്ങളില്‍ ഇടം വരുത്തുവാന്‍ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യര്‍ഹമായ ഈ സേവനങ്ങള്‍ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതില്‍ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജന്‍ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു (കടപ്പാട്: https://ml.wikipedia.org/wiki/).

സത്യത്തില്‍ മലയാളം ഏറ്റവുമധികം അവഗണിക്കപ്പെടുന്നത് കേരളത്തില്‍ തന്നെയല്ലേ എന്ന് ഒരു വിഹഗവീക്ഷണം നടത്തിയാല്‍ നമുക്ക് മനസ്സിലാകും. കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ കുട്ടികള്‍ മലയാളത്തില്‍ സംസാരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി അവരെ ശിക്ഷിക്കുന്ന വിദ്യാലയങ്ങള്‍ ഇന്നും കേരളത്തില്‍ നിരവധിയുണ്ട്. പൊരിവെയിലത്ത് നിര്‍ത്തുക, ഗ്രൗണ്ടിലൂടെ ഓടിക്കുക, പിഴയീടാക്കുക, എന്തിനേറെ കുട്ടികളുടെ തല മുണ്ഠനം ചെയ്യുന്ന ശിക്ഷകള്‍ വരെ കൊടുക്കുന്ന സ്കൂളുകള്‍ കേരളത്തിലുണ്ട്. കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ മലയാളം ഇന്നും തീണ്ടാപ്പാടകലെയാണ്. കോടതിയുടെയും സര്‍ക്കാറിന്റേയും വ്യവഹാരഭാഷ കൊളോണിയല്‍ ഇംഗ്ളീഷായിരുന്നു. ജഡ്ജിമാരുടെ വേഷം പോലെയാണ് അവരുടെ ഭാഷയും. ഇപ്പോള്‍ സര്‍ക്കാറിതര ഓഫീസുകളില്‍ മലയാളം ഔദ്യോഗിക ഭാഷയാക്കിയെങ്കിലും, കോടതി ഭാഷ മലയാളത്തിലാക്കാന്‍ സാധിച്ചിട്ടില്ല. അതിനല്പം കാലതാമസം വേണ്ടിവരുമെന്നത് സത്യം തന്നെ.

ഇനി മലയാള ഭാഷ മരിക്കുന്നു എന്ന് നമ്മുടെ സാഹിത്യ-സാംസ്ക്കാരിക ലോകം മുറവിളി കൂട്ടുന്നതെന്തുകൊണ്ടാണെന്ന് പരിശോധിക്കാം. മലയാളത്തെ 'മലയാല'മാക്കുന്ന പുതുതലമുറയെ കാണണമെങ്കില്‍ ഏതെങ്കിലും ഒരു മലയാളം ചാനലിലെ ന്യൂസ് റീഡര്‍മാരെ ശ്രദ്ധിച്ചാല്‍ മതി. 'ടെല‌പ്രോം‌റ്റില്‍' എഴുതിക്കാണിക്കുന്നത് മലവെള്ളം പോലെ അവര്‍ വായിച്ചുതീര്‍ക്കുന്നു. 'പദ്ധതി'യെ 'പദ്ദതി'യെന്നും, 'പ്രസിദ്ധീകരണ'ത്തെ 'പ്രസിദ്ദീകരണ'മെന്നും, 'അഭിമാന'ത്തെ 'അബിമാന'മെന്നും, 'സന്ധിസംഭാഷണ'ത്തെ 'സന്തിസംബാഷണ'മെന്നും, 'വിശേഷ'ത്തെ 'വിശേശ'മെന്നോ 'വിഷേഷ'മെന്നൊ ഒക്കെ വായിക്കുന്നതു കേള്‍ക്കുമ്പോള്‍ ഭാഷയെ സ്നേഹിക്കുന്ന ആരുടേയും മനസ്സൊന്നു പിടയും. അക്ഷരസ്ഫുടതയോടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ വളരെ വിരളമാണ്. എഴുപത്-എണ്‍‌പത് കാലഘട്ടങ്ങളില്‍ നാം കേട്ടിരുന്ന, സവിശേഷമായ വാര്‍ത്താ അവതരണ ശൈലിയിലൂടെ മലയാളികളെ ആകര്‍ഷിച്ചിരുന്ന 'ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് മാവേലിക്കര രാമചന്ദ്രന്‍' എന്നുള്ള ന്യൂഡല്‍ഹി ആകാശവാണി റേഡിയോ നിലയത്തില്‍ നിന്ന് ഒഴുകിവന്നിരുന്ന ആ ശബ്ദം ഇന്ന് കേള്‍ക്കുന്നില്ല. അതുപോലെ ഗോപന്‍, ശങ്കരനാരായണന്‍ എന്നിവരുടെ അക്ഷരസ്ഫുടതയോടെയുള്ള അവതരണശൈലിയും ഇന്നത്തെ വാര്‍ത്താ അവതാരകര്‍ക്കില്ല. ഭാഷ അറിയാത്തതുകൊണ്ടല്ല, 'ഇത്രയൊക്കെ മതി' എന്ന ചിന്താഗതികൊണ്ടോ, അക്ഷരസ്ഫുടത കൈവരിക്കാത്തതുകൊണ്ടോ ആണ് അങ്ങനെയൊക്കെ സംഭവിക്കുന്നത്. അക്ഷരസ്ഫുടതയോടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല.

ഇനി ഈ ആധുനിക യുഗത്തില്‍ മലയാളം മാത്രം പഠിച്ചാല്‍ ജീവിക്കാനൊക്കുമോ എന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്. ജീവിതായോധനത്തിനായി അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ചേക്കേറുന്ന മലയാളിക്ക് ആശയവിനിമയത്തിന്‌ അന്യഭാഷയെ തന്നെ ശരണം പ്രാപിക്കണം. മലയാള ഭാഷാസ്‌നേഹം മൂത്ത്‌ മലയാളം മാത്രം പഠിച്ച്‌ ഉത്തരേന്ത്യയിലെത്തുന്ന ഒരു മലയാളി, ഉത്തരേന്ത്യന്‍ ഭാഷയായ ഹിന്ദി പഠിക്കുവാന്‍ വേണ്ടി നടത്തുന്ന പങ്കപ്പാട്‌ നേരില്‍ കണ്ട്‌ അനുഭവിച്ചവരാരും പറയില്ല, മലയാളം മാത്രം പഠിച്ചാല്‍ മതിയെന്ന്‌. അങ്ങനെയൊരു വിഷമഘട്ടത്തിലൂടെ കടന്നുപോയ വ്യക്തിയാണ് ലേഖകനും. 'ഭിണ്ടി' എന്നു പറഞ്ഞാല്‍ 'വെണ്ടയ്ക്ക'യാണെന്നും, 'ആലു' എന്നു പറഞ്ഞാല്‍ 'ഉരുളക്കിഴങ്ങ്' ആണെന്നും, 'ബേങ്ങന്‍' എന്നു പറഞ്ഞാല്‍ 'വഴുതനങ്ങ'യാണെന്നും 'അര്‍‌ബി' എന്നാല്‍ അറബിയല്ല 'ചേമ്പാണെ'ന്നും, 'ചാവല്‍' എന്നു പറഞ്ഞാല്‍ അരിയാണെന്നും, 'നാക്ക്' എന്നു പറഞ്ഞാല്‍ മൂക്ക് ആണെന്നുമൊക്കെ  പഠിപ്പിച്ചത് ഡല്‍ഹിക്കാരാണ്.   ജീവിക്കണമെങ്കില്‍ ഹിന്ദി പഠിച്ചേ തീരൂ എന്ന ചിന്ത  മാതൃഭാഷയോടൊപ്പം ഹിന്ദിയേയും നെഞ്ചോടു ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. മലയാളത്തെ സ്‌നേഹിക്കണമെന്ന്‌ പറഞ്ഞാല്‍ മലയാളം മാത്രം പഠിച്ചാല്‍ മതിയെന്നര്‍ത്ഥമാക്കുന്നവരാണ് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പരാജിതരാകുന്നത്. മാതൃഭാഷയോടൊപ്പം ഇംഗ്ലീഷും, കഴിയുമെങ്കില്‍ മറ്റു ഭാഷകളും കൂടി പഠിച്ചിരിക്കണം. ഒരു ഭാഷ പഠിക്കാന്‍ കഴിഞ്ഞാല്‍ ഒരായുസ്സ്‌ കൂട്ടി കിട്ടുന്നതിന്‌ തുല്യമാണ്‌. എന്നാല്‍ മലയാളത്തെ തഴഞ്ഞുകൊണ്ട്‌ ഇംഗ്ലീഷ്‌ മാത്രം പഠിക്കുകയുമരുത്‌. ആഗോളീകൃത ലോകവ്യവസ്ഥയില്‍ മലയാളിക്ക്‌ ചെന്നെത്താവുന്ന വിസ്‌തൃതമായ ഈ ഭൂഗോളത്തില്‍, ഒരു പക്ഷേ, അവനെ സഹായിക്കുന്ന ഭാഷ ഇംഗ്ലീഷായിരിക്കും.

മലയാളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മലയാളം കൊണ്ടുതന്നെ ജീവിക്കാനുതകുന്ന ഒരവസ്ഥ ഉണ്ടാകണമെന്നൊക്കെ വാദിക്കുന്നത് ഭാഷാമൗലികവാദമായിത്തീരും. പ്രത്യേകിച്ച് പ്രവാസത്തിന്റെ സമ്പന്നപാരമ്പര്യമുള്ള മലയാളിക്ക് ഇത്തരമൊരു ഭാഷാ മൗലികവാദത്തിന് അടിമപ്പെടാന്‍ തീര്‍ച്ചയായും കഴിയില്ല. അതിനുപകരം, ഭാഷാപഠനത്തെ സാംസ്കാരികപഠനമാക്കി പരിവര്‍ത്തനം ചെയ്ത് മത്സരാധിഷ്ഠിതമായ ആധുനികലോകത്തിന്റെ പ്രതിനിധിയായി മാറാന്‍ പുതിയ തലമുറയെ പര്യാപ്തമാക്കുകയാണ് വേണ്ടത്. മലയാളവും ഇംഗ്ളീഷും ഹിന്ദിയുമെല്ലാം പ്രയോഗിക്കുകയും അതേസമയം, മാതൃഭാഷ നല്‍കുന്ന ഉപ്പിലും ചോറിലും അഭിമാനിക്കുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ന്നുവരട്ടെ. മലയാളത്തില്‍ ആദ്യാക്ഷരം കുറിക്കുന്ന കുട്ടികളെക്കൊണ്ട് "ഹരിശ്രീ ഗണപതായേ നമഃ അവിഘ്‌നമസ്‌തു" എന്ന സംസ്‌കൃതവാക്യം എഴുതിക്കുന്നതുതന്നെ വളരെ വിരോധാഭാസമാണ്‌. തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുന്നതിനു തുല്യമാണ്‌ എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുട്ടികളെക്കൊണ്ട് കടിച്ചാല്‍ പൊട്ടാത്ത ഭാഷയില്‍ തന്നെ ആദ്യാക്ഷരം കുറിപ്പിക്കുന്നത്‌.

ഇംഗ്ലീഷ്‌ വാക്കുകളെയെല്ലാം മലയാളീകരിച്ചെഴുതുന്നവരാണ് ഇന്ന് ഭൂരിഭാഗം മലയാളികളും. സ്വദേശത്തും വിദേശത്തും ഇത്തരക്കാരെ കാണാം. ആധുനിക സാമ്പത്തികനയമായ ഗ്ലോബലൈസേഷനെ മലയാളീകരിച്ച്‌ ആഗോളവല്‍ക്കരണം എന്നാക്കാമെങ്കില്‍ എന്തുകൊണ്ട്‌ മറ്റു വാക്കുകളേയും മലയാളീകരിച്ചുകൂടാ എന്നും ഇക്കൂട്ടര്‍ ചോദിക്കുന്നു. ട്രെയിന്‍ എന്ന ഇംഗ്ലീഷ് വാക്കിന്‌ മലയാളത്തില്‍ തീവണ്ടി എന്നു പറയുന്നു. കാരണം തീയുടെ സഹായത്താല്‍ ഓടുന്ന വാഹനമാണല്ലോ തീവണ്ടി. എന്നാല്‍ ഇലക്‌ട്രിക്‌ ട്രെയിനിനെ മലയാളത്തില്‍ എന്തു വിളിക്കും. വൈദ്യുതവണ്ടിയെന്നോ?   ഇംഗ്ലീഷില്‍ കമ്പ്യൂട്ടര്‍ എന്നു പറയുന്നതിനു പകരം 'വിവിധോദ്ദ്യേശത്തോടെ പ്രോഗ്രാമുകളും കണക്കു കൂട്ടലുകളും നിര്‍വ്വഹിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ഒരു യന്ത്രം' എന്നൊക്കെ പറയുന്നത് സങ്കീര്‍ണ്ണമാണ്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പല വാക്കുകളും ഇംഗ്ലീഷില്‍ തന്നെ മറ്റു വസ്‌തുക്കള്‍ക്കും ജീവികള്‍ക്കും ഉപയോഗിക്കുന്നവയാണ്‌. ഉദാ. ഹാര്‍ഡ്‌ വെയര്‍, ക്യാബിനറ്റ്‌, മൗസ്‌, മോണിറ്റര്‍ തുടങ്ങിയവ. ഇവയെ മലയാളത്തിലാക്കുമ്പോള്‍ മൗസ്‌ എന്നതിനെ എലി എന്ന്‌ എഴുതേണ്ടിവരും. അതുപോലെ തമിഴ്‌, കന്നട, സംസ്‌കൃതം, അറബി, സുറിയാനി, ജൂത, ഇംഗ്ലീഷ്‌, ചൈനീസ്‌ തുടങ്ങി നിരവധി ഭാഷകളുടെ ഒരു സങ്കലനം മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്‌. ഇവയില്‍ ചിലത് ഒഴിവാക്കിയാലും ശുദ്ധമായ മലയാളം എഴുതാനോ പറയുവാനോ നമുക്ക് കഴിയില്ല. വസൂല്‍, കടലാസ്‌, ബാക്കി, ഹല്‍വ, അനാമത്ത്‌, അസല്‍, രാജി, കാപ്പി, കുറുമ, ശര്‍ക്കര, ചായ, ചാര്‍, ദശ, മസാല, ശര്‍ബത്ത്‌, സലാഡ്‌, സുലൈമാനി, കൂജ, കുപ്പി, പിഞ്ഞാണം, ഭരണി, കമീസ്‌, ഖദര്‍, ജുബ്ബ, പര്‍ദ, പൈജാമ, ഞാത്ത്‌, ദല്ലാള്‍, കലാസി, കശാപ്പുകാരന്‍, അക്കല്‍ തുടങ്ങിയ വാക്കുകളെല്ലാം അറബിയില്‍ നിന്നും മലയാളത്തിലേക്ക്‌ കടന്നുവന്നവയാണ്‌. ഈ വാക്കുകള്‍ ഇന്ന്‌ നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്‌. അപ്പോള്‍ മലയാള ഭാഷ മാത്രം പഠിച്ചാല്‍ മതിയെന്ന് ശഠിക്കുന്നതും ശരിയല്ല.

മലയാളിയായ ഒരു ഐ.ടി പ്രൊഫഷനലിന് ഇംഗ്ളീഷ് ഉപയോഗിച്ചായിരിക്കാം അയാളുടെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം അനിവാര്യമാണ്. പക്ഷേ, അയാളുടെ ആശയവിനിമയങ്ങളുടെയും പ്രൊഫഷണല്‍ പ്രയോഗരീതികളുടെയും അടിസ്ഥാനം മാതൃഭാഷ നല്‍കിയ ബൗദ്ധികമായ തെളിച്ചവും അതുവഴിയുണ്ടാകുന്ന ആത്മവിശ്വാസവുമായിരിക്കും. ഈയൊരു ആത്മവിശ്വാസമാണ് മലയാളം മാത്രം കൈവശമുള്ള ഒരു മലയാളിയെ ഗള്‍ഫിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറഞ്ഞയക്കുന്നത്. ഗള്‍ഫില്‍ മലയാളം മാത്രം വിനിമയം ചെയ്ത് ജീവിക്കുന്ന വെറും സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികളെ കാണാം. ഇംഗ്ളീഷും അറബിയും ഈജിപ്ത്യനും തുടങ്ങി അനേകം ലോകഭാഷകള്‍ ഒരുമിച്ച് ഇടപഴകുന്ന ഒരു കോസ്മോപൊളിറ്റന്‍ സമൂഹത്തില്‍ സ്വന്തം മലയാളം മാത്രം മുറുകെപ്പിടിച്ച് തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള ആത്മവിശ്വാസം ഇവര്‍ക്ക് എങ്ങനെ കൈവന്നു. തീര്‍ച്ചയായും അതില്‍ ഒരു പങ്ക് മാതൃഭാഷക്കുകൂടിയുള്ളതാണ്.

ഗള്‍ഫില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രവാസി മലയാളികളുടെ തലമുറകള്‍ അവരുടെ മക്കളെ മലയാളത്തിന്റെ സംസ്കാരത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. ഭാഷയെ ഒരു വികാരമായി ഏറ്റെടുക്കുന്നത് കേരളത്തിലുള്ളവരേക്കാള്‍ പ്രവാസി മലയാളികളാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. നാട്ടില്‍ നിന്ന് വരുന്ന എഴുത്തുകാരും രാഷ്ട്രീയക്കാരും കലാകാരന്മാരും ഏകസ്വരത്തില്‍ അഭിപ്രായപ്പെടാറുള്ള സത്യം. സ്വന്തം ഭാഷയെ അടയാളപ്പെടുത്താനുള്ള ഒരു സന്ദര്‍ഭവും നാം പാഴാക്കാറില്ല. ഓണവും വിഷുവും ക്രിസ്മസും റംസാനും പ്രവാസി മലയാളികള്‍ ആഘോഷിക്കുന്നത് മലയാളത്തിന്റെ വീണ്ടെടുപ്പിലൂടെയാണ്. മക്കളെ സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനകള്‍ നടത്തുന്ന മലയാളം ക്ളാസുകളില്‍ അയച്ച് ഭാഷ പഠിപ്പിക്കുന്നത്, വീട്ടില്‍ മലയാളം സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നത്, കവിതയും കഥയും വായിക്കാന്‍ പ്രേരിപ്പിക്കുന്നത്...സംസ്കൃതിയുടെ അതിശയകരമായ തുടര്‍ച്ചയാണ് പ്രവാസി മലയാളി ജീവിതത്തില്‍ കാണുന്നത്. അതുകൊണ്ട്, മലയാളത്തിന് ലഭിക്കുന്ന ഓരോ അംഗീകാരവും പ്രവാസികളെ സംബന്ധിച്ച് വിലപ്പെട്ടതാണ്. മാത്രമല്ല, തൊഴിലിനെ അധിഷ്ഠിതമാക്കിയുള്ള മലയാളിയുടെ പ്രവാസം അരനൂറ്റാണ്ടിനുശേഷം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. ഈ സമയത്തുതന്നെ മലയാളത്തിന്റെ ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിക്കുന്നുവെന്നത് യാദൃശ്ചികമെങ്കിലും ഒരു അനിവാര്യതയാണ്.

ഭാഷയെക്കുറിച്ച് പറയുമ്പോള്‍ നാം മറ്റൊരു കാര്യവും കൂടി പരിഗണനയിലെടുത്തേ മതിയാവൂ. നമ്മുടെ 'മാതൃഭാഷ' മലയാളമാണെന്ന് അഹങ്കാരത്തോടെ പറഞ്ഞിരുന്നത് മാറ്റിപ്പറയേണ്ട കാലഘട്ടമാണിത്. പണ്ടുകാലത്ത് കേരളത്തിലെ യുവതീയുവാക്കള്‍ സ്വസമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചിരുന്ന കാലത്ത് , അവര്‍ക്കു പിറക്കുന്ന മക്കളുടെ മാതാപിതാക്കളായി കേരളത്തില്‍ തന്നെ ജീവിച്ചിരുന്നു.  എന്നാല്‍, കാലം മാറി, മലയാളികള്‍ ലോകമെങ്ങും വ്യാപരിച്ചു, അവര്‍ക്കിഷ്ടപ്പെട്ട, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു, അവര്‍ക്ക് കുഞ്ഞുങ്ങള്‍ പിറന്നു. ചൈനാക്കാരിയെ വിവാഹം കഴിച്ച മലയാളിക്ക് ജനിച്ച കുഞ്ഞിന്റെ മാതൃഭാഷ ചൈനീസ് ആകുമോ? മെക്സിക്കന്‍ സ്ത്രീയില്‍ ജനിച്ച കുഞ്ഞിന്റെ മാതൃഭാഷ സ്പാനിഷ് ആകുമോ? ഇല്ല. ഇതിനെക്കുറിച്ച്‌ പരാമര്‍ശിക്കണമെങ്കില്‍ എന്താണ്‌ മാതൃഭാഷ എന്ന്‌ നാം മനസ്സിലാക്കിയിരിക്കണം. മാതാവിന്റെ ഭാഷയാണോ മാതൃഭാഷ? അല്ലേ അല്ല. ഒരു കുട്ടി, ജനിച്ച മണ്ണിനേയും അവന്‍ വളരുന്ന ചുറ്റുപാടുകളെയും പരിസ്ഥിതിയേയും അവന്റെ സംസ്‌കാരത്തേയും കുറിച്ച്‌ പഠിക്കുവാന്‍ അവനെ സഹായിക്കുന്ന ഭാഷയാണ്‌ അവന്റെ മാതൃഭാഷ. വിദേശ മലയാളികളെ സംബന്ധിച്ചിടത്തോളം അവരുടെ മക്കളുടെ മാതൃഭാഷ മലയാളമാണെന്ന് ശഠിക്കുന്നത് ശരിയല്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഇവിടെ ഒരു കാര്യം സത്യമായി തന്നെ അവശേഷിക്കുന്നു. വില്ലന്‍ അന്യഭാഷാ അധിനിവേശമല്ല; നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത വിധമുള്ള കമ്പ്യൂട്ടറിന്റെ വളര്‍ച്ചയാണ്‌ കാരണം. കമ്പ്യൂട്ടര്‍ യുഗത്തില്‍ ഭാഷകള്‍ക്ക്‌ പ്രാധാന്യമേ ഇല്ല. വിവരസാങ്കേതിക വിദ്യയില്‍ എല്ലാം ചിഹ്നങ്ങള്‍ (ICON) കൊണ്ട്‌ കൈകാര്യം ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുന്നു. പ്രിന്റ്‌ എടുക്കാന്‍ (PRINT) എന്ന്‌ എഴുതിയ വാക്കില്‍ ക്ലിക്ക്‌ ചെയ്യുന്നതിനു പകരം ഒരു പ്രിന്ററിന്റെ പടം മാത്രം കൊടുത്തിരിക്കുന്നു. ആ പേജിന്റെ പ്രിന്റ്‌ എടുക്കാന്‍, ഈ പടത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ മതി. ഭാഷകള്‍ ഉടലെടുക്കുന്നതിന്‌ മുന്‍പ്‌ ശിലായുഗത്തിലെ മനുഷ്യന്‍ ആശയവിനിമയത്തിന്‌ ഉപയോഗിച്ചിരുന്ന രീതിയിലേക്ക്‌ ഇന്ന്‌ നാം തിരിച്ചെത്തിക്കഴിഞ്ഞു. ക്രമേണ പുസ്‌തകങ്ങള്‍ പ്രിന്റ്‌ ചെയ്‌ത്‌ ബുക്ക്‌ ആക്കി ഉപയോഗിക്കേണ്ട ആവശ്യം തന്നെ വരില്ല. പുസ്‌തകം മുഴുവനും സംഭാഷണ രീതിയിലേക്ക്‌ മാറ്റി വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്‌താല്‍ ഒറ്റ ക്ലിക്കില്‍ എല്ലാം മനസ്സിലാക്കാം. അല്ലെങ്കില്‍ ഒരു സിഡിയിലാക്കി സൂക്ഷിക്കാം. ഇവിടെയും ഭാഷ വായിക്കാന്‍ പഠിക്കേണ്ട ആവശ്യമില്ല. വിവരസാങ്കേതിക വിദ്യയ്‌ക്ക്‌ അഥവാ കമ്പ്യൂട്ടര്‍ മേഖലയ്‌ക്ക്‌ ഒരു ദൂഷ്യമുള്ളത്‌ ഇതു തന്നെയാണ്‌. അത്‌ ഏതു ഭാഷയേയും ക്രമേണ ഞെക്കിക്കൊല്ലും. ഭാഷകള്‍ക്ക്‌ പകരം ചിഹ്നങ്ങളുടെ ഉപയോഗം ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കും. എന്നിരുന്നാലും വിവരസാങ്കേതിക രംഗത്ത്‌ മലയാളത്തിന്റെ വളര്‍ച്ച നമ്മുടെ ഭാഷാ വൈജ്ഞാനികതയ്‌ക്ക്‌ ഒരു മുതല്‍കൂട്ടായിരിക്കുമെന്നതില്‍ സംശയം വേണ്ട.

മലയാള ഭാഷയെക്കുറിച്ച് പറയുമ്പോള്‍ പ്രൊഫ. എം.കെ. സാനുവിന്റെ അഭിപ്രായം കൂടി ശ്രദ്ധിച്ചിരിക്കുന്നത്‌ നല്ലതാണ്‌. "ജനാധിപത്യ സംവിധാനക്രമവും പ്രായപൂര്‍ത്തി വോട്ടവകാശവും എന്നുവരെ നിലനില്‍ക്കുമോ അന്നോളം നമ്മുടെ ഭാഷയ്‌ക്ക്‌ കാര്യമായ കോട്ടമൊന്നും സംഭവിക്കില്ലെന്ന വിശ്വാസമാണ്‌ എനിക്കുള്ളത്‌. മറ്റൊരു മനസ്സുമായുള്ള അര്‍ത്ഥപൂര്‍ണ്ണമായ സംവാദത്തിന്‌ മാതൃഭാഷ കൂടിയേതീരൂ. ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്കിടയില്‍ അവരുടെ പൈതൃകത്തെ ചൊല്ലിയുള്ള അഭിമാനം വര്‍ദ്ധിച്ചു വരികയാണ്‌. ഓരോ ജനതയും അവരുടെ പൈതൃക സമ്പത്തുകള്‍ വീണ്ടെടുക്കാനും സൂക്ഷിക്കാനുമുള്ള തയ്യാറെടുപ്പിലുമാണ്‌. അവനവന്റെ സാംസ്‌കാരികത്തനിമയില്‍ ഊറ്റം കൊള്ളാത്ത ഒരൊറ്റ മനുഷ്യനും ഇന്നില്ല. ഭാഷയെയും സംസ്‌കാരത്തെയും ആവേശത്തോടെ മുറുകെപിടിക്കുന്ന, ലോകത്തെമ്പാടും മുന്നേറ്റങ്ങള്‍ ശുഭപ്രതീക്ഷ ഉണര്‍ത്തുന്നു. ഭാഷയുടെ ഭാവിയെ സംബന്ധിക്കുന്ന വാഗ്‌ദാനമായി ഇതിനെ കാണേണ്ടതുണ്ട്‌.”

ഉയര്‍ന്ന വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും നേടിയ ബൗദ്ധിക തലമുറയെയാണ് വിദേശ രാജ്യങ്ങള്‍ കേരളത്തില്‍നിന്ന് ആവശ്യപ്പെടുന്നത്. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പറിച്ചു നടപ്പെടുന്ന ഈ തലമുറയുടെ മാതൃഭാഷ ആധുനികമായ വിനിമയശേഷിയുള്ള ഒന്നായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ശ്രമം തുടങ്ങാനുള്ള അവസരമാക്കി മാറ്റട്ടെ മലയാളത്തിന് ലഭിച്ച ശ്രേഷ്ഠഭാഷാ പദവി.

Read more

അമ്മയെ കാണാന്‍

സ്വന്തം അമ്മയെ നഷ്ടപ്പെട്ട് മാനസികരോഗിയായി തെരുവില്‍ അലഞ്ഞു നടന്ന ഒരു യുവാവിന്റെ സംഭവബഹുലമായ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ടെക്‌സസിലാണ് ഈ സംഭവം നടന്നതെങ്കിലും സ്വന്തം അമ്മയെ എന്നോ നഷ്ടപ്പെട്ട ഒരു യുവാവാണ് വര്‍ഷങ്ങളായി തന്റെ അമ്മയെ അവസാനമായി കണ്ട അതേ സ്ഥലത്ത് ദിവസേന വന്നു നില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ക്കുപോലും അജ്ഞാതമായിരുന്നു. തന്നെ ഉപേക്ഷിച്ചുപോയ അമ്മ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെയാണ് ഈ 32കാരന്‍ എല്ലാ ദിവസവും ഒരേ സ്ഥലത്തുതന്നെ നിലയുറപ്പിച്ചത്. പക്ഷെ, ആ യുവാവിന്റെ മാനസിക വ്യഥ എന്തെന്ന് കണ്ടുപിടിക്കാന്‍ ആരും തുനിഞ്ഞില്ല.

'ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയാകും' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് ഈ യുവാവിന്റെ ജീവിതത്തിലും പിന്നീട് സംഭവിച്ചത്. ദൈവം സ്‌നേഹമാണ്, എന്നാല്‍ ദൈവത്തിന് നേരിട്ട് നമുക്കെന്തെങ്കിലും തരുവാനുള്ള കഴിവുണ്ടൊ, ദൈവത്തിന് പേരുണ്ടൊ? എന്നൊക്കെ ചോദിക്കുന്നവര്‍ക്ക് 'ദൈവം മനുഷ്യമനസ്സുകളില്‍ കുടിയിരിക്കുന്നു' എന്ന സത്യം മനസ്സിലാക്കാന്‍ ഈ സംഭവം ഉപകരിക്കും. മനുഷ്യര്‍ തമ്മില്‍ പകരുന്ന സ്‌നേഹവും കരുണയുമല്ലേ ദൈവീകം എന്നൊക്കെ നാം പഠിച്ചുവെച്ചിട്ടുണ്ടെങ്കിലും ആ ദൈവീകത നേരിട്ട് അനുഭവിച്ചവര്‍ക്കേ അതിന്റെ മഹത്വം മനസ്സിലാകൂ. നന്മയും തിന്മയും വേര്‍തിരിച്ച് മാത്രം സഹായിക്കുന്നവനാണ് ദൈവമെങ്കില്‍ തിന്മക്ക് മുകളില്‍ അവന്‍ പറന്നുയരുകയും നന്മക്ക് മുകളില്‍ കൃപ ചൊരിയുകയും ചെയ്യും. കാരുണ്യവും കരുതലുകളും സഹമനുഷ്യര്‍ക്ക് നാം പകര്‍ന്നു നല്‍കുമ്പോഴാണ് ദൈവസാന്നിധ്യം അനുഭവിച്ചറിയുവാന്‍ കഴിയുക. സല്‍പ്രവര്‍ത്തികളിലൂടെ അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുമ്പോള്‍ ദൈവ മഹത്വവും നാം പ്രചരിപ്പിക്കുന്നു. പ്രാര്‍ത്ഥനകളിലൂടെ ദൈവാനുഗ്രഹവും പ്രവര്‍ത്തികളിലൂടെ ദൈവീകതയും കൈവരുമെന്നു തന്നെയാണ് സുമനസ്സുകള്‍ വിശ്വസിക്കുന്നത്.

സ്വന്തം കാര്യസാധ്യത്തിനായി, ദൈവാനുഗ്രഹത്തിനായി, ദൈവത്തെ അന്വേഷിച്ച് ദൈവാലയങ്ങളില്‍ തപസ്സിരിക്കുന്നവര്‍ക്ക് ഒരു സന്ദേശം കൂടിയാണ് ടെക്‌സസിലെ ഈ യുവാവിനെ രക്ഷപ്പെടുത്താന്‍ മുന്നോട്ടു വന്ന ജിഞ്ചര്‍ ജോണ്‍സ് സ്പ്രൗസ് എന്ന യുവതി നല്‍കുന്നത്. ക്ലിയര്‍ ലെയ്ക്കില്‍ 'ആര്‍ട്ട് ഓഫ് ദ മീല്‍' എന്ന സ്ഥാപനം നടത്തുകയാണ് ഈ യുവതി. എന്നും ജോലിക്കു പോകുമ്പോള്‍ എല്‍ കാമിനോ നാസാ റോഡ് കൂടിച്ചേരുന്ന ഭാഗത്ത് ഒരു യുവാവ് ദൂരേക്കു നോക്കി നില്‍ക്കുന്നത് ഈ യുവതി കാണാറുണ്ടായിരുന്നു. ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അതേ റോഡിലൂടെ ദിവസവും നാലു പ്രാവശ്യമെങ്കിലും യാത്ര ചെയ്യുന്ന ഈ യുവതി കഴിഞ്ഞ മൂന്നു വര്‍ഷമായി നിത്യേനയെന്നോണം ഈ കാഴ്ച കാണുന്നു! വെയിലും മഴയും മഞ്ഞുമൊന്നും ഈ യുവാവിനെ അലട്ടുന്നതേയില്ല. അതോടെയാണ് യുവതിക്ക് ആകാംക്ഷയായത്. എന്തുകൊണ്ടാണ് ഈ യുവാവ് ഒരേ സ്ഥലത്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി നിലയുറപ്പിച്ചിരിക്കുന്നത് എന്ന് അന്വേഷിക്കാന്‍ തന്നെ യുവതി തീര്‍ച്ചപ്പെടുത്തി. അങ്ങനെയാണ് ലഞ്ച് ബ്രേക്ക് സമയത്ത് ഈ യുവതി യുവാവിനടുത്തെത്തിയത്. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ കാര്യം തിരക്കി.

വിക്ടര്‍ ഹബ്ബാര്‍ഡ് എന്ന ഈ 32കാരന്‍ ഒരു ഭവനരഹിതനാണെന്നും, അമ്മ ഉപേക്ഷിച്ചുപോയതില്‍ മനം നൊന്ത് മാനസികരോഗത്തിന് അടിമപ്പെട്ടവനാണെന്നും യുവതിക്ക് മനസ്സിലായത് അപ്പോഴാണ്. തന്റെ അമ്മ തന്നെ ഉപേക്ഷിച്ചുപോയ അതേ സ്ഥലത്താണ് ആ യുവാവ് അമ്മയെ കാണാന്‍ കാത്തു നില്‍ക്കുന്നത്, അതും വര്‍ഷങ്ങളോളം. വിപരീത കാലാവസ്ഥയെപ്പോലും അവഗണിച്ചാണ് ഈ കാത്തു നില്പ്. ആരും ഇക്കാര്യം അന്വേഷിച്ചതുമില്ല, ആരോടും ഈ യുവാവ് ഒന്നും പറഞ്ഞതുമില്ല. എന്നെങ്കിലും തന്റെ അമ്മ വരും എന്ന പ്രതീക്ഷയിലാണ് ഇത്രയും കാലം ഒരേ സ്ഥലത്ത് നിന്നത്. തണുപ്പു കാലമാണ് വരുന്നത്, ഇങ്ങനെ റോഡ് സൈഡില്‍ നില്‍ക്കുന്നതും അപകടമാണെന്ന് യുവതി മനസ്സിലാക്കി ഈ യുവാവിനെ സഹായിക്കാന്‍ തയ്യാറായി. തണുപ്പടിക്കാതെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനും യുവതി തയ്യാറായി.

ഈ യുവാവിനെ സഹായിക്കാനായി യുവതി ആദ്യം ചെയ്തത് പ്രാദേശിക റേഡിയോ സ്‌റ്റേഷനില്‍ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്നു. പിന്നീട് ഒരു ഫെയ്‌സ്ബുക്ക് പേജും ആരംഭിച്ചു. ഈ യുവാവിനെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും, എല്ലാവരും അതിനായി ശ്രമിക്കണമെന്നും പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു. അതിന്റെ മേല്‍നോട്ടവും സ്വയം ഏറ്റെടുത്തു.

യുവാവിന്റെ മാനസിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുകയായിരുന്നു ആദ്യത്തെ ലക്ഷ്യം. അതിനായി മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. കൂടാതെ തന്റെ സ്ഥാപനമായ ആര്‍ട്ട് ഓഫ് ദ മീല്‍ കിച്ചനില്‍ ഒരു ജോലിയും നല്‍കി. ഇതിനിടയില്‍ 'ഗോ ഫണ്ട് മീ' യില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രസ്തുത വെബ്‌സൈറ്റിലൂടെ 16,000.00 ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞു. കൂടാതെ ബ്ലോക്ക് പാര്‍ട്ടികള്‍ സംഘടിപ്പിച്ച് അതുവഴിയും ധനസമാഹരണം നടത്തി.

പതിനയ്യായിരത്തോളം പേരാണ് ഫെയ്‌സ്ബുക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. മാത്രമല്ല, നിരവധി വ്യക്തികളും സംഘടനകളും വിക്ടര്‍ എന്ന ഈ യുവാവിനെ സഹായിക്കാന്‍ മുന്നോട്ടു വരികയും ചെയ്തുകൊണ്ടിരിക്കുന്നു. ലൈക്കുകളും സന്ദേശങ്ങളും ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിക്ടറിന്റെ മാനസിക പ്രശ്‌നങ്ങള്‍ ചികിത്സയിലൂടെ ഭേദപ്പെട്ടുകൊണ്ടിരിക്കുന്നു. ഡോക്ടറുടെ പരിശോധനകളും മറ്റും മുറപോലെ നടക്കുന്നു. പ്രദേശവാസികളാണ് അതിനെല്ലാം സഹായങ്ങള്‍ ചെയ്യുന്നത്. മരുന്നുകളും വസ്ത്രങ്ങളും പ്രദേശത്തെ അഗ്‌നിശമന സേനാവിഭാഗം നല്‍കുന്നു. ഭവനരഹിതനായ വിക്ടറിന് താമസിക്കാന്‍ ഷെല്‍ട്ടര്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് യുവതിയും പ്രദേശവാസികളും.

ഫെയ്‌സ്ബുക്ക്, റേഡിയോ സ്‌റ്റേഷന്‍, ഇതര സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള പ്രചരണത്തെത്തുടര്‍ന്ന് യുവാവിന്റെ അമ്മാവനെ കണ്ടുപിടിക്കാന്‍ സാധിച്ചതാണ് പ്രധാന വഴിത്തിരിവായത്. അതുവഴി വിക്ടറിന്റെ അമ്മയെ കണ്ടുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജിഞ്ചര്‍ ജോണ്‍സ് സ്പ്രൗസ്.

"അവസാനം എന്റെ കാത്തിരിപ്പിന് വിരാമമുണ്ടാകാന്‍ പോകുന്നു. അമ്മയെ കാണാനും സംസാരിക്കാനും എനിക്ക് കഴിയുമെന്ന് പ്രതീക്ഷയുണ്ട്" സന്തോഷഭരിതനായി വിക്ടര്‍ പറയുന്നു.

"മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നൂ അവന്‍
കരുണാമയനായ് കാവല്‍വിളക്കായ്
കരളിലിരിക്കുന്നൂ....." 

Read more

അനുകരണ ഗായകര്‍ക്ക് കിഷോര്‍ കുമാറിന്റെ സന്ദേശം

സംഗീതം ദേവഭാഷയാണ്. ദേവലോകത്തില്‍ മാത്രമല്ല, ദൈവങ്ങള്‍ അവതരിച്ചരുളിയ ഭൂമിയിലും സംഗീതത്തിന്റെ മാഹാത്മ്യവും അവര്‍ണനീയവും അഭംഗുരവുമാണല്ലോ. സംഗീതത്തില്‍ അഗാധമായ ജ്ഞാനമില്ലാത്തവര്‍ക്കു പോലും സംഗീതമാസ്വദിക്കുവാനെന്നാല്‍ അത് ഒരു ശ്രേഷ്ഠമായ അനുഭവമായി കരുതുന്നു. സംഗീതത്തിന് ശ്രോതാക്കളെ വിസ്മയസ്തബ്ധരാക്കുവാനുള്ള മാസ്മരശക്തിയുണ്ട്. സംഗീതം കേട്ടാല്‍ നെല്ല് ധാരാളം വിളയുന്നു, പശുക്കള്‍ കൂടുതല്‍ പാല്‍ തരുന്നു എന്നെല്ലാം നാം കേട്ടിട്ടുണ്ടല്ലോ. രോഗികള്‍ക്കു പോലും എളുപ്പത്തില്‍ അസുഖങ്ങള്‍ ഭേദമാകുമെന്നും പറയുന്നു. ഏതായാലും സംഗീതത്തിനു മനുഷ്യമനസ്സുകള്‍ക്കു സുഖവും സമാശ്വാസവും പകരാനുള്ള ഏതോ ഒരു ഔഷധവീര്യമുണ്ടെന്നതില്‍ സംശയമില്ല.

ഇന്നു സംഗീതത്തില്‍ അഭിരുചിയും താല്പര്യവുമുള്ളവര്‍ക്ക് അര്‍ഹമായ പ്രോത്സാഹനം നല്‍കാനുള്ള സംവിധാനം എല്ലായിടത്തും നിലവിലുണ്ടു താനും. വളരെ അപര്യാപ്തമായ പരിതസ്ഥിതികളില്‍പ്പോലും അഹോരാത്രം സംഗീതം അഭ്യസിച്ചും പരിശീലിച്ചും അതില്‍ അഗാധമായ പാണ്ഡിത്യം സമ്പാദിച്ചു ലോകപ്രസിദ്ധരായ സൈഗള്‍, മുഹമ്മദ് റഫി, ഡോ. എം എസ് സുബ്ബലക്ഷ്മി, ഡോ. ബാലമുരളീകൃഷ്ണ, ലതാമങ്കേഷ്കര്‍, പത്മശ്രീ ഡോ. കെ ജെ യേശുദാസ്, പി ലീല, കെ എസ് ചിത്ര, ഇങ്ങനെ എത്ര പേരാണു സംഗീതത്തില്‍ അനിതരസാധാരണമായ പ്രാവീണ്യം നേടി സ്വന്തം വ്യക്തിത്വം തെളിയിച്ച്, സംഗീതലോകത്തിന്റെ അത്യുന്നതങ്ങളായ മേഖലകളിലും ആരാധകരുടെ ഹൃദയതലങ്ങളിലും ഒരുപോലെ ചിരപ്രതിഷ്ഠ നേടിയിട്ടുള്ളവര്‍ വിരളമാണല്ലോ.

സംഗീതത്തില്‍ ജന്മസിദ്ധമായ അഭിരുചിയും താല്പര്യവും വളര്‍ത്തി രാപകല്‍ പണിപ്പെട്ട് ശബ്ദസൗകുമാര്യവും ഗാംഭീര്യവും വരുത്തി പ്രശസ്തി നേടുന്നവര്‍ രണ്ടു തരത്തിലുണ്ട്.

ആദ്യത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ സ്വന്തമായി പുതിയ പുതിയ പാഠങ്ങളും രാഗമാലികകളും സാധനകളും കൊണ്ട് സംഗീതത്തില്‍ പക്വത വരുത്തുവാനും ആലാപനരീതിയില്‍ നവീനത്വം നേടുവാനും വേണ്ടി സ്വയം മറന്നു പ്രവര്‍ത്തിക്കുന്നവര്‍. അവര്‍ ഒരിക്കലും പൂര്‍ണതയിലെത്തീ തങ്ങള്‍ എന്നു കരുതാതെ, നിത്യവിദ്യാര്‍ത്ഥികളായി കഴിയുന്നു. ഇവരെന്നും പുതുമ തേടുന്നവരായി തുടരുന്നു. ഇവര്‍ക്കു തങ്ങളില്‍ ആത്മവിശ്വാസവും ഭാവിയില്‍ ശുഭാപ്തിവിശ്വാസവും അതിലെല്ലാമുപരി, വിനയവുമുള്ളവരായിരിക്കും. ഇവര്‍ സംഗീതലോകത്തില്‍ അവിസ്മരണീയമായ പാദമുദ്രകള്‍ പതിപ്പിയ്ക്കുന്നവരായിരിക്കും.

എന്നാല്‍ രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ ആദ്യത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ അവതരിപ്പിക്കുന്ന ഗാനങ്ങള്‍ മനപ്പാഠമാക്കി, വള്ളിപുള്ളി വിസര്‍ഗം വിടാതെ തന്മയത്വമായി പൊതുസദസ്സുകളില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് അവതരിപ്പിക്കും, കൈയടിയും വാങ്ങും. ഇങ്ങനെ ജീവിതകാലം മുഴുവന്‍ കഴിച്ചുകൂട്ടും. ഇവര്‍ ഭൂതകാലത്തെ ചികഞ്ഞുകൊണ്ടേയിരിക്കും. പഴമ തേടി നടക്കുന്നു.

ഈ സന്ദര്‍ഭത്തില്‍ ഒരു സംഭവകഥ ശങ്കരാ ടീവിയില്‍ ഈയടുത്ത കാലത്തു സുപ്രസിദ്ധനായ ഡോ. (പ്രൊഫ.) ഗുരുരാജ് കര്‍ഗി (ഉൃ. ഏൗൃൗൃമഷ ഗമൃഴശ) വളരെ ആകര്‍ഷണീയമായ ശൈലിയില്‍, അല്പം പോലും കൃത്രിമത്വമില്ലാതെ കഥാപംക്തിയില്‍ പറഞ്ഞത് എന്റെ സ്മൃതിപഥത്തില്‍ തെളിഞ്ഞുവരുന്നു. അതെന്താണെന്നു നമുക്കു നോക്കാം.

ഇതിലെ കഥാനായകന്‍ മഹാരാഷ്ട്രയിലെ ഒരു കോളേജുവിദ്യാര്‍ത്ഥിയായിരുന്ന സുരേഷ് ഗയ്‌ത്തോണ്ടേ ആയിരുന്നു. അദ്ദേഹത്തിനു മ്യൂസിക് ലെജന്റായിരുന്ന കിഷോര്‍കുമാറിനെ അനുകരിച്ച്, അദ്ദേഹത്തിന്റെ ഹിറ്റായിത്തീര്‍ന്ന അനവധി പാട്ടുകള്‍ അതേപടി ഹൃദയഹാരിയായി പാടുവാന്‍ കഴിയുമായിരുന്നു. ശ്രോതാക്കള്‍ക്ക് അതു കിഷോര്‍കുമാര്‍ തന്നെ പാടുന്നതു പോലെ തോന്നുമായിരുന്നു. അത്ര സാമ്യമുള്ളതായിരുന്നു അദ്ദേഹത്തിന്റെ ശബ്ദം. അഭൂതപൂര്‍വമായ ഈ വരദാനം ഈശ്വരന്‍ അകമഴിഞ്ഞരുളിയ ഗയ്‌ത്തോണ്ടേയെ കോളേജ് വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ഒരുപോലെ വളരെ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്തിരുന്നു.

ഒരിക്കല്‍ ആ കോളേജിന്റെ വാര്‍ഷികാഘോഷം പൂര്‍വാധികം ഭംഗിയായും ഗംഭീരമായും നടത്തുവാന്‍ വിദ്യാര്‍ത്ഥികളും കോളേജ് അധികൃതരും തീരുമാനിച്ചു. ആ ആഘോഷത്തില്‍ ഒരു പ്രശസ്തനായ സാഹിത്യകാരനെ മുഖ്യാതിഥിയായി ക്ഷണിക്കുവാനും അതോടൊപ്പം സുപ്രസിദ്ധ പിന്നണിഗായകനായിരുന്ന കിഷോര്‍കുമാറിന്റെ ഗാനമേള ഒരുക്കുവാനും ഏവരും ഐകകണ്‌ഠ്യേന തീരുമാനിച്ചു. ചുരുക്കത്തില്‍ ഒരു കിഷോര്‍കുമാര്‍ നൈറ്റ്!

നിശ്ചിതദിവസം സമാഗതമായി. ആഡിറ്റോറിയത്തില്‍ വിദ്യാര്‍ത്ഥികളും അവരുടെ മാതാപിതാക്കളും അദ്ധ്യാപകരും ആസനസ്ഥരായി. മുഖ്യാതിഥിയായി വന്ന സാഹിത്യകാരനും മറ്റു പ്രാസംഗികരും തുടര്‍ന്ന് കോളേജ് പ്രിന്‍സിപ്പലും എല്ലാവരും അവരവരുടെ വിഹിതം പ്രസംഗം അവസാനിപ്പിച്ചപ്പോള്‍, അടുത്തതായി കിഷോര്‍കുമാറിന്റെ ഗാനമേള തുടങ്ങാനുള്ള സമയമായി. അല്പനേരത്തേയ്ക്കു തിരശ്ശീല വീണു. പത്തു നിമിഷങ്ങള്‍ക്കു ശേഷം കര്‍ട്ടനുയരുമ്പോള്‍ അരങ്ങില്‍ നടുവില്‍ മൈക്കും പിടിച്ചു കിഷോര്‍കുമാര്‍ നില്‍ക്കുന്നു. വാദ്യമേളക്കാരെല്ലാം പിന്നില്‍ അണിനിരന്നിരിക്കുന്നു. പെട്ടെന്ന്, വിദ്യാര്‍ത്ഥിനേതാക്കളുടേയും ചില അദ്ധ്യാപകരുടേയും അഭിപ്രായപ്രകാരം സുരേശ് ഗയ്‌ത്തോണ്ടെ കിഷോര്‍കുമാറിന്റെ ഒന്നു രണ്ടു ഹിറ്റ് നമ്പറുകള്‍ സ്റ്റേജില്‍ വന്ന് വളരെ ഭംഗിയായും ഭാവാത്മകമായും പാടി. പാടിക്കഴിഞ്ഞപ്പോള്‍ സദസ്സില്‍ നിന്നു കരഘോഷം മുഴങ്ങി. തുടര്‍ന്ന് കിഷോര്‍കുമാര്‍ മൈക്കുവാങ്ങിയിട്ട് ഇപ്രകാരം പറഞ്ഞു:

""ശ്രീമാന്‍ സുരേഷ് ഗയ്‌ത്തോണ്ടേ, താങ്കള്‍ എന്റെ ഗാനങ്ങള്‍ വളരെ മനോഹരമായി പാടി. അഭിനന്ദനങ്ങള്‍! പക്ഷേ, ക്ഷമിക്കണം, നിങ്ങള്‍ എന്റെ പാട്ടുകള്‍ പാടി സ്വയം നശിക്കുകയാണ്.'' ഇതു കേട്ടപ്പോള്‍ എല്ലാവര്‍ക്കും വളരെ അതിശയവും ഗയ്‌ത്തോണ്ടേയ്ക്കു കടുത്ത നിരാശയും തോന്നി. കിഷോര്‍കുമാര്‍ ഇപ്രകാരം തുടര്‍ന്നു:

""ഞാന്‍ ഇങ്ങനെ പറഞ്ഞല്ലോ എന്നോര്‍ത്തു താങ്കള്‍ക്ക് അതിശയം തോന്നുമായിരിക്കും. എന്നെ അനുകരിച്ചു പാടി താങ്കള്‍ സംതൃപ്തി നേടുമ്പോള്‍ താങ്കളുടെ സ്വന്തം വ്യക്തിത്വം ഇല്ലാതാവുകയാണ്. എന്റെ പാട്ടുകള്‍ എന്റെ സ്വരത്തിലും ഈണത്തിലും അതേപടി പാടുമ്പോള്‍ കേള്‍ക്കുന്നവര്‍ താങ്കളെ വാനോളം പുകഴ്ത്തുമെന്നതു വാസ്തവമാണ്. പക്ഷേ, എനിക്കും എന്റെ പാട്ടുകള്‍ക്കുമാണ് അമരത്വം ലഭിക്കുന്നത്. എന്നെ ലോകര്‍ എന്നും സ്മരിക്കും. താങ്കളെ പാടേ മറന്നുപോകും. വെറും ഓര്‍ക്കെസ്ട്രാക്കാര്‍ മാത്രമേ താങ്കളെപ്പോലെയുള്ള അനുകരണഗായകരെ സ്മരിക്കുകയുള്ളൂ. ഞങ്ങള്‍ക്കെല്ലാം, നാളെ ഞങ്ങളില്ലെങ്കിലും ഞങ്ങളുടെ ഓര്‍മ്മയെ നിലനിര്‍ത്തുവാന്‍ ഞങ്ങള്‍ പാടിയിട്ടുള്ള ചലച്ചിത്രങ്ങളും മ്യൂസിക്ക് ആല്‍ബങ്ങളും ഉപകരിക്കും. അതിനു കാലപരിമിതിയില്ല. സിനിമാനിര്‍മ്മാതാക്കള്‍ക്കോ സംവിധായകര്‍ക്കോ സംഗീതസംവിധായകര്‍ക്കോ അനുകരണഗായകരെ ആവശ്യമില്ല. അവര്‍ക്കു വേണ്ടതു സംഗീതം അഭ്യസിച്ച, പുതിയ പാട്ടുകള്‍ പഠിക്കുവാനുള്ള അഭിവാഞ്ഛയുള്ള നല്ല സ്വരമാധുരിയുള്ള യുവഗായകരെയാണ്, പിന്നണിഗായകരായി പ്രവര്‍ത്തിക്കുവാന്‍. നിങ്ങള്‍ ഒരു ജോലിക്കുവേണ്ടി ഒരാഫീസില്‍പ്പോയി, ഒറിജിനലും കാര്‍ബണ്‍ കോപ്പിയും (Duplicate) കൊടുത്താല്‍ അവര്‍ കോപ്പി തിരിച്ചുതരും. ആര്‍ക്കും കോപ്പി വേണ്ട. ഒറിജിനല്‍ മാത്രം മതി. ഈ സത്യം മനസ്സിലാക്കി താങ്കള്‍ അശ്രാന്തപരിശ്രമം ചെയ്താല്‍ താങ്കള്‍ക്കു സംഗീതലോകത്തില്‍ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിക്കാനും ചിരപ്രതിഷ്ഠ നേടാനും കഴിയും അതിനു വേണ്ട ശബ്ദസൗഷ്ഠവവും ഗാംഭീര്യവും നിങ്ങള്‍ക്കു ജഗദീശ്വരന്‍ തന്നിട്ടുണ്ട്. അതു മനസ്സിലാക്കി പ്രവര്‍ത്തിക്കുക.''

ഇത്രയും കേട്ടുകഴിഞ്ഞപ്പോള്‍ നിരാശയുടെ കാര്‍മേഘപടലം മൂടിയിരുന്ന ഗയ്ത്തോണ്ടേയുടെ മുഖം പ്രതീക്ഷകളുടേയും ശുഭാപ്തിവിശ്വാസത്തിന്റേയും മണിമുകിലുകളണി നിരന്ന ആകാശം പോലെ പ്രസന്നമായി. കിഷോര്‍കുമാര്‍ തന്റെ ഗാനമേളയും ആരംഭിച്ചു.

Read more

വിദ്വാന്‍ ശ്രീ പിസി ഏബ്രഹാം (ഒര്‍മ്മക്കുറിപ്പ്)

ഒരു കാലഘട്ടം എന്‍െറ മുമ്പിലൂടെ കടന്നു പേകുന്നു,അറുപതുകളിലെ മദ്ധ്യതിരുവിതാംകൂര്‍. മലയാളത്തില്‍ ഇടത്തരം നസ്രാണികുടുംബങ്ങളില്‍ വയനാശീലം,മണ്‍മറഞ്ഞ സാ ഹിത്യകാരന്‍ ശ്രീ മുട്ടത്തുവക്കി ഉണ്ടാക്കിയെങ്കില്‍ അതിനെക്കെ മുമ്പ് വിശിഷ്യാ നസ്രാണിക്കുടുംബങ്ങളിലേക്ക് കലയുടെ തനിതായ ആവിക്ഷ്ക്കരവുമയി,വിദ്വാന്‍ ശ്രീ പിസി ഏബ്രഹാം പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞിരുന്നു.

കഥാപ്രസംഗകലയുടെ ആചാര്യന്‍ അദ്ദേഹമാണ്, മദ്ധ്യതിരുവിതാംകൂറില്‍ കഥാപസംഗകലയെ ജനകീയമാക്കിയത്. കഥാപ്രസംഗത്തിന്‍റ ഉദയം അമ്പലങ്ങളില്‍ അരങ്ങേറിയിരുന്നു.

ഹരികഥാകാലക്ഷേപങ്ങളായിരുന്നു.പിന്നീടവ പുരാണേതിഹാസങ്ങള്‍ കടന്ന് സാര്‍വ്‌ന ജനകീയകഥകളിലേക്ക് പടര്‍ന്ന്,കഥാകാലക്ഷേപമായി രൂപാന്തരീകം നടന്നിരിക്കണം.പില്‍ക്കാലത്ത് അത് ശകതിപ്രാപിച്‌ന് കാലക്ഷേപത്തിനപ്പുറം,സാഹിത്യസദസില്‍ തിളങ്ങുന്ന കലയായി ഉയര്‍ന്നിരുന്നു ,കഥാപ്രസംഗം എന്ന നാമധേയത്തില്‍.

എന്താണ് കഥാപ്രസംഗം? കഥ അവതരിപ്പിക്കലാണ്,താളമേള ശ്രുതികളാല്‍,കാവ്യങ്ങളും ,ഗാനങ്ങളുമയി ചിട്ടടെുത്തി ശ്രോതാക്കളിലേക്ക് ശ്രുതിമധുരമായി പകരുന്ന അനുഭൂതി.അവിടെ അനേകം കലാരൂപങ്ങള്‍ സമ്മേളിക്കുന്നു.മിമിക്രി,നാടകം,നടനം,പ്രസംഗം,ഹാസ്യം,അങ്ങനെ അങ്ങനെ വിവിധ കലാരൂപങ്ങളെ കോര്‍ത്തുകെട്ടി,നവരസങ്ങളില്‍ ചാലിച്‌ന് പുറത്തേക്കൊഴുക്കുന്ന കഥാപ്രസംഗകല,ഒരു കഥക്കനുശ്രുതമായി അവതരിപ്പിക്കുന്നു.ആ കലാരൂപം ഇന്ന് ഏതാണ്ട് അവസാനിച്ചു കൊണ്ടിരിക്കുന്നു.

എത്രയെത്ര കാഥികര്‍ അക്കാലങ്ങളിലും,അതിനു പിന്നീടും കഥ പറഞ്ഞു, കൈമാപ്പറമ്പന്‍, കെ.കെ.വാദ്ധ്യാര്‍,കല്ലട കുട്ടി,കെടാമംഗലം,സംബശിവന്‍.ഒടുവില്‍ ''ചികയുന്ന സുന്ദരിയും,പോത്തുപുത്രിയും''മറ്റും അവതരിപ്പിച്ച്് കഥാപ്രസംഗലോകത്തെ പൊട്ടിച്ചിരിപ്പിച്ച കോമാളിയായിരുന്ന ശ്രീ വി.ഡി.രാജപ്പന്‍ വരെ മണ്‍മറഞ്ഞിരിക്കുന്നു.വിഡി രാജപ്പാനാണ്,മൃഗങ്ങളെയുംപക്ഷിളെയും എന്തിന് പ്രകൃതിയെ തന്നെ ബിംബങ്ങളാക്കി കാഥികലോകത്തൊരു നവോഥാനം കൊണ്ടുവന്നതെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

ഇനിയും ശ്രീ പി.സി.ഏബ്രഹാം ആരായിരുന്നു എന്ന ഒരു ഓര്‍മ്മയിലേക്കാണ് ഞാന്‍ സഞ്ചരിക്കുന്നത്.ഒരു നാട്ടുമ്പുറത്തുകാരന്‍.അദ്ദേഹം ബാല്യകാലം ചിലവഴിച്‌നത് എന്‍െറ നാട്ടിലായിരുന്നു, കടപ്രമാന്നാര്‍ എന്ന ഗ്രാമത്തില്‍ എന്നത് അറിയാന്‍ കഴിഞ്ഞത്,''ഓര്‍മ്മ യാത്ര ജീവിതം'', എന്ന അദ്ദേഹത്തിന്‍െറ ആത്മകഥയില്‍ നിന്നുമാണ് എന്നത് ഇങ്ങനെ ഒന്ന് എഴുതാന്‍ എന്നെ ഏറെ പ്രേരിപ്പിക്കുന്നു.ഈ ആത്മകഥാകഥനത്തിലൂടെ ശ്രീ പിസി സഞ്ചരിക്കുബോള്‍ എന്നിലുണരുത് ഒരു കൗമാരകാലനൊസ്റ്റാള്‍ജിയയാണ്.അന്നെനിക്ക് പതിനാലോ പതിനഞ്ചോ പ്രായം കണ്ടേക്കാം.കൗമാരയൗവനങ്ങള്‍ക്കിടയിലുള്ള ഒരുസ്വപ്നാടന പ്രായം!

''കട്ടുറുമ്പു കടിച്ചിട്ടും
കാമുകന്മാരനങ്ങാതെ
സൂസയെ തന്നെ നോക്കി''.......

സൂസന്ന എന്‍െറ മനസിലൂടെ ഓടി,അല്ലെങ്കില്‍ സൂസന്നമാര്‍! പാവാട പ്രായം കഴിഞ്ഞ് ദാവണി പ്രായമെത്തിയ സൂസന്നമാര്‍! അപ്പോള്‍ എന്‍െറ കണംകാലില്‍ കൊത്തിവലിക്കുന്ന വേദനല്‍,ട്യൂബ്‌ലൈറ്റിന്‍െറ പാല്‍ പ്രകാശത്തില്‍ ഞാന്‍ കണ്ടു.പൃഷ്ടം കറുത്ത ഒരു പുളിയുറമ്പ്, അത് എന്‍െറ കലില്‍ കടിച്ചുപിടിച്ച് ജീവന്‍മരണ സമരം! അതിനെ പറിച്ചെടുത്ത് ഒറ്റ ഏറ്.
നോക്കിയപ്പം അവരുടെ വന്‍നിര,പന്തിലെ മളംങ്കാലിലൂടെ താഴേക്ക് ജൈത്രയാത്ര ചെയ്‌നുന്നു.! അപ്പോള്‍ ഞാനോത്തു ഇത്തരം കട്ടുറുമ്പുകള്‍ കടിച്ചിട്ടും,കാമുകന്മാരനങ്ങിയില്ലെങ്കില്‍ അത്തരം ഒരു സൂസന്നെയെ കാണാന്‍ എന്‍െറ മന.ും അക്കാലത്ത് കൊതിച്ചു!

ശ്രീ പിസിയുടെ ഘനഗംഭീരമായ മധുരധ്വനി.ഞങ്ങളുടെ ഗ്രാമത്തില്‍ പമ്പയാറിന്‍െറ തീരത്ത് ഗ്രാമീണായനശാലയുടെ ആഭിമുഖ്യത്തിലാണ് പരിപാടി.പഞ്ചായത്ത് പ്രസിഡന്‍റടക്കം,ധാരാളം വിശിഷ ്ടവ്യക്തികളവിടെ സന്നിഹിതായിരായിരുന്നു.പനമ്പ് കെട്ടിമറച്ച വലിയ പന്തല്‍ നിറയെ ഗ്രാമവാസികള്‍.പരിപടി രാത്രി ഏഴുമണിക്കാരംഭിക്കും.കഥയുടെ ദൈര്‍ഘ്യം പോലെ കഥ തീരുബോള്‍ ചിലപ്പോള്‍ പാതിരാവോടടുക്കും.അതാ അന്നത്തെ പതിവ്.അതുകൊണ്ട് അമ്മമാര്‍ കൊച്ചുങ്ങളെയും എടുത്ത് പുതപ്പും,തലയിണയും സഹിതമാണ് വരവ്.അന്ന് തീര്‍ത്തും ഞാന്‍ മുണ്ടില്‍ കയിറിയിരുന്നില്ത.നിക്കറും,മുന്നില്‍ കുടുസുള്ള മുറിക്കയ്‌നന്‍ പെന്‍സി ഉടുപ്പും വേഷം.മുഖത്തവിടവിടെ പൊടിഞ്ഞ മുഖക്കുരു,കറുപ്പുനിഴല്‍ വിണ മേല്‍അധരം,ആകെ കൗമാരത്തിനും ,യൗവനത്തിനുമിടയിലുള്ള ഒരു തരിതരിപ്പു പ്രായമന്നൊക്കെ പറയാം. പനമ്പു പന്തലില്‍ പാല്‍വെളിച്‌നം തൂകി ട്യൂബ് ലൈറ്റുകള്‍ കത്തി നീളന്‍വെളിച്ചത്തിന്‍െറ നിഴലുകള്‍ പമ്പയാറ്റിലെ കുഞ്ഞോളങ്ങളില്‍ തത്തികളിക്കുന്നു.മുളങ്കാലുകളില്‍ കെട്ടിയുറപ്പിച്ച കോളാമ്പി മൈക്കുകള്‍ ആറ്റിലെ ജലപ്പരപ്പുകളില്‍ തട്ടി പ്രതിദ്ധ്വനിക്കുന്നു.മുമ്പില്‍ ബഞ്ചുകള്‍ കൂട്ടിയിട്ട് കയറ്റുപായ വിരിച്‌ന സ്‌റ്റേജ്.സ്‌റ്റേജില്‍ ശുഭ്രവസത്രധാരിയായ ശ്രീ പിസി ഏബ്രഹാം.സേറ്റജിന്‍െറമുമ്പിലെ ട്യൂബ് ലൈറ്റില്‍ നിന്നു പറന്നുയരന്ന കൊതുകുകള്‍,വിട്ടിലുകള്‍ ,ഈയംപാറ്റകള്‍,മറ്റുപ്രാണികള്‍.ഇവയൊന്നും വക വെക്കാതെ ചപപ്ലാംകട്ട അടിച്ച് ശ്രീ പിസി പാടുന്നു.ചുറ്റിലും ചമ്രം പടഞ്ഞിരിക്കുന്ന മറ്റു കലാകാരന്മാര്‍, ഫിഡില്‍ ,അതിരമ്പുഴ അപ്പച്ചന്‍ ,ഹാര്‍മോണിയം,ചമ്പക്കുളം ആന്‍റണി ഭാഗവതര്‍,മാവേലിക്കര കൃഷ്ണന്‍കുട്ടി,മൃദംഗം ,ഗോപാലപണിക്കര്‍,തമ്പല.

കൃസ്ത്യന്‍ പശ്ചാത്തലത്തിലുള്ള കഥ, സുന്ദരിയായ സൂസന്നയുടെ കഥ അക്കാലങ്ങളില്‍ ഗ്രാമവാസികള്‍ക്കും, നഗരവാസികള്‍ക്കും ഏറെ ഹരമായിരുന്നു, ്രപത്യേകിച്ചും പ്രണയകഥകള്‍ല്‍സദസ്യരെ ചിരിപ്പിക്കുന്നമഹാരസികനായിരുന്നു,ഫിഡില്‍ വായിക്കുന്ന അപ്പച്ചന്‍!''

''കഥകളിലിങ്ങനെ ഫലിതം പറയും
പലരും പറയും,അതുകൊണ്ടാര്‍ക്കും
പരിഭവമരുതെ''.....
എന്ന മുഖവുരയില്‍ പിസി ഇടക്ക് ഉപകഥകളിലേക്ക് ഊളിയിടും.പച്‌നയായ
ഗ്രാമത്തിന്‍െറ കഥ!

അക്കാലങ്ങളില്‍ ഞങ്ങളുടെ ഗ്രാമത്തില്‍ നടന്നതോ,നടക്കാനിടയുള്ളതായ ഒരു പൊട്ടകഥ,കഥപ്രസംഗത്തിനിടെ പിസി തട്ടിവിട്ടു.കഥ ഇങ്ങനെ: ഗ്രാമത്തിലെ തലതിരിഞ്ഞ ഒരു ചെക്കന്‍ നാടുവിട്ടു പോയി.കുറേനാള്‍ പാണ്ടിയിലൊക്കെ പോയി നാട്ടില്‍ തിരികെ എത്തി.അവന്‍െറ വല്ത്യപ്പന്‍,ഒരാഭ്യാസിയായിരുന്നു.ആറ്റുതീരത്തു വല്ത്യപ്പന്‍ കുളിക്കാന്‍ വളഞ്ഞവടി കുത്തി വന്നു.അപ്പോഴാണ് ചെക്കന്‍െറ വരവ്.മലയാളം മറന്നു പോയി എന്നു വരുത്തിതീര്‍ക്കാന്‍ ചെക്കന്‍ വല്ത്യപ്പനോടൊരു കുശലം പറഞ്ഞു

''അന്തപെരിയപ്പനെന്ന സൗഖ്യമാനാ''!,അഭ്യാസിയും, ക്ഷിപ്രകോപിയുമായ വല്യപ്പന്‍,വളഞ്ഞവടിയില്‍ അവനെ തോണ്ടി ആറ്റിലേക്കൊരേറ്! അപ്പച്ചനതു ഫിഡിലില്‍ അപ്പാടെ വായിച്ചു,വള്ളിപുള്ളി മാറാതെല്‍,ജനം പൊട്ടിച്ചിരിച്ചു. ''അന്ത പെരിയപ്പനെന്ന സൗഖ്യമാന''!! 

Read more

അഖിലലോക പ്രണയദിനവും മലയാളികളും ചില ശിഥിലചിന്തകള്‍

ഒരിക്കല്‍ക്കൂടി അഖിലലോക പ്രണയദിനം സമാഗതമായി. പലര്‍ക്കും പതിവുപോലെ പ്രണയദിനം ഒരു ഉത്സവമാണ്, ഒരു ആഘോഷമാണ്. പുതുപുത്തന്‍ പ്രണയ ആയോധനമുറകളുമായി പ്രണയ ഗോദയിലെത്തുന്ന കാമുകി കാമുകന്മാര്‍ക്ക് ഈ പ്രണയദിനം ഒരാവേശമാണ്, ഒരു കരുത്താണ് നല്‍കുന്നത്. വിവാഹിതരായോ അവിവാഹിരായോ കഴിയുന്ന കാമുകി കാമുകന്മാര്‍ക്കും ഓര്‍ക്കാനും ഓമനിക്കാനും അയവിറക്കാനും ലഭ്യസ്വപ്നങ്ങളെയോ നഷ്ട സ്വപ്നങ്ങളെയോ താലോലിക്കാനുമുള്ള ഒരവസരമാണ് നല്‍കുന്നത്. മനുഷ്യനു മാത്രമല്ല അഖില പ്രപഞ്ച ജീവജാലങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന ഒരു മഹാപ്രതിഭാസമാണ് പ്രണയിക്കാനും പ്രണയം ഏറ്റുവാങ്ങുവാനുമുള്ള ഒരു കഴിവ്. മാനവീക പ്രണയ മാനറിസത്തെ പ്രത്യേകമായി മലയാളികളുടെ പ്രണയദിന ചിന്തകളെ ആസ്പദമാക്കി ഒരല്പം നര്‍മ്മത്തില്‍ ചാലിച്ച് കുറച്ച് ശിഥിലമായ പ്രണയവര്‍ണ്ണ മര്‍മ്മശകലങ്ങള്‍ അവതരിപ്പിക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം. 

പ്രണയം പല തരത്തിലാണ് പലരിലും. ചിലരുടേത് വെറും നൈമിഷികമാണ്. ചിലരുടേത് ശാശ്വതമാണ്. ചിലരുടെ പ്രണയം പസഫിക്‌സമുദ്രത്തേക്കാള്‍ ആഴമുള്ളതും അറ്റ്‌ലാന്റിക് സമുദ്രത്തേക്കാള്‍ പരന്നതും വിസ്തീര്‍ണ്ണമുള്ളതുമാണ്. നൈമിഷികവും ഒരു താല്ക്കാലിക ആനന്ദമോ ഹോബിയോ എന്നപോലെ പ്രണയിക്കാനോ, ചാന്‍സു കിട്ടിയാല്‍ രമിക്കാനോ തക്കം നോക്കി നടക്കുന്ന ചില അഭിനവ പൂവാലന്മാരെപ്പറ്റിയുള്ള ഒരു സിനിമാഗാനം ഈ ലേഖകന്റെ മനസ്സില്‍ ഓടിയെത്തുന്നു. 

'സുന്ദരിമാരെ കണ്ടാലെന്നുടെ കണ്ണിനകത്തൊരു ചുടുവാതം
ഒരു പെണ്‍മണി വഴിയേ നടന്നുപോയാല്‍ ഇടക്കഴുത്തിനു പിടിവാതം
പിന്നിലൊരുത്തി നടന്നുവരുമ്പോള്‍ പിടലിക്കൊരു തളര്‍വാതം
കണ്ണും കണ്ണും ഇടഞ്ഞുകഴിഞ്ഞാല്‍ കരളിനകത്തൊരു കുയില്‍നാദം'

എന്നാല്‍ അഭിനവ പൂവാലികളെപ്പറ്റി തിരിച്ചും സിനിമാഗാനങ്ങളുണ്ടാകാം. പ്രണയ-പ്രേമ സങ്കല്പങ്ങലോ പ്രകനങ്ങളോ ഓരോകാലഘട്ടത്തിലും വ്യത്യസ്തമാണ്. ഈ ലേഖകന്റെയൊക്കെ ചെറുപ്പകാലത്ത് ഒരു പരിധിവരെ പ്രണയവും പ്രേമവും അതുവഴിയുള്ള കണ്ടുമുട്ടലുകളും ചേഷ്ടകളും മുഖ്യധാരാ സമൂഹത്തിന് അത്ര സ്വീകാര്യമായിരുന്നില്ല. അന്നധികവും രഹസ്യ പ്രണയബന്ധങ്ങളായിരുന്നു. അന്ന്കമിതാക്കള്‍ അതീവരഹസ്യമായാണ് പ്രേമാഭ്യര്‍ത്ഥന നടത്തുകയോ പ്രണയകത്തുകളോ ലേഖനങ്ങളോ കൈമാറിയിരുന്നത്. തിരിച്ചറിവില്ലാത്ത കുട്ടികള്‍ വഴിയോ, ബുദ്ധിവളര്‍ച്ചയെത്തിയിട്ടില്ലാത്ത പൊട്ടന്മാരെയോ പൊട്ടികളെയോ മുഖാന്തിരം പ്രണയകത്തുകളും ദൂതുകളും പ്രണയിതാക്കള്‍ പരസ്പരം കൈമാറി. അക്കാലങ്ങളില്‍ ഇറങ്ങിയിരുന്ന സിനിമകളിലെല്ലാം ഇത്തരംരംഗങ്ങള്‍ ധാരാളമായിട്ടുണ്ടായിരുന്നു. പ്രേമ ലേഖനം അല്ലെങ്കില്‍ പ്രണയലേഖനം എഴുതുക എന്നത് ചില കോളേജ് കുമാരി കുമാരന്മാര്‍ക്ക് വളരെ ദുര്‍ഘടം പിടിച്ച പണിയായിരുന്നു. 

എന്നാല്‍ ചിലര്‍ക്ക് അത് വളരെ എളുപ്പവും മനസ്സിന് ആഹ്ലാദവും കുളിര്‍മ്മയും പകരുന്ന ഒരു പരിപാടിയായിരുന്നു. ഓരോകാലത്തേയും പ്രതിഫലിപ്പിക്കുന്നതാണ് ഓരോകാലത്തേയും സിനിമയും സിനിമാ അനുഭവങ്ങളും എന്നു സൂചിപ്പിച്ചല്ലോ. ലൗലെറ്റര്‍ -പ്രണയലേഖനം എങ്ങനെ എഴുതാമെന്ന് അത്ര അറിവില്ലാത്ത ഒരു സിനിമാകഥാ നായിക പാടുകയാണ് 'പ്രിയതമാ.... പ്രിയതമാ... പ്രണയലേഖനം എങ്ങനെയെഴുതണം ..... പുളകം ചൂടുംമാറിടമാകെ പ്രേമലോലുപ നീവരുമോ.... പിന്നീട് പ്രേമലോലുപനായ നായകന്‍ മറ്റൊരിക്കല്‍ പാടുകയാണ്' സ്വര്‍ണ്ണത്താമരയി തളിലുറങ്ങും കന്യതപോവന കന്യകേ... ആരുടെ അനുരാഗമല്ലിക നീ... ആരുടെ സ്വയംവര കന്യക നീ... ചൂടാത്ത നവരത്‌ന മണിപോലെ ചുംബനമറിയാത്ത പൂപോലെ... ' ഏതായാലും അന്നത്തെ പ്രണയകമിതാക്കളുടെ പ്രണയലേഖനങ്ങളില്‍ തിരഞ്ഞെടുത്ത നല്ല മധുരമുള്ള ത്രസിപ്പിക്കുന്ന തുടിപ്പിക്കുന്ന ഹൃദയ ഹാരിയായവാക്കുകളും വാചകങ്ങളും അഭിസംബോധനകളും നിറഞ്ഞുനിന്നു. 

'എന്‍ പ്രണയപ്രാണേശ്വരി, പ്രാണേശ്വരാ, ഇഷ്ടപ്രാണേശ്വരി, നിന്‍ അധരം മധുരോദാരം.. മാതളകനിയേ... പൂവിതറും നിന്‍ പൂപുഞ്ചിരി, നിന്‍ ശ്വാസ നിശ്വാസങ്ങള്‍ക്കും സുഗന്ധം. കെട്ടിപിടിച്ചൊരുശീല്‍ക്കാര മധുരചുംബനം നിന്‍... ആപാദചൂഢം അര്‍പ്പിക്കട്ടെ..... നനവിന്റെ കനിവിന്റെ മുത്താരം മുത്തെ.. എന്റെ കള്ളിച്ചെല്ലമ്മേ... ഒരു താമരവള്ളിയായ് എന്‍ മെയ് ആകസകലം പടര്‍ന്നു പന്തലിച്ചെന്നെ മാറോടു ചേര്‍ത്തു പുല്‍കൂ... എന്‍ സ്വപ്നഗായികേ എന്‍ സ്വപ്നനാഥ തുടങ്ങിയ ആയിരമായിരം പ്രേമ-പ്രണയാലങ്കാരിക പദങ്ങളാല്‍ വളരെ സങ്കീര്‍ണ്ണവും സമ്പന്നവുമായിരുന്നു അന്നത്തെ പ്രേമ പ്രണയലേഖനങ്ങളും സിനിമ-നാടക അനുഭവങ്ങളും പ്രേമ..പ്രണയഗാനങ്ങളും. 

'ഞാന്‍ നിന്നെ പ്രേമിക്കുന്നു മാന്‍കിടാവെ.. മെയ്യില്‍പാതി പകുത്തുതരൂ.. മനസ്സില്‍പാതി പകുത്തുതരൂ... മാന്‍കിടാവെ... ' ഇപ്രകാരമുള്ള പ്രേമാഭ്യര്‍ത്ഥന ഗാനങ്ങളില്‍ ആരാണ് വീഴാത്തത്. പകല്‍ മാന്യന്മാരും മാന്യകളുമായ സദാചാരപോലീസുകാര്‍ ഗുണ്ടകള്‍ അന്ന് ഇന്നത്തേക്കാള്‍ കൂടുതലുണ്ടായിരുന്നു. പരമപ്രധാനമായൊരു യാഥാര്‍ത്ഥ്യം പ്രണയത്തെ ഭയപ്പെട്ടിരുന്നവര്‍ക്കും, പ്രണയം പാപമാണ് അധര്‍മ്മമാണ് എന്ന് ധരിച്ചിരിന്നവരും അല്ലെങ്കില്‍ പ്രണയിക്കാന്‍ ധൈര്യമോ, ചങ്കുറപ്പോ, സാഹചര്യമോഇല്ലാത്തവരായിരുന്നു അന്ന് അധികവും. യാതൊരുലക്കും ലഗാനവുമില്ലാത്ത അനിയന്ത്രിത സ്വാര്‍ത്ഥ താല്പര്യങ്ങളില്‍ മാത്രം ഒതുങ്ങുന്ന അധാര്‍മ്മിക പ്രണയങ്ങളോ, പ്രണയകുരുക്കുകളോ നിയന്ത്രിക്കേണ്ടത് ഓരോസമൂഹത്തിന്റെയും കെട്ടുറപ്പിനും ആരോഗ്യകരമായ നിലനില്‍പ്പിനും അത്യന്താപേക്ഷിതമാണെന്ന കാര്യം കൂടി ഈയവസരത്തില്‍സ്മരിക്കുന്നു. 

എന്നാല്‍ ഇന്ന് കാലവും കോലവും മാറി. പ്രണയത്തിനും പ്രേമത്തിനും അല്പംകൂടി തുറന്ന മനസ്ഥിതിയും സ്വീകാര്യതയു ംവന്നു. ഇന്ന് ആരേയും പേടിച്ച് പാത്തും പതുങ്ങിയും പ്രണയാഭ്യര്‍ത്ഥനകള്‍ നടത്തേണ്ടതില്ല. പ്രായപരിധിയും സ്വന്തംകാലില്‍ നില്‍ക്കാനുള്ളവരുമാനവും തന്റേടവുമുണ്ടെങ്കില്‍ പരസ്പരം ഇഷ്ടത്തോടെ സമ്മതത്തോടെ ആര്‍ക്കും ആരേയും നിയമാനുസൃതമായി പ്രേമിക്കാം പ്രണയിക്കാം. നിയമസാധുതയും പരിരക്ഷയുമുണ്ടെങ്കില്‍ ചില പ്രഖ്യാതങ്ങളോ, അപ്രഖ്യാതങ്ങളോ ആയ കുല-മത, ആചാരങ്ങളെയോ വിലക്കുകളെയോ വകവയ്ക്കാതെ തന്നെ കമിതാക്കള്‍ക്ക് സ്വതന്ത്രമായി പ്രണയിക്കാം. പലയിടങ്ങളിലും പ്രണയ-പ്രണയിനികള്‍ക്ക് വിവാഹം പോലുംകഴിക്കാതെ ഒരുമിച്ച് താമസിക്കുവാന്‍ യാതൊരു വിലക്കുകളോ പ്രയാസങ്ങളോ ഇല്ല. എന്നാല്‍ ഇന്ത്യയില്‍ ഒരുപക്ഷേ വിവാഹിതരല്ലാത്ത പ്രണയമിഥുനങ്ങള്‍ സദാചാരഗുണ്ടകളെയോ തീവ്രമതഫണ്‍ടമലിസ്റ്റുകളാലോ പിടിക്കപ്പെടാം, അക്രമിക്കപ്പെടാം എന്നാല്‍ നിങ്ങള്‍ക്ക് പണവും സ്വാധീനവുമുണ്ടെങ്കില്‍ ഒരു യഥാര്‍ത്ഥ പോലീസിനെയോ, സദാചാര പോലീസിനെയോ ഇന്ത്യയില്‍ പേടിക്കേണ്ടതില്ല. അത്തരക്കാര്‍ക്ക് അവിടെ അനിയന്ത്രിത പ്രണയവും പ്രണയവാണിഭങ്ങളും അനാശാസ്യവും നിര്‍ഭയം നടത്താം. അഥവാകുടുങ്ങിയാല്‍ നിര്‍ഭയം ഊരിപ്പോരുകയും ചെയ്യാം. അവിടെ പണവും സ്വാധീനവും ഇല്ലെങ്കില്‍ വിവാഹേതര പ്രണയകുരുക്കില്‍പ്പെട്ടാല്‍ നിങ്ങള്‍കുടുങ്ങിയതുതന്നെ. ഇത്തരംഅവിഹിത പ്രണയ പൊട്ടക്കിണറ്റില്‍ വിചാരിതമായിട്ട് അവിചാരിതമായിട്ട്കുറച്ച് അമേരിക്കന്‍ മലയാളികള്‍വീണുകിടന്ന് ചക്രശ്വാസംവലിക്കുന്നതായി ഈ ലേഖകനറിഞ്ഞു. 

ഗ്ലോബലൈസേഷനും വിവരസാങ്കേതികവിദ്യയുടെ വിപ്ലവാതീതമായ മാറ്റവും വളര്‍ച്ചയും വന്നതോടെ പ്രണയബന്ധങ്ങളും സങ്കല്പങ്ങളും തല്‍സംബന്ധിയായ സന്ദേശങ്ങളും ആര്‍ക്കും എവിടേയും ആകാം എന്ന ഒരു പരുവത്തിലായി. ദേശജാതി-മത-വര്‍ഗ്ഗ അതിരുകളില്ലാത്ത സുഗമമായ പ്രണയത്തിന്റെ ഒരു വസന്തകാലമാണ് സോഷ്യല്‍മീഡിയായില്‍ക്കൂടെ ഇപ്പോള്‍ലഭ്യമായിരിക്കുന്നത്. ആഗോളമലയാളികളുടെ തന്നെ പ്രണയസങ്കല്പങ്ങളും പ്രണയസന്ദേശങ്ങള്‍ക്കും മറ്റെവിടെയുമെന്നപോലെ മാറ്റവും പരിണാമവും സംഭവിച്ചു. ആലങ്കാരിക സാഹിത്യഭാഷയിലുള്ള പ്രേമ-പ്രണയ-ലേഖനങ്ങള്‍ക്കോ ഗാനങ്ങള്‍ക്കോ ഇന്ന് അധികം പ്രസക്തികാണുന്നില്ല. കുത്തിയിരുന്ന് ആലോചിച്ച് പ്രണയലേഖനം എഴുതാന്‍ ആര്‍ക്കുംസമയമില്ല. പഴയ ഒരു തമിഴ്‌സിനിമയില്‍ സുമുഖനായ നായകന്‍ പാടുന്നപോലെ 'കാതലിക്കാന്‍ നേരമില്ലൈ കാതലിക്കാന്‍ ആരുമില്ലൈ'. അതായത് ചിലര്‍ക്ക് പ്രേമിക്കാന്‍ നേരമില്ല. അതുപോലെ പ്രേമിക്കാന്‍ ആരുമില്ലതാനും. അതിനാല്‍ ഫെയ്ബുക്ക് തുടങ്ങിയ സോഷ്യല്‍മീഡിയായില്‍ കൂടികാണുന്ന പലര്‍ക്കും ഒരു ലൈക്കോ ഒരു ലൗവ്വോ അടിച്ചോ ചിലചിഹ്നങ്ങളില്‍ കൈഅമര്‍ത്തിയോ നിമിഷനേരം കൊണ്ട് ലൗ അല്ലെങ്കില്‍ പ്രണയ ഇഷ്ട അനിഷ്ട സന്ദേശങ്ങള്‍ കൈമാറുന്നു. കോളേജ് ക്യാമ്പസുകളിലാണെങ്കില്‍ ഒരുതരംകൂട്ട പ്രണയങ്ങളാണ് അരങ്ങേറുന്നത്. കൂട്ടമായിട്ടാണെങ്കില്‍ ഒരു പക്ഷേ ആരെങ്കിലും സീരിയസ് പ്രണയചൂണ്ടയില്‍ കൊത്തിയാലായി. അതുകൊണ്ടാകാം ഇപ്പോഴത്തെ സിനിമാ പ്രണയ ഗാനങ്ങളില്‍പ്പോലും പ്രണയജോഡികളോടൊപ്പം ഒരുപിടി സംഘഗാന നൃത്തകര്‍ തുള്ളിച്ചാടുന്നതും കുലുകുലാകുലുക്കുന്നതും.

ഇന്ന് വടക്കേ അമേരിക്കയിലെ പല മലയാളി മാതാപിതാക്കളും സ്വന്തം പ്രായംചെന്ന മക്കളെ ഏതെങ്കിലും പ്രണയകുരുക്കില്‍വീഴ്ത്താന്‍ ശ്രമിക്കുകയാണ്. പലരുടേയും വളരുംതലമുറ വിവാഹപ്രായത്തിന്റെ ലൈന്‍ ബസ്സ്‌തെറ്റിയിരിക്കുന്നു. മുപ്പതുകഴിഞ്ഞ് നാല്‍പ്പതിന്റെവക്കിലെത്തിനില്‍ക്കുന്ന അവരാണ് പ്രണയ-പ്രേമ കുരുക്കില്‍പ്പെട്ടാണെങ്കിലും ശരി ഒന്നുകെട്ടിയിട്ടു വേണം കണ്ണടയ്ക്കാനെന്ന് പാവംമാതാപിതാക്കള്‍ ആഗ്രഹിക്കുന്നതില്‍തെറ്റുണ്ടോ? പണ്ടുകാലത്ത് യുവതിയുവാക്കളെ പ്രണയത്തില്‍ നിന്നും മാതാപിതാക്കള്‍ വിലക്കിയിരുന്നു. എന്നാല്‍ ഇന്ന് ഒരുപിടി അമേരിക്കന്‍ മലയാളി മാതാപിതാക്കള്‍ മോനെയും മോളേയും ഒന്നുകെട്ടാനും കെട്ടിക്കാനും പ്രണയിപ്പിക്കാനും പ്രേത്സാഹനവര്‍ഷം വാരിക്കോരി ലഭ്യമാക്കുന്നു. അത് എല്ലാ ദിശയിലും ദിക്കിലും വേദിയിലും ചൊരിയുകയാണ്. ഈ പ്രണയദിനത്തില്‍... വാലന്റെയിന്‍ഡേയില്‍... എല്ലാവരുടേയും പ്രണയ ആശയ അഭിലാഷങ്ങള്‍ പൂവണിയട്ടെ.... നിറവേറട്ടെ... ഈ ലേഖകന്റെ പ്രായത്തിലുള്ളഎല്ലാ പ്രിയപ്പെട്ട വായനക്കാര്‍ക്കും, അല്ലാത്തവര്‍ക്കും താഴെകുറിക്കുന്ന ഗാനം അര്‍പ്പിക്കുന്നു. അതായത് ഡെഡിക്കേറ്റ്‌ചെയ്യുന്നു. ഈ ഗാനം 'ഭാര്യമാര്‍സൂക്ഷിക്കുക' എന്ന സിനിമയില്‍ യേശുദാസും പി.ലീലയും പാടിയതാണ്. 

'ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം
നിന്‍ ചിരിയിലലിയുന്നെന്‍ ജീവരാഗം
നീലവാനിലലിയുന്നുരാഗമേഘം
നിന്‍ മിഴിയിലലിയുന്നു ജീവമേഘം
താരകയോ നീലത്താമരയോ നിന്‍
താരടിക്കണ്ണില്‍ കതിര്‍ചൊരിഞ്ഞു
വര്‍ണ്ണമോഹമോ പോയ പുണ്യജന്മമോ നിന്‍
മാനസത്തില്‍ മധുപകര്‍ന്നു.
മാധവമോതവ ഹേമന്തമോ നിന്‍
മണിക്കവിള്‍മലയാര് വിടര്‍ത്തിയെങ്കില്‍
തങ്കച്ചിപ്പിയില്‍ നിന്റെ തേന്‍മലര്‍ചുണ്ടില്‍
ഒരു സംഗീതബിന്ദുവായ് ഞാനുണര്‍ന്നുവെങ്കില്‍.' 

Read more

ആള്‍ദൈവങ്ങള്‍

ദൈവമേ എന്നുള്ള വിളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആദിമമനുഷ്യര്‍ ലോകമെങ്ങും പ്രകാശം പരത്തുന്ന സൂര്യന് ദൈവത്തിന്റെ സ്ഥാനം നല്‍കി നമസ്ക്കരിച്ചിരുന്നു. സൂര്യനമസ്ക്കാരം ഇന്ന് ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള ശാസ്ത്രീയപരമായ ഒരു വ്യായമ പദ്ധതിയാണ്. ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യപരമായ നിലനില്പിന് സൂര്യനമസ്ക്കാരം ഉപകരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാന്തരത്തില്‍ ദൈവസങ്കല്പത്തിന് സാരമായ മാറ്റം സംഭവിച്ചു, സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഏക ദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികളും മുസ്ലീംഗളും നാനാത്വത്തില്‍ ഏകത്വം കല്പിച്ച് നിരവധി ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുക്കളും അവരവരുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഈശ്വരന്റെ കാര്യത്തിലായാലും അല്ലെങ്കിലും മനുഷ്യരുടെ പ്രവര്‍ത്തികള്‍ അവരുടെ സുഖത്തിനുവേണ്ടിയാണ്. 'അഖിലരുമാത്മസുഖത്തിനായി പ്രയത്‌നം, സകലവുമിങ്ങു സദാപി ചെയ്തിടുന്നു'. മനുഷ്യര്‍ ആള്‍ദൈവങ്ങളെ സൃഷ്ടിച്ചിട്ടുള്ളതിന്റെ ഉദ്ദേശ്യവും ഇതു തന്നെയായിരിക്കണം.

ആള്‍ ദൈവങ്ങളുടെ പ്രഭാവം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വര്‍ദ്ധിപ്പിച്ചുകൊണ്ടിരുക്കുകയാണ് എന്ന് പറയുതായിരുക്കും ശരി. അനുയായികള്‍ അവരുടെ കീഴില്‍ അന്ധമായി അണിനിരക്കുകയാണ്. ആള്‍ദൈവങ്ങളെ ആരാധിക്കുവര്‍ക്കും ആദ്ധ്യാത്മികതയുടെ ഔത്യമുണ്ടായിരിക്കുകയും അവരുടെ ജീവിതത്തിന്റെ അത്യന്തികമായ ലക്ഷ്യം ഈശ്വരസാക്ഷത്ക്കാരമായിരിക്കുകയും വേണ്ടതാണ്. എന്നാല്‍ അവരില്‍ ചില വിഭാഗത്തിന് ആദ്ധ്യാത്മികതയുടെ പ്രസരണത്തിന് പകരം അക്രമ വാസന വളര്‍ന്നു വരുതായികാണാം. അതിനുദാഹരണമാണ് ഉത്തര്‍ പ്രദേശിലെ പരേതനായ ബാബാ ജയ് ഗുരുദേവ് എന്ന ആള്‍ദൈവത്തിന്റെ അനുയായികള്‍ ജവഹര്‍ ബാഗ് പാര്‍ക്കില്‍ പോലീസിനു നേരെ നടത്തിയ ആക്രമണം. ഉത്തര്‍ പ്രദേശിലെ തീര്‍ത്ഥാടന നഗരമായ മഥുരയില്‍ 280 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് ജവഹര്‍ ബാഗ് പാര്‍ക്ക് എന്നറിയപ്പെടുന്നത്. ബാബാ ജയ് ദേവിന്റെ ആരാധകര്‍ ആസാദ് വൈദിക് വൈചാരിക് സത്യാഗ്രഹി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മുവ്വായിരത്തോളം പേര്‍ താമസിക്കുന്ന പാര്‍ക്ക് കയ്യേറിയത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് പാര്‍ക്ക് ഒഴിപ്പിക്കാന്‍ എത്തിയ പോലീസുകാരുടെ നേര്‍ക്ക് സത്യാഗ്രഹി സംഘടന അക്രമം അഴിച്ചുവിട്ടത് തോക്ക്, ഗ്രനേഡ് തുടങ്ങിയ ആയുധസഹത്തോടെയാണ്. സര്‍ക്കാരിനെ നിയന്ത്രിക്കാനും സര്‍ക്കാരിന്റെ ആജ്ഞകള്‍ നിഷേധിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന, ബാബാ ജയ് ഗുരുദേവ് എന്ന ആള്‍ ദൈവത്തിന്റെ അനുയായികള്‍ ഉള്‍പ്പെടുന്ന ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ദിരഗാന്ധിയുടെ സമയത്തുണ്ടായ ഗോള്‍ഡന്‍ ടെംബിള്‍ സംഭവത്തോട് ചേര്‍ത്തു വയ്ക്കാം. ഗോള്‍ഡന്‍ ടെംബളില്‍ ആയുധങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിനോട് യുദ്ധം ചെയ്ത് സ്വന്തം രാജ്യം രൂപികരിക്കുവാന്‍ ശ്രമിച്ച സിക്കുകാരെ അനുസ്മരിപ്പിക്കുന്നതാണ് ജവാഹര്‍ ബാഗ് പാര്‍ക്ക് കയ്യേറി യുദ്ധ സന്നാഹങ്ങളൊരുക്കി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സംഘം. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. ചരിത്രത്തിലൂടെ നടന്നു പോകുവര്‍ക്ക് നിരീക്ഷിക്കാനും വിശകലനം ചെയ്യാനും മറ്റൊരു സംഭവം. സംസ്ക്കാരാധഃപതനം മൂലം മനുഷ്യര്‍ കൊടും ക്രൂരതയിലേക്ക് കുതറി വീഴുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ചില മനുഷ്യരില്‍ അന്തര്‍ ലീനമായിരിക്കു അക്രമ വാസനയും ക്രിമിനല്‍ വാസനയും എക്കേുമായി അമര്‍ത്തി വയ്ക്കാന്‍ സാധിക്കുകയില്ല. ഒരു ആള്‍ദൈവത്തിന്റെ അനുയായികളിലാണ് ഈ അക്രമ വാസന വളര്‍ന്നുകൊണ്ടിരിക്കുന്നത് എന്നോര്‍ക്കണം. ആള്‍ദൈവത്തിന്റെ ശിക്ഷണം സാക്ഷാത്ക്കരിക്കാന്‍ വിപ്ലവം ഉന്നം വയ്ക്കുന്ന ആത്മ സംഘര്‍ഷത്തിനിരയായ ഒരു സംഘമായി വേണം ബാബാ ജയ് ഗുരുദേവ് എന്ന ആള്‍ ദൈവത്തിന്റെ മറവില്‍ നില്‍ക്കുന്ന അനുയായികളെ കാണാന്‍.

കേരളീയരെയെല്ല വിദേശിയരേയും വളരെയധികം സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ആള്‍ദൈവമാണ് കൃഷ്ണഭാവത്തിലും ദേവീഭാവത്തിലും പ്രത്യക്ഷപ്പെടുന്ന മാതാ അമൃതാനന്ദമയി. ശിവനും ശക്തിയും പോലെ ദേവിയും ദേവനും സമ്മേളിക്കുന്ന ആള്‍ദൈവമായി മാതാ അമൃതാനന്ദമയിയെ കണക്കാക്കാം. മാതാ അമൃതാനന്ദമയി എന്ന ആള്‍ദൈവത്തിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ഭക്തന്മാര്‍ക്ക് അര്‍ത്ഥനാരീശ്വര പ്രതിമ തന്‍ മുന്നില്‍ അജ്ഞലി കൂപ്പി നില്‍ക്കുന്ന പ്രതീതിയുളവാകാം. അഭ്യസ്ഥവിദ്യരുടെ ഒരു നിര തന്നെ മാതാ അമൃതാനന്ദമയിയുടെ ശിഷ്യഗണത്തിലുണ്ട്.വര്‍ഷം തോറും അമേരിക്ക സന്ദര്‍ശിക്കുന്ന മാതാ അമൃതാനാന്ദമയിയെ കാണാന്‍ അവരുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആരംഭഘട്ടട്ടത്തില്‍ ഞാന്‍ സുഹൃത്തുക്കളോടൊപ്പം വാഷിംഗ്ടന്‍ ഡിസിയില്‍ പോയത് ഓര്‍ക്കുന്നു. പത്തു പന്ത്രണ്ട് പേര്‍ ചേര്‍ന്നുള്ള ഒരു ഉല്ലാസയാത്രയായിട്ടാണ് എനിക്ക് തോന്നിയത്. അന്ന് ഞാന്‍ കണ്ട അമൃതാനന്ദമയി ആള്‍ ദൈവങ്ങളുടെ ഗണത്തില്‍ പെട്ട ദേവിയായിരുന്നില്ല. വിശേഷങ്ങള്‍ ചോദിച്ചുകൊണ്ട് സന്ദര്‍ശകരെ മാറോടണച്ച് അനുഗ്രഹിക്കുന്ന സ്‌നേഹമയിയായ ഒരമ്മയെയാണ് ഞാന്‍ കണ്ടത്. ഭക്തി സാന്ദ്രമായ ഭജന നയിക്കുന്ന ഒരു സംഗീതജ്ഞ. ശ്രുതി മധുരമായ അമൃതാനന്ദമയിയുടെ സംഗീതവും അമൃത് പൊഴിയുതുപോലുള്ള ജീവിതത്തെക്കുറിച്ചുള്ള കൊച്ചു കൊച്ചു ഭാഷണങ്ങളും സര്‍വ്വര്‍ക്കും ആകര്‍ഷണീയമായിത്തോന്നി. ധ്യാനത്തില്‍ പങ്കെടുത്ത് മനസ്സിന്റെ ഭാരം ഇറക്കിവച്ച ആത്മ സംതൃപ്തിയോടെയാണ് ഞങ്ങള്‍ മടങ്ങിയത്. എന്നാല്‍ ഇന്ന് മാതാ അമൃതാനന്ദമയി ദേവിയാണ്. പൂണുനൂലിട്ട നമ്പൂതിരി പൂജാരികള്‍ കൈവെള്ളയിലേക്ക് എറിഞ്ഞു കൊടുക്കുന്ന ചന്ദനം നെറ്റിയില്‍ ചാര്‍ത്തിയാലെ ദേവി ദേവന്മാരുടെ അനുഗ്രഹമുണ്ടാവുകയുളളു എന്ന നൂറ്റാണ്ടുകളായിട്ടുള്ള വിധേത്വത്തില്‍ നിന്നുടലെടുത്ത വിശ്വാസം ആധുനിക ഘട്ടത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. എാല്‍ അമൃതാനന്ദമയി ഭക്തന്മാര്‍ ഈ യാഥാസ്ഥികരെ ഗൗനിക്കുന്നില്ല. ദേവിയുടെ പടം വീടുകളില്‍ സൗകര്യപ്രദമായ സ്ഥലത്ത് വച്ച് ഒരു ക്ഷേത്രത്തിന്റെ പ്രതീതി ജനിപ്പിച്ച് ദേവിക്ക് മുന്നില്‍ മന്ത്രങ്ങള്‍ ചൊല്ലി പുഷ്പാര്‍ച്ചനയും മറ്റും ചെയ്തു കൈ കൂപ്പി നില്‍ക്കുന്ന ഭക്തന്മാര്‍ വിശ്വസിക്കുന്നത് അവരുടെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണമായിരിക്കുന്നത് മാതാ അമൃതാനന്ദമയി ആണെന്നാണ്. ഓം നമ ശിവായ, ഓം നാരായണ നമഃ എന്നൊക്കെ ഉച്ചരിക്കുന്ന മന്ത്രങ്ങള്‍ക്ക് സമാനമായി ഓം അമൃതാനന്ദമയിയേ നമഃ എന്ന മന്ത്രോച്ചാരണവും മണിനാദവും അവരുടെ ക്ഷേത്രങ്ങളില്‍ മുഴുങ്ങിക്കേള്‍ക്കാം. മാതാ അമൃതാനന്ദമയി ചിലര്‍ക്ക് ധനലക്ഷ്മിയാണ്, ചിലര്‍ക്ക് സാന്ത്വനത്തിന്റെ മൂര്‍ത്തിയാണ് മറ്റു ചിലര്‍ക്ക് സംഗീത ദേവതയും. മാതാ അമൃതാനന്ദമയയില്‍ അമാനുഷികത കല്പിക്കാനായി, അവര്‍ അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ടെന്ന് അനുഭവസ്ഥര്‍ വെളിപ്പെടുത്തിയതായി പുസ്തകങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. കബറടക്കിയവരെ ജീവിപ്പിക്കുക, തടാകത്തിലെ സ്വഛമായ ജലപരപ്പിലൂടെ നടക്കുക അന്ധനു കാഴ്ചയും ബധിരനു കേള്‍വിയും നല്‍കുക തുടങ്ങിയ അമാനുഷിക പ്രവര്‍ത്തികള്‍ ചെയ്യുവര്‍ ദൈവിക ശക്തിയുടെ അതിപ്രസരമുള്ളവരാണെ് വിശ്വസിക്കുവരുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍ ഈ ഈശ്വരീയ പ്രഭാവത്തിന്റെ കഥകള്‍ ഒന്നൊഴിയാതെ മതഗ്രന്ഥങ്ങളില്‍ സ്ഥാനം പിടിക്കും. വരും തലമുറയിലേക്ക് വിശ്വാസം പകര്‍ന്നു കൊടുക്കുന്നതിനും ഇത്തരം കഥകള്‍ സഹായിക്കും എന്നാണ് കരുതപ്പെടുത്. കഥകളിലെ യാഥാര്‍ത്ഥ്യം ചികഞ്ഞു നോക്കുവര്‍ ചിലപ്പോള്‍ അവിശ്വാസികളായിതീരുമെതുകൊണ്ട് അതിന് ചുരുക്കം ചിലരെ ശ്രമിക്കാറുള്ളു. എന്നാല്‍ മണല്‍ തരികള്‍ പോലെ വിശ്വാസികളെ കാണുമ്പോള്‍ ബോദ്ധ്യമാകും. മാതാ അമൃതാനന്ദമയിയുടെ സിധിയിലേക്ക് ഒഴുകുന്ന ജന പ്രവാഹത്തിന്റെ വ്യാപ്തി അമൃതാനന്ദമയി എന്ന ആള്‍ദൈവത്തിന്റെ പ്രഭാവവും സ്വാധീനവും വ്യക്തമാക്കുന്നു.

ദൈവം സ്‌നേഹമാണ് എന്ന വചനത്തെ അത്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് മാനവരാശിയോടുള്ള ഉദാത്തമായ സ്‌നേഹത്തില്‍ നിന്നുദിക്കുന്ന ഈ ആള്‍ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും. ശ്രീ ബുദ്ധന്‍ ഉപദേശിച്ച മൈത്രിയും കരുണയും പ്രജ്ഞയും എന്ന മൂല്യ വിവക്ഷയാണ് ദേവിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. അനുപമമായ മാതൃവാത്സല്യം ചൊരിഞ്ഞും മനുഷ്യമനസ്സുകളില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചും ആദ്ധ്യാത്മിക സന്ദേശം പരത്തിയും വിശ്വവ്യാപകമായ ഒരു ധാര്‍മ്മിക നവോത്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരിക്കുന്ന അമ്മയെ നിലയില്‍, ആള്‍ദൈവത്തിന്റെ പരിവേഷം നല്‍കാതെ, ആരാധിക്കുന്നതല്ലേ ഉത്തമം?

സേവനതല്‍പരനായ മറ്റൊരു ആള്‍ദൈവമാണ് അമൃതാനന്ദമയിയെപോലെ ലക്ഷക്കണക്കിനു വിശ്വാസികളുള്ള സത്യസായി ബാബ. ആതുരസേവനത്തില്‍ സത്യസായി ബാബയുടെ സ്ഥാപനങ്ങളെ മാതാ അമൃതാനന്ദമയിയുടെ സ്ഥാപനങ്ങളോട് താരതമ്യപ്പെടുത്താവുന്നതാണ്. അദ്ദേഹം ജനങ്ങളെ ആകര്‍ഷിക്കുന്നത് തനിക്ക് ദിവ്യശക്തിയുണ്ടെ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ്. മാജിക്, ഹിപ്‌നോട്ടിസം മുതലായവ സത്യസായി ബാബ സമര്‍ത്ഥമായി പ്രയോഗിക്കുന്നത് ബലഹീനരായ വിശ്വാസികളെ സ്വാധീനിക്കുന്നു. കൈവെള്ളയില്‍ നിന്ന് ഭസ്മം എടുത്തുകൊടുക്കുന്നത് സത്യസായി ബാബയുടെ അമാനുഷിക ശക്തിയായിട്ടാണ് ഭക്തജനങ്ങള്‍ കണക്കാക്കുന്നത് ഭസ്മത്തിനു പകരം കൈവെള്ളയില്‍ നിന്ന് ഒരു കാറ് എടുത്തുകൊടുക്കാമോ എന്നു ചോദിക്കുന്നവരെ അവിശ്വാസികള്‍ എ് മുദ്രയടിച്ച് പുറംതള്ളുു. ഭസ്മം ഒളിപ്പിച്ചു വയ്ക്കുതു പോലെ കാറ് ഒളിപ്പിച്ചുവച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കുകയില്ലല്ലോ. പ്രാര്‍ത്ഥിച്ച് അസുഖം മാറ്റുമെന്ന് ജനങ്ങളെതെറ്റിദ്ധരിപ്പിക്കുകയും, തങ്ങളുടെ വലയത്തിന് പുറത്തുനി്ന്ന് യഥാര്‍ത്ഥ രോഗികള്‍ കടുവരുമ്പോള്‍ അവരുടെ അസുഖംമാറ്റാന്‍ സാധിക്കുകയില്ല എ് നിശ്ചയമുള്ളതുകൊണ്ട് രോഗം മാറാത്തത് തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തില്‍ രോഗിക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണ് എന്ന് പ്രഖ്യാപിച്ച് ന്യായീകരിക്കുകയും ചെയ്യുന്ന തട്ടിപ്പു സംഘത്തെ സത്യസായി ബാബ അനുസ്മരിപ്പിക്കുന്നു. യുക്തിവാദികള്‍ക്കറിയാം സത്യസായി ബാബയുടെ പൊള്ളത്തരം. എന്നാല്‍ യുക്തിവാദങ്ങളെ അതിജീവിച്ച് അനുയായികള്‍ ആള്‍ദൈവത്തെ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

ദൈവമേ കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളെ എന്നു തുടങ്ങുന്ന സാര്‍വ്വലൗകികമായ 'ദൈവദശകം'എന്ന പ്രാര്‍ത്ഥനഗീതം കേരളീയര്‍ക്ക് സുപരിചിതമാണ്. ദൈവത്തിന്റെ മഹിമാവ് പാടിപ്പുകഴ്ത്തുന്ന ഈ പ്രാര്‍ത്ഥനഗീതം എഴുതിത്തന്ന നാരായണ ഗുരിവിനേയും ആള്‍ദൈവങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പൂജിക്കുന്നുണ്ട്. നാരായണ ഗുരുവിന്റെ അനുയായികള്‍ 'ഈശ്വര ശ്രീനാരായണ, നിന്നെ കാണുന്നു ഞാനെുമീശ്വര' എു പാടുമ്പോള്‍ അവര്‍ക്ക് ഒരു പ്രത്യേക ആവേശമാണ്. ഗുരുവിന്റെ സാിദ്ധ്യം അനുഭവപ്പെടുന്ന അനുഭൂതിയില്‍ അവര്‍ ലയിച്ചു ചേരുകയാണോ എന്നു തോിപ്പോകും. നാരായണ ഗുരുവിനെ താന്ത്രികവിധിപ്രകാരം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ച് പൂജിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. വേദമന്ത്രങ്ങള്‍ ചൊല്ലി ഈശ്വരനെ വിഗ്രഹത്തിലേക്ക് ആവാഹിക്കലാണ് പ്രതിഷ്ഠാകര്‍മ്മം കൊണ്ട് നിര്‍വഹിക്കപ്പെടുന്നത് എന്ന വിശ്വാസത്തില്‍, ഈശ്വര ചൈതന്യം പ്രസരിക്കുന്നു എന്നു കരുതപ്പെടുന്ന വിഗ്രഹങ്ങളുടെ മുന്നില്‍ നിന്നു കൊണ്ട് ഭക്തജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ നാരായണ ഗുരുവിനെ അഭ്രപാളികളിലോ കല്‍പ്രതിമകളിലോ ആക്കി ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കരുത് എന്നു ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം ചൂണ്ടികാണിക്കാം.

ഗുരു ഒരു ദിവസം രാവിലെ കുളികഴിഞ്ഞ് ശിവഗിരി മഠത്തില്‍ എത്തിയപ്പോള്‍ ഒരു ശിഷ്യന്‍ ഗുരുവിന്റെ പടത്തിനു മുന്നില്‍ അവില്, മലര്, പാല്, പഴം മുതലായവ വെച്ചു പൂജിക്കുന്നതു കണ്ട്, ആ പാലും, പഴവും മറ്റും ഇങ്ങോട്ട് തന്നിരുെങ്കില്‍ എന്റെ വിശപ്പടക്കാമായിരുന്നു എന്നു ഗുരു പറഞ്ഞു. തന്നെ ദൈവമായി കരുതി പൂജിക്കരുതെന്ന് ഗുരു വ്യഗ്യഭാഷയില്‍ പറഞ്ഞത് ആ ശിഷ്യനു മനസ്സിലായി. അയാള്‍ പൂജനിര്‍ത്തി. യഥാര്‍ത്ഥ ഗുരുവിനെ പഠിക്കാന്‍ തുടങ്ങി. അിറവിലുമേറി അിറഞ്ഞ ഗുരുവിന്റെ മഹത്വം മനസ്സിലാക്കി. എന്താണ് ദൈവം എന്ന് ഗുരുപറഞ്ഞു തിന്നട്ടുള്ളതിന്റെ തിരിച്ചറവില്‍ കണ്ണുകളഞ്ചു(പഞ്ചേന്ദ്രിയങ്ങള്‍) മുള്ളടക്കി പ്രപഞ്ചത്തിാധാരമായ ആ കരുവിനെ തെരുതെരെ വീണു വണങ്ങാന്‍ തുടങ്ങി. ദൈവദശകത്തില്‍ ഗുരു ദൈവമേ എ് സംബോധന ചെയ്യുത് ഗുരുവിനെത്തെയാണോ? ഒരിക്കലുമല്ല. ഈ പ്രപഞ്ച വസ്തുക്കളെല്ലാം വിരിയിക്കുന്ന ദിവ്യ ചൈതന്യത്തെയാണ്. ഒരിക്കലും അണയാത്ത വിളക്കാണത്. നീ സത്യംജ്ഞാനമാനന്ദം, നീ തന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും, നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും, അകവും പുറവും തിങ്ങും മഹിമാവും എിങ്ങനെ ദൈവദശകത്തിലും ബ്രഹ്മമയമായ അിറവാണ് ദൈവമെന്ന് ആത്മോപദേശ ശതകത്തിലും ഹിന്ദുമത തത്ത്വങ്ങളെ ആധാരമാക്കി ഗുരു വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ എന്താണ് ദൈവമെന്ന് നിര്‍വ്വചനങ്ങളിലൂടെ വെളിപ്പെടുത്തിത്തന്ന നാരായണഗുരുവിനെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് ആരാധിക്കുന്നതിലുള്ള യുക്തി ഹീനതയും ഔചിത്യമില്ലായ്മയും ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ അനുയായികള്‍ ഈശ്വര ശ്രീനാരായണ എന്നും മറ്റുമുള്ള പുകഴ്ത്തുപാട്ടുകള്‍ പാടി ഗുരുവിനെ ദൈവത്തിന്റെ സ്ഥാനത്ത് അരക്കിട്ടുറപ്പിക്കുകയാണ്. കേരളത്തിലുടെ യാത്ര ചെയ്യുമ്പോള്‍ വഴിയോരക്കാഴ്ചകള്‍ എന്ന പോലെ അവിടവിടെ നാരായണഗുരുവിന്റെ ഫോട്ടോ ഒരു വശത്തു വെച്ച് ഗുരുദേവക്ഷേത്രം എെഴുതിയിരിക്കുന്ന ബോര്‍ഡുകള്‍ കാണാം. മതങ്ങള്‍ തമ്മില്‍ പൊരുതി ജയിപ്പതസാധ്യമെന്ന് മനസ്സിലാക്കി മതസമന്വയം എന്ന ലക്ഷ്യത്തോടെ സര്‍വ്വമതസമ്മേളനം നടന്ന ആലുവായിലെ അദൈ്വതാശ്രമം ഇന്നു ഗുരുദേവക്ഷേത്രമാണ്. പഞ്ചലോഹവിഗ്രഹമാണ് പ്രതിഷ്ഠ. രണ്ടുകോടി രൂപ മുടക്കി ഒരു ധനവാന്‍ പണിയിച്ചു കൊടുത്തതാണെത്രെ മനോഹരമായ ആ ക്ഷേത്രം. അവിടത്തെ ലൈബ്രറി കണ്ടപ്പോള്‍ ആ പണത്തിന്റെ ഒരംശംമെങ്കിലും ലൈബ്രറി വികസിപ്പിക്കാന്‍ ചിലവഴിച്ചിരുെന്നങ്കില്‍ ജനങ്ങള്‍ക്ക് അിറവുകൊണ്ട് പ്രബുദ്ധരാകാനുളള വഴിയൊരുക്കുതായി അഭിമാനിക്കാമായിരുന്നു. ക്ഷേത്രങ്ങള്‍ വിദ്യാലയങ്ങളാക്കുക എന്ന് ഉപദേശിച്ച ഗുരുവിനെ ക്ഷേത്രങ്ങളില്‍ തളച്ചിട്ടിരിക്കുന്നത് ഗുരുവിനോട് കാണിക്കുന്ന അനീതിയാണ്, ഗുരുവിനെ പരിഹസിക്കലാണ്. നാരായണ ഗുരുവിനെ പ്രതിഷ്ഠിച്ച് നിത്യ പൂജയും പുഷ്പാജ്ഞലിയും മറ്റും നടത്തി ഗുരുദേവക്ഷേത്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ ശ്രീ നാരായണ ധര്‍മ്മത്തിന് ഹാനി സംഭവിക്കുകയാണ്. ശ്രീ നാരായണ ധര്‍മ്മം പരിരക്ഷിക്കേണ്ടത് അനുയായികളുടെ കടമയാണെ് അവര്‍ മറന്നു പോകുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്നു വുകൊണ്ടിരിക്കുന്ന ഗുരുദേവ ക്ഷേത്രങ്ങള്‍ കണ്ടാല്‍ ഗുരു പറഞ്ഞുകൊടുത്തതൊും അനുയായികള്‍ മനസ്സിലാക്കിയില്ലല്ലോ, ഗുരുവിനെ ഒരു ആള്‍ദൈവമായി അധഃപതിപ്പിച്ചല്ലോ എന്നോര്‍ത്ത് ദുഃഖിതരാകുന്ന ഗുരുഭക്തന്മാരുണ്ട്. ക്ഷേത്രപ്രതിഷ്ഠകള്‍ക്കു വേണ്ടി ചിലവഴിക്കു പണം ഗുരുവിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കുവാന്‍ വേണ്ടി ചിലവഴിച്ചിരുന്നെങ്കില്‍ ഗുരുവിന്റെ അഭീഷ്ടം സഫലീകരിക്കുവാന്‍ ശ്രമിച്ചു എന്ന് അനുയായികള്‍ക്ക് അവകാശപ്പെടാമായിരുന്നു.

ദൈവം മതാതിഷ്ടിതമാണ്. നാരായണഗുരുവിനെ ദൈവമായി കണക്കാക്കുമ്പോള്‍ ഗുരുവിന്റെ പേരിലും വേണമല്ലോ ഒരു മതം. ജാതിമത ഭേദ ചിന്തകള്‍ക്കതീതമായിരുന്നു നാരായണ ഗുരു എന്നു മലസ്സിലാക്കാതെ ഗുരു ഒരു മതം സ്ഥാപിക്കാത്തതിലുള്ള അമര്‍ഷവും കുണ്ഠിതവും പ്രകടിപ്പിക്കുന്ന നേതാക്കന്മാരും അവരെ പിന്താങ്ങു അനുയായികളും ശ്രീ നാരായണ സംസ്ക്കാരത്തില്‍ നിന്ന് എത്രയോ ദൂരത്താണ്. ജാതി ചോദിക്കരുത്, പറയരുത് എന്നുപദേശിച്ചുകൊണ്ട് ജാതി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നാരായണഗുരുവിന്റെ അനുയായികള്‍ ശ്രീ നാരായണീയര്‍ എന്ന പുതിയ ജാതി വിഭാഗം സൃഷ്ടിച്ചു കഴിഞ്ഞു. ഈഴവ/തീയ്യ വിഭാഗം 'ശ്രീനാരായണീയ' മതം സ്ഥാപിക്കാനുള്ള ഉദ്യമവുമായി മുന്നോട്ടു പോകുന്നു. അതിനിടയില്‍ നമുക്ക് ജാതിയില്ല എന്ന ഗുരുവിന്റെ പ്രഖ്യാപനത്തിന്റെ ആറാം വാര്‍ഷികം യാതൊരു സങ്കോചവും കൂടാതെ ആഘോഷിക്കുന്നു. എന്തൊരു വിരോധാഭാസം! മതേതരവും യുക്ത്യാധിഷ്ഠിതവുമായ ഒരു സാമൂഹ്യ സാംസ്ക്കാരികതയുടെ ഭൂമിക രൂപപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടുകൂടി മുന്നോട്ട് പോവുകയും മതത്തിന്റെ ഇടുക്കുചാലില്‍ പെട്ടുഴലുന്ന ജനങ്ങളെ ഉല്‍ബോധിപ്പിക്കുകയും ചെയ്യുന്നതിനു വേണ്ടി മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന മഹത്തായ സന്ദേശം നല്‍കിയ നാരായണ ഗുരുവിനെ ജാതിയുടേയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ തേജോവധം ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ നിര്‍മ്മൂല്യമായ കാഴ്ചപ്പാടുകളുമായി മുന്നോട്ടു പോകുന്ന നേതാക്കന്മാര്‍ ശ്രീനാരായണ സംസ്ക്കാരം ഉള്‍ക്കൊള്ളാനോ ആ സംസ്ക്കാരം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാനോ ശ്രമിക്കാതെ നിലത്തു കിടക്കുന്ന വള്ളിയെപ്പോലെ ശ്രീനാരായണ സംസ്ക്കാരത്തെ ചവിട്ടി മെതിക്കുകയാണ്. ശ്രീനാരായണ സംസ്ക്കാരത്തെ തമസക്കരിക്കുകയാണു. ശ്രീനാരായണ തത്വ പ്രചാരണം ലക്ഷ്യമാക്കേണ്ടവര്‍ സംഘടനാ നേതൃത്വത്തിലൂടെ നേട്ടങ്ങള്‍ കൊയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനകള്‍ നടത്തുമ്പോള്‍ അവര്‍ സമൂഹത്തില്‍ പരിഹസിക്കപ്പെടുന്നു. ഈഴവ സമുദായത്തിന് നേതാവില്ല എന്നു പറഞ്ഞ രാഷ്ട്രീയ കോമാളിയേക്കാള്‍ വലിയ കോമാളിയായി നേതൃത്വം അധഃപതിക്കുന്നത് ആത്മവീര്യമുള്ള നിഷ്പക്ഷമതികളായ ഗുരുഭക്തന്മാര്‍ക്ക് നാണക്കേടാണ്. മങ്ങിപ്പോയ സ്വന്തം വ്യക്തിത്വം വീണ്ടെടുക്കാനും സമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനും ശ്രീനാരായണ സംസ്ക്കാരം എന്തെന്ന് മനസ്സിലാക്കി അതിനനുസൃതമായി പെരുമാറാന്‍ പഠിക്കണം. ഗുരു ദൈവമല്ല എന്ന് ഞാന്‍ പറയുന്നത് എന്റെ നാക്ക് മുറിച്ചു കളയുന്നതിന് തുല്യമാണെന്ന് പറഞ്ഞ് അനുയായികളെ വഴി തെറ്റിക്കു സന്യാസിമാരെ തിരിച്ചറിഞ്ഞ് അവരെ ശ്രീനാരായണ ഭക്തന്മാരെ അഭിസംബോധന ചെയ്യുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തണം. തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വത്തിന്റെ ഗൗരവം മനസ്സിലാക്കുകയും ഗുരുദേവക്ഷേത്രങ്ങള്‍ സ്ഥാപിക്കാനുള്ള ആവേശം പകര്‍ന്നു കൊടുക്കാതെ അനുയായികളെ നേര്‍വഴിക്ക് നയിക്കുകയും വേണം. യഥാര്‍ത്ഥ ഗുരുവിനെ അിറയാത്തതുകൊണ്ടാണ് അനുയായികള്‍ അബദ്ധത്തില്‍ ചെന്നു വീഴുത്. നേരത്തെ സൂചിപ്പിച്ച, ഗുരുവിനെ ദൈവമായി പൂജിച്ചിരു ശിവഗിരി മഠത്തിലെ ശിഷ്യനുണ്ടായ മാനസിക പരിവര്‍ത്തനവും ചിന്തയുടെ ഔത്യവും അനുയായികള്‍ക്കുണ്ടാകേണ്ടത് ഗുരുവിനോട് നീതി പുലര്‍ത്തുന്നതിനു അനിവാര്യമാണ്. ശിവഗിരി മഠത്തിലെ ഇന്നത്തെ സന്യാസിമാരുടെ സ്ഥിതി വിചിത്രമാണ്. പാഠ പുസ്തകങ്ങളില്‍ നാരായണ ഗുരുവിനെ ഈഴവരുടെ നേതാവായി ചിത്രീകരിച്ച് വരും തലമുറയില്‍ മിദ്ധ്യാധാരണ ജനുപ്പിക്കുന്നത് നാരായണഗുരുവിനെ ലോക ഗുരുവിന്റെ സ്ഥാനത്തുനിന്നു തള്ളിമാറ്റാനുള്ള ഒരു വിഭാഗത്തിന്റെ ആസൂത്രിത പ്രവര്‍ത്തനമാണ്. അതിനെ എതിര്‍ക്കുന്ന ശിവഗിരി മഠത്തിലെ സന്യാസിമാര്‍ അനുയായികള്‍ ഗുരുവിനെ ദൈവമായി പൂജിക്കുന്നതിന്റെ തത്വ വിരോധം ചൂണ്ടിക്കാണിച്ച് അവരെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിക്കുിന്നല്ല. നാരായണഗുരുവിനെ ദൈവമായി പൂജിക്കുന്നത് അവരവരുടെ മനോഗതം എന്നു പറഞ്ഞു മൗനാനുവാദം നല്‍കി അവരെ തെറ്റില്‍ നിന്ന് തെറ്റിലേക്ക് വഴുതി വീഴാന്‍ പ്രേരിപ്പിക്കുന്ന സന്യാസിമാര്‍ ഗുരുകുലത്തിലും ഉള്ളത് അപമാനകരമാണ്.

ജനങ്ങളുടെ ദൈവസങ്കല്പത്തിലുള്ള വൈവിധ്യം മൂലം നിരവധി ആള്‍ ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ക്ഷേത്രങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ദൈവസങ്കല്പത്തിലുള്ള ഈ തെറ്റിദ്ധാരണ അകറ്റി യഥാര്‍ത്ഥ ദൈവസങ്കല്പം എന്തായിരിക്കണമെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ മതങ്ങള്‍ മുന്നോട്ടു വരേണ്ടതാണ്. ദൈവാനുഭൂതി എന്തെെന്നനിക്കറിയാം. പക്ഷെ അത് വിശദീകരിക്കാന്‍ എനിക്കാകുന്നില്ല, അത് അനുഭവിച്ചു തെന്നയറിയണം എന്ന് സെയ്ന്റ് ്അഗസ്റ്റിന്‍ ഒരിക്കല്‍ പറയുകയുണ്ടായി. 'ഒരു പതിനായിരമാദിതേയരൊന്നായ് വരുവതു പോലെ വരും വിവേകവൃത്തി' എന്ന് ഈശ്വരാതാദാത്മ്യത്തെപ്പറ്റി നാരായണഗുരു സ്വാനുഭവം വെളിപ്പെടുത്തുന്നു. സെയ്ന്റ് ആഗസ്റ്റിന്‍ പറഞ്ഞതുപോലെ ഒരോരുത്തര്‍ക്കും ഈശ്വരസാക്ഷാത്ക്കാരമുണ്ടാകുമ്പോള്‍ ആള്‍ദൈവാരാധന തന്നെ നിലച്ചുകൊള്ളും.

credits to joychenputhukulam.com

Read more

ദാമ്പത്യവും കുറ്റകൃത്യങ്ങളും

ബൈക്കിൽ സഞ്ചരിക്കുന്ന ഹെൽമറ്റ് ധാരികൾ വിജനമായ റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ മാല പൊട്ടിച്ചെടുത്തു സ്ഥലം വിട്ടെന്ന വാർത്ത പത്രത്തിൽ അടിയ്ക്കടി പ്രത്യക്ഷപ്പെടാറുണ്ട്. ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നവർ ഹെൽമറ്റ് ധരിച്ചിരിക്കണമെന്ന നിയമം നിലവിലുണ്ടെങ്കിലും പലരും ഹെൽമറ്റ് ധരിച്ചിട്ടില്ലാത്തവരാണ്. അപകടങ്ങളിൽ മസ്തിഷ്കത്തിനു ഗുരുതരമായ പരിക്കു പറ്റാതെ രക്ഷപ്പെടാൻ ഹെൽമറ്റുകൾ പലപ്പോഴും സഹായകമാകാറുണ്ട്. ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങൾ ഓടിക്കുന്ന ചിലരെ കാണുമ്പോൾ ഹെൽമറ്റു ധരിക്കണമെന്ന് അവരെ ഉപദേശിക്കാൻ തോന്നാറുള്ളതു പോലെ തന്നെ, ഹെൽമറ്റു ധരിച്ചുകൊണ്ട് ഇരുചക്രവാഹനങ്ങൾ ഓടിക്കുന്നരുടെ പുറത്തൊന്നു തലോടി അനുമോദിക്കാനും തോന്നാറുണ്ട്: ആരും തല പൊട്ടി ചോരയിൽ കുളിച്ച് തെരുവിൽ കിടക്കാൻ ഇട വരാതിരിക്കട്ടെ; യൂട്യൂബിലും ഫേസ്ബുക്കിലും വൈറലായി മാറാതിരിക്കട്ടെ. എന്നാൽ, മാല പൊട്ടിച്ചവരിൽ മിക്കവരും ഹെൽമറ്റുധാരികളായിരുന്നെന്നു വാർത്തകളിൽ കാണുന്നതുകൊണ്ട്, ഹെൽമറ്റുധാരികളെ പൊതുവിൽ സംശയദൃഷ്ടിയോടെ വീക്ഷിക്കേണ്ടിയും വന്നിരിക്കുന്നു: ഹെൽമറ്റിനുള്ളിൽ സുരക്ഷിതമായി മറഞ്ഞിരിയ്ക്കുന്നതു പിടിച്ചുപറി ആസൂത്രണം ചെയ്യുന്ന മസ്തിഷ്കങ്ങളായിരിക്കുമോ!

ഹെൽമറ്റു ധരിച്ച് ഒരുമ്പെട്ടിറങ്ങിയിരിക്കുന്ന രണ്ടു പുരുഷന്മാരുടെ മുന്നിൽ ഒരു സ്ത്രീയ്ക്ക് എന്തു ചെയ്യാനാകും! ദുർബലരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ, നിസ്സഹായാവസ്ഥ മുതലെടുക്കുന്നവർ വെറുക്കപ്പെടേണ്ടവരാണ്. പക്ഷേ, കഴിഞ്ഞ ദിവസത്തെ ഒരു മാല പൊട്ടിക്കൽ വാർത്തയിൽ പരാമർശിക്കപ്പെട്ടിരുന്ന, ഹെൽമറ്റു ധരിച്ച്, ഇരുചക്രവാഹനത്തിൽ സഞ്ചരിച്ചു മാല പൊട്ടിച്ച ജോടിയെ എനിക്കിഷ്ടമായി: കാരണം, അവർ ഭാര്യാഭർത്താക്കന്മാരായിരുന്നു! ഈ അപൂർവ തസ്കരദമ്പതികൾ ഹെൽമറ്റു ധരിച്ച്, ഇരുചക്രവാഹനത്തിൽ ചുറ്റിയടിച്ച്, തരം കിട്ടുമ്പോൾ കാൽനടയാത്രക്കാരായ വനിതകളുടെ മാല പൊട്ടിക്കുന്നതു പതിവാക്കിയിരുന്നത്രേ! മാല പൊട്ടിക്കലിൽ ഭാര്യയുടേയും  സജീവപങ്കാളിത്തം. മാല പൊട്ടിക്കലിനേക്കാൾ ‘മുന്തിയ സംരംഭങ്ങൾ’ തുടങ്ങിവെച്ച ദമ്പതിമാരുടെ വാർത്തകളും പത്രത്തിൽ ഈയടുത്ത കാലത്തു വന്നിട്ടുണ്ട്: വിദേശജോലിയും ഫ്ലാറ്റുകളും മറ്റും വാഗ്ദാനം ചെയ്തു പലരിൽ നിന്നായി പണം തട്ടി മുങ്ങിയ ദമ്പതിമാരും അക്കൂട്ടത്തിൽ പെടുന്നു.

ഇന്ത്യയിലിപ്പോൾ ‘സ്റ്റാർട്ട് അപ്പു’കളുടെ സീസണാണ്. സ്റ്റാർട്ടപ്പുകൾ ഇന്ത്യയുടെ മുഖം തന്നെ മാറ്റുമെന്നു പ്രതീക്ഷിക്കപ്പെടുന്നതുകൊണ്ടു സ്റ്റാർട്ടപ്പുകൾ തുടങ്ങാൻ മുന്നിട്ടിറങ്ങുന്ന ഊർജസ്വലരായ സംരംഭകർ അഭിനന്ദിയ്ക്കപ്പെടണം, പ്രോത്സാഹിപ്പിയ്ക്കപ്പെടണം. സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതു ദമ്പതിമാരാണെങ്കിൽ അവർ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു. കാരണമുണ്ട്; തങ്ങൾക്കിടയിലുണ്ടാകുന്ന അസ്വാരസ്യങ്ങളെത്തുടർന്നു വിവാഹമോചനഹർജിയുമായി നേരേ കുടുംബക്കോടതിയെ സമീപിക്കുന്ന ദമ്പതിമാർ ഏറ്റവുമധികമുള്ള രണ്ടാമത്തെ സംസ്ഥാനമായി ‘പുരോഗമിച്ചിരിക്കുന്നു’ നമ്മുടെ കൊച്ചുകേരളം. ‘വിവാഹമോചനക്കേസുകളുടെ തലസ്ഥാനം’ എന്ന കുപ്രസിദ്ധി ഏറ്റവുമധികം കേസുകൾ നിലവിലുള്ള തിരുവനന്തപുരം കൈക്കലാക്കുകയും ചെയ്തിരിക്കുന്നു! ദമ്പതിമാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളും ഭിന്നിപ്പുകളും സാധാരണയായിരിയ്ക്കുന്ന കേരളത്തിൽ ഇവിടത്തെ നവമുഖ്യധാരയിൽ നിന്നു വിഭിന്നമായി കുറ്റകൃത്യങ്ങളിൽപ്പോലും ഒരുമയും സ്വരുമയും പ്രദർശിപ്പിച്ചതിനു മുകളിൽ പരാമർശിക്കപ്പെട്ട തസ്കരദമ്പതിമാർ സത്യത്തിൽ നമ്മുടെ കൈയടി അർഹിക്കുന്നു. യാത്ര നേർവഴിയിലൂടെയാണെങ്കിലും, നിസ്സാരകാര്യത്തിനു പോലും പരസ്പരം വഴക്കടിച്ചും ഭിന്നിച്ചും ജീവിക്കുന്ന ഭാര്യാഭർത്താക്കന്മാർക്ക് ഈ തസ്കരദമ്പതിമാർ പ്രദർശിപ്പിച്ച അഭിപ്രായൈക്യം ഒരു മാതൃകയാകട്ടെ.

വിവാഹമോചനക്കേസുകളുടെ ആധിക്യത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനമെന്ന നിലയിൽ കേരളത്തിനുണ്ടായിരിക്കുന്ന കുപ്രസിദ്ധിക്ക് അവസാനമുണ്ടാകേണ്ടതുണ്ട്. മാതാപിതാക്കൾ വേർപിരിയുകയും പുതുജോടികൾ രൂപീകരിക്കുകയും ചെയ്യുമ്പോൾ അനാഥവും അസംതൃപ്തവുമായൊരു ഇളംതലമുറ സൃഷ്ടിക്കപ്പെട്ടെന്നു വരാം. അതു സമൂഹത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. ദാമ്പത്യബന്ധങ്ങൾ ഉറച്ചതാക്കാൻ ദമ്പതിമാരെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം സർക്കാരിനും സമൂഹത്തിനുമുണ്ട്. ദമ്പതിമാർ കൂട്ടായി നടത്തിയ മാല പൊട്ടിക്കലും തട്ടിപ്പുകളും അവർക്കിടയിലുള്ള ഉറച്ച ദാമ്പത്യബന്ധത്തിനുള്ള അസന്ദിഗ്ദ്ധമായ തെളിവാണ്. അവർക്കു വഴി പിഴച്ചെങ്കിലും, ഇത്തരം ദമ്പതിമാരെ സാധാരണ മോഷ്ടാക്കളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തരുത്. ദമ്പതിമാർ കൂട്ടായി ചെയ്ത കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ വിധിക്കുമ്പോൾ, അവർക്കിടയിലുള്ള ഒരുമയ്ക്കു പ്രത്യേക പരിഗണന ലഭിക്കണം. മാല പൊട്ടിച്ച ദമ്പതിമാരിൽ നിന്നു മാല പിടിച്ചെടുക്കണം. ജോലിയും ഫ്ലാറ്റും വാഗ്ദാനം ചെയ്തു പണം തട്ടിയ ദമ്പതിമാരിൽ നിന്നു പണം പലിശസഹിതം പിടിച്ചെടുത്ത്, തട്ടിപ്പിനിരയായവർക്കു തിരികെക്കൊടുക്കണം; ഇക്കാര്യങ്ങളിൽ ഒരമാന്തവും പാടില്ല, പക്ഷേ, അതിനു ശേഷം ദമ്പതിമാരോടു ദയവു കാണിക്കണം; മേലാൽ ഇപ്പണിയ്ക്കിറങ്ങിയേക്കരുത് എന്ന താക്കീതു നൽകി കഴിവതും വെറുതെ വിടുക, അല്ലെങ്കിൽ ലഘുവായ ശിക്ഷ മാത്രം നൽകുക.

ദമ്പതിമാർ കേവലം മാല പൊട്ടിക്കലും തട്ടിപ്പുമല്ല, കൊള്ള തന്നെ നടത്തുന്നു എന്നു കരുതുക. കൊള്ളയ്ക്കുള്ള ശിക്ഷ കഠിനതടവാണ്: പത്തു വർഷം മുതൽ പതിന്നാലു വർഷം വരെ. നിയമം സകലർക്കും ഒന്നു പോലെ ബാധകമാണ്. കൊള്ള നടത്തിയ ദമ്പതിമാരെ ജയിലിലടച്ചേ തീരൂവെങ്കിൽ അവരെ ഒരുമിച്ച്, ഒരേ സെല്ലിൽത്തന്നെ വേണം പാർപ്പിക്കാൻ. ദമ്പതിമാരെ വേർപെടുത്താൻ ഒരു നിയമത്തിനുമാകരുത് (“ടിൽ ഡെത്ത് ഡു അസ് പാർട്ട്”). ഇന്ത്യ സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്കായതിനു ശേഷം ഇതുവരെയായി പാർലമെന്റ് 772 നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ടെന്നു കാണുന്നു. അവയ്ക്കു പുറമെ, ഓരോ സംസ്ഥാനവും നിയമങ്ങൾ പാസ്സാക്കിയിട്ടുണ്ടാകും. കേന്ദ്രത്തിന്റേതും സംസ്ഥാനത്തിന്റേതുമായ ആയിരത്തിലേറെ നിയമങ്ങൾക്ക് ഒരേസമയം വിധേയനായിക്കൊണ്ടായിരിക്കും ഓരോ പൗരനും ജീവിക്കുന്നത്. ഇവയ്ക്കൊക്കെപ്പുറമേ, ഭരണഘടനയ്ക്കും വിധേയരാണു പൗരർ. പക്ഷേ, അവയൊന്നും ഭാര്യാഭർത്താക്കന്മാരെ ഭിന്നിപ്പിക്കുകയോ തമ്മിലകറ്റുകയോ ചെയ്യുന്നവയാകരുത്. ദാമ്പത്യബന്ധങ്ങളെ മാനിക്കുകയും അവയ്ക്കു പരിരക്ഷ നൽകുകയുമായിരിക്കണം ലക്ഷ്യം. കുടുംബബന്ധങ്ങളുടെ കെട്ടുറപ്പിന് അതാവശ്യമാണ്.

ഭാര്യാഭർത്താക്കന്മാർ നടത്തിയ കുറ്റകൃത്യങ്ങളെപ്പറ്റി കേൾക്കുമ്പോഴൊക്കെ, പണ്ടു കണ്ട ഒരു ഇംഗ്ലീഷ് സിനിമയെപ്പറ്റി ഓർത്തുപോകാറുണ്ട്: “ഫൺ വിത്ത് ഡിക്ക് ആന്റ് ജെയിൻ.” പതിറ്റാണ്ടുകൾക്കു മുമ്പാണതു കണ്ടത്. ജോർജ് സീഗൽ എന്ന നടനായിരുന്നു ചിത്രത്തിൽ ഭർത്താവായി അഭിനയിച്ചത്. രണ്ടു തവണ അക്കാദമി അവാർഡ് (ഓസ്കാർ) നേടിയ ജെയിൻ ഫോണ്ടയായിരുന്നു ചിത്രത്തിൽ ഭാര്യ. ദമ്പതിമാരിരുവരും ഉദ്യോഗസ്ഥരായിരുന്നു. അതിനിടെ, ഭർത്താവിന് ഉദ്യോഗക്കയറ്റം കിട്ടുകയും ഉന്നതശമ്പളം കിട്ടിത്തുടങ്ങുകയും ചെയ്തതുകൊണ്ട് അവർ നീന്തൽക്കുളവും മറ്റുമുള്ളൊരു രമ്യഹർമ്യത്തിലേക്കു താമസം മാറ്റുന്നു, ജീവിതം ആഡംബരപൂർണമാകുന്നു, ചെലവേറുന്നു. കനത്ത ശമ്പളമുള്ള ഭർത്താവും കുഞ്ഞുമടക്കമുള്ള കുടുംബത്തിന്റെ ക്ഷേമത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ വേണ്ടി ഭാര്യ ജോലി രാജി വെക്കുന്നു.

ദൗർഭാഗ്യവശാൽ, വ്യവസായരംഗത്ത് അപ്രതീക്ഷിതമായുണ്ടായ ഗുരുതരപ്രതിസന്ധി മൂലം ഭർത്താവിന്റെ കമ്പനി തകരുന്നു, ജോലി നഷ്ടപ്പെടുന്നു, കുടുംബം അതിജീവനത്തിനായി കഷ്ടപ്പെടുന്നു. ഒരു ലോണിനു വേണ്ടി ഇരുവരും സന്ദർശിച്ച ബാങ്കിൽ കൊള്ള നടക്കുന്നു, കൊള്ളക്കാരുടെ പക്കൽ നിന്നു വീണുപോയ നോട്ടുകെട്ടുകളിലൊന്ന് ദമ്പതിമാർക്കു കിട്ടുന്നു. ബാങ്കുകൊള്ള നടത്തൽ എത്ര അനായാസം! അവർ ചിന്തിക്കുന്നു. തുടർന്ന്, അത്തരം കൊള്ളകൾ നടത്താൻ അവർ തീരുമാനിക്കുന്നു. സ്ഥലത്തെ ടെലിഫോൺ കമ്പനിയാപ്പീസായിരുന്നു അവർ തങ്ങളുടെ ‘കടിഞ്ഞൂൽ’ കൊള്ളയ്ക്കായി തെരഞ്ഞെടുത്തത്. യാതൊരു തടസ്സവും കൂടാതെ അവരുടെ ‘പരിപാടി’ നടന്നു. ടെലിഫോൺ കമ്പനിയുടെ സേവനത്തിൽ അതൃപ്തരായിരുന്ന വരിക്കാർ അവിടെ ക്യൂ നിന്നിരുന്നു. അവർ ‘കൊള്ളക്കാരെ’ കൈയടിച്ചു പ്രോത്സാഹിപ്പിക്കുകയും ചെയ്തു! ദമ്പതിമാർ ആനന്ദത്തിലാറാടി. അത്തരം കൂടുതൽ ‘പരിപാടികൾ’ ആസൂത്രണം ചെയ്യാൻ അവരൊരുങ്ങി.

കഥയുടെ ശേഷം ഭാഗത്തിനിവിടെ പ്രസക്തിയില്ല. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അഭിപ്രായൈക്യത്തിനാണിവിടെ പ്രസക്തി. ദമ്പതിമാർ ചെയ്തതു കുറ്റകൃത്യമാണെങ്കിൽപ്പോലും, അതവർ ഒരുമയോടെ, തുല്യപങ്കാളിത്തത്തോടെ നിർവഹിച്ചതാണെങ്കിൽ അവരെ ദയവോടെ വീക്ഷിക്കണം എന്നാണിവിടെ പറയാനുദ്ദേശിച്ചത്. ദമ്പതിമാർ തമ്മിലുള്ള മാനസികപ്പൊരുത്തവും അഭിപ്രായൈക്യവും സമൂഹത്തിന്റെ കെട്ടുറപ്പിന് അനുപേക്ഷണീയമായതു കൊണ്ട്, തസ്കരദമ്പതിമാരെ കൈകാര്യം ചെയ്യുമ്പോഴൊക്കെ, അവർ ദമ്പതിമാരാണെന്ന പരിഗണന ബന്ധപ്പെട്ടരുടെ ഓർമ്മയിലുണ്ടാകണം എന്ന് ഊന്നിപ്പറയുകയാണ് ഈ കുറിപ്പിന്റെ ലക്ഷ്യം.

ദമ്പതിമാരെ ജീവിതപങ്കാളികൾ എന്നാണു വിശേഷിപ്പിക്കാറ്: ലൈഫ് പാർട്ട്ണർമാർ. ദാമ്പത്യത്തിന്റെ അടിസ്ഥാന ആശയം തന്നെ പങ്കാളിത്തമാണ്. കിടപ്പറയിലെ പങ്കാളിത്തത്തോടൊപ്പം അവരുടെ മറ്റെല്ലാ പ്രവൃത്തികളിലും സജീവപങ്കാളിത്തം പ്രതീക്ഷിക്കപ്പെടുന്നു. ദമ്പതിമാരിലൊരാൾ ഒരു കുറ്റകൃത്യം ചെയ്യാനൊരുമ്പെടുന്നെന്നു കരുതുക. ഉദാഹരണത്തിന്, ദമ്പതിമാരിലൊരാൾ മാല പൊട്ടിക്കാൻ പോകുന്നു, അല്ലെങ്കിൽ ജോലിയോ ഫ്ലാറ്റോ വാഗ്ദാനം ചെയ്തു ജനത്തിനെ വഞ്ചിച്ചു പണം തട്ടാനൊരുങ്ങുന്നു; അതുമല്ലെങ്കിൽ കൊള്ള നടത്താനൊരുങ്ങുന്നു. ഇത്തരം സന്ദർഭങ്ങളിൽ മറ്റെയാൾ എന്തു നിലപാടെടുക്കണം?

സങ്കീർണമായൊരു ചോദ്യമാണത്. മാല പൊട്ടിക്കലും വഞ്ചനയും കൊള്ളയുമൊക്കെ സാമൂഹ്യദ്രോഹങ്ങളാണ്, നിലവിലുള്ള നിയമങ്ങളനുസരിച്ചു ശിക്ഷാർഹവുമാണ്. കൊള്ളയ്ക്കു പതിന്നാലു വർഷത്തെ കഠിനതടവു വരെ ലഭിച്ചേക്കാമെന്നു മുകളിൽ സൂചിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. സാമൂഹ്യവിരുദ്ധപ്രവൃത്തികളിലും നിയമവിരുദ്ധപ്രവൃത്തികളിലും പങ്കാളിയാകാൻ ഞാനില്ല എന്നു പറഞ്ഞ് ദമ്പതിമാരിലൊരാൾ അത്തരം പ്രവൃത്തികളിൽ നിന്നകന്ന്, നിഷ്ക്രിയമായി നിന്നെന്നു വരാം. നൂറ്റെൺപത്തിനാലു പേരെ വധിച്ച കൊള്ളക്കാരനായിരുന്നു വീരപ്പൻ. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി സ്വീകരിച്ചതു വീരപ്പന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളിയാകാതെ, നിസ്സംഗതയോടെ, നിഷ്ക്രിയയായി അകന്നുമാറി നിൽക്കുന്ന നിലപാടായിരുന്നു. തെറ്റായ വഴിയേ പോകാൻ ഇഷ്ടപ്പെടാത്തവർ സ്വാഭാവികമായും ഈ നിലപാടാണെടുക്കുക. മുത്തുലക്ഷ്മിയുടെ മേലും കുറ്റങ്ങളാരോപിക്കപ്പെട്ടിരുന്നു, അവരും ജയിലിൽ കിടന്നിരുന്നു. ഭർത്താവിന്റെ കുറ്റകൃത്യങ്ങളിൽ തനിക്കു പങ്കുണ്ടായിരുന്നില്ലെന്നും അതുകൊണ്ടു തന്നെ കുറ്റവിമുക്തയാക്കണമെന്നും മുത്തുലക്ഷ്മി കോടതിയോടഭ്യർത്ഥിച്ചു. മുത്തുലക്ഷ്മിയുടെ നിരപരാധിത്വം ബോധ്യപ്പെട്ട കോടതി മുത്തുലക്ഷ്മിയെ കുറ്റവിമുക്തയാക്കി. നിരപരാധിയായ മുത്തുലക്ഷ്മിയെ കോടതി മോചിപ്പിച്ചതു നന്നായെന്ന കാര്യത്തിൽ സംശയമില്ല. എങ്കിലും, മുത്തുലക്ഷ്മിയുടെ ദാമ്പത്യം കേവലം കിടപ്പറയിലെ പങ്കാളിത്തം മാത്രമായി ചുരുങ്ങിപ്പോയിരുന്നു എന്നൂഹിക്കേണ്ടി വരുന്നു. പ്രവൃത്തികളിലുള്ള പങ്കാളിത്തമില്ലാതെ ജീവിതപങ്കാളിയാവില്ല.

മുത്തുലക്ഷ്മിയുടെ കാര്യമോർക്കുമ്പോൾ രാമായണരചയിതാവായ വാത്മീകിമഹർഷിയുടെ കാര്യവും ഓർത്തു പോകുന്നു. മഹർഷിയായിത്തീരുന്നതിനു മുമ്പ് അദ്ദേഹം  രത്നാകരൻ എന്ന പേരുള്ളൊരു കൊള്ളക്കാരനായിരുന്നു. വനത്തിലൂടെ കടന്നുപോകുന്നവരെ കൊള്ളയടിക്കുന്നതായിരുന്നു രത്നാകരന്റെ മുഖ്യതൊഴിൽ. ഒരു ദിവസം രത്നാകരന്റെ മുന്നിൽ നാരദമുനി വന്നു പെട്ടു. രത്നാകരൻ നാരദമുനിയെ കൊള്ളയടിക്കാനൊരുങ്ങിയപ്പോൾ മുനി ചോദിച്ചു:

“നീയെന്തിനു വേണ്ടിയാണിങ്ങനെ കൊള്ള നടത്തുന്നത്?”

“കുടുംബം പോറ്റാൻ വേണ്ടി.”

“കൊള്ള പാപമാണ്. ഇന്നല്ലെങ്കിൽ നാളെ പാപഫലം അനുഭവിക്കേണ്ടി വരും. നീ മാത്രമല്ല, നിന്റെ കുടുംബവും. നിന്റെ പാപഫലം പങ്കിടാൻ നിന്റെ കുടുംബം തയ്യാറാണോ?”

“അതറിയില്ല.”

“അതവരോടു ചോദിച്ചറിഞ്ഞു വരൂ.” മുനി നിർദ്ദേശിച്ചു.

രത്നാകരൻ മുനിയെ ഒരു മരത്തോടു ചേർത്തു കെട്ടി; മുനി രക്ഷപ്പെട്ടു പൊയ്ക്കളയരുതല്ലോ. വീട്ടിലേയ്ക്കു ചെന്ന്, മുനിയുടെ ചോദ്യം ഭാര്യയോടും മക്കളോടും ആവർത്തിച്ചു. അവരാരും പാപഫലം പങ്കിടാൻ തയ്യാറായിരുന്നില്ല. വിഷണ്ണനായി തിരികെച്ചെന്നു മുനിയെ കാര്യമറിയിച്ചു.

“അവർക്കു വേണ്ടി നീ ചെയ്യുന്ന പാപത്തിനുള്ള ശിക്ഷ പങ്കിടാൻ അവർ തയ്യാറല്ലെങ്കിൽ, നീയെന്തിനിങ്ങനെ പാപം ചെയ്തുകൂട്ടുന്നു?” മുനി ചോദിച്ചു.

ആ ചോദ്യം രത്നാകരനെക്കൊണ്ടു ചിന്തിപ്പിച്ചു, ഇനി പാപം ചെയ്യില്ലെന്ന പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. കൊള്ളക്കാരനായിരുന്ന രത്നാകരൻ അങ്ങനെ നേർവഴിയിലേക്കു തിരിച്ചു വന്നു. തുടർന്നദ്ദേഹം കഠിനതപം ചെയ്തെന്നും, ഘോരതപസ്സിനിടയിൽ അദ്ദേഹത്തെ ചിതൽപ്പുറ്റ് (വൽമീകം) മൂടിയെന്നും, അതുകൊണ്ടദ്ദേഹം വാത്മീകി മഹർഷി എന്നറിയപ്പെടാൻ തുടങ്ങിയെന്നുമാണ് ഐതിഹ്യം.

രത്നാകരന്റെ പാപകർമ്മങ്ങൾക്കുള്ള ശിക്ഷ പങ്കിടാൻ തങ്ങൾ തയ്യാറല്ലെന്നു രത്നാകരന്റെ ഭാര്യ പറഞ്ഞതും, വീരപ്പന്റെ കുറ്റകൃത്യങ്ങളിൽ തനിക്കു യാതൊരു പങ്കുമില്ല, തന്നെ മോചിപ്പിക്കണമെന്നു മുത്തുലക്ഷ്മി ആവശ്യപ്പെട്ടതും സമാനമായ നിലപാടുകളെ പ്രതിഫലിപ്പിക്കുന്നു. ദാമ്പത്യത്തിലെ അനിവാര്യഘടകമായ കൂട്ടുത്തരവാദിത്തം ഇവരുടെ ബന്ധങ്ങളിലുണ്ടായിരുന്നില്ല. കൂട്ടുത്തരവാദിത്തമില്ലാത്ത ദാമ്പത്യം ദാമ്പത്യമല്ല. ജീവിതപങ്കാളിയുമായി അവർക്കു കിടപ്പറയിലൂടെയല്ലാത്ത പങ്കാളിത്തമില്ല. ദാമ്പത്യമെന്നാൽ കേവലം കിടപ്പറ പങ്കിടുന്നതിനുള്ള ലൈസൻസല്ല. സർവാത്മനാലുള്ള പങ്കാളിത്തം അവിടെ മുഖ്യഘടകമാണ്. സുഖത്തിലും ദുഃഖത്തിലും നന്മയിലും തിന്മയിലുമെല്ലാമുള്ള പങ്കാളിത്തവും ഉണ്ടായെങ്കിലേ, ദാമ്പത്യം എല്ലാ അർത്ഥത്തിലുമുള്ള ദാമ്പത്യമാകൂ. ദമ്പതിമാർക്കിടയിൽ ഉപാധികൾ - ഈഫും ബട്ടും – ഉണ്ടാകാൻ പാടില്ല.

ഒരു തീവ്രവാദി ട്രെയിനിനു ബോംബു വെക്കാനൊരുങ്ങുന്നെന്നും ആ രഹസ്യം അയാൾ ഭാര്യയുമായി പങ്കു വെക്കുന്നെന്നും, ആ പ്രവൃത്തിയിൽ ഭാര്യയുടെ പങ്കാളിത്തം ആവശ്യപ്പെടുന്നെന്നും കരുതുക. ഭർത്താവിന്റെ പ്രവർത്തനങ്ങളിൽ സജീവപങ്കാളിയാകണമെന്നു ദാമ്പത്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും, വിവേകമുള്ള ആർക്കും സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിൽ പങ്കാളിയാകാനാവില്ല. മാത്രമല്ല, കുറ്റകൃത്യങ്ങൾ നടക്കാൻ പോകുന്നതായി അറിവു കിട്ടിയവർ അക്കാര്യം അധികാരികളെ അറിയിക്കാൻ ബാദ്ധ്യസ്ഥരുമാണ്; നിയമം അതനുശാസിക്കുന്നു. തീവ്രവാദിയുടെ ഭാര്യ ബോംബു വെക്കലിൽ പങ്കാളിത്തം വഹിക്കുന്നില്ലെന്നു മാത്രമല്ല, അക്കാര്യത്തെപ്പറ്റി പോലീസിന് അറിവു കൊടുക്കുക കൂടി ചെയ്യുന്നെന്നു കരുതുക. ഇവിടെ സമൂഹത്തോടും നിയമത്തോടുമുള്ള ഉത്തരവാദിത്തങ്ങൾ പാലിക്കപ്പെടുന്നു, പക്ഷേ, ദാമ്പത്യം അവഗണിക്കപ്പെടുന്നു.

കുറ്റകൃത്യത്തിനൊരുങ്ങുന്ന ഭർത്താവിനെ അതിൽ നിന്നു പിന്തിരിയാൻ നിർബന്ധിക്കണമെന്നതു ഭാര്യയുടെ കടമയാണ്, യാതൊരു സംശയവുമില്ല. പിന്തിരിപ്പിക്കാൻ കഠിനപ്രയത്നം നടത്തുക തന്നെ വേണം. തീവണ്ടിക്കു ബോംബു വെക്കാൻ തുനിയുന്ന ഭർത്താവിനെ, ആ ഹീനകൃത്യത്തിലുള്ള സാമൂഹ്യവിരുദ്ധതയും നിയമവിരുദ്ധതയുമെല്ലാം ഭാര്യ ബോദ്ധ്യപ്പെടുത്തി, അയാളെ ആ കൃത്യത്തിൽ നിന്നു പിന്തിരിപ്പിക്കുക തന്നെ വേണം. എന്നിട്ടുമയാൾ പിന്തിരിയാൻ ഭാവമില്ലെന്നും, ഭർത്താവിനെ ഹീനകൃത്യത്തിൽ നിന്നു തടയാനായി ഭാര്യ ഭർത്താവിനെ കൊല്ലുന്നു എന്നും കരുതുക. ഈ സന്ദർഭത്തിലാണു ‘മദർ ഇന്ത്യ’യെന്ന അതിപ്രശസ്തമായിരുന്ന ഹിന്ദിസിനിമയെപ്പറ്റി ഓർത്തു പോകുന്നത്. മദർ ഇന്ത്യയിൽ ചുട്ടെരിക്കുന്നതു ഭാര്യ ഭർത്താവിനെയല്ല, അമ്മ ഹീനകൃത്യത്തിനൊരുങ്ങുന്ന മകനെയാണ്. എങ്കിലും, യഥാർത്ഥജീവിതത്തിൽ ജീവിതപങ്കാളികൾക്കിടയിലും അത്തരം ചുട്ടെരിക്കലുകൾ നടന്നെന്നു വരാമെന്നതുകൊണ്ട്, മദർ ഇന്ത്യയുടെ കഥയ്ക്കിവിടെ പ്രസക്തിയുണ്ട്.

മദർ ഇന്ത്യയിൽ ‘രാധ’(നർഗീസ്)യുടെ മകൻ ‘ബിർജു’ (സുനിൽ ദത്ത്) ‘രൂപ’(ചഞ്ചൽ) എന്ന യുവതിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നു. അരുത്, അരുത് എന്നു രാധ മകനെ ആവർത്തിച്ചു വിലക്കുന്നു. വികാരവിക്ഷുബ്ധമായ ആ രംഗത്ത് അമ്മയും മകനും തമ്മിൽ നടന്ന സംഭാഷണം (ഇത് പ്രസിദ്ധമായിത്തീർന്നിരുന്നു) താഴെ കൊടുക്കുന്നു:

അമ്മ: രൂപാ കോ ഛോഡ് ദേ. നാ തോ മെ തുഝെ ജാൻ സെ മാർ ഡാലൂംഗി

മകൻ: തൂ മുഝെ നഹി മാർ സക്‌തി; തൂ മേരി മാ ഹെ

അമ്മ: മെ ഏക് ഓരത് ഹൂം

മകൻ: മെ തെരാ ബേട്ടാ ഹൂം

അമ്മ: രൂപാ സാരി ഗാവ് കി ബേട്ടി ഹെ, വോ മേരി ലാജ് ഹെ

മകൻ: തൂ മാർ സക്‌തി ഹെ തൊ മാർ. മെ അപ്‌നി കസം നഹി തോഡൂംഗാ (രൂപയെ തട്ടിക്കൊണ്ടു കുതിരപ്പുറത്തു പായുന്നു)

അമ്മ: ബേട്ടാ (വെടി വെക്കുന്നു)

മകൻ വെടിയേറ്റു നിലം പതിക്കുന്നു.

‘മദർ ഇന്ത്യ’ ഇന്ത്യയെ മുഴുവൻ അക്ഷരാർത്ഥത്തിൽ കീഴടക്കി. ലോകപ്രശസ്തിയുമാർജിച്ചു. അതിന് അക്കാദമി അവാർഡ് (സാക്ഷാൽ ഓസ്കാർ!) കിട്ടാതെ പോയതു കേവലം ഒരു വോട്ടിന്! ഇന്ത്യയിലെ പല തിയേറ്ററുകളിലും ഒരു വർഷത്തിലേറെക്കാലം തുടർച്ചയായി പ്രദർശിപ്പിച്ച ആദ്യ സിനിമയായിരുന്നു അത്. അത് ഏറ്റവുമധികം വിദേശരാജ്യങ്ങളിൽ മൊഴിമാറ്റം ചെയ്തു പ്രദർശിപ്പിക്കപ്പെട്ട പ്രഥമ ഇന്ത്യൻ സിനിമയായി. കണക്കുകൾ ലഭ്യമല്ലെങ്കിലും, നാണയപ്പെരുപ്പം കണക്കിലെടുത്താൽ, ഏറ്റവുമധികം കളക്ഷൻ ലഭിച്ച സിനിമയും അതു തന്നെയാണ് എന്നാണെന്റെ ഊഹം. ഹീനകൃത്യത്തിനൊരുങ്ങുന്ന മകനെ വെടിവെച്ചു കൊല്ലുന്ന അമ്മയുടെ റോളിൽ തകർത്തഭിനയിച്ച നർഗീസ് മറ്റു പല അവാർഡുകൾക്കും പുറമെ കാർലോ വിവാരി ചലച്ചിത്രമേളയിൽ ഏറ്റവും നല്ല നടിക്കുള്ള അന്തർദ്ദേശീയ അവാർഡും നേടി.

രാഷ്ട്രപുനരുത്ഥാരണത്തിനുള്ള ആഹ്വാനം മദർ ഇന്ത്യയിലടങ്ങിയിട്ടുണ്ട്. അതിനേക്കാളേറെ മഹത്വവൽക്കരിക്കപ്പെട്ടതു മകൻ ഹീനകൃത്യത്തിലേർപ്പെടുന്നതു തടയാൻ വേണ്ടി മാതാവു മകനെ വെടിവെച്ചു കൊന്നതാണ്. അന്യമെന്നോ സ്വന്തമെന്നോ നോക്കാതെ പാപകൃത്യങ്ങൾ തടയണം: ഇതാണു മദർ ഇന്ത്യ കൈമാറുന്ന സന്ദേശങ്ങളിലൊന്ന്. മദർ ഇന്ത്യ മഹത്വവൽക്കരിക്കപ്പെട്ടെങ്കിലും, കുറ്റകൃത്യം തടയേണ്ടതു തന്നെയെങ്കിലും, അതു മറ്റൊരു കുറ്റകൃത്യത്തിലൂടെയാകരുത് എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. മകനെ കൊന്നതു സ്വന്തം അമ്മയായിരുന്നാൽത്തന്നെയും, കൊല കൊല തന്നെ, കുറ്റകൃത്യം തന്നെ. ഒരു കുറ്റകൃത്യം തടയാൻ മറ്റൊരു കുറ്റകൃത്യം ചെയ്യുന്നത് അഭികാമ്യമല്ല.

മദർ ഇന്ത്യയുടെ കഥയ്ക്കൊരു ഭേദഗതി ആവശ്യമാണ്: മകനെ കുറ്റകൃത്യത്തിൽ നിന്നു പിന്തിരിപ്പിക്കാനാകാത്ത നിരാശയാൽ അമ്മ ‘എന്റെ മകന്റെ കുറ്റകൃത്യം തടയാൻ എനിക്കാകുന്നില്ലെങ്കിൽ, എനിക്കിനി ജീവിക്കേണ്ട’ എന്നു പറഞ്ഞുകൊണ്ടു സ്വന്തം മാറിലേക്കു തന്നെ നിറയൊഴിക്കേണ്ടിയിരുന്നു. എങ്കിലതു കൂടുതൽ മഹത്വമുള്ളതാകുമായിരുന്നു. കുറ്റകൃത്യത്തിനൊരുമ്പെടുന്നവരെ കൊല ചെയ്തും കുറ്റകൃത്യം തടയണം എന്ന വികലമായ സന്ദേശത്തിനു പകരം, സ്വന്തം ജീവൻ ബലി കഴിച്ചും കുറ്റകൃത്യം തടയണം എന്ന ആഹ്വാനം അതിൽ നിന്നുയരുമായിരുന്നു. പക്ഷേ, യഥാർത്ഥജീവിതത്തിൽ ഈ നിലപാടാണ് ഏറ്റവും ദുഷ്കരമെന്നു പറയേണ്ടതില്ലല്ലോ. ഇത്തരം കാര്യങ്ങൾക്കു വേണ്ടി ആരാണ് ആത്മഹത്യ ചെയ്യാനൊരുങ്ങുക!

ദമ്പതിമാരിലൊരാൾ കുറ്റകൃത്യത്തിനൊരുങ്ങുമ്പോൾ, മറ്റെയാൾ വിവിധ നിലപാടുകൾ എടുക്കാനിടയുണ്ട് എന്നു മുകളിൽ കൊടുത്തിരിക്കുന്ന ഖണ്ഡികകളിൽ നാം കണ്ടു. ദാമ്പത്യബന്ധത്തെ മാനിച്ച് കുറ്റകൃത്യനിർവഹണത്തിൽ ജീവിതപങ്കാളിക്കു സജീവപങ്കാളിത്തം നൽകുകയാണ് നിലപാടുകളിലൊന്ന്; ഭർത്താവും ഭാര്യയും ഒരുമിച്ചു നടത്തിയ മാല പൊട്ടിക്കലും ജോലിതട്ടിപ്പും ഫ്ലാറ്റുതട്ടിപ്പുമെല്ലാം ഈ നിലപാടു സ്വീകരിച്ചവരാണ്. ഈ നിലപാടിൽ ദമ്പതികൾ ഒറ്റക്കെട്ടാണ്. എല്ലാ പ്രവൃത്തികളിലും പ്രവർത്തനങ്ങളിലും പൂർണമായും പങ്കാളികൾ. ആസ്വാദ്യമാണു സ്വരുമയുള്ള ഇത്തരം ദാമ്പത്യം; പക്ഷേ, സ്വീകരിച്ച വഴി പിഴച്ചതായിപ്പോയെന്ന കുഴപ്പമുണ്ട്. പിഴച്ച വഴി ദാമ്പത്യസരണിയ്ക്കു വിഘാതമായിത്തീരും.

വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയെപ്പോലെ, ഭർത്താവിന്റെ കുറ്റകൃത്യങ്ങളിൽ പങ്കു വഹിക്കാതെ, നിഷ്ക്രിയമായി അകന്നു നിൽക്കുകയാണു മറ്റൊരു നിലപാട്. പങ്കാളി ചെയ്യാൻ പോകുന്ന ഹീനകൃത്യത്തെപ്പറ്റി അധികാരികൾക്ക് അറിവു കൊടുത്ത് നിയമത്തിന്റെ മുന്നിൽ നല്ല കുട്ടിയാകുകയാണ് അല്പം കൂടി വ്യതിരിക്തതയുള്ള സമീപനം. ഹീനകൃത്യം ചെയ്യാരുമ്പെടുന്ന പങ്കാളിയെ കൊന്ന് ഹീനകൃത്യം തടയുന്നതൊരു കടുങ്കൈയാണ്; കുറ്റകൃത്യം തടയാൻ ആത്മഹത്യ ചെയ്യുന്നത് അറ്റകൈയും. ഇവയേക്കാളെല്ലാം നല്ല സമീപനം, വിവേകശൂന്യനായ ഭർത്താവിനു വിവേകം നൽകി, അയാളെ കുറ്റകൃത്യത്തിൽ നിന്നു പിന്തിരിപ്പിക്കുന്നതാണ്.

ഒടുവിൽപ്പറഞ്ഞ നിലപാടാണ് ആദർശദാമ്പത്യത്തിന്റെ ഉത്തമലക്ഷണം. കുറ്റകൃത്യങ്ങളിലടങ്ങിയ സാമൂഹ്യമൂല്യധ്വംസനവും നിയമലംഘനവും വരുംവരായ്കകളുമെല്ലാം വിശദീകരിച്ചുകൊടുത്ത് ജീവിതപങ്കാളിയെ കുറ്റകൃത്യത്തിൽ നിന്നു പിന്തിരിപ്പിക്കാൻ കഴിവതും ശ്രമിക്കുക. വിവേകം നഷ്ടപ്പെട്ടിരിക്കുന്ന ജീവിതപങ്കാളിക്കു വിവേകമുള്ള പങ്കാളി വിവേകം പകർന്നു കൊടുക്കുക. ‘മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം’ എന്നു കിരാതം ഓട്ടൻതുള്ളലിൽ കുഞ്ചൻ നമ്പ്യാർ ചൊല്ലിയിട്ടുണ്ട്. അതോടൊപ്പം ‘സുജനഗുണം കൊണ്ടു ബഹുമാനവിശേഷം വരും’ എന്നു നമ്പ്യാർ പൂരിപ്പിച്ചിട്ടുമുണ്ട്. ദമ്പതിമാരിലൊരാൾ സുജനവും മറ്റെയാൾ ദുർജനവുമാണെങ്കിൽ, സുജനത്തിന്റെ സാമീപ്യം (സൗരഭ്യം) ദുർജനത്തേയും സുജനമാക്കി (സുരഭിലമാക്കി) തീർക്കുമെന്ന കാര്യത്തിൽ നമ്പ്യാർക്കു സംശയമില്ല. ഇതിനേക്കാൾ പ്രസാദാത്മകമായ നിലപാടു വേറെയില്ല.

വഴിതെറ്റിപ്പോയൊരു യുവാവിനെ ഒരു യുവതി നേർവഴിയിലേക്കു കൊണ്ടുവരുന്ന ഇതിവൃത്തമുള്ള പല സിനിമകളും ഇറങ്ങിയിട്ടുണ്ട്. 1950ൽ ഇറങ്ങിയ സംഗ്രാം എന്ന ഹിന്ദി സിനിമയായിരുന്നിരിക്കണം, അക്കൂട്ടത്തിൽ ആദ്യത്തേത്. നളിനി ജയ്‌വന്ത് - അശോക് കുമാർ ജോടി നായികാനായകന്മാരായി അഭിനയിച്ച ആ ചിത്രം, അക്കാലത്ത് ഏറ്റവുമധികം കളക്ഷൻ നേടിയ ചിത്രങ്ങളിലൊന്നായിരുന്നു. വെള്ളിത്തിരയിലെ വില്ലനെ സൽസ്വഭാവിയാക്കി ഉത്ഥരിക്കാൻ നായികയ്ക്കു കഥാകൃത്തിന്റേയും സംവിധായകന്റേയുമെല്ലാം സഹായം ലഭ്യമായിട്ടുണ്ട്, തീർച്ച. വെള്ളിത്തിരയുടെ കാല്പനികതയിൽ നിന്നകന്ന്, ദുരിതപൂർണമായ യഥാർത്ഥജീവിതത്തിൽ, ഇത്തരത്തിലുള്ള ഉത്ഥാരണം എളുപ്പമല്ല. വീരപ്പനെ ഉത്ഥരിക്കാൻ മുത്തുലക്ഷ്മിക്കു കഴിഞ്ഞില്ല. കൊല നടത്താൻ തോക്കുമായി ഇറങ്ങുന്ന വീരപ്പനെ സ്നേഹപാശം കൊണ്ടു കെട്ടിവരിഞ്ഞ്, ഹീനകൃത്യങ്ങളിൽ നിന്നകറ്റി, 184 കൊലപാതകങ്ങൾ തടയാൻ മുത്തുലക്ഷ്മിക്കായിരുന്നെങ്കിൽ! ആ സങ്കല്പം പോലും മാധുര്യമുള്ളതാണ്. അതു യാഥാർത്ഥ്യമായിരുന്നെങ്കിൽ മുത്തുലക്ഷ്മിയുടേയും വീരപ്പന്റേയും ദാമ്പത്യം ആദർശദാമ്പത്യമായേനേ; അവരുടെ ജീവിതം  വെള്ളിത്തിരയിലേതിനേക്കാൾ പ്രകാശോജ്ജ്വലവും അനുകരണീയവും ആവേശദായകവുമായേനേ!

ഭർത്താവിനെ കുറ്റകൃത്യത്തിൽ നിന്നു തടയാൻ വേണ്ടി ഭാര്യ അയാളെ വെടിവെച്ചു കൊല്ലുകയോ, അല്ലെങ്കിൽ ഭാര്യ സ്വയം വെടിവെച്ചു മരിക്കുകയോ ചെയ്യുമ്പോൾ ദാമ്പത്യം അതോടെ അവസാനിച്ചു പോകുന്നുവെന്നതാണ് ആ സമീപനങ്ങളുടെ ന്യൂനത. പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയും, സാമൂഹ്യമൂല്യങ്ങൾ പരിരക്ഷിക്കപ്പെടുകയും, ദാമ്പത്യം ശാശ്വതമായി, പൂർവാധികം കെട്ടുറപ്പോടെ നിലനിൽക്കുകയും വേണം: അതാകണം ലക്ഷ്യം. അതു സാദ്ധ്യമാക്കുന്ന സമീപനമാണു സ്വീകരിക്കേണ്ടത്. ദാമ്പത്യത്തെ ഇല്ലായ്മ ചെയ്തുകൊണ്ടുള്ള സമീപനങ്ങൾക്കു പ്രസക്തിയില്ല. ദാമ്പത്യങ്ങൾ കെട്ടുറപ്പുള്ളതാകുമ്പോൾ സമൂഹം കെട്ടുറപ്പുള്ളതാകും; രാഷ്ട്രവും.

കുറിപ്പ്: മുകളിലെ ചില ഖണ്ഡികകൾ വായിക്കുമ്പോൾ ഭർത്താവാണ് എല്ലായ്പോഴും കുറ്റകൃത്യങ്ങൾക്കൊരുമ്പെടാറ് എന്നൊരു ധാരണ ഉടലെടുത്തെന്നു വരാം. പുരുഷമേധാവിത്വത്തിന് ഇടിവു തട്ടുകയും, പല രംഗങ്ങളിലും വനിതകൾ പുരുഷന്മാരോടൊപ്പമോ അവരേക്കാൾ മുന്നിലോ വന്നെത്തുകയും ചെയ്തിരിക്കുന്ന ഇക്കാലത്തു കുറ്റകൃത്യരംഗത്തും വനിതകൾ ഒരുമ്പെട്ടിറങ്ങാറുണ്ട്. കുപ്രസിദ്ധിയാർജിച്ച പല കേസുകളിലും (‘സയനൈഡ് മല്ലിക’, നേഹ വർമ്മ, ഇന്ദ്രാണി മുഖർജി, സിമ്രാൻ സൂദ്...) കുറ്റവാളികൾ വനിതകളായിരുന്നെന്നു തെളിഞ്ഞു കഴിഞ്ഞിട്ടുണ്ട്. എങ്കിലും, കുറ്റകൃത്യങ്ങൾ ചെയ്യുന്നവരിൽ കൂടുതലും പുരുഷന്മാരാണെന്നു പറയാതെ തരമില്ല; ഇതിനുപോദ്ബലകമായ കണക്കുകളിതാ: 2011, 2012, 2013, 2014 എന്നീ വർഷങ്ങളിൽ ഓരോ വർഷാവസാനവും ഇന്ത്യയിലെ ജയിലുകളിലുണ്ടായിരുന്ന തടവുപുള്ളികളിൽ 95 ശതമാനവും പുരുഷന്മാരായിരുന്നു; അഞ്ചു ശതമാനം മാത്രമായിരുന്നു, സ്ത്രീകുറ്റവാളികൾ. ഈ സ്ഥിതിവിവരക്കണക്കുകളിലടങ്ങിയ സത്യം ഈ ലേഖകനുൾപ്പെടുന്ന പുരുഷവർഗത്തിന് അപമാനകരമാണെങ്കിലും, സത്യത്തെ നിഷേധിക്കാൻ ആർക്കാണു കഴിയുക!

ഈ ലേഖനത്തെപ്പറ്റിയുള്ള പ്രതികരണങ്ങളറിയാൻ ആകാംക്ഷയുണ്ട്. അവ sunilmssunilms@rediffmail.com എന്ന ഈമെയിൽ ഐഡിയിലേക്കയയ്ക്കുക.

Read more

ഹര്‍ത്താലുകളെപ്പറ്റി ഒരഭ്യര്‍ത്ഥന

കേരളത്തില്‍ 2005നും 2012നുമിടയില്‍ ആകെ 363 ഹര്‍ത്താലുകള്‍ ആചരിയ്ക്കപ്പെട്ടെന്നും, 2006ല്‍ മാത്രം 223 ഹര്‍ത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ ‘പൊളിറ്റിക്കല്‍ ആക്റ്റിവിസം ഇന്‍ കേരള’ എന്ന താളില്‍ കാണുന്നു. 2012നു ശേഷവും കേരളത്തില്‍ ഹര്‍ത്താലുകള്‍ നടന്നിട്ടുണ്ട്. ഇന്നലെയവസാനിച്ച 2016ലുമുണ്ടായിരുന്നു ഹര്‍ത്താലുകള്‍. ഒക്‌റ്റോബര്‍ 13നു സംസ്ഥാനവ്യാപകമായി ബി ജെ പിയും, നവംബര്‍ 26നു തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ്സും, നവംബര്‍ 28നു സംസ്ഥാനവ്യാപകമായി ഇടതുപക്ഷ ജനാധിപത്യമുന്നണിയും ഹര്‍ത്താലുകള്‍ നടത്തിയിരുന്നു. ഗൂഗിള്‍ സെര്‍ച്ചില്‍ പൊന്തിവന്നൊരു പേജിന്റെ സ്ക്രീന്‍ഷോട്ട് താഴെ കൊടുക്കുന്നു:

ഹര്‍ത്താലുകളോടുള്ള ഇവിടത്തെ രാഷ്ട്രീയപ്പാര്‍ട്ടികളുടെ സമീപനം വൈരുദ്ധ്യാത്മകമാണ്. ഒരു പാര്‍ട്ടി നടത്തുന്ന ഹര്‍ത്താലിനെ എതിര്‍പാര്‍ട്ടികള്‍ നിശിതമായി വിമര്‍ശിയ്ക്കുന്നു: ഹര്‍ത്താല്‍ ജനജീവിതം ദുസ്സഹമാക്കും എന്നായിരിയ്ക്കും വിമര്‍ശനം. ആ വാദത്തില്‍ തീര്‍ച്ചയായും കഴമ്പുണ്ട്. എന്നാല്‍, അധികം താമസിയാതെ, എതിര്‍പാര്‍ട്ടികള്‍ സ്വന്തം വാദത്തെത്തന്നെ വിസ്മരിച്ച്, സ്വന്തം ഹര്‍ത്താലുമായി വരുന്നു. ഹര്‍ത്താലാചരിച്ചതിനു മുമ്പു വിമര്‍ശിയ്ക്കപ്പെട്ടവരായിരിയ്ക്കും ഇത്തവണ ഹര്‍ത്താലിനെ വിമര്‍ശിയ്ക്കുന്നത്. ഈ റോള്‍മാറ്റം തുടരുന്നു.

സര്‍ക്കാര്‍ ഏതു മുന്നണിയുടേതായാലും, ഹര്‍ത്താല്‍ ഏതു മുന്നണി നടത്തുന്നതായാലും, ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ പൊതുവില്‍ നിഷ്ക്രിയമാകുന്നെന്നു മാത്രമല്ല, ഹര്‍ത്താലുകളോടു പരോക്ഷമായി സഹകരിയ്ക്കുക കൂടി ചെയ്യുന്നു എന്നതാണു വാസ്തവം. അതുമൂലം ഹര്‍ത്താല്‍ദിനത്തില്‍ ഭരണരഥത്തിന്റെ കടിഞ്ഞാണ്‍ അനൗപചാരികമായി ഹര്‍ത്താല്‍ നടത്തുന്നവരിലേയ്‌ക്കെത്തുന്നു. ഹര്‍ത്താല്‍ദിനത്തില്‍ സംസ്ഥാനത്തെന്തു നടക്കണം, എന്തു നടക്കരുത് എന്നു തീരുമാനിയ്ക്കാനുള്ള അധികാരം ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കു കിട്ടുന്നു. പരോക്ഷമായ ഈ അധികാരക്കൈമാറ്റം മൂലമാണു ഹര്‍ത്താലുകള്‍ ജനജീവിതത്തെ ദുസ്സഹമാക്കുന്നവയായിത്തീരുന്നത്.

ജനാധിപത്യഭരണവ്യവസ്ഥ നിലവിലിരിയ്ക്കുന്നൊരു രാജ്യത്തു പണിമുടക്കാനും പ്രതിഷേധിയ്ക്കാനുമുള്ള സ്വാതന്ത്ര്യം ജനതയ്ക്കുണ്ടാകണം. എന്നാല്‍, ആ സ്വാതന്ത്ര്യമുപയോഗിച്ചു പണിമുടക്കുകയും പ്രതിഷേധിയ്ക്കുകയും ചെയ്യുന്നതിനിടയില്‍, പണിമുടക്കാത്തവരുടേയും പ്രതിഷേധിയ്ക്കാത്തവരുടേയും മൗലികാവകാശങ്ങളെ നിഷേധിയ്ക്കുക കൂടി ചെയ്യുമ്പോള്‍ ജനാധിപത്യം ഓക്‌ളോക്രസി അഥവാ മോബോക്രസി ആയി പരിണമിയ്ക്കുന്നു. ഈ വഴിമാറിപ്പോക്കു തടയേണ്ടതു ജനതയുടെ സ്വാതന്ത്ര്യസംരക്ഷണത്തിന് അത്യാവശ്യമാണ്. ഇതിലേയ്ക്കായി ഒരഭ്യര്‍ത്ഥന ഈ ലേഖകന്‍ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയ്ക്കു സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ ഒക്‌ടോബര്‍ പതിനെട്ടിന് ഈമെയിലായി അയച്ച അഭ്യര്‍ത്ഥന താഴെ ഉദ്ധരിയ്ക്കുന്നു:

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കയച്ച അഭ്യര്‍ത്ഥന

കേരളത്തില്‍ പതിവായിത്തീര്‍ന്നിരിയ്ക്കുന്ന ഹര്‍ത്താലുകള്‍ ഭരണഘടനയില്‍ ആലേഖനം ചെയ്യപ്പെട്ടിരിയ്ക്കുന്ന മൗലികാവകാശങ്ങളില്‍ രണ്ടെണ്ണത്തെ ലംഘിയ്ക്കുന്നു എന്നതിന്റെ ഏറ്റവും പുതിയ തെളിവായിരുന്നു, ഒക്ടോബര്‍ 13, വ്യാഴാഴ്ച, സംസ്ഥാനവ്യാപകമായി നടന്ന ഹര്‍ത്താല്‍. താഴെപ്പറയുന്നവയാണു ഹര്‍ത്താല്‍ ദിനങ്ങളില്‍ ലംഘിയ്ക്കപ്പെടാറുള്ള മൗലികാവകാശങ്ങള്‍:

19 (1) (d) All citizens shall have the right to move freely throughout the territory of India. (സഞ്ചാരസ്വാതന്ത്ര്യം)

19 (1) (g) All citizens shall have the right to practise any profession, or to carry on any occupation,t rade or business (ഉപജീവനസ്വാതന്ത്ര്യം)

ഹര്‍ത്താല്‍ ദിനങ്ങളില്‍ നടക്കുന്ന ഈ മൗലികാവകാശലംഘനങ്ങളെപ്പറ്റി വിശദമായി താഴെ വിവരിയ്ക്കുന്നു.

സഞ്ചാരസ്വാതന്ത്ര്യലംഘനം

പത്രത്തില്‍ വരാറുള്ള ഹര്‍ത്താല്‍ പ്രഖ്യാപനത്തെപ്പറ്റിയുള്ള വാര്‍ത്ത വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. ഇക്കഴിഞ്ഞ ഹര്‍ത്താല്‍ പ്രഖ്യാപനത്തെപ്പറ്റി പത്രത്തില്‍ വന്ന വാര്‍ത്തയില്‍ നിന്നുള്ള ഭാഗം താഴെ ഉദ്ധരിയ്ക്കുന്നു:

“ആസ്പത്രി, മെഡിക്കല്‍ സ്‌റ്റോര്‍, പാല്‍, പത്രം എന്നിവയെ ഒഴിവാക്കി. ശവസംസ്കാരത്തിനു പോകുന്നവര്‍, വിമാനത്താവളത്തിലേക്കു പോകുന്നവര്‍, വിവാഹം, ഹജ്ജ്, ശബരിമല തീര്‍ത്ഥാടകര്‍ എന്നിവരേയും ഒഴിവാക്കിയിട്ടുണ്ട്.”

ഹര്‍ത്താല്‍ദിനത്തിലെ സംസ്ഥാനഭരണാധികാരം മുഴുവന്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പിടിച്ചെടുത്തെന്ന മട്ടിലുള്ള പ്രഖ്യാപനമാണിത്. പ്രഖ്യാപിക്കുക മാത്രമല്ല, ഹര്‍ത്താലനുകൂലികള്‍ പ്രഖ്യാപനം കര്‍ക്കശമായി നടപ്പില്‍ വരുത്തുകയും ചെയ്യുന്നു. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഹര്‍ത്താല്‍ദിനത്തില്‍ ഫലവത്തായ നടപടികളെടുക്കാതിരിയ്ക്കുമ്പോള്‍ അതു സൂചിപ്പിയ്ക്കുന്നതു സംസ്ഥാനത്തിന്റെ ഭരണാധികാരം സര്‍ക്കാര്‍ ഹര്‍ത്താലനുകൂലികള്‍ക്കു കൈമാറിയിരിയ്ക്കുന്നെന്നാണ്. ജനതയാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനേക്കാള്‍ കൂടുതലധികാരം ഹര്‍ത്താലനുകൂലികള്‍ക്കു കൈവരുന്ന പതിവിനു മാറ്റം വരണം.

ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയവയൊഴികെയുള്ള വാഹനങ്ങളെ ഹര്‍ത്താല്‍ അനുകൂലികള്‍ ഹര്‍ത്താല്‍ ദിവസം തടയുന്നു. ചിലയിടങ്ങളില്‍ ഒഴിവാക്കിയവയെപ്പോലും തടയുന്നു. ഹര്‍ത്താല്‍ ദിവസം സര്‍ക്കാരുടമസ്ഥതയിലുള്ള കെ എസ് ആര്‍ ടി സി ബസ്സുകളും സ്വകാര്യവാഹനങ്ങളും തങ്ങളുടെ ഭൂരിഭാഗം ട്രിപ്പുകളും മുടക്കുന്നു. ജനതയുടെ സഞ്ചാരം അതോടെ അസാദ്ധ്യമാകുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ സര്‍വീസ് നടത്തുന്ന ബസ്സുകളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുക മാത്രമല്ല, കല്ലെറിഞ്ഞും ടയറുകളുടെ കാറ്റഴിച്ചു വിട്ടും അവയ്ക്കു നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യാറുണ്ട്. കല്ലേറിലും മറ്റും ബസ്സ് ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും പരിക്കു പറ്റുന്നതും പതിവാണ്. തുടര്‍ന്ന്, ബസ്സുകളും അവയിലെ സ്ത്രീകളും കുഞ്ഞുങ്ങളുമുള്‍പ്പെടെയുള്ള യാത്രക്കാരും നടുറോഡില്‍ കുടുങ്ങിപ്പോകുകയും ചെയ്യുന്നു.

കെ എസ് ആര്‍ ടി സി ബസ്സുകള്‍ പോലും റോഡിലിറങ്ങാത്ത സ്ഥിതിയില്‍ ടാക്‌സികളും ഓട്ടോറിക്ഷകളും ഓടുകയില്ലെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇരുചക്രവാഹനങ്ങളല്ലാത്ത സ്വകാര്യവാഹനങ്ങള്‍ റോഡിലിറക്കാന്‍ മിക്കവരും ധൈര്യപ്പെടാറില്ല. ചിലയിടങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ ഇരുചക്രവാഹനങ്ങളെപ്പോലും തടയാറുണ്ട്. ആസ്പത്രിസംബന്ധമായോടുന്ന വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിരിയ്ക്കുന്നെന്നായിരിയ്ക്കും പ്രഖ്യാപനമെങ്കിലും, പലപ്പോഴും ആംബുലന്‍സുകളേയും ഹര്‍ത്താലനുകൂലികള്‍ വെറുതേ വിടാറില്ല. ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ദിനം കല്ലേറു കൊണ്ട ഒരാംബുലന്‍സിന്റെ ചിത്രം ദേശാഭിമാനിയില്‍ വന്നിരുന്നതു താഴെ കൊടുക്കുന്നു:

ബസ്സുകളും മറ്റു വാഹനങ്ങളും തടഞ്ഞതിന്റെ ചില വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു

ചുരുക്കിപ്പറഞ്ഞാല്‍, ഹര്‍ത്താല്‍ ദിനത്തില്‍ ജനതയുടെ സഞ്ചാരസ്വാതന്ത്ര്യമെന്ന മൗലികാവകാശം പാടേ നിഷേധിയ്ക്കപ്പെടുന്നു.

ഉപജീവനസ്വാതന്ത്ര്യലംഘനം

വ്യാപാരവാണിജ്യവ്യവസായസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിയ്ക്കാന്‍ ഹര്‍ത്താലനുകൂലികള്‍ അനുവദിയ്ക്കാറില്ല. ഏതെങ്കിലും കടകള്‍ തുറന്നിരിയ്ക്കുന്നതു കണ്ടാല്‍ അവരവ ഉടന്‍ അടപ്പിയ്ക്കുന്നു. ഫാക്ടറികള്‍, ധനകാര്യസ്ഥാപനങ്ങള്‍, മറ്റു വ്യവസായസ്ഥാപനങ്ങള്‍ അവയൊക്കെ ഹര്‍ത്താലനുകൂലികള്‍ അടപ്പിയ്ക്കുന്നു. അടയ്ക്കാന്‍ വിസമ്മതിയ്ക്കുന്നവ ഹര്‍ത്താലനുകൂലികള്‍ തല്ലിപ്പൊളിച്ചതു തന്നെ. ഇക്കഴിഞ്ഞ ബന്ദിനെപ്പറ്റി വന്ന ചില വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു:

അന്നന്നു ജോലി ചെയ്തു വേതനം പറ്റുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും ഹര്‍ത്താല്‍ ദിനം ജോലിനഷ്ടവും വേതനനഷ്ടവുമുണ്ടാക്കുന്നു. ചെറുതും വലുതുമായ വ്യവസായസംരംഭകര്‍ക്കും കച്ചവടക്കാര്‍ക്കുമെല്ലാം നഷ്ടമുണ്ടാകുന്നു.

സര്‍ക്കാര്‍സേവനത്തിനുള്ള പൊതുജനാവകാശം

പ്രവൃത്തിദിനങ്ങളിലുള്ള സര്‍ക്കാരാപ്പീസുകളുടെ സേവനം പൊതുജനത്തിന്റെ അവകാശമാണ്. ഹര്‍ത്താല്‍ ദിനങ്ങളില്‍ കേരളത്തിലെ ഭൂരിഭാഗം സര്‍ക്കാരാപ്പീസുകളും സാമാന്യസേവനം നല്‍കുന്നുണ്ടാവില്ല. ഇക്കഴിഞ്ഞ ഹര്‍ത്താലിനെപ്പറ്റി മുകളില്‍ കൊടുത്തിരിയ്ക്കുന്ന വാര്‍ത്താശകലങ്ങളിലൊന്ന് കാക്കനാട് സിവില്‍ സ്‌റ്റേഷനെപ്പറ്റിയുള്ളതാണ്. അവിടത്തെ സര്‍ക്കാരാപ്പീസുകളില്‍ പകുതിയില്‍ താഴെ മാത്രമായിരുന്നു ഹാജര്‍നിലയെന്നു വാര്‍ത്തയില്‍ കാണുന്നു. ആപ്പീസില്‍ ഹാജരുള്ള ജീവനക്കാരുടെ എണ്ണം പകുതിയില്‍ താഴെ മാത്രമാകുമ്പോള്‍, അവിടങ്ങളില്‍ അന്നേദിവസം പൊതുജനസേവനം നടന്നുകാണാനിടയില്ല. മുപ്പതു ശതമാനത്തോളം ആപ്പീസുകള്‍ തുറക്കുക പോലും ചെയ്തില്ലെന്നും വാര്‍ത്തയില്‍ കാണുന്നു. ഹര്‍ത്താല്‍ ദിനത്തില്‍ പൊതുജനത്തിന്റെ സര്‍ക്കാര്‍ സേവനത്തിനുള്ള അവകാശവും ലംഘിയ്ക്കപ്പെടുന്നു എന്നു ചുരുക്കം.

സാമ്പത്തികനഷ്ടം

ഹര്‍ത്താല്‍ മൂലം മിക്ക പ്രദേശങ്ങളിലും വലുതായ വരുമാനനഷ്ടമുണ്ടാകുന്നു. ഓരോ ഹര്‍ത്താല്‍ ദിനവും സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ നഷ്ടമുണ്ടാകുന്നെന്ന് ഒരു വര്‍ഷം മുമ്പു പത്രത്തില്‍ കണ്ടിരുന്നു. ഈ നഷ്ടത്തിന്റെ വലിയൊരു ഭാഗം സഹിയ്‌ക്കേണ്ടി വരുന്നതു പൊതുജനമാണ്.

ഇക്കഴിഞ്ഞ ഹര്‍ത്താല്‍ ബീജേപ്പിയാണു നടത്തിയത്. യൂഡിഎഫും എല്‍ഡിഎഫും ഇവിടെ ധാരാളം ഹര്‍ത്താലുകള്‍ നടത്തിയിട്ടുണ്ട്. യൂഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും ഹര്‍ത്താല്‍ ദിനങ്ങളിലും മുകളില്‍ വിവരിച്ച പൊതുജനാവകാശലംഘനങ്ങളും സാമ്പത്തികനഷ്ടവും ഉണ്ടായിട്ടുണ്ട്. യൂഡിഎഫിന്റേയും എല്‍ഡിഎഫിന്റേയും ബീജേപ്പിയുടേയും മാത്രമല്ല, പ്രാദേശികസംഘടനകളുടെ ഹര്‍ത്താലുകളും ഇവിടെ ഇടയ്ക്കിടെ നടന്നിട്ടുണ്ട്.

സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഹര്‍ത്താലുകള്‍ ആചരിച്ചിരുന്ന നിലയ്ക്ക് ഹര്‍ത്താലുകള്‍ നിരോധിയ്ക്കുന്നതു ശരിയായ സമീപനമാവുകയില്ലെന്നാണ് ഒരു വാദം. അക്കാലത്തിവിടെ വിദേശികളാണു ഭരണം നടത്തിയിരുന്നത്. ഇന്നിപ്പോള്‍ ജനങ്ങള്‍ തന്നെ ഭരിയ്ക്കുന്നു. അന്നത്തെ ഹര്‍ത്താലുകള്‍ വിദേശസര്‍ക്കാരിനെതിരെയുള്ളതായിരുന്നെങ്കില്‍, ഇന്നിവിടെ നടക്കുന്ന ഹര്‍ത്താലുകളെല്ലാം ഇവിടത്തെ ജനതയ്‌ക്കെതിരായുള്ളവയാണ്. കേരളത്തില്‍ സമീപകാലങ്ങളില്‍ നടന്നുകണ്ടിട്ടുള്ള ഹര്‍ത്താലുകളൊന്നടങ്കം ജനതയ്‌ക്കെതിരായിരുന്നു താനും. ഹര്‍ത്താലുകളുടെ ദൂഷ്യഫലങ്ങള്‍ ഏറ്റവുമധികം സഹിയ്‌ക്കേണ്ടി വന്നതു ജനതയ്ക്കായിരുന്നു. ഹര്‍ത്താല്‍ ദിനങ്ങളില്‍ മുകളില്‍ സൂചിപ്പിച്ച മൗലികാവകാശലംഘനങ്ങളുണ്ടാകുന്നത് അനുവദിയ്ക്കാന്‍ പാടില്ലെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഇതിലേയ്ക്കുള്ള ഏതാനും നിര്‍ദ്ദേശങ്ങള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ മുമ്പാകെ സമര്‍പ്പിയ്ക്കുന്നു:

നിര്‍ദ്ദേശം (1) സര്‍ക്കാര്‍ പരിപാടികള്‍ മാറ്റിവയ്ക്കരുത്

ഒരു ദിവസം ഹര്‍ത്താലായി ആചരിയ്ക്കുമെന്ന് ഏതെങ്കിലുമൊരു രാഷ്ട്രീയപ്പാര്‍ട്ടിയോ മുന്നണിയോ മറ്റേതെങ്കിലും സംഘടനകളോ പ്രഖ്യാപിച്ചാലുടന്‍ ആ ദിവസം നടത്താന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന സര്‍ക്കാര്‍ പരിപാടികളെല്ലാം മാറ്റിവയ്ക്കുകയോ വേണ്ടെന്നു വയ്ക്കുകയോ ആണ് എല്‍ഡിഎഫ് സര്‍ക്കാരുകളും യുഡിഎഫ് സര്‍ക്കാരുകളും ചെയ്തു പോന്നിരിയ്ക്കുന്നത്. നിലവിലിരിയ്ക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരും ഇക്കഴിഞ്ഞ ഹര്‍ത്താല്‍ പ്രഖ്യാപനത്തെ ‘ആദരിച്ച്’ മുന്‍ പതിവു തന്നെ തുടര്‍ന്നു. ഹര്‍ത്താല്‍ മൂലം സര്‍ക്കാര്‍ മാറ്റിവച്ച പരിപാടികളെപ്പറ്റി പത്രത്തില്‍ വന്ന ചില വാര്‍ത്തകള്‍ താഴെ കൊടുക്കുന്നു:

ഹര്‍ത്താലിനോടു സര്‍ക്കാര്‍ സഹകരിയ്ക്കുന്നതായും, ഹര്‍ത്താലിനെ സര്‍ക്കാര്‍ അംഗീകരിയ്ക്കുന്നതായുമൊക്കെയാണ് ഇത്തരം മാറ്റിവെപ്പുകള്‍ പരോക്ഷമായെങ്കിലും സൂചിപ്പിയ്ക്കുന്നത്. ഹര്‍ത്താല്‍ ദിനത്തില്‍ ഹര്‍ത്താലനുകൂലികള്‍ സര്‍ക്കാരിനേക്കാള്‍ വലിയ അധികാരികളായിത്തീരുന്നതിന് ഇതിടയാക്കുന്നു. സര്‍ക്കാര്‍പരിപാടികള്‍ യഥാസമയം നടത്താനുള്ള ദൃഢനിശ്ചയവും സ്ഥൈര്യവും കഴിവും സര്‍ക്കാരിനുണ്ടാകണം. സംസ്ഥാനത്തെ ജനതയുടെ അവകാശങ്ങള്‍ സംരക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ മടിഞ്ഞാല്‍, ജനതയുടെ കാര്യം കഷ്ടത്തിലാകും; തങ്ങളുടെ നിയമപരമായ അവകാശസംരക്ഷണത്തിന്നായി ജനതയ്ക്കു സമീപിയ്ക്കാന്‍ അധികാരികളില്ലാതാകും.

ഈ വിഷയത്തില്‍ ഞാന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശങ്ങളിലൊന്ന് ഇതാണ്: സര്‍ക്കാര്‍ മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പരിപാടികളിലൊരെണ്ണം പോലും ഹര്‍ത്താല്‍ മൂലം മാറ്റിവയ്ക്കരുത്. സര്‍ക്കാര്‍ നിശ്ചയിച്ച പരീക്ഷകളായാലും ഇന്റര്‍വ്യൂകളായാലും യോഗങ്ങളായാലും, അവയെല്ലാം ഹര്‍ത്താല്‍ ദിവസം നടത്തുക തന്നെ വേണം. അവയൊന്നും മാറ്റിവയ്ക്കരുതെന്നു മാത്രമല്ല, അവ രണ്ടാമതൊരു തവണ കൂടി നടത്തുകയുമരുത്. ചുരുക്കിപ്പറഞ്ഞാല്‍, ഹര്‍ത്താല്‍ ദിവസം നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ സര്‍ക്കാര്‍ പരിപാടികളും അതേ ദിവസം തന്നെ നടത്തണം.

ഹര്‍ത്താല്‍ ദിനങ്ങളില്‍ മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റിവയ്ക്കുകയെന്ന, മുന്‍ പതിവില്‍ നിന്നു വ്യത്യസ്തമായി, ഭാവിയിലുണ്ടായേയ്ക്കാവുന്ന ഹര്‍ത്താല്‍ ദിനങ്ങളില്‍ സര്‍ക്കാര്‍ പരിപാടികള്‍ മാറ്റി വയ്ക്കുകയില്ലെന്നും, അവ മുന്‍കൂട്ടി നിശ്ചയിച്ച പോലെ തന്നെ നടക്കുമെന്നും ഇപ്പോള്‍ത്തന്നെ സര്‍ക്കാര്‍ പ്രഖ്യാപിയ്ക്കണമെന്നും ഞാനഭ്യര്‍ത്ഥിയ്ക്കുന്നു. ഇതുവരെയുള്ളതില്‍ നിന്നു വ്യത്യസ്തമായ ഈ സമീപനത്തെപ്പറ്റി ജനതയെ മുന്‍കൂറായി തെര്യപ്പെടുത്താന്‍ അടുത്ത ഹര്‍ത്താല്‍ വരെ കാത്തിരിയ്ക്കരുതെന്നും അഭ്യര്‍ത്ഥിയ്ക്കുന്നു.

നിര്‍ദ്ദേശം (2) ട്രിപ്പു മുടക്കുന്ന ബസ്സുകളില്‍ നിന്നു പിഴ ഈടാക്കണം

ജീവികള്‍ക്കു രക്തചംക്രമണമെന്ന പോലെ അനുപേക്ഷണീയമാണ് ഒരു രാജ്യത്തിനു ഗതാഗതം. ഗതാഗതം ഒരിയ്ക്കലും നിലയ്ക്കാന്‍ പാടില്ല. പൊതുജനത്തിന്റെ സഞ്ചാരത്തിന് യാതൊരു പ്രതിബന്ധവുമുണ്ടാകാന്‍ പാടില്ല. ബസ്സുകള്‍ അവശ്യസേവനമാണ്. സ്വകാര്യബസ് സര്‍വീസുകളായാലും കെ എസ് ആര്‍ ടി സി യുടെ സര്‍വീസുകളായാലും അവ മുടങ്ങാന്‍ പാടില്ല. ഹര്‍ത്താല്‍ ദിവസം ഭൂരിഭാഗം സ്വകാര്യബസ്സുകളും റോഡിലിറങ്ങുന്നില്ല. കെ എസ് ആര്‍ ടീ സി ബസ്സുകള്‍ നാമമാത്രമായി സര്‍വീസുകള്‍ നടത്തുന്നു. അവരും തങ്ങളുടെ ഭൂരിഭാഗം ബസ്സുകളും ഡിപ്പോകളില്‍ നിന്നു പുറത്തിറക്കാറില്ല.

ഇക്കാര്യത്തിലും എനിയ്‌ക്കൊരു നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാനുണ്ട്. ട്രിപ്പുകള്‍ മുടക്കിയ ബസ്സുകളില്‍ നിന്ന് അവ മുടക്കിയ ഓരോ ട്രിപ്പിനും പിഴ ഈടാക്കണം. ഒരു ബസ്സിന്റെ ഒരു ദിവസത്തെ ശരാശരി വരുമാനത്തെ ഒരു ദിവസത്തെ ആകെ ട്രിപ്പുകളുടെ എണ്ണം കൊണ്ടു ഭാഗിച്ചു കിട്ടുന്ന തുക ഹര്‍ത്താല്‍ ദിനത്തില്‍ മുടക്കിയ ഓരോ ട്രിപ്പിനുമുള്ള പിഴയായി ഈടാക്കണം. ഒരു ബസ്സ് ഹര്‍ത്താല്‍ ദിനത്തില്‍ എല്ലാ ട്രിപ്പുകളും മുടക്കുന്നെങ്കില്‍, ആ ബസ്സിന്റെ ശരാശരി പ്രതിദിനവരുമാനം പിഴയായി ഈടാക്കണം. ഈ പിഴ സ്വകാര്യബസ് സര്‍വീസുകള്‍ക്കു മാത്രമല്ല, ട്രിപ്പു മുടക്കുന്ന കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്കും ഒരേ പോലെ ബാധകമാക്കണം. ട്രിപ്പു മുടക്കിയാല്‍ കനത്ത പിഴയെന്ന ഈ വ്യവസ്ഥ കര്‍ശനമായി നടപ്പാക്കണമെന്നാണ് എന്റെ വിനീതമായ അപേക്ഷ.

നിര്‍ദ്ദേശം (3) എഴുപത്തഞ്ചു ശതമാനത്തില്‍ കുറഞ്ഞ ഹാജര്‍നില

പൊതുജനത്തെയാണു സര്‍ക്കാര്‍ ആപ്പീസുകള്‍ സേവിയ്ക്കുന്നത്. സര്‍ക്കാര്‍ ആപ്പീസു പ്രവര്‍ത്തിയ്ക്കുന്നില്ലെങ്കില്‍ കഷ്ടപ്പെടുന്നതു പൊതുജനമാണ്. ഒരു ദിവസം ഒരു സര്‍ക്കാര്‍ ആപ്പീസിലെ ഹാജര്‍ നില എഴുപത്തഞ്ചു ശതമാനത്തില്‍ കുറവാണെങ്കില്‍ ആ ദിവസം ആ ആപ്പീസില്‍ നിന്നു പൊതുജനത്തിനു കിട്ടേണ്ടതായ സേവനം വേണ്ടുംവണ്ണം കിട്ടിയിട്ടുണ്ടാവില്ല. പൊതുജനസേവനം മുടങ്ങാന്‍ പാടില്ല. ഹര്‍ത്താല്‍ ദിവസം ഒരാപ്പീസില്‍ ഇരുപത്തഞ്ചു ശതമാനത്തിലേറെപ്പേര്‍ ജോലിയ്ക്കു ഹാജരാകാതിരുന്നാല്‍, അന്നു ഹാജരാകാതിരുന്ന ജീവനക്കാര്‍ക്ക് ആ ദിവസത്തേയ്ക്കുള്ള വേതനം നല്‍കരുതെന്നാണ് എന്റെ മറ്റൊരു നിര്‍ദ്ദേശം. ഹര്‍ത്താല്‍ ദിവസം പൊതുജനത്തിനു ലഭിയ്‌ക്കേണ്ട സേവനം നിര്‍ബാധം ലഭിയ്ക്കുന്നതിനു തടസ്സമുണ്ടാകാതിരിയ്ക്കാന്‍ ഈ നടപടി ആവശ്യമാണ്. ചികിത്സയ്ക്കായി ഹര്‍ത്താല്‍ ദിവസത്തിനു മുമ്പു തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ടിരുന്നതു മൂലം (അഡ്മിറ്റു ചെയ്യപ്പെട്ടിരുന്നതിനാല്‍) ഹര്‍ത്താല്‍ ദിവസം ജോലിയ്ക്കു ഹാജരാകാന്‍ കഴിയാതെ പോയവര്‍ക്കു വേതനം നിഷേധിയ്ക്കുകയില്ല എന്നൊരിളവ് ഇവിടെ അനുവദിയ്ക്കണം.

നിര്‍ദ്ദേശം (4) സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കണം

ഒരു ഹര്‍ത്താല്‍ ദിവസം ഏറെ സമയം കാത്തുനിന്നിട്ടും കെ എസ് ആര്‍ ടി സി ബസ്സുകള്‍ കാണാതിരുന്നപ്പോള്‍ ബന്ധപ്പെട്ട ഡിപ്പോയില്‍ വിളിച്ചു ചോദിച്ചു. ബസ്സുകളോടിയ്ക്കാനുള്ള ക്ലിയറന്‍സ് പോലീസ് അധികാരികള്‍ നല്‍കിയിട്ടില്ല എന്ന ഉത്തരമാണു കിട്ടിയത്. പോലീസില്‍ വിളിച്ചു ചോദിച്ചപ്പോള്‍, ബസ്സുകള്‍ ഓടിയ്‌ക്കേണ്ട എന്ന നിര്‍ദ്ദേശം കൊടുത്തിട്ടില്ല എന്നും അറിഞ്ഞു. തിരികെ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ വിളിച്ചപ്പോള്‍, ‘െ്രെഡവര്‍മാരും കണ്ടക്ടര്‍മാരുമൊക്കെ മനുഷ്യരല്ലേ, അവര്‍ക്കും ജീവനില്‍ കൊതിയുണ്ടാകും, കല്ലേറും തല്ലും ഇടിയും കൊള്ളാനുമൊക്കെ ആരാണു തയ്യാറാകുക” എന്ന മറുചോദ്യമായിരുന്നു മറുപടി.

ബസ്സുകളോടിയ്ക്കാന്‍ ജീവനക്കാര്‍ ഭയക്കുന്ന വിധം ആപത്കരമാണ് ഒരു പ്രദേശമെങ്കില്‍, ആ പ്രദേശത്താകെ സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കണം എന്നാണു ഞാന്‍ മുന്നോട്ടു വയ്ക്കുന്ന നിര്‍ദ്ദേശം. അത്തരം പ്രദേശങ്ങളില്‍ ഹര്‍ത്താല്‍ ദിവസം നാലിലേറെപ്പേര്‍ ഒരുമിച്ചു നടക്കുന്നതു നിരോധിയ്ക്കണം. ഹര്‍ത്താല്‍ ദിവസം ഹര്‍ത്താലനുകൂലികള്‍ കൂട്ടം കൂട്ടമായാണു വഴി തടയാനും വാഹനങ്ങള്‍ക്കു കല്ലെറിയാനും മറ്റക്രമങ്ങള്‍ക്കുമൊക്കെയായി തെരുവിലിറങ്ങുന്നത്. നാലിലേറെപ്പേര്‍ ഒരുമിച്ചു നടക്കുന്നതു നിരോധിച്ചാല്‍, ഹര്‍ത്താല്‍ ദിനത്തിലെ അക്രമപ്രവര്‍ത്തനങ്ങള്‍ ഇല്ലാതാകും.

ഹര്‍ത്താലിനു തൊട്ടു മുന്‍പത്തെ ദിവസം, ഹര്‍ത്താല്‍ ദിനം, ഹര്‍ത്താലിന്റെ അടുത്ത ദിനം എന്നിങ്ങനെ മൂന്നു ദിവസത്തേയ്ക്കായിരിയ്ക്കണം സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കുന്നത്. സെക്ഷന്‍ 144 അനുസരിച്ചുള്ള പ്രഖ്യാപനം ലംഘിച്ചുകൊണ്ടു ഹര്‍ത്താലനുകൂലികള്‍ തെരുവിലിറങ്ങിയാല്‍ അവരെ നിയമമനുസരിച്ചു തന്നെ കൈകാര്യം ചെയ്യണം: ചൂരല്‍പ്രയോഗം, ലാത്തിച്ചാര്‍ജ്, കണ്ണീര്‍വാതകപ്രയോഗം, ജലപീരങ്കി – ഇവയുപയോഗിച്ച് നിയമലംഘനം ഏതുവിധേനയും തടയുകയും സുഗമമായ വാഹനഗതാഗതം സാദ്ധ്യമാക്കുകയും വേണം. സര്‍ക്കാരിനോട് എതിര്‍പ്പുണ്ടെങ്കില്‍ അതു പ്രകടിപ്പിയ്ക്കാന്‍ ഇവിടെ നിയമം അനുവദിയ്ക്കുന്ന മാര്‍ഗങ്ങള്‍ പലതുമുണ്ട്; അവ സ്വീകരിയ്ക്കുന്നതിനു പകരം തെരുവിലിറങ്ങി പൊതുജനത്തെ ദ്രോഹിയ്ക്കുന്ന പതിവിന് ഒരവസാനമുണ്ടാകണം.

ഹര്‍ത്താല്‍ ദിനത്തില്‍ മുടക്കം കൂടാതെ എല്ലാ ട്രിപ്പുകളും ഓടിയ്ക്കാന്‍ തയ്യാറാണോ അല്ലയോ എന്നു കെ എസ് ആര്‍ ടി സിയോടും സ്വകാര്യബസ്സുകാരോടും ഹര്‍ത്താല്‍ ദിനത്തിന് ഏതാനും ദിവസം മുമ്പു തന്നെ ആരായണം. ആപല്‍ശങ്കയുണ്ട്, ബസ്സോടിയ്ക്കില്ല എന്നാണ് ഒരു പ്രദേശത്തു നിന്നുള്ള ഉത്തരമെങ്കില്‍ ആ പ്രദേശത്തു നിശ്ചയമായും സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കണം. ഒരു ജില്ലയൊന്നാകെ ഭീതിയിലാണെങ്കില്‍ ജില്ലയൊന്നാകെ സെക്ഷന്‍ 144 പ്രഖ്യാപിയ്ക്കണം. ട്രിപ്പുകള്‍ മുടക്കരുതെന്ന കര്‍ശനനിര്‍ദ്ദേശം സ്വകാര്യബസ്സുകള്‍ക്കും കെ എസ് ആര്‍ ടി സിയ്ക്കും നല്‍കണം.

അക്രമം നടത്തുന്നവര്‍

ഹര്‍ത്താല്‍ ദിനത്തില്‍ സാമൂഹ്യവിരുദ്ധരാണു ഹര്‍ത്താലനുകൂലികളെന്ന വ്യാജേന അക്രമം നടത്തുന്നത്. ബസ്സുകളും ആപ്പീസുകളും മറ്റും തല്ലിത്തകര്‍ക്കുന്നവര്‍ സാമൂഹ്യവിരുദ്ധര്‍ തന്നെ, യാതൊരു സംശയവുമില്ല. രാഷ്ട്രീയപ്പാര്‍ട്ടിയില്‍ പെട്ടവരാണ് അക്രമം നടത്തുന്നതെങ്കില്‍ അവര്‍ സാമൂഹ്യവിരുദ്ധരാണ്. ജനാധിപത്യവ്യവസ്ഥിതിയില്‍ സാമൂഹ്യവിരുദ്ധതയെന്നാല്‍ ജനശത്രുത. അത്തരം ജനശത്രുക്കളെ തിരിച്ചറിഞ്ഞ്, അവരെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ പുറത്താക്കണം. ഹര്‍ത്താല്‍ ദിനത്തില്‍ ജനതയുടെ മൗലികാവകാശസംരക്ഷണത്തിന്നായി കര്‍ക്കശനടപടികളെടുക്കാതെ സര്‍ക്കാര്‍ പിന്തിരിയുമ്പോള്‍ സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണു നടക്കുക. സാമൂഹ്യവിരുദ്ധര്‍ക്കെതിരേ സര്‍ക്കാര്‍ കര്‍ക്കശനടപടികളെടുക്കാതിരിയ്ക്കുമ്പോള്‍ നിസ്സഹായരായ ജനത സാമൂഹ്യവിരുദ്ധര്‍ക്കു കീഴ്‌പ്പെടേണ്ടി വരുന്നു. അതുകൊണ്ട്, ഹര്‍ത്താലുകളെ നേരിടാന്‍ മുകളില്‍ സമര്‍പ്പിച്ചിരിയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ നടപ്പില്‍ വരുത്താന്‍ വിനയപുരസ്സരം അഭ്യര്‍ത്ഥിയ്ക്കുന്നു.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്കയച്ച അഭ്യര്‍ത്ഥന ഇവിടെ അവസാനിയ്ക്കുന്നു.

മുകളില്‍ കൊടുത്തിരിയ്ക്കുന്ന നിര്‍ദ്ദേശങ്ങളെ പല വിഭാഗങ്ങളും എതിര്‍ക്കാനിടയുണ്ട്. ഹര്‍ത്താല്‍ ദിനത്തില്‍ ട്രിപ്പു മുടക്കിയാല്‍ പിഴയൊടുക്കേണ്ടി വരുന്ന കെ എസ് ആര്‍ ടി സി ഉള്‍പ്പെടെയുള്ള ബസ്സുടമകളും, ഹര്‍ത്താല്‍ ദിനങ്ങള്‍ ശമ്പളസഹിത അവധിദിനങ്ങളല്ലാതായിത്തീരുന്നതു കൊണ്ടു സര്‍ക്കാര്‍ ജീവനക്കാരും എതിര്‍ക്കാതിരിയ്ക്കില്ല. ഹര്‍ത്താല്‍ ദിനത്തില്‍ നൂറ്റിനാല്പത്തിനാലാം വകുപ്പു പ്രഖ്യാപിച്ചാല്‍, കൂട്ടത്തോടെ തെരുവിലിറങ്ങി വാഹനങ്ങളെ കല്ലെറിയാനും, ആപ്പീസുകളും വ്യാപാരവാണിജ്യവ്യവസായസ്ഥാപനങ്ങളും ബലം പ്രയോഗിച്ച് അടപ്പിയ്ക്കാനും സാധിയ്ക്കാതെ വരുന്നതു കൊണ്ടു ഹര്‍ത്താലനുകൂലികളും നിര്‍ദ്ദേശങ്ങളെ എതിര്‍ക്കും; നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുന്നതിനെ ഇക്കൂട്ടര്‍ എതിര്‍ക്കുക മാത്രമല്ല, അതിനോടു പ്രതിഷേധിയ്ക്കാന്‍ ഹര്‍ത്താല്‍ നടത്തുകയും ചെയ്യും, തീര്‍ച്ച.

കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ chiefminister@kerala.gov.in എന്ന ഐഡിയിലേയ്ക്ക് ഈമെയിലായി അയച്ച അഭ്യര്‍ത്ഥനയിന്മേല്‍ നടപടികളെന്തെങ്കിലും സര്‍ക്കാര്‍ സ്വീകരിച്ചതായി അറിയിപ്പു കിട്ടിയിട്ടില്ല. ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള ഹര്‍ത്താലുകളെ അനുകൂലിയ്ക്കാത്തവര്‍ വായനക്കാരുടെ ഇടയിലുണ്ടെങ്കില്‍ അവരോടൊരു അഭ്യര്‍ത്ഥനയുള്ളത്, അവരും മുകളില്‍ ഉദ്ധരിച്ചിരിയ്ക്കുന്നതു പോലുള്ള അഭ്യര്‍ത്ഥനകള്‍ ബഹുമാനപ്പെട്ട കേരളമുഖ്യമന്ത്രിയ്ക്ക് അയയ്ക്കണം എന്നതാണ്. അഞ്ചോ പത്തോ അഭ്യര്‍ത്ഥനകള്‍ അനുകൂലനിലപാടെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചെന്നു വരില്ല. എന്നാല്‍, അഭ്യര്‍ത്ഥനകള്‍ ആയിരമോ പതിനായിരമോ ആയാല്‍, അനുകൂലഫലമുണ്ടാകാം.

ഹര്‍ത്താലുകളുടെ നിരോധനമല്ല നമ്മുടെ ആവശ്യം. ഹര്‍ത്താലുകള്‍ നടത്താന്‍ ജനതയ്ക്കുള്ള സ്വാതന്ത്ര്യം പരിരക്ഷിയ്ക്കപ്പെടുന്നതോടൊപ്പം, ഹര്‍ത്താലുകളില്‍ പങ്കെടുക്കാതിരിയ്ക്കാനുള്ള സ്വാതന്ത്ര്യവും ജനതയ്ക്കുണ്ടാവണം, ഹര്‍ത്താലുകളില്‍ പങ്കു ചേരാത്തവരുടെ മൗലികാവകാശങ്ങള്‍ പൂര്‍ണമായും സംരക്ഷിയ്ക്കപ്പെടുകയും വേണം: അതാണു നമ്മുടെ ആവശ്യം.

പ്രതികരണങ്ങള്‍ക്കു സ്വാഗതം; അവ sunilmssunilms@rediffmail.com എന്ന ഐഡിയിലേയ്ക്ക് ഈമെയിലായി അയയ്ക്കാനഭ്യര്‍ത്ഥിയ്ക്കുന്നു.

Read more

ഇനി വിശ്രമകാലം

ആദ്യകാല അമേരിക്കന്‍ മലയാളി കുടിയേറ്റക്കാര്‍ക്ക് ഇനി വിശ്രമകാലം. 'കുടി' ഏറിപ്പോയതുകൊണ്ട്
എന്റെ ദേശം ഇവിടെയല്ല
ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
അക്കരെയാണെന്‍ ശ്വാശ്വതനാട്
അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്-'
എന്ന പാട്ടുംപാടി, ഈ ലോകവിശ്രമത്തിനു കാത്തു നില്‍ക്കാതെ പലരും നേരത്തെ തന്നെ പരലോകം പൂകി.

സ്വന്തം നാട്ടിലൊഴിച്ച്, ലോകത്തിന്റെ മറ്റേതു കോണിലായാലും, ഏതു പണിയും ചെയ്യുവാന്‍ മടിയില്ലാത്തവരാണ് മലയാളികള്‍. മറ്റുള്ളവര്‍ക്കിട്ടു പണികൊടുക്കുവാനും അവരൊട്ടും പിന്നിലല്ല. അങ്ങിനെ ഇവിടെ അമേരിക്കയിലും കഠിനാധ്വാനം ചെയ്തു മിക്ക മലയാളികളും തരക്കേടില്ലാത്ത സമ്പത്തുണ്ടാക്കി. ഇനി കൊയ്ത്തു കാലം കണ്ണീരോടെ വിതച്ചവര്‍ ആര്‍പ്പോടെ കൊയ്യുന്നു. പലരും സോഷ്യല്‍ 'സെക്യൂരിറ്റി'യുടെ പടിവാതിലായ അറുപത്തിരണ്ടാം വയസ്സില്‍ത്തന്നെ വിരമിച്ചു. ചിലര്‍ 'Full benefti' കിട്ടുവാന്‍ വേണ്ടി എഴുപതിലേക്കു തുഴയുന്നുണ്ട്. വഞ്ചി അക്കരെയെത്തുമോ, ആവോ?
റിട്ടയര്‍മെന്റ് എടുത്തു കഴിഞ്ഞാല്‍, അവശേഷിച്ചിരിക്കുന്ന അല്പായുസ്, ആസ്വാദ്യകരമാക്കുവാന്‍ വേണ്ടി, അതുവരെ ചെയ്യാതിരുന്ന പല സംഗതികളിലും ഏര്‍പ്പെടാറുണ്ട്.

 ജിമ്മില്‍ ചേരുക അതിലൊരു പ്രധാന ഇനമാണ്. 'ആരോഗ്യം സര്‍വധനാല്‍ പ്രധാനം' എന്നാണല്ലോ പ്രമാണം. അറുപത്തിരണ്ടു വര്‍ഷത്തെ ചിട്ടയില്ലാത്ത ജീവിതം സമ്മാനിച്ച കുടവയറും, തൂങ്ങിത്തുടങ്ങിയ 'മില്‍മാ' യും ഒന്നു Firm ആക്കുവാനുള്ള ആഗ്രഹം.

ഇവിടെയടുത്തു ന്യൂയോര്‍ക്ക് സിറ്റിയുടെ വകയായി ഒരു 'ജിം' ഉണ്ട്. സീനിയര്‍ സിറ്റിസണ്‍സിനു വെറും അഞ്ചു ഡോളറാണ് വാര്‍ഷീക ഫീസ്. ഇത്ര നല്ല ഒരു bargain കണ്ടാല്‍ മലയാളി വിടുമോ? അതു അമേരിക്കയിലായാലും അട്ടപ്പാടിയിലായാലും!

Treadmill, elliptical, cycle തുടങ്ങിയവയാണു പ്രധാന എക്‌സര്‍സൈസ് ഉപകരണങ്ങള്‍. പഴയ നേഴ്‌സിംഗ് യൂണിഫോം ധരിച്ചുകൊണ്ടാണഅ പല വനിതകളുടേയും വരവ്. റിട്ടയര്‍ ചെയ്‌തെങ്കിലും യൂണിഫോം കളയണ്ട കാര്യമില്ലല്ലോ! തേയിലസഞ്ചിപോലത്തെ മുലയും, അരിചാക്കു പോലത്തെ വയറും, കലം കമഴ്ത്തിയതു പോലുള്ള നിതംബവുമാണ് പൊതുവേയുള്ള ഒരു ലുക്ക്. ഈ കളിമണ്ണില്‍ നിന്നു വേണം ഭാവിയിലെ ഐശ്വരറായിമാരെ കടഞ്ഞെടുക്കുവാന്‍-Elliptical ലില്‍ കയറുന്ന കാണുമ്പോള്‍ പഴയകാല പരവന്മാരെ ഓര്‍മ്മ വരും.

ഈ കസര്‍ത്തുകള്‍ക്കിടയില്‍ മലയാളി മങ്കമാര്‍ തമ്മില്‍ നാട്ടുവര്‍ത്തമാനങ്ങളൊക്കെ പേശുന്നുണ്ട്.
'എവിടുന്നാ മീന്‍ വാങ്ങിക്കുന്നത്?'
'അച്ചായനു തലക്കറിയാണിഷ്ടം'
'കൊച്ചുമോളു കഴിഞ്ഞാഴ്ച പള്ളിയിലൊരു പാട്ടു പാടി' അങ്ങിനെ പലതരം വിഷയങ്ങളങ്ങു പരത്തുകയാണ്. ഉച്ചത്തിലുള്ള ഈ മലയാളസംസാരം സായിപ്പന്മാരെ അലോസരപ്പെടുത്തുന്നതൊന്നും ഇവര്‍ക്കു വിഷയമല്ല.

അവസാനം കയറിയ treadmill ഒന്നു തുടച്ചു വൃത്തിയാക്കാതെ പൃഷ്ടത്തിലെ പൊടിയും തട്ടി ഒരു പോക്കുണ്ട് നമ്മള്‍ അടിസ്ഥാനപരമായി മലയാളികളല്ലേ! നമ്മുടെ കാര്യം കഴിഞ്ഞാല്‍ പിന്നെ 'Who cares?'
വിശ്രമജീവിതത്തിലെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരിനമാണ് cruise! Queen mary പോലുള്ള luxury cruise liner തുടങ്ങി, Circle Line പോലുള്ള സാദാ ബോട്ടുകള്‍ വരെ, യാത്രക്കാര്‍ക്ക് ആനന്ദം പകര്‍ന്നുകൊണ്ട് കടലിലൊഴുകി നടക്കുകയാണ്. Cruise കഴിഞ്ഞു വരുന്ന മിക്കവരും ഫുഡിനേപ്പറ്റിയാണ് വാതോരാതെ സംസാരിക്കുന്നത്. ജീവിതത്തില്‍ ഇതുവരെ നല്ല ആഹാരം കഴിച്ചിട്ടില്ലെന്നു തോന്നും ചിലരുടെ പറച്ചില്‍ കേട്ടാല്‍.

ക്രിസ്ത്യാനി റിട്ടയറീസിനു ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഒരിനമാണ് ഇസ്രയേല്‍ യാത്ര.
'സീയോന്‍ സഞ്ചാരി ഞാന്‍, യേശുവിന്‍ ചാരി ഞാന്‍
പോകുന്നു കുരിശിന്റെ പാതയില്‍-' എന്ന പാട്ടും പാടി അവരങ്ങനെ പോകും- ഒരു തീര്‍ത്ഥാടക സംഘത്തിന്റെയൊപ്പം എന്റെ പ്രിയതമയും വിശുദ്ധനാടുകള്‍ സന്ദര്‍ശിച്ചു. അന്നു മുതല്‍ ഇന്നുവരെ ഇസ്രയേല്‍ യാത്രയുടെ വിവരണമാണ്- സുഹൃത്തുക്കളോട്, ബന്ധുക്കളോട്, നാട്ടുകാരോട്, ഗലീലക്കടല്‍, മുന്തിരിത്തോട്ടങ്ങള്‍, അത്തിവൃക്ഷം, ചാവുകടല്‍, പീറ്റര്‍ ഫിഷ് ഇവയൊക്കെ എന്റെ തലയ്ക്കു ചുറ്റും കിടന്നു കറങ്ങുകയാണ്.

റിട്ടയര്‍ ചെയ്ത മിക്കവരുടേയും ജീവിതം കൊച്ചുമക്കളാല്‍ സമ്പന്നമാണ്. കൊച്ചുമക്കളോടൊപ്പം കൊച്ചുവര്‍ത്തമാനവും പറഞ്ഞ്, കളിചിരി തമാശകളുമായി കഴിയുന്നിടത്തോളം ഒരു ആനന്ദം ഇതുവരെ അനുഭവിച്ചിട്ടില്ലെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

പരസ്യമായി പേരു വെളിപ്പെടുത്തുവാന്‍ താല്പര്യമില്ലാത്ത ഒരു സുഹൃത്ത് അയാളുടെ കൊച്ചുമക്കളെപ്പറ്റി മനസ്സു തുറന്നതിങ്ങനെ, 'എന്റെ രാജു! ഇതുപോലൊരു ദുരിതം ഞങ്ങള്‍ അനുഭവിച്ചിട്ടില്ല. രാവിലെ ജോലിക്കു പോകുന്നതിനു മുന്‍പ് മോളും മരുമോനും കൂടി കൊച്ചു മക്കളെ രണ്ടുപേരെയും ഞങ്ങളെ ഏല്‍പിക്കും. പിന്നീട് അവര്‍ വൈകീട്ടുവരുന്നതുവരെ ഞങ്ങളു കൊച്ചുമക്കളുടെ പുറകെയാ... പാലു കൊടുക്കണം, ഡയപ്പറു മാറ്റണം, കുളിപ്പിക്കണം, ഉറക്കണം- സത്യത്തില്‍ നമ്മുടെ പിള്ളേരു നമ്മളെ use ചെയ്യുകയാ. വീക്കെന്‍ഡില്‍ അവര്‍ക്ക് ഏതെങ്കിലും പാര്‍ട്ടിക്കോ പരിപാടിക്കോ പോകണമെങ്കിലും പിള്ളേരെ കൊണ്ടു വന്നു ഞങ്ങളുടെ അടുത്തു തള്ളും. നമുക്കു സ്വന്തമായി ഒരു ജീവിതമില്ലെന്നാ അവരുടെ വിചാരം. കൊച്ചുമക്കളുടെ കാര്യം നോക്കി, ഇരുപത്തിനാലു മണിക്കൂറും കഴിയുന്നത് ഞങ്ങള്‍ക്ക് വലിയ സന്തോഷമാണെന്നാണ് അവരുടെ ധാരണ രണ്ടു കോഷാ!'

രഹസ്യമായി പലരും പറയുന്നത് കൊച്ചു മക്കളെ ബേബിസിറ്റ് ചെയ്തു ഫെഡ്-അപ് ആയി എന്നാണ്. എന്നാല്‍ ബുദ്ധിമാന്മാരായ മക്കള്‍ ഇതൊന്നും അറിയുന്നില്ല എന്നു ഭാവിക്കുകയാണ്.
തലമുറ തലമുറ കൈമാറി, മക്കളേയും കൊച്ചു മക്കളെയും, ദൈവഹിതമുണ്ടെങ്കില്‍ അവരുടെ മക്കളേയും വളര്‍ത്തി വലുതാക്കുവാനുള്ള മഹാഭാഗ്യം നമുക്കു വിധിക്കപ്പെട്ടതാണെന്നു കരുതി സമാധാനിക്കാം.

Read more

എന്റെ ജന്മഗ്രാമത്തിന്റെ നെല്‍പ്പാടങ്ങള്‍ ഇന്ന് റബ്ബര്‍പ്പാടങ്ങള്‍ (ഭാഗം-4)

പച്ചപ്പട്ടു പുതച്ചു്, മന്ദമാരുതന്റെ തലോടലില്‍ ആലോലമാടുന്ന നെല്‍പ്പാടങ്ങളെ സ്വപ്നത്തില്‍ താലോലിച്ചും, കളസംഗീതം പൊഴിച്ചു നര്‍ത്തനാലാപത്തില്‍ കുണുങ്ങിയൊഴുകുന്ന ചെറുതോടും, അതില്‍ ഇളകിമറിയുന്ന മത്സ്യകുഞ്ഞുങ്ങളെയും ആര്‍ത്തിയോടെ കാണുവാന്‍ കാത്തും, വര്‍ഷങ്ങള്‍ക്ക് മുമ്പു നടന്നുനീങ്ങിയ വയല്‍ വരമ്പിലൂടെ ഒന്നു കൂടി നഗ്നപാദയായി നടക്കുവാന്‍ കൊതിച്ചുമാണ് ഞാന്‍ ഓടിയെത്തിയത്.

എവിടെയാണ് ആ നീണ്ടു പരന്നു കിടന്ന പാടശേഖരങ്ങള്‍? ഈരിഴയന്‍ തോര്‍ത്തുകൊണ്ട് ചെറുമീനുകളെ കോരിയെടുത്തു കളിച്ച ആ കളിത്തോടിന്നെവിടെ?

എവിടെയാണ്് ആറ്റുവക്കത്തെ തെങ്ങോലകളില്‍ തൂങ്ങിയാടുന്ന, ആരെയും അത്ഭുത പരതന്ത്രരാക്കുന്ന ആ കുഞ്ഞുകുരുവികളുടെ കരവിരുതായ കുരുവിക്കൂടുകള്‍?

കൂട്ടുകാരും സഹോദരങ്ങളുമൊത്ത് അല്ലലെന്തെന്നറിയാത്ത ബാല്യത്തില്‍ ഓടിക്കളിച്ച, കാലത്തും വൈകിട്ടും നീന്തിത്തുടിച്ച ആ ചെറുതോട്, ഗ്രാമത്തിന്റെ ജീവസ്രോതസ്സായിരുന്ന പാടശേഖരത്തിനിടയിലൂടൊഴുകിയ ആ ചെറുതോടും, പാടവരമ്പുകളും കാലത്തിന്റെ താളുകളില്‍ നിന്നും വറ്റി വരണ്ടിരിക്കുന്ന കാഴ്ച ഹൃദയത്തില്‍ വിള്ളലുണ്ടാക്കുന്നു. ചെറുവരമ്പുകളാല്‍ വേര്‍തിരിക്കപ്പെട്ട നോക്കെത്താ ദൂരത്തെ പാടങ്ങളെല്ലാം ഇന്ന് റബ്ബര്‍ മരങ്ങള്‍ നിറഞ്ഞ റബ്ബര്‍പ്പാടങ്ങളായി മാറിയിരിക്കുന്നു. വെള്ളത്തിന്റെ കണിക പോലും കാണാത്ത നീണ്ടു പരന്നു കിടക്കുന്ന ആ റബ്ബര്‍ക്കാട്ടില്‍ ഞാന്‍ ഒരിറ്റു വെള്ളത്തിനായാര്‍ത്തിയോടെ ചുറ്റി നടന്നു. ആ റബ്ബര്‍പ്പാടങ്ങളുടെ സമീപത്തുള്ള മിക്ക ഭവനങ്ങളും ആള്‍പ്പാര്‍പ്പില്ലാതെ കിടക്കുന്ന ദയനീയ ദൃശ്യം! കണ്ടു പരിചയിച്ച, സ്‌നേഹിച്ച മുഖങ്ങളെല്ലാം കാലയവനികയില്‍ മറഞ്ഞുപോയി ! വയല്‍ വരമ്പത്തു കാറ്റുകൊണ്ടികുന്ന കൊക്കുകള്‍, കാക്കകള്‍, പാടത്തെ മീനിനെ കൊത്തിത്തിന്നാന്‍ പാടിപ്പറന്നു മത്സരിക്കുന്ന സുന്ദര ദൃശ്യം ഓര്‍മ്മ മാത്രമായി ! കൃഷിക്കായി പാടം ഒരുക്കിയിരുന്ന ആ തത്രപ്പാട് ഇന്നെവിടെ ?. തോര്‍ത്തും തലപ്പാളയുമണിഞ്ഞ് കാളകളെ പൂട്ടിയ നുകത്തിന്റെ അറ്റത്തു പിടിച്ചുകൊണ്ട് വെള്ളവും ചെളിയും നിറഞ്ഞ പാടങ്ങളില്‍ മനുഷ്യ രൂപങ്ങള്‍ ചെളിപ്പാവകളായി നീങ്ങുന്ന കാഴ്ച ! കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍ നടത്തുന്ന മരമടി മത്സരം, നാടിന്റെ ഒരു ഹരം തന്നെയായിരുന്നു. തടിച്ചു കൊഴുത്ത കാളകളെ മത്സരത്തിനായി മാത്രം വളര്‍ത്തുന്ന ഏതാനും മത്സരപ്രേമികള്‍ ആ കാളയോട്ട മത്സരത്തിനുവേണ്ടി ആര്‍ത്തിയോടെ കാത്തിക്കുന്നു. കഴുത്തില്‍ കയറുമാലയില്‍ കുടമണി കെട്ടി, തലയെടുപ്പോടെ മത്സരത്തിനെത്തുന്ന ഓരോ ഏര്‍ കാളകളെയും (രണ്ടു കാളകള്‍ വീതം) വാത്സല്യത്തോടെ തഴുകി അയയ്ക്കുന്ന യജമാനന്റെ ആഹ്‌ളാദം ! കാണികള്‍ പാടശേഖരത്തിന്റെ വശങ്ങളില്‍ ഇടതൂര്‍ന്ന് നിന്ന് ആവേശം പകരുന്ന കൂക്കുവിളികള്‍ ഇന്നും കാതുകളില്‍ മുഴങ്ങി നില്‍ക്കയാണ്. കര്‍ഷകരുടെ നാടായിരുന്ന കടമ്പനാടന്‍ മണ്ണില്‍, ധൃതി വച്ചു് മണിമുഴക്കത്തിനൊപ്പം ചലിക്കേണ്ടാത്ത, വേണ്ടുവോളം സമയം മണ്ണിനൊപ്പം ചെലവാക്കിയ, പട്ടണപ്പരിഷ്ക്കാരത്തിന്റെ കേളികൊട്ടു മുഴങ്ങാത്ത ആ കാലമാണ് മനസ്സിന്റെ അടിത്തട്ടില്‍ ഇന്നും പാകപ്പെട്ടു കിടക്കുന്നത്. മത്സരക്കാളകളുടെ പിന്നില്‍ തലയില്‍ കെട്ടും, കച്ചത്തോര്‍ത്തുമുടുത്ത്, ഒരു നീണ്ടു പരന്ന തടിക്കഷണം വെള്ളത്തില്‍ തൊടുന്ന ഭാഗത്തു ഘടിപ്പിച്ച പിടിയില്‍ (മരം) പിടിച്ചും കാളകള്‍ക്കൊപ്പം ഓടി നീങ്ങുന്ന മത്തായിയും, ചാക്കോയും, ദാവീദും, വേലപ്പനും ഹരം പിടിച്ചു് മതിമറന്ന് ഓടി ക്ഷീണിച്ചു വരുമ്പോള്‍ അവര്‍ക്ക് കള്ളും കപ്പപ്പുഴുക്കും ഒക്കെയായി കാത്തു നില്‍ക്കുന്ന ആളുകളുടെ ആരവാഘോഷം ! ജയിച്ചു വരുന്ന കാളകള്‍ക്കും ഉടയവനും സമ്മാനവര്‍ഷം! മരമടി മത്സരം കഴിയുമ്പോഴേയ്ക്കും പാടങ്ങളെല്ലാം കൃഷിയിറക്കാന്‍ നിരന്നു കഴിയും. പച്ചിലയും, ചാണകവും, ചാരവും, എല്ലുപൊടിയും വാരി വിതറി വീണ്ടും പൂട്ടിയടിച്ച പാടങ്ങളില്‍ ഞാറു നടുന്നതും ഒരു മേളം തന്നെയായിരുന്നു. മുട്ടറ്റം മുണ്ടും ജമ്പറും തലയില്‍ തോര്‍ത്തും അണിഞ്ഞ ചെറുമികള്‍ നിരയൊത്തു നിന്ന്് ഞാറ്റുപാട്ടു പാടി ഞാറു നടുന്ന കാഴ്ച ! അവരുുടെ തുടുത്ത സൗന്ദര്യം ആസ്വദിച്ചുകൊണ്ട് വയല്‍വരമ്പത്തു നിന്ന് പണിയെടുപ്പിക്കുന്ന കുടചൂടിയ തമ്പ്രാക്കന്മാരുടെ മുഖത്തെ സംതൃപ്തി, ഒക്കെ ഇങ്ങിനി വരാത്ത സ്മരണകളായി. നിരയൊത്ത നെല്‍ച്ചെടികള്‍ പരന്നു കിടക്കുന്ന, പച്ചപ്പരവതാനി വിരിച്ച നെല്‍പ്പാടങ്ങളിലൂടെ ഒഴുകിയെത്തുന്ന ഇളംകാറ്റിന്റെ മധുരസ്പര്‍ശം , ആ നിര്‍മ്മല ഗന്ധം, സ്വര്‍ഗീയാനുഭൂതി തന്നെയായിരുന്നു. ഇളംകാറ്റില്‍ ആലോലമാടുന്ന നെല്‍ച്ചെടികള്‍, താന്‍പോരിമയോടെ നില്‍ക്കുന്ന ഇളം നെല്‍ക്കതിരുകള്‍ അന്ം അഹങ്കാരത്തോടെ തലയുയര്‍ത്തി നിന്തും, സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന പാകമായ നെല്‍ക്കതിരുകള്‍ തലചായ്ച് വിനീതരായി നിലകൊള്ളുന്നതും , മനുഷ്യ ജീവിതത്തിന്റെ ബാല്യത്തിന്റെയും, അഹങ്കാരവും അഹംഭാവവും കലരുന്ന യൗവ്വനത്തിന്റെയും, പക്വതയെത്തിയ വാര്‍ദ്ധക്യത്തിന്റെയും പ്രതീകങ്ങളായി തോന്നിയിരുന്നു. കൊയ്ത്തുകാലം ഒരുത്സവം തന്നെയായിരുന്നു. യന്ത്രങ്ങളുടെ കാലൊച്ച കേള്‍ക്കാത്ത ഗ്രാമീണ പാടങ്ങളില്‍ ആവോളം വിയര്‍പ്പൊഴുക്കി ചെറുമനും ചെറുമികളും കൃഷിപ്പണികളും, കൊയ്ത്തും, കറ്റകെട്ടും, മെതിയും നടത്താറുണ്ടായിരുന്ന ആ കാലം ! വിളഞ്ഞു പഴുത്ത നെല്‍ക്കതിരുകള്‍ നിരയൊത്തുനിന്നു കൊയ്തു കറ്റകളാക്കി കെട്ടിയിട്ടു നീങ്ങുമ്പോള്‍ എങ്ങനെയാണ് ആ കറ്റകളെ തിരിച്ചറിയുന്നതെന്ന എന്റെ ബാലമനസ്സിലെ സംശയം പലപ്പോഴും സംശയമായിത്തന്നെ നിലകൊണ്ടു. കറ്റകള്‍ ചേര്‍ത്തുകെട്ടി വലിയ കെട്ടുകളായി, തലച്ചുമടായി കൊണ്ടുവന്ന്് ചാണകം മെഴുകി തറവാട്ടു മുറ്റത്തു തയ്യാറാക്കിയിരുന്ന കളിത്തറകളില്‍ അടുക്കിയിട്ട് രണ്ടുമൂന്നു ദിവസം കഴിഞ്ഞ് കാലുകൊണ്ട ു കറ്റകള്‍ മെതിയ്ക്കുന്നതും, പതിര്‍ തൂറ്റി നീക്കി നെല്ലു കൂനയായി കൂട്ടിയിടുന്നതും, അതിനു വട്ടം കുട്ടികളൊക്കെ ഓടി നടന്നതും വൈക്കോല്‍ക്കൂനകള്‍ക്കിടയില്‍ കുട്ടികള്‍ ഒളിച്ചു കളിച്ചതും ഒക്കെ സുന്ദര സ്വപ്നമാണിന്നും. പുന്നെല്ലിന്റെ അരിയുടെ ചോറിന്റെ സ്വാദ്, ഒരനുഭൂതിയായിരുന്നു. കറ്റ മെതിച്ചു നെല്ലാക്കിത്തരുമ്പോള്‍ ആറില്‍ ഒന്ന്, എട്ടില്‍ ഒന്ന് എന്നൊക്കെ പതം അളന്നു കൊടുത്ത് കൃഷിക്കാര്യങ്ങള്‍ നോക്കിയിരുന്ന ദാവീദു മൂപ്പനായിരുന്നു തറവാട്ടിലെ കാര്യസ്ഥന്‍. രാവിലെ ഏഴുമണിയ്ക്കു മുമ്പ് ജോലിക്കെത്തുന്ന, കാരിരുമ്പിന്റെ കരുത്തും കരിവീട്ടിയുടെ കറുപ്പും ഉള്ള ദാവീദുമൂപ്പനെ പിതൃവാത്സല്യം തുളുമ്പുന്ന ആദരവേടെയാണ്് ഞാന്‍ കണ്ടികുന്നത്. ചുണ്ടില്‍ സദാ തത്തിക്കളിച്ച പുഞ്ചിരി, രാവിലെ അല്പം താമസിച്ചെത്തിയാല്‍ തമ്പുരാട്ടിയുടെയും തമ്പുരാന്റെയും മുഷിച്ചില്‍ കലര്‍ന്ന ശകാരം വകവയ്ക്കാതെ, തോര്‍ത്തുമണ്ടുടുത്ത്, തലപ്പാള ചൂടി , തോളത്തു കൂന്താലിയുമായി നടന്നു നീങ്ങുന്ന ആ രൂപം മായ്ച്ചാലും മായ്ക്കാത്ത ഒരു വിഗ്രഹം തന്നെയാണ്. ആത്മാര്‍ത്ഥതയുടെയും, കഠിനാഥ്വാനത്തിന്റെയും, സത്യസന്ധതയുടെയും ആ ആള്‍രൂപം കാലത്തിന്റെ ഏടുകളില്‍ ഉയര്‍ന്നു നില്‍ക്കുന്നു.

മാതാപിതാക്കള്‍ മണ്‍മറഞ്ഞു, ചരടുപൊട്ടിയ മാലയിലെ മണികള്‍ പോലെ മക്കളെല്ലാം ചിതറി വിവിധ സ്ഥലങ്ങളിലായി, അടഞ്ഞ വാതിലുകളും അനാഥമായ മുറികളുമായി ശ്മശാന മൂകത തളം കെട്ടിയ തറവാടിന്റെ മുറ്റം വൃക്ഷങ്ങള്‍ പൊഴിയ്ക്കുന്ന കണ്ണീര്‍ക്കണങ്ങള്‍പോലെ പഴുത്തതും ഉണങ്ങിയതുമായ ഇലകള്‍ നിരന്നും, കദനഭാരത്താല്‍ സൂര്യദേവന്‍ പോലും തന്റെ രശ്മികളെ മറച്ചുവോയെന്നപോല്‍ പ്രകൃതി ഇരുളാര്‍ന്നുും കിടക്കുന്ന കാഴ്ചയില്‍ എന്റെ ഹൃദയം നുറുങ്ങി, ആ എകാന്തമായ തുരുത്തിലേക്ക് സുന്ദരസ്മരണകള്‍ തളം കെട്ടി നില്‍ക്കുന്ന ആ തളര്‍ന്ന തറവാട്ടിലേക്ക് ഒരു കൂടി നോക്കി, ഒരു തുള്ളി കണ്ണുനീര്‍ അവിടെ നേദിച്ചും, മണ്‍മറഞ്ഞുപോയ വന്ദ്യ മാതാപിതാക്കളെ ആരാധനയോടെ സ്മരിച്ചും, അവരുടെ ആത്മാവിനു നിത്യശാന്തി നേര്‍ന്നും തിരിച്ചു നടന്നു, വിതുമ്പുന്ന മനസ്സുമായ്.

എന്നെന്നുമെന്നുടെയന്തരാത്മാവിങ്കല്‍
ആനന്ദബാഷ്പം നിറച്ച്
സ്‌നേഹത്തിന്‍ കൈത്തിരിത്താലവുമായെന്നെ
മാടിവിളിക്കുന്നെന്‍ നാട്....

നന്ദി....നമസ്ക്കാരം.... 

Read more

മാജിക് റിയലിസം

സാഹിത്യസമ്മേളനങ്ങളില്‍ ചോദിക്കുന്നതു കേട്ടിട്ടുണ്ട് "എന്താണ് മാജിക് റിയലിസം?' എന്നാല്‍ ഒരു തുടര്‍ച്ച ഒരിക്കലും കണ്ടിട്ടുമില്ല, ആരെങ്കിലും ഒരു പത്തു മിനിട്ടെടുത്ത് ഒരു നിര്‍വ്വചനം കൊടുത്തിട്ടുമില്ല.

കുറേക്കാലം മുമ്പ് പ്രഭാഷണത്തിനിടയില്‍ ഒരു പ്രൊഫസര്‍ പറഞ്ഞു: "നിങ്ങള്‍ എഴുതുന്നത് എവിടെ നില്‍ക്കുന്നുവെന്ന് പറയുന്നത് ഞങ്ങളുടെ ജോലിയാണ്, പ്രസ്ഥാനങ്ങളായി തരം തിരിക്കുന്നതും. നിങ്ങള്‍ എഴുതുക മാത്രം ചെയ്യുക.'

ഒരു പിരിധിവരെ ഞാനിത് അംഗീകരിക്കുന്നു, പക്ഷേ, പാശ്ചാത്യ നാടുകളില്‍ ദര്‍ശനങ്ങളെ മുന്‍നിര്‍ത്തി അതിനുവേണ്ടി മാത്രം എഴുതുന്നവരുണ്ടായിരുന്നു. എന്നാല്‍ ഏറെ അനുകരിക്കയും കാലം മാറുന്നതിനനുസരിച്ച് സ്വന്തം എഴുത്തിനെത്തന്നെ തള്ളിപ്പറയുന്ന വരുമാണ് നമ്മുടെ ദേശത്ത് അധികം.

മലയാളത്തില്‍ നിന്ന് ഒരു കൃതിയും വിശ്വസാഹിത്യത്തില്‍ അംഗീകരിക്കപ്പെട്ടിട്ടില്ലായെന്ന് ഞാനെഴുതിയാല്‍ വിയോജനക്കുറിപ്പുണ്ടാകാം. കുറെ പരിഭാഷകളുണ്ട്, തീര്‍ച്ച, പക്ഷേ അത് ഏതെങ്കിലും സാഹിത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി കണക്കാക്കപ്പെട്ടോ, എവിടെയെങ്കിലും കാര്യമായി ചര്‍ച്ചക്കെടുത്തോ? നമ്മുടെ ചില സാഹിത്യകാരന്മാര്‍ "വിശ്വ'ന്മാരാണെന്ന് നാം തന്നെയാണ് പറഞ്ഞുകൊണ്ടു നടക്കുന്നത്. നമ്മുടെ പരിഭാഷകളെല്ലാം തികഞ്ഞ പരാജയമായിരുന്നെന്നും ഞാനിവിടെ എഴുതുകയാണ്. ഇവിടെ നല്ല എഴുത്തുകാരുണ്ട്, ഉണ്ടായിരുന്നു. ലോകസാഹിത്യത്തില്‍ സ്വാധീനം ചെലുത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്നേ ഞാന്‍ പറയുന്നുള്ളു.

പറഞ്ഞു വന്നത് മാജിക് റിയലിസമായിരുന്നുവല്ലോ. മാന്ത്രിക യാഥാര്‍ത്ഥ്യമെന്ന് മലയാളത്തില്‍. ഏതാണ്ടൊരു അമ്പതു വര്‍ഷക്കാലമായി ലാറ്റിന്‍ അമേരിക്കന്‍ എഴുത്തുകളില്‍ നിന്നാണ് ഈ ശൈലി ലോകശ്രദ്ധ ആകര്‍ഷിച്ചതും അനുകരണീയമായതും. സാമൂഹിക-സാഹിത്യ-വേദശാസ്ത്ര-രാഷ്ട്രീയ രംഗങ്ങളില്‍ ലാറ്റിന്‍ അമേരിക്ക അമ്പതുകള്‍ മുതല്‍ മുന്‍നിരയിലാണ്. ഒളിപ്പോരുകളും ലിബറേഷന്‍ തിയോളജിയും ഓര്‍മ്മയില്ലേ. അതായത് കുറേക്കാലമായി റഷ്യയില്‍ നിന്നും ചൈനയില്‍ നിന്നും "വിപ്ലവം' തെക്കേ അമേരിക്കയില്‍ കുടിപാര്‍ക്കാന്‍ തുടങ്ങി. പത്തൊന്‍പതും ഇരുപതും നൂറ്റാണ്ടുകളില്‍ സാഹിത്യ-കലാരംഗങ്ങളില്‍ നിറഞ്ഞുനിന്ന, റൊമാന്റിസത്തിന്, അല്ലെങ്കില്‍, കാല്പനികതയ്ക്ക് മറുപടിയുമായി എത്തിയതാണ് റിയലിസം-കൊളോണിയലിസ കാലത്തെ അടിമത്തവും ദാരിദ്ര്യവും ശ്രദ്ധയില്‍പ്പെടുത്താന്‍. സമൂഹത്തിന്റെ താഴേക്കിടയിലുള്ളവരുടെ ജീവിത ദു:ഖങ്ങള്‍ പച്ചയായി ചിത്രീകരിച്ചിരുന്നതു കൊണ്ട് ഇത് വിപ്ലവ പ്രസ്ഥാനങ്ങള്‍ക്കും ആവേശമായി; അല്ല, ആവശ്യമായി!

മലയാളത്തില്‍ ക്ലാസിക് ആഖ്യായികളില്‍ നിന്ന്, കവിത്രയങ്ങളുടെ കാല്പനിക കൃതികളില്‍ നിന്ന് നാല്പതുകളിലും അമ്പതുകളിലും മലയാളസാഹിത്യം റിയലിസത്തിലേക്കു മാറി. സാഹിത്യം എന്നാല്‍ "റിയലിസം' അങ്ങനെയായിരുന്നു അക്കാലത്തെ ധാരണ! അതെ, നമ്മുടെ പുരോഗമനപ്രസ്ഥാനം തന്നെ.

ഇന്നും ഓര്‍ക്കുന്നു, അറുപതുകളായപ്പോഴേക്കും സാഹിത്യ ചര്‍ച്ചകളില്‍ റിയലിസത്തെ തള്ളിപ്പറഞ്ഞുകൊണ്ട്, വിമര്‍ശിച്ചുകൊണ്ടുള്ള പ്രസംഗങ്ങള്‍, പഠനങ്ങള്‍! തകഴിയോ ദേവോ ഭാസിയോ പൊന്‍കുന്നം വര്‍ക്കിയോ സാഹിത്യത്തിലെ അവസാന വാക്കല്ല, അവരുടെ റിയലിസം അഥവ പുരോഗമനം കപടമാണ്, രാഷ്ട്രീയക്കളികളുടെ ഭാഗമാണ് എന്നെല്ലാമായിരുന്നു ആധുനികതയോട് അടുത്തുനിന്ന എഴുത്തുകാരും നിരൂപകരും അക്കാലത്ത് പറഞ്ഞിരുന്നത്. അവര്‍ ആ "പുരോഗമന' തലമുറയെ അംഗീകരിച്ചില്ല.

അമ്പതുകളില്‍, നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ വായിച്ചിട്ടില്ലാത്ത, ഇബ്‌സന്‍ നാടകങ്ങള്‍ മലയാള നാടകവേദി വാരിക്കോരിയങ്ങ് അനുകരിച്ചു. പാവം മലയാളികള്‍! ഗ്രാമീണ നാടകകൃത്തുക്കള്‍ അനുകരണത്തിനുമേല്‍ അനുകരണവുമായി വന്നു. നോര്‍വീജിയന്‍ നാടകകൃത്തായിരുന്ന ഹെന്‍റിക്ക് ഇബ്‌സന്‍, റഷ്യന്‍ കഥാകൃത്തായ ആന്റണ്‍ ചെക്കോവ് തുടങ്ങിയവരായിരുന്നു റിയലിസ്റ്റുകള്‍ക്ക് പ്രിയപ്പെട്ട എഴുത്തുകാര്‍. മലയാള വായനക്കാരും അന്ന് ഈ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പമായിരുന്നു. ഇടനെഞ്ചു വിങ്ങുന്ന കദന കഥയും പ്രതീക്ഷിച്ച്.

മാജിക് റിയലിസം സാഹിത്യത്തിലെ ഒരു പ്രസ്ഥാനമല്ല, അതൊരു ശൈലിയാണ്. രാഷ്ട്രീയ പ്രചരണങ്ങളുടെ പിടിയിലമര്‍ന്ന റിയലിസത്തിന് സ്വാഭാവികമായ നര്‍മ്മം പകര്‍ന്നുകൊടുത്ത് മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടുകയാണ് മാജിക് റിയലിസം ചെയ്തത്. മാജിക് റിയലിസവുമായി ബന്ധപ്പെടുത്തി ലാറ്റിന്‍ അമേരിക്കയില്‍ നിരവധി എഴുത്തുകാരുണ്ടെങ്കിലും ഗബ്രിയേല്‍ ഗ്രാഷ്യ മാര്‍ക്കസിനെ ഈ ശൈലിയുടെ ആകമാന പ്രതിനിധിയായി ഓര്‍ത്തുപോകുകയാണ്.

വിവിധ സന്ദര്‍ഭങ്ങളില്‍ സാഹിത്യ ചര്‍ച്ചാസമ്മേളനങ്ങളില്‍ കേട്ടതായ ചില കാര്യങ്ങള്‍: നാടകം ഒരിക്കലും ജീവിതമല്ല, അതു നാടകമെന്ന കലാരൂപമാണ്, അതുപോലെ സാഹിത്യം സാഹിത്യമായിത്തന്നെയാണ് വായിക്കേണ്ടത്, ശൈലിയുടെയോ പ്രസ്ഥാനങ്ങളുടെയോ മുന്‍വിധിയില്ലാതെ.

ഇവിടെ ഒരു പൊതുധാരണയില്‍ എത്തിച്ചേരുന്നത് ഏറെ വിഷമം പിടിച്ച പണിയാണ്. ഓരോ കൃതിയും തങ്ങളുടെ ജീവിതത്തോട് എങ്ങനെ പ്രതികരിക്കുന്നുവെന്നത് വ്യത്യസ്തമായിരിക്കുമല്ലോ. ഓരോ കൃതിക്കും അതു രൂപപ്പെട്ടതിന്റെ രാഷ്ട്രീയവും സാമൂഹികവും സാംസ്കാരികവുമായ പശ്ചാത്തലവുമുണ്ട്. കലാസൃഷ്ടികള്‍ ജീവിതരീതിയുടെ ഭാഗമാണെങ്കിലും അതൊരിക്കലും പൂര്‍ണ്ണമായി ജീവിതമാകുന്നില്ല. ഉദാഹരണത്തിന് ഏതാനും വാക്കുകളോ അല്ലെങ്കില്‍ വരകളോ മതി ഒരു കഥാപാത്രത്തെ സൃഷ്ടിക്കാന്‍. പക്ഷേ, ആ കഥാപാത്രത്തിന്റെ ഒരു ചെറിയഭാഗം മാത്രമെ പകര്‍ത്തിയിട്ടുള്ളു. അവിടെ നിന്നും വായനക്കാരാണ് ഒരു വലിയ ചിത്രം രൂപപ്പെടുത്തുന്നത്, അല്ലാതെ കഥാകൃത്തല്ല.

പലപ്പോഴും കേള്‍ക്കാറുണ്ട് മലയാളസാഹിത്യം കേരളത്തിലും അമേരിക്കയിലും ഒന്നാണെന്ന്. ഒരിക്കലും അല്ല എന്നാണ് എന്റെ അഭിപ്രായം. ദീര്‍ഘകാലം വിദേശത്തു ജീവിച്ചവര്‍ എഴുതുന്നത് മലയാളം എന്ന ഭാഷയില്‍, മലയാള ലിപിയില്‍ ആയിരിക്കാം. പക്ഷേ, ശൈലിയും ബിംബങ്ങളും വ്യത്യസ്തമാണ്. ഒരു കൃതി പൂര്‍ണ്ണമാകുന്നതിന് വിവിധ അനുഭവങ്ങള്‍ ഒത്തുചേരുകയാണ്. അതുകൊണ്ടാണ് താരതമ്യപഠനമായ ഒരു സാഹിത്യചരിത്രം തന്നെ അപ്രസക്തമായി തീരുന്നത്. സാഹിത്യകൃതികളും കലാസൃഷ്ടികളും ഉണ്ടായിവരികയാണ്, അനുഭവങ്ങളില്‍ നിന്ന്, ജീവിത പശ്ചാത്തലത്തില്‍ക്കൂടി ഉരുത്തിരികയാണ്. ഒരിക്കല്‍ ഒ.വി. വിജയന്‍ പറഞ്ഞു: ഞാനെങ്ങനെയാണ് "ഖസാക്കിന്റെ ഇതിഹാസം' എഴുതിയതെന്ന് എനിക്കുതന്നെ അറിയില്ലായെന്ന്.

സ്പാനീഷ്-പോര്‍ച്ചുഗീസ് കുടിയേറ്റക്കാര്‍ നൂറ്റാണ്ടുകളില്‍ക്കൂടി ആദിവാസികളായ അമേരിക്കന്‍-ഇന്ത്യാക്കാരുമായി അടുത്തിടപഴകി. അതുകൊണ്ടുതന്നെ അവരുടെ ഗ്രാമീണ ജീവിതം തികച്ചും സ്വാഭാവികമായി. നാട്ടിന്‍പുറങ്ങളില്‍ മിത്തുകളും അമ്മൂമ്മ കഥകളും നിറഞ്ഞ പൊതുവായ ഒരു ഗ്രാമീണശൈലി രൂപപ്പെട്ടു. ഇവരുടെ ദൈനംദിന ജീവിതത്തിലെ യാഥാര്‍ത്ഥ്യമെന്ന് പറയുന്നത് നേര്‍ക്കാഴ്ചകള്‍ക്കപ്പുറമായ അതിശയോക്തിയാണ്. തുറന്ന ആകാശത്തിന്‍ കീഴിലുള്ള ജീവിതത്തിന്റെ പ്രകൃതിദത്തമായ സംഭാവന. നമ്മുടെ പഴയ ഗ്രാമീണ രീതികള്‍പ്പോലെ. അതുകൊണ്ടാണ് മലയാളസാഹിത്യത്തിലേക്കും ഞാനൊന്ന് എത്തിനോക്കുന്നത്. ഇവിടെ ഒരു ചോദ്യം: ലാറ്റിന്‍ അമേരിക്കയുടെ മാത്രം സൃഷ്ടിയാണോ ഈ മാജിക് റിയലിസം? അല്ല. ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് മാജിക് റിയലിസമെന്ന വാക്കുകള്‍ കേള്‍ക്കുന്നതിനു മുമ്പുതന്നെ നമ്മുടെ വൈക്കം മുഹമ്മദ് ബഷീര്‍, സി.ജെ. തോമസ്, വി.കെ.എന്‍ തുടങ്ങിയവര്‍ ഈ ശൈലി പ്രയോഗിച്ചവരാണ്. അതിനൊരു പേര്, അംഗീകാരം ആരും കൊടുത്തില്ല, ഇംഗ്ലീഷില്‍ക്കൂടി കയറിയിറങ്ങിയില്ല. "ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' പ്രചാരത്തിലെത്തിയപ്പോള്‍ ഈ "മാജിക്' തെക്കേ അമോരിക്കയുടെ അത്ഭുതമായി. വിദേശത്തുനിന്നെത്തുന്നത് കണ്ണുമടച്ച് സ്വീകരിക്കാന്‍ നമുക്ക് മടിയില്ലല്ലോ. നമ്മുടെ എഴുത്തിന്, വിപ്ലവത്തിന്, അറിവിന് എല്ലാം അവസാന വഴികാട്ടിയായി ലാറ്റിന്‍ അമേരിക്കയെ മലയാള ബുദ്ധിജീവികള്‍ തോളിലേറ്റി. ഇന്നും!

പഠിച്ച് പരീക്ഷിക്കാവുന്ന ഒരു ശൈലിയല്ല ഈ മാജിക് റിയലിസം. റിയലിസത്തിന്റെ അടിസ്ഥാനപരമായ തത്ത്വം അംഗീകരിക്കുകയും അതിനൊപ്പം വാക്കുകളുടെ പ്രയോഗങ്ങള്‍ കൈവെള്ളയിലിട്ട് അമ്മാനമാടുകയും ചെയ്യുന്നതാണ് എന്റെ അഭിപ്രായത്തില്‍ മാജിക് റിയലിസം. കൂടാതെ ആഖ്യാനത്തില്‍ നാടന്‍ വിശ്വാസങ്ങളെ സ്വാഭാവികമായ നര്‍മ്മത്തില്‍ ചാലിച്ച് എഴുതുകയും വേണം. ഒരു മാജിക് റിയലിസ്റ്റ് കൃതി പൂര്‍ണ്ണമായി ആസ്വദിക്കണമെങ്കില്‍ വായനക്കാരന്റെ പക്ഷത്തു നിന്നും മുന്നൊരുക്കങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു.

ഒരാള്‍ മാജിക് റിയലിസ്റ്റായി ജനിക്കുകയാണ്. ഒ.വി. വിജയന്‍, വി.കെ.എന്‍., എം.പി. നാരായണപിള്ള തുടങ്ങിയവരോട് സംസാരിച്ചിട്ടുള്ളവര്‍ക്കറിയാം അവരുടെ സാധാരണ സംഭാഷണങ്ങളില്‍പ്പോലും എന്തെന്ത് നര്‍മ്മ പ്രയോഗങ്ങളാണുണ്ടായിരുന്നതെന്ന്, എന്തെന്ത് കഥകളാണുണ്ടായിരുന്നതെന്ന്.

നാം ജീവിക്കുന്ന നാടിനെ ഉള്‍ക്കൊള്ളാതെ, അതിന്റെ രീതികള്‍ അറിയാതെ, ഭാഷയില്‍ വ്യാകരണ നിയമങ്ങള്‍ക്കപ്പുറമായ അമിത സ്വാതന്ത്ര്യമെടുക്കാനുള്ള ധൈര്യമില്ലാതെ, പുതിയ വാക്കുകള്‍ കണ്ടെത്താതെ, സ്വാഭാവികമായ നര്‍മ്മമില്ലാതെ, അപ്രതീക്ഷിതമായ സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കാതെ മാജിക് റിയലിസ്റ്റ് ശൈലിയുടെ ഉടമയാകാന്‍ കഴിയുകയില്ല.

ഇന്നത്തെ ലോകത്ത് എന്തും വിലയ്ക്കുവാങ്ങാം; അതു കവിതയോ കഥയോ എന്തായാലും, അകമ്പടിക്ക് അലങ്കാര ആനകളെയും. പക്ഷേ, ശൈലി, ദര്‍ശനം തുടങ്ങിയവ അത്തരക്കാര്‍ക്ക് ഒരു കീറാമുട്ടിയായി ശേഷിക്കുന്നു. ഇവിടെയാണ് അവസാനത്തെ വാക്കുമായി, അവസാനത്തെ മന്ദഹാസവുമായി മാജിക് റിയലിസത്തിന്റെ പ്രസക്തി.

Read more

എന്റെ ജന്മനാടിന്റെ അനാഥത്വം (ഭാഗം-3)

വര്‍ഷങ്ങളേറെക്കടന്നു ഞാനെത്തിയെന്‍
ഹര്‍ഷപ്രദീപ്തമമാം ഗ്രാമീണ ഭൂമിയില്‍
ചെറ്റക്കുടിലുകളങ്ങിങ്ങു കണ്ടിടാം
പുത്തന്‍മണിമേട യേറെയുയര്‍ന്നിട്ടും
നെല്ലും പതിരുമിടയ്ക്കിടെച്ചേര്‍ന്നപോല്‍
ഉല്ലസിക്കുന്നവ ഗ്രാമീണശാന്തിയില്‍.
വൃദ്ധരാമച്ഛനുമമ്മയും മാത്രമായ്
ഉത്തുംഗമായൊരാ മേടതന്‍ കോണിലായ്
മുറ്റത്തുണങ്ങും കപ്പയ്ക്കും റബ്ബറിനും
മുറ്റുമേ കാവല്‍ പോല്‍ എകാന്ത ചിത്തരായ്,
എന്നോ വെക്കേഷനു വന്നിടും മക്കളെ
സ്വപ്നത്തില്‍ കണ്ടങ്ങിരിയ്ക്കുന്ന കാഴ്ചയും,
കാളവണ്ടിയില്ല, നാട്ടാശാന്മാരില്ല
കാണുവാനില്ലേറെ വീരയുവാക്കളെ,
ചട്ടയും മുണ്ടുമേ പൊട്ടിനു മാത്രമായ്
കാട്ടുവാനായിട്ടേ കാണുവാനിന്നുള്ളു,
സാരിയും സാല്‍വാറും പാന്‍സും മിഡിയുമായ്
നാരീമണികളെന്‍ കൗതുകമാളിച്ചു.
നാല്‍ക്കവലേലാ ചുമടുതാങ്ങിയിന്നു
നോക്കുകുത്തിപോലനാഥമായ് നില്പഹോ !
ജീവിതചക്രത്തിരിച്ചിലിന്‍ മാസ്മരം
എവിധമിന്നെന്നെ മാറ്റിയെന്നാകിലും
എന്നെ ഞാനാക്കിയൊരെന്‍ ഗ്രാമ ചേതന
എന്നാത്മ തന്ത്രിയിന്‍ നിത്യമാം മര്‍മ്മരം.

കുളിര്‍കോരുന്ന ക്രിസ്ത്മസ് രാത്രിയില്‍ ചൂട്ടുകറ്റ മിന്നിച്ചു മൈലുകള്‍ അകലെയുള്ള ദേവാലയത്തിലേയ്ക്ക്, മുമ്പില്‍ നടന്നു നീങ്ങുന്ന മുതിര്‍ന്നവരുടെ പിന്നില്‍ നീങ്ങുന്ന കുട്ടികളുടെ ഉത്സാഹവും ആവേശവും, ദേവാലയത്തിലെത്തുമ്പോഴേയ്ക്കും ശുശ്രൂഷകള്‍ ആരംഭിച്ചിരിക്കുന്നതും, കുരുത്തോലകള്‍ ആഴിയില്‍ ഇടുന്നതിനുള്ള തത്രപ്പാടും, ക്രിസ്ത്മസ് രാവിലെ വീട്ടില്‍ മടങ്ങിയെത്തുമ്പോള്‍ കാത്തിരിയ്ക്കുന്ന പാലപ്പത്തിന്റെയും ഇറച്ചിക്കറിയുടെയും കേക്കിന്റെയും കൊതിയുറുന്ന രുചിയും ഇടയ്ക്കിടെ ഓര്‍ത്തുകൊണ്ടുമാണ് കുട്ടികളായ ഞങ്ങള്‍ ദേവാലയത്തില്‍ സമയം കഴിച്ചു കൂട്ടുന്നതും,, ശുശ്രൂഷകളില്‍ യാന്ത്രികമായി അര്‍ത്ഥം മനസ്സിലാക്കാതെ പങ്കെടുത്തതും തേനൂറും ഓര്‍മ്മകളാണിന്നും.

വീടുനിറയെ കുട്ടികളും, അവരുടെ ബാല്യത്തിന്റെ ലളിതമായ ചാപല്യങ്ങളും, കൗതുകങ്ങളും, കൂട്ടംകൂടിയുള്ള കളികളും, അവര്‍ ഓടിക്കളിച്ച മുറ്റവും തൊടികളും ഒന്നോ രണ്ടോ കുട്ടികളുടെപോലും ശബ്ദം കേള്‍ക്കാനില്ലാതെ ഇന്നു കേഴുന്നു. കൃഷിയിടങ്ങള്‍ തരിശുഭൂമികളാകുന്നു. വീടുകള്‍ മിക്കവയും ആളില്ലാതെ പൂട്ടിക്കിടക്കുന്നു. പ്രതാപൈശ്വര്യങ്ങള്‍ വര്‍ണ്ണപ്രഭ വീശി നിന്ന ഔന്നത്യമാര്‍ന്ന തറവാടുകള്‍ വിജനമായും പ്രകാശമറ്റും ആളനക്കമില്ലാതെയും പ്രേതഭവനങ്ങള്‍ പോലെയും, ചിലവ മണ്‍കൂനകളായും കിടക്കുന്ന കാഴ്ച ഭയാനകം തന്നെ. കാല്‍നടക്കാരില്ലാതെ ഗ്രാമപാതകള്‍ നിര്‍ജ്ജീവമായും വിജനമായും കാണപ്പെടുന്നു. പൂട്ടും വിതയും കൊയ്ത്തും മെതിയും തമിഴ്‌നാടിനു തീറെഴുതിക്കൊടുത്തിരിക്കുന്നു. ഭാരിച്ച സ്ത്രീധനം അനേകം യുവതികളെ അവിവാഹിതരാക്കി നിര്‍ത്തുന്നു. ഒരുവശത്ത് സമൃദ്ധിയുടെ കേളികൊട്ട്, മറുവശത്ത് നിര്‍ദ്ധനതയുടെ അഗാഥ ഗര്‍ത്തം. കുട്ടികളുണ്ടാവാന്‍ തന്നെ സമയവും കാലവും നോക്കേണ്ടിയിരിക്കുന്നു. അണു കുടുംബങ്ങളില്‍ അമ്മൂമ്മക്കഥകളില്ല, കൊച്ചുമക്കള്‍ക്ക് കഥ പറഞ്ഞുകൊടുക്കാന്‍ അമ്മൂമ്മമാര്‍ അടുത്തില്ല. തൊടികള്‍ കുഞ്ഞിക്കാലുകള്‍ ഓടാനില്ലാതെ തേങ്ങുന്നു. കിണറുകള്‍ വെള്ളം കോരാതെ നിശ്ചലമായി വിതുമ്പുന്നു. കുഞ്ഞിനു പാലുകൊടുക്കാന്‍ കൂടി അമ്മയ്ക്കു നേരമില്ല. ക്രഷും, നേഴ്‌സറിയും, കുപ്പിപ്പാലും നല്‍കുന്ന യാന്ത്രികത്വം കുഞ്ഞിനു ജന്മസുഹൃത്താകുന്നു.

തള്ളതന്‍ പാലു കുടിച്ചു വളരാത്ത
പിള്ളയ്ക്കു മാതൃവിചാരമുണ്ടാകൊലാ
പള്ളാട്, എരുമ ഇവറ്റതന്‍ പാലാണ്
പിള്ളാരിലുള്ള മൃഗീയതാ കാരണം.

ജനനം മുതലേ എക്‌സ്‌പോര്‍ട്ടു ക്വാളിറ്റിയായി (പുറം നാടുകളിലേയ്ക്ക് കയറ്റി
അയയ്ക്കാനായി) വളര്‍ത്തപ്പെടുന്നതിനാല്‍ കുട്ടികള്‍ക്കു കളിക്കാന്‍ നേരമില്ല, റ്റിയൂഷനൊഴിഞ്ഞ സമയമില്ല, കൊടും ചൂടിലും കോട്ടും കഴുത്തിറുക്കുന്ന ടൈയും, വിയര്‍ത്തൊലിക്കുന്ന സോക്‌സും ഷൂസും, ഭാരമേറിയ പുസ്തക ഭാണ്ഡവും പേറി തല്ലിപ്പഴുപ്പിച്ച ബാല്യങ്ങള്‍ക്ക് മുലപ്പാലും മാതൃഭാഷയും ഇന്നന്യമായി മാറിക്കൊണ്ടിരിക്കുന്നു. മലയാളം പഠിത്തം പഴഞ്ചനെന്ന മുന്‍വിധിയില്‍, മലയാളം സ്കൂളുകളില്‍ പഠിക്കാന്‍ കുട്ടികളില്ല, ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ വന്‍കോഴ കൊടുത്തു പ്രവേശനം, നാഴികമണിയുടെ ചലനത്തിനൊത്തുള്ള പാച്ചിലില്‍ കഞ്ഞുങ്ങള്‍ ബാല്യചാപല്യങ്ങളനുഭവിക്കാതെ വളര്‍ന്നുപോകുന്നു. നാലക്ഷരം ഇംഗ്ലീഷു പഠിച്ചാല്‍ നാടു കടക്കാന്‍ വെമ്പുന്ന യുവതലമുറ, സ്വന്തം നാട്ടില്‍ കൈകൊണ്ടു മെയ് ചൊറിയാന്‍ മടിയ്ക്കുന്ന പുതുതലമുറ. വിദ്യാഭ്യാസം കഴിഞ്ഞ യുവാക്കള്‍ മിക്കവരും പുറംനാടുകളിലേയ്ക്ക് ചേക്കേറുന്നു. നാടിന്റെ വീരയുവാക്കള്‍ അന്യനാടുകളുടെ ശക്തിസ്രോതസ്സാകുന്നു. നാല്‍ക്കവലകളിലെ ചായക്കടകളില്‍ ഉച്ചത്തിലുള്ള പത്രപാരായണം കേള്‍ക്കാന്‍ വട്ടത്തില്‍ ആള്‍ക്കൂട്ടമില്ല. തമ്പ്രാനും അടിയാനും ഓര്‍മ്മയായി. വഴിക്കവലകളിലെ ചുമടുതാങ്ങികള്‍ നോക്കുകുത്തികളായി. ക്രിസ്മസും, ഓണവും, വിഷുവും, തൃക്കാര്‍ത്തികയും റെഡി മൈഡ് പാക്കറ്റുകളിലായി. ഭവനങ്ങളില്‍ കുടുംബപ്രാര്‍ത്ഥന കറയുന്നു. വിവാഹ ജീവിതത്തിന്റെ ആയുര്‍ദൈര്‍ഘ്യം കുറയുന്നു. വൃദ്ധനും, നരച്ച തലകളും, പല്ലില്ലാത്ത കവിളുകളും കാണ്‍മാനില്ല. മരണ ശേഷം മോര്‍ച്ചറികളില്‍ വയ്ക്കാത്ത ശവശരീരങ്ങള്‍ വിരളം. മരണത്തില്‍ കണ്ണുനീരും കരച്ചിലും അന്യം നിന്നുപോകുന്നു.

എഴുത്തുകാരും സാംസ്ക്കാരിക നായകന്മാരും ഒന്നുപോലെ ശബ്ദമുയര്‍ത്തുന്ന ഒരു വിഷയമാണ് കേരളത്തിന്റെ ഭാഷയും സംസ്ക്കാരവും കൈമോശം വന്നുകൊണ്ടിരിക്കുന്നുവെന്നത്. നിര്‍ഭാഗ്യവശാല്‍ ഇവയെല്ലാം വനരോദനങ്ങളായി മാറിക്കൊണ്ടിരിക്കയാണ്. കാരണം ആധുനികതയുടെ ആഡംബരങ്ങളില്‍ ഭ്രമിച്ചു കഴിയുന്ന ഒരു ജനതയ്ക്ക് അവരടെ പൈതൃകവും, ചരിത്രവും അന്വേഷിക്കാനും അതു സംരക്ഷിക്കാനും താത്പര്യമില്ല. വേഷം, ഭാഷ, ആചാരങ്ങള്‍, ജീവിതരീതി എല്ലാം പ്രതിദിനം മാറിക്കൊണ്ടിരിക്കുന്നു. അതുകൊണ്ട് കുടുംബ ശിഥിലീകരണവും സമൂഹത്തില്‍ അശാന്തിയും വര്‍ദ്ധിച്ചുവരുന്നു.

ആഗോളവല്‍ക്കരണത്തിനിരയാകുന്നതില്‍ സാക്ഷര കേരളം മാത്രം മുന്‍പന്തിയില്‍ വരുന്നതിന്റെ കാരണം അന്ധമായ ആവേശത്തോടെ പാശ്ഛാത്യ ലോകത്തില്‍ (western world) നടക്കുന്ന തിന്മയുടെ മായാജാലങ്ങള്‍ മാത്രം അനുകരിക്കുവാന്‍ ഒരു തലമുറ തയ്യാറാകുന്നു. അങ്ങനെ വരുമ്പോള്‍ ആ സമൂഹത്തില്‍ അധഃപതനം ഉറപ്പാകുന്നു. നന്മ അപ്പോഴും വിജയിക്കുകയും അതിന്റെ ശക്തി കാലാകാലങ്ങളില്‍ നിലകൊള്ളുകയും ചെയ്യുന്നു. ഇന്നു കോണ്‍ക്രീറ്റു വനങ്ങള്‍ കൊണ്ടു നിറയുന്ന കേരളത്തിനു നഷ്ടപ്പെടുന്ന പ്രകൃതിസമ്പത്തിനെക്കുറിച്ചു് ആരെങ്കിലും ബോധവാന്മാരാകുന്നുണ്ടോ? 2025 ല്‍ ലോകം മുഴുവന്‍ കുടിനീര്‍പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഒരു ലോക സര്‍വ്വേയില്‍ പറയുന്നു. കായലും പുഴയും നികത്തി കെട്ടിടസമുച്ചയങ്ങള്‍ ഉയര്‍ത്തുന്നവര്‍ താല്‍ക്കാലികലാഭം നോക്കുമ്പോള്‍ വരുംതലമുറ അതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കും. വിസ്താരഭയത്താല്‍ കൂടുതല്‍ പ്രശ്‌നങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നില്ല. തെങ്ങോലകള്‍ പീലിവിടര്‍ത്തുന്ന, കായലോരങ്ങള്‍ കവിത പാടുന്ന, പാദസരങ്ങള്‍ കിലുക്കിക്കൊണ്ട് പുഴകള്‍ ഒഴുകുന്ന, മല്ക്കും ആഴിയ്ക്കും ഇടയില്‍ കിടക്കുന്ന, മാവേലിപ്പാട്ടുപാടി ആമോദത്തോടെ ജനങ്ങള്‍ വസിച്ചിക്കുന്ന ആ സുന്ദര കേരളം അതു നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ ഓരോ മലയാളിയും പ്രതിബദ്ധത കാണിക്കണം. കേരളത്തിന്റെ പ്രകൃതിസൗന്ദര്യമാണ് സഞ്ചാരികളെ അവിടേയ്ക്ക് ആകര്‍ഷിച്ചിരുന്നത്.. അല്ലാതെ, അയ്യഞ്ചു സെന്റില്‍ പണിത കെട്ടിടങ്ങളും അടിമുടി അഴിമതിയും, ബന്ദും, ഹര്‍ത്താലും, ക്വട്ടേഷന്‍ എന്ന പേരില്‍ അഴിഞ്ഞാടുന്ന ഗുണ്ട ണ്ട ണ്ട ാക്കൂട്ടവും ഉള്ള ഒരു നാട്ടിലേയ്ക്ക് സഞ്ചാരികള്‍ വരികില്ലെന്നല്ല അവിടെ താമസിക്കുന്നവര്‍ പോലും വേറെ നാട്ടിലേയ്ക്ക് മാറി താമസിക്കാന്‍ ആഗ്രഹിക്കും.

ഇന്ന് പാക്കറ്റുകളില്‍ ലബിക്കുന്ന ഓണവും ക്രിസ്ത്മസും യാന്ത്രികമായി ഓര്‍മ്മകള്‍ പുലര്‍ത്തപ്പെടുന്നു. ദേവാലയങ്ങളില്‍ ആരാധനയ്ക്് ദൈര്‍ഘ്യം കൂടുതലെന്ന പരാതി. വൃദ്ധരായ മാതാപിതാക്കള്‍ ഒഴിഞ്ഞു കിട്ടാനുള്ള വേവലാതി. വൃദ്ധരായ മാതാപിതാക്കള്‍ മക്കള്‍ക്ക് ബാദ്ധ്യതയായി മാറുന്നു, വിരലിലെണ്ണാന്‍ മാത്രം ഒന്നോ രണ്ടോ മക്കള്‍, അവരും വിദേശത്തും ആകുമ്പോള്‍ അനാഥരായ മാതാപിതാക്കള്‍ക്കിന്ന് വൃദ്ധസദനങ്ങളും ശരണാലയങ്ങളുമാണ് അഭയം, വേദനാജനകമായ ഈ അവസ്ഥയാണ് കേരളത്തിലെവിടെയും. ബന്ധങ്ങള്‍ ബന്ധനങ്ങളാകുന്നുവോ? അടുത്ത അയല്‍ക്കാരന്റെ പേരുപോലും ഇന്ന് അറിയുന്നുവേണ്ടാ? ഭവനത്തില്‍ പരസ്പരം സംസാരിക്കുവാന്‍ പോലും സാവകാശം ലഭിക്കാത്തതിനാല്‍ ബന്ധങ്ങള്‍ ഉലയുന്നുവോ? ദൈവത്തെപ്പോലും ഇഞ്ചിഞ്ചായി പകുത്തെടുത്ത് അവനവന്റെ ഇംഗിതമനുസരിച്ച് മത നാമങ്ങളില്‍ കുടുക്കുന്നതിനാല്‍ ഈശ്വരന്‍ പോലും ഭയന്ന് അകലുന്നുവോ? ഗ്രാമീണ ശാന്തിയും ലാളിത്യവും എവിടെയോ ഒലിച്ചു പോയോ? തോക്കും, കഠാരയും, മണ്ണെണ്ണയും, തീയും, പെണ്‍വാണിഭവും, ബലാല്‍സംഗവും, മാഫിയായും "ദൈവത്തിന്റെ സ്വന്തം നാടിന്റെ' മറയിടങ്ങളില്‍ പതിയിരിക്കുന്നതിനാല്‍ ‘God’s own country of crime’ എന്ന് ഒരു വിദേശപത്രം കേരളത്തെ വിശേഷിപ്പിച്ചപ്പോള്‍ കേരളത്തില്‍ നിന്നും പുറത്തു കടന്ന കൈരളീ മക്കള്‍ വേദനിക്കുന്നില്ലേ?
(തുടരും)

Read more

"ഈ തൊട്ടുനോട്ടം ഇഷ്ടമല്ലടാ!"

തോണ്ടലും, തലോടലും, കെട്ടിപ്പിടുത്തവുമെല്ലാം വാര്‍ത്തകളാണല്ലോ ഈ വര്‍ത്തമാന കാലത്ത്. മീഡിയാ ഇത്രകണ്ടു സ്‌ട്രോംഗ് അല്ലാതിരുന്ന കാലത്ത് ഇതിനൊന്നും വലിയ വാര്‍ത്താ പ്രാധാന്യമില്ലായിരുന്നു. 

വടശ്ശേരിക്കരയില്‍ പൂവാലശല്യം- എന്നോ മറ്റോ ഒരു ഒറ്റക്കോളം വാര്‍ത്ത അകത്താളുകളില്‍ എവിടെയെങ്കിലും ഇടംകണ്ടാലായി. 'പഞ്ചായത്ത് ഓഫീസില്‍ പ്രസിഡന്റും വനിതാമെംബറും തമ്മില്‍ കാമകേളി-' തുടങ്ങി ചില എരിവും പുളിയുമുള്ള വാര്‍ത്തകള്‍ 'തനിനിറം' എന്ന മഞ്ഞപ്പത്രത്തില്‍ അച്ചടിച്ചുവരുമായിരുന്നു. ഈ പരിപാടി നിര്‍ത്തിയില്ലെങ്കില്‍, പേരു വിവരം അടുത്ത ലക്കത്തില്‍ എന്നൊരു ഭീക്ഷണിയും- ഈ ഭീക്ഷണിയുടെ പേരില്‍, പത്രാധിപര്‍ക്കു പണവും, ചിലപ്പോള്‍ പണിയും കിട്ടിയിട്ടുണ്ടെന്നും കേള്‍ക്കുന്നു.

ഇന്ന് വായനാ വസന്തം വിരല്‍ത്തുമ്പിലാണല്ലോ ആര്‍ക്കും എന്തും വാര്‍ത്തയാക്കാം. വായനക്കാര്‍ക്ക് അപ്പോള്‍ തന്നെ പ്രതികരിക്കുകയും ചെയ്യാം. നല്ല അടിപൊടി സെറ്റപ്പ്!
ആണും പെണ്ണും തമ്മിലുള്ള അഹിതബന്ധത്തിന് ആദാമിന്റെ കാലത്തോളം പഴക്കമുണ്ട് തോട്ടത്തിന്റെ നടുവിലുള്ള ഫലം ഭക്ഷിക്കരുതെന്ന് കര്‍ശന നിയമമുണ്ടായിരുന്നു. എന്നാല്‍ പാമ്പിന്റെ പ്രലോഭനത്തിനു വഴങ്ങി ഹവ്വാ അമ്മച്ചി പഴം പറിച്ച് അപ്പച്ചനു കൂടി കൊടുത്തു. അന്നു തുടങ്ങിയതാ ഈ വെള്ളമിറക്കല്‍ പരിപാടി.

ആദ്യകാലങ്ങളില്‍ ആണും പെണ്ണും തമ്മിലായിരുന്നു ഇരുട്ടിപ്പിടുത്തവും, കെട്ടിമറിച്ചിലുമെല്ലാം- ഇപ്പോള്‍ ഇതിനൊന്നും ലിംഗവ്യത്യാസമില്ല. ലിംഗം തന്നെ വേണമെന്നില്ല.

'വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ടെന്തിനു
നാട്ടില്‍ തെണ്ടി നടപ്പൂ-' സ്വര്‍ണ്ണക്കടക്കാരന്റെ പരസ്യമാണ്- ഈ ഒടുക്കത്തെ നോട്ടു പ്രശ്‌നം വന്നതില്‍ പിന്നെ സ്വര്‍ണ്ണം കൈയിലുണ്ടെങ്കില്‍ ത്തന്നെ ബാങ്കുകള്‍ തോറും തെണ്ടി നടന്നേ പറ്റൂ.
പണികൊടുക്കുകയാണെങ്കില്‍ ഇങ്ങിനെ തന്നെ വേണം.

എട്ടിന്റെ പണി-ബെസ്റ്റു മോഡി-ബെസ്റ്റ്!

അതു പോട്ടെ!
എത്ര സൗന്ദര്യമുള്ള ഭാര്യ കൂടെയുണ്ടെങ്കില്‍ത്തന്നെയും, പരസ്ത്രീകളെ പഞ്ചാരയടിക്കുന്നത് പുരുഷന്റെ ഒരു ദൗര്‍ബല്യമാണ്. മദ്യലഹരിയിലാണെങ്കില്‍ ആവേശം ഒന്നു കൂടി കൂട്ടും.
അമിതാവേശം ഒരു രോഗലക്ഷണമാണെന്ന് ലാലേട്ടന്‍ പറഞ്ഞതൊന്നും ആരും ചെവിക്കൊണ്ടില്ല എന്നു തോന്നുന്നു.

മനസ്സിലൊരു മോഹമുണ്ടെങ്കില്‍ത്തന്നെയും, അന്യസ്ത്രീകളെ പരസ്യമായി ആലിംഗനം ചെയ്യുന്നതില്‍ ഞാനല്പം പിന്നോട്ടാണ്.

സ്റ്റാറ്റന്‍ ഐലന്‍ഡിലെ മാത്യൂസ് ഫ്യൂണറല്‍ ഹോമിലാണു അവിടെയുള്ള മലയാളികള്‍ മരിക്കുമ്പോള്‍ Wake Service നടത്തുന്നത്.

എന്റെ സുഹൃത്തും, സഹപാഠിയും അയല്‍വാസിയുമാണു ദാനിയേല്‍ ചന്ദനപ്പള്ളി. അദ്ദേഹത്തിന്റെ ഭാര്യ അമ്മിണി എന്റെ സഹപ്രവര്‍ത്തകയുമായിരുന്നു. അമ്മിണിയുടെ പിതാവ് ന്യൂയോര്‍ക്കില്‍ വെച്ചു നിര്യാതനായി. എന്റെ സുഹൃത്ത് തോമസ് പാലത്തറയോടൊപ്പമാണു ഞാന്‍ ഫ്യൂണറല്‍ ഹോമില്‍ പോയത്. മൃതശരീരത്തിന് ആദരവുകള്‍ അര്‍പ്പിച്ചശേഷം തോമ്മാച്ചന്‍ ദാനിയേലിനു ഹസ്തദാനം നടത്തി. പിന്നാലെ അമ്മിണിക്ക് ആശ്വാന ആശ്ലേഷനും നല്‍കി. തൊട്ടുപിന്നില്‍ ഞാന്‍. ദാനിയേലിനു കൈകൊടുത്തു. അമ്മിണിയെ കെട്ടിപ്പിടിക്കുവാന്‍ കൈ പൊക്കിയപ്പോള്‍ എന്നെ വിയര്‍ക്കുവാനും തുടങ്ങി. ആ ഉദ്യമത്തില്‍ നിന്നും ഞാന്‍ തന്ത്രപൂര്‍വ്വം പിന്‍മാറി.
മദ്യപിച്ചു കഴിയുമ്പോള്‍ ചിലര്‍ക്ക് ഒരു Over Confidence ഉണ്ടാകും. പരിസരബോധമില്ലാതെ പരസ്ത്രീകളോടു ഫ്രീ ആയി ഇടപെടുവാന്‍ ശ്രമിക്കും.

മദ്യപിക്കാതെ തന്നെ സ്ത്രീകള്‍ക്ക് ഹസ്തദാനം നല്‍കുവാനും, സ്‌നേഹ ആശ്ലേഷണം നല്‍കുവാനും അമേരിക്കയില്‍ ലൈസന്‍സുള്ളവരാണ് ശശിയണ്ണന്‍, തിരുവല്ലാ ബേബി, അനിയന്‍ ജോര്‍ജ്ജ് തുടങ്ങിയവര്‍.

ഈയുള്ളവനും രണ്ടുമൂന്നുതവണ ഫോണില്‍കൂടി ശൃംഗരിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ആ സ്ത്രീകള്‍ മര്യാദക്കാരായിരുന്നതു കൊണ്ട് എന്റെ ഭാര്യയോടോ, അവരുടെ ഭര്‍ത്താക്കന്മാരോടോ പറഞ്ഞില്ല. അല്ലെങ്കില്‍ എനിക്കെന്തെങ്കിലും അംഗഭംഗം വന്നേനേ! അമേരിക്കയില്‍ അഴിയെണ്ണുവാന്‍ ഈ വകുപ്പു ധാരാളം മതി.

സ്ത്രീകള്‍ എല്ലാവരും ഇക്കാര്യത്തില്‍ തീര്‍ത്തും നിരപരാധികളാണെന്നു പറയുവാന്‍ പറ്റില്ല. ചിലര്‍ ചില പ്രത്യേക കടാക്ഷങ്ങളില്‍കൂടിയും, അംഗവിക്ഷേപങ്ങളില്‍ കൂടിയും അവര്‍ക്കിഷ്ടപ്പെട്ട പുരുഷന്മാരുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ ശ്രമിക്കാറുണ്ട്. ഒന്നു രണ്ടു സ്ത്രീകള്‍ എന്നെ പീഡിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ടെന്നു അഭിമാനപുരസ്സരം ഇവിടെ രേഖപ്പെടുത്തട്ടെ! എന്റെ ഭാര്യയുടെ സമയോചിത ഇടപെടല്‍ മൂലം അതു നടന്നില്ല. അതിലുള്ള ഇച്ഛഭംഗവും, ഭാര്യയോടുള്ള പ്രതിക്ഷേധവും എനിക്കിന്നും മാറിയിട്ടില്ല. 

ഇനിയെന്നെ ഏതു സ്ത്രീകള്‍ പീഢിപ്പിക്കുവാന്‍ വന്നാലും എന്റെ ഭാര്യയ്ക്കതൊരു പ്രശ്‌നമല്ല. 'ഓന്തു ചാടിയാല്‍ വേലിക്കലോളം-' എന്നെപ്പറ്റിയുള്ള അവളുടെ സമീപകാല വിലയിരുത്തല്‍ അതാണ്. അതുകൊണ്ടാണ് മൈലപ്രായില്‍ എന്നെ ഏകനാക്കിയിട്ട്, മന:സ്സമാധാനത്തോടു കൂടി അവള്‍ അമേരിക്കയിലേക്കു പറന്നത്.

'ഇഷ്ടമല്ലടാ- എനിക്കിഷ്ടമല്ലെടാ
ഈ തൊട്ടു നോട്ടം ഇഷ്ടമല്ലാടാ-'
എന്ന് ഏതെങ്കിലും പെണ്‍കൊച്ചു പാടിയാല്‍, പിന്നെ അതിന്റെ പിറകെ നടക്കാതിരിക്കുന്നതാണു ബുദ്ധി.

ഇല വന്നു മുള്ളില്‍ വീണാലും, മുള്ളു വന്നു ഇലയില്‍ വീണാലും, മുള്ളിന്റെ മുനയൊടിയുവാനാണു ഇക്കാലത്തു സാദ്ധ്യത കൂടുതല്‍!

Read more

ക്രിസ്തുമസ് മരത്തണലില്‍ ഇത്തിരിനേരം

മഞ്ഞും കുളിരുമായി ക്രിസ്തുമസ് മാസം പിറന്നു. ആഹ്ലാദത്തിന്റെ അലയൊലികള്‍ എങ്ങും നിറഞ്ഞു.ദൈവപുത്രനെ എതിരേല്‍ക്കാന്‍ മാലാഖമാര്‍ പാടിയപാട്ടിന്റെ ഈണം പോലെ ക്രിസ്തുമസ് കരോള്‍ കേട്ടുതുടങ്ങി. ഉത്സാഹത്തിന്റേയും സന്തോഷത്തിന്റേയും നാളുകള്‍ തുടങ്ങുകയായി.ദൈവം മനുഷ്യനായി അവതരിച്ച ആ ദിവ്യദിനം ആര്‍ഭാടമായി ആഘോഷിക്കാന്‍ സമസ്തലോകവും തയ്യാറെടുക്കയാണ്. ക്രിസ്തുദേവന്റെ ജനനം മനുഷ്യനു ലഭിച്ച ഔന്നത്യത്തിന്റേയും മഹത്വത്തിന്റേയും പ്രതീകമാണ്.

"എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു''യേശുദേവന്‍ മനുഷ്യനു നല്‍കിയ വിലയേറിയ വാഗ്ദാനം. എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും അശാന്തിയുടെ ഭീകരങ്ങളായ ദുരന്തങ്ങളാണ് സംഭവിക്കുന്നത്. എന്തുകൊണ്ടാണു മനുഷ്യനു സമാധാനം നഷ്ടപ്പെടുന്നത്? ദൈവത്തില്‍നിന്നും മനുഷ്യനു കിട്ടിയപത്തു കല്‍പ്പനകള്‍ അനുസരിച്ച് ജീവിക്കാന്‍ അവനു കഴിയുന്നില്ല. ജാതിയുടേയും മതത്തിന്റേയും പേരില്‍ മനുഷ്യര്‍ പരസ്പരം വെറുക്കുന്നു. വ്യക്തിബന്ധങ്ങള്‍ മാനിക്കപ്പെടേണ്ടതിനായി പാലങ്ങള്‍ പണിയാതെ മതിലുകള്‍ കെട്ടിപ്പൊക്കുകയാണ് ഇന്നത്തെ മനുഷ്യര്‍.എല്ലാവര്‍ക്കും സമാധാനം വേണമെന്നാഗ്രഹമുണ്ട്. എന്നാല്‍ ലോകത്തിന്റെ പ്രലോഭനങ്ങളില്‍ വശംവദരായി അവര്‍ അവരുടെ ശാന്തി നഷ്ടപ്പെടുത്തുന്നു. മനുഷ്യന്‍ ഒരു സമൂഹജീവിയാണ്. അതുകൊണ്ട്ഒരാള്‍ ചെയ്യുന്ന തെറ്റുകള്‍മുഴുവന്‍ സമൂഹത്തെബാധിക്കുന്നു. തെറ്റുകള്‍ക്ക് പ്രായശ്ചിത്തം ചെയ്ത് നന്മയുടെ വഴിയിലേക്ക് നീങ്ങുന്നതിനുള്ള ഉദാഹരണങ്ങളും യേശുദേവന്‍ നമുക്ക് കാണിക്ല്തന്നിട്ടുണ്ട്. എന്നാല്‍ ചപല വികാരങ്ങള്‍ക്കടിമകളായി നല്ല ദിവസങ്ങളെ നഷ്ടപ്പെടുത്തുകയാണു മനുഷ്യര്‍.

ക്രിസ്തുമസ് മരവും, അതില്‍തൂക്കിയിടുന്ന അലങ്കാരങ്ങളും, ഭക്തിയോടെ ചൊല്ലുന്ന സ്തുതി ഗീതങ്ങളും വാണിജ്യപരമായ നേട്ടങ്ങള്‍ക്കും വെറും വിനോദത്തിനുമാകുമ്പോഴാണു ക്രിസ്തുമസ്സിന്റെ വിശുദ്ധിനഷ്ടപ്പെടുന്നത്. വീടും പരിസരങ്ങളും അതിനപ്പുറത്തുള്ള ലോകവും അണിഞ്ഞൊരുങ്ങുന്നു. അതു ഉപരിപ്ലവമായ ഒരു പ്രകടനമാകരുത് ഹ്രുദയത്തിലും അതേപോലെ അണിഞ്ഞൊരുങ്ങേണ്ടതുണ്ട്. ''ഞാന്‍ നിത്യജീവന്നു അവകാശി ആയിത്തീരുവാന്‍ എന്തുചെയ്യേണം എന്നുചോദിച്ച ഒരു ന്യായശാസ്ര്തിയോട് (ലുക്കോസ് 10:25-27) കര്‍ത്താവ് ചോദിച്ചു "ന്യായപ്രമാണത്തില്‍ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെവായിക്കുന്നു''. അതിനുമറുടിയായി അവന്‍:"നിന്റെ ദൈവമായ കര്‍ത്താവിനെ നീ പൂര്‍ണ്ണ ഹ്രുദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണശക്തിയോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്‌നേഹിക്കണം, നിന്റെ കൂട്ടുകാരനെനിന്നെപോലെ സ്‌നേഹിക്കണം" കര്‍ത്താവ്: "നീപറഞ്ഞ ഉത്തരം ശരി, അങ്ങനെ ചെയ്ക, എന്നാല്‍ നീ ജീവിക്കും''.

എല്ലാവരും ദൈവവചനങ്ങള്‍ വായിക്കുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ടെങ്കിലും അതുവേണ്ടപോലെ ഉള്‍ക്കൊള്ളുന്നില്ല. ശാന്തിയും സമാധാനവുമില്ലെന്ന് മുറവിളി കൂട്ടിനടക്കുന്നവരും ഒരു നിമിഷം ചിന്തിക്കാന്‍വേണ്ടി ഉപയോഗിച്ചാല്‍ അവര്‍ക്ക് ഉത്തരം കണ്ടെത്താം. പത്തുകല്‍പ്പനകളോരോന്നും വായിക്കുമ്പോള്‍ നമ്മള്‍ തന്നെ നമ്മേ ഒരു ആത്മപരിശോധനനടത്തുക. ഏതെങ്കിലും ഒന്നു ലംഘിക്കുമ്പോള്‍ നമ്മുടെ സമാധാനം നഷ്ടപ്പെടുന്നു.ക്രിസ്തുമസ് കാലം എല്ലാം ഒന്നു പുന:പരിശോധിക്കാന്‍ അവസരം നല്‍കുന്നു. കട കമ്പോളങ്ങള്‍ ആഘോഷ സാമഗ്രികളും, നല്ല ഭക്ഷണവും ഒരുക്കുമ്പോള്‍ ഒപ്പം ഒരു "വചന വിരുന്ന്''നമ്മള്‍ ഒരുക്കണം. അതിന്റെ ചേരുവകള്‍ വളരെ ലളിതമാണു. വിശുദ്ധവേദപുസ്തകത്തിലെ തിരുവചനങ്ങള്‍ മനസ്സിലാക്കി അതുപോലെ ജീവിതം നയിക്കുക എന്നതാണു ആ വിരുന്നിന്റെ പാചക വിധി. കര്‍ത്താവിന്റെ തിരുവചനങ്ങള്‍ എല്ലാ നാളിലും പ്രത്യേകിച്ച് അവന്റെ തിരുന്നാളില്‍ വായിക്കുകയും, ഓര്‍മ്മിക്കുകയും പ്രായോഗികമാക്കുകയും ചെയ്യുമ്പോള്‍ ഈ ക്രിസ്തുമസ് കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമായി.

കാല്‍നട യാത്രയില്‍ ഒരു മരത്തണല്‍ എത്രയോ ആശ്വാസം തരുന്നു.പൂക്കളും, പഴങ്ങളും നല്‍കി അത്പഥികരെ സന്തോഷിപ്പിക്കുന്നു. ഈ ലോകത്തിലെ നമ്മുടെ ഇത്തിരിനേരം യേശുവാകുന്നമരത്തിന്റെ തണലില്‍സുരക്ഷിതരാകുക. ്രകിസ്തുമസ് മരത്തണലില്‍, യേശുവിന്റെ മരത്തണലില്‍ ആശ്വാസം കണ്ടെത്തുക. അവനായി ഹ്രുദയമൊരുക്കുക. ഈ ക്രിസ്തുമസ് എല്ലാവായനകാര്‍ക്കും ശാന്തിയും, സന്തോഷവും പ്രദാനം ചെയ്യട്ടെ.

Read more

കാലിത്തൊഴുത്തിലേക്കു വഴികാട്ടിയ നക്ഷത്ര വെളിച്ചം


രാജാക്കന്മാരെ രാജകൊട്ടാരങ്ങളില്‍നിന്നും ഇറക്കി അവഗണിക്കപ്പെട്ടവരുടെ ഇടയില്‍ വന്നു പിറന്നവന്റെ കാലിത്തൊഴുത്തിലെത്തിച്ചതു നക്ഷത്രമാണ്. ആ നക്ഷത്ര പ്രതീകങ്ങളാണ്
ക്രിസ്മസ്സിനു നമ്മുടെ വീടുകളില്‍ നാം ഉയര്‍ത്തുന്ന നക്ഷത്രവിളക്കുകള്‍.

കാലിത്തൊഴുത്തിലേക്കു വഴികാട്ടിയ നക്ഷത്രത്തിന്റെ തിളക്കം നമ്മുടെ കണ്ണുകള്‍ക്കില്ല, “”സന്മനസ്സുള്ളവര്‍ക്കു സമാധാനം’’ എന്ന സന്ദേശം സ്വീകരിക്കാന്‍ നമ്മുടെ ബധിര കര്‍ണ്ണങ്ങള്‍ക്കാവുന്നില്ല, മാലാഖമാര്‍ക്കൊപ്പം സ്തുതിപാടാന്‍ നമ്മുടെ അധരങ്ങള്‍ അനക്കുന്നില്ല, ദൈവപുത്രനു പൊന്നും മീറയും കാഴ്ചവയ്ക്കാന്‍ നമ്മുടെ കൈകള്‍ക്കു പിശുക്കാണ്. അപകട സൂചനകള്‍ തിരിച്ചറിഞ്ഞു “കുഞ്ഞിനെയുംകൊണ്ട് ഈജിപ്തിലേക്ക്’ ഓടാന്‍ നമ്മുടെ കാലുകള്‍ക്കു ബലമില്ല. നന്മയ്ക്കു മനസ്സു കൊടുത്താലേ ഇന്ദ്രിയങ്ങള്‍ക്കു തിന്മയെ ചെറുക്കാനാവൂ. തണുത്തു വിറങ്ങലിച്ച പാതിരാവിന്റെ ഇരുട്ടിനെ ഭേദിച്ച നക്ഷത്രവെളിച്ചത്തിന്റെ ചേദനയില്‍ നിസ്സംഗതയുടെ അന്ധകാരത്തെ അകറ്റാനുള്ള ക്ഷണമാണു ക്രിസ്മസ്സിന്റേത്.

സിസിലി രാജ്യത്തിന്റെ രാജാവായിരുന്ന അല്‍ഫോന്‍സോ ഒരിക്കല്‍ കുതിരസവാരി ചെയ്യുകയായിരുന്നു. കമ്പാനിയായിലുള്ള ഒരു ചതുപ്പു പ്രദേശത്തിനടുത്തെത്തിയപ്പോള്‍ കാഴ്ചയില്‍ പാവമെന്നു തോന്നിക്കുന്ന ഒരു മനുഷ്യന്‍ അദ്ദേഹത്തെ സമീപിച്ച് ദയനീയമായി അഭ്യര്‍ത്ഥിച്ചു:

“”എനിക്കൊരു ഉപകാരം ചെയ്തിട്ടു പോകുമോ?’’

“”എന്തുപകാരമാണു ഞാന്‍ നിങ്ങള്‍ക്കു ചെയ്യേണ്ടത്?’’ രാജാവ് ചോദിച്ചു.

“”ഞാന്‍ യാത്ര ചെയ്തിരുന്ന കഴുത, അതാ ആ ചതുപ്പു നിലത്തു താഴ്ന്നുപോയി. അതിനെ വലിച്ചു പൊക്കാന്‍ ഞാനൊറ്റയ്ക്കു വിചാരിച്ചിട്ടു കഴിയുന്നില്ല!’’

അതുകേട്ട രാജാവുടനെ കുതിരപ്പുറത്തുനിന്നും താഴെയിറങ്ങി.

രണ്ടുപേരും കൂടി കഴുതയെ ചെളിയില്‍നിന്നും വലിച്ചു കയറ്റി. ആ പാവം മനുഷ്യന്‍ നന്ദി പറയാന്‍ വാക്കുകള്‍ കിട്ടാതെ വിഷമിച്ചു.

എങ്കിലും അയാള്‍ പറഞ്ഞു: “”ഒരു സഹായത്തിനായി ഞാനെത്രപേരെ സമീപിച്ചെന്നോ! ഒരുത്തനും തിരിഞ്ഞുനോക്കിയില്ല. താങ്കളോടെങ്ങനെ നന്ദി പറയണമെന്നെനിക്കറിയില്ല.’’

“”ഇതിനെന്തിനാ നിങ്ങള്‍ നന്ദി പറയുന്നത്.’’ ഒരു ചെറു പുഞ്ചിരിയോടെ രാജാവു ചോദിച്ചു. “”ഇതെന്റെ കടമയാണ്. ഞാനതു ചെയ്തു. അത്രയേയുള്ളൂ. അതിനു നന്ദി പറയേണ്ട ആവശ്യമൊന്നുമില്ല.’’

“”ഇതെങ്ങനെയാണു താങ്കളുടെ കടമയാകുന്നത്? നമ്മള്‍ തമ്മില്‍ യാതൊരു പരിചയവുമില്ലല്ലോ!...’’ ആ പാവം മനുഷ്യന്‍ അത്ഭുതപ്പെട്ടു.
“”അതുകൊണ്ടുമാത്രം ഇതെന്റെ കടമയല്ലാതാകുന്നില്ല സഹോദരാ. ഞാനീ രാജ്യത്തെ രാജാവാണ്!’’

പെട്ടെന്നാ മനുഷ്യന്‍ വല്ലാതായി. തന്റെ രാജാവിനെയാണു താനീ ചെളിയിലിറക്കിയതെന്നു മനസ്സിലായപ്പോള്‍ അയാള്‍ക്കു വല്ലാത്ത കുറ്റബോധം തോന്നി.

“”ക്ഷമിക്കണം മഹാരാജാവേ! അടിയനതറിഞ്ഞില്ല.’’ അയാള്‍ രാജാവിന്റെ മുമ്പില്‍ മുട്ടുകുത്തി.

“”ഛെ... ഛെ... അരുത്!’’ രാജാവ് അയാളെ തടഞ്ഞു: “”ക്ഷമ ചോദിക്കാന്‍ തക്കവണ്ണം നിങ്ങളൊരു തെറ്റും ചെയ്തിട്ടില്ല. ഒരാളോട് ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നത് എങ്ങനെ തെറ്റാകും? നിങ്ങളിത്ര ശുദ്ധനായിപ്പോയല്ലോ!’’

രാജാവ് അയാളെ തോളില്‍ തട്ടി സമാശ്വസിപ്പിച്ചിട്ട് കുതിരപ്പുറത്തു കയറി യാത്രയായി. അല്‍ഫോന്‍സോ രാജാവിന്റെ ഇത്തരം സല്‍പ്രവൃത്തികള്‍ അദ്ദേഹത്തിന്റെ ബദ്ധശത്രുക്കളെ വരെ ഉറ്റമിത്രങ്ങളാക്കിയിട്ടുണ്ട്.

ഇന്നത്തെ ലോകത്ത് മഷിയിട്ടു നോക്കിയാല്‍പോലും കാണാന്‍ കഴിയുന്നതല്ല ഇത്തരം സേവന മനഃസ്ഥിതി. തന്നെപ്പോലെ തന്നെയാണ് മറ്റുള്ളവരും എന്ന അവബോധം ഉള്ളവര്‍ക്കേ ഇത്തരം സേവനമനഃസ്ഥിതി ഉണ്ടാകൂ...

വലിയ വലിയ കാര്യങ്ങള്‍ ചെയ്യാന്‍ നമുക്കു കഴിയില്ലായിരിക്കാം. എന്നാലും, തിരക്കുള്ള റോഡു മുറിച്ചു കടക്കാന്‍ തത്രപ്പെടുന്ന ഒരു കുരുടന്റെ പെടാപ്പാടു കണ്ട് കൈ കൊട്ടി ചിരിക്കാതെ അയാളെ കൈപിടിച്ചു സഹായിക്കാന്‍ നമുക്കു കഴിയും! ഇത്തരം കൊച്ചുകൊച്ചു സേവനങ്ങള്‍ കൊണ്ടു നമുക്ക് ഈ ക്രിസ്മസ്സിന് ഉണ്ണിയേശുവിനു പുല്‍ക്കൂടു തീര്‍ക്കാന്‍ ശ്രമിക്കാം. ക്രിസ്മസ്സ് ആശംസകള്‍!

Read more

കേരളപ്പിറവി നാളുകളില്‍ എന്റെ ജന്മഗ്രാമം (ഭാഗം-2)

കൂട്ടുകുടുംബത്തില്‍ രണ്ടും മൂന്നും തലമുറകളുടെ തിക്കും തിരക്കും. വീടു നിറയെ കുട്ടികള്‍. ഭക്ഷണത്തിനു കൂടുതലും പച്ചക്കറികളും, അന്തിച്ചന്തയില്‍ നിന്നു വാങ്ങുന്ന മത്സ്യവും. പച്ചക്കറികള്‍ അധികവും അവനവന്റെ പറമ്പില്‍ കൃഷിചെയ്തവയും. മാംസാഹാരം വല്ലപ്പോഴുമേ ഉണ്ടായിരുന്നുള്ളു, മിക്കപ്പോഴും ഞയറാഴ്ചകളില്‍ മാത്രം നാല്‍ക്കവലയിലെ കടയില്‍ കാളയിറച്ചി ആലിലയില്‍ പൊതിഞ്ഞു വാങ്ങാന്‍ കിട്ടും, ക്രിസ്മസിനും, ഉയര്‍പ്പു പെരുനാളിനും ഞങ്ങളുടെ വീടിനടുത്ത് കന്നുകാലികളെ അറുക്കുക ഒരു സംഭവമായിരുന്നു, ഒരു പങ്ക് (ഏകദേശം രണ്ടു കിലോ) ആണ്, രണ്ടു രൂപ വില, ആ ഇറച്ചി കറി വച്ചു കഴിക്കുമ്പോഴുള്ള രുചി ഇന്നും നാവിലൂറുന്നു. അമ്മ വച്ചു വിളമ്പിത്തരുന്നത് അടുക്കളയില്‍ നിരത്തിയിട്ട കുരണ്ടികളില്‍ ഇരുന്ന് സംതൃപ്തിയോടെ കഴിച്ചിരുന്നു. വീട്ടിലെ ആവശ്യത്തിനുള്ള പാലും മുട്ടയും വീട്ടില്‍ വളര്‍ത്തുന്ന പശുവും ആടും കോഴിയും നല്‍കിയിരുന്നു. ഇറച്ചിയ്ക്ക് വല്ലപ്പോഴും കോഴിയെ കൊന്ന് ഇറച്ചിക്കറി വയ്ക്കുന്നത് വലിയ രുചിയോടെ വീടു നിറയെയുള്ളവര്‍ ഭക്ഷിച്ചിരുന്നു. സ്ക്കൂള്‍ തുറക്കുമ്പോഴും ഓണത്തിനും ചിലപ്പോള്‍ പിറന്നാളിനും ഒക്കെ മാത്രമേ കുട്ടികള്‍ക്ക് പുതുവസ്ത്രങ്ങള്‍ ലഭിച്ചിരുന്നുള്ളൂ, വളരെ കുറച്ചു ജോഡി വസ്ത്രങ്ങള്‍ മാത്രമേ ഓരോരുത്തര്‍ക്കും അന്ന് ് ഉണ്ടായിരുന്നുള്ളു.

സന്ധ്യയ്ക്കു കൊളുത്തിവച്ച നിലവിളക്കിനരികില്‍ നിലത്തു വിരിച്ചിട്ട പായയില്‍ നിരന്നിരന്ന് ഉരുവിട്ട സന്ധ്യാപ്രാര്‍ത്ഥനയും രാമനാമജപവും സാന്ധ്യനീലിമയിലെ നീരലകളായി മാറ്റൊലിക്കൊണ്ടു. പിറന്നാള്‍പ്പായസം, ഓണസദ്യ, ക്രിസ്തുമസ്, വലിയ നോമ്പുവീടല്‍, കടമ്പനാട്ടു പള്ളിയിലെ പെരുനാള്‍, മലനട അമ്പലത്തിലെ ഉത്സവം, റംസാന്‍ ഒക്കെ ഗ്രാമത്തിന്റെ പൊതുവായ ഉത്സവമേളങ്ങളും, കുട്ടികളും വലിയവരും ആര്‍ത്തിയോടെ കാത്തിരുന്ന വിശേഷദിനങ്ങളുമായിരുന്നു. ഓണത്തിന് പത്തു ദിവസം മുമ്പ് അത്തം തൊട്ട് പൂക്കളമൊരുക്കല്‍, വീടിന്റെ മുറ്റവും വഴിയും ചെത്തിമിനുക്കല്‍, വീട്ടുമുറ്റത്തെ മരക്കൊമ്പില്‍ ഊഞ്ഞാലിടീല്‍, നെല്ലു പുഴുങ്ങി കുത്തി അരി തയ്യാറാക്കല്‍, നെല്ലു കുത്തിയെടുക്കുന്നത് വീട്ടിലെ ഉരലിലായിരുന്നു, ഓണത്തലേന്ന് ഉപ്പേരി വറുക്കലും ഒക്കെ ആയി ആ ഗ്രാമീണ അടുക്കളയില്‍ ഒരു ശബ്ദകോലാഹലം നിറഞ്ഞ തത്രപ്പാട്. എണ്ണ തേച്ച് ഓണക്കുളി, ഓണക്കോടി, ഓണ സദ്യ, അതു കഴിഞ്ഞുള്ള ഓണക്കളികളും ഒക്കെ എന്റെ ഗ്രാമത്തിന്റെ പൊതുവായ ആനന്ദാമൃത ലഹരിയായിരുന്നു. പുരമേയലും തുറുവിടീലും കൂട്ടര്‍ ഒത്തൊരുമിച്ചു നടത്തലും അതിനുശേഷമുള്ള സദ്യയൂണും ആഘോഷമായി നടത്തിയിരുന്നു. കാളപൂട്ടും, ഞാറുനടീലും, കളപറിക്കലും, കൊയ്ത്തും മെതിയും പകര്‍ന്നു നല്‍കിയ സൗഹൃദ സമുഹ സമ്മേളനം, കല്യാണത്തലേരാത്രികള്‍ ആഹ്ലാദത്തിമിര്‍പ്പോടെ ബന്ധുമിത്രാദികള്‍ കൂടി പകര്‍ന്ന മാധുര്യം, പരസ്പര സ്‌നേഹബഹുമാനാദരവുകള്‍ നിറഞ്ഞുനിന്ന കൂട്ടുകുടുംബങ്ങള്‍, ജീവിതത്തിന് ഊടും പാവും പകര്‍ന്നു.

ഗ്രാമത്തിലെ കുടിപ്പള്ളിക്കൂടങ്ങളും കുടിയാശാന്മാരും കുട്ടികളുടെ ബാല്യകാല വിദ്യാഭ്യാസം നടത്തിയിരുന്നു. നാട്ടാശാന്റെ കുടിപ്പള്ളിക്കൂടത്തിലെ മണലിലെഴുത്തും, ആശാന്റെ വടിയുടെ ചൂടും, അക്ഷരങ്ങള്‍ എഴുതിയ എഴുത്തോലക്കെട്ടും എല്ലാം എന്നും മങ്ങാത്ത സ്മരണകളാണ്്. കലാലയ വിദ്യാഭ്യാസം പലര്‍ക്കും മരീചികയായിരുന്നു. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം നേടിക്കഴിഞ്ഞാല്‍ അധികം പെണ്‍കുട്ടികളും നേഴ്‌സിംഗിനും, ആണ്‍കുട്ടികള്‍ മിലിട്ടറി, എയര്‍ഫോഴ്‌സ് തുടങ്ങി വലിയ ചെലവില്ലാതെ ജോലി ലഭിക്കുന്ന മാര്‍ഗ്ഗങ്ങളിലേക്കുമായിരുന്നു യാത്ര.

അന്നു മാതാപിതാക്കള്‍ വടിയെ സ്‌നേഹിക്കാതെ മക്കളെ ശിക്ഷിച്ചിരുന്നു. അദ്ധ്യാപകരെ ആരാധനയോടെ നോക്കിയിരുന്നു. വീട്ടിലും സമൂഹത്തിലും ഉള്ള മുതിര്‍ന്നവരെ ബഹുമാനത്തോടെ സംബോധന ചെയ്തിരുന്നു. അവരവര്‍ വിശ്വസിച്ചു പ്രാര്‍ത്ഥിച്ചുപോന്ന പള്ളികളും അമ്പലങ്ങളും ഓരോരുത്തരുടെയും തീര്‍ത്ഥാടനകേന്ദ്രങ്ങളായിരുന്നു. മതപരിവര്‍ത്തനത്തിന് ആരും ആരെയും വശീകരിച്ചിരുന്നില്ല. കര്‍ഷകയൂണിയനുകളൊന്നും നിലവിലില്ലാതിരുന്നതിനാല്‍ അടിയാന്മാരും തമ്പ്രാന്മാരും ആത്മാര്‍ത്ഥതയോടെ കൃഷിയെ സ്‌നേഹിച്ചിരുന്നു. രാത്രിയില്‍ യാത്രയ്ക്കുവേണ്ടി ചൂട്ടുകറ്റകള്‍ മിക്ക വീടുകളിലും തയ്യാറാക്കി വച്ചിരുന്നു. മില്‍മായും ബൂത്തും ഒന്നും എത്തിനോക്കാഞ്ഞതിനാല്‍ കരിപ്പെട്ടിക്കാപ്പിയോടെ നേരം പുലര്‍ന്നു. രോഗത്തിന് ആയുര്‍വ്വേദവും സര്‍ക്കാരാശുപത്രിയും ആശ്വാസം നല്‍കി. സ്ത്രീകളുടെ പ്രസവം വീട്ടില്‍ത്തന്നെ വയറ്റാട്ടികളുടെ വിദഗ്ധ ശുശ്രൂഷയിലായിരുന്നു നടന്നിരുന്നത്. പാംപര്‍, ബേബിഫുഡ്, നഴ്‌സറി എന്നൊന്നും അന്നു കേട്ടിരുന്നില്ല. വീടിനരികെയുള്ള തോട്ടിലെ നീരാട്ട്, സ്ക്കൂളിലേയ്ക്ക് വാഴയിലയിലെ ചോറ്റുപൊതി, വയല്‍വരമ്പിലൂടെ നഗ്നപാദങ്ങളാല്‍ ദീര്‍ഘദൂരം നടത്തം, വിശപ്പോടുകൂടി ഭക്ഷണം, ഒരുമിച്ചുള്ള അത്താഴം, കഥപറച്ചില്‍, നിലത്തു വിരിച്ച പായിലോ പത്തായപ്പുറത്തോ കിടന്നു സുഖമായ ഉറക്കം ഒക്കെയിന്ന് ഗ്രാമത്തെ പട്ടണം ആദേശം ചെയ്തതോടുകൂടി അന്യം നിന്നുപോയി.

(തുടരും)

Read more

വിഘടനവാദികളായ ശിവസേനയുടെ തന്ത്രങ്ങള്‍ !

സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപ്പാക്കണമെന്ന ശിവസേനയുടെ നിര്‍ദ്ദേശം വിവേകശൂന്യാമാണെന്നു വേണം പറയാന്‍. ശിവസേനയുടെ ഈ നിര്‍ദ്ദേശത്തിന് അവര്‍ നിരത്തുന്ന കാരണങ്ങളാണ് അതിലേറെ രസകരം. ഇന്ത്യയില്‍ ജോലി ചെയ്യുന്ന എല്ലാ പാക് കലാകാരന്‍മാരെയും മറ്റു ജോലികള്‍ ചെയ്യുന്നവരെയും എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ മോദി തയ്യാറാകണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. "പാക്കിസ്ഥാനി കലാകാരന്മാരും ടെക്‌നീഷ്യന്മാരും ടെലിവിഷന്‍ പ്രവര്‍ത്തകരും ഇന്ത്യയിലേക്ക് വന്നു പണം നേടുകയാണ്. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും പേരു പറഞ്ഞാണ് അവര്‍ ഇവിടെ വരുന്നത്. അവര്‍ ഒറ്റുകാരാണ്. ഇന്ത്യയെ നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവര്‍ക്കുള്ളൂ. ഇന്ത്യക്കാരുടെ പണമാണ് അവര്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നത്. അത് അനുവദിച്ചുകൂടാ..." അങ്ങനെ പോകുന്നു  ശിവസേനയുടെ വിശദീകരണം. അതിനാല്‍ ട്രംപ് പറഞ്ഞതുപോലെ ഒരു നിര്‍ദ്ദേശം ഇന്ത്യയ്ക്ക് നടപ്പിലാക്കാന്‍ സാധിക്കുമോ എന്നാണ് ശിവസേന ചോദിക്കുന്നത്. പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യയില്‍ ജോലി ലഭിക്കരുത്. കൂടാതെ ആരാണോ പാക്കിസ്ഥാനികള്‍ക്ക് ജോലി നല്‍കുന്നത് അവരെ ഇന്ത്യയുടെ ശത്രുക്കളായി പ്രഖ്യാപിക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു. ഡൊണാള്‍ഡ് ട്രംപിനെപ്പോലെയൊരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണെങ്കില്‍ മോദിക്ക് തീര്‍ച്ചയായും അത് നടപ്പാക്കാന്‍ സാധിക്കുമെന്നും ശിവസേന പറയുന്നു.
 
അമേരിക്കക്കാരുടെ ജോലി കളയാന്‍ മറുനാട്ടുകാരെ അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്. എച്ച്1ബി വിസയടക്കം എല്ലാ പുറം ജോലിക്കാരുടെ വിസയിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും, അമേരിക്കന്‍ കമ്പനികളിലെ താത്ക്കാലിക ജോലിക്കാരെയെല്ലാം പറഞ്ഞുവിടുമെന്നും ട്രം‌പ് വെളിപ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അടക്കമുള്ളവരുടെ തൊഴില്‍ സാധ്യതയെ ബാധിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. ഐടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുടെ ഭാവി അനിശ്ചിതത്തിലാക്കുകയും ചെയ്യും. അടുത്തിടെ ഡിസ്‌നി വേള്‍ഡ് അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിച്ചിരുന്നു. ഇതുമൂലം അമേരിക്കക്കാരായ ജീവനക്കാര്‍ക്കാണ് തൊഴില്‍നഷ്ടം സംഭവിച്ചതെന്നും ട്രം‌പ് പറഞ്ഞിരുന്നു.
 
ട്രം‌പിന്റെ പ്രസ്താവനയില്‍ ഒളിഞ്ഞുകിടക്കുന്ന വിപത്ത് എന്താണെന്ന് അറിഞ്ഞിട്ടുതന്നെയാണോ ശിവസേന മോദിയോട് അങ്ങനെയൊരു നിര്‍ദ്ദേശം വെച്ചത്? ഒരു വഴിക്കു ചിന്തിച്ചാല്‍ ട്രം‌പ് പറയുന്നതിലും ശരികളുണ്ട്. കാരണം, വര്‍ഷം തോറും മില്യന്‍ കണക്കിന് വിദ്യാര്‍ത്ഥികളാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തു കടക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ എജ്യുക്കേഷണല്‍ സ്റ്റാറ്റിസ്‌റ്റിക്സ് കണക്കനുസരിച്ച് 2016-17 വര്‍ഷങ്ങളില്‍ കോളെജുകളും യൂണിവേഴ്സിറ്റികളും 1,018,000 അസ്സോസിയേറ്റ്സ് ഡിഗ്രിയും, 1.9 മില്യന്‍ ബാച്‌ലേഴ്സ് ഡിഗ്രിയും, 798,000 മാസ്റ്റേഴ്സ് ഡിഗ്രിയും, 181,000 ഡോക്ടേഴ്സ് ഡിഗ്രിയും വിതരണം ചെയ്യുമെന്നാണ് പറയുന്നത് (http://nces.ed.gov/fastfacts/display.asp?id=372). ഇങ്ങനെ ബിരുദം സമ്പാദിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് പ്രസിഡന്റ് എന്ന നിലയില്‍ ട്രം‌പിന്റെ ഉത്തരവാദിത്വമാണ്. അമേരിക്കയിലെ കോളേജ് വിദ്യാഭ്യാസമെന്നു പറഞ്ഞാല്‍ ഭീമമായ പണച്ചിലവുള്ളതാണ്. മിക്കവരും സ്റ്റുഡന്റ് ലോണ്‍, പാരന്റ് ലോണ്‍ മുതലായവ കൊണ്ടാണ് അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. ഡിഗ്രി കരസ്ഥമാക്കി ഒരു ജോലി ലഭിച്ച് ബാങ്കുകളില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടച്ചു തീര്‍ക്കാന്‍ വര്‍ഷങ്ങളെടുക്കും. അങ്ങനെയുള്ളവര്‍ക്ക് മാന്യമായ ശമ്പളത്തില്‍ ജോലി പോലും ലഭിച്ചില്ലെങ്കിലോ? ആ ആശങ്കയാണ് ട്രം‌പിനെ അങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഊഹിക്കാം. എന്നാല്‍ മറുവശത്ത് എച്ച്1 ബി പോലുള്ള വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി വിദേശിയരുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ, തൊഴിലിനെ ബാധിക്കുന്നതാണ് ട്രം‌പിന്റെ പ്രഖ്യാപനം. വര്‍ഷങ്ങളായി എച്ച്1ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് ഒരു വന്‍ തിരിച്ചടിയായിരിക്കുമത്. അങ്ങനെ സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം.
 
അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ ആശങ്കകള്‍ കണക്കിലെടുക്കാതെ, അവരുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ നരേന്ദ്ര മോദിക്ക് തലതിരിഞ്ഞ നിര്‍ദ്ദേശം കൊടുത്ത ശിവസേനയുടെ ലക്ഷ്യം എന്താണ് ? ഭാരതീയരില്‍ തന്നെ വിഭാഗീയത അല്ലെങ്കില്‍ വിഘടന മനോഭാവം സൃഷ്ടിക്കുക. രാജ്യസ്നേഹമല്ല അവരുടേത്, മറിച്ച് മറാത്ത സ്നേഹമാണ്. മറാത്തികള്‍ മാത്രം മഹാരാഷ്‌ട്രയില്‍ ജോലി ചെയ്താല്‍ മതി എന്നാണ് ശിവസേനയുടെ നയം.  ഇന്ത്യക്കാരായിരുന്നിട്ടുപോലും അന്യസംസ്ഥാനക്കാരെ വിരട്ടിയോടിക്കുന്ന പാരമ്പര്യമാണ് മറാഠികള്‍ക്കുള്ളത്. അമേരിക്കയിലുള്ളതുപോലെ ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കി എത്ര പാക്കിസ്ഥാനികള്‍ക്കാണ് ഇന്ത്യന്‍ കമ്പനികള്‍ ജോലി കൊടുത്തിട്ടുള്ളത്? പാക്കിസ്ഥാനിയെ കണ്ടാല്‍ ബദ്ധശത്രുക്കളെപ്പോലെ കാണുന്ന ശിവസേനയെ ഭയന്നിട്ടുവേണോ രാജ്യത്തെ മറ്റുള്ളവര്‍ ജീവിക്കാന്‍. ബിജെപിയുടെ സഖ്യകക്ഷിയാണെന്ന ഒരൊറ്റ കാരണത്താല്‍ നരേന്ദ്ര മോദി ശിവസേനയുടെ കളിപ്പാവയാകുകയില്ല എന്ന് പ്രതീക്ഷിക്കാം.
 
ഉറി ആക്രമണത്തെത്തുടര്‍ന്ന് മുംബൈയില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പാക് കലാകാരന്മാരെയും ടെക്‌നീഷ്യന്മാരേയും ശിവസേനയുടെ ആഹ്വാനപ്രകാരം പുറത്താക്കിയിരുന്നു. ഉത്തരവ് കിട്ടിയ ഉടനെ അവര്‍ രാജ്യം വിടുകയും ചെയ്തു. മറ്റൊരു പ്രധാനപ്പെട്ട സംഭവമായിരുന്നു പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കാതിരുന്നത്. അദ്ദേഹം മുബൈയില്‍ പാടാനെത്തിയ ശേഷം അപമാനിതനായി തിരിച്ചുപോകേണ്ടിവന്നു. മുംബൈയില്‍ പാടാന്‍ അനുവദിക്കുകയില്ലെന്ന ശിവസേനയുടെ താക്കീതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയില്‍ പാടാന്‍ ക്ഷണിച്ചെങ്കിലും അവിടേയും ശിവസേന പ്രതിഷേധവുമായെത്തിയതോടെയാണ് പാക്കിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ടി വന്നത്. ഇനി ഇന്ത്യയിലേക്ക് പാടാന്‍ വരില്ലെന്നും അദ്ദേഹം പറയുകയും ചെയ്തു. എന്നാല്‍, മുംബൈയിലും ഡല്‍ഹിയിലും പാടാന്‍ അനുവദിക്കാത്ത ശിവസേനയ്ക്ക് തിരിച്ചടിയെന്നോണം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചു. അസഹിഷ്ണുതയ്ക്കുള്ള പ്രതിരോധമെന്ന നിലയ്ക്കാണ് ഗുലാം അലിയെ ക്ഷണിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം വരികയും കൊല്‍ക്കത്തയില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തെ കേരളത്തില്‍ പാടാന്‍ ക്ഷണിച്ചത്. സാംസ്ക്കാരിക കേരളം അദ്ദേഹത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടും അദ്ദേഹം പരിപാടി അവതരിപ്പിച്ചു. ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനകളുടെ ക്ഷണപ്രകാരമാണ് അദ്ദേഹം കേരളത്തിലെത്താമെന്ന് സമ്മതിച്ചതെന്നതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. കാരണം, ശിവസേനയുടെ ശാഖകള്‍ കേരളത്തിലുമുണ്ടല്ലോ. എന്നാല്‍ അങ്ങനെ പ്രതിഷേധവുമായി അവര്‍ രംഗത്തുവരികയാണെങ്കില്‍ പ്രതിരോധിക്കുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഡി‌വൈ‌എഫ്‌ഐ.
 
കലാകാരന്മാരെ മാറ്റി നിര്‍ത്തിയാല്‍, പിന്നെയുള്ളത് സ്പോര്‍ട്സിലാണ്. പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍മാരെ ഇന്ത്യയില്‍ കളിയ്ക്കാന്‍ അനുവദിക്കുകയില്ല എന്ന ശിവസേനയുടെ താക്കീതു പ്രകാരം അവരെ ഇന്ത്യയില്‍ കളിയ്ക്കാന്‍ അനുവദിച്ചിട്ടില്ല. എന്നുവെച്ച് ശിവസേന പറയുന്നതെല്ലാം അപ്പാടെ സ്വീകരിച്ച് അതേപടി പ്രവര്‍ത്തിച്ചാല്‍ പ്രധാനമന്ത്രി എന്ന സ്ഥാനത്തിന് എന്തു പ്രസക്തി?
 
സത്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്നം ഒരു വണ്‍‌വേ ട്രാഫിക് പോലെയാണോ എന്ന് പലപ്പോഴും സംശയിക്കാറുണ്ട്. എപ്പോഴും ശത്രുതയുടെ കനലുകൾ വിതറി, ഭാവിയിലെ സാമ്പത്തിക ചൂഷണത്തിന് വഴിതെളിക്കുക എന്നത് കോളനി വാഴ്ചയുടെ ചരിത്ര സത്യങ്ങളാണ്. ഇന്നും അത് നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നയിച്ച നെഹ്റു മുതലുള്ള എല്ലാ ഭരണാധികാരികളും പല സമയങ്ങളിൽ വിവിധ രൂപങ്ങളിൽ അയൽ ബന്ധങ്ങൾ സൗഹൃദമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിച്ചിട്ടുണ്ട്. പരസ്പരം യോജിപ്പിന്റെ മേഖലയിൽ എത്തുന്ന ഘട്ടങ്ങളിലൊക്കെ സംഘടിത തല്പര കക്ഷികളുടെ ഇടപെടലുകൾ ഉണ്ടാകും, അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ കക്ഷികളിൽപ്പെട്ടവരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നതെന്ന സത്യം നിലനില്‍ക്കുന്നു. അവര്‍ തന്നെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. സത്യത്തില്‍ പാക്കിസ്ഥാന്‍ മാത്രമാണോ കുറ്റക്കാര്‍? അതോ സംഘ്‌പരിവാര്‍, ആര്‍‌എസ്‌എസ്, ശിവസേന മുതലായ വര്‍ഗീയ സഖ്യമാണോ?
 
മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം‌എന്‍‌എസ്), ശിവസേന മുതലായ വര്‍ഗീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇടപെട്ട് ചെയ്തുകൂട്ടുന്ന അന്യായങ്ങള്‍ ചില്ലറയല്ല. അവരുടെ വര്‍ഗ്ഗീയവിദ്വേഷ-വിഭാഗീയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയുടെ മാത്രമല്ല, എല്ലാ രാഷ്‌ട്രീയ കക്ഷികളുടേയും അടിത്തറ ഇളക്കുമെന്നു തീര്‍ച്ച. ഇന്ത്യയിലെ വിവിധ വര്‍ഗീയ സംഘടനകളുടെ അജണ്ടയെക്കാള്‍ എളുപ്പത്തില്‍ പ്രചരിക്കാനാവുന്നതും, അതിനേക്കാള്‍ എത്രയോ ഇരട്ടി അപകടസാധ്യതകളുമുള്ള ഒരു പ്രാദേശികവാദമാണ്‌ എം.എന്‍.എസ്സിന്റെയും ശിവസേനയുടേയും. ഇന്ത്യയൊട്ടാകെ പ്രചരണം ഏറ്റെടുത്തു നടത്താന്‍ ആഗ്രഹിക്കുന്ന വലിയ ഒരു അജണ്ടയെ, കൂടുതല്‍ സൗകര്യപ്രദമായ ചെറു യൂണിറ്റുകളായി പ്രാദേശികമായി കൈകാര്യം ചെയ്യാന്‍ ശിവസേന-എം.എന്‍.എസ് കൂട്ടുകെട്ടിന് കഴിയുന്നു എന്നതുകൊണ്ടാണ് അവയെ കൂടുതല്‍ അപകടകരം എന്നു വിളിക്കേണ്ടിവരുന്നത്. മഹാരാഷ്ട്ര എന്ന സംസ്ഥാനത്തിന്റെ സ്വത്വരാഷ്ട്രീയവുമായി അതിന്‌ യാതൊരു പുലബന്ധവുമില്ല. ഇന്ത്യ എന്ന സമഗ്രവികാരം പോലും അതിലില്ല. ആകെയുള്ളത്‌, മാനസികവൈകല്യം മൂര്‍ച്ഛിച്ച ഏതാനും മാഫിയകളും, അധികാരമോഹികളും മാത്രമാണ്‌. എങ്കിലും മറാത്തകളെ പ്രതിനിധീകരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നു.
 
ഇപ്പോള്‍ ഡൊണാള്‍ഡ് ട്രം‌പിനെ മാതൃകയാക്കാന്‍ മോദിക്ക് വേദമോദിക്കൊടുത്ത ശിവസേന 1960-കളില്‍ മഹാരാഷ്ട്രയില്‍ ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ഒരു വിചിന്തനം നടത്തുന്നത് ഉചിതമായിരിക്കും. അന്ന് തെക്കേ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് ശിവസേന അഴിച്ചുവിട്ടത്. ഹോട്ടലുകളില്‍ പണിയെടുക്കുന്നവരും, തെരുവു കച്ചവടക്കാരും, ചായക്കടക്കാരും, പലവ്യജ്ഞന കച്ചവടക്കാരുമൊക്കെ അന്ന് ശിവസേനയുടെ അക്രമങ്ങളില്‍ ബലിയാടുകളായി. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാരാഷ്‌ട്രയില്‍ നടന്ന സംഭവങ്ങള്‍. ഭിക്ഷാംദേഹികളായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന, നിസ്വരും, സാധാരണക്കാരും വൃദ്ധരുമായ സാധുക്കളെയും, ബീഹാറികളടക്കമുള്ള വടക്കേ ഇന്ത്യക്കാരേയും, കാലാകാലമായി ബോംബെയില്‍ കുടിയേറിപ്പാര്‍ത്ത്‌ അദ്ധ്വാനിച്ചു ജീവിക്കുന്ന ബംഗ്ളാദേശികളേയും, മുസ്ലീമുകള്‍ക്കും നേരെയായിരുന്നു നവനിര്‍മ്മാണ സേന അക്രമം അഴിച്ചുവിട്ടത്. മറാത്ത മറാഠികള്‍ക്കു മാത്രമുള്ളതാണ്, മറ്റുള്ളവര്‍ക്ക് ഇവിടെ എന്തു കാര്യം എന്നാണ് അവര്‍ ചോദിച്ചത്.
 
ഇന്ത്യന്‍ ബഹുസ്വരതയുടെ അഭിമാനമാക്കി മുംബൈയെ മാറ്റിത്തീര്‍ത്തതിന്റെ കുത്തകാവകാശം മറാത്തികളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഉത്തര്‍പ്രദേശുകാരന്റെയും ബീഹാറിയുടെയും ബംഗാളിയുടെയും മലയാളിയുടെയും തമിഴന്റെയുമൊക്കെ നിരവധി തലമുറകള്‍ സ്നേഹിച്ചും സഹവസിച്ചും, കഠിനാദ്ധ്വാനം ചെയ്ത്‌ വിയര്‍പ്പൊഴുക്കിയും സൃഷ്ടിച്ചതാണ്‌ ഇന്നു നമ്മള്‍ കാണുന്ന മുംബൈ (ബോംബെ) എന്ന മഹാനഗരം. അവരെക്കൂടാതെയുള്ള ഒരു നിലനില്‍പ്പ്‌ ഭാവിയില്‍ അതിനുണ്ടാകാനും പോകുന്നില്ല. സാധാരണക്കാരായ മറാത്തികള്‍ ഇത്‌ നിശ്ചയമായും തിരിച്ചറിയുന്നുണ്ടാകും. എങ്കിലും ഇന്ന് അവര്‍ ഈ തെരുവുഗുണ്ടകളുടെ കാട്ടുനീതിയുടെ ഭീഷണമായ വലയത്തിനകത്ത്‌ പെട്ടുപോയിരിക്കുന്നു. അതില്‍നിന്ന് അവരെ പുറത്തുകടക്കാന്‍ സഹായിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ഓരോ ജനാധിപത്യ-മതേതരവിശ്വാസിയുടെയും ചരിത്രപരവും ധാര്‍മ്മികവുമായ കര്‍ത്തവ്യമാണ്.
 
ഈ വര്‍ഗീയ പാര്‍ട്ടികളുടെ വക്താവായി പ്രധാന മന്ത്രി നരേന്ദ്ര മോദി മാറുകയില്ല എന്നുതന്നെയാണ് നന്മകള്‍ കാംക്ഷിക്കുന്ന ഏതൊരു ഭാരതീയന്റേയും വിശ്വാസം. അമേരിക്കയേയും ഇന്ത്യയേയും താരതമ്യം ചെയ്ത് ഒരു ദ്രുവീകരണമാണ് ശിവസേന ലക്ഷ്യമിടുന്നതെങ്കില്‍, അത് ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമായി അവശേഷിക്കുകയും, അതിന്റെ കാരണക്കാരനായി നരേന്ദ്ര മോദി ചരിത്രത്തില്‍ ഇടം‌പിടിക്കുകയും ചെയ്യും. പാക്കിസ്ഥാന്‍ വംശജര്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് അവര്‍ക്ക് ഇന്ത്യന്‍ കമ്പനികള്‍ ജോലി കൊടുക്കുന്നത്? കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ വന്ന് പണിയെടുക്കുന്നതുപോലെ, മെക്സിക്കോയില്‍ നിന്ന് ദിവസവും അമേരിക്കയില്‍ വന്ന് ജോലി ചെയ്യുന്ന ഹിസ്പാനിക്കുകളെപ്പോലെ , പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യയില്‍ വന്ന് ജോലി ചെയ്യാന്‍ സാധിക്കുമോ? അഥവാ വന്നാല്‍ നിമിഷനേരം കൊണ്ട് അവരെ പിടികൂടാനുള്ള സം‌വിധാനം നിലനില്‍ക്കേ എന്തുകൊണ്ടാണ് ശിവസേന ഇങ്ങനെയൊരു നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ മുന്‍പില്‍ അവതരിപ്പിച്ചതെന്ന് മനസ്സിലാകുന്നില്ല. ഒരു പാക്കിസ്ഥാനിക്കും ഇന്ത്യയില്‍ ജോലി ചെയ്യാന്‍ (നയതന്ത്രജ്ഞകാര്യാലയമൊഴികെ) അനുമതിയില്ലെന്ന് ശിവസേന നേതാക്കള്‍ക്ക് അറിവില്ലാത്തതുകൊണ്ടാണോ? അല്ല,  പ്രകോപനം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കലും രമ്യതയിലെത്തരുതെന്ന ഒരൊറ്റ ലക്ഷ്യത്തില്‍ ഭീകരര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറി ഇന്ത്യയെ ആക്രമിക്കുന്നു. ഇന്ത്യയിലാണെങ്കില്‍ അതേ ലക്ഷ്യത്തോടെ ശിവസേനയും അവരോട് സഖ്യമുള്ള വര്‍ഗീയ പാര്‍ട്ടികളും പ്രകോപനങ്ങള്‍ സൃഷ്ടിച്ച് പ്രശ്നങ്ങള്‍ വഷളാക്കുന്നു. പാക്കിസ്ഥാന്റെ പേരു പറഞ്ഞ് മതേതര ഇന്ത്യയെ ജാതി-മത-വര്‍ഗ-ദേശപരമായി വിഘടിപ്പിക്കുകയെന്ന വര്‍ഗീയ പാര്‍ട്ടികളുടെ ഗൂഢ ലക്ഷ്യങ്ങളെ ബുദ്ധിപൂര്‍‌വ്വം കൈകാര്യം ചെയ്യാനും, ഉചിതമായ തീരുമാനമെടുക്കാനും പ്രധാനമന്ത്രിക്ക് കഴിയണം. 

Read more

നൊസ്റ്റാള്‍ജിയ (എന്റെ ഗ്രാമത്തിന് ഒരടിക്കുറപ്പ്)

"എന്‍െറ ഗ്രാമത്തെ'പ്പറ്റി മറ്റൊരു വീക്ഷണമണെനിക്ക്. ഒരു പരദേശിയുടെ നൊസ്റ്റാള്‍ജിയ അല്ലെങ്കില്‍ ഗൃഹാതുരത്വം പലവിധമാണ്.ഒരു ജിപ്‌സിയേപ്പോലെ എന്‍െറ പരദേശയാത്ര ആദ്യം ആരംഭിച്ചത് ജര്‍മ്മിനിയിലേക്കാണ്. അവിടെയാണ് ഗൃഹാതുരത്വദു:ഖം(ജര്‍മ്മന്‍ ഭഷയില്‍ 'ഹൈംവേ') ഞാനാദ്യം അനുഭവിച്ചത്.പ്രതികൂല കാലാവസ്ഥ,ഭക്ഷണം,സംസ്ക്കാരം,ഇവയെയൊക്കെ പെട്ടെന്ന്് അതിജീവിക്കുക അത്ര എളുപ്പമായിരുന്നില്ല.അപ്പോഴൊക്കെ ദൂരെയിരുന്ന ഞാന്‍ എന്‍െറ ജന്മനാടിനെ തട്ടിച്ചുനോക്കികൊണ്ടിരുന്നു,അതാണ് എന്‍െറ ആദ്യത്തെ ഗൃഹാതുരത്വം!

നാടെത്ര സുന്ദരം! കോട്ടിടണ്ട,കെയുറ ഇടണ്ട,ശീലി;റ; സാദിഷ്ട ഭക്ഷണപാനീയങ്ങള്‍, കൈകൊടുക്കേണ്ട,കെട്ടിപുണരേണ്ട,തൊട്ടതിന് തൊട്ടതിന് "താങ്ക്‌സ്' പറയേണ്ട (ജര്‍മ്മനില്‍ ''ഡാന്‍ഗേ''ല്‍)ഒട്ടു കൂട്ടിമുട്ടിയാല്‍ പോലും ക്ഷമ ചാദിക്കാതെ പുല്ലു പോലെ നടന്നു നീങ്ങാം.മറുവശമോ, വായിക്കൊള്ളാതെ ജര്‍മ്മന്‍ പ്രൊന്‍ണസിയേഷന്‍ നമ്മുടെ നാക്കിനു വഴങ്ങണമെങ്കില്‍ കുറഞ്ഞത് ആറുമാസമെങ്കിലും അവിടെ നാക്കുവടിക്കാതെ കഴിഞ്ഞിരിക്കണം.എല്ലാ ഭാഷകളും ''ദേവനാഗരി''യില്‍ നിന്നാണ് തുടക്കമെങ്കിലും,സംസ്കൃതത്തിനും,ഗ്രീക്കിനും പിന്നടവിടെനിന്ന് ലാറ്റിനും ഒരന്തകുന്തവുമില്താത്ത വ്യത്യാസമാണ് എനിക്കു തോന്നിയിട്ടുള്ളത്..ഇംഗ്ലീഷ്് ഉച്ഛാരണം ആലയില്‍ ഇട്ട് പഴുപ്പിച്ച് അടിച്ചുു പരത്തിയാല്‍ ജര്‍മ്മനാകും.എന്നാല്‍ ഗ്രാമര്‍ അത്ര സിംപിളല്ല. .അതുപോലെ സംസ്കൃതത്തില്‍ നിന്ന് ഹിന്ദിയും, ഉറുദുവും,പഞ്ചാബിയുമൊക്കെ. ഇതൊരു മുഖവുര,അല്പ്പം നീണ്ടുപോയെങ്കിലും! പറഞ്ഞു വന്നത് ഗ്രാമത്തില്‍ നിന്ന്് പിഴുതെറിയപ്പെട്ട ഒരു വൃക്ഷത്തെപ്പറ്റിയാണലേ്താ,എന്നെപ്പറ്റി! ഒഴുക്കുകളിലൂടെ പല പരിണാമങ്ങളിലൂടെ ഞാന്‍ രൂപാന്തരപ്പെട്ടുകൊണ്ടിരുന്നു.നിലനില്‍പ്പാണല്ലോ,മുഖ്യം! ഞാന്‍ വസിക്കുന്ന ദേശം എന്‍െറ ഊരായി,ഗ്രാമമായി,എന്‍െറ രണ്ടാംഗ്രാമം (ജര്‍മ്മന്‍ ഭാഷയില്‍ ''സൈത്തേ ഹൈമാട്ട്'') പിന്നെ പിന്നെ അതെന്‍െറ സ്വന്തം ഗ്രാമമായി.ഞാനവിടെ അലിഞ്ഞു.ഒരു ജര്‍മ്മനായി ,അവരിലൊരാളായി. കത്തിയും,മുള്ളും ഉപയോഗിച്ചു തിന്നാന്‍ പഠിച്ചുു.കഴുത്തില്‍ കുടുക്കിട്ട് ടൈകെട്ടാന്‍ പഠിച്ചു.ഇഷടമുള്ളതിനും,അനിഷ്ടത്തിനുമൊക്കെ ''ഷേണ്‍,ഷേണ്‍''(ജര്‍മ്മന്‍ ഭാഷയില്‍ ''മനോഹരം, മനേഹരം'' എന്നു പറയാന്‍ പഠിച്ചു,ഭക്ഷണത്തിന് മുമ്പ് ''ഗുട്ടന്‍ ആപ്പിറ്റേറ്റ്''(പച്ചമലയാളത്തില്‍ ''അടിച്ചു കേറ്റിക്കാ) എന്നു പറയാന്‍ പഠിച്ചുു.

ഞാന്‍ പറയാന്‍ വന്നത് മറ്റൊരു കാര്യമാണ്.ഈ നൊസ്റ്റള്‍ജിയക്കിടയില്‍ എനിക്കൊരക്കിടി പറ്റി.അന്ന്് ജോലിചെയ്തുകൊണ്ടിരു സ്ഥാപനത്തിലെ കാന്‍റീനില്‍ സ്‌പെഷ്യല്‍ ഭക്ഷണം സേര്‍വ് ചെയ്യുന്ന ദിവസമായിരുന്നു,ഏതോ ഒരു മഹാത്മാവിന്‍െറ ഫീസ്റ്റ്!

ഭക്ഷണം മേശപ്പുറത്തെത്തി. ആ മേശയില്‍ മാര്‍ക്കോസ്,വള്‍ബൂര്‍ഗ,ഹൈഡി, ക്ലുപ്ഷ്,മുള്ളര്‍! എന്‍െറ ഫ്രണ്ട്‌സ്,എല്താം തനി ജര്‍മ്മന്‍സ്! ആവി പറക്കുന്ന വലിയ ഇറച്ചികഷണം,പുഴുങ്ങി തൊലി കളഞ്ഞ ഉരുളന്‍കിഴങ്ങ്,സവര്‍ക്രൗട്ട്,പച്ചപയറ് പുഴുങ്ങിയത്.എല്ലാവരും ആര്‍ത്തിയോടെ ഭക്ഷണം ആരംഭിച്ചു,നി്ശബ്ദതയില്‍,പാത്രത്തിനുള്ളില്‍ മുട്ടുന്ന കത്തിയുടെയും,മുള്ളിന്‍െറയും കിലുക്കം മാത്രം! ഞാന്‍ ഇറച്ചി രുചിച്ചു നോക്കി,അരപരവത്തില്‍ പുഴുങ്ങി ഉള്ളിയില്‍ താളിച്ച കഷണം,നല്ല സോഫ്റ്റ്! കാളയല്ല,പോര്‍ക്കല്ല, ടര്‍ക്കിയല്ല,ഇനി വല്ത കുതിരയുടെ ഇറച്ചിയാണോ! അങ്ങനെ ഒരു പതിവ് അയര്‍ലന്‍ഡിലും,യൂറോപ്പിലുമൊക്കെ ഉണ്ടെന്ന് കേട്ടിട്ടുണ്ട്.''ഡെലിക്കസി ഫുഡ്''! പ്രത്യേക അവസരങ്ങളില്‍,ഫിലിപ്പിന്‍കാര് പട്ടിയെ തിന്നും പോലയോ,ചൈനക്കാര് പാമ്പിനെ തിന്നുന്ന പോലെ ഒക്കയോ!

എന്തായാലും ഈ സ്‌പെഷ്യല്‍ ഇറച്ചി എന്തെന്നറിയാന്‍ എന്‍െറ മനം വെമ്പി.അടുത്തിരുന്ന വള്‍ബോര്‍ഗാ എന്ന സുന്ദരിയോട് അടക്കത്തില്‍ ഞാന്‍ ആരാഞ്ഞു:
നല്ല സ്വാദ്,എന്തിന്‍െറ എറച്ചിയാ,ഇത്?
നീ ഇതുവര ഇതു തിന്നിട്ടില്ലേ ,പ്രധാനപ്പെട്ട സമയങ്ങളില്‍ മാത്രം
കാന്‍റീനില്‍ ഇത് വെക്കാറെണ്ട്,''ഓക്‌സന്‍ സുങംഗേ''!
കാളയുടെ നാക്ക്!!

ഞാന്‍ കഴിച്ചതു മുഴവന്‍ ബള്‍ബോര്‍ഗായുടെ മുഖത്തേക്ക് ഒരു കക്കുകക്കില്‍ എന്നുപറ
ഞ്ഞാല്‍ ഒറ്റ ശര്‍ദ്ദീര്! അവള്‍ ഇടിവെട്ടേറ്റതുപോലെ നിശ്ഛലയായി മിഴി തുറിച്ചിരുന്നുപോയി!!

Read more

കേരളപ്പിറവി കാലത്തെ എന്റെ ജന്മഗ്രാമം (ഭാഗം-1)

കാലങ്ങള്‍ കഴിയുന്തോറും പരിണാമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു, ഇത് അനിവാര്യമാണല്ലോ ! അറുപതു വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന കേരളത്തിന്റെ പ്രകൃതി രമണീയമായ ശാലീന സൗന്ദര്യം എവിടെയോ കൈമോശംവന്നുവോ? 1956 നവംബര്‍ 1 -ന് തിരുവിതാംകൂര്‍, കൊച്ചി , മലബാര്‍, എന്നീ മൂന്ന ഭാഗങ്ങളായി വിഭജിച്ചു കിടന്നിരുന്ന ദേശങ്ങള്‍ യോജിച്ചു കേരളം രൂപീകൃതമായി. ഈ 60 വര്‍ഷങ്ങളിലൂടെ കേരളം വളരെയധികം മാറിയിട്ടുണ്ട്. വിദ്യാഭ്യാസത്തില്‍, ഐ ടി മേഖലയില്‍, ഗ്രാമത്തിന്റെ കെട്ടിലും മട്ടിലും, വിദേശത്തേക്കുള്ള ആളുകളുടെ കുത്തൊഴുക്കില്‍, ഭാഷ, സംസ്ക്കാരം, വസ്ത്രം എന്നിവയിലും, കൂടാതെ അന്യസംസ്ഥാനത്തൊഴിലാളികളുടെ അധിനിവേശം, എല്ലാം തന്നെ കേരളത്തിന്റെ മുഖഛായ വളരെയേറെ മാറ്റിക്കളഞ്ഞിരിക്കുന്നു. വിദേശപ്പണത്തിന്റെ വരവു വളരെയേറെ വര്‍ദ്ധിച്ചു, ഗ്രാമശ്രീ നഷ്ടപ്പെട്ടു പോയ എന്റെ ഗ്രാമം ഇപ്പോള്‍ ആധുനികതയുടെ പേക്കോലം പോലെ മാറിയപ്പോള്‍ വിലപിക്കാന്‍ മാത്രം വിധിക്കപ്പെട്ടവര്‍ ! കീടനാശിനിയില്‍ മുക്കിയെടുത്ത പച്ചക്കറികള്‍, മാലിന്യം നിറഞ്ഞ പുഴകള്‍ പരത്തുന്ന മാരകരോഗങ്ങള്‍, കുഴല്‍ക്കണറുകള്‍ ഭൂഗര്‍ഭജലം ചോര്‍ത്തുന്നതിനാല്‍ വെള്ളമറ്റ കിണറുകള്‍, ലോറിയില്‍ എവിടെനിന്നോ കയറ്റിവിടുന്ന വിഷലിപ്തമായ കുടിവെള്ളം എന്നിങ്ങനെ അനേകവിധം മാറ്റങ്ങള്‍ എന്റെ ജന്മനാടിന്റെ പച്ചയാം വിരിപ്പിനെ ഇന്നു വികീര്‍ണ്ണമാക്കിയിരിക്കുന്നു.

എന്റെ കുട്ടിക്കാലത്ത് (1950 കളില്‍) എന്റെ ഗ്രാമം വളരെ ചെറിയ ഒരു ലോകമായിരുന്നു. കാടും, മേടും, പൊടിയും ചെങ്കല്ലും നിറഞ്ഞ വഴിത്താരകളും, പാടവും പുഴകളും, പൂജവയ്പും, പൂവിളിയും, പടയണിയും, പൂത്തിരുവാതിരയും കേളികൊട്ടിയിരുന്ന കടമ്പനാട് എന്ന ശാന്തസുന്ദരമായ ഗ്രാമാരാമം. പ്രഭാതം മുതല്‍ പ്രദോഷം വരെ പാടത്തും പറമ്പിലും തോര്‍ത്തുമുണ്ടുടുത്ത് തലപ്പാളയും വച്ചു പണിയെടുക്കുന്ന പുലയ ആണാളും, മുണ്ടും ജമ്പറും തലയില്‍ തോര്‍ത്തും കെട്ടിയ പെണ്ണാളും. ജോലിക്കാര്‍ക്ക് തമ്പ്രാന്റെ വീട്ടില്‍ നിന്നുമാണ്് ഭക്ഷണം. രാവിലെ കിണ്ണത്തില്‍ കഞ്ഞിയും കപ്പപ്പുഴുക്കും, ഉച്ചയ്ക്ക് കപ്പയും ചോറും ഒന്നോ രണ്ടോ കറികളും, വൈകിട്ടു കാപ്പിയൊന്നം പതിവില്ല. ഒരു ദിവസത്തെ കൂലി എട്ടണ, പെണ്ണാളര്‍ക്ക്് നാലണയും. വീടിനു പുറത്തുള്ള വരാന്തയിലിരുത്തിയാണ് ഭക്ഷണം. നെല്ലു വിളഞ്ഞു കിടക്കുന്ന പാടശേഖരങ്ങള്‍, ഇടതൂര്‍ന്നു വളര്‍ന്നു നില്‍ക്കുന്ന വിളകള്‍ നിറഞ്ഞ തൊടികള്‍, പഴുത്ത ചക്കയും, മാങ്ങയും, അയണിച്ചക്കയും ഒരുക്കിത്തന്ന മാധുര്യം എല്ലാം ഇന്നും കിനാവുകളായി തത്തിക്കളിക്കുന്നു. ഓടിട്ട വീടുകള്‍ വിരളമായിരുന്നു. ചാണകം മെഴുകിയ ഒന്നോ രണ്ടോ കിടപ്പുമുറികള്‍, ചെറിയ അടുക്കള, ഒരു ചെറിയ പൊതുവായ മുറി, ഒരു തിണ്ണ, ഒന്നോ രണ്ടേ കട്ടിലുകള്‍, സോഫായൊന്നുമില്ല, ഒന്നോ രണ്ടോ സ്റ്റൂളുകള്‍, തടിബഞ്ചുകള്‍, ചില ഭവനങ്ങളില്‍ തടിയില്‍ തുണി കോര്‍ത്ത ഒരു ചാരുകസേര, എന്നിവയടങ്ങിയ ഓലമേഞ്ഞ പുരകളുടെ മുകളിലൂടെ വെളുപ്പിനുയരുന്ന വെളുത്ത പുകപടലം, ഒക്കെയായിരുന്നു ഒരു സാധാരണ ഗ്രാമീണ ഭവനത്തിന്റെ കെട്ടും മട്ടും. തടിയില്‍ തീര്‍ത്ത അറയും നിരയും, നിലവറയും, അകത്തളങ്ങളും ഇരുളടഞ്ഞ മുറികളും, മച്ചും, വലിയ അടുക്കളയും, പത്തായപ്പുരയും, നടുമുറ്റവും, നെല്ലറകളും, കളീലും, കന്നുകാലികളെ കെട്ടാനുള്ള എരിത്തിലും, നീണ്ടു പരന്നു കിടക്കുന്ന മണല്‍മുറ്റവും, പടിപ്പുരയും, പ്രാവിന്‍കൂടും, പരിചാരകരും ഒക്കെ അടങ്ങുന്ന വലിയ തറവാടുകളും എന്റെ ഗ്രാമത്തിന്റെ പ്രൗഢത വിളിച്ചേുതുന്നവയായിരുന്നു.

ഇന്ന് ആ തറവാടുകള്‍ നാമാവശേഷമായി, കുടിലുകള്‍ മിക്കവയും കോണ്‍ക്രീറ്റു കെട്ടിടങ്ങളായി. തമ്പ്രാനും അടിയാനും എന്ന അന്തരം അലിഞ്ഞില്ലാതെയായി. ഓഛാനിച്ചു നില്‍ക്കുന്ന പരിചാരകവൃന്ദം ഓര്‍മ്മയില്‍ നിന്നു പോലും മാഞ്ഞുപോയി. അന്ന് വിദൂരദേശങ്ങളായ സിംഗപ്പൂര്‍, പേര്‍ഷ്യ, അമേരിക്ക തുടങ്ങിയ കണ്ണും കാലും എത്താത്ത ദേശങ്ങളെപ്പറ്റി വിരളമായേ ഞാന്‍ കേട്ടിരുന്നുള്ളു. വര്‍ത്തമാനപ്പത്രങ്ങളും സുലഭമായിരുന്നില്ല. ടാറിടാത്ത റോഡുകള്‍, ചെരുപ്പിടാത്ത കാലുകള്‍, ബസുകളുടെ ദൗര്‍ലഭ്യം മൂലം വിയര്‍ത്തൊലിച്ചു നടന്നുനീങ്ങുന്ന, ഒറ്റമുണ്ടും തോളില്‍ തോര്‍ത്തും, മുണ്ടും അരക്കയ്യന്‍ ഷര്‍ട്ടും, ധരിച്ച പുരുഷന്മാര്‍, കാല്‍നടക്കാര്‍, തലച്ചുമടുകാര്‍, ഗ്രാമീണ വേഷത്തില്‍ (മുണ്ടും റൗക്കയും) സ്ത്രീജനങ്ങള്‍, മുണ്ടും ചട്ടയും നേരിയതും ധരിച്ച നസ്രാണിനികള്‍, പാവാടയും ബ്ലൗസും അണിഞ്ഞ് ഈറന്‍ മുടിത്തുമ്പില്‍ തളസിക്കതിര്‍ ചൂടിയ തളിര്‍ യൗവ്വനക്കാര്‍, സാരി ധരിച്ച ചുരുക്കം യുവതികള്‍, വള്ളിനിക്കറിട്ട് കളിപ്പന്തും വട്ടും കളിക്കുന്ന കൗമാരക്കാര്‍, നിക്കറും അരക്കയ്യന്‍ ഷര്‍ട്ടും ധരിച്ച സ്കൂള്‍ ആണ്‍കുട്ടികള്‍, കുളക്കടവിലും ആറ്റുവക്കിലും അരങ്ങേറുന്ന മുലക്കച്ച കെട്ടിയ തരുണീമണികളുടെ കുളിരംഗങ്ങള്‍, കൗമാര നീരാട്ടങ്ങള്‍, കുടമണി തൂക്കിയ കാളകള്‍ വലിയ്ക്കുന്ന കാളവണ്ടികളുടെ ഘടഘടാരവം, കാളവണ്ടിയില്‍ കൃഷിസാധനങ്ങളുമായി വളരെ ദൂരം യാത്രചെയ്തും, തലച്ചുമടുമായി നടക്കുന്നവര്‍ ക്ഷീണിയ്ക്കുമ്പോള്‍ വഴിവക്കിലെ ചുമടുതാങ്ങിയില്‍ ചുമടിറക്കി ആശ്വസിക്കല്‍, ആഴ്ചച്ചന്തകളിലേക്കുള്ള ഗ്രാമീണരുടെ ദീര്‍ഘയാത്ര, ഒക്കെ എന്റെ ഗ്രാമീണ പരവതാനിയിലെ വര്‍ണ്ണരാജികളായിരുന്നു. നാല്‍ക്കവലയിലെ ചായക്കടയില്‍ ഒത്തുകൂടി ജാതിമതേേഭദമെന്യേയുള്ള സൗഹൃദം പങ്കുവയ്ക്കല്‍, അക്കൂട്ടത്തിലുള്ള അക്ഷരാഭ്യാസിയുടെ ഉച്ചത്തിലുള്ള പത്രവായന, മലമുകളിലെ അമ്പലത്തിലെ പ്രഭാതകീര്‍ത്തനം, ക്രിസ്തീയ ദേവാലയത്തിലെ സാന്ദ്രമണിനാദം, മുസ്ലീംദേവാലയത്തിലെ വാങ്കുവിളി, ദിവസത്തില്‍ ഒന്നോ രണ്ടോ തവണ ഗ്രാമാതിര്‍ത്തിയിലെ റോഡില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കല്‍ക്കരി കൊണ്ടോടിച്ചിരുന്ന, വശങ്ങള്‍ തുറന്ന, ടാര്‍പ്പൊളിന്‍ തൂക്കിയ ബസുകള്‍, ആഴ്ചയിലൊരിക്കല്‍ ആകാശത്തു മിന്നിമറയുന്ന കൊച്ചു വിമാനം കാണുവാന്‍ ആര്‍ത്തിയോടെ മുറ്റത്തേയ്ക്കുള്ള കുതിപ്പ്, ഒക്കെ ഇന്നു ഭൂതകാലത്തിന്റെ ചവറ്റു കുട്ടയില്‍ മുങ്ങിക്കഴിഞ്ഞു. കൈവിരലിലെണ്ണാന്‍ മാത്രമുള്ള പരുത്തിവസ്ത്രങ്ങള്‍ ശനിയാഴ്ച സോപ്പിട്ടലക്കി ഉണക്കിയെടുത്തു ധരിച്ച് നാഴികകള്‍ നടന്നുള്ള വിദ്യാലയ തീര്‍ത്ഥയാത്ര, ഞായറാഴ്ചകളിലെ ദേവാലയ തീര്‍ത്ഥാടനം, അവധിക്കാലങ്ങള്‍ക്കുവേണ്ടി ആര്‍ത്തിയോടെയുള്ള കാത്തിരുപ്പ്, അവധിക്കാലം വരുമ്പോള്‍ ചെരിപ്പിടാത്ത പിഞ്ചുകാലുകള്‍ പെറുക്കിവച്ച്് ദീര്‍ഘദൂരം നടന്നും ബസുകേറിയും അമ്മവീട്ടില്‍പ്പോകാനും പുത്തനുടുപ്പു കിട്ടാനും ഉള്ള തിക്കല്‍, ഒക്കെയും എന്നുും മധുരിക്കുന്ന കിനാവുകളായിരുന്നു. റ്റി.വി. ഇല്ലാത്തതിനാല്‍ വീട്ടില്‍ മാതാപിതാക്കളും കുട്ടികളുമൊത്തുസന്ധ്യയ്ക്കു വട്ടംകൂടി കഥപറഞ്ഞിരിക്കാന്‍ ധാരാളം സമയം. വൈദ്യുതിയും പൈപ്പുവെള്ളവും എത്തിനോക്കാത്ത ഗ്രാമത്തില്‍ ഓട്ടുപാത്രങ്ങള്‍ ചാരംതേച്ചു മിനുക്കി വെളുപ്പിനു തന്നെ വെള്ളംകോരി നിറച്ചിരുന്നു. സന്ധ്യയ്ക്കു കൊളുത്തി വച്ച നിലവിളക്കുകളാല്‍ ഗ്രാമസന്ധ്യകള്‍ പ്രകാശമാര്‍ന്നു. ഓരോ കുഞ്ഞിനും അതിനു ചെയ്യാവുന്ന ജോലി ഉണ്ടായിരുന്നു. ആടിനെ തീറ്റുക മുതല്‍ വീട്ടു ജോലികള്‍ കുട്ടികളുടെ പ്രായമനുസരിച്ചു വിഭജിച്ചു കൊടുത്തിരുന്നു. മണ്ണെണ്ണ ഒഴിച്ചു കത്തിയ്ക്കുന്ന മുനിഞ്ഞുകത്തുന്ന തകരവിളനും ഓട്ടുവിളനും നല്‍കിയ മങ്ങിയ വെളിച്ചത്തിലായിരുന്നു അത്താഴം കഴിക്കലുംകു ട്ടികളുടെ പഠിത്തവും സന്ധ്യാപ്രാര്‍ത്ഥനയും എല്ലാം. സന്ധ്യാനേരം പ്രാര്‍ത്ഥനാ മന്ദ്രധ്വനിയില്‍ എന്റെ ഗ്രാമാന്തരീക്ഷം മുഖരിതമായിരുന്നു. അല്പം സാമ്പത്തിക സൗകര്യമുള്ള വീടുകളില്‍ റേഡിയോ ഉണ്ടായിരുന്നു, അതിനു ചുറ്റും വിരളമായി ലഭിക്കുന്ന പാട്ടുകള്‍ കേള്‍ക്കാന്‍ ആവേശത്തോടെ അയല്‍ക്കാര്‍ കൂടിയിരുന്നു.

(തുടരും)

Read more

ആ സിംഹഗര്‍ജ്ജനം നിലച്ചു

കലാപത്തിന്‍െറ തിരുശേഷിപ്പായി ഫിഡല്‍ കാസ്‌ടോ ലോകചരിത്രത്തില്‍ അലിഞ്ഞിരിക്കുന്നു. കാസ്‌ട്രോയെപ്പറ്റി ചിന്തിക്കുബോള്‍ അനേക മുഖങ്ങളാണ് നമ്മുടെ മുമ്പിലേക്കെത്തുന്നത്. 
വിപ്ലവകാരി,നിരീശ്വരന്‍,ആശയവാദി,അരോചകവാദി,അക്രമവാദി.വാസ്തവത്തില്‍ ആ രായിരുന്നു അദ്ദേഹം? ലോകം കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ വിപ്ലവകാരി. അമേരിക്കന്‍ ഐക്യനാടുകളെ പലവട്ടം വിറപ്പിച്ച അറ്റ്‌ലാന്‍റിക് സമുദ്രത്തിലെ സിംഹം. പലവട്ടം ആ സിംഹഗര്‍ജ്ജനം മുതലാളിത്വത്തെ വിറപ്പിച്ചു. അമേരിക്ക അറുനൂറ്റി മുപ്പത്തിനാലു തവണ വധിക്കാന്‍ ശ്രമിച്ച
അത്ഭുത പ്രതിഭാസം!

ഹവാനയില്‍ നിന്നു എണ്ണൂറു കിലോമിറ്റര്‍ ദൂരത്തിലുള്ള ഒരു ധനിക കര്‍ഷക കുടിയേറ്റക്കാരന്‍െറ പുത്രനായിട്ടാണ് ആ രക്തനക്ഷത്രം പിറന്നത്. ആലോചിച്ചു നോക്കൂ! ധനികനും, വെള്ളക്കാരനുമായി പിറന്ന അദ്ദേഹം വിപ്ലവവാദിയും, അരോചകവാദിയുമായി മാറിയതെങ്ങനെ? ക്യൂബന്‍ റമ്മിന്‍െറയും ചുരുട്ടിന്‍െറയും ഗന്ധം ഉതിര്‍ത്ത ആ യുവ നിയമബിരുദധാരി എന്തിന് വിപ്ലവവീര്യം ഉള്‍കൊണ്ട് സഹസമരപോരാളികളുമായി ഹവാനയിലേക്ക് മാര്‍ച്ചു ചെയ്തു.മനുഷ്യസ്‌നേഹം,ആദര്‍ശധീരത! സോക്രട്ടീസ് പറഞ്ഞുവെച്ചിരിക്കുന്നത് ഇപ്രകാരമാണ് "ഭീരുക്കള്‍ പല തവണ മരിക്കുന്നു,ധീരന്‍ ഒരക്കല്‍ മാത്രം' അതായിരുന്നു, സഖാവ് ഫിഡല്‍ കാസ്‌ട്രോല്‍ കൂട്ടത്തില്‍ അര്‍ജന്‍റീനന്‍ സമരപോരാളി ചെഗ്‌വേര,സ്വസഹോദരന്‍ റാവുള്‍ കാസ്‌ട്രോ,കമിലോ സീന്‍ഫ്യൂഗസ്.അന്നേവരെ ആരും ദര്‍ശിക്കാത്ത "ഗറില്ലാ' യുദ്ധം. ഭീകരമായ കൊടുംങ്കാടിന്‍െറ ഉള്ളില്‍ ഒളിച്ചിരുന്നുള്ള ഒളിയമ്പുയുദ്ധം! 

അമേരിക്കയിലെ മയാമിയില്‍ നിന്ന് നീണ്ടുനീണ്ടു പേകുന്ന തുരുത്തിലൂടെ മൈലുകള്‍ നീളമുള്ള പാലങ്ങള്‍ കടന്നാല്‍ കീവെസ്റ്റിലത്താം. അവിടെ നിന്ന് വെറുംനൂറ്റിയിരുപ ത്താറു കിലോമീറ്റര്‍ മാത്രം ക്യൂബയിലേക്ക്. മയാമിയില്‍ നിന്ന് ആഢംബരക്കപ്പിലുള്ള ക്രൂസ് ഈ അടുത്ത കാലത്ത് ആരംഭിച്ചിട്ടുണ്ട്, പ്രസിഡന്‍റ് ഒബാമയുടെ ക്യൂബയുമായുള്ള പുതിയ നയപ്രഖ്യാപനത്തെ തടുര്‍ന്ന് ഈയിടെ ക്യൂബ കാണാനുള്ള അസുലഭഭാഗ്യം ഈ ലേഖകനുണ്ടായി .കാലകരണപ്പെട്ട ഒരു വിപ്ലവ ആശയത്തിന്‍െറ ബാക്കിപത്രം പോലെയാണ് ഞാന്‍ ഇന്നത്തെ ക്യൂബ ദര്‍ശിച്ചത്. തകര്‍ന്നടിഞ്ഞ ആശയ വിപ്ലവത്തിന്‍െറ മാറാല പടിച്ച മുഖം!

ഒരുകാര്യം ശരിയായിരിക്കും, എല്ലാ വിപ്ലവങ്ങള്‍ക്കും കാരണം ഫ്യൂഡലിസത്തിന്‍െറ ക്രൂരതകള്‍ തന്നെ. അതിനുദ്ദാഹരണം തന്നെ ഇന്തന്‍ സാതന്ത്ര്യസമരവും, കേരളത്തിലെ കമ്മ്യൂണിസത്തിന്‍െറ ഉദയവും. അക്കാരണത്താല്‍ തന്നെ ഞാന്‍ സഖാവ് ഇഎം.എസ് നമ്പൂതിരിപ്പാടിനെയാണ്, ഫിഡല്‍ കാസ്‌ട്രോയോട് തുലനംചെയ്യാനാഗ്രഹിക്കുന്നത്, ഒന്നൊരു ലോകശ്രദ്ധ പിടിച്ചു പറ്റിയ വലിയ ദ്വീപും, മറ്റെത് ഒരുമഹാരാജ്യത്തിന്‍െറ പ്രോവിന്‍സ് എങ്കില്‍കൂടി. സഖാവ് നമ്പൂതിരിപ്പാട് അക്ഷരാര്‍ത്ഥത്തില്‍ ഒരു രാജ്യസ്‌നേഹിയും ജനസേവകനുമായിരുന്നു. ഒരു ജന്മിപാരമ്പര്യത്തില്‍ ജനിച്ച സവര്‍ണ്ണനായ നമ്പൂതിരിപ്പാട് എന്തിന് താഴെക്കിടയില്‍ അവര്‍ണ്ണരുടെ ഇടയിലേക്ക് ഇറങ്ങി വന്നു,അല്ലെങ്കില്‍ അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി അടരാടി. അതു മനഷ്യത്വം! ജനസ്‌നേഹം! മനുഷ്യര്‍ ഒന്നാണെന്നും,എല്ലാ അവകാശങ്ങും, സ്വാതന്ത്ര്യങ്ങളും തുല്യമായി എല്ലാവര്‍ക്കും ഉള്ളതെന്ന് പച്ചയായി വിളിച്ചു പറയാനുള്ള ചേതോവികാരം എന്തുകൊണ്ടുണ്ടായി! അതിനെ വെറും ഇടതുപക്ഷ ചിന്ത എന്ന വാക്കില്‍ സമര്‍ത്ഥിക്കുന്നതില്‍ അതൊതുങ്ങുന്നില്ല. 

എന്തുകൊണ്ട് സഖാവ് നമ്പൂതിരിപ്പാട് അത്തൊരമൊരാശയത്തിലേക്കു വന്നു. താനുള്‍പ്പെടുന്ന ജന്മിത്വത്തിന്‍െറ കൊടുംക്രൂരതകളും, വര്‍ണ്ണവെറികളും, അതിനൊക്കെ ഉപരി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍െറ വഴിവിട്ട സഞ്ചാരവും! ഇതൊക്കെ തന്നെയല്ലേ ക്യൂബയിലും സംഭവിച്ചത്. കൊളോണിയല്‍ കാലത്തെ ക്രൂരപീഢനങ്ങളുടെ തിക്ത്താനുഭവങ്ങള്‍! മദ്ധ്യകാല യൂഖമപ്പില്‍ നിന്നൊഴുകി എത്തിയ ഈ അധിനിവേശത്തിന്, പ്രഭുക്കന്മാരും, രാജാക്കന്മാരും, എന്തിന് ക്രിസ്ത്യന്‍ സഭ വരെ അതിന് കളം ഒരുക്കിയിട്ടുണ്ടെന്ന് നാം ചരിത്രത്തെ അറിയുേേമ്പാാള്‍ ഞെട്ടിപേകുന്നു.

ഒരു പട്ടാള അട്ടിമറിയിലൂടെ ക്യൂബന്‍ ഭരണം കയ്യാളിയ സേ്ഛാധിപതി ഫുള്‍ജന്‍സിയോ ബാറ്റിസ്റ്റാ,അമേരിക്കന്‍ മുതലാളിത്വത്തെ കൂട്ടുപിടിച്ചു നടത്തിയ ക്രൂരതയുടെ മുഖംമടിയാണ് ധീരധീരമായ ഗറില്ലാ പോരാട്ടത്തിലൂടെ കാസ്‌ട്രോയും കൂട്ടരും തട്ടിത്തെറിപ്പിച്ചത്.സാതന്ത്ര്യം, സ്ഥിതിസമത്വം,തുല്യ ജോലിക്ക് തുല്യവേതനം, ഇവക്കൊക്കെ വേണ്ടി. അടിമകളെ പീഢിപ്പിക്കുകയും, അവര്‍ക്കാത്മാവില്ലാ എന്നു പ്രചരിപ്പിക്കുകയും ചെയ്ത മദ്ധ്യകാലയൂറോപ്പിന്‍െറ കടയ്ക്കാണ് കാസ്‌ട്രോയും കൂട്ടരും,കോടാലി വെച്ചതെന്ന് അഭിമാനിക്കാം! 

എങ്കിലും ഒരു രാഷ്ട്രത്തെയും കമ്മ്യൂണിസം വികസിപ്പിക്കുകയില്ല എന്ന പരമസത്യം, കമ്മ്യൂണിസത്തിന്‍െറ തികഞ്ഞ പരാധീനത എന്നത് ക്യൂബയില്‍ ഒരാ സന്ദര്‍ശകനും തെളിഞ്ഞു കാണാം. ചിതലരിച്ച കൊട്ടാരങ്ങള്‍, ഇടിഞ്ഞു പൊളിഞ്ഞ് ഇടുങ്ങിയ നഗരവീധികള്‍, തെരുവില്‍ പാട്ടുപാടി സമ്പമ്പരായ വിദേശിയരുടെ മുമ്പില്‍ കൈനീട്ടുന്ന പച്ചപാവങ്ങള്‍! ഇതാണ് ഒരു ആശയവിപ്ലവത്തിന്‍െറ പുഴുക്കുത്തു വീണവശങ്ങള്‍! വികസനം കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ക്ക് എതിരാണ്്. ഏതൊരു ക്യൂബ സന്ദര്‍ശകനും തോന്നിപോകുമെന്നതു തന്നെ പരമാര്‍ത്ഥം! തിന്നാനും ,കുടിക്കാനും,പാര്‍ക്കാനും, മറ്റെല്ലാവശ്യങ്ങള്‍ക്കും റേഷന്‍ പോലെ നല്‍കുന്ന ഒരു ഭരണസമ്പ്രദായം സംപൂര്‍ണ്ണ ജനാധിപത്യത്തിലേക്ക് എത്തിച്ചിട്ടില്ല എന്നൊരു തോന്നല്‍ തൊണ്ണൂറാം വയസില്‍ മരിക്കുന്നതുവരെ ഫിഡല്‍ കാസ്‌ട്രോക്ക് ഉണ്ടായിട്ടുണ്ടാകാം.

എങ്കിലും ധീരനും,നല്ല മനസ്സിന്‍െറ ഉടമയുമായിരുന്ന ഫിഡല്‍ കാസ്‌ട്രേക്ക് നമോവകം! ലോകം ഒരിക്കലും ധീരനായ ആ മനുഷ്യസ്‌നേഹിയെ വിസ്മരിക്കാതിരിട്ടെ!

Read more

പേരുപറയാത്ത പെണ്‍കുട്ടി

ഒരിക്കല്‍ വഴിതെറ്റിപോയ ആ ഫോണ്‍ കോളില്‍ കുടുങ്ങി പൊട്ടിച്ചിരിച്ച പെണ്‍കുട്ടി. ഫേസ് ബുക്കില്‍ പോലും ഫെയ്ക്ക് ഐഡിയുമായി എത്തിനോക്കിയ അവള്‍ ഇപ്പോള്‍ എവിടെയാണ ്എന്നറിയാത്തതില്‍ ഉണ്ണിക്രുഷ്ണന് ഒരു കുറ്റബോധം തോന്നി . എത്ര തവണ പേരുചോദിച്ചു. എന്നിട്ടും അവള്‍ പറയാതിരുന്നത് എന്തുകൊണ്ടാണ് . ഈ പെണ്‍കുട്ടികളുടെ ഒരു പ്രകൃതം എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല . 

പലപ്പോഴായി എത്രയോ തവണ വിളിച്ചിരിക്കുന്നു എന്തെല്ലാം കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു ഒക്കെ വെറുതെയായി . കുറെ സംസാരിച്ചു കഴിഞ്ഞാല്‍ ഒരടുപ്പം ഉണ്ടാകും എന്ന് ഉണ്ണിയെപോലെയുള്ളവര്‍ക്ക് അറിയാം . അപ്പോള്‍ കിട്ടുന്ന സ്വാതന്ത്ര്യത്തില്‍ എന്തുവേണമെങ്കിലും ചോദിക്കാമെന്ന് കരുതിയെങ്കിലും അതിനോന്നുമുള്ള പല അവസരങ്ങളും അവള്‍ മനപ്പൂര്‍വം ഒഴിവാക്കുകയായിരുന്നില്ലേ .

പല പെണ്‍കുട്ടികളോടും വളരെ അടുത്ത് ഇടപെട്ടു പരിചയമുള്ള ഉണ്ണിക്ക് ഈ പെണ്‍കുട്ടിയുടെ കാര്യത്തില്‍ മാത്രം സകല കണക്കുകൂട്ടലും തെറ്റി. ആളിത്തിരി തരികിടയാ അല്ലെങ്കില്‍ അല്‍പ്പം ഓവര്‍ സ്മാര്‍ട്ട് . അതിനുമാത്രം ഒരു സംശയവുമില്ല . ഓരോ തവണ ആ കുയില്‍നാദം കേള്‍ക്കുബോഴും ഉണ്ണികൃഷ്ണന്‍ ഒരു സുന്ദരികുട്ടി മനസ്സില്‍ വന്ന് പുഞ്ചിരിക്കുന്നതായി അങ്ങു സങ്കല്‍പ്പിക്കും . സങ്കല്‍പ്പത്തിലെങ്കിലും അവള്‍ ഒരു സുന്ദരി ആയിരിക്കണമെല്ലൊ .

ആ മധുരമൊഴിയും ഇടെക്കിടെ മൂളുന്ന ആ പാട്ടും കേട്ടാല്‍ ഏതൊരാള്‍ക്കും അങ്ങനെയോക്കെയെ സങ്കല്‍പ്പിക്കാന്‍ പറ്റുകയുള്ളു . എന്നാലും വെറുതെ ഓര്‍ക്കാറുണ്ട് ഈശ്വരാ ഇതൊരു തട്ടിപ്പ് കേസാണോ. ഒരുപക്ഷെ വെര്‍ച്ച്വല്‍ ലോകത്തിലെ ഒരപകട മേഖലയിലാവാം തന്റെയീ തീക്കളി എന്നൊക്കെ . എന്നിട്ട് സ്വയം മനസിനെ അങ്ങു സ്വാന്തനപ്പെടുത്തും . ഇല്ല ഒരിക്കലുമില്ല അഥവാ ഇനി അങ്ങനെ ആയിരുന്നെങ്കില്‍പോലും അവളോട് സംസാരിക്കാതിരിക്കാന്‍ കഴിയുമായിരുന്നില്ല. അത്രക്കും അങ്ങടുത്തുപോയതുപോലെ . 

പഠിക്കുന്ന കാര്യം ചോദിച്ചപ്പോള്‍ അവള്‍ എവിടെയോ എയര്‍ ഹൊസ്റ്റെസ് ആകാനുള്ള ട്രെയിനിങ്ങില്‍ ആണെന്നാനാണ് പറഞ്ഞത് . അതും എവിടെയാണെന്നു മാത്രം പറഞ്ഞില്ല . അതുകൂടെ അറിഞ്ഞപ്പോള്‍ ഒരു സൌന്ദര്യ ദേവതേ തന്നെ മനസ്സില്‍ ധ്യാനിച്ചു . അങ്ങനെ ഒരു സുന്ദരിയായിരിക്കും എന്ന മനസമാധാനത്തിലാണ് ഉണ്ണികൃഷ്ണന്‍ എന്നും ഉറങ്ങാറുണ്ടായിരുന്നത്. 

ഫെയിസ് ബുക്കില്‍ ഒന്നുകൂടി വെറുതെ ഒന്നു പരതി നോക്കി . പ്രൊഫൈലിലെ ഫോട്ടോ ഇപ്പോഴും പ്രസിദ്ധ ഗായിക ശ്രേയാ ഘോഷാല്‍ തന്നെ. അത് പാട്ടിനോടും ആ പാട്ടുകാരിയോടുമുള്ള അന്ധമായ ആരാധനകൊണ്ടു മാത്രമാനന്നാണ് പറഞ്ഞത്. ഏതായാലും ഇവളും ഒരു പാട്ടുകാരിതന്നെ. അത് അവള്‍ ഫോണിലൂടെ ഇടെക്കിടെ ഈണത്തില്‍ മൂളുന്നതുകൊണ്ട് മാത്രം മനസ്സിലാക്കാവുന്നതേയുള്ളൂ . ക്ലാസ്സിക്കല്‍ സംഗീതം പഠിച്ചിട്ടുണ്ട് എന്ന് എപ്പോഴോ പറഞ്ഞതായി ഓര്‍ക്കുന്നു. അത് നുണയാനെങ്കിലും അതൊന്നും ഒരു പ്രശ്‌നമേയല്ല. ഈണത്തില്‍ ഒന്നു മൂളാന്‍ പോലുമറിയാത്ത എത്രയോ സുന്ദരിമാരുണ്ട് ഈ ലോകത്തില്‍.

എന്നാലും അങ്ങനെ കുറെ നാളുകള്‍ ഊരും പേരും പറയാതെ കടന്നുപോയപ്പോള്‍ ഒരസ്വസ്ഥത തോന്നി. ഈ അന്തരീഷ സംഗമം അങ്ങു നിര്‍ത്തിയാലോ . ഒരുമാതിരി ചുമ്മാ ചുമ്മി ചുമ്മി മടുത്ത ചുമടുപോലെ എത്ര നാളാ . 

അതുകൊണ്ട് ഒരു ദിവസം രണ്ടും കല്‍പ്പിച്ച് അവളോടു കാര്യം പറയാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടിലൊന്നറിയണം. പക്ഷെ എന്തു പറയും എങ്ങനെ പറയും . ഇത്രയും നാള്‍ എക്‌സ്ട്രാ ഡീസന്റ് ജെന്റില്‍മാന്‍ ആയി നിന്നിട്ട് ഒന്നു ചുവടുമാറ്റി ചവിട്ടുക എന്നൊക്കെ പറഞ്ഞാല്‍ ഇവളുടെ കാര്യത്തില്‍ അത്ര എളുപ്പമൊന്നുമല്ല . സംഗതി നിസ്സാരമായി തോന്നുന്നുവെങ്കിലും ഈ സങ്കല്‍പ്പ സുന്ദരിയോട് ഉള്ള ഫ്രെണ്ട്ഷിപ്പുകൂടി ഇല്ലാതാകുന്നത് ഓര്‍ക്കാന്‍പോലും പറ്റുന്നില്ല . 

ഒരു പ്രയോജനവും ഇല്ലങ്കിലും ഇരിക്കെട്ടെ ഒരു സുന്ദരി നാലുപേരു കാണുന്ന മുഖ പുസ്തകമല്ലേ . ശ്രേയാ ഘോഷാല്‍ ആണെന്നൊന്നും ആ നിഴലു പോലെയുള്ള പടം കണ്ടാല്‍ ആരും അത്ര പെട്ടന്നൊന്നും ശ്രെദ്ധിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടല്ലേ തനിക്കുപോലും ഈ അപകടം പറ്റിയത് . എന്നാലും നമ്മള്‍ ഒരിക്കലും കാണരുത് എന്ന് ഇടക്കിടെ കളിയായിട്ടാണങ്കിലും പറയാറുള്ള ഒരു പെണ്ണിനുവേണ്ടി തന്റെ വിലയേറിയ സമയം പാഴാക്കി കളയുക. അതില്‍ എന്തോ ഒരു കല്ലുകടി ഉള്ളതുപോലെ . കൂട്ടുകാരറിഞ്ഞാല്‍ ആകെ നാണക്കേടാകും . ഒരിക്കല്‍ കൂടെ പഠിച്ച കൂട്ടുകാരാന്‍ പൊകലമോഹനാണ് പറഞ്ഞത് .

' എടാ ഉണ്ണി നിനക്കു നാണമില്ലേടാ വെറുതെ ഇങ്ങനെ കൊച്ചുവര്‍ത്തമാനോം പറഞ്ഞു സമയം കളയാന്‍ . കളഞ്ഞിട്ടു പോടെയ് '

ഭാഗ്യത്തിന് അവനു മാത്രമേ ഇക്കാര്യം അറിയത്തുള്ളൂ . ആ ജേക്കബ് ജോബ് എങ്ങാനും അറിഞ്ഞാല്‍ ആകെ പുകിലാകും . വേണമെങ്കില്‍ അവളെ വിളിച്ച് പച്ച തെറിവിളിക്കാനും മതി. അവന്റെ വില്ലന്‍ സ്വഭാവം അറിഞ്ഞൊണ്ട് അങ്ങനെ ഒരു കടുകൈ ഒരിക്കലും വേണ്ടാ എന്നുതന്നെ തീരുമാനിച്ചു.

കാഞ്ഞിരപ്പള്ളി ട്ടൗണില്‍നിന്ന് അല്‍പ്പം അകലെ മാറി പഴേ ചന്തയിലാണ് മോഹന്‍ദാസിന്റെ പോകലക്കട . അച്ഛന്‍ ഭാസ്‌ക്കരേട്ടന്റെ സ്ഥാപനമാണ് . എന്നാലും മോഹന്‍ദാസ് സമയം കിട്ടുബോഴുക്കെ അച്ചനെ സഹായിക്കാന്‍ അവിടെ പോയിരിക്കും . അച്ഛന്റെ അനുസരണയുള്ള അരുമ മകന്‍ . അതുകൊണ്ട് ഞങ്ങള്‍ കൂട്ടുകാരിട്ട പേരാണ് പൊകല മോഹന്‍ . നല്ല പൊക്കവും തടിയും ഒക്കെയുണ്ടെങ്കിലും ആളൊരു പാവമാണ് ഒരു പെണ്ണിന്റെ മുഖത്തു നോക്കാന്‍ പോലും പേടിയാ. അങ്ങനെയുള്ളവന് ഈ പെണ്ണുങ്ങളുടെ കാര്യം വല്ലോം പറഞ്ഞാല്‍ പോത്തിന്റെ ചെവിയില്‍ വേദമൂതിയതു പോലെയാ. 

പണ്ട് പള്ളിക്കുടത്തില്‍ പഠിച്ച കുട നന്നാക്കനുണ്ടോ എന്ന കഥയിലെ അസ്സല്‍ കുടക്കാരന്‍ . ഒന്നും കേട്ടില്ലെങ്കിലും ചുമ്മാതിരുന്നങ്ങു മൂളും . അവസാനം വെറുതെ ട്യുബ് ലൈററ്റുപോലെ വെളുക്കെ ചിരിക്കും. വല്ലപ്പോഴുമേ വല്ലതും പറയൂ . അറിയാവുന്ന ഒരേ ഒരു വിഷയം കണക്കാണ് . മറ്റെല്ലാ വിഷയത്തിനും പൂജ്യത്തിന്റെ അടുത്തുനില്‍ക്കും മാര്‍ക്ക്. അതുകൊണ്ട് ഭാസ്‌ക്കരേട്ടന് അവന്റെ കോളേജു പഠിത്തം നിര്‍ത്താനുള്ള ഒരാലോചനയിലാണ് എന്നും കേള്‍ക്കുന്നു. അവനോട് ഇങ്ങനെയുള്ള കാര്യങ്ങള്‍ പറയുന്നതില്‍ വലിയ കഴമ്പുണ്ട് എന്നു തോന്നുന്നില്ല . 

എന്നിട്ടും ഒരു ശനിയാഴ്ച്ച ദിവസം കടയില്‍ പോയി സോറ പറഞ്ഞിരുന്നപ്പോള്‍ അറിയാതെ പറഞ്ഞുപോയി. കേട്ടപ്പോള്‍ ഒന്നും മനസിലായില്ലെങ്കിലും അവന്‍ പറഞ്ഞ ആ വാചകം വീണ്ടും തികട്ടി തികട്ടി വരുവാ ..

' കളഞ്ഞിട്ടു പോടെയ് നിന്റെ ഒരു ഫൈക്ക്ബുക്ക് '

കളഞ്ഞിട്ടു പോടെയ് എന്നത് അതവന്റെ സ്ഥിരം പല്ലവിയാണ് എന്നറിയാം. പക്ഷെ ഫൈക് ബുക്ക് എന്നത് അവന്റെ വായില്‍നിന്ന് ആദ്യം വരുകാ.. എന്നാലും ഒരു പെണ്ണിന്റെയും മുഖത്തുപോലും നോക്കാത്ത പൊകലക്കടക്കാരാന്‍ അങ്ങനെ പറയുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ല . മധുരിച്ചിട്ട് തുപ്പാനും പറ്റുന്നില്ല കയിച്ചിട്ട് ഇറക്കാനും പറ്റുന്നില്ല . ഒരിക്കല്‍ അവളോട് യഥാര്‍ഥ പേരു ചോദിച്ചപ്പോള്‍ അവള്‍ ഒന്ന് ആക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .

' നമ്മള്‍ വെറും വെര്‍ച്ച്വല്‍ ഫ്രെണ്ടല്ലേ ഉണ്ണിക്കുട്ടാ പിന്നെ പേരറിയുന്നത് എന്തിനാണ്'

അവളുടെ ഈ ഉണ്ണിക്കുട്ടാ വിളിയാണ് അതിലും കുഴപ്പം . ആ മധുരസ്വരത്തില്‍ അതു കേള്ക്കുബോള്‍ ആകെ മനസിനൊരു കുളിരാണ് . ചിലപ്പോള്‍ അതും അവളുടെ ഒരു നമ്പറല്ലെ എന്നും ഒരു തോന്നല്‍.

അപ്പോള്‍ ഉണ്ണി വേറൊരു നമ്പര്‍ സൗമ്മ്യമായി അങ്ങോട്ട് ഇട്ടുകൊടുത്തു ..

' എന്നാലും ഫോണില്‍ ഇന്‍കമിംഗ് കോള്‍ വരുബോള്‍ ഒന്നു തിരിച്ചറിയണ്ടേ '

' അതിനല്ലേ ഈ അക്കങ്ങള്‍ ഉള്ളത് ഒന്നേ, രണ്ടേ , മൂന്നേ എന്നൊക്കെ പറഞ്ഞ് അല്ലെങ്കില്‍ എ.ബി.സി.ഡി. ഓ ഈ മണ്ടൂസിന്റെ ഒരു കാര്യം ' .

ഇടെക്കിടെ അവള്‍ എന്നെ മണ്ടൂസ് എന്നൊക്കെ വിളിക്കുന്നുണ്ടെങ്കിലും അവളുടെ മധുരമൊഴിയില്‍ അതൊക്കെ കേള്‍ക്കാനും ഒരു സുഖമാക്കെയുണ്ട് . അതുകൊണ്ട് അതിനൊന്നും പ്രതികരിക്കാറില്ലായിരുന്നു. ഇതിപ്പം ഈ നമ്പരുകള്‍ , അതില്‍ അന്തോ പന്തികെടുള്ളതുപോലെ . 

അപ്പോഴാണ് ഉണ്ണികൃഷ്ണന് സംഗതികളുടെ കിടപ്പു മനസിലായത് . അതിപ്പിന്നെ താന്‍ എത്രാമത്തെ നമ്പര്‍ ആണന്നു പോലും ചോദിച്ചിട്ടില്ല. മോഹന്‍ദാസ് കളഞ്ഞിട്ടു പോടെയ് എന്നു ചുമ്മാ പറഞ്ഞതിലും അതില്‍ എന്തോ കാര്യമുണ്ടെന്നു തോന്നി .

പഠിക്കാന്‍ മണ്ടനാണെങ്കിലും മോഹന്‍ദാസ് ചില കാര്യങ്ങളില്‍ അച്ചട്ടാണ് എടുത്തടിച്ചതുപോലെ കാര്യം പറയും . ചിലപ്പോള്‍ അതില്‍ കാര്യവും കാണും .

അങ്ങനെ അവളെ മുഖ പുസ്തകത്തില്‍ നിന്ന് വെട്ടി മാറ്റാന്‍തന്നെ തീരുമാനിച്ചു. എന്നാലും അവള്‍ ആരായിരിക്കും എന്ന് ഒന്നറിയാനുള്ള ഒരാഗ്രഹം ഉണ്ണികൃഷ്ണനെ പിന്തുടര്‍ന്നു . അതുകൊണ്ട് ഒരു ദിവസം ഗൂഗിളിലും ഫേസ്ബുക്കിലും തപ്പി തമ്പാന്‍ ജോസഫ് എന്ന തന്തപ്പടിയുടെ പേരു കണ്ടുപിടിച്ചു. ഫോണ്‍ നബര്‍ വെച്ചുതന്നെ അഡ്രസ് ഒരുതരത്തില്‍ തിരഞ്ഞു . അതുമാത്രം പോകല മോഹനോടു പറഞ്ഞില്ല .

ഒരന്വേഷണത്തിനൊക്കെ പറ്റിയ ആള്‍ ഞങ്ങളുടെ കൂടെ പഠിക്കുന്ന ജേകബ് തന്നെ. അവനോട് അങ്ങനെയാണ് ചരിത്രങ്ങള്‍ ഒക്കെ പറയേണ്ടി വന്നത് . നേരത്തെ പറയാഞ്ഞതില്‍ ആദ്യം അല്‍പ്പം പരിഭവം പറഞ്ഞെങ്കിലും . സംഗതി കൂളായി ഏറ്റെടുത്തു. പെണ്ണുകേസ്സല്ലേ അവനു പ്രത്യകം താല്‍പ്പര്യം കാണുമെന്നും അറിയാമായിരുന്നു. ആ പോകലക്കടക്കാരനോട് ഇനി ഒന്നും പറയരുതേ എന്ന് അവന്‍ ഒന്നോര്‍മ്മിപ്പിക്കുകയും ചെയിതു .

പിന്നെ എല്ലാം പെട്ടന്നായിരുന്നു . അങ്ങനെ തീരുമാനിച്ചതുപോലെ ഒരു ദിവസം രാവിലെ അവന്‍ ചേട്ടന്റെ ബുള്ളറ്റ് മോട്ടോര്‍ സൈക്കളില്‍ പറന്നുവന്നു .

' നീ കേറ് വാ പോകാം '

അതവന്റെ സ്ഥിരം പരിപാടിയ അവധിദിവസങ്ങളില്‍ ചേട്ടന്റെ ബൈക്ക് എടുത്തുള്ള കറക്കം. ഉണ്ണി ഇതിനു മുമ്പും ആ ബൈക്കിന്റെ പിറകില്‍ ഇരുന്ന് ആരും അറിയാതെ കോളേജിനടുത്തുള്ള നിരത്തുകവല ഉപഷാപ്പില്‍ പലതവണ പോയിട്ടുണ്ട്. 

ഒരു ബന്തിന്റെ അന്ന് കോളേജില്‍ പോയി വരുന്ന ദിവസം ടൗണില്‍ വെച്ച് ഒരു ഓട്ടോ റിക്ഷായുമായി കൂട്ടിയിടിച്ച് രണ്ടുപേരും തലേകുത്തി മറിഞ്ഞതാണ് . ഭാഗ്യത്തിന് രേക്ഷപെട്ടു എന്നു പറഞ്ഞാ മതിയല്ലോ. പക്ഷെ ഇടികൊണ്ടത് ഒരു നാടോടി ആക്രി കച്ചവടക്കാരനിട്ടാണ്. അയാള്‍ ഇല്ലാത്ത പുകിലെല്ലാം ഉണ്ടാക്കി . അവസാനം വീട്ടുകാര്‍ ഇടപെട്ടു കാര്യമായ എന്തോ കൊടുത്ത് ഒതുക്കി തീര്‍ത്തു . 

അതിപ്പിന്നെ ഉണ്ണിക്കുട്ടന്‍ അവനുമായുള്ള ബൈക്കേലുള്ള പോക്കേ വേണ്ടെന്ന് വെച്ചതാണ്. എന്നാലും ഈ യാത്ര വേണ്ടെന്നു വെക്കാന്‍ രണ്ടുപേര്‍ക്കും തോന്നിയതുമില്ല . അങ്ങനെ അവര്‍ രണ്ടുപേരും ഒരു സിനിമാ സ്‌റ്റൈല്‍ കേസ്സന്ന്വഷണത്തിന് തയാര്‍ എടുക്കുകയായിരുന്നു .

മാത്രമല്ല ഉണ്ണികൃഷ്ണന്റെ ഈ കദനകഥ കേട്ടപ്പോള്‍ ജേകബ് എല്ലാം മറന്നു. A friend indeed is a friend in need ' എന്നല്ലേ 

കാഞ്ഞിരപ്പള്ളി വഴി നേരെ ഹൈ റേഞ്ചിലേക്ക് തിരിച്ചു . പുല്ലുപാറ എത്തിയപ്പോള്‍ ഒരു ചായ കുടിക്കാനായി ബൈക്ക് ഒരു ചായക്കടയുടെ ഓരം ചേര്‍ത്തി നിര്‍ത്തി . കടയില്‍ ഇരുന്ന് ഫോണില്‍ അഡ്രസ് ഒന്നുകൂടി നോക്കി. ബില്ലു കൊടുത്തപ്പോള്‍ ചായക്കടക്കാരനോട് കുശലം പറഞ്ഞു. വളരെ തന്ത്രപൂര്‍വ്വം ആ വീട്ടുപേരറിയുമോ എന്നു ചോദിച്ചു. അയാള്‍ ഒന്നു ചിരിച്ചിട്ട് പറഞ്ഞു.

' അതുപിന്നെ ആരോട് ചോദിച്ചാലും അറിയാം . പുതുപ്പള്ളിക്കാരന്‍ തമ്പാന്‍ ജോസഫിന്റെ വീടേതാ എന്നു ചോദിച്ചാല്‍ മതി. അവിടെത്തന്നെ ആയിരക്കണക്കിനേക്കര്‍ തേയിലത്തോട്ടംമുണ്ട് എന്താ വിശേഷിച്ച് '

' കൂട്ടുകാരന്റെ വീടാ ജോസഫ് ചേട്ടന്റെ മകന്‍ ഞങ്ങളുടെ കോളേജിലാ '

ജേകബ് അവസരോചിതമായ ഒരു നുണ തട്ടിവിട്ടു. ചായക്കടക്കാരാന്‍ രണ്ടുപേരെയും ഒന്നു സൂഷിച്ചു നോക്കി. എന്തോ മനസിലാകാത്തതുപോലെ . ഇനി അയാള്‍ക്ക് അങ്ങനെ ഒരു മകനില്ലെങ്കിലോ . ആകെ പുകിലാകും. പെട്ടന്നു സ്ഥലം കാലിയാക്കുന്നതാ നല്ലതെന്നു തോന്നി. ജേകബ് ബൈക്ക് സ്റ്റാര്‍ട്ടാക്കി 

അപ്പോഴേക്കും ചായക്കടക്കാരന്‍ മുറ്റത്തേക്ക് ഇറങ്ങിവന്നു പറഞ്ഞു.

' മക്കളെ സൂഷിച്ചോ വലിയ വെടിക്കാര . ഡബിള്‍ ബാരല്‍ തോക്കുകൊണ്ടാ തോട്ടത്തിലൊക്കെ പോകുന്നത്. മിക്കവാറും തൊഴിലാളി പ്രശ്‌നങ്ങളാ . ഒരാളെ കൊല്ലാനൊന്നും ഒരു മടിയുമില്ലാത്ത വര്‍ഗ്ഗമാ '

ജേകബും ഉണ്ണിയും വീണ്ടും യാത്രയായി. ചായക്കടയില്‍നിന്നു കിട്ടിയ വിവരം അത്ര സുഖകരമല്ല . അതുകൊണ്ട് ഇനി അതുവഴി പോകുന്നത് ചിലപ്പോള്‍ കൂടുതല്‍ അപകടങ്ങള്‍ക്കുള്ള സാധ്യതയുണ്ട് . എന്നാലും ജേകബ് വിടുന്ന ലക്ഷണമില്ല . അവന്‍ അങ്ങനെയാ കാലു മുന്നോട്ടു വെച്ചാല്‍ പിറകോട്ടില്ല . ഒന്നും വേണ്ടായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. 

' എന്തായാലും ഇറങ്ങിത്തിരിച്ചു വീടെങ്കിലും ഒന്നു കണ്ടില്ലെങ്കില്‍ ശരിയാവില്ല'

അവന്‍ പറഞ്ഞ ധൈര്യത്തില്‍ കുട്ടിക്കാനവും കഴിഞ്ഞു ബൈക്ക് നേരെ പാമ്പനാറിലേക്കു വിട്ടു. അപ്പോഴേക്കും അവിടെ പോകുന്നതും അന്ന്വേഷിക്കുന്നതും ഒക്കെ ഒരു റിസ്‌ക്കാണെന്ന് അവര്‍ക്കു മനസിലായികഴിഞ്ഞിരുന്നു. എന്നാലും ഒരാകാംഷ അപ്പോഴും ബാക്കിയായി .

' നമുക്ക് ആദ്യം കുമളിയിലേക്ക് പോകാം . ഒരു ബാറില്‍ ഇരുന്നു കാര്യങ്ങള്‍ തീരുമാനിക്കാം '

ജേക്കബ് അല്ലെങ്കിലും അങ്ങനെയാ എന്ത് കാര്യം പറയണമെങ്കിലും ബാറില്‍ പോകണം. ഇങ്ങനെ ഒരു പ്രത്യക സാഹചര്യത്തില്‍ അതുപറഞ്ഞപ്പോള്‍ ഉണ്ണികൃഷ്ണനും . ഓ.ക്കെ പറഞ്ഞു . ഡബിള്‍ ബാരല്‍ തോക്കിന്റെ മുന്നിലേക്ക് ചെല്ലണമെങ്കില്‍ രണ്ടെണ്ണം വീശാതെ പറ്റില്ലല്ലോ .

അങ്ങേനെ രണ്ടു പേരുടെയും എകപഷീയമായ തീരുമാനത്തിലാണ് അവര്‍ കുമളിയിലെത്തിയത് . ടൌണില്‍ കയറുന്നതിനു മുന്‍പ് തന്നെ റോഡ് സൈഡില്‍ ഗ്രീന്‍ ഫോറസ്റ്റ് റിസോര്‍ട്ട് എന്ന ഒരു നെയിം ബോര്‍ഡ് കണ്ടു. ബോര്‍ഡിലെ ആരോ കാണിച്ചിരിക്കുന്നത് ഒരു കുന്നിന്‍ ചെരിവിലേക്കാണ്. മലമുകളിലേക്ക് കയറിപ്പോകുന്ന ഒരു വീതികുറഞ്ഞ ടാറിട്ട റോഡും . അങ്ങോട്ടുതന്നെ പോകാന്‍ തീരുമാനിച്ചു. അവിടെ പരിസരങ്ങളിലൊന്നും പകലായിരുന്നതുകൊണ്ട് ഒരു തിരക്കും ഇല്ലായിരുന്നു. അവര്‍ നേരെ ബാറിലേക്ക് കയറി . അവിടെ വെളിച്ചം കുറഞ്ഞ ഭാഗത്തുള്ള ഒരു ടേബിളില്‍ പോയിരുന്നു. ഉടനെ തന്നെ വെയിറ്റര്‍ വന്നു. ജേക്കബ് ഐസ് ഇട്ട് രണ്ടു പെഗ്ഗ് ബ്രാണ്ടി ഓര്‍ഡര്‍ ചെയിതു. ഒരെണ്ണം കഴിച്ചപ്പോഴേ ജേകബ് പദ്ധതി അവതരിപ്പിച്ചു.

' നീ ബൈക്കുമായി തമ്പാന്‍ ജോസഫിന്റെ ഗൈറ്റിന്റെ വാതിക്കല്‍ നില്‍ക്കുന്നു . ഞാന്‍ നേരെ വാതിക്കല്‍ പോയി ബെല്ലടിക്കുക്കന്നു '

എന്നിട്ട് ഒരെണ്ണം കൂടെ ഓര്‍ഡര്‍ ചെയിതു . ഉണ്ണിക്കുട്ടന്‍ അപ്പോഴും ആദ്യത്തെ പെഗ്ഗ് പതുക്കെ പതുക്കെ നുണയുകയായിരുന്നു.

അതിത്തിരി റിസ്‌ക്ക് അല്ലേടാ ചുമ്മാ വല്ലവരെയും വീട്ടില്‍ചെന്നു വാതിലില്‍ മുട്ടുക . അവരോട് നീ എന്തു പറയും. അല്ല ഈ ഗേറ്റ് ഉണ്ടെന്ന് നിന്നോടാരു പറഞ്ഞു '

'അതൊക്കെ ഒന്നൂഹിക്കാവുന്ന കാര്യങ്ങളല്ലേ . ഡബിള്‍ ബാരല്‍ തോക്കുള്ളവര്‍ക്ക് ഗേറ്റില്ലാതിരിക്കുമോ . പറയാനുള്ളതൊക്കെ ഞാന്‍ പറഞ്ഞോളാം . ഉണ്ണി നീ ബൈക്ക് സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയാല്‍ മതി . നീയെന്തിനാ പേടിക്കുന്നത് ഞാനല്ലേ കോളേജിലെ ഒന്നാം നമ്പര്‍ ഓട്ടക്കാരന്‍ ' എന്നൊരഹങ്കാരത്തില്‍ തന്നെ പറഞ്ഞു.

' തമ്പാന്‍ ജോസഫിന് തോക്കുള്ളതുകൊണ്ട് മിക്കവാറും ഓടണ്ടി വരില്ല അതെതാണ്ടുറപ്പായി ' ഉണ്ണി ഒരു തമാശമട്ടില്‍ പറഞ്ഞു.

എന്നാലും ഒരെണ്ണം അകത്തായപ്പോള്‍ ഉണ്ണികൃഷ്ണനും ഒരു ധൈര്യം വന്നതുപോലെ .

അധികം താമസിയാതെ അവര്‍ ഗ്രീന്‍ ഫോറസ്റ്റ് ബാറില്‍നിന്ന് പുറത്തേക്കിറങ്ങി . ജേകബ് അല്‍പ്പം കൂടുതല്‍ കഴിച്ചതുകൊണ്ട് ഉണ്ണിയാണ് ബൈക്ക് ഓടിച്ചത്. പാമ്പനാറില്‍ ഒരു കുരിശുകവലയില്‍ എത്തിയപ്പോള്‍ . ആദ്യം കണ്ട ആളിനോടുതന്നെ വഴിചോദിച്ചു . കവലയില്‍നിന്ന് ഏതാണ്ട് അഞ്ഞൂറു മീറ്റര്‍ തേയില തോട്ടങ്ങള്‍ക്കു നടുവിലൂള്ള ഒരു വീതികുറഞ്ഞ റോഡിലൂടെ കയറ്റം കയറി മുന്നോട്ടു പോയി . അധികം ബുദ്ധിമുട്ടൊന്നുമില്ലതെ പ്രതീഷിച്ചതുപോലെ തബാന്‍ ജോസഫ് എന്നെഴുതിയ ഒരു ഗൈറ്റ് കണ്ടു. 

നേരത്തെ തീരുമാനിച്ചുറപ്പിച്ചതുപോലെ ഉണ്ണി ഗേറ്റിന്റെ വാതുക്കല്‍ തന്നെ ബൈക്കുമായി വെയിറ്റ് ചെയ്യിതു . ബൈക്കിന്റെ ശബ്ദം കേട്ടപ്പോഴേ യുനിഫോമിട്ട കാവല്‍ക്കാരല്‍ വന്നു. അത് ഒട്ടും പ്രതീഷിച്ചില്ല . എന്നാലും ഒരു പ്രാഥമികമായ അന്വേഷണം ആ തമിള്‍ നാട്ടുകാരനോട് തന്നെ ആകാം എന്നുതന്നെ അവര്‍ കരുതി. അവനോട് എന്തു ചോദിക്കണം എന്നറിയാതെ അല്‍പ്പമൊന്നു പരുങ്ങി . അപ്പോഴേക്കും അവന്‍ തന്നെ പറഞ്ഞുതുടങ്ങി.

' നീങ്കയാരാ.. നാന്‍ വാച്ച്മാന്‍ വടിവേലു ആരെ പാക്കതക്കു വന്താച്ചെ '

ജേകബ് അറിയാവുന്ന തമിഴില്‍ വിക്കി വിക്കി ഒരു നുണ കൂടി പറഞ്ഞു.

' നങ്കാ അന്ത മുതലാളി മകളുടെ ക്ലാസ് മേറ്റ് . പാക്കതക്കു വന്തതാ '

' അയ്യോ സാര്‍ നിങ്കളുക്ക് വീടു ശെരിയാവാത് . മുതലാളി മകള്‍ ഒരു ആക്‌സിഡെന്റില്‍ലാ മരിച്ചത് . രണ്ടു വര്‍ഷമായിറുക്കെ . അമ്മ മട്ടും ഇങ്കെ ഇരുക്കെ തമ്പാന്‍ സാര്‍ തോട്ടത്തിലേക്ക് പോയാച്ച് എന്തോ തൊഴില്‍ പ്രശ്‌നം '

തീര്‍ത്തും അപ്രതീഷിതമായിരുന്നു ആ പ്രതികരണം. ഉണ്ണികൃഷ്ണനോട് ഇതെങ്ങനെ അവതരിപ്പിക്കും. അവനോട് ഒന്നും പറയാതിരുന്നാലോ എന്നുപോലും ഒരുനിമിഷം ആലോചിച്ചു . അതോ അമ്മയെ കണ്ടിട്ട് അനുശോചനം അറിയിച്ചിട്ട് പോകണോ . എന്നൊക്കെയുള്ള ഒരങ്കലാപ്പിലായി ജേക്കബ് . അപ്പോഴേക്കും തമിഴന്‍ വീണ്ടും പ്രതികരിച്ചു .

' നീങ്കെ ഉള്ളെ വാങ്കെ അമ്മക്ക് ഉടബുക്ക് നല്ല സുഖമില്ലേ . അന്ത ആക്‌സിടെണ്ടില്‍ ഒരു കാല്‍ പോയാച്ച്. അതിനാലെ അന്ത വീല്‍ചെയറിലാ '

അത് രണ്ടാമത്തെ ഷോക്കിംഗ് ന്യുസ് ആയിരുന്നു. അവിടെ നിന്നാല്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാകും എന്നുള്ളതിന് ഒരു സംശയവും തോന്നിയില്ല. ഇനിയിപ്പം ഡബിള്‍ തോക്കുമായി തമ്പാന്‍ ജോസഫ് വരുന്നതിനു മുന്‍പ് എങ്ങനെയെങ്കിലും രക്ഷ പെടണം എന്നൊരു വിചാരമായിരുന്നു ജേക്കബിന് . 

'ഞാന്‍ പോയിട്ട് പിന്നാലെ വരാം '

പിന്നീട് അറിയാവുന്ന തമിഴില്‍ എന്തൊക്കെയോ പറഞ്ഞിട്ട് നേരെ തിരിച്ച് ഉണ്ണിയുടെ ബൈക്കിന്റെ അടുത്തേക്ക് നടന്നു. വടിവേലുവും എന്തൊക്കെയോ പുലമ്പിക്കൊണ്ട് അയാളെ അനുഗമിച്ചു .ഉണ്ണി കാര്യം അന്വേഷിച്ചു .ജേക്കബ് ബൈക്കിന്റെ പിറകില്‍ കയറി.

' ഇനി നില്‍ക്കണ്ട നമുക്കു പോകാം . കാര്യങ്ങളൊക്കെ വിശദമായിട്ട് പറയാം '

കാര്യങ്ങള്‍ മനസിലായില്ലെങ്കിലും ഉണ്ണിക്ക് പിന്നീട് അവിടെ നിലക്കുന്നതില്‍ എന്തോ ഒരപാകത തോന്നിയിരുന്നു. അങ്ങനെ അവര്‍ വീണ്ടും ഒരു മടക്കയാത്ര ആരംഭിച്ചു. ജേക്കബിന് വീണ്ടും സംശയങ്ങളുടെ ഒരു ഘോഷയാത്ര . എന്നാലും ഇപ്പോളും ഫേസ് ബോക്കില്‍ ജീവിച്ചിരിക്കുന്ന ആ പേരില്ലാത്ത പെണ്‍കുട്ടി ആരായിരിക്കും. അവളുടെ അമ്മയുടെ ഫെയ്ക്ക് ഐഡി ആയിരിക്കുമോ . അല്ലെങ്കില്‍ അവളുടെ ഏതെങ്കിലും കൂട്ടുകാര്‍ ഒപ്പിച്ച കെണിയില്‍ ഉണ്ണി വീഴുകയായിരുന്നോ. അതോ തന്റെ നഷ്ടമായ മകള്‍ ഈ വെര്‍ച്ച്വല്‍ ലോകത്തെങ്കിലും ജീവിച്ചിരിക്കട്ടെ എന്ന് വിചാരിച്ചിട്ടുണ്ടാവും . 

ആരുടെയെങ്കിലും സ്വപ്നങ്ങളിലെങ്കിലും ഒരു കാമുകിയായി . അതായിരിക്കാം അവരെക്കൊണ്ടു അങ്ങനെയൊക്കെ ചെയിക്കുന്നത് . ഒരു പക്ഷെ ഈ തമ്പാന്‍ ജോസഫ് പോലും അവള്‍ മനപ്പൂര്‍വം ഇട്ട ഫെയ്ക്ക് അപ്പന്‍ ആയിരിക്കുമോ. എന്തുതന്നെയായാലും അതൊന്നും അന്ന്വഷിക്കാന്‍ പോലും അവര്‍ക്കു തോന്നിയില്ല. കുറെ നേരം രണ്ടു പേരും ഒന്നും സംസാരിച്ചതെയില്ല.

' ഇത് വല്ലാത്തൊരു ഷോക്കായിപ്പോയി '

ജേകബ് ആണ് ആദ്യം സംസാരിച്ചു തുടങ്ങിയത് . അപ്പോഴേക്കും അവര്‍ പുല്ലുപാറയില്‍ എത്തിയിരുന്നു. ആ ചായക്കടയില്‍ ഒന്നുകയറണം എന്ന് വിചാരിച്ചെങ്കിലും ഉണ്ണി ബൈക്ക് അവിടെ നിര്‍ത്തിയില്ല . നേരെ കാഞ്ഞിരപ്പള്ളിയിലേക്ക് വിട്ടു. ടൌണില്‍ ഉള്ള ഹില്‍ടോപ്പ് വ്യു ബാറില്‍ തന്നെ കയറി . കാര്യങ്ങള്‍ വിശദമായി സംസാരിച്ചു.

അപ്പോഴാണ് പെണ്‍ കുട്ടികളുടെ മനശാസ്ത്രം അല്‍പ്പംപോലുമറിയാത്ത പോകലമോഹന്‍ പറഞ്ഞ കാര്യം ഉണ്ണിയെ ഒന്നുകൂടെ ഉണര്‍ത്തിയത്. 

' കളഞ്ഞിട്ടു പോടെയ് നിന്റെ ഒരു ഫൈക്ക് ബുക്ക് '

Read more

നെയ് വിളക്ക്

എന്റെ ചെറുപ്പകാലത്തു നിലവിളക്കു തെളിയിച്ചിരുന്നതു പുന്നക്കയെണ്ണയൊഴിച്ചായിരുന്നു. അതിനു വെളിച്ചം കുറവായിരുന്നു. നേരിയൊരു പച്ച നിറമായിരുന്നു, പുന്നക്കയെണ്ണയ്ക്ക്. അതൊഴിച്ചു കത്തിച്ചാല്‍ നിലവിളക്കിനു ക്ലാവു പിടിച്ച പോലെ, പച്ച നിറം വരുമായിരുന്നു. പച്ചനിറം വന്ന നിലവിളക്കു തേച്ചു കഴുകുക എളുപ്പമായിരുന്നില്ല. പൊതുവില്‍ പുന്നക്കയെണ്ണയോട് ആര്‍ക്കും താല്പര്യമുണ്ടായിരുന്നില്ല. എങ്കിലും, അന്നതിനു വിലക്കുറവുണ്ടായിരുന്നു കാണണം. അല്ലെങ്കിലത് അധികമാരും ഉപയോഗിയ്ക്കുമായിരുന്നില്ല.
 
മരോട്ടിയെണ്ണയും അക്കാലത്തു നിലവിളക്കില്‍ ഉപയോഗിച്ചിരുന്നു. പുന്നക്കയെണ്ണയേക്കാള്‍ അല്പം ഭേദം എന്നു മാത്രം. അതിനു പച്ചനിറമുണ്ടായിരുന്നില്ല. എങ്കിലും, അതുപയോഗിച്ചു കഴിയുമ്പോള്‍ നിലവിളക്കില്‍ പച്ചനിറം വന്നിരുന്നു, കുറഞ്ഞ തോതിലെങ്കിലും. അതിന്റെ വെളിച്ചത്തിനും കാര്യമായ പ്രകാശക്കൂടുതലുണ്ടായിരുന്നില്ല എന്നാണോര്‍മ്മ.
 
ഇവയേക്കാളേറെ പ്രകാശിച്ചിരുന്നതു നല്ലെണ്ണ അഥവാ എള്ളെണ്ണയായിരുന്നു. അക്കാലത്ത് വിലക്കൂടുതലുള്ളൊരു 'ലക്ഷുറി ഐറ്റ'മായിരുന്നു, നല്ലെണ്ണ. അതുകൊണ്ടതു വിശേഷദിവസങ്ങളില്‍ മാത്രം നിലവിളക്കിലുപയോഗിച്ചിരുന്നു. നല്ലെണ്ണയൊഴിയ്ക്കുന്നതിനു മുമ്പു നിലവിളക്കു നന്നായി തേച്ചു കഴുകി മിനുക്കിയിരിയ്ക്കും.
 
എള്ളെണ്ണയേക്കാള്‍ പ്രകാശത്തോടെ കത്തുന്നതു വെളിച്ചെണ്ണയാണെങ്കിലും, അക്കാലത്തു നിലവിളക്കില്‍ വെളിച്ചെണ്ണ ഉപയോഗിയ്ക്കുന്നതു കണ്ടിട്ടില്ല. വെളിച്ചെണ്ണ പെട്ടെന്നു കത്തുന്നതുകൊണ്ടും, അതിനന്നു താരതമ്യേന വിലക്കൂടുതലായിരുന്നതുകൊണ്ടും ആകാമത്. അതോടൊപ്പം, മുഖ്യ ഭക്ഷ്യ എണ്ണയുമായിരുന്നു, വെളിച്ചെണ്ണ. ആഹരിയ്ക്കാനുള്ളതെടുത്തെങ്ങനെ കത്തിച്ചു കളയും എന്നു വിചാരിച്ചും കാണും. ഇന്നിപ്പോള്‍ അതിന്റെ വില എള്ളെണ്ണയുടേതിനേക്കാള്‍ കുറവാണ്. വെളിച്ചെണ്ണ നല്ല പോലെ കത്തുമെന്ന ഗുണം മൂലമായിരിയ്ക്കണം, അതു ഡീസലോടൊപ്പം ചേര്‍ത്തു വാഹനങ്ങളോടിയ്ക്കാന്‍ തുടങ്ങിയിരിയ്ക്കുന്നത്.
 
കേരളീയരുടെ ആഹാരത്തില്‍ ഒഴിച്ചുകൂടാനാകാത്ത ഘടകമായ വെളിച്ചെണ്ണ വാഹനങ്ങളുടെ ഇന്ധനമായിത്തീര്‍ന്നാല്‍ ഭക്ഷ്യ ആവശ്യങ്ങള്‍ക്കതു കിട്ടാനില്ലെന്നു വന്നേയ്ക്കാം. അനിയന്ത്രിതമായ വാഹനപ്പെരുപ്പമുള്ള കേരളത്തില്‍ കേരളീയര്‍ മറ്റേതെങ്കിലും ഭക്ഷ്യ എണ്ണയിലേയ്ക്കു തിരിയേണ്ടിയും വരും. എഞ്ചിനില്‍ ചില മാറ്റങ്ങള്‍ വരുത്തേണ്ടതു കൊണ്ടാവാം, വെളിച്ചെണ്ണ ഇവിടത്തെ വാഹനങ്ങളില്‍ ഇന്ധനമായി വന്‍ തോതില്‍ ഉപയോഗിയ്ക്കാന്‍ തുടങ്ങാത്തത്. അത്രയും നന്ന്!
 
പണ്ടു മുറികളില്‍ വെളിച്ചത്തിനായി രാത്രി ഉപയോഗിച്ചിരുന്നത് 'അരിക്ക്‌ലാമ്പ്' എന്ന വിളിപ്പേരുണ്ടായിരുന്ന ഹറീക്കെയ്ന്‍ ലാമ്പ്, അഥവാ തൂക്കുവിളക്ക് ആയിരുന്നു. പിന്‍മുറികളില്‍ ഓട്ടുവിളക്കുകളുപയോഗിച്ചു. മണ്ണെണ്ണയായിരുന്നു, അവയിലെ ഇന്ധനം. മണ്ണെണ്ണ അപകടകാരിയായതിനാലാവാം, അതൊരിയ്ക്കലും നിലവിളക്കിലുപയോഗിച്ചിരുന്നില്ല.
 
സമ്പന്നരല്ലാത്ത കുടുംബങ്ങളിലെ പതിവുകളാണു മുകളില്‍ പരാമര്‍ശിച്ചിരിയ്ക്കുന്നത്. വൈദ്യുതിയില്ലാത്ത വീടുകളായിരുന്നു അന്നു കൂടുതലും. ഇന്നാകട്ടെ, ഞങ്ങളുടെ വില്ലേജില്‍ സമ്പൂര്‍ണവൈദ്യുതവല്‍ക്കരണം നടന്നിരിയ്ക്കുന്നു; വൈദ്യുതിയില്ലാത്ത വീടുകളില്ല. കറന്റു പോകുമ്പോള്‍ നിമിഷനേരം കൊണ്ട് എമര്‍ജന്‍സി ലാമ്പ് തെളിയുന്ന വീടുകളിന്നു ധാരാളം; ഇന്‍വേര്‍ട്ടര്‍ ഉള്ളയിടങ്ങളുമുണ്ട്. ചിലയിടങ്ങളില്‍ മെഴുകുതിരി തെളിയുന്നു. വിരളമായി ഓട്ടുവിളക്കും. പുന്നക്കയെണ്ണയും മരോട്ടിയെണ്ണയും കാണുക പോലും ചെയ്യാത്തവരായിരിയ്ക്കും ഇന്നു കൂടുതലും.
 
വൈദ്യുതിയുണ്ടെങ്കിലും, ഇന്നാട്ടിലെ ഹൈന്ദവഗൃഹങ്ങളില്‍ പലതിലും ഇന്നും സന്ധ്യയ്ക്കു നിലവിളക്കു തെളിയിച്ചു വെച്ചിരിയ്ക്കുന്നതു കണാറുണ്ട്. ട്യൂബ്‌ലൈറ്റിന്റെ പാല്‍വെളിച്ചം പരന്നിരിയ്ക്കുന്ന വരാന്തയില്‍ കുറച്ചു നേരം നിലവിളക്കും തനിയ്ക്കാകുന്ന വിധം കത്തുന്നു. ബള്‍ബു പോയി ട്യൂബ്‌ലൈറ്റു വന്നു. ട്യൂബ്‌ലൈറ്റ് സി എഫ് എല്ലിനു വഴി മാറിക്കൊടുത്തു. സീ എഫ് എല്ലിനെ എല്‍ ഈ ഡി പുറത്താക്കിയിരിയ്ക്കുന്നു. സാങ്കേതികവിദ്യയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടും നിലവിളക്കിനു ഭ്രഷ്ട് സംഭവിച്ചിട്ടില്ല. എല്‍ ഈ ഡിയുടേതായ ആധുനികയുഗത്തെ പഴയ കാലവുമായി ബന്ധിപ്പിയ്ക്കുന്നൊരു 'ലിങ്ക്' ആയി നിലവിളക്കു തുടരുന്നു. പഴമയെ നാം പൂര്‍ണമായി മറന്നുപോകാതിരിയ്ക്കാന്‍ നിലവിളക്കു സഹായിയ്ക്കുന്നു.
 
ഭക്ഷിയ്ക്കാനുള്ളതല്ല എന്ന മുന്നറിയിപ്പോടു കൂടിയ 'വിളക്കെണ്ണ' വാങ്ങാന്‍ കിട്ടും. വില കൂടിയ നല്ലെണ്ണയ്ക്കു പകരം, വില കുറഞ്ഞ വിളക്കെണ്ണയാണിപ്പോള്‍ നിലവിളക്കില്‍ കൂടുതലും ഉപയോഗിയ്ക്കപ്പെടുന്നത്. പണം 'കത്തിച്ചു' കളയുന്നതു കഴിയുന്നത്ര കുറയട്ടെ എന്നു മിക്കവരും വിചാരിയ്ക്കുന്നുണ്ടാകും. ഉപയോഗശൂന്യമായ പാചക എണ്ണയാണു വിളക്കെണ്ണയെന്ന പേരില്‍ വില്‍ക്കപ്പെടുന്നതെന്ന വാര്‍ത്ത ദൃഷ്ടിയില്‍ പെട്ടിരുന്നു. അതു മൃഗങ്ങളുടെ അറവു മാലിന്യങ്ങളില്‍ നിന്നുണ്ടാക്കുന്നതാണെന്ന അപശ്രുതിയും കേട്ടിരുന്നു. ഈ വാര്‍ത്തകളുടെ നിജസ്ഥിതി അറിയില്ല. കുപ്പിയില്‍ ഭംഗിയായി പാക്കു ചെയ്തിരിയ്ക്കുന്ന, വൃത്തിയുള്ള വിളക്കെണ്ണ കാണുമ്പോള്‍ അതില്‍ മാലിന്യങ്ങളുണ്ടെന്നു തോന്നാറില്ല. അതുകൊണ്ടു കൂടിയായിരിയ്ക്കണം, അപവാദങ്ങള്‍ പലതുമുണ്ടായിട്ടും, പലരുമതു വാങ്ങുന്നത്.
 
പുന്നക്കയെണ്ണയും മരോട്ടിയെണ്ണയും ഇപ്പോള്‍ വിസ്മൃതിയിലാണ്ടു പോയിരിയ്ക്കുന്നു. ഭൂരിഭാഗം കടകളിലും അവ വാങ്ങാന്‍ കിട്ടുമെന്നും തോന്നുന്നില്ല. മുകളില്‍ സൂചിപ്പിച്ച പോലെ, എള്ളെണ്ണയാണിപ്പോള്‍ നിലവിളക്കു കത്തിയ്ക്കാനുപയോഗിച്ചു കാണാറ്. വിരളമായെങ്കിലും വെളിച്ചെണ്ണയും ഉപയോഗിയ്ക്കുന്നുണ്ടാകാം. രണ്ടും ഭക്ഷ്യഎണ്ണകളെന്ന നിലയില്‍ ദക്ഷിണേന്ത്യയില്‍ പ്രചാരത്തിലിരിയ്ക്കുന്നവയാണ്. ആഹരിയ്ക്കാനുള്ള എണ്ണകളാണവയെങ്കിലും, അവ രണ്ടും നിലവിളക്കിലുപയോഗിയ്ക്കുന്നതു മനസ്സിലാക്കാം; വൃത്തിയും തൃപ്തിയുമുള്ള എന്തെങ്കിലും വേണമല്ലോ, നിലവിളക്കിലൊഴിയ്ക്കാന്‍. പക്ഷേ, മനസ്സിലാക്കാനാകാത്തതു നിലവിളക്കിലെന്തിനു നെയ്യുപയോഗിയ്ക്കുന്നൂ എന്നതാണ്.
 
ശബരിമലയില്‍ നെയ്‌വിളക്കു തെളിയിച്ചു എന്നൊരു വാര്‍ത്ത ചാനലുകളിലുണ്ടായിരുന്നു. എള്ളെണ്ണയ്ക്കും വെളിച്ചെണ്ണയ്ക്കും പകരം നിലവിളക്കില്‍ നെയ്യൊഴിച്ചു കത്തിച്ചുവത്രേ! ശബരിമലയില്‍ മാത്രമല്ല, മറ്റു പല ക്ഷേത്രങ്ങളിലും നിലവിളക്കു തെളിയിയ്ക്കുന്നതു നെയ്യൊഴിച്ചായിരിയ്ക്കാം; വിശേഷദിവസങ്ങളിലെങ്കിലും.
 
പക്ഷേ, വിളക്കു തെളിയിയ്ക്കാന്‍ നെയ്യുപയോഗിയ്ക്കുന്ന പതിവ് അവസാനിപ്പിയ്ക്കണം എന്നാണ് ഈ ലേഖകന്റെ അഭിപ്രായം. നെയ്യിന്റെ ഉയര്‍ന്ന വില തന്നെ കാരണം. 200 ഗ്രാം മില്‍മ നെയ്യിന്റെ വില 102 രൂപയാണ്. ഈ നിരക്കില്‍ ഒരു കിലോവിന് അഞ്ഞൂറിനടുത്തു വില വരുമെന്ന് അനുമാനിയ്ക്കാം. എള്ളെണ്ണ ഒരു ലിറ്ററിന് 155 രൂപയേ ഉള്ളൂ. കേരഫെഡിന്റെ കേര വെളിച്ചെണ്ണയുടെ വില 130 രൂപ മാത്രം. എള്ളെണ്ണയുടേയും വെളിച്ചെണ്ണയുടേയും വിലകളുടെ മൂന്നിരട്ടിയിലേറെയാണു നെയ് വില.
 
മൊത്ത ആഭ്യന്തരോല്പാദനത്തെ അടിസ്ഥാനമാക്കി ഇന്റര്‍നാഷണല്‍ മോണറ്ററി ഫണ്ട് തയ്യാറാക്കിയിരിയ്ക്കുന്ന ലോകരാഷ്ട്രങ്ങളുടെ റാങ്ക് ലിസ്റ്റില്‍ ഏഴാമതായി നാമുയര്‍ന്നിട്ടുണ്ടെന്നതു ശരി തന്നെ. പക്ഷേ, ഇവിടത്തെ സാമാന്യജനത സമ്പന്നരായിത്തീര്‍ന്നിട്ടില്ല. ഒരു ദിവസം 84 രൂപ (ഒന്നേകാല്‍ ഡോളര്‍) പോലും കിട്ടാത്ത 27 കോടി ജനങ്ങള്‍ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കേരളത്തിലെ സ്ഥിതി താരതമ്യേന അല്പം മെച്ചമാണെങ്കിലും, മറ്റു ചില സംസ്ഥാനങ്ങളിലെ ജനതയുടെ സ്ഥിതിയിപ്പോഴും പരിതാപകരമാണെന്നതിനു തെളിവുകളേറെ. കേരളത്തില്‍പ്പോലും, നെയ്യ് പതിവുഭക്ഷണത്തിലെ ഒരു സ്ഥിരം ഇനമാക്കാന്‍ കഴിയാത്ത കുടുംബങ്ങള്‍ ഏറെയുണ്ടാകും.
 
രാജ്യത്തെ അഞ്ചിലൊന്നു ജനത സമ്പന്നതയില്‍ നിന്നു ബഹുകാതമകലെ, അതിജീവനത്തിനായി തത്രപ്പെടുമ്പോള്‍, അഞ്ഞൂറു രൂപയുടെ നെയ്യ് വിളക്കിലൊഴിയ്ക്കാനുപയോഗിയ്ക്കുന്നതു ധാരാളിത്തമാണെന്നു തന്നെ പറയണം. സാമാന്യജനത്തിന്റെ അവസ്ഥ കണക്കിലെടുത്ത് നിലവിളക്കില്‍ നെയ്യിനു പകരം എള്ളെണ്ണയോ വെളിച്ചെണ്ണയോ ഉപയോഗിയ്ക്കുകയും, അതുമൂലം മിച്ചം വയ്ക്കാനാകുന്ന തുക ശബരിമലയിലെത്തുന്ന ഭക്തസഹസ്രങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിയ്ക്കുകയും ചെയ്താല്‍, ശ്രീഅയ്യപ്പന്‍ കൂടുതല്‍ പ്രസാദിയ്ക്കുകയേ ഉള്ളൂ, തീര്‍ച്ച.
 

Read more

നിങ്ങള്‍ ആരുടെ പേര്‍ വെട്ടും.....?

മുതിര്‍ന്നവര്‍ക്ക് വേണ്ടിയുള്ള ഒരു ഈവനിംഗ് കോളേജില്‍ സൈക്കോളജി അദ്ധ്യാപകന്‍ ക്ലാസ്സെടുത്തു കൊണ്ടിരിക്കുകയായിരുന്നു..
സായന്തനത്തിന്റെ ആലസ്യത്തിലേക്ക് വീണുപോയ വിദ്യാര്‍ഥികള്‍ ക്ലാസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നു മനസ്സിലാക്കിയ
അദ്ധ്യാപകന്‍ അവരുടെ മാനസികോല്ലാസം കൂടി ലാക്കാക്കിക്കൊണ്ട് പറഞ്ഞു "ഇനി നമുക്കൊരു ഗെയിം കളിച്ചാലോ ?"
"എന്ത് ഗെയിം ?" എല്ലാവരും ആകാംക്ഷയോടെ ചോദിച്ചു.
"കാര്‍ത്തിക എഴുന്നേറ്റു വരൂ" അദ്ധ്യാപകന്‍ മുന്‍നിരയില്‍ ഇരുന്നിരുന്ന വിദ്യാര്‍ഥിനിയെ വിളിച്ചു.
"നിങ്ങളുടെ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള 30 പേരുടെ പേരുകള്‍ ബ്ലാക്ക് ബോര്‍ഡില്‍ എഴുതൂ"
ചോക്ക് എടുത്തു കൊടുത്ത് കൊണ്ട് അദ്ധ്യാപകന്‍ പറഞ്ഞു.
കാര്‍ത്തിക തന്റെ കുടുംബങ്ങളുടെയും ,
ബന്ധുക്കളുടെയും,
സുഹൃത്തുക്കളുടെയും,
സഹപാഠികളുടെയും പേരുകള്‍ എഴുതി...
"ഇനി ഇതില്‍ താരതമ്യേന പ്രാധാന്യം കുറവുള്ള മൂന്നു പേരുകള്‍ മായിക്കൂ" അദ്ധ്യാപകന്‍ പറഞ്ഞു.
മൂന്നു സഹപാഠികളുടെ പേരുകള്‍ മായിച്ചു കളയാന്‍ കാര്‍ത്തികയ്ക്ക് അധികമൊന്നും ആലോചിക്കേണ്ടി വന്നില്ല...
"ഇനി ഇതില്‍ നിന്നും പ്രാധാന്യം കുറഞ്ഞ അഞ്ചു പേരുടെ പേരുകള്‍ മായിക്കൂ"..
അല്‍പ്പം ആലോചിച്ച് കാര്‍ത്തിക അവളുടെ അഞ്ച് അയല്‍ക്കാരുടെ പേരുകള്‍ മായിച്ചു...
ബ്ലാക്ക്‌ബോര്‍ഡില്‍ കേവലം നാലുപേരുകള്‍ അവശേഷിക്കും വരെ ഇത് തുടര്‍ന്നു. ...
അത് കാര്‍ത്തികയുടെ അമ്മ,
അച്ഛന്‍,
ഭര്‍ത്താവ് ,
ഒരേയൊരു മകന്‍ എന്നിവരുടെതായിരുന്നു....
അതുവരെ ഇതെല്ലാം തമാശയായി ആസ്വദിച്ചു കൊണ്ടിരുന്ന ക്ലാസ് നിശബ്ദമായി. ....
കാര്‍ത്തികയുടെ മനസ്സില്‍ ഉരുണ്ടുകൂടിയ സമ്മര്‍ദ്ദത്തിന്റെ കാര്‍മേഘങ്ങള്‍ സാവധാനം ക്ലാസ്സില്‍ ഓരോരുത്തരിലേക്കും പകര്‍ന്നു...
"ഇനി ഇതില്‍ നിന്ന് രണ്ടു പേരുകള്‍ മായിക്കൂ" .. അദ്ധ്യാപകന്‍ പറഞ്ഞു. ഏറെ നേരത്തെ ആലോചനക്ക് ശേഷം കാര്‍ത്തിക
മനസ്സില്ലാ മനസ്സോടെ തന്റെ മാതാപിതാക്കളുടെ പേരുകള്‍ മായിച്ചു.....
"ഇനി ഇതില്‍ നിന്ന് ഒരു പേര് മായിക്കൂ"..
വിറയ്ക്കുന്ന കരങ്ങളോടെ, ...
തുളുമ്പുന്ന കണ്ണുകളോടെ...
കാര്‍ത്തിക തന്റെ ഏകമകന്റെ പേര് മായിച്ചു. ...
അതിനു ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു കരഞ്ഞുപോയ കാര്‍ത്തികയോട് അദ്ധ്യാപകന്‍ സീറ്റില്‍ പോയിരിക്കുവാന്‍ ആവശ്യപ്പെട്ടു...
ഏതാനും നിമിഷങ്ങള്‍ക്കുശേഷം കാര്‍ത്തിക ശാന്തയായിക്കഴിഞ്ഞപ്പോള്‍ അദ്ധ്യാപകന്‍ അവളോടു ചോദിച്ചു
"ജനനത്തിനു കാരണക്കാരായ, ചെറുപ്പത്തില്‍ ലാളിച്ചു വളര്‍ത്തി വലുതാക്കിയ മാതാപിതാക്കളെ എന്തുകൊണ്ട് നീ മായ്ച്ചു
കളഞ്ഞു?...
നീ തന്നെ ജന്മം നല്‍കിയ, കരളിന്റെ കഷണമായ ഒരേയൊരു മകനെ എന്തുകൊണ്ട് മായ്ച്ചു കളഞ്ഞു ? ...
ഈ നാലു പേരില്‍ മാതാപിതാക്കളും മകനും പകരമാവാന്‍ ഒരിക്കലും ആരാലും സാധ്യമല്ല..,
എന്നാല്‍ മറ്റൊരു ഭര്‍ത്താവിനെ സ്വീകരിക്കുക സാധ്യവുമാണ്. എന്നിട്ടും എന്ത് കൊണ്ട് ഭര്‍ത്താവിനെ തെരഞ്ഞെടുത്തു ? "...
ക്ലാസ്സില്‍ സൂചിവീണാല്‍ കേള്‍ക്കാവുന്ന നിശബ്ദത...
എല്ലാവരുടെയും ദൃഷ്ടികള്‍ കാര്‍ത്തികയുടെ ചുണ്ടുകള്‍ അനങ്ങുന്നതും കാത്തിരിക്കുന്നു,...
എല്ലാ കാതുകളും അവളുടെ അധരങ്ങളില്‍ നിന്ന് അടര്‍ന്നു വീഴുന്ന വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുന്നു....
കാര്‍ത്തിക വളരെ ശാന്തയായി സാവധാനം പറഞ്ഞു തുടങ്ങി .....
"എന്റെ ജീവിതത്തില്‍ ഒരുദിവസം വരും .........
അന്നെന്റെ മാതാപിതാക്കള്‍ എന്നെ വിട്ടു പോകും.....
വളര്‍ന്നു വലുതാകുമ്പോള്‍ എന്റെ മകനും....... അവന്റെ പഠനത്തിനോ ജോലിയുടെ ആവശ്യത്തിനോ മറ്റെന്തെങ്കിലും
കാരണത്താലോ എന്നെ വിട്ട് അവന്റെ ലോകം തേടിപ്പോകും.....
എന്നാല്‍ .....
എന്നോടൊപ്പം ജീവിതം പങ്കുവെക്കാന്‍ എന്റെ ഭര്‍ത്താവ് മാത്രമേ അവശേഷിക്കൂ."....
ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മുഴുവന്‍ ക്ലാസ്സും എഴുന്നേറ്റു നിന്ന് കരഘോഷങ്ങളോടെ അവളുടെ വാക്കുകള്‍ സ്വീകരിച്ചു......
കാരണം കാര്‍ത്തിക പറഞ്ഞത് ജീവിതത്തിലെ പരമമായ ഒരു സത്യമായിരുന്നു...
കയ്‌പ്പേറിയതാണെങ്കിലും ഇതാണ് സത്യം....
അതുകൊണ്ട് നിങ്ങളുടെ ജീവിത പങ്കാളിയെ മറ്റെന്തിനെക്കാളും വില മതിക്കുക. ....
കാരണം ആണിനേയും പെണ്ണിനേയും ഇണകളായി കൂട്ടിച്ചേര്‍ത്തത് ദൈവമാണ്...
എന്തിനെക്കാളുമേറെ ആ ബന്ധത്തിന്‍റെ ഊഷ്മളതയും പരിശുദ്ധിയും തീവ്രതയോടെ നിലനിര്‍ത്തിക്കൊണ്ട് പോകേണ്ടത്
നമ്മുടെ കര്‍ത്തവ്യവുമാണ്.

Read more

ഏഴിലം പാല (ഡെവിള്‍ ട്രീ) കുട്ടിക്കാലത്തെ ഓര്‍മ്മ ­­­­ഇപ്പോഴും മനസ്സില്‍ ശേഷിക്കുന്നു

അതെ, മലയാളക്കരയാകെ വശ്യ സുഗന്ധവും പരത്തി ഏഴിലം പാല പൂവണിയും കാലം. നാട്ടിന്‍ പുറങ്ങളിലും പല വഴിയോരങ്ങളിലും മാദക സുഗന്ധവും പേറി നില്‍ക്കുന്ന ഏഴിലം പാല തുലാമാസത്തില്‍ ആണ് പൂക്കുന്നത്. ഏഴിലം പാലയ്ക്ക് ഈ പേര് വരാന്‍ കാരണം ഒരിതളില്‍ ഏഴ് ഇലകള്‍ ഉള്ളതുകൊണ്ടാണത്രെ.

മുത്തശ്ശി കഥകളിലെ ഭീതി നിറഞ്ഞ സാന്നിധ്യമാണ് ഏഴിലം പാലയെപ്പറ്റി എന്റെ മനസ്സില്‍ ഇന്നും.പാലപ്പൂവിന്റെ മണം ഒഴുകി വരുന്ന രാത്രികളില്‍ പാലയില്‍ വസിക്കുന്ന യക്ഷി വഴിയാത്രക്കാരെ വശീകരിച്ചു പാലമരത്തിലേക്ക് കൊണ്ടു പോയി രക്തം ഊറ്റി കുടിക്കുമെന്നും പിറ്റേന്ന് രാവിലെ ആളിന്റെ എല്ലും മുടിയും മാത്രമേ കിട്ടുകയുള്ളൂ എന്നുമുള്ള മുത്തശ്ശി കഥകള്‍ എന്റെ ചെറുപ്പകാലത്ത് ഭീതി ഉയര്‍ത്തുന്നതായിരുന്നു. കൂടാതെ പാലമരത്തില്‍ ഗന്ധര്‍വന്‍ വസിക്കുന്നുവെന്നും ഗന്ധര്‍വന്‍ പെണ്‍കിടാങ്ങളെ പ്രലോഭിപ്പിക്കുമെന്നുമുളള കഥകളും ഉണ്ടായിരുന്നു .പാല പൂക്കുമ്പോള്‍ ആ മണമേറ്റ് പാമ്പുകള്‍ പാലച്ചുവട്ടില്‍ എത്തുമെന്നുമുള്ള വിശ്വാസവും ഉണ്ട്.
ഒരുപക്ഷെ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും പാലയുണ്ട് എന്നതാവാം അതിനു കാരണം പക്ഷെ എന്ത് തന്നെ ആയാലും ഈ വശ്യ സുഗന്ധം ഏതൊരാളിലും ഒരു നിശബ്ദ റൊമാന്‍സിന് വഴി തെളിക്കും എന്നതില്‍ സംശയമില്ല.

എന്റെ കുട്ടിക്കാലത്തെ ഒരു ഞെട്ടിപ്പിക്കുന്ന സംഭവം. എന്റെ വീടിനു ചേര്‍ന്ന് കിടന്നിരുന്ന പൊന്തന്‍പുഴ വനം. ആനയും കാട്ടുപന്നികളും,മ്ലാവും, കുറുക്കനും അണലി പാമ്പുകളും നിറഞ്ഞിരുന്ന വനം. സമീപ വാസികള്‍ വിറകിനും പുല്ലിനുമായി ആശ്രയിച്ചിരുന്ന കാട്.ഞാന്‍ െ്രെപമറി സ്കൂളില്‍ പോകുന്ന സമയം. സമയം വൈകിട്ട് 6 മാണി. പള്ളിയുടെ മുന്‍വശത്തുള്ള വീട്ടില്‍ നിന്നും നിലവിളി, അയല്‍ വാസികള്‍ എന്തെന്നറിയാന്‍ ആ വീട്ടിലേക്കു ഓടുന്നു. ഞാനും അങ്ങോട്ടു ഓടി. അവിടുത്തെ മകള്‍ വനത്തില്‍ വിറകു ശേഖരിക്കാന്‍ പോയി തിരികെ വന്നില്ല. കൂടെ പോയ രണ്ടു സുഹൃത്തുക്കളും തിരികെ വന്നു.
കാട്ടുമൃഗങ്ങള്‍ ഉപദ്രവിച്ചതാണോ? വഴി തെറ്റി പോയതാണോ. ആ വീട്ടുകാരുടെ മനസ്സില്‍ ആകെ തീ. മകളെ തിരിയെ തരണമേ എന്ന് ദൈവത്തോട് കരഞ്ഞു അപേക്ഷിച്ചു.

മാതാപിതാക്കളേയും സമീപ വാസികളും ഇരുട്ടു തുടങ്ങിയ സമയത്തു തീ പന്തവും കത്തിച്ചു വനത്തിലേക്കു യാത്രയായി. ഭീതി പടര്‍ത്തുന്ന ആ വത്തിലൂടെ അവര്‍ ഒന്നിച്ചു നടന്നു കയറി.കുട്ടികള്‍ പോകാന്‍ സാധ്യതയുള്ള ഭാഗങ്ങളിലൊക്കെ തെരഞ്ഞു.കണ്ടില്ല.എന്റെ ചെറുപ്പത്തില്‍ യക്ഷി കഥകള്‍ പറഞ്ഞു തന്ന ഒപ്പിള പുലയനു വനത്തിന്റെ ഉള്‍വശത്തുള്ള പാല മരത്തിനു സമീപം തിരയണമെന്നു വീട്ടുകാരോട് പറഞ്ഞു.ആരും പോകാന്‍ ഭയപ്പെടുന്ന ആ മുള്ളും വള്ളിമരങ്ങളും ഇടതൂര്‍ന്ന ഇടം.എല്ലാവരും ഒന്ന് ശങ്കിച്ചു.എങ്കിലും ധൈര്യം സംഭരിച്ചു അവര്‍ ആ പലമരത്തിന് സമീപമെത്തി.എല്ലാവരെയും ഭയപ്പെടുത്തുന്ന കാഴ്ച്ച.

അമ്മു ആ പാല മരത്തിന് ചുവട്ടില്‍ ചമളപൂട്ടു ഇട്ടു, മുടികള്‍ അഴിച്ചിട്ടു ഒരു ഭ്രാന്തിയെ പോലെ അവിടെ ഇരിക്കുന്നു.മാതാപിതാക്കള്‍ മോളെ വിളിച്ചു. ആരെയും മനസിലാക്കാതെ വേറൊരു ലോകത്തിലെന്നപോലെ അവള്‍ ഇരിക്കുന്നു.ഒപ്പിള പുലയന്റെ കൈയില്‍ ഇരുന്ന ചൂര വടികൊണ്ട് അടിച്ചു.ഭൂതം ഇറങ്ങി പോകുവാന്‍ അലറി. കുട്ടിയുടെ കൈയില്‍ പിടിച്ചു വീട്ടിലേക്കു മടങ്ങി. ഇത് നടന്ന സംഭവം.

അന്ന് പാല മരത്തിന്റെ ചുവട്ടില്‍ നിന്നും വലിച്ചറിക്കി കൊണ്ട് വന്ന ആ അമ്മു 6 പേരക്കിടാങ്ങളുടെ മുത്തശ്ശിയാണ്. പുതിയ തലമുറക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ള ഈ സംഭവം ഒരു ഞെട്ടലോടു കൂടിയാണ് ഇന്ന് ഓര്‍മ്മിക്കുന്നത് .

തുലാ മാസം­­മഴക്കാലം കഴിഞ്ഞു പ്രകൃതി മഞ്ഞു കാലത്തേക്ക് പോകുന്ന ഈക്കാലയളവില്‍ പകലിനു ദൈര്‍ഘ്യം കുറവും രാത്രിക്കു ദൈര്‍ഘ്യം കൂടുതല്‍ ആണ്. തണുപ്പരിച്ചിറങ്ങുന്ന ഈ രാവുകളുടെ നിറ സുഗന്ധമായി പാലപ്പൂ മണം ഇപ്പോഴും ഒഴുകിയിറങ്ങും.

കഴിഞ്ഞ അവധി കാലത്തു എന്റെ മകളുമായി നാട്ടില്‍ പോയപ്പോള്‍ വനത്തിലെ ഏഴിലം പാല (ഡെവിള്‍ ട്രീ) കാട്ടി കൊടുത്തു. അന്നത്തെ ആ കഥ വിവരിച്ചു.

Read more

പ്രാര്‍ത്ഥന: താഴും താക്കോലും

ആദാമിന്റെ പൗത്രന്‍ പിറന്ന കാലം മുതലാണ് യാഹ്‌­വെയുടെ നാമത്തിലുള്ള പ്രാര്‍ത്ഥന തുടങ്ങിയതെന്ന് ഉല്പത്തിപ്പുസ്തകം പറഞ്ഞുതരുന്നു. പഴയ നിയമത്തില്‍ 85 പ്രാര്‍ത്ഥനകളും, പ്രാര്‍ത്ഥനയെന്നു വര്‍ഗീകരിക്കാവുന്ന 74 സങ്കീര്‍ത്തനങ്ങളും ഉള്ളതായി വായിച്ചിട്ടുണ്ട്. എപ്പോള്‍ വേണമെങ്കിലും പ്രാര്‍ത്ഥിക്കാം, എവിടെ വച്ചും പ്രാര്‍ത്ഥിക്കാം, എന്നാല്‍ ചില വേളകളില്‍ പ്രാര്‍ത്ഥന നിര്‍ബന്ധം: ഇതാണു പഴയ നിയമം പ്രാര്‍ത്ഥനയെക്കുറിച്ചു പഠിപ്പിക്കുന്നതെന്ന് ഏകദേശമായി പറയാം. പ്രാര്‍ത്ഥന കേവലം അനുഷ്ഠാനമായി അധഃപതിക്കരുതെന്നു പ്രവാചകന്മാര്‍ ആഹ്വാനം ചെയ്തു.

പ്രവാസപൂര്‍വകാലത്തു തന്നെ മധ്യസ്ഥപ്രാര്‍ത്ഥന പ്രധാനമായിരുന്നു. മോശയുടെ പ്രാര്‍ത്ഥനകള്‍ ഈ പ്രകൃതത്തില്‍ സവിശേഷശ്രദ്ധ ആവശ്യപ്പെടുന്നു. മോശ പ്രാര്‍ത്ഥനാമനുഷ്യന്‍ ആയിരുന്നെന്നു നമുക്കറിയാം. പ്രാര്‍ത്ഥനാമനുഷ്യരിലെ അതികായന്‍ എന്നാണ് പോള്‍ ബോഷാം എന്ന ഈശോസഭാംഗം എഴുതിയിട്ടുള്ളത്. മോശയുടെ പ്രാര്‍ത്ഥനകള്‍ ശ്രീയേശുവിന്റെ പ്രാര്‍ത്ഥനയ്ക്കു മുന്നോടിയായിരുന്നെന്നു പണ്ഡിതമതം.

പ്രവാസകാലത്താണ് സിനഗോഗുകള്‍ ഉണ്ടായത്. പൊതുപ്രാര്‍ത്ഥനയ്‌ക്കോ വേദവായനയ്‌ക്കോ വേദി വേറെ ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ടു പ്രവാസികള്‍ സിനഗോഗുകളില്‍ യാഹ്‌­വെയുടെ മുഖം തേടി. അവന്റെ മുഖപ്രകാശം തങ്ങളുടെ മേല്‍ പതിക്കുന്നത് അവര്‍ തിരിച്ചറിയുകയും ചെയ്തു.

പ്രവാസാനന്തരകാലത്ത് പൊതുപ്രാര്‍ത്ഥനകള്‍ തുടര്‍ന്നു. എങ്കിലും എസ്രായും നെഹമിയയും വ്യക്തിഗതപ്രാര്‍ത്ഥനകളുടെ പ്രസക്തി വെളിപ്പെടുത്തിയതു ജനം ശ്രദ്ധിച്ചു. മക്കാബിയക്കാലത്തു പോരിനു പുറപ്പെട്ടവര്‍ പ്രാര്‍ത്ഥിച്ചിട്ടാണു യുദ്ധത്തിനിറങ്ങിയത്. ക്രമേണ യാന്ത്രികമായ നാമോച്ചാരണങ്ങളും നിര്‍ബ്ബദ്ധമായ പ്രാര്‍ത്ഥനാനുഷ്ഠാനങ്ങളും ഇസ്രയേലിനെ അടയാളപ്പെടുത്താന്‍ തുടങ്ങി. മനുഷ്യാവതാരകാലത്തെ അവസ്ഥ അതായിരുന്നു.

പഴയ നിയമകാലത്തെ പ്രാര്‍ത്ഥനയെക്കുറിച്ചു പറയുമ്പോള്‍ സങ്കീര്‍ത്തനങ്ങള്‍ സവിശേഷപരാമര്‍ശം അര്‍ഹിക്കുന്നുണ്ട്. വേദപുസ്തകം ഉള്‍ക്കൊള്ളുന്ന ദര്‍ശനങ്ങള്‍, കല്പനകള്‍, ജ്ഞാനം, പ്രവചനം, യാഹ്‌­വെയുടെ അത്ഭുതപ്രവൃത്തികള്‍ എല്ലാം വിളക്കുതിരിയില്‍ എണ്ണ കയറുമ്പോലെയും, ലോമികകളിലൂടെ ആഗിരണം നടക്കുന്ന ചെടികളില്‍ അരങ്ങേറുന്ന പ്രക്രിയ പോലെയും സങ്കീര്‍ത്തനങ്ങളില്‍ തെളിഞ്ഞു വരുന്നു എന്നു ഞാന്‍ തന്നെ മറ്റൊരിടത്ത് എഴുതിയിട്ടുള്ളത് ഓര്‍ത്തുപോവുന്നു. സങ്കീര്‍ത്തനങ്ങളിലെ പ്രാര്‍ത്ഥനകള്‍ക്ക് കാണാവുന്ന സവിശേഷതകള്‍ “വേദശബ്ദരത്‌നാകര”ത്തില്‍ (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, 1997, നാലാം പതിപ്പ് 2016) ഇങ്ങനെ വായിക്കാം:

(ക) ഒരേ സമയം വ്യക്തിഗതപ്രാര്‍ത്ഥനയും സംഘം ചേര്‍ന്നുള്ള പ്രാര്‍ത്ഥനയുമാണ് അവ.

(ഖ) ജീവിതാനുഭവങ്ങളുടെ വൈവിധ്യം അവയില്‍ പ്രതിഫലിക്കുന്നു.

(ഗ) പ്രത്യാശയാണു മൂലബിന്ദു. കണ്ണീരിലേയ്ക്കും ചിരിയിലേയ്ക്കും മാറിമാറി വീഴുമ്പോഴും ഈ ഭാവത്തിനു മാറ്റമില്ല. ഇഹലോകജീവിതത്തില്‍ നിന്നു നിത്യജീവനിലേയ്ക്കു കടക്കുന്നതിനെക്കുറിച്ചു ടാഗോര്‍ പറഞ്ഞിട്ടുള്ളത് ഓര്‍മ്മ വരുന്നു: ഒരു മുല കുടിച്ചുകഴിഞ്ഞാല്‍ അമ്മ ശിശുവിനെ മറ്റേ മുലയിലേയ്ക്കു നയിക്കുന്നു. രണ്ടു മുലക്കണ്ണുകള്‍ക്കിടയിലെ അതിഹ്രസ്വമായ സമയം കുഞ്ഞിന് ലോകാവസാനം പോലെ തോന്നും എന്നാണു മഹാകവി പറഞ്ഞത്. വീണ്ടും പാല്‍ കിട്ടിത്തുടങ്ങുമ്പോഴോ, കുഞ്ഞിനു നിര്‍വൃതിയായി. സങ്കീര്‍ത്തനക്കാരന്റെ മനസ്സും ഇതേ പാതയിലാണ്.

(ഘ) അത്യുന്നതനായ ദൈവത്തിന്റെ നിഴലില്‍ ജീവിക്കുന്നതിന്റെ ആത്മഹര്‍ഷം സങ്കീര്‍ത്തനത്തില്‍ സുവ്യക്തമാണ്.

പഴയ നിയമത്തിലെ പ്രാര്‍ത്ഥനയെക്കുറിച്ചു പൊതുവേ നിരീക്ഷിക്കാവുന്ന ചില സംഗതികളുണ്ട്. ഒന്ന്, ഇസ്രയേലിന്റെ ദൈവമായ യാഹ്‌­വെയോടു മാത്രമാണു പ്രാര്‍ത്ഥന. അക്കാദിലും ഈജിപ്തിലും ഒക്കെ പ്രാര്‍ത്ഥനയ്ക്ക് ഇതേ സ്വരവും ലയവും ഭാവവും ഉണ്ടായിരുന്നുവെങ്കിലും അവരുടെ പ്രാര്‍ത്ഥന ഏകദൈവോന്മുഖം ആയിരുന്നില്ല. രണ്ടാമത്, യാഹ്‌­വെയെ സ്വന്തം കുടുംബക്കാരണവര്‍ ആയിട്ടാണ് ഇസ്രയേല്‍ കണ്ടത്. മനുഷ്യന്‍ ദൈവത്തോട് എന്ന പൊതുഭാവത്തേക്കാള്‍ കൂടുതലായി ഇസ്രയേല്‍ യാഹ്‌­വെയോട് എന്ന സ്വകാര്യഭാവമാണു നാം കാണുന്നത്. ഇതിനോടു ചേര്‍ത്തുപറയേണ്ട മറ്റൊന്നുണ്ട്. യാഹ്‌­വെയാണ് ഏകദൈവം ­ ഏകസത്യദൈവം മാത്രമല്ല, ഏകദൈവം, ഒരേയൊരു ദൈവം ­ എന്ന ആശയം വികസിച്ചത് പ്രവാസാനന്തരകാലത്താണ്. സര്‍വശക്തനും സര്‍വവ്യാപിയുമായ ദൈവത്തെ സിനായ് മലയിലെ ഉടമ്പടിയുടെ മതില്‍ക്കെട്ടില്‍ നിന്നു മോചിപ്പിച്ചപ്പോഴാണ് ഈ സാര്‍വത്രികഭാവം വ്യക്തമായതെന്നു ചില പണ്ഡിതര്‍ വിശദീകരിക്കാറുണ്ട്.

മൂന്നാമത്, പഴയ നിയമത്തില്‍ പ്രാര്‍ത്ഥന കേള്‍ക്കുന്ന ദൈവം ജീവനുള്ള വ്യക്തിയാണ്. ഇതു സൂചിപ്പിക്കുന്നതു ശക്തമായ ആന്ത്രപ്പോമോര്‍ഫിക് ചിന്താപദ്ധതിയാണെന്ന് എടുത്തുപറയേണ്ടതില്ല. നാല്, പഴയ നിയമപ്രാര്‍ത്ഥനകളിലെ ശക്തീകരണം, ഊന്നല്‍ ഈ ലോകത്തിലെ നന്മകള്‍ക്കാണ്. എല്ലാ നന്മകളും ഈശ്വരനില്‍ നിന്നു വരുന്നു എന്ന ചിന്ത തന്നെയാണ് ഇതിനു പിന്നില്‍, സംശയം വേണ്ട. എന്നാല്‍ ആത്മീയവശങ്ങള്‍ക്കും നിത്യജീവനും മറ്റും വേണ്ടിയുള്ള അപേക്ഷകള്‍ കുറവാണ്. ദര്‍ശനം ഇന്നത്തെയത്ര വികാസം പ്രാപിച്ചിരുന്നില്ല എന്നതാവാം കാരണം. മറ്റൊരു കാര്യം പ്രാര്‍ത്ഥനയുടെ അനുഷ്ഠാനമാനം ക്രമാനുഗതമായി വര്‍ദ്ധിച്ചതാണ്. അതു ദേവാലയത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിച്ചു. യരൂശലേമിനെ നോക്കി പ്രാര്‍ത്ഥിക്കുന്ന രീതി ഇതിന്റെ തുടര്‍ച്ചയാണ്. ഒന്നു കൂടിയുണ്ട്, പറയാന്‍. ഇസ്രയേലിന്റെ പ്രാര്‍ത്ഥനയുടെ അവിഭാജ്യഘടകമായിരുന്നു ആ പ്രാര്‍ത്ഥന ദൈവം അംഗീകരിച്ചു എന്ന വിശ്വാസവും. പല സങ്കീര്‍ത്തനങ്ങളുടേയും തുടക്കവും ഒടുക്കവും ശ്രദ്ധിച്ചാല്‍ ഇതു കാണാം. തെരഞ്ഞെടുപ്പും ഉടമ്പടിയും ഇസ്രയേലിനെ ദൈവത്തോടു സവിശേഷമായി ബന്ധിപ്പിച്ചു എന്ന ചിന്തയാണ് ഇതിനു പിന്നില്‍. ഇസ്രയേല്‍ ആ ഉടമ്പടി വിശ്വസ്തതയോടെ പാലിക്കുന്ന കാലത്തോളം ഇസ്രയേലിന്റെ പ്രാര്‍ത്ഥന അംഗീകരിക്കപ്പെടുക തന്നെ ചെയ്യും.

പുതിയനിയമത്തില്‍ യേശു പ്രാര്‍ത്ഥനയെക്കുറിച്ചു പഠിപ്പിക്കുന്നതാണ്, സ്വാഭാവികമായും, ആദ്യം നാം ശ്രദ്ധിക്കേണ്ടത്. ലൂക്കോസ് 115, 18, 20, മത്തായി 7, 18 ഒക്കെ വായിക്കുമ്പോള്‍ നാം ഇതു പഠിക്കും. പൗലോസ്, യാക്കോബ്, യോഹന്നാന്‍ ഒക്കെ ഇതു പഠിപ്പിക്കുന്നു. എബ്രായലേഖനം പ്രാര്‍ത്ഥനയെക്കുറിച്ച് യുക്തിബദ്ധമായി വിവരിക്കുന്നു. സര്‍വോപരി, കര്‍തൃപ്രാര്‍ത്ഥന എന്നു തെറ്റായി വിളിക്കപ്പെടുന്ന ­ മുടിയനായ പുത്രന്‍ എന്ന ശീര്‍ഷകം പോലെ ­ പ്രാര്‍ത്ഥന. ഒരു സൂക്ഷ്മവിഭാഗം ഒഴികെ സകല ക്രിസ്ത്യാനികളും ഉപയോഗിക്കുന്നത്: ശിഷ്യന്മാര്‍ നിത്യവും ഉപയോഗിച്ചതായി രേഖയില്ലെങ്കിലും!

പ്രാര്‍ത്ഥന ദൈവവുമായി നടക്കുന്നൊരു മുഖാമുഖമാണ്. ദൈവവുമായുള്ള ഓരോ മുഖാമുഖവും ഒരു ന്യായവിധിയെ സൃഷ്ടിക്കുന്നു എന്നു മെട്രോപ്പോളിറ്റന്‍ അന്തോണി (ആര്‍ച്ച് ബിഷപ്പ് ബ്‌ളൂം) പറഞ്ഞിട്ടുണ്ട്. നാമും ദൈവവും തമ്മിലുള്ള അകലം നമുക്കു വ്യക്തമാകുന്ന വേളയാണ് ഓരോ പ്രാര്‍ത്ഥനാവേളയും. ദൈവത്തിന്റെ വിശുദ്ധിയും നമ്മുടെ അശുദ്ധിയും അല്ല സൂചിതം. ആ വിശുദ്ധിയോടുള്ള നമ്മുടെ പ്രതികരണമാണ് ആ ദൂരം നിര്‍വചിക്കുന്നത്. പരീശന് നീതീകരണമില്ല. ചുങ്കക്കാരനാണ് ദൈവത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നത്. മനസ്സാണു പ്രധാനം. മനഃകൃതം കൃതം കര്‍മ്മ നഃ ശരീര കൃതം കൃതം.

വാചാപ്രാര്‍ത്ഥനയോ ലിഖിതരൂപമോ? രണ്ടും തമ്മില്‍ ആകെയുള്ള വ്യത്യാസം ലിഖിതരൂപം യാന്ത്രികമാവാം എന്നതാണ്. വാചാപ്രാര്‍ത്ഥനയും അതില്‍ നിന്നു മുക്തമല്ല. പല വൈദികരുടേയും ഉപദേശിമാരുടേയും വാചാപ്രാര്‍ത്ഥനകള്‍ ശ്രദ്ധിച്ചാല്‍ ഒരേ മാതൃക ആവര്‍ത്തിക്കപ്പെടുന്നതായി കാണാം. മാത്രവുമല്ല, പ്രാര്‍ത്ഥിക്കുന്നയാളുടെ സ്വയാവബോധം ­ സെല്‍ഫ് കോണ്‍ഷ്യസ്‌­നെസ് ­ ആ വ്യക്തിയെ സംബന്ധിച്ചെങ്കിലും ഫലശോഷണം വരുത്താനുള്ള സാധ്യതയും കൂടുതലാണ്.

ഈയിടെ പെന്തക്കോസ്തുകാര്‍ ഒരു തക്‌­സാ ഉണ്ടാക്കി. അതിന്റെ പരസ്യം അവരുടെ പ്രസിദ്ധീകരണങ്ങളില്‍ കാണാം. ഓരോരുത്തര്‍ ഓരോ തരത്തില്‍ ഓരോ ശുശ്രൂഷകള്‍ നടത്തുന്നതിന്റെ അരോചകത്വം അവസാനിപ്പിക്കാനാണ് തക്‌­സാ നിര്‍മ്മിച്ചതെന്നാണു ന്യായീകരണം. നമ്മുടെ സഭാപിതാക്കള്‍ ചെയ്തതും മറ്റൊന്നല്ല!!

ചുരുക്കിപ്പറഞ്ഞാല്‍ പ്രാര്‍ത്ഥന നിയതരൂപത്തില്‍ എഴുതിയതാണോ അപ്പഴപ്പോള്‍ വായില്‍ തോന്നുന്നത് അവതരിപ്പിക്കുന്നതാണോ ഭേദം എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല. എഴുതി വച്ചിരിക്കുന്ന പ്രാര്‍ത്ഥനകള്‍ അര്‍ത്ഥം ഗ്രഹിച്ച്, മനസ്സിരുത്തി ചൊല്ലിയാല്‍ അതിലേറെ അനുഗ്രഹം ഉണ്ടാകാനില്ല.

പാമ്പാക്കുട നമസ്­കാരമാണ് ഞാനുപയോഗിക്കുന്നത്. ഏഴു നേരത്തെ പ്രാര്‍ത്ഥനകള്‍ ശ്രദ്ധാപൂര്‍വം ചൊല്ലുമെങ്കില്‍ ഓരോ ദിവസവും ലോകത്തിലെ എല്ലാ വിഷയങ്ങളും നമ്മുടെ പ്രാര്‍ത്ഥനയില്‍ കടന്നു വരും. പാതിരാത്രിയുടെ രണ്ടാം കൗമയില്‍ സോമാലിയയിലെ ദാരിദ്ര്യവും അഭയാര്‍ത്ഥിപ്രശ്‌നവും കേരളത്തിലെ മറുനാടന്‍ തൊഴിലാളികളും പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ധ്യാനിച്ചു പ്രാര്‍ത്ഥിക്കണമെന്നു മാത്രം!

നമ്മുടെ പ്രാര്‍ത്ഥനകളും പ്രാര്‍ത്ഥനാസമ്പ്രദായങ്ങളും കൃത്യമായി ഗ്രഹിക്കാന്‍ സഹായിക്കുന്ന കൃതിയാണു ഭാഗ്യസ്മരണാര്‍ഹനായ അപ്രേം പ്രഥമന്‍ ബാവായുടെ ഠവല ഏീഹറലി ഗല്യ ീേ ഉശ്ശില ണീൃവെശു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഹോംസിലെ മെത്രാപ്പോലീത്താ ആയിരിക്കുമ്പോള്‍ അവിടുന്ന് രചിച്ച ഈ കൃതി 1950ലാണ് ഇംഗ്ലീഷിലേയ്ക്കു വിവര്‍ത്തനം ചെയ്യപ്പെട്ടത്.

പാശ്ചാത്യസര്‍വകലാശാലകളില്‍ അധ്യാപനം നടത്തിയ ആദ്യത്തെ അന്ത്യോഖ്യാ പാത്രിയര്‍ക്കീസ് ആയിരുന്നു അപ്രേം പ്രഥമന്‍. ഓക്‌സ്­ഫഡിലും കേംബ്രിഡ്ജിലും പ്രഭാഷണങ്ങള്‍ നടത്തിയ ബാവാ ഷിക്കാഗോ സര്‍വകലാശാലയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചു. ജനീവയില്‍ 1927ല്‍ നടന്ന ഫെയിത്ത് ആന്റ് ഓര്‍ഡര്‍ കോണ്‍ഫറന്‍സില്‍ സഭയെ പ്രതിനിധീകരിക്കാന്‍ ഏലിയാസ് തൃതീയന്‍ ബാവാ നിയോഗിച്ചത് ഈ പണ്ഡിതപ്രകാണ്ഡത്തെ ആയിരുന്നു.

മീഖായേല്‍ റാബോ കഴിഞ്ഞാല്‍ ഇത്രയും ബൗദ്ധികസിദ്ധി പ്രകടിപ്പിച്ച മറ്റൊരു പാത്രിയര്‍ക്കീസ് അതിനു മുന്‍പുണ്ടായിട്ടില്ല. പന്ത്രണ്ടാം നൂറ്റാണ്ടാണ് റാബോയുടെ കാലം എന്നോര്‍ക്കണം. 1191ല്‍ കാലം ചെയ്തയാള്‍ക്കു ശേഷം 1887ല്‍ ജനിച്ചയാള്‍! ചരിത്രമായിരുന്നു ഇഷ്ടവിഷയം എന്നു തോന്നുന്നു. ചിതറിയ മുത്തുകള്‍ എന്ന പേരില്‍ മലയാളത്തില്‍ ലഭ്യമായ ബേറൂലെ­ബ്­ദീറേ ഉള്‍പ്പെടെ അനവധി ചരിത്രകൃതികളും ഗവേഷണപ്രബന്ധങ്ങളും രചിച്ച അപ്രേം പ്രഥമന്‍ ഒരു നിഘണ്ടുവും നിര്‍മ്മിച്ചിട്ടുണ്ട്: അറബി­സുറിയാനി നിഘണ്ടു. സഖാബാവായുടെ അഭിപ്രായത്തില്‍ രണ്ടായിരം സംവത്സരങ്ങള്‍ക്കിടയില്‍ സഭ കണ്ട നാലോ അഞ്ചോ പ്രഗത്ഭരില്‍ ഒരാള്‍.

പ്രകൃതഗ്രന്ഥത്തില്‍ പ്രാര്‍ത്ഥനയുടെ മൂല്യം, ന്യായം, സമ്പ്രദായങ്ങള്‍, പ്രാര്‍ത്ഥനയിലെ ഏകാഗ്രത, പ്രാര്‍ത്ഥന ഫലപ്രദമാവാനുള്ള ഉപാധികള്‍, വിവിധ പ്രാര്‍ത്ഥനകള്‍ എന്നിങ്ങനെ ഒരു സുറിയാനി സഭാംഗം അറിഞ്ഞിരിക്കേണ്ട സംഗതികള്‍ ലളിതമായി വിവരിച്ചിരിക്കുന്നു. ഓരോ വസ്തുതയും വിശദീകരിക്കുന്നതില്‍ ഗ്രന്ഥകാരന്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള കൃതഹസ്തത അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിനും ആധ്യാത്മികചൈതന്യത്തിനും ഒരുപോലെ തെളിവു നല്‍കാന്‍ പോന്നതാണ്. ദാനിയേലിന്റെ പ്രാര്‍ത്ഥനയും അപ്രേമിന്റേയും ക്രിസോസ്തത്തിന്റേയും മാബൂഗിലെ പീലക്‌സീനോസിന്റേയും മറ്റും രചനകളായ മനോഹരപ്രാര്‍ത്ഥനകളും ഈ കൃതിയുടെ സൗന്ദര്യവും പ്രയോജനവും വര്‍ദ്ധിപ്പിക്കുന്നുണ്ട്.

ഈ കൃതി മലയാളത്തിലേയ്ക്കു മൊഴിമാറ്റം നടത്താനുള്ള തീരുമാനം പ്രശംസയര്‍ഹിക്കുന്നു. വൈദികര്‍ക്കും അത്മായര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ ഈ കൃതി സണ്ടേസ്കൂളിലെ ഉയര്‍ന്ന ക്ലാസുകളില്‍ പാഠപുസ്തകം ആക്കേണ്ടതാണ്.

ശ്രീമന്‍ ജേക്കബ് വര്‍ഗീസ് മൂലകൃതിയോടു വിശ്വസ്തത പുലര്‍ത്തിക്കൊണ്ടാണു വിവര്‍ത്തനം നിര്‍വഹിച്ചിട്ടുള്ളത്.

എന്റെ ചിരകാലസുഹൃത്തായ അദ്ദേഹത്തെ പ്രത്യേകം അഭിനന്ദിച്ചുകൊണ്ട്, പരിശുദ്ധനായ അപ്രേം പ്രഥമന്റെ ഈ സവിശേഷരചനയുടെ മലയാളപരിഭാഷ സഹൃദയസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു.

ഡി ബാബുപോള്‍ ഐ.എ.എസ്‌ 

Read more

സാമുവലിന്റെ സുവിശേഷം

ശ്രീ സാമുവൽ കൂടൽ രചിച്ച 'സാമുവലിന്റെ സുവിശേഷ'മെന്ന' പുസ്തകം ഒറ്റ നോട്ടത്തിൽ കാണുന്നവർക്ക് ചരിത്രത്തിലെ നാലു സുവിശേഷകരെക്കൂടാതെ അഞ്ചാമതൊരു സുവിശേഷകൻ ഉണ്ടായിരുന്നുവെന്നും കാലത്തിന്റെ ജൈത്രയാത്രയിൽ ആ സുവിശേഷം എവിടെയോ ഒളിഞ്ഞിരുന്നതായും തോന്നിപ്പോവും.  ഈ പുസ്തകത്തിൽ പ്രേമമുണ്ട്. ചിരിയും കളിയും തമാശകളുമുണ്ട്. അതോടൊപ്പം കാര്യങ്ങളും വിവരങ്ങളും വളരെ തന്മയത്വമായി വിവരിച്ചിരിക്കുന്നു.  ത്യാഗത്തിന്റെ മഹനീയത ഉയർത്തി കാണിക്കുന്നു. യേശു ഭഗവാനെ ഒരു പുതിയ കാഴ്ചപ്പാടിൽ ദർശിക്കാനും സാധിക്കും. മതാന്ധതയെയും പൗരാഹിത്യത്തെയും ദയയില്ലാതെയാണ് വിമർശിച്ചിരിക്കുന്നത്. ഒരു സത്യാന്വേഷിയ്ക്ക് സത്യത്തെ തിരിച്ചറിയാൻ ഈ സുവിശേഷകന്റെ പുസ്തകത്താളുകൾ  ഒന്ന് കണ്ണോടിച്ചാൽ മതിയാകും. അവിടെ സനാതന ധർമ്മങ്ങളുടെയും ഉപനിഷത്തുക്കളുടെയും സത്തയുമുണ്ട്. ഗീതയും ബൈബിളും ഉൾക്കൊണ്ടുള്ളതായ ഭാരതീയ കാഴ്ചപ്പാടുകളിൽക്കൂടിയാണ് ഗ്രന്ഥകാരൻ തന്റെ തൂലികകൊണ്ട് മഹനീയമായ ഈ പുസ്തകം  നെയ്തുണ്ടാക്കിയിരിക്കുന്നത്. 

അനുഗ്രഹീതനായ ഒരു കലാകാരനും കവിയും സാഹിത്യകാരനുമാണ്‌ ശ്രീ കൂടൽ. അല്മായ ശബ്ദത്തിലെയും സത്യജ്വാലയിലെയും പ്രിയങ്കരനായ ഒരു എഴുത്തുകാരനെന്ന നിലയിലാണ് ഞാൻ അദ്ദേഹത്തെ കൂടുതലും അറിയുന്നത്. 'സാമുവലിന്റെ സുവിശേഷമെന്ന' കൃതിയിൽക്കൂടി ഒരു കവിയുടെ സരള ഹൃദയവും സാഹിത്യകാരന്റെ വിശാലമനസും വിമർശകന്റെ അക്രോശവും സഹൃദയരിൽ ആഴമായി ദൃശ്യമാവുന്നതും കാണാം. അദ്ദേഹം പാടുന്ന ഒരു ഗായകനുംകൂടിയാണ്.  ഇമ്പമേറിയ അദ്ദേഹത്തിന്റെ ഗാനങ്ങൾ യൂറ്റ്യൂബിൽ ശ്രവിക്കാം. സംഗീതപ്രേമിയും ഡോക്ടറുമായ തന്റെ മകനുമൊത്തുള്ള മനോഹരങ്ങളായ പാട്ടുകളും റിക്കോർഡ് ചെയ്തിരിക്കുന്നതു  കേൾക്കാം.     

മോശയ്ക്ക് പത്തു പ്രമാണങ്ങൾ ദൈവം സീനായ് മലയിൽ വെച്ച് നൽകിയെന്നാണ് കാൽപ്പിത മതങ്ങളായ യഹൂദ ക്രിസ്ത്യൻ ഇസ്‌ലാമികൾ വിശ്വസിക്കുന്നത്. എന്നാൽ സാമുവൽ പ്രവാചകന് വെറും രണ്ടു പ്രമാണങ്ങളേയുള്ളൂ. ഒന്നാമത്തെ പ്രമാണം നീ പുരോഹിതന് പണവും കാഴ്ചവസ്തുക്കളും നൽകിക്കൊണ്ട് പള്ളിയിൽ പോകരുത്. അവിടെ നീ തേടുന്ന ക്രിസ്തുവിനെ കാണില്ല. രണ്ടാമത്തേത് ക്രിസ്തുവചനമായ 'ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിൻ' എന്നതുമാണ്. 

മനുഷ്യജാതിയുടെ ക്ഷേമത്തിനും സത്യത്തിന്റെ നിലനിൽപ്പിനും ലോകത്തിന്റെ സ്ഥിരതയ്ക്കും ധർമ്മം കൂടിയേ തീരൂ. കാലങ്ങൾ കടന്നുപോവുമ്പോൾ ധർമ്മം ക്ഷയിക്കും. ധർമ്മത്തിനെതിരെ അധർമ്മം വാഴും. അനിയന്ത്രിതമായി അധർമ്മം ധർമത്തെ നാശത്തിലേക്ക് നയിക്കുമ്പോൾ ഞാൻ വീണ്ടുമുണർന്ന് ധർമ്മത്തെ രക്ഷിക്കാനായി വരുമെന്നാണ് ഗീതയിൽ പറഞ്ഞിരിക്കുന്നത്. നീതിയുടെ ത്രാസ് വഹിക്കുന്ന നീതിമാന്മാർ അപ്രത്യക്ഷരാവുകയും അനീതിയുടെ പ്രവാചകർ ഉയർത്തെഴുന്നേൽക്കുകയും ചെയ്യുമ്പോൾ ധർമ്മം നിലനിർത്താൻ ഞാൻ വീണ്ടും പുനരവതരിക്കും. കലിയുഗത്തിലും അവതാര മൂർത്തിയുടെ സന്ദേശ മുന്നോടിയായിട്ടാണ് സാമുവൽ  തന്റെ പ്രവാചക ദൗത്യം നിർവഹിക്കുന്നത്.

"യദാ യദാ ഹി ധർമസ്യ ഗ്ലാനിർഭവതി ഭാരത
അഭ്യുത്ഥാനമധർമസ്യ തദാത്മാനം സൃജാമ്യഹം" 

'ഹേ അർജുനാ എവിടെ ധർമ്മാചരണത്തിന്‌ ക്ഷയം നേരിടുന്നുവോ,എപ്പോൾ അധർമ്മം തഴച്ചു വളരുന്നുവോ അപ്പോഴെല്ലാം ഞാൻ അവതരിയ്ക്കുന്നു.' കൃഷ്ണനു ശേഷം ബുദ്ധൻ വന്നു, ക്രിസ്തു വന്നു. അജ്ഞരായവരുടെ മീതെ കൊള്ളിമിന്നൽ പോലെ ദൈവികപ്രഭ ആഞ്ഞടിച്ചുകൊണ്ട് അവർ അമര്‍ത്യതയിലെത്തി.  നാമിന്നു കടന്നുപോവുന്നതു കലിയുഗത്തിന്റെ ഏറ്റവും പൈശാചികമായ കാലഘട്ടത്തിൽക്കൂടിയാണ്. സനാതനത്തിൽക്കൂടി യുഗയുഗങ്ങൾകൊണ്ട് പരിവർത്തന വിധേയമായ  ഹിന്ദുമതം ഒരു മതമല്ല. അത് ജീവിതത്തിലേക്കുള്ള വഴികളാണ് കാണിച്ചുതരുന്നത്. ധർമ്മ തത്ത്വങ്ങൾ നിറഞ്ഞിരിക്കുന്ന ഭാരതമണ്ണിലേക്കാണ് പൗരാണികമായ ഒരു സംസ്ക്കാരത്തെ പരിഹസിച്ചുകൊണ്ട് പുരോഹിത മതങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത്. വീണ്ടും സനാതനം പുണരാൻ സാമുവലെന്ന  തത്ത്വജ്ഞാനി തന്റെ സുവിശേഷത്തിൽക്കൂടി ആഹ്വാനം ചെയ്യുന്നുണ്ട്.

ലോകത്തിന്റെ സർവ്വ നാശങ്ങൾക്കും കാരണം പുരോഹിത മതങ്ങളാണ്. പൗരാഹിത്യത്തോട് സന്ധിയില്ലാസമരം ചെയ്തുകൊണ്ട് ഭാരതീയ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഒരു മഹത് വ്യക്തികൂടിയാണ് ശ്രീ കൂടൽ. ഒരു നാണയത്തിന്റെ രണ്ടു വശങ്ങളെന്നപോലെ ഗീതയും ബൈബിളും ഹൃദയത്തോട് അദ്ദേഹം അടുപ്പിച്ചിരിക്കുന്നു. മനസു നിറയെ നന്മ നിറഞ്ഞവർക്കേ ഞാനും പിതാവും ഒന്നാണെന്നുള്ള സത്യത്തെ, ക്രിസ്തു വചനത്തെ തിരിച്ചറിയാൻ സാധിക്കുള്ളൂ. സത്യവും ധർമ്മവും ഉൾപ്പെട്ട ഹൃദയമാണ് എന്റെ ദേവാലയമെന്ന് സാമുവലിന്റെ സുവിശേഷവും ഉച്ചത്തിൽ വിളിച്ചു പറയുന്നുണ്ട്.

ജീവന്റെ തുടിപ്പിൽ  ഈ പ്രപഞ്ചശക്തിയിൽ ജീവിക്കുന്നവരായ നാം ദൈവിക പ്രഭയേറിയ   വെറുമൊരു പരമാണു മാത്രമാണ്. കഠിനമായ യാതനകളിൽക്കൂടിയും അദ്ധ്വാനങ്ങളിൽക്കൂടിയും ആത്മത്തെ കണ്ടെത്തുമ്പോൾ  ഒരുവൻ  ദൈവമാകുന്നുവെന്നാണ് ഈ തത്ത്വജ്ഞാനി വിശ്വസിക്കുന്നത്. സത്യം കണ്ടുപിടിക്കുന്നവൻ ഒരു തീർത്ഥാടകനെപ്പോലെ പരമാത്മാവിൽ ലയിക്കാനലയുകയും ചെയ്യണം. യേശു ആത്മത്തെ മനസിലാക്കിയ ദിവ്യപ്രഭയോടെയുള്ള ദൈവമായിരുന്നു. നൂറു കണക്കിന് സനാതനികൾ ആ തീർത്ഥജലം പാനം ചെയ്തവരാണ്. ഇന്ന് പൗരാഹിത്യം ആത്മീയ മേഖലകൾ മുഴുവൻ കയ്യടക്കി വിഷപ്പുക നിറച്ചിരിക്കുന്നു. അതിൽ കൂടലെന്ന കവിയുടെ വിലാപവും ഈ സുവിശേഷ ഗ്രന്ഥത്തിൽ പ്രതിഫലിക്കുന്നുണ്ട്.

ദേവാലയങ്ങളിൽ പോകരുതെന്നുള്ള കാരണങ്ങൾ ഈ പുസ്തകത്തിലുടനീളം ഗ്രന്ഥകാരൻ വിവരിച്ചിട്ടുണ്ട്. അക്കാര്യത്തിൽ ഒരു വിപ്ലവകാരിയുടെ ആവേശത്തോടെയാണ് അദ്ദേഹം തന്റെ പ്രവാചക ശബ്ദം പുറപ്പെടുവിച്ചിരിക്കുന്നത്. പടക്കളത്തിൽ പൊരുതുന്ന ഒരു ആത്മീയ പടയാളിയുടെ വീര്യവും അദ്ദേഹത്തിൻറെ തൂലികയിൽ ലയിച്ചിരിക്കുന്നു.  ഗീതയും ബൈബിളും മാറോടു വെച്ചുകൊണ്ട് യേശുവിന്റെ വഴിയും സത്യവുമാണ് അദ്ദേഹം തേടുന്നതും. ദേവാലയം കച്ചവടസ്ഥലമാക്കരുതെന്നുള്ള യേശു ക്രിസ്തുവിന്റെ വചനങ്ങൾ പുരോഹിത ലോകം ധിക്കരിക്കുന്നതും സാമുവൽ കൂടലിനെ കുപിതനാക്കുന്നു. യേശു പറഞ്ഞതിനെ ഗൗനിക്കാതെ നാടു മുഴുവൻ ദേവാലയങ്ങൾ വ്യവസായവൽക്കരിച്ചിരിക്കുന്നതും കാണാം. അവർക്കുനേരെ ചാട്ടവാറു പിടിച്ചിരിക്കുന്ന യേശുവിന്റെ ധർമ്മവീര്യം പോലെ സാമുവലിന്റെ  രോഷം മുഴുവൻ തന്റെ സുവിശേഷമൊന്നാകെ  പ്രകടിപ്പിച്ചിട്ടുണ്ട്. പൗരാഹിത്യമെന്നുള്ളത് യേശു സ്ഥാപിച്ചതല്ല. പൗരാഹിത്യത്തിനെ കടിഞ്ഞാണിട്ടിരിക്കുന്നവർ സഭയുടെ സ്വത്തുക്കൾ മുഴുവനായി കയ്യടക്കി വെച്ചിരിക്കുന്ന ദുരവസ്ഥയാണ് വർത്തമാന ലോകത്തിൽ നാം കാണുന്നത്. അല്മായന്റെ വിയർപ്പുകൊണ്ടുണ്ടാക്കിയ സ്വത്തുക്കൾ കൊള്ളമുതലുപോലെ പുരോഹിതന്റെ നിയന്ത്രണത്തിലാണ്. വീണ്ടും പണം കൊള്ളയടിച്ചും വ്യപിചാരവും പ്രകൃതി വിരുദ്ധതയും ചെയ്തും സഭയാകെ പുരോഹിതവർഗം ദുഷിപ്പിച്ചു കഴിഞ്ഞു. ഇനി സഭയെ കര കയറ്റുകയെന്നുള്ളത് ഒരു വിദൂര സ്വപ്നമായിരിക്കും.

ക്രിസ്ത്യൻ സഭകളിലെ ഒരു കൂട്ടരെ ശുദ്ധരക്തവാദത്തിന്റെ പേരിൽ പള്ളികളിൽനിന്നും  പുറത്താക്കുകയും മാതാപിതാക്കളെ മക്കൾക്കെതിരെയും മക്കൾ മാതാപിതാക്കൾക്കെതിരെയും ചേരിതിരിപ്പിക്കുകയും തല്ലു പിടിപ്പിക്കുകയും ചെയ്യുന്നു. സാമുവൽ  ഇവിടെ പറയുകയാണ്, "സഹോദരരേ, നിങ്ങൾ പള്ളിയിൽ പോകരുതെന്ന് എത്രയോ പ്രാവിശ്യം ഞാൻ നിങ്ങളോടു പറഞ്ഞു.നിങ്ങൾ കേട്ടില്ല.  എന്റെ ഒന്നാമത്തെ വചനമനുസരിക്കൂ"!!! പ്രവാചകനിവിടെ അദ്ദേഹത്തിൻറെ വാക്കുകളെ ശ്രവിക്കാത്ത ജനത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. 'എന്റെ വാക്കുകൾക്ക് വിലകല്പ്പിക്കാത്ത കാലത്തോളം സംഭവിക്കേണ്ടത് സംഭവിക്കുക തന്നെ ചെയ്യും. ലോകത്ത് അസമാധാനവുമുണ്ടാകും.'

സഭ മാറി വിവാഹം കഴിച്ചതിന്റെ പേരിൽ സമൂഹം അവരെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നു. ഇവിടെ കൂടലെന്ന കവിയുടെ ഹൃദയം വേദനിക്കുന്നത് കാണാം. സാമുവൽ പ്രവാചകന്റെ രണ്ടു പ്രമാണങ്ങൾ അവർ മറന്നതാണ് ഈ ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം പറയുന്നു. 'സ്നേഹമറ്റുപോയ ഭവനമേ നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങളായ കപട പുരോഹിതർ വസിക്കുന്ന പള്ളികളിൽ പോവുരുതേയെന്നും അവർക്ക് കാണിക്കാ കൊടുക്കരുതേയെന്നും നിങ്ങളോടു പറയുകയും ചെയ്തിരുന്നു. നിങ്ങൾ ശ്രവിച്ചില്ല. ഞാൻ നിങ്ങളോടു കൽപ്പിച്ച സ്നേഹമെവിടെ? പരസ്പ്പരം സ്നേഹിക്കുന്നതിനുപകരം നിങ്ങൾ പുരോഹിതരുടെ വാക്കുകൾ വിശ്വസിച്ചു. ഇത് കലിയുഗമെന്നും ദുഷിച്ച സമൂഹത്തെ പുനഃരുദ്ധരിക്കാൻ പ്രവാചകർ വീണ്ടും വീണ്ടും ജനിക്കുമെന്നും' ഗീതയിൽ പറയുന്ന വചനങ്ങൾ ശ്രീ കുടലിൽ ഇവിടെ യാഥാർഥ്യമാവുന്നുമുണ്ട്. 

 വിജ്ഞാന തൃഷ്‌ണ ഉണർത്തുന്ന അനേക വിവരങ്ങൾ ഈ പുസ്തകത്തിൽ സരളമായി വിവരിച്ചിട്ടുണ്ട്. സഭയ്‌ക്കെതിരെ പ്രതികരിച്ചുകൊണ്ട് സഭയിൽനിന്നു പിരിഞ്ഞുപോയ പുരോഹിതരുടെ സംഘടനകൾ,  ഫ്രാൻസീസ് മാർപ്പായുടെ വിപ്ലവ മുന്നേറ്റങ്ങൾ, അനിത എന്ന യുവകന്യാസ്ത്രിയെ ഇറ്റലിയിൽ നിന്നും പാതിരായ്ക്ക് ഇറക്കി വിട്ട കഥ, അവർക്കുള്ള നഷ്ടപരിഹാരം നേടിയെടുത്ത കെ.സി. ആർ. എം.സംഘടനയുടെ  വിജയകരമായ  പ്രവർത്തനങ്ങൾ എന്നിങ്ങനെ പലതും ഈ പുസ്തകത്തിൽ നിന്നും വായിച്ചറിയാൻ സാധിക്കും. പുരോഹിതരും അഭിഷിക്തലോകവും എത്രമാത്രം കാലഹരണപ്പെട്ട പഴഞ്ചനാശയങ്ങൾ അല്മെനികളിൽ അടിച്ചേൽപ്പിക്കുന്നതറിയാൻ  ഒരാവർത്തിയെങ്കിലും ഈ പുസ്തകം വായിക്കണം. സത്യത്തിന്റെ നിജസ്ഥിതികൾ വായനക്കാർക്കു മനസ്സിലാക്കാനും വിലയിരുത്താനും സാധിക്കും.   അല്മായർ മാത്രമല്ല പുരോഹിതലോകമൊന്നടങ്കം ഈ സുവിശേഷ താളുകൾ മറിച്ചുനോക്കാനും താത്പര്യപ്പെടുന്നു. എന്റെ പ്രിയ സുഹൃത്തായ ബഹുമാനപ്പെട്ട സാമുവൽ കൂടലിനു എല്ലാവിധ ആശംസകളും നേരട്ടെ. അദ്ദേഹം പ്രകാശിപ്പിച്ച നവമായ ഈ സുവിശേഷ വചനങ്ങൾ ലക്ഷോപലക്ഷം ജനങ്ങളിൽ ചൈതന്യമുണർത്തട്ടെ, തൂലിക ശക്തമായിത്തന്നെ ഈ ജ്ഞാനിയിൽ എന്നുമെന്നും  ഉത്തേജിപ്പിക്കാൻ  ദീർഘായുസും നേരുന്നു.  ആരെയും കൂസാക്കാതെ ഭീഷണികൾക്കൊന്നും വഴങ്ങാതെ ചങ്കുറപ്പോടെ സഭയുടെ ഉച്ഛനീചത്വങ്ങൾക്കെതിരായി സമൂഹത്തിനുവേണ്ടി നിലകൊള്ളുന്ന ഈ സുവിശേഷകനിൽ അഭിമാനിക്കുകയും ചെയ്യുന്നു.

Read more

‘ഹൃദയ’പൂർവം ചില തിരുത്തുകൾ

മനുഷ്യശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമേത് എന്നു ചോദിച്ചാൽ ഭൂരിപക്ഷം പേരും ‘ഹൃദയം’ എന്നായിരിയ്ക്കും പറയുക. ജീവശാസ്ത്രപരമായി കരളും മസ്തിഷ്‌കവും ഹൃദയത്തേക്കാൾ താഴ്‌ന്നവയാണെന്നു പറയുക ബുദ്ധിമുട്ടാണെങ്കിലും, മനുഷ്യബന്ധങ്ങളെപ്പറ്റി പറയുന്നിടത്ത്, പ്രത്യേകിച്ച് സാഹിത്യത്തിൽ, ഹൃദയത്തിനുള്ള സ്ഥാനം മറ്റൊരവയവത്തിനുമില്ല. ചങ്കിൽ കൈ വെച്ചുകൊണ്ടു പറയുക, ചങ്കിൽ കുത്തുക, ചങ്കുപൊട്ടി കരയുക എന്നിങ്ങനെ എഴുത്തിലുള്ള വികാരപ്രകാശനങ്ങളിൽ ഹൃദയത്തിനോളം സ്ഥാനം കരളിനോ മസ്തി‌ഷ്‌കത്തിനോ ഇല്ല.

അങ്ങനെ കൈ കഴുകി തൊടേണ്ട ‘ഹൃദയ’ത്തിനു പകരം ‘ഹ്രുദയം’ എന്ന് ആവർത്തിച്ചുപയോഗിച്ചിരിയ്ക്കുന്നത്, പ്രവാസിരചനകൾക്കു മുൻഗണന നൽകുന്ന ചില മലയാളം ബ്ലോഗ്സൈറ്റുകളിൽ ഇയ്യിടെ വന്നൊരു ബ്ലോഗിൽ കാണാനിടയായി. ഭാവി ബ്ലോഗുകളിലെങ്കിലും ‘ഹൃദയം’ ‘ഹ്രുദയ’മായിപ്പോകാതിരിയ്ക്കാൻ സഹായിയ്ക്കണമെന്നു തോന്നിയതിൻ ഫലമാണീ ലേഖനം.

ഹൃദയശസ്ത്രക്രിയയെപ്പോലെ ‘ഹൃദയം’ എന്ന പദത്തിന്റെ ഓൺലൈനെഴുത്തും മുമ്പ് എളുപ്പമായിരുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടയിൽ യൂണിക്കോഡ് ഫോണ്ടുകളുപയോഗിച്ചുള്ള മലയാളം ട്രാൻസ്ലിറ്ററേഷൻ അനായാസമായിത്തീർന്നിട്ടുണ്ട്. കീബോർഡിലെ ഇരുപത്താറു കീകളും ഷിഫ്റ്റുമുൾപ്പെടെ, ആകെ 27 കീകൾ കൊണ്ട് എഴുതാനാകാത്ത അക്ഷരങ്ങളും കൂട്ടക്ഷരങ്ങളും മലയാളത്തിലുള്ള 460 ലിപികളിൽ ഇന്നില്ല എന്നു തന്നെ പറയാം.

മലയാളം ട്രാൻസ്ലിറ്ററേഷന് വ്യത്യസ്ത സോഫ്റ്റ്‌വെയറുകളുപയോഗിയ്ക്കപ്പെടുന്നുണ്ട്. വ്യത്യസ്ത സോഫ്റ്റ്‌വെയറുകളിൽ വ്യത്യസ്തരീതികളുപയോഗിച്ച് (വ്യത്യസ്ത കീകളുപയോഗിച്ച്) ആയിരിയ്ക്കാം, ‘ഹൃ’ എഴുതുന്നത്. ഈ ലേഖകനുപയോഗിയ്ക്കുന്ന ഇൻകി സോഫ്റ്റ്‌വെയർ ഉപയോഗിച്ച് ‘ഹൃ’ എഴുതാനുള്ള കീ സ്‌ട്രോക്കുകളിവയാണ്: ആദ്യം ഇംഗ്ലീഷക്ഷരം ‘എച്ച്’ അടിയ്ക്കുക. ഷിഫ്റ്റ് അമർത്തിപ്പിടിച്ചുകൊണ്ട് ഇംഗ്ലീഷക്ഷരം ആർ അടിയ്ക്കുക: ‘ഹൃ’ വന്നു കഴിഞ്ഞിരിയ്ക്കും. ലളിതം! ഒരു വ്യഞ്ജനത്തോട് ഋ എന്ന സ്വരം ചേർക്കാൻ ഷിഫ്റ്റ് ആർ അടിയ്ക്കണമെന്നു ചുരുക്കം. ഋ ചേർത്ത മറ്റു ചില അക്ഷരങ്ങളുടെ കീ സ്‌ട്രോക്കുകൾ താഴെ കൊടുക്കുന്നു:

കൃ = k shift r

ജൃ = j shift r

തൃ = th shift r

ദൃ = d shift r

ധൃ = dh shift r

നൃ = n shift r

പൃ = p shift r

ഭൃ = bh shift r

മൃ = m shift r

വൃ = v shift r

ശൃ = S shift r

സൃ = s shift r

മുകളിൽ കൊടുത്തിരിയ്ക്കുന്ന കീ സ്‌ട്രോക്കുകൾ മറ്റു സോഫ്റ്റ്‌വെയറുകളിൽ പ്രവർത്തിച്ചെന്നു വരില്ല. വ്യഞ്ജനങ്ങളോട് ഋ എന്ന സ്വരം ചേർക്കാൻ ഇംഗ്ലീഷക്ഷരം ആറിനോടൊപ്പം ^ എന്ന ചിഹ്നം ഉപയോഗിയ്ക്കുന്ന സോഫ്റ്റ്‌വെയറുണ്ടെന്നും മനസ്സിലായിട്ടുണ്ട്.

വ്യഞ്ജനത്തോട് ഋ ചേർക്കുന്നത് ഇന്നു ദുഷ്‌കരമല്ലെങ്കിലും, തിരക്കിട്ടെഴുതുമ്പോൾ ഋ ചേർക്കേണ്ടിടത്തു റകാരം ചേർത്തുപോകാറുണ്ട്. ഈയബദ്ധം ഒന്നോ രണ്ടോ ഇടങ്ങളിൽ മാത്രമായൊതുങ്ങിയാൽ സാരമില്ല. പക്ഷേ, ഒരേ ബ്ലോഗിൽത്തന്നെ ‘ഹ്രുദയം’ ആവർത്തിച്ചു വരികയും, അതിനു പുറമേ മറ്റനവധി വൈകല്യങ്ങളുമുണ്ടാകുകയും ചെയ്യുമ്പോൾ ബ്ലോഗിന്റേയും ബ്ലോഗ്സൈറ്റിന്റേയും, എല്ലാറ്റിനുമുപരി, ഭാഷയുടെ തന്നെയും മഹിമ നഷ്ടപ്പെടുന്നു. മുകളിൽ പരാമർശിച്ച ബ്ലോഗിൽ കണ്ട വൈകല്യങ്ങളും അവയുടെ ശരിരൂപങ്ങളും ചെറു വിശദീകരണങ്ങളോടൊപ്പം താഴെ കൊടുക്കുന്നു; ബ്ലോഗുകളിലെ മലയാളഭാഷയുടെ ശുദ്ധിയും അഴകും കഴിയുന്നത്ര വർദ്ധിപ്പിയ്ക്കാൻ സഹായിയ്ക്കുകയാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം; അച്ചടിമാദ്ധ്യമത്തിൽ നിന്നു വായനക്കാരെ ബ്ലോഗ്സൈറ്റുകളിലേയ്ക്ക് ആകർഷിയ്ക്കാൻ ഇതാവശ്യമാണ്:

ഹ്രുദയാഭിലാഷം - ഹൃദയാഭിലാഷം

ഹ്രുദയപൂർവ്വം - ഹൃദയപൂർവം

ഹ്രുദയത്തിൽ - ഹൃദയത്തിൽ

ഹ്രുദയത്തിലെ - ഹൃദയത്തിലെ

യുവഹ്രുദയങ്ങളിൽ - യുവഹൃദയങ്ങളിൽ

ഹ്രുദ്യമായ - ഹൃദ്യമായ

ഗ്രഹാതുരമായി - ഗൃഹാതുരമായി

ഗ്രഹാതുരത്വത്തിന്റെ - ഗൃഹാതുരത്വത്തിന്റെ

ഹ്രുസ്വവിവരണങ്ങളും – ഹ്രസ്വവിവരണങ്ങളും (ഇവിടെ ഹ്ര ശരി തന്നെ.)

ഹ്രുസ്വസർഗ്ഗങ്ങളിലൂടെ - ഹ്രസ്വസർഗങ്ങളിലൂടെ

സ്രുഷ്ടികൾ - സൃഷ്ടികൾ

സ്രുഷ്ടിച്ച - സൃഷ്ടിച്ച

കാലനുസ്രുതമായ - കാലാനുസൃതമായ

ആക്രുഷ്ടരായി - ആകൃഷ്ടരായി

സംത്രുപ്തരാകുന്നു – സംതൃപ്തരാകുന്നു

‘ഹൃദയ’വൈകല്യമാണ് ഈ ലേഖനമെഴുതാൻ പ്രേരിപ്പിച്ചതെങ്കിലും, മറ്റു ചില വൈകല്യങ്ങൾ കൂടി മുമ്പു പരാമർശിച്ച ബ്ലോഗിൽ കണ്ടതുകൊണ്ട്, അവ കൂടി തിരുത്തിക്കാണിയ്ക്കാൻ ഈയവസരം വിനിയോഗിയ്ക്കുന്നു. ഏകദേശം പത്തു വാക്കുകളിൽ ‘ച്ച’ എന്ന കൂട്ടക്ഷരത്തിനു പകരം ‘ല്ല’ എന്നുപയോഗിച്ചു പോയിട്ടുണ്ട്. അവയുടെ ശരിരൂപങ്ങൾ താഴെ കൊടുക്കുന്നു:

വളർല്ല - വളർച്ച

വിളില്ലു - വിളിച്ചു

വെളില്ലം - വെളിച്ചം

ഏൽപ്പില്ല - ഏല്പിച്ച, ഏൽപ്പിച്ച

നിർവ്വഹില്ലിരിക്കുന്നു - നിർവഹിച്ചിരിക്കുന്നു

നിർവ്വഹില്ലിരിക്കുന്നത് - നിർവഹിച്ചിരിക്കുന്നത്

ജീവിതത്തെക്കുറില്ലൊക്കെ - ജീവിതത്തെക്കുറിച്ചൊക്കെ

നഗരങ്ങളെക്കുറില്ലുള്ള - നഗരങ്ങളെക്കുറിച്ചുള്ള

കെടുതികളെക്കുറില്ല് - കെടുതികളെക്കുറിച്ച്

ഗതിക്കനുസരില്ലുള്ള – ഗതിക്കനുസരിച്ചുള്ള

ഇരട്ടിപ്പുകൾ വേണ്ടിടങ്ങളിൽ അവയുപയോഗിയ്ക്കാതെ പോയ ഏതാനും സന്ധികളും അവയുടെ ശരിരൂപങ്ങളും താഴെ കൊടുക്കുന്നു:

ഒതുങ്ങി കൂടുന്നു - ഒതുങ്ങിക്കൂടുന്നു

ഏറെകാലം - ഏറെക്കാലം

വാരിതേക്കുകയും - വാരിത്തേക്കുകയും

വാങ്ങി കൂട്ടി - വാങ്ങിക്കൂട്ടി

എഴുതികൊടുക്കാൻ - എഴുതിക്കൊടുക്കാൻ

കോരികൊടുക്കുന്ന - കോരിക്കൊടുക്കുന്ന

മേച്ചിൽ പുറങ്ങൾ - മേച്ചിൽപ്പുറങ്ങൾ

തേടിപോകുന്നു – തേടിപ്പോകുന്നു

താഴെ കൊടുക്കുന്ന ഉദാഹരണങ്ങളിൽ ഇരട്ടിപ്പ് ആവശ്യമില്ലാത്തിടത്ത് അതു കൊടുത്തുപോയിരിയ്ക്കുന്നു:

ആവിഷ്‌ക്കാരത്തിലും - ആവിഷ്‌കാരത്തിലും (ഷകാരത്തോടു ചേരുന്ന കകാരം ഇരട്ടിയ്ക്കേണ്ടതില്ല)

രംഗാവിഷ്‌ക്കാരത്തിന്റെ - രംഗാവിഷ്‌കാരത്തിന്റെ

ചില പദങ്ങൾ ചേരുമ്പോൾ ആദ്യപദത്തിന്റെ അന്ത്യത്തിലുള്ള സ്വരം ദീർഘിയ്ക്കും. അങ്ങനെയല്ലാതെ എഴുതിപ്പോയിരിയ്ക്കുന്ന ചില പദങ്ങളും അവയുടെ ശരിരൂപങ്ങളും താഴെ കൊടുക്കുന്നു:

ആരാധനഭാവത്തോടെ - ആരാധനാഭാവത്തോടെ

സഹോദരി പുത്രനായ - സഹോദരീപുത്രനായ

അതെപോലെ - അതേപോലെ

രചനതന്ത്രങ്ങളെ – രചനാതന്ത്രങ്ങളെ

രണ്ടു പദങ്ങൾ അടുത്തടുത്തു വരുമ്പോൾ അവയിലേതെങ്കിലുമൊന്നിനു മിക്കപ്പോഴും മാറ്റമുണ്ടാകും. ഈ മാറ്റം, രണ്ടാമത്തെ പദത്തിന്റെ തുടക്കം സ്വരത്തിലോ വ്യഞ്ജനത്തിലോ എന്നതിനെ ആശ്രയിച്ചിരിയ്ക്കും. സ്വരത്തിലെങ്കിൽ, ഒന്നാമത്തെ പദത്തിന്റെ അവസാനം ചന്ദ്രക്കല (സംവൃതോകാരം) പ്രയോഗിയ്ക്കണം. ചില ഉദാഹരണങ്ങൾ:

ആചാരങ്ങളാണു എല്ലാറ്റിനും

ഇവിടെ രണ്ടാമത്തെ വാക്കായ എല്ലാറ്റിനും എന്ന വാക്കിന്റെ തുടക്കത്തിലുള്ളത് എ; ഒരു സ്വരമാണ് എ. അതുകൊണ്ട്, ഒന്നാമത്തെ വാക്ക് ചന്ദ്രക്കലയിൽ അവസാനിയ്ക്കണം:

ആചാരങ്ങളാണ് എല്ലാറ്റിനും.

അതുപോലുള്ള മറ്റു ചിലത്:

സാഹിത്യരൂപത്തിനു ഇപ്പോൾ - സാഹിത്യരൂപത്തിന് ഇപ്പോൾ, സാഹിത്യരൂപത്തിനിപ്പോൾ

സംസ്കാരമാണു അദ്ദേഹത്തിന്റെ - സംസ്കാരമാണ് അദ്ദേഹത്തിന്റെ

പ്രവാസത്തിനു ഒരു - പ്രവാസത്തിന് ഒരു, പ്രവാസത്തിനൊരു

വിവേചനത്തിനു ഇരകളാകുന്നെങ്കിലും - വിവേചനത്തിന് ഇരകളാകുന്നെങ്കിലും

അലിയിക്കയാണു അല്ലാതെ - അലിയിക്കയാണ്, അല്ലാതെ (ഇവിടെ ചെറിയൊരു നിറുത്തുള്ളതിനാൽ കോമ വേണം)

അടുത്തടുത്തു വരുന്ന രണ്ടു പദങ്ങളിൽ രണ്ടാമത്തേതു തുടങ്ങുന്നതു വ്യഞ്ജനത്തിലാണെങ്കിൽ ഒന്നാമത്തെ പദം ഉകാരത്തിലവസാനിയ്ക്കണം:

വിലങ്ങ്തടിയായി – വിലങ്ങുതടിയായി

തിരിഞ്ഞ്നോക്കുന്നു – തിരിഞ്ഞുനോക്കുന്നു

കാരണം വിശദീകരിയ്ക്കുന്ന വാക്യത്തിൽ, കാരണത്തെ തുടർന്ന് അല്പവിരാമം (കോമ) വേണം:

കാരണം. ഇത്തരം... - കാരണം, ഇത്തരം...

സമാനപദങ്ങളെ ഉം ചേർത്തെഴുതുമ്പോൾ അവയിക്കിടയിൽ കോമ വേണ്ട താനും:

സംസ്കാരവും, വിശേഷങ്ങളും - സംസ്കാരവും വിശേഷങ്ങളും

അകാരത്തിലവസാനിയ്ക്കുന്ന വാക്കിനെത്തുടർന്ന് ഇരട്ട കകാരം വരുമ്പോൾ യകാരം ചേർക്കണം:

ഒറ്റക്ക് – ഒറ്റയ്ക്ക്

ബ്ലോഗിൽ എഴുതിക്കണ്ട മറ്റു ചില പ്രയോഗങ്ങളുടെ അല്പം കൂടി നല്ല രൂപങ്ങൾ താഴെ കൊടുക്കുന്നു:

നമുക്ക് കുടിയേറിയ രാജ്യം അവകാശപ്പെട്ടിട്ടും - നാം കുടിയേറിയ രാജ്യം നമുക്കവകാശപ്പെട്ടിട്ടും, കുടിയേറിയ രാജ്യം നമുക്കവകാശപ്പെട്ടിട്ടും

നിഘണ്ടുവിൽ നിന്നും - നിഘണ്ടുവിൽ നിന്ന്

യാത്രകളിൽ നിന്നും - യാത്രകളിൽ നിന്ന്

സഹതാപസ്ഥിതിയിൽ മനമലിഞ്ഞ് - പരിതാപസ്ഥിതിയിൽ, ദയനീയസ്ഥിതിയിൽ

മെൽടിങ്ങ്പോട്ടിനും - മെൽറ്റിംഗ് പോട്ടിനും

ഹൂസ്റ്റൻ - ഹ്യൂസ്റ്റൻ

സുരക്ഷിതാബോധവും - സുരക്ഷാബോധവും, സുരക്ഷിതത്വബോധവും

ഒരു വാക്യത്തിലെ പദങ്ങളുടെ പ്രാധാന്യം വ്യത്യസ്തമായിരിയ്ക്കും. പ്രാധാന്യം കുറഞ്ഞ വാക്കുകൾ കഴിവതും പ്രധാനപ്പെട്ട പദങ്ങളുമായോ പരസ്പരമോ ചേർത്തെഴുതുന്നതു നന്ന്:

എന്ന ഒരു – എന്നൊരു

മേലെ ഒരു - മേലൊരു

ചുറ്റിലും ഉള്ള – ചുറ്റിലുമുള്ള

ർ എന്ന ചില്ലിനു ശേഷം ക, ച, ട, ത, പ, ന എന്നിവയൊഴികെ മറ്റക്ഷരങ്ങൾ ഇരട്ടിയ്ക്കേണ്ടതില്ല:

വിവാഹപൂർവ്വദിനങ്ങളിൽ - വിവാഹപൂർവദിനങ്ങളിൽ

സർഗ്ഗങ്ങളിലൂടെ – സർഗങ്ങളിലൂടെ

ഘടകപദങ്ങൾ സമാസിച്ചുണ്ടാകുന്ന സമസ്തപദം ചേർത്തെഴുതണം:

ജാതി വ്യവസ്ഥയുടെ – ജാതിവ്യവസ്ഥയുടെ

സമാസിക്കാത്ത പദങ്ങൾ ചേർക്കാതെഴുതണം:

പുതിയലോകം - പുതിയ ലോകം

യാത്രയുഗങ്ങളായി - യാത്ര യുഗങ്ങളായി

പുരോഗതിതേടിയുള്ള - പുരോഗതി തേടിയുള്ള

അതിനെസ്വന്തമാക്കാൻ - അതിനെ സ്വന്തമാക്കാൻ

വിവാഹത്തിനുമുമ്പുള്ള - വിവാഹത്തിനു മുമ്പുള്ള

പുതിയതലമുറ - പുതിയ തലമുറ

 
മറ്റു ചില തിരുത്തുകൾ

നേഴുമാരെ - നേഴ്‌സുമാരെ

സ്‌ര്‌തീകളുടെ - സ്ത്രീകളുടെ

വിസേഷദിവസങ്ങൾ - വിശേഷദിവസങ്ങൾ

വിശുദ്ധിപ്പോലെ - വിശുദ്ധി പോലെ

പലുതരാനും - പാലു തരാനും

കുടുമ്പം - കുടുംബം

മലയാളി കുടുമ്പം - മലയാളികുടുംബം

കൂട്ടുകുടുമ്പങ്ങളുടെ - കൂട്ടുകുടുംബങ്ങളുടെ

കാണൂക - കാണുക

ചൂഷണങ്ങൽ - ചൂഷണങ്ങൾ

പാശ്ചാത്തലത്തിൽ - പശ്ചാത്തലത്തിൽ

യാഥസ്ഥിതത്തോടെ - യഥാതഥമായി, യാഥാർത്ഥ്യബോധത്തോടെ

ആശയ വില്ലേഷണം - ആശയപ്രകാശനം (ആശയവിശ്ലേഷണം എന്നുമാകാം, പക്ഷേ, അർത്ഥം വ്യത്യസ്തമാകും.)

അത്മറ്റു സംസ്കാരങ്ങളെ - അത് മറ്റു സംസ്കാരങ്ങളെ

ഭരിക്കുന്നത്തങ്ങളാണോ - ഭരിക്കുന്നത് തങ്ങളാണോ

നല്ലത്തന്നെ - നല്ലത് തന്നെ

കുടിയേറ്റക്കരുടേതായ - കുടിയേറ്റക്കാരുടേതായ

മധ്യതിരുവതാംക്കൂറിന്റെ - മധ്യതിരുവിതാംകൂറിന്റെ

നിഷക്കളങ്കരായ - നിഷ്‌കളങ്കരായ

ബ്രഡ് – ബ്രെഡ്

അതിഥികളുടെ മുമ്പാകെ ആദരപൂർവം വിളമ്പുന്ന ഭക്ഷണത്തിൽ കല്ലുണ്ടാകരുത്. അതിഥികൾക്കു വിളമ്പുന്ന ഭക്ഷണത്തിനു തുല്യമാണു ബ്ലോഗർ പൊതുജനസമക്ഷം അവതരിപ്പിയ്ക്കുന്ന ബ്ലോഗ്. വൈകല്യങ്ങൾ കഴിവതും ഒഴിവാക്കി, ശ്രദ്ധയോടെ വേണം അതവതരിപ്പിയ്ക്കാൻ. തെറ്റു പറ്റാത്തവരില്ലെന്നതു ശരി തന്നെ. പക്ഷേ, തെറ്റുകളധികമായാലോ, അതു വായനക്കാരോടുള്ള അനാദരവാകും.

മലയാളം ബ്ലോഗെഴുത്ത് ഏകദേശം ഒരു ദശാബ്ദം തികയ്ക്കാറായിട്ടും, ബ്ലോഗുകളിൽ ഇത്തരത്തിൽ നിരവധി തെറ്റുകളുണ്ടാകുന്നത് ഒഴിവാക്കേണ്ടിയിരിയ്ക്കുന്നു. മലയാളം ബ്ലോഗെഴുത്തിന്റെ തുടക്കത്തിലുണ്ടായിരുന്ന കുറേയേറെ തെറ്റുകൾക്കു കാരണം സാങ്കേതികവിദ്യയുടെ ന്യൂനതയായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങൾകൊണ്ടു സാങ്കേതികവിദ്യ സ്വന്തം തെറ്റുകൾ തിരുത്തി, വികാസം പ്രാപിച്ചിട്ടുണ്ട്; നാം, ബ്ലോഗർമാരാണ് ഇനി സ്വയം തിരുത്തേണ്ടത്.

ഗഹനമായ ആശയങ്ങളുൾക്കൊള്ളുന്ന രചനകൾ സൃഷ്ടിയ്ക്കാനുള്ള ചിന്താശക്തി സാധാരണക്കാരായ നമുക്കില്ല. പക്ഷേ, തെറ്റുകളില്ലാത്ത മലയാളമെഴുതാൻ നമുക്കാവും. അതിന് പതിവായുള്ള പത്രവായനയേ വേണ്ടൂ. തെറ്റുകളൊഴിവാക്കി, ബ്ലോഗുകളുടെ ഗുണനിലവാരമുയർത്താൻ ബ്ലോഗർമാർ ശ്രദ്ധിച്ചെങ്കിൽ മാത്രമേ, മലയാളം ബ്ലോഗ്സൈറ്റുകൾക്കും ബ്ലോഗർമാർക്കും വളരാനാകൂ. കല്ലുകളുള്ള ഭക്ഷണം സൗജന്യമായാൽത്തന്നെയും, അതു ഭുജിയ്ക്കാൻ ആരാണു വരിക!

sunilmssunilms@rediffmail.com

Read more

നിങ്ങളും ഈ "ഓട്ടക്കുടം".....?

നാളെ സന്തോഷിക്കാന്‍ വേണ്ടി ഇന്ന് ദുഃഖിക്കുന്നവരാണ് നാം. നാളെ സുഖമായി ജീവിക്കാന്‍ ഇന്ന് എല്ലാ കഷ്ടപ്പാടും സഹിക്കുന്നു. നാളെ വിജയിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ന് തോറ്റുകൊണ്ടേയിരിക്കുന്നു. പക്ഷെ, വിജയവും സന്തോഷവും അകലെയുള്ള ഒരു ലക്ഷ്യസ്ഥാനത്തുനിന്ന് ലഭിക്കുന്നതാണോ? അതോ, നമ്മുടെ ജീവിത പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഭിക്കുന്നതാണോ?. ഈ കഥ ശ്രദ്ധിക്കുക:­

ഒരു ഗ്രാമത്തില്‍ പ്രായമേറിയ മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കളത്തില്‍ നിന്ന് വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും. പക്ഷേ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു. വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും. ഏകദേശം ഒരു വര്‍ഷം കടന്നു പോയി. ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി. നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി. കളിയാക്കലും, അപമാനവും സഹിക്ക വയ്യാതെ ഓട്ടക്കുടം വിഷമിച്ചു. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍ സ്വയം വെറുക്കുന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു. അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു.... ആര്‍ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കു.

മുത്തശ്ശി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു...... ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ. ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളാണ്. മുത്തശ്ശി തുടര്‍ന്നു. നിനക്ക് ഓട്ടുയുണ്ടെന്ന് എനിക്കറിയാമായിരുന്നു. അതറിഞ്ഞു കൊണ്ട് ഞന്‍ നടപ്പുവഴിയില്‍ നിന്റെ വശത്തായി ചെടികള്‍ നട്ടു. ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരന്‍ നീയാണ്. ഇത് കേട്ടപ്പോള്‍ തന്റെ വില എന്തെന്ന് ആ ഓട്ട കുടത്തിന് മനസ്സിലായി. പലപ്പോഴും, ഈ ഓട്ടക്കുടത്തിന്റെ അവസ്ഥയിലേയ്ക്ക് നിങ്ങളും എത്തിച്ചേരാറില്ലേ...... എനിക്ക് സ്വന്ദര്യം പോരാ, ആശയ വിനിമയ ശേഷി എനിക്ക് കുറവാണ്, പൊക്കം കുറവാണ്, വണ്ണം കൂടിപ്പോയി, സമ്പത്ത് കുറഞ്ഞു പോയി, ഞാന്‍ ഉദ്ദേശിച്ച ജീവിത പങ്കാളിയെയല്ല എനിക്ക് ലഭിച്ചത്, എന്റെ ജീവിതത്തില്‍ സമാധാനം ഇല്ല, ഇഷ്ടപ്പെട വിഷയത്തിനല്ല എനിക്ക് അഡ്മിഷന്‍ ലഭിച്ചത്, ഇഷ്ടപ്പെട്ട ജോലിയല്ല ഞാന്‍ ചെയ്യുന്നത്. ഇങ്ങനെ കുറവുകളുടേതായ ന്യായീകരണങ്ങള്‍ ഒന്നൊന്നായി നിരത്തുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കുക , ഈ കുറവുകള്‍ക്കോരോന്നിനും പോസിറ്റീവായ ഒരു മറുവശം ഉണ്ട് എന്ന കാര്യം.

ഒന്നാലോചിച്ചു നോക്കൂ. നിങ്ങളുടെ ജീവിതം എത്ര സുന്ദരമാണ്....പക്ഷേ, മനസ്സിലെ നെഗറ്റീവ് ചിന്തകള്‍ കൊണ്ട് നിങ്ങള്‍ അത് ആസ്വദിക്കുന്നുണ്ടോ ? മുത്തശ്ശിയുടെ കൈയിലേ ഓട്ടക്കലത്തിന്റേതുപോലെ ജീവിതത്തെ അടിമുടി മാറ്റി മറിയ്ക്കാനുള്ള മരുന്നുകള്‍ നിങ്ങളുടെ കൈയില്‍ തന്നെയുള്ളപ്പോള്‍ പലരും അത് കാണുന്നില്ല എന്നുള്ളതാണ് വാസ്തവം. നേരെമറിച്ച് ബുദ്ധിമാന്മാര്‍ വിലകൊടുത്ത് വാങ്ങാനാവാത്ത ആ മരുന്ന് കണ്ടുപിടിച്ച് നെഗറ്റീവ് രോഗത്തെ ചികിത്സിച്ച് ഭേദമാക്കുന്നു എന്ന് പറയുന്നതാവും ശരി. അങ്ങനെയുള്ളവര്‍ക്ക് ജീവിതവിജയവും സുഗമമായിരിക്കും.

പോസിറ്റീവ്­ ചിന്താഗതിയുള്ള ഒരാളുടെ മനസ്സ്­ എപ്പോഴും ഉന്മേഷപൂര്‍ണമായിരിക്കും. അയാളെപ്പോഴും തന്നോടൊപ്പം മറ്റുള്ളവരുടെയും സന്തോഷം ആഗ്രഹിക്കും.സ്വന്തം കഴിവുകള്‍ തിരിച്ചറിയും. എപ്പോഴും ജീവിതത്തില്‍ ഒരത്ഭുതം സംഭവിക്കാമെന്ന്­ അയാള്‍ പ്രതീക്ഷിക്കും. ഏതെങ്കിലും പഠനവിഷയങ്ങളിള്‍ ബുദ്ധിമുട്ടു തോന്നുകയാണെങ്കില്‍ ഇതെനിക്ക്­ മനസ്സിലാകില്ല എന്നയാള്‍ ചിന്തിക്കില്ല. പകരം ഞാന്‍ മനസ്സിലാക്കുന്ന രീതി ശരിയല്ല എന്ന്­ തിരിച്ചറിഞ്ഞ്­ ശരിയായ വഴി അയാള്‍ അന്വേഷിക്കും. താന്‍ ആരെക്കാളും പിന്നിലല്ല എന്ന്­ മനസ്സിലാക്കുകയും ഒരു കാര്യത്തിലല്ലെങ്കില്‍ മറ്റൊരു കാര്യത്തില്‍
താന്‍ മികവുറ്റവനാണെന്ന്­ വിശ്വിക്കുകയും ചെയ്യും. എപ്പോഴും ഒരു വിജയിയുടെയും ജേതാവിന്റെയും മനോഭാവമാകട്ടെ നിങ്ങളെ നയിക്കുന്നത്­. കാരണം, മനോഭാവമാണ്­ നിങ്ങളുടെ ജയപരാജയങ്ങളെ നിര്‍ണയിക്കുന്നത്­. ചിന്താഗതി പോസിറ്റീവാക്കുക. ജീവിതം വിജത്തിന്റേതാക്കുക.

MINTA SONY
PSYCHOLOGICAL COUNSELLOR
MOB: 9495763807 

Read more

ഇന്ത്യയിലൂടെ ഈശ്വരനിലേയ്ക്ക്....

വിശുദ്ധ മദര്‍തെരേസയെ പോലെ ഭാരതത്തില്‍എത്തി ഭാരതീയസംസ്‌കൃതിയുടെ ഭാവംആഗിരണംചെയ്ത്ദീപ്തസ്മരണകള്‍   അവശേഷിച്ചിട്ടുള്ള അമ്മയാണ് ഭഗിനി നിവേദിത. തെരേസവന്നത്ഒരുവിദേശരാജ്യത്ത് അധ്യാപികആവുന്നതിന്റെകൗതുകംകൊണ്ടാവണം. ഇവിടെവന്ന് പ്രഭുകുമാരികള്‍ പഠിക്കുന്ന ലൊറെറ്റോകോണ്‍വെന്റിന് പുറത്തുള്ള ഭാരതംകണ്ടപ്പോള്‍ ആ ദൈവവിളിതിരിച്ചറിഞ്ഞതാണ്‌തെരേസയെ ശ്രദ്ധേയ ആക്കുന്നത്. നിവേദിതയാകട്ടെ, ഭാരതത്തിന്റെ ആദ്ധ്യാത്മികദീപ്തിതിരിമറിഞ്ഞ്  ഭാരതത്തില്‍ അനുരക്തയായി ഈ നാട്ടില്‍എത്തിയതാണ്. അറിഞ്ഞിട്ട്‌വരുന്നതാണോവന്നിട്ട് അിറയുന്നതാണോഭേദംഎന്ന്‌ചോദിക്കേണ്ടതില്ല. രണ്ടുപേരുംതിരിച്ചറിഞ്ഞ വ്യത്യസ്തമുഖങ്ങളില്‍ഏതാണ്കൂടുതല്‍ പ്രധാനം എന്ന്‌ചോദിക്കുമ്പോലെയാവും അത്. ഭാരതത്തെ വരിച്ച വിദേശികള്‍ എന്നതാണ്അവര്‍ക്ക് പൊതുവായുള്ളത്. 

നിവേദിതഅയര്‍ലണ്ടിലാണ് ജനിച്ചത്. പത്തൊമ്പതാം നൂറ്റാണ്ടിന്റെആദ്യപാദംഅയര്‍ലണ്ട് സംഘര്‍ഷ ഭരിതമായിരുന്നുഎന്നത്ചരിത്രമാണ്. മെഥഡിസ്റ്റ്‌സഭാവിഭാഗത്തിലെവൈദികനായിരുന്ന(മിനിസ്റ്റര്‍ എന്ന്ഇംഗ്ലീഷില്‍വായിച്ച ഒരാള്‍ മന്ത്രി എന്നാണ് ധരിച്ചതും നിവേദിതയെക്കുറിച്ചുള്ളതന്റെകൃതിയില്‍കുറിച്ചതും. മിനിസ്റ്റര്‍ എന്ന പദത്തിന് സേവകന്‍ എന്‌നാണര്‍ത്ഥം. സേവിക്കപ്പെടുന്നയാള്‍മാസ്റ്റര്‍. അത് ഈശ്വരന്‍. പതിനാലാം നൂറ്റാണ്ടില്‍ ലത്തീന്‍ഭാഷയില്‍ നിന്ന്ഇംഗ്ലീഷില്‍എത്തിയശബ്ദം. ജനാധിപത്യംപ്രചരിപ്പിച്ചപ്പോള്‍ ജനം എന്ന മാസ്റ്ററെസേവിക്കുന്ന ശുശ്രൂഷകന്‍ എന്ന അര്‍ത്ഥത്തില്‍ മന്ത്രിമാരെസൂചിപ്പിക്കാന്‍ ഉപയോഗിച്ചുതുടങ്ങി. ജോണ്‍ നോബിളിന്റെ പൗത്രിആയിരുന്നു നിവേദിതഎന്ന്എടുത്തുപറയുന്നത് ഈശ്വരനെയുംരാജ്യത്തെയും പിതാമഹന്റെഗുണങ്ങള്‍ പേരക്കുട്ടിയുടെജീവിതത്തിലും നമുക്ക്‌വായിച്ചെടുക്കാം എന്നതിനാലാണ്.

നിവേദിതയുടെജീവിതവഴികളുമായി ബന്ധപ്പെട്ട മൂന്ന്‌സംഗതികള്‍ അമ്മയുടെ ശൈശവ-ബാല്യകാല കഥകളില്‍സുക്ഷ്മദൃകുട്ടകള്‍ക്ക് കാണാന്‍ കഴിയും. ഒന്ന്, ജനിച്ച വേളയില്‍തന്നെ സ്വമാതാവ് നിവേദിതയെഈശ്വരസേവയ്ക്കായി പ്രതിഷ്ഠിച്ചു. രണ്ട്, കുടുംബാംഗങ്ങള്‍ ഒത്തുചേര്‍ന്ന് നവജാതശിശുവിന്റെ ജന്മാഘോഷിക്കുന്നതിനിടെ അമ്മ ശിശുവിനെ കത്തോലിക്കാവിശ്വാസത്തില്‍ജ്ഞാനസ്‌നാനപ്പെടുത്തി. മൂന്ന്, ഭാരതത്തില്‍സന്ദര്‍ശനം കഴിഞ്ഞ്മടങ്ങിയഒരുകുടുംബസുഹൃത്ത്ഇന്ത്യആയിരിക്കുംഅവളുടെ കര്‍മ്മഭൂമി എന്ന് ആ ബാലുകയുടെസാന്നിധ്യത്തില്‍ പിതാവിനോട് പറഞ്ഞു. പറഞ്ഞയാള്‍ഉദ്ദേശിച്ചത് നിവേദിതഒരു ക്രിസ്ത്യന്‍ മിഷണറിആയി ഭാരതത്തില്‍എത്തുംഎന്നായിരിക്കണം. മിറച്ചൊന്ന്ചിന്തിക്കാന്‍ അന്ന്ഇടംഏതുംഉണ്ടായിരുന്നില്ല. എന്നാല്‍ ഭാരതം എന്ന ആശയംമാര്‍ഗരറ്റ് നോബിളിന്റെമസ്തിഷ്‌ക്കത്തില്‍ശിലാലിഖിതം പോലെ അന്നേ തെളിഞ്ഞു. പിതാവ് മഞ്ഞശയ്യയില്‍കിടക്കവെ അവളുടെവിളി വരുമ്പോള്‍ അവള്‍വിളികേട്ടുകൊള്ളട്ടെ. അവള്‍ പൊയ്‌ക്കൊള്ളട്ടെ എന്ന്കല്പിച്ചത് ആ ചിന്ത ദൃഢതരമാക്കുകയുംചെയ്തു.

അങ്ങനെ ഈസ്വരസേവ, മാനവസേവ, ഭാരതം എന്ന ആശയത്രയവുമായിവളര്‍ന്ന മാര്‍ഗററ്റിന്റെജീവിതത്തിലെ നിര്‍ണ്ണായകസംഭവം 1895 ല്‍ ആണ്ഉണ്ടായത്. വിവേഗാനന്ദസ്വാമികളുമായുള്ള പ്രഥമസമാഗമം. ആ ആദ്യസംഗമത്തില്‍ പുതുതായൊന്നുംമാര്‍ഗററ്റിന് കിട്ടിയില്ല. ഭാരതത്തിന്റെ ആധ്യാത്മികപൈതൃകം വിശുദ്ധവും ശക്തവുംആണ്എന്ന്അവര്‍അതിന് മുന്‍പ് തന്നെ ഗ്രഹിച്ചിരുന്നു. എന്നാല്‍സ്വാമികളുടെവ്യക്തിപ്രഭാവംകാന്തം ഇരുമ്പിനെ എന്നതുപോലെമാര്‍ഗററ്റിനെ ആകര്‍ഷിച്ചു. സംഭാഷണത്തിലും പ്രഭാഷണത്തിലുംഇടയ്ക്കിടെശിവശിവ എന്ന പറഞ്ഞതാണ്അവര്‍ പ്രത്യേകം ശ്രദ്ധിച്ചത്.

പുതുതായൊന്നുംസ്വാമികള്‍ പറഞ്ഞില്ലഎന്ന്ആദ്യംതോന്നിയെങ്കിലും ഈശ്വരന്‍ മാത്രംആണ്‌സത്യംഎന്നുംഓരോമതവുംഈശ്വരനിലേയ്ക്കുള്ളഓരോ പാതയാണ്എന്നും ഉള്ള വചസ്സുകള്‍ ഈശ്വരനെക്കുറിച്ചും  ഭാരതീയപൈതൃകത്തെക്കുറിച്ചുംകുറെയൊക്കെ ഗ്രഹിച്ച് പാകപ്പെട്ടിരുന്ന മനസ്സിന് തേടിയവള്ളിക്കാലില്‍ചുറ്റിയ അനുഭൂതിയാണ് നല്‍കിയത്. 

ലോകം നന്നാക്കാന്‍ അര്‍പ്പണബോധം ഉള്ള ഇരുപത് പേര്‍ മതി, അതില്‍ഒരാളാണോ നിങ്ങള്‍. എന്ന്‌സ്വാമികള്‍ ചോദിച്ചുഒരുസത്സംഗവേളയില്‍. അതേഎന്ന്മനസ്സ് പറഞ്ഞതെങ്കിലുംആയത്ഉറക്കെ പറയാന്‍ നാവ് പരുവപ്പെട്ടിരുന്നില്ല. ആ മാസ്മരശബ്ദം മനസ്സില്‍ പേര്‍ത്തും പേര്‍ത്തുംമുഴങ്ങവെമറ്റൊരുദിവസംസ്വാമിമാര്‍ഗററ്റിനെ പേരെടുത്തുവിളിച്ചു.  

യേശുക്രിസ്തുആദ്യശിഷ്യന്മാരെവിളിച്ചത് പോലെ. ഭാരതീയസ്ത്രീകളുടെവിദ്യാഭ്യാസമാണ് ഭാരതീയ പുരോഗതിയുടെയും നവോത്ഥാനത്തിന്റെയുംഅടിത്തറ ഒരുക്കാന്‍ വേണ്ടത്, അതിന് തനിക്ക്ചിലസ്വപ്നപദ്ധതികളുണ്ട്. അവയുടെസാക്ഷാത്ക്കാരത്തിന് തന്നോടൊപ്പം പ്രവര്‍ത്തിക്കുവാന്‍ നിനക്ക് കഴിയുമെന്ന്‌സ്വാമികള്‍ കല്പിച്ചപ്പോള്‍ താന്‍ കാത്തിരുന്ന വിളിയാണ് താന്‍ കേട്ടത്എന്ന്മാര്‍ഗരറ്റിന് തോന്നി. ലോകംഇളക്കിമറിക്കാന്‍ കരുത്തുള്ളവളാണ് നീ, വരിക, മറ്റുള്ളവരുംവരും, ഉണരുക, ഉണരുകമഹാമനസ്സെ, എന്ന വാക്കുകള്‍കൂടെആയപ്പോള്‍സ്വദേശവുംസ്വജനവും ഓര്‍മ്മയിലാക്കി. സ്വാമിയുടെമാതൃഭൂമിതന്റെ കര്‍മ്മമണ്ഡസമായി തെരഞ്ഞെടുക്കുവാന്‍ പിന്നെ താമസംഉണ്ടായില്ല. കലപ്പയില്‍കൈവച്ചനാള്‍തൊട്ട് പിറകോട്ട്ഒട്ട്തിരിഞ്ഞുനോക്കിയതുമില്ല.

അത്എളുപ്പമായിരുന്നില്ല. ബ്രിട്ടീഷ്അധികാരികള്‍ അവജ്ഞയോടെകാണും. ഭാരതീയര്‍സംശയത്തോടെ നോക്കും. അതിയാഥാസ്ഥിതികരായ  ഭാരതീയസ്ത്രീകള്‍. അവരുടെവീടുകളില്‍കയറ്റുകയില്ല.എങ്കിലുംസ്വാമിയുടെവാക്കുകള്‍ധൈര്യം പകര്‍ന്നു. എനിക്ക്‌വേണ്ടത്ഒരുസ്ത്രീയെആണ്. സിംഹിയെപ്പോലെ ധീരയായഒരുസ്ത്രീയെഇന്ന്ഇന്ത്യയില്‍അത്തരംഒരാളെ എനിക്ക് കണ്ടെത്താന്‍ കഴിയുകയില്ല. അതുകൊണ്ട് മറ്റിടങ്ങളില്‍ നിന്ന് തേടാതെ വയ്യ. നിനക്ക് വിദ്യയുണ്ട്, ആത്മാര്‍ത്ഥതയുണ്ട്, വിശുദ്ധിയുണ്ട്, സ്‌നേഹമുണ്ട്, നിശ്ചയദാര്‍ഢ്യമുണ്ട്, സര്‍വ്വോപരി ധീരത നല്‍കുന്ന സെല്‍ട്ടിക് രക്തവും. ഇന്ത്യ ഇന്ന് തേടുന്നത് നിന്നെ തന്നെ ആണ്. ആലോചിച്ചിട്ട് മതി. ഒന്ന് ഞാന്‍ പറയാം. നീ ഭാരതത്തിന് വേണ്ടി യത്‌നിച്ച് പരാജയപ്പെട്ടാലും നീ വേദാന്തത്തില്‍ ഹതാശയായി ഭവിച്ചാലും ഞാന്‍ നിന്നെ ഉപേക്ഷിക്കയില്ല. ആനക്കൊമ്പ് ഒരിക്കല്‍ പുറത്തുവന്നാല്‍ അത് പിന്‍വലിയുകയില്ല. ഉത്തമപുരുഷന്റെ വാക്ക് ആനക്കൊമ്പ് പോലെ ദൃഢവും സ്ഥിരവും ആണ്. 

1898 ജനുവരി 28. അമ്മ കല്‍ക്കത്തയില്‍ കപ്പലിറങ്ങി. സ്വാമികള്‍ തന്നെ തുറമുഖത്തെത്തി സ്വീകരിച്ചു. പിറകെ വന്ന രണ്ട് അമേരിക്കന്‍ ശിഷ്യകള്‍. മിസിസ്  സാറാ ബുള്‍, മിസ് ജോസഫയിന്‍ മക്ലിയോഡ. അവരുടെ കുടില്‍ ആശ്രമമായി. സ്വാമികള്‍ നിത്യവും അവിടെയെത്തി ധൈര്യം പകര്‍ന്നു. ആ സാന്നിധ്യം പരിശുദ്ധാത്മാവ് എന്ന ക്രൈസ്തവസങ്കല്പം പോലെയാണ് എന്ന് ശിഷ്യകള്‍ തിരിച്ചറിഞ്ഞു. ഒരു നാള്‍ മക് ലിയോഡ് മദാമ്മ ചോദിച്ചു. സ്വാമിജീ, ഞാന്‍ എങ്ങനെയാണ് ആരാധനയെ സേവിക്കേണ്ടത്? പൊടുന്നനെ കിട്ടി മറുപടി. ഇന്ത്യയെ സ്‌നേഹിക്കുക, ഇന്ത്യയെ സേവിക്കുക, ഇന്ത്യയെ ആരാധിക്കുക. അതാണ് ഈശ്വരവിശ്വാസം. അതാണ് ആരാധന. അതാണ് സര്‍വ്വസ്വവും. ചോദിച്ചത് കൂട്ടുകാരിയെങ്കിലും  ആ വാക്കുകള്‍ തനിക്കുള്ള ഉത്തരമാണ് എന്ന് മാര്‍ഗരറ്റ് തിരിച്ചറിഞ്ഞു.

മാര്‍ഗരറ്റിന്റെ സത്യാന്വേഷണ തീര്‍ത്ഥാടനത്തിലെ അടുത്ത താവളം ജഗദംബികയായി ശിഷ്യര്‍ കരുതി വന്ന ശ്രീശാരദാദേവി സന്നിദി ആയിരുന്നു. അമ്മ മുന്ന് വിദേശീയരെയും മക്കളായി സ്വീകരിച്ചു. 

1898 മാര്‍ച്ച് 25. ഒിശുദ്ധകന്യകമറിയാമിന് താന്‍ ദൈവമാതാവാകുവാന്‍ പോകുന്നു എന്ന് ഗബ്രിയേല്‍ മാലാഖ വഴി വചനിപ്പ് കിട്ടിയ നാള്‍ ആണ് മാര്‍ച്ച് 25 എന്നത് വിവേകാന്ദസ്വാമികള്‍ക്ക് ഡിസംബര്‍ 25 പ്രധാനമായുതുപോലെ ഒരു ഈശ്വരനിശ്ചയം ആയിരുന്നിരിക്കണം. ദൈവത്തിന് മതമില്ലല്ലോ. അങ്ങനെ മാര്‍ഗരറ്റ് കന്യാസ്ത്രീകളെ പോലെ നിത്യവ്രതവാഗ്ദാനം നടത്തി. പുതിയ പേര് നിവേദിത.

സാമൂഹിക സേവനത്തിന്റെയും ഈശ്വരസാക്ഷാത്ക്കാരത്തിന്റെയും നാളുകളായിരുന്നു പിന്നെ. പള്ളിക്കൂടം. അതിന്റെ പ്രാരബ്ധങ്ങള്‍.  മരണങ്ങള്‍. ഒരു മരണം ഒരു ദീപശിഖയായി. സ്വന്തം ശിശുവിനെ നഷ്ടപ്പെട്ട ഒരു ദുര്‍ഭഗ നിവേദിതയോട് ചോദിച്ചു, സിസ്റ്റര്‍, ഇനി ഞാനെന്ത് ചെയ്യും? എവിടെ എന്റെ ഓമന? അവരെ ആശ്വസിപ്പിക്കാന്‍ നിവേദിത പറഞ്ഞു. വിഷമിക്കണ്ട, അമ്മ. അവള്‍ ലോകാതാവായ കാളിക്കൊപ്പം തൃപ്തയായിരിക്കുന്നു. ഈ സംഭവം ഗുരുവിനെ അറിയിച്ചപ്പോള്‍ ഉതിര്‍ന്ന ഗുരിവചസ്സാണ് അറിവിന്റെ ദീപശിഖ ഒരുക്കിയത്. നിവേദിതേ, മരണത്തെയും ആരാധിക്കാന്‍ പഠിക്കൂ. സുന്ദരമായതിലൂടെ ഈശ്വരനിലെത്തുമ്പോലെ  ഭീകരമായതിലൂടെയും ഈശ്വരനെ തൊടാന്‍ പഠിക്കൂ. മരണം ജീവിന്റെ മറ്റൊരു മുഖമാണ് എന്ന് നിവേദിത പഠിച്ചു.

സ്വാമികള്‍ മഹാസമാധി ആകുന്നതിന്റെ തലേന്ന് ഏതോ ഉള്‍വിളി കേട്ട് നിവേദിത മഠത്തിലെത്തി. സ്വാമിവ്രതബദ്ധനായിരുന്ന ഏകാദശിനാള്‍. ശിഷ്യയ്ക്ക്  ഭക്ഷണം കൊടുക്കാന്‍ ഗുരുവിന്റെ ഏകാദശി തടസ്സമായില്ല. ഭക്ഷണം കഴിഞ്ഞപ്പോള്‍ കൈ കഴുകാന്‍ ഗുരു വെള്ളം ഒഴിച്ചുകൊടുക്കും. പിന്നെ ഒരു തൂവാല കൊണ്ട് ശിഷ്യയുടെ കൈകള്‍ തുടച്ചു. ശിഷ്യ പരി ഭവിച്ചു. സ്വാമിജീ, അങ്ങ് എന്താണ് ചെയ്യുന്നത്? ഞാന്‍ അങ്ങേയ്ക്കല്ലേ ഇങ്ങനെ ശുശ്രൂഷ ചെയ്യേണ്ടത്? അങ്ങ് എന്നെ ശുശ്രൂഷിക്കയോ? ഒിവേകാനന്ദന്‍ മൊഴിഞ്ഞു. ക്രിസ്തു ശിഷ്യന്മാരുടെ കാല്‍ കഴുകിയത് നീ വായിച്ചിട്ടില്ലയോ? അത് മനുഷ്യാവതാരത്തിന്റെ പതിനൊന്നാം മണിക്കൂറിലായിരുന്നു എന്ന് നിവേദിത ഓര്‍ത്തു.  

യോഹന്നാന്റെ സുവിശേഷത്തചന്റ നാം വായിക്കുന്നു. താന്‍ ഈ ലോകം വിട്ട് പിതാവിന്റെ അടുക്കല്‍ പോകുവാനുള്ള നാഴിക വന്നു എന്ന് യേശു അറിഞ്ഞിട്ട് ...-അവരെ സ്‌നേഹിച്ചു... ഒരു തോര്‍ത്ത് എടുത്ത് അരയില്‍ ചുറ്റി ഒരു പാത്രത്തില്‍ വെള്ളം പകര്‍ന്ന് ശിഷ്യന്മാരുടെ കാല്‍ കഴുകുവാനും അരയില്‍ ചുറ്റിയിരുന്ന തോര്‍ത്ത് കൊണ്ട് തുവര്‍ത്തുവാനും തുടങ്ങി. പത്രോസ് ചോദിച്ചതാണ് നിവേദിതയും ചോദിച്ചത്. അങ്ങ് എന്റെ കാല്‍, കഴുകുന്നുവോ? 

ഗുരുവിന്റെ സമാധി ശിഷ്യയെ തളര്‍ത്തുകയല്ല ചെയ്തത്. അവര്‍ പൂര്‍വ്വവല്‍ ഊര്‍ജ്ജപ്പലയായി.  ഭാരതത്തിന്റെ ദേശീയതയിലായി അവരുടെ ശ്രദ്ധ.  ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ വന്ദേമാതരം ആലപിച്ച് അധ്യയനം തുടങ്ങുന്ന ആദ്യത്തെ വിദ്യാലയമായി അമ്മയുടെത്. രാഷ്ട്രീയപ്രഭാഷണങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും നിവേദിതയെ ബംഗാളിന്റെ നവോത്ഥാനനായികയായി.

മരണം കൂട്ടാന്‍ വന്ന നാള്‍ രാവിലെ ഡാര്‍ജിലിങ്ങിലെ പ്രഭാതസൂര്യനെ നോക്കി അമ്മ പറഞ്ഞു. ഈ ദുര്‍ബ്ബലനൗക മുങ്ങുകയാണ്. എങ്കിലും പ്രഭാതപൂരിതമായ സൂര്യോദയമാണ് ഞാന്‍ കാണുന്നത്.

ഹിമവല്‍സാനുവില്‍ അന്ത്യവിശ്രമം കൊള്ളുന്ന അമ്മ അവശേഷിപ്പിച്ച മാതൃക. നമുക്ക് പിന്‍മാറുക. ഭാരതത്തെ സ്‌നേഹിക്കുക.  ഭാരത്തിലൂടെ ഈശ്വരനെ കണ്ടെത്തുക. ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവാന്‍ നിബോധിത, ഗുരു ശിഷ്യയെ വിളിച്ച വാക്കുകള്‍ മറക്കാതിരിക്കുക. ഉണരുക, ഉണരുക, ഉണരുക മഹാമനസ്സേ എന്ന് വിവേകാനന്ദന്‍ മാര്‍ഗരറ്റിനോട് പറഞ്ഞു. മാര്‍ഗരറ്റ് ആയിരുന്ന നിവേദിത നമ്മോട് പറയുന്നതും മറ്റൊന്നുമല്ല. അതാണ് നിവേദിതയുടെ ഒസ്യത്ത്. 

Read more

പാവം മഹാബലിയെ വെറുതെ വിടുക

പശു ചത്തു മോരിലെ പുളിയും പോയി എന്നു പറഞ്ഞതുപോലെ ഓണവും കഴിഞ്ഞു അതിന്റെ സ്മരണകളും മറഞ്ഞു പോയി ഇനി എന്തിനാണ് മഹാബലിയേയും ഓണത്തെക്കുറിച്ചും എഴുതണം ശരി തന്നെ. പക്ഷെ ഹൃദയം മുറിക്കുന്ന ചില വര്‍ഗ്ഗീയവാദികളുടെ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ തൂലിക അറിയാതെ ചലിച്ചു പോകുന്നതിന് ആദ്യമേ ക്ഷമ ചോദിച്ചുകൊള്ളട്ടെ. പരമ്പരാഗതമായി കേരള ജനത വിശ്വസിച്ചു പോകുന്ന മഹാബലിക്കഥ തിരുത്തികുറിച്ചുകൊണ്ടും ജാതിവ്യവസ്ഥയിലെ മേലാളനെ തിരിച്ചുകൊണ്ടുവരുവാനും ചില സവര്‍ണ്ണ മേധാവികള്‍ ശ്രമിക്കുമ്പോള്‍ മഹാബലിയെക്കുറിച്ച് വീണ്ടും ആവര്‍ത്തിച്ചുപറയേണ്ടിവരുന്നു. 

ആരാണ് ഈ മഹാബലി- സത്യവും ധര്‍മ്മവും സമത്വവും സമാധാനവും സ്‌നേഹവും സാഹോദര്യവും കാത്തുപരിപാലിച്ചു ഭരണം നടത്തിയ ഒരു നല്ല ഭരണാധികാരി അല്ലെങ്കില്‍ സാധാരണ ജനങ്ങളുടെ കണ്ണുനീര്‍ ഒപ്പിയെടുക്കുവാന്‍ ദൈവം  അയച്ച ഒരു പ്രവാചകന്‍ എന്നു തന്നെ കരുതിക്കൊള്ളൂ. ആ നാളുകളില്‍ കള്ളവും ചതിയും പൊളിവചനങ്ങളും വര്‍ഗ്ഗീയതയും ഒട്ടുമേയില്ലായിരുന്നു. 

നിന്നെ പോലെ നിന്റെ അയല്‍ക്കാരനെ  ജാതിമതസീമകള്‍ക്കതീതമായി സ്‌നേഹിച്ചിരുന്ന കാലം. ഇന്ന് ക്രിസ്ത്യാനികള്‍പോലും ഇതു കാത്തുപരിപാലിക്കപ്പെടുന്നില്ല. പിന്നെ മറ്റുള്ളവരുടെ കാര്യം പറയാതിരിക്കുന്നതാണ് ഭേദമെന്നു തോന്നുന്നു. 

പക്ഷെ കേരളത്തില്‍ വര്‍ഗ്ഗീയ വിഷം ചീറ്റിച്ചുകൊണ്ട് ജാതിയുടേയും മതത്തിന്റെയും പേരു പറഞ്ഞ് മാവേലി ഭരിച്ച നാട്ടിലെ ജനങ്ങളെ ഓണത്തിനുപോലും തമ്മിലടിപ്പിക്കാന്‍ ശ്രമിപ്പിക്കുന്നു.

ഗുരുവില്‍ നിന്നും കുഞ്ഞുങ്ങള്‍  മ്ലേഛമായ വര്‍ഗ്ഗീയ വിഷം പുരണ്ട വാക്കുകള്‍ പഠിക്കാന്‍ പാടില്ല. ഗുരുവില്‍ നിന്നും കുട്ടികള്‍ പഠിക്കേണ്ടത്- ജാതി മതസീമകള്‍ക്കതീതമായി സ്‌നേഹിക്കുവാനും ഉപകാരം ചെയ്യുവാനുമുള്ള ഗുണപാഠങ്ങളാണ്. 

 ശ്രീമതി ശശികല പറയുന്നു. മഹാബലി ഒരു ദുഷിച്ച ഭരണാധികാരിയും അത്യാഗ്രഹിയും മറ്റുരാജ്യങ്ങളെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയ ദുരാഗ്രഹിയുമായിരുന്നുവെന്ന് അതിനാലാണ് വാമനന്‍ അദ്ദേഹത്തെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തികൊന്നതെന്ന്. അതുകൊണ്ട് ഓണമെന്നു പറയുന്നത് വാമനജയന്തിയാണ് അതാണ് നാം ആഘോഷിക്കേണ്ടത് എന്നും. ഏതാണ്ട് ആറായിരത്തോളം വര്‍ഷം പഴക്കമുള്ള മുനിമാരുടേയും മഹര്‍ഷിമാരുടേയും ഭാരതമെന്ന രാജ്യത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന കേരളത്തിന്റെ മഹാഉത്സവമായ ഓണം എന്ന  ഉത്സവത്തെ മാറ്റി മറിക്കുവാന്‍ പോകുന്നുവോ? 

ഇതൊക്കെ ആരു ശ്രദ്ധിക്കാന്‍? ചില ചാനലുകാര്‍ക്ക് ഇവരെ പൊക്കിപ്പിടിച്ചു കൊണ്ടുനടക്കുവാന്‍ വേറെ പണിയൊന്നുമില്ലേ. സരിത എന്ന സ്ത്രീ പോയപ്പോള്‍ മറ്റൊരു സ്ത്രീയെ മായാദേവിയാക്കി ചരിത്രം മാറ്റിയെഴുതുവാന്‍ ചില മീഡിയകളും ശ്രമിക്കുന്നുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്.

വീണ്ടും മഹാബലിയിലേക്കുവരാം. മഹാബലി ഒരു കരുണാമയനായ ഭരണാധികാരിയായിരുന്നു. അതുപോലെ ഒരു ഭരണാധികാരി ദുബായ് മന്ത്രിസഭയിലുണ്ട്. അദ്ദേഹം ഓണത്തിന് താഴെ ഇലയിട്ടു നമ്മുടെ മലയാളികളുടെ ഒപ്പമിരുന്ന് ഓണമുണ്ടതു യൂട്യൂബിലൂടെ കണ്ടപ്പോള്‍ എനിക്കും രോമാഞ്ചമുണ്ടായി. 

മഹാബലിയെകൊന്ന വാമനനും മഹാത്മാഗാന്ധിയെ കൊന്ന ഗോഡ്‌സെയ്ക്കും  സ്തുതി പാടുന്നവര്‍ മനുഷ്യരല്ല. അതുപോലെ മദര്‍ തെരേസ ഭാരതം നശിപ്പിക്കാന്‍ വന്ന കള്ളിയാണ് എന്നും ഇവര്‍ സ്ഥാപിക്കുന്നുണ്ട്. ഒരു വ്യക്തിയേപ്പോലും മദര്‍ മതം മാറ്റിയിട്ടില്ലെന്നുള്ള വസ്തുത ഓര്‍ക്കുന്നത് നന്ന്. 

തെരുവില്‍ കിടക്കുന്ന കുഷ്ഠരോഗികളെ താലോലിച്ചു മടിയില്‍ കിടത്തി ശുശ്രൂഷിക്കുന്നവര്‍ ദൈവദൂതര്‍തന്നെ. ഒരു കാര്യം കൂടി പറഞ്ഞു നിര്‍ത്താം. ഏതെങ്കിലും വഴിയില്‍ കിടക്കുന്ന ഒരു കുഷ്ഠരോഗി ഒരു ഹൈന്ദവ സഹോദരനായിട്ടു പോലും നിങ്ങള്‍ എന്തുകൊണ്ട് ചെയ്തില്ല അല്ലെങ്കില്‍ ചെയ്യുന്നില്ല പോകട്ടെ 

മഹാബലിയിലേക്കും വീണ്ടും തിരികെ വരാം. മൂന്നിട മണ്ണു ചോദിച്ചു വന്ന വാമനു മണ്ണു നല്‍കാന്‍ തികയാതെ വന്നപ്പോള്‍ തന്റെ തല താഴ്ത്തിക്കൊടുത്തില്ലായിരുന്നെങ്കില്‍ വാമനന്‍ കേരളത്തേയും കേരളത്തിലെ ജനങ്ങളേയും ചുട്ടുക്കരിക്കുമായിരുന്നു. തന്റെ പ്രജകളുടെ രക്ഷക്കായ് പാതാളത്തിലേക്കുപോയ പുണ്യവാനാണ് മഹാബലി. അദ്ദേഹം കാട്ടിയത് ഒരു വലിയ ബലിയാണ് അതായത് മഹാ-ബലി. ആ മഹാബലിയെയാണ് നാം സ്മരിക്കേണ്ടത്. 

ഐതിഹ്യം എന്തുമായിക്കൊള്ളട്ടെ ഇതിന്റെയെല്ലാം പേരില്‍ നമുക്ക് സ്‌നേഹം പങ്കിടുവാന്‍ സാധിക്കുമെങ്കില്‍ ഓണവും, വിഷുവും, ക്രിസ്തുമസ്സും റംസാനും നമുക്ക് ഒത്ത് ചേര്‍ന്ന് ആഘോഷിച്ച് സ്‌നേഹത്തിന്റെ പൂത്തിരി കത്തിക്കാം.

എന്തായാലും മൂന്നടി മണ്ണും ചോദിച്ചു വന്ന ചതിയന്‍ വാമനനേക്കാള്‍ കേരളമക്കളെ രക്ഷിച്ച മഹാബലിയേയാണ് ഞങ്ങള്‍ക്കിഷ്ടം. ആ മഹാമനസ്സുള്ള മഹാബലിയുടെ ഓര്‍മ്മപുതുക്കി വീണ്ടും ഞങ്ങള്‍ ഓണം ആഘോഷിക്കും. ഇതിനെ തടസ്സപ്പെടുത്തുവാന്‍ വരുന്ന പിശാചുക്കള്‍ക്ക് കേരള മക്കള്‍ തക്കതായ സമ്മാനം കൊടുക്കുമെന്ന് പ്രത്യാശിച്ചുകൊണ്ട് തല്‍ക്കാലം നിര്‍ത്തട്ടെ.

Read more

Pot bellies and mustaches

We, the Keralites, feel elated whenever Kerala figures at the top of national rank lists. Here is one rank list where we are near the top, and are about to be the topmost, but we don't really want to be there; it's the ranking on obesity. Kerala is the second most obese state, means people, in the country, second only to Punjab. As it is, the caricature of Mahabali, coming out by the dozen these days, is the right reflection of a modern day, obese Malayali. One Onam greetings email that arrived the other day had a delightful caricature of Mahabali with the largest paunch ever seen in similar cartoons. Poor Mahabali! If he really has a pot belly of that size, his journey from hell to earth and back, though only annual, must be quite strenuous. A paunchy Mahabali is a sharp warning to Malayalis against obesity.

During the Onam festival days, Mahabalis are every where, not merely in cartoons. The other day, one channel showed a Mahabali - a fake one, of course - visiting a formal Onam reception. Dozens of Little Krishnas come out on Ashtami Rohini day; likewise, every town now proudly flaunts several Mahabalis during the Onam season. What could be the criteria for getting selected as Mahabali? What else other than the size of the paunch, of course! Probably, this could be the only time when having a huge pot belly will be an advantage; no pot-belly, no selection!

The ever bulging paunch of Mahabali in caricatures seems to have irked one of the Devaswom Boards (Kerala has four of them). They say that Mahabali should not be caricatured as a laughable comedian. Caricatures are definitely allowed as well as enjoyed worldwide. There have been cartoons criticizing even President Obama, the most powerful person on earth as of now. But, when gods become the themes in caricatures, all hell breaks loose, as it had in France. Here in India too, fanatic devotees would have screamed at caricatures of Mahabali, and taken up cudgels for protecting him, if Mahabali had been a god instead of an Asura. Thank god, Mahabali is not a god! In case some Mahabali’s devotees rise against his caricatures, how protruding the caricatured paunch is would be the determining factor. They might measure the girth of the cartoon-Mahabali's middle. The moment they calculate and realize that the girth exceeds a certain length, say one meter, they might rush to pelt stones at the cartoonist.

The Devaswom Board's objections to Mahabali's exaggerated pot belly notwithstanding, Hindus, of whom I happen to be one, do not hate paunches per se; here is the evidence: one of the most adored Hindu gods is pot bellied: Ganapati. He has one of the cutest pot bellies, which many a devotee must have wished to pat affectionately. Ganapati has other peculiarities too: he has trunk and tusks like an elephant. His paunch, trunk and tusks do not deter him to be the second most adored Hindu god. If people can love Ganapati’s paunch, they can love Mahabali’s too. I don't have any particular dislike for pot bellied people; only their pot bellies make me worry for their health.

That's why I did not object to today's greeting mail for showing an exceedingly capacious pot belly in its Mahabali caricature. But, there was something else which I had disliked and to which I readily objected: a thick, terrifying mustache under Mahabali’s nose! Mahishasura and Bhasmasura are always shown to have intimidating mustaches. Such terrifying mustaches also remind me of Veerappan, the fearful bandit. While I have no difficulty associating thick mustaches with Mahishasura, Bhasmasura and Veerappan, I hate to think that Mahabali, who was more kind and generous than all the gods put together, had an intimidating, Veerappan-brand mustache. No, he cannot have had a mustache of such a horrible kind. So, I protested to the sender of the email greetings, and suggested that either the mustache be made very thin and aesthetic, or be totally removed. Their response is keenly awaited.

Mahabali's fame as a kind and generous king had spread even to heaven. I had always thought that being kind and generous was a good thing and was readily appreciated especially by gods. But, gods had a different view; at least in the case of Mahabali. They feared that if Mahabali was too kind to his people and gave them whatever they wanted, no one would pray to gods any more, and soon, the gods will be rendered jobless. The peeved gods went in deputation to Mahavishnu and pleaded him to stop Mahabali from being generous to his people. Mahavishnu’s reincarnations have always been for doing good. You would have thought that Mahavishnu tore the gods’ petition and threw it in their own faces. Alas! It was not to be. The Almighty meekly accepted gods’ petition, and promised action against Mahabali for having been generous to his own people!

Mahavishnu had always been adept at assuming fake identities. The shape he assumed this time was Vamana's. Vamana was diminutive and, needless to mention, deceptive. The rest of the story is well known. What I am trying to drive at is that Mahabali did not have a paunch; because if he actually had a huge, capacious paunch, he would have shown it, instead of his head, for Vamana’s third step. Compared to his head, Mahabali’s paunch, if he had one, would have been vast enough not only for Vamana’s third step, but for several more steps if Vamana had desired them. In that case, Mahabali would not have had to abdicate his throne and be condemned to hell, at all. Since Mahabali offered his head, instead of stomach, we can deduce that he did not have a paunch. No doubt, the present caricatures are all wrong, and need to be changed: lock, stock and barrel.

Happy Onam to everyone who reads this article till its end.

sunilmssunilms@rediffmail.com

Read more

ഓണവും കേരളവും

അമേരിക്കന്‍ പ്രവാസിയും സാഹിത്യകാരനുമായ ശ്രീ ജോര്‍ജ് മണ്ണിക്കരോട്ട് "ഓണം, അന്നും ഇന്നും" എന്ന ശീര്‍ഷകത്തിലെഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളെപ്പറ്റിയുള്ളതാണീ കുറിപ്പ്.

ശ്രീ മണ്ണിക്കരോട്ടിന്റെ ലേഖനത്തില്‍ നിന്നുള്ള ചില വാചകങ്ങള്‍:

"...അവിടെ ജാതിയും മതവുമില്ല, പണ്ഡിതനും പാമരനുമില്ല; പണക്കാരും പാവപ്പെട്ടവരുമില്ല, മുതലാളിയും തൊഴിലാളിയുമില്ല. എല്ലാം തുല്യം. ആനന്ദം, ആഹ്ലാദം, ഐക്യം. ഇത് എന്റെ കുട്ടിക്കാലത്തെ ഓണത്തെ അയവിറക്കുന്ന ഓര്‍മ്മകളുടെ ഒരേടു മാത്രം..."

അര നൂറ്റാണ്ടു മുമ്പുള്ള കാലഘട്ടത്തെയായിരിയ്ക്കാം 'കുട്ടിക്കാലം' എന്ന പദം കൊണ്ടു ശ്രീ ജോര്‍ജ് മണ്ണിക്കരോട്ടു വിവക്ഷിച്ചിരിയ്ക്കുന്നത്. കേരളചരിത്രത്തില്‍ പുറകോട്ടു പോകുന്തോറും, ജാതിമതവിവേചനവും ഉച്ചനീചത്വങ്ങളും കേരളത്തില്‍ കൂടുതല്‍ രൂക്ഷമായിരുന്നെന്നതിനു തെളിവുകളേറെ. പ്രത്യേകിച്ച് സ്വാതന്ത്ര്യപൂര്‍വചരിത്രത്തില്‍. സ്വാതന്ത്ര്യലബ്ധിയ്ക്കു കേവലം പതിനൊന്നു കൊല്ലം മുമ്പു മാത്രമാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങള്‍ക്കും വഴിനടക്കാനുള്ള സ്വാതന്ത്ര്യം പോലും കിട്ടിയത്. അക്കാലത്തു ജാതിമതചിന്തകള്‍ സമൂഹത്തിന്മേല്‍ നീരാളിപ്പിടിത്തമിട്ടിരുന്നു. അതിന്റെ അവശിഷ്ടങ്ങളിന്നുമുണ്ടെങ്കിലും, ആ പിടിത്തത്തിനിന്ന് കുറേയേറെ അയവു വന്നിട്ടുണ്ട്. തൊട്ടുകൂടായ്­മയും തീണ്ടിക്കൂടായ്­മയും പഴങ്കഥയായിരിയ്ക്കുന്നതു തന്നെ വലിയൊരു തെളിവ്.

"...മുതലാളിയും തൊഴിലാളിയുമില്ല. എല്ലാം തുല്യം. ആനന്ദം, ആഹ്ലാദം, ഐക്യം..." – ശ്രീ മണ്ണിക്കരോട്ട്.

സ്വാതന്ത്ര്യലബ്ധിയ്ക്കു ശേഷം മാത്രമാണു വോട്ടവകാശം കേരളത്തിലെ പ്രായപൂര്‍ത്തിയായ എല്ലാ പൗരന്മാരുടേയും മൗലികാവകാശമായത്. അതിനു മുമ്പ്, ഒരു നിശ്ചിതതുകയില്‍ കുറയാത്ത വസ്തുനികുതിയടയ്ക്കുന്ന ഭൂവുടമകള്‍ക്കും മറ്റും മാത്രമാണു വോട്ടവകാശമുണ്ടായിരുന്നത്. ഭൂരിഭാഗം ജനതയ്ക്കും വോട്ടവകാശമില്ലാതിരുന്ന അക്കാലത്തിവിടെ സമത്വമില്ലായിരുന്നു. 1969ല്‍ കേരള ഭൂപരിഷ്കരണനിയമം പ്രാബല്യത്തില്‍ വന്നു. അതിനു മുമ്പിവിടെ ജന്മി­കുടിയാന്‍ വ്യവസ്ഥയാണു നിലനിന്നിരുന്നത്. പൊതുവില്‍ കുടിയാന്മാര്‍ക്കു പ്രതികൂലവും ജന്മിമാര്‍ക്ക് അനുകൂലവുമായിരുന്ന ആ വ്യവസ്ഥ നിലനിന്നിരുന്നപ്പോള്‍ ജന്മി­കുടിയാന്‍ തുല്യതയുണ്ടായിരുന്നില്ല. ഭൂപരിഷ്കരണനിയമം നടപ്പിലായതിനു ശേഷമാണു സമത്വം നിലവില്‍ വരാന്‍ തുടങ്ങിയത്. ജന്മി­കുടിയാന്‍ വിവേചനം ഇന്നു കേരളത്തിലില്ല. ഇന്നു സാമ്പത്തികാന്തരങ്ങളുണ്ടെങ്കിലും അവസരസമത്വമുണ്ട്.

അക്കാലത്തു മുതലാളി­തൊഴിലാളി വ്യത്യാസമുണ്ടായിരുന്നില്ല എന്ന പ്രസ്താവനയും ശരിയല്ല. നേരേ മറിച്ച്, അക്കാലത്തായിരുന്നു മുതലാളി­തൊഴിലാളി വ്യത്യാസം കൂടുതല്‍. കേരളത്തില്‍ കശുവണ്ടി വ്യവസായം തുടങ്ങിയിട്ടു നാലു നൂറ്റാണ്ടിലേറെക്കാലമായി. അന്നു മുതലിവിടെ കശുവണ്ടിമുതലാളിമാരും കശുവണ്ടിത്തൊഴിലാളികളുമുണ്ട്; അതുപോലെ തന്നെ, കയര്‍വ്യവസായമുതലാളിമാരും കയര്‍നിര്‍മ്മാണത്തൊഴിലാളികളും, മില്ലുടമകളും മില്‍ത്തൊഴിലാളികളും. പഴയ കാലങ്ങളില്‍ തൊഴിലാളികള്‍ പൊതുവില്‍ മുതലാളിമാരുടെ കാല്‍ച്ചുവട്ടിലായിരുന്നു. മുതലാളിമാരും തൊഴിലാളികളും തമ്മില്‍ തുല്യതയുണ്ടായിരുന്നില്ല.

വ്യാവസായികസംരംഭങ്ങള്‍ എവിടെയുണ്ടോ, അവിടെയെല്ലാം മുതലാളിമാരും തൊഴിലാളികളുമുണ്ടാകുന്നതു സ്വാഭാവികമാണ്. ഇന്നും വ്യാവസായികസംരംഭങ്ങളുണ്ട്. അതുകൊണ്ട് ഇന്നും മുതലാളിമാരും തൊഴിലാളികളുമുണ്ട്. ഇക്കാര്യത്തില്‍ അന്നും ഇന്നും തമ്മിലുള്ള കാതലായ വ്യത്യാസം, അന്നു തൊഴിലാളികളുടെ അവകാശങ്ങള്‍ അംഗീകരിയ്ക്കപ്പെട്ടിരുന്നില്ല. ഇന്നവ അംഗീകരിയ്ക്കപ്പെടുകയും സംരക്ഷിയ്ക്കപ്പെടുകയും ചെയ്തിരിയ്ക്കുന്നു എന്നതാണ്. തൊഴിലാളികള്‍ ചൂഷണം ചെയ്യപ്പെടുന്നതു പണ്ടു പതിവായിരുന്നെങ്കില്‍, ഇന്നു ചൂഷണം ഇങ്ങോട്ടു മാത്രമല്ല, അങ്ങോട്ടുമുണ്ട്: ഉദാഹരണം, നോക്കുകൂലി. മുതലാളി­തൊഴിലാളിബന്ധങ്ങളില്‍ ഏകദേശമൊരു സമതുലിതാവസ്ഥ ഇന്നു നിലനില്‍ക്കുന്നുണ്ട്; അതു പണ്ടുണ്ടായിരുന്നില്ല.

"...ജാതിയും മതവും കവര്‍ന്നെടുത്ത നാട്ടില്‍ സാഹോദര്യവും സ്‌നേഹവും ഐക്യവും ചില്ലുകൊട്ടാരം പോലെ പൊട്ടിത്തകര്‍ന്നു..."

സമകാലിക കേരളത്തിന്റെ യഥാതഥചിത്രമല്ല മുകളിലുദ്ധരിച്ചിരിയ്ക്കുന്ന വാചകങ്ങളില്‍ കാണുന്നത്. 2001ലെ കാനേഷുമാരിയനുസരിച്ച് കേരളത്തില്‍ 19 ശതമാനം ക്രിസ്ത്യാനികളും 24 ശതമാനം മുസ്ലീങ്ങളും 56 ശതമാനം ഹിന്ദുക്കളുമുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലും വിഭിന്ന മതാനുയായികള്‍ തമ്മിലുണ്ടാകാറുള്ള സംഘര്‍ഷങ്ങള്‍ കേരളത്തിലില്ല. 'മാറാട്' മറന്നുകൊണ്ടല്ല, ഇതെഴുതുന്നത്. സാമുദായികസംഘര്‍ഷങ്ങള്‍ മറ്റു പല സംസ്ഥാനങ്ങളിലുമുണ്ടായപ്പോഴും കേരളത്തിലവയുണ്ടായിട്ടില്ല. കേരളം ഒരിയ്ക്കലും കലാപബാധിതപ്രദേശമായിരുന്നിട്ടില്ല. വിഭിന്നമതസ്ഥര്‍ തമ്മില്‍ സാമൂഹികതലത്തിലുള്ള സഹകരണം ഇന്നിവിടെ മുമ്പത്തേക്കാളേറെയുണ്ട്. മതസൗഹാര്‍ദ്ദത്തിന്റെ കാര്യത്തില്‍ കേരളം മറ്റു പല സംസ്ഥാനങ്ങള്‍ക്കു മാത്രമല്ല, രാഷ്ട്രങ്ങള്‍ക്കും മാതൃകയാണ്.

"രാഷ്ട്രം രാഷ്ട്രീയത്തിന്റെ കരാളഹസ്തങ്ങളില്‍ അമര്‍ന്നു..."

"കരാളഹസ്തങ്ങളില്‍" എന്ന വാക്കിനു പകരം "സുദൃഢഹസ്തങ്ങളില്‍" എന്നു തിരുത്തേണ്ടിയിരിയ്ക്കുന്നു. കേരളത്തിലെ ജനത രാഷ്ട്രീയപ്രബുദ്ധരാണ്. കേരളത്തിലേതാണു ജനാധിപത്യത്തിന്റെ ഏറ്റവും നല്ല മാതൃകകളിലൊന്ന്. ഏതെങ്കിലും ഒന്നോ രണ്ടോ വ്യക്തികളുടെ ആധിപത്യം കേരളത്തില്‍ നടപ്പില്ല. ഇവിടെ പരമാധികാരം ജനതയ്ക്കു തന്നെ. അഞ്ചുകൊല്ലം കൂടുമ്പോഴെല്ലാം ജനത അടുത്ത ഭരണം ആരു നയിയ്ക്കണമെന്ന വിധിപ്രസ്താവം മുഖം നോക്കാതെ തന്നെ നടത്താറുമുണ്ട്. ഒരു സര്‍ക്കാരില്‍ പ്രീതരല്ലെങ്കില്‍, ആ സര്‍ക്കാരിനെ ജനത നീക്കം ചെയ്യുന്നു: യഥാര്‍ത്ഥ ജനാധിപത്യം. പല രാജ്യങ്ങളിലേയും ജനതകള്‍ക്കു രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിയ്ക്കാനുള്ള സ്വാതന്ത്ര്യമില്ല. ആ സ്വാതന്ത്ര്യമില്ലാത്തൊരു കാലം ഇവിടേയുമുണ്ടായിരുന്നു. എന്നാലിന്ന്, ആ സ്വാതന്ത്ര്യം ഇവിടത്തെ ജനതയ്ക്കുണ്ട്.

"...വെട്ടും കുത്തും വെടിയും ബോംബും ബന്തും എല്ലാമായി നാടിന്റെ നട്ടെല്ലു തകര്‍ന്നു..."

ഹര്‍ത്താല്‍, പൊതുപണിമുടക്ക് എന്നിങ്ങനെ പല പേരുകളില്‍, ഇടയ്ക്കിടെ, അവിചാരിതമായി പ്രത്യക്ഷപ്പെടുന്ന ബന്ത് ജനതയെ വലയ്ക്കുന്ന ഒന്നാണെന്ന കാര്യത്തില്‍ സംശയമില്ല. പ്രതിപക്ഷം മാത്രമല്ല, ഭരണകക്ഷിപോലും ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നതു കേരളത്തിന് അപരിചിതമല്ല. പക്ഷേ, വെടിയും ബോംബും ഇടയ്ക്കിടെ പൊട്ടുന്ന ഇടങ്ങള്‍ വടക്കന്‍ കേരളത്തിലെ ചുരുക്കം ചില ഇടങ്ങളിലൊഴികെ, കേരളത്തിലില്ലെന്നു തന്നെ പറയണം. വെട്ടും കുത്തും അങ്ങനെ തന്നെ. പണ്ടു കേരളത്തില്‍ വെടി, അടി, വെട്ട്, കുത്ത് എന്നിവ ഇന്നത്തേക്കാളേറെയുണ്ടായിരുന്നു; അതൊക്കെ ചെയ്തിരുന്നവര്‍ സ്വാധീനശക്തിയുപയോഗിച്ചു രക്ഷപ്പെട്ടു പോയിരുന്നു. കൈയൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്ന ആ പഴയ നില ഇന്നിവിടെയില്ല. ക്രിമിനല്‍ കുറ്റം ചെയ്യുന്നവര്‍, ഉന്നതരുള്‍പ്പെടെ, ഇന്നു പൊതുവില്‍ ശിക്ഷിയ്ക്കപ്പെടുന്നുണ്ട്.

പല വടക്കേ ഇന്ത്യന്‍, പൂര്‍വേന്ത്യന്‍ സംസ്ഥാനങ്ങളിലേതുമായി താരതമ്യം ചെയ്യുമ്പോള്‍, കേരളത്തിലുള്ളതു സമാധാനാന്തരീക്ഷമാണെന്നാണു കേന്ദ്രസര്‍ക്കാരിന്റെ പോലും വീക്ഷണം. ഇന്ത്യയില്‍ ഏറ്റവുമധികം സഞ്ചാരികളെത്തുന്ന എട്ടാമത്തെ സംസ്ഥാനവുമാണ് ഈ കൊച്ചുകേരളം. കേരളാപോലീസിന്റെ കണക്കുകളനുസരിച്ച് കേരളത്തില്‍ 2014ല്‍ 367 കൊലപാതകങ്ങള്‍ നടന്നിരുന്നു. 2015ല്‍ അതു 318 ആയി കുറഞ്ഞു. ലക്ഷം പേര്‍ക്ക് 0.97 പേര്‍ വീതം. അമേരിക്കയിലെ കൊലപാതകനിരക്ക് (2013ലേത്) 3.9 ആണ്: കേരളത്തിന്റേതിന്റെ നാലിരട്ടി!

നാല്പതു ലക്ഷത്തോളം അന്യസംസ്ഥാനത്തൊഴിലാളികള്‍ കേരളത്തിലുണ്ടെന്നു കണക്കുകള്‍ കാണിയ്ക്കുന്നു. അവരില്‍ ഭൂരിഭാഗവും സമ്പന്നരല്ല. അവര്‍ക്കിടയില്‍ ഊരും പേരുമില്ലാത്തവരുമുണ്ട്. ഇവിടെ വേരുകളില്ലാത്ത ഇത്തരക്കാരുടെ സംഖ്യ ഉയരുമ്പോള്‍ കുറ്റകൃത്യങ്ങള്‍ കൂടുന്നതു സ്വാഭാവികമാണ്. മൂന്നേകാല്‍ക്കോടി നാട്ടുകാരും നാല്പതു ലക്ഷം മറുനാട്ടുകാരുമടങ്ങിയ സമൂഹത്തില്‍ കൊലപാതകങ്ങള്‍ മുന്‍കൂട്ടിത്തടയാന്‍ മതിയായതല്ല, കേരളാപ്പോലീസിന് ഇന്നുള്ള അമ്പത്തയ്യായിരം പോലീസുകാര്‍. പോലീസ് സേനയുടെ ശക്തി കൂട്ടാനുള്ള സാമ്പത്തികം കേരളസര്‍ക്കാനിരില്ല താനും.

"...ജനങ്ങളുടെ ഗതിമുട്ടി, അവരുടെ ജീവിതം വഴിമുട്ടി..."

ഈ നിരീക്ഷണം കേരളത്തിലുള്ള മൂന്നരലക്ഷം പട്ടികവര്‍ഗക്കാരെ (അവരില്‍ ഭൂരിഭാഗവും ആദിവാസികള്‍) സംബന്ധിച്ചിടത്തോളം ശരിയായിരിയ്ക്കാം. ആദിവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ കേരളത്തിനിന്നും കഴിഞ്ഞിട്ടില്ല. പക്ഷേ, അവരൊഴികെയുള്ള മൂന്നേകാല്‍ക്കോടി ജനത്തിന്റെ സ്ഥിതി അമ്പതു വര്‍ഷം മുമ്പത്തേതിനേക്കാള്‍ മെച്ചപ്പെട്ടിട്ടുണ്ടെന്ന കാര്യത്തില്‍ സംശയം വേണ്ട.

പണ്ട് ഇടവപ്പാതി മുതല്‍ ചിങ്ങം പിറക്കുന്നതു വരെയുള്ള മൂന്നു മാസക്കാലം കേരളത്തിലെ വലിയൊരു വിഭാഗം ജനതയ്ക്ക് കഷ്ടപ്പാടുകളുടെ കാലമായിരുന്നു. 'കര്‍ക്കടകവറുതി' എന്ന പദപ്രയോഗം അതിനുള്ള തെളിവാണ്. ഇന്നിപ്പോള്‍, അങ്ങനെയൊരു വറുതി കര്‍ക്കടകത്തിലോ കാലവര്‍ഷത്തിന്റെ മറ്റേതെങ്കിലും മാസങ്ങളിലോ ഇല്ല. കോരിച്ചൊരിയുന്ന ജൂണ്‍­ജുലായ് മാസങ്ങളില്‍പ്പോലും തൊഴില്‍ ലഭ്യം. ആ മാസങ്ങളിലും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കാണാം. പണ്ടു കാലവര്‍ഷക്കാലത്തു മുല്ലപ്പെരിയാറിന്റെ ഷട്ടര്‍ അല്പമൊന്നുയര്‍ന്നാല്‍ പെരിയാറിന്റെ തീരത്തുള്ള വീടുകളുടെ മുറ്റവും ചവിട്ടും ചിലപ്പോഴൊക്കെ മുറിയ്ക്കകവും വെള്ളത്തിനടിയിലാകുമായിരുന്നു. നദികളിലുയര്‍ന്നിരിയ്ക്കുന്ന അണക്കെട്ടുകളെ പലരും വിമര്‍ശിയ്ക്കുന്നുണ്ടെങ്കിലും, അവ മൂലം കാലവര്‍ഷക്കാലം ദുരിതപൂര്‍ണമല്ലാതായി. കര്‍ക്കടകവും ചിങ്ങവും തമ്മില്‍ ആഹ്ലാദതലങ്ങളിലുണ്ടായിരുന്ന വ്യത്യാസവുമില്ലാതായി.

"...റേഷനായി കിട്ടുന്നതു തന്നെ ക്ഷുദ്രജീവികള്‍ ആസ്വദിച്ചാനന്ദിച്ചുപേക്ഷിച്ച അരിയുടെ അവശിഷ്ടങ്ങള്‍. അതു കഴിച്ചാല്‍ വയറ്റിളക്കം കൊണ്ടു വാടി വീഴുന്ന കുട്ടികള്‍ ഫലം."

ഈ ലേഖകന്‍ റേഷന്‍സാധനങ്ങള്‍ വാങ്ങുന്ന റേഷന്‍ കടയില്‍ നിന്നു കിട്ടുന്ന വസ്തുക്കള്‍ പൊതുവില്‍ നിലവാരമുള്ളതാണെന്ന് അവിടന്നുള്ള റേഷന്‍ സാധനങ്ങള്‍ പല പതിറ്റാണ്ടുകളായി ഉപയോഗിച്ചുവരുന്നയാളെന്ന നിലയ്ക്ക് എനിയ്ക്കുറപ്പിച്ചു പറയാന്‍ കഴിയും. ഇത് ഒരുദാഹരണമായെടുത്താല്‍, ഉപയോഗയോഗ്യമായ സാധനങ്ങള്‍ വിതരണം ചെയ്യുന്ന ധാരാളം റേഷന്‍ കടകള്‍ കേരളത്തിലിപ്പോഴുണ്ട് എന്നാണെന്റെ വിശ്വാസം. റേഷന്‍ കടക്കാരന്‍ 'തിരിമറി' നടത്തുന്നില്ലെങ്കില്‍, ചുറ്റുമുള്ള ജനത പ്രബുദ്ധരെങ്കില്‍, റേഷന്‍ ഇനങ്ങള്‍ പൊതുവില്‍ ഉപയോഗയോഗ്യമായിരിയ്ക്കും.

"...ഇന്ന് എവിടെയാണ് യഥാര്‍ത്ഥ ഓണം? ഓണം സ്വീകരണമുറിയിലെ ദൂരദര്‍ശിനികളിലും ഹോട്ടലുകളില്‍ നിന്നു ലഭിക്കുന്ന പ്ലാസ്റ്റിക്ക് ഇലയിലെ സദ്യയിലും ഒതുങ്ങി..."

മുകളിലുദ്ധരിച്ച നിരീക്ഷണത്തിന് ഈ ലേഖകന്റെ പരിസരത്തില്‍ ആധികാരികതയില്ല. നാനാജാതിമതസ്ഥരുമുള്ള, അതിസമ്പന്നരും അതിദരിദ്രരുമില്ലാത്ത ഒരു നാട്ടിന്‍ പുറമാണു ഞങ്ങളുടേത്. ഓണമുണ്ണാത്ത വീടുകള്‍ ഇവിടെയില്ലെന്നു തന്നെ പറയാം. വ്യക്തിപരമായ കാരണങ്ങളാല്‍ ചില വീടുകളില്‍ ആഘോഷമുണ്ടാകാറില്ല. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ മരണമുണ്ടായിട്ടുള്ള വീടുകള്‍ അക്കൂട്ടത്തില്‍ പെടുന്നു. ഓണമാഘോഷിയ്ക്കുന്ന വീടുകളിലെല്ലാം തന്നെ, ഉച്ചയൂണ് വാഴയിലയിലായിരിയ്ക്കും. ഒന്നു രണ്ടു വാഴകളെങ്കിലും മിക്ക പുരയിടങ്ങളിലുമുണ്ടാകും. വാഴയില്ലാത്തവര്‍ക്കത് അയല്‍പക്കങ്ങളില്‍ നിന്നു കിട്ടുന്നു. പട്ടണങ്ങളില്‍ വാഴകൃഷിയില്ലെങ്കിലും, വാഴയിലക്ഷാമമുണ്ടാകാറില്ല.

വാഴയിലയില്‍ വിളമ്പിയ ഊണിനുള്ള രുചിയൊന്നു വേറെ തന്നെ. എങ്കിലും, ഓണസദ്യയ്ക്കു പ്ലാസ്റ്റിക് ഇല ഉപയോഗിച്ചാല്‍ കുറ്റപ്പെടുത്താനാവില്ല. ഓണത്തിന്‍ നാള്‍ വാഴയിലയിലായാലും പ്ലാസ്റ്റിക് ഇലയിലായാലും പ്ലേറ്റിലായാലും ജനത്തിനു വയറു നിറയെ ഊണു കഴിയ്ക്കാനാകണം, ആഹ്ലാദിയ്ക്കാനാകണം. ജനതയ്ക്കു സമൃദ്ധിയും സുഭിക്ഷതയും സന്തുഷ്ടിയുമുണ്ടാകണം എന്നതാണ് ഓണത്തില്‍ ഉള്ളടങ്ങിയിരിയ്ക്കുന്ന ആശയം. ഭരണകര്‍ത്താക്കളുടെ വലിയൊരു പരീക്ഷയാണ് ഓണം. മഹാബലിയുടെ കാലത്തുണ്ടായിരുന്ന സമൃദ്ധിയും സന്തുഷ്ടിയും ജനങ്ങള്‍ക്കിന്നുണ്ടോ എന്നതാണ് ഓണക്കാലത്തുയരുന്ന കാതലായ ചോദ്യം. ജനങ്ങള്‍ക്കു സമൃദ്ധിയും സന്തുഷ്ടിയുമില്ലെങ്കില്‍ ഇന്നത്തെ ഭരണം മോശം എന്നര്‍ത്ഥം. അമ്പതു വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ സുഭിക്ഷതയും സമൃദ്ധിയും ഇന്നു തീര്‍ച്ചയായുമുണ്ട്. ശ്രീ ജോര്‍ജ് മണ്ണിക്കരോട്ടിനെപ്പോലുള്ള പ്രവാസിമലയാളികളുടെ അദ്ധ്വാനഫലം കൂടിയാണതെന്നു പറയാന്‍ സന്തോഷമുണ്ട്.

ഒന്നൊന്നരപ്പതിറ്റാണ്ടായി സന്തോഷകരമായൊരു പ്രതിഭാസം ഇവിടെ നിലവില്‍ വന്നിട്ടുണ്ട്. നാട്ടിന്‍പുറത്തെ കുടുംബങ്ങളില്‍ പലതും രണ്ടും മൂന്നും ചെറു സംഘങ്ങളിലോ സംഘടനകളിലോ അംഗങ്ങളാണ്. അവയില്‍പ്പലതും ഓണം പ്രമാണിച്ച് അംഗങ്ങള്‍ക്ക് അരിയും വെളിച്ചെണ്ണയും സൗജന്യമായി നല്‍കുന്നു. പത്തുകിലോ അരി, ഒരു ലിറ്റര്‍ വെളിച്ചെണ്ണ: ഇതാണു പലയിടങ്ങളിലും പതിവ്. അതുകൊണ്ട്, ഓണംനാള്‍ ഊണു സുഭിക്ഷം. ഓണം കഴിഞ്ഞുള്ള ദിവസങ്ങളിലും ആഹാരത്തിനു പഞ്ഞമില്ല.

ഓണപ്പരിപാടികളില്ലാത്ത ഗ്രാമങ്ങളില്ല. ഓരോ ഗ്രാമത്തിലും അവരുടേതായ പരിപാടികളുണ്ടാകും. നാട്ടിന്‍പുറങ്ങളിലുമുണ്ട്, റെസിഡന്റ്‌സ് അസോസിയേഷനുകളും മറ്റു പല സംഘടനകളും. അവരെല്ലാം പലവിധ പരിപാടികളോടെ ഓണമാഘോഷിയ്ക്കുന്നു. ചിലയിടങ്ങളിലെ ഓണപ്പരിപാടികള്‍ ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്നു. ഓണപ്പൂക്കളമിട്ടിട്ടുള്ള ആപ്പീസുകളും വ്യാപാരസ്ഥാപനങ്ങളും നിരവധിയുണ്ടാകും. പലയിടങ്ങളിലും അത്തം മുതല്‍ പൂക്കളമിട്ടിരിയ്ക്കുന്നതു കാണാം. ആപ്പീസുകളിലും ഫാക്ടറികളിലുമെല്ലാം ഓണസ്സദ്യ പതിവാണ്. ഓണദിവസം അവധിദിനമായതിനാല്‍, ഓണത്തിനു മുമ്പുള്ളൊരു ദിവസമായിരിയ്ക്കും ആഘോഷം. ഓണസ്സദ്യയിലെ ചിലയിനങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിയതായിരിയ്ക്കാം. അവരവരുടെ വീടുകളിലുണ്ടാക്കിക്കൊണ്ടു വന്നു പങ്കു വെയ്ക്കുന്നതും സാധാരണയാണ്. വിഭവസമൃദ്ധമായ ഓണസ്സദ്യയൊരുക്കല്‍ കൂട്ടുകുടുംബങ്ങളില്‍ അനായാസമായിരുന്നു. ഇന്നത്തെ അണുകുടുംബങ്ങളിലതു പലപ്പോഴും സാദ്ധ്യമായെന്നു വരില്ല.

നഗരങ്ങളില്‍ ഓണാഘോഷം അല്പം ശബ്ദകോലാഹലത്തോടെയാകാറുണ്ട്. അതു കൂടുതല്‍ ശ്രദ്ധിയ്ക്കപ്പെടുന്നു. നാട്ടിന്‍പുറങ്ങളിലെ ആഘോഷങ്ങള്‍ താരതമ്യേന ശാന്തമായിരിയ്ക്കും. പൊതുവില്‍ ഓണക്കാലം കേരളമാകെ ശബ്ദായമാനമാണ്. ഇതിനിടയില്‍ ടീവിപ്പരിപാടികള്‍ കാണാനും ആളുണ്ടാകാതിരിയ്ക്കില്ല. വീട്ടില്‍ത്തന്നെ ഇരിയ്ക്കുന്നവര്‍, ഇരിയ്‌ക്കേണ്ടി വരുന്നവര്‍ ടീവിപ്പരിപാടികള്‍ കണ്ടാഹ്ലാദിയ്ക്കുന്നു. ഓണാഘോഷങ്ങള്‍ ടീവിയില്‍ കണ്ടാഹ്ലാദിയ്ക്കുന്നതില്‍ യാതൊരു തെറ്റുമില്ല. ജനം ആഹ്ലാദിയ്ക്കണം എന്നതാണു ലക്ഷ്യം. എന്നാല്‍, ഓണാഘോഷം ടീവിയ്ക്കു മുമ്പില്‍ മാത്രമായൊതുങ്ങിയെന്നു പറയാനാവില്ല. കേരളത്തിലങ്ങോളമിങ്ങോളം സോല്ലാസം, സഹര്‍ഷം നടന്നു വരുന്ന ഓണാഘോഷങ്ങളെ അവഗണിയ്ക്കലാകും അത്. കേരളത്തില്‍ ഓണാഘോഷം സജീവമായിത്തന്നെ നടക്കുന്നുണ്ട്.

പക്ഷേ, പാലടപ്രഥമനിലൊരു കല്ല് എന്ന പോലെ, ഓണാഘോഷത്തെപ്പറ്റി അപ്രീതികരമായൊരു കാര്യം ഇവിടെ സൂചിപ്പിയ്ക്കാതെ വയ്യ: വിദേശമദ്യവില്പനയില്‍ കേരളസര്‍ക്കാരിന്റെ ബെവരെജസ് കോര്‍പ്പ് റെക്കോഡുകള്‍ ഭേദിയ്ക്കുന്ന അവസരം കൂടിയാണ് ഓണം. ഓണത്തിനു ജനം ആഹ്ലാദിയ്ക്കണമെന്നതു ശരി. പക്ഷേ, ആഹ്ലാദിയ്ക്കാന്‍ മദ്യപാനത്തെ ആശ്രയിയ്ക്കുന്നതിനെ നിരുത്സാഹപ്പെടുത്തണം. കേരളജനത കഴിഞ്ഞ വര്‍ഷം കുടിച്ചുകൂട്ടിയ മദ്യത്തിന്റെ വില പതിനായിരം കോടി കവിഞ്ഞെന്നു വാര്‍ത്ത. കേരളത്തിനകത്തും പുറത്തുമുള്ള മുഴുവന്‍ മലയാളികളേയും ആശങ്കാകുലരാക്കേണ്ട വാര്‍ത്തയാണത്. കേരളീയരുടെ വര്‍ദ്ധിച്ചുവരുന്ന മദ്യപാനത്തിനെതിരെ നിശിതമായ വിമര്‍ശനം ശ്രീ ജോര്‍ജ് മണ്ണിക്കരോട്ടിന്റെ ലേഖനത്തിലും ഉണ്ടായിരുന്നെങ്കില്‍ നന്നായേനേ.

"നാടിന്റെ നട്ടെല്ലു തകര്‍ന്നു..."

ഭരിയ്ക്കുന്നത് ഏതു മുന്നണിയായാലും, കേരളസര്‍ക്കാര്‍ സമ്പന്നമാകാറില്ല. മാത്രമല്ല, കേരളസര്‍ക്കാര്‍ ജീവിച്ചുപോകാന്‍ കണ്ടെത്തുന്ന പല വഴികളില്‍ച്ചിലത് മദ്യം, ലോട്ടറി, ഭക്തി എന്നിവയുടെ വില്പനയുമാണ്. പ്രതിവര്‍ഷം ആയിരത്തിരുനൂറു കോടി രൂപയോളം വരുമാനം സര്‍ക്കാരിനു നേടിക്കൊടുക്കുന്ന ഭക്തിപ്രസ്ഥാനത്തെ കേരളസര്‍ക്കാരിന്റെ ഒരു വ്യവസായമായിത്തന്നെ കാണണം. പ്രവാസികള്‍ കേരളത്തിലേയ്ക്കയയ്ക്കുന്ന പണം നാട്ടിലുണ്ടാക്കുന്ന വികസനത്തിലൂടെ സര്‍ക്കാരിനു ലഭിയ്ക്കുന്ന വരുമാനമാണു സര്‍ക്കാരിന്റെ മുഖ്യസ്രോതസ്സുകളിലൊന്ന്. ടൂറിസം മറ്റൊന്ന്.

സംസ്ഥാനത്തു പുതിയ വൈദ്യുതോല്പാദനപദ്ധതികളും വ്യവസായങ്ങളും സ്ഥാപിച്ചു വരുമാനം വര്‍ദ്ധിപ്പിയ്ക്കാന്‍ സര്‍ക്കാരിനാകുന്നില്ലെങ്കിലും, സര്‍ക്കാര്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധികളില്‍ അകപ്പെട്ടിട്ടില്ല. കേരളസര്‍ക്കാര്‍ ശമ്പളവും പെന്‍ഷനും ഇതുവരെ മുടക്കിയിട്ടില്ല. ശമ്പളവും പെന്‍ഷനും മുടങ്ങുമോ എന്ന സന്ദിഗ്ദ്ധാവസ്ഥയില്‍ ഇതുവരെ എത്തിയിട്ടുമില്ല. അമേരിക്കയിലാകട്ടെ, 2013 ഒക്‌റ്റോബര്‍ 1 മുതല്‍ 16 വരെയുള്ള പതിനാറു ദിവസം അനേകം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്കും ശമ്പളം/പെന്‍ഷന്‍ കിട്ടാതിരുന്നു. അത്തരമൊരു പ്രതിസന്ധി നമ്മുടെ കൊച്ചുകേരളത്തിലുണ്ടായിട്ടില്ല. കേരളം കടമെടുക്കുന്നുണ്ടെങ്കിലും, അതു നിലവിലുള്ള പരിധികള്‍ക്കുള്ളിലാണ്. 'നാടിന്റെ നട്ടെല്ലു' തകര്‍ന്നിട്ടില്ലെന്നര്‍ത്ഥം.

കേരളസര്‍ക്കാരിന്റെ സാമ്പത്തികനില മെച്ചപ്പെടാത്തതില്‍ അതിശയമില്ല. സര്‍ക്കാരുടമസ്ഥതയിലുള്ള കെ എസ് ആര്‍ ടി സി ബസ്സുകളുടെ കാര്യമെടുക്കാം: അവയിലെ മിനിമം ചാര്‍ജ് ആറു രൂപ മാത്രം. അമേരിക്കയിലിത് ഒന്നേമുക്കാല്‍ ഡോളറാണെന്നു കാണുന്നു; ഇന്നത്തെ വിനിമയനിരക്കനുസരിച്ച് നൂറു രൂപയിലേറെ. അമേരിക്കയിലെ നിരക്കിന്റെ പതിനേഴിലൊന്നു മാത്രമേ നമ്മുടെ കെ എസ് ആര്‍ ടി സി ഈടാക്കുന്നുള്ളൂ. കെ എസ് ആര്‍ ടി സിയുടെ നിരക്ക് ഒരുദാഹരണമായിപ്പറഞ്ഞെന്നേയുള്ളൂ. വീട്ടുകരവും വസ്തുനികുതിയുമെല്ലാം ഇവിടെ അമേരിക്കയിലേതിനേക്കാള്‍ കുറവായിരിയ്ക്കണം. ആഫ്രിക്കന്‍ വന്‍കരയിലാകെയുള്ളതിനേക്കാളേറെ ദരിദ്രര്‍ ഇന്ത്യയിലുള്ളതുകൊണ്ട്, ലോകത്തു മറ്റൊരു രാജ്യത്തിനുമില്ലാത്ത സാമ്പത്തികബാദ്ധ്യതകള്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനസര്‍ക്കാരുകള്‍ക്കുണ്ട്. എന്നിട്ടും നമ്മുടെ സര്‍ക്കാരുകളുടെ നികുതിനിരക്കുകള്‍ താരതമ്യേന മൃദുവാണ്, അതുകൊണ്ടു ജനസൗഹൃദവുമാണ്. സബ്‌സിഡികളുള്‍പ്പെടെയുള്ള പലവിധ ധനസഹായങ്ങള്‍ക്കും ഇളവുകള്‍ക്കും വേണ്ടിയുള്ള മുറവിളി ഇവിടെ കൂടുതലാണ്. "നിലത്തൊന്നു നില്‍ക്കാനായിട്ടു വേണ്ടേ, അടവെടുക്കാന്‍" എന്നു പറഞ്ഞതു പോലെയാണു കേരളസര്‍ക്കാരിന്റെ സ്ഥിതി.

"നട്ടുവളര്‍ത്തി വിളവുണ്ടാക്കാന്‍ നാട്ടില്‍ ആളുകളില്ല. എല്ലാം അയല്‍ രാജ്യങ്ങളില്‍ നിന്നു വരുന്ന വിഷം വിതച്ച വിളവുകള്‍."

കൃഷി ചെയ്യാന്‍ കേരളത്തില്‍ ആളുകളില്ലെന്ന സൂചന ശരിയാണെന്നു തോന്നുന്നില്ല. കൃഷി ചെയ്യാന്‍ കേരളത്തില്‍ ആളുകളുണ്ട്. കൃഷി നടക്കുന്നുമുണ്ട്. പക്ഷേ, രണ്ടു പ്രശ്‌നങ്ങള്‍ കേരളത്തിലുണ്ട്. കേരളത്തിലെ ജനപ്പെരുപ്പമാണൊന്ന്. ജനപ്പെരുപ്പത്തിന്നനുസൃതമായ വര്‍ദ്ധന കൃഷിഭൂമിയിലില്ലെന്നതു മറ്റൊന്ന്.

കേരളസര്‍ക്കാരിന്റെ കണക്കുകളനുസരിച്ച്, 1955­56ല്‍ കേരളത്തില്‍ 22.1 ലക്ഷം ഹെക്റ്റര്‍ കൃഷിയിടങ്ങളാണുണ്ടായിരുന്നത്. 2014­15ല്‍ അത് 26.2 ലക്ഷം ഹെക്റ്ററായി ഉയര്‍ന്നു; 18 ശതമാനം വര്‍ദ്ധന. ഞങ്ങളുടെ പ്രദേശത്തുള്ള കൃഷിയിടങ്ങളെ ഉദാഹരണങ്ങളായെടുത്താല്‍, കേരളത്തില്‍ കൃഷി നടക്കുന്നുണ്ട് എന്നു തന്നെ കരുതണം. കൃഷി നടക്കാത്ത കൃഷിയിടങ്ങള്‍ വിരളമായിരിയ്ക്കണം. കാര്‍ഷികോല്പാദനത്തില്‍ പണ്ടത്തേക്കാള്‍ വര്‍ദ്ധനവുമുണ്ടായിട്ടുണ്ട്. പക്ഷേ, ജനപ്പെരുപ്പം!

1951ല്‍ കേരളത്തിലെ ജനസംഖ്യ 1.35 കോടി മാത്രമായിരുന്നു. അറുപതു വര്‍ഷം കൊണ്ടത് 3.34 കോടിയായി: വര്‍ദ്ധന 147 ശതമാനം! ജനസംഖ്യ 147 ശതമാനം വര്‍ദ്ധിച്ചപ്പോള്‍ കൃഷിയിടം 18 ശതമാനം മാത്രമേ വര്‍ദ്ധിച്ചുള്ളൂ. കൃഷിയിടം വര്‍ദ്ധിയ്ക്കാതിരുന്നതിനും കാരണമുണ്ട്. കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളായിത്തീര്‍ന്നപ്പോള്‍ വീടുകളുടെ എണ്ണം വര്‍ദ്ധിച്ചു. 1951ല്‍ 24 ലക്ഷം മാത്രമുണ്ടായിരുന്ന വീടുകള്‍ 2011ലെ സെന്‍സസ് അനുസരിച്ച് 112 ലക്ഷമായി വര്‍ദ്ധിച്ചു: വര്‍ദ്ധന 366 ശതമാനം. വീടുകളുടെ എണ്ണത്തിലുണ്ടായ നാലിരട്ടിയോളമുള്ള വര്‍ദ്ധന കൃഷിയിടത്തിന്റെ വര്‍ദ്ധനയ്ക്കു തടസ്സമായിക്കാണണം.

സര്‍ക്കാരിനു നിയന്ത്രിയ്ക്കാനാകാത്ത ഒന്നാണു ജനസംഖ്യാവര്‍ദ്ധന. എങ്കിലും, കേരളജനത ഇക്കാര്യത്തില്‍ ബോധവാന്മാരാണെന്നു തീര്‍ച്ച; കാരണം, കഴിഞ്ഞ ദശാബ്ദത്തിനിടയില്‍ കേരളത്തിലെ ജനസംഖ്യാവര്‍ദ്ധന അര ശതമാനത്തില്‍ താഴെ മാത്രമായിരുന്നു. ഇതേ കാലയളവിനുള്ളിലെ ദേശീയനിരക്കാകട്ടെ, 1.76 ശതമാനവും. ഒന്നു രണ്ടു പതിറ്റാണ്ടു കൂടിക്കഴിഞ്ഞാല്‍ കേരളത്തിലെ സദാ ഉയര്‍ന്നു കൊണ്ടിരുന്ന ജനപ്പെരുപ്പനിരക്ക് ചരിത്രത്തിലാദ്യമായി താഴാന്‍ തുടങ്ങുമെന്നു പ്രവചിയ്ക്കപ്പെട്ടിരിയ്ക്കുന്നു.

കൃഷിയില്‍ യന്ത്രങ്ങളിന്നു വ്യാപകമായി ഉപയോഗിയ്ക്കപ്പെടുന്നുണ്ട്. ഇവിടത്തെ കൃഷിസ്ഥലങ്ങളുടെ വലിപ്പക്കുറവാണു ഉല്പാദനവര്‍ദ്ധനവിനുള്ള മുഖ്യ പ്രതിബന്ധം. അമേരിക്കന്‍ നെല്പാടങ്ങള്‍ക്ക് ആയിരം ഏക്കറിലേറെ ശരാശരി വലിപ്പമുണ്ടെന്നു കാണുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം കര്‍ഷകരുടേയും കൃഷിഭൂമി അഞ്ചേക്കറില്‍ത്താഴെയാണ്. അതിലും താഴെയായിരിയ്ക്കും, കേരളത്തിലെ കര്‍ഷകരുടേത്.

കേരളത്തിലുള്ള കൃഷിഭൂമികൊണ്ടു കേരളജനതയെ മുഴുവന്‍ തീറ്റിപ്പോറ്റുക അസാദ്ധ്യം. അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കാര്‍ഷികോല്പന്നങ്ങള്‍ ഉപയോഗിയ്ക്കാതെ നിവൃത്തിയില്ല. കീടനാശിനികളുടെ ഉപയോഗം അയല്‍സംസ്ഥാനങ്ങളില്‍ മാത്രമല്ല, അമേരിക്കയിലുമുണ്ട്. ലോകത്ത് ഉപയോഗിയ്ക്കപ്പെടുന്ന കീടനാശിനികളുടെ 22% അമേരിക്കയിലാണുപയോഗിയ്ക്കുന്നത്; ഇതു 100 കോടി ടണ്ണോളം വരുന്നു. കേരളത്തില്‍പ്പോലും കീടനാശിനികളുപയോഗിയ്ക്കുന്നുണ്ട്. ഇവിടെ ഉല്പാദിപ്പിയ്ക്കപ്പെടുന്ന ജൈവപച്ചക്കറിയിലും കീടനാശിനിയുള്ളതായി വാര്‍ത്ത. കീടനാശിനി ഉപയോഗിയ്ക്കുന്നതല്ല, അമിതമായി ഉപയോഗിയ്ക്കുന്നതാണു കുഴപ്പം. ഉപയോഗം അനുവദനീയമായ അളവിലും കവിയുന്നില്ല എന്നുറപ്പു വരുത്താന്‍ കേരളത്തിലേയും അയല്‍സംസ്ഥാനങ്ങളിലേയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിയ്‌ക്കേണ്ടതുണ്ട്. പക്ഷേ, അതിനാവശ്യമുള്ള മാനവശേഷിയും ധനശേഷിയും വിഭവശേഷിയും അവര്‍ക്കുണ്ടോയെന്ന ചോദ്യം മിക്കപ്പോഴും സംസ്ഥാനസര്‍ക്കാരുകളുടെ പ്രതിവര്‍ഷ ബഡ്ജറ്റില്‍ച്ചെന്നു വഴിമുട്ടി നില്‍ക്കുമെന്നതാണു ദുഃഖസത്യം.

ലേഖനത്തിനു ചുവട്ടില്‍ ശ്രീ ജോര്‍ജ് മണ്ണിക്കരോട്ട് സ്വന്തം ഈമെയില്‍ ഐഡി കൊടുത്തിരിയ്ക്കുന്നതു പ്രശംസയര്‍ഹിയ്ക്കുന്നു. അനുകരണീയമായ മാതൃകയാണത്. ധൈര്യസമേതം സ്വന്തം ഈമെയില്‍ ഐഡി പ്രദര്‍ശിപ്പിയ്ക്കുന്ന ലേഖകര്‍ വിരളം.

sunilmssunilms@rediffmail.com

Read more

ഓണം: അന്നും ഇന്നും

ചിങ്ങം പിറന്നാല്‍ പിന്നെ ഓണത്തെക്കുറിച്ചുള്ള ഓര്‍മ്മയും ചിന്തയും ഓരോ മലയാളിയുടെ മനസ്സിലും ഓടിയെത്തുകയായി. കര്‍ക്കടകത്തില്‍ ചിങ്ങം പിറക്കണേ എന്ന് അവര്‍ ആശിക്കുന്നു. നാശം വിതച്ച് പഞ്ഞം പരത്തുന്ന, കാര്‍മേഘം മൂടിയ കര്‍ക്കടകം. കലിപൂണ്ട് ഇരുണ്ടു കറുത്ത ആകാശമേഘങ്ങള്‍. മനം മടിപ്പിക്കുന്ന അന്തരീക്ഷം. കോരിച്ചൊരിയുന്ന പെരുമഴ. നിലംകുത്തി പാഞ്ഞുപതഞ്ഞൊഴുകുന്ന നീര്‍ച്ചാലുകള്‍. വിത്തും വിളവുമില്ല. വൃക്ഷലതാദികളില്‍ ഫലങ്ങളില്ല. എവിടെയും തികഞ്ഞ അരക്ഷിതാവസ്ഥ. അരാജകത്വത്തില്‍ അലയുന്ന ആളുകളുടെ വീര്‍പ്പുമുട്ടല്‍. കേരളീയര്‍ പഞ്ഞ കര്‍ക്കടകത്തോട് വിടപറഞ്ഞ് ചിങ്ങം പിറക്കാന്‍ കാത്തിരിക്കുന്നു.

ചിങ്ങം, പൊന്നിന്‍ ചിങ്ങം. കലിതുള്ളിപെയ്ത കാലവര്‍ഷം കെട്ടടങ്ങി. നിലംകുത്തി ഒഴുകിയ നീര്‍ച്ചാലു കള്‍ നിലച്ചു. എങ്ങും പച്ചപ്പരപ്പും പൂച്ചെടികളും. ആഞ്ഞടിച്ച് ആര്‍ത്തലച്ച് ഇരമ്പിപാഞ്ഞുകൊണ്ടിരുന്ന കൊടും ങ്കാറ്റ് മന്ദമാരുതനായി. ആ മന്ദമാരുതനില്‍ പൂച്ചെടികള്‍ ചാഞ്ഞും ചരിഞ്ഞും നൃത്തം വയ്ക്കുന്നു. പൂച്ചെടികളില്‍ നിന്ന് പരന്നൊഴുകുന്ന പരിമളം എങ്ങും നിറഞ്ഞൊഴുകുന്നു. തുമ്പയും തുളസിയും തലയുയര്‍ത്തി എല്ലാം വീക്ഷിച്ചാസ്വദിച്ചാനന്ദിക്കുന്നതുപോലെ. ചിങ്ങം ഓണത്തെ എതിരേല്‍ക്കാന്‍ ഒരുങ്ങുകയായി. അന്തരീക്ഷം ശാന്തം, സുന്ദരം. 

ഓണമെന്നു കേട്ടാല്‍ ഓരോ കേരളീയന്റേയും ഓര്‍മ്മയില്‍ ആഘോഷത്തിന്റെ തിമിര്‍പ്പ് ഓടിക്കളിക്കുക യായി. ഒരു ദിവസത്തെ ആഘോഷത്തിലോ ഒരു ഓണസദ്യയിലോ ഒതുങ്ങുന്നതല്ല ഓണം. മനസ്സിനും നാവിനും കുളിരേകി എന്നും നീളുന്ന ആഘോഷം സിരകളില്‍ ഓടിക്കളിക്കും. കേരളത്തിന്റെ പരമ്പരാഗത പാരമ്പര്യം ഓര്‍മ്മകളില്‍ മിന്നിമറയുന്ന അസുലഭ സന്ദര്‍ഭം. 

അത്തം പിറന്നാല്‍ പിന്നെ പത്തുനാള്‍ ഒത്തുകളിച്ച് തകര്‍ക്കാനുള്ള അവസരം. എവിടെയും ആഹ്‌ളാദം അലതല്ലുകയായി. വീടെല്ലാം അടിച്ചുവാരി വൃത്തിയാക്കി. പരിസരം ചെത്തിവാരി വെടിപ്പാക്കി. തുഷാരബിന്ദുക്ക ള്‍ മൂടിയ പറമ്പുകളില്‍ പൂമ്പാറ്റകള്‍പോലെ കുട്ടികള്‍ പൂറിക്കാന്‍ മത്സരിക്കുന്നു. ഇളവെയിലില്‍ പൂതുമ്പികളും ചിത്രശലഭങ്ങളും ചിത്രംചിത്രമായി ഇളകിപ്പറക്കുന്നു. ആങ്ഹ! പ്രഭാപൂര പ്രഭാതം കിരണങ്ങള്‍ വിടര്‍ത്തി. പ്രകൃതി പ്രസീദയായിരിക്കുന്നു. 

ഓണസദ്യയുടെ കാര്യം പറയേണ്ടെല്ലോ. അത്തത്തിന് തുടക്കം ഓണവിഭവങ്ങളുടെ പട്ടിക തയ്യാറാക്ക ലുണ്ട്. പിന്നങ്ങോട്ട് ചന്തയിലും മറ്റ് കടകമ്പോളങ്ങളിലും ഓണവിഭവങ്ങള്‍ ശേഖരിക്കുന്ന തിരക്ക്. എല്ലാം നാട്ടിലെ മണ്ണില്‍ വിളഞ്ഞ വിഭവങ്ങള്‍. ഉത്രാടത്തിനു തുടങ്ങും ഊണ്. അത് തുടക്കം മാത്രം. സ്ത്രീകള്‍ അടുക്കളയില്‍ തിരക്കാകുമ്പോള്‍ പുരുഷന്മാര്‍ പുറത്ത് പൊരിക്കലും വറക്കലും. തിരുവോണദിവസത്തെ കാര്യം എന്തുപറയാന്‍? എന്തുകഴിക്കണം. എങ്ങനെ കഴിക്കണമെന്നറിയാത് വട്ടം നോക്കി വാരിതിന്ന കുട്ടിക്കാലം. അമ്മയും മുതിര്‍ന്നവരും ഓതിത്തന്ന ഇന്നും ഓര്‍മ്മയില്‍ ഓടിയെത്തുന്ന രീതികള്‍. പിന്നെ ഓണക്കോടിയും ധരിച്ച് ഓടുകയായി. മൈതാനങ്ങള്‍ ജനനിബിഡമാകും. അവിടെ ജാതിയും മതവുമില്ല, പണ്ഡിതനും പാമരനുമില്ല; പണക്കാരും പാവപ്പെട്ടവരുമില്ല, മുതലാളിയും തൊഴിലാളിയുമില്ല. എല്ലാം തുല്യം. ആനന്ദം, ആഹ്‌ളാദം, ഐക്യം. 

ഇത് എന്റെ കുട്ടിക്കാലത്തെ ഓണത്തെ അയവിറക്കുന്ന ഓര്‍മ്മകളുടെ ഒരേടുമാത്രം. ഇന്ന് കാലം ഏറെ കടന്നുപോയിരിക്കുന്നു. കാലചക്രം വളരെ പ്രാവശ്യം കറങ്ങി. നാടിന്റെ ഗതി അതിലേറെ കറങ്ങി. അത് അതിവേഗം മുമ്പോട്ടു കടന്നുപോയിരിക്കുന്നു. ജാതിയും മതവും കവര്‍ന്നെടുത്ത നാട്ടില്‍ സാഹോദര്യവും സ്‌നേഹവും ഐക്യവും ചില്ലുകൊട്ടാരംപോലെ പൊട്ടിത്തകര്‍ന്നു. പരസ്പരധാരണ പരസ്പര പാരയായി. രാഷ്ട്രം രാഷ്ട്രീയത്തിന്റെ കരാളഹസ്തങ്ങളില്‍ അമര്‍ന്നു. വെട്ടും കുത്തും, വെടിയും ബോബും ബന്തും എല്ലാമാ യി നാടിന്റെ നട്ടെല്ലു തകര്‍ന്നു. ജനങ്ങളുടെ ഗതിമുട്ടി. അവരുടെ ജീവിതം വഴിമുട്ടി. ആധുനികതയും ശാസ്ത്രീയ മുന്നേറ്റങ്ങളും നാടിനെ യന്ത്രവത്ക്കരിച്ചു. നട്ടുവളര്‍ത്തി വിളവുണ്ടാക്കാന്‍ നാട്ടില്‍ ആളുകളില്ല. എല്ലാം അയല്‍ രാജ്യങ്ങളില്‍നിന്നു വരുന്ന വിഷം വിതച്ച വിളവുകള്‍. ജാതിമതങ്ങളും രാഷ്ട്രീയപാര്‍ട്ടികള്‍ പെറ്റുകൂട്ടുന്ന എണ്ണമറ്റ കൂട്ടങ്ങളും ചേര്‍ന്ന് നാനാവിധമാക്കിയ നാട്. ഇന്ന് എവിടെയാണ് യഥാര്‍ത്ഥ ഓണം? ഓണം സ്വീകര ണമുറിയിലെ ദൂരദര്‍ശിനികളിലും ഹോട്ടലുകളില്‍നിന്ന് ലഭിക്കുന്ന പ്ലാസ്റ്റിക്ക് ഇലയിലെ സദ്യയിലും ഒതുങ്ങി. 

നമ്മുടെ മതേതരവും സമത്വവും സന്തോഷവുമെല്ലാം എവിടെ? പാവപ്പെട്ടവന് തിരുവോണത്തിനെ ങ്കിലും സദ്യയുണ്ണണമെങ്കില്‍ സര്‍ക്കാര്‍ കനിയണം. ആ കനിവു പലപ്പോഴും കടലാസില്‍ ഒതുങ്ങുന്നു. പിന്നെ കണ്ണീരിന്റെ ഓണമായിരിക്കും അവര്‍ക്ക്. റേഷനായി കിട്ടുന്നതുതന്നെ ഷുദ്രജീവിള്‍ ആസ്വദിച്ചാനന്ദിച്ചുപേക്ഷി ച്ച അരിയുടെ അവശിഷ്ടങ്ങള്‍. അതു കഴിച്ചാല്‍ വയറ്റിളിക്കംകൊണ്ട് വാടി വീഴുന്ന കുട്ടികള്‍ ഫലം. 

അന്നത്തെ ഓണം ഓര്‍മ്മയില്‍ ഒതുങ്ങുന്നു. ഇന്ന് ഓണം അതിന്റെ എല്ലാ അര്‍ത്ഥത്തിലും ആഘോഷി ക്കുന്നെങ്കില്‍ അത് പ്രവാസികളാണെന്നു തോന്നുന്നു. കാരണം പ്രവാസികള്‍ക്ക് ഗൃഹാതുരത്വ ചിന്തകളുണ്ട്. നാട്ടിലുള്ളവര്‍ക്ക് നാട് നശിപ്പിക്കാനും നാട്ടില്‍നിന്ന് കടക്കാനുമാണ് ചിന്ത. പ്രവാസികള്‍ എന്നും എപ്പോഴും നാടിന്റെ സംസ്ക്കാരം നിലനിര്‍ത്താന്‍ മോഹിക്കുന്നു. അങ്ങനെ അമേരിക്കയിലും കേരളത്തിന്റെ തനതു ഓണാ ഘോഷം പൊടിപൊടിയ്ക്കട്ടെ. ഏവര്‍ക്കും ഓണാശംസകള്‍!!! 

മണ്ണിക്കരോട്ട് (mannickarottu@gmail.com) 

Read more

ഒറ്റപ്പാലംകാറ്റ്

തെമ്മാടി കുന്നിനു മുകളില്‍ ആകാശം കറുത്തിരുണ്ടുതുടങ്ങി . കാര്‍മേഘങ്ങള്‍ തെക്കെന്‍കാറ്റില്‍ വെറുതെ ഒഴുകിനടക്കുകയായിരുന്നു . ഏതു സമയത്തും ഇടിയും മഴയും എത്തുമെന്ന് ഏതാണ്ട് ഉറപ്പയി . അപ്പോഴാണ്­ ആ പ്രഖ്യാപനം ഉണ്ടായത്.

"ഇതങ്ങ് ഒറ്റപ്പാലത്തു നിന്നു വന്ന കാറ്റാ ­ഒന്നും പേടിക്കേണ്ട
ഈ കാറ്റ് അവിടുത്തെ പെണ്‍കുട്ടികളെപ്പോലെയൊന്നുമ ല്ലകേട്ടോ
വളെരെ ശാന്തമായി ഒരൊച്ചയും ബഹളവും ഉണ്ടാക്കാതെ വന്നവഴി ഒരു മിന്നലും മഴയുമായി വടക്കോട്ടു പൊക്കോളും ".

കുടിയേറ്റ പ്രദേശമായ തെമ്മാടിക്കുന്നിലെ നാ ട്ടുകാരുടെ സംഗമസ്ഥലമാണ് വര്‍ക്കിചേട്ടന്‍റെ "വര്‍ക്കി ആന്‍ഡ്­ സണ്‍സ് റ്റീ ഷോപ്പ് . അങ്ങനെ ഒരു നെയിം ബോര്‍ഡില്ലങ്കില്‍ ഒറ്റനോട്ടത്തില്‍ ഒരു പഴയ വീടാണന്നേ തോന്നു. ഓടിട്ട മേല്‍ക്കൂര പായലു പിടിച്ചിട്ടും ഒരുമാതിരി കറുത്ത നിറമാണ് . ചുറ്റും പടര്‍ന്നു പന്തലിച്ച വന്‍മരങ്ങളാണ്. ടാറിട്ട മെയിന്‍ റോഡില്‍നിന്ന് അല്‍പ്പം അകലത്തായതുകൊണ്ട് ഒറ്റനോട്ടത്തില്‍ വഴിപോക്കരുടെയോ അപരിചിരതരുടെയോ കണ്ണില്‍പെടാന്‍ ഒരു സാധ്യതയുമില്ല . തെമ്മാടിക്കുന്നിലെ താമസ്സക്കാര്‍ ഒരെളുപ്പത്തിനു പറയുന്ന പേരാ വര്‍ക്കിക്കട . അങ്ങോട്ടേക്കാണ് മുകുന്ദന്‍ പോയത് .ഇടിയും മഴയും വന്നപ്പോള്‍ ഒരു കാലന്‍ കുടയുമായി അതിന്റെ തിണ്ണയില്‍ കയറി അവിടെക്കിടന്ന പഴയ ബഞ്ചില്‍ ചാരിയിരുന്നു. എന്നിട്ട് ആകാശത്തേക്കു നോക്കി അയാള്‍ എന്തിനാണ് അങ്ങനെ ഒരു പ്രഖ്യാപനം നടത്തിയത് . അതില്‍ എന്തോ ഒരു കല്ലുകടി ഇല്ലാതില്ല എന്ന് കേട്ടവര്‍ക്കൊക്കെ തോന്നി. കാരണം ആ നാട്ടില്‍ ഒറ്റപ്പാലത്തുനിന്ന് പെണ്ണുകെട്ടിയ ഒരേ ഒരാള്‍ മുകുന്ദന്‍ മേനോനാണന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു . എന്നിട്ടിപ്പോള്‍ പെണ്ണുമില്ല പിടക്കോഴിയുമില്ലന്നു പറഞ്ഞപോലെയാ . കാര്യം എന്താണെന്ന് ആരു ചോദിച്ചാലും അയാള്‍ കമാന്നോരക്ഷരം പറയില്ല. കല്ല്യാണം കഴിച്ചു വന്നതുപോലും പരമ രഹസ്യമായിരുന്നു . അതില്‍ തന്നെ എന്തോ ഒരപാകത ഉണ്ടെന്ന് നാട്ടുകാരുടെ ഇടയില്‍ ഒരു വര്‍ത്തമാനമൊക്കെ ഉണ്ടായിരുന്നു. ത്രിവേണി എന്ന പെണ്ണിന്റെ പെരിനുപോലുമുണ്ട് ഒരു അസാധാരണത്വം . ഒറ്റപാലാമായതു ക്കൊണ്ട് മേനോന്‍ അല്ലെങ്കില്‍ നായര്‍ ആയിരിക്കും അത്രമാത്രമേ ആ നാട്ടുകാര്‍ക്കറിയുള്ളൂ . ഇനി നബൂരിയാണോ എന്നും ആര്‍ക്കും ഒരൂഹവുമില്ല. കാണാന്‍ ചൊവ്വുണ്ടങ്കിലും ചൊവ്വാ ദോഷം ഉള്ള പെണ്ണായിരുന്നു എന്നൊരു പരദൂഷണം തെമ്മാടിക്കുന്നില്‍ ആകെ പരന്നിട്ടുണ്ട് .

"ചുമ്മാതല്ല കെട്ടാച്ചരക്കയതുകൊണ്ടാല്ലേ പത്താംക്ലാസും ഗുസ്തിയും കഴിഞ്ഞ മുകുന്ദന് ലോട്ടറി അടിച്ചത് . അല്ലെങ്കില്‍ ആര്‍ക്കോ പറ്റിയ ഒരു അബദ്ധം അല്ലാതെന്നാ പറയാനാ. ആണും പെണ്ണുമായാ എന്തെങ്കിലും ഒരു ചേര്‍ച്ച വേണ്ടേ . ജാതീം ജാതകോം മാത്രം ഒത്താ മതിയോ. 

അതു റ്റീ ഷോപ്പ് ഓണര്‍ വര്‍ക്കിചേട്ടന്‍ ഒരാത്മഗതമായിട്ടു പറഞ്ഞതാണങ്കിലും അതിലും ഒരു കഴബുള്ളതുപോലെ തോന്നി . എന്തായാലും മൂന്നു മാസം തികച്ചില്ല അവള്‍ പബകടന്നു. അവളുടെ നാട്ടീന്ന് ആരൊക്കെയോ കാറുംകൊണ്ടുവന്ന് കൂട്ടിക്കൊണ്ടുപോയി. ത്രിവേണിക്ക് ഏവിടയോ കണ്ടുമറന്ന ഒരു സിനിമാ താരത്തിന്‍റെ ലുക്ക് ആണ് എന്നൊരു സംസാരം എങ്ങനെയോ പടര്‍ന്നു . അതുപറഞ്ഞത് നാട്ടിലുള്ള ന്യു ജെനറേഷന്‍ കുട്ടികള്‍മാത്രമാണ് 

"അവള്‍ നടന്നാല്‍ ഭൂമി കുലുങ്ങും... എന്ന പഴയ ആ പാട്ടാണ് അവള്‍ നടക്കുബോള്‍ ആ ന്യുജെനറേഷന്‍ പിന്നാമ്പുറങ്ങളില്‍ പാടുന്നത് . അബലത്തില്‍ പോകുന്നവഴി അവരൊക്കെ പിറകെ നടന്നു ചൂളമടിച്ചിട്ടുണ്ട് . അപ്പപോഴൊക്കെ അവള്‍ പതുക്കെ ശ്രഗാരഭാവത്തില്‍ അവരെ ഒന്നു ഒന്നു നോക്കും എന്നിട്ട് വശ്യമായ ഒരു പുഞ്ചിരിച്ചുകൊണ്ട് ഒരു ക്യാറ്റ് വാക്ക് നടത്തും . അതു കണ്ടപ്പോഴേ സംഘത്തില്‍ മൂത്ത കുട്ടി ഒരു പ്രസ്ഥാവന ഇറക്കി.

" എടാ ഇവളു കഥകളി മാത്രമല്ല മോഹിനിയാട്ടവും കുച്ചിപ്പുടിയും പഠിച്ചിട്ടുണ്ട് " "

അവള്‍ക്ക് അതൊക്കെ കേട്ടിട്ടും ഒക്കെ വെറും ഒരു തമാശയായിട്ടേ തോന്നിയിട്ടുള്ളൂ എന്നതാണ് ഏറ്റവും വിചിത്രം. ന്യു ജെനറേഷന്‍ കുട്ടികള്‍ പറയുന്നത് ഈ നീര്‍ക്കോലി പോലിരിക്കുന്ന മുകുന്ദ നെകൊണ്ട് അവളെ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റില്ലന്നാണ്. അതും വര്‍ക്കി ആന്‍ഡ്­ സണ്‍സ റ്റീ ഷോപ്പില്‍ ഇരുന്നുകൊണ്ട് . അതിന്‍റെ അര്‍ഥം എന്താണെന്ന് വര്‍ക്കിച്ചേട്ടന്‍ മൂന്നുനാലു തവണ എടുത്തെടുത്തു ചോദിച്ചിട്ടും സ്ഥലത്തെ ഒരേ ഒരു കോളേജുകുമാരനായ ഉത്തമന്‍ കേട്ടഭാവം നടിച്ചില്ല. ഭാഗ്യത്തിന് മുകുന്ദന്‍ അതൊന്നും ശ്രദ്ധി ക്കാതെ ആരെയോ കാത്തിക്കുകയായിരുന്നു . ഉത്തമന്‍ വീണ്ടും വരവുചിലവു കുറിക്കുന്ന മട്ടില്‍ കണക്കുബുക്കില്‍ മുഖം കുനിച്ചിരുന്നു. അല്ലെങ്കില്‍ത്തന്നെ വല്ല്യപ്പന്‍റെ പ്രായമുള്ള വര്‍ക്കിചേട്ടനോട് എങ്ങനെയാ അതോക്കെ വിവരിച്ചുകൊടുക്കുന്നത്. പെട്ടന്ന് മഴ ശക്തിയായി റ്റീ ഷോപ്പിന്‍റെ മുറ്റത്തുടെ കാറ്റത്ത്­ ചെരിഞ്ഞു പെയിതു. വെള്ളം വരാന്തയിലേക്ക്­ ചിന്നി ചിതറിക്കൊണ്ടിരുന്നു . ആ സമയത്താണ് ഒരു ഓട്ടോറിക്ഷ മുറ്റത്തു വന്നുനിന്നത് . മുകുന്ദന്‍ കുടയും നിവര്‍ത്തി ഓടിപ്പോയി അതില്‍ കയറി. അയാള്‍ ആ നാട്ടിലെ ഒരു ഫ്രീലാന്‍സ െ്രെഡവര്‍ ആണെന്ന കാര്യം അപ്പോഴാണ്­ ഓര്‍ത്തത്­ . ഏതു ദൂരെ ഓ ട്ടത്തിനും മടികൂടാതെ പോകും. അങ്ങനെ ഒരു ഒരൊറ്റപ്പാലം പോക്കിലാണ് ഈ ആട്ടക്കാരി ത്രിവേണിയെ കണ്ടത് എന്നു മാത്രം അറിയാം. ഓട്ടോ ഇപ്പോള്‍ ആരെങ്കിലും വിളിച്ചിട്ടു വന്നതാവും പുതിയൊരു യാത്രക്ക് . ഈശ്വരാ മുകുന്ദന്‍ പോയപ്പോഴാണ് ഒരു സമാധാനമായത് . ഉത്തമനറിയാം വര്‍ക്കിച്ചേട്ടന് അത്ര ക്ഷ മയൊന്നും ഉള്ള ആളല്ല . എന്തായാലും ഇനിയിപ്പം ധൈര്യമായിട്ട് പരദൂഷണം പറയാമെല്ലോ .

" അവള്‍ മാത്രമല്ല ഈ ഒറ്റപ്പാലത്തെ പെണ്‍കുട്ടികള്‍ ഒന്നും അത്ര ശരിയല്ല എന്‍റെ വര്‍ക്കിചെട്ടാ ഒക്കെ ഒരുതരം കുഴഞ്ഞാട്ടക്കാരാ "

എന്ന് പറഞ്ഞത് നാലാമത്തെ പ്രാവശ്യം ഒന്നുറക്കെ ചോദിച്ചപ്പോഴാണ് . ആദ്യം ഇടിയും മഴയും കാരണം കേള്‍ക്കാത്തതായി ഭാവിച്ചതാ . അതുകൊണ്ടൊന്നും ചേട്ടന് തൃപ്തിയായില്ല എന്ന് ആ നോട്ടത്തില്‍ നിന്നും മനസ്സിലായി. തല്‍ക്കാലം സ്ഥലം കാലിയാക്കുന്നതാ നല്ലത് എന്ന് തോന്നി. ഒരത്ത്യാവശ്യകാര്യമുണ്ടെന്നു പറഞ്ഞ് അവിടുന്നിറങ്ങി ഒന്നു മുങ്ങാന്‍ തുടങ്ങിയപ്പോഴേ വര്‍ക്കിച്ചേട്ടന്‍ വീണ്ടും വിളിച്ചു .

" എടാ ഉത്തമാ നാളെ വരുബോഴെങ്കിലും നമുക്ക് കണക്കൊന്നു നോക്കണം കേട്ടോ. നിന്‍റെ അച്ഛന്‍ മാധവന്‍നായരുടെ പറ്റു കൂടി കൂടി വരുവാ. "

അതൂടെ കേട്ടപ്പോള്‍ ഉത്തമന്റെ നടത്തത്തിനു അറിയാതെ അല്‍പ്പം വേ ഗത കൂടി. ഇടക്കിടെ വര്‍ക്കിചേട്ടന്‍റെ കണക്കൊക്കെ എഴുതികൊടുക്കുന്നതുകൊണ്ട് കാശൊന്നും ചോദിക്കില്ല എന്നൊന്നും ഉത്തമന്‍ ഒരിക്കലും വിചാരിച്ചിട്ടില്ല . അതും കോളേജില്‍നിന്നു വരുന്ന വഴി വൈകുന്നേരങ്ങളില്‍ മാത്രം. അതിനൊക്കെ അയാള്‍ കൃത്യമായി ശബളം തരുന്നുണ്ട്. അതെങ്ങനാ അച്ഛനോട് എത്ര പറഞ്ഞാലും മനസിലാകില്ല. രാവിലെ " വര്‍ക്കി ആന്‍ഡ്­ സണ്‍സ് "ടീ ഷോപ്പില്‍ വന്ന് രണ്ടു അപ്പവും ഒരു മുട്ടക്കറിയും അല്ലെങ്കില്‍ കടലക്കറി ഏതെങ്കിലും കഴിച്ചാലേ ദിവസം ആരം ഭിക്കൂ. അതൊക്കെ പ്രായമാകുന്നവരുടെ ഓരോ ശീലങ്ങള ല്ലേ . സമപ്രായക്കാരുമായിട്ടൊക്കെ വര്‍ത്തമാനം പറയാനും പത്രത്തില്‍ നോക്കി ചൂടുള്ള വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യാനുമൊക്കെയുള്ള ഒരു കൂട്ടായ്മ . അല്ലെങ്കിലും തെമ്മാടിക്കുന്നു പോലെയുള്ള ഒരു കുടിയേറ്റഗ്രാമത്തില്‍ മറ്റെന്താണ് ഉള്ളത് . ചേ ട്ടന്മാര്‍ക്കാണങ്കില്‍ മലമുകളില്‍തന്നെ ഒരു പള്ളിയുണ്ട്. അവിടുത്തെ വികാരിയച്ചനാണ് ഫാദര്‍. മാത്യു മണിക്കത്താഴം. ആ അച്ചനാണങ്കില്‍ ഏതു പ്രസ്ഥാനത്തിനും മുബില്‍ ഉണ്ട്. റോഡു വെട്ടുതൊട്ട് ഫാമിലി കൌണ്‍സിലിംഗ് വരെ. ഒരു സൈക്കിളുമായി അല്ലെങ്കില്‍ കാല്‍നടയായി നാടുമുഴുവനും ചുറ്റും. ളോഹ മടക്കികുത്തി തെങ്ങേ കേറാന്‍പോലും ഒരു മടിയുമില്ല . അതും ഏതു തെങ്ങുകേറ്റക്കരെയും അതിശയിപ്പിക്കുന്ന വേഗത്തില്‍ . ഇടക്ക് അയാള്‍ അവിടെയുള്ള ഉപഷാപിലും കയറിയിരിക്കും. കള്ളൂകുടിക്കാനൊന്നുമല്ല കേട്ടോ . തന്‍റെ കുഞ്ഞാടുകളുടെ തനിനിറം കാണാന്‍ . എന്നിട്ട് അവിടെയുള്ള കുടിയന്മാരോടെല്ലാം കൂടി ഒരു ഉപദേശമുണ്ട്­ .

" എടാ മക്കളെ എല്ലാത്തിനും ഒരു ലിമിറ്റ് വേണം. തലമറന്ന് എണ്ണ തേക്കരുത് ."
എന്നിട്ട് ഒന്നു പുഞ്ചിരിച്ചുകൊണ്ട് ഇറങ്ങിപോകും. എന്നാലും കുടിക്കരുതു മക്കളെ എന്നൊന്നും പറയാനുള്ള ധൈരിയമോന്നും അച്ഛനില്ല. ഇടെക്കെന്തോ സൂചിപ്പിച്ചപ്പോള്‍ ഒരു കുഞ്ഞാടു പറഞ്ഞുപോലും .

"അച്ഛന്‍ അള്‍ത്താരയില്‍ നിന്ന് ആകാശത്തോട്ടു നോക്കി പാനം ചെയ്യുന്നു ഞങ്ങള്‍ ഉപഷാപ്പിലിരുന്നു താഴോട്ടുനോക്കി കുടിക്കുന്നു".

അപ്പോഴും മാനിക്കത്താഴം ഒന്നു പുഞ്ചിരിക്കുക മാത്രം ചെയ്യ്തു .എന്നാലും അച്ഛന്‍റെ ഈ സന്ദര്‍ശനത്തില്‍ ആര്‍ക്കും ഒരു പരാതിയുമില്ല. മാത്രമല്ല അതൊക്കെ അവര്‍ പരിചയിച്ചു കഴിഞ്ഞു. ഇനിയിപ്പം ഫാദര്‍ ഇടെക്കിടെ അവിടെ വന്നില്ലെങ്കിലാ പ്രശനം . ഇതൊക്കെ സാഷാല്‍ പരദൂഷണം വര്‍ക്കികടയില്‍നിന്നു വീണുകിട്ടുന്ന ചൂടുള്ള വാര്‍ത്തകളാ കേട്ടോ .

ചിലപ്പോള്‍ ഉത്തമനു തോന്നാറുണ്ട് ഇങ്ങനെ അന്തംവിട്ടു കുടിക്കുന്നതുകൊണ്ടാണോ ഈ കുഞ്ഞാടുകള്‍ക്ക് ഈ കുടിയേറ്റക്കാര്‍ എന്ന പേരുണ്ടായത് എന്നുപോലും.

അതൊന്നുമല്ലല്ലോ ഇപ്പോഴത്തെ പ്രധാന പ്രശ്‌നം . ത്രിവേണിദേവിയുടെ പെട്ടന്നുള്ള തിരോധനമാണ് . മുകുന്ദ നോട് തന്നെ കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കണം . അല്ലെങ്കില്‍ വര്‍ക്കിചേട്ടന്‍ ഇനി എന്നും എന്തെങ്കിലും കിള്ളി കിഴിച്ചു ചോദിച്ചുകൊണ്ടിരിക്കും . അയാളാണങ്കില്‍ പരദൂഷണത്തിന്‍റെ ഉപജ്ഞാതാവാണ് . വേണമെങ്കില്‍ അതില്‍ത്തന്നെ ഒരു ഡോക്ടര്‍ ഡിഗ്രി കൊടുക്കാം . അതാണ്­ പ്രകൃതം. പിറ്റേദിവസവും ഉത്തമന്‍ പതിവുപോലെ കോളജില്‍ നിന്ന് വരുന്ന വഴി തെമ്മാടിക്കുന്നു കവലയില്‍ ബസ്സിറങ്ങി നേരെ റ്റീഷാപ്പിലെക്കാണ് പോയത് . ഉത്തമനെ കണ്ടപ്പോഴേ വര്‍ക്കിചേട്ടന്‍ ആദ്യം ചോദിച്ചത് മുകുന്ദന്‍റെ കാര്യമാണ് ..

" എടാ ആ മുകുന്ദ നെ ഇന്നിങ്ങോട്ടു കണ്ടതേയില്ല . നീ വല്ലതുമറിഞ്ഞോ"

" ഇനിയെന്നാ അറിയാനാ ചേട്ടാ അവളുപോയി അയാളു പിന്നേം വണ്ടിയോടിക്കാന്‍ പോയി . അവനും ജീവിക്കണ്ടേ പെണ്ണു പോയെന്നു പറഞ്ഞു പണിക്കു പോകാതിരിക്കാന്‍ പറ്റുമോ "

" അതല്ലടാ അവളു പോയതിന്­ എന്തെങ്കിലും കാരണം കാണാതിരിക്കുമോ. ഒരു കാര്യവുമില്ലാതെ ഒരു പെണ്ണ് ചുമ്മാ അങ്ങിറങ്ങിപോകുമോ അതും മൂന്നു മാസം പോലും തികച്ചില്ല " 

അതെന്തിനാണ് തന്നോടു തന്നെ ചോദിക്കുന്നതെന്ന് ചോദിക്കണമെന്നുനുണ്ടായിരുന്നു . പക്ഷെ അത് വേണ്ട അയാളുടെ സന്തോഷമാണ് തനിക്ക് മാസാ മാസം ശബളമായി കിട്ടുന്നത്. അതു കളഞ്ഞു കുളിക്കുന്നതില്‍ അര്‍ഥമില്ല . എന്നും രാവില വര്‍ക്കികടയില്‍ നടക്കുന്ന പത്രസമ്മേളനത്തില്‍നിനു കിട്ടുന്ന പല കാര്യങ്ങളും അയാള്‍ക്ക്­ പൂര്‍ണ്ണമായി മനസിലാകത്തില്ല. വൈകുന്നേരം അതിനെപ്പറ്റിയൊക്കെ ക്ലാരിഫിക്കേഷനു വരുന്നത് തന്‍റെ അടുത്താണ് . എങ്ങനെയെങ്കിലും സംഗതി അറിയണ്ടത് ഇപ്പോള്‍ തന്‍റെ കൂടെ ആവശ്യമായി കഴിഞ്ഞിരിക്കുന്നു. ഉടന്‍ തന്നെ അടുത്ത ചോദ്യം വന്നു. അതും തീര്‍ത്തും അപ്രതീഷിതമായ ഒരു മിസൈല്‍ തന്നെ ആയിരുന്നു .

" എടാ അമേരിക്കെലോക്കെ ലെബനീസ് പെണ്ണുങ്ങള്‍ ഉണ്ടെന്നു കേട്ടിട്ടുണ്ടല്ലോ . അവര്‍ പെണ്ണുങ്ങളെ തന്നെ കല്ല്യാണം കഴിക്കുമെന്നും ഒക്കെ. ഇനി അങ്ങനെവല്ലതുമാണോ ഈ ഒറ്റപ്പാലം ത്രിവേണി ."

ലെസ്ബ്യന്‍ എന്നാണ് ചേട്ടന്‍ ഉദ്ദേശിച്ചത് എന്ന് മനസിലായി . കച്ചവടം തെമ്മാടിക്കുന്നിലാണങ്കിലും വര്‍ക്കിയച്ചായാന്‍ ലോക കാര്യങ്ങളൊക്കെ മനസിലായിതുടങ്ങിയിരിക്കുന്നു . വൈകുന്നേരത്തെ ചായ സമ്മേളനത്തിലും ഇങ്ങനെയുള്ള അന്തര്‍ദേശീയ കാര