സാം നില­മ്പ­ള്ളില്‍

ഹില്ലാ­രി­യു­ടെ കാപ­ട്യ­ങ്ങള്‍

ഒരു ഡെമോ­ക്രാ­റ്റായ ഞാന്‍ എന്തു­കൊണ്ട് ഡൊണാള്‍ഡ് ട്രംപിന് വോട്ടു­ചെയ്തു ഇനിയും പ്രസി­ഡ­ണ്ട് തെ­ര­ഞ്ഞെ­ടു­പ്പില്‍ വോട്ടു­ചെ­യ്യാന്‍ ഉദ്ദേ­ശി­ക്കുന്നു എന്നചോദ്യത്തിന് ഉത്തരം പറ­യേ­ണ്ടി­യി­രി­ക്കു­ന്നു. എന്നെ­പ്പോ­ലെ­യുള്ള ദശ­ലക്ഷം ഡെമോ­ക്രാ­റ്റു­കള്‍ വോട്ടു­ചെ­യ്ത­തു­കൊ­ണ്ടാണ് അദ്ദേഹത്തിന് റിപ്പ­ബ്‌ളി­ക്കന്‍ നോമി­നേ­ഷന്‍ കിട്ടി­യ­ത്. റിപ്പ­ബ്‌ളി­ക്കന്‍ പ്രൈമ­റി­ക­ളുടെ ചരി­ത്ര­ത്തില്‍ ഇത്ര­യ­ധികം വോട്ടു­കള്‍ നേടി­യി­ട്ടു­ള്ള­വര്‍ വേറെയില്ല. അത് റിപ്പ­ബ്‌ളി­ക്കന്‍സിന്റെമാത്രം വോട്ട­ല്ലെന്ന് വ്യക്ത­മാ­ണ­ല്ലോ. എന്തു­കൊണ്ട് ദശ­ലക്ഷം ഡെമോ­ക്രാ­റ്റു­കള്‍, ഞാനുള്‍പ്പെ­ടെ, ഒരു റിപ്പ­ബ്‌ളി­ക്കന്‍ സ്ഥാനാര്‍ത്ഥിയെ പിന്‍താ­ങ്ങി? ഉത്തരം വളരെ വ്യക്തം, ഹില്ല­രി. എല്ലാ­വിധ ദുര്‍ഗു­ണ­ങ്ങ­ളു­ടേയും വിള­നി­ല­മായ ഒരുസ്ത്രീ രാജ്യ­ത്തിന്റെ പ്രസി­ഡണ്ടാകുന്നത് ജനങ്ങള്‍ ഇഷ്ട­പ്പെ­ടു­ന്നി­ല്ല. വൈറ്റ്ഹൗസ് ഒരി­ക്കല്‍ മലി­ന­മാ­ക്കിയ ബില്‍ ക്‌ളിന്റണ്‍ വീണ്ടും ഫസ്റ്റ്‌മേ­നായി (First Man) അവ­ടേക്ക് പോകു­ന്നതുകാ­ണാന്‍ താല്‍പ­ര്യ­മി­ല്ല. അവിടെ അദ്ദേഹം പഴയ പ്രവൃ­ത്തി­കള്‍ വീണ്ടും ആവര്‍ത്തി­ക്കി­ല്ലെന്ന് എങ്ങനെ വിശ്വ­സി­ക്കാം. പലതും കണ്ടാലും കണ്ടി­ല്ലെന്ന് നടി­ക്കു­ന്ന­വ­ളാണ് ഹില്ലാ­രി; അവര്‍ക്ക് അധി­കാ­രവും പദ­വി­യു­മാണ് പ്രധാ­നം.

ഡൊണാള്‍ഡ് ട്രംപിന് ബല­ഹീ­ന­ത­ക­ളു­ണ്ട്. പക്ഷേ, അദ്ദേഹം ഹില്ലാ­രി­യെ­പ്പോലെ വഞ്ച­ക­ന­ല്ല, കള്ള­ന­ല്ല, അവ­സ­ര­വാ­ദി­യ­ല്ല. ക്രിമി­ന­ലു­കളെ സംര­ക്ഷിക്കുന്ന­വ­ന­ല്ല. ജയി­ലു­ക­ളില്‍ അനേ­ക­വര്‍ഷ­ങ്ങ­ളായി കിട­ക്കുന്ന ബ്‌ളാക്ക് അമേ­രി­ക്കന്‍ ക്രിമി­ന­ലു­ളെ­യോര്‍ത്ത് ഹില്ലാരി കള്ള­ക്ക­ണ്ണീര്‍ പൊഴി­ക്കു­ന്നത് നാം കണ്ടു­വ­ല്ലോ. രാജ്യത്ത് ഇപ്പോള്‍ കുറ്റ­കൃ­ത്യ­ങ്ങള്‍ വര്‍ധി­ക്കു­ക­യാ­ണ്. പോലീ­സു­കാര്‍ ക്രിമി­ന­ലു­ക­ളുടെ വെടി­യേറ്റ് മരി­ക്കു­ന്നു. ബ്‌ളാക്ക് ലൈവ്‌സ് മാറ്റര്‍ (Black Lives Matter) KKK പോലെയുള്ള ഭീക­ര­സം­ഘ­ട­ന­യായി മാറി­ക്കൊ­ണ്ടി­രി­ക്ക­യാ­ണ്. 

എന്തു­കൊണ്ട് ബ്‌ളാക്ക്‌സിനെ മാത്രം പോലീസ് വെടി­വെ­യ്ക്കു­ന്നു? എന്തു­കൊണ്ട് ഹിസ്പാ­നി­ക്ക്‌സി­നേയം ഏഷ്യ­ക്കാ­രെയും വെടി­വെ­യ്ക്കു­ന്നി­ല്ല? നമ്മ­ളേയും പോലീസ് വഴി­യില്‍ തട­യു­ന്നുണ്ട­ല്ലോ. നമ്മള്‍ പോലീ­സി­ന്റെ­നേരെ തോക്കു­ചൂ­ണ്ടു­ന്നി­ല്ല. പോലീ­സു­മായി മല്‍പി­ടുത്തം നട­ത്തു­ന്നില്ല. നമ്മള്‍ അവരെ അനു­സ­രി­ക്കു­ന്നു. അവര്‍ നമ്മ­ളോട് മാന്യ­മായി പെരു­മാ­റു­ന്നു. കറു­ത്ത­വന്‍ നേരെ തിരി­ഞ്ഞാ­ണ്. അവന്‍ പോലീ­സി­ന്റെ­നേരെ തോക്കു­ചൂ­ണ്ടു­ന്നു, പോലീ­സു­മായി ഫൈറ്റ് ചെയ്യു­ന്നു. പോലീ­സിനെ വെട്ടിച്ച് ഓടുന്നു. നിയ­മത്തെ അനു­സ­രി­ക്കാന്‍ അവന് മന­സി­ല്ല. അതു­കൊ­ണ്ടാണ് പോലീസ് കറു­ത്ത­വന്റെ നേരെ ബലംപ്രയോഗി­ക്കു­ന്ന­ത്. ഇത് നേരിട്ട് കാണ­ണ­മെ­ങ്കില്‍ ടീവി­യില്‍ കോപ്‌സ് (COPS)എന്ന പര­മ്പര കണ്ടാല്‍ മതി. ക്രിമി­ന­ലി­നോട് സഹ­ത­പി­ക്കു­ന്ന­വന്‍ ക്രിമി­നല്‍ മെന്റാ­ലിറ്റി ഉള്ള­വ­നാ­ണ്. ജയി­ലില്‍ കിട­ക്കുന്ന കറു­ത്ത­വര്‍ഗ­ക്കാ­രെയെല്ലാം തുറ­ന്നു­വി­ട­ണ­മെന്ന അഭി­പ്രാ­യ­ക്കാ­രി­യാണ് ഹില്ലാ­രി. അവ­രുടെ മന­സിലെ ക്രിമി­നല്‍ സ്വഭാ­വ­മാണ് അത് പ്രക­ടമാക്കുന്നത്.

എന്തു­കൊണ്ട് ബഹു­ഭൂ­രി­പക്ഷം ഡെമോ­ക്രാ­റ്റു­കളും ഹില്ലാ­രിയെ വെറു­ക്കു­ന്നു? എന്തു­കൊണ്ടായിരുന്നു ബഹു­ഭൂ­രി­പക്ഷം യുവ­ജ­ന­ങ്ങളും വൃദ്ധ­നായ ബെര്‍ണി സാന്‍ഡേ­ഴ്‌സിന്റെ പിന്നില്‍ അണി­നി­ര­ന്നത്? അത് ബെര്‍ണി­യോ­ടുള്ള താത്പ­ര്യം­കൊ­ണ്ടാ­ണെന്ന് ധരി­ച്ചെ­ങ്കില്‍ തെറ്റ്. ഹില്ലാ­രി­യോ­ടുള്ള വെറു­പ്പു­കൊ­ണ്ടാണ് അവര്‍ സാന്‍ഡേ­ഴ്‌സിനെ പിന്‍താ­ങ്ങി­യ­ത്. അവരെ നിഷ്ക്ക­രുണം ഉപേ­ക്ഷിച്ച് ഹില്ലാ­രിയെ അദ്ദേഹം പിന്‍താ­ങ്ങി­യ­പ്പോള്‍ ഡെമോ­ക്രാ­റ്റിക്ക് കണ്‍വന്‍ഷന്‍ ഹാളില്‍വീണ യുവ­ജ­ന­ങ്ങ­ളുടെ കണ്ണു­നീ­ര്‍ മാത്രം­മതി ഹില്ലാ­രി­യുടെ പരാ­ജയം ഉറ­പ്പാ­ക്കാന്‍. എന്താ­യി­രിക്കും അവ­രുടെ പ്രതി­ക­ര­ണ­മെന്ന് നവം­ബ­റിലെ ഇല­ക്ഷനില്‍ പ്രക­ടമാ­കും. അവരെ വശീ­ക­രി­ക്കാന്‍ എന്തെല്ലാം കാപ­ട്യ­ങ്ങള്‍ ഹില്ലാരി പ്രയോ­ഗി­ച്ചാലും ഫലവത്താകാന്‍ പോകു­ന്നി­ല്ല. ഹില്ലാ­രി­യോടും ഭര്‍ത്താ­വി­നോ­ടു­മുള്ള അവ­രുടെ വെറുപ്പ് അത്ര­ത്തോളം അവ­രുടെ മന­സില്‍ വേരി­റ­ങ്ങി­യ­താ­ണ്, (Deep Rooted). ഇവി­ടെ­യുള്ള മല­യാളി ഡെമോ­ക്രാ­റ്റു­കള്‍ അത് മന­സി­ലാ­ക്കി­യാല്‍ നന്ന്.

തങ്ങ­ളുടെ സൂത്ര­ങ്ങളും കൗശ­ല­ങ്ങളും മക­ളെയും പഠി­പ്പി­ച്ചി­ട്ടു­ണ്ടെന്ന് ഉള്ള­തിന്റെ തെളി­വാണ് ചെല്‍സി ക്‌ളിറ്റണ്‍ന്റെ കണ്‍വന്‍ഷ­നിലെ പ്രസംഗം. അത്മാര്‍ത്ഥത കൊച്ചിന്റെ മുഖ­ത്ത് കാണാന്‍ സാധി­ച്ചി­ല്ല. ആരോ പഠി­പ്പി­ച്ചു­വി­ട്ട­തു­പോലെയല്ലേ കൊച്ച് സംസാ­രി­ച്ച­ത്. ആരാണ് പഠി­പ്പി­ച്ച­തെന്ന് എല്ലാ­വര്‍ക്കും അറി­യാം.

കണ്‍വന്‍ഷ­നില്‍ ഖിസര്‍ ഖാന്‍ എന്നൊരു വ്യക്തിയെ ഭാര്യാ­സ­മേതം സ്റ്റേഷി­ലി­രുത്തി പ്രസം­ഗി­പ്പി­ച്ചത് മുസ്‌ളീം­വോട്ട് ലക്ഷ്യം­വെ­ച്ചു­കൊ­ണ്ടാ­ണ്. അയാ­ളുടെ മകന്‍ ഇറാ­ക്ക് യുദ്ധ­ത്തില്‍ മരി­ച്ച­തു­കൊണ്ട് ഒരു ത്യാഗി­യുടെ പരി­വേഷം കെട്ടി­യാണ് സംസാ­രി­ച്ച­ത്. രാജ്യ­ത്തി­നു­വേ­ണ്ടി­യുള്ള ത്യാഗം അഭി­ന­ന്ദ­നീ­യം­ത­ന്നെ. അതു­പോലെ എത്രയോ അമേ­രി­ക്കന്‍ യുവ­തി­യു­വാ­ക്കള്‍ ഇറാ­ക്കിലും അഫ്ഗാ­നി­സ്ഥാ­നിലും ജീവന്‍ സമര്‍പ്പി­ച്ചി­രി­ക്കു­ന്നു. 9-11 ഭീക­രാ­ക്ര­മ­ണ­ത്തില്‍ മൂവാ­യിരത്തോളം വില­പി­ടിച്ച അമേ­രി­ക്കന്‍ ജീവ­നു­ക­ളാണ് പൊലി­ഞ്ഞ­ത്. സാന്‍ ബെര്‍ണ­ടീ­നോയും ഒര്‍ലാ­ണ്ടോയും മിസ്റ്റര്‍. ഖാനു­വേണ്ടി കയ്യ­ടിച്ച ക്‌ളിന്റണ്‍ മറ­ന്നു­പോ­യോ? അവിടെ പൊലിഞ്ഞ ജീവ­നു­ക­ളുടെ മാതാ­പി­താ­ക്കളെ സ്റ്റേജില്‍ക­യറ്റി സംസാ­രി­പ്പി­ക്കാ­ഞ്ഞത് എന്തു­കൊ­ണ്ടാ­ണ്? അവര്‍ വലിയൊരു സമൂ­ഹത്തെ പ്രതി­നി­ധീ­ക­രി­ക്കു­ന്നില്ല എന്ന­തു­കൊ­ണ്ടാ­ണോ? ഒരു സമൂ­ഹ­ത്തിന്റെ വോട്ടി­നു­വേണ്ടി സ്യൂട്ട്ധ­രിച്ച, തീവ്ര­വാ­ദിയെപ്പോലെ തോന്നി­ക്കുന്ന, വ്യക്തിയെ സ്റ്റേജില്‍ക്ക­യറ്റി സംസാ­രി­പ്പിച്ചത് ഹില്ലാ­രി­യുടെ വില­കു­റഞ്ഞ അട­വു­കളില്‍ ഒന്നാ­ണ്.

മിസ്റ്റര്‍. ഖാനോട് ഒരു­വാ­ക്ക്: താങ്കള്‍ മാത്ര­മല്ലല്ലോ ഈരാ­ജ്യ­ത്തി­നു­വേണ്ടി ത്യാഗംചെയ്ത­ത്. താങ്കളും ഞാനും ഈരാ­ജ്യത്ത് സുരക്ഷി­ത­രായി ജീവി­ക്കാന്‍ ജീവന്‍വെ­ടിഞ്ഞ അനേ­കാ­യി­ര­ങ്ങള്‍ വേറെ­യു­മുണ്ട്. അവ­രുടെ മാതാ­പി­താ­ക്ക­ളെ­യും മക്ക­ളേ­യു­മോര്‍ത്ത് സങ്ക­ട­പ്പെ­ടു­വാന്‍കൂടി നല്ലമന­സു­വേ­ണം. എന്തു­കൊണ്ട് താങ്കള്‍ അവ­രെ­പ്പറ്റി ഒരു­വാക്ക് പറ­ഞ്ഞി­ല്ല? താങ്ക­ളുടെ മത­ത്തില്‍പെട്ട ചില­ഭീ­രു­ക്കള്‍ നട­ത്തിയ ഏറ്റവും നീച­പ്രവര്‍ത്തി­ക­ളുടെ ഫല­മായി ജീവന്‍നഷ്ട­പ്പെട്ട നിഷ്ക്ക­ള­ങ്ക­രായ അനേ­കാ­യിരം അമേ­രി­ക്ക­ക്കാ­രെ­യോര്‍ത്ത് ഒരു­തുള്ളി കണ്ണീര്‍ പൊഴി­ക്കുന്നു എന്ന് താങ്കള്‍ പറ­ഞ്ഞി­ല്ല. ആ നീചന്മാ­രുടെ ഭീരുത്വംനിറഞ്ഞ പ്രവൃര്‍ത്തി­യോര്‍ത്ത് ഒരു മുസ്‌ളീം എന്ന­നി­ലക്ക് താന്‍ ലജ്ജി­ക്കുന്നു എന്ന് താങ്കള്‍ പറഞ്ഞി­രു­ന്നെ­ങ്കില്‍ എഴു­ന്നേ­റ്റു­നിന്ന് ഞാന്‍ കയ്യ­ടി­ച്ചേനെ. 

മകന്‍ മരി­ച്ച­തി­ലുള്ള സങ്കടം താങ്ക­ളുടെ പ്രസം­ഗ­ത്തില്‍ പ്രതി­ഫ­ലി­ച്ചില്ല. പകരം ഒരു രാഷ്ട്രീയ പ്രസം­ഗ­മാണ് താങ്കള്‍ നട­ത്തി­യ­ത്. മകന്റെ മരണം മുത­ലെ­ടുത്ത് ആളാ­കാന്‍ ശ്രമി­ക്കുന്ന പിതാ­വായിട്ടേ നിങ്ങളെ കണ്ടുള്ളു. നിങ്ങ­ളു­ടെ വിദ്വേ­ഷ­പ്ര­സം­ഗ­ത്തിന്റെ ഫല­മായി ഹില്ലാ­രിക്ക് കിട്ടേ­ണ്ടി­യി­രുന്ന കുറെ വോട്ടു­കള്‍കൂടി നഷ്ട­മാ­യി എന്ന വസ്തുത നിങ്ങള്‍ക്ക് അറി­യാ­മോ? 

കഷടം! ഓരോ­രു­ത്തരുടെ ബുദ്ധി­ശൂ­ന്യ­തയോര്‍ത്ത് സഹ­ത­പി­ക്കാ­നല്ലേ സാധി­ക്കൂ.

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC