കോരസണ്‍ വര്‍ഗ്ഗീസ്

മദമിളകിയ വൈദികരും മലിനമായ ആത്മീയതയും

വൈദീകവൃത്തിയിൽ പതിറ്റാണ്ടുകൾ കഠിനമായി സേവനം അനുഷ്ട്ടിച്ചു വിശ്രമ ജീവിതംനയിക്കുന്ന ഒരു കോർഎപ്പിസ്‌ക്കോപ്പയിൽ നിന്നും 'ചില മദമിളകിയ അച്ചന്മാർ' എന്നപ്രയോഗം കേട്ടപ്പോൾ ഞെട്ടാതിരുന്നില്ല. അൽപ്പം കടുത്ത പ്രയോഗമെങ്കിലും സഹികെട്ടാണ്അദ്ദേഹം മനസ്സ് തുറന്നത്. അദ്ദേഹത്തിന്റെ ഹൃദയമിടിപ്പുകൾ ഫോണിലൂടെ വ്യക്തമായികേൾക്കാനും കഴിഞ്ഞിരുന്നു. വിരിപ്പിനടിയിൽ കിടക്കുന്ന എല്ലാ കീടങ്ങളും പുറത്തു വരണേഎന്നാണ് തന്റെ പ്രാർഥന എന്നാണ് സഭയുടെ ഉന്നത സമിതിയായ മാനേജിങ് കമ്മറ്റിയിൽപ്രവർത്തിക്കുന്ന ഒരു സുഹൃത്ത് പറഞ്ഞത്. ഒരു ഗൾഫുകാരന്റെ ഭാര്യക്ക് നിരന്തരംശല്യമായിരുന്ന ഒരു പാതിരിയെ ഈ അടുത്ത കാലത്താണ് വിരട്ടി മാറ്റിയതെന്ന് അദ്ദേഹംപറഞ്ഞു.

പള്ളിയുടെ ബേസ്‌മെന്റിൽ വച്ച് തോമസ് കൈപിടിച്ച് നിറുത്തി, ' എന്താ ഈ കേൾക്കുന്നത്, ഈ കഥകൾ വിശ്വസിക്കാമോ, ഞങ്ങൾ ശരിക്കു ഉറങ്ങിയിട്ട് കുറെ ദിവസങ്ങൾ ആയി.വല്ലാതെ ഉലച്ചു കളഞ്ഞു..  തോമസിന്റെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണുനീരും, ചുണ്ടിലെവിറയലും കൈയിലെ പിടിയുടെ മുറുക്കവും , ഒരു സാധാരണ വിശ്വാസിയുടെആത്മനൊമ്പരത്തിന്റെ തുടിപ്പുകളായിരുന്നു. ഇത്തരം ഒരു വലിയ കൂട്ടം നിഷ്കളങ്കരായസാധാരണക്കാരുടെ ഹൃദയത്തിലൂടെ കടുന്ന പോയ തീപിടിപ്പിച്ച കത്തിയാണ് ഉൾകൊള്ളാൻശ്രമിക്കുന്നത്.

പൗരോഹിത്യത്തിനു ഇത്രയും വില നഷ്ട്ടപ്പെട്ട സമയമില്ല. വൈദീകർ വേട്ടമൃഗങ്ങളെപ്പോലെപെരുമാറുന്നു  എന്നത് സമുന്നത കോടതിയുടെ ഭാഷയാണ്. എന്നാൽ   ആദരിക്കപ്പെടേണ്ടവിശുദ്ധിയുള്ള ഒരു കൂട്ടം പുരോഹിതർ ബലിയാടുകളായി ഇകഴ്ത്തപ്പെടുന്നതിൽഅസഹിഷ്‌ണുതരായ ഒരു വലിയ കൂട്ടം വിശ്വാസികളും ഉണ്ട്. കാലപ്പഴക്കത്തിൽ എല്ലാനിരയിലും കടന്നുവരാവുന്ന പുഴുക്കുത്തുകൾ അക്കമിട്ടു നിരത്തി വെടിപ്പാക്കുകയാണ്അഭികാമ്യം. ആദിമ കാലം തൊട്ടേ തിരഞ്ഞെടുക്കപ്പെട്ടവരോ സ്വയം നേടിയെടുത്തവരോആയ അഭിഷിക്തരായവരെല്ലാം വെടിപ്പോടെ ശുശ്രൂഷിക്കുന്നു എന്ന് പറയാനാവില്ല. ഭക്തിയുടെ മറവിൽ യുക്തിനഷ്ട്ടപ്പെട്ട, ചഞ്ചലചിത്തരായ ലോലഹൃദയരെ, ഭീതിയുംപ്രലോഭനവും നീട്ടി നിരന്തരമായി ചൂഷണം ചെയ്യുന്ന പ്രകൃതം എല്ലാ അധികാരകേന്ദ്രങ്ങളിലും കാണാനാവും. എന്നാൽ തെറ്റുകൾ ചൂണ്ടികാണിച്ചു ദിശാബോധം നൽകേണ്ടപ്രകാശ ഗോപുരങ്ങൾ നിരാശ ഗോപുരങ്ങളായി അധപ്പതിക്കുന്നത് കാണേണ്ടി വരുന്നു.

വിധിയുടെ ബലിമൃഗങ്ങൾ പലതരം

സഭയുടെ വിദ്യാർഥി പ്രസ്ഥാനത്തിന്റെ ഒരു യോഗത്തിലേക്ക് ഒരു വൈദികനെ ക്ഷണിക്കാൻജോസിനെയും എന്നെയുമാണ് നിയോഗിച്ചിരുന്നത്.  ആശ്രമത്തിലാണ് വൈദികൻതാമസിക്കുന്നത്. ജോസ് വളരെ അസ്വസ്ഥനായി തിടുക്കത്തിൽ പുറത്തേക്കു വരുന്നു, ബാനമുക്ക് പോകാം എന്ന് എന്നോട് പറഞ്ഞു. എന്താണ് കാര്യമെന്ന് വ്യക്തമായില്ല.  അയാളുടെഒരു വൃത്തികെട്ട നോട്ടം, അടിമുടി അയാൾ കൊതിയോടെ തന്നെ നോക്കുകയായിരുന്നു’, തിരികെ യാത്രയിൽ ഞങ്ങൾ ഒന്നും സംസാരിച്ചില്ല അത്രയ്ക്ക് തളർത്തിക്കളഞ്ഞു ആവൈദീകൻറെ നോട്ടം. ആ വൈദീകൻ ഒരു ബോയിസ് റെസിഡൻസ് സ്കൂളിന്റെ വാർഡൻആയിരുന്നു. അദ്ദേഹം പിന്നീട് മെത്രാൻ സ്ഥാനാർഥിയായി മത്സരിച്ചു എന്നും കേട്ടിരുന്നു. ആവൈദീകനും ജോസും ഇന്ന് ജീവനോടില്ല. ഒരു അപകടത്തിൽ മരണപ്പെട്ട ജോസിനെഓർക്കുമ്പോൾ, ആശ്രമത്തിൽ നിന്നും പുറത്തേക്കു വന്ന ആ ചെറുപ്പക്കാരന്റെ മുഖംഒരിക്കലും മറക്കാനാവില്ല.  

കുറച്ചുനാൾ മുൻപ് ഒരു സംഘടനയുടെ ചാരിറ്റിവിതരണം നടത്തുവാനായി തൃശൂർ ഉള്ള ഒരുസഭാ കേന്ദ്രത്തിൽ പോയി. ഉന്നതനായ ഒരു വൈദീകനും കൂടെ കുറെ വൈദീകരും ഉള്ള ഒരുമീറ്റിങ്ങായിരുന്നു. മീറ്റിംഗിന് ശേഷം പ്രധാന വൈദീകൻ കൈ പിടിച്ചു കുലുക്കി, കൈവിടുന്നില്ല, പിന്നെ ചൂണ്ടു വിരൽ കൊണ്ട് കൈയ്യിൽ തടവാൻ തുടങ്ങി, ഒരുവിധംഅവിടെനിന്നു രക്ഷപെട്ടു എന്ന് പറയാം. പീഡനം എന്ന് പറയുമ്പോൾ അൽപ്പം തൊലിവെളുപ്പു ഉള്ള ആൺ കുട്ടികളും ചെറുപ്പക്കാരും നേരിടുന്ന പീഡനങ്ങൾ അറിയാതെപോകുന്നു. പുരോഹിതന്മാരിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ഒക്കെ ആണുങ്ങൾ നേരിടുന്നഓക്കാനം വരുന്ന ഇത്തരം പ്രവൃത്തികൾ എവിടെയും രേഖപ്പെടുത്തുന്നില്ല, പക്ഷെ ചിരിച്ചുതള്ളുന്നതിനു മുൻപേ, നമ്മുടെ ആൺകുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ട്.

ദിശാബോധം നക്ഷപെട്ട ചില വൈദികർ

വിളിക്കു യോഗ്യമായതു പ്രവർത്തിക്കാതെ വിനോദയാത്രകൾ, വിശുദ്ധനാട്സന്ദർശനം,ട്രാവൽ ഏജൻസി, ഭൂമി ഇടപാടുകൾ, കൊയർ പരിപാടികൾ, റിയൽ എസ്റ്റേറ്റ്, ഉണർവ് കൺവൻഷനുകൾ, ധ്യാനം, കൗൺസിലിംഗ് തുടങ്ങി നിരവധി ഉടായിപ്പുപ്രസ്ഥാനങ്ങളുമായി ഊരു ചുറ്റുന്നവർ വർധിച്ചു വരുന്നു. വിശുദ്ധകുർബാന കൃത്യവുംയുക്തവും ആയി നടത്തണം എന്ന് കർക്കശമുള്ള ഒരു വൈദികൻ ഒരു ഞായറാഴ്ച പതിനേഴുമിനിട്ടു താമസിച്ചാണ് പ്രഭാത പ്രാർഥന തുടങ്ങിയത്. വിശുദ്ധസ്ഥലത്തു നില്കേണ്ടവരുംകാര്യങ്ങളും എല്ലാം ക്രമീകരിച്ചിരുന്നെങ്കിലും, പ്രാർഥന തുടങ്ങാൻ താമസിച്ചതിന്റെ കാരണംശിശ്രൂകർക്ക് കൃത്യമായി മനസിലായി. അന്ന് ധരിക്കേണ്ട തിരുവസ്ത്രത്തിന്റെ മാച്ചിങ് വേഷത്തിൽ ഒരു തരുണീമണി വന്നു നേരിട്ട് നിന്നപ്പോഴാണ് പ്രാർഥനകൾ ആരംഭിച്ചത്. വലിയനോമ്പിലെ ധ്യാനവും കുമ്പസാരത്തിനും ശേഷം വൈകിട്ട് വൈദികന്റെ മുറിയിൽവിവാഹിതയായ സ്‌ത്രീ കൂസലില്ലാതെ കയറുകയും വിളക്ക് അണയുകയും ചെയ്യുന്നത്കണ്ടതായി ഒരാൾ ഊമകത്തയച്ചു. ആ കത്ത് ഇപ്പോഴും വിശുദ്ധ ഗ്രന്ഥത്തിൽ വച്ചിരിക്കുന്നു. എന്നെങ്കിലും ദൈവം ഇതൊക്കെ കാണാതിരിക്കുമോ? പിടിക്കപ്പെടും എന്ന് അറിഞ്ഞയുടൻഅവധിയിൽ പ്രവേശിച്ചു ഒളിഞ്ഞും വളഞ്ഞും നിന്ന് കുർബാന അർപ്പിക്കുന്നവരെയുംചിലർക്കറിയാം.

ഏതോ പാശ്ചാത്യ സെമിനാരിയിൽ നിന്നും എങ്ങനെയോ ഒരു പ്രബന്ധം എഴുതിച്ചു പണംകൊടുത്തു നേടുന്ന ഡോക്ടറേറ്റ് ബിരുദവുമായി സെമിനാരിയിൽ ആദ്ധ്യാപകരായി എത്തുന്നഉഡാപ്പി ജാഡ-പണ്ഡിതർക്കു വൈദികവിളിക്ക് യോഗ്യമായ പരിശീലനം നല്കാൻ പറ്റില്ല. നവാഗതർക്കുള്ള റാഗിങ്ങും ആഭാസത്തരങ്ങളും ഒട്ടും കുറവല്ല സെമിനാരികളിൽ എന്ന്കേൾക്കുന്നു. അലമ്പ് കണ്ടു വിശുദ്ധ കുർബാന നിർവഹിക്കാൻ എത്തിയ ഒരു മെത്രാൻസഹികെട്ടു പുറത്തു പോയി എന്നും കേട്ടിരുന്നു. സെമിനാരി പ്രിൻസിപ്പലിന്റെ മുറി അടിച്ചുപൊളിക്കുക തുടങ്ങി നിരവധി വഷളത്തങ്ങളുടെ കേന്ദ്രമായി ഇത്തരം വൈദിക പരിശീലനകേന്ദ്രങ്ങൾ മാറിപ്പോയെങ്കിൽ കാര്യമായ തകരാറു എവിടെയാണെന്ന് ചിന്തിക്കണം. പരീക്ഷയിൽ കോപ്പി അടിച്ചു പിടിച്ച ഒരു അധ്യാപകനെ വിരട്ടി രാജിവപ്പിക്കാനും ചിലർതയ്യാറായി. എന്താണ് ഇവിടെ പരിശീലിപ്പിക്കുന്നതെന്നു വിശ്വാസികൾക്ക് അറിയില്ല. പാവങ്ങൾ ഓരോ വർഷവും കനത്ത സംഭാവനകൾ നൽകി ഇവ നിലനിർത്തുന്നു.

വിശുദ്ധ ആരാധനയിൽ സംബന്ധിക്കുമ്പോൾ ധരിക്കേണ്ട തിരു വസ്ത്രങ്ങൾ അവഅയോഗ്യമായ ഒരു സ്പർശ്ശനം  പോലും ഏൽക്കാത്ത ഉടയാടകളാണ്. എന്നാൽ കാൻഛീപുരംപട്ടു സാരി പൊതിഞ്ഞപോലെ വിവിധ വർണങ്ങളിൽ മിനുക്കുകൾ പിടിപ്പിച്ചു തങ്ങൾ ഏതോദൈവീക ദൂതന്മാരാണെന്നു കാണിക്കുവാൻ കാട്ടുന്ന വിലകുറഞ്ഞ ഷോ കാണുമ്പൊൾ തലകുനിഞ്ഞു പോകും അല്ലാതെ അവർ എറിഞ്ഞു തരുന്ന സമാധാന ശരങ്ങൾ സ്വീകരിക്കാനല്ലകുനിയേണ്ടി വരുന്നത്. പെരുനാളുകൾക്കു ശേഷം പട്ടിൽ പൊതിഞ്ഞ തിരുവസ്ത്രങ്ങളുമായിവടിയും മുടിയും പിടിച്ചു നിൽക്കുന്ന ഈ കൂട്ടരെ കണ്ടാൽ വെഞ്ചാമരവും വെങ്കുറ്റകുടയൂംചൂടിനിൽക്കുന്ന തൃശൂർ പൂരം പോലും തോറ്റുപോകും. മനുഷ്യനെ പേടിപ്പിക്കാൻ കടുത്തകറുപ്പും തീപിടിച്ച ചുവപ്പും സ്വർണ്ണ അടയാഭരങ്ങളുമായി എവിടെയും കടന്നു പോകുന്നഇവരുടെ മുഖത്തെ ഭാവങ്ങൾ കണ്ടാൽ സാക്ഷാൽ ദൈവ പുത്രൻ പോലും കുരിശിൽ തൂങ്ങാൻവെമ്പൽ കൊള്ളും.

സേവനത്തിനും ശിശ്രൂകൾക്കും ഉള്ള സന്നദ്ധതയാണ് ഇടക്കെട്ടുകൊണ്ടുഉദ്ദേശിക്കുന്നതെങ്കിൽ, മറ്റുള്ളവരുടെ പാദം തുടക്കുവാനാണ് ഇടക്കെട്ടിൽ തിരുകിയ തൂവലഎങ്കിൽ തെറ്റി. സാധാരണക്കാർ കഴിക്കാൻ പറ്റാത്ത മുന്തിയ ഭക്ഷണം ഏറ്റവും മോടികൂടിയപാത്രത്തിൽ തരുണീമണികൾ വിളമ്പിക്കൊടുത്താലേ തൃപ്തി വരുകയുള്ളൂ. എല്ലാവരോടുംസ്നേഹം സമാധാനം എന്ന് പറയുന്ന ഈ ന്യൂ ജനറേഷൻ വൈദികരുടെ മുഖത്തു ക്രൂരതയാണ്എപ്പോഴും നിഴലിച്ചു നിൽക്കുന്നത്. പരമ പുച്ഛമാണ് സാധാരണ ജനത്തിനോട്. കർമ്മത്തിനുമദ്ധ്യത്തിൽ പരിശുദ്ധം എന്ന് വിശേപ്പിക്കുന്ന സന്നിധിക്കു പുറം തിരഞ്ഞുനിന്ന് നടത്തുന്നവാചക കസർത്തുകൾ കുറിവച്ചതും ഉഗ്രവിഷമുള്ള ബാണങ്ങളുമായി  മാറുമ്പോൾ ജനംഎങ്ങനെ കണ്ണടച്ച് സഹിക്കും?.

ആടുകളെ തിന്നു ജീവിക്കുന്ന ഇടയന്മാർ

വൈദികരെ നിയന്ത്രിക്കേണ്ട മെത്രാന്മാർ ആരോടും വിധേയത്വമില്ലാതെ ആരും അറിയാതെ  മാസങ്ങളോളം കറങ്ങി നടക്കുന്നു. യൂറോപ്പിൽ കോളേജ് അഡ്മിഷൻ തരപ്പെടുത്തികൊടുക്കുന്നു, മലർപ്പൊടി വിതരണം, ബ്ലേഡ് മഫിയയോടു കൂടി ഫ്ലാറ്റ് കച്ചവടം തുടങ്ങിനിരവധി ഉഡായിപ്പുകൾ.  അമേരിക്കയിൽ വർഷത്തിന്റെ കൂടുതൽ മാസങ്ങളും കഴിച്ചുകൂട്ടുന്ന മെത്രാന്മാരുമുണ്ട്. ഒരു സുഹൃത്തിനെ വിളിച്ചപ്പോൾ, പകൽ വീട്ടിൽ മെത്രാനുണ്ട്, അതുകൊണ്ടു പിള്ളേരെ ബേബി സിറ്റർനെ ഏല്പിച്ചില്ല എന്ന് പറഞ്ഞു. ഒരു ബാർബെക്യുപാർട്ടിയിൽ നരച്ച താടിയുള്ള ഒരാളെ ഒന്ന് ഫോക്കസ് ചെയ്തു നോക്കാൻ ഒരു സുഹൃത്ത്പറഞ്ഞു, ജീൻസും ടീഷർട്ടും ഇട്ടു നിൽക്കുന്ന ആ രൂപത്തിന് നാട്ടിലെ ഒരു മെത്രാന്റെ അതേമുഖം!.

നിങ്ങൾ ജീവിക്കുന്നപോലെ എനിക്ക് കഴിഞ്ഞാൽ മതി, ഏതു പാതിരാത്രിയിലും കടന്നുവരാൻ അനുവദിക്കുന്ന വാതിലുകൾ തുറന്നിട്ട ദിവ്യരായ ചില  വന്ദ്യ പിതാക്കന്മാരുടെസ്നേഹസ്മരണകളിൽ ജീവിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ട്. ദുഃഖങ്ങളിലും വിഷമതകളുംഅറിയാതെ കടന്നു വന്നിരുന്ന നിറഞ്ഞ സാന്നിധ്യത്തിന് പകരം ന്യൂ ജെൻ പിതാക്കന്മാർക്കുഅപ്പോയ്ന്റ്മെന്റ് കൂടിയേ കഴിയുള്ളൂ. അഥവാ അപ്പോയ്ന്റ്മെന്റ് കിട്ടിയാൽ തന്നെകൊടുക്കുന്ന ചെക്കിന്റെ വലിപ്പമനുസരിച്ചു വാച്ചിൽ നോക്കി ഒഴിവാക്കുന്ന ബന്ധങ്ങൾ. സന്ധ്യക്കുശേഷം ആളുകളെ കാണാൻ മടിക്കുന്നതിന്റെ കാരണം ചിലർക്കെങ്കിലുംഅറിയാം, ഒക്കെ സഭയോടുള്ള സ്നേഹത്തിൽ സഹിക്കുന്നു.  

ഒരു ധ്യാന പ്രസംഗത്തിന് ശേഷം കുമ്പസാരം നടക്കുകയാണ്. ധ്യാനം നടത്തിയ മെത്രാനോട്കുമ്പസാരിക്കണം എന്ന് അപേക്ഷിച്ചു. ഇല്ല, ഞാൻ കുമ്പസാരിപ്പിക്കാറില്ല അച്ചനോട് പറയൂഎന്ന് പറഞ്ഞു കടന്നു പോയി. എനിക്ക് ചില തെറ്റിദ്ധാരണ ഉള്ളത് തിരുമേനിയെക്കുറിച്ചാണ്അതാണ് ചോദിച്ചത് എന്ന് പറഞ്ഞു എന്നാലും തലകുലുക്കി കടന്നു പോയി. ഞാൻ അവിടെവെറുതെയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ തിരുമേനി എന്നെ കുമ്പസാരിപ്പിക്കാനായി വന്നു. മുട്ടുകുത്തി കണ്ണടച്ചു നമ്രശിരസ്കനായി. യാതൊരു ഫോർമൽ പ്രാർഥന കൂടാതെ, പറ എന്താണ്കുറ്റങ്ങൾ? അത് തിരുമേനി ..ചിലകാര്യങ്ങൾ ..ഓക്കേ , നമുക്ക് അടുത്ത മുറിയിൽ പോയിസംസാരിക്കാം എന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി. തിരുമേനിയുടെ സ്വകാര്യ ട്രസ്റ്റുകളും , ബ്ലേഡ് കാരുമായുള്ള ബന്ധങ്ങളും, സഹോദരൻ പണം ചില പ്രത്യേക പ്രോജെക്റ്റുകളിൽഇൻവെസ്റ്റ് ചെയ്തത് തുടങ്ങി എല്ലാം ശരിയാണ് എന്ന് സമ്മതിക്കുക മാത്രമല്ല, ആർക്കുംചോദിക്കാനുള്ള ഒരു അവകാശവും ഇല്ല എന്നും സഭാ നേതൃത്വം വെറും കഴിവില്ലാത്തസംവിധാനം ആണെന്നും തുടങ്ങി എന്റെ ഉള്ളിലെ എല്ലാ സംശയങ്ങൾക്കും ഉത്തരം തന്നു. ഒന്നും ഒരു മറയില്ലാതെ, വർഷങ്ങൾ കഴിഞ്ഞിട്ടും, ഉത്തരവാദിത്തപ്പെട്ടവരെ കാര്യങ്ങൾധരിപ്പിച്ചിട്ടും ഒരേ മറുപടി - ഇവിടെ ഒന്നും നടക്കില്ല ..നടക്കില്ല... ഒക്കെ ഇങ്ങനെ ഉരുണ്ടുപോകും. വൈദികർ പിഴച്ചാലോ മെത്രാൻ പിഴച്ചാലോ, ആർക്കും ഒന്നും ചെയ്യാൻ സാധിക്കാത്തതമോഗർത്തം !!!

മനുഷ്യപുത്രൻ സദാചാരപ്പോലീസുകളെ വിലക്കി 'നിങ്ങളിൽ പാപമില്ലാത്തവർ ആദ്യംകല്ലെറിയട്ടെ ' എന്ന് പറഞ്ഞു പാപികളെ നേടാൻ ശ്രമിച്ചപ്പോഴും, വെള്ള തേച്ച ശവക്കല്ലറകൾഎന്ന് കടുത്ത ഭാഷയിൽ പൗരോഹിത്യ നേതൃത്വത്തെ വിറപ്പിച്ചിരുന്നു. ബാഗും തൂക്കിഇവരുടെ പുറകെ നടക്കുന്ന വിവരദോഷികളായ വിശ്വാസികൾ പൂവൻകോഴിയെ തലയിൽവച്ചുകൊണ്ടു നടക്കുകയാണ് എന്ന സത്യം തിരിച്ചറിയണം. അതെപ്പോഴാ തലയിൽ കാഷ്ഠിച്ചുവയ്‌ക്കുന്നതെന്നറിയില്ല  ഇതുവരെ സഭയുടെ അകത്തളങ്ങളിൽ ഇത്തരം അഭിപ്രായങ്ങൾപിച്ചി ചീന്തപ്പെട്ടിട്ടുണ്ടെങ്കിൽ, ഇന്ന് നാടുമുഴുവൻ ചർച്ച ചെയ്യപ്പെടേണ്ടിവന്ന ജീർണതയാണ്. സഭയിലെ ഒട്ടനവധിപ്പേരുടെ കണ്ണീരിന്റെ പ്രതികരണമാണ് ഈ വരികൾ എന്ന്തിരിച്ചറിയാനുള്ള ആത്മാർഥത ഉണ്ടായാൽ തിരുത്തലുകൾ ഉണ്ടാവും, എന്ന് തന്നെയാണ്പ്രതീക്ഷിക്കുന്നത്.

സേവനോൽസുകാരായി , നിരാഹങ്കാരികളായി , സ്വകർമ്മങ്ങൾ  അനുഷ്ഠിക്കുന്ന ഒരുവൈദീകനിര ഉറപ്പാക്കണം. ഒരുവൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം പരക്കെയുള്ളമഹാജനങ്ങൾ അനുഭവിക്കേണ്ടി വരുന്നത് മഹാ കഷ്ടമാണ്. അസുരന്മാരിൽ നിന്നും സഭക്ക്മോചനം നേടണമെങ്കിൽ ഒരു പാലാഴിമഥനം തന്നെ വേണ്ടി വരും.    

Read more

അമേരിക്കൻ മലയാളികളേ, നാം ഇനി എങ്ങോട്ട്? (വാൽക്കണ്ണാടി)

അൻപതോളം വർഷങ്ങളായി അമേരിക്കയിലേക്ക് കുടിയേറിയ മലയാളിക്കു കുറെയേറെ രൂപാന്തരം ബാധിച്ചു. ജന്മനാട്ടിനേക്കാൾ കൂടുതൽ സമയം അവൻ വിയർപ്പൊഴുക്കി അദ്ധ്വാനിച്ചു പടുത്തുയർത്തിയ കുടുംബം, സൗഹൃദങ്ങൾ, സാംസ്‌കാരിക തനിമ, അവനറിയാതെ കൂടെ കൊണ്ടുപോന്ന തുടിപ്പിക്കുന്ന സുവർണ്ണസന്ധ്യകൾ, ബാല്യകാല ഓർമ്മകൾ, താളം പിടിക്കുന്ന ഗൃഹാതുര സ്മരണകൾ ഒക്കെ അവനൊപ്പം നിലയുറപ്പിച്ചു. ഓരോ മഴചാറ്റലിലും അവൻ മനസ്സുകൊണ്ട് ഓടിച്ചേരാൻ കൊതിക്കുന്ന ദാരിദ്ര്യം നിറഞ്ഞ ഓലപ്പുരകളുടെയും, ചീർന്നൊലിക്കുന്ന പള്ളിക്കൂടങ്ങളുടെയും മങ്ങിയ നനുത്ത ഓർമ്മകൾ ഒക്കെ  അവന്റെ സിരകളിൽ ഇടയ്ക്കിടെ വന്നു കിന്നാരം പറയാറുണ്ട്. ‘ഈ യാത്ര തുടങ്ങിയതെവിടെനിന്നോ ഇനിയിലൊരു വിശ്രമം എവിടെച്ചെന്നോ’ അമേരിക്കൻ മലയാളിക്ക് വയലാറിന്റെ വരികൾ ഹൃദസ്‌ഥ്യം!.

അമേരിക്കയിലെ ജീവിതം അവനു സമ്മാനിച്ച സുരക്ഷിതമായ മോഹിപ്പിക്കുന്ന ജീവിത സാഹചര്യങ്ങൾ. കുട്ടികൾ വളർന്നു അമേരിക്കൻ മുഖ്യധാരയുടെ ഭാഗമാകുമ്പോൾ, അവൻ ഓർക്കുവാൻ പോലും സാധിക്കാത്ത നമ്മുടെ മലയാളഭാഷയും നമ്മുടെ രുചിക്കൂട്ടുകളും, രസകൂട്ടുകളും. എന്തൊക്കയോ നമ്മളെ നാം ആക്കി എന്ന് വിശ്വസിച്ചു കൂട്ടിയ മിഥ്യാധാരണകളും ഒക്കെ ഒന്നൊന്നായി അർത്ഥം നഷ്ട്ടപ്പെട്ടു പോകുന്നത് വെറുതെ നോക്കി നിൽക്കാനേ അവനു സാധിക്കുന്നുള്ളൂ. കുറെയൊക്കെ മലയാളിയായി പിടിച്ചുനിൽക്കാൻ ശ്രമിച്ചപ്പോഴും, എന്തിനാണ് ഇതൊക്കെ  എന്ന് തോന്നി തുടങ്ങിയ ജീവിത യാഥാർഥ്യങ്ങളോട് അവൻ മല്ലടിച്ചു കൊണ്ടേയിരിക്കകയാണ് ഓരോ നിമിഷവും. 

പണ്ടൊക്കെ, അവന്റെ സ്വന്തമായ ശ്മശാന ഭൂമിയുടെ അവകാശങ്ങൾ സ്വന്തമാക്കാനുള്ള പരസ്യത്താളുകൾ മെയിൽ ബോക്സിൽ വന്നു നിറയുമ്പോൾ ഭീതിയോടെ, അത് തുറക്കാതെ തന്നെ ഗാർബേജ് ബാഗിന്റെ ഉള്ളിലേക്ക് തള്ളുകയായിരുന്നു. കൊഴിഞ്ഞു വീണ നീണ്ട വർഷങ്ങളും അറിയാതെ കൂടെകൂടിയ ആരോഗ്യപ്രശ്നങ്ങളും, അത്തരം പരസ്യത്താളുകളെ പുതിയ  അർത്ഥത്തോടെ നോക്കി, വരികളിലൂടെ വായിച്ചു, വേണ്ടതു ചെയ്യുവാൻ തമ്മിൽ തമ്മിൽ പറഞ്ഞു തുടങ്ങി.ചിലർ അത്തരം സ്വസ്ഥമായ ഇടങ്ങൾ സ്വന്തമാക്കുകയും ഇടക്ക് അവിടെ പോയി നോക്കാനും തുടങ്ങി. സുഹൃത്തുക്കൾ അടുത്തടുത്തു കിടന്നു കിന്നാരം പറഞ്ഞു പൊട്ടിച്ചിരിക്കാൻ അടുത്ത സ്ഥലങ്ങളും സ്വന്തമാക്കി. അമേരിക്കൻ മണ്ണിലെ ഈ ആറടി മണ്ണ് സ്വന്തമാക്കിയതുമുതൽ പിറന്ന മണ്ണിനോട് മനസ്സ് കൊണ്ട് സലാം പറഞ്ഞു തുടങ്ങി. അല്ലാതെതന്നെ അമ്മയുടെ മരണത്തോടെ നാട്ടിൽ പോകുന്നത് ഒരു വിനോദ യാത്രയുടെ മൂഡിലാണ് ഏറെപ്പേർക്കും.  “ഈ മണ്ണിൽ കിടക്കുന്ന കൊഴിഞ്ഞ പൂക്കൾ, ഇതുവഴി പോയവർ തൻ കാലടികൾ” അതാണ് അമേരിക്കൻ മലയാളി ഇന്ന് നോക്കുന്നത്.

ആകെ ഒരു കൺഫ്യൂഷൻ. ഇവിടെ ഒന്നിനും അവനു താല്പര്യമില്ല, ഒന്നിനെയും അവനു വിശ്വാസമില്ല എങ്കിലും വടക്കു നോക്കിയന്ത്രം പോലെ കേരളത്തിലെ രാഷ്ട്രീയവും, ഇവിടുത്തെ പള്ളി രാഷ്ട്രീയവും, മലയാളം സീരിയലുകളും, കാശുകൊടുക്കാതെ വായിക്കാവുന്ന ഓൺലൈൻ പത്രങ്ങളും മാത്രം അവന്റെ ദിവസങ്ങൾ നിറക്കുന്നു. കുറെയേറെ രാജ്യങ്ങൾ യാത്രചെയ്തു കഴിഞ്ഞപ്പോൾ അതും മടുത്തു. നാട്ടിൽ പോയി നിൽക്കുന്നതും മടുത്തു, കേരളത്തിൽ പോയാൽ തന്നെ എത്രയും വേഗം തിരികെ എത്താനാണ് അവൻ ശ്രമിക്കുന്നത്. ഇവിടുത്തെ സാംസ്‌കാരിക നായകരെ ഒട്ടുമേ അവനു താല്പര്യമില്ല. പക്ഷെ എന്തെങ്കിലും ഒക്കെ വായിക്കണമെന്ന് അവനു ആഗ്രഹമുണ്ട്. തന്റെ നാളുകൾക്കു നീളം കുറഞ്ഞു വരുന്നു എന്ന അറിവിൽ, പേരകുട്ടികളെ നോക്കുന്നതും,മെഡിക്കൽ അപ്പോയ്ന്റ്മെന്റ്സ് ഒക്കെയായി ജീവിതം വലിച്ചു കൊണ്ടുപോകുന്നു.  അടുത്തകാലത്ത് തുടങ്ങിയ ചെറിയ കൂട്ടമായ ക്ലബ്ബ്സംസ്കാരം അൽപ്പം സ്മാളും കുറെ കുന്നായ്മയും, വേനലിലെ കൃഷിയും അവനെ ചെറിയ ലോകത്തിലെ വലിയ രാജാവാക്കി. ഓണവും ക്രിസ്മസും തിരഞ്ഞെടുപ്പും മാത്രം ആഘോഷിക്കുന്ന മലയാളി സംഘടനകൾ ശുഷ്ക്കമായ കൂട്ടങ്ങളായിത്തുടങ്ങി.

നാടൻ വിഭവങ്ങളും പെരുന്നാളുകളും ഉത്സവങ്ങളും മുണ്ടും തിരുവാതിരയും ചെണ്ടയുമൊക്കെ ഇന്ന് അവനു ഹരമാണ്, പക്ഷേ താമസിയാതെ ഓർമയുടെ വിഹായസ്സിൽ തെളിഞ്ഞു നിൽക്കുന്ന മഴവിൽ കാവടികൾ ആയി ഇവ മാറും. മലയാളം സിനിമയും പാട്ടുകളും പത്രങ്ങളും സ്റ്റേജ് ഷോകളും ഒക്കെ പഴയ തലമുറക്കു താല്പര്യം കുറഞ്ഞു തുടങ്ങി.  ഇവിടെ വളർന്ന പുതിയ തലമുറക്ക്  ഇതൊന്നും ഒട്ടുമേ ദഹിക്കാത്തയായി. ഇപ്പോഴുള്ള തലമുറ കുറച്ചു കാലം കൂടി ഇങ്ങനെ പോകും എന്നതിൽ തർക്കമില്ല, എന്നാൽ ഇനിയും നാം എങ്ങോട്ട് എന്ന് ചിന്തിച്ചു തുടങ്ങണം.

മലയാളിക്ക് ഇന്നും അവനെ ഒന്നുചേർത്തുനിർത്തുന്ന മാജിക്, നാട്ടിലെ രാഷ്ട്രീയമാണ്. എന്തൊക്കയോ നഷ്ട്ടപ്പെട്ട അവനു, രാഷ്രീയ നേതാക്കളുമായുള്ള ഫോട്ടോയും ചങ്ങാത്തവും ആദരിക്കലും ആകെ അവനെ മലയാളിയാക്കി പിടിച്ചു നിലനിർത്തുന്നു. എന്നാൽ അമേരിക്കയിലെ പൊങ്ങച്ചൻ മലയാളിയെപ്പറ്റി  പുച്ഛത്തോടെ അടക്കം പറകയും , നേരിൽ കാണുമ്പോൾ പൊക്കി പറകയും ചെയ്യുന്ന കേരള രാഷ്ട്രീയ, സമുദായ  നേതാക്കളുടെ കാപട്യം ഒക്കെ അവന് അറിയാമെങ്കിലും അവൻ അതിൽ ഒരു നിഗൂഢ സായൂജ്യം അണയുന്നു. എന്നാൽ ഇനിയും ഇത് തുടരണോഎന്ന് ചിന്തിച്ചു തുടങ്ങണം.

ആദ്യാനുഭവമുള്ള മലയാളി, ആക്റ്റീവ് റിട്ടയർമെൻറ്റിലേക്കു പ്രവേശിക്കുകയും, ഇവിടെ ജനിച്ചു വളർന്ന പുതിയ തലമുറ, മലയാളി അല്ലെങ്കിൽ ഇന്ത്യക്കാരൻ എന്നറിയപ്പെടാൻ അത്ര താല്പര്യം കാട്ടാതെയും ഇരിക്കുന്ന ഒരു സ്ഥിതി വിശേഷം നിലനിൽക്കുന്നു. നമുക്ക് നമ്മുടേതായ ചില പ്രശ്നങ്ങൾ ഉണ്ട്. പഞ്ചാബിയും  ഗുജറാത്തിയും തമിഴനും തൻറെ ഭാഷയോടും സംസ്കാരത്തോടും കാട്ടുന്ന അഭിനിവേശവും, അത് പുതു തലമുറയിൽ നിലനിർത്താൻ കാട്ടുന്ന പരിശ്രമവും മലയാളി കാട്ടാറില്ല. അവന്റെ പുതുതലമുറ വളരെ വേഗം അമേരിക്കൻ ധാരയിൽ അലിഞ്ഞു ചേരുകയാണ്. ഇവിടെ മലയാളിത്തം ഓർമ്മ മാത്രമാവുകയാണ്. അതായതു ഈ മലയാളി ആഘോഷങ്ങൾ ഇന്നാട്ടിൽ കുറച്ചു വർഷങ്ങൾ കൂടി മാത്രം.

ഒന്നിനും താൽപ്പര്യമില്ലാത്ത ഒരു വലിയ കൂട്ടം വിശ്രമ ജീവിതം വെറുതെ ജീവിച്ചു തീർക്കുന്നു. മതിയായ നേതൃത്വവും കാഴ്ചപ്പാടും ഇവിടുത്തെ സാമൂഹിക നേതൃത്വത്തിന് കാണാനില്ല എന്നത് ഒരു വിധിവൈപരീത്യം. മതസംഘടനകളിൽ തളച്ചിട്ട അമേരിക്കൻ മലയാളി പൊട്ടക്കുളത്തിലെ തവളകൾ പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകയാണ് എന്നത് വേദനിപ്പിക്കുന്ന  യാഥാർഥ്യമാണ്. മലയാളിത്തം വേണ്ടാത്ത ഒരു പുത്തൻ തലമുറ. അത് അമേരിക്കനാണോ ഏഷ്യൻ ആണോ ഏതു ഗണത്തിൽ  അറിയപ്പെടണം?, മിശ്ര വിവാഹങ്ങളിലൂടെ വേരുകൾ നഷ്ട്ടപ്പെടുന്നവർ, നമ്മുടെ കുട്ടികളിൽ വർധിച്ചുവരുന്ന ആത്മഹത്യകൾ, ക്ഷുദ്രവാസനകൾ, ഒക്കെ കണ്ടില്ല എന്ന് നടിച്ചു മുന്നോട്ടു പോകാനാവില്ല.

സാമൂഹിക പ്രശ്ങ്ങൾ, കുറ്റകൃത്യങ്ങൾ, കള്ളത്തരങ്ങൾ വഞ്ചന ഒക്കെ ജനസംഖ്യ അനുപാതത്തിനു അനുസരിച്ചു കുറവല്ലാത്ത ഒരു സമൂഹമാണ് നമ്മുടേതെന്നു ഇവിടെ സർക്കാരിന്റെ സോഷ്യൽ സെർവീസിൽ സേവനം അനുഷ്ഠിക്കുന്ന ഒരു മലയാളി സുഹൃത്ത് പറഞ്ഞപ്പോൾ ഞെട്ടാതിരുന്നില്ല. ഒരു പ്രശ്നം ഉണ്ടെങ്കിൽ ആരും ഇടപെടാനോ സഹായം തേടാനോ ശ്രമിക്കാറില്ല. സ്വയം ജീവൻ എടുത്ത ഒരു മലയാളികുട്ടിയുടെ ദാരുണമായ അന്ത്യം നടന്നു എന്നറിഞ്ഞു പെട്ടന്ന് ആ വീട്ടിൽ എത്തി ദുഃഖത്തിൽ പങ്കുചേരാൻ ശ്രമിച്ചപ്പോൾ അവിടെ ഒന്നും ഏശാതെ മാതാപിതാക്കൾ എല്ലാവരെയും സ്വീകരിക്കുകയും, നിരത്തി വച്ചിരിക്കുന്ന ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നു. ഇതേ അവസ്ഥയിൽ മറ്റൊരു കുട്ടിയുടെ ശവസംസ്‌കാരച്ചച്ചടങ്ങിൽ അവന്റെ അമ്മ വളരെ രസകരമായി കുട്ടിയുടെ ജീവിതത്തെ അവതരിപ്പിക്കുന്നത് യാതൊരു വികാരവുമില്ലാതെയായിരുന്നു. എന്തോ പൊരുത്തപ്പെടാനാവാത്ത എന്തോ ഒക്കെ അമേരിക്കൻ മലയാളികൾക്ക് ഉണ്ട് എന്ന് സമ്മതിച്ചേ മതിയാവുകയുള്ളൂ. പള്ളികൾ ഒക്കെ വെറും സാമൂഹിക ക്ലബ്ബിന്റെ നിലവാരത്തിൽ ഒത്തുചേരലിനു മാത്രമുള്ള ഇടങ്ങളായി. വിവാഹം കഴിക്കാനാഗ്രഹിക്കാതെ ഒറ്റയ്ക്ക് ജീവിക്കാൻ തീരുമാനിച്ച ചെറുപ്പക്കാർ ഒരു വലിയ സാമൂഹിക പ്രശ്‌നമായി ചിലർ അടക്കം പറയുന്നുണ്ട്. വാർദ്ധക്യത്തിലെ ഏകാന്തത നാട്ടിലെ മാതാപിതാക്കൾക്ക് മാത്രമല്ല ഇവിടുത്തെയും സ്ഥിതിവിശേഷമാണെന്നു പറയേണ്ടതില്ല.

ഇവിടുത്തെ നമ്മുടെ സാമൂഹിക പശ്ചാത്തലങ്ങൾ ഇവിടുത്തെ എഴുത്തുകാർ ഉൾകൊള്ളുന്നുണ്ടോ എന്ന് പരിശോധിക്കണം. ചില സാഹിത്യ കൃതികൾ ഇല്ലാതില്ല, പക്ഷെ അത് ചർച്ച ചെയ്യപ്പെടുന്നില്ല. അതിനുള്ള നമ്മുടേതായ മാധ്യമ ഇടങ്ങളിലും ഉള്ള കുറവ് തിരിച്ചറിയാതെയല്ല. അമേരിക്കൻ മലയാളിയുടെ ജീവിതത്തിന്റെ നേർക്കാഴ്ച തുടിക്കുന്ന രചനകൾ, ചിത്രങ്ങൾ, സിനിമകൾ ഒക്കെ മലയാളിയുടെ മുഖ്യധാരയിൽ തന്നെ ചർച്ച ചെയ്യപ്പെടണം. ബെന്യാമിന്റെ ആടുജീവിതം മലയാളിയുടെ കശേരുഖണ്ഡത്തിൽ നീറുന്ന വേദനയായെങ്കിൽ, സഫലമായ എഴുത്തുകാരുള്ള ഈ മണ്ണിൽനിന്നും അത്തരം ഒരു ജീവിത കഥ ഉണ്ടാവുന്നില്ല. വെറുതെ നാട്ടിൽ നിന്നും കുറെ എഴുത്തുകാരുടെ സഖിത്വം ഇവിടുത്തെ രചനകളെ എങ്ങനെ പോഷിപ്പിക്കും എന്നറിയില്ല അവർ സമ്മാനിക്കുന്ന അവജ്ഞയും ഇകഴ്‌ത്തലുകളും കുറ്റമറ്റ കൃതികൾക്ക് പോഷകഫലം ഉണ്ടാക്കുമോ എന്നും അറിയില്ല. അമേരിക്കൻ പ്രവാസി എഴുത്തുകൾ കേവലം ചവറുകൾ എന്ന നിലയിൽ കാണുന്ന മലയാള സാഹിത്യകാരന്മാർ നമ്മെ പ്രോത്സാഹിപ്പിക്കാൻ,നമ്മുടെ ജീവിതത്തെ മനസ്സിലാക്കാൻ  ശ്രമിക്കാറില്ല. നാം കെട്ടി എഴുനെള്ളിച്ചു കൊണ്ടുവരുന്ന രാഷ്ട്രീയ സാംസ്‌കാരിക നായകർ, കേരളത്തിലെ പ്രശ്നങ്ങൾ നമ്മോടു പറഞ്ഞിട്ട് നമുക്ക് എന്ത് പ്രയോജനം?. നമ്മുടെ തനതായ പ്രശ്ശ്‌നങ്ങളിൽ അവർക്കു താല്പര്യവുമില്ല.

നമുക്ക് നമ്മുടേതായ പ്രശ്ങ്ങളും അവക്ക് നമ്മുടേതായ പ്രതിവിധിയുമാണ് ഉണ്ടാകേണ്ടത്. നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സാംസ്‌കാരിക - രാഷ്ട്രീയ നേതാക്കൾക്ക് കേട്ട്കേഴ്വിയുടെ വെളിച്ചത്തിൽ സുഖിപ്പിക്കുന്ന അർത്ഥമില്ലായ്മ വിളമ്പുകയാണ്‌. അമേരിക്കൻ മലയാളിയുടെ ദേശീയ സംഘടനകൾക്ക് ഗുണപരമായ മാർഗനിർദേശങ്ങൾ നൽകാനൊ, ചര്ച്ചകള് തിരികൊളുത്തണോ കഴിയാത്ത അർത്ഥമില്ലാത്ത കൂട്ടമായി. കുറെ പണം പിരിച്ചു കേരളിത്തിൽ പോയി ചാരിറ്റി നടത്തുന്നത് നാം ഇനിയെങ്കിലും നിർത്തണം. അവിടുത്തേക്കാളും അരക്ഷിതരായ ഒരു വലിയ കൂട്ടം നമുക്ക് ചുറ്റും ഉണ്ട്. നാം കാണാത്തതുകൊണ്ടും അറിയാത്തതുകൊണ്ടും എല്ലാം ഭദ്രമാണെന്ന് പറയരുത്. നമ്മുടെ പ്രശ്ങ്ങൾ അക്കമിട്ടു നിരത്തണം. അതിനു പരിഹാരങ്ങൾ കണ്ടുപിടിക്കാൻ കെൽപ്പുള്ള  വൈദഗ്‌ദ്ധ്യമുള്ള, ഒരു കൂട്ടം നമ്മുടെ ഇടയിൽ തന്നെ ഉണ്ട്.  പക്ഷെ അവരെ അടുപ്പിക്കാൻ കസേര വിട്ടൊഴിയാൻ  വിസമ്മതിക്കുന്ന   നേതൃത്വം സമ്മതിക്കില്ല. അഥവാ അവർ താല്പര്യം കാണിച്ചാൽ തന്നെ തെറിവിളിച്ചു ഓടിക്കുന്നതാണ് കണ്ടുവരുന്നത്.

ഒറ്റപ്പെട്ട തുരുത്തുകളിൽ നമുക്ക് നിലനിക്കാനാവില്ല. നാട്ടിലെ സ്വപ്ങ്ങൾ കണ്ടുകൊണ്ടു ഇവിടെ നാട് സൃഷ്ട്ടിക്കാൻ സാധിക്കില്ല. എല്ലാം നഷ്ട്ടപ്പെട്ടു വെറും അമേരിക്കക്കാരൻ എന്ന് ഞെളിഞ്ഞു നടക്കാനും ആവില്ല. അപ്പൊ പിന്നെ നാം എന്താകണം? എങ്ങോട്ടാണ് അമേരിക്കൻ മലയാളിയുടെ പോക്ക്?

“ഒരിടത്തു ജനനം ഒരിടത്തു മരണം, ചുമലിൽ ജീവിത ഭാരം

വഴിയറിയാതെ മുടന്തി നടക്കും വിധിയുടെ ബലി മൃഗങ്ങൾ - നമ്മൾ

വിധിയുടെ ബലി മൃഗങ്ങൾ”. - വയലാർ രാമവർമ്മ. 

Read more

ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി (വാൽക്കണ്ണാടി)

(ന്യൂയോർക്കിലെ വിചാരവേദിയിൽ അവതരിപ്പിച്ചത്)
 
ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി ശോഭനമാണോ, അപകടത്തിലാണോ എന്നാണ്ചിന്തിക്കേണ്ടത്. അപകടത്തിലാണ് എന്ന ആശങ്ക നിലനിൽക്കുമ്പോൾ, ഒന്നും പേടിക്കാനില്ലഎന്ന ഉത്തരം എത്രമാത്രം ആത്മാർഥമായി പറയാനാവും എന്നും ചിന്തിക്കേണ്ടതുണ്ട്. 
 
സമകാലിക സാഹചര്യങ്ങൾ 
 
സൗത്ത് ഈസ്റ്റ് ഏഷ്യയിലെ 71 വര്ഷം പഴക്കമുള്ള, ശക്തമായ മൂല്യം നിലനിർത്തുന്നരാജ്യമാണ് ഇന്ത്യൻ ജനാധിപത്യo. It is still a strong functioning democracy. ചുറ്റുമുള്ള പലജനാധിപത്യങ്ങളും കടപുഴകി വീണപ്പോഴും ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥ തരണംചെയ്തും ഒരു മഹാമേരുപോലെ  സൗത്ത് ഈസ്റ്റ് ഏഷ്യയിൽ ജാഗ്രതയോടെനിലനിൽക്കുന്നതാണ് അടിത്തറയുള്ള നമ്മുടെ ജനാധിപത്യ സംസ്‍കാരം.
 
എന്നാൽ, ചില ആശങ്കകൾ നിരത്തട്ടെ:
 1. ഹിന്തുവതയിൽ അരക്ഷിതായരായ മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷം, ദളിതർ 
 2. രാഷ്ട്രീയ അജന്തയോടെ മറനീക്കി വന്ന മതഭ്രാന്ത് 
 3. മത- രാഷ്ട്രീയ- കോർപ്പറേറ്റ് സഖ്യം 
 4. അടിസ്ഥാന പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള പുരോഗമനം എന്നപരസ്യങ്ങൾ 
 5. സംഘർഷപൂരിതമായ മതസ്പർദയിലൂടെ ഉള്ള രാഷ്ട്രീയവത്കരണം 
 6. സ്വതന്ത്ര ആശയ വിനിമയത്തിലെ അസഹിഷ്ണുതകൾ 
 7. മൊത്തമായി വിലക്കെടുക്കുന്ന നാലാം എസ്റ്റേറ്റ് - മാധ്യമങ്ങൾ 
 8. രാഷ്ട്രീയവല്കരിക്കപ്പെടുന്ന നീതിന്യായ സംവിധാങ്ങൾ 
 9. ചരിത്രത്തെ വളച്ചൊടിക്കൽ 
 10. നെഹ്രുവിയൻ ചിന്തകളെ ഒരു പകപോക്കലോടെ തിരസ്കരിച്ചു, പെരിയാർരാമസ്വാമിസ്മരണകളെ തച്ചുടച്ചു സ്ഥാപിക്കപ്പെടുന്ന പുതിയ പ്രതീകങ്ങൾ
 11. പശുവിനുവേണ്ടി നടത്തുന്ന നരഹത്യകൾ 
 
ജനാധിപത്യത്തിന്റെ മാറുന്ന മുഖങ്ങൾ 
 
സമവാക്യങ്ങൾ മാറി വരുമ്പോൾ ഇന്ന് ഏറ്റവും അപകടം പിടിച്ച പദം - ജനാധിപത്യം. 'ജനങ്ങൾക്കുവേണ്ടി, ജനങ്ങളാൽ ഭരിക്കപ്പെടുന്ന ജനങ്ങളുടെ സംവിധാനം'  എന്ന എബ്രഹാംലിങ്കന്റെ നിർവചനവും, ജനാധിപത്യത്തിന്റെ പിള്ളത്തൊട്ടിലായ ഗ്രീസിലെ സിറ്റി- സ്റ്റേറ്റ്എന്ന രൂപകൽപ്പനയും ഇന്നത്തെ നമ്മുടെ ഇന്ത്യയിലെ ജനാധിപത്യവും രൂപത്തിലുംഭാവത്തിലും ആകെ മാറിയിരിക്കുന്നു.
 

പോളിറ്റിസ്കെയിൽ (Polity Scale) –

Polity Score ranges from -10 to +10

 

minimum value

maximum value

autocracies

-10

-6

anocracies

-5

5

democracies

6

10

 
ഓരോ രാജ്യത്തിന്റെയും ജനാധിപത്യ നിലവാരം അളക്കുന്ന സംവിധാനം - 10  മുതൽ - 6വരെ സ്വേച്ഛാധിപത്യം, - 5  മുതൽ 5  വരെ ഭാഗിക ജനാധിപത്യം, 6  മുതൽ  10 വരെജനാധിപത്യo എന്ന സംവിധാനത്തിൽ ഇന്ത്യക്കു 9, പാകിസ്താന് 7 , യു .കെ 10 , അമേരിക്ക 8 ,സൗദി അറേബ്യ 0 , ഇങ്ങനെ നോക്കുമ്പോൾ വലിയ കുഴപ്പം കാണാനില്ല.  
 
ജനാധിപത്യനിലവാരം തിരഞ്ഞെടുപ്പ് രീതികൾ, വിവിധ മതവിശ്വാസം, പൗര സ്വാതന്ത്ര്യം, രഷ്ട്രീയ നീതി, ബഹുസ്വരത, സർക്കാരുകളുടെ പ്രവർത്തന ക്ഷമത, സമ്മതിദായകരുടെസുരക്ഷിതത്വം, ബാഹ്യ ഇടപെടലുകൾ, ഉദ്യോഗസ്ഥരുടെ കാര്യസ്ഥത, തുടങ്ങിയമാനദണ്ഡങ്ങൾ വച്ച് വിലയിരുത്തുമ്പോൾ ഇന്ത്യയുടെ ജനാധിപത്യ നിലവാരം ലോകത്തിലെ167 രാജ്യങ്ങളിൽ വച്ച് 42 -)o സ്ഥാനമാണ്. അതായതു 'അപര്യാപ്‌തമായ ജനാധിപത്യം "എന്നാണ് കാണിക്കുന്നത്. ആദ്യത്തെ 20 രാജ്യങ്ങളുടെ പട്ടികയിൽ ഇടം തേടിയില്ല എന്നത്അപായമണിയാണ് മുഴക്കുന്നത്.   
 
സ്വാതന്ത്യ്രത്തിന്റെ നിലവാര സൂചികകൾ - പത്രസ്വാതന്ത്ര്യം, ധാർമ്മിക നിലവാരം ,സാമ്പത്തീക സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ‍  തുടങ്ങിയ സൂചികകൾവച്ചു നോക്കുമ്പോഴും ദുഷ്കരമായ - അപര്യാപ്‌തമായ ജനാധിപത്യം എന്ന കണക്കുകൾ ആണ്കാണിക്കുന്നത്.
 
ലോകത്തിലെ സ്വതന്ത്ര രാജ്യങ്ങൾ - സമ്മതിദാനം വിനയോഗിക്കപ്പെടുന്ന രാജ്യങ്ങളുടെപൗരസ്വാതന്ത്ര്യവും രാഷ്ട്രീയ നീതിയും കഴിഞ്ഞ 18 വര്ഷങ്ങളായി നോക്കുമ്പോൾ, ഇന്ത്യനിലവാരമുള്ള സ്വതന്ത്ര രാജ്യങ്ങളുടെ പട്ടികയിൽ തന്നെയാണെന്നത് തല്ക്കാലം ആശ്വാസംപകരും. എന്നാൽ ഈ സ്ഥിതി തുടരാനാവുമോ എന്നാണ് വിലയിരുത്തേണ്ടത്.  71  വര്ഷംപഴക്കമുള്ള ഇന്ത്യൻ ജനാധിപത്യം  പീഡിതമായ ഒരു അവസ്ഥയിലേക്കാണോ പോകുന്നത്എന്ന് ആശങ്കപ്പെടുന്നവർ കൂടുതലുണ്ട്.  
 
 ജനാധിപത്യത്തിന്റെ ഭീഷണികൾ 
 
വികസനത്തിന്റെ പേരിൽ ആട്ടിയോടിക്കപ്പെടുന്ന വലിയ കൂട്ടം  ഇന്ത്യയിൽകൂടിവരുന്നു എന്നത് ആശങ്കയുളവാക്കുന്നു.  ഇന്ത്യയുടെ ആകെ സമ്പാദ്യ വർദ്ധനവ് 2017ഇൽ 25 ശതമാനം കൂടും എന്നാണ് കണക്കു കൂട്ടുന്നത്. ഇത് ലോകത്തിലെ ആറാമത്തെധനിക രാജ്യത്തിൻറെ നിലയിലേക്കാണ് ഉയരുന്നത്.ഇരുപതിനായിരത്തിലേറെ ശതകോടീശ്വരന്മാർ ഇന്ത്യയിലുണ്ട്. മുംബൈ, ലോകത്തിലെപന്ത്രണ്ടാമത്തെ സമ്പന്നമായ സിറ്റി ആയി മാറുന്നു. 
 
എന്നാൽ രാജ്യം വളരുന്നതോടൊപ്പം ദാരിദ്ര്യവും വളരുന്നു . ആത്മഹത്യ ചെയ്യുന്നകർഷകരുടെ എണ്ണം എക്കാലത്തെയുംകാൾ കൂടുതൽ, ആസാദ് ഇന്ത്യാ ഫൌണ്ടേഷൻകണക്കു പ്രകാരം ഇന്ത്യയിലെ 38 ശതമാനം (380 മില്യൺ) ജനങ്ങളും ദരിദ്രരാണ് . ഈ പോക്ക്ഇപ്പോഴത്തെ എസ്റിമേറ്റ് കടത്തി വെട്ടും. കുറഞ്ഞ  ഉത്‌പാദനക്ഷമതയും തൊഴിലില്ലായ്മയുംഗ്രാമീണജീവിതങ്ങളെ ദുരിതത്തിൽ പൊതിഞ്ഞു വച്ചിരിക്കുന്നു. മൂലധന - മത- രാഷ്ട്രീയകൂട്ടുകെട്ടിൽ രാജ്യം കൊള്ളയടിക്കപ്പെടുമ്പോൾ ആട്ടിയോടിപ്പിക്കപ്പെടുന്ന ജനങ്ങൾ 12കോടിയോളമാണ്. ഭവനരഹിതർ 78 മില്യൺ, 11 മില്യൺ കുട്ടികൾ നിരത്തിൽ അന്തിഉറങ്ങുന്നു. കോർപറേറ്റ് ഫാസിസിസത്തിന്റെ ഇരകളായി പശുവിന്റെ പേരിൽതല്ലികൊല്ലപ്പെടുന്നവർ, പീഡിപ്പിക്കപ്പെടുന്ന ദളിതർ, കുടിയിക്കപ്പെടുന്ന അരക്ഷിതരായജനലക്ഷങ്ങൾ. ഫാസിസത്തിന്റെ അനിഷേദ്ധ്യ നേതാവായിരുന്ന മുസോളിനി പറഞ്ഞു,വലതുപക്ഷ തീവ്രവാദം കേവലം സംഘടിതമായ പദ്ധതിയുടെ അനിർവാര്യമായഅടയാളങ്ങൾ മാത്രമാണ് എന്ന്. ഇടശ്ശേരിയുടെ കുടിയിറക്കം എന്ന കവിതഇവിടെ അന്വർഥമാണ്, 'കുടിയിറക്കപ്പെട്ടവരെ പറയിൻ നിങ്ങൾ ഏതു ദേശക്കാർ'.അപര്യാപ്‌തമായ ഒരു ജനാധിപത്യ വ്യവസ്ഥിതിയുടെ ഇരകളാവുന്നു അറിയാതെ നമ്മൾ. 
 
ഹിന്ദുവതയുടെ പേരിൽ പൊള്ളയായ ദേശീയവാദം 
 
വിശ്വാസത്തിന്റെ പേരിൽ എല്ലാവര്ക്കും അടയാളങ്ങൾ കൂടിവരുന്നു. കൈയ്യിലെ ചരട്,നെറ്റിയിലെ പ്രകടമായ കുറികൾ, കാവി മുണ്ടു ഒക്കെ അല്ലാതെ ദേശീയതപ്രകടിപ്പിക്കാനാവില്ല എന്ന അവസ്ഥ നാമറിയാതെ സമൂഹത്തിൽ പ്രകടമാവുന്നു. ജനങ്ങൾഎന്ത് ധരിക്കണം, എന്ത് കഴിക്കണം, ഒരുപോലെ ചിന്തിക്കണം, ഒരേ മതം , ഒരേ ഭാഷ, ഒരേസംസ്കാരം ഇത് ഇന്ത്യയുടെ ആത്മാവിലെ നാനാത്വത്തിലെ ഏകത്വം എന്ന തീതല്ലിക്കെടുത്തുകയാണ്. ദേശീയ ഗാനം ചെല്ലുമ്പോൾ തീയേറ്ററുകളിൽ പോലും എഴുനേറ്റുനിൽക്കണം എന്ന നിർബന്ധം ഒട്ടൊന്നുമല്ല പൗരസ്വാതന്ത്ര്യത്തിനുമേൽഅടിച്ചേൽപ്പിക്കുന്നത്. എന്നാൽ അടുത്ത കാലത്തു കർണാടകയിൽ പൊതു പരിപാടിയിൽദേശീയഗാനം  ആലപിച്ചപ്പോൾ ഗവർണർ എഴുനേറ്റു പോയത് ടി. വി. യിൽ കാണുക ഉണ്ടായി.
 
ടാഗോറിന്റെ വരികൾ ബ്രിട്ടീഷ് രാജിന്റെ സ്തുതിഗീതമായതു കൊണ്ട് വന്ദേമാതരമാണ് ഇനിദേശീയഗാനമായി കൊണ്ടുവരേണ്ടത് എന്നൊക്കെയുള്ള വിവാദങ്ങളും തുറന്നു വച്ചിരിക്കുന്നു.ഇതൊക്കെ ഇന്ത്യയുടെ ബഹുസ്വരത, മതനിരപേക്ഷമായ ജനാധിപത്യത്തെ ഇല്ലാതാക്കാനുള്ളഗൂഢതന്ത്രം ആണെന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഭൂരിപഷം ന്യൂനപക്ഷത്തെ എന്തിനാണ്ഭയപ്പെടുന്നത് ? അസ്ഹഷ്ണുത ആർക്കുവേണ്ടിയാണ് ഉൽപ്പാദിപ്പിക്കപ്പെടുന്നത്? എല്ലാ മതസംഹിതകളെയും ഉൾകൊണ്ട ഭാരതീയ സംസ്കാരത്തിന് ആയിരക്കണക്കിന് വർഷങ്ങളായിഅഭംഗുരം നില നിൽക്കാനായെങ്കിൽ മതപരിവർത്തനത്തെ എന്തിനു ഭയപ്പെടണം?   
 
എന്തിനു ഭീതിപരത്തി ന്യൂനപക്ഷത്തെ കീഴ്പ്പെടുത്തണം? ദേശീയവാദം ഒരുശല്യമാണെന്നും, ദേശഭക്തിഎന്റെ ആത്മീയ അഭയല്ലെന്നും, മനുഷ്യകുലം ആണ് എന്റെഅഭയമെന്നും പറഞ്ഞ ടാഗോറിനെ ചിലർക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സങ്കുചിതമായമതിലുകൾ ഭേദിക്കണം, അതിരുകളില്ലാത്ത ഒരു വലിയ ലോകത്തെപ്പറ്റി സ്വപ്നം കാണണംഎന്നു പറഞ്ഞ നെഹ്രുവിന്റെ രൂപം പോലും ചരിത്രത്തിന്റെ ചവിട്ടു കൊട്ടയിൽതള്ളിക്കളയാൻ ശ്രമിക്കുമ്പോൾ എന്താണ് നാം മനസ്സിലാക്കേണ്ടത് ? ദേശീയതയുടെ പുത്തൻപ്രതീകമായി ഉയർത്തിക്കാട്ടുന്ന സർദാർ പട്ടേലിന്റെ അതികായകരൂപം വാമനഅവതാരംപോലെ, ഇന്ത്യയുടെ ആത്മാവെന്ന മഹാബലിയെ പാതാളത്തിലേക്കു ചവിട്ടി താഴ്ത്താനുള്ളശ്രമങ്ങളുടെ ഭാഗം അല്ലേ എന്ന്  സംശയിക്കേണ്ടിവരുന്നു. 
 
ചരിത്രത്തിൽ അതിരുകൾ ഒന്നും സ്ഥിരമായി നിലനിൽക്കാറില്ല, പേരുകൾ പോലുംമാറിക്കൊണ്ടിരിക്കും. ഇന്ത്യയെ ഹിന്ദുരാജ്യം ആക്കാൻ ഒരു പക്ഷെ തീവ്ര നിലപാടുകൾക്ക്സാധിച്ചേക്കും, അപ്പോഴേക്കും ഇന്ത്യ മരിച്ചിരിക്കും, അതിരുകളും വേരുകളും മാറിവികൃതമായ ഒരു ഭൂപടം അവശേഷിക്കും. മതം മൂല്യമാണോ അനുഭൂതിയാണോ വെറുംആചാരമാണോ എന്ന് ചിന്തിക്കണം. സങ്കുചിതമായ മതിലുകൾ ഭേദിച്ച് മാനസീകമായിഉയരണം. നാം അറിയാതെ മാനസീകമായി അകന്നു കഴിഞ്ഞ ഒരു മനുഷ്യക്കൂട്ടം ആണിന്ന്‌.ആർക്കും ആരെയും വിശ്വസിക്കാനാവാത്ത എന്തിനോവേണ്ടി ആരൊക്കയോ മാർച്ചുചെയ്യുന്നു, ആയോധനം നടത്തുന്നു. ഇതൊക്കെയാണ് ഒരു ചെറിയ കൂട്ടം തീവ്രവാദികൾനിരന്തരം നമ്മുടെ കാതുകളിൽ മന്ത്രിച്ചിരുന്നത് എന്ന് തിരിച്ചറിയണം. 
 
പല രാജ്യങ്ങളുടെയും സർവ്വനാശം സംഭവിച്ചാലേ ചില സാമ്പ്രാജ്യങ്ങൾ നിലനിൽക്കയുള്ളു.ഇന്ന് ആണവ ആയുധങ്ങളേക്കാൾ മാരകം മതഭ്രാന്തു നിറച്ച ദേശീയതയാണ്. സവർണ്ണമേധാവിത്തത്തിനെതിരെ, പൗരോഹിത്യ അടിച്ചമർത്തലുകൾക്കെതിരെ,ജാതിവ്യവസ്ഥികൾക്കെതിരെ, ഒഴിവാക്കലുകൾക്കെതിരെ, കപട ദേശീയതക്കെതിരെ,വേട്ടയാടലുകൾക്കെതിരെ നിരന്തരം ജാഗ്രതയോടെ ജനമുന്നേറ്റം ഉണ്ടാവണം.ശ്രീബുദ്ധനുപദേശിച്ച കരുണ, വേദാന്തത്തിലെ തെളിവുള്ള ആത്മീയഅംശങ്ങൾ, പങ്കുവെക്കൽ, സഹവർത്തിത്വം, ഇതൊക്കെയാവട്ടെ നമ്മുടെ ഘർവാപ്പസി.
 
പരമോന്നത നീതിന്യായ വ്യവസ്ഥയുടെ അപചയം 
 
ഇന്ത്യൻ സുപ്രീം കോടതിയിലെ പ്രമുഖ ന്യാധിപന്മാർ ഒന്നായി ചീഫ് ജസ്റ്റിസിനെതിരെപരസ്യമായി പത്രസമ്മേളനം നടത്തി മാറാലകൾ അഴിച്ചിട്ടത് സ്വതന്ത്ര ഇന്ത്യയുടെ മുഖത്തുവസൂരിക്കല പടർന്നപോലെയായി. എത്ര ശ്രമിച്ചാലും ആ കളങ്കത്തിന് ഒരു മറുമരുന്നില്ല.ക്ഷമയുടെ നെല്ലിപ്പലക കണ്ടിട്ടാവണമല്ലോ സമുന്നതരായ ന്യാധിപന്മാർ വിഷയംമാദ്ധ്യമങ്ങളിൽ കൊണ്ടുവന്നത്. ഹോണറബിൾ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, പതിവുകൾതെറ്റിച്ചു കൊളിജിയത്തിനെ അവഗണിച്ചു രാഷ്ട്രീയ ലക്ഷ്യത്തോടെ സമുന്നത ജഡ്ജിമാരെനിയമിക്കാൻ ഒരുമ്പെട്ടത്, എതിർപ്പുകളെ അവഗണിച്ചു മുന്നോട്ടു പോകുന്നത് എന്തിനുള്ളശ്രമമാണ്? താൻ ഉൾപ്പെടുന്ന അഞ്ചംഗ ന്യാധിപന്മാരുടെ കൊളിജിയ നിർദേശകപ്രകാരമാണ്സുപ്രീം കോർട്ട് ജഡ്ജിമാരെ പ്രസിഡന്റ് നിയമിക്കേണ്ടത്. ഇത് ഒഴിവാക്കി നേരിട്ട് തങ്ങളുടെഅജന്ത നടപ്പാക്കേണ്ടവരെ ചീഫ് ജസ്റ്റിസിനെക്കൊണ്ട് നിയമിക്കുന്നു. ഇവിടെ പരമോന്നതനീതിപീഠം രാഷ്രീയക്കാരുടെ വെറും ഉപകരണമായി മാറുന്ന അവസ്ഥ,ജനാധിപത്യത്തിന് ഏറ്റ കനത്തആഘാതമാണ്. 
 
ബിജെപി അദ്ധ്യക്ഷൻ അമിത് ഷാ ഉൾപ്പടെ നിരവധി നേതാക്കളെ പ്രതികൂട്ടിൽ നിർത്തിയ,ഡിസംബർ 2014 ലെ, സിബിഐ സ്പെഷ്യൽ ജഡ്ജ്  ബി. എച്‌. ലോയയുടെ, സംശയകരമായസാഹചര്യത്തിലെ മരണം, ഒരു മാധ്യമ പ്രവർത്തകനായ ബി. ആർ. ലോണെ സുപ്രീംകോർട്ടിൽ ഉന്നയിച്ചിരുന്നു. സൊഹ്രാബുദ്ദിൻ ഷെയ്ഖ് കൊല്ലപ്പെട്ടത് കൃത്രിമമായഏറ്റുമുട്ടൽ എന്ന പകപോക്കലാണെന്നു പരക്കെ സംസാരം ഉണ്ടായിരുന്നു. ജഡ്ജ്  ബി. എച്‌.ലോയ ഈ കേസിൻറെ ചുമതലയിൽ ആയിരുന്ന മുഹൂർത്തത്തിലാണ് അദ്ദേഹത്തിന്റെദുരൂഹ മരണം. ന്യായാധിപന്മാർ തമ്മിൽ സംശയവും ഒറ്റപ്പെടുത്താലും ഒഴിവാക്കലുംപകപോക്കലും ഉണ്ടാവുന്നു. സുതാര്യമല്ലാത്ത നിയമനം ആരൊക്കയോ എന്തൊക്കയോഒളിക്കുന്നു എന്ന വിവരങ്ങൾ അപ്രിയമായ സംവിധാനം ആണ് മറനീക്കി കാണുന്നത്.അപര്യാപ്‌തമായ ജനാധിപത്യത്തിന്റെ കരുവാളിച്ച മുഖമാണ് ഇവിടെ കാണുന്നത്. 
 
വിലക്കെടുക്കുന്ന മാധ്യമങ്ങളും,സ്വതന്ത്ര ചിന്തകരെ തുടച്ചു നീക്കുന്നതും 
 
മാധ്യമങ്ങൾ ഏകോപിപ്പിച്ചു ചൊല്പടിയിൽ നിർത്താൻ ശ്രമിക്കുക ഒരു പുതിയ സംഗതി അല്ല.എന്നാലും വൻ മുതൽ മുടക്കും ലാഭവും ഉണ്ടാക്കുന്ന മുതാളിമാർ ഈ വ്യവസ്ഥിതിതുടരാനായി കനത്ത വില തന്നെ കൊടുത്തു പ്രധാനപ്പെട്ട മാധ്യമങ്ങൾ സ്വന്തമാക്കുകയും ഒരുകൂട്ടം പ്രസ്ഥാനങ്ങള്‍ ഒത്തുചേര്‍ന്ന് വിപണി നിയന്ത്രിക്കുന്ന വ്യവസ്ഥ വളരെ അപകടരമായഅവസ്ഥയാണ്. മാധ്യമങ്ങളുടെ വിശ്വസ്തത ചോദ്യം ചെയ്യപ്പെടേണ്ട അവസ്ഥ, നെറ്റ്‌ ന്യൂട്രാലിറ്റിസന്ദിഗ്‌ദ്ധാവസ്ഥ നേരിടുക, പത്ര സ്വാതന്ത്യവും എഡിറ്റോറിയൽ ഇന്റെഗ്രിറ്റിയിലും അപകടസൂചന, ഒക്കെ അപര്യാപ്‌തമായ ജനാധിപത്യത്തിന്റെ മുന്നറിയിപ്പാണ്. സ്വതന്ത്രചിന്തകരായ  ഗൗരി ലങ്കേഷ്,  കൽബുർഗി , ഗോവിന്ദ് പൻസാരെ , നരേന്ദ്ര ദബോൽക്കർ ഒക്കെക്രൂരമായി വധിക്കപ്പെട്ടത് ഒരു അജന്തയുടെ ഭാഗം തന്നെയാണ് എന്നാണ് വെളിവാക്കുന്നത്.പത്ര സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ, 180 രാജ്യങ്ങളിൽ വച്ച് 136 ആം സ്ഥാനമാണ് ഇന്ത്യക്കുനൽകപ്പെട്ടത്.
 
പാർലമെൻറ്ററി സംവിധാനത്തെ അവഗണിക്കുക 
 
ബജറ്റ് സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ,പാർലമെന്റിന്റെ അകത്തളത്തിൽ തന്നെ ഉപവാസ സമരം എന്ന നാടകം അരങ്ങേറിയത്കാണുകയുണ്ടായി. സഭയുടെ പുറത്തു ബിജെപി നേതാക്കൾ ദേശവ്യാപകമായ സമരവുംപ്രഖ്യാപിച്ചു. സഭയിൽ ദുർബലമായ കോൺഗ്രസ് പാർട്ടി, പാർലമെൻറ്ററി സംവിധാനത്തെവെല്ലുവിളിച്ചു തടസ്സങ്ങൾ സൃഷ്ടിക്കുന്നു എന്നായിരുന്നു പരാതി. ദളിതർക്കുനേരെരാജ്യത്തുടനീളം നടക്കുന്ന പീഡനങ്ങൾ‍, വർഗീയ സംഘർഷം എന്നീ വിഷയങ്ങളിൽകോൺഗ്രസ് പാർട്ടി എടുത്ത കടുത്ത സമരപരിപാടികളെ പൊളിക്കുക എന്നതായിരുന്നുഉദ്ദേശം. ജനാധിപത്യത്തിന്റെ അന്തകരെ തുറന്നു കാട്ടുകയായിരുന്നു എന്നാണ് പ്രധാനമന്ത്രി,കോൺഗ്രസ് സമരത്തെ ആക്ഷേപിച്ചത്. ഇതിനിടെ വലിയ ചർച്ചകളോ ഒന്നുമില്ലാതെബഹളത്തിനിടെ ബജറ്റ് പാസ് ആയി. ഗൗരവമായ ഒരു കാര്യത്തിനും ചോദ്യമോ ഉത്തരമോഉണ്ടായില്ല. അത്യാവശ്യം കാര്യങ്ങൾ ഒക്കെ ക്യാഷ് ബേസിസിൽ സ്പെഷ്യൽ ഓർഡിനൻസ്ആയി മുന്നോട്ട് പോയി. ഇത് പാർലമെൻറ്ററി സംവിധാനത്തെ കളിയാക്കുക ആയിരുന്നു എന്ന്പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ജനപ്രതിനിധി സഭകൾ, അവയുടെ സബ് കമ്മറ്റികൾ ഒക്കെ വെറുംഉണ്ടുപിരി കമ്മറ്റികളായി അധഃപതിച്ചു എന്ന് വേണം വിലയിരുത്താൻ. ഇവിടെ ജനാധിപത്യ മര്യാദകൾ കടപുഴകുന്നത് വെറുതേ നോക്കി നിൽക്കാനേ മാധ്യമങ്ങൾക്കുംപ്രതിപക്ഷത്തിനും സാധിച്ചുള്ളൂ. 
 
വേണ്ടത് 
 
ചായ തിളപ്പിക്കുമ്പോൾ പാത്രം നിറയെ വെള്ളം നിറക്കാറില്ല, വെള്ളം വെട്ടി തിളക്കാനുള്ളആവശ്യംഇടം നിലനിർത്തേണ്ടതുണ്ട്. അടുപ്പിനു താങ്ങാനാവുന്നതിൽ കൂടുതൽ വെള്ളംകയറ്റി വയ്ക്കരുത്. തിളക്കലിന്റെ ചിലമ്പല്‍ കേൾക്കുമ്പോൾ ശ്രദ്ധിക്കുക !! ചായപാകത്തിനു ചൂടും കടുപ്പവും ഉണ്ടായിരിക്കണമെങ്കിൽ ജാഗ്രത കൈവിടാതിരിക്കണം.ഇന്ത്യൻ ജനാധിപത്യത്തിന് ചൂടു പിടിച്ചെങ്കിൽ നിതാന്തമായ ജാഗ്രത അതാവശ്യംഉണ്ടാവണം. 
 
അഴിമതിക്ക് കനത്ത തിരിച്ചടിയെന്നോണം ഭരണത്തിലെത്തിയ മോഡി സർക്കാരിന്റെ പേരിൽ അങ്ങനെ പറയത്തക്ക കുംഭകോണ ആരോപണങ്ങൾ ഒന്നും ഇല്ല എന്നത് ശുഭകാര്യo.ഹിന്ദുവതയുടെ പേരിൽ തീവ്രവാദികൾ കുത്തിപ്പൊക്കുന്ന അസഹിഷ്ണുതകൾ നിയന്ത്രിക്കുകയും ന്യൂനപക്ഷത്തെ ഉൾകൊള്ളാൻ ശ്രമിക്കയും ചെയ്താൽ ഇന്ത്യക്കു നന്മയുള്ള സംവത്സരങ്ങൾ പ്രതീക്ഷിക്കാം. ശക്തമായ പ്രതിപക്ഷം ജനാധിപത്യത്തെ തിളക്കമുള്ളതാക്കും. എന്നാൽ കോൺഗ്രസ് പാർട്ടി ഇപ്പോഴും അവരുടെ ശീലദോഷങ്ങൾ മാറ്റാൻ ശ്രമിക്കാത്തതും, കുടുംബവാഴ്ചക്കും, അഴിമതിക്കും നേരെ ഉറച്ച സമീപനം എടുക്കാത്തതും ആ ഗ്രാൻഡ് ഓൾഡ് പാർട്ടിയെ വെറും നഴ്‌സറിസ്കൂൾ  നിലവാരത്തിലേക്ക് തരം താഴ്ത്തുകയാണ്. പ്രാദേശിക പാർട്ടികളുടെ സംയുക്ത നിലപാടുകൾ പലപ്പോഴും ദേശീയ താല്പര്യങ്ങൾ സംരക്ഷിക്കാൻ സഹായകമായിട്ടില്ല. അൽപ്പആയുസ്സായ അത്തരം കൂട്ടുകെട്ടുകളേക്കാൾ ദേശീയ വീക്ഷണമുള്ള ശക്തമായ ഒരു രാഷ്ട്രീയ നീക്കം ഉണ്ടാകും എന്ന് തന്നെ പ്രതീക്ഷിക്കാം. 
 
 ശുഭപ്രതീക്ഷകൾ 
 
ഇത്രയും വൈവധ്യമായ ജനതതിയും ഭൂവിഭാഗവും ഉള്ളതിനാൽ ഒരു സൈന്യത്തിനുപോലുംശക്തമായി ഭരണം എല്ലാ ഭാഗങ്ങളിലും ഒരുപോലെ ചെലുത്താനാവില്ല എന്ന ഗുണകരമായഒരു തോന്നൽ, തല്ക്കാലം രാജ്യത്തെ എല്ലാ തിരഞ്ഞെടുക്കപ്പെട്ട ജാനാധിപത്യസംവിധാനങ്ങളും കോട്ടമില്ലാതെ പ്രവർത്തിക്കുന്നു. മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങില്ലാതെപ്രവർത്തിക്കുവാനുള്ള കരുത്ത് നഷ്ടപ്പെട്ടില്ല. ശുഭകരമായ പ്രതീക്ഷകൾ വന്നു നിറയുമ്പോഴുംജാഗ്രതയോടെ ഉണർന്നിരിക്കേണ്ട സമയം ഉറക്കം നടിച്ചിരിക്കുവാൻ പാടില്ല. നല്ല ഒരുജനമുന്നേറ്റത്തിനു രാജ്യത്തിൻറെ ജനാധിപത്യo സംരക്ഷിക്കാനാവും.
 
‘The price of liberty is eternal vigilance.’- Thomas Jefferson
 
ജയ് ഹിന്ദ്
Read more

കോയിനോണ്യയോ? - ക്രിസ്ത്യാനിക്കും ജാതി തന്നെ കാര്യം (വാൽക്കണ്ണാടി)

അടുത്തയിടെ നാട്ടിൽ ചെന്നപ്പോഴാണ് പത്രത്തിൽ നിന്നും ഒരു സുഹൃത്തിന്റെ 'അമ്മ മരിച്ച വാർത്ത കണ്ടത്.  അടുത്ത ദിവസം രാവിലെ ഒരു വണ്ടി പിടിച്ചു അടക്കത്തിന് പോയി. കോന്നി കഴിഞ്ഞ ഏതോ ഉൾഗ്രാമത്തിലാണ് സംസ്കാരം നടക്കുന്ന പള്ളി. വഴി അത്ര പരിചയമില്ലാത്ത സ്ഥലമായതിനാൽ പത്രത്തിലുള്ള വിവരങ്ങൾ വച്ച് ചോദിച്ചു ചോദിച്ചു പോകയായിരുന്നു. കുറെ കുറേ സ്ഥലങ്ങൾ കറങ്ങിയിട്ടും ഒരു അടക്കം നടക്കുന്ന ആൾകൂട്ടം കാണാനില്ല. കുറച്ചുകൂടി പോയപ്പോൾ ഏതായാലും ഭാഗ്യത്തിന് ഒരു ആൾകൂട്ടം! ആരോ ഒരു റീത്തുമായി റോഡ് മുറിച്ചു പോകുന്നു.

വണ്ടി അരികിൽ നിർത്തി വഴിയിൽ കണ്ട ഒരാളോട് മരിച്ച ആളുടെ വിവരം അന്വേഷിച്ചു, ഒക്കെ ഏതാണ്ട് അടുത്ത് വരുന്ന വിവരങ്ങൾ തന്നെ. മക്കൾ ഗൾഫിലുണ്ട്...ആരൊക്കെയോ വിദേശത്തുണ്ട്.... കൂട്ടത്തിൽ അയാൾ ചോദിച്ചു എങ്ങനെ അറിഞ്ഞു? ഓ, അത് പത്രത്തിൽ നിന്നാണ് , അവധിക്കു എത്തിയ കൂട്ടത്തിൽ, അവിടെയുള്ള സുഹൃത്തിന്റെ അമ്മയല്ലേ, അതാണ് വന്നത്. പതുക്കെ കാറിൽ നിന്നും ഇറങ്ങി, അപ്പൊ അറിഞ്ഞില്ലേ, മരിച്ചയാൾ ഒരു ആശാരിയായിരുന്നു പിന്നെ ..,  എന്റമ്മോ എന്ന് അറിയാതെ പറഞ്ഞു തിടുക്കത്തിൽ വണ്ടിയിൽ കയറി ഡ്രൈവറോട് വീട് തെറ്റി..ട്ടോ, വിട്ടു പൊക്കോ എന്ന് അലറി.  

കുറെ ഏറെനേരം വീണ്ടും ചോദിച്ചു തന്നെ ഒരുവിധം വഴി മനസ്സിലാക്കി വണ്ടി വിട്ടു.  പോകുന്ന വഴി തീരെ ഇടുക്കവും കുത്തനെയുള്ള വഴി, കാറുകൾ അങ്ങനെ അധികം പോയിട്ടില്ലാത്ത വഴി, പക്ഷേ പണ്ടെങ്ങോ ടാർ ചെയ്തതിന്റെ ലക്ഷണം കാണാനുമുണ്ട് . ഏതായാലും ഇറങ്ങിത്തിരിച്ചു, ഒരു വാശി പോലെ കണ്ടുപിടിക്കുക തന്നെ!!. അപ്പോൾ ഒരാൾ ചൂണ്ടിക്കാട്ടിയ കുത്തനെയുള്ള പാറകൾ നിറഞ്ഞ വഴിയിലൂടെ കാർ മെല്ലെ മെല്ലെ മുന്നോട്ടു കയറി പോയി. വഴി തീർന്നു. പിന്നെ റബ്ബർ തോട്ടം മാത്രം. കുറച്ചു താഴോട്ട് ഇറങ്ങിവന്നപ്പോൾ ഒരു വീട്ടു മുറ്റത്തു നിൽക്കുന്ന ആൾ കാട്ടിത്തന്ന ഒരു വീട്, അയാൾ പറഞ്ഞു , ആ പള്ളിയുടെ കപ്യാർ അവിടെയാണ് താമസിക്കുന്നത്. അവിടെ ചെന്ന് പള്ളിയെവിടെ എന്ന് തിരക്കിയപ്പോൾ ആകെ അവർക്കൊരു പരിഭ്രമം.

ശവസംസ്കാരത്തിനാണ് എത്തിയതെന്ന് പറഞ്ഞപ്പോൾ, ആ പള്ളിയിൽ അന്ന് ഒരു സംസ്കാരവും ഇല്ലല്ലോ എന്ന് പറഞ്ഞു. പത്രം കാട്ടിയപ്പോൾ, ഓ ഇത് ഒരു പക്ഷെ ആ പള്ളിയായിരിക്കും എന്ന് പറഞ്ഞു വഴി കാട്ടി തന്നു. എന്തു ലക്ഷണം കണ്ടാണ് അന്ന് ഇറങ്ങിയതെന്നു പരിതപിച്ചു നിൽക്കുമ്പോൾ വഴിയിൽ നേരത്തേ അങ്ങോട്ട് പറഞ്ഞുവിട്ട വിദ്വാൻ ചെറു ചിരിയോടെ അവിടെ നിൽപ്പുണ്ട്. ‘എനിക്ക് പിന്നാ സംശയം തോന്നിയിയത്, അത് പുലയന്മാരുടെ പള്ളിയാ ..അവിടെ കാർ ഒന്നും ചെല്ലില്ല’. എന്ത് പറയണമെന്ന് അറിയാതെ അയാളെ ഒരു ദീന ഭാവത്തോടെ നോക്കി പുതിയ പള്ളി അന്വേഷിച്ചു പോയി. 

നന്നേ ചെറുപ്പത്തിൽ നിരണത്തുള്ള  അച്ഛന്റെ വീട്ടിൽ അവധിക്കു പോകുമ്പോൾ, ലോകം മറ്റൊന്നായിരുന്നു എന്ന് ഇപ്പോൾ തോന്നുന്നു. കുടുംബത്തിന് അടുത്ത് താമസിക്കുന്ന കുടിലുകൾ, അവിടൊക്കെ പത്രോസ് പുലയൻ, പൗലോസ് പുലയൻ എന്നിങ്ങനെ അപ്പച്ചൻ പേരുവിളിക്കുന്ന കേൾക്കാമായിരുന്നു. അവര് മിക്കവാറും വീട്ടിലും കൃഷിയിടങ്ങളിലും സഹായിച്ചു ജീവിച്ചു. 'കൊച്ചുതമ്പ്രാൻ' എന്ന വിളി ഇപ്പോഴും കാതിൽ മുഴങ്ങുങ്ങുന്നുണ്ട്.

മൂക്കഞ്ചേരിയിൽ പത്രോസ് മാർ ഒസ്താത്തിയോസ് തിരുമേനി നിരവധി ഹരിജൻ കുടുംബങ്ങളെ ക്രിസ്തീയ സമുദായത്തിൽ ചേർത്ത വിപ്ലവകരമായ സാമൂഹിക സാഹചര്യം ഉണ്ടായിരുന്നു എന്ന് അച്ഛൻ പറഞ്ഞത് ഓർമ്മിക്കുന്നു. പള്ളി പെരുന്നാളിനു ഹരിജൻ ക്രിസ്ത്യാനികൾ ചെണ്ടമേളത്തോടെ അവർ ഘോഷയാത്രയായി പള്ളിയിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്, പക്ഷെ അതിലൊന്നും സുറിയാനിക്കാർ പങ്കെടുത്തിരുന്നില്ല.

പിതാവിന്റെ ചെറുപ്പകാലത്തു പുതുക്രിസ്താനികൾ പള്ളിയിൽ പ്രവേശിക്കാൻ യാഥാസ്ഥികർ സമ്മതിക്കാതിരിക്കയും യുവാക്കൾ അതിനെതിരെ പ്രതികരിക്കുകയും ചെയ്തതായി പറഞ്ഞു കേട്ടിട്ടുണ്ട്. അവരെ പള്ളിയുടെ പടിപ്പുരയിൽ നിർത്തുകയും അവർക്കു പിറകിൽ സുറിയാനി യുവാക്കൾ നിന്നു കുർബാന കാണുകയും , അതേച്ചൊല്ലി ചില്ലറ സംഘട്ടങ്ങൾ അന്ന് നില നിന്നതായും പറഞ്ഞു കേട്ടിരുന്നു. ഏതായാലും അവരുടെ തലമുറ ഒന്നും ക്രിസ്ത്യാനിയായി ജീവിക്കാൻ തയ്യാറായില്ല, അല്ലെങ്കിൽ സമ്മതിച്ചില്ല എന്നു വേണം അനുമാനിക്കാൻ. 

AD 849 ഇൽ വേണാട് ഭരിച്ചിരുന്ന അയ്യനടികൾ തിരുവടികൾ രാജാവ് കൊല്ലത്തെ നസ്രാണികൾക്കായി  ചെമ്പു പട്ടയങ്ങൾ വഴി നിരവധി സാമൂഹ്യ പദവികളും, താണ ജാതിക്കാരുടെമേൽ അധികാര അവകാശങ്ങളും നൽകി. 1225 ഇൽ വീരരാഘവ ചക്രവർത്തി കൊടുത്ത ഒട്ടനവധി സ്ഥാനമാനങ്ങളും പദവികളും ഇക്കൂട്ടർക്ക് നൽകുക ഉണ്ടായി. ഇതൊക്കെ പഴയ ചരിത്രം ആണെങ്കിലും പരമ്പരാഗതമായി ഒരു ജാതി എന്ന നിലവാരത്തിൽ അറിയപ്പെടാൻ നസ്രാണികൾ ശ്രമിച്ചിരുന്നു. അവർക്കു നേതാവായി ജാതിക്കുകർത്തവ്യനും, പോരാളികളും ഉണ്ടായിരുന്നു.

ഒരു പരിധിവരെ അർത്ഥമറിയാതെ ഉരുവിടുന്ന ആരാധന ക്രമങ്ങളെക്കാൾ, അവരുടെ സത്വബോധം പരിരക്ഷിക്കുക ആയിരുന്നു നസ്രാണി പാരമ്പര്യം. അതുകൊണ്ടു തന്നെ ജാതിദൂരവും ചെറുത്തുനിൽപ്പുകളും നിരന്തരം ഉണ്ടായിരുന്നു. കാലക്രമത്തിൽ അറബികളും, പോർത്തുഗീസുകാരും , ഡച്ചുകാരും പിന്നെ ഇംഗ്ലീഷുകാരുമായി ചങ്ങാത്തം കൂടുവാനും ശ്രമിച്ചത് അവരുടെ ജാതിചേതന കൊണ്ടായിരിക്കാം. അങ്ങനെ കൊടുത്തും വാങ്ങിയും അവരുടെ ജാതിപശ്ചാത്തലത്തെ സൂക്ഷിച്ചു.

ഇംഗ്ലീഷുകാരുമായുള്ള സംസർഗ്ഗത്തിൽ നിരവധി പുരോഗമന ആശയങ്ങളും കാൽവയ്പുകളും അവരുടെ ഇടയിലും സമൂഹത്തിൽ പൊതുവെയും ഉണ്ടായി. അങ്ങനെ ബൈബിൾ പരിഭാഷയും വിശദീകരണങ്ങളും നവീകരണം കൊണ്ടുവരികയും പുരോഹിത മേധാവിത്വം അതിനെ ശക്തമായി നേരിടുകയും ചെയ്തുകൊണ്ടിരുന്നു. നവീകരണ ആശയങ്ങൾ പുത്തൻ കാഴചപ്പാടോടുകൂടി മറ്റു ജാതികളിൽ പരിചയപ്പെടുത്തുവാനും, സാമൂഹികമായി അടിമത്തത്തിൽ കിടന്ന ഒരു വലിയ സമൂഹത്തിനു പ്രതീക്ഷകൾ സമ്മാനിക്കാനും ശ്രമിച്ചു. അങ്ങനെ ഹിന്ദുക്കൾ എന്ന് കണക്കുകൂട്ടത്ത അധഃകൃത വർഗം ഒരു നവ സംസ്കൃതിക്ക്‌ തുടക്കമിട്ടു. പാരമ്പര്യക്കാർക്കു ഇത് തീരെ ഉൾകൊള്ളാൻ കഴിഞ്ഞില്ല എന്ന സത്യം പിന്നീട് കടുത്ത നിലപാടുകൾക്കും വിഘടങ്ങൾക്കും വഴിവച്ചു.

മിശ്രവിവാഹങ്ങൾ അത്ര അംഗീകരിക്കപ്പെടുന്നില്ലെങ്കിലും,ഇന്ന് ഏറെ പ്രശ്ങ്ങൾ ഉണ്ടാക്കാതെ കേരളസമൂഹത്തിൽ ഇടം പിടിച്ചു വരുന്നുണ്ട്. സാമ്പത്തീകമായി കുഴപ്പമില്ലെങ്കിലും തരത്തിനൊത്ത ജാതിയാണെകിലും വലിയ കുഴപ്പമില്ലാതെ പോകുമായിരിക്കും, എന്നാൽ ഇതല്ല സ്ഥിതിയെങ്കിൽ ചിത്രം വല്ലാതെ മാറും. എത്ര വിശാലമായി ചിന്തിക്കുന്ന ആളുകൾ ആയാലും സ്വന്തം കുട്ടികളോ സഹോദരങ്ങളോ ജാതിയിൽ താഴെയുള്ള ബന്ധം സ്ഥാപിക്കാൻ അനുവദിക്കില്ല എന്നതാണ് വാസ്തവം. നസ്രാണികളുടെ സാമൂഹിക പശ്ചാത്തലം, യഹൂദരുടെ അയിത്തവും ജാതിയും നിറഞ്ഞ സാമൂഹിക ക്രമങ്ങളിൽ നിന്നും ഒട്ടും വിഭിന്നല്ലായിരുന്നു. ജാതി സ്പർദ്ധയെപ്പറ്റി വ്യക്തമായ സൂചനകൾ ക്രിസ്തു സുവിശേഷ പുസ്തകങ്ങളിൽ അങ്ങോളം കാണാം.  

യഹൂദർക്ക് തീണ്ടലുണ്ടായിരുന്ന നല്ലശമര്യക്കാരൻ ചെയ്ത നന്മകളുടെ കഥ, ശമര്യക്കാരിയായ സ്ത്രീയുടെ കൈയിൽനിന്നും വെള്ളം വാങ്ങി കുടിച്ച ക്രിസ്തു, സാമുദായിക തീണ്ടലിനെതിരെ പ്രതികരിക്കുകയായിരുന്നു. വിശന്നു അവശനായ പത്രോസിന്റെ മുന്നിലേക്ക് ആകാശത്തുനിന്നും കെട്ടിയിറക്കിയ യഹൂദനു നിഷിദ്ധമായ ജന്തുക്കൾ, കൊന്നു ഇവയെ കഴിക്കൂ എന്ന് സ്വർഗത്തിൽ നിന്നും നിരന്തരമായ ഉത്തരവ്, മലിനമോ അശുദ്ധമോ ആയതൊന്നും ഞാൻ ഒരുനാളും തിന്നിട്ടില്ലല്ലോ, എന്ന് പത്രോസ് പറയുന്നു. ദൈവം ശുദ്ധീകരിച്ചതു നീ മലിനമെന്നു വിചാരിക്കരുതു എന്നു സ്വർഗ്ഗത്തിൽനിന്നു മറുപടി.

ബൈബിളിലെ അപ്പോസ്തോല പ്രവർത്തികൾ പത്താം അദ്ധ്യായത്തിൽ, കൊർന്നേല്യൊസ് എന്നു പേരുള്ളോരു പുറജാതിക്കാരനായ ശതാധിപൻ, ക്രിസ്തീയ സഭയിൽ ചേരാൻ ആഗ്രഹിക്കുന്നു. യഹൂദ പാരമ്പര്യങ്ങൾ നിഷേധിച്ചു ഒരു പുതിയ നീതി, സുവിശേഷം അവിടെ കാട്ടിക്കൊടുക്കുന്നുണ്ട്. പത്രോസ് പറയുന്നു, അന്യജാതിക്കാരന്റെ അടുക്കൽ ചെല്ലുന്നതും അവനുമായി പെരുമാറ്റം ചെയ്യുന്നതും യെഹൂദന്നു നിഷിദ്ധം എന്നു നിങ്ങൾ അറിയുന്നുവല്ലോ. എങ്കിലും ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം എനിക്കു കാണിച്ചു തന്നിരിക്കുന്നു.  ദൈവത്തിന്നു മുഖപക്ഷമില്ല എന്നും ഏതു ജാതിയിലും അവനെ ഭയപ്പെട്ടു നീതി പ്രവർത്തിക്കുന്നവനെ അവൻ അംഗീകരിക്കുന്നു എന്നും ഞാൻ ഇപ്പോൾ യാഥാർത്ഥമായി ഗ്രഹിക്കുന്നു. നമ്മെപ്പോലെ പരിശുദ്ധാത്മാവു ലഭിച്ച ഇവരെ സ്നാനം കഴിപ്പിച്ചു കൂടാതവണ്ണം വെള്ളം വിലക്കുവാൻ ആർക്കു കഴിയും എന്നു പത്രോസ് പറയുന്നു. ഇതാണ് യഥാർത്ഥമായ ക്രിസ്തീയ വീക്ഷണം എന്നിരിക്കെ, ക്രിസ്തീയ സഭകൾ ഇന്ന് കാട്ടികൂട്ടുന്ന വിവേചനം ദൈവ നിഷിദ്ധം എന്നല്ലാതെ പറയാനൊക്കില്ലല്ലോ. 

അംഗീകാരവും സംരക്ഷണവും അഭിവൃദ്ധിയും കുട്ടികളുടെ വിദ്യാഭ്യാസവും മുന്നിൽ കണ്ടുകൊണ്ടാണ് ക്രിസ്തീയ സുവിശേഷത്തിൽ ഇന്ത്യയിലെ ദളിതർ താല്പര്യം കാണിച്ചത്. പക്ഷെ സവർണ്ണ മനസ്ഥിയിലുള്ള ക്രിസ്ത്യാനികൾ ഇവരെ പുതുക്രിസ്താനികൾ എന്ന് വിളിച്ചു മാറ്റിനിർത്താൻ പരിശ്രമിച്ചു. ഇവരുമായി സംസർഗത്തിനോ ബന്ധത്തിനോ ഇന്നും സുറിയാനി ക്രിസ്ത്യാനികൾ തയ്യാറല്ല. ഒറ്റപ്പെട്ട സംഭവങ്ങൾ വരുമ്പോൾ വിശാലമായി ചിന്തിക്കുകയും ഈ ലേഖകനെപ്പോലെതന്നെ നന്മക്കുവേണ്ടി വാ തുറക്കുകയും, സ്വന്തം കാര്യം വരുമ്പോൾ ഇടുങ്ങി ചിന്തിക്കയുമാണ് ചെയ്യാറുള്ളത്. 

2018 ലെ, അമേരിക്കയിലെ 'നാഷണൽ സ്പെല്ലിങ്ങിങ് ബീ' മത്സരത്തിൽ ഏറ്റവും കഠിനമായ ഇംഗിഷ് പദം കൃത്യമായി പറഞ്ഞു സമ്മാനം നേടിയത് ഇന്ത്യൻ വംശജനായ കാർത്തിക് നെമ്മാനിയായിരുന്നു. കോയിനോണ്യ എന്നതിന്റെഅർത്ഥം, ക്രിസ്തീയ സഹോദര്യത്തിലുള്ള കൂട്ടായ്മ എന്നതാണ് എന്നാണ് നെമ്മാനി പറഞ്ഞത്. രണ്ടായിരം വര്ഷം സുവിശേഷം ഏറ്റുപറഞ്ഞ വിശ്വാസികൾക്ക് ഏറ്റവും കഠിനമായ പദം തന്നെയാണ് കോയിനോണ്യ, ക്രിസ്തീയ കൂട്ടായ്മ. ഒരു മനുഷ്യനെയും മലിനനോ അശുദ്ധനോ എന്നു പറയരുതെന്നു ദൈവം കാണിച്ചു തന്നിരിക്കുന്നു, പക്ഷെ, കാണാനാവുന്നില്ല.

Read more

മലങ്കരനസ്രാണി പാരമ്പര്യം ഇസ്മായേലി സംസ്കാരമല്ല ! (വാല്‍ക്കണ്ണാടി)

ഓർത്തഡോൿസ് -യാക്കോബായ സഭയുടെ തർക്കങ്ങളിൽ ഒരു നിർണായക സന്ദർഭമാണ് വന്നു ചേർന്നിരിക്കുന്നത്. സഹോദരന്മാർ മല്ലിടുമ്പോളുള്ള തീവ്രത നിലനിൽക്കുമ്പോഴും, തമ്മിൽ തല്ലി പിരിയാൻ ഓരോ കാരണങ്ങൾ വച്ച് നിരത്തുമ്പോഴും, എന്തേ ക്രിസ്തുഭാഷയിൽ സംസാരിച്ചു തുടങ്ങിയാൽ? ഒന്നാകാമായിരുന്ന അവസരങ്ങളൊക്കെ കലുഷിതമായ ചരിത്രമായി മാറി. ഇനി ഒരു അങ്കത്തിനു ബാല്യമില്ല  എന്ന തിരിച്ചറിവിൽ, വാതിലുകൾ അടയ്ക്കുന്നതിന് മുൻപ് ഒരു അവസാന ഊഴത്തിന് ചിന്തിച്ചുകൂടേ? പന്തം ചുഴറ്റി ആളുകളെ തെരുവിൽ ഇറക്കി സ്വയം ഇകഴ്ത്താൻ ശ്രമിക്കുന്നതിനു മുൻപ്‌, ഒന്നുകൂടി ചിന്തിക്കുക, ഇനിയും ഈ വിടക്കാക്കി-തനിക്കാക്കി പ്രയോഗത്തിനു ബലിയാകണോ?

ക്രിസ്തു സംസാരിച്ച അറമേക്ക് ഭാഷ ഇന്ന് കൈവിട്ടു, പകരം സുറിയാനി,അറബി,ലത്തീൻ ഒക്കെ  ക്രിസ്ത്യാനികളുടെ ദേവഭാഷയായി മാറിയത് രാഷ്ട്രീയ മേധാവിത്വത്തിനുകീഴ്പെട്ടതിനാലാണ്. ഓരോ ഭാഷക്കും അതിന്റെതായ അടയാളങ്ങളും സത്വവും ആത്മാവും ഉണ്ട്. പിടിച്ചെടുക്കലും പടയോട്ടങ്ങളും അല്ല, സമാധാനം, പ്രതീക്ഷകൾ, സംയമനം ഒക്കെയാണ് ക്രിസ്തുവിന്റെ സ്നേഹഭാഷ. സ്വാതന്ത്യവും ചെറുത്തുനിൽപ്പുകളുമാണ് മലങ്കരനസ്രാണിയെ സങ്കീർണമായ ഒരു മനുഷ്യകൂട്ടമായി അടയാളപ്പെടുത്തുന്ന വസ്തുത. കാലമേറെ കഴിഞ്ഞെങ്കിലും, മലങ്കരനസ്രാണിക്കു തന്റെ ഉറവുകളിലേക്കു മടങ്ങാൻ ഒരുഉൾവിളി മാത്രം മതി. അതിനുള്ള ഒരു അവസരംകൂടി വന്നു ചേരുകയാണിപ്പോൾ.

സാദ്ധ്യതകൾ 
വ്യവഹാരത്തിൽ പ്പെടുകയും, അതിൽ ജയിക്കുകയും തോൽക്കുകയും ഒക്കെ ചെയ്യുന്നത് സ്വാഭാവികമാണ്. പക്ഷെ തോറ്റു  എന്ന വാശിയിൽ സ്വന്തം വീടിനു തീവച്ചു ഓടിനടക്കയല്ല അഭികാമ്യം. തോൽവികളിൽ ക്രിയാത്മകരമായി പ്രതികരിക്കാനുള്ള കൃപയാണ് ലഭിക്കേണ്ടത്. യാതൊരു അപ്പോസ്തോലിക പാരമ്പര്യവും ഇല്ലാത്ത സ്വയം പ്രഖാപിത സഭയോട് ചേരുകയാണെങ്കിൽ, കടുത്ത അപമാനമാണ് സമുദായത്തിന് ഉണ്ടാകുന്നത്. പുനരൈക്യത്തിന്റെ പച്ചപ്പുകൾ കാട്ടി ഒരിക്കൽ വലിച്ചെറിഞ്ഞ നുകം പുണരാണെങ്കിൽ അതും, ആത്മഹത്യാപരം എന്നേ പറയാനാവൂ. ഒരു പുതിയ സഭയായി നിൽക്കുന്നതിന് സാദ്ധ്യതകൾ തള്ളിക്കളയാനൊക്കില്ല. പക്ഷെ, ചില കടുത്ത നീക്കുപോക്കുകൾ അനിവാര്യമാണ്. തൽസ്ഥിതി തുടരാനോ, വീതംവച്ച് പിരിയാനോ  യാതൊരു സാഹചര്യവും ഇല്ലാത്ത സ്ഥിതിക്ക്, പൂർവികരുടെ കുഴിമാടങ്ങളിൽ ധൂപം അർപ്പിക്കുന്നതും, പ്രീയപ്പെട്ട പുണ്യസ്ഥലങ്ങളിലെ  മദ്ധ്യസ്ഥ പ്രാർഥനകളും ഒഴിവാക്കി ഒരു പക്ഷേ ,വിശ്വാസപരമായ ഒരു 'നവോഥാനത്തിനു' തയ്യാറായേ മതിയാവുകയുള്ളൂ. കുമ്പസാരവും മാറ്റി, അൽപ്പം സുവിശേഷീകരണവും  മേൽപ്പടി ചേർത്താൽ ക്ര്യത്യമായ മിശ്രിതം പുനഃനിർമ്മിക്കാം. സ്വാതന്ത്ര്യത്തിന്റെയും സ്വയംശീർഷകത്തിന്റെയും ജനാധിപത്യത്തിന്റെയും മാർഗത്തിൽ സമാധാനപരമായ ഒരു ഒന്നുചേരലിനു ഇനിയും സമയം വൈകിയിട്ടില്ല.

വളരെയേറെ തെറ്റിദ്ധാരണകൾ കാലാകാലങ്ങളായി പ്രചരിക്കപ്പെട്ടിട്ടുണ്ട്. ധർമ്മസങ്കടത്തിൽ;  പൊരുളുകൾ  തേടിയുള്ള  അന്വേഷണവും ചിന്തയും ചഞ്ചലചിത്തമായ മനസ്സുകളിൽ സംശയനിവാരണത്തിനുവേണ്ടി ഉപകരിക്കും എന്ന ഉദ്ദേശത്തിൽ, ചരിത്രത്തിന്റെ ചില നുറുങ്ങുകൾ  ഇവിടെ വിടർത്തുവാൻ ശ്രമിക്കുകയാണ്. ക്ഷമയോടെ ശ്രദ്ധിക്കുമല്ലോ.കൂടുതൽ വായനക്കും ചിന്തക്കുമായി താഴെ മലങ്കരനസ്രാണികളുടെ ഒരു ലഖുചരിത്രം നിക്ഷേപിച്ചിരിക്കുന്നു. ദയവായി വായിച്ചാലും.

നസ്രാണി സത്വം 
'റോമാവൽക്കരണത്തേയും, അന്ത്യോഖ്യാവൽക്കരണത്തേയും, പ്രൊട്ടസ്റ്റന്റ് വൽക്കരണത്തേയും അതിജീവിച്ച് ദേശീയ സംസ്കാരത്തെ വിശ്വാസആചാരങ്ങളുടെ  ഭാഗമാക്കുകയും സ്വന്തം ഹ്ര്യദയത്തോട് ഒപ്പം ചേർത്തുവയ്ക്കുകയും ചെയ്യുന്ന' ഒരു വലിയകൂട്ടം ക്രിസ്താനികൾക്കിടയിലുണ്ട്' (ക്രിസ്ത്യാനികൾ -ബോബി തോമസ്). അതാണ് തനി സെന്റ് തോമസ് നസ്രാണികൾ.അതാണ്  മലങ്കരനസ്രാണിയുടെ സത്വവും സങ്കൽപ്പവും ഭൂതവും ഭാവിയുമെല്ലാം.

സുറിയാനി ക്രിസ്ത്യാനികൾ എന്ന വിളിപ്പേര് 
നസ്രാണികളെ ‘സുറിയാനി ക്രിസ്ത്യാനികൾ’ എന്ന് ആദ്യം വിളിച്ചത് ഡച്ചുകാരാണ്. കച്ചവടത്തിൽ തങ്ങളുടെ ബദ്ധശത്രുക്കളായ സിറിയക്കാരോടുള്ള നീരസത്തിൽ, അവരോടു ചേർന്ന്നിന്ന മലങ്കരനസ്രാണികളെ സിറിയൻ ജാര സന്തതികൾ എന്ന ചെല്ലപ്പേര് ചാർത്തിയത് നസ്രാണികളുടെ ജാതിയിൽ ഡച്ചുകാർക്കു ഒരു താല്പര്യവും ഇല്ലാത്തതിനാലായിരുന്നു. മലങ്കരനസ്രാണി, 'സുറിയാനി ക്രിസ്ത്യാനി' എന്ന വിളിപ്പേരു ആഡംബരമായി ഏറ്റെടുത്തു ധരിച്ചത് തങ്ങളുടെ ജാതി കോംപ്ലക്സ് കൊണ്ടായിരുന്നു.

ഓർത്തഡോൿസ് ക്രിസ്ത്യൻ സഭാ വിശ്വാസങ്ങൾക്ക് ഒരു ആമുഖം 
നിരവധി പോപ്പുമാരും പാത്രിയര്കീസന്മാരും കാതോലിക്കമാരും ഉള്ള സ്വതന്ത്ര ദേശീയ സഭകളാണ് ഓർത്തഡോൿസ് സഭകൾ. ഇവർ ലോകത്തിലെ മൂന്നാമത്തെ വലിയ ക്രിസ്തീയ കൂട്ടമാണ്. ഇതിൽത്തന്നെ ഓറിയന്റൽ ഓർത്തഡോൿസ്, ഈസ്റ്റേൺ ഓർത്തഡോൿസ് തുടങ്ങിയ വിഭാഗങ്ങൾ ഒക്കെ നേരിയ ആചാര അനുഷ്ടാനങ്ങളുടെ വ്യത്യാസത്തിൽ നില നിൽക്കുന്നു. അതാണ് ഈ സഭകളുടെ സൗന്ദര്യവും ഏകതയും. ശുദ്ധമുള്ള, തനിമയുള്ള വിശ്വാസം എന്നാണ് ഓർത്തഡോൿസ് വിശ്വാസം കൊണ്ട് വിവക്ഷിക്കുന്നത്.  ക്രിസ്തുമതത്തിന്റെ ആദികിരണങ്ങൾ കാലദേശങ്ങൾക്കതീതമായി നിലനിർത്തുന്ന, ആചാരങ്ങളിലും അനുഷ്ടാനങ്ങളിലും യഹൂദ പാരമ്പര്യങ്ങളും അപ്പോസ്തോലിക കീഴ്വഴക്കങ്ങളും തലമുറ-തലമുറയായി  കൈമാറ്റം ചെയ്യപ്പെട്ട ഒരു കൂട്ടം വിശ്വാസികളാണ് അവർ.  

ലോകത്തിലെ വിവിധ സംസ്കാരങ്ങൾ വിഭിന്നമായി നിലനിൽക്കുന്നതാണ് പ്രകൃതിയുടെ തന്നെ മാസ്മരികത. ഒന്ന് മറ്റൊന്നിനെ ആധിപത്യം സ്ഥാപിക്കാൻ പോകുമ്പോഴോ, എന്റേത് മാത്രം ശരി, മറ്റുള്ളതൊക്കെ തെറ്റ് എന്ന് വിധിക്കാൻ തുടങ്ങുപോളാണ് പ്രശനം ഉണ്ടാകുന്നത്.

ഇന്ന് ലോകത്തിലെ 77 ശതമാനം ഓർത്തഡോൿസ് വിശ്വാസികളും ജീവിക്കുന്നത് യൂറോപ്പിലാണ്. ബൈസാന്റിയൻ സാമ്രാജ്യം തുടക്കമിട്ടു തുർക്കിയിൽ നിന്നും, കിഴക്കൻ യുറോപ്പിലൂടെ ബൾഗേറിയ, സെർബിയ, റഷ്യ വരെ ഗിരിശൈത്യത്തിൽ ഈ വിശ്വാസംനിലനിൽക്കുന്നു. ഒരു കാലത്തു ഇറാക്കിലും പേർഷ്യയിലും, സിറിയ, ലബനോൻ തുടങ്ങിമദ്ധ്യപൂർവ ഏഷ്യയുടെ ഏറ്റവും സമ്പന്നവും ശക്തവും ആയിരുന്ന സമൂഹമായിരുന്ന ഓർത്തഡോൿസ് ക്രിസ്ത്യൻ വിഭാഗം, വിധി വൈപരീത്യത്തിൽ തുടച്ചു നീക്കപ്പെട്ടു. യൂറോപ്പിന് പുറത്തായി ഏറ്റവും കൂടുതൽ ഓർത്തഡോൿസ് വിശ്വാസികൾ ഉള്ളത് എത്തിയോപ്പിയയിലാണ് (4.5 കോടി). ആഫ്രിക്കയിൽ ഈജിപ്തിലും എറിത്രിയയിലും ഓർത്തഡോൿസ് ക്രിസ്ത്യാനികൾ ഇന്നും നിർണായക സ്വാധീനം നിലനിർത്തുന്നു.ഇന്ത്യയിൽ 38 ലക്ഷം, സിറിയയിൽ 18 ലക്ഷം. അമേരിക്കയിൽ 52 ലക്ഷം ഓർത്തഡോൿസ് ക്രിസ്ത്യാനികൾ ഉണ്ട് എന്നാണ് കണക്ക്.  അർമേനിയ, ബൾഗേറിയ,ജോർജിയ, റൊമേനിയ,റഷ്യ,സെർബിയ,യുക്രൈൻ തുടങ്ങിയ കിഴക്കൻ ഓർത്തഡോൿസ് സഭകളുടെ തലവന്മാർ പാത്രിയർകീസ്  എന്ന നാമത്തിലാണ് വിളിക്കപ്പെടുന്നത്.
  
കിഴക്കൻ ഓർത്തഡോൿസ് സഭകളിലെ പ്രമുഖ പാത്രിയര്കീസന്മാരായ കോൺസ്റ്റാന്റിനോപ്പിലെ ഏക്കുമിനിക്കൽ പാത്രിയർക്കിസ് ബർത്തലമോ ഒന്നാമൻ, അലക്സാണ്ഡ്രിയയിലെയും എല്ലാ ആഫ്രിക്കയുടെയും പോപ്പ് തിയോഡോറോസ് രണ്ടാമൻ, അന്ത്യോഖ്യായുടേയും കിഴക്കിന്റെ ഒക്കെയും പാത്രിയർക്കിസ് ജോൺ പത്താമൻ, റഷ്യൻ പാത്രിയർക്കിസ് കിറിൽ ഒന്നാമൻ, ഗ്രീസിലെ ആർച്ചുബിഷപ്പ് ലെറോനിമോസ് രണ്ടാമൻ തുടങ്ങിയ സഭാതലവന്മാർ പരസ്പരം പൊതുവിൽ മറ്റു ക്രൈസ്തവ വിഭാഗം എന്ന രീതിയിൽ അംഗീകരിക്കുമെങ്കിലും,ഓരോ ദേശത്തിന്റെ പരിധിയിൽ നിലനിൽക്കുകയാണ്. 
 
ഓറിയന്റൽ ഓർത്തഡോൿസ് സഭകൾ
AD 451 ലെ കൽക്കദോന്യ സുന്നഹദോസിനെ അംഗീകരിക്കാത്ത കിഴക്കൻ ഓർത്തഡോൿസ് സഭകളെ ഓറിയന്റൽ ഓർത്തഡോൿസ് സഭകൾ എന്ന് അറിയപ്പെടുന്നു. അർമേനിയൻ കാതോലിക്കോസ്, വിശുദ്ധ മാർക്കോസിന്റെ പിൻതലമുറയുള്ള ഈജിപ്തിലെ കോപ്റ്റിക്-അലക്സാണ്ഡ്രിയ പോപ്പ്,വിശുദ്ധ ബർത്തലോമായുടെ പിൻതലമുറയുള്ള അൽബേനിയൻ സഭ (നിലവില്ല), എത്യോപ്യൻ സഭ, എറിത്രിയൻ സഭ, പത്രോസ് പൗലോസ് അപ്പോസ്തോലന്മാരാൽ സ്ഥാപിതമായ അന്ത്യോക്യൻ പാത്രിയർകെറ്റ്, സെന്റ് തോമസ് പാരമ്പര്യമുള്ള മലങ്കര ഓർത്തോഡോക്സ് സുറിയാനിസഭ, ഇവ ക്രിസ്തു സ്ഥാപിച്ച ആദിമ സഭയുടെ തുടർച്ചയായ  'കാതോലികം(സാർവർത്തികം), അപ്പോസ്തോലികം, ഏകം,വിശുദ്ധം' എന്നീ സ്വഭാവങ്ങൾ കലർപ്പില്ലാതെ തുടരുന്നു എന്നാണ് വിശ്വസിക്കുന്നത്. ഇവർ അപ്പോസ്തോലിക പാരമ്പര്യം പിൻതുടര്ന്ന്,ഒരേ അപ്പത്തിന്റെ അവകാശികളായി നിലനിൽക്കുന്നു.

പാരമ്പര്യ ക്രിസ്തീയ സഭകൾ
ദേശീയതയുടെ സത്വത്തിൽ, സ്വതന്ത്രമായി തീരുമാനങ്ങൾ  എടുക്കാൻ പ്രാപ്തമാകുമ്പോൾ  തനതായ വിശ്വാസത്തിൽ ഉറച്ചു നിൽക്കുക എന്നതാണ് ഓർത്തഡോൿസ് ചിന്ത.കാലങ്ങളായി ഓരോ ഓർത്തഡോൿസ് സഭകളും അങ്ങനെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുക ആയിരുന്നു എന്നതാണ് ചരിത്രം. മറ്റു സഭകളുടെ മേൽക്കോയ്മ ഭാഷയുടെ പേരിലോ, ആചാരങ്ങളുടെ പേരിലോ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് നീതിയല്ല. പാരമ്പര്യ ക്രിസ്തീയ സഭകൾ കേവലം ബൈബിൾ സഭകളല്ല. പാരമ്പര്യ അനുഷ്ടാനങ്ങൾ പരമപ്രധാനമാണ്. അതിൽ കാലോചിതമായ മാറ്റങ്ങൾ ഉണ്ടായികൊണ്ടിരിക്കാം. എന്നാലും അടിസ്ഥാന പ്രമാണങ്ങളിൽ മാറ്റമുണ്ടാകില്ല. ഇവർ ഇന്നും ആരാധനയുടെ പ്രധാനക്രമമായി സൂക്ഷിക്കുന്നത് ഒന്നാം നൂറ്റാണ്ടിൽ യെരുശലേമിലെ ആദ്യത്തെ ബിഷപ്പ് ആയിരുന്ന യാക്കോബിന്റെ ക്രമമാണ്. 

മാർത്തോമൻ പൈതൃകം
ക്രിസ്തുവർഷം 52 -ൽ തോമശ്ലീഹ കൊടുങ്ങല്ലൂർ ഉള്ള ജൂതസങ്കേതത്തിൽ എത്തിയെന്നും,സവർണരെ ക്രിസ്തു മാർഗത്തിൽ ചേർത്ത് എന്നും, 7 പള്ളികൾ സ്ഥാപിച്ചു എന്നും പറയപ്പെടുന്നു. ഭാരതീയ ആചാരാനുഷ്ടാനങ്ങളുമായി ഇഴുകിചേർന്ന, നിലനിന്ന ജാതി വ്യവസ്ഥതിയിൽ നിർണായകമായ സ്ഥാനം നിലനിർത്തിയ, മാർത്തോമയുടെ മാർഗത്തിൽ സഞ്ചരിച്ച ഒരു കൂട്ടം നസ്രാണികളുടെ കഥ, പാശ്ചാത്യർ ഇന്ത്യയുടെ മണ്ണിൽ കാലുകുത്തുന്ന പതിനഞ്ചാം നൂറ്റാണ്ടുവരെ ഒന്നായിരുന്നു. പറങ്കികളും,ഡച്ചുകാരും പിന്നെ ഇംഗ്ലീഷുകാരും മലങ്കരനസ്രാണിയുടെ മതപരമായ ശാന്തതയെ കലക്കികളഞ്ഞു. അതുവരെ സിംഹാസങ്ങളോ, പാത്രിയർക്കിസോ മെത്രാനോ ഒന്നും അവനെ അലട്ടിയിരുന്നില്ല. ഉയർത്തെഴുന്നേറ്റ ക്രിസ്തു വിന്യസിപ്പിച്ച സമാധാനധ്വനി ആരാധനാ ക്രമങ്ങളിൽ നിറഞ്ഞ സുഗന്ധം പരത്തി നിലനിന്നു. തമ്മിൽ നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കുന്ന, അസമാധാനങ്ങളുടെ  ഇസ്മായേല്യ പാരമ്പര്യമല്ല, മറിച്ചു, സമാധാനം എപ്പോഴും പരിലസിപ്പിക്കുന്ന ഇസ്രായേല്യ പാരമ്പര്യമാണ് മലങ്കരനസ്രാണിക്കുള്ളത്.    

നാലാം നൂറ്റാണ്ടിൽ ക്നായിതൊമ്മന്റെ കുടിയേറ്റത്തോട് കിഴക്കൻ ക്രിസ്തീയത ഇവിടെ പറിച്ചുനട്ടപ്പോൾ, അന്നും ഇന്നും രക്തം കലർത്താൻ ഇടം കൊടുക്കാത്ത ബാബിലോണിയൻ വംശജർ നാട്ടു ക്രിസ്ത്യാനികളെ അവരുടെ കൂടെ കൂട്ടിയിരുന്നില്ല. കറുത്തവർക്കു മെത്രാൻ പദവികൊടുക്കാൻ  സാമുദായിക വിലക്കുകൾ ഏറെഉണ്ടായിരുന്നു താനും. മറ്റു ജാതികൾക്കുള്ളപോലെ 'നസ്രാണി ജാതിയും' അവർക്കൊരു ജാതിക്കു കർത്തവ്യനും ഉണ്ടായിരുന്നു. മലങ്കരനസ്രാണി മതത്തിൻറെ ആത്മീയ നേതൃത്വം പേർഷ്യയിൽ നിന്നു വന്ന മെത്രാന്മാർക്കായിരുന്നെങ്കിൽ, 'ജാതിക്കു കർത്തവ്യൻ' എന്ന പദവിയുള്ള കത്തനാരായിരുന്നു യഥാർത്ഥ സഭാതലവൻ. റോമൻസഭ  നസ്രാണിയുടെ ജാതിക്കു കർത്തവ്യൻ സ്ഥാനം നിഷ്പ്രഭമാക്കി, അതിനാലായിരിക്കണം അതുവരെ ഇല്ലാത്ത നാട്ടുമെത്രാൻ എന്ന മോഹം സ്വാതന്ത്ര്യ ദാഹികളായ മലങ്കരനസ്രാണികളിൽ ഉദിച്ചു തുടങ്ങിയത്. റോമാക്കാർ വന്നപ്പോൾ വളരെ പ്രതീക്ഷയോടെയാണ് മലങ്കരനസ്രാണികൾ അവരെ നോക്കികണ്ടത്, അവരുടെ അവകാശമായി സൂക്ഷിച്ചിരുന്ന എല്ലാ പതക്കങ്ങളും അവർക്കു കാഴ്ചവച്ചു.   

മലങ്കരനസ്രാണിക്കു ഒൻപതാം നൂറ്റാണ്ടിൽ ലഭിച്ച കൊല്ലം തരിസാപള്ളി ചെപ്പേടിനപ്പുറം വലിയ ചരിത്രങ്ങൾ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. അതുകൊണ്ടു ചരിത്രം ഇല്ലാതെവരില്ലല്ലോ. മാർത്തോമാ ഇന്ത്യയിൽ വന്നിട്ടില്ല എന്ന് ഒരു മാർത്തോമൻ പാരമ്പര്യത്തിൽ ജനിച്ചവൻ പറഞ്ഞാൽ അത് വെറും പിത്രുശൂന്യത  എന്നേ പറയാൻ സാധിക്കൂ.മാർത്തോമാ ഇന്ത്യയിൽ വന്നിട്ടില്ല എന്നതിനും തെളിവ് കൊണ്ടുവരാത്ത സ്ഥിതിക്ക് മലങ്കരനസ്രാണി നൂറ്റാണ്ടുകളായി തലമുറകൾക്കു പാടികൊടുത്ത മലങ്കരനസ്രാണിയുടെ സത്വബോധത്തെ നിരസിക്കാൻ ആർക്കും സാധ്യമല്ല.  ഒന്നാം നൂറ്റാണ്ടിലുള്ള റോമൻ നാണയങ്ങളും മറ്റും കൊടുങ്ങലൂരിൽ നിന്നും ലഭിച്ചതിനാൽ, സുഗന്ധ ദ്രവ്യങ്ങൾക്കു വേണ്ടി കച്ചവടക്കാർ എത്തിയവഴി, ഇന്ത്യയുടെ കരയിൽ ക്രിസ്തീയ വിശ്വാസം എത്തിചേർന്നിരിക്കണം. അന്ന് കേരളത്തു നിലനിന്ന ജൈന-ബുദ്ധ രീതികളും തമ്മിൽ ഇവർ ഇടകലർന്നിരിക്കണം. പിന്നെ ജാതീയമായി വേർതിരിഞ്ഞപ്പോൾ ആയിരിക്കാം മലങ്കരനസ്രാണി ജാതിയായി വേർതിരിഞ്ഞത്. സുറിയാനിക്കാർ എന്നത് സവർണ്ണ ജാതിയായി അഭിമാനത്തോടെ മലങ്കരനസ്രാണികൾ കൊണ്ടുനടന്നു. 

വെള്ളക്കാരുടെ അധീശ്വത്വം
പതിനഞ്ചാം നൂറ്റാണ്ടിൽ വെള്ളക്കാരുടെ നായകനായ മാർപ്പാപ്പ ലോകത്തെ, സ്പെയിനും പോർത്തുഗലിനുമായി വീതിച്ചു നൽകി. 1455 -ൽ പോപ്പ് നിക്കോളാസ് അഞ്ചാമൻ ഇന്ത്യയെ കോളനിവൽക്കരിക്കാനും ക്രിസ്തീയവൽക്കരിക്കാനും നിയോഗിച്ചത് പോർത്തുഗീ സുകാരെയാണ്. 'ദൈവം വെള്ളക്കാരനോടൊപ്പമാണ്', ജീസസ് തിരികെ വരുമ്പോൾ, നിറമുള്ളവരെയും യഹൂദന്മാരെയും ദൈവീകരക്കാനുള്ള ഭാരിച്ച ഉത്തരവാദം വെള്ളക്കാർക്കുണ്ടായിരുന്നു. അതുകൊണ്ടു ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും വെള്ളക്കാരുടെ കോളനികൾ ഉണ്ടാക്കണമെന്നും ലോകം അവർ ഭരിക്കണമെന്നും ഉള്ള ചിന്ത പാശ്ചാത്യ ലോകത്തു നിലനിന്നിരുന്നു. മറ്റു വിശ്വാസങ്ങളെയും ആചാരങ്ങളെയും ഒരു വിധത്തിലും അംഗീകരിക്കാൻ അവർക്കു കഴിഞ്ഞിരുന്നില്ല. റോമാക്കാർ ഇന്ത്യയിൽ എത്തിയത് കച്ചവടവും മിഷൻ പ്രവർത്തനങ്ങളും സംയോജിപ്പിച്ച പദ്ധതി ആയിരുന്നു. മലങ്കരനസ്രാണിമതം ക്രിസ്തിയമായ മതമാണെന്നു അവർ അംഗീകരിച്ചുമില്ല. അങ്ങനെ 1599 -ൽ ഉദയംപേരൂർ സുന്നഹദോസിൽ വച്ച് മലങ്കരനസ്രാണി മതത്തിന്റെ കടക്കൽ കോടാലിവച്ചു. 

ഇന്ത്യയിലെ കത്തോലിക്കാ സഭ 
വാസ്കോഡ ഗാമക്ക് മുൻപ് ഇന്ത്യയിൽ കത്തോലിക്കാ സഭയുടെ  രേഖപ്പെടുത്താവുന്ന ചരിത്രങ്ങൾ ഇല്ല എന്ന് പറയാം. ഗാമ വന്നപ്പോളും കുരിശുധാരികൾ ഇന്ത്യയിൽ കാണാവുന്ന ഇടങ്ങളിൽ ഉണ്ടായിരുന്നു എന്ന്  ചില രേഖകൾ ഉണ്ട്. പതിനാറാം നൂറ്റാണ്ടിൽ, ഇന്ത്യയിൽ ലത്തീൻ ഭാഷ സുറിയാനിക്കാരിൽ അടിച്ചേൽപ്പിക്കാൻ തുടങ്ങിയതാണ് പോർട്ടുഗീസ് ഭരണത്തെ അമ്പരപ്പിച്ചുകൊണ്ട് സുറിയാനിക്കാരുടെ കൂനൻ കുരിശു വിപ്ലവം (ജനുവരി 3, 1653) . റോമൻ ആർച്ചു ബിഷപ്പ് മെനെസിസ് തുടങ്ങിവച്ച സുറിയാനിക്കാരുടെ പാശ്ചാത്യവത്കരണം മലങ്കരനസ്രാണി പാരമ്പര്യത്തെയും, അതുവരെ തുടർന്നുവന്ന പേർഷ്യൻ ഓർത്തഡോൿസ് അനുഷ്ടാങ്ങളെയും തുടച്ചുനീക്കി. കിഴക്കൻ സഭകളിൽ തുടർന്നുവന്ന നെസ്തോറിയൻ ഉപദേശങ്ങൾ ദൈവനിഷേധമാണെന്ന കടുത്ത നിലപാടുകളാണ് റോമാക്കാരെ ചൊടിപ്പിച്ചത്. ദേശത്തു പട്ടക്കാരും പള്ളി പൊതുയോഗങ്ങളും അടങ്ങിയ അതുവരെ ഉണ്ടായിരുന്ന ജനാതിപത്യപ്രക്രിയകൾ നിർത്തൽ ചെയ്തു. കേന്ദ്ര അധികാരം മെത്രാനിൽ നിഷിപ്തമാക്കി.  

നസ്രാണികളുടെ ചെറുത്തുനിൽപ്പ്
നസ്രാണികളുടെ തലവനായ ആർച്ചു ഡീക്കൻ തോമയെ പന്ത്രണ്ടു വൈദീകർ കൈവെപ്പു നൽകി ബിഷപ്പ് ആയി അവരോധിച്ചു. കലുഷിതമായ ആ കാലത്തു ബിഷോപ്പിന്റെ കൈവെപ്പിനു  അപ്പോസ്തോലിക  പിന്തുടർച്ചയും, നഷ്ട്ടപ്പെട്ട ആരാധനാക്രമങ്ങൾ  പുനഃനിർമിക്കാനുമായി സുറിയാനി ദേശത്തു എല്ലാം സഹായം അഭ്യർഥിച്ചു. 1665 -ൽ, ജറുസലേമിലെ, പാശ്ചാത്യസുറിയാനി സഭയിൽ നിന്നും മോർ ഗ്രീഗോറിയോസ് അബ്ദുൽ ജലീൽ  മലങ്കരയിൽ എത്തുകയും സെന്റ് തോമസ് ക്രിസ്ത്യാനികൾക്ക് തുടർച്ച ലഭിക്കുകയും ചെയ്തു. ('Travancore State Manual' Vol II Page 187). തിരികെ റോമസഭയിലേക്കു പോയ സുറിയാനിക്കാരാണ് പഴയകൂറ്റുകാർ എന്ന പേരിൽ അറിയപ്പെട്ട സീറോ മലബാർ വിഭാഗം കത്തോലിക്കർ. മാർത്തോമൻ പാരമ്പര്യത്തിൽ ഉറച്ചുനിന്ന പുത്തൻ കൂറ്റുകാർ പിൽക്കാലത്തുഅന്ത്യോഖ്യൻ ബന്ധത്തിൽ ആരാധന പരിശീലിപ്പിച്ചു.

അന്ത്യോഖ്യൻ ബന്ധം 
റോമാക്കാർ ആരോപിച്ച അപ്പോസ്തോലിക കൈവെപ്പിന്റെ സമ്മർദ്ദത്തിലാണ്അന്ത്യോഖ്യയുമായുള്ള ബന്ധം ഉടലെടുത്തത്. അന്ന് വിവിധ സഭകളുമായി ബദ്ധപ്പെട്ടിരുന്നെകിലും 1665 -ൽ ജറുസലേമിലെ അന്ത്യോഖ്യൻ പ്രതിനിധിയാണ് സഹായത്തിനു എത്തിയത്.അത് കാലക്രമേണ മറ്റൊരു കോളനിവാഴ്ചയായി മാറ്റപ്പെടുകയായിരുന്നു. സ്വന്തം ക്രിസ്തു സഹോദരർ എന്ന് കരുതി സ്വീകരിച്ച പറങ്കികളുടെ അനുഭവത്തിന്റെ മറ്റൊരു പതിപ്പായി മാറി അന്ത്യോഖ്യൻ- മലങ്കരനസ്രാണി ബന്ധം. കലഹങ്ങളുടെയും വ്യവഹാരങ്ങളുടെയും നിലക്കാത്ത ചരിത്ര ആവിഷ്കാരമായി മാറുകയായിരുന്നു പിന്നീട്. മലങ്കരനസ്രാണികളുടെ സ്വതന്ത്ര സ്വഭാവത്തെയും ജനാധിപത്യ നിലപാടുകളും അന്ത്യോഖ്യക്കാർക്കു യോജിക്കാനായില്ല. ആലോചനയോ പൊതു അംഗീകാരമോ കൂടാതെ,അവർ തലങ്ങും വിലങ്ങും മെത്രാൻ വാഴ്ചകൾ നടത്തി മലങ്കരസഭയാകെ സമ്മർദം കൊടുത്തുകൊണ്ടിരുന്നു.

1836 -ൽ അന്ത്യോഖ്യൻ ആരാധനാ ക്രമം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. എങ്കിലും അന്ത്യോഖ്യൻ പാത്രിയർക്കിസിനു മലങ്കര സഭയുടെ ആത്മീയ അധികാരം മാത്രം നിലനിർത്തി സ്വത്തുക്കളിൽ അധികാരം വിട്ടു കൊടുക്കാൻ മലങ്കരനസ്രാണികൾ തയ്യാറായില്ല .അധികാരത്തർക്കവും മുടക്കുകളും തുടർന്നുകൊണ്ടേയിരുന്നു. 1912 -ൽ , തുർക്കി സുൽത്താൻ പുറത്താക്കിയ അന്ത്യോഖ്യൻ പാത്രിയർക്കിസ് അബ്ദുൽ മ്ശിഹാ, ഇന്ത്യയിൽ എത്തി, മലങ്കരയിലെ സ്വതന്ത്ര കാതോലിക്ക സ്ഥാനം പ്രഖ്യാപിച്ചു.     

ബ്രിട്ടീഷുകാർക്കുവേണ്ടി നാം പഠിച്ച ഇംഗ്ലീഷും, അവരുടെ കച്ചവടത്തിന് അവർ സ്ഥാപിച്ച റെയിൽവേ സംവിധാനങ്ങളും വേഷവിധാനങ്ങളും നിരന്തരം ഉപയോഗിക്കുമ്പോൾ അവരുടെ അടിമകളായി തുടരാൻ നാം തീരുമാനിക്കുകയാണെങ്കിൽ ഒരിക്കലും വളർച്ചയുള്ള ജനതയായി ഉയരാനാവില്ലല്ലോ. കാലപ്രവാഹത്തിൽ അന്ത്യോഖ്യൻ  സഭയുമായി മലങ്കരസഭ ചേർന്ന് പോയെങ്കിലും, സ്വന്തം കാലിൽ നിന്ന് തീരുമാനം എടുക്കാൻ പ്രാപ്തി ഉണ്ടായി കഴിയുമ്പോൾ മാന്യമായി കൈ കൊടുത്തു മുന്നോട്ടു പോകയാണ് വേണ്ടത്. അതിനു പകരം ജനങ്ങൾ തലമുറയായി അറബികൾക്കടിമയായി നിലനിൽക്കാമെന്നു ശഠിക്കുന്നത് ഒരു വലിയ ജനതയെ ചങ്ങലയിൽ തളച്ചിടുകയാണ്.
  
1934 ലെ ഭരണഘടന
സ്വതന്ത്ര ഇന്ത്യക്കു ഒരു ഭരണഘടന എഴുതുന്നതിനു പതിറ്റാണ്ടുകൾക്ക് മുമ്പേ സ്വാതന്ത്ര്യ  ദാഹികളായ മലങ്കരനസ്രാണികൾ അവർക്കു വേണ്ട നിയമക്രമങ്ങൾ തയ്യാറാക്കി ജനപ്രാതിനിധ്യത്തോടെ അംഗീകരിച്ചു. ഇതിനെ പിന്നീട് പരിശുദ്ധ അന്ത്യോഖ്യ പാത്രിയര്കീസും, ഇന്ത്യയുടെ പരമോന്നത ന്യായസന്നിധിയായ സുപ്രീം കോടതിയും അംഗീകരിച്ചു. ഇനിയും പുറകോട്ടു പോകാനല്ല, കാലക്രമത്തിലുള്ള പുരോഗമനപരമായ മാറ്റങ്ങളാണ് ഉണ്ടാക്കേണ്ടത്. ഓരോ സാഹചര്യത്തിലും ഓരോരുത്തർക്കായി പടച്ചു കൂട്ടുന്ന വ്യവസ്ഥകളെ ഭരണഘടന എന്ന പേരിൽ വിളിക്കാനാവില്ല. 

പള്ളിപ്രതിപുരുഷയോഗമായ മലങ്കര അസോസിയേഷൻ തിരഞ്ഞെടുക്കുന്ന മലങ്കര മെത്രാപോലിത്തയും കൂട്ടുട്രസ്റ്റികളുമാണ് മലങ്കരട്രസ്റ്റിന്റെ അവകാശികൾ. ആത്മീയ അധികാര നിർവ്വഹണത്തിനായി നിയോഗിക്കപ്പെടുന്ന കാതോലിക്കയും ഒപ്പം പ്രവർത്തിക്കുന്ന മെത്രാപ്പോലീത്തന്മാരെയും വൈദീകരുടെയും അവൈദീകരുടെയും മതിയായ അംഗീകാരോത്തോടുകൂടി മാത്രം തിരഞ്ഞെടുക്കപ്പെടേണ്ടവരാണെന്നു കൃത്യമായിനിർഷ്കർഷിച്ചിട്ടുണ്ട്. വ്യവസ്ഥാപിതമല്ലാത്ത ഒരു നീക്കുപോക്കും നടക്കാത്ത സുതാര്യമായ ഇടപെടലുകളാണ് ഇവിടെ ഉണ്ടാക്കപ്പെടുന്നത്. മഹാ പ്രസ്ഥാനമായ മലങ്കര അസോസിയേഷൻ ക്രമങ്ങൾ സംഘടിപ്പിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട അസോസിയേഷൻ സെക്രട്ടറിയായ അവൈദീകൻ ആണ്. അങ്ങനെ താഴെതലത്തിലുള്ള വിശ്വാസികൾ വരെ ചേർന്ന് തീരുമാനങ്ങൾ ഏറ്റെടുക്കുന്ന ബ്രഹ്ത് സംവിധാനമാണ് 1934 ഭരണഘടന വിഭാവനം ചെയ്യുന്നത്.

നാഴികക്കല്ലുകൾ 
1912 - ഇന്ത്യയിലെ സ്വതന്ത്ര കാതോലിക്കാ സ്ഥാപനം നടത്തപ്പെടുന്നു. 
1934 - ഭരണഘടന നിലവിൽ വരുന്നു. 
1958 - ഒന്നാം സമുദായ കേസ് തീരുകയും പാത്രിയർക്കീസും,കാതോലിക്കയും പരസ്പരം അംഗീകരിച്ചു. 
1975 - മാർതോമക്കു പട്ടത്വം ഇല്ല എന്ന പാത്രിയർക്കിസിന്റെ വിവാദപ്രസ്താവനയിൽ വീണ്ടും പിളരുന്നു. 
1995 - രണ്ടാം സമുദായ കേസിൽ സുപ്രീം കോർട്ടിന്റെ നേതൃത്വത്തിൽ  ഒന്നായി പ്രവർത്തിക്കുവാനുള്ള സാഹചര്യം ഉടലെടുക്കുന്നു. 
2002-  സംയുക്ത സുറിയാനി ക്രിസ്ത്യാനി അസോസിയേഷൻ സുപ്രീം കോർട്ടിന്റെ ഇടപെടലോടെ നടത്തപ്പെടുന്നു, യാക്കോബായ ഭാഗം അസോസിയേഷൻ യോഗം ബഹിഷ്കരിച്ചു പുതിയ ഭരണഘടനക്ക് രൂപം നൽകുന്നു. 
2017 - മലങ്കര സഭയ്ക്ക് കീഴിലുള്ള പള്ളികള്‍ 1934ലെ ഭരണഘടന അനുസരിച്ച് മാത്രം ഭരിക്കണമെന്ന് സുപ്രീം കോടതിയുടെ നിര്‍ണായക വിധി. 2002ല്‍ യാക്കോബായ സഭ രൂപീകരിച്ച ഭരണഘടന നിലനില്‍ക്കില്ലെന്നും കോടതി വ്യക്തമാക്കി. പാരലൽ ഭരണ സംവിധാനവും പള്ളി വീതം വെയ്പ്പും നടക്കില്ല. 

ഏഴു പതിറ്റാണ്ടുകൾ നീണ്ട കൊടിയ ശത്രുത മറന്നു നോർത്ത് കൊറിയയും സൗത്ത് കൊറിയയും കൈകൊടുത്തു പുതിയ തുടക്കം കുറിക്കുന്ന ചിത്രമാണ് കണ്ടത്. ആരുടേയും മധ്യസ്ഥസ്ഥതക്കു കാത്തുനിൽക്കാതെ അവർ സ്വയം അവരുടെ ഭാവിയിൽ സാഹോദര്യത്തിന്റെ പുത്തൻ നാളം തെളിയിച്ചു. വീണ്ടും ഒരു കപടസമാധാനത്തിനു നിന്നു കൊടുക്കാൻ സാധിക്കാത്ത സാഹചര്യം നിലനിൽക്കുന്നു; അതിനാൽ വ്യക്തമായ, കൃത്യമായ ധാരണകൾ ഉണ്ടാക്കികൊണ്ടു തന്നെ ഒരു പൊൻപുലരി മുന്നിൽ തെളിയുന്നില്ലേ ?

വിജയത്തിന്റെ അഹങ്കാരവും പരാജയത്തിന്റെ ദുർവാശികളും സഹോദര  സ്നേഹത്തിന്റെ പാതയിൽ മുള്ളുകൾ നിറക്കാതെ ഇരിക്കട്ടെ.  അശാന്തിയുടെ വേലിയിറക്കത്തിൽ,സമന്വയത്തിന്റെ പാതകൾ തെളിഞ്ഞുവരാതെയിരിക്കില്ല. 

"ഞങ്ങളുടെ പിതാക്കന്മാർ ആളിക്കത്തും അഗ്നിയോയോടും, 
മൂർച്ചയുള്ള വാളിനോടും പോരുതോരത്രെ. 
ആകയാൽ അൽപ്പം മാത്രം, ഇപ്പോഴുള്ള വഴക്കും കേസും..."

Read more

സ്‌നേഹത്തിന്റെ ഉയിര്‍ത്തെഴുനേല്‍പ്പുകള്‍ (വാല്‍ക്കണ്ണാടി)

2018 മാര്‍ച്ച് 29 വെള്ളിയാഴ്ച ഫ്രാന്‍സിലെ ഒരു ദുഃഖവെള്ളിയാഴ്ച്ച തന്നെയായിരുന്നു. അന്നും പതിവുപോലെ തെക്കന്‍ ഫ്രാന്‍സിലെ ട്രെബിസിലുള്ള ഒരു സാധാരണ സൂപ്പര്‍യു സൂപ്പര്‍മാര്‍കെറ്റില്‍ ആളുകള്‍ നിയോപഗ സാമഗ്രികള്‍ വാങ്ങുന്ന തിരക്കിലായിരുന്നു. മൊറോക്കന്‍ വംശജനായ 26 വയസ്സുകാരനായ, ഇസ്ലാമിക ഭീകരത തലക്കുപിടിച്ച, ലക്ടിം ഒരു കാര്‍ കാര്‍ക്കാസോണില്‍ നിന്നും തട്ടിയെടുത്തു സൂപ്പര്‍മാര്‍ക്കറ്റിലേക്കു പാഞ്ഞു. പോകുന്ന വഴിതന്നെ, അയാള്‍ യാത്രക്കാരനെ വകവരുത്തി, ഹൈജാക്ക് ചെയ്ത വണ്ടിയുടെ െ്രെഡവറെയും പോലീസ് കൂട്ടത്തിനും നേരെ നിറ ഒഴിച്ചിരുന്നു.

താന്‍ ഒരു ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ഭടനെന്ന് ഉച്ചത്തില്‍ അലറുകയും സൂപ്പര്‍മാര്‍കെറ്റില്‍ രണ്ടുപേരേ തോക്കിനിരയാക്കുകയും ചെയ്തു ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ചു. 2015 ഇല്‍ 130 പേരുടെ കിരാത കൂട്ടക്കൊലക്കു ഉത്തരവാദിയായ സലാഹ് അബ്ദെസ്ലാമിനിറ്റെ മോചനമാണ് തന്റെ ഉദ്ദേശമെന്ന് പ്രഖ്യാപിച്ചു. ഒരു സ്ത്രീയെ മറയാക്കി തോക്കു നീട്ടി അയാള്‍ അട്ടഹസിക്കുകയായിരുന്നു. തന്റെ ഉദ്ദേശം സാധിച്ചില്ലെങ്കില്‍, ഏറ്റവും കൂടുതല്‍ മരണം അതായിരുന്നു അയാളുടെ ലക്ഷ്യം.

ഫ്രാന്‍സില്‍ ഇത്തരം അക്രമങ്ങള്‍ നേരെത്തെ അരങ്ങേറിയിരുന്നു. അതിനാല്‍ പോലീസ് സേനക്ക് പുതിയ സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനം നല്‍കപ്പെട്ടിരുന്നു. പോലീസ് സന്നാഹം പുറത്തു നിലയുറപ്പിച്ചു, ഭീകരന്റെ നീക്കങ്ങള്‍ വിലയിരുത്തുന്നതിനിടെ അകത്തു വെടിഉച്ചകള്‍ കേട്ടുതുടങ്ങി. ലെഫ്റ്റിനെന്റ് കേണല്‍ ആര്‍നോഡ് ബെല്‍ട്രമേ ഒരു പോയിന്റ്മാനായി അകത്തു പ്രവേശിച്ചു. പുറത്തുനില്‍ക്കുന്ന പോലീസുകാര്‍ക്ക് കേള്‍ക്കത്തക്കവണ്ണം തന്റെ മൊബൈല്‍ ഫോണ്‍ ഓണ്‍ ചെയ്തു അടുത്തിരുന്ന മേശപ്പുറത്തുവച്ചു. ആ സ്ത്രീക്കുപകരം ബന്ധിയാകാന്‍ താന്‍ തയ്യാറാണെന്ന് രണ്ടു കയ്യുംപൊക്കി പോലീസ് വേഷത്തില്‍ ലെഫ്റ്റിനെന്റ് കേണല്‍ ബെല്‍ട്രമേ വിളിച്ചുപറഞ്ഞു. ഭീകരന്‍ സ്ത്രീക്കുപകരം ലെഫ്റ്റിനെന്റ് കേണല്‍ ബെല്‍ട്രമേയെ കവചമായി മുന്നില്‍ പിടിച്ചു. വീണ്ടും വെടിയൊച്ചകള്‍ കേട്ട് തുടങ്ങിയപ്പോള്‍ പോലീസ് സന്നദ്ധസേന ഇരച്ചുകയറി ഭീകരനെ വധിച്ചു. അപ്പോഴേക്കും ബെല്‍ട്രമേയുടെ കഴുത്തു ഭീകരന്‍ അറുത്തിരുന്നു.

അടിയന്തര ഘട്ടങ്ങളില്‍ ഏര്‍പ്പെടേണ്ട പോലീസ് തന്ത്രങ്ങള്‍ ഉള്ളപ്പോള്‍ തന്നെ,ഏതു സാഹചര്യത്തിലും സ്വന്തം ജീവന്‍വച്ചു വിലപേശാന്‍ പോലീസിനെ അനുവദിച്ചിരുന്നില്ല. തനിക്കു ജീവന്‍ തിരിച്ചു ലഭിക്കും എന്ന് യാതൊരു ഉറപ്പുമില്ലാതെയാണ് 44 വയസ്സുകാരനായ ലെഫ്റ്റിനെന്റ് കേണല്‍ ബെല്‍ട്രമേ അപരിചിതയായ സ്ത്രീക്കുവേണ്ടി ജീവന്‍ പകരം നല്‍കിയത്. ബന്ധിയായി ഭീകരന്‍ പിടിച്ചിരുന്ന ചെക്ക്ഔട്ട് ക്ലര്‍ക് ജൂലി തന്റെ രണ്ടുവയസ്സുകാരിയായ പെണ്‍കുട്ടിയെ മാറോടുചേര്‍ത്തുപിടിച്ചു, അര്‍നോഡ് ബെല്‍ട്രമേയുടെ ചിത്രത്തിന് മുന്‍പില്‍ മെഴുകുതിരി കത്തിച്ചു. എങ്ങനെയാണു ഇദ്ദേഹത്തോടു നന്ദി പറയുക? അദ്ദേഹത്തിന്റെ വീരചരമം ഫ്രഞ്ച് ജനതയുടെ ഹൃദയത്തില്‍ ആഴമായ മുറിവേല്‍പ്പിച്ചു. ഫ്രാന്‍സ് മാത്രമല്ല, ഭീകരതയുടെ നിണമുണങ്ങുന്ന യൂറോപ്പ് ഒന്നാകെ ഈ പോലീസ് ഉദ്യോഗസ്ഥന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.

ഈ സംഭവത്തിനു ശേഷം ഉള്ള ദിവസങ്ങള്‍ ക്രിസ്ത്യാനികള്‍ കര്‍ത്താവിന്റെ പീഠാനുഭവത്തെ അനുസ്മരിക്കുന്ന സമയമായിരുന്നു. പതിവുപോലെ ദേവാലയത്തില്‍ 'മനുഷ്യ പാപങ്ങളുടെ പരിഹാരമായി ദൈവപുത്രന്‍ കുരിശില്‍ യാഗമായ കഥ പറയുകയാണ്. 700 വര്‍ഷം മുന്‍പ് നടത്തപ്പെട്ട യെശയ്യാ പ്രവചനമാണ് ക്രിസ്തുവിന്റെ പരിഹാര യാഗമെന്നു ചെറുപ്പം മുതല്‍ കേട്ടിരുന്നു.

ലോകത്തിന്റെ പാപത്തെ കുരിശില്‍ വഹിച്ച കുഞ്ഞാട്! ഇതിന്റെ പൊരുള്‍ ഒന്നും മനസ്സിലാവാതെ വെറുതെ പുലമ്പുകയായിരുന്നു ഓരോ തവണയും. ഒരാളുടെ പാപത്തിന്റെ ശിക്ഷ വേറൊരാള്‍ അനുഭവിച്ചാല്‍ അത് എന്ത് നീതിയാകും? ആത്മാവിന് ജനനമോ മരണമോ വളര്‍ച്ചയോ വീണ്ടെടുപ്പോ മോക്ഷമോ ഒക്കെ ഉണ്ടാവുമോ? ബലികളിലും ഹോമയാഗങ്ങളിലും ഇനിയും പ്രസാദിക്കുന്ന ദൈവമല്ല, അന്ത്യബലിയായ ദൈവപുത്രന്‍റെ ബലിക്കു ശേഷവും, പിന്നെയും എന്തേ നിലയ്ക്കാത്ത യാഗങ്ങളുടെ തുടര്‍ച്ച? വ്യക്തമായഉദാഹരണങ്ങള്‍ ഇല്ല. ജനിച്ചുവീണ വിശ്വാസ പ്രമാണങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടാനുള്ള അധൈര്യവും, കുഞ്ഞു ചോദ്യങ്ങള്‍ നിഷ്കരുണം പരിഹസിച്ചു പിച്ചി ചീന്തപ്പെടുമ്പോഴും, ഒരുപക്ഷേ സത്യം മറമാറ്റി കാണിച്ചുതരാന്‍ വേണ്ടിമാത്രം ആയിരിക്കാം ഇത്തരം ലെഫ്റ്റിനെന്റ് കേണല്‍ ബെല്‍ട്രമേ ജീവിതങ്ങള്‍ ബാക്കിയാവുന്നത്.

തണുത്തു മരവിച്ച ഒരു സായംസന്ധ്യയില്‍, അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡി. സി. യിലുള്ള വാഷിംഗ്ടണ്‍ മാളിനടുത്തു ഉള്ള ട്രാഫിക് സിഗ്‌നലില്‍ വെയിറ്റ് ചെയ്യുകയായിരുന്നു. വെളുത്ത ഒരു ലാന്‍ഡ്‌റോവര്‍ അടുത്ത് വന്നു നിറുത്തി. അതിന്റെ ഡോര്‍ തുറന്നു, നന്നായി വേഷം ധരിച്ച ഒരാള്‍ പുറത്തേക്കു ഓടുന്നു. ഒരു ഷോപ്പിംഗ് കാര്‍ട്ടില്‍ നിറയെ പ്ലാസ്റ്റിക് ബാഗുകള്‍ നിറച്ചു കെട്ടിയ സാധനങ്ങളുമായി മുഷിഞ്ഞ വേഷത്തില്‍ ഒരു ആഫ്രിക്കന്‍ റോഡിനരികിലൂടെ പോകയായിരുന്നു. അയാളുടെ അടുത്തേക്കാണ് ലാന്‍ഡ്‌റോവറില്‍ നിന്നും ഇറങ്ങിയോടിയ െ്രെഡവര്‍ പോയത്. പകുതി ഉണ്ടായിരുന്ന സ്‌കോച്ച് വിസ്കിക്കുപ്പി തണുത്തു വിറച്ചു പോകുന്ന ആഫ്രിക്കക്കാരനു കൊടുത്തിട്ടു തിരികെ ലാന്‍ഡ്‌റോവറിലേക്കു തിരിച്ചു ഓടി വന്നു. ആഫ്രിക്കക്കാരന്‍ അപ്പോള്‍ തന്നെ കുപ്പിയില്‍ നിന്നും വിസ്കി നേരിട്ടു കുടിച്ചു തുടങ്ങി. കൈവീശി നന്ദി പറഞ്ഞു നടന്നുനീങ്ങി. വീണ്ടും ലാന്‍ഡ്‌റോവറിലെ െ്രെഡവര്‍ ഓടി വരുന്നത്തില്‍ പരിഭ്രമിച്ചു ആഫ്രിക്കക്കാരന്‍ കുപ്പി തിരികെ നല്കാന്‍ നീട്ടി. തന്റെ പോക്കറ്റില്‍ നിന്നും വലിച്ചെടുത്ത ഒരുപിടി ഡോളര്‍ ആഫ്രിക്കക്കാരന്റെ പോക്കറ്റിലേക്ക് തിരിക്കിവച്ചു അയാളെ കെട്ടിപ്പിടിച്ചു മൂര്‍ദ്ധാവില്‍ ഉമ്മ വെയ്ക്കുന്ന വെള്ളക്കാരന്‍!! കണ്ണ് നിറഞ്ഞു തുളുമ്പിയ നിമിഷങ്ങള്‍, അപ്പോഴേക്കും ചുവന്ന ലൈറ്റ് മാറി പച്ച വിളക്ക് തെളിഞ്ഞിരുന്നു. ഈ സംഭവം നേരില്‍ കണ്ട ബെന്നിയും ഷൈനിയും വിവരിക്കുമ്പോള്‍ അറിയാതെ ഇടറുന്നുണ്ടായിരുന്നു.

ഒരായിരം ലില്ലിപ്പൂക്കള്‍ മഞ്ഞില്‍ വിരിഞ്ഞതുപോലെ. എവിടൊക്കെയോ കുരിശച്ച രൂപങ്ങളില്‍ നിന്നും , ആണിപ്പാടുകളോടെ ഉയര്‍ന്നു പൊങ്ങിയ ആത്മീയത! ആരാധനങ്ങളിലെ ഉയിര്‍പ്പിന്റെ അനുകരണ ആഘോഷങ്ങളായല്ല, ഫ്രാന്‍സിലെ സുപ്പര്‍മാര്‍കെറ്റില്‍ ലെഫ്റ്റിനെന്റ് കേണല്‍ ബെല്‍ട്രമേ ആയിട്ടും, വാഷിങ്ങ്ടണില്‍ അപരിചിതനായിട്ടും ഉയിര്‍പ്പിന്റെ സന്ദേശം ജീവിക്കുന്നു.

അവന്‍ നമുക്കുവേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാല്‍ നാം സ്‌നേഹം എന്ത് എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാര്‍ക്കുവേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു. (1 യോഹന്നാന്‍ 3 ;16).

-The famous French sociologist Émile Durkheim calls such actions “atlruistic suicide” – a person sacrificing his/her life for the benefit of the group. 

Read more

പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ... (വാല്‍ക്കണ്ണാടി )

അനിന്തരവന്റെ കല്യാണത്തിനാണ് ഇക്കുറി നാട്ടില്‍ പോയത്. വിവാഹം പള്ളിയില്‍ വച്ചായിരുന്നെകിലും നഗരസഭ ഓഫിസില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള കാര്യം ഏറ്റെടുത്തത്, മുന്‍പ് പഞ്ചായത്ത് ഓഫീസ് ആയിരുന്ന കെട്ടിടവും ഒത്തിരി ഓര്‍മ്മകള്‍ അവശേഷിപ്പിക്കുന്ന ഇടവുമായതിനാലാണ്. കൗണ്‍സില്‍ മെമ്പര്‍ മഹേഷ് എല്ലാ സഹായവും ചെയ്യാമെന്ന് ഏറ്റിരുന്നു; കേവലം ഒരാഴ്ചത്തെ അവധിക്കു മാത്രം നാട്ടില്‍ എത്തിയതായതിനാല്‍ അതായിരുന്നു ഏറ്റവും വലിയ ആശ്വാസവും. 

അത്യാവശ്യം വേണ്ട രേഖകള്‍ മഹേഷ് തന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു തയ്യാറാക്കിയിരുന്നു. മലയാളത്തില്‍ ഉള്ള അപേക്ഷ പൂരിപ്പിക്കാന്‍ കേരളത്തിന് പുറത്തു ജനിച്ചു വളര്‍ന്ന കുട്ടികള്‍ നന്നേ പാടുപെട്ടു. ഓഫീസിനു മുന്‍പില്‍ അപേക്ഷകള്‍ എഴുതികൊടുക്കാന്‍ സഹായിക്കുന്ന വികലാംഗനായ  ഒരാളുടെ ഒരു മിനിഓഫീസ് ഉണ്ട്. അവിടെ ഒന്ന് കാണിച്ചു ഒക്കെ ശരിയായി എന്ന് ഉറപ്പു വരുത്താമല്ലോ എന്ന് നിരുവിച്ചു. പഞ്ചായത്ത് ഓഫീസ് ആയിരുന്ന കാലത്തു പ്രധാന ഉദ്യോഗസ്ഥനായിരുന്ന എന്റെ പിതാവിന്റെ മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങുവാനാണ് ഏറ്റവും ഒടുവില്‍ അവിടെ പോയിരുന്നത്. 

'അമ്പതു രൂപയുടെ മുദ്രപത്രം വാങ്ങിക്കൊണ്ടു പോരൂ, ബാക്കി ഒക്കെ ഞാന്‍ തയ്യാറാക്കാം, രണ്ടു സാക്ഷികളും വേണം' എന്ന് ഓര്‍മിപ്പിച്ചു, മിനി ഓഫീസ് നടത്തുന്ന സഹായി. സമയം പതിനൊന്നു മണി ആയപ്പോഴേക്കും കയറിച്ചെന്ന ഓരോ ആധാരമെഴുത്തു ആഫീസിലും മുദ്രപത്രം തീര്‍ന്നുപോയി എന്ന മറുപടി; ഒത്തിരി നിര്ബന്ധിച്ചിട്ടാണ് അതുതന്നെ ഒന്നു പറഞ്ഞുതരുന്നത്. ഇനി എന്ത് ചെയ്യും? അതിനു മറുപടിയുമില്ല. കുറെ അലഞ്ഞപ്പോള്‍ ഒരു ആള്‍ പറഞ്ഞുതന്നതനുസരിച്ചു അത്ര എളുപ്പം ഒന്നും കണ്ടുപിടിക്കാന്‍ സാധിക്കാത്ത ഒരു വീട്ടില്‍ നിന്നും മുദ്രപത്രം ലഭിച്ചു. 

ഏതോ ചടങ്ങുകള്‍ക്ക് പോയിരുന്ന മഹേഷ് അപ്പോഴേക്കും എത്തിയിരുന്നു. എന്തിനാ ഈ ഓട്ടം, ഇപ്പോള്‍ മുദ്രപത്രം ഒന്നും ആവശ്യമില്ലല്ലോ, ഒക്കെ നെറ്റില്‍ ഉണ്ടല്ലോ, ഏതായാലും ഇയാള്‍ക്ക് ഒരു സഹായമാകുമല്ലോ എന്ന് പറഞ്ഞു തുരുമ്പെടുച്ചു ദ്രവിച്ച ആ ഒറ്റയാള്‍ സഹായ നിലയത്തിന് മുന്‍പ് നിലയുറപ്പിച്ചു.  എവിടെനിന്നോ പാറി വന്ന കാറ്റില്‍ ദുര്‍ഗ്ഗന്ധം വമിക്കുന്നു.ഞാന്‍ മൂക്ക് പൊത്തി മഹേഷിന്റെ മുഖത്തേക്ക് നോക്കി. ഒരു ചെറു ചിരിയോടെ മഹേഷ്  അടുത്തുള്ള മതിലിന്റെ പിറഭാഗത്തേക്കു ചൂണ്ടിക്കാണിച്ചു.നഗര മധ്യത്തിലുള്ള ഈ സ്ഥലത്തേക്കാണ് ഇവിടെയുള്ള എല്ലാ മാലിന്യങ്ങളും ഇപ്പോള്‍ തള്ളുന്നത്. വേറെ ഒരു പോംവഴിയും ഇതുവരെ കണ്ടിട്ടില്ല. 

വില്ലേജ് കോടതിയുടെ സമീപത്താണ് ഈ മാലിന്യ കൂമ്പാരം. അതിന്റെ വ്യാപ്തി എന്ത് ഉണ്ട് എന്ന് കാണാന്‍ അങ്ങോട്ട് നോക്കിയപ്പോഴാണ് ട്രെയിനിന്റെ ഒരു വാഗണ്‍ പോലെ നീല നിറമുള്ള ഒരു സംഭവം കാടുപിടിച്ചു കോടതിക്ക് മുന്‍പില്‍ കിടക്കുന്നതു ശ്രദ്ധിച്ചത്. എബ്രഹാം ലിങ്കന്റെ പ്രസിദ്ധമായ ഗെറ്റിസ്ബര്‍ഗ് പ്രസംഗം ചെയ്ത പീഠത്തിന്റെ പുനാവിഷ്‌കാരം ആണെന്നാണ് ധരിച്ചത്. അടുത്തുചെന്നു വായിച്ചപ്പോഴാണ് മനസ്സിലാകുന്നത് , പത്തനംതിട്ട ജില്ലാപഞ്ചായത്തിന്റെ 'ജില്ലാ ശുചിത്വ മിഷന്‍' പദ്ധതിയുടെ ഭാഗമായ 'മൊബൈല്‍ സാനിറ്ററി വാഗന്‍' ആണ് ഈ അത്ഭുത സംഭവം എന്ന് ! ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരം അത്ഭുതങ്ങള്‍ പുരാവസ്തുക്കള്‍ പോലെ സൂക്ഷിച്ചിട്ടുണ്ടത്രെ!  

അനാവശ്യ ധൂര്‍ത്തിന്റെ മുഗ്ദ്ധ ഭാവമെന്നോ വികലമായ ആസൂത്രണത്തിന്റെ ശേഷക്രിയ എന്നോ വിശേപ്പിക്കാവുന്ന ഈ മൊബൈല്‍ സാനിറ്ററി വാഗണില്‍ കണ്ണ് മിഴിച്ചു നോക്കി നിന്ന എന്നെ മഹേഷ് തോണ്ടി വിളിച്ചു. നടുക്കത്തോടെ നോക്കിയപ്പോള്‍ നിസ്സംഗഭാവത്തോടെ മറ്റൊരു മഹാത്ഭുതം കാണാനായി എന്നെ ക്ഷണിച്ചു. 

മഞ്ഞ നിറത്തിലുള്ള ഒരു ക്യാബിന്‍ബോക്‌സ് ചപ്പു ചവറുകളുടെ മധ്യത്തില്‍ വച്ചിരിക്കുന്നു. 'കണക്ടഡ് ഇ  ടോയ്‌ലറ്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍  പത്തനംതിട്ട ജില്ലാ പഞ്ചായത്ത്'  ഭാരതത്തിലെ പ്രഥമ മാതൃകാ പദ്ധതി ! വെണ്ടയ്ക്ക അക്ഷരത്തില്‍ അതിനു പുറത്തു എഴുതി വച്ചിരിക്കുന്നു. അഭിമാനത്തോടെയും തെല്ലു അല്‍ഭുതത്തോടെയും മഹേഷിന്റെ മുഖത്തേക്ക് നോക്കി. ഞാന്‍ വിചാരിച്ചതിലും മുന്‍പേ എന്റെ നഗരം പുരോഗമനത്തിന്റെ പാതയിലായല്ലോ!!. 'ഒരിക്കലേ ഇത് ഉപയോഗിക്കേണ്ടി വന്നുള്ളു ,ഏതോ ദൗര്‍ഭാഗ്യത്തിനു ഒരു സ്ത്രീ ഇതില്‍ കയറി, പുറത്തിറങ്ങാനാവാതെ നാട്ടുകാര്‍ തല്ലിപ്പൊളിച്ചാണ് രക്ഷപെടുത്തിയത്രെ ! പിന്നെ ഇങ്ങനെ ഒരു മ്യൂസിയം സംഭവമായി ചവറുകളുടെ മദ്ധ്യത്തില്‍ ഇവന്‍ സമാധിയിലാണ്' മഹേഷ് പറഞ്ഞു. ലക്ഷക്കണക്കിന് രൂപ വിലയുള്ള ഇത്തരം പദ്ധതികളുടെ ഉദ്ദേശ്യശുദ്ധി ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ അത് ശരിയായി നടപ്പിലാക്കാനുള്ള നിശ്ചയദാര്‍ഢ്യം ഇല്ല എന്നത് സമ്മതിച്ചേ തീരൂ. നികുതി പിരിച്ചു എടുക്കുന്ന ജനങ്ങളുടെ പണം ഇങ്ങനെ ഏതോ മായാ പദ്ധതികളിലൂടെ ഏതൊക്കെയോ കമ്പനിക്കാരുടെയും ഇടനിലക്കാരുടെയും അക്കൗണ്ടുകളില്‍ എത്തിച്ചേരുന്നത് കെടുകാര്യസ്ഥത എന്നല്ലാതെ എന്താണ് പറയേണ്ടത്.

പന്തളം സ്‌പെഷ്യല്‍ ഗ്രേഡ് പഞ്ചായത്തു ആയിരുന്ന കാലത്തു നഗരസഭയായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ജനകീയ പ്രക്ഷോഭണത്തില്‍ വീണ്ടും അത് പഞ്ചായത് ആക്കപ്പെടുകയും കുറെ കാലത്തിനു ശേഷം തിരികെ നഗരസഭയായി തിരിച്ചെത്തുകയും ചെയ്തു. എന്നാല്‍ നഗരസഭ ആയി ഉയര്‍ത്തപ്പെട്ടതിന്റെ യാതൊരു ലാഞ്ഛനയും ഇപ്പോഴും എങ്ങും പ്രത്യക്ഷത്തില്‍ കാണാനില്ല. പൊതു സംവിധാനങ്ങള്‍ എല്ലാം അതേപടി തുടരുകയോ അല്ലെങ്കില്‍ മരവിച്ചതോ ആയ അവസ്ഥയിലാണ് നിലനില്‍ക്കുന്നത്. അരനൂറ്റാണ്ടിന് മുന്‍പ് എന്‍.എസ്സ്.എസ്സ് എന്ന മഹാപ്രസ്ഥാനം മുതല്‍മുടക്കി പണിതുയര്‍ത്തിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇന്നും പ്രൗഢമായി തന്നെ തലഉയര്‍ത്തി നില്‍ക്കുന്നു. 

പരമശിവന്റെയും മഹാവിഷ്ണുവിന്റെയും പുണ്യസംഗമത്തില്‍ ഉരുവായ ഹരിഹരന്‍ ശ്രീഅയ്യപ്പന്റെ പിള്ളത്തൊട്ടിലായ പന്തളം, തെന്നിന്ത്യയിലെ പ്രധാന പുണ്യഭൂമിയാണ്. പ്രസിദ്ധമായ കുറുന്തോട്ടയംചന്ത, മന്നം ഷുഗര്‍ മില്‍സ് എന്ന വ്യവസായ കേന്ദ്രം ഒക്കെകൊണ്ടു പന്തളം എന്നേ പ്രശസ്തമായിരുന്നു. എന്നാല്‍ മരവിച്ച വികസനത്തിന്റെ വേതാള കഥകളാണ് ഇന്നും പന്തളത്തെ തുറിച്ചു നോക്കുന്നത്. 

സമീപ പ്രദേശങ്ങള്‍ എല്ലാം ഒരുപടി മുന്നില്‍ കയറി പോയപ്പോഴും പന്തളം, ജീര്‍ണ്ണത ബാധിച്ച തറവാടുപുരപോലെ നില്‍ക്കുകയാണ്. നഗര മദ്ധ്യത്തു കാലങ്ങളായി അടഞ്ഞുകിടക്കുന്ന കടകള്‍! അവയുടെ പുറത്താകെ ഒട്ടിച്ചുവച്ചും പറിച്ചെടുത്തും തിരമാലപ്പതപ്പുകള്‍  പോലെ തോന്നുന്ന നോട്ടീസിന്റെ പാടുകള്‍, അവക്കിടയിലൂടെ തുറിച്ചു നോക്കുന്ന അവശേഷിച്ച കണ്ണുകള്‍!! കാലം എത്ര കഴിഞ്ഞാലും, കാതം എത്ര താണ്ടിയാലും,എസ്.കെ.സ്വാമിയുടെ ഹോട്ടലില്‍ നിന്നും കഴിച്ച മസാല ദോശയുടെ രുചി ഇന്നും പലരുടെയും സിരകളില്‍ കടന്നു വരാന്‍ വലിയ പ്രയാസമില്ല. അതിനടുത്ത കടയായ ബാറ്റാ ഷൂ കടയും മനോരമയുടെ പത്രക്കടയും മറ്റും പന്തളംകാരുടെ സ്വകാര്യ ഇഷ്ട്ട ഇടങ്ങളായിരുന്നു.  

പന്തളം കെ.എസ്.ആര്‍.ടി.സി. ബസ്സ്‌റ്റേഷന്‍ കണ്ടാല്‍ ഏതോ ഗുഹാകേന്ദ്രത്തിന്റെ വന്യത ജനിപ്പിക്കും.ബസ് മുഴുവനായി മുങ്ങി താഴാനാവുന്ന ഗര്‍ത്തങ്ങള്‍ ചന്ദ്രപ്രതലം എങ്ങനെയിരിക്കാമെന്ന് കുട്ടികള്‍ക്ക് കാട്ടികൊടുക്കാനുള്ള മാതൃകയാണ്. അതിനു മുന്നിലുള്ള പ്രസിദ്ധമായിരുന്ന  അശ്വതി ടാക്കീസിന്റെ സ്മാരക ശിലകള്‍ കാടുകയറി കിടക്കുന്നു. നഗര മദ്ധ്യത്തിലുള്ള ഈ പുതുകാവ് പ്രകൃതി സ്‌നേഹികള്‍ക്ക് സന്തോഷം പകരും എന്നതില്‍ തര്‍ക്കമില്ല. തിരക്കുപിടിച്ച ജംഗ്ഷനില്‍ ശൂന്യാകാശത്തുനിന്നു വന്നു പതിച്ച ഉല്‍ക്കകള്‍ പോലെ തറഞ്ഞു നില്‍ക്കുന്ന സിമന്റ് കോണുകള്‍, അവയില്‍ ചിരിച്ചു കൈവീശി നില്‍ക്കുന്ന ജനനേതാക്കളുടെ കൂറ്റന്‍ കട്ടവിട്ടുകള്‍ ! പഴയ പഞ്ചായത്തു ഓഫീസിന്റെ അതേ  കെട്ടിടത്തില്‍ നിലയുറപ്പിച്ച നഗരസഭാ കെട്ടിടത്തില്‍ വളരെ പരിമിതമായ സംവിധാനങ്ങള്‍ മാത്രമേ ഇന്നുള്ളൂ. ജനപ്രതിനധികള്‍ക്കു സ്വസ്ഥമായി ഇരുന്നു പ്രവര്‍ത്തിക്കാനുള്ള അടിസ്ഥാനപരമായ  സഹായക്കാരോ സംവിധാനങ്ങളോ അവിടെ കാണാനില്ല. വികസനം എന്ന വാക്കിന് മരവിപ്പ് എന്ന അര്‍ത്ഥം ആരോ അറിയാതെ കല്‍പ്പിച്ചെങ്കില്‍ അത് പത്തനംതിട്ട ജില്ലയിലെ ഈ പുണ്യനഗരത്തെക്കുറിച്ചാണെന്നു മടികൂടാതെ പറയാം. 

പന്തളത്തിന്റെ മനോഹാരിത മുഴുവന്‍ ഒപ്പിയെടുത്ത പൂഴിക്കാട് ചിറയുടെ ഭംഗി ലോകോത്തരമാണെന്നു, ലോകത്തിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചവര്‍ സമ്മതിക്കും. ഇവിടെ ഉണ്ടാക്കപ്പെട്ട പൊതു തോട്ടങ്ങളും, മല്‍സ്യ ഫാമുകളും, മിനി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് തുടങ്ങിയ പദ്ധതികള്‍ മുഴുവന്‍ കാലത്തിന്റെ  കുത്തൊഴുക്കില്‍ അപ്രത്യക്ഷമായി. ഇവിടെ ഇന്ന് പൊതു  സ്വകാര്യ പദ്ധതിയില്‍ നടപ്പാക്കാവുന്ന പാര്‍പ്പിട സമുച്ഛയങ്ങള്‍, ലോകോത്തര കായികവിനോദ വ്യവസായങ്ങള്‍,ഭക്ഷണശാലകള്‍, തുടങ്ങി ഒരു മദ്ധ്യവര്‍ഗ്ഗ  ജീവിതത്തിനു അനുകൂലമായ കാലാവസ്ഥ സൃഷ്ട്ടിക്കാന്‍ കഴിയണം. പൊതു മാലിന്യ സംസ്‌കരണത്തിനുള്ള പ്ലാന്റ് ഉണ്ടാകണം. നിരത്തുകളില്‍, യാത്രക്കാര്‍ അപകടം കൂടാതെ കടന്നുപോകാനുള്ള സന്നദ്ധ സേവകരെ നിയോഗിക്കണം. 

വന്‍കിട വ്യവസായികളെ ഇവിടേയ്ക്ക് ആകര്‍ഷിച്ചു കൊണ്ടുവരാനുള്ള ഉദാരസമീപനം കൊണ്ടുവന്നാല്‍ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകും. കുടിവെള്ളക്ഷാമം ഉണ്ടാവാതെ ക്രമീകൃതമായ പൊതുജല വിതരണം, തണ്ണീര്‍ത്തട സംസ്!കാരം, ജൈവവള കൃഷികള്‍ പ്രോത്സാഹിപ്പിക്കുക, കുട്ടികളില്‍ സമ്പാദ്യശീലവും പരിതഃസ്ഥിതിയെ സംരക്ഷിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങളും നിരന്തരം നല്‍കുക ഒക്കെ നഗര സഭയുടെ ലക്ഷ്യമാണെങ്കിലും, ഇവ ക്രമീകൃതമായി നടപ്പിലാകുന്നുവോ എന്ന് പരിശോധിക്കാനുള്ള പൊതു സംവിധാനം ഉണ്ടാവണം. രാഷ്ട്രീയ ലക്ഷ്യം വച്ച് മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുന്നവരെ കൂട്ടായി ചെറുക്കാന്‍ മത നേതാക്കളുടെ സംയുക്ത യോഗങ്ങള്‍ നിരന്തരം സംവേദിക്കണം. തിരികെ എത്തുന്ന പ്രവാസികള്‍ക്ക് മുന്‍ഗണന കൊടുത്തു മുതല്‍ മുടക്കാന്‍ എല്ലാ സാഹചര്യവും സഹായവും നല്‍കണം.   
 
ബന്തും പണിമുടക്കുകളും നമുക്ക് തല്ക്കാലം ഉപേക്ഷിക്കാം എന്ന പൊതു രാഷ്ട്രീയ ധാരണ ഉണ്ടാക്കണം. വിശ്രമ വിനോദത്തിനായി പൊതു ഇടങ്ങള്‍, പാര്‍ക്കുകള്‍ ഉണ്ടാവണം, ഇവിടൊക്കെ മതിയായ സുരക്ഷിതത്വം ഉറപ്പാക്കണം. മഹനീയത നിലനിര്‍ത്താനുതകുന്ന മ്യൂസിയം ,വായനശാല, കായിക പരിശീലന കേന്ദ്രങ്ങള്‍ ഒക്കെ പൊതു  സ്വകാര്യ സമ്മിശ്ര തലത്തില്‍ നടപ്പിലാക്കാം. ശുചിത്വത്തെ പ്പറ്റി അവബോധം ഉണ്ടാക്കുന്ന പരിപാടികളില്‍ കുട്ടികള്‍ മുതല്‍ വലിയവര്‍ വരെ പങ്കെടുക്കണം. എല്ലാ കാര്യങ്ങള്‍ക്കും ഒരു  പൊതു മാനദണ്ഡം ഉണ്ടാക്കുകയും, അതില്‍ എത്തുന്നവരെ അംഗീകരിക്കുകയും ചെയ്യണം; ഇല്ലാത്തവ ചോദ്യം ചെയ്യപ്പെടണം. എല്ലാ അടിസ്ഥാന വിവരങ്ങളും അടങ്ങുന്ന വെബ്‌സൈറ്റ് നവീകരിച്ചുകൊണ്ടേയിരിക്കണം. 

സ്വദേശികള്‍ക്കും വിദേശികള്‍ക്കും എളുപ്പത്തില്‍ നടത്തിയെടുക്കാവുന്ന സര്ട്ടിഫിക്കേറ്റ് സംവിധാനം ഉണ്ടാവണം. പെട്ടന്ന് നല്‍കപ്പെടുന്ന സര്ടിഫിക്കറ്റുകള്‍ക്കു കൂടുതല്‍ ചാര്‍ജ് ഈടാക്കാം. എല്ലാവരെയും സ്വാഗതം ചെയ്യുന്ന തുറന്ന സമീപനം ഒരു നഗരലക്ഷ്യം ആയി തന്നെ പരിഗണിക്കണം. വലിയ കമ്പനികളുടെ ഏജന്‍സികള്‍ തുടങ്ങാനായുള്ള ഉദാര നയങ്ങള്‍ കൊണ്ടുവരണം. അവ കൊണ്ടുവരാനുള്ള കൂട്ടായ ശ്രമം ഉണ്ടാവണം. ടൗണിലെ ഗതാഗതകുരുക്ക്  കുറക്കാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരണം. പന്തളത്തെ പ്രവാസികളെ എല്ലാ പ്രവര്‍ത്തനങ്ങളിലും ഉള്‍കൊള്ളിക്കാനുള്ള സംവിധാനം ഉരുത്തിരിയണം. പന്തളത്തിന്റെ മാത്രം വിവരങ്ങള്‍ പങ്കുവെയ്ക്കുന്ന മാധ്യമം ഉണ്ടാവണം. 

ഒന്‍പതാം നൂറ്റാണ്ടുമുതലുള്ള ചേതോഹരമായ പ്രൗഢകഥകള്‍ പള്ളിഉറങ്ങുന്ന പന്തളം രാജവംശത്തിന്റെ സിരാകേന്ദ്രമായ വലിയകോയിക്കല്‍ കൊട്ടാരം ഇന്നും ഇവിടെ നിലനില്‍ക്കുന്നു. രാജകുമാരനായ മണികണ്ഠന്‍, പന്തളത്തുനിന്നും ശബരിമലയിലേക്ക് പോകേണ്ടിവന്നകഥകള്‍ കോറിയിട്ട ചരിത്രം പ്രതിധ്വനിക്കുന്ന ഈ പുണ്യഭൂമിക്കു എന്തേ ഒരു ശാപമോക്ഷം കിട്ടാതെ പോകുന്നത് എന്ന് ഓര്‍ത്തു പോയിട്ടുണ്ട്. 

'ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകേണം പാവമാം എന്നെ നീ കാക്കുമാറാകണം' കാലത്തെ  അതിജീവിക്കുന്ന ഈ പ്രാര്‍ഥനാമന്ത്രങ്ങള്‍ മഹാകവി പന്തളം കേരളവര്‍മ്മ തമ്പുരാന്റെ വിരലുകളിലൂടെയാണ്  മലയാളത്തിന് സമ്മാനമായത്. 'അഖിലാണ്ഡ മണ്ഡലമണിയിച്ചൊരുക്കി അതിനുള്ളിലാനന്ദ ദീപം കൊളുത്തി' പ്രപഞ്ച സത്യങ്ങള്‍ കോര്‍ത്തിണക്കിയ പരിശുദ്ധ വേദാന്തം മലയാളത്തിനു നിവേദിച്ചതു യശ്ശശരീനായ പന്തളം കെ. പി. രാമന്‍ പിള്ള ആയിരുന്നു. രാജാ രവിവര്‍മ്മയുടെ രതിഭാവം പ്രതിബിംബിച്ച നൂറുകണക്കിന് എണ്ണശ്ചയാ ചിത്രങ്ങള്‍ കൊണ്ട് വര്‍ണ്ണചാമരം വിരിയിച്ച ആര്‍ട്ടിസ്‌റ്  വി .എസ്. വല്യത്താന്റെ ചിത്രശാല പന്തളത്തിന്റെ കലാനിധിയാണ്. ഈ അതുല്യ പ്രതിഭകളുടെ സ്മരണ നിലനിര്‍ത്തുന്ന സ്മാരകങ്ങള്‍ ഒന്നും നഗരഹൃദയത്തില്‍ കൊത്തിവച്ചിട്ടില്ല. അതുകൊണ്ടു തന്നെ പന്തളത്തെ പുതിയ തലമുറയ്ക്ക് ഇവര്‍ അപരിചിതര്‍ ആയെങ്കില്‍ അത്ഭുതപ്പെടാനുമില്ല.

സാഹിത്യവും കലയും മാത്രമല്ല, മലയാളത്തിലെ ആക്ഷേപ ഹാസ്യത്തിനും പുത്തന്‍ കരുത്തേകിയ പി. കെ. മന്ത്രിയുടെ 'പാച്ചുവും കോവാലനും ' പിച്ചവച്ചു നടന്നത് ഈ നാട്ടില്‍ നിന്ന് തന്നെയാണ്. രേഖാ ചിത്രങ്ങളിലൂടെ നര്‍മ്മത്തില്‍ ചാലിച്ച ചിന്തകള്‍ അടുക്കിവെച്ച 'സരസന്‍' ഈ പ്രദേശത്തുനിന്ന് തന്നെയാണ് സഞ്ചരിച്ചു തുടങ്ങിയത്. കമ്യൂണിസ്‌റ് ചിന്തകളുടെ അകത്തളത്തില്‍ വിരാജിച്ച എം.എന്‍. ഗോവിന്ദന്‍നായര്‍, സമുന്നത കോണ്‍ഗ്രസ്  നേതൃത്വ നിലയിലേക്ക് ഉയര്‍ന്ന പന്തളം സുധാകരന്‍ ഒക്കെ പന്തളത്തിന്റെ സ്വന്തം രാഷ്ട്രീയ രസക്കൂട്ടുകള്‍ തന്നെയാണ്.    

ആടുജീവിതത്തിലൂടെ ലോകശ്രദ്ധ നേടി, സാഹിത്യലോകത്തു തന്റേതായ ഇടം നേടിയെടുത്ത പ്രതിഭ ബന്യാമിനും, 'വീട്ടിലേക്കുള്ള വഴി' എന്ന ചലച്ചിത്രത്തിലൂടെ ദേശീയ പുരസ്‌കാരവും അന്തര്‍ദേശീയ അംഗീകാരങ്ങളും നേടിയ ഡോ. ബിജുകുമാര്‍, പടയണിയുടെ ഇതിവൃത്തം ജനഹൃദയത്തില്‍ കളമെഴുതി ചേര്‍ത്ത പ്രൊഫ. കടമ്പനിട്ട വാസുദേവന്‍ പിള്ളയും പുതിയ തലമുറയിലൂടെ പന്തളത്തിന്റെ ദീപശിഖ തെളിയിച്ചു നില്‍ക്കുന്നു. 

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പാണ്ഡ്യരാജാക്കന്മാരോടൊപ്പം ചേക്കേറിയ മുസ്ലിം കച്ചവടക്കാര്‍, കുറവലങ്ങാട്ടുനിന്നു കുടിയേറിയ സുറിയാനി ക്രിസ്ത്യാനികള്‍, നാട്ടറിവിന്റെ നേരുള്ള അടിസ്ഥാന വര്‍ഗ്ഗങ്ങള്‍ ഒക്കെ മതസൗഹാര്‍ദ്ദത്തിന്റെ നാരുകള്‍ ചേര്‍ത്തു നെയ്‌തെടുത്ത 97 ശതമാനം സാക്ഷരതയുള്ള, രാഷ്രീയ അവബോധമുള്ള  ഒന്നാന്തരം ഒരു മനുഷ്യകൂട്ടമാണ് ഈ നാടിന്റെ കരുത്തും പ്രതീക്ഷയും. എന്നാല്‍ ഈ നാടിന്റെ സ്പന്ദനങ്ങള്‍ ഉള്‍കൊണ്ട ദീര്‍ഘവീക്ഷണം ഉള്ള ഒരു നേതൃത്വ നിരയുടെ അഭാവം ഇവിടെ അനുഭവപ്പെടുന്നുണ്ട്. നാടിന്റെ പുരോഗതിയെപ്പറ്റി സ്വപ്നങ്ങള്‍ കാണുന്നത് നല്ലതുതന്നെ, ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും തെളിയുന്ന പന്തളം ജംക്ഷനിലെ വമ്പന്‍ എല്‍. ഇ.ഡി. വിളക്കു പോലെ, തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ പ്രേതഗോപുരമായി നാട്ടുകാരെ കൊഞ്ഞനം കാട്ടുന്ന ഇരുളടഞ്ഞേ പ്രേതഗോപുരമായി തീരാതെയാവട്ടെ അവ.  

പന്തം കൊളുത്തിത്തന്നെ നമുക്ക് പടക്കൊരുങ്ങാം.

Read more

ഒരു വയനാടൻ അപാരത (വാൽക്കണ്ണാടി)

'വെള്ളാനകളുടെ നാട്' എന്ന സിനിമയിൽ കുതിരവട്ടം പപ്പു അനശ്വരമാക്കിയ ഒരു സംഭാഷണം ആണ് താമരശ്ശേരി ചുരത്തെപ്പറ്റി ഞാൻ ശ്രദ്ധിക്കാൻ തുടങ്ങിയത്. കോഴിക്കോടുനിന്നും വയനാടിന് പോകുമ്പോൾ ഏതാണ്ട് അമ്പതു കിലോമീറ്റർ ദൂരത്താണ് താമരശ്ശേരി ചുരം സ്ഥിതിചെയ്യുന്നത്. റോഡ് നന്നാക്കാനുള്ള റോഡ് റോളർ ഡ്രൈവറായിട്ടാണ് കുതിരവട്ടം പപ്പു അഭിനയിച്ചത്. കുത്തനെ താഴേക്ക് പോകുന്ന ഹെയർപിൻ വളവുകളിലൂടെ ബ്രേക്ക് നഷ്ട്ടപ്പെട്ട റോഡ് റോളർ ഓടിച്ചു പോയ വീരസാഹസീകതയാണ് പപ്പുവിന്റെ രസകരമായ ഡയലോഗ്. അടിവാരത്തുനിന്നും ലക്കിടി വരെയുള്ള 12 കിലോമീറ്റർ  പാമ്പുപോലെ വളഞ്ഞു കിടക്കുന്ന നിരയുടെ  ഇരുഭാഗത്തും നയനാനന്ദകരമായ കാഴ്ചയാണ് മാറി മാറി വന്നുകൊണ്ടിരിക്കുന്നത്. ചുരത്തിലേക്കുള്ള കയറ്റവും ഇറക്കവും അതി സാഹസീകമായ അനുഭവമാണ് സമ്മാനിച്ചത്. പശ്ചിമ ഘട്ടത്തെ തഴുകി പറന്നു പോകന്ന മൂടൽ മഞ്ഞും, അതിനിടയിൽ കൂടി പ്രത്യക്ഷപ്പെടുന്ന സൂര്യകിരണങ്ങളും, താഴെ ഉറുമ്പ് പോലെ നിരനിരയായി കയറിഇറങ്ങുന്ന വാഹനങ്ങളും ഒരിക്കലും മറക്കാനാവാത്ത ദ്ര്യശ്യ വിരുന്നു തന്നെയാണ്.

'ലക്കിടിയിൽ എത്തിയാൽ പിന്നെ വയനാടിലേക്കു പ്രവേശിക്കുകയായി. ദക്ഷിണ ഇന്ത്യയിലെ ചിറാപുഞ്ചി എന്ന് അറിയപ്പെട്ടിരുന്ന ലക്കിടി നിബിഡമായ വനസമ്പത്തു തന്നെ ആണ്. വന്യമൃഗങ്ങൾ സമൃദ്ധമായി വിഹരിച്ചിരുന്ന ഈ വനത്തിലൂടെ ഉള്ള കുറുക്കുപാത  ആദിവാസികൾക്ക് മാത്രമേ അറിയാൻ കഴിഞ്ഞിരുന്നുള്ളൂ. ആദിവാസി മൂപ്പൻ കരിന്തണ്ടൻ ഹൃദിസ്ഥമാക്കി വച്ചിരുന്ന ഈ കുറുക്കുവഴി ബ്രിട്ടീഷ് എഞ്ചിനീയർ മനസ്സിലാക്കിയെടുത്തു. ഈ വഴി കണ്ടുപിടിച്ച നേട്ടം മറ്റാർക്കും പകുത്തുകൊടുക്കാൻ അയാൾ തയ്യാറായില്ല. കരിന്തണ്ടനെ അനുനയിപ്പിച്ചു മലയുടെ മുകളിൽ കൊണ്ടുപോയി വധിച്ചു എന്നാണ് പറയപ്പെടുന്നത്. താമരശ്ശേരി ചുരം നിർമ്മിക്കപ്പെട്ടതിനു ശേഷം അപകടങ്ങളുടെ ഒരു വലിയ നിരതന്നെയാണ് ഉണ്ടായിക്കൊണ്ടിരുന്നത്. കരിന്തണ്ടന്റെ പ്രേതം വാരി വിതച്ച അപകട മരണങ്ങൾ യാത്രക്കാരിൽ ഭീതി ഉണർത്തിക്കൊണ്ടിരുന്നു. വളരെ സാഹസികമായി കരിന്തണ്ടന്റെ പ്രേതത്തെ ബന്ധിച്ചു ഒരു ആൽ മരത്തിൽ ചങ്ങലക്കുതളച്ചു. അതിനു ചുവട്ടിൽ കരിന്തണ്ടന്റെ നാമത്തിൽ ‘ചങ്ങല മുനീശ്വരൻ കോവിൽ’ എന്ന ഒരു പ്രതിഷ്ഠയും  നടത്തി. ഈ ചങ്ങല മരം അവിടെ കാണാം , അതിലുള്ള ചങ്ങല മരത്തോടൊപ്പം വളരുന്നു എന്നാണ് പറയപ്പെടുന്നത്.  ലക്കിടിയിലുള്ള 'ചങ്ങലയിട്ട മരം' ഒന്ന്  ശ്രദ്ധിക്കാതെ പോകാൻ പറ്റില്ല. 

'മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ' എന്ന ചിത്രത്തിൽ ഇത്തരം ഒരു കോവിലിന്റെ പശ്ചാത്തലം കാണാൻ സാധിക്കും. കുറവൻറെ ആത്മാവിനെ തളച്ചിട്ട മരത്തിൽ എവിടേയോ കുറത്തിയുടെ തേങ്ങൽ കേൾക്കാമെന്നും അവിടേക്കു ജീവനുള്ള ആത്മാക്കളെ  മരണത്തിലൂടെ ക്ഷണിക്കും എന്നും ഉള്ള ഒരു കഥയാണ് ആ ചിത്രത്തിൽ കോറി ഇട്ടിരിക്കുന്നത്. ചുരത്തിലൂടെ പോയ കാറിനു ബ്രേക്ക് നഷ്ടപ്പെടുകയും കോവിലിൽ ചെന്ന് ഇടിച്ചു മരണം സംഭവിക്കുന്നതുമായ നിഗുഢമായകഥ. കുറെയേറെ വർഷങ്ങൾക്കു മുൻപ്, താമരശ്ശേരി റോഡ് ഇത്രയും വികാസം പ്രാപിക്കാതിരുന്ന കാലത്തെ ഓർമ്മകൾ ടീമിനു നേതൃത്വം വഹിച്ച ശ്രീ. ബെന്നി ഫ്രാൻസിസ് പറഞ്ഞുകൊണ്ടേയിരുന്നു. അന്ന് അദ്ദേഹം വയനാടിൽ കൃഷി ഉദ്യോഗസ്ഥനായി സേവനം അനുഷ്ഠിക്കുക ആയിരുന്നു. ബുള്ളറ്റിൽ സുഹൃത്തിനോടൊപ്പം പോകുന്ന വഴി കാട്ടാന പുറകെ ഓടിവന്നതും, തൊട്ടു തൊട്ടില്ല എന്ന അവസ്ഥയിൽ നിന്നും പിറകിലിരുന്ന സുഹൃത് രക്ഷപ്പെട്ടതും ഓർമ്മപ്പെടുത്തി; നിഗൂഢത നിറഞ്ഞ യാത്രയെ അത് തീവ്രമാക്കികൊണ്ടിരുന്നു. ബൈക്കിന്റെ പിറകിൽ ഉണ്ടായിരുന്ന സുഹൃത്തിന്റെ ഷർട്ടിൽ കാട്ടാനയുടെ തുമ്പിക്കയ്യിൽ നിന്നും ഒലിച്ചിറങ്ങിയ ദ്രാവകം കൂടി ഉണ്ടായിരുന്നു എന്ന്കൂടി പറഞ്ഞപ്പോൾ നടുങ്ങാതിരിക്കാനായില്ല.  

ചുരം ഇറങ്ങി തിരികെ വരുമ്പോൾ ഉണ്ടായ അനുഭവം വിവരണാതീതമാണ്.  യാത്രയുടെ തിരിച്ചുപോക്കിൽ ഉണ്ടായ സംഭവം ആണെങ്കിൽക്കൂടി അത് ഇവിടെത്തന്നെ പറയുന്നതാണ് ഉചിതമെന്നു തോന്നുന്നു.  ഒൻപതു തിരുവുകളിൽ രണ്ടെണ്ണം കഴിഞ്ഞപ്പോൾ എന്തോ ഒരു മണം ശ്രദ്ധിച്ചു, ഒപ്പം എന്തോ വലിയ ഒരു ശബ്ദവും ഇടക്ക് കേൾക്കാൻ തുടങ്ങി. സന്തോഷ്  പൊടുന്നനെ എഴുനേറ്റു പുറത്തേക്കു നോക്കി. അവിടെ വളെരെപ്പേർ പാർക്ക് ചെയ്തു ചുരത്തിന്റെ മനോഹര ദ്ര്യശ്യം ആസ്വദിക്കുകയും ചിത്രങ്ങൾ എടുക്കയും ചെയ്യുക ആയിരുന്നു. ഏതായാലും ഡ്രൈവർ സുരേഷ് വണ്ടി ഒരു സൈഡിലേക്ക് ഒതുക്കി, ഒരു വലിയ ശബ്ദത്തോടെയാണ് വണ്ടി നിന്നത്. ഞങ്ങൾ വെളിയിലേക്കു ഇറങ്ങി ചിത്രങ്ങൾ എടുക്കാൻ തുടങ്ങി, സുരേഷ് വണ്ടിയുടെ ബോണറ്റ് തുറന്നു ശബ്ദം വന്ന കാരണം നോക്കുകയായിരുന്നു. സുരേഷിന്റെ മുഖം കണ്ടപ്പോൾ എന്തോ പന്തികേട് തോന്നി, വണ്ടിക്കു ബ്രേക്ക് കുറഞ്ഞു തുടങ്ങിയിരിക്കുന്നു, ഇനിയും കുത്തനെയുള്ള ഇറക്കമാണ്, 20 സീറ്റുള്ള വലിയ വണ്ടിയാണ്, ഇറക്കം ഗിയർ മാത്രം ഉപയോഗിച്ചു പോകണം. ഏതായാലും കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും ഇക്കാര്യം തൽക്കാലം അറിയണ്ട എന്ന് സിനിലാൽ പറഞ്ഞു. നേർത്ത ഇരുവരിപ്പാതയിൽ പുറകിൽനിന്നുള്ള വാഹനങ്ങളുടെ ഹോൺ അടി ശ്രദ്ധിക്കാതെ പതുക്കെ സുരേഷ് വണ്ടി മുന്നോട്ടു നീക്കി. എപ്പോൾ വേണമെങ്കിലും ഉപയോഗിക്കാൻ പാകത്തിൽ ഹാൻഡ് ബ്രേക്കിൽ കൈ പിടിച്ചു ബെന്നിയും ഇരുന്നു. അതുവരെ ഉണ്ടായ എല്ലാ സന്തോഷങ്ങളും അലിഞ്ഞു ഇല്ലാതെയായി, സർവ  ഈശ്വരന്മാരെയും ധ്യാനിച്ച് കണ്ണുകൾ അടച്ചു ഇരുന്നു. 

മണിവത്തൂരിലെ ആയിരം ശിവരാത്രികൾ എന്ന ചിത്രത്തിലെ ദ്രശ്യങ്ങൾ മനസ്സിലൂടെ കടന്നു പോയി. ലക്കിടിയിൽ ചങ്ങല മരത്തിനു അടുത്തുനിന്നു ചിത്രങ്ങൾ എടുത്തതും, കരിന്തണ്ടനെക്കുറിച്ചു തമാശ പൊട്ടിച്ചതും ഒരു കൊള്ളിമീൻ പോലെ തിണിർത്തുവന്നു. കരിന്തണ്ടന്റെ ആത്മാവ് കൂടെ പോരുന്നോ എന്നും അറിയാതെ ചിന്തിച്ചുപോയി.എന്തായാലും സുരേഷിന്റെ ഡ്രൈവിംഗ് പാടവം കൊണ്ട് അത്ഭുതകരമായി, ബ്രേക്ക് ഇല്ലാതെ താമരശ്ശേരി ചുരം നിരങ്ങി ഇറങ്ങി, വണ്ടി നിരത്തിനരികെ പാർക്ക് ചെയ്തു. കണ്ണ് തുറന്നപ്പോൾ ഒരായിരം വെള്ളരിപ്രാവുകൾ ഒന്നിച്ചു പറന്നുയർന്ന അനുഭവമായിരുന്നു. 

അന്ന് ഞായറാഴ്ച്ച ആയിരുന്നതിനാൽ ഒട്ടുമിക്ക കടകളും അടഞ്ഞുകിടന്നു.  കോഴിക്കോട്ടേക്ക് എത്താൻ അൻപതോളം കിലോമീറ്റർ ബാക്കി. സമയം അഞ്ചുമണി, ഒരു പരിചയവും ഇല്ലാത്ത നാട്. അടുത്ത ചായക്കടയിൽ ടീമിനെ ഇരുത്തി കടക്കാരനോട് തിരക്കിയപ്പോഴാണ് ചന്ദ്രനെ പരിചയപ്പെടുത്തിയത്. ചന്ദ്രൻ മെക്കാനിക് ആണെങ്കിലും യാദൃച്ഛികമായി അവിടെ എത്തിപ്പെട്ടതായിരുന്നു. വണ്ടിയുടെ ഡയനാമോയും പണിമുടക്കിയിരിക്കുന്നു, അത് റിപ്പയർ ചെയ്യാതെ യാത്ര മുന്നോട്ടു പോകാനാവില്ല. ചന്ദ്രൻ ആരെക്കെയോ ഫോണിൽ വിളിച്ചു തിരക്കിക്കൊണ്ടിരുന്നു.  ഭാഗ്യത്തിന് അടുത്ത ഒരു സ്റ്റോപ്പിൽ ഒരു ഓട്ടോ ഇലക്‌ട്രിക്കൽ കട പകുതി തുറന്നു കിടക്കുന്നതു ശ്രദ്ധിച്ചു. കട അടവായിരുന്നതിനാൽ അയാൾ എന്തോ അത്യാവശ്യ കാര്യത്തിന് എത്തിയതാണ്. പക്ഷെ സഹായിക്കാൻ തയ്യാറായില്ല. ഉടനെ തന്നെ ചന്ദ്രൻ അവിടേക്കു വിളിച്ചു, ഇതുപോലെ ഒരു പ്രശ്‌നവുമായി ഒരു വണ്ടി എത്തുന്നു എന്ന് അറിയിച്ചു, ചന്ദ്രൻ സ്കൂട്ടറിൽ പാഞ്ഞു എത്തി ചില മണിക്കൂറുകൾ കൊണ്ടു പരിഹാരം ഉണ്ടാക്കി അങ്ങനെ യാത്ര തുടരാനായി. അവിടെ കാവൽ മാലാഖയെപ്പോലെ എത്തിയ ചന്ദ്രനെ ഒരിക്കലും മറക്കാൻ കഴിയില്ല. ജീവിതത്തിലെ സന്നിഗ്ദ്ധമായ സന്ദർഭങ്ങളിൽ ഇത്തരം നന്മ നിറഞ്ഞ മനുഷ്യരുടെ ഇടപെടലുകളാണ് ദൈവ സാന്നിധ്യമായി അനുഭവപ്പെടുക. 

കോഴിക്കോട്ടു നിന്നും താമരശ്ശേരി വഴി അടിവാരം വരെ, പ്രകൃതിയും മനുഷ്യനും നിരന്തരം സമരസപ്പെടുന്നതിന്റെ വിരൽ പാടുകളാണ് കാണാനുള്ളത്. കുടിയേറ്റ ഭൂമിയിൽ ഏദൻതോട്ടം നട്ടു പിടിപ്പിക്കുന്ന മനുഷ്യന്റെ ദിവ്യനിയോഗം; അവിടെയെല്ലാം കാടുകളോടൊപ്പം ചെറിയ നഗരങ്ങൾ നിർമ്മിച്ച് കൊണ്ടേയിരിക്കുന്നു.  കോടഞ്ചേരിയും പുതുപ്പാടിയും അതിന്റെ ഉത്തമ ഉദാഹരണങ്ങൾ ആണ്. ചുരം കയറി ലക്കിടി വഴി വൈത്തിരിയിൽ എത്തുമ്പോഴേക്കും പ്രകൃതിയുടെയും മനുഷ്യന്റെയും ചെറിയ മാറ്റങ്ങൾ പോലും ശ്രദ്ധിക്കാതെ പോകില്ല. പ്രകൃതിയോട് മല്ലടിച്ചും ചുംബിച്ചും പണിതുയർത്തിയ ഉപവനകളും സങ്കേതങ്ങളും ആധുനിക സൗകര്യങ്ങളോടെ ഉള്ള സ്കൂളുകളും കോൺവെന്റുകളും ആശുപത്രികളും ഉത്തര കേരളത്തക്കുറിച്ചു മനസ്സിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണകൾ അപ്പാടെ മാറ്റി. വർഷങ്ങൾക്കു മുൻപ് ഷൈനിയെ പിറകിലിരുത്തി ഈ വനമദ്ധ്യത്തിലൂടെ ബൈക്ക് ഓടിച്ചു പോയ കാര്യം ബെന്നി ഓർമ്മിച്ചു.   കൽപ്പറ്റ, മീനങ്ങാടി വഴി സുൽത്താൻ ബത്തേരിയിൽ എത്തിയപ്പോൾ സങ്കൽപ്പങ്ങളുടെ മാറാപ്പു താനേ വീണു ഉടഞ്ഞു. 

വയലുകളുടെ നാടായ വയനാട്ടിൽ ഇന്നുള്ള ഏറ്റവും വലിയ പട്ടണമാണ് സുൽത്താൻ ബത്തേരി. സമുദ്ര നിരപ്പിൽനിന്നും 930 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥലമായതിനാൽ ഇവിടുത്തെ കാലാവസ്ഥ വളരെ സുഖകരമാണ്. ടിപ്പു സുൽത്താന്റെ ആയുധങ്ങളുടെ ബാറ്ററി സൂക്ഷിച്ചു വച്ചിരുന്ന സ്ഥലമായതിനാലാണ് ഇതിനു സുൽത്താൻ ബാറ്ററി എന്ന് പേരായതും പിന്നെ അത് സുൽത്താൻ ബത്തേരി ആയതും. 

കുലശേഖര രാജവംശകാലത്ത്, ഒൻപതാം നൂറ്റാണ്ടിൽ, ഇവിടെ സ്ഥാപിതമായ ഗണപതി ക്ഷേത്രം ആയിരുന്നു ഈ പ്രദേശത്തെ പ്രധാന ശ്രദ്ധാകേന്ദ്രം. അങ്ങനെ ഇവിടം ‘ഗണപതിവട്ടം’ എന്ന് അറിയപ്പെട്ടിരുന്നു. ടിപ്പുവിന്റെ പടയോട്ടത്തിൽ ഈ ക്ഷേത്രം തകർക്കപ്പെടുകയും, ഇതിന്റെ കൽഭിത്തികൾ കോട്ട പണിയാനായി കൊണ്ടുപോകയുമാണ് ഉണ്ടായത്. പിന്നെ കാലങ്ങൾ കുറെ മാറിപ്പോയപ്പോൾ കരമൊഴിവായി കിട്ടിയ സ്ഥലത്തു പുതിയ ഗണപതികോവിൽ നിർമ്മിക്കയായിരുന്നു. ഇതിനു മതമൈത്രിയുടെ കഥകളും പറയാനുണ്ട്. ഇപ്പോഴത്തെ ക്ഷേത്രം നഗരമദ്ധ്യത്തുതന്നെ സ്ഥിതി ചെയ്യുന്നു. ഏതാണ്ട് ഈ കാലയളവിൽ തന്നെ പണിയിക്കപ്പെട്ട ജൈനക്ഷേത്രം കല്ലുകളുടെ മാസ്മര ഭാവം ഇന്നും തുടിച്ചു നിൽക്കുന്ന, സുന്ദര ശിൽപ്പകൊട്ടിലാണ്. 

എല്ലാ ആധുനീക സൗകര്യങ്ങളും ഉള്ള ഒരു പ്രധാന വാണിജ്യ കേന്ദ്രമാണ് സുൽത്താൻ ബത്തേരി ഇന്ന്. മുന്തിയ ഹോട്ടലുകളും ഭക്ഷണ ശാലകളും പ്രധാനപ്പെട്ട എല്ലാ ബ്രാൻഡഡ് ഉപകരണങ്ങളും ഇവിടെ സുലഭമാണ്. ബെന്നിയുടെ സുഹൃത്തുക്കളായ ഡോക്ടർ പോജി , ഡോക്ടർ പോൾ, മാത്യൂസ്, അവരുടെ കുടുംബങ്ങൾ  ഒക്കെ ഞങ്ങളെ സന്ദർശിക്കാൻ എത്തി. അവരൊക്കെ കലാകാലങ്ങൾ ആയി ആ ദേശത്തിന്റെ ഭാഗമായി മാറി. അവർ അംഗങ്ങൾ ആയിട്ടുള്ള കൺട്രി ക്ലബ്ബ്ഹൌസിലാണ് താമസം ക്രമീകരിച്ചിരുന്നത്. അമേരിക്കയിലെ തന്നെ ഇടത്തരം ക്ലബ്ബ്ഹവുസുകളോടു കിട പിടിക്കത്തക്ക രീതിയിലുള്ള സംവിധാനങ്ങൾ അതിശയിപ്പിച്ചു. നാല് പതിറ്റാണ്ടുകൾക്കു മുൻപ് കുറവിലങ്ങാട്ടുനിന്നും കുടിയേറിയ പോളിന്റെ പിതാവ് ഇന്നും മരിക്കാത്ത ഓർമ്മകൾ പങ്കിട്ടു. ഇടതൂർന്ന കാപ്പിത്തോട്ടങ്ങൾ, കുരുമുളക് , ചോദിച്ചതെല്ലാം ഭൂമി നൽകി. ഒക്കെ കയറി അങ്ങ് കൃഷി ചെയ്തു തുടങ്ങുകയായിരുന്നു. ഒന്നും നഷ്ട്ടമായില്ല. കുറച്ചു സമ്പാദ്യവും കൂടുതൽ അധ്വാനിക്കുന്ന മനസ്സുമായി എത്തിയവർക്കെല്ലാം ഒരിക്കലും പിന്നെ പുറകോട്ടു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 

കുടിയേറ്റക്കാർ കൂടെ കൊണ്ടുവന്ന അവരുടെ ആചാരങ്ങളും വിശ്വാസങ്ങളും തനിമ നഷ്ടപ്പെടാതെ അവർ അവിടെ നിലനിർത്തി. ബത്തേരിയിലെ ആദ്യത്തെ കോഓപ്പറേറ്റീവ് സൊസൈറ്റി, കോളേജ് തുടങ്ങി ആ നാടിൻറെ ജീവനാഡിയായി നിലനിന്ന മലങ്കര ഓർത്തഡോൿസ് സഭയുടെ മത്തായി നൂറനാൽ അച്ചനെപ്പറ്റി പരാമർശിക്കാതെ ആധുനിക ബത്തേരിയുടെ ചരിത്രം പൂർണ്ണമാവുകയില്ല. ഏറ്റവും വലിയ മലമുകളിൽ തല ഉയർത്തി നിൽക്കുന്ന മലങ്കര കത്തോലിക്കാ സഭയുടെ സെന്റ് തോമസ് കത്തീഡ്രൽ ശ്രദ്ധിക്കപ്പെടും.

അസംപ്‌ഷൻ കത്തോലിക്കാ ദേവാലയവും മസ്ജിദുകളും ഓരോ കാലഘട്ടത്തിന്റ്റെ ഓർമ്മകളും പേറി തലയുയർത്തി നിൽക്കുന്നു. നഗര മദ്ധ്യത്തിലൂടെ രാത്രിയിൽ പോകുമ്പോൾ നിശാഗന്ധിപ്പൂക്കളുടെ മാസ്മരിക സൗരഭ്യം എവിടുന്നോ മൂക്കിൽ അരിച്ചു കയറി. മുസ്ലിം സെമിത്തേരിയിൽ നിന്നും വരുന്ന സുഗന്ധം ആ നഗരത്തെ സുരഭിലമാക്കികൊണ്ടിരിക്കുന്ന പ്രത്യേകതയാണ് എന്ന് ബെന്നി സൂചിപ്പിച്ചു. ആ സുഗന്ധം നിഗൂഢമായി പിന്തുടരണേ എന്ന് അറിയാതെ കൊതിച്ചുപോയി. 

കേരളത്തിലെ മറ്റു പ്രദേശങ്ങളെ അപേക്ഷിച്ചു വളരെ വൃത്തിയോടും ഭംഗിയോടും നഗരം സൂക്ഷിച്ചിരിക്കുന്നത് എടുത്തു പറയേണ്ട ഒരു കാര്യം തന്നെയാണ്. വലിയ പാറകൾ ഒക്കെ ഇന്ന് പകുതി പൊട്ടിച്ച അവസ്ഥയിലാണ്. നരവംശ ശാസ്ത്രത്തിനു മുതൽ കൂട്ടുന്ന ഇടക്കൽ ഗുഹയും, ചേതോഹരമായ ആരണ്യവും , അലകൾ ഉയർത്തുന്ന മലകളും മാലിന്യം ഇല്ലാത്ത പുഴകളും ചേർന്ന ഈ സ്വപ്നഭൂമിക ഇങ്ങനെ തന്നെ നിലനിൽക്കണേ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചു.

വന്യത തുടിച്ചു നിൽക്കുന്ന കുറുവ ദ്വീപ് ഉറവുകളിലേക്കു തിരികെ പോക്കലാണെന്നു തോന്നാം. പ്രകൃതിയുടെ ശൈശവാവസ്ഥയും മാലിന്യം കലരാത്ത ശുദ്ധതയും ഇവിടെ പരിരക്ഷിച്ചിരിക്കുന്നു. മുളംചങ്ങാടത്തിലൂടെ അക്കര കടന്നാൽ കുറെ ഏറെ നേരം വനത്തിലൂടെ സഞ്ചരിച്ചു വേണം അടുത്ത ദ്വീപിലേക്ക്‌ കടക്കാൻ. ചെറുതും വലുതമായ അനേകം ദ്വീപുകൾ 950 ഏക്കറിൽ പരന്നു കിടക്കുന്നു. കുറച്ചു ഭാഗത്തേക്ക് മാത്രമേ കടന്നുപോകാൻ അനുവാദം ഉള്ളൂ. അതും ഓരോ ദിവസത്തെയും സന്ദർശകരെ നിശ്ചിത എണ്ണത്തിൽ നിയന്ത്രിച്ചിരിക്കുന്നു. കാവേരി നദിയുടെ പോഷകനദിയായ കബനീനദി ഇവിടെ ചുറ്റി ഒഴുകുന്നു. പച്ച നിറത്തിൽ ശുദ്ധമായി പാറകളിലൂടെ നേർത്ത ചലനങ്ങളിൽ ഒഴുകിവരുന്ന ഈ ജലശ്രോതസ് അവിശ്വസനീയമായ കാഴചയാണ്‌ സമ്മാനിക്കുന്നത്. വർഷങ്ങളായി മണ്ണിൽനിന്നും വീണു കിടക്കുന്ന മരച്ചില്ലകൾക്കിടയിലൂടെ ചെറു ചലനങ്ങളോടെ ശാന്തമായി ഒഴുകി നീങ്ങുന്ന നീരുറവകൾ,അവയിൽ അരിഞ്ഞു നടക്കുന്ന ജീവന്റെ ആദ്യ സ്പുരണങ്ങൾ, അനേകം ചെറു ജീവികൾ , ജലത്തിന് മുകളിലൂടെ കാലുയർത്തി നടന്നുപോകുന്ന വെള്ളത്തിലാശാന്മാർ !!!  കൊതിതീരില്ല അവിടെ നോക്കി നിൽക്കാൻ. ഭൂമിയിലെ ജൈവ ലോകം മുഴുവൻ ഒരു ഒറ്റ ജീവിയെപ്പോലെ പെരുമാറുന്ന ഒന്നാണെന്നും ഓരോ ജീവിയും തമ്മിൽ തമ്മിൽ  അതിതീവ്രമായ തരത്തിൽ ബന്ധിതമാണെന്നും എന്നും ഉള്ള 'ഗായ ഹൈപ്പോതെസിസ്'  (കടപ്പാട് - 'സീറോ' മാതൃഭൂമി വീക്കിലി) ഓർക്കാതിരുന്നില്ല. 

ഉറപ്പില്ലാത്ത, വഴുവഴുപ്പൻ പാറകളിലൂടെ അക്കരെ വരെ നടന്നു പോകാൻ ചിലർ ശ്രമിക്കുന്നുണ്ട്. അതി സാഹസീകമാണ് ആ യാത്ര. ഞങ്ങളും കൈ കോർത്തുപിടിച്ചു ഒരു തീവ്ര ശ്രമം നടത്താതിരുന്നില്ല. കൂട്ടത്തിൽ അനിയും ഹാനായും ക്രിസ്റ്റലും അക്കരെ പോയി തിരിച്ചു വന്നു. അല്ലിയും ലിസിയും നദി മദ്ധ്യത്തിലുള്ള ഒരു വഴുവഴുപ്പൻ പാറയിൽ ഒരുവിധം കയറിപറ്റി, ഇറങ്ങിപ്പോരാൻ നന്നേ പാടുപെടേണ്ടിവന്നു. ഞങ്ങൾ കാടിന്റെ സൗന്ദര്യം ആവോളം നുകർന്നു അവിടെയൊക്കെ ചിത്രങ്ങൾ പിടിച്ചു നടന്നു.  

1975 -ൽ അടിയന്തിരാവസ്ഥയുടെ നാളുകളിൽ പി. എ. ബക്കർ സംവിധാനം ചെയ്ത "കബനി നദി ചുവന്നപ്പോൾ " എന്ന ചിത്രം ഈ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞത്. ഒരു കാലത്തു നക്സൽബാരി പ്രസ്ഥാനം സജീവമായി നിലയുറപ്പിച്ച പുൽപ്പള്ളി ഇവിടെനിന്നും അത്ര ദൂരത്തല്ല. എഴുപതുകളിൽ കേരളത്തിന്റെ ദിശതന്നെ മാറ്റിമറിച്ച നക്സൽബാരിപ്രസ്ഥാനം, നക്സൽ നേതാവ് വർഗീസിന്റെ വധം, ഒക്കെ ഈ കാടുകളിലാണ് അരങ്ങേറിയിരുന്നത്. 1968 -ൽ, അരീക്കാട് വര്ഗീസ്, ഫിലിപ്പ് എം പ്രസാദ് , അജിത തുടങ്ങിയ നക്സൽ നേതാക്കൾ ആസൂത്രണം ചെയ്തു നടപ്പാക്കിയ പുൽപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമണം, വയനാട് എന്ന പേര് ആഗോള ഭൂപടത്തിൽ അടയാളപ്പെടുത്തുകയായിരുന്നു.  ചൂഷണങ്ങൾക്കെതിരെ ശബ്ദമില്ലാത്തവരുടെ പടവാളായി ഇറങ്ങിപ്പുറപ്പെട്ട ചില നല്ല മനസ്സുകൾ ഈ വനത്തിൽ പിച്ചി ചീന്തപ്പെട്ടു എന്നത് കേരളത്തിന്റെ ഒരു കരിപിടിച്ച ചരിത്രം. ആയുധങ്ങൾ കൊണ്ടുള്ള അക്രമ പ്രതിരോധങ്ങൾക്കു പകരം ആശയങ്ങളുടെ തീവ്രമായ  പ്രതിരോധമായിരുന്നു പിന്നീട് കേരളത്തിലുള്ള കമ്മ്യൂണിസ്റ് പ്രസ്ഥാനങ്ങളുടെ വളര്ച്ച എന്നും പറയാതെ വയ്യ.

കേരളത്തെ പിടിച്ചുലച്ച ‘മുത്തങ്ങ സംഭവും’ ഈ ചുറ്റുപാടിൽ തന്നെയാണ്. ആശയങ്ങൾ ആവിഷ്ക്കരിക്കാൻ കാടിനോളം മറ്റു ഏതു സ്ഥലമാണ് ഭൂമിയിൽ ഉള്ളത്? കാടിന്റെ നേര് എന്നും നാടിൻറെ നാട്യത്തിനു ഭീഷണി ആയിരുന്നല്ലോ. വയനാട്-മൈസൂർ റോഡിൽ കാട്ടാനകൾ കൂട്ടമായി നടക്കുന്നത് കാണുകയുണ്ടായി. രാത്രിയിൽ വന്യജീവികളുടെ വിഹാരത്തിനു തടസ്സമില്ലാതെ റോഡ് അടച്ചിടുകയാണ് പതിവ്.  ആദിവാസികൾ അവരുടെ പാരമ്പര്യ വേഷത്തിൽ ഇടയ്ക്കു വിറകും മറ്റും ശേഖരിച്ചു പോകുന്നതും കാണാമായിരുന്നു.

വയനാടിന്റെ തീവ്രത ഉൾക്കൊണ്ടുകൊണ്ട് 1972 - ൽ, മലയാളത്തിന്റെ എന്നത്തേയും പ്രിയങ്കരിയായ കഥയെഴുത്തുകാരി പി .വത്സല രചിച്ച 'നെല്ല്' എന്ന നോവൽ രാമൂകാര്യാട്ടിന്റെ കൈയ്യിൽ 1974 - ൽ ചലച്ചിത്രം ആയി. ബാലുമഹീന്ദ്രയുടെ ക്യാമറക്കണ്ണുകൾ തിരുനെല്ലിയുടെ ഭംഗി അപ്പാടെ ഒപ്പിയെടുക്കുകയായിരുന്നു. 'കാട് കറുത്തകാട്, മനുഷ്യനാദ്യം പിറന്നവീട്', 'നീല പൊന്മാനേ' തുടങ്ങിയ അനശ്വരഗാനങ്ങൾ സലീൽചൗധരിയുടെ മാന്ത്രിക കൈകളിൽ നിന്നും ലതാ മങ്കേഷ്കറും, മന്നാഡെയും, യേശുദാസും പാടിയതിനു ശേഷം അത്തരമൊരു മേളനം മലയാളത്തിൽ പിന്നെ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം.

ഒൻപതാം നൂറ്റാണ്ടിൽ ചേരരാജാവായിരുന്ന ഭാസ്കര രവിവർമ്മയുടെ കാലത്തു തന്നെ സൈനീകതന്ത്രപരമായ  ഒരു പ്രധാനപ്പെട്ട സ്ഥലമായിരുന്നു തിരുനെല്ലി. വളരെ കാലങ്ങൾക്കുമുമ്പുതന്നെ  പാപനാശിനിയും, പ്രിതൃദർപ്പണ ആചാരങ്ങളും കൊണ്ട് തെക്കേ ഇന്ത്യയിലെ ഏറ്റവും പ്രധാന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന തിരുനെല്ലിക്ഷേത്രം ഇവിടെയാണ്. ബ്രിട്ടീഷ് ഭരണത്തിനെതിരേ മുഷ്ടിയുയർത്തിയ പഴശ്ശിരാജാ നേതൃത്വം നൽകിയ ഗറില്ലാ യുദ്ധം ഈ കാടുകളിൽ നിന്ന് തന്നെയായിരുന്നു. 

അങ്ങനെ ചരിത്രവും ഐതീഹ്യങ്ങളും, കേട്ടുകേഴ്‌വികളും പുരാണവും ഒക്കെ നിറഞ്ഞു നിൽക്കുന്ന പൂങ്കാവനമാണ് വശ്യമായ ഈ പുണ്യ ഭൂമിക.   

കർണാടകയിലെ ഗുണ്ടല്പെട്ടു ജില്ലയിൽ സമുദ്രത്തിനു 1450 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗോപാലസ്വാമിബേട്ട ക്ഷേത്രത്തിലേക്കുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ്. കണ്ണെത്താത്ത ദൂരത്തിലുള്ള കൃഷിഭൂമിക്കിടയിലൂടെ മൺപാതയിലും കുറച്ചു ടാർ ചെയ്ത പാതയിലുമായി ഏറെ നേരം പോയി വേണം ബന്ദിപ്പൂർ നാഷണൽ പാർക്കിൽ എത്താൻ. കുറച്ചു ദൂരം ചെന്ന് വണ്ടി പാർക്ക് ചെയ്‌തശേഷം സർക്കാർ വണ്ടിയിൽ മാത്രമേ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ. അത്യന്തം നയനാനന്ദകരമാണ് ഇരു ഭാഗങ്ങളിലും ഉള്ള കാഴ്ച. കടുവയും പുലിയും അടങ്ങിയ വന്യമൃഗങ്ങൾ സ്വൈര്യ വിഹാരം ചെയ്യുന്ന സംരക്ഷിത വനഭൂമിയിലാണ് 1315 എ. ഡി. കാലഘട്ടത്തിൽ കല്ലുകൊണ്ടുള്ള ഈ ക്ഷേത്രം നിർമ്മിക്കപ്പെട്ടത്.

ഭാരിച്ച കല്ലുകൾ ഇവിടെ എത്തിച്ചു മനോഹരമായി പണിതെടുത്ത ഈ ക്ഷേത്രം വളരെക്കാലം പൂജകൾ ഒന്നും ഇല്ലാതെ കിടക്കുകയായിരുന്നു. ഇപ്പോൾ വിശ്വാസികളുടെയും സഞ്ചാരികളുടെയും സാന്നിദ്ധ്യം കൊണ്ട് വളരെ സജീവമാണ് അവിടം. ചെല്ലുന്നവർക്കു ഒക്കെ ഭക്ഷണവും പായസവും അവിടെ കൊടുക്കുന്നുണ്ട്. പാറക്കെട്ടിൽ കിളിർത്തുവന്ന ഒരു ചെടിയിൽ ചെറിയ തുണിസഞ്ചികൾ കെട്ടിത്തൂക്കി ഇട്ടിരിക്കുന്നത് കണ്ടു. വിശ്വാസികളുടെ പ്രാർഥനകളും അപേക്ഷകളും ആ വൃക്ഷത്തിൽ സമർപ്പിച്ചിരിക്കയാണ്. കാറ്റിൽ ആരുടെയൊക്കെയോ അടച്ചുവച്ച പ്രതീക്ഷകൾ ആ ചില്ലകളിൽ കിടന്നു ആടി യുലയുന്നുണ്ടായിരുന്നു; എന്നെങ്കിലും എവിടെയെങ്കിലും അവ പൂര്ണമാകാതെ പോകില്ല. നിഗൂഢമായ രഹസ്യങ്ങൾ നിറഞ്ഞ ഈ വന്യതയുടെ നടുവിൽ നിൽക്കുമ്പോൾ വല്ലാത്ത ഒരു അനുഭൂതിയാണ് ഉണ്ടാകുന്നത്.   

ക്ഷേത്രത്തിനു ചുറ്റും നടന്നുള്ള കാഴ്ച ഒരിക്കലും മനസ്സിൽ നിന്ന് മായാതെ നിൽക്കും. ഊട്ടി മലകളും വീരപ്പൻ ഒളിച്ചിരുന്ന സത്യമംഗലം ചന്ദനക്കാടുകളും ഒക്കെ ഇവിടെ നിന്നാൽ കാണാം. സഹ്യ പർവ്വതത്തിന്റെ നിറുകയിൽ കയറി നിന്ന് ആത്മീയ  ചൈതന്യത്തോടെ  നോക്കുമ്പോൾ, സ്വർഗ്ഗസീമകൾ ഉമ്മവയ്ക്കുന്ന സ്വപ്നമാണോ ഇത് എന്ന് തോന്നാതിരിക്കില്ല. ദൂരെ നാലുപാടും  നിന്ന് നീലത്തിരമാലകൾ അടിച്ചു ഉയർന്നു വരുന്നതുപോലെ പർവതങ്ങളുടെ നിരകൾ, വന്യമൃഗങ്ങൾ നിറഞ്ഞ പെരും കാട്ടിനുള്ളിൽ ശ്രീകൃഷ്ണക്ഷേത്രത്തിന്റെ കരിങ്കൽ കോട്ടയ്ക്കുള്ളിൽ അമ്മവയറിനുള്ളിലെന്നപോലെ ഉള്ള സുരക്ഷിതത്വം, പുറത്തെ ശുദ്ധ നൈർമല്യത്തിൽ ഇരു കൈകളും തുറന്നു കണ്ണുകൾ അടച്ചു പ്രകൃതിയോട് അലിഞ്ഞു ചേരാനുള്ള നിമിഷങ്ങൾ, ധന്യമാണ്‌, പുണ്യമാണ്, ശാന്തിയാണ്, നിർവൃതിയാണ്,പൂർണമാണ്. 

തിരികെ പോരുമ്പോൾ, വയലേലകളുടെ ഇരുവശങ്ങളിലും സൂര്യകാന്തി പൂക്കൾ നിറഞ്ഞു നിന്ന ഒരു യാത്ര ബെന്നി അനുസ്മരിച്ചു.   

കബനീനദിയുടെ ശാഖയായ കരമനത്തോടിൽ പണിതുയർത്തിയ ബാണാസുര സാഗർ ഡാം, ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ ഏറ്റവും വലിപ്പം കൂടിയതുമായ ഏർത്തു ഡാമാണ്. മഹാബലിയുടെ മകനായ ബാണാസുരൻറെ പേരിൽ വിളിക്കപ്പെട്ട പർവതകൂട്ടങ്ങൾക്കിടയിലൂടെ പിടിച്ചു നിർത്തപ്പെട്ട ജലാശയം മനോഹരമായ കാഴ്ച്ചതന്നെയാണ്. ഡാം പണിതുയർത്തിയപ്പോൾ പുതിയ ദീപുകൾ രൂപപ്പെടുകയും ചെറു മനുഷ്യവാസ കേന്ദ്രങ്ങൾ വെള്ളത്തിനടിയിൽ മുങ്ങിപ്പോവുകയും ചെയ്തതാണ്. കടലിനടിയിൽ ഒളിച്ചിരിക്കുന്ന മൈനാഗ പർവ്വതത്തിനു ഇനിയും ചിറകു മുളച്ചാൽ എന്തായിത്തീരും എന്ന് വെറുതെ ഒരു കുസൃതി തോന്നാതിരുന്നില്ല. ഡാമിലെ ജലാശയത്തിലൂടെയുള്ള ബോട്ട് യാത്ര അവിസ്മരണീയമാണ്. ചന്ദ്രപ്രതലത്തിലെ 'സീ ഓഫ് ട്രാൻക്വിലിറ്റി', അഥവാ 'ഏകാന്തതയുടെ അപാരതീരം' എന്താണെന്ന് മനസ്സിൽ കുറിച്ചിടാനായി. അത്ര ശാന്തമാണ് ആ ജലാശയം.  

അമേരിക്കയിൽ ജനിച്ചുവളർന്ന കുട്ടികൾ പല രാജ്യങ്ങളും, വിനോദ സഞ്ചാര കേന്ദ്രങ്ങളും കണ്ടിട്ടുണ്ട് അതുകൊണ്ടു സ്വന്തം നാടിനെ ഒന്ന് അവർക്കു പരിചയപ്പെടുത്തുക എന്ന ഉദ്ദേശ്യവും യാത്രക്ക് ഉണ്ടായിരുന്നു. അത് വിഫലമായില്ല എന്ന് മനസ്സിലായപ്പോൾ വീണ്ടുമൊരിക്കൽ കൂടി കേരളത്തിൽ ഇത്തരം യാത്രക്ക് പോകണം എന്ന് ഞങ്ങൾ തീർച്ചയാക്കി. ഞങ്ങൾ എത്തിയ വിമാനത്തിൽ വളരെയേറെ വിദേശികൾ ഉണ്ടായിരുന്നിട്ടുകൂടി, ടൂറിസത്തിനു വൻ സാധ്യതയുള്ള ഈ സ്ഥലത്തു ഒരു വിദേശി സഞ്ചാരിയെപ്പോലും കാണാൻ സാധിച്ചില്ല എന്നത് അതിശയിപ്പിക്കാതിരുന്നില്ല. എന്തേ നമ്മുടെ കേരളടൂറിസം മാർക്കറ്റിംഗ്‌ സംവിധാനങ്ങൾ, ഇത്രയും ലോക നിലവാരമുള്ള ഈ സ്‌പോട്ടിൽ ശ്രദ്ധിക്കാത്തത് എന്ന് ചിന്തിക്കാതിരുന്നുമില്ല.  

Read more

വിദ്വാന്മാരും വിവര ദോഷികളും (വാൽക്കണ്ണാടി)

മത്തായിയുടെ സുവിശേഷത്തിലാണ് കിഴക്കുനിന്നുള്ള വിദ്വാന്മാര്‍ എത്തുന്ന കാര്യം ബൈബിളില്‍ പറയുന്നത്. അവര്‍ എത്രപേരുണ്ടെന്നു പറയുന്നില്ല; അവരുടെ പേരുകളും പരാമര്‍ശിക്കുന്നില്ല, പക്ഷെ അവര്‍ ജ്ഞാനികള്‍ ആണെന്ന് വ്യക്തമായ സൂചനയുണ്ട്. മരുഭൂമിയിലൂടെ ദീര്‍ഘദൂരം സഞ്ചരിക്കുന്നവരായതു കൊണ്ടു അവര്‍ക്കു ദിക്കുകളെക്കുറിച്ചും, കാലാവസ്ഥയെക്കുറിച്ചും നല്ല അറിവുള്ളവരായിരിക്കണം. 

 അവരോടൊപ്പം വലിയ ഒരു പരിവാരം ദാസന്മാരും കാര്യസ്ഥന്മാരും ഒക്കെ കാണുകയും ചെയ്യാം. ലോകത്തിന്റെ ശക്തി കേന്ദ്രങ്ങള്‍, അധികാര മാറ്റങ്ങള്‍ ഒക്കെ അവര്‍ക്കു മുന്‍കൂട്ടി കാണാനുള്ള അവരുടെ സാമര്‍ഥ്യം അവരുടെ നില്‍പ്പിന്റെ കൂടെ ആവശ്യം ആയതിനാല്‍ രാത്രികളിലും പകലുകളിലും ദൂരെയുള്ള ഓരോ ചലങ്ങളും അവര്‍ക്കു വിലപ്പെട്ടതാണ്. അതായിരിക്കാം യാത്രക്കിടയിലെ ഒരു പ്രത്യേക നക്ഷത്രത്തിന്റെ ചലനങ്ങള്‍ അവരെ മുള്‍മുനയില്‍ നിര്‍ത്തിയത്. 

പുതിയ ലോകത്തിന്റെ ചക്രവര്‍ത്തിയാകാന്‍ പോകുന്നയാളുമായി ഒരു വ്യക്തി ബന്ധം ഉറപ്പിക്കുക വളരെ അത്യാവശ്യമായിരുന്നു.

അവര്‍ക്കു ഈ ശക്തി കേന്ദ്രത്തെ നേരിട്ട് കാണാനുള്ള തീവ്രമായ ആഗ്രഹമാണ് യഹൂദ രാജാവായിരുന്ന ഹേറോദോസിന്റെ അരമനയില്‍ അവരെ കൊണ്ട് എത്തിച്ചത്. അവരുടെ തുറന്ന മനസ്സായിരിക്കണം ദൈവത്തിനു പ്രീതികരമായി തോന്നിയതും. എന്നാലും അവര്‍ക്കു അപ്പോള്‍ വരെ, ദൂതന്‍ വഴി ദര്‍ശനം നല്‍കുകയോ നക്ഷത്രത്തെ ഗതിനിയന്ത്രണത്തിനായി കൊടുത്തതുമില്ല. അവര്‍ സ്വയം വഴി തേടിയാണ് കൊട്ടാരത്തില്‍ എത്തപ്പെട്ടത്. 'യഹൂദന്മാരുടെ രാജാവായി പിറന്ന ശിശു എവിടെ ? ഞങ്ങള്‍ക്ക് അവനെ നമിക്കണം. അവരുടെ ചോദ്യങ്ങള്‍ യഹൂദ്യ മുഴുവന്‍ സംസാരമായി, കൊട്ടാരത്തിന്റെ അകത്തളങ്ങളെയും അവ പ്രകമ്പനം കൊള്ളിച്ചു.

അവരുടെ അറിവും നേട്ടങ്ങളുമാണ് അവരെ അധികാര കേന്ദ്രങ്ങളില്‍ കൊണ്ട് ചെന്ന് എത്തിച്ചത്. പിന്നെ നടന്നത് മുഴുവന്‍ എല്ലാ അധികാര കേന്ദ്രങ്ങളിലും ഉണ്ടാകാവുന്ന ചതിക്കുഴികള്‍, വക്രതകള്‍, തെറ്റായ പരിശീലങ്ങള്‍ , ഗൂഢാലോചനകള്‍, അറിയാതെ അതില്‍ ചെന്ന് ചേരുകയായിരുന്നു. കുഴയുന്ന ചുരുളുകളില്‍ എങ്ങും എത്താതെയിരുന്നപ്പോഴാണ് വീണ്ടും നക്ഷത്രത്തിന്റെ ചലനങ്ങള്‍ അവര്‍ ശ്രദ്ധിച്ചത്. പിന്നെ തിടുക്കത്തില്‍ യാത്ര പുറപ്പെടുന്നു. 

നക്ഷത്രം അവര്‍ക്കു വഴികാട്ടിയപ്പോള്‍ അവര്‍ അവരുടെ സ്വന്തമായ സാമര്‍ഥ്യം ഉപേക്ഷിച്ചു. അവര്‍ ലക്ഷ്യ സ്ഥാനത്തു എത്തുന്നു, ശിശുവിനെ വണങ്ങുന്നു, രാജോചിതമായ ഉപചാരങ്ങള്‍ അര്‍പ്പിക്കുന്നു . തിരുകുടുംബത്തെ മുഴുവനായി അവര്‍ക്കു കാണാന്‍ കഴിഞ്ഞോ എന്ന് പറയുന്നില്ല. തന്നെയുമല്ല , അവര്‍ ഗോശാലയില്‍ എത്തി എന്നല്ല, വീട്ടില്‍ എത്തി എന്നാണ് പറയുന്നത് . അതിനാല്‍ ഇടയന്മാര്‍ ചെന്ന രാത്രിയില്‍ തന്നെആയിരിക്കില്ല, ദിവസങ്ങള്‍ കുറെ കഴിഞ്ഞിട്ടാകണം അവിടെ എത്തിച്ചേര്‍ന്നത്. 

തിരികെ പോകുമ്പോള്‍ ഉണ്ടാകാവുന്ന കൊടും ചതിയെക്കുറിച്ചു അവരെ സ്വപ്നത്തിലൂടെ അറിയിക്കുന്നു. അവരുടെ ഉദ്ദേശ ശുദ്ധിയാണ് അവരെ ലക്ഷ്യത്തില്‍ എത്തിച്ചതെങ്കില്‍, അവരുടെ നിശ്ചയദാര്‍ഢ്യവും ലക്ഷ്യത്തെപ്പറ്റിയുള്ള ഉള്‍കാഴ്ചകളുമാണ് ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ തക്കസമയത്തു ലഭിച്ചത്. 

എന്നാല്‍ ഇടയന്മാരുടെ സത്യാന്വേഷണം നേരെ വിപരീതമായ ഒരു ഇടപെടലാണ് ലൂക്കോസിന്റെ സുവിശേഷത്തില്‍ പറയുന്നത്. രാത്രിയില്‍ അവര്‍ ആടുകള്‍ക്ക് കാവല്‍ നോക്കുകയായിരുന്നു. ദൈവ ദൂതന്‍ നേരിട്ട് അവരെ സമീപിക്കുന്നു, ദിവ്യശോഭ കണ്ടു അവര്‍ ഭയന്നു വിറച്ചു. സകല ജനത്തിനും ഉണ്ടാകാന്‍ പോകുന്ന മഹാ സന്തോഷ വാര്‍ത്ത അവരോടു പറയുന്നു. 'യഹൂദരുടെ രാജാവ്' എന്ന പ്രയോഗത്തിന് പകരം 'ക്രിസ്തു എന്ന രക്ഷകന്‍' എവിടെകാണുമെന്നും എങ്ങനെ കാണാമെന്നും വ്യക്തമായ നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. 

സ്വര്‍ഗം തുറന്നു സ്വര്‍ഗീയ സേനയുടെ കാഹള നാദം അവര്‍ കേള്‍ക്കുന്നു. അത്തരം ഒരു കാഴ്ച ബൈബിളില്‍ മറ്റൊരിടത്തു കൂടി മാത്രമേ പറയുന്നുള്ളൂ (2 രാജാക്കന്മാര്‍ 6:8). ഇതൊന്നും അവര്‍ ആഗ്രഹിച്ച സംഭവങ്ങള്‍ ആയിരുന്നില്ല. അവര്‍ നക്ഷത്രത്തിന്റെയോ കൊട്ടാരത്തിന്റെയോ സഹായമൊന്നും ഇല്ലാതെതന്നെ ക്ര്യത്യ സ്ഥലത്തു എത്തി. ഗോശാലയില്‍ തിരു കുടുംബത്തെ കണ്ടു , നടന്ന കാര്യങ്ങള്‍ വള്ളി പുള്ളി വിടാതെ പറഞ്ഞു. 

തിരികെ പോകുന്നവഴി നടന്ന അത്ഭുത കാഴ്ചകളെപ്പറ്റി എല്ലാവരോടും പറഞ്ഞു.
സുവിശേഷം അറിയിക്കാനുള്ള ദൗത്യം ഏല്പിക്കപ്പെട്ടതു നിര്‍ധനരായ, നിര്‍ദോഷികളായ, പേടിയുള്ള പാവം കുറെ ആട്ടിടയരെ ആയിരുന്നു. അവരോടു ദൈവദൂതന്‍ സ്വപ്നത്തിലല്ല, നേരിട്ടാണ് ഇടപെട്ടത്, ലോകത്തിനു മുഴുവനുള്ള സന്ദേശം അവര്‍ക്കാണ് നല്‍കപ്പെട്ടത്.എന്താണ് ഇവരെ തിരഞ്ഞെടുത്തത് എന്നതിന്റെ കാരണം ദൈവത്തിനു മാത്രമേ അറിയൂ. അവര്‍ വളരെ താഴ്മയുള്ള, വിനീതരായ , ദൈവഭയമുള്ള, കാര്യങ്ങള്‍ ഏല്‍പ്പിച്ചാല്‍ പറയുന്നതുപോലെ ചെയ്യും എന്ന ഉറപ്പുള്ള, ആടുകളെപ്പറ്റി നല്ല ശ്രദ്ധയുള്ള, ശുദ്ധഹൃദയം ഉള്ളവരായിരിക്കണം എന്ന് അനുമാനിക്കാം. 

ദൈവമഹത്വം അനുഭവിക്കുവാന്‍ തിരഞ്ഞെടുക്കപ്പെടണമെങ്കില്‍ എന്താണ് അടിസ്ഥാന യോഗ്യത ? നിത്യജീവന്‍ ദൈവത്തിന്റെ സൗജന്യം ആണെന്ന് വേദപുസ്തകം പറയുന്നു.
അത് ഏതെങ്കിലും പ്രത്യേക രീതിയില്‍ ജീവിച്ചാല്‍ ലഭിക്കുന്നതല്ല , സ്വന്തമായി നേടാനും സാധിക്കില്ല.വിശ്വാസത്തെക്കുറിച്ചുള്ള അറിവും ജീവിത ശൈലികള്‍ പുലര്‍ത്തുന്നതുകൊണ്ടും രക്ഷ ഉറപ്പാക്കാനാവുമോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്. സമ്മാനം ലഭിക്കണമെങ്കില്‍ ഓട്ടത്തില്‍ പങ്കാളിയാവണം, ടിക്കറ്റ് എടുക്കാതെ ലോട്ടറി അടിക്കില്ല. അപ്പോള്‍ ചില നിബന്ധനകള്‍ ഇവിടെ ഉണ്ടോ എന്ന ചോദ്യം പ്രസക്തമാണ്. 

എന്താണ് നിബന്ധനകള്‍? 'യേശുവിനെ കര്‍ത്താവു എന്നു വായ് കൊണ്ടു ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍നിന്നു ഉയിര്‍ത്തെഴുന്നേല്പിച്ചു എന്നു ഹൃദയംകൊണ്ടു വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും' (റോമര്‍ 10 :9 ). ഏറ്റവും കൂടുതല്‍ തവണ പ്രതിപാദിക്കുന്ന വാക്യം ' തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാന്‍ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു (യോഹന്നാന്‍ 3 :16). 

 അതുകൊണ്ടു ജന്മനാ വിശ്വാസി ആയവര്‍ക്കും സുവിശേഷത്തില്‍ വിശ്വാസം അര്‍പ്പിച്ചവര്‍ക്കും നിത്യ ജീവന്‍ ഉറപ്പായി എന്ന് തെറ്റിദ്ധരിക്കുന്ന ആളുകള്‍ ഏറെ ഉണ്ട്. 

'എന്നോടു കര്‍ത്താവേ, കര്‍ത്താവേ, എന്നു പറയുന്നവന്‍ ഏവനുമല്ല, സ്വര്‍ഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവന്‍ അത്രേ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതു' (മത്തായി 7: 21). 'ദൈവം ഏകന്‍ എന്നു നീ വിശ്വസിക്കുന്നുവോ; കൊള്ളാം; പിശാചുകളും അങ്ങനെ വിശ്വസിക്കയും വിറെക്കയും ചെയ്യുന്നു' (ജേക്കബ് 2 :19). 'വ്യര്‍ത്ഥമനുഷ്യാ, പ്രവൃത്തിയില്ലാത്ത വിശ്വാസം നിഷ്ഫലമെന്നു ഗ്രഹിപ്പാന്‍ നിനക്കു മനസ്സുണ്ടോ? (ജേക്കബ് 2 :20).

വിശ്വാസത്തിലേക്ക് ജനിച്ചു വീണതുകൊണ്ടു രക്ഷ ഉറപ്പാക്കിയ ചിലര്‍ രഥങ്ങളിലും കുതിരകളിലും അഭിരമിക്കയാണ്. കടുത്ത നിറങ്ങള്‍കൊണ്ടും കൈയ്യടികിട്ടുന്ന പൊള്ളയായ അധരവ്യായാമങ്ങള്‍ കൊണ്ടും നക്ഷത്ര തിളക്കത്തില്‍ എത്തിച്ചേരുന്നത്, സിംഹാസനങ്ങളുടെയും അധികാരങ്ങളുടെയും ഇരുണ്ട പാതകളിലൂടെയാണ് . സ്വയം ആര്‍ജിച്ച അറിവും മേന്മയും അവയില്‍ അര്‍പ്പിച്ച തെറ്റായ നീതിബോധവും പ്രവര്‍ത്തന ശീലങ്ങളും അവരെ നക്ഷത്രങ്ങളുടെ ചലനം ശ്രദ്ധിക്കാന്‍ ഇടയാക്കുന്നില്ല. 

അവര്‍ നിരന്തരമായ ഗൂഢ ചിന്തകളിലും ഉപജാപകവൃന്ദത്തിന്റെ ചതിക്കുഴിയിലും നട്ടം തിരിയുകയാണ്. കാലത്തിന്റെ നക്ഷത്ര പകര്‍ച്ചയെ അവര്‍ക്കു ഉള്‍ക്കൊള്ളാനാവുന്നില്ല. ഒരുപക്ഷേ ബെത്‌ലഹേമിലെ ദിവ്യ നക്ഷത്രം ഈ വിദ്വാന്മാരില്‍ നിന്നും എന്നേ അകന്നു പോയിരിക്കുന്നു. അവര്‍ക്കു ഉറക്കമില്ല , പിന്നെ എങ്ങനെ സ്വപ്നം കാണാനാവും ?

 മറ്റുള്ളവരെ ഭയപ്പെടുത്തിയാണ് അധികാരം നിലനിര്‍ത്തുന്നത്. പൊന്നും മൂരും കുന്തിരിക്കവും സ്വയം എടുത്തു ധരിച്ചു, ആര്‍ക്കും കൊടുക്കാതെ കൂട്ടി വച്ചിരിക്കുകയാണ്. പൊന്നു പൊതിഞ്ഞ മണിമാളികകളും അരമനകളും കൂറ്റന്‍ ധ്യാന കേന്ദ്രങ്ങളും നിര്‍മ്മിച്ച് വീണ്ടും വീണ്ടും മനുഷ്യനെ ഭയപ്പെടുത്തി, തങ്ങളിലൂടെ മാത്രമാണ് രക്ഷ എന്ന് ധരിപ്പിക്കയാണ് . തൊഴുത്തുകളില്‍ പോയി രക്ഷിതാവിനെ കാണാന്‍ അവര്‍ക്കു സാധിക്കില്ല. കാണണമെങ്കില്‍ രക്ഷകന്‍ പോലും സമയവും സ്ഥലവും തരപ്പെടുത്തി ചെല്ലണം, കാഴ്ചകള്‍ സ്വീകരിക്കും. കാഴ്ചകളുടെ വലിപ്പം നോക്കി സമയം അനുവദിക്കും. 

സൂര്യശോഭയില്‍ രാവും പകലും നിറഞ്ഞു നില്‍ക്കുന്ന; തെറ്റിദ്ധാരണകള്‍ കൊണ്ട് കൊഴുത്തു തടിച്ചവരും , വിവരക്ഷാമം കൊണ്ട് മെലിഞ്ഞവരുമായ അധികാര ശ്രേണിയില്‍ ചെറു നക്ഷത്രത്തിന്റെ സ്‌നേഹത്തിനും കരുണക്കും എന്ത് സാംഗത്യം? ദുരധികാരത്തിന്റെ കീഴില്‍ നിരന്തരം പേടിച്ചു, വേദനകള്‍ ഉള്ളില്‍ നിറഞ്ഞ, പ്രതീക്ഷ നശിച്ച,സമചിത്തത നഷ്ട്ടപെട്ട ചിതറിപ്പോകുന്ന ഒരു സമൂഹത്തിലേക്ക് പ്രവാചക നിവൃത്തി എന്ന സത്യവുമായി ഇടയ്ക്കിടെ വരുന്ന തിരുജനന പെരുന്നാളിന് എന്നും പ്രസക്തിയുണ്ട്. ജീവിതത്തിലെ ചെറിയ ഉത്തരവാദിത്തങ്ങളില്‍, നിഷ്‌കാമമായ ഇടങ്ങളില്‍ അവക്ക് അഭൗമീകത കൈവരിക്കാനാകും. അവിടെയാണ് സ്വര്‍ഗ്ഗിയ സേനകളുടെ താളം തുടിക്കുന്നത്.

Read more

നിറക്കൂട്ട് നൽകിയ നിയോഗം (വാൽക്കണ്ണാടി)

നിലക്കാതെയുള്ള കൂവലുകളാണ് യോഗം തുങ്ങിയപ്പോൾ മുതൽ, പലരും കസേരകളിൽ നിന്ന് ഉറച്ചു സംസാരിക്കാൻ തുടങ്ങി. എങ്ങനെയും യോഗം കലക്കുക എന്നതാണ് ഉദ്ദേശം. 1978 ലെ കോളേജ് യൂണിയൻ  ഉത്‌ഘാടനം ചെയ്യാൻ എത്തിയതായിരുന്നു അന്നത്തെ കേരള മുഖ്യ മന്ത്രി ശ്രീ. പി . കെ . വാസുദേവൻ നായർ. കോളേജിന്റ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കോളേജ് യൂണിയൻ  ഇടതു മുന്നണി പിടിച്ചെടുത്തത്. അതിനോട് ക്രിയാത്‌മകമായി പ്രതികരിക്കുക ആയിരുന്നു ഉത്തരവാദിത്തം ഉള്ള പ്രതിപക്ഷം എന്ന നിലയിൽ കെ. സ്.യൂ . ഇടതുപക്ഷ സ്ഥാനാർഥി ആയിരുന്നില്ലെങ്കിലും, തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി എന്ന നിലയിൽ കോളേജ് യൂണിയൻ  ഉൽഘാടന ചടങ്ങുകൾക്കായി ഈയുള്ളവനും വേദിയിൽ ഇരിക്കേണ്ടി വന്നു. അല്ലെങ്കിൽ പുറത്തു ക്രിയാത്മകമായി തന്നെ പ്രതികരിക്കാൻ വിധിക്കപ്പെട്ടേനെ.

അത്യുച്ചത്തിലുള്ള  ബഹള-കോലാഹലങ്ങൾ നടക്കവേ, അക്ഷോഭ്യനായി ശ്രീ. പി .കെ .വി പ്രസംഗിക്കാനായി എഴുനേറ്റു. നേരിയ ശബ്‍ദത്തോടെയും,  ചെറു പുഞ്ചിരിയോടെയും അദ്ദേഹം കുട്ടികളെ അഭിസംബോധന ചെയ്തു . 'എത്ര സുന്ദരമായ ഈ ആഘോഷം, നിങ്ങളോടൊപ്പം പങ്കുവെയ്ക്കാൻ എനിക്കായതിൽ'. ലിയോ ടോൾസ്റ്റോയുടെ ഒരു ചെറുകഥ പറഞ്ഞുകൊണ്ട് അദ്ദേഹം പ്രസംഗം തുടർന്നു, നാൽപ്പതോളം വർഷങ്ങൾക്കു മുൻപ് നടന്ന ഒരു യോഗമായതിനാൽ ഓർമ്മയിൽ നിന്നും ചിലവ മാത്രമേ അടർന്നു വീഴുന്നുള്ളൂ. എന്നാലും പ്രസംഗം അദ്ദേഹം അവസാനിപ്പിച്ചത് "മനുഷ്യൻ എത്ര സുന്ദരമായ പദം ' എന്ന വാക്കുകളോടെയായിരുന്നു.  ഇടയ്ക്കിടെ അത് അദ്ദേഹം അത് ആവർത്തിച്ചിരുന്നു, അതുകൊണ്ടു ഹൃദയത്തിന്റെ ഭിത്തിയിൽ ആ വാക്കുകൾ അറിയാതെ ചിത്രം വരച്ചു ചേർത്തു കഴിഞ്ഞിരുന്നു.  അപ്പോൾ അവിടെ മുട്ടുസൂചി വീണാൽ കേൾക്കുന്ന ശാന്തത ഉണ്ടായിരുന്നു എന്നും ഓർക്കുന്നു. എത്ര പെട്ടന്നാണ് ബഹളങ്ങൾക്കിടയിലൂടെ കുട്ടികളുടെ ഹൃദയം അദ്ദേഹം കവർന്നതെന്നു അതിശയത്തോടെ ഓർക്കുന്നു. വ്യക്തികൾക്കല്ല, നിറമുള്ള വാക്കുകൾക്കും അത്തരമൊരു നിയോഗം ഉണ്ടെന്നു മനസ്സിലായി.

1978 ലെ അഖിലകേരള ബാലജനസഖ്യത്തിന്റെ സംസ്ഥാന തല കലാമത്സരങ്ങൾ തിരുവന്തപുരത്തു വേദിയാകുകയായിരുന്നു. ചിത്രകലാ മത്സരത്തിന് മേഖലാ തലത്തിൽ തിരഞ്ഞെടുക്കപ്പെട്ടതിനാൽ സംസ്ഥാന കലാമത്സരത്തിൽ പങ്കെടുക്കാനായി. കോളേജ്‌ ഓഫ് ഫൈൻ ആർട്സിൽ വച്ചായിരുന്നു മത്സരങ്ങൾ നടന്നത് എന്ന് തോന്നുന്നു . പങ്കെടുക്കുന്ന കലാകാരന്മാരുടെ വരവ് തന്നെ ഭയം ജനിപ്പിച്ചു. ചിലർ വരക്കാനുള്ള    ബോർഡ് , കെട്ടുകണക്കിനു ബ്രഷുകൾ, തുടങ്ങിയ ഉപകരണങ്ങളുമായിട്ടാണ് വന്നു കയറിയത്  . ചിലരെ കണ്ടാൽ തന്നെ വലിയ കലാകാരന്മാരുടെയോ ബുദ്ധി ജീവികളുടെയോ ലക്ഷണവും ഉണ്ടയിരുന്നു. എസ്. എച്. ബുക്ക്സ്റ്റാളിൽ നിന്നും മാത്തുക്കുട്ടി എടുത്തു തന്ന ചെറിയ വാട്ടർകളർ ബോക്സ്, അതിന്റെ കൂടെ ഫ്രീ ആയി കിട്ടിയ ചകിരി പോലത്തെ ബ്രഷ്, ഒരു പെൻസിൽ അതാണ് നമ്മുടെ കയ്യിലെ ആകെയുള്ള ആയുധം, അത് ആരും കാണാതെ ഒളിപ്പിച്ചു പിടിച്ചു. അതുവരെ ഉണ്ടായിരുന്ന നേരിയ ധൈര്യം എവിടെയോ ചോർന്നു പോയി.

കേരളത്തിൽ അങ്ങോളം ഇങ്ങോളം ഉള്ള ചിത്രകാരന്മാർ മാറ്റുരക്കുന്ന വേദി ആയതിനാൽ അവരോടൊപ്പം അദ്ധ്യാപകരോ മറ്റു ഉപദേശകരോ ഒക്കെ എത്തിയിരുന്നു. പന്തളത്തുനിന്നു  തിരുവനന്തപുരത്തേക്കു ഒറ്റക്കു പോകാൻ അത്ര ധൈര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ചില കൂട്ടുകാരോട് ഒക്കെ തിരക്കി സ്ഥലവും കാര്യങ്ങളും തിട്ടപ്പെടുത്തി.

എല്ലാവരും കൃത്യ സമയത്തിന് തന്നെ എത്തിച്ചേർന്നു. കൃത്യം പത്തു മണിക്ക് നരച്ച താടിയും നീളൻ മുടിയും ജുബ്ബയുമിട്ട ഒരാൾ കയറി വന്നു, ഞാൻ എം. വി. ദേവൻ, അദ്ദേഹം പരിചയപ്പെടുത്തി. അത് ആരാണെന്നു അന്ന് വലിയ പിടി ഒന്നും ഉണ്ടായിരുന്നില്ല. അദ്ദേഹം വരക്കാനുള്ള നിർദേശങ്ങൾ നൽകി. മൂന്നു മണിക്കൂറാണ് സമയം, എല്ലാവർക്കും നിശ്ചിത പേപ്പർ ലഭിച്ചു. വിഷയം "ഉത്സവം " ബോർഡിൽ അദ്ദേഹം വ്യക്തമായി എഴുതിയിട്ടു, ആശംസകൾ നേർന്ന് പുറത്തേക്കു പോയി.

അമ്പലത്തിലെ ഉത്സവം തന്നെ ആകട്ടെ എന്ന് നിരൂപിച്ചു പെൻസിൽ സ്‌കെച്ച് ചെയ്തു തുടങ്ങി. കുറെ ആനകളും വെഞ്ചാമരവും ആളുകളും എഴുന്നെള്ളത്തും ചെണ്ടയും ഒക്കെയായി ഒരു പേജിൽ നല്ല ഒരു ഉത്സവത്തിന്റെ സംഗതി ഒപ്പിച്ചു. ഇനിയും അവ കളർ ചെയ്യണം. വാച്ചിൽ നോക്കിയപ്പോൾ ഏതാണ്ട് പകുതി സമയത്തിൽ കൂടുതൽ ആയിക്കഴിഞ്ഞിരുന്നു. ഓരോ രൂപത്തിനും നിറം ചേർത്ത് തുടങ്ങി, അപ്പോഴേക്കും അരമണിക്കൂർ മാത്രം അവശേഷിക്കുന്നു, ചിത്രത്തിലെ പകുതി വിഷയങ്ങൾക്ക് പോലും നിറം എത്തിയിട്ടില്ല. ആകെ വിയർത്തു ; ചുറ്റും നോക്കിയപ്പോൾ മിക്കവാറും എല്ലാവരും അവസാന മിനുക്കു പണിയിലാണ് . ചിത്രം മുഴുവിക്കുന്നതിൽ യാതൊരു പ്രതീക്ഷയും ഇല്ല , തീർത്തും പരാജയത്തിന്റെ കടുത്ത നിറം സിരകളിലൂടെ എത്തി ഒന്നും ചെയ്യാനാവാതെ പണി നിർത്തി. ഇനി എന്ത് ചെയ്യും എന്ന ചിന്തയെ കൂടുതൽ വഷളാക്കിയത് പരിശോധകരായുള്ള  അദ്ധ്യാപകരുടെ  എന്നോടുള്ള ദൈന്യ ഭാവമായിരുന്നു.

രണ്ടും കൽപ്പിച്ചു ഒരു പുതിയ പേപ്പറിനായി ആവശ്യപ്പെട്ടു. പുതിയ ഒരു ചിത്രം വരയ്ക്കാൻ തുടങ്ങി. സ്കെച്ച് ചെയ്യാൻ സമയം ഇല്ലാത്തതിനാൽ കളർ വാരി വിതറി കുറെ ആനകളുടെയും മനുഷ്യരുടെയും അവയ്ക്തമായ രൂപങ്ങൾ വന്നു നിറഞ്ഞു ആകാശത്തു വെടിക്കെട്ടു നടക്കുന്ന പ്രതീതിയിൽ കുറെ നിറങ്ങൾ വാരി വിതറി, അവസാന നിമിഷം വരെ നിറങ്ങൾ വാരി വീശിക്കൊണ്ടിരുന്നു . ഒരിക്കൽ കൂടി അതിലേക്കു നോക്കാതെ പരിശോധകനു നിറം ഒലിച്ചുകൊണ്ടിരിക്കുന്ന ഉണങ്ങാത്ത ചിത്രം നൽകി സ്ഥലം വിട്ടു. കൂടെ വന്നിരുന്ന സുഹൃത്തിന്റെ മത്സരം മറ്റു എവിടെയോ ആയിരുന്നു. അയാൾ കൂടി വന്നിട്ട് മാത്രമേ വീട്ടിൽ പോകാൻ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ടു അയാളുടെ മത്സരം നടക്കുന്നിടത്തു വിശ്രമിച്ചു. ജീവിതത്തിൽ അതുവരെ അത്രമേൽ അസ്വസ്ഥനായി ഇരുന്നിട്ടുണ്ടാവില്ല.

മത്സരം കഴിഞ്ഞു സുഹൃത് എത്തി, അയാൾക്ക്‌ ഫലം അറിയണമെന്ന ആഗ്രഹം , എനിക്ക് എങ്ങനെയും തിരികെ പോകണമെന്നും. കുറച്ചു സമയം കൂടെ നിൽക്കൂ എന്ന് അയാൾ പറഞ്ഞത്‌ അനുസരിക്കാതെ നിവൃത്തി ഇല്ലായിരുന്നു, കാരണം തിരിച്ചു പോകാനുള്ള വഴി കണ്ടുപിടിക്കാൻ ഒറ്റയ്ക്ക് ധൈര്യം ഇല്ലായിരുന്നു.

സുഹൃത് മുരളി ഉച്ചത്തിൽ വിളിച്ചു കൂവുന്നുണ്ടായിരുന്നു , നിസ്സംഗതയോടെ അവനെ നോക്കി , അവൻ എന്നെയും നോക്കി, എന്താണെന്ന് പിടി കിട്ടിയില്ല. അവൻ എന്നെ തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നു. എന്ത് പറ്റി മുരളി, പോകേണ്ടേ ? ഇനി താമസിച്ചാൽ വണ്ടി കിട്ടില്ല.  എടൊ ഇങ്ങോട്ടു വന്നു നോക്കൂ, ഇയാൾക്ക് ‘എ’ വിഭാഗത്തിൽ രണ്ടാം സ്ഥാനം !! . വിശ്വസിക്കാനായില്ല.  അര മണിക്കൂർ കൊണ്ട് ജീവിതത്തിൽ ആദ്യമായി കുത്തിവരച്ച മോഡേൺ ആർട്ടിനു സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം ? അതും പ്രസിദ്ധനായ എം .വി . ദേവൻ അദ്ധ്യക്ഷനായ പരിശോധക സമിതി തിരഞ്ഞെടുത്ത ചിത്രം ? ദുരന്തങ്ങൾ ഉണ്ടാകുന്നതുപോലെ തന്നെ അത്ഭുതങ്ങളും ഉണ്ടാകുന്നു എന്ന് അന്ന് തിരിച്ചറിഞ്ഞു. ഏതോ കാട്ടിൽ പോയി ആരും കാണാതെ ഉച്ചത്തിൽ കരയണമെന്നു തോന്നി.

പിറ്റേന്ന്, ടാഗോർ സെന്റിനറി ഹാളിൽ വച്ച് ഗവർണർ ശ്രീമതി  ജ്യോതി വെങ്കിടാചെല്ലം അദ്ധ്യക്ഷയായ ചടങ്ങിൽ, കേരള മുഖ്യമന്ത്രി  പി. കെ. വി. യിൽ നിന്നും പുരസ്‌കാരം ഏറ്റു വാങ്ങുമ്പോൾ മനസ്സിൽ കുറിച്ചിട്ടു’ നിയോഗം’, അത് നമ്മെ എവിടെയോ കൊണ്ട് എത്തിക്കുന്നു. കൈരളിയുടെ കഥ' എന്ന ഗ്രന്ഥവും കുറച്ചു പുസ്തകങ്ങളും കൂടെ അദ്ദേഹത്തിന്റെ കൈകളിൽ നിന്നും ലഭിച്ചു. പിൽക്കാലത്തു വായനയെ പരിപോഷിപ്പിക്കാൻ  അവ സഹായിച്ചിട്ടുണ്ടാവണം. 'മനുഷ്യൻ എത്ര സുന്ദരമായ പദം ' ആ പദത്തിനു അർഹരായ മഹാന്മാർ കൈപിടിച്ച് കൊളുത്തിയ സന്ദേശം , ആ കാലഘട്ടത്തിലെ തലമുറയെ തളരാതെ തകരാതെ മുന്നോട്ടുപോകാൻ സഹായിച്ചുട്ടുണ്ടാവാം.

പലപ്പോഴും നാം ആഗ്രഹിക്കുന്നതുപോലെ ജീവിതം മുന്നോട്ടു പോകില്ലായിരിക്കാം, ചിലപ്പോൾ അപ്രതീക്ഷിതമായവ സംഭവിക്കുന്നു. നിയതമായ എന്തോ ചില ചേരുവകൾ, നിറക്കൂട്ടുകൾ നമ്മെ കുടചൂടി നിൽക്കുന്നു എന്ന സത്യം നാം ഒരു പക്ഷെ മറന്നു പോകാറുണ്ടായിരിക്കാം.

“All great literature is one of two stories; a man goes on a journey or a stranger comes to town” – Leo Tolstoy.

Read more

ക്രിസ്ത്യാനികളും വീഞ്ഞും (വാല്‍ക്കണ്ണാടി)

വീഞ്ഞിന്റെ സുവിശേഷം; ലഖൈമ്മ്!!!

ഈ വര്‍ഷവും താങ്ക്‌സ്ഗിവിങ്ങ് ദിനത്തിലെ അത്താഴത്തിനു അയല്‍ക്കാരന്‍ സ്‌കോട്ട് ഞങ്ങളെ ക്ഷണിച്ചപ്പോള്‍ അല്‍പ്പം പരുങ്ങല്‍ ഉണ്ടാകാതിരുന്നില്ല. അവരുടെ ഏറ്റവും അടുത്ത ബന്ധുക്കള്‍ മാത്രം ഉള്ള കൂട്ടത്തിലേക്കു ഞങ്ങളെ ക്ഷണിച്ചത്, ഞങ്ങളുടെ മക്കള്‍ തമ്മില്‍ ഉള്ള സുഹൃത്ബന്ധവും, അടുത്ത ചങ്ങാത്തവും കൊണ്ടായിരിക്കാം. യഹൂദന്മാരുടെ ആ കൂട്ടത്തില്‍ ഒറ്റയ്ക്ക് ആകുന്നതില്‍ പ്രയാസം ഉണ്ടാകാം എന്ന് സംശയിക്കാതിരുന്നില്ല. ഏതായാലും ക്ഷണം സ്വീകരിച്ചു ഞങ്ങള്‍ പോയി. കുറെ വര്ഷങ്ങളായിട്ടു ഉള്ള പരിചയം ആയതിനാല്‍, സ്‌കോട്ടും ഓഡ്രിയും കുഴപ്പമില്ലാതെ കരുതും എന്ന ഒരു ആത്മവിശ്വാസം തന്ന ചെറിയ പ്രതീക്ഷയുമായിട്ടാണ് അവരുടെ വീട്ടില്‍ എത്തിയത്.

മക്കള്‍ ചെറു പ്രായത്തില്‍ മുതല്‍ സോക്കര്‍, ബാസ്കറ്റ്ബാള്‍ ഒക്കെ കളിക്കുന്നുണ്ടായിരുന്നതുകൊണ്ട് അവരുടെ ഹൈസ്കൂള്‍ പഠനം തീരുന്നതുവരെ, മിക്കവാറും എല്ലാ വാരാന്ത്യങ്ങളിലും വൈകുന്നേരങ്ങളിലും പ്രാക്ടീസ് അല്ലെങ്കില്‍ ഗെയിം ഇങ്ങനെ നിലക്കാത്ത ഓട്ടങ്ങള്‍ തന്നെയായിരുന്നു. ഇപ്പോള്‍ അവര്‍ വിവിധ കോളേജുകളില്‍ താമസിച്ചു പഠിക്കയാണ്,എന്നാലും സൗഹൃദത്തിന് കോട്ടം വന്നിട്ടില്ല. സ്കൂളിലെ ഗെയിംസ് അല്ലെങ്കില്‍ ലോക്കല്‍ ക്ലബ്ബിലെ കളികള്‍ക്ക് പങ്കെടുത്ത വര്‍ഷങ്ങള്‍ ആയുള്ള നിരന്തര ഓട്ടങ്ങള്‍, അതിനിടെ പരിചയപ്പെട്ട കുട്ടികളുടെ മാതാപിതാക്കള്‍, കോച്ചുകള്‍ ഒക്കെ അമേരിക്കയുടെ മനസ്സിനെ അടുത്തറിയാന്‍ ഉപകരിച്ചു എന്ന് വേണം കരുതാന്‍. അങ്ങനെ അടുത്ത് ഇടപെട്ട ഒരു കുടുംബം ആയിരുന്നു സ്‌കോട്ടും ഓഡ്രിയുടെയും. ഓഡ്രിയുടെ പിതാവ് വാറന്‍, 'അമ്മ ലാറി, അവരുടെ മറ്റു മക്കള്‍, അടുത്ത ചില കസിന്‍സ് ഒക്കെ വിര്‍ജീനിയയില്‍ നിന്നും ഫ്‌ലോറിഡയില്‍നിന്നും ഒക്കെ ഈ അത്താഴത്തിനായി ന്യൂയോര്‍ക്കിലേക്കു പറന്നു എത്തിയതാണ്. അമേരിക്കക്കാരെ സംബന്ധിച്ചു താങ്ക്‌സ്ഗിവിങ്ങ് ദിനത്തിലെ ഒത്തുചേരല്‍ വളരെ പ്രധാനപ്പെട്ടതാണ്.

കുട്ടികള്‍ക്ക് പ്രായമുള്ളവരുടെ ഈ ഒത്തുചേരലില്‍ അത്ര സന്തോഷം ഒന്നും ഇല്ല എന്ന് മനസ്സിലായി, കിട്ടിയ സമയം കൊണ്ട് അവര്‍ പട്ടികളെയും കൊണ്ട് നടക്കാന്‍ പോയിരുന്നു. മകന്‍ കോള്‍ട്ടന്‍, മറ്റുകുട്ടികളോട്കൂടി തിരക്കുപിടിച്ചു പുറത്തേക്കു ഇറങ്ങി ഓടുമ്പോള്‍ കൈതട്ടി ഒരു അലങ്കാര ചിത്രം അടുത്ത് കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയില്‍ വീഴുകയും, അത് ശ്രദ്ധിക്കാതെ കുട്ടികള്‍ ഇറങ്ങി ഓടുകയുമായിരുന്നു. പിറകില്‍ നിന്ന് മുത്തച്ഛന്‍ വാറന്‍ വിളിച്ചത് കേള്‍ക്കാതെ ഓടിയതില്‍ അദ്ദേഹം അക്ഷോഭ്യനായി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു. കോള്‍ട്ടണ്‍ തിരികെ എത്തിയപ്പോള്‍ 'അമ്മ ഓഡ്രി അവനോടു പറഞ്ഞു, നിന്റെ മുത്തച്ഛന്‍ അപകടം കണ്ടില്ലായിരുന്നെങ്കില്‍ ഈ വീട് മുഴുവന്‍ നിമിഷം കൊണ്ട് കത്തുമായിരുന്നു, ഒരു നിമിഷത്തെ തിരക്കും അശ്രദ്ധയും വലിയ അപകടമാണ് ഉണ്ടാക്കുന്നത് എന്ന് ഉച്ചത്തില്‍ തന്നെ പറഞ്ഞു മനസ്സിലാക്കി. കോള്‍ട്ടന്‍ മുത്തച്ഛനോടു വിനീതനായി ക്ഷമ ചോദിച്ചത് യാതൊരു മടിയും കൂടാതെയായിരുന്നു.

അതിനിടെ ഓഡ്രിയുടെ കസിന്‍ സൂസന്‍ ഫോണില്‍ ഇറ്റലിയിലുള്ള കൊച്ചുമകളുമായി സംസാരിക്കുകയായിരുന്നു, അല്‍പ്പം വൈന്‍ കഴിച്ചതിനാലാകാം അവര്‍ വളരെ വികാരാധീന ആയിരുന്നു. അമ്മയും കുട്ടിയും തമ്മില്‍ ഫോണിലൂടെയുള്ള മുഖാമുഖം ഓരോരുത്തരെയും കാണിച്ചുകൊണ്ടേയിരുന്നു. പതിനേഴാമത്തെ വയസ്സില്‍ അമേരിക്കയില്‍ നിന്നും ഇറ്റലിയില്‍ പഠിക്കാന്‍ പോയതാണ് മകള്‍, അവിടെ വിവാഹം ചെയ്തു താമസിക്കുകയാണ്, തിരിച്ചു അമേരിക്കയിലേക്ക് വരുന്നില്ല. അതിന്റെ സങ്കടം കണ്ണുകളില്‍ നിഴലിച്ചിരുന്നു. നിങ്ങളുടെ 'അമ്മ എവിടെയാണ്?, ഓ, ഇന്ത്യയില്‍ താമസിക്കയല്ലേ, അപ്പോള്‍ അവര്‍ക്ക് എന്റെ സങ്കടം മനസ്സിലാക്കാന്‍ സാധിക്കും അവരുടെ കണ്ണുകളില്‍ ബാഷ്പബിന്ദുക്കള്‍ നക്ഷത്രങ്ങള്‍ പോലെ തുടിച്ചു നിന്നിരുന്നു. എറിക്കും നാഥാനും അറ്റ്‌ലാന്റയില്‍ അവര്‍ വളര്‍ത്തുന്ന പൂച്ചകളുടെയും പട്ടിയുടെയും വിശേഷങ്ങളാണ് പറഞ്ഞുകൊണ്ടിരുന്നത്. അതിനിടെ വാറന്‍ എന്റെ സഹധര്‍മ്മിണിയോട് ഇന്ത്യയിലെ ആയുര്‍വേദ ചികിത്സയെയും, യോഗയെയും പറ്റി നിര്‍ത്താതെ സംസാരിക്കുകയായിരുന്നു.

ഡിന്നര്‍ തയ്യാറായി എന്ന് സ്‌കോട്ട് വിളിച്ചു പറഞ്ഞു, എല്ലാവരും അത്താഴ മേശക്കു ചുറ്റും ഇരുന്നു. ഓഡ്രി ഓരോരുത്തര്‍ക്കും ഉള്ള വൈന്‍ ഗ്ലാസ്സുകളില്‍ പകര്‍ന്നു വച്ചു. വല്യമ്മ ലാറി ഉച്ചത്തില്‍ എല്ലാവരുടെയും ശ്രദ്ധ ക്ഷണിച്ചുകൊണ്ട്, പരമ്പരാഗതമായ അവരുടെ ചടങ്ങുകള്‍ ആരംഭിച്ചു. ഓരോരുത്തരായി അവരവര്‍ക്കു പ്രീയപ്പെട്ട കാര്യങ്ങള്‍ നടന്നതിന് ഈശ്വരനോട് നന്ദി പറയാന്‍ തുടങ്ങി. ഓരോരുത്തര്‍ നന്ദി പറഞ്ഞുകഴിയുമ്പോളും വൈന്‍ ഗ്ലാസ് ഉയര്‍ത്തി "ല ഖൈമ്മ് " (ഘ 'ഇവമശാ ) എന്ന് ഹീബ്രൂ വാക്കു ഉച്ചത്തില്‍ പറഞ്ഞു ഗ്ലാസ്സുകള്‍ മുട്ടിച്ചു ടോസ്റ്റ് ചെയ്യാന്‍ തുടങ്ങി. അവിചാരിതമായി ഉണ്ടായ ഹൃദയാഘാതത്തില്‍ നിന്നും തലനാരിഴടക്കു രക്ഷപെട്ട ഈയുള്ളവന്റെ നന്ദി പറച്ചില്‍, അത് നേരിട്ട് ഉയരങ്ങളില്‍ ഉള്ള പിതാവിനോട് ഹൃദയം തുറന്നത് ആയതുകൊണ്ടാകാം ഉച്ചത്തിലാണ് എല്ലാവരും 'ലഖൈമ്മ്' ടോസ്റ്റിഗ് നടത്തിയത്. എന്തായാലും ഈ 'ലഖൈമ്മ്' എന്ന ഹീബ്രൂ പദം അറിയാതെ മനസ്സില്‍ കയറിപറ്റി. ഏറ്റവും ഒടുവില്‍ നന്ദി പറയാന്‍ ഉള്ളത് ലാരിവല്ല്യമ്മ ആയിരുന്നു. അവര്‍ ഗദ്ഗദഖണ്ഡയായി കണ്ണടച്ച്‌കൊണ്ടു തേങ്ങി. എന്തൊക്കെയോ സങ്കടങ്ങളുടെ കുത്തൊഴുക്ക് മുഖത്തു കാണാമായിരുന്നു. ഇത്രനാള്‍ അമേരിക്കയില്‍ താങ്ക്‌സ്ഗിവിങ്ങ് ആഘോഷിച്ചതിലും ഏറ്റവും മനസ്സുകൊണ്ട് തൃപ്തി തോന്നിയ ഒരു ദിവസമായി അത് മാറുകയായിരുന്നു.

ഡിന്നറിനുശേഷം വല്യപ്പന്‍ വാറന്‍ 'ലഖൈമ്മ്' എന്ന വാക്കിന്റെ അര്‍ഥം " റ്റു ലൈഫ് " അഥവാ 'ജീവനു വേണ്ടി' എന്നാണെന്നു വിശദീകരിച്ചു. അത് ആയിരക്കണക്കിന് വര്‍ഷങ്ങളായുള്ള ഒരു യഹൂദ പാരമ്പര്യമാണ്. ഏദന്‍ തോട്ടത്തിലെ അറിവിന്റെ വൃക്ഷം മുന്തിരിവള്ളി ആയിരുന്നത്രേ. അത് മരണമാണ് മനുഷ്യന് സമ്മാനിച്ചത് . മഹാ പ്രളയത്തിന് ശേഷം നോഹ ഒരു മുന്തിരിത്തോട്ടം ഉണ്ടാക്കി, പിന്നെ ഉണ്ടായ നാണക്കേട് ബൈബിളിലെ ഉത്പത്തിപ്പുസ്തകത്തില്‍ 9 ആം അദ്ധ്യായത്തില്‍ പറഞ്ഞിരിക്കുന്നു. 19 ആം അധ്യായത്തില്‍ മകന്‍ ലോത്ത് മദ്യപിച്ചു മകളോടൊപ്പം ശയിച്ച അതി ദാരുണമായ കഥയും ഒക്കെ നിഷേധാത്മകമായ ജീവിത അനുഭവം ആണ് കാണിച്ചു തരുന്നത്, അതുകൊണ്ട് ഇനിയും മരണമല്ല, നല്ല ഒരു ജീവിതത്തിനായി ആശംസിക്കാം എന്നാണ് 'ലഖൈമ്മ്' കൊണ്ട് അര്‍ത്ഥമാക്കുന്നത്.

കൊലക്കുറ്റത്തിനുള്ള വിചാരണക്ക് ശേഷം തൂക്കിക്കൊല്ലാനുള്ള വിധി പ്രസ്ഥാപിക്കുന്നതിനു മുന്‍പ്, ജൂതന്മാരുടെ കോടതിയില്‍, ന്യായാധിപന്‍, വിധികര്‍ത്താക്കളുടെ സമിതിയോട് അവസാനമായി ചോദിക്കുമായിരുന്നു. 'അല്ലയോ മാന്യരേ, അന്യായക്കാരനെ എന്ത് ചെയ്യണം?' അവന്‍ തുടര്‍ന്ന് ജീവിക്കാനാണ് അവര്‍ തീരുമാനിക്കുന്നതെങ്കില്‍ ''ലഖൈമ്മ്" അഥവാ 'റ്റു ലീവ് ' എന്ന് പറഞ്ഞു വീഞ്ഞ് പാത്രം ഉയര്‍ത്തി ടോസ്റ്റ് ചെയ്യും. മരിക്കണം എന്നാണ് അവരുടെ അഭിപ്രായമെങ്കില്‍ "ലമിഥാ" അഥവാ 'റ്റു ഡെത്ത് ' എന്നും പറയണം. "ലമിഥാ "ആണെങ്കില്‍ കുറ്റവാളിയെ വീര്യമുള്ള വീഞ്ഞ് കുടിപ്പിച്ചു കൊല്ലാനായി കൊണ്ടുപോകും. അത്തരം ഒരു സാഹചര്യം ജീസസിന്റെ വിചാരണയിലും സംഭവിച്ചിരുന്നല്ലോ (ലൂക്കോസ് 24 :22 ). യഹൂദ വിശ്വാസം അനുസരിച്ചു വീണ്ടെടുപ്പിനായി (ങീവെശമരവ) മ്ശിഹാ വരുമ്പോള്‍, മഹത്വത്തിന്റെ വിരുന്നില്‍ വീഞ്ഞ് ഉയര്‍ത്തി ''ലഖൈമ്മ്" പറയണം.

യഹൂദന്മാര്‍ അവരുടെ സുന്നഗോഗുകളില്‍ വീഞ്ഞു ശേഖരിച്ചിരുന്നു. യഹൂദ മതത്തിന്‍റെ കൈവഴിയായി പുറത്തുവന്ന ക്രിസ്തുമതം വീഞ്ഞിന്റെ കാര്യത്തില്‍ അതേ പാരമ്പര്യം തുടരുകയായിരുന്നു. കാനായിലെ വിവാഹ വിരുന്നില്‍ യേശു വെള്ളം വീഞ്ഞാക്കിയ അത്ഭുത പ്രതിഭാസം സുപരിചിതമാണല്ലോ. ക്രിസ്തു വീഞ്ഞു നിറച്ച പാനപാത്രം എടുത്തു വാഴ്ത്തി: 'ഇതു വാങ്ങി പങ്കിട്ടുകൊള്‍വിന്‍' (ലൂക്കോസ് 22: 17). യോഹന്നാന്‍ തിന്നുകയും കുടിക്കുകയും ചെയ്യാത്തവനായി വന്നു; എന്നാല്‍ തിന്നിയും കുടിയനുമായ മനുഷ്യന്‍; എന്നു എതിരാളികള്‍ യേശുവിനെപ്പറ്റി പറഞ്ഞു. (മത്തായി 11:19 ). ക്രിസ്തുവിന്റെ അന്ത്യഅത്താഴത്തിനും വീഞ്ഞു പ്രധാനമായിരുന്നു. വീഞ്ഞിന്റെ ഔഷധ ഗുണങ്ങളെപ്പറ്റി തിമൊഥെയൊസ് 1 അദ്ധ്യായം 5:23 ല്‍ പറയുന്നു 'മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീര്‍ണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്‍ക'. എന്നാല്‍ അമിത മദ്യപാനത്തെപ്പറ്റി വളരെ രൂക്ഷമായിത്തന്നെ ബൈബിളില്‍ പറയുന്നു 'വീഞ്ഞു കുടിച്ചു മത്തരാകാരുതു; അതിനാല്‍ ദുര്‍ന്നടപ്പു ഉണ്ടാകുമല്ലോ' (എഫെസ്യര്‍ അദ്ധ്യായം 5:18 ).

വേദപുസ്തകത്തില്‍ 247 ഇടങ്ങളില്‍ മദ്യത്തെപ്പറ്റി പറയുന്നു, 40 ഇടങ്ങളില്‍ അതിന്റെ ദൂഷ്യത്തെപ്പറ്റിയും 145 ഇടങ്ങളില്‍ അനുഗ്രഹമായിട്ടും 62 ഇടങ്ങളില്‍ നിഷ്പക്ഷമായിട്ടും പരാമര്‍ശിക്കുന്നു. വളരെ കരുതലോടെ ഉപയോഗിക്കേണ്ട സംഗതിയാണ് വീഞ്ഞ് എന്നും, ആത്മനിയന്ത്രണം അത്യാവശ്യമാണെന്നും വിവിധ ഇടങ്ങളില്‍ വേദപുസ്തകം കാട്ടിത്തരുന്നുണ്ട് . ക്രിസ്ത്യന്‍ പള്ളികളുടെ പുറത്തും, വിശുദ്ധ സ്ഥലങ്ങളിലും പുരോഹിതരുടെ കുപ്പായങ്ങളിലും മുന്തിരിവള്ളി ചിത്രീകരിച്ചിരിക്കുന്നത്! കാണാറുണ്ടല്ലോ. പാരമ്പര്യ ക്രിസ്ത്യാനികള്‍ ആഘോഷമായിത്തന്നെ വീഞ്ഞ് ഉയര്‍ത്തി 'ലഖൈമ്മ്' പാനോപചാരം അര്‍പ്പിക്കുന്നത്, ആരാധനയില്‍ പങ്കാളികളായവര്‍ക്കുള്ള അനുഗ്രഹത്തിനും നിത്യ ജീവന്‍ നല്‍കുന്ന അനുഭവത്തിനും വേണ്ടിയാണ്.

െ്രെകസ്തവവിശ്വാസപ്രകാരം വീഞ്ഞ് ദൈവത്തിന്റെ വരദാനമാണ്. ലോകത്തിന്റെ പാപത്തെ തുടച്ചുകളയുവാന്‍ തന്റെ സ്വന്ത പുത്രനെ ബലിയായി നല്‍കിയ ദൈവത്തിന്റെ വലിയ സ്‌നേഹമാണ് വീഞ്ഞ് നല്‍കുന്ന അടിസ്ഥാന സന്ദേശം എന്നാണ് പൗരാണിക ക്രിസ്ത്യന്‍ സഭകളുടെ മതം. അതിലൂടെ ദൈവകോപത്തിന്റെ മുള്‍ശിഖിരങ്ങള്‍ മാറ്റി, വിശ്വസിക്കുന്നവര്‍ക്ക് മരുഭൂമിയിലെ നീരുറവയായി മാറുകയാണ് വീഞ്ഞിന്റെ കാല്പനിക സങ്കല്‍പം. അതുകൊണ്ടു വീഞ്ഞ് ഉപയോഗിക്കുന്നത് ക്രിസ്ത്യാനികള്‍ക്ക് പുതിയ ജീവന്റെ തുടിപ്പിന്റെ പ്രതീകമാണ്.

കാറില്‍ കയറാന്‍ തുടങ്ങുന്നതുവരെ വാറന്‍മുത്തച്ഛന്‍ ഒപ്പം വന്നു. ഇലപൊഴിച്ചിലിന്റെ കാലമായതിനാല്‍ കരീലകൂട്ടങ്ങള്‍ക്കിടയിലുള്ള കുഴികള്‍ ശ്രദ്ധിച്ചു നടക്കണമെന്ന് ഓര്‍മ്മപ്പെടുത്തി. 'നിങ്ങളുടെ നാട്ടില്‍ മദ്യപാനം ഒരു പ്രശ്‌നമാണെന്ന് കേട്ടിരിക്കുന്നു' , വാറന്‍ കാറിന്റെ ഡോര്‍ അടച്ചുകൊണ്ടു പറഞ്ഞുനിറുത്തി. കേരളം, ലോക മദ്യപന്മാരുടെ ഉയരങ്ങളില്‍ പ്രതിഷ്ഠിക്കപ്പെട്ട വിവരം വാറന്‍ എങ്ങനെ അറിഞ്ഞു എന്ന് അതിശയിച്ചു നില്‍ക്കുമ്പോള്‍ കാറിന്റെ അകത്തെ കടുത്ത തണുപ്പിലേക്ക് ചൂടുള്ളകാറ്റ് പ്രവഹിക്കാന്‍ തുടങ്ങി. കരീലകൂട്ടങ്ങള്‍ കാറ്റിന്റെ പ്രവാഹത്തില്‍ എങ്ങോട്ടൊക്കെയോ ഓടിക്കൊണ്ടിരുന്നു, അവ ഏതു മരത്തില്‍നിന്നാണെന്നു അപ്പോഴേക്കും മറന്നു കഴിഞ്ഞിരിക്കണം , അവ പൂര്‍ണ്ണമായും കാറ്റിന്റെ നിയന്ത്രണത്തില്‍ ആക്കപ്പെട്ടു കഴിഞ്ഞിരുന്നു. ലഖൈമ്മ്!!!, ഞങ്ങള്‍ അറിയാതെ പറഞ്ഞുപോയി.

ഡിസംബര്‍ 9 , രണ്ടായിരത്തിപതിനേഴ് . 

Read more

ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ; ഫ്‌ളോറിഡയിലെ കീ വെസ്റ്റില്‍ കണ്ട കാഴ്ചകള്‍ (വാല്‍ക്കണ്ണാടി )

"തോന്നയ്ക്കല്‍ കണ്ട കാഴ്ചകള്‍" എന്ന ജോസഫ് മുണ്ടശ്ശേരി മാസ്റ്ററുടെ മാസ്റ്റര്‍പീസ് ഓര്‍ത്തുപോയി ഫ്‌ലോറിഡയിലെ കീ വെസ്റ്റ് കാണുവാന്‍ അവസരം കിട്ടിയപ്പോള്‍. കവി കുമാരനാശാന്റെ ജന്മസ്ഥലത്തു ചെന്നപ്പോള്‍ കണ്ട കാഴ്ചകളുടെ അനുസ്മരണമാണ് മുണ്ടശ്ശേരി മാസ്റ്റര്‍ അതിലൂടെ കുറിച്ചുവെച്ചത്. അമേരിക്കയുടെ എക്കാലത്തെയും പ്രിയപ്പെട്ട കഥാകാരന്‍ ഏര്‍ണെസ്‌റ് ഹെമിങ്‌വേ ഏറെക്കാലം താമസിച്ചു കഥകളുടെ ലോകം സൃഷ്ട്ടിച്ച കീ വെസ്റ്റ് എന്ന ദ്വീപില്‍ ചെന്ന് പെട്ടപ്പോള്‍ അതുപോലെ യുള്ള ഒരു വികാരമാണ് അനുഭവപ്പെട്ടത്. അറ്റ്‌ലാന്റിക് സമുദ്രത്തിന്റെയും ഗള്‍ഫ് ഓഫ് മെക്‌സികോയുടെയും ഇടയിലായി, മുരിങ്ങക്ക പോലെ നീളത്തില്‍ ചിതറിക്കിടക്കുന്ന ദ്വീപുകള്‍ ചുരുങ്ങിയ സമയത്തില്‍ നടന്നു കണ്ടു, ഈയാത്രക്ക് ഹെമിംഗ്‌വേയുടെ എഴുത്തുപുര കാണുക എന്ന ഒരു ലക്ഷ്യം മാത്രമാണ് ഉണ്ടായിരുന്നത്.

ഫോര്‍ട്ട് ലോടലില്‍ നിന്നും യാത്ര തിരിക്കുമ്പോള്‍ സുഹൃത് ബാബു ഓര്‍മ്മപ്പെടുത്തി; വാടകക്ക് എടുത്ത കാര്‍ ആണെങ്കിലും ഒരു ധൈര്യത്തിന് എക്‌സ്ട്രാ ഇന്‍ഷുറന്‍സ് ഇരുന്നോട്ടെ ,അവിടെ വണ്ടി ഓടിക്കുന്ന കുറേപേര്‍ക്കെങ്കിലും വിസയോ ലൈസന്‍സോ ഇന്‍ഷുറന്‍സോ ഒന്നും കാണില്ല, ഇടിച്ചിട്ടു മുങ്ങിയാല്‍ പിന്നെ പെട്ട് പോകും എന്ന് അറിയാവുന്ന കൊണ്ടായിരുന്നു. എപ്പോഴും അസ്ഥിരമാണ് അങ്ങോട്ടുള്ള കാലാവസ്ഥയും യാത്രക്കുരുക്കുകളും. എന്നാലും സഹധര്‍മ്മിണിയോടോപ്പം ഒരു ദീര്‍ഘയാത്ര നടത്തിയിട്ടു കുറേക്കാലമായി. മറ്റു പരിപാടികള്‍ ഒന്നും ഇല്ലാതിരുന്നതിനാലും പിറ്റേദിവസമാണ് ന്യൂ യോര്‍ക്കിലേക്കു തിരികെ പോരേണ്ടന്തുഎന്നതിനാലും, ഒരു ആലസ്യത്തോടെ യാത്രയെ സമീപിക്കുവാനാണ് തുനിഞ്ഞത്. മാസങ്ങള്‍ക്കു മുന്‍പ് ചുഴലിക്കാറ്റില്‍ തകര്‍ന്നു തരിപ്പണമായ സ്ഥലമാണ്, അതിനാല്‍ കുറച്ചു ഭക്ഷണവും വെള്ളവും ഒക്കെ കൂടെ കൊണ്ടുപോകുവാന്‍ സുഹൃത് മിനി എടുത്തു വച്ചിരുന്നു. നാല് മണിക്കൂറോളം കടലിന്റെ നടുവിലൂടെ ഇരുവരി പാതയിലൂടെയുള്ള െ്രെഡവിനെപ്പറ്റി സുഹൃത് ബെന്നി വാചാലമായി സംസാരിച്ചത് കുറെ കാലമായി മനസ്സിന്റെ ആവേശമായി നുരഞ്ഞു പൊങ്ങി വന്നുകൊണ്ടിരുന്നു.

മയാമിയില്‍നിന്നും റൂട്ട് വണ്‍ എടുത്തു തിരിഞ്ഞപ്പോഴേക്കും എവിടുന്നോ പാഞ്ഞു വന്ന മഴ മേഘങ്ങള്‍ ആകെ ഇരുട്ടാക്കി. മഴ പെയ്യുന്നു എന്ന് റോഡില്‍ നിന്ന് തെറിക്കുന്ന വെള്ളവും അത് വണ്ടിയുടെ ചക്രത്തില്‍ അടിച്ചുയരുന്ന ബാഷ്പധാരയും കണ്ടു മനസിലാക്കാം; എന്നാല്‍ വണ്ടിയുടെ വിന്‍ഡ് ഷീല്‍ഡില്‍ ഒരു തുള്ളി മഴ വെള്ളം പോലും പതിക്കുന്നില്ല. കുറെ ദൂരം കഴിഞ്ഞപ്പോള്‍ വണ്ടിയുടെ മുകളില്‍ മാത്രം മഴ, റോഡ് ഉണങ്ങിക്കിടക്കുന്നു. റോഡിന്‍റെ ഒരു ലൈനില്‍ മാത്രം മഴ, മറ്റേ ഭാഗം നന്നേ ഉണങ്ങി കിടക്കുന്നു. മധുരമായി പടരുകയും നൊമ്പരമായി പെയ്യുകയും ചെയ്യുന്ന ഈ മഴനീര്‍കണങ്ങള്‍ ഇടയ്ക്കിടെ മാനസ ദേവന്റെ ചുംബന പൂക്കളായി ഹുദയത്തെ തലോടി കടന്നുപോയി. ദാ വന്നു, ദേ പോയി എന്ന് സുരേഷ് ഗോപി ഡയലോഗ്‌പോലെ, മഴ പൊടുന്നനെ അപ്രത്യക്ഷമായി. മനോഹരമായ മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന നീലാകാശവും കത്തി നില്‍ക്കുന്ന സൂര്യനും ഞൊടിയിടക്കുള്ളില്‍ തെളിഞ്ഞു വന്നു. ഇരു വശങ്ങളിലും കൈ വീശി യാത്രയാക്കുന്നു കടലിന്റെ കുഞ്ഞോളങ്ങളും പ്രകാശപൂരിതമായ വീഥികളും, വശീകരിക്കുന്ന നീലിമയും മാത്രം നിറഞ്ഞു നിന്ന ദ്ര്യശ്യങ്ങള്‍. അങ്ങോട്ടും ഇങ്ങോട്ടും പോകാന്‍ ആകെ ഒറ്റ വഴി പാത, നടുക്ക് ഒരു വര മാത്രം ഉണ്ടായതിനാല്‍ വാഹനങ്ങള്‍ ഒന്നിന് പുറകെ ഒന്നായി പൊയ്‌ക്കൊണ്ടിരുന്നു. അപ്പോള്‍ ആതിരയുടെ ചില വരികള്‍ അറിയാതെ ഉണര്‍ന്നുവന്നു.

"നീളുന്ന ഒറ്റയടിപ്പാതയിലെ രണ്ടൊരങ്ങളനുനമ്മള്‍, നമുക്ക് മേലെ ഒരേ മഴയും വസന്തവും മഞ്ഞും പെയ്‌തൊഴിയുന്നു; ഒരേ ആളുകള്‍ നമ്മെ കടന്നു പോകുന്നു, അതെ, ഒരേ ചിന്തയും ഒരേ സ്വപ്നങ്ങളും ഒരേ ഓര്‍മ്മകളുമുള്ള, പരസ്പരം തിരിച്ചറിയാതെ സമാന്തരമായി പോകുന്ന രണ്ടോരങ്ങള്‍ , ഒരിക്കലും കണ്ടുമുട്ടാതെ നീളുകയാണ് അനന്തമായി"

ഏതോ ഒരു കക്ഷി അമ്പതു മൈല്‍ സ്പീഡില്‍ തന്നെ മുന്നില്‍ പോയ്‌കൊണ്ടിരുന്നതിനാല്‍, മറ്റു ഗതിയില്ലാതെ അതെ സ്പീഡില്‍ യാത്ര തുടര്‍ന്നു.

അമേരിക്കന്‍ തീരത്തുനിന്നു 160 മൈല്‍ ദൂരം വരും കീ വെസ്റ്റില്‍ എത്താന്‍ , എന്നാല്‍ 100 മൈല്‍ മതി ക്യബയുടെ തീരത്തു അടുക്കാന്‍. 113 മൈല്‍ ദൈര്‍ഖ്യമുള്ള യൂ. എസ്. വണ്‍ ഹൈവേയില്‍ 42 പാലങ്ങള്‍ കടന്നുവേണം "ഏക മനുഷ്യ കുടുംബം " എന്ന ആപ്ത വാക്യം നിലകൊള്ളുന്ന നഗരത്തില്‍ എത്തിച്ചേരാന്‍. അതില്‍ "സെവന്‍ മൈല്‍ ബ്രിഡ്ജ് " കടന്നു പോകുന്നത് ഒരു അനുഭവമാണ്. ചില ഭാഗങ്ങളില്‍ കപ്പല്‍ കടന്നു പോകേണ്ടതുകൊണ്ടു 65 അടി ഉയരത്തിലേക്ക് പാലം വില്ലു പോലെ ഉയര്‍ന്നു നില്‍ക്കുന്ന ഭാഗത്തേക്ക് വണ്ടി ഓടിച്ചു കയറുമ്പോള്‍, ഇരുസൈഡിയിലും ഉള്ള കടലില്‍ നിന്നും മേഘങ്ങളിലേക്കു പറന്നുയുയരുന്ന പ്രതീതിയാണ്. താഴേക്ക് പായുമ്പോള്‍ തിളക്കമുള്ള നീല വെള്ളത്തിലെ കുമ്മായക്കല്ലുകളും പവിഴപുറ്റും ഹൃദയഹാരിയായ നയന ഭോജനമാണ്. നാമൊക്കെ മിക്കപ്പോഴും കംപ്യൂട്ടറിന്റെയോ സ്മാര്‍ട്‌ഫോണിന്റെയോ സമുദായത്തിന്റെയോ ഭാഷയുടെയോ ഒക്കെ ഒറ്റപ്പെട്ട ദ്വീപുകളില്‍ ജീവിക്കുകയാണ്. നമുക്ക്മുകളിലൂടെ നീണ്ടു പോകുന്ന ചില പാലങ്ങളാണ് നമ്മെയൊക്കെ, നാമറിയാതെ ബന്ധിപ്പിക്കുന്നത്. ഉള്‍ക്കടലില്‍ അവസാനിക്കുന്ന പാലങ്ങള്‍ നിലനില്‍ക്കുന്നത് തന്നെ അസ്ഥിരമാകുന്ന ചില സത്യങ്ങളുടെ തൂണുകളിലല്ലേ?. ചൂണ്ടയിട്ട് മല്‍സ്യം പിടിക്കുന്ന അനവധിപേര്‍ ഇരു ഭാഗത്തും ഉണ്ടായിരുന്നു. ആഴമില്ലാത്ത കടല്‍ ആയതുകൊണ്ടോകം വലിയ തിരമാലകള്‍ അടിച്ചുയരുന്നതായിരുന്നില്ല. സര്‍വ്വനാശ സംഹാരിയിയ ചുഴലിക്കാറ്റുകളാണ് ഈ ഭൂമികളുടെ തീരാ ശാപം.

ഏതാണ്ട് 27,000 പേര്‍ താമസിക്കുന്ന 7.4 ചതുര്‍സ്ത്ര മൈലുകള്‍ക്കു കുറെ ഏറെ ചരിത്രം അവകാശപ്പെടാനുണ്ട്. ഏറ്റവും ഒടുവിലായി , 1962 ലെ ക്യൂബന്‍ മിസൈല്‍ െ്രെകസിസ് എന്ന അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മില്‍ ഉണ്ടാകാമായിരുന്ന ആണവയുദ്ധം ഈ പ്രദേശത്തെ ആഗോള ശ്രദ്ധയില്‍ നിര്‍ത്തി. അമേരിക്കയുടെ 90 മൈല്‍ ദൂരത്തു, ക്യൂബയില്‍ സോവിയറ്റ് ആണവ മിസൈലുകള്‍ സ്ഥാപിച്ചപ്പോള്‍ പ്രസിഡന്റ് കെന്നഡി ഒരു തുറന്ന യുദ്ധത്തിന് ഒരുങ്ങി. തര്‍ക്കത്തിന്റെ മൂര്‍ദ്ധന്യ അവസ്ഥയില്‍ 90 മൈല്‍ ദൂരത്തെക്കുറിച്ചു അദ്ദേഹം വാചാലനായിരുന്നു , പിന്നീട് കീ വെസ്റ്റില്‍ എത്തി ക്യൂബയ്ക്ക് നേരെ അദ്ദേഹം വിരല്‍ ചൂണ്ടിയിരുന്നു. ആ ചൂണ്ടലിലില്‍ ഒരു പക്ഷെ ലോകാവസാനത്തിന്റെ മുറവിളി ഉണ്ടായിരുന്നോ എന്നറിയില്ല; പക്ഷേ ആ വിരല്‍ തുമ്പില്‍ അമേരിക്കയുടെ ആത്മാഭിമാനം തുടുത്തു നിന്നിരുന്നു.

ബഹാമസ് ദ്വീപില്‍നിന്നും, അമേരിക്കന്‍ റെവല്യൂഷന്‍ സമയത്തു രക്ഷപെട്ടുവന്ന ഭരണപക്ഷക്കാരായ വെള്ളക്കാരായിരുന്നു കൂടുതലും ഇവിടെ താമസച്ചു തുടങ്ങിയത്. അവരെ കോങ്ക്‌സ് എന്നറിയപ്പെടാനാണ് അവര്‍ ആഗ്രഹിച്ചത്. കീ വെസ്റ്റില്‍ ജനിച്ച കോങ്ക്‌സിനെ "സീവാട്ടര്‍ കോങ്ക്‌സ് " എന്നും, ഏഴു വര്‍ഷത്തില്‍ ഏറെ ഇവിടെ താമസിച്ചവരെ "ഫ്രഷ് വാട്ടര്‍ കോങ്ക്‌സ് " എന്നുമാണ് വിളിക്കാറ്. എന്നാലും ഇവിടെ ക്യൂബയില്‍ നിന്നും ബോട്ടില്‍ എത്തിയ ഏറെ ആളുകള്‍ താമസിക്കുന്നണ്ട്. അവരെ കോങ്ക്‌സിന്റെ ഗണത്തില്‍ കൂട്ടാറില്ല. ക്യൂബയില്‍ നിന്നും അനധികൃതമായി എത്തിയവരെ പിടിക്കാന്‍ യു. എസ്. ബോര്‍ഡര്‍ സെക്യൂരിറ്റി ഹൈവേ സിസ്റ്റം ബ്ലോക്ക് ചെയ്യുകയും, ആ തടസ്സം ദിവസങ്ങള്‍ നീളുകയും, ദ്വീപിലെ കച്ചവടത്തെ സാരമായി ബാധിക്കുകയും ചെയ്തതില്‍ പ്രതിക്ഷേധിച്ചു് 1982 ല്‍ 'കോങ്ക്‌സ് റിപ്പബ്ലിക്ക്' എന്ന സ്വതന്ത്ര രാജ്യം പ്രഖ്യാപിക്കയും ചെയ്തിരുന്നു. അതില്‍പിന്നെ എല്ലാ ഏപ്രില്‍ 23 നും ഇതിന്റെ ഓര്‍മ്മ ഇവര്‍ ആഘോഷിച്ചുവരുന്നുണ്ട്.

അമേരിക്കയുടെ ഏറ്റവും തെക്കേയറ്റത്തെ മുനമ്പ് ഇവിടെയായതിനാല്‍, ഇവിടെ നിന്നും ഗ്ലാസ് ബോട്ടില്‍ ക്യൂബയുടെ അടുത്തു വരെ പോകുന്ന യാത്ര രസകരമാണ്. ഗ്ലാസ് ബോട്ട് ആയതിനാല്‍ ആഴമില്ലാത്ത കടലിന്റെ അടിഭാഗം വ്യക്തമായി ബോട്ടില്‍ നിന്ന് തന്നെ കാണാന്‍ പറ്റും, വിവിധതരം മത്സ്യങ്ങളും കടല്‍ ജീവികളെയും നേരിട്ട് കാണാന്‍ സാധിക്കും. ഞങ്ങള്‍ ചെന്ന ദിവസം കാറ്റ് പ്രതികൂലം ആയിരുന്നതിനാല്‍ ബോട്ട് യാത്ര നിരോധിച്ചിരുന്നു.

ഹൈസ്കൂളില്‍ പഠിക്കുന്ന സമയത്തു 'കിഴവനും കടലും' എന്ന ഹെമിങ്‌വേയുടെ കഥ കേട്ടത് ഗോപിസാറിന്റെ ചുണ്ടില്‍നിന്നായിരുന്നു. രണ്ടു കണ്ണുകളുടെയും കാഴ്ച നഷ്ട്ടപ്പെട്ട ഗോപിസാറിന്റെ ജീവിതാനുഭവത്തില്‍ തട്ടിയതുകൊണ്ടാവാം കഥയ്ക്ക് ഒരു വൈകാരികമായ തലം സൃഷ്ടിക്കപ്പെട്ടത്. നിശ്ചലമായ, തുറിച്ചുനിന്ന ആ നേത്രങ്ങളില്‍ നിന്നും കിഴവന്‍ സാന്റിയാഗോ ഞങ്ങളുടെ ഹൃദയത്തിലേക്ക് തുഴഞ്ഞു കയറുകയായിരുന്നു. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ കഥ നടക്കുന്ന സ്ഥലവും ഹെമിങ്‌വേയുടെ ഈ എഴുത്തുപുരയും കാണാന്‍ ആകുമെന്ന് വിചാരിച്ചില്ല.

84 ദിവസം തുടര്‍ച്ചായി മീന്‍ പിടിക്കാന്‍ ഇറങ്ങിയിട്ടും ഒന്നും കിട്ടാതെ തിരിച്ചുവന്ന കിഴവന്‍ സാന്റിയാഗൊ 85 ആം ദിവസം പുറം കടലില്‍ പോകുന്നു

ഒരു വലിയ മീനിനെ പിടിക്കുന്നു. ആ മീന്‍ ബോട്ട് വലിച്ചുകൊണ്ട് ദിവസങ്ങളോളം കടലില്‍ ഓടുകയാണ്. പരവശനായ സാന്റിയാഗോ ഒരു വിധം മീനിനെ ബോട്ടില്‍ ചേര്‍ത്തുവച്ചു തിരിച്ചുവരുന്നവഴി സ്രാവുകള്‍ മീനിനെ തിന്നാന്‍ ശ്രമിക്കയും, സാന്റിയാഗോ സ്രാവുകളെ ആക്രമിക്കുന്നു, അവ വീണ്ടും അക്രമിച്ചുകൊണ്ടേയിരുന്നു, അപ്പോഴേക്കും സാന്റിയാഗൊയുടെ എല്ലാ ആയുധങ്ങളും നഷ്ട്ടപ്പെട്ടു, മുറിവേറ്റു അവശനായിക്കഴിഞ്ഞിരുന്നു. തിരികെ കരയില്‍ എത്തുമ്പോള്‍ മീനിന്റെ ഒരു വലിയ അസ്ഥികൂടം മാത്രാണ് അവശേഷിച്ചത്. ഇതിനിടെ കടന്നു വരുന്ന കഥാതന്തുവാണ് കഥയുടെ ഉല്‍കൃഷ്ടത. നഷ്ടങ്ങളിലും പരാജയങ്ങളിലും പിടിച്ചു നിര്‍ത്താനാവുന്ന ജീവന്റെ ഉള്‍പ്രേരണയാണ് നമ്മെ ഓരോ നിമിഷങ്ങളിലും മുന്‍പോട്ടു കൊണ്ടുപോകുന്ന ശക്തി, നേട്ടങ്ങള്‍ ഒക്കെ താല്‍ക്കാലികം മാത്രം എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

കാര്‍ പാര്‍ക്ക് ചെയ്തു 907 വൈറ്റ് ഹെഡ് സ്ട്രീറ്റിലുള്ള ‘ഹെമിങ്‌വേ ഹൗസിലേക്കു’ നടന്നപ്പോള്‍ പത്തിരുപത് പേര്‍ അവിടെ മുറ്റത്തു നില്‍പ്പുണ്ട്. ചെറിയ കൂട്ടങ്ങളായി ആ പഴയ മാളികയിലേക്കു കടന്നു. 1931 മുതല്‍ 1939 വരെ ഈ വീടിന്റെ അകത്തങ്ങളില്‍ വിവധ കഥകള്‍ രൂപപ്പെടുകയായിരുന്നു. 'പുസ്തകത്തോളം വിശ്വസ്തരായ കൂട്ടുകാരില്ല ' (ദെയ്ര്‍ ഈസ് നോ ഫ്രണ്ട് ആസ് ലോയല്‍ ആസ് എ ബുക്ക് )എന്ന് ആലേഖനം ചെയ്ത കവാടം പുസ്തകരാധകരുടെ പരസ്യ പ്രമാണമാണ്. ഹെമിംഗ്‌വേ ഉപയോഗിച്ച എല്ലാ വസ്തുക്കളും ദേശീയ ചരിത്ര അതിരടയാളമായി അവിടെ സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ പ്രസിദ്ധമായ 'ഡെത്ത് ഇന്‍ ദി ആഫ്റ്റര്‍നൂണ്‍, ഫോര്‍ ഹും ദി ബെല്‍ ടോള്‍സ് , ദി സ്‌നോ ഓഫ് കിളിമജ്ഞരോ , ദി ഷോര്‍ട് ഹാപ്പി ലൈഫ് ഓഫ് ഫ്രാന്‍സിസ് മകംബെര്‍' തുടങ്ങിയ കൃതികള്‍ ഈ അകത്തളങ്ങളിലാണ് പിറവിയെടുത്തത്. വിശാലമായ നടപ്പന്തല്‍ പൊതിഞ്ഞു നില്‍ക്കുന്ന ചുറ്റുവട്ടം, മുളകളും തെങ്ങും മറ്റു മരങ്ങളും ഇടതൂര്‍ന്നു നില്‍ക്കുന്ന മുറ്റം , അതിനിടയിലൂടെ കല്ല് പതിച്ച നടപ്പാതകള്‍, വിശാലമായ എഴുത്തുപുര ഒക്കെ ഒരു എഴുത്തുകാരനെ വ്യാമോഹിപ്പിക്കുന്ന എല്ലാ ഘടകങ്ങളും അവിടെ ഒന്ന് ചേര്‍ന്നിരിക്കുന്നു. ഒരു എഴുത്തുകാരന് ചിന്തകള്‍ പിറവിയെടുക്കുമ്പോള്‍ അവക്കു സുഗമമായി രൂപപ്പെടാനുള്ള ഏകാഗ്രതയും ധ്യാനവും ആ അന്തരീക്ഷത്തില്‍ ഇപ്പോഴും ജ്യലിച്ചു നില്‍ക്കുന്നുണ്ട്.

ആറും ഏഴും വിരലുകളുള്ള പൂച്ചകളാണ് അവിടുത്തെ മറ്റു പ്രധാന ആകര്‍ഷണം. ഹെമിങ്‌വേ ഓമനിച്ചു വളര്‍ത്തിയ പൂച്ചകളുടെ പിന്‍തലമുറയിലുള്ള അറുപതോളം പൂച്ചകള്‍ ഈ വീടിന്റെ വിവിധ ഭാഗങ്ങളില്‍ ആലസ്യത്തോടെ കിടന്നുറങ്ങുന്നുണ്ട്. കസേരകളിലും ഹെമിങ്‌വേ കിടന്നുറങ്ങിയ കട്ടിലും ഒക്കെ ഇന്ന് അവരുടെ വരുതിയിലാണ്. അവക്കുവേണ്ട എല്ലാ അവകാശങ്ങളും അദ്ദേഹം എഴുതി വച്ചിരുന്നു. ഇതില്‍ ചില പൂച്ചകളെ ഉണര്‍ത്താന്‍ ചിലര്‍ ശ്രമിച്ചു, ' എന്തുവാടേ ഇതൊക്കെ, വന്നു കണ്ടിട്ട് പൊയ്ക്കൂടേ " എന്ന നിസ്സംഗ ഭാവത്തില്‍ ഒരു ഇളിച്ച നോട്ടം, പിന്നെയും വീണ്ടും മയക്കത്തിലേക്ക്.

1950 ല്‍ "ദി ഓള്‍ഡ് മാന്‍ ആന്‍ഡ് ദി സീ' എഴുതിയപ്പോള്‍ തന്നെ , തന്റെ ഏറ്റവും നല്ല രചനയാണെന്നു അദ്ദേഹത്തിന് ബോധ്യപ്പെട്ടു. 1953 ല്‍ ഈ പുസ്തകത്തിന് പുലിറ്റ്‌സര്‍ അവാര്‍ഡ് നേടി . 1954 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനവും അദ്ദേഹത്തെ തേടി എത്തി. തുടെരെയുള്ള അപകടങ്ങള്‍ കാരണം നോബല്‍ സമ്മാനം സ്വീകരിക്കാന്‍ സ്‌റ്റോക്ക്‌ഹോമില്‍ പോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. പകരം കൊടുത്തയച്ച പ്രസംഗത്തില്‍ ഒരു എഴുത്തുകാരന്റെ ഏകാന്തതയുടെ തടവറകളും ഒടുങ്ങാത്ത വ്യഥകളും അയാള്‍ മാത്രം അനുഭവിക്കുന്ന നിസ്സാഹായത അയാളെ നിത്യതയുടെ പടവിലേക്കു തള്ളിയിടുകയാണ് എന്ന് പറഞ്ഞിരുന്നു. ദീര്‍ഘനാള്‍ അദ്ദേഹം അമേരിക്കയുടെ ശത്രുപക്ഷത്തു നിലയുറപ്പിച്ച ക്യൂബയിലാണ് താമസിച്ചത് , അതുകൊണ്ടു തന്നെ അമേരിക്കന്‍ സര്‍ക്കാരിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു അദ്ദേഹം. അസാധാരണമാംവിധം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അദ്ദേഹത്തെ വിഷാദരോഗത്തില്‍ താഴ്ത്തി. 1961 ഏപ്രില്‍ മാസത്തിലെ ഒരു ശരത്കാല സന്ധ്യയില്‍ ; രോഗത്തില്‍ നിന്നും, വിഷാദത്തില്‍നിന്നും എഴുത്തുകാരന്റെ നിത്യതയിലേക്കു സ്വയം പ്രവേശിച്ചു.

'Away is more closer than you think' 

Read more

കേരളത്തിൽ രാഷ്ട്രീയ യൂണിവേഴ്സിറ്റികൾ ആരംഭിക്കണം (വാൽക്കണ്ണാടി )

കലാലയം വെറും രാഷ്ട്രീയ കളരി അല്ലെന്നും പഠന കേന്ദ്രമാണെന്നും ഉള്ള കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരാമർശം ഒരു വലിയ ചർച്ചക്കാണ് വഴി മരുന്നിട്ടിരിക്കുന്നത്‌. പൊന്നാനി എം. ഇ. എസ്  കോളേജിൽ നടന്ന വിദ്യാർത്ഥി സമരത്തെക്കുറിച്ചു ഉള്ള മാനേജ്മെന്റിന്റെ പരാതിയിൽ കഴമ്പുണ്ടെന്നും, സമരം ചെയ്യേണ്ടവർ കലാലയത്തിനു പുറത്തു പോയി ചെയ്യട്ടെ; പഠന കേന്ദ്രങ്ങൾ കുട്ടികൾക്ക് പഠിക്കാനുള്ള സാഹചര്യമാണ് ഒരുക്കേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. ഈ കോടതി പരാമർശം, കേരളത്തെ അരാഷ്രീയവൽക്കരിക്കാനുള്ള കടന്നുകയറ്റമാണെന്നു രാഷ്ട്രീയക്കാർ തുറന്നടിച്ചു. 

കുറെ വർഷങ്ങൾ പിന്നോട്ട് പോകുമ്പോൾ കലാലയ രാഷ്രീയ ദിനങ്ങളുടെ മാസ്മരിക ഭാവം ഇതൾ വിരിയുകയാണ്. എഴുപതുകളിലെ ശരാശരി മലയാളി കോളേജ് ജീവിതത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് കലാലയ രാഷ്രീയം. ബോയ്സ് ഹൈ സ്കൂളിലെ മുരടിച്ച ദിനങ്ങളിൽ നിന്നും ഒരു വലിയ വാതായനം ആണ് കോളേജ് തുറന്നിട്ടത് . പെങ്ങന്മാരേ, സഹോദരിമാരേ ഒരു വോട്ട് കെ. സ്. യൂ വിനു നൽകണേ എന്ന് കേണു അപേക്ഷിക്കുമ്പോൾ തല താഴ്ത്തി കിലുക്കാംപെട്ടി പോലെ  ചിരിച്ചു കൊണ്ട് നോട്ടീസ് വാങ്ങി പോകുന്ന പെൺകുട്ടികൾ. അന്ന് പ്രീഡിഗ്രി കോളേജ് തലത്തിലായിരുന്നതുകൊണ്ടു കൗമാരത്തിന്റെ ആരബ്ധത, ബൊഗൈൻവില്ല പൂക്കൾപോലെ നിറഞ്ഞു നിന്ന കോളേജ് വഴികൾ. ആരാണ് സ്ഥാനാർഥിയെന്നു വലിയ പിടിയില്ലെങ്കിലും ഏറ്റവും കൂടുതൽ നോട്ടീസ് വിതരണം നടത്തി എന്നതിൽ അഭിമാനിച്ചിരുന്നു. ഒരു മുഖം മാത്രം എങ്ങനെയെങ്കിലും ഒപ്പിച്ചെടുക്കുക എന്ന ക്ലേശകരമായ പരിശ്രമം ആയിരുന്നു അതിനു പിന്നിൽ. പാർട്ടിക്കൊടിയും പിടിച്ചു മുദ്രാവാക്യം മുഴക്കി കോളേജ് വരാന്തകളിൽ കൂട്ടമായി നടന്നു പോകുമ്പോഴും ശ്രദ്ധിക്കപ്പെടുവാനുള്ള ത്വര ജ്വലിച്ചു നിന്നിരുന്നു. പ്രത്യയ ശാസ്ത്രത്തിന്റെ പിൻബലം ഒന്നുമായിരുന്നില്ല പ്രീഡിഗ്രി രാഷ്ട്രീയം. 

ആയിടക്ക് പാർട്ടി ഒരു സമരം പ്രഖ്യാപിച്ചു, സമരത്തിൻറ്റെ കാരണം എന്താണെന്നു മനസിലായുമില്ല തിരക്കിയതുമില്ല, പഠിപ്പുമുടക്ക്, വരാന്തകൾ തോറും മുദ്രാവാക്യം വിളിച്ചു നടന്നു കൂട്ടമണിയടിച്ചു കോളേജ് വിടുവിച്ചു. അങ്ങനെ സ്വയം ക്ലാസ് മുടക്കി പ്രതിഷേധം പ്രകടിപ്പിച്ചു ജാഥയായി വഴിയിലേക്ക്, അപ്പോഴാണ്‌ റോഡ് തടയൽ ആണ് പാർട്ടി ആഹ്വാനം എന്ന് കേട്ടത്. തിരക്ക് പിടിച്ച എം . സി . റോഡിൽ തടസ്സങ്ങൾ കൊണ്ട് വയ്ക്കാൻ വലിയ ഉന്മേഷമായിരുന്നു. കെ .സ് .ർ .ടി. സി , ഫാസ്റ്റ് പാസ്സന്ജർ ബസ് ആയിരുന്നു മുന്നിൽ കിടന്നത്. കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു തിളപ്പൻ നേതാവ് വണ്ടിയുടെ മുന്നിൽ ആഞ്ഞു അടിച്ചു ഡ്രൈവറോട്  വണ്ടി മാറ്റി പാർക്ക് ചെയ്യാൻ ആഞ്ജാപിക്കുകയാണ്. അയാൾ കാട്ടികൂട്ടുന്ന വീര്യം അഭിമാനത്തോടെ നോക്കി നിന്നു . ചെറിയ ആ മനുഷ്യൻ എത്ര വാഹനങ്ങളാണ് തടഞ്ഞു നിറുത്തിയത്. സന്തോഷത്തോടെ റോഡിൻറ്റെ കുറുകെ നിന്ന് മുദ്രാവാക്യം വിളിച്ചപ്പോൾ ഒരിക്കൽ പോലും ചോദിച്ചില്ല എന്തിനാണ് ഈ സമരമെന്ന്. ബസിൽ ഉണ്ടായിരുന്ന  ആരോ ഒരാൾ എന്തിനാ കുട്ടികളെ ഈ തടയൽ, വളരെ അത്യാവശ്യത്തിനു പോകേണ്ടതാണ് എന്ന് പറഞ്ഞപ്പോൾ അയാളെ കൊല്ലാകൊല ചെയ്തതും നോക്കി കണ്ടു. നാളത്തെ നേതൃത്വ പരിശീലനത്തിന് ഇത് കൂടിയേ മതിയാകുകയുള്ളൂ എന്ന തിരിച്ചറിവാണ് ഉണ്ടായി കൊണ്ടിരുന്നത്. ഒരു ഉത്സവം പോലെ ആഘോഷിച്ചുനിന്ന പ്രീഡിഗ്രി സമരക്കാർ ഒന്നും അറിയാതെ സമരം തുടർന്നു. പെട്ടന്ന് കുറെ നാട്ടുകാർ ബലമായി സമരക്കാരെ തള്ളിമാറ്റി ആക്രോശിച്ചു, മാറിക്കോ, വണ്ടി പോകട്ടെ, റോഡ് തടയൽ സമരം പൊളിഞ്ഞു. പിന്നെയാണ് അറിയുന്നത് ഇത്തരം കനത്ത ഇടപെടൽ ഉണ്ടാകും എന്ന് അറിഞ്ഞു മൂത്ത നേതാക്കൾ നേരത്തെ സ്ഥലം കാലിയാക്കിയിരുന്നു. 

കെ. എസ്. ആർ. ടി. സി ഒരു ബുക്കിംഗ് സ്റ്റേഷൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു വീണ്ടും ഒരു സമരം. കോളേജ് അടപ്പിച്ചു ജാഥയായി ജംഗ്ഷനിലേക്ക് പോയി അവിടെ എരിപൊരി വെയിലിൽ കുത്തി ഇരുന്നു മുദ്രാവാക്യം വിളിച്ചു , നേതാക്കൾ ഘോര ഘോര പ്രസംഗം, പോലീസ് വരുന്നു വണ്ടിയിൽ അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് പോകയാണ്. അതിലും കിടന്നു തൊണ്ട തുറന്നു മുദ്രാവാക്യം വിളിക്കയാണ്. സ്റ്റേഷനിൽ ചെന്നപ്പോൾ അറസ്റ്റ് ചെയ്തു കൊണ്ടുവന്ന സമരക്കാരുടെ പേരുവിവരം എഴുതി എടുത്തു എവിടുന്നോ ഒരു നാരങ്ങാവെള്ളം കിട്ടി, കുട്ടികളെ ഇനി പൊയ്ക്കൊള്ളൂ, പോലീസ് പറഞ്ഞു. പിന്നീടാണ് അറിയുന്നത്, ബുക്കിംഗ് സ്റ്റേഷൻ അനുവദിച്ച വിവരം നേരത്തേതന്നെ അറിഞ്ഞുകൊണ്ടാണ്, സമരം നടത്താൻ നേതാവ് ആഹ്വാനം ചെയ്തത്, പോലീസ്‌കാരുമായുള്ള ഇടപെടലൊക്കെ പുള്ളി കൃത്യമായി അറേഞ്ച് ചെയ്തിരുന്നു. പിറ്റേദിവസത്തെ പത്ര വാർത്തയിൽ പാർട്ടി നടത്തിയ സമരം വിജയം കണ്ടു എന്നും പ്രസംഗിച്ച നേതാവിന്റെ പേരും അടിച്ചു വന്നു.  

വീണ്ടും കോളേജിൽ ഒരു കനത്ത സമരം, എന്താണ് കാരണമെന്നു ഇപ്പോഴും ഓർക്കാൻ പറ്റുന്നില്ല. പക്ഷെ അത് കുറച്ചു കടന്ന കൈ ആയി മാറി. രണ്ടു രാഷ്രീയപാര്ടികള് തമ്മിൽ കൂട്ട തല്ല്, സൈക്കിൽ ചെയിനും മുട്ടൻ കമ്പുകളുമായി തേരാപ്പാരാ ഓടുന്ന രംഗം. സംഗതി പണി മാറുകയാണെന്ന് കണ്ടു പ്രീഡിഗ്രി സംഘം ദൂരെ മാറിനിൽക്കയാണ്. എന്താണ് സംഭവിക്കുന്നത് എന്ന് തീരെ പിടിയില്ല. കുപ്പിയും ഗ്ലാസും പൊട്ടുന്നതും ആക്രോശവും ഓട്ടവും ഒക്കെ കേൾക്കാം. പെൺകുട്ടികൾ ഒക്കെ ക്ലാസ്സിൽ നിന്നും ഓടി പോകയാണ്. പിന്നെ കാണുന്നത് പ്രിൻസിപ്പാലിന്റെ മുറിയിൽ നടക്കുന്ന കിരാതമായ കൂട്ടതല്ലാണ്. ദൂരെ നിന്ന് എല്ലാവരും നോക്കുന്നു , നാട്ടുകാർ കൂട്ടമായി കോളേജ് അതിർത്തിയിൽ നോക്കി നിൽക്കുകയാണ് . കൂടുതലും കുട്ടികൾ പിരിഞ്ഞുപോയി തുടങ്ങി, അപ്പോൾ പോലീസ് എത്തി പത്രക്കാരും വന്നു, രക്തത്തിൽ കുതിർന്ന ഒരു കുട്ടിയുടെ ശരീരം കുറേപ്പേർ ചേർന്ന് എടുത്തുകൊണ്ടു പോകുന്നതാണ് പിന്നെ കണ്ടത്, സംഭവംകണ്ടു ഭയന്ന് വീട്ടിൽ പോയി. പിറ്റേ ദിവസം വിദ്യാർഥി സംഘട്ടനത്തെ തുടർന്ന് കോളേജ് അനിശ്ചിത കാലത്തേക്ക് അടച്ചിട്ടു എന്നാണ് അറിഞ്ഞത് . പുറത്തേക്കു പോകാനും ഭയം. ഒരാഴ്ചക്കകം സംഗതി ഗൗരവമായി മാറി, കുട്ടി മരിച്ചു, കോളേജ് മാസങ്ങളോളം അടഞ്ഞു കിടന്നു. ഇരുഭാഗത്തേയും അക്രമത്തിനു ഇടയാക്കിയ നേതാക്കളെ കോളജിൽ നിന്നും പുറത്താക്കി. 

അടിയന്തരാവസ്ഥ കാലത്തെ കലാലയ രാഷ്രീയയം ശാന്തമായിരുന്നു. പാർട്ടിതല തിരഞ്ഞെടുപ്പുകൾക്ക് പകരം ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുത്തു, അവർ കോളേജ് സ്റ്റുഡന്റ്  ഭരണ സമിതിയെ തിരഞ്ഞെടുത്തു. ഒക്കെ ശാന്തം. രാഷ്ട്രീയ കോലാഹലങ്ങൾ ഒന്നും ഉണ്ടായില്ല, സമരം ചെയ്യാനാരും ധൈര്യപ്പെട്ടും ഇല്ല. അടിയന്തരാവസ്ഥ പിൻവലിച്ചതോടുകൂടി ഉറങ്ങിക്കിടന്ന കലാലയ രാഷ്ട്രീയം സടകുടഞ്ഞെഴുനേറ്റു. അപ്പോഴേക്കും പ്രീഡിഗ്രി സംഘം മുതിർന്ന നേതാക്കളായി മാറി. പഴയകാല സമരത്തിന്റെ പ്രതാപം തിരിച്ചുവന്നു.    

വീണ്ടും ഒരു സമര രംഗം, ഇടതുപക്ഷം ആഹ്വാനം ചെയ്ത സമരം ആയതുകൊണ്ട്, ക്ലാസ്സിൽ സ്ഥിരമായി കേറാത്ത വലതുപക്ഷ നേതാക്കളും ക്ലാസ്സിൽ കയറി ഇരിപ്പുണ്ട്. അദ്ധ്യാപകനെ തള്ളിമാറ്റി സമര സംഘം ആവേശകരമായി ക്ലാസ് മുറിയിലേക്ക് പ്രവേശിച്ചു. ഒരു ചെറിയ വിപ്ലവകാരി സമര കാരണം വിശദീകരിച്ചു , എല്ലാവരും ക്ലാസ്സിൽ നിന്നും പുറത്തിറങ്ങണം എന്ന് ആവശ്യപ്പെട്ടു. അയാൾ ഞങ്ങളുടെ ക്ലാസ്സിൽ തന്നെയുള്ള ഒരു വിപ്ലവ സഖാവ് ആയിരുന്നു. ഉടൻ പുറകിലിരുന്ന ഖദർ നേതാക്കൾ എഴുനേറ്റു, ക്ലാസ് വിട്ടുപോയില്ലേൽ നീ എന്ത് ചെയ്യുമെടാ എന്ന് തർക്കിച്ചു തുടങ്ങി. അപ്രതീക്ഷിത പ്രതിരോധത്തിൽ ഒന്ന് നടുങ്ങിയ വിപ്ലവ നേതാവിൻറ്റെ വീര്യം തിളച്ചു . പിന്നെ സംസാരത്തിന്റെ ഭാഷ മാറി, ശംബ്ദം ഉയർന്നു. രണ്ടു കൂട്ടരും ക്ലാസ്സിൽ ഒരു സംഘട്ടനത്തിനുള്ള പുറപ്പാടിലായി. മുൻ നിരയിൽ ഇരുന്ന ലേഖകൻ, ഭയപ്പാടോടെ, എങ്ങോട്ടു ഇറങ്ങി ഓടണം എന്ന് ശങ്കിച്ച് നിൽക്കുകയായിരുന്നു. എവിടുന്നോ വന്ന ഒരു ധൈര്യം, പെട്ടന്ന് എഴുനേറ്റു , വളരെ ഉച്ചത്തിൽ, ‘ഇത് നമ്മുടെ സ്വന്തം ക്ലാസ്, ഇവിടെ നമ്മൾ തമ്മിൽ തല്ലരുത്’ എന്ന് പറഞ്ഞു രണ്ടു കൂട്ടരെയും രണ്ടു സൈഡിലേക്ക് പറഞ്ഞു വിട്ടു. ദൈവാധീനത്തിനു ഇരു  കൂട്ടരും അത് അനുസരിച്ചു രണ്ടു വഴിക്കു പിരിഞ്ഞു. 

കോളേജ് പഠന കാലത്തിനു ശേഷം,വർഷങ്ങൾ കഴിഞ്ഞു, അന്ന് അവിടെ ഉണ്ടായിരുന്ന ഖദർ സുഹൃത്തിനെ കണ്ടുമുട്ടി, പഴയ ചില കാര്യങ്ങൾ അയവിറക്കിയ കൂട്ടത്തിൽ അയാൾ പറഞ്ഞു, ‘അന്ന് നിങ്ങൾ അവനെ പിടിച്ചു മാറ്റിയില്ലായിരുന്നെങ്കിൽ അവനെ ഞങ്ങൾ അവിടെയിട്ടു തീർത്തേനെ, അതായിരുന്നു ഞങ്ങളുടെ പ്ലാൻ. നിങ്ങൾ അങ്ങനെ ഇടപെടും എന്ന് ഞങ്ങൾ പ്രതീക്ഷിച്ചില്ലായിരുന്നു’. ആ സുഹൃത്തിന്റെ സ്വഭാവം അറിയാവുന്നതു കൊണ്ട് നടുങ്ങി പോയി. എന്താണ് അവിടെ സംഭവിക്കാമായിരുന്നത്?! , കുറെ ദിവസങ്ങൾ എന്റെ ഉറക്കം കെടുത്തിയ വിചാരങ്ങൾ ആയി അവ മാറി.  നാട്ടിൽ നിന്ന് പോരുന്നതിനു മുൻപ് ചില്ലറ ബാങ്ക് ഇടപാടുകൾക്കായി അടുത്ത ബാങ്കിൽ ചെന്നു. ബാങ്ക് ക്ലർക്ക് മുഖമുയർത്തി നോക്കി, വളെരെ കണ്ടു പരിചയമുള്ള കണ്ണുകൾ, വിശ്വസിക്കാനായില്ല , അത് അവൻ തന്നെ അന്നത്തെ വിപ്ലവ സഖാവ് ! ആ കണ്ണുകളിൽ കുറെ നേരം നോക്കി നിന്നു, രക്തം തളംകെട്ടിനിൽക്കുന്ന ചില ചിത്രങ്ങൾ വളരെ വേഗം മനസ്സിൽകൂടി കടന്നു പോയി. കോരസനു എന്നെ മനസ്സിലായില്ലേ?, ഞാൻ സുരു , നമ്മൾ ഒരു ക്ലാസ്സിൽ ആയിരുന്നില്ലേ , മറന്നുപോയോ? ഇല്ല സുഹൃത്തേ അങ്ങനെ മറക്കാൻ ഒക്കുമോ ? തിരികെ ബാങ്കിൽ നിന്നും ഇറങ്ങി പുറത്തു നിന്ന മരത്തിൽ പിടിച്ചുകൊണ്ടു ആകാശത്തേക്ക് നോക്കി നിന്നു ; അത് അവൻ തന്നെയോ അതോ അവന്റെ പ്രേതമോ? 

കോളേജ് കാലത്തെ ഹരമായിരുന്നു സമരങ്ങൾ. പഠനം രണ്ടാമതും സമരം ഒന്നാമതുമായ ഒരു കാലം. വല്ല റെയിൽവേ ടെസ്റ്റ്, ബാങ്ക് ടെസ്റ്റ് ഒക്കെയാണ് ഭാവിയെപ്പറ്റി ചിന്തിക്കാനുള്ള ആകെ സാദ്ധ്യതകൾ, അല്ലെങ്കിൽ എങ്ങനെയെങ്കിലും ഗൾഫിൽ പോയി പറ്റുക. ഭാവിയെക്കുറിച്ചു ആശങ്ക ഉണ്ടായിരുന്നതിനാൽ രാത്രി കൂടുതലും പഠന പരിപാടികളായിരുന്നു. ട്യൂഷൻ സെന്ററിലെ നൈനാൻ സാറിന്റെ വീട്ടിൽ രാത്രി പത്തുമണിക്ക്, കോസ്റ്റ് അക്കൗണ്ടിംഗ് പഠിക്കാൻ പോയ എത്ര എത്ര രാത്രികൾ! . എങ്ങനെയെകിലും പരീക്ഷക്ക് കടന്നു കൂടിയേ പറ്റുള്ളൂ, അതിനാൽ പകൽ സമരവും രാത്രി പഠനവുമായി ഒരു കാലം. ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന സാറുമ്മാരുടെ ഇംഗ്ലീഷ് ആണ് ആകെ ഇംഗ്ലീഷിന്റെ സംഭാഷണ രൂപമായ മാതൃക, അത് ഇംഗ്ലീഷ് ആണോ മംഗ്ലീഷ് ആണോ എന്നറിയില്ല, ആ ഉച്ചാരണവും സംഭാഷണവുമാണ് ആകെ കൈമുതൽ, അത് ധൈര്യമായി പുറത്തു പറയാൻ പോലും കഴിയാത്ത പരിശീലനം. മൂന്നുവർഷ കോമേഴ്‌സ് ഗ്രാഡുവേറ്റിനു ഒരു ലെഡ്ജർ എങ്ങനെ ഇരിക്കുന്നു എന്ന് പോലും നേരിട്ട് കാണാൻ കഴിയാത്ത പരിശീലനം. ഒക്കെ സങ്കൽപ്പിക്കുക, പരിമിതമായ സാദ്ധ്യതകൾ ഉൾക്കൊണ്ടുകൊണ്ട് സ്വപ്നം വികസിപ്പിക്കുക. അത് ശരിക്കും മനസ്സിലായത് ഒരു കോളേജ് ട്രിപ്പിൽ ആയിരുന്നു. കുറ്റാലത്തുവച്ചു അവിടെ മദ്രാസിൽ നിന്നും വന്ന കുട്ടികൾ ഇംഗ്ലീഷിൽ ചിലതു ചോദിച്ചപ്പോൾ ഞങ്ങളുടെ ക്ലാസ്സിൽ ഇംഗ്ലീഷിന് ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന ഉണ്ണി പറയുന്ന മറുപടി കേട്ടപ്പോൾ ചിരി അടക്കാൻ കഴിഞ്ഞില്ല. തമിഴരുടെ ഇംഗ്ലീഷിന് മുൻപിൽ നാണംകെട്ടുപോയ  ആ സായാഹ്നം കുറെ നാൾ ചിരിക്കാനുള്ള വക നൽകി. എങ്കിലും, മനസ്സിൽ നടുക്കം ഉണ്ടായി. ഈ ഇംഗ്ലീഷും അക്കൗണ്ടിങ്ങും കൊണ്ട് എങ്ങനെ ജീവിക്കും ? ഏതായാലും ഏതു സാഹചര്യത്തിനും അനുരൂപപ്പെടാനുള്ള മലയാളിയുടെ സ്വത സിദ്ധമായ രീതികൊണ്ട് തട്ടി മുട്ടി, ലോകത്തിന്റെ പല ഭാഗത്തായും ജീവിതം കരുപ്പിടിപ്പിച്ചു. 

ഇന്ന് മലയാളി മത്സരിക്കുന്നത് ലോക തൊഴിലാളികളോടാണ്. ലോക കമ്പോളത്തിൽ തൊഴിൽ തേടണമെങ്കിൽ അതിനു ഉതകുന്ന പരിശീലനവും ആവശ്യമാണ്. സമരം കളിച്ചു സമയം കളയാൻ പറ്റില്ല. അധ്യാപകർക്ക് യു. ജി. സി. നിരക്കിൽ വൻ വേതനം കൊടുക്കുന്നുണ്ട്. പക്ഷെ, കേരളത്തിൽ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികളുടെ പരിതാപകരമായ തൊഴിൽ നൈതികത, കുട്ടികളോട് കാട്ടുന്ന കഠിന അപരാധമാണ്. പ്രാപ്‌തി, വൈദഗ്ദ്ധ്യം ഒക്കെ അന്തർദേശീയ നിലവാരത്തിൽ എത്തിയില്ലെങ്കിൽ തൊഴിൽ മേഖലയിൽ പിടിച്ചു നിൽക്കാനാവില്ല. പൂർണ്ണ വൈദഗ്‌ദ്ധ്യമില്ലാത്ത, പരിശീലന നിലവാരം കുറഞ്ഞ ഒരു കൂട്ടം പേരെ തൊഴിൽ തേടാൻ തള്ളിവിടുന്നത് ശരിയല്ല. ഇന്ന് സമരവും പഠനവും പറ്റില്ല, നമുക്ക് നല്ല പഠന കേന്ദ്രങ്ങൾ ഇനിയും ഉണ്ടാവേണ്ടിയിരിക്കുന്നു. നേഴ്‌സിംഗ്, എം ബി എ , തുടങ്ങി ഡോക്ടറേറ്റ് വരെ ആറു മാസം കൊണ്ട് ഒപ്പിച്ചു കൊടുക്കുന്ന ബാംഗ്ലൂർ- ബോംബെ  തരികിട യൂണിവേഴ്സിറ്റികൾ ഇന്ന് കുട്ടികൾക്ക് വല്ലാത്ത പ്രലോഭനമാണ്. ഇത് നിയന്ത്രിച്ചില്ലെങ്കിൽ ലോക തൊഴിൽ മേഖലയിൽ കേരളത്തിൽ നിന്നുള്ള കുട്ടികൾ അപ്പാടെ തിരസ്കരിക്കപ്പെടും.

സമരം ചെയ്യേണ്ടവർ അതിനുള്ള മറ്റു ഇടങ്ങളാണ് കണ്ടു പിടിക്കേണ്ടത്. രാഷ്ട്രീയ പാർട്ടികൾക്ക് നേതാക്കളെ വേണമെങ്കിൽ അവർ അതിനു വേറെ പരിശീലന കേന്ദ്രങ്ങൾ തുടങ്ങട്ടെ. ജനാധിപത്യ യൂണിവേഴ്സിറ്റി, കമ്മ്യൂണിസ്റ്റ് യൂണിവേഴ്സിറ്റി, കർഷക യൂണിവേഴ്സിറ്റി , താമര യൂണിവേഴ്സിറ്റി , പച്ചവിരിക്കും യൂണിവേഴ്സിറ്റി, മഞ്ഞ വിരിക്കും യൂണിവേഴ്സിറ്റി തുടങ്ങി ഓരോ രാഷ്ട്രീയ പാർട്ടിയുടെയും നിലപാടുകൾ പഠിപ്പിക്കുന്ന യൂണിവേഴ്സിറ്റികൾ ആരംഭിക്കട്ടെ. 

ഒരു സമൂഹത്തിന്റെ ഭാവി ഇരുളിലാക്കിയിട്ടു എന്ത് രാഷ്ട്രീയം? രാഷ്ട്രീയത്തിന്റെ അതിപ്രസരം കലാലയങ്ങളെ കലാപ കേന്ദ്രങ്ങൾ ആക്കി മാറ്റുന്നു, ഇനിയും നമുക്ക് അത് വേണ്ട, നമ്മുടെകുട്ടികൾ പഠിക്കട്ടെ, ലോക നിലവാരമുള്ള അദ്ധ്യാപകരെ ഉൾപ്പെടുത്തി നമ്മുടെ സർവ്വകലാശാലകൾ മികവ് തെളിയിക്കട്ടെ . കാലത്തിന്റെ കാറ്റുകൾ പിടിച്ചെടുക്കുന്ന, വേറിട്ട് ചിന്തിക്കുന്ന കാഴ്ചപ്പാടുകൾ ഉള്ള, രാഷ്ട്രീയ ഇടപെടലുകൾ ഇല്ലാത്ത ഒരു നേതൃത്വം കേരള വിദ്യാഭ്യാസ രംഗത്ത് ഉണ്ടാവണം.  നിലവാരം ഉയർത്തണമെങ്കിൽ  വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവത്കരണം അവസാനിപ്പിച്ചേ മതിയാകയുള്ളൂ.

Read more

മലങ്കരയിലെ സഭാഭിന്നതകള്‍ക്കു ഒരു സമവായത്തിന് സാധ്യത ഉണ്ടോ?

വാരിക്കോലി പള്ളയിൽ നടന്ന അനിഷ്ഠ സംഭവങ്ങളെപ്പറ്റി പരസ്പരം വിരൽ ചൂണ്ടി പഴിചാരാതെ, കലഹത്തിനിടയിൽ മുതലക്കണ്ണീർ പൊഴിച്ച് അവസരവാദികളായുള്ള കപട സഭാസ്‌നേഹികളെ തിരിച്ചറിഞ്ഞു, സഭാ സമാധാനത്തിനുള്ള എന്തെങ്കിലും പോംവഴികൾ നിലനിൽക്കുന്നുണ്ടോ എന്നു ചിന്തിക്കുക. പകയും വിധ്വേഷവും ആളി പടർത്താത്ത, സ്‌നേഹത്തിന്റെ കിരണങ്ങൾ കടന്നുവരുവാൻ അനുവദിക്കുക.അവിശ്വസ്തതയുടെ ഒടുങ്ങാത്ത തീയുടെ ചൂടുമാത്രമാണ് നാം സൃഷ്ടിക്കുന്നത്, ഇവിടെ ഒരു തിരിവെളിച്ചം തെളിയിക്കാൻ ആകുന്നില്ല എന്നതാണ് വിധിവൈപരീത്യം. പലപ്പോഴും നേതൃത്വത്തിന് കഴിയാത്ത നല്ല നീക്കങ്ങൾ താഴെതലത്തിൽ നടന്നേക്കാം, അത്തരം താണനിലത്തെ നീരോട്ടത്തിൽ ദൈവം കരുണ ചെയ്യാതിരിക്കില്ല. നാം പൊരുതുന്നത് സഹോരന്മാരോടാണ്, ഒരേ രക്തത്തോടും ഒരേ അപ്പത്തിന്റെ അവകാശികളോടുമാണ്. അതുകൊണ്ടു തന്നെ ഒന്നാകാൻ കൂടുതൽ സാധ്യതകളാണ് നിലനിൽക്കുന്നത്.

വാരിക്കോലിയിൽ നടന്ന അനിഷ്ഠ സംഭവത്തെക്കുറിച്ചു ശ്രേഷ്ഠ തോമസ് പ്രഥമൻ കാതോലിക്കാ ബാവ പ്രതികരിച്ചത് ശ്രദ്ധിക്കണം:

'ഇങ്ങനെ ഞാൻ കടന്നു പോയാൽ നിങ്ങളുടെ ഗതി എന്താകും ? ആ പരിശുദ്ധ ബാവാതിരുമേനി വന്നു ഭംഗിയായി വിശുദ്ധ കുർബാന അർപ്പിച്ചു അദ്ദേഹത്തിന് പോകേണ്ട സമയത്തു പൊലീസിന്റെ സഹായത്തോടെ , വൻ ജനാവലിയുടെ ആരവത്തോടുകൂടെ അവിടെനിന്നു കടന്നു പോയി. ഇതൊക്കെ ഞാൻ ടീവിയിൽ കണ്ടു ഭാരപ്പെട്ടു, എന്റെ കുഞ്ഞുങ്ങൾക്കൊന്നും കഴിയുന്നില്ലല്ലോ എന്ന് ദുഃഖത്തോടെ നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഈ കൊക്കൻപീച്ച ഒക്കെ അവിടെ കാണിച്ചതുകൊണ്ടു അവിടെയിപ്പോൾ മുപ്പത്തിനാല് അംഗീകരിച്ചുകൂട്ട് അവർ എടുക്കുമോ എന്ന് എനിക്കറിയില്ല. അതുകൊണ്ടു അവരോടു അധികം കളിക്കാനൊന്നും പോകാതെ റെട്ടിലും വെണ്ണീറിലും ഇരുന്നു പ്രാർത്ഥിക്കേണ്ട സമയമാണ്. ഒരുഗതിയും പരഗതിയുമില്ലാതെ ഇവിടെക്കിടന്നു നെട്ടോട്ടം ഓടാൻ ഇടയാകാതെ അവരുടുകൂടെ എങ്ങനെയെങ്കിലും ചേർന്ന് പോകാനുള്ള ശ്രമം നമ്മുടെ കുഞ്ഞുഞ്ഞൾക്കു ആ ഒരു ബുദ്ധി ഉണ്ടാകണമെന്ന് നിങളുടെ സ്‌നേഹത്തോടെ ഈ അവസരത്തിൽ ഓർപ്പിക്കയാണ്. അവരുടെ പിതാക്കന്മാരെ ഒക്കെ അവർ എന്ത് ഭംഗിയായിട്ടാണ് കൊണ്ട് നടക്കുന്നതെന്ന് ഇന്നാണ് എനിക്ക് മനസ്സിലായത്. '

ശ്രേഷ്ഠ കാതോലിക്ക അഭിവന്ദ്യ തോമസ് പ്രഥമൻ തിരുമനസ്സുകൊണ്ട് വളരെ വേദനയോടെ നടത്തിയ പ്രസ്താവന ശ്രദ്ധിക്കപ്പെടാതെ പോകരുത്. അത് ഏതുഅർത്ഥത്തിൽ ഉൾകൊണ്ടാലും , ഒരു വലിയ ജനതയെ നടത്തിക്കൊണ്ടു പോയ മോശയുടെ വിലാപം പോലെ അതിനെ കാണണം. വാരിക്കോലി എന്ന സംഭവം സഭാ സമാധാനത്തിനു തിരിച്ചടിയാകാതെ മുന്നോട്ടു പോകാനുള്ള ഒരു കൈത്തിരി അവിടെയുണ്ടോ എന്ന് തിരയണം . പരിശുദ്ധ കാതോലിക്കാ ബാവ പൗലോസ് ദിതിയൻ തിരുമനസ്സ് വേദനിച്ചതു സഭയുടെ നന്മക്കുവേണ്ടി ഉള്ള ദീർഘമായ വിലാപത്തിന്റെ ഭാഗമാണ്. ഈ പിതാക്കന്മാരുടെ കണ്ണീരിൽ കഴുകി തീരാത്ത കളങ്കങ്ങൾ ഒന്നും അവശേഷിക്കുന്നില്ല. പരിശുദ്ധ അന്ത്യോക്യൻ പാത്രിയര്കിസിനു കൊടുക്കേണ്ട സ്ഥാനത്തെപ്പറ്റി പിതാക്കന്മാർ രേഖപ്പെടുത്തിവച്ചിട്ടുള്ളതിനാൽ അത് ഒരു തർക്ക വിഷയമേ അല്ല. അഭിഷക്തന്മാരെ ബഹുമാനിക്കാനാണ് നാം നമ്മുടെ പൂർവികരിൽ നിന്നും പഠിച്ചിട്ടുള്ളത്. വാക്കുകൾ കൊണ്ടുള്ള ഹിംസയിൽനിന്നും ചിതറിയ രഥങ്ങളുടെ, തകർന്ന ആയുധങ്ങളുടെ, രക്തത്തിൽ കുതിർന്നുകിടക്കുന്ന കബന്ധങ്ങളും അല്ല നമ്മൾ തിരയേണ്ടത്, സമാധാനത്തിനു എന്തെങ്കിലും ഒരു ചെറു തിരി അവശേഷിക്കുന്നുണ്ടോ എന്നാണ്.

വിരുദ്ധമായ ആശയങ്ങൾക്കിടയിൽ ഒരു സമവാക്യം സൃഷ്ട്ടിക്കാൻ പ്രയാസമാണ്. അത്തരം ഇടങ്ങളിലാണ് ശരിയായ നേതൃത്വത്തിന്റെ സാംഗത്യം തെളിഞ്ഞു വരുന്നത്. നേതൃത്വം നിഷ്പക്ഷനിഷ്‌ക്രിയ നിശ്ശബ്ദതത പാലിക്കയും, മിതവാദികൾ നിശ്ശബ്ദരാകുകയും ചെയ്യുമ്പോൾ തീവ്രവാദികൾ ഇരുഭാഗത്തും പൊരുതാൻഇറങ്ങാൻ അനുവദിച്ചുകൂടാ.

സ്വന്തം അറിവുകളെയും നിലപാടുകളെയുംകാൾ മുൻതൂക്കം, പൊരുത്തമില്ലാത്ത നിരവധി സൂചനകളുടെയും അടയാളങ്ങളുടെയും നക്ഷത്രമാലയിൽ ഊന്നിക്കൊണ്ടാണ് സമർഥനായ നാവികൻ തന്റെ ദീർഘസഞ്ചാരം തുടങ്ങുന്നത്. അത്തരമൊരു മനമൊരുക്കത്തിന്, എതിരഭിപ്രായമുള്ളവരുമായി നിരന്തരം സംവദിക്കേണ്ടതുണ്ട്. അന്ത്യോക്യൻ ബന്ധത്തെ അന്ധമായി വാരിപുണരാൻ ആഗ്രഹിക്കുന്നവരും, അന്ത്യോക്യൻ അടിമത്തം അവസാനിപ്പിക്കണം എന്നും തീവ്ര അഭിപ്രയമുള്ളവരുമായി അഭിപ്രായം പങ്കിട്ടു , മലങ്കരയിൽ നമുക്ക് എന്താണ് ശ്വാശ്വതമായി നമ്മെ ഭരിക്കേണ്ട നിലപാടുകൾ എന്ന് തീരുമാനിക്കണം. നമ്മുടെ സമാധാനത്തിനും സന്തോഷത്തിനും സഹോര്യത്തിനും വേണ്ടവ തിരഞ്ഞെടുക്കണം, അപ്രധാന്യമായവ അതിന്റെ പരിധിയിൽ നിക്ഷേപിക്കണം. എന്നാൽ കൂടുതൽ വിഷം കുത്തിവച്ചു ആളുകളെ തമ്മിൽ അകത്താനുള്ള ഗൂഢ നീക്കങ്ങളെയും നിരീക്ഷിക്കണം. ഇരുഭാഗങ്ങളും ഒന്നായി ചേർന്ന് നിന്നാലുള്ള ശക്തിയെപ്പറ്റി ഭയക്കുന്നവരും ചുറ്റും ഉണ്ട് എന്ന തിരിച്ചറിവും ഉണ്ടാകണം. ഒരേസമയം ഒന്നിലധികം ആശയങ്ങൾ ഉൾകൊള്ളാൻ കെൽപ്പുള്ള മിതവാദികൾ ഇരുഭാഗത്തും ഉണ്ട് എന്നത് പ്രതീക്ഷ നൽകുന്നുണ്ട്.

വിനാശകാരികളായ കപ്പൽ വ്യൂഹത്തെ നയിക്കുന്ന കപ്പിത്താന്റെ ചേതോവികാരമാണ് മിതവാദികൾക്കു ഉണ്ടാകേണ്ടത്. ഓരോ പ്രത്യേക സാഹചര്യത്തിനും അനുകൂലമായി സംവിധാനം ചെയ്യുന്ന കപ്പൽ വ്യൂഹത്തിന്റെ രൂപീകരണം ആണ് ഓരോ ദിവസവും എല്ലാ കപ്പലുകളെയും ഒന്നിച്ചു സുരക്ഷിതമായി മുന്നോട്ട് പോകാൻ സഹായിക്കുന്നത്. ഇത് കേവലം ആശയപരമായ നീക്കമല്ല, സങ്കീർണമായ പ്രശ്‌നങ്ങളുടെ നടുവിൽ പൊങ്ങിവരുന്ന ഒറ്റപ്പെട്ട തുരുത്തുകളായിരിക്കാം.

സത്യത്തിനു ബഹുരൂപം ഉണ്ട്. എല്ലാ പ്രശ്ങ്ങൾക്കും ഒറ്റ ഉത്തരം മാത്രമല്ല ഉള്ളത് . പ്രശ്‌നമുഖത്തിലെ ഓരോ വാദത്തിനും അതിന്റെതായ സത്യത്തിന്റെ മുഖം ഉണ്ടാകാം. ഓരോ സാഹചര്യത്തിലും ഓരോ സത്യത്തിന്റെ മുഖം കണ്ടെത്താൻ നമ്മുടെ പിതാക്കന്മാർക്കു ആയിട്ടുണ്ട്. എന്നാൽ എന്തുകൊണ്ട് ഈ കഴിഞ്ഞ കണ്ടെത്തലുകളിൽ ഉണ്ടായ കാഴ്ചപ്പാടിന്റെ കുറവുകൾ എന്നതും തീവ്രമായി പരിഗണിക്കേണ്ടതുണ്ട്. എന്താണ് സമാധാന ശ്രമങ്ങൾ പരാജയപ്പെട്ടത്? വീണ്ടും ഒരു പുതിയ പരീക്ഷണത്തിന് സാധ്യത ഈ പുതിയ സാഹചര്യത്തിൽ തള്ളിക്കളയേണ്ടതായുണ്ടോ? 1934 ഭരണഘടന എല്ലാവരും പൊതുവായി അംഗീകരിച്ചതിനു ശേഷം സഭ ഒന്നായി മുന്നോട്ടു പോയപ്പോൾ എവിടെയാണ് ആർക്കാണ് പിഴച്ചത്? ഇനിയും അങ്ങനെ ഉണ്ടാവാതിരിക്കാൻ എന്ത് ചെയ്യാം? ഈ കപ്പൽവ്യൂഹത്തിൽ ഒരു കപ്പലും മുങ്ങിപ്പോകാതെ മുന്നോട്ടു കൊണ്ടുപോകാനുള്ള പാടവവും വിവേകവുമാണ് നേതൃത്വത്തിനു ഉണ്ടാകേണ്ടത്.

ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോർട്ട് അക്കമിട്ടു പ്രസ്താവിച്ച വിധി, കലർപ്പില്ലാത്ത നീതിയുടെ അനാവരണം ആണ് . കോടതിവിധി നടപ്പാക്കേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. ഇതൊക്കെ ആരും ആരെയും ബോധ്യപ്പെടുത്തേണ്ട വസ്തുതകളല്ല. നൂറ്റാണ്ടുകൾ വലിച്ചുനീക്കപ്പെട്ട വ്യവഹാരങ്ങൾ കൊണ്ട് എന്താണ് നേടിയത് എന്ന് ചിന്തിക്കണം. കോടതിയും ഭരണകൂടവും നീതി നടപ്പാക്കാനുള്ള വ്യവസ്ഥാപിത തിട്ട മാത്രമാണ് ഉയർത്തിത്തന്നിരിക്കുന്നത്. സംരക്ഷണവും, പരിപാലനവും വ്യവസ്ഥയും ഉറപ്പാക്കുക മാത്രമാണ് അവരുടെ ധർമ്മം. നല്ല ജീവിതത്തിനു വേണ്ട സമാധാനവും സംതൃപ്തിയും ഉണ്ടാവുന്നത് സ്‌നേഹമുള്ള ബന്ധങ്ങളിൽ നിന്നും, കെട്ടുറപ്പുള്ള കൂട്ടായ്മകളിൽ നിന്നും, വിവേകമുള്ള സ്‌നേഹിതരിൽ നിന്നുമാണ്. സഹാദരരെ, അവരുടെ സ്‌നേഹത്തെ, സംസർഗ്ഗത്തെ തള്ളിപ്പറഞ്ഞുകൊണ്ടു എന്ത് സ്വർഗ്ഗമാണു നാം പടുത്തുയർത്തുന്നത് ? ആ സ്വർഗത്തിൽ ഏതെങ്കിലും ദൈവത്തെ പ്രതീക്ഷിക്കാമോ? ആളുകളെ ഇളക്കി തമ്മിലടിപ്പിച്ചു എന്ത് ദൈവ നീതിയാണ് നാം പ്രഘോഷിക്കുന്നത്? ഏതു സിംഹാസനമാണ് ഉയർത്തിപ്പിടിക്കുന്നത്? നമ്മുടെ കൂടപ്പിറപ്പുകളുടെ, ഒരേ ആരാധനയിൽ അഭയം പ്രാപിക്കുന്നവരുടെ വൈകാരികവും അദ്ധ്യാല്മീകവും, ബുദ്ധിപരവും ആയ മാനസീക അവസ്ഥക്ക് കരുതലോടെ കാത്തിരിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ എന്ത് സഭ, എന്ത് വിശ്വാസം ?

വിവാഹ ബന്ധം കൊണ്ടും അല്ലാതെയും രണ്ടു ചേരിയിലും നിലനിൽക്കുന്ന സഹോദരീ സഹോദരർ ഓർത്തഡോക്ൾസ് യാക്കോബായ സമുദായത്തിൽ ഉണ്ട്. ഈ അടുത്ത ദിവസം, ഓർത്തഡോക്ൾസ് സഭയുടെ ഒരു പ്രധാന പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തു നടത്തിയ ഒരു പെൺകുട്ടി എന്റെ അടുത്ത് വന്നു, അങ്കിൾ എന്നെ ഓർക്കുന്നില്ലേ ? ആശയാണ്, ഇപ്പോൾ ആശകൊച്ചമ്മ, യാക്കോബായ സഭയിലെ വൈദീകനാണ് വിവാഹം ചെയ്തിരിക്കുന്നത്. ഓരോ കുർബാനക്കും അങ്കിളിന്റെ പിതാവ് ചിട്ടപ്പെടുത്തിയ 'ലിവിങ് സാക്രിഫൈസ് ' എന്ന ബുക്കാണ് ഉപയോഗിക്കുന്നത്. അപ്പച്ചൻ, കേരളത്തിന് പുറത്തുള്ള എന്നെപ്പോലുള്ള കുട്ടികളെ ആരാധനയുടെ സാരാംശം മനസിലാക്കി കൊടുക്കാൻ സഹായിച്ചു.അപ്പച്ചനെ എനിക്കും അച്ചനും മറക്കാനൊക്കില്ല. എന്റെ കണ്ണ് നിറഞ്ഞു പോയി. നാം ഇരു ഭാഗത്തു നിലയുറപ്പിച്ചപ്പോഴും, അതിരുകളില്ലാത്ത പുതിയ തലമുറ ഒന്നായി ആരാധിക്കാൻ വെമ്പുന്നു എന്ന സത്യം തിരിച്ചറിയുക തന്നെ വേണം.

ക്രിസ്തീയതയിലെ ഉയരങ്ങളുടെ ഉയരങ്ങളെക്കാൾ താഴ്ചകളുടെ താഴെയാണ് സഭകളുടെ താഴ്ചകൾ. ചങ്കിൽ കുത്തുന്നവരെ പൊറുക്കാനും സ്‌നേഹം നടിച്ചു ചതിച്ചവരെ സഹിക്കാനും ആണിയടിച്ചുകയറ്റുന്ന ക്രൂരരോട് ക്ഷമിക്കുവാനും, ഒരു ദിവ്യ ബലിയായി തീരാനും പ്രഘോഷിക്കുന്ന വിശ്വാസം, നമുക്ക് പുലർത്താനാകുന്നില്ല, എങ്കിൽ പരാജയപ്പെടുന്നത് ക്രിസ്തു മാത്രമാണ്. പരാജിതനായ ഒരു മൂർത്തി സങ്കൽപ്പാതയാണല്ലോ ക്രിസ്തുവായി നാം ഉയർത്തിക്കാണിക്കുന്നത്. അവന്റെ കുരിശു സ്വർണത്തിൽ മുക്കി ദേവാലയത്തിന്റെ മൂർദ്ധാവിൽ നാം പ്രതിഷ്ഠിക്കും. അവന്റെ അനുഭവങ്ങൾ, ഉപദേശങ്ങൾ ഒന്നും ഇന്ന് നമുക്ക് വേണ്ട. ഒരു മിതവാദിക്കു സഹിക്കാനാവാത്ത ചില അബദ്ധങ്ങളിൽ നിന്നും ചില നേരായ വഴികൾ തുറന്നുകിട്ടും. അത് അവനു വെളിവാക്കപ്പെടുമ്പോൾ അത് പുറത്തു പറയാനും അവനു മടിയില്ല. ഒപ്പം നിൽക്കുന്നവർ ചതിയൻ എന്ന് വിരൽ ചൂണ്ടുമ്പോഴും അവൻ അത് തന്നെ മന്ത്രിച്ചുകൊണ്ടേയിരിക്കും. ചില അപ്രിയ സത്യങ്ങൾ, അനവസരത്തിൽ വെളിപ്പെടുത്തുന്നത് എതിരാളികളെ സഹായിക്കും എന്ന് കരുതി ആൽമാർത്ഥമായ വസ്തുതകൾ പറയുന്നവരെ നിശ്ശബ്ദരാക്കരുത്.

സുറിയാനി ക്രിസ്ത്യാനി ഒരു നാടോടിയായിട്ടു കാലം കുറെയായി. സിറിയയിലെ ക്രിസ്ത്യാനികളും അങ്ങനെ പലായനത്തിലാണ്, ഏതു ദേശീയതയാണ് ഉൾക്കൊള്ളാനാവും എന്ന് അവർക്കറിയില്ല. മലങ്കരയിലെ സുറിയാനി ക്രിസ്ത്യാനികളും നോടോടികളിൽ പെടുത്താം, അവൻ കുറേക്കാലം അന്ത്യോക്യൻ, മലങ്കര, സിറിയൻ,ദേശീയൻ എന്നൊക്കെയുള്ള സ്വത്വ ബോധം സൂക്ഷിച്ചു. രാഷ്രീയ കാരണങ്ങളും സാമ്പത്തീക കാരണങ്ങളുമായി അവൻ അറിയാതെ നഷ്ടപ്പെടുത്തിയ സത്വം ഒരു സുഖകരമായ വളച്ചുതിരിക്കൽ പ്രക്രിയയിലാണ്. അതുകൊണ്ടു ഏക സത്വത്തിൽ നിന്ന് യുക്തിയുള്ള ബഹു സത്വത്തിൽ എത്തിച്ചേരാതിരിക്കാനാവില്ല. അതായതു ഇന്ന് പിടിച്ചിരിക്കുന്ന പിടിവാശികൾ എന്തിനായിരുന്നു എന്ന് ചിന്തിക്കാൻ അധിക കാലം വേണ്ടി വരില്ല.

പക്ഷപാതപരമായ സംവാദങ്ങൾ ഒഴിവാക്കാവില്ല , അഭിപ്രായങ്ങൾ രൂപപ്പെടുത്താൻ അവ സഹായിക്കും. സ്വയം നീതീകരിക്കാൻ ശ്രമിക്കുമ്പോൾ , സ്വയം വിലയിരുത്താനുള്ള വിശാലത കൂടി പുലർത്തണം. മിതവാദികളെ അവർ പറയുന്നത് എതിരാളികൾക്ക് സഹായകരമായി ഭവിക്കും എന്ന് പറഞ്ഞു അടിച്ചമർത്തരുത്. സ്വയം കൽപ്പിച്ച അഭിപ്രായങ്ങളിൽ നിന്നും വേറിട്ട് ചിന്തിക്കാനുള്ള വിശാലതയും വിനയവും ഉള്ള മൗലികമായ കാഴ്ചപ്പാട് ഉണ്ടാവണം. യാഥാർഥ്യങ്ങൾ അടുത്ത് അറിയുമ്പോൾ മാത്രമേ നമ്മുടെ അറിവുകളുടെ പരിമിതി ബോധ്യപ്പെടുകയുള്ളൂ. ഒരു മിതവാദിയാകാൻ തീവ്രമായ ശ്രമം ഉണ്ടാവണം, അതിനുള്ള ധൈര്യം ലഭിക്കണം . ഒരു മിതവാദി, സ്വയംനിർമ്മിത അഭിപ്രായ പടക്കപ്പലിന്റെ സുരക്ഷിതത്വത്തിൽ നിന്നും, സ്വന്തം ഗോത്രത്തിൽനിന്നും വേറിട്ട് ചിന്തിക്കുന്നവനാകണം. അവനു തനിക്കെതിരെ അടിച്ചുയരുന്ന തിരമാലകളെ നേരിടാൻ കഴിയണം, അതിനു അവനു കൊടുക്കേണ്ടി വരുന്ന വലിയ വിലയെപ്പറ്റി ബോധ്യം ഉണ്ടാവണം. അവനു വിരുദ്ധ ആശയങ്ങൾക്കിടയിൽ ഗുണകരമായ സമവായം സൃഷ്ടിക്കാനാവും.

ഇവിടെ ഇനിയും മിതവാദികൾ ഉയർന്നുവരട്ടെ, ഒരു നല്ല നാളേക്കുള്ള ശുഭ പ്രതീക്ഷയിൽ, ഇതുവരെ തമ്മിൽ തമ്മിൽ ഏൽപ്പിച്ച കനത്ത മുറിവുകൾ ഉണങ്ങാനുള്ള മരുന്ന് പുറത്തുവരാതിരിക്കില്ല. നമുക്ക് ഇസ്രയേലും ഫലസ്തീൻ അവസ്ഥയേക്കാൾ, ഈസ്റ്റ് വെസ്റ്റ് ജർമ്മൻ കൂടിച്ചേരലാണ് അഭികാമ്യം.

'ഞങ്ങളുടെ കടക്കാരുടെ കടങ്ങൾ ഞങ്ങൾ പൊറുത്തതുപോലെ ഞങ്ങളുടെ കടങ്ങളും പാപങ്ങളും പൊറുക്കേണമേ', സ്വർഗ്ഗസ്ഥനായ പിതാവേ, അവിടുത്തെയിഷ്ടം പോലെ ഭവിക്കട്ടെ!.

Read more

ഒരു സെപ്റ്റംബർ പതിനൊന്നിന്റെ ഓർമ്മക്കായി (വാൽക്കണ്ണാടി)

അന്നത്തെ തെളിഞ്ഞ നീലാകാശത്തിനു അപൂർവ്വ ശോഭയായിരുന്നു. മേഘങ്ങൾ എത്തിനോക്കാത്ത ആ തെളിഞ്ഞ ശരത്കാല പ്രഭാതത്തിനു വല്ലാതെ വ്യാമോഹിപ്പിക്കുന്ന വശ്യത തുടുത്തു നിന്നിരുന്നു. ടെൻ ടെൻ ന്യൂസ് ശ്രവിച്ചുകൊണ്ടു ഓഫീസിലേക്ക് പോകുമ്പോൾ ഒരു ചെറു വിമാനം മൻഹാട്ടനിലെ വേൾഡ് ട്രേഡ് സെന്ററിൽ വന്നിടിച്ചു എന്ന വാർത്ത പറഞ്ഞയാൾ കുറച്ചു തമാശയോടെയാണ് അത് അവതരിപ്പിച്ചത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് മറ്റൊരു ചെറു ഒറ്റയാൾ വിമാനം മൻഹാട്ടനിലെ ഒരു അംബരചുംബിയിൽ ഇടിച്ചുകേറി എന്ന് കേട്ടിരുന്നു. അതുകൊണ്ടുതന്നെ അത് ഒരു വലിയ വാർത്തയായി കരുതിയതുമില്ല. എന്നാൽ കുറച്ചു നിമിഷങ്ങക്കു ശേഷം റേഡിയോ അവതാരകന്റെ ശബ്ദത്തിനു അൽപ്പം കടുപ്പം കൂടി, ചെറു വിമാനമല്ല അത് എന്ന് തോന്നുന്നു, ഇടിച്ച സ്ഥലത്തുനിന്നും പുകപടലങ്ങൾ കാണുന്നു എന്നും അയാൾ പറഞ്ഞു.

നിമിഷങ്ങൾ കൊണ്ട് സംഭ്രാന്തമായ റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിന്നു. രാജ്യം ആക്രമിക്കപ്പെടുകയാണ് എന്ന നഗ്‌നസത്യം അറിഞ്ഞുകൊണ്ട് ഓഫീസിൽ കയറിയപ്പോൾ എല്ലാവരുടെയും മുഖത്തെ ഭയം ശരത്കാല സന്ധ്യപോലെ നിഴൽവിരിച്ചുനിന്നു. ന്യൂയോർക്കിലെ ലോങ്ങ് ഐലന്റിലെ നാസുകൗണ്ടി ഗവൺമെന്റിൽ, സ്വതന്ത്ര ബജറ്റ് വിശകലന വകുപ്പിൽ, ധനകാര്യ വിശകലനവിദഗ്ദ്ധന് എന്ന നിലയിൽ ജോലി ചെയ്യുന്ന സമയമായിരുന്നു അത്. അമേരിക്കയിൽ 3,007 കൗണ്ടികൾ , ബോറോകൾ, സിറ്റികൾ, ഡിസ്ട്രിക്ടുകൾ ഉൾപ്പടെ 3,142 സ്വയംഭരണ സർക്കാരുകൾ നിലവിലുണ്ട്. മിക്കവക്കും സ്വതന്ത്രമായ നിയമ നിർമ്മാണ സഭകൾ, ബജറ്റ് ,വിവിധ നികുതിപിരിവുകൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ,കൺട്രോളർ ,പൊലീസ്, ജയിൽ , പൊതുമരാമത്തു വകുപ്പ് സുപ്രീം കോർട്ട്, സിവിൽ സർവീസ് തുടങ്ങി എല്ലാ ഫെഡറൽ സംവിധാനത്തിനും അനുയോജ്യമായ ചട്ടവട്ടങ്ങൾ ഉണ്ട്. ധനകാര്യ വിശകലനവിദഗ്ദ്ധന് എന്ന നിലയിൽ എല്ലാ രാഷ്രീയ ചർച്ചകളും നേരിൽ വീക്ഷിക്കയും, വകുപ്പ് മേധാവികളുമായി വിഷയ വിവരങ്ങൾ ചർച്ചചെയ്തു സ്വതന്ത്രമായ റിപ്പോർട്ട് പ്രധാനപ്പെട്ട രണ്ടു പാർട്ടികൾക്കും മറ്റു മാധ്യമങ്ങൾക്കും കൊടുക്കുക എന്ന ഉത്തരവാദിത്തം സ്വതന്ത്ര ബജറ്റ് വിശകലന വകുപ്പിനാണ്. അതുകൊണ്ടുതന്നെ ഒരു അമേരിക്കൻ ഫെഡറൽ സംവിധാനത്തിൽ ഉണ്ടാവുന്ന എല്ലാ ആകാംക്ഷകളും തൊട്ടറിയാൻ ഈ ലേഖകന് അവസരം കിട്ടിയിരുന്നു.

നിയമനിർമ്മാണ സഭയുടെ നേതാവ് ജൂഡി ജേക്കബ്‌സ് തന്റെ മുറിയിൽ ഉള്ള ടി വി യിൽ വന്നുകൊണ്ടിരുന്ന ദ്രശ്യങ്ങൾ മറ്റു ജനപ്രതിനിധികളോടുകൂടെ വീക്ഷിക്കുന്നു. നിയമസഭയുടെ മറ്റു ഉദ്യോഗസ്ഥർ കൂട്ടംകൂട്ടമായി വാർത്തകൾ ശ്രദ്ധിക്കുന്നു. രാജ്യം ആക്രമിക്കപ്പെടുന്നു അതിനാൽ എല്ലാവരും സുരക്ഷിതരായി വീടുകളിലേക്ക് പോകുവാനുള്ള അറിയിപ്പ് വന്നു. അപ്പോൾ ആരും വീടുകളിൽ പോകാനുള്ള മാനസീക അവസ്ഥയിലായിരുന്നില്ല. ഓരോ കൂട്ടമായി അടുത്ത പള്ളിയിൽ പോയി പ്രാർത്ഥിക്കാം എന്ന് ഞങ്ങൾ തീരുമാനിച്ചു. വകുപ്പ് സീനിയർ മേധാവി എറിക് അടുത്ത ഒരുകാലത്തും പള്ളിയിൽ പോയിട്ടില്ല. ഏതായാലും അദ്ദേഹത്തോടൊപ്പം ഞങ്ങൾ പള്ളിയിൽ പോയി മുട്ട് മടക്കി, പള്ളി നിറയെ ആളുകൾ! എങ്ങും ഭീതി നിഴലിക്കുന്ന മുഖങ്ങൾ, ശ്മശാനമൂകത തളം കെട്ടി നിൽക്കുന്നു. എറിക്കും സ്റ്റെഫനിയും ഹെലനും കൈകൾ കൂപ്പി മുട്ടുമടക്കി കണ്ണടച്ചുനിൽക്കുന്നു, സ്റ്റെഫനിയുടെയും കാണിയുടെയും കണ്ണിൽനിന്നും കുടുകുടാ കണ്ണീർ പൊഴിക്കുന്നത് കണ്ടു. അടുത്ത നിമിഷങ്ങൾ എന്താണ് സംഭവിക്കുന്നത് എന്ന് ആർക്കും ഒരു നിശ്ചയവും ഇല്ല. വിശ്വാസിയല്ല എന്ന് പരസ്യമായി പറഞ്ഞിരുന്ന സ്റ്റീവൻ ഞങ്ങളോടൊപ്പം പള്ളിയിൽ വന്നു, അകത്തു കയറി ഇല്ല എങ്കിലും പുറത്തു താഴേക്ക് മാത്രം നോക്കി നിൽക്കുന്ന സ്റ്റീവൻ ഒരു പ്രതിമപോലെ തോന്നിച്ചു.

പിന്നെയങ്ങോട്ട് പ്രവഹിച്ച വാർത്തകളും ചിത്രങ്ങളും ആർക്കും മറക്കാനാവില്ലല്ലോ. അതിശക്തരായ ഒരു സാമ്പ്രാജ്യത്തിനു താങ്ങാവുന്നതിലേറെ ക്ഷതം ഏറ്റിരുന്നു. മുറിവേറ്റ സിംഹം എന്ന പ്രയോഗം അക്ഷാർത്ഥത്തിൽ അനാവൃതമായി. പാളിച്ചകളും വീഴ്ചകളും ചർച്ചചെയ്യുന്നതോടു ഒപ്പം രാജ്യം ഒരു മനസ്സോടെ പ്രശ്‌നത്തെ ഉൾകൊള്ളാൻ ശ്രമിക്കുന്ന പക്വത എല്ലാ ഭാഗത്തുനിന്നും ഉണ്ടായി എന്നത് എടുത്തു പറയേണ്ടതാണ്.

ഏതാനും മാസങ്ങൾക്കകം വീടിനു അടുത്തുള്ള ആ ജോലി മാറി ന്യൂയോർക്ക് സിറ്റി സർക്കാരിന്റെ മറ്റൊരു വകുപ്പിലേക്ക് പോകേണ്ടി വന്നു. ജോലി ചെയ്യേണ്ട കെട്ടിടം വേൾഡ് ട്രേഡ് സെന്ററിന് തൊട്ടടുത്ത ഫെഡറൽ ബിൽഡിങ്ങിൽ ആയിരുന്നു. നൂറു വർഷത്തിലേറെ പഴക്കമുള്ള ആ കെട്ടിടം മാത്രമായിരുന്നു ഒരു കിഴവൻ അമ്മാവനെപ്പോലെ ആഘാതത്തെ അതിജീവിച്ചു നിന്നത്. മാസങ്ങളോളം ആ കെട്ടിടത്തിൽ പ്രവേശിക്കാൻ പറ്റിയില്ല, എരിഞ്ഞ എല്ലിൻകഷണങ്ങളും ചിതാഭസ്മവും നിറയെ പൊതിഞ്ഞു നിന്ന ആ പഴയ മൺനിറമുള്ള കിഴവൻ കെട്ടിടത്തെ ശുദ്ധീകരിക്കാൻ മാസങ്ങളോളം വേണ്ടിവന്നു. തൊട്ടടുത്ത കെട്ടിടമായിരുന്നതിനാൽ അവിടെ നടന്ന ഓരോ വിഷയങ്ങളും ഏറെക്കുറെ അവിടെ ജോലിയിൽ ഉണ്ടായിരുന്നവരുടെ എല്ലാവരുടെയും മനസ്സിൽ ഭയപ്പാടോടെ കീറി മുറിവേൽപ്പിച്ചിരുന്നു. ആളിപ്പടരുന്ന തീജ്വാലയിൽ, മറ്റൊന്നും ഓർക്കാനാവാതെ സ്വയം എടുത്തെറിയേണ്ടി വന്നവരെ നിസ്സഹായരായി നോക്കി നിൽക്കേണ്ടി വന്നു പലർക്കും. ഉറങ്ങാനാവാത്ത രാത്രികളും ആത്മസംഘർഷങ്ങളുടെയും തോരാത്ത കഥകൾ അവർ പറഞ്ഞുകൊണ്ടേയിരുന്നു.

ഒരു വലിയ ഇടവേളയിലെ ശുചീകരണവും തയ്യാറെടുപ്പുകളും കഴിഞ്ഞുമാത്രമാണ് ഗ്രൗണ്ട് സീറോ പണി ആരംഭിച്ചത്. ഒച്ചിഴയുന്ന പോലത്തെ പണികളുടെ ആദ്യ ഭാഗം കണ്ടപ്പോൾ ഇത് ഈ നൂറ്റാണ്ടിലൊന്നും കാണാൻ സാധിക്കില്ല എന്ന് ധരിച്ചുപോയി. പകൽ അവിടെ അധികം ജോലിക്കാരെ കാണാറില്ലായിരുന്നു പക്ഷെ കഠിനമായ തണിപ്പിലും മഞ്ഞിലും പണി പുരോഗമിക്കുമ്പോഴും അങ്ങനെ വലിയ കൂട്ടം പണിക്കാരെ കാണാറില്ലായിരുന്നു. ഒരു സ്റ്റേജ് കഴിഞ്ഞപ്പോൾ കണ്ണ് തുറന്ന വേഗത്തിൽ പണി പുരോഗമിച്ച തുടങ്ങിആറാം നിലയിലുള്ള ജനാലയിൽകൂടി കാണുകവഴി ദിവസവും ഇവിടുത്തെ കാഴ്ചകൾ ദിനചര്യയുടെ ഭാഗമായി മാറി. ബോംബ് പൊട്ടിക്കുന്ന ആഘാതത്തോടെ കുത്തിപ്പൊട്ടിക്കുന്ന ചില വൻ പ്രകമ്പനകൾക്ക് നേരത്തെ അറിയിപ്പുകൾ ലഭിച്ചിരുന്നു. ചില വിറപ്പിക്കുന്ന ബോറിംഗുകൾ ജോലിചെയ്യുന്നിടം മുഴുവൻ കുലുങ്ങികൊണ്ടിരുന്നു , ഇരിക്കുന്ന കസേരയിൽ നിന്ന് പോലും താഴെപ്പോകുമെന്നു തോന്നിയിരുന്നു ചില നിമിഷങ്ങളിൽ.

പതുക്കെ പതുക്കെ ഈ ബഹളങ്ങൾ ഒക്കെ ദിവസത്തിന്റെ ഭാഗമായി മാറി അലോരസപ്പെടാതായി. ഏതാണ്ട് പതിനാലു ഏക്കറോളം വരുന്ന ട്രേഡ് സെന്റർ ഏരിയയിൽ നടക്കുന്ന ശുദ്ധീകരങ്ങൾക്കു വര്ഷങ്ങളോളം എടുത്തു. വളരെ ശ്രദ്ധയോടെ, ഒരു എല്ലിൻ കഷണം പോലും, ഒരു പൊടിപോലും വിശുദ്ധമായി കരുതി അടയാളപ്പെടുത്തി, ഓരോ ശേഷിപ്പും അതീവ കരുതലോടെ സൂക്ഷിച്ചു വച്ച വര്ഷങ്ങളെടുത്ത പുനഃപ്രാപ്തി അവിശ്വസനീയമായിരുന്നു. ' പൊറുക്കും, പക്ഷെ മറക്കില്ല ' എന്ന് ഇംഗ്ലീഷിൽ എഴുതി അടുത്തുള്ള ഫയർ സ്റ്റേഷനലിൽ നിന്നും കെട്ടിത്തൂക്കിയ കൂറ്റൻ ബാനറുകൾ മുറിവേറ്റ അമേരിക്കൻ ആത്മാവിന്റെ തുകിലുണർത്തുകൾ ആയി മാറി.

ലോക നേതാക്കളും രാജാക്കന്മാരും ഇടതടവില്ലാതെ വന്നു അഭിവാദനം നേരുന്നതു ജനാലയിൽ കൂടി കാണാമായിരുന്നു. ഓരോ വാർഷീക ഓർമ്മപ്പെടുത്തലുകളും മുഖമില്ലാത്ത ശതുവിനോടുള്ള പല്ലിറുമ്പലായി മാറുകയായിരുന്നു. ഏതെങ്കിലും ഒരു ശത്രുവിനെ കണ്ടെത്തി പകരം വീട്ടിയില്ലങ്കിൽ ഉറങ്ങാൻ കഴിയാത്ത അമേരിക്കക്കാരന്റെ മാനസീക അവസ്ഥക്ക് അൽപ്പമെങ്കിലും ശമനം ഉണ്ടായതു ഇറാക്ക് യുദ്ധവും , സദ്ദാംഹുസൈൻ വധവും ആയിരുന്നു. പാക്കിസ്ഥാൻ എന്ന അമേരിക്കൻ സുഹൃത്ത് സ്വന്തം പോക്കറ്റിൽ ഒളിപ്പിച്ചിരുന്ന ബിൻലാദനെ മുട്ടുസൂചിയുടെ സൂക്ഷ്മതയോടെ വധിച്ചപ്പോൾ അമേരിക്കക്കാരന്റെ നഷ്ട്ടപ്പെട്ട ആത്മാഭിമാനം സടകുടഞ്ഞു എഴുനേറ്റു.

ഉച്ചഭക്ഷണത്തിനു ശേഷം, ഒരു വേനലിലെ പൊള്ളുന്ന ചൂടിൽ നിന്നും ഓഫീസിനു തൊട്ടടുത്ത സെന്റ് പോൾസ് ചാപ്പലിന്റെ പിറകിലുള്ള ശ്മശാനത്തിലെ ചാരുബെഞ്ചിൽ മരത്തണലിൽ ഇരുന്നു ന്യൂ യോർക്ക് ടൈംസ് മറിച്ചു നോക്കുകയായിരുന്നു. കാലത്തെ അടക്കം ചെയ്ത ഓർമ്മകളുടെ ചെപ്പിനോടൊപ്പം ഈ ചാപ്പലിനു ചുറ്റും അടക്കം ചെയ്ത അമേരിക്കയുടെ വീരയോദ്ധാക്കളുടെ ശവകുടീരങ്ങൾ മൗനമായി സംസാരിച്ചുകൊണ്ടേയിരുന്നു.1766 ൽ പണിത ഈ മനോഹരമായ ചാപ്പൽ അനര്ഘമായ ഓർമ്മകളുടെ നിമിഷങ്ങൾ കുടികൊള്ളുന്ന ഒരു പേടകമാണ്. 1789 ഏപ്രിൽ 30 നു അമേരിക്കയുടെ പ്രഥമ പ്രസിഡന്റായ ജോർജ് വാഷിങ്ങ്ടന്റെ ഇടവകപ്പള്ളിയായി കരുതിയ ഈ ചാപ്പലിലാണ് അദ്ദേഹം അമേരിക്കയുടെ ആദ്യ പ്രസിഡന്റായി സത്യപ്രതിഞ്ജ എടുത്ത ശേഷം നടന്നു വന്നു പ്രാർത്ഥിച്ചത്. 250 വർഷത്തിലേറെ പഴക്കമുള്ള ഈ ചാപ്പൽ 1776 ലെ വൻ തീപിടുത്തത്തെയും വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തെയും അതിജീവിച്ചു അത്ഭുതകരമായി തലയുയർത്തി നിൽക്കുകയാണ്. അതുകൊണ്ടു തന്നെ ഈ ചാപ്പലിനെ ' ദി ലിറ്റിൽ ചാപ്പൽ ദാറ്റ് സ്റ്റൂഡ് ' എന്ന് വിശേഷിപ്പിക്കാറുണ്ട് . സെപ്റ്റംബർ പതിനൊന്നു ആക്രമണത്തിനുശേഷം ആദ്യ രക്ഷാ വീണ്ടെടുപ്പ് കേന്ദ്രമായി ഇരുപത്തിനാലു മണിക്കൂറും ഈ ചാപ്പൽ പ്രവർത്തിച്ചിരുന്നു.

കുടചൂടി നിൽക്കുന്ന ഇടതൂർന്ന മരങ്ങൾ കാറ്റിൽ എന്തൊക്കെയോ മൊഴിഞ്ഞുകൊണ്ടേയിരുന്നു. ഇടയ്ക്കു തലയുയർത്തി ഗ്രൗണ്ട് സീറോയെ നോക്കിയപ്പോൾ കണ്ട കാഴച അത്ഭുതപ്പെടുത്തി. നിർമ്മാണത്തിന്റെ ആദ്യകാലമായിരുന്നു അത്. 600 അടിയിലേറെ താഴ്ചയിൽ പാറകൾ തുരന്ന് അടിസ്ഥാനം ഉണ്ടാക്കുമ്പോൾ ഉണ്ടാകാവുന്ന ശബ്ദവും ബഹളവും ഒരു നിമിഷം നിലച്ചതുപോലെ. ഒരു വലിയ വെളുത്ത മേഘം ഗ്രൗണ്ട്‌സിറോയെ മൂടി, ഭൂമിയുടെ നിരപ്പിൽ ചേർന്നു നിൽക്കുകയാണ്. കണ്ണുകളെ വിശ്വസിക്കാനായില്ല ആ കാഴ്ച, ഒരു ഫോട്ടോ എടുക്കാൻ പാകത്തിൽ അപ്പോൾ ചെറിയ ഫോണിന് കഴിയുമായിരുന്നില്ല . അത്ര അദ്ഭുതകരമായ ഒരു കാഴ്ച. ദിവസവും അവിടേക്കു നോക്കി പോകുന്ന എനിക്ക് അതുപോലെയൊരു മേഘപ്പകർച്ച അതിനു മുൻപും പിൻപും കാണാൻ ആയിട്ടില്ല. മൂവായിരത്തോളം വരുന്ന രക്തസാക്ഷികൾക്ക് മേഘങ്ങളായി പറന്നിറങ്ങാനാവുമോ അറിയില്ല . മരുഭൂയാത്രയിൽ മോശെ കണ്ട അത്ഭുത മേഘമാണോ ഇത് ? 'അങ്ങനെ മോശെ പർവ്വതത്തിൽ കയറിപ്പോയി; ഒരു മേഘം പർവ്വതത്തെ മൂടി. യഹോവയുടെ തേജസ്സും സീനായിപർവ്വതത്തിൽ ആവസിച്ചു. മേഘം ആറു ദിവസം അതിനെ മൂടിയിരുന്നു' (പുറപ്പാട് 24 : 15 ) . 'പിന്നെ ജീവനോടെ ശേഷിക്കുന്ന നാം അവരോടു ഒരുമിച്ചു ആകാശത്തിൽ കർത്താവിനെ എതിരേല്പാൻ മേഘങ്ങളിൽ എടുക്കപ്പെടും' (1 തെസ്സലോനിക്ക 4 :17 ). ഇത്തരം ആകുലങ്ങൾ അറിയാതെ മനസ്സിലൂടെ കടന്നുപോയി. പറഞ്ഞാൽ ആരും വിശ്വസിക്കയില്ല എന്ന തോന്നലിൽ ഈ സംഭവം ഉള്ളിൽ ഒതുക്കി വച്ചിരുന്നു.

ആർക്കിറ്റെക്‌റ് ഡാനിയേൽ ലീബെസ്‌കിൻഡ് വിഭാവനം ചെയ്ത പുതിയ മാസ്റ്റർപ്ലാൻ ലോകത്തിലെ ഏറ്റവും ചിലവേറിയ നിർമ്മാണ പ്രക്രിയക്കാണ് സാക്ഷ്യം വഹിച്ചത്. നാലു ബില്യൺ ഡോളർ ചെലവാക്കി ഒന്നാം ഗോപുരം പണിതുയരുന്നത് ചിതൽക്കൂട്ടങ്ങൾ മൺകൂര പണിയുന്ന വേഗത്തിലും എളുപ്പത്തിലും ആയിരുന്നു. വൻ ക്രെയിനുകൾ നിറഞ്ഞു നിന്ന ആകാശവിതാനം ആധുനീക മനുഷ്യ ചരിത്രത്തിലെ നിർമ്മാണ പ്രവർത്തങ്ങളുടെ മികവും മിഴിവും ചരിത്രത്തിൽ എഴുതി ചേർക്കുകയായിരുന്നു. നാലു ബില്യൺ ഡോളർ ചെലവാക്കി നിർമ്മിച്ച 'ഒക്കല്‌സ്' അല്ലെങ്കിൽ 'പീലിക്കണ്ണ്', ഒരു വെളുത്ത ഗരുഡൻ പറന്നു വന്നിരിക്കുന്നപോലെ തോന്നും. അത്യാകർഷകമായ നിർമ്മാണ അത്ഭുതം എന്ന് വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല, അത്ര വിശാലവും,പ്രശാന്തവും ആണ് അതിന്റെ അകത്തളം. അസഹനീയമായ ചൂടുള്ള ദിനങ്ങളിലും കഠിന തണുപ്പ് ദിനങ്ങളിലും ഉച്ചഭക്ഷണത്തിനു ശേഷം ഇതിലുള്ള നടപ്പാതയിലൂടെ മൈലുകൾ സഞ്ചരിക്കുമ്പോൾ ലോകത്തിലെ ഏറ്റവും തിരക്കേറിയ ഈ വിനോദ സഞ്ചാരികളുടെ കേന്ദ്രത്തിനു ഒരു ബലികൊടുപ്പിന്റെ പിന്നാമ്പുറം ഉണ്ട് എന്ന് ഓർക്കാതിരിക്കാൻ ആവുമോ?.

ഏതാണ്ട് 60 മില്ലിയണിലധികം വിനോദസഞ്ചാരികളാണ് ഓരോ വർഷവും ഇവിടെ എത്തുന്നത്. തകർന്നു വീണ രണ്ടു ഗോപുരങ്ങളുടെ അസ്തിവാരത്തിലും നേർത്തൊഴുകി വീഴുന്ന വെള്ളച്ചാട്ടങ്ങളുടെ മർമ്മരം തോമസ് ജെഫേഴ്‌സന്റെ കാലത്തെ അതിജീവിക്കുന്ന വാക്കുകൾ ഏതോ മൂക ഭാഷയിൽ സംവേദിക്കുന്നു 'സ്വാതന്ത്ര്യം നിലനിൽക്കാൻ നിതാന്ത ജാഗ്രത കൂടിയേ കഴിയൂ' . എരിഞ്ഞുഭസ്മമായ മൂവായിരത്തോളം പേരുടെ, കല്ലിൽ കൊത്തിവച്ച പേരുകളിലൂടെ കൈവിരൽ ഓടിക്കുമ്പോൾ, കാറ്റിൽ അടിച്ചുയരുന്ന ജലകണങ്ങൾ മുഖത്തു വന്നുപതിക്കുന്നത് ആത്മാക്കളുടെ കണ്ണീർ കണങ്ങളാണോ എന്ന് അറിയില്ല.

ആക്രമണത്തിൽ മനസ്സ് തകർന്ന അമേരിക്കകാരോട് പ്രസിഡന്റ് ജോർജ് ബുഷ് പറഞ്ഞു ' നക്ഷത്രങ്ങളെ പേര് ചൊല്ലി വിളിച്ചവനാണ് നമ്മുടെ ദൈവം, തീവ്രവാദികൾക്ക് അമേരിക്കയുടെ വലിയ കെട്ടിടങ്ങളുടെ അസ്ഥിവാരം കുലുക്കാമായിരിക്കും, അവർക്കു അമേരിക്കയുടെ അടിത്തറയെ തൊടാൻ സാധിക്കില്ല, അവർക്കു ഉരുക്കു തകർക്കാമായിരിക്കും , പക്ഷെ അമേരിക്കക്കാരന്റെ നിശ്ചയദാർഢ്യത്തിനു പോറൽ പോലും ഏൽപ്പിക്കാനാവില്ല'. ഓരോ ജോലിദിനത്തിലും ആറാം നിലയിലെ ജനാലയിൽകൂടി കാണുന്നത് ഫീനിക്‌സ് പക്ഷിയുടെ ഉയർത്തെഴുനേൽപ്പാണ്, ..'പൊറുക്കും ഞങ്ങൾ മറക്കില്ലൊരിക്കലും'.

'Eternal vigilance is the price of libetry.' Thomas Jefferson

Read more

കർമ്മഭൂമിയും ജന്മഭൂമിയും മലയാളിയുടെ രൂപാന്തരീകരണം (വാൽക്കണ്ണാടി)

'കൊച്ചിയിലെ ലുലുമാളിൽകൂടി ഒന്ന് നടന്നാൽ മാത്രംമതി ഫ്രോഡുകളുടെ ചൂരടിക്കാൻ, നാട് മുഴുവൻ ഫ്രോഡുകൾ നിറഞ്ഞിരിക്കുകയാണ്. ഒരുത്തനും നേരെ ചൊവ്വേ സംസാരിക്കില്ല, മടുത്തു, നാമൊക്കെ ഇത്രയും കാലം ഓടി ഓടി ചെല്ലാൻ വെമ്പി നിന്ന നാട് ഒത്തിരി മാറിപ്പോയി എന്ന് വൈകിയാണ് മനസ്സിലാക്കുന്നത് . വഞ്ചിയുടെ ഗതി തെറ്റുന്നു എന്ന് കരയിലുള്ളവർ വിളിച്ചുപറയുമ്പോഴെങ്കിലും വഞ്ചിയിലുള്ളവർ അറിയുമോ എന്തോ? അറിയില്ല. അവിടെയുള്ളവർക്കു അത് പെട്ടന്ന് മനസ്സിലാകില്ല, ഇടക്ക് നാട്ടിൽ ചില്ലറ ബിസിനസ് ഒക്കെയായി എത്തുന്ന നമുക്ക് ഈ മാറ്റങ്ങൾ പെട്ടന്ന് പിടികിട്ടും'. നാട്ടിൽനിന്നു എത്തിയ സണ്ണി വികാരാധീനനായി സംസാരിക്കുകയായിരുന്നു. ഇപ്പൊ വെറുപ്പും വിഷമവും വേദനയുമാണ് തോന്നുന്നത്, കുറച്ചു ദിവസം കൊണ്ട് കുറെയേറെ അനുഭവങ്ങൾ! ഇത്രവേഗം നാട് ഇതുപോലെ മാറുമെന്ന് കരുതിയില്ല.

പള്ളിക്കാർ മാതാപിതാക്കളുടെ കല്ലറ പണിയിക്കുവാൻ ഒരു ലക്ഷം രൂപ ഫീസ് കൊടുക്കണമെന്ന് പറഞ്ഞപ്പോൾ, നാട്ടിലുള്ള ഡോക്ടറും ധനികനുമായ മകൻ പിതാവിനോട് പറയുകയാണ്, ഏതായാലും അത് അങ്ങ് കൊടുത്തേര് അപ്പച്ചാ ഗൾഫിൽനിന്നും അമേരിക്കയിൽനിന്നു ഒക്കെ സജിയും സാറയും വന്നു പണം അടക്കാൻ താമസം വന്നേക്കാം. അങ്ങനെ സ്വന്തം കല്ലറക്കു ഫീസും അടച്ചു കാത്തിരിക്കുന്ന മാതാപിതാക്കൾ!. രാത്രി എട്ടുമണി കഴിഞ്ഞു മാത്രമേ കാണാൻ വരാവൂ എന്ന് കർശ്ശനമായി പറഞ്ഞ അപ്പാപ്പനെത്തേടി രാത്രി കാറും പിടിച്ചു കുഗ്രാമത്തിൽ എത്തിയപ്പോൾ 'പരസ്പരം' എന്ന ടി വി സീരിയൽ സമയമായതു അറിഞ്ഞിരുന്നില്ല. കുറെ ബെൽ അടിച്ചു വാതിൽ തുറന്നപ്പോൾ കയറിയിരിക്കു, അര മണിക്കൂർ കഴിഞ്ഞു സംസാരിക്കാം, ഇതൊന്നു കഴിഞ്ഞോട്ടെ എന്ന് പറഞ്ഞു ടി വി നോക്കിയിരുന്ന അപ്പാപ്പൻ. പിന്നെ വരാം എന്ന് പറഞ്ഞു പുറത്തിറങ്ങിയപ്പോൾ കെട്ടിപ്പിടിച്ചു ഒരു ഉമ്മ തന്നിട്ട് വേഗം ടി വി ശ്രദ്ധിച്ചു നിൽക്കുന്ന അപ്പാപ്പന്റെ ചിത്രം മനസ്സിൽ നിന്ന് മായാതെ നിൽക്കുന്നു. നേരത്തെതന്നെ വിളിച്ചു പറഞ്ഞിരുന്നിട്ടും ഒരു കേക്കും ചൂടാക്കി തന്നു ഡിന്നർ സമയത്തു ഹായ് ബൈ പറഞ്ഞു വിടുന്ന സഹോരൻ, അയാളുടെ ഉറക്കം തൂങ്ങി കോട്ടുവാ ഇടുന്ന മുഖം ഇപ്പോഴും ഒരു നടുക്കം പോലെ ഓർക്കുന്നു.

വളരെ പ്രതീക്ഷയോടെ വീണ്ടും വീണ്ടും കാണാൻ കൊതിച്ചിരുന്നവർ ഏന്തേ എത്ര പെട്ടന്ന് അകന്നു പോകുന്നു? സ്വന്തം സഹോദരരെ പോലെ കരുതി, ജീവിതത്തിന്റെ എല്ലാ പ്രധാന സന്ദര്ഭങ്ങള്ക്കും സാക്ഷികളായ സ്‌നേഹിതർ അവരെ ഓരോ പ്രാവശ്യം കാണുമ്പോളും അകൽച്ച വർധിക്കുന്നു എന്ന് തോന്നിത്തുടങ്ങിയിരുന്നു, അവരുടെ വാക്കുകളിലെ വർഗ്ഗബോധവും, വേഷത്തിലെ ഭാവപ്പകർച്ചയും ശ്രദ്ധിക്കാതെ പറ്റില്ല. നാട്ടിലെ പള്ളിയിൽ ചെന്നാൽ പണ്ട് ഒന്നിച്ചു കളിച്ചു നടന്നവർ പോലും മിണ്ടാൻ കൂട്ടാക്കാതെ കാറിലോ ബൈക്കിലോ കയറി പെട്ടന്ന് സ്ഥലം കാലിയാക്കുകയാണ്. എല്ലാവര്ക്കും വല്ലാത്ത തിരക്ക്. .

അമേരിക്കയിൽ മുപ്പതു വര്ഷത്തോളം താമസിച്ചതിനു ശേഷം പിറന്ന നാട്ടിൽ കുടുംബക്കാരോടൊത്തു താമസിക്കുന്ന ബേബിച്ചായന് വലിയ പരാതികളില്ല, ആരുടെ കാര്യത്തിലും അങ്ങനെ ഇടപെടാറില്ല. ടി വി സീരിയൽ കണ്ടു സമയം കളയുന്നു. ഭാര്യ കുട്ടികളോടൊപ്പം അമേരിക്കയിൽ തന്നെ. ഇടയ്ക്കു കുറച്ചു മാസങ്ങൾ നാട്ടിൽ ഉണ്ടാവും, അമേരിക്കയിലെ തണുപ്പ് അത്ര പിടിക്കുന്നില്ല അതാണ് നാട്ടിൽ താമസിക്കുന്നത്. ആശുപത്രിയിൽ പോകുന്ന കാര്യവും രാത്രിയിൽ എന്തെകിലും സംഭവിച്ചാൽ ഒരു വിളിപ്പാടകലെ ആരും ഇല്ല എന്ന ഒരു ഉൾഭയവും ഉണ്ട്. എല്ലാ കാര്യങ്ങൾക്കും അമേരിക്കൻ അച്ചായൻ എന്ന രീതിയിലാണ് കണക്കുകൾ വരുന്നത്. എന്നാലും അത്ര വലിയ ഒരു ഭാരമായി തോന്നുന്നില്ല. ഇടയ്ക്കു ചിലർ അത്യാവശ്യത്തിനു കടം ചോദിച്ചു വരും. തിരിച്ചുകിട്ടില്ല എന്ന ഉറപ്പിൽ ഒരു ചെറിയ തുക അങ്ങ് കൊടുക്കും. പക്ഷെ അവർ കൃത്യമായി തിരിച്ചു കൊണ്ടുത്തരും. പതിനായിരം രൂപ രണ്ടു തവണ ഇതുപോലെ കൃത്യമായി തിരികെ കൊണ്ട് തന്നിട്ട് പിന്നെ ഒരു വലിയ തുകയാണ് ചോദിക്കുക. വിശ്വാസം സ്ഥാപിച്ചു കഴിഞ്ഞു അങ്ങനെ വലിയ തുക കൊടുത്താൽ ആ പാർട്ടിയെ പിന്നെ ആ വഴിക്കു കാണില്ല.

കേരളത്തിൽ മദ്ധ്യവർഗം അൽപ്പം സാമ്പത്തിക ഉയർച്ചയിലായി എന്നത് നിരത്തിലൂടെ ഓടുന്ന വിലകൂടിയ ജർമ്മൻ കാറുകൾ നോക്കിയാൽ മതിയാവും . ഏറ്റവും പുതിയതും മെച്ചമായതുമായ ജീവിത ആഡംബരങ്ങൾ ഇന്ന് സുലഭമാണ്. ഭക്ഷണവും വിനോദവും സൽക്കാരങ്ങളും വളരെ പെട്ടന്ന് ഉയർന്ന മാനങ്ങൾ കൈവരിച്ചപ്പോൾ അറിയാതെ സമൂഹത്തിൽ വരുന്ന മാറ്റങ്ങളുടെ അനിവാര്യത ചിലർക്ക് മനസ്സിലാവില്ല. പഴയ നാടും തപ്പി കുറെകാലത്തിനു ശേഷം നാടുകാണാൻ വരുന്ന അമേരിക്കകാരന് അത്ഭുതം തോന്നുന്നെങ്കിൽ അത് അവന്റെ അറിവുകേടാണ് എന്നേ നാട്ടുകാർക്ക് പറയാനുള്ളൂ. രണ്ടുപേരും പെൻഷ്യൻ ആയി വീട്ടിൽ ഇരിക്കയാണെകിലും ഒരു ദിവസം പോലും തിരക്കില്ലാത്ത വരില്ല എന്ന് പരിതപിക്കുകയാണ് മറ്റൊരു സുഹൃത്ത്. ദിവസവും കല്യാണം, ചാത്തം, സംസ്‌കാരം, പുരവാസ്തൂലി തുടങ്ങി ഒഴിച്ചുകൂട്ടാനാവാത്ത ഷെഡ്യൂളിങ്ങാണത്രെ. കല്യാണത്തിന് ഒക്കെ ഇപ്പോൾ ഗിഫ്റ്റ് ഒന്നും കൊടുക്കണ്ട, പങ്കെടുത്താൽ മാത്രം മതി, അതും ഒരു ഭാരമല്ലത്രെ. മദ്ധ്യതിരുവിതാങ്കൂറിലെ ഒരു സ്ഥലത്തെ ബാങ്കിൽ അഞ്ഞൂറ് കോടിയിലേറെ രൂപ ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുകയാണ്. ലോക്കറിൽ ഉള്ള സ്വർണവും ആവശ്യക്കാരില്ലാത്ത വസ്തുക്കൾ, ഒക്കെ കൂട്ടിയാൽ ഇവിടെത്തന്നെ കോടിക്കണക്കിനു രൂപയുടെ സ്വത്തുക്കൾ ആവശ്യക്കാരില്ലാതെ കെട്ടിക്കിടക്കുകയാണ്. ബാങ്കിൽ കിടക്കുന്ന പണം എത്രയുണ്ട് എന്നുപോലും വയോധികരായ മാതാപിതാക്കൾക്ക് നിശ്ചയമില്ല. മൂന്നിൽ ഒരു വീട്ടിൽ താമസക്കാരേ ഉണ്ടാവില്ല, ഒക്കെ അടച്ചിട്ടിരിക്കുകയാണ്, ഉണ്ടെങ്കിൽത്തന്നെ വയോധികരായ മാതാപിതാക്കൾ മാത്രമേ കാണുകയുള്ളൂ. അടുത്ത വീട്ടിൽ നടക്കുന്ന ഒരു കാര്യവും ആരും അറിയുകയില്ല.

വിരൽത്തുമ്പിൽ വിസ്മയം ഉണ്ടാകൂന്ന വാട്‌സപ്പ്, ഫേസ്‌ബുക്ക് ഒക്കെ ഏതു നിരക്ഷര കുക്ഷിക്കും വളരെ എളുപ്പത്തിൽ കയ്യടക്കാൻ ഒക്കും. താരതമ്യേന അമേരിക്കയേക്കാൾ വിലക്കുറവാണ് ടെലിഫോൺ കാര്യങ്ങൾക്ക്. അതുകൊണ്ടു മിക്കവർക്കും ഒന്നിൽ കൂടുതൽ ഫോൺ ലൈനുകൾ ഉണ്ട്. ഒരു മോട്ടോർ ഇരു ചക്രംപോലും ഇല്ലാത്ത പിച്ചക്കാരൻ പോലും ഇന്ന് കേരളത്തിൽ ഇല്ല എന്ന് തോന്നുന്നു. പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഇന്ന് പുരുഷന്മാരെ ആശ്രയിക്കാതെ ജീവിക്കാം എന്ന സ്ഥിതി വിശേഷമാണ്, അതുകൊണ്ടു ഒക്കെ തന്നെ പുനർ വിവാഹവും, തനിച്ചുള്ള ജീവിതവും ഒക്കെ അത്ര വാർത്തകൾ അല്ലാതെ ആയിരിക്കുന്നു. മരിച്ചുവീഴാൻതുടങ്ങുന്ന 'മുരുകന്മാരെ' തിരിഞ്ഞുനോക്കാൻ കൂട്ടാക്കാത്ത കേരളത്തിലെ ആശുപത്രികൾ, മാനസീക പീഠനംകൊണ്ടു ഹൃദയം പൊട്ടി മരിക്കേണ്ടി വരുന്ന പൊതുപ്രവർത്തകർ, കാട്ടാനകൾ നാട്ടിലിറങ്ങിയിട്ടു കാടേത്, നാടേത് എന്ന് തിരിച്ചറിയാതെ തപ്പിനടക്കുന്ന അവസ്ഥ!, ഗോസംരക്ഷകരുടെ നാട്ടിൽ ജീവശ്വാസം കിട്ടാതെ മരിച്ചു വീഴുന്ന കുട്ടികൾ!, എവിടെയൊക്കെയോ ഒരു തിരിച്ചറിവിന്റെ പിശക് കാണുന്നുണ്ട്.

മുപ്പതു വര്ഷങ്ങളായി ബിസിനസ് കാര്യങ്ങളുമായി ലോകം മുഴുവൻ ചുറ്റിയടിക്കുന്ന സണ്ണി എന്നും കേരളത്തെപ്പറ്റി വളരെ വാചാലനായി സംസാരിക്കാറുണ്ടായിരുന്നു. അമേരിക്കയിൽ ഇത്ര കാലം താമസിച്ചു്, എന്നാലും കൃത്യമായി രണ്ടു പ്രാവശ്യത്തിലേറെ കേരളത്തിൽ എത്തിയിരുന്ന സണ്ണിയുടെ മാറ്റം അമ്പരപ്പിച്ചു. ഒരു വലിയ ഇന്ത്യൻ പാസ്സ്‌പോര്ട്ടും എടുത്തു ലോകം ഒക്കെ കറങ്ങാൻ വളരെ ബുദ്ധിമുട്ടായിരുന്നു, ഇനിം അത് ഉപേക്ഷിക്കണം, അമേരിക്കൻ പാസ്സ്‌പോർട്ടിന് അപേക്ഷിക്കണം, പെട്ടെന്നൊരു സ്‌കോച്ചു വലിച്ചു കുടിച്ചിട്ട് മിഴികൾ ഉയർത്തി സണ്ണി പറഞ്ഞു, ഇപ്രാവശ്യം തിരിച്ചു ന്യൂ യോർക്കിൽ എത്തിയപ്പോൾ സ്വന്തം വീട്ടിൽ വന്ന ഒരു ..ഇത്..ഒരു ഫീലിങ്..

യു എ ഇ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും കൂടുതൽ മലയാളികൾ ഉള്ള സ്ഥലമാണ് അമേരിക്ക. അടുത്ത പത്തിരുപത്തഞ്ചു വർഷങ്ങൾ മാത്രമേ ആയുള്ളൂ ഈ വൻകുടിയേറ്റത്തിന്. കർമ്മ ഭൂമിയിൽ ജന്മഭൂമി സൃഷ്ട്ടിക്കാൻ ഏറെ ശ്രമിക്കുന്ന അമേരിക്കൻ മലയാളിക്ക് എന്നും കേരളത്തിലെ ബന്ധുക്കളും സുഹൃത്തുക്കളും സ്വകാര്യ അഹങ്കാരങ്ങളായി മനസ്സിൽ കരുതിയിരുന്നു. ഒരു ശരാശരി അമേരിക്കക്കാരനായി ജീവിക്കാൻ പഠിക്കുന്നതിലേറെ അവൻ കൂടുതൽ മലയാളി ആകാൻ അറിയാതെ വെമ്പിയിരുന്നു. മുണ്ടും സാരിയും ഉപേക്ഷിച്ചില്ല, ഓണവും വിഷുവും ക്രിസ്മസും അവർ അടിച്ചു പൊളിച്ചു ആഘോഷിച്ചു. അടച്ചിട്ടാലും ഒരു ഫ്‌ലാറ്റ് കേരളത്തിൽ എവിടെങ്കിലും അവൻ സ്വന്തമായി കരുതി, പെരുനാളുകൾക്കും ഉത്സവങ്ങൾക്കും കഴിവുള്ളടത്തോളം അവൻ ഓടി ഓടി എത്തിയിരുന്നു. മലയാളം സിനിമയിലെ സ്ത്രീ പീഠനവും, രാഷ്രീയ കൊലപാതകങ്ങളും വിട്ടുമാറാത്ത അഴിമതികോഴ കഥകളും ഒട്ടൊന്നുമല്ല അവനെ വേദനിപ്പിച്ചത്. സുഖകരമായി സ്വസ്ഥമായി ഒരു ഭൂമി അവകാശമായി അവനു കിട്ടിയപ്പോഴും ജന്മഭൂമിയെപ്പറ്റിയുള്ള ഒരു പ്രേമം അവനെ വല്ലാണ്ട് ഭ്രമിപ്പിച്ചിരുന്നു. അതാണ് അവനു അറിയാതെ നഷ്ട്ടമായിത്തുടങ്ങിയത്.

രാഷ്രീയക്കാരും സാഹിത്യകാരന്മാരും മതനേതാക്കളും മുറ തെറ്റാതെ എത്തിയിരുന്നു, എല്ലാ സ്വന്ത സൗകര്യങ്ങളും ബലികൊടുത്തിട്ടാണെങ്കിലും പൂജിതരായി അവരെ എവിടെയും കൊണ്ട് നടന്നു. അത് അവനു സ്വന്തം നാട്ടിൽ നഷ്ട്ടപ്പെട്ട അസുലഭ നിമിഷങ്ങൾ പെറുക്കി ശേഖരിക്കുകയായിരുന്നു. നാട്ടിലെ ഓരോ സ്പന്ദനങ്ങളും ഉറക്കം ഒഴിഞ്ഞിരുന്നു അവൻ കണ്ടു, ചർച്ചചെയ്തു, വഴക്കിട്ടു, ഉപ്പും മുളകും മുതൽ എല്ലാ ചാനൽ ചർച്ചകളും വിടാതെ അവൻ കൊണ്ടേയിരുന്നു. അപ്പനും അമ്മയും കടന്നുപോയതുമുതൽ മണ്ണിനോട് ഉള്ള ഒരു പിടി അയഞ്ഞു. നാട്ടിലുള്ള കൂടപ്പിറപ്പുകൾ അത്യാവശ്യത്തിനു അതിഥികളായി മാത്രം എത്തിത്തുടങ്ങി , ബോഡി സ്‌പ്രേയും, വിറ്റാമിന് ഗുളികകളും സ്‌ക്കോച്ചും ഉണ്ടോ എന്ന്‌ചോദിച്ചു എത്തി തനിയെ തപ്പി എടുത്തു കൊണ്ട് അപ്രത്യകഷമാകുന്ന ആത്മമിത്രങ്ങൾ, വെറും ചടങ്ങുപോലെ കണ്ടു മടങ്ങിത്തുടങ്ങി. എവിടെയോ എന്തൊക്കെയോ സംഭവിച്ചുകൊണ്ടിരുന്നു എന്ന് അറിയാതെ പോയി. മലയാളിയുടെ സാമ്പത്തീക സ്വാതന്ത്ര്യവും, സഞ്ചാര സൗകര്യങ്ങളും, വികാരപരമായ വിമോചനവും (ഇമോഷണൽ ഡെലിവെറിൻസ്) ആരോടും ഇന്ന് 'കടക്കു പുറത്ത് ' എന്ന് പറയാനുള്ള ധൈര്യം എല്ലാവര്ക്കും നൽകിയിരിക്കുന്നു നമ്മുടെ മാറിവരുന്ന സംസ്‌കാരം.

അമേരിക്കയിലും അവനു അറിയാതെ മാറ്റം വന്നുകൊണ്ടിരുന്നു . സ്വന്തം കുട്ടികൾ അമേരിക്കകാരായി തന്നെ ജീവിക്കാൻ വിധിക്കപ്പെട്ടവരാണെന്ന തിരിച്ചറിവ് ഒട്ടൊന്നുമല്ല അവനെ നടുക്കിയത്. കുറെ മലയാളം ഒക്കെ പള്ളിയിൽകൂടിയും മറ്റും അടിച്ചു കയറ്റി എങ്കിലും അത് അവർക്കു എപ്പോഴെങ്കിലും കൈവിട്ടു പോകേണ്ടതാണെന്ന സത്യവും നടുക്കി. ഗുജറാത്തികളും പഞ്ചാബികളും പിന്നിട്ട പ്രവാസത്തിന്റെ തീവ്രത പെട്ടന്ന് മലയാളി സമൂഹത്തിൽ അരിഞ്ഞുകയറി . ഗുജറാത്തികളും പഞ്ചാബികളും വീട്ടിൽ അവരുടെ ഭാഷ സംസാരിക്കുന്നതുകൊണ്ടു അവരുടെ സംസ്‌കാരം കുറച്ചു പിടിച്ചു നിർത്താനാവുന്നുണ്ട്. മലയാളി എന്നും ഒരു ബോറൻ ആസ്വാദകനായതുകൊണ്ടാകാം അവന്റെ ആഘോഷങ്ങൾ ഒക്കെ അരോചകമായി മാറുന്നത്. മറ്റു ഭാഷക്കാരും സംസ്‌കാരക്കാരുമായി ഇടപഴകുമ്പോഴാണ് അതിന്റെ തീവ്രത മനസ്സിലാക്കാനാവുന്നത്. ഒരു ഒറ്റപ്പെട്ട സംസ്‌കാരമായി നില നിന്നതുകൊണ്ടാകാം കേരളത്തിലെ ക്രിസ്തീയ ക്‌നാനായ കുടുംബങ്ങളിൽ ഇപ്പോഴും നിലനിൽക്കുന്ന സാമൂഹ്യ ഇടപെടലുകളിൽ ജീവൻ തുടിക്കുന്നത്. വിരക്തിയും നിരാശയും കുത്തി നിറച്ച മുഖ ഭാവങ്ങളിൽ നിന്ന് മലയാളിക്ക് എന്നാണ് മോക്ഷം കിട്ടുകയെന്നറിയില്ല. കേരളത്തിലെ അടച്ചിട്ടിരുന്ന ബാറുകൾ മുഴുവൻ തുറന്നാലും അവനു സന്തോഷം കിട്ടില്ല. അമേരിക്കയുടെ ഇമ്മിഗ്രേഷന്റെ വാതിലുകൾ എത്രകാലം തുറന്നിടും എന്നും അറിയില്ല. അമേരിക്കയിലെ വർണ്ണവെറിയന്മാരുടെ വീണ്ടുവിചാരവും വല്ലാതെ ഭയപ്പെടുത്തുന്നു. ഇതിലേറെയാണ് കേരളത്തിൽ ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഫ്രാൻസ് കാഫ്കയുടെ 'മെറ്റമോർഫസിസ് ' എന്ന പ്രശസ്ത കൃതിയിലെ ഗ്രിഗർ സംസാ എന്ന കഥാപാത്രം മലയാളിയുടെ പരിണാമ ചക്രത്തിലെ അടയാളപ്പെടുത്താവുന്ന കഥാപാത്രമാവുകയാണ് എന്ന് തോന്നിപ്പോകും. തനിക്കു തീരെ ഇഷ്ടമില്ലാത്ത ഒരു ജോലിയിൽ ആയിരുന്നപ്പോഴും, സ്വന്തം കുടുംബത്തിലെ ഓരോ ആളുകളുടെയും സന്തോഷം മാത്രമായിരുന്നു ഗ്രിഗറിന്റെ ചിന്ത മുഴുവൻ. തന്നെ ആശ്രയിച്ചു മാത്രം കഴിയുന്ന കുടുംബത്തിൽ ഓരോ ചെറിയ കാര്യവും ചെയ്തുകൊടുക്കുന്നതിലുള്ള സന്തോഷം, അതിനുവേണ്ടിവരുന്ന ത്യാഗം ഒക്കെ അയാളെ അർഥമുള്ള വ്യക്തിയാക്കി. പെടുന്നനെ ഒരു രാതിയിൽ അയാൾ ഒരു വികൃത കീടമായി മാറ്റപ്പെടുന്നു. പിന്നെ താൻ സ്‌നേഹിച്ചിരുന്നവരിൽ നിന്നും ഏൽക്കേണ്ടിവരുന്ന വെറുപ്പും, നീരസവും, ഒന്നുംപ്രതികരിക്കാനോ പറയാനോ കഴിയാതെ വരുന്ന മാനസീകപീഠനം, ഒരു സന്തോഷത്തിലും പങ്ക്‌ചേരാനാവാത്ത ക്രൂരമായ ഒറ്റപ്പെടൽ ഒക്കെ അയാളെ മരണത്തിലേക്ക് നയിക്കുന്നു. അയാളുടെ മരണം കുടുംബത്തിനു വലിയ ഒരു ആശ്വാസമാകുകയാണ്.

അൽപ്പം മാറിനിന്നാൽ ശൂന്യത ഉളവാക്കാത്ത ബന്ധങ്ങൾ അർത്ഥമില്ലാത്ത കബന്ധമാണ്. ആരൊക്കെയോ എവിടെയോ കാത്തിരിക്കുന്നു എന്ന ചെറിയ ഓർമ്മപ്പെടുത്തലുകളാണ് ജീവിതങ്ങൾ മുൻപോട്ടു കൊണ്ടുപോകുന്നത്, അത് ദൂരംകൊണ്ടു ഇല്ലാതെ പോകരുത്.

'I cannot make you understand. I cannot make anyone understand what is happening inside me. I cannot even explain it to myself.' ? Franz Kafka, The Metamorphosis

Read more

ചതികൊണ്ടു പൊട്ടിത്തകർന്ന കിനാവുകൾ (വാൽക്കണ്ണാടി)

മലയാള സിനിമയിലെ ഒരു ചതിയൻ ചന്തുവിനെപ്പറ്റി മത്സരിച്ചു കഥകൾ മെനയുമ്പോൾ, നമ്മുടെ ജീവിതത്തിലൂടെ കടന്നു പോയ കടുത്ത ചതിയന്മാരുടെ നടുക്കുന്ന വീരകഥകൾ ആർക്കും അങ്ങനെ എളുപ്പം മറക്കാനാവില്ല. കാരണം, അവർ മറ്റു രൂപങ്ങളിലായി നമുക്കു ചുറ്റും ഇപ്പോഴും അവസരം പാർത്തു നിൽപ്പുണ്ട്. സുഹൃത് സംഭാഷണത്തിൽ ഒരു സ്‌നേഹിതന് നേരിട്ട അനുഭവം പങ്കുവയ്ക്കുകയായിരുന്നു.

ജോർജിനെപ്പോലുള്ള സുഹൃത്തുക്കളാണ് എന്റെ അനുഗ്രഹം എന്ന് തോന്നിയിരുന്നു. അമേരിക്കയിൽ വന്നു ചാടി, വിസ ഒന്നും ഇല്ലാതെ ഒളിച്ചു താമസിച്ച അയാളെ മാസങ്ങളോളം കൂടെതാമസിപ്പിച്ചു ഒരു ബിസിനസ് തുടങ്ങാനുള്ള പണവും സംഘടിപ്പിച്ചു വിസയുടെ കാര്യങ്ങളും ചെയ്തു സഹായിച്ചു. അയാളെ സഹായിക്കാൻ കടം വാങ്ങി പണമിറക്കിയ ബിസിനസ് പൊളിഞ്ഞു, ഉള്ള പണമെല്ലാം നഷ്ട്ടപ്പെട്ടു. തന്റെ സാമ്പത്തീക പ്രയാസം മനസ്സിലാക്കി ജോർജ്ജ് വേറെ എവിടേക്കോ പോയി. കുറെ കാലത്തിനു ശേഷമാണു അറിയാൻ കഴിഞ്ഞത്, ആ ബിസിനസ് നീക്കം പൊളിച്ചത് ജോർജ്ജ് തന്നെ അറിഞ്ഞോണ്ടായിരുന്നു എന്നും, കൂടെ കൊണ്ടുനടന്ന സമയത്തുതന്നെ മറ്റൊരു പേരിൽ അയാൾ ഒരു കമ്പനി തുടങ്ങിയിരുന്നു എന്നും, തനിക്കുണ്ടായിരുന്ന പരിചയങ്ങളും ബന്ധങ്ങളും മുതലാക്കി ലോണും മറ്റും ശരിയാക്കി, തന്നെ അതിൽനിന്നും ഒഴിവാക്കി, ആ ബിസിനസ് അയാൾ സ്വന്തമാക്കി. അവിവാഹിതനായിരുന്ന അയാൾ ഒരു പെണ്ണിനെ പ്രേമിച്ചു അവളെ വിവിഹം ചെയ്യാം എന്ന് മോഹിപ്പിച്ചു അവളിൽ നിന്നും കുറെ പണം തട്ടി. വിവാഹത്തിന് വാക്ക് കൊടുത്ത അയാൾ, അവൾ വാങ്ങിക്കൊടുത്ത സൂട്ടും കൊണ്ട് നാട്ടിൽ പോയി മറ്റൊരു പെണ്ണിനെ വിവാഹം ചെയ്തു കൊണ്ടുവന്നു വളരെ സമ്പന്നനായി, അറിയപ്പെടുന്ന ബിസിനെസ്സ് കാരനായി മാറി. അങ്ങനെ എത്രയോ പേരെ ഇരയാക്കിയാണ് അയാൾ ഉന്നത നിലയിലും വിലയിലും എത്തിയത്.

സാം, സാമ്പത്തീകമായി ഭദ്രമായ കുടുംബത്തിലെ ഏക മകൻ, ഗൾഫിൽ ബിസിനസ് ആയിരുന്നു. തന്റെ ആടംബര ജീവിതം കൊണ്ടാണോ എന്നറിയില്ല ബിസിനസ് കടത്തിൽ കൂപ്പുകുത്തി, കുടുംബത്തെ നാട്ടിൽ കൊണ്ട് വിട്ടു. താമസിയാതെ അച്ഛൻ മരിച്ചു, അമ്മ സംസാര ശേഷി നഷ്ട്ടപ്പെട്ടു കിടപ്പിലുമായി. തന്റെ ബിസിനസ് തിരിച്ചുപിടിക്കാനുള്ള ശ്രമിത്തിനിടയിൽ ഗൾഫിൽ ജയിലിൽ ആയ സാം കടുത്ത പ്രതിസന്ധിയിൽ ജീവിക്കൊമ്പോഴും സുന്ദരിയായ ഭാര്യ അടിച്ചുപൊളിച്ചു നാട്ടിൽ ജീവിക്കുന്നുണ്ടായിരുന്നു. ഏതൊക്കെയോ ആൾക്കാരുമായി അവിഹിത ബന്ധം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന അവർ സാമിന്റെ സംസാര ശേഷി നഷ്ട്ടപ്പെട്ട അമ്മയുടെ മുൻപിൽ വച്ചുപോലും അവിഹിത ബന്ധം നടത്തിയിട്ടുണ്ട് എന്ന് നാട്ടിലെ ഒരു സുഹൃത്ത് പറഞ്ഞു. ഏറെ താമസിയാതെ സാമിന്റെ മരണവാർത്തയാണ് കേൾക്കാൻ കഴിഞ്ഞത്, താമസിയാതെ അമ്മയും കടന്നുപോയി. കൂട്ടുകാരെ അളവിലേറെ സ്‌നേഹിച്ചിരുന്ന സാമിന്റെ ഓർമ്മകൾ ചിലപ്പോഴൊക്കെ കടന്നുവരുണ്ട്, അപ്പോഴൊക്കെ ചതിയുടെ വികൃത മുഖങ്ങളും.

സഭയുടെ പണിക്കായി എന്നുപറഞ്ഞു ആളുകളിൽ നിന്നും സംഭാവന വാങ്ങി സ്വന്തമായി റിയൽ എസ്റ്റേറ്റ് നടത്തിയ സഭാനേതാവ്, ആളുകളിൽ നിന്നും പലതരം കഥകൾ പറഞ്ഞു ചിട്ടി നടത്തി മുങ്ങിയ വിദഗ്ധൻ, റോൾസ്‌റോയ്‌സ് കാറിൽ നടന്നു ബാങ്ക് ലോൺ കരസ്ഥമാക്കി സ്ഥലം കാലിയാക്കിയ ഇൻവെസ്റ്റ്‌മെന്റ്കാരൻ, പുറം കാണാത്ത പത്രമാധ്യമങ്ങളുടെ പേരിൽ പരസ്യം വാങ്ങി വഞ്ചിച്ച ചെറുകിട തരികിടകൾ, ആദ്യമായി വീട് വാങ്ങുന്നവരെ പറ്റിച്ചു ഭവനവായ്‌പ്പ സംഘടിപ്പിച്ചു കുളത്തിലാക്കി കമ്മീഷൻ അടിക്കുന്ന ചെറുകിട ബാങ്കിങ് ഏജന്റുമാർ തുടങ്ങി നിരവധി തട്ടിപ്പുവീരന്മാരുടെ കഥകൾ അമേരിക്കയിലെ മലയാളികൾക്കിടയിൽ തന്നെയുണ്ട്. അങ്ങനെ എത്രയെത്ര ചതിക്കഥകൾ കൂട്ടിയതാണ് ജീവിതം.

മലയാളത്തിന്റെ ഒരു ജനപ്രിയനടൻ ഒരുക്കി എന്നു പറയപ്പെടുന്ന ചതിക്കഥകളും അതിനെ ചുറ്റിപ്പറ്റിയ ചർച്ചകളും, മനുഷ്യന്റെ പരിണാമ പ്രക്രിയയിലെ നിർണായകമായ ചതിയുടെ പ്രാധാന്യത്തെ വെളിവാക്കുകയാണ്. ഒരുതരത്തിൽ പ്രകൃതി ഒരുക്കിയ ചതിയുടെ പരിണാമ ഫലമാണ് നമ്മുടെ ഒക്കെ ജന്മം പോലും. ഒരു മിമിക്രി കലാകാരൻ അഭിനേതാവായി കഴിയുമ്പോഴും ഒപ്പം കൂട്ടിയ വാസന ജീവിതത്തിൽ പകർന്നുചേരുന്നോ എന്ന് ഇനിയും കണ്ടു പിടിക്കേണ്ടിവരുന്നു. ഒരു കൊള്ളക്കാരൻ രാജാവായാൽ അവന്റെ ഇഷ്ട്ട വിനോദം കൊണ്ടുനടന്നേക്കാം. ആട്ടിൻതോലിട്ട ചെന്നായ് എന്ന പ്രയോഗം തന്നെ അങ്ങനെ ഉണ്ടായതല്ലേ.

മിമിക്രി എന്ന കലാശാഖ മലയാളത്തിൽ രേഖപ്പെടുത്താൻ തുടങ്ങിയിട്ട് അധിക കാലമായിട്ടില്ല. ജന്തു ശാസ്ത്രപ്രകാരം, വേട്ടയാടാനും ഇരക്ക് രക്ഷപ്പെടാനും ഉള്ള ഒരു ജനിതക കൃത്രിമ ഏർപ്പാടാണ് മിമിക്രി. ഓന്തിന്റെ നിറംമാറ്റവും, നീരാളിയുടെ മഷിപകർത്തലും പക്ഷികളുടെ ചില പ്രത്യേക ശബ്ദങ്ങളും ഒക്കെ ചില രക്ഷപെടാനുള്ള അടവുകളാണ്. മനുഷ്യന്റെ ജീവിത പശ്ചാത്തലത്തിൽ അത് ലയിപ്പിച്ചപ്പോൾ ഒരു കലയായി മാറി. അത് മുഴുവൻ കൃത്രിമമാണെന്നു അറിഞ്ഞുകൊണ്ട് നാം കൈയടിച്ചു പ്രോത്സാഹിപ്പിക്കുന്നു.

ഉഗ്രപ്രതാപശാലിയായി വാണ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെയും, മലയാളം നടൻ കലാഭവന്മണിയുടെയും മരണത്തിന്റെ ദുരൂഹത, ഒരു പക്ഷെ അവർക്കറിയാമെങ്കിൽ കൂടി ഒഴിവാക്കാൻ മേലാത്ത ചതികൾ നിറഞ്ഞു നിന്നിരുന്നു എന്ന് ചിലരെങ്കിലും വിശ്വസിക്കുന്നു. കാറുവാങ്ങാൻ പോകുമ്പോഴോ, ഇൻഷുറൻസ് എടുക്കാൻ പോകുമ്പോഴോ മാത്രമല്ല, വെറുതെ ടി. വി. ശ്രദ്ധിച്ചിരുന്നാൽ പോലും അറിയാതെ നാമെല്ലാം പെട്ട് പോകുന്ന അനവധി ചതിക്കുഴികൾ നമുക്ക് ചുറ്റും ഉണ്ട്. ഒക്കെ തിരിച്ചറിയാമെങ്കിലും നാം അറിയാതെ ഇരയായിത്തീരുന്ന ഈ ചതിയുടെ യുഗം എന്ന് അവസാനിക്കുമോ എന്ന് അറിയില്ല.

ബൈബിളിലിലെ ഉൽപ്പത്തി പുസ്തകത്തിൽ, ദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെപുത്രിമാരെ സൗന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങൾക്കു ബോധിച്ച ഏവരെയും ഭാര്യമാരായിഎടുത്തു എന്ന് പറയുന്നു. അക്കാലത്തു ഭൂമിയിൽ മല്ലന്മാർ ഉണ്ടായിരുന്നു; അതിന്റെ ശേഷവുംദൈവത്തിന്റെ പുത്രന്മാർ മനുഷ്യരുടെ പുത്രിമാരുടെ അടുക്കൽ ചെന്നിട്ടു അവർ മക്കളെപ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാർ, കീർത്തിപ്പെട്ട പുരുഷന്മാർ. ഇത് ഒരുവൻ ചതിയാണെന്ന തിരിച്ചറിവാണ് നോഹയുടെ കാലത്തു ഒരു മഹാ പ്രളയത്തിന് ദൈവത്തെ പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. അങ്ങനെ ദൈവപുത്രമാരും മനുഷ്യരുടെപുത്രിമാരും കൂടി ഉത്പാദിപ്പിച്ച സങ്കരവർഗ്ഗത്തെ പൂർണമായി ദൈവം തന്നെ ഇല്ലാതാക്കി.

ചതിയുടെ ആദ്യപാഠങ്ങൾ പോലും മനുഷ്യൻ ശ്രദ്ധിച്ചു തുടങ്ങിയത് ദൈവത്തിന്റെ ഉദ്യാനമായ ഏദൻ തോട്ടത്തിൽനിന്നു തന്നെയാണ്. ദൈവത്തെപോലെതന്നെ സർവ്വശക്തൻ ആകാനുള്ള പ്രലോഭനങ്ങൾ ഉരുവായതും തെറ്റിദ്ധരിക്കപ്പെട്ടതും, വഞ്ചിക്കപ്പെട്ടു ആട്ടി പുറത്താക്കപ്പെട്ടതും ഒക്കെ ഈ ദേവസന്നിധിയിൽ നിന്ന് തന്നെയാണ്. സ്വന്തം എന്ന് കരുതി സ്‌നേഹിച്ചു കൈപിടിച്ച് കൊണ്ടുനടന്ന ജൂദാസ് മഹാ പുരോഹിതന്മാർക്കൊപ്പം ഒരുക്കിയ മഹാചതിയിൽപെട്ട് രക്തം വിയർപ്പാക്കിയ ജീസസ്, മറ്റൊരു ദൈവീക ഉദ്യാനമായ ഗത്സമനയിൽ ഇരുന്നാണ്, കഴിയുമെങ്കിൽ ഈ പാനപാത്രം എന്നിൽ നിന്ന് മാറ്റണമേ എന്ന് വിലപിച്ചത്. വീണ്ടും ബൈബിളിലെ അവസാന ഭാഗമായ വെളിപാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന ഒരു പുതിയ ആകാശവും ഒരു പുതിയ ഭൂമിയും എന്ന മറ്റൊരു ഉദ്യാനത്തിൽ, ഒരു ജനതയെ മുഴുവൻ വെണ്ണീറിന്റെ അസഹനീയ ചൂടിൽ നിരാശപ്പെടുത്തി, സ്വർഗ്ഗത്തിന്റെ മോഹവലയങ്ങളിലൂടെ എന്തൊക്കെയോ ആക്കിത്തീർക്കാം എന്ന് പ്രലോഭിപ്പിക്കുകയാണ് ഒരിക്കൽക്കൂടി.

സത്യം പോലെ തോന്നിക്കുന്ന അസത്യങ്ങളുടെ ബോധപൂർവമുള്ള പ്രചാരണനം, പൊതുതാല്പര്യം എന്ന് ജനത്തെ വിശ്വസിപ്പിക്കുന്ന അടിസ്ഥാനരഹിതമായ അസത്യങ്ങളുടെനുഴഞ്ഞുകയറ്റം ഒക്കെ തിരഞ്ഞെടുപ്പുകളെ പെട്ടെന്ന് സ്വാധീനിക്കുന്നത് നാം കാണുന്നു.അമേരിക്കൻ തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ, വിക്കി ലീക്‌സ് പുറത്തുവിടുന്ന പരാമശങ്ങൾഒക്കെ ഒരു വലിയ ജന കൂട്ടത്തെ വിഡ്ഢികളാക്കാൻ ഉള്ള ചെറിയ നമ്പറുകളാണെന്നു എന്ന് വളരെ കഴിഞ്ഞാണ് മനസ്സിലാകുന്നത്. പതിറ്റാണ്ടുകളായി നികുതി കൊടുക്കാത്ത, വായിതോന്നുന്ന എന്തും പറയുന്ന, നിമിഷങ്ങൾ തോറും മാറി മാറി അഭിപ്രായം പറയുന്ന ഒരു ശുദ്ധബിംബത്തെ നേതാവായി തിരഞ്ഞെടുക്കാൻ ലോകത്തെ ഏറ്റവും വികസിതമായ ഒരു ജനാധിപത്യത്തിന് കഴിഞ്ഞില്ലേ?. ഇരകളുടെ അജ്ഞത മുതലെടുത്തു, വർഗീയമസാലപ്രചാരണം ചേർത്ത് വിളമ്പിയാൽ ഏതു സ്വതന്ത്ര ജനാധിപത്യരാജ്യത്തെയും ജന്മിത്തസമ്പ്രദായത്തിൽതളച്ചിടാമെന്നു ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തും പരീക്ഷിച്ചു വിജയിച്ചു.

ഒരു ജനതതിയെ തന്നെ ഒരിക്കലും അഴിച്ചെടുക്കാനാവാത്ത നൂലാമാലകടക്കെണിയിൽപെടുത്താൻ ബാങ്കുകളുടെ ഉദാര വായ്‌പ്പകളുടെ നീരാളിഹസ്തങ്ങൾ ശക്തമാണ്. ആവശ്യാനുസരണം സൗജന്യമായ വിവരങ്ങൾ, വിരൽത്തുമ്പിൽ അറിവിന്റെ നിലവറ, ഗ്ലോബൽ പൊസിഷനിങ്ങ് സിസ്റ്റം, ജിറ്റൽ കറൻസി, ഏക നികുതി, സംരക്ഷണം കേന്ദ്രമാക്കിയ ഉടമ്പടികൾ, റേഡിയോതരംഗ ദൈര്ഘ്യംഉപയോഗിച്ചുള്ള തിരിച്ചറിയൽ നമ്പറുകൾ, പരസ്പരം ബന്ധിപ്പിക്കുന്ന ഡിജിറ്റൽസംവിധാനങ്ങൾ ഒക്കെ നമുക്ക് ആശ്വാസവും സൗകര്യവും സുരക്ഷിതത്വവും നൽകുന്നു എന്ന്‌നമ്മെ ഭരണകൂടം ധരിപ്പിക്കയാണ്. ഇത് ജനത്തെ ഒന്നായി നിയന്ത്രിക്കാനുള്ള വൻ പദ്ധതിയുടെഭാഗമാണ്. ' വൈകാരികത വലിയ ജനക്കൂട്ടത്തിനു നേരെ പ്രയോഗിക്കുമ്പോൾ, വിവേകംഞാൻ ഒരു ചെറിയ കൂട്ടത്തിനായി വച്ചിരിക്കുകയാണ് എന്ന് അഡോൾഫ് ഹിറ്റ്‌ലർ പറഞ്ഞു.സത്യമേത് കള്ളമേത് എന്ന് തിരിച്ചറിയാന്മേലാത്ത അവസ്ഥ എത്ര ദുഷ്‌കരമാണ്.

നമ്മുടെ ചിന്തകളെയും, അഭിലാഷങ്ങളെയും, ശീലങ്ങളെയും നിയന്ത്രിക്കാനും, ഒരു ചെറിയ പ്രഭുകൂട്ടത്തിനു ഉതകുന്ന രീതിയിൽ ഒരു വലിയ ജനതയെ അടിമപ്പെടുത്താനുമുള്ള വീരന്മാരും കീർത്തിപ്പെട്ട പുരുഷന്മാരുടെ ബുദ്ധിപരമായ നീക്കത്തിലെ ഇരകളും കരുക്കളുമാണ് നമ്മൾ ഒക്കെയും. മോഹിപ്പിക്കുന്ന കാഴ്ചകൾ, ഭോഗസുഖങ്ങൾ, ജീവനത്തിന്റെ പ്രതാപം, ഒക്കെ കാലാകാലങ്ങളായി ഈ കപട തന്ത്രങ്ങളുടെ സാങ്കേതിക വശങ്ങള് മാത്രം. ഓരോ രണ്ടു വർഷവും മാറേണ്ടിവരുന്ന കൈയിൽ കൊണ്ടുനടക്കാവുന്ന ഫോൺ എന്ന കെണിയിൽ നിന്നും എങ്ങനെ രക്ഷപെടാനാവും? അനസ്യൂതം വികസിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിവരങ്ങളിൽനിന്നും പിറകിൽ പോയാൽ എങ്ങനെ ജീവിതം പിടിച്ചുനിർത്താനാവും? ഇതൊക്കെ വേണ്ടെന്നു തീരുമാനിക്കുവാനും, ഒഴുക്കിനെതിരെ നീന്തുവാനും എത്രപേർക്കാവും? മോഹിപ്പിക്കുന്ന വിശാലമായ മനോഹാരിതക്കു മുൻപിൽ സത്യത്തിനും നേരിനും വേണ്ടി പോരാടുന്ന ഒറ്റപ്പെട്ട ജീവിതം ആർക്കു താങ്ങാനാവും?

ഏദൻതോട്ടത്തിലെ തിരിച്ചറിവിന്റെ വൃക്ഷത്തിന്റെ ഫലം നിഷേധ്യമായിരുന്നു മനുഷ്യന്, അത് അവനു താങ്ങാൻ പറ്റില്ല എന്നായിരുന്നു എന്നായിരുന്നു ദൈവം കണക്കുകൂട്ടിയത്. അറിവിന്റെ വൃക്ഷം കൈയെത്താദൂരത്തു ഉണ്ട് എന്ന് ചൂണ്ടികാട്ടിയിട്ടു, തൊടരുത് എന്ന് മാത്രം പറഞ്ഞു ദൈവം എന്തേ അപ്രത്യക്ഷ്യമായത് എന്ന് ചോദിക്കരുത്. അത് ഒരു ചതിയാണെന്ന തിരിച്ചറിവ് സമ്മാനിച്ചത് പാവം സാത്താനായിരുന്നു. മരണം അതുവരെ കാണാൻ കഴിയാത്ത മനുഷ്യനോട് മരണത്തെപ്പറ്റി പറഞ്ഞു പേടിപ്പിക്കാതെ, ചതിയുടെ പുതിയ മാനങ്ങൾ തേടി ക്ലേശപൂര്ണമായ ജീവിതത്തിലൂടെ ഒരു അർത്ഥം ഉണ്ടാക്കാനാണ് സാത്താൻ മനുഷ്യനെ പ്രേരിപ്പിച്ചത്. പക്ഷെ ചതിക്കപ്പെട്ടു. വീണ്ടും വീണ്ടുമവൻ ചതിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു. ദൈവത്തിന്റെ എളിയ നിർദ്ദേശം അവനു മണ്ടത്തരമായി തോന്നി. എന്നാൽ പ്രാകൃത മനുഷ്യൻ ദൈവാത്മാവിന്റെ ഉപദേശം കൈക്കൊള്ളുന്നില്ല; അതു അവന്നു ഭോഷത്വം ആകുന്നു. ആത്മികമായി വിവേചിക്കേണ്ടതാകയാൽ അതു അവന്നു ഗ്രഹിപ്പാൻ കഴിയുന്നതുമല്ല ( 1 കൊരിന്ത്യർ 2 : 14 ).

പൊയ്മുഖങ്ങളില്ലാതെ നമുക്ക് ജീവിക്കാനാവില്ല. മുഖംമൂടിയില്ലാതെ ജീവിക്കുന്നവർക്ക് ക്രൂരമായ ഒറ്റപ്പെടലും ഊരു വിലക്കുകളുമാണ് മറുപടി കിട്ടുന്നത്, അത് അസഹനീയമാണ്. ജീവിക്കാൻ വേണ്ടി എന്ത് ഉപായത്തിലും ഇരയെപ്പിടിക്കാൻ നമുക്ക് ന്യായങ്ങൾ കിട്ടും. ഉപദ്രവിക്കാതെ മുന്നോട്ടുപോകാൻ പ്രയാസമാണ് ജീവിതം, ചിലതൊക്കെ വെട്ടിനിരത്താതെ മുന്നേറാനാവില്ല. കാലാവസ്ഥയെപ്പോലും നമുക്ക് അനുകൂലമാക്കാനുള്ള വൈഭവമാണ് പ്രധാനം. അതിനു ആരെയും എന്തിനെയും കൂട്ടുപിടിക്കുക, തന്ത്രങ്ങൾ മെനയുക, തോൽവി ഒരു ചെറിയ സമയത്തേക്ക് മാത്രം കരുതുക, അടിച്ചൊതുക്കി മുന്നേറാനുള്ള അവസരത്തിനായി കാത്തിരിക്കുക. എന്റെ നില എപ്പോഴും ഭദ്രമാക്കുക അതിനായി എന്ത് വിലകൊടുക്കേണ്ടി വന്നാലും. ചിലപ്പോൾ പതുങ്ങി കിടക്കേണ്ടിവന്നേക്കാം, എന്നാലും ചാടിവീഴ്‌ത്താനുള്ള തയ്യാറെടുപ്പു കൂടിയേ കഴിയൂ, ആദ്രമായി സംസാരിക്കുക, എന്നിട്ടു പുറങ്കാലുകൊണ്ടു അടിക്കുക, ഭക്തി നിറച്ച സംസാരത്തിൽ, സ്‌നേഹത്തിൽ പൊതിഞ്ഞ കരുതലിൽ ഓരോ ഇരയേയും ചവിട്ടി താഴ്‌ത്തുക. തനിക്കു പ്രയോജനമുള്ളവരെ പൊക്കി പറയുക, ഉപയോഗം കഴിയുമ്പോൾ പൊക്കി എറിയുക. പരസ്പരം സ്പർദ്ധ ജനിപ്പിച്ചു ഭിന്നിപ്പിച്ചു ഭരിക്കുക, ഇരയുടെ വീഴ്ചകളെ മനോഹരമായി ആഘോഷിക്കുക. ലോകത്തുള്ള എല്ലാം നല്ലതും തനിക്കു വേണ്ടി മാത്രമാണെന്നും, അതിനായി എന്തും ചെയ്യാമെന്നും ഇപ്പോഴും മനസ്സിൽ ചിന്തിക്കുക. വെള്ളം പൊതിഞ്ഞു തണുപ്പിക്കുന്ന ഭൂമിയുടെ ഉള്ളിലും എപ്പോൾ വേണമെങ്കിലും പൊട്ടി ഒഴുകാനുള്ള തിളച്ച ലാവ കരുതുക. മേഘം കുടപിടിച്ച പച്ചപുതപ്പിട്ട ഭൂമിയൊന്നും അത്ര ശാശ്വതമല്ല എന്ന തിരിച്ചറിവ് ഉണ്ടാകട്ടെ, ഇതൊക്കെയാണ് ആധുനിക ചാണക്യ പുരാണം.

ഇത്തരം ചതികളുടെ വിവിധ തന്ത്രങ്ങൾ അറിയാതെ നമ്മുടെ നിത്യജീവിതത്തിൽ നുഴഞ്ഞുകയറുകയാണ്. ഒരിക്കലും രക്ഷപെട്ടു പുറത്താകുവാൻകഴിയാതെ പ്രകൃതിയുടെ വെറും ഇരകളായി മാത്രം നാം ആക്കപ്പെടുന്നു.  

Read more

"ദാരിദ്ര്യം ഒരു മാനസിക അവസ്ഥ മാത്രമോ?" (വാൽക്കണ്ണാടി)

'ഓമയ്ക്ക കുട്ടിക്ക് ഫസ്റ്റ് ക്ലാസ്' . അവൾ വളരെ പാവപ്പെട്ട വീട്ടിൽനിന്നും വരുന്നകുട്ടിയാണ്. വീട്ടിൽ അസുഖമുള്ള 'അമ്മ മാത്രമേയുള്ളൂ. ഇടയ്ക്കു എന്റെ വീട്ടിൽ വന്നു ഓമയ്ക്ക പറിച്ചോട്ടെ എന്ന് ചോദിക്കാറുണ്ടായിരുന്നു. ഓമയ്ക്ക സഞ്ചിയിൽ ഇടുന്നതിനൊപ്പം അമ്മ ആരും കാണാതെ ചില സാധനങ്ങൾ കൂടെ ഇട്ടു കൊടുക്കാറുണ്ടായിരുന്നു. അവളുടെ മുഖം പഴുത്ത ഓമയ്ക്ക പോലെ തോന്നും, വെളുത്തു കൊലിഞ്ഞ ശരീരം പോഷഹാഹാരക്കുറവുകൊണ്ടായിരിക്കാം അവളുടെ ബ്രൗൺ നിറത്തിലുള്ള കണ്ണുകൾക്ക് ഒരു ദയനീയ ഭാവമായിരുന്നു. ഇടയ്ക്കിടയ്ക്ക് ഓമയ്ക്ക ചോദിച്ചു വരുന്നതുകൊണ്ട് ഞങ്ങൾ അവളെ 'ഓമയ്ക്കകുട്ടി' എന്നാണ് വിളിച്ചിരുന്നത്. അവൾ നന്നേ ചെറുപ്പത്തിലേ ഒരു വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു കഴിഞ്ഞിരുന്നു. അവൾക്കു കൂട്ടുകാരാരും ഇല്ലായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നതിനാൽ അവൾക്കു SSLC പരീക്ഷക്ക് ഒന്നാം ക്ലാസ് കിട്ടി എന്ന വാർത്ത എല്ലാവരും അത്ഭുതത്തോടെ പറയുമായിരുന്നു. അക്കാലത്തു 3540 ശതമാനം ഒക്കെയായിരുന്നു പത്താം ക്ലാസ് പാസ് ആകുന്നത്, അതിൽത്തന്നെ ഒന്നാം ക്ലാസ് ലഭിക്കുന്നത് ഞങ്ങളുടെ സ്‌കൂളിൽ മൂന്നോ നാലോ പേർക്കുമാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ കൂടുതലായി പഠിക്കാൻ ആരും അവളെ പ്രോത്സാഹിപ്പിച്ചില്ലായിരിക്കാം; കുട്ടികൾക്ക് ട്യൂഷൻ ഒക്കെ എടുത്തു ജീവിച്ചു, ഏതോ ഒരു പട്ടാളക്കാരൻ വിവാഹം കഴിച്ചു കൊണ്ടുപോയി. അധികം താമസിയാതെ അവൾ തിരിച്ചെത്തി, പട്ടാളക്കാരനു മറ്റൊരു ഭാര്യ ഒക്കെ ഉണ്ടായിരുന്നത്രെ. താമസിയാതെ അവളുടെ 'അമ്മ മരിച്ചു , പിന്നെ കുട്ടികൾക്ക് ട്യൂഷൻ എടുത്തു ജീവിച്ചു വന്ന അവൾക്കു വിഭാര്യനായ ഒരു അദ്ധ്യാപകൻ കൂട്ടുകാരനായി. അതോടെ നാട്ടുകാർ അവളെ അവഗണിച്ചു. ഒരിക്കൽ നാട്ടിൽ അമ്മയോട് സംസാരിച്ചപ്പോൾ പറഞ്ഞു 'നിനക്കറിയില്ലേ ആ 'ഓമയ്ക്കകുട്ടി' , മരിച്ചുപോയി, ആരും ഇല്ലായിരുന്നു നാട്ടുകാർ ചിലരും ആ സാറും ചേർന്നാണ് കർമ്മങ്ങൾ നടത്തിയത്'. കഴിവും അനുഭവവും ഉണ്ടായിട്ടും ജീവിതത്തിൽ മുഴുവൻ ദാരിദ്ര്യം അനുഭവിച്ച 'ഓമയ്ക്കകുട്ടി'യുടെ ഓമയ്ക്ക ചോദിച്ചുള്ള ദയനീയമായ കണ്ണുകൾ ഓർമ്മയിൽ കടന്നുവരാറുണ്ട്. ഇത്തരം എത്രയോ ദാരിദ്ര്യത്തിന്റെ കഥകളും അനുഭവങ്ങളും നമ്മുടെ ചുറ്റും നിറഞ്ഞു നിന്നിരുന്നു ഒരു 40 വര്ഷം മുൻപുവരെ.

'ദാരിദ്ര്യം ഒരു മാനസിക അവസ്ഥയാണ്' എന്ന് പറയാൻ മുതിർന്നത് അമേരിക്കയുടെ ഭവനനാഗരിക വികസന സെക്രട്ടറി ആയ ഡോക്ടർ ബെൻ കാർസെൻ ആണ്. ശരിയായ മാനസിക അവസ്ഥയുള്ള ഒരാളെ തെരുവിൽനിന്നും പിടിച്ചെടുത്ത് സകലതും അയാളിൽ നിന്നും എടുത്തു മാറ്റിയാൽ അധിക സമയം കഴിയുന്നതിനു മുൻപുതന്നെ അയാൾ പഴയ പ്രതാപത്തിൽ തിരിച്ചെത്തും. എന്നാൽ ശരിയായ മാനസിക അവസ്ഥയിലല്ലാത്ത ഒരാൾക്ക് ലോകത്തുള്ള എല്ലാം കൊടുത്താലും അയാൾ ശരിയാകയില്ല. മാറിവരുന്ന, മുതലാളിത്ത അമേരിക്കയുടെ, 'ദാരിദ്ര്യം' എന്ന വിഷയത്തെപ്പറ്റിയുള്ള പുതിയ കാഴ്ചപ്പാടാണ് ഈ ന്യൂറോ സര്ജനിൽ നിന്നും കേൾക്കുന്നത്. 'സർക്കാരുകൾ വെറും അവസരങ്ങൾ ഒരുക്കിത്തരുക മാത്രമാണ്, അല്ലാതെ മടിയന്മാർക്കു കുടചൂടി എന്നും എന്തിനും കാത്തുനിൽക്കുന്ന സംവിധാനമാണ് എന്ന് തെറ്റിദ്ധരിക്കരുത് ' എന്നും ഡോക്ടർ ബെൻ കാഴ്‌സൺ അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ പ്രാഥമീക ആവശ്യങ്ങൾക്ക് മുട്ടുണ്ടാകുമ്പോൾ ദാരിദ്ര്യം അനുഭവപ്പെടുന്നു. താത്ത്വീകമായി എങ്ങനെ അതിനെ വിശകലനം ചെയ്താലും, ഒരുനേരത്തേക്കുപോലും ഭക്ഷണം ലഭിക്കാത്ത അവസ്ഥ, കിടന്നുറങ്ങാൻ ഒരു കൂരയില്ലാത്ത അവസ്ഥ, നഗ്‌നതമറക്കാൻ ഒരു കീറ് തുണിപോലുമില്ലാത്ത അവസ്ഥ കടുത്ത ദാരിദ്ര്യം അല്ലാതെയാകില്ലല്ലോ. ലോകത്തിലെ പകുതി വരുന്ന ജനങ്ങൾക്ക്, അതായത് മൂന്നു ബില്യൺ ജനങ്ങൾക്ക് ദിവസം 2 .50 ഡോളർ മാത്രമേ വരുമാനമുള്ളൂ, ലോകത്തിലെ എൺപതു ശതമാനം ജനങ്ങൾക്കും ദിവസം പത്തു ഡോളറിൽ താഴെയാണ് വരുമാനം. 800 മില്യൺ ആളുകൾക്ക് ആവശ്യത്തിനുള്ള ഭക്ഷണം ലഭിക്കുന്നില്ല. മൂന്നു മില്യൺ കുട്ടികൾ ഭക്ഷണം കിട്ടാതെ മരിക്കുന്നു. 40 മില്യൺ കുട്ടികൾക്ക് ശരിയായ താമസ സൗകര്യമില്ല. ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ഒരു ബില്യൺ ആളുകൾ വായിക്കാൻ പോലും അറിയാതെയാണ് ജീവിക്കുന്നത്. അതീവ ഗുരുതരമാണ് ഈ സ്ഥിതിവിശേഷം. യുദ്ധംകൊണ്ടും തീവ്രവാദപ്രവർത്തനം കൊണ്ടും ഈ കണക്കുകൾ കുതിച്ചുയരുകയാണ്. വികസിത രാജ്യങ്ങളിലും കൊടും ക്രൂരമാണ് ഈ അവസ്ഥ.

വികസിതരാജ്യമായ അമേരിക്കയിലും 14 ശതമാനത്തോളം ജനങ്ങൾ കടുത്ത ദാരിദ്ര്യത്തിൽ തന്നെയാണ്. താൽക്കാലിക ഷെൽട്ടറുകൾ നിറഞ്ഞു, പാവങ്ങൾക്കായി ഒരു നേരത്തെ ഭക്ഷണം വിളമ്പുന്ന സൂപ്പ്കിച്ചണുകളിലെ നിരകൾ ദിവസവും നീണ്ടുവരുന്നു . 14 .5 മില്യൺ കുട്ടികൾ കടുത്ത ദാരിദ്ര്യത്തിലാണ് ഇവിടെ. 2.5 മില്യൺ കുട്ടികൾ ഭവനരഹിതരാണ്. 33 ശതമാനം ജനങ്ങൾ ദാരിദ്ര്യ രേഖയുടെ അടുത്തേക്ക് സഞ്ചരിക്കുകയാണ്. വളർച്ചാനിരക്കിലുള്ള 'കണക്കിലെ കളികൾ' ഒരു സമൂഹത്തിന്റെ പൊതു ആരോഗ്യ നിലവാരത്തെ മാറ്റി മറിച്ചേക്കാം. അമേരിക്കയുടെ ജിഡിപി യൂറോപ്യൻ യൂണിയനെക്കാൾ 40 ശതമാനം കൂടുതലാണ് (Purchasing Power Partiy അനുസരിച്ചു്). യുറോപ്പിലുള്ളവരെ അപേക്ഷിച്ചു അമേരിക്കക്കാർ 20 ശതമാനം കൂടുതൽ സമയം ജോലി ചെയ്യുന്നു. അതുകൊണ്ടു കൂടുതൽ വർഷങ്ങൾ ജോലിചെയ്താലും കൂടുതൽ സമയം ജോലി ചെയ്താലുമേ യഥാർഥമായ വരുമാനം കണ്ടുപിടിക്കാനാവൂ. ഇത് സമൂഹത്തിന്റെ പൊതു ആരോഗ്യ നിലവാരത്തെ സാരമായി ബാധിക്കും. 49 ശതമാനം അമേരിക്കൻ തൊഴിലാളികളും ഒരു അത്യാവശ്യത്തിനു 1,000 ഡോളർ കൈവശം ഇല്ലാത്തവരണെന്നാണ് ഒരു ഇൻഷുറൻസ് കമ്പനിയുടെ റിപ്പോർട്ടിൽ കാണുന്നത്.

അപ്രത്യക്ഷമാകുന്ന പെൻഷൻ സംവിധാനങ്ങൾ അമേരിക്കൻ തൊഴിലാളികളെ കൂടുതൽ വർഷങ്ങൾ ജോലിചെയ്യാൻ പ്രേരിപ്പിക്കും. തൊഴിൽ അവസരങ്ങൾ ഉള്ളത് ചെറു വേതനം ലഭിക്കുന്ന ഇടങ്ങളിലും വിളിക്കുന്ന സമയങ്ങളിലും മാത്രമായി തുടരുന്നതിനാൽ അഭ്യസ്തവിദ്യരല്ലാത്ത ഒരു വലിയ കൂട്ടം യുവാക്കൾ കടുത്ത ദാരിദ്ര്യത്തിലേക്കാണ് കൂപ്പു കുത്തുന്നത്. അവരെ സംബന്ധിച്ചു പെൻഷൻ എന്ന വാക്ക് തന്നെ അപചരിതമായി കേൾക്കുവാൻ തുടങ്ങി. അഭ്യസ്തവിദ്യരായ യുവാക്കൾ താങ്ങാനാവാത്ത വിദ്യാഭ്യാസ കടക്കെണിയിൽ പെട്ടുപോയതിനാൽ പെൻഷൻ പദ്ധതികളിൽ ചേരാനും മടിക്കുകയാണ്. ഏതാണ്ട് 17 ട്രില്യൺ ഡോളർ കട ബാധ്യതയുള്ള അമേരിക്കയുടെ, 6 ട്രില്യൺ ഡോളർ കട ബാധ്യതകൾ ജപ്പാനും ചൈനയും മറ്റും വാങ്ങിയിരിക്കയാണ്. അമേരിക്കയുടെ വിദേശ കടബാധ്യതകൾ ഊതി വീർപ്പിച്ച വസ്തുമൂല്യം കൊണ്ടുകൂടിയാണ്. അതിനെ അടിസ്ഥാനപ്പെടുത്തി വ്യക്തികൾ ഏറ്റെടുക്കുന്ന കടബാധ്യതകളാണ് സമ്പത്‌വ്യവസ്ഥയെ ഉയർത്തിക്കാണിക്കുന്നത്.

സാധാരണ, ന്യൂ യോർക്കിൽ ജോലിക്കുപോകുമ്പോൾ പൊതു വാഹനങ്ങളിലും പൊതുഇടങ്ങളിലും അനേകർ മുഷിഞ്ഞ, വിയർപ്പിന്റെ ഗന്ധവുമായി കിടന്നുറങ്ങുന്ന കാഴ്ചകൾ കാണാറുണ്ട്. കുഞ്ഞുങ്ങളെയും നെഞ്ചിൽ ചേർത്തുപിടിച്ചു ഭിക്ഷാടനം ചെയ്യുന്ന അമ്മമാരും, തലകുനിച്ചു കാർഡ്‌ബോർഡ് നോട്ടീസുമായി ഭിക്ഷ ചോദിക്കുന്ന മുൻ സൈനികരും കണ്ണിൽനിന്ന് മായാതെ നിൽക്കുന്നു. സർക്കാരിന്റെ സഹായത്തിൽ കുറഞ്ഞ വരുമാനക്കാർക്കായി പടുത്തുയർത്തിയ ഭവന പദ്ധതികളിലും ആവശ്യക്കാരുടെ നീണ്ട അപേക്ഷകൾ കൂടിക്കിടക്കുന്നു . ഇവിടെയാണ് 20 ശതമാനം ബജറ്റ്കട്ട് എന്ന ഫെഡറൽ സർക്കാരിന്റെ ഡെമോക്ലിസ് വാൾ തൂങ്ങിക്കിടക്കുന്നത്. ഒരു മുപ്പതു വര്ഷം മുൻപ് ന്യൂയോർക്കിലെ ടൈം സ്‌ക്വയറിൽ ധൈര്യമായി നടക്കാൻ സാധിക്കില്ലായിരുന്നു. അത്തരം ഒരു കാലഘട്ടത്തെ കഴുകി ലക്ഷക്കണക്കിന് വിദേശികളെയും സ്വദേശികളെയും പാതിരാത്രിയിൽ പോലും സുരക്ഷിതരായി വിഹരിക്കാൻ കഴിയുന്നത് സർക്കാരുകൾ ഏറ്റെടുത്തു നടപ്പിലാക്കിയ ക്ഷേമ പദ്ധതികളുടെ വിജയമാണ്. അത് കുറച്ചു കൊണ്ടുവന്നാൽ എന്താകും ഉണ്ടാകാൻ പോകുന്നത് എന്നത് കണ്ടു തന്നെ മനസ്സിലാക്കേണ്ടതായിട്ടുണ്ട്.

വീണുപോകാൻ സാധ്യതയുള്ള മനുഷ്യ കൂട്ടങ്ങളെ അമേരിക്കൻ മുഖ്യ ധാരയിലേക്ക് കൈപിടിച്ചുകൊണ്ടു വരാനുള്ള ബഹുമുഖ പദ്ധതികൾ, അവരുടെ പാർപ്പിട പദ്ധതികൾ, ജയിൽ ജീവിതം കഴിഞ്ഞു ജോലി ലഭിക്കാനാവാത്ത ഒരു വലിയ കൂട്ടം, ലഹരി മയക്കുമരുന്ന് അടിമകളെ നേർവഴിയിലേക്ക് കൊണ്ടുവരാനുള്ള ദീർഘകാല പദ്ധതികൾ ഒക്കെ സർക്കാരിന്റെ കടമയിൽനിന്നും കൈവിട്ടുപോകുന്ന കാഴ്ചയാണ് കാണുന്നത്. അമേരിക്കയുടെ ബഹുഭൂരിഭാഗം നിലനിൽക്കുന്ന പ്രാന്തപ്രദേശങ്ങളിൽ ലോകത്തു എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ താല്പര്യമില്ലാത്ത, ചിതറി പാർക്കുന്ന ഒരു വലിയ കൂട്ടംസമ്മതിദായകർ ഇന്നും പതിനെട്ടാം നൂറ്റാണ്ടിന്റെ മനസ്സുമായി ജീവിക്കുകയാണ്. അമേരിക്കയുടെ വളർച്ച അളക്കപ്പെടുന്നത് പട്ടണങ്ങളിലെ തിളക്കത്തിലും വാൾ സ്ട്രീറ്റ് മെയിൻ സ്ട്രീറ്റ് ഇടങ്ങളുടെ സമൃദ്ധിയെ കണക്കാക്കിയാണെങ്കിൽ , ഗ്രാമങ്ങളിലെ തളർച്ച സകല നന്മകളെയും നിഷ്പ്രഭമാക്കും. ഇവിടെ പണമില്ലായ്മയല്ല പ്രശ്‌നം, പൊതുകരുതലിൽ വരുന്ന കെടുകാര്യസ്ഥതയാണ്.

ഇവിടെ 'മടിയന്മാർക്കും കുടിയന്മാർക്കും നീക്കിവയ്ക്കാനുള്ളതല്ല പൊതു നികുതിധനം' എന്ന വാദം ശക്തമാണ്. പക്ഷെ ഒരിക്കലും ഉയരാൻ സാധിക്കാത്ത മാനസിക അവസ്ഥയുള്ള ഒരു വലിയ ജനക്കൂട്ടത്തെ മതിയായ പദ്ധതികളുടെ അഭാവത്തിൽ കൂടുതൽ അസ്ഥിരരാക്കിയാൽ എത്ര പൊലീസ് സംവിധാനങ്ങൾ സ്വരൂപിച്ചാലും നിയന്ത്രിക്കാനാവാത്ത ഒരു മഹാവിപത്താണ് വരുന്നതെന്ന ഉൾകാഴ്‌ച്ചയാണ് ഇല്ലാതെപോകുന്നത്. മുഖ്യ ധാരയിലുള്ളവരുടെ പ്രതാപം പിടിച്ചുനിർത്തണമെങ്കിൽ കനത്ത മതിലുകൾ കെട്ടി സ്വർഗം നിലനിർത്താൻ ശ്രമിക്കുകയല്ല വേണ്ടത്, മറിച്ചു ഉള്ളവനിൽ നിന്ന് ഇല്ലാത്തവനിലേക്കുള്ള തൂക്കു പാലങ്ങളാണ് ഉണ്ടാവേണ്ടത്. ഒരു സുഹൃത്ത് പറഞ്ഞ കാര്യം ഓർമയിൽ വരുന്നു. പണം സൂക്ഷിക്കാനറിയാവുന്നവർക്കു മാത്രമേ ദൈവം കൂടുതൽ ധനം നൽകാറുള്ളൂ, അത് അവർ ഇല്ലാത്തവർക്ക് കൊടുത്തു കൂടുതൽ കരുത്തർ ആകുവാനാണ്. ധനം സൂക്ഷിക്കാനറിയാത്ത ലോല ഹ്ര്യദയർക്കു പണം സൂക്ഷിക്കാൻ ദൈവം അനുവദിക്കില്ല. ധനം പകുത്തുകൊടുക്കാതെ കരുത്തർ അകാൻ ശ്രമിക്കുന്നതാണ് പൈശാചികം,അത് വ്യക്തിയായാലും രാജ്യമായാലും.

ലോകത്തിലെ മൂന്നിൽ ഒന്ന് ദരിദ്രർ വസിക്കുന്ന ഇന്ത്യാമഹാരാജ്യത്തെപ്പറ്റി പറയാതെ ദാരിദ്ര്യം എന്ന വിഷയം അവസാനിപ്പിക്കാനാവില്ലലോ. 213 മില്യൺ ജനങ്ങൾ കടുത്ത വിശപ്പുമായിട്ടാണ് ഓരോ ദിവസവും ഇന്ത്യയിൽ കഴിയുന്നത്. 67 ശതമാനം പേരും ദാരിദ്ര്യ രേഖക്ക് താഴയാണ് ജീവിക്കുന്നത്. 25 ശതമാനം കുട്ടികളിലും പോഷഹാഹാര കുറവ് അനുഭവപ്പെടുന്നു. 20 ശതമാനം കുട്ടികൾ സ്‌കൂളിൽ പോകാനാവാതെ അന്നന്നത്തേക്കുള്ള ആഹാരത്തിനായി അലയുകയാണ്. ദാരിദ്ര്യ നിർമ്മാർജനത്തിന് ഉതകുന്ന ഭക്ഷ്യ ലഭ്യത കൊടിയ അഴിമതികൊണ്ടു കപ്പലുണ്ടാക്കിയ രാഷ്രീയക്കാർ ഒരു കരക്കും അടുക്കാൻ സമ്മതിക്കില്ല. രാജ്യത്തിന്റെ വളർച്ച എത്ര കൂടുതൽ ശതകോടീശ്വരന്മാരെ കൂടുതൽ ഉണ്ടാക്കി എന്നതല്ല, എത്ര കോടി ജനങ്ങളെ ദാരിദ്ര്യ രേഖക്ക് മുകളിൽ കൊണ്ടുവരാനായി എന്നതിനെ അടിസ്ഥാനമാക്കി വേണം. മതഭ്രാന്തും, വർഗീയതയും ഇളക്കിവിട്ടു, അഴിമതിനിയന്ത്രണത്തിന്റെ പേരിൽ സ്വാതന്ത്യ്‌രത്തെ പടിപടിയായി കൊല്ലാകൊല ചെയ്യുന്ന നേതൃത്വം അല്ല ഇന്ത്യ സ്വപ്നം കാണേണ്ടത്. ഇന്ത്യയുടെ നേതാവ് അംബാനിമാരുടെ മാത്രം നേതാവല്ല, കോടാനുകോടി ദരിദ്രനാരായണന്മാരുടെയും നേതാവുകൂടിയാണ്.

നാമിന്നു വളരെ പരസ്പരവിരുദ്ധമായ കാഴ്ചപ്പാടുകളിലാണ് ജീവിക്കുന്നത്. ബൗദ്ധികവും ശാസ്ത്രീയവുമായ അറിവുകൾ നാം ക്രമമായി തലമുറകൾക്കു കൈമാറുമ്പോൾ, ധാർമ്മികമായ മൂല്യങ്ങൾ അതേരീതിയിൽ കൈമാറ്റപ്പെടുന്നില്ല എന്നത് ഒരു വസ്തുതയാണ്. ആഗോളീകരണത്തെപ്പറ്റി പറയുമ്പോൾത്തന്നെ നാം അന്തർമുഖരും കനത്ത ദേശീയവാദികളും ആകുന്നു. അറിവ് ഓരോ14 മാസം കൂടുമ്പോഴും വികസിക്കുന്നു എന്ന് പണ്ഡിതർ പറയുന്നു പക്ഷെ, വസ്തുതകളെയും യാഥാർഥ്യത്തെയും നാം ചോദ്യം ചെയ്യുന്നു. ആരോഗ്യവും ശുദ്ധജലവും വിദ്യാഭ്യാസവും തൊഴിലും ഇന്ന് കൂടുതൽ പ്രാപ്യമാകുമ്പോഴും നല്ല ജീവിതത്തിനായി നാം വീട് വിട്ടു ദൂരേക്ക് പോകുന്നു. എന്തോ, കഴിഞ്ഞ അഞ്ചു പതിറ്റാണ്ടുകളിലായി നാം സ്വാംശീകരിച്ച മൂല്യങ്ങൾ എങ്ങനെയോ കൈമോശം വന്നിരിക്കുന്നു. നമ്മെക്കാൾ നന്നായി നമ്മുടെ കുട്ടികൾ ജീവിക്കണമെന്ന ആഗ്രഹത്തിന് അത്ര വിശ്വാസം പോരാ. സമൂഹം ഇന്ന് മൂല്യത്തേക്കാൾ ഭയത്തിനാണ് വില കൽപ്പിക്കുന്നത്. രാഷ്രീയവും മതവും ഈ ഭയപ്പെടുത്തലുകളെ പ്രോത്സാഹിപ്പിക്കുകയാണ്. നേതാക്കൾ ഇത്തരം ഭയത്തെ തുരത്തി, കൂടുതൽ അറിവും സഹനവും അർഥവും ഉള്ള മനുഷ്യക്കൂട്ടങ്ങളെയാണ് നയിക്കേണ്ടത്.

ദാരിദ്ര്യം ഇന്ന് ധനവാന്റെ ന്യായവാദമായി ചുരുങ്ങുന്നു , വിശക്കുന്നവനു ഈ ന്യായവാദമല്ല വേണ്ടത് ഒരു നേരത്തെ ആഹാരമാണ്. 'സ്‌നേഹിക്കപ്പെടുന്നവർ ദാരിദ്ര്യം അറിയില്ല' എന്ന് പറയാറുണ്ട്. 'വിപ്ലവവും അക്രമവും ദാരിദ്ര്യം കൊണ്ടുവരുന്നു' എന്ന് അരിസ്റ്റോട്ടിൽ പറയുന്നുണ്ട്. 'ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ, അവർക്കു സ്വർഗ്ഗരാജ്യം ലഭിക്കും, ദുഃഖിച്ചരിക്കുന്നവർ ഭാഗ്യവാന്മാർ സ്വർഗ്ഗരാജ്യം അവരുടേതാകുന്നു ' എന്ന ക്രിസ്തു വചനം ദാരിദ്ര്യത്തിന്റെ ഭാഗ്യഅവസ്ഥയെ താത്വീകമായി അന്വേഷിക്കുകയാവാം. അവൽപ്പൊതിയുമായി കടന്നുവരുന്ന കുചേലനെ സ്വീകരിക്കുന്ന ഭഗവാൻ ശ്രീകൃഷ്ണൻ സതീർത്ഥ്യന്റെ ദാരിദ്ര്യത്തെ പുണരുകയാവാം. എന്നാലും ഒടുങ്ങാത്ത വിശപ്പിന്റെ കരാളഹസ്തങ്ങളിൽ ഞെരിഞ്ഞമരുന്ന കോടിക്കണക്കിനു ദരിദ്രനാരായണന്മാർക്ക് വചനം മാത്രമല്ല,ആഹാരമാണ് വേണ്ടതെന്നു എന്ന് ക്രിസ്തുവും കൃഷ്ണനും കാട്ടിത്തരുന്നു.

'നല്ല ഭരണമുള്ള നാട്ടിൽ ദാരിദ്ര്യമുണ്ടെങ്കിൽ നാം ലജ്ജിക്കണം, പക്ഷെ മോശമായുള്ള ഭരണമുള്ള നാട്ടിൽ ധനവാന്മാരാണ് ലജ്ജിക്കേണ്ടത് ' കൺഫ്യൂഷ്യസ്. 

Read more

ഇവിടെ നിൽക്കണോ അതോ പോകണോ? അമേരിക്കയുടെ മാറുന്ന മുഖങ്ങൾ (വാൽക്കണ്ണാടി)

‘ഇവിടെ നിൽക്കണോ,അതോ പോകണോ?’(For Here Or To Go) അമേരിക്കയിൽ പഠനത്തിനും,അതിനുശേഷംഉള്ള താത്കാലിക ജോലിക്കും ഇടയിൽ ജീവിതം കരുപ്പിക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ ടെക്കികളുടെ കഥ പറയുന്ന ഒരു ചലച്ചിത്രം 2017 മാർച്ചുമാസം അമേരിക്കയിൽ റിലീസ് ചെയ്തു. ഋഷി ഭിലാവഡേക്കർ എന്ന ഇൻഫർമേഷൻ ടെക്നോളജി എഞ്ചിനീയർ, 2007ൽ ഇന്ത്യാന യൂണിവേഴ്സിറ്റിയിൽ നിന്നും ഗ്രാജുവേറ്റ് ചെയ്തശേഷം തന്റെയും മറ്റു ഇന്ത്യൻടെക്കികളുടെ ആത്മസംഘർഷങ്ങളുടെയും, കഷ്ടപ്പാടുകളുടെയും, സന്നിഗ്ദ്ധതകളുടെയും കഥപറയുകയാണീ ചലചിത്രത്തിലൂടെ അദ്ദേഹം. അമേരിക്കയിൽ ഇപ്പോഴുള്ള കുടിയേറ്റ ചർച്ചകളെ മനുഷ്യത്വപരമാക്കാൻ ഈ ചലച്ചിത്രത്തിനായേക്കും. ഇന്ത്യയിലെ സമർത്ഥരും മിടുക്കരും അമേരിക്കൻ കമ്പനികളെ സമ്പന്നമാക്കുമ്പോൾ, അവർ നേരിടുന്ന വർണ്ണ-വർഗ്ഗവിദ്വേഷങ്ങൾ, വിവേചനങ്ങൾ, ഒറ്റപ്പെടുത്തലുകൾ, കുറ്റപ്പെടുത്തലുകൾ, മാനസീക സംഘർഷങ്ങൾ ഒക്കെ കോറിയിടുന്ന ഒരു ചിത്രം, അത് ഉദീദിപ്പിക്കുന്ന ചോദ്യവും- ‘നിൽക്കണോ അതോ, പോകണോ?’ തമാശയിലൂടെ ആണെങ്കിലും, സംവിധായകൻ രുച ഹംബടേക്കർ, ഗൗരവപരമായ ഒരു ചോദ്യമാണ് നമ്മുടെ മുൻപിൽ കൊണ്ടുവരുന്നത്.

നൂറു ദിവസം കൊണ്ട് ഡൊണാൾഡ് ട്രംപിന്റെ അമേരിക്കയിൽ വലിയ മാറ്റങ്ങൾ ആണ് ഉണ്ടായത് . അതേ, അദ്ദേഹത്തിന്റെ നേതൃത്വത്തിലേക്കുള്ള ആഗമനഉദ്ദേശ്യവും അതുതന്നെയായിരുന്നു, " അമേരിക്കയെ അതിന്റെ പഴയ പ്രതാപത്തിലേക്കു തിരികെ കൊണ്ടുവരിക " . ഓരോ  ഞെട്ടലിനും നടുക്കത്തിനും മുൻപുതന്നെ പുതിയ വാർത്തകളുമായി അമേരിക്കയുടെ മണിയാശാൻ വാർത്തകളിൽ വന്ന് നിറയുകയാണ്. ഇഷ്ടമില്ലാത്തവരെയും ഇഷ്ടമില്ലാത്തതിനെയും യാതൊരു ഉളിപ്പും പുളിപ്പുമില്ലാതെ കടന്നാക്രമിക്കാൻ  അദ്ദേഹത്തിനുള്ള വൈഭവം ആയിരിക്കാം അദ്ദേഹത്തിന്റെ വിജയകാരണവും. പൂർണ്ണമായ ഒരു വിലയിരുത്തലിനല്ല എന്റെ ശ്രമം, എന്നാൽ അമേരിക്കയിൽ ജീവിക്കുന്ന ഒരു സൗത്ത് ഏഷ്യൻ വംശജൻ എന്ന നിലയിൽ, നമ്മുടെ സമൂഹം  നേരിടുന്ന ഒരു വിപത്തിനെ ആണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്.  

2017 ഏപ്രിൽ 24 നു, യു .എൻ . സെക്യൂരിറ്റി കൗൺസിൽ അംബാസ്സഡറന്മാർക്കുള്ള US സ്റ്റേറ്റ് വിരുന്നിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് , അമേരിക്കയുടെ യു .എൻ അംബാസ്സഡർ ആയ നിക്കി ഹെയ്ലിയെ പരാമർശിച്ചത് വളരെയധികം ചർച്ചചെയ്യപ്പെട്ടു. "നിക്കിയെ നിങ്ങൾക്കെല്ലാം ഇഷ്ടമായോ ? ഇഷ്ടപ്പെട്ടില്ലെങ്കിൽ അവരെ എടുത്തു മാറ്റാനും എനിക്ക് മടിയില്ല"  തമാശയായാണ് അത് പറഞ്ഞെങ്കിൽത്തന്നെ ഒരു സൗത്ത് ഏഷ്യൻ വംശജയായ, ഇന്ത്യൻ മാതാപിതാക്കളുള്ള  നിക്കി ഹെയ്ലി , മറ്റുള്ള അംബാസിഡറന്മാരുടെ മുൻപിൽ വിളറിയത്, അവരുടെ  നേരേയുള്ള  വംശീയ വിരൽ ചൂണ്ടൽ ആയി കരുതിയവർ ഏറെയുണ്ട്.   രണ്ടു തവണ സൗത്ത്  കരോലിന ഗവർണ്ണർ ആയി തിരഞ്ഞെടുക്കപ്പെട്ട , റിപ്പബ്ലിക്കൻ പാർട്ടിയുടെ ഉയർന്നു വരുന്ന ദേശീയ താരം. 2015- ൽ സൗത്ത് കരോലിനയിലെ ഇമ്മാനുവേൽ ആഫ്രിക്കൻ മെതഡിസ്റ്റ് പള്ളിയിൽ നടന്ന വർഗ്ഗീയ കൂട്ടക്കൊലയും, അതിനെ തുടർന്ന് സ്റ്റേറ്റ് ക്യാപിറ്റൽ ബിൽഡിങ്ങിനു മുകളിൽ പറന്നിരുന്ന  വംശീയതുടെയും വിഘടനത്തിന്റെയും ഓർമ്മ വിളിച്ചുപറയുന്ന കോൺഫെർഡൈറ്റ് യുദ്ധ പതാക എടുത്തുമാറ്റാനും ധൈര്യം കാട്ടിയ ധീരവനിത എന്ന് ഒട്ടാകെ ഘോഷിക്കപ്പെട്ട മാന്യയോടാണ്  ഈ പരാമർശം എന്ന് ഓർക്കണം. 
ഇത് അമേരിക്കയുടെ മാറുന്ന മുഖമാണ് കാട്ടുന്നത്. 

എതിരാളികൾ പോലും അതി സമർത്ഥൻ എന്ന് പരസ്യമായി പറയുന്ന, ടൈം മാഗസിൻ ലോകത്തിലെ ഏറ്റവും ശ്രദ്ധേയരായ നൂറു പേരിൽ ഒരാളായി തിരഞ്ഞെടുത്ത  അമേരിക്കയുടെ യു. എസ് . അറ്റോർണിയായിരുന്ന പ്രീത് ബരാരയെ പിരിച്ചു വിടാൻ ട്രംപിന് യാതൊരു മടിയുമുണ്ടായില്ല. ന്യൂ യോർക്കിലെ ഏറ്റവും ശക്തരായിരുന്ന രണ്ടു രാഷ്ട്രീയ നേതാക്കളെ, ന്യൂയോർക്ക് സ്റ്റേറ്റ് അസംബ്ലി സ്പീക്കർ ഷെൽഡൺ സിൽവർ, സെനറ്റ് ലീഡർ ഡീൻ സ്കീലോസ് എന്നിവരെ ജയിലിൽ അടക്കാൻ കാട്ടിയ ധൈര്യവും അമേരിക്ക മുഴുവൻ കണ്ടതാണ്. അദ്ദേഹവും ഒരു ഇന്ത്യൻ വംശജൻ ആയിരുന്നതാണോ ഒരു കുറ്റമായിപ്പോയത്? അമേരിക്കയുടെ 19 -)മത് സർജൻ ജനറൽ ആയി വിശിഷ്ട സേവനം അനുഷ്ഠിച്ച ഡോക്ടർ വിവേക് മൂർത്തിയോട് പിരിഞ്ഞു പോകാൻ ആവശ്യപ്പെട്ടത് മുൻ പ്രസിഡന്റ് ഒബാമയുടെ നിയമനത്തിൽ നിന്നും മാറ്റം വരുത്തിയതാകാമെങ്കിലും, അതും പ്രമുഖനായ മറ്റൊരു സൗത്ത് ഏഷ്യൻ - ഇന്ത്യൻ വംശജൻ എന്ന രീതിയിലും കാണാവുന്നതാണ്.  യു. എസ്. ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ ചെയർമാൻ അജിത് വരദരാജ പൈ, ഇതിനു ഒരു അപവാദമായി ട്രംപ് ഭരണത്തിൽ തുടരുന്നു എന്നത് മറച്ചുപിടിച്ചല്ല  ഈ നിരീക്ഷണം.  

ചിക്കാഗോയിലെ ഒഹാരേ അന്തർദേശീയ വിമാനത്താവളത്തിൽ വച്ച് യുണൈറ്റഡ് എയർലൈൻസിൽ നിന്നും 69 വയസ്സുള്ള വിയറ്റ്നാമീസ് അമേരിക്കൻ ഡോക്ടർ,  ഡേവിഡ് ദൊയിനെ സെക്യൂരിറ്റി ഉദ്യോഗസ്ഥർ വലിച്ചിഴച്ചു പുറത്തു എടുത്തിട്ട സംഭവം, ലോകമാകെ ചർച്ച ചെയ്യപ്പെട്ടതായിരുന്നല്ലോ. അതും ഒരു സൗത്ത് ഏഷ്യൻ വംശജനായ ആൾ ആയിപ്പോയതെന്നത് സ്വാഭാവിക സംഭവമായി എന്നും കരുതാനാവില്ല. അമേരിക്കൻ കോർപറേഷനുകളുടെ മാറുന്ന മറ്റൊരു മുഖമാണ് അവിടെ കണ്ടത്. 

ട്രംപ് ഭരണകൂടം വളരെ കൊട്ടിഗോഷിച്ച  H 1 -B വിസ നിയത്രണം ഇന്ത്യയിൽ നിന്നും കുറഞ്ഞ വേതനത്തിൽ കൊണ്ടുവരുന്ന ഇൻഫർമേഷൻ ടെക്നോളജി ജീവനക്കാരെ കാര്യമായി ബാധിക്കും. ഇത്തരം വിസ കൊടുക്കുന്നതിൽ 70 ശതമാനവും ഇന്ത്യാക്കാരാണ് ഉപയോഗപ്പെടുത്താറുള്ളത്. കുറഞ്ഞ വേതനത്തിൽ ജോലിചെയ്യുന്ന ബ്രൗൺ നിറക്കാരോടുള്ള അതൃപ്തിയും മറനീക്കി പുറത്തുവരികയാണ്. അമേരിക്കയിൽ പഠനത്തിനായി എത്തുന്ന കുട്ടികളിലും ചൈനക്കാര് കഴിഞ്ഞാൽ ഇന്ത്യൻ കുട്ടികളാണ് കൂടുതൽ. 

പത്തൊൻപതാം നൂറ്റാണ്ടിൽ ഇന്ത്യയിൽനിന്നും അഭ്യസ്തവിദ്യരല്ലാത്ത തോട്ടം തൊഴിലാളികൾ അമേരിക്കയിൽ എത്തിയിരുന്നു, എന്നാൽ 1917 ലെ നിയന്ത്രിത കുടിയേറ്റ നിയമമനുസരിച്ചു ഏഷ്യയിൽ നിന്നുള്ളവരെ തടഞ്ഞു. 1960 -ൽ അമേരിക്കയിലാകെ  12,000 ഇന്ത്യക്കാർ ഉണ്ടായിരുന്നത്, 2013 ആയപ്പോഴേക്കും 2 മില്യണിൽ അധികമായതു തുറന്ന കുടിയേറ്റ നിയമം കൊണ്ടായിരുന്നു. U A E കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരുള്ളത് അമേരിക്കയിലാണ്. അമേരിക്കയിലുള്ള ഇന്ത്യക്കാരുടെ വിദ്യാഭ്യാസ നിലവാരം സ്വദേശികളേക്കാൾ കൂടുതലായതിനാൽ വരുമാനവും ജീവിത നിലവാരത്തിലും ഒരു പടി മുന്നിൽ തന്നെയാണ്അവർ. ഇതായിരിക്കണം സ്വദേശികളിൽ  അസൂയ ഉണ്ടാക്കാനുള്ള കാരണവും. സ്കൂൾ മത്സരങ്ങളിലും പഠനത്തിലും ഇന്ത്യൻ കുട്ടികൾ മികവ് കാട്ടുകയും, തൊഴിൽ മേഖലയിൽ ഇന്ത്യക്കാർ പടി  പടിയായി കയറിപ്പോകുന്നതും അസഹിഷ്ണത വിളിച്ചു വരുത്തി.  വീട്ടിലും മറ്റും കൂടുതൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനാൽ ജോലിയിൽ മറ്റുള്ള കുടിയേറ്റക്കാരെ അപേക്ഷിച്ചു ഉയരാനുള്ള സാധ്യതയും കൂടി. 73 ശതമാനം ഇന്ത്യൻ കുടിയേറ്റക്കാരും മാനേജ്മെന്റ്, ബിസിനസ് , സയൻസ് , ആർട്സ് എന്നീ മേഖലകളിലാണ് ജോലി ചെയ്യുന്നത്. 2013 ലെ U S സെൻസസ് ബ്യുറോ കണക്കുപ്രകാരം 3.8 മില്യൺ ഇന്ത്യൻ ഒറിജിൻ പ്രവാസികൾ അമേരിക്കയിൽ ഉണ്ട് , അവർ 70 ബില്യൺ ഡോളർ ആണ് ഓരോ വർഷവും ഇന്ത്യയിലേക്കു അയച്ചുകൊണ്ടിരിക്കുന്നത്. 

ഇന്ത്യയിലെ ഏറ്റവും വലിയ ടെക് കമ്പനിയായ ഇൻഫോസിസ് അമേരിക്കയിൽ പതിനായിരം തൊഴിൽ അവസരങ്ങൾ ഉണ്ടാക്കും എന്ന് പറഞ്ഞു. അമേരിക്കയിൽ സോഫ്റ്റ്വെയർ ഭാഷ അറിയാവുന്നവർ കുറവായതിനാലാണ് ഇന്ത്യയിലേക്ക് അവർ നോക്കിയത്. കുറഞ്ഞ വേതനത്തിൽ ഇന്ത്യക്കാർ ഇത്തരം ജോലികൾ അടിച്ചു മാറ്റുന്നതിൽ വലിയ പരിഭവം അമേരിക്കൻ തൊഴിൽ മേഖലയിൽ ഉണ്ട്. എന്നാൽ ഈയിടെ ഇന്ത്യയിൽ നടത്തിയ ഒരു സർവ്വേ പ്രകാരം, അഞ്ചു ശതമാനം പോലും ഇന്ത്യൻ സോഫ്റ്റ്വെയർ എഞ്ചിനീയർ മാർക്ക് ശരിയായി സോഫ്റ്റ്വെയർ ഭാഷ എഴുതാൻ അറിയില്ല എന്നാണ്. നാഷണൽ ഫൌണ്ടേഷൻ ഓഫ് അമേരിക്കൻ പോളിസി സ്റ്റഡിയുടെ അഭിപ്രായത്തിൽ ഇന്ത്യൻ കമ്പനികൾ കൂടുതൽ തൊഴിൽ അവസരണങ്ങൾ അമേരിക്കയിൽ ഉണ്ടാക്കുന്നുണ്ട്. വാൾസ്ട്രീറ്റ് പത്രത്തിന്റെ കണക്കു പ്രകാരം ബില്യൺ ഡോളർ സ്റ്റാർട്ടപ്പ് ക്ലബ്ബിൽ, പതിനാറു ശതമാനവും ഇന്ത്യൻ കമ്പനികളാണ്.

ന്യൂ യോർക്കിലെ ഒരു സുഹൃത്തിന്റെ വീട്ടിൽ വച്ച് നടന്ന കൂട്ടായ്മയിൽ സംബന്ധിക്കാൻ പോയിരുന്നു. അല്പം താമസിച്ചാണ് എത്തിയത് , അവിടെ ചെന്നപ്പോൾ ഒരു  ആൾകൂട്ടം വീടിനു പുറത്തു നിൽക്കുന്നു . ഒരു സുഹൃത്ത് പറഞ്ഞു, വണ്ടി കുറച്ചു  മാറ്റി പാർക്ക് ചെയ്തുകൊള്ളൂ. കാര്യം പിന്നെ പറയാം, വീട്ടിൽ ചെന്നപ്പോൾ സ്ഥിതിഗതികൾ അത്ര പന്തിയായിട്ടല്ല കണ്ടത്. ആരോ ഒരാൾ അയിലത്തെ വീടിനു സമീപം വണ്ടി പാർക്ക് ചെയ്തത് വെള്ളക്കാരായ അയൽക്കാർക്ക് ഇഷ്ടപ്പെട്ടില്ല, നിങ്ങളൊക്കെ ഇന്ത്യയിലേക്ക് തിരിച്ചുപോകൂ, തുടങ്ങി വർഗ്ഗീയ ചുവയുള്ള കടുത്ത പരാമർശങ്ങൾ നടത്തി, അതിൽ പ്രകോപിതരായ ചില സുഹൃത്തുക്കൾ കുറെ വണ്ടികൾ കൂടി അവിടേയ്ക്ക്  കൊണ്ട് പാർക്ക് ചെയ്തു പ്രതിക്ഷേധിക്കാനുള്ള പരിപാടി ആയിരുന്നു. ആരോ സംയമനം പാലിക്കാൻ ഉപദേശിച്ചതുകൊണ്ടു അത് വലിയ സംഭവമായി മാറിയില്ല. വര്ഷങ്ങളായി അവിടെ താമസിച്ചിരുന്ന സുഹൃത്തു സംബ്രഹ്മത്തോടെ പറഞ്ഞു, ഇതുവരെ ഇങ്ങനെ  ഒരു  അനുഭവം അദ്ദേഹത്തിന് ഉണ്ടായിട്ടില്ലത്രെ , അതും മാറിവരുന്ന അസ്ഹണുതകളുടെ തുടക്കം മാത്രം ആയിരിക്കാം. ഇത്തരം അനുഭവങ്ങൾ അവിടവിടെയായി ഇടയ്ക്കു അനുഭവപ്പെടാറുണ്ടായിരുന്നെങ്കിലും, വർഗ്ഗീയ വിദ്വേഷം മറനീക്കി പുറത്തുവരാനുള്ള എല്ലാ സാഹചര്യങ്ങളും ഇപ്പോളും നിലനിൽക്കുന്നുണ്ട്. 

രാവിലെ ജോലിക്കു പോകുന്ന വഴി ന്യൂ യോർക്കിലെ പെൻസ്റ്റേഷനലിൽ  ട്രെയ്നുവേണ്ടി കാത്തുനിൽക്കുമ്പോൾ ഒരു കൂട്ടം ചൈനീസ് കുട്ടികൾ, പ്ലാറ്റ്ഫോമിന്റെ മഞ്ഞ വരച്ച തിട്ടയിൽ കയറിനിന്നു ചൈനീസ് ഭാഷയിൽ ഉച്ചത്തിൽ സംസാരിക്കുന്നു. മഞ്ഞ വരച്ച തിട്ടയിൽ നിൽക്കരുതെന്നാണ് നിയമം. വേഷത്തിൽ അമേരിക്കൻ കുട്ടികൾ ആണെങ്കിലും   പറയുന്നത്  ചൈനീസ് ഭാഷയും, കൈയ്യിൽ ഇടയ്ക്കു ഇടയ്ക്കു ഉയർത്തിനോക്കുന്ന കണക്കു പുസ്തകങ്ങളും , കൂട്ടത്തിൽ  "F" ചേർത്ത് പറയുന്ന വാക്കുകളും  കൊണ്ട് അവിടം ശബ്ദ മുഖരിതമായാക്കി.  ദൂരെനിന്നും ഒരു വെള്ളക്കാരൻ , തലയിൽ ഒരു അമേരിക്കൻ കൊടി തൂവാലയായി കെട്ടിയിട്ടുണ്ട്, താടിമീശയും പച്ചകുത്തിയ ശരീരവും; അയാൾ നടന്നടുത്തു, മഞ്ഞ തിട്ടയിൽ കൂടിത്തന്നെ അയാൾ വേഗത്തിൽ കടന്നു വന്നു കുട്ടികളുടെ അടുത്തെത്തി, “ മാറി നിൽക്കൂ” എന്ന് ഉച്ചത്തിൽ പറഞ്ഞിട്ട് ദേഷ്യ ഭാവത്തോടെ കടന്നു പോയി. ട്രെയിൻ എത്തി, ഒരുവിധം അതിൽ കയറിക്കൂടി, കുട്ടികൾ നിർത്താതെ സംസാരിച്ചു കൊണ്ടേയിരുന്നു, കണ്ണോടിച്ചുനോക്കിയപ്പോൾ ട്രെയിനിൽ തൊണ്ണൂറു ശതമാനവും കറുത്തവർഗക്കാരും സ്പാനിഷ് വംശജരും ഏഷ്യക്കാരും ഒക്കെ കുടിയേറ്റക്കാർ തന്നെ.  “നിൽക്കണോ അതോ പോകണോ?” എന്ന ഒരു ചോദ്യം അറിയാതെ മനസ്സിനെ നോവിച്ചു.
രണ്ടായിരത്തി പതിനേഴു, മെയ്മാസം അഞ്ചാം തീയതി, ന്യൂ യോർക്ക് . 

Read more

വലിച്ചെറിയുക നമ്മുടെ ഈ വസ്ത്രങ്ങൾ പോലും - ഫാദർ ഡേവിസ് ചിറമ്മൽ (വാൽക്കണ്ണാടി)

"വെടിയുകേ മോഹന ജീവിത വാഞ്ചനകൾ , തേടുക തപസ്സത്തിൽനിന്നും ജഢതയിൽ നിന്നും , നിദ്രയിൽ നിന്നും മൃതിയുടെ ചപല കരങ്ങളിൽ നിന്നും..."

“നഗ്നത ഏൽക്കപ്പെടുകയാണ് മൗൻഷ്യജീവിതത്തിലെ ഏറ്റവും അവമാനിതമാകുന്ന സന്ദർഭം, അതും പരസ്യമായി ശരീരം അനാവരണം ചെയ്യപ്പെടുമ്പോൾ അനുഭവിക്കുന്ന മാനസീക പീഡനം കൊടും ക്രൂരമായ ശാരീരീരിക പീഡനത്തെക്കാൾ കുറവാകില്ല. അത്തരം ഒരു അനുഭവമാണ് ക്രിസ്തുവിനു മനുഷ്യനായി അനുഭവിക്കേണ്ടിവന്ന ഏറ്റവും കടുത്ത വേദന. തങ്ങളെ പൊതിയുന്ന ആവരണങ്ങളെ തിരസ്കരിക്കലാണ്  ദൈവത്തിലേക്ക് നടന്നടുക്കാനുള്ള കുറുക്കുപാത. സ്വർണം കൊണ്ടുള്ള വസ്ത്രങ്ങളും വാഹനവും ഉപയോഗിക്കുന്നവർ ഇന്നുണ്ട്. നാം അറിയാതെ എടുത്തണിയുന്ന സുന്ദര മോഹന ആകാരങ്ങൾ , ആടആഭരണങ്ങൾ ഒക്കെ ഉപേക്ഷിച്ചു കഴിയുമ്പോൾ വളരെ ലാഘവത്വവും മിതത്വവും അനുഭവവേദ്യമാകും. മഹാത്മാ ഗാന്ധിയും ഇതേ മാർഗമാണ് സ്വീകരിച്ചതെന്ന് കാണാം. അർദ്ധ നഗ്നനായ ഗാന്ധിജിയാണ് ഒരു വലിയ മനുഷ്യ ജനതയെ സ്വതന്ത്രരാക്കിയത് എന്ന തിരിച്ചറിവാണ് നമുക്ക് ഉണ്ടാവേണ്ടത്.  ചിലതൊക്കെ ചിലപ്പോഴൊക്കെ പൂര്ണമായിത്തന്നെ ഉപേക്ഷിക്കാൻ  ഉള്ള ധൈര്യമാണ് നമ്മെ മഹത്വത്തിലേക്കു നയിക്കുന്നത്”, ഫാദർ ഡേവിസ് ചിറമേൽ വാചാലനായി. അദ്ദേഹം തന്റെ കഥകൾ തുടർന്നുകൊണ്ടേയിരുന്നു, ഞങ്ങൾ ഒരു പുഴയുടെ സംഗീതംപോലെ അത് ശ്രവിച്ചുകൊണ്ടേയിരുന്നു.

ഒരു അപകടത്തിൽ പെട്ട് തന്റെ രണ്ടു കണ്ണിണന്റെയും കാഴ്ച പൂർണമായി നഷ്ട്ടപ്പെട്ട ഒരു കുട്ടിയെ അമേരിക്കയിൽ വച്ച് കണ്ടുമുട്ടി. ഓരോ പ്രാവശ്യം കാണുമ്പോഴും അവൾ കൂടുതൽ തേജസ്സിലേക്കു നടന്നു പോകയാണ് എന്ന് അവൾ കാട്ടിത്തന്നു. കാഴ്ച ഒരിക്കലും തിരികെ വരില്ല എന്ന സത്യം മനസ്സിലാക്കിയവൾ , തന്റെ ജീവിതത്തെ അതിനനുസരിച്ചു ക്രമീകരിക്കുവാനും, സന്തോഷം കണ്ടെത്തുവാനും ശ്രമിച്ചു. അവൾക്കു ഇന്ന് ദൈവത്തെ കാണാം എന്നാണ് അവൾ പറയുന്നത്. ബാഹ്യ കണ്ണുകളിലെ പ്രകാശം നഷ്ടപ്പെട്ടപ്പോൾ അവളുടെ ആന്തരീക കണ്ണുകൾ പ്രഭാപൂരിതമായി , ഒപ്പം അവൾ തിരഞ്ഞുപിടിച്ചു കൈപിടിച്ച് കൊണ്ടുപോകുന്ന നിരാശിതരായിരുന്ന ഒരു കൂട്ടം കുട്ടികളും. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കാതെ കടന്നുവരുന്ന പ്രതിസന്ധികളിൽ നിന്നും ഓടി ഒളിക്കാനല്ല, നേരിടുകയും , കീഴടക്കുകയുമാണ് വേണ്ടതെന്നു ആ കുട്ടി ജീവിതം കൊണ്ട് കാണിച്ചുതരുന്നു. എത്ര സന്തോഷവതിയാണ് അവൾ ഇന്ന് , ഞാൻ കടന്നുചെന്നപ്പോൾ തനിയെ വന്നു വാതിൽ തുറന്നു , അകത്തു കൂട്ടികൊണ്ടുപോയി സ്വീകരിച്ചു, അത്ഭുതം തോന്നി ആ വലിയ മനസ്സിലെ രൂപാന്തരം കണ്ടപ്പോൾ, ഈ ജീവിതം നമുക്ക് മുൻപിൽ വരച്ചു കാട്ടുന്നതെന്തു സന്ദേശമാണ് എന്ന് നാം ഉൾക്കൊള്ളണം.

ഒരിക്കലും കുട്ടികൾ ഉണ്ടാവില്ല എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ ഒരു ദമ്പതികൾക്ക് രണ്ടു കുട്ടികളെ സമ്മാനിച്ച മറ്റൊരു വനിതയെ കാണാനായി. സഹോദരിക്കുവേണ്ടി കുട്ടികളെ ഗർഭം ധരിക്കാൻ അവർ തയ്യാറായി. രണ്ടുമാസം പ്രായമുള്ള കുട്ടികളെ യാതൊരു ബാധ്യതകളും കൂടാതെ കൈമാറുവാനും പതിനാലു വയസ്സ് വരെ ആരുടെ ശരീരത്തിലാണ് കുട്ടികൾ വളർന്നതെന്ന കാര്യവും രഹസ്യമാക്കി വയ്ക്കാൻ അവർ തയ്യാറായി. മറ്റുള്ളവരുടെ ശൂന്യമായ ജീവിതത്തിനു പ്രകാശമേകാൻ നമുക്ക് ത്യാഗം സഹിക്കാൻ കഴിഞ്ഞാൽ മാത്രമേ അത്തരമൊരു മഹത്വത്തിന്റെ വില കണ്ടെത്താനാവൂ. ഞാനും ഞാനും മാത്രം നിറഞ്ഞു നിൽക്കുന്ന ലോകത്തു , ചെറുതും വലുതുമായ ത്യാഗങ്ങളാണ് വലിയ സന്തോഷവും സമാധാനവും ലോകത്തിനു നൽകുന്നത്.

ഫാദർ ചിറമ്മൽ തന്റെ സ്വതസിദ്ധമായ ഗ്രാമീണ ശൈലിയിലൂടെ ഞങ്ങളുടെ കഠിന ഹൃദയങ്ങളെ സ്പർശിക്കുകയായിരുന്നു . അദ്ദേഹത്തിന്റെ കേരളത്തിലുള്ള പ്രവർത്തങ്ങൾ കാണുവാൻ എനിക്ക് ഭാഗ്യം ഉണ്ടായി . തൃശൂർ വച്ച് , അദ്ദേഹം നേതൃത്വം നൽകുന്ന അവയവദാന പദ്ധതിയുടെ ഭാഗമായി അവയവങ്ങൾ തമ്മിൽ സ്വീകരിച്ചവരുടെ സ്നേഹ സംഗമം , ജീവിതത്തിൽ ഒരു മറക്കാനാവാത്ത അനുഭവമായി മാറി. മതമോ വർഗ്ഗമോ വരണമോ ഒന്നും നോക്കാതെ, അവയവം കൊടുത്തവരും സ്വീകരിച്ചവരും തമ്മിലുള്ള സല്ലാപം ശ്രദ്ധിച്ചാൽ, നാമെല്ലാം ഒരേ സൃഷ്ടിയുടെ നിർമാണ ഉപകരണങ്ങൾ  മാത്രം ആണെന്നും, ഇവിടെ സ്പർധ ഉണ്ടാക്കുന്നത് വെറും മൗഢ്യം ആണെന്നും ആരും പറഞ്ഞുതരേണ്ട കാര്യമാവില്ല. 

പറഞ്ഞു തീരുന്നതിനു മുൻപ് ഒരുകൂട്ടം ആളുകൾ വീട്ടിലേക്കു കടന്നു വന്നു. അൽപ്പം സ്വകാര്യ സംഭാഷണത്തിനാണെന്നു പറഞ്ഞു അച്ചൻ അവരെ വീടിന്റെ ഒരു കോണിൽ കൊണ്ടുപോയി കുറച്ചുനേരം സംസാരിക്കുന്നത് കണ്ടു. ഞങ്ങൾ അച്ചനായി  കാത്തിരുന്നു .  കുറച്ചു കഴിഞ്ഞപ്പോൾ അവരെ പരിചയപ്പെടുത്തി. രണ്ടു കിഡ്‌നികളും നഷ്ട്ടപ്പെട്ട ഒരു പെൺകുട്ടിക്കുവേണ്ടി അവളുടെ ഭർത്താവും മകളും ചില സുഹൃത്തുക്കളുമായി എത്തിയിരിക്കുകയാണ്. ഒരു ചെറുപ്പക്കാരൻ അച്ചന്റെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് തന്റെ കിഡ്നി കൊടുക്കാമെന്നു സമ്മതിച്ചിരിക്കയാണ്. അവരെ തമ്മിൽ ഒന്ന് ബന്ധപ്പെടുത്തുകയായിരുന്നു അദ്ദേഹം. തിരിച്ചു നാട്ടിലേക്ക് പോകുന്നതിനു മുൻപ് ആ ധൗത്യം കൂടി നിർവഹിക്കുകയായിരുന്നു.

കത്തോലിക്കാ പുരോഹിതനായ അദ്ദേഹത്തിന്റെ ഒരു കിഡ്നി ഇപ്പോഴും ഒരു ഹിന്ദുവിന്റെ ശരീരത്തിലാണ് പ്രവർത്തിക്കുന്നത്. അവയവദാനം എന്ന മഹത്തായ കർമ്മത്തിനു ഇത്രയേറെ പ്രചാരം നൽകിയ വ്യക്തികൾ കേരളത്തിൽ ഉണ്ടായിട്ടില്ല എന്ന് പറയാം. അദ്ദേഹത്തോടൊപ്പം ഒരു വലിയ പ്രസ്ഥാനമാണ് കേരളത്തിലും പുറത്തുമായി വളർന്നു വരുന്നത്. കത്തോലിക്കാ സഭയിൽ പെടാത്ത രാജുവും മധുവും മൈലുകൾ താണ്ടി അച്ഛന്റെ കർമ്മപദ്ധതിയുടെ ഭാഗമായി നിരന്തരം പ്രവർത്തിക്കുന്നു, അങ്ങനെ അനേകരും..

കേരളത്തിലെ വിശാലമായ കത്തോലിക്കാ സമൂഹത്തിൽ തന്നെ ചില പുരോഹിതന്മാരുടെ വഴിവിട്ട പോക്കുകൾക്കു പുരോഹിതന്മാർ മുഴുവനായി തെറ്റിദ്ധരിക്കേണ്ടിവരുന്ന ഈ കാലഘട്ടത്തിൽ, മനുഷ്യ സ്നേഹികളായ ഇത്തരം ഒറ്റപ്പെട്ട  തുരുത്തുകളിൽ നിന്നും കടന്നുവരുന്ന മനുഷ്യഗന്ധിയായ ക്രിസ്തു സ്നേഹത്തിന്റെ തരുണിമ, അംഗീകരിക്കപ്പെടേണ്ടതുതന്നെയാണ്. ശാന്തമായ മേച്ചില്പുറങ്ങളിലേക്കല്ല ഈ പുഴകൾ ഒഴുകുന്നത് , പക്ഷെ സ്വച്ഛമായ തടാകത്തിന്റെ അരികത്തേക്കു നമ്മെ നയിക്കുവാനുള്ള ത്രാണി ചില പുരോഹിതന്മാർക്കുണ്ട് (മുൻപിൽ നില്ക്കാൻ അർഹൻ) എന്നത് വളരെ പ്രതീക്ഷ നൽകുന്നു.

സ്വാർത്ഥന്മാർ കുടിയിരിക്കുന്ന നമ്മുടെ സമൂഹത്തിൽ സ്വയം ജീവന് വെല്ലുവിളി ഉയരുമ്പോഴും ധാർമ്മികതയെ ഉള്ളില്നിന്നും വിളിച്ചുണർത്താൻ ഈശ്വരൻ കടം തന്ന വരദാനമാവണം ഇത്തരം മനുഷ്യർ!

 

Read more

നിശ്ശബ്ദമായിരിക്കാൻ നമുക്ക് എന്ത് അവകാശം? (വാൽക്കണ്ണാടി)

നമ്മുടെ ഈ നിശബ്ധതകൾ ആത്മവഞ്ചനയാണ്. "അമേരിക്കയാണ് അക്രമത്തിന്റെ കലവറക്കാരൻ" എന്ന്ന്യൂയോർക്കിലെ റിവർസൈഡ് പള്ളിയിൽ വച്ച്, അമ്പതു വര്ഷം മുൻപുള്ള ഏപ്രിൽ നാലിന്, ഇക്കാര്യം പറഞ്ഞത്അമേരിക്കയുടെ പൗരാവകാശത്തിന്റെ പ്രതിബിംബമായ, മാർട്ടിൻ ലൂതർ കിംഗ് ജൂനിയർ ആയിരുന്നു. വിയറ്റ്നാംയുദ്ധത്തിന്റെ പാരമ്യത്തിൽ, അമേരിക്ക വിയറ്റ്നാമിൽ അതി ക്രൂരമായ നാപാം ബോംബ് ഇട്ടു കൊന്നുകൂട്ടിയകുട്ടികളുടെ വികൃതമായ കത്തിക്കരിഞ്ഞ മൃതശരീങ്ങൾ കണ്ടു ഹൃദയം പൊട്ടിയ ഒരു മനുഷ്യ സ്നേഹിയുടെവിലാപമായിരുന്നു അത്. "രാഷ്ട്രത്തിന്റെ ആത്മാവിനു ക്ഷതമേൽക്കുമ്പോൾ എനിക്ക്നിശ്ശബ്ദനാകാനാവില്ല, നമ്മുടെ രാജ്യം തെറ്റിലേക്കാണ് പോകുന്നത് എന്ന് എനിക്ക് തോന്നുന്നു. നിശ്ശബ്ദതയുടെമൂടുപടം വലിച്ചുകീറാൻ മനസ്സാക്ഷി എന്നെ നിർബന്ധിക്കുന്നു.വിയറ്റ്നാംയുദ്ധം ഒരു കൈപ്പിഴയല്ല, അത്അമേരിക്കയുടെ അഭിമാനം ഉയർത്താനുള്ള വ്യഗ്രതയുമല്ല, മറിച്ചു ഒരു തീരാ വ്യാധിയാണ്. വിയറ്റ്നാമിൽ നാംതുടക്കത്തിലേ പിഴച്ച ചുവടുകളായി മാറി .


Rev. Martin Luther King Jr. speaking at the Riverside Church April 4, 1967.
 
ഞാൻ  കേവലം രാജ്യഭക്തിയും, കൂറും പറഞ്ഞുഉള്ള  വികലമായ സ്നേഹത്തിനല്ല വില കൽപ്പിക്കുന്നത്.  നാംനമ്മുടെ രാസായുധങ്ങൾ പരീക്ഷിക്കാനുള്ള ഇടങ്ങളാക്കി വിയറ്റ്നാമിനെ കാണരുത്, മാർട്ടിൻ ലൂതർ കിംഗ് അമേരിക്കൻ ഗവൺമെന്റിനു നേരെ കത്തിക്കയറി; ജനതയുടെ പൗരബോധവും സ്വാതന്ത്ര്യവും സമത്വവും കാറ്റിൽപറത്തി, ലാഭേച്ഛയും വസ്തുസമ്പാദനവും മാത്രം ലക്‌ഷ്യം വച്ചാൽ ഒരു രാജ്യത്തിന് അതിന്റെ ആത്മാവിൽ എങ്ങനെനിലനിൽക്കാനാവും? വർഗീയതയും  ഭൗതികവാദവും സൈനീകരണവും കീഴ്പ്പെടുത്താനാകാത്ത ശത്രുക്കളാണ്. ഗോത്രം, വർഗം, ക്ലാസ് തട്ടുകൾ, നിറം തുടങ്ങിയ ഘടകങ്ങൾ ഒഴിവാക്കി അയൽക്കാരന്റെകൂടെ കരുതൽമുഖ്യമാക്കിയ ഒരു അന്തർദേശീയ കൂട്ടായ്മ ഉണ്ടാകണം അദ്ദേഹം പറഞ്ഞു. 

മാധ്യമങ്ങളും രാഷ്രീയക്കാരും മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനെ കൊല്ലാക്കൊല ചെയ്തു. 1799 ലെ ലോഗോൺ ആക്ട്പ്രകാരം അദ്ദേഹത്തെ രാജ്യദ്രോഹിയായി ചിത്രീകരിച്ച സെനറ്റർ തോമസ് ടോഡ്, പ്രസിഡണ്ട് ജോൺസന്റെ പ്രിയമിത്രമായി. വാഷിഗ്ടൺ പോസ്റ്റും, ന്യൂ യോർക്ക് ടൈംസ് തുടങ്ങിയ മാധ്യമങ്ങളെല്ലാം ഇത് വെറും വിലകുറഞ്ഞദുരാരോപണമാണെന്നും ഈ ചെറു മനുഷ്യൻ വലിയ കാര്യത്തിൽ ഇടപെടേണ്ട എന്നുള്ള ഇകഴ്ത്തിയപ്രസ്താവനകളാണ് പുറത്തുവിട്ടത്. “അനുസരണയില്ലത്ത ചേരി മര്യാദകളായിട്ടാണ്” ന്യൂ യോർക്ക് ടൈംസ് പത്രം അദ്ദേഹത്തിന്റെ പ്രസംഗത്തെ വിമർശിച്ചത്. മാർട്ടിൻ ലൂതർ കിംഗ് അക്ഷോഭ്യനായി ഈ ആരോപങ്ങളെ നേരിട്ടു. "ഞാൻ ഒരു പക്ഷേ രാഷ്രീയമായി ഒരു മരമണ്ടൻ ആയിരിക്കാം, എന്നാൽ ധാർമ്മികമായി ഞാൻബുദ്ധിമാൻ തന്നെയാണ്. ജനപ്രീതിയില്ലാത്ത ഒരു നിലപാട് എനിക്ക് എടുക്കേണ്ടി വന്നേക്കാം, ഉത്തരവാദിത്വമുള്ളആരെങ്കിലും ഈ രാജ്യം തെറ്റായ പാതയിലാണ് സഞ്ചരിക്കുന്നതെന്നു പറയുമെന്ന് ഞാൻ വെറുതെ നിനച്ചു പോയി. എന്താണ് എല്ലാവരും ഭയക്കുന്നത് എന്നാണ് എനിക്ക് മനസ്സിലാകാത്തത്”. 

അക്രമത്തിന്റെ കലവറക്കാരനായ എന്റെ രാജ്യത്തെ വിമര്ശിക്കാതെ തെരുവുകളിലെ പീഡിതർക്കുവേണ്ടിഎനിക്ക് ശബ്ദമുയർത്താൻ ആകുമോ? " 1964 ലെ നോബൽ സമ്മാനം കിട്ടയപ്പോൾ അദ്ദേഹം പറഞ്ഞത്, " ദേശീയബോധത്തിന്റെ അതിരുകൾ വിട്ടിട്ടു, മനുഷ്യ സാഹോദര്യത്തിന്റെ കെട്ടുറപ്പിനായി  പ്രവർത്തിക്കാൻ ഇപ്പോൾ എന്റെഉത്തരവാദിത്വം വർദ്ധിച്ചു”. വലിയ വില കൊടുക്കേണ്ടി വന്നു അദ്ദേഹത്തിന്റെ ധൈര്യത്തിന്. കൃത്യം ഒരു വര്ഷംതികഞ്ഞപ്പോൾ, വെടിയുണ്ടയുടെ ഭാഷയിൽ ആ മൂർച്ചയുള്ള വാക്കുകളെ നിശ്ശബ്ദമാക്കി എന്നത് ചരിത്രം . 50വർഷങ്ങൾ കഴിഞ്ഞിട്ടും ആ വാക്കുകൾക്ക്  ഇന്നും പ്രസക്തിയേറുകയാണ്.

ഇത്തരം ഒരു പ്രസ്താവനയിലേക്കു  മാർട്ടിൻ ലൂതർ കിംഗ് ജൂനിയറിനെ നയിച്ച  സാഹചര്യം കൂടി മനസ്സിലാക്കുമ്പോഴേവാക്കുകളുടെ തീവ്രത മനസ്സിലാകുകയുള്ളൂ. നൂറു വര്ഷം മുൻപ്,  യൂറോപ്പ് മൂന്നു  വർഷത്തിലേറെ നീണ്ട കലാപകലുഷിതമായ ഒന്നാം ലോക മഹായുദ്ധത്തെ അഭിമുഖീകരിക്കയായിരുന്നു . അമേരിക്ക ഇതിൽ പെടാതെവളരെ സൂക്ഷിച്ചു മുൻപോട്ടു പോകുമ്പോൾ അമേരിക്കൻ പ്രെസിഡന്റ് വുഡ്‌ട്രൗ വിൽ‌സൺ പറഞ്ഞു " നമ്മുടെ രാജ്യംഅതിന്റെ രൂപപ്പെടുത്തലിനു ലക്‌ഷ്യം വച്ച സമാധാനവും സന്തോഷവും മനസ്സിൽ കണ്ടുകൊണ്ട്, അതിന്റെ അവകാശവും ശക്തിയുംഉപയോഗിച്ച്  രക്തം ചൊരിയാൻ തയ്യാറെടുക്കുകയാണ് ." അടുത്ത ഒരു വര്ഷം കൊണ്ട് ഒന്നാം ലോക മഹായുദ്ധംഅവസാനിച്ചപ്പോൾ ഒരു ലക്ഷത്തി പതിനേഴായിരം  അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും രണ്ടുലക്ഷത്തിലധികം സൈനികർക്കു പരുക്കേൽക്കുകയും ചെയ്തു.


 President Woodrow Wilson

മൂന്നുവർഷത്തിലധികം പോരാടി തളർന്ന യൂറോപ്യൻ രാജ്യങ്ങൾ ഒരു തീരുമാനത്തിലും ധാരണയിലും എത്താതെയുദ്ധം അവസാനിപ്പിച്ചു , 17 മില്യൺ ആളുകൾ മരിച്ചുവീണ ആ യുദ്ധത്തിന് പൂർണ്ണ  വിരാമം ഇടാൻകഴിയാത്തതാവണം  പിന്നീട് 50 മില്യൺ ആളുകൾ മരിക്കാൻ കാരണമായ രണ്ടാം ലോക മഹായുദ്ധംഉരുത്തിരിഞ്ഞത് എന്നും ചരിത്രം വിലയിരുത്തുന്നുണ്ട്. യുദ്ധത്തിൽ ഇടപെടരുത് എന്ന പൊതു അഭിപ്രായംമാനിക്കാതെ സങ്കീർണമായ ഒരു ഇടപെടലിന്  മറുപടി എന്നോണം, വുഡ്‌ട്രൗ വിൽ‌സൺ കൊണ്ടുവന്ന സമാധാനപ്രക്രിയകൾ ഒന്നും അമേരിക്കൻ സെനറ്റ് അംഗീകരിച്ചില്ല. അന്ന് അമേരിക്ക ആ മഹായുദ്ധത്തിൽ ഇടപെടേണ്ടകാരണത്തെക്കുറിച്ചു  ഇന്നും തർക്കം നിലനിൽക്കുന്നു. പക്ഷെ ഈ രണ്ടു ലോക മഹായുദ്ധത്തിനുമിടയ്ക്കുഅമേരിക്കയുടെ ഉല്പാദനക്ഷമതയും, വ്യവസായ ഉൽപന്നങ്ങളും സാങ്കേതികതയും, വ്യാപാരവും, ധനവും വർദ്ധിച്ചു എന്നത് ഓർമ്മയിൽ ഇരിക്കട്ടെ.  
അന്ന് വുഡ്‌ട്രൗ വിൽ‌സൺ കൊണ്ടുവന്ന "ദേശ സ്നേഹത്തിനെതിരെ ചാരവൃത്തിയും രാജ്യദ്രോഹവും" എന്ന നിയമംയുദ്ധത്തിനെതിരെ പ്രതികരിച്ച അനേകായിരം പേരെ തുറങ്കലിൽ അടച്ചു. അന്ന് തുടങ്ങിയ രാഷ്രീയ-അധികാരനിയന്ത്രണങ്ങൾ പൗരബോധത്തെ ആകെ നിയന്ത്രിച്ചു, ഒരു പരിധിവരെ അത് ഇന്നും തുടരുന്നു. അങ്ങനെ വിദേശത്തുസമാധാനത്തിനും ജനാധിപത്യത്തിനുമായി യുദ്ധങ്ങളിൽ നേരിട്ട് ഇടപെടുമ്പോഴും, ആഭ്യന്തര പൗരബോധത്തിന്റെകൂച്ചുവിലങ്ങു നിലനിർത്തുകയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ ശത്രുക്കൾ മാറി മറിഞ്ഞു വരുമെങ്കിലും, യുദ്ധവുംതന്ത്രവും മാറ്റമില്ലാതെ പോകുന്നു. 

ലോകം ഇന്ന് ഒരു മഹാ യുദ്ധത്തെ പ്രതീക്ഷിക്കുകയാണെന്നു തോന്നും, ഓരോ ദിവസത്തെയും പ്രധാനപ്പെട്ടവിഷയങ്ങൾ കേൾക്കുമ്പോൾ. ഒരു രാജ്യത്തിനും നിലക്ക് നിർത്താനാവാത്ത  ഭീകര പ്രവർത്തനങ്ങൾ, മുഖമില്ലാത്തശത്രുക്കൾ, രാജ്യമില്ലാത്ത യുദ്ധനിരകൾ , അന്തമില്ലാത്ത  സംഘര്ഷങ്ങൾ , നിലയ്ക്കാത്ത പലായനങ്ങൾ .വർദ്ധിച്ചുവരുന്ന അസമത്വങ്ങൾ, ജനാധിപത്യത്തിന് മൂല്യശോഷണം ബാധിച്ചു തിരിച്ചുവരുന്ന ജന്മിത്തസമ്പ്രദായങ്ങൾ, അതിനെ പിന്തുണക്കുന്ന മതത്തിന്റെ പ്രതാപങ്ങൾ . വേലികെട്ടി സൂക്ഷിക്കേണ്ടി വരുന്നഅതിരുകൾ, രാസായുധങ്ങൾക്കു പകരം തൊടുത്തുവിടുന്ന  മിസൈലുകൾ, അന്യ സമൂഹത്തിനുമേൽനിരന്തരമായി കഴുകൻറെ കണ്ണുമായി പരതി നടക്കുന്ന ഉപഗ്രഹങ്ങൾ, രഹസ്യ നിരീക്ഷണങ്ങൾ, കൂച്ചുവിലങ്ങിടുന്നമാധ്യമ രംഗങ്ങൾ, സംരക്ഷണത്തിന് എന്ന പേരിൽ നിർബ്ബന്ധപൂര്വ്വം വോട്ട് ചെയ്യിക്കുന്ന കപട രാഷ്രീയ തന്ത്രങ്ങൾ, ഏകീഭവിക്കുന്ന  സാമ്പത്തിക ഉറവിടങ്ങൾ, ഒക്കെ അധാർമ്മികതയുടെ വിവിധ മുഖങ്ങൾ!.

അത്യന്തം വിചിത്രമായ ഒരു ഇടത്തേക്കാണ് നാം അറിയാതെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്, എവിടേയോകൈമോശം വന്ന നമ്മുടെ ധാർമ്മീക കവചങ്ങൾ , കണ്ടു പിടിക്കാൻ ഒരു ശ്രമവും ഉണ്ടാകുന്നില്ല . ഭയമാണ് നമ്മളെഒന്നിനും കൊള്ളാത്ത കൂട്ടങ്ങളാക്കുന്നത് . അധികാരത്തോട് പറ്റിനടന്നാൽ പിടിച്ചു നില്ക്കാൻ എളുപ്പമാണ്.ആരെങ്കിലും മറിച്ചൊരു അഭിപ്രായം പറഞ്ഞു തുടങ്ങിയാൽ അത് എത്രയും വേഗത്തിൽ അധികാരത്തെ അറിയിച്ചുകൂറ് പിടിച്ചു പറ്റാനാണ് പലരും ശ്രമിക്കുന്നത്. 

നാമൊക്കെ  ആരെയോ എപ്പോഴും ഭയന്നാണ് ജീവിക്കുന്നതെന്ന സത്യം ഓരോ നിമിഷവുംവ്യക്തമാവുകയാണ്. ജോലിയിലും വീട്ടിലും ആരാധനാകേന്ദ്രങ്ങളിലും, വഴിനടക്കുമ്പോഴും , സമൂഹത്തിലുംസംസാരത്തിലും എന്ന് വേണ്ട, ഉറക്കത്തിൽപോലും എന്തോ, ഏതോ ഭീതിയുടെ അടിമകളാണ്  നാം. കാര്യങ്ങൾവ്യക്തമായി പറയാൻ മടി, ഉറച്ചു സംസാരിക്കാൻ പ്രയാസം, മറ്റുള്ളവർ നമ്മെപ്പറ്റി എന്ത് ചിന്തിക്കും എന്ന ആശങ്കവല്ലാതെ കൂച്ചുവിലങ്ങിടുകയാണ് നമ്മുടെ ഓരോ നിമിഷത്തേയും. നിർഭയം  എന്ന അവസ്ഥ ചിന്തിക്കാൻകൂടികഴിയില്ല. നാം ഇടപഴകുന്ന എല്ലാ വിഷയത്തിലും നമ്മുടെ ഈ ഭീതി ഒരു ചെറിയ അധികാരകേന്ദ്രം മുതലെടുക്കുന്നുഎന്നും നമുക്കറിയാം. എന്നാലും, പോകട്ടെ, തല്ക്കാലം ഒരു മനഃസമാധാനമുണ്ടല്ലോ എന്ന ചിന്തയാണ്. ഭീരുത്വവുംകാപട്യവും ചേർന്ന് നമുക്ക് വരിഞ്ഞു മുറുക്കിയ ഒരു മുഖഛായ ആണ്  സമ്മാനിച്ചിരിക്കുന്നത്. 

എന്നും സമൂഹം നിസ്സഹായകരായ പേടിത്തൊണ്ടന്മാരുടെ കൂട്ടമായിരുന്നു. ഇന്നലെ ഓശാനപാടിയവർതന്നെ നാളെ കല്ലുകളെടുക്കാൻ യാതൊരു മടിയും ഇല്ലാത്തവരാണ്‌. 2000 വര്ഷം മുൻപ്,  വളരെ കാത്തിരുന്നു"ആരാധനാലയം കള്ളന്മാരുടെ ഗുഹയാണ് " എന്ന് വിളിച്ചു  പ്രതികരിക്കാൻതുടങ്ങിയ ക്രിസ്തുവിനെ ഭയന്ന യഹൂദമഹാപുരോഹിതൻ പറഞ്ഞു " ആളുകൾ മുഴുവൻ ചീത്തയാകുന്നതിനു മുൻപ് ഈ ഒരാളെ അങ്ങ് ഇല്ലാതാക്കുക, അതോടെ പ്രശനം ശാശ്വതമായി പരിഹരിക്കപ്പെടും". മൂന്നു വര്ഷം കൊണ്ട് ജനത്തിന്റെ പ്രതീക്ഷകളെക്രൂശിൽ തൂക്കാൻ മുന്നിൽ നിന്നതു രാഷ്രീയ പ്രചോദിതരായ മതനേതൃത്വമായിരുന്നു . അത് ഇന്നും എല്ലാദേശത്തും പരീക്ഷിക്കപ്പെടുന്നു. പക്ഷേ നിശബ്ദമായ ജനം അപ്പോഴാണ് പ്രതികരിച്ചു തുടങ്ങുന്നതെന്ന യാഥാർഥ്യംഭരണകൂടം അപ്പോഴാണ് മനസ്സിലാക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ മുതലെടുത്താണ് ഭരണം എന്ന പ്രക്രിയനടത്തപ്പെടുന്നത്. അതുകൊണ്ടുതന്നെ സ്ഥിരമായ സൗഹൃദങ്ങളോ ബന്ധങ്ങളോ മനസ്സിൽ ഉണ്ടാവില്ല, പിന്നെ ഒക്കെഅഭിനയിച്ചു തീർക്കുക, അത്രതന്നെ !

ഇന്ന് പ്രതികരിക്കാൻ ഒരു വീര നായകന്റെ കാത്തിരിപ്പു വേണ്ടിവരുന്നില്ല; തൽക്ഷണം നമ്മുടെ വിചാരവികാരങ്ങൾ ആയിരക്കണക്കിന് പേരിൽ എത്തിക്കാൻ സാധിക്കുന്ന നെറ്റ്‌വർക്ക് സംവിധാനം നിലയുറപ്പിച്ചു. ചില മുല്ലപ്പൂ വിപ്ലവങ്ങൾ ചീറ്റി പോയെങ്കിലും, നിലക്കാത്ത തരംഗമായി ഈ വിരൽ ചലനങ്ങൾ വിപ്ലവംസൃഷ്ട്ടിച്ചുകൊണ്ടേയിരിക്കുന്നു. ഈ അവസ്ഥ നിയന്ത്രിക്കാനുള്ള എല്ലാ സാഹചര്യവും ഉടൻ ഉണ്ടാകാം. ഇപ്പോൾനാമെല്ലാം നിരീക്ഷണത്തിലാണ്. സ്വതന്ത്രമായി ചിന്തകളെ ദീർഘനാൾ കയറഴിച്ചുവിട്ടാൽ സാമ്പ്രാജ്യങ്ങൾക്ക് നിലനിൽക്കാനാവില്ല. ഏതു നിമിഷവും ചിതൽ അരിച്ചുപോകുന്ന ഓർമ്മകളായി നമ്മുടെ ഇന്നത്തെ വ്യക്തിഗതമാധ്യമ സംസ്കാരം മാറിപ്പോയാൽ അത്ഭുതപ്പെടേണ്ടി വരില്ല, എന്തിനീ മൗനം ?

Read more

ദൈവത്തിന്റെ സ്വന്തം നാട്ടിൽ സ്ത്രീ പീഡനങ്ങളുടെ പെരുമഴക്കാലമോ? (വാല്‍ക്കണ്ണാടി‍)

ഇന്ന് കേരളസമൂഹത്തിൽ അത്യധികം ചർച്ചചെയ്യപ്പെടുന്ന വിഷയം സ്ത്രീ പീഡനപരമ്പരകളാണ്. മലയാള പത്രങ്ങൾ തുറന്നാൽ ഓരോ ദിവസവും ഒരു പേജിൽ കുറയാത്ത പീഡനവാർത്തകൾ കാണാനാവുന്നു. ഓരോ ദിവസവും അതിൽ കാണുന്ന വൈവിധ്യങ്ങൾ വായനക്കാരിൽ ഗൂഢമായ വൈകാരിക താല്പര്യം ഉണ്ടാക്കുന്നു എന്ന് മാത്രമല്ല, ഏതോ ടിവി സീരിയൽ കാണുന്ന കാത്തിരിപ്പാണ് ആ പേജിൽ കൈവെയ്ക്കാൻ. ദിവസങ്ങൾ പ്രായമുള്ള കുട്ടികൾ മുതൽ എൺപതു കഴിഞ്ഞ വയോധികർ പോലും ഇന്ന് പീഡനവിധേയരാകുന്ന അസുഖകരമായ ഒരു സാമൂഹിക പ്രതിഭാസം നിലനിൽക്കുന്നു. അദ്ധ്യാപകർ, പുരോഹിതന്മാർ, സാംസ്‌കാരിക പ്രമുഖർ തുടങ്ങി, ഒരു സമൂഹത്തിനു ധാർമ്മിക രേഖ വരച്ചു കാണിച്ചു കൊടുക്കേണ്ട കേന്ദ്രങ്ങൾ തന്നെയാണ് പീഡകരായി മാറുന്നതെന്നതാണ് ഏറെ നടുക്കുന്ന വാർത്തകൾ. മാനക്കേടും അഭിമാനവും കാരണം ഒട്ടേറെ അനുഭവങ്ങൾ വാർത്തകൾ ആകാതെ എങ്ങും രേഖപ്പെടുത്താനാവാതെ കട്ടപിടിച്ചു മരവിച്ചു അവിടവിടെയായി കിടക്കുന്നു. പുതിയ അവസ്ഥകളെ നേരിടാനുള്ള തയ്യാറെടുപ്പില്ലാത്ത പൊലീസ് സംവിധാനത്തെ നാം കുറ്റപ്പെടുത്തുന്നു. രോഗാതുരമായ ഈ സാമൂഹിക അവസ്ഥക്കുള്ള കാരണം പഠനവിഷയമാക്കേണ്ടതുണ്ട്.

ഇത് ഒരു പക്ഷെ കേരളത്തിന്റെ പ്രത്യേകമായ സാമൂഹിക അവസ്ഥയായിരിക്കും. കഴിഞ്ഞ നാല് പതിറ്റാണ്ടിൽ കേരളസമൂഹം സാമ്പത്തീകമായി ഒരു കുതിച്ചു ചാട്ടം തന്നെ നടത്തി. കാൽപ്പനിക സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ചിന്തിക്കാനും പ്രവർത്തിക്കാനും തയ്യാറായത് നാം അടുത്തറിയാതെപോയി, അല്ലെങ്കിൽ അറിവില്ലാതെപോയി എന്നുവേണം കാണുവാൻ. ഇത് ഒരു വൻ പ്രതിസന്ധിയായി മാറിക്കൊണ്ടിരിക്കുന്നു എന്ന് നാം ഭീതിയോടെ അടുത്തറിയുമ്പോൾ , കേരള സമൂഹത്തിന്റെ സുരക്ഷാ വലയത്തിൽ വീണ കനത്ത വിള്ളൽ ഗുരുതരമായ സ്ഥിതിവിശേഷമാണ് എന്നും നാം മനസിലാക്കുന്നു.

ഒരു കടുത്ത പ്രതിസന്ധിയെ സമൂഹമായി നാം അഭിമുഖീകരിക്കുമ്പോൾ മെച്ചമായ പരിശീലനം കിട്ടാത്ത പൊലീസ് സംവിധാനത്തോടും,അപര്യാപ്തമായ നിയമ സംവിധാനത്തോടും അറിയാതെ കലഹിച്ചു പോകുന്നു . വർധിച്ചു വരുന്ന ക്വോട്ടേഷൻ കൊലകളും, ആല്മഹത്യകളും , ചിതറുന്ന കുടുംബ ബന്ധങ്ങളും ഒക്കെ നമ്മൾ എന്ന സമൂഹം തന്നെയാണ്. എന്താണ് നമുക്ക് സംഭവിച്ചുകൊണ്ടിരിക്കുന്നത്? ജുഗുപ്‌സാവഹമായ ഒരു സാമൂഹിക പ്രതിസന്ധിയിലൂടെയാണ് ഇന്ന് കേരള സമൂഹം കടന്നു പോകുന്നത്.

ഒരു വാർത്ത എന്ന നിലയിൽ വായിച്ചുതള്ളുകയല്ല; മറിച്ച് എന്ത് ചെയ്യാനാവും എന്ന് ഒന്നിച്ചു ചിന്തിക്കുവാനാണ് നാം തയ്യാറാവേണ്ടത്. ഒന്നിലധികം മൊബൈൽ ഫോണുകളും പറന്നു നടക്കാൻ പാകത്തിൽ ഇരു ചക്ര വാഹനവും മുഖം മറക്കാൻ പാകത്തിൽ ഉള്ള ഹെൽമെറ്റുകളും മലയാളി പെൺകുട്ടികളെ വളരെ സ്വതന്ത്രരാക്കി. വീട്ടിൽ നിന്നും മാറി നിന്ന് പഠിക്കാൻ പാകത്തിലുള്ള ക്രമീകരണങ്ങളും ഇന്ന് സർവ്വസാധാരണമായിരിക്കുന്നു. ഇതൊന്നും ഒരു കുറവായിട്ടല്ല പറയാൻ ശ്രമിക്കുന്നത്. എന്നാൽ സ്വയം സൂക്ഷിക്കാനുള്ള കെട്ടുറപ്പിലാണ് ചില പാകപ്പിഴകൾ കാണുന്നത്. അടുത്തിടെ ഇരുചക്ര വാഹനത്തിൽ കറങ്ങുന്ന രണ്ടു പെൺകുട്ടികളുടെ വേഷം അത്ഭുതം ഉണ്ടാക്കി. ഇരു വശത്തുമായി ചൂരിധാറിന്റെ താഴെയിൽ നിന്നുള്ള കട്ട് കുറച്ചുഏറെ ഉയരത്തിലേക്ക് ആയിത്തുടങ്ങി, പിൻഭാഗം പട്ടം പോലെ നീളത്തിൽ പറന്നുപോകുന്നു, പിന്ഭാഗവും വയറിന്റെ ചില്ലറ ഭാഗങ്ങൾ എല്ലാം നാട്ടുകാർക്ക് കാട്ടി കൊടുത്തു തന്നെയാണ് സവാരി. പിന്നെയാണ് ശ്രദ്ധിച്ചത്, പ്രായ വത്യാസമില്ലാതെതന്നെ സ്ത്രീകൾ വ്യാപകമായി ഇത്തരം ഡ്രസ്സ് ധരിക്കുന്നു. കൂളിങ് ഗ്ലാസ് ധാരികളായ ചെന്നായ്ക്കൾ വാഹനത്തിലും അല്ലാതെയും സവാരിഗിരി നടത്തുമ്പോൾ നാം തുറന്ന ഒരു സമൂഹത്തിലല്ലല്ലോ ജീവിക്കുന്നതെന്ന് സ്വയം ചിന്തിക്കുക. സ്ത്രീകളുടെ വേഷവിധാനത്തിൽ വന്ന പ്രകടമായ മാറ്റത്തിനു കാരണം ചില സ്ത്രീ മാസികകൾ തന്നെയാണ്. പുരുഷന്മാരാണ് ഇത്തരം മാസികകൾ കൂടുതൽ വായിക്കുന്നതുതന്നെ.

വളരെ കലോറി ഉള്ള ഭക്ഷണ ക്രമങ്ങളും, ആരോഗ്യ സൗന്ദര്യ വസ്തുക്കളും ഇന്നത്തെ സ്ത്രീകൾക്ക് പുതിയ ഉത്തേജനവും ഉണർവും നൽകുന്നത് നല്ലതുതന്നെ. വളരെ ചുരുങ്ങിയ നിരക്കിൽ വിരൽത്തുമ്പിൽ വിസ്മയം സൃഷ്ട്ടിക്കുന്ന വാട്ട്‌സാപ്പും, ചാറ്റിങ്ങും സർവ്വ അതിർവരമ്പുകളും വിട്ടു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരു പരിചയവും ഇല്ലാത്ത ഇൻസ്റ്റന്റ്‌സുഹൃത്തുക്കൾ വളരെ സ്‌നേഹപൂർവ്വം നിർബന്ധിച്ചു ആവശ്യപ്പെടുമ്പോൾ , സ്വയം അനാവരണം ചെയ്തു ടെക്സ്റ്റ് ചെയ്യാൻ പോലും കുട്ടികൾ തയ്യാറാവുന്നു. അവിടെ അവർ അനുഭവിക്കുന്ന സ്വകാര്യതയും സംതൃപ്തിയും എപ്പോഴാണ് അതിരുകടക്കുക എന്നറിയില്ല. അത്തരം ഒരു അങ്കലാപ്പിൽ എന്താണ് ചെയ്യേണ്ടതെന്നും അവർക്കു അറിയില്ല. ആരോടെങ്കിലും ഇത്തരം കാര്യങ്ങൾ പറയാൻ ധൈര്യവും ഇല്ല. പിന്നെ എന്ത് ചെയ്യും? വഴങ്ങിക്കൊടുത്തു രക്ഷപെട്ടോടുക, അല്ലെങ്കിൽ സ്വയം ശിക്ഷ വിധിക്കുക. കടുത്ത സമ്മർദ്ദത്തിലൂടെയാണ് നമ്മുടെ കെൽപ്പില്ലാത്ത യുവത്വം നടന്നു പോകുന്നത്. എന്ത് സംവിധാനമാണ് ഇന്ന് ഈ പുതിയ സാഹചര്യങ്ങളെ നേരിടാനുള്ളത്?

കാലങ്ങളായി മലയാളി മൂടിവച്ചിരുന്ന കപട സദാചാരം മൂടിതുറന്നു വെളിയിൽ വന്നിരിക്കുന്നു. പഴയ കാംപസ് പ്രേമവും, കമെന്റ് അടികളും കൊച്ചുപുസ്തകങ്ങളും കൊണ്ട് പൊതിഞ്ഞു വച്ചിരുന്ന അവന്റെ വികാരവിക്ഷേപങ്ങൾക്കു പകരം പിടിച്ചെടുക്കാനും തട്ടിപ്പറിക്കാനും കൊത്തിപ്പറിക്കാനും ഇന്ന് നിഷ്പ്രയാസം സാധിക്കുന്നു. അതിനായി ഏതു അറ്റം വരെ പോകാനും ഇന്ന് അവനെ പ്രാപ്തനാക്കാനുള്ള വഴികൾ സുലഭം. എത്ര കഥകൾ കേട്ടാലും വീണ്ടും വീണ്ടും വീണു പോകുന്ന ചതിക്കുഴികൾ. ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കലികാലം . കുട്ടികൾ മാത്രമല്ല തീവ്ര മനഃസാന്നിധ്യമില്ലാത്ത എല്ലാവരും ഈ ചതിക്കുഴികളിൽ പെട്ടുപോകാറുണ്ട്.

ആരോടാണ് ഒന്ന് മനസ്സുതുറക്കുക എന്നത് ഒരു വലിയ പ്രതിസന്ധി തന്നെയാണ്. മലയാളി തന്നിലേക്ക് തന്നെ ചുരുങ്ങാൻ തുടങ്ങിയിട്ട് കുറെ കാലമായി. മറ്റുള്ളവരുടെ ഒരു കാര്യത്തിലും അവനു താല്പര്യം ഇല്ല. അതിനാൽ മറ്റുള്ളവരെ കരുതാനും സ്വയം രക്ഷിക്കാനും ഇന്ന് അവനു ഉടൻ മറുപടിയുമായി എത്തുന്ന ആൾ ദൈവങ്ങൾ മാത്രമാണ് ശരണം. പഴയ കാല നേർച്ചകളും വഴിപാടുകളും അവനു അത്ര വിശ്വാസമാകുന്നില്ല. തോരാത്ത ആവശ്യങ്ങളും ആവലാതികളുമായി എവിടെയൊക്കെയോ നടത്തുന്ന പൊങ്കാലകളിലും അടവികളിലും പദയാത്രകളിലും പങ്കെടുത്തിട്ടും അവനു അത്ര തൃപ്തി വരുന്നില്ല . എല്ലാം ഉടൻ തീർച്ചയാക്കാൻ ഇന്ന് ആൾ ദൈവങ്ങൾക്ക് അല്ലാതെ ആർക്കു കഴിയും ? അവിടെ നടക്കുന്ന ചൂഷണങ്ങളിലും തട്ടിപ്പുകളിലും അറിയാതെ പെട്ടുപോകുന്നു എന്ന് അറിയാമെങ്കിലും , വീണ്ടും അവൻ അവിടേക്കു തന്നെ പോകുന്നു. ജാതകം നോക്കലും കവടിനിരത്തലും വെറ്റ നോക്കലും ഒക്കെയായി ജാതി മത ഭേദമെന്യേ മലയാളി നെട്ടോട്ടം ഓടുകയാണ്.

രക്ഷിതാക്കളിൽ, കുട്ടികൾക്ക് മാതൃക ആക്കുവാൻ ഉതകുന്ന ഇടങ്ങൾ കുറവ്, ഒന്നിനും നേരമില്ലാതെ അവൻ കഠിനമായി അധ്വാനിക്കയാണ്. പണവും പ്രതാപവും അഭിരമിക്കുന്ന ആരാധനാസ്ഥാപനങ്ങളിൽ ജീവൻ തുടിച്ചു നിന്ന ചൈതന്യം എന്നേ പടിയിറങ്ങിക്കഴിഞ്ഞു. അവിടെ എന്ത് എത്രയധികം കൊടുക്കാം എന്നതിനെ അടിസ്ഥാനപ്പെടുത്തി വഞ്ചിക്കപ്പെടുന്ന കച്ചവട ചരക്കുകളായി മലയാളി മാറിക്കഴിഞ്ഞു. ധ്യാനകേന്ദ്രങ്ങളും തിരുശേഷിപ്പുകളും മത്സരിച്ചു നടത്തപ്പെടുന്ന മതസമ്മേളങ്ങളും കൊണ്ട് അവൻ അടിക്കടി മണ്ടൻ ആക്കപ്പെടുകയാണ്. തിരഞ്ഞെടുപ്പിൽ ജയിക്കാൻ മാത്രം നിറഞ്ഞ ചിരിയുമായി നിരന്തരം എത്തുന്ന രാഷ്രീയ കോമരങ്ങൾ ഇളിച്ചുകാട്ടുന്ന ഗോഷ്ടികൾ അവനു സഹിക്കാൻ പറ്റില്ല എങ്കിലും ഈ രാഷ്രീയക്കാരോട് തോൾ ചേർന്ന് നിന്ന് ഒരു ഫോട്ടോ പിടിച്ചാൽ സ്വർഗം കിട്ടുന്ന സംത്യപ്തിയാണ് അവന്.

ഇപ്പോഴത്തെ കേരളത്തിലെ സംവിധാനങ്ങൾ ഈ മാറ്റങ്ങളെ ഉൾകൊള്ളാൻ തികച്ചും അപര്യാപ്തമാണ് . അടിയന്തിരമായി ശ്രദ്ധ പതിപ്പിക്കേണ്ട വിഷയങ്ങളിലും മേഖലകളിലും യുദ്ധകാല അടിസ്ഥാനത്തിൽ പഠനവും നിർദ്ദേശങ്ങളും സംയോജിപ്പിച്ചു സമൂഹത്തിലേക്ക് കടന്നു ചെല്ലേണ്ടത് രാഷ്ട്രീയ നേതൃത്വമാണ്. അവിടെ നടക്കുന്ന അഴിമതിയും ജീർണ്ണതയും വെളിച്ചമില്ലായ്മയും ഒരു ദുരന്തത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. അടിസ്ഥാനപരമായ കരുതൽ സംവിധാനങ്ങൾ ഉണ്ടാകുന്നതുവരെ ഒരു സാമൂഹ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും , ചൂഷകർക്കു , പ്രത്യേകിച്ച് സമൂഹത്തെ നല്ല നിലയിൽ പ്രചോദിപ്പിക്കേണ്ടവർ കാട്ടുന്ന അവഗണക്കും നിഷ്‌ക്രിയത്തിനും കടുത്ത ശിക്ഷണനടപടികൾ കൈക്കൊള്ളുകയും വേണം.

വിരൽ ചൂണ്ടുന്നവരെ ഇല്ലായ്മചെയ്യുന്ന നമ്മുടെ കാടൻ സ്വഭാവത്തിൽനിന്നു മാറി , വിരൽ ചൂണ്ടുന്നവരെ പ്രചോദിപ്പിക്കാനും അവർ ഉയർത്തുന്ന വെല്ലുവിളികളെ ഉൾക്കൊണ്ട് പരിഹാരത്തിനായി വാതിലുകൾ തുറന്നിടുകയുമാണ് അടിയന്തിരമായി ഉണ്ടാകേണ്ട കാര്യം . കിട്ടുന്നതെല്ലാം വിളമ്പാൻ മാത്രം പാകത്തിൽ മാധ്യമങ്ങൾ അധപ്പതിക്കരുത് , പ്രായോഗികമായ ചർച്ചകൾക്ക് വേദി ഒരുക്കുകയും വിവിധ പരിഹാരങ്ങൾ പറഞ്ഞുകൊടുക്കാനും അവർക്കാകണം. സ്വകാര്യ മാധ്യമ പ്രസ്ഥാങ്ങൾ നിലനിൽക്കണമെങ്കിൽ അവരെ നിലനിർത്തുന്ന ചൂഷക സംഘത്തിന്റെ വ്യക്താക്കളായി മാറ്റപ്പെടണം എന്നസ്ഥിതിവിശേഷമാണ് ഇന്ന് ഉള്ളത്. സ്വതന്ത്രമായി അഭിപ്രായം രൂപപ്പെടണമെങ്കിൽ, അതിനു ഉതകുന്ന പൊതു ജനങ്ങളുടെ ഉടമസ്ഥതയിലുള്ള പബ്ലിക് ബ്രോഡ്കാസ്റ്റിങ് സംവിധാനം സർക്കാർ അനുവദിക്കണം. ലോകത്തെ ഏതെങ്കിലും സ്ഥലത്തു ഇത്തരം സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ , അവിടെ അനുവർത്തിച്ച രീതികൾ ഉടൻ അവലംബിക്കണം.

മലയാളിമനസ്സിനെ നൊമ്പരപ്പെടുത്തിയ കുട്ടികളുടെ ചിത്രങ്ങൾ ഏതാനും ഒറ്റപ്പെട്ട സംഭവങ്ങളായി കാണേണ്ട. കുട്ടി പള്ളിയിൽ പ്രാർത്ഥിച്ചശേഷം പോയതാണെങ്കിലും , മാതാപിതാക്കൾ പൊലീസ് സ്റ്റേഷനലിൽ ചെന്ന് അപേക്ഷിച്ചിട്ടും, ജീവൻ രക്ഷിക്കാൻ ആയിട്ടില്ലെങ്കിൽ എന്ത് സുരക്ഷയാണ് ഇന്ന് കുട്ടികൾക്കുള്ളത് ? അനുകരണീയമായ മാതൃകകൾ, എല്ലാം തുറന്നു പറയാനാവുന്ന സൗഹൃദങ്ങൾ ഇല്ലാതെ പോകുന്ന സമൂഹം എന്താണ് വിളിച്ചു പറയുന്നത് ?

'മനുഷ്യനെ നല്ലവനാക്കാൻ ശ്രമിച്ചവർക്കെല്ലാം തെറ്റുപറ്റുകയായിരുന്നു . അവൻ അടിസ്ഥാനപരമായി സ്വാർഥതയും അഹങ്കാരവും ചതിയും വഞ്ചനയും പരിശീലിച്ച , കാമവും ക്രോധവും നിറഞ്ഞ ഒരു ചീത്ത മൃഗമായിരുന്നു . അവനു മാത്രമുള്ള ചിരി കാപട്യത്തിന്റെ മൂടുപടമായിരുന്നു' - ആൽഫ എന്ന നോവലിൽ, ടി . ഡി . രാമകൃഷ്ണൻ.

Read more

വൈറ്റ്ഹൗസിലെ ഭ്രാന്തൻ വെള്ളിയാഴ്‌ച്ചകൾ (വാൽക്കണ്ണാടി)

സൂര്യൻ അസ്തമിക്കാനുള്ള സമയം അടുത്തുവരുന്നു . ആകെ പരിഭ്രാന്തരായ വൈറ്റ്ഹൗസ് ഏതോ നിഗൂഢമായ സംഭവങ്ങളെ വരവേൽക്കാൻ തുടങ്ങുക ആയിരുന്നു എന്ന് തോന്നുന്നു. പുറത്തെ ശീതകാറ്റിൽ വിറങ്ങലിച്ചു നിൽക്കുന്ന പൈൻ മരങ്ങളും ഒന്ന് നിഛലമായതുപോലെ. ഡാഡി ട്രംപ് എക്‌സിക്യൂട്ടീവ് ഓർഡറുകൾ ഒപ്പിട്ടു കൈ കുഴഞ്ഞു തിരികെ ഓവൽ ഓഫീസിന്റെ ലൈബ്രറിയിൽ അസ്വസ്ഥനായി ഇരിക്കുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് അപ്പോഴും ഡാഡിട്രംപിനു പിറകിൽ നിൽക്കെയാണ്. 'ഇരിക്ക് മൈക്ക് , എന്റെ പുറകെ ഒത്തിരി നേരമായല്ലോ ഈ നടപ്പും നിൽപ്പും തുടങ്ങിയിട്ട്, രാത്രി ആയി, ഇനി നമുക്ക് ഒന്ന് അടിച്ചു പൊളിക്കേണ്ടെ?' എന്ന് ഡാഡി ട്രംപ്, 'എസ് ബോസ്, ആകാമല്ലോ' എന്ന് മൈക്ക് .

പെട്ടന്ന് ഡാഡിട്രംപിനു ബൈ പറഞ്ഞു മരുമകൻ ജാറേഡ് കുഷ്‌നെർ തന്റെ മുറിയിലേക്ക് പോകുന്നു, ഇവങ്കമോളും പിന്നാലെ അനുഗമിക്കുന്നു. സാന്ദ്രമായി അലയടിച്ചുകൊണ്ടിരുന്ന മൊസാർട് സംഗീതത്തിൽ അവർ കടന്നു പോകുമ്പോൾ പിന്നാലെ വാതിൽ അടയുന്നു, അവരുടെ മുറിയിലെ ഇലക്ട്രിക്ക് വിളക്ക് അണയുന്നു. ചെറിയ ഒരു മെഴുകുവിളക്ക് അവിടെ തെളിഞ്ഞതായി കാണാനായി , പതുക്കെ മുറിയിൽ നിന്നും 'ലെച്ച ടോയ്ഡി , വരുക സുഹൃത്തേ , പരിശുദ്ധ ശബ്ബത്ത്, നിങ്ങളെ സ്വാഗതം ചെയ്യുന്നു ' എന്ന് തുടങ്ങുന്ന യഹൂദ ശബ്ബത്ത് ഗാനം കേൾക്കാനായി.

മൈക്ക്, നിങ്ങള്ക്ക് എന്ത് തോന്നുന്നു , നമ്മൾ കൊടുത്ത വാഗ്ദാനങ്ങൾ സമയ ബന്ധിതമായി നടപ്പാക്കും എന്ന് ആളുകൾക്ക് ബോധ്യമായി വരുന്നല്ലോ', ഏതായാലും നമ്മുടെ ചെക്കൻ കുഷ്ണർ മിടുമിടുക്കനല്ലേ , ഇനി അവൻ ഒന്ന് റസ്റ്റ് എടുക്കട്ടെ , നാളെ വീണ്ടും തുടങ്ങേണ്ട പണികൾ . ഒബാമ കാട്ടിക്കൂട്ടിയ ഓരോന്നും ശരിയാക്കണമെങ്കിൽ ഒരു മൂന്നു തവണ പ്രെസിഡന്റ് ആയാലും പറ്റില്ല, അത്രയ്ക്ക് കൊളമാക്കിയിട്ടാണ് അയാൾ സ്ഥലം വിട്ടത്, നാടിനോട് കൂറില്ലാത്തവൻ! വീണ്ടും പതുക്കെ കസേരയിൽ നിന്നും എഴുനേറ്റു കൊണ്ട് മൈക്ക്‌പെൻസു പറഞ്ഞു തുടങ്ങി , ബോസ്സ് , താങ്കൾ അതി സമർത്ഥൻ തന്നെ എന്ന് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടിരിക്കയല്ലേ , ഒരാഴ്ചകൊണ്ട് നമ്മൾ എന്തൊക്കെയാണ് പ്രവർത്തിച്ചത്. ലോകം മുഴുവൻ നമ്മുടെ അടുത്ത വാക്കുകൾക്കായി കാതോര്തിരിക്കയല്ലേ, ഇപ്പോൾ അമേരിക്കയെ എല്ലവർക്കും ഭയമായി തുടങ്ങി. ഇന്നലെ ആസ്രേലിയക്കാരാണ് കൊടുത്ത പണിയാണ് എനിക്ക് ശരിക്കും ബോധിച്ചത് . ഇനി അടുത്ത കാലത്തൊന്നും ആസ്‌ത്രേലിയൻ പ്രധാന മന്ത്രി മാൽകം ശരിക്കു കിടന്നു ഉറങ്ങില്ല, അത്രക്കിട്ടു ഒരു കീറാണ് ബോസ് നിങ്ങൾ അയാൾക്ക് കൊടുത്തത്. അവന്റെ റെഫ്യൂജീസിനെ അവരുടെ തൊഴുത്തിൽകൊണ്ടു കെട്ടാൻ പറ, അല്ലെങ്കിൽ ഒബാമയുടെ കെനിയയിലെ അങ്കിളിന്റെ വീട്ടിൽ കൊണ്ട് താമസിപ്പിക്കാൻ പറ, ഹല്ല , പിന്നെ, ട്രമ്പിനോടാ കളി !!! ഈയുള്ള മേത്തനെയെല്ലാം ഇവിടെ കൊണ്ടുവന്നു നമ്മുടെ ആളുകളുടെ ടാക്‌സ് മണി കൊടുത്തു ജീവിപ്പിക്കാനോ ? എന്നിട്ടു ഇവനൊക്കെ നമ്മുടെ കാലിന്റെ അടിയിൽ ബോംബ് വച്ച് കളിക്കണോ? ഒരു ഒറ്റ ക്രിസ്ത്യാനി ആ കൂട്ടത്തിൽ ഉണ്ടാവില്ല, ഒബാമ എത്ര ക്രിസ്ത്യാനികളെ രക്ഷിച്ചു? ശത്രു മുസ്ലിം തീവ്രവാദം ആണെന്ന് അയാളെക്കൊണ്ട് ഒന്ന് പറയിപ്പിക്കാൻ സാധിച്ചോ ? ശത്രുവിനെ പേരെടുത്തു പറയാതെ എങ്ങനെ ഒതുക്കാൻ ഒക്കും ? ഇനി അത് നടപ്പില്ല. എന്തൊരു അഹങ്കാരമാണ് ഇവറ്റകൾക്ക് ? ന്യൂ യോർക്ക് എയർ പോർട്ടിൽ അവന്മാർ കൂട്ടപ്രാർത്ഥന നടത്തി പ്രതിഷേധിക്കുന്നു, അവന്റെ ഒക്കെ മുസ്ലിം രാജ്യത്തു ഒരു ക്രിസ്ത്യാനി പ്രാർത്ഥിച്ചാലോ ബൈബിൾ പിടിച്ചാലോ കൊന്നുകളയും അവന്മാർ. ഇതുകൊറേ കൂടിപ്പോയി.

ബോസ്സ് , ഫോൺ അടിക്കുന്നല്ലോ, പൂട്ടിൻ ആണെന്ന് തോന്നുന്നു, കുഷ്ണർമോനെ വിളിച്ചാലോ ? പിന്നെ വിളിക്കാം, റഷ്യക്കാരൻ എപ്പഴാ പണി പണിയുന്നതിന് അറിയില്ല, റഷ്യൻ പെണ്ണുങ്ങളെ എനിക്ക് താല്പര്യമാണെന്നു പറഞ്ഞു അവനൊരു മാമന്റെ അധികാരത്തിലാണ് വിളി.വേണ്ട, വേണ്ട പെൻസ്, കുഷ്ണർമോൻ ശബ്ബത് തുടങ്ങി ഇനി നാളെ മാത്രമേ പുറം ലോകവുമായി അവൻ ബന്ധപ്പെടുകയുള്ളു. ഇവങ്കമോളും യഹൂദ മതം സ്വീകരിച്ചമുതൽ അവർ അങ്ങനെയാണ്. പ്രാർത്ഥനയും പാട്ടുമായി അങ്ങനെ കൂട്ടിൽ ഒളിക്കും. കാര്യം അവന്റെ അപ്പൻ ചാൾസ് തരികിട കളിച്ചു രണ്ടു വര്ഷം ജയിലിൽ കിടന്നതാണ് എങ്കിലും മില്ലിൻ കണക്കിന് ഡൊണേഷൻ കൊടുത്തിട്ടാണ് മക്കളെ ഹാർവാർഡിലും ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിലും പഠിപ്പിച്ചത്. ടാക്‌സ് കൊടുക്കാതെ എങ്ങനെ റിയൽ എസ്റ്റേറ്റ് സംബ്രാജ്യം ഉണ്ടാക്കാമെന്ന് ആശയം തന്നത് ചാൾസ് അല്ലെ?. അപ്പന്റെ കാഞ്ഞ ബുദ്ധി അവനും കിട്ടിയിട്ടുണ്ട്. കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ അവിടടുത്തുള്ള കെട്ടിടങ്ങൾ മറിച്ചു വിറ്റ് അവൻ ഇരുപതു മില്യനാണ് ഉണ്ടാക്കിയത്. കോളേജ് പോലും വിറ്റുകളയുമോ എന്നാണ് കൂട്ടുകാർ ഭയന്നത് . പിന്നെ അടിവച്ചു അങ്ങോട്ട് കയറ്റമായിരുന്നല്ലോ. എന്നാലും കുഷ്ണർമോൻ നടത്തിക്കൊടിരുന്ന ഒബ്‌സർവേർ വാരിക അടിച്ചു കുളമായപ്പോൾ അതിന്റെ ചീഫ് എഡിറ്റർ പീറ്റർ കപ്ലാൻ പറഞ്ഞത് എന്റെ ചെവിയിൽ അങ്ങനെ ഇടക്കിടെ മുഴങ്ങും , 'അവന് ഒന്നുംഅറിയില്ല എന്ന കാര്യം പോലും അവനു അറിയില്ലെന്ന് ' ചിലപ്പോൾ എനിക്കും അത് തോന്നാറുണ്ട് . എന്നാലും നമ്മുടെ ഇവങ്കമോളെ ഓർത്തു, പോട്ടെ ..... എന്നാലും, പത്രക്കാര് നമ്മളെ അമ്മാനമാടിയപ്പോൾ, പണവും ആളും സംവിധാനങ്ങളും ഒന്നും ഇല്ലാതെ ഇത്തരം ഒരു വൻ വിജയത്തിന് കാരണം നമ്മുടെ കുഷ്ണർമോന്റെ മിടുക്കാണ് . 

ഇസ്രായലിലെ ഏറ്റവും വലിയ ബാങ്കായ ഹാപോളീം അവനു കുറെ ലോൺ കൊടുത്തിട്ടുണ്ട് , അതുകൊണ്ടു വെസ്റ്റ് ബാങ്കിൽ അവർക്കു കുറെ സഹായമൊക്കെ നമുക്ക് ചെയ്‌തേ പറ്റുള്ളൂ , ഫലസ്തീനികൾ പോയി പണി നോക്കാൻ പറ, കൂടുതൽ ബഹളം വച്ചാൽ അവന്മാർക്കിട്ടും നമുക്ക് നേരിട്ട് ചില പണികൾ ചെയ്യണം. ഇറാനികൾ ഉണ്ടാക്കുന്ന ഉടായി മിസൈലുകൾ ഒക്കെ പണിഞ്ഞു നോക്കുന്നത് ഈ ഫലസ്റ്റീനി ചവറുകളാണ്. ഇറാനി മുല്ലാക്കമാരുടെ കറുത്ത ളോഹയുടെ അടിയിലൊക്കെ എന്തോ ഒളിച്ചു കൊണ്ട് നടക്കയാണെന്നാണ് സംസാരം.

ചൈനക്കാരനും ഇന്ത്യക്കാരനേയും ഒക്കെ നമുക്ക് നല്ല കത്തി മൂർപ്പിച്ചു പിടിക്കണം ഇന്നലെ ഇവനെയൊക്കെ വരയിൽ നിർത്താനൊക്കുകയുള്ളൂ. ചൈനക്കാരൻ ബിസിനെസ്സിൽ കുറെ സഹകരിക്കാമെന്നു പറഞ്ഞിരുന്നതാണ് , ഇന്ത്യക്കാരൻ മോദി , അയാൾ വെറും 'മോദിയാണ് ' നമ്മൾ പറയുന്നിടത്ത് കിടക്കാൻ പറഞ്ഞാൽ അവിടെ കിടന്നോളും. വലിയ ബഹളം വച്ചാൽ പാക്കികളെ കൂട്ട് പിടിക്കുമെന്നു ഒരു കൊട്ട് കൊടുത്താൽ മതി. മെക്‌സിക്കക്കാരൻ നമ്മൾ പറയുന്നതിൽ മുകളിൽ പോകില്ല , എൺപതു ശതമാനം ബിസിനസ് നമ്മളാണ് അവർക്കു കൊടുക്കുന്നത്, അത് നിർത്തിയാൽ പട്ടണിയാകും അവർക്ക് . പിന്നെ മതിൽ പണി , അവർ തന്നെ കെട്ടാൻ എല്ലാ പണിയും ഒപ്പിച്ചിട്ടുണ്ട്. അവരുടെ കുറെ സ്ഥലങ്ങൾ നമ്മുടേതാണെന്നു പറഞ്ഞു അങ്ങ് കയറുക .. കുറെ കയറുമ്പോൾ അവർതന്നെ പറയും കെട്ടിക്കോ കെട്ടിക്കോ എന്ന്.

ആരാ ഇത് വരുന്നത്, നമ്മുടെ സ്റ്റീവ് ബാന്നോൻ അല്ലെ , സ്റ്റീവ് , ഇരിക്ക് , നിങ്ങൾ ഒരു സംഭവമല്ല , ഒരു മഹാ സംഭവം തന്നെയാണ്. നോക്ക് പെൻസ് , നമ്മുടെ സ്റ്റീവിന് ഈയിടെയായി എല്ലാ വെള്ളിയാഴ്ച വൈകുന്നേരങ്ങളിൽ ഒരു പ്രത്യേക വെളിപാട് ഉണ്ടാകാറുണ്ട്. ഒരാഴ്ചകൊണ്ട് നിറച്ചെടുത്ത പടക്കമെല്ലാം പൊട്ടിക്കുന്നത് വെള്ളിയാഴ്ചകളിലാണ്. എന്റെ ട്വിറ്റെർനു ഇനിയും വിശ്രമല്ല. ബോസ്,പത്രക്കാർക്ക് മുഖമടിച്ചു ഒരു കീച്ചു കൊടുത്തിട്ടു ഒരുത്തനും ഇതുവരെ പൊങ്ങിയില്ല. ന്യൂ യോർക്ക് ടൈംസ് കാരൻ പത്രക്കട നിർത്തി ഇനി പാത്രക്കട തുടങ്ങാനുള്ള പുറപ്പാടിലാണ്. എന്താണ് സ്റ്റീവ് നിങ്ങളുടെ തൊലിനിറം കുറച്ചു ടാൻ ആയല്ലോ, ഇതിനിടെ എവിടെ ബീച്ചിൽ പോയി ? അത് മെക്‌സിക്കോ ബോഡറിൽ പോയി കുറച്ചു ടാൻ ആയതാ, മതിൽ പണിക്കു ഉടനെ കാലു നാട്ടണമല്ലോ . അതിനു പറ്റിയ സമയം കുറിക്കാൻ പോയതായിരുന്നു. അവിടെല്ലാം തുരപ്പന്മാരുടെ ശല്യം ഉണ്ടെന്നാണ് ബോർഡർ സെക്യൂരിറ്റി പറയുന്നത് , അതുകൊണ്ടു മതില് കെട്ടുകയാണെങ്കിൽ ചൈന വൻ മതിൽ പോലെ തന്നെയാകണം , അതിനു ട്രംപ് വൻ മതിൽ എന്ന് പേര് കൊടുക്കണം , നമ്മുടെ ബോസ്സിന്റെ പേര് എല്ലാ കാലത്തും ഓർക്കപ്പെടണം. 

കൊള്ളാം സ്റ്റീവ് , എനിക്ക് ഇഷ്ട്ടപ്പെട്ടു , ഏതായാലും കുഷ്ണർമോൻ സമാധിയിലായി, ഇനിം പറ ഞാൻ എന്താ ട്വിറ്റെർ ചെയ്യേണ്ടത് ? നമ്മുടെ സെക്രട്ടറിമാരെ അപ്പോയ്ന്റ് ചെയ്യാൻ പറ്റുന്നില്ല, ഡെമോക്രറ്റുകൾ മീറ്റിങ്ങിൽനിന്നു മുങ്ങുകയാണ് . റിപ്പബ്ലിക്കൻ പാർട്ടിക്കാർ തന്നെ നമുക്ക് പ്രതിപക്ഷം ആണെന്ന് തോന്നിയപ്പോഴാണ് പത്രക്കാരാണ് നമ്മുടെ പ്രതിപക്ഷം എന്ന് ഞാൻ പറഞ്ഞത്. അതുകൊണ്ടു ആരാണ് പ്രതിപക്ഷം എന്ന് എല്ലാവര്ക്കും ഒരു സംശയം. ഏതായാലും ലോകയുദ്ധം തുടങ്ങി എന്ന് ഒരു തോന്നലാണ് എല്ലാവര്ക്കും , അമേരിക്ക ഗ്രേറ്റ് ആയങ്കിലേ ലോകത്തെ സേഫ് ആക്കാൻ പറ്റുള്ളൂ എന്ന ബോധ ശ്രമം നല്ലതുപോലെ ഏൽക്കുന്നുട് ബോസ്. ഒന്ന് രണ്ടു ആശയം എനിക്ക് വരുന്നുണ്ട് , അത് ഇച്ചിരി തീവ്രമായ ആശയം ആയതിനാൽ ഒന്ന് മിനിക്കിയിട്ടു ഞാൻ ഉടനെ തിരിച്ചു വരാം .

ആ, സ്റ്റീവ് പോയല്ലോ , നോക്ക് മൈക്ക്, എനിക്ക് ഇവനെ പണ്ടേ അറിയാം, ഒരുമാതിരി സാധനമാണ് സൂക്ഷിച്ചു ഉപയോഗിച്ചില്ലെങ്കിൽ നമ്മുടെ ഇടപാടുതന്നെ ഇവൻ തീർക്കും. വെറും ലൈന്മാന്റെ സന്തതിയാണ്, സൂക്ഷിക്കണം. ഞാൻ ഇലെക്ഷനിൽ മുന്നോട്ടു വരാൻ താമസിച്ചപ്പോൾ അവൻ പറഞ്ഞുനടന്നതു , ട്രംപ് വെറും ഒഴിഞ്ഞ കുടമാണെന്ന്, അവനെന്തും നിറക്കാൻ പറ്റിയ ഓട്ടപാത്രമാണെന്ന് . കുറേനാൾ കഥയും സിനിമയുമായി നടപ്പായിരുന്നു. അതൊക്കെ അയാളുടെ പ്രത്യേകതരം വലതുപക്ഷ തീവ്രവാദം പ്രചരിപ്പിക്കാനാണ് അയാൾ ശ്രമിച്ചത്. വെള്ളക്കാരൻ ക്രിസ്ത്യാനിയുടെ രാജ്യമാണ് അമേരിക്ക എന്ന് തന്നെയാണ് അയാളുടെ ഉള്ളിൽ ഇരിപ്പു, ഇപ്പോൾ അയാൾ ഇല്ലാതെ നമുക്ക് പിടിച്ചുനിൽക്കാനാവില്ലല്ലോ. എന്നെപ്പോലെതന്നെ മൂന്നു പ്രാവശ്യം കല്യാണം കഴിച്ചു കുളമാക്കിയ കുടുംബ പശ്ചാത്തലം, ഗാർഹിക പീഡനത്തിന് ജയിൽ ശിക്ഷ അനുഭവിച്ച ചൂടനാണ് അയാൾ. മുസ്ലിംകളെ മാത്രമല്ല യഹൂദനെയും അയാൾക്ക് അത്ര പിടിയില്ല, അതല്ലേ നമ്മുടെ കുഷ്ണർമോൻ ശബ്ബത്ത് കൂടിയപ്പോൾ ട്വിറ്റ് ചെയ്തു കൂട്ടുകയാണ്. ശരിക്കും ദേശീയതയും വർഗീയതയും വിഭാഗീകതയും ഇല്ലാതെ നമുക്ക് പിടിച്ചു നിൽക്കാനാവില്ല, അതിനു ഗംഭീര പാർട്ടിയാണ് സ്റ്റീവ്. സാത്താനും അന്ധകാരവുമാണ് നല്ലതെന്നു അയാൾ ഈയ്യിടെ പറയുന്ന കേട്ടു, എന്താണ് ആ പറഞ്ഞതെന്ന് എനിക്കത്ര പിടിയില്ല, പക്ഷെ, അയാൾ പുതിയ അമിട്ടുകൾ കണ്ടുപിടിച്ചുകൊണ്ടു വരാൻ മിടുക്കനാണ്.

ഇപ്പോൾ സിയാറ്റലിലെ ജഡ്ജ് ജെയിംസ് റൊബർട്, എന്റെ എക്‌സിക്യൂട്ടീവ് ഓർഡറിന് എതിരെ ദേശീയ വിധി പ്രസ്താവിച്ചത് അപകടമാണ്, അമേരിക്കക്കാരന്റെ സംരക്ഷണമാണ് എന്റെ പ്രധാന ഉത്തരവാദിത്തംഅല്ലെ ?, അല്ലാതെ നുഴഞ്ഞു കയറി വരുന്നവരെ അഴിച്ചുവിടുന്ന സമീപനമല്ല, അയ്യാളുടെ തലയിൽ എന്ത് മണ്ണാങ്കട്ടയാണെന്നുഎന്ന് എനിക്കറിയില്ല. തൊണ്ണൂറ് ദിവസത്തേക്ക് ഒബാമ പോന്നവഴി എറിഞ്ഞു കത്തിച്ച തീരുമാനങ്ങൾ ഒന്ന് ഹോൾഡ് ചെയ്യാനേ ഞാൻ പറഞ്ഞുള്ളൂ . ഈ ലിബറൽസിനു തീരെ രാജ്യസ്‌നേഹം ഇല്ല.എനിക്ക് ആകെ ചൂട് എടുക്കുന്നു, മെലാനിയയെ ഇങ്ങോട്ടു കൂട്ടികൊണ്ടുവരാൻ പറ, ഞാൻ ഫ്‌ലോറിഡയിൽ പോയി ഒന്ന് ഗോൾഫ് കളിച്ചിട്ട് വരുമ്പോഴേക്കും നമ്മുടെ സ്റ്റീവ് എന്തെങ്കിലും തീ പിടിപ്പിക്കാതിരിക്കില്ല. മൈക്ക്, നിങ്ങൾ പോയി ഒന്ന് നന്നായി കുളിച്ചിട്ടു കിടന്നുറങ്ങു്, രാവിലെ ആകുംപോളെക്കും ഞാൻ നല്ല ഒരു ട്വിറ്റ് അടിച്ചു ഗംഭീരമാക്കാം , ഗുഡ് നൈറ്റ് !!

Read more

മടങ്ങിവരവും ചെന്നുചേരലുകളും – ഗോത്ര സംസ്കാരത്തിലേക്ക് തിരിച്ചു പോകണമോ? (വാൽക്കണ്ണാടി)

മനസ്സിൽ ആർദ്രമായ ഒരായിരം നൊമ്പരം സമ്മാനിച്ച കഥയാണ് "ലയൺ" എന്ന സിനിമാ പറയുന്നത്. കടുത്ത ദാരിദ്ര്യത്തിലും തന്റെ മാതാവും സഹോദരനും കൊടുത്ത സ്നേഹത്തിന്റെ സ്‌പ്‌നങ്ങളുമായി വിധി വേര്പിരിക്കുന്ന സ്സറു എന്ന ഇന്ത്യൻ അഞ്ചു വയസ്സുകാരന്റെ കഥ. ലോകത്തിന്റെ മറു പുറത്തു ആസ്‌ത്രേലിയയിൽ എത്തിച്ചേരുന്നതും, തന്റെ സമ്പന്നമായ, സ്നേഹം നിറഞ്ഞ, സുരക്ഷിത ഇടത്തിലും, തന്നെ കാത്തിരിക്കുന്ന എന്ന് വിശ്വസിക്കുന്ന പ്രീയപ്പെട്ട അമ്മയുടെ സാന്നിധ്യത്തിനുവേണ്ടി എല്ലാം ത്യജിച്ചു ഓടിപ്പോകുന്ന സ്സറു എന്ന കഥാപാത്രത്തെ ബാലനായ സണ്ണി പവാർ അനശ്വരമാക്കി. സ്സറുവിന്റെ മുതിർന്ന കാലം അഭിനയിച്ച ദേവ് പട്ടേൽ തീർച്ചയായും ലോക സിനിമ വേദിയിൽ തന്റെ മുദ്ര പതിപ്പിക്ക തന്നെ ചെയ്തു. 
 
നാം അറിയാതെ, ഒരു നിയോഗം പോലെ എത്തപ്പെടുന്ന നമ്മുടെ കുടുംബം, മാതാപിതാക്കൾ, സഹോദരങ്ങൾ, നാട്, രാജ്യം, വിശ്വാസങ്ങൾ, നിറം, ഭാഷ, ആചാരങ്ങൾ, ഇവ ഒക്കെ നമ്മുടെ ജീവിതത്തിൽ പുലിയുടെ പുള്ളിപോലെ പറിച്ചുമാറ്റാനാകാത്ത നമ്മൾ തന്നെയാണെന്ന തിരിച്ചറിവാണ് നമ്മളെ നാം ആക്കുന്നത്. ഇതൊക്കെ നഷ്ടപ്പെടുമ്പോഴും, നമ്മിൽ നിന്നും പിടിച്ചു പറിച്ചെടുക്കപ്പെടുമ്പോഴും ഉള്ള വേദന, ആത്മസംഘർഷം, ഒക്കെയാണ് നാം മനുഷ്യനാണെന്ന ഓർമ്മപ്പെടുത്തൽ ഉണ്ടാക്കുന്നത്. ഓരോ ബന്ധങ്ങളും ദൃഢമാകുന്നത് തമ്മിൽ തമ്മിൽ നാം പിടിച്ചു നൽകിയ കൈകളാണ്, സ്വാന്തനങ്ങളാണ് , കാത്തിരിപ്പുകളാണ്. 
 
വീണ്ടും  അവയിലേക്ക് മടങ്ങിപ്പോകാനുള്ള ആത്മാവിന്റെ തുടിപ്പുകളാണ് നമ്മെ ഭൂമിയിൽ പിടിച്ചു നിർത്തുന്നത്. ബന്ധങ്ങൾ പതുക്കെ വേർപെടുത്തി പുതിയ ബന്ധങ്ങൾ നെയ്തെടുക്കാനുള്ള പാഠങ്ങളാണ് പ്രായോഗിക ജീവിതം നമ്മെ പഠിപ്പിക്കുന്നത് എങ്കിലും, പറയപ്പെടാനാവാത്ത ഏതോ ഒരു വിതുമ്പൽ നമ്മുടെ അവസാന ശ്വാസം വരെ നമ്മെ പിൻതുടരുന്നു എന്നതാണ് സത്യം. നിലനില്പിനുള്ള തുടിപ്പുകളാണ് ഓരോ നിമിഷവും പ്രകൃതി നമ്മിൽ ഉത്തേജിപ്പിക്കുന്ന ഊർജം, അങ്ങനെ നാം അറിയാതെ എവിടെയൊക്കയോ ഏത്തപ്പെടുന്നു , നമ്മെ അറിയാതെ പിന്തുടരുന്ന മരിക്കാത്ത ചില ഓർമ്മപ്പെടുത്തലുകൾ, അവയുടെ അവ്യക്തമായ മർമ്മരങ്ങൾ, ചിലമ്പലുകൾ, ഓളങ്ങൾ ഒക്കെ നമ്മോടു അറിയാതെ സംവദിച്ചുകൊണ്ടിരിക്കുന്നു .
 
എന്തിനു നാട്ടിൽ പോകണം ? അവിടെ എന്നെ പ്രതീക്ഷിച്ചു ആരും ഇരിപ്പില്ല, അമ്മയുള്ളപ്പോൾ എത്ര രാത്രിയിലും ചൂരക്കസേരയിൽ ഉറങ്ങാതെ കണ്ണടച്ചിരിക്കുന്ന ആ ഇരിപ്പു ഇപ്പോൾ വെറും ഓർമ്മയാണ് , ഒരു സഹോദരൻ ഉള്ളത് ഒരു ഔദാര്യം പോലെ ഒന്നു രണ്ടു ദിവസം കഷ്ട്ടിച്ചു ഒപ്പം കാണും, അവർ വലിയ തിരക്കിൽ തന്നെയാണ് എപ്പോഴും, എന്തെകിലും ഒക്കെ പ്രതീക്ഷിച്ചു വല്ലപ്പോഴും കടന്നുവരുന്ന ചില പഴയ സുഹൃത്തുക്കൾ, പിരുവുമായി ചിരി വിടർത്തി കടന്നു വന്നു പാഞ്ഞുപോകുന്ന പാർട്ടിക്കാരും പള്ളിക്കാരും , മക്കളും അവരും അവരുടെ ജീവിതവുമായി കടന്നുപോയി, ഇവിടെ അത്ര പറയാൻ അടുത്ത ബന്ധുക്കൾ ഒന്നും ഇല്ല, രോഗിയായ ഭാര്യയും ഞാനും മാത്രം ഇവിടെ, ആദ്യം കുറെ യാത്രകൾ ഒക്കെ ചെയ്തു, ഇപ്പോൾ അതും മടുത്തു തുടങ്ങിയിരിക്കുന്നു , ഒത്തിരി "ഓർമ്മകളുടെ പൂമരംകൊണ്ടു കപ്പലുണ്ടാക്കിയ  ഈ പഴയ വീട്ടിൽ  ഞാനും ഞാനുമെന്റ്ആളും  വിരസതകൊടുള്ള പങ്കായം പൊക്കി" അങ്ങനെ എത്രയെത്ര തനിയാവർത്തനങ്ങൾ !!.  ഇത്രയും നേരത്തെ പെൻഷനാവേണ്ടയിരുന്നു എന്ന് തോന്നുകയാണ് ഇപ്പോൾ. അമേരിക്കയിലെ ആദ്യ കാല കുടിയേറ്റക്കാരനായ ഒരു സുഹൃത്ത് വിലപിക്കയായിരുന്നു. മടുത്തു, ഒരിക്കലും നാട്ടിലേക്കില്ല എന്ന് പറഞ്ഞു പരിഭവിക്കുന്ന ഒരു സുഹ്രുത്, സ്വകാര്യ സഹൃദ സംഭാഷണങ്ങളിൽ പിടിവിട്ടു പോകുന്ന തേങ്ങലുകൾ അങ്ങനെ അറിയാതെ കടന്നു വരാറുണ്ട്.
 
എന്തിനു എത്രയും വലിച്ചു നീട്ടി ജീവിതം തരുന്നു, ക്രൂരമാണ് ഇത്, അങ്ങ് വിളിച്ചുകൂടേ ? 95 വയസുള്ള ഭർത്താവിനെ നോക്കി ബുദ്ധിമുട്ടുന്ന ഭാര്യ, അവിസ്മരണീയമായ ഒത്തിരി അനുഭവങ്ങളിലൂടെ കടന്നുപോയ പറന്നു നടന്ന കാലം, അതിനു ഇത്തരം ഒരു ശൂന്യമായ വലിച്ചു നീട്ടൽ അനിർവാര്യമായിരുന്നോ ? മുകളിലേക്ക് നോക്കിയാണ് ചോദ്യം? ആരാണ് ഉത്തരം നൽകേണ്ടത്? ഇത്രയൊക്കെ വേണമായിരുന്നോ ? എന്താണ് ആകെയുള്ള നേട്ടത്തിന്റെ ഫലം? 
 
സെബാസ്റ്റ്യൻ ജംഗറിന്റെ   "Tribe”  ഗോത്രം - മടങ്ങിവരവും ചെന്നുചേരലുകളും "എന്ന പുസ്തകം ജീവിതത്തിന്റെ മറ്റൊരു മുഖം അനാവൃതമാക്കയായിരുന്നു . സുരക്ഷിതവും സമ്പന്നവുമായ മേച്ചിൽപുറങ്ങളിലേക്കാണ് നാം ഓടിപ്പോകാൻ ആഗ്രഹിക്കുന്നത്. എന്നാൽ അതാണോ ജീവിത ലക്‌ഷ്യം എന്ന് ഓര്മപ്പെടുത്തുകയാണ് സെബാസ്റ്റ്യൻ ജംഗർ   .  മടങ്ങിവരവും ചെന്നുചേരലുകളും കാത്തിരിക്കുന്നത് എന്താണ് ? എന്തിലേക്കാണ് എന്ന് വിരൽ ചൂണ്ടുകയാണ് അദ്ദേഹം. യുദ്ധം കഴിഞ്ഞു മടങ്ങി വരുന്ന പട്ടാളക്കാരെ കാത്തിരിക്കുന്ന സാഹചര്യങ്ങളും ഇതിൽ ഉൾപ്പെടും. ഒരു ഗോത്ര സ്വഭാവം വന്നു ചേരുന്ന പട്ടാള യൂണിറ്റിനു താഴെ , മതമോ രാഷ്ട്രീയമോ നിറമോ നോക്കാതെ ഒന്നിച്ചു പോരാടിയിരുന്നവർ തിരിച്ചു  വന്നപ്പോൾ നേരിടുന്ന വൈതരണി , ഉള്ളവനും ഇല്ലാത്തവനും, അവജ്ഞ, വെറുപ്പ്‌, സ്വദേശി , വിദേശി , തുടങ്ങിയ വിരൽചൂണ്ടലുകളിൽ ഒറ്റപ്പെട്ടു പോകുന്ന ജനക്കൂട്ടം. 
 
ആധുനിക സംസ്കാരം വച്ചുനീട്ടുന്ന അന്തമില്ലാത്ത ഉപഭോഗ സാമഗ്രികൾ, ഭാവനാതീതമായ വ്യക്തി സ്വാതന്ത്ര്യം ,ഇവക്കിടയിൽ  എവിടേയോ നമുക്ക് നഷ്ട്ടപ്പെടുന്ന അമൂല്യമായ സാമൂഹിക അവബോധം,  പരസ്പരാശ്രയത്വം ഒക്കെ നാം തിരിച്ചു അറിയാൻ തുടങ്ങുന്നത് ദൗര്ഭാഗ്യങ്ങളും കഷ്ടകാലങ്ങളും നമ്മെ വേട്ടയാടുമ്പോൾ  മാത്രമാണ് എന്ന് ജംഗർ പറയുന്നു. പതിനേഴാം നൂറ്റാണ്ടിൽ അമേരിക്കയിൽ കോളനികളും അമേരിക്കൻ ഗോത്രങ്ങളും പൊരിഞ്ഞ യുദ്ധം നടക്കുക ആയിരുന്നു. കോളനിക്കാർ അമേരിക്കൻ-ഇന്ത്യക്കാരെ പിടിച്ചുകൊണ്ടുപോകയും , അവർ തിരിച്ചു കോളനിക്കാരെ പിടിച്ചു കൊണ്ട് പോകയും സാധാരണമായിരുന്നു. എന്നാൽ ഒരു പ്രത്യേകത കാണപ്പെട്ടത്  നരവംശ ശാസ്ത്ര ലോകത്തിനു  ഇന്നും പഠന വിഷയമാണ് . പിടിച്ചു കൊണ്ടുപോകപ്പെട്ട യൂറോപ്യൻ സംസ്കാരത്തിൽ വളർത്തപ്പെട്ടവർ അമേരിക്കൻ-ഇന്ത്യൻ ഗോത്ര മേഖലയിൽ തന്നെ ആ ജീവിത രീതിയുമായി ചേർന്ന് പോകാൻ മാനസീകമായി തയ്യാറാവുന്നു. കോളനിക്കാർ വന്നു അവരെ മോചിപ്പിച്ചു കൊണ്ടുപോകാൻ ശ്രമിച്ചപ്പോഴും അവർ തിരിച്ചുപോകാതെ ഒളിച്ചിരിക്കാൻ ശ്രമിച്ചു. എന്നാൽ പിടിച്ചു കൊണ്ടുപോകപ്പെട്ട ഒറ്റ അമേരിക്കൻ-ഇന്ത്യനും യൂറോപ്പ്യൻ രീതികൾ അനുകരിക്കാൻ ശ്രമിച്ചില്ല. 1753 ൽ ബെഞ്ചമിൻ ഫ്രാങ്കിളിൻ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. 
 
നമുക്ക് ഗ്രാമങ്ങളിൽ പോയി രാപ്പാർക്കാം എന്ന് ശലോമോൻ രാജാവിനു പോലും തോന്നിത്തുടങ്ങിയിരുന്നങ്കിൽ അത്ഭുതപ്പെടാനാവില്ല . നാഗരികത വച്ച് നീട്ടുന്ന കപട സുരക്ഷിതത്വത്തിൽ നിന്നും വേറിട്ടു, തമ്മിൽ തമ്മിൽ അറിയാൻ സാധിക്കുന്ന, അയൽക്കാരന്റെ പേരറിയാവുന്ന, ഒരു സംസ്കാരം, ഒരു കൂട്ടം ഇപ്പോഴും തനിക്കു പിറകിൽ ഉണ്ട് എന്ന ബോധം, ഒരു പ്രത്യേക സംതൃപ്തിയും സമാധാനവുമാണ് തരുന്നത്, ഇതിനു ഉതകുന്ന ഗോത്ര സംസ്കൃതിയെയാണ് നാം പിൻതള്ളി പോകുന്നത് . ആധുനിക പ്രസ്ഥാനങ്ങൾ സേവനം മാത്രമാണ് വച്ചുനീട്ടുന്നത്, "കരുതൽ" എന്ന ശ്രേഷ്ടമായ മാനുഷീകത എവിടേയോ നമുക്കു നഷ്ട്ടപെട്ടു. മതവും ഭരണകൂടങ്ങളും വച്ചുനീട്ടുന്നത് വെറും “സേവനം” മാത്രം, അതിനു അവർ കൃത്യമായ പ്രതിഫലവും ഈടാക്കും. എന്നാൽ "കരുതലുകൾ" സൗജന്യമാണ് , അത് മനസ്സുകൾ തമ്മിൽ അറിയാതെ കൈമാറുന്ന ദൈവീകമായ പ്രതിഫലനമാണ്, അതാണ് ഇന്ന് നമുക്ക് കൈമോശം വന്നത് . അതിലേക്കാണ് നമുക്ക് മടങ്ങി പോകേണ്ടത്, സൗജന്യമായ കരുതൽകൂടാരത്തിലേക്കാണ് നാം ചെന്ന് ചേരേണ്ടത് .
 
“Human beings need three basic things in order to be content: they need to feel competent at what they do; they need to feel authentic in their lives; and they need to feel connected to others. These values are considered "intrinsic" to human happiness and far outweigh "extrinsic" values such as beauty, money and status.” - Sebastian Junger
 
*****

Read more

ഈ മനോഹര ജന്മം (വാല്‍ക്കണ്ണാടി)

'നീ ജീവിച്ചിരിക്കുന്നതിനേക്കാള്‍ മൂല്യമുള്ളതു മരിച്ചുകഴിഞ്ഞാണ് ' അമേരിക്കയിലെ ചെറു പട്ടണമായ ബെഡ്‌ഫോര്‍ഡ് ഫാള്‍സിലില്‍ , മനുഷ്യ സ്‌നേഹിയും നന്മ നിറഞ്ഞ കഥാപാത്രവുമായ ജോര്‍ജ് ബെയ്‌ലി എന്ന ചെറുകിട ബിസിനെസ്സ്‌കാരന്‍ തന്റെ സ്ഥാപനം ചതിയില്‍ പെട്ട് , ബിസിനസ് പിടിവിട്ടു പോയി നില്‍ക്കുകയായിരുന്നു. തന്റെ സര്‍വനാശം സ്വപ്നം കാണുന്ന ശത്രുവായ മിസ്റ്റര്‍ പോര്‍ട്ടര്‍ എന്ന കഴുകന്‍ ബിസിനെസ്സ്‌കാരന്റ്‌റെ മുന്‍പില്‍ കടം ചോദിക്കാന്‍ ചെന്ന അവസ്ഥയിലെ ഒരു സംഭാഷണമാണ് ഇത് . 8,000 ഡോളര്‍ കടം ചോദിച്ച ജോര്‍ജ് , തന്റെ കയ്യില്‍ ആകെ ഉള്ള ആസ്തി 15,000 ഡോളര്‍ കിട്ടാവുന്ന ,ലൈഫ് ഇന്‍ഷുറന്‍സ് പോളിസി ആണെന്നു പറയുന്നു. അപ്പോള്‍ അതിനു കേവലം 500 ഡോളര്‍ മാത്രമേ വിലമതിപ്പുള്ളു എന്ന അറിവില്‍ , മിസ്റ്റര്‍ പോര്‍ട്ടര്‍ ജോര്‍ജിനെ പരിഹസിച്ചു പറയുന്ന സംഭാഷണം ആണ് ഇത്. 

എഴുപതു വര്ഷം മുന്‍പ്, ഫിലിപ്പ് വാന്‍ ടോരെന്‍ സ്റ്റെര്‍ണ്‍ എഴുതി ഫ്രാങ്ക് കാപ്ര സംവിധാനം ചെയ്തു അനശ്വരമാക്കിയ ' ഇറ്റ്'സ് എ വണ്ടര്‍ഫുള്‍ ലൈഫ് ' (1946 ) എന്ന ചലചിത്രം ഇന്നും അമേരിക്കയുടെ ഏറ്റവും പ്രിയപ്പെട്ട ക്രിസ്മസ്‌കാല ചലച്ചിത്രങ്ങളില്‍ ഒന്നാണ്. 1945 ലെ ക്രിസ്മസ്സിനു തലേദിവസം, ജോര്‍ജ് തന്റെ ബിസിനസ്സും , മാനവും സല്‍കീര്‍ത്തിയും , വിശ്വസ്തതയും താറുമാറായി എന്ന് മനസ്സിലാക്കി. ഇനിയും ആര്‍ക്കും ഒന്നിനും തന്നെ രക്ഷപെടുത്താന്‍ ആവില്ല എന്ന അറിവില്‍ , മദ്യപിച്ചു ലെക്കുകെട്ട ആ രാത്രിയില്‍ പാലത്തിനു മുകളില്‍ നിന്ന്, മരംകോച്ചുന്ന പുഴയില്‍ ചാടി തന്റെ ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്. 'ഞാന്‍ അങ്ങനെ പ്രാര്‍ഥിക്കാറൊന്നുമില്ല ദൈവമേ, എന്നാലും അങ്ങ് എന്റെ അപേക്ഷ കേള്‍ക്കണേ ' എന്ന് അറിയാതെ പറയുകയും ദൈവം അത് കേട്ട് , തന്റെ കാവല്‍മാലാഖ ആയ ക്ലാരെന്‌സിനെ അയച്ചു ജോര്‍ജിനെ രക്ഷിക്കുകയും ചെയ്യുന്നു. സ്വര്‍ഗത്തില്‍ നിന്നും ക്ലാരെന്‌സിനെ വിടുന്നതിനുമുന്പ് ,തന്റെ ജീവിതത്തില്‍ ജോര്‍ജ് , മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം ഇഷ്ടങ്ങളും മോഹവും സ്വപ്നങ്ങളും മാറ്റിവച്ചു, സഹിച്ച ത്യാഗത്തെ പറ്റിയും അയാളുടെ മനസ്സിന്റെ നന്മകളെപ്പറ്റിയും ദൈവം പറഞ്ഞുകൊടുക്കയാണ് . 

ഒരു വൃദ്ധന്റെ വേഷത്തില്‍ ക്ലാരന്‍സ് നദിയില്‍ ചാടുകയും, ജോര്‍ജ് അയാളെ നദിയിലേക്കു ചാടി രക്ഷപ്പെടുത്തുകയും ചെയ്യുന്ന നാടകീയ മുഹൂര്‍ത്തങ്ങള്‍. താനാണ് ജോര്‍ജിനെ രക്ഷിച്ചതെന്നു ബോധ്യപ്പെടുത്താന്‍ ക്ലാരെന്‌സിനു നന്നേ പാടുപെടേണ്ടി വരുന്നു . തനിക്കു ചിറകൊന്നും ഇല്ലാത്തതിനാല്‍ ഇദ്ദേഹം മാലാഖയാണെന്ന് ജോര്‍ജിനും വിശ്വസിക്കാന്‍ പ്രയാസം. താന്‍ നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഓരോ മണിനാദം കേള്‍ക്കാമെന്നും , അപ്പോഴാണ് തനിക്കു ചിറകു മുളക്കുന്നതെന്നും ക്ലാരെന്‍സ് പറയാന്‍ ശ്രമിച്ചു .തന്റെ ദൗത്യം പൂര്ണമാക്കണമെങ്കില്‍ ജോര്‍ജ് തെന്നെ വിശ്വസിച്ചേ മതിയാകയുള്ളൂ. അതുകൊണ്ടു ജോര്‍ജ് ഇല്ലാതിരുന്ന ഒരു കാലത്തേയ്ക്ക് ജോര്‍ജിനെ കൂട്ടികൊണ്ടു പോകയാണ് ക്ലാരന്‍സ് . ആ കാലത്തെ ആളുകളും ഇടങ്ങളും ജോര്‍ജിന് പരിചിതമായിരുന്നില്ല , സ്വന്തം അമ്മയും അച്ഛനും പോലും ജോര്‍ജിനെ തിരിച്ചറിയുന്നില്ല. താന്‍ പോന്ന വഴിയില്‍ ഉപേക്ഷിച്ചു പോയ കാറും ഒന്നും കാണാന്‍ സാധിക്കുന്നില്ല. ഇത് ജോര്‍ജിനെ ആകെ ഭ്രാന്തനാക്കി. ക്ലാരന്‍സ് ശരിക്കും മാലാഖയാണോ എന്ന് തോന്നിത്തുടങ്ങി , എങ്ങനെ എങ്കിലും സ്വന്തം ഭവനത്തില്‍ എത്തണം എന്ന ആഗ്രഹം മാത്രം ബാക്കിയായി . 

ചെറുപ്പത്തില്‍ ജോര്‍ജിന്റെ ഇളയ സഹോദരന്‍ ഹാരിയെ അപകടത്തില്‍ നിന്ന് രക്ഷിക്കുമ്പോള്‍ ജോര്‍ജിന്റെ ഒരു ചെവിയുടെ കേഴ്വി നക്ഷ്ടപ്പെട്ടിരുന്നു. സ്‌കൂള്‍ പഠന കാലത്തു പാര്‍ട്ട് ടൈം ജോലി നോക്കിയ മരുന്ന്കട ഉടമ മിസ്റ്റര്‍ ഗോവര്‍ തന്റെ മകന്‍ മരിച്ച വിഷാദത്തില്‍, മരുന്നില്‍ വിഷം അറിയാതെ ചേര്‍ത്തത് ജോര്‍ജ് കണ്ടുപിടിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിച്ചെങ്കിലും തന്റെ ഒരു ചെവിയുടെ കേഴ്വിക്കുറവ് കാരണം അത് നടന്നില്ല , പകരം സഹോദരന്‍ ഹാരിയെ പഠിക്കാനയച്ചു. യുദ്ധത്തില്‍ പങ്കെടുത്ത ഹാരിക്ക് വീരബഹുമതി നേടാനുമായി. തന്റെ ജീവിതം രക്ഷപെടണമെങ്കില്‍ ആ നാട്ടില്‍ നിന്നും പുറത്തു പോയേ മതിയാകയുള്ളൂ എന്ന് ഉറച്ചു വിശ്വസിച്ച ജോര്‍ജ്, ഓരോ കാരണങ്ങളാല്‍ നാട്ടില്‍ തന്നെ തങ്ങുവാനും, പിതാവിന്റെ അപ്രതീക്ഷമായ മരണം മൂലം കുടുംബ ബിസിനസ് നടത്തിക്കൊണ്ടുപോകുവാനും ഒരുങ്ങുന്നു. തന്റെ നാട്ടിലെ ഏറ്റവും ധനികനും ക്രൂരനുമായ മിസ്റ്റര്‍ പോര്‍ട്ടര്‍ , ജോര്‍ജിനു വച്ചുനീട്ടുന്ന ചതികളും കെണികളും, പട്ടണത്തിലെ ആളുകളെമുഴുവന്‍ ചതിക്കുഴയില്‍ തളച്ചിടാന്‍ പോര്‍ട്ടര്‍ കാണിക്കുന്ന ഓരോ ശ്രമവും ജോര്‍ജ് തകര്‍ക്കുന്നു , അങ്ങനെ അവര്‍ തമ്മില്‍ ശത്രുക്കളാവുന്നു. ഏറ്റവും ഒടുവില്‍ തന്റെ അങ്കിള്‍ ബില്ലിയുടെ കൈയബദ്ധം മൂലം നഷ്ട്ടപ്പെടുന്ന 8,000 ഡോളര്‍ ലോണ്‍ തിരിച്ചടക്കാനാകാതെ തകര്‍ന്നാണ് എല്ലാം ഉപേക്ഷിച്ചു സ്വയം മരണം ഏറ്റെടുക്കാന്‍ തയ്യാറായി ജോര്‍ജ് പാലത്തിനു മുകളില്‍ കയറിയത്. അവിടെവച്ചു ക്ലാരന്‍സ്, ജോര്‍ജിനെ തന്റെ ജീവിതം കൊണ്ട് മറ്റുള്ള ജീവിതങ്ങളെ എങ്ങനെ സഹായിച്ചു, അതിനു താന്‍ എന്തൊക്കെ ത്യാഗങ്ങള്‍ സഹിച്ചു എന്ന് മനസ്സിലാക്കികൊടുക്കുന്നു . അതാണ് ജീവിതത്തിന്റെ ശരിയായ അര്‍ദ്ധം എന്ന് തിരിച്ചറിഞ്ഞ ജോര്‍ജ് വീട്ടിലേക്കു തിരിച്ചുപോകാന്‍ കലശലായിവെമ്പല്‍ കൊള്ളുകയാണ് .

അന്ന് രാത്രി തന്റെ സഹോദരന്‍ ഹാരിക്ക് നഗരം വന്‍ സ്വീകരണം ഒരുക്കിയിരുന്നു . വീട്ടില്‍ തിരിച്ചെത്തിയ ജോര്‍ജിനെ കുടംബവും , സഹോദരന്‍ ഹാരിയും നഗരം മുഴുവനും ചേര്‍ന്ന് സ്വീകരിക്കുകയും, എല്ലാവരും ചേര്‍ന്ന് നഷ്ടപ്പെട്ടുപോയ പണം പിരിച്ചു എടുത്തു ജോര്‍ജിന്റെ തകരുന്ന ബിസിനസ് വീണ്ടെടുക്കയും ചെയ്യുന്ന മനോഹരമായ ഒരു കഥയാണ് ' ഇറ്റ്'സ് എ വണ്ടര്‍ഫുള്‍ ലൈഫ് '. 

മറ്റുള്ള ജീവിതങ്ങള്‍ക്ക് ഒരു കൈത്തിരി കത്തിക്കാന്‍ ആയെങ്കില്‍, അതിനായി എത്ര ത്യാഗങ്ങള്‍ അനുഭവിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഒരു ജീവിതത്തിന്റെ മാറ്റ് അളക്കപ്പെടുന്നത് . നമ്മുടെ ജീവിതങ്ങളില്‍ കാലങ്ങളായി അറിയാതെ കൈപിടിച്ച് കൊടുത്ത ,മറന്നുപോയ കണക്കു പുസ്തകങ്ങള്‍, അവ ഒന്ന് തിരിഞ്ഞുനോക്കാന്‍ കഴിഞ്ഞാല്‍ ഒരു പക്ഷെ ഇതുവരെയുള്ള ജീവിതത്തിന്റെ പ്രസക്തി കൂടിയേനെ . പക്ഷെ നമുക്ക് അതിനു കഴിയില്ല, ചിറകില്ലാത്ത കാവല്‍മാലാഖമാരെ നമുക്ക് തിരിച്ചറിയാനുമാകുന്നില്ല . ലോകത്തിന്റെ ശബ്ദബഹുലതയില്‍ മണിനാദം കേള്‍ക്കാനുമാകുന്നില്ല . സൂഷ്മത്തില്‍ അനാഥരോ അന്യരോ ആയിത്തീരുന്ന മനുഷ്യന്‍ അവരുടെ വീടുകളില്‍ അവനവനെത്തന്നെ കെട്ടിപ്പിടിച്ചാണ് ഉറങ്ങുന്നതെന്നു ശ്രീ. കല്പറ്റ നാരായണന്‍ പറഞ്ഞത് എത്രയോ സത്യമാണ്. സമൂഹമല്ലാതായിത്തീര്ന്ന ഈ ഒറ്റപ്പെട്ട കാലഘട്ടത്തില്‍ ലോകം സ്‌നേഹപൂര്ണവും ത്യാഗപൂര്‍ണവും ആയിത്തീരാന്‍ , ഒരു രീതി പറഞ്ഞുകൊടുക്കാന്‍, ചില പഴങ്കഥകള്‍ തെന്നെ ആശ്രയിക്കേണ്ടി വരുന്നു. 

അടുത്ത കാലത്തു ഇവിടെ അമേരിക്കയില്‍ ഒരാളുടെ അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഒരു ചടങ്ങില്‍ സംബന്ധിച്ചു. ക്ഷണിക്കപ്പെട്ട പ്രസംഗകര്‍ അടിച്ചുവിടുന്ന സ്തുതിവചനകള്‍ കേട്ടപ്പോള്‍ ഇദ്ദേഹം ഒരു വലിയ സംഭവം ആണെന്ന് അറിയില്ലായിരുന്നല്ലോ എന്ന് തോന്നിപ്പോയി. അദ്ദേഹത്തെ വര്ഷങ്ങളായി അടുത്തറിയാവുന്ന ഒരാള്‍ സഹികെട്ടു പിറുപിറുക്കുന്നതു കേട്ട് നടുങ്ങാതിരുന്നില്ല . 'ഇങ്ങേരു സ്വന്തം വീട്ടുകാര്‍ക്കല്ലാതെ ഒരു മനുഷ്യനും ഒരു സഹായവും ചെയ്തിട്ടില്ല, സ്വന്തം വീട്ടുകാര്‍ക്കുപോലും ഉപകാരം ചെയ്തിട്ടില്ല, ആകെ ഭാര്യവീട്ടുകാരെ മാത്രം കൈവിട്ടു സഹായിച്ചു , അവര്‍ സംഘടിപ്പിച്ച ചടങ്ങാ, ഇതും സഹിക്കണമല്ലോ ' . ഒന്നിനും കൊള്ളാത്തവര്‍ നിറഞ്ഞുനില്‍ക്കുന്ന നമ്മുടെ ചുറ്റിലും സ്വന്തം ജീവിതരീതിയും ആദര്‍ശങ്ങളും കാണിച്ചുകൊടുക്കാനുള്ള കാവല്‍വിളക്കുകള്‍ ഇന്ന് അപ്രത്യക്ഷമായി, ചുമടുതാങ്ങികള്‍ ഇന്ന് എവിടെയും കാണാനില്ല.

ജീവിതം കയറിന്റെ അറ്റത്തു ചെന്ന് നില്‍ക്കുന്നവര്‍, താന്‍ ഒരിക്കലും ജനിക്കാതിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയവര്‍, ഒരു ദൈവത്തിനും തന്നെ രക്ഷിക്കാന്‍ കഴിവില്ല എന്ന് വിശ്വസിച്ചുപോയവര്‍ , ഒക്കെ നമ്മുടെ ചുറ്റും നിര്‍വികാരരായി നില്പുണ്ട്. ഒരു ജീവിതത്തിലും ഇടപെടാതെ സ്വന്തം കാര്യം മാത്രം നോക്കി വെറുതെ ജീവിച്ചു തീര്‍ക്കുന്ന പാഴ് ജന്മങ്ങളും നമുക്ക് ചുറ്റും കാണാം. ഒന്നിലും ആരിലും വിശ്വാസമില്ലാത്ത അവസ്ഥയില്‍ , ദൈവദൂതനുപോലും സഹായിക്കാന്‍ കഴിയാത്ത ജീവിത പ്രതിസന്ധികളില്‍ ഒരു ചെറിയ മണിനാദമാണ് നമ്മുടെ പ്രത്യാശകള്‍ക്കു ചിറകു മുളപ്പിക്കുന്നത്. അതെ, അങ്ങനെയാണ് കാവല്‍മാലാഘമാര്‍ക്കു ചിറകു ലഭിക്കുന്നത് . 

'Every time bell rings, an angel get his wings' 

Read more

"ഇനിം മുതല്‍ വിശുദ്ധ വിഡ്ഢി വേഷം കെട്ടാന്‍ എനിക്ക് മേല ..."

'ഇനിം എന്ത് സംഭവിച്ചാലും എനിക്കൊന്നുമില്ല, പണ്ടൊക്കെ ഇത്തരം കാര്യങ്ങള്‍ ഒക്കെ കേള്‍ക്കുമ്പോള്‍ വലിയ പ്രയാസമുണ്ടായിരുന്നു, അറിയാവുന്ന കളികള്‍ ഒക്കെ കളിച്ചു വിജയിച്ചുകൊണ്ടിരുന്നു, ഇപ്പോള്‍ അത്തരം കളികളില്‍ അത്ര താല്പര്യം തോന്നുന്നില്ല, ഒക്കെ ഏതെങ്കിലും വഴിക്കു പോകട്ടെ എന്നാണ് ഇപ്പോഴത്തെ മാനസീക അവസ്ഥ ! 

ക്രിസ്മസും വരും പുതു വത്സരവും വരും,പോകും. എന്തൊക്കെ തയ്യാറെടുപ്പുകള്‍ ആയിരുന്നു , ഒന്നും പറയണ്ട ആര്‍ക്കൊക്കെയോ എന്തൊക്കയോ വാങ്ങിക്കൊടുക്കാനുള്ള പരാക്രമായിരുന്നു . ആരെക്കെയോ എന്തൊക്കയോ വാങ്ങിത്തരും എന്ന പ്രതീക്ഷയിരുന്നു, ഒന്നിനും ഒരു പുതുമയില്ല ഒക്കെ, വിരസമായ ആവര്‍ത്തനങ്ങള്‍ . അലങ്കാരവും പോയി ആര്‍ത്തനാദങ്ങളും നിലച്ചു. ഈ ചിതറിയ വര്‍ണ്ണ പേപ്പറുകള്‍ വാരി വലിച്ചിട്ട മുറിയില്‍ തെളിയാത്ത നിറദീപങ്ങള്‍ അലങ്കരിച്ച പ്ലാസ്റ്റിക് മരവും, അപൂര്‍വമായി എത്തിച്ചേര്‍ക്കുള്ള ക്രിസ്മസ് ആശംസ കാര്‍ഡുകളും ഞാനും മാത്രം. കാര്‍ഡ് ആരാണ് അയച്ചതെന്ന് നോക്കി , എന്താണ് അച്ചടിച്ച ആശംസ എന്ന് നോക്കാന്‌പോലും തുനിഞ്ഞില്ല. കാര്‍ഡ് അയച്ചവര്‍ക്കു തിരിച്ചയക്കാനുള്ള മടി , ഒരു താല്പര്യമില്ലായ്മ. 

അടുത്തകാലത്തായി മുറി ഒന്ന് അടുക്കിപ്പെറുക്കി വെയ്ക്കാന്‍പോലും ശ്രദ്ധിക്കാറില്ല, ആരും ഇങ്ങോട്ടു അങ്ങനെ വരാറില്ലല്ലോ , അന്വേഷണങ്ങള്‍ നിലച്ചപ്പോള്‍ അന്വേഷിക്കാറുമില്ല , ആരെയും ഒന്നിനെയും . ഹോ , എന്തൊക്കെ അന്വേഷണങ്ങള്‍ ആയിരുന്നു ഒരിക്കല്‍, നിലക്കാത്ത ഫോണ്‍ വിളികളും ടെസ്റ്റുകളും , ഒന്നിനും സമയം തികഞ്ഞിരുന്നില്ല , പരിഭവങ്ങള്‍ ഒരു ആര്‍ഭാടമായി വിചാരിച്ച നാളുകള്‍ ,എല്ലാം ഒരു കടങ്കഥപോലെ. 

എല്ലാത്തിനും താനായിരുന്നല്ലോ അവസാന വാക്ക് , അതുകൊണ്ടുതന്നെ ചെറുതും വലുതുമായ എല്ലാ വിഷയങ്ങളും എനിക്കായി കാത്തുനിന്നിരുന്നല്ലോ. വിഷയക്കുറവായിട്ടല്ല , ഇല്ലാത്ത നേരം ഉണ്ടാക്കി എത്രയോ പ്രശ്‌നങ്ങളില്‍ കയറിയിറങ്ങി, പടനയിച്ചും, വേഷം കെട്ടിയും , ആട്ടം പാട്ടുമായി പൊടിപിടിച്ച എത്രയോ മതിവരാത്ത സായാഹ്നങ്ങള്‍ , 

വിചാരിച്ചതുപോലെ കാര്യങ്ങള്‍ കൊണ്ടുവരാന്‍ നന്നേ പാടുപെട്ടു , മുന്നില്‍ വന്നു നിന്നതൊക്കെ നക്ഷത്രങ്ങള്‍ മാത്രം , ആ മിന്നുന്ന നക്ഷത്രങ്ങളെ പിന്‍പറ്റി രാത്രികളില്‍ സഞ്ചരിച്ചത് ഒരു പുതിയ മരുവിലേക്കു ആയിരുന്നു. ചുടലകള്‍ക്കും കുളിരേകും രാത്രികള്‍ക്ക് എന്ത് മാദകത്വം, അവിടെയും രാക്കിളികളും മധുഗാനത്തിന്റെ ഉയിരും പനിമലരും , ഒരിക്കലും ഉദിക്കരുതേ സൂര്യനെന്നു തോന്നിയ നിമിഷങ്ങള്‍. 

രാത്രികളിലെ കൂട്ടുകാരെ സ്‌നേഹിച്ച എനിക്ക് ഇപ്പോള്‍ രാത്രിയുടെ മടുപ്പിക്കുന്ന ഏകാന്തതകളാണ് കൂട്ടുകാര്‍. എന്തൊരു നിശ്ശബ്ദത . ആല്‍മാവിനെ ആഴത്തില്‍ ആരോരുമറിയാതെ കാത്തുവച്ച , ആര്‍ക്കും പകുത്തുകൊടുക്കാന്‍ നില്‍ക്കാതെ സൂക്ഷിച്ചുവെച്ച അനുരാഗം എവിടേയോ ഒലിച്ചുപോയി . നിറം വറ്റിയ നിലവിട്ട വീഴ്ചയില്‍ ഒക്കെ പോയില്ലേ , എല്ലാമും എല്ലാരും പോയില്ലേ , പിടിവിട്ടുപോയ പട്ടവും കുറെ കുതിച്ചുയര്‍ന്നാണല്ലോ നിപതിക്കാറുള്ളത് . ഇല്ല, പിടിവിട്ടു പട്ടമല്ല കാറ്റില്‍ അകപ്പെട്ടുപോയ പട്ടമാണ് താന്‍ . 

കാറ്റു തിരിച്ചു അടിക്കാതിരിക്കില്ല, എപ്പോഴാണെന്നറിയില്ല , എങ്ങനെയാണെന്നറിയില്ല , എന്നാലും വയ്യ , ഈ വിശുദ്ധ വിഡ്ഢി വേഷം എനിക്കാവില്ല. അകമരുകും എന്മനം ആരും അറിയാതെ പോകുന്നുവല്ലോ.

Read more

ഭയത്തോടും വിറയലോടും കൂടെ (വാല്‍ക്കണ്ണാടി)

എന്തെ, അവന്റെ സംസാരം ഇങ്ങനെ ? എന്താണ് അവന്‍ ഇങ്ങനെപ്രതികരിക്കുന്നത് ? പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നാംഅഭിമുഖികരിക്കുമ്പോള്‍ ആ വ്യക്തിയെ ഒഴിവാക്കിപോകാനാണ് നാം ശ്രമിക്കാറുള്ളത് . അയാളുടെ വസ്ത്ര ധാരണംവിചിത്രമായിരിയ്ക്കുന്നു , ശരിയായ നടപ്പും ചേഷ്ടകളുമല്ല അവന്‍ കാട്ടുന്നത് തുടങ്ങി നിരവധി അസാധാരണത്വം പ്രകടിപ്പിക്കുന്നആളുകള്‍ നമ്മുടെ ചുറ്റിലും പലപ്പോഴും കാണാറുണ്ട്.

അമേരിക്കയില്‍ ജനസംഘ്യയുടെ 18 ശതമാനത്തിലേറെ ഇത്തരംമാനസീക അസുഖം ബാധിച്ചവരാണ്. ഏതാണ്ട് അഞ്ചില്‍ ഒരാള്‍വീതം മാനസീക വൈകല്യം ബാധിച്ച കുട്ടികളാണ് ഇന്നുള്ളത്.സാമൂഹികമായി ഇടപെടുവാനും വികാരപരമായി ബന്ധങ്ങള്‍ നിലനിര്‍ത്താനും കഴിയാതെ മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി സ്വയം നിര്‍മിച്ച തടവു പാളയത്തില്‍,  ഇരുണ്ടലോകത്തു ഒറ്റപ്പെട്ട ഒരു വലിയകൂട്ടം  ജീവിതങ്ങള്‍ നമ്മുടെശ്രദ്ധയില്‍ പെടാതെ ജീവിക്കുന്നുണ്ട്. 12 നും 17 നും ഇടയിലുള്ളകുട്ടികളുടെ മരണ കാരണം, അപകടമരണം കഴിഞ്ഞാല്‍ആല്മഹത്യ തന്നെ എന്നാണ് അറിയുന്നത്. 

മലയാളിസമൂഹത്തിലും അപവാദമല്ല ഈ കണക്കുകള്‍. അതുകൊണ്ടുതന്നെ നമ്മെ ബാധിക്കാത്ത വിഷയമാണെന്ന് ധരിച്ചുപുറം തിരിഞ്ഞു പോകേണ്ട വിഷയവുമല്ല. സത്യത്തെനേരിടാനുള്ള ഭയം, നമ്മെ ഉള്‍വലിവുകളുടെ നീരാളി കൈകളില്‍ അമര്‍ത്തുകയാണ്.
ഭയമെന്ന  വികാരമാണ്  ഇന്ന് ലോകത്തെയും വ്യക്തികളെയും പിടിച്ചുനിര്‍ത്തുന്നത്. 

എന്തിനെ എങ്കിലും ഭയക്കാതെ നമുക്ക് ഒരുദിവസം മുന്നോട്ടു പോകാനൊക്കില്ല. അഭയത്തിലേക്കു നയിക്കേണ്ട വിശ്വാസ ഗോപുരങ്ങള്‍ നമുക്ക് ചുറ്റും നിലയുറപ്പിച്ചത്‌നാം അറിയാതെ പോകരുത്.

ശൈശവത്തിലെ ചെറു വീഴ്ചകളാണ് നമ്മെ നടക്കാന്‍ പഠിപ്പിച്ചതെങ്കില്‍, പിന്നീട് ജീവിതത്തിലുടനീളം നേരിട്ട വീഴ്ചകളും പരാജയങ്ങളും ആണ് നമുക്ക് വ്യക്തിപരമായ ഒരുസ്വഭാവം ഉണ്ടാക്കിത്തന്നത്. ഇത്തരം ഒരു ഉള്‍വിളി ഉണര്‍ത്തുന്നപുസ്തകമാണ് 'Shaken.' അമേരിക്കന്‍ പ്രൊഫഷണല്‍ ബേസ്‌ബോള്‍താരവും, നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ (NFL.) മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ട അമേരിക്കയുടെ ഹ്ര്യദയം കവര്‍ന്ന കായിക താരമായ ടിംടീബോ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നതിമോത്തി റിച്ചാര്‍ഡ് ടീബോ ആണ് 'ഷെയ്ക്കണ് ' എന്ന പുസ്തകംരചിച്ചത്. 

യൂണിവേഴ്‌സിറ്റി ഓഫ് ഫ്‌ലോറിഡയില്‍ വച്ച് പ്രശസ്തമായഹെയ്‌സ്മാന് ട്രോഫി നേടുകയും പിന്നീട് ഡെന്വര്‍ ബ്രോങ്ക്‌ഹോസിന്റെയും, ന്യൂയോര്‍ക്ക് ജെറ്റ്‌സിന്റെയുംതിളക്കമുള്ള നക്ഷത്രമായിരുന്നു 29. കാരനായ ടിംടീബോ. 

തന്റെ സ്വന്തം ജീവിതം തന്നെ കടം കിട്ടിയതാണെന്നതിരിച്ചറിവാണ് ടിമ്മിനെ മറ്റുള്ള ജീവിതങ്ങളില്‍ പ്രകാശമാകാന്‍പ്രേരിപ്പിച്ചത്. തന്റെ മാതാപിതാക്കള്‍ ഫിലിപ്പീന്‍സില്‍ മിഷന്‍വേല നടത്തുന്ന അവസരത്തിലാണ് ടിമ്മി ജനിച്ചത്. ശക്തമായ ക്രിസ്ത്യന്‍ വിശ്വാസം ഉടനീളം കാത്തു സൂക്ഷിക്കുന്ന വ്യക്തിഎന്ന നിലയില്‍ പ്രൊഫഷണല്‍ സ്‌പോര്‍ട്‌സ് രംഗത്ത് ഒരുഅപവാദമായി ടിംറ്റബൊ. ഫുട്‌ബോള്‍ കളിക്കുമ്പോള്‍ കണ്ണിനുതാഴെ കറുത്ത വരയില്‍ ബൈബിള്‍ വചനം എഴുതി വയ്ക്കുകയുംപരസ്യമായി തന്നെ പ്രാര്‍ത്ഥിച്ചുകൊണ്ട് കളിയില്‍ഇടപെടുകയും ചെയ്തു. 

കളിയില്‍ തോറ്റാലും ജയിച്ചാലും അത്‌ദൈവഹിതം എന്ന് പറയുവാനും, കാണികളെ അത്ഭുതപെടുത്തിയ പ്രകടനങ്ങള്‍ ദൈവം തന്ന അവസരമെന്നു പറഞ്ഞുവിനീതനാവാനും, ഒപ്പം തോറ്റു പുറംതള്ളപ്പെട്ടപ്പോഴും, എന്റെ ഹിതമല്ല ദൈവ ഹിതമാണ് പ്രധാനം എന്ന് പറഞ്ഞു ഉയരാനും അദ്ദേഹത്തിന് സാധിച്ചു. വിവാഹം വരെ തന്റെ ബ്രഹ്മചര്യംസൂക്ഷിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്.

താന്‍ ജീവിതത്തില്‍ കടന്നുകയറിയ കുന്നുകളെയുംഅടിതെറ്റിവീണ കുഴികളെയും പരിചയപ്പെടുത്തി ജീവിതത്തിന്റെ അര്‍ദ്ധം കാണിച്ചു തരികയാണ് ഈപുസ്തകത്തിലൂടെ. ഒരു അടിസ്ഥാനത്തിനായി പരക്കം പായുന്നയുവജനത്തിനു സ്വയം അസ്തിത്വം ഉണ്ടാക്കാന്‍ ഉപകരിക്കുന്നജീവിത അനുഭവങ്ങളാണ്  'ഷെയ്ക്കണ് ' പറഞ്ഞുതരുന്നത്. വിജയിച്ചു കൊണ്ടേ ഇരിക്കുക എന്ന ലോക ചിന്ത വിട്ടു, മറ്റുള്ളജീവിതത്തിനു സഹായം നല്‍കുന്ന , മറ്റുള്ള ഒരു ജീവിതത്തെയെങ്കിലും പിടിച്ചുയര്‍ത്താന്‍ കിട്ടുന്ന അവസരങ്ങള്‍ പാഴാക്കരുത് , നമുക്ക് ദൈവത്തിന്റെ കീഴില്‍ ഒരു രാജ്യമായിചിന്തിക്കുക പ്രവര്‍ത്തിക്കുക.

ഓരോന്ന് കൈവിട്ടു പോകുന്നു എന്നറിയുമ്പോഴാണ് ഒക്കെഎന്റെ ആയിരുന്നു എന്ന തോന്നല്‍ നമുക്ക് ഉണ്ടാവുന്നത്. പണവുംപ്രതാപാവും സ്ഥാനവും മാനവും ഒക്കെ ദൈവം കടം തന്നതാണ് ,ഒന്നും നമ്മുടേതല്ല എന്ന തിരിച്ചറിവാണ് ഉണ്ടാവേണ്ടത്. ഈജീവിതം പോലും കടം വാങ്ങിയതാണ് , അത് തിരിച്ചേല്‍പ്പിക്കും വരെ സൂക്ഷിച്ചു ഉപയോഗിക്കിവാനുള്ള ഉത്തരവാദിത്തംനമുക്കുണ്ട്. 
അതാണ് ഭൂമിയില്‍ ഉറച്ചുനില്‍ക്കുക എന്ന (സ്റ്റേഗ്രൗന്‍ഡഡ്) കളിയില്‍ ഉപയോഗിക്കുന്ന പദപ്രയോഗത്തിന്റെ അര്‍ദ്ധം.

ഏതു വിഭാഗം എന്നല്ല നാം ചിന്തിക്കേണ്ടത്, കെട്ടിടങ്ങള്‍ അല്ലസഭകള്‍, നമ്മളുമായി ധൈര്യമായി സംവേദനം ചെയ്യുന്നവര്‍,നമ്മുടെ താഴ്ചകളില്‍ നമ്മെ കരുതുന്നവര്‍, നാമുമായിപങ്കുവെയ്ക്കാന്‍ താല്പര്യപ്പെടുന്നവര്‍, നമ്മെധൈര്യപ്പെടുത്തുന്നവര്‍ , നാം ധൈര്യപ്പെടുത്തുന്നവര്‍, തമ്മില്‍പിടിച്ചുയര്‍ത്തുന്നവര്‍ അതാണ് യഥാര്‍ഥ സഭ. 

ചിലപ്പോള്‍ നാംവളരെ സന്തുഷ്ടരായിരിക്കും നമ്മുടെ ബാങ്ക് അക്കൗണ്ടില്‍ പണംഉള്ളപ്പോള്‍, ആരോഗ്യം കുഴപ്പമില്ലാതെ പോകുമ്പോള്‍, കുടുംബം സമാധാനമായി പോകുമ്പോള്‍. ജീവിതം തകിടം മറിഞ്ഞു ബാങ്ക്ഓവര്‍ഡ്രാഫ്റ്റ് ആകുന്നു,   ചെക്കുകള്‍ മടങ്ങുന്നു,  ബന്ധങ്ങള്‍വഷളാകുന്നു, ഭാവിയെപ്പറ്റി അത്ര വ്യക്തത ഇല്ലാതെ പോകുന്നു, ഭയന്ന് പോകില്ലേ ? ഇത്തരം കൂരിരുള്‍ താഴ്‌വരയില്‍ കൂടി കടന്നു പോകുമ്പോള്‍ നാം ആരായിരുന്നു എന്നതിന് പ്രസക്തിയില്ല, നാംആരുടേത് ആകുന്നു എന്നതാണ് കാര്യം.

ഇവിടെയാണ് ഭയത്തെ നാം ഉള്‍ക്കൊള്ളേണ്ടതാണ് ടിംറ്റിബോ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ ശക്തിയും ധൈര്യവും കരുണയും നിറഞ്ഞതാണ്. ടിംറ്റിബോ ഫൌണ്ടേഷന്‍ മഹത്തായ ഒരു കര്‍മ്മം ആണ് ചെയ്യുന്നത് . അവസരങ്ങള്‍ നഷപ്പെട്ടു എന്ന് കരുതുന്ന കുരുന്നുകള്‍ക്ക് പ്രതീക്ഷയും പ്രത്യാശയും നല്‍കുകയാണ് അദ്ദേഹവും സംഘവും. സ്വയമായി ഒന്നും ചെയ്യാന്‍ കഴിയാത്തവര്‍ക്ക്, പ്രതിരോധിക്കാന്‍ ശേഷിയില്ലാത്തവര്‍ക്കു, അവരുടെ വാക്കായി നോക്കായി പ്രവര്‍ത്തിക്കുകയാണ് ടിംറ്റിബോ. ഇത് അമേരിക്കന്‍ യുവാക്കള്‍ക്ക് ഒരു ഉത്തമ ഉദാഹരണമായി മാറുന്നു. 

ഇതൊക്കെ അല്ല അമേരിക്കയെപ്പറ്റി മറ്റുള്ളവര്‍ കണക്കുകൂട്ടുന്നചിത്രം. വളരെ തുറന്ന യാതൊരു മറയുമില്ലാതെ , അധഃപതിച്ച സമൂഹമാണെന്നു കുറ്റപ്പെടുത്തുന്നവരുടെ മുന്‍പില്‍ , വിശാല അമേരിക്കയുടെ ഉള്‌നാടുകളില്‍ ഇപ്പോഴും പ്രസരിച്ചു കൊണ്ടിരിക്കുന്ന തീഷ്ണമായ സദാചാരപര ബോധം, മൂല്യങ്ങള്‍,  അതാണ് ഈ മഹത്തായ രാജ്യത്തിന്റെ ഉള്‍ക്കാമ്പ്.


അമേരിക്കന്‍ പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിച്ച ഒരു മുഘ്യ ഘടകം, അമേരിക്കയുടെ അല്‍മാവില്‍ എന്തോ നഷ്ട്ടപ്പെട്ടു എന്ന് തിരിച്ചറിവാണ്, ഒരു ഉള്‍ഭയം! , ഈ രാജ്യത്തിന്റെ അടിസ്ഥാന ഘടകങ്ങളെ കോര്‍ത്തിണക്കിയ പാളികളില്‍ വന്ന കനത്ത വിള്ളലുകള്‍!, ഒരുവിറയല്‍! , അതെ, SHAKEN, TERRIBLY SHAKEN.

Read more

കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന ട്രമ്പിസ്ഥാൻ (വാൽകണ്ണാടി)

സോഫിയ വളരെ ഭയത്തോടെയാണ് കാറിൽ വന്നു കയറിയത്. ഇടക്കു വീടു വൃത്തിയാക്കാൻ സ്ഥിരം വന്നു കൊണ്ടിരിക്കുന്ന അവരെ അവരുടെ വീട്ടിൽ ചെന്നു കൊണ്ടു വരുകയും കൊണ്ടു വിടുകയുമാണ് പതിവ്. പതിവില്ലാത്ത പരിഭ്രമം കണ്ടപ്പോൾ തിരക്കി എന്താണ് കാര്യമെന്ന്. അവർ പതുക്കെ മുറിഞ്ഞ ഇംഗ്ലീഷും സ്പാനീഷും കലർത്തി സംസാരിക്കുവാൻ തുടങ്ങി. കഴിഞ്ഞ 14 വർഷമായ മെസ്‌കിക്കോയിൽ നിന്നും എത്തി ന്യൂയോർക്കിൽ താമസിക്കുകയാണ്. 14 - 12 വയസ്സുള്ള രണ്ടു കുട്ടികൾ, അവർ അമേരിക്കയിൽ ജനിച്ചതുകൊണ്ട് ഇവിടുത്തെ പൗരത്വത്തിന് അർഹരായി. സോഫിയും ഭർത്താവും ഇപ്പോളും അനതിദർക്കിത കുടിയേറ്റക്കാരാണ്. എന്നാൽ കുട്ടികളുടെ പഠനവും ആശുപത്രി സൗകര്യവും ഒക്കെ അത്യാവശ്യത്തിന് കുഴപ്പമില്ലാതെ കിടന്നു. ചെറിയ ജോലി ചെയ്യാൻ സാധിക്കുന്നതിനാൽ ഒരു വാടക മുറിയിൽ ഒരു കുടുംബം കഴിയുന്നു. സ്വന്തം നാടായ മെക്‌സിക്കോയിലിനേക്കാൾ അൽപ്പം പണം മിച്ചം പിടിക്കാനും സാധിക്കുന്നുണ്ട്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റാകുന്നതിനാൽ തങ്ങളുടെ ജീവതത്തിന്റെ തകിടം മറിച്ചിലാണ് കൺമുൻപിൽ പതിഞ്ഞു നിൽക്കുന്നത്.

എന്തു പറഞ്ഞു സമാധാനിപ്പിക്കാനാണ്? ഒറ്റയടിക്ക് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്ന സൗകര്യങ്ങൾ ലഭിക്കാതെയും പൊലീസിനെ ഭയന്നും എവിടെ ഒളിച്ചു താമസിക്കാനാണ്. എന്നാലും ഒന്നും സംഭവിക്കില്ല. നിങ്ങളെപ്പോലെയുള്ളവർ സഹായത്തിനില്ലെങ്കിൽ ന്യൂയോർക്കിലെ ജനങ്ങൾ ബപഹളം ഉണ്ടാക്കും എന്നൊക്ക പറഞ്ഞെങ്കിലും അവളുടെ കണ്ണിലെ പരിഭ്രമം മാറിയിരുന്നില്ല.

വീടിനു ചുറ്റുമുള്ള പൂന്തോട്ടങ്ങളും പുല്ലും വൃത്തിയായ് വെട്ടി സൂക്ഷിക്കുന്ന സാന്റോസും അൽപ്പ സ്വൽപ്പം വീട്ടു പണിയിൽ കൈ സഹായം ചെയ്യുന്ന മാരിയോയും ഇല്ലാത്ത അവസ്ഥ എന്നെ നടുക്കി. ഹോട്ടലുകളിൽ ജോലി ചെയ്യുന്ന സ്പാനീഷ്‌കാർ ഒന്നായി ഒരു ദിവസം പണി മുടക്കിയാൽ റെസ്റ്റോറന്റുകൾ അധികവും തുറക്കാനാവില്ല. ഇത്തരം ജീവിതങ്ങൾ അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ ഭാഗമായി മാറി. ഇവർ കൂടുതലും സിറ്റികളിലാണ് ജോലി ചെയ്യുന്നത്. നാട്ടിൻ പുറങ്ങളിലും കിഴക്കൻ മദ്ധയ മേഖലകളിലും ഇത്തരം ഒരു കുടിയേറ്റക്കാരെ കാണാറില്ല. അമേരിക്കയിലെ 67 ശതമാനം ആളുകളും ഭൂവിഭാഗത്തിന്റെ 3 ശതമാനം മാത്രം വരുന്ന സിറ്റികളിലും അതിനിടത്ത സ്ഥലങ്ങളിലുമാണ് താമസിക്കുന്നത്. അതാണ് കേവലം പരിമിതമായ ജനസാന്ദ്രതയുള്ള അനവധി സംസ്ഥാനങ്ങളിലെ ഇലക്ട്രല് വോട്ടുകൾ ട്രംപിനു അനുകൂലമായി മാറി മറിഞ്ഞത്.

ഈസ്റ്റേൺ യൂറോപ്പിൽ നിന്നും റഷ്യയിൽ നിന്നും വ്യവസ്ഥാപിതമായി കുടിയേറിക്കൊണ്ടിരിക്കുന്ന യഹൂദന്മാർ പട്ടണങ്ങളിൽ തങ്ങളുടേതായ സങ്കേതങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സർക്കാർ തലത്തിൽ ഇവർക്ക് ഭാഷ പഠിപ്പിച്ച് ജോലിയും താമസവും മറ്റും ഒരുക്കി കൊടുക്കാൻ വലിയ ക്രമീകരണങ്ങളാണ് ചെയ്യുന്നത്. അടുത്ത കാലത്തായി മദ്ധ്യ പൂർവേഷ്യയിൽ നിന്നും വളരെയോറെ മുസ്ലിം മത വിശ്വാസികൾ കൂട്ടമായി കുടിയേറാൻ തുടങ്ങി. അവർ അവരുടെ രീതിയിൽ വസ്ത്രം ധരിക്കുവാനും ആചാര അനുഷ്ഠാനങ്ങൾ കൊണ്ടു പോകുവാനും ശ്രമിക്കുന്നത് അസഹിഷ്ണുതയോടെയാണ് നാട്ടുകാർ കണ്ടത്. ഒപ്പം പടർന്നു പന്തലിച്ച ഇസ്ലാമിക് ഫോബിയ ഓരോ മുസ്ലീമും തങ്ങളുടെ അന്തകനാണ് എന്ന ഭീതിയും വെള്ളക്കാരിൽ ഉണ്ടാക്കി.

മെകിസിക്കോക്കാർക്കു തൊട്ടു താഴെയായി ചൈനക്കാരെയും പിന്തള്ളി ഇന്ത്യാക്കാരാണ് അമേരിക്കയിൽ കൂടുതലുള്ള കുടിയേറ്റക്കാർ വിദ്യാഭ്യാസത്തിലും സമ്പത്തിലും ജീവിത നിലവാരത്തിലും ഇന്ത്യാക്കാർ സാധാരണ വെള്ളക്കാരെക്കാൾ മുന്നിലായതിനാൽ ഇവർ തങ്ങളുടെ അവസരങ്ങളും സമ്പാദ്യവുമാണ് അപഹരിക്കുന്നതെന്ന് ഒരു ചിന്തയും വെള്ളക്കാരിൽ നില നിൽക്കുന്നുണ്ട്.

മൊത്തം ജന സംഖ്യയുള്ള 13 ശതമാനത്തിലേറെ കുടിയേറ്റക്കാരാണ് ഇന്ന് അമേരിക്കയിൽ. ഇവരിൽ കൂടുതലം കാലിഫോർണിയ, ന്യൂയോർക്ക്, ന്യൂജേർസി എന്നീ സംസ്ഥാനങ്ങളിലാണ് താമസിക്കുന്നത്. ഏതാണ്ട് 11. 1 മില്ല്യൺ അനധികൃത കുടിയേറ്റക്കാർ അമേരിക്കയിലുണ്ട്. അതിൽ 52 ശതമാനവും മെക്‌സിക്കോയിൽ നിന്നുള്ളവരാണ്. ഇവരായിരിന്നു ട്രംമ്പിന്റെ ആദ്യ ഇരകൾ. ഇവരെ പുറത്താക്കി വൻ മതിൽ പണിയുകയാണ് തന്റെ പ്രഥമ ദൗത്യമെന്നാണ് ട്രംമ്പ് ഉയർത്തിയ വാദം.

മദ്ധ്യപൂർവേഷ്യയിലെ മുസ്ലിം കുടിയേറ്റ ഭീഷണിയാണ് ബ്രിട്ടനെ ബ്രിക്‌സിറ്റിനു പ്രേരിപ്പിച്ചതും അമേരിക്കയെ ട്രംമ്പീകരിച്ചതും. ഇനിയും ഫ്രാൻസും ജർമ്മനിയും വരാനിരിക്കുന്ന മാറ്റങ്ങളും ഇതിനു അൽപ്പം വർഗ്ഗീയത വീശിയാൽ മാത്രം മതിയായിരുന്നു. അമേരിക്കയിലെ അരക്ഷിതരായ ഒരു വലിയ കൂട്ടം വെള്ളക്കാരുടെ പ്രതീക്ഷയാണ് ട്രംമ്പ്. 24 നും 54 നും വയസ്സിനിടയയിലുള്ള ഒരു വലിയ കൂട്ടം വെള്ളക്കാർ ജോലി തേടാതെ അരക്ഷിതരായി വിവിധ സംസ്ഥാനങ്ങളിൽ ഉണ്ട്. ഇവർതൊഴിലില്ലായ്മ വേതനം സ്വീകരിക്കുയോ മറ്റു ആനുകൂല്യങ്ങൾ ലഭിക്കാതെയോ ജീവിക്കുമ്പോൾ കുടിയേറ്റക്കാർ എല്ലാവിധ ആനുകൂല്യങ്ങളും നേടിയെടുക്കുന്നു. ഒബാമ കെയർ മുഖേന എല്ലാവർക്കും ആരോഗ്യ പരിഗണന നിയമ വഴി നടപ്പാക്കിയാൽ അതിനു പണം കണ്ടെത്തുന്നത് എല്ലുമുറുകി പണിയെടുക്കുന്ന നികുതിദായകര ആണ്. ഏതാണ്ട് ഇപ്പോൾ തന്നെ അമേരിക്കൻ ജോലിക്കാരുടെ അദ്ധ്വാന ഭാരം ലോകത്തിലെ ഏറ്റവും കൂടുതലാണ്. ഓരോ ഡോളറിനും കഠിന പ്രയത്‌നം അനിവാര്യമാണ്. ഇത്തരം സാഹചര്യത്തിൽ വിനേദത്തിനോ വിശ്രമത്തിനോ ഇടകിട്ടാതെ ഒരു വലിയ കൂട്ടം ഗവൺമെന്റിന്റെ ഇത്തരം ഉദാരതയിൽ അസന്തുഷ്ടരാണ്.

വർഗ്ഗവെറിയും അസഹിഷണുതയും എതിരാളിയിൽ സംശയവും ജനിപ്പിച്ച് തനിക്കെതിരായുള്ള എല്ലാവരെയും കൂടടച്ചു വെടിവച്ച് ഇല്ലാതാക്കിയിട്ട് മദ്ധ്യ നയം സ്വീകരിച്ചാൽ കൂടുതുറന്നു വിട്ട ഭൂതം കുടത്തിലേക്ക് തിരിച്ചു വരില്ല. അതിന്റെ ലക്ഷണങ്ങൾ ഉടന് തന്നെ കണ്ടു തുടങ്ങി.

നാളിതുവരെ അമേരിക്കൻ രാഷ്ട്രീയത്തിൽ പുറത്തെടുക്കാത്ത അടവുകളാണ് ട്രംമ്പ് പരീക്ഷിച്ചു. തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ലോകം പ്രത്യേകിച്ച് റഷ്യയിലും ഇന്ത്യയിലും ഫാസിസത്തിലേക്ക് തിരികെപ്പോക്കിലാണെന്നു തോന്നുന്നു.

ഒബാമയുടെ ഭരണത്തിന്റെ ഒരു വിലയിരുത്തലായിട്ടും വേണമെങ്കിൽ ഈ തിരഞ്ഞെടുപ്പിനെ കരുതാം. അമേരിക്കയിൽ ആഭ്യന്തര സാമ്പത്തിക ക്രമീകരണങ്ങളിൽ തിളക്കമുള്ള മാറ്റങ്ങൾ സൃഷ്ടിച്ചെങ്കിലും വിദേശ നയത്തിലെ നിഷ്‌ക്രിയത്വം അമേരിക്കയെ കടലാസുപുലിയാക്കിക്കളഞ്ഞു. ഭീതിയുർത്തുന്ന ലോക അരാഷ്ട്രീയക്ക് അമേരിക്ക ഒരു മറുപടി ആയിക്കണ്ട ലോകവും അമേരിക്കയിലെ സാധാരണ ജനവും നിരാശരായി. സാധാരണ ജനങ്ങളുടെ സ്വപ്നങ്ങളെ ഉൾക്കൊള്ളാനാവാത്തതായിരിന്നു അമേരിക്കൽ മാദ്ധ്യമങ്ങളുടെ പ്രവചന പരാജയങ്ങളും വിലയിരുത്തലുകളും. ട്രംമ്പിന്റെ അവിശ്വസനീയ വിജയവും.

താത്വികനായിരുന്ന പ്ലേറ്റോ തന്റെ റിപ്പബ്ലിക് എന്ന ഗ്രന്ഥത്തിൽ ജനാധിപത്യം ഒരു ശാശ്വത പരിഹാരമല്ല എന്നു പറയുന്നുണ്ട്. ജനാധിപത്യത്തിനു ജീർണ്ണത വരുമ്പോളും അതു ജനങ്ങളുടെ വിലയിരുത്തലുകളെ ഉൾക്കൊള്ളാതാവാതെയും വരുമ്പോൾ ഒരുസ്വേശ്ചാധിപതി ഉയർന്നു വരാനുള്ള സാധ്യത കാണൂ എന്നും സാധാരണ ജനം ഒരു പരീക്ഷണത്തിനു തയ്യാറായി അയാളെ സ്വീകരിക്കുമെന്നുമുള്ള സാഹചര്യം ഉണ്ടാകുമത്രേ.

എന്തായാലും ഒരു പരീക്ഷണത്തിനു ജനം തയ്യാറായി. എന്നാൽ സ്റ്റീഫൻ ബാനർ എന്ന വർണ്ണ വെറിയനായി അറിയപ്പെടുവാൻ താൽപ്പര്യമുള്ള ഒരാളെ ട്രംമ്പിന്റെ പ്രധാന ഉപദേശകനും ഉപദേഷ്ടാവുമായി നിയമിച്ചത്. ഒട്ടൊന്നുമല്ല നടക്കും ഉണ്ടായിരിക്കുന്നത്. ബ്രയിറ്റ്ബാർട്ട് ന്യൂസ് നെറ്റ് വർക്ക് എന്ന പത്ര സ്ഥാപനത്തിന്റെ എക്‌സിക്യുട്ടീവ് ചെയർമാൻ ആയിരുന്ന ബാനർ. വെള്ളക്കാരുടെ മേൽക്കോയ്മയും കുടിയേറ്റത്തിനും വനിതാ വിമോചനത്തിനും സാംസ്‌കാരിക വൈവിധ്യത്തിനും എന്തിനു തുറന്നു സംസാരിക്കുന്ന വലതുപക്ഷ പത്രമാണ് ബ്രെയിറ്റ്ബാർട്ട്. ബാനന്റെ നിയമനത്തെക്കുറിച്ച് ദേശീയവാദി റിസർച്ച് സ്‌പെൻഡറും അമേരിക്കൻ നാസി പാർട്ടി ചെയർമാനും വർണ്ണവെറിയ സംഘാടനയായ കുക്കുക്ലാൻ നേതാവ് ഡേവിസ് ഡ്യൂക്കും ഏറ്റവും നല്ല തീരുമാനം എന്നു പറഞ്ഞത് നടുക്കത്തോടെയാണ് കാണേണ്ടത്.

ട്രമ്പ് ജയിക്കാനായി പലതും പറഞ്ഞു എന്ന രാഷ്ട്രീയതന്ത്രം പുറത്തെടുത്തു രക്ഷപ്പെടാന്‍ ശ്രമിച്ചാലും,  വിതച്ച കാറ്റ് ഇപ്പോള്‍ ഒരു കൊടുങ്കാറ്റിനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു.

'Between what is said and not meant,
and not meant and what is meant
and not said,
most of love is lost”
- Khalil Gibran

Read more

അമേരിക്കൻ സീമന്തരേഖയിൽ ഒരു മലയാള സിന്ദൂരക്കുറി (വാല്‍ക്കണ്ണാടി‍)

2016 ലെ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് 'യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് ആംങ്കസയറ്റി (USA) എന്നാണ് അമേരിക്കൻ മാദ്ധ്യമങ്ങൾ തന്നെ രേഖപ്പെടുത്തുന്നത്. എന്നാൽ ഒട്ടും അപ്രധാനമല്ലാത്ത ചില പ്രാദേശിക മത്സരങ്ങളും ഇതോടൊപ്പം നടക്കുന്നുണ്ട്. അതിൽ സുപ്രധാനമായ ഒരു തിരഞ്ഞെടുപ്പാണ് ന്യൂ ജേഴ്സിയിലെ ഏഴാം കോൺഗ്രെസ്സെഷണൽ ഡിസ്ട്രിക്ടിൽ നടക്കുന്നത്.<br/>അമേരിക്കൻ ജനപ്രതിനിധി മണ്ഡലത്തിലെ 247 അംഗങ്ങളും റിപ്പബ്ലിക്കൻ പാർട്ടിക്കാരാണ് , ഡെമൊക്രാറ്റിക് പാർട്ടി പ്രതിനിധികൾ 188 മാത്രമേയുള്ളു. രണ്ടു വര്ഷം കൂടുമ്പോൾ ഈ തിരഞ്ഞെടുപ്പ് നടത്തപ്പെടും. സുപ്രധാനമായ എല്ലാ നിയമ നിർമ്മാണവും ഭരണ നയപരിപാടികളും ഈ സമിതിയാണ് കൈക്കൊള്ളുക. അതുകൊണ്ടുതന്നെ ആര് പ്രസിഡണ്ട് ആയാലും ജനപ്രതിനിധിസഭ ഏതു പാർട്ടിയുടെ കൂടെ എന്നതിനെ ആശ്രയിച്ചാണ് ഭരണം നിർവ്വഹിക്കപെടുക. പ്രസിഡന്റിനെ ശ്വാസം മുട്ടിച്ചു ബഡ്ജറ്റ് പിടിച്ചു നിർത്താനും ഈ സമിതിക്കു ആകും.

കഴിഞ്ഞ നാല് തവണയും 50 ശതമാനം മുതൽ 59 ശതമാനം വരെ വോട്ട് നേടി ജയിച്ച റിപ്പബ്ലിക്കൻ പ്രതിനിധി ലിയോണാർഡ് ലാൻസ്‌നെതിരെ കന്നിയങ്കം കുറിച്ചിരിക്കുന്നത് ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട , ഇളംതലമുറ മലയാളി പീറ്റർ ജേക്കബ് ആണ്. അപൂർവമായി മാത്രം ഡമോക്രാറ്റുകൾ വിജയിക്കപ്പെട്ട ഈ മണ്ഡലം 79 ശതമാനം വെള്ളക്കാർ താമസിക്കുന്ന റിപ്പബ്ലിക്കൻ മുൻതൂക്കമുള്ള മണ്ഡലമാണ്

ചിട്ടയായ പ്രചാരണവും ശാന്തമായ ഇടപെടലുകളും, വ്യക്തമായ കാഴ്ചപ്പാടുകളും കൊണ്ട് എതിരാളിയെ വിളറി പിടിപ്പിച്ചിരിക്കയാണ് 31 കാരനായ പീറ്റർ ജേക്കബ്. വൻ ഭൂരിപക്ഷത്തിൽ 2 വര്ഷം മുൻപ് ഇവിടെ ജയിച്ച ലാൻസ് , വർഗീയ വിദ്വേഷം പുറത്തിറക്കിയാണ് തിരഞ്ഞെടുപ്പ് നേരിടുന്നത്. പീറ്റർ ജേക്കബിന്റെ ചിത്രത്തോടൊപ്പം ക്രിമിനലുകളുടെയും ഭീകരരുടെയും ചിത്രം ചേർത്തുവച്ചു വെബ് സൈറ്റുകളിലും മറ്റും വിദ്വേഷം വിതക്കയും വെള്ളക്കാരെ ഇളക്കി തന്റെ കസേര ഉറപ്പിക്കാനും ആണ് ശ്രമിക്കുന്നത്. ഇതുകാരണം 2 തവണ പീറ്റർ ജേക്കബിന്റെ വീട് ആക്രമിക്കപ്പെട്ടു.

ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ് ഊതി വീർപ്പിച്ച വെള്ളക്കാരന്റെ അരക്ഷിത ബോധവും, കുടിയേറ്റക്കാരോട് അവർക്കുള്ള അസഹിഷ്ണതയും, മറയില്ലാതെ പുറത്തുവന്നു. അത് പ്രാദേശിക തലത്തിലും ആഞ്ഞടിക്കുന്നുണ്ട്. ഇന്നർ സിറ്റികളിൽ ഒരു വലിയ കൂട്ടം വെള്ളക്കാർ കടുത്ത സമ്മർദ്ദത്തിൽ തന്നെയാണ് ; അതാണ് വോട്ട് ആക്കിയെടുക്കാൻ ഉള്ള റിപ്പബ്ലിക്കൻ പാർട്ടി തന്ത്രവും.

ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തിരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റനു അവസാന നിമിഷം വരെ തലവേദന സൃഷ്ട്ടിച്ച, ജനപക്ഷത്തു നിലയുറപ്പിച്ച , അധ്വാന വർഗ്ഗത്തിന്റെ സമുന്നത പോരാളി ബെർണി സാന്‌ഡേഴ്‌സ് ഈ വോട്ട് ബെൽറ്റിൽ തന്നെയായിരുന്നു മേധാവിത്വം നേടിയിരുന്നത്. ബെർണി സാന്‌ഡേഴ്‌സ് പീറ്റർ ജേക്കബിന് പിന്തുണ പ്രഖ്യാപിച്ചതോടുകൂടി അരക്ഷിതരും അനാഥരും ആയിമാറിയ വെള്ളക്കാരുടെ ഒരു വലിയകൂട്ടം പീറ്ററിന് പിന്നിൽ നിരന്നു . സ്വന്തം പാർട്ടിയിൽതന്നെ ട്രംപ് ഉണ്ടാക്കിയ മുറിപ്പാടുകൾ റിപ്പബ്ലിക്കൻ പാർട്ടിയിലെ പ്രകോപിതരായ കുറെവോട്ടറന്മാരെ പാർട്ടി മാറി വോട്ട് ചെയ്യാൻ പ്രേരിപ്പിച്ചേക്കാം. ന്യൂ ജേഴ്‌സിയിൽ ഈ മണ്ഡലത്തിലൂടെ കടന്നു പോകാൻ പോകുന്ന ഓയിൽപൈപ്പ് ലൈൻ ചുറ്റിപ്പറ്റി ഇപ്പോഴത്തെ പ്രതിനിധി ലാൻസ്‌നെതിരെ നിലനിൽക്കുന്ന ജനവിരോധം ഒക്കെയാണ് പീറ്ററിന് അനുകൂലമാകുന്ന ഘടകങ്ങൾ. കൂടാതെ, തന്റെ വീട് ആക്രമിക്കപ്പെട്ടത് എല്ലാ ദേശീയ മാദ്ധ്യമങ്ങളും പ്രാധാന്യത്തോടെ ഏറ്റെടുത്തതോടുകൂടി, ഉർവശി ശാപം ഉപകാരം എന്നപോലെ പീറ്റർ ജേക്കബ് തിളങ്ങുന്ന താരമായി മാറി. തന്റെ പ്രചാരണ വാഹനം മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ എത്തിച്ചേരുമ്പോൾ വലിയ കൂട്ടമാണ് അവിടെ തടിച്ചു കൂടുന്നത്. വളരെ ലളിതമായ രീതിയിൽ, ഒരു സുഹൃത് എന്നപോലെ പീറ്റർ കാര്യങ്ങൾ അവതരിപ്പിക്കുന്നത് മതിപ്പോടെയാണ് വോട്ടറന്മാർ വീക്ഷിക്കുന്നത്. 6 ലക്ഷം വരുന്ന വോട്ടറന്മാരെ കഴിവതും നേരിൽ കണ്ടു വോട്ട് ചോദിക്കാനാണ് ഇനിയുള്ള സമയം അദ്ദേഹം നീക്കി വച്ചിരിക്കുന്നത്.

മെഡിക്കൽ കോളേജിലെ അഡ്‌മിഷന് പോകാൻ തീരുമാനിച്ചത് മാറ്റിവച്ചു, തന്റെ ജീവിതത്തിനു സന്തോഷം തരുന്നത് മറ്റൊരു വഴിയാണെന്ന് തുറന്നു പറയാൻ 20 വയസുള്ള പീറ്ററിന് കഴിഞ്ഞിരുന്നു. മലങ്കര ഓർത്തഡോക്ൾസ് സഭയുടെ, ഡോവർ സെന്റ് തോമസ് ദേവാലയത്തിൽ സൺഡേ സ്‌കൂൾ പഠിക്കുമ്പോഴും, അൾത്താരയിൽ ശിശ്രൂഷകനായി പ്രവർത്തിക്കുമ്പോഴും പീറ്ററിന്റെ വേറിട്ട ശബ്ദം പലരും ശ്രദ്ധിച്ചിരുന്നു. തന്റെ ജീവിത ലക്ഷ്യത്തെപ്പറ്റി ഉറച്ച നിലപാടും, കേവലം ഒരു വിശ്വാസത്തിൽ തളച്ചിടപ്പെടാതെ, വിശ്വ മാനവ വീക്ഷണമാണ് തനിക്കു ചേർന്നതെന്നും ഉള്ള സ്വയ വിലയിരുത്തൽ പീറ്ററിനെ അടുത്തറിയാവുന്നവർക്കു നന്നേ തിരിച്ചറിഞ്ഞിരുന്നു.

സെന്റ് ലൂയിസ് വാഷിങ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സോഷ്യൽ വർക്കിൽ മാസ്റ്റർ ബിരുദം നേടിയ പീറ്റർ കലാലയത്തിലും തന്റെ നേതൃത്വ പാടവം തെളിയിച്ചിരുന്നു. ചെറു പ്രായത്തി തന്നെ, അരിസ്റ്റോട്ടിലും, ശ്രീബുദ്ധനും ആരാധ്യപുരുഷന്മാരായി, മഹാഭാരതവും ഭഗവത് ഗീതയും പഠിക്കാൻ ശ്രമിച്ചു, ജോൺ ഫ് കെന്നഡി തന്റെ ഹീറോ ആയി. വുമൺ ട്രാഫിക്കിങ്ങിനും ആഫ്രിക്കയിലെ ഡാർഫോറിൽ നടക്കുന്ന മനുഷ്യ കുരുതിക്കുമെതിരെ മുന്നണി പോരാളിയാളിയായി നിരത്തിലിറങ്ങി. പള്ളികളെയും കച്ചവടക്കാരെയും, ആശുപത്രികളെയും , സ്‌കൂളുകളെയും ഉൾപ്പെടുത്തി ന്യൂ ജേഴ്‌സിയിലെ ഭവനരഹിതരെ പുനരധിവസിപ്പിക്കാനുള്ള ഒരു പദ്ധതി വിജയകരമായി പീറ്റർ നടപ്പിലാക്കി. മാനസീക രോഗികളെ സമൂഹത്തിന്റെ കാണാപ്പുറങ്ങളിൽ നിന്ന് കൈപിടിച്ച് കൊണ്ടുവന്നു അവരുടെ പുനരധിവാസവും , തൊഴിലും തുടങ്ങിയ പദ്ധതിയും പീറ്ററിന്റെ സ്വപ്ന പദ്ധതിയാണ്. ജീവിതത്തിന്റെ നനുത്ത പ്രതിസന്ധികളെ നേരിൽ കണ്ടു, നിറവും വർഗ്ഗവും നോക്കാതെ, അവർക്കു വേണ്ടി, പ്രവർത്തിക്കുവാൻ കഴിയുന്നത് ഈ ചെറുപ്പക്കാരനെ വിനയാതീതനാക്കുന്നു.

ആദ്രതയും കാരുണ്യവും ഉള്ള വഴി കണ്ടെത്താൻ പീറ്ററിനു വിളക്കു കാട്ടികൊടുത്ത പിതാവ് ജേക്കബ് പീറ്ററും മാതാവ് ഷീലയും സഹോദരി ബിനുവും സുഹൃത്തുക്കളും പ്രചാരണ രംഗത്ത് സജീവമായിട്ടുണ്ട്. സ്വദേശമായ, കോട്ടയത്തുള്ള വാഴൂരിലും പീറ്ററിന് പിന്തുണ നേർന്നുകൊണ്ട്, ഫ്‌ളക്‌സ് ബോർഡ് ഒരുക്കി നിരവധിപ്പേർ വിജയം പ്രതീക്ഷിച്ചുകൊണ്ട് കാത്തിരിക്കുന്നു.
തന്റെ മുത്തച്ഛൻ എലിയാസ് പീറ്ററും , തന്റെ മാതുലൻ റിട്ടയേർഡ് ചീഫ് ഇൻഫർമേഷൻ ഓഫീസർ എലിയാസ് പി. പീറ്ററും വിത്തിട്ട പാതയിലൂടെ ഇളംതലമുറ മനുഷ്യ സേവനത്തിനു മാന്യമായ ഇടംതേടുന്നു. കുട്ടിയായിരിക്കുമ്പോൾ ശേഖരിച്ചു വച്ചിരുന്ന ചെറു സമ്പാദ്യം മദർ തെരേസയുടെ ചാരിറ്റിക്ക് അയച്ചു കൊടുത്തിരുന്നു. മദർ തെരേസ്സ അന്ന് അയച്ചു കൊടുത്ത സ്വന്തം കൈപ്പടയിലുള്ള കുറിപ്പ് ' നിനക്കായി ഞാൻ പ്രാർത്ഥിക്കും ' പീറ്റർ തന്റെ ഹൃദയത്തിൽ എഴുതിച്ചേർത്തു. ആ വിശുദ്ധയുടെ പ്രാർത്ഥന സഫലമാകട്ടെ എന്ന് ആശിക്കുന്നു. മലയാളം വ്യക്തമായി സംസാരിക്കുന്ന പീറ്റർ ജേക്കബ് യു . എസ് . ജനപ്രതിനിധി സഭയിൽ തിളങ്ങി നിൽക്കട്ടെ എന്നും എല്ലാ മലയാളിയോടും ചേർന്ന് ആശംസിക്കുന്നു. 

Read more

മനുഷ്യന്റെ സ്വതന്ത്രഇച്ഛകള്‍ക്കെതിരെ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് (വാല്‍ക്കണ്ണാടി‍)

"ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ പള്ളിയില്‍ പത്രവിതരണം നിരോധിച്ചിരിക്കുന്നു " എന്ന അറിയിപ്പ് കേട്ടപ്പോള്‍ ചിലരുടെ പുരികം ചുളിഞ്ഞു , വായ് അറിയാതെ തുറന്നു. അമേരിക്കന്‍ പള്ളിയിലെ മലയാള പ്രസംഗ സമയത്തു മലയാളം അറിയാത്ത കുട്ടികള്‍ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്യുന്നു; കൂര്‍ക്കം വലിച്ചു ഉറങ്ങാന്‍ കഴിയാത്ത ബോര്‍ അടിച്ച മലയാളി വിശ്വാസികള്‍ അവിടെ എന്ത്കണ്ടാലും ചാടിപ്പിടിച്ചു വായിക്കുവാനും തുടങ്ങുന്നു. ഏതോ ‘മണിയടി’ കക്ഷികള്‍ അവിടെയിരുന്ന പത്രക്കെട്ടുകള്‍ അപ്പാടെ എടുത്തു ഗാര്‍ബേജില്‍ തട്ടി. വല്ലപ്പോഴും പ്രിന്റ് ചെയ്തു ഇറക്കുന്ന മലയാള പത്രങ്ങള്‍ പള്ളി കഴിഞ്ഞു തിരിച്ചു പോകുമ്പോള്‍ താല്പര്യമുള്ളവര്‍ക്ക് ഫ്രീആയി എടുത്തുകൊണ്ടു പോകാന്‍ പാകത്തില്‍ ബേസ്‌മെന്റില്‍ വച്ചിരിക്കുന്ന പതിവ് അങ്ങനെ നിലച്ചു. പത്ര മാധ്യമത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ തന്നെ ഉറച്ച തീരുമാനത്തിലാണ് പള്ളി അധികാരികള്‍.

അന്നത്തെ വേദവായന ഇതായിരുന്നു. “ഒരു ശബ്ബത്തില്‍ അവന്‍ വിളഭൂമിയില്‍കൂടി കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്മാര്‍ കതിര്‍ പറിച്ചു കൈകൊണ്ടു തിരുമ്മി തിന്നു. പരീശന്മാരില്‍ ചിലര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിങ്ങള്‍ ചെയ്യുന്നതു എന്തു എന്നു പറഞ്ഞു. യേശു അവരോടു: .“ദാവീദ് തനിക്കും കൂടെയുള്ളവര്‍ക്കും വിശന്നപ്പോള്‍ ചെയ്തതു എന്തു? അവന്‍ ദൈവാലയത്തില്‍ ചെന്നു. പുരോഹിതന്മാര്‍ മാത്രമല്ലാതെ ആരും തിന്നരുതാത്ത കാഴ്ചയപ്പം വാങ്ങി തിന്നുകയും കൂടെയുള്ളവര്‍ക്കു കൊടുക്കയും ചെയ്തു എന്നുള്ളതു നിങ്ങള്‍ വായിച്ചിട്ടില്ലയോ” എന്നു ഉത്തരം പറഞ്ഞു” (ലൂക്കോസ് 6 :1 ). ക്രിസ്തു എന്നും പരീശന്മാര്‍ക്കും പള്ളി അധികാരികള്‍ക്കും ഒരു തലവേദന തന്നെ ആയിരുന്നല്ലോ. അധികാരവര്‍ഗം തങ്ങളുടെ പ്രമാണിത്തം ചെലുത്തേണ്ടി വരുമ്പോള്‍, മോശയുടെ ന്യായപ്രമാണവും, സിംഹാസനവും വടിയും കോലും എല്ലാം എടുത്തു പെരുമാറാന്‍ ഒട്ടും മടിക്കയുമില്ല, മാത്രമല്ല "മുട്ടില്ലാതാക്കാനും" പച്ചയായ പുല്പുറത്തിലേക്കു ആട്ടി പായിക്കാനും വേദവാക്യം തന്നെ ഉപയോഗിക്കുകയും ചെയ്യും.. അധികാര വര്‍ഗത്തിന്റെയും, അവരുടെ പിണയാളുകളുടെയും സ്വഭാവം വിരല്‍ചൂണ്ടി കാട്ടിയതായിരുന്നു കുരിശിലേക്കുള്ള ക്രിസ്തുവിന്റെ വഴി തുറന്നത്. കാലമെത്ര പോയാലും ഈ ക്രൂശിത രൂപത്തിന്റെ മുന്നില്‍ ഇപ്പോഴും ഇതേ നാടകങ്ങള്‍ അരങ്ങേറുന്നു.

ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്റെ യോഗ്യതാ മത്സരം ഇറാനും സൗത്ത് കൊറിയയും തമ്മിലായിരുന്നു. ടെഹ്‌റാനിലെ ആസാദി സ്‌റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ലക്ഷക്കണക്കിന് ഇറാന്‍ ഫുട്‌ബോള്‍ പ്രേമികള്‍, ഇറാന്‍ ഒരു ഗോളിന് ജയിച്ചത് നെഞ്ചു പൊട്ടി ആഘോഷിച്ചത് കരഞ്ഞുകൊണ്ടാണ്. മനപൂര്‍വ്വമല്ല കരഞ്ഞത്, ഇങ്ങനെ കരഞ്ഞില്ലെങ്കില്‍ അവരുടെ പ്രീയപ്പെട്ട കളി തന്നെ ഇറാനിയന്‍ വൈദീകര്‍ മുടക്കിയേനെ. അപ്രതീക്ഷിതമായി ഈ കളി നടക്കുന്ന ദിവസം ഇറാന്കാരുടെ ഏറ്റവും വലിയ ദുഃഖ ദിനമായിരുന്നു. 1300 വര്‍ഷത്തിന് മുന്‍പ് മുഹമ്മദ് നബിയുടെ ചെറുമകന്‍ ഹുസൈന്‍ മരണമടഞ്ഞ ദിനം. എല്ലാവരും കറുത്ത വസ്ത്രം ധരിച്ചു കളി കാണാന്‍ പോകണം, ആഹ്ലാദം തോന്നുമ്പോള്‍ "ഓ ഹുസൈനെ ഓ ഹുസൈനെ " എന്ന് ഉറക്കെ വിളിച്ചു കരയണം എന്ന അറിയിപ്പ് നേരെത്തെ നല്‍കിയിരുന്നു. ‘നമ്മുടെ പാരമ്പരാഗതമായ വിശ്വാസങ്ങള്‍ പരിപാലിക്കണ’ മെന്നു അയത്തൊള്ള മുഹമ്മദ് യസ്ദിയുടെ പ്രസംഗം സ്‌റ്റേഡിയത്തില്‍ അലയടിച്ചുകൊണ്ടിരുന്നു. ഈ കളി നടന്നില്ല എങ്കില്‍ 2018 ലെ വേള്‍ഡ് കപ്പ് മത്സരത്തില്‍ കളിക്കാന്‍ കഴിയാതെ വരും എന്നുള്ളതുകൊണ്ട് മാത്രം അനുവദിക്കപ്പെട്ട സൗജന്യം ആണ് ഇറാനികള്‍ക്കു കരഞ്ഞു ആഘോഷിക്കേണ്ടി വന്ന പന്തുകളി. അറിയാതെ ആരെങ്കിലും സന്തോഷം പ്രകടിപ്പിക്കാന്‍ ശ്രമിച്ചാല്‍ ടി വി യില്‍ കറുത്ത ബാനര്‍ വന്നു നിറയും , പിന്നെ കരച്ചിലും തേങ്ങലുകളും മാത്രം കേള്‍ക്കാം. 

ലക്ഷ്മണ രേഖ കടന്നുള്ള ആക്രമണങ്ങളെയാണ് ഇവിടെ വിഷയമാക്കുന്നത്. കാലമെത്രയായാലും , മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളും താല്പര്യങ്ങളും ദൈവ നിഷേധമാണെന്നു കാട്ടിക്കൂട്ടാനുള്ള വ്യഗ്രത വൈദീക മേധാവിത്തത്തിനു ഉണ്ട്. മതം മനുഷ്യനെ പൂര്ണതയിലേക്കു നയിക്കുവാനും അവന്റെ ആന്തരീകതലത്തെ ശുദ്ധി ചെയ്തു സമൂഹ നന്മക്കും മനുഷ്യ ബന്ധങ്ങള്‍ക്കും ഉതകുന്ന പൊതു ഇടങ്ങള്‍ ഉണ്ടാക്കാനും ആണ് ശ്രമിക്കേണ്ടത്. പുരോഗമന പാതയില്‍ മനുഷ്യ സമൂഹം സഞ്ചരിച്ചു തുടങ്ങിയിട്ട് കാലം അധികം ആയിട്ടില്ല, എന്നാല്‍ വളരെ പെട്ടന്ന് അവന്റെ ഗോത്ര സംസ്കാരത്തിലേക്കും അറിവിന്റെ കിരണം അടിക്കാത്ത മരുഭൂമിയിലേക്കും ഒരു തിരിച്ചുപോക്ക് നടത്തുന്നത് വിസ്മയം ഉളവാക്കുന്നു. മതത്തെ പൂര്‍ണമായി ഉപേക്ഷിക്കുന്നതിലല്ല, മതത്തിന്റെ മേന്മകളെ ഉള്‍ക്കൊണ്ടുകൊണ്ട് മനുഷ്യനായി തീരുന്നതിലാണ് നാം പരാജയപ്പെട്ടു കൊണ്ടിരിക്കുന്നത്. 
‘സ്വതന്ത്ര ഇച്ഛ’ എന്ന ഒരു സംഗതി മനുഷ്യന് ഉണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം തുടരുന്നുണ്ട്. ചില ഘടകങ്ങള്‍ നമ്മുടെ സ്വതന്ത്ര ചിന്തയെയും ധാര്‍മ്മികമായ നേര്‍ വഴികളെയും എന്നും സ്വാധീനിക്കുന്നു. ചിലപ്പോള്‍ ചങ്ങലയില്‍ കുടുങ്ങിക്കിടക്കുന്നതാണ് നമുക്ക് പ്രിയം, സര്‍വ്വവ്യാപിയായ ദൈവീക ശക്തിക്കു വ്യക്തികളുടെ ഇച്ഛയിലോ തീരുമാനത്തിലോ പൂര്‍ണ നിയന്ത്രണമില്ല എന്നതിന് തെളിവാണല്ലോ മനുഷ്യന് പാപം ചെയ്യാനുള്ള സ്വാതന്ത്ര്യം. സ്വന്തമായ തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യ ആല്‍മാവിന്റെ നൈസര്‍ഗീകമായ കഴിവാണ് എന്ന ഒരു ചിന്തയും നിലനില്‍ക്കുന്നുണ്ട്.

സ്വതന്ത്രമായ ചിന്തകള്‍ ഉണ്ടാവണമെങ്കില്‍ സാഹചര്യങ്ങളെക്കുറിച്ചുള്ള നല്ല അവബോധം ഉണ്ടാവണം. അതിനു ഉറപ്പായ കലര്‍പ്പില്ലാത്ത മാധ്യമങ്ങള്‍ അത്യന്താപേക്ഷിതമാണ്. മാധ്യമങ്ങള്‍ക്കു കൂച്ചുവിലങ് ഇടുകയാണ് അധികാരം ഉറപ്പിക്കാനുള്ള ആദ്യപടി. അതാണ് ചരിത്രം നമുക്ക് കാട്ടി തരുന്നതും. ഇന്നത്തെ വിശ്വാസം നഷ്ട്ടപ്പെട്ട മാധ്യമ സംസ്കാരം സ്വതന്ത്ര ഇച്ഛയെ ഒളിയാക്രമിക്കാനുള്ള വഴി തുറന്നിടുണ്ട്, പക്ഷം പിടിച്ചുള്ള മാധ്യമ ധര്‍മ്മം ഒട്ടൊന്നുമല്ല നേരിനെ മറയ്ക്കുന്നത്. സ്വതന്ത്ര ചിന്തയുള്ള മനുഷ്യരുടെ മേല്‍, അധികാരത്തിലുള്ളവരുടെ വ്യക്തമായ ധാരണയോടെയുള്ള ‘മാധ്യമ മൂടിവയ്ക്കല്‍’, മനുഷ്യ സംസ്കാരത്തെ മാത്രമല്ല, മനുഷ്യന്‍ എന്ന അര്‍ദ്ധ തലത്തെ തന്നെ നെല്ലിപ്പലകയുടെ കീഴിലേക്ക് പിടിച്ചു താഴ്ത്തുകയാണ്.

“ആട്ടം കാണുന്നതിനിടയില്‍ എന്തെങ്കിലും ശബ്ദം ഉണ്ടാക്കിയാല്‍ തല വെട്ടും” എന്ന രാജ കല്പന നിലനില്‍ക്കുമ്പോള്‍ തന്നെ, ഒരു നല്ല രസികന്‍ "തലപോയാലും പോട്ടെ, ബലെ ഭേഷ് ", എന്ന് തന്റെ ഉള്ളു തുറന്നു വിളിച്ചു കൂവിയപ്പോള്‍, ആ ധൈര്യത്തിനു മുന്‍പില്‍ രാജാവുപോലും നമിച്ചുപോയി എന്ന് കേട്ടിരിക്കുന്നു. ഇത്തരം ഒരു ഉള്‍ക്കാഴ്ചയാണ് നമുക്ക് വേണ്ടത്. 

Read more

വെറുപ്പിന്റെ രീതിശാസ്ത്രം (വാൽകണ്ണാടി)

കുത്തക മുതലാളിമാരുടെ, കോര്പറേഷനുകൾക്കായി, കോർപറേറ്റ് ഭീമന്മാരാൽ ഭരിക്കപ്പെടുന്ന സംവിധാനമാണ് അമേരിക്കൻ ജനാധിപത്യം എന്ന് പറയുന്നത് അത്ര തെറ്റാണെന്നു തോന്നുകയില്ല ഇന്നത്തെ അവസ്ഥ വിലയിരുത്തുമ്പോൾ. എന്ത് ഇല്ലാതെയായാലും, ലാഭത്തിനുവേണ്ടി മാത്രം നിലകൊള്ളുമ്പോൾ മുന്നിൽ കാണുന്നതെല്ലാം അവസരങ്ങൾ ആണ്. വിജയം! അതാണ് എല്ലാത്തിന്റെയും അവസാനവാക്ക്, അതിനായി ഭൂമി ചുട്ടുകരിഞാലും സാരമില്ല, വെറുപ്പും വിദ്വേഷവും ഊതിക്കാച്ചി, മുന്നിലുള്ള എല്ലാ അവസരങ്ങളും 'വിടക്കാക്കി തനിക്കാക്കി'' മാറ്റിയാൽ വിജയം ഉറപ്പിക്കാം.

2016 അമേരിക്കൻ ഇലക്ഷനിൽ ജയിച്ചാലും ഇല്ലെങ്കിലും, ഡൊണാൾഡ് ട്രംപ് ഏതായാലും വെറുപ്പിന്റെ ഒരു തുറുപ്പ് ആണ് ഇറക്കിയിരിക്കുന്നത്. ഒട്ടൊക്കെ അത് വിജയിക്കുകയും ചെയ്യുന്നുണ്ട്. വിജയിക്കാനായി അദ്ദേഹം കണ്ടുപിടിച്ച രീതിശാസ്ത്രം കാലപ്പഴക്കത്തിൽ പലപ്പോഴായി ഉപയോഗിച്ച ഇന്ധനം ആണ് , പക്ഷെ അത് ദൂരവ്യാപകമായ പ്രഖ്യാഘാതങ്ങൾ ഇണ്ടാക്കും എന്നതാണ് ചരിത്രം നമ്മെ ഓർമപ്പെടുത്തുന്നത്. മെക്‌സിക്കൻസും, ഇമ്മിഗ്രന്റ്സും മാത്രമല്ല തനിക്കു ചുറ്റും കൂടിയിരിക്കുന്ന മാദ്ധ്യമങ്ങളും, കോടതികളും രാഷ്രീയക്കാരും , മതനേതാക്കളും ഒക്കെ തന്റെയും നാടിന്റെയും ശത്രുക്കളാണ്. കാലങ്ങളായി കാര്‌പെറ്റിനടിയിൽ മറഞ്ഞുകിടന്ന വെള്ളക്കാരുടെ വർഗവൈര്യം ജീവൻവച്ച് തുടങ്ങി. റഷ്യക്കാരുടെ ചാരസംഘടന വച്ച്‌നീട്ടുന്ന അവസരങ്ങളും ഫലപ്രദമായി എതിരാളികൾക്ക്‌മേൽ പ്രയോഗിക്കാനും മടിയില്ല. ശ്രദ്ധകിട്ടാൻ എന്തും പറയാൻ , ഏതു തലത്തിലും പറയാൻ തയ്യാറായ മിടുക്കൻ ന്യൂസ് മേക്കറാണ് അദ്ദേഹം.

കാലങ്ങളായി മധ്യ പൂർവ ദേശത്തും, റഷ്യയിലും, തുർക്കിയിലും ലാറ്റിൻ അമേരിക്കയിലും ഒക്കെ ഭരണം നിലനിർത്താൻ പാകത്തിൽ മതത്തെ ഉപയോഗിച്ചിട്ടുണ്ട്. ജനങ്ങളെ ചൊൽപ്പടിക്ക് നിയന്ത്രിച്ചു നിർത്താൻ മതവിശ്വാസത്തെ തീപിടിപ്പിക്കയും, അതിനുവേണ്ടി മത നേതാക്കളെ ഉപയോഗിച്ച് മറ്റുള്ള വർഗ്ഗത്തെയും, മത വിശ്വാസത്തെയും , വർണത്തേയും വെറുക്കയും ഹനിക്കുകയാണ് ചെയ്യുന്നത്. മതത്തിനു വേണ്ടി സ്വയം ചാവേറാകാൻ പാകത്തിൽ സാധാരണ ജനത്തെ സജ്ജമാക്കുകയാണ് മതനേതാക്കൾക്ക് അവർ നൽകുന്ന നിർദ്ദേശം. അത് പാലിക്കപ്പെട്ടാൽ കൂടുതൽ അധികാരവും അവകാശവും സമ്പത്തും വാരികൊടുക്കാൻ അധികാരം കൈയാളുന്നവർക്കു ഒരു മടിയുമില്ല. സൗദിഅറേബ്യ തങ്ങളുടെ സുന്നി മേധാവിത്യം ലോകത്തിൽ ചോദ്യം ചെയ്യാത്ത ഇടമായി നിലനിർത്താൻ പാകത്തിൽ കണ്ടുപിടിച്ച വഹാബിയിസം ഇന്ന് ലോകത്തെ ആകെ കുട്ടിച്ചോറാക്കി മാറ്റിയിരിക്കയാണല്ലോ. എല്ലാ വിധത്തിലുള്ള ഇസ്ലാമിക സംഘട്ടനങ്ങൾക്കു പിന്നിലും തിരഞ്ഞു ചെന്നെത്തുന്നത് ഈ തത്വസംഹിതിയുടെ പീഠത്തിലാണ്. സൗദി സർക്കാർ നടത്തുന്ന പെട്രോ ഡോളർ മിഷൻ ലോകത്തെമ്പാടും അവരുടെ ആരാധന കേന്ദ്രങ്ങളും അതിലൂടെ അവരുടെ കഠിനമായ വിദ്വേഷ ചിന്തകളുമാണ് കടത്തിവിടുന്നത്. അത്തരം ഇടപെടലുകൾ സമ്മാനിച്ചതാണ് അൽഖുവൈദയും, നസ്റയയും, ബോക്കോ ഹാറാം, ഇസ്ലാമിക് സ്റ്റേറ്റ് , തുടങ്ങിയ ഭീകര പ്രസ്ഥാനങ്ങൾ; അവയിലൂടെ വളർന്നു വന്നവരാണ് സെപ്റ്റംബര് പതിനൊന്നു സൂത്രധാരികളും. നൂറ്റാണ്ടുകളായി സമാധാനത്തിലും സമൃദ്ധിയിലും കഴിഞ്ഞിരുന്ന യൂറോപ്പ് ഇത്തരത്തിലുള്ള കഠിന വിദ്വേഷത്തിന്റെ നിരന്തര ബലിയാടുകൾ ആയികൊണ്ടിരിക്കുന്നു.

ജനങ്ങൾ വായിക്കുന്നതും പഠിക്കുന്നതും ചിന്തിക്കുന്നതും ഇവർക്ക് പേടിസ്വപ്നമാണ്, അതുകൊണ്ട് വെറും മതപഠനശാലകൾ മാത്രം നിലനിർത്തി സാമൂഹിക വിഷയങ്ങൾ അവരുടെ കാഴ്ചപ്പാടിൽ മാത്രം പറഞ്ഞു കൊടുക്കയാണ്. കുറെ വര്ഷങ്ങള്ക്കു മുൻപ് പേർഷ്യൻ ഗൾഫിൽ ജോലിചെയ്തിരുന്ന കാലത്തു ഒരു പാക്കിസ്ഥാനി കമ്പനിയുടെ സ്‌കൂൾ അവിടെ നടക്കുന്നുണ്ടായിരുന്നു. അവിടേക്കു വന്ന ചില പുസ്തകെട്ടുകൾ തുറന്നു നോക്കിയപ്പോൾ കുട്ടികളെ പഠിപ്പിക്കാൻ ഉള്ള സോഷ്യൽസ്റ്റഡീസ് പുസ്തകങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഭാരതത്തെപ്പറ്റി അവിടെ പരാമർശിക്കുന്ന ഭാഗം വായിച്ചാൽ, എത്രയും പെട്ടെന്ന് വളർന്നു ഏതുവിധേനയും ഭാരതത്തെ നശിപ്പിക്കാൻ അവിടെ പഠിക്കുന്നവർക്ക് തോന്നിപ്പോകും, അത്ര വിദ്വേഷമാണ് ആ പുസ്തകങ്ങളിൽ ഉടനീളം. കുട്ടികളിൽ ഇത്രയും ക്രൂരമായ വിദ്വേഷം കയറ്റിവിട്ടാൽ, ആ രാജ്യത്തിന്റെ എല്ലാ പരാജങ്ങൾക്കും ഒരു ഉത്തരം മാത്രമേയുള്ളൂ , അത് ഭാരതമാണ് എന്നാണ് മനസിലാക്കുക.

ഇസ്രയേൽ അറബ് സംഘർഷത്തിലും ഇതുപോലെ ബോധപൂർവമായ വിദ്വേഷം പ്രചരിക്കപ്പെടുന്നുണ്ട്. ഫലസ്തീനികൾ അവരുടെ കുട്ടികളെ കല്ലെടുത്തെറിയാൻ പരിശീലിപ്പിക്കുന്നതും, യഹൂദർ മറ്റുള്ളവരുടെ സ്ഥലംകയ്യേറി വീടുവെക്കാൻ പ്രേരിപ്പിക്കുന്നതും അടുത്ത കാലത്തൊന്നും മാറാൻ പോകുന്നില്ല കാരണം, അതിന്റെ ഒക്കെ അടിയിൽ മത വിശ്വാസം ബോധപൂർവം തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ഇരുകൂട്ടരും കൂടി അറബ് ക്രിസ്ത്യാനികളെ പ്രാവിനെപ്പോലെ പിച്ചി ചീന്തുമ്പോൾ ചോദിക്കാന് ആരും ഇല്ല, അതിനും വേദ ശാസ്ത്രപരമായ നീതീകരണം ഉണ്ട്.

ഇന്ത്യയിലും സ്ഥിതി മറിച്ചൊന്നുമല്ല, തങ്ങളുടെ പുരാതന ക്ഷേത്രങ്ങൾ മുഗൾ തേർ വാഴ്ചകളിൽ മോസ്‌കുകളായെങ്കിൽ, നിർബന്ധപൂർവം , മറ്റു പോംവഴികൾ ഒന്നുമില്ലാതെ പരിവർത്തനം ചെയ്യപ്പെട്ട്ടവരുടെ തലമുറ മരണം കൊണ്ട് കടം വീട്ടണമോ? ജാതി വ്യവസ്ഥികൾ പഴയ കാലത്തെ സാമ്പത്തീക സാമൂഹിക പശ്ചാത്തലത്തിലെ ശരികൾ ആയിരുന്നിരിക്കാം, പക്ഷെ അതിലേക്കു തിരിച്ചു പോയാൽ ആർക്കാണ് പ്രയോജനം ഉള്ളത് എന്ന് സാധാരണക്കാരന് മനസ്സിലാകും. കേരളത്തിൽ ഇന്ന് സവർണർ എന്ന് ഘോഷിക്കപ്പെടുന്ന സമുദായത്തിന്റെ ഏറിയ കൂട്ടവും പണ്ട് 'ശൂദ്രർ ' എന്നാണ് വിളിക്കപ്പെട്ടിരുന്നത് എന്ന് പഴയ മാനുവലുകളിൽ കാണാം. ഇന്ന് ഓരോരുത്തരും സവർണ്ണൻ എന്ന മേല്മുണ്ടു ധരിച്ചു എല്ലാ അമ്പലങ്ങളിലും തൊഴുവാൻ സാധിക്കുന്നെങ്കിൽ അതിന്റെ കാരണം കേരളത്തിലെ ആദ്യകാല ഇംഗ്ലീഷ് പഠന കേന്ദ്രങ്ങളും അതിൽ നിന്ന് വികാസം പ്രാപിച്ച സാമൂഹിക പരിഷ്‌കാരങ്ങളും കമ്മ്യൂണിസ്‌റ് പ്രസ്ഥാങ്ങളും ആണ്. ഏറ്റവും ഒടുവിലായി കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തെ 'വാമന ജയന്തിയാക്കി ' സവർണ്ണ മേധാവിത്വം അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ബോധപൂർവമായ പ്രവണതയെ മുളയിലേ നുള്ളിക്കളയേണ്ടതുണ്ട്.

സ്പാനിഷ് കപ്പലുകളിൽ വന്ന ക്രിസ്ത്യൻ ചരക്കുകൾ, അതിനുശേഷം വന്ന മിഷൻ പ്രവർത്തനം ഒക്കെ സാംബ്രാജ്യ ശക്തികളുടെ പിണയാളുകളെ സൃഷ്ടിക്കുക എന്ന ഗൂഢ തന്ത്രമായിരുന്നു. അതിൽപെട്ടുപോയ പിന്തലമുറകൾ ഈ പാപ ഭാരം ചുമക്കുമ്പോൾ അവരുടെ നിസ്സഹായത ആർക്കു മനസ്സിലാക്കാൻ ആവും? പടയോട്ടങ്ങളും കോളനിവൽക്കരണവും പുതിയ ഒരു കൂട്ടം മനുഷ്യരെ സൃഷ്ട്ടിച്ചു എന്നത് വിധിവൈപരീതം. കാലപ്പഴക്കത്തിൽ ഈ കൂട്ടം, തമ്മിൽ തമ്മിൽ പഴയ കഥകൾ പറഞ്ഞു അടിച്ചു നശിച്ചാൽ, അന്ന് വിതറിയ വിദ്വേഷ പാഷാണം ഇന്നും ശക്തിയായി പ്രവർത്തിക്കുന്നു എന്ന തിരിച്ചറിവാണ് സമൂഹം എന്ന നിലയിൽ നമുക്ക് ആവശ്യം.

പഴയ സോവിയറ്റ് യൂനിയൻന്റെ ഓർമ്മകൾ പുതുക്കി റഷ്യൻ പ്രസിഡന്റിന്റെ നിരീക്ഷണത്തിൽ കെജിബി എന്ന രഹസ്യ ചാര സംഘടന എല്ലാ രാജ്യത്തെ പ്രമുഖ കേന്ദ്രങ്ങളിലും റഷ്യൻ ഓർത്തഡോക്ൾസ് സഭയുടെ സ്വർണ മകുടമുള്ള പള്ളികൾ സ്ഥാപിച്ചുതുടങ്ങി. ഭരണത്തിന്റെ എല്ലാ പിടിപ്പുകേടുകൾക്കും പൊതു സ്വീകാര്യമായ ഉത്തരം കണ്ടെത്താൻ ഈ മത കേന്ദ്രങ്ങൾക്കാകും. ഒപ്പം രാജ്യത്തിനു പ്രധാന രഹസ്യങ്ങൾ എത്തിച്ചുകൊടുക്കാനുള്ള കേന്ദ്രങ്ങളുമായിട്ടാണ് ഈ പള്ളികൾ പ്രവർത്തിക്കുന്നതെന്ന് ന്യൂ യോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. മാത്രമല്ല, ക്രിസ്തുമതത്തിനുവേണ്ടി വാദിക്കാൻ റഷ്യൻ സഭക്കല്ലാതെ ഇന്ന് റോമൻ സഭക്കുപോലും ആവുന്നില്ല. അങ്ങനെ ആഗോള ക്രിസ്തുമത നേതൃത്വം പുതിയ ഒരു ദ്രുവീകരണത്തിലാണ് ചലിക്കുന്നത്.

മനുഷ്യപുത്രൻ നേരിട്ട് അവതരിച്ചു ലോകത്തിന്റെ പാപങ്ങൾ മുഴുവൻ ക്രൂശിൽ സ്വയം വഹിച്ചിട്ടും നന്മയിലേക്ക് ലോകം തിരിച്ചുപോകാൻ കൂട്ടാക്കിയില്ല . ഇനിയും തന്റെ രണ്ടാംവരവിൽ ഒരു സമ്പൂർണ ന്യായവിധിയാണ് ക്രിസ്തുമതവിശ്വാസം. '.....

അനന്തരം സ്വർഗം തുറന്നിരിക്കുന്നതും... ഒരു വെള്ളക്കുതിര പ്രത്യക്ഷമായി...  ജാതികളെ വെട്ടുവാൻ അതിന്മേൽ ഇരിക്കുന്നവന്റെ വായിൽ നിന്നു മൂർച്ചയുള്ള വാൾ പുറപ്പെട്ടുവന്നു... മരണത്തിന്റെ തീപ്പൊയ്ക... സ്പടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ദൈവതേജസ്സുള്ള ജ്യോതിസ്സ്... പ്രത്യക്ഷപ്പെടുന്നു... (വെളിപാട് പുസ്തകം-വിശുദ്ധ ബൈബിൾ).

ഹിന്ദുഅവതാരങ്ങൾ ഒന്നും ധർമ്മം അടിസ്ഥാനപരമായി സംസ്ഥാപിക്കാൻ ഉപകരിച്ചിട്ടില്ല, അതാണല്ലോ അടിക്കടി ഓരോ പുതിയ അവതാരങ്ങൾ വേണ്ടി വന്നത്, ഇനിയും ഒരു പൂർണ സംഹാരമായ, വെള്ളക്കുതിരയിൽ വെട്ടിത്തിളങ്ങുന്ന വാളുമായി എത്തുന്ന കൽക്കി അവതാരമാണ് സത്യയുഗത്തിനു തുടക്കമിടുന്ന സമ്പൂർണ്ണ സർവനാശം. അങ്ങനെ രാഷ്രീയ-മത ഇടപെടലുകൾ കൂടിക്കുഴഞ്ഞു കിടക്കുമ്പോൾ എന്താണ് മതംകൊണ്ടു വിശ്വാസിക്കു ലഭിക്കുന്നത് എന്നത് ചിന്തനീയമാണ്.

നേര് ചൂണ്ടിക്കാണിച്ച നന്മയുടെ പൊൻകുടങ്ങളെ നാം ദൈവങ്ങളാക്കി ചില്ലിട്ടു പൂട്ടി. ഒരിക്കലും പുറത്തുഇറങ്ങാൻആവാതെ പൂജയുടെ കാവൽക്കാരെ നാം നിരത്തി നിർത്തി. പുരോഗമന വാദികളായ നരേന്ദ്രബോൽക്കരനെയും, കല്ബുര്ഗിയെയും, ഗോവിന്ദപന്‌സാരെയും വെടിവച്ചു വീഴ്‌ത്തി. മനുഷ്യത്വത്തിന്റെ അസ്തമനം ചക്രവാളത്തിൽ നിഴൽ വീശിത്തുടങ്ങിയിരിക്കുന്നു.

കല്പിതമായ ഈ വിനാശത്തിനു മരുന്നിടുകയാണ് വെറുപ്പും വിദ്വേഷവും എന്ന സർവസംഹാരി. മനുഷ്യന്റെ അടിസ്ഥാന ഭയവും കൂടപ്പിറപ്പായ അസൂയയും വഴിമരുന്നിടുന്ന വിമര്ശസന്ധിയാണ് വെറുപ്പെന്ന പ്രതിയോർജ്ജം. എന്തിനു ഈ മനുഷ്യബോംബുകൾ വിനാശം വിതക്കുന്നു? എന്തിനീ തർക്കങ്ങൾ? ഒരിക്കലും ഒടുങ്ങാത്ത വ്യവഹാരങ്ങൾ? ചെറിയ സമൂഹത്തിലും ചെറിയ കൂട്ടങ്ങളിലും മാത്രമല്ല സാമ്പ്രാജ്യങ്ങളുടെ അസ്ഥിവാരത്തും ഈ പൂർണ്ണ സംഹാരത്തിന്റെ നനുത്ത പദസ്വരങ്ങൾ കേൾക്കാനാവുന്നില്ലേ?

''Hatred is the coward's revenge for being intimidated.' - George Bernard Shaw

Read more

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഉത്കണ്ഠയും ആശങ്കകളും (വാല്‍കണ്ണാടി)

പാർട്ടി കൺവെൻഷനുകൾ കഴിഞ്ഞതോടെ ആനയും കഴുതയും നേരിട്ടു പോരാട്ടമാണ്. വ്യക്തികൾ എന്ന നിലയിൽ ഡൊണാൾഡ് ട്രമ്പിനെയും ഹിലാരി ക്ലിന്റനെയും ജനം ഒരുപോലെ സംശയിക്കുകയും, ഇരുവരും അനർഹരാണ് എന്നു ചിന്തിക്കുകയും ചെയ്യുന്നു എന്നത് വസ്തുതയാണ്. സ്വന്തം റിപ്പബ്ലിക്കൻ പാർട്ടിയിൽ തന്നെ അനഭിമതനായി, വിവാദങ്ങളുടെ കൂട്ടുകാരനും വിദ്വേഷങ്ങളുടെ പ്രചാരകൻ ഒക്കെയായിട്ടാണ് ട്രമ്പിനെ ജനം കാണുന്നത്. അസത്യങ്ങളുടെ മൂടൽ മഞ്ഞിൽ, ഡമോക്രാറ്റിക് പാർട്ടിയുടെ കളിത്തോഴിയും, വാൾസ്ട്രീറ്റിന്റെ അടിമയായിട്ടും ജനം ഹിലാരിയെ കാണുന്നു. പന്നെ ആരെങ്കിലും ജയിച്ചല്ലേ പറ്റുള്ളു എന്നതാണ് സാധാരണ വോട്ടർമാരെ കുഴയ്ക്കുന്ന പ്രശ്‌നം.

ഇരച്ചുകയറാവുന്ന ചാവേറുകൾ, സംരക്ഷണ മതിലുകൾ, ദുർബലമായ വിദേശ നയങ്ങൾ, കടുത്ത സാമ്പത്തിക വൈതരണികൾ നിരത്തി ഭീതിജനകമായ അന്തരീക്ഷമാണ് റിപ്പബ്ലിക്കൻ കൺവെൻഷൻ നിരത്തിയത്. മുൻ ന്യൂയോർക്ക് മേയർ റൂഡി ജൂലിയാനിയുടെ ഉണ്ടക്കണ്ണുകളിൽ നിന്നും തീ പറക്കുന്നത് ജനം കണ്ടു നടുങ്ങി, അമേരിക്കക്കു സംരക്ഷകൻ ട്രമ്പു മാത്രമേയുള്ളു, എനിക്കു മാത്രമെ അതിനാകുകയുള്ളു എന്നു ട്രമ്പും ആവർത്തിച്ചുപറഞ്ഞു. പാർട്ടിയുടെ ചുവടുതാങ്ങികളെ ഒന്നൊന്നായി അടിച്ചു വീഴ്‌ത്തിയ ട്രമ്പിന്റെ അരാഷ്ട്രീയ പ്രകടനം പാർട്ടി നേതാക്കളെ കുഴച്ചു, അതായിരുന്നു ട്രമ്പിന്റെ പാർട്ടി നോമിനേഷൻ ലഭിക്കാനായ ഘടകവും.

ഡമോക്രാറ്റിക് പാർട്ടി ഘടകങ്ങൾ വഴിവിട്ട് ഹിലാരിയുടെ വിജയം ഉറപ്പാക്കുകയായിരുന്നുവെന്നും, എതിരാളി ബേർണിസാന്റേർഡിനെ തകർക്കാൻ സൂത്രപ്പണികൾ ചെയ്തു എന്ന വിക്കിലീക്‌സിന്റെ കണ്ടെത്തലുകളും ഡമോക്രാറ്റിക് പാർട്ടിയിൽ ഹിലാരിയെ വല്ലാതെ വെറുപ്പിച്ചു.

അമേരിക്കയിലെ ഇപ്പോഴത്തെ അടിസ്ഥാനപരമായ വിഷയങ്ങളായ നല്ല തൊഴിൽ നഷ്ടപ്പെടുന്നതും, ആരോഗ്യസുരക്ഷയിലെ കെടുകാര്യസ്ഥതയും, വൻകടക്കെണിയും, ബാങ്കുകളുടെ കൊള്ളത്തരങ്ങളും, താറുമാറായ ഉൽപാദന ക്ഷണതയും, നിലവാരമില്ലാത്ത പ്രാഥമിക വിദ്യാഭ്യാസവും, വർദ്ധിച്ചുവരുന്ന അസമത്വങ്ങളും വർഗ്ഗീയ വിദ്വേഷവും ഒന്നും ചർച്ചചെയ്യാതെപോയി. പാർട്ടി കൺവെൻഷനുകൾ വെറും ഇവന്റ് ഷോകളായി മാറി. എഴുതി തയ്യാറാക്കിയ പ്രസംഗങ്ങളും ജനത്തെ മടുപ്പിച്ചു. തന്റെ മൂന്നു വിവാഹങ്ങളിലായി ജനിച്ച കുട്ടികളെ നിരത്തിനിർത്തി ബലൂൺ തട്ടിക്കളിപ്പ് റിപ്പബ്ലിക്കൻ കൺവൻഷൻ അവസാനിപ്പിച്ചപ്പോൾ, കൊച്ചു കുട്ടികളെപ്പോലെ ബലൂൺ തട്ടിക്കളിച്ചാണ് മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഡമോക്രാറ്റിക് കൺവൻഷൻ അവസാനിപ്പിച്ചത്.

ട്രമ്പ് എന്ന ബിസിനസുകാരനെ സംബന്ധിച്ച് തിരഞ്ഞെടുപ്പ് തോറ്റാലും വൻ വിജയം, തന്റെ ബ്രാൻഡ് ഉൽപ്പന്നങ്ങൾ വിറ്റഴിയും എന്നത് ഉറപ്പ്. തനിക്കെതിലെ വിരൽ ചൂണ്ടുന്ന ആരേയും കുത്തിക്കൊല്ലാതെ പിൻവാങ്ങില്ല എന്ന ട്രമ്പ് നയങ്ങളും, പരിഹാസവും, വിദ്വേഷവും നിറഞ്ഞ അട്ടഹാസങ്ങളുമായി ഹിലാരിയും അമേരിക്കൻ വോട്ടർമാരുടെ മുമ്പിൽ അവതരിച്ചിരിക്കുകയാണ്. രൗദ്രം ആണ് ഇവരുടെയും മുഖഭാവം, ക്രൂരമാണ് ഇവരുടെയും വികാരപ്രകടനങ്ങൾ. ഇതൊക്കെ കണ്ടു അസഹനീയമായ വോട്ടർമാർ അടുത്ത മൂന്നു മാസക്കാലത്തെ ആശങ്കയോടെ വീക്ഷിക്കുന്നു.

ഡമോക്രാറ്റിക് പാർട്ടി കൺവൻഷനിൽ പാക്കിസ്ഥാൻകാരനായ ഖാൻ നടത്തിയ പ്രസംഗം ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിലേറെയായിരുന്നു ട്രമ്പ് ആയാൾക്കെതിരായി നടത്തിയ പരാമർശങ്ങൾ, ഇവിടെ സാമാന്യ മര്യാദകൾ എല്ലാം ലംഘിക്കപ്പെട്ടു. ഇനിയെത്ര കോലാഹലങ്ങൾ കാണാനിരിക്കുന്നു?

ഖാൻ എന്ന മുസ്ലിം ചർച്ചകളിൽ ആക്രമിക്കപ്പെട്ടപ്പോൾ പ്രസിഡന്റ് ബരാക് ഒബാമയുടെ 'ഹുസൈനിസം' മറയില്ലാതെ പുറത്തുവന്നു. മദ്ധ്യപൂർവ്വേഷ്യലിയെ ക്രിസ്തുമത പീഠനത്തിനെതിരെ മൗനം പാലിച്ചിരുന്ന ഇദ്ദേഹം വികാരഭരിതനാകുന്നതും ജനം ഈർഷ്യയോടെ നോക്കിയിരുന്നു.

ട്രമ്പിന് പ്രസിഡന്റിന്റെ മഹനീയ സ്ഥാനത്ത് മര്യാദ പുലർത്താനാകില്ല എന്നി ഹിലാരി, തന്റെ ഭർത്താവ് സമുന്നതപദവിയിൽ ഇരുന്നു കാട്ടിക്കൂട്ടി മോണിക്ക സംഭവങ്ങൾ ജനം മറന്നുകാണുമെന്നാണ് ഇവരുടെ വിശ്വാസം. ട്രമ്പിന്റെ പ്രസംഗത്തിനിടെ ഒരു കുട്ടി കരഞ്ഞപ്പോൾ പ്രസംഗം നിർത്തി ട്രമ്പു പറഞ്ഞു, കുട്ടികൾ കരയുന്നത് എനിക്ക് ഇഷ്ടമാണ്, കുട്ടികളെയും ഇഷ്ടമാണ്, കുട്ടി വീണ്ടും കരഞ്ഞപ്പോൾ, അതിനെ എടുത്തു വെളിയിൽ കൊണ്ടുപോകാൻ പറയാനും അദ്ദേത്തിന് യാതൊരു മടിയുമുണ്ടായില്ല.

ഫൈഡറൽ ബ്യൂറോ ഓഫ് ഇൻവിസ്റ്റിഗേഷൻ ഡയറക്ടർ ജേംസ് കോമി സെനറ്റ് ഹിയറിബിൽ ഹിലരി സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോൾ അലംഭാവ കാട്ടി എന്നു പറഞ്ഞു. വിശദീകരണത്തിൽ ഇവർ കള്ളം പറഞ്ഞില്ല പക്ഷേ, സത്യമല്ല പറഞ്ഞതെന്നും പറയുന്നതു കേട്ടു ജനം നടുങ്ങി. എന്താണ് സത്യത്തിന്റെയും കള്ളത്തിന്റെയും നിർവ്വചനം? അത് ഹിലാരിതന്നെ കണ്ടുപിടിക്കും.

ഹിലാരിക്കുവേണ്ടി വോട്ടുപിടിക്കാൻ ഇറങ്ങിയ വാറൽ ബഫറ്റ് തുടങ്ങിയവരുടെ നിരകണ്ടപ്പോൾ ബേർണി സാന്റേർഡിനെ പിൻതുണച്ചവലിയ കൂട്ടം ഡമോക്രാറ്റുകൾ അസ്വസ്ഥരായി.

അമേരിക്കയിലെ 324 മില്യൺ ജനങ്ങളിൽ 221 മില്യാണ് വോട്ടു രേഖപ്പെടുത്താൻ യോഗ്യതയുള്ളവർ. 88 മില്യൺ സാധാരണ വോട്ടു ചെയ്യാറില്ല. 73 മില്യൺ പ്രൈമറി മത്സരങ്ങളിൽ വോട്ടു ചെയ്തില്ല, പക്ഷേ, ഇവർ വോട്ടുചെയ്യും. 60 മില്ല്യൺ ആളുകളാണ് പ്രൈമറി മത്സരത്തിൽ വോട്ടുചെയ്തത്. അതിൽ പകുതിയിലേറെ പേരും വോട്ട് ചെയ്തു സ്ഥാനാർത്ഥികൾ ഇപ്പോൾ രംഗത്തില്ല. ഏതാണ്ട് 14 ശതമാനം സമ്മതിദായകർ, അല്ലെങ്കിൽ 9 ശതമാനം പേരുമാത്രമാണ് ഹിലാരിക്കോ ട്രമ്പിനോ വേണ്ടി ഇതുവരെ വോട്ടു ചെയ്തവർ. (ന്യൂയോർക്ക് ടൈംസ് - കടപ്പാട്). അതായത് 91 ശതമനാനം പേരും ഇപ്പോൾ കടുത്ത മാനസിക സംഘർഷത്തിലാണ് അമേരിക്കയിൽ, അതിലേറെ അസ്വസ്ഥമാണ് ലോക രാജ്യങ്ങളും.

ഏതാണ്ട് 900 മില്ല്യാണ് ഡോളർ പൊടിപൊടിച്ചു ഇത്രയും ശ്രമകരമായ നീണ്ട പ്രക്രിയയിലൂടെ ഒരു ജനകീയ നേതാവിനെ കണ്ടെത്താനായില്ല എന്നത് തിരഞ്ഞെടുപ്പ് സംവിധാനത്തിന്റെ പാളിച്ചയാണ്. ഇനി കിട്ടുന്നത് എന്തായാലും അനുഭവിക്കുക എന്നതാണ് അമേരിക്കക്കാരന്റെ വിധി. വ്യവസ്ഥാപിതമായ രീതിയിൽ കൂടെയല്ലാതെ, വ്യക്തിപരമായ ആശയങ്ങളുടെ പേരിൽ പൊതു സമ്മതനായ ഒരു ജന നേതാവിനെ കണ്ടെത്താൻ അമേരിക്കൻ രാഷ്ട്രീയത്തിന് ഇന്നു സാധിക്കുന്നില്ല എന്നത് സംവിധാനത്തിന്റെയും ജനാധിപത്യത്തിന്റെയും അപചയമല്ലേ?

Read more

"ദിനവൃത്താന്തങ്ങള്‍" (വാല്‍ക്കണ്ണാടി)

ഓരോ ചാവേറുകള്‍ മനുഷ്യക്കൂട്ടങ്ങളിലേക്ക് ഇറങ്ങിവന്ന് ചിന്നിച്ചിതറുമ്പോഴും മരണസംഖ്യ ഉയരുന്നത് ഒരു വാര്‍ത്ത അല്ലാതായി മാറുമ്പോഴും സംവേദിക്കപ്പെടുന്ന സന്ദേശം രേഖപ്പെടാതെ പോകുന്നത് ഖേദകരമായ വസ്തുതയാണ്. കേവലം ഏതോ വികലമായ ഒരു പ്രത്യയശാസ്ത്രത്തിന്റെയോ, തലതിരിഞ്ഞ മതതീവ്രവാദത്തിന്റെയോ പേരില്‍ ചാര്‍ത്തപ്പെടുന്ന  ഭീകരപ്രവര്‍ത്തനം എന്ന രീതിയില്‍ ഇവ എഴുതി തള്ളപ്പെടുകയാണ്. എന്തുകൊണ്ട് ഇവ ആവര്‍ത്തിക്കപ്പെടുന്നു. ഇത്തരം ഒരു തീവ്രത ഉണര്‍ത്തുന്ന രാഷ്ട്രീയ കാഴ്ചപ്പാടുകള്‍, അഭ്യുതയകാംക്ഷികള്‍, ഒളിച്ചിരിക്കുന്ന മുഖങ്ങള്‍ എന്തേ എപ്പോഴും അവ്യക്തമായിതന്നെ നിലനില്‍ക്കുന്നത്. ഈ നിഴല്‍ യുദ്ധങ്ങളില്‍ മനുഷ്യയുഗം തന്നെ അവസാനിക്കുമോ എന്ന അങ്കലാപ്പിലെങ്കിലും ഒരു തപ്പിത്തടയലോ അന്വേഷണമോ ആവശ്യമാണ്.

ലോകവിഷയങ്ങള്‍ തലപുകഞ്ഞു ആലോചിക്കുന്നതിനുപകരം നമ്മുടെ സമൂഹത്തിലൂടെ ഒന്നു നിരീക്ഷിച്ചാല്‍ മൂല്യകാരണങ്ങളുടെ ചുരുളഴിഞ്ഞേക്കാം. ചെറിയ മനുഷ്യകൂട്ടങ്ങളാണ് സാമ്രാജ്യങ്ങളായി മാറപ്പെടുന്നത്. അടിസ്ഥാനപരമായി, പരിണാമം സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരേ ദിശയില്‍ പതിവായി യാത്രചെയ്യുന്നവര്‍ തങ്ങളുടെ ഇരിപ്പിടം മാറി മാറി തെരഞ്ഞെടുത്തേക്കാം. എന്നാലും യാത്ര ഒരേ ദിശയില്‍ തന്നെ.

ബോധപൂര്‍വ്വം ആസൂത്രിതമായി പ്രചരിക്കപ്പെടുന്ന നുണകളും അതു ഉതിര്‍ത്തുവിടുന്ന മാരകപ്രതിഫലനങ്ങളും എന്നും ചരിത്രത്തിന്റെ ഗതിയെ മാറ്റിമറിച്ചിട്ടുണ്ട്. സോക്രട്ടീസിനു വിഷം കൊടുക്കുവാനും ക്രിസ്തുവിനെ ക്രൂശിലേറ്റുവാനും ജര്‍മനിയില്‍ നാസികളെ പ്രകോപിച്ച് ജൂതഹത്യ നടത്തുവാനും 'വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍' എന്ന ഓമനപ്പേരില്‍ മദ്ധ്യകിഴക്കന്‍ രാജ്യങ്ങളെ അനാഥമാക്കുവാനും, ഭീകരതയുടെ പാലായനങ്ങളെ മറചാര്‍ത്തി യൂറോപ്യന്‍ യൂണിയനില്‍ ബ്രെക്‌സിറ്റും നുണക്കഥകളിലെ കൃത്രിമ ദ്വീപുനിര്‍മ്മാണവും തുടങ്ങി നിരവധി എല്ലാം. എന്തിന്, അറിയാത്ത കഥാപാത്രങ്ങളായി മാറുകയാണ് നാം ബാര്‍ കോഴയും,സരിത രാത്രികളും ഇപ്പോള്‍ ചര്‍ച്ചപോലും ചെയ്യപ്പെടുന്നില്ല, അന്വേഷണവുമില്ല.

വ്യാവസായവല്‍ക്കരണത്തിന്റെ പ്രതിവിപ്ലവം കുറച്ചൊന്നുമല്ല സമൂഹമെന്ന നിര്‍വ്വചനം തന്നെ മാറ്റി മറിക്കാനായത്. ചെറുസമൂഹത്തിലായി ഉണ്ടായിരുന്ന അടിസ്ഥാന ഉത്പാദനക്ഷമതയും സാങ്കേതികതയും വിസ്മൃതിയിലായി. ചന്തകള്‍ക്കു പകരം കൂറ്റന്‍ മാളുകളായി ഷോപ്പിംഗ് സംസ്‌കാരം. മുട്ടുസൂചിവരെ ലോകത്തിന്റെ ഒരു കോണില്‍ നിന്നും മാത്രം ഉണ്ടാക്കി എല്ലാ മുക്കിനും മൂലയിലും വിതരണം ചെയ്യപ്പെടുമ്പോള്‍ ചെറിയ ചന്തകളിലെ ലാഭങ്ങള്‍ ലോകത്തിലെ ഒരു ചെറുകൂട്ടത്തിന്റെ കീശയില്‍ മാത്രം എത്തിച്ചേര്‍ന്നു കൊണ്ടേയിരിക്കുന്നു. ചെറുകൂട്ടങ്ങളായി തൊഴില്‍ തേടിയുള്ള പാലയനങ്ങള്‍, കുടിയേറ്റങ്ങള്‍, പുതിയ തലമുറക്കു തൊഴില്‍ തേടി പോകേണ്ട പാഠ്യപദ്ധതികള്‍, എല്ലാംചേര്‍ത്ത് ചെറുസമൂഹത്തിന്റെ കെട്ടുറപ്പ് തന്നെ അനാഥമാക്കി. ഇവരുടെ അധ്വാനത്തിന്റെ വിയര്‍പ്പും മുന്‍പറഞ്ഞ ഒരു ശതമാനത്തിന്റെ ലാഭത്തിനുവേണ്ടി മാത്രമായിത്തീരുകയാണ്. നല്ല ജോലിക്കുവേണ്ടിയുള്ള അലച്ചിലും എത്ര ജോലി ചെയ്താലും സംതൃപ്തമാക്കാനാവാത്ത ജീവിതനിലവാം തന്റേതെന്ന അഭിമാനിച്ചതൊന്നും തൊട്ടുനോക്കാന്‍ പോലും തയ്യാറാവാത്ത പുതിയ തലമുറ, പുതിയ രീതികള്‍, പുതിയ കാഴ്ചപ്പാടും എത്ര അസ്വസ്ഥമാണീ കടന്നുപോക്കലുകള്‍

ഏെതങ്കിലും തൊഴിലിടങ്ങളില്‍ ദീര്‍ഘകാലം ജോലി ചെയ്തു എന്നു അഭിമാനത്തോടു പറഞ്ഞിരുന്നു എങ്കില്‍ ഇന്ന് അത് കുറ്റകരമായ അനാസ്ഥയായിട്ടാണ് കണക്കാക്കപ്പെടുന്നത് കൂടെകൂടെ തൊഴില്‍ മാറിക്കൊണ്ടേയിരിക്കണം, അതിനുള്ള പരിചയം നേടുകയും മാനസികവും ശാരീരികവുമായ തയ്യാറാറെടുപ്പും പരിചയം നേടുകയും മാനസികവും ശാരീരികവുമായ തയ്യാറെടുപ്പും അതിനിടയില്‍ നേരിടുന്ന മാനസികസമ്മര്‍ദ്ദവും, പിരിമുറുക്കങ്ങളും, എപ്പോഴും ആരെങ്കിലും ഭയന്നുളള തൊഴില്‍ ചുറ്റുപാടുകളും സമൂഹത്തിന്റെ അസ്ഥിവാരം ഓരോന്നായി സ്വകാര്യമേഖല കൈയ്യടക്കുകയാണ്. 
സമൂഹത്തിലെ കരുതല്‍ സംവിധാനങ്ങള്‍ അപ്പാടെ അപ്രത്യക്ഷമാക്കുകയാണ്. ഏറ്റവും കുറഞ്ഞ വേതനത്തില്‍ ഏറ്റവും കൂടുതല്‍ അധ്വാനം, മുന്‍ പറഞ്ഞതുപോലെ കേവലം ഒരു ശതമാനത്തിനുവേണ്ടി 99 ശതമാനവും ഹോമിക്കപ്പെട്ടു. വിദ്വേഷവും, അവജ്ഞയും നീരസവും ക്രൂരമായ മതഭ്രാന്തും പിടിച്ച ഒരു വലിയ കൂട്ടം എങ്ങോട്ടെന്നില്ലാത്ത പാലായനത്തിലാണ്. ഇത്തരം ഉറഞ്ഞുകൂടിയ കാര്‍മേഘങ്ങള്‍ ലോകത്തിന്റെ വിവിധ സമൂഹങ്ങളില്‍ നിറഞ്ഞു നില്‍ക്കയാണ്.

സ്വന്തമായി  ഉയരാന്‍ യാതൊരു പ്രതീക്ഷയുമില്ലാത്തിടത്ത് താനുള്‍പ്പെടുന്ന ചെറുകൂട്ടത്തിന്റെ അന്തസ്സില്‍ കയറിപ്പിടിച്ച് ഒരു കൂട്ട അഹങ്കാരമെന്ന വികാരത്തില്‍ എത്തപ്പെടുകയാണ് പിന്നെയുള്ള പോംവഴി. തന്റെ സമുദായത്തോടും കൂട്ടത്തോടും മാത്രമാണ് പിന്നെ കടപ്പാടുകള്‍ അതു വളര്‍ന്ന് മറ്റു കൂട്ടങ്ങളോടുള്ള വെറുപ്പും വിദ്വേഷവുമായി മാറ്റപ്പെടുന്നു. കാഴ്ചയിലും വരും തനിക്കുമുമ്പിലെ അപകടമാണെന്ന് വിശ്വസിക്കുകയാണ് കൂട്ടത്തിനു നില നില്‍ക്കാനാവൂ. അതിനായി സ്വയം ഹോമിക്കുവാനും തയ്യാറാകണം. 

പണമില്ലാത്തവന്‍,  അതാണ് ലോകത്തിലെ വിജയത്തിന്റെ സമവാക്യം. വിജയത്തിനു വിലയുണ്ടാവുന്നത് ഏറ്റവും കൂടുതല്‍ വേദനയും അപമാനവും അവനു സമ്മാനിക്കാനാവുമ്പോഴാണ്. അങ്ങനെ അവന്‍ പ്രവാചകന്റെയും പ്രവചനങ്ങളുടെയും യോഗയുടെയും സിദ്ധിയുടെയും കറുത്തതും കാവിയുമായ വേഷങ്ങളില്‍ പൊതിഞ്ഞ് തന്റെ വിജയം ആഘോഷിക്കുകയാണ്. എല്ലാം നഷ്ടപ്പെട്ടവന്‍ മതഭ്രാന്തില്‍ ആടിത്തിമിര്‍ക്കയാണ്.

തുറന്ന ലോകത്തില്‍ നിന്നും പഴയ ചെറുകൂട്ടങ്ങളിലേക്ക് മടങ്ങിപ്പോകാനാവുമോ? തനതായ വിശ്വാസ കേന്ദ്രങ്ങളിലേക്കും ചെറുകൂട്ടങ്ങളുടെ സ്വയമൂല്യത്തിനും ആത്മാഭിമാനത്തിനും സാമ്പത്തിക അസ്ഥിരതയും പിരിമുറുക്കവും കുറഞ്ഞ ഒരു സാമൂഹിക നിലയിലേക്കും ചുരുങ്ങാനാവുമോ? നമുക്ക് ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം. നമുക്ക് അതിരാവിലെ മുന്തിരത്തോടത്തിലേക്കു പോകാം. മുന്തിരിവള്ളികള്‍ തളിര്‍ത്തുവോ എന്നും മുന്തിരിപ്പൂക്കള്‍ വിടര്‍ന്നോ എന്നും നോക്കാം. ഇത് ശലോമോന്‍ രാജാവിന്റെ ഒരു വ്യാമോഹം മാത്രം ആയിരുന്നിരിക്കാം.

സമൂഹത്തിന്റെ  നിലനില്‍പ്പിന് ആധാരശിലയാകേണ്ട സംവിധാനങ്ങള്‍ നിഷ്‌കൃയരാണ് എന്നതാണ് വിചിത്രം. മാദ്ധ്യമങ്ങള്‍ ആരേയാണു ഭയക്കുന്നത്? ആര്‍ക്കുവേണ്ടിയാണ് തൂലിക ചലിപ്പിക്കുന്നത്? സ്വസ്ഥമായി സംവഭിക്കേണ്ട അക്കാദമിക്ക് ഉറവിടങ്ങള്‍. സമൂഹത്തിന്റെ   നിറദീപമാകേണ്ട കലാസാംസ്‌കാരിക പ്രതിഭകള്‍ ചാവേറുകളെ മഹത്വപ്പെടുത്തിയും സഹനത്തെ ഘോഷിച്ചും കൊണ്ട് മതവും ചിതലരിച്ച മണ്‍കൂനയായി നിലനില്‍ക്കുന്നത് വിധി വൈചിത്രം.

"In a time of universal decit, telling the truth is a revolutionary act."                                                                                          "Who controls the past controls the future. Who controls the present controls the past"
-George Orwell

Read more

പ്രിയങ്ക ചോപ്രയുടെ സുറിയാനി ക്രിസ്ത്യാനി വേരുകൾ ഒരു സത്യാന്വേഷണം (വാല്‍ക്കണ്ണാടി)

ബോളിവുഡ് സിനിമ താരം പ്രിയങ്ക ചോപ്രയുടെ മുത്തശ്ശി മേരി ജോണ് അഘൗരി (മധു ജോത്സ്‌ന ) യുടെ ശവ സംസ്‌കാരവുമായി ഉരുത്തിരിഞ്ഞ വിവാദങ്ങൾ ഇന്ത്യൻ മാദ്ധ്യമങ്ങളിൽ ചലനം സൃഷ്ട്ടിച്ചു. മേരി ജോൺ മാമോദീസ ഏറ്റതും തന്റെ മാതാപിതാക്കൾ അന്ത്യ വിശ്രമീ കൊള്ളുന്നതുമായ കുമരകം അറ്റാമംഗലം പള്ളിയിൽ, മാതാപിതാക്കളുടെ അടുത്തു തന്നെ സംസ്‌കരിക്കപ്പെടണം എന്നായിരുന്നു ആവരുടെ ആഗ്രഹം . ഈ അഭിലാഷം നിറവേറ്റുവാനായിരുന്നു പ്രിയങ്ക ചോപ്രയും കുടുംബാങ്ങളും മൃതദേഹവുമായി കുമരകം പള്ളിയിൽ എത്തിയത് .

ഒരു ഹിന്ദുവായി വിവാഹം ചെയ്യപ്പെട്ട് , സുറിയാനി പാരമ്പര്യത്തിൽനിന്നും വിട്ടുപോയ കാരണത്തിൽ പള്ളി അധികാരികൾ അറ്റാമംഗലം പള്ളിയുടെ സെമിത്തേരിയിൽ ശവം അടക്കുവാൻ അനുവദിച്ചില്ല . പിന്നിട് യാക്കോബായ സഭയുടെ കോട്ടയം മെത്രാപൊലീത്ത ഇടപെട്ടു പൊൻകുന്നം സെന്റ് തോമസ് സുറിയാനി പള്ളിയിലാണ് സംസ്‌കരിച്ചത് .

ഇതോനടനുബന്ധിച്ചു ഉണ്ടായ വിമര്ശനങ്ങളിലേക്കോ വിശകലങ്ങലിലേക്കോ കടക്കുവാനല്ല ഈ ഉദ്യമം . കാലാകാലങ്ങളായി സുറിയാനി ക്രിസ്ത്യാനി ആചാരങ്ങളിൽ നടമാടിയിരിക്കുന്ന വൈരുധ്യ നിലപാടുകളെയും ധാരണപ്പിശകുകളെയും നേരെ ഒന്ന് വിരൽ ചൂണ്ടുവാൻ മാത്രമാണ് ശ്രമിക്കുന്നത്. ആചാരഅനുഷ്ടാനങ്ങളിലും വിശ്വാസങ്ങളിലും ഏകത പുലര്ത്തുന്ന ഓർത്തഡോക്ൾസ് യാക്കോബായ വിഭാഗങ്ങളെ ഒന്നായി കണ്ടുകൊണ്ട് ഒരു പൊതു ധാരണയിലാണ് ഇവിടെ വിലയിരുത്തുന്നത് .

സുറിയാനി ക്രിസ്ത്യാനികളുടെ പാരമ്പര്യമനുസരിച്ച് 7 വിശുദ്ധ കൂദാശകൾ (വിശുദ്ധ കർമങ്ങൾ ) ഒരു ജീവിതത്തിൽ അനുവര്ത്തികാവുന്നതായിട്ടുണ്ട് . അതിൽ മാമോദീസയും പരിശുദ്ധാല്മാ അഭിഷേകവും നിര്ബധമായി അനുഷ്ടിക്കപ്പെടേണ്ടതുണ്ട്. ചിലവ ആവർത്തിക്ക പ്പെടാവുന്നതാണെങ്കിലും , മാമോദീസയും പരിശുദ്ധാല്മാ അഭിഷേകവും ഒരിക്കൽ മാത്രമേ പാടുള്ളൂ എന്നാണ് നിയമം. ' പാപമോചനത്തിനു മാമോദിസ ഒരിക്കൽ മാത്രമേയുള്ളൂ എന്ന് ഞങ്ങൾ ഏറ്റുപറയുന്നു ' എന്ന സഭയുടെ വിശ്വാസ പ്രമാണം എല്ലാ പ്രാർത്ഥനയോടൊപ്പവും ആവർത്തിക്കപെടാറുണ്ട്. മാമോദീസ വഴി ദൈവ സ്വരൂപത്തിന്റെ പ്രതിബിംബം വിശ്വാസിയിൽ മുദ്രകുത്തപ്പെടുകയാണെന്നും , ഇതുവഴി ജന്മപാപത്തിൽനിന്നും വിശ്വാസി മോചിതാനകുകയാണ് എന്നാണ് വിശ്വാസം. ശിശുക്കളുടെ നിർമലതക്കു മാത്രമേ ഇത്തരം ഒരു പരിശുദ്ധ തലം സൃഷ്ട്ടിക്കാനാവുകയുള്ളൂ എന്നതിനാൽ വിശുദ്ധ മൂറോൻ അഭിഷേകം മാമോദീസയോടൊപ്പം തന്നെ നിർവഹിക്കപ്പെടുന്നു . ഈ ദിവ്യകര്മം നിർവ്വഹിക്കുവാൻ തിരഞ്ഞെടുക്കപ്പെട്ട്, അഭിഷേകം ചെയ്യപ്പെട്ട പുരോഹിതൻ തന്നെ വേണം എന്നത് നിര്ബന്ധം ആണ് . സഭ വിട്ടുപോയി തിരികെ വരുന്നവര്ക്ക് ഇതു വീണ്ടും അനുഷ്ടിക്കേണ്ടതില്ല. ഇവിടെ ദൈവകൃപ നേരിട്ടാണ് വിശ്വാസിക്ക് ലഭിക്കുന്നത് , വൈദീകൻ ഒരു മദ്ധ്യസ്ഥൻ മാത്രം .

എന്നാൽ ശവസംസ്‌കാരം എന്നത് 7 കൂദാശകളിൽപ്പെടുന്നില്ല, ഒരു അനുഷ്ടാന കര്മവും സഭയുടെ ഒരു ഉത്തരവാദിത്തവും ആണ് . ഇവിടെ വൈദീകരുടെ സാന്നിധ്യം അത്യന്താപേക്ഷിതം ആണോ എന്നതിനെപ്പറ്റി പഠനം ആവശ്യമാണ് . മരിച്ചവരെ സംസ്‌കരിക്കുക എന്നത് സഭയുടെ കല്പനയിൽപ്പെടും അത് വിശ്വാസിയെ മാത്രമാകണമെന്നു നിഷ്‌കര്ഷിച്ചിട്ടില്ല . കാലപ്പഴക്കത്തിൽ സുറിയാനി ക്രമമനുസരിച് സാധാരണ വിശ്വാസിക്ക് സാദാ ക്രമം, പുരോഹിതന് സ്‌പെഷ്യൽ ക്രമം , മഹാപുരോഹിതന് മഹാസ്‌പെഷ്യൽക്രമം എന്നിങ്ങനെ കാണാറുണ്ട് . ഇത്തരം വേർതിരുവിന്റെ സാംഗത്യം ചോദ്യം ചെയ്യുകയല്ല ഇവിടെ , സാന്ദര്ഭീകമായി ഒരു നിരീക്ഷണത്തിനായി കുറിച്ചു എന്ന് മാത്രം .

മാമോദീസ മുങ്ങിയതിനു ശേഷം ഒരാൾ അവിശ്വാസിയായി ജീവിച്ചു മരിച്ചാൽ എന്ത് രീതിയിലുള്ള ശവസംസ്‌കാരം ആണ് നടത്തേണ്ടത് ? പൊതുശവസംസ്‌കാരസ്ഥലം ലഭ്യമല്ലെങ്ങിൽ ശവസംസ്‌കാരം ആര്‌ക്കെങ്ങിലും നിഷേധിക്കാനകുമോ? ഒരു ക്രിസ്ത്യാനിക്ക് അതിനു കഴിയുമോ ? കുറ്റവാളിയായോ കടുത്ത പകര്ച്ചവ്യാധി മൂലമായോ മരണപ്പെടുന്ന അവസ്ഥയിൽ പള്ളി സെമിത്തേരിയുടെ ഒരു പ്രത്യേക ഭാഗത്താണ് സംസ്‌കാരം നടത്തപ്പെട്ടുകൊണ്ടിരുന്നത് . പള്ളി സെമിത്തേരികൾ തികച്ചും സ്വകാര്യ ഇടങ്ങൾ ആയിത്തീരുകയും പള്ളിയിൽ നിന്ന് പുറത്തായവർക്കും പുറത്താക്കപ്പെട്ടവർക്കും അവിടെ ഇടം അനുവദിക്കില്ല എന്നത് ഒരു കീഴ്‌വഴക്കമാക്കി,സഭാ തര്ക്കത്തിനിടെ ശവസംസ്‌കാരം തടസ്സപ്പെടുത്തുന്നത് കടുത്ത അപരാധമാണ് . സര്ക്കാരിന്റെ അനുവാദത്തോടെ പൊതു സ്മശാനങ്ങൾ ഉണ്ടാവേതുണ്ട് . അമേരിക്കയിൽ അത്തരം സ്മശാനങ്ങളിൽ യാതൊരു മടിയും കൂടാതെ സുറിയാനി ക്രിസ്ത്യാനികൾ അടക്കം ചെയ്യപ്പെടുന്നുണ്ട് .

പിതാക്കന്മാരുടെ മണ്ണിനോട് കൂടിചേരുക എന്നത് സുറിയാനി ക്രിസ്ത്യാനികളുടെ ഉള്ളിന്റെ ഉള്ളിലെ തുടിപ്പാണ് . ഇതു അല്മീയതേക്കാളുപരി വൈകാരികമായ ഒരു അഭിനിവേശമാണ് . മലയാളി കുടിയേറിപ്പോകാൻ നിർബന്ധിതനായത് നിലനില്പിനുവേണ്ടിയായിരുന്നു. അവൻ നാട് ഉപേക്ഷിച്ചു ഓടിപ്പോയവനല്ല , അതിനാൽ ഒരു തിരിച്ചുവരവ് എന്നും അവനെ മോഹിപ്പിക്കാറുണ്ട് .

ഏകദേശം 70 വർഷങ്ങൾക്കു മുൻപ് സുറിയാനി ക്രിസ്ത്യാനി യുവതികൾ നേര്‌സിങ്ങു പഠിക്കാൻ കേരളത്തിനു പുറത്തുപോയിതുടങ്ങിയത് ആധുനിക കേരളത്തിന്റെ ചരിത്രഗതി തന്നെ തിരിച്ചുവിട്ടു . അതിനു അവരെ പ്രാപ്തരാക്കിയ ഘടകം, നല്ല ശമരിയക്കാരന്റെ ഉപമകൾ ചാലിച്ച പള്ളി പ്രസംഗങ്ങളും, അറക്കാതെയും മടിക്കാതെയും ഏതു സാഹചര്യത്തെയും സധൈര്യം നേരിടാനുള്ള അച്ചായത്തിമാരുടെ ചങ്കുറപ്പും ആയിരുന്നു . ലോകത്തിന്റെ വിവിധ പ്രദേശങ്ങളിൽ കുടിയേറിപോകുമ്പോഴും തന്റെ കുടുംബ ഭദ്രതക്കൊപ്പം സ്വന്തക്കാരുടെ ഉന്നമനവും അവരുടെ വലിയ മനസ്സിൽ ഉണ്ടായിരുന്നു . അതാണ് സ്വന്തം മണ്ണിനോടുള്ള അഭിനിവേശം അവരിൽ വർദ്ധിപ്പിച്ചത് . താൻ ചെറുപ്പത്തിൽ വിട്ടിട്ടു പോയ വഴികളും ഇടങ്ങളും മാതാപിതാക്കന്മാരുടെ നനുത്ത സാന്നിധ്യവും ഓർമകളും അവരുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ മങ്ങാതെ മായാതെ കിടപ്പുണ്ട് . ഈ തിരിച്ചറിവാണ് സമൂഹമെന്ന നിലയിൽ മലയാളിക്ക് നഷ്ട്ടപ്പെട്ടത് . ഇന്നും കേരളത്തിൽ പടുത്തുയർത്തുന്ന കൂറ്റൻ ദേവാലയങ്ങളുടെ പിറകിൽ ഇവരുടെ ഉറങ്ങാത്ത വര്ഷങ്ങളുടെ അധ്വാനഭലങ്ങൾ കൂടെയുണ്ട് . ഇവരുടെ വൈകാരികമായ ഈ ദൗർബല്യത്തെ ചൂഷണം ചെയ്യാൻ പുരോഹിതന്മാരുടെയും മെത്രാന്മാരുടെയും ഉപദേശിമാരുടെയും നിലക്കാത്ത പ്രവാഹം മറുനാടൻ മലയാളികളുടെ വീടുകളിൽ ഇന്നും എത്താറുണ്ട് . അന്യംനിന്നുപോകുന്ന ഈ മാന്യ വനിതകളുടെ സാമൂഹിക സംഭാവനകളെ അംഗീകരിക്കുവാനും അവരുടെ സഹനതയെ മാനിക്കുവാനും മതനേതൃത്വവും രാഷ്രീയനേതൃത്വവും മടിച്ചു നില്ക്കയാണ് . ഇത് കടുത്ത അവഗണനയും അപരാധവും ആണെന്നു പറയാതെ വയ്യ .

മേരി ജോണും ഈ കൂട്ടത്തിൽപ്പെടും. അവർ സ്വന്തം വിശ്വാസവും മോഹവും ഉള്ളിൽഒതുക്കി , താൻ ഒരിക്കലും കണക്കുകൂട്ടാത്ത പുതിയ ജീവിത പാതയിൽ എത്തിചേരപ്പെടുകയായിരുന്നു. താൻ കുടിയേറിയ സമൂഹത്തിന്റെ ഉന്നതിക്കുവേണ്ടി യഗ്‌നിക്കുകയും അവരുടെ സ്വന്തം ജനപ്രധിനിധിയായി അന്ഗീകരിക്കപ്പെടുകയും ചെയ്തത് ചെറിയ കാര്യമല്ല . തനിക്കു തന്റെ കർമ ഭൂമിയിൽ ലഭിക്കാമായിരുന്ന മാന്യമായ വിടവാങ്ങൽ തിരസ്‌ക്കരിച്ച് , തന്റെ മനസ്സിൽ താലോലിച്ചിരുന്ന പാരമ്പര്യവും മണ്ണും , അതിൽ അലിഞ്ഞുചേരാൻ കൊതിച്ച മനസ്സിന് നാം സമ്മാനിച്ചത് ക്രൂരമായ തിരസ്‌കരണം അല്ലെ? തന്റെ പൗത്രി പ്രിയങ്ക ചോപ്ര ലോകത്തെസ്വാധീനിച്ച നൂറു മഹത് വ്യകതികളിൽ ഒരാളായി ടൈം മാഗസിൻ കണ്ടെത്തിയതിനു പിറകിൽ പ്രിയങ്കയുടെ പ്രിയങ്കരിയായ മുത്തശ്ശിയുടെ എത്ര മുത്തശ്ശികഥകൾ കാണണം ? കേരളത്തിലെ തന്റെ ബാല്യത്തെപ്പറ്റി എത്ര വാചാലമായിട്ടായിരിക്കണം ആവേശത്തോടെ ആ മഹതി തന്റെ കുട്ടികളോടും പേരക്കുട്ടികളോടും സംസാരിച്ചുകൊണ്ടിരുന്നത് ? അതല്ലേ പ്രിയങ്ക അടക്കം ഒരുകൂട്ടം ബന്ധുക്കൾ മേരി ജോൺ അഘൗരിയെ കുമരകത്ത് എത്തിച്ചത് ? വേരുകൾ തേടി വന്ന പിൻതലമുറയോടു എന്ത് നീതിയാണ് പുലർത്തിയത് ? വേർപാടിൽ ദുഃഖിച്ചിരുന്ന കുടുംബത്തോട് എന്ത് ക്രിസ്തീയ അദ്രതയാണ് കാട്ടിയത് ? മേരിജോൺ രണ്ടു വര്ഷം മുന്പുവരെ ഇതേ ദേവാലയത്തിൽ ആരാധനയിൽ സംബധിക്കുകയും കുര്ബാന അനുഭവിക്കുകയും ചെയ്തു എന്ന വാര്ത്തയും കേട്ടനിലക്ക് , അപരിചി തയായ ഒരു ഹിന്ദു സ്ത്രീയുടെ സംസ്‌കാരമല്ല കുടുംബം ആവശ്യപ്പെട്ടത് . എന്ത് വരട്ടു ന്യായം പറഞ്ഞാലും ശരി ഒന്ന് മാത്രമേയുള്ളൂ. 'യേശുക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ നിയമത്തിന്റെ പ്രവർത്തികളാൽ മനുഷ്യൻ നീതീകരിക്കപ്പെടുന്നില്ല ' ഗലാത്യർ 2: 16.

സുറിയാനി പുരോഹിതൻ ഒരേ സമയം കറുത്ത ളോഹധരിച്ച ന്യായാധിപനും ക്രൈസ്തവ അധികാരിയും ആണെന്നാണ് സഭയുടെ നീതിശാസ്ത്രം . ക്രിസ്തുവിനുവേണ്ടി വിശ്വാസികളുടെ പാപം പൊറുക്കാൻ അധികാരപ്പെട്ട സ്ഥാനികൂടിയാണ് അദ്ദേഹം . പക്ഷെ പലപ്പോഴും അധികാരത്തിന്റെ അതിരുവിട്ട ഇടനാഴികകളിൽ മനുഷത്വം ചോര്ന്നു പോകുന്ന സാഹചര്യവും ഉണ്ടാകാറുണ്ട് . ശമരിയക്കാരനും , ചുങ്കക്കാരനും , വേശ്യക്കും രക്ഷയുടെ കലവറ തുറന്നു കൊടുത്ത സ്‌നേഹത്തിന്റെ നിറകുടം , ദേവാലയം കച്ചവട കേന്ദ്രമായപ്പോൾ ചാട്ടവാർ ഉയര്ത്താൻ മടിക്കാത്ത നീതിയുടെ കാര്യസ്ഥൻ അതായിരുന്നു ക്രിസ്തുവിന്റെ സമീപനം. 'നിയമത്തിന്റെ പ്രവർത്തികളാൽ നീതി വരുന്നു എങ്കിൽ ക്രിസ്തു മരിച്ചത് വെറുതെയല്ലോ ' ഗലാത്യർ 2: 21. ഈ പാതയിൽ എത്തിയ പ്രതിപുരുഷൻ , മനുഷ്യന്റെ ഏറ്റവും സന്നിഗ്ദ്തമായ നിമിഷങ്ങളെ പൂവുപോലെ ചീന്തിക്കുവാനും മുൾമുനയിൽ നിരത്തി അവനെ തന്റെ അപ്രമാദിത്യം ബോധ്യപ്പെടുത്തുവാനും ശ്രമിക്കുന്നെങ്കിൽ ലെജ്ജാകരം എന്ന് മാത്രമേ പറയാനാവൂ.

ഓരോ ജീവിതന്ത്യവും ആദരവോടെ യാത്രയയക്കുവനുള്ളതാണ് . മിശ്രവിവാഹം വ്യാപകമാകുന്ന സാഹചര്യമാണിന്നുള്ളത് . അമ്പലത്തിലും പള്ളിയിലും ഒരേ ആളുകൾ ഒരേ ദിവസം വിവാഹിതരകുന്നുണ്ട് . വിവാഹത്തിന് ശേഷവും വേറിട്ട വിശ്വാസത്തിൽ ജീവിക്കുവാൻ ധാരണ ആയവരും ഇന്ന് കൂടുതൽ കാണുന്നു. അംഗസംഘ്യ കുറഞ്ഞു വരുന്ന സുറിയാനി ക്രിസ്ത്യാനികൾക്ക് മതിയായ വധൂ വരന്മാരെ ലഭിക്കാൻ ബുദ്ധിമുട്ടാകുന്ന സാഹചര്യം അനധിവിദൂരമല്ല . വിശാലമായി വിട്ടുതുറന്ന സമീപനം ഒരു സമൂഹത്തിനും അഭികാമ്യവും അല്ല താനും . എന്നിരുന്നാലും പ്രതിസന്ധികൾ തരണം ചെയ്യേണ്ടത് നിലനില്പിന്റെ ആവശ്യമാണ് . അതിനു മുൻവിധികൾ കൂടാതെയുള്ള പുതിയ കാഴ്ചപ്പാടാണ് ആവശ്യം .

മേരിജോൺ എന്ന സുറിയാനി പെൺകൊടിയുടെ തകര്ന്ന സ്വപ്നങ്ങള്ക്ക് ഒരു പക്ഷെ കുമരകം അറ്റാമങ്ങലം പള്ളി സെമിത്തേരി പുനഃസംസ്‌കരണത്തിനായി തുറന്നു കൊടുത്താൽ ഒരു ക്രിസ്തീയ അന്ത്യം നിറവേറ്റപ്പെടും . പൈതൃകത്തെ പുല്കാൻ നിറഞ്ഞ സാന്നിധ്യമായി ആവിടുത്തെ വിശുദ്ധ ഭൂമിക്കുപോലും അത് ഭാഗ്യഅവസരമായിമാറും.

'സ്‌നേഹിക്കയില്ല ഞാൻ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വ ശാസ്ത്രത്തെയും'......... വയലാർ രാമവർമ്മ
കോരസൺ വർഗീസ്     

Read more

ഇനിയും ഒരങ്കത്തിനു ബാല്യമുണ്‌ടോ? (വാല്‍ക്കണ്ണാടി)

2016 ലെ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനു പ്രാരംഭമായി നടത്തപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാഥമീക തിരഞ്ഞെടുപ്പുകള്‍ സംശുദ്ധരാഷ്ട്രീയത്തിനും പ്രത്യയശാസ്ത്രങ്ങള്‍ക്കും പുതിയ അര്‍ത്ഥതലം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. അതാണ് ഇത്തവണ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത.

ജൂണ്‍ 7-ാം തീയ്യതി നടത്തപ്പെടുന്ന സൂപ്പര്‍ ട്യൂഷ്‌ഡേ ഡമോക്രാറ്റിക്ക് പാര്‍ട്ടിക്കും നിര്‍ണ്ണായകമാണ്. രാത്രി 10.05ന് ഇതെഴുതുമ്പോഴും പലയിടത്തുനിന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ലഭിച്ചു കൊണ്ടേയിരിക്കുന്നതേയുള്ളൂ. ഇതുവരെ ഹിലരിക്ലിന്റന് ലഭിച്ച 2,184 പ്രതിനിധികളും 571 സൂപ്പര്‍ ഡെലിഗേറ്റുകളുമായി 2755 പ്രതിനിധികളും 571 സൂപ്പര്‍ ഡെലിഗേറ്റുകളുമായി പ്രതിനിധികള്‍ ഉണ്ട്. എതിരാളി ബേര്‍ണി സാസ്‌റേര്‍സിന് 1804 പ്രതിനിധികളും 48 സൂപ്പര്‍ ഡെലിഗേറ്റുകളുമായി മൊത്തം 1852 പ്രതിനിധികളേ ലഭിച്ചിട്ടുള്ളൂ. പാര്‍ട്ടി നോമിനേഷനു വേണ്ട 2,383 എന്ന മാജിക്ക് നമ്പറും കടന്ന് രാവിലെ മുതല്‍ വിജയം പ്രഖ്യാപിച്ച ഹിലരിക്ക് ഇപ്പോഴും പൊരുതുന്ന ബേര്‍ണിയുടെ ബേര്‍ണിങ്ങ് സ്പിരിട്ട് ഉള്‍കൊള്ളാനാവുന്നില്ല. 5 സംസ്ഥാനങ്ങളില്‍ നിന്നുള്ള റിപ്പോര്ട്ടുകള്‍ വരുന്നതേയുള്ളൂ. ഹിലരി അമേരിക്കയുടെ ചരിത്രത്തിലാദ്യമായി പാര്‍ട്ടി നോമിനേഷന്‍ ലഭിക്കുന്ന വനിത എന്ന പുതിയ ചരിത്രം രേഖപ്പെടുത്തുവാന്‍ തയ്യാറായി നില്‍ക്കുന്നു.

തന്റെ കാലില്‍ കെട്ടിയിട്ടിരിക്കുന്ന 571 സൂപ്പര്‍ഡെലിഗേറ്റുകളെ അഴിച്ചു വിട്ടാല്‍ ഇപ്പോഴും ഹിലരിക്കു പണി പാളുന്ന സ്ഥിതി വിശേഷം ഉണ്ട്. അതാണ് ബേര്‍ണിയുടെ മുമ്പില്‍ അവശേഷിക്കുന്ന രാമബാണം. ഡെമോക്രാറ്റിക് പാര്‍ട്ടിയിലെ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗിക പദവിയിലുള്ളവരും പാര്‍ട്ടിയുടെ ഉന്നതതല പ്രവര്‍ത്തകരും അടങ്ങുന്നതാണ് സൂപ്പര്‍ ഡെലിഗേറ്റുകള്‍. ഇവര്‍ ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കു പിന്‍തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ പോലും അവര്‍ക്ക് ഇഷ്ടം പോലെ കണ്‍വെന്‍ഷനില്‍ വോട്ടു ചെയ്യാനും അവകാശമുണ്ട്. ഇവര്‍ കാലുമാറിയാല്‍ കാര്യങ്ങള്‍ കുഴയും, ഇങ്ങനെ കുഴഞ്ഞ ചരിത്രം ഹിലരിക്കു നന്നായി അറിയാം അതാണു അവര്‍ക്ക് ഉറക്കം നഷ്ടപ്പെടുന്നതും.

തിരഞ്ഞെടുപ്പുകളില്‍ ബേര്‍ണി ഉയര്‍ത്തിയ ചോദ്യങ്ങള്‍ അമേരിക്കയിലെ പരശ്ശതം പീഢിത സമൂഹത്തിന്റെ ആവലാതികളാണ്. കോര്‍പ്പറേറ്റുകളുടെ പ്രിയങ്കരിയായ ഹിലരിയെ പിന്‍താങ്ങാന്‍ പീഢിത സമൂഹത്തിനാകുന്നില്ല. അമേരിക്കന്‍ മധ്യവര്‍ഗ്ഗം അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എല്ലാവരും സമ്മതിക്കും, എന്നാല്‍ ആരാണ് ബേര്‍ണിയെ പിന്‍തുണക്കുന്ന തൊഴിലാളി വര്‍ഗ്ഗം? തൊഴിലാളി വര്‍ഗ്ഗം ഏറെ വര്‍ഷങ്ങളായി യാതൊരു മാറ്റമില്ലാതെ പീഢിത അടിസ്ഥാന വര്‍ഗ്ഗമായി തുടരുന്നു. എന്നാല്‍ മദ്ധ്യവര്‍ഗ്ഗം(middle class)നാണു കൂടുതല്‍ ഇടിവു നേരിട്ടിരിക്കുന്നത്. 1970 മുതല്‍ വരുമാന അസമത്വം പടിപടിയായി കൂടികൊണ്ടിരിക്കുന്നു. സാമ്പത്തീക പുരോഗതിയിലെ മാന്ദ്യം അടിസ്ഥാന വര്‍ഗ്ഗത്തിന് പ്രതീക്ഷ നല്‍കുന്നില്ല. ദേശീയ സമ്പത്തിന്റെ മുഖ്യപങ്കും നിയന്ത്രിക്കുന്നതും സ്വരൂപിക്കുന്നതും ഒരു ശതമാനം ജനതയും ബഹഭൂരിപക്ഷം ജനങ്ങളും പ്രതീക്ഷ നഷ്ടപ്പെട്ടു പീഢിത ജനസമൂഹമായി മാറിക്കൊണ്ടിരിക്കുന്ന അമേരിക്കയില്‍ വിപ്ലവം അനിര്‍വാര്യമെന്നു ഉറക്കെപ്പറഞ്ഞ ബേര്‍ണിയെ 22 സംസ്ഥാനങ്ങളില്‍ വിജയിപ്പിച്ച ലക്ഷക്കണക്കിനുള്ള ജനങ്ങളുടെ വര്‍ദ്ധിച്ച ആവേശത്തിരമാല എങ്ങനെ എവിടെ പതിക്കും എന്നതിനെ ആശ്രയിച്ചാണ് പൊതുതിരഞ്ഞെടുപ്പ് മുമ്പോട്ടു പോകുക. ട്രമ്പിനെയോ ഹിലരിയെയോ താല്‍പര്യമില്ലാത്ത ഒട്ടനവധി പേര്‍ എന്തു ചെയ്യും എന്നതും നിര്‍ണ്ണായകമാണ്.
പാര്‍ട്ടി കണ്‍വന്‍ഷന്‍ വരെ തോല്‍വി സമ്മതിക്കാതെ മുന്നോട്ടു പോകും എന്നു പറയുന്ന ബേര്‍ണി ഉയര്‍ത്തിയ ആവശ്യങ്ങള്‍ പൊതു പാര്‍ട്ടി നയമായിത്തീരുകയാണെങ്കില്‍ അങ്കത്തിനു ബാല്യമുണ്ട് എന്നു പറയാം. വിദ്യാഭ്യാസക്കടം കുറക്കുക, സൗജന്യ പൊതു സര്‍വ്വകലാശാല പഠനം, ഉദാരപരമായ വിദ്യാഭ്യാസ നയം, കുറഞ്ഞ തൊഴില്‍ വേതനം മണിക്കൂറിനു 15 ഡോളര്‍ ആക്കുക, എണ്ണ പരിവേഷണത്തിലെ ഫ്രാക്കിങ്ങ്(Fraking) നിര്‍ത്തുക, കാലവസ്ഥാ വ്യതിയാനത്തിലെ പുതിയ നിയന്ത്രങ്ങള്‍ കൊണ്ടുവരിക തുടങ്ങി പൊതുതാല്‍പര്യമുള്ള ഒരു പിടി നിര്‍ദ്ദേശങ്ങള്‍ അംഗീകരിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടാവുന്നത്.

74 വയസ്സുള്ള ബേര്‍ണി ന്യൂയോര്‍ക്കിലെ ബ്രൂക്ക്‌ലിനില്‍ ജനിച്ച് വെര്‍മുണ്ടിലെ സെനറ്റര്‍ ആയിത്തീര്‍ന്നത് ഒരു വലിയ കഥ തന്നെയാണ്. അമേരിക്കന്‍ ചരിത്രത്തില്‍ ദീര്‍ഘകാലം സ്വതന്ത്രനായി യു.എസ്. കോണ്‍ഗ്രസില്‍ ഇരുന്ന പ്രതിനിധികള്‍ ഇല്ല. 1964-ല്‍ യൂണിവേഴ്‌സിറ്റി ഓഫ് ചിക്കാഗോയില്‍ വച്ചുതന്നെ തന്റെ രാഷ്ട്രീയ നേതൃത്വം തെളിയിച്ചു. ഹിറ്റ്‌ലറും തിരഞ്ഞെടുപ്പില്‍ കൂടിയാണ് അധികാരത്തിലെത്തിയത്, അതിനാല്‍ തിരഞ്ഞെടുപ്പുകള്‍ അതി ജാഗ്രതയോടെ കാണണമെന്ന് ബേര്‍ണി പറയുന്നുണ്ട്. വെര്‍മണ്ടിലെ ഏറ്റവും ജനസാന്ദ്രതയുള്ള ബര്‍ലിങ്ങ്ടണ്‍ നഗരത്തില്‍ മൂന്നുപ്രാവശ്യം മേയറായി തിരഞ്ഞെടുക്കപ്പെട്ടത് സ്വതന്ത്രനായായിരുന്നു. 16 വര്‍ഷം തുടര്‍ച്ചയായി യു.എസ് കോണ്‍ഗ്രസിലേക്ക്, 2006-ല്‍, യു.എസ്. സെനന്ററായി. ഓരോ പ്രാവശ്യവും ബേര്‍ണിയുടെ ഭൂരിപക്ഷം കൂടുന്നതില്‍ നിന്നും അദ്ദേഹത്തിന്റെ പ്രവര്‍ത്തന മികവും ആത്മാര്‍ത്ഥതയും ജനങ്ങള്‍ അംഗീകരിക്കുന്നു എന്നതിനു തെളിവായിരുന്നു. ഇറാക്ക് യുദ്ധത്തെ തള്ളിപ്പറഞ്ഞ, അമേരിക്കന്‍ സാമൂഹ്യനീതിക്കു വേണ്ടി പോരാടുന്ന ജൂതനെങ്കിലും മനുഷ്യമതത്തില്‍ വിശ്വസിക്കുന്ന, സ്വതന്ത്രമായി ചിന്തിക്കുന്ന, വിശാല വീക്ഷണമുള്ള ബേര്‍ണി ഒരിക്കലും തനിക്കുവേണ്ടിയല്ല പോരാടിയിരിക്കുന്നത്.

മാദ്ധ്യമങ്ങള്‍ തുടക്കത്തിലേ എഴുതിതള്ളിയിട്ടും തെരഞ്ഞെടുപ്പിലെ ധനശേഖരണത്തിലും, വന്‍ജനകൂട്ടത്തെ ഉദ്ദീതിപ്പിച്ചു, മികച്ച പ്രകടനം കാഴ്ചവച്ച ബേര്‍ണി അമേരിക്കയിലെ ഇല്ലാത്തവന്റെ ജീവശ്വാസവും, പീഢിതരുടെ ജിഹ്വയും, അടിച്ചമര്‍ത്തപ്പെട്ടവന്റെ സങ്കേതവും, സാധാരണക്കാരുടെ സ്വാന്തനവും ആയി അറിയപ്പെടുകതന്നെ ചെയ്യും. അമേരിക്കര്‍ക്ക് ഇനിയും വേണ്ടത് പരുക്കനായ ട്രമ്പിനെയോ എങ്ങോട്ടും വളയുന്ന ഹിലരിയയോ എന്നാണ് പൊതുജനത്തിന് സംശയം. എന്തായാലും ബേര്‍ണി ഉതിര്‍ന്ന ആവേശത്തിരമാല അമേരിക്കയുടെ ആത്മാവില്‍ തുടിച്ചു തന്നെ നില്‍ക്കട്ടെ!

Read more

ഏകാന്തതയുടെ തടവറകൾ (വാല്‍കണ്ണാടി)

ദൈവത്തിനെ പോലും ബോറടിച്ചു കാണണം ഈ ഏകാന്തത, സ്ഥിരം കേൾക്കുന്ന മലാഖമാരുടെ സംഗീതവും മടുപ്പിച്ചു. അതാണ് മനുഷ്യൻ എന്ന വ്യത്യസ്ത സൃഷ്ടിയിലേക്ക് ദൈവം കൈ വച്ചത്. ലിംഗവും ജാതിയും വർണ്ണവും വർഗ്ഗങ്ങളുമായി നിരന്തരം പൊരുതുന്ന, എന്നില്ല അതൃപ്തരാകാത്ത ആരോടും വിധേയപ്പെടാത്ത ഒരു സൃഷ്ടി - മനുഷ്യൻ വളരെ വിചിത്രവും ഏറ്റവും താൽപ്പര്യവും ഉണ്ടാകുന്നതാണ് അവന്റെ ജീവിതം. ദൈവത്തിന് വേണ്ടി മരിക്കാനും കൊല്ലാനും അവൻ തയ്യാർ ദൈവത്തിന്റെ ചിന്തകളുടെ മൊത്ത വ്യാപാരവും അവൻ ഏറ്റെടുത്തു ദൈവത്തിന്റെ നിറവും ഭാഷയും ഭാവിയും ഭൂതവുമെല്ലാം അവന്റെ ചെറിയ കൈകളിൽ ഭദ്രം. മനുഷ്യ സൃഷ്ടിക്ക് ശേഷം ഒരിക്കൽ പോലു ബോറടിച്ചിട്ടില്ല ദൈവത്തിന്.

എന്നാൽ മനുഷ്യ സൃഷ്ടിക്കുമുണ്ടായിരന്ന ഏകാന്തതയുടെ തടവറ ദൈവം മുനഷ്യന് അവിടവിടെയായി വിതരണം ചെയ്തു അവനും അറിയട്ടെ താൻ കടന്നു പോയ കനത്ത ഏകാന്ത നിമിഷങ്ങൾ. മറിയാമ്മ ടീച്ചർ വിധവയായത് പ്രതീക്ഷിക്കാതെയാണ് കഴിഞ്ഞ അൻപതിലേറെ വർഷം വഴക്കടിചച്ചും സന്തോഷിച്ചും അഹങ്കരിച്ചും നിന്ന ഗീവർഗ്ഗീസ് അപകടത്തിൽ നഷ്ടമായി. മക്കൾ എല്ലാം നല്ല നിലയിൽ വിവിധ രാജ്യങ്ങളിൽ, അതിനിടെ കടന്നു വന്ന കേൾവിക്കുറവും രോഗങ്ങളും, ആരും ഒപ്പമില്ല എന്ന ഉൾ ഭയവും അറിയാതെ തന്നെ ഏകാന്തതയുടെ തടവറയിലേക്ക് തള്ളി നീക്കുകയായിരുന്നു. കേൾവിക്കുറവ് കാരണം ടിവി കാണാനും മടി, കണ്ണിനു കാഴ്ച കുറവായതിനാൽ വായനയും കുറവ്, പിന്നെ വെറുതെ താഴേക്ക് നോക്കിയിരിക്കുക. ഭക്ഷണം കഴിഞ്ഞ് കൂടെക്കൂടെ ഉറങ്ങുക, മറ്റൊന്നും ചെയ്യാനില്ല നടക്കുവാൻ പ്രയാസമുള്ളതിനാൽ എങ്ങും പോകാറില്ല. അതിനാരും വിളിക്കാറുമില്ല. അന്വേഷണങ്ങളാണ് ജീവിതത്തിന് അർത്ഥം നൽകുന്നത്. അന്വേഷണങ്ങൾ കടന്നു വരാതെ ജീവിതങ്ങൾ സൃഷ്ടിക്കുന്ന തടവറ കനത്ത ഏകാന്തതയാണ് സൃഷ്ടിക്കുന്നത്.

മഹേഷ് അറിയാതെയാണ് താൻ എടുത്തറിയപ്പെട്ട തടവറയിലേക്ക് വീണു പോയത്. തന്റെ സംഘാടനാ വൈഭവവും കഴിവുകളും തെളിയിക്കപ്പെട്ടിട്ടും താൻ വഴി മാറികൊടുത്തു മടുത്തു സഹോദരന്റെ വഴിവിട്ട പൊതു പ്രവർത്തനത്തിന് വേണ്ടിയള്ള വഴിവിട്ട ജീവിതവും അതിൽ നിന്നു മോചനം നേടാനാവാതെ പഴുതുകൾ ഒന്നും തെളിയിക്കപ്പെടാത്ത തളക്കപ്പെട്ട ജീവിതം. ശരീരത്തിന്റെ പകുതി നിശ്ചലമായിപ്പോയ അവസ്ഥയും ജയിലിൽ കഴിയുന്ന സഹോദരന്റെയും തന്റെയും വളർന്നു വരുന്ന കുട്ടികളുടെ ജീവിതവും തേളിലേറ്റി നടന്നവർ ഒഴിവാക്കി. സുഹൃദ് വേദികളിലും ചടങ്ങുകളിൽ പോലും ഒഴിവാക്കി നീളുന്ന വർഷങ്ങൾ.

അതിരു വഴക്കിനിടെയാണ് താൻ ജീവിച്ച് തുടങ്ങിയത്. തോമസിന്റെ പിതാവും അയൽക്കാരനും തമ്മിലുള്ള സംഘർഷമാണ് അഞ്ചു പതിറ്റാണ്ടോളം പ്രായമുണ്ട്. ഹൈക്കോടതിയിൽ പോലും തീരാനാവാത്ത തർക്കങ്ങൾ മടുത്ത മീഡിയേഷനകൾ ഇതിനിടെ കൈവിട്ടു പോയ ബാല്ലും തന്നെ. നട്ടെല്ലുള്ള തനി പോക്കിരായായി മാറ്റിയിരിക്കുന്നു. തോൽക്കാനും വിട്ടുകൊടുക്കാനും അറിയാത്തതിനാൽ കേസുകൾ ഒമന്നൊന്നായി കൂടപ്പെട്ടു സ്വന്തം ജീവിതത്തിന്റെ ലക്ഷ്യവും താളവും എല്ലാം ഈ വഴക്കിൽ കളിച്ചു നിന്നു. വർഷങ്ങൾ ഏറെ കടന്നു പോയിട്ടും ഒരു സാധാരണ മനുഷ്യന്റെ സംസാരത്തിന് പോലും തനിക്കാവുന്നില്ല എന്ന യഥാർത്ഥ്യം സ്വയം ഏൽപ്പിച്ചു കൊടുത്ത തടവറയിലേക്ക് തന്നെ തളച്ചിട്ടു.

അപ്രതീക്ഷിതമായി കടന്നു വന്ന തന്റെ ഏക മകന്റെ മോട്ടോർ ബൈക്ക് അപകടം രാജേഷിനെ നിരാശയുടെ പടുകുഴിയിലേക്കും മദ്യപാനത്തിലേക്കും വലിച്ചിഴച്ചുയെന്തു ചെയ്യണം എങ്ങനെ പെരുമാറണമെന്നറിയാതെ സുഹൃത്തുക്കളും ഉൾവലിഞ്ഞു മദ്യശാലയും മദ്യപന്മാരും മാത്രം കൂട്ടിനായപ്പോൾ ജീവിത്തിൽ മെനഞ്ഞു കൂട്ടിയ നേട്ടങ്ങൾ ഒന്നൊന്നായി കൈവിട്ടു പോയതറിഞ്ഞില്ല. എങ്ങനെ ഈ ജീവിതത്തിൽ നിന്നു കരകയറണമെന്നറിയാതെ മദ്യപന്മാരുടെ തടവറയിൽ മാത്രം സായൂജ്യം കാണുക എന്ന അവസ്ഥ.

സംശുദ്ധമായ കലാലയ രാഷ്യ്‌രീയത്തിലും അഭിഭാഷക വൃത്തിയിലൂടെ കടക്കുമ്പോഴും നാടിനും നാട്ടുകാർക്കും കൊള്ളാവുന്ന ചില നല്ല മനുഷ്യൻ മനസ്സിലുണ്ടായിരുന്നു. ജോസഫ് അങ്ങനെ നല്ല കുറെ സുഹത്തുക്കളുടെ സൗഹൃദത്തിൽ ഒരു രാഷ്ട്രീയ ഭാവി സ്വപ്നമായിരുന്നു. അടിസ്ഥാന രാഷ്ട്രീയ കാപട്യ തന്ത്രങ്ങളുടെ ബാലപാഠങ്ങൾ രുചിച്ചറിഞ്ഞപ്പോഴാണ് മനസ്സിലാകുന്നത് തന്റെ മുൻപിൽ തിളങ്ങി നിന്ന ആരാധ്യരുടെ പച്ചയായ ജീവിതങ്ങൾ അത്ര അഭിലഷണീയമല്ല എന്ന്. സുഹൃത്തുക്കളായി കൂടെ കരുതിയവർ വച്ചു കയറ്റിയ പാരകളിൽ നിനും ജീവിതം തന്നെ രചിച്ചെടുത്തതിന്റെ വേദന, പക, നഷ്ടബോധം, തിരിച്ചറിവ്, സാത്വികനായ ഒരു മിണ്ടാപ്രാണിയാക്കി ഒതുക്കി കളഞ്ഞു. താനുണ്ടാക്കിയ വലിയ സുഹൃത് വലയത്തിൽ നിന്നും എന്നെങ്കിലും ആരെങ്കിലും അന്വേഷിച്ചെത്താതിരിക്കില്ല എന്ന വ്യാമോഹം മാത്രം.

വലിയ ഒരു പദ്ധതിയുടെ ഭാഗമായല്ല, അവയവദാനത്തിന്റെ കേരള ഘടകമായ കിഡ്‌നി ഫൗണ്ടേഷൻ ഓഫ് കേരളയുടെ ഒരു കുടുംബ കൂട്ടായ്മയിൽ എത്തപ്പെട്ടത്. ഒരു സുഹൃത്തിന്റെ ഏകാന്തത അല്ല സല്ലപിക്കാനുള്ള ക്ഷണം സ്വീകരിച്ചാണ് യാത്ര തിരിച്ചത്. യാത്രയിൽ യോഗത്തിലൽ സംബന്ധിക്കാൻ യാതൊരു താൽപ്പര്യവും ഉണ്ടായിരുന്നില്ല. എന്തായാലും വന്നതല്ലേ അല്ല നേരം ഒന്നു ഇരുന്നു നോക്കൂ. ബോറടിക്കുകയാണെങ്കിൽ പുറത്തു പോയിരിക്കാമല്ലോ എന്ന സുഹൃത്തിന്റെ ക്ഷണം മാതൃക സൃഷ്ടിച്ച ഫാ: ഡേവിസ് ചിറമ്മേൽ തൃശ്ശൂർ ടൗണിൽ സംഘടിപ്പിച്ച അവയവ ദാതാക്കളുടെയും സ്വീകരിച്ചവരുടെയും അവരുടെ കുടുംബങ്ങളുടെയും കൂട്ടായ്മ ലേട്ടറി ടിക്കറ്റ് വിറ്റ് ജീവിക്കുന്ന വിജയങ്ങൾ ആലപിച്ച ഹൃദ്യമായ ഗാനത്തിന് കൈ അടിച്ചവരിൽ സ്വന്തം വൃക്ക പങ്കു വച്ച മോളി ടീച്ചറും. ജീവിതത്തിൽ എല്ലാം കൈവിട്ടും പോയി എന്ന തിരിച്ചറിവിനിടെ പ്രതീക്ഷ തന്നു ജീവിതത്തിലേക്ക് കൈ പിടിച്ചു കൊണ്ടു വന്ന അപരിചിതർ. ഇവരുടെ അനുഭവങ്ങൾ പങ്കു വച്ചത് ഇതൊന്നും തനിക്ക് ബാധിക്കുകയേ ഇല്ല എന്ന അഹങ്കാരത്തിൽ അവിടെ എത്തിയ. ഞാനും സുഹൃത്തുക്കളും ''ആരും അവിചാരിതമായല്ല ഈ ലോകത്തിൽ എത്തപ്പെട്ടത്, ഓരോ ജീവിതത്തിനും ഓരോ അർത്ഥമുണ്ട്. നിങ്ങളുടെ ജീവിതത്തെ സ്‌നേഹിച്ചു തുടരൂം. അതു നിങ്ങളൈ സ്‌നേഹിക്കും, കൊടുത്തു തുടരൂ, നിങ്ങൾക്ക് ലഭിച്ചു തുടരും'' ഫാ: ഡേവിസ് ചിറമ്മേലിന്റെ ജീവൻ തുടിപ്പിക്കുന്ന വാക്കുകൾ ഹൃദയത്തിൽ കത്തക്കയറി. അതന്നെ അടിച്ചു പൊളിക്കാനിറങ്ങിയ യാത്ര ഒരു തീർത്ഥയാത്രയായി മാറി. ഏകാന്തതയിലും കടന്നു പോരുന്ന ആനനന്ദ പ്രവാഹം. അത് ഒരു തിരിച്ചറവായി മാറി.

Read more

വളരണം ഈ നാട്, തുടരണം ഈ ഭരണം, LDF വരും എല്ലാം ശരിയാക്കും.(വാല്‍ക്കണ്ണാടി‍)

കേരള നിയമസഭ തിരഞ്ഞെടുപ്പ്, എരിവെയിലിലെ പൊരിഞ്ഞ മത്സരത്തിലുപരി, യരിപ്പൊരി പ്രയോഗങ്ങളുടെ പോരാട്ടമായിത്തീരുകയാണ്. 'LDF വരും, എല്ലാം ശരിയാകും' എന്നതാണ് ഇടതു ജനാധിപത്യ മുന്നണിയുടെ ആപ്തവാക്യം. അചുതാനന്ദന്റെ ഭാഷയില്‍ ഈ വാക്കുകള്‍... 'എല്ലാം ശരിയാകൂ' എന്നത് കേരളത്തിലുടനീളം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ഒരു വിവാഹത്തിന്റെ പോസ്റ്റര്‍ അതീവ ശ്രദ്ധേയമായിരുന്നു. 'പ്രതിപിന്റെ ജീവിതം ആകെ കട്ടപ്പുകയായിരുന്നു ആ ജീവിതത്തിലേക്ക് നവ്യ കടന്നു വരുന്നു, എല്ലാം ശരിയാകും' 'വളരണം ഈ നാട്, തുടരണം ഈ ഭരണം' എന്നതാണ് യുഡിഎഫ് മുന്നണിയുടെ തലവാചകം. പോസ്റ്ററിന്റെ താവെ ആരോ വിരുതന്‍ സ്വന്തമായി എഴുതിയതോര്‍ത്തു, വളരണം ഈ കീശകള്‍, തുടരണം ഈ അഴിമതികള്‍', വഴിമുട്ടിയ കേരളം, വഴികാട്ടാന്‍ NDA', മറ്റൊരു വിരുതന്‍ അതിനു ഒരു മറുവാചകം എഴുതിചേര്‍ത്തു. 'ഗതിമുട്ടിയ NDAക്ക് വഴി കാട്ടാന്‍ ഒരു വോട്ട്.'

അതീവരസാവഹമാണ് ഓരോ പോസ്റ്ററുകളും, മിക്ക സ്ഥാനാര്‍ത്ഥികളും പരസ്യ വാചകങ്ങളും പോസ്റ്ററുകളും കൂറ്റന്‍ ബില്‍ ബോര്‍ഡുകളും പരസ്യകമ്പനിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. അതിനാല്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പരസ്യ വിപ്ലവമാണ് കേരളം ഉടനീളം അനുഭവപ്പെടുന്നത്.

'വിശ്രമമില്ലാത്ത ജനകീയ നേതാവ്-' ഉമ്മന്‍ചാണ്ടി, 'നേരിന്റെ യൗവ്വനം, നാടിന്റെ പ്രതീക്ഷ,' വീണാ ജോര്‍ജ്(ആറന്മുള) 'മണ്ണിനൊപ്പം മനുഷ്യനൊപ്പം'- ഡോ. തോമസ് ഐസക്ക്,   മാറി ചിന്തിക്കാന്‍, മാറ്റം സൃഷ്ടിക്കാന്‍- LDF സ്ഥാനാര്‍ത്ഥി ഡോ.കെ.സി.ജോസഫ്, മാറ്റം സൃഷ്ടിക്കാന്‍-LDF സ്ഥാനാര്‍ത്ഥി ഡോ.കെ.സി. ജോസഫ്, 'ആറന്മുളയുടെ വികസന തുടര്‍ച്ചയായി' ADV. ശിവദാസന്‍ നായര്‍, ആറന്മുളയുടെ കണ്ണാടി എം.ടി.രമേഷ്, 'നന്മയുടെ 10 വര്‍ഷം, കുതിക്കട്ടെ ചെങ്ങന്നൂര്‍, തുടരട്ടെ' വിഷ്ണുനാഥ്, 'ജനവിരുദ്ധ മുന്നണികള്‍ക്ക് ജനപക്ഷ ബദല്‍,' SDPI ചങ്ങനാശ്ശേരി സ്ഥാനാര്‍ത്ഥി അല്‍ത്താഫ് ഹസ്സന്‍, 'ഇതു നാം കേരളത്തിനു നല്‍കിയ ശബ്ദം'-പി.സി. ജോര്‍ജ്, 'ആദര്‍ശ രാഷട്രീയത്തിന്റെ സൗമ്യ മുഖം' -NDA ചെങ്ങന്നൂര്‍ സ്ഥാനാര്‍ത്ഥി പി.സി. ശ്രീധരന്‍ പിള്ള, 'എന്നെന്നും നിങ്ങള്‍ക്ക് ഒപ്പം'-രമേശ് ചെന്നിത്തല, 'കറപുരളാത്ത വ്യക്തിത്വം, കറയില്ലാത്ത രാഷ്ട്രീയ പാരമ്പര്യം'NDA യുടെ സ്റ്റീഫന്‍ചാഴിക്കാടന്‍(കടുത്തുരുത്തി, നിയമം അറിയുന്ന ഈ കൈകളില്‍ നിങ്ങള്‍ സുരക്ഷിതര്‍-NDA യുടെ അഡ്വ.പി.ജെ.തോമസ്(മൂവാറ്റുപുഴ) ലീഡറുടെ മകള്‍ക്കു വോട്ടു ചെയ്യൂ, തൃശൂരിന്റെ വികസനം ഉറപ്പാക്കൂ-UDF പത്മജ വേണുഗോപാല്‍, 'ഇനിയും വളരണം കുട്ടനാട്, വരണം ഇടതുപക്ഷ ഭരണം' -LDF സ്ഥാനാര്‍ത്ഥി തോമസ് ചാണ്ടി, വഴിമുട്ടിയ കുട്ടനാട്, വഴികാട്ടാന്‍ സുഭാഷ് വാസു, കൃഷി നശിപ്പിക്കുന്നവര്‍, കുടിവെള്ളം മുട്ടിച്ചവര്‍ ഇനിയും അവരെ വേണോ? ചോദിക്കുന്നത് NDF ആണെങ്കിലും, ചേര്‍ത്തിരിക്കുന്ന ചിത്രം മോഡിയുടെയും, കുമ്മനത്തിന്റെയും ഇങ്ങനെ വളരെ കൗതുകം ഉണര്‍ത്തുന്ന വാക്പയറ്റാണ് കേരളത്തിലുടനീളം.

സൂര്യതാപം ഏല്‍ക്കുന്നത് ഭയന്ന് സ്ഥാനാര്‍ത്ഥികള്‍ ഉച്ചനേരത്ത് വോട്ടുചോദിക്കാനിങ്ങില്ല എങ്കിലും, പൊരിവെയിലില്‍ വിയര്‍ത്തുകുളിച്ച് കരിക്കട്ട പരുവത്തിലാണ് നടക്കുന്നത്, അതിനാല്‍ സ്ഥാനാര്‍ത്ഥികളെ ആദ്യമായി കാണുന്ന പോലെയാണ് ജനങ്ങള്‍ക്ക്. മദ്യ നിരോധിച്ചതിനാല്‍ ഇപ്പോള്‍ കാറുകള്‍ തടങ്ങു നിര്‍ത്തി പോലീസ് ഈതിക്കുന്ന പതിവ്കുറവ്, എന്നാലും തിരഞ്ഞെടുപ്പിലെ പണം കൊണ്ടുപോകുന്നത് പരിശോധിക്കാന്‍ വീഡിയോ ക്യാമറയുടെ സാന്നിദ്ധ്യത്തില്‍ കാര്‍ തടഞ്ഞുനിര്‍ത്തി. പരിശോധന നേരിടുന്നുണ്ട്. ആലുക്കാസിന്റെയും, ശീമാട്ടിയുടെയും ഒക്കെ ബില്‍ ബോര്‍ഡുകളെ പരാജയപ്പെടുത്തി അടിപൊളി കൂറ്റന്‍ ഇലക്ഷന്‍ പരസ്യ ബോര്‍ഡുകള്‍ വഴിയിലുടനീളം കാണാം. കുട്ടനാട് സ്ഥാനാര്‍്ത്ഥിക്ക് തോമസ് ചാണ്ടിക്ക് മുടികുറവായതിനാലും മുഖം വീര്‍ത്തിരിക്കുന്നതിനിലും പ്രത്യേകത ഉണ്ട എന്നത് ഒഴിച്ച് മറ്റെല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും വെള്ളവേഷവും, കരികലക്കി പെയിന്റടിച്ച തലമുടിയും, കരികറുത്ത മീശയും, നിറഞ്ഞ പുഞ്ചിരിയുമായി, ഒരു കൈയ്യില്‍ മുണ്ടും പൊക്കി ഒരൊറ്റ നടപ്പാണ്. എല്ലാവര്‍ക്കും ഒരേ ചിരി, ഒരേ ആളാണ് എല്ലാവരുടേയും ചിത്രം എടുത്തതെന്നും തോന്നും. 

ഉമ്മന്‍ചാണ്ടിയുടെ നരച്ച തലമുടിയും, വീണാ ജോര്‍ജ്ജിന്റെ വിവിധ സാരികളും, ഡോ.തോമസ് ഐസക്കിന്റെ നിറമാര്‍ന്ന ജുബ്ബകളും അല്പം വ്യത്യസ്തമാണെന്നു പറയാതെ വയ്യ.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് ദിവസങ്ങള്‍ ഏറെയായതിനാല്‍ വമ്പിച്ച ചിലവാണ് ഓരോ സ്ഥാനാര്‍ത്ഥിക്കും. ടിവിയിലെ കണ്ണീര്‍ സ്ീരിയലുകള്‍ നിര്‍ബ്ബന്ധം കാണുമെന്നതിനാല്‍ തിരഞ്ഞെടുപ്പ് അവലോകനങ്ങള്‍ക്ക് പത്രങ്ങലെയാണ് ജനം അടിസ്ഥാനമാക്കുന്നതെന്ന ഒരു പ്രവണതയും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ചെങ്ങന്നൂരിലും വിഷ്ണുനാഥിന്റെ പോസ്റ്ററുകള്‍ അപ്പാടെ കുത്തികൂറി കിടക്കുന്നത് ശ്രദ്ധിക്കാതെ പോകില്ല അതിനാല്‍ ഇനിയും പോസ്റ്റര്‍ സംരക്ഷക സംഘം ഉണ്ടായേ മതിയാവുള്ളൂ. കോന്നിയിലെ സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് നിരത്തുന്ന വികസന നേട്ടങ്ങള്‍ ഒരു ചെറുപുസ്തകത്തിനു വകയുണ്ട്. സ്ഥാനാര്‍ത്ഥികളുടെ കളര്‍ ചിത്രങ്ങളോടൊപ്പം യോഗ്യതയും നിരത്തി പ്രസ്ഥാവനകള്‍ വീടുവീടാന്തരം വിന്യസിക്കപ്പെടുന്നുണ്ട്. അതുകൊണ്ട് ഒരു നേരിട്ടുള്ള പരിചയപ്പെടുത്തല്‍ ഉണ്ടാവുന്നുണ്ട്.

എന്നാലും എന്തോ പഴയ തിരഞ്ഞെടുപ്പും വീര്യം കാണാനില്ല, മുന്നണി മാറി മാറി വരും എന്ന ഉറച്ച നിലപാടിലാണോ, 41 ഡിഗ്രി സെല്‍ഷ്യസ് കത്തിനില്‍ക്കുന്ന വേനലിന്റെ സൂര്യതാപത്തിലാണോ എന്നറിയില്ല, ആരു വന്നാലും കേരനു കുമ്പിളില്‍ തന്നെയാണു കഞ്ഞി എന്ന അവബോധത്തിലാണോ എന്നറിയില്ല. എല്ലാം ശരിയാക്കാനും, വഴികാട്ടാനും വളരാനും മൂന്നു മുന്നണികളും മത്സരിക്കുമ്പോള്‍, മലയാളിക്കു ഒരു മടിപ്പ്, മുരടിപ്പ്, ഒരു വിരസത എന്തായാലും കാത്തിരുന്നു കാണാം.

Read more

അമേരിക്കന്‍ രാഷ്ട്രീയത്തിലും പെരുച്ചാഴികള്‍ (വാല്‍കണ്ണാടി)

ഈ വര്‍ഷത്തെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പ്രാരംഭമായി നടത്തപ്പെടുന്ന പ്രൈമറികളും കോക്കസുകളും ഇത്രയധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പൊതു തെരഞ്ഞെടുപ്പ് നവംബറിലാണ്, അതിന് മുമ്പായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും ഡെമോക്രാറ്റിക് പാര്‍ട്ടിയും സംഘടിപ്പിക്കുന്ന ഘട്ടം ഘട്ടമായ ഉള്‍പാര്‍ട്ടി തെരഞ്ഞെടുപ്പും, അതില്‍ നിന്ന് ഓരോ സ്ഥാനാര്‍ത്ഥിക്ക് ലഭിക്കുന്ന നിശ്ചിത പ്രതിനിധികളുടെ എണ്ണവും ഏറ്റവും ഒടുവില്‍ നടത്തപ്പെടുന്ന പാര്‍ട്ടി കണ്‍വന്‍ഷനില്‍ നിര്‍ണ്ണായകമാണ്.

പ്രൈമറി കോക്കസ് തെരഞ്ഞെടുപ്പുകള്‍ക്ക് ഇടയ്ക്ക് നടത്തപ്പെടുന്ന പൊതുചര്‍ച്ചകളിലൂടെയാണ് സ്ഥാനാര്‍ത്ഥികളുടെ നിലപാടുകളും, കഴിവും ശ്രദ്ധിക്കപ്പെടുന്നത്. അത്യധികം ശ്രമകരവും, പണച്ചിലവുള്ള ഈ തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ ജനധിപത്യവിരുദ്ധമാണെന്ന അഭിപ്രായവും കേള്‍ക്കുന്നുണ്ട്. ഓരോ പാര്‍ട്ടിയും ഓരോ സ്റ്റേറ്റിന്റെ പ്രതിനിധികളുടെ എണ്ണം തീരുമാനിച്ചിരിക്കും, ഇതിന്റെ കൂടെ നിലവിലുള്ളവരും മുന്‍തെരഞ്ഞെടുക്കപ്പെട്ടവരും ഔദ്യഗികഭാരവാഹികള്‍ എന്നിവരും പ്രതിനിധി മണ്ഡലത്തിന്റെ ഭാഗമാണ്. കോക്കസുകള്‍ വെറും സ്വകാര്യ പാര്‍ട്ടി സമ്മേളനങ്ങളാണ്. ഓരോ സംസ്ഥാന പാര്‍ട്ടികള്‍ക്കും അവരുടേതായ കീഴ് വഴക്കങ്ങളായ നിയമങ്ങളും ഉണ്ട്.


ചെറിയ സംസ്ഥാനങ്ങളിലാണ് ആദ്യം മത്സരം നടക്കുന്നത്. മാര്‍ച്ച് 1ാം തീയതി നടത്തപ്പെട്ട 'സൂപ്പര്‍ട്യൂസ്‌ഡേ' ഒറ്റ ദിവസം കൊണ്ട് കുറെ ഏറെ പ്രതിനിധികളെ സ്വരൂപിക്കാനായി, ഏതാണ്ട് പാര്‍ട്ടി നോമിനേഷന്റെ ചിത്രം കുറച്ചുകൂടി വ്യക്തമാകാനും ആയി. സൂപ്പര്‍ ട്യൂസ്‌ഡേ പരിപാടി വിരല്‍തുമ്പിലെ മാദ്ധ്യമപ്രവര്‍ത്തന കാലത്ത് ഓരോ ചെറിയ തെരഞ്ഞെടുപ്പും രാജ്യം ഒന്നാകെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരിക്കും.

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് പ്രക്രിയയും അമേരിക്കന്‍ തെരഞ്ഞെടുപ്പ് പ്രക്രിയയും വളരെ വ്യത്യസ്തമാണ്. പോയി വോട്ട് ചെയ്യുന്നതല്ലാതെ അമേരിക്കന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങളും, രൂപകല്പനയും മനസ്സിലാക്കുക എളുപ്പമല്ല. വളരെ ആയാസകരമായ പ്രകിയയാണ് തെരഞ്ഞെടുപ്പുകള്‍ എന്നതിനാല്‍ ഈര്‍ക്കിലി പാര്‍ട്ടികള്‍ക്ക് ഇവിടെ യാതൊരു സാധ്യതയുമില്ല. എന്നാല്‍ മൂന്നാമതൊരു ദേശീയ പാര്‍ട്ടി സംഘടിപ്പിക്കുവാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. പ്രിതിനിധികളുടെ വലിപ്പം കൊണ്ട് മാത്രം സ്ഥാനാര്‍ത്ഥിയാവാന്‍ സാധിക്കുമെന്നും കരുതണ്ട, ദേശീയ പാര്‍ട്ടി സമ്മേളനത്തിന് അവിടെത്തന്നെ പുതിയ ഒരു ആളെ തെരഞ്ഞെടുക്കാനും വകുപ്പുണ്ട്.

അതാണ് ഇപ്പോള്‍ കൂടുതല്‍ ചര്‍ച്ചാവിഷയമായിരിക്കുന്നത്. ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്തിത്വത്തിന് വേണ്ടി മത്സരിക്കുന്ന ബേര്‍ണി സാന്‍ഡേഴ്‌സ്, 'അമേരിക്കയില് വിപ്ലവം' അനിവാര്യമായിരിക്കുന്നു എന്ന് വെട്ടിത്തുറന്ന് പറയുന്നുണ്ട്. വിപ്ലവം എന്നു കേട്ടാല്‍ അമേരിക്കക്കാരുടെ കണ്ണു ചുമക്കുകയും, തലമുടി വടിയായി ഉയര്‍ന്ന് നില്‍ക്കുകയും ചെയ്യുമായിരുന്നു എന്നിരുന്നാലും വിപ്ലവഭാഷ്യം ദിവസവും കേള്‍ക്കുന്നുണ്ട്.

എന്നാല്‍ യഥാര്‍ത്ഥ വിപ്ലവം നടക്കുന്നത് ഏറ്റവും യാഥാസ്തിക പരിവേഷമുള്ള റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലാണ്. യാതൊരു രാഷ്ട്രീയ പാരമ്പര്യവും, പരിചയവും അവകാശപ്പെടാനാവാത്ത തികഞ്ഞ ബിസിനസ്സുകാരനായ ടൊണള്‍ഡ് ട്രമ്പ്. മുന്‍നിരയില്‍ കുതിക്കുകയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അടിസ്ഥാന സംവിധാനങ്ങളെ ആകെ വിറപ്പിച്ചുകൊണ്ടാണ് ട്രംപ് അശ്വമേധം നടത്തുന്നത്. എങ്ങനെ തടയണമെന്നും പാര്‍ട്ടിക്കും പിടിയില്ല.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നിലപാടുകളെ ചോദ്യം ചെയ്തും, റിപ്പബ്ലിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് കള്ളം പറഞ്ഞ് രാജ്യത്തെ യുദ്ധത്തിലിറക്കിയെന്നും, സദ്ദാം ഹുസൈന്‍ അവിടെയുണ്ടായിരുന്നെങ്കില്‍ അമേരിക്കയ്ക്ക് ഇത്രയും പേടിയ്‌ക്കേണ്ടി വരില്ല എന്നു തുടങ്ങി സ്വന്തം പാര്‍ട്ടിയെത്തന്നെ അടിമുടി വെടിവച്ചുകൊണ്ടാണ് ട്രംപ് രംഗത്ത് പൊടിപൊടിക്കുന്നത്.

ഇതിനിടെ എന്തൊക്കം വിഡ്ഢിത്തമാണ് ഇദ്ദേഹം പുലമ്പിയത്, അമേരിക്കക്കാര്‍ക്ക് തന്നെ നാണക്കേടാണ് ഇത്തരം ഒരു സ്ഥാനാര്‍ത്ഥി എന്നു തന്നെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കള്‍ പരസ്യമായി പറയുന്നത്. മെക്‌സിക്കന്‍ അതിര്‍ത്ഥിയില്‍ മെക്‌സിക്കോക്കാരെക്കൊണ്ട് മതിലുകെട്ടിക്കുക, നിയമപരമല്ലാത്ത രാജ്യത്ത് തുടരുന്നവരെ കയറ്റി അയയ്ക്കുക, ചൈനയും ഇന്ത്യയും അമേരിക്കക്കാരുടെ ജോലി അടിച്ചുമാറ്റുന്നു, ഒറ്റ മുസ്ലിമിനെയും രാജ്യത്ത് പ്രവേശിപ്പിക്കരുത് തുടങ്ങി പടക്കക്കമ്പനിക്ക് തന്നെ ട്രംപ് തീകൊളുത്തി. നാക്കിന് എല്ലില്ലാത്ത പ്രയോഗങ്ങളും പുളിപ്പില്ലാത്ത സംസാരവും ഒരു പക്ഷേ നിരാശരും അരക്ഷിതാവസ്ഥയിലായിരുന്ന ഒരു വലിയപറ്റം വെള്ളക്കാര്‍ ട്രംപ് അനുഭാവികളായി മാറി. കഴിഞ്ഞ ചില സമ്മേളനങ്ങളില്‍ കയ്യാങ്കളിയിലാണ് അവസാനിച്ചത്. സമ്മേളനം കലക്കാന്‍ വന്നവരെ ശരിക്ക് കൈകാര്യം ചെയ്തുകൊണ്ട് എന്തുചെലവ് വന്നാലും ഞാന്‍ വഹിച്ചുകൊള്ളാം ട്രംപ് സമ്മേളനത്തില്‍ വിളിച്ചുപറയുന്നത് ടെലിവിഷനില്‍ മുറക്കുകേള്‍ക്കുമ്പോള്‍, പെരുച്ചാഴികള്‍ അമേരിക്കയില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു എന്ന് തീര്‍ച്ചയായി.


 

Read more

കൈമോശം വന്ന കണ്ണികള്‍ (വാല്‍കണ്ണാടി)

'കണക്കുപരീക്ഷക്ക് എത്രയായിരുന്നു മാര്‍ക്കുകിട്ടിയത്? ഓ. അപ്പോള്‍ കഴിഞ്ഞ പരീക്ഷയെക്കാള്‍ കുറവാണല്ലോ, ശ്രദ്ധിക്കണം. ശനിയാഴ്ച വീട്ടിലേയ്ക്ക് വരൂ.... പഴേ, ചില ചോദ്യപ്പേപ്പറുകള്‍ വച്ചിട്ടുണ്ട്. ഒന്നു ചെയ്തുനോക്കൂ, ട്യൂഷന്‍ വേണമെങ്കില്‍ അതിന് പോകണം. സമയം കളയരുത്, സോഷ്യല്‍ സ്റ്റഡീസിന് എത്ര കിട്ടി?'. എഴുപതുകളിലെ എന്റെ മിഡില്‍ സ്‌കൂള്‍ അനുഭവമാണ്, സ്‌കൂളില്‍ നിന്നും തിടുക്കത്തില്‍ വീട്ടിലേയ്ക്കു കുതിച്ച എന്നെ നേരിട്ടത് സഹപാഠി ശശികുമാറിന്റെ അച്ഛന്‍ സദാശിവന്‍പിള്ള സാറായിരുന്നു. ശശികുമാറിനെയും സഹോദരന്‍ ശരത്ചന്ദ്രനെയും കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയതാണ് സദാശിവന്‍പിള്ളസാര്‍. ഒരു കൊടുംമുടി കീഴടക്കിയ മുഖഭാവത്തോടെ കടന്നുവന്ന ശശികുമാറിനോട് അച്ഛന്‍ ഒന്നും തിരക്കിയില്ല, വരുന്നോ കാറില്‍ വീട്ടില്‍ കൊണ്ടുവിടാം എന്നു പറയുന്നതിന് മുമ്പേ ശശികുമാറിനൊപ്പം കാറില്‍ കയറിയിരുന്നു.

ശനിയാഴ്ച അതിരാവിലെ അറക്കല്‍ സദാശിവന്‍ പിള്ള സാറിന്റെ വീട്ടിലെത്തി. നെഞ്ചോട് ചേര്‍ത്ത് മുണ്ട് ഉടുത്ത്, കൈ പിറകില്‍ കെട്ടി മട്ടുപ്പാവില്‍ സദാശിവന്‍ പിള്ള സാര്‍ ഉലാത്തുകയാണ്. ഒപ്പം എം എസ്സ് സുബ്ബലക്ഷ്മിയുടെ സുപ്രഭാതം ചെറുതായി കേള്‍ക്കാം. അന്നു ഞങ്ങളുടെ നാട്ടിലെ ഏറ്റവും ഉയരമുള്ള, മട്ടുപ്പാവുകള്‍ ഉള്ള, ഫോണ്‍ കണക്ഷനുള്ള, യൂറോപ്യന്‍ ക്ലോസെറ്റുള്ള ഏക വീടായിരുന്നു അത്. ശശി ഉണര്‍ന്നിരുന്നു. സാര്‍ തന്റെ വാച്ചില്‍ നോക്കി. ഞങ്ങള്‍ക്കിരുവര്‍ക്കും ചോദ്യപ്പേപ്പറുകള്‍ തന്നു, വീട്ടിലെ പരീക്ഷ ആരംഭിച്ചു. സാര്‍ തന്റെ ഉലാത്തലിലേയ്ക്ക് തിരിച്ചുപോയി.

പഠന സമയം കഴിഞ്ഞ് ക്രിക്കറ്റുകളിയും, അതിന്റെ നിയമങ്ങളെക്കുറിച്ചും പറഞ്ഞുതന്നു. അതുവരെ ക്രിക്കറ്റുകളി എന്താണെന്നറിയാത്ത ഞങ്ങള്‍ക്ക് വീട്ടിലെ പരിചാരകരെ ഒക്കെ കളിക്കാരായി ഇറക്കിനിര്‍ത്തി കളിയുടെ വിശദീകരണം നടത്തി. ആ ക്രിക്കറ്റുകളി സ്‌കൂള്‍ പരിസരത്തും കോളജുമൈതാനത്തും പറമ്പിലുമായി പില്‍ക്കാലം പൊടിപൊടിച്ചു.

അറക്കലെ വീടിന്റെ ഔട്ട് ഹൗസിന് അടുത്തുള്ള ചെറുമുറിയില്‍ മലയാള മനോരമയുടെ ബാലജനസഖ്യം ആരംഭിച്ചു സദാശിവന്‍ പിള്ള സാര്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തന്നുകൊണ്ടിരുന്നു. ആധാരമെഴുത്ത് നടത്തിയിരുന്ന രാജശേഖരന്‍ പിള്ളയെ ഞങ്ങളുടെ 'സഹകാരി'യായി നിയമിച്ചു. ആദ്യമീറ്റിംഗില്‍ ഒരു പാട്ട് പാടണമെന്ന് സഹകാരി നിര്‍ബന്ധിച്ചു. അങ്ങനെ നാലുവരി പാട്ടുപാടി. കൂട്ടുകാര്‍ കൈ അടിച്ചു. വെളിയില്‍ ഇറങ്ങിയപ്പോള്‍ ശശികുമാറിന്റെ പൊടിഅമ്മാവന്‍ തോളില്‍ തട്ടി അഭിനന്ദിച്ചു. ആദ്യത്തെ പൊതു പ്രകരടനത്തിന് അംഗീകാരം! മീറ്റിംഗുകളില്‍ സഹകാരി കൊണ്ടുവന്നിരുന്ന മനോരമ, മാതൃഭൂമി പത്രങ്ങളുടെ എഡിറ്റോറിയല്‍ ആരെങ്കിലും വായിക്കും. സഹകാരി അത് വിശദമാക്കും. കളിമാത്രം തലയില്‍ നില്‍ക്കുന്ന ഞങ്ങളുടെ കുഞ്ഞുമനസ്സില്‍ സമൂഹത്തെപ്പറ്റി സാരമായ ചില വിഷയങ്ങള്‍ അറിയാതെ കടന്നുവന്നു. സഹകാരിയുടെ നേതൃത്വത്തില്‍ വീടുകള്‍ കയറി പണപ്പിരിവ്, അദ്ദേഹത്തിന്റെ ആധാരമെഴുത്താഫീസിന്റെ മുറ്റത്ത് വച്ച് അജന്താ ബാലജനസഖ്യത്തിന്റെ ഔപചാരികമായ ഉത്ഘാടനം ഞങ്ങളുടെ സോഷ്യല്‍ സ്റ്റഡീസ് അദ്ധ്യാപകനായിരുന്ന പരമേശ്വരന്‍ പിള്ള സാര്‍ നിര്‍വ്വഹിച്ചു. അതിന് ശേഷം ഭജന നടത്തി പരിചയിച്ച ഒരു കൂട്ടം കലാകാരന്മാര്‍ ഗാനമേള അവതരിപ്പിച്ചു. ആദ്യ പൊതുപരിപാടി ഗംഭീരം.

തൊട്ടടുത്ത വീട്ടിലെ പ്രൊഫ. എം പി പണിക്കര്‍ സാറിനെ ഒരു വലിയകൂട്ടം പുസ്തകങ്ങളുടെ നടുവില്‍ വായിച്ചുകൊണ്ടു ചാരുകസേരയില്‍ കിടക്കുന്നതായാണ് പലപ്പോഴും കണ്ടിട്ടുള്ളത്. വലിയ മതിലും, ഗേറ്റും ഉണ്ടെങ്കിലും അനങ്ങാതെ സാറിന്റെ വായനാ സ്ഥലത്തേയ്ക്ക് ഞാനും എന്റെ അനുജത്തിയും ഇടയ്ക്ക് കയറിച്ചെല്ലാറുണ്ടായിരുന്നു. സാറിന് നല്ല ഒരു പുസ്തക ശേഖരം ഉണ്ടായിരുന്നു. ഒപ്പം കുറെയധികം കോമിക്ക് ബുക്കുകളും, വിദേശത്ത് നിന്നും എത്തുന്ന ചെറുകഥകളും അവയിലെ നിറമാര്‍ന്ന ചിത്രങ്ങളും വല്ലാതെ ആകര്‍ഷിച്ചിരുന്നു. ഇവയൊക്കെ വീട്ടില്‍ കൊണ്ടു വായിക്കാന്‍ തരും, പക്ഷേ ഒരു കണ്ടീഷന്‍, ഇന്ത്യന്‍ എക്‌സ്പ്രസിന്റെയും മനോരമ പത്രത്തിന്റെയും എഡിറ്റോറിയല്‍ ദിവസംപ്രതി ഒരു നോട്ട്ബുക്കില്‍ ചുരുക്കിയെഴുതി സാറിനെ കൊണ്ടുകാണിക്കണം. ചിത്രകഥകള്‍ വായിക്കേണ്ട താല്പര്യത്തില്‍ ഞങ്ങള്‍ യാതൊരു ഉപേക്ഷയും കൂടാതെ ഇവ നിര്‍വ്വഹിച്ചിരുന്നു. പിന്നീട് പണിക്കര്‍ സാര്‍, കൈയെഴുത്തു മാസിക ഇറക്കുന്നതിനെകുറിച്ച് പറഞ്ഞുതന്നു, അതും പരീക്ഷിച്ചു.

അറയ്ക്കല്‍ സദാശിവന്‍ പിള്ള സാര്‍ മുന്‍ എംഎല്‍എയും നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സമുന്നത നേതാവും ആയിരുന്നു. ശ്രീ മന്നത്ത് പത്മനാഭന്റെ ഉപദേഷാടാവും പൊതുകാര്യ പ്രസക്തനുമായിരുന്നു അദ്ദേഹം. പ്രൊഫ. എം പി പണിക്കര്‍ സാര്‍ ആകട്ടെ എന്‍ എസ് എസ് കോളജ് പ്രിന്‍സിപ്പാള്‍, ഭാഷാപോഷിണി തുടങ്ങിയ നിരവധി സാഹിത്യമാസികകളിലെ നിറഞ്ഞ സാന്നിധ്യം. പക്ഷേ ഇതൊന്നും ഇവരെ ഭ്രമിപ്പിച്ചിരുന്നില്ല. അറിവും അനുഭവങ്ങളും സ്വന്തം മക്കള്‍ക്കൊപ്പം അവരുടെ കൂട്ടുകാര്‍ക്കുമായി വീതിച്ച് കൊടുക്കാനുള്ള വിശാലത അവര്‍ക്കുണ്ടായിരുന്നു. അതാണ് ഇത്തരം ജനുസ്സുകളെ നിസ്തുലരാക്കുന്നത്. ഏവര്‍ക്കും നന്മ ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്ന, തങ്ങളുടെ ഇടങ്ങള്‍ക്ക് ചുറ്റും പ്രകാശം പരത്തിയിരുന്ന ഇത്തരം പ്രതിഭകള്‍ ഇന്ന് അന്യംനിന്നു പോകയാണ്.

കാലത്തിന്റെ കുത്തൊഴുക്കില്‍ ഈ പ്രതിഭകള്‍ വിലയം പ്രാപിച്ചു. ഇവരുടെ നിഴലും നിലാവും തുടിച്ചു നിന്ന വീടുകളില്‍ പുതിയ ആളുകള്‍ വന്നു താമസിക്കുന്നു. പിന്‍തലമുറ ഒക്കെ മറ്റുരാജ്യങ്ങളിലേയ്ക്കും പട്ടണങ്ങളിലേയ്ക്കും മാറിപോയി. ഈ വീടുകളെക്കാള്‍ വലിയ മാളികകള്‍, പുതിയ താമസക്കാര്‍ പണിതു താമസം തുടങ്ങി.

അവധിക്ക് ചെല്ലുമ്പോള്‍ ഏറെ അപരിചിതത്വം തോന്നുന്ന പുതിയ ടാറിട്ട ഇടവഴികളും മുന്‍പരിചയമില്ലാത്ത മുഖങ്ങളും, എന്നിരുന്നാലും അറക്കലെ വീടിനുമുമ്പിലും പണിക്കരുസാറിന്റെ വീടിന് മുമ്പിലും കൂടി ഒന്ന് നടന്നു പോകാറുണ്ട്. അറിയാതെ തിരിഞ്ഞുനോക്കുമ്പോള്‍ തോളോട് ചേര്‍ത്ത് മുണ്ടുടുത്ത്, പരീക്ഷയുടെ മാര്‍ക്ക് ചോദിക്കുന്ന സദാശിവന്‍പിള്ള സാറും, നിറഞ്ഞ പുഞ്ചിരിയോടെ സിഗരട്ടിന്റെ സുഗന്ധത്തില്‍ കോമിക്ക് ബുക്കുകള്‍ വച്ചു നീട്ടുന്ന പണിക്കര്‍സാറും, അവിടെ ഉണ്ടാകുമോ?

പുതിയ പരീക്ഷകളും സാഹചര്യങ്ങളുമായി മല്ലിടുമ്പോള്‍, പുതിയ തലമുറയിലെ സ്വന്തം കുട്ടികളുടെ സുഹൃത്തുക്കളെ കാണുമ്പോള്‍ എവിടെയോ കൈമോശം വന്ന കണ്ണികള്‍ക്കായി അറിയാതെ പരതിപ്പോകുന്നു


 

Read more

മതിലുകള്‍ പണിയുന്നവരും പൊളിക്കുന്നവരും (വാല്‍കണ്ണാടി)

ന്യൂയോര്‍ക്കിന്റെ പ്രാന്തപ്രദേശത്ത് വീടുകള്‍ തമ്മില്‍ മതിലുകളില്ലാത്ത, പച്ചപ്പ് നിറഞ്ഞ പരവതാനി വിരിച്ച ചേതോഹരമായ ഒരു കാഴ്ച കാണാനാവുമായിരുന്നു. അതിര്‍വരമ്പുകള്‍ ഒന്നും പ്രകടമായിക്കാണാതെ ചേര്‍ന്നുകിടന്ന ഭൂവിതാനത്തില്‍ അവിടവിയെയായി നിലയുറപ്പിച്ച വീടുകളും, പാകത്തിന് നട്ടുവളര്‍ത്തിയ ഭംഗിയുള്ള മരങ്ങളും ചെറിയ പൂന്തോട്ടങ്ങളും ഒക്കെ ആ ഭൂപ്രദേശത്തിന്റെ മൊത്തമായ ഭംഗിയില്‍ ലയിച്ചിരുന്നു. നല്ല കാലാവവസ്ഥയില്‍ കുട്ടികള്‍ അതിരു ശ്രദ്ധിക്കാതെ ഓടിക്കളിക്കുന്നതും, ഒരു കോണില്‍ നിന്നം കാണാവുന്ന അമേകം വീടുകള്‍ നിരനിരയായി നിലയുറപ്പിച്ചിരുന്ന കാഴ്ച ആകര്‍ഷകമായിരുന്നു.

എപ്പോഴാണഎന്നറിയില്ല പിവിസി കൊണ്ടുള്ള പ്ലാസ്റ്റിക് വേലികള്‍ വീടുകള്‍ക്കു പിറകില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി, അങ്ങനെ വലുതും ചെറുതുമായ പ്ലാസ്റ്റിക്ക് വേലികള്‍ക്കൊപ്പം ഇടതൂര്‍ന്ന കുറ്റി മരങ്ങളും അതിര്‍ വരമ്പുകളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ആരും ശ്രദ്ധിക്കാതെ തന്നെ, ഈ ഭൂപ്രദേശത്തിന്റെ പൊതു ഭംഗി നഷ്ടപ്പെട്ടു തുടങ്ങിയിരുന്നു. ആളുകള്‍ക്ക് ഭംഗിയെക്കാള്‍ ഉപരി സ്വകാര്യയും സുരക്ഷിതത്വവുമായി മുഖ്യ ഘടകം. ആകാശത്തനു മാത്രം വേലികെട്ടാന്‍ സാധിക്കാത്തതിനാല്‍ എല്ലാവരും അവരവരുടെതായ തടവറ സൃഷ്ടിച്ചു തുടങ്ങിയിരുന്നു.

1987 ജൂണ്‍ 12ാം തീയതി, ജര്‍മനിയിലെ ബ്രാഡന്‍ബര്‍ഗ് ഗേറ്റനു മുമ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണആള്‍ഡ് ഗീഗന്‍, സോവിയറ്റ് സെക്രട്ടറിയായിരുന്ന മീഖായ്ല്‍#േ ഗോര്‍ബച്ചേവിനോടായി വിളിച്ചു പറഞ്ഞു. ' പൊളിച്ചടുക്കുക ഈ മതിലുകള്‍' രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം കിഴക്കന്‍ ജര്‍മനിയും തെക്കന്‍ ജര്‍മനിയും വിഭജിച്ച് 1961ല്‍ പണിത രക്തക്കറ പിടിച്ച ബര്‍ലിന്‍ മതിലിനെപ്പറ്റിയാണ് റീഗല്‍ പരാമര്‍ശിച്ചത്. ' ഈ മതിലുകള്‍ക്ക് നിലനില്‍ക്കാനാവില്ല. കാരണം ഈ മതിലുകള്‍ക്ക് വിശ്വാസങ്ങളെയോ, നേരിനെയോ, സ്വാതന്ത്ര്യത്തെയോ, ചെറുക്കാനാവില്ല, തുറന്ന സമീപനങ്ങളും, സ്വാതന്ത്ര്യവും, സുരക്ഷിതത്വവു ഒന്നായേ വളരുകയുള്ളു, അതുകൊണ്ട് പൊളിച്ചുകളയുക ഈ വേലിക്കെട്ടുകള്‍' റീഗല്‍ പറഞ്ഞു.

മാദ്ധ്യമങ്ങള്‍ അത്ര ഗൗരവമായി ഈ വിടുവായന്‍ പ്രസ്ഥാവന കണ്ടില്ല. ടൈം മാസികപോലും 20 വര്‍ഷത്തിന് ശേഷമാണ് അസംബന്ധം എന്നു കരുതിയ ഈ പ്രസംഗം ലോകത്തിന്റെ നാലു ചുവരുകളെയും പിടിച്ചു കുലുക്കി എന്നു സമ്മതിച്ചത്. സോവിയറ്റ് സാമ്പ്രാജ്യം ചിഹ്നഭിന്നമായി, യൂറോപ്പിന്റെയും ഏഷ്യയുടെയും അതിരുകള്‍ മാറ്റി വരക്കപ്പെട്ടു. ഒരു പ്രത്യയശാസ്ത്രത്തിന്റെ പതനവും ഏക ധൃവ ലോക നേതൃത്വത്തിന്റെ അരുണോദയവും ലോകം നോക്കി നിന്നു. തുറന്ന ആഗോള കമ്പോള പ്രക്രിയയില്‍ ലോകത്തിന്റെ തനതായ ചെറു കമ്പോളങ്ങള്‍ ഒലിച്ചു പോയി. ശീതയുദ്ധ ആവശ്യത്തിനായി കണ്ടുപിടിക്കപ്പെട്ട ഇന്റര്‍നെറ്റ്, ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റത്തില്‍ തുടങ്ങിയ സാങ്കേതിക വിദ്യകള്‍ സാധാരണ ജനജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് സമ്മാനിച്ചത്. ഈ തുറന്ന ലോകത്തില്‍ അറിവിന്റെയും, സമൃദ്ധിയുടെയും പച്ചപ്പ് നിറഞ്ഞ പരവതാനി മനോഹരമായി വിരിക്കപ്പെട്ടു. രാത്രിയും പകലും തമ്മിലുള്ള വ്യത്യാസം ഇല്ലാതെയായി, ദിശകള്‍ക്ക് പോലും പ്രസക്തി നഷ്ടപ്പെട്ടു. പെട്രോ ഡോളറും, ലോകബാങ്ക് വായ്പകളും ലോകത്താകമാനം പുത്തന്‍ പ്രതീക്ഷകളും ഉണര്‍വ്വും അലയടിപ്പിച്ചു.

അറിഞ്ഞില്ല ഈ കുത്തൊഴുക്കില്‍ ഒലിച്ചുപോയ സമ്പത്തിന്റെ ഗതിവിധികള്‍. നാളിതുവരെ സ്വന്തമെന്ന് കരുതിയിരുന്നതൊക്കെ ഉദാരവത്ക്കരണത്തിന്റെ മലവെള്ളപ്പാച്ചിലില്‍ കൈവിട്ടുപോയി. പല സമൂഹങ്ങളും, മുഖമില്ലാത്ത ഭീമന്‍ വായ്പാ സാമ്പ്രാജ്യങ്ങളുടെ വാലാട്ടിപ്പട്ടികളായി മാറി. തനതായി നിലനിന്നിരുന്ന വിശ്വാസങ്ങളും സംസ്‌കാരങ്ങള്‍ പോലും ഒലിച്ചില്ലാതെയാവുന്നത് വെറുതേ നോക്കി നില്‍ക്കാനെ ആയുള്ളു. ഏറ്റവും ഒടുവില്‍ പെട്രോള്‍ സമ്പത്തിന്റെ ഗതികേടും, ഓടിച്ചു ഓടിച്ചു മതിലുവരെയെത്തിയാല്‍ പിന്നെ സര്‍വ്വനാശത്തിനായി തിരിച്ചുകടിക്കുക!

വിരല്‍ ചൂണ്ടുന്നവരെ 'ഭീകരരായി' മുദ്രകുത്തി, മനുഷ്യബോംബും, ഡ്രോണുകളും മാറി മാറിയിറക്കിക്കളിക്കുന്ന ഈ ലോക മഹായുദ്ധത്തിന്റെ ചതുരംഗക്കളി എന്ന് അവസാനിക്കുമോ?

ലോകത്തിലെ ഒരു ശതമാനം പേരുടെ സമ്പത്ത് 99 ശതമാനം പേരുടെ സമ്പത്തിനേക്കാള്‍ അധികമാണ്. 3.6 ബില്ല്യന്‍ ജനങ്ങളുടെ മൊത്തം സമ്പത്ത് കഴിഞ്ഞ 5 വര്‍ഷം കൊണ്ട് ഒരു ടില്ല്യണ്‍ ഡോളര്‍ കുറഞ്ഞപ്പോള്‍, ധനികരുടെ മൊത്തം സമ്പത്ത് അര ടില്ല്യണ്‍ ഡോളര്‍ കൂടുകയാണുണ്ടായത്. (ഛഃളമൃാ ൃമുീൃ േുൃലലെിലേറ മ േവേല ംീൃഹറ ഋരീിീാശര ളീൗൃാ ഖമിൗമൃ്യ 2016) ഇത്തരം സാമ്പത്തിക അസമത്വം ഏറ്റവും കൂടുതലുള്ള രാജ്യം അമേരിക്കയുമാണ്

റിപ്പബ്ലിക്കന്‍ പാര്‍ട്ടികളുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ മത്സരിക്കുന്ന ഡൊണാള്‍ഡ് ട്രംപ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ കൂറ്റന്‍ മതില്‍ പണിയിക്കുന്നതിനെപ്പറ്റി പറഞ്ഞപ്പോള്‍ പലരും പരിഹസിച്ചു. പിന്നെ എന്തുകൊണ്ട് കാനഡായുടെ അതിരിലും വന്മതില്‍ സൃഷ്ടിച്ചു കൂടേ എന്ന ചോദ്യവും ഉയര്‍ന്നു. ഇപ്പോള്‍ സ്വാതന്ത്ര്യത്തിനും സുരക്ഷിതത്തിനും പുരോഗതിക്കും മതിലുകള്‍ അത്യന്താപേക്ഷിതമായി തോന്നിത്തുടങ്ങിയിരിക്കുന്നു. ഒഴുകേണ്ടവയൊക്കെ കൃത്യമായി ഒഴുകിയെങ്കില്‍ പിന്നെ സുരക്ഷിതവേലികള്‍ ആണ് ഉണ്ടാവേണ്ടത്.

ഉച്ചസവാരിക്ക് മാന്‍ഹാട്ടണിലെ വാള്‍സ്ട്രീറ്റ് ഏരിയയിലുള്ള വഴികളിലൂടെ നടക്കുമ്പോള്‍ നിറഞ്ഞ പൊലീസ് സംവിധാനങ്ങള്‍ സുരക്ഷിതത്വത്തിന്റെ ചില ആശ്വാസങ്ങള്‍ തരുമെങ്കിലും പണിതുയരുന്ന വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഇടവഴികളിലൂടെ നടക്കുമ്പോള്‍ എവിടെയെങ്കിലും അത്യാവശ്യത്തിന് ഓടിഒളിക്കാനുള്ള ഇടങ്ങളുണ്ടോ എന്നു കണ്ണ് അറിയാതെ പതറിപ്പോകുന്നു. 

Read more

അത്തി പൂത്തതും കായ്ചതും (വാല്‍ക്കണ്ണാടി)

അത്തി ഒരു വിശിഷ്ഠമായ മരമാണ്, മുറ്റത്തു കിഴക്കു വശത്തു നട്ടിരുന്ന അത്തിമരത്തെ നോക്കി പിതാവ് വാചാലനായി. ബൈബിളില്‍ പലയിടത്തായി ചിതറിക്കിടന്ന അത്തിവൃക്ഷത്തിന്റെ പരാമര്‍ശം എന്തുകൊണ്ടോ വിശുദ്ധമായ ഒരു തലം സൃഷ്ടിച്ചെടുത്തിരുന്നു.

ചരല്‍ മണലില്‍ നഗ്ന പാദനായി പ്രഭാതസവാരിക്കുശേഷം അത്തിയുടെ തണലില്‍ ചുവന്ന പ്ലാസ്റ്റിക് കസേരയിലിരുന്നു ദിനപത്രം വായിക്കുന്ന പതിവ് അദ്ദഹം തുടങ്ങിയിരുന്നു. അമ്മ കൊണ്ടുകൊടുത്ത കാപ്പിയുടെ ഗന്ധത്തിനും ദിനപത്രത്തിലെ വാര്‍ത്തകള്‍ക്കും അത്തി വൃക്ഷം മൂകസാക്ഷിയായി പങ്കുചേര്‍ന്നിരുന്നു. പതുക്കെ ഈ ചങ്ങാത്തം ഒരു ആദ്ധ്യാത്മിക തലത്തിലേയ്ക്ക് ഉയരുകയായിരുന്നു, ഒപ്പം അത്തിവൃക്ഷവും സടകുടഞ്ഞു എഴുനേറ്റപോലെ വളര്‍ന്നു പന്തലിച്ചു മുറ്റത്തു തണല്‍ പരത്തി.

അവധിക്കുചെന്നപ്പോള്‍ രാവിലെ കാപ്പിയും എടുത്ത് ഞാനും ഈ കമ്പനിയില്‍ പങ്കുചേര്‍ന്നു. അത്തി വലിയ ആനച്ചെവിയന്‍ ഇലകളുമായി മുറ്റത്തെ കിഴക്കുഭാഗത്തു നിറഞ്ഞു നിന്നിരുന്നു. ഇതൊക്കെ വെട്ടി ഒന്നു നേരെയാക്കിയാല്‍ കിഴക്കുനിന്നു രാവിലെ വെളിച്ചം കടന്നു വരില്ലേ എന്നു ചോദിച്ചപ്പോഴാണ് അത്തിയുമായി ഉടലെടുത്ത ആത്മബന്ധത്തിന്റെ ചുരുളുകള്‍ അദ്ദേഹം നിവര്‍ത്തിയത്. അത്തിക്കു മുമ്പില്‍ നിറഞ്ഞ കുലകളുമായി വര്‍ഷങ്ങളായി മുറ്റത്തുനിന്ന തെങ്ങ് തന്നെ വെട്ടിമാറ്റിയത് ഇവരുടെ സൗഹൃദത്തിന്റെ ഭാഗമായിരുന്നെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. പക്ഷേ അത്തിയില്‍ പഴം ഉണ്ടായില്ല.

അത്തി കാതലില്ലാത്ത ഒരു വൃക്ഷമാണ്. അതിന്റെ പഴം തടിയില്‍ തന്നെ ഉണ്ടാകുന്നു. അണ്ണാനും കാക്കയും ഒക്കെ പഴം അടിച്ചുമാറ്റുന്നത് സാധാരണമാണ്. അതിനാല്‍ കൂടുകള്‍ അത്തിമരത്തില്‍ കെട്ടേണ്ടതുണ്ട്. അത്തി, ഇത്തി, അരയാല്‍, പേരാല്‍ എന്നീ നാലു മരങ്ങളുടെ തൊലികള്‍ ചേര്‍ത്താണ് ഔഷധഗുണമുള്ള നാല്‍പാമരപ്പട്ട. നാല്‍പാമരാദി എണ്ണയിലെ ഒരു മുഖ്യ ഘടകവുമാണ് അത്തി. ഓരോ അവധിക്കു ചെല്ലുമ്പോഴും അത്തി വിശേഷം സന്ദര്‍ശനത്തിന്റെ പ്രധാന ഭാഗമായി. പക്ഷേ അപ്പോഴും അത്തി കായ്ചിരുന്നില്ല.

ഏദന്‍ തോട്ടത്തില്‍ ആദവും ഹൗവ്വയും തെറ്റുചെയ്തു പിടിക്കപ്പെട്ടപ്പോള്‍ അവരുടെ നഗ്നത മറച്ചിരുന്നത് അത്തിഇലകള്‍ കൊണ്ടായിരുന്നു. ചുങ്കക്കാരില്‍ പ്രമാണിയായ സഖായികാട്ടത്തിയില്‍ കയറി ഒളിഞ്ഞിരുന്നു ക്രിസ്തുവിനെ കാണാന്‍ ശ്രമിച്ചു പക്ഷേ അവനെ ക്രിസ്തു കണ്ടുപിടിച്ചു. ശാലോമോന്റെ സദൃഷ്യവാക്യങ്ങളില്‍ 'അത്തി കാക്കുന്നവന്‍ അതിന്റെ പഴം തിന്നും' എന്നു പറയുന്നുണ്ടല്ലോ, അങ്ങനെ ഞാനും അത്തി പഴം തിന്നാന്‍ വേണ്ടി അത്തി കാക്കുകയാണ്, എന്ന് ഒരു ഉണങ്ങിയ തമാശയും, ഇങ്ങനെ അത്തികഥകള്‍ തുടര്‍ന്നു.

വിശന്നു നടന്നു വന്ന ക്രിസ്തു ഫലം ഇല്ലാത്ത അത്തിമരത്തെ ശപിച്ചു ' ഇനി നിങ്കല്‍ നിന്നു എന്നേക്കും ആരും ഫലം തിന്നാതെയിരിക്കട്ടെ' ആ അത്തിവൃക്ഷം വേരോടെ ഉണങ്ങിപോയി. അത്തിയെ നോക്കി ഒരു ഉപമപഠിപ്പിന്‍; അതിന്റെ കൊമ്പു ഇളതായി ഇലതളിര്‍ക്കുമ്പോള്‍ വേനല്‍ അടുത്തുഎന്നു അറിയുന്നില്ലേ എന്ന ക്രിസ്തുവാക്യം പറഞ്ഞു ചിരിച്ചു. അങ്ങനെ പിതാവും അത്തിയുമായുള്ള ബന്ധഊഷ്മളത ആശ്ചര്യമുണ്ടാക്കി. അപ്പോഴും അത്തി കായ്ച്ചിരുന്നില്ല.

പിതാവിന്റെ മരണവാര്‍ത്ത അറിഞ്ഞ് നാട്ടില്‍ ചെന്നപ്പോഴേയ്ക്കും ബന്ധുക്കള്‍ വേണ്ട് ക്രമീകരണങ്ങള്‍ ചെയ്തിരുന്നു. മുറ്റത്ത് പന്തല്‍ ഇട്ടിരുന്നു. വീടിനോട് യാത്രപറയാനായി മുറ്റത്ത് ശരീരം എടുത്തുവച്ചു, നെറ്റിയില്‍ പൊടിഞ്ഞുവന്ന വിയര്‍പ്പ് കണങ്ങള്‍ പഞ്ഞികൊണ്ട് ഒപ്പി എടുത്തുകൊണ്ടിരുന്നുന്നപ്പോഴാണ് കിഴക്കുഭാഗത്തായി നിന്ന അത്തി ശ്രദ്ധിച്ചത്. ആരോ പന്തലിടുന്നതിന്റെ ഭാഗമായി അത്തിയുടെ മുറ്റത്തേയ്ക്ക് പടര്‍ന്നിരുന്ന ശിഖിരങ്ങള്‍ വെട്ടിയിരിക്കുന്നു. കിഴക്കോട്ടു അഭിമുഖമായി കിടന്നിരുന്ന പിതാവിന്റെ കണ്ണുകളില്‍ കൂടി ഒലിഞ്ഞിറങ്ങിയത് വിയര്‍പ്പോ തടം കെട്ടിനിന്ന അശ്രുകണങ്ങളോ എന്നറിയില്ല, കാറ്റിനാലാവാം അത്തിമരച്ചില്ലകള്‍ വല്ലാതെ ആടിഉലയുന്നതും കണ്ടു. അവരുടെ മൂകഭാഷയിലെ യാത്ര പറച്ചിലില്‍ ഞാനും പങ്കുചേര്‍ന്നു. പക്ഷേ അപ്പോഴും അത്തി കായ്ചിരുന്നില്ല.

യാത്രതിരിക്കുന്നതിനു മുമ്പ് പതിവുപോലെ പുസ്തകക്കടയില്‍ പുതിയ പുസ്തകങ്ങള്‍ വല്ലതുമുണ്ടോ എന്നു പരതിയപ്പോഴാണ് പിതാവിന്റെ പ്രസിദ്ധമായ ഒരു ആത്മീയ ഗ്രന്ഥം ശ്രദ്ധയില്‍ പെട്ടത്. മറിച്ചു നോക്കുന്നതിനിടയില്‍ കടക്കാരനോടും ഇത് എഴുതിയ ആളിന്റെ മകനാണ് എന്നും അഭിമാനത്തോടെ പറഞ്ഞു. വളരെപേര്‍ എപ്പോഴും ഈ പുസ്തകം ആവശ്യപ്പെടുന്നു, കിട്ടാനില്ല എന്നു പറഞ്ഞു. താളുകള്‍ മറിച്ചു നോക്കിയപ്പോഴാണ് കണ്ണില്‍ പെട്ടത് 'പകര്‍പ്പവകാശം പ്രസാദകന് മാത്രം' എന്ന പുതിയ വരികള്‍ ചേര്‍ത്തിരിക്കുന്നത് ശ്രദ്ധിച്ചത്. ഒരു അത്തിമരച്ചോട്ടിലെ സംഭാഷണത്തിനിടെ പുസ്തകങ്ങളുടെ എല്ലാ അവകാശങ്ങളും നിനക്ക് വേണ്ടി ഞാന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്ന് പിതാവ് പറഞ്ഞതോര്‍ത്തു. പണത്തിനു പ്രയാസമുള്ള ആളാണ് പ്രസാധകന് അതുകൊണ്ട് തല്‍ക്കാലം അയാള്‍ പണം എടുത്തുകൊള്ളട്ടെ എന്നു കരുതി പിതാവ് പണം ചോദിക്കാറില്ല എന്നും അന്നു പറഞ്ഞത് കാതില്‍ മുഴുകി. എന്നാലും പിതാവിന്റെ നിഴല്‍പോലെ വിശ്വസ്തനായി നിന്ന അയാള്‍ ഇത്തരം ഒരു കൊലച്ചതി ചെയ്യുമോ എന്നു മനസ്ഥാപപ്പെട്ടു; ഇനി ഇവനില്‍ നിന്നു ആരും ഫലം തിന്നാതെയിരിക്കട്ടെ എന്നു ക്രിസ്തുവിന്റെ ശാപവാക്കുകള്‍ ഹൃദയത്തില്‍ അറിയാതെ പ്രതിധ്വനിച്ചു.

നാട്ടില്‍ അവധിക്കുപോയി വന്ന സുഹൃത്ത് അമ്മയെ സന്ദര്‍ശിക്കുവാന്‍ ചെന്നപ്പോള്‍, അത്തിമരത്തിന്റെ തണലില്‍ ചുവന്ന കസേരയില്‍ ഇരുന്നു പത്രം വായിക്കുന്ന അമ്മയെ കണ്ട കാര്യം പറഞ്ഞു. അദ്ദേഹം അത്തിമരത്തിന്റെ ഒരുചിത്രവും എടുത്തുകൊണ്ടുവന്നു. ഒപ്പം ഒരു വിശേഷവും. മുറ്റത്തെ അത്തി കായ്ച്ചിരിക്കുന്നു!! ഇനിയും അത് അണ്ണാനോ, കാക്കയോ കൊത്തിക്കൊണ്ടു പോകാതെ കൂടു കെട്ടി വയ്ക്കണം. അത്തി പൂത്തു കായിക്കുമ്പോള്‍ വേനല്‍ അടുത്തു എന്ന അറിവ് എന്നെ നടുക്കി.

 

Read more

"വിസ്മയം ഈ നടനം" (വാല്‍ക്കണ്ണാടി)

ഇന്ത്യന്‍ നാട്യകലയുടെ ഇതിഹാസമെന്നു വിശേഷിപ്പിക്കാവുന്ന നര്‍ത്തകി മൃണാളിനി സാരാഭായ് 97ാം വയസ്സില്‍ ദിവംഗതയായി. ഈ വാര്‍ത്ത അമേരിക്കന്‍ മാധ്യമങ്ങളിലും ശ്രദ്ധിക്കപ്പെട്ടു. മൃണാളിനി സാരാഭായ് കേരളത്തില്‍ ജനിച്ചു എന്ന അമേരിക്കന്‍ മുഖ്യാധാരാ മാധ്യമത്തിലെ പരാമര്‍ശം, മലയാളി എന്ന പേരില്‍ അല്പം അഭിമാനം ഉണ്ടാക്കാതെയിരുന്നില്ല.

ഇന്ത്യന്‍ ബഹിരാകാശ പദ്ധതികളുടെ പിതാവ് എന്നും അറിയപ്പെടുന്ന വിക്രം സാരാഭായിയുടെ പത്‌നി എന്ന നിലയിലും, കര്‍മ്മോന്മുഖമായ ഒരു കലാജീവിതത്തിന്റെ പേരിലും മൃണാളിനി സാരാഭായ് എന്നും ഓര്‍മ്മിക്കപ്പെടും.

സ്വതന്ത്ര്യ ഇന്ത്യയിലെ പാര്‍ലമെന്റേറിയ ആയിരുന്ന അമ്മു സ്വാമിനാഥന്റെയും, മദ്രാസ് ഹൈക്കോര്‍ട്ടിലെ പ്രമുഖ ബാരിസ്റ്ററായിരുന്ന ഡോ.സ്വാമിനാഥന്റെയും പുത്രി, സ്വിറ്റ്‌സര്‍ലണ്ടിലാണ് പ്രാഥാമിക വിദ്യാഭ്യാസം നേടിയത്. പിന്നീട് രവീന്ദ്രനാഥടാഗോറിന്റെ ശിക്ഷണത്തില്‍ ശാന്തിനികേതനിലും ന്യൂയോര്‍ക്കിലെ അമേരിക്കന്‍ ഡ്രമാറ്റിക് ആര്‍ട്‌സ് അക്കാദമിയിലും വിദ്യാഭ്യാസം നേടി.

മൂത്ത സഹോദരി ലക്ഷ്മി സെഗാള്‍ സുഭാഷ് ചന്ദ്രബോസിനൊപ്പം ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ആയി സേവനം അനുഷ്ഠിച്ചിരുന്നു. പില്‍ക്കാലത്ത് അറിയപ്പെട്ട കമ്യൂണിസ്റ്റ് ചിന്തകയുമായി. സഹോദരന്‍ ഗോവിന്ദ് സ്വാമിനാഥന്‍ മദ്രാസ് ഗവണ്‍മെന്റ് അറ്റോര്‍ണി ജനറലായിരുന്നു.

ഭരതനാട്യത്തിന്റെ വിമലോത്മമായ രീതികള്‍ ഒരു തപസ്സുപോലെ അനുഷ്ഠിക്കുമ്പോഴും കഥകളും, കവിതകളും, നാടകങ്ങളും അനവരതം മൃണാളിനിയില്‍ നിന്നും നിര്‍ഗമിച്ചു.

'ഹൃദയത്തിന്റെ മര്‍മ്മരം' എന്ന തന്റെ ജീവിത ദര്‍പ്പണത്തിലൂടെ, താന്‍ വിശ്വസിച്ചിരുന്ന ഗാന്ധിയന്‍ ആശയങ്ങളും, താലോലിച്ചിരുന്ന സര്‍വ്വോദയ ആദര്‍ശങ്ങളും നിഴല്‍ വിരിച്ചു. ഒരു സുന്ദര കലാശില്പമായി നിലനില്‍ക്കുമ്പോഴും, വ്യക്തിസ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി തനിക്കു ചുറ്റും ഏകാന്തതയുടെ മതിലുകള്‍ പണിയുകയും ചെയ്തു. രാജ്യം പത്മഭൂഷണും, പത്മശ്രീയും നല്‍കി ഈ കലാകാരിയെ ആദരിച്ചു.

പിതാവ് സുബ്രമണ്യ സ്വാമിനാഥന്‍ എഡിന്‍ബറോയിലും ലണ്ടന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും സ്‌കോളര്‍ഷിപ്പോടെയാണ് പഠിച്ചത്. പിന്നീട് ഹാവാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമത്തില്‍ ഡോക്ടറേറ്റു ലഭിച്ചു. തന്റെ ദീര്‍ഘമായി പഠനത്തിനുശേഷം തിരിച്ചെത്തിയ അദ്ദേഹം തന്നേക്കാള്‍ 20 വയസ്സു പ്രായം കുറഞ്ഞ അമ്മു എന്ന നായര്‍ സ്ത്രീയെയാണ് സംബന്ധം ചെയ്തത്. അന്നത്തെ കാലഘട്ടത്തില്‍ സംബന്ധത്തില്‍ പിറക്കുന്ന കുട്ടികള്‍ക്ക് അച്ഛന്റെ പേര് കൂട്ടിപ്പറയാനോ പിതാവിന്റെ ഭവനത്തില്‍ പോകാനോ പോലും അനുവാദം ലഭിച്ചിരുന്നില്ല. പിതാവിന്റെ ബ്രാഹ്മണ തറവാട്ടില്‍ വിശേഷദിവസങ്ങളില്‍ ക്ഷണിക്കപ്പെടാറുണ്ടെങ്കിലും പ്രത്യേക സ്ഥലത്തായിരുന്നു ഇവര്‍ക്കു ഭക്ഷണം വിളമ്പിയിരുന്നത്.

ഇതൊക്കെയാവണം, വ്യക്തി സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടാന്‍ മൃണാളിനിയെയും, ക്യാപ്റ്റന്‍ ലക്ഷ്മിയെയും പ്രേരിപ്പിച്ച ഘടകം. ബൗദ്ധികതലത്തില്‍ ഉന്നത വിഹായസ്സില്‍ ചിറകടിച്ചുയരുമ്പോഴും, വ്യവസ്ഥാപിത ചുവടുകള്‍ തല്ലിത്തകര്‍ക്കാനും, കലയെയും സര്‍ഗശേഷിയേയും ഏകോപിപ്പിച്ച് പുതിയ മാനങ്ങള്‍ കൈവരിക്കാനും ഇവര്‍ക്കായത്. അതിനാലാവണം, വ്യക്തിജീവിതത്തിലും, രാഷ്ട്രീയ നിലപാടുകളിലും പുത്രിയും പിന്‍ഗാമിയുമായ പ്രസിദ്ധ നര്‍ത്തകി മല്ലികാസാരാഭായിക്കും ഇതേ നിലപാടുകള്‍ തുടരേണ്ടി വന്നത്. അച്ഛന്‍ വിക്രം സാരാഭായിക്കും, അമ്മ മൃണാളിനി സാരാഭായിക്കും പുത്രി മല്ലിക സാരാഭായിക്കും, പുത്രന്‍ കാര്‍ത്തിക് സാരാഭായിക്കും പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചു. ഉല്‍പതുഷ്ണുക്കള്‍ക്ക് എന്നും വിസ്മയം ഇത്തരം ജീവിതങ്ങള്‍''

 

Read more

അണിഞ്ഞൊരുങ്ങി വയലില്‍ നില്‍ക്കുന്നവര്‍ (വാല്‍ക്കണ്ണാടി)

ഈയിടെയായി കുറെയധികം എഴുതുന്നതു കാണുന്നുണ്ടല്ലോ? എന്തെങ്കിലും കിടയ്ക്കുമോ? ഒരു സുഹൃത്തിന്റെ നിഷ്‌കളങ്കമായ ആശങ്കയ്ക്കു മുമ്പില്‍ മറുപടി പറയാതെ തെല്ലൊന്ന് പരുങ്ങാതിരുന്നില്ല. എന്തിനു വേണ്ടി എഴുതണം? ആര്‍ക്കുവേണ്ടി എഴുതണം? ആര്‍ക്കാണ് ഇതുകൊണ്ട് പ്രയോജനം?

കവി സുഹൃത്തിനെ കണ്ടപ്പോള്‍, കവിതകള്‍ ഒന്നും ഈയിടെയായി എവിടെയും കാണുന്നില്ലല്ലോ എന്ത് സംഭവിച്ചു എന്നു ചോദിച്ചു. നാടകാന്ത്യം കവിത്വം എന്നാണല്ലോ പറയാറ്. കവിത്വം സംഭവിച്ചു കഴിഞ്ഞാല്‍ എങ്ങനെ നിശബ്ദനാകാന്‍ സാധിക്കും? കവി സുഹൃത്തിന്റെ മറുപടി അത്ഭുതപ്പെടുത്തി. അദ്ദേഹം കവിതകള്‍ നിരന്തരം എഴുതാറുണ്ട് ഒന്നും ആനുകാലികങ്ങളില്‍ കൊടുക്കാറില്ലത്രേ. ഒക്കെ ഫയല്‍ ചെയ്തു വെയ്ക്കും, ഒന്നു രണ്ടു ബുക്കുകള്‍ അച്ചടിച്ചു വിതരണക്കാരെ ഏല്‍പ്പിച്ചു, അങ്ങനെ കവിതാ ലോകത്ത് തന്റെ സാന്നിദ്ധ്യം വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ആരെങ്കിലും വാങ്ങി വായിക്കുന്നുണ്ടോ എന്നറിയില്ല. ചില സായാഹ്നങ്ങളില്‍ താന്‍ തന്നെ ചൊല്ലി റിക്കാര്‍ഡ് ചെയ്ത കവിതകള്‍ കേട്ടുകിടന്നുറങ്ങും. കവിത വന്നാല്‍ കുറിക്കാതിരിക്കാന്‍ പഠിച്ചിട്ടില്ലല്ലോ.

പശു പാല് ചുരത്തുന്നതുപോലെയാണ് കിടാവിനുവേണ്ടിയാണ് ചുരത്തുന്നതെങ്കിലും ആരു കുടിക്കുന്നു എന്ന് പശു ശ്രദ്ധിക്കാറില്ല. സ്വയമായി കറന്നു കൊടുക്കാന്‍ സാധിക്കാത്ത വീര്‍പ്പുമുട്ടല്‍ പശുവിനെ അറിയു. എല്ലാ മുട്ടയും വിരിയും എന്ന് ചിന്തിച്ച് കോഴി ഇടുന്ന മുട്ടകള്‍ മറ്റുള്ളവര്‍ക്ക് ഭക്ഷണമാകുകയാണെന്ന് കോഴി അറിയാറില്ലല്ലോ. അറിഞ്ഞിരുന്നെങ്കില്‍ പശുവും കോഴിയും പണിമുടക്കിയേനെ. എഴുത്തുകാരന്റെ സര്‍ഗ്ഗശേഷി പ്രകൃതിദത്തമാണെങ്കിലും സൃഷ്ടി പൂര്‍ണമാകണമെങ്കില്‍ ശ്രദ്ധിക്കപ്പെടണം. അല്ലാത്തവ അതിന്റെ ഭാവി സ്വന്തമായി കണ്ടെത്തിക്കൊള്ളും. പുഴക്കറിയില്ലല്ലോ കടലിലേയ്ക്കാണ് യാത്രയെന്ന്!

കാപ്പികുടിക്കണമെങ്കില്‍ വെള്ളം ചൂടാവണം, അതിന് തീ വേണം, തിളയ്ക്കണം, അളവിനു കാപ്പിപ്പൊടി വേണം, പാല്, പഞ്ചസാര ഒക്കെ പാകത്തിന് ചേര്‍ത്താലെ കാപ്പികുടി ഒരു അനുഭവമാകു. ഒരു ആശയം നല്ലപോലെ തിളച്ചാല്‍ മാത്രം പോരാ, ചേരുവകള്‍ അളവിനും പാകത്തിനും ചേര്‍ന്നെങ്കിലേ അത് സൃഷ്ടിയാകുകയുള്ളു. ഓരോ സൃഷ്ടിയും ഓരോ സാധ്യതയാണ്.

ഒരു മില്ലി ലിറ്റര്‍ പുരുഷബീജത്തില്‍ 20 മുതല്‍ 40 മില്യണ്‍ ശുക്ലാണുക്കളാണ് സാധാരണ ഉണ്ടാവുക. അതില്‍ ഒരു ശുക്ലാണുവിനാണ് പൂര്‍ണതയിലെത്താനുള്ള സാധ്യത. പ്രകൃതി തന്നെ സാധ്യതകളുടെ പരിമിതിയെപ്പറ്റി ബോധ്യമുള്ളതിനാലാവാം ഇത്രയും അധികോല്പാദന പ്രവണത. ഒരു പക്ഷേ ഈ ചെറിയ ലോകത്തിനു വേണ്ടിയായിരിക്കില്ല ഈ അധികോല്‍പാദനം.

'വയലിലെ താമരകളെ നോക്കൂ, ശലോമോന്‍ പോലും തന്റെ സര്‍വ്വമഹത്വത്തിലും ഇവ ഒന്നിനോടൊപ്പം ചമഞ്ഞിരുന്നില്ല' എന്ന് ക്രിസ്തു പറഞ്ഞു. ആര്‍ക്കുവേണ്ടിയാണ് ആരും കടന്നു വരാത്ത കാടുകളിലും ആരും ശ്രദ്ധിക്കാത്ത വയലുകളിലും ഇവ അണിഞ്ഞൊരുങ്ങി ചമഞ്ഞു നില്‍ക്കുന്നത്? പക്ഷേ അവയെ ക്രിസ്തു ശ്രദ്ധിച്ചിരുന്നു എന്നു വ്യക്തം.

വായന, അച്ചടിയില്‍ നിന്നും ഡിജിറ്റല്‍ യുഗത്തിലൂടെ അതിവേഗം പരിണാമപ്പെടുകയാണല്ലോ. ഒരോരുത്തര്‍ക്കും അവരവര്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ സ്വകാര്യ വിതരണവും പ്രകാശനവും ഇന്നു സാധ്യമാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ വന്നു നിറയുന്ന നിറം പിടിച്ച വായനഘടകങ്ങള്‍, ഏതാനും നിമിഷം മുമ്പു വന്നു നിന്ന സൃഷ്ടികള്‍ പോലും അപ്രസക്തമായി വിസ്മൃതിയില്‍ ലയിക്കുകയാണ്. സ്വസ്ഥമായി വായിക്കാനോ, വായനയില്‍ അഭിരമിക്കാനോ സാധിക്കാത്ത രീതിയിലുള്ള അതികോല്‍പ്പാദന പ്രവണതയില്‍, അഭിപ്രായങ്ങളും, ലൈക്കുകളും, ഷേയറിങ്ങുകളുമാണ് അത്യാവശ്യ ഘടകങ്ങള്‍. എത്ര നന്മകണ്ടാലും അഭിനന്ദിക്കാനോ, അഭിപ്രായം പറയാനോ പിശുക്കുകാട്ടുന്ന പ്രവണത, ഒളിഞ്ഞു നോക്കി നിസ്സംഗം അരസികമായി കടന്നു പോകുന്ന ഡിജിറ്റല്‍ മലയാളി സ്വഭാവം നിലനില്‍ക്കുമ്പോള്‍, വയലില്‍ ചമുഞ്ഞു നില്‍ക്കുക, അത്രതന്നെ! 

Read more

ബലാല്‍സംഗത്തിനും ദൈവശാസ്ത്രമോ? (വാല്‍ക്കണ്ണാടി)

'അയാള്‍ എന്നെ ബലാല്‍ക്കാരം ചെയ്തശേഷം നിസ്സഹയായിക്കിടന്ന എന്റെ സമീപത്ത് മുട്ടുമടക്കി നിസ്‌ക്കാരം ചെയ്യുന്നതാണ് കണ്ടത്. എനിക്ക് വേദനിക്കുന്നു എന്നു നിലവിളിച്ചപ്പോഴും അയാള്‍ പറഞ്ഞു, അയാളുടെ മതവിശ്വാസപ്രകാരം അവിശ്വാസിയെ ബലാല്‍സംഗം ചെയ്യണമെന്നാണ്. ഇങ്ങനെ ചെയ്യുന്നതോടുകൂടി അയാള്‍ ദൈവത്തിലേക്ക് കൂടുതല്‍ അടുക്കുകയാണത്രേ'. അയാള്‍ എന്നെ പീഡിപ്പിക്കാന്‍ തുടങ്ങുന്നതിനു മുമ്പ് എന്നെ അയാളുടെ മതത്തിലേക്ക് ചേരുന്നതിന് പ്രേരിപ്പിച്ചു. 12 വയസ്സുള്ള ഒരു 'യെസ്സിദി' പെണ്‍കുട്ടി, ഇറാക്കിലെ ഐസസ് കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട് മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് നിസ്സംഗമമായ ഒരു ലോകത്തോടായിരിക്കാം.

പഴയ മെസെപ്പൊട്ടാമിയയിലെ ഏറ്റവും പ്രധാന പട്ടണങ്ങളില്‍ ഒന്നായിരുന്ന നിനവേ നഗരം, ഇപ്പോള്‍ വടക്കേ ഇറാക്കിലുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീനത്തിലാണ്. അവിടെയാണ് 'യെസ്സിദി' എന്ന സംസ്‌ക്കാരം അതിപുരാതനകാലം മുതല്‍ക്കേ നിലനില്‍ക്കുന്നത്. ഏതാണ്ട് 15 ലക്ഷത്തിലധികം മാത്രം വരുന്ന യെസ്സിദികള്‍, ഇറാക്ക്, അര്‍മേനിയ, ടര്‍ക്കി, സിറിയ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളില്‍ ചിതറിക്കിടക്കുകയാണ്.

ഇസ്ലാംമതം പ്രചരിക്കുന്നതിനു മുമ്പ് മദ്ധ്യപൂര്‍വ്വ ഏഷ്യയിലെ ഏറ്റവും സാംസ്‌കാരിക പ്രാമുഖ്യമുള്ള സമൂഹമായിരുന്നു യെസ്സിദികള്‍. ഹീബ്രു ബൈബിളിലെ ചെറിയ പ്രവാചകന്മാരില്‍ ഒരാളായ നാഹൂമിന്റെ നിനവയെക്കുറിച്ചുള്ള പ്രവചനം (ബിസി 700) 'അവള്‍ അനാവൃതയായി, ബന്ധയായി പ്രവാസത്തിലേക്ക് പോകേണ്ടി വരും' എന്നായിരുന്നു. ഇവര്‍ ഏകദൈവ വിശ്വാസികളാണെങ്കിലും, ദൈവം ആദ്യമായി ഏഴ് മാലാഖമാരെ സൃഷ്ടിച്ചു; ലോകത്തിന്റെ ഗതിവിധികള്‍ അവരെ ഏല്‍പ്പിച്ചിരിക്കുകയാണ് എന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഈ മാലാഖമാരില്‍ പ്രമുഖനായ 'പീക്കോക്ക് ഏഞ്ചലി'ന്റെ ആത്മാവില്‍ ഷെയിക്ക് ആഡി എഴുതിയ 'വെളിപാടുകളുടെ പുസ്തകം' ആണ് ഇവരുടെ വിശുദ്ധ ഗ്രന്ഥം. ഇത് കടുത്ത പൈശാചിക വിശ്വാസമാണെന്ന പേരിലാണ് ഈ വര്‍ഗ്ഗം കാലാകാലങ്ങളായി വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്നത്. ഏതാണ്ട് 73 മനുഷ്യ കുരുതികളാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളത്.

2014 ല്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇറാക്കിലെ സിന്‍ജര്‍ പ്രവിശ്യ പിടിച്ചെടുത്തപ്പോള്‍ 50000 ലധികം യസ്സിദികളാണ് മലമുകളിലേക്ക് ആട്ടിപ്പായിക്കപ്പെട്ടത്. താഴെയിറങ്ങിയാല്‍ വെട്ടിക്കൊല്ലുമെന്ന് ഉറപ്പുള്ളതിനാല്‍ മലമുകളില്‍ കുടുങ്ങിപ്പോയവര്‍ അമേരിക്കന്‍ വിമാനം ഇട്ടുകൊടുത്ത ഭക്ഷണപ്പൊതികള്‍ കൊണ്ടാണ് ജീവന്‍ പിടിച്ചു നിര്‍ത്തിയത്. ഇവിടെയുള്ള സിന്‍ജാര്‍ മലയിലാണ് ബൈബിളിലെ വലിയ പ്രളയത്തിനുശേഷം നോഹയുടെ പെട്ടകം തറച്ചു നിന്നിരുന്നത്.

നീലക്കണ്ണുള്ള സുന്ദരികളായ യെസ്സിദി പെണ്‍കിടാങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റ് പോരാളികള്‍ക്ക് ദൈവം അനുവദിച്ചുകൊടുത്ത സമ്മാനമാണെന്നാണ് ഭീകരരുടെ വിശ്വാസം. 5000 ലധികം യെസ്സിദി പെണ്‍കുട്ടികളെ കഴിഞ്ഞ വര്‍ഷം ഇവര്‍ പിടിച്ചുകൊണ്ടുപോയി. 3000 ലധികം സ്ത്രീകള്‍ ഇപ്പോഴും തടവിലുണ്ട്. ഇവരെ കടുത്ത പീഡനങ്ങള്‍ക്ക് വിധേയരാക്കുകയും ഇംഗിതത്തിനു വഴങ്ങാത്തവരെ ജീവനോടെ ചുട്ടുകൊല്ലുകയുമാണ് ചെയ്യുന്നത്. സഹികെട്ട് കുറെ യസ്സിദി പെണ്‍കുട്ടികള്‍ മരണം വരിച്ചു. കന്നുകാലികളെപ്പോലെയാണ് ഇവരെ ക്രയവിക്രയം ചെയ്യുന്നത്. ചങ്ങലക്കിട്ട്, നമ്പര്‍ കഴുത്തില്‍ കെട്ടി, നഗരത്തില്‍ പൊതുവായി ലേലം ചെയ്താണ് ഇവര്‍ വില്‍ക്കപ്പെടുന്നത്. ആറോ ഏഴോ പേര്‍ മാറി മാറി കച്ചവടം ചെയ്താല്‍ ചെറുപ്പക്കാരിയായ യെസ്സിദി പെണ്‍കുട്ടി ഇവര്‍ക്ക് കൂടുതല്‍ പണമുണ്ടാക്കാന്‍ സഹായിക്കും. എല്ലാം നിയമപരമാണ്. കൃത്യമായ നികുതി ഇസ്ലാമിക് സ്റ്റേറ്റ് ഈടാക്കുകയും ചെയ്യും.

ഇസ്ലാമിക് സ്റ്റേറ്റിന്റെ ഫത്വ അനുസരിച്ച് യെസ്സിദി പെണ്‍കുട്ടികളെ എങ്ങനെ ഉപയോഗിക്കണമെന്ന വ്യക്തമായ നിര്‍ദ്ദേശം കൊടുത്തിരിക്കുകയാണ്. അവിശ്വാസിയും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെങ്കില്‍ എത്രയുംപെട്ടെന്ന് ബലാല്‍സംഗം ചെയ്യണമെന്ന് നിര്‍ദ്ദേശിച്ചിരിക്കുന്നു. രക്ഷപ്പെട്ടു വരുന്ന പെണ്‍കുട്ടികളില്‍ നിന്നും ലഭിക്കുന്ന വിവരം ഞെട്ടിക്കുന്നതാണ്.

എന്നിരുന്നാലും മലമുകളില്‍ യെസ്സിദികള്‍ വളരെ പ്രതീക്ഷയോടെ ഒരു ദേവാലയം പടുത്തുയര്‍ത്തുകയാണ്. പെണ്‍കുട്ടികളെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തി ഇവിടെയെത്തിക്കാന്‍ ഇവര്‍ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുന്നു.

കലാപവും പ്രവാസവും മനുഷ്യക്കുരുതികളും ചരിത്രത്തില്‍ ഏറെയുണ്ടായിട്ടുണ്ട്. അതിര്‍വരമ്പില്ലാത്ത സഹിഷ്ണുതയും നീതിയും കരുണയും പ്രഖ്യാപിക്കുന്ന ആധുനിക മതങ്ങള്‍, സാംസ്‌കാരിക സമൂഹങ്ങളൊക്കെ ഈ കൊടുംക്രൂരതയില്‍ മരവിച്ചു നില്‍ക്കുകയാണ്. ലോകത്തിലെന്തു സംഭവിച്ചാലും തങ്ങളുടെ ലാഭത്തിന് കുറവു വരരുത് എന്ന ലക്ഷ്യത്തില്‍ ലോകം നയിക്കുന്ന ഭീമന്‍ സാമ്രാജ്യങ്ങള്‍, പട്ടുപോയ ഈ ജീവിതങ്ങള്‍ക്കും രോദനങ്ങള്‍ക്കും നേരെ കണ്ണടച്ചാല്‍ കനത്ത വില നല്‍കേണ്ടി വരില്ലേയെന്ന് വെറുതേ തോന്നിപ്പോകും. അഭയാര്‍ത്ഥിക്കുനേരെ വാതിലടയ്ക്കുന്ന കപട നിഷ്പക്ഷതയ്ക്ക് കാലം ഒരിക്കലും മാപ്പുകൊടുക്കില്ല. 

Read more

നിശബ്ദ വണ്ടിയിലെ അസമാധാന യാത്ര (വാല്‍ക്കണ്ണാടി)

അന്ന് ഒരു ക്രിസ്മസിന്റെ തലേദിവസമായിരുന്നു. പതിവു പോലെയുള്ള തിരക്ക് ട്രെയിനില്‍ ഇല്ലാതിരുന്നതിനാല്‍, ഇടക്കിടെ ഒറ്റസീറ്റുകള്‍ ഒഴിവായിക്കിടന്നിരുന്നു. ചുറ്റും ഒന്ന് കണ്ണോടിച്ചശേഷം ഏറ്റവും സൗകര്യമെന്നു തോന്നിയ ഒരു സീറ്റില്‍ പതുക്കെ അമര്‍ന്നിരുന്നു. ദിനപത്രത്തിലെ അന്തര്‍ദ്ദേശീയ വിഷയങ്ങളിലേക്ക് കണ്ണു പരതി നടന്നു.

രണ്ടുപേര്‍ക്കു മാത്രമിരിക്കാവുന്ന ഒറ്റസീറ്റായിരുന്നതിനാല്‍ കൂടെയുള്ള ആരെന്നു ഒളികണ്ണിട്ടുനോക്കി. ഒരു ആഫ്രിക്കന്‍ വംശജന്‍ ജാക്കറ്റുകള്‍ ഒന്നും ഊരാതെ തന്നെ, തന്റെ മടിയില്‍ കുത്തിനിര്‍ത്തിയ ഐപ്പാഡില്‍ നിന്നും നേരിട്ട് കാതുകളിലേക്ക് ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ ആള്‍ ഭൂമിയില്‍ നിന്നും പിടിവിട്ട് ഏതോ ലോകത്ത് മാനസീകമായി എത്തിച്ചേര്‍ന്നിരിക്കയാണ്.

പൊടുന്നനെ കണ്‍ഡക്ടറുടെ അറിയിപ്പു കേള്‍ക്കാനായി. ഞാന്‍ കടന്നുകൂടിയിരിക്കുന്ന കംപാര്‍ട്ടുമെന്റ് 'നിശ്ശബ്ദവണ്ടി' യായി പ്രഖ്യാപിക്കുകയായിരുന്നു. 'കൊയ്റ്റ്കാര്‍' എന്നു പ്രഖ്യാപിക്കുമ്പോള്‍, ആ കംപാര്‍ട്ട്‌മെന്റില്‍ ആരും സംസാരിക്കാനോ, ഫോണ്‍ ഉപയോഗിക്കാനോ ശബ്ദമുണ്ടാക്കാനോ പാടില്ല. അല്‍പം ഇരട്ടപ്രകാശവും ആയിരിക്കുമെന്നതിനാല്‍, വിശ്രമമായി ഉറങ്ങാനും സാധിക്കും. യാത്ര തുടങ്ങിയപ്പോള്‍ തന്നെ അധികം പേരും കാതില്‍ ബന്ധിച്ചിരിക്കുന്ന സംഗീതത്തില്‍ ലയിച്ച് ഉറക്കം തുടങ്ങി. ഈശ്വരാ തലേരാത്രിയിലെ ഉറക്കമില്ലായ്മക്ക് പരിഹാരമാകുമല്ലോ എന്നു ചിന്തിച്ച് അല്പം സന്തോഷിക്കാതിരുന്നില്ല.

സഹയാത്രികനായ ആഫ്രിക്കന്‍ തന്റെ കോമഡിഷോയില്‍ ലയിച്ചിരിക്കയാണ്. ഇടക്കിടെ അയാള്‍ ചെറുതായി ചിരിക്കാന്‍ തുടങ്ങി. തന്റെ കാത് നേരിട്ട് ബന്ധിപ്പിച്ചിരിക്കുന്നതിനാല്‍ പുറത്തുള്ള യാതൊരു ശബ്ദവും അയാള്‍ക്ക് അറിയാന്‍ സാധിക്കുന്നില്ല. ഇടക്കിടെയുള്ള അയാളുടെ ചെറുചിരി വന്‍ അട്ടഹാസങ്ങളായി കമ്പാര്‍ട്ട്‌മെന്റില്‍ പ്രതിധ്വനിക്കാന്‍ തുടങ്ങി. ഞാന്‍ പത്രം മടക്കി വച്ച് ചുറ്റുപാടും ഒന്നു ശ്രദ്ധിച്ചു. ആരു ഒന്നും അറിയുന്നില്ല. കാരണം എല്ലാവരും കാതില്‍ സംഗീതം ഘടിപ്പിച്ച് കണ്ണടച്ച് ഇരിക്കയാണ്. ഇടക്കിടെ അയാളുടെ കൈയ്യിലുണ്ടായിരുന്ന നീണ്ട കാപ്പിഗ്ലാസ്സില്‍നിന്നും കാപ്പി വലിച്ചു കുടിക്കുകയാണ്. അത് ഏതോ ജലാശയത്തില്‍ നിന്നും ആന തുമ്പികൈകൊണ്ട് വലിച്ചു കുടിക്കുന്ന ആരവം! അതു കുടിച്ചുകഴിഞ്ഞ് പുറത്തേക്കു ശബ്ദത്തോടെ ചില ബഹിസ്ഫുരണങ്ങളും, ആകെ നക്ഷത്രമെണ്ണി ഇരുന്ന എന്നെ ആകെ ശാന്തമാക്കിയത്, യാത്ര ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ അവസാനിക്കും എന്ന തിരിച്ചറിവായിരുന്നു.

ശിശിരത്തില്‍, ഇലകൊഴിഞ്ഞ വൃക്ഷശിഖിരങ്ങള്‍, കണ്ണില്‍ കുത്തികുത്തിയി#്‌ലല എന്ന രീതിയില്‍ ജനാലക്കടുത്തുകൂടി കടന്നുപോകുന്നു. ദൂരെ അംബരചുംബികള്‍ പിറകോട്ടു ഓടുകയാണ്. ട്രെയിന്‍ അടുത്ത സ്റ്റേഷനില്‍ നിന്നു, ചിലര്‍ അവിടെയിറങ്ങി, ഒന്നുരണ്ടുപേര്‍ അവിടെനിന്നും കയറി, ഇനിയും അവസാന സ്റ്റേഷനായ പെന്‍സ്റ്റേഷന്‍, ഹാവൂ. ആശ്വാസമായി, യാത്രയുടെ അവസാനത്തിനായി നിമിഷമെണ്ണികാത്തിരുന്നു.

പുതുതായി കയറിയ ഒരു യാത്രക്കാരന്‍ ചെറുചിരിയോടെ എന്റെ മുന്‍പിലുള്ള ഒഴുവുള്ള ഒരു ഒറ്റ സീറ്റിലേക്കു വന്നു, കൈയിലുള്ള രണ്ടു ബാഗുകള്‍ സീറ്റില്‍ വച്ചു. താന്‍ ധരിച്ചിരുന്ന രണ്ട് ആവരണങ്ങള്‍ അയാള്‍ ഊരി, മടക്കി അത് മുകളിലുള്ള ഷെല്‍ഫില്‍ കയറ്റി വച്ചു. അതിനുശേഷം സീറ്റിലിരുന്ന രണ്ടു ബാഗുകളും എടുത്തു ഷെല്‍ഫില്‍ വച്ചു. അപ്പോഴാണ് ഇനിയും ചെറിയ രണ്ടു ബാഗുകള്‍ കൂടി അയാളുടെ അടുത്തുണ്ട് എന്ന് മനസ്സിലായത്,. അതും അയാള്‍ ഭദ്രമായി റാക്കില്‍ നിക്ഷേപിച്ചു. തലയില്‍ ചൂടിയിരുന്ന തൊപ്പിയും ഊരി ബാഗിനു പുറത്തു വച്ചു. അപ്പോഴും ഭദ്രാമിയ തന്റെ തലയില്‍ 'യാമക്ക' കുത്തിവച്ചിട്ടുള്ളത് കണ്ടപ്പോഴാണ് ആള് യഹൂദനാണെന്നു മനസ്സിലായത്. അയാള്‍ നില്‍ക്കുകയാണ്, തന്റെ പോക്കറ്റില്‍ നിന്നും ഫോണ്‍ എടുത്ത് എന്തോ മെസേജുകള്‍ വായിക്കുകയും, മറുപടി അയക്കുന്നുമുണ്ട്. ഏറ്റവും പഴയ ഒരു ഫല്‍പ്പ് ഫ്‌ളോപ്പ് ഫോണാണ് അയാള്‍ കണ്ണിനു അടുത്തു പിടിച്ച് കുത്തി കുത്തി സന്ദേശം അയക്കുന്നത്, അയാളുടെ മന്ദസ്മിതം ഒരിക്കലും മാഞ്ഞുപോയിരുന്നതുമില്ല, അയാള്‍ ഇരിക്കുന്നുമില്ല.

യാത്രയുടെ അവസാനത്തിനായി നിമിഷങ്ങള്‍ എണ്ണിയിരിക്കുന്ന എന്നെ ഈ സഹയാത്രികരുടെ സന്തോഷം ചൊടിപ്പിക്കാതിരുന്നില്ല. അപ്പോഴേക്കും പെന്‍സ്റ്റേഷനില്‍ എത്താനായി ട്രെയിന്‍ തുരങ്കത്തില്‍ പ്രവേശിച്ചിരുന്നു. ഞാന്‍ പതുക്കെ എഴുന്നേറ്റ് വാതിലിനടുത്തേക്കു നടന്നു. ചിലര്‍ വാതിലിനരികെ നിലയുറപ്പിച്ചു കഴിഞ്ഞിരുന്നു. വാതിലിനടുത്തുനിന്നും എന്റെ സഹയാത്രികരായ ആഫ്രിക്കനെയും യഹൂദനെയും ഒളിക്കണ്ണുകൊണ്ടു നോക്കി, അപ്പോഴേക്കും, യാത്ര അവസാനിക്കയാണ്, എല്ലാവരും തങ്ങളുടെ സാധന സാമഗ്രികള്‍ എടുത്തു തയ്യാറാവാണമെന്നും അറിയിപ്പു കേള്‍ക്കാനായി. യഹൂദന്‍ അപ്പോഴാണ് സീറ്റിലേക്ക് മെല്ലെ ഇരിക്കുന്നത് കണ്ടത്, ആഫ്രിക്കന്‍ അപ്പോഴും തന്റെ കാപ്പിയും, കോമഡിയും ശ്രദ്ധിച്ചു ചരിഞ്ഞ് കൂടി സീറ്റില്‍ ഇരിക്കയാണ്.

അരോചകമായ എന്റെ യാത്രയില്‍ കടുപ്പിച്ച മുഖവുമായി ഞാന്‍ പുറത്തുചാടാന്‍ തയ്യാറെടുത്തപ്പോഴും, യഹൂദനും ആഫ്രിക്കനും അവനവനുടെ ആനന്ദം കണ്ടെത്തുകയായിരുന്നു. 'ഉണ്ണി യേശു പിറന്നു മണ്ണില്‍ മനുഷ്യര്‍ക്കു സമാധാനംവാനില്‍ ദൂതന്മാര്‍ സംഗീതം പാടി,' ഏതോ ഒരു പഴയകാല ക്രിസ്മസ് ഗാന ശകലങ്ങള്‍ മനസ്സില്‍ പൊട്ടിവീണു.

ലക്ഷ്യത്തെപ്പറ്റി മാത്രം ചിന്തിച്ചു യാത്രചെയ്ത എനിക്ക് ശാന്തിയും സന്തോഷവും ലഭിക്കുന്നില്ല, യാത്രയില്‍, തങ്ങള്‍ക്ക് കിട്ടിയ നിമിഷങ്ങളില്‍ ആസ്വദിക്കാനായവര്‍ക്ക് സമാധാനവും സന്തോഷവും! യാത്ര അനുഭവിക്കലാണ്, ഓരോ നിമിഷവും അങ്ങനെ തന്നെയാവണം, അതിനു കഴിയുമ്പോഴാണ് നമ്മുടെ അടുത്തുതന്നെ തങ്ങിനില്‍ക്കുന്ന സമാധാനം നമുക്ക് ദൃശ്യമാകുന്നത്.

t is good to have an end to journey forward;
but it is the Journey that matters, in the end' - Ernest Hemingway

Read more

"നിര്‍ണ്ണായകം, നമ്മുടെ നിലപാടുകള്‍" (വാല്‍ക്കണ്ണാടി:)

അടുത്തിടെ കണ്ട 'നിര്‍ണ്ണായകം' എന്ന സിനിമ, മലയാളി മനസ്സിനെ അല്പം പിടിച്ചു നിര്‍ത്താനാവും എന്നതിനും സംശയമില്ല. സാമൂഹിക പ്രതിബന്ധത ലക്ഷ്യമാക്കി, കല കരുപ്പിടിപ്പിക്കുന്ന രീതി മാറി, വെറും വിനോദത്തില്‍ കലയെ തളച്ചിടുന്ന പ്രവണത കുറെക്കാലമായി മലയാള സിനിമയില്‍ കണ്ടുവരികയായിരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാന തൂണായ 'നീതി ബോധം' നിലനിര്‍ത്താന്‍, അഴിമതിയുടെ രാഷ്ട്രീയ രീതികളും അവര്‍ക്ക് ഓശാന പാടുന്ന സംവിധാനങ്ങളോടും ചെറുത്തുനില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനു മുമ്പും ഉണ്ടായിട്ടുണ്ട്. നിര്‍ണ്ണായകത്തിലെ കഥാപാത്രങ്ങള്‍ മിക്കവരും അവരുടെ സ്വകാര്യ ജീവിതത്തിലെ വെല്ലുവിളികള്‍ നില നില്‍ക്കുമ്പോള്‍ തന്നെ സാമൂഹിക നന്മക്കുവേണ്ടി പൊരുതാന്‍ ധൈര്യം കാട്ടുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മിഴിവ്. പലപ്പോഴും വ്യക്തിപരമായ നമ്മുടെ പരാജയങ്ങള്‍, വീഴ്ചകള്‍, പരിമിതികള്‍ ഒക്കെ നമ്മെ ആദര്‍ശ നിലപാടുകളില്‍ നിന്നു, വഴിവിട്ടു പോകാന്‍ പ്രേരിപ്പിച്ചേക്കാം.

നിലപാടുകള്‍: 1798 ലെ ഒരു നനുത്ത പ്രഭാതത്തില്‍ ' ഓറിയന്റ്' എന്ന ഫ്രഞ്ച് യുദ്ധക്കപ്പല്‍ ബ്രിട്ടീഷ് പട്ടാളം ആക്രമിച്ചു. പ്രസിദ്ധമായ നൈല്‍ യുദ്ധത്തിന് ' ഓറിയന്റിനെ' നയിച്ച കമാണ്ടര്‍ സൂയി കാസാബിയകായുടെ പന്ത്രണ്ടു വയസ്സുകാരനായ മകന്‍ ജീയോകാണ്ടേ, തന്റെ പിതാവു നിര്‍ദ്ദേശിച്ച സ്ഥലത്തു നിന്നും അനങ്ങാതെ, തനിക്കു ചുറ്റും കത്തിപ്പടരുന്ന തീനാളങ്ങളെ അവഗണിച്ച്, തന്റെ അടിസ്ഥാന പ്രമാണങ്ങളെ പുണര്‍ന്ന് നിലയുറപ്പിച്ചു നിന്നത് ബ്രിട്ടീഷ് സേനക്കു പോലും ആശ്ചര്യത്തോടെ നോക്കി നില്‍ക്കേണ്ടി വന്നു. ഒടുവില്‍ വന്‍ സ്‌ഫോടനത്തോടെ ജിയോ കാണ്ടേ ഓറിയന്റിനോടൊപ്പം പൊട്ടിച്ചിതറി. ശത്രുപക്ഷത്തെപ്പോലും അമ്പരപ്പിച്ച ധീരനായ കാസാബിയന്‍കായുടെ കഥ ഇന്നും അനശ്വരമായി നിലനില്‍ക്കുന്നു. ഓടി രക്ഷപ്പെട്ടവരുടെ കഥ ആരെങ്കിലും ഓര്‍ക്കുമോ? പൊട്ടിത്തെറിപ്പും, വിനാശവുമായ ഭാവിയെപ്പറ്റി ശങ്കയില്ലാതെ, ആത്മാര്‍ത്ഥതയും, സമര്‍പ്പണവുമുള്ള നല്ല മനസ്സുകള്‍ എന്നും നിലനില്‍ക്കും.

ജനിച്ചു വീണ വിശ്വാസം: നാം ഏറെ ഇഷ്ടപ്പെടുന്ന സാഹചര്യത്തിലോ, മതത്തിലോ, നിറത്തിലോ, രാജ്യത്തേയോ അല്ലായിരിക്കാം നാം പിറന്നു വീഴുന്നത്. ഒപ്പം കൂടാന്‍ കൂട്ടിയ ഘടകങ്ങളാണ് നമ്മെ, നമ്മുടെ ശരികളിലേക്കു വിളക്കിച്ചേര്‍ക്കുന്നത് പിന്നെ പുറത്തുചാടാനാവാത്ത അന്ധതയില്‍ നാം മറ്റുള്ളവയൊന്നും ഉള്‍കൊള്ളാനോ, അംഗീകരിക്കാനോ തയ്യാറായില്ല. അതി ജീവനത്തിന്റെ സാഹചര്യങ്ങള്‍ നമ്മെ എവിടേക്കൊക്കൊയോ കൊണ്ടു പോയിക്കൊണ്ടിരിക്കുന്നു. മറ്റുള്ളവരുടെ ചൂണ്ടു വിരലില്‍ നാം ആരെല്ലാമോ ആയിത്തീരുന്നു. ചെറുത്തു നില്‍പ്പിനായി നാം സംഘം ചേരുന്നു, അങ്ങനെ സംഘത്തിന്റെ പൊതു അറിവിലും, സംസ്‌കാരത്തിലും നാം നമ്മെ അറിയാതെ നഷ്ടപ്പെടുന്നു.

ആരാണുഫാസിസ്റ്റ്? ഇന്ന് ഏറ്റവും കൂടുതല്‍ പരസ്പരം ചാര്‍ത്തുന്ന പദമാണിത് വര്‍ഗ്ഗീയ വാദികള്‍, അവരും ഒരു കൂട്ടമാണ്. ഈ കൂട്ടം തീവ്രമായി ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നു. ഈ കൂട്ടത്തിന്റെ ചിന്തകള്‍ മാത്രം ശരിയെന്നും എതിരുകളെ ഏതു വിധേനയും ഉന്മൂലനം ചെയ്യാന്‍ ശ്രമിക്കുക എന്നത് ധര്‍മ്മം എന്നിവര്‍ കരുതുന്നു. അതിനു സര്‍ഗ്ഗവാസനകളും ഉപയോഗിക്കുക, അങ്ങനെ അറിയാതെ ഉള്ളിലെ ഫാസിസ്റ്റിനു രൂപവും ഭാവവും കൈവരുന്നു. എന്താണ് ഒരു പൊതുസമൂഹത്തിന്റെ മാനസിക അവസ്ഥ? സാമൂഹിക മനസായി എന്നതിനു എന്തെങ്കിലും അര്‍ത്ഥം ഉണ്ടോ എന്നറിയില്ല. ബീഫുകഴിച്ചു എന്ന കുറ്റത്തിനു ഒരു വയോധികനെ അടിച്ചു കൊല്ലാനുള്ള മാനസിക അവസ്ഥ! അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ട്രംപ് മുസ്ലീങ്ങള്‍ അമേരിക്കയില്‍ വരുന്നതു നിയമപരമായി തടയണം എന്ന് പറഞ്ഞപ്പോള്‍ മനസ്സുകൊണ്ടു സന്തോഷിച്ച സമൂഹം, ഇവര്‍ക്കു മുഖമില്ല പൊലീസുകാര്‍, കള്ളന്മാര്‍, സൈനീകര്‍, പുരോഹിതന്മാര്‍, പൊതുജനം, നാട്ടുകാര്‍, കൂട്ടുകാര്‍, ഉറുമ്പുകള്‍ ഇങ്ങനെ ഒരേ പ്രവര്‍ത്തന ശൈലിയുള്ള വിവിധ കൂട്ടങ്ങള്‍ ഇവര്‍ക്ക് പൊതുവായ മനസായി എങ്ങനെയാണു രൂപപ്പെടുന്നത്? ഒരു നിശ്ചിത കാലയളവിലുള്ള ഹിത പരിശോധനകള്‍, വിലയിരുത്തലുകള്‍ ഒരു പൊതുനിലപാടുകള്‍ രൂപപ്പെടാനുള്ള നിര്‍ണ്ണായകമായ കൈവഴികളാണ്. ജനാധിപത്യത്തിലും സിവില്‍ നടപടിക്രമങ്ങളിലും ഇത്തരം മാറ്റങ്ങള്‍ മുറയ്ക്കു നടക്കുന്നുണ്ടല്ലോ. എന്നാല്‍ യാതൊരു മാറ്റവും പാടില്ലാത്ത എന്ന അവിതര്‍ക്കിതമായ മതജാതവര്‍ഗ്ഗ കൂട്ടങ്ങളെയാണ് ചോദ്യം ചെയ്യേണ്ടത്.

പരിഷ്‌കൃതമായ സാമൂഹിക മുന്നേറ്റത്തില്‍, നാം അനുവര്‍ത്തിച്ചു പോകേണ്ട മൂല്ല്യങ്ങളുടെ നിര്‍വ്വചനം അറിയാതെ മാറിമറിയുന്നു. അടിസ്ഥാന വിശ്വാസങ്ങള്‍ക്കും, ഉള്‍കാഴ്ചകള്‍ക്കും പ്രകടമായ വൈരുദ്ധ്യങ്ങള്‍! ' നിങ്ങളറിയുക, നിങ്ങളറിയുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന് ' എന്ന കടമനിട്ട വരികള്‍ അനശ്വരമായി നില്‍ക്കുന്നു.

നിര്‍ണ്ണായകം എന്ന ചലച്ചിത്രത്തിന്റെ അവസാന ഭാഗത്ത് പൊതുസമൂഹത്തിനു വേണ്ടി നീതിപീഠത്തിനു മുമ്പില്‍ വാദിക്കുന്ന ഒരു സാധാരണ പൗരനെ നെടുമുടി വേണു അനശ്വരനാക്കുന്നു. 'മൗനം ചിലപ്പോഴെങ്കിലും പ്രതിഷേധിക്കാന്‍ ഭയപ്പെടുന്നവരുടെ പ്രതിഷേധമാണ്' പരിമിതമായ സാഹചര്യങ്ങളില്‍ കൂട്ടങ്ങളില്‍ നിന്നും, സംഘങ്ങളില്‍ നിന്നും വേറിട്ടു ചിന്തിക്കാന്‍ നമുക്കാകട്ടെ! അത്തരം ചിന്തിക്കുന്ന മൗനം പടര്‍ന്നു കയറട്ടെ 

Read more

മണിയും മാണിയും പിന്നെ ചില്ലറ മാണിക്കാര്യങ്ങളും (വാല്‍ക്കണ്ണാടി)

അഗ്നിശുദ്ധി വരുത്തി കെ.എം. മാണി സാര്‍ കേരള രാഷ്ട്രീയത്തില്‍ സജീവമായി തിരിച്ചെത്തും എന്നാണ് പാലാക്കാരുടെ വമ്പന്‍ സ്വീകരണങ്ങളില്‍ നിന്നും മനസിലാകുന്നത്. അദ്ദേഹം തിരികെ എത്തുക തന്നെ വേണം, ആതാണ് സമീപകാല കേരള രാഷ്ട്രീയ ചരിത്രം പഠിപ്പിച്ചുതന്ന പാഠം; ആരും മൂക്ക് വെട്ടിട്ടിയിട്ടല്ലല്ലോ. പിന്നെ, 'ആരോ''പണണങ്ങള്‍! അതിനു ഒട്ടനവധി മുഷിഞ്ഞ കൂടിച്ചേരുവകകള്‍ നടന്നതിനാല്‍, കൊട്ടുത്തവരും, വാങ്ങിയവരും, കേട്ടവരും, വായിച്ചവരും എല്ലാം നാറുമെന്നതിനാല്‍, ആകെ ഒരുനാറ്റക്കേസാണ്. അതു മൂടി തുറക്കാതെ അടഞ്ഞുതന്നെ കിടക്കട്ടെ!

നാടകീയമായി ലഡു പൊട്ടിച്ച് ആഘോഷിച്ച കേരള ബഡ്ജറ്റും, സ്പീക്കറുടെ കസേരയുടെ പതനവും ആരും മറക്കാറായിക്കഴിഞ്ഞിട്ടില്ല. ഒരു 'കാരുണ്യവും' അര്‍ഹിക്കാതെയാണ് കേരള സര്‍ക്കാരിന്റെ ധനകാര്യം മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നതെന്ന് നിഷ്പക്ഷക്ഷികള്‍ വിലയിരുത്തുമ്പോള്‍, തന്റെ നരച്ച താടി ചൊറിഞ്ഞ്, നിറപ്പകിട്ടാര്‍ന്ന ജുബ്ബാ വലിച്ചുപിടിച്ച് മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്ക് പറയുന്നു, താന്‍ തുടങ്ങിയ സാമ്പത്തിക ഭദ്രത മുഴുവന്‍ കൈവിട്ടു എന്ന്. സര്‍വ്വകാല റിക്കാര്‍ഡുകളും തിരുത്തി, പാലായുടെ സ്വന്തം മാണിക്യം ശൂന്യാകാശത്തുനിന്നും പറന്നിറങ്ങി വായിച്ച് അവതരിപ്പിച്ച സംസ്ഥാന ബജറ്റ് പ്രകാരം കേരളത്തിലെ ഓരോ പൗരനും 40,575 രൂപ കടക്കാരാണ്. (കിറശമി ഋഃുൃല ൈ24 വേ ഖൗഹ്യ, 2015. ആമലെറ ീി അരരീൗിെേ ഏലിലൃമഹ െഛളളശരല) ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 65000 കോടിയിലധികം കടംവാങ്ങി. അതില്‍ 3000ത്തോളം കോടിരൂപ എഴുതിത്തള്ളി. 5000 കോടിയിലധികം തുക പിരിച്ചെടുക്കാനുമുണ്ട്. സംസ്ഥാനത്തിന്റെ മൊത്തം കടബാധ്യത 135,000 കോടിയോളമുണ്ട്. അത് ആഭ്യന്തര ഉത്പാദനത്തിന്റെ 29 ശതമാനാണ് താനും.

ഉത്പാദനത്വര തീരെയില്ലാതെ, ഉപഭോഗ സംസ്‌കാരത്തില്‍ മാത്രം ജീവിക്കുകയും ചെയ്യുന്ന ഒരുകൂട്ടം ജനങ്ങള്‍. അവരുടെ വിഭവസമാഹരണത്തിലെ അശാസ്ത്രീയത കൂടുതല്‍ കടംവാങ്ങാന്‍ പ്രേരിപ്പിക്കും. വിദേശത്തുനിന്നും അയച്ചുതരുന്ന പണത്തെ ആസ്പദമാക്കി മോടികൂട്ടിയ ജീവിത നിലവാരത്തിനനുസരിച്ച് കമ്പോളത്തെ തുറന്നുകൊടുക്കാനും ജീവിതസാഹചര്യങ്ങള്‍ക്കനുസരണമായി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും സര്‍ക്കാര്‍ തയാറായെ പറ്റുകയുള്ളൂ. ഇത് പരമാര്‍ത്ഥമായ സത്യമാണെങ്കിലും പിരിച്ചെടുക്കാനാവാത്ത നികുതി ആദായവും, ദീര്‍ഘവീക്ഷണമില്ലാത്തതും, ചിട്ടയില്ലാത്തതുമായ വികസനവും സംസ്ഥാനത്തെ കൊണ്ടെത്തിക്കുന്നത് ഒരു കടുത്ത വൈതരണിയിലേക്കാണ്.

പരിഷ്‌കൃത സംസ്‌കാരത്തിലേക്ക് പദമൂന്നുന്ന കേരളത്തിന് അപമാനകരമായ അഴിമതികോഴക്കേസുകളും ലൈംഗീക അപവാദങ്ങളും, രാഷ്ട്രീയ പൊള്ളത്തരങ്ങളും, ഹര്‍ത്താലുകളും, ഗുണ്ടായിസവും, അപക്വമായ സാമ്പത്തിക വ്യവസ്ഥിതിയുടെ ഉപോല്‍പ്പന്നമാണ്. സാമ്പത്തികവളര്‍ച്ചയില്‍ ലോകത്താകമാനം അത്ഭുതം സമ്മാനിച്ച 'കേരള മോഡല്‍' എന്ന വികസന ചക്രം വന്നെത്തിയിരിക്കുന്നത് മാണീയിസത്തിന്റെ പുത്തന്‍ അദ്ധ്യായത്തിലാണ്.

മുതല്‍മുടക്കാന്‍ ധൈര്യമില്ലാത്ത സ്ഥിതിയായതിനാല്‍ വീടിനും, കാറിനും, സല്‍ക്കാരത്തിനും, ആഘോഷങ്ങള്‍ക്കുമായി ജനം പണം ചിലവഴിക്കാന്‍ തയാറാവുന്നു. ധൈര്യമായി മുതല്‍ പിടിക്കുന്ന മറ്റൊരു വിഭാഗം ജാതിമത കേന്ദ്രീകൃതമായ സംഘടനകളും പ്രസ്ഥാനങ്ങളുമാണ്. കേരളത്തിലെപ്പോലെ സമ്പത്തു കേന്ദ്രീകരിക്കപ്പെട്ടിട്ടുള്ള മതസംവിധാനങ്ങള്‍ ലോകത്ത് വേറൊരിടത്തും കാണുകയില്ല. ഇവയ്‌ക്കെല്ലാം ഒരു കോര്‍പ്പറേറ്റ് മുഖം ഉള്ളതിനാല്‍, കരുണയോ, കരുതലോ, നന്മയോ ഒന്നും ഈ സംവിധാനങ്ങളില്‍ നിന്നു ആരും പ്രതീക്ഷിക്കേണ്ടിവരില്ല.

പത്തുലക്ഷം മാത്രം ജനസംഖ്യയുള്ള; കേരളത്തിന്റെ നാലിലൊന്നുമാത്രം വിസ്തൃതിയുള്ള സൈപ്രസ് 100 ശതമാനം സാക്ഷരതയും, 79 വയസ് ശരാശരി ആയുര്‍ദൈര്‍ഘ്യവും, 25,000 ഡോളര്‍ പ്രതിശീര്‍ഷവരുമാനവും 2012ല്‍ രേഖപ്പെടുത്തിയിരുന്നു. ഇത്രയും അനുകൂല ഘടകങ്ങള്‍ ഉണ്ടായപ്പോഴും കടംവാങ്ങിയ സര്‍ക്കാരും, അച്ചടക്കമില്ലാത്ത ബാങ്കിംഗും രാജ്യത്തെ ആകെ കുഴപ്പത്തിലാക്കി. പല സര്‍ക്കാര്‍, പൊതു സംവിധാനങ്ങളും, ഇനിയും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, അന്തര്‍ദേശീയ നാണ്യനിധിയും പറയുന്ന പ്രകാരം പ്രവര്‍ത്തിക്കേണ്ട ഗതികേടിലാണിപ്പോള്‍.

ഈ ഗതികേടുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ടുകൊണ്ട് കേരളവും 'അതിവേഗം ബഹുദൂരം' പദ്ധതികള്‍ ഒരു വീണ്ടുവിചാരത്തിന് വയ്ക്കുന്നത് നല്ലതാണ്. ആഭ്യന്തര വരുമാന സ്രോതസ് കണ്ടുപിടിക്കാനാവാതെ കടംവാങ്ങിയും, വിദേശ മുതല്‍മുടക്ക് പ്രതീക്ഷിച്ചും ബഹുദൂരം നമുക്ക് സഞ്ചരിക്കാനാവില്ല.

മത സംഘടനകള്‍ പൊതുനന്മയ്ക്ക് ഉതകുന്ന പദ്ധതികള്‍, ലാഭം പ്രതീക്ഷിക്കാത്ത ഇത്തരം സംരംഭങ്ങള്‍ ഇവയ്ക്കു മാത്രം അനുമതി നല്‍കുകയും, ആദായം ഉണ്ടാക്കുന്ന പദ്ധതികളില്‍ നിന്നും നികുതി ഈടാക്കുകയും വേണം. ഭക്തസംഘടനകള്‍ കോര്‍പറേറ്റ് സംഘടനകളെപ്പോലെ പ്രവര്‍ത്തിക്കാതിരിക്കാനുള്ള നിയമ നടപടികള്‍ കൊണ്ടുവരേണ്ടതുണ്ട്. പകരം വ്യക്തിഗതമായ മുതല്‍മുടക്കിനെ പ്രോത്സാഹിപ്പിക്കുകയും, നികുതിയിളവുകള്‍ നല്‍കുകയുമാണ് വേണ്ടത്. അതിനു കക്ഷിഭേദമെന്യേ പൊതുനന്മയ്ക്കായി ചിന്തിക്കുന്ന ഒരു ചര്‍ച്ചാവേദി ഉണ്ടാകേണ്ടിയിരിക്കുന്നു. കേരളം എന്താണ് ചിന്തിക്കുന്നത്, കേരളം എങ്ങനെ ജീവിക്കുന്നു എന്ന അടിസ്ഥാന ചോദ്യം ചോദിക്കാനുള്ള ശേഷിയും, ഇച്ഛാശക്തിയുമാണ് ഇന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നത്.

 

Read more

ഹിയറിംഗും ഫയറിംഗും: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ കുറിച്ച് ചില കാര്യങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രഥമ മത്സരങ്ങള്‍ നടന്നുവരികയാണല്ലോ. ഇവിടെ മത്സരം ഒരു സുദീര്‍ഘമായ ജനകീയ ഇടപെടലിനും അഭിപ്രായ സമന്വയത്തിനും വേദിയാണ്. ഏറ്റവും ഒടുവില്‍ മാത്രമാണ് യഥാര്‍ത്ഥ കഥാനായകന്‍ രംഗം കീഴടക്കുന്നത്, അതുവരെ ഊഹാപോഹങ്ങളുടെ മയില്‍പീലി നൃത്തം മാത്രം. എല്ലാ സംവിധാനങ്ങളെയും മുള്‍മുനയില്‍ നിര്‍ത്തി കുബേരനായ ഡൊണാഡ് ട്രംപ്, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അഭിപ്രായ വോട്ടിംഗില്‍ മികച്ച പ്രകടനം ആണ് കാഴ്ചവെയ്ക്കുന്നതെങ്കിലും, അത് വോട്ടായി മാറണമെന്നില്ല. കഴിവുണ്ടെന്നു പൊതുവേ ധരിച്ചിരുന്നവരാരും അത്ര മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നുമില്ല. അതിനാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഒരു അനിശ്ചിതത്വം നിഴലാടുന്നുണ്ട്. മറിച്ച് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ അമേരിക്കക്കാരനെ പ്രസിഡന്റാക്കാന്‍ കഴിഞ്ഞു എന്നത് കൂടാതെ മറ്റൊരു ചരിത്രം കൂടി എഴുതിച്ചേര്‍ക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

ഏറ്റവും ഒടുവില്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനും രംഗത്തുനിന്നു പിന്‍വാങ്ങിയതോടെ, തനിക്ക് എതിരില്ല എന്ന രീതിയീലാണ് ഡമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ പത്‌നിയും, മുന്‍ സ്റ്റേറ്റ് സെക്രട്ടറിയുമായിരുന്ന ഹിലാരി ക്ലിന്റണ്‍ തയ്യാറെടുക്കുന്നത്. ആദ്യത്തെ വനിതാ പ്രസിഡന്റ്, പ്രഥമ വനിത പ്രസിഡന്റ് ആവുന്നു, തുടങ്ങിയ വിശേഷങ്ങളാണ് ഇനിയും ഡമോക്രാറ്റിക് പാര്‍ട്ടിക്ക് സമ്മാനിക്കാനുള്ളത്. ഇത്തരം ഒരു വീരഗാഥ രചിക്കാനുള്ള പുറപ്പാടിനിടയിലാണ് ഗ്രാന്റ് ഓള്‍ഡ് പാര്‍ട്ടിയെന്നു അവകാശപ്പെടുന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഒരു പുതിയ അടവു പുറത്തിറക്കിയത്.

ഹിലാരി ക്ലിന്റണ്‍ സ്റ്റേറ്റ് സെക്രട്ടറി ആയിരുന്ന കാലത്ത് 2012ല്‍ ലിബിയയിലെ ബംഗാഡിയില്‍ അമേരിക്കന്‍ സ്ഥാനപതി സ്ഥാപനം ആക്രമിക്കപ്പെടുകയും, അമേരിക്കന്‍ സ്ഥാനപതിയായിരുന്ന ക്രിസ് സ്റ്റീവന്‍സ് ദാരുണമായി കൊല ചെയ്യപ്പെടുകയും ചെയ്തു. ഇവിടെ വന്ന സുരക്ഷാ വീഴ്ചകളും ഹിലാരി ക്ലിന്റണ്‍ നടത്തിയ ഇമെയില്‍ സന്ദേശങ്ങള്‍ സ്വകാര്യ സന്ദേശങ്ങളുമായി കൂട്ടിക്കുഴച്ചതും വന്‍ പിടിപ്പുകേടാണെന്നു സ്ഥാപിച്ചെടുക്കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് മേധാവിത്വമുള്ള കോണ്‍ഗ്രസ്, സെലക്ട് കമ്മിറ്റിയെ നിയോഗിച്ചു.

മുന്‍ പ്രോസിക്യൂട്ടറായിരുന്ന ട്രേയ് ഗോവ്ഡി (Trey Gowdy)യുടെ നേതൃത്വത്തില്‍ പതിനൊന്നു മണിക്കൂര്‍ നീണ്ട പബ്ലിക് ഹിയറിങ് ഹിലാരി ക്ലിന്റണ്‍ എന്ന വ്യക്തിയെ പൊരിക്കാനും, രാഷ്ട്രീയമായി വസ്ത്രാക്ഷേപം ചെയ്യാനും ലഭിച്ച ഒരവസരവും വിട്ടുകളഞ്ഞില്ല. പക്ഷേ പണി പാളിപ്പോയി. നോട്ടത്തിലും ഭാവത്തിലും, പരുക്കവും നിഗൂഢതയും നിലനിര്‍ത്തി, പുശ്ചവും പരിഹാസവും മിന്നിമറഞ്ഞ മുഖവും സമ്മാനിച്ച്, അളന്നു തൂക്കി കൊടുത്ത ദൃഢമായ മറുപടികള്‍ പ്രേക്ഷകരെ അമ്പരപ്പിച്ചു. അത് ഹിലാരിയുടെ മാറ്റ് കൂട്ടുവാന്‍ സഹായകരവുമായി. നിര്‍ണ്ണായക മണ്ടലമായ അയോവയില്‍, തൊട്ടടുത്ത സ്ഥാനാര്‍ത്ഥി വെര്‍മണ്ട് സെനറ്റര്‍ ബേര്‍ണി സാന്റേര്‍സനെക്കാള്‍ വന്‍ കുതിപ്പാണ് മോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി പോളില്‍ ഹിലാരിക്ക് രേഖപ്പെടുത്തിയത്.

ഒരു സ്ത്രീ എന്ന പരിഗണന ഹിലാരിക്ക് ആവശ്യമായി വന്നേയില്ല. കാരണം ഒരു സ്ത്രീതന്നെയാണോ സംസാരിക്കുന്നതെന്ന് പലരും അടക്കം പറഞ്ഞു തുടങ്ങി. ഒരു അവസരത്തില്‍ ഉത്തരം കണ്ടു പിടിക്കുവാനായി സ്വന്തം സ്റ്റാഫിനോട് ചോദിച്ചു കൊള്ളുവാന്‍ കമ്മിറ്റി നിര്‍ദ്ദേശിച്ചുവെങ്കിലും, തനിക്ക് അതിന്റെ ആവശ്യമില്ല എന്നും, പലകാര്യങ്ങള്‍ ഒന്നിച്ചു ചെയ്യാന്‍ തക്ക പിടിപ്പ് തനിക്കുണ്ട് എന്നും മറുപടി പറയാനും അവസരം മുതലാക്കി. തന്റെ ഉത്തരവാദിത്തത്തിലുണ്ടായിരുന്ന വിദേശ സ്ഥാനപതിമന്ദിരങ്ങളും, അമേരിക്കന്‍ ഉദ്യോഗസ്ഥരെയും സംരക്ഷിക്കാന്‍ ഹിലാരിക്കാവില്ല, ഒരു അമേരിക്കക്കാരന് സുരക്ഷയും സംരക്ഷണവും നല്‍കാന്‍ ഹിലാരിക്കാവില്ല എന്ന് സമര്‍ത്ഥിക്കാന്‍ ശ്രമിക്കുമ്പോള്‍ തന്റെ വിദേശനയങ്ങള്‍ ഒന്നൊന്നായി എണ്ണിനിരത്തി തന്റെ വിജയം ആഘോഷിക്കുവാനാണ് അവര്‍ തയ്യാറായത്. ബംഗസ്സിയിലെ സ്ഥാനപതി ആക്രമണത്തിനു മുമ്പ് സ്ഥാനപതി ക്രിസ് സ്റ്റീവന്‍സുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നോ? എത്ര രാത്രിയില്‍ സംസാരിച്ചു? എത്ര പ്രാവശ്യം എന്നൊക്കെ ചോദിച്ചപ്പോള്‍ ക്രൂരമായ ഒരു അട്ടഹാസമാണ് അവര്‍ സമ്മാനിച്ചത്. അക്രമണ വാര്‍ത്തയ്ക്കു ശേഷം രാത്രിയില്‍ ഉറങ്ങാനായോ? തനിയെയാണോ കിടന്നത് എന്നൊക്കെയുള്ള പൈങ്കിളി ചോദ്യത്തിന് നിലക്കാത്ത നാടകീയമായ പൊട്ടിച്ചിരി മറുപടിയായിക്കൊടുത്തപ്പോള്‍, ചോദ്യകര്‍ത്താക്കള്‍ക്ക് എങ്ങനെയും തലയൂരിപ്പോകണം എന്നാണ് തോന്നുന്നതെന്ന് ലക്ഷക്കണക്കിന് കാണികള്‍ക്ക് തോന്നിയത്.

യുഎസ്സിന്റെ 67ാമത് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നപ്പോള്‍ 112 രാജ്യങ്ങളാണ് സന്ദര്‍ശിച്ചത്. 9,56,733 എയര്‍ മൈല്‍സും, ഒരു റിക്കാഡും സൃഷ്ടിച്ചിട്ടാണ് ഹിലാരി വിട വാങ്ങിയത്. തന്റെ കൈമുട്ട് ഒടിഞ്ഞില്ലായിരുന്നെങ്കില്‍ ഇതും കടത്തി വെട്ടിയേനെ, ഒടുവില്‍ തലച്ചോറിനേറ്റ ക്ഷതം പല യാത്രകളും വെട്ടിച്ചുരുക്കിച്ചു.

2001 മുതല്‍ 2009 വരെ രണ്ടു തവണകളായി ന്യൂയോര്‍ക്കില്‍ നിന്നും ഡെനറ്റര്‍ ആയി തെരഞ്ഞെടുക്കപ്പെട്ടു. അവരുടെ കാലത്ത് സംഭവിച്ച സെപ്റ്റംബര്‍ 11 ആക്രമണത്തിന് ശേഷം വേള്‍ഡ് ട്രേഡ് സെന്റര്‍ പുനരുദ്ധാനത്തിന് 21 ബില്യണ്‍ ഡോളര്‍ ഗവര്‍മെന്റില്‍ നിന്നും അനുവദിപ്പിക്കാന്‍ അവര്‍ക്കായി. 42#ാമത് യുഎസ് പ്രസിഡന്റിന്റെ പത്‌നി എന്നനിലയിലല്ല, കൊപ്രസിഡന്റ് എന്ന നിലയിലാണ് അവര്‍ വൈറ്റ് ഹൗസില്‍ അന്തിയുറങ്ങിയത്.

1947, ഒക്‌ടോബര്‍ 26ാം തീയതി ജനിച്ച ഹിലാരി, സ്ത്രീ എന്ന യാതൊരു പരിഗണനയ്ക്കും വിലകൊടുക്കാതെയാണ് വളര്‍ത്തപ്പെട്ടത്. വെല്‍സിലി കോളജില്‍ പഠിക്കുന്ന കാലത്ത് ഡോ. മാര്‍ട്ടിന്‍ ലൂദര്‍ കിങ് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് 2 ദിവസം സമരത്തിനിറങ്ങി. 1968ല്‍ കോളജ് സ്റ്റുഡന്റ് ഗവര്‍മെന്റിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ ഒരിക്കല്‍ അമേരിക്കന്‍ പ്രസിഡന്റാവുമെന്ന് അന്നേ ചില കൂട്ടുകാര്‍ പറയുമായിരുന്നു. വെല്‍സിലി കോളജിന്റെ ചരിത്രിത്തിലാദ്യമായി കോളജിന്റെ ആമുഖപ്രസംഗത്തിനൊടുവില്‍ പ്രേക്ഷകര്‍ 7 മിനിട്ട് എഴുന്നേറ്റുനിന്ന് കൈ അടിച്ച് അഭിനന്ദിച്ചത്. യേല്‍ യൂണിവേഴ്‌സിറ്റിയിലെ പഠനത്തിനിടെയാണ് ബില്‍ ക്ലിന്റണുമായി പ്രണയത്തിലായത്. ആ ബന്ധം ഒരു വിവാഹത്തില്‍ എത്തിച്ചേരാന്‍ അവര്‍ താല്പര്യപ്പെട്ടിരുന്നില്ല. അതിനാല്‍ ക്ലിന്റന്റെ ഓരോ വിവാഹ അഭ്യര്‍ത്ഥനയും അവര്‍ നിരസിച്ചിരുന്നു. മറ്റൊരാളുടെ പേരിനൊപ്പം അറിയപ്പെടാന്‍ അവര്‍ ആഗ്രഹിച്ചിരുന്നില്ല എന്നതാണ് കാരണം. ഒടുവില്&zwj