ജോണ്‍ ഇളമത

സാമൂഹ്യ പ്രതിബദ്ധത. (വിശകലനം)

ഭാര്യ മറിയക്കുട്ടി ചോദിച്ചു- നിങ്ങളെഴുത്തു നിര്‍ത്തിയോ?ഞാന്‍ തന്ന അല്ലെടി,എന്നെപ്പോലെ അമേരിക്കേലെഴുതുന്നോര് മിക്കവരും എഴുത്തു നിര്‍ത്തി. എന്തോ പറ്റി! ,ഊണും ഒറക്കോം വെടിഞ്ഞ് കുത്തികുറിച്ചോണ്ടിരുന്നപ്പം നിങ്ങക്കൊരു ഉശിരും, ശുഷ്ക്കാന്തീം ഒക്കെ ഒണ്ടാരുന്നു. ഇപ്പോ അതൊക്കെ പോയി മൂന്നുനേരോം ഒറക്കോം, ഉത്സാഹമില്ലായ്മ.നിങ്ങക്കൊരു ഹോബി ഒണ്ടാരുന്നതു കുളിച്ചു കളഞ്ഞാ പെട്ടെന്നു വയസാകുകേം,ആള്‍സൈമറു ആകുകേം ചെയ്യും!

അതിനിപ്പം എഴുതാന്‍ എന്തോന്നിരിക്കുന്നു! .അനുഭവം,ആ കലവറ കാലിയായി. മറ്റൊന്ന് ചൊരത്തി ഒണ്ടാകുകേം ചെയ്യുന്നില്ല.അതെങ്ങനാ പേനാ എടുക്കുന്നോരൊക്കെ എഴുത്താ, ഉള്‍ക്കാമ്പില്ലാതെ,ഉള്ളിപൊളിച്ചപോലെ! അതുകാണുകേം,വായിക്കുകേം ചെയ്യുമ്പം എഴുത്തിനോടൊരറപ്പാ.എഴുത്ത്! ഈശ്വരാനുഗ്രഹമാ,അത് തലേലെഴുതിയേക്കുന്നതാ, പിന്നയേസര്‍ഗ്ഗശക്തി വികസിക്കണോങ്കി വായിക്കേം വേണം, ധാരാളം! ങാ, ആട്ടെ ഞാനഴുത്തു നിര്‍ത്തിയേന് നിനക്കെന്തോന്നാ നഷ്ടം?

അയ്യേ!എനിക്കൊരു നഷ്‌ടോമിിറി,ലാഭമേ ഒള്ളൂ.ആണ്ടിലാണ്ടി പൊസ്തകം അച്ചടിപ്പിക്കലല്ലേ,എന്നാ ഒട്ട് മൊടക്കിയതും പോലും കിട്ടുമോ. അതുമില്ല.എല്ലാര്‍ക്കും ചക്കാത്തി വായിക്കണം.ങാ,അല്ലെങ്കി ആര്‍ക്കാവായിക്കാനിത്ര താല്‍പ്പര്യം! പെണ്‍കൂട്ടര്‍ക്ക് ആര്‍ക്കുമില്ല.സന്ധ്യ ആയാല്‍ നാല് സീരിയലുകാണുന്ന സുഖം ഈ പൊട്ടക്കഥകള്‍ക്കു കിട്ടുമോ?എനിക്കിത്രേ പറയാനൊള്ളൂ ,ആനന്നാട്ടുപടിക്കലെ തോമസുകുട്ടിയെ കണ്ടുപടിക്ക്.ഡ്രൈവറായിട്ട് ടാക്‌സി ഓടിക്കാംതൊടങ്ങീതാ.ഇപ്പോ പതിനാല് യൂണിറ്റ് ഹൗസിങ് കോംപ്ലക്‌സാ വാടകക്കുകൊടുക്കുന്നെ.അതിനും പുറമെ ഇപ്പോ ലിംമ്പുസീനാ ഓടിക്കുന്നെ, വിഐപീസിനെഅങ്ങോട്ടുമിങ്ങോട്ടും കൊണ്ടുപോകാന്‍.പത്താം ക്ലാസ് പാസായിട്ടുണ്ടോ എന്നുതന്നെ ആര്‍ക്കിയാം.നിങ്ങളോ? നിങ്ങക്കു മൂന്നെമ്മേയൊണ്ട് എന്തോന്ന്് പ്രയോജനം?

ങാ! കാലമൊക്കെ പോയടീ മറിയക്കുട്ടി, സാമൂഹ്യ പ്രതിബന്ധത,മണ്ണാംങ്കട്ട! അങ്ങനെ ഒന്നില്‍ അന്ധമായി വിശ്വസിച്ച് ഇന്‍സ്പരേഷനൊണ്ടായാ, ഞാന്‍ എഴുതാം തൊടങ്ങിയേ.ഇപ്പോ മനസിലായി അങ്ങനൊന്നില്ലെങ്കില്‍''തൂണും ചാരി നിന്നവനൊക്കെ പെണ്ണിനേം കൊണ്ടുപോയി'' എന്നു പറഞ്ഞമട്ടാ,ഇവിടെ ഇപ്പം ഈ അമേിരിക്കേല്.

അതെന്താ അങ്ങനെ പറേന്നെ?
പത്രത്തിലും,ഈപത്രത്തിലും വരുന്ന വാര്‍ത്തകള് കണ്ടില്ലേ?ചുറ്റിലും സംഘടകള്‍,അവര്‍ സാമൂഹ്യ പ്രവര്‍ത്തനം നടത്തുന്നു,ചാരിറ്റി നടത്തുന്നു.നാനാവിധ പള്ളിക്കാര്. അവര് ഓണോം, തിരുവാതിരേം,തെയ്യോം തിറോം ഒക്കെ ഏറ്റെടുത്തു.ഒരു പ്രാദേശീവല്‍ക്കണം,പിന്നെ അമ്പലപ്പുഴ,കോയില്‍മുക്ക്,കുട്ടനാട്,നാഞ്ചനാട് ,ഒല്ലൂര്,ചാലക്കുടി,തലശ്ശരി,സംഘടനകള്‍ വേറെ.നേഴ്‌സുമാരടെ സംഘടന മുക്കിനു മുക്കിന്,രക്തദാനം,അവയവദാനം എന്നൊക്കെ പറഞ്ഞ്. മറിയക്കുട്ടിക്കൊരു ദീര്‍ഘവീക്ഷണമുണ്ടായി.

ങാ,ഇത്രേംകാലം നിങ്ങളെഴുതിയത് ഇതൊക്കെ തന്നെയായിരുന്നില്ലേ, കഥയായാലും ,നോവലായാലും.അന്നൊന്നും എനിക്കിങ്ങോട്ടും മനസിലായതുമില്ല.നിങ്ങക്ക് കടുത്ത സമൂഹ്യ പ്രതിബദ്ധത ഒണ്ടാരുന്നു.അതോണ്ടലെ്ത അങ്ങനെ ഒക്കെ എഴുതീത്.

അതൊക്കെ ശരി,അതു ഞാനങ്ങു നിര്‍ത്തി,എന്നെപ്പോലൊള്ളോരും!
ഇനിയിപ്പം എന്തോ ചെയ്യും!

നിര്‍വികാരതല്‍ല്‍ ഒന്നും ചെയ്യാനില്ലാത്ത അവസ്ഥ! നിന്നെപ്പോലൊള്ള നേഴ്‌സുമാര് ആരോരുമില്ലാതെ കണ്ണീരുമായി കടലുകടന്നുവന്നപ്പം സഹായിക്കാന്‍ ഏതു സംഘടന ഒണ്ടാരുന്നു. ആദ്യകാലത്ത് വന്നോര്,കുടിയേറ്റം തട്ടിക്കൂട്ടി ഒണ്ടാക്കി തട്ടകം തീര്‍ത്തു കൊടുത്തപ്പം ആ കസേരെകേറിഞെളിഞ്ഞിരിക്കാനാ ഇപ്പൊഴത്തെ ആവേശം.അതൊക്കെ ഒണ്ടാക്കി കൊടുത്തോരെ അവരെപ്പഴേ തട്ടിതൂത്ത് മണ്ണിട്ടുമൂടി.

അതുശരിയാ,ഞാം കഴിഞ്ഞാഴ്ച പള്ളീപോയപ്പം ഒരു ശൃംഗാരി യുവതി എന്നോട്
ചാദിക്കാ-
അമ്മച്ചി! ഇവിടെ ആരടെ കൊച്ചിനെ നോക്കാന്‍ വന്നതാന്ന്.
ഫൂ! ഒരാട്ടാട്ടാന്‍ തോന്നീതാ,ആത്മസംമ്യമനം അങ്ങു പാലിച്ചു,അതല്ലേഉചിതം.അവള് ചോദിച്ചേന്‍െറ ഗുട്ടന്‍സ്,ആയയായിട്ട് മക്കടെ പിള്ളേരെ നോക്കാം വന്നതാണോന്ന്.പകരം പറഞ്ഞു-അതേ കൊച്ചുങ്ങളെ നോക്കാനാ വന്നത്.ഇപ്പോ അവരൊക്കെപ്രായപൂര്‍ത്തിയായി,കെട്ടീം,കെട്ടാതേം, ഡിവോഴ്‌സായും ഒക്കെആയി കഴീന്നു.ഇപ്പം ലയാളം പഠിപ്പിക്കുന്ന ആവേശത്തിലാ സഭക്കാരും, സംഘടനക്കാരും,സാമൂഹ്യ സാംസ്ക്കാരിക വിപ്ലവകാരും.

നടന്നതാ, മലയാളമൊക്കെ പഠിച്ച് കേരളത്തിലെ പോലെ ആകുമെന്നാ വിചാരം. കേരളത്തി നടക്കുന്നില്ല,പിന്നയാ ഇവിടെ! ഇവിടൊരു സംസ്ക്കാരമുണ്ട്,ആ ചുഴിയില്‍ അടുത്തമലയാളിതലമുറ അലിയും! അതാ എന്‍െറ കണക്കുകൂട്ട്.ഏറിയാ ഇരുപതു ഇരുപത്തഞ്ചു കൊല്ലംകൊണ്ട് ഇക്കണ്ട മലയാളി ജനറേഷന് മറ്റൊരു സംസ്ക്കാരചുഴിയില്‍ പാലാഴിമഥനം വന്ന്് പരുവപ്പെട്ട്മറ്റൊരു ''ഗയാനാ, ട്രിനിഡാഡ്' എന്നു കണക്കുകൂട്ടിയാ മതി.അതിവിടെ വന്ന എല്ലാ സഭാ,രാഷ്ടീയസാമുദായിക,സാംസ്ക്കാരിക നവോദ്ധാന പ്രസ്താനക്കാര്‍ക്കുമറിയാം,അതുവരെ ദീപസ്തഭം,മഹാചര്യം! നമ്മുക്കും കിട്ടണം,ധനം ,അധികാരം,പ്രശസ്തി!
''പോനാല്‍ പോകട്ടും പോടാ! അന്ത,ഭൂമിയില്‍ വാഴ്‌വനാള്‍,നമ്മുക്ക് സര്‍വ്വസുഖം''!

Read more

കുടിയേറ്റ മലയാളികള്‍ എങ്ങോട്ട്! (സംവാദം)

ദിശാബോധം തെറ്റിയ ഒരു നേതൃനിര, മലയാളി കുടിയേറ്റക്കാരുടെവക്താക്കളായി രംഗത്തു വരുന്നത്, മലയാളി സമൂഹത്തിന് പ്രതികരണശക്തി നഷ്ടപ്പെട്ടതുകൊണ്ടാകാം എന്നു കരുതുന്നുുണ്ടെങ്കില്‍ അവര്‍ക്കു തെറ്റിപ്പോയി.കഴിഞ്ഞ തവണ മലയാളി മാമാങ്കത്തിന് ഇറക്കുമതി ചെയ്യപ്പെട്ട താരനിര തന്നെ അതിനുദ്ദാഹരണം. കേരളത്തില്‍ നിന്ന് കോമിഡിക്കാരെ വരെ ഇറക്കുമതി ചെയ്തു.അവര്‍ ഇവിടെ വരുത്തിയവരുടെ കൂടെ നിന്ന് ഫേട്ടോ എടുത്ത് പരസ്പരം പുറംചൊറിഞ്ഞ് പൂരത്തിന് തിടമ്പേറ്റിയ ആനകളെപ്പോലെ നിന്ന് വിലസി തിരികെ പോയി, ഒരു പ്രകടനവും കാട്ടാതെ. ആയിരം ഡോളര്‍ മുടക്കി ടിക്കറ്റെടുത്ത പൊതുജനങ്ങളെ കഴുതകളാക്കി!

നാനൂറ് വര്‍ഷങ്ങള്‍ വിദേശികള്‍ ഭരിച്ചിട്ടും,വീരവാദങ്ങള്‍ വര്‍ഷിക്കുന്ന മലയാളി സമൂഹത്തിന് ആരാധനക്കും,കാലുതിരുമ്മിനും കുറവില്ല,നടന്നോട്ടെ! ഇതിനു മുമ്പിലുള്ള ചേതോവികാരം എന്താണ്?ആനയേയും,ആനപിണ്ഡത്തെയും ഒരുപോലെ ആരാധിക്കരുതെന്നു മാത്രം.ഈയിടെ ഒരു നടിയെ തട്ടികൊണ്ടു പോയപ്പോള്‍ വിലപിക്കാന്‍ കുറേപേര്‍. എന്നാല്‍ അതേ കേരളത്തില്‍ നിന്ന് ഗോവിന്ദചാമി വധിച്ച ഒരു പെണ്‍കൊച്ചും,മറ്റൊരു ''ജിഷ'' എന്ന പെണ്‍കൊച്ചും
കൊലചെയ്യപ്പെട്ടപ്പോള്‍, ഇപ്പോള്‍ കണ്ണീരൊഴുക്കുന്നവരൊക്കെ എവിടെ പോയി?ഇവരൊക്കെ തന്നോ ഇവിടുത്തെ മലയാളി സമൂഹത്തിന്‍െറ വക്താക്കള്‍! അപ്പോള്‍ കൊലക്കും, കൊലപാതകത്തിനും,ബലാല്‍സംഘത്തിനും,തട്ടികൊണ്ടു പോകലിനുമൊക്ക അന്തസും,ആഭിജാത്യവും പണവും,പ്രശസ്തിയുമൊക്കെ വേണമോ,ഉന്നതരയി മലയാളി നേതാക്കള്‍ക്ക് പ്രതികരിക്കാന്‍!

ഒരു സെലിബ്രറ്റി,മരിച്ചാല്‍,പ്രസവിച്ചാല്‍,വിവാഹം കഴിച്ചാല്‍,അവാര്‍ഡ് ജേതാവായാല്‍
കാണാം പ്രമുഖരെന്ന് സ്വയം പ്രഖ്യാപിക്കുന്നവര്‍ ഉടന്‍ ഉയര്‍ത്തെണീല്‍ക്കും! .ഏതോ ഒരു വെടിക്കെട്ടിന് ഇവരെ ഒക്കെ കണ്ടുമുട്ടി തോളില്‍ കയ്യിട്ട് ഫോട്ടോ കാച്ചി,ആ ഫോട്ടോ ഫെയിസ്ബുക്കില്‍ ഇട്ട് നമ്മെ ഞെട്ടിക്കും.എന്നാല്‍ ഇവിടെ എത്തി അവരുടെയൊക്കെ ചിലവില്‍ സുഖഭോഗങ്ങള്‍ പങ്കിട്ട് തിരികെ പോകുന്ന ഈ സെലിബ്രിറ്റികള്‍,നാട്ടില്‍ ചെന്നാല്‍ ഇവരെ അറിയുക പോലും ഇല്ല എന്നതാണ് നിജ്ജസ്ഥിതി.''തുത്തുകുലുക്കി പക്ഷി''കളെ പോലെ അമേരിക്കന്‍ മലയാളികള്‍ പെരുമാറി സാധാരണക്കരെ ഞെട്ടിക്കുന്ന കാഴ്ചകള്‍ കണ്ടു മടുത്തു.

''എല്ലാവക്കും തിമിരം!
നമ്മള്‍ക്കെല്ലാവര്‍ക്കും തിമിരം
മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു
കണ്ണട വേണം...............''

എന്ന ശ്രീ മുരുകന്‍ കാട്ടാകടയുടെ കവിതാശകലം ഓര്‍ത്തു പോകുകയാണ്.അതല്ലേ നമ്മുക്കിടയില്‍ സംഭവിച്ചു കാണ്ടിരിക്കന്നത്?മലയാളി സംഘടനകള്‍, ഇവിടെ രാഷ്ട്രീയവല്‍ക്കരിക്കപ്പെട്ടാല്‍ അത് വീണ്ടും ശിഥിലീകരിച്ച് നാമാവിശേഷമാകുമെന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.നാട്ടില്‍ നടക്കുന്ന ജാഢകളോ,തന്ത്രങ്ങളോ വിദേശമലയാളികളുടെ ഇടയില്‍ ചിലവാകില്ല എന്ന ബോധം, നമ്മുടെ നല്ല നേതാക്കള്‍ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.ശ്രേഷ്ഠഭാഷ മലയാളത്തേയും,നമ്മുടെ സംസ്ക്കാരത്തെയും നെഞ്ചിലേറ്റുന്ന കുടിയേറ്റ വിഭാഗത്തില്‍ പെട്ട ഒരു തലമുറ ഇപ്പോഴും സജ്ജീവമായിട്ടുണ്ട്. കാലകരണപ്പെട്ട ആശയങ്ങളെയും, ആവിഷ്ക്കാരങ്ങളെയും വെടിഞ്ഞ് ഇവിടുത്തെ മുഖധാരാസംഘടനകള്‍ യോജിച്ച് മലയാളി കുടിയറ്റക്കാര്‍ക്ക് സ്‌നേഹവും,ബഹുമാനവും കൊടുത്ത് പ്രവര്‍ത്തിക്കുവാന്‍ നിസ്വാര്‍ത്ഥരായ ജനപ്രതിനധികള്‍ ഉണ്ടായി, ഇത്തരം പ്രസ്താനങ്ങളെ പുനരുദ്ധരിക്കട്ട എന്ന് പ്രത്യാശിക്കുന്നു 

Read more

ഫോക്കാനയ്ക്ക് ഒരു തുറന്ന കത്ത്

അങ്ങനെ ഒരു കുരുക്ഷേത്ര യുദ്ധം അവസാനിച്ചു.ആരു ജയിച്ചു,ആരു തോറ്റു! ഉത്തമില്ലാത്ത ഒരു സമസ്യയായി അത് അവശേഷിക്കുന്നു! എല്ലാം നന്നായി കലാശിക്കട്ടെ. പുതിയ പ്രസിഡന്‍റിനും,മറ്റു ഭാരവാഹികള്‍ക്കും നന്ദി! തെറ്റുകളും,തിരുത്തലുകളും,ശുദ്ധികലശവും, നിസ്വാര്‍ത്ഥവുമായ സേവനവും, വരുംകാലങ്ങളില്‍ ഒരു സാമൂഹ്യ സാംസ്ക്കാരിക സംഘടനയായി ഫോക്കാനയെ വീണ്ടും ഉയര്‍ത്താന്‍ പുതിയ ഭാരവാഹിത്വത്തിനു കഴിയട്ടെ.

കഴിഞ്ഞ ഫോക്കനയുടെ പാളിച്ചകളില്‍ മുഖ്യം,കണക്കിലധികം ദൃശ്യകാലാകാരന്മാരെ തൃശൂര്‍ പൂരത്തിന് നെറ്റിപട്ടം കെട്ടിയ ആനകളെ പോലെ നിരത്തി.ഇത് ജനശ്രദ്ധ പിടിച്ചു നിര്‍ത്തിയോ? ഒറ്റ കാലാപാടികളും നടത്താതെ ജാഢയോടു കൂടി അവര്‍ പരസ്പരം കുട മാറുകയും,പരസ്പരം പ്രശംസിക്കുകയും ചെയ്ത് ഇറങ്ങി പോയപ്പോള്‍ തരംതാണു പോയവര്‍ നടത്തിപ്പുകാരായ ഭാരവാഹികളായിരുന്നില്ലേ! അമേരിക്കന്‍ നിവാസികളെ ശുദ്ധ വിഢികളാക്കുന്ന ഇത്തരം ജാഢകള്‍ ഇനി ആവര്‍ത്തിക്കാതിരുന്നാല്‍ നന്ന്.

ഫോക്കാനാക്ക് ഒരു പാരമ്പര്യമുണ്ട്,അതില്‍ നിന്ന് ഫോമ പിരിഞ്ഞു പോയെങ്കില്‍ തന്നെ ആദ്യകാലങ്ങളില്‍ വന്ന ആദ്യ നേതാക്കളുടെ നിസ്വാര്‍ദ്ധമായ സേവന, ത്യാഗ മനോഭാവമായിരുന്നു,ആ സംഘടനയുടെ സൗന്ദര്യം! .ഇന്ന് അതൊക്കെ നഷ്ടപ്പെട്ടിട്ടില്ലേ എന്ന തോന്നല്‍ ഇല്ലാതില്ല. .മറ്റൊന്നുകൂടി പറയട്ടെ, കൂടെ നില്‍ക്കുന്ന എളിയ സഹായികളെ, കരിയേപ്പില പോലെ ഒടുവില്‍ വലിച്ചൈറിയുന്ന പ്രവണതയും ഫോക്കാനക്ക് ഭൂഷണമല്ല. .അവര്‍ക്ക്,അര്‍ഹിക്കുന്ന പരിഗണ കൊടുക്കുകയും, കുറഞ്ഞപക്ഷം ഒരു നന്ദിവാക്കെങ്കിലും പറയാന്‍ കഴിയാത്തവര്‍ ഇത്തരം നേതൃനിരകളിലേക്ക് വരുന്നത് അപലപനീയം തന്നെ!

സംഘടന ആരുടയും സ്വന്തമല്ല,അതൊരു കൂട്ടായ്മയാണ്.ആ ലക്ഷ്യത്തിലേക്കാണ് ആരംഭകാലങ്ങളില്‍ ആദ്യ ഭാരവാഹികകള്‍ നടന്നു നീങ്ങിയത്.അതിന്‍െറ അലകള്‍ വൈറ്റ്ഹൗസിലും ,കനേഡിയന്‍ പാര്‍ലമന്‍റിലും ഒക്കെ അക്കാലത്തെത്തിയിട്ടുണ്ടങ്കില്‍,അന്ന് അതൊരു സൗഹൃദയ കൂട്ടായ്മയും,ഐക്യദാര്‍ഢ്യവുമുള്ള സംഘടന ആയിരുന്നതിനാലുമെത്രേ. .ഇന്ന് ഇത് "കസേരകളി' പോലെയായി,കേരളരാഷ്ട്രീയ പാരമ്പര്യത്തില്‍ നിന്ന്് ബഹിര്‍ഗമിച്ച ഒരു വിഴുപ്പുകെട്ടുപോലെ!

കുടിയേറ്റ മലയാളികളുടെ മന:സ്ഥിതിക്കും ഇക്കാലത്ത് കാര്യമായ ആഘാതമേറ്റിട്ടുണ്ട് എന്ന് ഒരോ കണ്‍വന്‍ഷന്‍ കഴിയും തോറും തോന്നി പോകാറുണ്ട്.ആത്മാര്‍ത്ഥതക്കും,പരസ്‌ര ബഹുമാനത്തിനും കുറവ് വന്ന്, "തൂണും ചാരി നിന്നവന്‍ പെണ്ണിനേം കൊണ്ടു പോയി', എന്നപഴഞ്ചൊല്ലിനെ അന്വര്‍ദ്ധമാക്കി കൊണ്ടിരിക്കുന്നു എന്നുപറയാതെ വയ്യ. തള്ളിക്കയറ്റവും ,തള്ളിപുറത്താക്കലും,"നിന്നെ ഞാന്‍ പറ്റിച്ചേ' എന്ന മനോഭാവവും,വിട്ട് നാം ഒരു കുടിയേറ്റ മലയാളിയുടെ അന്തസ്സിലേക്ക് ഉയരുന്നില്ലെങ്കില്‍, മഹത്തായ നമ്മുടെ വലിയ "സംഘടനകളുടെ സംഘടന'ക്ക് എന്ത് അന്ത:സ­ത്ത?

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC