മനോഹര്‍ തോമസ്

ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഓർമിക്കുമ്പോൾ

ഇങ്ങനെ  ഒരു വിഷയം സർഗ്ഗവേദിയിൽ എടുക്കാൻ പല കാരണങ്ങളുമുണ്ട് . 1998 - ൽ  ജെ .മാത്യു സാർ ഫൊക്കാനയുടെ സാരഥി ആയിരിക്കുമ്പോഴാണ്, റോച്ചെസ്റ്ററിൽ , ചുള്ളിക്കാട് അതിഥിയായി  എത്തിയത് .സാഹിത്യ ലോകത്തെ പല അതികായന്മാരും ഫൊക്കാനയിൽ പങ്കെടുക്കും എന്ന് പറഞ്ഞിരുന്നെങ്കിലും , അവസാന നിമിഷത്തിൽ , എം .ടി .യും , ഒ .എൻ .വി  യും ,മധുസൂദനൻ നായരും, ചെമ്മനം ചാക്കോയും , അടക്കം എല്ലാവരും  പിന്മാറി . ബാലന്റെ വരവ് ,അന്നത്തെ സാഹിത്യ രംഗം വിജയിപ്പിക്കാൻ വലിയ കാരണമായി.

"ആത്മ സരോവരതീരത്തെ  കക്ക  വാരലല്ല , ആഴക്കടലിലെ തിമിഗല വേട്ടയാണ് " കവിത എഴുത്ത്  എന്ന് പറഞ്ഞ ചുള്ളിക്കാട് താനെഴുതിയ ഓരോ വരിയിലും അതിൻറെ  അർത്ഥം  വ്യക്തമാക്കി . " ഈ  ഭൂമിയിലെ ഏറ്റവും സന്തോഷവാന്മാരിൽ ഒരാളാണ് ഞാൻ " കാരണം ആകാനാഗ്രഹിച്ചത്  ഒരു കവിയാണ്; അതായി . സാമ്പത്തികമായി വലിയ മെച്ചം ഒന്നും ഉണ്ടായില്ലെങ്കിലും സന്തോഷത്തിന്‌  ഒരു കുറവും ഇല്ല ; അതാണ് ബാലൻറെ  പക്ഷം .

അരവിന്ദൻറെ  " പോക്കുവെയിലിൽ " നായക വേഷം കെട്ടി പിന്മാറിയ ബാലൻ കുറെ കാലം അഭിനയ ലോകത്തുനിന്നും വിട്ടു നിന്നു ." ഒരു നല്ല കവിയും മോശം നടനും  " ആകുന്നതിലും ഭേതം ഒരിടത്തു ഉറക്കുന്നതല്ലേ നല്ലത്? എന്ന ചോദ്യത്തിന് ഉത്തരം ഇതായിരുന്നു . " കുറെ കടങ്ങളുണ്ട് വീട്ടാൻ മറ്റു മാർഗ്ഗങ്ങളൊന്നും കാണുന്നില്ല .ജോലി ഉണ്ടായിരുന്നപ്പോൾ സ്ഥിരമായി പോകാത്തതുകാരണം  പെൻഷൻ കാര്യമായിട്ടൊന്നും കിട്ടാനില്ല . "

 " ആത്മഹത്യക്കും കുലക്കുമിടയിലു ടാർത്തനാദം  പോലെ പായുന്ന ജീവിതം  "

16 കൊലപാതങ്ങളും ,18  ആത്മഹത്യകളും നേരിട്ട് കാണാൻ ഇടവന്ന എൻ്റെ ജീവിതത്തിൽ നിന്ന് ഞാൻ ഇങ്ങനല്ലാതെ  മറ്റെങ്ങനെ എഴുതും ?  ആരോടും എന്തും തുറന്നു പറയുന്ന പ്രകൃതം .ചെറുപ്പം മുതലുള്ള ജീവിതത്തിൻറെ  ഏറ്റുമുട്ടലുകളും , പരാജയങ്ങളും ,ആണ് അങ്ങിനെ പരുക്കനാക്കിയത് . പ്രൗഢമായ ഭാഷയിൽ, നിർഭയനായി  എഴുതുന്ന ബാലന് ആരോടും എന്തും പറയാൻ ഒരു മടിയുമില്ല .

ബാലൻ മദ്യപാനം നിർത്തിയ കാലം .
മുഹമ്മയിൽ ഒരു സാഹിത്യ ക്യാമ്പിൽ കുറച്ചു സമയം ചിലവഴിച്ച ശേഷം ചേർത്തല വഴി കാറിൽ മടങ്ങുന്ന നേരം . 
" ഇവിടെ  ഒരു ഷാപ്പിൽ നല്ല തകർപ്പൻ ഊണ് കിട്ടും . കയറാം ? " ബാലൻ ചോദിച്ചു .  
അകത്തു കയറിയപ്പോൾ നല്ല ഉയരത്തിൽ കുടവയറും , കൊമ്പൻ മീശയും ,ഒക്കെയായി ഒരാൾ വന്നു . 
വിയർത്ത നെറ്റിത്തടത്തിനു താഴെ കത്തിപ്പാടും ചുവന്ന കണ്ണുകളും . ഒരു തികഞ്ഞ കേഡി !
ബാലൻ , " കള്ളുവേണ്ട , പൊരിച്ച മീൻ സ്പെഷ്യൽ ചേർത്ത് രണ്ട് ഊണ്  "  
അയാൾ , " അതെന്താ കള്ളു  വേണ്ടാത്തത്  ? " ഇരുന്ന  ബാലൻ മെല്ലെ ഉയർന്നു .
അയാളുടെ നേരെ മുമ്പിൽ ചെന്ന് നിന്നു .പുകവലിച്ചു മഞ്ഞച്ച ബാലൻറെ 
കണ്ണുകളൊന്നുകൂടി  ഉരുണ്ടുതിളങ്ങി .

" താനെന്താ  കള്ളുകുടിപ്പിച്ചേ  വിടുള്ളോ  ? " 
ഞാൻ കേറി വട്ടം വീണു .  " പോട്ടെ ബാലാ !  നമ്മൾ ഭക്ഷണം കഴിക്കാൻ വന്നിട്ട് "
ആകെ  അങ്കലാപ്പിലായി .അന്തരീക്ഷത്തിനു വല്ലാത്ത കനപ്പ് .

ഡ്രാക്കുളയോട് ഒരു വരം മാത്രമേ ചോദിക്കാനുള്ളു. അതും  ഈ നരജന്മത്തിൻറെ ആഴം എന്താണെന്ന് അറിഞ്ഞിട്ട് മരിക്കാൻ. തീഷ്ണമായ പദപ്രയോഗങ്ങൾ , ഉപയോഗിക്കുന്നതിൽ ധ്യാനപൂർണ്ണമായ അടക്കം; പരത്തി പറയാതിരിക്കാൻ ബോധപൂർവമായ സംയമനം; അർത്ഥതലങ്ങൾക്ക്  യാതൊരു ചോർച്ചയുമില്ലാതെ .

" നാഗ ദന്തം മുലക്കണ്ണിലാഴ്ത്തി ജ്ജീവ 
നാകം ദഹിപ്പിച്ച ഭോഗ സാമ്രാൻജി തൻ 
ലോകാഭിചാരകമാം മൃതദേഹത്തെ 
നീ  വെഞ്ചിരിച്ചെന്നോടിണ ചേർക്കുക 
പാരിലതി  നിന്യമീ  നരത്വത്തിന്റെ 
യാഴംഎന്താണ ന്നറിഞ്ഞോടുങ്ങട്ടെ  ഞാൻ 

ഈ  അടുത്ത കാലത്തു എറണാകുളം പ്രസ് ക്ലബിൽ വച്ച് നടത്തിയ ഒരു പത്രസമ്മേളനത്തിൽ ബാലൻ പറഞ്ഞ വാക്കുകൾ മലയാളി സമൂഹത്തിനും അധ്യാപകർക്കും, വിദ്യാർഥികൾക്കും, ഒരുപോലെ പ്രാധാന്യമുള്ളതാണ് .അക്ഷരത്തെറ്റും, വ്യാകരണ തെറ്റും ,ആശയത്തെറ്റും പരിശോധിക്കാതെ വിദ്യാർത്ഥികൾക്ക് ഉന്നത ബിരുദവും, മാർക്കും കൊടുക്കുന്ന രീതി ; കോഴ ,മതം, ജാതി, സ്വജനപക്ഷപാതം , രാഷ്ട്രീയം എന്നിവയുടെ  പേരിൽ അർഹത ഇല്ലാത്തവരെ മാഷന്മാരായി നിയമിക്കുന്നു .ഇങ്ങനൊരു സാഹചര്യത്തിൽ തൻ്റെ  കവിതകൾ പഠിപ്പിക്കുകയോ, ഗവേഷണ വിഷയമാക്കുകയോ ചെയ്യരുത്  എന്ന ഒരപേക്ഷയാണ് അധികാരികൾക്ക് മുമ്പിൽ ബാലൻ വച്ചത് !

തികഞ്ഞ ഭാഷാസ്നേഹിയും, കവിയുമായ ചുള്ളിക്കാട് ഇവിടെ പരാമർശിക്കുന്ന ആക്ഷേപഹാസ്യം കേരളത്തിൽ ജനിച്ചു, മലയാളം സംസാരിക്കുന്ന ഓരോ നരജന്മത്തിന്റെയും നെഞ്ചിൽ വീണാണ് പൊള്ളുന്നത് .

 ചിദംബര സ്മരണ " യെപ്പറ്റി കൂടി ഒരു വാക്ക് പറയാതെ പോയാൽ ഒന്നും പൂർണമാവില്ല . കവി ഗദ്യമെഴുതുമ്പോൾ, അതുണ്ടാക്കുന്ന മായിക പ്രപഞ്ചം  അറിയണമെങ്കിൽ ഈ  അനുഭവ സ്മരണകൾ വായിക്കണം .ജീവിതാനുഭവങ്ങൾ തന്നെയല്ലേ ഒരു മനുഷ്യനെ അവന്റേതായ സ്വഭാവത്തിന്റെ ചട്ടക്കൂടിനകത്താക്കുന്നതു. അനുഭവിക്കാനിടവന്ന  തിക്തവും, തീഷ്ണവും, വൈകാരികവുമായ ഒരുപറ്റം സംഭവങ്ങൾ അനുവാചകന്റെ ചെവിയിൽ കവി പതുക്കെ പറയുകയാണ്. തികഞ്ഞ ആകതാനതയോടെ, ആത്മാർത്ഥതയോടെ ,സംയമനത്തോടെ !!

Read more

അമേരിക്കന്‍ എഴുത്തിലെ ദാര്‍ശനിക തലം

ഈയൊരു വിഷയം സര്‍ഗ്ഗവേദിയില്‍ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട് എന്ന് ചിന്തിക്കാന്‍ തുടങ്ങിയിട്ട് കുറേക്കാലമായി . അതിനു തക്ക കാരണങ്ങളും ഉണ്ട് .അമേരിക്കന്‍ എഴുത്തില്‍ ഒരു കാരണവശാലും സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലന്ഘിക്കുവാന്‍ പാടില്ല ,ജീവിത യാഥാര്‍ഥ്യങ്ങള്‍ എത്ര പരുക്കനായാല്‍ പോലും മധുരം പുരട്ടിയെ പറയാവുള്ളൂ , ഗുണപാഠങ്ങളില്ലാത്ത എഴുത്തിനെ താഴ്ത്തി കാണണം ,മതപരമായ വൈകല്യങ്ങള്‍ ഏതു ഗ്രുപ്പിന്റെ ആയാലും വിളമ്പരുത് , അങ്ങിനെ പോകുന്ന അജ്ഞാതമായ അതിര്‍വരമ്പുകള്‍ എഴുത്തില്‍ ഉണ്ടാകണമെന്ന് ആരോ വാശിപിടിക്കുന്നപോലെ !ആരാണ് വാശിപിടിക്കുന്നതെന്ന് വ്യക്തമായി പറയാന്‍ കഴിയില്ല കാരണം അത് എഴുത്തിന്റെ വരികള്‍ക്കിടയില്‍ നിന്ന് അനുവാചകന്‍ സ്വയം കണ്ടെത്തേണ്ടതാണ്. കീഴ്വഴക്കങ്ങളില്‍ നിന്നു വ്യതിചലിക്കാത്ത എഴുത്തിനു ശരീരം ഉണ്ടാകും പക്ഷേ ജീവനുണ്ടാകില്ല അതുതന്നെയാണ് അമേരിക്കന്‍ എഴുത്തിന്റെ ശാപം

എന്തെഴുതിയാലും ,അതിലൊരു .ാീൃമഹ അല്ലെങ്കില്‍ ഗുണപാഠം ഉണ്ടാക്കണോ ?അങ്ങിനെ എഴുതി വായനക്കാരെ നന്നാക്കുകയാണോ എഴുത്തുകാരന്റെ പണി ? സാരോപദേശങ്ങളും ,പാപ ,മോക്ഷ ,സ്വര്‍ഗ്ഗ ,നരകങ്ങളും പഠിപ്പിക്കാന്‍ മതം തൊഴിലാക്കിയവരുടെ ഒരു ഘോഷയാത്ര തന്നെ ഇവിടെ ഉണ്ടല്ലോ .പിന്നെ ആ പണി എഴുത്തുകാരന്‍ ഏറ്റെടുക്കേണ്ടതുണ്ടോ ? ഉത്തരം കണ്ടെത്തേണ്ട ഈ ചോദ്യപരമ്പരകള്‍ക്കു മുമ്പിലാണ് പാവം എഴുത്തുകാരന്‍ അറച്ചറച്ചു നില്‍ക്കുന്ന പേനയുമായി എഴുതാനിരിക്കുന്നത് .

സാഹിത്യം ഒന്നേ ഉള്ളു ; അത് സാര്‍വ്വ ലൗകികമാണ് എന്ന് പഠിച്ചിട്ടാണ് നാട്ടില്‍ നിന്നും തിരിക്കുന്നത്. ഈ മണ്ണില്‍ വിഭാഗീയതകളാല്‍ പിരിഞ്ഞു നില്‍ക്കുന്ന പാവം മലയാളി കാണുന്നത് ക്രിസ്തീയ സാഹിത്യം,പെന്തക്കോസ്തല്‍ സാഹിത്യം,ഹിന്ദു സാഹിത്യം എന്നീ വേര്‍തിരിവുകളാണ് .സര്‍ഗസൃഷ്ടിയുടെ നോവുകളുമായി ,ഇടം കണ്ടെത്തി ,സമയം കണ്ടെത്തി, ഒന്നിരിക്കുന്ന പാവം എഴുത്തുകാരന്‍ വീണ്ടും കുഴയുന്നു .

കേരള മനസികവേദി " ചാര്‍വാകം " എന്ന് പേരിട്ട സദസ്സില്‍ കുരീപ്പുഴ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഒരു ശില്പശാല നടക്കുകയുണ്ടായി . അവിടെ ശശികുമാര്‍ അവതരിപ്പിച്ച " കുംഭകര്ണന്‍ " എന്ന കവിത വരേണ്യ വര്‍ഗത്തെ ആക്ഷേപിച്ചും ,ദ്രാവിടരേ പുകഴ്ത്തിയുമാണെന്ന കാരണത്താല്‍ വലിയ ബഹളം ഉണ്ടായി ".ാമി ശ െമ ുീഹശശേരമഹ മിശാമഹ " എന്ന് പറയാറുണ്ടെങ്കിലും ,കുടിയേറ്റമലയാളിയുടെ സങ്കുചിത മത വ്യാപാരങ്ങള്‍ കാണുമ്പോള്‍ " man Is a religious animal " എന്ന് കുട്ടി ചേര്‍ത്തുപറയണമെന്ന് രാജു തോമസ് വ്യക്തമാക്കി .

"കല കലക്കുവേണ്ടി , കല ജീവിതത്തിനുവേണ്ടി " എന്ന വിവാദം കാലാകാലമായിട്ടു ഉണ്ടെങ്കിലും ,സാഹിത്യം എന്നും ലക്ഷ്യം വെക്കേണ്ടത് മാനസ പുരോഗതിയും ,സമൂഹ നന്മയും ആകണം .ഈ ഭൂമിയില്‍ മാറ്റമില്ലാത്ത ഒന്നുണ്ടെങ്കില്‍ അത് " മനുഷ്യത്വം " മാത്രമാണ് .അതായിരുന്നു ഡോ . നന്ദകുമാറിന്റെ വാദമുഖം .

അമേരിക്കന്‍ എഴുത്തിന്റെ പശ്ചാത്തലം അരനൂറ്റാണ്ടിലേക്കു പരന്നു കിടക്കുന്നു .
മാധ്യമങ്ങളും , എഴുത്തും ഇല്ലാതിരുന്ന ഒരു കാലത്തെ കൂടി കാണേണ്ടതുണ്ട് . അന്ന് സര്‍ഗ്ഗ ചേതന
ഉള്ളവര്‍ എന്തെങ്കിലും എഴുതാന്‍ വെമ്പല്‍ പൂണ്ടിരുന്നു .നാട്ടില്‍ നിന്നും എഴുതി തുടങ്ങി ,പ്രശസ്തരായതിനു ശേഷം ഇവിടെ എത്തിയ പലരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു .അവരെ പുലഭ്യം പറഞ്ഞും ,വിമര്‍ശിച്ചും ജൗളി പൊക്കി കാണിച്ചും ,ആളാകാന്‍ സശ്രമിക്കുന്ന കുറെ ജന്മങ്ങളും ഇവിടെ ഉണ്ടായി .എഴുത്തിന്റെ തുടക്കത്തില്‍ ആദ്യം വിമര്‍ശനം വരുന്നത് മത പശ്ചാത്തലത്തില്‍ നിന്നാണ്.കാരണം അവിടെയാണ് ആദ്യം ആളുകൂടി തുടങ്ങിയത് . അങ്ങിനെ ഒരവസ്ഥയില്‍ സാഹിത്യത്തിന്‍റെ ഏണിപ്പടികളിലേക്ക് നോക്കിയവര്‍ക്ക് മതത്തിന്റെ അംഗീകാരവും ,തലോടലുംഒരാവശ്യകതയായി തോന്നിയതില്‍ തെറ്റില്ല .ഇങ്ങനെയാണ് ജോണ്‍ വേറ്റം അര നൂറ്റാണ്ടിന്റെ സാഹിത്യ സപര്യ വിലയിരുത്തിയത് .

ജോസ് ചെരിപുറത്തിന്റെ അഭിപ്രായത്തില്‍ എഴുത്തുകാരന്റെ പ്രധാന ചുമതല
താന്‍ എന്തിനാണ് എഴുതുന്നത് എന്ന് ആദ്യം സ്വയം കണ്ടെത്തണം . പ്രശസ്തിക്കുവേണ്ടിയാണോ ?ആളാകാനാണോ ? ,സമൂഹത്തിനുവേണ്ടിയാണോ ? ആത്മ സംതൃപ്തിക്കുവേണ്ടിയാണോ ? യഥാര്‍ത്ഥ സര്‍ഗ്ഗ സൃഷ്ടിയുടെ ഉടമ എല്ലാകാലത്തും എഴുതിയേ പറ്റൂ , പ്രസിവിച്ചേ പറ്റൂ എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുന്നവനാണ് .അവന്റെ മുമ്പില്‍ പേനയും കടലാസും മാത്രമേ ഉള്ളു .

ഒരു ദാര്‍ശനികന്‍ എഴുതുമ്പോള്‍ ദര്‍ശനം ഉണ്ടാകണം .ദര്‍ശനം ഉള്ളവന്‍
മതത്തിനു വേണ്ടിയല്ല , മനുഷ്യനുവേണ്ടിയാണ് എഴുതുക . അപ്പോള്‍ സാമൂഹ്യ പ്രതിബദ്ധത താനെ വന്നു കൊള്ളും .സമൂഹത്തിലെ അനീതികളോട് പ്രതികരിക്കാന്‍ ,അവനറിയാതെ ബാധ്യസ്തനായി തീരുന്നു .സമ്പന്നനാകുമ്പോഴും ,മനുഷ്യനില്‍നിന്ന് നന്മകള്‍ നിശ്ശേഷം മരിക്കുന്നില്ല എന്നതിന് ഉദാഹരണമായി ബാബു പാറക്കല്‍ പറഞ്ഞത് മകന്റെ അമേരിക്കന്‍ വിവാഹം ആര്‍ഭാടമായി നടത്തുന്നതിന് പകരം 650 homeless ന് ഭക്ഷണം കൊടുക്കാന്‍ തീരുമാനിച്ച ഒരു അമേരിക്കന്‍ മലയാളിയുടെ കഥയാണ് .

അറുപതുകളില്‍ തുടങ്ങുന്ന കുടിയേറ്റത്തിന്റെ തുടര്‍കഥയില്‍ ,വിയറ്റ്‌നാം
യുദ്ധത്തില്‍ പരുക്കേറ്റവരെ ശിശ്രുഷിക്കാന്‍ ആളുകളുടെ ക്ഷാമവും ,എയ്ഡ്‌സ് പരന്നപ്പോള്‍ മരണം
മുന്നില്‍ കാണുന്ന വെള്ളക്കാരന്റെ മനസ്സും ,ഒക്കെ കുട്ടിവായിക്കേണ്ടിയിരിന്നു .പിന്നെ നേഴ്‌സ് മാരുടെയും അണികളുടെയും പ്രവാഹം . പറിച്ചു നട്ടപ്പോള്‍ ഓണവും , വിഷുവും ,അയ്യപ്പനും , ശങ്കരാന്തിയും ,എല്ലാം കൂടെ കൊണ്ടുപോന്നു .പി .ടി . പൗലോസ് വന്ന വഴികളിലേക്ക് ഒന്നെത്തി നോക്കുകയായിരുന്നു

സാഹിത്യം എന്നാല്‍ സംസ്കാരം എന്നാണ് ഇ . എം . സ്റ്റീഫന്‍ പറഞ്ഞത് .സാഹിത്യകാരന്‍ അപരനിലേക്ക് ശ്രദ്ധിക്കുമ്പോള്‍ ,സൃഷ്ടികള്‍ കാലത്തിനു നേരെ പിടിക്കുന്ന കണ്ണാടികളാകും .എഴുത്തുകാരന് പേടി തോന്നുന്നുണ്ടെങ്കില്‍ ജീവിക്കുന്ന സമൂഹത്തില്‍ മാന്യനായി നില്‍ക്കാന്‍ കഴിയാതെ പോകും എന്നതായിരിക്കും അതിനു കാരണം .സമൂഹത്തിന്റെ അംഗീകാരമോ ,വിലയിരുത്തലുമാണോ ,യഥാര്‍ത്ഥ എഴുത്തുകാരന്റെ അവാര്‍ഡ് ? അതോ പറയാനുള്ളത് ആരുടെയും മുഖത്തുനോക്കി പറഞ്ഞു എന്ന ആത്മ സംതൃപ്തിയാണോ ?

നേഴ്‌സ്മാരുടെ വരവും , ഐ .റ്റി . ക്കാരുടെ വരവും ഏതാണ്ട് നില്ക്കുകയാണ് .
കാരണം സ്വന്തം നാട്ടില്‍ , പലതും ഉപേക്ഷിച്ചു പോകാതെ, മാന്യമായി ജീവിക്കാനുള്ള വേതനം കിട്ടുമെങ്കില്‍ എന്തിനു നാട് വിടണം എന്ന ചിന്ത മലയാളിയില്‍ ആവസിക്കാന്‍ തുടങ്ങിയിരിക്കുന്നു .ഇനി ഇവിടെ ഒരു പുതിയ തലമുറ വരും , പുതിയൊരു ഭാവുകത്വം സൃഷ്ടിക്കപ്പെടും . അവരുടെ നൂതന ഭാഷയും എഴുത്തും സഹിത്യവും വരും .മത സമൂഹങ്ങള്‍ ഇപ്പോള്‍ ആസ്ഥാന മന്ദിരങ്ങള്‍ പണിയുന്നതിന്റെ തിരക്കിലാണ് .കാരണം എല്ലാം കെട്ടടങ്ങുന്നതിന് മുമ്പ് ഇവിടെ എന്തോ അടയാളപ്പെടുത്തുന്നതിന്റെ വെപ്രാളമാണവര്‍ക്ക് .ഐ .റ്റിക്കാരനായി വന്ന് കുടിയേറ്റക്കാരനായി മാറി ,വീണ്ടും മടങ്ങാന്‍ തീരുമാനിച്ചു കാര്യങ്ങള്‍ നീക്കുന്ന മാമന്‍ മാത്യു എത്രയും കൂടി പറഞ്ഞു വച്ചു

ഈ മണ്ണില്‍ ചുറ്റും കാണുന്ന ജീവിത കണികകള്‍ ,മറ ഇല്ലാതെ ,പച്ചയായി ,തികഞ്ഞ ആത്മാര്‍ത്ഥതയോടെ പറയുക തന്നെയല്ലേ ഒരെഴുത്തുകാരന്‍റെ സമര്‍പ്പണം ! അതാകണം
ഒരെഴുത്തുകാരന്‍ !

Read more

മലയാള ചെറുകഥ - ഇന്നിൽ ചേർത്ത് വായിക്കുമ്പോൾ

മുഖ്യ ധാരാ മാധ്യമങ്ങളില്‍ ഇപ്പോള്‍ വരുന്ന ചെറുകഥകള്‍ ശ്രദ്ധിച്ചാല്‍ സമൂഹത്തിനുണ്ടായ മാറ്റങ്ങളുടെ പ്രതിഫലനം കാണാം .ഏതു സമൂഹത്തിന്റെയും മുഖചിത്രം തെളിഞ്ഞു കാണുന്നത് അക്കാലത്തുണ്ടാകുന്ന സാഹിത്യ സൃഷ്ടികളില്‍ നിന്നാണെന്നു പറയാറുണ്ട് .അതുകൊണ്ടു മാത്രമാണ് ഇങ്ങനെ ഒരു വിഷയം സര്‍ഗ്ഗവേദിയില്‍ വിശകലനം ചെയ്യാം എന്ന് തീരുമാനിച്ചത് .

ഒട്ടും ദുര്‍ഗ്രാഹ്യത ഇല്ലാതെ ,വിഷയത്തിന്റെ ചുവടുകളില്‍ നിന്ന് തെറിച്ചു പോകാതെ ,ബോധപൂര്‍വമായ ഒരടക്കം പാലിച്ചുകൊണ്ട് എഴുതുന്ന രീതി പുതിയ തലമുറ ആര്‍ജിച്ചിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം .ഈ മാറ്റം പുതുസമൂഹത്തിന്റെ മാറ്റങ്ങളോട് ചേര്‍ന്ന് പോകുന്നു എന്ന് കൂട്ടിവായിക്കേണ്ടിയിരിക്കുന്നു.

വിനോയ് തോമസിന്റെ " രാമച്ചി " ആയാലും ഫ്രാന്‍സിസ് നെറോനയുടെ " തൊട്ടപ്പന്‍ " ആയാലും വായിക്കുമ്പോള്‍ അവരുണ്ടാക്കുന്ന ഭൂമികയുടെ ചട്ടവട്ടത്തില്‍ നിന്ന് മറയാതെ കഥ ഒരടക്കം പാലിച്ചുകൊണ്ട് മുന്നേറുന്നു .അമിത വര്‍ണ്ണനകള്‍ ഒഴിവാക്കി ,പുഷ്പാങ്കിത ഭാഷയുടെ താളങ്ങളില്‍ പെടാതെ മാറിനിന്നും കഥ പറയുന്നു .

ദൃശ്യ മാധ്യമങ്ങളുടെ കടന്നു കയറ്റം കൊണ്ട് , " കവിത മരിച്ചു ,ചെറുകഥ മരിച്ചു , ഉത്തരാധുനികത എന്ന അവസ്ഥ മാറി " എന്നൊക്കെ പൊതുതലങ്ങള്‍ ഘോഷിക്കുമ്പോളും പുതിയ ചെറുപ്പക്കാരായ എഴുത്തുകാരുടെ കൈകളില്‍ കഥകള്‍ ഭദ്രമായി നില്‍ക്കുന്ന അവസ്ഥ കാണാം എന്ന് കെ .കെ ജോണ്‍സന്‍ തന്റെ പ്രബന്ധത്തില്‍ പറഞ്ഞു .പുതിയ എഴുത്തുകാര്‍ക്ക് , വായനയില്ല, അനുഭവങ്ങളില്ല ,ദാര്‍ശനികത പുറത്തു നിര്‍ത്തിയിരിക്കുകയാണ് എന്നും മറ്റുമുള്ള പരിഭവങ്ങള്‍ക്കിടയിലും അവര്‍സ്വന്തം ഭാഷയും ശൈലിയും സൃഷ്ടിച്ചുമുന്നേറുന്നു .ഏച്ചിക്കാനത്തിന്റെ " ബിരിയാണിയും " എസ്. ഹരീഷിന്റെ " മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ " തുടങ്ങിയ കഥകള്‍ സംവേദിക്കുന്നത് അതാണ് .

ബാബു പാറക്കല്‍ പറഞ്ഞ " ഒരു കറമ്പന്റെ കഥയും "" വിത്തല്‍വാടി " എന്ന കഥയും കാലിക സാമൂഹ്യ തലങ്ങളില്‍ ഒട്ടി നില്‍ക്കുന്നു. ബീഫു വാങ്ങാന്‍ പോയ ഹിന്ദു മുസ്ലിമാണെന്ന് തെറ്റി ധരിച്ചു അക്രമിക്കപ്പെടുന്നതും , മറ്റുമുള്ള കാര്യങ്ങള്‍ സമയ ബദ്ധിതമായും കാല ബദ്ധിതമായും കുട്ടിവായിക്കാം .

വെള്ളക്കാരും ,സ്പാനിഷുകാരും ,കറുത്തവര്‍ഗക്കാരും മുപ്പതു കൊല്ലം മുമ്പ് എഴുതിയ അവസ്ഥയിലെ നമ്മള്‍ എത്തിയിട്ടുള്ളു എന്ന അഭിപ്രായമാണ് കെ. സി .ജയന്‍ പറഞ്ഞത് . അതിനായി അദ്ദേഹം ഷെര്‍മാന്‍ അലക്‌സി എന്ന റെഡ് ഇന്ത്യന്‍ എഴുത്തുകാരന്‍ മുതല്‍ ഒരുപാട് ആംഗല കഥാകൃത്തുക്കളുടെ കൃതികള്‍ നിരത്തുകയുണ്ടായി .ഇത്‌റിയാലിറ്റി റൈറ്റിങ് നടമാടുന്ന കാലമാണ് . കഥ നല്ലതോ ചിത്തയോഎന്നതല്ല പ്രശ്‌നം .ആരുവായിക്കുന്നു അവന്റെ കണ്ണിലൂടെയാണ് കഥ തെളിയുന്നത് .

ഡോ. നന്ദകുമാര്‍ ചെറുകഥ ഒരു ചെറു പ്രതലത്തില്‍ ഒതുക്കുന്നതിന്റെ ആവശ്യകതയെപ്പറ്റി ഊന്നി പറഞ്ഞു . തോമസ് മാന്‍ തുടങ്ങിയ എഴുത്തുകാരുടെ കഥകള്‍ നോവലാണോ ,കഥയാണോ എന്ന സംശയം ഉളവാക്കും. അയ്യായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജീവിച്ചിരുന്ന "ഗുണാഢ്യനാണ് " ആദ്യമായി കഥകള്‍ ക്രോഡീകരിച്ചത് .

കഥകള്‍ ലിപിബദ്ധവും ,ശ്രുതിബദ്ധവും ആയിരിക്കണം എന്ന് ഡോ .ഷീല പറഞ്ഞു . ക്രിസ്തുവിനു രണ്ടായിരം വര്ഷം മുമ്പാണ് ആദ്യ കഥ ഉണ്ടായതു എന്ന് പറയപ്പെടുന്നു .പണ്ടുകാലത്തെ മനുഷ്യര്‍
ഗുണഗണങ്ങള്‍ ഉള്ളവരും , ഗുണഗണങ്ങള്‍ ആദരിക്കുന്നവരും ആയിരുന്നു അതുകൊണ്ടു അവരുടെ കഥകളും അതില്‍ അധിഷ്ഠിതമായിരുന്നു . കഥയ്ക്ക് നിര്‍വചനം ഇല്ലെങ്കിലും ,ഇങ്ങനെ പറയാം : " മൗലികമാവണം ,ഉള്ള് ഇളക്കണം , ഉള്ളില്‍ തട്ടണം " സാഹിത്യത്തിന്റെ ലക്ഷ്യം ഹൃദയത്തിന്റെ പവിത്രീകരണമാണ് . സഹിത ഭാവമാണ് സാഹിത്യം .

ജോസ് ചെരിപുറം, പി .ടി. പൗലോസ് ,രാജു തോമസ് , മാമന്‍ മാത്യു തുടങ്ങിയവര്‍ സംസാരിച്ചു . 

Read more

അമേരിക്കകാരനെപ്പോലെ ശ്വസിക്കുമ്പോൾ

Chaim Potok  തൻ്റെ നോവലായ "ഇൻ ദി ബിഗിനിങ്" ൽ പറഞ്ഞു വച്ച ഒരു പ്രശസ്തമായ വാചാകമുണ്ട് "എല്ലാ തുടക്കങ്ങളും പ്രശ്ന സങ്കിർണങ്ങളാണ്' ഒരു പ്രവാസിയെ സംബന്ധിച്ചിടത്തോളം, ആ വാക്കുകൾ എല്ലാ അർത്ഥത്തിലും ശരിയുമാണ്. അവനുപേക്ഷിച്ചു പോരുന്ന സ്നേഹവായ്പുകൾ വ്യക്തി ബന്ധങ്ങൾ, കാലാവസ്ഥ, ഭക്ഷണരീതി, വേഷവിധാനങ്ങൾ, കലാസാംസ്കാരിക തലങ്ങൾ, എല്ലാം അവനെ ഒരു വിഭ്രാന്ത ദുഖത്തിൻറെകൊടുമുടിയിൽ കയറ്റി നിർത്തുന്നു. അതിനെ അതിജീവിക്കാനുള്ള ഏക മാർഗം മുമ്പില്ലാത്ത സാമ്പത്തിക നേട്ടങ്ങൾ മാത്രമാണ്. അപ്പോൾ മുതൽ അവൻ ചോദിച്ചു തുടങ്ങുന്നു  "എങ്ങനെ എങ്കിലും കുറച്ചു പണം ഉണ്ടാക്കിയ ശേഷം മടങ്ങി പോകണം. നാട്ടിൽ തിരികെ ചെന്ന് ഒരു കുട്ടി മുതലാളിയായി ജീവിക്കണം" അമേരിക്കൻ മലയാളിയുടെ ആ സ്വപ്നം ഒരു സ്വപ്നം മാത്രമായി അവശേഷിക്കുന്നു. തിരിച്ചു പോകാനുള്ള  അവസ്ഥ എത്തുമ്പോൾ കുട്ടികളുടെ പഠിപ്പും, ജോലിയുടെ വൈതരണികളും, നാടിനു വന്ന മാറ്റവും വിലയിരുത്തുമ്പോൾ ഇനിയൊരു മടക്കയാത്ര വേണമോ? എന്ന അവസ്ഥ ! 

ഇവിടെ സ്വന്തം ജീവിതത്തിലെ ഒരേട് ഓർമിച്ചുപോവുകയാണ് Duane Reade ൽ മാനേജരായി പണിയെടുക്കുന്ന കാലം. ലോകത്തിൻറെ നാനാഭാഗങ്ങളിൽ നിന്നെത്തിയ 42 പേരെ മേയ്‌ക്കേണ്ട ഉത്തരവാദിത്തം പലരും പറയുന്ന ഇംഗ്ലീഷ്, സ്ലാങ്ങിൻറെ വ്യസ്തത കാരണം എനിക്ക് മനസിലാകുന്നില്ല. എന്റേത്‌ മറിച്ചും. "ബെൻ" എന്ന് പേരുള്ള ഒരു കറുത്ത വംശജനായിരുന്നു ബാങ്കിൽ പണം നിക്ഷേപിക്കാൻ പോകാനും, മറ്റു കാര്യങ്ങൾക്കും അംഗരക്ഷകൻ .ഒരിക്കൽ അയാൾ പറഞ്ഞു "സമയം കിട്ടുമ്പോൾ എനിക്ക് ചിലതു പറയാനുണ്ട്". വൈകുന്നേരം സ്ഥിരമായി പോകാറുള്ള ഒരു ബാറിലേക്ക് അയാളെ ക്ഷണിച്ചു. ബെൻ പറഞ്ഞു തുടങ്ങി :- " നിങ്ങൾ കറുത്തവർഗക്കാരായ കീഴ്‌ജീവനക്കാരോട് പരുഷമായി സംസാരിക്കരുത്, കാരണം ഞാനൊഴികെ, ബാക്കി 17 പേരും തോക്കു കൊണ്ടുനടക്കുന്നവരാണ്. പിന്നെ അവനെ കാണുമ്പോൾ ഒന്ന് തെളിഞ്ഞു ചിരിച്ചിട്ട് വിഷ് ചെയ്തേക്കണം. പാവം! അവനവിടെ ഉടഞ്ഞു പോകും."നിങ്ങൾ ഇന്ത്യക്കാർ" ഇന്നലെകളുടെ ശവപ്പറമ്പിൽ നിന്നുകൊണ്ട്  നാളെയെ സ്വപ്നം കാണുന്നവരാണ് .ഇവിടെ വിജയിക്കണമെങ്കിൽ , അമേരിക്കക്കാരനെ പോലെ ചിന്തിക്കണം, അവനെ പോലെ ശ്വസിക്കണം .ഇന്നിൽ ജീവിക്കാൻ പഠിക്കണം. "  എട്ടു വിവാഹം കഴിച്ചു ,അതിൽ പതിനെട്ടു മക്കളുള്ള, ബെൻ, സ്വന്തം വീട്ടിൽ ഒറ്റക്കാണ് താമസം. വിദ്യാഭാസം തീരെ ഇല്ലാത്ത ആ കറുത്ത വയസ്സൻറെ ഫിലോസഫിയാണ് ഓർമവന്നത്. "അമേരിക്കക്കാരനെ പോലെ ശ്വസിക്കുക"

ഈ ജന്മത്തിലെങ്കിലും, കൊണ്ടുവന്ന മൂല്യങ്ങൾ നഷ്ടപ്പെടുത്താതെ, ഭാരതീയനായി ഈ മണ്ണിൽ ജീവിക്കാനിഷ്ടമെന്നു രാജു തോമസ് പറഞ്ഞു. ഭൂമിയിലെ അലിഖിത നിയമം ആണല്ലോ "ചിലതു നേടുമ്പോൾ മറ്റു ചിലതു നഷ്ടപ്പെടും" എന്ന യാഥാർത്യം, ജോസ് ചെരിപുറം വ്യക്തമാക്കി. ഗയാനക്കാർക്കു സംഭവിച്ചത് അദ്ദേഹം ഓർമിപ്പിച്ചു. ഇംഗ്ലീഷുകാർ ഇന്ത്യ ഭരിച്ചിരുന്ന കാലത്തു തോട്ടങ്ങളിൽ പണിയെടുപ്പിക്കാനായി, കുറെ കപ്പലുകൾ നിറയെ കുടുംബങ്ങളെ ഗയാനയിൽ എത്തിച്ചു. ഇന്ത്യ വളരെ അകലെ ആയതുകൊണ്ടും, കത്തിടപാടുകൾ അന്നത്തെ കാലത്തു വളരെ ബുദ്ധിമുട്ടായിരുന്നതുകൊണ്ടും ബന്ധങ്ങൾ അറ്റുപോയി. ഇപ്പോൾ മുത്തശ്ശിയും മുത്തച്ഛനും കൊടുത്ത കുറെ ഓർമകളും, പേരിന്റെ പുറകിൽ തുങ്ങി നിൽക്കുന്ന "surname " മാത്രം ബാക്കി. സംസ്കാരത്തിന്റെ കാര്യത്തിലാണെങ്കിൽ "വഞ്ചി തിരുനക്കരയിൽ നിന്ന് വിടുകയും ചെയ്തു, കൊല്ലത്തോട്ട് എത്തിയുമില്ല 'എന്ന അവസ്ഥ.

ജേക്കബ് പറഞ്ഞതിൽ ഒരു നർമം ഒളിഞ്ഞിരിക്കുന്നു "ശ്വസിക്കാം പക്ഷെ ഒരു ബ്ലോക്ക് ഉണ്ടെന്നു മാത്രം "ഒന്നാം തലമുറയെ സംബന്ധിച്ചിടത്തോളം എല്ലാ കാര്യങ്ങളും സങ്കിർണമാണ്. രണ്ടാം തലമുറ മതം പോലും നിരാകരിക്കുന്നു .മാത്രമല്ല അമേരിക്കൻ സംസ്കാരം പോലും മാറ്റത്തിനു അധിനമായിക്കൊണ്ടിരിക്കുന്നു .ഉദാഹരണത്തിന് ഇന്ത്യൻ ഭക്ഷണം ,അമേരിക്കൻ ഭക്ഷണ സംസ്കാരത്തിൽ അലിഞ്ഞു ചേർന്ന് കഴിഞ്ഞു.

വ്യതിയാനങ്ങൾ, മതത്തിലും, സമൂഹത്തിലും സംസ്കാരത്തിലും എല്ലാം ഉണ്ടാകുന്നുണ്ട് .അത് കാലത്തിനു വിട്ടുകൊടുത്തു മാറി നിൽക്കുക എന്ന അഭിപ്രായമാണ് ജെ. മാത്യുവിനു ഉള്ളത്. മൂക്കിന് മുമ്പിലുള്ള വായു ശ്വസിക്കുക. സമചിത്തതയോടെ വ്യതിയാനങ്ങൾ നോക്കിക്കാണാൻ കഴിയണം. ഇന്നത്തെ ചുറ്റുപാടിൽ മതവും സാഹിത്യവും രാഷ്ട്രിയവും എല്ലാം തികഞ്ഞ ബിസിനസ്സാണ് .ഇവിടെ നിന്നിറങ്ങുന്ന നോവലുകളിൽ ആ ചിത്രം വ്യക്തമാണ് .

Read more

പിറവത്തിന്റെ ദുഃഖപുത്രിക്ക് യാത്രാമൊഴി

ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മിഷേല്‍ ഷാജിയുടെ നിര്യാണത്തില്‍ ന്യുയോര്‍ക്കിലെ പിറവം അസോസിയേഷന്‍ അംഗങ്ങള്‍ കേരള സെന്ററില്‍  കൂടി അനുശോചനം  രേഖപ്പെടുത്തി .ഒരു ഗ്രാമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തിയ ഈ സംഭവത്തില്‍ , അകലെയാണെങ്കിലും ,വന്നു കൂടിയ ഓരോവ്യക്തിയും ,കണ്ണീരുണങ്ങാത്ത ആ ചെറിയ കുടുംബത്തിന്റെ തീരാവേദനയില്‍ പങ്കാളികളായി .വന്നവരില്‍  പലരും ഷാജിയുടെയും സൈലമ്മയുടെയും ബന്ധുക്കളോ ,സഹപാഠികളോ ,അയല്‍ക്കാരോ അരിക്കുന്നതിനാല്‍ പഴയ സൗഹൃദങ്ങളുടെ വളരെയേറെ കാര്യങ്ങള്‍ അയവിറക്കാനുണ്ടായിരുന്നു .

ഒരു പാട് ആരവങ്ങള്‍ക്കും ,അന്വേഷണങ്ങള്‍ക്കും ,ഒടുവില്‍ ബാക്കി വരുന്നത് ഒരു വീടിന്റെ തേങ്ങല്‍ മാത്രമാണ് . മിഷേലിന്റെ വേര്‍പാടിന് ആരുടെയൊക്കെയോ ,പ്രകോപനങ്ങളും ,പ്രേരണകളും ,ഉണ്ടെന്ന് കണ്ടുപിടിച്ചാലും ,മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന ആ മകളുടെ  അഭാവം മരണം വരെ നീളുന്ന ഒരു നീറ്റലാണ് .ആ കനല്‍ വഴികളിലൂടെ നടന്നു പോയ ഒരെളിയ വ്യക്തി എന്ന നിലയില്‍ ഷാജിയുടെയും ,സൈലമ്മയുടെയും പ്രാണവേദനയില്‍ ഞാനും പങ്കുചേരുന്നു .

സെക്രട്ടറി വി .യു .പൗലോസ് അനുശോചന പ്രമേയം അവതരിപ്പിച്ചു തുടര്‍ന്ന് അല്ലി പോലോസ്, ആലിസ് വെട്ടിച്ചിറ , പി .ടി  .പോലോസ്  ജോസഫ് വെട്ടിച്ചിറ , കുമ്പള തളത്തില്‍ പൗലോസ് , ബേബി കൊളങ്ങായില്‍ പ്രൊ എന്‍ .പി  ഷീല , ഈ .എം . സ്റ്റീഫന്‍  എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു .

Read more

കവിത കാല്പനിക സത്യങ്ങളിലേക്ക്

സർഗ്ഗവേദിയിൽ ഘനമുള്ള പ്രബന്ധങ്ങൾ അവതരിപ്പിച്ചു മുന്നേറുന്നതിനിടക്കാണ്, കാല്പനിക സ്വപ്നങ്ങളിൽ മുഴുകുന്ന കവിതയിലേക്ക്  തിരിച്ചു വരണം, സൃഷ്ടികൾ കാത്തിരിക്കുന്നു, എന്നൊരഭിപ്രായം ഉയർന്നു വന്നത് . സൃഷ്ടിയുടെ വിലയിരുത്തൽ, എഴുത്തുകാരെ സ്വയം വിചിന്തനം ചെയ്യാൻ സഹായകമായിട്ടുണ്ടെന്ന യാഥാർഥ്യം നിലനിൽക്കെ വേദി കാവ്യദേവതയെ സ്വികരിക്കാൻ കാതോർത്തുനിന്നു .

ആദ്യം അവതരിപ്പിച്ചത്  രാജു തോമസിൻറെ " ജ്യാനവൃദ്ധൻ " എന്ന കവിതയാണ് .ബാലൻറെ നിറുത്താതെയുള്ള കരച്ചിലിൽ തുടങ്ങി ചിരിയിലവസാനിക്കുന്ന  അർത്ഥഗർഭവും, ഐതിഹാസിക സത്യങ്ങളുടെ വ്യാപ്തിയിൽ അലിഞ്ഞുറഞ്ഞ കവിത . നിറുത്താതെ കരഞ്ഞ അവനെ അവർ പാഠങ്ങൾ എണ്ണിയെണ്ണി പഠിപ്പിച്ചു _ ചരിത്രം ,പുരാണം, വേദപ്രമാണങ്ങൾ ,കിർത്തനങ്ങൾ  - കുറെ പഠിച്ചുകഴിഞ്ഞപ്പോൾ മനസ്സിലുണർന്ന ഉത്തരം കിട്ടാത്ത ഒരായിരം ചോദ്യങ്ങളുമായി അവൻ യാത്രയായി .ആ യാത്രക്കിടയിലാണ് ഈ ഭൂമിയിൽ ദുർജ്ഞേയമായതും അജ്ഞേയമായതും  ഉണ്ടെന്ന തിരിച്ചറിവ് അവനുണ്ടാകുന്നത് . പിന്നെ യാത്ര വളരെ സുഖകരമായിരുന്നു .ഇവക്കു രണ്ടിനും ഇടയിലൂടെ നീളുന്ന നേർത്ത വരമ്പിലൂടെ അമോതാങ്കിതനായി നടക്കുക . എല്ലാം അവസാനിക്കുന്നത് ഒരു ചിരിയിലാണ് - അർത്ഥഗർഭമായ  ചിരി !

വേദിയിൽ വളരെയേറെ  കവിതകൾ അവതരിപ്പിച്ചിട്ടുള്ള ജോസ് ചെരിപുറം, ഇന്നത്തെ കുടിയേറ്റ മണ്ണിലെ ഈശ്വര ,മത, വിശ്വാസ ചിന്തകളുടെ, പിന്നാമ്പുറങ്ങളിൽ നിന്നും ഉയർത്തുന്ന കവിതയാണ് " ഗാഗുൽത്തായിലെ ഗദ്ഗദങ്ങൾ ". കുരിശ്ശിലേറി മരിച്ച ,ആ അനശ്വര നാടകത്തിലെ ദുരന്ത നായകൻറെ ചിന്താവിചികളിലൂടെ കവിത ഇരമ്പി കയറുന്നു. 

മതം തൊഴിലായി സ്വികരിച്ചവരുടെ നിതാന്ത ഘോഷയാത്ര. മുമ്പൊക്കെ ഒരു പാതിരിയോ, തിരുമേനിയോ നടന്നു പോകുന്നത് കണ്ടാൽ  ഈശ്വരൻറെ പ്രതിപുരുഷനെന്നു തോന്നുമായിരുന്നു .- ഇന്ന് ഒരു വയറ്റിപ്പിഴപ്പ് നടന്നു പോകുന്നു എന്നുമാത്രം തോന്നുന്നു. ഞാനാണെന്ന് ശരിക്കും അറിയാതെയാണ് , നിങ്ങളെന്നെ പ്രചരിപ്പിക്കുന്നത് - നിങ്ങൾ എന്നെ വിറ്റുകാശാക്കുന്നതു . ഇതിഹാസത്തിൻറെ പടവുകളിൽ നിങ്ങളെന്നെ അഞ്ചു മുറിവുകൾ ഏല്പിച്ചാണ് വധിച്ചത് .ഇന്ന് എൻ്റെ അടങ്ങാത്ത നിലവിളികൾ കേൾക്കാതെ, എൻ്റെ ആത്മ നൊമ്പരങ്ങൾ അറിയാതെ വെട്ടിമുറിച്ചുകൊണ്ടേയിരിക്കുന്നു 

ഞാനാരോടും പറഞ്ഞില്ല എൻ്റെ പേരിൽ ഒരു മതമോ ജാതിയോ ഉണ്ടാക്കാൻ. എൻ്റെ വചനങ്ങൾ നിത്യവൃത്തിക്കായി, തെറ്റിദ്ധരിപ്പിച്ചാണ് ഇങ്ങനെയുള്ള ചെയ്തികളെല്ലാം ഉണ്ടായത് .നിങ്ങളുണ്ടാക്കിയ പാപബോധങ്ങളും ,നിയമങ്ങളും ഞാൻ പറഞ്ഞതല്ല - അത് ഇടയരെന്നുഅവകാശപ്പെടുന്നവരുടെ നിലനിൽപ്പിന്റെ മാത്രം സുക്തങ്ങളാണ്. " അവർ തന്നെ പോകുമെന്ന് സംശയിക്കുന്ന സ്വർഗ്ഗ രാജ്യത്തേക്ക് നിങ്ങളെ അയക്കാം" എന്നവർ ആവർത്തിക്കുമ്പോൾ ലോകനീതിക്കുവേണ്ടി ആത്മാഹുതി ചെയ്ത ഞാൻ വീണ്ടും ക്രൂശിക്കപ്പെടുകയാണ്.

തികച്ചും അവിചാരിതമായാണ് ; അജിത് എൻ നായർ ,"കൃസ്തുവിൻ്റെ മനസ്സിൽ ഉണരുന്ന ചിന്തകളുടെ പശ്ചാത്തലത്തിൽ മറ്റൊരു കവിത -"കാൽവരിക്കുന്നിലെ വിലാപത്തിൻ പ്രതിധ്വനി  " അന്ന് തന്നെ അവതരിപ്പിക്കാൻ ഇടയായത് .കവിയുടെ ചിന്തകൾ ഒരേസമയം ദെയ്‌വത്തോടും ,മനുഷ്യരോടും സംവേദനം ചെയ്ത് മുന്നേറുന്നു .

ലോകത്തിന്റെയും ,മനുഷ്യന്റെയും നന്മയെ മുൻനിർത്തി ആത്മാഹുതി ചെയ്ത് രക്ത സാക്ഷിത്തം വരിച്ച എന്നെ, എൻ്റെ പിന്തലമുറ അറിയാതെപോകുന്നു .ആയിരം യൂദാസുകളെ ജനിപ്പിക്കുന്ന ഇന്നത്തെ സമൂഹം എനിക്ക് നേരുന്നത് ഒരു നിതാന്തമായ കുരുതിക്കളമാണ്. പക്ഷെ ഒരു കാര്യം ഓർമ്മപ്പെടുത്താതെ ഇരിക്കാൻ കഴിയുന്നില്ല .എൻ്റെ അന്തരാളത്തിൽ രോഷത്തിൻറെ അഗ്നി പടർന്നാൽ, വെണ്ണീറ് പോലും നിന്ന് കത്തും.

നാഥാ ! നീയെന്നെ പലവട്ടം കൈ വെടിഞ്ഞിട്ടുണ്ട്. മുൾക്കിരീടം ചൂടി ,കുരിശേന്തി ,ചാട്ടവാറടികളുടെയും, തെറിവിളികളുടെയും ആരവത്തോടെ കാൽവരി കയറുമ്പോൾ ,നീ സൃഷ്ട്ടിച്ച മക്കൾ എന്നെ തള്ളി പറയുമ്പോൾ . ഇപ്പോളാണ് എനിക്കതിൻറെ പൊരുൾ തെളിയുന്നത്. മാപ്പ് !! 

പണ്ടൊരു പ്രളയത്തിലൂടെ ഈ ധരിത്രിയെ ശുദ്ധികരിച്ച അങ്ങ് ഇനിയുമൊരു പ്രളയത്തിലൂടെ  അന്ത്യഹാരം അർപ്പിക്കുമോ ? 

സി.എം .സി, രാജു തോമസ്, ജോൺ വേറ്റം, അജിത് നായർ, ഡോ.തെരേസ ആന്റണി ,തമ്പി തലപ്പിള്ളിൽ, ആലിസ് തലപ്പിള്ളിൽ,പ്രൊ .ജോൺ മുള്ളിൻ, പി .ടി പൗലോസ്, ഈ .എം .സ്റ്റീഫൻ, മോൻസി കൊടുമൺ, ജേക്കബ്, പ്രീത ജേക്കബ്, മറിയാമ്മ ചാക്കോ, ബാബു പാറക്കൽ ജോൺ പുളിനാട്ട്, ജോസ് ചെരിപുരം, എന്നിവർ ചർച്ചയിൽ സജീവമായി പങ്കെടുത്തു .

Read more

എന്റെ ഗ്രാമം

ഒടുങ്ങാത്ത പ്രവാസത്തിന്റെയും,യാത്രകളുടെയും മാറ്റങ്ങളുടെയും കാലം .ഈ കാലത്താണ് ഒന്ന് തിരിഞ്ഞു നോക്കാന്‍ , ഒന്നയവിറക്കാന്‍ , ഗതകാല ചിന്തകള്‍ക്ക് ഒരു ആലേപനമാകാന്‍ സര്‍ഗവേദി ഒരു വിഷയം തേടിയത്. " എന്റെ ഗ്രാമം " അത് കുറിക്കുകൊണ്ടു . പുതുവത്സരം ഒന്നിച്ചു ആഘോഷിക്കാന്‍ വിഭവങ്ങളുമായി എത്തിയ നാല്പതോളം ആളുകള്‍ തന്റെ ബാല്യ , കൗമാര , യൗവന കാലത്തേക്ക് മുങ്ങാംകുഴിയിട്ടു കയറി . ഒരാള്‍ക്കുപോലും നിശ്ശബ്ദനാകാന്‍ കഴിയാത്തവിധം വിഷയത്തിന്റെ അമ്പുതറച്ചത് നിഷ്കളങ്ക ബാല്യത്തിന്റെ നടവരമ്പത്താണ്.

" ഉച്ചയായ് തണലിലാഞ്ഞു പുസ്തകം
വച്ചു മല്ലികയറുത്തിരുന്നതും
മെച്ചമാര്‍ന്ന ചെറു മാലകെട്ടിയെന്‍
കൊച്ചു വാര്‍മുടിയിലങ്ങണിഞ്ഞതും "

എല്ലാ ഗ്രാമങ്ങളും നിഷ്കളങ്കതയുടെ കൂമ്പാരമായി തോന്നും ബ ഒരുപക്ഷെ നിഷ്കളങ്ക ബാല്യത്തിന്റെ കണ്ണാടിയിലൂടെ നോക്കുന്നത് കൊണ്ടാകാം .

ഇംഗ്ലണ്ടിലെ ഏതോ ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ജോണ്‍ മുള്ളന്‍ എന്ന ഇംഗ്ലീഷുകാരന്‍ വേദിയില്‍ തന്റെ ബാല്യത്തെപ്പറ്റി പറഞ്ഞപ്പോള്‍ കേട്ടിരുന്ന സഹയാത്രികര്‍ക്ക് " ഇത് തന്റേതില്‍ നിന്നും ഒട്ടും വ്യത്യസ്ഥമല്ലല്ലോ " എന്ന് തോന്നിയതിന്റെ കാരണവും അതുകൊണ്ടാകാം അധികം വിദ്യാഭ്യാസമില്ലാത്ത അപ്പന്റെ പുറകെ അമ്മയും രണ്ടു മക്കളും പട്ടണങ്ങളില്‍നിന്ന് പട്ടണങ്ങളിലേക്ക് യാത്ര തുടങ്ങിയതും അവസാനം ന്യൂയോര്‍ക്കില്‍ വന്നടിഞ്ഞതുമായ കഥ ." കിടക്കാന്‍ ചൂടുള്ളൊരിടവും, വിശക്കുമ്പോള്‍ വയറു നിറച്ചെന്തെങ്കിലും കിട്ടിയാല്‍ എനിക്ക് സന്തോഷമായിരുന്നു എന്റെ ബാല്യകാലത്തില്‍ " എന്ന് പറയുമ്പോള്‍ ജോണിന്റെ തിളങ്ങുന്ന നീലക്കണ്ണുകളില്‍ കണ്ണീരാടിയിരുന്നു .

ഞാനും പറഞ്ഞു എന്റെ ഗ്രാമത്തെപ്പറ്റി രണ്ടുവാക്ക് . പരമ്പരാഗതമായി ഭൂത ,വര്‍ത്തമാന ,ഭാവി കാര്യങ്ങള്‍ തെറ്റാതെ ജാതകം കുറിക്കുന്ന പാഴുര്‍ പടിപ്പുരയും താണ്ടി ,മുന്ന് രാജാക്കന്മാരുടെ നാമത്തിലുള്ള പള്ളിയുടെയും ,തൊട്ടുരുമ്മി നില്‍ക്കുന്ന അമ്പലത്തിന്റെയും മുന്നിലെത്തുമ്പോള്‍ മുവാറ്റുപുഴയാറ് ഒരു മദാലസയായ സര്‍പ്പസുന്ദരിയെപ്പോലെ ഒന്ന് കുണുങ്ങി നിവരും .ഭൂമിയില്‍ ലണ്ടനിലെ തെംസ് നദി കഴിഞ്ഞാല്‍ ഇത്ര മനോഹരമായി പുഴയൊഴുകുന്ന മറ്റൊരിടവും ഇല്ലെന്നാണ് ജനം . " ഏത് വൈരാഗിയെയും കാമുകനാക്കി മാറ്റുന്ന കാഴ്ച " ആ പുഴയൊഴുകുന്നത് എന്റെ ഗ്രാമത്തിലൂടെയാണ് .

"എനിക്കെന്റെ കാരണവന്മാര്‍ ഒടുങ്ങിയ മണ്ണില്‍ തന്നെ ഒടുങ്ങണം" എന്ന് ചിന്തിച്ചിരുന്ന മനുഷ്യര്‍ ഉണ്ടായിരുന്നു നമുക്ക് ചുറ്റും .ആ കാലമൊക്കെ പോയില്ലേ ? ഇപ്പോള്‍ ഭൂമി ആകെ ചെറുതായതുകൊണ്ട് ഒരിടത്തു ജനിക്കുന്നു ,ഒരിടത്തു പഠിക്കുന്നു , മറ്റൊരിടത്തു ജോലി നോക്കുന്നു, ലോകത്തിന്റെ ഏതോ അജ്ഞാത കോണില്‍ നമ്മുടെ ശവം മറവുചെയ്യുന്നു . താനൊരു ലോകപൗരനായി മാറിപ്പോയെന്നു ചിന്തിക്കാന്‍ കാലം വ്യക്തിയെ പ്രേരിപ്പിക്കുന്ന അവസ്ഥയിലെത്തി .

ഭൂമിയുടെ ഏതോ കോണില്‍ ,നമ്മള്‍ ഉപേക്ഷിച്ചുപോന്ന ആ മണ്ണിനോട് ,നമ്മള്‍ ജെനിച്ചുവളര്‍ന്ന ഗ്രാമത്തോട് ഒരാജന്മ ബന്ധമുണ്ട് . െ്രെപമറി സ്കൂളില്‍ വച്ച് പുളിങ്കുരുവും ,ജാതിക്കായുടെ തൊണ്ടും തിന്നുന്ന കാലം മുതലിങ്ങോട്ട് ,,ആദ്യപ്രണയത്തിന്റെ മാസ്മരിക താളങ്ങളില്‍ അലിഞ്ഞ കൗമാരകാലവും കടന്ന് ,സ്കൂളും കോളേജും സമ്മാനിച്ച ആയുധങ്ങളുമായി ലോകത്തിന്റെ പ്രകാശ പുര്‍ണിമയിലേക്ക് ഒരു യോദ്ധാവിനെപോലെ നിവര്‍ന്നു നില്‍ക്കുമ്പോള്‍ ; ആ തേര്‍ത്തട്ടില്‍ നിന്ന് ഒന്നു തിരിഞ്ഞു നോക്കാന്‍ മോഹം !

" എന്റെ ഗ്രാമം " അവിടെ ഡോ. എ.കെ ബി പിള്ളയുടെ കാലടിക്കും ,ഭാര്യ ഡോണ പിള്ളയുടെ ബ്രൂക്കിലിനും ഒരേ മുഖമാണ് . ഡോ .നന്ദകുമാറിന്റെ ഭരണിപ്പാട്ടിനാല്‍ താളലയങ്ങള്‍ ഉതിര്‍ക്കുന്ന കൊടുങ്ങല്ലൂരും ,ഒരു കാലത്തു യൂദന്മാര്‍ കൊടികുത്തി വാണ സാനിയുടെ മാളയും ,ദക്ഷിണേന്ത്യയിലെ ആദ്യത്തെ സംസ്കൃത നാടകം എഴുതി ശങ്കരാചാര്യരെ വിഭ്രമിപ്പിച്ച ശക്തിഭദ്രന്‍ ജനിച്ചുവളര്‍ന്ന മോന്‌സിയുടെ കൊടുമണ്ണിനും ഒരേ നിറമാണ് . വേമ്പനാട്ടു കായലിന്റെ ഓളകുളിരില്‍
തഴുകി വരുന്ന കാറ്റേറ്റ് ,നീഹാര ചാരുതയോടെ നില്‍ക്കുന്ന തോമസ് പാലക്കന്റെയും, അജിത്തിന്റെയും വൈക്കത്തിനും അതെ നിറമാണ് .

തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നവരുടെയും ,ഇവിടെത്തന്നെ ഒടുങ്ങാന്‍ വിധിക്കപ്പെട്ടവരുടെയും ,മനസ്സില്‍ ഗൃഹാതുര ചിന്തകളില്‍ പൊതിഞ്ഞ ഒരു പവിഴപ്പുറ്റായി കേരളം ഇന്നും ജീവിക്കുന്നു . 

Read more

സംസ്കാരങ്ങളുടെ ഏറ്റുമുട്ടലും ,പുതിയ ലോകവ്യവസ്ഥയും

മറ്റു രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം നിലനില്‍ക്കുന്നിടത്തോളം കാലം ഈ സംസ്കാരങ്ങളുടെ ഏറ്റുമുട്ടല്‍ തുടര്‍ന്ന് കൊണ്ടേയിരിക്കും .ഇത് നൂറ്റാണ്ടുകളായി തുടരുന്ന ഒരു പ്രതിഭാസമാണ് .അമേരിക്ക എന്ന വാഗ്ദത്ത ഭൂമികയിലേക്ക് ആളുകള്‍ കുടിയേറാന്‍ തുടങ്ങിയിട്ട് ഇരുനൂറ്റിച്ചില്ലാന്‍ വര്‍ഷങ്ങളെ ആയിട്ടുള്ളു. മലയാളികളും ഏതാണ്ട് തുടക്കത്തില്‍ തന്നെ ഇവിടെ എത്താന്‍ തുടങ്ങി . ഈയിടെ ആരോ പ്രസംഗിച്ചത് കേട്ടു ആദ്യത്തെ മലയാളി കുടിയേറ്റക്കാരി കൊച്ചിയില്‍ നിന്നാണെന്നും , പേര് മീര എന്നായിരുന്നു എന്നൊക്കെ .ഒക്ടോവിയ പാസ് എന്ന എഴുത്തുകാരന്‍ അതിനെ പറ്റി പ്രതിപാദിച്ചിട്ടുണ്ട് എന്നുകൂടി പറഞ്ഞപ്പോള്‍ കാര്യം വ്യക്തമായി .

സര്‍ഗവേദി ഈ വിഷയം എടുത്തതിനു കാരണം നമ്മുടെ രണ്ടാമത്തെയും ,മൂന്നാമത്തെയും തലമുറ ഈ സാംസ്കാരിക വ്യതിയാനങ്ങളുടെ തിരത്തള്ളലില്‍ അനുഭവിക്കുന്ന വ്യക്തിപരവും,മാനസികവുമായ സമ്മര്‍ദങ്ങളെ ഒന്ന് വിലയിരുത്താന്‍ കൂടിയാണ്. മതവും ,രാഷ്ട്രിയവും ഒഴുവാക്കി തികഞ്ഞ സാമൂഹിക കാഴ്ചപ്പാടില്‍ മാത്രം ഈ വിഷയത്തെ കാണാന്‍ ശ്രമിക്കാം .കാലത്തിന്റെയും , ദേശത്തിന്റെയും മാറ്റങ്ങള്‍ക്ക് അധിഷ്ഠിതമായി സംസ്കാരത്തിന്റെ ഉറവകളും മാറിക്കൊണ്ടിരിക്കും .

അമേരിക്കയെ ലോകം എന്നും ഒരുപാട് സാധ്യതകള്‍ ഉള്ള ,പണവും ,സമ്പത്തും വളരെ കുറച്ചുകാലം കൊണ്ട് ആര്‍ജിക്കാവുന്ന ഒരിടമായി കണക്കു കൂട്ടിയിരുന്നു .അത് ഒരു പരിധിവരെ ശരിയും ആയിരുന്നു .അങ്ങിനെ ഈ കുടിയേറ്റ മണ്ണ് ഒരുസ്വപ്ന ഭൂമിയായി മാറി . ഇന്നത്തെ
സാമ്പത്തിക പരിതഃസ്ഥിതികള്‍ വിലയിരുത്തുമ്പോള്‍ മറ്റു പല രാജ്യങ്ങളും പുരോഗതിയിലേക്കു കുതിക്കുന്ന കാഴചയാണ് വ്യക്തമാകുന്നത് .അപ്പോള്‍ അമേരിക്ക എന്ന വാഗ്ദത്ത ഭൂമിയുടെ പ്രഭാവം അല്പം കുറഞ്ഞോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു .

ലോകത്തിന്റെ പല ഭാഗത്തു നിന്നും വ്യത്യസ്ത സംസ്കാരങ്ങള്‍ ഇവിടെ വന്നു അലിയുന്നു .കൊണ്ടുവരുന്ന സംസ്കാരങ്ങളുടെ വേരുകള്‍ പാടെ പിഴുതെറിയാന്‍ ആദ്യത്തെ തലമുറയ്ക്ക് കഴിഞ്ഞു എന്ന് വരില്ല . അപ്പോള്‍ ഇവിടെ നിലനില്‍ക്കുന്ന സംസ്കാരവുമായി ഏറ്റുമുട്ടി ,
സമന്വയിച്ചു് നൂതനമായ ഒന്ന് ഉടലെടുക്കുന്നു .രണ്ടാം തലമുറ കൊണ്ടുവന്നതിനെ പൂര്‍ണമായി നിരാകരിക്കുകയോ അല്ലെങ്കില്‍ രണ്ടിന്റെയും ഇടയിലുള്ള പുതിയ ഒന്നിനെ വരവേല്‍ക്കുകയോ ചെയ്യും .

പണ്ടൊക്കെ ഒരാള്‍ ഒരു രാജ്യത്ത് ജനിച്ചാല്‍ ,അവിടെ തന്നെ പഠിച്ചു അവിടെ തന്നെ ജോലി നോക്കി അവിടെ തന്നെ ജീവിച്ചു മരിക്കുന്നു . ഇപ്പോള്‍ ലോകം ചെറുതായതിന്റെ പശ്ചാത്തലത്തില്‍ ജനനം ,പഠനം ജോലി , ജീവിതം ,മരണം എല്ലാം എവിടെയെങ്കിലുമൊക്കെ ആകാം എന്ന അവസ്ഥ വന്നു . അവിടെ ഒരു വ്യക്തി ഒരു രാജ്യത്തിന്‍റെ പൗരന്‍ എന്നതിന് അതീതമായി ലോക പൗരന്‍റെ അവസ്ഥയില്‍ എത്തി നില്‍ക്കുന്നു . അവിടെ അവന്റെ നീതി ശാസ്ത്രങ്ങള്‍ മാറുന്നു. ശരി ,തെറ്റുകള്‍ മാറുന്നു , പാപ ബോധങ്ങള്‍ മാറുന്നു . മാത്രമല്ല അവന്‍ ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ജീവിക്കാന്‍ പ്രാപ്തനായ ഒരു ജീവിയായി മാറാന്‍ ഇടവരുന്നു .അതവനെ ഒരു പുതിയ ലോക വ്യവസ്ഥയുടെ വക്താവാക്കുന്നു.

സുഗന്ധ ദ്രവ്യങ്ങള്‍ തേടി യവനനും,പേര്‍ഷ്യക്കാരും ,ഇന്ത്യയിലേക്ക്‌വന്ന കാലം മുതല്‍ കുടിയേറ്റം ആവിര്‍ഭവിച്ചെന്നും ,ഇത് കാലാകാലമായി തുടരുന്ന ഒരു പ്രതിഭാസമായതുകൊണ്ടു പഴയ നിയമംമുതല്‍ തുടങ്ങണമെന്നും ജോസ് ചെരിപുരം പറഞ്ഞു .

ഇതൊരു ബ്രഹ്മാണ്ഡ വിഷയമാണെന്നും ," ക്ലാഷ് ഓഫ് രൗഹൗേൃല െ"ലോകം ഉണ്ടായ കാലം മുതല്‍ നിലനില്‍ക്കുന്ന വിഷയമാണെന്നും രാജു തോമസ് വ്യക്തമാക്കി . ഇംഗ്ലീഷുകാര്‍ആഫ്രിക്കക്കാരനെയും ,സ്പാനിഷുകാരനെയും ഇംഗ്ലീഷ് പഠിപ്പിച്ചു ഒതുക്കാന്‍ ശ്രമിച്ചത് വിലപ്പോയില്ല എന്ന യാഥാര്‍ഥ്യംനിലനില്‍ക്കുന്നു .

മലയാളി എന്തും സ്വികരിക്കാന്‍ സന്മനസ്സുള്ള ,ഈ പരിണാമത്തിന്റെ പ്രസക്ത ഭാഗമാണെന്ന് കെ .കെ .ജോണ്‍സന്‍ പറഞ്ഞു ഏതു നാട്ടില്‍ പോയാലും അവരുടെ സംസ്കാരം ഉള്‍കൊള്ളാന്‍ മടിയില്ലാത്ത
മാനസിക അവസ്ഥയാണ് അവനുള്ളത് .ഗള്‍ഫില്‍ അതുണ്ടായിട്ടില്ലെങ്കിലും അമേരിക്ക ഒരു തുറന്ന പാത്രമായി കാണുന്നതാണ് ശരി .നമ്മുടെ രൂപം കൊണ്ടും ,നിറം കൊണ്ടും എവിടെ പോയാലും ,തലമുറകളോളം നമ്മളെ ഇന്ത്യനായി മാത്രമേ തിരിച്ചറിയുകയുള്ളു

ഒരു മനുഷ്യന്‍ അവനെ തന്നെ ഒളിപ്പിച്ചു വച്ചിരിക്കുന്ന ഒരു വിത്താണ് .അടുത്ത തലമുറയെ ഉദ്ദേശിച്ചാണ് മാമ്മന്‍ മാത്യു അങ്ങിനെ പറഞ്ഞത് .പലപ്പോഴും നമുക്ക് നമ്മെ കൈമോശം വന്നു പോകുന്നു .ഗള്‍ഫില്‍ ഒരിക്കലും സംസ്കാരത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ല .അതിനു ഒരു കാരണം
ഷെയിഖിന്റെ ആധിപത്യം നിലനില്‍ക്കുന്നതുകൊണ്ടാണ് .കേരള സെന്റര്‍ വരെ തങ്ങളുടെ സ്വത്വ ബോധങ്ങളില്‍ നിന്ന് അകന്നു പോകുകയാണെന്ന് മാമ്മന്‍ പറഞ്ഞു . അതുകൊണ്ട് ഒരേ ഒരു പരിഹാരം മാത്രമേ കാണാന്‍ കഴിയുന്നുള്ളു . " വാതില്‍ കൊട്ടി അടച്ചു തന്റെ വിത്തുമായി രക്ഷപ്പെടുക "

ഇ. എം .സ്റ്റീഫന് വേറിട്ടൊരു കാഴ്ചപ്പാടാണുള്ളത് . " ലോകത്തില്‍ ഒരു ഈശ്വരന്‍ മാത്രം ഉള്ളതുപോലെ ,ഒരു സംസ്കാരമേ ഉള്ളു " പിന്നെ കുറെ രീതികളുണ്ട് .അത് ലോകം മുഴുവന്‍ മാറിയും മറിഞ്ഞും കിടക്കുന്നു എന്ന് മാത്രം .42 വര്‍ഷത്തെ അമേരിക്കന്‍ ജീവിതത്തില്‍ നിന്ന് താന്‍ പഠിച്ച പാഠം അത് മാത്രമാണ് .

അടുത്ത സര്‍ഗ്ഗവേദിയില്‍ അവതരിപ്പിക്കുന്ന വിഷയം " കുടിയേറ്റ സംസ്കാരത്തില്‍ മാധ്യമങ്ങള്‍ ഉണ്ടാക്കിയ ശരി തെറ്റുകള്‍'.

Read more

ഇഷ്ടപ്പെട്ട എഴുത്തുകാരന്‍

പലപ്പോഴും വിഷയം കൊടുത്തു് അതിനെപ്പറ്റി സംസാരിക്കുന്നതാണ് സര്‍ഗ്ഗവേദിയുടെ പഴക്കം .ഒരു മാറ്റം എന്നവണ്ണം തനിക്ക് ഇഷ്ടപ്പെട്ട എഴുത്തുകാരനെപ്പറ്റി മനസ്സുതുറക്കാന്‍ വായനക്കാരനെ അനുവദിച്ചു .ഇംഗ്ലീഷിലും ,മലയാളത്തിലും ഉള്ള എഴുത്തുകാര്‍ കടന്നു വന്നു. ഇഷ്ടമുള്ള എഴുത്തുകാരനെപ്പറ്റി പറയുമ്പോള്‍ അറിയാതെ വായനക്കാരന്‍ വാചാലനായി പോകും എന്ന ബോധം സൂക്ഷിക്കേണ്ടിയിരുന്നു .

മനോഹര്‍ തോമസ് തന്റെ എക്കാലത്തെയും പ്രിയങ്കരനായ എം .ടി യെ പറ്റിയാണ് പറഞ്ഞത് .നമ്പുരി,നായര്‍ സമുദായങ്ങളുടെ തകര്‍ച്ച നമ്മുടെ കാലഘട്ടത്തില്‍ നമുക്ക് മുമ്പിലാണ് നടന്നത് .അതിന്റെ മുറിപ്പാടുകളില്‍ നിന്ന് എം .ടി. എഴുതുമ്പോള്‍ അത് കൂടുതല്‍ അനുഭവ വേദ്യമാകുന്നു .വൈരുധ്യമാര്‍ന്ന മേഖലകള്‍ തേടാന്‍ മടിയില്ലാത്ത എം ടി. രണ്ടാമൂഴവും ,മഞ്ഞും ,വടക്കന്‍ വീരഗാഥയും ,ഒക്കെ വായനക്കാരുടെ മുമ്പില്‍ തുറന്നു വച്ചു. " ഷെര്‍ലക് " എന്ന കഥക്കുമുണ്ട് ഒരു പുതുമയുടെ അമേരിക്കന്‍ ചുര്.

ഷെയിസ്പിയര്‍ എന്നും ഒരുപാടാളുകളുടെ ആരാധനാ പാത്രമായിരുന്നു ബൈബിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എഴുതപ്പെട്ടിട്ടുള്ളത് അദ്ദേഹത്തെപ്പറ്റിയാണ് .രാജു തോമസ് ഒരു ഇംഗ്ലീഷ് ട്ടീച്ചറായതു കൊണ്ട്
പ്രത്യേകിച്ചും . ജീവിതത്തിന്റെ സമസ്ത തലങ്ങളെപ്പറ്റിയും ആധികാരികമായി അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്.അന്നത്തെ കാലത്തെ രാജാവ് മുതല്‍ യാചകന്‍ വരെ എല്ലാ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളിലും തന്റെ കയ്യൊപ്പിടാന്‍ ഷെയിസ്പിയറിനു കഴിഞ്ഞു . അന്ന് ഡൊ. ജോണ്‍സന്‍ കാലത്തോട് പറഞ്ഞ ഒരു ചൊല്ലുണ്ട് " Read the Bible and Shakespeare "

മണ്ണിനെയും മനുഷ്യരെയും ഒരുപോലെ സ്‌നേഹിച്ച രണ്ട് എഴുത്തുകാരെപ്പറ്റിയാണ് പി .റ്റി പൗലോസ് പറഞ്ഞത് .എസ്. കെ .പൊറ്റക്കാടും , മുട്ടത്തു വര്‍ക്കിയും . തന്റെ കൗമാരകാലത്തു എഴുതിയ പ്രണയ ലേഖനങ്ങള്‍ മിക്കവയും മുട്ടത്തു വര്‍ക്കിയുടെ കഥാപാത്രങ്ങളില്‍ നിന്നും കടം കൊണ്ടവയാണെന്നു പൗലോസ് പറഞ്ഞു .മലയാളി മനസ്സിന്റെ ചരിത്രമാണ് യഥാര്‍ത്ഥത്തില്‍ വര്‍ക്കി എഴുതിയത് .കിഴക്കേ മലയിലെ വെണ്ണിലാവിനെ ക്രിസ്ത്യാനി പെണ്ണാക്കിയ വയലാര്‍ വര്‍ക്കിയോട് കടംകൊള്ളുകയായിരുന്നു .പൈങ്കിളി എന്ന് മുദ്രയടിച് അന്നത്തെ എഴുത്തുകാരും വിമര്‍ശകരും ,എന്തിനേറെ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം വരെ വര്‍ക്കിയെ ഒതുക്കുമ്പോള്‍ ,അദ്ദേഹം മലയാളിയുടെ മനസ്സില്‍ ഒരു രത്‌ന സിംഹാസനം പണിതു താമസം തുടങ്ങി .

ഡോ നന്ദകുമാറിനെ സംബന്ധിച്ചിടത്തോളം തനിക്കു ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ സാംസി കൊടുമണ്‍ ആണ് ." പ്രവാസികളുടെ ഒന്നാം പുസ്തകം " എന്ന നോവലിനെ കുറിച്ച് അദ്ദേഹം ഒരു പഠനം തന്നെ നടത്തി. ഇവിടെ ജീവിക്കുന്ന എഴുത്തുകാര്‍ അമേരിക്കന്‍ പശ്ചാത്തലത്തില്‍ എഴുതണമെന്നു നാട്ടിലെ സാഹിത്യകാരന്മാര്‍ പറയുന്നു. " ഇവിടുത്തെ ജീവിതം കണ്ടെത്തുകയാണ് " സാംസി ചെയ്യുന്നത് .കഥാനായകനായ ജോണികുട്ടിയുടെ ദാര്‍ശനിക ചിന്തകള്‍ പോലും ഇവിടുത്തെ സാഹചര്യത്തില്‍ ഉരുത്തിരിയുന്നതാണ് .നന്ദകുമാറിന്റെ അഭിപ്രായത്തില്‍ ഈ പുസ്തകത്തില്‍ പകയുണ്ട്, സ്‌നേഹമുണ്ട് ,നാശമുണ്ട് , രതിയുണ്ട്, ശത്രുതയുണ്ട് ,വാശിയുണ്ട് , അങ്ങിനെ ഒരു നോവലിന് വേണ്ട എല്ലാമുണ്ട് .

ജോര്‍ജ് കോടുകുളഞ്ഞി തന്റെ പ്രിയപ്പെട്ട എഴുത്തുകാരായ കാക്കനാടന്‍ ,പൊറ്റക്കാട് എന്നിവരെ പ്പറ്റി പറഞ്ഞു.

എഴുത്തിലും രണ്ടാമൂഴക്കാരുണ്ട് എന്ന യാഥാര്‍ഥ്യത്തിലേക്ക് എത്തി നോക്കിയാണ് ജോസ് ചെരിപുറം സംസാരിച്ചത് .പലപ്പോഴും പല കാരണങ്ങളാലും പിന്തള്ളപ്പെട്ടുപോകുന്ന എഴുത്തുകാരുടെ നിര എല്ലാ കാലത്തും ഉണ്ടായിരുന്നെന്ന വേദനാജനകമായ യാഥാര്‍ഥ്യം അദ്ദേഹം വ്യക്തമാക്കി .ചങ്ങമ്പുഴ തന്നെ യാണ് പ്രിയ എത്തുകാരന്‍ .

ജീവചരിത്ര സാഹിത്യത്തിലെ രണ്ട് എഴുത്തുകാരെയാണ്­ ഡൊ .എന്‍ പി ഷീല പരിചയപ്പെടുത്തിയത് .കേരള ഗ്രന്ഥശാലാ സംഘത്തിന് രൂപം കൊടുത്ത പി. എന്‍ .പണിക്കര്‍ . "'വായിച്ചു വളരുക " എന്ന സന്ദേശവുമായി പണിക്കര്‍ ഗ്രാമങ്ങള്‍ തോറും സഞ്ചരിച് വായാന ശാലാ പ്രസ്ഥാനത്തിന്റെ അടിത്തറ പാകി . പി . എന്‍ .പണിക്കരെപ്പറ്റി പുസ്തകം എഴുതിയത് പട്ടം .ജി .രാമചന്ദ്രന്‍ നായരാണ് .

കുഷ്ഠരോഗികള്‍ക്കായി ജീവിതം ഉഴിഞ്ഞുവച്ച ബാബ ആംതെ യെ ആധാരമാക്കി ആനയടി ഗോപി എഴുതിയ പുസ്തകം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

കാലം വളരെ മാറിയെന്നും ,താത്വിക ലക്ഷ്യങ്ങളും ,മൂല്യ ബോധവുമുള്ള ആളുകളുടെ അഭാവം എല്ലാ തലങ്ങളിലും വിടവുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും ,അത് രാഷ്ട്ര നിര്മിതിയെ സാരമായി ബാധിക്കുന്നുണ്ടെന്നും ഷീല ടീച്ചര്‍ പറഞ്ഞു . "love me B³Uv love my dog എന്ന അവസ്ഥ നടമാടുന്നു .

ഇ. എം .സ്റ്റീഫന്റെ അഭിപ്രായത്തില്‍ ദാസ് ക്യാപിറ്റലും ,ബൈബിളും ആണ് ഷേക്‌­സ്‌­പെയര്‍ നേക്കാള്‍ ഔന്നത്യമുള്ള കൃതി . അമേരിക്കന്‍ പശ്ചാത്തലത്തില്‍ ഒരു പാട് എഴുതിയിട്ടും വേണ്ടപോലെ പ്രശസ്തി കിട്ടാതെ പോയ എഴുത്തുകാരനാണ് ജോസ് ചെരിപുറമെന്നു അദ്ദേഹം വ്യക്തമാ­ക്കി. 

Read more

മനുഷ്യരും ആചാരങ്ങളും (മനോഹര്‍ തോമസ്)

ഇത്രയും വലിയ ഒരു വിഷയം സര്ഗവേദിയുടെ മൂന്നു മണിക്കുറില്‍ ഒതുക്കാം എന്ന വ്യാമോഹം തന്നെ വ്യര്‍ത്ഥമാണ്. മനുഷ്യന്‍ പ്രകൃതി ശക്തികളെ ആരാധിക്കുന്ന കാലം. തുടക്കം തന്നെ നരബലിയിലാണ്. പിന്നെ അത് മൃഗബലിയിലായി .കള്ളപ്പവും, കോഴിവെട്ടും കടന്ന്, മെഴുകു തിരിയിലൂടെ ,'ഉദ്ദിഷ്ട കാര്യത്തിന് ഉപകാരസ്മരണ ' എന്ന പത്രത്തില്‍ പടം കൊടുക്കുന്ന പ്രക്രിയ വരെ എത്തിനില്ക്കുന്ന അചാരങ്ങളുടെ പരമ്പര .ത്രികാലജ്ഞാനിയും സര്‍വവ്യാപിയും, സൌരയുധങ്ങളുടെ സൃഷ്ട്ടാവുമായദൈവം എവിടെയോ നിന്ന് നോക്കി ചിരിക്കുന്നു .

തിറയും തുള്ളലും .കര്‍പ്പുരവും. കുന്തിരിക്കവും, കരിയും കരിമരുന്നും എല്ലാം ഇരുപത്തൊന്നാം നൂറ്റാംണ്ടിലും നമ്മള്‍ തുടരുന്നു .കാലം മാറിയത് അറിയാതെ .കൂട്ടുകുടുംബങ്ങള്‍ മാറി. അണു കുടുംബങ്ങളായി .കേരളത്തില്‍ സൂചി കുത്താന്‍ സ്ഥലമില്ലാതെ വീടുകള്‍ പൊങ്ങി .വെടിക്കെട്ട് നടത്തണം എങ്കിലും ,ആനയെ ഇറക്കണമെങ്കിലും മനുഷ്യന്റെ നെഞ്ചത്തേക്ക് ഇറക്കേണ്ട ഗതി വന്നു .മനുഷ്യ കുരുതികള്‍ കൊണ്ട് നമ്മള്‍ അതിനു കണക്കുപറയുന്നു.

സദാചാരം, അനാചാരം, ദുരാചാരം, അന്ധാചാരം അങ്ങിനെ പലതായി ആചാരങ്ങളെ തിരിക്കാം എന്ന് പറഞ്ഞാണ് ജെ .മാത്യു തുടങ്ങിയത് .ഭാരതത്തില്‍ നടമാടിയിരുന്ന 'സതി' എന്ന ആചാരത്തെ അദ്ദേഹം വിശദമാക്കുക ഉണ്ടായി. 1829 ലാണ് സതി നിര്ത്തലാക്കുന്നത്. അന്ന െകാലത്തെ അവസ്ഥകളെ വിലയിരുത്തി അദ്ദേഹം ഇങ്ങനെ പറഞ്ഞു' എന്നും മരിക്കുന്നതിലും ഭേദം ഒറ്റ മരണം ' അതായിരുന്നു അന്നഭികാമ്യം.

വിശ്വാസങ്ങള്‍ അരക്കിട്ട് ഉറപ്പിക്കാന്‍ ആചാരങ്ങള്‍ ആവശ്യമാണ് എന്നായിരുന്നു മോന്‍സി കൊടുമണ്‍ പറഞ്ഞത്. ഗണപതി വിഗ്രഹം പാലുകുടിക്കുന്നതും ,കന്യാ മറിയം കണ്ണുനീര്‍ വാര്‍ക്കുന്നതും ധനപരമായ നേട്ടങ്ങള്‍ക്കുവേണ്ടി ആചാരങ്ങള്‍ വളച്ച് ഒടിക്കുന്നതാണ് എന്നദ്ദേഹം വ്യക്തമാക്കി .

വളരെ കാലം കല്‍ക്കട്ടയില്‍ ജീവിച്ചിരുന്ന പി. ടി പൗലോസ് അവിടുത്തെ ആചാരങ്ങളെയും, അനാചാരങ്ങളെയും പറ്റി പറയുകയുണ്ടായി .

വളരെ നാളുകളോളം കമ്യുണിസ്റ്റ് ഭരണം നിലനിന്നിരുന്ന കല്ക്കട്ടയിലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന കാര്യം അത്ഭുതമായി തോന്നി .കുട്ടുകാരന്റെ പതിനേഴു വയസ്സായ മകള്‍ ഗംഗയില്‍ വിണ് മരിച്ചപ്പോള്‍ അനുശോചനം പറയാന്‍ പോയ വിട്ടില്‍ അവരുടെ സന്തോഷം കണ്ടാണ് ഞെട്ടിപ്പോയത്. ഗംഗയില്‍ വിണ് മരിച്ചാല്‍ നേരെ സ്വര്‍ഗത്തില്‍ പോകുമെന്ന് ബെഗാളികള്‍ വിശ്വസിക്കുന്നു .കാളിയെ തൊഴുതതിന് ശേഷമാണ് മറ്റൊരാളുടെ കഴുത്ത് വെട്ടാനായി പുറപ്പെടുന്നത്. അന്ത്യശ്വാസം വലിക്കുന്നത് ഗംഗയില്‍ മുങ്ങി നിന്നുകൊണ്ടായാല്‍ നേരെ സ്വര്‍ഗത്തിലേക്ക് .അതുകൊണ്ട് മരിക്കുന്നതിനു
മുമ്പ് നേരെ പുഴക്കരയിലേക്ക് .അവിടെ എത്തുമ്പോള്‍ മരിച്ചില്ലെങ്കില്‍ ഗംഗയുടെ തീരത്ത് കുടാരം കെട്ടി താമസിക്കുന്നു.

ഒരാളുടെ ആചാരം മറ്റൊരാള്‍ക്ക് അനാചാരം ആകാമെന്ന് ജോസ് ചെരിപുരം അഭിപ്രായപ്പെട്ടു. അചാരങ്ങളുടെ മറവില്‍ ഒരുപാടു കച്ചവടം നടക്കുന്നുണ്ടെന്നും, അതുകൊണ്ട് ദോഷമുള്ള ആചാരങ്ങള്‍ ലോകവ്യാപകമായി നിര്‍മാര്‍ജനം ചെയ്യണമെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു.

ജോണ്‍ വേറ്റം ഒരുപാടു ചോദ്യങ്ങളുടെ നടുവിലാണ് .എന്താണ് ആചാരം മതങ്ങളില്‍ അതെങ്ങിനെ കടന്നു വന്നു മതങ്ങളാണോ ആചാരങ്ങളെ ഉണ്ടാക്കിയത് എന്നിരുന്നാലും ആചാരങ്ങള്‍ വിശ്വാസങ്ങളില്‍ അധിഷ്ഠിതമാണ്.വിശ്വാസമാണ് ആചാരങ്ങളെ സൃഷ്ടിക്കുന്നത് .ഓരോ ആഘോഷങ്ങളും ആചാരനിബഡമാണ്.ആധുനികതയില്‍ ആചാരങ്ങള്‍ മതത്തെ ഭിന്നിപ്പിക്കുന്നു .

'സര്ഗവേദിയും' ഒരാചാരത്തിന്റെ ഭാഗമാണെന്ന് മാമ്മന്‍ മാത്യു പറഞ്ഞു .വിജയന്‍ മാഷിന്റെ 'കലയും ആചാരങ്ങളും' എന്ന പുസ്തകത്തെപ്പറ്റി മാമ്മന്‍ പരാമര്‍ശിച്ചു.ഒരൊറ്റ ബുദ്ധ മതക്കാരന്‍ പോലും
അഫ്ഖാനിസ്ഥാനില്‍ അവശേഷിക്കാതിരിക്കുമ്പോള്‍ എന്തുകൊണ്ട് വരും തലമുറക്കുവേണ്ടി ആ ബുദ്ധവിഗ്രഹങ്ങള്‍ മാറ്റിവക്കാതെ താലിബാന്‍ നശിപ്പിച്ചു .അവിടെയാണ് ആചാരങ്ങള്‍ ദുരാചാരങ്ങള്‍ ആകുന്നത്.

ഡൊ. നന്ദകുമാര്‍ പറഞ്ഞത് 'മനുഷ്യന്‍ ആചാരങ്ങള്‍ക്ക് അടിമയാണ് 'അതില്‍ മതം ,കാലം, രാജ്യം, ഒന്നും പ്രസക്തമല്ല. മനുഷ്യന്റെ എല്ലാ വ്യപരങ്ങളിലും ആചാരമുണ്ട് .

ബാബു പാറക്കല്‍, രാജു തോമസ്, തമ്പി തലപ്പിള്ളില്‍, ഇ.എം. സ്റ്റിഫന്‍ എന്നിവരും സംസാരിച്ചു .

 

Read more

മഹാഭാരതം മലയാള സാഹിത്യത്തില്‍ ചെലുത്തിയ സ്വാധിനം


'മഹാഭാരതത്തില്‍ ഉള്ളതെ മറ്റെവിടെയും കാണുകയുള്ളൂ. മഹാഭാരതത്തില്‍ ഇല്ലാത്തത് കാണാന്‍ വിഷമമാണ് 'എന്ന ചൊല്ല് ഇന്നും നിലനില്ക്കുന്നു. ഈ ഇതിഹാസത്തിന് പ്രധാനമായും മുന്ന് തര്‍ജിമകളാണ് മലയാളത്തിലേക്ക് ഉണ്ടായിട്ടുള്ളത്. അതില്‍ ഏറ്റവും പ്രശസ്തവും, സമുജ്വലവും ആയത് കൊടുങ്ങല്ലൂര്‍ കുഞ്ഞികുട്ടന്‍ തമ്പുരാന്റെ തന്നെയാണ്. (1865=1913) പണ്ഡിതനും, കവിയും, സര്ഗപ്രതിഭയുടെ മുര്‍തീഭാവവുമായ തമ്പുരാന്‍ 874 ദിവസം കൊണ്ട് ആ ബ്രഹത്തായ സൃഷ്ടി മലയാളത്തിലേക്ക് തര്‍ജിമ ചെയ്തു. (114231 വരികള്‍) ക്ഷിപ്ര കവിയായ തമ്പുരാന്‍ ആറു പേരെ ചൊല്ലികൊടുക്കാനും, ആറു പേരെ എഴുതിയെടുക്കാനും, അപ്പുറവും ഇപ്പുറവും ഇരുത്തിയാണ് തന്റെ സപര്യ പുര്തിയാക്കിയത് എന്ന് പറഞ്ഞു കേട്ടിടുണ്ട് .

വിദ്വാന്‍ കെ. പ്രകാശന്റെയും, എ. ബാലകൃഷണവരിയരുടെയും മഹാഭാരതം തര്ജിമ വിണ്ടും വന്നു.

മഹാഭാരതത്തെ ആസ്പദമാക്കി മലയാള ഭാഷയില്‍ ഒരുപാടു സൃഷ്ടികള്‍ ഉണ്ടായിട്ടുണ്ട്. ആട്ടകഥകള്‍, കുത്ത്, കിളിപ്പാട്ട്, ചമ്പുക്കള്‍, കവിതകള്‍, കഥകള്‍, നോവലുകള്‍ അങ്ങിനെ പലതും. സര്ഗ ചേതന ഉള്ള പലരും ആ മഹാസാഗരത്തില്‍ മുങ്ങി മുത്തുകളുമായി പോങ്ങിവന്നിട്ടുണ്ട്

അയ്യമ്പിള്ള ആശാന്റെ 'ഭരതം പാട്ട്' തെങ്കാട്ടു എഴുത്തച്ഛന്റെ' ശ്രി മഹാഭാരതം കിളിപ്പാട്ട് 'മഴമങ്കലതിന്റെ' ഭാഷാ നൈഷധം ചമ്പു 'ഇവയൊക്കെ എടുത്തു പറയേണ്ട സൃഷ്ടികളാണ്. മഴമാങ്കലത്തെ ഒര്‍ക്കുന്നുണ്ടാകുമല്ലോ: 'അമ്പത്തൊന്നക്ഷരാളി കലിതതനുലെതെ..........' ഉള്ളുരിന്റെ 'മുഖവുരയോടെയാണ് വന്നതെങ്കിലും ആരാണ് എഴുതിയതെന്നു നിശ്ചയ ഇല്ലാത്ത ' ദൂതവാക്യം' .

പിന്നിട് വന്നതാണ് കുഞ്ചന്‍ നമ്പ്യാരുടെ ഒരുപാടു തുള്ളല്‍ കൃതികള്‍. നള ചരിതം, കിര്മിരവധം, കിരാതം, കിചകവധം അങ്ങിനെ പോകുന്നു .

ആട്ടകഥകളുടെ ഒരു പരമ്പര തന്നെ മഹാഭാരതത്തെ ആസ്പദമാക്കി ഉണ്ടായിട്ടുണ്ട് .അവിടെ കോട്ടയം തമ്പുരാനും ,ഉണ്ണായി വാരിയരും, ഇരയിമ്മന്‍ തമ്പിയും, ഓ. എം. അനുജനും, ഒളപ്പമണ്ണയും ഒക്കെ പെടും .കുടെ പറയേണ്ടത് എണ്ണിയാല്‍ ഒടുങ്ങാത്ത പഠനങ്ങളെ കുറിച്ചാണ്. കവിതകളിലേക്ക് വരുമ്പോള്‍ സര്‍ദാര്‍ കെ .എം. പണിക്കര്‍,കാവാലം, വള്ളത്തോള്‍, ഉള്ളുര്‍, ചങ്ങമ്പുഴ, ബാലാമണിയമ്മ, എന്‍.എന്‍ കക്കാട്, എം. എന്‍. പലുര് എന്നിവര്‍ പ്രസക്തരാകുന്നു .ഇനി പറയാനുള്ളത് നോവലുകളെപ്പറ്റിയാണ്. വി. റ്റി നന്ദകുമാറിന്റെ 'എന്റെ കര്‍ണ്ണന്‍ ' എം .ടി യുടെ 'രണ്ടാമുഴം ', പി .കെ .ബാലകൃഷ്ണന്റെ ' ഇനി ഞാന്‍ ഉറങ്ങട്ടെ ', രേവതിയുടെ ' സുര്യ ഗായത്രി ', കെ. പി. ജെയിംസ് എഴുതിയ 'വ്യാധ ഭാരതം' എന്നിങ്ങനെ പോകുന്നു .

അജിത് നായരാണ് ഈ വിഷയത്തെ ആസ്പദമാക്കി, മഹാഭാരതത്തിലെ പല കഥാഭാഗങ്ങളും ഉദ്ധരിച്ചു കൊണ്ട് സമഗ്രമായ പ്രഭാഷണം നടത്തിയത്. കാലത്തെ അതിജീവിക്കുന്ന സാഹിത്യസൃഷ്ടികളെ ആണല്ലോ 'രഹമശൈര 'എന്ന് വിളിക്കുന്നത്. ഭുമിയും, ഭാഷയും ഉള്ളിടത്തോളം കാലം 'മഹാഭാരതത്തിന് ' മരണമില്ല എന്നദ്ദേഹം തുടക്കത്തില്‍ പറഞ്ഞു. പരാശരമുനിക്ക് മുക്കുവ സ്ത്രിയില്‍ ഉണ്ടായ കൃഷ്ണ ദ്വൈപായന്‍ എന്ന കുട്ടിയാണല്ലോ പിന്നിട് വേദവ്യാസന്‍ ആകുന്നത്. ഒരു മനുഷ്യ ജെന്മം കൊണ്ട് ചെയ്തു തിര്ക്കാനാകാത്ത കാര്യങ്ങളാണ് അദ്ദേഹം ചെയ്തതെന്ന് ചരിത്രം പറയുന്നു. വേദങ്ങളെ ക്രോഡികരിച്ചു. (ഋഗ്വേദം, സാമവേദം, രീജ്ജുര്‍വേദം, അധര്‍മവേദം) പുരാണങ്ങളെ ചിട്ടപ്പെടുത്തി .(ഗരുഡ പുരാണം, ശിവ പുരാണം, വിഷ്ണു പുരാണം, പത്മ പുരാണം അങ്ങിനെ പോകുന്നു 18 പുരാണങ്ങള്‍) മഹാഭാരതത്തിലെ പതിനെട്ടാം അദ്ധ്യായമായ, 720 ശ്ലോകങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഭാഗവത്ഗിതയാണ് ഏറ്റവും അറിയപ്പെട്ടതും, പുകള്‍ പെറ്റതും.

വേദവ്യാസന്‍ 'മഹാഭാരതം' എഴുതാന്‍ തുടങ്ങുന്നതിനു മുമ്പ് അതിനോട് ചേര്‍ത്തുവച്ചു പറയാറുള്ള ഒരു ഐതിഹ്യം ഉണ്ട് .എഴുതാനുള്ള തുടക്കം ഇടുംമുമ്പ് ഗണപതിയെ പോയി കാണുന്നു .' എഴുതാന്‍ സഹായിക്കാമോ? ' എന്നാവശ്യപ്പെടുന്നു. ഗണപതിയുടെ മറുപടി: ' തടസ്സമില്ലാതെ പറഞ്ഞു തരുകയാണെങ്കില്‍ മാത്രം ഞാന്‍ എഴുതാം 'അതിന് വ്യാസന്‍ ഒരുടംമ്പടി വയ്ക്കുന്നു, 'തടസ്സമില്ലാതെ പറഞ്ഞു തരാം .പക്ഷെ അര്‍ഥം മനസ്സിലാക്കി വേണം എഴുതാന്‍ ' അങ്ങിനെ പരസ്പരം സമ്മതിച്ചാണ് മഹാഭാരതം എഴുതിയത് എന്നാണ് ഐതിഹ്യം. 

Read more

ഒരു യാത്രാ മൊഴി............!

തൊണ്ണുറുകളുടെ അവസാനം. സര്‍ഗവേദിയും, ഫോക്കാനയുംകുടി നടത്തുന്ന സാഹിത്യ ശില്പശാല. തരകന്‍ സാറും, സി .രാധാകൃഷണനും പ്രൊ. പുതുശ്ശേരി രാമചന്ദ്രനും പങ്കെടുക്കുന്ന രണ്ടു ദിവസം നിളുന്ന പരിപാടികള്‍ .കാര്യങ്ങള്‍ ഒതുക്കി കുട്ടാന്‍ നിലവെളിവില്ലാതെ ഒടുന്നതിനിടയിലാണ്, ഒരു പ്രായം ചെന്ന കൈ എന്നെ പിടിച്ചു നിര്‍ത്തിയത്.

'എന്റെ പേര് ആന്റണി. തന്നെ സമ്മതിച്ചു തന്നിരിക്കുന്നു .ഞാനൊരു സാഹിത്യകാരനാണെന്ന് പറഞ്ഞ് നാണം കെടുന്നില്ല. കുറച്ചു വായനയും, എഴുത്തും ഒക്കെ ഉണ്ട്. പഴയ ചോരയാണ് .നമുക്ക് വിശദമായി ഒന്ന് പരിചയപ്പെടണം. എപ്പോള്‍ ബുദ്ധിമുട്ടിക്കുന്നില്ല'.

പ്രാരാബ്ദങ്ങള്‍ക്ക് ഇടയില്‍ ഞാനി പേരും, സംസാരവും ഒക്കെ മറന്നു. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഒരു ഫോണ്‍ വിളി വന്നു .

'ഞാന്‍ ആന്റണി. മുമ്പൊരിക്കല്‍ പരിചയപ്പെട്ടതാണ്.'
'ഞാനോര്‍ക്കുന്നു'
'നമുക്കൊന്നിരിക്കണം .ചിലതൊക്കെ പറയാനുണ്ട്ണ്ട.'

അവിടെയാണ് ആ സൗഹൃദം തുടങ്ങുന്നത് .സുര്യനുതാഴെ ഏത് വിഷയവും ആന്റണി ചേട്ടന് ഇഷ്ടമാണ്. രണ്ടു ദിവസം കുടുന്നതിനുള്ളില്‍ ഒരു വിളി വന്നിരിക്കും. താന്‍ കണ്ടത്, കേട്ടത്, വായിച്ചത്, അറിഞ്ഞത് എല്ലാം ഒന്ന് പറയാതെ ആന്റണി ചേട്ടന്‍ ഉറങ്ങില്ല. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും എന്തിനോടും പ്രതികരിക്കാതെ വിടുന്ന പ്രശനമില്ല.

'തന്നോടെങ്കിലും ഇതൊന്നു പറഞ്ഞില്ലെങ്കില്‍ എനിക്ക് ഇരിക്ക പൊറുതി ഇല്ല.അതുകൊണ്ട് മാത്രം വിളിച്ചതാണ്.'

ഇങ്ങനെ നിശ്ചയ ദാര്‍ഡ്യതയോടെ സംസാരിക്കുന്ന ചേട്ടന്റെ മനസ്സ് എനിക്ക് കാണാം! കവിതയോ ലേഖനമോ എഴുതിയവനോട് ദേഷ്യം തോന്നിയാല്‍ ഉടനെ വിളി: ണ്ട ' കവിത്വം തൊട്ടു തിണ്ടിയിട്ടില്ല. അവളിവിടെ നില്ക്കുന്നു അല്ലെങ്കില്‍ ഞാന്‍ കാര്യം ശരിക്ക് പറഞ്ഞ് മനസ്സിലാക്കിയേനെ '

സര്‍ഗവേദിയില്‍ ആന്റണി ചേട്ടനൊരു നിറസാന്നിധ്യമായിരുന്നു. ഓരോ വിഷയവും തന്റെതുമാത്രമായ കാഴ്ചപ്പാടില്‍ വിലയിരുത്താന്‍ ചേട്ടന് മടി ഉണ്ടായിരുന്നില്ല. നിലപാടുകളില്‍ നിന്ന് അണുവിട മാറാതെ വിമര്‍ശിക്കുകയാണെങ്കില്‍ കത്തികയറി മനസ്സില്‍ തോന്നിയതെല്ലാം വിളിച്ചുപറഞ്ഞ്ണ്ട, വികാരധിനനായി, മേശപ്പുറത്ത് രണ്ടടി അടിച്ചു അലറി നില്ക്കുന്ന ആന്റണി ചേട്ടന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല.

അമേരിക്കന്‍ സാഹചര്യങ്ങളോടും ജിവിതതോടും പോരുത്തപ്പെട്ടുപോയ ഒരു പച്ച മലയാളി !

സര്‍ഗവേദി മിറ്റിങ്ങു കഴിഞ്ഞാല്‍ പിറ്റേ ദിവസം രാവിലെ, മറക്കാതെ വിളിച്ചു ,അതിന്റെ പ്രതികരണം പറയുക. വരുത്തേണ്ട മാറ്റങ്ങള്‍ സുചിപ്പിക്കുക, വിഷയ നിര്‍ണയത്തിലുള്ള പാകപ്പിഴകള്‍ ചുണ്ടി കാണിക്കുക. 1992 മുതല്‍ നടന്നു വരുന്ന ഈ സംഘടനക്കു ആന്റണി ചേട്ടന്റെ വേര്‍പാട് അതെന്റെ വാക്കുകളില്‍ ഒതുങ്ങില്ല .

മറ്റു പലരെയും പോലെ ആന്റണി ചേട്ടന്‍ എന്റെയും സുഹൃത്തായിരുന്നു. ഗുരുതുല്യനായ ആ സതീര്‍ത്ഥ്യന് എന്റെ യാത്രാമൊഴി ..............!

 

Read more

അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു

കുറച്ചു കാലമായി ഞാനാലോചിക്കുന്നു എന്റെ പേരിന്റെ മുമ്പില്‍ Dr. എന്നൊരു തലക്കുറി വച്ചാല്‍ തരക്കേടില്ല എന്ന കാര്യം. ഞാനതിനെപ്പറ്റി staten Island ല്‍ തന്നെ ഉള്ള രസികനായ എന്റെ സുഹൃത്തിനോട് ആലോചിച്ചു. പുളളിക്കാരന്‍ ഞാനിതു പറഞ്ഞു തിരും മുമ്പ് എന്നോടു പറയുകയാ 'ഞാനും ഈയിടയായി ഈ വിഷയത്തെപ്പറ്റി കുലംകഷമായി ചിന്തിച്ചുകൊണ്ടിരിക്കുകയാണ്. കാരണം എന്തെങ്കിലും എഴുതി കൊടുക്കുമ്പോള്‍, പത്രക്കാര്‍ക്കിടാനും, ഇന്റര്‍നെറ്റ് ല്‍ വേഗം കയറിവരാനും ഇതൊരു സഹായകമാകും. പ്രത്യേകിച്ച് പത്രത്തില്‍ ഫോട്ടോ വരുമ്പോള്‍ അടി കുറിപ്പായി പേരിന്റെ മുമ്പില്‍ എന്തെങ്കിലും ഒന്ന് തുങ്ങികിടക്കുന്നത് ഭംഗിയാണ്' എന്നൊക്കെ !

അദ്ദേഹം അറിഞ്ഞ കാര്യങ്ങള്‍ വ്യക്തമാക്കി.' തിയോളജി ലൈനില്‍ ആട്രേലിയയില്‍ നിന്നാണ് എളുപ്പം. അതാണ് ഇവിടെ doctarate ഇല്ലാത്ത അച്ചന്മാരുതന്നെ തിരെ കുറവ്. പളളിയില്‍ പോകാത്തതുകൊണ്ടും, ബൈബിളില്‍ വലിയ പിടിയില്ലാത്തതുകൊണ്ടും അക്കാര്യം താന്‍ ഒട്ടും ശ്രമിക്കേണ്ട എന്നൊരു താക്കിതും' കോളേജില്‍ പഠിക്കുന്ന കാലത്ത്, പഠിത്തത്തില്‍ അത്ര കേമനായിരുന്നില്ലെങ്കിലും, കെഴങ്ങനായിരുന്നില്ല; എന്നൊരു പിടിവള്ളി ഇല്ലാതില്ല. ആകപ്പാടെ അറിയാവുന്ന വിഷയം മലയാളമാണ്. പത്തിരുപത്തഞ്ചു വര്‍ഷം ഇവിടെ ചികഞ്ഞതും അതിലാണ്. അപ്പോള്‍ ആ വഴി ഒന്ന് ചിന്തിച്ചു. അതിവിടെ നടപ്പില്ല എന്ന് പല വിവരമുള്ളവരും പറഞ്ഞു.

ഓര്‍മയില്‍ കല്ലുകടി ഉയര്‍ത്തുന്ന ഒരു കാര്യം ഇവിടെ പറയാതെ വയ്യ. ഒരച്ചന് doctarate കിട്ടിയതിന്റെ ആഘോഷത്തിന് എന്നെയും ക്ഷണിച്ചിരുന്നു. പള്ളിക്കകത്ത് മണല് വാരിയിട്ടാല്‍ താഴാത്തത്ര ആള്‍കുട്ടം അച്ചന്‍ വേഷഭുഷാതികളും പട്ടയും, ദുപ്പട്ടയും ഒക്കെ കെട്ടി അങ്ങിനെ ഇരിക്കുന്നു. ഇങ്ങിനെ ഒരു ചടങ്ങ് നടക്കുമ്പോള്‍ തിരുമേനിയെ വിളിക്കാതെ പറ്റില്ലല്ലോ. അതുകൊണ്ട് പേരിനൊരു ചെറിയ തിരുമേനിയെ വിളിച്ചു. വന്നപ്പോള്‍ മുതല്‍ തിരുമേനിയുടെ മുഖത്ത് ' കിഞ്ചാതി ലേഹ്യം' കഴിച്ച ഒരു ഭാവം .

ആദ്യം തന്നെ ബഹുമാന പുരസ്സരം തിരുമേനിയെ പ്രസംഗത്തിനു ക്ഷണിച്ചു. അദ്ദേഹം പ്രസംഗം ഇങ്ങനെ തുടങ്ങി; 'ഈ doctarate എന്ന് പറയുന്നതും, Phd എന്ന് പറയുന്നതും രണ്ടാണ്. Phd എന്ന് പറയുമ്പോള്‍ നമ്മള്‍ university യില്‍ പോയി കഷ്ടപ്പെട്ട് പഠിച്ച്, കുറെ വര്‍ഷം ചിലവഴിച്ചു തിസിസോക്കെ സമര്പ്പിക്കുംബോഴാണ് കിട്ടുന്നത്. അതിനു കഷ്ടപ്പെടണം! ഇവിടെ അച്ചന് കിട്ടിയിരിക്കുന്നത് വെറും doctarate മാത്രമാണ്.

അച്ചന്റെ മുഖം 'കാച്ചവെള്ളത്തില്‍ ചാടിയ പുച്ചയുടെതിലും മോശമായി '. എനിക്കേത് നേരത്താണോ ഇങ്ങേരെ ക്ഷണിക്കാന്‍ തോന്നിയത് വ്യാകുലമാതാവേ! എന്ന ഭാവം.

ഇവിടെ എതു മിറ്റിങ്ങിനു പോയാലും, പ്രധാന കാര്യപരിപാടി പ്രസംഗം ആണല്ലോ. അടുത്തതായി ഡൊ; താര ജോസഫ് സംസാരിക്കുന്നതാണ് എന്ന് മൈക്കില്‍ കുടെ വരുമ്പോള്‍ നമ്മള്‍ ന്യായമായും ഒരു നല്ല പ്രസംഗം പ്രതിക്ഷിക്കും. കാര്യത്തിലേക്ക് കടക്കുമ്പോഴാണ് അവര്‍ക്ക് മലയാളവും, ഇംഗ്ലീഷും നല്ല പിടിയില്ലെന്ന് മനസ്സിലാകുന്നത്. വിഷയത്തില്‍ നിന്ന് തെറിച്ചു പോകുന്ന കാര്യം പോകട്ടെ. നമ്മുടെ ക്ഷമയുടെ നെല്ലിപടിയില്‍ നിന്ന് അവരൊരു നര്‍ത്തനം ഉണ്ട്. തറച്ച് വാലുരി, വാലിലെ ഓരോ രോമവും എണ്ണി എണ്ണി പറിക്കും.

അമേരിക്കയില്‍ പേരിന്റെ കുടെ സ്ഥലപ്പേരു കുടി വക്കുന്നത് ഒരു ഗമയാണെന്നു പലര്ക്കും തോന്നാറുണ്ട്. എനിക്കും തോന്നിയിട്ടുണ്ട്! ഗുരു കാരണവന്‍ മാരുടെ പ്രാര്‍ത്ഥന കൊണ്ടുമാത്രമാണ് ഞാനാ തീരാ നാണക്കേടില്‍ നിന്ന് കഷ്ട്ടിച്ചു രെക്ഷപെട്ടത്.

അടൂര്‍ ഗോപാലകൃഷ്ണന്‍, കൊട്ടാരക്കര ശ്രിധരന്‍ നായര്‍ പോഞ്ഞിക്കര റാഫി എന്നൊക്കെ നമ്മള്‍ കേട്ടിട്ടും ഉണ്ട്. അവരൊക്കെ ഏതെങ്കിലും രിതിയില്‍ അങ്ങിനെ അറിയപ്പെടാന്‍ മാത്രം തന്റെ കഴിവുകള്‍ തെളിയിച്ചവരുമാണ്. സ്വന്തം ഭാര്യയുടെ മുമ്പില്‍ പോലും കഴിവ് തെളിയിക്കാന്‍ കഴിയാത്ത ഈ ഹതഭാഗ്യര്‍! ഹരിഹരസുതനേ നീതന്നെ ശരണം !!

നമ്മുടെ വീട്ടു പേര് നമുക്ക് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ആ വിട്ടിലാണ് നമ്മള്‍ ജെനിച്ചത്, വളര്‍ന്നത്, നമ്മുടെ ബാല്യകാല സ്മരണകള്‍ മുഴുവനും ആ വിടിനെ ചുറ്റിപ്പറ്റിയാണ്. പക്ഷെ അമേരിക്കയില്‍ ജെനിച്ച നമ്മുടെ കൊച്ചിന്റെ നെഞ്ചത്ത് ആനി തോമസ് ഇടിവെട്ടാന്‍പറമ്പില്‍ എന്ന് വക്കുമ്പൊഴണു അത് കൊലച്ചതിയാകുന്നത്. ഇവിടെ പിഴക്കേണ്ട ഒരു കൊച്ചിനോട് നമ്മള്‍ കാണിക്കാവുന്ന ഏറ്റവും വലിയ ചതി. ജെസിക്ക പ്രകാശ് കുടോത്രം എന്ന് പേരിട്ട തന്തയോടും, തള്ളയോടും വലുതാകുമ്പോള്‍ കൊച്ചിനുണ്ടാകുന്ന ഒരു ബഹുമാനം!

കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ 'അറക്കല്‍ ഗുഹകള്‍' കാണണം എന്നൊരു പുതി. നേരെ മലബാറിലേക്ക് വിട്ടു. അവിടെ അടുതെത്തിയപ്പോഴാണ് ചെറുതായൊന്ന് വഴി തെറ്റിയത്. വഴിയില്‍ കണ്ട മാന്യനെന്നു തോന്നുന്ന ഒരാളോടു തിരക്കിയപ്പോള്‍, അയാള്‍ പറഞ്ഞ മറുപടിയിലാണ് കിടുങ്ങിയത്. 'കൊണാത്തിലക്കിടിയില്‍ ഇടത്തോട്ടു തിരിയെണ്ടാതായിരുന്നു' മാന്തിയതായിരിക്കുമെന്നാണ് ആദ്യം കരുതിയത്. കാറ് തിരിച്ചു വിട്ട് ആ കവലയില്‍ എത്തിയപ്പോള്‍ കണ്ട ഓരോ ബോര്‍ഡിലും പെരെഴുതിയിരിക്കുന്നു. മാതാവേ ഒരു ഗ്രാമത്തിനു ഇടാന്‍കണ്ട പേരെ !!

Read more

ചിരി (മനോഹര്‍ തോമസ്)

ബോധം ഉണരുമ്പോള്‍ ആദ്യം കേട്ടത് കരച്ചിലാണ്. പിന്നിട് അത് തന്റെതുതന്നെയാണെന്ന തിരിച്ചറിവുണ്ടായി. കാതരമായ തരാട്ടിനും മൃദുല സ്പര്‍ശനങ്ങള്‍ക്കും വേണ്ടി കാത്തുകാത്തു കിടന്നു .അമ്മ വന്നില്ല ആരും വന്നില്ല. പിന്നിട് ആ കരച്ചില്‍ തേങ്ങലായി ഉരുകിയൊലിച്ചു ഉറക്കത്തില്‍ ആണ്ടു . അച്ഛന്‍ പറഞ്ഞു 'തോരാത്ത നിലവിളി ആത്മാവുകളെ അകറ്റും സൗഹൃദങ്ങള്‍ അകന്നകന്നു പോകുന്ന പാദപതനം കേള്‍ക്കുന്നില്ലേചിരിയുടെ താള വലയം ഉണ്ടാക്കു ! ആനന്ദാങ്കിത കാന്തവലയത്തിനുള്ളില്‍ നിയൊരു രാജകുമാരനാകും. കണ്ണിരാടുന്ന ഓര്‍മകളെ വിദുര സ്ഥലികളിലേക്ക് വിരുന്നിനയക്കു. അനന്തമായ ഈ സൗപര്‍ണിക ഗൃഹങ്ങളില്‍ നീ സ്വയം അലിഞ്ഞു ഒരു തീര്‍ധാടകാന്‍ ആകു. കാവല്‍ക്കാരനായി നിഴലായി, ഞാനുണ്ടാകും മരണം വരെ ! ഒരുപിടി സംഹിതകളും ,നേര്‍വരകളും, നേരുകളും പഠിപ്പിച്ചു യാത്രയുടെ മറയത്ത് കാത്തിരിക്കുന്ന നീരാളി പിടുത്തങ്ങളില്‍ നിന്ന് സ്വയം രെക്ഷിക്കാന്‍ മന്ത്രങ്ങള്‍ ഉരുവിട്ട് തന്ന്, അര്‍ദ്ധ മന്ദഹാസത്തോടെ ,യാത്രപോലും പറയാതെ അച്ഛന്‍ പോയി. ഗുരുജി എപ്പോഴാണ് അത് പറഞ്ഞുതന്നത് എന്നോര്മയില്ല. ഒരുപക്ഷെ ഗര്‍ഭസ്ഥ ശിശുവിന് ചെവിയില്‍ ചൊല്ലികൊടുത്ത മന്ത്രങ്ങളിലുടെയാണോ? അമ്പും വില്ലും താഴെ എറിഞ്ഞ് ഇതികര്‍തവ്യതാമുഡനായ വില്ലാളിയോട് തേര്‍തടത്തില്‍ വച്ചാണോ ?

വേണ്ടപ്പോള്‍ വേണ്ടത് ഓര്മിക്കാതെ ചുവടുകള്‍ പിഴച്ച് പടനിലങ്ങളില്‍ ഉഴറി നിന്നപ്പോഴാണോ?കാണാത്തതെന്തിനെയോ തേടി ഗെതികിട്ടാ പ്രേതം പോലെ അലഞ്ഞ ചുടോളിന്റെ ജെന്മം ഏറ്റുവാങ്ങി, ദുരങ്ങള്‍ താണ്ടുമ്പോള്‍ ,പാതയോരത്ത് വച്ചാണോ ? അന്വേഷണത്തിന്റെ പടവുകളില്‍ കഷായനിറങ്ങള്‍ തിര്‍ത്ഥമാടുന്ന ആശ്രമ കവാടങ്ങളില്‍ വച്ചാണോ ? രെതിയാണു സര്‍വസ്വവും എന്ന് ധരിച്ച്, നിരാടിയ ഭോഗലാലസജീവിതത്തിന്റെ ഇടനാഴികകളില്‍ വച്ചാണോ ? എവിടെവച്ചാണെന്ന് നിശ്ചയമില്ല .തന്നിലതു അലിഞ്ഞിറങ്ങിഅങ്ങിനെ ചിരിക്കാന്‍ പഠിച്ചു ചിരിയുടെ താളങ്ങള്‍ പഠിച്ചു ഒരു പിടി ചോറിനും, ഒരിറ്റ് കാരുണ്യത്തിനും യാചിച്ച് നില്ക്കുമ്പോഴും ചിരിക്കാന്‍ മറന്നില്ല തീ പാറുന്ന പടനിലങ്ങളില്‍ അതിനെ കവചമാക്കി മാറ്റി .വാചാലമായ ഉത്തരങ്ങള്‍ക്ക്, പകരക്കാരനാക്കി.അങ്ങിനെ അങ്ങിനെ അതോരായുധമായി ! സന്തത സഹചാരിയായി !!!

 

Read more

അരവിന്ദന് ഒരു കണ്ണുനീര്‍ പ്രണാമം

'എടാ മനോഹറെ നീ എന്നെ മാളെന്നു വിളിക്കരുത്. ആ വിളിയില്‍ ഒരു ആത്മാര്‍ത്ഥത ഇല്ല. ഞാന്‍ മാള ആകുന്നതിനുമുമ്പ് പരിചയപ്പെട്ടവര്‍ ആണ് നമ്മള്‍; കളസം ഉടുത്ത് നടക്കുന്ന കാലത്ത്'

മാള സെന്റ് ആന്റണിസു സ്‌കുളും പരിസരവും ഒഴിവാക്കി അരവിന്ദനെപ്പറ്റി ചിന്തിക്കാനാവില്ല. സാനി മാഷ്, പട്ടരു മാഷ്, ചിറ്റന്‍മാഷ് അങ്ങിനെ മുന്ന് തല്ലു രാജാക്കന്മാരായിരുന്നു, മുന്ന് ഏഴാം ക്ലാസ്സ് divishon ഉണ്ടായിരുന്നതിലെ ക്ലാസ്സ് ടിചെര്‍മാര്‍. ആ കടമ്പ കടന്നാല്‍ പിന്നെത്തെ ഭാഗം ഒരുവിധം സുഖമായി .

ഒരിക്കല്‍ എന്നെയും അരവിന്ദനെയും ഹെഡ് മാസ്റ്റര്‍ വി .വി .തോമസ് മാഷ് വിളിക്കുന്നു എന്ന് പറഞ്ഞ് പ്യുണ്‍ കുറിപ്പ് ക്ലാസ്സില്‍ കൊണ്ടുവന്നു. എന്തോ തെറ്റ് ചെയ്‌തെന്നും, കണ്ടുപിടിക്കപ്പെട്ടെന്നും, അടി തിരുമാനമായി എന്ന് മാത്രമേ ആ കുറിപ്പിന് അര്‍ത്ഥമുള്ളൂ. ഞങള്‍ക്ലാസ്സില്‍ നിന്നും ഇറങ്ങിയപ്പോഴേ കരച്ചില്‍ തുടങ്ങി. ഹെഡ് മാസ്റ്റെരിന്റെമുറിയുടെ മുമ്പിലെ ഹാഫ് ഡോര്‍ന് അപ്പുറവും ഇപ്പുറവും നിന്ന് വലിയവായില്‍ നിലവിളിക്കുംബോഴാണ്, തോമസ് മാഷ് അകലെ നിന്ന് ചുരലുമായി വരുന്ന കണ്ടത്. ഞങള്‍ നിലവിളി കുറച്ചുകുടി ഉച്ചത്തിലാക്കി. ചുവന്നു തുടുത്ത മുഖം, ഗാന്ധി കണ്ണട, സ്വര്‍ണ കുടുക്കുള്ള ഷര്‍ട്ട്, തോളില്‍ കരയുള്ള രണ്ടാം മുണ്ട് അടുത്തെത്തിയപ്പോള്‍ പറഞ്ഞു'ഇവിടെ കിടന്ന് മോങ്ങണ്ട. തല്ലാനല്ല വിളിപ്പിച്ചത് 'മുറിക്ക് അകത്തു കയറി; രണ്ടാളും തൊഴു കയ്യുമായി നില്ക്കുകയാണ്.തോമസ് മാഷിന്റെ മുഖത്ത് ഒരു ചിരി പാളി .'അിശ്‌ലവെമെൃ്യ അല്ലെ വരുന്നത്. ഒരു നാടകം തിരുമാനിച്ചിട്ടുണ്ട്. നിങ്ങള്‍ രണ്ടാളും അതില്‍ അഭിനയിക്കണം.'

തബല, മൃദംഗം, ഹാര്‍മോണിയം, തുടങ്ങി ഏതു വാദ്യോപകരണവും അരവിന്ദനിണങ്ങും. ഫാന്‍സി ഡ്രസ്സ്, മോണോ ആക്ട് ഇവയുടെ മത്സരം ഉണ്ടെങ്കില്‍ ഫസ്റ്റും കൊണ്ട് അരവിന്ദന്‍ പോകും.

പട്ടരു മാഷ് സാധാരണ വെള്ളിയാഴ്ച വരുല്ല. കാരണം വെറ്റിലയുമായി ചന്തക്കു പോകും. മിശ്ലവെമെ#ൃ#്‌യ ആണ് വെള്ളിയാഴ്ച ആണ് രണ്ടും കുടി കണക്കാക്കി മോണോ ആക്ടില്‍ പട്ടരു മാഷെ അവതരിപ്പിക്കാന്‍ അരവിന്ദന്‍ തിരുമാനിച്ചു .മാള പള്ളിപ്പുറത്ത് നിന്നും വരുന്ന മമ്മതാലി എന്നൊരു പയ്യനുണ്ട്. പട്ടരു മാഷ് ഉള്ളന്‍ തൊടയില്‍പിച്ചുമ്പോള്‍ 'എന്റുമ്മോ' എന്ന് ഉറക്കെ കരയും. ക്ലാസ്സ് നിലവിളിയില്‍ നടുങ്ങും. അതായിരുന്നു അവതരിപ്പിക്കാന്‍ തിരുമാനിച്ച രംഗം .സ്റ്റെജില്‍അരവിന്ദന്റെ തകര്‍പ്പന്‍ പ്രകടനം. ടിചെര്‍മാരും കുട്ടികളും അട്ടഹസിച്ചുള്ള ചിരിയും കയ്ടിയും. ഇതിനിടയില്‍ പട്ടരു മാഷ് മെല്ലെ നടന്നു വന്ന് സ്റ്റെജിലെക്കു നോക്കുന്നു. വേഗം കുടയും കുത്തിപിടിച്ച് മടങ്ങി പോകുന്നു. ഞാന്‍ ഓടി ചെന്ന് അരവിന്ദന്റെ ചെവിയില്‍ പറഞ്ഞു 'എടാ പട്ടരു മാഷ് വന്നു'

'എങ്കില്‍ എന്റെ മരണം നാളെത്തന്നെ ക്ലാസ്സില്‍ നടക്കും '

അരവിന്ദന്‍ പോലീസിലെ ജോലിയും കളഞ്ഞ് നാടകം അഭിനയിച്ചു നടക്കുന്ന കാലം .എറണാകുളം അമ്പലത്തില്‍ നാടകം കഴിഞ്ഞപ്പോള്‍ സ്റ്റെജിന്റെ പുറകില്‍ വച്ച് കണ്ടു.'എനിക്ക് പോലിസുപണി പറ്റില്ല. കള്ളനു എന്നെ കാണുമ്പോള്‍ വല്ലാത്തൊരു ചിരി .ഒരൊറ്റ ചില്ലി കാശു പോലും തടയുല്ല ''നിയൊരു കാര്യം ചെയ്യ് പെരുമ്പാവൂര്‍ നാടകശാലയിലെ ഗോപിചേട്ടന്‍ നല്ല മനുഷ്യനാ. അടുത്ത ആഴ്ച പുതിയ നാടകം റിഹേഴ്‌സല്‍ തുടങ്ങുകയാണ്. നീ വന്നാല്‍ മതി. ഞാന്‍ പരിചയപ്പെടുത്താം. ചെന്നപ്പോള്‍ നെല്ലിക്കോട്ടു ഭാസ്‌കരന്‍,കുതിരവട്ടം പപ്പു അങ്ങിനെ അതികായന്മാര്‍ പലരും. ഒരു വേഷം തരമാക്കി. റിഹേര്‍സലും തുടങ്ങി. ബി.എ. കഴിഞ്ഞു വെക്കേഷന്‍ കാലമായിരുന്നു. പലേടത്തും മുഹശരമശേീി അയച്ചതില്‍ മര്‍ഫി ഞലറശീ യില്‍ ജോലി കിട്ടി കത്ത് വന്നു. അരവിന്ദന് കലി കയറി. എന്നിട്ടും ഞാന്‍ സ്ഥലം വിട്ടു .

പിന്നെ കാണുന്നത് മദ്രാസില്‍ 'പടക്കുതിരയില്‍' നായകനായി അഭിനയിക്കാന്‍ ചെന്നപ്പോഴാണ്. വടപളനി അമ്പലത്തിന്റെ മുമ്പില്‍ കുരിയന്‍ വര്‍നശാല യുടെ ഓഫീസിന്റെ വരാന്തയില്‍ നില്‍ക്കുമ്പോള്‍ അരവിന്ദന്‍ വന്നു കിയ്യില്‍ പിടിച്ചു.'വിവരങ്ങളൊക്കെ ഞാന്‍ അറിഞ്ഞു നീ ഭാഗ്യവാനാ മനോഹറെ .സിമയെ കേട്ടിപിടിച്ചോ? നീ 'പായ 'കഴിച്ചിട്ടുണ്ടോ? നേരെ ഒരു ഹോട്ടലിലേക്ക്. ആടിന്റെ എല്ല് മജ്ജ പുറത്തു വരും വിധം തല്ലിപോട്ടിച്ചു കറിയാക്കുന്ന താണ് സാധനം .അരവിന്ദന്‍ ആഹാരം കഴിക്കുന്നതിനിടയില്‍ കഥകളുടെ കെട്ടഴിച്ചു .

90 കളുടെ തുടക്കത്തില്‍ ഒരു ദിവസം ഗ്രോസറി കടയില്‍ ചെന്നപ്പോള്‍ ഒരു നോട്ടീസ് കണ്ടു .'മാളയും പരിവാരങ്ങളും പരിപാടികളുമായി അമേരിക്കയിലെത്തുന്നു. ഞാനൊരു കത്തെഴുതി .ഒരാഴ്ചക്കുള്ളില്‍ മറുപടി വന്നു .

'നീ മദാമ്മയെ കെട്ടി അമേരിക്കക്ക് പോയ വിവരം ഞാനറിഞ്ഞു. അവിടെ പരിപാടികള്‍ ഒന്നും നടത്തിയില്ലെങ്കിലും നിന്നെ കണ്ടിട്ടേ പോരുന്നുള്ള്. എന്നടാ നല്ലകാലമൊക്കെ ആണോ? എന്റെ ഒരു കുട്ടുകാരന്‍ കമ്പനിയുടെ മാനേജര്‍ ആണെന്നും പറഞ്ഞു ഗള്‍ഫില്‍ പോയിട്ട് ഒട്ടകത്തിനെ നോക്കുകയായിരുന്നു. അതുകൊണ്ട് മാത്രം ചോദിച്ചതാ '

അരവിന്ദന്‍ വീട്ടില്‍ വന്നു . ജെമിനിയെ കാണാനും എന്റെ ചെവിയില്‍ പറഞ്ഞു 'ഏതു ചെര്‍പ്പിളശ്ശേരിക്കാരി കല്യണിക്കുട്ടിയെപ്പൊലെ ഉണ്ടല്ലോ ഇതാണോ നിന്റെ മദാമ്മ 'അരവിന്ദന്‍ എന്നും അങ്ങിനെ ആയിരുന്നു.കൊച്ചുന്നാളില്‍ ഞങ്ങള്‍ 'വളിപ്പന്‍' എന്ന് പറയുമായിരുന്നെങ്കിലും. അടിമുടി നര്‍മം നിറഞ്ഞ
ഒരാള്‍. അഭിനയം അവന്റെ ആത്മാവിന്റെ താളമായിരുന്നു.കാലടി ഗോപിചേട്ടന്‍ ഒരു രംഗം പറഞ്ഞു കൊടുത്തിട്ട്, അഭിനയിച്ചു കഴിയുമ്പോള്‍ 'ഒന്ന് മാറ്റി ഇട്ടേ മാളേ 'എന്ന് പറഞ്ഞു തിരണ്ട, അതിനു മുമ്പ് പത്തു രൂപത്തില്‍ ആ രംഗം അഭിനയിച്ചു കാണിക്കും .

അരവിന്ദന് മരണമില്ല. മലയാള സിനിമ ഉള്ളിടത്തോളം കാലം അവന്‍ ഓര്‍മിക്കപ്പെടും.

ശുദ്ധനായ അരവിന്ദന് എന്റെ പ്രണാമം ! ഒരു പഴയ കളികുട്ടുകാരന്റെ കണ്ണുനീര്‍ പ്രണാമം !!

Read more

കവിത എന്നും ആത്മാവിന്റെ നിലവിളികളാണ്

സര്‍ഗവേദിയില്‍ അതിഥി ആയി എത്തിയ പ്രൊ .കെ .വി .ബേബി തന്റെ കാവ്യ സപര്യയെപ്പറ്റി വിശതികരിക്കുമ്പോള്‍ പറഞ്ഞതാണിത് .അദ്ദേഹം പ്രസിദ്ധികരിച്ച രണ്ടു കവിതാസമാഹാരങ്ങള്‍ 1. മിന്നാം മിന്നും, മിനി മോളും, 2. കിളിയും മനുഷ്യനും ബാല കവിതാ ലോകത്ത് ഏറെ സ്ഥാനം നേടുകയുണ്ടായി .അടയിരിക്കുന്ന കിളി, ജലരേഖകള്‍,, കാവല്‍ കിളി ഇവയാണ് ബേബി സാറിന്റെ മറ്റു കവിതാ സമാഹാരങ്ങള്‍ .
ഇരിഞ്ഞാലക്കുട ക്രസ്റ്റ് കോളജിലും, തൃശൂര്‍ സെന്റ് തോമസ് കോളജിലും മുപ്പതു വര്‍ഷക്കാലം ഇംഗ്ലീഷ് പ്രൊഫസറായി റിട്ടയര്‍ ചെയ്ത അദ്ദേഹം, കടമ്മനിട്ടയും, ചുള്ളികാടും തുടങ്ങി വച്ച ചോല്‍കാഴ്ച സപര്യക്ക് ഒരു പിന്‍തുടര്‍ച്ച ഉണ്ടാക്കി .കവിതാ ഇന്ന് ഗദ്യത്തിലേക്ക് തിരിഞ്ഞിട്ട് ഉണ്ടെങ്കിലും, ബാല കവിതയെങ്കിലും പദ്യ രൂപം നിലനിര്‍ത്തുന്നത് നല്ലതാണ്.എങ്കില്‍ മാത്രമേ അത് കുട്ടികള്‍ക്ക് ഈണതിലും താളത്തിലും ചൊല്ലി ഹൃദിസ്ഥമാക്കാന്‍ പറ്റുകയുള്ളു .

ജന്മനാ പ്രതിഭയുള്ള ഒരാള്‍ ഏതു രാജ്യത്തു ചെന്നാലും, എഴുതികൊണ്ടേയിരിക്കും;ഉദാഹരണത്തിന് ചെറിയാന്‍ കെ .ചെറിയാനെ ആണ് അദ്ദേഹം ചുണ്ടി കാണിച്ചത്. സര്‍ഗ പ്രതിഭ ഇല്ലാത്തവര്‍ മറ്റുള്ളവരുടെ കുറ്റം പറഞ്ഞും ,ഒഴിവു കഴിവുകള്‍ പറഞ്ഞും കാലയവനികക്ക് പിന്നിലേക്ക് മറയും .

കവിതയ്ക്ക് ഒരു നിര്‍വചനം കൊടുക്കാന്‍ ഏറെ ബുദ്ധിമുട്ടാണ് .വായിക്കുമ്പോള്‍ നമ്മുടെ മനസ്സിനെ മഥിക്കുന്നതെന്തും കവിതയാണ്. .അതുപോലെ തന്നെ ഓരോ വായനക്കാരനിലും കവിത ഉണ്ടാക്കുന്ന പ്രതികരണം വിഭിന്നമായിരിക്കും .

'കൊല്ലന്റെ ആലയില്‍' എന്ന ബേബി സാറിന്റെ കവിതയിലെ ഒരു വരി അനുവാചകന്റെ ആത്മാവിലേക്ക് തീ കൊരിയിടുകയും അശാന്തി പടര്‍ത്തുകയും ചെയ്യുന്നു. പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കൊല്ലന്‍ പഴുപ്പിച്ച ഇരുമ്പ് കഷണം വെള്ളത്തിലേക്ക് ആഴ്തുമ്പോള്‍ ഉണ്ടാക്കുന്ന ശബ്ദം ഭ ഈശ്വരാ ,ഈശ്വരാ ഭ എന്ന നിലവിളിയായി കവി ചിത്രികരിക്കുന്നു .

ബിഷപ് ഡെസ്മണ്ട് ടുട്ടുവിന്റെ 'രവശഹറൃലി ീള ഴീറ' എന്ന പുസ്തകം 'ദൈവത്തിന്റെ മക്കള്‍'എന്ന പേരില്‍ ബേബി സാര്‍ തര്ജിമ ചെയ്തിടുണ്ട് .അദേഹത്തിന്റെ 'പോക്കുവെയില്‍ പൊന്ന് 'എന്ന ഓര്‍മ്മക്കുറിപ്പുകള്‍! ഡി. സി . ബുക്ക്‌സ് ആണ് പ്രസിധികരിച്ചത്.

പ്രൊ.എം.റ്റീ.ആന്റണി, പ്രോ .ജോണ്‍ മുള്ളിന്‍ ,പ്രൊ .ജോയ് കുഞ്ഞാപ്പു, രാജു തോമസ്, ഡോ. നന്ദകുമാര്‍, ഡോ.എന്‍. പി. ഷില, ജോണ്‍ വേറ്റം എന്നിവര്‍ സംസാരിച്ചു .

സെപ്റ്റംബര്‍ 28 തിയതി കുടുന്ന സര്ഗവേദിയില്‍ അതിഥിയായി എത്തുന്നത് അറിയപ്പെട്ട കവയിത്രിയും എഴുത്തുകാരിയുമായ റോസ്‌മേരി ആണ് .മലയാളം പത്രത്തിന്റെ താള്കളിലുടെ വന്ന റോസ്‌മേരിയുടെ ലേഖന പരമ്പരകള്‍ അമേരിക്കയിലെ വായനക്കാരെയും, സഹൃദയരെയും ഏറെ അകര്ഷിക്കുകയുണ്ടായി .

വിവരങ്ങള്‍ക്ക്: മനോഹര്‍ തോമസ് 917 501 0173

Read more

എഴുത്ത് ധ്യാനപുര്‍ണമായ ഒരു തപസ്യയാണ്: മനോഹര്‍ തോമസ്

സര്ഗവേദിയുടെ ആദരങ്ങള്‍ ഏറ്റുവാങ്ങാന്‍ കേരള സെന്റെറില്‍ എത്തിയ ' ആടുജിവിതത്തിന്റെ ' കഥാകാരന്‍ അവിടെ കുടിയ ആരാധകരോട് പറഞ്ഞതാണിത് .എഴുതുകാരനാകുന്നതിനു മുമ്പുള്ള ജിവിതത്തിന്റെ വാതായനങ്ങള്‍ തുറന്നുകൊണ്ട് സംസാരിക്കുമ്പോള്‍ ബെന്യാമിന്‍ താന്‍ കടന്നു പോന്ന വഴിത്താരയിലെ ഓരോ നാഴികകല്ലുകളെപ്പറ്റിയും ഓര്‍ത്തോര്‍ത്തു പറഞ്ഞു .കോളേജ് ജിവിതം കഴിഞ്ഞു ഉപജിവനത്തിനായി ഗള്‍ഫിലെത്തിയപ്പോള്‍ എട്ടു മണിക്കൂര്‍ സ്ഥിരം ജോലി കഴിഞ്ഞാല്‍ പതിനാറു മണികൂര്‍ ദിവസത്തില്‍ ബാക്കി .അതെങ്ങിനെ ചിലവഴിക്കും എന്നാലോചിച്ചാണ് സിനിമ കാണാന്‍ തുടങ്ങിയത് .മുന്ന് വര്‍ഷം തുടര്‍ചയായി സിനിമ കണ്ടു .പിന്നെ നിര്‍ത്തി.ഏഴു വര്‍ഷം വായന മാത്രമായി തുടര്‍ന്നു.

വായനയുടെ പാതയിലെവിടയോ വച്ച് ഒരു തോന്നല്‍ ആവസിച്ചു. തനിക്കു മറ്റുള്ളവരോടു എന്തോ പറയാനുണ്ട് .അങ്ങിനെയാണ് മെല്ലെ എഴുത്ത് തുടങ്ങിയത് .പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല .ഒരു കഥയുടെ കണിക കിട്ടിയാല്‍ പലപ്പോഴും വര്ഷങ്ങളോളം അതും കൊണ്ട് നടക്കാറുണ്ട് .വ്യക്തമായ ഒരു പഠനതിന്നു ശേഷമേ എഴുത്ത് തുടങ്ങാന്‍ മുതിരാരുള്ളു. കാലം ഇവിടെ വരെ കൊണ്ടെത്തിച്ചു . ഇനി മരണം വരെ എഴ്തുകാരനായി തുടരാനാണ് ഇഷ്ടം.

സതിഷ് ബാബു പറഞ്ഞതും ഇതില്‍ നിന്നും അധികം വ്യതസ്തമല്ല ഗ്രാമീണ വായനശാലയില്‍ തുടങ്ങിയ സപര്യ ഇന്നും തുടരുന്നു .എഴുത്തിന്റെ ലോകത്ത് എത്തിയിട്ട് മുപ്പതു വര്‍ഷമായി.തുടക്കതിലോക്കെ എത്രയോ പ്രാവശ്യം എഴുതി അയച്ച് കാത്തിരുന്നിട്ടാണ് ഒരു പ്രാവശ്യം പ്രസിധികരിച്ചു
വരുന്നത്.

അമേരിക്കയിലെ എഴുതുകാരെപ്പറ്റി ചോദിച്ചപ്പോള്‍ രണ്ടുപേരും പറഞ്ഞ ഉത്തരം ഒന്നാണ്. 'തിരക്ക് കുടുതലാണ് '. തലേ ദിവസം രാത്രിയില്‍ ഇരുന്നു എഴുതുന്നു .അതിരാവിലെ പ്രസിധികരണത്തിന് അയക്കുന്നു .സ്വയം ഒരു എഡിട്ടിങ്ങൊ അല്ലെങ്കില്‍ ഒന്ന് വിമര്ശിക്കപ്പെടനുള്ള സാഹചര്യമോ കിട്ടുന്നതിനുമുമ്പ് പ്രസിധികരിച്ചു കഴിഞ്ഞിരിക്കും .മുഖ്യ ധാരയിലെ ഒരു പ്രസാധകനും ആരുടെയും ശത്രു അല്ല .അയാളും കാത്തിരിക്കുന്നത് താന്‍ ജോലിചെയുന്ന പ്രസിധികരണത്തില്‍ നല്ല സൃഷ്ടികള്‍ വരുത്താനാണ് .എന്തൊക്കെ തടസ്സങ്ങള്‍ വന്നാലും ഒരു നല്ല എഴുത്തുകാരനെ എന്നെങ്കിലും ലോകം അഗികരിക്കാതെ വരില്ല .അതിനു വേണ്ടി കാത്തിരിക്കാനുള്ള തപസ്യയും ക്ഷമയും കാണിക്കണം എന്നുമാത്രം.

ിീേെമഹഴശ്യമ യുടെ അവര്‍ത്തനം അമേരിക്കന്‍ എഴ്തുതുകാരന്‍ നിര്‍ത്താന്‍ സമയമായി .നാട്ടിലെ പ്രശ്‌നങ്ങള്‍ എഴുതാന്‍ അവിടെ തന്നെ ആളുകള്‍ കുടുതലാണ് .ഇവിടെ ജിവിക്കുന്നവര്‍ ഇവിടെ കാണുന്നതിനെ മുന്നാം കണ്ണ് കൊണ്ട് നോക്കണം .അത് എഴുത്തായി മാറണം.എങ്കില്‍ മാത്രമേ തനതായ സൃഷ്ടികള്‍ ഉണ്ടാകുകയുള്ളൂ.

ജോസ് കാടാപുറം, ജെ മാത്യൂസ്, രാജു തോമസ്, ഉൃ ഷീല, അിറൃലം,െ സന്തോഷ് പാല, കെ .കെ .ജോണ്‍സന്‍, അബ്ദുല്‍ പുന്നയുര്‍കുളം,വാസുദേവ് പുളിക്കല്‍,പീറ്റര്‍ നിണ്ടൂര്‍, തുടങ്ങിയവര്‍ സദസിനെ അഭിസംബോധന ചെയ്തു സംസാരിച്ചു

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC