പി.പി. ചെറിയാന്‍

ഈശ്വരനെന്തിനാ മനുഷ്യന്റെ പാറാവ്

അമേരിക്കയിലുടനീളം ദേവാലയ സംരക്ഷത്തിന് പരിശീല ക്ലാസ്സുകളും, ബോധവത്ക്കരണ സെമിനാറുകളും സംഘടിപ്പിക്കുന്നതിനുള്ള പ്രവര്ത്തനങ്ങള്ക്കു മെയ് ആറാം തിയ്യതി ടെക്സസ്സില് നിന്നും തുടക്കം കുറിച്ചു എന്ന വാര്ത്ത വായിച്ചപ്പോഴാണ് 1989 മുതല് 1991 വരെ കേരളം ഭരിച്ച പ്രഗത്ഭനായ മുഖ്യമന്ത്രി ഇ.കെ. നായനാര് ചോദിച്ച മേലുദ്ധരിച്ച ചോദ്യം മനസ്സില് ഉയര്ന്നുവന്നത്-
 
“ഈശ്വരെനന്തിനാടൊ മനുഷ്യന്റെ പാറാവ്”
 
കേരളത്തില് അങ്ങോളമിങ്ങോളം അമ്പലങ്ങളില് കളവുകള് വര്ദ്ധിക്കുകയും, ഈശ്വര പ്രതിഷ്ഠകളും, തിരുവാഭരണങ്ങളും അപ്രത്യക്ഷമാകുകയും ചെയ്തിരുന്ന കാലഘട്ടം. മത നേതാക്കന്മാരും, ഈശ്വര വിശ്വാസികളും ഗവണ്മെന്റിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത്. മോഷ്ടാക്കളെ പിടികൂടുന്നതിനും, കവര്ച്ചകള് തടയുന്നതിനും സര്ക്കാര് പരാജയപ്പെട്ടു എന്ന മുറവിളി നിയമസഭയ്ക്കകത്തും, പുറത്തും. ഈ സന്ദര്ഭത്തിലാണ് നിഷ്ക്കളങ്കനായ കേരള മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അധരങ്ങളില് നിന്നും അറിഞ്ഞോ, അിറയാതേയോ ഈ മൊഴികള് അടര്ന്നുവീണത്. ഈ പ്രസ്താവന ഉയര്ത്തിവിട്ട വിവാദങ്ങളുടെ കൊടുങ്കാറ്റിന്റെ പരിണിത ഫലമാകാം ഒരു പക്ഷേ കാലാവധി പൂര്ത്തിയാക്കാതെ ഇ.കെ. നായനാരുടെ മന്ത്രിസഭ പുറത്തുപോയത്.
വര്ഷങ്ങളും, ദശാബ്ദങ്ങളും പിന്നിട്ടിട്ടും ഇ.കെ. നായനാരുടെ ശബ്ദം ഇന്നും അന്തരീക്ഷത്തില് ചോദ്യചിഹ്നമായി അവശേഷിക്കുന്ന എന്നതാണ് യാഥാര്ത്ഥ്യം.
 
മൂന്നു ശതമാനം പോലും ക്രൈസ്തവ പ്രാതിനിധ്യം അവകാശപ്പെടാനില്ലാത്ത ഇന്ത്യയിലെ ഒരു കൊച്ചു സംസ്ഥാനമായ കേരളത്തില് നടന്ന കാര്യം അവിടെ നില്ക്കട്ടെ- ക്രൈസ്തവ രാജ്യമെന്ന് അവകാശപ്പെടുകയും, അഭിമാനിക്കുകയും ചെയ്യുന്ന അമേരിക്കയിലെ ദേവാലയങ്ങളുടെ സ്ഥിതി ഇന്ന് എന്താണ്. ശാന്തിയുടേയും, സമാധാനത്തിന്റേയും, പരസ്പര സ്നേഹത്തിന്റേയും വിളനിലമായി പരിണമിക്കേണ്ട ദേവാലയങ്ങളില് അക്രമവും, അനീതിയും, സ്വജനപക്ഷവാതവും, ഗ്രൂപ്പിസവും, അധികാര മോഹവും, സ്വാര്ത്ഥേച്ഛയും, കാപട്യവും നിറഞ്ഞു നില്ക്കുന്നു. ഇതില് നിന്നും ഒട്ടും ഭിന്നമല്ല പ്രവാസി മലയാളികളുടെ ആരാധനാലയങ്ങളുടേയും സ്ഥിതി. തീര്ത്തും അന്യം നിന്നു പോയിട്ടില്ലാത്ത ചില യഥാര്ത്ഥ വിശ്വാസികള്ക്കു പോലും ദേവാലയങ്ങള് ഇന്ന് പേടി സ്വപ്നമായിരിക്കുന്നു.
 ഈയ്യിടെ ഒരു സുഹൃത്ത് പറയുകയുണ്ടായി “ആരാധനാലയങ്ങളില് ആരാധനയ്ക്കായി കടന്നു വരുന്നവരില് ചിലരെങ്കിലും അരയില് മറച്ചുവെച്ചിരിക്കുന്ന തോക്കുമായിട്ടാണ് പരിപാവനമായ ആരാധനകളില് പങ്കെടുക്കുന്നതത്രെ! തകച്ചും മത ഭക്തനെന്നു തോന്നിപ്പിക്കുന്ന ഒരു വിശ്വാസി പറയുകയുണ്ടായി എന്റെ വീട്ടിലും ഞാന് അത്യാവശ്യത്തിന് ഒരു തോക്കു കരുതിയിട്ടുണ്ട്.” ചൂടുപിടിച്ച വാഗ്വാദങ്ങള്ക്കുശേഷം പള്ളി കമ്മറ്റി മീറ്റിങ്ങ് കഴിഞ്ഞു പുറത്തുവന്ന ഒരംഗം പ്രതികരിച്ചതിങ്ങനെയാണ് “ഞാന് ഈ മീറ്റിങ്ങില് വരുന്നത് ഒന്നുമില്ലാതെയാണ് എന്നാണോ നീ ധരിച്ചിരിക്കുന്നത്. നിന്നെയൊക്കെ ചുട്ടുപറപ്പിക്കാന് പറ്റിയ സാധനം എന്റെ കൈവശം കരുതിയിട്ടുണ്ട്.”
 
ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്ന് പറഞ്ഞു തള്ളിക്കളയാവുന്ന ഒരു സാഹചര്യത്തിലാണോ നാം ഇന്ന് എത്തിനില്ക്കുന്നത്? ഇന്ത്യയുടേയും, കേരളത്തിന്റേയും വിവിധ തുറമുഖങ്ങളില് നിന്നും കപ്പലില് കയറിപ്പറ്റി മാസങ്ങളോളം യാത്ര ചെയ്തു അമേരിക്ക എന്ന സ്വപ്നലോകത്ത് എത്തിച്ചേര്ന്ന ആദിമ പ്രവാസി മലയാളികളും, ഇപ്പോള് എത്തിച്ചേര്ന്നിരിക്കുന്നവരും ഒരു മതത്തില് അല്ലെങ്കില് മറ്റൊന്നില് ഉള്പ്പെട്ടുനില്ക്കുന്ന വിശ്വാസ സമൂഹമാണ്. പരസ്യമായി ഇത് ഏറ്റുപറയുന്നതിന് ആര്ക്കും ഒരും മടിയുമില്ല. ഒരു കാര്യം കൂടി ഇവര് എല്ലാവരും സമ്മതിക്കും, ഞങ്ങള് ഇവിടെ എത്തുമ്പോള് കൈവശം പത്തുഡോളര് പോലും തികച്ചും എടുക്കുവാനുണ്ടായിരുന്നില്ല. കുടുംബ ഭദ്രത പോലും കാത്തുസൂക്ഷിക്കാനാകാതെ വിശ്രമരഹിതമായ കഠിനാദ്ധ്വാനവും, ഈശ്വരാനുഗ്രഹവും ഒത്തുചേര്ന്നപ്പോള് ആദ്യകഷ്ടപ്പാടുകളുടെ കടമ്പ സാവകാശം പിന്നിട്ടു. പടിപടിയായുള്ള സാമ്പത്തിക വളര്ച്ചയില് കുമിഞ്ഞു കൂടിയ പച്ചനോട്ടുകള് കരുതല് ധനമായി മാറിയപ്പോള് സ്വസ്ഥത നഷ്ടപ്പെടുകയും, വിവിധ വേവലാധികള് മനസ്സിനെ വേട്ടയാടുകയും ചെയ്തു.
 
ലഭിച്ച അനുഗ്രഹങ്ങളെല്ലാം ഈശ്വരദാനമാണെന്ന് അംഗീകരിക്കുമ്പോള് തന്നെ ഇതിന്റെ സംരക്ഷണാവകാശം ഈശ്വരനു വിട്ടുനല്കാതെ സ്വയം ഏറ്റെടുക്കുന്നവരാണ്. ഭൂരിപക്ഷവും. ഇവിടെയാണ് വ്യക്തികളിലും കുടുംബങ്ങളിലും ഉണ്ടെന്ന് പറയപ്പെടുന്ന ഈശ്വരവിശ്വാസം ചോദ്യം ചെയ്യപ്പെടുന്നത്.
 
മനുഷ്യന്റെ അവസ്ഥ ഇതാണെങ്കില് നിര്ജ്ജീവങ്ങളായ കല്ലും, മരവും, സിമന്റും ഉപയോഗിച്ചു പടുത്തുയര്ത്തിയിരിക്കുന്ന മനോഹര സൗധങ്ങളെപോലും വെല്ലുന്ന പ്രൗഢ ഗംഭീരമായ ആരാധനാലയങ്ങളുടെ സ്ഥിതിയെക്കുറിച്ചു കൂടെ ചിന്തിക്കുന്നത് ഉചിതമായിരിക്കും എന്ന് തോന്നുന്നു.
 
ചുരുങ്ങിയത് ആഴ്ചയിലൊരിക്കലെങ്കിലും ആരാധനയ്ക്കെന്ന പേരില് എത്തിചേരുന്ന ഈശ്വരവിശ്വാസികള്, പരസ്പരം സൗഹൃദവും, മൂന്നാമതൊരാളുടെ കുറ്റവും കുറവും പങ്കിട്ട് ആരാധനകളും, പൂജകളും കഴിഞ്ഞു ഈശ്വരനെ അതിനുള്ളിലിട്ട് തന്നെ പൂട്ടി പുറത്തിറങ്ങികഴിഞ്ഞാല് പിന്നെ ഭയം ദേവാലയത്തില് കുടിയിരുത്തിയിരിക്കുന്ന ഈശ്വരനെ കുറിച്ചും, ആലയം മോടി പിടിപ്പിക്കുന്നതിനും, പൂജാ കര്മ്മങ്ങള്ക്കും വേണ്ടി വാങ്ങി കൂട്ടിയിരിക്കുന്ന വിലമതിക്കാനാവാത്ത സജ്ജീകരണങ്ങളെ കുറിച്ചുമാണ്. ഇവിടേയും കളവുകള് വര്ദ്ധിക്കുന്നു. തസ്ക്കരന്മാര് നോട്ടമിടുന്നത് അവരുടെ ദൃഷ്ടിയില് കഠിനാദ്ധ്വാനികളും, സമ്പന്നന്മാരുമായ പ്രവാസി ഇന്ത്യക്കാരെ- പ്രത്യേകിച്ചു മലയാളികളേയുമാണ്. ഇവരുടെ ഭവനങ്ങളും, സമ്പന്നതയുടെ പ്രതീകങ്ങളായി കെട്ടിയുയര്ത്തപ്പെട്ടിരിക്കുന്ന ദേവാലയങ്ങളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്യുന്നു. സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് മാനുഷിക രീതിയില് കെട്ടിയുയര്ത്തിയിരിക്കുന്ന പ്രതിരോധന സജ്ജീകരണങ്ങള് നൂതന സാങ്കേതിക വിദ്യ കൈവശമാക്കിയിട്ടുള്ള തസ്ക്കരന്മാര് തച്ചുടക്കുന്നത് സാധാരണ സംഭവമാണ്.
 
നോക്കണേ ഈശ്വരന് ദാനമായി നല്കിയിരിക്കുന്ന ധനം ഈശ്വര പ്രസാദത്തിനായി ചിലവഴിക്കാതെ കെട്ടികിടക്കുന്ന ചാവുകടലിനു സമം സ്വരൂപിച്ചു വെച്ചിരിക്കുന്നതിന്റെ അനന്തരഫലം. ചില ഈശ്വര വിശ്വാസികള് ഒന്നിച്ചിരുന്ന ആരാധനാലയത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനെ കുറിച്ചു ചൂടുപിടിച്ച ചര്ച്ചകളും , വാഗ്വാദങ്ങളും നടക്കുകയാണ്- ചുരുക്കം ചില വര്ഷത്തേക്കു അനുവദിക്കപ്പെട്ട സേവന കാലാവധി വലിയ പരുക്കുകളില്ലാതെ പൂര്ത്തീകരിക്കണമെന്ന ദൃഢനിശ്ചയത്തോടെ ഇരു കൂട്ടരേയും തൃപ്തിപ്പെടുത്തുകയും, വ്യക്തമായ റൂളിങ്ങ് നല്കുന്നതില് നിന്നും തെന്നിമാറുകയും ചെയ്ത പ്രതിപുരുഷന്റെ ദയനീയാവസ്ഥ മനസ്സിലാക്കി കൂടിയിരുന്നവരില് ഒരാള് കേരള മുഖ്യമന്ത്രിയുടെ മേലുദ്ധരിച്ച വിവാദപരമായ ആപ്തവാക്യം പരസ്യമായി ആവര്ത്തിച്ചു
 
‘ഈശ്വരനെന്തിനാടൊ മനുഷ്യന്റെ പാറാവ’് ഈ ഒറ്റപ്പെട്ട ശബ്ദം ആരു കേള്ക്കാന്-
 
ദൈവ കല്പന ലംഘിച്ച ആദ്യ പിതാവായ ആദമിനേയും ഹവ്വയേയും ഏദെന് തോട്ടത്തില് നിന്നും പുറത്താക്കിയതിനു ശേഷം അവിടേക്ക് ഇനി ആരും പ്രവേശിക്കാതിരിക്കുന്നതിന് ഊരി പിടിച്ച വാളുമായി ദൂതന്മാരെ കാവല് നിര്ത്തിയ സത്യം ഗ്രഹിക്കുന്നവര് ആരുണ്ട്? ആരാധനാലയത്തിനകത്തും പുറത്തും സൂഷ്മനിരീക്ഷണം നടത്തുന്നതിന് ക്യാമറകള് സ്ഥാപിക്കണമെന്ന ഭൂരിപക്ഷനിര്ദ്ദേശം അംഗീകരിച്ചുകൊണ്ടാണ് ചര്ച്ചകള്ക്കു വിരാമമിട്ടത്.
 
ഈശ്വരന്റെ സംരക്ഷണയില് മനുഷ്യന് സുരക്ഷിതത്വം കണ്ടെത്തുന്നതിനാണോ അതോ മനുഷ്യന് തീര്ക്കുന്ന സംരക്ഷമ വലയത്തില് ഈശ്വരനെ തളച്ചിടുന്നതിനാണോ ഇന്ന് സമൂഹം ശ്രമിക്കുന്നത്.
 
കേരളത്തില് പണിതുയര്ത്തിയിരിക്കുന്ന അംബര ചുംബിയായ ഒരു ആരാധനാലയത്തിനു നെറുകെ സ്ഥാപിച്ചിരിക്കുന്ന ഈശ്വര പ്രതിമക്കും മുകളില് ഘടിപ്പിച്ചിരിക്കുന്ന കാന്തം കണ്ട് ഒരു വിദ്വാന് ഇപ്രകാരം പറഞ്ഞു- “മനുഷ്യരെ സംരക്ഷിക്കുന്നത് ഈശ്വരന്, ഈശ്വരനെ സംരക്ഷിക്കുന്നത് കാന്തം”

Read more

അധികാരഭ്രമത്തിൽ അന്ധത ബാധിച്ചവർ പുതുവർഷത്തിലും

രണ്ടായിരത്തി പതിനേഴു ഉൾപ്പെടെ പിന്നിട്ട ഓരോ വർഷവും ചരിത്രത്തിന്റെ ഭാഗമായി മാറുമ്പോൾ അധികാരഭ്രമത്തിൽ  അന്ധത ബാധിച്ചവർ പ്രയോഗിക്കുന്ന കുടില തന്ത്രങ്ങളുടെ ഭീകര കഥകൾ  ചരിത്ര  താളുകളിൽ  പുതുവർഷത്തിലും  നൂതന  അദ്ധ്യായങ്ങൾ എഴുതിച്ചേർക്കുമെന്നതിൽ സംശയമില്ല. 
 
അധികാരം നിലനിർത്തുന്നതിനും പിടിച്ചെടുക്കുന്നതിനും മനുഷ്യൻ  പാടുപെടുന്നത് കാണുമ്പോൾ അവന്റെ  അല്പത്വത്തിൽ അവനോടു സഹതപിക്കുകയല്ലാതെ വേറെ എന്താണ് കരണീയമായിട്ടുള്ളത്. അധികാരവും അവകാശങ്ങളും ദൈവീക ദാനമാണെന്നു വിശ്വസിക്കുന്നവരുടെ എണ്ണം ഇന്ന് അംഗുലീപരിമിതമായിരിക്കുന്നു. പുതു വർഷത്തിലേക്കു നാം പ്രവേശിക്കുമ്പോൾ അധികാരവും അവകാശങ്ങളും എന്ന വിഷയത്തെ കുറിച്ച് ക്രിസ്തീയകാഴ്ചപ്പാടിൽ  ചിന്തിക്കുന്നത് അവസരോചിതമായിരിക്കുമെന്നു വിശ്വസിക്കുന്നു 

അധികാരവും അവകാശങ്ങളും ദൈവീക ദാനമാണ്. ഇതിന് നിയോഗിക്കപ്പെടുന്നവര്‍ ദൈവത്തിന്റെ പ്രതിനിധികളും,നന്മയുടെ പ്രതീകവുമായി തീരണം. ഇത് സംഭവിക്കുന്നില്ലെങ്കില്‍ സ്‌നേഹമെന്ന ആ മൂര്‍ത്ത ഭാവം മനുഷ്യനില്‍ നിന്നുംഅപ്രത്യക്ഷമായിരിക്കുന്നു എന്നു വേണം കരുതുവാന്‍. ദൈവ സ്‌നേഹത്തിന്റെ സ്വാധീനം മനുഷ്യമനസുകളെ എത്രമാത്രംനിയന്ത്രിക്കുന്നുണ്ട്. ഇന്ന് മനുഷ്യന്‍ തിന്മയുടെ സ്വാധീനത്തില്‍ പകയുടേയും വിദ്വേഷത്തിന്റേയും വക്താക്കളായി മാറുന്നു.

നീ കോപിക്കുന്നതെന്തിന്, നിന്റെ മുഖം വാടുന്നത് എന്ത് ? നീ നന്മ ചെയ്യുന്നുവെങ്കില്‍ പ്രസാദം ഉണ്ടാകയില്ലയോ ? നീ നന്മചെയ്യുന്നില്ലെങ്കിലോ പാപം വാതുക്കല്‍ കിടക്കുന്നു (ഉല്പത്തി :4-6,7)

ഹാബേലിന്റെ യാഗത്തില്‍ പ്രസാദിക്കുകയും കയീനിലും അവന്റെ വഴിപാടിലും പ്രസാദിക്കാതിരിക്കുകയും ചെയ്ത ദൈവത്തിന്റെ പ്രവര്‍ത്തിയില്‍ കോപിഷ്ഠനായ കയീനോട് ദൈവം അരുളി ചെയ്ത വാക്കുകളാണ് മേലുദ്ധരിച്ചത്.

നന്മ ചെയ്യുവാന്‍ സ്‌നേഹത്തിന്റെ പ്രചോദനം കൊണ്ട് മാത്രമേ കഴിയൂ ഇല്ലെങ്കില്‍ കോപിഷ്ഠനായി നാശത്തിന്റെ വിഷവിത്ത്വിതയ്ക്കുന്നവരായി തീരുമെന്നാണ് ഈ സംഭവം വിളിച്ചോതുന്നത്.

മനുഷ്യര്‍ തങ്ങള്‍ക്കു ലഭിക്കുന്ന അധികാരങ്ങളും അവസരങ്ങളും സ്വന്തം സുഖത്തിനുവേണ്ടി മാത്രം വിനിയോഗിക്കുമ്പോള്‍നിഷേധിക്കപ്പെടുന്നത് മറ്റുളളവരുടെ സുഖവും, നീതിയും സ്വാതന്ത്ര്യവുമാണെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇത്തരത്തില്‍മനുഷ്യാവകാശങ്ങള്‍ ചവിട്ടിമെതിക്കപ്പെടുമ്പോള്‍ ഇതിനെതിരെ പ്രതികരിക്കുന്നവര്‍ ഒരുപക്ഷേ പ്രതികാരത്തിന്റേയുംപകയുടേയും ഭാവങ്ങള്‍ സ്വീകരിച്ചാല്‍ അതിലവരെ കുറ്റപ്പെടുത്താനാവില്ല.

ആഭ്യന്തര കലാപങ്ങള്‍ യുദ്ധങ്ങള്‍, വംശീയ കലാപങ്ങള്‍ തീവ്രവാദി പോരാട്ടങ്ങള്‍, എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരുകാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.

ആയിരക്കണക്കിന് മനുഷ്യ ജീവനുകളെയാണ് തിന്മയുടെ പൈശാചിക ശക്തികള്‍ അപാഹരിച്ചുകൊണ്ടിരിക്കുന്നത്. സ്വന്തശക്തിയില്‍അമിതമായി ഊറ്റം കൊളളുകയും അധികാരം നില നിര്‍ത്തുന്നതിന് എന്ത് ഹീനമാര്‍ഗ്ഗവും സ്വീകരിക്കുന്ന ചിലരുടെയെങ്കിലും കറുത്ത കൈകളാണ് ഇതിനെയെല്ലാം നിയന്ത്രിക്കുന്നത്.

ആധുനികരെന്ന് അഭിമാനിക്കുന്ന മനുഷ്യന്‍ പാപത്തിലാണ് ഇന്ന് ആനന്ദം കണ്ടെത്തുന്നത്. മനുഷ്യന്‍ ചെയ്യുവാന്‍നിരൂപിക്കുന്നതൊന്നും അവര്‍ക്ക് അസാധ്യമായി തീരുകയില്ല. (ഉല്പത്തി 11-6) എന്ന ദൈവ വചനത്തിലെ മുന്നറിയിപ്പ് അനുദിനംവഷളായി കൊണ്ടിരിക്കുന്നു. ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാന്‍ അത്യദ്ധ്വാനം ചെയ്യുന്ന മനുഷ്യന്റെപ്രയത്‌നത്തെ നോക്കി ദൈവം അരുളി ചെയ്ത വചനമാണിത്. മനുഷ്യന്റെ സമ്പത്തും ----- ദൈവത്തെ വെല്ലുവിളിക്കുന്ന തലത്തിലേക്ക്ഉയരുമ്പോള്‍ ഗോപുരം പണിയുവാന്‍ ശ്രമിച്ചവര്‍ക്കുണ്ടായ അനുഭവം മനുഷ്യന്‍ വിസ്മരിക്കരുത്.

സൊദോം  ഗോമോറയെപോലും ലജ്ജിപ്പിക്കുന്ന മ്ലേച്ഛതകള്‍ ലോകത്തില്‍ അതിവേഗമാണ് വര്‍ദ്ധിച്ചുവരുന്നത്. ദൈവിക അടിസ്ഥാനപ്രമാണങ്ങള്‍ക്കുപോലും വെല്ലുവിളി ഉയര്‍ത്തികൊണ്ടു സ്വവര്‍ഗ്ഗാനുരാഗം, മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും അമിതസ്വാധീനം, വിവാഹബന്ധങ്ങളുടെ വ്യാപകമായ തകര്‍ച്ച പുനര്‍വിവാഹത്തിനുളള വ്യഗ്രത തുടങ്ങിയവയ്‌ക്കെതിരെ ശക്തമായിപ്രതികരിക്കുന്നതിന് ലോക പ്രകാരം അധികാരവും അവകാശങ്ങളും പ്രയോജനപ്പെടുത്തുവാന്‍ നിയോഗിക്കപ്പെട്ടവര്‍പരാജയപ്പെടുന്നു. മാത്രമല്ല ഒരു പരിധിവരെ ഇതിനെല്ലാം മൗനാനുവാദം നല്‍കുന്നതിനും ഇക്കൂട്ടര്‍ തയ്യാറാക്കുന്നു എന്നുളളതാണ്ദുഃഖകരമായ വസ്തുത. ഇവിടെയാണ്  സാധാരണ ജനങ്ങള്‍ കല്ലുകള്‍ ആയിട്ടാണെങ്കിലും ഉണര്‍ന്നെഴുന്നേലേക്കണ്ടത്.

യേരുശലേം ദേവാലയത്തിലേക്കുളള ക്രിസ്തു ദേവന്റെ രാജകീയ എഴുന്നളളത്തില്‍ കൂടെ സഞ്ചരിച്ചിരുന്നവര്‍ ഹോശന്നാ എന്ന്ആര്‍പ്പ് വിളിക്കുന്നത് തടയുവാന്‍ ശ്രമിച്ച മഹാപുരോഹിതന്മാരോടും ശാസ്ത്രിമാരോടും പരീശന്മാരോടും ക്രിസ്തു പറഞ്ഞതിന്‍പ്രകാരമായിരുന്നു.

ഇവര്‍ മിണ്ടാതിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തു വിളിക്കും.
ക്രിസ്തീയ ശുശ്രൂഷ നിര്‍വ്വഹിക്കപ്പെടുവാന്‍ അധികാരവും, അവകാശവും ലഭിച്ചവര്‍ ക്രിസ്തുവിനെ നിയന്ത്രിക്കുവാന്‍ശ്രമിക്കുന്നത് അന്നത്തെ പോലെ ഇന്നും അഭംഗൂരം തുടങ്ങുന്നു.

അധികാരവും അവകാശങ്ങളും ലഭിച്ചിരിക്കുന്നത് ചില പ്രത്യേക ഗണത്തില്‍ പെട്ടവരാണെന്നുളള ധാരണ ചിലരിലെങ്കിലുംരൂഢമൂലമായിട്ടുണ്ട്. ഇതു തിരുത്തപ്പെടേണ്ടതാണ്. മെത്രാച്ചനെയോ, പട്ടക്കാരനെയോ അത്മായനെയോ ഒരു വേര്‍തിരിവുംദൈവമുമ്പാകെ ഇല്ല തന്നെ !!
സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുന്ന ഏവരും പിതാവെന്ന ദൈവത്തിന്റെ മക്കളും അവകാശികളുമാണ്.

ഈ ദൈവിക വാഗ്ദത്തം ഓരോരുത്തരിലുമുളള ഉത്തരവാദിത്വം വര്‍ദ്ധിപ്പിക്കുന്ന ഹൃദ്യമായി ഒന്നു ചിരിക്കുവാന്‍ പോലുംകഴിയാതെ ബന്ധങ്ങള്‍ തകര്‍ന്നു കൊണ്ടിരിക്കുമ്പോള്‍  ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്‌നേഹിപ്പിന്‍എന്ന പരസ്പര സ്‌നേഹത്തിന്റെ സന്ദേശം അനുഭവത്തിലേക്ക് എത്തിക്കുവാനുളള ധാര്‍മ്മിക ഉത്തരവാദിത്വമാണ് നമ്മില്‍അര്‍പ്പിതമായിട്ടുളളത്.  ബന്ധങ്ങളെ ബന്ധനങ്ങളായി  വ്യാഖ്യാനിക്കുവാനുളള പ്രവണത നാം ഉപേക്ഷിക്കണം. മറ്റുളളവരെആദരിക്കുന്നതിനും, കരുതുന്നതിനും ഉതകുന്ന ഒരു സാംസ്‌കാരിക ബോധം നാം വളര്‍ത്തിയെടുക്കണം.

ഒരു ഗോതമ്പു ചെടി ഫലവത്തായി തീരും തോറും തങ്കനിറത്തിലുളള അതിന്റെ പുഷ്ടിയുളള മണികളുടെ ഭാരം കൊണ്ട് കുനിഞ്ഞുപോകുന്നു. എന്നാല്‍ തഴച്ചു വളരുന്ന ഭാവം കാണിക്കുന്ന കളയാകട്ടെ അത്. അതിന്റെ തല ഉയര്‍ത്തി പിടിക്കുന്നു. കൊയ്തുവരുമ്പോള്‍ അവ വെറും കള മാത്രമാണെന്ന് തെളിയിക്കുകയുംചെയ്യും. കളയാകട്ടെ യജമാനന്‍ വെട്ടി തീയിലിട്ട് ദഹിപ്പിക്കുന്നു.

അധികാരങ്ങളും അവകാശങ്ങളും ദൈവീക ദാനമാണെന്ന് വിശ്വസിക്കുന്നവര്‍ പുഷ്ടിയുളള ഗോതമ്പു മണി വിളയിക്കുന്ന ചെടിയുടെ അവസ്ഥയിലേക്ക് മാറുമ്പോള്‍ മാത്രമാണ് ജീവിതത്തിന്റെ ധന്യത കണ്ടെത്തുന്നത്.  ശേഷിക്കുന്ന മനുഷ്യായുസിന്റെ ഓരോനിമിഷവും ഒരു വെല്ലുവിളിയായി  സ്വീകരിക്കുന്നുവെന്ന്  പുതുവർഷത്തിൽ   പ്രതിജ്ഞ ഏറ്റെടുക്കാം,   വരദാതാവിൽ പൂര്‍ണ്ണമായി ജീവിതം   സമര്‍പ്പിക്കുകയും ചെയ്യാം.സമ്പൽ സമൃദ്ധമായ പുതുവത്സര ആശംസകൾ  നേരുന്നു 

Read more

ക്രിസ്തു­മസ്: ചില ചിതറിയ ചിന്തകൾ

പാപമരണത്തിന് അധീനരായ ആദാമ്യ സന്തതികളെ വീണ്ടെടുത്ത്, നിത്യ ജീവന്റെ അവകാശികളാക്കി തീര്‍ക്കുന്നതിന് സ്വര്‍ഗ്ഗ മഹിമകള്‍ വെടിഞ്ഞു ഭൂമിയില്‍ മനുഷ്യനായി അവതരിച്ച ദൈവകുമാരെന്റെ ജനനത്തെ ഓര്‍ക്കുന്ന ദിനമാണ് ക്രിസ്മസ്.

ക്രിസ്തുവിന്റെ ജനനം ഡിസംബര്‍ 25 നാണ് എന്നതിന് ചരിത്ര രേഖകളോ, വേദപുസ്തക തെളിവുകളോ ഒന്നും തന്നെയില്ല. ഡിസംബര്‍ മാസം യെരുശലേമില്‍ കൊടും തണുപ്പിന്റെ സമയമാണ്. ഈ സമയത്ത് ആടുകളെ സംരക്ഷിക്കുന്നതിന് പുറത്ത് കാവല്‍ കിടക്കുന്ന പതിവ് ഇടയന്മാര്‍ക്കില്ല.

റോമന്‍ സാമ്രാജ്യത്തില്‍ സൂര്യന്റെ ഉത്സവദിനമായി ആഘോഷിക്കുന്ന ദിവസമാണ് ഡിസംബര്‍ 25. ഈ ദിവസം തിരഞ്ഞെടുത്താണ്‌ ്രൈകസ്തവ ജനത ക്രിസ്മസ് ദിനമായി കൊണ്ടാടുന്നത്.

പിതാവായ ദൈവത്തിന്റേയും സ്തുതി ഗീതങ്ങള്‍ ആലപിക്കുന്ന സാറാഫുകളുടേയും സാമീപ്യം ഉപേക്ഷിച്ചു. ഭൂമിയില്‍ വരുന്നതിനും പശു തൊട്ടിയില്‍ ജനിക്കുന്നതിനും ജനനം മുതല്‍ പാവപ്പെട്ടവനായി, തലചായ്ക്കുന്നതിന് ഇടമില്ലാതെ കഴിയുന്നതിനും നിലവിലുണ്ടായിരുന്ന അനാചാരങ്ങള്‍ക്കെതിരെ, ന്യായ ശാസ്ത്രിമാര്‍, പരിശന്മാര്‍, പളളി പ്രമാണികള്‍ എന്നിവരുടെ അനീതികള്‍ക്കെതിരെ പോരാടി കുരിശില്‍ മരിക്കുന്നതിനും 'ആരുടെ രക്ഷയ്ക്കായി മരിച്ചുവോ, ആ മനവരാശിക്ക് തന്റെ ത്യാഗത്തില്‍ ഒരു നന്ദിയും ഇല്ലാ എന്ന് അറിഞ്ഞുകൊണ്ടു തന്നെ' ദൈവം തീരുമാനിച്ചത് തികച്ചും ധീരോചിതമായ നടപടി തന്നെ.

ക്രിസ്തുവിന്റെ അനുയായികളുടെ ഏറ്റവും പ്രധാനമായ ഗുണമേന്മയെന്നത് ധീരതയാണ്. ശീതോഷ്ണവാനായിരിക്കുക എന്നത് ക്രിസ്താനികള്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. യേശു മാട്ടിന്‍ തൊഴുത്തില്‍ ജനിച്ചു. പുല്‍തൊട്ടിയില്‍ കിടത്തി, കാല്‍വറി കുരിശില്‍ മരിച്ചു. എന്നാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ സ്ഥാനം നാം ഇന്ന് ആഘോഷമാക്കി മാറ്റിയിട്ടുളള പുല്‍തൊട്ടിയിലോ, കുരിശിലൊ അല്ലായിരുന്നു. ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുവാനാണ് ആഗ്രഹിക്കുന്നത്.

ക്രിസ്തുവിന് ഭൂമിയില്‍ പിറക്കുന്നതിന് ഒരു മാതാവ് വേണമെന്ന് പിതാവായ ദൈവം തീരുമാനിച്ചു. അങ്ങനെ കന്യകാമറിയത്തിന്റെ ഉദരത്തില്‍ ക്രിസ്തു ഉരുവായി. ഈ ക്രിസ്തു നമ്മുടെ ഹൃദയങ്ങളില്‍ വസിക്കുമ്പോള്‍ മാതാവായ മറിയാമിന്റെ സ്ഥാനമാണ് അവന്‍ നമുക്കോരൊരുത്തര്‍ക്കും വാഗ്ദനം ചെയ്തുന്നത്. ക്രിസ്തു പഠിപ്പിച്ചത് സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനാണ് എന്റെ സഹോദരനും സഹോദരിയും അമ്മയും എന്നാണ്. ഇവിടെയാണ് ക്രിസ്മസിന്റെ യഥാര്‍ത്ഥ സന്ദേശം പ്രതിഫലിക്കുന്നത്.

ക്രിസ്തുവിന് വലിയ ആഘോഷങ്ങളും വിരുന്നു സല്‍ക്കാരങ്ങളും സംഘടിപ്പിക്കുമ്പോള്‍ നമ്മിലര്‍പ്പിതമായിട്ടുളള ഉത്തരവാദിത്വം വിസ്മരിക്കരുത്.

സ്വര്‍ഗ്ഗം നിരസിക്കുമ്പോള്‍, വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം ലഭിക്കാതെയിരിക്കുമ്പോള്‍, ദൈവത്തെ വിളിച്ചപേക്ഷിച്ചിട്ടും ഉത്തരം ലഭിക്കാതെയിരിക്കുമ്പോള്‍, ഉണ്ടാകുന്ന അനുഭവങ്ങള്‍ നേരിട്ട് രുചിച്ചറിയുവാന്‍ ക്രിസ്തുവിന് കഴിഞ്ഞു. എന്തുകൊണ്ട് ഇത്തരം അനുഭവങ്ങള്‍ നമുക്ക് പരീക്ഷിച്ചു നോക്കി കൂടാ ? ചില ദിവസങ്ങളെങ്കിലും പട്ടിണി കിടന്ന് പട്ടിണി അനുഭവിക്കുന്ന സഹോദരങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കുവാന്‍ എന്തുകൊണ്ട് നമുക്കൊന്ന് ശ്രമിച്ചു കൂടാ ?

ദൈവ പുത്രനായ ക്രിസ്തുവിന്റെ തിരുപിറവി ആഡംബരങ്ങള്‍ ഉപേക്ഷിച്ചും പൂര്‍വ്വ പിതാക്കന്മാര്‍ ഉയര്‍ത്തി പിടിച്ച സനാതന സത്യങ്ങള്‍ സ്വായത്തമാക്കിയും നമുക്ക് ലളിതമായി ആഘോഷിക്കാം. ക്രിസ്തുവിനെ സ്വന്തം ജീവിതത്തില്‍ രക്ഷകനായി സ്വീകരിച്ചു ഓരോരുത്തരുടേയും ഹൃദയാന്തര്‍ഭാഗത്ത് ദിനംതോറുമുളള ആഘോഷമാക്കി ക്രിസ്മസ് മാറും' എന്ന പ്രതിജ്ഞയോടെ ഈ വര്‍ഷത്തെ തിരുപിറവിയെ എതിരേല്‍ക്കാം 

Read more

ഉത്തരവാദിത്വം നിറവേറ്റിയ അമ്മയുടെ ആത്മനിര്വൃതി

മൂന്ന്‌മണിക്കൂര് യാത്രചെയ്‌ത വിമാനത്താവളത്തില് വന്നിറങ്ങിയപ്പോള് മുന്കൂട്ടിബുക്ക്‌ചെയ്‌തിരുന്ന റെന്റല് കാര് ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്‌പുറത്ത്‌ പാര്ക്ക്‌ ചെയ്‌തിരുന്നു. ഏജന്റില് നിന്നും താക്കോല് വാങ്ങിഭാര്യയേയും നാലര വയസുളളകൊച്ചുമോനേയുംകയറ്റി, കാര് നേരെ പാഞ്ഞത്‌ വിമാനത്താവളത്തില് നിന്നും ഏകദേശം മുപ്പതുമൈല് ദൂരെ സ്ഥിതിചെയ്യുന്ന നഴ്‌സിങ്‌ഹോമിലേക്കായി രുന്നു. വഴിയില് കാര് നിര്ത്തി മൂന്നു വിലകൂടിയതും മനോഹരവുമായ റോസാപുഷ്‌പങ്ങള് വാങ്ങുന്നതിനും ജോണി മറന്നില്ല. പഠിച്ചു വളര്ന്ന സ്‌കൂളും കോളേജും പിന്നിട്ട്‌കാര് നഴ്‌സിങ്‌ഹോമില് എത്തി പാര്ക്ക്‌ചെയ്‌തു.

സുപരിചിതമായ കെട്ടിട സമുച്ചയത്തിന്റെ ഇടനാഴിയിലൂടെ അതിവേഗം നടന്ന്‌ 103 ാം നമ്പര് മുറിയില് എത്തി. മുറിയില് പ്രവേശിച്ച കൊച്ചുമോന് ഓടിചെന്ന്‌ ഉറങ്ങി കിടക്കുകയായിരുന്ന അച്ചമ്മയുടെ കവിളില് ചുംബിച്ചു. ഉറക്കത്തില് നിന്നുംഉണര്ന്നപ്പോള് കണ്ടത്‌കട്ടിലിന്റെ ഇരുവശങ്ങളിലായി ഇരിക്കുന്ന മകന് ജോണിയേയും ഭാര്യേയും കൊച്ചുമോനേയുമാണ്‌. ജോണി കുനിഞ്ഞു അമ്മയുടെ നെറ്റിയില് ചുംബിച്ചപ്പോള് പാതിവിടര്ന്നിരുന്ന കണ്ണുകള് സജ്ജീവമായി. മറുവശത്തായിഇരുന്നിരുന്ന ജോണിയുടെ ഭാര്യ ചായംതേച്ച്‌ചുവപ്പിച്ച അധരങ്ങള് നെറ്റിയില് തൊടാതെയാണ്‌ചുംബനം നല്കിയത്‌.

അമ്മേ ഇന്ന്‌ `'മദേഴ്‌സ് ഡേ' ആണ്‌. അമ്മയെ കാണുന്നതിനാണ്‌ ഞങ്ങള് ഇവിടെ വന്നത്‌. രണ്ടുദിവസം മാത്രമാണ്‌എനിക്ക്‌അവധി ലഭിച്ചിരിക്കുന്നത്‌. കൊച്ചുമോന്റെ മമ്മിയുടെ മാതാപിതാക്കള് ഇവിടെയടുത്താണല്ലോ താമസിക്കുന്നത്‌.ഇന്നു രാത്രി അവരുടെ വീട്ടില് കഴിയണം നാളെ രാവിലെ മടങ്ങി പോകുകയും വേണം. എല്ലാവരേയും മാറിമാറി നോക്കുന്നതിനിടയില് അമ്മയുടെ കണ്ണില് നിന്നും പുറത്തേയ്‌ക്കൊഴുകിയ ചുടുകണ്ണുനീര് കയ്യിലുണ്ടായിരുന്ന ടിഷ്യുപേപ്പര് കൊണ്ട്‌തുടച്ചു നീക്കുന്നതിനിടെ ജോണി പറഞ്ഞു. കിടന്നകിടപ്പില് നിന്നുംചാരിയിരിക്കുന്നതിന്നടത്തിയ ശ്രമം ജോണി തടഞ്ഞു. അമ്മ അവിടെതന്നെ കിടന്നോളൂ. ഞങ്ങള് എല്ലാവരുംഇവിടെയുണ്ടല്ലോ ?

ജോണിയുടെ അമ്മ മേരിക്ക്‌ വയസ്‌അറുപത്തിയെട്ടായി. ശരീരത്തിന്റെ അരയ്‌ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും അള്സൈമേഴ്‌സ്‌ എന്നരോഗം മേരിയുടെ ഓര്മ്മശക്തിയില് ഇതുവരെ പിടിമുറിക്കി യിരുന്നില്ല. ഒരുവര്ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ മകനേയും കുടുംബത്തേയും വീണ്ടുംകാണുന്നത്‌. കഴിഞ്ഞ 'മദേഴ്‌സ് ഡേ'യില് കാണാന് വന്നപ്പോള് ജോണി പറഞ്ഞതാണ്‌ ഞങ്ങള് ഇടയ്‌ക്കിടെ അമ്മയെ വന്ന്‌കാണാമെന്ന്‌. മേരിയുടെചിന്തകള് സാവകാശം ചിറകുവിരിച്ചു. ഭൂതകാലത്തേക്ക്‌ പറന്നുയര്ന്നു.

ജോണിയുടെ അപ്പന് മുപ്പത്തിയെട്ട്‌ വയസ്സില് ഈലോകത്തില് നിന്നും വിടപറയുമ്പോള് ജോണിക്ക്‌പ്രായം രണ്ട്‌ വയസ്സയിരുന്നു. മകന്റെ കൈകള് കൂട്ടിപിടിച്ച്‌ ഇപ്രകാരംപറഞ്ഞു. മോനെനീപൊന്നുപോലെനോക്കണം. അവന് നിന്നെ ജീവിതാന്ത്യംവരെ നോക്കികൊളളും.

മുപ്പത്തിഒന്ന്‌ വയസ്സില് ഭര്ത്താവ്‌നഷ്ടപ്പെട്ടുവെങ്കിലും മേരി നഴ്‌സായിരുന്നതിനാല് വലിയ സാമ്പത്തികക്ലേശം സഹിക്കേണ്ടിവന്നില്ല. മേരിയുടെ മനസ്സില് മറ്റൊരാശയമാണ്‌ഉയര്ന്നുവന്നത്‌. എങ്ങനെയെങ്കിലും അമേരിക്കയില് എത്തണം. മകന്‌ നല്ല വിദ്യാഭ്യാസം നല്കണം. നല്ലൊരുഭാവി ഉണ്ടാകണം. ഒരു നഴ്‌സിനെ സംബന്ധിച്ചുഅമേരിക്കയില് വരുന്നതിന്‌അന്ന്‌ഇത്രയും കടമ്പകള് ഇല്ലായിരുന്നു. ഭര്ത്താവ്‌മരിച്ചു രണ്ട്‌ വര്ഷത്തിനുളളില് മകനേയും കൂട്ടി മേരി അമേരിക്കയില് എത്തി. ഭര്ത്താവില്ലാതെ മാതൃകപരമായ ജീവിതം നയിച്ചമേരി, ജോണിക്ക്‌, നല്ലൊരുജോലിലഭിച്ചതോടെ, അമേരിക്കന് മലയാളികുടുംബത്തില് ജനിച്ചുവളര്ന്ന്‌പരിഷ്‌കാരിയുംസല്സ്വഭാവിയുമായഒരുപെണ് കുട്ടിയെ കണ്ടെത്തി വിവാഹവും നടത്തികൊടുത്തു. ഉയര്ന്നവിദ്യാഭ്യാസവും, ഉയര്ന്നജോലിയുംജോണിക്ക്‌സമൂഹത്തില് ഉന്നതസ്ഥാനംലഭിക്കുന്നതിനിടയാക്കി.

ഒറ്റക്ക്‌ജീവിച്ച മകനെ വളര്ത്തുന്നതിനു മേരി നയിച്ച വിശ്രമരഹിതമായജീവിതം ശരീരത്തേയും മനസ്സിനേയും അല്‌പമെങ്കിലും തളര്ത്തിയിരുന്നു. ഒരുദിവസം ജോലികഴിഞ്ഞു മടങ്ങിവരുന്നതിനിടയില് ഉറക്കത്തില്പ്പെട്ട്‌ ഉണ്ടായ അപകടത്തില് മേരിക്ക്‌ സാരമായപരിക്കേറ്റു. വിദഗ്‌ധചികിത്സലഭിച്ചതിനാല് ജീവന് രക്ഷിക്കാനായെങ്കിലും നട്ടെല്ലു തകര്ന്നതിനാല് ശരീരത്തിന്റെ അരയ്‌ക്കുതാഴെ പൂര്ണ്ണമായും ചലനശേഷി നഷ്ടപ്പെട്ടു. ആശുപത്രിയില് നിന്നും ഡിസ്‌ചാര്ജ്‌ചെയ്‌ത വീട്ടിലെത്തിയ മേരിയെ ശുശ്രൂഷിക്കുന്നതിന്‌കുറച്ചു ദിവസം മകനും മരുമകളും താല്‌പര്യംകാണിച്ചു.

ദിവസങ്ങള് പിന്നിട്ടതോടെ മേരിക്ക്‌ശരിയായ ശുശ്രൂഷലഭിക്കാതെയായി. മരുമകളുടെ താല്‌പര്യംപരിഗണിച്ചു. ജോണിക്ക്‌ അമ്മയെ നഴ്‌സിങ്‌ഹോമില് കൊണ്ടുചെന്ന്‌ആക്കേണ്ടിവന്നു. ഇതിനിടയിലാണ്‌ജോലിയുമായി ബന്ധപ്പെട്ട്‌ജോണിക്ക്‌മറ്റൊരുസ്ഥലത്തേക്ക്‌ട്രാന്സ്‌ഫര് ലഭിച്ചത്‌. അന്ന്‌മുതല് നഴ്‌സിങ്‌ഹോമില് ഒറ്റക്ക്‌കഴിയുകയാണ്‌. ഇപ്പോള് ഇവിടെഎത്തിയിട്ട്‌മൂന്ന്വര്ഷമായി. `അമ്മേ ഞങ്ങള് ഇറങ്ങുകയാണ്‌ എന്ന്‌ ' ജോണിയുടെശബ്ദം കേട്ടാ മേരി സ്ഥലകാലബോധം വീണ്ടെടുത്തത്‌. മൂന്നുപേരും ഒരിക്കല് കൂടികവിളില് ചുംബിച്ചു. ഏകദേശം ഒരുമണിക്കൂര് നേരത്തെ സംഗമത്തിനുശേഷം യാത്ര പറഞ്ഞുപിരിയുമ്പോള് കൈകളില് ഉണ്ടായിരുന്ന റോസാപുഷ്‌പങ്ങള് നോക്കി കൊണ്ട്‌മേരിയുടെ മനസ്‌മന്ത്രിച്ചു ` ഇനിഎന്നാണ്‌നമ്മള് പരസ്‌പരംകണ്ടുമുട്ടുന്നത്‌ ? ഒരുവര്ഷംകൂടി,അടുത്ത മദേഴ്‌സ്ഡേ വരെ?

ജോണിക്കുട്ടി കാറില് കയറി നേരെ എത്തിയ ത്ഭാര്യവീട്ടിലാണ്‌. അവിടെ നടന്നിരുന്ന 'മദേഴ്‌സ് ഡേ' ആഘോഷങ്ങളില് പങ്കെടുത്തിനുശേഷം ഡൈനിങ്‌ടേബിളില് ഒരുക്കിയിരുന്ന വിഭവസമൃദ്ധമായ ഡിന്നര് കുടുംബസമ്മേതംആസ്വദിക്കുമ്പോള് അല്‌പം അകലെയല്ലാതെ നഴ്‌സിങ്‌ഹോമില് ഏകയായി കഴിയുന്ന അമ്മയുടെ മുമ്പിലും ആരോ ഒരു നഴ്‌സിങ്‌ഹോം ജീവനക്കാരന് 'മദേഴ്‌സ് ഡേ'ഡിന്നര് നിരത്തിവെച്ചു. ഇമവെട്ടാതെ ഡിന്നര് പ്ലേറ്റിലേക്ക്‌നോക്കിയിരുന്നപ്പോള് കണ്ണുകള് നിറഞ്ഞൊഴുകിയതുപോലുംഅവര് അറിഞ്ഞില്ല. ഭര്ത്താവ്‌തന്നെഏല്‌പിച്ച ഉത്തരവാദിത്വം വിശ്വസ്‌തതയോടെ നിറവേറ്റിയ ആത്മനിര്വൃതിയായിരുന്നവോ ആ കണ്ണുനീരില് പ്രതിഫലിച്ചിരുന്നത്‌ ? ആര്ക്കറിയാം ?

Read more

ചരിത്രമില്ലാതെ ചരിത്രം രചിക്കുന്ന ദൈവകുമാരന്‍

മഹാനായ അലക്‌സാണ്ടര്‍ ചക്രവര്‍ത്തി, പണ്ഡിതന്മാരില്‍ പണ്ഡിതരായി അറിയപ്പെടുന്ന സോക്രട്ടീസ്, പ്ലാറ്റോ കണ്‍ഫ്യഷ്യസ് തുടങ്ങിയ എത്രയോ മഹാന്മാരുടെ ജനനം, ജീവിതം, മരണം ഇതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ ചരിത്രരോഖകളില്‍ കുറിക്കപ്പെട്ടിരിക്കുന്നു. മാത്രമല്ല, ഇവരുടെ യഥാര്‍ത്ഥ ചിത്രങ്ങള്‍ വരെ ചരിത്രതാളുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍ ലോകചരിത്രത്തെ ബി. സി എന്നും, എഡി എന്നും രണ്ടായി വിഭജിച്ച ക്രിസ്തുവിന്റെ വ്യക്തമായ ജീവചരിത്രമോ, ശരിയായ ഒരു ചിത്രമോ എന്തുകൊണ്ട് ചരിത്രരേഖകളില്‍ ലഭ്യമല്ല? ഒരാള്‍ തന്റെ അടുത്ത സുഹൃത്തിനോട് ചോദിച്ചു. മറുപടി വളരെ ലളിതവും രസാവഹവുമായിരുന്നു. ലോകക്രൈസ്തവരുടെ ആരാധനാ പാത്രമായ ക്രിസ്തു 2000 വര്‍ഷങ്ങള്‍ക്ക് മുമ്പല്ലേ ജനിച്ചതും ജീവിച്ചതും മരിച്ചതുമെല്ലാം. ആ കാലഘട്ടത്തില്‍ വിവരങ്ങള്‍ രേഖപ്പെടുത്തിവെക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഇന്നുള്ളതുപോലെ ഉണ്ടായിരുന്നില്ലല്ലോ. ഏഷ്യാ മൈനറൊഴികെ ഏതെങ്കിലും രാജ്യങ്ങളില്‍ ക്രിസ്തു തന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനായി സന്ദര്‍ശനം നടത്തിയിരുന്നതായി കേട്ടിട്ടുണ്ടോ? എന്നാല്‍ മുമ്പ് സൂചിപ്പിച്ചിരുന്നവര്‍ അങ്ങനെയായിരുന്നില്ല. നാം വിദ്യാര്‍ത്ഥികള്‍ ആയിരിക്കുമ്പോള്‍ തന്നെ നമ്മുടെ പാഠപുസ്തകത്തില്‍ അവരെക്കുറിച്ചുള്ള ചരിത്രം പഠിച്ചിരുന്നില്ലേ?

അവര്‍ ഏതെല്ലാം രാജ്യങ്ങള്‍ ചുറ്റി സഞ്ചരിച്ചിട്ടുണ്ട്. മറ്റൊരു പ്രധാന വിഷയം അവരെല്ലാം ജീവിച്ചിരുന്നത് ക്രിസ്തുവിനു ശേഷം എത്രയോ നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണ്. ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ സുഹൃത്തിന് തലചുറ്റുന്നതുപോലെ തോന്നിയത്രേ ! പാവം മനുഷ്യനുണ്ടോ അറിയുന്നു ഇവരെല്ലാം ക്രിസ്തുവിന്റെ കാലഘട്ടത്തിന് എത്രയോ നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജനിച്ചു മരിച്ചവരായിരുന്നുവെന്ന് !

ലോക ക്രൈസ്തവ ജനത മിശിഹായുടെ തിരുജനനം ഒരിക്കല്‍ കൂടി ആഘോഷിക്കുവാന്‍ തയ്യാറെടുക്കുന്നതിനു മുമ്പു ഒരു പ്രധാന ചോദ്യത്തിനു ഉത്തരം കണ്ടെത്തേണ്ടത് ഉചിതമാണെന്ന് തോന്നുന്നു.

ലോക ചരിത്ര രേഖകളില്‍ ഇടം കണ്ടെത്താനാകാത്ത ക്രിസ്തുവിന് ജന സഹസ്ര ഹൃദയങ്ങളില്‍ പരിവര്‍ത്തനവും പുതുമകളും പ്രദാനം ചെയ്യുവാന്‍ കഴിയുന്നതെന്തുകൊണ്ടാണ് ? കാലസംപൂര്‍ണ്ണതയില്‍ ദൈവപുത്രനെ സ്ത്രീയില്‍ നിന്നും ജനിച്ചവനായി അയച്ചു എന്നും, കാലവും ചരിത്രവും ദൈവകരങ്ങളില്‍ സുരക്ഷിതമായിരുന്നുവെന്നും, ചരിത്രസംഭവങ്ങളെല്ലാം ദൈവം നിയന്ത്രിക്കുന്നു എന്നുമുള്ള തിരിച്ചറിവാണോ, അതോ ക്രിസ്തുവിന്റെ സ്വഭാവത്തില്‍ അന്തര്‍ലീനമായിരിക്കുന്ന മര്‍മ്മമാണോ ഇതിന് പ്രേരകശക്തിയായി ഭവിക്കുന്നത്. പൗലോസു അപ്പോസ്തലന്റെ ക്രിസ്തുവിനെകുറിച്ചുള്ള ഹൃദയസ്പര്‍ശിയായ സാക്ഷ്യത്തിലേക്ക് ഒരു ഓട്ട പ്രദക്ഷിണം നടത്തിയാല്‍ ഇതിനുള്ള ശരിയായ ഉത്തരം കണ്ടെത്തുക ശ്രമകരമല്ല.

സാക്ഷാല്‍ ദൈവമായിരിക്കെ, ദൈവത്തോടുള്ള സമത്വം മുറുകെ പിടിച്ചു കൊള്ളണമെന്നും, വിചാരിക്കാതെ ദാസ രൂപമെടുത്ത എളിമയുടെ മൂര്‍ത്തീഭാവം, സ്വയം മനുഷ്യ സാദൃശ്യം സ്ഥിരീകരിക്കാവാന്‍ സന്നദ്ധമായ കാരുണ്യം, ജനിക്കുന്നതിനും, ജീവിക്കുന്നതിനും കൊട്ടാരങ്ങള്‍ വെണ്ടെന്നുവെച്ച രാജാക്കന്മാരുടെ രാജാവു തന്റെ ശബ്ദത്താല്‍ സൃഷ്ടിക്കപ്പെട്ട ഭൂമിയില്‍ തല ചായ്ക്കുവാന്‍ ഇടമില്ലാതെ ചുറ്റിസഞ്ചരിക്കുവാന്‍ വിധിക്കപ്പെട്ട ഭൂമിയുടെ സര്വ്വാധികാരി, അധികാരത്തിന്റെയും അഹങ്കാരത്തിന്റെയും പ്രതാപത്തിന്റെയും പ്രതീകമായ ബാബേല്‍ ഗോപുരങ്ങളില്‍ വാണരുളുന്ന ആധുനിക സമൂഹത്തിന് തികച്ചും അന്യമായ പ്രവര്‍ത്തനശൈലി, ഏതൊരു ഹീനമാര്‍ഗ്ഗവും സ്ഥിരീകരിച്ചിട്ടാണെങ്കിലും അധികാരത്തിന്റെ ഉത്തുംഗശൃഖങ്ങളില്‍ എത്തിച്ചേരുവാന്‍ വെമ്പല്‍ കൂട്ടുന്ന ജനസഹസ്രങ്ങള്ക്കിടയിലൂടെ ശാന്തനായി നടന്നവന്‍, മിശിഹായില്‍ ഒരു രാജാവിനേയും ഭരണതന്ത്രജ്ഞനായ ഒരു സൈന്യാധിപനേയോ പ്രതീക്ഷിച്ചു കഴിഞ്ഞിരുന്ന ഇസ്രായേല്‍ ജനങ്ങള്‍ക്കു ആത്മാവിന്റെ വീണ്ടെടുപ്പിനെക്കുറിച്ചു വെളിപ്പെടുത്തി കൊടുത്ത ഒരു സാധാരണ സുവിശേഷകന്‍, സ്വാതന്ത്ര്യത്തിനായി ദാഹിച്ച മനുഷ്യവര്‍ഗ്ഗത്തിനു ക്രൂശികരണത്തിലൂടെയുള്ള സ്വാതന്ത്ര്യം വാഗ്ദാനം ചെയ്തവന്‍, സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ടവര്‍, ദരിദ്രര്‍ എന്നിവരോടൊപ്പം സഞ്ചരിച്ചു അവരോടൊപ്പം ഭക്ഷണം പങ്കിട്ടവന്‍, സാധാരണക്കാരായ മുക്കുവരില്‍ നിന്നും, ത്യജിക്കപ്പെട്ടവരില്‍ നിന്നും കൂടെ സഞ്ചരിക്കുവാന്‍ ശിക്ഷ്യന്മാരെ കണ്ടെത്തിയവന്‍, ഇഹലോകത്തില്‍ സാധാരണ മനുഷ്യനായി ജനിച്ച് പാപം ഒഴികെ സര്വ്വത്തിലും പരീക്ഷിക്കപ്പെട്ടുവെങ്കിലും അവസാന നിമിഷം വരെ നിര്‍ദ്ദോഷിയും, നിഷ്‌ക്കളങ്കനുമായി വിളങ്ങി നിന്നവന്‍, ശിഷ്യന്മാരുടെ അവിശുദ്ധമായ പാദങ്ങള്‍ സ്വന്തകരതലം കൊണ്ട് കഴുകി തുവര്‍ത്തി സേവനത്തിന്റെ പുതിയ മാതൃക കാട്ടി കൊടുത്തവന്‍, ശാസ്ത്രിമാരും, പരീശന്മാരും, മതനേതാക്കന്മാരും നടത്തിയിരുന്ന അനീതിക്കും അധര്‍മ്മത്തിനുമെതിരെ പ്രതികരിച്ചതിന് കള്ളനെപ്പോലെ പിടിക്കപ്പെട്ടവന്‍, അന്യായമായ ന്യായവിസ്താരത്തിങ്കല്‍ ഊമനെപോലെ നിശ്ശബ്ദനായി നിന്നവന്‍, ഒടുവില്‍ പടയാളികളുടെ ക്രൂരമായ ചമ്മട്ടി അടികളും, നിന്ദയും പരിഹാസവും ഏറ്റുവാങ്ങി തലയില്‍ മുള്‍കിരീടവും ധരിച്ചു. അന്ന് നിലവിലിരുന്ന ഹീനമായ ക്രൂശമരണത്തിന് സ്വയം ഏല്‍പിച്ചു കൊടുത്തവന്, ഇങ്ങനെയുള്ള ക്രിസ്തുവിന്റെ സ്ഥാനം ചരിത്ര രേഖകളിലല്ല, മനുഷ്യമനസ്സുകളിലാണ് നിറഞ്ഞുനില്‍ക്കുന്നതെന്ന് തെളിയിക്കാന്‍ ഇതിലും വലിയൊരു സാക്ഷ്യത്തിന്റെ ആവശ്യമുണ്ടോ? ചരിത്രത്തില്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും, സംഭവ പരമ്പരകളും അതിസുക്ഷ്മമായി പരിശോധിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാകും... 'ദൈവമാണ് ചരിത്രത്തിന്റെ നാഥന്‍.''

വിവേകികള്‍ക്കും, ജ്ഞാനികള്‍ക്കും മറച്ചുവെച്ചു, ശിശുക്കള്‍ക്കു വെളിപ്പെടുത്തിയ യേശുവിന്റെ തിരുജനനസത്യത്തിന്റെ പൊരുള്‍ നാം മനസ്സിലാക്കുമ്പോളാണ് ക്രിസ്തുമസ് ആഘോഷം അര്‍ത്ഥവത്തായി തീരുന്നത്. പാപം മൂലം ദൈവത്തില്‍ നിന്നും അന്യപ്പെട്ടുപോയ ആദിമവര്‍ഗ്ഗത്തെ വീണ്ടെടുക്കുന്നതിനായി സ്വര്‍ഗ്ഗോന്നതി വെടിഞ്ഞു ബേത്‌ലഹേമിലെ പുല്‍കൂട്ടില് ജാതനായ ക്രിസ്തുവിന് ഹൃദയങ്ങളില്‍ ജനിക്കുവാന്‍ അവസരം നല്‍കി, ദിനം തോറും പുതിയ ചരിത്രം രചിക്കുവാന്‍ പൂര്‍ണ്ണമായും നമ്മെ ദൈവകരങ്ങളില്‍ സമര്‍പ്പിക്കാം.

ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകള്‍ നേരുന്നു.

Read more

ദേശീയ പതാകയോട് അനാദരവ് കാണിക്കുന്നവര്‍ ശിക്ഷാര്‍ഹരോ...?

ദേശീയ പതാകയോട് അനാദരവ് പ്രകടിപ്പിക്കുകയോ, രഹസ്യമായോ, പരസ്യമായോ അഗ്നിക്കിരയാക്കുകയോ ചെയ്യുന്നവര്‍ക്ക് പൗരത്വ നിഷേധമോ, ജയില്‍ ശിക്ഷയോ ലഭിക്കുന്നതിനുള്‌ല നടപടികള്‍ ആലോചിക്കുന്നു എന്ന് നിയുക്ത പ്രസിഡന്റ് ഡൊണ്ള്‍ഡ് ട്രമ്പിന്റെ പ്രസ്ഥാവന രാഷ്ട്രീയ നേതാക്കന്മാരുടേയും, ജുഡീഷ്യറിയുടേയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിച്ചിരിക്കുന്നു.

ഭരണ ഘടന അനുവദിച്ച ഫ്രീഡം ഓഫ് സ്പീച്ച് അവകാശത്തില്‍ പ്രതിഷേധ പ്രകടനത്തിന്റെ ഭാഗമായി ദേശീയ പതാക കത്തിക്കുന്നത് നിയമ വിധേയമാണെന്ന് 1989 ലെ സുപ്രീം കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ട്രമ്പിന്റെ അഭിപ്രായ പ്രകടനം വിവാദമായത്.

19907 ലായിരുന്നു ദേശീയ പതാക കത്തിക്കുന്നത് ബാന്‍ ചെയ്തു കൊണ്ട് ആദ്യമായി സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. വിയറ്റ്‌നാം യുദ്ധം ആരംഭിച്ചതോടെ ഈ വിധിയുടെ സാധുത ചോദ്യം ചെയ്യപ്പെട്ടു. 1968 ല്‍ യു. എസ് കോണ്‍ഗ്രസ് ദേശിയ പതാക കത്തിക്കുന്നത് തടഞ്ഞ് കൊണ്ടുള്ള ഫെഡറല്‍ ലൊ അംഗീകരിച്ച് പാസ്സാക്കി. നാല്‍പ്പത്തിയെട്ട് സംസ്ഥാനങ്ങളില്‍ ഇതോടെ ഈ നിയമം നിലവില്‍ വന്നു.

1984 ല്‍ സുപ്രീം കോടതി വിധിയും, ഫെഡറല്‍ ലൊയും നിലനില്‍ക്കെ ടെക്‌സസ്സില്‍ നിന്നുള്ള റവലൂഷ്യനറി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവ് ഗ്രിഗറി ലി ജോണ്‍സും സഖാക്കളും ദേശീയ പതാക പെട്രോള്‍ ഒഴിച്ച് പരസ്യമായി കത്തിച്ചു. നിക്വരാഗൊ, ഗ്രെനേഡ തുടങ്ങിയ രാജ്യങ്ങളുടെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അന്നത്തെ പ്രസിഡന്റായിരുന്ന റൊനാള്‍ഡ് റീഗന്‍ നടത്തിയ ഇടപെടലുകളില്‍ പ്രതിഷേധിക്കുന്നതിനായിരുന്നുവത് പ്രതിഷേധ പ്രകടനത്തില്‍ പങകെടുത്ത എല്ലാവരേയും അറസ്റ്റ് ചെയ്തുവെങ്കിലും ജോണ്‍സന്റെ പേരില്‍ മാത്രമായിരുന്നു കേസ്സ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്. ടെക്‌സസ് നിയമമനുസരിച്ച് ജോണ്‍സണ്‍ കുറ്റകാരനാണെന്ന് കണ്ടെത്തി ഈ വിധിക്കെതിരെ ജോണ്‍സണ്‍ സുപ്രീം കോടതിയെ സമീപിച്ചു.

നിലവിലുള്ള ഫസ്റ്റ് അമന്റ്‌മെന്റ് റൈറ്റ്, ജോണ്‍സന്റെ പ്രവര്‍ത്തികള്‍ക്ക് സിംപോളിക് സ്പീച്ച് സംരക്ഷണം നല്‍കുന്നുണ്ടെന്ന് ജോണ്‍സന് വേണ്ടി ഹാജരായ അറ്റോര്‍ണി വാദിച്ചു. വാദം അംഗീകരിച്ചു 9 സുപ്രീം കോടതി ജഡ്ജിമാരില്‍ 5 പേര്‍ അനുകൂല വിധി പ്രഖ്യാപനം നടത്തി. വില്ല്യം ബ്രണ്ണര്‍, മാര്‍ഷല്‍,ബ്ലാക്ക്മണ്‍, കെന്നഡി, സ്‌കാലിയ എന്നിവരായിരുന്ന അഞ്ചുപേര്‍. 

1989 ലെ വിധിക്ക് ചില മാസങ്ങള്‍ക്ക് ശേഷം H. R 2978 ബില്‍ കോണ്‍ഗ്രസ് പാസ്സാക്കി കോടതി വിധിയെ മറികടക്കാന്‍ ശ്രമിച്ചുവെങ്കിലും ബില്‍ ഭരണ ഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി വീണ്ടും റൂളിങ്ങ് നല്‍കി.

2006 ല്‍ ഹില്ലരി ക്ലിന്റന്റെ പിന്തുണയോടെ ദേശീയ പതാക കത്തിക്കുന്നത് തടയുന്ന ബില്‍ കൊണ്ടുവന്നതും പരാജയപ്പെടുകയുമായിരുന്നു.

ഈ വര്‍ഷം ക്ലീവ്‌ലാന്‍രില്‍ റിപ്പബ്ലിക്കന്‍ കണ്‍വെന്‍ഷന്‍ നടക്കുന്നതിനിടെ ജോണ്‍സണ്‍ വീണ്ടും പതാക കത്തിച്ചുവെങ്കിലും, കേസ്സെടുക്കാനായില്ല. തുടര്‍ന്ന് ജോണ്‍സണ്‍ ധരിച്ചിരുന്ന പാന്റിന് തീ പിടിച്ചു എ്ന്ന് ചൂണ്ടിക്കാട്ടി പോലീസ് കേസ്സെടുത്തിട്ടുണ്ട്. ഈ കേസ്സ് ഇപ്പോള്‍ വിചാരണയിലാണ്.

ദേശീയ പതാക അവഹേളിക്കപ്പെടുന്നുവെന്നതും, അഗ്നിക്കിരയാക്കുന്നതും നോക്കിനില്‍ക്കാന്‍ ദേശ സ്‌നേഹമുള്ള ഒരു പൗരനും കഴിയുകയില്ല എന്നത് തന്നെയാണ് നിയുക്ത പ്രസിഡന്റിനെ ഇങ്ങനെയൊരു അഭിപ്രായ പ്രകടനം നടത്തുവാന്‍ പ്രേരിപ്പിച്ചത്.

1989 ല്‍ സുപ്രീം കോടതി  വിധി പ്രഖ്യാപനത്തില്‍ ഒപ്പുവെച്ച സ്‌ക്കാലിയായുടെ സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. പുതിയ ജഡ്ജിയെ ട്രമ്പ് നിയമിക്കുന്നതോടെ ഈ വിഷയത്തില്‍ ട്രമ്പിന്റെ നിലപാടുകള്‍ക്കനുകൂലമായ വിധി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ദേശീയ പതാക മാത്രമല്ല, ദേശീയ ഗാനം കൂടി ആദരിക്കപ്പെടേണ്ടതാണെന്ന് ഇന്ത്യന്‍ സുപ്രീം കോടതി വിധി ഈ സാഹചര്യത്തില്‍ പ്രധാന്യമര്‍ഹിക്കുന്ന ആദ്യകാലങ്ങളില്‍ തിയ്യറ്ററുകളില്‍ സാമിനാ പ്രശ്‌നം അവസാനിക്കുമ്പോള്‍ ഉണ്ടായിരുന്ന ദേശീയഗാനാലാപം സിനിമ തുടങ്ങുന്നതിന് മുമ്പ് വേണമെന്ന് സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. സിനിമാ പ്രദര്‍ശനം കഴിഞ്ഞ് പെട്ടന്ന് പുറത്തിറങ്ങുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ദേശീയഗാനം പാടുന്നത് വേണ്ടത്ര ശ്രദ്ധിക്കുവാന്‍ കഴിയുകയില്ല എന്നതും, പ്രദര്‍ശനം തുടങ്ങുന്നതിനുമുമ്പ് ദേശീയഗാനം ആലപിക്കുന്നത് ജനങ്ങളില്‍ ദേശീയ ബോദം ഉണര്‍ത്തുന്നതിനും ഇടയാകും എന്ന തിരിച്ചറിവുമാണ് പുതിയ ഉത്തരവിലൂടെ വ്യക്തമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ദേശീയഗാനവും, ദേശീയ പതാകയും ഇത്രയും ആദരിക്കപ്പെടുന്നുണ്ടെങ്കില്‍, പ്രൗഡിയുടേയും, ഐക്യത്തിന്റെയും, സമ്പല്‍ സമൃദ്ധിയുടേയും, ദേശീയതയുടേയും പ്രതീകമായി നിലനില്‍ക്കുന്ന അമേരിക്കന്‍ ദേശീയ പതാകയും തികച്ചും ആദരിക്കപ്പെടേണ്ടതാണ്. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ ആരായാലും ശിക്ഷിക്കപ്പെടുന്നവര്‍ തന്നെ. ഈ വിഷയത്തില്‍ ട്രമ്പെടുക്കുന്ന തീരുമാനത്തിന് പിന്തുണ നല്‍കുവാന്‍ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാണ്.

Read more

അനന്തമായി നീളുമോ ഈ കാത്തിരിപ് ?

മൂന്ന്‌മണിക്കൂര്‍ യാത്രചെയ്‌ത വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ മുന്‍കൂട്ടിബുക്ക്‌ചെയ്‌തിരുന്ന റെന്റല്‍ കാര്‍ ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്‌പുറത്ത്‌ പാര്‍ക്ക്‌ ചെയ്‌തിരുന്നു. ഏജന്റില്‍ നിന്നും താക്കോല്‍ വാങ്ങിഭാര്യയേയും നാലര വയസുളളകൊച്ചുമോനേയുംകയറ്റി, കാര്‍ നേരെ പാഞ്ഞത്‌ വിമാനത്താവളത്തില്‍ നിന്നും ഏകദേശം മുപ്പതുമൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന നഴ്‌സിങ്‌ഹോമിലേക്കായി രുന്നു. വഴിയില്‍ കാര്‍ നിര്‍ത്തി മൂന്നു വിലകൂടിയതും മനോഹരവുമായ റോസാപുഷ്‌പങ്ങള്‍ വാങ്ങുന്നതിനും ജോണി മറന്നില്ല. പഠിച്ചു വളര്‍ന്ന സ്‌കൂളും കോളേജും പിന്നിട്ട്‌കാര്‍ നഴ്‌സിങ്‌ഹോമില്‍ എത്തി പാര്‍ക്ക്‌ചെയ്‌തു.

സുപരിചിതമായ കെട്ടിട സമുച്ചയത്തിന്റെ ഇടനാഴിയിലൂടെ അതിവേഗം നടന്ന്‌ 103 ാം നമ്പര്‍ മുറിയില്‍ എത്തി. മുറിയില്‍ പ്രവേശിച്ച കൊച്ചുമോന്‍ ഓടിചെന്ന്‌ ഉറങ്ങി കിടക്കുകയായിരുന്ന അച്ചമ്മയുടെ കവിളില്‍ ചുംബിച്ചു. ഉറക്കത്തില്‍ നിന്നുംഉണര്‍ന്നപ്പോള്‍ കണ്ടത്‌കട്ടിലിന്റെ ഇരുവശങ്ങളിലായി ഇരിക്കുന്ന മകന്‍ ജോണിയേയും ഭാര്യേയും കൊച്ചുമോനേയുമാണ്‌. ജോണി കുനിഞ്ഞു അമ്മയുടെ നെറ്റിയില്‍ ചുംബിച്ചപ്പോള്‍ പാതിവിടര്‍ന്നിരുന്ന കണ്ണുകള്‍ സജ്ജീവമായി. മറുവശത്തായിഇരുന്നിരുന്ന ജോണിയുടെ ഭാര്യ ചായംതേച്ച്‌ചുവപ്പിച്ച അധരങ്ങള്‍ നെറ്റിയില്‍ തൊടാതെയാണ്‌ചുംബനം നല്‍കിയത്‌.

അമ്മേ ഇന്ന്‌ `താങ്ക്‌സ്‌ഗിവിങ്‌ഡേ' ആണ്‌. അമ്മയെ കാണുന്നതിനാണ്‌ ഞങ്ങള്‍ ഇവിടെ വന്നത്‌. രണ്ടുദിവസം മാത്രമാണ്‌എനിക്ക്‌അവധി ലഭിച്ചിരിക്കുന്നത്‌. കൊച്ചുമോന്റെ മമ്മിയുടെ മാതാപിതാക്കള്‍ ഇവിടെയടുത്താണല്ലോ താമസിക്കുന്നത്‌.ഇന്നു രാത്രി അവരുടെ വീട്ടില്‍ കഴിയണം നാളെ രാവിലെ മടങ്ങി പോകുകയും വേണം. എല്ലാവരേയും മാറിമാറി നോക്കുന്നതിനിടയില്‍ അമ്മയുടെ കണ്ണില്‍ നിന്നും പുറത്തേയ്‌ക്കൊഴുകിയ ചുടുകണ്ണുനീര്‍ കയ്യിലുണ്ടായിരുന്ന ടിഷ്യുപേപ്പര്‍ കൊണ്ട്‌തുടച്ചു നീക്കുന്നതിനിടെ ജോണി പറഞ്ഞു. കിടന്നകിടപ്പില്‍ നിന്നുംചാരിയിരിക്കുന്നതിന്നടത്തിയ ശ്രമം ജോണി തടഞ്ഞു. അമ്മ അവിടെതന്നെ കിടന്നോളൂ. ഞങ്ങള്‍ എല്ലാവരുംഇവിടെയുണ്ടല്ലോ ?

ജോണിയുടെ അമ്മ മേരിക്ക്‌ വയസ്‌അറുപത്തിയെട്ടായി. ശരീരത്തിന്റെ അരയ്‌ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും അള്‍സൈമേഴ്‌സ്‌ എന്നരോഗം മേരിയുടെ ഓര്‍മ്മശക്തിയില്‍ ഇതുവരെ പിടിമുറിക്കി യിരുന്നില്ല. ഒരുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ മകനേയും കുടുംബത്തേയും വീണ്ടുംകാണുന്നത്‌. കഴിഞ്ഞ താങ്ക്‌സ്‌ഗിവിങ്‌ഡേയില്‍ കാണാന്‍ വന്നപ്പോള്‍ ജോണി പറഞ്ഞതാണ്‌ ഞങ്ങള്‍ ഇടയ്‌ക്കിടെ അമ്മയെ വന്ന്‌കാണാമെന്ന്‌. മേരിയുടെചിന്തകള്‍ സാവകാശം ചിറകുവിരിച്ചു. ഭൂതകാലത്തേക്ക്‌ പറന്നുയര്‍ന്നു.

ജോണിയുടെ അപ്പന്‍ മുപ്പത്തിയെട്ട്‌ വയസ്സില്‍ ഈലോകത്തില്‍ നിന്നും വിടപറയുമ്പോള്‍ ജോണിക്ക്‌പ്രായം രണ്ട്‌ വയസ്സയിരുന്നു. മകന്റെ കൈകള്‍ കൂട്ടിപിടിച്ച്‌ ഇപ്രകാരംപറഞ്ഞു. മോനെനീപൊന്നുപോലെനോക്കണം. അവന്‍ നിന്നെ ജീവിതാന്ത്യംവരെ നോക്കികൊളളും.

മുപ്പത്തിഒന്ന്‌ വയസ്സില്‍ ഭര്‍ത്താവ്‌നഷ്ടപ്പെട്ടുവെങ്കിലും മേരി നഴ്‌സായിരുന്നതിനാല്‍ വലിയ സാമ്പത്തികക്ലേശം സഹിക്കേണ്ടിവന്നില്ല. മേരിയുടെ മനസ്സില്‍ മറ്റൊരാശയമാണ്‌ഉയര്‍ന്നുവന്നത്‌. എങ്ങനെയെങ്കിലും അമേരിക്കയില്‍ എത്തണം. മകന്‌ നല്ല വിദ്യാഭ്യാസം നല്‍കണം. നല്ലൊരുഭാവി ഉണ്ടാകണം. ഒരു നഴ്‌സിനെ സംബന്ധിച്ചുഅമേരിക്കയില്‍ വരുന്നതിന്‌അന്ന്‌ഇത്രയും കടമ്പകള്‍ ഇല്ലായിരുന്നു. ഭര്‍ത്താവ്‌മരിച്ചു രണ്ട്‌ വര്‍ഷത്തിനുളളില്‍ മകനേയും കൂട്ടി മേരി അമേരിക്കയില്‍ എത്തി. ഭര്‍ത്താവില്ലാതെ മാതൃകപരമായ ജീവിതം നയിച്ചമേരി, ജോണിക്ക്‌, നല്ലൊരുജോലിലഭിച്ചതോടെ, അമേരിക്കന്‍ മലയാളി കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന്‌ പരിഷ്‌കാരിയും സല്‍സ്വഭാവിയുമായഒരുപെണ്‍ കുട്ടിയെ കണ്ടെത്തി വിവാഹവും നടത്തികൊടുത്തു. ഉയര്‍ന്നവിദ്യാഭ്യാസവും, ഉയര്‍ന്ന ജോലിയും ജോണിക്ക്‌ സമൂഹത്തില്‍ ഉന്നതസ്ഥാനംലഭിക്കുന്നതിനിടയാക്കി.

ഒറ്റക്ക്‌ ജീവിച്ച മകനെ വളര്‍ത്തുന്നതിനു മേരി നയിച്ച വിശ്രമരഹിതമായജീവിതം ശരീരത്തേയും മനസ്സിനേയും അല്‌പമെങ്കിലും തളര്‍ത്തിയിരുന്നു. ഒരുദിവസം ജോലികഴിഞ്ഞു മടങ്ങിവരുന്നതിനിടയില്‍ ഉറക്കത്തില്‍പ്പെട്ട്‌ ഉണ്ടായ അപകടത്തില്‍ മേരിക്ക്‌ സാരമായപരിക്കേറ്റു. വിദഗ്‌ധചികിത്സലഭിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായെങ്കിലും നട്ടെല്ലു തകര്‍ന്നതിനാല്‍ ശരീരത്തിന്റെ അരയ്‌ക്കുതാഴെ പൂര്‍ണ്ണമായും ചലനശേഷി നഷ്ടപ്പെട്ടു. ആശുപത്രിയില്‍ നിന്നും ഡിസ്‌ചാര്‍ജ്‌ചെയ്‌ത വീട്ടിലെത്തിയ മേരിയെ ശുശ്രൂഷിക്കുന്നതിന്‌കുറച്ചു ദിവസം മകനും മരുമകളും താല്‌പര്യംകാണിച്ചു. ദിവസങ്ങള്‍ പിന്നിട്ടതോടെ മേരിക്ക്‌ശരിയായ ശുശ്രൂഷലഭിക്കാതെയായി. മരുമകളുടെ താല്‌പര്യം പരിഗണിച്ചു. ജോണിക്ക്‌ അമ്മയെ നഴ്‌സിങ്‌ഹോമില്‍ കൊണ്ടുചെന്ന്‌ആക്കേണ്ടിവന്നു. ഇതിനിടയിലാണ്‌ജോലിയുമായി ബന്ധപ്പെട്ട്‌ ജോണിക്ക്‌മറ്റൊരുസ്ഥലത്തേക്ക്‌ട്രാന്‍സ്‌ഫര്‍ ലഭിച്ചത്‌. അന്ന്‌മുതല്‍ നഴ്‌സിങ്‌ഹോമില്‍ ഒറ്റക്ക്‌കഴിയുകയാണ്‌. ഇപ്പോള്‍ ഇവിടെ എത്തിയിട്ട്‌ നാല് വർഷമായി  `അമ്മേ ഞങ്ങള്‍ ഇറങ്ങുകയാണ്‌ എന്ന്‌' ജോണിയുടെശബ്ദം കേട്ടാ മേരി സ്ഥലകാലബോധം വീണ്ടെടുത്തത്‌. മൂന്നുപേരും ഒരിക്കല്‍ കൂടികവിളില്‍ ചുംബിച്ചു. ഏകദേശം ഒരുമണിക്കൂര്‍ നേരത്തെ സംഗമത്തിനുശേഷം യാത്ര പറഞ്ഞുപിരിയുമ്പോള്‍ കൈകളില്‍ ഉണ്ടായിരുന്ന റോസാപുഷ്‌പങ്ങള്‍ നോക്കി കൊണ്ട്‌മേരിയുടെ മനസ്‌മന്ത്രിച്ചു ` ഇനിഎന്നാണ്‌നമ്മള്‍ പരസ്‌പരംകണ്ടുമുട്ടുന്നത്‌ ? അടുത്ത താങ്ക്‌സ്‌ഗിവിങ്വരെ ഇനിയും കാത്തിരിക്കേണ്ടിവരുമോ !'അതോ അനന്തമായി നീളുമോ ഈ കാത്തിരിപ്?

ജോണിക്കുട്ടി കാറില്‍ കയറിനേരെ എത്തിയ ത്ഭാര്യവീട്ടിലാണ്‌. അവിടെ നടന്നിരുന്ന താങ്ക്‌സ്‌ഗിവിങ്‌ആഘോഷങ്ങളില്‍ പങ്കെടുത്തിനുശേഷം ഡൈനിങ്‌ടേബിളില്‍ ഒരുക്കിയിരുന്ന വിഭവസമൃദ്ധമായ ഡിന്നര്‍ കുടുംബസമ്മേതം ആസ്വദിക്കുമ്പോള്‍ അല്‌പം അകലെയല്ലാതെ നഴ്‌സിങ്‌ഹോമില്‍ ഏകയായി കഴിയുന്ന അമ്മയുടെ മുമ്പിലും ആരോ ഒരു നഴ്‌സിങ്‌ഹോം ജീവനക്കാരന്‍ താങ്ക്‌സ്‌ഗിവിങ്‌ ഡിന്നര്‍ നിരത്തിവെച്ചു. ഇമവെട്ടാതെ ഡിന്നര്‍ പ്ലേറ്റിലേക്ക്‌നോക്കിയിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയതുപോലുംഅവര്‍ അറിഞ്ഞില്ല. ഭര്‍ത്താവ്‌തന്നെഏല്‌പിച്ച ഉത്തരവാദിത്വം വിശ്വസ്‌തതയോടെ നിറവേറ്റിയആത്മനിര്‍വൃതിയായിരുന്നവോആകണ്ണുനീരില്‍ പ്രതിഫലിച്ചിരുന്നത്‌ ? 

Read more

ട്രാന്‍സ്പോര്‍ട്ട് ബസ്സിലൊരു യാത്ര

ശനിയാഴ്ച സമയം രാവിലെ പത്ത് മണി. ഒരു മണിക്കൂറിനുളളില്‍ ചാലക്കുടിയില്‍ എത്തണം. തൃശൂര്‍ ശക്തന്‍ തമ്പൂരാന്‍ പ്രൈവറ്റ്് ബസ് സ്റ്റാണ്ടിലെ ഒരു സ്‌റ്റോപ്പില്‍ ട്രാന്‍സ് പോര്‍ട്ട് ബസ് കാത്തു നിില്‍ക്കുകയാണ്. ഒന്ന് രണ്ട് ഓര്‍ഡിനറി ബസുകള്‍ കടന്നു പോയി. അതില്‍ കയറിയാല്‍ സമയത്തിനെത്താന്‍ പറ്റിയില്ലെങ്കിലോ. പെട്ടെന്നു ഒരു ഫാസ്റ്റ് പാസഞ്ചര്‍ സ്‌റ്റോപ്പില്‍ വന്നു നിന്നു. ചക്രത്തിന്റെ ചലനം പൂര്‍ണ്ണമായും നില്‍ക്കും മുമ്പെ കണ്ടക്ടര്‍ ഡോര്‍ തുറന്നു. കൂട്ടം കൂടി ബസ് കാത്തു നിന്നവരില്‍ നാലഞ്ചു പേര്‍ കഷ്ടിച്ചു അകത്തു കയറി. 

അതില്‍ ഒരാള്‍ ഞാനായിരുന്നു. വാതില്‍ അടയ്ക്കുകയും കണ്ടക്ടര്‍ വാഹനം മുന്നോട്ടു പോകുന്നതിനുളള ബെല്‍ അടിക്കുകയും ചെയ്തു. അകത്തു കയറി പറ്റിയവര്‍ ഒഴിവുളള സീറ്റുകളില്‍ ഇരുന്നു മുന്‍വശത്തെ ഡോറിനു സമീപമുളള സീറ്റില്‍ ആദ്യം ഞാനും പുറകെ പ്രായമായ ഒരാളും സ്ഥാനം പിടിച്ചു. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് സീറ്റ് ലഭിക്കാതെ നില്‍ക്കേണ്ടി വന്നത്. തൃശൂരില്‍ നിന്നും പുറപ്പെട്ട ബസിലെ യാത്രക്കാര്‍ക്കെല്ലാം ഒല്ലൂര്‍ എത്തുന്നതിനു മുമ്പു തന്നെ കണ്ടക്ടര്‍ ടിക്കറ്റ് നല്‍കി. യാത്രക്കാരെയെല്ലാം ഒന്ന് സൂക്ഷിച്ചു നോക്കിയതിനുശേഷം മുന്‍വശത്തെ സീറ്റിനു സമീപമെത്തി.

കണ്ടക്ടറുടെ സീറ്റിലായിരുന്നു എന്റെ തൊട്ടടുത്തിരുന്നിരുന്ന പ്രായമായ വ്യക്തി ഇരുന്നിരുന്നത്. ഇത് കണ്ടക്ടറുടെ സീറ്റാണ് എഴുന്നേല്‍ക്കണം. യാതൊരു മയവുമില്ലാത്ത ഭാഷയിലാണ് ഇത്രയും പറഞ്ഞത്. നില്‍ക്കാന്‍ പോലും ആരോഗ്യം ഇല്ല എന്ന തോന്നിക്കുന്ന യാത്രക്കാരന്റെ ഭാവം കണ്ടപ്പോള്‍ ഞാന്‍ പറഞ്ഞു. സാറ് അവിടെ ഇരുന്നോളൂ ഞാന്‍ എഴുന്നേറ്റ് നില്‍ക്കാം. 
വൃദ്ധനായ മനുഷ്യന്‍ ഞാന്‍ ഇരുന്നിരുന്ന സീറ്റിലേക്കു മാറിയിരുന്നതും കണ്ടക്ടര്‍ സീറ്റിലിരുന്നതും ഒന്നിച്ചായിരുന്നു. ഞാന്‍ കണ്ടക്ടറെ ഒന്ന് സൂക്ഷിച്ചു നോക്കി. ദൃഢ ഗാത്രനായ ഒരു ചെറുപ്പക്കാരന്‍. മുഖത്ത് രൗദ്ര ഭാവം നിഴലിക്കുന്നു. സീറ്റില്‍ ഇരുന്ന ഉടനെ ടിക്കറ്റ് റാക്ക് മടിയില്‍ വെച്ചു തല ഒരു വശത്തേക്ക് ചെരിച്ചു വെച്ചു കണ്ണടച്ചു. ഉറങ്ങാനുളള ഭാവമാണെന്ന് എനിക്ക് മനസ്സിലായി. ഒല്ലൂരില്‍ നിന്നും കൊടകര എത്തുന്നതു വരെ റോഡില്‍ കൈ കാണിച്ച ഒരാളെ പോലും ബസില്‍ കയറ്റുകയോ ഇറക്കുകയോ ചെയ്തില്ല. ആമ്പല്ലൂര്‍ സ്‌റ്റേഷനില്‍ കയറി ഇറങ്ങിയതും കണ്ടക്ടര്‍ അറിഞ്ഞില്ല.

ചാലക്കുടിയില്‍ എത്താന്‍ ഇനി പത്തുമിനിട്ടെങ്കിലും വേണം. കണ്ടക്ടര്‍ ഉറക്കത്തില്‍ നിന്നും എഴുന്നേല്ക്കുന്ന ലക്ഷണമൊന്നുമില്ല. വീതി കുറഞ്ഞ റോഡില്‍ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ കുഴിയില്‍ ചാടി ബസൊന്നു ഇളകി മറിഞ്ഞു. കണ്ടക്ടറുടെ ഉറക്കത്തിന് അതോടെ വിരാമമായി. ഉറക്കമുണര്‍ന്നു എന്നു ബോധ്യമായതോടെ ഞാനൊരു ചോദ്യം. 
സാറിന്റെ നെയിം ബാഡ്ജ് കാണുന്നില്ലല്ലോ. ഇപ്പോള്‍ അതിന്റെയൊന്നും ആവശ്യമില്ല. ഗൗരവം വിടാതെ തന്നെ കണ്ടക്ടറുടെ മറുപടി. ഇതിനിടെ ബസു ചാലക്കുടി സ്‌റ്റേഷനില്‍ എത്തിയിരുന്നു. ബസില്‍ നിന്നിറങ്ങി നേരെ നടന്നു ചെന്നതു സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസിലേക്കായിരുന്നു. മൂന്നു പേര്‍ അവിടെ ഇരുന്ന് സംസാരിക്കുന്നു. ഒരു കസേരയിലിരുന്ന് രണ്ടു കാലും മേശപുറത്തു വെച്ചിരിക്കുന്ന കൊമ്പന്‍ മീശക്കാരനോടു ഞാന്‍ ചോദിച്ചു. (സീറ്റിനു മുകളില്‍ സ്‌റ്റേഷന്‍ മാസ്റ്റര്‍ എന്ന ബോര്‍ഡ് വെച്ചിരുന്നു) ഇപ്പോള്‍ കണ്ടക്ടറന്മാര്‍ക്കു ബാഡ്ജ് ധരിക്കേണ്ടതില്ലേ ? 

കുറച്ചു കാലങ്ങള്‍ മുമ്പു വരെ ഉണ്ടായിരുന്നു. യൂണിയന്റെ ശക്തമായ പ്രതിഷേധത്തിനെ തുടര്‍ന്ന് അത് നിര്‍ബ്ബന്ധമാക്കുന്നതിനുളള നടപടികള്‍ വേണ്ടെന്നു വെച്ചു. അടുത്ത ചോദ്യം ഫാസ്റ്റ് പാസഞ്ചറില്‍ ഇരിക്കുന്നതിനുളള സീറ്റില്‍ മാത്രമേ യ-ത്രക്കാരെ കയറ്റാവൂ എന്നൊരു നിയമം നിലവിലുണ്ടോ ? ഇരുപതു ശതമാനം വരെ യാത്രക്കാരെ സ്റ്റാന്റിങ് ആയി കൊണ്ടു പോകാന്‍ തടസ്സമില്ല. 
അടുത്ത ചോദ്യം ട്രാന്‍ പോര്‍ട്ട് ബസ് യാത്രക്കാരുടെ സൗകര്യത്തിനാണോ അതോ കണ്ടക്ടറുടെ സുഖ നിദ്രയ്ക്കുവേണ്ടിയാണോ. ഉത്തരം ലഭിക്കുന്നതിനു കാത്തു നില്ക്കാതെ സ്‌റ്റേഷന്‍ മാസ്റ്ററുടെ മുറിയില്‍ നിന്നും പുറത്തു കടന്നു. താമസം വിനാ കോര്‍പറേഷന്‍ അടച്ചു പൂട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നതും, കോടിക്കണക്കിന് നഷ്ടവും, നാലഞ്ചുമാസമായി പെന്‍ഷന്‍ നല്‍കാനാവത്തതിനും ഉത്തരവാദി ജീവനക്കാര്‍ തന്നെയാണെന്നു ചൂണ്ടിക്കാണിക്കുവാന്‍ ഇതുപോലെയുളള എത്രയോ അനുഭവങ്ങള്‍

Read more

വൈദ്യശാസ്ത്രത്തിന് ഈശ്വര നിശ്ചയത്തെ മറികടക്കാനാകുമോ?

എല്ലാ മതങ്ങളും ഒരു പോലെ അംഗീകരിക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ് ജനനവും മരണവും. ഇവ രണ്ടും പ്രകൃതിയുടെ അലംഘനീയ നിയമങ്ങളാണ്. ഭൂമിയില്‍ പിറന്നു വീണിട്ടുള്ള ബലവാന്മാരും, ബലഹീനരും. പണ്ഡിതരും, പാമരരും. ധനവാന്മാരും, ദരിദ്രരും ചക്രവര്‍ത്തിമാരും, യാചകരും ഒരു പോലെ മരണമെന്ന് രാക്ഷസ്സന്റെ മുമ്പില്‍ അടിയറവു പറഞ്ഞിട്ടുള്ളവരാണ്. മരണത്തെ കീഴ്‌പ്പെടുത്തി അമര്‍ത്യരായി ജീവിക്കുന്നതിനുള്ള നിരവധി ഗവേഷണങ്ങള്‍ ആധുനിക വൈദ്യശാസ്ത്ര രംഗത്ത് നടന്നു കഴിഞ്ഞു, ഇപ്പോഴും അനുസ്യൂതം തുടരുന്നു. എന്നാല്‍ ഇതുവരെ ഒന്നും ഫലപ്രാപ്തിയിലെത്തിയിട്ടില്ല. എത്തുമെന്ന് വിശ്വസിക്കുക അസാധ്യമാണ്. മരണത്തെ അതിജീവിക്കുവാനുള്ള പരീക്ഷണങ്ങള്‍ നടത്തി പരാജയപ്പെട്ട മനുഷ്യന്‍, ആയുസ്സിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ ഒരു പരിധിവരെ വിജയിച്ചിരിക്കുന്നു എന്ന് അഭിമാനിക്കുകയോ, അഹങ്കരിക്കുകയോ ചെയ്യുന്നു. ഇവിടെ പ്രബലമായ രണ്ടു വാദഗതികളാണ് ഉയര്‍ന്നു വരുന്നത്. 

മനുഷ്യന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന ആയുസ്സിനോടും ഒരു മുഴം കൂട്ടുന്നതിനോ കുറക്കുന്നതിനോ ഓള്ള അധികാരം സൃഷ്ടിതാവിന് മാത്രമാണ്. ആധുനിക വൈദ്യശാസ്ത്രത്തിന്റെ അറിവുകള്‍ എങ്ങനെ പ്രയോജപ്പെടുത്തിയാലും നിശ്ചിത സമയത്ത് തന്നെ മരണം നടന്നിരിക്കും എന്ന് ഒരു കൂട്ടര്‍ വിശ്വസിക്കുക. മനുഷ്യന് ലഭിച്ചിരിക്കുന്ന ബുദ്ധിശക്തി പ്രയോജനപ്പെടുത്തി രോഗ നിര്‍ണ്ണയം നടത്തുന്നതിനും, ആവശ്യമായ ചികിത്സകള്‍ ലഭിക്കുന്നതിനും അവസരം ലഭിച്ചാല്‍ രോഗസൗഖ്യം പ്രാപിച്ചു ആയുര്‍ദൈര്‍ഘ്യം വര്‍ദ്ധിക്കുവാന്‍ സാധിക്കും എന്ന് മറ്റൊരു കൂട്ടരും വിശ്വസിക്കുന്നു. ഒന്നാമത്തെ വാദഗതിയെ ന്യായീകരിക്കുന്നതിന് ഒരു സുഹൃത്തിനുണ്ടായ അനുഭവമാണ് ഓര്‍മ്മയില്‍ വരുന്നത്. വിദ്യാസമ്പന്നയും, ഉയര്‍ന്ന ഉദ്യോഗസ്ഥയും യുവത്വത്തിന്റെ പ്രസരിപ്പുകള്‍ ഉള്‍ക്കോള്ളുന്ന പ്രസന്നവതിയുമായ ഒരു യുവതി 28 വയസ്സു പ്രായം, ഒരു കുട്ടിയുടെ മാതാവ്-സന്ധ്യാസമയം. ജോലിയില്‍ നിന്നും മടങ്ങിവരുന്ന ഭര്‍ത്താവിനേയും കാത്ത് ലിവിങ്ങ് റൂമില്‍ കുട്ടിയുമൊത്തു സന്തോഷകരമായ നിമിഷങ്ങള്‍ തള്ളിനീക്കുകയാണ്. തലയ്ക്കുള്ളില്‍ പെട്ടെന്ന് ശക്തമായ വേദന അനുഭവപ്പെട്ടു. ഭൂമി കറങ്ങുന്നതു പോലുള്ള അനുഭവം ഇതിനകം വീട്ടില്‍ എത്തിചേര്‍ന്ന ഭര്‍ത്താവ് ഭാര്യയുടെ രോഗത്തിന്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി അടുത്തുള്ള അത്യാധുനിക ആശുപത്രിയിലേയ്‌ക്കെത്തിച്ചു. സ്‌കാന്‍ പരിശോധനയില്‍ തലച്ചോറിനകത്ത് ഒരു വലിയ മുഴ രൂപപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. മുഴ ശസ്ത്രക്രിയയിലൂടെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തു. ആശുപത്രിയില്‍ മരണം സംഭവിക്കുകയും ചെയ്തു. ദുഃഖത്തിലിരിക്കുന്ന ഭര്‍ത്താവിനെ സന്ദര്‍ശിക്കുവാന്‍ സുഹൃത്ത് എത്തി. പരസ്പരം ആലിംഗന ബദ്ധരായിരുന്ന സുഹൃത്തിന്റെ തോളില്‍ തലചായ്ച്ചു ഇപ്രകാരം പറഞ്ഞു. വൈദ്യശാസ്ത്രത്തിന് ചെയ്യുന്നതിന്റെ പരമാവധി എന്റെ ഭാര്യയുടെ ജീവന്‍ നിലനിലര്‍ത്തുന്നതിന് ഞാന്‍ ചെയ്തു. 

വൈദ്യശാസ്ത്രം വിജയിച്ചു എന്നായിരുന്നു എന്റെ വിശ്വാസം പക്ഷേ എന്റെ ഭാര്യക്ക് ഇത്രമാത്രമേ ആയുസ്സു നിശ്ചയിച്ചിട്ടുള്ളൂ എന്നാണ് ഇപ്പോള്‍ എനിക്ക് ബോധ്യമായത്. ഇവിടെ പ്രശസ്തമായ ഒരു ചോദ്യത്തിനാണ് അടിവരയിടുന്നത്. ഇവിടെ പ്രസക്തമായ ഒരു ചോദ്യത്തിനാണ് അടിവരയിടുന്നത്. മനുഷ്യന് നല്‍കിയിരിക്കുന്ന ബുദ്ധിശക്തി പ്രയോജനപ്പെടുത്താത്തതാണോ അതോ ഈശ്വരന്‍ മുന്‍കൂട്ടി നിശ്ചയിച്ച സമയത്തു മരണം സംഭവിച്ചതാണോ? രണ്ടാമത്തെ വാദഗതിയെ ന്യായീകരിക്കുന്ന മറ്റൊരു സംഭവം ചൂണ്ടികാണിക്കാം. രോഗ ശാന്തിയില്‍ വിശ്വസിക്കുകയും, അത്ഭുത വിടുതലിനെ കുറിച്ചു വാചാലമായി പ്രസംഗിക്കുകയും, പഠിപ്പിക്കുയും ചെയ്യുന്ന പണ്ഢിതനും ഈശ്വര വിശ്വാസിയുമായ ഒരു മദ്ധ്യവയസ്‌കന്‍. തളര്‍ച്ചയെന്തെന്നറിയാത്ത കര്‍മ്മനിരതമായ ജീവിതത്തിനുടമ. രാവിലെ സമയം പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞു ഭാര്യയും മക്കളുമൊത്ത് ലഘുഭക്ഷത്തിനിരിക്കുകയായിരുന്നു. പെട്ടെന്ന് ഒരു വിറയലും, ശരീരമാകെ വിയര്‍ക്കുകയും ശക്തമായ നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തു. മിനിട്ടുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗനിര്‍ണ്ണയം നടത്തി അടിയന്തിരമായി ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയനാക്കി. വിജയകരമായ ശസ്ത്രക്രിയക്കു ശേഷം ആരോഗ്യം വീണ്ടെടുത്തു. ദിവസങ്ങള്‍ക്കുള്ളില്‍ ഭവനത്തില്‍ തിരിച്ചെത്തി. ക്ഷേമം അന്വേഷിക്കുന്നതിന് വീട്ടില്‍ എത്തിയ സുഹൃത്തിനോടു പറഞ്ഞ സാക്ഷ്യം കൃത്യസമയത്തു ആശുപത്രിയില്‍ എത്തുന്നതിനും, രോഗനിര്‍ണ്ണയം നടത്തി, ശസ്ത്രക്രിയക്ക് വിധേയനായതിനാലും വീണ്ടും നിങ്ങളെ കാണുന്നതിനുള്ള അവസരം ലഭിച്ചു. ഉടനെ സുഹൃത്ത് ഒരു മറു ചോദ്യം-ശസ്ത്രക്കിയ നടത്തിയതു കൊണ്ടാണോ നിങ്ങള്‍ ജീവിച്ചിരിക്കുന്നത്? ഇപ്പോഴും ആരോഗ്യവാനായിരിക്കുന്ന ഈ വ്യക്തിയുടെ സാക്ഷ്യവും, യൗവ്വനത്തില്‍ ഭാര്യ നഷ്ടപ്പെട്ട ഭര്‍ത്താവിന്റെ സാക്ഷ്യവും താരതമ്യം ചെയ്യുമ്പോള്‍ മരണത്തിന്റെ നീക്കുപോക്കുകള്‍ക്കുള്ള പൂര്‍ണ്ണ അധികാരം സൃഷ്ടിതാവിനു മാത്രമാണെന്ന് അടിവരയിട്ട് പറയാതെ തരമില്ല. 

അടുത്തയിടെ കേട്ട ഒരു പ്രസംഗത്തില്‍ 18 വയസ്സുക്കാരന്റെ അന്ത്യത്തെക്കുറിച്ച് വിവരിക്കുന്നതിപ്രകാരമായിരുന്നു. ഞായറാഴ്ച പള്ളിയിലെ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കിയതിനു ശേഷം വൈകുന്നേരം 4മണിയോടെയാണ് യുവാവ് വീട്ടില്‍ എത്തിയത്. അല്പസമയത്തെ വിശ്രമത്തിനുശേഷം അടുത്തുള്ള ഫുട് ബോള്‍ ഗ്രൗണ്ടില്‍ എത്തി കളിക്കുവാന്‍ ആരംഭിച്ചു. പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. തൊട്ടടുത്തുള്ള ആശുപത്രിയില്‍ നിമിഷങ്ങള്‍ക്കകം എത്തിച്ചുവെങ്കിലും വഴിമദ്ധ്യേ മരണം സംഭവിച്ചിരുന്നു. ഇതിന് വിധിയെന്നല്ലാതെ എന്താണ് പറയുക? ഇതുപോലെ നൂറുനൂറു അനുഭവങ്ങള്‍ ചൂണ്ടികാണിക്കുവാനുണ്ട്. ഇവിടെയെല്ലാം, ചികിത്സകിട്ടാതെയാണോ, ചികിത്സ ലഭിച്ചിട്ടും നിശ്ചിത സമയത്തു മരണം കടന്നുവന്നതാണോ എന്ന് ചിന്തിക്കുന്നത് ഉചിതമാണ്. അതേസമയം ശരീരത്തില്‍ ഉണ്ടായ ഒരു മുറിവില്‍നിന്നും രക്തം വാര്‍ന്നുപോകുമ്പോഴും, വേദനയില്‍ ശരീരം കിടന്ന് പിടക്കുമ്പോഴും, മുറിവ് വെച്ചു കെട്ടാതെയും, വേദന സംഹാരികള്‍ ഉപയോഗിക്കാതെയും ഇരിക്കുന്നത് വേണമെങ്കില്‍ ബുദ്ധിശൂന്യതയായി കണക്കാക്കാം. പലപ്പോഴും ചികിത്സയിലൂടെ സൗഖ്യം പ്രാപിച്ചു എന്നു പറയുന്നവര്‍ സൃഷ്ടിതാവിനേക്കാള്‍ സൃഷ്ടിയില്‍ കൂടുതല്‍ വിശ്വസിക്കുകയും ആശ്രയിക്കുകയും ചെയ്യുന്നവരാണെന്ന് പറയാതെയിരിക്കുവാന്‍ സാധ്യമല്ല. ഇവിടെയാണ് ഈശ്വര വിശ്വാസം ചോദ്യം ചെയ്യപ്പെടുന്നത്. സൃഷ്ടിതാവിനോളം ഉയരുവാന്‍ കെട്ടിയുര്‍ത്തിയ ബാബേല്‍ ഗോപുരത്തിനും, അതിന് രൂപ കല്പന ചെയ്തവരിലും ഈശ്വരകോപം എങ്ങനെ പ്രതിഫലിച്ചു എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടിയിരിക്കുന്നു. മനുഷ്യായസ്സു നീട്ടികിട്ടുകയോ, കിട്ടാതിരിക്കുകയോ അല്ല പ്രധാനം. ലഭിച്ച ആയുസ്സില്‍ എന്ത് പ്രവര്‍ത്തിച്ചു എന്ന് സ്വയ പരിശോധന നടത്തി സമൂഹത്തിനും കുടുംബത്തിനും, പ്രയോജനകരമായ ജീവിതം നയിക്കുവാന്‍ ശ്രമിക്കുക എന്നത് മാത്രമാണ് ഓരോരുത്തര്‍ക്കും കരണീയമായിട്ടുള്ളത്. ആയുസ്സിന്റെ ദൈര്‍ഘ്യത്തെകുറിച്ചു വേവലാതിപെടാതെ ആയുസ്സിന്റെ ഇടയവനില്‍ നമ്മെതന്നെ സമീപ്പിക്കാം. ഒരു ശക്തിക്കും ഈശ്വര നിശ്ചയത്തെ മറിക്കടക്കുവാന്‍ സാധ്യമല്ല എന്ന് പൂര്‍ണ്ണമായി വിശ്വസിക്കുകയും ചെയ്യാം.

Read more

ജോസഫ് മാര്‍ത്തോമാ ദിശാബോധം നഷ്ടപ്പെട്ടവര്‍ക്ക് മാര്‍ഗദര്‍ശി: പി.പി.ചെറിയാന്‍

ആധുനിക കാലഘട്ടത്തില്‍ ദിശാബോധം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഭൂരിപക്ഷ ക്രൈസ്തവ സമൂഹത്തെ ശരിയായ ദിശയിലേക്ക് നയിക്കുവാന്‍ സുദൃഢവും, ധീരവുമായ തീരുമാനങ്ങള്‍ കൈകൊള്ളുന്ന ചുരുക്കം ചില സഭാപിതാക്കന്മാരില്‍ പ്രഥമ ഗണനീയനാണ് മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ മോസ്റ്റ് റൈറ്റ് റവ.ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്താ.

സാഹചര്യങ്ങളെ വിവേചിച്ചു നിമിഷങ്ങള്‍ക്കുള്ളില്‍ യുക്തമായ തീരുമാനങ്ങള്‍ എടുത്തു നടപ്പിലാക്കുമ്പോള്‍, അതിലടങ്ങിയിരിക്കുന്ന പൊരുള്‍ ഉള്‍കൊള്ളുവാനാകാതെ തിരുമേനിയെ വിമര്‍ശിക്കുന്നതിന് ചിലര്‍ ബോധപൂര്‍വ്വം നടത്തുന്ന ശ്രമങ്ങള്‍ ഖേദകരമാണ്. വിമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നവരും, പിന്താങ്ങുന്നവരും സഭയേയും, സഭാപിതാക്കന്മാരേയും ബഹുമാനിക്കുന്നവരാണെന്ന് എങ്ങനെയാണ് പറയുവാന്‍ കഴിയുക.

സഭയുടെ പൂര്‍വ്വപിതാക്കന്മാര്‍ പരിപാവനമായി സൂക്ഷിച്ചിരുന്ന പാരമ്പര്യങ്ങളും, കീഴ് വഴക്കങ്ങളും തുടര്‍ന്നും പാലിക്കപ്പെടേണ്ടതാണെന്ന് നിഷ്‌കര്‍ഷിക്കുന്ന കര്‍ശന സ്വഭാവക്കാരനാണെന്ന് തീരുമേനിയെന്ന് വിശേഷിപ്പിച്ചാല്‍ അതിലൊട്ടും അതിശയോക്തിയില്ല.

ഡിസം.26ന് കാലം ചെയ്ത സഫ്രഗന്‍ മെത്രാപോലീത്തായുടെ കബറടക്ക ശുശ്രൂഷയോടനുബന്ധിച്ചുണ്ടായ സംഭവങ്ങള്‍ ഇതിനടിവരയിടുന്നതാണ്.

വിദേശയാത്ര കഴിഞ്ഞ് എത്തിയ തിരുമേനി അതീവഗുരുതരാവസ്ഥയില്‍ കഴിയുന്ന സഖറിയാസ് തിരുമേനിയെ സന്ദര്‍ശിച്ച് രോഗവിവരങ്ങള്‍ ഡോക്ടര്‍മാരുമായി ചര്‍ച്ച ചെയ്തു. യാതൊരു പ്രതീക്ഷക്കും വകയില്ലെന്ന് വിദഗ്ദാഭിപ്രായത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്നും മാറ്റി മരണം ഔദ്യോഗീകമായി സ്ഥിരീകരിച്ചു.

സഭാ പ്രവര്‍ത്തനങ്ങളില്‍ പതിറ്റാണ്ടുകളോളം താങ്ങും തണലുമായി കൂടെയുണ്ടായിരുന്ന സഖറിയാസ് തിരുമേനിയുടെ ആകസ്മീകമായ ദേഹവിയോഗം ഹൃദയത്തിലുയര്‍ത്തിയ നൊമ്പരം മറച്ചുവെച്ചു കമ്പറടക്ക ശുശ്രൂഷകള്‍ സമയബന്ധിതമായി, നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുക എന്ന ഭാരിച്ച ഉത്തരവാദിത്വം നിറവേറ്റുന്നതില്‍ തിരുമേനി ദത്തശ്രദ്ധനായി.

തിരുവനന്തപുരത്തുനിന്നും റോഡുമാര്‍ഗം ഭൗതീക ശരീരം തിരുവല്ലാ സഭാ ആസ്ഥാനത്തു എത്തിക്കുക എന്ന ശ്രമകരമായ ദൗത്യം പൂര്‍ത്തീകരിക്കുവാന്‍ സ്വീകരിക്കേണ്ടി വന്ന കര്‍ക്കശ തീരുമാനങ്ങള്‍ ചിലരെയെങ്കിലും നിരാശപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അത് സ്വാഭാവീകം മാത്രം.

കമ്പറടക്ക ശുശ്രൂഷയില്‍ പങ്കെടുക്കുന്നതിനും, ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതിനും എത്തിചേര്‍ന്ന ജനസഹസ്രങ്ങള്‍ക്ക് അതിനുള്ള സൗകര്യം ഉണ്ടാക്കികൊടുക്കുവാന്‍ അഭിവന്ദ്യ മെത്രാപോലീത്താ നടത്തിയ ഇടപെടലുകള്‍ തീര്‍ത്തും അനിവാര്യമായിരുന്നു. മെത്രാപോലീത്തായെ സഹായിക്കുവാന്‍ ബാധ്യസ്ഥരായവര്‍ അല്പം കര്‍മ്മനിരതരാവുകയോ, ജനങ്ങള്‍ കൂടുതല്‍ ആത്മസംയമനം പാലിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ ഇത്തരം ഇടപെടലുകള്‍ ഒഴിവാക്കാമായിരുന്നു എന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് തല്‍സമയ പ്രക്ഷേപണം കണ്ടുകൊണ്ടിരുന്നവര്‍ വിശ്വസിക്കുന്നത്.

കബറടക്ക ശുശ്രൂഷകള്‍ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വിവിധ കമന്റുകള്‍ സഭാ സ്‌നേഹികളെ തികച്ചും നിരാശപ്പെടുത്തുകയോ, വേദനിപ്പിക്കുകയോ ചെയ്യുന്നവയായിരുന്നു.

മാര്‍ത്തോമാ സഭയില്‍ നടക്കുന്ന ആരാധനകളില്‍ കുട്ടികളോടൊപ്പം മാതാപിതാക്കള്‍ പങ്കെടുക്കണമെന്നും, മദ്യ ഉല്‍പാദകരും വ്യവസായികളും, ഉപഭോക്താക്കളും ഒരുപോലെ സഭയുടെ മുഖ്യധാരയില്‍ നിന്നും മാറിനില്‍ക്കേണ്ടവരാണെന്നും സധൈര്യം പ്രസ്താവനയിറക്കിയപ്പോള്‍ മെത്രാപ്പോലീത്തായെ അഭിനന്ദങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടിച്ചവരാണ് ഈ കമന്റുകളുടെ പുറകിലെ കറുത്തകൈകളെന്നുള്ളത് വിരോധാഭാസമായി തോന്നുന്നു.

അനീതി, അച്ചടക്കരാഹിത്യം, അധര്‍മ്മം, അനാചാരം എന്നീ ദുഷ്പ്രവണതകള്‍ക്കെതിരെ പ്രതികരിക്കുന്നവരെ മറഞ്ഞുനിന്ന് കല്ലെറിയുകയും, ക്രൂശിക്കുകയും ചെയ്യുന്നതിന്റെ ഒരു ഭാഗമായിട്ടേ ഇതിനെ കാണാനാകൂ.

സഭാംഗങ്ങളെ വിശ്വാസത്തില്‍ ഉറപ്പിക്കുന്നതിനും, ആഗോളതലത്തില്‍ സഭയുടെ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പ്രായത്തെപോലും അവഗണിച്ചു നിരന്തരമായി രാജ്യാന്തര യാത്ര നടത്തുന്ന തിരുമേനിയെ എത്ര അഭിനന്ദിച്ചാലും മതിയാകയില്ല. മെത്രാപോലീത്തായുടെ തീരുമാനങ്ങള്‍ ശോഭനമായ സഭയുടെ ഭാവിയെ കരുതിയാണ് എന്ന് തിരിച്ചറിയുന്നവര്‍ തിരുമേനിയുടെ സേവനം തുടര്‍ന്നും സഭക്ക് ലഭിക്കണമെന്നാഗ്രഹിക്കുന്നു. മാത്രമല്ല ദിശാബോധം നഷ്ടപ്പെട്ടവരെ പ്രകാശത്തിലേക്ക് നയിക്കുന്ന മാര്‍ഗ്ഗദര്‍ശിയായി മെത്രാപോലീത്താ ആയുരാരോഗ്യത്തോടെ ദീര്‍ഘകാലം വസിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു.

Read more

ആത്മീയ നേതൃത്വ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുന്നവരുടെ ഭൂതകാല പരിശോധന അനിവാര്യമോ: പി.പി.ചെറിയാന്‍

അടുത്തയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ ഇപ്രകാരം എഴുതിയതായി കണ്ടു. ലോകജനത ഇന്നാരാധിക്കുന്നത് മുപ്പത്തിമുക്കോടി ദേവന്മാരെയാണത്രേ! ഓരോ ദേവസന്നിധിയും പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നവരുടെ സംഖ്യകണക്കാക്കിയാല്‍ ഏറ്റവുംകൂടുതല്‍ തൊഴിലാളികള്‍ പണിയെടുക്കുന്നത് ആത്മീയ മേഖലയിലാണത്രെ!

ആത്മീയ ചൈതന്യം തുടിച്ചുനില്‌ക്കേണ്ടതും പകര്‍ന്നു നല്‍കേണ്ടതുമായ ഈ രംഗത്ത് പ്രതിഫലം വാങ്ങിയോ, സൗജന്യമായോ സേവനം അനുഷ്ഠിക്കുവാന്‍ നിയോഗിക്കപ്പെടുന്നവരില്‍ അനുദിനം വര്‍ദ്ധിച്ചുവരുന്ന ഭൗതീകതയും, ഈശ്വര നിഷേധവും, അടിസ്ഥാന പ്രമാണങ്ങളില്‍ നിന്നുള്ള വ്യതിചലനവും, അഴിമതിയും, സ്വജന പക്ഷപാതവും, ഗ്രൂപ്പിയിസവും, പീഢനങ്ങളും, ആത്മാര്‍ത്ഥതയില്ലായ്മയും, മാതൃകയില്ലായ്മയും എന്തുകൊണ്ട് എന്ന ഒരു ചോദ്യം സ്വാഭാവികമായും ഉയരുന്നു. ഒരു സുഹൃത്ത് തന്റെ ജീവിതാനുഭവം വിവരിക്കുന്നതിനിടെ ഗദ്ഗദകണ്ഠനായി ഇപ്രകാരം പറഞ്ഞു. ഞങ്ങള്‍ രണ്ടുപേരും നാട്ടില്‍ മാന്യമായ തൊഴില്‍ ചെയ്ത് ജീവിച്ചുവന്നവരായിരുന്നു. മക്കളുടെ ഭാവിയോര്‍ത്താണ് ജോലിരാജിവെച്ചു ഇവിടെ എത്തിചേര്‍ന്നത്. ഒരു ദിവസം ആറുവയസ്സുള്ള മകള്‍ അനുസരണകേടു കാണിച്ചപ്പോള്‍ അച്ചനെന്ന നിലയില്‍ ശാസിക്കുകയും, ചൂരല്‍കൊണ്ടു രണ്ടടി കൊടുക്കുകയും ചെയ്തു. അടുത്ത ദിവസം സാധാരണ സ്‌ക്കൂളില്‍ എത്തിയ കുട്ടിയുടെ കാലില്‍ അടിയുടെ പാടുകള്‍ കണ്ട് ടീച്ചര്‍ വിവരം പോലീസിനെ അറിയിച്ചു.സ്‌ക്കൂളില്‍ എത്തിയ പോലീസ് കുട്ടിയോടു കാര്യങ്ങള്‍ തിരക്കി. തലേദിവസം അച്ചന്‍ തന്നെ ശാസിച്ചെന്നും അടിച്ചുവെന്നും നിഷ്‌കളങ്കയായ കുട്ടി പോലീസിനെ അറിയിച്ചു. കൂടുതലൊന്നും പോലീസിന് ആലോചിക്കേണ്ടി വന്നില്ല. നേരെ കുട്ടിയുടെ വീട്ടില്‍ എത്തി പിതാവിനെ കസ്റ്റഡിയില്‍ എടുത്തു. കുട്ടികളെ ദേഹോപദ്രവം ഏല്പിച്ചിരിക്കുന്നത് ഗുരുതരമായ കുറ്റമായി കാണുന്ന നാട്ടില്‍ പിതാവിനെതിരെ കേസ്സെടുത്തു. ചുരുങ്ങിയ കാലത്തെ ജയില്‍ ശിക്ഷയും ലഭിച്ചു. ജയിലില്‍ കഴിയുമ്പോള്‍ കുടുംബത്തെ കുറിച്ചും ഭാവിയെ കുറിച്ചുമുള്ള ആശങ്ക വളരെയധികം അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നു. പിതാവ് ഗൗരവമായ കുറ്റമാണു ചെയ്തതെന്ന് കുടുംബാംഗങ്ങള്‍ അംഗീകരിക്കുകയോ, വിശ്വസിക്കുകയോ ചെയ്തിരുന്നില്ല. മക്കളെ സ്‌നേഹിക്കുന്ന പിതാവ് നല്‍കിയ ഒരു ചെറിയ ശിക്ഷ മാത്രമായിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു.

കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. ജയില്‍ വിമോചിതനായ സ്‌നേഹിതന്‍ കുടുംബം പുലര്‍ത്തുന്നതിന് ഒരു തൊഴില്‍ കണ്ടെത്തുവാന്‍ ശ്രമമാരംഭിച്ചു. മിനിമം വേതനമെങ്കിലും ലഭിക്കുവാന്‍ സാധ്യതയുള്ള നിരവധി ജോലികള്‍ക്ക് അപേക്ഷ നല്‍കി. ഒരു അപേക്ഷ പോലും പരിഗണിക്കപ്പെട്ടില്ല. കാര്യം തിരക്കിയപ്പോള്‍ ആണ് മനസ്സിലായത് തന്റെ പേരില്‍ ഉണ്ടായിരുന്ന കേസ്സിന്റേയും, ശിക്ഷയുടേയും ഗൗരവം. ഈ സാഹചര്യത്തില്‍ ഇവിടെ ജീവിക്കുവാന്‍ അസാധ്യമാണെന്ന് പറഞ്ഞു സ്‌നേഹിതന്‍ കുടുംബസമ്മേതം ജനിച്ച നാട്ടിലേക്ക് തിരിച്ചുപോയി.

ഒരു ചെറിയ ശിക്ഷ ലഭിച്ചത് ജീവിതത്തില്‍ വരുത്തിവെച്ച വിനകള്‍ എത്ര ഗൗരവമായിരുന്നുവെന്നും, ഒരു തൊഴില്‍ ലഭിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ ബാക്ക് ഗ്രൗണ്ട് ചെക്ക് എന്ന ഊരാ കുടുക്കില്‍ പെട്ട് തകര്‍ന്ന് തരിപ്പണമായത് എപ്രകാരമായിരുന്നുവെന്ന് മേലുദ്ധരിച്ച സംഭവം ചൂണ്ടികാണിക്കുന്നു.
എല്ലാ മതഗ്രന്ഥങ്ങളിലും പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നവരോ, ഈശ്വര സേവനം അനുഷ്ഠിക്കുന്നവരോ എങ്ങനെയുള്ളവരായിരിക്കണം എന്ന് വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്. ഇതിനെയെല്ലാം തീര്‍ത്തും അവഗണിക്കുകയോ, നിഷേധിക്കുകയോ, ചെയ്യുന്നവരാണ് ഇന്ന് ഈ സ്ഥാനങ്ങളില്‍ കയറി പറ്റിയിരിക്കുന്നവരില്‍ ഭൂരിപക്ഷവും.

ജനാധിപത്യ രീതിയിലാണ് തിരഞ്ഞെടുപ്പുകള്‍ നടക്കുന്നതെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, ആള്‍ സ്വാധീനവും, പണവും, മദ്യവും, അരുതാത്തതെന്തെല്ലാമോ അതിന്റെയെല്ലാം പിന്‍ബലത്തില്‍ സ്ഥാനമാനങ്ങള്‍ നേടിയെടുക്കുവാന്‍ നടത്തുന്ന ഹീന ശ്രമങ്ങള്‍ ആത്മീയ മണ്ഡലത്തിലും വ്യാപകമായിരിക്കുന്നു.

രാഷ്ട്രീയസാമൂഹ്യ സംസ്‌ക്കാരിക സംഘടനകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പുകളെപോലും ലജ്ജിപ്പിക്കുന്ന തരംതാഴ്ന്ന തിരഞ്ഞെടുപ്പ് തന്ത്രങ്ങളാണ് ആത്മീയ രംഗത്തെ മേല്‍ ഘടകം മുതല്‍ കീഴ്ഘടകം വരെയുള്ള തിരഞ്ഞെടുപ്പുകളില്‍ പ്രയോഗിക്കപ്പെടുന്നത്. ഈ തിരഞ്ഞെടുപ്പുകളിലൂടെ വിജയിച്ചു വരുന്നവര്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ വക്താക്കളാണെന്ന് എങ്ങനെയാണ് പറയാതിരിക്കുവാന്‍ കഴിയുക.

അത്മായ ആത്മീയ നേതൃത്വ സ്ഥാനങ്ങളിലേക്ക് മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവരുടെ മദ്യപാനാസക്തി ഉള്‍പ്പെടെ മുന്‍കാല ജീവിത പശ്ചാത്തലം പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമേ തിരഞ്ഞെടുപ്പുകള്‍ മത്സരിക്കുവാന്‍ അനുമതി നല്‍കാവൂ എന്നൊരു പ്രമേയം ഒരു പ്രധാന ക്രിസ്തീയ മതത്തിന്റെ പരമോന്നത സമിതിയില്‍ അവതരിപ്പിക്കപ്പെട്ടു. ഈ പ്രമേയത്തെ ക്രിസ്തീയ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍വ്വാത്മന അംഗീകരിച്ചു പാസ്സാക്കിയെടുക്കുവാന്‍ ബാധ്യസ്ഥരായവര്‍ പഞ്ച പുച്ഛമടക്കിയിരുന്നത്. പ്രമേയം തിരസ്‌ക്കരിക്കപ്പെടുന്നതിനോ, പിന്‍വലിക്കപ്പെടുന്നതിനോ ഇടയായി പോലും! വിശദമായി ഇതിനെക്കുറിച്ചു അന്വേഷിച്ചപ്പോള്‍ ഇത്തരക്കാരെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തുവാനുള്ള നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കിയാല്‍ ഈ മേഖലയില്‍ ചമതലയേറ്റുടുക്കുവാന്‍ ആളുകളെ ലഭിക്കാതെ വരുമെന്നുള്ള പരിതാപകരമായ സത്യമാണ് രഹസ്യമായി ലഭിച്ചത്.

തികച്ചും അസംബന്ധമായ ഈ ധാരണ പൂര്‍ണ്ണമായും തിരുത്തപ്പെടേണ്ടതാണ്. ഭൗതീക വളര്‍ച്ച പ്രാപിച്ചു എന്നഭിമാനിക്കുന്ന പല മതങ്ങളുടേയും ആത്മീയ വളര്‍ച്ച മുരടിക്കുന്ന പ്രധാന കാരണങ്ങളിലൊന്നിലേയ്ക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

ചില മതങ്ങളിലെങ്കിലും മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഈശ്വര പ്രമാണങ്ങള്‍ക്ക് വിധേയമായി ജീവിക്കുന്നു എന്ന് പ്രതിജ്ഞാ പത്രം ഒപ്പിട്ടു സമര്‍പ്പിക്കേണ്ടതുണ്ടെങ്കിലും , പൂര്‍ണ്ണമായ ബാക്ക് ഗ്രൗണ്ട് ചെക്ക് മാത്രമാണ് മാനുഷിക രീതിയില്‍ അത്മായ ആത്മീയ നേതൃത്വസ്ഥാനത്തേയ്ക്ക് യോഗ്യരായവരെ കണ്ടെത്തുന്നതിനുള്ള ഏകമാര്‍ഗ്ഗം. മനുഷ്യനെ പൂര്‍ണ്ണമായും വിലയിരുത്തുന്നതിന് ഒരാള്‍ക്കും സാധ്യമല്ലെങ്കിലും, മനുഷ്യ ബുദ്ധിയുടെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ഈശ്വരന്‍ വിഭാവനം ചെയ്യുന്ന ഒരു ആത്മീയത പുലര്‍ന്നു കാണണമെങ്കില്‍ ഇതിനാവശ്യമായ നടപടികള്‍ ആത്മീയ നേതൃത്വം സ്വീകരിച്ചേ മതിയാവൂ. 

Read more

മക്കളെ ഇനിയെന്ന് കാണും നമ്മള്‍.....

മൂന്ന്  മണിക്കൂര്‍ യാത്രചെയ്ത വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ മുന്‍കൂട്ടി ബുക്ക്‌ചെയ്തിരുന്ന റെന്റല്‍ കാര്‍ ജോണിയേയും കുടുംബാംഗങ്ങളേയും കാത്ത്പുറത്ത് പാര്‍ക്ക് ചെയ്തിരുന്നു. ഏജന്റില്‍ നിന്നും താക്കോല്‍ വാങ്ങിഭാര്യയേയും നാലര വയസുളള കൊച്ചുമോനേയും കയറ്റി, കാര്‍ നേരെ പാഞ്ഞത് വിമാനത്താവളത്തില്‍ നിന്നും ഏകദേശം മുപ്പതുമൈല്‍ ദൂരെ സ്ഥിതിചെയ്യുന്ന  നഴ്‌സിങ്‌ഹോമിലേക്കായിരുന്നു. വഴിയില്‍ കാര്‍ നിര്‍ത്തി മൂന്നു വിലകൂടിയതും മനോഹരവുമായ റോസാപുഷ്പങ്ങള്‍ വാങ്ങുന്നതിനും ജോണി മറന്നില്ല. പഠിച്ചു വളര്‍ന്ന സ്‌കൂളും കോളേജും പിന്നിട്ട്കാര്‍ നഴ്‌സിങ്‌ഹോമില്‍ എത്തി പാര്‍ക്ക്‌ചെയ്തു.

സുപരിചിതമായ കെട്ടിട സമുച്ചയത്തിന്റെ ഇടനാഴിയിലൂടെ അതിവേഗം നടന്ന് 103ാം നമ്പര്‍ മുറിയില്‍ എത്തി. മുറിയില്‍ പ്രവേശിച്ച കൊച്ചുമോന്‍ ഓടിചെന്ന് ഉറങ്ങി കിടക്കുകയായിരുന്ന അച്ചമ്മയുടെ കവിളില്‍ ചുംബിച്ചു. ഉറക്കത്തില്‍ നിന്നുംഉണര്‍ന്നപ്പോള്‍ കണ്ടത് കട്ടിലിന്റെ ഇരുവശങ്ങളിലായി ഇരിക്കുന്ന മകന്‍ ജോണിയേയും ഭാര്യേയും കൊച്ചുമോനേയുമാണ്. ജോണി കുനിഞ്ഞു അമ്മയുടെ നെറ്റിയില്‍ ചുംബിച്ചപ്പോള്‍ പാതിവിടര്‍ന്നിരുന്ന കണ്ണുകള്‍ സജ്ജീവമായി. മറുവശത്തായി ഇരുന്നിരുന്ന ജോണിയുടെ ഭാര്യ ചായംതേച്ച്ചുവപ്പിച്ച അധരങ്ങള്‍ നെറ്റിയില്‍ തൊടാതെയാണ് ചുംബനം നല്‍കിയത്.

അമ്മേ ഇന്ന് 'താങ്ക്‌സ്ഗിവിങ്‌ഡേ' ആണ്. അമ്മയെ കാണുന്നതിനാണ് ഞങ്ങള്‍ ഇവിടെ വന്നത്. രണ്ടുദിവസം മാത്രമാണ് എനിക്ക് അവധി ലഭിച്ചിരിക്കുന്നത്. കൊച്ചുമോന്റെ മമ്മിയുടെ മാതാപിതാക്കള്‍ ഇവിടെയടുത്താണല്ലോ താമസിക്കുന്നത്. ഇന്നു രാത്രി അവരുടെ വീട്ടില്‍ കഴിയണം നാളെ രാവിലെ മടങ്ങി പോകുകയും വേണം. എല്ലാവരേയും മാറിമാറി നോക്കുന്നതിനിടയില്‍ അമ്മയുടെ കണ്ണില്‍ നിന്നും പുറത്തേയ്‌ക്കൊഴുകിയ ചുടുകണ്ണുനീര്‍ കയ്യിലുണ്ടായിരുന്ന ടിഷ്യുപേപ്പര്‍ കൊണ്ട്തുടച്ചു നീക്കുന്നതിനിടെ ജോണി പറഞ്ഞു. കിടന്നകിടപ്പില്‍ നിന്നുംചാരിയിരിക്കുന്നതിന്നടത്തിയ ശ്രമം ജോണി തടഞ്ഞു. അമ്മ അവിടെതന്നെ കിടന്നോളൂ. ഞങ്ങള്‍ എല്ലാവരും ഇവിടെയുണ്ടല്ലോ ?

ജോണിയുടെ അമ്മ മേരിക്ക് വയസ് അറുപത്തിയെട്ടായി. ശരീരത്തിന്റെ അരയ്ക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ടുവെങ്കിലും അള്‍സൈമേഴ്‌സ് എന്നരോഗം മേരിയുടെ ഓര്‍മ്മശക്തിയില്‍ ഇതുവരെ പിടിമുറിക്കി യിരുന്നില്ല. ഒരുവര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് മകനേയും കുടുംബത്തേയും വീണ്ടുംകാണുന്നത്. കഴിഞ്ഞ താങ്ക്‌സ്ഗിവിങ്‌ഡേയില്‍ കാണാന്‍ വന്നപ്പോള്‍ ജോണി പറഞ്ഞതാണ് ഞങ്ങള്‍ ഇടയ്ക്കിടെ അമ്മയെ വന്ന്കാണാമെന്ന്. മേരിയുടെചിന്തകള്‍ സാവകാശം ചിറകുവിരിച്ചു. ഭൂതകാലത്തേക്ക് പറന്നുയര്‍ന്നു.

ജോണിയുടെ അപ്പന്‍ മുപ്പത്തിയെട്ട് വയസ്സില്‍ ഈലോകത്തില്‍ നിന്നും വിടപറയുമ്പോള്‍ ജോണിക്ക്പ്രായം രണ്ട് വയസ്സയിരുന്നു. മകന്റെ കൈകള്‍ കൂട്ടിപിടിച്ച് ഇപ്രകാരംപറഞ്ഞു. മോനെ നീ പൊന്നുപോലെനോക്കണം. അവന്‍ നിന്നെ ജീവിതാന്ത്യംവരെ നോക്കികൊളളും.

മുപ്പത്തിഒന്ന് വയസ്സില്‍ ഭര്‍ത്താവ് നഷ്ടപ്പെട്ടുവെങ്കിലും മേരി നഴ്‌സായിരുന്നതിനാല്‍ വലിയ സാമ്പത്തികക്ലേശം സഹിക്കേണ്ടിവന്നില്ല. മേരിയുടെ മനസ്സില്‍ മറ്റൊരാശയമാണ് ഉയര്‍ന്നുവന്നത്. എങ്ങനെയെങ്കിലും അമേരിക്കയില്‍ എത്തണം. മകന് നല്ല വിദ്യാഭ്യാസം നല്‍കണം. നല്ലൊരുഭാവി ഉണ്ടാകണം. ഒരു നഴ്‌സിനെ സംബന്ധിച്ചു അമേരിക്കയില്‍ വരുന്നതിന്അന്ന്ഇത്രയും കടമ്പകള്‍ ഇല്ലായിരുന്നു. ഭര്‍ത്താവ്മരിച്ചു രണ്ട് വര്‍ഷത്തിനുളളില്‍ മകനേയും കൂട്ടി മേരി അമേരിക്കയില്‍ എത്തി. ഭര്‍ത്താവില്ലാതെ മാതൃകപരമായ ജീവിതം നയിച്ചമേരി, ജോണിക്ക്, നല്ലൊരുജോലിലഭിച്ചതോടെ, അമേരിക്കന്‍ മലയാളികുടുംബത്തില്‍ ജനിച്ചുവളര്‍ന്ന് പരിഷ്‌കാരിയും സല്‍സ്വഭാവിയുമായ ഒരുപെണ്‍ കുട്ടിയെ കണ്ടെത്തി വിവാഹവും നടത്തികൊടുത്തു. ഉയര്‍ന്ന വിദ്യാഭ്യാസവും, ഉയര്‍ന്ന ജോലിയും ജോണിക്ക്‌സമൂഹത്തില്‍ ഉന്നതസ്ഥാനം ലഭിക്കുന്നതിനിടയാക്കി.

ഒറ്റക്ക്ജീവിച്ച മകനെ വളര്‍ത്തുന്നതിനു മേരി നയിച്ച വിശ്രമരഹിതമായ ജീവിതം ശരീരത്തേയും മനസ്സിനേയും അല്പമെങ്കിലും തളര്‍ത്തിയിരുന്നു. ഒരുദിവസം ജോലികഴിഞ്ഞു മടങ്ങിവരുന്നതിനിടയില്‍ ഉറക്കത്തില്‍പ്പെട്ട് ഉണ്ടായ അപകടത്തില്‍ മേരിക്ക് സാരമായപരിക്കേറ്റു. വിദഗ്ധചികിത്സലഭിച്ചതിനാല്‍ ജീവന്‍ രക്ഷിക്കാനായെങ്കിലും നട്ടെല്ലു തകര്‍ന്നതിനാല്‍ ശരീരത്തിന്റെ അരയ്ക്കുതാഴെ പൂര്‍ണ്ണമായും ചലനശേഷി നഷ്ടപ്പെട്ടു. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്‌ചെയ്ത വീട്ടിലെത്തിയ മേരിയെ ശുശ്രൂഷിക്കുന്നതിന്കുറച്ചു ദിവസം മകനും മരുമകളും താല്പര്യംകാണിച്ചു. ദിവസങ്ങള്‍ പിന്നിട്ടതോടെ മേരിക്ക്ശരിയായ ശുശ്രൂഷലഭിക്കാതെയായി. മരുമകളുടെ താല്പര്യംപരിഗണിച്ചു. ജോണിക്ക് അമ്മയെ നഴ്‌സിങ്‌ഹോമില്‍ കൊണ്ടുചെന്ന് ആക്കേണ്ടിവന്നു. ഇതിനിടയിലാണ ്‌ജോലിയുമായി ബന്ധപ്പെട്ട് ജോണിക്ക് മറ്റൊരു സ്ഥലത്തേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചത്. അന്ന്മുതല്‍ നഴ്‌സിങ്‌ഹോമില്‍ ഒറ്റക്ക്കഴിയുകയാണ്. ഇപ്പോള്‍ ഇവിടെഎത്തിയിട്ട്മൂന്ന്വര്‍ഷമായി. 'അമ്മേ ഞങ്ങള്‍ ഇറങ്ങുകയാണ് എന്ന് ' ജോണിയുടെശബ്ദം കേട്ടാ മേരി സ്ഥലകാലബോധം വീണ്ടെടുത്തത്. മൂന്നുപേരും ഒരിക്കല്‍ കൂടികവിളില്‍ ചുംബിച്ചു. ഏകദേശം ഒരുമണിക്കൂര്‍ നേരത്തെ സംഗമത്തിനുശേഷം യാത്ര പറഞ്ഞു പിരിയുമ്പോള്‍ കൈകളില്‍ ഉണ്ടായിരുന്ന റോസാപുഷ്പങ്ങള്‍ നോക്കി കൊണ്ട് മേരിയുടെ മനസ്മന്ത്രിച്ചു ഭ ഇനി എന്നാണ് നമ്മള്‍ പരസ്പരം കണ്ടുമുട്ടുന്നത് ? ഒരുവര്‍ഷംകൂടി അടുത്ത താങ്ക്‌സ്ഗിവിങ്വരെ ഇനിയും കാത്തിരിക്കേണ്ടിവരുമോ !'

ജോണിക്കുട്ടി കാറില്‍ കയറിനേരെഎത്തിയ ത്ഭാര്യവീട്ടിലാണ്. അവിടെ നടന്നിരുന്ന താങ്ക്‌സ്ഗിവിങ് ആഘോഷങ്ങളില്‍ പങ്കെടുത്തിനു ശേഷംഡൈനിങ് ടേബിളില്‍ ഒരുക്കിയിരുന്ന വിഭവസമൃദ്ധമായ ഡിന്നര്‍ കുടുംബസമ്മേതം ആസ്വദിക്കുമ്പോള്‍ അല്പം അകലെയല്ലാതെ നഴ്‌സിങ്‌ഹോമില്‍ ഏകയായി കഴിയുന്ന അമ്മയുടെ മുമ്പിലും ആരോ ഒരു നഴ്‌സിങ്‌ഹോം ജീവനക്കാരന്‍ താങ്ക്‌സ്ഗിവിങ്ഡിന്നര്‍ നിരത്തിവെച്ചു. ഇമവെട്ടാതെ ഡിന്നര്‍ പ്ലേറ്റിലേക്ക്‌നോക്കിയിരുന്നപ്പോള്‍ കണ്ണുകള്‍ നിറഞ്ഞൊഴുകിയതുപോലുംഅവര്‍ അറിഞ്ഞില്ല. ഭര്‍ത്താവ്തന്നെഏല്പിച്ച ഉത്തരവാദിത്വം വിശ്വസ്തതയോടെ നിറവേറ്റിയആത്മനിര്‍വൃതിയായിരുന്നവോആകണ്ണുനീരില്‍ പ്രതിഫലിച്ചിരുന്നത് ? ആര്‍ക്കറിയാം ?

Read more

മരണാനന്തരം അദൃശ്യ ജീവിതത്തിലേക്ക്

നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ഞായറാഴ്ച രാവിലെ വീട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ പതിവില്‍ കഴിഞ്ഞ ക്ഷീണം അനുഭവപ്പെട്ടു. തിങ്കളാഴ്ച മുതല്‍ ആരംഭിച്ച ഡ്യൂട്ടി അവസാനിച്ചല്ലോ ' എന്ന് ചിന്തിച്ചപ്പോള്‍ അല്പം ആശ്വാസവും. ആശുപത്രിയില്‍ നിന്നും പത്ത് മൈല്‍ അകലെയുളള വീട്ടില്‍ എത്തിയതും ഗാരേജില്‍ കാര്‍ പാര്‍ക്ക് ചെയ്തു പുറകുവശത്തെ വാതിലിലൂടെ അകത്തു കടന്നു. പെട്ടെന്നാണ് എല്ലാം സംഭവിച്ചത്. തലയ്ക്കുളളില്‍ ശക്തിയായ വേദന അനുഭവപ്പെടുകയും അബോധാവസ്ഥയില്‍ നിലത്തേക്ക് മറിഞ്ഞു വീഴുകയും ചെയ്തു.

ബോധം തെളിഞ്ഞപ്പോള്‍ ശിരസ് മുതല്‍ പാദം വരെ വിവിധ ഉപകരണങ്ങള്‍ ഘടിപ്പിച്ചു ആശുപത്രിയിലെ ഐസിയുവില്‍ കിടക്കുകയാണെന്ന് മനസ്സിലായി. സംഭവം നടന്നിട്ട് ഇരുപത്തിനാല് മണിക്കൂറേ കഴിഞ്ഞിട്ടുളളൂ. അപകടനില തരണം ചെയ്തിട്ടില്ല. ബെഡിനു ചുറ്റും ഡോക്ടറന്മാരും നഴ്‌സുമാരും അടക്കം പറയുന്നു ? കിടക്കയില്‍ കിടന്നു തന്നെ കേട്ടു. കൂടി നിന്നവരുടെ മുഖഭാവം ശ്രദ്ധിച്ചപ്പോള്‍ എന്തോ സംഭവിക്കുവാന്‍ പോകുന്നു എന്നൊരു തോന്നല്‍. ചില മണിക്കൂറുകള്‍ കൂടി പിന്നിട്ടു.

ശ്വാസോച്ഛ്വാസത്തിനു അല്പം തടസ്സം നേരിട്ടു. അകത്തേക്കും പുറത്തേക്കുമുളള ശ്വാസത്തിന് ഗതിവേഗം കുറഞ്ഞു വന്നു. കണ്ണുകളില്‍ ഇരുട്ടു വ്യാപിച്ചു. കേള്‍വി അശേഷം ഇല്ലാതായി. എല്ലാവരും നോക്കി നില്‍ക്കെ നാളിതുവരെ അഭയം നല്‍കിയ ശരീരത്തെ ഉപേക്ഷിച്ച് തേജസ്സും ഓജസും നല്‍കിയിരുന്ന ആത്മാവ് അന്തരീക്ഷത്തിലേക്ക് പറന്നുയര്‍ന്നു. നിശ്ചലമായി കിടക്കുന്ന ശരീരത്തിന്റെ മാറില്‍ ഡോക്ടറന്മാര്‍ മാറിമാറി മുഷ്ടിയുദ്ധം നടത്തുന്നതാണ് എവിടെയോ പോയി ഹാജര്‍ രേഖപ്പെടുത്തിയശേഷം തിരിച്ചെത്തിയ ആത്മവായി മാറിയ എനിക്ക് കാണുവാന്‍ കഴിഞ്ഞത്.

അല്പ മിനിറ്റുകളുടെ അഭ്യാസത്തിനുശേഷം ഡോക്ടറന്മാര്‍ മരണം സ്ഥിരീകരിച്ചു. ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന എല്ലാ ഉപകരണങ്ങളും നിമിഷനേരം കൊണ്ട് എടുത്തുമാറ്റി. ഇനി ഇവിടെ കിടക്കാന്‍ അനുവാദമില്ലല്ലോ. നഴ്‌സുമാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ രണ്ടു പേര്‍ ഒരു സ്ട്രക്ച്ചറിലേക്ക് ശരീരം മാറ്റി ആംബുലന്‍സില്‍ അതിവേഗം ഫ്യൂണറല്‍ ഹോമിലെത്തിച്ചു. അന്ന് രാത്രി മുഴുവന്‍ ഏകനായി മാര്‍ബിള്‍ മേശയില്‍ കിടക്കുമ്പോള്‍ കൂട്ടിന് ഞാനും അവിടെ തന്നെ ഉണ്ടായിരുന്നു.

രാവിലെ കുടുംബാംഗങ്ങളില്‍ ഒരാള്‍ വര്‍ഷങ്ങള്‍ക്കു മുമ്പെടുത്ത ഒരു ഫോട്ടോ കൊണ്ടുവന്ന് ഫ്യൂണറല്‍ ഉദ്യോഗസ്ഥനെ ഏല്പിച്ചു. മുപ്പതുവര്‍ഷമെങ്കിലും പഴക്കമുളള ആ മുഖം തയ്യാറാക്കുവാന്‍ വളരെ പാടുപെട്ടുവെങ്കിലും എല്ലാം കഴിഞ്ഞപ്പോള്‍ വളരെ സുന്ദരനായി കാണപ്പെട്ടു. വിവാഹ ദിവസം മാത്രം അണിഞ്ഞിരുന്ന സ്യൂട്ടും കോട്ടും കൂടി ധരിപ്പിച്ചപ്പോള്‍ ശരീരത്തിന്റെ അഴക് വീണ്ടും വര്‍ദ്ധിച്ചു. അറുപത്തിരണ്ട് വയസ്സായിരിക്കുന്നുവെങ്കിലും മുപ്പത്തിയഞ്ച് വയസ് ഇപ്പോള്‍ കാണുമ്പോള്‍ തോന്നൂ.

ഇവിടെ നടക്കുന്നതെല്ലാം സശ്രദ്ധം വീക്ഷിച്ചു ക്കൊണ്ട് അല്പമകലെ മാറി നിന്നിരുന്ന പ്രിയ ഭാര്യയുടെ കവിളിലൂടെ കണ്ണുനീര്‍ ധാരധാരയായി ഒഴുകുന്നു. ദുഃഖം സഹിക്കാനാകാതെ പല സന്ദര്‍ഭങ്ങളിലും കണ്ണില്‍ നിന്നും അടര്‍ന്ന് വീഴുന്ന ജലകണങ്ങള്‍ സ്വന്തം കരങ്ങള്‍കൊണ്ട് ഒപ്പിയെടുത്ത് ആശ്വസിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുണ്ട്. ഇപ്പോള്‍ എനിക്കതിനാകുന്നില്ലല്ലോ.

വൈകുന്നേരത്തോടെ മനോഹരമായ കാസ്‌കറ്റിലാക്കിയ ശരീരം പൊതുദര്‍ശനത്തിനായി ദേവാലയത്തിലെത്തിച്ചു. ആദരാജ്ഞലികള്‍ അര്‍പ്പിക്കുവാനായി എത്തിയിരുന്നവരെ ശ്രദ്ധിച്ച് കാസ്‌കറ്റിന്റെ ഒരു ഭാഗത്ത് അദൃശ്യനായി ഞാനും നിലയുറപ്പിച്ചു. മനസഃക്ഷിയോട് ഒരു ശതമാനം പോലും നീതി പുലര്‍ത്താതെയുളള അനുശോചന സന്ദേശങ്ങള്‍ കേട്ടപ്പോള്‍ ആത്മാവ് പോലും അബോധാവസ്ഥയിലാകുമോ എന്ന ഭയം എന്നെ കീഴ്‌പ്പെടുത്തിയിരുന്നില്ല. ശുശ്രൂഷകള്‍ പൂര്‍ത്തികരിച്ചു ശ്മശാന ഭൂമിയില്‍ പ്രത്യേകം തയ്യാറാക്കിയിരുന്ന കൂടാരത്തിലേക്കു ശവമഞ്ചം മാറ്റപ്പെട്ടു. റൂമാല്‍ കൊണ്ട് മുഖം മറച്ചതിനുശേഷം സഹോദരന്മാരെ പാതാള വഴിയായി ഞാന്‍ കടന്നു പോകുമ്പോള്‍ എന്ന പ്രാര്‍ഥന മുഖ്യ കാര്‍മ്മികന്റെ അധരങ്ങളിലൂടെ പുറത്തേയ്‌ക്കൊഴുകിയപ്പോള്‍ മനുഷ്യ ജീവിതത്തിന്റെ താല്ക്കാലികതയെ കുറിച്ചുളള അവബോധം പലരുടേയും കണ്ണുകളെ ഈറനണിയിച്ചു.

മണ്ണിനാല്‍ മെനയപ്പെട്ട മനുഷ്യന്‍ മണ്ണിലേക്ക് മടങ്ങണമെന്ന ആജ്ഞ നിറവേറ്റുന്നതിന് ആറടി മണ്ണിലേക്ക് ശരീരം അടക്കം ചെയ്ത മഞ്ചം സാവകാശം താഴത്തപ്പെട്ടു. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തീകരിച്ചു കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും വീടുകളിലേക്ക് യാത്രയായി. പുഷ്പാലങ്കൃതമായ മണ്‍കൂനയേയും നോക്കി കൊണ്ട് എത്രനേരം അവിടെ ചിലവഴിച്ചു എന്നറിയില്ല. പരിചിതമായ ഒരു ശബ്ദം കേട്ട് തിരഞ്ഞു നോക്കിയപ്പോള്‍ കണ്ടത് മറ്റാരേയും മായിരുന്നില്ല. ധനവാനേയും ലാസറിന്റേയും കഥ സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിച്ച അധ്യാപകനെ തന്നെ. നഗ്ന നേത്രങ്ങള്‍ക്കു അദൃശ്യമായി മറ്റുളളവരെ കാണുന്നതിനും കേള്‍ക്കുന്നതിനും ധനവാനു കഴിഞ്ഞുവെങ്കില്‍ മരണശേഷം നിങ്ങള്‍ക്കെല്ലാവര്‍ക്കും അതിനു അര്‍ഹതയുണ്ടെന്നു പറഞ്ഞ അധ്യാപകന്റെ വാക്കുകള്‍ എത്ര യാഥാര്‍ത്ഥ്യമായിരിക്കുന്നു.

ഇപ്പോള്‍ ഇവിടെ ഉപേക്ഷിക്കപ്പെട്ട ശരീരത്തിലേക്ക് വീണ്ടും പ്രവേശിക്കുവാന്‍ എത്രനാള്‍ കൂടി കാത്തിരിക്കേണ്ടി വരും? എനിക്കു മുമ്പേ ശരീരമുപേക്ഷിച്ചു അന്ത്യകാഹളം മുഴങ്ങും വരെ കാത്തിരിക്കുന്ന ലക്ഷോപലക്ഷം ആത്മാക്കളുടെ ഗണത്തില്‍ ചേരുക തന്നെ. മണ്‍കൂനയുടെ സമീപത്തു നിന്നും അനന്ത വിഹായസ്സിലേക്ക് പറന്നുയരുമ്പോള്‍ മണ്‍മറഞ്ഞു പോയ മാതാപിതാക്കള്‍ ഉള്‍പ്പെടെ വലിയൊരു സമൂഹം എന്നെ സ്വീകരിക്കാനെത്തിയിരുന്നു. 

Read more

എന്റെ ആലയം പ്രാര്‍ഥനാലയം, നിങ്ങളോ അതിനെ കളളന്മാരുടെ ഗുഹയാക്കി

സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് യെരുശലേം ദേവാലയത്തില്‍ ദിഗന്തങ്ങള്‍ ഭേദിക്കുമാറ് മുഴങ്ങിയ സിംഹ ഗര്‍ജ്ജനത്തിന്റെ മാറ്റൊലി ഇന്നും അന്തരീക്ഷത്തില്‍ അലയടിക്കുന്നില്ലേ ? ആഗോള ക്രൈസ്തവ ജനത ഭയഭക്തിപൂര്‍വ്വം ആചരിക്കുന്ന അമ്പതു നോയമ്പിന്‍#െറ സമാപന ദിനങ്ങളിലേക്ക് നാം പ്രവേശിച്ചിരിക്കുന്നു. പീഢാനുഭവ ആഴ്ച (വിശുദ്ധ വാരം) ആരംഭിക്കുന്നതിനുമുമ്പ് ഹോശാനാ ഞായര്‍ നാം ആഘോഷപൂര്‍വ്വം കൊണ്ടാടി. തലമുറകളായി പ്രതീക്ഷയോടെ കാത്തിരുന്ന യിസ്രയേല്‍ ജനതയുടെ വീണ്ടെടുപ്പുകാരന്‍, തച്ചനായ ജോസഫിന്റെയും കന്യകയായ മറിയയുടേയും സീമന്തപുത്രന്‍ ജനസഹസ്രങ്ങളുടെ അകമ്പടിയോടും ആരവത്തോടും യെരുശലേം ദേവാലയത്തിലേക്ക് കഴുതക്കുട്ടിയുടെ പുറത്ത് പ്രവേശിച്ചതിന്റെ ഓര്‍മ്മ.

തങ്ങളുടെ വസ്ത്രങ്ങള്‍ വഴിയില്‍ വിരിച്ചും, മരത്തില്‍ നിന്നുളള ഇളം കൊമ്പുകള്‍ വെട്ടിയെടുത്ത് വഴിയില്‍ വിതറിയും കുരുത്തോലകള്‍ ഏന്തിയും 'ഇസ്രയേലിന്റെ രാജാവായി വരുന്നവന്‍?. വാഴ്ത്തപ്പെട്ടവന്‍' .അത്യുന്നതങ്ങളില്‍ ഹോശനാ... എന്ന് ആബാലവൃദ്ധം ജനങ്ങള്‍ ആര്‍ത്തട്ടഹസിച്ച് യെരുശലേം ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചപ്പോള്‍ സര്‍വ്വലോക സൃഷ്ടാവും, രാജാധി രാജാവും, യിസ്രയേല്‍ ജനതയുടെ രക്ഷകനുമായ ദൈവത്തിന്റെ ഏകജാതനായ മകന്‍ യേശുവിനെ യഥാര്‍ത്ഥമായി ജനം അംഗീകരിക്കുകയായിരുന്നു.

ആണ്ടുതോറും യെരുശലേം ദേവാലയത്തില്‍ നടക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളിലും മോശയുടെ ന്യായപ്രമാണ പ്രകാരമുളള ബലിയര്‍പ്പണത്തിനും പതിവായി എത്തിയിരുന്ന യേശുവിനെ തികച്ചും വ്യത്യസ്ഥ വ്യക്തിയായിട്ടാണ് യെരുശലേം ദേവാലയത്തില്‍ കാണുവാന്‍ കഴിഞ്ഞത്. തന്‍#െറ പിതാവിന്റെ വാസസ്ഥലത്തെ (ദേവാലയം) കുറിച്ചുളള അറിവ്, യെരുശലേം ദേവാലയത്തില്‍ നിലനിന്നിരുന്ന ദൈവീകപ്രമാണങ്ങള്‍ക്കെതിരെ പ്രതികരിയ്ക്കാതിരിക്കുവാന്‍ വിസമ്മതിച്ചു. വിശ്വാസ സമൂഹം ഭക്ത്യാദരങ്ങളോടെ ബഹുമാനിച്ചരാധിച്ചിരുന്ന മഹാപുരോഹിതന്മാരേയും ശാസ്ത്രിന്മാരേയും പരീശന്മാരേയും നോക്കിക്കൊണ്ട് 'എന്റെ ആലയം പ്രാര്‍ഥനാലയം എന്ന് വിളിക്കപ്പെടും, നിങ്ങളോ അത് കളളന്മാരുടെ ഗുഹയാക്കി തീര്‍ത്തിരിക്കുന്നു' എന്ന് സധൈര്യം പ്രഖ്യാപിച്ചതിനുശേഷം വില്‍ക്കുന്നവരേയും കൊളളുന്നവരേയും എല്ലാം പുറത്താക്കുകയും പൊന്‍ വാണിഭക്കാരുടെ മേശകളെയും പ്രാവ് വില്‍ക്കുന്നവരുടെ പീഠങ്ങളേയും മറിച്ചുകളയുകയും ചെയ്തു. നാളിതുവരെ ചോദ്യം ചെയ്യപ്പെടാതിരുന്ന പ്രവര്‍ത്തികളെ യേശു ചോദ്യം ചെയ്തതോടെ യേശുവിനെ ഏതുവിധേനേയും ഒടുക്കികളയുവാന്‍ മഹാപുരോഹിതന്മാരും ശാസ്ത്രിന്മാരും പ്രതിജ്ഞയെടുത്തു.

ആധുനിക സഭകളെ നോക്കി യേശുവിന് കളളന്മാരുടെ ഗുഹ എന്ന് വിളിക്കാമോ? യേശുവിന്റെ പ്രഖ്യാപനം ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇന്നത്തെ ക്രസ്തവ സഭകളുടെ സ്ഥിതിഗതികളുടെ ആകമാന ചിത്രത്തെ കുറിക്കുന്നു എന്ന് അംഗീകരിക്കാതിരിക്കുവാനാകില്ല.

യെരുശലേം ദേവാലയത്തില്‍ എത്ര കളളന്മാരാണ് ഉണ്ടായിരുന്നത് ? അവിശ്വസ്തരായ ചില മഹാപുരോഹിതന്മാരുടേയും, ശാസ്ത്രിമാരുടേയും പ്രവര്‍ത്തനങ്ങള്‍ ദേവാലയത്തിനു അപകീര്‍ത്തി വരുത്തി വെച്ചു. അവിടെ തന്നെ ഉണ്ടായിരുന്ന സാധാരണക്കാരായ പുരോഹിതന്മാരും, ഭക്തന്മാരും ശരിയായ വിശ്വാസികളായിരുന്നു. കളളന്മാരുടെ ഗുഹയായി മാറി എന്നറിഞ്ഞിട്ടും ദൈവാലയ പ്രവര്‍ത്തനങ്ങളില്‍ നിന്നു വിട്ടു നില്‍ക്കുവാന്‍ അവര്‍ തയ്യാറായതുമില്ല.

യോഹന്നാന്‍ സ്‌നാപകന്റെ മാതാപിതാക്കളായ എലിസബത്തും സഖറിയായും 'ദൈവ സന്നിധിയില്‍ നീതിയുളളവര്‍' ആയിരുന്നു. കളളന്മാരുടെ ഗുഹയിലും അവര്‍ വിശ്വസ്തരും നല്ലവരുമായി കഴിഞ്ഞു. ശിമ്യോന്‍ ആത്മനിയോഗത്താല്‍ ദേവാലയത്തില്‍ ചെന്ന് ഈ മനുഷ്യന്‍ നീതിമാനും യിസ്രായേലിന്റെ ആശ്വാസത്തിനായി കാത്തിരുന്നവനും ആയിരുന്നു. പരിശുദ്ധാത്മാവും അവന്റെ മേല്‍ ഉണ്ടായിരുന്നു. കളളന്മാരുടെ ഗുഹയിലും പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം ഉണ്ടായിരുന്നു.

കളളന്മാരുടെ ഗുഹയായ ദേവാലയത്തില്‍ പ്രവേശിച്ച ചുങ്കക്കാരന്‍ ദൂരത്തു നിന്നുകൊണ്ട്, സ്വര്‍ഗ്ഗത്തിലേക്ക് നോക്കുവാന്‍ പോലും തുനിയാതെ മാറത്തടിച്ചു. 'ദൈവമേ പാപിയായ എന്നോട് കരുണ തോന്നേണമേ' എന്ന് നിലവിളിക്കുന്നു. അവന്‍ നീതികരിക്കപ്പെട്ടവനായി വീട്ടിലേക്ക് തിരിച്ചു പോയി. കളളന്മാരുടെ ഗുഹയായി അധഃപതിച്ച ദേവാലയത്തിലും രക്ഷ കണ്ടെത്തുവാന്‍ കഴിയുമെന്നതിന് ഇതിലും വലിയൊരു സാക്ഷ്യം ആവശ്യമുണ്ടോ ?

യെരുശലേം ദേവാലയത്തെ പൂര്‍ണ്ണമായും ദൈവം കൈവിട്ടിരുന്നില്ല. അവിടെ ദൈവീകാരാധനയും ദൈവ കല്പിതമായ ബലിയര്‍പ്പണവും നടന്നിരുന്നു. അവിടെ ഒരു കൂട്ടം യഥാര്‍ത്ഥ വിശ്വാസികളും ഉണ്ടായിരുന്നു.

നാം കൂടി വരുന്ന സഭകളുടെ സ്ഥിതിയും ഇതില്‍ നിന്നും ഒട്ടും ഭിന്നമല്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ അംഗീകരിക്കാതെ സഭാ പ്രവര്‍ത്തനങ്ങളില്‍ നിന്നും മാറി നില്‍ക്കുവാനാണ് ചിലരെങ്കിലും ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചു യുവതലമുറ. ഇത് ദൈവീക പദ്ധതിയുടെ ഭാഗമാണെന്ന് കരുതുന്നവര്‍ക്ക് തെറ്റുപറ്റി. ഇന്നത്തെ സഭകള്‍ നിലനില്‍ക്കുന്നതുതന്നെ ഇത്തരത്തിലുളള ചെറിയ വിശ്വാസ സമൂഹത്തിന്‍#െറ നിരന്തരമായ പ്രാര്‍ഥനയുടെ ഫലമാണ്. സോദോം ഗോമോറ നഗരങ്ങള്‍ നശിപ്പിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ നീതിമാനായ എബ്രഹാം ദൈവസന്നിധിയില്‍ നിന്നുകൊണ്ട് ഒരു ചോദ്യം പത്ത് നീതിമാന്മാരെങ്കിലും ഉണ്ടെങ്കില്‍ നീ ഈ നഗരങ്ങളെ നശിപ്പിക്കുമോ? ഇതിന് ദൈവം നല്‍കുന്ന മറുപടി തന്നെയാണ് ആധുനിക സഭയുടെ നിലനില്‍പിന്റെ അടിസ്ഥാന കാരണവും.

വിശുദ്ധവാരം ആചരിക്കുന്ന ക്രസ്തവ ജനതയുടെ കര്‍ണ്ണപുടങ്ങളില്‍ സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ക്രിസ്തു മഹാപുരോഹിതന്മാരുടേയും, ശാസ്ത്രിമാരുടേയും നേരെ വിരല്‍ ചൂണ്ടി ചോദിച്ച ചോദ്യത്തിന്റെ മാറ്റൊലി ഇന്നും പ്രതിദ്ധ്വനിക്കുന്നു. അതിനോടുളള നമ്മുടെ പ്രതികരണം എന്താണ്?

നാം നിലനില്‍ക്കുന്ന സഭകളില്‍, സ്ഥാനങ്ങളില്‍ വിശുദ്ധ ജീവിതം നയിക്കുവാന്‍ നമുക്കാകുമോ? എങ്കില്‍ ഈ വിശുദ്ധ വാരം നമ്മുടെ ജീവിതത്തില്‍ അന്വര്‍ത്ഥമാകുക തന്നെ ചെയ്യും.

Read more

വിഷു ഫെസ്റ്റിവല്‍ ഓഫ് പ്ലാന്റിങ്ങ്

കേരള ജനത പരമ്പാരാഗതമായി ആഘോഷിച്ചുവരുന്ന രണ്ട് ഉത്സവങ്ങളാണ് ഓണവും, വിഷുവും. ഓണം, ഫെസ്റ്റിവല്‍ ഓഫ് ഹാര്‍വെസ്റ്റും, വിഷു ഫെസ്റ്റിവല്‍ ഓഫ് പ്ലാന്റിങ്ങ് എന്നുമാണ് പുരാതകാലം മുതല്‍ അറിയപ്പെടുന്നത്. ഓണം വിരിച്ചുകൃഷിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ വിഷു വേനല്‍ പച്ചക്കറി വിളവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

മലയാളമാസം മേടം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. ഭാരത കാര്‍ഷീക പഞ്ചാംഗത്തിന്റെ ആദ്യദിനം. വിഷു എന്നാല്‍ തുല്യമായതെന്നര്‍ത്ഥം. രാത്രിയും പകലും തുല്യമായദിനം. മേടം ഒന്നിന് മേടവിഷുവും, തുലാം ഒന്നിന് തുലാവിഷുവും കേരളത്തില്‍ ആഘോഷിക്കുന്നു.

ദ്രാവിഡാഘോഷങ്ങളില്‍ പെട്ട ഉത്സവമാണ് വിഷു. മത്സ്യമാംസ ആഹാരങ്ങള്‍ വര്‍ജ്ജിച്ചുകൊണ്ടാണ് ഓണം ആഘോഷിക്കുന്നത്. ഇതിന് കടകവിരുദ്ധമാണ് വിഷു. ആദി ദ്രാവിഡന്മാര്‍ വേട്ടയാടി കാലയാപനം കഴിച്ചിരുന്ന മാംസാഹാരത്തോടുള്ള അഭിരുചി വിഷു ആഘോഷങ്ങളില്‍ നിഴലിക്കുന്നു.

വിഷുവിന്റെ തലേനാള്‍ സംക്രാന്തിയാണ്. അന്ന് വൈകീട്ട് വീട്ടിലെ ഉപയോഗശൂന്യമായ വസ്തുക്കള്‍ കത്തിച്ചുകളയുകയും, വീട് ശുദ്ധിയാക്കുകയും ചെയ്യുന്നു. പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഓലപടക്കം, മാലപടക്കം, കമ്പിത്തിരി, പൂത്തിരി, മത്താപ്പ്, മേശപൂത്തിരി, തുടങ്ങിയ നിറപകിട്ടാര്‍ന്ന വിഷുപടക്കങ്ങള്‍ കത്തിക്കുന്നത് വിഷുദിനത്തിന്റെ പ്രത്യേകതായാണ്. വിഷുഫലം പറയുന്നരീതി പണ്ടുകാലത്ത് സാര്‍വ്വത്രികമായിരുന്നു. പണിക്കര്‍ വീടുകളില്‍ എത്തി വിഷുഫലം ഗണിച്ചുപറയുന്ന രീതിയും നിലവിലുണ്ടായിരുന്നു. വിഷു സംക്രാന്തി നാളില്‍ എത്തുന്ന പണിക്കര്‍ക്ക് നല്ല പ്രതിഫലവും നല്‍കിയിരുന്നു.

വിഷുവിനോടനുബന്ധിച്ചു ഒരു ഐതിഹ്യം നിലവിലുണ്ട്. ഭാരതീയ പുരാണങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള അസുരനാണ് നരകാസുരന്‍. ഹിരണ്യക്ഷന് ഭൂമിദേവിയില്‍ നിന്നും ജനിച്ചപുത്രന്‍. ഭൂമദേവിയുടെ അപേക്ഷപ്രകാരം മഹാവിഷ്ണു നരകന് നാരായണാസ്ത്രം നല്‍കി. നാരായണാസ്ത്രം കൈയ്യിലുള്ളപ്പോള്‍ തനിക്കല്ലാതെ മറ്റാര്‍ക്കും നരകനെ വധിക്കുവാന്‍ സാധ്യമല്ല എന്ന അനുഗ്രവും നല്‍കിയതായി ഭാഗവതത്തില്‍ പറയുന്നു. മഹാവിഷ്ണുവിന്റെ വരം ലഭിച്ച നരകന്‍ ദേവലോകം ആക്രമിച്ചു. ഇന്ദ്രമാതാവായ അഭിനിയുടെ കുണ്ഡലങ്ങളും, ഇന്ദ്രന്റെ വെണ്‍കൊറ്റകുടയും കരസ്ഥമാക്കി. ഇന്ദ്രന്റെ അപേക്ഷപ്രകാരം ശ്രീകൃഷ്ണന്‍ സത്യഭാമാസമേതം ഗരുഢാരൂഢനായി എത്തി യുദ്ധത്തില്‍ നരകാസുരനെ വധിച്ചു. നരകാസുര വധദിനമാണ് വിഷു ആയി ആഘോഷിക്കുന്നതെന്ന് ഐതീഹ്യത്തില്‍ പറയുന്നു.

വിഷുദിനത്തില്‍ കൃഷിയോടനുബന്ധിച്ച് ചാലിടല്‍ കര്‍മ്മം, കൈക്കോട്ടുചാല്‍, വിഷുവേല, വിഷുവെടുക്കല്‍ തുടങ്ങിയ നിരവധി ആചാരങ്ങള്‍ നിലവിലുണഅട്. വിഷു സദ്യക്കു മുമ്പായി നിരവധി ആചാരങ്ങള്‍ നിലവിലുണ്ട്. വിഷു സദ്യയ്ക്കു മുമ്പായി നടത്തുന്ന ചാലിടല്‍ ആചാരമനുസരിച്ച് ആദ്യമായി നിലം ഉഴുതുമറിച്ച് വിത്തിടുന്നു. കന്നുകാലികളെ കുളിപ്പിച്ച് കുറിതൊട്ട് കൊന്ന പൂക്കള്‍ കൊണ്ടു അലങ്കരിച്ചു കൃഷി സ്ഥലത്ത് കൊണ്ടുവരുന്നു. കാര്‍ഷികോപകരണങ്ങള്‍ എല്ലാം പുതിയവ ആയിരിക്കും. കന്നുകാലികളെ നുകത്തില്‍ പൂട്ടി നിലം ഉഴുതു മറിച്ചശേഷം ചാലുകളില്‍ അവില്‍, മലര്‍, ഓട്ടട എന്നിവ നേദിക്കുന്ന ചടങ്ങു നടക്കും.

വിഷു സദ്യക്കുശേഷം നടത്തുന്ന മറ്റൊരാചാരമാണ് കൈകോട്ടുചാല്‍. പുതിയ കൈകോട്ടിനെ കഴുകി, കുറിതൊടുവിച്ച് കൊന്നപൂക്കള്‍ കൊണ്ട് അലങ്കരിച്ച് വീടിന്റെ ഒരു കോണില്‍വെച്ചു പൂജിക്കുന്നു. പൂജിച്ചെടുത്ത കൈകോട്ടുകൊണ്ട് കൊത്തികിളച്ചതില്‍ കുഴികളെടുത്ത് നവധാന്യങ്ങള്‍, പച്ചക്കറി വിത്തുകള്‍ എന്നിവ നടുന്നു. പാടങ്ങളില്‍ കൃഷിയിറക്കിയ കര്‍ഷകര്‍ പറമ്പു കൃഷിക്കും തുടക്കമിടുന്നു എന്നതാണിതുകൊണ്ടു ഉദ്ദ്യേശിക്കുന്നത്.

വിഷുദിനത്തില്‍ നടക്കുന്ന പ്രധാന ചടങ്ങാണ് വിഷുകണി. കുടുംബത്തിലെ മുതിര്‍ന്ന സ്ത്രീകള്‍ക്കാണ് വിഷുകണി ഒരുക്കുന്നതിനും, മറ്റുള്ളവരെ കാണിക്കുന്നതിനുമുള്ള ചുമതല. മിന്നിതിളങ്ങുന്ന ഓട്ടുരുളിയില്‍ അരിയും, നെല്ലും, നെല്ലും പാതി നിറച്ചു, കൂടെ അലക്കിയ മുണ്ടും പൊന്നും, കണിവെള്ളരിയും, കണികൊന്നയും, പഴുത്തടയ്ക്കയും, വെറ്റിലയും, കണ്‍മഷി, ചാന്ത്, സിന്ദൂരം, നാരങ്ങ എന്നിവയും, തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേര പാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുകണി ഒരുക്കുന്നത്. കണികൊന്ന പൂക്കള്‍ക്ക് വിഷുകണിയില്‍ ഒഴിച്ചുകൂടാനാവത്ത സ്ഥാനമാണ്. ഐശ്വര്യ സമ്പൂര്‍ണ്ണമായ പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേര്‍ന്ന വിഷുകണികണ്ടുണരുമ്പോള്‍ പുതിയൊരു ജീവിത ചംക്രമണത്തിലേക്കുള്ള വികാസമാണ് സംഭവിക്കുന്നത്.

ചിലയിടങ്ങളില്‍ കുറികൂട്ടം, ഗ്രന്ഥവും, വെള്ളിപ്പണം, ചക്ക, മാങ്ങ മുതലയാവയും കണിക്ക് വെയ്ക്കുന്ന പതിവുണ്ട്. കത്തിച്ച ചന്ദനതിരിയും, വെളളം നിറച്ച ഓട്ടു കിണ്ടിയും, പുതിയ കസവു മുണ്ടും അടുത്തുണ്ടാവണം എന്നാണ് പഴമക്കാര്‍ പറയുന്നത്. പ്രായമായ സ്ത്രീ രാത്രി കണി ഒരുക്കി ഉറങ്ങാന്‍ കിടക്കും. പുലര്‍ച്ചെ എഴുന്നേറ്റ് കണികണ്ട് മറ്റുള്ളവരെ കണികാണിക്കും.

ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പുറകില്‍ നിന്നും കണ്ണുപൊത്തി കൊണ്ടുപോയാണ് കണി കാണിക്കുന്നത്. കുടുംബാംഗങ്ങള്‍ കണി കണ്ടു കഴിഞ്ഞതിനുശേഷം വീടിന്റെ കിഴക്കുവശത്ത് കണി കൊണ്ടുചെന്ന് പ്രകൃതിയെ കാണിക്കും. ഫലവൃക്ഷങ്ങളേയും, വീട്ടുമൃഗങ്ങളേയും കണിക്കാണിക്കുന്ന ചടങ്ങും നിലവിലുണ്ട്.

കണികണ്ടതിനുശേഷം ഗ്രഹനാഥന്‍ കുടുംബാംഗങ്ങള്‍ക്ക് നല്‍കുന്ന സമ്മാനമാണ് വിഷുകൈനീട്ടം. ആദ്യകാലങ്ങളില്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ നാണയങ്ങള്‍ നല്‍കിയിരുന്നു. വര്‍ഷം മുഴുവന്‍ സമ്പല്‍സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെ എന്ന് അനുഗ്രഹിച്ചാണ് കൈനീട്ടം നല്‍കുന്നത്.

വിഷുമായി ബന്ധപ്പെട്ട ഒന്നാണ് കണികൊന്ന വിഷുക്കാലത്ത് കേരളമെങ്ങും കൊന്നപ്പൂ പൂത്തുനില്‍ക്കുന്നത് മനസ്സിന് കുളുര്‍മ നല്‍കുന്നതും നയനാന്ദകരവുമായ കാഴ്ചതന്നെയാണ്. കേരളത്തിന്റെ സംസ്ഥാനപുഷ്പം കണികൊന്നകളില്‍ വിരിയുന്ന മഞ്ഞ പൂക്കളാണ്. വേനലില്‍ സ്വര്‍ണ്ണത്തിന്റെ നിധിശേഖരം നല്‍കുന്ന വൃക്ഷം എന്നാണ് കൊന്നകളെ കുറിച്ചു പുരാണങ്ങളില്‍ പറയുന്നത്.

വിഷുസദ്യയില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഒന്നാണ് വരിക്കചക്ക. വിഷുവിഭവങ്ങളില്‍ ചക്ക എരിശ്ശേരി, ചക്ക വറുത്തത്, തേങ്ങാചിരികിയിട്ട കഞ്ഞി, മത്തനും പയറും കൊണ്ടുള്ള കറി, മാമ്പഴപുളിശ്ശേരി, ചക്കപ്രഥമന്‍, വിഷുകട്ട എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. വിഷുകാലങ്ങളില്‍ ചക്കയും മാങ്ങയും നിറഞ്ഞുനില്‍ക്കുന്നു എന്നുള്ളതാണ്. ഇവ ധാരാളം ഉപയോഗിച്ചുള്ള വിഷുവിഭവങ്ങള്‍ തയ്യാറാക്കുന്നതിന് നിദാനമായിരിക്കുന്നത്.

'പൊലിക, പൊലിക ദൈവമേ തന്‍ നെല്‍പൊലിക' എന്നുള്ള പുള്ളുവ പാട്ടും, വിത്തും കൈകോട്ടും എന്നുതുടങ്ങുന്ന ഗാനവും വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെ ചൂണ്ടികാണിക്കുന്നു. വിഷുവിന് ചെയ്യുന്ന പ്രവൃത്തിയുടെ ഫലങ്ങള്‍ അടുത്ത വിഷുദിനം വരെ നിലനില്‍ക്കുമെന്നാണ് വിശ്വാസം.

സമ്പല്‍സമൃദ്ധവും, പ്രതീക്ഷ, നിര്‍ഭരവുമായ ഒരു വിഷുപുലരി ആശംസിക്കുന്നു.

Read more

"പരനാറി" പിണറായി പ്രയോഗം ആര്‍ക്കെതിരെ ?

കേരളത്തിലെ തിരഞ്ഞടുപ്പ് പ്രചരണത്തിന്റെ കൊട്ടികലാശത്തിനിടയില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി സ്വതസിദ്ധമായ ഭാഷയില്‍ നടത്തിയ പരനാറിപ്രയോഗം കേട്ട് ലോകമെമ്പാടുമുള്ള മലയാളികള്‍ മൂക്കത്ത് വിരല്‍വെച്ചു. പോളിറ്റ് ബ്യൂറോ അംഗവും, മുന്‍ മന്ത്രിയുമായ എം.എ.ബേബിയും, ആര്‍.എസ്.പി. നേതാവും, ഇടതുപക്ഷ സഹയാത്രികനും, മുന്‍മന്ത്രിയുമായ എം.കെ. പ്രേമചന്ദ്രനും ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കൊല്ലത്തെ തിരഞ്ഞെടുപ്പു യോഗത്തില്‍ ശ്രീ. പിണറായി നടത്തിയ പ്രസ്താവന അവിടെ കൂടിയിരുന്ന ഇടതുപക്ഷ പ്രവര്‍ത്തകര്‍ കരഘോഷത്തോടെയാണ് സ്വീകരിച്ചത്. കേരളത്തിന്റെ ഭാവിമുഖ്യമന്ത്രിപദം സ്വപ്നം കണ്ട് കഴിയുന്ന പിണറായി വിജയനെ പോലെയുള്ളവര്‍ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരെ ഇത്തരം ഭാഷാ പ്രയോഗങ്ങള്‍ നടത്തുന്നത് ഭൂഷണമല്ല എന്ന് വാര്‍ത്താമാധ്യമങ്ങളും, സോഷ്യല്‍ മീഡിയായും പ്രതികരിച്ചപ്പോള്‍ പിണറായിക്ക് എവിടെയോ പിഴച്ചതുപോലെ. ഉടനെ ഒരു തിരുത്തല്‍ നല്‍കി. മാധ്യമങ്ങള്‍ പറയുന്നതുപോലെ എം.കെ. പ്രേമചന്ദ്രനെ പേരെടുത്ത് പറഞ്ഞു. പരനാറി എന്ന പ്രയോഗം നടത്തിയിട്ടില്ലെന്ന് ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോള്‍ ജനങ്ങള്‍ക്ക് ഒരു സംശയം പിന്നെ ആരെ കുറിച്ചായിരിക്കും ഈ പരാമര്‍ശം? പാര്‍ട്ടിയിലെ ഒരു ഗ്രൂപ്പിന്റെ ശക്തനായ നേതാവ് എം.എ. ബേബിയെ കുറിച്ചാകുമോ? കാര്യങ്ങള്‍ കൈവിട്ടുപോകുന്നു എന്നറിഞ്ഞതോടെ കണ്ണൂരില്‍ ഒരു പത്രസമ്മേളനം വിളിച്ചു. വിശദീകരണം നല്‍കി. കൊല്ലത്ത് വെച്ചു നടത്തിയ പരനാറി പ്രയോഗം അബോധാവസ്ഥയിലായിരുന്നില്ലായെന്ന്. കൂടെ മറ്റൊന്നു കൂടി കൂട്ടിച്ചേര്‍ത്തു. തന്റെ ഈ പ്രയോഗത്തെ പ്രശംസിച്ചുകൊണ്ടു ധാരാളം ഫോണ്‍ കോളുകള്‍ ലഭിച്ചുവെന്നും, മാധ്യമങ്ങള്‍ 'പരനാറി' എന്ന് പ്രചരിപ്പിച്ച എം.കെ.പ്രേമചന്ദ്രനെ യൂദാസ് എന്നോ, പൊളിറ്റിക്കല്‍ പ്രോസ്റ്റിറ്റിയൂട്ടെന്നോ വിളിക്കണമായിരുന്നുവെന്ന്!!

'പരനാറി' പ്രയോഗം ആര്‍ക്കെതിരെയായിരുന്നു എന്ന് പിണറായിയുടെ മനസ്സിലിരുപ്പ് ഇപ്പോഴും വ്യക്തമല്ല. എം.കെ.പ്രേമചന്ദ്രനെ ഇടതുപാളയത്തില്‍ നിന്നും യു.ഡി.എഫിലേക്ക് സ്വീകരിച്ചു. ലോകസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചപ്പോള്‍ യൂദാസ് എന്നും, പൊളിറ്റിക്കല്‍ പ്രോസ്റ്റിറ്റിയൂട്ടെന്നും വിശേഷിപ്പിക്കുവാന്‍ ഫോണിലൂടെ ആവശ്യപ്പെട്ട സഖാക്കള്‍ ഇന്ന് കോണ്‍ഗ്രസ് രക്തം സിരകളിലൂടെ പ്രവഹിക്കുന്ന പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ്, എ.ഐ.സി.സി. അംഗം എന്ന നിലയില്‍ ഒരാഴ്ച മുമ്പുവരെ സജീവമായിരുന്ന ഫിലിപ്പോസ് തോമസിനെ എല്‍.ഡി.എഫിലേക്ക് സ്വീകരിച്ചു. ഖദര്‍ ഷാളിനു പകരം, ആയിരക്കണക്കിന് നിരപരാധികളുടെ രക്തം കലര്‍ത്തി ചുവപ്പിച്ച പതാകകൊണ്ട് പൊതിഞ്ഞ് ലോകസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചപ്പോള്‍ മുകളില്‍ പറഞ്ഞ വിശേഷണം അദ്ദേഹത്തിന് നല്‍കണമെന്ന് പിണറായി ആവശ്യപ്പെടുവാനുള്ള ധീരത കാണിക്കാത്തതെന്തുകൊണ്ടാണ്?

പിണറായി വിജയന്റെ പ്രസ്താവനയെക്കുറിച്ച് കേട്ടപ്പോള്‍ ആദ്യം മനസ്സില്‍ വന്നത് 'ഹൃദയത്തില്‍ നിറഞ്ഞു തുളുമ്പുന്നതല്ലോ വായ് പ്രസ്താവിക്കുന്നത്' എന്ന ബൈബിള്‍ സൂക്തമാണ്

പശ്ചിമബംഗാളില്‍ നിന്നും പിണ്ഡം വെച്ച് പുറത്താക്കിയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ അവശേഷിക്കുന്ന കേരളത്തിലെ സംഘടനാ നേതാക്കള്‍ ഇത്തരത്തിലുള്ള പ്രയോഗങ്ങള്‍ ആവര്‍ത്തിച്ചാല്‍ ഈ തിരഞ്ഞെടുപ്പോടെ കേരളത്തിന്റെ ആറടി മണ്ണില്‍ പാര്‍ട്ടി കുഴിച്ചുമൂടപ്പെടുകതന്നെ ചെയ്യും

ചുട്ടയിലെ ശീലം ചുടല വരെയെന്നും ശീലിച്ചതേ പാലിക്കൂ എന്നും മാത്രമേ നേതാവിന്റെ പ്രസ്താവനയെ കുറിച്ച് പ്രതികരിക്കാനാവൂ.

 

Read more

സന്ധ്യയായി ഉഷസ്സുമായി നാലാം ദിവസം

മധ്യതിരുവിതാംകൂറില്‍ 30 വര്‍ഷം അദ്ധ്യാപകനായി ജോലി ചെയ്ത ശേഷം വിശ്രമജീവിതം നയിച്ചുവരികയാണ് വര്‍ക്കിച്ചായന്‍. അമേരിക്കയിലുള്ള സഹോദരിയേയും ഭര്‍ത്താവിനേയും കുട്ടികളേയും കാണണമെന്നുള്ള ചിരകാല അഭിലാഷം ഇന്ന് സഫലീകൃതമാകുകയാണ്. അതിരാവിലെ തന്നെ കേരളത്തില്‍ നിന്നും വിമാനം ദുബായിലെത്തി. ദുബായില്‍ നിന്നും മണിക്കൂറുകള്‍ നീണ്ട യാത്രയ്ക്കുശേഷം അമേരിക്കന്‍ മണ്ണില്‍ കാലുകുത്തിയില്‍ ഏതോ സ്വപ്നലോകത്തില്‍ എത്തിയ പ്രതീതിയായിരുന്നു. സഹോദരിയും കുടുംബവും വിമാനത്താവളത്തില്‍ വര്‍ക്കിച്ചായനെ സ്വീകരിക്കാനെത്തിയിരുന്നു. നാലു വര്‍ഷത്തിലേറെയായി സഹോദരിയേയും ഭര്‍ത്താവിനേയും കണ്ടിട്ട്. മക്കള്‍ ഇവിടെ ജനിച്ചു വളര്‍ന്നവരാണ്. ഇവര്‍ നാട്ടില്‍ വന്നിട്ട് എത്രവര്‍ഷമായി എന്നു ഓര്‍മ്മയില്ല. വിമാനത്താവളത്തില്‍ നിന്നും വീട്ടിലെത്തിയ വര്‍ക്കിച്ചായനെ സ്വീകരിക്കുന്നതിന് കണ്ണഞ്ചിപ്പിക്കുന്ന സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. കുടംബാംഗങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നത് ഇംഗ്ലീഷായിരുന്നു. ദീര്‍ഘവര്‍ഷം ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നതുകൊണ്ട് അമേരിക്കന്‍ ഇംഗ്ലീഷ് മനസ്സിലാക്കാന്‍ പ്രയാസമുണ്ടാകയില്ല എന്ന ധാരണ മക്കളുടെ സംഭാഷണം ശ്രദ്ധിച്ചപ്പോള്‍ തന്നെ അസ്ഥാനത്തായി. ചൂടുവെള്ളത്തില്‍ ഷവറെടുത്തത് യാത്രാക്ഷീണം അല്പമെങ്കിലും കുറയ്ക്കുന്നതിനു സഹായകരമായി. ഡൈനിങ്ങ് ടേമ്പിളില്‍ ഒരുക്കിവെച്ചിരുന്ന വിഭവസമൃദ്ധമായ ഡിന്നര്‍ എല്ലാവരും ചേര്‍ന്നിരുന്ന് കഴിക്കുമ്പോള്‍ വര്‍ക്കിച്ചായന്റെ മനസ്സ് നാട്ടിലെ തീന്‍ മേശയിലേക്ക് ഒരെത്തിനോട്ടം നടത്തി. ഭാര്യയും മക്കളും കൊച്ചുമക്കളും വീട്ടിലുണ്ടാല്‍പോലും ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. എല്ലാവര്‍ക്കും അവരുടേതായ തിരക്കുകളാണ്. നാട്ടിലുള്ള തിരക്കുപോലും ഇവിടെയില്ലല്ലോ എന്ന കണ്ടതില്‍ വര്‍ക്കിച്ചായന് വലിയ അഭിമാനമാണ് തോന്നിയത്.

ഭക്ഷണത്തിന് ശേഷം വിരിച്ചൊരുക്കിയിരുന്ന കിടപ്പുമുറിയിലെ മെത്തയില്‍ വന്ന് കിടന്നു. പകലും രാത്രിയും പരസ്പരം മാറി പോയതൊന്നും വര്‍ക്കിച്ചായനെ ഒരുവിധത്തിലും ബാധിച്ചില്ല. സന്ധ്യയായി ഉഷസ്സുമായി നാലാം ദിവസം.

പ്രഭാതത്തില്‍ തന്നെ ഉണര്‍ന്നു. ബ്രേക്ക്ഫാസ്റ്റ് ഏരിയായില്‍ വന്നപ്പോള്‍ ടേമ്പിളില്‍ ആവി പറക്കുന്ന ചായയും, നാടന്‍ പലഹാരങ്ങളും നിറഞ്ഞിരിപ്പുണ്ട്. വര്‍ക്കിച്ചായന്റെ വരവ് പ്രമാണിച്ചു ഞങ്ങള്‍ രണ്ടുപേരും രണ്ടുദിവസത്തെ അവധിയിലാണ്. ചായ കുടിക്കുന്നതിനിടയില്‍ നാട്ടുവിശേഷങ്ങളും, അമേരിക്കന്‍ വിശേഷങ്ങളും പരസ്പരം പങ്കുവെച്ചു. തലേരാത്രിയിലെ ഉറക്കം അത്ര ശരിയായില്ല. സമയം രാവിലെ പത്തുമണികഴിഞ്ഞിരിക്കുന്നു. സോഫയില്‍ ഇരുന്നപ്പോള്‍ കണ്‍പോളകള്‍ അടഞ്ഞുപോകുന്നതുപോലെ. ഉച്ചഭക്ഷണത്തിന് എന്നെ വിളിക്കേണ്ട. ഞാന്‍ അല്പസമയം കൂടി കിടക്കുകയാണ്. വര്‍ക്കിച്ചായന്‍ വീണ്ടും മെത്തയില്‍ വന്നു കിടന്നു. കൊച്ചുമക്കള്‍ വന്ന് വിളിച്ചപ്പോഴാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. സമയം വൈകീട്ട് 4 മണി. ഞങ്ങള്‍ പുറത്തേക്കു പോകുകയാണ്. അച്ചായനും, ഡാഡിയുടേയും, മമ്മിയുടേയും കൂടെ വരണം. പറഞ്ഞതൊന്നും മനസ്സിലായില്ലെങ്കിലും തലയാട്ടി 'ഓക്കെ' എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞപ്പോള്‍ അളിയന്‍ വന്ന് പറഞ്ഞു. അച്ചായന്‍ പെട്ടെന്ന് റെഡിയാകണം. ആറുമണിക്ക് നടക്കുന്ന കുട്ടികളുടെ ഫ്രെയ്‌സ് ആന്റ് വര്‍ഷാപ്പിന് പങ്കെടുക്കണം. അല്പസമയത്തിനകം മൂന്നുപേരും കാറില്‍ കയറി ആരാധനാലയത്തിന്റെ പാര്‍ക്കിങ്ങ് ലോട്ടില്‍ എത്തി. കുറച്ചു കാറുകള്‍ മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. പ്രധാന കവാടത്തിലൂടെ അകത്തേക്ക് കടക്കുന്നതിനിടയില്‍ പെരുമ്പറ മുഴക്കം പോലെ ഡ്രമ്മിന്റേയും, ഗിറ്റാറിന്റേയും കാതടപ്പിക്കുന്ന ശബ്ദം. ഇരുപതോളം യുവജനങ്ങള്‍ കൈകള്‍ മുകളിലേക്കുയര്‍ത്തി ശരീരം ഇരുഭാഗങ്ങളിലേക്കും ചലിപ്പിച്ചു ആത്മനിര്‍വൃതിയില്‍ ഗാനങ്ങള്‍ ആലപിക്കുന്നതു കേട്ടപ്പോള്‍ സത്യത്തില്‍ വര്‍ക്കിച്ചായന്റെ കണ്ണുകള്‍ ഈറനണിഞ്ഞു. ഒന്നും മനസ്സിലായില്ലെങ്കിലും യുവജനങ്ങളുടെ ആത്മീയ തീഷ്ണതയെ മനസ്സുകൊണ്ട് അഭിനന്ദിച്ചു. ഇവിടെയുള്ള യുവജനങ്ങളെല്ലാം ഇതുപോലെ ആയിരിക്കണേ എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഒരു മണിക്കൂര്‍ സമയമാണിവിടെ ചെലവഴിച്ചത്. ഇതിനിടയില്‍ അവിടെ കൂടിയിരുന്നവരുടെ മുഖം കരിങ്കല്ലില്‍ കൊത്തിയ രൂപം പോലെ മനസ്സില്‍ പതിഞ്ഞു. വീട്ടില്‍ തിരിച്ചെത്തി ഡിന്നറിനും പ്രാര്‍ത്ഥനയ്ക്കും ശേഷം മെത്തയില്‍ കിടക്കുന്നതിനുമുമ്പ് ഇന്ന് കണ്ടതും അനുഭവിച്ചതും എല്ലാം മനസ്സില്‍ വീണ്ടും തെളിഞ്ഞുവന്നു. എത്ര അനുഗ്രഹകരമായ ദിവസംസന്ധ്യയായി ഉഷസ്സുമായി അഞ്ചാംദിവസം.

കിളികളുടെ കളകള ശബ്ദം കേട്ടാണ് ഉറക്കത്തില്‍ നിന്നും ഉണര്‍ന്നത്. അമേരിക്കയിലും വീടിനുചുറ്റും കിളികളോ? നേരെ ചുവരിലേക്ക് നോക്കിയപ്പോള്‍ ക്ലോക്കിനുമുകളില്‍ ഘടിപ്പിച്ചിരുന്ന കിളികളാണ് ശബ്ദമുണ്ടാക്കിയതെന്ന് മനസ്സിലായി.

ഇന്നു വൈകീട്ടു ഒരു വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കണം. പ്രഭാതഭക്ഷണത്തിനിടെ സഹോദരി പറഞ്ഞു. അച്ചായനേയും കൂട്ടിവരണമെന്ന് പ്രത്യേകം ഫോണ്‍ ചെയ്തു പറഞ്ഞിട്ടുണ്ട്. ഇന്നലെ നാം കണ്ട യൂത്ത് ടീമിലെ അംഗവും, സ്ഥലത്തെ പ്രധാന ദിവ്യന്റെ മകനുമായ ടോമിന്റെ വിവാഹമാണ്. വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിന് അല്പം അസൗകര്യം ഉണ്ടെങ്കിലും വൈകീട്ട് നടക്കുന്ന പാര്‍ട്ടിയില്‍ എന്തായാലും പങ്കെടുക്കണം. സന്ധ്യയായതോടെ പുതിയൊരു പാന്റ്‌സും, കോട്ടും, ടൈയുമായി അളിയന്‍ മുറിയിലേക്ക് കടന്നുവന്നു. ഇത്രയും പ്രായത്തിനിടയില്‍ ഇതൊന്നും ധരിച്ചശീലം വര്‍ക്കിച്ചായനില്ല. കല്യാണ പാര്‍ട്ടിയില്‍ പങ്കെടുക്കുന്നവര്‍ ഇത്തരം വസ്ത്രങ്ങള്‍ ധരിക്കണമെന്നാണ് ഇവിടെയുള്ള അലിഖിത നിയമം. സിറ്റിയിലെ പ്രസിദ്ധമായ ഫൈവ്സ്റ്റാര്‍ ഹോട്ടലിലാണ് പാര്‍ട്ടി നടക്കുന്നത്.

കൃത്രിമമായി നിര്‍മ്മിച്ച ജലാശയങ്ങളുടെ മദ്ധ്യത്തിലൂടെ കടന്നു പോകുന്ന പാതയില്‍ ചുവന്ന പരവതാനി അലങ്കരിച്ചിട്ടുണ്ട്. കാറില്‍ നിന്നും ഇറങ്ങി വരുന്ന ജനങ്ങള്‍ വിവാഹപാര്‍ട്ടി നടക്കുന്ന ഹാളിനെ ലക്ഷ്യമാക്കി വേഗത്തില്‍ നടക്കുകയാണ്. നടപാത രണ്ടായി പിരിയുന്നിടത്ത് സ്ഥാപിച്ചിരിക്കുന്ന രണ്ടു സൈന്‍ ബോര്‍ഡുകള്‍ ശ്രദ്ധയില്‍പ്പെട്ടു. ഒന്നില്‍ ബാറെന്നും, മറ്റൊന്നില്‍ ഹാള്‍ എന്നും എഴുതിയിരിക്കുന്നു. രണ്ടു സൈന്‍ ബോര്‍ഡുകളില്‍ എവിടേക്ക് തിരിയണമെന്ന സംശയം വര്‍ക്കിച്ചായനെ അല്പ സമയം നിശ്ചലനാക്കി. പെട്ടെന്ന് ബാറിന്റെ സൈന്‍ വെച്ച ഭാഗത്തേക്ക് പോകാന്‍ തന്നെ തീരുമാനിച്ചു. വര്‍ക്കിച്ചായന് ഇങ്ങനെയൊരു സ്വഭാവമൊന്നും ഉണ്ടായിരുന്നില്ലല്ലോ? എന്നാണ് ഇതൊക്കെ തുടങ്ങിയത്. അളിയന്‍ സഹോദരിയോട് അടക്കം പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ പോലും മദ്യം രുചിച്ചു നോക്കുകയോ, ബാറില്‍ പോകുകയോ ചെയ്തിട്ടില്ലാത്ത വര്‍ക്കിച്ചായന്‍ എന്താണ് അവിടെ നടക്കുന്നതെന്ന് അറിയാനുള്ള ആകാംഷയിലാണ്. ബാറില്‍ നിരന്നിരിക്കുന്ന വിവിധ ആകൃതിയിലും, വണ്ണത്തിലുമുള്ള മദ്യകുപ്പികള്‍ കണ്ടപ്പോള്‍ കണ്ണുകളെപോലും വിശ്വസിക്കാനാവുന്നില്ല. ബാറിനു സമീപമുള്ള രണ്ടു മുറികളിലൊന്നില്‍ പ്രായമായവരും, മറ്റൊന്നില്‍ യുവജനങ്ങളും മദ്യം നുണയുകയാണ്. തലേദിവസം തന്റെ മനസ്സില്‍ പതിഞ്ഞിരുന്ന പലമുഖങ്ങളും ആ മുറിലിരിക്കുന്നു. അവിടെ കൂടിയിരിക്കുന്ന യുവജനങ്ങള്‍ മദ്യലഹരിയില്‍ ആനന്ദനൃത്തമാടുകയാണ്. കൂടുതല്‍ സമയം അവിടെ നില്ക്കണമെന്ന് തോന്നിയില്ല. വന്ന വഴിയിലൂടെ അതിവേഗം ഹാളിന്റെ സൈന്‍ ലക്ഷ്യമാക്കി നടന്നു. അവിടെ കാത്തുനിന്നിരുന്ന സഹോദരിയും ഭര്‍ത്താവുമൊന്നിച്ചു ഹാളിലേക്കു പ്രവേശിച്ചു. നാലുമണിക്കൂറാണ് അവിടെ ചിലവഴിച്ചത്. അവിടെ നടന്നതെല്ലാം വര്‍ക്കിച്ചായന്റെ ജീവിതത്തിലെ ആദ്യാനുഭവങ്ങളായിരുന്നു. ആഘോഷങ്ങള്‍ അവസാനിച്ചു വീട്ടില്‍ തിരിച്ചെത്തി. നേരെ പോയത് കിടപ്പു മുറിയിലേക്കാണ്. നക്ഷത്രഹോട്ടലില്‍ കണ്ട ദൃശ്യങ്ങള്‍ ഓരോന്നായി മനസ്സിലേക്കു കടന്നുവന്നു. ആത്മനിര്‍വൃതിയില്‍ തലേദിവസം ആനന്ദനൃത്തം ചെയ്തവര്‍ക്ക് എങ്ങനെയാണ് മദ്യലഹരിയിലും അതേപോലെ നൃത്തം ചെയ്യുവാന്‍ കഴിയുന്നത്. എത്ര തലപുകഞ്ഞു ആലോചിച്ചിട്ടും രഹസ്യം കണ്ടെത്താനാകുന്നില്ല. ദൈവത്തിന്റെ സ്വരൂപത്തില്‍ സൃഷ്ടിച്ച മനുഷ്യന് സര്‍വ്വ അധികാരങ്ങളും നല്‍കി എല്ലാം നല്ലതെന്ന് കണ്ട് സൃഷ്ടികര്‍മ്മം അവസാനിപ്പിച്ച ദിവസത്തിന്റെ സ്മരണകളുമായി മെത്തയില്‍ കിടന്നപ്പോള്‍ ഉറക്കവും കണ്‍പോളകളെ തഴുകിയെത്തി. സന്ധ്യയായി ഉഷസ്സുമായി ആറാം ദിവസം.
ഇന്ന് ഞായറാഴ്ചയാണ് പത്തുമണിക്കു മുമ്പായി ആരാധനാലയത്തിലെത്തണം. സഹോദരി പറയുന്നതു കേട്ടാണ് വര്‍ക്കിച്ചായന്‍ ഉണര്‍ന്നത്. പ്രഭാത കൃത്യങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കി തലേദിവസം ധരിച്ച വസ്ത്രങ്ങളണിഞ്ഞ് എല്ലാവരുമൊരുമിച്ച് വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ സമയം ഒമ്പതര കഴിഞ്ഞിരുന്നു. പത്തുമിനിട്ടു സമയം മതി സ്ഥലത്തെത്തിച്ചേരാന്‍.

കാറില്‍ നിന്നും ഇറങ്ങി ആലയത്തിന്റെ വിശാലമായ ഫോയറില്‍ എത്തി. ആരാധനയ്ക്ക് വരുന്നവരെ സ്വീകരിക്കുവാന്‍ യുവതീയുവാക്കള്‍ മുന്‍വശത്തെ വാതിലിനു മുമ്പില്‍തന്നെ നിന്നിരുന്നു. വര്‍ക്കിച്ചായന്‍ ഒന്നേ നോക്കിയുള്ളൂ. മുമ്പില്‍ നില്‍ക്കുന്നവരെ തിരിച്ചറിയുവാന്‍ യാതൊരു പ്രയാസവും ഉണ്ടായില്ല. തലേദിവസം ബാറിനു സമീപമുള്ള മുറിയില്‍ മദ്യലഹരിയില്‍ ആനന്ദ നൃത്തം ചെയ്തവര്‍തന്നെ സംശയമില്ലചിലര്‍ക്ക് നേരെ നില്‍ക്കുവാന്‍ തന്നെ സാധിക്കുന്നില്ല ഷെയ്ക്ക് ഹാന്റ് നല്‍കി മുമ്പിലുള്ള സീറ്റില്‍ ആനയിച്ചിരുത്തി. ആരാധന ആരംഭിക്കുന്നതിന് പത്തുമിനിട്ടു കൂടി കഴിയണം. കുശലം പറച്ചിലും, പൊട്ടിച്ചിരിയും, സംസാരവും ആലയത്തിനകം ശബ്ദമുഖരിതമാക്കി. ആരാധന ആരംഭിക്കുന്നതിനു മുമ്പുള്ള ചില നിമിഷങ്ങളെങ്കിലും ധ്യാനനിരതരായിരിക്കണമെന്ന നിബന്ധനയൊന്നും ഇവിടെ ബാധകമല്ലേ? ഇന്നലെ നാലുമണിക്കൂര്‍ എത്ര അച്ചടക്കത്തോടും, നിശബ്ദതയോടു കൂടിയാണ് ജനങ്ങള്‍ വിവാഹപാര്‍ട്ടിയില്‍ പങ്കെടുക്കുന്നത്. കൃത്യസമയത്ത് തന്നെ ആരാധന ആരംഭിക്കുന്നതിനുള്ള മണി മുഴങ്ങി. രണ്ടു മണിക്കൂര്‍ യാന്ത്രികമായാണ് കഴിച്ചുകൂട്ടിയത്. മനസ്സില്‍ എന്തോ ഒരസ്വസ്ഥത. ആദ്യദിവസം അനുഭവിച്ച മാനസിക സന്തോഷത്തെ തികച്ചും കെടുത്തി കളയുന്ന അനുഭവങ്ങള്‍. പെട്ടെന്ന് അവിടെ നിന്നും ഇറങ്ങി. കാറില്‍ കയറുമ്പോള്‍ വര്‍ക്കിച്ചായന്റെ മുഖത്ത് മിന്നിമറഞ്ഞ ഭാവങ്ങള്‍ എന്തോ അസാധാരണത്വം വിളിച്ചോതുന്നതായി സഹോദരിക്ക് തോന്നി. കാറിന്റെ ശീതീകരണ യന്ത്രണത്തില്‍ നിന്നുള്ള തണുത്ത കാറ്റ് ശരീരത്തെ തണുപ്പിച്ചപ്പോള്‍, അന്തരാത്മാവില്‍ അഗ്നി ആളിപടരുകയായിരുന്നു. ഇതൊന്നും കാര്യമായി എടുക്കേണ്ട. ഇവിടെ നടക്കുന്ന സാധാരണ സംഭവങ്ങളാണിതെല്ലാം. എല്ലാ യുവജനങ്ങളും ഈ ഗണത്തില്‍ ഉള്‍പ്പെട്ടവരാണെന്നും കരുതേണ്ട. പത്രോസ് എന്ന പാറമേല്‍ പണിതുയര്‍ത്തിയ സഭയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ഇന്നത്തെ യുവജനങ്ങളിലാണ് അര്‍പ്പിതമായിട്ടുള്ളത്. അത അവര്‍ നിറവേറ്റുകതന്നെ ചെയ്യും 'ഇവര്‍ ചെയ്യുന്നത് ഇന്നതെന്നറിയായ്കകൊണ്ട് ഇവരോട് ക്ഷമിക്കേണമേ' എന്ന് ഉള്ളുരുകി പ്രാര്‍ത്ഥിക്കാനേ വര്‍ക്കിച്ചന് കഴിഞ്ഞുള്ളൂ. സഹോദരിയും ഭര്‍ത്താവും മക്കളും ഉള്‍പ്പെട്ട കുടുംബം മാതൃകാ ജീവിതം നയിക്കുന്നു എന്നുള്ളതു മാത്രമാണ് വര്‍ക്കിച്ചായന് അല്പമെങ്കിലും ആശ്വാസം പകരുന്നത്.
 

Read more

സ്വവര്‍ഗ്ഗവിവാഹവും വിവാഹമോചനവും മയക്കുമരുന്നും അരങ്ങു തകര്‍ക്കുമ്പോള്‍

സ്ഥലത്തെ പ്രധാനപ്പെട്ട ഒരു കലാസാംസ്‌കാരിക സംഘടനയുടെ പൊതുയോഗത്തില്‍ പങ്കെടുക്കുവാനാണ് എല്ലാവരും എത്തി ചേര്‍ന്നത്. ഔദ്യോഗിക പരിപാടികള്‍ സമാപിച്ചപ്പോള്‍ ഭൂരിപക്ഷവും സ്ഥലം വിട്ടു. ചില സുഹൃത്തുക്കള്‍ കൂടിയിരുന്നു ആനുകാലിക വിഷയങ്ങളെക്കുറിച്ചുളള ചൂടു പിടിച്ച വാഗ്വാദങ്ങള്‍ ആരംഭിച്ചു. അമേരിക്കയില്‍ ആനുദിനം ശക്തി പ്രാപിക്കുന്ന ഫാഷനായി മാറുന്ന സ്വവര്‍ഗ്ഗ വിവാഹത്തിലും വിവാഹമോചനത്തിലും മദ്യം മയക്കുമരുന്നുപയോഗത്തിലുമാണ് ചര്‍ച്ചകള്‍ ഒടുവില്‍ കേന്ദ്രീകരിച്ചത്.

എന്തിനാണ് അമേരിക്കയെ മാത്രം കുറ്റപ്പെടുത്തുന്നത്. ലോക വ്യാപകമായി ഇത്തരം പ്രവണതകള്‍ വര്‍ദ്ധിച്ചു വരികയല്ലേ. ഇന്ത്യ ഉള്‍പ്പെടെയുളള വിദേശരാജ്യങ്ങള്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുകൂലമായ നിലപാടുകളല്ലേ സ്വീകരിച്ചിരിക്കുന്നത് ? ഇന്ത്യന്‍ സുപ്രീം കോടതി സ്വവര്‍ഗ്ഗ വിവാഹം ഭരണ ഘടനാ വിരുദ്ധമാണെന്ന് വിധി എഴുതിയപ്പോള്‍, ഈ വിധിയെ നിയമ നിര്‍മ്മാണം വഴി മറികടക്കുന്നതിനുളള ശ്രമം ആരംഭിച്ചില്ലേ?

ഇനി വിവാഹ മോചനത്തിന്റെ കാര്യമെടുക്കാം. ഉന്നത സമിതി പീഠങ്ങള്‍ മുതല്‍ താഴെ തട്ടിലുളള കോടതികള്‍ വരെ ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് വിവാഹ ബന്ധം തുടരുവാന്‍ സാധ്യമല്ല എന്ന് രേഖാമൂലം എഴുതി സമര്‍പ്പിച്ചാല്‍ വിവാഹമോചനത്തിന് അനുമതി നല്‍കുന്നില്ലേ?

മദ്യത്തിന്റേയും മയക്കുമരുന്നിന്റേയും കാര്യവും ഇതില്‍ നിന്നൊട്ടും വിഭിന്നമല്ലേ. ലോകത്തിലാദ്യമായി കഞ്ചാവു പോലുളള മയക്കുമരുന്നുകള്‍ വില്ക്കുന്നതും, ഉപയോഗിക്കുന്നതും ക്രെ#െസ്തവ രാജ്യമെന്നവകാശപ്പെടുന്ന അമേരിക്കയിലെ സംസ്ഥാനമായ കൊളറാഡോയില്‍ നിയമ വിധേയമാക്കിയില്ലേ ? മദ്യ വില്പന അനുവദിക്കുന്നതിലൂടെ കോടികളുടെ നികുതിയല്ലേ ഒരോ ഗവണ്‍മെന്റിന്റേയും ഖജനാവുകളില്‍ ഒഴുകിയെത്തുന്നത്?

സംസാരം നീണ്ടു പോയപ്പോള്‍ സുഹൃത്ത് ഇടപ്പെട്ടു. നിങ്ങള്‍ ഇതുവരെ പറഞ്ഞതെല്ലാം പൂര്‍ണ്ണമായും അംഗീകരിക്കുന്നു. എനിക്കും ഇതേക്കുറിച്ചു ചിലതു പറയാനുണ്ട്. അദ്ദേഹം തുടര്‍ന്നു സമൂഹത്തില്‍ അതിവേഗം വളര്‍ന്നു വ്യാപകമാകുന്ന സംസ്‌കാര ശൂന്യമായ, അടിസ്ഥാന പ്രമാണങ്ങളുടെ തായ്വേരറക്കുന്ന തലമുറകളായി കാത്തു സൂക്ഷിക്കുന്ന സദാചാര മൂല്യങ്ങള്‍ക്കെതിരെ വെല്ലുവിളി ഉയര്‍ത്തുന്ന, വിശ്വാസാചരങ്ങളെ കടപുഴകിയെറിയുന്ന ദുഷ്പ്രവണതകള്‍ക്കെതിരെ, അധാര്‍മ്മികതകള്‍ക്കെതിരെ, അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നതിന് നാമോ, പ്രത്യേകിച്ച് ഈശ്വരന്റെ സ്വന്തം സ്ഥാനാപതികളെന്ന് അവകാശപ്പെടുന്ന കിരീടവും സ്ഥാന വസ്ത്രങ്ങളും, അധികാരത്തിന്റെ ചെങ്കോലും കൈകളിലേന്തി, തലമുറകളായി ലഭിച്ചുവെന്നവകാശപ്പെടുന്ന സിംഹാനസനത്തില്‍ വാണരുളുന്ന അഭിപ്രായ സ്ഥിരത തൊട്ടു തീണ്ടിയിട്ടില്ലാത്ത, മാന്യതയുടെ മൂടുപടമണിഞ്ഞ ആരെങ്കിലും മുന്നോട്ടു വരുന്നുണ്ടോ? സ്വവര്‍ഗ്ഗ ഭോഗത്തിന്റേയും വഷളത്വത്തിന്റേയും വിളനിലമായിരുന്ന സൊദോം ഗോമൊറ നഗരങ്ങളെ അലങ്കരിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ നഗരവാസികളേയും, സഹോദര പുത്രനായ ലോത്തിനേയും കുടുംബത്തേയും കഠിന ശിക്ഷയില്‍നിന്നും ഒഴിവാക്കുന്നതിന് ഈശ്വരനുമായി തര്‍ക്കിച്ച വിശ്വാസികളുടെ പിതാവായ എബ്രഹാമിനെപോലെ നശിച്ചു പോകുന്ന ജനത്തിനുവേണ്ടി ഇടനില്ക്കാന്‍ സമൂഹത്തിലും മതങ്ങളിലും ആരാണുളളത്? സാര്‍വ്വത്രികമായി സംഭവിച്ചു കൊണ്ടിരിക്കുന്ന പ്രകൃതി ദുരന്തങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ പോലും വിവേചിക്കുന്നതിനും, പൊരുള്‍ തിരിച്ചറിഞ്ഞു പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതിനും ആരാണ് സമയം മിനക്കെടുത്തുന്നത്? പ്രകൃതി ദുരന്തങ്ങള്‍ ആയിരക്കണക്കിന് നിരപരാധികളുടെ ജീവന്‍ അപഹരിക്കുമ്പോള്‍ അനുശോചനവും ഞെട്ടലും രേഖപ്പെടുത്തി പറ്റുമെങ്കില്‍ സ്വന്തം ഒരു ചിത്രവും ചേര്‍ത്ത് മാധ്യമങ്ങളില്‍ വാര്‍ത്ത അച്ചടിച്ചു വരുന്നതും നോക്കിയിരിക്കുന്ന ലജ്ഞാകരമായ അവസ്ഥയിലേക്ക് ഉന്നതന്മാര്‍ അധഃപതിച്ചിട്ടില്ലേ?

സുഹൃത്ത് പൊട്ടിതെറിക്കുന്നതു കണ്ടു അന്തം വിട്ടുപോയ അല്പം ഈശ്വര വിശ്വാസിയും ചിന്തകനുമായി അറിയപ്പെടുന്ന മറ്റൊരു സുഹൃത്ത് എല്ലാവരോടുമായി ഒരു ചോദ്യം.

നിങ്ങളിലാരെങ്കിലും ഈശ്വര വിശ്വാസികളല്ലാത്തവരുണ്ടോ ?
അതിന്റെ അന്ത്യത്തിലേക്ക് അടുക്കുന്നു എന്നത് യാഥാര്‍ത്ഥ്യമായി അംഗീകരിക്കുന്നവരല്ലേ നാമെല്ലാവരും. സ്വവര്‍ഗ്ഗ വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെ കുറിച്ചും മയക്കു മരുന്നുപയോഗത്തെക്കുറിച്ചും ബൈബിള്‍ ഉള്‍പ്പെടെയുളള മതഗ്രന്ഥങ്ങളില്‍ എന്താണ് പ്രവചിച്ചിരിക്കുന്നത് ? ഇതൊക്കെയും വര്‍ദ്ധിച്ചു വരുമെന്നല്ലേ ? എങ്കില്‍ ഈ പ്രവചനങ്ങള്‍ നിവര്‍ത്തിക്കപ്പെടുന്ന സമയമല്ലേ ഇത് ? ഇതിനെതിരെ ആരെങ്കിലും പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി എന്നിരിക്കട്ടെ. അവരെ കുറിച്ച് ജനം എന്താണ് പറയുക ? ദൈവീക പ്രവചനം നിറവേറ്റപ്പെടുന്നതിന് എതില്‍ നില്‍ക്കുന്നവരെന്നല്ലേ ? ഈ പഴി ഏറ്റെടുക്കുവാന്‍ ആരെങ്കിലും തയ്യാറാകുമോ? പിന്നെ നാം എന്തിനാണ് മറ്റുളളവരെ കുറ്റം പറയുന്നത്? കഴിയുമെങ്കില്‍ ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുവാനല്ലേ ശ്രമിക്കേണ്ടത് ? അതല്ലേ രാഷ്ട്രീയ നേതാക്കന്മാരും, മത നേതാക്കന്മാരും ചെയ്തുകൊണ്ടിരിക്കുന്നത്. മൂന്ന് തവണ ഹൂസ്റ്റന്‍ മേയറായി തിരഞ്ഞെടുത്ത അനീസ് പാക്കര്‍ എന്ന അമ്പത്തി രണ്ടുകാരിയുടെ സ്വര്‍ഗ്ഗ വിവാഹ വാര്‍ത്ത ഈയ്യിടെയാണെല്ലോ പ്രസിദ്ധീകരിച്ചത്. ഈ വിവാഹം നടത്തികൊടുത്തത് ആരായിരുന്നു? എപ്പിസ്‌കോപ്പല്‍ ചര്‍ച്ചിലെ സ്വര്‍വര്‍ഗ്ഗാനുരാഗിയായ ഒരു പട്ടക്കാരനല്ലേ ?

വിവാഹ മോചനത്തിന് കോടതിയില്‍ നിന്നും ഉത്തരവു ലഭിച്ചാല്‍ യഥേഷ്ടം പുനര്‍വിവാഹത്തിന് അനുമതി നല്‍കുന്നതില്‍ മതനേതാക്കന്മാര്‍ മത്സരിക്കുകയല്ലേ ? മദ്യ വില്പനയിലൂടെ ഖജനാവിലേക്ക് പണം സമാഹരിക്കുന്നതുപോലെ പുനര്‍ വിവാഹ ലൈസന്‍സ് നല്‍കുക വഴി സമാഹരിക്കുന്ന പണം ക്രിസ്തു രാജ്യത്തിന്റെ കെട്ടു പണിക്കല്ലേ ഉപയോഗിക്കുന്നത് ?

ഒരു വശത്തു ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവരെ ആത്മീയ മേഖലയില്‍ നിന്നും മാറ്റി നിര്‍ത്തണമെന്നാവശ്യപ്പെടുമ്പോള്‍ മറുവശത്ത് മദ്യരാജാക്കന്മാരില്‍ നിന്നും മദ്യപാന്മാരില്‍ നിന്നും പണം നിര്‍ലജ്ജം സ്വീകരിക്കുന്നതിനും, അവര്‍ക്ക് മുഖ്യസ്ഥാനമാനങ്ങള്‍ നല്‍കുന്നതിനും അവരുടെ കൊട്ടാര സാദൃശ്യമായ രമ്യഹര്‍മ്മങ്ങളില്‍ അന്തിയുറങ്ങുന്നതിനും തയ്യാറാകുന്നത് ആരാണ് ?

പ്രായം ചെന്ന ഒരു പട്ടക്കാരന്‍ പ്രസംഗത്തില്‍ നിന്നും വിലപിക്കുന്നത്. കേള്‍ക്കുവാനിടയായത്രെ ! ഇവിടെ നടക്കുന്നതൊന്നും നാം പരിശീലിച്ച, കാത്തു സൂക്ഷിച്ച, വിശ്വാസ പ്രമാണങ്ങള്‍ക്ക് യോജിച്ചതല്ല എന്നെനിക്കറിയാം. കല്പനകള്‍ അനുസരിക്കുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരല്ലേ ?

പൗരത്വ ശുശ്രൂഷയിലേക്ക് പ്രവേശിക്കുമ്പോള്‍ ഏറ്റുപറഞ്ഞ പ്രതിജ്ഞ ലംഘിക്കാനാവില്ലല്ലോ ? നാട് ഓടുമ്പോള്‍ നടുവെ ഓടുവാനാണ് ഞങ്ങള്‍ക്ക് വിധിച്ചിരിക്കുന്നത്. ചുരുങ്ങിയ വര്‍ഷങ്ങള്‍ ആണ് ഞങ്ങള്‍ക്കിവിടെ ലഭിച്ചിരിക്കുന്നത്.

വലിയ പരുക്കുകളൊന്നും ഇല്ലാതെ ഇവിടെ നിന്നും മടങ്ങണം. ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ ചത്തതിനൊക്കുമോ ജീവിച്ചിരിക്കലും എന്ന പഴമൊഴിയാണത്രെ സുഹൃത്തിന്റെ മനസില്‍ ഓടിയെത്തിയത്. എന്തിനേറെ പറയുന്നു ലക്ഷകണക്കിനു യഹൂദരെ കൊന്നൊടുക്കി. റോമാ നഗരത്തിന് തീ കൊളുത്തി, അഗ്നി നാളങ്ങളില്‍ മനഷ്യനും, നഗരവും കത്തിയമരുമ്പോള്‍ വീണ വായിച്ചു രസിച്ച നീറോ ചക്രവര്‍ത്തിയോടല്ലാതെ ആരോടാണ് ഇക്കൂട്ടരെ ഉപമിക്കേണ്ടത് ?

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ മിതവാദിയായ ഒരു സുഹൃത്ത് അഭിപ്രായപ്പെട്ടതിപ്രകാരമായിരുന്നു. സ്വവര്‍ഗ്ഗ വിവാഹവും വിവാഹമോചനവും മദ്യ ലഹരി മരുന്നു ഉപയോഗവും ഒരോരുത്തരുടേയും വ്യക്തി സ്വാതന്ത്ര്യതിന്റെ ഭാഗമാണ്. മറ്റുളളവര്‍ ഇതിനെ എതിര്‍ക്കുന്നത് എന്തിനാണെന്ന ചോദ്യം സ്വാഭാവികമായും ഉയരാം. എന്നാല്‍ ചിലതു നാം സൂക്ഷ്മമായും മനസിലാക്കിയിരിക്കണം. പ്രാവര്‍ത്തികമാക്കുമ്പോള്‍ അതു സമൂഹത്തിന്റെ പൊതു നന്മയ്ക്കും, വളര്‍ച്ചയ്ക്കും വിഘാതം സൃഷ്ടിക്കുമെങ്കില്‍ അതിനെ നിയന്ത്രിച്ചേ മതിയാകൂ.

മനുഷ്യവംശം നിലനില്ക്കുണമെങ്കില്‍ സ്ത്രീയും പുരുഷനും വിവാഹബന്ധത്തില്‍ ഏര്‍പ്പെടുക തന്നെ വേണം. (പുരുഷനും സ്ത്രീയും ഒന്നിക്കണമെന്ന് വിവക്ഷ). പുരുഷനും പുരുഷനും സ്ത്രീയും സ്ത്രീയുമാണ് ഒന്നിക്കുന്നതെങ്കില്‍ മനുഷ്യവംശത്തിന്റെ സമൂല നാശത്തിനത് കാരണമാകും.

അമിത മദ്യപാനവും മയക്കുമരുന്നപയോഗവും കുടുംബങ്ങളുടെ സാമ്പത്തിക അടിത്തറ തകര്‍ത്തു തരിപ്പണമാക്കുകയും പരസ്പര ബന്ധങ്ങള്‍ ശിഥിലീകരിക്കുകയും ആരോഗ്യത്തിന് ഭീക്ഷണി ഉയര്‍ത്തുകയും സുബോധം നഷ്ടപ്പെട്ട മൃഗ തുല്യനായി തീരുകയും ചെയ്യുന്ന സ്ഥിതിയിലേക്കായിരിക്കും വ്യക്തി ജീവിതങ്ങളെ കൊണ്ടു ചെന്നെത്തിക്കുക. ഒരിക്കല്‍ ഇതിന്റെ കരാള ഹസ്തത്തില്‍ അകപ്പെട്ടാല്‍ മോചിതരാകുക എന്നത് ശ്രമകരമായിരിക്കും.

സമയം ഒത്തിരി ഇരുട്ടി. ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്നതിന് മുമ്പ് ഈ ചര്‍ച്ച കൊണ്ട് എന്ത് നേടി എന്നതായിരുന്നു മറ്റൊരു സുഹൃത്തിന്റെ ചോദ്യം. അല്പം തീവ്ര വാദിയായിരുന്ന സുഹൃത്ത് ഇപ്രകാരമായിരുന്നു ചര്‍ച്ചയ്ക്ക് വിരാമമിട്ടത്.

അഹസ്വശേര രാജാവിന്റെ കൊട്ടാരത്തില്‍ രാജ്ഞിയായി വാഴുന്ന എസ്ഥേര്‍ രാജകൊട്ടാരവാതില്‍ക്കല്‍ കാവല്‍ക്കാരനായി കഴിയുന്ന മോദനായി. യഹൂദന്മാരെ ഒന്നടങ്കം നശിപ്പിക്കുന്നതിനായി കരുക്കള്‍ നീക്കുന്ന ഹാമാന്‍ മോദഖായിലും, എസ്ഥേറും ഏകമനസോടെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചത് നീചനായ ഹാമാന്റെ അന്ത്യത്തിലാണ് അവസാനിച്ചത്.

സ്വവര്‍ഗ്ഗ വിവാഹം വിവാഹമോചനം, മദ്യമയ്ക്കു മരുന്നുപയോഗം തുടങ്ങിയ അപകടകരമായ പ്രവണതകള്‍ അരങ്ങില്‍ നിറഞ്ഞാടുമ്പോള്‍ ഒളിഞ്ഞും തെളിഞ്ഞും ഇതിനെ പ്രോത്സാഹിപ്പിക്കുകയും ധനാഗമന മാര്‍ഗ്ഗമായി ഇതിനെ ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നവരായാലും അവരെ തിരഞ്ഞു പിടിച്ചു ഹാമാനു ലഭിച്ച ശിക്ഷ നല്‍കിയാല്‍ മാത്രമേ ഇത്തരംപ്രവണതകളെ സമൂഹത്തില്‍ നിന്നും ഉന്മൂലനം ചെയ്യുവാന്‍ സാധിക്കുകയുളളൂ. കുറ്റും ചെയ്യുന്നവരേക്കാള്‍ കൂടുതല്‍ ശിക്ഷ ലഭിക്കുന്നത്. കുറ്റകൃത്യങ്ങള്‍ക്ക് പ്രേരണ നല്‍കുന്നവര്‍ക്കാണെന്നുളള തത്വം നാം വിസ്മരിക്കരുത്.

Read more

അഹങ്കാരവും അസൂയയും അന്ത്യത്തിന്റെ ആരംഭമോ ?

അഹങ്കാരവും അസൂയയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും നിഷേധിക്കാനാകുമോ ? അഹങ്കാരത്തില്‍ നിന്ന് അസൂയയും, അസൂയയില്‍ നിന്ന് അഹങ്കാരവും ഉത്ഭവിക്കുമോ ? അഹങ്കാരത്തിനും അസൂയയ്ക്കും നല്‍കാവുന്ന ഉചിതമായ നിര്‍വചനം എന്താണ് ? ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുവാനുളള അന്വേഷണത്തില്‍ കണ്ടുമുട്ടിയതാകട്ടെ സുഹൃത്തെന്ന് വേണു വിശ്വസിക്കുന്ന നേതാവിനെ തന്നെ വേണു ചിന്തിക്കുന്ന തലത്തില്‍ നേതാവ് ചിന്തിക്കുന്നുണ്ടോ നിശ്ചയമില്ല.

വലിയൊരു സാംസ്‌കാരിക സംഘടനയുടെ തലപ്പത്ത് ആദ്യമായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ് നേതാവ്. (സ്വന്ത വ്യക്തി പ്രഭാവം കൊണ്ട് നേതൃത്വ സ്ഥാനത്ത് എത്തി ചേര്‍ന്ന് എന്ന് തെറ്റിദ്ധരിക്കാതിരിക്കുകവാനാണ് മനഃപൂര്‍വ്വം പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വാക്ക് ഉപയോഗിച്ചത്)

വേണു കയറി ചെല്ലുമ്പോള്‍ ഹാളിനകത്ത് യോഗം നടക്കുകയാണ്. എനിക്കുശേഷം പ്രളയം എന്ന് ചിന്തിക്കുന്ന ചുരുക്കം ചിലര്‍ ചേര്‍ന്ന സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുകയാണ്. ഗ്ലാസിട്ട ജനലിലൂടെ നോക്കിയപ്പോള്‍ വിളഞ്ഞു കിടക്കുന്ന വയലുകളില്‍ കണ്ണേറ് എല്ക്കാതിരിക്കുന്നതിന് വെച്ചിരിക്കുന്ന ഭീമാകാരമായ നോക്കു കുത്തി കണക്കെ നേതാവ് മധ്യത്തിലുളള കസേരയില്‍ ഇരിക്കുന്ന ഏതാനും മിനുറ്റുകള്‍ കഴിഞ്ഞപ്പോള്‍ യോഗം അവസാനിച്ചു. എല്ലാവരും പുറത്തുവന്നു. നേതാവിനെ സ്വകാര്യമായി വിളിച്ചു തൊട്ടടുത്ത മുറിയില്‍ പ്രവേശിച്ചു. രണ്ടു കസേരകളില്‍ വേണുവും നേതാവും മുഖാമുഖമിരുന്നു. യോഗത്തില്‍ നടന്ന ചര്‍ച്ചകള്‍ എന്തായിരുന്നു എന്നാണ് ആദ്യം അന്വേഷിച്ചത്. സാധാരണ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയങ്ങള്‍ തന്നെ. അതെല്ലാം നടക്കേണ്ടതുപോലെ നടക്കും. തീരുമാനങ്ങളെല്ലാം അങ്ങേരുടേതാണ്. മീറ്റിങ്ങിനെ കുറിച്ചുളള ചര്‍ച്ച പെട്ടെന്ന് അവസാനിപ്പിച്ചു.

ഇപ്പോള്‍ ഞാന്‍ ഇവിടെ വന്നത് ചില വിഷയങ്ങളെക്കുറിച്ചു. നേതാവിന്റെ വിലപ്പെട്ട അഭിപ്രായങ്ങള്‍ ആരായുന്നതിനാണ്. ഞാന്‍ വളരെ തിരക്കിലാണല്ലോ ? എന്താണ് ചോദ്യങ്ങള്‍ ഒന്ന് കേള്‍ക്കട്ടെ.
അപാരമായ അറിവിന്റെ ഉറവിടമാണ് നേതാവ് എന്ന് കേട്ടിട്ടുണ്ട്. മനുഷ്യനില്‍ അന്തര്‍ലീനമായിട്ടുളള രണ്ട് മനോഭാവങ്ങള്‍ അഹങ്കാരവും അസൂയയും ഇതിനെക്കുറിച്ചുളള നിര്‍വചനങ്ങള്‍ എന്താണെന്ന് അറിഞ്ഞാല്‍ അത് മറ്റുളളവര്‍ക്കു കൂടെ ഉപകാര പ്രദമായിരിക്കുമെന്നാണ് തോന്നുന്നത്. ഒന്ന് വിശദീകരിക്കാമോ ?

ദൈനം ദിന ജീവിതത്തില്‍ മനുഷ്യന്‍ അഭിമുഖീകരിക്കുന്ന നിരവധി അനുകാലിക വിഷയങ്ങളെ കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ഉളളപ്പോള്‍ ഇത്രയും അപ്രധാന വിഷയങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്ത് എന്തിനാണ് സമയം മിനക്കെടുത്തുന്നത്. താങ്കള്‍ക്കു വേറെ പണിയൊന്നുമില്ലേ ? നേതാവില്‍ നിന്നും ഇത്രയും കേട്ടു കഴിഞ്ഞപ്പോള്‍ തന്നെ അഹങ്കാരം എന്ന പദത്തിന് ഒരു പരിധിവരെ നിര്‍വചനം ലഭിച്ച സംതൃപ്തി !

ഇരിക്കുന്ന കസേരയില്‍ ഒന്നു പുറകോട്ട് ചാഞ്ഞ് വേണുവിനോട് ഒരു മറുചോദ്യം. അഹങ്കാരത്തിനും അസൂയയ്ക്കും മനുഷ്യര്‍ പോയിട്ട് ഈശ്വരന്മാര്‍ പോലും അതീതരാണെന്ന് കരുതുന്നുണ്ടോ ? പാവം മഹാബലിയുടെ കഥ എല്ലാവര്‍ക്കും അറിവുളളതാണല്ലോ ? പ്രജകളുടെ ക്ഷേമം മാത്രം ലക്ഷ്യമാക്കി സല്‍ഭരണം നടത്തിയിരുന്നതല്ലേ മഹാബലി രാജാവ്. അങ്ങേരെ പോലും ഭരിക്കുവാന്‍ അനുവദിക്കാതിരുന്നത് എന്തുകൊണ്ടാണ് ? എന്തിനാണ് ഈശ്വരന്‍ ആ പാവത്താനെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയത് ? ഈശ്വരന്മാരായതുകൊണ്ട് എന്തും ആകാം എന്ന അഹങ്കാരവും, തങ്ങളെ കൊണ്ടാകാത്തത് മഹാബലി ചെയ്യുന്നതിലുമുളള അസൂയകൊണ്ടല്ലേ ?

നേതാവ് വാചാലനാകുന്നു എന്ന് തോന്നിയപ്പോള്‍ ആകാംക്ഷ വര്‍ദ്ധിച്ചു. അടുത്തത് ആരെകുറിച്ചാണോ പറയാന്‍ പോകുന്നത്. എന്റെ ധാരണ തെറ്റിയില്ല. വേണുവിന് അറിയില്ലേ ഈയ്യിടെ ലോകമെങ്ങും ക്രിസ്മസ് അതിഗംഭീരമായി ആഘോഷിച്ചത്. ദിവസങ്ങള്‍ പിന്നിട്ടിട്ടു മോചിരായിട്ടില്ല. ക്രിസ്തു എന്ന ലോക രക്ഷകനെ ഹൃദയത്തില്‍ വഹിച്ചതിന്റെ ഭാരവും ചുമ്മി നടക്കുകയാണ്. ആ പുളളി ലോകത്തില്‍ ജന്മമെടുത്തത് എന്തിനുവേണ്ടിയാണ്. എന്ന് ഇവരിലാരെങ്കിലും ഒരു നിമിഷം ആത്മാര്‍ത്ഥമായി ചിന്തിച്ചിട്ടുണ്ടോ ? പാപികളെ വീണ്ടെടത്ത് നിത്യ ജീവന്‍ പ്രദാനം ചെയ്യുന്നതിനാണ് എന്നൊക്കെ ചിലര്‍ പറയുന്നു. അന്നുണ്ടായിരുന്ന മത നേതാക്കന്മാരും, പരീശന്മാരും, ശാസ്ത്രീമാരും, മഹാപുരോഹിതന്മാരും എന്താണ് പുളളിയോട് ചെയ്തത്. മൂന്നര വര്‍ഷത്തെ പരസ്യ ശുശ്രൂഷയില്‍ സമൃദ്ധിയായ ജീവന്‍ എങ്ങനെ ലഭിക്കുമെന്നും, മനുഷ്യന്റെ അവകാശങങളും ചുമതലകളും എന്താണെന്നും സമീപ പ്രദേശങ്ങളില്‍ കാല്‍ നടയായി സഞ്ചരിച്ചു. ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുകയും (സംഘടന ഇടയ്ക്കിടെ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുന്ന ധാരണ മനസിലുണ്ടായതാണ് നേതാവ് ഇങ്ങനെ ഒരു പദപ്രയോഗം നടത്തിയത്.) സമൂഹത്തിലെ അവഗണിക്കപ്പെട്ടവര്‍, അശരണര്‍, രോഗികള്‍ എന്നിവയ്ക്കു ആശ്വാസം പകരുകയും ജനങ്ങള്‍ക്ക് പുത്തന്‍ പ്രതീക്ഷകള്‍ നല്‍കുകയും ചെയ്ത അദ്ദേത്തെ ഇല്ലാത്ത കുറ്റാരോപണങ്ങള്‍ നടത്തി അതിക്രൂരമായി ക്രൂശില്‍ തറച്ചു കൊല്ലുകയല്ലേ ചെയ്തത്. ജനങ്ങള്‍ ക്രിസ്തുവിന്റെ പിന്നാലെയായി പോകും എന്ന അസൂയയും, ഭയവും അധികാരത്തിന്റെ ഗവര്‍വ്വുമായിരുന്നില്ലേ ഇതിനവരെ പ്രേരിപ്പിച്ചത്.

മനുഷ്യനും ഈശ്വരനും തമ്മിലുളള ബന്ധം ഇങ്ങനെയാണെന്നുളളത്. ഒരു വശത്ത് മറുവശത്തു മനുഷ്യനും മനുഷ്യനും തമ്മിലുളള ബന്ധം എങ്ങനെയാണെന്ന് നോക്കാം. ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മജി, ദക്ഷണി#ാഫ്രിക്കന്‍ ജനതയുടെ വിമോചകനായ നെല്‍സണ്‍ മണ്ടേല ഇവരെ വെളളക്കാരുടെ ഭരണകൂടം എന്തിനാണ് ക്രൂരമായി പീഡിപ്പിച്ചതും, ജയിലിലടച്ചതും. രണ്ടു പേര്‍ക്കും ജനങ്ങളില്‍ നിന്നും ലഭിച്ച അസൂയാഹമായ പിന്തുണയായിരുന്നില്ലേ ? തങ്ങളുടെ അധികാരത്തെക്കുറിച്ചുളള അഹന്തയായിരുന്നില്ലേ ? ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോള്‍ നേതാവ് ചുമരില്‍ തൂക്കിയിട്ടിരുന്ന ക്ലേക്കില്‍ നോക്കി. എനിക്ക് അത്യാവശ്യമായി ഉടനെ ഒരു സ്ഥലത്തെത്തണം. പിന്നീട് കൂടുതല്‍ സംസാരിക്കാം. കസേരയില്‍ നിന്നും എഴുന്നേറ്റു അതിവേഗം കാറില്‍ കയറി സ്ഥലം വിട്ടു. (പിന്നീടാണ് അറിഞ്ഞത്. നേരെ പോയത് വീട്ടിലേയ്ക്കാണെന്നും, ഭാര്യ ജോലി കഴിഞ്ഞു വരുന്നതിന് മുമ്പ് കുക്കിംഗ് നടത്തിയില്ലായെങ്കില്‍ നേതാവ് വിവരം അറിയുമെന്നും)

വേണു സാവകാശം എഴുന്നേറ്റു തൊട്ടു പുറകിലുളള വിശാലമായ മൈതാനത്തെ പുല്‍തകിടിയില്‍ വന്നിരുന്നു. സമയം വൈകിട്ട് ആറു മണിയായി കാണും. ഇന്നു വെളുത്തവാവാണ്. അല്പ സമയത്തിനകം പൂര്‍ണ്ണ ചന്ദ്രന്‍ ഈ പ്രദേശങ്ങളെ പ്രകാശ പൂരിതമാക്കും. സ്വയം പ്രകാശിക്കുവാന്‍ അശക്തയാണെങ്കിലും എന്തു അഹങ്കാരത്തോടെയാണ് ചന്ദ്ര ഭഗവാന്‍ എഴുന്നെളളുന്നത്. തന്നില്‍ നിന്നും ബഹിര്‍ഗമിക്കുന്ന പ്രകാശ കിരണങ്ങള്‍ ആവാഹിച്ചു കൊണ്ട് പ്രഭാപൂരിതയായ ചന്ദ്ര ഭഗാവാനെ അസൂയയോടെയായിരിക്കാം മറഞ്ഞിരിക്കുന്ന സൂര്യ ഭഗവാന്‍ ഒരു പക്ഷേ നോക്കി കാണുന്നത്. അസ്വസ്ഥമായ മനസില്‍ പെട്ടെന്നാണ് പരിചിതമായ രണ്ട് രൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. സൂക്ഷിച്ചു നോക്കിയപ്പോള്‍ രൂപങ്ങള്‍ വ്യക്തമായി.

സ്വന്തം ഭാര്യമാരേയും മക്കളേയും സ്വരൂപീച്ചു കൂട്ടിയ ധനത്തേയും സ്വപ്രയത്‌നത്താല്‍ നേടിയെന്നവകാശപ്പെട്ട സര്‍വ്വ അധികാരത്തേയും സ്വര്‍ണ്ണം കൊണ്ടുപോലും അലങ്കരിച്ച രാജ കൊട്ടാരത്തേയും ഉപേക്ഷിച്ചു. ഭീരുക്കളെ പോലെ പ്രാണരക്ഷാര്‍ത്ഥം ഓടി പോയി മലിന ജലം ഒഴുകുന്ന ഓടകളിലും, ഭൂഗര്‍ഭ ഒളി സങ്കേതങ്ങളിലും അഭയം കണ്ടെത്തുവാന്‍ ശ്രമിച്ചുവെങ്കിലും ദയനീയ അന്ത്യത്തിന് വിധേയരാകേണ്ടി വന്ന കേണല്‍ ഖദാഫിയും സദാം ഹുസൈനുമല്ലാതെ മറ്റാരുമായിരുന്നില്ലവര്‍.

മനുഷ്യ ജീവന് പുല്ലുവില പോലും കല്പിക്കാതിരുന്ന ഇവരെ നാശത്തിലേക്ക് നയിച്ചത്. അവരറിയാതെ അവരില്‍ പിടിമുറിക്കിയ അഹങ്കാരമായിരുന്നുവോ ?

അഹങ്കാരവും അസൂയയും ഏതൊരാളില്‍ അമിത സ്വാധീനം ചെലുത്തുന്നുവോ ? അവരുടെ അന്ത്യം ഞങ്ങളുടേതില്‍ നിന്നും ഒട്ടും വിഭിന്നമാകയില്ല എന്ന സന്ദേശം നല്‍കി രൂപങ്ങള്‍ പെട്ടെന്ന് മനസില്‍ നിന്നും അപ്രത്യക്ഷമായി.

മൈതാനത്തു നിന്നും എഴുന്നേറ്റ് തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ കയറി വീട്ടിലേക്ക് യാത്ര ചെയ്യുമ്പോള്‍ അന്വേഷിച്ചിറങ്ങിയ ചോദ്യങ്ങള്‍ക്ക് പൂര്‍ണ്ണമായും ഉത്തരം കണ്ടെത്തിയതിലുളള സംതൃപ്തി വേണുവിന്റെ മുഖത്ത് പ്രകടമായി. ഇരുവശങ്ങളിലും ഇടതൂര്‍ന്ന നില്ക്കുന്ന വൃക്ഷങ്ങളുടെ മദ്ധ്യത്തില്‍ കണ്ണെത്താതെ നീണ്ടു കിടക്കുന്ന രണ്ടു വരി പാതയിലൂടെ വാഹനം അതിവേഗത്തില്‍ മുന്നോട്ടു കുതിക്കുമ്പോള്‍ പക, പിണക്കം, ഉന്നത ഭാവം, അഹങ്കാരം അസൂയ എന്നിവയുടെ സ്വാധീന വലയത്തില്‍ ഉള്‍പ്പെട്ട് ദയനീയ അന്ത്യത്തിലേക്ക് നയിക്കപ്പെടുന്ന ജീവിതങ്ങളെക്കുറിച്ചുളള ഭാരം വേണുവിന്റെ മുഖത്ത് പ്രകടമായ സംതൃപ്തിയില്‍ കരിനിഴല്‍ വീഴ്ത്തിയോ എന്നൊരു തോന്നല്‍.........

Read more

വാക്കിലൂടെയല്ല, പ്രവൃത്തിയിലൂടെ നന്ദിപ്രകടിപ്പിക്കുന്ന കൊച്ചൗസേഫ്

കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറുമ്പോള്‍ ആദ്യകാല മലയാളികള്‍ക്ക് അത്രസുപരിചിതമല്ലാത്ത ഒരു പദപ്രയോകമായിരുന്നു താങ്ക്‌സ് എന്നുള്ളത്. പാശ്ചാത്യ സംസ്‌ക്കാരത്തില്‍ പ്രത്യേകിച്ച് അമേരിക്കന്‍ സംസ്‌ക്കാരത്തില്‍ കാതുകളേയും, മനസ്സുകളേയും, അധരങ്ങളേയും ഒരേ സമയം ത്രസിപ്പിക്കുന്ന ഒന്നായി മാറിയിരിക്കുന്ന താങ്ക്‌സ് എന്ന പദപ്രയോഗം, ദൈനദിന ജീവിതത്തില്‍ നാം കണ്ടുമുട്ടുന്നവരോട് പറയുകയും, അവരില്‍ നിന്നും കേള്‍ക്കുകയും ചെയ്യുന്ന ഒന്നാണ് താങ്ക്‌സ്. അപ്രതീക്ഷിതമായ അവസരത്തിലാണെങ്കില്‍ പോലും താങ്ക്‌സ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ അനുഭവവേദ്യമാകുന്ന സുഖം അവഗണനാതീതമാണ്. താങ്ക്‌സ് എന്ന വാക്കില്‍ അടങ്ങിയരിക്കുന്ന അര്‍ത്ഥം ഗ്രഹിക്കാതെ വെറും അധര വ്യായാമമായി ഇതിനെ പ്രയോഗിക്കുന്നവരും ഇല്ലാതില്ല. നന്ദി എന്ന വാക്ക് അനവസരത്തില്‍ അ#ിറയാതെ ഉപയോഗിച്ച ഒരു സുഹൃത്തിന് 'ഉര്‍വ്വശീശാപം ഉപകാരം' എന്ന ചൊല്ല് ജീവിതത്തില്‍ പ്രായോഗികമായത് എപ്രകാരമായിരുന്നുവെന്ന് സരസമായി വിവരിച്ചത് കേള്‍ക്കാന്‍ ഇടയായി.

മദ്ധ്യവയസ്‌ക്കനായ സാധാരണക്കാരനായ സുഹൃത്ത് കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തിയിട്ട് ചില ആഴ്ചകള്‍ മാത്രമേ ആയിരുന്നുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ എത്തിയ ജേഷ്ഠന്റെ കുടുംബത്തോടൊപ്പമാണ് താമസം. എത്രയും വേഗം അനുജനെ മറ്റൊരു വീട്ടിലേക്ക് താമസം മാറ്റുവാന്‍ ആഗ്രഹിക്കുന്ന ജേഷ്ഠനും, അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ജേഷ്ഠന്റെ മക്കളോട് സഹകരിക്കച്ചു ജീവിക്കുവാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ട സുഹൃത്തും ഒരു ജോലിക്കു വേണ്ടി തിരച്ചില്‍ ആരംഭിച്ചു. ഡൗണ്‍ടൗണില്‍ ജോബ് ഫെയര്‍ നടക്കുന്ന വിവരം അറിഞ്ഞ് അവിടേക്ക് ജേഷ്ഠന്റെ കൂടെ സുഹൃത്തും കാറില്‍ പുറപ്പെട്ടു. നാട്ടില്‍ ഒരിക്കല്‍ പോലും സ്യൂട്ടും കോട്ടും ധരിച്ചിട്ടില്ലാത്ത സുഹൃത്തിന് ഇന്റര്‍വ്യൂവിന് വേണ്ടി ജേഷ്ഠന്റെ നിര്‍ബ്ബന്ധ പ്രകാരം ഇവയെല്ലാം എടുത്തിട്ടത് അരോചകമായി അനുഭവപ്പെട്ടു. മല്ലനായ ഗോപിയാത്തിനെ നേരിടുവാന്‍ ശൗല്‍ രാജാവിന്റെ മേലങ്കിയും, പടച്ചട്ടയും അണിഞ്ഞ ദാവീദിന്റെ ചിത്രമാണ് പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നത്. മുമ്പിലുള്ള വാതിലുകള്‍ ഹാളിലേക്ക് പ്രവേശിക്കുമ്പോള്‍ ഓരോന്നായി സ്വയം തുറന്നത് നല്ലൊരു ശുഭസൂചകമായിട്ടാണ് സുഹൃത്തിന് അനുഭവപ്പെട്ടത്. ഹാളിലിട്ടിരിക്കുന്ന മേശക്കു പിറകില്‍ കറുത്ത് തടിച്ച ഒരാള്‍ കസേരയില്‍ ഇരിക്കുന്ന മേശക്കു മുമ്പില്‍ സുഹൃത്തിന് തൊട്ടു മുമ്പിലായി നില്‍ക്കുന്നത് ഒരു വെള്ളക്കാരനാണ്. പിന്നില്‍ നില്‍ക്കുന്ന സുഹൃത്തിനെ ശ്രദ്ധിക്കാതെ സായിപ്പിന്റെ കനത്ത ഷൂ ധരിച്ച പാദങ്ങള്‍ പുറകിലേക്ക് വലിച്ച് വെച്ചത് ചപ്പലിട്ട സുഹൃത്തിന്റെ പാദത്തിലായിരുന്നു. പുറത്ത് പറയുവാന്‍ സാധിച്ചില്ലെങ്കിലും, മനസ്സില്‍ തികട്ടിവന്നത് മുഴുത്ത തെറിയാണ്. നാട്ടിലായിരുന്നെങ്കില്‍ മുഖമടച്ച് രണ്ടു കൊടുത്തേനെ എന്നും തോന്നോതിരുന്നില്ല. അബന്ധം(തെറ്റ്) മനസ്സിലാക്കിയ സായിപ്പ് സുഹൃത്തിന്റെ മുഖത്ത് ദയനീയമായി നോക്കി എന്തൊക്കെയോ പറഞ്ഞു. ഒന്നും മനസ്സിലായില്ല. പെട്ടെന്ന് ജേഷ്ഠന്‍ നല്‍കിയ ഉപദേശമാണ് ഓര്‍മ്മവന്നത്. ആരു എന്തു ചെയ്താലും സന്ദര്‍ഭത്തിനൊത്ത് ഒരു താങ്ക്‌സ് എങ്കിലും പറയണമെന്ന്. കാലില്‍ വേദന അസഹ്യമായിരുന്നുവെങ്കിലും ചിരിച്ചുകൊണ്ട് സായിപ്പിനോട് ഒരു താങ്ക്‌സ് തട്ടിവിട്ടു. താങ്ക്‌സ് എന്ന വാക്ക് കേട്ടപ്പോള്‍ അത്ഭുതസ്തംഭനായി നില്‍ക്കുന്ന സായിപ്പിനെയാണ് സുഹൃത്തിന് കാണാന്‍ കഴിഞ്ഞത്. പിന്നെ ഒന്നും ആലോചിച്ചില്ല. ജോബ് ഫെയറില്‍ നല്‍കുന്നതിനായി തയ്യാറാക്കിയിരുന്ന അപേക്ഷ സുഹൃത്തിന്റെ കയ്യില്‍ നിന്നും വാങ്ങി മേശപുറത്ത് വെച്ചു. അവിടെ ഇരുന്നിരുന്ന ഒരു പേപ്പറില്‍ ചില ഇംഗ്ലീഷ് വാചകങ്ങള്‍ എഴുതി തിരികെ നല്‍കി. സായിപ്പു ഒരു സോറി പറഞ്ഞ് അവിടെ നിന്നും സ്ഥലം വിടുകയും ചെയ്തു. അല്പമകലെ മാറി നിന്നിരുന്ന ജേഷ്ഠന്‍ ഇതെല്ലാം സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു. കയ്യില്‍ കിട്ടിയ പേപ്പര്‍ ജേഷ്ഠനെ ഏല്‍പിച്ചു. നാളെ രാവിലെ മുതല്‍ വെയര്‍ ഹൗസില്‍ ജോലിക്കു നിയമനം നല്‍കി കൊണ്ടുള്ള കത്തായിരുന്നു അത്. പിന്നീടാണ് മനസ്സിലായത്, മുന്നില്‍ നിന്നിരുന്ന സായിപ്പിന്റെ വെയര്‍ ഹൗസിലേക്ക്, ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള ജോബ് ഫെയറായിരുന്നു അതെന്ന്.
താങ്ക്‌സ് എന്ന വാക്ക് മനുഷ്യനില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയെന്നും, അതിന് പ്രവര്‍ത്തിയിലൂടെ നല്‍കിയ അംഗീകാരം എത്ര വിലിയേറിയതായിരുന്നുവെന്നും ചൂണ്ടികാണിക്കുന്നതായിരുന്നു മേലുദ്ധരിച്ച സംഭവം.

വെറും ഭംഗിവാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെ നന്ദി എങ്ങനെ പ്രകടിപ്പിക്കാം എന്ന് തെളിയിച്ച തൃശ്ശൂര്‍ക്കാരന്‍ വ്യാപാരി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ അനുകരണീയമായ മാതൃക ഈയിടെ പത്രതാളുകളില്‍ നിറഞ്ഞു നിന്നിരുന്നു.

ക്ലിഫ് ഹൗസ് റോഡ് ഉപരോധിച്ചു വഴിമുടുക്കിയ ഇടത #ുമുന്നണി നേതാക്കള്‍ക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്ന തിരുവനന്തപുരം സ്വദേശിയായ സന്ധ്യയെന്ന വീട്ടമ്മക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു എന്നതായിരുന്നു വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച വാര്‍ത്ത.

ഇതിനനുബന്ധമായി മറ്റൊരു വാര്‍ത്തയും ശ്രദ്ധയില്‍പ്പെട്ടു. 2012 നവംബര്‍ 7ന് എറണാംകുളം ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ വെച്ചു തിരുവല്ലായിലെ ഫാ.അബ്രഹാം ഉമ്മന്‍ എന്ന 55 ക്കാരനായ വൈദീകന് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്ത് മാതൃക തീര്‍ത്ത ഒരു ചെറുപ്പക്കാരന് കൊച്ചൗസേപ്പ് പാരിതോഷികമായി നല്‍കിയ അഞ്ചുലക്ഷം രൂപാ തിരിച്ചുനല്‍കുന്നു എന്നതായിരുന്നുവത്.

തലസ്ഥാനത്ത് എല്‍ഡിഫ് നടത്തുന്ന വഴി തടയല്‍ സമരത്തിനെതിരെ പ്രതികരിച്ചു മാധ്യമശ്രദ്ധനേടുവാന്‍ ശ്രമിച്ച സന്ധ്യക്ക് കൊച്ചൗസേഫ് നല്‍കിയ സമ്മാനം കേരള സമൂത്തെ അധിഷേപിക്കുന്നതിന് തുല്യമാണെന്നും, തന്റെ ജീവകാരുണ്യ പ്രവര്‍ത്തനവും, ഒരു വനിത, എല്‍ഡി.എഫ് സമരത്തെ അപഹസിച്ചതും കൊച്ചൗസേഫ് ഒരേ ദിശയില്‍ കണ്ടത് ശരിയല്ലെന്നും പറഞ്ഞാണ് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഇരിട്ടി വെളിമാനം സ്വദേശി ടി.വി.ജോര്‍ജ് പത്രസമ്മേനം വിളിച്ചുകൂട്ടി 5 ലക്ഷം രൂപാ കൊച്ചൗസേഫിന് തിരിച്ചുനല്‍കുമെന്നും അറിയിച്ചത്. 2013 ജൂണിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍ നിന്നും പാരിതോഷികം ജോര്‍ജ്ജ് ഏററുവാങ്ങിയത്.

വഴിതടയല്‍ സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യയും, കിഡ്‌നിദാനം ചെയ്ത ടി.വി.ജോര്‍ജും ചെയ്ത പ്രവര്‍ത്തികള്‍ പ്രശംസനീയമാണെന്നും, പ്രത്യേകം നന്ദി അര്‍ഹിക്കുന്നുവെന്നും ഭംഗിവാക്കുകള്‍ പറയുകയും, പറ്റുമെങ്കില്‍ പത്രങ്ങളിലൂടെ പ്രസ്താവനകള്‍ ഇറക്കുകയും ചെയ്യുന്ന മതരാഷ്ട്രീയസാമുഹിക നേതാക്കന്മാരാണ് ഭൂരിപക്ഷവും, പ്രശംസിക്കുന്നതോടൊപ്പം അവരെ പ്രോത്സാഹിപ്പിക്കുന്നതിന് ഏതെങ്കിലും നിലയില്‍ അല്പം വില നല്‍കുവാന്‍ ഇക്കൂട്ടര്‍ തയ്യാറില്ല. ഇവിടെയാണ് കൊച്ചൗസേഫിനെ പോലുള്ളവരുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയാകുന്നത്.

കൊച്ചൗസേഫിനേക്കാള്‍ എത്ര വലിയ സമ്പന്നന്മാര്‍ നമ്മുടെ സമൂഹത്തിലുണ്ട്. സന്ധ്യയുടെ സംഭവത്തില്‍ പ്രതികരിച്ചവര്‍ എത്രപേരാണ്! സന്ധ്യയെപോലെ, ടി.വി.ജോര്‍ജ്ജിനെ പോലെ ത്യാഗങ്ങള്‍ സഹിച്ചു സമൂഹത്തില്‍ വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പ്രോത്സാഹിപ്പിക്കുവാന്‍ മുന്നോട്ടുവന്ന തൃശ്ശൂര്‍ക്കാരന്‍ കൊച്ചൗസേഫില്‍ നിന്നും നമ്മുക്കും ആവേശം ഉള്‍ക്കൊള്ളാം മാതൃകപിന്തുടരാം!!

Read more
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC