എ. സി. ജോര്‍ജ്

അമേരിക്കയിലെ വിവിധ മലയാളി സാമൂഹ്യ സംഘടനകളും പ്രവര്‍ത്തനവും തെരഞ്ഞെടുപ്പുകളും

അമേ­രി­ക്ക­യിലെ വിവിധ മല­യാളി ദേശീയ സംഘ­ട­ന­ക­ളുടെ കണ്‍വന്‍ഷന്‍ പൂക്കാല വസ­ന്ത­മാ­ണല്ലൊ സംജാ­ത­മാ­യി­രി­ക്കു­ന്ന­ത്. മിക്ക പ്രസ്ഥാ­ന­ങ്ങ­ളു­ടേയും കണ്‍വെന്‍ഷ­നോ­ട­നു­ബ­ന്ധിച്ചു തന്നെ സംഘ­ട­ന­ക­ളുടെ അടുത്ത പ്രവര്‍ത്തക സമിതിയേയും, സാര­ഥി­ക­ളേയും തെര­ഞ്ഞെ­ടു­ക്കും. അമേ­രി­ക്ക­യിലെ പ്രബ­ല­മായ രണ്ടു സെക്കു­ലര്‍ ദേശീയ പ്രസ്ഥാ­ന­ങ്ങ­ളായ ഫൊ­ക്കാന­-­ ഫോമ കണ്‍വെന്‍ഷ­നു­കളും തെര­ഞ്ഞെ­ടു­പ്പു­കളും അടുത്ത രണ്ടാഴ്ചക­ളി­ലായി യഥാ­ക്രമം ടൊറോംടോയിലും മയാമിയിലും അര­ങ്ങേറു­ക­യാ­ണ്. സംഘ­ട­നയേയും പൊതു­ജ­ന­ത്തേയും സേവി­ക്കാന്‍ തല്‍പ്പ­ര­രായ സേവ­കര്‍ അരയും തലയും മുറുക്കി തെര­ഞ്ഞെ­ടുപ്പ് ഗോദ­യി­ലെ­ത്തി­ക്ക­ഴി­ഞ്ഞു. ഇപ്പോള്‍ ഇല­ക്ഷന്‍ പ്രചാ­രണ ബ്ലോക്ക്തല പാര്‍ട്ടി­ക­ളും, ഡിബേ­റ്റു­കളും, മീറ്റ് ദ കാന്‍ഡി­ഡേറ്റ് രംഗ­ങ്ങളും അര­ങ്ങു­ത­കര്‍ക്കുന്ന സമയമാണല്ലൊ. 

അമേ­രി­ക്ക­യിലെ വിവിധ സംഘ­ട­ന­ക­ളില്‍ അധി­കവും രൂപീ­കൃ­ത­മാ­യി­രി­ക്കു­ന്നത് നോണ്‍ പൊ­ളി­റ്റി­ക്കല്‍, നോണ്‍ പ്രോഫിറ്റ് സ്റ്റാറ്റ­സില്‍ അതാ­യത് 501-സി-3 എന്ന നിയ­മ­ത്തിന്റെ ക്ലോസി­ലാ­ണ്. അതിന് വ്യക്ത­മായ രൂപ­രേ­ഖ­ക­ളു­ണ്ട്. ഭര­ണ­ഘ­ട­ന­കള്‍ക്ക് പൊതു രൂപ­ഭാ­വ­ങ്ങ­ളു­ണ്ട്. ആനി­ല­യില്‍ വേണം ഇതെല്ലാം അമേ­രി­ക്ക­യില്‍ പ്രവര്‍ത്തി­ക്കാന്‍. പ്രവര്‍ത്ത­ന­ങ്ങ­ളിലൊ പ്രവര്‍ത്തക സമിതി തെര­ഞ്ഞെ­ടു­പ്പു­ക­ളിലൊ യാതൊ­രു­വിധ ചട്ട ലംഘ­ന­ങ്ങളും പാടി­ല്ലാ­യെ­ന്ന­താണ് വിവ­ക്ഷ. ഇവിടെ ചട്ട ലംഘ­ന­ങ്ങള്‍ ഉണ്‍ണ്ടെടന്നല്ലാ സൂചന. സ്ഥാന­മാ­ന­ങ്ങള്‍ക്കു വേണ്ടി­യുള്ള പോരാ­ട്ട­ങ്ങള്‍ കഴി­യു­ന്നത്ര ഒഴി­വാക്കി ഒരു സമ­വാ­യ­ത്തോ­ടെ­യുള്ള തെര­ഞ്ഞെ­ടു­പ്പാണ് ഏറ്റവും അഭി­കാമ്യം എന്ന­തില്‍ തര്‍ക്ക­മി­ല്ല. അഥവാ തെര­ഞ്ഞെ­ടുപ്പ് നേരി­ടേണ്ടി വന്നാല്‍ അത് യാതൊ­രു­വിധ സൗഹാര്‍ദ്ദ­ങ്ങള്‍ക്കും കോട്ടം തട്ടാത്ത വിധം തികച്ചും നിയ­മ­പ­രവും നിഷ്പ­ക്ഷ­വും, കാര്യ­ക്ഷ­മ­ത­യു­ള്ള­തും, മത­ങ്ങ­ളുടെയൊ സ്ഥാപിത താല്‍പ്പ­ര്യ­ക്കാ­രു­ടെയൊ അവി­ഹി­ത­ങ്ങ­ളായ കൈക­ട­ത്ത­ലു­ക­ളും, ഡിക്‌റ്റേ­ഷ­നു­കളും ഒഴി­വാ­ക്കി­യു­ള്ളതും ആക­ണം. കഴിഞ്ഞ കേരളാ അസംബ്ലിലേ­ക്കുള്ള ഇല­ക്ഷന്റെ അല­യ­ടി­കള്‍ ഇങ്ങു യുഎ­സിലും എത്തു­ക­യു­ണ്ടാ­യ­ല്ലൊ. നമ്മുടെ സാമൂഹ്യ പ്രസ്ഥാ­ന­ങ്ങള്‍ക്ക് രാഷ്ട്രീയ സ്വഭാ­വ­മി­ല്ലെ­ങ്കിലും പറ­യാന്‍ മാത്രം അത്ര അഴി­മ­തി­യൊന്നും ഇല്ലെ­ങ്കില്‍ തന്നെയും ചില നിഷ്ക്രി­യ­തയും തെറ്റായ പ്രവര്‍ത്തന രീതി­ക­ളു­മി­ല്ലേ­യെന്ന്് ചിന്തി­ക്കേ­ണ്ടി­യി­രി­ക്കു­ന്നു.

കേരള രാഷ്ട്രീ­യ­ത്തിലെ പയ­റ്റി­തെ­ളി­ഞ്ഞതൊ കല­ങ്ങി­യതൊ ആയ യംഗ് ടര്‍ക്കി­ക­ളു­ടെയൊ തുര്‍ക്കി­ക­ളു­ടെയൊ അല്ലെ­ങ്കില്‍ മൂത്ത­തി­ന്റെയൊ ഇള­യ­തി­ന്റെയൊ ഒരു പ്രവര്‍ത്ത­ന­മല്ല ഇവിടെ യുഎ­സില്‍ പ്രായോ­ഗി­കവും നിയ­മ­പ­ര­വും. 501-സി-3യിലുള്ള സംഘ­ട­ന­കള്‍ക്ക് രാഷ്ട്രീയം പാടി­ല്ല. കുത്തി­തി­രുപ്പും കുതി­കാല്‍വെട്ടും കാലു­മാ­റ്റവും ചാക്കിട്ടുപിടുത്തവും ഇവിടെ ഒട്ടും പ്രശം­സ­നീ­യ­മ­ല്ല. യൂത്തിനും വനി­ത­കള്‍ക്കും കൂടു­തല്‍ പ്രാധാന്യം കൊടു­ക്ക­ണ­മെ­ന്ന­ ശബ്ദം പല­പ്പോഴും മുഴ­ങ്ങാ­റു­ണ്ട്. അവര്‍ക്കായി ചിലസംഘ­ട­ന­ക­ളിലെ ഭര­ണ­ഘ­ട­ന­യില്‍ സംവ­രണം പോലു­മു­ണ്ട്. പിന്നെ യൂത്തോ, വനി­തയോ ഇല­ക്ഷ­നില്‍ നിന്നാല്‍ എതിര്‍പ്പു­കള്‍ അധികം നേരി­ടേണ്ടി വരു­ന്നി­ല്ല. ചില അവ­സ­ര­ങ്ങ­ളില്‍ അവര്‍ വോട്ടു­കള്‍ തൂത്തു­വാ­രാ­റു­മുണ്ട്. പക്ഷെ തെര­ഞ്ഞെ­ടു­പ്പിനു ശേഷം ഇത്തരം യൂത്തു­ക­ളെയൊ വനി­ത­കളെയൊ മുന്നോ­ട്ടുള്ള പ്രവര്‍ത്ത­ന­ത്തിനു തന്നെ കണ്ടി­ല്ലെന്നും വരാം. ഇതേ ഗതി­കേട് ചില മുതിര്‍ന്ന അംഗ­ങ്ങ­ളില്‍ നിന്നുമുണ്ടാ­കാ­റു­ണ്ടെ­ന്നു­മുള്ള വസ്തുത മറ­ച്ചു­വെ­ക്കു­ന്നി­ല്ല. അതു­പോലെ യൂത്തു­ക­ളെയും വനി­ത­ക­ളെയും മുഖ­വി­ല­ക്കെ­ടു­ക്കാത്ത ചില മൂപ്പ­ന്മാ­രായ പല്ലു­കൊ­ഴിഞ്ഞ സിംഹ­ങ്ങ­ളെയും കാണാ­റു­ണ്ട്. അവര്‍ വെറും വഴി­മു­ട­ക്കി­ക­ളായി അധി­കാ­ര­ത്തിന്റെ സിംഹാ­സ­ന­ങ്ങ­ളില്‍ ആരോ പിടിച്ചു കെട്ടിയ മാതിരി അല്ലെ­ങ്കില്‍ ആസ­ന­ങ്ങ­ളില്‍ ഗ്ലൂ പുരട്ടി ഒട്ടിച്ച മാതിരി കടല്‍കി­ഴ­വ­ന്മാ­രുടെ മാതിരി കുത്തി­യി­രി­ക്കും. അവ­രുടെ കാര്യം ­പ­റ­ഞ്ഞാല്‍ “നായ ഒട്ടു പുല്ലു തിന്നു­ക­യു­മില്ല പശു­ക്കളെ കൊണ്ട് തീറ്റി­ക്കു­ക­യു­മി­ല്ല” എന്ന പോലെ­യാ­ണ്.

എന്നാല്‍, എല്ലാവരുമല്ലകേട്ടൊ, ചില യൂത്തു­ക­ളുടെ കാര്യം പറ­ഞ്ഞാല്‍ അതിലും കടയാണു്. കഴു­ത്തില്‍ ഷാളും തൂക്കി സുതാ­ര്യ­മായ മല്‍മല്‍ ഖദറും ധരിച്ച് അതി­വേഗം ബഹു­ദൂരം പ്രസി­ഡന്റ് എന്ന അത്യു­ന്നത അധി­കാര കസേ­ര­യി­ലേക്ക് കിത­ച്ചു­കൊണ്ട് ഒറ്റ ഓട്ട­മാ­ണ്. അധി­കാര സിംഹാ­സനം ഉടന്‍ കിട്ടിയേ തീരൂ. അതിന് ഏത് തന്ത്രവും മിന­യാന്‍ മടി­യി­ല്ല. എട്ടും പൊട്ടും തിരി­യാത്ത ഇത്ത­ര­ക്കാര്‍ കുറച്ചു കൂടി സംഘ­ട­ന­ക­ളുടെ താഴെ­ത്ത­ട്ടിലെ ശ്രേണി­ക­ളില്‍ പ്രവര്‍ത്തിച്ച ശേഷം വേണം സംഘ­ട­ന­ക­ളുടെ പര­മോ­ന്നത പദ­വി­കളെ ലക്ഷ്യ­മാക്കി തട്ടി കൂട്ടു ഇലക്ഷന്‍ പാനലും അജണ്‍ടയും മാനി­ഫെ­സ്റ്റോ­യു­മായി എടുത്തു ചാടാന്‍. മറ്റു ചിലര്‍ക്കാ­ണെ­ങ്കില്‍ പ്രവര്‍ത്തി­ക്കാന്‍ ഒട്ടു നേര­വു­മി­ല്ല­താ­നും. എന്നാലും അധി­കാരം കൈവി­ടാ­നൊരു മടി. ഇപ്പോ­ഴത്തെ പ്രവര്‍ത്തക സമി­തി­യുടെ ചില ആളു­ക­ളുടെ തന്ത്ര­ങ്ങളും കുത­ന്ത്ര­ങ്ങളും പ്രത്യ­ക്ഷ­വും, പരോ­ക്ഷ­വു­മായ സപ്പോര്‍ട്ടു­കളും ജാതിയും മതവും വര്‍ക്ഷവും ഇറ­ക്കു­മതി ചെയ്ത് ഇല­ക്ഷന്‍ സംവി­ധാ­നത്തെ തന്നെ നിയമ ജനാ­ധി­പത്യ വിരു­ദ്ധ­മായി അവ­രോ­ധിച്ച് വേണ്ടി വന്നാല്‍ ഇല­ക്ഷന്‍ ഫലം തന്നെ സ്വാധീ­നി­ക്കാ­നുള്ള അവി­ശു­ദ്ധ­മായ യത്‌ന­ങ്ങളും കണ്ടി­ല്ലെന്നു നടി­യ്ക്കാന്‍ ആവു­ന്നി­ല്ല. 

അമേ­രി­ക്ക­യിലെ മിക്ക സാമൂ­ഹ്യ­സം­ഘ­ട­ന­കളും ഫൊക്കാ­നാ­-­ഫോമാ ദേശീയ അംബ്രല്ലാ ഓര്‍ഗ­നൈ­സേ­ഷ­നു­ക­ളില്‍ അംഗ­ങ്ങ­ളാ­ണ്. എന്നാല്‍ ഈ ദേശീയ ഓര്‍ഗ­നൈ­സേ­ഷനുകള്‍ ഒരു തര­ത്തിലും ലോക്കല്‍ സംഘ­ട­ന­ക­ളുടെ ജനാ­ധി­പ­ത്യ­പ­ര­മായ തെര­ഞ്ഞെ­ടു­പ്പു­ക­ളി­ല്‍ അവി­ഹി­ത­മായി ഇട­പെ­ടു­ന്ന­തും അംഗ­ങ്ങളെ പങ്കു­വെ­ക്കു­ന്നതും ഒട്ടും ആരോ­ഗ്യ­പ­ര­മ­ല്ലാ, അഭി­കാ­മ്യ­മ­ല്ല. ദേശീയ പ്രസ്ഥാ­ന­ങ്ങ­ളു­ടെ­യൊ­ ലോ­ക്കല്‍ പ്രസ്ഥാ­ന­ങ്ങ­ളി­ലെയൊ ചില മുന്‍ സ്ഥാന­പ­തി­കള്‍ “എക്‌സ്കള്‍” സ്ഥിരം അധി­കാ­രി­കളും നേതാ­ക്ക­ളു­മായി ചമ­യ­രു­ത്. അവര്‍ വേദി­യിലും വീഥി­യിലും എപ്പോഴും ക്ഷണി­താ­ക്കളും ഭദ്ര­ദീപം കൊളു­ത്തു­ന്ന­വരും സ്ഥാനാര്‍ത്ഥി­കളെ നിര്‍ണ്ണ­യി­ക്കു­ന്ന­വരും നയിക്കു­ന്ന­വ­രു­മാ­ക­രു­ത്. അത് ജനാ­ധി­പ­ത്യ­മല്ലാ. അവരുടെ ആസ­ന­ത്തിലെ ഗ്ലൂ കഴുകി കള­യേണ്ട സമ­യ­മാ­യി­രി­ക്കു­ന്നു. അവ­രെ­പ്പറ്റി ചില­രെ­ങ്കിലും പാടി തുടങ്ങി “പാണ്ടന്‍നാ­യുടെ പല്ലി­നു­ശൗര്യം പണ്ടേ പോലെ ഫലി­ക്കു­ന്നി­ല്ലാ­യെ­ന്ന്.” ഇവിടെ ഒത്തിരി ചാണ­ക്യ­ത­ന്ത്രം മിന­യേണ്ട കാര്യ­മി­ല്ല. ഇവിടെ കിംഗ് മേക്ക­റ­ന്മാര്‍ക്ക് യാതൊ­രു­വിധ സ്വാധീ­നവും കൊടു­ക്കാന്‍ അവ­സ­ര­മൊ­രു­ക്ക­രു­ത്. എന്നാല്‍ അസ്സോ­സി­യേ­ഷന്‍ പ്രവര്‍ത്ത­കര്‍ ഫൊക്കാ­ന­യിലൊ ഫോമ­യിലൊ സംബ­ന്ധി­ക്കു­ന്നതും പ്രവര്‍ത്തി­ക്കു­ന്നതും പ്രോല്‍സാ­ഹി­പ്പി­ക്കു­ക­യു­മാ­കാം.

വേറെ ചില അധി­കാര മോഹി­കളൊ ചുമ്മാ സ്ഥാന­മോ­ഹി­ക­ളോ, സേവന കുതു­കി­ക­ളോ, ദാഹി­കളോ സംഘ­ട­ന­യിലെ ഏതെ­ങ്കിലും ഇല­ക്റ്റഡൊ നോമി­നേ­റ്റഡൊ ആയ പദ­വി­ക­ളില്‍ എങ്ങ­നെ­യെ­ങ്കിലും കയറി വരും. പിന്നെ അവിടെ തന്നെ വാവല്‍ പോലെ കടിച്ചു തൂങ്ങും. പിന്നെ അവിടെ കടിയൊ പിടിയൊ വിട്ടാല്‍ പിന്നെ മറ്റൊരു സ്ഥാന ചില്ല­യി­ലേക്ക് കുര­ങ്ങു­മാ­തിരി എടുത്തു ചാടി പിടി­ക്കും. വേണ്ടി വന്നാല്‍ ചില ചേഷ്ട­കളും കാണി­ക്കും. എന്നിട്ടു പറ­യു­ന്നതോ താനൊരു അധി­കാര മോഹി­യ­ല്ലെ­ന്ന്. ജനം നിര്‍ബ­ന്ധിച്ച് സ്ഥാനാര്‍ത്ഥി­യാ­ക്കി­യിട്ടും മാറി­ക്കൊ­ടു­ക്കു­ക­യാ­ണെ­ന്ന്­ - ­കൊ­ടു­ത്തതാണെന്ന്. ഒരി­ക്കല്‍ സെക്ര­ട്ട­റി, പ്രസി­ഡന്റ്, ചെയര്‍മാന്‍ ഒക്കെ ആയ ആള്‍ക്കാര്‍ വീണ്ടും പിടി­വി­ടാതെ വല്ല കണ്‍വെന്‍ഷന്‍ ചെയര്‍മാ­നൊ, കണ്‍വീ­ന­റൊ, കോ ഓര്‍ഡി­നേ­റ്റ­റോ, കമ്മീ­ഷ­ന­റൊ, ട്രസ്റ്റി­യൊ, അഡൈ്വ­സര്‍ ഒക്കെ ആയി സ്ഥിരം അധി­കാര കസേ­ര­യില്‍ അല്ലെ­ങ്കില്‍ അധി­കാര ആസ­ന­ത്തില്‍ അല്പം ഗ്ലൂ പുരട്ടി കുത്തി­യി­രി­ക്കും. കാരണം താനെ­വിടെ പോയാലും തന്റെ കൂടെ കസേ­രയും ഇങ്ങു­പോ­ര­ണം. എന്നിട്ടു പറ­യു­ന്നതോ അധി­കാ­രവും പദ­വിയും ഒന്നു­മി­ല്ല. പുതി­യ­വര്‍ക്കും യൂത്തു­കള്‍ക്കും വനി­ത­കള്‍ക്കു­മായി മാറി­ക്കൊ­ടുത്ത് ത്യാഗ­ത്തിന്റെ മാതൃക കാട്ടു­ക­യാ­ണെ­ന്ന്. കാല­ങ്ങ­ളായി വിടാതെ അല­ങ്ക­രി­ക്കുന്ന വിവിധ നോമി­നേ­റ്റഡ് പദ­വി­കള്‍ ഒന്നു­മല്ല പോലും. എന്തൊരു വിരോ­ധാ­ഭാ­സം. എന്തു ചെയ്യാം നാട്ടി­ലാ­യാലും വിദേ­ശ­ത്താ­യാലും തങ്ങള്‍ ഉന്ന­ത­ങ്ങ­ളില്‍ ഇല്ലെ­ങ്കില്‍ ഇവി­ടെല്ലാം പ്രളയം എന്നാണ് ഇക്കൂട്ടര്‍ ചിന്തി­ക്കു­ന്ന­ത്. ഇതെല്ലാം നല്ല തമാ­ശ.. മുട്ടന്‍ തമാ­ശ. പ്രിയ­പ്പെട്ട ചിരി­അ­ര­ങ്ങു­കാരെ ഈവക ചിരി­യുടെ വിഷ­യ­ങ്ങളും മൊഴി­മു­ത്തു­കളും ഇച്ചിരി ഉപ്പും പുളിയും മധു­രവും തേനും വയമ്പും ചേര്‍ത്ത് വിനോദ ചിരി­വേ­ദി­ക­ളില്‍ ഒന്ന­വ­ത­രി­പ്പി­ക്ക­ണെ. വിത­രണം ചെയ്യ­ണെ.. പാവ­പ്പെ­ട്ട.. പ്രിയ­പ്പെട്ട പൊതുജനം ഒരല്പം കുടു­കുടാ ചിരി­യി­ലൂടെ ഒന്ന് ഉറക്കെ ചിന്തി­ക്ക­ട്ടെ. പിന്നെ ചിരി ആരോ­ഗ്യ­ത്തിനും സൗന്ദ­ര്യ­ത്തിനും കൈകണ്ട ഔഷ­ധ­വു­മാ­ണ­ല്ലൊ. മാളോ­രെ... ഒരു തര­ത്തിലും ഗ്രൂപ്പി­സമൊ കമ്മ്യൂ­ണ­ലി­സമൊ നമ്മുടെ സാമൂഹ്യ പ്രസ്ഥാ­ന­ങ്ങ­ളിലെ ഇല­ക്ഷ­നു­ക­ളില്‍ പ്രതി­ഫ­ലി­ക്കാന്‍ പാടി­ല്ല. വിവിധ മത­പു­രോ­ഹി­ത­രുടെ കെക­ട­ത്ത­ലു­കള്‍ നമ്മുടെ സാമൂഹ്യ സംഘ­ടനാ രംഗ­ങ്ങളെ വിഭാ­ഗീ­യത സൃഷ്ടിച്ച് മലീ­മ­സ­മാ­ക്ക­രു­ത്. കഴി­ഞ്ഞ­കാല ചില കണ്‍വെന്‍ഷ­നു­ക­ളില്‍ ഇത്തരം കട­ന്നു­ക­യ­റ്റ­ങ്ങള്‍ വളരെ വ്യക്ത­മായി അനു­ഭ­വ­വേ­ദ്യ­മാ­യി­ട്ടില്ലേയെന്നു ചിന്തിക്കുക. നമ്മുടെ സെക്കു­ലര്‍ സംഘ­ട­ന­കള്‍ അതിന്റെ ഉദ്ദേ­ശ­ശുദ്ധി അപ്ര­കാരം തന്നെ നില­നിര്‍ത്ത­ണം.

അമേ­രി­ക്ക­യിലെ 501-സി-3 ക്ലോസി­ലുള്ള സംഘ­ട­ന­കളില്‍ അപ്ര­മാ­ധി­പ­ത്യ­മി­ല്ല. ജനാ­ധി­പത്യം മാത്രം. മറ്റു­ള്ള­വര്‍ക്കും പ്രവര്‍ത്തി­ക്കാനും സേവി­ക്കാനും ഒര­വ­സരം കൊടു­ക്കു­ക. അവരും വന്നൊന്ന് സേവി­ക്ക­ട്ടെ. പിന്നെ അവ­സരം വരു­മ്പോള്‍ ആയു­സ്സു­ണ്ടെ­ങ്കില്‍ ജനാ­ധി­പത്യ പ്രക്രി­യ­യി­ലൂടെ തിരി­ച്ചെത്തി പഴമകാര്‍ക്ക് വീണ്ടും സേവി­ക്കാ­മ­ല്ലൊ. ഇട­യ്‌ക്കൊക്കെ ഒന്ന് പിന്‍ബ­ഞ്ചില്‍ ഇരുന്ന് സേവി­ക്കു­ന്നതും ന്യായ­മ­ല്ലെ? പിന്നെ സാമൂഹ്യ സംഘ­ട­ന­കളെ ആത്മാര്‍ത്ഥ­മായി സ്‌നേഹി­ക്കു­ന്ന­ മെമ്പ­റ­ന്മാര്‍ മന—ഃസാക്ഷി­ക്ക­നു­സ­രിച്ച് നീതി­യു­ക്ത­മായി യാതൊ­രു­വിധ പൊള്ള­യായ വാഗ്ദാ­ന­ങ്ങ­ളിലും ഉള്‍പ്പെ­ടാത്ത സത്യ­സ­ന്ധ­മായി നീതി­യു­ക്ത­മായി ഓരോ വോട്ടും രേഖ­പ്പെ­ടു­ത്തു­ക. തെര­ഞ്ഞെ­ടു­പ്പില്‍ കൂടു­തല്‍ വോട്ടു­കള്‍ തേടു­ന്ന­വര്‍ അവ­ര­വ­രുടെ തസ്തി­ക­യില്‍ പ്രവര്‍ത്തി­ക്കാന്‍ യോഗ്യത നേടു­ന്നു. അത്ര­മാ­ത്രം. അവിടെ ജയവും തോര്‍വി­യു­മി­ല്ല. തത്വ­ത്തില്‍ ജയി­ച്ച­വരും തോറ്റ­വരും ഒറ്റ­ക്കെ­ട്ട്. ഒരു­മ­യോടെ മുന്നോട്ട് പ്രവര്‍ത്തി­ക്ക­ണം. അവിടെ സൗഹാര്‍ദ്ദ­ങ്ങള്‍ക്ക് യാതൊ­രു­വിധ ഉല­ച്ചിലും തട്ടാന്‍ പാടി­ല്ല. കേരള രാഷ്ട്രീ­യ­മല്ല ഇവിടെ മാതൃ­ക.

ഇവിടെ ഏതൊരു സംഘ­ട­ന­യിലും ഒരു ഇല­ക്ഷന്‍ വരി­ക­യാ­ണെ­ങ്കില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും തുല്യ പര­ിഗ­ണ­നയും നീതിയും ലഭ്യ­മാ­കണം. അതാ­യത് സ്ഥാനാര്‍ത്ഥി­കള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റ് എല്ലാ വിവ­ര­ങ്ങ­ളോടും കൂടി ലഭ്യ­മാ­ക­ണം. പോളിംഗ് പ്രൊസീ­ജര്‍, ബാലറ്റ് പ്രൊസീ­ജര്‍, വോട്ടെ­ണ്ണല്‍, ഫല­പ്ര­ഖ്യാ­പന രീതി­കള്‍ വളരെ സുതാ­ര്യ­മായ രീതി­യില്‍ വ്യക്ത­മാക്കി കൊടു­ക്ക­ണം. ഇല­ക്ഷന്‍ കമ്മീ­ഷ­ണര്‍മാര്‍ ഭര­ണ­ഘ­ട­നാ­പ­ര­മായി തെര­ഞ്ഞെ­ടു­ക്ക­പ്പെ­ട്ട­വരും യാതൊ­രു­വിധ ഉരു­ണ്ടു­ക­ളിയും അവ­രുടെ ഭാഗ­ത്തു­നിന്ന് ആര്‍ക്കും അനു­കൂ­ല­മായൊ പ്രതി­കൂ­ല­മായൊ പാടില്ലാ താനും. അമേ­രി­ക്കന്‍ മല­യാളി സംഘ­ട­ന­ക­ളുടെ കൂടു­ത­ലായ ഒരു ഇല­ക്ഷന്‍ സമ­യ­മാ­യ­തി­നാല്‍ പൊതു­വായ ചില സംഘ­ടനാ തെര­ഞ്ഞെ­ടുപ്പ് കാര്യ­ങ്ങള്‍ വളരെ ലഘു­വായി ഇവിടെ പ്രതി­പാ­ദി­ച്ചു­വെന്നു മാത്രം. ഇതിലെ പോസി­റ്റീവ് വശം മാത്രം ശ്രദ്ധി­ച്ചാല്‍ മതി. എഴു­തി­യ­തില്‍ കാര്യ­മുണ്ടൊ എന്ന് ചിന്തി­ക്കു­ക. ഇതിലെ പരാ­മര്‍ശ­ന­ങ്ങള്‍ പൊതു­വായി എടു­ക്കു­ക. യുക്തി­യോടെ സത്യ­സ­ന്ധ­മായി സ്വീകരിക്കു­ക. അമേ­രി­ക്കന്‍ മല­യാളികളുടെ സാമൂ­ഹ്യ­-—സാം­സ്ക്കാ­രിക മണ്ഡ­ല­ങ്ങള്‍ ഉണ­രണം വിക­സി­ക്കണം അത്ര­മാ­ത്രം.

Read more

ഫൊക്കാനയും ഫോമയും പിന്നെ ഞാനും (നര്‍മ്മ ചിത്രീകരണം)

ഹ്യൂസ്റ്റനിലെ മര്‍ഫി റോഡിലെ സാമാന്യം വലിപ്പമുള്ള ഒരു ഗ്രോസറി സൂപ്പര്‍ മാര്‍ക്കറ്റാണ് ''തുമാരാ ഗ്രോസ്രേര്‍സ് സൂപ്പര്‍മാര്‍ക്കറ്റ്''. ഞാന്‍ അതിനടുത്തുള്ള ചൈനീസ് സുന്ദരിയുടെ സൂഫര്‍ ഹെയര്‍കട്ട് സലൂണില്‍ കേറി ഒരു കട്ടിംഗും ഡൈയിംഗും നടത്തി. നല്ല പ്ലം പഴത്തിന്റെ നിറമുള്ള ചൈനീസ് സുന്ദരി ''ചിംഗ് ചാങ്ങിന്റെ്'' സൂഫര്‍ കട്ടും മുട്ടും തട്ടും സൂഫര്‍ തലോടലുമായി ഹെയര്‍ കട്ട് സലൂണിലെ ഇപ്രാവശ്യത്തെ ചടങ്ങ് അവസാനിച്ചു. തിരുമ്മലും ഉരുമ്മലും പിന്നീടാകാം...ഒരുസുഖം ഒരു നിര്‍വതി... ഒരു കോള്‍മയിര്‍...

ഇനി ഭാര്യയുടെ കല്ലേല്‍ പിളര്‍ക്കുന്ന ഓര്‍ഡര്‍ പ്രകാരം കുറച്ച് മീന്‍ വാങ്ങാനായി തുമാരാ ഗ്രോസര്‍സ് സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് ഞാന്‍ വച്ചടിച്ചു. മീന്‍ സെക്ഷനിലെത്തി. ഓ... ഒരു ഫൊക്കാനാ നേതാവ്.. ഫൊക്കാനയുടെ പൊക്കത്തിലും ഒരു ആന ഗമയിലും മീന്‍ കണ്ട
പൂച്ചയെപ്പോലെ മണത്ത് മണത്ത് ഓരോ മീന്‍ ഫ്രിഡ്ജ് അലമാരകളും തുറന്നു നോക്കുന്നു. കൂടെ തന്നെ ഫോമാ നേതാവായ ഭാര്യയും അണിഞ്ഞൊരുങ്ങി ഒരു ആമാ ഫോമാ ചന്തത്തില്‍ മെല്ലെ മെല്ലെ ഒരു പൂമ്പാറ്റപോലെ അനുഗമിക്കുന്നു.  

അമേരിക്കയിലെ വന്‍ വടവൃക്ഷ അമ്പ്രെല്ലാ അസോസിയേഷന്‍ വളര്‍ന്നു... വളര്‍ന്നു...പിളര്‍ന്നപ്പോള്‍ ഭാര്യ ഫോമയിലും ഭര്‍ത്താവ് ഫൊക്കാനയിലും ആയിപ്പോയതാണ്. പഴയ കേരള രാഷ്ട്രീയത്തിലെ ദമ്പതി നേതാക്കളായ ടി.വി.തോമസും കെ.ആര്‍.ഗൗരിയും പോലെ ഇവരും ഒരു ഒത്തുതീര്‍പ്പും ഒത്തു കളിയുമായി ഇരുസംഘടനയിലുമായി നില ഉറപ്പിച്ചു. അങ്ങിനെ രണ്ടിടത്തുമായി ഓരോ പിടിവള്ളി ആ കുടുംബത്തിനുണ്ടാവുന്നത് നല്ലതല്ലെ. ഇരുവരും തിരിഞ്ഞുനോക്കിയപ്പോള്‍ ഞാനവരുടെ ദൃഷ്ടിയില്‍ പെട്ടു. ഹലോ ജോര്‍ജ്.... എന്താ ഇവിടെ? മീന്‍ തപ്പി ഇറങ്ങിയതാവും.. ശരിയാ ..കുറച്ച് കൊല്ലം മക്രീല്‍ വാങ്ങണം. ഞാന്‍ പറഞ്ഞു. അല്ലേലും എ.സി.ജോര്‍ജെ.. നിങ്ങള്‍ ഏതാ..ഏതിലാ.. ഫൊക്കാനയോ ഫോമയോ.. ഞാന്‍ പ്രത്യേകിച്ച് ഫണ്ടമെന്റലായി ഒന്നിലുമില്ല. ഏന്നാല്‍ രണ്ടിലും അല്‍പ്പാല്‍പം ഉണ്ട് താനും. രണ്ടു സംഘടനയിലും എനിക്കു സുഹൃത്തുക്കളുണ്ട്. 

പിന്നെ ഞാനിപ്പോള്‍ വസിക്കുന്ന ഹ്യൂസ്റ്റന്‍ സിറ്റിയില്‍ വല്ല സംഘടനാ കണ്‍വെന്‍ഷനോ ഇലക്ഷനോ ഉണ്ടെങ്കില്‍ അതും എനിക്ക് സൗകര്യപ്പെട്ടാല്‍ കേറി പോകും അത്രതന്നെ. പക്ഷെ ജോര്‍ജെ രണ്ടുവള്ളത്തില്‍ ചവിട്ടരുത് കേട്ടോ.. അതു ശരി.. നിങ്ങള്‍ ഭാര്യയും ഭര്‍ത്താവും രണ്ടുവള്ളത്തിലാണല്ലോ ചവിട്ടി നില്‍ക്കുന്നത് എന്നു പറയാന്‍ നാവു പൊന്തിയതാണ്. പക്ഷെ പറഞ്ഞില്ലാ.. എന്തിനാ ഈ നിസാര കാര്യത്തിന് ഒരു വാഗ്വാദം.. പക്ഷെ ജോര്‍ജെ വന്നാലും ഇല്ലെങ്കിലും ഞങ്ങള്‍ക്കു കുറെ വോട്ടു പിടിച്ചു തരണം. അതിന് ജോര്‍ജിന് നല്ല പരിചയക്കാരും ഇന്‍ഫ്‌ളുവന്‍സുമൊക്കെ ഉണ്ടല്ലോ.. ഞാന്‍ ഒന്നു ചിരിക്കുക മാത്രം ചെയ്തു. ഇവര്‍ക്ക് എപ്പോഴും അധികാര കസേരയില്‍ കുത്തിയിരുന്ന് സേവിക്കണം... ഒരു വട്ടമല്ല പലവട്ടം പല തസ്തികയില്‍ കുത്തിയിരുന്ന് സേവിക്കണം. കസേരകള്‍ കൈവിടാതെ ഗ്ലൂ അടിച്ച് തന്നെ കസേരകള്‍ ആസനത്തില്‍ കൊണ്ടു നടക്കണം... ഞാന്‍ മനസ്സില്‍ പറഞ്ഞു.

ഫിഷ് ക്യാഷ് കൗണ്ടറിന്റെ ബാക്കില്‍ നിന്നൊരു അശരീരി. ഫൊക്കാനയും ഫോമയും എഴുത്തുകാരനും ഒക്കെ ഉണ്ടല്ലൊ... തുമാരാ ബസാറിലെ ഫിഷറീസ് ഡിപ്പാര്‍ട്ട്‌മെന്റ് മാനേജര്‍ മത്തിമത്തായിയുടേതാണ് ആ അശരീരി. ഈ ആഴ്ചത്തെ മലയാളം പ്രവാസി ടൈംസ് പ്രസിദ്ധീകരണം അഞ്ചാറെണ്ണം വിടര്‍ത്തിയിട്ട് അതിന്മേല്‍ ഒരു വമ്പന്‍ സ്രാവിന്റെ വയറു കീറി കുടലും പണ്ടവും വളരെ മെഡിക്കല്‍ സയന്റിഫിക്കായി ഒരു സര്‍ജ്ജന്റെ ചതുരതയോടെ നീക്കിക്കൊണ്ടിരിക്കുകയാണ് മത്തിമത്തായി. ഈ പ്രോസസിനെ നാടന്‍ രീതിയില്‍ മീന്‍വെട്ട് എന്നു പറയുമെങ്കിലും ഡോക്ടര്‍ ധരിക്കുന്ന വെള്ള ഓവര്‍കോട്ടുമണിഞ്ഞ് സര്‍ജിക്കല്‍ കത്തിയുമായി നില്‍ക്കുന്ന മത്തിമത്തായിയെ കണ്ടാല്‍ മീന്‍ കട്ടിംഗില്‍ ഒരു എം.എയൊ ഡോക്ടറേറ്റോ കൊടുക്കാന്‍ തോന്നും. 

 ഇപ്പോ ഏതു പട്ടീടെ വാലേലും ഡോക്ടറേറ്റ് തുന്നിച്ചേര്‍ക്കാമെന്നായിട്ടുണ്ടല്ലൊ. ഇനി മുതല്‍ ഫോമയും ഫൊക്കാനയും നല്ല സംഭാവനകള്‍ തുകയായി വാങ്ങിയിട്ട് ഫലകങ്ങള്‍ക്കും പൊന്നാടകള്‍ക്കും പുറമെ അപാര പഠനത്തിനൊ, വിശിഷ്ട സേവനത്തിനൊ അല്ലെങ്കില്‍ മറ്റ് നല്ല പേരുകള്‍ എന്തെങ്കിലും കണ്ടുപിടിച്ച് ഏതാനും പേര്‍ക്ക് ഡോക്ടറേറ്റ് നല്‍കിയാല്‍ നന്നായിരുന്നു. കാരണം ഇത് ഇലക്കും മുള്ളിനും ദോഷമില്ലാത്ത നല്ല ഒരു വഴി അല്ലേ എന്ന് ഈയുള്ളവന്‍ ചിന്തിച്ചു പോയി. കൊടുക്കുന്നവനും സന്തോഷം വാങ്ങുന്നവനും സന്തോഷം. കൊടുത്താല്‍ കൊല്ലത്തും കിട്ടും. 
ഇതെന്ത് ഏര്‍പ്പാടാ മത്തായി. 

ഈ ഫോമാ-ഫൊക്കാനാ നേതാക്കന്മാരുടെ ചിത്രങ്ങളും വാര്‍ത്തകളും വിളംബരങ്ങളുമുള്ള പ്രവാസി ടൈംസിന്റെ പുറത്ത് വച്ച് തന്നെ വേണൊ ഈ മീന്‍ വെട്ട്? ഞാന്‍ പ്രതിഷേധമറിയിച്ചു. എന്റെ ജോര്‍ജ് സാറെ... മീന്‍ വെച്ച് വെട്ടാനെങ്കിലും ഈ വാരിക ഉപകരിക്കട്ടെ... ഈ ചവറൊക്കെ ആരു വായിക്കാനാ... സാറെ... അതിന് ആര്‍ക്കാണിവിടെ നേരം... ടൈം..ഈസ് മണി എന്നല്ലെ?... അതു കൊണ്ട് നാട്ടിലെ ചുമട്ടുകാര്‍ക്ക് നോക്കുകൂലി കൊടുക്കുന്നതുപോലെ വായനകൂലി കൊടുത്താല്‍ വല്ല തൊഴിലില്ലാത്ത വിഡ്ഡി പൊട്ടന്മാര്‍ വായിക്കുമായിരിക്കും... ഒരക്ഷരസ്‌നേഹിയായ എനിക്കുണ്ടായ കോപം ഞാന്‍ ഉള്ളിലൊതുക്കി. ഞാന്‍ പ്രകോപിതനായിരുന്നെങ്കില്‍ മലയാള സിനിമയിലെ ഇന്ദ്രന്‍സിന്റെ മാതിരി ശോഷിച്ച ശരീര പ്രകൃതിയുള്ള എന്നെ മത്തിമത്തായി ആ പ്രസിദ്ധീകരണ പേപ്പറിന്റെ മീതെ കിടത്തി ഒരു ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി തന്നെ നടത്തിയേനെ. ഏഷ്യാനെറ്റിലെ സ്ത്രീധനം സീരിയലിലെ മത്തി സുകുവിന്റേയും ചാള മേരിയുടേയും വാചക കസര്‍ത്തുകളും ദുഷ്ടപ്രവര്‍ത്തികളും കൂടി എന്റെ സ്മൃതിപഥത്തില്‍ തെളിഞ്ഞു വന്നു. അപ്പോഴേക്കും കോഴിക്കോടന്‍ മത്തി നിറച്ച ഷോപ്പിംഗ് കുട്ടയുമായി വില കുത്തിക്കാനായി ഫിഷ് ക്യാഷ് കൗണ്ടറിലെത്തിയ ഫോമാ-ഫൊക്കാനാ ദമ്പതികളുടെ നേരെ തിരിഞ്ഞ് മത്തിമത്തായി കുശലം പറയാന്‍ തുടങ്ങി. ഇത്തവണത്തെ കണ്‍വെന്‍ഷനുകളും കലാപരിപാടികളും ഇലക്ഷനും എല്ലാം രണ്ടു കൂട്ടരും പൊടിപൊടിക്കുമെന്നു കേട്ടല്ലൊ...

അതു ശരിയാ... ഇപ്രാവശ്യം പുതുതായി ധാരാളം സിനിമാക്കാരും സ്റ്റാര്‍നൈറ്റും സിനിമാ അവാര്‍ഡുകളും ഉണ്ടാകും. പിന്നെ സാഹിത്യകാരന്മാരും, മന്ത്രിമാരും മുട്ടന്‍ സ്വാമിമാരും മുട്ടന്‍ തിരുമേനിമാരും ധാരാളമായി വരുന്നുണ്ട്. അവരെല്ലാം പുതിയ പുതിയ ഐറ്റംസും കൈവേലകളും കാണിക്കും. സംഗതി ത്രസിപ്പിക്കും...
ഹൊ അതുശരി... വരുന്നവര്‍ പുതിയ പുതിയ വേലത്തരം കാണിക്കും... അല്ലെ, ഇതൊക്കെ എത്ര കണ്ടതാ... ഭീമമായ ഇത്രയധികം തുക കൊടുത്ത് എവന്മാരേയും എവളുമാരേയും കൊണ്ടു വന്നിട്ട് എന്നാ കിട്ടാനാ... പഴയ വിഡ്ഡി കോമാളിത്തങ്ങളും വളിപ്പും കുറച്ച് കുലുകുലുക്കും, ചുണ്ടനക്കല്‍ ലാലിസവും... അതിന് ഒരാള്‍ മുടക്കുന്ന കാശുണ്ടെങ്കില്‍ നിങ്ങള്‍ക്ക് പത്തു കൊല്ലത്തേക്ക് വല്ല ക്വയിലോണ്‍ കിംഗ് ഫിഷൊ, കൊച്ചിന്‍ മക്രീലൊ വാങ്ങി കഴിക്കാം. അതു നമ്മുടെ ശരീരത്തിലെങ്കിലും കിടക്കും.. അല്ലെങ്കില്‍ വല്ല ലോക്കല്‍ ടാലന്റുകളേയും പ്രമോട്ട് ചെയ്യ് സാറെ... അതുമല്ലെങ്കില്‍ വല്ല പട്ടിണിപാവങ്ങള്‍ക്കും കഞ്ഞികുടിക്കാനായി സംഭാവന ചെയ്യ് സാറെ... മത്തിമത്തായി ആവേശഭരിതനായി. 

മത്തി മത്തായി പറഞ്ഞതിലും കാര്യമുണ്ട്. ഞാന്‍ ചിന്തിച്ചു. പിന്നെ കൂടുതല്‍ നേരം ഞാനവിടെ നിന്നില്ല. കൊല്ലം അയില മീനിന്റെ വില ക്രെഡിറ്റ് കാര്‍ഡില്‍ ചാര്‍ജ് ചെയ്തിട്ട് ഞാന്‍ പാര്‍ക്കിംഗ് ലോട്ടിലോട്ടു നടന്നു. മര്‍ഫിറോഡും പരിസരവും ഇവിടുത്തെ മലയാളികളുടെ ഒരു ഈവനിംഗ് സമ്മേളന ഏരിയ ആണ്. അതാ ഒരു മലയാളി കൂട്ടം... ചിലരുടെ കാറിന്റെ ഡിക്കി പൊക്കിവെച്ചിരിക്കുന്നു. ചിലര്‍ പ്ലാസ്റ്റിക് കപ്പില്‍ എന്തോ വീര്യമുള്ള ദ്രാവകം മോന്തുന്നു. ചിക്കന്‍ കാല്‍ കടിച്ചു പറിക്കുന്നു. അവിടം മലയാളികളുടെ ഒരു ഹാംഗോവര്‍ കേന്ദ്രം അല്ലെങ്കില്‍ ഒരു മലയാളി അധോലോകം... ഫോമാക്കാര്‍ ഒരിടത്തും ഫൊക്കാനാക്കാര്‍ അല്‍പം മാറി മറ്റൊരിടത്തും സമ്മേളിച്ചിരിക്കുന്നു. 

അടുത്ത കണ്‍വെന്‍ഷനുകളില്‍ വച്ചാണല്ലോ ഈ വമ്പന്‍ മലയാളി തിമിംഗല സംഘടനയിലെ തെരഞ്ഞെടുപ്പ്. വെള്ളം കുടിയും സ്ഥാനാര്‍ത്ഥികളുടെ വോട്ടുപിടുത്തവും തിരുതകൃതിയായി നടക്കുകയാണവിടെ. കഴിഞ്ഞ മെയ് മാസത്തില്‍ കേരളാ അസംബ്ലിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ അതേ ചൂടും ചൂരും ഉള്‍ക്കൊണ്ടാണിവിടത്തെ ഇലക്ഷന്‍ പ്രചാരണ പ്രക്രീയയും. മലയാളി സാന്നിദ്ധ്യമുള്ള പറ്റുന്നിടത്തൊക്കെ സ്ഥാനാര്‍ത്ഥികളുടെ വാള്‍പോസ്റ്റര്‍ ഒട്ടിക്കണം, കട്ടൗട്ടുകളും ഫ്‌ളക്‌സ് ബോര്‍ഡുകളും വെയ്ക്കണം. അമേരിക്കന്‍ പോലീസിന്റെ കണ്ണുവെട്ടിച്ചുള്ള ചുവരെഴുത്തുകള്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യക്ഷപ്പെടണം. അമേരിക്ക ആയതുകൊണ്ട് കുറച്ച് ഹില്ലാരി-ട്രംമ്പ് മോഡലാക്കി വോട്ടുപിടിക്കാന്‍ പുതുമയുള്ള പലതും ചെയ്യണം. പ്രചാരണത്തിനായി സോഷ്യല്‍ മീഡിയയിലും നുഴഞ്ഞു കേറണം.

എന്റെ തല കണ്ടപ്പോള്‍ ഫൊക്കാനക്കാരായ മാക്രി കാലായില്‍ തോമായും ആനക്കുഴി വാസുവും അടുത്തേക്കു വന്നിട്ടു പറഞ്ഞു. എ.സി.ജോര്‍ജെ... താന്‍ വല്ലപ്പോഴും ഏതാണ്ടൊക്കെ കുത്തിക്കുറിക്കാറുണ്ടല്ലൊ...നമ്മുടെ ഇലക്ഷന്‍ വിജയത്തിനായി നല്ല കുറിക്കു കൊള്ളുന്ന ഒരു പാരഡി ഗാനം തയ്യാറാക്കണം. അത് ഹിറ്റാകണം. പിന്നെ ഞങ്ങടെ യോഗത്തില്‍ വന്ന് നല്ല ഉശിരായിട്ട് ഒരു തൊള്ളതൊരപ്പന്‍ സപ്പോര്‍ട്ട് പ്രസംഗം നടത്തണം. അതും ഹിറ്റാകണം. പിന്നെ ഹിറ്റുകിട്ടാതെയും നോക്കണം.

വെറുതെ എതിരാളികളുടെ എതിര്‍പ്പൊ ഒരുപക്ഷെ ഇരുട്ടടിയൊ എന്തിനു ഞാന്‍ വാങ്ങണം എന്നായിരുന്ന എന്റെ ചിന്ത. വേലിയേലിരിക്കുന്ന പാമ്പിനെ പിടിച്ച് കൗപീനത്തില്‍ വെച്ച് ഞാനെന്തിന് കടിമേടിക്കണം, എന്ന ചിന്തയോടെ ഞാന്‍ മുടന്തന്‍ ഒഴിവുകഴിവും പറഞ്ഞ് ആ സാഹസങ്ങളില്‍ നിന്നു പിന്‍മാറി. പക്ഷെ ഈ സംഘടന സംഘടിത കുടിയന്മാരെ ഒന്നു ചൊറിയാനും മാന്താനും എന്നില്‍ മോഹമുദിച്ചു. നിങ്ങളൊക്കെ കേരളാ അസംബ്ലി ഇലക്ഷനും, ആര്‍ഷ ഭാരതസംസ്‌കാരം (ആ.ഭാ.സം) ഒക്കെ ഫോളോ ചെയ്യാനാണല്ലൊ ശ്രമം? കേരളാ ഇലക്ഷനില്‍ ചോദിച്ചപോലെ നിങ്ങടെ സംഘടനയിലെ പ്രകടനപത്രികയിലും മാനിഫെസ്റ്റോയിലും ചേര്‍ത്തിരിക്കുന്ന മദ്യനയം എന്താണ്? സമ്പൂര്‍ണ്ണ മദ്യനിരോധനമാണൊ, അതോ ഘട്ടംഘട്ടമായുള്ള മദ്യവര്‍ജനമോ, മദ്യവിസര്‍ജനമൊ?. അമേരിക്കന്‍ മലയാളി സോളാര്‍ വിവാദത്തില്‍ നിങ്ങളുടെ പങ്ക് എന്ത്? അമേരിക്കന്‍ മലയാളി സരിത ലിസ്റ്റില്‍ നിങ്ങളുടെ പേരുണ്ടൊ എന്നതൊക്കെ ചര്‍ച്ചാ വിഷയമാക്കേണ്ടതാണ്. എന്റെ കുരുട്ട് ചോദ്യത്തിന് ഉത്തരമായി മാക്രി കാലായില്‍ തോമാ ഒരു ശ്രൃംഗാരചിരിയോടെ പറഞ്ഞു. വേണ്ടി വന്നാല്‍ കേരളാ സരിതയെ തന്നെ ഒരു പ്രശസ്താതിഥിയായി ഫൊക്കാന പൊക്കി കൊണ്ടു വരും. നോക്കിക്കോ.

ഫൊക്കാനയും ഫോമയും ഒരമ്മ പെറ്റ രണ്ടു മക്കള്‍. ഫൊക്കാനയോട് സംസാരിച്ച സ്ഥിതിക്ക് ഇനി ഫോമായോടും സംസാരിച്ചേ തീരൂ. തിരിച്ചു വേദം- ഡിസ്‌ക്രിമിനേഷന്‍ പാടില്ലല്ലൊ. പാര്‍ക്കിംഗ് ലോട്ടിലെ സൗത്ത് വെസ്റ്റ് ഭാഗത്തു നിന്നാണ് ഫോമയുടെ തെരഞ്ഞെടുപ്പ് റാലി. ഇവിടെ ഡബ്ല്യു.എം.സി. (വേള്‍ഡ് മദ്യ കൗണ്‍സില്‍) വേള്‍ഡ് മലയാളി കൗണ്‍സില്‍ അല്ല - ന്റെ ആഭിമുഖ്യത്തില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് തന്ത്രം മിനയുകമാണ്. ഫോമയുടെ ആമകുഴിയില്‍ വറീത,് കഴുതക്കാലില്‍ ഏലമ്മ, പാമ്പിന്‍ മാളത്തില്‍, ഗോപാലന്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമാണ്. എല്ലാ അംഗസംഘടനയിലേയും ഡെലിഗേറ്റുകളുമായി ബന്ധപ്പെട്ട് ഓരോ വോട്ടും ഉറപ്പാക്കണം. 

ന്യൂയോര്‍ക്കിലെ വെസ്റ്റ് ചെസ്റ്ററിലെ അമല (അമേരിക്കന്‍ മലയാളി അസോസിയേഷന്‍ ഓഫ് ലവ്), യോംഗേര്‍സിലെ മാമാ (മലയാളി മങ്ക), മാക്കാനാ (മലയാളി കേരളായിറ്റ്‌സ് ഇന്‍ നോര്‍ത്ത് അമേരിക്ക, മേരിലാന്റിലെ ഉമാ (യുനൈറ്റഡ് മലയാളീസ്) ചിക്കാഗോയിലെ ഓമനാ (ഓള്‍ മലയാളി അസോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്ക, എരുമാ (ഓള്‍ റോഡ് ഐലന്റ് മലയാളീസ്), ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്റ്, ലോംഗ് ഐലന്റ്, ഷോര്‍ട്ട് ഐലന്റ് മലയാളി അസോസിയേഷനില്‍ നിന്നൊക്കൊ ഒടമ്പിന്റെ പാര്‍ട്ടുകള്‍ ദ്രവിച്ചു പോയ പടുകിഴവന്‍ ഡെലിഗേറ്റുകളെ മാറ്റി ചുറുചുറുക്കുള്ള ചെറുപ്പക്കാരായ ഡെലിഗേറ്റുകളാണ് വേണ്ടത്. ശരിയായ ഒറ്റ വ്യക്തികളോ പാനലോ ജയിച്ചു കേറണം. അല്ലെങ്കില്‍ പിന്നെ കാമാ, (കേരളാ അസംതൃപ്തി മലയാളി അസോസിയേഷനുകള്‍) ധാരാളമായി വിജയിക്കും അല്ലെങ്കില്‍ സംഘടനകളെ പറ്റി ഒരു രസികന്‍ പറഞ്ഞപോലെ ഫൊക്കാനാ എന്നാല്‍ (ഫ്രന്റ്‌സ് ഒരുമിച്ച് കള്ള് അടിക്കാന്‍ നല്ല അവസരം). ഫോമാ എന്നാല്‍ (ഫ്രന്റ്‌സ് ഒരുമിച്ച് മദ്യം അടിക്കാന്‍ അവസരം) എന്നൊക്കെ ആയി പറയേണ്ടി വരും. 

ഏതായാലും ഇപ്രാവശ്യത്തെ ഫോമാ-ഫൊക്കാനാ കണ്‍വെന്‍ഷനുകളില്‍ ഒരു ഗുഡ് ന്യൂസ് ഉള്ളത് പരലോകത്തെ മലയാളികളെ പ്രതിനിധീകരിച്ച് കുറച്ചു പേര്‍ അഖില മോക്ഷവാസി മലയാളി സംഘടനയില്‍ നിന്നും വേറെ കുറച്ചു പേര്‍ അഖില നരകവാസി മലയാളി സംഘടനയില്‍ നിന്നും എത്തുന്നു എന്നുള്ളതാണ്.
വളരെ പെട്ടെന്നാണ് അതു സംഭവിച്ചത്. മര്‍ഫി റോഡിലെ പാര്‍ക്കിംഗ് ഏരിയായിലെ സെന്ററല്‍ പോയിന്റില്‍ എന്തോ സംഭവിച്ചു. ഭയങ്കര ഒച്ചപ്പാട്. വെടിയും പുകയും. വല്ല ഫോമാ-ഫോക്കാനാ സംഘടനമോ ദ്വന്ദ്വയുദ്ധമോ ഇലക്ഷന്‍, സ്ഥാനാര്‍ത്തി തല്ലൊ വല്ലതുമാണോ? ടെക്‌സാസ് സ്റ്റെയിറ്റിലാണെങ്കില്‍ ഓരോരുത്തന്റേയും അരയില്‍ തോക്കാണ്. 'ഡോന്റ് മെസ് വിത്ത് ടെക്‌സാസ്' എന്ന മുദ്രാവാക്യം പോലുമുണ്ട്. പോലീസ് വാഹനങ്ങളും ഫയര്‍ എന്‍ജിനും എമര്‍ജന്‍സി മെഡിക്കല്‍ വാഹനങ്ങളും വന്നു നിരന്നു. 

മെത്തോഡിസ്റ്റു ഹോസ്പിറ്റലിലെ മലയാളി ഹെഡ് നഴ്‌സ് എലിവാലില്‍ ഏലിക്കുട്ടിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ടീമാണ് എത്തിയിരിക്കുന്നത്. കടലാസു പുലികളും ആനകളും ആമകളും തത്തി തത്തി നുഴഞ്ഞു കേറി. ഹ്യൂസ്റ്റനിലെ ദൂരവാണി മലയാളി ടെലിവിഷന്‍ ചാനലിലെ ആങ്കര്‍മാനും ആങ്കര്‍ ഗേള്‍സും ക്യാമറയുടെ അകമ്പടിയോടെ സംഭവസ്ഥലത്തേക്ക് ഇടിച്ചു കേറി. സംഭവം നിരന്തരം നിര്‍ഭയം കവര്‍ ചെയ്യേണ്ടെ... അതുപോലെ ഹ്യൂസ്റ്റനിലെ ചില തലമുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരും, ഛോട്ടാ ബഡാ പ്രസ് ക്ലബ് അംഗങ്ങളും കടലാസുകളും പേനകളും ടെലിപ്രിന്ററുകളുമായി സംഭവസ്ഥലത്തേക്ക് ഇരച്ചു കേറി. നല്ല ചൂടുള്ള വല്ലതും സംഭവിച്ചിരിക്കും. തല്‍സമയ റിപ്പോര്‍ട്ടിംഗ് വേണ്ടെ.. 

എന്റെ ഉള്ളു പിടയാന്‍ തുടങ്ങി. കാലും കയ്യും വിറക്കാന്‍ തുടങ്ങി. മേല്‍ശ്വാസവും കീഴ്ശ്വാസവും പോകാന്‍ തുടങ്ങി. സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെടുക തന്നെ..വല്ല വെടിവെയ്‌പോ.. കൊലയോ.. ആണെങ്കില്‍ സാക്ഷി പറയാന്‍ നില്‍ക്കണ്ടെ. പിന്നെ തുമാരാ ബസാറില്‍ നിന്നു വാങ്ങി വണ്ടിയുടെ ഡിക്കിയില്‍ വെച്ചിരിക്കുന്ന കൊല്ലം മക്രീല്‍ മീന്‍ ഡിഫ്രോസ്റ്റായി ചീയാനും സാധ്യതയുള്ളതിനാല്‍ ഞാന്‍ വണ്ടി സ്റ്റാര്‍ട്ടാക്കി സ്ഥലം വിട്ടു. അങ്ങനെ സംഭവത്തില്‍ നിന്നു തടി ഊരി രക്ഷപ്പെട്ടു. (ശുഭം)

Read more

കേരളാ ഇലക്ഷനും ജനപക്ഷ ചിന്തകളും (തുടര്‍ച്ച) ലേഖന പരമ്പര (അദ്ധൃായം 2)

മുഖൃ മൂന്നു മുന്നണികളുടേയും സമീപകാലത്തെ പ്രവര്‍ത്തനവും വാഗ്ദാനങ്ങളും മാനിഫെസ്റ്റോകളും പരിശോധിച്ചാല്‍ അതില്‍ വലിയ വ്യത്യാസമില്ല. എല്ലാവരും വികസനവും അഴിമതി രഹിത പ്രവര്‍ത്തനവും വാഗ്ദാനം ചെയ്യുന്നു. ജനങ്ങളുടെ കണ്‍മുമ്പില്‍ തന്നെ ഇത്രയധികം അഴിമതിയും നീതിനിഷേധവും വികസന വിഷയത്തില്‍ മെല്ലെപോക്കുകളും, വികലമായ മദ്യനയവും, പ്രകൃതി സംരക്ഷണ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടിരിക്കുന്ന യു.ഡി.എഫിനെ ജയിപ്പിച്ച് എങ്ങിനെ ഭരണതുടര്‍ച്ച നല്‍കാനാകും? ഇപ്പോഴത്തെ ഭരണത്തേക്കാള്‍ കൂടുതലായി ദുര്‍ഭരണം നടത്താനായി അവര്‍ക്കു കൊടുക്കുന്ന ഒരു മാന്‍ഡേറ്റായിരിക്കുമല്ലൊ അത്. അതല്ലാ എല്‍.ഡി.എഫിനെയൊ, അതുമല്ലെങ്കില്‍ എന്‍.ഡി.എ.യെയൊ ജയിപ്പിച്ചു വിട്ടാല്‍ പോസിറ്റീവായ മാറ്റം സംജാതമാകുമോ എന്ന കാര്യത്തില്‍ വഞ്ചിതരായ വോട്ടറന്മാര്‍ ഏറെ സംശയാലുക്കളുമാണ്.

ജനങ്ങളെ പമ്പരവിഡ്ഢികളാക്കാന്‍ ഈ മൂന്നു മുന്നണികളും തമ്മില്‍ അവിടെ പല ഇടങ്ങളിലും മൊത്തമായിട്ടും ചില്ലറയായിട്ടും ചില അവിശുദ്ധ ബന്ധങ്ങളും ഉണ്ടെന്നറിയാം. അതിന് ഉത്തമ ഉദാഹരണങ്ങളാണ് ഓരോ മുന്നണിക്കാരും അവരവരുടെ പ്രബല നേതാക്ക•ാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എതിരെ ദുര്‍ബല എതിര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ജനപക്ഷത്തുനിന്ന് ചിന്തിക്കുമ്പോള്‍ പലവട്ടം മല്‍സരിച്ച കടല്‍ കിഴവന്മാരേയും കെളവികളേയും അവര്‍ എത്ര വമ്പന്മാരായാലും പാര്‍ട്ടി മുന്നണി ഭേദമന്യെ തോല്‍പ്പിക്കുകയാണ് വേണ്ടത്. അതു സാധിക്കുകയില്ലെന്നും അറിയാം. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനും മറ്റുമുള്ള ഒരു ടൈം ലിമിറ്റ് ജനങ്ങള്‍ വോട്ടിംഗ് രീതിയിലൂടെ എങ്കിലും മാറ്റിയെടുക്കണം. അതായത് അവരെ ബാലറ്റിലൂടെ തോല്‍പ്പിക്കണം എന്നു സാരം. താന്‍ അന്‍പത് കൊല്ലം അവിടെ സാമാജികനായിരുന്നു എന്നതൊക്കെ ഇവര്‍ ഒരഭിമാനമായി പറയാന്‍ അനുവദിക്കരുത്. അതൊക്കെ അഭിമാനമല്ല മറിച്ച് ഒരപരാധവും നാണക്കേടും, അവര്‍ അവരേക്കാള്‍ സമര്‍ത്ഥരായവര്‍ക്ക് വഴിമുടക്കികളാണെന്നും കരുതണം. ഇപ്രകാരം നീണ്ട കാലം ഒരു മണ്ഡലം കുത്തകയാക്കി വെക്കുന്നവര്‍ ഒരുമാതിരി പഴയകാല നാട്ടുരാജാക്കന്മാരെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അവരവിടെ അഴിമതിയും സ്വജനപക്ഷപാതവും നടപ്പാക്കി ജനാധിപത്യമാണ് കശാപ്പു ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ലേഖകന്റെ ഇത്തരത്തിലുള്ള വാദങ്ങള്‍ക്ക് ധാരാളം മറുന്യായങ്ങളും ഉന്നയിച്ചേക്കാം. വിസ്താര ഭയത്തില്‍ അതെല്ലാം കൂടുതലായി ഇവിടെ വിശദീകരിക്കുന്നില്ല.

അഴിമതികള്‍ക്കും, അക്രമങ്ങള്‍ക്കും മതതീവ്രവാദത്തിനു കൂട്ടുനില്‍ക്കുകയും ഇന്ത്യന്‍ ജനതയെ തന്നെ തമ്മിലടിപ്പിക്കുകയും, രാജ്യത്ത് എമ്പാടും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അതിപ്രാകൃതമായ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ.ക്ക് ജനപക്ഷത്തു നിന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും പിന്‍തുണ കൊടുക്കാന്‍ സാധ്യമല്ല. ഏതായാലും കേരളത്തില്‍ അവര്‍ ഇപ്രാവശ്യം അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ലായെന്ന വിശ്വാസത്തിലും വിസ്താര ഭയത്താലും ഈ മുന്നണിയെ പറ്റി കൂടുതല്‍ കുറിക്കുന്നില്ല. മതവിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകള്‍ വിതറി ഒരാവേശത്തിന്റെ പേരില്‍ അവര്‍ ഇന്ത്യയിലെ കേന്ദ്രഭരണം തട്ടിയെടുത്തു എന്നതു ശരി. മറ്റ് എല്ലാ മുന്നണികളേക്കാള്‍ ജനോപകാരപ്രദങ്ങളായ നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ വളരെ ദുര്‍ബലമാണെന്നും സമ്മതിക്കുന്നു. ആം ആദ്മി പാര്‍ട്ടി ആണ് ശക്തമാകേണ്ടത് എന്ന സത്യാവസ്ഥയും ഇവിടെ കുറിക്കുന്നു.


ഇടതു കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിന്റെ ട്രാക്ക് റിക്കാര്‍ഡും, അവരുടെ ചില ഗുണ്ടായിസ പ്രവര്‍ത്തനങ്ങളും, തത്വസംഹിതകളും അത്രക്കു സ്വീകാര്യമല്ലെങ്കില്‍ കൂടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മറ്റും യു.ഡി.എഫിനെ അപേക്ഷിച്ച് ഒത്തിരി നീതിയും സമതുലിതാവസ്ഥയും കാണിച്ചിട്ടുണ്ട്. യു.ഡി.എഫിനുള്ള എല്ലാ രോഗങ്ങളും വീഴ്ചകളും ഉണ്ടെങ്കിലും കുറച്ചു കൂടെ മൂല്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. അവര്‍ക്ക് അധികാരം കിട്ടിയാല്‍ ഇവിടെ പാലും തേനും ഒഴുക്കുമെന്നോ, മാവേലി ഭരണം കാഴ്ചവെക്കുമെന്നോ ഒന്നും പറയുന്നില്ല. ഇപ്പോഴത്തെ നിലയില്‍ കുറച്ചു കൂടെ അഴിമതി ഒഴിവാക്കാന്‍ അവര്‍ ശ്രമിക്കും. വികസനവും നിയമവാഴ്ചയും ഒന്നുകൂടെ മെച്ചപ്പെടാനും സാധ്യത കാണുന്നുണ്ട്. ജനജീവിതവുമായി ബന്ധമില്ലാത്ത സിനിമാക്കാരെയും സില്‍ബന്ധികളെയും അവരും പൊക്കിപ്പിടിക്കുന്നത് ഒരു നെഗറ്റീവ് പോയിന്റാകാം. ഇത്രയും നാള്‍ ഭരണത്തില്‍ നിന്നു വിട്ടുനിന്നതിനാല്‍ കുറച്ചു കൂടെ ജനങ്ങളെ ആത്മാര്‍ത്ഥമായി സേവിക്കാന്‍ അവര്‍ ശ്രമിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം. വേറെ ഒരു മാര്‍ഗ്ഗമില്ലാത്തതിനാല്‍, ചോയ്‌സ് ഇല്ലാത്തതിനാല്‍ ജനപക്ഷത്തുനിന്ന് ഇപ്രാവശ്യം എല്‍.ഡി.എഫിനെ ജയിപ്പിക്കുന്നതാണ് അഭികാമ്യം തമ്മില്‍ ഭേദം തൊമ്മന്‍ എന്ന മാത്രം കരുതിയാല്‍ മതി. 80 സീറ്റോടെയെങ്കിലും എല്‍.ഡി.എഫ് വിജയിക്കുമെന്ന് ഈ ലേഖകന്‍ പ്രതീക്ഷിക്കുന്നു. യാതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും തത്വങ്ങളും പാലിക്കാത്ത, അഴിമതിക്ക് ജയില്‍ വാസം അനുഭവിച്ച് ആര്‍. ബാലകൃഷ്ണപിള്ളക്കും മകന്‍ ഗണേഷ് കുമാറിനും പിന്‍തുണയും തട്ടകവുമൊരുക്കിയ എല്‍.ഡി.എഫിന്റെ നടപടിയെ നിശിതമായി വിമര്‍ശിക്കപ്പെടേണ്ടതാണ്. അതുപോലെ സിനിമാക്കാര്‍ക്ക് സുരക്ഷിതമായ സീറ്റ് ഉറപ്പാക്കാനും മറ്റുമായി പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ബലിയാടുകളാക്കിയത് ഇടതുപാര്‍ട്ടിയുടെ വീഴ്ചയാണ്.

അമേരിക്കന്‍ മലയാളിയുടെ കേരള രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അധികവും യു.ഡി.എഫ് അനുഭാവികളാണ്. കാരണം യു.എസിലെ കുടിയേറ്റ മലയാളികളില്‍ അധികവും കേരളത്തിലെ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മധ്യകേരളത്തില്‍ നിന്നു വന്നവരാണ്. ആ പാരമ്പര്യം പേറുന്നവരാണ്. അവര്‍ക്ക് യു.ഡി.എഫ് ഭരണത്തിലെ അപാകതകള്‍ പ്രശ്‌നമല്ല. അവര്‍ നാട്ടിലെ ഭരണത്തിന്റെ വസ്തുതകളോ, ജനവികാരങ്ങളോ അറിയാതെ, മനസ്സിലാക്കാതെ എന്തു വന്നാലും യു.ഡി.എഫിനേയും അതിലെ നേതാക്കളെയും കണ്ണുമടച്ച് പിന്‍തുണക്കും. അവരുടെ അന്ധമായ ആ പിന്‍തുണയും യു.ഡി.എഫ് വോട്ടു ബാങ്കില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ല. വളരെ ചുരുക്കം ചിലര്‍ മാത്രം നാട്ടില്‍ പോയി വോട്ടു ചെയ്യും. ചുരുക്കം ചിലര്‍ യു.ഡി.എഫ് പ്രചാരണത്തിനായി നാട്ടിലെത്തും. ചിലര്‍ യു.ഡി.എഫിന് വോട്ടു ചെയ്യാന്‍ നാട്ടിലെ ചിലരെ ഒക്കെ വിളിച്ചു പറയുന്നു അത്ര മാത്രം. പിന്നെ ഇവിടേയും കുറച്ചു പേര്‍ക്ക് നേതാവാകാനും ആളുകളിക്കാനും ഒരു ഫാഷന്‍ അല്ലെങ്കില്‍ ഒരു ഫ്യൂഷനും ആവേശവും എന്ന നിലയില്‍ ഓവര്‍സീസ് ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്ന പേര് തിരിച്ചിട്ടും മറിച്ചിട്ടും കേരളാ കോണ്‍ഗ്രസ് ചേര്‍ത്തും പിളര്‍ന്നും വളര്‍ന്നും തളര്‍ന്നും ഉരുവായ ചില സംഘങ്ങള്‍ കാണാം. അവരുടെ ഇവിടത്തെ ഉത്തരവാദിത്വം നാട്ടില്‍ നിന്ന് പാര്‍ട്ടിയുടെ ചോട്ടാ-ബഡാ മേലധ്യക്ഷന്മാര്‍ എത്തുമ്പോള്‍ അവരെ എയര്‍പോര്‍ട്ടില്‍ പോയി പൊക്കിക്കൊണ്ടു വരിക, കൂടെനിന്നു ഫോട്ടോ എടുക്കുക, ഉശിരന്‍ സ്വീകരണങ്ങള്‍ ഒരുക്കുക, പൊന്നാട ഇടുക, ഒപ്പം ഒത്താല്‍ പൊന്നാട നേടുക എന്നതൊക്കെയാണ്. പിന്നെ നാട്ടില്‍ ഇമ്മിണി വല്യ ആള്‍ ഇഹലോകവാസം വെടിഞ്ഞാല്‍ ഞെട്ടുക, ഞെട്ടിതെറിക്കുക, കണ്ണുനീര്‍ വാര്‍ക്കുക, ജനമധ്യത്തില്‍ വാവിട്ടു പൊട്ടിക്കരയുക ചിലര്‍ക്കു നാക്കുകൊണ്ട് പിന്‍തുണക്കുക എന്നതൊക്കെയാണ്. ഈ ഓവര്‍സീസ് പാര്‍ട്ടിക്കാരോട് ഈ ലേഖകന് വിനീതമായ ഒരപേക്ഷയുണ്ട്. അതായത് നിങ്ങളുടെ നാട്ടിലെ പാര്‍ട്ടിക്കാരോട് പാര്‍ട്ടി നേതാക്കളോട് ധൈര്യമായി പറയാം അഴിമതി ഉപേക്ഷിക്കാന്‍, സംശുദ്ധ ഭരണം കാഴ്ചവെക്കാന്‍, അര്‍ഹരായവര്‍ക്കു സീറ്റു നല്‍കാന്‍, പലവട്ടം മല്‍സരിച്ചവര്‍ ഒന്നു മാറിനില്‍ക്കാന്‍..... ഒക്കെ നിങ്ങള്‍ക്കു പറയാം. കാരണം നാട്ടിലെ നേതാക്കളെ നിങ്ങള്‍ ഇവിടെ ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ ഇവിടെ യു.എസിലല്ലെ വസിക്കുന്നത്. നിങ്ങളുടെ സത്യസന്ധമായ ധീരമായ നിര്‍ദ്ദേശങ്ങള്‍ക്ക് അവിടെ പാര്‍ട്ടി എന്ത് അച്ചടക്കനടപടി നിങ്ങള്‍ക്കെതിരെ എടുക്കാനാണ്? അഥവാ അച്ചടക്ക നടപടി എടുക്കാന്‍ തുനിഞ്ഞാല്‍ ആ സിനിമാക്കാരന്റെ സിനിമാ ഡയലോഗു പോലെ നിങ്ങള്‍ക്കും കാച്ചിവിടാം.... ഫാ.... പുല്ലെ.... എന്നോ മറ്റോ. ഇവിടെ ജീവിക്കുന്ന നിങ്ങള്‍ക്കെതിരെ പാര്‍ട്ടിയുടെ ഒരു ഗുണ്ടാപടയേയും നിങ്ങള്‍ക്കെതിരെ ഇളക്കിവിടാന്‍ സാധ്യമല്ലാ. പിന്നെ നിങ്ങളാരും അവിടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നുമില്ല. അഥവാ സ്ഥാനാര്‍ത്ഥി കുപ്പായം തയ്പ്പിച്ചിട്ടു അവിടെ ചെന്നാലും ഫലമില്ല. ഒരു തരം മരമാക്രി ശബ്ദം പോലെ തറാം.. തറാം.. എന്നു പറഞ്ഞ് പാര്‍ട്ടിക്കാര്‍ നിങ്ങളുടെ പണവും മാക്‌സിമം അടിച്ചു മാറ്റി നിങ്ങളുടെ അടിവസ്ത്രം പോലും ഉരിഞ്ഞെടുത്ത് ലേലം വിളിക്കും. അതിനാല്‍ എന്റെ സുഹൃത്തുക്കളായ ഓവര്‍സീസ് പാര്‍ട്ടി നേതാക്കളെ നാട്ടിലെ പാര്‍ട്ടി നേതാക്കള്‍ക്ക് വലിയ സ്വീകരണത്തിനു പകരം അഴിമതി രഹിതമായി ഭരിക്കേണ്ടതെങ്ങനെയെന്ന സല്‍ബുദ്ധി ഓതിക്കൊടുക്കുക. പിന്നെ പ്രവാസികളുടെ നാനാവിധ ന്യായമായ അവകാശങ്ങളും സംരക്ഷിക്കാന്‍ പറയുക.

എല്‍.ഡി.എഫിനും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കും ഇവിടെ യു.എസിലും കുറച്ച് അനുഭാവികളുണ്ട്. യു.എസ്. ഗവണ്മെന്റിനെ ഭയന്നോ പഴയ റഷ്യ ശീതയുദ്ധ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പേരു ഭയന്നോ മറ്റോ ആകണം ഓവര്‍സീസ് കേരളാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ ഇവിടെ അവര്‍ പാര്‍ട്ടി ഉണ്ടാക്കാത്തത്. എന്നാല്‍ ബി.ജെ.പിയും മോദിയും ഇന്ത്യ ഭരണം പിടിച്ചടക്കിയതോടെ ആ ധൈര്യവും തിണ്ണമിടുക്കും മുതലാക്കി ഇവിടെ യു.എസിലും ചിലര്‍ ഓവര്‍സീസ് കേരളാ ബി.ജെ.പി ഉണ്ടാക്കി വാലാട്ടാന്‍ തുടങ്ങിയിട്ടുണ്ട്. കേരളാ ഇലക്ഷനിലും അവരുടെ സ്വാധീനം സീറൊ ആയിരിക്കും. അവരുടെ മുഖ്യ തൊഴിലും അജണ്ടയും ബി.ജെ.പി. നേതാക്കളെ എയര്‍പോര്‍ട്ടില്‍ പോയി പിക്കു ചെയ്യുക, പെട്ടി ചുമക്കുക, ഫോട്ടോ എടുക്കുക, ഞെട്ടുക, കരയുക, അഭിനയിക്കുക, താമര ചിഹ്നം കുത്തുക എന്നതൊക്കെ തന്നെ. പക്ഷെ അമേരിക്കയില്‍ പൂര്‍ണ്ണ മതസ്വാതന്ത്ര്യം അനുഭവിക്കുന്ന എന്റെ ബി.ജെ.പി. സുഹൃത്തുക്കളെ നിങ്ങള്‍ നാട്ടിലെ നിങ്ങളുടെ ബി.ജെ.പി. നേതാക്കളോടും സുഹൃത്തുക്കളോടും പറയുക മതതീവ്രവാദം ഉപേക്ഷിക്കാന്‍... സെക്കുലറിസം മുറുകെ പിടിക്കാന്‍... അപ്രകാരം ബി.ജെ.പിയുടെ ചിന്തയിലും പ്രവര്‍ത്തിയിലും ഒരു നവപരിവര്‍ത്തനമുണ്ടായാല്‍ കേരളത്തിലും നിഷ്പ്രയാസം അക്കൗണ്ട് തുറന്ന് കേരളത്തെ മാറിമാറി ഭരിക്കുന്ന യു.ഡി.എഫിനേയും എല്‍.ഡി.എഫിനേയും ഒരു പാഠം പഠിപ്പിക്കാം. മുന്‍സൂചിപ്പിച്ച ആ രണ്ട് എഫിനേയും വെറും എഫ് ആക്കി തോല്‍പ്പിച്ച് മൂലക്കിരുത്താം. ജയിച്ചു കേറി വരുന്ന എല്‍.ഡി.എഫും വികസനമില്ലാത്ത അഴിമതിയില്‍ മുങ്ങി കുളിക്കുന്ന ഭരണമാണ് കാഴ്ചവെക്കുന്നതെങ്കില്‍ ജനപക്ഷത്ത് ഉറച്ചു നിന്നു കൊണ്ട് വീണ്ടും ഒരു എല്‍.ഡി.എഫ് ഭരണം വരാതിരിക്കാനായി യു.ഡി.എഫിനെ പിന്‍തുണക്കും, പിന്‍തുണക്കണം. കാലോചിതമായ മുട്ടും തട്ടും തലോടലും ഏതു പാര്‍ട്ടിക്കും അനിവാര്യമാണ്. ഒരേ മുന്നണിയെ തന്നെ സ്ഥിരമായി ജയിപ്പിച്ചു വിടുന്നത് ജനാധിപത്യമല്ല. കാരണം അവര്‍ ഏകാധിപതികളായി ജനങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കും എന്നതു തന്നെ. ജനാധിപത്യത്തില്‍ ജനങ്ങളാണ് അധിപന്മാര്‍. ആ അധിപന്മാര്‍ തെരഞ്ഞെടുത്തു വിടുന്ന സെര്‍വെന്റ്‌സ് അവരുടെ തൊഴിലാളികള്‍ മാത്രമാണ് ഈ എം.പിമാരും എം.എല്‍.എമാരും മന്ത്രിമാരും ഒക്കെ, എന്ന ചിന്തയോടെ വേണം വോട്ടറന്മാര്‍ സമ്മതിദാനം പ്രയോഗിക്കാന്‍. അതുപോലെ വിജയികളായി പുറത്തു വരുന്ന ജനപ്രതിനിധികളും ആദ്യവസാനം തങ്ങള്‍ക്ക് തൊഴിലും വേതനവും തരുന്ന, തന്നു കൊണ്ടിരിക്കുന്ന വോട്ടറന്മാരോടാണ് ആഭിമുഖ്യം പുലര്‍ത്തേണ്ടതും. എന്നാല്‍ തങ്ങള്‍ക്ക് നോമിനേഷന്‍ തന്ന പാര്‍ട്ടിയോടാണ് ജനപ്രതിനിധികള്‍ കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത് എന്ന വസ്തുത നമ്മുടെ പാര്‍ലിമെന്ററി സിസ്റ്റത്തിലെ ഒരു വലിയ അപാകത തന്നെയാണ്. ജനങ്ങളെ സേവിക്കാത്ത, ക്ഷേമിക്കാത്ത ജനപ്രതിനിധികളെ ജനങ്ങള്‍ തന്നെ തിരിച്ചു വിളിക്കാനൊ ഫയര്‍ ചെയ്യാനൊ ഉള്ള ഒരു വ്യവസ്ഥ നമ്മുടെ പാര്‍ലമെന്ററി ഇലക്ഷന്‍ സിസ്റ്റത്തില്‍ ഇല്ലാതെ പോയി. അതിനാല്‍ 5 വര്‍ഷം കൂടി വരുന്ന ഈ തെരഞ്ഞെടുപ്പുകളിലെങ്കിലും സ്വന്തം പാര്‍ട്ടിയോടും, സ്വന്തം പോക്കറ്റു വികസനത്തിനുമായി പ്രവര്‍ത്തിക്കുന്നവരേയും, തെരഞ്ഞുപിടിച്ച് അവര്‍ എത്ര വമ്പന്മാരായാലും തോല്‍പ്പിക്കുക. യഥാ പ്രജ തഥാ രാജ എന്നു പറയാറുണ്ടല്ലൊ. അതായത് ഓരോ ജനതയും അര്‍ഹിക്കുന്ന പോലെ അവര്‍ക്കു ഭരണം ലഭിക്കും. നല്ല ഭരണം, നല്ല ജനപ്രതിനിധികള്‍ വരണമെങ്കില്‍ എല്ലാ താല്‍ക്കാലിക ആവേശങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി സത്യസന്ധമായി വോട്ട് രേഖപ്പെടുത്തുക. മെയ് 19-ാംതീയതി തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അതു ജനപക്ഷത്തായിരിക്കട്ടെ എന്ന ആശംസയോടെ ഈ പരമ്പര അവസാനിപ്പിക്കുന്നു.

Read more

മലയാള ചലച്ചിത്രസംഗീതത്തിലെ സംഗീത സംവിധായകന്‍ കെ. രാഘവന്‍ "അനുസ്മരണം"

സംഗീത സംവിധായകനായ കെ. രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചിട്ട് 2 വര്‍ഷം. ഡിസമ്പര്‍ 2, 1919ല്‍ ജനിച്ച കെ. രാഘവന്‍ മാസ്റ്റര്‍ ഒക്‌ടോബര്‍ 19#ാ#ംതീയതി 2013ല്‍ 99#ാ#ം വയസ്സില്‍ നിര്യാതനായി.

മലയാള സിനിമാ നാടകഗാനകാവ്യങ്ങള്‍ക്ക് സംഗീതത്തിന്റെ തേന്‍ പകര്‍ന്നുകൊടുക്കു ന്ന താളഭാവത്തിന്റെ കേരളത്തിലെ വലിയ പ്രതിഭാവിലാസമാണ് കെ. രാഘവന്‍ മാസ്റ്റര്‍. എത്രപഴകിയാലും തുരുമ്പെടുക്കാത്തതാണദ്ദേഹത്തിന്റെ ഗാനങ്ങളെന്ന് ആസ്വാദകര്‍ സാക്ഷ്യപ്പെടുത്തുന്നു. തലശ്ശേരി താലൂക്കില്‍ തലായി എന്ന പ്രദേശത്ത് കുഞ്ഞിന്‍ വീട്ടില്‍ കൃഷ്ണന്റേയും പാര്‍വ്വതിയുടേയും മകനായ രാഘവന്‍, മലയാളഗാന കാവ്യങ്ങള്‍ക്ക് താളരാഗങ്ങള്‍ മാത്രമെ ചിട്ടപ്പെടുത്താവൂ എന്ന വാശിക്കാരനാണ് ആ സംഗീത സംവിധായ കന്‍. ഓടിനടന്നോ, അധികം ഒച്ചവെച്ചോ ഈണം നല്‍കുന്ന സ്വഭാവം രാഘവനില്ല. ഏതാണ്ട് അറുപത്തിഅഞ്ചോളം സിനിമയ്ക്കും, ഏതാനും നാടകങ്ങള്‍ക്കുമാണ് മാസ്റ്റര്‍ സംഗീതം നല്‍കിയിട്ടുള്ളത്. സ്വന്തം ജീവിതം പോലെ തന്നെ താന്‍ സ്വരപ്പെടുത്തുന്ന പാട്ടുകള്‍ക്കും സംഗീതോപകരണങ്ങളുടെ അതിരുകവിഞ്ഞ ആര്‍ഭാടം ആവശ്യമില്ലെന്നാ ണ് അദ്ദേഹത്തിന്റെ വാദം. ഓര്‍ക്കസ്ട്രായുടെ ശബ്ദകോലോഹലം ഗാനസാഹിത്യങ്ങളില്‍ അടിച്ചേല്‍പ്പിക്കുന്നത് കാവ്യഭംഗി നഷ്ടപ്പെടാന്‍ ഇടയാക്കുമെന്ന് അദ്ദേഹം വിശ്വസിക്കു ന്നു. ഈ കാര്യത്തിലാണ് പുതിയ സംവിധായകരേയും നിര്‍മ്മാതാക്കളേയും കുറിച്ച് മാസ്റ്റര്‍ ക്കുള്ള പരാതി. ഇത്തരം ശബ്ദാധിക്യം അനിയന്ത്രിതമായി വരുന്നതില്‍ പാട്ടുസാഹിത്യ ത്തിന്റെ വര്‍ണ്ണങ്ങള്‍ക്കും, സന്ധിസമാസങ്ങള്‍ക്കുമൊക്കെ അകല്‍ച്ചയും, അതുമൂലം അഭംഗിയും സംഭവിക്കുന്നു എന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്.

സാങ്കേതികമായി സിനിമയുടെയും സിനിമാ ഗാനങ്ങളുടെയും അവതരണത്തിലും ആസ്വാദനത്തിലും ഒട്ടേറെ വ്യതിയാനങ്ങള്‍ കാലാനുസൃതമായി വന്നുവെങ്കിലും മലയാളികളുടെ മനസ്സില്‍ നിത്യഹരിതമായി പച്ചപിടിച്ചു നില്‍ക്കുന്ന, ഒരിക്കലും പുതുമ നശിക്കാത്ത, എതു പ്രായക്കാര്‍ക്കും അറിവും ആനന്ദവും പകരുന്ന ചലച്ചിത്ര ഗാനശാഖയിലെ അതികായനാ ണ് മണ്‍മറഞ്ഞ കെ. രാഘവന്‍ മാസ്റ്റര്‍ എന്ന കാര്യത്തില്‍ സംശയമില്ല. സാമൂഹ്യ ജീവിത പശ്ചാത്തലത്തില്‍ ജീവിതഗന്ധിയായ, ശ്രവണമധുരമായ ഗാനങ്ങള്‍ ഈ സംഗീത മാന്ത്രികന്‍ സൃഷ്ടിച്ചെടുത്തു എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ആ സംഗീതത്തിന്റെ മധുരിമയും മന്ത്രധ്വനിയും ഇന്നും മലയാള മനസ്സുകളില്‍ കുളിര്‍മഴയായും തേന്‍മഴയായും തൊട്ടു തലോടിക്കൊണ്ടിരിക്കുന്നു. ഇന്നത്തെ ഇടിവെട്ട് തട്ടുപൊളിപ്പന്‍ ശബ്ദകോലാഹല സിനിമാ ഗാനങ്ങളില്‍ നിന്ന് ഒരല്പനേരം അകന്നു ചിന്തിക്കാന്‍ കെ.രാഘവന്‍ മാസ്റ്റര്‍ മാതിരിയുള്ള പഴയ സിനിമാഗാന രചയിതാക്കളും സംഗീത സംവിധായകരും നമ്മെ സഹായിക്കുന്നു. പുതുമയുള്ള, എന്നാല്‍ ഇലക്‌ട്രോണിക് സംഗീത ഉപകരണങ്ങള്‍ക്ക് നൈസര്‍ഗീകമായ ഗായകാഗായിക ശബ്ദസൗകുമാര്യത്തിനപ്പുറം വില കല്‍പ്പിക്കുന്ന ഇന്നത്തെ സംഗീതാസ്വാദകരെ വിമര്‍ശിക്കുകയാണെന്ന് കരുതരുത്.

ഇലക്‌ട്രോണിക് സംഗീതോപകരണങ്ങളുടെ അതിപ്രസരമോ അല്ലെങ്കില്‍ കടന്നുകയറ്റങ്ങള്‍ ഒക്കെകൊണ്ട് ഇന്നത്തെ സിനിമാ ഗാനങ്ങളുടെ നൈസര്‍ഗ്ഗികമായ മാധുര്യം നഷ്ടപ്പെടു ന്നു. സംഗീതാസ്വാദകന്റെ പ്രകൃതിദത്തമായ ആസ്വാദനത്തിന്റേയും രുചിഭേദങ്ങളുടേയും കടക്കല്‍ കത്തി വെക്കുന്നതുപോലുള്ള ഒരു കടന്നാക്രമണമാണ് ഇവിടെ പലപ്പോഴും സംഗീത ഇലക്‌ട്രോണിക് ടെക്‌നോളജി നിര്‍വ്വഹിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെയാണ് പഴയകാല സംഗീതസംവിധായകനായ കെ. രാഘവന്‍ മാസ്റ്ററുടെ പോലുള്ളവരുടെ പ്രാധാന്യം നിലനില്‍ക്കുന്നത്. ഇന്നത്തെ എത്ര ഗാനങ്ങള്‍ ഒരു കുറച്ചു മാസമെങ്കിലും സംഗീതാസ്വാദകരുടെ മനസ്സില്‍ തങ്ങിനില്‍ക്കും? കണക്കെടുത്താല്‍ എണ്ണത്തില്‍ വളരെ പരിമിതം മാത്രം. സംഗീതം, അത് സിനിമാനൃത്തഗാനമായാലും ശരി നമുക്കെപ്പോഴും സ്വരരാഗസുധയും, ഗാനാമൃതവര്‍ഷവും, രാഗങ്ങളില്‍ നിന്ന് കടഞ്ഞെടുത്ത മധുരാമൃതവും ഒക്കെയാണ്. സംഗീതോപകരണങ്ങളില്‍ നിന്നും ഗായികാഗായകരുടെ തൊണ്ടയില്‍ നിന്നും മുഴങ്ങുന്നത് നാദബ്രഹ്മമാണ്.

സംഗീത കലയില്‍ വളരെ ചെറുപ്പം മുതല്‍ തന്നെ രാഘവന്‍ മാസ്റ്റര്‍ താല്‍പ്പര്യം കാട്ടിയിരുന്നു. മാതാപിതാക്കളുടെ സങ്കല്‍പ്പത്തിനൊത്ത് പഠിത്തകാര്യത്തില്‍ വലിയ ശ്രദ്ധ വെച്ചില്ല. പഠിത്തസമയത്ത് നാടന്‍പാട്ടുകളില്‍ സംഗീതത്തിന്റെ കൊലുസുകെട്ടാന്‍ തക്കംപാര്‍ത്തു നടന്നു. അങ്ങനെ ഹാര്‍മോണിയം വശമാക്കി. കുറേക്കഴിഞ്ഞ് നാടകത്തിലെ ഹാര്‍മോണിസ്റ്റായി. ഇടയ്ക്ക് സംഗീതവിദ്വാന്‍ വി.എസ്. നാരായണഅയ്യര്‍ക്ക് ഗുരുദക്ഷിണ കൊടുത്ത് സപ്തസ്വരങ്ങള്‍ക്ക് ദാസനായി. പുതിയതായി കിട്ടിയ സംഗീതജ്ഞാനവും, സങ്കല്‍പ്പവും മനസ്സിലൊളിപ്പിച്ചു കൊണ്ട് ബോംബെയിലേക്ക് ഒരു ദിവസം യാത്രയായി. അവിടെനിന്ന് മദ്രാസിലേക്കും. നല്ല കാലം. മദ്രാസ് റേഡിയോ നിലയത്തില്‍ പ്രോഗ്രാം കിട്ടി സ്റ്റാഫ് ആര്‍ട്ടിസ്റ്റായി. അങ്ങനെ മാസ്റ്റര്‍ ചിരകാലമായി ഉള്ളിന്റെ ഉള്ളില്‍ താരാട്ടുപാടിയുറക്കിയിരുന്ന സംഗീത സങ്കല്‍പ്പങ്ങള്‍ക്ക് ചിറകു വെച്ചു.

കോഴിക്കോട് നിലയവുമായി ബന്ധപ്പെട്ടു കഴിയവെയാണ് മാസ്റ്റര്‍ക്ക് തന്റെ ഉയര്‍ച്ചയുടെ ഏണിപ്പടി കിട്ടുന്നത്. നിലയത്തില്‍ പി. ഭാസ്‌ക്കരനുണ്ടായിരുന്നു. പി. ഭാസ്‌ക്കരന്‍ കവിത എഴുതും. മാസ്റ്റര്‍ സംഗീതമിട്ടുപാടും. കോഴിക്കോട് റേഡിയോ നിലയത്തിലെ ഈ കൂട്ടു ബന്ധത്തില്‍ നിന്ന് എത്രയൊ കാവ്യകുമാരികളാണ് ഇങ്ങനെ കനകച്ചിലങ്ക കിലുക്കി പുറത്തേക്ക് പാടിവന്നത്!

ആയിടയ്ക്കാണ് കതിരുകാണാക്കിളി എന്ന നാടകം സിനിമയാക്കാന്‍ ചിലര്‍ തീരുമാനിച്ചത്. പി. . ഭാസ്‌ക്കരനും, രാഘവന്‍ മാസ്റ്ററും ഈരടിയുടേയും, ഈണത്തിന്റേയും ചുമതല ഏറ്റു. പക്ഷെ പടം പുറത്തുവന്നില്ല. തുടര്‍ന്ന് സഹകരിച്ച പുള്ളിമാനും ജനനത്തിലെ മരിച്ചു. സംഗീതമനസ്സിലെ ചിറകുവെയ്ക്കാതിരുന്ന സങ്കല്‍പ്പക്കിളിയുടെ തൂവല്‍ ഓരോന്നും കൊഴിയുന്നതായി തോന്നി. പക്ഷെ, ടി.കെ. പരീക്കുട്ടിയുടെ നീലക്കുയിലിന്റെ ഗാനരസം ഉറങ്ങിക്കിടന്ന നിരാശാബോധത്തെ അകറ്റി.

കായലരികത്തു വലയെറിഞ്ഞപ്പം...വളകിലുക്കിയ സുന്ദരീ പെണ്ണുകെട്ടിനു.... കുറിയെടുക്കുമ്പം ഒരു നറുക്കിനു ചേര്‍ക്കണെ..... മാസ്റ്റര്‍ ഗാനം ചിട്ടപ്പെടുത്തി പാടി. എല്ലാ വിധത്തിലും ഈ ഗാനം രാഘവന്റെ ഭാഗ്യമുദ്രയായിരുന്നു. പിന്നീട് വയലാര്‍ സഖ്യം മലയാള ചലച്ചിത്ര സംഗീതത്തെ ധന്യമാക്കുന്ന ഒരു സുവര്‍ണ്ണകാലഘട്ടം തന്നെ ആയിരുന്നു. കൂടപ്പിറപ്പിലൂടെയാണല്ലോ വയലാര്‍ സിനിമാരംഗത്തെ ഗാനരചയിതാവായി വരുന്നത്. അര്‍ത്ഥ സമ്പുഷ്ടവും ഹൃദയഹാരിയുമായ ധാരാളം പഴയകാല സിനിമാ ഗാനങ്ങള്‍ പഴയ തലമുറ സിനിമാ ഗാനാസ്വാദകരെ പോലെ തന്നെ പുതിയ കാല ആസ്വാദകരായ ഇളമക്കാരും ഇന്നും നെഞ്ചിലേറ്റുന്നു. 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന പേരില്‍ അവയെല്ലാം വരും തലമുറകളുടെ പോലും ഹൃദയരാഗങ്ങളായി തന്നെ നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

തുമ്പീ..തുമ്പീ...വാ...വാ.... ഒരു തുമ്പത്തണലില്‍ വാ.. വാ...എന്ന ഗാനത്തിനു രാഘവന്‍ മാസ്റ്ററാണ് ഈണം കൊടുത്തത്. നിര്‍മ്മാല്യത്തിനും, പൂജക്കെടുക്കാത്ത പൂക്കള്‍ക്കുമാണ് മികച്ച സംഗീതസംവിധായകനുള്ള സ്റ്റേറ്റ് അവാര്‍ഡ് രാഘവന് കിട്ടിയത്. കേരളാ സംഗീതനാടക അക്കാദമി ഫെല്ലോഷിപ്പിനും അര്‍ഹനായി. നിര്‍മ്മാല്യത്തിലെ 'ശ്രീമഹാദേവന്‍ തന്റെ പുള്ളോര്‍ക്കുടംകൊണ്ട്'.... എന്ന വരികള്‍ മലയാളത്തനിമയുടെ മഹനീയതയാണ് വിളിച്ചറിയിക്കുന്നത്. 'കണ്ണന്റെ കവിളിലെ സിന്ദൂരത്തിലകത്തിന്‍' എന്ന പൂജക്കെടുക്കാത്ത പൂക്കളിലെ ഗാനം സംഗീതംകൊണ്ടു മനസ്സിന്റെ ചുണ്ടില്‍ എന്നും നിര്‍മ്മലമായ നീര്‍ച്ചാലുകളെ സൃഷ്ടിക്കുന്നു. ജയചന്ദ്രനെ മലയാള ചലച്ചിത്ര ഗാനാസ്വാദകര്‍ക്ക് പരിചയപ്പെടുത്തിയ 'കരിമുകില്‍ കാട്ടിലെ രജനിതന്‍ വീട്ടിലെ'....എന്ന ഗാനം രാഘവന്‍ സ്വരപ്പെടുത്തിയതാണ്.

കെ. രാഘവന്‍ മാസ്റ്റര്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചു ചിട്ടപ്പെടുത്തിയ ഏതാനും ചില സിനിമാഗാന വരികളിലൂടെ ഒരോട്ട പ്രദക്ഷിണം നടത്താം. നാഴിയുരി പാലുകൊണ്ട്... നാടാകെ കല്ല്യാണം... (രാരിച്ചന്‍ എന്ന പൗരന്‍); കാത്തുസൂക്ഷിച്ചൊരു... കസ്തൂരി മാമ്പഴം കാക്ക കൊത്തി പോകും... (നായരു പിടിച്ച പുലിവാല്‍); നയാ പൈസയില്ല... കയ്യിലൊരു നയാപൈസയില്ല (നീലീ...സാലി); ദെവത്തിന്‍ പുത്രന്‍ ജനിച്ചു... ഒരു പാവന നക്ഷത്രം വാനിലുദിച്ചു... (നീലീ...സാലി)); അന്നു നിന്നെ കണ്ടതില്‍... പിന്നെ അനുരാഗ മെന്തെന്ന് ഞാനറിഞ്ഞു... (ഉണ്ണിയാര്‍ച്ച); ഇക്കിളി പെണ്ണേ... ഉരുളിപെണ്ണേ... (ഉണ്ണിയാര്‍ച്ച); ഉണരുണരൂ ഉണ്ണിപൂവേ...കരിക്കൊടി തണലത്ത് കാട്ടിലെ കിളിപെണ്ണിന്‍... (അമ്മയെ കാണാന്‍); മധുര പതിനേഴുകാരി... മധുരപതിനേഴുകാരി (അമ്മയെ കാണാന്‍); താലീ പീലീ കാടുകളില്‍... താളം തുള്ളിനടന്നപ്പോള്‍... (റബേക്ക); യരുശലേമിന്‍... നായകനെ എന്നുകാണും... (റബേക്ക); കിളിവാതിലില്‍ മുട്ടിവിളിച്ചത്... കിളിയോ കാറ്റോ... (റബേക്ക); ഭാരതമെന്നാല്‍... പാരിന്‍ നടുവില്‍...(ആദ്യകിരണങ്ങള്‍); നാളീകേരത്തിന്റെ ...നാട്ടിലെനി ക്കൊരു... നാഴിയിടങ്ങളി മണ്ണുണ്ട്... (തുറക്കാത്ത വാതില്‍)

കെ. രാഘവന്‍ മാസ്റ്ററുടെ മലയാളഗാനരംഗത്തുള്ള സംഭാവനകളെ മലയാള തലമുറ, തലമുറകളായി അനുസ്മരിക്കാതിരിക്കുകയില്ല.

Read more

മലയാള സിനിമയിലെ ഗാനചിത്രീകരണം

മനുഷ്യമനസ്സിന്റെ അഗാധതലങ്ങളിലേക്ക് ഊളിയിട്ടിറങ്ങി ആത്മഹര്‍ഷത്തിന്റെ പൂത്തിരി കത്തിക്കാന്‍ ഗാനങ്ങള്‍ക്കുള്ള ശക്തി അവര്‍ണ്ണനീയമാണ്. സംഗീതത്തിന്റെ ചിറകുകള്‍ കൂടി ലഭിക്കുമ്പോള്‍ ഗാനങ്ങള്‍ നമുക്ക് പകര്‍ന്നുതരുന്നത് നവോന്മേഷ ദായകമായൊരു മധുരാനു ഭൂതിയാണ്. സംഗീതത്തിന്റെ വശ്യതയില്‍ ലയിച്ചിരിക്കാത്ത മനുഷ്യമനസ്സുണ്ടാകുമെന്നു തോന്നുന്നില്ല. ശ്രവണസുന്ദരവും ആശയസംപുഷ്ടവുമായ ഗാനങ്ങള്‍ക്ക് ദൃശ്യവല്‍ക്ക രണത്തിലൂടെ പുതിയ മാനങ്ങള്‍ ലഭിക്കുമ്പോഴാണ് ഗാനങ്ങള്‍ സിനിമയ്ക്ക് അവിഭാജ്യമായൊരു ഘടകമാണെന്ന കാര്യം വ്യക്തമാകുന്നത്. ആദ്യകാല ചിത്രങ്ങളിലെല്ലാം തന്നെ ഗാനങ്ങളുടെ അതിപ്രസരമായിരുന്നുവെന്നു കാണാം. സംഭാഷണത്തിലൂടെ വ്യക്തമാക്കപ്പെടേണ്ട കാര്യങ്ങള്‍ പോലും പാട്ടിലൂടെ വിശദീകരിക്കുന്ന ഒരു പ്രവണതയായിരുന്നു മിക്ക ചിത്രങ്ങളിലും. കഥാരൂപ ങ്ങള്‍ എങ്ങോട്ടു തിരിഞ്ഞാലും, മറിഞ്ഞാലും, കിടന്നാലും, പാട്ട് എന്ന അവസ്ഥയായിരുന്നു ഫലം. ഈ രീതി തുടര്‍ന്നുവന്നപ്പോള്‍ ഗാനങ്ങളോട് വിരക്തി തോന്നിയ അവസരങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ആവര്‍ത്തന വിരസവും ഒരേ അച്ചില്‍ വാര്‍ത്തതുപോലെയുള്ള ചിത്രീകരണ ശൈലിയാണ് ഇതിന് ഉപോല്‍ ബലകമായി ചൂണ്ടിക്കാണിക്കേണ്ടി വരുന്നത്. ഗാനചിത്രീകരണ ത്തിന് അവലംബിച്ച സങ്കേതങ്ങള്‍ പലതരത്തിലുള്ളതായിരുന്നു. കഥാപാത്രങ്ങള്‍ നേരിട്ടുപാടുന്ന രീതിയായിരുന്നു ആദ്യത്തേത്. ദുഃഖപൂര്‍ണ്ണമോ സന്തോഷപൂരിതമോ ആയ ഒരവസ്ഥാ വിശേഷ ത്തിനു കൂടുതല്‍ തീവ്രതയണയ്ക്കാനുതകുന്ന രീതിയിലായിരുന്നു ഗാനചിത്രീകരണങ്ങളധിക വും. പ്രകൃതി ദൃശ്യങ്ങളിലൂടെ തുടങ്ങി ക്രമേണ കഥാപാത്രത്തിലേക്കു സന്നിവേശിപ്പിക്കുന്ന രീതിയായിരുന്നു മറ്റൊന്ന്. തുടക്കത്തില്‍ ഇതിനൊരു പുതുമയുണ്ടായിരുന്നു. ഒരേ സ്റ്റൈല്‍ പലയാവര്‍ത്തി വന്നപ്പോള്‍ ഇതിന്റെ പുതുമയും നഷ്ടപ്പെട്ടു. അപ്രധാന കഥാപാത്രങ്ങളിലൂടെ കഥയിലെ പ്രധാന രംഗത്തിന് ചില പ്രധാന കഥാപാത്രങ്ങളുടെ മാനസിക വ്യാപാരവുമായി ഇണങ്ങുന്ന വൈകാരികതയുളവാക്കാനും ഗാനങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇതിനായി തെരുവു ഗായകരുടെയു ഭിക്ഷക്കാരുടെയും വേഷങ്ങളെയാണ് അവലംബമാക്കിയത്. ആരും നേരിട്ടു പാടാതെ പാശ്ചാത്തലത്തിലൂടെ ഗാനങ്ങള്‍ കേള്‍പ്പിച്ച് രംഗാവിഷ്‌കരണത്തിന് ഗാനങ്ങളിലൂടെ നവീന ഭാവങ്ങള്‍ നല്‍കപ്പെട്ടിട്ടുമുണ്ട്.

ഗാനത്തിനു നല്‍കപ്പെടുന്ന സംഗീതത്തിലെ പോരായ്മയും ചിത്രീകരണ സന്ദര്‍ഭങ്ങളുടെ അനൗചിത്യവും രംഗതീവ്രതയ്ക്ക് ഭംഗം വരുത്തിയ അവസരങ്ങളുമുണ്ട്. ഒരു ചിത്രത്തില്‍ നായകന്‍ നായികയെ വര്‍ണ്ണിച്ച് 'നടന്നാല്‍ നീയൊരു സ്വര്‍ണഹംസമെന്നും പൂത്തു വിടര്‍ന്നാല്‍ നീയൊരു പാരിജാതമെന്നും നിറച്ചാല്‍ നീയൊരു പാനപാത്രമെന്നും അടുത്തിരുന്നാല്‍ നീയൊരു രോമഹര്‍ഷമെന്നും' മധുരതരമായി പാടുന്നു. അടുത്തവരിയില്‍ നായകന്‍ നായികയെ വര്‍ണ്ണിക്കുന്നത് 'കിടന്നാല്‍ കട്ടില്‍ നിറയും' എന്നാണ്. നായികയുടെ ആകാരഭംഗിയോര്‍ത്ത് ജനം അന്തംവിട്ട് ചിരിക്കുമ്പോള്‍ നായകന്‍ തുടര്‍ന്നുപാടുന്നത് 'നിന്‍മുടിയില്‍ കൈവിര ലോടുമ്പോള്‍... എന്‍.. കൈവിരലോടുമ്പോള്‍' എന്നാണ്. അപ്പോഴാണ് ജനത്തിന് കാര്യം മനസ്സിലാവുന്നത്. കുഴപ്പം ഗാനത്തിന്റെയല്ല സംഗീതത്തിന്റെയാണെന്ന്. മറ്റൊരു ചിത്രത്തില്‍ ചിത്രകാരനായ നായകന്‍ തന്റെ കാമുകിയോട് കുമാരനാശാന്റെ വീണപൂവിനെക്കുറിച്ച് താന്‍ എഴുതിയ കവിത കണ്ടോ എന്നു ചോദിക്കുന്നു. ഇല്ലെന്നു നായിക പറയുമ്പോള്‍ നായകന്‍ വായ തുറന്ന് പാട്ടാരംഭിക്കുന്നു. വീണപൂവേ, കുമാരനാശാന്റെ വീണപൂവേ എന്ന്. അപ്പോഴും കാണികള്‍ ചിരിക്കുന്നു. കാരണം, പാട്ടിന്റെ ആദ്യവരിയും, ഗായകന്റെ അംഗവിക്ഷേപങ്ങളും തന്നെ. പ്രശസ്തനും പ്രതിഭയുള്ളവരുമെന്ന് സുസമ്മതരായ സംവിധായകരുടെ ചിത്രങ്ങളില്‍ പ്പോലും ഇത്തരം കല്ലുകടികള്‍ അനുഭവപ്പെടുമ്പോള്‍, ഗാനങ്ങള്‍ മിക്കതും സംവിധായകരുടെ സഹായികളാണ് ഫിലിമില്‍ പകര്‍ത്തുന്നതെന്ന ധാരണ ബലപ്പെടുകയാണ് ചെയ്യുന്നത്. 'ഡാഡി...മമ്മി..വീട്ടിലില്ലാ...' അല്ലെങ്കില്‍ 'അമ്മായി..അപ്പം..ചുട്ടു.. വട്ടായി...' എന്നൊക്കെയുള്ള അനേകം തൊണ്ണ തൊറപ്പന്‍ ജല്‍പ്പനങ്ങളുമായി ജഘനവും സ്തനവും വയറും കുലു.. കുലു.. കുലുക്കി...തുളുമ്പി...ആടുന്ന സമൂഹ കോപ്രായ ന്യത്തഗാനങ്ങള്‍ക്ക് അധിക കാലേത്തേക്ക് നിലനില്‍പ്പില്ല. പിന്നെ കുറച്ചു എക്‌സര്‍സൈസ് ഇപക്റ്റും പൊറു.. പൊറു..പിറു..പിറു..കീഴ്ശ്വാസ ഊച്ചുവിടല്‍ ഇപക്റ്റും, ഗ്യാസും പോയി കിട്ടുമായിരിക്കും..

ഗാനം സിനിമയ്ക്ക് അവശ്യമായ ഒരു ഘടകമാണോ എന്ന കാര്യത്തില്‍ അഭിപ്രായ ഭിന്നതകളില്ലാതില്ല. പിരിമുറുക്കമുള്ള ഒരു കഥയില്‍ റിലീഫിനു വേണ്ടി ഗാനം ഉള്‍ പ്പെടുത്താമെന്ന് ഒരു വാദം നിലവിലുണ്ട്. പക്ഷെ, പാട്ടുപാടി ജാഥ നയിക്കുന്ന കഥാനായകന്മാരെ എവിടെയാണ് കാണാന്‍ കഴിയുക? എന്റെ കഥാപാത്രങ്ങള്‍ പാട്ടുകാരല്ല; അതുകൊണ്ട് എന്റെ ചിത്രത്തില്‍ ഗാനത്തിന്റെ ആവശ്യമില്ലായെന്ന് വാദിക്കുന്ന ചലച്ചിത്രകാരന്മാരുമുണ്ട്. എല്ലാ ചിത്രങ്ങളിലും പാട്ടുകാരായ കഥാപാത്രങ്ങള്‍ ഉണ്ടാകില്ലെന്നിരിക്കെ, ഗാനത്തിന്റെ ആവശ്യമില്ലാ യെന്നതിനോട് യോജിക്കുവാന്‍ പ്രയാസമാണ്. കഥയുടെ പശ്ചാത്തലവും കഥാപാത്രത്തിന്റെ മാനസികാവസ്ഥയും, ഗാനത്തിന്റെ അനുപേക്ഷണീയതയെ ഖണ്ഡിക്കുന്നില്ലെങ്കില്‍ ഗാനമാകാം.

ഗാനത്തിനു നേരെ പ്രേക്ഷകന്റെ പ്രതികരണമെന്താണ്? ഗാനത്തിനുവേണ്ടി ഗാനമുള്‍പ്പെടുത്തു ന്നതും ഇപ്പോള്‍ ഗാനം കേള്‍ക്കാം എന്ന പ്രതീതിയുളവാക്കുന്ന തരത്തില്‍ ഗാനപശ്ചാത്തലം സൃഷ്ടിക്കുന്നതും വിപരീത ഫലമാണുളവാക്കുന്നത്. തിയേറ്റര്‍ വിട്ട് പുറത്തുപോയി സ്വകാര്യ ആവശ്യങ്ങള്‍ നിറവേറ്റിക്കൊണ്ടാണ് ഇത്തരം സന്ദര്‍ഭങ്ങളോട് കാണികള്‍ പ്രതികരിക്കുന്നത്. സംഗീതവുമായി കൈകോര്‍ത്തു പിടിച്ചെത്തുന്ന ഗാനത്തിന്റെ ഹൃദയ ദ്രവീകരണശക്തിയെ വികലമായ ആവിഷ്‌കരണത്തിലൂടെ ചോര്‍ത്തിക്കളയുന്നവര്‍ക്ക് ശങ്കരാഭരണം ഒരു പാഠമായെങ്കി ലെന്ന് ആശിച്ചു പോകുന്നു. അടുത്തകാലത്തായി ഇറങ്ങുന്ന സിനിമകളും അതിന്റെ സംഗീത നൃത്ത ആവിഷ്‌ക്കരണങ്ങളെല്ലാം പരമ ദയനീയങ്ങളാണ്. യാതൊരു നിബന്ധനയും സിറ്റുവേഷ നുമില്ലാതെ വിവിധ സംഗീതോപകരണങ്ങളുടെ അകമ്പടിയോടെ യാതൊരു അര്‍ത്ഥവും സംഗീത വുമില്ലാതെ ഒരു കൂട്ട തുള്ളലും കോലാഹലവും നിറഞ്ഞ ഗാനങ്ങള്‍ കുത്തിതിരുകിയ സിനിമകള്‍ പുതുജനറേഷനായാലും കൊള്ളാം എല്ലാം പ്രേക്ഷകര്‍ തള്ളിക്കളയുന്നു. അവയെല്ലാം തികഞ്ഞ പരാജയമായി തീരുന്നു. സൂപ്പറുകളുടേയും നടീനടന്മാരുടേയും ഇംഗിതത്തിനു മാത്രം സ്ഥാനം നല്‍കി സൃഷ്ടിക്കുന്ന ഗാനചിത്രീകരണമെന്ന കൂട്ട ഉറഞ്ഞുതുള്ളല്‍ തികഞ്ഞ പരാജയമായി തീരുന്നുവെന്ന് സംഗീത വിദഗ്ദര്‍ വിശ്വസിക്കുന്നു.

ഇന്ന് പലപ്പോഴും സിനിമയിലെ സൂപ്പര്‍ അഭിനേതാക്കളുടെ അഭീഷ്ട പ്രകാരം ഗാനങ്ങളും നൃത്തങ്ങളും ചിട്ടപ്പെടുത്തി വരുന്നു. അവരുടെ പൊള്ളയായ മഹത്വവും വീരശൂര പരാക്രമങ്ങളും മഹത്തീകരിക്കാന്‍ തികച്ചും അശാസ്ത്രീയമായ ഗാനചിത്രീകരണങ്ങളാകും അവയെല്ലാം. അതിനാല്‍ തന്നെ പൊളിയുന്ന എത്ര സിനിമകളാണിന്ന് പടച്ചു വിടുന്നത്. നായക നായികക്കൊ പ്പം ഒരു വലിയ ഗാനനൃത്തതിരയുടെ കോലാഹലം, കോളിളക്കം തന്നെ ഇന്നത്തെ സിനിമകളില്‍ ദര്‍ശിക്കാം. കുറച്ച് ലാലാ.. യും ലലാ.. യും, ഹായ്ഹായ്യും ഒട്ടിപ്പിടി.. പറ്റിപ്പിടി.. കുലു..കുലൂ... കുലുക്ക്...കൈയ്യടി...കാലടി...മേലടി...തല്ലിപ്പൊളി..... തട്ടിപ്പൊളി....തുടങ്ങിയ പദങ്ങള്‍ സ്ഥാനത്തും അസ്ഥാനത്തും തിരികി കേറ്റിയ തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ക്കൊപ്പം ലാലിസ രീതിയില്‍ ചുണ്ടനക്കി ശരീരത്തിലെ വിവിധ ഭാഗങ്ങള്‍ അനക്കി കുലുക്കി കോപ്രായങ്ങള്‍ കാട്ടിയാല്‍ അത് യഥാര്‍ത്ഥത്തിലുള്ള ആസ്വാദകര്‍ സ്വീകരിക്കുന്ന സിനിമാ ഗാനങ്ങളൊ സിനിമാ നൃത്തങ്ങളൊ ആകണമെന്നില്ല. അതൊരു പോപ്പ് മ്യൂസിക്കു പോലുമാകാതെ കോപ്പ് മ്യൂസിക്ക് എന്നു പറഞ്ഞ് ആസ്വാദകര്‍ തള്ളിക്കളഞ്ഞതിന്റെ എത്രയെത്ര ഉദാഹരണങ്ങളാണ് നമ്മുടെ മുമ്പിലുള്ളത്.

എന്നാല്‍ അര്‍ത്ഥ സമ്പുഷ്ടവും ഹൃദയഹാരിയുമായ ധാരാളം പഴയകാല സിനിമാ ഗാനങ്ങള്‍ പഴയ തലമുറ സിനിമാ ഗാനാസ്വാദകരെ പോലെ തന്നെ പുതിയ കാല ആസ്വാദകരായ ഇളമക്കാരും ഇന്നും നെഞ്ചിലേറ്റുന്നു. 'ഓള്‍ഡ് ഈസ് ഗോള്‍ഡ്' എന്ന പേരില്‍ അവയെല്ലാം വരും തലമുറകളുടെ പോലും ഹൃദയരാഗങ്ങളായി തന്നെ നിലനില്‍ക്കും എന്ന കാര്യത്തില്‍ സംശയമില്ല.

എങ്ങനെയാണ് ഒരു ഗാനം സിനിമയില്‍ എത്തേണ്ടത് അല്ലെങ്കില്‍ ഉല്‍ഭവിക്കേണ്ടത്? അതിന് പല മാര്‍ഗ്ഗങ്ങളുണ്ടാകാം എന്ന കാര്യത്തില്‍ തര്‍ക്കമില്ല. അതില്‍ ഏറ്റവും ഫലവത്തായി കാണുന്ന മാര്‍ഗ്ഗത്തെപറ്റി ചിന്തിക്കാം. സംഗീത സംവിധായകരുടെ മനസ്സില്‍ പാട്ടു ജനിക്കുന്നു. അതിന് മജ്ജയും മാംസവും നല്‍കി അംഗലാവണ്യമേകുന്നത് ഗാനരചയിതാക്കളാണ്. സൗണ്ട് എന്‍ജിനീയര്‍ വര്‍ണ്ണശബളമായ പട്ടുസാരി അണിയിക്കുന്നു. സിനിമാ സംവിധായകന്‍ കണ്ണെഴുതി പൊട്ടു തൊട്ട് സര്‍വാംഗ സുന്ദരിയാക്കുന്നു. അതിനിടയില്‍ സൂപ്പര്‍ നായികാ നായകന്മാരുടെ അവിഹിതമായ ഇടപെടല്‍ പാടില്ല. എത്ര ഇടിവീരന്മാരും ചോക്ലേറ്റ് ചുംബന വീരന്മാരും മദാലസകളായ നടികളായാലും ശരി സംഗീത സംവിധാന കലയില്‍ ഇടപെട്ട് അതിനെ വെടക്കാക്കാതിരിക്കുന്നതാകും ഭംഗി. സംഗീതം, അത് സിനിമാ നൃത്തഗാനമായാലും ശരി നമുക്കെപ്പോഴും സ്വരരാഗസുധയും, ഗാനാമൃതവര്‍ഷവും, രാഗങ്ങളില്‍ നിന്ന് കടഞ്ഞെടുത്ത മധുരാമൃതവും ഒക്കെയാണ്. സംഗീതോപകരണങ്ങളില്‍ നിന്നും ഗായികാഗായകരുടെ തൊണ്ടയില്‍ നിന്നും മുഴങ്ങുന്നത് നാദബ്രഹ്മമാണ്. 

Read more

ഏഴാം കടലിനക്കരെ....തുയിലുണരൂ....

(അമേരിക്കന്‍ മലയാളി കാര്‍ഷിക നാടന്‍പാട്ട്)

(മലകളുടെയും ആഴികളുടെയും മധ്യെ അതിമനോഹരമായി വില്ലു പോലെ വളഞ്ഞ് വ്യാപിച്ചു കിടക്കുന്ന കേരം തിങ്ങും കേരളത്തിന് ഒരു കാര്‍ഷിക സംസ്‌കാരവും പാരമ്പര്യവുമുണ്ട്. ഏഴാം കടലിനക്കരയുള്ള അമേരിക്കന്‍ മലയാളികളും കാര്‍ഷിക വൃത്തിയേയും കാര്‍ഷിക വിഭവങ്ങളെയും ആസ്പദമാക്കിയുള്ള ഗൃഹാതുരത്വമുള്ള തനി നാടന്‍ പാട്ടുകള്‍ ഇന്നും ആസ്വദിക്കുന്നുണ്ട്. അത്തരത്തിലോ അതിനടുത്തുപോലുമോ ഏത്താന്‍ തക്ക യോഗ്യതയില്ലെന്നു വരികില്‍ കൂടി ഒരു അമേരിക്കന്‍ മലയാളി നാടന്‍ പാട്ടിന്റെ ശ്രമമാണ് താഴത്തെ വരികള്‍. അമേരിക്കന്‍ മലയാളികളുടെ അടുക്കളതോട്ട കൃഷി ആരംഭിക്കുന്ന ഈ കാലഘട്ടത്തെ ആസ്പദമാക്കി ചേര്‍ത്തു വേണം ഈ ഗൃഹാതുര നാടന്‍ പാട്ടിനെ വിലയിരുത്താന്‍. അമേരിക്കനൊ ഇന്ത്യനൊ ആയ തണ്ണി അടിച്ചോ അടിക്കാതെയോ ആര്‍ക്കും പാടാവുന്നതാണ്.)

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
ഏഴാം.. കടലിന്നക്കരെയുള്ളൊരു.. മലയാളി മനസ്സേ...
അമേരിക്കന്‍ പ്രവാസി മലയാളി മനസ്സേ.. മനസ്സുകളേ...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
ഒരുമയോടെ കൈകോര്‍ക്കൂ ഒരേ സ്വരമായ് ഒരേ മനസ്സായ്...
മലയാള നാടിന്‍ പ്രവാസികള്‍ നമ്മള്‍ ഈ നാടിന്‍ വാസികള്‍...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
അധ്വാനിക്കും വിയര്‍പ്പൊഴുക്കും വിളകൊയ്യും ഈ നാട് നമ്മുടെ നാട്..
ഐക്യം നമ്മുടെ ശക്തി അമേരിക്കന്‍ ഐക്യനാട് നമ്മുടെ നാട്....

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
നമ്മള്‍ വസിക്കും നാടിന്‍ മണ്ണില്‍ പൊന്നു വിളയിക്കും മലയാളികള്‍...
ഉണരുണരൂ...ഉണരട്ടങ്ങനെ..ന്യുയോര്‍ക്ക് ന്യുജേഴ്‌സി മലയാളി നമ്മള്‍..

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ..
ഉണരുണരൂ തുയിലുണരൂ ചിക്കാഗൊ ഡല്ലാസ് ഹ്യൂസ്റ്റണ്‍ മലയാളി..
ഉണരുണരൂ തുയിലുണരൂ മയാമി ഒര്‍ലാന്റോ താമ്പാ മലയാളി..

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
ഉണരുണരൂ സാന്‍ഫ്രാന്‍സിസ്‌കോ സിയാറ്റില്‍ എല്‍എ മലയാളി..
ഉണരുണരൂ വാഷിംഗ്ടണ്‍ ജോര്‍ജിയാ പെന്‍സില്‍വാനിയാ മലയാളി...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
ഉണരൂ.. തുയിലുണരൂ.. ബോസ്റ്റണ്‍ അരിസോണ കാനഡാ മലയാളി..
ഉണരുണരൂ തുയിലുണരൂ ഫോമാ...ഫൊക്കാനാ...കൂട്ടാളികളെ....

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
ആമോദമോതിടാം നൂറുമേനി വിളയിക്കാം ഈ വസന്തം...
വീടിന്റെ പിന്നാമ്പുറത്തിറങ്ങടാ ചെല്ലപ്പാ...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
തൂമ്പായും.. കൂതാലിയുമെടുക്കെടി.. ചെല്ലമ്മേ... ചെല്ലക്കുട്ടി..
മടക്കി... കേറ്റി... കുത്തടീ... നിന്‍ മേലാടയും പൂവാടയും...


തെയ്യകം തെയ്യകെ തെയ്യകം തെയ്യകം താരാ...
ഒത്തുപിടിക്കാം... ആനപ്പാറ ചാക്കോച്ചാ സ്വന്തം ചാക്കോച്ചാ...
ഒത്തുപിടിക്കാം ഫൊക്കാനാ.. ഫോമാ...എലിവാലില്‍ ഏലിക്കുട്ടീ...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
വീട്ടില്‍ പിന്നാമ്പുറ പൂമുഖം മോഹനം മനോഹരം...
സസ്യലതാദി പച്ചക്കറി തോപ്പായി മാറ്റിടാം കൂട്ടരെ...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
ചീര... വാഴാ... വഴുതന.. തക്കാളി... മുളക്.. നല്ല കാന്താരി...
പാവക്കാ കോവക്കാ ചുണ്ടക്കാ വെള്ളരി നല്ല മത്തനും...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
മുരിങ്ങ മുന്തിരി കാച്ചില് കാച്ചിക്കാ പടവലം പിന്നെ കൂര്‍ക്കയും..
ചേനയും ചേമ്പും തണ്ണിമത്തനും ഇഞ്ചിയും നല്ല പപ്പായയും...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
ചക്കയും കൊത്തചക്കയും പേരക്കയും അണ്ടിയും പീച്ചിങ്ങായും
കറിവേപ്പും ഓറഞ്ചും ആപ്പിളും നല്ല കടച്ചക്കയും...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
കോഴയല്ലാ വാഴയും നല്ല പൂവന്‍ വാഴയും മാങ്ങയും തേങ്ങയും
വാഴക്കുളം പൈനാപ്പിളും നെല്ലിക്കായും അമ്പഴവും...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
കൊല്ലം കണ്ടാലില്ലം വേണ്ടാ..കശുവണ്ടിയും പിന്നെ പറങ്കിമാങ്ങയും...
കൊച്ചി കണ്ടാലച്ചി വേണ്ടാ.. അച്ചിങ്ങയും പിന്നെ നീളന്‍ തുവരയും...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
വീടിന്‍ പിന്നാമ്പുറതോട്ടം ഹരിതാഭമാം പച്ചക്കറി പൂങ്കാവനം...
മോഹന സ്വപ്നത്തില്‍ അടുക്കള തന്‍ ഏദന്‍ തോട്ടം...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
വിളയട്ടങ്ങനെ വിളയട്ടെ.. പത്തിന് നൂറുമേനി വിളയട്ടെ...
മലയാളി മനസ്സില്‍ ആമോദം ..കാ..പത്ത് പറിക്കാം..ആസ്വദിക്കാം പങ്കിടാം...

തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...
തെയ്യകം തെയ്യകം തെയ്യകം തെയ്യകം താരാ...  

Read more

സൗഹാര്‍ദ്ദ സന്ദേശവുമായി മാവേലി മന്നന്റെ ഓണക്കാല അമേരിക്കന്‍ പര്യടനം തുടരുന്നു

അതെ മക്കളെ എന്റെ പ്രിയപ്പെട്ട എന്റെ വാത്സല്യനിധികളായ അമേരിക്കന്‍ മലയാളി മക്കളെ! ശരിയായ ഓണനാള്‍ കഴിഞ്ഞെങ്കിലും പല കാരണങ്ങളാല്‍ ഇപ്പോഴും സെപ്തംബര്‍ മാസാവസാനം വരെ നിങ്ങള്‍ വിവിധ പ്രസ്ഥാനങ്ങളായും സംഘടനകളായും ഓണം ആഘോഷിച്ചുകൊണ്ടിരിക്കുകയാണല്ലൊ. നിങ്ങളുടെ ആ എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാതെ, നിങ്ങളെ നിരാശരാക്കി മടങ്ങുന്നത് നമ്മുടെ നീതിബോധത്തിന് നിരക്കാത്ത പ്രവര്‍ത്തി ആകുന്നതിനാല്‍ ഈ വര്‍ഷത്തെ എല്ലാ ഓണാഘോഷങ്ങളും തീര്‍ന്നിട്ടെ നാം മടങ്ങുകയുള്ളൂ. പിന്നെ ഒരു കാര്യം അമേരിക്കയിലൊക്കെ പല കൊല്ലങ്ങളായി വന്നുപോയികൊണ്ടിരിക്കുന്നതിനാല്‍ കുറച്ചൊക്കെ ഇവിടത്തെ ഭാഷയായ ഇംഗ്ലീഷും അത്യാവശ്യത്തിന് പറയാനും എഴുതാനും വായിക്കാനും നമുക്ക് അറിയാം. അതിനാല്‍ എന്റെ ഈ സ്വകാര്യ കത്തില്‍ കുറച്ചൊക്കെ ഇംഗ്ലീഷ് ഭാഷ കടന്നുകൂടിയാലും നിങ്ങളാരും ആശ്ചര്യപ്പെടരുത്. നിങ്ങളൊക്കെ പരക്കെ വിശ്വസിക്കുന്നത് വാമനന്‍ എന്നെ ചവിട്ടിത്താഴ്ത്തി പാതാളത്തിലേക്കയച്ചു എന്നാണല്ലൊ. അപ്പോ പിന്നെ കേരളം വിട്ട, നാടുവിട്ട ആദ്യത്തെ പ്രവാസി നാം തന്നെയാണല്ലൊ. നിങ്ങളൊക്കെ എത്രയൊ തലമുറകളും കാലങ്ങളും കഴിഞ്ഞാണ് പ്രവാസികളായി അമേരിക്കയിലെത്തിയത്. അപ്പോ പിന്നെ പ്രവാസികളായ നിങ്ങളോട് ഒരു ആദ്യകാല പാതാള പ്രവാസിയായ നമുക്ക് ഒരു പ്രത്യേക സ്‌നേഹവും മമതയും ആത്മബന്ധവുമുണ്ട്. അതിനാല്‍ നിങ്ങളുടെ ഓണാഘോഷങ്ങളുടെ കാലാവധി ഒരിത്തിരി നീണ്ടുപോയാലും നമുക്ക് പ്രശ്‌നമില്ല. നമ്മള്‍ ഒരു എക്സ്റ്റന്‍ഡഡ് ലീവ് എടുത്താണ് പോന്നിട്ടുള്ളത്.

നിങ്ങളുടെ എല്ലാ ഓണാഘോഷത്തിലും നാം വരും അനുഗ്രഹിക്കും. നിങ്ങളുടെ കുതിപ്പും കിതപ്പും ക്ഷേമവും ഐശ്വര്യവും നമ്മള്‍ക്കറിയണം. നമുക്ക് ഒരു കാര്യം അറിയാം. പ്രവാസികളായ നിങ്ങളാണ് കേരളത്തിലുള്ള മലയാളികളേക്കാള്‍ നമ്മളെ സ്വീകരിക്കുന്നതും അതി തീഷ്ണമായി, ഊഷ്മളമായി ഓണം ആഘോഷിക്കുന്നതും. നിങ്ങള്‍ക്കൊക്കെ ഇവിടെ കേരളത്തില്‍ ഉള്ളതിനേക്കാള്‍ കുറച്ചു കൂടെ സുഖവും, സമൃദ്ധിയും, നീതിയും, നിഷ്ഠയും കിട്ടുന്നുണ്ടെന്നാണ് എന്റെ വിശ്വാസം. ഒരുപക്ഷെ നിങ്ങളുടെ സ്വന്തം നാടായ കേരളത്തിലേക്ക് വല്ല അവധിക്കും പോകുമ്പോഴായിരിക്കും അവിടത്തെ ബുദ്ധിമുട്ടും പ്രശ്‌നങ്ങളും അനുഭവിക്കുക. നിങ്ങളുടെ സ്വന്തം കേരളാഇന്ത്യന്‍ ഭരണാധികാരികളിരിക്കുന്ന നിങ്ങളുടെ ഇന്ത്യന്‍ കൗണ്‍സിലേറ്റില്‍ നിന്ന് തന്നെ ഓരോ തരത്തിലുള്ള തടസ്സങ്ങളും പ്രശ്‌നങ്ങളും പീഡനങ്ങളും ആരംഭിക്കുകയായി. നാട്ടിലെത്തിയാലൊ നിങ്ങളെ പിഴിയാന്‍ സ്വന്തക്കാരും ബന്ധുക്കളുമടക്കം അവിടത്തെ ഭരണസംവിധാനങ്ങള്‍ കാത്തിരിപ്പുണ്ടാകും. കാരണം നിങ്ങളിവിടെ മരം പിടിച്ചു കുലുക്കി ആണ് ഡോളര്‍ പെറുക്കി എടുക്കുന്നതാണെന്നാണ് അവരുടെ വിശ്വാസം. നിങ്ങളിവിടെ ഭാര്യയും ഭര്‍ത്താവും രാപകലില്ലാതെ അധ്വാനിച്ച് ജീവിതമാര്‍ഗ്ഗം തേടുന്ന കഥ അവര്‍ അറിയുന്നില്ല, വിശ്വസിക്കുന്നില്ല. നാട്ടില്‍ നിങ്ങള്‍ക്ക് അവശേഷിക്കുന്ന വസ്തുവകകള്‍ പോലും നിങ്ങളില്‍ നിന്ന് തട്ടിപ്പറിക്കാനുള്ള തന്ത്രം മെനയുന്നവരാണവിടെ അധികവും. നിങ്ങളുടെ അവിടുത്തെ ജനാധിപത്യ ഭരണകര്‍ത്താക്കളും സത്യവും, നീതിയും പുലര്‍ത്താനല്ല നിങ്ങളില്‍ നിന്ന് തട്ടിപ്പറിക്കാനാണവിടെ കുത്തിയിരിക്കുന്നത്. എന്റെ പ്രിയപ്പെട്ട പ്രജകളെ മാവേലി എന്നു നിങ്ങള്‍ വിശ്വസിക്കുന്ന നിങ്ങളുടെ ഈ പഴയ ഭരണകര്‍ത്താവ് പ്രജകളില്‍ നിന്ന് ഒന്നും തട്ടിപ്പറിച്ചിട്ടില്ല. പറ്റുന്നത്ര ദാനധര്‍മ്മങ്ങളായി പ്രജകള്‍ക്കു കൊടുത്തിട്ടേയുള്ളൂ. അക്കാരണത്താലാണല്ലൊ എന്റെ സര്‍വ്വ അധികാരങ്ങളും രാജ്യം പോലും ഒരു പ്രജയായി ദാനം ചോദിച്ചു വന്ന വാമനന് അളന്നു കൊടുത്തിട്ട് വാമനന്റെ കാല്‍ചവിട്ടേറ്റ് എല്ലാം നഷ്ടമായി പാതാളത്തിലേക്ക് താഴ്ത്തപ്പെട്ടത്. എന്നാലും ഇന്നെനിക്ക് ദുഃഖമില്ല. ഞാനെന്റെ വാക്കുപാലിച്ചു.

എന്റെ പ്രിയപ്പെട്ടവരെ ഇന്ന് എന്താണ് അവിടെ നടക്കുന്നത്? ജനാധിപത്യ ഭരണ ആഭാസമല്ലെ അവിടെ നടക്കുന്നത്? നിങ്ങളുടെ അവിടത്തെ ഭരണകര്‍ത്താക്കള്‍ക്ക് ഉദ്യോഗസ്ഥ ദുഷ്പ്രമാണിമാരെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. അവിടെ സമരങ്ങളും ബന്തുകളും മാത്രം. ഗുണ്ടകള്‍ അഴിഞ്ഞാടുന്നു. നീതികള്‍ നിഷേധിക്കപ്പെടുന്നു. മാനുഷരെല്ലാമൊന്നുപോലെയല്ല അവിടെ. കള്ളവും ചതിയും വഞ്ചനയും മാത്രം. സരിതമാരും, സിന്ധ്യാമാരും രുഖ്‌സാനുമാരുമായി ഉന്നതഗ്ഗ#ാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ബന്ധം. അവരുടെ ബ്ലാക്ക്‌മെയിലിംഗില്‍ ഉന്നതര്‍ വിറക്കുന്നു. അതിനാല്‍ എന്തുവിലകൊടുത്തും അവരെ രക്ഷപ്പെടുത്താന്‍ ഉന്നതഗ്ഗ#ാരും സര്‍ക്കാര്‍ മെഷിനറിയും പ്രവര്‍ത്തിക്കുന്നു. ഇപ്പോള്‍ കുറച്ചുകാലമായി അവിടെ കേള്‍ക്കുന്നത് വെള്ളത്തിന്റെ അതായത് ലഹരിവെള്ളമായ മദ്യത്തിന്റെ പ്രശ്‌നമാണ്. പരശുരാമന്‍ ഗോകര്‍ണ്ണത്തുനിന്ന് കന്യാകുമാരിയിലേക്ക് മഴുവെറിഞ്ഞ് വെള്ളം നിറഞ്ഞ കടലില്‍ നിന്ന് കേരളം സൃഷ്ടിച്ചു എന്ന ഒരു ഐതിഹ്യമുണ്ടല്ലൊ. അതായിരിക്കാം എന്നും കേരളത്തിനും കേരളീയര്‍ക്കും ഒരു വെള്ളത്തിന്റെ, മദ്യത്തിന്റെ പ്രശ്‌നമുണ്ടാകാന്‍ കാരണം. ഇപ്പോള്‍ കേള്‍ക്കുന്നു പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒഴികെ മറ്റൊരിടത്തും മദ്യം വിളമ്പാന്‍ പാടില്ലാത്രെ. ഇതെവിടത്തെ ന്യായം? പണമുള്ളവന്‍ മാത്രം വിലയേറിയ പഞ്ചനക്ഷത്ര ഹോട്ടലില്‍ പോയി കുടിച്ചാല്‍ മതിയോ? വരുമാനം കുറഞ്ഞവര്‍ കാണം വിറ്റും കുടിക്കണോ? അപ്പോ മാനുജരെല്ലാമൊന്നുപോലെയല്ലെ?പിന്നെ മറ്റൊരു വെള്ളത്തിന്റെ പ്രശ്‌നം മുല്ലപ്പെരിയാര്‍ ഡാം പൊട്ടി കേരളം നശിക്കുമെന്ന ഒരു ചിന്തയായിരുന്നു. അതു പരിഹരിച്ചില്ലെങ്കില്‍ മരണം വരെ സമരം. മന്ത്രി കുപ്പായം വലിച്ചെറിയും എന്നൊക്കെ വീമ്പിളക്കിയതാണ്. അവിടെ കേരള പ്രജകളുടെ ജീവനേയും, സ്വത്തിനേക്കാളും വലുത് തമിഴ്‌നാടിന്റെ കയ്യൂക്കിനും ഇച്ഛാശക്തിക്കും മുമ്പില്‍ നമ്മുടെ ഭരണകൂടവും നീതിനിര്‍വ്വഹണ ആലയങ്ങളും വഴങ്ങിയ മട്ടാണ്. ജയലളിതയെ കാണുമ്പോഴെ നമ്മുടെ കൊച്ചുമ്മന്‍ ചാണ്ടിയുടെയും വി.എസിന്റെയും മുട്ടുവിറക്കും. ഇനി മുല്ലപ്പെരിയാറെങ്ങാന്‍ പൊട്ടിയാല്‍ നമ്മുടെ സുഹൃത്ത് പഴയ പരശുരാമന് പണിയാകും. അദ്ദേഹം മഴുവെറിഞ്ഞ് കേരളത്തെ വെള്ളത്തില്‍ നിന്ന് വീണ്ടെടുക്കാന്‍ വീണ്ടും വരേണ്ടിവരും.

പിന്നെ ആ അമിത കള്ളവട്ടിപ്പലിശയുടെ പേരില്‍ ഓപ്പറേഷന്‍ കുബേര പ്രഹസനം വെറും ഓപ്പറേഷന്‍ കുചേലയായി മാറിയതും സമീപകാലത്താണല്ലൊ. കുബേരനും കുചേലനും ഒരു നീതിയല്ലെ വേണ്ടത്?. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ നിങ്ങള്‍ക്ക് കാലണക്ക് ഉപകാരമില്ലാത്ത നാട്ടിലെ ഈ മന്ത്രിമാരെയും ഉദ്യോഗസ്ഥഗ്ഗ#ാരെയും, പുങ്കാരേയും, ദിവ്യഗ്ഗ#ാരെയും നിങ്ങളെന്തിനാണ് എയര്‍പോര്‍ട്ടില്‍ പോയി പൂമാലയിട്ട് താലപ്പൊലിയേന്തിയ പെണ്‍കൊടികള്‍ സഹിതം സ്വീകരിക്കുന്നത്? അവരെക്കൊ ണ്ടെന്തിനാണ് നിങ്ങളുടെ സാംസ്‌ക്കാരിക വേദികളിലും ഓണപരിപാടികളിലും ഭദ്രദീപം കൊളുത്തിക്കുന്നത്? അവരുടെ അര്‍ത്ഥമില്ലാത്ത ആത്മാര്‍ത്ഥതയില്ലാത്ത നെടുനെടുങ്കന്‍ അറുബോറന്‍ പ്രസംഗം ചെയ്യാന്‍ അനുവദിക്കുന്നത്? അവരെക്കാള്‍ നൂറുമടങ്ങ് നഗ്ഗയും മേഗ്ഗയും അറിവും വിവേകവും ഉള്ള സാംസ്‌ക്കാരിക നായകഗ്ഗ#ാരും, നായികമാരും, പ്രസംഗകരും എഴുത്തുകാരും സംഘാടകരും സാമൂഹ്യസ്‌നേഹികളുമിവിടെ നിങ്ങളുടെ മധ്യത്തില്‍ തന്നെയുണ്ടല്ലൊ. സര്‍വ്വോപരി അര്‍ഹരായ നിങ്ങളില്‍ തന്നെയുള്ളവര്‍ക്ക് അവസരം കൊടുക്കുക. ഇപ്പോള്‍ അവരെ നിങ്ങല്‍ വാമനന്‍ ചെയ്തപോലെ ചവിട്ടിതാഴ്ത്തി ചവറ്റുകൊട്ടയിലിടുകയൊ കൂവി സ്റ്റേജില്‍ നിന്നിറക്കി വിടുകയൊ അണ് പതിവ്. നാട്ടിലെ സിനിമക്കാര്‍ പ്രത്യേകിച്ച് സുന്ദരിമാരായ സിനിമാനടിമാരും രാഷ്ട്രീയ നേതാക്കളും കോമരങ്ങളും പ്രസംഗകരും എഴുത്തുകാരും മതപുരോഹിതരും ദിവ്യഗ്ഗ#ാരുമാണ് നിങ്ങളുടെ ഇവിടത്തെയും ദൈവങ്ങള്‍.#് കഷ്ടം. നിങ്ങള്‍ വഞ്ചിക്കപ്പെട്ടിരിക്കുന്നു. സോദരരെ നിങ്ങളുടെ ധാരണ തെറ്റാണ്. എന്റെ പ്രവാസി പ്രജകളെ നിങ്ങള്‍ക്കാണ് കൂടുതല്‍ അറിവ്, ജീവിതാനുഭവങ്ങള്‍. നാട്ടിലെ സംസ്‌ക്കാരവും അമേരിക്കന്‍ സംസ്‌ക്കാരവും അറിഞ്ഞവരും അഭ്യസിച്ചവരും അവയുടെ എല്ലാം മൂശയില്‍ ഉരുകി നാട്ടിലെ ദിവ്യഗ്ഗ#ാരേക്കാള്‍ അര്‍ഹരും ഉന്നതരുമാണ് നിങ്ങളെന്ന് ഈ മാവേലിത്തമ്പുരാന്‍ അനുഭവത്തിന്‍ നിന്ന് പറയുന്നു. നാട്ടിലെ ഈ ദിവ്യഗ്ഗ#ാരോട് മുട്ടി ഉരുമ്മിനിന്ന് ഫോട്ടോ എടുത്ത് പത്രത്തിലോ, ഓണ്‍ലൈനിലൊ, ഫെയ്‌സ് ബുക്കിലൊ പ്രസിദ്ധീകരിച്ച് സായൂജ്യമടയുന്നതില്‍ വലിയ അര്‍ത്ഥമില്ല. ഫോമ, ഫൊക്കാന, ആന.. ലാന' പൂനാ' എന്നൊക്കെ പറഞ്ഞ് നാട്ടില്‍ പോയി വാള്‍പോസ്റ്റര്‍ അടിക്കുന്നതിലും കട്ടൗട്ട് വെക്കുന്നതിലും രഞ്ജിനിമാരെ ഓമനിച്ച് ലാളിച്ച് മുത്തം കൊടുത്ത് പൊക്കുന്നതിലും തുഞ്ചന്‍കുഞ്ചന്‍ എന്നൊക്കെ പറഞ്ഞ് പല സാഹിത്യ അക്കാദമികളിലും സാഹിത്യ പരിഷത്തുകളിലും പോയി അതിരുകടന്ന എളിമയൊ ഗമയൊ കാട്ടി ഡോളറിന്റെ വെളുപ്പും കൊഴുപ്പും കാട്ടി പലപ്പോഴും അനര്‍ഹമായ പബ്ലിസിറ്റിയും അവാര്‍ഡുകളും നേടാന്‍ ശ്രമിക്കുന്നത് വെറും മൗഡ്യമല്ലെ? നാട്ടിലെ നീതിബോധം അവാര്‍ഡ് നിര്‍ണ്ണയങ്ങള്‍ നിങ്ങള്‍ക്കറിയാമല്ലൊ. കാശുള്ളവര്‍ സ്വാധീനം ചെലുത്താന്‍ കഴിവുള്ളവര്‍ കാര്യക്കാര്‍. അവാര്‍ഡുകളും പാരിതോഷികങ്ങളും പുരസ്‌കാരങ്ങളും പൊന്നാടകളും പാവാടകളും അവര്‍ തന്നെ അനായാസം നേടി എടുക്കും. അത്രതന്നെ. അതെല്ലാം യുഎസില്‍ കൊണ്ടുവന്ന് എന്നാ ചെയ്യാനാ. ഒരല്പം ഞെളിയാം. അലമാരയില്‍ ചില്ലിട്ടു വെക്കാം. അത്രയൊക്കെ തന്നെ. നാട്ടിലെ ആ സ്വഭാവവും അവാര്‍ഡു നിര്‍ണ്ണയ രീതികള്‍ നിങ്ങളുടെ ഇവിടുത്തെ ചില പ്രവാസി സംഘടനകളും പ്രസിദ്ധീകരണങ്ങളും സാംസ്‌ക്കാരിക വേദികളും ചെയ്യുന്നതായി ഞാനറിഞ്ഞു. നിങ്ങള്‍ നാട്ടില്‍ നിന്നും പഠിച്ചതല്ലെ' നാട്ടിലെ ആ മലയാളികളുടെ പിന്‍മുറക്കാരായ നിങ്ങള്‍ അത്തരം അനര്‍ഹര്‍ക്ക് പണമൊ, സ്‌പോണ്‍സര്‍ഷിപ്പൊ വാങ്ങിയൊ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് വഴിപ്പെട്ടൊ അത്തരം അവാര്‍ഡുകളും പാരിതോഷികങ്ങളും അനര്‍ഹര്‍ക്കു വെച്ചുനീട്ടി അവാര്‍ഡിന്റെ വില കളയരുതേ'. നിങ്ങള്‍ക്കായി ചവിട്ടിത്താഴ്ത്തപ്പെട്ടിട്ടും അങ്ങനെ ബലിയായി നിങ്ങള്‍ തന്‍ മഹാബലിയായിട്ടും നിങ്ങളാരും എനിക്ക് സേവനത്തിന്റെ ഒരു പുരസ്‌ക്കാരങ്ങളും പാവാടയും തന്നിട്ടില്ല. തൊപ്പിക്കുട ചൂടി വരുന്ന വെറും കുടവയറനായ ഒരു കോമാളിയായി എന്നെ നിങ്ങള്‍ ചിത്രീകരിക്കുന്നു. അതില്‍ എനിക്കു ദുഃഖമില്ല. സന്തോഷം മാത്രമേയുള്ളൂ. ഒരു കുടവയറന്‍ ആയി വന്ന് നിങ്ങളെ ചിരിപ്പിക്കുന്നതിലാണ് എന്റെ സന്തോഷം. അതങ്ങനെതന്നെ വേണം കേട്ടൊ. നിങ്ങളുടെ മനസ്സിലെ സന്തോഷവും മുഖത്തെ പുഞ്ചിരിയും നമുക്ക് ഏറ്റവും വലിയ അംഗീകാരവും അവാര്‍ഡുമായി കരുതുന്നു. ദയവായി നാട്ടിലെ സിനിമാസീരിയല്‍ സുന്ദരീസുന്ദരഗ്ഗ#ാരെയോ നാട്ടിലെ രാഷ്ട്രീയസാമൂഹ്യസാംസ്‌ക്കാരിക വില്ലാളിവീരഗ്ഗ#ാരുടെ കൂടെയൊ ഒരേ വേദിയില്‍ എന്നെ ഇരുത്തരുതെ. പ്രവാസികളായ നിങ്ങളെ ഒക്കെ കാണാനാണ് ഞാനിവിടെ ചുറ്റികറങ്ങുന്നത്. ഇവിടത്തെ പാവങ്ങളൊ പ്രവാസി സാംസ്‌ക്കാരിക നായകരോ വേദി പങ്കിടുന്നതാണെനിക്കിഷ്ടം. പിന്നെ നാട്ടിലെകേരളത്തിലെ ഓണത്തിനു പോകുമ്പോള്‍ എന്തു ചെയ്യാം മുന്‍പറഞ്ഞ ആ ദിവ്യഗ്ഗ#ാരുമായി വേദി പങ്കിടാനാണല്ലൊ എന്റെ ദുര്യോഗം.

പിന്നെ നിങ്ങള്‍ക്കിവിടെ വെള്ളത്തിന്റെയൊ മദ്യത്തിന്റെയൊ പ്രശ്മമില്ലല്ലൊ. ഇവിടെ നല്ല ഒറിജിനല്‍ ലഹരിപാനീയം തന്നെ ലഭ്യമാണല്ലൊ. അക്കാര്യത്തിലും ഇവിടെ മാനുജരെല്ലാം ഒന്നുപോലെ' കുടിയരും മുക്കുടിയരും സഹകുടിയരും എല്ലാം ഒന്നുപോലെ. അമേരിക്കന്‍ മാവേലി നാട്'. പിന്നെ ഞാന്‍ മദ്യം കഴിക്കാറില്ല. പിന്നെ നിങ്ങളുടെ നൂറുകണക്കിനുള്ള സംഘടനകളിലെല്ലാം ഒറിജിനല്‍ മാവേലിയായ എനിക്ക് ഓടി എത്തുക അസാധ്യമാണല്ലൊ. പിന്നെ എന്നെ പ്രതിനിധീകരിച്ച്, മാവേലിയുടെ പ്രതിപുരുഷഗ്ഗ#ാരായി മാവേലി വേഷവും കെട്ടിച്ച് ചിലരെയൊക്കെ അയക്കാറുണ്ടെന്ന പച്ച പരമാര്‍ത്ഥവും നിങ്ങള്‍ക്കറിവുള്ളതാണല്ലൊ. അവരില്‍ ചിലര്‍ മദ്യാസക്തി ഉള്ളവരൊ സന്തോഷം വന്നാലും സന്താപം വന്നാലും കുടിക്കുന്നവരാകാം. അത്തരം മാവേലി മന്നഗ്ഗ#ാരെ കൊട്ടും കുരവയും ചെണ്ടമേളവും തരുണീമണിമാരുടെ താലപ്പൊലി ഘോഷയാത്രക്കും മുമ്പെ തന്നെ ദയവായി പാര്‍ക്കിംഗ് ലോട്ടിലെ കാറുകളുടെ ഡിക്കിയില്‍ നിന്നുള്ള മദ്യ ശീതള പാനീയ സല്‍ക്കാരങ്ങളില്‍ നിന്നൊഴിവാക്കണം. അല്ലെങ്കില്‍ സംഗതിയാകെ പാളും, വഷളാകും. ഒരു പ്രകാരത്തില്‍ കുടവയറിനു മീതെ ഏച്ച് കെട്ടി വെച്ചിരിക്കുന്ന എന്റെ പ്രതിപുരുഷ മാവേലിമാരുടെ അരയിലെ മല്‍മല്‍മുണ്ട് അവിടെ നിന്ന് മോചിതമായി അവര് പണ്ടത്തെ അരയിലെ ഇന്ത്യന്‍ ടൈയുമായി പ്രത്യേകിച്ച് സുന്ദരികളായ നാരീ സമക്ഷം നില്‍ക്കേണ്ടിവരും. അവരുടെ കണ്‍ട്രോള്‍ തന്നെ പോയെന്നിരിക്കും. അതുവേണൊ..? ഏതായാലും നമുക്കും ഈ ഘോഷയാത്രയും പെണ്‍മണിമാരുടെ താലപ്പൊലിയും ഒത്തിരി ഒത്തിരി ഇഷ്ടമുള്ള ഒരു കാര്യാ കേട്ടൊ' ആ മലയാളി പെണ്‍കൊടിമാരെ ഒക്കെ കാണുമ്പോഴുണ്ടല്ലൊ നിങ്ങടെ ആ പാട്ടുണ്ടല്ലൊ' മലയാളിപെണ്ണെ നിന്റെ മുഖശ്രീയില്‍ ആയിരം പൂവിരിയും സിന്ദൂര സൂര്യോദയം എന്നൊക്കെ ഒന്നു പാടാന്‍ തോന്നും. അമേരിക്കയില്‍ ഓരോ കൊല്ലവും ഓണത്തിനെത്തുമ്പോള്‍ പുതിയപുതിയ സംഘടനകള്‍ ഉണ്ടാകുന്നതുകൊണ്ട് ഞാനൊത്തിരി ബിസിയായി മാറുകയാണ്. കാരണം ഇവിടെ സംഘടനകള്‍ ആകപ്പാടെ പിളരുകയും വളരുകയും തളരുകയുമാണല്ലൊ. പിന്നെ ഈ മലയാളി ദേവാലയങ്ങളും ആരാധനാലയങ്ങളും കൂടെ ഓണമാഘോഷിക്കാനും മാവേലിയെ എതിരേല്‍ക്കാനും തുടങ്ങിയതോടെ പ്രശ്‌നം ഗുരുതരമാകുകയാണ്. സത്യത്തില്‍ എനിക്ക് താല്‍പ്പര്യം സാമൂഹ്യ സംഘടനകളുടെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നതാണ്. മതങ്ങള്‍ക്കതീതമായ മലയാളികളുടെ ഒരുമയോടുള്ള ഓണാഘോഷങ്ങള്‍ മാത്രം മതിയെന്നാണ് തമ്പുരാനായ എന്റെ പക്ഷം. മതത്തിന്റെ അതിര്‍വരമ്പില്‍ നിന്ന് ഓരോ മതസ്ഥരും വിഘടിച്ച് നിന്ന് ആഘോഷം തുടങ്ങിയാല്‍ പിന്നെ മലയാളികള്‍ എല്ലാം ഒന്നാണെന്ന പേരില്‍ സാമൂഹ്യസംഘടനയുടെ പേരില്‍ ഉള്ള ഓണാഘോഷങ്ങളുടെ പ്രസക്തി നഷ്ടമാകും.

നിങ്ങള്‍ നല്ല മനുഷ്യരും ബുദ്ധിമാഗ്ഗ#ാരും അധ്വാനികളുമാണ്. പക്ഷെ നിങ്ങളുടെ ചില സാമൂഹ്യ സംഘടനകളുടേയും അംബ്രലാ അസ്സോസിയേഷനുകളുടേയും ഗതി ദുര്‍ഗ്ഗതി തന്നെ എന്നു പറയേണ്ടിയിരിക്കുന്നു. ചില ഇടങ്ങളില്‍ ഒട്ടും ജനാധിപത്യമില്ല. കള്ളവും കള്ളത്തരവും കാണിച്ച് ചില ഗ്രൂപ്പുകള്‍ ഭാരവാഹികളായി ചമയുന്നു. ജനാധിപത്യത്തെ കശാപ്പ് ചെയ്ത് അവസരം പോലെ പല ഭരണഘടനകള്‍ തരംപോലെ പൊക്കി കാണിച്ച് മനുഷ്യരെ തെറ്റിദ്ധരിപ്പിക്കുന്നു. ചിലര്‍ വര്‍ഷങ്ങളോളം അധികാര സിംഹാസനങ്ങളില്‍ ആസനത്തില്‍ ഗ്ലൂ പുരട്ടി അതാര്‍ക്കും വിട്ടു കൊടുക്കാതെ കടല്‍കിഴവഗ്ഗ#ാരുടെ മാതിരി കുത്തിയിരിക്കുന്നു. തെരഞ്ഞെടുപ്പുകളില്‍ തിരിമറി നടത്തുന്നു. പിന്നെ അധികാരത്തിന്റെ കസേരകള്‍ ഓരോ വ്യത്യസ്ഥ തസ്തിക സൃഷ്ടിച്ച് മാറിമാറി കുത്തിയിരുന്ന് ഒരു തരം കസേരകളി നടത്തുന്നു. അതു മനസ്സിലാക്കണമെങ്കില്‍ നിങ്ങളുടെ പല സംഘടനാ ഭാരവാഹികളുടെ ഇതുവരെയുള്ള ചരിത്രവും ലിസ്റ്റും പരിശോധിച്ചാല്‍ മതി. പിന്നെ നിങ്ങളുടെ മിക്ക പരിപാടികള്‍ക്കും ഓഡിയന്‍സ് ഗ്യാലറിയിലുള്ളതിനേക്കാള്‍ ജനബാഹുല്യം സ്റ്റേജിലാണ് കാണുക. പറഞ്ഞാല്‍ പോലും തിരിയാത്ത ചില ദുര്‍ബല വിഡ്ഡി വ്യക്തികള്‍ സ്റ്റേജില്‍ മൈക്കിനായി പിടിവലി കൂടുന്നതും കാണാം. പിന്നെ നാട്ടില്‍ നിന്നെത്തിയ ഏതു കവല ദിവ്യഗ്ഗ#ാരെയും അവിടേയും തോളിലേറ്റുന്നതും കാണാം. നിങ്ങള്‍ നാട്ടില്‍ വല്ല അവധിക്കും പോയാല്‍ ഈ കവല കലുങ്കു ദിവ്യഗ്ഗ#ാര്‍ നിങ്ങളെ തന്നെ അറിഞ്ഞ ഭാവം പോലും കാണിക്കാറില്ല. പക്ഷെ ഒന്നുണ്ട്. പ്രവാസികളായ നിങ്ങള്‍ അവരുടെ മുമ്പില്‍ ഒന്നു പിറകോട്ടു തിരിഞ്ഞ് കുനിഞ്ഞു നിന്നാല്‍ അവര്‍ നിങ്ങളുടെ മേല്‍വസ്ത്രം മാത്രമല്ല അടിവസ്ത്രം പോലും ഉരിഞ്ഞോണ്ടു പോകും. നാട്ടിലുള്ള എല്ലാ ദിവ്യഗ്ഗ#ാരും മോശക്കാരാണെന്നല്ല ഞാന്‍ പറയുന്നതും എഴുതുന്നതും. എന്നെ തെറ്റിദ്ധരിക്കരുത്. അവിടെയും അറിവുള്ളവരും ഒത്തിരി നല്ല മനുഷ്യരുമുണ്ട്. എനിക്കു വേണ്ടി ഈ കുറിപ്പിട കത്തെഴുതുന്ന ഈ എഴുത്തുകാരനേയും സത്യം എഴുതുന്നതിന്റെ പേരില്‍ നിങ്ങള്‍ ചവിട്ടി താഴ്ത്തരുത് കേട്ടോ. ചവിട്ടി താഴിത്തിയാല്‍ കൂടുതല്‍ നല്ല മനുഷ്യരെ ഉള്‍ക്കൊള്ളാന്‍ പാതാളത്തിലും സ്ഥലം കുറവാണു കേട്ടോ. നെല്ലും പതിരും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കണം. അത്രമാത്രമാണി ചക്രവര്‍ത്തി പറയുന്നത്. നാട്ടിനും നാട്ടാര്‍ക്കും നിങ്ങള്‍ പറ്റുന്നപോലെ അര്‍ഹരെ തേടിപ്പിടിച്ച് സഹായിക്കുന്നത് എപ്പോഴും പ്രശംസാര്‍ഹമാണു കേട്ടോ.

എനിക്കിനി ന്യൂയോര്‍ക്കിലും, ന്യൂജഴ്‌സിയിലും, പെന്‍സില്‍വാനിയയിലും, കാലിഫോര്‍ണിയയിലും, ടെക്‌സാസിലും, ഫ്‌ളോറിഡയിലും, അരിസോണയിലും, അര്‍ക്കന്‍സാസിലും, ലാസ് വേഗാസിലും, മിച്ചിഗനിലും, ലൂസിയാനായിലും, ജോര്‍ജിയായിലും ഒക്കെ പോയി അവിടത്തെ പല മലയാളി സംഘടനകളുടെ ഓണങ്ങളില്‍ പോയി തല കാണിക്കേണ്ടതായിട്ടുണ്ട്. ഒത്തിരി ഒത്തിരി മാവേലി പ്രതിപുരുഷഗ്ഗ#ാരേയും നമ്മള്‍ ഹയര്‍ ചെയ്തിട്ടുണ്ട്. പലരും സമയനിഷ്ഠ പാലിക്കാറില്ല. ടൈംസ്ലിപ്പ് പൂരിപ്പിക്കാറില്ല. ടൈം ക്ലോക്ക് പഞ്ച് ചെയ്യാറില്ല. അവരെ ഒക്കെ സൂപ്രവയിസ് ചെയ്യുക, മാനേജ് ചെയ്യുക എന്നതൊക്കെ വലിയ പ്രശ്‌നമായിരിക്കുകയാ. എങ്കിലും നമ്മുടെ അകക്കണ്ണു കൊണ്ടെങ്കിലും നിങ്ങളെ ഒക്കെ എത്ര വൈകിയാണേലും കണ്ടിട്ടേ നമ്മള്‍ മടക്കയാത്രയുള്ളൂ.

എന്നെ സ്വീകരിക്കാന്‍ താലപ്പൊലിയേന്തി നില്‍ക്കുന്ന മലയാളി സുന്ദരിമാരേ'. കുളിച്ച്'..കുറിയിട്ട്'.കുപ്പിവളയിട്ട്'.. കുമ്മിയടിക്കാന്‍ വാ' പെണ്‍കൊടികള്‍'. പെണ്‍കൊടികള്‍'. നിങ്ങള്‍ തന്‍'. മാനസമൊരു പളുങ്കുപാത്രം'. ഒത്തിരി ഒത്തിരി മനസിനു കുളിര്‍മ്മയുള്ള തേനൂറുന്ന ഈരടികള്‍ ഓര്‍മ്മ വരുന്നു. തിരുവോണ പുലരിതന്‍ ഹൃദയങ്ങള്‍ അണിഞ്ഞൊരുങ്ങി' പൂവിളി പൂവിളി പൊന്നോണമായി' അതാ ആ വഞ്ചിപ്പാട്ടും കേട്ടു തുടങ്ങി'. കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണ.. കുയിലാളെ കൊട്ടു വേണം കുരവ വേണം'.

ആ പൊയ്‌പോയ ഗൃഹാതുര ചിന്തകള്‍ ഉണര്‍ത്തിക്കൊണ്ട് എന്റെ പ്രിയപ്പെട്ടവരെ നിങ്ങള്‍ക്കെല്ലാം ഓണക്കാലത്തെ ശാന്തിയുടേയും സമാധാനത്തിന്റെയും ക്ഷേമ ഐശ്വര്യങ്ങളുടേയും സമൃദ്ധിയുടേയും നിതാന്ത മംഗളങ്ങള്‍ നേര്‍ന്നുകൊണ്ട് നിങ്ങളുടെ എല്ലാ കവിളിലും നെറ്റിയിലും നിങ്ങളുടെ സ്വന്തം മാവേലി തമ്പുരാനല്ലാ ഗ്ല സ്വന്തം മാവേലി മാമന്റെ ഓരോ ചുടു ചുംബനങ്ങള്‍' ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന കുരുന്നുകള്‍ക്ക് മാവേലി അങ്കിളിന്റെ ഹാപ്പി ഓണം.

 

Read more

അമേരിക്കയിലെ വിവിധ മലയാളി സാമൂഹ്യസംഘടനകളും പ്രവര്‍ത്തനവും തെരഞ്ഞെടുപ്പുകളും

അമേരിക്കയിലെ വിവിധ മലയാളി ദേശീയ സംഘടനകളുടെ കണ്‍വന്‍ഷന്‍ പൂക്കാല വസന്തമാണല്ലൊ സംജാതമായിരിക്കുന്നത്. മിക്ക പ്രസ്ഥാനങ്ങളുടേയും കണ്‍വെന്‍ഷനോടനുബന്ധിച്ചു തന്നെ സംഘടനകളുടെ അടുത്ത പ്രവര്‍ത്തക സമിതിയേയും, സാരഥികളേയും തെരഞ്ഞെടുക്കും. അമേരിക്കയിലെ പ്രബലമായ രണ്ടു സെക്കുലര്‍ ദേശീയ പ്രസ്ഥാനങ്ങളായ ഫോമഫൊക്കാന കണ്‍വെന്‍ഷനുകളും തെരഞ്ഞെടുപ്പുകളും അടുത്ത രണ്ടാഴ്ചകളിലായി യഥാക്രമം ഫിലാഡല്‍ഫിയായിലും ചിക്കാഗോയിലും അരങ്ങേറുകയാണ് സംഘടനയേയും പൊതുജനത്തേയും സേവിക്കാന്‍ തല്‍പ്പരരായ സേവകര്‍ അരയും തലയും മുറുക്കി തെരഞ്ഞെടുപ്പ് ഗോദയിലെത്തിക്കഴിഞ്ഞു. ഇപ്പോള്‍. ഇലക്ഷന്‍ പ്രചാരണ ബ്ലോക്ക്തല പാര്‍ട്ടികളും, ഡിബേറ്റുകളും, മീറ്റ് ദ കാന്‍ഡിഡേറ്റ് രംഗങ്ങളും അരങ്ങുതകര്‍ക്കുന്ന സമയമാണല്ലൊ.

അമേരിക്കയിലെ വിവിധ സംഘടനകളില്‍ അധികവും രൂപീകൃതമായിരിക്കുന്നത് നോണ്‍ പൊളിറ്റിക്കല്‍, നോണ്‍ പ്രോഫിറ്റ് സ്റ്റാറ്റസില്‍ അതായത് 501ര3 എന്ന നിയമത്തിന്റെ ക്ലോസിലാണ്. അതിന് വ്യക്തമായ രൂപരേഖകളുണ്ട്. ഭരണഘടനകള്‍ക്ക് പൊതു രൂപഭാവങ്ങളുണ്ട്. ആനിലയില്‍ വേണം ഇതെല്ലാം അമേരിക്കയില്‍ പ്രവര്‍ത്തിക്കാന്‍. പ്രവര്‍ത്തനങ്ങളിലൊ പ്രവര്‍ത്തക സമിതി തെരഞ്ഞെടുപ്പുകളിലൊ യാതൊരുവിധ ചട്ട ലംഘനങ്ങളും പാടില്ലായെന്നതാണ് വിവക്ഷ. ഇവിടെ ചട്ട ലംഘനങ്ങള്‍ ഉണ്‍ടെന്നല്ലാ സൂചന. സ്ഥാനമാനങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ കഴിയുന്നത്ര ഒഴിവാക്കി ഒരു സമവായത്തോടെയുള്ള തെരഞ്ഞെടുപ്പാണ് ഏറ്റവും അഭികാമ്യം എന്നതില്‍ തര്‍ക്കമില്ല. അഥവാ തെരഞ്ഞെടുപ്പ് നേരിടേണ്ടി വന്നാല്‍ അത് യാതൊരുവിധ സൗഹാര്‍ദ്ദങ്ങള്‍ക്കും കോട്ടം തട്ടാത്ത വിധം തികച്ചും നിയമപരവും നിഷ്പക്ഷവും, കാര്യക്ഷമതയുള്ളതും, മതങ്ങളുടെയൊ സ്ഥാപിത താല്‍പ്പര്യക്കാരുടെയൊ അവിഹിതങ്ങളായ കൈകടത്തലുകളും, ഡിക്‌റ്റേഷനുകളും ഒഴിവാക്കിയുള്ളതും ആകണം. ഇന്ത്യയിലെ ലോകസഭാ ഇലക്ഷന്റെ അലയടികള്‍ ഇങ്ങു യുഎസിലും എത്തുകയുണ്ടായല്ലൊ. നമ്മുടെ സാമൂഹ്യ പ്രസ്ഥാനങ്ങള്‍ക്ക് രാഷ്ട്രീയ സ്വഭാവമില്ലെങ്കിലും പറയാന്‍ മാത്രം അത്ര അഴിമതിയൊന്നും ഇല്ലെങ്കില്‍ തന്നെയും ചില നിഷ്‌ക്രിയതയും തെറ്റായ പ്രവര്‍ത്തന രീതികളുമില്ലേയെന്ന്# ചിന്തിക്കേണ്ടിയിരിക്കുന്നു.

കേരള രാഷ്ട്രീയത്തിലെ പയറ്റിതെളിഞ്ഞതൊ കലങ്ങിയതൊ ആയ യംഗ് ടര്‍ക്കികളുടെയൊ തുര്‍ക്കികളുടെയൊ അല്ലെങ്കില്‍ മൂത്തതിന്റെയൊ ഇളയതിന്റെയൊ ഒരു പ്രവര്‍ത്തനമല്ല ഇവിടെ യുഎസില്‍ പ്രായോഗികവും നിയമപരവും. 501ര3യിലുള്ള സംഘടനകള്‍ക്ക് രാഷ്ട്രീയം പാടില്ല. കുത്തിതിരുപ്പും കുതികാല്‍വെട്ടും കാലുമാറ്റവും ചാക്കിട്ടുപിടുത്തവും ഇവിടെ ഒട്ടും പ്രശംസനീയമല്ല. യൂത്തിനും വനിതകള്‍ക്കും കൂടുതല്‍ പ്രാധാന്യം കൊടുക്കണമെന്ന ശബ്ദം പലപ്പോഴും മുഴങ്ങാറുണ്ട്. അവര്‍ക്കായി ചിലസംഘടനകളിലെ ഭരണഘടനയില്‍ സംവരണം പോലുമുണ്ട്. പിന്നെ യൂത്തോ, വനിതയോ ഇലക്ഷനില്‍ നിന്നാല്‍ എതിര്‍പ്പുകള്‍ അധികം നേരിടേണ്ടി വരുന്നില്ല. ചില അവസരങ്ങളില്‍ അവര്‍ വോട്ടുകള്‍ തൂത്തുവാരാറുമുണ്ട്. പക്ഷെ തെരഞ്ഞെടുപ്പിനു ശേഷം ഇത്തരം യൂത്തുകളെയൊ വനിതകളെയൊ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിനു തന്നെ കണ്ടില്ലെന്നും വരാം. ഇതേ ഗതികേട് ചില മുതിര്‍ന്ന അംഗങ്ങളില്‍ നിന്നുമുണ്ടാകാറുണ്ടെന്നുമുള്ള വസ്തുത മറച്ചുവെക്കുന്നില്ല. അതുപോലെ യൂത്തുകളെയും വനിതകളെയും മുഖവിലക്കെടുക്കാത്ത ചില മൂപ്പന്മാരായ പല്ലുകൊഴിഞ്ഞ സിംഹങ്ങളെയും കാണാറുണ്ട്. അവര്‍ വെറും വഴിമുടക്കികളായി അധികാരത്തിന്റെ സിംഹാസനങ്ങളില്‍ ആരോ പിടിച്ചു കെട്ടിയ മാതിരി അല്ലെങ്കില്‍ ആസനങ്ങളില്‍ ഗ്ലൂ പുരട്ടി ഒട്ടിച്ച മാതിരി കടല്‍കിഴവന്മാരുടെ മാതിരി കുത്തിയിരിക്കും. അവരുടെ കാര്യം പറഞ്ഞാല്‍ 'നായ ഒട്ടു പുല്ലു തിന്നുകയുമില്ല പശുക്കളെ കൊണ്ട് തീറ്റിക്കുകയുമില്ല' എന്ന പോലെയാണ്.

എന്നാല്‍, എല്ലാവരുമല്ലകേട്ടൊ, ചില യൂത്തുകളുടെ കാര്യം പറഞ്ഞാല്‍ അതിലും കടയാണു#്. കഴുത്തില്‍ ഷാളും തൂക്കി സുതാര്യമായ മല്‍മല്‍ ഖദറും ധരിച്ച് അതിവേഗം ബഹുദൂരം പ്രസിഡന്റ് എന്ന അത്യുന്നത അധികാര കസേരയിലേക്ക് കിതച്ചുകൊണ്ട് ഒറ്റ ഓട്ടമാണ്. അധികാര സിംഹാസനം ഉടന്‍ കിട്ടിയേ തീരൂ. അതിന് ഏത് തന്ത്രവും മിനയാന്‍ മടിയില്ല. എട്ടും പൊട്ടും തിരിയാത്ത ഇത്തരക്കാര്‍ കുറച്ചു കൂടി സംഘടനകളുടെ താഴെത്തട്ടിലെ ശ്രേണികളില്‍ പ്രവര്‍ത്തിച്ച ശേഷം വേണം സംഘടനകളുടെ പരമോന്നത പദവികളെ ലക്ഷ്യമാക്കി തട്ടി കൂട്ടു ഇലക്ഷന്‍ പാനലും അജണ്‍ടയും മാനിഫെസ്റ്റോയുമായി എടുത്തു ചാടാന്‍. മറ്റു ചിലര്‍ക്കാണെങ്കില്‍ പ്രവര്‍ത്തിക്കാന്‍ ഒട്ടു നേരവുമില്ലതാനും. എന്നാലും അധികാരം കൈവിടാനൊരു മടി. ഇപ്പോഴത്തെ പ്രവര്‍ത്തക സമിതിയുടെ ചില ആളുകളുടെ തന്ത്രങ്ങളും കുതന്ത്രങ്ങളും പ്രത്യക്ഷവും, പരോക്ഷവുമായ സപ്പോര്‍ട്ടുകളും ജാതിയും മതവും വര്‍ഗ്ഗവും ഇറക്കുമതി ചെയ്ത് ഇലക്ഷന്‍ സംവിധാനത്തെ തന്നെ നിയമ ജനാധിപത്യ വിരുദ്ധമായി അവരോധിച്ച് വേണ്ടി വന്നാല്‍ ഇലക്ഷന്‍ ഫലം തന്നെ സ്വാധീനിക്കാനുള്ള അവിശുദ്ധമായ യത്‌നങ്ങളും കണ്ടില്ലെന്നു നടിയ്ക്കാന്‍ ആവുന്നില്ല.

അമേരിക്കയിലെ മിക്ക സാമൂഹ്യസംഘടനകളും ഫൊക്കാനാഫോമാ ദേശീയ അംബ്രല്ലാ ഓര്‍ഗനൈസേഷനുകളില്‍ അംഗങ്ങളാണ്. എന്നാല്‍ ഈ ദേശീയ ഓര്‍ഗനൈസേഷനുകള്‍ ഒരു തരത്തിലും ലോക്കല്‍ സംഘടനകളുടെ ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകളില്‍ അവിഹിതമായി ഇടപെടുന്നതും അംഗങ്ങളെ പങ്കുവെക്കുന്നതും ഒട്ടും ആരോഗ്യപരമല്ലാ, അഭികാമ്യമല്ല. ദേശീയ പ്രസ്ഥാനങ്ങളുടെയൊ ലോക്കല്‍ പ്രസ്ഥാനങ്ങളിലെയൊ ചില മുന്‍ സ്ഥാനപതികള്‍ 'എക്‌സ്‌കള്‍' സ്ഥിരം അധികാരികളും നേതാക്കളുമായി ചമയരുത്. അവര്‍ വേദിയിലും വീഥിയിലും എപ്പോഴും ക്ഷണിതാക്കളും ഭദ്രദീപം കൊളുത്തുന്നവരും സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നവരും നയിക്കുന്നവരുമാകരുത്. അത് ജനാധിപത്യമല്ലാ. അവരുടെ ആസനത്തിലെ ഗ്ലൂ കഴുകി കളയേണ്ട സമയമായിരിക്കുന്നു. അവരെപ്പറ്റി ചിലരെങ്കിലും പാടി തുടങ്ങി 'പാണ്ടന്‍നായുടെ പല്ലിനുശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലായെന്ന്.' ഇവിടെ ഒത്തിരി ചാണക്യതന്ത്രം മിനയേണ്ട കാര്യമില്ല. ഇവിടെ കിംഗ് മേക്കറന്മാര്‍ക്ക് യാതൊരുവിധ സ്വാധീനവും കൊടുക്കാന്‍ അവസരമൊരുക്കരുത്. എന്നാല്‍ അസ്സോസിയേഷന്‍ പ്രവര്‍ത്തകര്‍ ഫൊക്കാനയിലൊ ഫോമയിലൊ സംബന്ധിക്കുന്നതും പ്രവര്‍ത്തിക്കുന്നതും പ്രോല്‍സാഹിപ്പിക്കുകയുമാകാം.
വേറെ ചില അധികാര മോഹികളൊ ചുമ്മാ സ്ഥാനമോഹികളോ, സേവന കുതുകികളോ, ദാഹികളോ സംഘടനയിലെ ഏതെങ്കിലും ഇലക്റ്റഡൊ നോമിനേറ്റഡൊ ആയ പദവികളില്‍ എങ്ങനെയെങ്കിലും കയറി വരും. പിന്നെ അവിടെ തന്നെ വാവല്‍ പോലെ കടിച്ചു തൂങ്ങും. പിന്നെ അവിടെ കടിയൊ പിടിയൊ വിട്ടാല്‍ പിന്നെ മറ്റൊരു സ്ഥാന ചില്ലയിലേക്ക് കുരങ്ങുമാതിരി എടുത്തു ചാടി പിടിക്കും. വേണ്ടി വന്നാല്‍ ചില ചേഷ്ടകളും കാണിക്കും. എന്നിട്ടു പറയുന്നതോ താനൊരു അധികാര മോഹിയല്ലെന്ന്. ജനം നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥിയാക്കിയിട്ടും മാറിക്കൊടുക്കുകയാണെന്ന് ഗ്ല കൊടുത്തതാണെന്ന്. ഒരിക്കല്‍ സെക്രട്ടറി, പ്രസിഡന്റ്, ചെയര്‍മാന്‍ ഒക്കെ ആയ ആള്‍ക്കാര്‍ വീണ്ടും പിടിവിടാതെ വല്ല കണ്‍വെന്‍ഷന്‍ ചെയര്‍മാനൊ, കണ്‍വീനറൊ, കോ ഓര്‍ഡിനേറ്ററോ, കമ്മീഷനറൊ, ട്രസ്റ്റിയൊ, അഡൈ്വസര്‍ ഒക്കെ ആയി സ്ഥിരം അധികാര കസേരയില്‍ അല്ലെങ്കില്‍ അധികാര ആസനത്തില്‍ അല്പം ഗ്ലൂ പുരട്ടി കുത്തിയിരിക്കും. കാരണം താനെവിടെ പോയാലും തന്റെ കൂടെ കസേരയും ഇങ്ങുപോരണം. എന്നിട്ടു പറയുന്നതോ അധികാരവും പദവിയും ഒന്നുമില്ല. പുതിയവര്‍ക്കും യൂത്തുകള്‍ക്കും വനിതകള്‍ക്കുമായി മാറിക്കൊടുത്ത് ത്യാഗത്തിന്റെ മാതൃക കാട്ടുകയാണെന്ന്. കാലങ്ങളായി വിടാതെ അലങ്കരിക്കുന്ന വിവിധ നോമിനേറ്റഡ് പദവികള്‍ ഒന്നുമല്ല പോലും. എന്തൊരു വിരോധാഭാസം. എന്തു ചെയ്യാം നാട്ടിലായാലും വിദേശത്തായാലും തങ്ങള്‍ ഉന്നതങ്ങളില്‍ ഇല്ലെങ്കില്‍ ഇവിടെല്ലാം പ്രളയം എന്നാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. ഇതെല്ലാം നല്ല തമാശ.. മുട്ടന്‍ തമാശ. പ്രിയപ്പെട്ട ചിരിഅരങ്ങുകാരെ ഈവക ചിരിയുടെ വിഷയങ്ങളും മൊഴിമുത്തുകളും ഇച്ചിരി ഉപ്പും പുളിയും മധുരവും തേനും വയമ്പും ചേര്‍ത്ത് വിനോദ ചിരിവേദികളില്‍ ഒന്നവതരിപ്പിക്കണെ. വിതരണം ചെയ്യണെ.. പാവപ്പെട്ട.. പ്രിയപ്പെട്ട പൊതുജനം ഒരല്പം കുടുകുടാ ചിരിയിലൂടെ ഒന്ന് ഉറക്കെ ചിന്തിക്കട്ടെ. പിന്നെ ചിരി ആരോഗ്യത്തിനും സൗന്ദര്യത്തിനും കൈകണ്ട ഔഷധവുമാണല്ലൊ. മാളോരെ' ഒരു തരത്തിലും ഗ്രൂപ്പിസമൊ കമ്മ്യൂണലിസമൊ നമ്മുടെ സാമൂഹ്യ പ്രസ്ഥാനങ്ങളിലെ ഇലക്ഷനുകളില്‍ പ്രതിഫലിക്കാന്‍ പാടില്ല. വിവിധ മതപുരോഹിതരുടെ കെകടത്തലുകള്‍ നമ്മുടെ സാമൂഹ്യ സംഘടനാ രംഗങ്ങളെ വിഭാഗീയത സൃഷ്ടിച്ച് മലീമസമാക്കരുത്. കഴിഞ്ഞകാല ചില കണ്‍വെന്‍ഷനുകളില്‍ ഇത്തരം കടന്നുകയറ്റങ്ങള്‍ വളരെ വ്യക്തമായി അനുഭവവേദ്യമായിട്ടില്ലേയെന്നു ചിന്തിക്കുക. നമ്മുടെ സെക്കുലര്‍ സംഘടനകള്‍ അതിന്റെ ഉദ്ദേശശുദ്ധി അപ്രകാരം തന്നെ നിലനിര്‍ത്തണം.

അമേരിക്കയിലെ 501ര3 ക്ലോസിലുള്ള സംഘടനകളില്‍ അപ്രമാധിപത്യമില്ല. ജനാധിപത്യം മാത്രം. മറ്റുള്ളവര്‍ക്കും പ്രവര്‍ത്തിക്കാനും സേവിക്കാനും ഒരവസരം കൊടുക്കുക. അവരും വന്നൊന്ന് സേവിക്കട്ടെ. പിന്നെ അവസരം വരുമ്പോള്‍ ആയുസ്സുണ്ടെങ്കില്‍ ജനാധിപത്യ പ്രക്രിയയിലൂടെ തിരിച്ചെത്തി പഴമകാര്‍ക്ക് വീണ്ടും സേവിക്കാമല്ലൊ. ഇടയ്‌ക്കൊക്കെ ഒന്ന് പിന്‍ബഞ്ചില്‍ ഇരുന്ന് സേവിക്കുന്നതും ന്യായമല്ലെ? പിന്നെ സാമൂഹ്യ സംഘടനകളെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്ന മെമ്പറന്മാര്‍ മനഃസാക്ഷിക്കനുസരിച്ച് നീതിയുക്തമായി യാതൊരുവിധ പൊള്ളയായ വാഗ്ദാനങ്ങളിലും ഉള്‍പ്പെടാത്ത സത്യസന്ധമായി നീതിയുക്തമായി ഓരോ വോട്ടും രേഖപ്പെടുത്തുക. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകള്‍ തേടുന്നവര്‍ അവരവരുടെ തസ്തികയില്‍ പ്രവര്‍ത്തിക്കാന്‍ യോഗ്യത നേടുന്നു. അത്രമാത്രം. അവിടെ ജയവും തോര്‍വിയുമില്ല. തത്വത്തില്‍ ജയിച്ചവരും തോറ്റവരും ഒറ്റക്കെട്ട്. ഒരുമയോടെ മുന്നോട്ട് പ്രവര്‍ത്തിക്കണം. അവിടെ സൗഹാര്‍ദ്ദങ്ങള്‍ക്ക് യാതൊരുവിധ ഉലച്ചിലും തട്ടാന്‍ പാടില്ല. കേരള രാഷ്ട്രീയമല്ല ഇവിടെ മാതൃക.

ഇവിടെ ഏതൊരു സംഘടനയിലും ഒരു ഇലക്ഷന്‍ വരികയാണെങ്കില്‍ ഓരോ സ്ഥാനാര്‍ത്ഥിക്കും തുല്യ പരിഗണനയും നീതിയും ലഭ്യമാകണം. അതായത് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടേഴ്‌സ് ലിസ്റ്റ് എല്ലാ വിവരങ്ങളോടും കൂടി ലഭ്യമാകണം. പോളിംഗ് പ്രൊസീജര്‍, ബാലറ്റ് പ്രൊസീജര്‍, വോട്ടെണ്ണല്‍, ഫലപ്രഖ്യാപന രീതികള്‍ വളരെ സുതാര്യമായ രീതിയില്‍ വ്യക്തമാക്കി കൊടുക്കണം. ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ടവരും യാതൊരുവിധ ഉരുണ്ടുകളിയും അവരുടെ ഭാഗത്തുനിന്ന് ആര്‍ക്കും അനുകൂലമായൊ പ്രതികൂലമായൊ പാടില്ലാ താനും. അമേരിക്കന്‍ മലയാളി സംഘടനകളുടെ കൂടുതലായ ഒരു ഇലക്ഷന്‍ സമയമായതിനാല്‍ പൊതുവായ ചില സംഘടനാ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ വളരെ ലഘുവായി ഇവിടെ പ്രതിപാദിച്ചുവെന്നു മാത്രം. ഇതിലെ പോസിറ്റീവ് വശം മാത്രം ശ്രദ്ധിച്ചാല്‍ മതി. എഴുതിയതില്‍ കാര്യമുണ്ടൊ എന്ന് ചിന്തിക്കുക. ഇതിലെ പരാമര്‍ശനങ്ങള്‍ പൊതുവായി എടുക്കുക. യുക്തിയോടെ സത്യസന്ധമായി സ്വീകരിക്കുക. അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യസാംസ്‌ക്കാരിക മണ്ഡലങ്ങള്‍ ഉണരണം വികസിക്കണം അത്രമാത്രം.

 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC