ബ്‌ളസന്‍ ഹൂസ്റ്റന്‍

അമ്മയെ അപമാനപ്പെടുത്തുന്ന താര രാജാക്കന്മാര്‍

അമ്മയെന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന മലയാളസിനിമ താരങ്ങളുടെ സംഘടന ഇന്ന് വിവാദത്തിന്റെ കൊടുമുടിയിലാണ്. നടി ആക്രമിക്കപ്പെട്ടതില്‍ പ്രതി ചേര്‍ക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്ത നടപടിയാണ് ഇപ്പോഴത്തെ വിവാദത്തിനു കാരണം. നടനെ തിരിച്ചെടുത്തത് തെറ്റാണെന്ന് ഒരു കൂട്ടര്‍ വാദിച്ചപ്പോള്‍ അതില്‍ തെറ്റില്ലെന്ന് മറ്റൊരു കൂട്ടര്‍ വാദിച്ചപ്പോള്‍ അതില്‍ തെറ്റില്ലെന്ന് മറ്റൊരു കൂട്ടര്‍ വാദിച്ചതോടെയാണ് ഇത് വിവാദത്തിന്റെ കൊടുമുടി കയറിയത്.

സോഷ്യല്‍ മീഡില്‍ എന്ന മഹാപ്രസ്ഥാനത്തിലായിരുന്നു ഈ വിഷയം ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടത്. അതില്‍കൂടി ഇരുകൂട്ടരും ഏറ്റുമുട്ടിയപ്പോള്‍ അവര്‍ക്ക് മേമ്പൊടിയായി അന്തിച്ചന്ത ചര്‍ച്ചകള്‍ നടത്തുന്ന നമ്മുടെ ചാനലുകാരും കൂടി. അതോടെ ഈ വിഷയം വിവാദത്തിന് തിരികൊളുത്തി. ഇന്ന് സോഷ്യല്‍ മീഡിയായും ചാനലുകളും അവരെക്കൊണ്ട് കഴിയാവുന്നത്ര വിവാദമുണ്ടാക്കികൊണ്ടിരിക്കുകയാണ്.ഇത്തരം വിഷയങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നത് ചായക്കടകളിലും മാടക്കടകളിലും വെയിറ്റിംങ്ങ് ഷെഡ്ഡിലും കലുങ്കിന് മുകളിലുമായിരുന്നു സമയം മെനക്കെടുത്തിയിരുന്നത്.

കേരളത്തിലെ പൗരന്മാരുടെ ഇടയിലായിരുന്നു. ഒരു ജോലിക്കും പോകാതെ നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും യാതൊരു ഗുണവുമില്ലാതെ ഭൂമിയ്ക്ക് തന്നെ ഭാരമായി ഒരു കൂട്ടര്‍ നമ്മുടെ നാടിനെ ഒരു കാലത്ത് അലങ്കരിച്ചിരുന്നുയെന്ന് ആകാലഘട്ടത്തിലെ ആളുകള്‍ക്ക് അറിയാം. യാതൊരു ജോലിയുമില്ലാതിരുന്നെങ്കിലും ഇവരുടെ പ്രധാന ജോലി നാട്ടില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തി താത്വികമായ അവലോകനം നടത്തുകയെന്നതായിരുന്നു. ആ താത്വീകമായ ചര്‍ച്ചകള്‍ രാവിലെ തുടങ്ങിയാല്‍ ഉച്ചയൂണിന് വിളിവരുന്നതുവരെയോ ആമാശയം ഹരിതവിപ്ലവം ആരംഭിക്കുന്നതുവരെയോ ആമാശയം ഹരിതവിപ്ലവം ആരംഭിക്കുന്നതുവരെയോ നീണ്ടു പോകാറുണ്ടായിരുന്നു.

ആ ചര്‍ച്ചയുടെ ഒരു പ്രത്യേകതയെന്നെന്ന് ചോദിച്ചാല്‍ അത് ആ കരക്കപ്പുറം പോകാറില്ലായിരുന്നുയെന്നതാണ് സത്യാവസ്ഥ. അതുകൊണ്ടുതന്നെ അത് ഒരിക്കലും ആഗോളവിപ്ലവവും വിവാദത്തിന്റെ മാലപ്പടക്കമോ ഉണ്ടാകാറില്ലായിരുന്നു.അന്ന് അങ്ങനെ ചര്‍ച്ച നടത്തിയിരുന്ന സംഭവങ്ങള്‍ ഇന്നത്തെ ആധുനിക ലോകത്ത് സോഷ്യല്‍ മീഡിയായില്‍ കൂടിയാണെന്നതാണ് ഒരു വസ്തുത. ഇതില്‍ ആര്‍ക്കും പങ്കുചേരുമെന്നതും ഏത് വ്യക്തിക്കും എന്തും പറയാമെന്നതും അത് ലോകം മുഴുവന്‍ അറിയുമെന്നതുമാണ് ഒരു പ്രത്യേകത.

ഇതിന്റെ ഒരു ഗുണമെന്തെന്നാല്‍ വന്‍കിട മാധ്യമങ്ങള്‍ പങ്കപാദം കാട്ടി സത്യങ്ങള്‍ മൂടപ്പെട്ടാലും അത് വളച്ചൊടിച്ചാലും സോഷ്യല്‍ മീഡിയായില്‍ കൂടി അത് പുറത്തു വരികയും ജനങ്ങള്‍ അത് അറിയുകയും അതിനെകുറിച്ച് ചര്‍ച്ചചെയ്യുകയും ചെയ്യുമെന്നതാണ്. പല പകല്‍മാന്യന്മാരുടെയും കണ്ണടച്ചുള്ള പാലുകുടി കണ്ടെത്തുകയും അത് പുറംലോകത്തെ അറിയിക്കാന്‍ കഴിയുകയും ചെയ്യുമെന്നതു മാത്രമല്ല അവരുടെ പുറം തോല്‍ പുറത്താക്കി അവരുടെ യഥാര്‍ത്ഥ രൂപം തുറന്നു കാട്ടാന്‍ കഴിയുമെന്നതുകൂടിയുണ്ട്.

ശരിയോ തെറ്റോ എന്തും പുറംലോകത്ത് മാധ്യമഭീമന്മാരുടെ പിന്തുണയില്ലാതെ എത്തിക്കാന്‍ സോഷ്യല്‍ മീഡീയായ്ക്ക് കഴിയുമെന്നതാണ്. സംഘടനകളുടെയും പ്രസ്ഥാനങ്ങളുടെയും സര്‍ക്കാരിന്റെയും വരെ തെറ്റായ തീരുമാനങ്ങളും നടപടികളും ഇന്ന് സോഷ്യല്‍മീഡിയായില്‍ സജീവമായി ചര്‍ച്ചയാകുന്നുണ്ട്. അത് വിവാദങ്ങളും വിമര്‍ശനങ്ങളുമാകാറുണ്ട്. അത്തരത്തില്‍ ഒരു ചര്‍ച്ചയാണ് ഇപ്പോള്‍ കേരളത്തില്‍ മലയാള സിനിമ നടിനടന്മാരുടെ സംഘടനയായ അമ്മയുടെ ദിലീപിനെ തിരിച്ചെടുത്ത നടപടിയെ ചൊല്ലിയുണ്ടാകുന്നത്. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയായില്‍ കൂടി നടക്കുന്നതും വിവാദമാകുന്നതും.

അമ്മയെന്ന സംഘടന നടന്‍ ദിലീപിനെ തിരിച്ചെടുത്തതില്‍ തിരക്കു പിടിച്ച് തീരുമാനമെടുത്തുയെന്നാണ് പ്രധാന വിമര്‍ശനം.വിമര്‍ശനം വിവാദമായതോടെ സംഘടനയും ഭാരവാഹികളും പ്രതിഷേധത്തിന്റെ മുള്‍മുനയിലായി തീര്‍ന്നു. അതില്‍ കിടന്ന് ഞെളിപ്പിരികൊള്ളുകയാണവര്‍ ഇപ്പോള്‍. മലയാള സിനിമയെന്നത് ചില താര രാജാക്കന്മാരുടെയും അവര്‍ക്കൊപ്പം ഒത്താശപാടി നില്‍ക്കുന്ന സഹനടീനടന്മാരുടെതുമായി ഇന്ന് മാറിയിരിക്കുന്നു. ഇപ്പോഴുള്ള വിവാദത്തിന്റെയും ഇതിനു മുമ്പ് ഉണ്ടായിട്ടുള്ള വിവാദങ്ങളുടെയും കാരണം ഇതുതന്നെയാണ്.

തങ്ങളുടെ നിയന്ത്രണത്തില്‍ കൂടി മാത്രമെ മലയാളി സിനിമപോകാവുയെന്നതാണ് ഈ താരരാജാക്കന്‍മാരുടെ ആഗ്രഹം. അതിനവര്‍ അധികാരത്തിലിരിക്കുന്നവരെയും രാഷ്ട്രീയ നേതൃത്വത്തെയും വശത്താക്കിക്കൊണ്ട് അവരുടേതായ ഒരു സാമ്രാജ്യം കെട്ടിപ്പടുക്കുകയാണിപ്പോള്‍ ചെയ്യുന്നത്. അവര്‍ക്ക് ഇഷ്ടമില്ലാത്തവരെ ഉന്‍മൂലനം ചെയ്യാന്‍ അവര്‍ ഏത് മാര്‍ഗ്ഗവും ഇതിനായി സ്വീകരിക്കും.

സംവിധായകരെക്കൊണ്ട് തങ്ങളുടെ സ്വാധീനമുപയോഗിച്ച് അവസരങ്ങള്‍ നഷ്ടപ്പെടുത്തുകയും അവരഭിനയിക്കുന്ന ചിത്രങ്ങള്‍ തീയ്യേറ്ററുകളില്‍ വന്നാല്‍ തങ്ങളുടെ അപ്രഖ്യാപിതരായ ഗുണ്ടകളെന്നറിയപ്പെടുന്ന ഫാന്‍സുകാരെകൊണ്ട് തീയ്യേറ്ററുകളില്‍ കയറ്റി കൂവിപടം വളരെ മോശമാണെന്ന് വരുത്തി തീര്‍ക്കും. ഒന്ന് രണ്ട് ചിത്രങ്ങളില്‍ അവസരം ലഭിക്കാതെ വന്നാല്‍ സിനിമാലോകത്തു നിന്നു തന്നെ പുറത്തായ അവസ്ഥയാണ് പിന്നീട് ഉണ്ടാകുന്നത്.ഇനിയും രണ്ട് പടങ്ങള്‍ക്ക് കൂവി പടം വിജയിച്ചില്ലയെന്ന് പ്രചരണമുണ്ടായാലും അവര്‍ക്ക് പിന്നീട് സിനിമകള്‍ കിട്ടാത്ത അവസ്ഥയായിരിക്കും.

പിന്നീട് ഒരു സംവിധായകനോ നിര്‍മ്മാതാവോ അവരെ വിളിക്കാത്ത അവസ്ഥയുണ്ടാകുമെന്ന് ഈ താരരാജാക്കന്മാരുടെ പീഡനകലാരൂപങ്ങള്‍ക്ക് ഇരയായവര്‍ക്കറിയാം. പലരും അത് വെളിപ്പെടുത്തിയിട്ടുമുള്ളതാണ്. അതുകൊണ്ട് തന്നെ ചലച്ചിത്രമേഖലയില്‍ പിടിച്ചുനില്‍ക്കണമെന്ന് ആഗ്രഹമുള്ളവര്‍ ഈ താരരാജാക്കന്മാരെ എതിര്‍ക്കാറില്ല. കൂടുതല്‍ അവസരങ്ങള്‍ കിട്ടാന്‍ വേണ്ടി ചിലര്‍ ഇവരുടെ ഇത്തിള്‍ കണ്ണികളുമാകാറുണ്ട്.

ഇങ്ങനെ തങ്ങളുടെ നിയന്ത്രത്തില്‍ മാത്രമെ മോളിവുഡ് ചലിക്കാവൂയെന്ന രീതിയില്‍ എതിര്‍്ക്കുന്നവര്‍ക്ക് പണിയും മറുപണിയും നല്‍കുന്ന ഈ താരരാജാക്കന്മാരെന്ന സ്വരൂപങ്ങള്‍ മലയാള സിനിമാ ലോകത്തെ വൃത്തികേടുകളുടെ ഇരിപ്പിടങ്ങളും കൂട്ടികൊടുപ്പിന്റെ ലോകവും പാദസേവകരുടെ ആലയങ്ങളുമാക്കി തീര്‍ത്തിരിക്കുന്നു. അത് സഹപ്രവര്‍ത്തകരുടെ മാനത്തിനു പോലും വില കല്പിക്കാത്ത രീതിയിലുള്ള പ്രവര്‍ത്തനമാണ് അവരില്‍ ചിലര്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. മലയാളി സിനിമാലോക ചരിത്രത്തില്‍ ഒരു നടിയെ ആക്രമിച്ച് അവരുടെ നഗ്‌നത വീഡിയോയില്‍ പകര്‍ത്തിയത് ഒരു സൂപ്പര്‍സ്റ്റാറിന്റെ മേല്‍നോട്ടത്തിലായിരുന്നുയെന്ന് പറയുമ്പോള്‍ മലയാള സിനിമാ താരങ്ങളുടെ നിലവാരം ഇന്ന് എത്രയെന്ന് ഊഹിയ്ക്കാം.

ലോകോത്തര സിനിമകളുടെ നിലവാരത്തില്‍ മലയാള സിനിമയെ കൊണ്ടെത്തിച്ച സിനിമാ സംവിധായകരും നടന്മാരും നമ്മുടെ മലയാള സിനിമകളില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. സ്വന്തം കഴിവിനൊപ്പിച്ച് കഥാപാത്രങ്ങളെ തിരക്കഥാകൃത്തുക്കളെകൊണ്ട് സൃഷ്ടിച്ചെടുത്ത് വന്‍ പരസ്യത്തില്‍ കൂടി സൂപ്പര്‍താര പദവിയിലെത്തിയ ഇന്നത്തെ സൂപ്പര്‍ താരങ്ങള്‍ അവരുമായി താരതമ്യം ചെയ്യാന്‍ പോയാല്‍ ജനങ്ങളുടെ മുന്നില്‍ അവരുടെ മനസ്സില്‍ നിങ്ങള്‍ക്കുള്ള സ്ഥാനം ഒരു ലൈറ്റ് ബോയിയുടെ അത്രയും പോലുമില്ല.

സ്വന്തം സാമ്രാജ്യത്തില്‍ നിങ്ങള്‍ പാലും പഴവും നല്‍കി വളര്‍ത്തികൊണ്ടുവരുന്ന മാര്‍ജാരപ്രജകളുടെ സ്തുതി പ്രകടനങ്ങള്‍ മാത്രം കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ക്കുന്നത്് നന്ന്. റേഷന്‍ വാങ്ങാന്‍ പോലും കടം വാങ്ങിക്കുന്നവര്‍ നിര്‍മ്മാതാക്കള്‍ മലയാള സിനിമയുടെ ചരിത്രത്തിലുണ്ടായിരുന്നു. അങ്ങനെയുള്ളവര്‍ക്കുപോലും ഡേറ്റ് കൊടുത്തിരുന്ന നിത്യഹരിത നായകന്‍മാര്‍ മലയാള സിനിമയിലുണ്ടായിരുന്നു. ഒരു സംഘമോ സംഘടനയോ അവര്‍ക്കുചുറ്റുമോ അവ രംഗമായോ ഉണ്ടായിരുന്നില്ല.

എന്നാല്‍ അവര്‍ക്ക് ജനങ്ങളുടെ മനസ്സിലുണ്ടായ സ്ഥാനം നിങ്ങള്‍ ഇന്ന് വാങ്ങുന്ന പ്രതിഫലത്തെക്കാള്‍ എത്രയോ അധികമായിരുന്നുയെന്ന് ചിന്തിക്കണം. ജനങ്ങളുടെ കൈയ്യിലെ കൈയ്യടിയും കാശുമാണ് തങ്ങളെ നായകരാക്കുന്നതെന്ന് പറയുക മാത്രമല്ല ആ ജനത്തെ മറന്നുള്ള യാതൊരു പ്രവര്‍ത്തിയും അവരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലയെന്ന് ഓര്‍ക്കണം.ഇന്നും പകരം വെയ്ക്കാന്‍ കഴിയാത്ത അതുല്യ നടന്മാരുടെ നാട്ടില്‍ സ്വയം ആളാകാനും വേണ്ടി തല്ലി കൂട്ടിയ പ്രസ്ഥാനത്തില്‍ എന്ത് നടന്നാലും അത് സാധാരണക്കാരായ ജനങ്ങളെ ബാധിക്കില്ല.

നിങ്ങള്‍ ആരെ തിരിച്ചെടുത്താലും പുറത്താക്കിയാലും അത് നിങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്‌നം മാത്രമായിരിക്കും. അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ പട്ടിണികിടക്കുന്നുമില്ല. എന്നാല്‍ അവരുടെ മനസ്സില്‍ നിന്ന് നിങ്ങള്‍ പുറത്തായാല്‍ നേരെ തിരിച്ചായിരിക്കും സംഭവിക്കുക. ജനങ്ങളില്ലെങ്കില്‍ അവരുടെ അംഗീകാരമില്ലെങ്കില്‍ നിങ്ങള്‍ക്കുള്ള സ്ഥാനം എവിടെയെന്ന് നാലാംകിട രാഷ്ട്രീയം കളിക്കുന്നതിനിടയിലും കുതികാല്‍ വെട്ടുന്നതിനിടയിലും സഹപ്രവര്‍ത്തകരെ വെട്ടിനിരത്താനുള്ള തന്ത്രങ്ങള്‍ക്കിടയിലും ഓര്‍ക്കുന്നത് നന്ന്.നിങ്ങള്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തികളും കോലാഹലങ്ങളും വിവാദങ്ങളും അന്തിച്ചര്‍ച്ച നടത്തുന്ന ചാനലുകാര്‍ക്ക് രണ്ട് ദിവസത്തേയ്ക്ക് കിട്ടിയ ഇരമാത്രമാണ്.

പത്രക്കാര്‍ക്ക് കോളം തികയ്ക്കാനുള്ള വിഷയം മാത്രമാണ്. സോഷ്യല്‍മീഡിയായില്‍ കൂടിയുള്ളവര്‍ക്ക് ഒരു നേരം പോക്കും അതില്‍ കൂടി അവരുടെ പ്രതിഷേധവുമായിരിക്കും അല്ലാതെ മറ്റൊന്നുമില്ല സമൂഹമാധ്യമത്തില്‍ നിങ്ങള്‍ സ്വയം കരിവാരി മുഖത്ത് തേച്ചതിന് തുല്യമാകും ജനങ്ങള്‍ നിങ്ങളെ അതില്‍ കൂടി വെറുക്കും എന്നാല്‍ നിങ്ങള്‍ അപമാനിക്കുന്നത് മഹത്തായ പാരമ്പര്യം ഉള്‍ക്കൊള്ളുന്ന മലയാള ചലച്ചിത്ര ലോകത്തെയാണ്
Credits to joychenputhukulam.com

Read more

വിമര്‍ശനം വിഴുപ്പലക്കലാകരുത് കോണ്‍ഗ്രസ്സ് നേതാക്കളെ

രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്സിനു നല്‍കിയതോടെ കേരളത്തിലെ, കോണ്‍ഗ്രസ്സിനുള്ളില്‍ ചേരിതിരിവ് ശക്തമായി. കോണ്‍ഗ്രസ്സ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനു മായ പി.ജെ. കുര്യന് കാലാവധി തീരുന്ന സീറ്റായിരുന്നു. കുര്യനെ വീണ്ടും മത്സരിപ്പിക്കാതെ കേരള കോണ്‍ഗ്രസ്സ് മാണി ഗ്രൂപ്പിനു നല്‍കിയത്, മുന്നണിയില്‍ പ്രവേശിക്കാതെ പുറത്തു നിന്ന് മാണി കയ്യാലപ്പുറത്തെ തേങ്ങ കണക്കിനായിരുന്നു ഈ അടുത്ത കാലം വരെയുള്ള നില്‍പ്. അമ്മാത്തു നിന്ന് ഇറങ്ങുകയും ചെയ്തു ഇല്ലത്തൊട്ട് ചെന്നതു മില്ല എന്ന രീതിയില്‍ നിന്ന മാ ണി അഴിമതിയുടെ ആള്‍രൂപമെ ന്നു മുദ്രകുത്തിയ ഇടതു മുന്ന ണിയിലേക്ക് ചേക്കേറാന്‍ ശ്രമം നടത്തിയെങ്കിലും കാനം കോലു മായി എ.കെ.ജി. സെന്ററിന്റെ പുറത്തു നിന്നതു കാരണം അകത്തു കടക്കാനായില്ല. ഏതെങ്കിലുമൊരു മുന്നണിയില്‍ കയറിപ്പറ്റിയില്ലെങ്കില്‍ തന്റെ പാര്‍ട്ടിയും അതിലെ ഇത്തിള്‍ കണ്ണി നേതാക്കളും അവതാളത്തിലാകുമെന്ന തായിരുന്നില്ല മാണിയെ ഉറക്കം കെടുത്തിയത് തന്റെ പിന്‍ഗാമി യും അതിലേറെ അരുമ മകനു മായ ജോസ് അനാഥനായി അല ഞ്ഞു തിരിഞ്ഞ് വഴിയാധാരമാകു മെന്നതായിരുന്നു.

എക്കാലത്തെയും തന്റെ രാഷ്ട്രീയ എതിരാളിയായ ബാലകൃഷ്ണപിള്ളയുടെ മകന്‍ ഗണേശും തന്റെ അനുയായി ആ യിരുന്ന ജേക്കബ്ബിന്റെ മകന്‍ അനൂപും നിയമസഭയില്‍ ഇരുന്ന് വാഴുമ്പോള്‍ തന്റെ മകന്‍ ഗതി കിട്ടാപ്രേതംപോലെ അലഞ്ഞു നടക്കുന്നത് മാണിക്ക് ചിന്തിക്കാ ന്‍ കൂടി കഴിയില്ലാത്തതാണ്. ഏതെങ്കിലും മുന്നിണിയില്‍ കയറിയാല്‍ തന്നെ അടുത്ത ലോക സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിക്കുകയെന്നത് ഒട്ടകത്തെ സൂചി കുഴലിലൂടെ കടത്തുന്നതി നേക്കാള്‍ പ്രയാസമായിരിക്കും. ഇടതു മുന്നണിയില്‍ കൂടി മത്സ രിച്ചാല്‍ സി.പി.ഐ. ഒരു ഭാഗ ത്തു നിന്നും കാലുവാരുകയും സി.പി.എമ്മിന്റെ കുട്ടി സഖാക്ക ള്‍ നിര്‍വ്വികാരരായി നോക്കി നില്‍ക്കുകയും ചെയ്യും. കഴി ഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന മാണിയെ ബാര്‍ കോഴക്കേസില്‍ നാണം കെടുത്തിയത് കേരളക്കര കണ്ട താണ്. അഴിമതിയുടെ ആള്‍രൂപ മായും നോട്ടെണ്ണല്‍ മെഷീന്റെ ഉപജ്ഞാതാവായും ചിത്രീകരിച്ചുകൊണ്ട് നിയമസഭയിലും പുറത്തും മാണിക്കെതിരെ സമരം നയിച്ചത് സി.പി.എമ്മും അവരുടെ യുവജന വിഭാഗവുമായ ഡി.വൈ.എഫ്.ഐ.യുമായിരുന്നു. മാണിയുടെ

പാലായില്‍ അദ്ദേഹത്തിനെതിരെ നയിച്ച സമര മുറ കള്‍ ആരു മറന്നാലും ഡി.വൈ. എഫ്.ഐ. മറക്കാന്‍ സാദ്ധ്യതയില്ല. ആ ഡി.വൈ.എഫ്.ഐ. ഇടതു മുന്നണിയുടെ ഭാഗമായി മാണി മാറിയിരുന്നെങ്കില്‍ ജോസ് കെ. മാണി സ്ഥാനാര്‍ത്ഥിയായിരുന്നെങ്കില്‍ എങ്ങനെ പ്രവര്‍ത്തിക്കുമെന്ന് മാണിക്കറിയാമായിരുന്നു. പൂഞ്ഞാറിലെ ആശാന്‍ ഉള്‍ പ്പെടെയുള്ളവര്‍ ശക്തമായി നി ലകൊള്ളുന്ന കോട്ടയത്ത് അതു കൊണ്ടുതന്നെ ഇടതില്‍ നിന്നാ ലും വലതില്‍ നിന്നാലും ഒരു പൊതു തിരഞ്ഞെടുപ്പില്‍ നിന്ന് ജയിക്കുകയെന്നത് ജോസ് കെ. മാണിക്കാകില്ലെന്ന് മാണിക്ക് അ റിയാമായിരുന്നു. പണ്ട് മൂവാറ്റു പുഴയില്‍ നിന്ന് പി.സി. തോമസ്സി നെതിരെ മത്സരിച്ച് മൂന്നാം സ്ഥാനത്തു പോയ പാരമ്പര്യമുള്ള ജോസ് കെ. മാണി അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എത്രാം സ്ഥാനത്താകുമെന്ന് ചി ന്തിച്ച് മനസ്സുരുകി ഇരുക്കുമ്പോ ഴാണ് പി.ജെ. കുര്യനെതിരെ കോണ്‍ഗ്രസ്സിലെ യുവ തുര്‍ക്കിക ള്‍ രംഗത്തു വരുന്നത്. യുവ തു ര്‍ക്കികള്‍ മാത്രമല്ല ആത്മാര്‍ത്ഥ മായി കോണ്‍ഗ്രസ്സില്‍ വിശ്വസി ക്കുന്ന ഒരു വ്യക്തിയും പുറമെ കോണ്‍ഗ്രസ്സിന്റെ ഖദറും അകമെ ബി.ജെ.പി.യുടെ കാവിയുമായി നടക്കുന്ന കുര്യന് വീണ്ടും രാജ്യസഭ സീറ്റ് നല്‍കുന്നതിനെ അനുകൂലിക്കുകയില്ല. ആകെ മൊത്തം ടോട്ടല്‍ എന്ന് കുതിര വട്ടം പപ്പു പറയുന്നതുപോലെ ആകെ മൊത്തം ടോട്ടല്‍ കോണ്‍ഗ്രസ്സുകാര്‍ കുര്യനെതിരായപ്പോള്‍ ചെങ്ങന്നൂരിലെ ക്ഷീണം മാറ്റാന്‍ ഉമ്മന്‍ചാണ്ടിയുടെ ചെറിയ മനസ്സില്‍ തോന്നിയ ഒരാശയമായിരുന്നു മാണിക്ക് സീറ്റ് നല്‍കി യു.ഡി.എഫിലേക്ക് എടുക്കുക യെന്നത്. തന്ത്രശാലിയായ ചാണ്ടി നേരിട്ട് ഇടപെടാതെ കു ഞ്ഞാപ്പയെക്കൊണ്ട് അത് സാധി ച്ചെടുത്തുയെന്നു തന്നെ പറയാം. അല്ലാതെ സ്വപ്നത്തില്‍ പോ ലും കരുതാത്ത ഒരു കാര്യം കു ഞ്ഞാപ്പക്ക് ഒറ്റ രാത്രികൊണ്ട് എങ്ങനെ പറയാന്‍ കഴിയും. കുര്യനെതിരെ ശക്തമായ നീക്കമുണ്ടാ യപ്പോള്‍ ആ കലക്കവെള്ളത്തി ല്‍ കൂടി മീന്‍ പിടിക്കാന്‍ മാണി ഒരു കൈ നോക്കിയെന്നും പറ യാം.

മൂന്ന് ശരീരങ്ങളായിരു ന്നെങ്കിലും ഉമ്മന്‍ചാണ്ടി കുഞ്ഞാലിക്കുട്ടി മാണി എന്നിവരു ടെ മനസ്സ് എന്നും ഒന്നായിരുന്നു. ചാരക്കേസ്സില്‍ ലീഡര്‍ കരുണാ കരനെക്കൊണ്ട് രാജി വയ്പിച്ച തു മുതല്‍ ആ കൂട്ടുകെട്ട് ഉണ്ടാ യിരുന്നു. ലീഡര്‍ രാജിവയ്ക്കു ന്നതിനു മുന്‍പ് കുഞ്ഞാലിക്കുട്ടി യുടെയും മാണിയുടെയും വീട്ടില്‍ ചെന്ന് പലവുരുമുട്ടിയെങ്കിലും അവരു തുറക്കാതിരുന്നത് ഉമ്മച്ചന്റെ ഉള്ളില്‍ അവരുണ്ടാ യതാണ്. ആ കൂട്ടുകെട്ട് പിന്നീട് ആന്റണിയുടെ രാജിയിലേക്കും എത്തിയപ്പോള്‍ യു.ഡി.എഫ്. എന്നത് ഈ മൂവര്‍സംഘവും കോണ്‍ഗ്രസ്സിന്റെ തീരുമാനമെ ന്നത് ഇവരുടെ തീരുമാനത്തെ ആശ്രയിച്ചുമായി മാറി. നിര്‍ഭാ ഗ്യവശാല്‍ മാണി യു.ഡി.എഫില്‍ നിന്ന് പോയ സമയമൊഴിച്ചാല്‍ ഈ കഴിഞ്ഞ ദിവസങ്ങളി ല്‍ നടന്ന സംഭവങ്ങള്‍ വരെയു ള്ള കാലങ്ങളില്‍ യു.ഡി.എഫ്. എന്നത് ഇവരുടെ തീരുമാനമായി മാറിയെന്നതാണ് സത്യം.

ഈ കൂട്ടുകെട്ട് യു.ഡി. എഫിനെ ശക്തിപ്പെടുത്താനോ കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ സൃഷ്ടിക്കാനോ അല്ല, അത് അറി യാത്തത് ഒരു പക്ഷേ കോണ്‍ഗ്ര സ്സുകാര്‍ മാത്രമയിരിക്കും. ഈ കൂട്ടുകെട്ടില്‍ കൂടി ഈ മൂവര്‍ സംഘം അവരുടെ വ്യക്തിതാല് പര്യത്തിന് മുന്‍തൂക്കം നല്‍കി കൊണ്ടു തന്നെ പോകുന്നതെന്ന താണ് മറ്റൊരു സത്യം. പാര്‍ട്ടിക്കപ്പുറം തങ്ങളുടെ ആഗ്രഹവും തീരുമാനങ്ങളുമാണ് ഇതില്‍ പ്രധാനം. കുഞ്ഞാലിക്കുട്ടിക്കും മാണിക്കും ഉള്ളില്‍ വലിയൊരു മോഹമുണ്ട്. കേരളത്തിന്റെ മു ഖ്യമന്ത്രിക്കസേര. അത് നേടിയെടുക്കണമെങ്കില്‍ തങ്ങള്‍ കോണ്‍ ഗ്രസ്സിനേക്കാള്‍ ശക്തരാണെന്ന് തെളിയിക്കണം.

നിയമസഭയില്‍ കോ ണ്‍ഗ്രസ്സിനേക്കാള്‍ അംഗബലമു ണ്ടാക്കാനാണ് ലീഗും കേരളാ കോണ്‍ഗ്രസ്സും പല നാളുകളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടു പ്പു വേളയില്‍ ലീഗ് ഏറ്റവും വ ലിയ ഒറ്റ കക്ഷിയാകുമെന്ന് ശക്തമായ പ്രചരണം വരെ നടത്തിക്കൊണ്ട് ഒരു ശ്രമം നടത്തിയിരുന്നു. ഈ നിയമസഭയില്‍ ലീഗിന്റെയും കോണ്‍ഗ്രസ്സിന്റെ യും അംഗങ്ങളുടെ അംഗസംഖ്യ അത് വ്യക്തമാക്കുന്നു. തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ പരമാവ ധി ജയിപ്പിച്ചെടുക്കാന്‍ ലീഗും കേരള കോണ്‍ഗ്രസ്സും കോണ്‍ഗ്ര സ്സുകാരുടെ സഹായം നേടിയെടുക്കുമ്പോള്‍ കോണ്‍ഗ്രസ്സ് സ്ഥാ നാര്‍ത്ഥികള്‍ക്കുവേണ്ടി കേരള കോണ്‍ഗ്രസോ ലീഗോ അത്രകാ ര്യമായി പ്രവര്‍ത്തിക്കാറില്ല. അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇത് പറയുന്നതെന്ന് കൂടി വ്യ ക്തമാക്കട്ടെ. ലീഗിന്റെയും കേരള കോണ്‍ഗ്രസ്സിന്റെയും ഈ മന സ്സിലിരിപ്പ് മനസ്സിലാക്കാതെ തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസ്സ് നേതാക്കള്‍ കര്‍ണ്ണാടകത്തിലെ ഇപ്പോഴത്തെ അവസ്ഥയില്‍ കൊണ്ടെത്തിക്കുമെന്ന് തന്നെ പറയാം.

ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടു കൂടി കോണ്‍ഗ്രസ്സല്ല അവിടെ മുഖ്യമന്ത്രി പദവിയി ലെത്തിയത്. അവസരത്തിനൊ ത്ത് നിയമസഭയില്‍ അംഗങ്ങളെ എത്തിച്ച കുമാര സ്വാമിയാണ് അവിടെ മുഖ്യമന്ത്രി. അതേ അ വസ്ഥ തന്നെ ഒരുപക്ഷെ അടു ത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായി കൂടായ്കയില്ല. കര്‍ണ്ണാടകം നല്‍കുന്ന പാഠം കേരള ത്തിലെ കോണ്‍ഗ്രസ്സുകാര്‍ ഓര്‍ ക്കുന്നത് നന്ന്.

കോണ്‍ഗ്രസ്സുകാര്‍ ത മ്മില്‍ തല്ലുമ്പോള്‍ ഓര്‍ക്കാത്ത ഒരു സത്യമുണ്ട് നിങ്ങള്‍ തമ്മില്‍ തല്ലുമ്പോള്‍ അതില്‍ ആത്മസ ന്തോഷം കൊണ്ട് ആനന്ദിക്കുന്ന വരാണ് മാണിയും കുഞ്ഞാലി ക്കുട്ടിയുമെന്ന്. നിങ്ങളുടെ ചോ രകൊണ്ട് അവര്‍ തടിച്ചു വീര്‍ക്കുമ്പോള്‍ തകരുന്നത് നിങ്ങളും നിങ്ങളുടെ പാര്‍ട്ടിയും മാത്രമല്ല മറിച്ച് ആ പ്രസ്ഥാനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന അദ്ധ്വാ നിക്കുന്ന വിയര്‍പ്പൊഴുക്കുന്ന ആത്മാര്‍ത്ഥമായി വിശ്വസിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്ര തീക്ഷകളാണ്. ഷുഹൈബിനെ പ്പോലെ പാര്‍ട്ടിക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചവര്‍ നിരവധി പേരുടെ ജീവന് വിലയില്ലാതെ യാകുന്ന പ്രവര്‍ത്തികളാണ് ഉമ്മ ന്‍ചാണ്ടിയും ഹസ്സനും ചെന്നിത്തലയും സുധീരനും സുധാകരനും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

മാണിയും മകനും മ രുമകളുമായി തീരുമാനമെടുത്താല്‍ കേരള കോണ്‍ഗ്രസ്സിന്റെ തീരുമാനമാകും. അതിനപ്പുറം ആ രെങ്കിലും എതിര്‍ക്കാന്‍ ആ പാര്‍ ട്ടിക്കില്ല. ചങ്കൂറ്റത്തോടെ ആ പാ ര്‍ട്ടിയില്‍ നടക്കുന്ന കുടുംബ വാഴ്ചയെ എതിര്‍ക്കുന്നവരും ഇല്ല. അങ്ങനെ പറയാന്‍ നട്ടെല്ലുള്ള വര്‍ അതിലുണ്ടോയെന്നുമറി യില്ല. അങ്ങനെ ഉണ്ടായിരുന്നെ ങ്കില്‍ കിട്ടിയ രാജ്യസഭാ സീറ്റ് മാണി മകനു കൊടുത്ത് ഭാവി സുരക്ഷിതമാക്കില്ല. ഇനിയും മന്ത്രിസ്ഥാനമായാലും മകന് മാ ത്രമായിരിക്കും മുന്‍ഗണന. മകന്‍ കഴിച്ച് തൃപ്തനായി അധികം വല്ലതുമുണ്ടെങ്കില്‍ അണികള്‍ക്ക് കൊടുക്കും. ധനവാന്റെയും ലാസറിന്റെയും കഥ ഇവിടെ ഉചിതമായി തന്നെ പറയട്ടെ.

അതേ അവസ്ഥ ത ന്നെയാണ് മുസ്ലീം ലീഗിന് അതിന്റെ അവസാന വാക്ക് കുഞ്ഞാ ലിക്കുട്ടിയാണ്. പാലക്കാട്ട് നിന്ന് ഒരു പച്ചക്കൊടി കാണിച്ചാല്‍ കുഞ്ഞാലിക്കുട്ടിയുടെ തീരുമാനമാ ണ് ലീഗിന്റേത്. എന്നാല്‍ കോ ണ്‍ഗ്രസ്സ് അങ്ങനെയല്ല. ഗ്രൂപ്പും ഗ്രൂപ്പിനകത്ത് ഗ്രൂപ്പും ഒക്കെയു ണ്ടെങ്കിലും ഏതു തീരുമാനവും ഏകദേശ ധാരണയുടെ അടി സ്ഥാനത്തിലാണ് എടുക്കുക. നേതാക്കളുടെ അഭിപ്രായവും പ്രവര്‍ത്തകരുടെ വികാരവും മനസ്സിലാക്കിയാണ് ഏറെക്കുറെ കോണ്‍ഗ്രസ്സ് തീരുമാനമെടുക്കു ക. ഇന്ന് സി.പി.എമ്മില്‍ പോ ലും അങ്ങനെയൊരു ഉള്‍പാര്‍ട്ടി ജനാധിപത്യമില്ല. പിണറായി കല്പിക്കുന്നു കോടിയേരി നട പ്പിലാക്കുന്നു അത്രതന്നെ. കൊല്ലത്ത് മുകേഷിനെ കൊണ്ടുവന്ന് മത്സരിപ്പിച്ചതും ഗണേഷ്കുമാറിനെ പത്തനാപുരത്ത് ഒപ്പം കൂട്ടിയതും അതുതന്നെ. ആ കഥ അ ങ്ങനെയങ്ങ് നീങ്ങുന്നു. എന്താ യിരുന്നാലും കോണ്‍ഗ്രസ്സില്‍ ഇ ന്നും ജനാധിപത്യമുണ്ട്. അത് തട്ടിത്തെറിപ്പിക്കുന്ന പ്രവര്‍ത്തന മാണ് ഉമ്മന്‍ചാണ്ടിയും ഹസ്സ നും ചെന്നിത്തലയും മാണിയെ യു.ഡി.എഫിലേക്ക് എടുക്കാന്‍ വേണ്ടി ചെയ്തത്. മാണിയെ യു.ഡി.എഫില്‍ എടുക്കുന്നതു കൊണ്ട് മാണിക്ക് മാത്രമായി നേട്ടമുണ്ടാക്കി കോണ്‍ഗ്രസ്സിനെ ബലഹീനപ്പെടുത്തി എന്നതാണ് കോണ്‍ഗ്രസ്സിലെ പൊട്ടിത്തെറി. എന്നും സ്വാര്‍ത്ഥത മാത്രം നോ ക്കി രാഷ്ട്രീയം കളിക്കുന്ന മാ ണിയുടെ തന്ത്രത്തിന് മുന്നില്‍ കോണ്‍ഗ്രസ്സ് വഴങ്ങി കൊടുത്തു എന്നത് ഏതൊരു കോണ്‍ഗ്രസ്സു കാരനെയും മുറിവേല്‍പ്പിക്കും. രാഷ്ട്രീയ കാര്യസമിതി വരെ യുള്ള കോണ്‍ഗ്രസ്സില്‍ ഒരു ചര്‍ ച്ച നടത്തി ഉചിതമായ തീരുമാന മെടുക്കാന്‍ നേതാക്കള്‍ ശ്രദ്ധിക്ക ണമായിരുന്നു. അക്കര പച്ചകണ്ട് അവസരത്തിനൊത്ത് പ്രവര്‍ത്തി ക്കുന്ന മാണിയെ ഒപ്പം കൂട്ടുമ്പോ ള്‍ തങ്ങള്‍ക്ക് ദോഷകരമായി തീ രുന്നുവെന്ന് ഇവര്‍ ചിന്തിക്ക ണമായിരുന്നു.

മാണിയെ കൂട്ടിയതല്ല പ്രശ്‌നം കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനത്തിന്റെ നെഞ്ചത്ത് കൂടി ചവിട്ട് വേദിയില്‍ കയറ്റി കൈ യ്യിലിരുന്ന പൂമാലയണിയിച്ച് ആ ളായതാണ് പ്രശ്‌നം. അതിന് പരിഹാരം കാണാന്‍ ഇനിയും കഴിയണം. അതിന് നേതൃത്വം നല്‍കിയവര്‍ക്കും വിമര്‍ശിക്കു ന്നവര്‍ക്കും കഴിയണം. പാര്‍ട്ടിയുടെ തെറ്റായ തീരുമാനത്തെ വിമര്‍ ശിക്കാം പക്ഷേ അതും പാര്‍ട്ടിയെ ദോഷകരമായി ബാധിക്കാ തെ തെറ്റായ തീരുമാനത്തിനെതി രെയാകണം. അതിന് തിരുത്താനും ആവര്‍ത്തിക്കാതിരിക്കാനുമാകണം. വിമര്‍ശിക്കാം പക്ഷേ അത് വിഴുപ്പലക്കാനല്ല. പാര്‍ട്ടി യില്‍ പറയേണ്ടത് പൊതുനിര ത്തില്‍ പറഞ്ഞു നടന്നാല്‍ അത് പാര്‍ട്ടിയെ കരിവാരി തേക്കുന്ന തിലേക്ക് മാറും. ആത്മാര്‍ത്ഥത യുള്ള പാര്‍ട്ടി പ്രവര്‍ത്തകന് അ ത് ഏല്പിക്കുന്ന പ്രഹരം കനത്തതായിരിക്കും. പാര്‍ട്ടിയെ വി മര്‍ശിക്കുന്നതോടൊപ്പം പാര്‍ട്ടി യെ ശക്തിപ്പെടുത്തുകയും പ്രവര്‍ത്തകരെ ആത്മധൈര്യത്തോടെ നയിക്കുന്നവരുമാണ് ആത്മാ ര്‍ത്ഥത നിറഞ്ഞ നേതാക്കള്‍ അ ങ്ങനെയുള്ളവരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ അംഗീകരിക്കും. മാണിക്ക് നാളെ വേറൊരു താവളത്തി ല്‍ ചാടാന്‍ കഴിയും. എന്നാല്‍ അങ്ങനെയാണോ കോണ്‍ഗ്രസ്സിന്. ചുവരുണ്ടെങ്കിലേ ചിത്രം വരക്കാന്‍ കഴിയൂ. അത് ഉമ്മനും കൂ ട്ടരും സുധീരനും സുധാകരനും ചിന്തിക്കണം.

ബ്‌ളസന്‍ ഹൂസ്റ്റന്‍ (Blessonhouston@gmail.com)
Credits to joychenputhukulam.com

Read more

ദുരഭിമാനം വരുത്തി കൂട്ടുന്ന ദുരന്തം

എന്ത് വിവാദമാണ് ഇന്നുണ്ടാകുന്നതെന്ന ചിന്തയുമായിട്ടാണ് ഇന്ന് കേരളത്തിലെ ജനങ്ങളുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഒരു ദിവസം ഒരു വിവാദമെന്നതാണ് ശരാശരി കണക്ക്. കസ്റ്റഡിമരണവും രാഷ്ട്രീയ കൊലപാതകങ്ങളും തട്ടിപ്പും വെട്ടിപ്പും തുടങ്ങി വിവാദങ്ങളുടെ ഒരു നിര തന്നെ ഇപ്പോള്‍ കേരളത്തിലെ ദിനങ്ങള്‍ക്കുണ്ട്. ഒരു കാലത്ത് തട്ടിപ്പും വെട്ടിപ്പുമായിരുന്നു കേരളത്തിന്റെ ദിനങ്ങളെങ്കില്‍ ഇപ്പോള്‍ അത് കൊലപാതകങ്ങളിലേക്ക് മാറി. രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് കണ്ണൂര്‍ സാക്ഷിയാണെങ്കില്‍ മദ്ധ്യകേരളം കസ്റ്റഡി മരണങ്ങള്‍ക്ക് സാക്ഷിയാണ്. തെക്കന്‍ കേരളം വ്യക്തി വൈരാഗ്യത്തിന്റെയും ദുരഭിമാനത്തിന്റെയും പേരില്‍ കൊലമരങ്ങള്‍ തീര്‍ക്കുമ്പോള്‍ കേരളത്തിലെ പലഭാഗങ്ങളിലും അവിഹിത ബന്ധങ്ങളുടെ മറ തീര്‍ക്കാനാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. ചുരുക്കത്തില്‍ കേരളത്തില്‍ മാടുകളേക്കാള്‍ മനുഷ്യര്‍ കൊല ചെയ്യപ്പെടുന്നു എന്നതാണ് ഒരു സത്യം. അങ്ങനെ പോയാല്‍ കേരളം താമസിയാതെ കൊലകേരള മാറും. കാരണം ആര്‍ക്കും ആരെയും കൊല്ലാന്‍ ഇന്ന് കേരളത്തില്‍ യാതൊരു മടിയുമില്ല.

അതില്‍ ഏറ്റവും ഒടുവിലത്തെ ഇരയോ ഉദാഹരണമോ ആണ് കെവിന്‍ എന്ന ചെ റുപ്പക്കാരന്റെ കൊലപാതകം. ഉയര്‍ന്ന ജാതിയില്‍പ്പെട്ട പെണ്‍ കുട്ടിയെ അല്ലെങ്കില്‍ സാമ്പത്തി കമായി ഉയര്‍ന്ന കുടുംബത്തി ലെ ഒരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചുയെന്നതാണ് കെവിന്‍ എന്ന ചെറുപ്പക്കാരനെ കൊല്ലാന്‍ കാരണം. അതും പെണ്‍കുട്ടിയുടെ വീട്ടുകാരുടെ നിര്‍ദ്ദേശത്തില്‍ വാടക കൊലയാളികളുടെ കൈകളാല്‍. വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് സ്‌നേഹിച്ച പുരുഷനെ വിവാഹം ചെയ്ത പെണ്‍കുട്ടിയോട് സ്വന്തം വീട്ടുകാര്‍ ചെയ്ത പ്രതികാരം മ നസാക്ഷിയെ മരവിപ്പിക്കുന്നതാ യിരുന്നു. വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ ഭര്‍ത്താവിനെ നഷടപ്പെട്ടപ്പോള്‍ ആ കുട്ടി അനുഭവിച്ച വേദന യൗവനം വിട്ടുമാറാത്ത പ്രായത്തില്‍ തന്നെ വിധവയാകേണ്ടി വന്ന അവസ്ഥ വാക്കുകള്‍കൊണ്ട് വിവരിക്കാനാകാത്തതാണ്. കുടുംബത്തിന്റെ അഭിമാനത്തിന് പോറലേല്‍ക്കുമെന്ന ഭയത്തില്‍ സഹോദരിയുടെ ഭര്‍ത്താവിനെ ഇല്ലായ്മ ചെയ്യാന്‍ കൂട്ടു നിന്ന സഹോദരന്‍ കാട്ടിയ ക്രൂരത കേരള മന സാക്ഷിയെ ഞെട്ടിച്ചുയെന്നതാണ് യാഥാര്‍ത്ഥ്യം.

പുരോഗമനം വായില്‍ കൂടി ഉരുവിടുകയും ഉള്ളിന്റെ ഉള്ളില്‍ ജാതിയും മതവും പണക്കാരനും പാമരനുമെന്ന ചിന്ത ഇന്നും മലയാളിയില്‍ ഉണ്ടെന്ന സത്യമാണ് അത് തുറന്നു കാട്ടുന്നത്. ജാതിഭ്രാന്തില്‍ മനുഷ്യരെ കുരുതി കഴിക്കുന്ന ഉത്തരേന്ത്യന്‍ ജാതി ഭ്രാന്തിനെ നാം കളിയാക്കുമ്പോള്‍ അവരേക്കാള്‍ നാമും ഒട്ടും പിന്നിലല്ലായെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു.

കീഴ് ജാതിക്കാരനെ വിവാഹം കഴിച്ചതിന്റെ പേരില്‍ മകളുടെ കഴുത്തറുത്ത് പ്രതികാരം തീര്‍ത്ത അച്ഛനും ജാതിയുടെ മതിലുകള്‍ തീര്‍ത്തിരുന്നു. നാനാത്വത്തില്‍ ഏകത്വവും മതേതരത്വവുമൊക്കെ നാം ഭരണഘടനയില്‍ എഴുതി വെച്ചിട്ടുണ്ടെ ങ്കിലും അത് മനുഷ്യരുടെ ഉള്ളില്‍ എത്ര മാത്രമുണ്ടെന്ന് ഈ സംഭവങ്ങളൊക്കെ തുറന്നു കാട്ടി ത്തരുന്നു. അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ തയ്യാറെടുക്കുന്ന ലോകത്ത് കേരളമെന്ന സംസ്ഥാനം ഇന്നും ജാതിയുടേയും മതത്തിന്റെയും മറ തീര്‍ക്കാന്‍ ശ്രമിക്കുന്നുയെന്നത് പരിതാപകരമായ അവസ്ഥയാണ്. മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് ക മ്മ്യൂണിസ്റ്റുകള്‍ ലോകത്തു പാടി നടന്ന കാലത്തു നിന്ന് മതം മനുഷ്യനെ അഭിമാനിയും ദുരഭിമാ നിയുമാക്കി ഇന്ന് മാറ്റുന്നു യെന്നുവേണം കരുതാന്‍. അതും അതേ കമ്മ്യൂണിസ്റ്റുകളുടെ അനുയായികളുടെ വേരോട്ടമുള്ള മണ്ണില്‍ ആ കമ്മ്യൂണിസ്റ്റുകളുടെ ഭരണത്തിലിരിക്കുന്ന സമയത്ത്.

മനുഷ്യര്‍ മതത്തില്‍ അഭിമാനിക്കുകയാണോ അതോ അതിനെ അംഗീകരിക്കുകയാണോ വേണ്ടത്. ഒരു മതത്തില്‍ ജനിച്ചതുകൊണ്ടു മാത്രം മനുഷ്യന്‍ പൂര്‍ണ്ണനാകുന്നില്ല. അതു കൊണ്ട് ആരും മഹാനുമാകുന്നില്ല. ഒരു മതവും മറ്റൊരു മതത്തേക്കാള്‍ മഹത്തായതോ അ കൂടിയതോ കുറഞ്ഞതോ അല്ല. മനുഷ്യര്‍ മതത്തെ വേര്‍തിരിച്ചപ്പോഴാണ് അതിന് വ്യത്യാസങ്ങളും വ്യാഖ്യാനങ്ങളുമുണ്ടായത്. അങ്ങനെയൊരു വേര്‍തിരിവും വ്യത്യാസങ്ങളും ഉണ്ടാകുമ്പോഴാണ് അഭിമാനവും ദുരഭി മാനവുമുണ്ടാകുന്നത്.

പുറമെ മതസൗഹാര്‍ദ്ദം ഊട്ടിയുറപ്പിക്കുന്നവര്‍ പോലും ഉള്ളിന്റെ ഉള്ളില്‍ ഈ വ്യത്യാസം കാണിക്കുന്നു. സോഷ്യലിസം പ്രസംഗിക്കുകയും പാടി നടക്കുകയും ചെയ്യുന്നവര്‍ പോലും മക്കളുടെ വിവാഹം ആലോചിക്കുന്നത് സ്വന്തം സമുദായത്തില്‍ നിന്ന്. കോട്ടയത്തെ പെണ്‍കുട്ടിയുടെ വീട്ടിലെത്തി മുതലക്കണ്ണീരൊഴുക്കിയവരും ചാനലുകളില്‍ കൂടി ഉച്ചനീചത്വത്തിനെതിരെ പ്രസംഗിച്ചവരും ആരും തന്നെ യഥാര്‍ത്ഥ ജീവി തത്തില്‍ എന്തേ അത് കാണിച്ചു കൊടുക്കാതിരുന്നത്. പുരയ്ക്കു തീ പിടക്കുമ്പോള്‍ എല്ലാവരു മോടിയെത്തിയത് വാഴവെട്ടാന്‍ വേണ്ടി മാത്രമായിരുന്നു. അതു കൊണ്ട് ഇവിടെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാകുന്നില്ല. തുല്യത എന്ന സങ്കല്പത്തിലേക്ക് അടുക്കുന്നില്ല. ഇപ്പോഴും ജന്മി വ്യവ സ്ഥിതിയുടെ പിന്‍മുറക്കാരായി മാത്രം ജീവിക്കുന്നവര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നുണ്ട് എന്ന താണ് സത്യം.

ഒരേ വിശ്വാസത്തില്‍ തന്നെ ഉച്ചനീചത്വമെന്നത് വിദ്യാസമ്പന്നരായ മലയാളികളുടെ ഇടയില്‍ ഉണ്ടെന്നതാണ് കോട്ടയത്ത് നടന്ന യുവാവിന്റെ കൊ ലപാതകം തുറന്നു കാട്ടുന്നത്. ഇരു വീട്ടുകാരും ക്രിസ്തുമ തത്തിന്റെ വിശ്വാസത്തിലുള്ളവരായിരുന്നെങ്കിലും ജാതിയിലെ വേര്‍തിരിവായിരുന്നു പ്രധാന കാരണം. അപ്പോള്‍ വിശ്വാസമല്ല വിശ്വാസത്തിനപ്പുറമുള്ള ജാതി യാണ് പ്രശ്‌നം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ വിശ്വാസത്തെ ഭരിക്കുന്നത് ജാതിയാണ് ഇന്നും.

ജാതിയില്ല മതമില്ലായെന്ന് പുലമ്പുന്ന തൊഴിലാളി ജനകീയ പാര്‍ട്ടികള്‍ വരെ ജാതിനോക്കിയാണ് പാര്‍ട്ടിയില്‍ തീ രുമാനങ്ങളെടുക്കുന്നത്. ഒരു തിരഞ്ഞെടുപ്പു വന്നാല്‍ പോലും ജാതിക്കു മുന്‍തൂക്കം നല്‍കി സ്ഥാനാര്‍ത്ഥിയെ നിര്‍ണ്ണയിക്കുന്ന രീതി ഇന്ന് കേരളത്തിലെ ഈ രാഷ്ട്രീയ പാര്‍ട്ടികളെല്ലാം തന്നെ ചെയ്യുന്നുണ്ട്. പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ചില പാര്‍ട്ടികള്‍ നല്കുന്നതുപോലും ജാതി മുന്‍ തൂക്കം നോക്കിയാണ്. അങ്ങനെയൊരു സ്ഥിതിവിശേഷമാണ് കേരളത്തിലിപ്പോള്‍ കൂടുതലായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്.

ഏതാനും നാളുകള്‍ക്ക് മുന്‍പ് കേരളത്തിലെ ഒരു തൊഴിലാളി പാര്‍ട്ടിയുടെ യുവജനനേതാവ് ഒരു പോലീസ് ഓഫീസറെ പ്രകടനത്തിനിടെ ജാതി പേര് പറഞ്ഞ് അപമാനിക്കാന്‍ ശ്രമിച്ചത് സോഷ്യല്‍ മീഡിയയില്‍ കൂടി കാണാന്‍ സാധിച്ചു. എന്തിന് ഇന്ന് ഭരണത്തിലിരിക്കുന്ന രണ്ടാമത്തെ പാര്‍ട്ടിയുടെ എം.എല്‍.എ.യെ ആ പാര്‍ട്ടിയുടെ ജില്ലാ നേതാവ് ജാതി പറഞ്ഞ് തരം താഴ്ത്തി സംസാരിച്ച ശ ബ്ദരേഖ ഏറെ വിവാദങ്ങള്‍ക്ക് ഇടവരുത്തുകയുണ്ടായത് കഴി ഞ്ഞ രണ്ട് വര്‍ഷത്തിനു മുന്‍പായിരുന്നു. അദ്ദേഹത്തിന്റെ സംഭാഷണം സ്വന്തം കാമുകിയോ മറ്റോ ടേപ്പ് ചെയ്തായിരുന്നു അത് പുറത്തു വിട്ടത്. അ ങ്ങനെ ജാതി വേര്‍തിരിവും ജാതി മേല്‍ക്കോയ്മയും ഇന്നും നമ്മുടെ നാടിനെ ഭരിക്കുന്നുണ്ട്. ഈ വേര്‍തിരിവ് മാറാത്ത കാലത്തോളം പ്രേമിക്കുന്നതു പോലും ജാതിയും മതവും നോക്കി വേണമെന്ന അപകടകരമായ സന്ദേശമാണ് കോട്ടയത്തും മറ്റുമുള്ള സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

പ്രേമത്തിന് കണ്ണും മൂക്കും വായും ജാതിയും മതവും ഒന്നുമില്ലെന്നാണ് അലിഖിത ലോക നിയമം. വിദ്യാഭ്യാസ മോ സൗന്ദര്യമോ പദവിയോ സാമ്പത്തിക വലിപ്പചെറുപ്പങ്ങളോ ഒന്നും തന്നെ ആത്മാര്‍ത്ഥ പ്രേമത്തിന് തടസ്സം സൃഷ്ടിക്കുന്നില്ല. എന്നാല്‍ സാംസ്കാരിക കേരളത്തില്‍ പ്രേമിക്കാന്‍ ഇതെല്ലാം നോക്കണമെന്ന സ്ഥിതിയാണ് ഇന്നും. കേരളത്തിലേതെന്ന് വിരല്‍ ചൂണ്ടുന്നു കോട്ടയത്ത് യുവാവിന്റെ കൊലപാതകം മതത്തിന്റെ മതില്‍കെട്ടിനുള്ളില്‍ നിന്നുകൊണ്ട് വീ ട്ടുകാരുടെ ആഗ്രഹത്തിനനു സരിച്ച് സ്‌നേഹിച്ചില്ലെങ്കില്‍ ആ സ്‌നേഹത്തിന് വലിയ വില കൊടുക്കേണ്ടി വരുമെന്ന് ലോ കത്തിനു മുന്നില്‍ കേരളം കാണിച്ചുകൊടുത്തു കോട്ടയത്തെ യുവാവിന്റെ കൊലപാതകത്തിലൂടെ. അതിന് മൗനാനുവാദമായി നിയമ പാലകരുമുണ്ടെന്നത് കേരളത്തിലെ നിയമ പാലകരുടെ വീഴ്ചയായി തന്നെ കാണാം.

മക്കള്‍ തങ്ങളുടെ ആഗ്രഹത്തിനനുസരിച്ച് വളരണമെന്നും പ്രവര്‍ത്തിക്കണമെന്നും ആഗ്രഹിക്കുന്നവരാണ് എല്ലാ മാതാപിതാക്കളും. എന്നാല്‍ അതിനു വിപരീതമായി പോയാല്‍ അതിനെ അതിക്രൂരമായി നേരിടുകയെന്നത് മൃഗീയ മനോഭാവത്തിന്റെ ലക്ഷണമാണ്. അത് മൃഗീതയുടെ പര്യായവുമാണ്. അതിനെ ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. തങ്ങളുടെ ആഗ്രഹത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന മക്കളെ അകറ്റി നിര്‍ത്തി അവരെ അരുംകൊല ചെയ്യുന്നത് അതിക്രൂരത ത ന്നെയെന്നതിന് സംശയമില്ല.

അതിനെ ന്യായീകരിക്കാന്‍ ആര് ശ്രമിച്ചാലും അത് അങ്ങേയറ്റം തെറ്റു തന്നെയാണ്. മകളുടെ സന്തോഷമല്ല മറിച്ച് തങ്ങളുടെ ദുരഭിമാനമാണ് വലുതെന്ന് ചിന്തിക്കുന്ന ഒരു സമൂഹം നമുക്കിടയില്‍ ഉണ്ടെന്നതാണ് അഭിമാനത്തിന്റെ പേരില്‍ മകളെ കഴുത്തറുത്തു കൊന്ന അച്ഛനേയും മകളെ വേര്‍തിരി ക്കാന്‍ വേണ്ടി ആ കുട്ടിയുടെ ഭര്‍ത്താവിനെ അതിക്രൂരമായി വാടക കൊലയാളികളെക്കൊണ്ട് കൊല്ലിച്ചത് തുറന്നു കാട്ടുന്നത്. ദുരഭിമാനമെന്ന അതിദുരന്തം മാറണമെങ്കില്‍ സമൂഹത്തിന്റെ മ നോഭാവം ആകെ മാറേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ അത് ഇതു പോലെയുള്ള അതിക്രൂരതകള്‍ക്ക് സാക്ഷിയാകേണ്ടി വരും. പെണ്‍കുട്ടികളുടെ കണ്ണുനീര്‍പുഴ തന്നെയൊഴുകും. അതില്‍ നാം ഉയര്‍ത്തിപ്പിടിച്ച സംസ്കാ രവും പേരും പെരുമയുമെല്ലാം ഒലിച്ചുപോകും. അന്ന് നമ്മെ നോക്കി സംസ്കാരശ്യൂനരെന്ന് ലോകം വിളിക്കുമ്പോള്‍ നാം എന്തിനേക്കാളും വലുതായി കണ്ട അഭിമാനം എന്തായിത്തീരും. ആത്മാര്‍ത്ഥ സ്‌നേഹത്തെ തകര്‍ക്കാന്‍ മരണത്തിനു പോലും കഴിയില്ല. ആ പെണ്‍കുട്ടി ഇനിയുള്ള കാലം ഞാന്‍ കെവിന്റെ ഭാര്യയായി ജീവിക്കു മെന്ന് ദൃഢ പ്രതിജ്ഞയെടുത്തത് അതാണ് കാണിക്കുന്നത്. അതാണ് യഥാര്‍ത്ഥ സ്‌നേഹം അതിന് അഭിമാനമോ ദുരഭിമാനമോ ഇല്ല. ആത്മാര്‍ത്ഥത മാത്രം. അത് കാണാന്‍ കഴിയണം ലോകത്തിന്. 

Credits to joychenputhukulam.com

Read more

തോക്കുകള്‍ കഥ പറയാതെ ഇരിക്കാന്‍ നമുക്ക് ഒന്നിക്കാം

ടെക്‌സാസിലെ സാന്റഫെ ഹൈസ്കൂളില്‍ നടന്ന വെടിവെയ്പ് അമേരിക്കന്‍ ജനതയെ ഒരിക്കല്‍ കൂടി ദുഃഖത്തിലാഴ്ത്തി. അമ്പരപ്പും കുട്ടികളുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആകുലതയും ഒരിക്കല്‍ക്കൂടി രക്ഷിതാക്കളെ ഭയവിഹ്വലരാക്കി. സ്കൂളുകളില്‍ പോലും തോക്കുകള്‍ കഥ പറയുന്ന രീതിയിലേക്ക് എത്തുന്നുയെന്നതാണ് അമേരിക്കന്‍ ജനത പറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഫ്‌ളോറിഡയിലെ സ്കൂളില്‍ നടന്ന വെടിവെയ്പ് തീര്‍ത്ത ആ ഘാതത്തില്‍ നിന്ന് അമേരിക്കന്‍ ജനത വിട്ടുമാറുന്നതിന് മുന്‍പ് തന്നെ സാന്റഫെ ഹൈസ്കൂളില്‍ നടന്ന വെടിവെയ്പ് അമേരിക്കന്‍ ജനതയെ ഭയപ്പെടുത്തുക മാത്രമല്ല ഞെട്ടിപ്പിക്കുക കൂടി ചെയ്തിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ന്യൂജേഴ്‌സി -ഫിലാഡല്‍ഫിയ ഭാഗത്തുള്ള സ്കൂളില്‍ വെടിവെയ്പ് നടത്തിയപ്പോള്‍ മുതല്‍ സ്കൂളുകളിലെ സുരക്ഷിതത്വത്തിനുമേല്‍ ഉള്ള ആശങ്ക രക്ഷിതാക്കളുടെ ഇടയില്‍ സജീവമായ ചര്‍ച്ചാ വിഷയമായിരുന്നു. ഫ്‌ളോറിഡയില്‍ അതിന് ആക്കം കൂട്ടിയപ്പോള്‍ സാന്റഫെയില്‍ അത് കൂടുതല്‍ ചിന്തിക്കാന്‍ കാരണമായി.

ഇന്ന് അമേരിക്കയിലെ സാധാരണക്കാരുടെ ഇടയിലും രക്ഷിതാക്കളുടെ ഇടയിലും ഈ ചിന്ത ശക്തമായിക്കഴിഞ്ഞു. സ് കൂളുകളില്‍ മാത്രമല്ല തോക്കുകള്‍ കൂട്ടക്കുരുതികള്‍ നടത്തിയത് മറ്റ് ഭാഗങ്ങളിലുമുണ്ട്. ഒരു ഗവേഷണ വിദ്യാര്‍ത്ഥി കാലിഫോര്‍ണിയായിലെ ഒരു മാളില്‍ തോക്കിനിരയാക്കിയത് ഏകദേശം ഡസ്സനേളം ആളുകളെ ആയിരുന്നു. ഒരു കോണ്‍ഗ്രസ്സ് അംഗത്തെയുള്‍പ്പെടെ നിരവധിപ്പേരെ വെടിവെച്ചത് അമേരിക്കയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മരണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട അവര്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ എടുത്തത് ഏറെ നാളുകളിലെ വിദഗ്ദ്ധ ചികിത്സയില്‍ കൂടിയായിരുന്നു. അങ്ങനെ നിരവധി സംഭവങ്ങള്‍ നിരത്താം സ്കൂളുകളുടെ പുറത്തു നടന്നവയില്‍ എങ്കില്‍ പകയും വൈരാഗ്യവും തീര്‍ത്തത് അതിലൊക്കെ എത്രയോ ആണ്. അബദ്ധത്തില്‍ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തത് തുടങ്ങി തോക്കു കൊണ്ട് കളിച്ച് സഹോദരങ്ങളെയോ സുഹൃത്തുക്കളെയോ ഇല്ലാതാക്കിയ കൊച്ചു കുട്ടികളുടെ കഥയും നിരവധിയാണ്. ഇതുകൂടാതെയാണ് മോഷണത്തിനിടയിലും ഭവനഭേദന ത്തിനിടയിലും വെടിയുതിര്‍ക്കുന്നവരുടെ കഥ. അതില്‍ എത്ര പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നതിന്റെ കണക്കെടുത്താല്‍ ഒരു യുദ്ധത്തില്‍ മരിച്ചവരേക്കാള്‍ കൂടുതലുണ്ടാകാം. ഓരോ ദിവസവും അതിന്റെ എണ്ണം കൂടി വരുന്നുയെന്നതാണ് സത്യം.

അമേരിക്കയില്‍ 36 പേരെങ്കിലും ഒരു ദിവസം തോ ക്കിനിരയാകുന്നുണ്ട് എന്നാണ് കണക്ക്. 99 മുതല്‍ 2013 വരെ യുള്ള കണക്കില്‍ 464033 പേരോളം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. തോക്കില്‍ നിന്ന് ഉതിര്‍ക്കുന്ന വെടിയുണ്ടകള്‍കൊണ്ട് അമേരിക്കയില്‍ 2018 വരെ പതിനെട്ട് സ്കൂളുകളില്‍ വെടിവെയ്പ് നടത്തിയിട്ടുണ്ട് അക്രമ കാരികള്‍. സ്വയരക്ഷയ്ക്കും മറ്റുമായി വെടിവെച്ചതുമായ കേസ്സുകളുടെ കണക്കെടുത്താല്‍ ഇതുവരെയും മൂന്ന് മില്യനോളമുണ്ടെന്നാണ്.

നൂറില്‍ എണ്‍പത്തിയെട്ടു പേര്‍ക്ക് അമേരിക്കയില്‍ തോക്ക് കൈവശമുണ്ടെന്നാണ് ശരാശരി കണക്ക്. ഇത് നിയമപരമായി കൈവശം വെയ്ക്കാനുള്ള കണക്കാണ്. ഇതില്‍ കൂടുതലായിരിക്കും അനധികൃതമായി സൂക്ഷിക്കുന്നവരുടെ കണക്ക്. മുപ്പത്തിയഞ്ച് ശതമാനം പുരുഷന്മാര്‍ക്കും പന്ത്രണ്ട് ശതമാനത്തോളം സ്ത്രീകള്‍ക്കും അമേ രിക്കയില്‍ തോക്ക് ഉപയോഗിക്കാനുള്ള ലൈസന്‍സ് ഉണ്ട്. ഭരണ ഘടനയുടെ രണ്ടാം ഭേദഗതിയില്‍ സ്വയ രക്ഷക്കായി പൗരന് തോക്ക് കൈവശം വെക്കാവുന്നതാണെങ്കില്‍ അത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ് തോക്കു മുതലാളിമാര്‍. അതുകൊണ്ടു തന്നെ തോക്കുകള്‍ അമേരിക്കന്‍ ജനതയുടെ ഭാ ഗമായിക്കൊണ്ടിരിക്കുകയാണി പ്പോള്‍ അല്ല ആയിക്കഴിഞ്ഞു.

തോക്കില്ലാത്ത അമേരിക്കക്കാര്‍ എന്ന് പറയാത്ത രീതിയിലേക്ക് ഇങ്ങനെ പോയാല്‍ എത്തിച്ചേരുമെന്നതാണ് ഈ കണക്കുകളില്‍ കൂടി വ്യക്തമാക്കുന്നത്. തോക്ക് വാങ്ങുന്നതിനുള്ള നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തുകയും ചെയ്തതോടുകൂടി തോക്കുകള്‍ യഥേഷ്ടം അമേരി ക്കയില്‍ വാങ്ങാമെന്ന സ്ഥിതിയാണ് ഇപ്പോള്‍. അക്രമണം നടത്തുന്നവരാണെങ്കില്‍ തോക്കുകള്‍ കരസ്ഥമാക്കുന്ന കടകള്‍ അതിക്രമിച്ചുകൊണ്ട് മോഷണത്തില്‍ കൂടിയാണ്.

പൊതു നിരത്തുകളില്‍ നടന്നിരുന്ന വെടിവെയ്പ് നൈറ്റ് ക്ലബ്ബുകളിലും മാളുകളിലും മറ്റുമായി പടര്‍ന്നു പിടിച്ചപ്പോള്‍ അമേരിക്കയുടെ സുരക്ഷിതത്വത്തെപ്പറ്റി പലരും ചിന്തിക്കാന്‍ തുടങ്ങി. കള്ളന്മാര്‍ തോക്കുചൂണ്ടി പിടിച്ചുപറി നടത്താന്‍ ശ്രമിക്കുമ്പോള്‍ അവരെ എതിര്‍ക്കുന്നവര്‍ക്ക് ജീവഹാനി സംഭവിക്കുന്നതാണ് പൊതു നിരത്തിലെ വെടിവെയ്പിന്റെ ഒരു കാരണമെങ്കില്‍ പകപോക്കലും വഴക്കും അടിപിടിയുമാണ് മറ്റൊരു കാരണം. അങ്ങോട്ടുമിങ്ങോട്ടും അടിക്കാന്‍ നില്‍ക്കാതെ തോക്കെടുത്ത് എതിരാളിയെ തകര്‍ക്കുന്നതാണ് അമേരിക്കന്‍ തെരുവില്‍ കൂടിയുള്ള ഏറ്റുമുട്ടലില്‍ കാണുന്നത്. പിടിച്ചു പറി മുതലായവയില്‍ കൂടി ജീവന്‍ നഷ്ടപ്പെടുന്നത് നിരപരാധികള്‍ക്കാണ്. ഇവരെ നേരിടാനെത്തുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കും ജീവഹാനി സംഭവിക്കുന്നുണ്ട്.

ഇങ്ങനെ പലവിധത്തിലാണ് അമേരിക്കയില്‍ തോക്കുകള്‍ ജനങ്ങളുടെ ജീവനെടുക്കുന്നത്. ഇതില്‍ ഇരയാകുന്നവര്‍ പലപ്പോഴും നിരപരാധികളാണ്. ഇപ്പോള്‍ അത് സ്കൂളുകളിലേക്കും വ്യാപിച്ചുകൊണ്ട് കുട്ടികളു ടെ കൂടി ജീവനെടുക്കാന്‍ തുട ങ്ങിയിരിക്കുന്നു. ശക്തമായ തോ ക്കു നിയന്ത്രണം വേണമെന്ന ആവശ്യത്തിന് ഇപ്പോള്‍ ശക്തി വന്നുകൊണ്ടിരിക്കുകയാണ്. നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടത് ഫെഡറല്‍ സ്റ്റേറ്റ് ഗവണ്‍മെന്റുകളാണ്. എന്നാല്‍ അവരുടെ ഭാഗത്തു നിന്ന് അങ്ങനെയൊരു ശക്തമായ നീക്കമുണ്ടോയെന്നാണ് ജനത്തിന്റെ സംശയം. ഓരോ പ്രസിഡന്റ് അധികാരത്തിലേറുന്നതിനു മുന്‍പും തോക്കു നി യന്ത്രണത്തെക്കുറിച്ച് വാചാലരാകാറുണ്ട്. അധികാരത്തില്‍ കയ റിക്കഴിഞ്ഞാല്‍ അതിനെക്കുറിച്ച് അവര്‍ അത്രക്ക് ഒന്നും തന്നെ പറയാറില്ല.

ഒബാമയുടെ ഭരണകാലത്ത് തോക്കു നിയന്ത്രണം വരുമെന്ന് എല്ലാവരും കരുതിയതാണ്. രണ്ടാം ഭരണഘടന ഭേദഗതിക്ക് മാറ്റം വരുത്തിക്കൊണ്ട് ഇതിന് നിയന്ത്രണം വരുത്തുന്നതിന് അദ്ദേഹം ശ്രമങ്ങള്‍ ന ടത്തിയെങ്കിലും അത് പൂര്‍ണ്ണതയിലെത്തിയില്ല. പാര്‍ട്ടിക്കകത്തു പോലും എതിര്‍പ്പ് കണ്ടതോടെ കോണ്‍ഗ്രസ്സില്‍ തിരിച്ചടി ഉണ്ടാകുമെന്ന് അദ്ദേഹം ഭയന്നതുകൊണ്ടാണ് ആ ശ്രമത്തില്‍ നിന്ന് അദ്ദേഹം പിന്‍വാങ്ങിയ തെന്നാണ് പറയപ്പെടുന്നത്.

പ്രസിഡന്റ് ട്രംപും ശക്തമായ നിയന്ത്രണം കൊണ്ടു വരുമെന്ന് അധികാരത്തില്‍ കയറും മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍ ഈ അടുത്ത സമയത്ത് ഡാളസ്സില്‍ നടന്ന എന്‍.ആര്‍.എ. കണ്‍വെന്‍ഷനില്‍ പ്രസിഡന്റ് ട്രംപ് പങ്കെടുത്തതോടെ അതിലും പ്രതീക്ഷ ഇല്ലാതായി. ഫ് ളോറിഡയിലെ സ്കൂളില്‍ നടന്ന വെടിവെയ്പിനുശേഷം നടന്ന കണ്‍വെന്‍ഷനായതിനാല്‍ ഡാളസ്സിലെ എന്‍.ആര്‍.എ. കണ്‍വെന്‍ഷന് ശക്തമായ പ്രതിഷേധവുമായി സാധാരണക്കാരായ ജനങ്ങള്‍ രംഗത്തു വരികയുണ്ടായി. എന്നാല്‍ അതിന് രാഷ്ട്രീയ പിന്തുണയില്ലാത്തതിനാല്‍ യാതൊരു ചലനവുമുണ്ടാക്കാന്‍ കഴിഞ്ഞില്ലായെന്നതാണ് ഒരു സത്യം. തോക്കുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന അമേരിക്കയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് രാഷ്ട്രീയ പിന്തുണ ഒരിക്കലും കിട്ടിയിട്ടില്ല. മറ്റ് മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ വാതോരാതെ സംസാരി ക്കുന്ന അമേരിക്കയിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഈ വിഷയം വരുമ്പോള്‍ മൗനം പാലിക്കുകയാണ് പതിവ്. ആ വിഷയത്തെപ്പറ്റി അഭിപ്രായം പറയാന്‍ പോലും ഭയമാണ് ജനപ്രതിനിധികളുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കന്മാര്‍ക്ക്. ചോറ് ഇവിടാണെങ്കിലും കൂറ് അവിടെ യെന്നതാണ് ഒരു കാരണമെന്നതാണ് പരക്കെയുള്ള ജനസംസാരം. ഇന്ത്യയിലെ കുത്തക മുതലാളിമാരെ പിണക്കാതെ പ്രവര്‍ത്തനം നടത്തുന്ന അവിടുത്തെ രാഷ്ട്രീയ ജനപ്രതിനിധികളെ പ്പോലെയാണ് തോക്കു മുതലാ ളിമാരെ പിണക്കാറില്ല ഇവിടെയുള്ളവരുമെന്നതാണ് അതിന്റെ ര്തന ചുരുക്കം.

രാഷ്ട്രീയ പിന്‍ബലമില്ലാത്തതിനാല്‍ ഈ ആവശ്യം അംഗീകരിക്കപ്പെടാന്‍ സാദ്ധ്യത വളരെ കുറവായിരിക്കും. അല്ലെങ്കില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തു വരണം. സ്കൂളുകളിലായാലും പുറത്ത് മറ്റ് സ്ഥലങ്ങളിലായാലും വെടിവെയ്പ് നടത്തിക്കഴിയുമ്പോള്‍ അധികാ രത്തിലിരിക്കുന്നവര്‍ പറയുന്ന ഒരു പല്ലവിയുണ്ട് ശക്തമായ നിയന്ത്രണം വേണമെന്ന്. ജനങ്ങളും അതു തന്നെ ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിനും കുമിളകളുടെ ആയുസ്സുമാത്രമെ ഉള്ളു. കാരണം സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നതു തന്നെ. എന്നാല്‍ ജനങ്ങളുടെ ഈ ആവശ്യത്തിനുനേരെ അധികാരികള്‍ കണ്ണു തുറക്കണം. ഇല്ലെങ്കില്‍ അത് എത്രമാത്രം ദുരന്തങ്ങള്‍ ഉണ്ടാക്കുമെന്ന് പറയാന്‍ പറ്റില്ല.

ഇന്നലെ വരെ എങ്ങോ നടന്ന ഒരു സംഭവം ഇന്ന് എന്റെ തൊട്ടരികില്‍ വന്നപ്പോള്‍ അറിയാതെ പകച്ചു പോയി. കാരണം സാന്റഫെ ഹൈസ്കൂള്‍ കേവലം മൈലുകള്‍ക്ക് അപ്പുറം മാത്രമാണെന്നതും അക്രമിയെ അറസ്റ്റ് ചെയ്തത് അടുത്ത സിറ്റിയില്‍ നിന്നാണെന്നതാണ്. പലപ്പോഴും നാം കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കുന്നത് നമ്മെ അത് ബാധിക്കുമ്പോഴോ അങ്ങനെയൊരു തോന്നലുണ്ടാകുന്ന സാഹചര്യമുണ്ടാകുമ്പോഴോ ആണ്. അതു വരെയും നാം അതിനെ ഗൗരവമായി കാണില്ല. തോക്കുകള്‍ കഥ പറയുന്ന കാലത്തെ മാറ്റിയെടുക്കാം നമുക്ക്. അതിനായി നാം ഒറ്റക്കെട്ടായി പൊരുതേണ്ടിയിരിക്കുന്നു. 

Credits to joychenputhukulam.com

Read more

മാറുന്ന മാതൃത്വ സങ്കല്പം

ലോകം ഒരിക്കല്‍ക്കൂടി മാതൃദിനം ആഘോഷിച്ചു. മാതൃത്വത്തിന്റെ മഹത്വം ഒരിക്കല്‍ക്കൂടി ഓര്‍മ്മിക്കുകയും അവരെ ആദരിക്കുകയും ചെയ്തു കൊണ്ട് മാതൃദിനം മക്കള്‍ കൊണ്ടാടി. മാതാവിന്റെ മഹത്വം ഒരു ദിവസത്തെ ആഘോഷം കൊണ്ടുമാത്രമാക്കാന്‍ കഴിയില്ല. ആ മഹത്വം മക്കളുടെ മനസ്സിന്റെ ഉള്ളില്‍ അണയാത്ത നാളം പോലെ കത്തി ജ്വലിച്ചുകൊണ്ടിരിക്കും. അമ്മയുടെ സ്‌നേഹത്തിന് അളവുകോലില്ല. അതിന് നിബന്ധനകളോ പരിധിയോ പരിമിതിയോ ഇല്ല. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നതാണ് നിത്യമായ സത്യം. അതാണ് മാ താവിന് മക്കള്‍. അപ്പന്മാരുടെ കാര്‍ക്കശ്യത്തിന്റെ ആശ്വാസമാണ് അമ്മയുടെ സ്‌നേഹവും വിട്ടുവീഴ്ച മനോഭാവവും. പി.കേശവ് ദേവ് ഓടയില്‍ നിന്ന് എന്ന നോവലില്‍ പറയുന്ന ഒരു നിര്‍വ്വചനമുണ്ട് അമ്മയെക്കുറിച്ച് എല്ലാം ക്ഷമിക്കുന്ന കോടതിയാണ് മാതൃഹൃദയമെന്ന്. അങ്ങനെ നിര്‍വ്വചിക്കാനാകാത്ത വാക്കാ ണ് മാതാവ്. ആണ്‍ക്കുട്ടികള്‍ക്ക് അമ്മ ഒരു സ്‌നേഹക്കടലാണെങ്കില്‍ പെണ്‍കുട്ടികള്‍ക്ക് അമ്മ ഒരു തണല്‍ വൃക്ഷമാണ്.

അങ്ങനെ ലോകം മാതൃദിനം ആഘോഷിച്ചുകൊണ്ട് അഭിമാനം കൊണ്ടപ്പോള്‍ കേരളം ഒരു മാതാവിനെയോര്‍ത്ത് അപമാനിക്കുകയാണുണ്ടായത്. എടപ്പാളില്‍ പത്തു വയസ്സു മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയെ ഒരു മദ്ധ്യവയസ്ക്കന്‍ തീയറ്ററില്‍ പീഡിപ്പിച്ചത് ആ കുട്ടിയുടെ മാതാവിന്റെ അറിവോടെയാണെന്ന് ലോകം അറിയുന്നത് മാതൃദിനത്തിലായിരുന്നു. തീയറ്ററില്‍ വെച്ച് ആ പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുമ്പോള്‍ അതിനു തൊട്ടടുത്ത സീറ്റിലിരുന്ന് അത് കണ്ടില്ലെന്ന രീതിയില്‍ ആയിരുന്നു ആ കുട്ടിയുടെ അമ്മയുടെ പെരുമാറ്റമെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. കേരളക്കരയിലെ മാതൃത്വത്തെ ലജ്ജിപ്പിക്കുകയാണുണ്ടായത്.

മാതൃത്വത്തിന് മഹത്തായ മാതൃകയും മാന്യതയും നല്‍കിയ നാടാണ് മലയാളമണ്ണ്. പട്ടിണിയും പരിവട്ടത്തിലും മുണ്ട് മുറുക്കിയുടുത്ത് മക്കളെ വള ര്‍ത്തി വലുതാക്കിയ ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും പര്യായമാണ് മാതാക്കള്‍ക്ക് പേരു കേട്ട നാടാണ് നമ്മുടെ കേരളം. അടുക്കും ചിട്ടയിലും കുട്ടികളെ വളര്‍ത്തുകയും പരുന്തിനും പുള്ളിനും കൊടുക്കാ തെ ചിറകിന്‍ കീഴില്‍ സുരക്ഷിതമായി കൊണ്ടുനടക്കുന്ന തള്ള ക്കോഴിയെപ്പോലെയായിരുന്നു കേരളത്തിലെ അമ്മമാര്‍ ഈ കഴിഞ്ഞ കാലങ്ങളത്രയും. എന്നാല്‍ അതിന് മാറ്റമുണ്ടായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ കേരളത്തിന്റെ അവസാനത്തെ ഉദാഹരണമാണ് തീയറ്ററില്‍ അ മ്മയുടെ മൗനാനുവാദത്തോടു കൂടി നടന്ന പീഡനം.

നൊന്തു പ്രസവിച്ച മകളുടെ മാനം കാക്കാന്‍ സ്വന്തം ജീവന്‍ പോലും ത്യജിക്കാന്‍ ത്യാഗം കാട്ടേണ്ട സ്ഥാനത്താണ് ആ സ്ത്രീ സ്വന്തം മകളെ അ തും എട്ടും പൊട്ടും തിരിയാത്ത ഒരു കുട്ടിയെ അന്യപുരുഷന്റെ മുന്നിലേക്ക് പീഡനത്തിനായി ഇട്ടുകൊടുത്തത്. ആ സ്ത്രീയും ഒരു അമ്മയാണെന്ന് പറയാന്‍ തന്നെ ലജ്ജിക്കുന്നു. പീഡിപ്പി ച്ച മദ്ധ്യവയസ്ക്കനെ ഒന്നാം പ്രതിയാക്കാതെ ആ കുട്ടിയുടെ അമ്മയായി രൂപമെടുത്ത സ്ത്രീയെ യാണ് ഒന്നാം പ്രതിയാക്കേണ്ടത്. പ്രലോഭനങ്ങളില്‍ വീണാലും പ്രതിഫലങ്ങളില്‍ വീണാലും ഒ രു സ്ത്രീയും തങ്ങളുടെ പെണ്‍ മക്കളോട് ഇത്തരത്തില്‍ ഒരു നീചമായ പ്രവര്‍ത്തി ചെയ്യാന്‍ കഴിയരുത്. സ്വന്തം അമ്മപോ ലും പീഡനത്തിന് കൂട്ടു നില്‍ക്കുന്ന ഒരവസ്ഥയില്‍ ഒരു പെണ്‍കുട്ടി എവിടെയാണ് സുരക്ഷി തരായി എന്ന് പറയാന്‍ കഴി യുക.

എടപ്പാളില്‍ നടന്നത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. ഈ അടുത്ത കാലത്തായി ഇതിനു സമാനമായി പല സംഭവങ്ങളും നടന്നിട്ടുണ്ട്. കാമുകന്മാര്‍ക്കുവേണ്ടി സ്വന്തം പെണ്‍മക്കളെ കാഴ്ചവെച്ച നിരവധി സംഭവങ്ങള്‍ ഈ അടുത്ത കാലത്തായി കേ രളത്തില്‍ നടന്നിട്ടുണ്ട്. അതുമാ ത്രമല്ല യാതൊരു ദാക്ഷണ്യവും കൂടാതെ മക്കളെ കൊല്ലുന്ന അ മ്മമാരുടെ എണ്ണവും കേരളത്തി ല്‍ കൂടിവരുന്നുണ്ട്. കേരളത്തി ലെ വിവിധ ഭാഗങ്ങളില്‍ നടന്ന സംഭവങ്ങള്‍ എണ്ണിയാല്‍ അതി ന്റെ പട്ടിക കൂടുന്നതായി കാ ണാം.

കഴക്കൂട്ടത്ത് കാമുകനുമൊത്ത് ജീവിക്കാന്‍ മകളെയുള്‍പ്പെടെയുള്ള കുടുംബാംഗങ്ങളെ വിഷം കൊടുത്ത് കൊന്നതും മലപ്പുറത്ത് അപദ സഞ്ചാരത്തിന് തടസ്സം നില്‍ക്കുമെന്ന് ഭയന്ന് മകളെ കൊന്നൊടുക്കിയതും തുടങ്ങി ഈ കഴിഞ്ഞ ദിവസം അഞ്ച് വയസ്സുകാരിയെ വെട്ടി നുറുക്കിയ സംഭവവുമൊക്കെ നടന്നത് കേരളത്തിലാണ്. അതിലെല്ലാം അമ്മമാരാണ് പ്രതികളെന്നതാണ് ഒരു സത്യം. അവിഹിതബന്ധം തുടരാനും അത് മറച്ചുവെയ്ക്കാനുമാണ് ഈ കൊലകളില്‍ ഭാഗവും നടത്തിയ തെന്നതാണ് മറ്റൊരു സത്യം. ഇത് ഒരുവശത്താണെങ്കില്‍ മറുവശത്ത് മക്കളെ ഉപേക്ഷിച്ച് അന്യപുരുഷന്മാരോടൊപ്പം പോകുന്ന അമ്മമാരെയാണ് കേരള ത്തില്‍ കാണാന്‍ കഴിയുക. ഓരോ ദിവസവും കേരളത്തിലെ അമ്മമാരുടെ ഒളിച്ചോട്ടക്കഥകള്‍ വരുമ്പോള്‍ അതിലെ വില്ലന്‍ ആരെന്നതാണ് ആര്‍ക്കും പറയാ ന്‍ കഴിയില്ല. കേവലം ഒരു പരിചയം മതി ഇന്ന് കേരളത്തില്‍ സ്ത്രീകള്‍ അന്യ പുരുഷനോ ടൊപ്പം ഒളിച്ചോടാന്‍ എന്നുപോ ലും തോന്നിപ്പോകാറുണ്ട്. മൊബൈല്‍ ഫോണും മിസ്ഡ് കോ ളും വാട്‌സ് ആപും കേരളത്തില്‍ നിറഞ്ഞാടുമ്പോള്‍ അത് ഒരു കാരണമായി മാറുന്നുണ്ടോ. ഇതില്‍ കൂടിയുള്ള പരിചയമാണ് ഇങ്ങനെയുള്ള ഒളിച്ചോട്ടങ്ങള്‍ക്ക് ഭൂരിഭാഗം കാരണമെന്നു പറയാം. എന്നാല്‍ അത് മാത്രമാ ണോ എന്നതാണ് ഒരു സംശയം.

നമുക്ക് ധാര്‍മ്മീക അധഃപതനമുണ്ടാകുമ്പോള്‍ ആദ്യം കുറ്റപ്പെടുത്തുകയും പഴിചാരി രക്ഷപെടാന്‍ ശ്രമിക്കുകയും ചെയ്യുന്നത് എപ്പോഴും പാശ്ചാത്യ സംസ്കാരത്തെയും ആധുനിക ലോകത്തിന്റെ വളര്‍ച്ചയേയുമാണ്. ഒരിക്കലും നാം നമ്മെ തന്നെ പഴിക്കാറോ കുറ്റപ്പെടുത്താറോ ഇല്ല. അതില്‍ നാം ആശ്വാസം കണ്ടെത്തി രക്ഷപെടുമ്പോള്‍ ഒരു കാര്യം നാം വിസ്മരിക്ക പ്പെടുന്നു. മാതൃത്വത്തിന്റെ വില യും മഹത്വവും. പാശ്ചാത്യ സംസ്കാരത്തില്‍ കുടുംബ ബന്ധ ങ്ങള്‍ക്ക് അത്ര പ്രാധാന്യം കല്പിക്കാറില്ലെങ്കിലും സ്വന്തം കു ഞ്ഞുങ്ങളെ കാമഭ്രാന്തന്മാര്‍ക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുത്തുകൊണ്ട് ഒരമ്മ അതില്‍ നിന്ന് നേട്ടങ്ങള്‍ ഉണ്ടാക്കുകയില്ല. എടപ്പാളിലെ സംഭവത്തില്‍ സ്വ ന്തം മകളെക്കൊണ്ട് വ്യക്തിപരമായി നേട്ടം ഉണ്ടായിട്ടില്ലെങ്കില്‍ ആ അമ്മയുടെ പ്രതികരണം കടുത്തതാകുമായിരുന്നു. അങ്ങനെയൊരു പ്രതിരോധമോ പ്രതികരണമോ ആ അമ്മയില്‍ നിന്ന് ഉണ്ടായില്ലായെന്നതാണ് കാണാന്‍ കഴിയുക.

എന്ത് തന്നെയായിരു ന്നാലും സ്വന്തം നേട്ടങ്ങള്‍ക്കു വേണ്ടി തന്റെ മകളെ മറ്റുള്ളവര്‍ക്ക് കാഴ്ചവെക്കുന്ന അമ്മമാര്‍ ഒരു സംസ്കാരത്തിലുമില്ല. അ തിനെ സംസ്കാരശൂന്യതയെന്നു വിളിക്കാന്‍ പോലും കഴിയില്ല. അധഃപതിച്ച സംസ്കാരത്തിന്റെ പ്രതീകങ്ങളെന്നു തന്നെ വിളി ക്കേണ്ടി വന്നാല്‍ പോലും അത് മതിയാകാതെ വരും ഈ പ്ര വര്‍ത്തികളൊക്കെ കാണുമ്പോള്‍.

ശിലായുഗത്തിലെ സംസ്കാരത്തില്‍ പോലും ഇത്ത രം സംസ്കാര അധഃപതനമു ണ്ടായിരുന്നുയെന്ന് തോന്നുന്നി ല്ല. ആധുനിക ലോകത്തിന്റെ മാറ്റത്തിനനുസരിച്ച് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാം എന്നാല്‍ ആ മാറ്റം അധഃപതനത്തിന്റെ വഴിയിലേ ക്ക് മാറരുത്. ഒരു സ്ത്രീക്ക് സ്വാതന്ത്ര്യം വേണ്ടുവോളമുണ്ടാകാം. എന്നാല്‍ ഒരു സ്ത്രീ അമ്മയി ലേക്ക് മാറുമ്പോള്‍ സ്വാതന്ത്ര്യത്തേക്കാള്‍ കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ക്കായിരിക്കും പ്രാ ധാന്യം കല്പിക്കുക. ഒരു സ്ത്രീ അമ്മയിലേക്ക് മാറ്റപ്പെടുമ്പോള്‍ ത്യാഗത്തിന്റെയും നി സ്വാര്‍ത്ഥ സ്‌നേഹത്തിന്റെയും സഹനത്തിന്റെയും പ്രതീകമായി മാറുന്നു. ഒരു സ്ത്രീയുടെ സ്‌നേ ഹത്തിന് അതിരുകളും അര്‍ത്ഥ ങ്ങളുമുണ്ട്. എന്നാല്‍ അമ്മയുടെ സ്‌നേഹത്തിന് അതിരുകളോ അര്‍ത്ഥങ്ങളോ ഇല്ല. അതിന്റെ നൈര്‍മല്യം നിഷ്കളങ്കത മൂലം അത് നിര്‍വ്വചനങ്ങള്‍ക്ക് അതീത മായതാണ്. അങ്ങനെയായിരുന്നു ഇന്നലെ വരെ നാം കണ്ട തും അനുഭവിച്ചതും കേട്ടതും.

എന്നാല്‍ ഇന്ന് അത് മാറുന്നുവോ എന്ന് വേണം കരു താന്‍. പ്രത്യേകിച്ച് നമ്മുടെ കൊ ച്ചു കേരളത്തില്‍. അഴകിനൊപ്പം ഇട്ടെറിഞ്ഞ് ഇറങ്ങിത്തിരിക്കുന്ന അമ്മമാരായി മാറുകയാണോ നമ്മുടെ ആധുനിക ലോകത്തിലെ അമ്മമാര്‍. മക്കള്‍ക്കു മുന്‍പില്‍ വാശിയും വൈരാഗ്യവുമെല്ലാം ഇട്ടെറിഞ്ഞ അവരെ മാറോട് ചേ ര്‍ത്തിരുന്ന പഴയ കാലത്തില്‍ നിന്ന് ആധുനിക ലോകത്തിനൊ പ്പം നാം വളര്‍ന്നപ്പോള്‍ ഒരു വലിയ മാറ്റം അമ്മയെന്ന സങ്കല്പത്തിലുമുണ്ടാകുന്നുയെന്നു വേണം കരുതാന്‍.

മക്കളെ അനാഥാലയങ്ങള്‍ക്കു മുന്‍പില്‍ ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്ന അമ്മമാരുടെ കാലം കഴിഞ്ഞു. അത് അപമാനത്തെ ഭയന്നോ ആഹാരത്തിനു വകയില്ലാതെ വലഞ്ഞിരുന്നതു കൊണ്ടാകാ മെന്നതായിരുന്നു എന്ന് പറഞ്ഞ് ആശ്വസിക്കാം. ആ കാലം മാറി അനാഥാലയങ്ങ ള്‍ക്കു മുന്‍പിലേക്ക് വലിച്ചെറി ഞ്ഞിരുന്ന കരുണയില്ലാത്ത കാലത്തു നിന്ന് കാലപുരിക്കയക്കുന്ന രീതിയിലേക്ക് അമ്മമാര്‍ ക്രൂരതയുടെ മാറിയിരിക്കുന്നു. ഇന്ന് അതിനും ഒരുപടി കൂടി ക ഴിഞ്ഞിരിക്കുന്നു കൂട്ടികൊടുക്കുന്ന തലത്തിലേക്ക്. ഇനിയും എന്തെന്ന് അടുത്ത മാറ്റം. മക്കളുടെ അവസാന ആശ്രയവും ആശ്വ സവും അമ്മയെന്ന വ്യക്തിയിലായിരുന്നു. അതും മാറ്റപ്പെ ടുകയാണോ. മക്കള്‍ക്കുവേണ്ടി നെരിപ്പോടിലെ തീക്കനല്‍പോ ലെ എരിഞ്ഞടങ്ങിയ അമ്മയെന്ന രൂപം മനസ്സില്‍ വരയ്ക്കുന്ന ചി ത്രമായിരുന്നു ഇന്നലെവരെ. അ തായിരുന്നു ഇന്നലെകളെ നമ്മെ നയിക്കുകയും ധൈര്യപ്പെടുത്തു കയും ചെയ്തിരുന്നത്. അതായിരുന്നു നമ്മുടെ ശക്തിയും ബല ഹീനതയും. എന്നാല്‍ പരിഷ്ക്കാരത്തിന്റെ ലോകത്തിലെ മ ള്‍ക്ക് പറയാന്‍ അങ്ങനെയൊരമ്മയുണ്ടാകുമോ. കണ്ടറിയാം.

Read more

ക്രൂശിക്കപ്പെടുന്ന കേരള പോലീസ്

കേരളത്തില്‍ ഏറ്റവുമധികം ക്രൂശിക്കപ്പെട്ടിട്ടുള്ളതും പഴിയേല്‍ക്കേണ്ടി വന്നിട്ടുള്ളതും ആരെന്ന് ചോദിച്ചാല്‍ ആദ്യം മന സ്സിലെത്തുക പോലീസാണ്. ആവശ്യത്തിനും അനാവശ്യത്തിനും പോലീസിനെ കുറ്റം പറയുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്നത് മലയാളികള്‍ക്ക് ഒരു ഹരമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഒരാവേശമാണ്. പ്രത്യേകിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്. അത് ആര് പ്രതിപക്ഷത്തായാലും അതാണ് സ്ഥിതി. എന്നും എപ്പോഴും അങ്ങനെയാണ്. ഭരണത്തി ലിരിക്കുമ്പോള്‍ പോലീസ് അവരുടെ കളിക്കൂട്ടുകാരനാണെങ്കില്‍ ഭരണത്തിലിരിക്കുന്നവര്‍ പ്രതിപക്ഷത്താകുമ്പോള്‍ അതെ പോലീസ് ആജീവനാന്ത ശത്രുവായി മാറും. അവരെപ്പോലെ പക്ഷപാദപരവും നിരുത്തരവാദിത്വപരവും കെടുകാര്യസ്ഥതയോടും നിര്‍ഭയപരവുമായി പ്രവര്‍ത്തിക്കുന്നവര്‍ വേറെ ഇല്ലെന്ന രീതിയിലായിരിക്കും അവര്‍ പോ ലീസ്സിനെക്കുറിച്ച് പറയുക. രാഷ്ട്രീയക്കാര്‍ മാത്രമല്ല പൊതു ജനവും അങ്ങനെ തന്നെയെന്നതാണ് സത്യം.

ചത്തവനും കൊന്നവനും ആഭ്യന്തര മന്ത്രി രാജിവയ്ക്കണമെന്നു പറയുന്നതുപോലെയാണ് നാട്ടില്‍ എവിടെയെങ്കിലും ക്രമസമാധാന നിലയില്‍ പാളിച്ച പറ്റിയാല്‍ ഉടന്‍ രാഷ്ട്രീയക്കാരും പൊതുജനവും പറയുക പോലീസിന്റെ അനാസ്ഥയെയാണ്. പ്രതിഷേധ സമരം നയിക്കു ന്നവര്‍ക്ക് അത് അക്രമാസക്തമാകാന്‍ വേണ്ടി കല്ലെറിയാന്‍ കല്ല് കൈയ്യില്‍ കൊടുത്തിട്ട് അത് അക്രമാസക്തമാകുമ്പോള്‍ കുറ്റപ്പെടുത്തുക പോലീസിനെയാണ്. സമാധാനപരമായ ജാഥയ്ക്കുനേരെ പോലീസ് ലാത്തി ച്ചാര്‍ജ്ജ് ചെയ്തുയെന്നാണ് അവര്‍ പറയുക. ഒരിക്കല്‍ സെക്രട്ട റിയേറ്റിലേക്ക് ജാഥ നയിച്ച ഒരു രാഷ്ട്രീയ പാര്‍ട്ടിക്കു നേരെ പോലീസ് ലാത്തിചാര്‍ജ്ജ് ചെയ്തത് അവര്‍ക്കു നേരെ അതിനടുത്ത കെട്ടിടത്തിനു മുകളില്‍ നിന്ന് ചിലര്‍ കല്ലെറിഞ്ഞപ്പോഴായിരുന്നു. ജാഥയെ അക്രമാസക്തമാ ക്കി ജനശ്രദ്ധയും മാധ്യമശ്രദ്ധ യും ഉണ്ടാക്കിയെടുക്കാന്‍ വേ ണ്ടി നേതാക്കന്മാര്‍ ചിലരെ ഇറ ക്കി അക്രമം സൃഷ്ടിക്കാറുണ്ടെ ന്ന് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലെ അനുഭവം തുറന്നു കാട്ടുന്നുണ്ട്. പ്രത്യേകിച്ച് വിദ്യാര്‍ത്ഥി പ്രസ്ഥാ നങ്ങളിലെ സമരങ്ങള്‍ക്ക്. കുട്ടി നേതാക്കന്മാരെ തെരുവില്‍ ഇറക്കി വിട്ട് പാര്‍ട്ടി ഓഫീസിലെ ഫാനിന്റെ കീഴില്‍ ഇരുന്ന് അ വര്‍ക്കുവേണ്ട നിര്‍ദ്ദേശം നല്‍കുന്ന നേതാവ് ആദ്യം നല്‍കുന്ന നിര്‍ദ്ദേശം പോലീസിനെ മറി കടന്ന് മുന്നോട്ടു പോയി സമരം വിജയിപ്പിക്കുകയെന്നതാണ്. അതുകൊണ്ടു തന്നെ അവരെ പ്രകോപിപ്പിക്കാന്‍ അവര്‍ എല്ലാ മാര്‍ക്ഷവും ഉപയോഗിക്കും.

നേതാവിന്റെ ഉള്ളിലെ ഗുഢലക്ഷ്യം മനസ്സിലാക്കാത്ത അനുയായികള്‍ പോലീസിനെ എങ്ങനെയും പ്രകോപിപ്പിക്കാനാണ് ശ്രമിക്കുക. ആത്മസംയമനത്തിന്റെ അതിരു വിടുന്ന പ്രവര്‍ത്തികള്‍ വന്നാല്‍ ആരായിരുന്നാലും പ്രതികരിക്കുക സ്വാഭാവികം. അതു തന്നെ പലപ്പോഴും പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നുള്ളു. എന്നാല്‍ സംഭവിക്കുന്നത് മറ്റൊന്നാണ്. പോലീസ് പ്രതിയും പ്രകോപനത്തിന് ശ്രമിച്ചവര്‍ വാദിയുമാ കാറാണ് പതിവ്. ജാഥ നയിച്ചവര്‍ മര്യാദ രാമന്‍മാരും പോലീസ് കുറ്റക്കാരും.

കുറെ വര്‍ഷങ്ങള്‍ക്കു മുന്‍പ് കേരളത്തിലെ സ്വത്തു ത ര്‍ക്കത്തിന്മേല്‍ തമ്മിലടിക്കുന്ന രണ്ട് ക്രൈസ്തവ സഭകളിലെ ഒരു സഭ നീതി ലഭിക്കാന്‍ വേണ്ടി സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തുകയുണ്ടായി. നീതിമാനായി ലോകരക്ഷിതാവിന്റെ ഒരു വിഭാഗം മക്കള്‍ നീതിക്കായി ഭൗ തീക ഭരണകൂടത്തിന്റെ ആസ്ഥാനത്തേക്ക് നടത്തിയ മാര്‍ച്ചില്‍ മറുഭാഗത്തിന്റെ ആള്‍ക്കാര്‍ കല്ലെറിഞ്ഞു. ഇതില്‍ അരിശം തീര്‍ക്കാന്‍ ആവേശത്തോടെ മുദ്രാവാക്യം മുഴക്കിക്കൊണ്ട് ജാഥ നയിച്ച ദൈവമക്കള്‍ സെക്രട്ടറിയേറ്റ് അതിക്രമിക്കാന്‍ ശ്രമം നടത്തി. അത് അവസാനിച്ചത് പോലീസ് ലാത്തിചാര്‍ജ്ജില്‍. ജാഥ നടത്തിയ ദൈവമക്കളും ജാഥക്കു നേരെ കല്ലെറിഞ്ഞ ദൈവമക്കളും പാപം ചെയ്യാത്തവരും അതിക്രമത്തെ അമര്‍ച്ച ചെയ്യാന്‍ ശ്രമിച്ച പോലീസ് പാപികളുമായിയെന്ന് പറയേണ്ടതി ല്ലല്ലോ. തല്ലു കൂടിയവര്‍ പഴിചാ രിയത് പോലീസിനെയായിരു ന്നു.

സമരങ്ങള്‍ അതിരു കടക്കുമ്പോള്‍ അത് അക്രമത്തി ലെ ചെന്നെത്തു. അതിനെ അടിച്ചമര്‍ത്താന്‍ അവര്‍ക്ക് ലാത്തി പ്രയോഗം ചെയ്യേണ്ടി വരും. പലപ്പോഴും വെട്ടാന്‍ കത്തിയുമായി നില്‍ക്കുന്നവനോട് വേദവാക്യം പറഞ്ഞാല്‍ എത്ര ഫലിക്കുമെന്നതുപോലെയാണ് ഇവിടെയും സംഭവിക്കുക. അതിന് പോലീസിനെ മാത്രം കുറ്റപ്പെടുത്തുന്നത് ശരിയല്ല. സമരങ്ങള്‍ അതിരുകടക്കുമ്പോള്‍ സമരക്കാരെ പ്ര തിരോധിക്കുന്നതോടൊപ്പം തങ്ങളുടെ സ്വയം സംരക്ഷണം കൂടി ഒരു പോലീസുകാരന്‍ ചെയ്യേണ്ടതുണ്ട്. ഒരേ സമയം മുന്നും പുറകും നോക്കേണ്ടതായിട്ടുണ്ട് ഒരു പോലീസുകാരന്. ആ പ്രതിരോധത്തില്‍ പലപ്പോഴും പോലീസുകാര്‍ക്കും പരിക്കു പ റ്റാറുണ്ട്. എന്നാല്‍ അത് ആരു മറിയാതെ പോകാറാണ് പതിവ്. പരിക്കേല്‍ക്കുന്ന പോലീസുകാരനെ മാധ്യമങ്ങളോ മാന്യജനങ്ങളോ കാണാറില്ല. മറിച്ച് പരിക്കേല്‍ക്കുന്ന സമരക്കാരെയാണ് ജനങ്ങളും മാധ്യമങ്ങളും കാണു കയും കേള്‍ക്കുകയും ചെയ്യുന്നത്. പരിക്കേല്‍ക്കുന്ന പോലീസുകാരനുവേണ്ടി ഒരു സംഘടന യും സമൂഹവും ഹര്‍ത്താലോ പ്രതിഷേധ പ്രകടനങ്ങളോ നടത്താറില്ല. നടത്തിയ ചരിത്രം കേരളത്തിലെ സമര ചരിത്രങ്ങളിലില്ല. എന്നാല്‍ ഒരു സത്യം മനസ്സിലാക്കണം അവരും മനുഷ്യരാണ്. അവര്‍ക്കും കുടുംബവും മറ്റുമുണ്ടെന്ന്.

കലാപബാധിത പ്രദേശങ്ങളില്‍ നിയോഗിക്കപ്പെടുന്ന പോലീസുകാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ചാണ് അവിടെ ജോലി ചെയ്യുന്നത്. ഒരു ചെറിയ തീപ്പൊരിക്കുപോലും ചുട്ടുചാമ്പലാക്കാന്‍ കഴിയുന്നത്ര സ്ഥി തിയാണ് കലാപ ബാധിത പ്രദേശങ്ങളില്‍ ഉള്ളത്. അതുകൊണ്ടു തന്നെ അവിടെ നിയോഗിക്കപ്പെടുന്ന പോലീസുകാരന്‍ അതീവ ജാഗ്രതയോടെയായിരിക്കും അവിടെ നില്‍ക്കുക. വിശ്രമമില്ലാതെ ദിവസങ്ങളോളം നീണ്ട ജോലി പലപ്പോഴും അവരെ തളര്‍ത്തുമെന്നതാണ് ഒരു ഭാഗത്തെങ്കില്‍ മാനസിക പിരിമുറുക്കം മറുഭാഗത്തുണ്ട്. ഇതിനെയെല്ലാം അവഗണിച്ചുകൊണ്ടോ തരണം ചെയ്തുകൊണ്ടോ ആണ് പോ ലീസുകാര്‍ കലാപബാധിത പ്രദേശങ്ങളില്‍ ജോലി ചെയ്യുന്നതെന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. കലാപമുണ്ടാക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന സാമൂഹിക വിരുദ്ധര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുമ്പോള്‍ പോലീസിന് അത് കണ്ടില്ലെന്നു നടിക്കാന്‍ പറ്റുമോ. അവര്‍ ശക്തമായ നടപടി സ്വീകരിക്കുമ്പോള്‍ അതിനെ വിമര്‍ശിക്കാനാണ് മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ശ്രമിക്കുക. എന്നാല്‍ അവര്‍ അവിടെ എത്രമാത്രം കരുതലോടെയാണ് നില്‍ക്കുന്നതെന്നു പോലും ചിന്തിക്കാതെ അവരെ വിമര്‍ശിക്കുന്നവര്‍ പലപ്പോഴും പോലീസിന്റെ മനോവീ ര്യം കെടുത്തുകയാണ് ചെയ്യുന്നത്. അടിച്ചമര്‍ത്താന്‍ പോലീസ് അല്പം കടുത്ത നടപടിയെടുത്താല്‍ മതി അതിരൂക്ഷമായ വിമര്‍ശനം നടത്തുന്നവര്‍ ഒരു കാര്യം മനസ്സിലാക്കുന്നത് നന്ന്. അത് ചെയ്തില്ലെങ്കില്‍ പല നിരപരാധികളും അതില്‍ ആക്രമിക്ക പ്പെടുമെന്ന്.

കുറ്റാന്വേഷണത്തിലെ വെ ള്ളം ചേര്‍ക്കലാണ് പോലീസിനു മേല്‍ പ്രധാനമായും ആരോപി ക്കുന്നത്. രാഷ്ട്രീയ ഇടപെട ലാണ് അതിലെ കാതലായ ആ രോപണം. ഇതില്‍ അല്പം സത്യമുണ്ടെങ്കിലും അതില്‍ അവരെ മാത്രം കുറ്റപ്പെടുത്താന്‍ കഴി യില്ല.

ഭരണകക്ഷികളുടെ ഇടപെടല്‍ സ്വന്തക്കാരെ സംരക്ഷിക്കാനുള്ള സ്ഥാപിത താല്പര്യക്കാരുടെ നിര്‍ദ്ദേശങ്ങളും മറ്റും പോലീസുകാര്‍ക്ക് കേള്‍ക്കേണ്ടി വരുന്നുണ്ട്. തടവിയും തല്ലിയും ഭരണത്തിലിരിക്കുന്നവരെ കൊണ്ട് ചെയ്യിക്കുന്ന പ്രതികളുടെ സ്വന്തക്കാരായവരെ ആരും കുറ്റപ്പെടുത്താറില്ല. അന്വേഷണ രീതിയെക്കുറിച്ചും മറ്റും എപ്പോഴും കുറ്റപ്പെടുത്തുമ്പോള്‍ ഒരു സത്യം നാം മറക്കുന്നു. പരിമി തികള്‍ക്കുള്ളില്‍ നിന്നുകൊണ്ടാണ് ഇന്നും കേരള പോലീസ് കു റ്റാന്വേഷണം നടത്തുന്നത്. ശാ സ്ത്രീയമായി കുറ്റം തെളിയി ക്കാനുള്ള സംവിധാനങ്ങളോ രീതികളോ പരിശീലനമോ കാര്യമായ രീതിയില്‍ നമ്മുടെ പോലീസിനുണ്ടോയെന്ന് സംശയമാണ്. പിന്നെ ഉള്ള പരിമിതിയില്‍ നിന്നുകൊണ്ടാണ് പോലീ സ് ഇതൊക്കെ ചെയ്യുന്നതെന്ന് ഓര്‍ക്കണം. ക്രമസമാധാനത്തോ ടൊപ്പം കുറ്റാന്വേഷണവും തു ടങ്ങി ജോലിഭാരം അനേകമുണ്ട് ഒരു സ്റ്റേഷനില്‍. അതിനിടയില്‍ പഠിച്ച കള്ളന്മാരുടെ പതിനെട്ടടവും തകര്‍ത്തെങ്കില്‍ മാത്രമെ സത്യം തെളിയിക്കാനാകൂ. അതിന് പലപ്പോഴും മൂന്നാം മുറ യെടുക്കേണ്ടി വരാറുണ്ട്. സങ്കീര്‍ണ്ണമായ കേസ്സുകളില്‍ തെളിവു കള്‍ക്കായി ഫോറന്‍സിക് ലാ ബിനെയുമുള്‍പ്പെടെയുള്ളത് സംസ്ഥാനം കടന്നു പോകേണ്ടതായ സ്ഥിതിയാണ് കേരളത്തിലു ള്ളത്.

ഇതൊക്കെ എഴുതുന്നതുകൊണ്ട് കേരള പോലീസ് ചെ യ്യുന്നതെല്ലാം ന്യായീകരിക്കുകയില്ല. അവരുടെ ഭാഗത്തും വീഴ് ചകളും കുറ്റങ്ങളും ഉണ്ട്. ചില അവസരങ്ങളിലൊക്കെ അവരു ടെ ഭാഗത്തു നിന്നും പ്രതീക്ഷക ള്‍ക്ക് വിപരീതമായ പ്രവര്‍ത്തികളുമുണ്ടാകാറുണ്ട്. ഒറ്റപ്പെട്ട കസ്റ്റഡി മരണങ്ങളുള്‍പ്പെടെയു ള്ളതിന് പോലീസിന്റെ വീഴ്ചയാണ് ഉണ്ടാകുന്നതെങ്കിലും എ പ്പോഴും അവരെ വിമര്‍ശിക്കുന്ന വര്‍ അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും കാണാറില്ല. ഒരു സ്റ്റേഷനില്‍ എന്തെങ്കിലും നിയമവിരുദ്ധ പ്രവര്‍ത്തികള്‍ നടന്നാല്‍ അടച്ചാക്ഷേപിക്കുക കേരളത്തിലെ മുഴുവന്‍ പോലീസുകാരെയുമാണ്. ഇത് പലപ്പോഴും പോലീസിന്റെ വീര്യം കെടുത്തുന്ന പ്രവര്‍ത്തിയാണ്. അതിന്റെ പരിണിത ഫലം പലതും അവര്‍ കണ്ടില്ലെന്നു നടിക്കുകയോ പുലിവാല് പിടി ക്കാതെ അവര്‍ മാറി നടക്കുമ്പോള്‍ അതിന്റെ പരിണിതഫ ലം എന്തെന്ന് ഊഹിക്കാവുന്നതേയുള്ളു. ഈ അടുത്തയിടെ നടന്ന ചില സംഭവങ്ങളില്‍ പോലീസിനെ അതിനിശിതമായ വിമര്‍ശിക്കുകയും കുറ്റപ്പെടുത്തുക യും ചെയ്തുകൊണ്ട് പല ഭാഗത്തു നിന്നും പ്രത്യേകിച്ച് സോഷ്യല്‍ മീഡിയയില്‍ കൂടി പലരും രംഗത്തു വന്നപ്പോള്‍ തെറ്റില്‍ നിന്നുകൊണ്ടാണ് അവര്‍ പ്രതികരിച്ചത്. അവരിലെ ശരിയും കാണാന്‍ ശ്രമിക്കണം. അത്രമാത്രം. 

Read more

ദൈവത്തിന്റെ സ്വന്തം നാട് എവിടെയെത്തി നില്‍ക്കുന്നു

പണ്ട് സ്വാമി വിവേകാനന്ദന്‍ കേരളത്തെ നോക്കി പറഞ്ഞു കേരളം ഒരു ഭ്രാന്താലയമെന്ന്. ജാതിയും മതവും സൃഷ്ടിച്ച മതിലുകള്‍ക്ക് അകത്ത് മനുഷ്യര്‍ ഭ്രാന്തരായപ്പോള്‍ അവരെ നോക്കിയായിരുന്നു അന്ന് സ്വാമി വിവേകാനന്ദന്‍ അങ്ങനെ പറഞ്ഞത്. ദൈവത്തിന്റെ സ്വന്തം നാടിനെ നോക്കി സ്വാമി വിവേകാനന്ദന്‍ അങ്ങനെ പറയാന്‍ കാരണം അതല്ലാതെ മറ്റൊന്നില്ലായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് അങ്ങനെ പറ ഞ്ഞിരുന്നെങ്കില്‍ അവകാശങ്ങളും അത്യാധുനിക വളര്‍ച്ചകള്‍ കൊണ്ട് അന്യഗ്രഹങ്ങളില്‍ പോലും പോയി വാസമുറപ്പിക്കാന്‍ ശ്രമിക്കുന്ന ഈ കാലഘട്ടത്തില്‍ കേരളത്തില്‍ നടക്കുന്ന മനുഷ്യത്വരാഹിത്യം കണ്ടാല്‍ എന്താണ് പറയാന്‍ കഴിയുക.

കേരളം ഈ ആഴ്ച കണ്ട രണ്ട് വ്യത്യസ്ത സംഭവങ്ങള്‍ അതിനുദാഹരണങ്ങളാണ്. ഒന്ന് കക്ഷി വഴക്കുകളുടെ പേരില്‍ ഒരു മൃതശരീരം സംസ്ക്കരിക്കാനാവാതെ ആറ് ദിവസത്തോളം സൂക്ഷിച്ചു വയ്‌ക്കേണ്ട അവസ്ഥയുണ്ടായതാണ്.

മറ്റൊന്ന് ഹര്‍ത്താലെന്ന ജനദ്രോഹ പരിപാടിയുമായി വരാപ്പുഴയില്‍ രോഗിക്കും കുഞ്ഞിനും നേരിട്ട ദുരിതവും അതിനെ എതിര്‍ത്ത യുവാവിനു നേരെയുണ്ടായ ആക്രമണവും. ഉത്തരേന്ത്യയിലെ മനുഷ്യത്വ രാഹിത്യത്തെക്കുറിച്ച് വേവലാതിപ്പെടുന്ന സിറിയയിലെ ക്രൈസ്തവ നരഹത്യയേയും പീഡനങ്ങളെയും കുറിച്ച് കണ്ണീരൊഴുക്കി വിലപിക്കുന്ന നാം നമ്മുടെ കണ്‍മുന്‍പില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തികളക്കുറിച്ച് എങ്ങനെ പ്രതികരിക്കും. എങ്ങനെയാണ് നാം വികാര പ്രകടനം നട ത്തുക. ഇതില്‍ ആരെയും മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. കാരണം സ്വന്തം കാര്യം വരുമ്പോള്‍ എല്ലാവരുടേയും പ്രവര്‍ത്തികള്‍ ഇങ്ങനെയാണ്.

കണ്ണില്‍ വലിയ കോലിട്ട് മറ്റുള്ളവരുടെ പൊടിയെടുക്കാന്‍ ശ്രമിക്കുന്നവരാണ് ഇവരെല്ലാവരുമെന്നതാണ് സത്യം. എന്നാല്‍ ഒരു കാര്യം തുറന്നു തന്നെ പറയാം. ഇത്തരം പ്രവര്‍ത്തികള്‍ അല്പം കൂടുതലല്ലേയെന്ന്. ആദ്യത്തെ സംഭവത്തില്‍ മൃതശരീരത്തോടു പോലും വി വേചനം കാട്ടിയത് ഒരിക്കലും ന്യായീകരിക്കാനാകില്ല. ആ വി വേചനം കാട്ടിയത് തങ്ങളില്‍ ഒരാളോടാണ് ഒരു സഹോദരനോടാണ് ഒരു സുഹൃത്തിനോടാണ് അങ്ങനെ രക്തബന്ധമില്ലെങ്കില്‍ പോലും നമുക്കൊക്കെ ഉപമിക്കാവുന്ന ഒരു ബന്ധമുണ്ട് ഏ തൊരു വ്യക്തിയോടും.

തന്നെപ്പോലെ തന്റെ അയല്‍ക്കാരനേയും സ്‌നേഹി ക്കാന്‍ പഠിപ്പിച്ചതു മാത്രമല്ല അത് കാട്ടികൊടുത്തുകൊണ്ട് ലോകത്തിന് പുതിയൊരു സുവിശേഷം നല്‍കിയ ക്രിസ്തുവിന്റെ സഭകളാണ് ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതെന്ന് പറയുമ്പോള്‍ ക്രിസ്തുവിനെ ക്രൂശിച്ചവര്‍ പോലും നാണിച്ചു പോകും. തളര്‍വാതക്കാരനെ കിടക്കയുമായി മേല്‍ക്കൂര തുറന്ന് ക്രിസ്തുവിന്റെ അടുത്തെത്തിച്ച് അവന് സൗഖ്യം നല്‍കാന്‍ അവന്റെ സുഹൃത്തുക്കള്‍ കാണിച്ച ആ മഹാമനസ്ക്കതയെക്കുറിച്ച് നോമ്പുവേളകളില്‍ ഓരോ ക്രിസ് ത്യാനിയും ധ്യാനിക്കാറുണ്ട്. ഒരു ക്രിസ്ത്യാനി തന്റെ സഹോദരനുവേണ്ടി സുഹൃത്തിനുവേണ്ടി എത്ര പ്രതിസന്ധികളുണ്ടായാലും അതൊക്കെ തരണം ചെയ്ത് അവനെ സഹായിക്കാന്‍ സന്നദ്ധനാകണമെന്ന് ഒരു സന്ദേ ശമുണ്ട് ആ സംഭവത്തില്‍. ആ സന്ദേശം വായിച്ചാണ് ക്രിസ്തു ശിഷ്യര്‍ ആവേശത്തോടെ ഇങ്ങനെയൊക്കെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ മുന്‍പ് പറഞ്ഞതുപോലെ ആരും മോശക്കാരല്ല. ഓരോരുത്തരും അവരുടെ കാര്യം വരുമ്പോള്‍ അങ്ങനെ തന്നെ. ഇന്ന് ഇങ്ങനെ പ്രവര്‍ത്തിച്ചത് ഒരു കൂട്ടരാണെങ്കില്‍ നാളെ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് അതിനെതിരെയുള്ള കൂട്ടരായിരിക്കും. അതുകൊണ്ടു തന്നെ ആരെയും മാറ്റി നിര്‍ത്താന്‍ കഴിയില്ല. വാശിക്ക് വാശി. പ്രതികാരത്തിനു പ്രതികാരം വിട്ടുവീഴ്ച വചനങ്ങളില്‍ കൂടി വായിക്കുക മാത്രം.

മാനവരാശിയുടെ പാപം പോക്കാനായി കുരിശുമരണം വരിച്ച യേശുക്രിസ്തുവിന്റെ മൃതശരീരം അടക്കം ചെയ്യാന്‍ ആ ദിവസം തന്നെ പീലാത്തോ സ് അനുവാദം നല്‍കിയെന്ന് വിശുദ്ധ വേദപുസ്തകത്തില്‍ കൂടി വായിക്കുന്ന ക്രിസ്ത്യാനിയാണ് സ്വന്തം സമുദായത്തില്‍പ്പെട്ട ഒ രാളുടെ മൃതശരീരം അടക്കം ചെയ്യാന്‍ അനുവദിക്കാതെ ആറു ദിവസത്തോളം എതിര്‍പ്പിന്റെ ശബ്ദത്തില്‍ പുറത്തു വയ്പിച്ചത്. അതും വിശ്വാസത്തിന്റെ പേരില്‍. പീലാത്തോസ് ക്രിസ്തുവിനോടു കാണിച്ച മാന്യതപോലും ക്രിസ്തുവിന്റെ അനുയായികള്‍ കാണിച്ചില്ല എന്നു പറയുമ്പോള്‍ അത് എന്തിന്റെ പേരിലായാലും അംഗീകരിക്കാന്‍ കഴിയാത്തതാണ്.

ഐ.എസ്സും. മറ്റ് ക്രിസ്തീയ വിരുദ്ധ പീഡനസംഘടനകളും ക്രിസ്ത്യാനികളോടു കാണിക്കുന്ന ക്രൂരതകളേക്കാള്‍ എത്രയോ വലുതാണ് ഒരു ക്രിസ്ത്യാനിയുടെ ഭാഗത്തു നിന്നും ഇത്തരം പ്ര വര്‍ത്തികള്‍. മനുഷ്യരോടല്ല മൃഗങ്ങളോടു പോലും നാം ഇത്തരത്തില്‍ കാണിച്ചാല്‍ അതിനെയാണ് അനാദരവെന്ന് പറയുന്നത്. സംസ്കാരത്തിന്റെ ഈറ്റില്ലമെന്നും സമ്പൂര്‍ണ്ണ സാക്ഷരത യെന്നും സാഹോദര്യത്തിന്റെ വിളഭൂമിയെന്നും പറഞ്ഞ് നാം അഭിമാനം കൊള്ളുമ്പോള്‍ ഇത്തരം പ്രവര്‍ത്തികള്‍ നമ്മെ എത്രമാത്രം അപമാനിക്കുന്നുയെന്ന് ചിന്തിക്കേണ്ടതായിട്ടുണ്ട്. മരിച്ചാല്‍ പോലും പരലോക ത്തെത്തണമെങ്കില്‍ കോടതിവിധി വേണമെന്ന അവസ്ഥയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ സ്ഥിതി.

അതുപോലെ തന്നെയാണ് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഹര്‍ത്താലിന്റെ പേരില്‍ നടത്തുന്ന ക്രൂരത. ജനങ്ങളുടെ അവകാശങ്ങളുടെ പേരില്‍ നടത്തപ്പെടുന്ന ഹര്‍ത്താല്‍ ജനങ്ങളുടെ അവകാശധ്വംസനവും അവകാശ നിഷേധവുമായി മാറുകയാണ് പതിവ്. രാഷ്ട്രീയ പാര്‍ ട്ടികളുടേതായാലും മറ്റ് രാഷ്ട്രീയേതര സംഘടനകളുടേതായാലും ഹര്‍ത്താല്‍ എന്ന ഏറ്റവും തീവ്രമായ സമരപോരാട്ടം ജനങ്ങളുടെ മേല്‍ പലപ്പോഴും അടിച്ചേല്‍പ്പിക്കുന്നത് ദുരിതവും അതിലേറെ കഷ്ടപ്പാടുകളുമാണ്. ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു പക്ഷേ ഹര്‍ ത്താല്‍ ഒരു ഒഴിവു ദിവസമായിരിക്കും. എന്നാല്‍ രോഗികള്‍ക്കും യാത്രക്കാര്‍ക്കും വിവാഹ പാര്‍ട്ടികള്‍ക്കും വരെ അതുമൂലമുണ്ടാകുന്ന ദുരിതം എത്രയാണെന്ന് ഒരിക്കലെങ്കിലും അത് അനുഭവിച്ചവര്‍ക്കെ അറിയൂ. അത്യാസന്ന നിലയിലായ ഒരു രോഗിയേയും കൊണ്ട് ഹര്‍ത്താ ല്‍ ദിവസം പോയാല്‍ പോലും ഹര്‍ത്താലനുകൂലികള്‍ തടഞ്ഞു നിര്‍ത്തി അവകാശപോരാട്ടത്തിനായുള്ള ഹര്‍ത്താല്‍ വിജയിപ്പിക്കുമ്പോള്‍ ഇതില്‍ ആരാണ് പരാജയപ്പെടുന്നത്. പാവം ജനം തന്നെ. അതില്‍ പ്രതികരിക്കാ നാകാതെ എല്ലാം ഉള്ളിലൊതുക്കി നില്‍ക്കുന്ന പൊതുജനത്തെ നോക്കി ഹര്‍ത്താലനുകൂലികള്‍ അത്യൂച്ഛത്തില്‍ മുദ്രാവാക്യം വിളിക്കും ഒരു ഈച്ചയെപ്പോലു മനക്കാതെ തങ്ങള്‍ ഹര്‍ത്താല്‍ വിജയിപ്പിച്ചുയെന്ന്.

കാലഹരണപ്പെട്ട ഈ സമരമുറയില്‍ക്കൂടി ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുകയാണോ അതോ ഹനിക്ക പ്പെടുകയാണോ എന്ന് ചോദി ച്ചാല്‍ അത് എന്നും ഹനിക്കപ്പെ ട്ടിട്ടുള്ള സംഭവമെ നമുക്കറിയൂ. ഹര്‍ത്താല്‍ ദിവസം ജനം ചി കിത്സ കിട്ടാതെ നടുറോഡില്‍ മരിച്ചുവീണാലും അത് തങ്ങളുടെ വിജയകിരീടത്തിലെ പൊന്‍തൂവ ലായി കരുതുന്നവരാണ് കരുണയുടെ അംശം പോലുമില്ലാത്ത കേരളത്തിലെ ജനസേവകരായ രാഷ്ട്രീയക്കാരും രാജ്യസ്‌നേഹം തുളുമ്പുന്ന പൊതുപ്രവര്‍ത്തകരും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വരാപ്പുഴയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ രോഗിക്കും കുട്ടികള്‍ ക്കും നേരെ നടത്തിയ പ്രവര്‍ത്തികള്‍. അവികസിത രാജ്യങ്ങ ളില്‍ പോലും ഇത്ര ക്രൂരവും ഹീനവുമായ ജനാധിപത്യ സമരമുറകള്‍ ഉണ്ടോയെന്ന് സംശയമാണ്. കൊച്ചുകുട്ടികളോടും രോ ഗികളോടുപോലും കരുണയില്ലാത്ത രാഷ്ട്രീയ നേതാക്കളും പൊതുപ്രവര്‍ത്തകരുമാണ് ന മുക്കുള്ളതെന്ന് ഹര്‍ത്താല്‍ എന്ന ജനദ്രോഹ സമരമുറകള്‍ നടത്തുമ്പോള്‍ വ്യക്തമാക്കിത്തരു ന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടാന്‍ വേണ്ടി അഹിംസാ മാര്‍ക്ഷത്തില്‍ കൂടി നടത്തിയ സമരമുറകളില്‍ ഒന്നായിരുന്നു ഹര്‍ത്താല്‍. അന്ന് അതില്‍ ജനം ഒന്നടങ്കം പങ്കെടുത്തിരുന്നു. ഗാന്ധിജിയുടെ ആഹ്വാനത്തില്‍ കൂടി ജനം ഒന്നടങ്കം വിദേശാധിപത്യത്തിനെതിരെ പോരാടിയത് അവര്‍ക്ക് സ്വാതന്ത്ര്യം വേണമെന്ന ആവശ്യകതയുടെ അടിസ്ഥാനത്തി ലായിരുന്നു.

ആരും നിര്‍ബന്ധിച്ചായിരുന്നില്ല അത് വിജയിപ്പിച്ചത്. ജനങ്ങള്‍ അവരുടെ ആവശ്യമെന്ന് കരുതി അതില്‍ പങ്കുചേരുക യായിരുന്നു. എന്നാല്‍ ഇന്ന് രാഷ്ട്രീയ നേതാക്കള്‍ നിര്‍ബന്ധിച്ച് ഹര്‍ത്താലില്‍ ജനങ്ങളെ പങ്കുചേര്‍ക്കുകയാണ്. അവരുടെ വിജയത്തിനും രാഷ്ട്രീയ നേട്ട ങ്ങള്‍ക്കുമായി. ഇതാണോ ജനകീയ സമരം. മേല്‍പ്പറഞ്ഞ രണ്ട് സംഭവങ്ങളും നമ്മുടെ കേരള ത്തിലാണ് നടന്നതെന്നു പറയുമ്പോള്‍ നാം അഭിമാനത്തോടെ പറയുന്ന മത സൗഹാര്‍ദ്ദവും ഐക്യുമെനിസ്സവും സമ്പൂര്‍ണ്ണ സാക്ഷരതയും രാഷ്ട്രീയ സ്വാതന്ത്ര്യവും വെറും വാക്കുകളില്‍ മാത്രമാണ്. ആളാകാനും മറ്റുമാ യി. കേരളത്തില്‍ ഒരു മെത്രാനു ണ്ട് മതസൗഹാര്‍ദ്ദത്തിന്റെ കാരുണ്യത്തിന്റെ ദൈവസ്‌നേഹ ത്തിന്റെ മധുരമായ വാക്കുകളില്‍ക്കൂടി മാത്രമെ സംസാരിക്കൂ. സഹോദര സ്‌നേഹം ധാരയായി ഒഴുക്കിക്കൊണ്ട് മാത്രമെ അദ്ദേ ഹത്തെ കാണാന്‍ കഴിയൂ. തെറ്റ് എവിടെ കണ്ടാലും എതിര്‍ക്കും. പക്ഷേ അദ്ദേഹം സ്വന്തം സമുദാ യത്തിന്റെ അവകാശ സംരക്ഷണ സമ്മേളനത്തില്‍ പറഞ്ഞത് എതിര്‍ കക്ഷിയെ പാഠം പഠിപ്പിക്കണമെന്നാണ്. ഇത്രയെയുള്ളു മതമായാലും രാഷ്ട്രീയമായാ ലും സ്വന്തം കാര്യം സിന്ദാബാദ്. 

Credits to joychenputhukulam.com

Read more

ആയുധമെടുക്കാതെയുള്ള സമരമാര്‍ഗവുമായി മാര്‍ട്ടിന്‍ ലൂഥര്‍കിംഗ്

ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ലോകത്തോട് വിടചൊല്ലിയിട്ട് അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. ഏപ്രില്‍ 4-ന് അദ്ദേഹ ത്തിന്റെ രക്തസാക്ഷിത്വദിനമായിരുന്നു. 1968 ഏപ്രില്‍ 4ന് വെടിയുണ്ടകള്‍ക്ക് മുന്നില്‍ ആ ജീവിതം പൊലിഞ്ഞത് ഒരു ജനതയുടെ സ്വപ്നം സാക്ഷാത്ക്കരിച്ചുകൊണ്ടായിരുന്നു. പതിറ്റാണ്ടുകള്‍ സ്വാതന്ത്ര്യത്തിനും തു ല്യതക്കും അവകാശങ്ങള്‍ക്കും വേണ്ടി ആഫ്രിക്കന്‍ അമേരിക്കന്‍ ജനത പോരാടിയപ്പോള്‍ അവര്‍ക്ക് നേതൃത്വം നല്‍കിയത് വിവിധ കാലങ്ങളില്‍ വ്യത്യസ്ത ആശയങ്ങളുണ്ടായിരുന്ന നേതാക്കളായിരുന്നു. അടിമത്വത്തിന്റെ ചങ്ങലപൊട്ടിച്ചെറിയാന്‍ അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ അവലംബിച്ചത് വിവിധ മാര്‍ക്ഷങ്ങളായിരുന്നു. ഒളിപ്പോരിന്റെ മാര്‍ക്ഷത്തില്‍ കൂടി ഒരു സമയത്ത് ജനങ്ങളെ നയിച്ചപ്പോള്‍ ആയുധമായി നേരിട്ട് രക്തരൂക്ഷ വിപ്ലവത്തില്‍ കൂടി അവകാശങ്ങള്‍ നേടിയെടുക്കാമെന്ന് മറ്റൊരു നേതൃത്വം ഈ പോരാട്ടത്തെ വേറൊരു വഴിക്ക് കൊണ്ടുപോയി. മാല്‍ക്കം എക്‌സ് ഉള്‍പ്പെടെയു ള്ളവര്‍ ആ വഴിക്ക് ചിന്തിച്ചവ രാണ്.

തീര്‍ത്തും സമാധാനപ രമായി ആയുധമെടുക്കാതെ യുള്ള സമരമാര്‍ക്ഷവുമായി ഡോ. മാര്‍ട്ടിന്‍ ലൂഥര്‍കിംഗ് നേതൃത്വ ത്തിലേക്ക് വന്നതോടെയാണ് ആ പോരാട്ടത്തിന് വിജയം കണ്ടെ ത്താനായത്. ആയുധമെടുത്തു കൊണ്ട് രക്തരൂക്ഷ വിപ്ലവം നയിച്ചാല്‍ അത് ഒരിക്കലും വിജയിക്കുകയില്ലെന്നു മാത്രമല്ല അ ത് ജനശ്രദ്ധ നേടിയെടുക്കാനും കഴിയില്ലെന്ന് അദ്ദേഹത്തിന് ഉത്തമ ബോദ്ധ്യമുണ്ടായിരുന്നു. അങ്ങനെയൊരു ബോദ്ധ്യമുണ്ടാകാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകം ഏതാണെന്ന് ചോദിച്ചാല്‍ അത് ഇന്ത്യന്‍ സ്വാതന്ത്ര്യസമരം എന്നു തന്നെ പറയാം. ഇ ന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ആവേശമുള്‍ക്കൊണ്ടുകൊണ്ടും മഹാത്മജിയുടെ സമരമാര്‍ക്ഷങ്ങളിലെ രീതിയുമായിരുന്നു തന്നെ എന്നും ആവേശം കൊള്ളിച്ചതെന്ന് ഒരിക്കല്‍ അദ്ദേഹം ലോകത്തോട് വിളിച്ചു പറയുകയുണ്ടായി. മഹാത്മജിയായിരുന്നു അദ്ദേഹത്തിന്റെ വീരപുരുഷന്‍. ആ യുധമേന്താതെ സമാധാനപ രമായി വിവിധ സമരമുറകളില്‍ ക്കൂടി സ്വാതന്ത്ര്യം ജനങ്ങള്‍ക്ക് നേടിക്കൊടുത്ത ലോകത്തിലെ ആദ്യ സമരനായകനായിരുന്നു മഹാത്മാഗാന്ധിയെന്ന് അദ്ദേഹം കൊല്ലപ്പെടുന്നതിന് ഏതാനും നാളുകള്‍ക്ക് മുന്‍പ് പറയുകയുണ്ടായി. മഹാത്മജിയോളം തന്നെ ആകര്‍ഷിച്ച ഒരു മഹാന്‍ ഇല്ലായെന്നും അദ്ദേഹം പറയുക യുണ്ടായി.

അങ്ങനെ മഹാത്മജിയില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടുകൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പാത പിന്‍തുടര്‍ ന്നുകൊണ്ട് പോരാട്ടം നടത്തി തന്റെ ജനതയ്ക്ക് സ്വാതന്ത്ര്യവും അവകാശങ്ങളും സമത്വവും നേ ടിക്കൊടുത്ത നേതാവായിരുന്നു മാര്‍ട്ടിന്‍ ലൂഥര്‍കിംഗ്. ആവേശ മിരമ്പുന്ന ആശയ സംപുഷ്ടത നിറഞ്ഞ ആഗ്രങ്ങളും ആവശ്യങ്ങളുമുള്‍ക്കൊളുന്ന അദ്ദേഹ ത്തിന്റെ പ്രസംഗങ്ങള്‍ അമേരിക്കയിലെ കറുത്ത വര്‍ക്ഷക്കാര്‍ക്ക് ആവേശമായിരുന്നെങ്കില്‍ മറ്റുള്ളവര്‍ക്ക് അത് ആത്മപരിശോധ നക്ക് ഇടവരുത്തുന്നവയായിരു ന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ നിന്ന് ആവേശമുള്‍ക്കൊണ്ടുകൊണ്ട് അധികാരവര്‍ക്ഷത്തിനു മുന്നിലേക്ക് അവകാശങ്ങള്‍ നേടിയെടുക്കാന്‍ അവര്‍ നടത്തിയ മാര്‍ച്ചുകള്‍ അമേരിക്കന്‍ സമരചരിത്രത്തിലെ തന്നെ മഹത്തായവയായിരുന്നു. തോക്കുകള്‍ ക്കു മുന്നിലും എന്തിന് പീരങ്കിക ള്‍ക്കു മുന്നില്‍ പോലും വിരിമാറു കാട്ടാന്‍ സമരപോരാട്ടക്കാര്‍ക്ക് ഭയമില്ലായിരുന്നു. അവകാശം നേടിയെടുക്കുക അല്ലെങ്കില്‍ ധീരമായി മരിക്കുക അവരുടെ മു ദ്രാവാക്യം അതായിരുന്നു. അവരുടെ നാവില്‍ നിന്ന് ആവേശത്തിരയിളകിയ ആ വാക്കുകള്‍ ക്ക് ധൈര്യം പകരുന്നതായിരുന്നു ഡോ. കിംങ്ങിന്റെ ആവേ ശോജ്ജ്വലങ്ങളായ പ്രസംഗങ്ങള്‍.

അദ്ദേഹത്തിന്റെ പ്രസംഗങ്ങളില്‍ ഏറ്റവും പ്രശസ്തമായ ഒന്നായിരുന്നു എനിക്കൊരു സ്വപ്നമുണ്ട് എന്ന് തുടങ്ങു ന്നവ. വാഷിംഗ്ടണില്‍ ലക്ഷ ങ്ങളെ സാക്ഷിയാക്കി ലോക ത്തോടും തന്റെ ജനത്തേും തന്റെ സ്വപ്നത്തെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിളിച്ചുപറയു മ്പോള്‍ അതൊരു പ്രസംഗം മാ ത്രമായിരുന്നില്ല മറിച്ച് അതൊരു പഠിപ്പിക്കല്‍ കൂടിയായിരുന്നു. സ്വപ്നം കാണുകയും അത് യാ ഥാര്‍ത്ഥ്യമാക്കുകയും ചെയ്യുകയെന്ന ആഹ്വാനവും അതില്‍ അടങ്ങിയിരിപ്പുണ്ടായിരുന്നു.

അദ്ദേഹത്തിന്റെ ആ സ്വപ്നത്തിന് പല അര്‍ത്ഥങ്ങളുണ്ടായിരുന്നു. പല ലക്ഷ്യങ്ങളുണ്ടായിരുന്നു. തന്റെ ജനത സ്വാതന്ത്ര്യത്തിലേക്കും അവകാ ശസമരത്തിലേക്കും ഒരു നാള്‍ എത്തുമെന്നതായിരുന്നു അതി ലൊന്നെങ്കില്‍ അടിച്ചമര്‍ത്തപ്പെട്ട തന്റെ ജനത അമേരിക്കയുടെ അ ധികാരത്തിലേക്ക് എത്തപ്പെടുമെന്നായിരുന്നു മറ്റൊന്ന്. അന്ന് അമേരിക്കയുടെ അധികാരത്തി ലെത്താമെന്ന് കറുത്തവര്‍ക്ഷക്കാ ര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത കാലമായിരുന്നു. വി വേചനത്തിന്റെ വേര്‍തിരിവി ന്റെയും തിക്താനുഭവങ്ങള്‍ വേണ്ടുവോളം അനുഭവിച്ചിരുന്ന ജ നതയ്ക്ക് അധികാരം പോയിട്ട് അവകാശത്തെക്കുറിച്ച് പോലും ചിന്തിക്കുന്നത് ഭയമുളവാക്കുന്ന ഒന്നായിരുന്നു.

അതുകൊണ്ടുതന്നെ ആ സ്വപ്നം ചിന്തകള്‍ക്കും അ തീതമായിരുന്നു. സ്വപ്നങ്ങള്‍ക്കു പോലും കടിഞ്ഞാണിടേണ്ട ഒരു ജനതയുടെ ഉള്ളിന്റെ ഉള്ളി ലേക്ക് അത് കാണാനും അത് യാഥാര്‍ത്ഥ്യമാക്കാനും അഹ്വാനം ചെയ്ത ഡോ. കിംഗ് അവര്‍ ക്ക് ആത്മവിശ്വാസം പകര്‍ന്നു നല്‍കിയ നേതാവായിരുന്നു. ഒരിക്കല്‍ തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുമെന്ന് അദ്ദേഹം വിശ്വസിച്ചിരുന്നു എ ന്ന് ആ പ്രസംഗത്തിന്റെ ധ്വനിയില്‍ കൂടിയുണ്ടായിരുന്നു എന്നു വേണം പറയാന്‍. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടാണെങ്കിലും ഒബാമയില്‍ക്കൂടി ഡോ. കിംഗി ന്റെ സ്വപ്നം സാക്ഷാത്ക്കരി ക്കാന്‍ അമേരിക്കന്‍ ജനതയ്ക്കു കഴിഞ്ഞു. അതൊരു തുടക്കം മാത്രമാണ്. ഇനിയും എത്രയോ പേര്‍ ആ സമൂഹത്തില്‍ നിന്ന് അമേരിക്കയുടെ ഭരണചക്രം തി രിക്കാന്‍ എത്തും അപ്പോഴൊ ക്കെയും ഡോ. കിംഗിന്റെ ഈ വാക്കുകള്‍ മുഴങ്ങി കേള്‍ക്കും. അതിന് തിളക്കമേറിക്കൊണ്ടേ യിരിക്കും.

അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പോലെ തന്നെയായിരുന്നു അദ്ദേഹം ജനങ്ങളോടു നല്‍കിയ സന്ദേശങ്ങളും. ഇരുട്ടിനെ ഇല്ലാതാക്കാന്‍ ഇരുട്ടിനു കഴിയില്ല. വെളിച്ചത്തിനു മാത്രമെ ഇരുട്ടിനെ ഇല്ലാതാക്കാന്‍ കഴിയൂ. അതുപോലെയാണ് വെറുപ്പിന് വെറുപ്പിനെ ഇല്ലാതാക്കാന്‍ കഴിയില്ല. സ്‌നേഹത്തിനു മാ ത്രമെ വെറുപ്പിനെ ഇല്ലാതാക്കാ ന്‍ കഴിയൂ.

അങ്ങനെ പ്രസംഗങ്ങള്‍ കൊണ്ടും ശക്തമായ സന്ദേശ ങ്ങള്‍കൊണ്ടും ജനങ്ങളെ പ്രബുദ്ധരാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ദീര്‍ഘവീക്ഷണത്തോ ടെയും ഉദ്ദേശശുദ്ധിയോടെയും സമചിത്തതയോടെയും സമര്‍പ്പ ണത്തോടെയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധതയുള്ള ഒരു നേതാവിനു മാത്രമെ ശരിയായ രീതിയില്‍ ജനത്തെ നയിക്കാന്‍ കഴിയൂ. അങ്ങനെയുള്ള വ്യക്തികള്‍ക്കു മാ ത്രമെ ജനങ്ങളുടെ അവകാശസ മരങ്ങള്‍ പൂര്‍ണ്ണ ഫലപ്രാപ്തി യിലെത്തിക്കാന്‍ കഴിയൂ. ആ കൂ ട്ടത്തില്‍ ഡോ. കിംഗിന്റെ സ്ഥാ നം മുന്‍പന്തിയില്‍ തന്നെ നില്‍ക്കുന്നുണ്ട്. ആയുധത്തിനു പകരം ആത്മവിശ്വാസമായിരുന്നു ഡോ. കിംഗിനുണ്ടായിരുന്നത്. കുറച്ചുകൂടി വ്യക്തമാക്കിയാല്‍ ആയുധമേന്തിയ അധികാരവര്‍ ക്ഷത്തോട് അവകാശസമര പോരാട്ടം നയിക്കാന്‍ അദ്ദേഹത്തിന്റെ കൈയ്യിലുണ്ടായിരുന്ന ആയുധം ആത്മവിശ്വാസമായിരുന്നു. അടിയുറച്ച ആത്മവിശ്വാസമുണ്ടെങ്കില്‍ ഏതു കാര്യത്തിലും വിജയിക്കാന്‍ കഴിയുമെന്ന് അദ്ദേഹം ലോകത്തിനു മുന്നില്‍ കാട്ടിക്കൊ ടുത്തു. ഇന്നലെ വരെയുണ്ടായി രുന്ന കാഴ്ചപ്പാടുകള്‍ മാറ്റി മറി ച്ചുകൊണ്ട് ഒരു ജനസമൂഹത്തെ നയിക്കാന്‍ വന്ന ഡോ. കിംഗിനെ അവരുടെ രക്ഷകനായി അവര്‍ അംഗീകരിച്ചുയെന്നതാണ് സ ത്യം.

രാജ്യത്തിനും ജനങ്ങ ള്‍ക്കും അദ്ദേഹം നല്‍കിയിട്ടു സംഭാവനകള്‍ക്ക് അളവുകോലി ല്ല. അത്രക്ക് വിലപ്പെട്ടതായിരു ന്നു അദ്ദേഹം നല്‍കിയിട്ടുള്ള സംഭാവനകള്‍. ലോകത്തിന്റെ പ രമോന്നത ബഹുമതിയായ നോബല്‍ സമ്മനം പോലും അതിന്റെ അളവുകോലായി കണക്കാക്കാ ന്‍ കഴിയില്ല. ലോക ജനതയുടെ മനസ്സില്‍ ഡോ. കിംഗ് എന്നും ആദരിക്കപ്പെടും. അദ്ദേഹത്തി ന്റെ വാക്കുകള്‍ ലോകത്തിന് എന്നും പ്രചോദനമാകും. അദ്ദേഹ ത്തിന്റെ പ്രവര്‍ത്തികള്‍ ലോക ജനതയ്ക്ക് എന്നും ആവേശമാ യിരിക്കും. ഗാന്ധിജിയെപ്പോലെ മണ്ഡേലയെപ്പോലെ ചുരുക്കം ചില ലോകനേതാക്കള്‍ക്കു മാ ത്രമെ തങ്ങളുടെ വാക്കുകള്‍ കൊണ്ട് പ്രവര്‍ത്തികള്‍കൊണ്ട് ലോകജനതയെ പ്രചോദിതരാക്കാന്‍ കഴിഞ്ഞിട്ടുള്ളു. അവരി ലൊരാളാണ് ഡോ. കിംഗ് എ ന്നതിന് രണ്ടഭിപ്രായമില്ല. ആ മഹാനു മുന്നില്‍ ആയിരം പ്ര ണാമങ്ങള്‍ അര്‍പ്പിക്കുന്നു. ഒപ്പം ഡോ. കിംഗിനു തുല്യം കിംഗ് എന്ന് വെറും വാക്കല്ല അത് ഒരു യാഥാത്ഥ്യമാണ്. അഞ്ച് പതിറ്റാ ണ്ട് കഴിഞ്ഞിട്ടും അദ്ദേഹത്തിന് തുല്യമായി മറ്റൊരാള്‍ അദ്ദേഹ ത്തിനുശേഷം വന്നിട്ടില്ലായെന്നതാണ് ഒരു സത്യം. 

Credits to joychenputhukulam.com

Read more

സഭാ-സമുദായ സ്വത്തു വകകള്‍ക്ക് വിശ്വാസികള്‍ക്ക് അവകാശമുണ്ടോ?

വിശ്വാസികളുടെ പണം കൊണ്ട് സഭകളും സമുദായങ്ങളും വാങ്ങിക്കുന്ന സ്വത്തുക്കള്‍ക്ക് വിശ്വാസികള്‍ക്ക് എന്ത് അവകാശമാണുള്ളത്. കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ഇടയില്‍ ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു പ്രധാന വിഷയമാണ് ഇത്. ഇന്നലെ വരെ അത്ര ഗൗരവമായി ചിന്തിക്കാത്തതും പരിഗണിക്കാത്തതുമായ ഒരു വിഷയമായിരുന്നു ഇതെങ്കില്‍ ഇന്ന് പലരും ശക്തമായി ചോദിക്കുന്ന ഒരു വിഷയമായി ഇത് മാറിയിരിക്കുന്നു. അതിനു കാരണം കേരളത്തിലെ സീറോ മലബാര്‍ സഭയില്‍ നടന്ന ഭൂമി ഇടപാട് വിവാദം തന്നെ. ഈ വിവാദം സീറോ മലബാര്‍ സഭയിലെ ആഭ്യന്തര വിഷയമാണെങ്കിലും സ്വത്തുള്ള സഭകളിലെ വിശ്വാസികള്‍ ഇന്ന് ചോദിക്കാന്‍ തുടങ്ങിയിരിക്കുന്നു തങ്ങളുടെ വിയര്‍പ്പുകൊണ്ട് വാങ്ങിയ സ്വത്തിന് തങ്ങള്‍ക്കുമവകാശമില്ലെയെന്ന്. ഒരു മെത്രാനോ ആര്‍ ച്ച് ബിഷപ്പിനോ കര്‍ദ്ദിനാളിനോ ബാവയ്‌ക്കോ മെത്രാപ്പോലീത്തായ്‌ക്കോ മാത്രമെ ആ സ്വത്ത് മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യപ്പെടാന്‍ അധികാരമുള്ളുയെന്ന് നിലവിലെ നിയമമനുസരിച്ച് .

അതുകൊണ്ടാണ് ഇന്ന് ഈ വിവാദങ്ങളെല്ലാം ഉണ്ടാകാന്‍ കാരണം. എന്നാല്‍ ആ നിയമത്തിന് മാറ്റം വരണമെന്നാണ് വിശ്വാസികള്‍ പല ഭാഗത്തു നിന്നും ആവശ്യപ്പെടുന്നത്. അങ്ങനെ അവര്‍ ആവശ്യപ്പെടാന്‍ അ വര്‍ക്കും അവകാശമില്ലെ. ഉണ്ടെന്നു തന്നെ പറയാം. ഏതെങ്കിലും ഒരു മെത്രാനോ വൈദീകനോ സഭയിലെ മറ്റ് ഉന്നതാധികാരികളോ ജോലി ചെയ്ത സഭയ്‌ക്കോ പള്ളികള്‍ക്കോ സ്ഥലം വാങ്ങിക്കുകയോ കെട്ടിടം പണിയുകയോ ചെയ്തതായി കേട്ടിട്ടില്ല. വിശ്വാസികളെ ബോധവല്‍ക്കരിച്ച് അവരില്‍ നിന്ന് ചെറുതും വലുതുമായ സംഭാവനകള്‍ കൊണ്ടും പോരാതെ വരുന്നത് ലോണും മറ്റുമായിട്ടാണ് വാങ്ങുന്നതെന്ന് സഭയില്‍ കൂടി നടക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാകുന്ന ഒരു സത്യമാണ്.

സംഭാവനകള്‍ക്കായി പള്ളികള്‍ കയറി ഇറങ്ങുന്ന മെത്രാന്‍ അല്ലെങ്കില്‍ വൈദീകന്‍ പറയുന്ന ഒരു വാചകമുണ്ട് എല്ലാം നിങ്ങള്‍ക്കുവേണ്ടിയാണെന്ന്. വില്‍ക്കുമ്പോള്‍ അതിന്റെ അവാകശമുള്ള സഭാ മേലധികാരി പറയുന്ന മറ്റൊരു വാചകമുണ്ട് എനിക്ക് ആരോടും ചോദിക്കേണ്ട ആവശ്യമില്ല. ആരുടെയും അധികാരവും ആവശ്യമില്ല. ഇത് എന്റെ അധീനതയിലാണെന്ന്. എന്നു പറഞ്ഞാല്‍ വിശ്വാസികള്‍ക്ക് യാതൊരു അധികാരവുമി ല്ലായെന്നും അവകാശവുമില്ലാ യെന്നതാണ്.

ഇത് ഓര്‍മ്മപ്പെടുത്തുന്നത് “വാഴക്കു ല’ എന്ന പ്രസിദ്ധമായ കവിത യാണ്. ജന്മി കുടിയാന്‍ ചൂഷണത്തിന്റെ ആഴമാണ് ആ കവിത യിലെങ്കിലും ഇതുമായി അല്പബന്ധമില്ലേയെന്ന് തോന്നിപ്പോകും. വാഴതൈ നട്ടതും അതിന് സമയാസമയങ്ങളില്‍ വെള്ളവും വളവും നല്‍കി പരിപാലിച്ചത് കുടിയാനും മക്കളുമായിരുന്നു. വിളഞ്ഞ് പാകമായപ്പോള്‍ അതിന്റെ അവകാശം ജന്മിക്കായി. ആ അവസ്ഥ തന്നെയല്ലെ ഇതിലുമെന്ന് തോന്നിപ്പോയി. ഇത് പറയുമ്പോള്‍ യാഥാസ്ഥിതികരായ വിശ്വാസി കള്‍ സടകുടഞ്ഞെഴുന്നേറ്റാലും സഭാസ്വത്തിന്റെ കാര്യത്തിലും ഇതു തന്നെയാണ്. സഭാധികാരികള്‍ തങ്ങളുടെ കുടുംബസ്വത്ത് വിറ്റു കിട്ടിയ സ്വത്തുകൊണ്ടോ, ഖനികളില്‍ പണിയെടുത്തു ക്ഷടപ്പെട്ടുണ്ടാക്കിയ പണ മോ അതുമല്ലെങ്കില്‍ മറ്റേതെങ്കിലും സ്ഥലത്ത് രാപകലില്ലാതെ പണിയെടുത്ത പണം കൊണ്ടു വാങ്ങിയതോ അല്ല. മറിച്ച് ഇവി ടെയൊക്കെ സഭാവിശ്വാസികള്‍ രക്തം വിയര്‍പ്പാക്കിയ പണമാണ്. സഭയ്ക്കു സമുദായത്തിനും അതിനായി പണം നല്‍കാന്‍ വി ശ്വാസികളില്‍ ഭൂരിഭാഗത്തിനും മടിയില്ല. കാരണം സഭയും സഭയുടെ സ്ഥാപനങ്ങളും തങ്ങളുടേതാണെന്ന് അവര്‍ ചിന്തിക്കു കയും അത് സമൂഹത്തിന് നന്മയുണ്ടാകുമെന്ന പ്രതീക്ഷയുമാണ് എന്നതാണ്. അതുകൊണ്ടു തന്നെ മിക്ക വിശ്വാസികളും സഭാധികാരികള്‍ സംഭാവന ചോദിക്കുമ്പോള്‍ ഉദാരമായി തന്നെ നല്‍കാറുണ്ട്. മറ്റൊരു കാരണം കൂടിയുമുണ്ട് സഭയ്ക്ക് കൊടുക്കുന്നത് ദൈവത്തിനു കൊടുക്കുന്നതിനു തുല്യമാണെന്ന് അവര്‍ ചിന്തിക്കുന്നു. കാരണം സഭകള്‍ ദൈവത്തിന്റെ പേരിലായതു തന്നെ. അങ്ങനെയാണ് കേരളത്തിലെ സഭകള്‍ എല്ലാം ത ന്നെ സ്വത്തുണ്ടാക്കിയത്. കേരളത്തില്‍ എന്നല്ല എല്ലായിടത്തുമുള്ള കാര്യവും ഇതു തന്നെയാണ്. പൊന്തിഫിക്കല്‍ എപ്പിസ്‌കോപ്പല്‍ സഭകളുടെ സ്വത്തിനു മാത്രമെ ഏകദേശ കണക്കുള്ളു. വ്യക്തികള്‍ സ്ഥാപിച്ച സഭകളുടെ സ്വത്തിന് കണക്കില്ലായെന്നതാണ്. ഉണ്ടെങ്കില്‍ തന്നെ അതൊക്കെ കള്ളക്കണക്കാണ്. കേരളത്തിലെ കണക്കെടുത്താല്‍ കോട്ടയത്തും തിരുവ ല്ലയിലും തിരുവനന്തപുരത്തുമു ള്ള വ്യക്തികള്‍ സ്ഥാപിതമായ സ്വതന്ത്രസഭകള്‍ക്ക് കോടികളുടെ ആസ്തിയാണ്. ദൈവത്തെ മൊത്തമായും ചില്ലറയായും വിശ്വാസികള്‍ക്ക് വിറ്റ് കോടികള്‍ കൊയ്യുന്ന അവരുടെ സാമ്രാജ്യം സ്വര്‍ക്ഷത്തേക്കാള്‍ വലുതാണെന്നു തന്നെ പറയാം. അത്രകണ്ട് സുഖലോലുപരാണ് ഈ സാമ്രാജ്യത്തിന്റെ അധിപതികളും അവര്‍ വാഴുന്നിടവും. അവരുടെ സ്വത്തിന് കണക്കില്ലെന്നു മാത്രമല്ല അതിന് വ്യക്തമായ രേഖയും ആരെയും കാണിക്കാറുമില്ല. എന്നാല്‍ എപ്പിസ്‌കോപ്പല്‍ പൊന്തു ഫിക്കല്‍ സഭകള്‍ക്ക് സ്വത്തും ആസ്തിയും ഉണ്ട്. അതിന്റെ ഉടമസ്ഥാവകാശം മിക്ക സഭകളിലും സഭാമേലധികാരികള്‍ക്കു മാത്രമായിരിക്കും.

കത്തോലിക്ക സഭക്ക് ആര്‍ച്ച് ബിഷപ്പിനും ഓര്‍ത്തഡോക്‌സ് സഭയ്ക്ക് മലങ്കര മെത്രാപ്പോലീത്തയ്ക്കും മാര്‍ത്തോമ്മ സഭയ്ക്ക് മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായ്ക്കുമാണ് ഉടമസ്ഥാവകാശം. ചില സഭകളില്‍ സഭാദ്ധ്യക്ഷന്മാരുടെ നേതൃത്വത്തിലുള്ള ബിഷപ്പുമാരുമടങ്ങു ന്ന സംഘത്തിനായിരിക്കും ഉടമസ്ഥാവകാശം. ചുരുക്കത്തില്‍ ഇതില്‍ വിശ്വാസികളുടെ പങ്ക് ഇല്ലായെന്നതാണ് സത്യം.

മലബാര്‍ സഭയുടെ ഭൂ യിടപാട് വിവാദം എല്ലാ അതി ര്‍വരമ്പുകളും ഭേദിച്ചുകൊണ്ട് സഭയെ മൊത്തത്തില്‍ കരിവാരി തേയ്ക്കുന്ന തലത്തിലേക്ക് പോകുമ്പോഴാണ് വിശ്വാസികള്‍ സഭയുടെ സ്വത്തിന്റെ ഉടമസ്ഥാവകാശത്തെക്കുറിച്ചും നിയന്ത്രണത്തെക്കുറിച്ചും ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നത്. ഇതിനു മുന്‍പ് ആരും അത്ര ഗൗരവമായി ചിന്തിക്കാതിരുന്നത് സഭാ സ്വത്തിന്റെ ഉടമസ്ഥാവകാ ശമുള്ളവര്‍ അത് അന്യാധീനപ്പെടുത്താതെ ആത്മാര്‍ത്ഥതയോടും കരുതലോടും കൂടി നോക്കി നടത്തിയതുകൊണ്ടാണ്. സഭയ്ക്കു വേണ്ടി സ്വത്തുക്കള്‍ വാങ്ങിക്കു മ്പോള്‍ അത് സഭയ്‌ക്കൊരു മുതല്‍ക്കൂട്ടാണെന്ന ചിന്തയോ ടെയായിരുന്നു അന്ന് അവരൊക്കെ സ്വത്ത് സഭയ്ക്കുവേണ്ടി വാങ്ങിയിരുന്നത്. ആ സ്വത്ത് സഭയ്ക്കും സമൂഹത്തിനും പ്ര യോജനപ്പെടുത്താന്‍ അവര്‍ ശ്രമിച്ചിട്ടുണ്ട്. അതുമാത്രമല്ല സമൂ ഹത്തിന്റെ വളര്‍ച്ച അത് ഉപകരിച്ചിട്ടുമുണ്ട്. അത് വിശ്വാസികള്‍ക്ക് ബോദ്ധ്യമുള്ളതുമായി രുന്നു.

എന്നാല്‍ കാലം കഴിഞ്ഞതോടെ വിശ്വാസികളുടെ പണം കൊണ്ട് സഭകള്‍ വാങ്ങിയ സ്വത്തുക്കള്‍ സഭാ നേതൃത്വത്തിലിരിക്കുന്നവരുടെ കുടുംബ സ്വത്തുപോലെയായിത്തീര്‍ന്നു. സ്ഥാപനങ്ങളും അങ്ങനെയായി. സ്ഥാപനങ്ങളില്‍ സ്വന്തക്കാരെ തിരുകി കയറ്റി. സഭകളുടെ സ്കൂളിലും കോളേജിലും പണം വാങ്ങതെയോ നാമമാത്രമായി പണം വാങ്ങിയോ ജോലി നല്‍കുമ്പോള്‍ മറ്റുള്ളവരില്‍ നിന്ന് ലക്ഷങ്ങള്‍ വാങ്ങിക്കുകയാണ് ചെയ്യുന്നത്. ഒരു പന്തിയില്‍ പല തരത്തിലുള്ള വിളമ്പുകാരാണ്. അധികാരത്തിലിരിക്കുന്ന വൈ ദീകരും നേതൃത്വത്തിലിരിക്കുന്ന മെത്രാന്മാരുമെന്ന് പറയുമ്പോള്‍ പലര്‍ക്കും നെറ്റി ചുളുക്കമുണ്ടാ കും.

കൈയ്യില്‍ നിന്നും കുടുംബസ്വത്ത് വിറ്റു കിട്ടിയ പണം കൊണ്ടും കൈമുത്തു കിട്ടിയ പണം കൊണ്ടും സഭയേയും സ ഭാവിശ്വാസികളെയും വളര്‍ത്തു കയും അവരുടെ കണ്ണീരൊപ്പു കയും ചെയ്ത വൈദീകരുടെയും മെത്രാന്മാരുടെയും സ്ഥാനത്താ ണ് ഇന്നത്തെ നേതൃത്വം ഇങ്ങ നെയൊക്കെ ചെയ്യുന്നത്. ആര്‍ഭാടത്തിനും അനാവശ്യചെലവും സുഖലോലുപതയ്ക്കുമായി അവര്‍ പണം കണ്ടെത്തുന്നത് സഭയുടെ സ്വത്തില്‍ നിന്നാണെ ന്ന് ഇന്ന് പരസ്യമായ രഹസ്യമാണ്. കിട്ടുന്ന വിലയ്ക്ക് സ്വന്തം സ്വത്തെന്നപോലെ വില്‍ക്കു കയോ മറിച്ചു വില്‍ക്കുകയോ ചെയ്തുകൊണ്ടാണ് പൊതുമു തല്‍ നഷ്ടപ്പെട്ടാല്‍ ആര് ചോദിക്കാന്‍ എന്നതുപോലെ സഭാ സ്വത്തിന്റെ കാര്യത്തിലും സംഭവിക്കുന്നത്. എന്നാല്‍ ആ രീതി മാറണമെന്നാണ് സഭാവിശ്വാസികള്‍ ആവശ്യപ്പെടുന്നത്. വൈദീകര്‍ക്കും മെത്രാന്മാര്‍ക്കും മാത്രമല്ല വിശ്വാസികള്‍ക്കും അവകാശപ്പെട്ടതാണ് സഭയുടെ സ്വത്തിനുമേലുള്ള അവകാശം. വാങ്ങിക്കുമ്പോള്‍ അംഗങ്ങള്‍ അ റിയുന്നതുപോലെ വില്‍ക്കുമ്പോഴും അവരറിയണം. അല്ലെങ്കില്‍ അവരെ അറിയിക്കണം.

സഭകളുടെ സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ അതാതു രൂപതകളിലെ പള്ളികളില്‍ കൂടി കല്പനയോ അല്ലാതെയോ വിശ്വാസികളെ എന്തിന് വില്‍ക്കുന്നു എത്ര തുകയ്ക്ക് വില്‍ക്കുന്നുയെന്ന് അറിയിക്കുകയോ പ രസ്യപ്പെടുത്തുകയോ ചെയ്താല്‍ അതിന്റെ ഉദ്ദേശശുദ്ധിയും ആവശ്യകതയും വിശ്വാസികള്‍ക്ക് ബോദ്ധ്യപ്പെടാന്‍ കഴിയും. അങ്ങനെയൊരു സംവിധാനം വന്നാല്‍ അനധികൃത ഇടപാടുകള്‍ ഇല്ലാതെയാകുകയും സഭാ സ്വത്ത് അന്യാധീനപ്പെടുത്താന്‍ പലരും മടിക്കുകയും ചെയ്യും. ഇന്ന് ഇങ്ങനെയൊരു സംവിധാനം കേരളത്തിലെ സഭകള്‍ക്ക് ഇല്ലായെന്നതാണ് സത്യം. അതാണ് ഇപ്പോഴുള്ള വിവാദങ്ങ ള്‍ക്കും കാരണം. അങ്ങനെയൊ രു സംവിധാനമുണ്ടായാല്‍ വിവാ ദങ്ങള്‍ ഉണ്ടാകാതെയും സഭാ നേതൃത്വം ചോദ്യചെയ്യപ്പെടാ തെയും സഭ കളങ്കപ്പെടാതെയും ഇരിക്കും. എന്നാല്‍ ഇങ്ങനെയൊക്കെ സംവിധാനം വന്നാല്‍ യഥാര്‍ത്ഥ തുകയുടെ പകുതി പോലും കാണിക്കാതെ വാങ്ങുക യും വില്‍ക്കുകയും ചെയ്യുന്നവര്‍ക്ക് സത്യാവസ്ഥ ജനങ്ങളോട് തുടര്‍ന്നു പറയാന്‍ കഴിയുമോ. സീസറിനുള്ളത് സീസറിനും ദൈവത്തിനുള്ളത് ദൈവത്തിനു മെന്ന് ജനങ്ങളെ പഠിപ്പിക്കാം. അത് പ്രായോഗികമാക്കാന്‍ അലപം ബുദ്ധിമുട്ടാണെന്ന് നന്നായറി യാവുന്നവരാണ് ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍. മറ്റൊന്നു കൂടി പറയേണ്ടതുണ്ട് സര്‍ക്കാരും ചില നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും ഇക്കാര്യത്തിലെടുക്കണം. സഭയെന്നത് സമൂഹമാണ്. ആ സമൂഹത്തെ അറിയാതെ തന്നിഷ്ടത്തിനു നേതൃത്വത്തിലിരിക്കുന്നവര്‍ ചെയ്യാതിരിക്കാന്‍ ഏത് സഭയായാലും വ്യക്തികളുടെ സഭയായാലും നിയന്ത്രണവും നിര്‍ദ്ദേശവും നല്‍കാന്‍ നിയമ സംഹിതയില്‍ കൂടി ഉറപ്പു വരു ത്തണം. പക്ഷേ പൂച്ചയ്ക്ക് ആര് മണികെട്ടുമെന്നതാണ് ഒരു ചോദ്യം. അത് മാത്രമല്ല സഭകള്‍ ഒരു തീക്കട്ടയാണ് അതിനെ തൊടുന്നവര്‍ പൊള്ളും. അല്ലെങ്കില്‍ കുഞ്ഞാടുകളെ കൊണ്ട് പൊള്ളിക്കാന്‍ അതിന്റെ ഉത്തരവാദിത്വ പ്പെട്ടവര്‍ക്കറിയാം. അതുമാത്രം മനസ്സിലാക്കിയാല്‍ മതിയാകും. 

Credits to joychenputhukulam.com

Read more

ദൈവത്തെ ക്രൂശിക്കുന്നവര്‍

യേശുക്രിസ്തു ഏറ്റവുമധികം വിമര്‍ശിച്ചത് അന്നത്തെ പുരോഹിത വര്‍ഗ്ഗത്തെയായിരുന്നു. പൗരോഹിത്യത്തിന്റെ മൂല്യങ്ങള്‍ക്ക് വിരുദ്ധമായി ദൈവത്തെ മൊത്തമായും ചില്ലറയായും വില്‍ക്കുന്നവരായിരുന്നു അ ന്നത്തെ പുരോഹിത പ്രമാണിമാര്‍. ദൈവകോപവും ദൈവശാപവും എന്ന വാക്കുകളില്‍ കൂടി തങ്ങളുടെ ജനസമൂഹത്തെ തങ്ങള്‍ക്ക് ലാഭമുണ്ടാക്കാന്‍ വേണ്ടി വേദവാക്യങ്ങളെ വ്യാഖ്യാനിപ്പിച്ചുകൊണ്ട് ഭയപ്പെടുത്തി നയിച്ചവരായിരുന്നു അന്നത്തെ പുരോഹിത വര്‍ക്ഷമേറെയും. ശിക്ഷിക്കുകയും രക്ഷിക്കുകയും ചെയ്യുന്നത് യഹോവ തങ്ങളില്‍ കൂടിയാണ് എന്ന് ജനത്തെ വിശ്വസിപ്പിച്ചുകൊണ്ട് വിയര്‍പ്പൊഴുക്കാതെ വിയര്‍പ്പൊഴുക്കി ജനമുണ്ടാക്കുന്ന അപ്പം ഭക്ഷിക്കുന്നവരായിരുന്നു അന്ന ത്തെ പുരോഹിത വര്‍ക്ഷ്ം. ദൈവത്തെ മുന്‍നിര്‍ത്തി മനുഷ്യരെ ചൂഷണം ചെയ്യുന്നവരായിരുന്നു പുരോഹിതരില്‍ ഭൂരിഭാഗവുമെന്ന് ലോകം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ എന്ന പരിവേഷവും ദൈവ വേലയെന്ന പുറംചട്ടയുമായി പുരോഗിതവര്‍ക്ഷം അതൊരു തൊഴിലും ജീവിതമാര്‍ക്ഷവുമാക്കിയ പ്പോള്‍ അതിന്റെ മഹത്വം ഇല്ലാതെയായിയെന്നു തന്നെ പറയട്ടെ. ഒരു തൊഴില്‍ എന്നതിനപ്പുറം അത് മഹത്തായ ഒരു പദവിയായിട്ടാണ് എന്നും പൗരോഹിത്യത്തെ ജനം കണ്ടിരുന്നതും ആദരിച്ചിരുന്നതും. സമൂഹത്തിലെ എത്ര ഉന്നതനായ വ്യക്തിയായിരുന്നാലും അയാള്‍ ഒരു പുരോഹിതനെയോ പൂജാരിയെ യോ കണ്ടാല്‍ ആദരവ് പ്രകടിപ്പിക്കും. ക്രൈസ്തവ പുരോഹിതനെ കണ്ടാല്‍ വിശ്വാസികള്‍ ഈശോ മിശിഹായ്ക്ക് സ്തുതി പറയുന്ന ഒരു പതിവ് പണ്ടുണ്ടായിരുന്നു. ഈശോ മിശിഹായുടെ പ്രതിരൂപമാണ് ഒരു വൈദീ കന്‍ എന്നതാണ്. പൗരോഹിത്യത്തിന്റെ മഹത്വമറിഞ്ഞുകൊണ്ട് പുരോഹിതനെ സമൂഹം മാനിച്ചിരുന്നുയെന്നതാണ് സത്യം. പ്ര ത്യേകിച്ച് നമ്മുടെ കേരളത്തില്‍.

എന്നാല്‍ ഇന്ന് സമൂ ഹം ആ മാന്യത ഒരു പുരോഹി തനു നല്‍കുന്നുണ്ടോയെന്ന് സം ശയമാണ്. ആദരവും മാന്യതയും നല്‍കിയ സമൂഹം ഇന്ന് പുരോഹിതനെ കാണുമ്പോള്‍ ആദരവ് അത്രകണ്ട് പ്രകടിപ്പിക്കാറില്ല എന്നുതന്നെ പറയാം. ദൈവത്തിന്റെ പ്രതിപുരുഷന്മാര്‍ എന്ന് കണ്ടിരുന്നു സമൂഹം ഇന്ന് അവരെ കാണുന്നത് ഒരു സാധാരണ ക്കാരായി തന്നെ. അവരും നമ്മ ളെപ്പോലെ തന്നെ നമ്മുടെ പണം കൊണ്ട് അവരും അടിച്ചു പൊളിച്ചു ജീവിക്കുന്നു. ഭക്തിയും മറ്റും വെറും പ്രകടനം മാത്രം എന്ന് ഈ അടുത്ത സമയ ത്ത് ഒരാള്‍ പറഞ്ഞത് ഓര്‍മ്മ വരുന്നു.

ആ അഭിപ്രായമാണ് ഇന്ന് കേരളത്തിലെ മിക്കവരുടേയും മനസ്സിലുള്ളത്. അതിനു കാരണം പലതാണ്. അതിലൊന്ന് പുരോഹിതരുടെ പ്രവര്‍ത്തി കള്‍ തന്നെ. പണ്ട് കേരളത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു കാര്യമായിരുന്നു ഒരു പുരോഹിതന്‍ ഒരു കേസ്സില്‍ ഉള്‍പ്പെടുകയെന്നത്. പ്രത്യേകിച്ച് കൊലപാതകമുള്‍പ്പെടെയുള്ള ക്രിമിനല്‍ കേസ്സില്‍. 69-ല്‍ ഫാദര്‍ ബനഡിക്ടിന്‌കൊലക്കേസില്‍ ശിക്ഷിച്ചതായിരുന്നു കേരളത്തില്‍ നടന്ന ആദ്യ കേസ് വൈദീകനെതിരെയുള്ളത്. കീഴ്‌ക്കോടതിയുടെ വിധി റദ്ദ് ചെയ്ത് ഹൈക്കോടതി അദ്ദേഹത്തെ നിരപരാധിയെന്ന് കണ്ട് വെറുതെ വിടുകയാണുണ്ടായത്. ജനത്തിനും അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം നിരപരാധിയാണെന്നു തന്നെയാണ് വിശ്വാസം. എന്നാല്‍ സാഹചര്യ തെളിവുകള്‍ അദ്ദേഹത്തിന് എതിരായിരുന്നുയെന്നതാണ് കീഴ്‌ക്കോടതി അദ്ദേഹത്തെ ശിക്ഷി്ക്കാന്‍ കാരണം. കുംബസാര രഹസ്യത്തിന്റെ പവിത്രത എത്രയധികമാണെന്ന് വെളിവാക്കപ്പെടുക കൂടിയാണ് ആ കേസ് എന്നതാണ് ഒരു പ്രത്യേകത. യഥാര്‍ത്ഥ പ്രതി കൊലപാതകം കഴിഞ്ഞ് അച്ചന്റെ മുന്നിലെത്തി പാപം ഏറ്റു പറഞ്ഞുകൊണ്ട് കുമ്പസാരം നടത്തിയെന്നും കൊലക്കയറിനു മുന്നിലെത്തിയിട്ടു പോലും ആ രഹസ്യം പുറത്തുവിട്ടി ല്ലായെന്നുമായിരുന്നു അതിലെ പ്രത്യേകത.

ഫാദര്‍ ബനഡിക്ടിനുശേഷം കേരളത്തില്‍ ഒരു വൈദീകന്‍ ക്രിമിനല്‍ കേസില്‍ പ്രതിയാകുന്നത് ജോളി വധക്കേസിലായിരുന്നു. ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദീകനായിരുന്ന രവിയച്ചന്‍ ആയിരു ന്നു അതിലെ പ്രതിസ്ഥാനത്തു വന്നത്. കീഴ്‌ക്കോടതി ശിക്ഷിച്ചെങ്കിലും ഹൈക്കോടതി അദ്ദേഹം നിരപരാധിയാണെന്ന് കണ്ടെത്തി വെറുതെ വിടുകയാണുണ്ടായത്. 88-ല്‍ ഫാദര്‍ ലാസര്‍ ആന്റണി പ്രതിയായ കേ സായിരുന്നു പിന്നീട് വന്നത്. മഴസി വധക്കേസിലായിരുന്നു.

എന്നാല്‍ ഇന്ന് ഒന്നിനു പുറകെ ഒന്നായി കേരളത്തിലെ വൈദീകര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഫാദര്‍ ബനഡിക്ടിന്റെ കാര്യത്തില്‍ ജനം അമ്പരന്നു പോയി. അന്വേഷണത്തിന്റെ പാളിച്ചയും സാഹചര്യ തെളിവിന്റെ ആശ്വാസവുമായിരുന്നെങ്കില്‍ രണ്ടാമത്തെ സംഭവത്തില്‍ ഭൂരിഭാഗമാളുകളും വിശ്വാസത്തിലെടുത്തില്ല അതിന്റെ അന്വേഷണ രീതിയെയെന്ന് പറയാം. അച്ചന്റെ മുറിയില്‍ കൊല്ല പ്പെട്ട പെണ്‍കുട്ടിയുടെ തലമുടി കിടന്നതിന്റെ വെളിച്ചത്തിലായിരുന്നു അന്വേഷണം പോയതെന്ന് പറയപ്പെട്ടിരുന്നു. തെളിവുകളുടെ ദൗര്‍ബല്യം ആയിരുന്നു ഹൈക്കോടതിയും അദ്ദേഹത്തെ നിരപരാധിയാണെന്ന് വിധി പ്ര ഖ്യാപിക്കാന്‍ കാരണം. അങ്ങനെ അവിശ്വാസവും വിശ്വാസവും കൂട്ടിക്കലര്‍ത്തിയ ഒരു കേസായിരുന്നു അതെന്ന് പറയാം.

ഇന്ന് ഒരു പുരോഹി തന്‍ കൊലപാതകക്കേസില്‍ പെട്ടാല്‍ അതില്‍ ജനത്തിനിന്ന്് അമ്പരപ്പോ അതിശയമോ ഉണ്ടാകാറില്ല. കാരണം ഇന്ന് അനേകം വൈദീകര്‍ കേസുകളില്‍പ്പെടുന്നുണ്ട്. സ്ത്രീപീഡനക്കേസും അഴിമതിക്കേസും തട്ടിപ്പു കേസുകളിലും എന്നുവേണ്ട ഏതൊക്കെ കേസ്സുകളുണ്ടോ അതിലെല്ലാം വൈദീകര്‍ ഉള്‍പ്പെടുന്നുണ്ട്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കത്തോലിക്കാ പുരോഹിതനായ ഫാദര്‍ റോബിന്റേതും വീട്ടമ്മയെ തട്ടികൊണ്ടുപോയ എറണാകുള ത്തെ കത്തോലിക്ക വൈദീകന്റെ ലീലാവിലാസങ്ങളുള്‍പ്പെടെ കേസ്സുകള്‍ കേരളത്തിലെ മാധ്യമങ്ങള്‍ ആഘോഷിച്ചതാണ്. അതിനു മുന്‍പ്് എത്രയോ കേസ്സുകള്‍ ഉണ്ടായിട്ടുണ്ട്. സിസ്റ്റര്‍ അഭയക്കേസ് ഇന്നും കേരളത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അങ്ങനെ നിരവധി കേസുകളില്‍ വൈദീകര്‍ നിറഞ്ഞു നില്‍ക്കുന്നതുകൊണ്ട് അതിപ്പോള്‍ ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നുയെന്നതാണ് വസ്തുത. ഞെട്ടിവിറച്ച മനസ്സില്‍ നിന്ന് അമ്പരപ്പിലേക്കും അതിനുശേഷം അതിശയത്തിലേക്കും മാറി ഒരു തരം മരവിപ്പിലേക്ക് ജനത്തിന്റെ മനസ്സു മാറിയെങ്കില്‍ ഇന്ന് അത് ഒരു വെറുപ്പിലേക്കും അറപ്പിലേക്കുമായി മാറിയെന്നു തന്നെ പറയാം. ബഹുമാനവും ആദരവും നല്‍കിയിടത്ത് അനാദരവിന്റെയും പുച്ഛത്തിന്റെയും തലത്തിലെത്തിയെന്നതാണ് സത്യം.

ഒരു വൈദീകന്‍ കേസ്സിലുള്‍പ്പെട്ടാല്‍ അത് അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സമൂഹത്തെ മൊത്തത്തില്‍ കരിവാരി തേക്കുമെന്നതാണ് സത്യം. പ്ര തിനിധാനം ചെയ്യുന്ന സമൂഹ ത്തിന്റെ പേരിലാണ് ഒരു വൈദീകന്‍ അറിയപ്പെടുന്നതെന്ന താണ് അതിന്റെ കാരണം. അ തുകൊണ്ടു തന്നെ ആ സമൂഹത്തിനു മൊത്തത്തില്‍ അത് അപമാനം വരുത്തി വയ്ക്കുമെന്ന താണ് സത്യം. അതു മാത്രമല്ല കേസ്സിനും മറ്റും ചിലവഴിക്കുന്ന പണവും മറ്റും സമുദായത്തില്‍ നിന്നോ സഭകളില്‍ നിന്നോ ആ ണ്. സഭകളില്‍ പണം ഉണ്ടാകു ന്നത് സഭാംഗങ്ങളായ ജനങ്ങളുടെ വിയര്‍പ്പിന്റെ ഫലമാണ്. ആ പണമാണ് പല വൈദീകരും ജീവിതം ആസ്വദിക്കാന്‍ ഉപയോ ഗിക്കുന്നത്.

ഇങ്ങനെ പറയുമ്പോ ള്‍ എല്ലാ വൈദീകരും അങ്ങ നെയാണെന്നല്ല. അവരുടെ എണ്ണം കൂടി വരുന്നുയെന്നതാണ് യാഥാര്‍ത്ഥ്യം. അത് ഒരു സഭക ളില്‍ മാത്രമല്ല എല്ലാ സഭകളിലു മുണ്ട്. സമുദായത്തിലുമുണ്ട്. സ മൂഹത്തിന്റെ നന്മയ്ക്കായി പ്ര വര്‍ത്തിച്ച ധാരാളം വൈദീക രുണ്ടായ നാടാണ് നമ്മുടെ കേരളം. അവരുടെ സംഭാവനകള്‍ വളരെയേറെയാണ്. അതൊക്കെ മാഞ്ഞുപോകുന്നുണ്ട് ഇതി ല്‍ക്കൂടി.

അങ്ങനെ ദൈവത്തെ ആരാധിക്കുന്ന വൈദീകരുടെ പ്രവര്‍ത്തി സാത്താനു തുല്യമാ കുമ്പോള്‍ ജനം അവരെയും അ വരുടെ ആരാധനയെയും അംഗീ കരിക്കാതെ അകന്നു പോകും. അത് ലോകത്തിന്റെ പല ഭാ ഗത്തുമുള്ള അനുഭവം കാട്ടിത്ത രുന്നു. ജനമില്ലെങ്കില്‍ പിന്നെ ആര്‍ക്കുവേണ്ടി ഇവരൊക്കെ ആരാധന നടത്തും.

യഹൂദ പുരോഹിതന്മാരെ നഖശിഖാന്തം എതിര്‍ക്കുകയും ശക്തമായി വിമര്‍ശിക്കു കയും ചെയ്ത യേശുക്രിസ്തുവിന്റെ പേരിലുള്ള സഭയിലെ പുരോഹിതരാണ് അന്നുള്ളവരെപ്പോലെയുള്ളവര്‍ എന്ന് പ റയുമ്പോള്‍ യേശുക്രിസ്തുവിനെ അപമാനിക്കുന്നതിനു തു ല്യമായതു തന്നെ. അന്ന് ചാട്ട വാറടിച്ച കണങ്കാലുകള്‍ തകര്‍ത്ത ആണികള്‍ തറച്ചുകയറ്റിയ ആ പടയാളികളെക്കാള്‍ ക്രൂശിക്കാനായി കള്ള സാക്ഷികളാക്കി യവരേക്കാള്‍ ക്രൂശിക്കുകയെന്ന് ആക്രോശിച്ചവരേക്കാള്‍ യേശുവിനെ മുറിവേല്‍പ്പിക്കുന്നവ യാണ് ഇവരുടെ ഈ പ്രവര്‍ത്തി യെന്നു പറയാതിരിക്കാന്‍ വകയില്ല. അതാണോ യേശുവിന്റെ മറ്റൊരു മുറിവ് എന്നു പോലും ചിന്തിച്ചുപോകുന്നു.

Credits to joychenputhukulam.com

Read more

അവകാശസമരം നടത്തുന്ന ഭൂമിയിലെ മാലാഖമാര്‍

ആതുര ശുശ്രൂഷ രംഗത്ത് നഴ്‌സുമാര്‍ക്കുള്ള പങ്ക് എത്ര വലുതാണെന്ന് ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ട ആവശ്യമില്ല. ഒരു ആശുപത്രിയില്‍ ചെല്ലുന്ന രോഗിക്കും രോഗിയെ ശുശ്രൂഷിക്കുന്നവര്‍ക്കും ഒരു നഴ്‌സിന്റെ സേവനം എത്രയെന്ന് മനസ്സിലാക്കാന്‍ കഴിയും. ആശു പത്രിയിലേക്ക് കയറിവരുന്ന ഒരു രോഗിയെ ഡോക്ടറേക്കാള്‍ ആദ്യം കാണുന്നതും രോഗവിവരം അന്വേഷിക്കുന്നതും ഒരു നഴ്‌സാണെന്ന് ഒരിക്ക ലെങ്കിലും ആശുപത്രിയില്‍ പോയിട്ടുള്ള വ്യക്തികള്‍ക്ക് അറിയാന്‍ കഴിഞ്ഞിട്ടുള്ള സത്യമാണ്. തന്റെ മുന്നിലെത്തുന്ന രോഗിയുടെ സമൂഹത്തിലെ സ്ഥാനമോ പദവിയോ വലുപ്പമോ ചെറുപ്പമോ സമ്പത്തിന്റെ അളവോ വര്‍ണ്ണ വര്‍ക്ഷവേര്‍തിരിവോ നോക്കാതെ അവരെ ശുശ്രൂ ഷിക്കുന്നവരാണ് ഭൂരിഭാഗം നഴ്‌സുമാരും. രോഗിയില്‍ നിന്ന് രോഗവിവരം മനസ്സിലാക്കി ഡോക്ടറുടെ അടുത്തേക്ക് അവരെ കൊണ്ടുപോകുമ്പോള്‍ ഒരു രോഗിയും ഒരു നഴ്‌സ് ചെയ്യുന്ന സേവനം എത്രയെന്ന് ചി ന്തിക്കാറുമില്ല. എന്നാല്‍ ഏത് അവസ്ഥയിലുമുള്ള ഒരു രോഗി യെ അറപ്പും വെറുപ്പുമില്ലാതെ ശുശ്രൂഷിക്കുന്നവരാണ് നമുക്കു ചുറ്റുമുള്ള നഴ്‌സുമാര്‍ എന്നതാണ് സത്യം. ഒരു തൊഴില്‍ എന്ന തിലുപരി അതൊരു സേവനവും അര്‍പ്പണവും കൂടിയാണ് ആതുര ശുശ്രൂഷയുടെ മുഖ്യ ഘടകമായ നഴ്‌സിംഗ് ജോലി. വേദനിച്ചു കൊണ്ടു തന്റെ അടുക്കലെത്തുന്ന രോഗിക്ക് ആശ്വാസം നല്‍കുന്നതോടൊപ്പം കരുണയുടെ കരതലസ്പര്‍ശം കൂടിയുള്ളതു കൊണ്ടാണ് നഴ്‌സുമാരെ ഭൂമിയിലെ മാലാഖമാര്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ അവര്‍ക്ക് വേണ്ടത്ര അം ഗീകാരമോ അര്‍ഹതയോ നല്‍കുന്നുണ്ടോയെന്ന് സംശയമാ ണ്. പ്രത്യേകിച്ച് നമ്മുടെ കേര ളത്തില്‍.

ഇന്നലെവരെ അവകാശങ്ങള്‍ നിഷേധിക്കപ്പെട്ട അര്‍ഹതയോ അംഗീകാരമോ കിട്ടാതെ പോയ കേരളത്തിലെ ഒരു സമൂഹം ഏതെന്നു ചോദിച്ചാല്‍ അതിന് ഒരുത്തരമേയുള്ളു കേരളത്തിലെ നഴ്‌സുമാര്‍. പ്രത്യേകിച്ച് സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍, അസംഘടിതരും അടിച്ചമര്‍ത്ത പ്പെട്ടവരുമായിരുന്നു കേരളത്തിലെ സ്വകാര്യാശുപത്രികളില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാര്‍. എട്ടു മണിക്കൂര്‍ ജോലിയെന്നത് പാടത്തു പണിയെടുക്കുന്ന വര്‍ക്കുപോലും കര്‍ശനമായി പാലിച്ചുപോയിരുന്ന സമയത്ത് സ്വകാര്യാശുപത്രികളില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാര്‍ക്ക് 12 മണിക്കൂറും അതില്‍ കൂടുതലു മായിരുന്നു. പറമ്പില്‍ പണിയെടുക്കാന്‍ വരുന്ന തൊഴിലാളിക്ക് നാനൂറും അഞ്ഞൂറും കൂലി കൊടുക്കുന്നിടത്ത് ജനറല്‍ നഴ്‌സിംഗും, ബിരുദവും ഉള്ള നഴ്‌സുമാര്‍ക്ക് കേരളത്തിലെ സ്വകാര്യാശു പത്രികള്‍ നല്‍കുന്ന ശമ്പളം മാസം നാലായിരമോ അയ്യായിരമോ ആണ്. എന്നാല്‍ സ്വകാര്യാ ശുപത്രികള്‍ രോഗികളില്‍ നിന്ന് ഗുരുതരമല്ലാത്ത രോഗത്തിനുള്ള ചികിത്സക്ക് ഈടാക്കുന്നത് അയ്യായിരവും പതിനായിരവുമാണ്. ഗുരുതരമായ രോഗങ്ങളാണെങ്കില്‍ പറയാതിരിക്കുന്നതാണ് ഭേദം. കടല്‍ കൊള്ളക്കാര്‍ക്കുപോലും ഇതിനേക്കാള്‍ അലിവുണ്ട് കൊള്ളയ്ക്ക് ഇരയാകുന്നവരോട്. അത്ര കണ്ട് കൊള്ളയാണ് സ്വകാര്യാശുപത്രികള്‍ കേരളത്തിലെന്ന് പറയാം. സര്‍ക്കാരും നിയമവും കോടതിയുമൊന്നും ഇവര്‍ക്ക് ബാധകമല്ലാത്തതു കൊണ്ട് അവര്‍ക്ക് ഇഷ്ടമുള്ള ത്രയാണ് രോഗികളില്‍ നിന്ന് ഈടാക്കുന്നത്.

എന്നാല്‍ ഈ രോഗികളെ ശുശ്രൂഷിക്കുന്ന നഴ്‌സുമാര്‍ക്ക് ഇവര്‍ നല്‍കുന്നതാകട്ടെ ഇതിന്റെ ഒരു ശതമാനം പോലുമില്ലായെന്നതാണ് വ സ്തുത. രോഗികളില്‍ നിന്ന് അമിത പണം ഈടാക്കി തടിച്ച് വീര്‍ത്ത് ശീമപന്നിപോലെ സ്വകാര്യാശുപത്രി ഉടമകള്‍ വളരുമ്പോള്‍ ഇവിടെ പണിയെടുക്കുന്ന നഴ്‌സുമാരുള്‍പ്പെടെയുള്ള ജീവനക്കാര്‍ നക്കാപിച്ച ശമ്പളവും വാങ്ങി ജീവിതം കൂട്ടിമുട്ടിക്കാന്‍ പാടുപെടുകയാണ്. അതാണ് കേരളത്തിലെ സ്വകാര്യാശുപത്രിയിലെ നഴ്‌സുമാരുടെ സ്ഥിതി. ജോലിഭാരം കൊണ്ട് നടുനിവര്‍ത്താന്‍ പോലും കഴിയാറില്ല പലപ്പോഴു മെന്ന് ഒരു സ്വാകാര്യാശുപത്രിയിലെ നഴ്‌സുമാര്‍ പറഞ്ഞതോര്‍ ത്തുപോകുകയാണ്.

എന്നിട്ടും പരാതിയോ പരിഭവമോ ഇല്ലാതെ പണിയെ ടുക്കുന്നവരായിരുന്നു കേരളത്തിലെ സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാര്‍. അവകാശങ്ങള്‍ ചോദിച്ചുവാങ്ങാന്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്കുപോലും സംഘടനകള്‍ ഉള്ള കേരളത്തില്‍ ഇവരുടെ അവകാശങ്ങള്‍ പോയിട്ട് അത്യാവശ്യ ആനുകൂ ല്യങ്ങള്‍ പോലും ചോദിക്കാന്‍ പോലും സംഘടനകളോ ഒന്നും ഇല്ലായിരുന്നു ഇന്നലെ വരെ. എന്നാല്‍ ഇന്ന് അവര്‍ക്കൊരു സംഘടനയുണ്ട്. ആ സംഘടനയുടെ നേതൃത്വത്തില്‍ ഇന്ന് അവര്‍ക്ക് ന്യായ മായി കിട്ടേണ്ട അവകാശങ്ങള്‍ക്കു വേണ്ടി പോരാട്ടം നടത്തുകയാ ണ്. ആ പോരാട്ടം ഇന്ന് കേരളത്തില്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. അര്‍ഹിക്കുന്ന അംഗീകാരം കിട്ടാന്‍ വേണ്ടി മാത്രമല്ല ഈ പോരാട്ടം അനുവദിച്ച ആനുകൂല്യം നോടിയെടുക്കാന്‍ വേണ്ടി കൂടിയാണ്.

അനുവദിച്ച ആനുകൂല്യങ്ങള്‍ എന്നു പറഞ്ഞാല്‍ സര്‍ക്കാരും കോടതിയും സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് നല്‍കേണ്ട ശമ്പളത്തിന്റെ തുകയെത്രയെന്ന് നിശ്ചയിച്ചിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും അതിനുശേഷം വന്ന പിണറായി സര്‍ക്കാരിന്റെ മുന്‍പിലും അവരുടെ സംഘടനാ നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചകളിലും തുടര്‍ന്ന് കോടതിയില്‍ നടത്തിയ നിയമ യുദ്ധത്തിലുമാണ് ഒരു സ്വകാര്യ ആശുപത്രിയിലെ നഴ്‌സിന്റെ ശരാശരി ശമ്പളം നിശ്ചയിക്കപ്പെട്ടത്.

അന്ന് നടത്തിയ സമരങ്ങളുടെ ഒത്തുതീര്‍പ്പെന്ന നിലക്കാണ് സ്വകാര്യാശുപത്രിയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് ശരാശരി ശമ്പളം ഇരുപതിനായിരം എന്നാക്കിയത്. എന്നാല്‍ അത് പാലിക്കാന്‍ മിക്ക ആശുപത്രി ഉടമകളും തയ്യാറായില്ല. അത് മാത്രമല്ല നിശ്ചയിച്ച ശമ്പളം നല്‍കിയില്ലെ ങ്കില്‍ അതിനെ ചോദ്യം ചെയ്താല്‍ ജോലിയില്‍ നിന്ന് പുറ ത്താക്കുന്ന സ്ഥിതിവിശേഷം കൂടിയുണ്ടായി. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളും കോടതിയുടെ ഉത്തരവുകളും കാറ്റില്‍ പറത്തിക്കൊണ്ട് സ്വകാര്യാശുപത്രി ഉടമകള്‍ തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ പ്രവര്‍ത്തിച്ചപ്പോള്‍ അതിനെതിരെ നഴ്‌സിംഗ് സംഘടനാ നേതാക്കള്‍ ആശുപത്രികള്‍ക്കു മുന്നില്‍ സമരം നടത്തിയപ്പോള്‍ അതിനെ അടിച്ച മര്‍ത്താന്‍ ആശുപത്രി ഉടമകളും അവരുടെ പണത്തിന്റെ ബലത്തില്‍ നിയമപാലകരും ശ്രമം നടത്തുകയുണ്ടായി. എന്നാല്‍ ആ ശ്രമം ഫലം കണ്ടില്ലെന്നു മാത്രമല്ല ആ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപി ച്ചുകൊണ്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്വകാര്യശുപത്രിയിലെ നഴ്‌സുമാര്‍ രംഗത്തു വരികയുണ്ടായി. അസംഘടിത ജനവിഭാഗമെന്ന് എഴു തി തള്ളിയ സ്വകാര്യാശുപത്രി നഴ്‌സുമാര്‍ സംഘടിതരായി തങ്ങളുടെ അവകാ ശങ്ങള്‍ക്കു വേണ്ടി പോരാടിയ പ്പോള്‍ തൊഴില്‍ ഉടമകളായ സ്വ കാര്യാശു പ്രതി ഉടമകള്‍ക്ക് മുട്ടു മടക്കേണ്ടി വന്നു.

തൊഴിലാളി പ്രസ്ഥാനങ്ങളില്‍ കൂടി വളര്‍ന്നു വന്ന സി.പി.എം. നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ഈ അവകാശസമരങ്ങള്‍ക്കു മുന്നില്‍ ഇരട്ടത്താപ്പു നയമാണ് സ്വീകരിക്കുന്നതെ ന്നു തന്നെ പറയാം. അതു മാത്രമല്ല ഈ സമരത്തെ അനാവശ്യ സമ രമായി ചിത്രീകരിക്കുക കൂടി ചെയ്തുയെന്നതാണ് ഒരു വസ്തുത. ഒരു ജനാധിപത്യ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇങ്ങനെയൊരു തണുപ്പന്‍ സ മീപനവും വിലകുറഞ്ഞ താറടിച്ചു കാണി ക്കുന്ന രീതിയിലുള്ള അഭിപ്രായ പ്രകടനവും ഉണ്ടായെങ്കില്‍ സര്‍ക്കാരിന് മുതലാളി വര്‍ക്ഷത്തോടുള്ള അനുകൂല സമീപനമായിരുന്നുയെന്നതില്‍ യാതൊരു സംശയവുമില്ല.

ഏതാണ്ട് രണ്ട് മാസത്തോളം നീണ്ടു നിന്ന നഴ്‌സിംഗ് സമരം കണ്ടിട്ടും കാണാത്ത ഭാവത്തില്‍ തൊഴിലാളി വര്‍ഗ്ഗസ്വഭാവമുള്ള ഭരണകക്ഷിയും അവരുടെ ഭരണകൂടവും ഒരു ചര്‍ച്ചക്കു പോകാന്‍ പോലും തയ്യാറായില്ലായെന്നത് ദശയുള്ളിടത്തെ കത്തിയോടുയെന്ന തിനു തുല്യമായി. മുതലാളിമാരെ പിണക്കിയാല്‍ തൊഴിലാളി പ്രസ്ഥാനങ്ങളും അവര്‍ നേതൃത്വം നല്‍കുന്ന മന്ത്രിസഭയും വെള്ളത്തിലാകുമെന്ന് ആരേ ക്കാളും നന്നായി അറിയാവുന്നവരാണ് ഭരണത്തിലുള്ളവര്‍. ഇന്ന് കേരളത്തിലെ സ്വകാര്യാശുപ്രതികളില്‍ കൂടുതലും സമു ദായത്തിന്റെയോ വലിയ കോടീ ശ്വരന്മാരുടേതുമാണ്.

അതുകൊണ്ടുതന്നെ അവരെ പിണക്കാര്‍ സര്‍ക്കാരിനോ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ താല്പര്യമില്ലായെന്നതാണ് സത്യം. ഏതാനും വര്‍ ഷങ്ങള്‍ക്കു മുന്‍പ് അമേരിക്ക സന്ദര്‍ശിച്ച കേരളത്തിലെ ഒരു യു.ഡി.എഫ്. എം.പി.യോട് എന്തുകൊണ്ട് നഴ്‌സിംഗ് സമരം രാഷ്ട്രീയ പാര്‍ട്ടികള്‍ കണ്ടില്ലൊയെന്ന് നടിക്കുന്നുയെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാല്‍ സ്വകാര്യാ ശുപത്രി ഉടമകള്‍ ഞങ്ങളോട് നിരസം പ്രകടിപ്പിക്കും തിരഞ്ഞെടുപ്പ് വരുമ്പോള്‍ അവരുടെ സഹായം ഉണ്ടെങ്കിലേ ചിലവുകള്‍ നടത്താന്‍ കഴിയൂയെന്ന് പറയുകയുണ്ടായി. വോട്ട് നല്‍കുന്ന ജനത്തേക്കാള്‍ തിരഞ്ഞെടുപ്പ് സഹായം ചെയ്യുന്ന മുതലാളിമാരോടാണ് ഇവര്‍ പ്രാധാന്യം നല്‍കുക. ഇപ്പോള്‍ ഇവിടെയും അതാണ് സംഭവിച്ചിരിക്കുന്നത്. അനാവശ്യ സമരങ്ങള്‍ നടത്തി കേരളത്തില്‍ മാര്‍ക്ഷ തടസ്സം സൃ ഷ്ടിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക ളുടെ സമരത്തേക്കാള്‍ അഷ്ടിക്കുവക കിട്ടാന്‍ വേണ്ടി നടത്തുന്ന അവകാശസമരങ്ങള്‍ക്കാണ് നാം പ്രാധാന്യം നല്‍കേണ്ടത്. അവര്‍ക്കുവേണ്ടി കേരളത്തിലെ സാധാരണക്കാരായ ജനങ്ങള്‍ പിന്തുണയുമായി രംഗത്തു വരിക തന്നെ വേണം. കടല്‍കടന്നുള്ള പിന്തുണ ഈ സമരത്തിന് ഉണ്ടാകണം. എങ്കില്‍ മാത്രമെ അധികാരവര്‍ക്ഷവും രാഷ്ട്രീയ നേതൃത്വവും ഉണര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളു.

കേരളത്തിലെ നഴ്‌സിംഗ് സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി രംഗത്തുവന്നുവെങ്കിലും അതും തകര്‍ത്ത് തങ്ങളുടെ ഇഷ്ടത്തിനൊത്ത് പ്രവര്‍ത്തിക്കാന്‍ കരുത്തരാണ് കേരളത്തിലെ സ്വകാര്യാശുപത്രി ഉടമകള്‍. ശക്തമായ നിയമ നിര്‍മ്മാണത്തില്‍ കൂടി അത് നടപ്പാക്കുന്നുണ്ടോ യെന്ന് സര്‍ക്കാര്‍ കര്‍ശന നിരീക്ഷണത്തില്‍കൂടി മാത്രമെ അവഗണിക്കപ്പെട്ട ഭൂമിയിലെ മാലാ ഖമാരായ ഈ നഴ്‌സുമാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താന്‍ കഴിയൂ. അതിനായി എല്ലാ ഭാഗത്തു നിന്നുമുള്ള സ ഹായസഹകര ണങ്ങള്‍ ഈ സമരത്തിനും അതിനുശേഷവും ഉണ്ടാകണം. 

Credits to joychenputhukulam.com

Read more

സ്വന്തം കുടുംബത്തെ സുരക്ഷിതരാക്കി രാഷ്ട്രീയ പകവീട്ടു നേതാക്കന്മാര്‍

പറഞ്ഞു പറഞ്ഞ് മടുത്ത ഒരു കാര്യം. എന്നിട്ടും വീണ്ടും പറയുന്നു. അതേ കേരളത്തിലെ അക്രമരാഷ്ട്രീയം തന്നെ. വീണ്ടും പറയാന്‍ കാരണം കണ്ണൂരില്‍ സുഹൈബിന്റെ കൊ ലപാതകം കേട്ടപ്പോഴാണ് ഇനിയൊരിക്കലും ഇതേപ്പറ്റി എഴുതു കയില്ലയെന്ന് പ്രതിജ്ഞയെടുത്തിട്ടും വീണ്ടും എഴുതാന്‍ കാര ണം. ഒരു കൊലപാതകമെന്ന് മാത്രം പറയാന്‍ കഴിയില്ല മറിച്ച് നീചവും നിന്ദ്യവുമായ ഏറ്റവും ക്രൂരമായ ഒരു പ്രവര്‍ത്തിയെന്നു വേണം അതിനെ വിളിക്കാന്‍. അത്രയ്ക്ക് ഹീനമായ പ്രവര്‍ത്തി യാണ് സുഹൈബിന്റെ കൊല പാതകത്തില്‍ക്കൂടി കൊലയാളി കള്‍ ചെയ്തുകൂട്ടിയത്. ഒരു മനുഷ്യശരീരത്തില്‍ മുപ്പതിലേറെ വെട്ടുകള്‍ വെട്ടിയാണ് അവര്‍ ആ അതിക്രൂരത കാണിച്ചതെന്ന് പറയുമ്പോള്‍ അറവുമാടിനോടുപോലും കാണിക്കാത്ത നീചപ്ര വര്‍ത്തിയാണ് ആ കാപാലികര്‍ കാട്ടിയത്. വില്‍ക്കാന്‍ തൂക്കിയി ട്ടിരിക്കുന്ന ഇറച്ചിതുണ്ടത്തില്‍ പോലും നാം കാണിക്കുന്ന ദയ യും കരുണയും സുഹൈബ് എന്ന ചെറുപ്പക്കാരനുമേല്‍ അവര്‍ കാണിച്ചില്ല.

കൊലപാതകം ആരു ചെയ്താലും അത് ഒരിക്കലും ന്യായീകരിക്കാന്‍ കഴിയില്ല. ഒരു വ്യക്തിയെ ഇല്ലാതാക്കാന്‍ ആര്‍ ക്കും ആരും അനുവാദം നല്‍കി യിട്ടില്ല. ഒരു ഭരണഘടനയും അ നുവദിക്കുന്നില്ല. ഒരു വ്യക്തി സമൂഹത്തിന് ഏറ്റവും അപകടകര മാകുന്ന അവസ്ഥയിലും സമൂഹത്തെ അപകടകരമാക്കുന്ന അവസ്ഥയിലും ആ വ്യക്തിയെക്കൊണ്ട് സഹജീവികള്‍ക്ക് ജീ വന്‍ ഉള്‍പ്പെടെയുള്ള നഷ്ടം ഉണ്ടാകുമ്പോള്‍ അയാളെ വധശി ക്ഷക്ക് വിധിക്കാന്‍ കോടതിക്ക് ഭരണഘടന അനുവാദം നല്‍കു ന്നു. ഒരു വ്യക്തിയെ വധശിക്ഷ ക്കു വിധിക്കുന്നതിനു മുന്‍പ് ആ വ്യക്തിക്ക് വധശിക്ഷ നല്‍കുന്ന തരത്തിലുള്ള കുറ്റം ചെയ്‌തോ യെന്ന് കുറ്റപത്രത്തിന്റെ തലനാരിഴ കീറി പഠിച്ചും ചിന്തിച്ചുമെ ഒരു ജഡ്ജി അയാള്‍ക്ക് വധശിക്ഷ നല്‍കുകയുള്ളു. അത്രമാത്രം ഗൗരവത്തോടെ മാത്രമെ ഒരു വ്യക്തിയെ വധശിക്ഷക്ക് വി ധിക്കുകയുള്ളു.

എന്നാല്‍ കേരളത്തിലെ കണ്ണൂര്‍ എന്ന കമ്മ്യൂണിസ്റ്റ് വേരോട്ടം ഏറ്റവും കൂടുതലുള്ള ജില്ലയിലെ രാഷ്ട്രീയ തലവെട്ട ല്‍ കലാപരിപാടി കാണുമ്പോള്‍ തോന്നുക വധശിക്ഷ വിധിക്കാ ന്‍ ഇവിടുത്തെ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമുണ്ടെന്നാണ്. അ ധികാരത്തിന്റെയും ആള്‍ബലത്തിന്റെയും അഹങ്കാരത്തില്‍ ആര്‍ക്കും ആരെയും നിഗ്രഹി ക്കാന്‍ അവകാശമുണ്ടെന്നാണ് ഇവരുടെയൊക്കെ മനോഭാവം. അതിന്റെ ഏറ്റവും അവസാന ത്തെ ഉദാഹരണമാണ് സുഹൈബിന്റെ കൊലപാതകം. ഈ അടുത്തകാലത്ത് കേരളക്കരയെ ആകെ പിടിച്ചു കുലുക്കിയ ഒന്നാ യിരുന്നു സുഹൈബിന്റെ കൊല പാതകം. ഇതിനു സമാനമായ ഒ ന്നായിരുന്നു ടി.പി. ചന്ദ്രശേഖര ന്റേത്. ഈ രണ്ട് കൊലപാതങ്ങ ളുടെ രീതി ഒന്നു തന്നെയായിരു ന്നു എന്നതാണ് ഒരു പ്രത്യേക ത. പ്രതിസ്ഥാനത്ത് ആരോപിപ്പി ക്കപ്പെട്ടിട്ടുള്ളതും ഒരു പ്രസ്ഥാന ത്തെ തന്നെയാണ്. സി.പി.എം. നെയാണ് എല്ലാ കണ്ണുകളും ഈ രണ്ട് കൊലപാതകങ്ങള്‍ നടന്ന പ്പോഴും നോക്കിയതും.

ചത്തതു കീചകനെങ്കില്‍ കൊന്നത് ഭീമന്‍ തന്നെയെ ന്നതുപോലെയാണ് ഈ കാര്യത്തിലും സംഭവിച്ചിരിക്കുന്നത്. ഞാന്‍ ഒരു കോണ്‍ഗ്രസ് അനുഭാവിയോ പ്രവര്‍ത്തകനോ അല്ല. ഒരിക്കലും ആ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുമില്ല. ഇനിയും പ്ര വര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്നുമില്ല. എനിക്ക് ഒരിക്കലും അന്തമായ കമ്മ്യൂണിസ്റ്റ് വിരോധം ഉണ്ടായിട്ടുമില്ല. എന്നാല്‍ സുഹൈ ബിന്റെ അറുംകൊലയെ അങ്ങേ യറ്റം അപലപിക്കുന്നു. ഇത്രയും മൃഗീയമായ ഒരു കൊലപാതം നടത്തുന്നതിന് സി.പി.എം. ആണ് നിര്‍ദ്ദേശം നല്‍കിയതെ ങ്കില്‍ ഒരു സത്യം തുറന്നു പറ യട്ടെ ആ പാര്‍ട്ടിയുടെ ഏറ്റവും വലിയ ക്രൂരതയായി മാത്രമെ പറയാന്‍ കഴിയൂ. അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനാണെങ്കില്‍ പോലും മനുഷത്വം മരവിച്ചിട്ടില്ലെങ്കില്‍ ആ വ്യക്തിക്കും അതേ പറയാനുള്ളു. അത്ര നീചമായ പ്രവര്‍ത്തിയാണ് സുഹൈബിന്റെ കൊലപാതകം എന്നു പറയാം. അധികാരത്തിന്റെ അടി ത്താങ്ങില്‍ എതിരാളികളെ അരിഞ്ഞു വീഴ്ത്തി ആധിപത്യമുറപ്പിക്കാനാണ് ശ്രമമെങ്കില്‍ അത് ജനം തന്നെ ഇല്ലാതാക്കും. മൂന്ന് പതിറ്റാണ്ട് അടക്കി വാണ ബംഗാളില്‍ സി.പി.എം. ഇന്ന് ഒന്നു മില്ലാതായത് അതിന് ഏറ്റവും വലിയ ഉദാഹരണമാണ്. തൃപു രയില്‍ ഒന്നുമില്ലാതാകാന്‍ പോ കുന്നതും അതുതന്നെ. ഇനിയും ഇങ്ങനെ പോയാല്‍ കേരളവും ആ സ്ഥിതിയിലേക്ക് പോകാന്‍ അധിക കാലം വേണ്ടിവരില്ല.
ആയുധമെടുത്തുകൊണ്ട് എതിരാളികളെ അരിഞ്ഞുവീഴ്ത്തി ആധിപത്യമുറപ്പിക്കുന്ന നേതാക്കള്‍ സുഹൈബിന്റെ പിതാവിന്റെ തേങ്ങലുകള്‍ കാണു ന്നുണ്ടോ. ആ ചെറുപ്പക്കാരന്റെ മാതാവിന്റെ വിങ്ങലുകള്‍ കേള്‍ക്കുന്നുണ്ടോ. ആ സഹോദരന്റെ പെങ്ങന്മാരുടെ വേര്‍പാടിന്റെ വേദന അറിയാന്‍ കഴിഞ്ഞിട്ടുണ്ടോ. ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്യുന്നുണ്ടെങ്കിലും അതൊന്നും അനുഭവിച്ച റിയാന്‍ അവര്‍ക്കായില്ല. കാരണം ഇത് തങ്ങളുടെ കുടുംബ ത്തിലോ തങ്ങളുടെ മക്കള്‍ക്കോ അല്ലാത്തതുതന്നെ. അങ്ങനെ ഒരു അനുഭവം തങ്ങള്‍ക്കുണ്ടാകാത്തതാണ് ഇവര്‍ ഇത്തരം ക്രൂരകൃത്യം ചെയ്യാന്‍ വീണ്ടും വീ ണ്ടും തുനിയുന്നത്.

മക്കള്‍ക്ക് ഒരു പോറല്‍ പോലുമേല്‍ക്കാതെ വിദേശത്ത് അയച്ച് സുരക്ഷിതരാക്കി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന അച്ഛന്മാര്‍ക്ക് ആ വേദനയുടെ ആഴമറിയാന്‍ കഴിയില്ല. വേദനി ച്ചവനെ വേദനയുടെ ആഴമറി യാന്‍ കഴിയൂ. കണ്ണൂരില്‍ ഏക മകന്‍ നഷ്ടപ്പെട്ട ഒരച്ഛന്റെ ഉള്ളു പിടഞ്ഞപ്പോള്‍ ആ കൊലപാത കത്തിന് ചുക്കാന്‍ പിടിച്ച അച്ഛന്മാര്‍ അതില്‍ വിജയഭേരി മുഴ ക്കികൊണ്ട് മന്ദഹാസത്തോടെ വാര്‍ത്താസമ്മേളനം നടത്തുന്ന തു കണ്ടപ്പോള്‍ പുച്ഛമാണോ, വെറുപ്പാണോ അതോ ഇതു രണ്ടും കൂടിയാണോ മനസ്സിലുണ്ടായതെന്ന് തോന്നിപ്പോയി. അ തിനേക്കാള്‍ പ്രതിഷേധം തോ ന്നിയത് ഒരച്ഛന്‍ കൂടിയായ മുഖ്യ മന്ത്രിയുടെ തണുപ്പന്‍ മട്ടാണ്. അദ്ദേഹം ഒരു പാര്‍ട്ടിയുടെ മു ഖ്യമന്ത്രിയല്ല. ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാണ്. സം സ്ഥാനത്തിലെ ഒരു പൗരനാണ് അതിമൃഗീയമായി കൊല്ലപ്പെട്ടത്. ജനത്തിന്റെ ജീവനും സ്വത്തി നും പൂര്‍ണ്ണ സുരക്ഷിതത്വം ഉറ പ്പു വരുത്താമെന്ന പ്രതിജ്ഞ യോടെയാണ് മുഖ്യമന്ത്രി സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. എന്നാല്‍ ഇവി ടെ കണ്ടത് മുഖ്യമന്ത്രി ഇതൊന്നുമറിഞ്ഞില്ലായെന്ന മട്ടിലാണ്. അദ്ദേഹം മുഖ്യമന്ത്രി മാത്രമല്ല ആഭ്യന്തരവകുപ്പ് മന്ത്രി കൂടിയാ ണ്. അറിഞ്ഞ ഉടന്‍ ശക്തമായ നടപടിയെടുക്കാന്‍ മുഖ്യമന്ത്രി കൂടിയായ ആഭ്യന്തര മന്ത്രിക്കാ കണമായിരുന്നു.

പാര്‍ട്ടിയില്‍ നിന്നാണ് ഒരാള്‍ മുഖ്യമന്ത്രിയാകുന്നതെ ങ്കിലും ആ വ്യക്തി മുഖ്യമ ന്ത്രിയായി സത്യപ്രതിജ്ഞ ചെ യ്തു കഴിഞ്ഞാല്‍ പാര്‍ട്ടിയുടെ നിലപാട് നോക്കിയല്ല പ്രവര്‍ത്തി ക്കേണ്ടത്. പാര്‍ട്ടിയുടെ താല്പര്യ മനുസരിച്ചല്ല ഭരണം കൊണ്ടു പോകേണ്ടത്. തന്റെ ജനങ്ങളില്‍ ഒരാള്‍ അരിഞ്ഞു വീഴ്ത്തപ്പെട്ട പ്പോള്‍ അതറിയാതെ ആര്‍ക്കും പ്രയോജനമില്ലാത്ത ഒരു പാട്ടിന് വീണവായിക്കാനാണ് കേരള മു ഖ്യന്‍ സമയം കണ്ടെത്തിയതെ ന്ന് വിമര്‍ശിക്കപ്പെടുമ്പോള്‍ നഗ രം കത്തിയെരിഞ്ഞപ്പോള്‍ വീണ വായിച്ചുകൊണ്ടിരുന്ന നീറോ ചക്രവര്‍ത്തിയെയാണ് ഓര്‍മ്മ വന്നത്. പ്രതിസന്ധി ഘട്ടത്തില്‍ നടപടിയെടുക്കാതെ അതില്‍ നി ന്ന് ഒഴിഞ്ഞു മാറി സ്വന്തം സു ഖം ആസ്വദിച്ച നീറോ ആയിരു ന്നു എന്നും ഒരു അപഹാസ്യ കഥാപാത്രം. ഇതൊക്കെ കാണു മ്പോള്‍ നീറോ എത്രയോ മഹാ നാണെന്ന് തോന്നിപോകുന്നുയെ ന്ന് ഒരാള്‍ പറഞ്ഞത് ഓര്‍മ്മ വന്നുപോയി.

കോടതിയുടെ പരാമ ര്‍ശത്തില്‍പ്പോലും മുഖ്യമന്ത്രി കസേര വലിച്ചെറിഞ്ഞ പാരമ്പ ര്യമുള്ള സ്ഥാനത്ത് അതിന്റെ മ ഹത്വം അറിഞ്ഞു പ്രവര്‍ത്തിക്കാ തെ വന്നാല്‍ അതിനു കൊടു ക്കേണ്ട വില വളരെ വലുതാകും. ആ ജനവികാരം തടയാന്‍ ഒരു ശക്തനും ആകില്ല. അയാള്‍ എത്ര ഉന്നതനായാലും.

കുടുംബങ്ങളെ അനാ ഥമാക്കുകയും ഉറ്റവര്‍ക്കും ഉടയ വര്‍ക്കും തങ്ങളുടെ സ്വന്തക്കാ രെ നഷ്ടപ്പെടുത്തുകയും ചെയ്യു ന്ന ഈ രാഷ്ട്രീയ കൊലപാതക ങ്ങള്‍ ഇനിയെങ്കിലും അവസാ നിപ്പിച്ചു കൂടെ. ഒരു യുദ്ധമുണ്ടായാല്‍ പോലും ഇത്രയധികം ആ ളുകള്‍ കേരളത്തില്‍ കൊല്ലപ്പെടുകയില്ല. പ്രതികാരം തീര്‍ക്കാ നും പാര്‍ട്ടി വളര്‍ത്താനും വേണ്ടി രാഷ്ട്രീയ കൊലപാതകങ്ങള്‍ മാര്‍ക്ഷമാക്കുന്ന നേതാക്കന്മാരായ അച്ഛന്‍മാര്‍ ഒരായുധം കൊടുത്ത് സ്വന്തം മക്കളെ നിര ത്തിലിറക്കാന്‍ ധൈര്യം കാണി ക്കുമോ. സാമ്പത്തിക തിരിമറി കാട്ടിയതിന്റെ പേരില്‍ വിദേശത്ത് കേസില്‍ കുടുങ്ങിയ തന്റെ മകനെ രക്ഷിക്കാന്‍ വേണ്ടി പരക്കം പാഞ്ഞ നേതാവായ അച്ഛ നെ കേരളക്കര കണ്ടതാണ്. ആ മകനെ രക്ഷിക്കാന്‍ വേണ്ടി ആ അച്ഛനും അദ്ദേഹത്തിന്റെ പാര്‍ട്ടി യും കാണിച്ച വ്യഗ്രത നാം മറന്നിട്ടില്ല. അതിന്റെ ഒരു ശതമാനം കരുണയും കരുതലും അന്യന്റെ മകന്റെ സഹോദരന്റെ കാര്യത്തി ല്‍ കാണിച്ചാല്‍ മതി രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനി ക്കാന്‍ അതിന്റെ ഒരംശം മതി മറ്റൊരച്ഛന്റെ കണ്ണില്‍ നിന്ന് ചു ടുകണ്ണുനീര്‍ വരാതിരിക്കാന്‍. പ ക്ഷേ അതു നടക്കില്ലല്ലോ. മറ്റൊ രാളുടെ നഷ്ടത്തില്‍ നിന്ന് ലാഭം കൊയ്യാനാണല്ലോ പ്രായോഗിക രാഷ്ട്രീയത്തില്‍ നടക്കുക അതാണല്ലോ പ്രായോഗിക രാഷ്ട്രീ യം.

ഇത്തരം പ്രായോഗിക രാഷ്ട്രീയക്കാരെ ഒറ്റപ്പെടുത്താത്ത കാലത്തോളം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നുകൊ ണ്ടേയിരിക്കും. രാഷ്ട്രീയ കൊല പാതകങ്ങള്‍ നടത്തുന്നതിന്റെ മറ്റൊരു വശം അണികളെ ആ വേശം കൊള്ളിച്ച് തങ്ങളോടൊ പ്പം നിര്‍ത്തുക എന്നതാണ്. അതും പ്രായോഗിക രാഷ്ട്രീയത്തി ന്റെ മറ്റൊരു വശമാണ്. ചുരുക്ക ത്തില്‍ രാഷ്ട്രീയ കൊലപാതക മെന്നത് എതിരാളിയെ വക വരുത്തി അണികളെ ആവേശം കൊള്ളിച്ച് പാര്‍ട്ടികളുടെ അടി ത്തറ വിപുലീകരിക്കുകയെന്ന പ്രായോഗിക രാഷ്ട്രീയക്കാരുടെ വികലമായ ആശയമാണ്. അത് തകര്‍ക്കാന്‍ നിഷ്പക്ഷരായ ജന ങ്ങള്‍ക്ക് കഴിയണം. അതിനാണ് ജനാധിപത്യ രാജ്യത്തുള്ള തിരഞ്ഞെടുപ്പുകളും മറ്റും. ജനങ്ങള്‍ പ്രതികരിക്കുക തന്നെ വേണം. ഈ കാടത്വത്തിനെതിരെ അതി നിപ്പോള്‍ അവര്‍ക്ക് സോഷ്യല്‍ മീഡിയകള്‍ ഉള്‍പ്പെടെയുള്ള സംവിധാനമുണ്ട് പ്രതികരിക്കു കയും പ്രതിഷേധിക്കുകയും ചെ യ്തുകൊണ്ട്. ജനത്തിനു മാത്ര മെ ഇതിനറുതി വരുത്താന്‍ കഴിയൂ. 

Credits to joychenputhukulam.com

Read more

ഇന്ത്യന്‍ സൈന്യത്തിന് വിലയിടാമോ?

ഇന്ത്യന്‍ സേനയെ പരിഹസിച്ചുകൊണ്ട് ആര്‍.എസ്. എസ്. മേധാവി നടത്തിയ പരാമര്‍ശം വന്‍ വിവാദമായിക്കൊണ്ടിരിക്കുകയാണ്. യുദ്ധത്തിന് തയ്യാറെടുക്കാന്‍ ഇന്ത്യന്‍ സേനയ്ക്ക് ആറുമാസം സമയമെടു ക്കുമെങ്കില്‍ ആര്‍.എസ്.എസിന് മൂന്ന് ദിവസം മതിയെന്നാണ് അദ്ദേഹം ഇന്ത്യന്‍ സേനയെ കളിയാക്കിക്കൊണ്ട് പറഞ്ഞത്. ഒരു പക്ഷേ ഇന്ത്യന്‍ സേനയെ ഇത്രയധികം കളിയാക്കിയ ഒരു പരാമര്‍ശം ഇതിനു മുന്‍പ് ആ രെങ്കിലും നടത്തിയിട്ടുണ്ടോയെന്ന് സംശയമാണ്.

ഇന്ത്യന്‍ സേനയെക്കുറിച്ചോ അതിന്റെ ശക്തിയെക്കുറിച്ചോ കഴിവിനെക്കുറിച്ചോ അറിയാത്ത ഒരു വ്യക്തിയല്ല ഈ പരാമര്‍ശം നടത്തിയത്. ഇന്ത്യന്‍ സേനയുടെ ശക്തിയെന്തെന്ന് കണ്ടും കേട്ടും അതിന്റെ ശക്തിയില്‍ അഭിമാനിക്കുന്നവരാണ് രാജ്യസ്‌നേഹമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും ആ ശക്തിയില്‍ അഭിമാനം മാത്രമല്ല സുരക്ഷിത ത്വത്തിന്റെ ആത്മ വിശ്വാസവുമുണ്ട്. വെയിലും ചൂടും തണുപ്പും മഞ്ഞുമേറ്റ് കുടുംബത്തെയും കൂട്ടുകാരെയും നാടിനെയും നാ ട്ടുകാരേയും അതിര്‍ത്തിയില്‍ ഇന്ത്യന്‍സേന കാവല്‍ കിടക്കുന്ന തുകൊണ്ടാണ് ഭഗത്തുള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരായി അവരവരുടെ വീടുകളില്‍ കുടുംബ ത്തോടൊപ്പം സുരക്ഷിതരായി കിടുന്നുറങ്ങുന്നത്. അവരുടെ കണ്ണൊന്നു തെറ്റിയാല്‍ അവരുടെ ശ്രദ്ധയൊന്നു തെറ്റിയാല്‍ കഴുകന്‍ കണ്ണുകളുമായി കാശ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഇന്ത്യ പിടിച്ചടക്കുമെന്നത് ഏതൊരു ഇന്ത്യക്കാരനും അറിയാം. ആ പാക്ക് സേനയോടൊപ്പം ഇന്ത്യയെ വെട്ടിമുറിക്കാന്‍ കണ്ണിലെണ്ണയുമൊഴിച്ച് രാപക ലില്ലാതെയിരിക്കുന്ന കമ്മ്യൂണിസ്റ്റ് ചൈനയുമുണ്ടാകും ഇന്ത്യയെ തകര്‍ക്കാന്‍.

ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്കു മുന്നില്‍ പതറാതെ രാജ്യം കത്തിച്ചാമ്പലാ ക്കാന്‍ വേണ്ടി നുഴഞ്ഞു കയറുന്ന ഭീകകരെ കരുത്തോടെ നേരിട്ട് കാലപുരിക്കയച്ച് രാജ്യം കാക്കുന്ന സൈനീകന്റെ വില അളക്കാന്‍ നോക്കിയാല്‍ സൈനീകനിരിക്കുന്ന ത്രാസിന്റെ ഭാഗത്തായിരിക്കും ഭാരക്കൂടുതല്‍. അത്രകണ്ട് വിലപ്പെട്ടതാണ് ഇന്ത്യയിലെ ഓരോ സൈനീക ന്റെയും സേവനം.

ഇന്ത്യയുടെ വിയര്‍പ്പ് കര്‍ഷകരാണെന്ന് പറയുംപോലെ ഇന്ത്യയുടെ സുരക്ഷിതത്വവും കരുത്തും ഓരോ സൈനീക നിലുമാണെന്ന് പറയാം. മുന്‍ പ്രധാനമന്ത്രിലാല്‍ ബഹദൂര്‍ ശാസ്ത്രി അതുകൊണ്ടാണ് ഒരിക്കല്‍ പറഞ്ഞത് ജയ്ജവാന്‍ ജയ് കിസാന്‍. ആ വാക്കില്‍ ഒരു സൈനീകന്റെയും കര്‍ഷകന്റെയും മഹത്വം അടങ്ങിയിട്ടുണ്ട്. കര്‍ഷകന്റെ വിയര്‍പ്പിന്റെ ഫല മാണ് നമ്മുടെ അന്നം അതുപോലെ നമ്മുടെ സുരക്ഷിതത്വം ഒരു സൈനീകന്റെ ആത്മാര്‍പ്പണത്തിലാണ്. ആ തിരിച്ചറിവാണ് ശാസ്ത്രി എന്ന ഇന്ത്യ കണ്ട ഏറ്റവും ലളിതനായ പ്രധാനമന്ത്രിയില്‍ക്കൂടി ലോകം ശ്രവിച്ചത്.

രാജ്യസ്‌നേഹം എന്ന് നാഴികയ്ക്ക് നാല്പതുവട്ടം പറ ഞ്ഞതുകൊണ്ടായില്ല. രാജ്യത്തിനുവേണ്ടി സേവനം ചെയ്യുന്ന വരെ അംഗീകരിക്കാനും ആദരിക്കാനും കഴിയണം. ഇതിനൊന്നും കഴിയാത്ത മനസ്സാണെങ്കി ല്‍ അവരെ അവഹേളിക്കാതെയിരുന്നുകൂടെ. രാജ്യസ്‌നേഹ വും രാജ്യസേവനവും വാതോരാതെ വിളംബരം ചെയ്തതു കൊണ്ടുമാത്രമായില്ല. അത് എത്രമാത്രം ഉള്ളില്‍ ഉണ്ടെന്ന് തെളിയിക്കുക കൂടി ചെയ്യണം. എങ്കില്‍ മാത്രമെ അതില്‍ എത്ര മാത്രം ആത്മാര്‍ത്ഥത ഉണ്ടെന്ന് മനസ്സിലാക്കാന്‍ കഴിയൂ.

ഇന്ത്യന്‍ ആര്‍മിയുടെ ശക്തിയെ പരിഹസിച്ച് ഭഗത്ത് പറയുമ്പോള്‍ അദ്ദേഹം ഒരു കാര്യം മറന്നുപോയി. ലോകത്തിന്നു ള്ളതില്‍ വച്ച് ഏറ്റവും ശക്തമായ പത്ത് സേനകളില്‍ ഒന്നാണ് ഇ ന്ത്യന്‍ സേന. വ്യക്തമായി പറ ഞ്ഞാല്‍ വികസിത രാഷ്ട്രങ്ങളെന്ന് നാം വിളിച്ചിരുന്ന പാശ്ചാ ത്യ രാജ്യങ്ങള്‍ക്കൊപ്പം അല്ലെങ്കില്‍ അതിനുമപ്പുറമാണ് നമ്മുടെ സേനയുടെ സ്ഥാനമെന്ന് യഥാര്‍ത്ഥ ദേശസ്‌നേഹികളാണെങ്കില്‍ അവര്‍ക്ക് അഭിമാനത്തിന്റെ ഉള്‍പുളകം ഉണ്ടാകാം. ഏത് പ്രതികൂല കാലാവസ്ഥയേയും തരണം ചെയ്യാനുള്ള കരുത്തും ശേഷിയും നമ്മുടെ സേനക്കുണ്ടെന്നു മാത്രമല്ല എല്ലാ കാലാവസ്ഥയും ഇന്ത്യന്‍ സേനക്കാരു ടെ ശരീരത്തിനനുകൂലമാകുകയും ചെയ്യും. ഇന്ത്യയില്‍ എല്ലാ കാലാവസ്ഥയും ഉണ്ടെന്നതും ഒരു സൈനീകന്‍ നിര്‍ബന്ധമായും ഇതിനെയെല്ലാം അഭിമുഖീകരിക്കുമെന്നതുമാണ് ഉത്തരേന്ത്യയിലെ കൊടും ചൂടിലും കാശ്മീരിലെ കൊടും തണുപ്പിലും അസ്സമിലെ മണ്‍സൂണിലും തുടങ്ങി എല്ലാ സ്ഥലങ്ങളിലും കാലാവസ്ഥയിലും ഒരു ഇന്ത്യന്‍ സൈനീകന്‍ പരിശീലനം നേടിയെടുക്കുമെന്നതാണ് കാലാ വസ്ഥകളെപ്പോലും അഭിമുഖീകരിക്കാനുള്ള കഴിവ് ഓരോ ഇ ന്ത്യന്‍ സൈനീകനുമുണ്ട്. അതുണ്ടാകുന്നത് ഇങ്ങനെയുമാണ്.

ഇനിയും ഇന്ത്യന്‍ സേന നടത്തിയ പോരാട്ടങ്ങളെക്കുറിച്ച് പറഞ്ഞാല്‍ 62-ലെ ഇന്തോ ചൈന യുദ്ധമൊഴിച്ച് ഇന്ത്യന്‍ സേന ഒരു യുദ്ധത്തിലും പരാജയപ്പെട്ടിട്ടില്ല. 47-ല്‍ കാശ്മീര്‍ ഇന്ത്യന്‍ യൂണിയനില്‍ ചേരാതെ നിന്നപ്പോള്‍ മുതല്‍ ഇന്ത്യ ശക്തമായ പോരാട്ടം നടത്തിയാണ് അ ത് നേടിയെടുത്തത്. പാക്കിസ്ഥാന്‍ കാശ്മീരിനെ തങ്ങളുടെ വാലാക്കാന്‍ നോക്കിയപ്പോഴായി രുന്നു ഇന്ത്യ തങ്ങളുടെ സൈനീക ശക്തി അവര്‍ക്കും കാശ്മീരിനും കാട്ടി കൊടുത്തത്. 65-ലെ പാക്കിസ്ഥാന്റെ ഓപ്പറേഷന്‍ ഗി ബ്രാല്‍ട്ടര്‍ തകര്‍ത്തുകൊണ്ട് ഇന്ത്യ മുന്നേറ്റം കാഴ്ചവച്ചതും 71- ലെ യുദ്ധവും 1999-ലെ കാര്‍ഗില്‍ യുദ്ധവും വിജയത്തിന്റെ വെന്നികൊടി പാറിച്ചത് ഇന്ത്യന്‍ സേനയുടെ ശക്തിയല്ലെന്ന് ഭഗത്തിന് പറയാന്‍ കഴിയുമോ. 71-ല്‍ ഉണ്ടായിരുന്ന ശക്തിയേ ക്കാള്‍ പതിന്‍മടങ്ങ് ശക്തരായി രുന്നു 99-ല്‍ കാര്‍ഗില്‍ യുദ്ധ ത്തില്‍ ഇന്ത്യയ്ക്കുണ്ടായിരുന്ന ത്. ഇന്ത്യന്‍ സേനയുടെ ശക്തമായ മുന്നേറ്റത്തില്‍ പിടിച്ചു നില്‍ക്കാനാകാതെ അടിതെറ്റി വീണ പാക്ക് സേന തകര്‍ന്ന് തരിപ്പണമാകാതെ പോയെങ്കില്‍ അത് ഇന്ത്യന്‍ സേനയുടെ ഔദാര്യം ഒന്നു മാത്രമായിരുന്നുയെ ന്നു തന്നെ പറയാം.

കാശ്മീര്‍ ഇന്നും ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നത് ഹിമാചല്‍പ്രദേശ് ഇന്നും ചൈനയ്‌ക്കൊപ്പം പോകാതെ ഇന്ത്യയ്‌ക്കൊപ്പം നില്‍ക്കുന്നത് ഇന്ത്യന്‍ സേനയുടെ ശക്തമായ സുരക്ഷ കാവലുള്ളതുകൊണ്ടാണ്. ഇന്ത്യന്‍ സേനയോടു പൊരുതി ആ പ്രദേശങ്ങള്‍ പിടിച്ചെടുക്കാ ന്‍ കാശ്മീര്‍ ഭാഗത്തുള്ള പാക്കി സ്ഥാനും ഹിമാചല്‍പ്രദേശത്തുള്ള ചൈനയ്ക്കും കഴിയാതെ പോകുന്നത് ഇന്ത്യന്‍ സേനയുടെ ശക്തി ഭയന്നു തന്നെയാണ്. അല്ലാതെ ട്രൗസറിന്റെ ബലത്തില്‍ ഉള്ള ചില കപട രാജ്യസ്‌നേഹികള്‍ ഉള്ളതുകൊണ്ടല്ല. ഇന്ത്യയുടെ അതിര്‍ത്തി കാക്കാന്‍ പോകുന്ന ഒരു സൈനീകര്‍ ഏത് നിമിഷവും യുദ്ധമുണ്ടാകുമെന്ന ഒരുക്കത്തോടെയും മറ്റുമായാണ് പോകുന്നതെന്ന് ഒരു സൈനീക നോടു ചോദിച്ചാല്‍ മനസ്സിലാകും വീട്ടില്‍ നിന്ന് അതിര്‍ത്തിയിലേക്കാണ് പോകുന്നതെങ്കില്‍ അവര്‍ക്ക് നില്‍കുന്ന യാത്രയയപ്പ് വടക്കന്‍ സംസ്ഥാനങ്ങളില്‍ ചില പ്രദേശത്ത് നല്‍കുന്നത് ഒരു വീരാളിയുടേതുപോലെയായിരിക്കും. അത്രകണ്ട് പ്രാധാന്യത്തോടെ യാണ് ആ യാത്രയയപ്പ് നല്‍കു ന്നത്. ഇന്ത്യന്‍ സേനയോടു പൊ രുതി നേടാന്‍ കഴിവില്ലാത്തതു കൊണ്ടാണ് പാക്കിസ്ഥാന്‍ കാ ശ്മീരിലും ചൈന ഹിമാചല്‍പ്ര ദേശിലും പ്രശ്‌നങ്ങള്‍ സൃഷ്ടി ക്കാന്‍ ശ്രമിക്കുന്നത്.

ചില രാജ്യങ്ങളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോ ള്‍ അവിടുത്തെ ഭരണകൂടത്തെ സഹായിക്കാന്‍ ഇന്ത്യന്‍ സേന മുന്നോട്ടു വന്നിട്ടുണ്ടെന്നു കൂടി ഓര്‍ക്കുന്നത് നന്ന്. 87-ല്‍ ശ്രീലങ്കയിലും 88-ല്‍ മലിദ്വീപിലും ആഭ്യന്തര കുഴപ്പങ്ങള്‍ ഉണ്ടായപ്പോള്‍ ഇന്ത്യന്‍ സേന അവിടു ത്തെ ഭരണകൂടത്തെ സഹായിക്കാന്‍ രംഗത്തു വരികയുണ്ടാ യി. 87-ല്‍ പ്രഭാകരന്റെ നേതൃത്വത്തില്‍ തമിഴ്പുലികള്‍ എന്ന തീ വ്രവാദികള്‍ അധികാരം പിടി ച്ചെടുക്കാന്‍ രംഗത്തു വന്നപ്പോള്‍ ശ്രീലങ്കന്‍ സേനയെ സഹായിക്കാനാണ് ഇന്ത്യന്‍ സേന രംഗത്തു വന്നത്. 88-ല്‍ മലിദ്വീപില്‍ പ്രസിഡന്റ് അബ്ദുള്‍ ഗയുമിനെ അട്ടിമറിക്കാന്‍ ഒരു വിഭാഗം സൈനീകര്‍ നടത്തിയ പ്പോള്‍ അവിടുത്തെ ഭരണകൂടത്തെ സഹായിക്കാന്‍ ഇന്ത്യന്‍ സേനയായിരുന്നു എത്തിയത്. അങ്ങനെ ഇന്ത്യന്‍ സേനയുടെ സേവനം കടലുകള്‍ കടന്നും പോയിട്ടുണ്ട്.

അങ്ങനെയൊരു സൈനീക വ്യൂഹത്തെ താരതമ്യപ്പെടുത്താനോ തരംതാഴ്ത്തി കാണിക്കാനോ ആര്‍ക്കും സാധിക്കുകയില്ല. ശത്രു സൈന്യത്തിന്റെ വെടിയുണ്ടകളേക്കാളും ബോം ബുകളേക്കാളും ഇന്ത്യന്‍ സേന യിലെ ഓരോ സൈനീകനേയും വേദനിപ്പിക്കുകയും മുറിപ്പെടു ത്തുകയും ചെയ്യുന്നതാണ് ഇ ന്ത്യന്‍ സേനയെ തരംതാഴ്ത്തി ക്കാണിക്കുന്ന ഇത്തരം പ്രസ്താവനകള്‍. തങ്ങളുടെ മഹത്വം വീമ്പിളക്കാന്‍ വേണ്ടിയാണെങ്കില്‍ പോലും അത് അല്പം കൂടിപ്പോ യിയെന്നു പറയാന്‍ കഴിയൂ. ഇന്ത്യക്കകത്ത് ഒരു ദുരന്തമുണ്ടാ യാല്‍ ആദ്യം ഓടിയെത്തുന്നതും ജനങ്ങളെ സഹായിക്കുന്നതും ഇന്ത്യന്‍ സേനയാണ്. അവിടെ സ്വകാര്യസേനയെ കണ്ടിട്ടില്ല. പുകഴ്ത്തിയില്ലെങ്കിലും താഴ് ത്താതിരുന്നാല്‍ മതി. അതാണ് ഒരു ഭാരതീയന്റെ ഭാഗത്തു നിന്നും സൈന്യത്തിനെക്കുറിച്ച് ഉണ്ടാകേണ്ടത്. പ്രത്യേകിച്ച് ദേശസ്‌നേഹം വാതോരാതെ പറ യുന്നവര്‍ക്കും.

Credits to joychenputhukulam.com

Read more

മഹാത്മജി: അടിമത്വത്തിന്റെ ചങ്ങലപൊട്ടിച്ചെറിഞ്ഞ വീര പുരുഷന്‍

രാഷ്ട്രപിതാവ് മഹാത്മജി ഓര്‍മ്മയായിട്ട് ഏഴ് പതിറ്റാണ്ട് കഴിഞ്ഞു. ലോകം കണ്ട മഹാത്മാക്കളില്‍ മുന്‍നിരയില്‍ ഇന്നും തിളങ്ങി നില്‍ക്കുന്ന മഹാത്മജി ഭാരതത്തിന്റെ പുണ്യവും ലോകത്തിന്റെ മാര്‍ക്ഷദര്‍ശി യുമായിരുന്നു. വാക്കുകള്‍ ആദര്‍ശത്തില്‍ കൂടി ചാലിച്ച് പ്രവര്‍ത്തി പദത്തില്‍ കൊണ്ടുവന്ന് രാഷ്ട്രത്തെ സേവിക്കുകയും ജനത്തെ നയിക്കുകയും ചെയത മഹാത ്മാവായിരുന്നു മഹാത്മാഗാന്ധി എന്ന ഇന്ത്യയുടെ ബാപ്പുജി. ഇന്ത്യയുടെ ആത്മാവും ആവേശവുമായിരുന്നു മഹാത്മാഗാന്ധി. കേവലമൊരു നേതാവിനപ്പുറം ഭാരതത്തിന്റെ ആത്മാവിനെ തൊട്ടറിഞ്ഞ് ജനത്തിന്റെ ആവശ്യവും ആഗ്രഹ വും ഉള്‍ക്കൊണ്ടുകൊണ്ട് അവരുടെ സ്വാതന്ത്ര്യത്തിനുവേ ണ്ടിയുള്ള പോരാട്ടം നയിച്ച മഹാത്മജി ഇന്ത്യയ്ക്ക് നാഥനായിരുന്നു. ഭാരതമെന്ന മഹാകു ടുംബത്തിന്റെ പിതൃതുല്യനായിട്ടായിരുന്നു മഹാത്മാഗാന്ധിയെ ജനത കണ്ടിരുന്നത്.

അതുകൊണ്ടായിരുന്നു പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു അദ്ദേഹത്തെ പിതാവ് എന്നര്‍ത്ഥമുള്ള ബാപ്പുജി എന്ന് അഭിസംബോധന ചെയ്തത്. സു ബാഷ്ചന്ദ്രബോസ് രാഷ്ട്രപിതാവ് എന്ന് കൂടുതല്‍ അര്‍ത്ഥ വത്തായി അഭിസംബോധന ചെയ്തപ്പോള്‍ രാജ്യം ലോകര്‍ ക്കു മുന്നില്‍ അഭിമാനപുര സരം തലയുയര്‍ത്തി അത് ഏറ്റുവാങ്ങി. ലോകം കണ്ട ഏറ്റ വും വലിയ മഹാനാണ് തങ്ങളുടെ രാഷ്ട്രപിതാവ് എന്നതായിരുന്നു ആ അഭിമാനത്തില്‍ തിളങ്ങി നിന്നത്. കണ്ടും കൊടുത്തും കേട്ടും ശീലിച്ചവയില്‍ നിന്ന് ഏറെ വ്യത്യസ്തമായ ഒരു സമരമുറയായിരുന്നു മ ഹാത്മജിയില്‍ കൂടി ലോക ജനത കണ്ടതും കേട്ടതും. ആയുധമേന്താതെ ആശയങ്ങളും ആവശ്യങ്ങളുമായി അധികാര വര്‍ക്ഷത്തിനു മുന്നില്‍ രക്തര ഹിത വിപ്ലവം നയിച്ച് അടിമത്വത്തിന്റെ ചങ്ങലപൊട്ടിച്ചെറിയാന്‍ മഹാത്മജിയ്ക്കല്ലാതെ അന്നു വരെ ആര്‍ക്കും കഴിഞ്ഞില്ല. ആയുധമേന്തിയ പോരാട്ടവും ഒളിപ്പോരു നിറഞ്ഞ യു ദ്ധവുമായി അന്നു വരെ ലോക ചരിത്രം പോയപ്പോള്‍ അഹിം സയില്‍ കൂടി പോരാട്ടം നയിച്ച് വിജയിക്കാമെന്ന് മഹാത്മജി ലോകത്തിനു മുന്നില്‍ കാട്ടി കൊടുത്തു.

കണ്ണിനു പകരം കണ്ണ് പല്ലിനു പകരം പല്ല് എന്നതു കേട്ട് പ്രവര്‍ത്തിച്ച ജനത്തിനു മുന്നില്‍ ഒരു ചെകിട്ടത്തടിക്കുന്നവന് മറുചെകിടു കൂടി കാണിച്ചു കൊടുക്കണമെന്ന് പറഞ്ഞ് ലോകര്‍ക്കു മുന്നില്‍ സ് നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്നു നല്‍കിയ യേശുക്രിസ്തുവിനെ മാതൃകയാക്കിയ മഹാത്മജി അതനുസരിച്ച് ജീവിതം നയി ച്ച് ലോകത്തിനു മാതൃകയായി. ആ മഹാത്മജിയെ മാതൃകയാക്കിയ ലോക നേതാക്കള്‍ അനേകരായിരുന്നു.

തന്റെ ജനത്തിന്റെ മോചനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി പോരാടിയ മാര്‍ട്ടിന്‍ ലൂദര്‍കിംഗ് ജൂനിയര്‍ തന്റെ സമര പോരാട്ടത്തിന്റെ ആവേശവും ആത്മവിശ്വാസവും മഹാത്മജിയാണെന്ന് തുറന്നു പറഞ്ഞപ്പോള്‍ അത് എത്രമാത്ര മാണെന്ന് ഊഹിക്കാവുന്നതേ യുള്ളു. സായുധ പോരാട്ടത്തില്‍ കൂടി അടിമത്വത്തിന്റെ ചങ്ങല വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെയും അവകാശത്തിന്റെയും ലോകം കെട്ടിപ്പടുക്കാ മെന്ന് മാല്‍ക്കമെക്‌സുമുള്‍പ്പെ ടെയുള്ളവരുടെ പോരാട്ടം പരാജയപ്പെട്ടപ്പോള്‍ ഗാന്ധിയന്‍ സമര മുറയില്‍ കൂടി വിജയിക്കാമെന്ന് ഡോക്ടര്‍ കിംഗ് മന സ്സിലാക്കി.

അതു തന്നെയായിരുന്നു സൗത്ത് ആഫ്രിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ നെല്‍സണ്‍ മണ്ഡേല നയിച്ച പോരാട്ടവും. ആയുധമേന്തിയ പടയുടെ അടിച്ചമര്‍ത്തലുകള്‍ക്ക് ആ പോരാട്ടത്തെ തടയാ നോ തളര്‍ത്താനോ ആയില്ല. അടിമത്വത്തിനെതിരെയും അ വകാശനിഷേധത്തിനെതിരെയും രണ്ട് ജനത അവരുടെ രാജ്യ ത്ത് നടത്തിയ കരുത്തുറ്റതും ശക്തവുമായ ആയുധമേന്താത്ത ധീരമായ പോരാട്ടമായിരുന്നു അമേരിക്കയിലും ആഫ്രിക്കയി ലും നടത്തിയത്. ലോക സമര ചരിത്രത്തിലെ ഏറ്റവും പ്രധാ നപ്പെട്ട രണ്ട് സമരങ്ങളായിരു ന്നു ഇവ രണ്ടും. ഈ രണ്ട് സമ ര പോരാട്ടങ്ങളുടേയും പ്രചോദനവും പ്രവര്‍ത്തന രീതികളും ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തി ല്‍ നിന്നും ഉള്‍ക്കൊണ്ടു കൊണ്ടായിരുന്നു എന്നു പറയാം. കാരണം ഇതിലെ രണ്ട് സമര നായകന്മാരുടേയും വീര പുരുഷന്‍ മഹാത്മഗാന്ധിയായിരുന്നു. ഗാന്ധിജി അവരില്‍ ചെലുത്തിയ സ്വാധീനം വളരെ വ ലുതായിരുന്നുയെന്ന് അവര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. അവരെ കൂടാതെ എത്രയോ ലോക നേതാക്കന്മാര്‍ക്കും മഹാത്മാഗാന്ധി വീര പുരുഷനും ആരാധ്യനുമായിരുന്നു. ലോക സമര ചരിത്രത്തെ രണ്ടായി തിരിക്കുകയാണെങ്കില്‍ ഗാന്ധിജിക്കു മുന്‍പും ശേഷവും എന്നു പറയാം. ആയുധ മേന്തിയ പോരാട്ടവും ആയുധ മേന്താത്ത പോരാട്ടമെന്നും പ റയാം.

ആദര്‍ശങ്ങളില്‍ അടിയുറച്ചുകൊണ്ട് അത് സ്വന്തജീവിതത്തില്‍ കൂടി കാണിച്ചുകൊ ടുത്ത മഹാത്മാഗാന്ധിയെ ലോകം കാണുന്നത് ദൈവീക പരി വേഷത്തോടെയാണ്. വാക്കും പ്രവൃത്തിയും ഒന്നാക്കി കൊണ്ട് ലോകത്തിന് മാതൃക കാ ട്ടിയ മഹാത്മാഗാന്ധിയാണ് ന മ്മുടെ രാഷ്ട്രപിതാവ് എന്ന് പറയുമ്പോള്‍ രാജ്യസ്‌നേഹമുള്ള ഏതൊരു പൗരനും അഭിമാനം കൊള്ളുന്നത് യാദൃശ്ചികമായ കാര്യമല്ല. ലോകത്തിലെ വേറേതൊരു രാഷ്ട്രത്തിനാണ് ഇങ്ങനെ പരിവേഷണമുള്ള രാഷ്ട്ര പിതാവ് ഉള്ളത്. വേറേതൊരു ജനത്തിനാണ് ഇങ്ങനെയൊരു നേതാവുള്ളത്.

തന്റെ ജനതയുടെ സ്വാതന്ത്ര്യം അതിനപ്പുറം യാതൊന്നും പ്രതീക്ഷിക്കാതെ അതിനുവേണ്ടി പൊരുതി അത് നേടിക്കൊടുത്ത് ഒരു സാധാരണക്കാരനായി ജീവിച്ച മഹാത്മാഗാന്ധിക്ക് സ്വതന്ത്ര ഇന്ത്യയുടെ അധികാരത്തിന്റെ അത്യുന്നതങ്ങളില്‍ എത്താമായിരുന്നു. എന്നാല്‍ അധികാരത്തിന്റെ അകത്തളത്തില്‍ കയറാതെ സര്‍വ്വസംഗ പരിത്യാഗിയെപ്പോലെ സബര്‍മതിയിലെ ലാളിത്യത്തിലേക്കും പരിമിതികളിലേക്കും ഒതുങ്ങി കൂടാനായിരുന്നു മഹാത്മജിക്ക് താല്പര്യം. പ്ര സംഗത്തില്‍കൂടി ജനത്തെ മയക്കുകയും പ്രവര്‍ത്തികളില്‍ കൂ ടി ജനത്തെ കബളിപ്പിക്കുകയും ചെയ്യുന്ന ആധുനിക രാഷ്ട്രീ യക്കാരുടെ പ്രായോഗിക രാഷ ്ട്രം കണ്ടു ശീലിച്ച ഈ തലമുറക്ക് അതൊരത്ഭുതമായിരിക്കും.

ഗാന്ധിയന്‍ ആദര്‍ശങ്ങളും ആശയങ്ങളും ഇന്നും ലോകത്ത് പ്രകാശം പരത്തിക്കൊണ്ടിരിക്കുകയാണ്. അത് ലോക ജനതക്ക് മാര്‍ക്ഷനിര്‍ദ്ദേ ശം നല്‍കികൊണ്ട് പ്രശോഭ പരത്തിക്കൊണ്ടിരിക്കുന്നുയെ ന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തോടുകൂടി കാണാവുന്നതാണ്. രാഷ്ട്രീയമെന്നത് രാഷ്ട്രസേവനമാണെന്ന് കാട്ടി കൊടുത്ത ഗാന്ധിജിയുടെ നാട്ടിലാണ് ലോകത്ത് ഏറ്റവും കൂടുതല്‍ അഴിമതിക്കാരായ രാഷട്രീയക്കാരുള്ളതെന്ന ് പറയേണ്ടിരിക്കുന്നു.

മതേതരത്വമെന്ന മഹത്തായ ആശയം ഇന്ത്യയുടെ ആത്മാവില്‍ അലിഞ്ഞു ചേര്‍ന്നെങ്കില്‍ അതിനു കാരണക്കാ രായവര്‍ ഗാന്ധിജിയുള്‍പ്പെടെയുള്ള സ്വതന്ത്ര ഇന്ത്യയുടെ സൃഷ്ടാക്കളായിരുന്നു. അതി നു വേണ്ടി തന്റെ ജീവന്‍ തന്നെ ബലിയര്‍പ്പിക്കാന്‍ അദ്ദേഹത്തി നായി. മതേതരത്വത്തിനായി ജീവന്‍ ബലിയര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അത് മഹാത്മാഗാന്ധി മാത്രമായിരിക്കും. വര്‍ക്ഷീയവാദികളുടെ വിഷം നിറച്ച വെടിയു ണ്ടക്ക് മഹാത്മജിയുടെ ജീവനെടുക്കാനായെങ്കിലും ആ വ്യ ക്തി പ്രഭാവത്തെ തകര്‍ക്കാനായില്ല. ഇന്നും അത് ജ്വലിച്ചു നി ല്‍ക്കുമ്പോള്‍ അത് തല്ലിക്കെടുത്താനാണ് ഇന്ത്യയിലെ വര്‍ക്ഷീയ വിഷവിത്തില്‍ വളര്‍ന്ന ചില രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ അനുചരന്മാരും ശ്രമിക്കുന്ന ത്.

ഗാന്ധിജിയെ കൊന്ന ഘാതകനായ ഗോഡ്‌സെയുടെ ചിത്രത്തിനു മുന്നില്‍ അഭിവാദ്യം അര്‍പ്പിക്കുകയും അദ്ദേഹത്തെ വീരപുരുഷനായി ചിത്രീ കരിക്കുന്നതും അതിനുദാഹര ണങ്ങളാണ്. രാഷ്ടപ്രിതാവിന്റെ പരിവേഷം എടുത്തു കളയാന്‍ ശ്രമിക്കുന്നതുപോലും അതി ന്റെ ഭാഗമാണ്. ഗാന്ധിയന്‍ ആദര്‍ശങ്ങളേയും ചിന്താഗതികളെ യും തളര്‍ത്താന്‍ അതിനൊന്നും കഴിയില്ല. ലോകജനതയുടെ മനസ്സുകളില്‍ അത് ചിരപ്രതിഷ് ഠ നേടിക്കഴിഞ്ഞുയെന്നതാണ് അതിനു കാരണം. സമാധാന ത്തിനുള്ള നോബേല്‍ സമ്മാനം ഗാന്ധിജിക്ക് നല്‍കാതിരു ന്നത് ബ്രിട്ടീഷ് ആധിപത്യത്തി ന്റെ എതിര്‍പ്പു കാരണമാണെന്നു പറയുമ്പോള്‍ ഒരു കാര്യം വ്യക്തമാക്കേണ്ടതുണ്ട് അത് ലഭിക്കാത്തതുകൊണ്ട് ഗാന്ധിജി യുടെ മഹത്വമല്ല കുറഞ്ഞത് ആ പുരസ്ക്കാരത്തിന്റേതത്രേ. ഗാന്ധിജി നോബേല്‍ സമ്മാനം തിരസ്ക്കരിച്ചുയെന്ന് പറഞ്ഞു കൊണ്ട് തടിതപ്പാന്‍ ശ്രമിക്കു കയാണ് സ്വീഡിഷ് അക്കാഡമി. അവരാണല്ലോ നോബേല്‍ സമ്മാനത്തിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍. അതാണ് മഹാത്മാഗാന്ധിയെന്ന ഇന്ത്യയുടെ സൂര്യതേജസ്സ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റു മഹാത്മാഗാന്ധി യുടെ മരണശേഷം ഇന്ത്യന്‍ ജനതയോടു നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യയുടെ സൂര്യന്‍ അസ്തമിച്ചു. എന്റെ വലതു കൈ തളര്‍ന്നുയെന്ന്. അതായിരുന്നു ഇന്ത്യയ്ക്ക് ഗാന്ധിജി.

ആ സൂര്യന്‍ അസ്ത മിച്ചിട്ട് ഏഴ് പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. നൂറ്റാണ്ടുകള്‍ കാത്തിരുന്നെങ്കില്‍ മാത്രമെ ഇങ്ങനെയൊരു മഹത്‌വ്യക്തിയെ ലഭിക്കുകയുള്ളു. സ്വാതന്ത്ര്യത്തി ന്റെ മാധുര്യം നുണയും മുന്‍പ് നഷ്ടത്തിന്റെ വേദനയായിരുന്നു മഹാത്മാഗാന്ധിയുടെ വേര്‍പാട്. ആ പുണ്യാത്മാവിന് മുന്നില്‍ ആയിരം പ്രണാമം. 

Credits to joychenputhukulam.com

Read more

നീതി ചോദ്യം ചെയ്യപ്പെടുന്ന ജനാധിപത്യ നാടായ ഭാരതം

ഇന്ത്യന്‍ ഭരണഘടനയുടെ കാവല്‍ക്കാരാണ് പരമോന്നത നീതിപീഠമായ സുപ്രീം കോടതി. രാജ്യത്തെ പൗരന് നീതി ഉറപ്പാക്കുന്നതോടൊപ്പം ഭരണഘടന ലംഘിക്കപ്പെടുന്നില്ലായെന്ന് ഉറപ്പുവരുത്തി രാജ്യത്ത് നീതിയും ന്യായവും നടപ്പാക്കാന്‍ ബാദ്ധ്യസ്ഥരാണ് സുപ്രീം കോടതിയും അതിലെ നീതിജ്ഞരും. നീതി ലഭിക്കു ന്നതിനായി പോരാടാന്‍ ഒരടര്‍ ക്കളം ഉണ്ടെന്നും അവിടെ നീ തി നടപ്പാക്കുമെന്ന് ഇന്ത്യയിലെ ഏതൊരു പൗരനും വിശ്വ സിക്കുന്നുണ്ടെങ്കില്‍ അത് ഇന്ത്യയിലെ കോടതി സംവിധാ നത്തിലാണ്. കീഴ്‌ക്കോടതികളില്‍ പരാജയപ്പെട്ടാലും ഹൈക്കോടതിയിലും സുപ്രീം കോടതിയിലും തങ്ങള്‍ക്ക് പോയി നീതി ലഭിക്കുമെന്ന് ഇന്ത്യയിലെ ഏതൊരു പൗരനും വി ശ്വസിക്കുക മാത്രമല്ല അംഗീകരിക്കുക കൂടി ചെയ്യുന്നുണ്ട്. നീ തിക്കായി പോരാടുന്നവന്റെ അവസാന ആശ്രയം അതാണ് സു പ്രീം കോടതിക്ക് ഭരണഘടനയിലുള്ള അതി പ്രധാനമായ സ്ഥാനം. ഒരു ഇന്ത്യന്‍ പൗരന് കോടതിയോടുള്ള വിശ്വാസവും പ്രതീക്ഷയും മറ്റെന്തിനേക്കാളും കൂടുതലാണ്.

ആ പ്രതീക്ഷയും വിശ്വാസവും നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതെന്ന് പറയാതെ വയ്യ. സുപ്രീം കോടതിയിലെ ഏതാനും ചില ജഡ്ജിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പോലും അധികാരവര്‍ക്ഷത്തിന്റെ അടിമത്വത്തിലാണെന്ന് പറഞ്ഞുകൊണ്ട് കോടതി നടപടി പോലും മാറ്റിവച്ചുകൊണ്ട് പത്രസമ്മേളനം നടത്തിയതാണ് നീതി പീഠങ്ങള്‍പോലും ഇന്ന് സം ശയത്തിന്റെ നിഴലിലാണെന്ന് ചിന്തിക്കാന്‍ കാരണം.

അധികാരവര്‍ക്ഷത്തിന്റെ അടിമകളായി ഇന്ന് ജസ്റ്റിസുമാരും മാറുന്നുയെന്നു തുറന്നു പറച്ചി ലാണ് സുപ്രീംകോടതി ജഡ് ജിമാര്‍ ആ പത്രസമ്മേളനത്തി ല്‍ക്കൂടി വ്യക്തമാക്കിയതെന്ന് പറയുമ്പോള്‍ ഭയപ്പാടോടെയാണ് ഇന്ത്യന്‍ ജനത ശ്രവിച്ചത്. അധികാരമുള്ളവന്റെ കൈയ്യിലെ കളിപ്പാട്ടമെന്ന കണക്കിനാ ണ് പരമോന്നത നീതിപീഠത്തി ലെ നീതിജ്ഞന്‍ എന്നു പറയു മ്പോള്‍ നീതികിട്ടാന്‍ സാധാരണക്കാരന്‍ എവിടെ പോകുമെന്ന് ചിന്തിക്കേണ്ടതാണ്. പണത്തിന്റെയും രാഷ്ട്രീയ ബന്ധത്തിന്റെ ഘനം നോക്കി നീതി നിര്‍ണ്ണയിക്കപ്പെടുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നുവോയെന്നതാണ് ഇത് സൂചിപ്പിക്കുന്നത്.

ഒരു ജഡ്ജിയുടെ കൊലപാതകത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരാതെ അത് ഒരു സ്വാഭാവിക മരണമായി എഴുതിതള്ളി അന്വേഷണ ഉദ്യോഗസ്ഥര്‍ കൈ കഴുകിയത് ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന പാര്‍ട്ടിയുടെ ഉന്നതന്‍ ഉള്‍പ്പെട്ടതുകൊണ്ടാണെന്നും അയാള്‍ നിയമ പീഠ ത്തെപ്പോലും വായ് മൂടി കെട്ടി യപ്പോള്‍ അതിനെതിരെ ശബ്ദിക്കാന്‍ ഇതല്ലാതെ മറ്റു മാര്‍ക്ഷമില്ലെന്നതായിരുന്നു പത്രസമ്മേളനത്തില്‍ കൂടി ജഡ്ജിമാര്‍ പറഞ്ഞത്.

ലോകം ആദരിക്കുന്ന നാം അത്യഭിമാനപൂര്‍വ്വം പറയുന്ന ലോകജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്ന ജനാധിപത്യ ഇന്ത്യയുടെ ഏകാധിപത്യമുഖം പുറത്തുകൊണ്ടുവ രികയായിരുന്നു അവര്‍ ചെയ്ത ത്. അതിന്റെ അര്‍ത്ഥം ഇന്ന് ഇ ന്ത്യയുടെ ജനാധിപത്യമെന്നത് വാക്കുകളിലും സ്മൃതികളിലും മാത്രമാണെന്നതാണ്. ജനാധി പത്യരാജ്യത്ത് രാഷ്ട്രീയ ഏകാ ധിപത്യമാണ് ഇന്ന് ഭരിക്കപ്പെടുന്നത്. നീതിയും നിയമവും അവര്‍ക്കുവേണ്ടി മാത്രമായി ചുരുക്കപ്പെടുകയും സത്യവും നീതിയും അവര്‍ ആവശ്യപ്പെടുന്നവര്‍ക്കു വേണ്ടി നല്‍കുക യും ചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ ഇന്നായിക്കഴിഞ്ഞി രിക്കുന്നു. നമ്മുടെ ഇന്ത്യയെ ന്നു വേണം പറയേണ്ടത്. ആ തരത്തിലേക്ക് ഇന്ത്യയിന്ന് മാറി ക്കഴിഞ്ഞുവോ എന്ന് ചിന്തിക്കണം.

ആയിരം കുറ്റവാളി കള്‍ രക്ഷിക്കപ്പട്ടാലും ഒരു നി രപരാധി ശിക്ഷിക്കപ്പെടരുതെന്ന ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ വിപരീത പ്രവര്‍ത്തികളാണ് ഇന്ന് ഇന്ത്യയെന്ന ജനാധിപത്യ ശ്രീകോവിലില്‍ നട ക്കുന്നത്. കുറ്റവാളികള്‍ രക്ഷി ക്കപ്പെടുകയും നിരപരാധികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന തു മാത്രമല്ല രക്ഷിക്കപ്പെടുന്ന കുറ്റവാളിയെ സംരക്ഷിക്കപ്പെ ടുകയും ചെയ്യുന്നു. അതിനെതി രെ ആരു പ്രവര്‍ത്തിച്ചാലും പറഞ്ഞാലും അവരെ ജനാധിപത്യ ഭരണകൂടങ്ങളും അധികാര വര്‍ക്ഷത്തെ സൃഷ്ടിച്ചെടുക്കുന്ന രാ ഷ്ട്രീയ പ്രസ്ഥാനങ്ങളും ഉന്മൂലനം ചെയ്യുമെന്നതാണ് ഇന്ത്യ യിലെ സ്ഥിതി. അത്തരത്തിലുള്ള ഒരു വ്യക്തിയായിരുന്നു നീതി നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധനായിരുന്ന ജസ്റ്റിസ് ലോയ.

നീതി നിഷേധിക്കപ്പെട്ടവര്‍ക്കുവേണ്ടി എന്നും ശബ്ദി ച്ചിരുന്ന ലോയ അതു നടപ്പാക്കുന്നതില്‍ അങ്ങേയറ്റം നിഷ് ക്കര്‍ഷ പാലിച്ചിരുന്നു. അതില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാറാ കാത്തത് പലരുടേയും അനിഷ് ടത്തിനിട വരുത്തും. അത് നീ തിമാനായ ആ നിയമജ്ഞന്റെ ജീവന്‍ കവര്‍ന്നെടുത്തുകൊണ്ട് അവര്‍ പ്രതികാരം വീട്ടി. പ്രതികാരം വീട്ടിയവര്‍ പ്രതിക്കൂട്ടിലാകാതെ പുറത്ത് മാന്യരും ഭരണചക്രം തിരിക്കുന്നവരുമായി ജീവിക്കുമ്പോള്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ നിയമപാലകര്‍ക്കോ നിയമം കൈയ്യാളുന്നവര്‍ക്കോ കഴിയുന്നില്ല. അത്രയ്ക്ക് ശക്തരാണ് അതിലെ പ്രതികള്‍യെന്നാണ് ചുരുക്കം. ബി.ജെ.പി. പ്രസിഡന്റ് അമിത്ഷാക്കെതിരെയാണ് ഇത് വിരല്‍ചൂണ്ടുന്നതത്രെ. നീതിക്കായ് ആര് രംഗത്തു വന്നാലും അവര്‍ പിന്നെ ശബ്ദിക്കില്ലായെന്ന രീതിയിലേക്ക് കാര്യങ്ങള്‍ പോയപ്പോള്‍ ആരും പിന്നെ ശബ്ദിക്കാതെയായി. എന്നാല്‍ തങ്ങളുടെ സഹപ്രവര്‍ത്തകന്റെ മരണത്തില്‍ പങ്കു ള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ദൃഢപ്രതി ജ്ഞയുമായി സുപ്രീംകോടതി യിലെ ചില ജഡ്ജിമാര്‍ രംഗ ത്തുവന്നെങ്കിലും അവര്‍ക്കു പോലും കൂച്ചുവിലങ്ങിടാനാണ് ഇതിലെ പ്രതികള്‍ ശ്രമിച്ചത്. അതിനെതിരെ ശക്തമായി ആ ഞ്ഞടിക്കാനും ജനങ്ങളുടെ മുന്നില്‍ ആ വിഷയം ഗൗരമായി എത്തിക്കുന്നതിനുമായിരുന്നു അവര്‍ പത്രസമ്മേളനം നടത്തി യത്.

നിയമം കാറ്റില്‍ പറത്തിക്കൊണ്ട് പരമോന്നത നീ തിപീഠത്തെപ്പോലും കൂച്ചുവിലങ്ങിടാന്‍ ഇന്ന് ഇന്ത്യയില്‍ കഴിയുന്നുയെന്ന യാഥാര്‍ത്ഥ്യം ഞെട്ടിപ്പിക്കുന്നതു തന്നെ. പൗരന് നീതി ഉറപ്പാക്കുന്ന കോട തികളെപ്പോലും കടിഞ്ഞാ ണിടുന്ന ഭരണകൂടവും അവരു ടെയൊപ്പം നില്‍ക്കുന്ന രാഷ്ട്രീയ നേതൃത്വം ഇന്ത്യയെ കൊണ്ടുപോകുന്നത് എങ്ങോട്ടെന്ന് ചിന്തിക്കണം.

ജനാധിപത്യത്തെ ത കിടംമറിച്ച് കോടതിവിധിയെ മ റികടക്കാന്‍വേണ്ടിയായിരുന്നല്ലോ ഇന്ത്യയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയത്. പൗരാവ കാശങ്ങളും പത്രസ്വാതന്ത്ര്യ ങ്ങളും തുടങ്ങി ഒരു ജനാധിപ ത്യരാജ്യത്ത് വേണ്ട എല്ലാ അ വകാശങ്ങളും മരവിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി മാത്രം പ്രവര്‍ത്തിക്കുകയും പറയുകയും പ്രസംഗിക്കുകയും ചെയ് തതായിരുന്നല്ലോ 75-ലെ അടിയന്തരാവസ്ഥ. അന്ന് കേന്ദ്രമ ന്ത്രിസഭാംഗങ്ങള്‍പോലും സംസാരിക്കുന്നത് പ്രധാനമന്ത്രി ക്കിഷ്ടമുള്ള കാര്യങ്ങള്‍ മാത്രമായിരുന്നു.

എന്നാല്‍ അന്നും പര മോന്നത നീതിപീഠമായ സു പ്രീംകോടതിക്ക് കൂച്ചുവിലങ്ങില്ലായിരുന്നു. എന്നാല്‍ ഇ പ്പോഴത്തെ സംഭവവികാസങ്ങള്‍ അതിനേക്കാള്‍ ഗുരുത രമാണെന്ന് പറയേണ്ടതാണ്. അതിന്റെ അര്‍ത്ഥം ഇന്ത്യയില്‍ വീണ്ടുമൊരു അടിയന്തരാവസ്ഥയ്ക്ക് സമാനമായ സംഭവ വികാസങ്ങള്‍ ഉണ്ടാകുന്നുയെന്നതാണോ. നീതി നടപ്പാക്കാന്‍ തങ്ങള്‍ക്ക് കഴിയുന്നില്ലായെന്ന് ജഡ്ജിമാര്‍പോലും വിളിച്ചുപ റയുമ്പോള്‍ നമ്മുടെ സ്വാത ന്ത്ര്യം എന്താണ്.

അധികാരത്തില്‍ ആ ര്‍ത്തിപൂണ്ടവരാണ് എന്നും അ ടിയന്താരവസ്ഥ നടത്തിയവര്‍. അധികാരം ഒരിക്കലും കൈവി ട്ടുപോകാതിരിക്കാന്‍ അവര്‍ ജ നാധിപത്യത്തെ തകിടംമറിക്കു കയാണ് ആദ്യം ചെയ്യുക. അ തിനവര്‍ ചെയ്യുന്നത് ഏകാധി പത്യ തീരുമാനങ്ങള്‍ ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കുകയാണ്. പ്രതിഷേധിക്കാനോ പ്രതിക രിക്കാനോ ആകാത്ത രീതിയില്‍ അടിച്ചമര്‍ത്തലുകള്‍ കൊണ്ട് ജനങ്ങളുടെ വായ് മൂടി കെട്ടുകയെന്നതാണ് മറ്റൊന്ന്. നിയമവ്യവസ്ഥയെ നിരാകരിച്ച് നീതിപീഠത്തെ നിയന്ത്രിച്ചു കൊണ്ട് ഏകാധിപത്യഭരണ സംവിധാനം തുടങ്ങുമ്പോള്‍ അടിയന്തരാവസ്ഥയുടെ കാറ്റ് വീശിത്തുടങ്ങിയെന്ന് ചിന്തിക്കണം. കാറും കോളും നിറഞ്ഞ അന്തരീക്ഷമുണ്ടാകുമ്പോള്‍ മഴ എത്ര ശക്തമാണെന്ന് പ്രവചി ക്കുന്നതുപോലെ.

ഇവിടെ ഒരു ഭയമോ ചോദ്യമോ ഉദിക്കുന്നുള്ളു. ഇ നിയൊരടിയന്തരാവസ്ഥ താങ്ങാനുള്ള ശക്തി ഇന്ത്യയ്ക്കു ണ്ടോയെന്ന്. അങ്ങനെ ഒരു അടിയന്തരാവസ്ഥ ഉണ്ടായാല്‍ അ ത് ഇന്ത്യയ്ക്കും ജനത്തിനും എത്രമേല്‍ ആഘാതമായിരിക്കും ഉണ്ടാക്കുക. അത് ഇന്ത്യ യെ എത്രയധികം ബാധിക്കും. അങ്ങനെ ഉണ്ടാകാതിരിക്കട്ടെ യെന്ന് കരുതാം.

എന്തായാലും ഇന്ത്യയില്‍ ഈ അടുത്തിടെ നടക്കു ന്ന സംഭവിവാകസങ്ങള്‍ ഇന്ത്യ യുടെ പേരിനെ തന്നെ മങ്ങലേ ല്‍പ്പിച്ചുയെന്ന് പറയാം. അത് ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ കളങ്കപ്പെടുത്തിയെന്നതിന് സംശയമില്ല. ശക്തരായ രാഷ്ട്ര നേതാക്കന്മാര്‍ ദീര്‍ഘദൃഷ്ടിയോടെയും നിശ്ചയദാര്‍ഢ്യ ത്തോടെയും കൂടിയുള്ള പ്രവര്‍ത്തനം നടത്തിയതിന്റെ ഫല മാണ് ഇന്ന് ഇന്ത്യലോകരാഷ്ട്ര ങ്ങള്‍ക്കു മുന്നില്‍ തലയുയര്‍ ത്തി നില്‍ക്കുന്നത്. എന്നാല്‍ കെടുകാര്യസ്ഥതയും സ്വേച്ഛാ ധിപത്യ മനോഭാവമുള്ളവര്‍ അധികാരത്തില്‍ കയറിയാല്‍ അത് തകരാന്‍ സമയം അധികം വേണ്ട. 

Credits to joychenputhukulam.com

Read more

വീണ്ടും ഉയര്‍ത്തെഴുല്‍േക്കുന്ന ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയിലൂടെ ഒരു തിരിച്ചുവരവിന്റെ തുടക്കത്തിലാണോ. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെ ടുപ്പില്‍ ഭരണകക്ഷി സ്ഥാനത്തു നിന്നുമാത്രമല്ല പ്രതിപക്ഷ നേതൃത്വത്തില്‍ നിന്നുപോലും തള്ളപ്പെട്ട കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനം ഇന്ത്യന്‍ രഷ്ട്രീയത്തില്‍ നിന്ന് മായപ്പെടാന്‍ പോകുന്നുയെന്നുപോലും കോണ്‍ഗ്രസ്സിന്റെ തലമുതിര്‍ന്ന നേതാക്കള്‍ പോലും വിധിയെഴുതുകയും വിട്ടുപോകുകയും അന്ന് ചെയ്തിരുന്നു. മുങ്ങിത്താഴുന്ന കപ്പലില്‍ നിന്ന് രക്ഷപ്പെട്ട് പുതിയ താവളത്തിലെത്താന്‍ പഴുതു തേടുന്ന തിരക്കിലായിരുന്നു അന്ന് പല മുതിര്‍ന്ന നേതാക്കളും എസ്.എം. കൃഷ്ണയുള്‍പ്പെടെ.

സോണിയാഗാന്ധിയുടെ നേതൃത്വത്തെ അധികം നേതാ ക്കളും അന്ന് എതിര്‍ത്തിരുന്നി ല്ലെങ്കിലും രാഹുല്‍ഗാന്ധിയെ ഭാവി നേതാവായി പലര്‍ക്കും അംഗീകരിക്കാന്‍ കഴിയില്ലായി രുന്നു. ഒരു കാലത്ത് സോണി യാഗാന്ധി കാല്‍ക്കലില്‍ കോ ണ്‍ഗ്രസ് നേതൃത്വം ഏറ്റെടുക്ക ണമെന്ന് പറഞ്ഞ് വീണിരുന്നവ ര്‍പോലും രാഹുലിനെ അംഗീ കരിക്കാന്‍ മടി കാണിച്ചു. മടി കാണിക്കുക മാത്രമല്ല അമൂല്‍ ബേബിയെന്ന് പറഞ്ഞ് അവര്‍ കളിയാക്കുക പോലും ചെയ്തു. കോണ്‍ഗ്രസ്സിനു പുറത്തുള്ളവരേക്കാള്‍ രാഹുലിന്റെ കോണ്‍ഗ്രസ് നേതൃത്വത്തെ കളിയാക്കിയത് പാര്‍ട്ടിക്കകത്തുള്ളവരായിരുന്നു. ഇന്ദിരയുടെ മുന്നില്‍ നില്‍ക്കാന്‍പോലും ഭയപ്പെട്ടിരുന്നവര്‍ രാഹുല്‍ യോ ഗത്തിനെത്തിയാല്‍ എഴുന്നേല്‍ക്കാന്‍ പോലും തയ്യാറായില്ല. ഒരിക്കല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പോലും കെ.പി.സി.സി. നിര്‍വ്വാഹക സമിതിയുടെ യോഗത്തില്‍ അദ്ദേ ഹത്തെ മുന്നില്‍ നിര്‍ത്തി അതിരൂക്ഷമായി വിമര്‍ശിക്കുകയു ണ്ടായി. അപക്വതയെയും കാര്യവിവരമില്ലായ്മയേയും കു റിച്ചായിരുന്നു അദ്ദേഹത്തെ അ ന്ന് നമ്മുടെ പാര്‍ട്ടി നേതാക്ക ന്മാര്‍ വിമര്‍ശിച്ചത്. അങ്ങനെ കോണ്‍ഗ്രസ് പാര്‍ട്ടിയും അതി നെ നയിക്കാനായി തയ്യാറായി രംഗത്തു വന്ന രാഹുലിനെയും പാര്‍ട്ടിക്കകത്തും പുറത്തുമുള്ളവര്‍ ഒരുപോലെ കടന്നാക്രമി ക്കുകയും കറുകയില്‍ തള്ളുക യും ചെയ്തുയെന്ന് തന്നെ പ റയാം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്നു തന്നെ എഴുതിതള്ളി ക്കൊണ്ട് ഇന്ത്യയില്‍ ആധിപ ത്യമുറപ്പിക്കാന്‍ ബി.ജെ.പി.യും അവരുടെ നേതൃത്വത്തിലുള്ള ശക്തരായ നേതാക്കന്മാരും പ്ര ധാനമന്ത്രി നരേന്ദ്രമോഡിയുമൊക്കെ രംഗത്തു വന്നപ്പോള്‍ കോണ്‍ഗ്രസ്സ് ഇനിയും ചരിത്രത്തിലെ ഉണ്ടാകുയെന്ന് എല്ലാവരും വിധിയെഴുതി.

അങ്ങനെ എഴുതി തള്ളിയ പാര്‍ട്ടി ഇന്ന് വീണ്ടും ഒരു ഉയര്‍ത്തെഴുന്നേല്‍പ് നടത്തുന്നതിനുള്ള ശ്രമത്തിലാണ്. ഇതിനു മുന്‍പ് പല പ്രാവശ്യവും കോണ്‍ഗ്രസ് തകര്‍ച്ചയുടെ അടിത്തട്ടില്‍ പെട്ടുപോയിട്ടുണ്ട്. ഉരുക്കു വനിതയെന്ന് ലോകം വാഴ്ത്തിയ ഇന്ത്യയുടെ അതിശക്തയായ വനിത ഇന്ദിരയുടെ കാലത്തു തന്നെ അത് സംഭവി ച്ചിട്ടുണ്ട്. അടിയന്തരാവസ്ഥയ്ക്കുശേഷം നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ ഇന്ദിരപോലും തോറ്റു തുന്നം പാടിയപ്പോള്‍ എല്ലാവരും കോണ്‍ഗ്രസ്സിന്റെ പതനം പ്രവചിച്ചു. ഒരു പരിധി വരെ അത് സംഭവിക്കു കയും ചെയ്തു. ഇന്ദിരയെ വീ ട്ടിലിരുത്താന്‍ വന്നവര്‍ ഒടുവില്‍ തമ്മിലടിച്ച് വീട്ടിലിരിക്കേ ണ്ട അവസ്ഥ വന്നപ്പോള്‍ ജനങ്ങള്‍ക്ക് വീണ്ടുവിചാരമുണ്ടായി. അവര്‍ കോണ്‍ഗ്രസ്സില്‍ തന്നെ ആശയും പ്രതീക്ഷയുമര്‍പ്പിച്ചുകൊണ്ട് ആ പാര്‍ട്ടിയെ വീണ്ടും പ്രതിഷ്ഠിച്ചു.

രാജീവിന്റെ മരണശേ ഷം നരസിംഹറാവു കോണ്‍ഗ്ര സ്സിനെ നാലു കഷണമാക്കിക്കൊണ്ടും കോണ്‍ഗ്രസ് മന്ത്രിസഭയെ തകര്‍ത്തു തരിപ്പണമാ ക്കിയപ്പോള്‍ അതിനുശേഷം നടന്ന ലോകസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വീണ്ടും എ ട്ടു നിലയില്‍ പൊട്ടിയപ്പോള്‍ അന്നും പലരും കോണ്‍ഗ്രസ് എന്ന ദേശീയ പാര്‍ട്ടിയുടെ ചരമഗീതം എഴുതി. എന്നാല്‍ അന്ന് സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി ഹര്‍ക്കിഷന്‍ സിംഗ് സുര്‍ജിത് മാത്രം ഒരു സത്യം തുറന്നു പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ തകര്‍ച്ചയെന്നത് വര്‍ക്ഷീയ പാര്‍ട്ടികളുടെ വളര്‍ച്ചയും വിഘടനവാദരാഷ്ട്രീയക്കാരുടെ ഭരണ അട്ടി മറിയുമായിരിക്കും ഉണ്ടാകുക. അതുകൊണ്ട് കോണ്‍ഗ്രസ് തകര്‍ച്ച രാജ്യത്തിന് ഗുണകരമല്ല.

അദ്ദേഹത്തിന്റെ വാക്കുക ള്‍ കൂടുതല്‍ പ്രസക്തമാകുന്ന ത് ഇന്നാണ്. നരസിംഹറാവുവില്‍ നിന്ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വം പലരുടെ കൈകളിലായിരുന്നുയെന്ന് തന്നെ പറയാം. രാജേഷ് പൈലറ്റ്, സാഗ് മ, മാധവ റാവു സിന്ധ്യ, അങ്ങനെ ആ നിര നീളുന്നു. നാഥനില്ലാകളരിയെന്ന രീതിയായിരുന്നു ശരിക്കും അന്ന് കോണ്‍ഗ്രസ്സിന്റെ അവസ്ഥ. ഒടുവില്‍ സീതാറാം കേസരിയെന്ന കോണ്‍ ഗ്രസ്സിന്റെ ദീര്‍ഘകാല ഖജാന്‍ ജിയെന്നു വിശേഷിപ്പിക്കുന്ന വ്യക്തിയെ സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രസിഡന്റാക്കി. കുരങ്ങിന്റെ കൈയ്യിലെ പൊതിയാതേങ്ങാ കണക്കിനായിരു ന്നു സീതാറാം കേസരിയുടെ കൈയ്യില്‍ കിട്ടിയ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം. ഒരു പാവ കണക്കിന് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു സീതാറാം കേസരിയെന്നു പറയുന്നതാകും ശരി. അദ്ദേഹം ആ കസേ രയില്‍ ഇരുന്നുയെന്നല്ലാതെ എന്തെങ്കിലും കാര്യമായി പ്രവര്‍ ത്തിച്ചുവോയെന്ന് സംശയമായിരുന്നു. അങ്ങനെ കോണ്‍ഗ്രസ്സ് ഒന്നുമല്ലാതായി തീരുന്ന അവ സ്ഥയിലെത്തി.

ബി.ജെ.പി.യുടെ നേതൃത്വത്തിലുള്ള ഭരണം അവിയലു കണക്കിനു പോകുന്ന അവസ്ഥയായിരുന്നു അന്ന് ഇന്ത്യയില്‍ ഉണ്ടായിരുന്നത്. സംഘ പരിവാറും മറ്റും വര്‍ക്ഷീയ ചുവ ഇന്ത്യയില്‍ കലക്കിക്കൊണ്ട് മുന്നേറുമ്പോള്‍ ഭരണകര്‍ത്താ ക്കള്‍ നിശ്ചലമായി പ്രവര്‍ത്തിക്കുന്ന അവസ്ഥയായിരുന്നു. ജനങ്ങള്‍ ശരിക്കും കോണ്‍ഗ്രസ്സിനെ ആശ്രയിക്കേണ്ട അവസ്ഥ യാണ് ഉണ്ടായത്. കോണ്‍ഗ്രസ്സ് അങ്ങനെ വീണ്ടും ജനങ്ങളുടെ ആവേശമായി മാറി. ആശാകേന്ദ്രവുമായി മാറിയെന്നു തന്നെ പറയാം. എന്നാല്‍ നാഥനില്ലാത്ത കളരിപോലെയായിരുന്നു കോണ്‍ഗ്രസ്. കോണ്‍ഗ്രസിനെ നയിക്കാന്‍ സോണിയായേക്കാള്‍ ശക്തരായ ഒരു നേതാവില്ലെ ന്ന തിരിച്ചറിവ് പ്രവര്‍ത്തകര്‍ ക്കുണ്ടായി. അവര്‍ സോണിയ കോണ്‍ഗ്രസ്സിന്റെ നേതൃത്വം ഏ റ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് രംഗത്തു വന്നതോടെ സോണിയാഗാന്ധിയെന്ന ഇറ്റലിയില്‍ ജനിച്ച് ഇന്ത്യന്‍ പൗരത്വം സ്വീകരിച്ച നെഹ്‌റു കുടുംബത്തിലെ അംഗം കോണ്‍ഗ്രസ്സിന്റെ സാരഥ്യം ഏറ്റെടുത്തു. അത് കോണ്‍ഗ്രസ്സിന് പുത്തനുണര്‍വ്വും ഇന്ത്യയ്ക്ക് മറ്റൊരു കോണ്‍ഗ്രസ് ഭരണവും ഉണ്ടാക്കി യെടുക്കാന്‍ കഴിഞ്ഞുയെന്നു തന്നെ പറയാം. മത തീവ്രവാദത്തിനപ്പുറം ജാതിവര്‍ണ്ണ വര്‍ക്ഷഭേദമില്ലാത്ത ഒരു ഒരൊറ്റ ഇന്ത്യയെന്ന കാഴ്ചപ്പാട് ഇന്ത്യയില്‍ വീണ്ടുമുണ്ടായിയെന്നതാ ണ് അതില്‍ക്കൂടി വ്യക്തമായത്.

ഇന്ദിരാ മന്ത്രിസഭയ് ക്കുശേഷം തുടര്‍ച്ചയായി അധി കാരത്തില്‍ കയറി ഭരണം തു ടര്‍ച്ചയാക്കാന്‍ ആ മന്ത്രിസഭയ് ക്കു കഴിഞ്ഞെങ്കിലും അഴിമതി യാരോപണം ആ മന്ത്രിസഭയേ യും അതിനു നേതൃത്വം നല്‍ കിയ കോണ്‍ഗ്രസ്സിനെയും പ്ര തികൂലമായി ബാധിക്കുകയും പ്രതിച്ഛായ നഷ്ടപ്പെടുത്തുക യും ചെയ്തു. അത് കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയും ചെയ്തു. കോണ്‍ഗ്രസ് എട്ടുനിലയില്‍ പൊട്ടി. പ്രതിപക്ഷനേതാവിനെ തിരഞ്ഞെടുക്കാനുള്ള അംഗബ ലം പോലുമില്ലാതെ കോണ്‍ഗ്രസ് പരാജയപ്പെട്ടു. 77ലെ തിര ഞ്ഞെടുപ്പു പോലെ.

കോണ്‍ഗ്രസ് മുന്നണി ഭരണത്തിന്റെ കെടുകാര്യസ്ഥതയും പിടിപ്പുകേടുമാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാജയമെങ്കിലും ആ പാര്‍ട്ടിയുടെ പരാജയം വര്‍ക്ഷീയവാദത്തിനും സവര്‍ണ്ണ ജാതിരാഷ്ട്രീയത്തിനും വേണ്ടി നിലകൊള്ളുന്നവര്‍ക്ക് അത് വളമേകി. അധികാരം അവര്‍ക്കൊപ്പം ചലിച്ചപ്പോള്‍ സാധാരണക്കാരായ ജനങ്ങള്‍ പോലും കുരിശിലേറ്റപ്പെ ട്ടു. മതേതരത്വത്തിലുറച്ചു നിന്ന് പോരാടിയ ഇന്ത്യയെ മതം തിരിച്ച് തമ്മിലടിപ്പിച്ച് അവര്‍ സുഖം കണ്ടെത്തിയപ്പോള്‍ ഇന്ത്യ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ സാന്നിദ്ധ്യവും സംഭാവ നയും എത്ര വലുതാണെന്ന് മ നസ്സിലാക്കി. ജനങ്ങളെ വിഡ്ഢികളും പാവകളും കണക്കെ ഭരണപരിഷ്ക്കാരമെന്ന രീതി യില്‍ പ്രധാനമന്ത്രിയും കൂട്ടരും കൊണ്ടുവന്ന നോട്ടുനിരോധ നവും സാമ്പത്തിക പരിഷ്ക്കാ രവുമെല്ലാം ജനത്തെ എരിതീ യില്‍ നിന്ന് വറചട്ടിയിലേക്ക് എന്ന കണക്കെ ആയപ്പോള്‍ അവര്‍ കോണ്‍ഗ്രസ്സിന്റെ തിരിച്ചു വരവ് ഒരിക്കല്‍ക്കൂടി ആഗ്രഹിച്ചു. ഗുജറാത്തിലെ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ്സിന്റെ തിള ക്കമാര്‍ന്ന വിജയം അതാണ് സൂചിപ്പിക്കുന്നത്. കോണ്‍ഗ്രസ് എത്ര ആരോപണങ്ങള്‍കൊണ്ട് മൂടപ്പെട്ടാലും ഒരൊറ്റ ജനത ഒരൊറ്റ ഇന്ത്യ എന്ന സങ്കല്പം കോണ്‍ഗ്രസ്സില്‍കൂടിയെന്ന രീ തിയിലാണ് ഇന്ന് ജനം ചന്തിച്ചു തുടങ്ങിയിരിക്കുന്നത്. അത് കോണ്‍ഗ്രസ്സിന്റെ ഉയര്‍ത്തെഴു ന്നേല്പ്പിന് കാരണമാകും. അ ത് മാത്രമല്ല രാഹുല്‍ ഗാന്ധിയില്‍ കൂടി ശക്തമായ ഒരു തിരിച്ചുവരവിന് അത് കാരണമാകുമെന്ന് കരുതാം. ഒരു കാര്യം വ്യക്തമാണ് കോണ്‍ഗ്രസ്സിനെതി രെ വന്നവരൊക്കെ മന്ത്രിസഭകള്‍ രൂപീകരിച്ച് ഒരു മുന്നേറ്റം നടത്തിയിട്ടുണ്ടെങ്കിലും പിന്നീട് അവര്‍ ദുര്‍ബലരാകുന്ന കാഴ്ചയാണ് ചരിത്രത്തില്‍ക്കൂടി കാ ണാന്‍ കഴിയുന്നത്. ജനത്തെ ഒന്നായി കാണാനും ഒറ്റക്കെട്ടാ യി മുന്നോട്ടു നയിക്കാനും അ വര്‍ക്ക് കഴിയാത്തതാണ്. അ താണ് കോണ്‍ഗ്രസ്സിനുള്ള പ്രത്യേകതയും. അതുകൊണ്ടുതന്നെ കോണ്‍ഗ്രസ് തകര്‍ന്നാലും എപ്പോഴും ആ പാര്‍ട്ടിയെ ഉയര്‍ ത്തെഴുന്നേല്പിക്കും. അതു തന്നെ ഇപ്പോഴുമുള്ളത്. 

Credits to joychenputhukulam.com

Read more

ജനകീയതയുടെ, ജനങ്ങളുടെ നേതാവ് ഇ. ചന്ദ്രശേഖരന്‍നായര്‍

പ്രത്യയശാസ്ത്രത്തോടൊപ്പം ആദര്‍ശജീവിതം നയിച്ച കമ്മ്യൂ ണിസ്റ്റുകാരന്‍, ലളിത ജീവിതം വാക്കിലും പ്രവര്‍ത്തിയിലും കാ ണിച്ചുകൊടുത്ത രാഷ്ട്രീയ നേതാവ്, ഭരണചക്രം പല പ്രാവശ്യം കൈകളിലേന്തിയിട്ടും അഴിമതിയുടെ കറ പുരളാത്ത ഭരണാധികാരി, തൂവെള്ള വസ്ത്രത്തിന്റെ മാറ്റിനൊപ്പം ജീവിച്ച വ്യക്തി അങ്ങനെ വിശേഷണങ്ങള്‍ അനവധിയായിരുന്നു ഈ അടുത്ത കാലത്ത് നമ്മെ വിട്ടുപിരിഞ്ഞ മുന്‍മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ഇ. ചന്ദ്രശേഖരനുണ്ടായിരുന്നത്.

ആദര്‍ശം കേവലം വാക്കുകളിലൂടെ മാത്രം ഉരുവിട്ടുകൊണ്ട് രാഷ്ട്രീയം നയിക്കുകയും ജനത്തെ കബളിപ്പിക്കുകയും ചെയ്യുന്ന ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് ഒരു പക്ഷേ അപവാധമാണ് ഇ. ചന്ദ്രശേഖരന്‍. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ആരാണ് അയാളുടെ വാക്കും പ്രവര്‍ത്തിയും എന്താണ് അയാളുടെ ഉത്തരവാദിത്വങ്ങള്‍ എന്താണ് അങ്ങനെയുള്ള എല്ലാ ചോദ്യങ്ങള്‍ക്കും ഉള്ള മറുപടിയാണ് ഇ. ചന്ദ്രശേഖരന്‍.

പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായി അദ്ദേഹത്തെ കാണാന്‍ കഴിയില്ല. പ്രായോഗിക രാഷ്ട്രീയം ഇന്ന് അഴക് കണ്ട് അപ്പനെ വിളിക്കുന്നതാണ്. സ്വന്തം കീശയും കുടുംബത്തിന്റെ നിലനില്‍പുമാണ് ഇ ന്നത്തെ പ്രായോഗിക രാഷ്ട്രീയം. വിപ്ലവരാഷ്ട്രീയം മൊത്തമായും ചില്ലറയായും വില്‍ക്കുന്നതാണ് പ്രത്യയരാഷ്ട്രീയക്കാരുടെ ഇന്നത്തെ പ്രായോഗിക രാഷ്ട്രീയം. അങ്ങനെ പ്രായോഗിക രാഷ്ട്രീയം ഇന്ന് സ്വന്തം നിലനില്‍പിന്റെ ഭാഗമായി മാറുന്നു.

അങ്ങനെയൊരു പ്രായോഗിക രാഷ്ട്രീയമായിരുന്നില്ല ഇ. ചന്ദ്രശേഖരന്‍ എന്ന രാഷ്ട്രീയ നേതാവിന്റെ രാഷ്ട്രീയം. കമ്മ്യൂണിസ്റ്റുകാരന്‍ എന്ന് അഭിമാനത്തോടെ അതിന്റെ പൂര്‍ണ്ണ അര്‍ത്ഥം ഉള്‍ക്കൊണ്ടുകൊണ്ട് രാഷ്ട്രീയത്തില്‍ തിളങ്ങിയ ഇ. ചന്ദ്രശേഖരന്‍ എതിര്‍ പാര്‍ട്ടിക്കാര്‍ പോലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്ത നേതാവായിരുന്നു. രാഷ്ട്രീയത്തിലെ ബഹളങ്ങളേക്കാള്‍ പൊതു പ്രവര്‍ത്തകന്റെ നിശബ്ദ പ്രവര്‍ത്തനമായിരുന്നു ഇ. ചന്ദ്രശേഖരന് ഏറെ ഇഷ്ടം. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ രാഷ്ട്രീയത്തിന്റെ ബഹളങ്ങളില്‍ പെടാതെ നിശബ്ദമായ ജനസേവനമായിരുന്നു അദ്ദേഹത്തിന്റേത്.

ആദ്യ നിയമസഭതൊട്ട് നിരവധി സഭകളില്‍ അംഗമായിരുന്ന ഇ. ചന്ദ്രശേഖരന്‍ നായനാര്‍ മന്ത്രിസഭകളിലെ സ്ഥിരാംഗമായിരുന്നു എന്നു പറയാം. ഭക്ഷ്യം പൊതുവിതരണം എന്നിവയില്‍ കൂടി തുടക്കം കുറിക്കു കയും ആരോപണങ്ങളില്‍ നിന്നെല്ലാം അതിനെ മുക്തമാക്കി ജനങ്ങള്‍ക്ക് ഉപകാരപ്രദമായ രീതിയില്‍ അതിനെ മാറ്റിയെടുക്കുകയും ചെയ്യാന്‍ അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കഴിഞ്ഞു. പൂഴ്ത്തിവെ യ്പും കരിഞ്ചന്തയും കൊടികുത്തിവാണ റേഷന്‍കട എന്ന ദുര്‍ഭൂതത്തെ ജനങ്ങളുടെ ജനസേവന കടയാക്കി മാറ്റാന്‍ അദ്ദേഹം ഭക്ഷ്യമന്ത്രിയായിരുന്നപ്പോള്‍ പരമാവധി ശ്രമിച്ചുയെന്നു വേണം പറയാന്‍.

മന്ത്രിയായിരുന്ന വേളകളില്‍ പൂഴ്ത്തിവയ്പും കരിഞ്ചന്തയും റേഷന്‍ കടകളില്‍ നടക്കുന്നത് തടയാന്‍ മിന്നല്‍ പരിശോധനയും മറ്റും നടത്താന്‍ ഉന്നതോദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും അത് ഉറപ്പു വരുത്തുകയും ചെയ്തു. മന്ത്രി തന്നെ നേരിട്ട് പല റേഷന്‍ കടകളിലും എത്തി മിന്നല്‍ പരിശോധനകള്‍ നടത്തുകയുമുണ്ടായിട്ടുണ്ട്. ഉത്തരവുകള്‍ ഇടുക മാത്രമല്ല അത് പാലിക്കപ്പെടുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുക അദ്ദേഹത്തിന്റെ ഒരു സവിശേഷതയായിരുന്നു. അതുകൊണ്ടാണ് മന്ത്രി തന്നെ നേരിട്ടെത്തി പരിശോധനകള്‍ നടത്തിയത്. സെക്രട്ടറിയേറ്റും നിയമസഭയുമായി മാത്രം ഒതുങ്ങിക്കഴിയാതെ അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കി ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ മന്ത്രിസ്ഥാനത്തിരുന്നപ്പോള്‍ ശ്രമിച്ചിട്ടുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഓണചന്തകളും മാവേലിസ്റ്റോറുകളും. അഭൂതപൂര്‍വ്വമായ നിരക്ക് ഓണക്കാലത്ത് ഉണ്ടായിരുന്ന കാലത്താണ് ഓണചന്തയും മാവേലിസ്റ്റോറും അദ്ദേഹം തുടങ്ങിയത്. ഓണക്കാലത്തെ തിരക്ക് കണക്കിലെടുത്ത് വ്യാപാരികള്‍ സാധനങ്ങളുടെ വില സര്‍ക്കാര്‍ നിശ്ചയിച്ചതിലും കൂടുതലാക്കാറുണ്ടായിരുന്നു. ജനങ്ങള്‍ക്ക് താങ്ങാനാവുന്നതിലും അധികമായിരുന്നു അക്കാലത്ത് സാധനങ്ങളുടെ വില. ഓണം കഴിയുമ്പോള്‍ കുടുംബം വില്‍ക്കേണ്ടഗതിയെന്ന രീതി യിലായിരുന്നു അന്ന് ഉണ്ടായിരുന്ന സ്ഥിതി. ഇതിന് ഒരു പരിഹാരമെന്ന രീതിയില്‍ മിതമായ നിരക്കില്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ തന്നെ അവശ്യസാധനങ്ങള്‍ ഓണക്കാലത്ത് നല്‍കാന്‍ വേണ്ടിയായിരുന്നു ഓണചന്തകള്‍ തുടങ്ങിയത്. തുടക്കത്തില്‍ തിരുവനന്തപുരത്തും പിന്നീട് ഓ രോ ജില്ലാകേന്ദ്രത്തിലുമായിരുന്നു തുടക്കം.

അതിന്റെ വിജയവും ജനപിന്തുണയും മാവേലിസ്റ്റോ റുകളിലേക്ക് മാറി. ജില്ലക്കൊരു മാവേലിസ്റ്റോര്‍ എന്ന രീതിയില്‍ തുടങ്ങിയത് പിന്നീട് ഓരോ താലൂക്കിലും എന്ന രീതിയിലായി. പാമോയില്‍ എന്നത് സ്വര്‍ണ്ണ ത്തേക്കാള്‍ വിലയുണ്ടായിരുന്ന ആ കാലത്ത് മാവേലിസ്റ്റോറു കളില്‍ക്കൂടി പാമോയില്‍ ഓണക്കാലത്ത് എത്തിച്ചിരുന്നത് അതും ന്യായവിലയില്‍ ഒരു അനുഗ്രഹം തന്നെയെന്നതിന് സംശയമില്ലാത്ത കാര്യമായിരുന്നു. പാമോയില്‍ വാങ്ങാന്‍വേണ്ടി മാവേലിസ്റ്റോറുകളുടെ മുന്‍പിലെ നീണ്ട നിര ഇന്നും മനസ്സില്‍ തങ്ങി നില്‍ക്കുന്നു. മാവേലി സ്റ്റോറിനെ കളിയാക്കി നിരവധി കാര്‍ട്ടൂണുകള്‍ അക്കാലത്ത് കേരളത്തിലെ പത്രങ്ങളില്‍ കൂടി വ ന്നിട്ടുണ്ടെങ്കിലും അത് ഒരനുഗ്രഹം തന്നെയായിരുന്നു.

സഹകരണ വകുപ്പിന്റെയും ചുമതല അദ്ദേഹം കുറച്ചുകാലം ഏറ്റെടുത്തിരുന്നു. ഭൂപണയ ബാങ്ക് എന്ന ദുര്‍ഭൂത ത്തിന് കടിഞ്ഞാണിടാന്‍ അദ്ദേഹം ശക്തമായ നടപടിയെടുത്തിട്ടുണ്ട്. മന്ത്രിയായിരുന്നപ്പോള്‍ പതാ ക പാറിപ്പറത്താതെ പോലീസും പരിവാരങ്ങളുമില്ലാതെ സ്റ്റേറ്റ് കാറില്‍ ഒരു ലളിതയാത്രയായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായര്‍ക്കുണ്ടായിരുന്നത്. നിയമസഭ യിലെ ചോദ്യോത്തര വേളകളില്‍ ചോദ്യത്തിനു തക്ക ഉത്തരമെ ന്നതായിരുന്നു അദ്ദേഹത്തിന്റെ രീതി. കാടും പടലും പറഞ്ഞ് ഉ ത്തരത്തില്‍ നിന്നുള്ള തടിതപ്പല്‍ അദ്ദേഹത്തിന്റെ രീതിയായിരുന്നില്ല. എത്ര ബഹളം സഭക്കകത്ത് നടന്നാലും അദ്ദേഹം സൗമ്യനും ശാന്തനുമായിട്ടാണ് കാണപ്പെട്ടിട്ടുള്ളത്. 84-ലെ നിയമസഭാ സംഘട്ടനത്തില്‍പോലും അദ്ദേഹം അതിരുവിട്ട് പ്രവര്‍ത്തിച്ചിട്ടില്ല. ഇ.ചന്ദ്രശേഖരന്‍ നായരുടെ വകുപ്പില്‍ മാത്രം ഞങ്ങള്‍ക്ക് സംശയമൊന്നുമില്ലായെന്ന് ഒരിക്കല്‍ കരുണാകരന്‍ പോലും പറയുകയുണ്ടായി. അതായിരുന്നു ഇ. ചന്ദ്രശേഖരന്‍ നായര്‍ എ ന്ന വ്യക്തിയുടേയും മന്ത്രിയുടേയും പ്രത്യേകത. മഹാരഥന്മാരെകൊണ്ട് നിറഞ്ഞ 82-ലെയും 87-ലെയും നിയമസഭ അതില്‍ സി.പി.ഐ.യുടെ നിയമസഭയിലെ മുന്‍നിര നേതാക്കളില്‍ എന്നും തിളങ്ങി വിളങ്ങി നിന്നിരുന്ന നേതാക്കളായിരുന്നു വി.വി. രാഘവനും, ഇ. ചന്ദ്രശേഖരന്‍ നായരും. രാഷ്ട്രീയത്തിലെ കറകളഞ്ഞ നേതാക്കന്മാര്‍. കറതീര്‍ന്ന കമ്മ്യൂണിസ്റ്റുകാര്‍ അതിലുപരി ജനത്തെ വഞ്ചിക്കാത്ത ജനകീയ നേതാക്കള്‍. തേനിനാണോ തേന്‍കട്ടക്കാണോ മധുരമെന്നപോലെ ഇവരില്‍ ആരാണ് കൂടുതല്‍ തിളക്കമെന്നപോലെ.

പ്രത്യയശാസ്ത്രങ്ങള്‍ക്കപ്പുറം നാടും നാട്ടുകാരുമെന്ന ചിന്തയോടെ പ്രവര്‍ത്തിക്കുന്നവരാണ് യഥാര്‍ത്ഥ ജനസേവനകര്‍. അ തില്‍ ഇ. ചന്ദ്രശേഖരന്‍ നായര്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ജന നേതാവായിരുന്നു. ആര്‍ഭാടമില്ലാതെ ആദര്‍ശത്തില്‍ ജീവിച്ച ഒരു പറ്റം ജനനേതാക്കളുടെ മണ്ണായിരുന്നു നമ്മുടെ കേരളം. അതായിരുന്നു നമ്മുടെ അഭി മാനവും അഹങ്കാരവും. ആ നേതാക്കളുടെ എണ്ണം ഇന്ന് വി രലിലെണ്ണാവുന്നത്ര ആയി മാറിയിരിക്കുന്നു. ഇ. ചന്ദ്രശേഖരന്‍നായരുടെ വിടവാങ്ങല്‍ കേവലം വാക്കുകളില്‍ ഒതുങ്ങുന്നതല്ല. തീര്‍ത്താല്‍ തീരാത്ത നഷ്ടം എന്ന് പറയുന്നതിനേക്കാള്‍ തിരിച്ചു വരാനാകാത്ത നഷ്ടം എന്ന് പറയുന്നതാകും ശരി. ആദര്‍ശത്തിന്റെ മാന്യതയുടെ മൂടു പടമിടാത്ത ലാളിത്യത്തിന്റെ ക ഴിവിന്റെ അതിലുപരി ജനകീയതയുടെ വംശനാശം സംഭവി ച്ചുകൊണ്ടിരിക്കുന്ന വിഭാഗത്തില്‍ അവസാന കണ്ണിയാണ് ഇ. ചന്ദ്രശേഖരന്‍ നായര്‍ എന്ന് പറയേണ്ടതാണ്. അദ്ദേഹത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. 

Credits to joychenputhukulam.com

Read more

മാധ്യമങ്ങളെ, ഭയക്കുന്ന മോഡിയും വെറുക്കുന്ന പിണറായി വിജയനും

പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മാധ്യമങ്ങളെ ഭയമോ. മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ വെറുപ്പോ. പ്രധാനമന്ത്രി സ്ഥാനമേറ്റെടുത്തശേഷം അദ്ദേഹം മാധ്യമങ്ങളെ കണ്ടത് വിരലിലെണ്ണാവുന്നത്ര മാത്രം. അതിന് കാരണമെന്തെന്നു ചോദ്യമുയര്‍ന്നപ്പോഴേക്ക് മൗനം വിദ്വാനു ഭൂഷണമെന്ന രീതിയിലാണ് പ്രാധനമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമെന്നതാണ് സ്ഥിതി. സാധാരണ പ്രധാനമന്ത്രി വിദേശയാത്രകള്‍ ചെയ്യുമ്പോള്‍ മാധ്യമസംഘം ഒപ്പമുണ്ടാകാറുണ്ട്. വിമാനത്തില്‍ വച്ച് പത്രസമ്മേളനവും നടത്താറുണ്ട്. എന്നാല്‍ പ്രധാനമന്ത്രി മോഡിയുടെ വിദേശയാത്രകളില്‍ അത് ഉണ്ടായിട്ടുണ്ടോയെന്നത് സംശയമാണ്. വിദേശയാത്രകളുടെ ഫോട്ടോകളും വീഡിയോകളും ധാരാളമുണ്ടെന്നതാണ് ഒരു പ്രത്യേകത. അദ്ദേഹത്തിന്റെ ഒരു പത്രസമ്മേളനം കാണാന്‍ അവസരം ഉണ്ടാകാനായി കാത്തിരിക്കുകയാണ് ഇന്ത്യയിലെ മാധ്യമസംഘം എന്നതാണ് രഹസ്യമായ പരസ്യം. അത്രയ്ക്ക് അപൂര്‍വ്വമെന്നതാണ് ഇന്ന് പ്രധാനമന്ത്രി മോഡിയുടെ പത്രസമ്മേളനം.

അദ്ദേഹം എന്തുകൊണ്ട് മാധ്യമങ്ങളെ കാണുന്നില്ലായെന്നതിന് പൊതുജനം കണ്ടെത്തിയ ഉത്തരം അദ്ദേഹത്തിന് മാധ്യമങ്ങളെ ഭയമാണെന്നതാണ്. വലിയ വാഗ്ദാനങ്ങള്‍ നല്‍കി അധികാരത്തില്‍ കയറിയതല്ലാതെ അതിലൊരെണ്ണം പോലും ശരിയായ രീതിയില്‍ നടപ്പാ ക്കുകയോ അതിനുള്ള നടപടികളോ ചെയ്തിട്ടില്ലെന്നതാണ്. എന്തെങ്കിലും ചെയ്താല്‍ തന്നെ അത് ചാപിള്ള കണക്കാണത്രേ. അതുമാത്രമല്ല നോട്ടു നിരോധനവും അവശ്യസാധനങ്ങളുടെ വിലക്കയറ്റവും പെട്രോള്‍, ഗ്യാസ് തുടങ്ങിയവയുടെ യാതൊരു നിയന്ത്രണവുമില്ലാതെ അടിക്കടി വില കൂടുന്നതും മോഡിയുടെ വിനോദമായതുകൊണ്ട് പത്രസമ്മേളനം നടത്തിയാല്‍ ജനം ചോദിക്കേണ്ട ചോദ്യങ്ങള്‍ അവരെങ്ങാനും ചോദിക്കുമോയെന്നും അങ്ങനെ ചോദിച്ചാല്‍ അതിനുള്ള മറുപടി ഒന്നും പറയാനാകാതെ നാണം കെട്ടുപോകുമോയെന്ന ഭയം ഉള്ളതുകൊണ്ടാ ണ് മോഡി മാധ്യമങ്ങളെ കാണാ ന്‍ ഭയക്കുന്നതെന്നാണ് ഇതിനെ ക്കുറിച്ചുള്ള പൊതു സംസാരം. അങ്ങനെ വന്നാല്‍ അത് തന്റെ പ്രതിച്ഛായ കൂടുതല്‍ മങ്ങുമെന്ന് മോഡിക്കറിയാം. ഈ പൊല്ലാപ്പൊന്നുമില്ലാതെ അഞ്ച് വര്‍ഷം തികയ്ക്കണമെങ്കില്‍ ഇതേ ഒരു മാര്‍ക്ഷമുള്ളു. കഴിവതും വിദേശ യാത്രയും കിട്ടുന്ന സമയം കൂടെ നില്‍ക്കുന്ന വ്യവസായികള്‍ക്കു വേണ്ടി അവശ്യ സാധനങ്ങള്‍ക്കും അത്യാവശ്യ സാധനങ്ങള്‍ക്കും വിലകൂട്ടുകയും ചെയ്താല്‍ നാടും കാണാം നാണ്യവും നേടാം. അതുകൊണ്ടാണ് അദ്ദേഹം പത്രസമ്മേളനങ്ങള്‍ക്കെന്നല്ല പാര്‍ലമെന്റില്‍ പോലും വരാതിരി ക്കുന്നത്. എന്തായാലും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് മാധ്യമങ്ങളെയും പാര്‍ലമെന്റിനേയും ഭയമാണെന്നതാണ് വസ്തുത.

എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളെ ഭയമല്ല ഒരുതരം വെറുപ്പാണ്. മുഖ്യമന്ത്രി ആയതിനു ശേഷം മാധ്യമങ്ങളെ കാണുമ്പോഴേക്ക് ചില അവസരങ്ങളിലെങ്കിലും അത് പുറത്തു കാ ണിക്കുന്നുയെന്നതാണ് മാധ്യമങ്ങളോട് അദ്ദേഹം പറയുന്ന ചില കമന്റുകളില്‍ കൂടി വ്യക്തമാക്കുന്നത്. ഏതാനും നാളുകള്‍ക്ക് മുന്‍പ് മാധ്യമ പ്രവര്‍ത്തകരെ ഹോളിനകത്തുനിന്ന് പുറത്താക്കിയെങ്കില്‍ തോമസ് ചാണ്ടിയുടെ രാജിക്കുശേഷം മാധ്യമങ്ങളോട് മാറിനില്‍ക്കെന്ന് ആക്രോ ശിക്കുകയുണ്ടായത്രേ. മാധ്യമങ്ങളോട് ദേഷ്യമുണ്ടാകാന്‍ കാരണം അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ കഴിയാത്തതാണെന്നും രഹസ്യമായി കിടന്ന പല സംഭവങ്ങളും പരസ്യമാക്കുകയും കുത്തിപ്പൊക്കി ജനമദ്ധ്യത്തിലേക്ക് ഇട്ടുകൊടുത്തു കൊണ്ട് മന്ത്രിസഭയ്ക്കും മുഖ്യ മന്ത്രിക്കുമെതിരെ ആഞ്ഞടിച്ച് മാധ്യമങ്ങള്‍ മന്ത്രിസഭയുടേയും മുഖ്യമന്ത്രിയുടേയും പ്രതിച്ഛായ നഷ്ടപ്പെടുത്തിക്കൊണ്ടാണ്.

മാധ്യമങ്ങള്‍ തൊടുത്തു വിടുന്ന ഓരോ അസ്ത്രങ്ങളും മുഖ്യമന്ത്രിയേയും മന്ത്രിസഭയേയും കീറിമുറിച്ച് കൂടുതല്‍ വ്രണപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. തനിക്കൊപ്പമുള്ളവരില്‍ പലരും ചെയ്യുന്ന രഹസ്യങ്ങള്‍ ഇന്ന് പരസ്യമാകാന്‍ കാരണം മാധ്യമങ്ങളാണെന്ന് അദ്ദേഹം ചിന്തിക്കുന്നുണ്ടെന്നതാണ് പൊതു സംസാരം. അതുകൊ ണ്ടാണത്രെ അദ്ദേഹത്തിന് മാധ്യമങ്ങളോട് ഇത്രയേറെ വെറുപ്പെന്നാണ് ഇതേക്കുറിച്ച് പറയുന്നവരുടെ അഭിപ്രായം. മാധ്യമങ്ങള്‍ പണ്ടുള്ളതിനേക്കാള്‍ ഇന്ന് മൂടിവച്ച പല കാര്യങ്ങളും പുറ ത്തുകൊണ്ടുവരുന്നുണ്ട്. കായല്‍ കൈയ്യേറ്റവും കാട് കൈയ്യേറ്റവും തുടങ്ങി നിരവധി കൈയ്യേറ്റങ്ങളും അഴിമതികളും ഇന്ന് പു റംലോകത്തെത്തിച്ചത് മാധ്യമങ്ങളാണ്. കൈയ്യേറ്റക്കാര്‍ക്കും അതിനു കൂട്ടു നിന്നവര്‍ക്കും ഇന്ന് അതില്‍ നിന്ന് ഊരിപോകാനാകാത്തത്ര രീതിയില്‍ കു രുക്കുണ്ടാക്കിയതിന് മാധ്യമങ്ങള്‍ക്കുള്ള പങ്ക് വളരെയേറെയുണ്ട്. ഇതൊന്നും മാധ്യമ ധര്‍മ്മം കൊണ്ട് അവര്‍ ചെയ്യുന്നതല്ല. മറിച്ച് അവര്‍ മത്സരപൂര്‍വ്വം ചെയ്യുന്നതാണ്. കാരണം ഇന്ന് വിരലിലെണ്ണാവുന്നത്രയല്ല അതിന്റെ എത്രയോ മടങ്ങ് മാധ്യമങ്ങള്‍ കേരളത്തിലുണ്ട്. ജനശ്രദ്ധ പിടിച്ചുപറ്റാന്‍ അവര്‍ ഏത് അടുക്കള വരാന്തയിലും കയറും പിടിച്ചു നില്‍ക്കാന്‍വേണ്ടി ഏത് സംഭവങ്ങളും കുത്തിപ്പൊക്കും. ഭരണത്തിലെ പുഴുക്കുത്തുകള്‍ പൊക്കിക്കൊണ്ടുവരും.

അത് നാടിന്റെ നന്മയ്‌ക്കോ നാട്ടുകാരുടെ ഗുണത്തിനോ വേണ്ടിയല്ല മറിച്ച് തങ്ങളുടെ നിലനില്‍പ്പിനും ചാനലുകളുടെ റേറ്റിംഗ് വര്‍ദ്ധിപ്പിക്കാനും വേണ്ടി മാത്രമാണ്. എന്നാല്‍ അത് പലപ്പോഴും ഉര്‍വ്വശി ശാപം ഉപകാരമെന്ന രീതിയില്‍ ഗുണമായിട്ടാണ് സംഭവിക്കാറ്. ഉദാഹ രണത്തിന് മൂന്നാറിലെ കയ്യേറ്റ വിവാദവും ആലപ്പുഴയിലെ കായല്‍ കയ്യേറ്റവുമൊക്കെ ചാനലുകള്‍ രംഗത്തു കൊണ്ടുവന്നത് ജനശ്രദ്ധ കിട്ടാനും എല്ലാവരിലും മുന്‍പനാകാനുമായിരുന്നെങ്കിലും അത് ഒരു വലിയ തെറ്റിനെ പുറത്തു കൊണ്ടുവന്നു. അത് ജനം ശ്രദ്ധിക്കുകയും ഭരണത്തിനെതിരാകുകയും ചെയ്തു.

അതില്‍ കലിപൂണ്ടിട്ടു കാര്യമില്ല. മാധ്യമ ധര്‍മ്മത്തേക്കാള്‍ റേറ്റിംഗ് കൂട്ടാന്‍ കഴുകന്‍ കണ്ണുകളുമായി മാധ്യമങ്ങള്‍ ഉറക്കമിളച്ച് കാത്തിരിക്കുമ്പോള്‍ ചെറിയ ഇരയെ പോലും അവര്‍ വലുതായി കാണിക്കും. അപ്പോള്‍ ആ ഒരു ചെറിയ ഇരയെപ്പോലും അവരുടെ മുന്‍പിലേക്ക് ഇട്ടുകൊടുക്കാത്തവണ്ണം സംശുദ്ധമായ പ്രവര്‍ത്തികളായിരിക്കണം ഭരണവര്‍ക്ഷത്തിന്റെയും ഉന്നത നേതൃത്വത്തിന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. അതിനു കഴിയില്ലെങ്കില്‍ അവരുടെ ചോദ്യങ്ങള്‍ക്ക് തക്ക ഉത്തരം നല്‍കാന്‍ കഴിയണം. അതാണ് ജനാധിപത്യ പ്രക്രിയയില്‍ ഭരണനേതൃത്വം ചെയ്യേണ്ടത്.

മര്യാദ ലംഘിക്കുന്ന മാധ്യമങ്ങളെ മാറ്റി നിര്‍ത്തുന്നതില്‍ യാതൊരു തെറ്റുമില്ല. അത് ധാര്‍ഷ്ഠ്യമനോഭാവത്തോടെ ആകുന്നതാണ് അംഗീകരിക്കാന്‍ കഴിയാത്തത്. ഇന്ത്യയുടെ രാഷ്ട്രീയ ആചാര്യന്മാര്‍ എന്നു വിശേഷിപ്പിക്കുന്ന മഹാരഥന്മാര്‍ മുഖ്യമന്ത്രിമാരായിരുന്ന നാടാണ് കേരളം. ഇതിനേക്കാള്‍ സങ്കീര്‍ണ്ണവും വിവാദപരവുമായ വിഷ യങ്ങളില്‍ കൂടി അവര്‍ കടന്നു പോയിട്ടുണ്ട്. അവരുടെ മന്ത്രിസഭയെപ്പോലും അട്ടിമറിച്ച ആരോപണങ്ങള്‍ ഉണ്ടായിട്ടുണ്ട്. 57 ലും 67ലും ഇ.എം.എസ്. മന്ത്രിസഭയെ തകര്‍ത്ത വിഷയങ്ങളുണ്ടായിട്ടും അദ്ദേഹം ഇത്രയധികം പൊട്ടിത്തെറിച്ചിട്ടില്ല. അദ്ദേഹത്തിന്റെ വിക്കിനെ കളിയാക്കി ഒരിക്കല്‍ ഒരു പത്ര പ്രവര്‍ത്തകന്‍ അങ്ങേയ്ക്ക് എപ്പോഴാണ് വിക്ക് വരുന്നതെന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം അതിനു മറുപടി പറഞ്ഞത് “ഞാന്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍’ എന്നാണ്. അദ്ദേ ഹത്തെ ചൊടിപ്പിക്കാന്‍ നോക്കിയെങ്കിലും അതില്‍ പരാജയപ്പെ ട്ടുപോയി ആ ചോദ്യകര്‍ത്താവ്. ഹൈക്കോടതി മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസിനെ ശാസിച്ചപ്പോഴും കേന്ദ്രം അദ്ദേഹത്തിന്റെ മന്ത്രിസഭയെ പുറത്താക്കിയപ്പോഴുമൊന്നും ക്ഷോഭിച്ചുകൊണ്ട് ധാര്‍ഷ്ഠ്യത്തോടെ അദ്ദേഹം പെരുമാറിയതായി പറയുന്നില്ല.

അടിയന്തരാവസ്ഥയില്‍ കേരള ഭരണം ജനാധിപത്യ ധ്വംസനത്തിന് കൂട്ടുനിന്നപ്പോള്‍ അതിനെതിരെ അടിയന്തിരാവസ്ഥ കഴിഞ്ഞ് രൂക്ഷവിമര്‍ശനം ഉതിര്‍ത്തപ്പോള്‍ മുഖ്യമന്ത്രിയെ വെറും സ്റ്റാമ്പാക്കിക്കൊണ്ട് അന്ന ത്തെ ആഭ്യന്തര മന്ത്രിഭരണം ന ടത്തിയെന്നും അടിയന്തരാവസ്ഥ യില്‍ ലോക്കപ്പ് മര്‍ദ്ദനത്തില്‍ പോലീസ് ക്രൂര വാഴ്ച നടത്തി യതും മറ്റുമായി പത്രപ്രവര്‍ത്ത കര്‍ ചോദ്യശരങ്ങളുമായി അ ദ്ദേഹത്തെ പ്രതിക്കൂട്ടിലാക്കാന്‍ ശ്രമിച്ചപ്പോള്‍ പോലും അച്യുത മോനോന്‍ എന്ന രാഷ്ട്രീയത്തിലെ ജെന്റില്‍മാന്‍ മുഖ്യമന്ത്രി നിലവിട്ടൊരു സംസാരവും നട ത്തിയിട്ടില്ല.

രാജന്‍ തിരോധാനത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി കോടതിയലക്ഷ്യ ത്തിന് കരുണാകരനെതിരെ മു തിര്‍ന്നപ്പോഴും 86-ലെ സ്വകാര്യ പോളിടെക്‌നിക് വിവാദത്തിലും എന്തിനേറെ ചാരക്കേസില്‍ മു ന്നണി പോലും കരുണാകരനെന്ന കേരളത്തിന്റെ സ്വന്തം ലീഡറെ പഴിചാരി അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ നോക്കിയ പ്പോഴും അധികാരം വിട്ടൊഴിയുന്നതിന് തൊട്ടുമുന്‍പ് നടന്ന പ ത്രസമ്മേളനത്തില്‍പോലും അദ്ദേഹത്തിനെതിരെ ഉയര്‍ന്ന ചോ ദ്യശരങ്ങളുടെ മുനയൊടിച്ചുകൊണ്ട് അദ്ദേഹം മിതത്വം പാലിക്കു കയാണുണ്ടായത്. എത്ര കലുഷിതമായ സമയത്താണെങ്കിലും മാധ്യമങ്ങളെ കാണുമ്പോള്‍ അദ്ദേഹം പുറകില്‍ കൈകെട്ടി കണ്ണിറുക്കി സ്വതസിദ്ധമായ ഒരു ചിരിയാണ് ചെയ്യാറ് പതിവ്. ഇന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കു ന്ന ഒരു ചിത്രമുണ്ട് ചാരക്കേസിന്റെ വിവാദങ്ങള തുടര്‍ന്ന് രാജി സമര്‍പ്പിക്കാന്‍ രാജ്ഭവനിലേക്ക് അദ്ദേഹം പോകുന്ന ഒരു ചിത്രം.

മുന്‍ശുണ്ഠി മൂക്കിന്‍ തുമ്പത്തെന്നരീതിയായിരുന്നു നായനാര്‍ക്കെങ്കിലും പത്രപ്രവര്‍ത്തകരോട് അദ്ദേഹം ഒരടുപ്പം നിലനിര്‍ത്തിയിരുന്നു. പത്രസമ്മേളനങ്ങളില്‍ അദ്ദേഹം എന്നും നര്‍മ്മം കലര്‍ന്ന ഭാഷയിലെ സംസാരിച്ചിരുന്നുള്ളു. ബൂര്‍ഷ പത്രങ്ങളെന്ന് കമ്മ്യൂണിസ്റ്റുകാര്‍ കളിയാക്കിയിരുന്ന മനോരമ ഉള്‍പ്പെടെയുള്ള പത്രങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്‍ശുണ്ഠി വന്നാല്‍പോലും അതിരുവിട്ട് സംസാരിച്ചിരുന്നില്ല. ഓന്‍ ആരുടെ പത്രത്തില്‍ നിന്നാ വരുന്നതെന്നും ഞാനും ഇതൊക്കെ കഴി ഞ്ഞിട്ടാണ് വരുന്നതെന്നും മറ്റു മായിരിക്കും മറുപടി പറയുക.

അച്യുതാനന്ദനും ആന്റണിയും ഉമ്മന്‍ചാണ്ടിയുമെല്ലാം ഒരിക്കല്‍പോലും മാധ്യമങ്ങളു ടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ധാര്‍ഷ്ഠ്യത്തോടെ പറഞ്ഞിട്ടില്ല. ഇന്ത്യ കണ്ട രാഷ്ട്രീയ മഹാരഥ ന്മാരായ കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിമാര്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ അടുപ്പമുള്ളവരാണെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവര്‍ നികൃഷ്ടജീവികളാണോ?. നികൃഷ്ടജീവികളെയാണല്ലോ നാം മാറ്റി നിര്‍ത്തുന്നത്. മാറാന്‍ പറയാം മാറി നില്‍ക്കെന്നാക്രോശിക്കാന്‍ ഇത് രാജഭരണമോ സ്വേച്ഛാധിപത്യ ഭരണമോ അല്ല. 

Credits to joychenputhukulam.com

Read more

ഈ രാഷ്ട്രീയ യാത്രകള്‍ കേരളത്തെ രക്ഷിക്കുമോ?

കേരളത്തിലിപ്പോള്‍ ജാഥകളുടെ കാലമാണ്. ഭരണം പിടിക്കാനും കിട്ടിയ ഭരണം കൈവിട്ടുപോകാതിരിക്കാനും എങ്ങനെയെങ്കിലും ഭരണം കിട്ടാനും വേണ്ടിയുള്ളതാണീ ജാഥകളുടെ ഭൂമിശാസ്ത്രം. ഭരണത്തിലെ അഴിമതി പുറത്തു പറയുകയും ജനനന്മയും ലക്ഷ്യമാക്കിയാണ് പ്രതിപക്ഷം ജാഥ നയിക്കുന്നതെങ്കില്‍ ഭരണ നേട്ടങ്ങളും ജനകീയ വികസനവും മുന്‍നിര്‍ ത്തിയുള്ള യാത്രയാണ് ഭരണ കക്ഷിയുടെ യാത്ര. മൂന്നാം മുന്നണിയെന്ന നീര്‍ക്കോലി പാര്‍ട്ടികളുടെ ജാഥയും ഇതൊക്കെ തന്നെയാണ് പറയുന്നത്. എല്ലാവരും ഒരു കാര്യത്തില്‍ തുല്യരാണ്. ജനങ്ങളെ മുന്നില്‍ നിര്‍ത്തി യുള്ളതാണ് എന്നതാണ് ഇവര്‍ക്കു പറയാനുള്ളത്. എല്ലാം ജന ങ്ങള്‍ക്കുവേണ്ടിയും നാടിന്റെ നന്മയ്ക്കായിട്ടും ആയതുകൊ ണ്ടാണൊരാശ്വാസം എന്നേ പറയാനുള്ളു. അതുകൊണ്ടു തന്നെ ഇവര്‍ക്കൊക്കെ ജനങ്ങളോട് കടപ്പാടും പ്രതിബദ്ധതയുമുണ്ടെന്നു തന്നെ കരുതണമെന്ന് എടുത്തു പറയേണ്ടകാര്യമില്ല.

ഇവരുടെ ദേശസ്‌നേഹവും ജന നന്മയും ഒന്നു മാത്രമാണ് നമ്മുടെ കേരളം ഇത്ര കണ്ട് വികസനം വന്നതെന്നു പലപ്പോഴും തോന്നിപോയിട്ടുണ്ട്. കാസര്‍കോഡു മുതല്‍ പാറശ്ശാലവരെയുള്ള ഈ യാത്രകള്‍കൊണ്ടുമാത്രമാണ് കേരളം അമേരിക്കയെപ്പോലും പിന്നിലാക്കി ക്കൊണ്ട് വികസനത്തിന്റെ അത്യുന്നതിയില്‍ എത്തിച്ചേര്‍ന്നത്. അതുകൊണ്ടാണ് ബൂര്‍ഷ്വാസികളുടെ നാടായ ഗര്‍ഫിലും അമേരി ക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ജോലി തേടി മലയാളികള്‍ പോകാത്തത്.

മാനത്ത് കാറും കോളും കാണുമ്പോള്‍ മഴ പെയ്യാന്‍ സാദ്ധ്യതയുണ്ടെന്ന് പറയാറുണ്ട്. അതുപോലെയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും ഈ യാത്രകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നത്. അടുത്തു തന്നെ ഏതോ ഒരു പൊതു തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് നമ്മുടെ കൊച്ചുകേരളം ഇളക്കി മറിച്ചുകൊണ്ട് ഇവര്‍ ഇങ്ങനെ യാത്രകള്‍ നടത്തുന്നതെന്നതിന് യാതൊരു സംശയവുമില്ല. ശീതീ കരിച്ച മുറിക്കകത്തിരുന്ന് രാഷ്ട്രീയം കളിക്കുന്ന ഈ നേതാക്കന്മാര്‍ ഒന്നടങ്കം മഞ്ഞും മഴയും വെയിലും ചൂടും തണുപ്പും ഏറ്റ് കുണ്ടും കുഴിയും നിറഞ്ഞ മണ്ണില്‍ കൂടി ഈ യാത്ര നടത്തുന്നത് അതുകൊണ്ടാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ഉടയാത്ത ഖദറിട്ടുകൊണ്ട് കോണ്‍ഗ്രസ്സുകാരും ആ ഖദറിനേക്കാള്‍ കട്ടിയുള്ള വെളുത്ത വസ്ത്രമണിഞ്ഞുകൊണ്ട് കമ്മ്യൂണിസ്റ്റുകാരും ഇവര്‍ക്കൊപ്പം നെറ്റിയില്‍ പാര്‍ട്ടി നിറം ഇട്ട് രാജ്യസ്‌നേഹി പാര്‍ട്ടിക്കാരും മലിന പൂരിതമായ മണ്ണില്‍ കൂടി വിയര്‍പ്പൊഴുക്കണമെങ്കില്‍ ജനസേവനം മാത്രമ ല്ലെന്ന് ജനത്തിന് നന്നായി അറിയാം. കാരണം ജനം ഈ രാഷ്ട്രീയ നാടകങ്ങളും പ്രഹസന പദയാത്രകളും കാണാന്‍ തുടങ്ങിയിട്ട് കാലമേറെയായി. ജനം ഇതൊന്നുമറിയുന്നില്ലായെന്നതാണ് ഇവരുടെയൊക്കെ ചിന്താഗതി. ഒരു കാര്യം അംഗീകരിച്ചേ മതിയാകൂ. ജാഥകളുടെ കാര്യത്തില്‍ ഇവര്‍ക്കുള്ള ഒത്തൊരുമ. അത് അംഗീകരിച്ചേ മതിയാകൂ. ഒരു പാര്‍ട്ടി ജാഥ പ്രഖ്യാപിച്ചാല്‍ അടുത്ത പാര്‍ട്ടിക്കാരും പ്രഖ്യാപിക്കും. ഒരേ സമയം യാത്രയോ ജാഥയോ നയിക്കാതെ ഒരാള്‍ പോയതിനുശേഷമെ അടുത്ത ആള്‍ തുടങ്ങുയെന്നതും അംഗീകരിക്കേണ്ട ഒരു വസ്തുതയാണ്. ചുരുക്കത്തില്‍ അണികളെകൊണ്ട് തമ്മിലടിപ്പിച്ച് പാര്‍ട്ടി വളര്‍ത്തിയാലും നേതാക്കന്മാര്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരില്ലെന്നു തന്നെ പറയാം. അതും അംഗീകരിച്ചേ മതിയാകൂ.

കാല്‍നട ജാഥയെന്ന് കൊട്ടിഘോഷിച്ചുകൊണ്ട് നടത്തുന്ന ഈ യാത്രകള്‍ നേതാക്കന്മാര്‍ ക്ഷീണിക്കുന്നതനുസരിച്ച് വാഹനജാഥകളാകാറാണ് ഈ അടുത്ത സമയത്ത് കേരളത്തിലെ പാര്‍ട്ടി നേതാക്കന്മാര്‍ നടത്തിയ ജാഥകളില്‍ കൂടി കാണാന്‍ കഴിഞ്ഞത്. വാഹനത്തിലൂടെയുള്ള പദയാത്രകള്‍ എന്ന് പറയുന്നതാകും ശരിയായത്. ജനത്തെ കാണുമ്പോള്‍ അല്ലെങ്കില്‍ ജനം കാണുമ്പോള്‍ പൊതു നിരത്തിലൂടെയുള്ള പദയാത്ര അവരുകാണാത്തപ്പോള്‍ ശീതീകരിച്ച വാഹനത്തിലൂടെയുള്ള സുഖയാത്ര. പണ്ടത്തെപ്പോലെ മെയ്യനങ്ങി പണിയെടുത്താല്‍ ശരീരം പണി മുടക്കുമെന്നതാണ് ഇപ്പോഴത്തെ നേതാക്കളുടെ ശരീരശാസ്ത്രം. പണിയൊന്നും ചെയ്യാതെ ശരീരമൊന്നുമനങ്ങാതെ ശീതീകരിച്ച മുറിയിലിരുന്ന് ശീലിച്ചിട്ടുള്ള നമ്മുടെ ജനകീയ മുഴുവന്‍ സമയ നേതാക്കന്മാര്‍ക്ക് അല്പം പണിയെടു ത്താല്‍ ശരീരത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന പിത്തമെല്ലാം പുറത്തു വരുമെന്നതുകൊണ്ട് തുടര്‍ച്ചയായ പദയാത്രകള്‍ പന്തികേടാകുമെന്ന് അവര്‍ക്കു തന്നെ അറിയാം. എന്നാല്‍ ഇതൊന്നും നടത്താതെയിരിക്കാനും കഴിയില്ല. ഒന്നും ചെയ്യാതെയിരുന്നാല്‍ ജനം തണുപ്പന്‍ നേതാവ് എന്നു വിളിക്കും. ഇതൊക്കെ ഭയന്നിട്ടാണ് ഇങ്ങനെയൊരു ജാഥ നയിക്കുന്നത്.

അന്യസംസ്ഥാന തൊഴിലാളികള്‍ ഇന്ന് കേരളത്തിലെ ജനങ്ങളെക്കാള്‍ കൂടുതലുള്ളതുകൊണ്ട് ഈ ജാഥകളിലൊക്കെ വന്‍ ജനപങ്കാളിത്തം എല്ലാവര്‍ക്കും അവകാശപ്പെടാം. ഹിന്ദി രാഷ്ട്ര ഭാഷയായതുകൊണ്ടും എല്ലാ പാര്‍ട്ടികളും ദേശീയ പാര്‍ ട്ടികളായതുകൊണ്ടും ഹിന്ദിയില്‍ മുദ്രാവാക്യം വിളിച്ചാലും അതിനെ കുറ്റപ്പെടുത്താന്‍ കഴിയില്ല. അവര്‍ വിളിക്കുന്ന മുദ്രാവാക്യം ഏതാണെന്ന് നമുക്ക് മനസ്സിലാകാത്തതുകൊണ്ട് അതിനും ആരും കുറ്റപ്പെടുത്തുകയുമില്ല. അങ്ങനെ ആളും ബഹളവുമായി നാടിളക്കിയൊരു മഹാസംഭവമാക്കിക്കൊണ്ട് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ജ നങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഈ കേരള യാത്രകള്‍ കാറിലും വാനിലുമൊക്കെയായി പദയാത്രകള്‍ നടത്തുന്നത്.

ഈ യാത്രകളിലുടനീ ളം നേതാക്കന്മാുടെ പ്രസംഗങ്ങ ളില്‍ എതിര്‍ പാര്‍ട്ടിക്കാരന്റെ അഴിമതി പ്രവര്‍ത്തനങ്ങളും വികസന വിരുദ്ധ പ്രവര്‍ത്തികളുമായിരിക്കും ഘോരംഘോരമായുണ്ടാകുന്നത്. അതുകഴിഞ്ഞാല്‍ ഉത്തരേന്ത്യയിലെ ജനാധിപത്യധ്വംസനം മനുഷ്യക്കുരുതി തുടങ്ങിയ വിഷയങ്ങളായിരിക്കും ഉണ്ടാകുക.

കേരളത്തില്‍ ആര് ആരെ കൊന്നാലും അത് വിഷയമാകില്ല. എത്ര കുടുംബങ്ങള്‍ അതിന്റെ പേരില്‍ വഴിയാധാരമായാലും അത് പ്രസംഗവിഷ യമോ ആകാറുമില്ല. കേരളത്തിന്റെ വികസനത്തേക്കാള്‍ അന്യ സംസ്ഥാനത്തെ വികസനമില്ലായ്മയായിരിക്കും പ്രസംഗങ്ങളില്‍ക്കൂടി ശക്തവും വ്യക്തവുമാക്കുന്നത്. സ്വന്തം വീട്ടില്‍ അടുപ്പ് പുകയാത്തതിനെക്കുറിച്ചല്ല മറിച്ച് അയല്‍ക്കാരന്റെ വീട്ടില്‍ കറികളുടെ എണ്ണം കുറഞ്ഞതിനെ കുറിച്ചായിരിക്കും പരാതിയെന്ന് രത്‌നചുരുക്കം.

അണികളുടെ ഇടയില്‍ ആളനക്കമുണ്ടാക്കാനും അവരെ വീര്യമുള്ളവരാക്കി പാര്‍ട്ടി സജീവമായി രാഷ്ട്രീയത്തിലുണ്ടെന്ന് പൊതുജനത്തെ കാണിക്കാനും വേണ്ടി മാത്രമായി ഒരു യാത്രയാണ് കേരളത്തിലെ എല്ലാ പാര്‍ട്ടികളും ഇടയ്ക്കിടക്ക് നടത്തുന്നഈ യാത്രകളെന്നുമാത്രമല്ല അത് കാട്ടി ജനത്തെ കൊഞ്ഞനം കാട്ടുകയും കൂടി ചെയ്യുന്നു. ഈ ജനകീയ യാത്രകളില്‍ ഏതെങ്കിലുമൊരു നേതാവിന്റെ മ ക്കളോ ഭാര്യയോ ഉണ്ടായിരുന്നെങ്കില്‍ അതില്‍ അഭിനന്ദിക്കാമായിരുന്നു. മാര്‍ക്ഷതടസ്സമുണ്ടാക്കിയും റോഡു ഗതാഗതം സ്തംഭിപ്പിച്ചും നടത്തുന്ന ഈ ജനകീയ യാത്രയില്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടും കഷ്ടപ്പാടും ഉണ്ടാകുമ്പോള്‍ ഭാര്യയ്ക്കും മക്കള്‍ക്കും സുഖം പരമാനന്ദസുഖം എന്നതാണ് ഏറെ രസകരം.

ഒരു കാര്യമുറപ്പിച്ചു പറയാം കേരളത്തിലെ നേതാക്കള്‍ മഞ്ഞും മഴയും വെയിലും തണുപ്പുമേറ്റ് നടത്തയിട്ടുള്ള കേരള യാത്രകള്‍ കൊണ്ടല്ല നമ്മുടെ നാട് പച്ചപിടിച്ചതും അല്പമെങ്കിലും വികസനം പ്രാപിച്ചതും അന്യനാട്ടില്‍ പോയ മലയാളികള്‍ മഞ്ഞും മഴയും വെയിലും തണുപ്പുമേറ്റ് നാടിന്റെ ഓര്‍മ്മകള്‍ ഉള്ളിന്റെയുള്ളില്‍ സൂക്ഷിച്ച് ഒരു നൊമ്പരമായി കഷ്ടപ്പെട്ട് ജീവിച്ച് പണിയെടുത്തുകൊണ്ടുവന്നിട്ടുള്ള പണം കൊണ്ടാണ് നാം കാണുന്ന കേരളം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. സര്‍ക്കാരിന്റെ മുന്നില്‍ കൈയ്യും നീട്ടി നില്‍ക്കാതെ ബൂര്‍ഷ്വകളുടെ നാട്ടില്‍ പോയി പണിയെടുക്കുന്നതുകൊണ്ടാണ് അവന്റെ അടുപ്പില്‍ നാലു നേരവും തീ പുകയുന്നത്.

ഈ യാത്രകളൊന്നും നടത്തിയില്ലെങ്കിലും മുതലാളിത്ത രാഷ്ട്രത്തിലെ പണമുണ്ടെങ്കില്‍ കേരളത്തിലെ കാര്യങ്ങള്‍ മുറപോലെ നടക്കുമെന്ന് ഈ നേതാക്കന്മാര്‍ മനസ്സിലാക്കുന്നത് നന്ന്. ചുരുക്കത്തില്‍ ഈ കേരള യാത്രകളൊന്നും കേരളത്തെ രക്ഷിക്കാന്‍ വേണ്ടിയല്ല മറിച്ച് നേതാക്കന്മാരുടെ രക്ഷക്കായിട്ടാണ്. അവര്‍ക്ക് അഞ്ച് വര്‍ഷം ഭരണം നേടി ഖജനാവ് കൊള്ളടയിക്കാന്‍ വേണ്ടിയുമെന്ന് തന്നെ. അങ്ങനെയുള്ള ഈ യാത്രകള്‍ ഇനിയെങ്കിലും നിര്‍ത്തിക്കൂടെ. ചാനലുകള്‍ കാക്ക ത്തൊള്ളായിരമുള്ള നമ്മുടെ നാട്ടില്‍ അതില്‍ക്കൂടി രാഷ്ട്രീയത്തിന് വളമിട്ടാല്‍ പോരെയെന്നൊരു ചോദ്യം മാത്രം. 

Read more

അമ്മയെ കള്ളു കുടിപ്പിച്ച അമ്മയുടെ ജിമിക്കി കമ്മല്‍

ജിമിക്കി കമ്മല്‍ ഒരു കമ്മല്‍ മാത്രമായിരുന്നു ഇന്നലെ എന്നാല്‍ ഇന്നതും കേരളത്തില്‍ വിവാദത്തിന്റെ അലകളുയര്‍ത്തുകയാണ്. അമ്മയുടെ ജിമിക്കി കമ്മല്‍ അച്ഛന്‍ കട്ടോണ്ടുപോയി കള്ളുവാങ്ങിച്ചു. അതില്‍ അരിശം വന്ന് അമ്മ അച്ഛന്‍ വാങ്ങിച്ചു കൊണ്ടുവന്ന കള്ളു മുഴുവന്‍ കുടിച്ചു തീര്‍ത്തു. കേരളത്തില്‍ വിവാദത്തിന്റെ അലകളുയര്‍ത്തി യ ജിമിക്കി കമ്മലിലെ രണ്ട് വരി പാട്ടാണിത്. ഒരാവേശത്തിനോ ഒരു വ്യത്യസ്തതയ്‌ക്കോ ജിമിക്കി കമ്മല്‍ ചേര്‍ത്ത് ഒരു പാട്ട് എഴുതിയതാണ്. എന്നാല്‍ അത് അയാള്‍പോലുമറിയാതെ ജനങ്ങളുടെ നാവിന്‍ തുമ്പത്ത് ഈണമായി. ജനങ്ങളെന്ന് മൊത്തത്തില്‍ പറയേണ്ട, യുവാക്കളുടെ ഇടയില്‍ എന്നു പറയുന്നതാവും ശരി. എന്തായാലും അതും അതിന്റെ ചുവടുകളും ഇന്ന് സോഷ്യല്‍ മീഡിയകളില്‍ക്കൂടി യുവാക്കളുടെ ഇടയില്‍ ഹരമായി മാറിയെന്നതാണ് സത്യം.

ആ ഹരം കേരളക്കരയില്‍ ആകെ പടര്‍ന്നു പിടിച്ചപ്പോഴാണ് പലരും അതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ തുടങ്ങിയത്. പ്രത്യേകിച്ച് യുവജന കമ്മീഷന്‍ അദ്ധ്യക്ഷ അമ്മയുടെ ജിമിക്കി കമ്മല്‍ അച്ഛന്‍ മോഷ്ടിച്ചു കൊണ്ടുപോയി കള്ളുവാങ്ങി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ അ മ്മയ്ക്കതില്‍ അരിശം മൂത്തു. എന്നിട്ട് ആ കള്ളെടുത്ത് അമ്മ ഒറ്റ വലിക്കങ്ങു കുടിച്ചു തീര്‍ത്തു. ഒരു പാട്ടെന്ന രീതിയില്‍ ഇതിനെ കണ്ടാല്‍ അതൊരു അടി പൊളി പാട്ടായി പറയാം. അതിന്റെ വരികളിലെ അര്‍ത്ഥം നോക്കിയാല്‍ യാഥാസ്ഥിതികര്‍ നെറ്റി ചുളിക്കും. കാരണം അതിന്റെ അര്‍ത്ഥം കേരളത്തിലെ യാഥാസ്ഥിതിക മനോഭാവത്തിന് യോജിക്കാത്തതാണത്രേ. അതാണ് യാഥാസ്ഥിതികരുടെ അഭിപ്രായം.

അച്ഛന്മാര്‍ കുടിക്കുന്നത് ഒരു അപൂര്‍വ്വ സംഭവമല്ല. അച്ഛന്മാര്‍ അമ്മമാരുടെ സ്വര്‍ണ്ണം വിറ്റ് കുടിക്കുന്നതും ഒരു പുതുമയല്ല. അപ്പോള്‍ എവിടെയാണ് ആ വരികളില്‍ അഭംഗിയുണ്ടായത്. നമുക്ക് യോജിക്കാന്‍ പറ്റാത്തത്. അച്ഛന്‍ കമ്മല്‍ മോഷ്ടിച്ചതില്‍ അമ്മ അരിശം തീര്‍ത്തതിനാലാണ്. അച്ഛന്‍ കമ്മല്‍ വിറ്റുകൊണ്ടുവന്ന കള്ളു മുഴുവന്‍ അമ്മ കുടിച്ചു തീര്‍ത്തുയെന്നതില്‍. പാശ്ചാത്യരാജ്യത്ത് അങ്ങനെ ഒരു പാട്ട് പാടിയാല്‍ അതില്‍ ആരും അതിശയോക്തി പറയില്ല. കള്ളു കുടിയൊന്നും അവിടെ ഒരു വിഷയമെ അല്ല.

കേരളത്തിലും ഇപ്പോള്‍ കള്ളുകുടി ഒരു പുതുമയല്ല. പുരുഷന്മാരുടെ ആധിപത്യമായിരുന്ന കേരളത്തിലെ കള്ളുകുടിയില്‍ ഇന്ന് സ്ത്രീകളും ആധിപത്യമുറപ്പിച്ചുകഴിഞ്ഞിരിക്കുന്നു. കോളേജില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ വരെ ഇന്ന് കേരളത്തില്‍ കള്ളുകുടിയെന്ന പ്രതിഭാ സത്തിലാണ്. അതുകൊണ്ട് കേരളത്തിലും ഇന്ന് ഒരപൂര്‍വ്വ കാര്യമല്ല കള്ളുകുടി. അതുകൊണ്ട് കള്ളുകുടിയെക്കുറിച്ച് ഈ പാട്ടില്‍ എന്തെങ്കിലും പറയുന്നത് ഒരു വലിയ തെറ്റായി കാണുന്നില്ല. എന്നാല്‍ അമ്മയുടെ കള്ളു കുടിയാണ് ഒരഭംഗിയായി തോന്നുന്നത്.

കാലഘട്ടം എത്ര മാറിയാലും നമ്മുടെ മനസ്സിലെ ചില സങ്കല്പങ്ങള്‍ മാറാന്‍ സാദ്ധ്യത കുറവാണ്. അമ്മയെന്ന വാക്ക് കേള്‍ക്കുമ്പോള്‍ അമ്മയുടെ സ്‌നേഹം അനുഭവിച്ചറിഞ്ഞിട്ടുള്ള ഏതൊരു വ്യക്തിയുടെയും മനസ്സില്‍ വരുന്ന ഒരു രൂപമുണ്ട്. സ്‌നേഹത്തിന്റെ ക്ഷമയുടെ സഹ നത്തിന്റെ കരുണയുടെ നന്മയുടെ ഒരു രൂപം. പത്തുമാസം ചുമന്നുയെന്ന ഒരു ഭീമമായ ആ കണക്കിന് തുല്യമായ തുക ലോക ബാങ്കില്‍ നിന്നുപോലും എടുക്കാന്‍ പറ്റാത്തത്ര മൂല്യമാണെന്ന് ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്. എന്നാലും അതില്‍ പരിഭവം അമ്മയ്ക്കില്ല. അതാണ് അമ്മ എന്ന വാക്കും വ്യക്തിയും.

പരിഭവങ്ങളും പരാതികളുമൊന്നുമില്ലാതെ എല്ലാം ഉള്ളിലൊതുക്കി കുടുംബത്തിന്റെ കെട്ടുറപ്പിനും ഐശ്വര്യത്തിനും വേണ്ടി ജീവിക്കുന്നവരാണ് നമ്മുടെ സങ്കല്പത്തിലെ അമ്മ. അമ്മയില്‍ നിന്ന് മമ്മിയിലേക്ക് നാം മാറിയപ്പോള്‍ അല്പം പരിഷ്ക്കാരവും മമ്മിയിലേക്ക് മാറിയെങ്കിലും അടിസ്ഥാനപരമായ സങ്കല്പത്തില്‍ നിന്ന് അത്രയധി കമൊന്നും മാറിയിട്ടില്ല. ഓരോരോ ഭാഗത്ത് ഓരോരോ സംസ് കാരമാണ്. അതില്‍ വിഭിന്നതകള്‍ ഉണ്ടാകാം. എന്നാല്‍ നമ്മുടെ സംസ്കാരത്തിലെ അമ്മ ഇത്തരമൊരു പ്രവര്‍ത്തി ചെയ്യുമോയെന്നതാണ് പലരുടേയും ചോ ദ്യം പലരേയും ചൊടിപ്പിച്ചതും അതാണ്. അതില്‍ തെറ്റ് പറ യാനും കഴിയില്ല.

എല്ലാവര്‍ക്കും ആവിഷ്ക്കാര സ്വാതന്ത്ര്യമുണ്ട്. മനസ്സില്‍ തോന്നുന്നതെല്ലാം മറ്റുള്ളവരുടെ മുന്‍പില്‍ ഛര്‍ദ്ദിക്കുമ്പോള്‍ അത് ഒരു മഹത്തായ രചനയായി ആരും കരുതുകയില്ല. അത് ഒരു ചലനം മാത്രമെ ഉണ്ടാക്കുകയുള്ളു. ഒരു ബഹളം മാത്രമെ അതില്‍ക്കൂടി ഉണ്ടാകുകയു ള്ളു. പ്രത്യേകിച്ച് മലയാള ഗാനരചനകളിലും മറ്റും. ഏതാനും വര്‍ഷങ്ങള്‍ക്കു മന്‍പ് അമ്മായി ചുട്ട അപ്പം മരുമകന്‍ കട്ടു തിന്നുയെന്ന ഒരു സിനിമാ പാട്ട് കേരളത്തിലെ യുവാക്കളുടെ ഇടയില്‍ ഹരമായിരുന്നു. അതൊരു ഓളമുണ്ടാക്കി വന്ന വഴിയെ പോയി. ഇന്ന് അതാരെങ്കിലുമോര്‍ക്കുന്നുണ്ടോയെന്ന് സംശയമാണ്. ആന്റോയെന്ന ഗായകന്‍ പാടിയ ഒരു പാട്ട് പണ്ടുണ്ടായിരുന്നു. എണ്‍പത്തിയാറില്‍ ഇറങ്ങിയ അപ്പോഴ് പറഞ്ഞില്ലെ പോകണ്ടാ പോകണ്ടാന്ന് തുടങ്ങുന്ന ഒരു സിനിമാഗാനം. അതും കുറെക്കാലം ഒരു തരംഗമായിരുന്നു. അതും ഇന്ന് വിസ്മതൃതിയിലാണ്ടുപോയിയെന്നു പറയാം. അതിനൊക്കെ മുന്‍പ് നാല് അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സ്ഥാനാര്‍ത്ഥി സാറാമ്മയെന്ന ഒരു പഴയ കാല സിനിമയില്‍ സ്ഥാനാര്‍ത്ഥി സാറാമ്മയ്ക്കുവേണ്ടി വോട്ടുപി ടിച്ചുകൊണ്ട് അടൂര്‍ഭാസി പാടി അഭിനയിച്ച ഒരു പാട്ടുണ്ട്. തിര ഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കുന്ന വാഗ്ദാനങ്ങളെ പുച്ഛി ച്ചുകൊണ്ട് അതിനെ കളിയാക്കികൊണ്ടായിരുന്നു ആ പാട്ട്. തോ ട്ടിന്‍കരയില്‍ വിമാനമിറങ്ങാന്‍ താവളമുണ്ടാക്കാം. പണക്കാര്‍ക്ക് മരുഭൂമി. കൃഷിക്കാര്‍ക്ക് വിളഭൂമി. എന്‍ജിയോമാര്‍ക്കെല്ലാം ഇന്നത്തെ ശമ്പളം നാല്‌നാലിരട്ടി അങ്ങനെ ഒരു വന്‍ വാഗ്ദാനത്തിന്റെ നീണ്ട നിര തന്നെയായിരുന്നു അതില്‍ പറഞ്ഞിരുന്നത്. നമ്മുടെ മോദി പ്രധാനമന്ത്രിയാകാന്‍ വേണ്ടി തെരഞ്ഞെടുപ്പ് സമയത്ത് നടത്തിയ വാഗ്ദാനങ്ങള്‍ പോലെ. എന്നാല്‍ ആ ഗാനം കുറെ നാള് തരംഗമായിയെന്നു പറയാം.

അടിപൊളി ഗാനങ്ങളും അടിപൊളി സിനിമകളും ഒരു ബഹളമുണ്ടാക്കി അപ്രത്യക്ഷമാകുകയാണ് പതിവ്. അത് ആ കാലത്തില്‍ മാത്രമായി ഒതുങ്ങി കര്‍ട്ടനു പുറകില്‍ ഒതുങ്ങിക്കൂടുകയാണ് പതിവ്. എന്നാല്‍ ഹൃദയ സ്പര്‍ശിയായ ഗാനങ്ങളും കവിതകളും സിനിമകളും കാലങ്ങളോളം നീണ്ടുനില്‍ക്കും. അതിന്റെ വരികള്‍ തലമുറകള്‍ കൈമാറി ജനമനസ്സുകളില്‍ നിറഞ്ഞു നില്‍ക്കും. പഴയകാലത്തുള്ള എത്രയെത്ര ഹൃദയസ് പര്‍ശിയായ സിനിമാ ഗാനങ്ങളാണ് ഇന്നും നാം മൂളിപ്പാട്ടായി പാടുന്നത്. വേദികളില്‍ അത് ഹരം കൊള്ളിക്കുന്നത് കേള്‍ക്കുമ്പോ ള്‍ അതിനൊത്ത് ഇന്നത്തെ തലമുറപോലും പഴയതലമുറക്കൊത്ത് ചുണ്ടനക്കുന്നത്. അത് കേള്‍ക്കുമ്പോള്‍ നാം കുളിര്‍മയണിയാറില്ലെ. ഉദാഹരണത്തിന് അകലെ അകലെയെന്ന യേശുദാസിന്റെയും ജാനകിയമ്മയുടേയും ആ ചലച്ചിത്രഗാനം തന്നെയെടുക്കാം. എത്ര തലമുറ കഴിഞ്ഞിട്ടും ഇന്നും ജനം ആ പാട്ട് കേള്‍ക്കുമ്പോള്‍ അതില്‍ നാം ലയിച്ചുപോകാറുണ്ട്. അതിന്റെ ഈണം നമ്മുടെ ചുണ്ടുകള്‍ക്ക് ചുവടുവെയ്ക്കാറുണ്ട്. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ആ വരികളില്‍ അമ്മയെക്കൊണ്ട് കുടിപ്പിക്കുകയോ അമ്മായിയെക്കൊണ്ട് ദോശ ചുടീപ്പിക്കുകയോ ഇല്ല. അര്‍ത്ഥങ്ങള്‍ കൂട്ടിക്കലര്‍ത്തിയ വരികള്‍ക്ക് മധുരതരമായ ഈണം നല്‍കിയപ്പോള്‍ അത് തലമുറകളുടെ സംഗീതമായി മാറി.

അതുപോലെയാണ് മലയാള സിനിമകളുടെ കാര്യവും. മലയാള സിനിമകള്‍ എന്ന് നാം ഓര്‍ക്കുമ്പോല്‍ നമ്മുടെ മുന്നിലെത്തുന്നത് പഴയകാലത്തിലെ ഒരു പിടി നല്ല സിനിമകളാണ്. സത്യനും മധുവും നസീറും ബഹദൂറും കുതിരവട്ടവും ജഗതി യും മാളയും തിലകനും നെടുമുടിയും ഗോപിയും മുരളിയും മമ്മൂട്ടിയും മോഹന്‍ലാലും അങ്ങനെ യാണ് ആ നിരയുണ്ടാകുന്നത്. അവരുടെ നല്ല കുറെ കഥാപാത്ര ങ്ങളും ഇന്നും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു. അതിനു ശേഷം എത്രയോ അടിപൊളി സിനിമകളും തട്ടുപൊളിപ്പന്‍ ക ഥാപാത്രങ്ങളും വന്നുപോയി. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന പാട്ടുകളും ഹൃദയസ്പര്‍ശിയായ എന്നും ജനമനസ്സുകളില്‍ നില്‍ ക്കുമെന്നതാണ് ഇതില്‍ കൂടി മനസ്സിലാക്കാന്‍ കഴിയുക. അപ്പോള്‍ അടിപൊളി പാട്ടുകളും സിനിമകളും വന്നാലും പോയാലും അതൊന്നും എക്കാലത്തെയും ഹിറ്റുകളാകാറുമില്ല. അതു കൊണ്ട് അതൊരു വിവാദമാക്കുന്നതില്‍ അര്‍ത്ഥവുമില്ലായെന്നു തന്നെ പറയാം. അതുപോലെ അമ്മമാരെപ്പോലും മോശമായി ചിത്രീകരിക്കുകയും എഴുതുകയും ചെയ്യുന്നത് ന്യായീകരിക്കാന്‍ പറ്റുമോ. മനസ്സില്‍ തോന്നുന്നതെന്തുമെന്നത് അടിപൊളിയായാല്‍ അതും അംഗീകരിക്കാനുംപറ്റാതെവരും.

Credits to joychenputhukulam.com

Read more

ഇന്ത്യയെന്ന ഇന്ദിര : ഒരു നൂറ്റാണ്ടിന്റെ സ്ത്രീശക്തി

1984 ഒക്‌ടോബര്‍ 31 ഇന്നും ഇന്ത്യന്‍ ജനത ഞെട്ടലോടുകൂടി ഓര്‍ക്കുന്ന ദിവസമാണ്. ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി തന്റെ സുരക്ഷാഭടന്മാരുടെ തോക്കിനിരയായി ഈ ലോകത്തോട് വിടപറഞ്ഞ ദിവസം. രാഷ്ട്രപിതാവ് മഹാത്മജിക്കുശേഷം ഇന്ത്യന്‍ ജനതയും ഒപ്പം ലോക ജനതയും നടുക്കത്തോടെ കേട്ട വാര്‍ത്ത യായിരുന്നു ഇന്ദിരാഗാന്ധിയുടെ മരണവാര്‍ത്ത. ആള്‍ ഇന്ത്യ റേ ഡിയോയില്‍ക്കൂടി ഇന്ത്യന്‍ ജനത ആ വാര്‍ത്ത കേട്ടപ്പോള്‍ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനില്‍ കൂടിയാണ് ലോക ജനത ആ വാര്‍ത്ത കേട്ടത്. അന്ന് ഇന്ത്യയില്‍ ദൂരദര്‍ശന്‍ ഉണ്ടെങ്കിലും അത്രകണ്ട് പ്രചാരമായിരുന്നില്ല. ഒരു നിശ്ചിത സമയം മാത്രമെ സംപ്രേക്ഷണം ഉണ്ടാ യിരുന്നുള്ളു. അതുകൊണ്ടുതന്നെ റേഡിയോ ആയിരുന്നു പ്രധാന ആശ്രയം.

ഒക്‌ടോബര്‍ 31 ഔദ്യോഗിക വസതിയില്‍ നിന്ന് അതിന് തൊട്ടടുത്തു ള്ള ഓഫീസിലേക്ക് പോകുന്ന വഴിമദ്ധ്യേ ബീന്ത്‌സിംങ് സത്വന്ത് സിംങ് എന്നീ രണ്ട് പ്രധാനമന്ത്രിയുടെ സുരക്ഷാഭടന്മാര്‍ ഇന്ദിരാഗാന്ധിക്കുനേരെ നിറയൊഴിക്കുകയായിരുന്നു. ഇന്ദിരാഗാന്ധി ഇന്ത്യയെ പുതിയൊരു യുഗത്തിലേക്ക് നയിച്ചുയെന്നു തന്നെ പറയാം. കോണ്‍ഗ്രസ്സിനെ നയിച്ചപ്പോള്‍ ഒരു രാഷ്ട്രീയ നേതാവിനുവേണ്ട നേതൃത്വഗുണമായിരുന്നു ഇന്ദിരയില്‍ ഉണ്ടായതെങ്കില്‍, പ്രധാന മന്ത്രിയായപ്പോള്‍ ഒരു ഭരണാ ധികാരിക്കുവേണ്ട കാര്യപ്രാപ്തിയായിരുന്നു ഉണ്ടായത്. ആരൊക്കെ ഏതൊക്കെ രീതിയില്‍ അവരെ കുറ്റപ്പെടുത്തിയാലും ഇന്ദിരയുടെ പ്രധാനമന്ത്രി പദവി ഇന്ത്യയെ വളര്‍ച്ചയുടെ പടവുകള്‍ കയറ്റിയെന്നു തന്നെ പറയാം. ശാസ്ത്ര സാങ്കേതിക രംഗത്ത് ഇന്ത്യ വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തണമെന്നുള്ള അവരുടെ ഉറച്ച തീരുമാനം ഇന്ത്യയുടെ സ്വ പ്നങ്ങള്‍ ശൂന്യാകാശത്തു വരെയെത്തിച്ചു. റഷ്യയുമായി സഹകരിച്ച് ഇന്ത്യ ബഹിരാകാശ സ്വപ്നങ്ങള്‍ പൂവണിഞ്ഞപ്പോള്‍ രാ കേഷ് ശര്‍മ്മ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാരിയായി മാറി. വാര്‍ത്താവിതണ പ്രക്ഷേ പണരംഗത്ത് ഒരു മാറ്റത്തിന് തുടക്കമിടാന്‍ അവര്‍ക്ക് സാധിച്ചു. പ്രധാനമായും സോവ്യറ്റ് യൂണിയനുമായി സഹകരിച്ചുകൊണ്ട് വാര്‍ത്താ പ്രക്ഷേപണ രംഗത്ത് ഇന്ത്യ സജീവസാന്നിദ്ധ്യമായി തീര്‍ന്നുയെന്നു തന്നെ പറയാം. ഇന്ത്യയുടെ പ്രതിരോധസേനയെ 71-ലെ പാക്ക് യുദ്ധത്തിനുശേഷം ശക്തമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. ഡോ.കലാമിനെപോലുള്ളവരെ രംഗത്തിറക്കിക്കൊണ്ട് അതിന് തുടക്കമിട്ടപ്പോള്‍ 74-ലെ അമേരിക്ക പോലുമറിയാത്ത ആണവ പരീക്ഷണം പൊഖ്‌റാനില്‍ നടത്തി.

പ്രധാനമന്ത്രിയായിരുന്നപ്പോള്‍ സാമ്പത്തികരംഗത്ത് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കുകയുണ്ടായി. ബാങ്കുകളുടെ ദേശസാല്‍ക്കരണമായിരുന്നു അതിപ്രധാനമായത്. പതിന്നാല് പ്രധാനബാങ്കുകളെ ദേശസാല്‍ക്കരിച്ചുകൊണ്ട് ഇതിന് തുടക്കംകുറിച്ചു. അന്ന് ബാങ്കുകളുടെ ദേശസാല്‍ക്കരണം ഏറെ വിമര്‍ശനം വരുത്തി വച്ചുയെങ്കിലും പിന്നീട് ഇന്ത്യയുടെ ബാങ്കിംഗ് മേഖല കെട്ടുറപ്പുള്ളതാക്കാന്‍ കഴിഞ്ഞുയെന്നതാ ണ് അതിന്റെ നേട്ടം. ലോകം മുഴുവന്‍ സാമ്പത്തിക മാന്ദ്യത്തില്‍ തകര്‍ന്നടിഞ്ഞപ്പോഴും ഇന്ത്യ പിടിച്ചു നിന്നത് ഇന്ദിരയുടെ ദീര്‍ഘവീക്ഷണ ത്തോടെയുള്ള സാമ്പത്തിക അടിത്തറയായിരുന്നു യെന്നത് സമ്മതിക്കാതെ വയ്യ. കല്‍ക്കരി, ഇരുമ്പ്, കോട്ടണ്‍ വ്യവസായമേഖല തുടങ്ങി ഇന്‍ഷുറ ന്‍സ് മേഖലവരെയുള്ളവയുടെ വളര്‍ച്ചയ്ക്ക് ഇന്ദിരാഗാന്ധി എന്ന മികച്ച ഭരണാധികാരിയുടെ കരുത്തുറ്റ നേതൃത്വമായിരുന്നുയെന്നതിന് യാതൊരു സംശയവുമില്ല.71-ലെ ഇന്ത്യ പാക്ക് യുദ്ധത്തിനുശേഷം പെട്രോള്‍ വ്യവസായരംഗത്ത് വന്ന പ്രതിസന്ധി മറികടക്കാന്‍ മൂന്ന് വന്‍ വ്യവസായ സ്ഥാപനങ്ങള്‍ തുടങ്ങിയത് അവരുടെ നേട്ടമായി കാണാം.

അങ്ങനെ അവരുടെ ഭരണനേട്ടങ്ങള്‍ നിരവധിയാണ്. എക്കാലവും ലോകം അറിയുന്ന ചുരുക്കം ചില ഇന്ത്യന്‍ നേതാ ക്കളില്‍ ഒരാളായിരന്നു ഇന്ദിരാ ഗാന്ധി. ലോകത്തില്‍ വനിതാ പ്രധാനമന്ത്രിയാകുന്ന രണ്ടാമത്തെ വ്യക്തിയാണ് ഇന്ദിരാഗാന്ധി. ആദ്യത്തെ വനിത പ്രധാനമന്ത്രി ശ്രീലങ്കന്‍ പ്രധാനമന്ത്രിയായിരുന്ന സിരിമാവോ ബന്ദാര നായകെ ആയിരുന്നു. എണ്‍പതുകളുടെ ആരംഭത്തില്‍ ലോകം കണ്ട ഏറ്റവും കരുത്തരായ രണ്ട് വനിതകളില്‍ ഒരാളായിരുന്നു ഇന്ദിര. മറ്റൊരാള്‍ ബ്രിട്ടീഷ് പ്രധാ നമന്ത്രിയായിരുന്ന മാര്‍ഗരറ്റ് താച്ചറെയായിരുന്നു. താച്ചരെ ഉരുക്കുവനിത എന്ന് വിശേഷിപ്പിച്ചപ്പോള്‍ ഇന്ദിരാഗാന്ധിയെ കരുത്തിന്റെ വനിത എന്നായിരുന്നു വിശേഷിപ്പിച്ചത്. പാര്‍ട്ടിയില്‍ ഇന്ദിരയെ ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ചവര്‍ വളരെ വിരളമായിരുന്നുയെങ്കില്‍ മന്ത്രിസഭയില്‍ അതിനുപോലും ആരുമില്ലായിരുന്നുയെന്ന് പറയാം. അവരുടെ ഏറാന്‍മൂളികള്‍ മാത്രമായിരുന്നു മന്ത്രിസഭാംഗങ്ങള്‍. രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടുത്തിയെന്ന് മിക്ക മന്ത്രിമാരും അറിഞ്ഞത് പിറ്റേ ദിവസത്തെ പത്രങ്ങളില്‍ക്കൂടിയാണെന്ന് പറയുമ്പോള്‍ അത് എത്ര മാത്രം ശരിയാണെന്ന് ഊഹിക്കാ വുന്നതേയുള്ളു.

പ്രധാനമന്ത്രിയുടെ ഏറ്റവും അടുപ്പമുള്ള ചുരുക്കം ചിലരുമായി ആലോചിച്ചായിരുന്നു സുപ്രധാന തീരുമാനങ്ങ ള്‍ എല്ലാം എടുത്തിരുന്നത്. മകന്‍ സഞ്ജയ്ഗാന്ധി പറക്കും സ്വാമി ധീരേന്ദ്രബ്രഹ്മചാരി എ ന്നിവരായിരുന്നു അതില്‍ ചിലര്‍. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിയന്ത്രണം പോലും സഞ്ജയ്ഗാന്ധിക്കായിരുന്നു. തന്നിഷ്ട ത്തോടെയുള്ള ഏകാധിപത്യ രീതിയിലുള്ള പ്രവര്‍ത്തികളായിരുന്നു സഞ്ജയ്ഗാന്ധി പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നു കൊണ്ട് ചെയ്തിരുന്നത്. കേന്ദ്രമന്ത്രിമാര്‍ കേവലം ജോലിക്കാര്‍ എന്ന രീതിയിലായിരുന്നു അദ്ദേഹം കണ്ടിരുന്നത്. സഞ്ജയ് ഗാന്ധിയുടെ കൂട്ടാളികളുടെ തേര്‍വാഴ്ചയായിരുന്നു അന്ന് ഡല്‍ഹിയിലും കേന്ദ്രഭരണപ്രദേശങ്ങളിലും നടന്നിരുന്നതെന്നായിരുന്നു ആരോപണം. നിര്‍ബന്ധ കുടുംബാസൂത്രണം ഡല്‍ഹി കനോട്ട്‌പ്ലെയ്‌സില്‍ നിന്ന് ജ നങ്ങളെ ശീതീകരണ മാര്‍ക്കറ്റ് പണിയാന്‍ കുടിയൊഴിപ്പിച്ചത് തുടങ്ങി നിരവധി സംഭവങ്ങള്‍ നടന്നിട്ടും പ്രധാനമന്ത്രി മൗനം പാലിച്ചുയെന്നത് ഇന്ദിരക്കെതിരെ ജനവികാരം ഇളക്കിവിടാന്‍ കാരണമായി. അലഹബാദ് ഹൈക്കോടതി വിധി അവര്‍ക്കെതിരായപ്പോള്‍ അത് ഇന്ത്യയുടെ കറുത്ത അദ്ധ്യാമെന്ന് ഇന്നും വിശേഷിപ്പിക്കുന്ന അടിയന്തിരാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചു. ഇന്ദിരയുടെ ഏറ്റവും വലിയ ഭരണ പരാജയമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നാണ് രാജ്യത്ത് അടിയന്തിരാവസ്ഥ ഏര്‍പ്പെടു ത്തിയത്.

അടിയന്തിരാവസ്ഥയെന്ന അടിച്ചമര്‍ത്തലില്‍ പിറന്ന സന്തതിയായ ജനതാ പാര്‍ട്ടിയുടെ കോണ്‍ഗ്രസ്സേതര മന്ത്രിസഭ അടിയന്തിരാവസ്ഥയുടെ ഉത്തരവാദിത്വം ഇന്ദിരയില്‍ ചുമത്തി അവരെ ഇരുമ്പഴിക്കുള്ളിലാക്കി. അങ്ങനെ ചരിത്രം അവര്‍ക്ക് മറ്റൊരു പേരുകൂടി നേടിക്കൊടുത്തു. അഴിക്കുള്ളിലായ ആദ്യ മുന്‍ പ്രധാനമന്ത്രിയെന്ന്. ഇന്നും അതിനൊപ്പം മറ്റൊരു പേരുകൂടി വന്നിട്ടില്ലായെന്നത് എടുത്തു പറയേണ്ട ഒന്നു ത ന്നെയാണ്. ജനതാ മന്ത്രിസഭ അടിയന്തിരാവസ്ഥയുടെ പേരില്‍ അവരെ അഴിക്കുള്ളിലാക്കിയെങ്കിലും ജനഹൃദയങ്ങളില്‍ നിന്ന് അവരെ പറിച്ചെറിയാന്‍ കഴിഞ്ഞില്ല. ഇന്ദിരയെ എതിര്‍ക്കാന്‍ വേണ്ടി വര്‍ക്ഷശത്രുക്കള്‍ ഒന്നായെങ്കിലും അത് കേവലം താല്‍ക്കാലികം മാത്രമായി, തമ്മിലടികൊണ്ട് തകര്‍ന്ന് ജനതാ സര്‍ക്കാരില്‍ ഇന്ത്യ അനാഥമാകുന്നുയെന്ന സ്ഥിതി സംജാതമായപ്പോള്‍ ഇന്ത്യ ഇന്ദിരയെ വിളിച്ചു. അത് നേതൃത്വത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായി. ഇന്ത്യയെ നയിക്കാന്‍ ഇന്ദിരക്കേ ആകൂ എന്നത് കേവലമൊരു മുദ്രാവാക്യമല്ല. അതൊരു സത്യമാണെന്ന് ജനം അതില്‍ക്കൂടി തിരിച്ചറിഞ്ഞു.

രാഷ്ട്രീയത്തില്‍ നിന്ന് മാറി തന്റേതായ ലോകത്തേക്ക് ഒതുങ്ങിക്കൂടാന്‍ ഇന്ദിര തീരുമാനിച്ചപ്പോഴാണ് ജനം അവരെ തിരിച്ചു വിളിച്ചത്. ആ തിരിച്ചുവരവ് ഇന്ത്യയെ വളര്‍ച്ചയുടെ മറ്റൊരു തലത്തിലേക്ക് കൊണ്ടു പോയി. ഖാലിസ്ഥാന്‍ വാദവുമായി ഭിദ്രന്‍വാല പഞ്ചാബില്‍ തീവ്രവാദത്തിന്റെ വിത്തുവിതച്ചപ്പോള്‍ അതിനെതിരെ മുഖം നോക്കാതെ നടപടിയെടുത്തു. സിഖ വംശത്തിന്റെ ഹൃദയഭാഗമെന്ന് വിളിക്കുന്ന സുവര്‍ണ്ണ ക്ഷേത്രത്തിനകത്ത് കയറി തീവ്രവാദത്തിന്റെ വിത്ത് വേരൊടെ പിഴുതെറിഞ്ഞപ്പോള്‍ അവര്‍ കരുതിയില്ല അത് തന്റെ ജീവനെടുക്കുമെന്ന്. 1984 ഒക്‌ടോബര്‍ 31ന് അവര്‍ കൊല്ലപ്പെടുമ്പോള്‍ ഇന്ദിര ഇല്ലാത്ത ഇന്ത്യയെ ന്തെന്ന് ജനം അറിഞ്ഞു. അവരുടെ കരുത്തും കഴിവും എത്രമാത്രമെന്ന് ജനം മനസ്സിലാക്കി. അതായിരുന്നു ഇന്ദിര. ഇന്ദിരയായിരുന്നു ഇന്ത്യ ഇന്ത്യയായിരുന്നു ഇന്ദിരയെന്ന് ഇന്നും ജനം പറയുന്നതില്‍ അതിശയോക്തിയില്ല. ഒക്‌ടോബര്‍ 31ന് അവരുടെ 33-ാം ചരമ വാര്‍ഷികവും നവംബര്‍ 19ന് അവരുടെ നൂറാം ജന്മദിനവുമാണ്. ഇന്ത്യ കണ്ട ഏറ്റവും കരുത്തയായ ആ വനിതക്കുശഷം ഇന്ത്യയുടെ നേതൃ ത്വത്തില്‍ മറ്റൊരു വനിതയും വന്നിട്ടില്ലായെന്നത് നിഷേധിക്കാനാവാത്ത അവരുടെ നേതൃത്വമാണ്. അവര്‍ക്കു മുന്നില്‍ പ്രണാമമര്‍പ്പിക്കുന്നു.

Credits to joychenputhukulam.com

Read more

കേരളത്തെ അറിയുകയും, കേരളം അറിയുകയും ചെയ്യുന്ന ഉമ്മന്‍ചാണ്ടി

കേരളത്തെ അറിയുകയും കേരളം അറിയുകയും ചെയ്ത നേതാവാണ് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയത്തിലും പാര്‍ട്ടിയിലും അദ്ദേഹത്തിന് എതിരാളികള്‍ ഉണ്ടെങ്കിലും അവര്‍ക്കൊക്കെ ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയോടല്ല മറിച്ച് അദ്ദേഹത്തിന്റെ ആശയത്തോടായിരിക്കും എതിര്‍പ്പ്. പ്രവര്‍ത്തനത്തോടും പ്രവര്‍ത്തനരീതിയോടുമായിരിക്കും എതിര്‍പ്പ്. അല്ലാതെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടും വ്യക്തിജീ വിതത്തോടുമായിരിക്കില്ല. അതാണ് അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടി.

ആ ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചുയെന്ന്, അതും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചുയെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ തക്ക രാഷ്ട്രീയാന്തത കേരള ജനതയ്ക്കുണ്ടോയെന്നു ചിന്തിക്കണം. ഉമ്മ ന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെയും ഭരണാധികാരിയുടേയും ജീവിതവും വ്യക്തിമാഹാത്മ്യവും ഏതൊരു മലയാളിക്കും കാണാപാഠമാണ്.

അതുകൊണ്ടുതന്നെ അദ്ദേഹത്തെപ്പോലെ ഒരു വ്യക്തിയെക്കുറിച്ച് ഒരു പീഡനകഥമെനഞ്ഞു കൊണ്ടുവരുമ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മാത്രമല്ല അദ്ദേഹത്തെ നഖശിഖാന്തം എതിര്‍ക്കുന്നവര്‍ പോലും വിശ്വസിക്കില്ല. അതാണ് കേരളത്തിന്റെ ഉമ്മന്‍ചാണ്ടി. അതാണ് ഉമ്മന്‍ചാണ്ടിയുടെ വിജയവും ശക്തിയും. അതുകൊണ്ട് ഉമ്മന്‍ചാണ്ടി ആദര്‍ശത്തിന്റെ ആള്‍രൂപമെന്നോ മഹാനായ ഭരണാധികാരിയെന്നോ പറയുന്നില്ല. രാഷ്ട്രീയത്തിനപ്പുറം മൂല്യങ്ങള്‍ കാക്കുന്ന ഒരു വ്യക്തിയാ ണ് ഉമ്മന്‍ചാണ്ടി.

ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചുവെന്നു പറഞ്ഞാല്‍ അതും ഒരു ഉന്നത രാഷ്ട്രീയ നേതാവും മുന്‍ ഭരണാധികാരിയുമായ ഒരു വ്യക്തി പീഡിപ്പിച്ചു യെന്ന് പറഞ്ഞാല്‍ ആ സ്ത്രീയോട് സഹതാപവും സഹാനുഭൂതിയും ഉണ്ടാകുക സാധാരണമാണ്. ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചത്. സഹാനുഭൂതിക്കു പകരം ജനരോക്ഷം ആ സ്ത്രീക്കുനേരെ ഉണ്ടാകുകയാണുണ്ടായത്. വന്‍ വിവാദം ഉണ്ടാകേണ്ടിടത്ത് ഒരു കരിയിലപോലുമനങ്ങിയില്ലായെന്നതാണ് സത്യം. ആ ആരോപണം ഒരു ചായകോപ്പയിലെ കൊടുങ്കാറ്റുപോലുമുണ്ടാക്കാതെ കെട്ടടങ്ങി പോയ പ്പോള്‍ വാദി പ്രതിയായപോലെയായിപ്പോയി. മലപോലെ വന്നത് എലിയേക്കാള്‍ ശുഷ്ക്കിച്ച് ചെറുതായി പോയത് ഉമ്മന്‍ചാണ്ടിക്കു നേരെ പ്രയോഗിച്ചതു കൊണ്ടാണ്.

കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പീഡന ആരോപണം ഇതാദ്യമല്ല. പല അവസരത്തിലും പല മന്ത്രിമാര്‍ക്കുമെതിരെയും ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും നിയമസഭ പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെയും ലൈംഗീക പീഡന ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പീഡനങ്ങള്‍ പലരും ആരോപിക്കുകയും അതില്‍ പലതും കോടതിയില്‍ കേസ്സായി വരികയും ചെയ്തിട്ടുണ്ട്. ആ ആരോപണങ്ങള്‍ കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കു കയും അതേ തുടര്‍ന്ന് മന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടിയും വന്നിട്ടുണ്ട്. പീച്ചി, ഐസ്ക്രീം തുടങ്ങിയവ അതില്‍ ചിലതു മാത്രമാണ്. അതിലൊക്കെ പീഡനവിധേയയോട് അനുകമ്പയും അതില്‍ സത്യത്തിന്റെ അംശമു ണ്ടെന്നും ജനം വിശ്വസിച്ചിരുന്നു. ചതിയില്‍ വീഴ്ത്തിയോ ഭീ ഷണിപ്പെടുത്തിയോ പ്രലോഭനങ്ങള്‍ നല്‍കിയോ ആയിരുന്നു ആ പീഡനങ്ങള്‍ മിക്കതും നടന്നിട്ടുള്ളത്. തന്നെ പീഡിപ്പിച്ചുയെന്ന് പറയാന്‍ പോലും അഭിമാനം അുവദിക്കാത്തവരായിരുന്നു അവരില്‍ മിക്കവരും. അതൊക്കെകൊണ്ടുതന്നെയാണ് ഇരയോട് ജനത്തിന് സഹതാപവും സഹാനുഭൂതിയും ഉണ്ടായത്. അത് സത്യമാണെന്ന് ജനം വിശ്വസിച്ചിരുന്നതും. എന്നാല്‍ ഇവിടെ ആ ഒരു സഹാനുഭൂതിയും സഹതാപവും ജനത്തിനുണ്ടായില്ല. അവരത് സത്യമാണെന്ന് വിശ്വസിച്ചിട്ടുമില്ല. കാരണം ഇതില്‍ ഇരയെന്ന വ്യക്തിയുടെ ലക്ഷ്യവും വിശ്വാസ്യതയും ജനത്തിന് അറിയാമെന്നതു തന്നെ. കെട്ടിച്ചമച്ച ഒരു കഥയുമായി ഗൂഢലക്ഷ്യവുമായി മറ്റാരുടെയോ പിന്‍ബലത്തില്‍ ഒരു പീ ഡനകഥ അതും കേരളം ആദരണീയനായി കരുതുന്ന കുടുംബ ബന്ധങ്ങളുടെ മൂല്യമറിയാവുന്ന സാധാരണക്കാരനെ മനസ്സിലാക്കുകയും പ്രായോഗിക രാഷ്ട്ര യത്തിനപ്പുറം ജനത്തെ അറിയു കയും ചെയ്യുന്ന ഒരു വ്യക്തിക്കെതിരെ പീഡനമാരോപിച്ചത് സ്ത്രീ സമൂഹത്തിനു തന്നെ അ പമാനമാണ്.

ഒരു ശക്തമായ പിന്‍ബലത്തിലാണ് ആ സ്ത്രീ ഈ ആരോപണമുന്നയിച്ചത് എന്ന് വ്യക്തമാണ്. അവരുടെ ലക്ഷ്യം രാഷ്ട്രീയവൈര്യമോ വ്യക്തിഹത്യയോ ആണെന്നുള്ളത് ഒരു നഗ്‌നസത്യമാണ്. എന്നാല്‍ അവര്‍ പ്രതീക്ഷിച്ച രീതിയിലുള്ള യാതൊന്നും ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി പ്രഭാവത്തിനേറ്റില്ല. അദ്ദേഹം അതേക്കുറിച്ച് കാര്യമാത്രമായി അഭിപ്രായം പോലും പറയാതിരുന്നുയെന്നതാണ് മ റ്റൊരു വസ്തുത. കാരണം ഉമ്മ ന്‍ചാണ്ടിയേക്കാള്‍ നന്നായി അദ്ദേഹത്തെ അറിയുന്നത് കേരളത്തിലെ ജനങ്ങളാണെന്ന് അദ്ദേഹത്തിന് നന്നായറിയാം. അവരോട് താനൊരു വിശദീകരണം പോയിട്ട് ഒരു നിഷേധക്കുറിപ്പ് പോലും പറയേണ്ട ആവശ്യമില്ലായെന്ന് ചിന്തിച്ചതാകാം അദ്ദേഹം അതേക്കുറിച്ച് അഭിപ്രായപ്രകടനം പോലും നടത്താതിരുന്നത്.

ഒരു നേതാവിന്റെ ഏറ്റവും വലിയ മഹത്വം എന്താണെന്ന് ചോദിച്ചാല്‍ ജനം ആ നേതാവിനെ പൂര്‍ണ്ണമായും അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുയെന്നതാണ്. അതാണ് ആ നേതാവിന്റെ ശക്തിയും. ആ വ്യക്തിക്ക് ഏത് ആരോപണത്തെയും പുഞ്ചിരിച്ചുകൊണ്ടു തന്നെ നേരിടാന്‍ കഴിയും. താന്‍ തെറ്റ് ചെയ്തിട്ടില്ലായെന്ന് പറയാതെ തന്നെ ജനം അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കും. അങ്ങനെയൊരു നേതാവിനു മാത്രമെ ആരോപണങ്ങളെ അതിജീവിക്കാന്‍ കഴിയൂ. ധൈര്യപൂര്‍വ്വം പൊതുജനമദ്ധ്യത്തില്‍ ഇറങ്ങിവന്ന് അവരെ നയിക്കാന്‍ കഴിയൂ. ഏതന്വേഷണത്തേയും നേരിടാന്‍ കഴിയൂ. തനിക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചപ്പോഴും ഉമ്മന്‍ചാണ്ടിയില്‍ കൂടി കണ്ടതും കേട്ടതും അതാണ്. പതറാതെ നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞ തും അതാണ്.

അതുകൊണ്ട് ഉമ്മന്‍ ചാണ്ടി ആദര്‍ശത്തിന്റെ ആള്‍രൂപമാണെന്ന് പറയുന്നില്ല. വ്യക്തി ജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും മഹത്വമെന്തെന്ന് അദ്ദേഹത്തിനറിയാം. അതിന്റെ മൂല്യമറിഞ്ഞ് ജീവിക്കുന്ന ഒരു വ്യക്തിയാണെന്നതിന്റെ ഉദാഹരണമാണ് ആറ് പതിറ്റാണ്ട് രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടായിട്ടും അദ്ദേഹത്തിനെതിരെ ഇതുപോലെയൊരു ആരോപണം ഇതുവരെയും ആരും ഉന്നയി ക്കാതിരുന്നത്.

ഗ്രൂപ്പ് രാഷ്ട്രീയ ചരടു വലികളും രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളും കൊണ്ടും കൊടുത്തും വളര്‍ന്ന ഒരു രാഷ്ട്രീയ നേതാവു തന്നെയാണ് ഉമ്മന്‍ ചാണ്ടിയെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവശുദ്ധി ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലായെന്നതാണ് അത് തെളിയിക്കുന്നത്. അങ്ങനെയൊരു വ്യക്തിയെ താറടിച്ചു കാണിക്കാന്‍ ഒരാള്‍ രംഗത്തു വരുമ്പോള്‍ ആ വ്യക്തിയും പൂര്‍ണ്ണമായും കുറ്റമറ്റതും നിരപരാധിത്വവും ചാരിത്രശുദ്ധി യുമുള്ളതാകണം. ഇല്ലെങ്കില്‍ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ശരീരം വിറ്റ് ജീവിക്കുന്നവരേക്കാള്‍ അറപ്പോടെയേ ജനം കാണൂ. അവരോടു കാണിക്കുന്ന അനുകമ്പപോലും ജനം നല്‍കുകയില്ല.

സ്വാര്‍ത്ഥ ലക്ഷ്യത്തിനും തന്‍കാര്യ സാദ്ധ്യത്തിനുമായി മാനം വിറ്റും നടക്കുന്നവരെക്കൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടുന്നവര്‍ ആരായിരുന്നാലും അവര്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലത്. ആശയങ്ങളെ ആശയങ്ങളോടാണെതിര്‍ക്കേണ്ടത് അല്ലാതെ ഇത്തരം വിലകുറഞ്ഞ മാര്‍ക്ഷത്തില്‍ക്കൂടിയല്ല. അത് ആദ്യം ഒരു ഓളമുണ്ടാക്കും അ തില്‍ സത്യമില്ലെങ്കില്‍ അത് യാതൊരു ചലനവുമുണ്ടാക്കാതെ പോകുമെന്ന് മാത്രമല്ല അതിനു പിന്നിലെ പിന്നണി പ്രവര്‍ത്തകരെ തിരിച്ചറിയുകയും തിരസ്ക്കരിക്കുകയും തകര്‍ത്തു കളയുകയും ചെയ്യും.

കാര്യമില്ലാതെ കരിവാരി തേയ്ക്കാന്‍ ശ്രമിച്ചവരുടെ ശരീരമാസകലം കരിയാണെന്നസ്ഥിതിയാണുണ്ടായത്.പ്രത്യയ ശാസ്ത്രവും വിപ്ലവവീര്യവും നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുഘോഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നാലാംകിട രാഷ്ട്രീയമായി പോയി ഇതെന്ന തില്‍ യാതൊരു സംശയവുമില്ല. രാഷ്ട്രീയാചാര്യന്മാര്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനം കേവലം ഒരു സാരിത്തുമ്പില്‍ തൂങ്ങി ത രംതാഴുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും നാണംകെട്ട രാഷ്ട്രീയക്കളിയായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂ. വൃത്തികെട്ട രാഷ്ട്രീയ അടവായി മാത്രമെ ഇത് ജനം കണക്കാക്കൂ.

തോക്കിനു മുന്നിലും നെഞ്ചു വിരിച്ചുകൊണ്ട് വിപ്ലവത്തിന്റെ വിത്തുവിതച്ചവരുടെ പാര്‍ട്ടി പെണ്ണിന്റെ അടിവസ്ത്രം കൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടുമ്പോള്‍ നാളെ ആപ്രസ്ഥാനം മാലിന്യകൂമ്പാരത്തിലെ അഴുക്കു ചാലിനേക്കാള്‍ ദുര്‍ഗന്ധമായിത്തീരും. അവരെ കണ്ട് ജനം മുഖം മറയ്ക്കുകമാത്രമല്ല മൂക്കുപൊത്തികൊണ്ട് ആ ട്ടിപ്പായിക്കും. അന്നും മൂല്യങ്ങള്‍ കാക്കുന്നവര്‍ മുഖമുയര്‍ത്തി നടക്കും. 

Credits to joychenputhukulam.com

Read more

തെറ്റും ശരിയും അറിയാത്ത കേരളം

പ്രബുദ്ധരായ ജനങ്ങളുടെ നാടാണ് കേരളമെന്ന് എന്നും നാം അഭിമാനിച്ചിരുന്നു. അതില്‍ അല്പം അഹങ്കരിക്കുകയും ചെയ്തിരുന്നു. വിദ്യാസമ്പന്നരും വിവേകമുള്ളവരെന്നും അഭിമാനത്തോടെ നാം പറയുമ്പോള്‍ അതില്‍ അര്‍ത്ഥമുണ്ടെന്ന് മറ്റുള്ളവരും അംഗീകരിച്ചിരുന്നു. തെറ്റ് കണ്ടാല്‍ അതിനെ എതിര്‍ക്കുകയും ശരികണ്ടാല്‍ അതിനെ അംഗീകരിക്കുകയും ചെയ്തിരുന്ന നാം മറ്റുള്ള സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വിവരക്കേടിനേയും വികലമായ പ്രവര്‍ത്തികളെയും പുച്ഛിച്ചു തള്ളിയിരുന്നു. തമിഴ്‌നാടിനെക്കുറിച്ച് നാം പുച്ഛത്തോടെ പറഞ്ഞിരുന്ന ഒന്നായിരുന്നു അവിടുത്തെ ജനങ്ങളുടെ താരാരാധന. ചലച്ചിത്ര രാജാക്കന്മാരെ ദൈവത്തോട് ഉപമിച്ച് അവര്‍ക്കുവേണ്ടി ആരാ ധനാലയങ്ങള്‍ പണിത് അതില്‍ പൂജ നടത്തിയപ്പോള്‍ നാം അവരെ കളിയാക്കി. അവരെ പുച്ഛത്തോടെ കണ്ടു. അവിടെ താരാരാധന തലക്കുപിടിച്ച് ഫാന്‍സ് അസ്സോസിയേഷന്‍ രൂപീകരിച്ചപ്പോള്‍ വിവരമില്ലാത്തവന്റെ വിവരക്കേടെന്നോ തെണ്ടിത്തിരിഞ്ഞു നടക്കുന്നവന്റെ പണിയെന്നോ ആയിരുന്നു നമ്മുടെ വിലയിരുത്തല്‍.

ദക്ഷിണേന്ത്യയില്‍ താരാരാധന തലക്കുപിടിച്ച് കോപ്രായം കാട്ടിയതിനെയാണ് നാം വിമര്‍ശിച്ചതെങ്കില്‍ ഉത്തരേന്ത്യയിലെ ജനാധിപത്യധ്വംസനത്തെയും അവിടെ നടക്കുന്ന അ തിക്രമങ്ങളെയുമായിരുന്നു കളിയാക്കിയിരുന്നത്. കള്ളവോട്ടും കരിഞ്ചന്തയും കലാപരാഷ്ട്രീയവും കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്ന രീതിയിലുള്ള പ്രവര്‍ത്തികളും ബാലപീഡനങ്ങളും സ്ത്രീ പീഡനങ്ങളും തുടങ്ങി എല്ലാ അതിക്രമങ്ങളും അവകാശലംഘനങ്ങളും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തികളും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നടന്നപ്പോള്‍ ഇവിടെയിരുന്നുകൊണ്ട് നാം ശക്തമായി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തതാണ്. അതൊന്നുമില്ലാത്ത മഹത്തായ നാടാണ് നമ്മുടെ മണ്ണെന്നു പറഞ്ഞ് നാം അഹങ്കരിച്ചതാണ്.

എന്നാല്‍ തമിഴ്‌നാടിനേക്കാള്‍ താരാരാധനയും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേതിനേക്കാള്‍ അക്രമങ്ങളും അവകാശലംഘനങ്ങളും മലയാളക്കരയെന്ന മഹത്തായ നമ്മുടെ മണ്ണില്‍ തഴച്ചു വളരുകയാണ്. എന്ത് പറഞ്ഞ് നാം അഭിമാനിച്ചുവോ അതില്‍ നാമിപ്പോള്‍ അപമ ാനിതരായിക്കൊണ്ടിരിക്കുന്നുയെന്നതാണ് സത്യം.

കാരണം ഇതെല്ലാം ഇപ്പോള്‍ യഥേഷ്ടം നമ്മുടെ മണ്ണില്‍ ഉണ്ടെന്നതു തന്നെ തമിഴ്‌നാട്ടില്‍ പോലുമില്ലാത്തത്ര താരാരാധന ഇന്ന് നമ്മുടെ നാട്ടില്‍ ഉണ്ടെന്നു പറയുമ്പോള്‍ അതില്‍ നെറ്റി ചുളിക്കേണ്ട കാര്യമില്ല. ജ യിലിലായിരുന്ന ഒരു നടനെ അദ്ദേഹത്തിന്റെ ഫാന്‍സുകാര്‍ വരവേറ്റത് അതിനൊരുദാഹരണമാണ്. കുറ്റാരോപിതനായി അതും സ്ത്രീപീഡനമുള്‍പ്പെടെ പല കേസ്സുകള്‍ അദ്ദേഹത്തിനെതിരെ ആരോപിക്കപ്പെട്ടിട്ടുണ്ട്. ശക്തമായ ഉപാധികളോടെയാണ അദ്ദേഹത്തിന് കോടതി ജാമ്യം നല്‍കിയത്. ജാമ്യത്തിലിറങ്ങിയ അദ്ദേഹത്തിന്റെ ആരാ ധകര്‍ എന്ന ഫാന്‍സുകാര്‍ സ്വീകരിച്ചത് ഇന്ത്യയുടെ പ്രധാനമ ന്ത്രിയായശേഷം ആദ്യമായി കേരളത്തിലെത്തുന്ന ആവേശ ത്തോടെയായിരുന്നു. അതല്ലെങ്കില്‍ ഇന്ത്യാ പാക്ക് യുദ്ധത്തില്‍ പങ്കെടുത്ത് വിജയം വരിച്ച് രാജ്യത്തിനും നാടിനും അഭിമാനം പകര്‍ന്ന രീതിയിലുള്ളതുപോലെയോ അതുമല്ലെങ്കില്‍ ചന്ദ്രനില്‍ പോയി വിജയകരമായി തിരിച്ചു വന്നതുപോലെയോ. സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ അഖിലേന്ത്യാ തലത്തില്‍ ഒന്നാം റാങ്ക് നേടി വന്നപോലെ, ജയിലിനു പുറത്തേക്ക് സ്വീകരിച്ചത് ജയിലിനു മുന്നില്‍ അവര്‍ ആഹ്ലാദം പങ്കിട്ടു പലരും പൊട്ടി ക്കരഞ്ഞു.

ആരും ആത്മഹൂതി ചെയ്തില്ലായെന്നു മാത്രം. മുഖ്യമന്ത്രിയായിരുന്ന എം.ജി. ആര്‍. മരിച്ചപ്പോള്‍ തമിഴ് ജനത കാട്ടിക്കൂട്ടിയ വികാര പ്രകടനങ്ങള്‍ കണ്ടപ്പോഴും ജയലളിതയെ അഴിമതി കുറ്റത്തിന് ജയിലിലടച്ചപ്പോള്‍ അവരുടെ ആരാധകര്‍ ജയിലിനു ചുറ്റും നടത്തിയ ഭ്രാന്തമായ വികാരവിക്ഷോഭങ്ങള്‍ കണ്ടപ്പോള്‍ നാം ചോദിച്ച ഒരു ചോദ്യമുണ്ട് ഇവര്‍ക്ക് ജോലിയൊന്നുമില്ലയോയെന്ന്. അന്നൊക്കെ ചാനലുകളും ബുദ്ധിജീവി സാഹിത്യകാരന്മാരും മറ്റും ആ വിവരക്കേടിനെ വട്ടെന്നാണ് വിശേഷിപ്പിച്ചത്. ആ വട്ട് ഇന്ന് കേരളത്തിലെ ഒരു വിഭാഗം യുവാക്കളില്‍ പിടികൂടിയിരിക്കുന്നുയെന്നു വേണം പറയാന്‍.

ഗോവിന്ദചാമിയെ ക്രൂശിക്കുകയെന്നു പറഞ്ഞ് മുറവിളി കൂട്ടിയ നാട്ടില്‍ തെറ്റിനെ വ്യക്തികളുടെ സമൂഹത്തിലെ സ്ഥാനത്തിനനുസരിച്ച് വ്യാഖ്യാനിക്കുന്നുയെന്നാണ് ഇതൊക്കെ കാണുമ്പോള്‍ തോന്നിപ്പോ കുക. പട്ടാപ്പകല്‍ തെരുവു നായയെ തല്ലുന്നതുപോലെ നടുറോഡിലിട്ട് ഒരു വ്യക്തിയെ തല്ലിചതക്കുമ്പോള്‍ അത് നോക്കിക്കണ്ട് ഒരു കാഴ്ചക്കാരനെപ്പോലെ ആസ്വാദിക്കുന്നവരാ് ജാമ്യത്തിലിറങ്ങിയ ഒരു വ്യക്തിയെ താരാരാധനയുടെ മത്തു തലയ്ക്കുപിടിച്ച് വീരപുരുഷനെ പ്പോലെ എഴുന്നള്ളിച്ചുകൊണ്ടു പോയത ്.

അപകടത്തില്‍പ്പെട്ട് ഒരാള്‍ വഴിയരികില്‍ രക്തം വാര്‍ന്ന് മരണാസന്നനായി കിടന്നാല്‍ ഒന്ന് തിരിഞ്ഞുനോക്കാന്‍ പോലും ഇന്നത്തെ തലമുറയ്ക്ക് മനുഷ്യത്വം ഇല്ലെന്നിരിക്കെ ഈ സ്വീകരണാഘോഷം നമ്മുടെ മാറിവരുന്ന കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്നു. തെറ്റിനെപ്പോലും അംഗീകരിച്ച് അതൊരു വലിയ ആഘോഷമാക്കി മാറ്റുമ്പോള്‍ അ തിനെയായിരുന്നു നാം ഒരിക്കല്‍ ആക്ഷേപിച്ചതെന്ന് ഓര്‍ക്കണം. സത്യത്തില്‍ നമ്മുടെ വളര്‍ച്ച മുകളിലോട്ടോ അതോ താഴേക്കോയെന്ന് ചിന്തിക്കേണ്ടിയിരിക്കു ന്നു.

നാം സമ്പൂര്‍ണ്ണ സാക്ഷരതയെന്ന ഒരു വാലില്‍ക്കെട്ടി അഭിമാനം കൊള്ളുമ്പോള്‍ ഇതുപോലെയുള്ളവയില്‍ കൂടി അ പമാനിക്കപ്പെടുന്നുയെന്ന് തന്നെ പറയാം. ഇന്നലെ നാം ആരെ എന്തിന്റെ പേരില്‍ കളിയാക്കിയോ അവര്‍ അതെ കാര്യത്തിന് ഇന്ന് നമ്മെ നോക്കി കളിയാക്കുന്നുയെന്നതാണ് സത്യം. പ്രതി ചേര്‍ക്കപ്പെട്ട വ്യക്തിയെ പ്രദ ക്ഷിണത്തോടെ പ്രതിഷ്ഠിക്കുമ്പോള്‍ നാളെ തെറ്റും ശരിയും ഓരോരുത്തരുടെയും സമൂഹത്തിലെ സ്ഥാനം വച്ച് മാറ്റപ്പെടും. സാധാരാണക്കാരന്റെ തെറ്റിനെ തെറ്റായും സമൂഹത്തില്‍ ഉന്നതനായവന്റെ തെറ്റിനെ തെ റ്റിലെ ശരിയെന്നും വ്യാഖ്യാനിക്കപ്പെടും.

ഒരു കാര്യത്തില്‍ ഇന്ന് നാം മറ്റുള്ളവരെക്കാള്‍ മുന്‍പിലായി. അമ്മയെ തല്ലിയാലും അനേകം പേരിന്ന് നമുക്കൊപ്പമുണ്ട്. അമ്മയെ എന്തുകൊണ്ട് തല്ലിയെന്നു ചോദിക്കുന്നതിനേക്കാള്‍ അമ്മയതര്‍ഹിക്കുന്നുയെന്നു പറയാനാണ് ഇന്ന് കൂടുതല്‍ പേര്‍ക്കും താല്പര്യം. സെക്യൂരിറ്റിക്കാരനെ കാറിടിച്ച് കൊന്ന നിസ്സാമിനെപോലും ജയിലില്‍ നിന്നിറക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അതിനായി അസ്സോസിയേഷന്‍ രൂപീകരിച്ച നാടാണ് ഒരു കാലത്ത് പ്രബുദ്ധതയുടെ ഊറ്റം കൊണ്ടിരുന്ന കേരളം. കൈയ്യില്‍ കാശും കരുത്തില്‍ കൈ യ്യൂക്കുള്ളവര്‍ക്കും ഇവിടെ പീഡിപ്പിക്കാം പേടിപ്പിക്കാം.

ഒരു കാലത്ത് പട്ടിണി മാറ്റാന്‍ പറമ്പില്‍ കിടക്കുന്ന കപ്പ പോലും മോഷ്ടിക്കാന്‍ ഭയമായിരുന്നു ആളുകള്‍ക്ക് കാര ണം മോഷ്ടാവെന്ന് വിളിപ്പേരു വന്നാല്‍ അവന്റെ പത്തു തലമു റയ്ക്ക് അത് തീരാ ശാപമാകുക യും അപമാനമാകുകയും ചെയ്യുമായിരുന്നു. അപ്പോള്‍ പിന്നെ ഒരു സ്ത്രീ പീഡനമെന്ന് പറ ഞ്ഞാല്‍ അത് ഊഹിക്കാവുന്ന തേയുള്ളു. സ്ത്രീ പീഡനക്കേസില്‍ പ്രതിയാക്കുമെന്ന് ഭയന്ന് ആത്മഹത്യ ചെയ്തവര്‍ നമ്മു ടെ നാട്ടിലുണ്ട്. എന്നാല്‍ അത് ഒരലങ്കാരമായി ഇന്ന് മാറിയോ എന്ന് സംശയിക്കേണ്ടിയിരി ക്കുന്നു.

കാലം മാറിയതാണോ മനുഷ്യരുടെ മനോഭാവത്തിന് വന്ന മാറ്റമാണോ. എന്തായാലും അത് കേരളത്തെ കൊണ്ടെത്തി ക്കുന്നത് എന്തിലേക്കാണെന്ന് കാലത്തിനു മാത്രമെ കാണിക്കാ ന്‍ പറ്റുകയുള്ളു. നാളെ സ്ത്രീ പീഡനക്കാര്‍ വീരപുരുഷന്മാരായി വാഴ്ത്തപ്പെടാം. അവരുടെ കൈയ്യില്‍ കാശും ആളും അര്‍ത്ഥവുമുണ്ടായാല്‍ മതി. അന്ന് മ റ്റുള്ളവര്‍ നമ്മെ നോക്കി പറയും ഇന്നലെ നാം അവരെ നോക്കി കളിയാക്കിയ അതേ വാക്കുകള്‍ കൊണ്ട്. അവര്‍ നമ്മെ നോക്കി വളരുമ്പോള്‍ തെറ്റും ശരിയും തിരിച്ചറിഞ്ഞ് തെറ്റിനെ പുച്ഛിച്ചു തള്ളി മുന്‍പോട്ട് നീങ്ങുമ്പോള്‍ നാം അവരെ കണ്ട് എങ്ങോട്ടു പോയിയെന്ന് ചി ന്തിക്കണം. വളരുംതോറും പിളരുന്ന പാര്‍ട്ടികളെ കണ്ട് വളര്‍ന്ന നാം വളരുംതോറും തളരുകയാണോ എന്ന് ചിന്തിക്കണം.

Credits to joychenputhukulam.com

Read more

മന്‍മോഹന്‍ സിംഗിനെ മഹത്വീകരിക്കു മോഡീ...

ഒരിക്കല്‍ ഒരിടത്ത് ഒരു വള്ളക്കാരനുണ്ടായിരുന്നു. മുട്ടോളം വെള്ളമുള്ളിടത്തെ അയാള്‍ വള്ളം നിര്‍ത്തുകയുള്ളു. യാത്രക്കാര്‍ എത്ര പറഞ്ഞാലും കരയോട് അടുപ്പിച്ച് വള്ളം നിര്‍ത്തുകയില്ലായിരുന്നു. യാത്രക്കാര്‍ ആ വള്ളക്കാരനുമായി വഴക്കിടാനും തുടങ്ങി. എന്നിട്ടും വള്ള ക്കാരന്‍ തന്റെ നിലപാട് മാറ്റിയില്ല. ഒടുവില്‍ അവര്‍ തന്നെ അയാളുമായി മല്ലടിക്കുന്നത് മടുത്തിട്ട് നിര്‍ത്തേണ്ടി വന്നു. അവര്‍ അയാളുടെ നിഷേധാത്മക നിലപാടില്‍ ശപിക്കാനും വളരെ മോശമായി പറയാനും തുടങ്ങി. ഇത്രയും മോശമായ മനോഭാവമുള്ള ഒരു വള്ളക്കാരനെ ഇല്ലെ ന്നുവരെ അയാളെക്കുറിച്ച് അവര്‍ പറയുകയുണ്ടായെങ്കിലും അയാളില്‍ നിന്ന് യാതൊരു മാറ്റവുമുണ്ടായില്ല. അങ്ങനെയിരിക്കെ അയാള്‍ ഇഹലോകവാസം വെടിഞ്ഞു. അയാള്‍ക്ക് പകരക്കാരനായി വന്നത് അയാളുടെ മകനായിരുന്നു. മകന്‍ അച്ഛനേക്കാള്‍ കൂടുതലായിരുന്നു അര യോളം വെള്ളമുള്ളിടത്തെ വള്ളം നിര്‍ത്തുകയുള്ളു. അച്ഛനോ ടെന്നപോലെ യാത്രക്കാര്‍ പറഞ്ഞും പരിതപിച്ചും വഴക്കടിച്ചും നോക്കി യാതൊരു രക്ഷയുമില്ല. അയാളെക്കൊണ്ട് സഹികെട്ടപ്പോള്‍ അവര്‍ പറഞ്ഞു ഇയാളുടെ അച്ഛന്‍ എത്ര ഭേദമായിരുന്നുയെന്ന്.

അങ്ങനെ മകന്‍ അച്ഛനെ മഹത്വമുള്ളവനാക്കി. ഇത് ഒരു കഥയാണെങ്കിലും അതില്‍ ഒരു വലിയ ആശയമുണ്ട്. അച്ഛനെക്കുറിച്ച് ആളുകള്‍ പറഞ്ഞതിനേക്കാള്‍ മേശമായതാണ് അയാളുടെ മകനെക്കുറിച്ച് പറഞ്ഞത് കാരണം മകന്‍ അച്ഛനേക്കാള്‍ മോശമായ പ്രവര്‍ത്തി ചെ യ്തതുകൊണ്ടാണ്. അതുപോലെയാണിപ്പോള്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെക്കുറിച്ചും അദ്ദേഹം പ്രതിനിധാനം ചെയ്ത കോണ്‍ഗ്രസ്സിനെക്കുറിച്ചും ഇപ്പോള്‍ പറയുന്നത്. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹം ചെയ്ത വികസന പ്രവര്‍ത്തനങ്ങളെയൊന്നും അംഗീകരിക്കാതെ അദ്ദേഹത്തെ വിമര്‍ ശിച്ചിരുന്നവര്‍ ഇന്ന് അദ്ദേഹത്തെ വാഴ്ത്തിക്കൊണ്ട് പറയുന്നു മോഡിയേക്കാള്‍ എത്രയോ ഭേദമായിരുന്നു മന്‍മോഹന്‍സിംഗ് എന്ന്.

പെട്രോള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുടെ വില അ ല്പമൊന്നുയര്‍ന്നാല്‍ അത് മന്‍മോഹന്‍ സിംഗിന്റെ വികലമായ ഭരണപരിഷ്ക്കാരവും സ്വജനപക്ഷഭേദവുമായി ഉയര്‍ത്തിക്കാട്ടി അദ്ദേഹത്തെ ക്രൂശിക്കുമായിരുന്നു. എന്നാല്‍ പെട്രോളെന്നല്ല അവശ്യസാധനങ്ങളുടെ വിലകളെല്ലാം തന്നെ ശൂന്യാകാശത്തേക്ക് വിടുന്ന റോക്കറ്റുകളേക്കാള്‍ വേഗത്തില്‍ ഉയര്‍ന്നുപോകുമ്പോള്‍ അന്ന് വിമര്‍ശിച്ചവര്‍ ഇന്ന് അറിയാതെ പറയുന്നു മന്‍മോഹന്‍സിംഗായിരുന്നു ഭേദമെന്ന്.

വിലക്കയറ്റവും മന്ത്രി സഭയിലെ ചില മന്ത്രിമാരുടെ അഴിമതിയാരോപണവുമായിരുന്നു മന്‍മോഹന്‍ മന്ത്രിസഭയുടെ പരാജയം. എന്നാല്‍ മോഡി മന്ത്രിസഭയില്‍ വിലക്കയറ്റം ഒരു പ്രശ്‌നമേയല്ല. അതിപ്പോള്‍ അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. കാരണം അത് എപ്പോഴാണ് കൂടുകയെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. അത് തോന്നുമ്പോഴൊക്കെ കൂട്ടിക്കൊണ്ടിരിക്കും. മോഡി ജനത്തെ കളിപ്പാട്ടമെന്ന രീതിയില്‍തട്ടിക്കളിക്കുകയാണിപ്പോള്‍ എന്നാണ് തോന്നിപ്പോകുന്നത്. വിലക്കയറ്റമുണ്ടാകുമ്പോള്‍ അത് ഏറെ ബാധിക്കുന്നത് സാധാരണക്കാരെയും പാവപ്പെട്ടവരേയുമായിരിക്കുമല്ലോ. സാധനങ്ങള്‍ക്ക് വില കൂടുമ്പോള്‍ അവര്‍ അറിയാതെ ഭയപ്പെടുക സാധാരണമാണ്. കൈയ്യില്‍ കാശില്ലാതെയും പറമ്പില്‍ കൃഷിയിറക്കാതെയും ബുദ്ധിമുട്ടുന്ന സാധാരണക്കാരും പാവപ്പെട്ടവരും സാധനങ്ങള്‍ക്ക് വില കൂടുമ്പോള്‍ പരവേശപ്പെടാറുണ്ട്. അത് കണ്ട് രസിക്കാന്‍ വേണ്ടിയായിരിക്കും മോഡി ഇടയ്ക്കിടക്ക് ഇങ്ങനെ വില കൂട്ടുന്നതെന്നാണ് തോന്നിപ്പോകുന്നത്. എലിയെ മുന്നിലിട്ട് തട്ടിക്ക ളിക്കുന്ന പൂച്ചയെപ്പോലെ. ഇങ്ങനെ അടിക്കടി വില കൂട്ടുന്നതുകൊണ്ട് ജനത്തിന് അതിപ്പോള്‍ ഒരു പ്രശ്‌നമേയല്ലെന്നതാണ് സത്യം മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ അവര്‍ അതിന്റെ ഭാഗമായിക്കഴിഞ്ഞുയെന്നതാണ് സത്യം.

അഴിമതിയും വിലക്കയറ്റവും ഒരു നാണയത്തിന്റെ രണ്ട് വശങ്ങള്‍ എന്നപോലെയാണെങ്കിലും വിലക്കയറ്റം ഉണ്ടാകുമ്പോള്‍ അത് ജനത്തിന്റെ കഴുത്തില്‍ പിടിമുറുക്കുന്നതിനു തുല്യമാണ്. അഴിമതി രാജ്യത്തെ കൊള്ളയടിക്കുമ്പോള്‍ വിലക്കയറ്റം ജനത്തെ കൊള്ളയ ടിക്കുന്നുയെന്നതാണ് സത്യം. അഴിമതി പരോക്ഷത്തില്‍ ജനത്തെ ബാധിക്കുമ്പോള്‍ വിലക്കയറ്റം പ്രത്യക്ഷത്തില്‍ ജനത്തെ ബാധിക്കുന്നുയെന്നുവേണം പറയാന്‍. അങ്ങനെ തന്റെ കളിപ്പാട്ടമെന്ന രീതിയില്‍ വിലക്കയറ്റമുണ്ടാക്കി മോഡി ജനത്തെ തട്ടിക്കളിക്കുമ്പോള്‍ അവര്‍ അറിയാതെ പറയുന്നു മന്‍മോഹന്‍ തന്നെ ഭേദം.

കൊച്ചുകുട്ടികള്‍ക്ക് കളിപ്പാട്ടമെന്നപോലെയാണ് മോഡിക്ക് ജനം. അദ്ദേഹത്തിന് ഇഷ്ടമുള്ളപ്പോഴെല്ലാം ജനമെന്ന കളിപ്പാട്ടമെടുത്ത് കളിക്കും. വിലക്കയറ്റമെന്ന കളിമാത്രമല്ല നോട്ടു നിരോധനവും ക്യാഷ്‌ലസ് ഇ ന്ത്യയെന്ന പുതിയ കളികളും അതിന്റെ ഭാഗമായിരുന്നു. ഇന്നും ജനം പേടി സ്വപ്നമായിക്കരുതുന്ന ഒന്നായിരുന്നു ഇന്ത്യയില്‍ നരേന്ദ്രമോഡി നടപ്പാക്കിയ നോട്ടുനിരോധനം. കള്ളപ്പണക്കാരെ കണ്ടെത്താന്‍ മോഡിയും കൂട്ടരും കണ്ടെത്തിയ അതിനൂതനമായ വിദ്യയായിരുന്നു നോട്ടുനിരോധനം.

പാടത്ത് പണിയെടുത്തും പട്ടിണി കിടന്നും സ്വരുകൂട്ടിവച്ച പണം കടലാസ്സിന്റെ വില പോലുമില്ലാതാക്കി മോഡി കളിച്ചപ്പോള്‍ അവര്‍ അറിഞ്ഞുകൊണ്ടുതന്നെ ഉള്ളില്‍ വിലപിച്ചു പറഞ്ഞു മന്‍മോഹന്‍ സിംഗ് നിശബ്ദ ഭരണമായിരുന്നു ഇതില്‍ എത്രയോ ഭേദം. ഒന്നുമല്ലെങ്കില്‍ പരവേശപ്പെടാതെ ഉള്ളതുകൊണ്ട് ജീവിക്കാമായിരുന്നല്ലോയെന്ന് ഇന്ന് ആ ജനം അറിയാതെ പറഞ്ഞുപോകുന്നതില്‍ തെറ്റു പറയാന്‍ കഴിയില്ല.

ജനത്തിന്റെ മര്‍മ്മം മതമാണെന്നറിഞ്ഞ് അതില്‍ കുത്തി അധികാരത്തിലേക്ക് കയറിയ മോഡിയുടേയും കൂട്ടരുടേയും അധികാരം കിട്ടിയപ്പോഴുള്ള മലക്കംമറിച്ചിലുകള്‍ കണ്ടപ്പോള്‍ അത് ആര്‍ക്കുവേണ്ടിയും എന്തിനുവേണ്ടിയുമാണെന്ന് ആ ജനം മനസ്സിലാക്കിയപ്പോള്‍ അവര്‍ പറയുന്നു മന്‍മോഹന്‍സിംഗിന്റെ മതത്തിനപ്പുറമുള്ള മനുഷ്യത്വമായിരുന്നു ഇതില്‍ എത്രയോ ഭേദം. അങ്ങനെ ജനം മന്‍മോഹന്‍ സിംഗില്‍ അദ്ദേഹം പ്രധാനമന്ത്രി യായിരുന്നപ്പോള്‍ കണ്ട ന്യൂനതകളെല്ലാം ഇന്ന് അതേ ജനങ്ങള്‍ വാഴ്ത്തുകയും അര്‍ത്ഥമുള്ളതാണെന്ന് വ്യാഖ്യാനിക്കുകയും ചെ യ്യുകയാണ്. അതിനു കാരണക്കാരന്‍ മോഡിയും അദ്ദേഹത്തിന്റെ വികലമായ ഭരണപരിഷ്ക്കാര വുമാണ്.

അതിന് മോഡിയോട് മന്‍മോഹന്‍സിംഗ് നന്ദി പ്രകടിപ്പിച്ചേ മതിയാകൂ. അങ്ങനെ എല്ലാ അര്‍ത്ഥത്തിലും മന്‍മോഹന്‍ സിംഗ് മോഡിയില്‍ക്കൂടി മഹാ നായിക്കൊണ്ടിരിക്കുന്നു. ഒപ്പം കോണ്‍ഗ്രസ്സും. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ ബി.ജെ.പി.യുടെ പ്രധാന ആരോപണം അദ്ദേഹം വിദേശ ശക്തികള്‍ക്ക് ഇന്ത്യയെ അടിയറ വയ്ക്കാനൊരുങ്ങുന്നുയെന്നതാണ്. എന്നാല്‍ ഇപ്പോള്‍ ജനം പറയുന്നത് സ്വദേശികള്‍ തന്നെ ഇന്ത്യയെ അടിമകളാക്കാന്‍ ശ്രമിക്കുന്നുയെന്നതാണ്. ഇന്ത്യയിലെ ജനങ്ങള്‍ എന്തു കഴിക്കണമെന്ന് തീരുമാനിക്കുന്നത് തീ വ്രവാദ ചിന്താഗതിയുള്ള മതനേതാക്കളാണെങ്കില്‍ അവര്‍ കഴിക്കുന്ന ആഹാരത്തിന് എന്ത് വിലയിടണമെന്ന് തീരുമാനിക്കുന്നത് ഭരണത്തെ നിയന്ത്രിക്കുന്ന ആദാനിയും അംബാനിയുമാണെന്ന് ജനം പറയുമ്പോള്‍ അത് അടിവരയിടുന്നതാണ് ഇന്ത്യയില്‍ അടിക്കടിയുണ്ടാകുന്ന വി ലക്കയറ്റം. വിലക്കയറ്റം കക്കൂസു പണിയാനും പാവങ്ങളെ ഉദ്ധരി ക്കാനുമാണെന്ന് വായില്‍ തോന്നുന്നതു കോതക്ക് പാട്ട് എന്ന രീതിയില്‍ കേന്ദ്രമന്ത്രി പുംഗുവന്‍ ഗീര്‍വാണം ചെയ്യുമ്പോള്‍ ആ വിലക്കയറ്റം ഇടിത്തീപോലെ ചെന്നു പതിക്കുന്നത് ഇവിടുത്തെ പാവപ്പെട്ടവന്റെ തലക്കു മേലാണെന്ന് അദ്ദേഹത്തിനറിയില്ലെങ്കിലും ജനത്തിനറിയാം. നാടിന്റെ വളര്‍ച്ചാനിരക്ക് എത്ര കൂട്ടണമെന്നുപോലും തീരുമാനി ക്കുന്നത് ഈ ആനിമാരാണ്. അംബാനിയിലും ആദാനിയിലും പൊതുവായ ആയും നായുമായുള്ളതുകൊണ്ട് മോഡിയുടെ അധികാര കൂട്ടുകെട്ടിലെ ഈ ഇ രട്ട സഹോദരന്‍മാരെ അങ്ങനെ വിളിച്ചുവെന്നെയുള്ളു. ഇന്ത്യ എത്രവളര്‍ച്ച മുരടിച്ചാലും തങ്ങളുടെ സാമ്രാജ്യം വളരണമെന്ന് ചിന്തയുമായി നടക്കുന്നവര്‍ക്ക് സകലവിധ പിന്‍തുണയുമായി ഭരണത്തിന്റെ ചെങ്കോലുമായി നടക്കുന്ന മോഡിക്കും ഒരു ലക്ഷ്യമേയുള്ളു കുറെക്കാലം അ ധികാരത്തിന്റെ ആര്‍ഭാടത്തില്‍ ആടിത്തിമിര്‍ത്ത് ജീവിക്കുകയെന്നത്. അതില്‍ അടുപ്പക്കാരൊഴിച്ച് ആര് തകര്‍ന്നാലും തളര്‍ന്നാലും യാതൊന്നും തനിക്ക് പ്ര ശ്‌നമല്ലെന്നതാണ് മോഡിയുടെ മനോഭാവം.

ഒരു കാര്യം അദ്ദേഹവും അനുചരന്മാരും മനസ്സിലാക്കുന്നത് നല്ലതാണ്. ഈ ഇന്ത്യ ഇന്ന് ലോകത്തിലെ വന്‍ ശക്തികളില്‍ ഒന്നായതിനു പിന്നില്‍ ഇന്നലെ വന്ന മോഡിയുടെ ശക്തമായ ഭരണനേതൃത്വമല്ല അതിനു മുന്‍പ് ഇന്ത്യ ഭരിച്ച മന്‍മോഹന്‍ സിംഗ് ഉള്‍പ്പെടെയുള്ള ജാതിക്കും മതത്തിനും വര്‍ക്ഷത്തിനും വര്‍ണ്ണത്തിനുമപ്പുറം കണ്ട് ജന ങ്ങള്‍ക്കുവേണ്ടി ഭരിച്ച ഭരണകര്‍ ത്താക്കളുടെ ശക്തമായ കരങ്ങ ളാണ്.

ഇന്ത്യയുടെ ജി.ഡി.പി. നിരക്കിലും മറ്റും നാം ഇന്ന് ഊറ്റം കൊള്ളുമ്പോള്‍ ആ സ ത്യം മറക്കരുത്. എന്തായാലും ഇങ്ങനെ ഭരണം പോയാല്‍ ആ ഊറ്റംകൊള്ളല്‍ അധിക കാല മുണ്ടാവില്ലെന്ന് തറപ്പിച്ചു പറ യാം. പട്ടിണി കിടക്കുമ്പോള്‍ ഭക്ഷണത്തിന്റെ വിലയെന്തെന്ന് അറിയൂയെന്നപോലെ ഇന്ത്യയെ വളര്‍ത്തി വലുതാക്കിയവരുടെ വില നാം അന്നേ അറിയൂ. അതിന് മോഡി ഇനിയും കൂറെ ക്കാലം കൂടി ഇന്ത്യ ഭരിക്കണം. സോമാലിയായേക്കാളും നാം താഴോട്ടുപോകണം. അപ്പോള്‍ മന്‍മോഹന്‍സിംഗ് ഉള്‍പ്പെടെയുള്ളവരുടെ വിലയും മൗനമായി പ്രവര്‍ത്തിച്ചതിന്റെ ആഴവും മനസ്സിലാക്കും. 

Credits to joychenputhukulam.com

Read more

കണ്ണന്താനം പ്രതീക്ഷയ്‌ക്കൊത്ത് പ്രവര്‍ത്തിക്കുമോ

അല്‍ഫോന്‍സ് കണ്ണന്താനം കേന്ദ്രമന്ത്രിയായി. ഒരു മലയാളിയും മലയാളികളുടെ പ്രിയപ്പെട്ട ഐ.എ.എസ്. ഉദ്യോ ഗസ്ഥനുമായിരുന്ന കണ്ണന്താന ത്തിന്റെ ഈ സ്ഥാനലബ്ദിയില്‍ കേരളത്തിന് അഭിമാനിക്കാം. മോദി മന്ത്രിസഭയില്‍ കേരളത്തില്‍ നിന്നുള്ള ആദ്യമന്ത്രിയായ കണ്ണന്താനം ബി.ജെ.പി. മുന്നണിയില്‍ കേരളത്തില്‍ നിന്ന് മന്ത്രിയാകുന്ന മൂന്നാമത്തെ വ്യക്തിയാണ്. വാജ്‌പേയ് മന്ത്രി സഭയില്‍ മൂവാറ്റുപുഴ എം.പിയാ യിരുന്ന പി.സി. തോമസ് ആയിരുന്നു ബി.ജെ.പി. നേതൃത്വം നല്‍കിയ എന്‍.ഡി.എ.യിലെ ആദ്യമന്ത്രി. പിന്നീട് ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രിയായി. പി.ടി.തോമസ് മുന്നണി അംഗമെന്ന നിലയിലായിരുന്നെങ്കില്‍ ഒ. രാജഗോപാല്‍ പാര്‍ട്ടി അംഗമെന്ന നിലയിലായിരുന്നു ബി.ജെ.പി. മന്ത്രിസഭയില്‍ അംഗമായിക്കയറിയത്. അങ്ങനെ വരുമ്പോള്‍, കേരളത്തില്‍ നിന്നും ബി.ജെ.പി. മന്ത്രിസഭയില്‍ അംഗമാകുന്ന ആദ്യ ബി.ജെ.പി.ക്കാരന്‍ എന്ന ബഹുമതി ഒ.ആറിനാണ്.

അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ ഈ സ്ഥാനലബ്ദിയില്‍ അഭിമാനിക്കുന്നവരാണ് കേരള ജനത. കോട്ടയം കളക്ടറായിരുന്ന സമയത്ത് അദ്ദേഹം ചെയ്ത ഭരണപരമായ മാറ്റങ്ങള്‍ കോട്ടയം ജില്ലയെ കേരളത്തിലെ മികച്ച ജില്ലയാക്കി മാറ്റി. അദ്ദേഹത്തിന്റെ നിശ്ചദാര്‍ഢ്യത്തിന്റെയും കഠിനാദ്ധ്വാനത്തിന്റെ കരു ത്തുറ്റ ഭരണ നൈപുണ്യത്തിന്റെ യും ഏറ്റവും വലിയ ഉദാഹരണ മാണ് കോട്ടയം പട്ടണം ഇന്ത്യ യിലെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷ രത പട്ടണമാക്കി മാറ്റിയത്. അന്ന് അല്‍ഫോന്‍സ് കണ്ണന്താനം എന്ന ഐ.എസ്.എസ്സുകാരന്റെ കഴിവ് എത്രമാത്രമെന്ന് കേരള ജനത കണ്ടതാണ്. അല്‍ഫോന്‍സ് കണ്ണന്താനം എന്ന കളക്ട റുടെ കഴിവുകൊണ്ടും മികവാര്‍ന്ന പ്രവര്‍ത്തനം കൊണ്ടും മാ ത്രമാണ് അന്ന് കോട്ടയം പട്ടണം സമ്പൂര്‍ണ്ണ സാക്ഷരത നേടിയത്. അതിന്റെ ആവേശത്തിലാണ് ഇ.കെ. ഭരത്ഭൂഷണ്‍ കളക്ടറായിരുന്നപ്പോള്‍ എറണാകുളം ജില്ലയെ ആദ്യ സമ്പൂര്‍ണ്ണ സാക്ഷരത ജില്ലയാക്കി ഇന്ത്യയില്‍ മാറ്റിയത്. അത് കേരളം സമ്പൂര്‍ണ്ണ സാക്ഷരതാ സം സ്ഥാനമായി മാറി. ഇതിനൊക്കെ കാരണം അന്ന് അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ പ്രവര്‍ത്തന മികവ് തന്നെ.

ഒരു ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ഓഫീസുകളുടെ നാല് അതിരുകളില്‍ നിന്ന് പ്രവ ര്‍ത്തിക്കാതെ ജനങ്ങളിലേക്ക് ഇറങ്ങി അവരില്‍ ഒരാളായി അവ രുടെ വളര്‍ച്ചയ്ക്കും നാടിന്റെ മുന്നേറ്റത്തിനും വേണ്ടി പ്രവര്‍ത്തി ച്ച ഭരണാധികാരിയായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനമെന്ന ഐ.എ.എസ്സുകാരന്‍. അതിന്റെ നന്ദി ജനം അദ്ദേഹത്തെ കാഞ്ഞിരപ്പിള്ളി നിയമസഭ മണ്ഡ ലത്തില്‍ നിന്ന് ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചുകൊണ്ട് കാണിച്ചു കൊടുത്തു.

ഡല്‍ഹി ഡവലപ്‌മെ ന്റ് അതോറിറ്റി കമ്മീഷണറായി രുന്നപ്പോള്‍ കര്‍ക്കശക്കാരനും രാഷ്ട്രീയ ഭരണ നേതൃത്വങ്ങള്‍ ക്കു മുന്നില്‍ മുട്ടുമടക്കാത്ത വ്യ ക്തി എന്നും തെളിയിക്കുകയു ണ്ടായി. അതിന്റെ ഉത്തമ ഉദാഹ രണമായിരുന്നു. ഡല്‍ഹിയിലെ അനധികൃതമായി പതിനായിര ത്തോളം കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയത്. ആ കെട്ടിടങ്ങള്‍ എ ല്ലാം തന്നെ രാഷ്ട്രീയക്കാരുടെയോ അവരുടെ പിണിയാളുക ളായ വ്യക്തികളുടെയോ ആയി രുന്നു. അതില്‍ ബി.ജെ.പി.ക്കാ രും ഉണ്ടായിരുന്നു എന്നും പറയ പ്പെടുന്നു. ആ ബി.ജെ.പി.ക്കാരുടെ മന്ത്രിസഭയില്‍ ഇന്ന് അദ്ദേഹം മന്ത്രിയുമായതാണ് രാഷ് ട്രീയം.

ഉദ്യോഗസ്ഥനെന്ന നി ലയില്‍ മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ചവച്ച കണ്ണന്താനം ജനപ്ര തിനിധിയായി ഏറെക്കുറെ തി ളങ്ങിയെന്നു പറയാം. കാര്യങ്ങള്‍ പഠിച്ച് അതിനനുസരിച്ച് നിയ മസഭയില്‍ കാര്യങ്ങള്‍ അവത രിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്ന് നിയമസഭാംഗം എ ന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ക്കൂടി മനസ്സി ലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ അത് രാഷ്ട്രീയക്കാരനെന്ന നില യ്ക്ക് ഉണ്ടായിട്ടുണ്ടോ എന്ന് സം ശയമാണ്.

ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച് നിയമസഭാംഗ മായ അദ്ദേഹം മന്ത്രിയാക്കാത്ത തിന്റെ പേരില്‍ ആ കൂടുവിട്ട് ബി.ജെ.പി. പാളയത്തിലേക്ക് പോയപ്പോള്‍ അദ്ദേഹവും ഒരു അവസരവാദ രാഷ്ട്രീയക്കാരനായി മാത്രമെ ജനം കണ്ടിരുന്നുള്ളുയെന്നതാണ് ജനസംസാരം. ജനസേവകന്‍ എന്നതിലപ്പുറം രാഷ്ട്രീയത്തിന്റെ കുപ്പായമണിഞ്ഞ ഒരു അധികാരമോഹിയാ യിപ്പോലും പലരും അദ്ദേഹത്തെ ചിത്രീകരിച്ചപ്പോള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ വക്താവായി മറ്റു ചിലര്‍ കരുതി. അത് അദ്ദേഹത്തിന്റെ ജനസമ്മിതി കുറച്ചു വോ എന്ന് സംശയിക്കേണ്ടിയിരി ക്കുന്നു. അത് അറിയണമെങ്കില്‍ ഒരു തിരഞ്ഞെടുപ്പില്‍ മത്സരി ക്കണം.

കണ്ണന്താനത്തെ മന്ത്രി യാക്കിയതിനുപിന്നില്‍ എന്ത് ഉദ്ദേശമുണ്ടെങ്കിലും കേരളത്തി ലെ ജനത അദ്ദേഹത്തില്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്നു. ഉന്നത ഉദ്യോഗം രാജിവച്ച് രാഷ്ട്രീയ ത്തിലിറങ്ങി കേന്ദ്രമന്ത്രിയാകുന്ന നാലാമത്തെ വ്യക്തിയാണ് കേരളത്തില്‍ നിന്ന് അല്‍ഫോന്‍സ് കണ്ണന്താനം. വിദേശ സര്‍വ്വീസില്‍ നിന്നും രാഷ്ട്രീയത്തിലേക്കും അവിടെ നിന്ന് കേന്ദ്രമന്ത്രി പദവിയിലേക്കും ഇന്ത്യയുടെ രാഷ്ട്രപതിവരെയായ വ്യക്തി യായ കെ.ആര്‍. നാരായണനും, ഐ.എ.എസ്. പദവി രാജിവച്ച എസ്. കൃഷ്ണകുമാറും, യു. എന്‍. അണ്ടര്‍ സെക്രട്ടറി പദവി രാജി വച്ച ശശി തരൂരും കേന്ദ്ര മന്ത്രിമാരായപ്പോള്‍ ജനം തുട ക്കത്തില്‍ വളരെ പ്രതീക്ഷ പുല ര്‍ത്തിയിരുന്നു. കെ.ആര്‍. നാരാ യണന്‍ മാത്രമായിരുന്നു ഏറെ ക്കുറെ ആ പ്രതീക്ഷയ്‌ക്കൊത്തു യര്‍ന്നത്.

കണ്ണന്താനത്തിന്റെ കേന്ദ്രമന്ത്രി പദവിയിലും ആ ജനത പ്രതീക്ഷയര്‍പ്പിക്കുന്നു. കാരണം അദ്ദേഹത്തിന്റെ കഴിവ് എത്രമാത്രമെന്ന് അറിയാവുന്ന തുകൊണ്ട്. അദ്ദേഹത്തിന് നല്‍ കിയിരിക്കുന്ന രണ്ട് വകുപ്പുക ളും ടൂറിസവും ഐ.ടി.യും കേര ളത്തിന്റെ പ്രധാന മേഖലയാണ്. ദീര്‍ഘവീക്ഷണ ത്തോടെയുള്ള പ്രവര്‍ത്തനം കാഴ്ചവച്ചാല്‍ കേരളം ടൂറിസം മേഖലയില്‍ ഇന്ത്യയിലെ ഒന്നാമത്തെ അല്ലെങ്കി ല്‍ മികച്ച സംസ്ഥാനമാകും. കേരളത്തില്‍ ടൂറിസം വകുപ്പുണ്ടെ ങ്കിലും അത് വകുപ്പ് മന്ത്രിക്കും വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും വിദേ ശയാത്ര നടത്താനുള്ള ഒരു ഏ ണിപ്പടി മാത്രമാണ് കേരളത്തി ലെ ടൂറിസം. ഓണത്തിന് ഒരു ഓണ വാരാഘോഷമോ വര്‍ഷത്തിലൊരിക്കല്‍ ഒരു ടൂറിസം വാരമോ നടത്തിക്കഴിഞ്ഞാല്‍ തീര്‍ന്നു ടൂറിസത്തിന്റെ ഒരു വര്‍ ഷത്തെ പ്രവര്‍ത്തനം.

ടൂറിസത്തിന്റെ അക്ഷ യഖനിയായ കേരളം എന്തുകൊ ണ്ട് അതില്‍ പിന്നില്‍ പോകുന്നു യെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേയുള്ളു. കാര്യപ്രാപ്തി യോടെ മുകള്‍തൊട്ട് താഴെ വരെ യുള്ളവര്‍ ആരും പ്രവര്‍ത്തിക്കു ന്നില്ല. ഐ.ടി.യും അതു തന്നെ യാണ്. തിരുവനന്തപുരവും എറ ണാകുളവും കഴിഞ്ഞാല്‍ അല്ലെങ്കില്‍ കോഴിക്കോട് കഴിഞ്ഞാല്‍ തീര്‍ന്നു നമ്മുടെ ഐ.ടി. വ്യവ സായം. അതാണ് കേരളത്തിന്റെ ടൂറിസം ഐ.ടി. മേഖലയുടെ കാര്യം.

കാണുന്നതും കാണപ്പെടാത്തതുമായ പ്രദേശങ്ങളും മറ്റും കേരളത്തിന്റെ ഒരറ്റം മു തല്‍ മറ്റേ അറ്റം വരെയുണ്ട്. അത് കണ്ടെത്താനും വികസിപ്പിച്ച് ലോകര്‍ക്കു മുന്‍പില്‍ കാട്ടിക്കൊ ടുക്കാനും അതു വഴി നാടിന് വളര്‍ച്ചയുണ്ടാക്കാനും കഴിയും. കേന്ദ്രമന്ത്രിയെന്ന നിലയ്ക്ക് ക ണ്ണന്താനത്തിന് വളരെ വലിയ സംഭാവന കേരളത്തിലെ ടൂറിസത്തിന് നല്‍കാന്‍ കഴിയും. കേ ന്ദ്രം നേരിട്ടോ സംസ്ഥാന ഭരണ കൂടം വഴിയോ വിവിധ പദ്ധതി കളില്‍ക്കൂടി അതിന് കഴിയും. തന്റെ പുതിയ സ്ഥാനം കൊണ്ട് അതിന്റെ സ്വാധീനത്തില്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

ഒ.രാജഗോപാല്‍ കേന്ദ്രത്തില്‍ റെയില്‍വേയുടെ സ ഹമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിന് ചെയ്തപോലെ. ബി. ജെ.പി.ക്കാരനായിരുന്നെങ്കിലും ഒ. രാജഗോപാല്‍ കേരളത്തിലേ ക്ക് നിരവധി ട്രെയിനുകള്‍ അനുവദിപ്പിച്ചു. പാതകള്‍ പലതും ഇരട്ടിപ്പിച്ചു. അന്ന് കേരളം ഭരി ച്ചത് വലതു മന്ത്രിസഭയായിരുന്നു. എന്നിട്ടും കേരളത്തിന്റെ ആവശ്യമെന്തെന്ന് അറിഞ്ഞ് അദ്ദേ ഹം കേരളത്തിനുവേണ്ടി കൈ നിറയെ തന്നു. അതുപോലെ യാകണം എന്നു ചുരുക്കം. അ താണ് കേരള ജനത അദ്ദേഹത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. ആ പ്രതീക്ഷയ്‌ക്കൊത്ത് അദ്ദേഹം പ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കാം. അഭിന്ദനങ്ങള്‍.

ബ്‌ളസന്‍ ഹൂസ്റ്റന്‍ Blessonhouston@gmail.com

Credits to joychenputhukulam.com

Read more

എഴുപതാമാണ്ടില്‍ ലോകശക്തി എങ്കിലും വര്‍ഗീയതയില്‍ ശോഭമങ്ങുന്ന ഭാരതം

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ ലോകത്തെത്തിയിട്ട് 7 പതിറ്റാണ്ട് പിന്നിട്ടുകഴിഞ്ഞിരിക്കുന്നു. വിദേശാധിപത്യത്തിന്റെ അടിമത്വത്തിന്റെ ഇരുണ്ട ലോകത്തുനിന്നും സ്വാതന്ത്ര്യത്തിന്റെ തുറന്ന ലോകത്തേക്ക് ഇന്ത്യന്‍ ജനതയെത്തിയത് പോരാട്ടങ്ങളിലൂടെയും ബഹിഷ്ക്കരണ നിസ്സ ഹകരണസമരമാര്‍ക്ഷങ്ങളിലൂടെയുമായിരുന്നു. ആയുധമേന്തിയ സമരങ്ങളും ഒളിപ്പോരുകളെന്ന ശത്രുസംഹാരയുദ്ധങ്ങളും കണ്ട ലോകത്തിന് ആശയങ്ങളും ആദര്‍ശങ്ങളും മുറുകെ പിടിച്ചുള്ള സത്യാഗ്രഹ നിസ്സഹകരണങ്ങളെന്ന അഹിംസാ സമരമാര്‍ ക്ഷങ്ങള്‍ പുതിയ ഒരനുഭവം തന്നെ ഉണ്ടാക്കി കൊടുത്തു എന്നു പറയാം. അതുമാത്രമല്ല ഒരു മാ തൃകയും അതില്‍ക്കൂടി ഇന്ത്യ ലോകത്തിനു കാണിച്ചുകൊടു ത്തപ്പോള്‍ ആ സമരത്തിന് ഇരട്ടി മധുരമുള്ളതായിത്തീര്‍ന്നു. വ്യാപാരത്തിനു വന്നവരുടെ കച്ചവട കണ്ണുകള്‍ അധികാര കസേരയുടെ കാലുകളില്‍ പതിച്ചപ്പോള്‍ അത് ജനതയുടെ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാ യി മാറി.

അടിമത്വത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും അതിഭീകരതയില്‍ നിന്ന് വിമോചന ശബ്ദം ഇന്ത്യന്‍ ജനതയില്‍ അലയടിച്ചപ്പോള്‍ അടിമകളാക്കിയവരോടുള്ള എതിര്‍പ്പ് അതിശക്തമായി. അത് ആവേശവും അതിലേറെ അഭിമാനവുമുളവാക്കിയപ്പോള്‍ സ്വാതന്ത്ര്യമെന്നത് ജന തയുടെ അനിവാര്യതയാക്കി. ആദ്യസ്വാതന്ത്ര്യസമരം അങ്ങനെ സ്വാതന്ത്ര്യസമരത്തിന്റെ തുടക്കമായി. മൃഗക്കൊഴുപ്പുമായി ബ്രിട്ടീഷ് ഇന്ത്യയിലെ സ്വദേശി കളായ സൈനീകരെ അപമാനി ക്കാന്‍ ശ്രമിച്ചപ്പോള്‍ അഭിമാനി കളായ സ്വദേശികളായ സൈനീകര്‍ എതിര്‍പ്പുമായി രംഗത്തുവ ന്നു. അവര്‍ക്ക് ശക്തിപകരാന്‍ സ്വാതന്ത്ര്യസമര നേതാക്കളും രം ഗത്തു വന്നതോടെ അതിന്റെ അലയടികള്‍ രാജ്യമൊട്ടാകെ ഉണ്ടായി. ആ അലയടികള്‍ ഒരു കൊടുങ്കാറ്റായി മാറിയെന്നതാണ് സത്യം. ആയുധമേന്തിയ ബ്രിട്ടീ ഷ് പടയെ നേരിടാന്‍ കഴിയാതെ അശരണരായി അശക്തരായി മാറിയെങ്കിലും അതില്‍ നിന്ന് ആ വേശമുള്‍ക്കൊണ്ടുകൊണ്ട് ആ ജനത അതിശക്തമായി ആഞ്ഞടിച്ചു. അവര്‍ക്ക് ആവേശം പകര്‍ന്നുകൊണ്ട് മഹാത്മജിയും പണ്ഡിറ്റ്ജിയും തുടങ്ങി ശക്തരായ ഒരു നേതൃത്വനിര തന്നെ ഉണ്ടായിരുന്നു. ആയുധമേന്തിയ പടയ്ക്കു മുന്നില്‍ ആയുധമില്ലാത്ത സമരക്കാര്‍ സഹനത്തിന്റെയും സമാധാനത്തിന്റെയും മാര്‍ക്ഷത്തില്‍ക്കൂടി സമരവുമായി രംഗത്തു വന്നപ്പോള്‍ ആ സൈന്യം മുട്ടു മടക്കി.

സ്വാതന്ത്ര്യമെന്നത് ദിവാസ്വപ്നമായി കരുതിയ ജന തയ്ക്കു മുന്നില്‍ അതൊരു യാ ഥാര്‍ത്ഥ്യമായി തീര്‍ന്നപ്പോള്‍ അ തില്‍ ഒരു ജനതയുടെ ത്യാഗത്തിന്റെയും അര്‍പ്പണത്തിന്റെ യും രക്തച്ചൊരിച്ചിലിന്റെയും ക ഥയുണ്ട്. ലോകം കണ്ട ഏറ്റവും വലിയ സ്വാതന്ത്ര്യസമരമെന്ന് ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതി ചേര്‍ക്കപ്പെട്ട ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ഇന്നും അത്ഭു തത്തോടെ ലോകം നോക്കു മ്പോള്‍ അഭിമാനത്തോടെ തല യുയര്‍ത്തിപ്പിടിച്ചുകൊണ്ട് മാത്ര മേ ഓരോ ഇന്ത്യന്‍ പൗരനും ലോകത്തെവിടെയായാലും നി ല്‍ക്കുകയുള്ളു. സ്വാതന്ത്ര്യദിന ത്തിന്റെ പൊന്‍പുലരിയില്‍ ഇന്ത്യന്‍ ദേശീയ പതാക പാറിപ റത്തുമ്പോള്‍ ആ അഭിമാന ആകാശത്തോളം ഉയര്‍ന്നുപോകാറുണ്ട്. മറ്റൊരു രാജ്യത്തിലുമുള്ള ജനത്തിനുമില്ലാത്തത്ര ആവേ ശം ഇന്ത്യന്‍ ജനതയ്ക്കുണ്ട് അത് ഇന്ത്യയിലായാലും വിദേശത്തായാലും. ഒരു ചരിത്രമല്ല മറിച്ച് ഒരു കാലഘട്ടം തന്നെയാണ് ഇന്ത്യന്‍ സ്വാതന്ത്ര്യസമരപോരാട്ടം. 7പതിറ്റാണ്ട് കഴിഞ്ഞിട്ടും അതിന്റെ ആവേശം ഇന്നും ജനങ്ങളുടെ സിരകളില്‍ തിളച്ചു മറിയുന്നത് അതിനുദാഹരണമാ ണ്. കാലം കഴിയുന്തോറും അത് വര്‍ദ്ധിച്ചുവരുന്നുയെന്നത് നിഷേ ധിക്കാനാവാത്ത ഒരു വസ്തുതയാണ്. അതാണ് ഇന്ത്യന്‍ സ്വാ തന്ത്ര്യസമരത്തിന്റെ മഹത്വം.

ഓരോ ഇന്ത്യക്കാര ന്റെയും സിരകളില്‍ക്കൂടി ഒഴു കുന്ന രക്തത്തില്‍ ഈ രാജ്യസ് നേഹം അലിഞ്ഞുചേര്‍ന്നുയെ ന്നതാണ് യാഥാര്‍ത്ഥ്യം. അത് വേര്‍തിരിക്കുകയെന്നത് അവന്റെ പ്രാണനെ വേര്‍തിരിക്കുന്നതിന് തുല്യമാണ് എന്നു പറയാന്‍ മടിയില്ലാത്തവരാണ് ഇന്ത്യക്കാര്‍. കടല്‍കടന്നുപോലും ഇന്ത്യാക്കാ രന്റെ ദേശസ്‌നേഹം വ്യാപിക്കു ന്നതിന്റെ രഹസ്യം അതാണ്. ഇ ന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യം ബ്രിട്ടീഷുകാരന്റെ ഔദാര്യത്തില്‍ കിട്ടിയതല്ല. അവരോടു പൊരുതി അവരില്‍ നിന്ന് നേടിയെടു ത്തതാണ്. അവരില്‍ നിന്ന് പിടിച്ചു പറിച്ചതല്ല മറിച്ച് ഇന്ത്യന്‍ ജനതയുടെ ശക്തിക്കു മുന്നില്‍ മുട്ടുമടക്കി അവരുടെ രാജ്യം തിരികെ ഏല്‍പ്പിച്ചതാണ്.

ആ ഇന്ത്യാക്കാരന്റെ രാജ്യസ്‌നേഹത്തിനും സംഘടി തശക്തിക്കു മുന്നില്‍ ശത്രുരാജ്യ ങ്ങള്‍ മുട്ടുമടക്കിയ ചരിത്രമെയുള്ളു. ശത്രുവിന്റെ ശത്രുവിനെ കൂട്ടുപിടിച്ച് ഇന്ത്യയ്ക്കുനേരെ പോരാട്ടം നടത്താന്‍ നോക്കി പരാജയപ്പെട്ട ചരിത്രമുള്ള ഇന്ത്യയുടെ അയല്‍രാജ്യവും ശത്രു രാജ്യമെന്ന മറ്റൊരു വിശേഷണ വുമുള്ള പാക്കിസ്ഥാന്റെ പോരാ ട്ടം തന്നെ അതിനുദാഹരണ മാണ്. ഇടക്കിടെ ഇന്ത്യയെ ചൊ ടിപ്പിച്ചുകൊണ്ട് പാക്കിസ്ഥാന്‍ നടത്തുന്ന പ്രയോഗങ്ങള്‍ പല പ്പോഴും വടികൊടുത്ത് അടിവാ ങ്ങുന്നതിന് തുല്യമാണ്.

ആദ്യ ഇന്ത്യ പാക്ക് യുദ്ധം മുതല്‍ ഈ അടുത്തകാ ലത്തു നടന്ന കച്ച് പോരാട്ടങ്ങള്‍ വരെ അതിനുദാഹരണങ്ങളാണ്. ഇന്ത്യന്‍ സേന കാശ്മീരില്‍ പു റംതിരിഞ്ഞു നില്‍ക്കുമ്പോള്‍ അവരെ വെല്ലുവിളിക്കുകയും അവ ര്‍ തിരിഞ്ഞു വന്നാല്‍ വാലും ചുരുട്ടി മാളത്തിലൊളിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ഈ പ്രവര്‍ത്തി ഒരിക്കലും വിജയിക്കാന്‍ പോകുന്നില്ല. അസൂയയില്‍ നിന്ന് ഉടലെടുക്കുന്നതു മാ ത്രമാണ് ഈ പ്രവര്‍ത്തി. ഇന്ത്യ യ്‌ക്കൊപ്പം സ്വാതന്ത്ര്യം നേടിയ പാക്കിസ്ഥാന്റെ വളര്‍ച്ച താഴോട്ടുപോകുമ്പോള്‍ ഇന്ത്യയുടെ വ ളര്‍ച്ച അങ്ങ് ചന്ദ്രനില്‍ വരെയെ ത്തി നില്‍ക്കുന്നു. പാക്കിസ്ഥാനി ല്‍ ഭരണ അട്ടിമറികള്‍ പലതു നടന്നു ഇക്കാലമത്രയും. 75-ല്‍ നടന്ന അടിയന്തരാവസ്ഥയൊഴിച്ചാല്‍ ഇന്ത്യയുടെ ജനാധി പത്യ സംവിധാനത്തിന് ഒരു കോട്ടവും ഇതുവരെ സംഭവിച്ചി ട്ടില്ല. ഇന്ത്യയുടെ ജെ.ഡി.പി. 2016 7.1 ആയപ്പോള്‍ പാക്കിസ്ഥാന്റേത് 5 മാത്രമാണ്. പേ രിനെ ജനാധിപത്യഭരണ സംവിധാനമെന്ന് പാക്കിസ്ഥാന്‍ പറയുന്നെങ്കിലും രാജ്യത്തിന്റെ നിയന്ത്രണം സൈന്യത്തിനും വിദേ ശശക്തികള്‍ക്കുമാണ്. എന്നാല്‍ ആ സ്ഥിതിയല്ല ഇന്ത്യയില്‍. ജനങ്ങള്‍ തിരഞ്ഞെടുത്തു വി ടുന്ന സര്‍ക്കാരാണ് ഭരണം നടത്തുന്നത്. അവരാണ് ഭരണത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത്. പാക്കിസ്ഥാന്റെ സ്ഥിതി അതല്ല. തീരുമാനങ്ങള്‍ എടുക്കാം നടപ്പാ ക്കണമെങ്കില്‍ സൈന്യവും മറ്റും അനുമതി നല്‍കണം.

മൂന്നാം ലോകരാഷ്ട്രമെന്ന് അവഹേളിച്ചവര്‍ക്കൊപ്പം ഇന്ന് ഇന്ത്യയെത്തി നില്‍ക്കുന്നുണ്ട്. പല കാര്യങ്ങളിലും പ്രത്യേകിച്ച് ശാസ്ത്രസാങ്കേതിക വളര്‍ച്ചയില്‍. ഇതില്‍ ഇന്ത്യയെ നയി ച്ചവരുടെ പങ്ക് വളരെ വലുതാ ണ്. അവരുടെ ദീര്‍ഘവീക്ഷണ വും ജനത്തിന്റെ കഠിനാദ്ധ്വാനവും ഇന്ന് ഇന്ത്യയെ ഇവിടെയെ ത്തിച്ചിരിക്കുന്നു. ഒന്നുമില്ലായ്മ യില്‍ നിന്ന് ഇന്ത്യ ഇവിടം വരെയെത്തിയെങ്കില്‍ അതിന്റെ കാര ണം അതുമാത്രമാണ്.

എന്നാല്‍ നാം പല കാര്യങ്ങളിലും പൂര്‍ണ്ണത കൈവരി ച്ചിട്ടില്ലായെന്നും പറയേണ്ടിയിരിക്കുന്നു. നഗര വികസനം ഇന്ന് മിക്ക സംസ്ഥാനങ്ങളിലും ഉണ്ടെങ്കിലും ഗ്രാമവികസനം അത്ര കണ്ട് ഉണ്ടോയെന്നു സംശയമാണ്. ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളിലാണെന്ന് വിശ്വസിക്കു കയും പ്രചരിപ്പിക്കുകയും ചെ യ്തിരുന്ന മഹാത്മജിയുടെ സ്വ പ്നം യാഥാര്‍ത്ഥ്യമാകണമെ ങ്കില്‍ ഗ്രാമങ്ങളുടെ വികസനം പൂര്‍ണ്ണമാകണം. യാത്രാസൗകര്യങ്ങള്‍ പോലുമില്ലാത്ത ഗ്രാമങ്ങള്‍ ഇന്നും ധാരാളം ഇന്ത്യയെന്ന മ ഹാരാജ്യത്തിലുണ്ട്. പ്രാഥമിക കാര്യങ്ങള്‍പോലും പൊതുനിര ത്തില്‍ നിര്‍വ്വഹിക്കപ്പെടുന്ന രീതിയില്‍ ഇന്ത്യയിലെ ഗ്രാമങ്ങ ളിലെ ജനങ്ങള്‍ക്കുണ്ടാകുന്ന അവസ്ഥ നിഷേധിക്കാനാവാത്ത തു തന്നെയാണ്.

ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം പൂര്‍ണ്ണമായി നടപ്പാക്കാന്‍ ഇത്രയും കാലംകൊണ്ട് കഴിഞ്ഞിട്ടില്ല. സ്വാതന്ത്ര്യം ലഭിച്ചതിനുശേഷം ഇന്ത്യ നേരിട്ട ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം. അത് ഏറെക്കു റെയൊക്കെ പരിഹരിക്കപ്പെട്ടി ട്ടുണ്ടെങ്കിലും ഇന്നും ഇന്ത്യയെ ന്ന മഹാരാജ്യം ദാരിദ്ര്യരേഖ മറികടന്നിട്ടില്ല. 1.21 ബില്യണ്‍ ആ ളുകള്‍ ഇന്നും ഇന്ത്യയില്‍ ദാരിദ്ര്യരേഖക്കു താഴെയാണെന്ന് 2012-ലെ കണക്കില്‍ പറയുന്നത്. അതില്‍ നിന്ന് വലിയ വ്യത്യാസ മൊന്നും ഇപ്പോഴില്ല. 1.25 ദിവസ വരുമാനമാണ് ഒരു ഇന്ത്യാക്കാ രന്റെ ശരാശരി വരുമാനം. ഇത്ര യും കാലംകൊണ്ട് ഇന്ത്യ വളര്‍ ച്ചയുടെ പടവുകള്‍ ധാരാളം പി ന്നിട്ടെങ്കിലും ഇക്കാര്യങ്ങളില്‍ പൂ ര്‍ണ്ണത കൈവരിച്ചിട്ടില്ലായെന്നത് ഒരു വസ്തുതയാണ്. പ്രാഥമിക സൗകര്യങ്ങള്‍ പോലുമില്ലാത്ത ആശുപത്രികള്‍ ഇന്ത്യയുടെ ഗ്രാമങ്ങളിലുണ്ടെന്നുള്ളതിന് ഉദാഹരണമാണ് യു.പി.യിലെ സംഭവം.

വളര്‍ച്ചയുടെ അളവു കോല്‍ പട്ടണങ്ങളിലേക്കും നോ ക്കുമ്പോള്‍ ഗ്രാമങ്ങളുടെ തളര്‍ ച്ചകള്‍ കാണാതെ പോകുന്നു. ഒറ്റക്കെട്ടായി പൊരുതി നേടിയ സ്വാതന്ത്ര്യം ഏഴ് പതിറ്റാണ്ടിലും ശോഭയോടെ നില്‍ക്കുമ്പോള്‍ അതിനെ തളര്‍ത്തുന്ന മറ്റൊരു വസ്തുത ജാതിയുടെയും മത ത്തിന്റെയും പേരില്‍ ഭാരത്തിലെ ജനത്തിനെ വേര്‍തിരിക്കുന്നതാ ണ്. ദേശീയപതാകയുടെ നിറ ത്തിനുപോലും വര്‍ഗീയത ചാര്‍ ത്തുന്ന വര്‍ഗീയ ചുവയുള്ള രാ ഷ്ട്രീയ പാര്‍ട്ടികളുടെ ഉന്നത നേതാക്കന്മാര്‍ക്ക് ലക്ഷ്യം അധികാ ര കസേരയാണെങ്കിലും അതില്‍ ശോഭ മങ്ങുന്നത് നമ്മുടെ മതേ തരത്വത്തിന്റെ മുഖമാണ്. അതു ണ്ടാകാതെയിരിക്കാന്‍ നാം ഒറ്റ ക്കെട്ടായി ഈവര്‍ഗീയതയെ എതിര്‍ക്കേണ്ടിയിരിക്കുന്നു.ഇല്ലെങ്കില്‍ വിദേശാധിപത്യത്തിനു മുന്‍പുള്ളപോലെ നമ്മുടെ ഭാരതം ചിന്നഭിന്നമായിത്തീരും.

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessohoustongmail.com

Credits to joychenputhukulam.com

Read more

സ്വപ്ന പദ്ധതിയായ കൊച്ചി മെട്രോ റെയില്‍

കേരളത്തിന്റെ മെട്രോ സ്വപ്നം യാഥാര്‍ത്ഥ്യമായി. വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ വ മ്പന്‍ നഗരങ്ങളായ ഡല്‍ഹി, മുംബൈതുടങ്ങിവയ്ക്കുമൊപ്പം മെട്രോ റെയില്‍വെ നമ്മുടെ കൊച്ചു കേരളത്തിന്റെ മണ്ണിലും പാകമാകുമെന്ന് കൊച്ചി മെട്രോ റെയില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്തപ്പോള്‍ തെളിയിക്കുകയുണ്ടായി.

ഇന്ത്യന്‍ റെയില്‍വേയുടെ ഭൂപടത്തില്‍ കേരളം കണ്ടു പിടിക്കാന്‍ പോലും കഴിയാത്ത ത്ര ചെറുതായിപ്പോയപ്പോള്‍ ഇ ന്ത്യന്‍ റെയില്‍വേ ബഡ്ജറ്റില്‍ കേരളത്തിന് യജമാനന്‍മാരുടെ മേശയില്‍ വിന്നു വീഴുന്ന അപ്പ ക്കഷണങ്ങളെക്കാള്‍ ചെറുതായ ഉത്തരേന്ത്യന്‍ മേലാളന്മാരുടെ യും ദക്ഷിണേന്ത്യയിലെ മറ്റ് വമ്പന്‍ സംസ്ഥാനങ്ങളായ കര്‍ ണ്ണാടകയിലെയും തമിഴ്‌നാട്ടിലേയും ആന്ധ്രയിലെയും അധികം വരുന്നവകൊണ്ട് കേരളത്തിനു വച്ചുനീട്ടിയിടത്ത് അവര്‍ക്കൊപ്പം മെട്രോ റെയിലിലെങ്കിലും നാം എത്തിയത് അഭിമാനിക്കാം.

അന്താരാഷ്ട്ര നിലവാ രത്തിലുള്ള ഒരു അന്താരാഷ്ട്ര വിമാനത്താവളം നെടുമ്പാശ്ശേരി യില്‍ നാം പൂര്‍ത്തീകരിച്ചപ്പോള്‍ അതില്‍ അസൂയപൂണ്ട വടക്കെ ഇന്ത്യന്‍ ലോബിക്ക് മുന്നില്‍ നാം ഒരു പടികൂടി മുന്നോട്ടു പോയി യെന്നതാണ് കൊച്ചി മെട്രോയി ല്‍ക്കൂടി തെളിയിക്കുന്നത്. കേന്ദ്രം മറ്റ് പ്രബല ഉത്തരേന്ത്യന്‍ വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങ ള്‍ക്ക് വാരിക്കോരി നല്‍കുമ്പോള്‍ അതില്‍ എന്തെങ്കിലുമൊന്ന് അബദ്ധത്തിലോ അറിയാതെയോ കേരളമെന്ന കൊച്ചു സം സ്ഥാനത്തിന് നല്‍കുക മാത്രമാ യിരുന്നു എന്നും ചെയ്തിരുന്നത്. എന്നാല്‍ ആ സംസ്ഥാനങ്ങളില്‍ വികസനമെന്നത് കേവലം പട്ട ണ പ്രദേശങ്ങളായപ്പോള്‍ നാം പട്ടണങ്ങളോടൊപ്പം ഗ്രാമങ്ങളി ലും വികസനം നടത്തി മുന്നേറി. അതും ആരുടെയും ഔദാര്യം കൈപ്പറ്റാതെയും ആര്‍ക്കു മുന്നി ലും യാചിക്കാതെയും വിദേശ ത്തെ മണ്ണില്‍ എല്ലുമുറിയെ പ ണിയെടുത്ത് നാം സമ്പാദിച്ച് നാ ട്ടിലേക്ക് പണയമയച്ചപ്പോള്‍ നാം നാടിന്റെ മുഖച്ഛായ തന്നെ മാറ്റി യെടുത്തു. അങ്ങനെ നാടും നഗ രവുമൊരുപോലെ വളര്‍ന്നു. അ ന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്ര സൗകര്യങ്ങള്‍ ഭരിച്ച സം സ്ഥാന സര്‍ക്കാരുകള്‍ ഒരുക്കി യപ്പോള്‍ ആ വളര്‍ച്ച നാടിന്റെ മുഖഛായ തന്നെ മാറ്റി. ഇപ്പോള്‍ അത് കൊച്ചി മെട്രോയില്‍ എ ത്തി നില്‍ക്കുന്നു. അതും നമ്മു ടെ സ്വന്തം പരിശ്രമഫലമായി.

ഇതൊക്കെയാണെങ്കിലും കേരളത്തില്‍ ഏതെങ്കിലുമൊരു പദ്ധതി പ്രവര്‍ത്തി പഥത്തിലെത്തിക്കുകയെന്നത് ഏറെ ദുഷ്ക്കര മാണ്. നാടിന്റെ വികസനമായാ ലും സ്വന്തം പാര്‍ട്ടിയുടെ പിന്‍തി രിപ്പന്‍ നയങ്ങളുമായി ഏത് പദ്ധതിയുമായി ആരു വന്നാലും കൊ ടിപിടിച്ചുകൊണ്ട് മുടന്തന്‍ ന്യാ യങ്ങളുമായി അതിനെതിരെ സ മരം ചെയ്യുന്ന ചില മൂരാച്ചി രാ ഷ്ട്രീയക്കാര്‍ ഒരു വശത്തുമാ യും കപട പ്രകൃതിസ്‌നേഹത്തി ന്റെ മുഖംമൂടിയുമണിഞ്ഞ് പേരിനും പ്രശസ്തിക്കും വേണ്ടി സമരവുമായി വരുന്ന പ്രകൃതി സ്‌നേഹികള്‍ മറുവശത്തുമായി നിന്ന് ആ പദ്ധതിയെ ഒന്നുമില്ലാ താക്കുന്ന കാഴ്ചയാണ് കേരള ത്തില്‍ മിക്കപ്പോഴും കാണാന്‍ കഴിയുക. ഇവരെയൊക്കെ മറി കടന്ന് ഏതെങ്കിലുമൊരു പദ്ധതി തുടങ്ങിയാല്‍ തൊഴില്‍ തര്‍ക്ക വും അമിത കൂലിയുമായി തൊഴിലാളി നേതാക്കന്മാര്‍ രംഗത്തുവരും. ജോലിയും വേലയുമില്ലാ തെ കവലകളില്‍ കറങ്ങി നടന്നാ ലും ഇന്ത്യന്‍ പ്രസിഡന്റിന്റെ ശമ്പളത്തിനൊപ്പം നില്‍ക്കുന്ന കൂ ലി കൊടുത്തെങ്കിലെ പണിക്കി റങ്ങൂയെന്ന വാശി പിടിക്കുന്ന കുറെ പ്രബുദ്ധരായ തൊഴിലാ ളികള്‍. ഇവരെയൊക്കെ മറിക ടന്നും മയക്കിയെടുത്തും വേണം ഒരു പദ്ധതി കേരളത്തല്‍ പൂ ര്‍ത്തീകരിക്കാന്‍ കഴിയൂ. അതു തന്നെയാണ് നമ്മുടെ നാട്ടില്‍ വ മ്പന്‍ വികസന പദ്ധതികള്‍ ഒരു നെടുമ്പാശ്ശേരിയില്‍ മാത്രമൊതു ങ്ങിയത്.

കൊച്ചി മെട്രോയെന്ന കേരളത്തിന്റെ ഒരു സ്വപ്ന പദ്ധ തി പൂര്‍ത്തീകരിച്ചപ്പോഴും അ നേകം പ്രതിസന്ധികള്‍ തരണം ചെയ്തുയെന്നത് ഒരു നഗ്‌നസ ത്യമാണ്. കേരളം പോലെയുള്ള രാഷ്ട്രീയ അതി പ്രസരം നിറ ഞ്ഞ കപട പ്രകൃതിസ്‌നേഹി കളുടെ നാട്ടില്‍ ഇത്തരം ഒരു സംരംഭത്തിന് തുടക്കമിട്ട ഉമ്മ ന്‍ചാണ്ടിയെന്ന ഭരണകര്‍ത്താവി നെ അഭിനന്ദിക്കുക തന്നെ ചെയ്യേണ്ടതായിട്ടുണ്ട്. വി.എസ്സിന്റെ കാലത്തു മുതല്‍ കൊച്ചി മെട്രോയുടെ ആദ്യപടി തുടങ്ങിയെങ്കിലും അതിന്റെ പ്രവര്‍ത്തനപഥത്തിന്റെ തുടക്കം കുറച്ചത് ഉമ്മന്‍ചാണ്ടി തന്നെയാണ്. ഒരു തറക്കല്ലിട്ട് ജനത്തിന്റെ കണ്ണില്‍ പൊടിയിടാന്‍ ഒരു പദ്ധതിയെന്ന തിലുപരി ജനനന്മ ലക്ഷ്യമിട്ട് പൂര്‍ത്തീകരണമെന്ന രീതിയില്‍ ഓരോ ചുവടുവെയ്പ്പും കരുത ലോടും കണക്കുകൂട്ടിയും കൊച്ചി മെട്രോയ്ക്കുവേണ്ടി ഒരു ഭരണ കര്‍ത്താവെന്ന നിലയില്‍ ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തിച്ചുയെന്നത് ആര്‍ക്കും തള്ളിക്കളയാന്‍ കഴി യില്ല. പതിറ്റാണ്ടുകളുടെ രാഷ് ട്രീയ പ്രവര്‍ത്തന പാരമ്പര്യ മുള്ള ഉമ്മന്‍ചാണ്ടിയെന്ന രാ ഷ്ട്രീയ പ്രവര്‍ത്തകന് ഇത്തര ത്തിലൊരു പദ്ധതി നടപ്പാക്കു മ്പോഴുണ്ടാകുന്ന വെല്ലുവിളികള്‍ എത്രയെന്ന് നന്നായി ബോദ്ധ്യ മുണ്ടായിരുന്നു. അത്താഴം മുട ക്കാന്‍ നീര്‍ക്കോലികളും വചാ രിച്ചാല്‍ കഴിയുമെന്ന കാലത്തും പ്രദേശത്തും ഇത്തരമൊരു പദ്ധ തി തുടങ്ങുകയെന്നത് ആത്മബ ലവും നിശ്ചയദാര്‍ഢ്യവുമുള്ള ഒരു വ്യക്തിക്കു മാത്രമെ കഴിയു. അതിലേറെ അതൊരു സാഹസി കമായ പ്രവര്‍ത്തികൂടിയാണ്. സ്ഥലപരിമിതികളും സാമ്പത്തി ക പരാധീനതകളുമുള്ള കേരളം പോലെയുള്ള ഒരു സംസ്ഥാന ത്ത് ഈ പദ്ധതിക്ക് പച്ചക്കൊടി കാട്ടിയ ഉമ്മന്‍ചാണ്ടിയെന്ന ഭരണാധികാരിയുടെ നിശ്ചയദാര്‍ ഢ്യം അഭിനന്ദനീയമായതെന്നത് നിഷേധിക്കാനാവാത്തതു തന്നെ. ഉമ്മന്‍ചാണ്ടിയെ എത്ര എതിര്‍ത്താലും അദ്ദേഹത്തില്‍ ഇത്തരത്തില്‍ ചില ഗണങ്ങളുള്ള താണ് ജനങ്ങളുടെ മനസ്സില്‍ ഇന്നും ഉമ്മന്‍ചാണ്ടിയെന്ന രാ ഷ്ട്രീയ നേതാവ് നിലകൊള്ളു ന്നത്.

ഈ പദ്ധതി സധൈര്യം ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ടുവന്ന ഇ. ശ്രീധരനാണ് നന്ദിയും അഭിനന്ദനവും നല്‍ കേണ്ട മറ്റൊരു വ്യക്തി. കൊങ്ക ണും ഡല്‍ഹി മെട്രോയും പോ ലെയുള്ള വന്‍ പദ്ധതികള്‍ നട ത്തി വന്‍ വിജയഗാഥ രചിച്ച ഇ. ശ്രീധരന് കേവലം ഇരുപതില്‍ താഴെ കിലോ മീറ്റര്‍ ചുറ്റളവിലു ള്ള ഒരു പദ്ധതി നിസ്സാരമായി തന്നെയെന്നതിന് യാതൊരു സംശയവുമില്ല. എന്നാല്‍ പ്രായോഗികമായ കടമ്പകള്‍ ഒട്ടേറെ കടക്കേണ്ട ഭാരിച്ച ചുമതലയാ യിരുന്നു ശ്രീധരനില്‍ വന്നു ചേ ര്‍ന്നത്. മുംബൈ മുതല്‍ കന്യാ കുമാരി വരെ കിലോ മീറ്ററുകള്‍ നീണ്ട കൊങ്കണ്‍ പാതയേക്കാള്‍ തലവേദന കൊച്ചി മെട്രോയില്‍ കൂടി അദ്ദേഹത്തിന് ഉണ്ടായിയെ ന്നു തന്നെ പറയാം.

ഈ പദ്ധതി ഏറ്റെടുക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാ രിനോട് അദ്ദേഹം ഒരു കാര്യമെ ആവശ്യപ്പട്ടുള്ളു. രാഷ്ട്രീയ നേതാക്കന്മാരുടെ ഇടപെടലോ തൊഴില്‍ സമരങ്ങളോ ഉണ്ടാകാ ത്ത ഒരു സാഹചര്യം വേണമെ ന്ന്. എങ്കില്‍ മാത്രമെ താന്‍ ഈ പദ്ധതി ഏറ്റെടുക്കുകയുള്ളുയെ ന്ന് സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടപ്പോള്‍ ഉമ്മന്‍ചാ ണ്ടി സര്‍ക്കാര്‍ അത് അംഗീക രിച്ചു. എന്നാല്‍ മുതലാളിമാരുടെ അന്തപുരങ്ങളില്‍ അന്തിയു റങ്ങി പകല്‍ അവിടെ നിന്ന് പുറത്തിറങ്ങി തൊഴിലാളികളുടെ അവകാശ സമരത്തിനായി പോ രാടുന്ന കപട തൊഴിലാളി പാ ര്‍ട്ടി നേതാക്കന്മാര്‍ അതൊന്നും അംഗീകരിച്ചുകൊടുക്കാന്‍ തയ്യാ റായില്ല. സ്വദേശി തൊഴിലാളി പ്രേമവുമൊക്കെ പറഞ്ഞ് അവര്‍ അത്താഴം മുടക്കാന്‍ ശ്രമിച്ചെങ്കി ലും അതൊന്നും ശ്രീധരന്റെ നി ശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ഒ ന്നും ഏശിയില്ല. പദ്ധതി പൂ ര്‍ത്തീകരിച്ചേ താന്‍ വിശ്രമിക്കൂ യെന്ന വാശിയില്‍ അതെല്ലാം അഭിമുഖീകരിച്ച് അദ്ദേഹം അത് പൂര്‍ത്തീകരിച്ചപ്പോള്‍ ശക്തനെ ഓല പാമ്പുകാട്ടി ഭയപ്പെടുത്താ ന്‍ കഴിയില്ലെന്ന് കേരളം കണ്ടു. മറ്റു പലരും കേരളത്തിലെ രാ ഷ്ട്രീയ പരിതസ്ഥിതി സാഹച ര്യങ്ങളും മറ്റും കണക്കിലെടുത്ത് ഈ പദ്ധതി ഏറ്റെടുക്കാന്‍ മടി ച്ചപ്പോള്‍ ഇ. ശ്രീധരന്‍ അത് ധൈര്യപൂര്‍വ്വം ഏറ്റെടുക്കാന്‍ മു ന്നോട്ടു വന്നതും അത് പൂ ര്‍ത്തീകരിച്ചതും അഭിനന്ദനീയം തന്നെ.

ഒരു പദ്ധതി പൂര്‍ത്തീ കരിക്കുന്നതിന്റെ പിന്നില്‍ ഒരു വ്യക്തിയുടെയോ ഒരു വിഭാഗ ത്തിന്റെയോ മാത്രം പരിശ്രമവും പ്രവര്‍ത്തനവും പോരാ ഇതില്‍ ഉള്‍പ്പെടുന്ന എല്ലാവരുടേയും കൂ ട്ടായ പ്രവര്‍ത്തനം ആവശ്യമാ ണ്. ആനക്ക് തടിഭാരമെന്നപോ ലെ ഉറുമ്പിന് അരി ഭാരമാണ്. ഇ. ശ്രീധരന് ഭാരിച്ച ഉത്തരവാ ദിത്വം ഉണ്ടായതുപോലെ തന്നെ ഇതില്‍ പങ്കുചേര്‍ന്ന തൊഴിലാ ളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അതിന്റേതായ ഉത്തരവാദിത്വ ങ്ങള്‍ ഉണ്ടായിരുന്നു. ബാഹ്യ ഇടപെടലുകള്‍ ഉണ്ടായിരുന്നിട്ടു കൂടി അതിലൊന്നും അകപ്പെടാ തെ ഈ പദ്ധതി കാലതാമസം കൂടാതെ പൂര്‍ത്തീകരിച്ചെങ്കില്‍ ഇതിലെ തൊഴിലാളികളുടെ സ ഹകരണം അങ്ങേയറ്റം അഭിന ന്ദിക്കേണ്ടതു തന്നെ. അന്യസം സ്ഥാന തൊഴിലാളികള്‍ മാത്ര മല്ല സ്വദേശികളായ തൊഴിലാളി കളും ഇതില്‍ ഒരു മനസ്സോടെ പ്രവര്‍ത്തിച്ചിരുന്നു. ഏതെങ്കി ലും ഒരവസരത്തില്‍ അവര്‍ പ്ര തിഷേധത്തിന്റെ കൈമുഷ്ഠി ചുരുട്ടിയിരുന്നെങ്കില്‍ ആ പദ്ധതി കാടുപടിച്ച് തുരുമ്പിച്ചു പോയേനെ. അവര്‍ക്കൊപ്പം ആ നാടും നാട്ടുകാരും ഈ പദ്ധതിക്കു വേണ്ടി പരിശ്രമിച്ചു. പ്രവര്‍ത്തി ച്ചു. അപ്പോള്‍ കൈയ്യടിയും അ ഭിനന്ദനവും അവര്‍ക്കുകൂടി അ വകാശപ്പെട്ടതു തന്നെ. ഇതിന്റെ വിജയത്തിനു പിന്നില്‍ അവര്‍ കൂടി പങ്കുചേരേണ്ടതായിട്ടുണ്ട്. അതുകൊണ്ട് അവര്‍ക്കു കൂടി അവകാശപ്പെട്ടതു തന്നെ.

എന്നാല്‍ ഇവരെയൊ ക്കെ തട്ടിമാറ്റി ഈ വിജയത്തി ന്റെ അവകാശം കവര്‍ന്നെടുക്കു കയും അവരെയൊക്കെ പുറകി ലേക്ക് തള്ളി ഫോട്ടോയ്ക്ക് മു ന്നില്‍ കോള്‍ഗേറ്റ് പരസ്യംപോ ലെ നില്‍ക്കുന്നവര്‍ അറിയാതെ പോകുന്ന ഒരു സത്യമുണ്ട് ഇതൊക്കെ ജനം കാണുകയും കേ ള്‍ക്കുകയും ചെയ്യുന്നുയെന്ന്. ഇവരുടെ തൊലിക്കട്ടിയില്‍ അ പമാനപ്പെടുന്നത് പാവം കണ്ടാ മൃഗമെന്ന് മനസ്സിലാക്കാന്‍ ഇ നിയെങ്കിലും ഇവര്‍ക്കു കഴിയണം. മറ്റെല്ലാവരേയും അപമാന പ്പെടുത്തി മുന്നേറുന്ന ഇവര്‍ ആ പാവം മൃഗത്തെയെങ്കിലും അ പമാനിക്കാതെയിരിക്കുക. അത്ര യെ പറയാനുള്ളു. ആദ്യ മെട്രോ ട്രെയിനില്‍ ആരുമറിയാതെ ക യറിപ്പറ്റിയവര്‍ ഈ സത്യം ഉള്‍ക്കൊള്ളണം.

എന്തായാലും കൊച്ചി മെട്രോ കേരളത്തിന്റെ സഞ്ചാര ലോകത്ത് പുതിയ ഒരു തുടക്കം കുറിച്ചിരിക്കുകയാണ്. ബാലാരി ഷ്ടതകള്‍ ഉണ്ടെങ്കിലും അതൊ ക്കെ മറികടന്ന് കൊച്ചി മെട്രോ മുന്നേറും. കൊച്ചിയുടെ ഗതാ ഗതക്കുരുക്ക് ഒരു പരിധിവരെ പരിഹരിക്കപ്പെടുമെന്നു തന്നെ കരുതാം. അതുപോലെ തന്നെ കേരളത്തിലെ മറ്റു നഗരങ്ങളും ഇതു മാതൃകയാക്കും. നമുക്ക് മുന്നേറാം എല്ലാ മേഖലയിലും അതിനു നേതൃത്വം നല്‍കുന്ന വരെ അഭിനന്ദിക്കാം.

(ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ blessonhouston@gmail.com) 

Credits to joychenputhukulam.com

Read more

കൂട്ടിക്കിഴിച്ചടുക്കലിന്റെ ഒരു പിണറായിവര്‍ഷം

പിണറായി സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തീകരിച്ചു്. കേരളത്തിന്റെ ആദ്യമന്ത്രിസഭ രൂപീകരിച്ചതിന്റെ അറുപതാണ്ടുകൂടി ആഘോ ഷിക്കാനുള്ള സുവര്‍ണ്ണാവസരം കൂടിയാണ് ഈ മന്ത്രിസഭയ്ക്ക് കൈവന്നിരിക്കുന്നത്. ആദ്യമന്ത്രിസഭയും ഇപ്പോഴ ത്തെ മന്ത്രിസഭയും ഇടതുപ ക്ഷമാണെന്നുള്ളതു മാത്രമല്ല 57 മുതല്‍ ഓരോ പതിറ്റാണ്ട് കഴിയുമ്പോഴുമുള്ള മന്ത്രിസഭയും ഇടതുപക്ഷമായിരുന്നു യെന്നതും എടുത്തു പറയേണ്ടതാണ്. 77-ലെ മന്ത്രിസഭ യൊഴിച്ച് 57, 67, 87, 97, 2007, 2017കളിലെ എല്ലാ മന്ത്രിസഭകളും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിലായിരുന്നു. ലോകചരിത്രത്തില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് തങ്കലിപികളി ല്‍ പേരെഴുതപ്പെട്ട മന്ത്രിസ ഭയായിരുന്നു 57-ലെ ഇടതു പക്ഷ ജനാധിപത്യമുന്നണി മന്ത്രിസഭ. മുന്നണി ഭരണം ആദ്യം ഇന്ത്യയില്‍ പരീക്ഷി ക്കപ്പെട്ട മന്ത്രിസഭയെന്ന ബ ഹുമതികൂടിയുണ്ടെങ്കിലും അത് പരാജയമായിരുന്നുയെ ന്ന് രണ്ട് വര്‍ഷത്തെ ഭരണം തെളിയിച്ചു. ബാലാരിഷ്ടത കള്‍ ഏറെയുണ്ടായിരുന്ന മന്ത്രിസഭയില്‍ ഭരണപരിചയമു ള്ളവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമെ ഉണ്ടായിരുന്നുള്ളു.

മലയാറ്റൂര്‍ രാമകൃഷ്ണന്‍, അനന്തന്‍നായരുള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥ രുടെ നേതൃത്വത്തിലുള്ളവര്‍ തുടക്കക്കാരായ മന്ത്രിമാര്‍ക്ക് ഭരണപ്രവര്‍ത്തനങ്ങളെക്കുറിച്ച് ഏതാനും ദിവസങ്ങള്‍ ക്ലാസ്സുകള്‍ പോലുമെടുത്തിരു ന്നുയെന്നാണ് പറയപ്പെടു ന്നത്. അതിനു ശേഷമായിരു ന്നത്രെ അവര്‍ ഭരണനേതൃത്വം ഏറ്റെടുത്തത്. ആദ്യമ ന്ത്രിസഭയിലെ ഭരണകര്‍ത്താ ക്കള്‍ക്ക് എത്രമാത്രം ഭരണ പരിചയമുണ്ടായിരുന്നുയെന്ന് ഇതില്‍ക്കൂടി ഊഹിക്കാവുന്നതേയുള്ളു. അതിന്റേതായ പാളിച്ചകള്‍ ആദ്യമന്ത്രിസ ഭയുടെ പ്രവര്‍ത്തനത്തില്‍ കണ്ടിരുന്നുയെന്നു തന്നെ പറ യാം. സെക്രട്ടറി തലങ്ങളിലും പോലീസ് തലപ്പത്തും പാര്‍ട്ടി അനുഭാവികളും പാ ര്‍ട്ടിയുടെ ഇഷ്ടക്കാരെയു മായിരുന്നു നിയമിച്ചത്. തീ രുമാനങ്ങള്‍ എടുത്തിരുന്നതു പോലും ഉദ്യോഗസ്ഥവൃന്ദമാ യിരുന്നുയെന്നതായിരുന്നു അന്നത്തെ സര്‍ക്കാരിനെതിരെ ഉന്നയിച്ചിരുന്ന പ്രധാന ആരോപണം. ഉന്നതോദ്യാഗസ്ഥര്‍ ചൂണ്ടിക്കാണിച്ചിരുന്നി ടത്ത് ഒപ്പിടുക മാത്രമാണത്രെ അവര്‍ ചെയ്തിരുന്നത്. പോലീസിന്റെ പ്രവര്‍ത്തനത്തിലും ഏറെ പഴിയേല്‍ക്കേണ്ടി വന്നി രുന്നു ആദ്യമന്ത്രിസഭയ്ക്ക്. പോലീസ് സ്റ്റേഷനുകള്‍ കേവലം പാര്‍ട്ടി ഓഫീസായി തരം താഴ്ത്തപ്പെട്ടുയെന്നായിരുന്നു പ്രധാന ആരോപണം. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികളായിരുന്നത്രെ ആ കാലത്ത് പോലീസ് സ്റ്റേഷനുകള്‍ ഭരി ച്ചിരുന്നതും നിയന്ത്രിച്ചിരുന്നതുമത്രെ.

ഭരണത്തില്‍ പുതുമുഖങ്ങളായിരുന്നെങ്കിലും അവരൊക്കെ പ്രഗത്ഭരും പ്രശസ്തരുമായിരുന്നു. അതുകൊണ്ടുതന്നെ ആ മന്ത്രിസഭയ്ക്ക് ശക്തമായ പ്രതിച്ഛായയും ഉണ്ടായിരുന്നു. മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ്. നമ്പൂ തിരിപ്പാട് വിദേശരാജ്യങ്ങ ളില്‍പോലും അറിയപ്പെട്ടിരു ന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു. ആറ് പതിറ്റാണ്ടു കള്‍ക്കിപ്പുറം ഇടതുപക്ഷത്തി ന്റെ നേതൃത്വത്തിലുള്ള ഈ മന്ത്രിസഭയുമായി താരതമ്യം ചെയ്യുമ്പോള്‍ ആദ്യമന്ത്രിസഭ യ്ക്കു തന്നെയാണ് മുന്‍തൂ ക്കം. ഭൂപരിഷ്ക്കരണ ബില്ലും കുടികിടപ്പവകാശ ബില്ലും തുടങ്ങി ചരിത്രപരമായ പല നേട്ടങ്ങളും ഉണ്ടാക്കിയെടു ക്കാന്‍ ആദ്യമന്ത്രിസഭയുടെ ആദ്യവര്‍ഷം തന്നെ സാധി ച്ചു. ജനകീയ സര്‍ക്കാര്‍ എ ന്നത് പൂര്‍ണ്ണ അര്‍ത്ഥത്തില്‍ ഉള്‍ക്കൊണ്ടിരുന്ന ഒരു സര്‍ ക്കാരായിരുന്നു 57ലെ ഇ. എം.എസ്. സര്‍ക്കാര്‍. പാര്‍ട്ടി മേധാവിത്വം ഉണ്ടായിരുന്നെ ങ്കിലും ബൂര്‍ഷാധിപത്യം ആ സര്‍ക്കാരിനില്ലായിരുന്നു.

എല്ലാം ശരിയാക്കാ മെന്ന മുദ്രാവാക്യവുമായി അധികാരത്തില്‍ കയറി പി ണറായി സര്‍ക്കാര്‍ എന്തെ ല്ലാം ശരിയാക്കിയെന്നതാണ് പൊതുജനം ചോദിക്കുന്നത്. തുടക്കം മുതല്‍ തന്നെ ആ രോപണങ്ങളും മറ്റുമായാണ് പിറണായി സര്‍ക്കാര്‍ അധികാരത്തിന്റെ ആദ്യപടി ചവി ട്ടിയത്. പാര്‍ട്ടിയിലെ ഏറ്റവും മുതിര്‍ന്ന നേതാവും മുന്‍ മു ഖ്യമന്ത്രിയുമായ വി.എസ്. അച്യുതാനന്ദനെ ശരിയാക്കി യെടുക്കാനായിരുന്നു പിണറായി ആദ്യനാളുകളില്‍ ഏറെ വിയര്‍പ്പൊഴുക്കിയത്.

മുഖ്യമന്ത്രിക്കസേര ലക്ഷ്യമിട്ടുകൊണ്ട് തിരഞ്ഞെ ടുപ്പില്‍ മുന്‍ നിരയില്‍ നിന്നെ ങ്കിലും പാര്‍ട്ടി അധികാരം കിട്ടിയപ്പോള്‍ വി.എസ്സിനെ മറന്നു. മണ്ണുംചാരി നിന്ന വിജയ ന്‍ സഖാവ് മുഖ്യമന്ത്രിക്കസേ രയുമായി നാട്ടില്‍ വിലസ്സിയ പ്പോള്‍ താന്‍ അല്പം ചെറു തായിപ്പോയി എന്ന തോന്ന ല്‍ വി.എസ്സിനുണ്ടായിയെന്നാ ണ് പറയുന്നത്. അന്നു മുതല്‍ ഭരണത്തിനു മുകളില്‍ ഒരു കസേരക്കായ് അദ്ദേഹം ഒളി ഞ്ഞും തെളിഞ്ഞും കരുക്കള്‍ നീക്കി എന്നാല്‍ അത് പിണറായി സര്‍ക്കാരിനെ ശരിക്കും നക്ഷത്രമെണ്ണിച്ചു. എല്ലാം ശരിയാക്കാന്‍ വന്ന പിണറായി സര്‍ക്കാര്‍ വി.എസ്സിനെ ശരി യാക്കാന്‍ വേണ്ടി ഒരു പുതി യ തസ്തിക തന്നെ ഉണ്ടാ ക്കിയെടുക്കാന്‍ തീരുമാനി ച്ചു. നിയമസഭയുടെ ഒരു പ്ര ത്യേക സമ്മേളനം തന്നെ അ തിനുവേണ്ടിവന്നു. കേരള ചരിത്രത്തിലാദ്യമായിട്ടാണ് ഒരു തസ്തികയ്ക്കുവേണ്ടി ഒന്നില്‍ കൂടുതല്‍ ദിവസങ്ങ ള്‍ ചര്‍ച്ചയ്ക്ക് നിയമസഭ വേ ദിയാകുന്നത്. ഒടുവില്‍ ഭരണ പരിഷ്ക്കാര കമ്മീഷന്‍ എന്ന മുഖ്യമന്ത്രിക്കൊപ്പ മിരിക്കാ നുള്ള ഒരു തസ്തിക വി. എസ്സിനായി നിര്‍മ്മിച്ചുകൊടുത്തു. ഉമ്മന്‍ചാണ്ടി മന്ത്രിസ ഭയിലെ അഞ്ചാം മന്ത്രിക്കായി ലീഗ് രംഗത്തു വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയേയും ലീഗിനേയും കുറ്റപ്പെടുത്തുകയും കളിയാക്കുകയും ചെയ്ത സി.പി.എമ്മും ഇടതുപക്ഷവും പിണറായി വിജയനും ഇങ്ങനെയൊരു തസ്തിക അവരു ടെ ഭരണകാലത്തുണ്ടാക്കിയപ്പോള്‍ ചരിത്രത്തിന്റെ വിളയാട്ടമായിട്ടല്ല മലര്‍ന്നു കിടന്ന് തുപ്പിയാലുണ്ടാകുന്ന അവസ്ഥയാണുണ്ടായത്.

വി.എസ്സിനെ ഒരുവിധം ശരിയാക്കിയെടുത്തപ്പോഴാണ് വ്യവസായ വകുപ്പ് മന്ത്രിയായ ജയരാജന്റെ ശരി കേട് തലവേദനയായത്. സ്വ ന്തക്കാര്‍ക്കും ഇഷ്ടക്കാര്‍ക്കും വ്യവസായ വകുപ്പിലെ തസ്തികകള്‍ തീറെഴുതി ക്കൊടുത്തു എന്നതായിരുന്നു ജയരാജിനെതിരെയുള്ള ആ രോപണം. മാത്രമല്ല അതില്‍ അര്‍ത്ഥവുമുണ്ടെന്ന് കണ്ടെത്തിയതോടെ പിണറായി അത് എങ്ങനെ ശരിയാക്കു മെന്ന ചിന്തയിലായി. ജയരാ ജനെ പുറത്താക്കിയാല്‍ അത് തീക്കളിയാകും ഇല്ലെങ്കില്‍ തന്റെ കഴിവില്ലായ്മയെന്ന് ചി ത്രീകരിക്കപ്പെടും. ഒടുവില്‍ ഇലയ്ക്കും മുള്ളിനും കേടി ല്ലാത്ത രീതിയില്‍ അത് പരിഹരിക്കപ്പെട്ടു. അതില്‍ ഒന്ന് രക്ഷപെട്ടപ്പോഴാണ് ലോ അക്കാദമി സമരം സര്‍ക്കാരിനെ പിടിച്ചുകുലുക്കിയത്. മുന്നണി ഘടക കക്ഷിയായ സി. പി.ഐ.യുടെ നേതാവിന്റെ ബന്ധുബലത്തില്‍ ലോ അക്കാദമി സമരം മുഖ്യമന്ത്രി ക ണ്ടില്ലെന്നു നടിച്ചപ്പോള്‍ ജന ങ്ങള്‍ ഭരണനേതൃത്വത്തിന്റെ നിസംഗതയെ പരിഹസിച്ചു. കേവലം വിദ്യാര്‍ത്ഥി പ്രക്ഷോഭമായി ഭരണകൂടം ആ സമരത്തെ കണ്ടപ്പോള്‍ പ്രതി ഷേധം അലയടിച്ചു. അത് ഭരണത്തെ പ്രതികൂട്ടിലാക്കി. ഒടുവില്‍ വിദ്യാര്‍ത്ഥി സമര ത്തിനു മുന്‍പില്‍ പിണറായി സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നു. അതും ഏതാണ്ട് ഒതുങ്ങിയപ്പോഴാണ് പാമ്പ് കടിച്ചവന്റെ തലയില്‍ തന്നെ ഇടിത്തീ വീണത്. സ്വന്തം മന്ത്രിസഭയിലെ ഒരംഗമായ ശശീന്ദ്രന്റെ മേല്‍ ആരോപി ക്കപ്പെട്ട ലൈംഗീകാരോപണ ത്തില്‍ മന്ത്രിസഭയുടെ പ്രതി ച്ഛായ തന്നെ നഷ്ടപ്പെട്ടു. ശശീന്ദ്രന്റെ രാജിയോടെ അതും ഒരുവിധം ശരിയായി.

അതും ശരിയാക്കിയപ്പോഴാണ് മൂന്നാറിലെ കുരിശും കുടിയൊഴിപ്പിക്കലും വന്നത്. അത് ശരിയാക്കാന്‍ വിയര്‍പ്പൊഴുക്കിയ വിജയന്‍ സഖാവിനെതിരെ ആഞ്ഞടിച്ചുകൊണ്ട് മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ. തീരുമാനിച്ചപ്പോള്‍ മൂന്നാര്‍ ശരിക്കും മന്ത്രിസഭ യ്ക്ക് കുരിശായി മാറി. വി. എസ്സിന്റെ പുലിക്കുട്ടികള്‍ വി ചാരിച്ചിട്ടുപോലും മൂന്നാറിലെ അനധികൃത കൈയ്യേറ്റം പിണറായി സര്‍ക്കാരിനും ഒരു ബാദ്ധ്യതയായി. ഇരട്ടചങ്കും കര്‍ക്കശ മനോഭാവവും മൂന്നാറില്‍ ഒന്നുമല്ലാതായി യെന്നു തന്നെ പറയാം.

മൂന്നാറില്‍ ഒന്നും ശരിയാകാതെ പോയതിന്റെ ക്ഷീണം മാറും മുന്‍പാണ് സ്വകാര്യ വിദ്യാഭ്യാസത്തിന്റെ ബലിയാടായ ജിഷ്ണുവിന്റെ അമ്മയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് സര്‍ക്കാരിനെ പിടിച്ചു കുലുക്കിയത്. ചരിത്രസമര ങ്ങളായ പുന്നപ്രയും കൈയ്യൂ രുമൊക്കെ നടത്തി അധികാ രികളെ അമ്പരപ്പിച്ചും ജനങ്ങളെ ആവേശത്തിലും ആത്മ ബലത്തിലും പിടിച്ചുനിര്‍ത്തി യ പാരമ്പര്യമുള്ള കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരു പാവം അമ്മയുടെ നീതിക്കാ യുള്ള പോരാട്ടം കണ്ടില്ലെന്നു നടിച്ചത് പിണറായി സര്‍ക്കാ രിന്റെ ധാര്‍ഷ്ഠ്യമനോഭാവ ത്തെയാണോ കാണിച്ചത്. അതോ പാര്‍ട്ടി ബൂര്‍ഷ്വാ ചിന്താ ഗതിക്കാരുടെ താവളത്തിലാ യതാണോയെന്ന് ചിന്തിക്കേ ണ്ടിയിരിക്കുന്നു. പാര്‍ട്ടി അ നുഭാവി കൂടിയായ അവര്‍ക്കു പോലും നീതി കിട്ടിയില്ലെന്ന് വിമര്‍ശിക്കപ്പെടുമ്പോള്‍ പിന്നെ ആര്‍ക്ക് നീതി കിട്ടും.

ഇടിത്തീ വീണതു പോലെയാണ് സെന്‍കുമാര്‍ കേസ്സില്‍ സര്‍ക്കാരിനുണ്ടാ യത്. സുപ്രീംകോടതി സര്‍ ക്കാരിനെ ശാസിക്കുക മാത്ര മല്ല വടിയെടുത്ത് അടിക്കുക കൂടി ചെയ്തു. ഒരു ഉദ്യോഗ സ്ഥനെ മാറ്റിയതില്‍ ഒരു സര്‍ ക്കാരിന് പിഴ അടയ്ക്കണമെ ന്ന് സുപ്രീംകോടതി വിധിക്കുന്ന ആദ്യസര്‍ക്കാരായി ഇനിയും പിണറായി സര്‍ക്കാര്‍ എന്നും അറിയപ്പെടും. ഒരു കാര്യത്തില്‍ പിണറായി വിജ യന് അഭിമാനിക്കാം കേരള ത്തിലെ ആദ്യമുഖ്യമന്ത്രിയെ പോലെ കോടതിയുടെ വിമര്‍ ശനത്തിന് ഈ മുഖ്യമന്ത്രി യും കോടതിയുടെ ഇഷ്ട ക്കേടുണ്ടായിയെന്ന് മുഖ്യ മന്ത്രി പിണറായി വിജയന് അഭിമാനിക്കാം. ചുരുക്കത്തി ല്‍ എല്ലാം ശരിയാക്കാനായി വന്ന പിണറായി സര്‍ക്കാരിന് പലഭാഗത്തു നിന്നും ശരി ക്കും കിട്ടിയെന്നതാണ് ഒരു വര്‍ഷത്തെ ഭരണത്തില്‍ കൂടി തെളിയിക്കുന്നത്.

എന്നാല്‍ ഇതിനിടയില്‍ പല നല്ലകാര്യങ്ങളും ചെയ്യാന്‍ കഴിഞ്ഞുയെന്ന തും എടുത്തു പറയാം. ഉ ദ്യോഗസ്ഥര്‍ക്കിടയില്‍ തെറ്റു ചെയ്താല്‍ ശിക്ഷ വരുമെന്ന തോന്നല്‍ ഉണ്ടായതും ഓ ഫീസുകളില്‍ കാര്യക്ഷമമായും പ്രവര്‍ത്തിപ്പിക്കാന്‍ നടപ ടിയെടുത്തതും ഒരു വലിയ കാര്യം തന്നെ. മതനേതാക്കളും വര്‍ക്ഷീയ പാര്‍ട്ടികള്‍ക്കും അധികാരം കൈയ്യിട്ടു വാരാന്‍ ഇതു വരെയും കഴിഞ്ഞി ല്ലെന്നത് അഭിമാനിക്കാം എ ന്നാല്‍ പിള്ളയെപ്പോലെ ഒരു ഈര്‍ക്കിള്‍ പാര്‍ട്ടിയുടെ നേതാവിന്റെ ഭീഷണിയേയും ഭയക്കുന്നുണ്ടോയെന്നും സം ശയം.

എന്തായാലും ആ രോപണങ്ങളും പ്രത്യാരോപണങ്ങളുമായി പിണറായി സ ര്‍ക്കാര്‍ ഒരു വര്‍ഷം പിന്നിട്ടു കഴിഞ്ഞു. സര്‍ക്കാരിന്റെ നേ ട്ടവും കോട്ടവും കൂട്ടിക്കിഴി ക്കാന്‍ ഇനിയും നാലു വര്‍ ഷങ്ങള്‍ക്കൂടി ബാക്കിയുണ്ട്. ഈ കാലംകൊണ്ട് മികച്ച ഭരണം കാഴ്ചവെച്ചാല്‍ വീ ണ്ടും അധികാരത്തില്‍ കയറാം.

ഇല്ലെങ്കില്‍ പ്രതിപക്ഷ ത്തിരിക്കാം. ഒരു കാര്യം തുറന്നു പറയാം ഭരണത്തില്‍ ബലഹീനനായിരുന്നെങ്കിലും വി.എസ്സും വിട്ടുവീഴ്ചകള്‍ കൊണ്ട് ബലഹീനനായി മാറിയ ഉമ്മന്‍ചാണ്ടിയും ഇന്നും ജനമനസ്സുകളില്‍ നിറ ഞ്ഞു നില്‍ക്കുന്നു. അവരൊ ന്നു കൂടി വന്നിരുന്ന് ആഗ്രഹി ക്കുന്ന ജനം ഇന്നും നമ്മുടെ കേരളത്തിലുണ്ട്. അവര്‍ക്കൊ പ്പമെത്താന്‍ മുഖ്യമന്ത്രി പിണ റായി വിജയന് സാധിച്ചിട്ടില്ലാ യെന്നതാണ് ഒരു സത്യാവസ്ഥ.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ blessonhouston@gmail.com

credits to joychenputhukulam.com

Read more

അഭിമാനിക്കാം നമുക്കും

ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിന് അത്ഭുതം സൃഷ്ടിച്ച സിനിമയായി മാറിക്കഴിഞ്ഞു ബാഹുബലി. എല്ലാ കളക്ഷന്‍ റിക്കോര്‍ഡുകളും ഭേദിച്ചുകൊണ്ട് മുന്നേറിയ ബാഹുബലി രണ്ടായിരം കോടിയിലും അധികം നേടിയെടുക്കുകയുണ്ടായത് ആ സിനിമയുടെ വിജയമായി തന്നെ കാണാം. കഥയേക്കാള്‍ കഥ ക്കൊരുക്കിയ പശ്ചാത്താല സംവിധാനവും ഗാനചിത്രീകരണത്തിന്റെ അതിശയിപ്പിക്കുന്ന തരത്തിലുള്ള രീതികളും പ്രേക്ഷകരെ ആകര്‍ഷിച്ചവ യായിരുന്നു. സൗണ്ട് സിസ്റ്റത്തിന്റെ അതിനൂതന രീതികള്‍ തുടങ്ങി എല്ലാം അത്യാധുനിക രീതിയില്‍ ഉപയോഗിച്ച് പരമാവധി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന രീതിയില്‍ രൂപകല്പന ചെയ്ത ബാഹുബലിക്ക് ചിലവായതും ലഭിച്ചതിന്റെ കാല്‍ ശതമാന ത്തോളമാണ്. കോടികള്‍ ചിലവാക്കി കോടികള്‍ വാരിയെന്നു പറയുന്നതാണ് ശരി യായ ഒരു വിലയിരുത്തല്‍. അതുകൊണ്ടുതന്നെ ബാഹു ബലി കളക്ഷന്‍ ഇന്ത്യന്‍ സിനിമാലോകത്ത് പുതിയ ഒരു റിക്കാര്‍ഡു തന്നെ സൃഷ്ടി ച്ചു. ബോളിവുഡ്ഡിന്റെ കളക് ഷന്‍ ദക്ഷിണേന്ത്യന്‍ സിനി മാലോകം കടത്തിവെട്ടിക്കൊണ്ട് മുന്നേറിയത് കേരളമുള്‍ പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്തിന് അഭി മാനം തന്നെയാണ്.

മലയാളത്തിന്റെ മണമില്ലെങ്കിലും നാമും അതില്‍ അഭിമാനം കൊണ്ടു. ബാഹുബലിയെ വാനോളം പുകഴ്ത്തിക്കൊണ്ട് നമ്മുടെ ചാനലുകളും മറ്റ് വാര്‍ത്താ മാ ധ്യമങ്ങളും അതില്‍ പങ്കുചേ ര്‍ന്നു. സോഷ്യല്‍ മീഡിയായില്‍ക്കൂടി അതില്‍ അളവില്ലാത്ത അഭിമാനം പലരും പ്രക ടിപ്പിച്ചതു കണ്ടു. ബാഹുബലിയോളം ആയിരം കോടി ക്ലബ്ബില്‍ ഇടം പിടിച്ചില്ലെങ്കിലും നിറഞ്ഞ സദസ്സുകളില്‍ നീ ണ്ടനാളുകള്‍ ഓടിയ സിനിമ കള്‍ നമുക്കുണ്ടായിട്ടുണ്ട്. മലയാളക്കരയില്‍ സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകരെ ഒന്നടങ്കം തീയറ്ററുകളില്‍ എത്തിച്ച സിനിമകള്‍ നമുക്കുണ്ടായിട്ടുണ്ട്. ഫാന്‍സ് അസ്സോസിയേഷനുകളും അവരുടെ ഫെയ്‌സ്ബുക്ക് പേജു കളുമില്ലാതെയും എന്തിന് ചാനലുകള്‍ പോലുമില്ലാതെ കണ്ടും കേട്ടും മാത്രമായി തീയറ്ററുകളില്‍ പ്രേക്ഷകര്‍ ഒന്നടങ്കം എത്തിയ എത്രയോ സിനിമകള്‍ നമുക്കുണ്ടായിട്ടുണ്ട്.

അതില്‍ പഴയകാല ചിത്രങ്ങളും മധ്യകാല ചിത്രങ്ങളുമുണ്ട്. തകഴിയുടെ ചെമ്മീന്‍ ഒരിക്കലും മറക്കാനാ വാത്ത ഒരു സിനിമയായി ഇന്നും മലയാളികളുടെ മന സ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. നിറഞ്ഞ സദസ്സുകളില്‍ ദിവസങ്ങളോളം ഓടിയെന്നു മാത്രമല്ല പ്രസിഡന്റിന്റെ മികച്ച ചിത്രത്തിനുള്ള മെഡല്‍ വ രെ നേടുകയുണ്ടായി. മലയാള സിനിമയെ പ്രശസ്തിയി ലേക്ക് ഉയര്‍ത്തിയെന്നു മാത്ര മല്ല അഭിമാനത്തിന്റെ തല ത്തിലുമെത്തിച്ചുയെന്നു ത ന്നെ പറയേണ്ടതാണ്.

ഇന്നും അതിലെ സംഭാഷണങ്ങളും ഗാനങ്ങ ളും മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. കറുത്തമ്മയും പരീക്കുട്ടിയും കൊച്ചുമുതലാളിയുമെല്ലാം മലയാളികളുടെ സ്വന്തം കഥാ പാത്രങ്ങളായി മാറുകയുണ്ടായി. ചെമ്മീനിനുശേഷം ഒരു പിടി മികച്ച ചിത്രങ്ങള്‍ മല യാള സിനിമയില്‍ ഉണ്ടായിട്ടുണ്ട്. മലയാളക്കരയിലെ മത നേതാക്കള്‍ ഉള്‍പ്പെടെയുള്ള വരെ തീയറ്ററിലെത്തിച്ച മഹത്തായ ചലച്ചിത്രമായിരുന്നു വിടപറയും മുന്‍പെ. ക്രൈസ്തവ മതമേലദ്ധ്യക്ഷന്മാരും വൈദീകരും കന്യാസ്ത്രീകളും ഉള്‍പ്പെടെയുള്ള സമൂഹത്തെ തീയറ്ററില്‍ എത്തിച്ച സിനിമയായിരുന്നു വിടപറ യും മുന്‍പെ. വൈദീകരും ക ന്യാസ്ത്രീകളും ആത്മീയ പിതാക്കന്മാരും അന്ന് തീയറ്ററുകളില്‍ പോയി സിനിമ കാണുന്നത് ആദ്യ സംഭവമായിരുന്നു. അന്നത്തെ തിരുവ നന്തപുരം ആര്‍ച്ച് ബിഷപ്പുള്‍പ്പെടെയുള്ള മതനേതാക്കന്മാര്‍ ആ സിനിമയെക്കുറിച്ച് നല്ല അഭിപ്രായം രേഖപ്പെടുത്തിയത് മാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയായിരുന്നു നല്‍കിയതെന്ന് ഇപ്പോഴും ഓര്‍ക്കുന്നു. നിത്യഹരിത നായകന്‍ മലയാളത്തിന്റെ സ്വ ന്തം പ്രേംനസീര്‍, ലക്ഷ്മി, നെടുമുടിവേണു, ഗോപി തുടങ്ങിയ ഒരു നല്ല താരനിര ത ന്നെയായിരുന്നു അതില്‍ ഉണ്ടായിരുന്നത്. മരണതുല്യമായ രോഗം ഉള്ളില്‍ ഒതുക്കി ജീവിതം ആസ്വദിക്കുന്ന ഒരു കഥാപാത്രമായിരുന്നു നെടു മുടിവേണുവില്‍ക്കൂടി വിടപറയും മുന്‍പെയില്‍ എത്തിയത്.

മലയാള സിനിമയുടെ ആദ്യ ആക്ഷന്‍ ഹീറോയെന്ന് വിളിക്കപ്പെട്ടിരുന്ന ജയന്‍ അവസാനമായി അഭിനിയിച്ച കോളിളക്കം കാണാന്‍ തലേദിവസമെ തീയറ്ററുകള്‍ക്ക് മുന്നില്‍ പ്രേക്ഷകര്‍ നിന്നിരുന്നത് ഇന്നും മറക്കാ ന്‍ കഴിയാത്തതാണ്. ഡ്യൂപ്പി ല്ലാതെ മോട്ടോര്‍ ബൈക്കില്‍ നിന്ന് ബെലികോപ്റ്ററിലേക്ക് പിടിച്ചുകയറുന്ന രംഗം തെ ന്നിന്ത്യന്‍ സിനിമാലോകത്തി ന് അത്ഭുതമായിരുന്നു. ആ രംഗം കൂടുതല്‍ മികവുറ്റതാ ക്കാന്‍വേണ്ടി വീണ്ടും ഷൂട്ട് ചെയ്തപ്പോള്‍ കൈയ്യൊന്നു തെറ്റിയപ്പോള്‍ കോളിളക്കം മലയാള സിനിമയുടെ എക്കാ ലത്തേയും ആക്ഷന്‍ ഹീറോയെ നഷ്ടമാക്കി. അത്യാധു നിക സംവിധാനങ്ങളൊന്നുമി ല്ലാതെയുള്ള പരിമിതികളില്‍ നിന്നുകൊണ്ട് ജയനും സു കുമാരനുമുള്‍പ്പെടെയുള്ള ശക്തരായ നടന്മാര്‍ കോളിളക്കത്തെ ബോളിവുഡിനൊപ്പം എത്തിച്ചുയെന്നു പറയാം.

അതിനുശേഷം ആദ്യ ത്രീഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനില്‍ക്കൂടി നവോദയ അപ്പച്ചന്‍ ഇന്ത്യന്‍ സിനിമ ലോകത്തിന് ഒരു പു തിയ അനുഭവം തന്നെ കാഴ്ചവച്ചു. ഇന്ത്യയില്‍ ആദ്യ ത്രീഡി നിര്‍മ്മിച്ചത് നവോദയക്കാരും മൈ ഡിയര്‍ കുട്ടിച്ചാ ത്തനുമായിരുന്നുയെന്നത് നമുക്ക് മാത്രം അഭിമാനിക്കാ നുള്ളതായിരുന്നു. വിദേശ രാ ജ്യങ്ങളില്‍ മാത്രമുണ്ടായിരുന്ന ത്രീഡി സാങ്കേതികവിദ്യ അപ്പച്ചന്‍ ഇന്ത്യന്‍ സിനിമാ ലോകത്തിനു കാണിച്ചുകൊടുത്തപ്പോള്‍ ബോളിവുഡ് പോലും അമ്പരന്നുപോയി യെന്നു പറയാം.

അങ്ങനെ വിലയിരുത്തപ്പെട്ടാല്‍ ഒരു നീണ്ട നിരതന്നെ മലയാള സിനിമയില്‍ നിന്ന് എടുക്കാന്‍ കഴിയും. നടീനടന്മാരുടെ അഭിനയം കൊണ്ട് സമ്പുഷ്ടമായിരുന്നു ഒരുകാലത്ത് മലയാളസിനിമ. ബാഹുബലിയിലെ നടീ നടനാരുടെ അഭിനയത്തിന്റെ ക്ലിപ്പുകള്‍ ഇന്ന് സോഷ്യല്‍ മീഡിയായില്‍ക്കൂടി അതിന്റെ മഹത്വം വിളിച്ചോതുമ്പോള്‍ മലയാളക്കരയുടെ സത്യന്‍ മാഷിന്റെയും കൊടിയേറ്റം ഗോപിയുടേയും തിലകന്റെ യും നെടുമുടിവേണുവിന്റെ യും മുരളിയുടേയും അഭിന യം കേവലം അഭിനയം മാ ത്രമായിരുന്നില്ല അത് ഒരു ജീവിതം തന്നെയായിരുന്നുയെന്ന് പറയാം. പെരുന്തച്ചന്‍ പോലെയുള്ള സിനിമകളിലെ തിലകനും കൊടിയേറ്റം മു തലായവയിലെ ഗോപിയുടേ യും അമരം പോലെയുള്ളതിലെ മുരളിയുടേയും അഭിനയം കോരിത്തരിപ്പിക്കുകയല്ല അത്ഭുതപ്പെടുത്തുകകൂടി ചെയ്തിട്ടുണ്ട്. മമ്മൂട്ടിയുടെ ഒരു വടക്കന്‍ വീരഗാഥയിലെ ചന്തുവിന്റെ അഭിനയം കേവ ലം ഒരു അഭിനയമായി ആര്‍ ക്ക് തള്ളിക്കളയാനാകും. വാളും പരിചയും ചുരികയുമായി മമ്മൂട്ടിയെന്ന ചന്തു വരുമ്പോള്‍ അത് പഴമയിലേക്ക് നമ്മെ കൊണ്ടെത്തിക്കുക യായിരുന്നില്ലെ. ജഗതിയും ശങ്കരാടിയും പപ്പുവുമെല്ലാം ഉള്‍പ്പെടുന്ന സിനിമ കണ്ടാല്‍ അത് അഭിനയമായി ആര്‍ക്കു തോന്നും. അത്രകണ്ട് മനോ ഹരമായിരുന്നു യാഥാര്‍ത്ഥ്യം തുളുമ്പുന്ന അവരുടെ അഭിന യം. നവോദയയുടെ പടയോ ട്ടത്തില്‍ക്കൂടി 70 എം.എം. സ് ക്രീന്‍ ഇന്നും നമുക്ക് അഭിമാ നത്തിന്റെ വക നല്‍കിയതാ യിരുന്നു. ഈ സിനിമകളൊക്കെ ഉള്ള പരിമിതിയില്‍ നിന്നുകൊണ്ട് മികവുറ്റതാക്കിയ തായിരുന്നു. നാലാംകിട സി നിമയെന്ന് ഹിന്ദി, തമിഴ് സി നിമാലോകം മലയാള സിനി മയെ കളിയാക്കി വിളിച്ചിട ത്താണ് നാം ഇത്രയും നേട്ടം കൈവരിച്ചത്. വാണിജ്യ സിനിമ വിജയവും നമുക്കവകാശപ്പെടാന്‍ ധാരാളം സിനിമ കള്‍ ഉണ്ടായിട്ടുണ്ട്. ഹിസ് ഹൈനസ് അബ്ദുള്ളയും ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റും ചിത്രവും ദിവസങ്ങ ളോളം നിറഞ്ഞോടിയ സിനി മകളായിരുന്നു. ഹിസ് ഹൈ നസ് അബ്ദുള്ളയിലെ അബ് ദുള്ളയേയും ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റിലെ സേതു വിനെയും ചിത്രത്തിലെ കാണാന്‍ തീയറ്ററുകളില്‍ എ ത്തിയിരുന്നത് ആബാലവൃ ന്ദം ജനങ്ങളായിരുന്നു. ഇന്നും അതിനൊപ്പമെത്താന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. സാ ങ്കേതിക അതിപ്രസരം കൊണ്ടല്ല മറിച്ച് മനസ്സില്‍ തട്ടുന്ന കഥാപാത്രങ്ങളെ അവതരിപ്പി ച്ചായിരുന്നു ആ സിനിമക ളൊക്കെ മലയാളികളുടെ മ നസ്സില്‍ കയറിയത്. താളവട്ട വും ടി.പി. ഗോപാലന്‍ എം.എ.യും തീര്‍ത്തും സാധാരണ പശ്ചാത്തലത്തില്‍ക്കൂടി വന്ന സിനിമകളായിരുന്നു. ഇതില്‍ പല സിനിമകള്‍ ഹിന്ദി യിലേക്കും മറ്റും മൊഴിമാറ്റം നടത്തിയും അല്ലാതെയും തീയറ്ററുകളില്‍ എത്തിച്ച് അന്യ ഭാഷ സിനിമാ പ്രേമികളുടെ കൈയ്യടി നേടിയിട്ടുണ്ട്.

അഭിനയ മികവു കൊണ്ടും ഹൃദയസ്പര്‍ശി യായ കഥകള്‍കൊണ്ടും നമുക്ക് അഭിമാനിക്കാന്‍ വക നല്‍കുന്ന അനേകം സിനിമകള്‍ നമ്മുടെ കൊച്ചുഭാഷയില്‍ നിന്ന് ഉണ്ടായിട്ടുണ്ട്. എന്നാല്‍ അവയൊക്കെ കേരള ത്തിന്റെ അതിര്‍ത്തിക്ക് പുറത്ത് ഒരു വലിയ വിജയമായി ആരും വാഴ്ത്തിയിട്ടില്ല. മുറ്റത്തെ മുല്ലക്ക് മണമില്ലാത്ത രീതിയില്‍ നാമും അത് ത ള്ളിക്കളഞ്ഞു. എന്നാല്‍ നമ്മുടെ അതിര്‍ത്തിക്കു പുറത്തു നടക്കുന്നതെന്തും മഹത്തരമായി വാഴ്ത്താന്‍ നമുക്കു മടിയുമില്ല. അന്യഭാഷ ചിത്ര ങ്ങളില്‍ നാം അഭിമാനിക്കു മ്പോള്‍ നമുക്കും അഭിമാനി ക്കാന്‍ ധാരാളം ചിത്രങ്ങളു ണ്ടായിരുന്നുയെന്ന് ഓര്‍ക്കുക.

ആ കുത്തൊഴുക്കില്‍ നാം നമ്മുടെ വിജയങ്ങള്‍ വിസ്മരിക്കരുത്. ചെറുതെങ്കിലും നമുക്കും അഭിമാനിക്കാന്‍ വകയുണ്ടെന്നും അത് അംഗീകരിക്കാന്‍ അതിര്‍ത്തിക്കപ്പുറത്താരുമില്ലെന്ന യാഥാര്‍ത്ഥ്യവും ഉള്‍ക്കൊള്ളണം. 

Credits to joychenputhukulam.com

Read more

അമേരിക്ക ഉത്തരകൊറിയ യുദ്ധം ലോകാവസാനമോ?

ഇന്ന് ലോകം മുഴുവന്‍ ഭീതിയോടുകൂടി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് അമേരിക്ക ഉത്തര കൊറിയ യുദ്ധം. സ്വേച്ഛാധിപത്യത്തിന്റെ അതി ഭീകര രാഷ്ട്രമായി മാറിക്കൊ ണ്ടിരിക്കുന്ന ഉത്തര കൊറിയയുടെ കൊമ്പു മുറിക്കാന്‍ തന്നെയാണ് അമേരിക്കയുടെ ശ്രമം. അതിന്റെ ഭാഗമായി അമേരിക്ക കടുത്ത നിലപാടുമായി രംഗത്തു വന്നിരിക്കുക യാണ്. നയതന്ത്ര ബന്ധമുള്‍ പ്പെടെയുള്ള പൊതുവിഷയത്തില്‍ അമേരിക്ക ഉത്തര കൊറിയയുമായി ശക്തമായ നിലപാടുകള്‍ എടുക്കുകയു ണ്ടായി. അമേരിക്കയ്ക്ക് പിന്നാലെ പല രാജ്യങ്ങളും ഉത്തര കൊറിയക്കെതിരെ നി സ്സഹകരണം പ്രഖ്യാപിച്ചു കൊണ്ട് രംഗത്തു വരികയുണ്ടായി. അത് ഉത്തരകൊറിയയെ തീര്‍ത്തും ഒറ്റപ്പെടുത്തുന്ന രീതിയിലായിയെന്നു ത ന്നെ പറയാം. അമേരിക്കയെ എതിര്‍ക്കുന്ന വല്യേട്ടന്‍ മനോഭാവത്തോടെയുള്ള ഒറ്റയാന്‍ എന്ന ചിന്താഗതിയോടെ നടക്കുന്ന ചൈനയും അവരെ പിന്താങ്ങുന്ന വിരലിലെണ്ണാവുന്ന ചില രാഷ്ട്രങ്ങളുമാണ് ഇന്ന് ഉത്തര കൊറി യക്കൊപ്പമുള്ളത്. എന്നിരുന്നാലും ഉത്തര കൊറിയ തീര്‍ത്തും ഒറ്റപ്പെട്ട ഒരു രീതിയിലാണ് ഇന്ന് ലോകത്തുള്ളത്.

ജനാധിപത്യഭരണമോ രാജകീയ ഭരണമോ അല്ല ഉത്തര കൊറിയയില്‍ ഉള്ളത്. ഈ രണ്ട് ഭരണസംവിധാനത്തിലെ ജനങ്ങള്‍ക്ക് അവകാശങ്ങളും ആവശ്യത്തിന് സ്വാതന്ത്ര്യവും കിട്ടുകയുള്ളു. പട്ടാളഭരണത്തിലോ കമ്മ്യൂണിസ്റ്റ് ചിന്താഗതിയിലോ ഉള്ള ഭരണത്തില്‍ ജനങ്ങളുടെ അവകാ ശങ്ങളും സ്വാതന്ത്ര്യങ്ങളും ഭരണാധികാരികളുടെ അപ്പോ ഴപ്പോഴുള്ള നിലപാടുകള്‍ക്ക് അനുസരിച്ചായിരിക്കും ഉണ്ടാകുക. കമ്മ്യൂണിസ്റ്റ് ഭരണങ്ങ ളുണ്ടായിരുന്ന രാജ്യങ്ങളില്‍ അവകാശ സമരങ്ങള്‍ നടത്തി ഭരണ അട്ടിമറികള്‍ തന്നെ അതിന് ഉദാഹരണങ്ങളാണ്. ഇത്തം ഭരണം തന്നെ സ്വേച്ഛാധിപത്യ ഭരണത്തിന് തുല്യമാണ്. സ്വേച്ഛാധിപത്യ ഭരണത്തില്‍ ഭരണാധികാരി എന്ത് കല്പിക്കുന്നുവോ അത് എത്ര ക്രൂരത നിറഞ്ഞതാ യാലും അതാണ് നടപ്പാക്കുന്നത്. സ്വേച്ഛാധിപതികളായ ആ ഭരണ കര്‍ത്താക്കള്‍ അവരുടെ സുഖത്തിനും സന്തോഷത്തിനും മാത്രമെ പ്രാ ധാന്യം നല്‍കുകയുള്ളുയെന്ന് ചരിത്രത്തില്‍ കൂടി നാം മനസ്സിലാക്കിയിട്ടുണ്ട്. അത്തരത്തിലൊരു സ്വേച്ഛാധിപതിയും സ്വേച്ഛാധിപത്യ ഭരണവുമാണ് ഇന്ന് ഉത്തര കൊറിയ എന്ന രാജ്യത്ത് നടക്കുന്നത്. ഉത്തര കൊറിയയില്‍ നടക്കുന്ന സ്വേച്ഛാധിപത്യ ഭരണത്തി ന്റെ ക്രൂരതകള്‍ അത്രയൊന്നും തന്നെ പുറം ലോകം അറിയുന്നില്ലെന്നതാണ് ഒരു വസ്തുത. പ്രസിഡന്റിന്റെയും ഭരണകൂടത്തിന്റെയും കര്‍ശന നിയന്ത്രണം മാധ്യമങ്ങള്‍ക്കും പത്രങ്ങള്‍ക്കുമുണ്ടെന്നത് കാരണം.

അന്യ രാജ്യങ്ങളി ലെ സൈനീക സാങ്കേതിക വിദ്യ രഹസ്യങ്ങള്‍ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് ചോര്‍ത്തി യെടുത്തുകൊണ്ട് ആ രാജ്യ ങ്ങള്‍ തകര്‍ക്കുന്ന പദ്ധതികള്‍ ആസൂത്രണം ചെയ്തു കൊണ്ടുള്ള പദ്ധതിക്ക് ഉത്തര കൊറിയ ഈ അടുത്തകാലത്ത് രൂപം കൊടുത്തതായി ട്ടാണ് പറയപ്പെടുന്നത്. രാജ്യ ങ്ങള്‍ ഇങ്ങനെ തകര്‍ത്തു കൊണ്ട് ലോകം മുഴുവന്‍ തന്റെ കൈപിടിയിലൊതുക്കാ നാണ് ഉത്തരകൊറിയന്‍ ഏ കാധിപതിയായ രാഷ്ട്രത്തല വന്റെ ഉദ്ദേശവും സ്വപ്നവും. അമേരിക്കയുടെ പോലും ര ഹസ്യങ്ങള്‍ ചോര്‍ത്താന്‍ ഉത്തര കൊറിയ ശ്രമിക്കുകയുണ്ടായി. അമേരിക്കയുടെ ശക്തിയില്‍ പണ്ടേ ഉത്തര കൊറിയക്ക് അസൂയയുണ്ട്. അതുകൊണ്ടുതന്നെ അമേരിക്കക്കെതിരെയുള്ള ഏത് ഒളിയമ്പുകളും ഉത്തരകൊറിയ എയ്യാന്‍ ശ്രമിക്കും.

ഉത്തര കൊറിയയു ടെ അഹങ്കാരവും അഹന്തയും ഇന്ന് യുദ്ധത്തിന്റെ വ ക്കോളമെത്തിച്ചിരി ക്കുകയാ ണ്. അമേരിക്കയുടെ താക്കീ തുകളെയൊക്കെ തെല്ലുവില കല്പിക്കാതെ ലോകത്തെ മുഴുവന്‍ ചുട്ടുകരിക്കുമെന്ന ഹുങ്കോടെ മുന്നോട്ടുപോകു ന്ന ഉത്തര കൊറിയയുടെ കൈവശം ഏത് ശത്രു സംഹാരിയാണ് ഉള്ളതെന്ന് ആര്‍ക്കുമറിയാന്‍ കഴിയുന്നില്ലാ യെന്നതാണ് ലോകരാഷ്ട്ര ങ്ങള്‍ ഭയപ്പാടോടെ കാണുന്ന ത്. അണുവായുധം ഉള്‍പ്പെടെ വന്‍ ശത്രുസംഹാരയുദ്ധം കൈവശമുണ്ടെന്ന് ഉത്തര കൊറിയ പറയുമ്പോള്‍ അത് വീമ്പുപറച്ചിലോ സത്യമോ യെന്നതാണ് ഒരു സംശയം.

ലോകം മുഴുവന്‍ ദഹിപ്പിക്കാന്‍ അതിലൊരെണ്ണം മതിയെന്നാണ് ഉത്തര കൊറിയ പറയുന്നത്. അത് സത്യമാണെങ്കില്‍ മൂന്നാം ലോകമഹായുദ്ധമായി ഉത്തര കൊറിയ അമേരിക്ക യുദ്ധം മാറുകയും അതോടെ ലോ കാവസാനം ഉണ്ടാകുകയും ചെയ്യും. അടിച്ചാല്‍ മാത്രമെ തിരിച്ചടിക്കൂയെന്ന് കൊറിയ പറയുമ്പോള്‍ അമേരിക്ക യു ദ്ധത്തിന് തുടക്കമിടുയെന്നാ ണ് ഉദ്ദേശിക്കുന്നത്. യുദ്ധം അമേരിക്ക ഉത്തര കൊറിയ ക്കുമേല്‍ അടിച്ചേല്‍പ്പിച്ചു യെന്ന് വരുത്തി തീര്‍ക്കാനു ള്ള ശ്രമമാണ് ഇതിനു പിന്നില്‍. ഇതോടെ അമേരിക്കക്കെ തിരെ കുറേ രാഷ്ട്രങ്ങളെങ്കി ലും തിരിയുകയും കൊറിയക്കു പിന്നില്‍ അണി നിരക്കുകയും ചെയ്യുമെന്ന് അവര്‍ ക രുതുന്നു. ലോകത്തെ ഭീതി പ്പെടുത്തുകയും അമേരിക്ക യെ ചൊടിപ്പിക്കുകയും ചെ യ്തുകൊണ്ട് ഉത്തര കൊറി യന്‍ സ്വേച്ഛാധിപതിയായ ഭരണാധികാരി യുദ്ധത്തിന് കാഹളം മുഴക്കിക്കഴിഞ്ഞു. ഇതിന്റെ ആദ്യപടിയായിരു ന്നു റഷ്യയിലിട്ട ബോംബ്. ത ങ്ങളെ സഹായിക്കാത്ത അയല്‍രാജ്യങ്ങളെയും ആക്രമിക്കുമെന്ന് പ്രസിഡന്റ് കിം പ റയുന്നത് ഭയം ഉള്ളില്‍ ഇരു ന്നിട്ട് പ്രതിരോധ തന്ത്രമാ ണെന്ന് ആര്‍ക്കുമറിയാവുന്ന കാര്യമാണ്. പക്ഷെ അത് ഒരു യുദ്ധത്തിലേക്ക് കൊണ്ടെ ത്തിക്കുമോയെന്നതാണ് ലോകത്തിന്റെ ഭയം. അമേരിക്കയ്ക്കും ഉള്ളില്‍ ഭയമുണ്ടെന്ന താണ് പരക്കെയുള്ള സംസാ രവും. ഒരു യുദ്ധമുണ്ടായാല്‍ അത് എത്രത്തോളം ഭീതിക രമായിരിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാകില്ല. അത്രകണ്ട് ആധുനികലോകം വളര്‍ന്നു.

ഒരു യുദ്ധമുണ്ടായാല്‍ നഷ്ടം ഇരുകൂട്ടര്‍ക്കുമു ണ്ടാകുമെന്നായിരുന്നു കഴിഞ്ഞ നൂറ്റാണ്ടുവരെയുള്ള കാഴ്ചപ്പാട്. എന്നാല്‍ ഇന്ന് അ തല്ല കണ്ടുനില്‍ക്കുന്നവനേ യും കേട്ടുനില്‍ക്കുന്നവനേ യും വരെ അത് ബാധിക്കും. ഇനിയുള്ള യുദ്ധം ആളുകള്‍ തമ്മിലോ ആയുധമായോ അല്ല അതിനപ്പുറം അത്യാധുനിക രീതിയിലുള്ള അണുവാ യുധങ്ങള്‍ തമ്മിലായിരിക്കും. അതിന്റെ ശേഷിയില്‍ എതി രാളികളല്ല എതിര്‍ക്കാത്തവ രും ഒന്നുമില്ലാത്തവരാകും. ആ ഭീകരാവസ്ഥ അറിയാവു ന്നതുകൊണ്ടാണ് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മറ്റൊരു ലോകമഹായുദ്ധം ഉണ്ടാകാത്തതിനു കാര ണം.

ഒന്നും രണ്ടും ലോ കമഹായുദ്ധത്തിന്റെ കെടുതി കള്‍ എത്ര രൂക്ഷമായിരുന്നു യെന്ന് ഈ തലമുറയ്ക്ക് കേ ട്ടറിവെങ്കിലും ഉണ്ട്. അന്ന് അ തിന്റെ ദുരിതഫലങ്ങള്‍ അനുഭവിച്ചവര്‍ ആ അനുഭവം പി ന്‍തലമുറയിലേക്ക് പകര്‍ന്നുകൊടുത്തുകൊണ്ട് ഒരു വലിയ സന്ദേശം തന്നെ നല്‍കുന്നുണ്ട്. ലോകമഹായുദ്ധങ്ങളില്‍ വിജയവും പരാജ യവുമില്ല മറിച്ച് ദുരിതങ്ങളും കഷ്ടതകളും മാത്രമെയു ള്ളുയെന്ന്. എതിരാളിയെ പ രാജയപ്പെടുത്താന്‍ വേണ്ടി എന്ത് ക്രൂരമായ പ്രവര്‍ത്തികളും ചെയ്യുമെന്നതാണ് യുദ്ധങ്ങളില്‍ നടക്കുന്നത്. വിജയം മാത്രമാണ് ലക്ഷ്യം.

രണ്ടാം ലോകമഹാ യുദ്ധത്തില്‍ നാം അത് കണ്ടതാണ്. വിജയം ഉറപ്പിക്കാ ന്‍വേണ്ടി വന്‍ ശക്തികളുമാ യി ചേര്‍ന്നുകൊണ്ട് ജപ്പാനി ലെ ഹിരോഷിമയിലും നാഗസാക്കിയിലും വിക്ഷേപിച്ച ആറ്റംബോംബ് അവിടെ എ ത്ര ദുരിതം വിതച്ചുയെന്ന് ന മുക്കറിയാം. ബോംബിട്ട യു ദ്ധവിമാനത്തിന്റെ പൈലറ്റ് ക്ലൗഡ് ഇതര്‍ലി പിന്നീട് വെ ളിപ്പെടുത്തിയത് ബോംബി ട്ടപ്പോള്‍ ആയിരം സൂര്യന്മാര്‍ ഉദിച്ചുയര്‍ന്നതിനു തുല്യമായ കാഴ്ചയാണ് കണ്ടതെന്നത്രെ. ഹിരോഷിമയില്‍ എണ്‍ പതിനായിരത്തോളം പേരും നാഗസാക്കിയില്‍ അതിന്റെ പകുതിയോളവും ആദ്യ ദിവ സം തന്നെ കൊല്ലപ്പെട്ടുവ ത്രെ. പിന്നീട് എത്രപേര്‍ കൊ ല്ലപ്പെട്ടുയെന്നതിന്റെ കണ ക്കുകള്‍ ഒന്നും തന്നെ കൃത്യ മല്ലെങ്കിലും അനേകം പേര്‍ ക്ക് അതിനുശേഷവും ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണ ക്കു കൂട്ടുന്നുണ്ട്. റേഡിയേഷ ന്‍ അതിപ്രസരം കൊണ്ട് പിന്നീട് അവിടെ ജനിക്കുന്ന കുട്ടികള്‍ക്ക് അംഗവൈകല്യം വരെ ഉണ്ടാകാറുണ്ടെ ന്നാണ് പിന്നീട് സംഭവിച്ചത്. ഇന്നും അതിന്റെ കെടുതിയില്‍ വെന്തുരുകി ജീവക്കുന്ന വരാണ് ഹിരോഷിമയിലും നാഗസാക്കയിലുമുള്ള ജന ങ്ങള്‍. ഇനിയൊരിക്കലും ഒരു മഹായുദ്ധം ഉണ്ടാകാന്‍ പാടില്ലെന്ന അതില്‍ പങ്കെടുത്ത വിമാനത്തിന്റെ പൈലറ്റുമാരുടെ കുറ്റം ഏറ്റുപറച്ചില്‍ ത ന്നെ അതിനുദാഹരണമാണ്.

ഇറാന്‍, ഇറാക്ക്, ഇ സ്രയേല്‍, പാലസ്തീന്‍, കുവൈറ്റ് തുടങ്ങിയ യുദ്ധങ്ങള്‍ തീര്‍ത്തും ഒറ്റപ്പെട്ടതും ആഭ്യന്തര യുദ്ധങ്ങള്‍ പോലെ ചെ റുതുമായിരുന്നു. അതൊന്നും മഹായുദ്ധങ്ങള്‍ ആകുന്നത്ര കലുഷിതവുമായിരുന്നില്ല. ലോകരാഷ്ട്രങ്ങളെ ഭീതിയിലാഴ്ത്തുന്നത്ര ഗൗര വമേറിയ വിഷയങ്ങളുമായി രുന്നില്ല. കുവൈറ്റ് യുദ്ധം മാ ത്രമായിരുന്നു അതില്‍ നിന്ന് അല്പം വ്യത്യസ്തമായത്. അതുകൊണ്ടുതന്നെ ഇറാ ക്കിനുമേല്‍ അമേരിക്ക നട ത്തിയ ആക്രമണത്തെ ഉള്ളു കൊണ്ട് ഒട്ടുമിക്ക രാജ്യങ്ങളും പിന്തുണയ്ക്കുകയും ചെയ്തു.

ഉത്തരകൊറിയ ഒറ്റയാനെപ്പോലെ ആരുമായും സഹകരണമില്ലാതെ നില്‍ ക്കുന്നതുകൊണ്ടും ചൈന അവരെ പിന്തുണച്ചുകൊണ്ട് രംഗത്തു വരികയും ചെയ്ത ത് ഉത്തരകൊറിയ അമേരിക്ക യുദ്ധമുണ്ടായാല്‍ അത് ലോകത്ത് ചേരിതിരിവ് ഉണ്ടാകും. അമേരിക്കയും ചൈനയുമാ ണ് ഇന്ന് ലോത്തുള്ള വന്‍ശ ക്തികള്‍. അതുകൊണ്ടുതന്നെ അമേരിക്കക്കെതിരെയു ള്ള ആരുടെ നടപടിയ്ക്കും ചൈന കൂട്ടുനില്‍ക്കും. ചൈന ലോകത്തെ വന്‍ശക്തിയായ ഒരു രാഷ്ട്രമായി മാറാന്‍ ഉത്തരകൊറിയയുടെ സ്വേ ച്ഛാധിപതിയുടെ പതനം മാത്രമാണ് ഒട്ടുമിക്ക രാഷ്ട്രങ്ങളുടേയും ആഗ്രഹം. അതിന് ഒരു യുദ്ധം മാത്രമാണോ പരി ഹാരം. മറ്റെന്തെല്ലാം മാര്‍ക്ഷ ങ്ങള്‍ ഉണ്ട്. ഒരു യുദ്ധമുണ്ടാ യാല്‍ അത് അവസാനിപ്പി ക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. അത് ഭൂമിയെ മൊത്തത്തില്‍ സംഹരിക്കുമെന്നതാണ് സത്യം.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ blessonhouston@gmail.com

credits ot joychenputhukulam.com

Read more

ദൈവത്തിന്റെ സ്വന്തം നാട്ടില്‍ കുരിശുയുദ്ധം?

കുരിശ്ശുയുദ്ധം അത് ചരി ത്രത്തില്‍ക്കൂടി കേട്ടിട്ടേയുള്ളു. ഇപ്പോള്‍ അത് ദൈവത്തിന്റെ സ്വന്തം നാടായ നാം പിറന്ന മണ്ണായ കേരളക്കരയില്‍ നടക്കുകയാണ്. അന ധികൃത സ്ഥലത്ത് ആരോ കൈയ്യേറി ഒരു കുരിശു സ്ഥാപിച്ചു. സര്‍ക്കാര്‍ സ്ഥലം വെട്ടിപ്പിടിച്ച ചിലര്‍ ആ സ്ഥലം കൈവിട്ടുപോകാതിരിക്കാന്‍ കണ്ടെത്തിയ മാര്‍ക്ഷമാണ് ഈ കുരിശുബുദ്ധി. ആ ബുദ്ധിയിലെ കുബുദ്ധി തിരിച്ചറിഞ്ഞ അല്ലെങ്കില്‍ അത് കണ്ടെത്തിയ സബ് കളക്ടര്‍ ശ്രീറാം അത് പൊളിയ്ക്കാന്‍ ഉത്തരവിട്ടപ്പോള്‍ ആ ബുദ്ധിക്കു പി ന്നില്‍ പ്രവര്‍ത്തിച്ചവര്‍ രാഷ്ട്രീയക്കാരെ വിട്ട് ഒരു പ്രതി രോധനിര സൃഷ്ടിച്ചു. അത് വിവാദത്തിനുമപ്പുറം നീങ്ങിയപ്പോള്‍ ഒരു കുരിശ്ശുയുദ്ധം തന്നെ തീര്‍ത്തു. ആവശ്യക്കാരോ അര്‍ഹതയുള്ളവരോ ഈ യുദ്ധത്തില്‍ ഇല്ലായെന്നതാണ് ഒരു വസ്തുത. മുതലെടുപ്പു നടത്താനുള്ളവരാണ് ഇതില്‍ ഉള്‍പ്പെട്ടതെന്നതാ ണ് മറ്റൊരു വസ്തുത.

എന്നാല്‍ കുരിശു മാറ്റിയതില്‍ ആ സമൂഹത്തിന് യാതൊരു പരാതിയും പരിഭവവുമില്ല. കേരളത്തിലെ ക്രൈസ്തവ സമൂഹമോ നേ താക്കന്മാരോ സഭാദ്ധ്യക്ഷന്മാരോ എതിര്‍പ്പോ പ്രതിഷേധമോ പ്രകടിപ്പിച്ചില്ല. പല മെത്രാന്മാരും അതിനെ സുധീരമായ നല്ല നടപടിയായിട്ടാണ് വിലയിരുത്തിയത്. എന്നാല്‍ അതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് മുഖ്യമന്ത്രിയും അദ്ദേഹം ഉള്‍പ്പെടുന്ന പാര്‍ട്ടിയും പ്രതി പക്ഷം നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ്സിലെ ചില നേതാക്കന്മാരുമായിരുന്നു. ആ മു തലക്കണ്ണീര്‍ എന്തിനുവേണ്ടിയായിരുന്നുയെന്ന് സാമാന്യ രാഷ്ട്രീയ വിവരമുള്ള ഏതൊരാള്‍ക്കും മനസ്സിലാകും.

ഒരു കുരിശു തകര്‍ന്നാല്‍ തകരുന്നതല്ല കേരളത്തിലെ ക്രൈസ്തവരുടെ ക്രിസ്തീയ വിശ്വാസമെന്ന് ഇവരെക്കെ മനസ്സിലാക്കുന്നത് നല്ലത്. കുരിശു രക്ഷയുടേ യും സമാധാനത്തിന്റെയും ചിഹ്നമാണ്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം ഉദ്‌ഘോഷിച്ചവര്‍ കുരിശ്ശില്‍ കൂടി അത് കാണിച്ചുകൊടുത്തപ്പോള്‍ മു തല്‍ കുരിശ് സമാധാനത്തി ന്റെ രക്ഷയുടെ ചിഹ്നമായി ലോകത്തിന് മാതൃകയായി. അതുകൊണ്ടുതന്നെ കുരിശ് വെട്ടിപിടിക്കാനുള്ള ആയുധ മല്ല മറിച്ച് വിട്ടുനല്‍കാനുള്ള മനസ്സാണ്. അതാണ് കുരിശി ന്റെ മഹത്വം.

ആ കുരിശിനെ ചിലര്‍ തങ്ങളുടെ ലക്ഷ്യത്തിനായി ഉപയോഗിക്കുന്നുയെന്നത് സ ത്യമാണ്. അവര്‍ കപടഭക്തരാ ണ്. അവരുടെ ലക്ഷ്യം മറ്റു പലതുമാണ്. മൂന്നാറിലും അതുതന്നെയാണ് നടന്നത്. ക പടഭക്തരുടെ കുതന്ത്രത്തിനു വേണ്ടി കുരിശ്ശു സ്ഥാപിച്ചെ ങ്കില്‍ അത് മാറ്റിയതില്‍ യാ തൊരു തെറ്റുമില്ല. അതില്‍ വര്‍ക്ഷീയതയുടെ നിറം ചേര്‍ ക്കേണ്ട കാര്യമില്ല. അനധികൃത സ്ഥലത്ത് കുരിശു നിന്നാലും വഞ്ചിയിരുന്നാലും മാറ്റപ്പെടണം. കുരിശു മാറ്റിയിട്ട് വഞ്ചി മാറ്റാതിരുന്നാല്‍ അവിടെ വര്‍ക്ഷീതയുണ്ടെന്ന് പറയാം. അല്ലാത്തിടത്തോളം കാലം അവിടെ വര്‍ക്ഷീയത കാണാന്‍ കഴിയില്ല. ശ്രീറാം ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ അവരുടെ കൃത്യ നിര്‍വ്വഹണം നടത്തിയെന്ന് കരുതാന്‍ പറ്റുകയുള്ളു. അതില്‍ അവരെ അഭിനന്ദിക്കാം. ഇങ്ങനെ നാടിനെ ദോഷകരമായ അ നാഥ കുരിശുകളും അനധി കൃത കുരിശുകളും മാറ്റപ്പെടണം.

ഇവിടെ കേരളത്തിലെ ക്രിസ്ത്യാനികളുടേയും അവരുടെ മതമേലധക്ഷ്യന്മാരുടേയും വിവേകപൂര്‍ണ്ണമായ ആത്മസംയമനം അങ്ങേയറ്റം അഭിനന്ദനാര്‍ഹമായതാണ്. വര്‍ക്ഷീയതയുടേയും മതഭ്രാ ന്തിന്റെയും പേരില്‍ മനുഷ്യര്‍ ആക്രമിക്കപ്പെടുകയും ജീവന്‍ അപഹരിക്കപ്പെടുകയും ചെയ്യുന്ന ഈ കാലത്ത് പ്രത്യേകിച്ച് നമ്മുടെ ഇന്ത്യയി ല്‍ ഇത് എടുത്തുപറയേണ്ട തുതന്നെ.

ബാബറി മസ്ജിദുകള്‍ കേരളത്തില്‍ ഉണ്ടാകാ ത്തതിനു കാരണവും കേരള ത്തിലെ മതനേതാക്കളുടേയും മതവിശ്വാസികളുടേയും ഈ ആത്മസംയമനവും വിവേകപൂര്‍ണ്ണമായ പ്രവര്‍ത്തിയും മതസൗഹാര്‍ദ്ദപരമായ തീരുമാനവുമായിരുന്നു. എണ്‍പതുകളുടെ ആദ്യത്തില്‍ നടന്ന നിലക്കല്‍ പള്ളി പ്രശ്‌നം തന്നെ അതിനുദാഹരണ മാണ്. ചരിത്രമെന്തു തന്നെ യായാലും മതത്തിന്റെ പേരി ല്‍ ഒരുതുള്ളി രക്തം പോലും വീഴാതെ തീര്‍ത്തും ആ പ്രശ്‌നം സമാധാനപരമായി പരിഹരിച്ചത് ഇന്നും കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ ഉത്തമോദാഹരണമാണ്. ഇല്ലാത്ത പ്രശ്‌നം കുത്തിപ്പൊ ക്കി മതത്തിന്റെ പേരില്‍ മുത ലെടുപ്പു നടത്താന്‍ നിലക്കലി ലും പലരും ശ്രമിച്ചെങ്കിലും അതിനെയൊക്കെ കാറ്റില്‍ പറത്തിക്കൊണ്ട് കേരളത്തിലെ ജനങ്ങള്‍ പ്രശ്‌നം പരിഹരി ച്ചുയെന്നതാണ് ഒരു പ്രത്യേ കത. അങ്ങനെ അത് പരിഹ രിച്ചില്ലായിരുന്നുവെങ്കില്‍ അത് ബാബറി മസ്ജിദിനേക്കാള്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാകു മായിരുന്നു. മൂന്നാറില്‍ എന്ന ല്ല കേരളത്തില്‍ എവിടെയായാലും മതത്തിന്റെ പേരില്‍ മനുഷ്യനെ തമ്മിലടിപ്പിക്കാന്‍ കഴിയില്ലെന്നു മാത്രമല്ല മുതലെടുപ്പു നടത്താനും കഴിയില്ല. അതാണ് കേരള ത്തിലെ ജനങ്ങളുടെ മതവി ശ്വാസം അത് എത്ര വലുതാണെന്ന് മനസ്സിലാക്കേണ്ടതു തന്നെ.

മൂന്നാറില്‍ മാത്രമല്ല കേരളത്തില്‍ എവിടെയായാ ലും അനധികൃത സ്ഥലത്ത് കുരിശ്ശ് സ്ഥാപിച്ചാലും അത് പൊളിച്ചുമാറ്റപ്പെടണം. അന ധികൃത സ്ഥലത്ത് ഏതെങ്കിലുമൊരു ഔദ്യോഗിക ക്രൈ സ്തവ സഭാസമൂഹം പള്ളി യോ കുരിശ്ശടിയോ സ്ഥാപിച്ച തായി കേട്ടിട്ടില്ല. അതുകൊ ണ്ടുതന്നെ അനാഥമായ കുരി ശ്ശുകള്‍ ആരോ എന്തിനോ വേണ്ടി മാത്രം സ്ഥാപിച്ചതാ ണ്. കുരിശ്ശുകള്‍ മാത്രമല്ല അനധികൃതമായ സ്ഥലത്ത് ഏ ത് മതത്തിന്റെയായാലും എന്ത് തന്നെയായാലും മാറ്റപ്പെ ടുകതന്നെ വേണം. അതില്‍ മുഖ്യമന്ത്രി ഭയപ്പെടുന്നതെന്തിന്. ആകുലനാകുന്നതെ ന്തിന്. പ്രത്യേകിച്ച് കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഒരു മ ന്ത്രിസഭയുടെ അമരത്തിരി ക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍.

യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ മതത്തിനു മുന്നില്‍ മലക്കം മറിയുന്നവനല്ല. മറിച്ച് മതത്തിനപ്പുറം മനുഷ്യനെ അറിയുന്നവനാണ്. കേരളത്തില്‍ എത്രയോ കമ്മ്യൂണിസ്റ്റ് മന്ത്രിസഭകള്‍ വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേ താക്കള്‍ മുഖ്യമന്ത്രിമാരായി ട്ടുമുണ്ട്. അവര്‍ക്കുണ്ടായിട്ടി ല്ലാത്ത ഒരു ഭയം മൂന്നാറില്‍ മുഖ്യമന്ത്രി പിണറായി വിജ യനുണ്ടായിരുന്നോ. മൂന്നാറില്‍ കുരിശ്ശു മാറ്റിയപ്പോള്‍ പ്രമുഖരായ ക്രൈസ്തവ സഭാദ്ധ്യക്ഷന്മാരെല്ലാവരും തന്നെ ആ നടപടിയില്‍ തെറ്റ് കണ്ടില്ല. അവര്‍ അതില്‍ പിന്തുണ നല്‍കിയിട്ടും മുഖ്യമന്ത്രി ആ നടപടിയെ തെറ്റായി വിലയി രുത്തിയത് ആ ഭയം കൊ ണ്ടായിരുന്നുവോ. സബ് കള ക്ടര്‍ ശ്രീറാം കുരിശ്ശു മാറ്റി യതില്‍ അതൃപ്തി രേഖപ്പെ ടുത്തിക്കൊണ്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ആ രീ തിയില്‍ മാത്രമെ കാണാന്‍ കഴിയൂ. സര്‍ക്കാര്‍ നിയമിച്ച ഒരു ഐ.എ.എസ്. ഉദ്യോഗ സ്ഥന്‍ നിയമം വിട്ട് പ്രവര്‍ത്തി ച്ചാല്‍ അയാള്‍ക്കെതിരെ നട പടി എടുക്കുകയാണ് വേണ്ട ത്. ഇവിടെ സബ് കളക്ടര്‍ ശ്രീറാം നിയമം വിട്ട് പ്രവര്‍ ത്തിച്ചിട്ടില്ലാത്തിടത്തോളം അദ്ദേഹം തെറ്റു ചെയ്തിട്ടില്ല. അപ്പോള്‍ മുഖ്യമന്ത്രി അതില്‍ അതൃപ്തി രേഖപ്പെടുത്തേണ്ട കാര്യമില്ല. അതുപോലെ യുള്ള പ്രവര്‍ത്തികളെ അഭി നന്ദിക്കു കയാണ് വേണ്ടത്.

തനിക്കിതില്‍ യാ തൊരു പങ്കുമില്ലെന്നും താന്‍ ഇതില്‍ നിന്ന് കൈകഴുകു ന്നുയെന്ന ഒരു സന്ദേശം അ തില്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്ര യും കാലം തന്റെ പാര്‍ട്ടിയെ വിശ്വസിക്കുകയും പിന്തുണ യ്ക്കുകയും ചെയ്തിരുന്ന ക്രൈസ്തവരെങ്ങാനും പാര്‍ ട്ടിയെ തള്ളിപ്പറഞ്ഞ് പിന്തുണ പിന്‍വലിച്ചാല്‍ അടുത്തുവരാ നിരിക്കുന്ന ലോക്‌സഭാ തിര ഞ്ഞെടുപ്പിലും അതു കഴി ഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിലും എന്താകും പാര്‍ട്ടിയുടെ സ്ഥിതിയെന്ന് അദ്ദേഹം ചിന്തിച്ചിരിക്കാം. അതിന്റെ അര്‍ത്ഥം പ്രത്യയ ശാസ്ത്രത്തേക്കാള്‍ ഇപ്പോള്‍ പ്രാധാന്യം പ്രായോഗിക രാഷ്ട്രീയമെന്നു തന്നെ. എന്തായിരുന്നാലും അത് പിണറായി വിജയന്‍ എന്ന മുഖ്യ മന്ത്രിയുടെ കരുത്തിനെ ത ന്നെ ചോദ്യം ചെയ്യുന്നു.

അതില്‍ മുതലക്ക ണ്ണീര്‍ പൊഴിച്ച കോണ്‍ഗ്രസ്സി ന്റെയും ലക്ഷ്യം അതുതന്നെ യായിരുന്നു. വോട്ടു ബാങ്കിലേക്കു തന്നെ. അതു തന്നെ യാണ് പൊതുനിരത്തുകളി ലും അനധികൃത സ്ഥലത്തും മതങ്ങളുടെ പേരില്‍ ഉയരുന്ന ഭണ്ഡാരങ്ങള്‍ക്ക് കാരണം. കവലകള്‍ തോറും ഇതുവയ് ക്കുന്നത് ഭക്തികൊണ്ടല്ല മറിച്ച് ഒരു വെടിക്ക് രണ്ട് പക്ഷി യെന്നപോലെ കാര്യസാദ്ധ്യ ത്തിനാണ്. അതിലേക്ക് ഇടുന്ന പണവും എടുക്കാം അതി രിക്കുന്ന സ്ഥലവും നേടാം. അനധികൃത സ്ഥലത്തുനി ന്നും അത് മാറ്റാന്‍ ഉദ്യോഗ സ്ഥര്‍ക്കുപോലും ധൈര്യമില്ല.

കാരണം അത് മാറ്റിയാലു ണ്ടാകുന്ന പൊല്ലാപ്പും പുകി ലും തന്നെ. വര്‍ക്ഷീതയുടെ മേമ്പൊടിയിട്ട രാഷ്ട്രീയ പാ ര്‍ട്ടികളും വോട്ടുബാങ്കില്‍ ക ണ്ണിട്ട മറ്റ് പാര്‍ട്ടികളും രംഗ ത്തുവന്നാല്‍ പിന്നെ പറയു കയും വേണ്ട. ജോലി തൃശങ്കു സ്വര്‍ക്ഷത്തിലാകുന്നുയെന്നു മാത്രമല്ല കോടതിയും കയറേണ്ടിവരും ആ ഉദ്യോഗസ്ഥര്‍ക്ക്. അതുകൊണ്ട് ആ രും വേലിയെ കിടക്കുന്ന പാ മ്പിനെ കണ്ടില്ലെന്നു നടിച്ചു പോകും. അത്യാവശ്യത്തിനു പോലും വീതിയില്ലാത്ത റോഡില്‍ അല്പം വീതി കൂട്ടിപോകുന്നതിനിടയില്‍ മാര്‍ക്ഷതടസ്സം പോലെ മതസ്തംബങ്ങള്‍ നില്‍ക്കുമ്പോള്‍ അവിടെ റോഡു വികസനം അവസാനിക്കാം. ഈ സ്തം ബങ്ങള്‍ ഒന്നും തന്നെ അത് സ്ഥാപിക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കെങ്കിലും നേട്ടമുണ്ടാ കില്ല. എല്ലാം ആവശ്യത്തിനാകാം അനാവശ്യത്തിനായാല്‍ അത് അധികപ്പറ്റാകും. അവ മാറ്റപ്പെടുക തന്നെ വേണം. അതില്‍ ഒരു ദൈവങ്ങളും കോപിക്കുകയില്ല.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ (blessonhouston@gmail.com )

Credit to joychenputhukulam.com

Read more

സാത്താന്റെ നാടായി മാറുന്ന ദൈവത്തിന്‍െറ സ്വന്തം നാട്

സാത്താന്‍സഭ കേരളത്തില്‍ വ്യാപിക്കുന്നുയെന്ന് ഇന്റലിജന്‍സ് ഈ അടുത്തിടെ കണ്ടെത്തുകയുണ്ടായി. അടുത്ത കാലത്തു നടന്ന ഒരു കൊലപാതകത്തിന്റെ അന്വേ ഷണത്തെ തുടര്‍ന്ന് നടത്തി യ രഹസ്യാന്വേഷണത്തിനെ തുടര്‍ന്നാണ് കേരളത്തിന്റെ പലഭാഗത്തു മുണ്ടെന്നും ഇത് വ്യാപിച്ചുകൊണ്ടിരിക്കുന്നുയെന്ന് കണ്ടെത്തിയത്. ഈ പോക്കു പോയാല്‍ കേരളം സാത്താന്‍ സഭയുടെ ആസ്ഥാനമാകുമെ ന്നാണ് ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. മതങ്ങളും സഭക ളും നിറഞ്ഞ കേരളത്തില്‍ സാത്താന്‍ സഭ വ്യാപിക്കുന്നുയെന്നത് മലയാളി ഭയ ത്തോടെയാണ് കാണുന്നത്.സാത്താനെന്നത് തി ന്മയുടെ രൂപമായാണ് എല്ലാ മതങ്ങളും പഠിപ്പിക്കുന്നത്. മനുഷ്യന്‍ തിന്മ ചെയ്യുമ്പോള്‍ അവനില്‍ സാത്താന്റെ സാ ന്നിദ്ധ്യമുണ്ടാകുന്നു. സാത്താന്റെ പ്രേരണയാലാണ് മനു ഷ്യന്‍ തിന്മ ചെയ്തു കൂട്ടുന്നതെന്നതാണ് മതങ്ങളുടെ ഉത്ഭവം മുതല്‍ക്ക് പഠിപ്പിക്കു ന്നത്. അതുകൊണ്ടുതന്നെ മതങ്ങളുടെ ഏറ്റവും വലിയ ശത്രു സാത്താനായിരുന്നു.

ആ സാത്താനെ ആ രാധിക്കാന്‍ തുടങ്ങിയത് അ മേരിക്കയിലായിരുന്നു. ഏഴ് പതിറ്റാണ്ട് മുന്‍പ് ആന്റണ്‍ ലാവോ സ്ഥാപിച്ചതാണ് സാത്താന്‍ സഭ. ദൈവാരാധനയ് ക്ക് നേരെ വിപരീതമായ രീ തിയിലുള്ളതായ സാത്താന്‍ ആരാധന തീര്‍ത്തും ദൈവത്തെ നിന്ദിക്കുകയെന്നതാണ് ലക്ഷ്യം. ലൂസിഫര്‍ മാത്രമാ ണ് അവരുടെ അപ്രഖ്യാപിത വിശുദ്ധന്‍. ക്രൈസ്തവ രീതിയിലുള്ള അള്‍ത്താരയില്‍ പെണ്‍കുട്ടികളെ നഗ്നരാക്കി കിടത്തി അവരുടെ ശരീരത്തി ല്‍ ഓസ്തി വച്ച് അതില്‍ അ ശുദ്ധ രക്തം ഒഴിക്കുകയാണ് ഇവരുടെ ദിവ്യബലി. ദിവ്യബ ലി വിശ്വാസികള്‍ക്ക് നല്‍കു മ്പോള്‍ ഓസ്തിക്കൊപ്പം മയ ക്കുമരുന്ന് കലര്‍ത്തിയ വൈ നാണ് നല്‍കുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരു ടെ കണ്ടെത്തല്‍. ഇത് വിശ്വാസികളില്‍ ഉന്മാദമുളവാക്കാന്‍ സാധിക്കുമെന്നാണ് ഇതു കൊണ്ടുദ്ദേശിക്കുന്നത്. ഇതി ല്‍ അടിപ്പെടുന്ന വിശ്വാസിക ള്‍ ഇതില്‍ കൂടുതല്‍ ആകൃ ഷ്ടരായി തീരുന്നതോടൊപ്പം ഇതില്‍ വിട്ടുപോകാതെ ആ സഭയ്ക്കുള്ളില്‍ ബന്ധിക്ക പ്പെട്ടുകഴിയും. ഒരിക്കല്‍ സഭയിലെത്തിപ്പെട്ടാല്‍ പിന്നീട് അവിടെ നിന്ന് മുക്തരാകാന്‍ ആര്‍ക്കും കഴിയില്ലെന്നതാണ് ഒരു വസ്തുത. ആധോലോകത്തിലെത്തുന്ന ഗുണ്ടകളെ പ്പോലെ ഇതിനുള്ളിലെ സത്യം മനസ്സിലാക്കി കഴിഞ്ഞാ ല്‍ ആ വ്യക്തിക്ക് അതിനുള്ളില്‍ നിന്ന് പുറത്തുപോകുകയെന്നത്
മരണതുല്യമായി രിക്കും.

പരിശുദ്ധമായി കരുതുന്ന അള്‍ത്താരയും വിശുദ്ധ ബലിയായി കരുതുന്ന വി ശുദ്ധ കുര്‍ബ്ബാനയും അതില്‍ ഏറ്റവും പ്രാധാന്യമേറിയ തി രുശരീരവും തിരുരക്തവും ക ളങ്കപ്പെടുത്തുന്ന തോടൊപ്പം സാത്താന്‍ ദൈവത്തേക്കാള്‍ ശക്തനാണെന്ന് പഠിപ്പിക്കുക കൂടി ചെയ്യുന്നു. ആരാധനയ് ക്കുശേഷമുള്ള ആഘോഷ ത്തില്‍ മദ്യവും മയക്കുമരു ന്നുമുള്‍പ്പെടെയുള്ളവ ഉപ യോഗിക്കാന്‍ അംഗങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്. അതിലുപ രി ബന്ധങ്ങളുടെ ചങ്ങലകളി ല്ലാത്ത സെക്‌സും. യുവത്വ ത്തിന്റെ ചോരത്തിളപ്പിനെ ആളിക്കത്തിക്കാന്‍ ഇത് ധാരാളമാണ്. അതുകൊണ്ടുത ന്നെ ഇതിലെത്തുന്നത് കൂടു തലും യുവാക്കളാണ്. പിന്നെ യുള്ളവര്‍ ഇതൊക്കെ രഹ സ്യമായി ആസ്വദിക്കാന്‍ ആ ഗ്രഹമുള്ളവരും.

മത നിയമങ്ങള്‍ മാത്രമല്ല സാമൂഹിക നിയമങ്ങളും നാടിന്റെ പൊതുനിയമങ്ങളും ലംഘിക്കപ്പെട്ടുള്ളതാ ണ് സാത്താന്‍ സഭ ചെയ്യുന്ന ത്. ഇതുകൊണ്ടുതന്നെ ഒട്ടു മിക്ക രാജ്യങ്ങളും സാത്താന്‍ സഭയെ നിരോധിച്ചിരിക്കുകയാണ്. എന്നാല്‍ മതങ്ങള്‍ മനുഷ്യനെ മയക്കുന്ന കറുപ്പാ ണെന്ന് ചിന്തിക്കുന്ന ഈശ്വര വിശ്വാസത്തിനെ ഉന്മൂലനം ചെയ്യുമെന്ന് പ്രതിജ്ഞയെടുത്തിട്ടുള്ള ചില രാജ്യങ്ങള്‍ ഇ തിനെ രഹസ്യമായി പിന്തു ണയ്ക്കുന്നുണ്ട്. അല്ലാത്തിടത്തൊക്കെ ഇന്ന് സാത്താന്‍ സഭ നിരോധിച്ചിരിക്കുകയാണ്.

നിഗൂഢതയും നിയ മലംഘനവും നടത്തുന്ന സാത്താന്‍ സഭ ശരീരത്തില്‍ നി ന്ന് ആത്മാവിനെ സ്വതന്ത്രമാ ക്കുമ്പോഴാണ് കൊലപാതക ത്തിലെത്തുന്നത്. ശരീരത്തി ല്‍ നിന്ന് ആത്മാവിനെ സ്വത ന്ത്രമാക്കപ്പെടുമ്പോഴാണ് മ നുഷ്യ ജന്മം പൂര്‍ണ്ണമാകുന്ന തെന്ന് വിശ്വാസികളുടെ മ നസ്സില്‍ കുത്തിനിറയ്ക്കുന്നു. ഇതിനെ പ്രായോഗികമാക്കാ ന്‍ ശ്രമിക്കുമ്പോള്‍ അത് കൊലപാതകത്തിലേക്ക് എ ത്തിച്ചേരുന്നു. ഏതാനും വര്‍ ഷങ്ങള്‍ മുന്‍പ് അമേരിക്കയി ല്‍ ഒരു പെണ്‍കുട്ടി ഇത്തര ത്തില്‍ ഒരു കൊലപാതകം നടത്തിയത് വായിക്കുകയുണ്ടായി. സാത്താന്‍ സഭയില്‍ അംഗമായ ആ പെണ്‍കുട്ടി അതി ശക്തമായ പ്രേരണയാലാണ ത്രേ അങ്ങനെ ചെയ്തതത്രേ. സാത്താന്‍സഭയുടെ ഭീകരത ലോകം അറിയാന്‍ തുടങ്ങിയത് ആ കാലം തൊട്ടായിരുന്നത്രേ.

ഇന്ന് കേരളവും അതിന്റെ ഭീകരതയിലേക്ക് എത്തിക്കഴിഞ്ഞു. പാശ്ചാത്യരാ ജ്യത്ത് ഉടലെടുത്ത സാത്താ ന്‍സഭ ഇന്ന് കേരളത്തിന്റെ മണ്ണില്‍ വേരോടിക്കഴിഞ്ഞു യെന്നത് ഞെട്ടിപ്പിക്കുന്ന ഒരു വസ്തുത തന്നെയാണ്. അതിന്റെ ഭവിഷ്യത്ത് എത്രമാ ത്രം വലുതാണെന്ന് ഊഹി ക്കാവുന്നതേയുള്ളു. മയക്കു മരുന്നും അധാര്‍മ്മികതയും നിറഞ്ഞ ഒരു ലോകം അതായിരിക്കുന്നു.

കേരളത്തില്‍ സാത്താന്‍സഭ വേരുറപ്പിച്ചിട്ട് ഏതാനും വര്‍ഷങ്ങളായത്രെ. രഹസ്യമായി കേരളത്തില്‍ ഇ ത്രയും വര്‍ഷങ്ങള്‍ ആരാധന നടത്തിയ സാത്താന്‍സഭയെ കേരളത്തിന്റെ രഹസ്യാന്വേ ഷണ ഏജന്‍സിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ലത്രെ. എന്തുകൊണ്ടെന്നതിന് ഉത്തരമില്ല. രഹസ്യാന്വേഷണ ഏജന്‍ സിയുടെ കഴിവുകേടോ അതോ അവര്‍ നിര്‍ജ്ജീവമായ താണോ ഇതിനു കാരണം. ര ണ്ട് പതിറ്റാണ്ടു മുന്‍പ് കേരളത്തില്‍ മാവോയിസ്റ്റുകള്‍ തിരിച്ചു വരികയുണ്ടായി. അ വര്‍ കേരളത്തില്‍ ഉണ്ടെന്ന് കേരളാ പോലീസും അവരു ടെ രഹസ്യാന്വേഷണ ഏജന്‍സിയും അറിയുന്നത് ഒരിക്കല്‍ അവര്‍ പാലക്കാട് ജില്ലാ കളക്ടറെ ബന്തിയാക്കിയ പ്പോഴായിരുന്നു. എഴുപതുകളില്‍ മാവോയിസ്റ്റുകള്‍ കേ രളത്തില്‍ പിടിമുറുക്കിയപ്പോ ള്‍ അവരെ തുരത്തിയത് അന്നത്തെ പോലീസായിരുന്നു. എന്നാല്‍ അവര്‍ തിരിച്ചുവന്ന പ്പോള്‍ പിന്നീടുള്ള പോലീസോ അവരുടെ രഹസ്യാന്വേ ഷണ ഏജന്‍സിയോ അറിഞ്ഞില്ല. അതുപോലെയായി രുന്നു തടിയന്റവിട നസീര്‍ കേരളത്തില്‍ മുസ്ലീം തീവ്ര വാദം നടത്തിയെന്ന് പറഞ്ഞ പ്പോഴും. അതും നമ്മുടെ രഹസ്യാന്വേഷണ ഏജന്‍സിക്ക് കണ്ടെത്താന്‍ കഴിഞ്ഞില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തിലേറുമെന്ന് രഹ സ്യാന്വേഷണ ഏജന്‍സി തിര ഞ്ഞെടുപ്പിനു മുന്‍പ് സര്‍ക്കാ രിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുകയുണ്ടായി. ഫലം വന്നപ്പോള്‍ നേരെ മറിച്ചായി രുന്നു. രഹസ്യാന്വേഷണ വി ഭാഗം നാട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നത് അത് പരസ്യമായ ശേഷമാണെന്ന താണ് ഇതില്‍ വ്യക്തമാകുന്ന ത്. ഇനിയും ആരൊക്കെ ഏതൊക്കെ സംഘടനകളും പ്രസ്ഥാനങ്ങളും കേരളത്തില്‍ സൃഷ്ടിച്ചിട്ടുണ്ടെന്ന് അറിയ ണമെങ്കില്‍ അത് നാട്ടിലുള്ള വരെല്ലാം അറിഞ്ഞശേഷമാ യിരിക്കും രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തുക. നാടിനെ നശിപ്പിക്കാന്‍ വേണ്ടി യുള്ള ഇതുപോലെയുള്ള സംഘടനകളെക്കുറിച്ചും അ തിന്റെ അണിയറ പ്രവര്‍ത്തക രെക്കുറിച്ചെങ്കിലും രഹസ്യാ ന്വേഷണ വിഭാഗത്തിന് അറി യാന്‍ കഴിയണം. ഇല്ലെങ്കില്‍ അത് നാടിന് എത്ര ഭീഷ ണിയായി തീരുമെന്ന് പറ യാന്‍ കഴിയില്ല.

എന്തായാലും കേരളത്തില്‍ സാത്താന്‍സഭ സജീ വമായിക്കൊണ്ടിരിക്കുന്നുയെന്നതാണ് തിരുവനന്തപുരത്തു നടന്ന കൊലപാതകത്തില്‍ ക്കൂടി വ്യക്തമാകുന്നത്. നക്‌സലിസംപോലെ സാത്താ ന്‍സഭയേയും ശക്തമായ നടപടികള്‍ കൊണ്ട് നിരോധിക്കണമെന്ന് ഇപ്പോള്‍ ശക്ത മായി പല ഭാഗങ്ങളില്‍ നിന്നും ഉയരുന്നുണ്ട്. പ്രത്യേകിച്ച് മതനേതാക്കന്മാരുടെ ഭാ ഗത്തു നിന്നും. ക്രിസ്തുമത ത്തിനെതിരെയാണെങ്കിലും എല്ലാ മതത്തിനും എതിരായി ട്ടാണ് സാത്താന്‍സഭയുടെ കേരളത്തിലെ പ്രവര്‍ത്തനം.

അതുകൊണ്ടാണ് പല മതനേതൃത്വവും നിരോധ നവുമായി രംഗത്തു വന്നിരി ക്കുന്നത്. സാത്താന്‍സഭ വന്നാല്‍ അവരുടെ കഞ്ഞിയി ലായിരിക്കുമല്ലോ പാറ്റ വീഴുന്നത്. അവരുടെ കഞ്ഞികുടി യായിരിക്കുമല്ലോ മുടങ്ങുക. അതുകൊണ്ടാണ് അവര്‍ ഇതില്‍ ഏറെ വ്യാകുലരാകുന്ന ത്. എന്തായിരുന്നാലും സമൂ ഹത്തില്‍ പുഴുകുത്തലുകള്‍ ഉണ്ടാക്കുന്ന സംഘടനയാ ണെങ്കില്‍ അതിന് നിയന്ത്ര ണം ഉണ്ടാകണം. സമൂഹ ത്തെ നശിപ്പിക്കുന്ന സംഘട നകളാണെങ്കില്‍ അവയെ നി രോധിക്കുക തന്നെ വേണം. സമൂഹത്തെ തെറ്റായ ദിശയി ലേക്ക് നയിച്ച് നീര്‍ക്കയത്തി ല്‍ ആ സംഘടനകള്‍ തള്ളി യിടും നിരോധനവും നിയ ന്ത്രണവും ഉണ്ടായില്ലെങ്കില്‍ നക്‌സലൈറ്റും ഐ.എസ്സു മൊക്കെ അതിനുദാഹരണ ങ്ങളാണ്. തങ്ങളുടെ പാത സ്വീകരിക്കാത്തവരെ കൊ ന്നൊടുക്കിയ ചരിത്രമാണ് അവരില്‍ക്കൂടിയൊക്കെ പഠിക്കാനുള്ളത്. അങ്ങനെയൊ രവസ്ഥ കേരളത്തിലുണ്ടാവരുത്.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ (blessonhouston@gmail.com)

Credits to joychenputhukulam.com

Read more

ജനത്തെ വലയ്ക്കുന്ന ജനദ്രോഹ സമരങ്ങള്‍ എന്തിന്, ആര്‍ക്കുവേണ്ടി

ഹര്‍ത്താലെന്ന ജനദ്രോഹ സമരപരിപാടിക്ക് കേരളം ഒരിക്കല്‍ക്കൂടി സാക്ഷ്യം വഹിച്ചു. ഇക്കുറി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷമായിരുന്നു ഹര്‍ത്താലെന്ന കലാപരിപാടിക്ക് നേതൃത്വം നല്‍കിയത്. തിരുവനന്തപുരത്ത് നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു ഇക്കുറി ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താല്‍ വന്‍വിജയമായിരുന്നുയെന്ന് പ്രതിപക്ഷം അവകാശപ്പെടു കയുണ്ടായി. ഹര്‍ത്താല്‍ നി രോധിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം നടത്തി. എം.എം. ഹസ്സന്‍ കെ.പി.സി.സി.യുടെ താല്ക്കാലിക പ്രസിഡന്റായിരിക്കുമ്പോഴാണ് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന പ്രതിപക്ഷം ഹര്‍ത്താലുമായി രംഗത്തുവന്നത് ഒരു വിരോദാഭാസമായി ആരും കരുതരുത്. കാരണം അതാണ് രാഷ്ട്രീയം നിലനില്‍പ്പിനുവേണ്ടിയും പേരിനും പ്രശസ്തിക്കും വേണ്ടി നിലപാടുകള്‍ മാറ്റാം മാറ്റിപ്പറയാം. അതാണ് ആധുനിക രാഷ്ട്രീയം അല്ലെങ്കില്‍ പ്രായോഗിക രാഷ്ട്രീയം അങ്ങനെയുള്ളവരെ ഇന്ന് രാഷ്ട്രീയത്തില്‍ നിലനില്‍ക്കൂ.

അങ്ങനെ ഹര്‍ത്താല്‍ എതിര്‍ത്തവരും ഹര്‍ത്താല്‍ നടത്തിക്കൊണ്ട് കേരളത്തില്‍ ഹര്‍ത്താലെന്ന സമര കലാപരിപാടി തുടര്‍ന്നുകൊ ണ്ടേയിരിക്കുകയാണ്. ആര് ചത്താലും ആരെ കൊന്നാലും എവിടെ നടന്നാലും എന്തിനായാലും ഏതിനായാ ലും കേരളത്തില്‍ ഹര്‍ത്താലെന്ന സമര കലാപരിപാടി നടന്നുകൊണ്ടേയിരിക്കും. അതിന് പാര്‍ട്ടികളുടെ വലുപ്പ ചെറുപ്പമില്ല. ലക്ഷങ്ങള്‍ അനുയായികളുള്ള ദേശീയ പാ ര്‍ട്ടികള്‍ക്കും രണ്ടോ മൂന്നോ പേരുള്ള ഈര്‍ക്കില്‍ പാര്‍ട്ടിക ള്‍ക്കും കേരളത്തില്‍ ഹര്‍ത്താല്‍ നടത്താം. അനുയായികളുടെ സംഘബലം ഹര്‍ത്താല്‍ നടത്താന്‍ ഇവര്‍ക്കൊന്നും വേണ്ട. ആരു നടത്തിയാലും കേരളത്തില്‍ ഹര്‍ത്താല്‍ വന്‍ വിജയമായിരി ക്കും. നീര്‍ക്കോലി കടിച്ചാലും അത്താഴം മുടങ്ങുമല്ലോയെന്നു പറയുന്നതുപോലെ ഒരു സാദാ പ്രവര്‍ത്തകന്‍ മതി ഹര്‍ത്താലില്‍. എന്ത് അതിക്രമവും കാട്ടാന്‍ ഒരു കല്ലു കൊണ്ട് ലക്ഷങ്ങള്‍ മുതല്‍ മുടക്കിയ വ്യാപാരസ്ഥാപനം തകര്‍ക്കാം ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ എറിഞ്ഞുടയ്ക്കാം ഒരു ജീവന്‍ തന്നെയെടുക്കാം. മനുഷ്യന് കേരളത്തില്‍ അത്രയ്‌ക്കൊന്നും വിലയില്ലെങ്കിലും അവ രെ ആശ്രയിക്കുന്നവര്‍ക്ക് അവര്‍ നഷ്ടപ്പെട്ടാല്‍ ഒരു നഷ്ടം തന്നെയാണ്. ഈ കാരണ ങ്ങള്‍കൊണ്ടാണ് കേരളത്തി ല്‍ ആര് ഹര്‍ത്താല്‍ നടത്തിയാലും വിജയിക്കുന്നത്. ഹര്‍ത്താല്‍ നടത്തുന്നവര്‍ എന്ത് അതിക്രമം നടത്തിയാലും കാര്യമായ നടപടികളൊന്നും തന്നെ അധികൃതര്‍ എടുക്കാത്തതുകൊണ്ട് ഹര്‍ത്താലു കാര്‍ക്ക് ആരുടെ മേലും കുതിരകയറാനും എന്ത് നാശനഷ്ടം വരുത്താനും കഴിയുന്നു. ജീവനെ ഭയമുള്ളതു കൊണ്ട് ഹര്‍ത്താല്‍ ദിവസം ആരും പുറത്തിറങ്ങാറുമില്ല. അതുകൊണ്ടുതന്നെ ഹര്‍ ത്താല്‍ ആരു നടത്തിയാലും പരാജയമാവാറില്ല. ഇതാണ് സത്യമെന്നിരിക്കെ അത് വളച്ചൊടിച്ച് തങ്ങളുടെ മിടുക്കുകൊണ്ടും ജനങ്ങള്‍ തങ്ങളെ പിന്തുണയ്ക്കുമെന്ന് വ്യാഖ്യാനിച്ചുകൊണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ അത് തങ്ങളുടെ വിജയമായി കരുതുന്നു.

കാലഹരണപ്പെട്ട ഈ സമരമുറയോട് സാധാരണക്കാരായ ജനങ്ങള്‍ക്ക് അറപ്പും വെറുപ്പുമാണ്. കാരണം ഇതില്‍ ഏറ്റവുമധികം കഷ്ടപ്പെടുന്നത് സാധാരണക്കാരായ ജനങ്ങളാണ്. അവരാണ് ഹര്‍ത്താല്‍ ദിനത്തില്‍ വല യുന്നത്. ഇന്ത്യയ്ക്ക് സ്വാത ന്ത്ര്യം കിട്ടാനും ബ്രിട്ടീഷുകാരെ ഇന്ത്യന്‍ മണ്ണില്‍ നിന്നു തുരത്തുവാനും വേണ്ടി ആവിഷ്ക്കരിച്ച സമര മുറയിലെ ഒരി നമായിരുന്നു ഹര്‍ത്താല്‍. മറ്റൊന്നായിരുന്നു ബന്ദ്. രണ്ട് പതിറ്റാണ്ടുകള്‍ക്കു മുന്‍പ് പൊതുതാല്പര്യ ഹര്‍ജി പരിഗണിച്ച് കേരളാ ഹൈക്കോടതി ബന്ദ് എന്ന അതിക്രൂരമാ യ സമരമുറ കേരളത്തില്‍ നിരോധിച്ചു. ഇന്ത്യയില്‍ ബന്ദു നിരോധിച്ച ആദ്യസംസ്ഥാനമാണ് കേരളം. അതിനെ തുടര്‍ന്ന് സുപ്രീംകോടതിയും ബന്ദ് നിരോധിച്ചു.

ബന്ദ് നിരോധിച്ച പ്പോള്‍ ജനം അതിയായി ആശ്വസിച്ചു. എന്നാല്‍ അത് അധികകാലം നീണ്ടുനിന്നില്ല. ബന്ദിനെ പഴയ കുപ്പിയില്‍ നിന്നെടുത്ത് പുതിയ കുപ്പി യിലാക്കി ഹര്‍ത്താലെന്ന മാറ്റം വരുത്തി. ബന്ദുണ്ടായിരുന്ന കാലത്ത് ഹര്‍ത്താല്‍ നട ത്തിയാല്‍ കടകമ്പോളങ്ങളോ പൊതുവാഹനങ്ങളോ ഇല്ലാതാകുകയുണ്ടായിരുന്നുള്ളു. സ്വന്തമായി വാഹനമുള്ള വ്യക്തികള്‍ക്ക് യാത്ര ചെ യ്യാന്‍ കഴിയുമായിരുന്നു. ആം ബുലന്‍സ്, വിവാഹ പാര്‍ട്ടികളുടെ വാഹനങ്ങള്‍ തുടങ്ങി അത്യാവശ്യം വാഹനങ്ങള്‍ അന്ന് ഹര്‍ത്താല്‍ ദിനത്തില്‍ ഓടുമായിരുന്നു. ബന്ദ് നിരോ ധിച്ച് ഹര്‍ത്താല്‍ വന്നപ്പോള്‍ ബന്ദിനേക്കാള്‍ തീവ്രത ഹര്‍ത്താലിനു വന്നു. അല്ലെങ്കില്‍ വരുത്തി. ഇതിനേക്കാള്‍ ഭേദം ബന്ദു തന്നെയായിരുന്നു. ബ്രിട്ടീഷുകാരെ തുരത്താന്‍ വേണ്ടി ആവിഷ്ക്കരിച്ച ഈ സമരമുറ അവരുപോയി പ തിറ്റാണ്ടുകഴിഞ്ഞിട്ടും ഇന്നും നിലനില്‍ക്കുമ്പോള്‍ ഒരു ചോദ്യം ഇനിയും ആരെ തുരത്താന്‍ വേണ്ടിയെന്ന്. ഭര ണവര്‍ക്ഷത്തിനെതിരെ അവരു ടെ തെറ്റായ നടപടികള്‍ക്കെ തിരെയാണ് പ്രതിഷേധങ്ങളും പ്രകടനങ്ങളും പ്രതിരോ ധങ്ങളുമുള്‍പ്പെടെയുള്ള സമര പരിപാടികള്‍ നടത്താറുള്ള ത്. അതായത് അത് തീര്‍ത്തും ജനത്തിനുവേണ്ടിയാണ്. അതുമാത്രമല്ല അത് അധികാരവര്‍ക്ഷത്തെ അതില്‍ നിന്ന് പിന്‍തിരിപ്പിക്കാനും വേണ്ടിയാണ്.

ഹര്‍ത്താലുള്‍പ്പെടെയുള്ള സമരമാര്‍ക്ഷങ്ങളെല്ലാം തന്നെ ജനത്തിനുവേണ്ടിയാണെങ്കിലും അതില്‍ ബലിയാടാകുന്നത് ഈ ജനം തന്നെയാണ്. അവരാണ് അതില്‍ വലയുന്നത്. ഒരു മുന്നറിയിപ്പുമില്ലാതെ ഒരു അടിയന്തിര ഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയാണ് പല രാഷ്ട്രീയപാര്‍ട്ടികളും കേരളത്തില്‍ ചെയ്യുന്നത്. ചുരുക്കം ചില ഹര്‍ത്താലുകള്‍ മാത്രമെ മുന്‍കൂട്ടി നടത്താറുള്ളു. മുന്നറിയിപ്പില്ലാതെ നടത്തുന്ന ഹര്‍ത്താലുകള്‍ എത്ര ബുദ്ധിമുട്ടുണ്ടാക്കുന്നുയെന്ന് അത് അനുഭവിച്ചവര്‍ക്കെ അ റിയൂ. അപ്രതീക്ഷിത ഹര്‍ത്താലില്‍ വിവാഹം വരെ മുടങ്ങിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിവാഹമുള്‍പ്പെടെയു ള്ള ചടങ്ങുകള്‍ നേരത്തെ തീരുമാനിച്ചതായതു കൊണ്ട് അപ്രതീക്ഷിത ഹര്‍ത്താലു ണ്ടായാല്‍ അത് എങ്ങനെ നടത്തണമെന്ന് അറിയാതെ വീട്ടുകാരും ബന്ധപ്പെട്ടവരും വെന്തുരുകാറുണ്ട്. ഒരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞായാല്‍ അത് എത്രയെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ല. അതില്‍ എത്രയാണ് നഷ്ടമുണ്ടാകു കയെന്നത് മറ്റൊരു കാര്യമാണ്. അങ്ങനെ ആ പട്ടിക അങ്ങ് നീണ്ടുപോകുന്നുയെന്ന താണ് ഒരു സത്യം.

അപ്രതീക്ഷിത ഹര്‍ത്താല്‍ ബാധിക്കുന്നത് യാത്ര ചെയ്യുന്നവരെയാണ്. കേരളത്തിലേക്ക് യാത്ര ചെയ്യുന്ന വരും കേരളത്തില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവ രും അതില്‍ കഷ്ടതയനുഭവിക്കും.
അമേരിക്കയുള്‍പ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഉള്ളവര്‍ രണ്ട് ദിവസത്തോളം വിമാനയാത്രയുള്ളവരും ഡല്‍ഹി പോലുള്ള വടക്കെ ഇ ന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ടും മൂന്നും ദിവസം ട്രെയിന്‍ യാത്ര ചെയ്യുന്നവരും ഹര്‍ത്താലാണെന്നറിയുന്നത് കേരളത്തിലെത്തി ക്കഴിഞ്ഞാണെങ്കില്‍ ഉണ്ടാകു ന്ന ബുദ്ധിമുട്ട് എന്താണെന്ന് അതനുഭവിച്ചവര്‍ക്ക് ഊഹി ക്കാവുന്നതേയുള്ളു. അതിനേക്കാള്‍ ദുരിതമാണ് കേര ളത്തില്‍ നിന്ന് പുറത്തേക്ക് യാത്ര ചെയ്യുന്നവരുടെ അവ സ്ഥ. അപ്രതീക്ഷിത ഹര്‍ത്താ ല്‍ പ്രഖ്യാപിച്ച് വീട്ടിലിരുന്ന് കുടുംബത്തോടൊപ്പം ആ ഘോഷവേളകളേക്കാള്‍ വലിയ ആഘോഷം നേതാക്കന്മാര്‍ നടത്തുമ്പോള്‍ പിറ്റെ ദിവസമെ ഹര്‍ത്താലിനു മുന്‍പ് വിമാനത്താവളങ്ങളിലും റെയില്‍വെ സ്റ്റേഷനുകളിലും എത്താന്‍വേണ്ടി നെട്ടോട്ടമോടുകയാണ് സാധാരണക്കാരായ ജനങ്ങള്‍. അങ്ങനെ നിര വധി കഷ്ടപ്പാടുകളാണ് ഹര്‍ ത്താല്‍ എന്ന ഈ ജനകീയ സമരപരിപാടിയില്‍ ജനത്തിനുണ്ടാകുന്നത്. ഇത്രയേറെ ദുരിതം ജനത്തിനുണ്ടാകുന്ന ഒരു സമരം വേറെ ഉണ്ടോയെന്നു സംശയമാണ്.

ഏതാനും നാളുകള്‍ ക്ക് മുന്‍പ് അമേരിക്ക സന്ദര്‍ശിച്ച കേരളത്തിലെ ഒരു ലോകസഭാംഗത്തോട് ഒരു പരിപാടിയില്‍ പങ്കെടുത്ത പ്പോള്‍ എന്തിനിങ്ങനെയൊരു ഹര്‍ത്താല്‍ എന്ന സമരം ജനത്തെ ബുദ്ധിമുട്ടിക്കാനായി നടത്തുന്നുയെന്ന് ചോദിക്കു കയുണ്ടായി.

ജനത്തിനുവേണ്ടിയാണ് ഇതൊക്കെയെന്നും സമരം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അവകാശമാണെന്നുമാണ്. അതംഗീകരിക്കുന്നു. ജനാധിപത്യ രാജ്യത്ത് ജനകീയ സമരങ്ങള്‍ നടത്തുക സാധാര ണമാണ്. പ്രതികരിക്കാനും പ്രതിഷേധിക്കാനും പ്രതിരോ ധിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അവകാശമുണ്ട്. അ തുപോലെ തന്നെ ജനത്തിനും ആ ജനാധിപത്യ രാജ്യ ത്തില്‍ ചില അവകാശങ്ങള്‍ ഉണ്ട്. അതിലൊന്നാണ് സഞ്ചാരസ്വാതന്ത്ര്യം. ആ സഞ്ചാരസ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഹ ര്‍ത്താലില്‍ക്കൂടി രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടന കളും നടത്തുന്നത്. അങ്ങനെ കടന്നുകയറ്റം നടത്തിയപ്പോ ഴാണ് ബന്ദ് കോടതി നിരോ ധിച്ചത്. സമരങ്ങള്‍ നടത്തി അണികളെ ആവേശം കൊ ള്ളിച്ചെങ്കില്‍ മാത്രമെ രാഷ്ട്രീയ നേതാക്കന്മാര്‍ക്ക് നില നില്‍പുള്ളു. എങ്കില്‍ മാത്രമെ അവര്‍ക്ക് അധികാരം പിടിച്ച ടക്കാന്‍ കഴിയൂ. ദൈവകോപമെന്നും ശാപമെന്നും പറഞ്ഞ് വിശ്വാസികളെ ഭയപ്പെടുത്തി അവരുടെ സമ്പാദ്യം വഴിപാ ടും കാണിക്കയായും തട്ടിയെടുക്കുന്ന മതനേതാക്കന്മാ രെപ്പോലെയാണ് സമരങ്ങള്‍ നടത്തുന്ന നേതാക്കന്മാരും. ജനത്തിനുവേണ്ടിയെന്ന് പുറമെ പറയുന്നെങ്കിലും അത് അ വരുടെ അന്നത്തിനും അധികാരത്തിനുമാണെന്നതാണ് സത്യം. അണികളെ ഇളക്കിമറിക്കാന്‍ ആവേശം കൊള്ളി ക്കാന്‍ കഴിയാത്ത സമരങ്ങള്‍ നടത്താത്ത രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് നിലനില്‍പ്പില്ലെന്നതു മാത്രമാണ് ഹര്‍ത്താലിനും അക്രമസമരങ്ങള്‍ക്കും കാരണം. അത് അങ്ങേയറ്റം ജനദ്രോഹമാണെ ന്നതാണ് മറ്റൊരു സത്യം. ഈ സമര ങ്ങള്‍ ആഹ്വാനം ചെയ്യുന്ന ഒരു നേതാവിനോ കുടുംബത്തിനോ ഇതുകൊണ്ട് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായ ചരിത്രം കേരളത്തിലില്ല. ഒരു നേതാവിന്റെയെങ്കിലും മക്കളുടെ വിവാഹമോ മറ്റു ചടങ്ങുകളോ മാറ്റി വച്ചിട്ടുമില്ല. ചടങ്ങുമാറ്റി വയ്ക്കുന്നതിനുപകരം ഹര്‍ത്താല്‍ മാറ്റി വയ്പിച്ച ചരിത്രമുണ്ട്.

അപ്പോള്‍ ബുദ്ധി മുട്ട് എല്ലാം ജനത്തിനു നല്‍കി എന്തിനിങ്ങനെയൊരു ജനകീയ സമരം നടത്തുന്നു. സഞ്ചാരസ്വാതന്ത്ര്യം പോലും ഹനിക്കുന്ന ഈ ജനകീയ സമരംകൊണ്ട് നാം എന്തു നേടുന്നു. ജനം ഇത്തരം സമരത്തെ എതിര്‍ക്കുക തന്നെ വേണം.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ blessonhouston@gmail.com

Credits to joychenputhukulam.com

Read more

കാണേണ്ടതു കാണാനോ പറയേണ്ടത് പറയാനോ ചാനലുകളില്ലാത്ത കേരളം

അശ്ലീലം പറഞ്ഞുയെന്ന് ആരോപിക്കുന്ന മന്ത്രി യാണോ തെറ്റു ചെയ്തത് ആ മന്ത്രിയെ കുടുക്കാന്‍ വേണ്ടി അശ്ലീല സംഭാഷണങ്ങള്‍ നടത്തിയെന്നാരോപിക്കുന്ന ചാനലാണോ തെറ്റു ചെയ്തത്. അശ്ലീല ഫോണ്‍ സം ഭാഷണത്തിന്റെ പേരില്‍ കേരളം വിവാദത്തിന്റെ തീച്ചൂള യില്‍ കിടന്ന് ഉരുകുമ്പോള്‍ ഈ ചോദ്യത്തിനുത്തരം പറ യാനാകാത്ത അവസ്ഥയാണ്. കാരണം അമ്മയെ തല്ലിയാലും ആരെങ്കിലുമൊക്കെ ആ രുടെയെങ്കിലുമൊപ്പമുണ്ട്. ഒരു കാര്യം ജനം മടികൂടാതെ പറയുന്നു. ചാനലുകള്‍ കൊണ്ടും രാഷ്ട്രീയക്കാരെ കൊണ്ടും അവര്‍ക്ക് യാതൊരു പ്രയോജനവുമില്ലായെന്ന്.

കാണേണ്ടതു കാണാനോ പറയേണ്ടത് പറയാനോ കേരളത്തില്‍ ഒരു ചാനലുമില്ല. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന യാതൊരു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാനോ അതേക്കുറിച്ച് ചര്‍ച്ച ചെയ്യാനോ അല്ല ചാനലുകള്‍ക്ക് താല്പര്യം ആര്‍ക്കും വേണ്ടാത്ത കാര്യത്തെ ക്കുറിച്ച് ആവശ്യമില്ലാതെ ചര്‍ച്ചകള്‍ നടത്താനും ആളെ മുഷിപ്പിക്കുന്ന അന്തി ചര്‍ച്ച കളുമാണ് കേരളത്തിലെ ചാനലുകള്‍ നടത്തുന്നത്.

കാതലായ കാര്യങ്ങളെക്കുറിച്ച് നടത്തിയ എന്ത് പരിഹാരമാണ് കേരളത്തി ലെ ചാനലുകള്‍ നടത്തിയിട്ടുള്ളത്. അഴകു കണ്ട് അപ്പനെ വിളിക്കുന്നവരെന്നോ സായിപ്പിനെ കാണുമ്പോള്‍ കവാത്തു മറക്കുന്നവരോ മാത്രമാണ് ഇന്ന് കേരളത്തിലെ ചാനലുകള്‍ എന്ന് പറയേണ്ടിയിരിക്കുന്നു. കാണേണ്ടതു കാണാറില്ല. കേള്‍ക്കേണ്ടത് കേ ള്‍ക്കാറില്ല. അതാണ് കേരളത്തിലെ ചാനലുകള്‍ എന്ന് പറയാം. തൊഴിലുടമയുടെ അവഗണനയിലും അടിച്ചമര്‍ത്തലിലും പ്രതിഷേധിച്ച് തൃ ശ്ശൂരില്‍ ഒരു പറ്റം തൊഴിലാ ളികള്‍ ദിവസങ്ങളോളം അവകാശസമരങ്ങള്‍ നടത്തിയത് കേരളത്തിലെ ഒരു ചാനലും കണ്ടില്ല. കണ്ടിട്ടും കാണാ ത്തതുപോലെ നടന്നു. തിരുവനന്തപുരത്ത് ഹോസ്പിറ്റലിന്റെ മുകളില്‍ നിന്ന് ഒരു വിദ്യാര്‍ത്ഥി ചാടി ആത്മഹത്യ ചെയ്യുകയുണ്ടായി. ആ ഹോസ്പിറ്റലിലെ നേഴ്‌സിംഗ് സ്കൂളില്‍ പഠിച്ചിരുന്ന ആ കുട്ടി അവിടുത്തെ അധികാരികളുടെ മാനസിക പീഡനം സഹിക്കാതെയാണ് ആത്മഹ ത്യ ചെയ്തതെന്നാണ് പറയപ്പെടുന്നത്. അതിനെതിരെ ജ നരോക്ഷമാളിക്കത്തിയിട്ടും ഒരു ചാനലും ഒരു ചര്‍ച്ചയും നടത്താന്‍ തയ്യാറായില്ല. തൃശ്ശൂരില്‍ ചന്ദ്രബോസ് എന്ന സെക്യൂരിറ്റി ജീവനക്കാരന്‍ കൊല്ലപ്പെട്ടിട്ടും അതിനെതിരെ പ്രതിഷേധിക്കാനോ പ്രതികരിക്കാനോ എന്തിന് ഒരു വാര്‍ത്തപോലുമിടാന്‍ ഇവിടുത്തെ ചാനലുകള്‍ക്ക് താല് പര്യമില്ലായിരുന്നു. ദിവസങ്ങള്‍ കഴിഞ്ഞിട്ട് ഒരു ചെറിയ വാര്‍ത്തയില്‍ അത് അടങ്ങു കയാണുണ്ടായത്.

കൊച്ചിയിലും മറ്റ് നഗരങ്ങളിലുമുള്ള വന്‍കിട ആശുപത്രികളില്‍ ജോലി ചെയ്തിരുന്ന നഴ്‌സുമാര്‍ കു റേക്കാലങ്ങള്‍ക്കു മുന്‍പ് അവകാശ സമരങ്ങള്‍ നടത്തുകയുണ്ടായി. ലക്ഷങ്ങള്‍ ശമ്പളം കിട്ടാന്‍ വേണ്ടിയായിരു ന്നില്ല മറിച്ച്് അല്പം മെച്ചമായി ജീവിക്കാന്‍ വേണ്ടി അല്പസ്വല്പം ശമ്പള വര്‍ദ്ധന വിനായി ദിവസങ്ങളോളം സമരം ചെയ്തിട്ടും ആ സമരം അടിച്ചമര്‍ത്താന്‍ മാനേജ്‌മെന്റ് ഗുണ്ടകളെ വിട്ട് മര്‍ദ്ദിച്ചിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ ഒരു തുറന്ന ചര്‍ച്ചയും നടത്തിയിട്ടില്ല. എന്തിന് ഒരു വാ ര്‍ത്തപോലും ഇടാന്‍ ധൈര്യം കാട്ടിയിട്ടില്ല. അതു മാത്രമല്ല ഭക്ഷ്യവസ്തുക്കളില്‍ മാരകമായി വിഷം ചേര്‍ത്ത് പായ്ക്കറ്റുകളിലാക്കി വിതരണം ചെയ്തിരുന്ന വ്യവസായ സ്ഥാപനത്തിന്റെ കള്ളക്കളി കള്‍ ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ അനുപമ ഐ.എ.എസ്. കണ്ടെത്തിയിട്ടുപോലും അത് വാര്‍ത്തയാക്കാനോ ചര്‍ച്ച ചെയ്യാനോ ഉള്ള ധൈര്യമോ സാമാന്യ മര്യാദയോ പോലും കാണിക്കാന്‍ കേരളത്തിലെ മാധ്യമങ്ങളോ അവരുടെ ഇത്തിള്‍ കണ്ണികളായ ചാനലുകളോ തയ്യാറിയില്ല. കോടികള്‍ പരസ്യത്തിനായി നല്‍കുന്നവരുടെ നന്ദിയുള്ള നായക്കളായി മിക്ക ചാനലുകളും മാറിയെന്നായിരുന്നു അന്ന് വിമര്‍ശനം. നിങ്ങള്‍ പകച്ചു നിന്നിടത്ത് നിങ്ങള്‍ പൂഴ്ത്തി വച്ചിടത്ത് സോഷ്യല്‍ മീഡിയ ധൈര്യം കാട്ടി എല്ലാം പുറം ലോകത്തെത്തിച്ചു.

പണത്തിനു മീതെ പരുന്തല്ല ചാനലുകള്‍ പോലും പറക്കില്ലെന്ന് നിങ്ങളുടെ ചാനല്‍പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തെളിയിച്ചു. നിലവാ രമില്ലാത്ത സീരിയലുകളും തട്ടുപൊളിപ്പന്‍ വാര്‍ത്തകളുമായി കേരളത്തിലെ കാക്കതൊള്ളായിരം ചാനലുകള്‍ രംഗത്തു വന്നപ്പോള്‍ അവരെ ജനം തിരസ്ക്കരിച്ചു. അത് ചാനലുകളുടെ നിലനില്‍പ്പിനെ തന്നെ ബാധിച്ചു. അത് തരണം ചെയ്യാന്‍ ഓരോരോ തന്ത്രങ്ങളുമായി ചാനലുകള്‍ ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. അതിലൊന്നാണ് ഇപ്പോള്‍ വിവാദമായിരി ക്കുന്ന അശ്ലീല വീഡിയോ സംഭാഷണവും റേറ്റിംഗിനാ യും നിലനില്‍പ്പിനായും നിങ്ങള്‍ കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍ ആര്‍ക്കുവേണ്ടി എന്തിനുവേണ്ടി. ഇതൊക്കെ കാണുമ്പോള്‍ ജനത്തിന് അ റപ്പും വെറുപ്പുമാണുണ്ടാകു ന്നതെന്ന് അറിയാത്തവര്‍ നി ങ്ങള്‍ മാത്രമാണ്. ഇക്കിളിപ്പെ ടുത്തുന്ന സിനിമകളേക്കാള്‍ തരംതാണ രീതിയിലുള്ള പ്ര വര്‍ത്തനം മഹത്തായ മാധ്യമപ്രവര്‍ത്തനത്തിനു തന്നെ അപമാനമാണ്. സ്വന്തം നിലനില്‍പ്പിനുവേണ്ടി അന്യന്റെ അടുക്കളയില്‍ കയറിയിറങ്ങി സ്വയം നാറുന്നതിനേക്കാള്‍ നല്ലത് ഇതൊക്കെ പൂട്ടിക്കെട്ടി പുറത്തുപോകുന്നതാണ്. നാറ്റിക്കുന്ന കഥകള്‍കൊണ്ട് നാറിയ ചാനലുകള്‍ രംഗ ത്തുവരുമ്പോള്‍ അവയെ വി മര്‍ശിച്ചുകൊണ്ട് നല്ല പിള്ള ചമയുന്ന മറ്റ് ചാനലുകള്‍ രംഗത്തു വരുമ്പോള്‍ അറിയാതെ തോന്നിപ്പോകുന്നത് വാസവദത്ത മഗ്ദലേനയെ വിമര്‍ശിക്കുന്നതു പോലെ യാണ്.

യു.ഡി.എഫ്. ഭരണ കാലത്ത് ഒരു മന്ത്രിയുടെ കസേര തെറിപ്പിക്കാന്‍വേണ്ടി ആ മന്ത്രിയുടെ പാര്‍ട്ടിയില്‍ പ്പെട്ട അന്നത്തെ ഒരു വനിത എം.എല്‍.എ. കേരളത്തിലെ ഒരു ചാനലുമായി ചേര്‍ന്ന് നടത്തിയ കഥകള്‍ ജനം മറന്നു കാണില്ല. അന്നു തൊട്ടു തുടങ്ങിയതാണ് ചാനലുക ളുടെ നെറികെട്ട പ്രവര്‍ത്തി കള്‍. ന്യൂസിന് റേറ്റിംഗ് കൂ ട്ടാനും ചാനല്‍ ജനശ്രദ്ധ പിടിച്ചുപറ്റാനും ഏതറ്റം വരെ പോകാനും കേരളത്തിലെ ചാനലുകള്‍ ശ്രമിക്കുന്നുണ്ട്. അവര്‍ ഇപ്പോള്‍ പ്രതിസ്ഥാ നത്തു നില്‍ക്കുന്ന ചാനലി നെ കുറ്റപ്പെടുത്തുന്നത് കാണുമ്പോള്‍ തോന്നുക സ്വന്തം കണ്ണില്‍ തടിക്കഷണം ഇരുന്നിട്ട് അന്യന്റെ കണ്ണിലെ കരട് എടുക്കാന്‍ ശ്രമിക്കുന്നു യെന്നതാണ്.

സ്വയം നാറുകയും മറ്റുള്ളവരെ നാറ്റിക്കുകയും ചെയ്യുന്നവരാണ് മലയാളക്കരയെ മലീമസപ്പെടുത്തി ക്കൊണ്ടിരിക്കുന്ന ചാനലുകള്‍ എന്നതാണ് പരക്കെയുള്ള വിമര്‍ശനം. അതില്‍ ആരും പിന്നോട്ടല്ല. സമൂഹത്തിലെ തിന്മകളെ പുറത്തുകൊ ണ്ടുവരികയും ജനങ്ങളുടെ ന്യായമായ ആവശ്യങ്ങളും ആവലാതികളും അധികാരി കളുടെ മുന്നില്‍ എത്തിക്കാന്‍ മാധ്യമങ്ങള്‍ക്ക് കഴിയണം. അപ്പോള്‍ മാത്രമെ ജനങ്ങള്‍ മാധ്യമങ്ങളെ അംഗീകരിക്കു കയുള്ളു. ഇക്കിളിപ്പെ ടുത്തുന്ന വാര്‍ത്തകള്‍ കാ ണാന്‍ ചില ഞരമ്പുരോഗികളെ കാണൂയെന്ന് ചാനലുകളും ഓര്‍ക്കേണ്ടതാണ്.

റേറ്റിംഗ് കൂട്ടാന്‍വേണ്ടി ഇത്തരം കുതന്ത്ര മാര്‍ക്ഷങ്ങള്‍ സ്വീകരിക്കുന്ന ചാനലുകള്‍ കേരളത്തിന് അപമാനമാണ്. എന്നാല്‍ അതിനേക്കാ ള്‍ അപമാനമാണ് ഇവരുടെയൊക്കെ വലയില്‍ വീഴുന്ന രാഷ്ട്രീയ നേതാക്കന്മാരും ജനപ്രതിനിധികളും ഭരണകര്‍ ത്താക്കളും. അഴിമതിയും സ ്വജനപക്ഷപാതവുമായിരുന്നു നമ്മുടെ രാഷ്ട്രീയനേതാക്ക ന്മാരുടെയും ജനപ്രതിനിധി കളുടേയും ഇടവും വലവുമെങ്കില്‍ ലൈംഗീകാരോപണ ങ്ങളും സ്ത്രീ പീഡനക്കേസുകളും മുന്നിലും പുറകിലുമായിട്ടുണ്ട്. ജനങ്ങളെ രാഷ്ട്രീ യത്തിന്റെ പേരില്‍ ഞെക്കി പ്പിഴിയുകയും അധികാരം കി ട്ടിയാല്‍ ആവശ്യത്തിലധികം അഴിമതിയില്‍ കൂടി സര്‍ക്കാ രില്‍ നിന്നും അല്ലാതെയും അകത്താക്കുന്ന ഇരിക്കുന്ന കസേരയുടെ മഹത്വം പോ ലും മറന്നാണ് പ്രവര്‍ത്തിക്കുന്നതെന്നു തന്നെ പറയാം.
അഴിമതിക്കാരായിട്ടായിരുന്നു ഏതാനും നാളുകള്‍ക്ക് മുന്‍പുവരെ കേരളത്തിലെ രാഷ്ട്രീയ നേതാക്കളേയും ജനപ്രതിനിധികളേയും മുദ്ര കുത്തിയിരുന്നതെങ്കില്‍ ഇ പ്പോള്‍ അവരുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ക്കൂടി ചാര്‍ത്തപ്പെട്ടു സ്ത്രീലംബ ടരെന്ന്. അവരും നാടിനെ ഉ ദ്ധരിക്കാനും ജനങ്ങള്‍ക്കുവേ ണ്ടി ജീവിതം ഉഴിഞ്ഞുവച്ച വരാണ്.

മാധ്യമധര്‍മ്മം മറന്ന് പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവ ര്‍ത്തകരെപ്പോലെയാണ് സംശുദ്ധിയില്ലാത്ത ഇപ്പോഴത്തെ നേതാക്കളുമെന്ന് അവരുള്‍ പ്പെടുന്ന അശ്ലീല കഥകളും അവിശുദ്ധ ബന്ധങ്ങളും പുറ ത്തുവരുമ്പോള്‍ തുറന്നു കാട്ടുന്നത്. രാഷ്ട്രധര്‍മ്മമില്ലാത്ത രാഷ്ട്രീയ പ്രവര്‍ത്തകരും ജനനന്മയെന്തെന്നറിയാത്ത പൊതുപ്രവര്‍ത്തകരും കേരള ത്തെ മാനം കെടുത്തുന്നു യെന്നു തന്നെ പറയാം. അധികാരത്തിനകത്തും പുറത്തും അരുതാത്തതെല്ലാം ചെയ്യാന്‍ യാതൊരു മടിയുമി ല്ല. കാരണം പിടിക്കപ്പെട്ടാല്‍ അത് ഒരാരോപണമായി മാത്രമൊതുക്കാന്‍ ഇവര്‍ക്ക് ക ഴിയുമെന്നതുതന്നെ. ആരോ പണമെന്ന മഹത്തായ നാമം ഈ നേതാക്കളെയെല്ലാം മഹാന്മാരുമാക്കുന്നുയെന്നതാണ് സത്യം. പണ്ടാരോ പറഞ്ഞ തുപോലെ എല്ലാം ജനത്തി നുവേണ്ടിയാണെന്ന് ഓര്‍ ക്കുമ്പോള്‍ മാത്രമാണൊരാ ശ്വാസം. ഈ നേതാക്കന്മാ രും ജനപ്രതിനിധികളുമി ല്ലെങ്കിലും ജനത്തിന് യാതൊന്നും സംഭവിക്കുന്നില്ലായെ ന്നതാണ് മറ്റൊരു സത്യം. സ്വ ന്തം നേട്ടങ്ങള്‍ക്കുവേണ്ടിയും സുഖത്തിനുവേണ്ടിയും പ്രവ ര്‍ത്തിക്കുന്ന ഈ കൂട്ടരെയും ജനം വെറുക്കുന്നുയെന്നതാ ണ് ഒരു യാഥാര്‍ത്ഥ്യം. അത് മനസ്സിലാക്കാത്തവര്‍ ഇവര്‍ മാത്രമാണ്. ജനത്തിന്റെ ക ണ്ണില്‍ പൊടിയിട്ടുകൊണ്ട് അവരെ വിഡ്ഢികളാക്കി പ്രവര്‍ത്തിക്കുന്ന ആട്ടിന്‍ തോലിട്ട ജനസേവകരുടെ തോലുഴിഞ്ഞുകൊണ്ടിരിക്കുകയാണി പ്പോള്‍.

തൊലിക്കട്ടി കണ്ടാ മൃഗത്തിനേക്കാള്‍ കൂടുതലാ യതിനാല്‍ അതും അവര്‍ ക്കൊരലങ്കാരമാണ്. ഒരു വസ്തുതയുണ്ട് ഇതില്‍ ശരിയാര് തെറ്റാര് എന്നത്. ആരോപണത്തില്‍ ശരിയും തെ റ്റുമില്ല. ആരോപണം മാത്രം. അതില്‍ ആര്‍ക്കും പരിക്കുപറ്റില്ല. ആരും പതറുന്നുമില്ല.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ (blessonhouston@gmail.com)

Credits to joychenputhukulam.com

Read more

കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനം അസ്തമയത്തിലേക്കോ?

ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാനം മായ്ക്കപ്പെടുകയാണോ. ഇന്ത്യന്‍ രാഷ്ട്രീയ ത്തിലെ കോണ്‍ഗ്രസ്സ് എന്ന സൂര്യന്‍ അസ്തമിക്കുകയാണോ. ഈ അടുത്ത സമയത്ത് അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞടുപ്പിലെ വിധി നിര്‍ണ്ണയത്തിനു ശേഷമാണ് ഇങ്ങനെ ഒരു ചോദ്യം എങ്ങു നിന്നുമുയര്‍ന്നു തുടങ്ങിയത്. രണ്ട് സംസ്ഥാനങ്ങളില്‍ ബി. ജെ.പി.യും. ഒരിടത്ത് കോണ്‍ ഗ്രസ്സും മറ്റ് രണ്ടിടത്ത് ആര്‍ക്കും ഭൂരിപക്ഷമില്ലാതെയും വരികയുണ്ടായി. കേന്ദ്രത്തില്‍ അധികാരവും കൈയയച്ചു സഹായിക്കാന്‍ വ്യവസായികളു മുണ്ടായതുകൊണ്ട് ബി. ജെ.പി. കൈയ്യാല പുറത്തിരുന്ന തേങ്ങയെ തങ്ങളുടെ ഭാഗത്തേക്ക് തള്ളിയിട്ട് ബി.ജെ. പി. ആ രണ്ട് സംസ്ഥാനങ്ങ ളും തട്ടിപ്പറിച്ചെടുത്തുയെ ന്നാണ് പൊതുസംസാരം. എന്നാല്‍ അത് കോണ്‍ഗ്രസ്സിന് കൊടുത്ത അടിയായിട്ടാണ് അവരെ എതിര്‍ക്കുന്നവരുടെ അഭിപ്രായം. തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കിയിരുന്നെങ്കില്‍ ആ രണ്ട് സംസ്ഥാനങ്ങളും തങ്ങള്‍ക്കൊപ്പമാകുമെന്ന് കോണ്‍ഗ്രസ്‌പോലും പറ ഞ്ഞുതുടങ്ങിയിരിക്കുന്നു. ഇങ്ങനെ പോയാല്‍ കോണ്‍ഗ്രസ്സ് ഒന്നുമല്ലാതാകുമെന്നാണ് പലരുടേയും അഭിപ്രായം.

ഒന്നേകാല്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള കോണ്‍ഗ്രസ്സ് ഇന്ത്യയുടെ ജീവനാഡിയായിരുന്നു. കോണ്‍ഗ്രസ്സുകാരല്ലാത്തവരെ ഒരുത രം വെറുപ്പോടെയോ, അകല്‍ച്ചയോടെയോ ജനം കണ്ടിരുന്ന കാലമുണ്ടായിരുന്നു. അത്രകണ്ട് ജനമനസ്സുകളില്‍ കോണ്‍ഗ്രസ്സ് എന്ന പ്രസ്ഥാ നം ആധിപത്യം നേടിയിട്ടുണ്ട്. എന്നാല്‍ കാലം മാറിയ തനുസരിച്ച് കോണ്‍ഗ്രസ്സെന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി ഇല്ലാതാകുകയും ജനമനസ്സു കളില്‍ നിന്ന് അത് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയും ചെയ്യുന്നുവോ എന്ന് സംശ യിക്കേണ്ടിയിരിക്കുന്നു.

ഇന്ത്യ മുഴുവന്‍ പടര്‍ന്നുപന്തലിച്ച കോണ്‍ഗ്രസ്സെന്ന വടവൃക്ഷം ശിഖിരങ്ങള്‍ ഉണങ്ങി ഇലകൊഴിഞ്ഞ് ശക്തിക്ഷയിച്ചുകൊണ്ടിരിക്കുന്നു യെന്ന് പറയുക തന്നെ ചെയ്യാം. ഇന്ത്യയിലെ എല്ലാ സം സ്ഥാനങ്ങളിലും ഭരണമുണ്ടാ യിരുന്ന കോണ്‍ഗ്രസ്സ് ഇന്ന് ചുരുങ്ങി വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളിലായിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ ഈ ദുരവസ്ഥയ്ക്കു കാരണം നിരവധിയാണ്. അതില്‍ ഒന്ന് പ്രസം ഗിച്ചുമാത്രം ശീലമുള്ള പണി യെടുക്കാന്‍ അറിയാത്ത നേ താക്കന്മാരാണ്. പ്രസ്താവന ക്കപ്പുറം പ്രവര്‍ത്തിക്കുന്ന നേതാക്കന്മാരുടെ പ്രസ്ഥാനമാ യി കോണ്‍ഗ്രസ്സ് മാറിക്കഴി ഞ്ഞു. നയനാര്‍ പറയുംപോലെ ഫീല്‍ഡിലിറങ്ങാതെ പ്ര വര്‍ത്തിക്കുന്നവര്‍.

കുടുംബാധിപത്യവും നേതാക്കന്മാരുടെ വ്യക്തിതാല് പര്യവുമാണ് മറ്റൊന്ന്. നെഹ് റുവിന്റെ കാലംതൊട്ട് കോ ണ്‍ഗ്രസ്സിനെ ഒരു തറവാട്ട് സ്വ ത്താക്കി മാറ്റാന്‍ തുടങ്ങിയെ ന്നു വേണം കരുതാന്‍. തന്റെ പിന്‍ഗാമിയായി തന്റെ മകള്‍ എന്ന കണക്കുകൂട്ടലില്‍ അന്ന് അനേകം നേതാക്കന്മാര്‍ കോണ്‍ഗ്രസ്സിലുണ്ടായിട്ടും ഇ ന്ദിരയെ കൊണ്ടുവരാന്‍ നെഹ്‌റു കരുക്കള്‍ നീക്കുകയു ണ്ടായി. സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളേ യും നിയന്ത്രിക്കാന്‍ ഇന്ദിരക്ക് നെഹ്‌റു മൗനാനുവാദം നല്‍കിയത് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറിക്കു കാരണമായി. ദേശായി ജനജീവന്‍ റാം വൈ.ബി. ചവ്വാന്‍ തുടങ്ങിയ ഒരു വന്‍നിര ഇന്ദിരയ്‌ക്കെതിരെ തിരിഞ്ഞു. അത് ഇന്ത്യയെ അടിയന്തരാവസ്ഥവരെയെത്തിച്ചു. ദേശായിയും ചര ണ്‍സിംഗും ജഗജീവന്‍ റാമും അതോടെ കോണ്‍ഗ്രസ് വിട്ട് മറ്റൊരു പാര്‍ട്ടിക്ക് രൂപം നല്‍കി. ജോര്‍ജ്ജ് ഫെര്‍ണ്ണാണ്ടസും ജയ്പ്രകാശ് നായാരണനും അവരോടൊപ്പം ചേര്‍ന്ന് പൊതു തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ ഇന്ത്യയില്‍ ആ ദ്യ കോണ്‍ഗ്രസ്സേതര മന്ത്രിസഭ വന്നു.

ഇന്ദിരാഗാന്ധി കോ ണ്‍ഗ്രസ്സിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തപ്പോള്‍ മുതല്‍ തന്റെ പിന്‍ഗാമിയായി അവരുടെ ഇ ളയ മകന്‍ സഞ്ജയ് ഗാന്ധി യെ പ്രഖ്യാപിക്കുകയാണുണ്ടായത്. സഞ്ജയ് ഗാന്ധിയുടെ ദാരുണാന്ത്യത്തോടെ കോണ്‍ഗ്രസ്സില്‍ കുടുംബാധി പത്യം ഇല്ലാതാകുമെന്ന് എ ല്ലാവരും കരുതി.

എന്നാല്‍ ആ ധാരണയ്ക്കു മാറ്റം വരുത്തിക്കൊ ണ്ട് രാഷ്ട്രീയത്തിന്റെ ബാല പാഠങ്ങള്‍ പോലും അറിയാത്ത പൈലറ്റായിരുന്ന മൂത്ത മകന്‍ രാജീവ് ഗാന്ധിയെ കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രട്ടറിയാക്കികൊണ്ട് ഇന്ദിരാഗാന്ധി ആ പ്രസ്ഥാനത്തെ ഗാന്ധി കുടുംബത്തില്‍ തളച്ചിട്ടു. രാജീവിന്റെ ദാരുണാന്ത്യത്തിനുശേഷം കുറേ ക്കാലം മാത്രമാണ് കോണ്‍ഗ്രസ് ഗാന്ധി കുടുംബത്തില്‍ നിന്ന് മാറി നിന്നത്. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് സോ ണിയാഗാന്ധി കോണ്‍ഗ്രസ്സി ന്റെ നേതൃത്വം ഏറ്റെടുത്ത തെങ്കിലും അവരും നെഹ്‌റു വിനെയും ഇന്ദിരാഗാന്ധിയേ യും പോലെ പാര്‍ട്ടിയെ രാ ഹുല്‍ഗാന്ധിയില്‍ക്കൂടി കുടുംബത്തില്‍ തളച്ചിടാനാണ് ശ്രമിച്ചത്. അങ്ങനെ സ്വതന്ത്ര ഇന്ത്യതൊട്ട് ഇന്നുവരെ കോണ്‍ഗ്രസ്സ് പ്രസ്ഥാനം ഒരു കു ടുംബത്തില്‍ മാത്രമായി ഒതുങ്ങിയെന്ന് വിമര്‍ശനം ആ പ്രസ്ഥാനത്തെ ഇന്ന് തകര്‍ക്കുന്നുവോയെന്ന് ചിന്തിക്കണം. ഹൈക്കമാന്റ് എന്ന കോണ്‍ഗ്രസ്സിന്റെ സുപ്രധാനവും പരമോന്നതവുമായ സ മിതിയെന്നാല്‍ ഗാന്ധി കുടുംബമെന്നു പറയാം. ഏത് തീരുമാനമെടുത്താലും ഹൈ ക്കമാന്റ് എന്ന് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ തീരുമാനമാണ് ഇന്ദിരാഗാന്ധിയുടെ കാലം തൊട്ട് ഇന്നുവരെ അതാണ് കോണ്‍ഗ്രസ്സില്‍ ഉണ്ടായിട്ടുള്ളത്. കോണ്‍ഗ്രസ്സിനെ ഏറ്റവും കൂടുതല്‍ കാലം നയിച്ചിട്ടുള്ളതും ഗാന്ധി കുടുംബമായിരുന്നു യെന്നതാണ് മറ്റൊരു പ്രത്യേ കത. അങ്ങനെ ഒരു കുടുംബത്തിന്റെ നിയന്ത്രണത്തിലായിരുന്നു കോണ്‍ഗ്രസ്സ് എന്ന മഹാപ്രസ്ഥാനം.

ഇത് ഗുണവും ദോഷവുമുണ്ടാക്കിയിട്ടുണ്ട്. കു ടുംബാധിപത്യത്തിന്റെ പിടിയലമര്‍ന്നപ്പോള്‍ കരുത്തരായ പല നേതാക്കളും കോണ്‍ഗ്ര സ്സില്‍ നിന്ന് പുറത്തുപോയി. ചിലര്‍ പുറത്താക്കപ്പെട്ടു. അത് പാര്‍ട്ടിയെ പലയിടത്തും തളര്‍ത്തി. യു.പി.യും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിലയിടത്തും കോണ്‍ഗ്രസിന് ശക്തി ക്ഷയിക്കാന്‍ കാര ണം ഇതു തന്നെയായിരുന്നു.

പല സമയങ്ങളിലും കോണ്‍ഗ്രസ്സില്‍ നിന്ന് ശക്തരായ നേതാക്കന്മാര്‍ നേതൃത്വത്തിന്റെ എതിര്‍പ്പിനേയും അവഗണനയേയും തുടര്‍ന്ന് പുറത്തുപോയിട്ടുണ്ട്. അവര്‍ക്കു പകരം മറ്റൊരു നേതാവ് കോണ്‍ഗ്രസ്സിന്റെ നേതൃത്വനിരയിലേക്ക് വന്നിട്ടില്ലായെന്ന തും പകരക്കാരായ നേതാക്കന്മാര്‍ ശക്തരോ നേതൃത്വ ഗു ണമുള്ളവരോ ആയിരുന്നില്ല. ഇന്ന് ഒരു നല്ല പ്രസ്താവനപോലും ഇറക്കാന്‍ കഴിവുള്ള നേതാക്കന്മാര്‍ കോണ്‍ഗ്രസ്സി ലില്ലായെന്നു പറയാം. ഒരു കാലത്ത് കോണ്‍ഗ്രസ് വ ക്താവ് എന്നു പറയാം. ചല ച്ചിത്രനടി ഖുശ്ബുവാണ് ഇ ന്ന് കോണ്‍ഗ്രസ്സിന്റെ ഒരു വ ക്താവ്. അപ്പോള്‍ തന്നെ ഊ ഹിക്കാം ഇത് എത്രമാത്രം ശ രിയാണെന്ന്. ആദര്‍ശം മാത്രം കൈയ്യിലുള്ള ആര്‍ക്കും വേണ്ടാത്ത ചില നേതൃത്വനി രയാണ് ഇന്ന് ഡല്‍ഹിയിലിരുന്ന് സോണിയ ഗന്ധിയേയും രാഹുല്‍ ഗാന്ധിയേയും നിയന്ത്രിക്കുന്നത്. കേരളത്തിലിരുന്ന് ആദര്‍ശം കളിച്ച് ആ രൊക്കെയോകൂടി ആളാക്കിയ നേതാവിന് യു.പി.യിലെ ജാട്ട് രാഷ്ട്രീയത്തിന്റെ തന്ത്രവും മന്ത്രവും അറിയാന്‍ കഴിയില്ല.

ഭൂരിപക്ഷത്തിന്റെ വര്‍ക്ഷീയ മര്‍മ്മത്തില്‍ തൊട്ട് പാര്‍ട്ടിയെ ശക്തിപ്പെടുത്തുക യും തിരഞ്ഞെടുപ്പുകളെ നേരിടുകയും ചെയ്ത ബി.ജെ. പി.യുടെ തന്ത്രത്തിനു മറുമ രുന്ന് നല്‍കി തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയുന്നില്ല. അതിന് തന്ത്രങ്ങള്‍ മെനയാന്‍ തക്ക ചാണക്യന്മാര്‍ ഇന്ന് കോണ്‍ഗ്രസ്സിലില്ലാത്തതും മറ്റൊരു കാരണമാണ്.

എന്നിരുന്നാലും കോണ്‍ ഗ്രസ്സ് ഇന്നും ജനങ്ങളുടെ മനസ്സില്‍ സ്ഥാനം പിടിച്ചിട്ടു ണ്ട്. അതിന്റെ തെളിവാണ് പഞ്ചാബിലെ അവരുടെ തിരി ച്ചുവരവ്. ഗോവയിലും മണി പ്പൂരിലും അവര്‍ തഴയപ്പെട്ടില്ല. കോണ്‍ഗ്രസ്സ് ഇന്ന് തകര്‍ന്നുകൊണ്ടിരിക്കുന്നുയെന്നു പറയുമ്പോള്‍ ജനം ആ പ്ര സ്ഥാനത്തെഉയര്‍ത്തിക്കൊണ്ടുവന്നചരിത്രമാണുള്ളത്.അടിയന്തിരാവസ്ഥയെ തുടര്‍ന്നുള്ള ലോകസഭാ തിരഞ്ഞെടുപ്പില്‍ ഉരുക്കുവനിത യും കോണ്‍ഗ്രസ്സിന്റെ ആവേശവും ആലംബവും അവസാ നവാക്കുമായിരുന്ന ഇന്ദിരാ ഗാന്ധിപോലും തകര്‍ന്നടിഞ്ഞപ്പോള്‍, ജനതാദള്‍ വന്‍ കുതിച്ചുകയറ്റം നടത്തിയപ്പോള്‍ എല്ലാവരും വിധിയെഴുതി കോണ്‍ഗ്രസ്സ് തകര്‍ന്നുയെന്ന്. അന്ന് ഇന്ദിരയോടൊപ്പം വി. പി.സിംഗും പന്തും ഭഗത്തും തുടങ്ങിയ രണ്ടാംനിര നേതാ ക്കളെ ഉണ്ടായിരുന്നുള്ളു. ഇന്ദിരാഗാന്ധി രാഷ്ട്രീയ വന വാസത്തിനൊരുങ്ങുകവരെയു ണ്ടായിരുന്നു യെന്നാണ് പറ യപ്പെട്ടിരുന്നത്. എന്നിട്ടും എ ണ്‍പതിലെ തിരഞ്ഞെടുപ്പില്‍ ജനം അവരെ കൈപിടിച്ചുയ ര്‍ത്തി. ജയില്‍വാസം വരെ അന്നത്തെ കോണ്‍ഗ്രസ് പ്ര സിഡന്റിന് നേരിടേണ്ടിവന്നു.

അഴിമതിയാരോപണങ്ങ ളില്‍പ്പെട്ട് പ്രധാനമന്ത്രിയും കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രസിഡ ന്റുമായിരുന്ന നരസിംഹറാവു നട്ടംതിരിയുകയും പാര്‍ട്ടിയെ നാണം കെടുത്തുകയും ചെ യ്തശേഷം കോണ്‍ഗ്രസ് ത കര്‍ച്ചയുടെ വക്കിലായിരുന്നു. പാര്‍ട്ടിയെ നയിക്കാന്‍ ആരു മില്ലാതെ വന്നതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ ട്രഷറര്‍ മാത്രമായിരുന്ന സീതാറാം കേസരി യെ പ്രസിഡന്റാക്കേണ്ട ഗതി കേടായിരുന്നു പാര്‍ട്ടിക്കുണ്ടായിരുന്നത്. അന്ന് എല്ലാവരും വിധിയെഴുതി കോണ്‍ഗ്രസ്സ് തകരുമെന്ന്. എന്നാല്‍ മറിച്ചാ യിരുന്നു സംഭവിച്ചത്. അവി ടെ കോണ്‍ഗ്രസ്സിന് ഒരു ഉയ ര്‍ത്തെഴുന്നേല്‍പ്പ് സോണിയാ ഗാന്ധിയില്‍ക്കൂടി ഉണ്ടായി യെന്നു പറയാം. അതിനുശേ ഷം വാജ്‌പേയ് അഡ്വാനി കൂ ട്ടുകെട്ടില്‍ ബി.ജെ.പി. ശക്തി പ്രാപിക്കുകയും ഭരണം കൈ പ്പിടിയിലൊതുക്കുകയും ചെ യ്തപ്പോഴും കോണ്‍ഗ്രസ്സിന് ശക്തിയക്ഷയമുണ്ടായി. മന്‍മോഹന്‍സിംങ്ങില്‍ കൂടി ജനം വീണ്ടും കോണ്‍ഗ്രസ്സിനെ ശക്തിപ്പെടുത്തി. ഇന്ദിരയ്ക്കു ശേഷം തുടര്‍ച്ചയായി ഇന്ത്യ യുടെ പ്രധാനമന്ത്രിയാകാന്‍ മന്‍മോഹന്‍സിംങിനു കഴി ഞ്ഞു.

വീണ്ടുമൊരു ഉയര്‍ത്തെഴുന്നേല്‍പ്പ് കോണ്‍ഗ്രസ്സിനു ണ്ടാകുമെന്നു തന്നെ കരു താം. ഭൂരിപക്ഷവാദത്തിന്റെ യും മറ്റും മറപിടിക്കുന്ന ബി. ജെ.പിയും പ്രത്യയശാസ് ത്രത്തിന്റെ വാലില്‍ തൂങ്ങിക്കി ടക്കുന്ന ഇടതുപക്ഷത്തി ന്റെയും പ്രാദേശിക വാദവു മായി നടക്കുന്ന എസ്.പി.യും ബി.എസ്.പി.യും ഡി.എം. കെ.യും എ.ഐ.ഡി.എം.കെ. യും തെലുങ്കുദേശവും മതേ തരത്വദേശീയത ഒരിക്കലും ഉണ്ടാക്കിയെടുക്കാന്‍ കഴി യില്ല. ആ സത്യം ജനം തിരിച്ചറിയുമ്പോള്‍ കോണ്‍ഗ്ര സ്സ് ശക്തി പ്രാപിക്കും. പ്രസ്ഥാനം ശക്തി പ്രാപിക്കാന്‍ ആദ്യം ചെയ്യേണ്ടത് കര്‍മ്മ നിരതരായ നേതാക്കളുടെ ഒരു നിരയുണ്ടാക്കിയെടു ക്കുകയെന്നതാണ്. ചാനല്‍ രാഷ്ട്രീയം നടത്തുന്നവരേ ക്കാള്‍ പാര്‍ട്ടിയെ ശക്തിപ്പെ ടുത്തുന്നത് പ്രവര്‍ത്തകരുമായി അടുത്തിടപഴകുന്ന നേതാക്കളാണ്. അങ്ങനെയുള്ള വരെ കണ്ടെത്തി നേതൃത്വ സ്ഥാനത്തേക്ക് കൊണ്ടുവ രേണ്ടിയിരിക്കുന്നു. അതിലുപരി അമേരിക്കയില്‍ പഠിച്ച തിയറിയല്ല ഇന്ത്യയിലെ പ്രാ യോഗിക രാഷ്ട്രീയമെന്ന് രാ ഹുല്‍ഗാന്ധി മനസ്സിലാക്കേ ണ്ടതുമാണ്. വിട്ടുപോയവരെ തിരിച്ചു കൊണ്ടുവരാനും ഭൂരിപക്ഷ ന്യൂനപക്ഷ വേര്‍തി രിവ് നടത്തി മതത്തിന്റെ പേ രില്‍ മനുഷ്യരെ തമ്മിലടി പ്പിച്ച് അധികാരം പിടിച്ചടക്കു ന്നവരുടെ മുഖംമൂടി ഊരാ നും കഴിഞ്ഞാല്‍ കോണ്‍ഗ്രസ്സ് പഞ്ചാബില്‍ തിരിച്ചുവന്നതിനേക്കാള്‍ ശക്തിയോടെ തി രിച്ചുവരാനാകും.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ blessonhouston@gmail.com

Credits to joychenputhukulam.com

Read more

തൂക്കുസഭകളില്‍ തൂങ്ങി കിടക്കുന്ന മന്ത്രിസഭകള്‍

ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ തെരഞ്ഞെടുപ്പും ഫലപ്രഖ്യാപനവും കഴി ഞ്ഞു. ഉത്തര്‍പ്രദേശും, ഉത്തരാഖണ്ഡും ബി.ജെ.പി. കൈ പ്പിടിയിലൊതുക്കിയപ്പോള്‍ പഞ്ചാബ് കോണ്‍ഗ്രസ്സ് തിരി ച്ചുപിടിച്ചു. ഗോവയും മണി പ്പൂരും കോണ്‍ഗ്രസ്സിന്റെ കൈകളില്‍ എത്തിയെങ്കിലും ബി.ജെ.പി. അത് തട്ടിപ്പറിച്ചെടുത്തു. ജനാധിപത്യ മര്യാദക ള്‍ പാലിക്കാതെ അധികാരവും പണക്കൊഴുപ്പും കാട്ടിയാണ് ഗോവയും മണിപ്പൂരും കോണ്‍ഗ്രസ്സിന്റെ കൈകളില്‍ നിന്ന് തട്ടിപ്പറിച്ചെടുത്തതെന്ന് വിമര്‍ശിക്കപ്പെടുമ്പോള്‍ കൈയ്യൂക്കുള്ളവന്‍ കാര്യക്കാരനെന്നതാണ് ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിലെ സ്ഥിതി യെന്ന് ചോദ്യമുയരുന്നു.

ഗോവയും മണിപ്പൂരും തൂക്കുസഭകളായിരുന്നു. ഇരുസംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് ഏറ്റവും വലിയ ഒറ്റ കക്ഷിയാണ്. സ്വതന്ത്രര്‍ ഇവിടെ നിര്‍ണ്ണായക ശക്തിയുമാ യിരുന്നു. തൂക്കുസഭകള്‍ വ ന്നാല്‍ ജനാധിപത്യ മര്യാദയ നുസരിച്ച് ഗവര്‍ണ്ണര്‍ ഏറ്റവും വലിയ ഒറ്റ കക്ഷിയെ മന്ത്രി സഭ രൂപീകരിക്കാന്‍ വിളി ക്കാം. ഇവിടെ അങ്ങനെയൊ രു കീഴ്‌വഴക്കം പാലിക്കപ്പെട്ടില്ലെന്നതാണ് പരക്കെയുള്ള വിമര്‍ശനം. അതിനുപകരം ഏറ്റവും വലിയ ഒറ്റ കക്ഷിയാ യ പാര്‍ട്ടിയെ പിളര്‍ത്തി ഭൂ രിപക്ഷം ഉണ്ടാക്കിയെടുക്കു ന്ന തരത്തിലുള്ള വിലകുറ ഞ്ഞ തന്ത്രമാണ് ഇവിടെ ചെ യ്തതത്രേ. ഇത് ബി.ജെ.പി. യെ പ്രതിക്കൂട്ടിലാക്കുന്നു. യു.പി.യിലും ഉത്തരാഖണ്ഡി ലും അവര്‍ നേടിയ വിജയ ത്തിന്റെ മാറ്റു കുറയ്ക്കുന്നതാണ് ഗോവയിലേയും മണിപ്പൂരിലേയും അധികാരത്തി നുവേണ്ടി നടന്ന കുതിരക്കച്ച വടമത്രേ.

തൂക്കുസഭകള്‍ വരുമ്പോഴൊക്കെ അധികാരാം പിടിച്ചെടുക്കാന്‍ അധികാര കുതിരക്കച്ചവടം നടത്തിയിട്ടുണ്ട് ജനാധിപത്യരാജ്യമെന്ന് ഊറ്റംകൊള്ളുന്ന നമ്മുടെ ഇന്ത്യയില്‍. ചാക്കിട്ടു പിടു ത്തവും പണം വാരിയെറി ഞ്ഞുള്ള കളികളും എന്തിന് മദ്യവും മദിരാക്ഷിയും വരെ അധികാരം കൈപ്പിടിയി ലൊതുക്കുവാന്‍ വേണ്ടി ഉപയോഗിക്കാറുണ്ട്. ഈ അടുത്തകാലത്ത് തമിഴ്‌നാട്ടില്‍ ശശികല ഗ്രൂപ്പ് മുഖ്യമന്ത്രി കസേര കവര്‍ന്നെടുക്കാന്‍ നിയമസഭാംഗങ്ങളെ പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിപ്പിച്ച് അവര്‍ക്ക് ആവശ്യമുള്ളതെല്ലാം നല്‍കിയെന്നാണ് പറയ പ്പെടുന്നത്. അത് ഏറെ വി വാദം സൃഷ്ടിച്ചുവെന്നുമാത്രമല്ല ഇന്ത്യന്‍ ജനാധിപത്യ ത്തിന് കളങ്കം ചാര്‍ത്തുകയും ചെയ്തു.

ഇത് ഒറ്റപ്പെട്ട സംഭവമല്ല. ഇതില്‍ കോണ്‍ഗ്രസ്സും ബി.ജെ.പി.യും മറ്റു പാര്‍ട്ടിക ളും ഇങ്ങനെയുള്ള രാഷ്ട്രീയ നാടകങ്ങള്‍ക്ക് കുതിരക്ക ച്ചവടത്തിന് കൂട്ടുനിന്നിട്ടുണ്ട്. ജനതാ സര്‍ക്കാര്‍ രാജിവച്ച പ്പോള്‍ ചരണ്‍സിംഗ് അധി കാരത്തില്‍ കയറാന്‍ നടത്തിയ രാഷ്ട്രീയ നാടകത്തിന് മുന്നില്‍ ഇന്ദിരയും മറ്റും രഹസ്യമായും പരസ്യമായും കൂ ട്ടുനിന്നു എന്നാണ് പറയപ്പെടുന്നത്. ചന്ദ്രശേഖറും ദേവ ഗൗഡയും പ്രധാനമന്ത്രിമാരാ യി അധികാരത്തില്‍ കയറിയപ്പോള്‍ സി.പി.എം. ഉള്‍പ്പെ ടെയുള്ള ഇടതുപക്ഷ പാര്‍ട്ടി കള്‍ രാഷ്ട്രീയ കരുക്കള്‍ നീ ക്കാന്‍ എല്ലാ രാഷ്ട്രീയമര്യാ ദകളും മറന്ന് പ്രവര്‍ത്തിച്ചുയെന്ന് വിമര്‍ശനം ഉയര്‍ന്നി രുന്നു. അധികാരം കിട്ടാനും അധികാരം അട്ടിമറിക്കാനും ഇങ്ങനെ രാഷ്ട്രീയപാര്‍ട്ടികള്‍ അധികാര കുതിരക്കച്ചവ ടം നടത്തിയ ചരിത്രം ഇന്ത്യ യില്‍ ധാരാളമുണ്ട്. അതില്‍ ആദര്‍ശപാര്‍ട്ടിയെന്നോ വര്‍ക്ഷീയ പാര്‍ട്ടിയെന്നോ തൊ ഴിലാളി പാര്‍ട്ടിയെന്നോ ദേശീയ പാര്‍ട്ടിയെന്നോ സം സ്ഥാന പാര്‍ട്ടിയെന്നോ ഉള്ള വ്യത്യാസമില്ല.

കോടികള്‍ വാരിയെറിഞ്ഞ് പണം കൊണ്ടുള്ള കളികളാണ് ഇതിലെല്ലാമെന്നതാണ് ഒരു നഗ്നസത്യം. ഈ പണം വാരിയെറിഞ്ഞുള്ള രാ ഷ്ട്രീയ കളിക്ക് പണം മുട ക്കുന്നത് പാര്‍ട്ടി നേതാക്കന്മാരോ പാര്‍ട്ടി ഫണ്ടില്‍ നിന്നോ അല്ല. മറിച്ച് അവരെ പിന്തു ണയ്ക്കുന്ന അവരുടെ സ്വന്ത ക്കാരായ വ്യവസായികളോ ആയിരിക്കും.

ഇവര്‍ പണം മുടക്കു ന്നത് രാഷ്ട്രനന്മയെ കരുതി യോ, രാഷ്ട്രീയ പാര്‍ട്ടികളോ ടുള്ള സ്‌നേഹം കൊണ്ടോ താല്പര്യം കൊണ്ടോ അല്ല. മറിച്ച് തങ്ങള്‍ക്ക് വ്യക്തിപരമായ നേട്ടമുണ്ടാക്കാനാണ്. ഇങ്ങനെ അധികാരത്തിലെ ത്തിയവര്‍ ആദ്യം സഹായി ക്കുക തങ്ങളെ തെരഞ്ഞെടു ത്തുവിട്ട ജനത്തെയല്ല മറിച്ച് തങ്ങളെ സഹായിച്ചവരെയാ ണെന്ന് മുന്‍കാലങ്ങളില്‍ ഇന്ത്യയില്‍ നടന്ന കുതിരക്കച്ച വടത്തില്‍ക്കൂടി അധികാര ത്തില്‍ കയറിയ മന്ത്രിസഭക ളും മന്ത്രിമാരും തുറന്നുകാട്ടി യിട്ടുണ്ട്.

ഒരുകാലത്ത് കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും നിശ്ചയിച്ചിരുന്നത് അന്നത്തെ ഇന്ത്യയിലെ പ്രമുഖ വ്യവസായികളായിരു ന്നു.ഇത്തരത്തിലുള്ള വ്യവസായികളുടെ താല്പര്യത്തി നനുസരിച്ചുള്ളവരെയായിരുന്നു അന്നൊക്കെ ധനമന്ത്രിമാര നിശ്ചയിക്കാറ്. പ്രത്യേകിച്ച് കൂട്ടുമന്ത്രിസഭകള്‍ ഉണ്ടായിരുന്നപ്പോള്‍ ജനതാദളിന്റെ പിന്തുണ പിന്‍വലിക്കാന്‍ ചില കൂട്ടുകക്ഷികള്‍ തയ്യാറായ പ്പോള്‍ അതിനു തടയിടാന്‍ അതിന്റെ നേതാക്കന്മാര്‍ അന്നത്തെ ഇന്ത്യയിലെ വ്യവസായ പ്രമുഖരുടെ വീട്ടുപടിക്കല്‍ കാവല്‍ കിടന്നിട്ടുണ്ടെന്നായിരുന്നു അന്നത്തെ അ ങ്ങാടിപ്പാട്ട്. അതിന്റെ പിന്നി ലെ രഹസ്യമെന്തെന്ന് പറയാ തെ തന്നെ ജനത്തിനറിയാം.

അങ്ങനെ എല്ലാ കാലവും തൂക്കുസഭകളില്‍ ഭൂരിപക്ഷ മുണ്ടാക്കിയെടുക്കാന്‍ പണം കൊണ്ട് കളിക്കുന്നത് അധി കാരം കൊണ്ട് അമിത ലാഭ മുണ്ടാക്കാന്‍ ശ്രമിക്കുന്ന വ്യ വസായികളാണ്. അതിന് അ വര്‍ക്ക് അവരുടെ കാരുണ്യം കൊണ്ട് അധികാരത്തിലെത്തിയവര്‍ വാരിക്കോരിനല്‍ കുമെന്നത് പറയേണ്ടതില്ലല്ലോ. അങ്ങനെ പണമിറക്കി പണം കൊയ്യുന്ന തന്ത്രം അതാണ് തൂക്കുസഭകളിലെ അധികാര കുതിരക്കച്ചവടത്തിന്റെ അനന്തരഫലം. കുതിരക്കച്ചവടം നടത്തുന്നവര്‍ക്കും അതിന് കൂട്ടുനില്‍ക്കുന്നവര്‍ക്കും അതില്‍ പങ്കുചേരുന്നവര്‍ക്കും ഒരുപോലെ ലാഭം കിട്ടും ഇതില്‍ക്കൂടി.

ഇത് ഇരുചെവിയറി യാതെ രാഷ്ട്രീയ വ്യവസാ യിക കൂട്ടുകെട്ടിന്റെ രഹസ്യ വ്യാപാരമെന്നു തന്നെ പറയാം. ഇതുകൊണ്ട് ജനത്തി നു നഷ്ടമില്ലെന്ന് പ്രത്യക്ഷത്തില്‍ ചിന്തിക്കുമെങ്കിലും നഷ്ടം ജനത്തിനുമുണ്ട്. ഈ വ്യവസായികള്‍ അവരുടെ ഉല്പന്നങ്ങളും മറ്റും അവര്‍ക്ക് ഇഷ്ടമുള്ളത്ര ലാഭം കിട്ടുന്ന രീതിയിലായിരിക്കും ഇന്ത്യ യിലെ മാര്‍ക്കറ്റുകളില്‍ എത്തുക. അതിനെ ചോദ്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്കോ അവരെ നിയന്ത്രിക്കുന്ന ഭരണമേഖലക്കോ കഴിയിയില്ല. അങ്ങനെ എന്തെങ്കിലും ഇ ങ്ങനെ ഭരണത്തിലേറിയവര്‍ ചെയ്താല്‍ അവരുടെ പാലം വലിക്കാന്‍ ഈ വ്യവസായികള്‍ക്ക് കഴിയും മറുതന്ത്ര മുപയോഗിച്ച്.

തൂക്കുസഭകളുടെ മറ്റൊരു ദോഷം അതില്‍ രൂപീകരിക്കുന്ന മന്ത്രിസഭകള്‍ എപ്പോഴും ചാഞ്ചാടിക്കൊണ്ടി രിക്കുമെന്നതാണ്. ഈ സ്ഥി രതയില്ലായ്മക്കു കാരണം വിരലിലെണ്ണാവുന്ന അംഗങ്ങളുടെ ഭൂരിപക്ഷത്തിലായതു തന്നെ. ഇവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത് അവരുടെ അജണ്ട പ്രകാരമാണ്. അത് മന്തിസഭ രൂപീകരിക്കുന്ന രാ ഷ്ട്രീയ പാര്‍ട്ടിയുടേതിന് വിപരീതമായിട്ടായിരിക്കും. എന്നാല്‍ മന്ത്രിസഭ രൂപീകരിക്കാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടി അവരെ വിലക്കെടുക്കുമ്പോള്‍ അത് താല്‍ക്കാലിക മായി മാത്രമെ മാറുകയുള്ളു. അത് ഏതുനിമിഷവും മാറ്റപ്പെടാം. വിലയ്‌ക്കെടുക്കപ്പെടുന്ന ഇക്കൂട്ടര്‍ ഇതിനേക്കാള്‍ മെച്ചമായതോ ലാഭകരമായ തോ കിട്ടുമെന്ന് കണ്ടാല്‍ കി ട്ടുന്നിടത്തേക്ക് പോകുമെന്ന താണ് സത്യം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ത കര്‍ന്നതും ഉദിച്ചതും അതിനു ദാഹരണമായിട്ടുണ്ട്. എന്തിന് നമ്മുടെ കേരളത്തില്‍ തന്നെ അതിനുദാഹരണമായി പല മന്ത്രിസഭകളുമുണ്ട്. കേരള പിറവി മുതല്‍ എണ്‍പത്തി രണ്ട് വരെ പല മന്ത്രിസഭകള്‍ ഉത്ഭവിച്ചതിനും തകര്‍ന്നതിനും അതായിരുന്നു കാരണം. ഭരണ അട്ടിമറി നടത്താന്‍ തൂ ക്കുസഭപോലെ മറ്റൊന്നില്ല. ഇങ്ങനെ തൂക്കുസഭയെന്നത് തൂങ്ങിക്കിടക്കുന്ന ഒരു സഭയില്‍ അതില്‍ രൂപീകരിക്കുന്ന മന്ത്രിസഭ ആടിക്കൊണ്ടിരി ക്കു ന്നതുമാണ്.

ജനാധിപത്യത്തേയും ജനത്തേയും ഒരുപോലെ കളിപ്പിക്കുകയും കബളിപ്പിക്കുക യും ചെയ്യുന്നതാണ് തൂക്കു സഭകളില്‍ രൂപീകരിക്കുന്ന മ ന്ത്രിസഭകള്‍. ആ മന്ത്രിസഭയെ മഹത്തായ കാര്യമായി അത് രൂപീകരിക്കുന്ന രാഷ്ട്രീ യ പാര്‍ട്ടികള്‍ ചിത്രീകരിക്കു ന്നത് അല്പത്തരം തന്നെയാണ്. അധികാര കുതിരക്കച്ചവടം നടക്കുന്നിടത്ത് എങ്ങനെ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായതെന്ന് പറയാന്‍ കഴിയും. ജനങ്ങള്‍ക്ക് പൂര്‍ണ്ണ മായി അംഗീകരിക്കാത്തതിനെ പണം കൊടുത്ത് അംഗീകാരം നേടുന്നത് അത് കവര്‍ന്നെടുക്കുന്നതിന് തുല്യമാണെന്ന് തന്നെ പറയാം. അത് ഏത് രാഷ്ട്രീയ പാര്‍ട്ടികള്‍ ചെയ്താലുമെന്നു തന്നെ പറയാം.

ജനാധിപത്യവും സംശുദ്ധ ഭരണവും വേണമെന്നാഗ്രഹിുന്ന നേതാക്കന്മാര്‍ ഒരിക്കലും തൂക്കുസ ഭകളില്‍ അധികാരം കൈയ്യടക്കാന്‍ കൂട്ടു നില്‍ക്കരുത്. അങ്ങനെ കൂട്ടു നില്‍ക്കുന്നതാണോ ജനാധിപത്യ വ്യവസ്ഥിതി അംഗീകരിക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ മുഖമുദ്ര. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്ത്രങ്ങളാകാം ഒരിക്കലും കുതന്ത്രങ്ങള്‍ പ്രയോഗിക്കരുത്. അങ്ങനെ വരുമ്പോള്‍ ജനങ്ങള്‍ അവരെ അംഗീകരിക്കാതെ വരും. ദേശീയ പാര്‍ട്ടികളെന്നു വീമ്പിളക്കിയ പല രാഷ്ട്രീയ പാര്‍ട്ടികളും ഇന്ന് ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായി ക്കൊണ്ടിരക്കുന്നത് അതുകൊണ്ടാണ്.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ (blessonhouston@gmail.com)

Read more

വനിതാദിനാചരണത്തില്‍ പോലും സ്ത്രീപീഡനം നടന്ന ദൈവത്തിന്‍െറ സ്വന്തം നാട്

ഒരിക്കല്‍ നായനാര്‍ അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞ് കേരളത്തിലത്തിയപ്പോള്‍ പറയുകയുണ്ടായത്രെ അമേരിക്കയില്‍ ബലാല്‍സംഗം നമ്മള്‍ ചായകുടിക്കും പോലെയാണെന്ന്. അദ്ദേഹത്തിന്റെ ആ പ്രസ്താവന കേരളത്തില്‍ ഉയര്‍ത്തിയ വിവാദം ചില്ലറ യൊന്നുമല്ലായിരുന്നു. അന്ന് പ്രതിപക്ഷ നേതാവ് നമ്മുടെ സ്വന്തം ലീഡര്‍ കരുണാകര നായിരുന്നു. പിന്നെ എന്തായിരുന്നു പുകിലെന്ന് പറയാ തെ തന്നെയറിയാല്ലോ. അമേരിക്കയെക്കുറിച്ചായിരുന്നു പറഞ്ഞതെങ്കിലും ലീഡറും കൂട്ടരും അമേരിക്കയുടെ വക്താക്കളായി രംഗത്തു വന്നു. നി യമസഭയില്‍ നയനാരെ ലീഡര്‍ വാക്കുകള്‍കൊണ്ട് ശരശയ്യ തന്നെ തീര്‍ത്തു. ശുദ്ധഗതിക്കാരനായ നയനാര്‍ ഒരു രസത്തിനങ്ങു പറഞ്ഞുപോയ താണെങ്കിലും അദ്ദേഹം പിന്നീടാണതിന്റെ ഗൗരവം മനസ്സിലാക്കിയത്. പിന്നീടദ്ദേഹം അത് തിരുത്തി പറയുകയും ചെയ്തു. അന്ന് അമേരിക്കന്‍ മലയാളികളും അവരുടെ ദേശീയ സംഘടനയും, അന്ന് ഒരു സംഘടനയെ ഉണ്ടായിരു ന്നുള്ളു. എങ്ങനെയാണ് പ്ര തികരിച്ചതെന്നറിയില്ല. അവര്‍ പ്രതികരിച്ചുകാണുമെന്ന് വിചാരിക്കുന്നു. അമേരിക്കയില്‍ ഇതൊക്കെ സര്‍വ്വസാധാരണ മെന്ന നിലയില്‍ മലയാളികളുടെ മനസ്സില്‍ അത് പൊതുധാരണ ഉണ്ടാക്കിയെടുത്തുയെ ന്നു പറയപ്പെട്ടിരുന്നു.

ഇന്ന് നയനാരും കരുണാകരനും ജീവിച്ചിരിപ്പില്ല. അമേരിക്കയില്‍ നടക്കുന്നതിനേക്കാള്‍ എത്രയോ മടങ്ങ് ബലാല്‍സംഗവും സ്ത്രീപീ ഡനവും നമ്മുടെ കൊച്ചു കേരളത്തില്‍ ഇന്ന് നടക്കുന്നു യെന്നുവേണം പറയാന്‍. ഈ അടുത്തകാലത്ത് കേരളത്തില്‍ നടന്ന സ്ത്രീ പീഡനത്തി ന്റെ കണക്കുകള്‍ തന്നെ അ തിനുദാഹരണമാണ്. ജനിച്ചു വീഴുന്ന കുട്ടി മുതല്‍ പടുവൃ ദ്ധയായ സ്ത്രീകള്‍ വരെ ഇ ന്ന് കേരളത്തില്‍ കാമഭ്രാന്ത ന്മാരുടെ ഇരയാകുന്നുയെന്നു തന്നെ പറയേണ്ടതാണ്. ഈ ക്രൂരത കാട്ടുന്നവര്‍ കുറ്റവാളികള്‍ മാത്രമല്ല സമൂഹത്തില്‍ ആദരിക്കപ്പെടുകയും അം ഗീകരിക്കപ്പെടുകയും ചെയ്യു ന്നവരും ഈ ക്രൂരകൃത്യത്തിനു പിന്നിലുണ്ട്. പുരോഹിതനും പൂജാരിയും മതപണ്ഡിതനും പണക്കാരനും പാവ പ്പെട്ടവനും രാഷ്ട്രീയക്കാരനും പൊതുപ്രവര്‍ത്തകനും കലാകാരനും സിനിമാനടനും എന്നുവേണ്ട സമൂഹം അംഗീകരിച്ചവരും അല്ലാത്ത വരും ഉള്‍പ്പെടുന്നു.

സാംസ്കാരിക പൈതൃകത്തില്‍ ഊറ്റം കൊള്ളുന്ന സമ്പൂര്‍ണ്ണ സാക്ഷരതയില്‍ അഭിമാനിക്കുന്ന മത മൈത്രിയില്‍ ആവേശം കൊള്ളുന്ന വിദ്യാസമ്പന്നരുടെ നാടായ കേരളത്തില്‍ സ്ത്രീ പീഡനങ്ങള്‍ ചായകുടിക്കുന്നതിനേക്കാള്‍ കൂടുതലാ ണെന്ന് മാറ്റി പറയേണ്ടതാ ണ്. ഓരോ ദിവസവും സ്ത്രീ പീഡനത്തിന്റെ എണ്ണം കൂടി വരുന്നുയെന്നു തന്നെ പറയാ വുന്നതാണ്. ഇങ്ങനെ പോയാല്‍ കേരളത്തിലെ പെണ്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും ഇസ്സഡ് കാറ്റഗറി നല്‍കി സുരക്ഷാസംവിധാനം ത ന്നെ നല്‍കേണ്ടിവരും.

സാക്ഷരത കുറഞ്ഞ ബീഹാര്‍ പോലും ഇക്കാര്യ ത്തില്‍ കേരളത്തേക്കാള്‍ എ ത്രയോ ഭേദമാണെന്ന് പറയാം. അത്രകണ്ട് സ്ത്രീപീഡനം കേരളത്തില്‍ ഇന്ന് നട ക്കുന്നുണ്ട്. സ്ത്രീകളുടെ സംരക്ഷണവും ഉന്നമനവും ലക്ഷ്യമാക്കി ഐക്യരാഷ്ട്ര സഭാ വനിതാദിനാചരണം ന ടത്തിയ ദിവസം പോലും കേ രളത്തില്‍ സ്ത്രീകള്‍ പീഡന ത്തിനിരയായി. അതും പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കു ട്ടികള്‍. വനിതാദിനാചരണ ത്തിന്റെ ദിവസത്തില്‍ സര്‍ ക്കാരും സന്നദ്ധസംഘടനക ളും സ്ത്രീവിമോചന സംഘ ടനകളും വന്‍ പദ്ധതികളും പരിപാടികളും ഒരു ഭാഗത്ത് നടത്തിയപ്പോള്‍ മറ്റൊരു ഭാഗത്ത് സ്ത്രീകള്‍ പീഡനത്തി നിരയാകുന്ന ദയനീയ കാഴ്ച യാണ് കാണാന്‍ കഴിഞ്ഞത്.

സ്ത്രീ സുരക്ഷയെ ന്നത് കേവലം വാക്കുകളി ലൊതുങ്ങി. സ്ത്രീ പീഡനം കേരളക്കരയിലങ്ങോളമി ങ്ങോളം സ്വതന്ത്രവിഹാരം നടത്തുമ്പോള്‍ അത് കേരളത്തെ എവിടെ ചെന്നെത്തിക്കുമെന്നാണ് ഇപ്പോഴുള്ള ചോദ്യം. കൗമാരത്തില്‍ പോ ലുമെത്താത്ത എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുട്ടികളെപ്പോലും പീഡനത്തിനിര യാക്കുമ്പോള്‍ അത് മനോ വൈകൃതമാണോ അങ്ങനെ വരുമ്പോള്‍ കേരളം ഒരു ഭ്രാ ന്താലയമാണോ. പണ്ട് സ്വാമി വിവേകാനന്ദന്‍ കേരളത്തെ നോക്കി ഭ്രാന്താലയമെന്ന് വിളിച്ചത് ഇവിടുത്തെ ജാതിവ്യവസ്ഥയെ പരിഹസിച്ചായിരു ന്നു. എന്നാല്‍ ഇപ്പോള്‍ വിളിക്കുന്നത് ലൈംഗിക അരാച കത്വം കൊണ്ടാണെന്നു പറയാം.

ഒരു കാലത്ത് സ്ത്രീ പീഡനമെന്നത് സ്ത്രീകള്‍ ക്കുനേരെയുള്ള അതിക്രമ മോ മറ്റോ ആയി മാത്രമെ ക ണ്ടിരുന്നുള്ളു. എന്നാല്‍ ഇന്ന് സ്ത്രീപീഡനമെന്നത് സ്ത്രീ കള്‍ക്കുനേരെയുള്ള ലൈംഗിക പീഡനമാണ്. അത്രകണ്ട് സ്ത്രീകള്‍ക്കുനേരെയുള്ള ലൈംഗിക പീഡനമിന്ന് കേര ളത്തില്‍ നടക്കുന്നുണ്ട്. ഇത്ത രത്തിലുള്ള സ്ത്രീപീഡനം ഒ രു കാലത്ത് അപൂര്‍വ്വമായി മാ ത്രം കണ്ടിരുന്നിടത്ത് അത് ഇന്ന് സര്‍വ്വസാധാരണമായി മാ റിക്കഴിഞ്ഞു. അന്നൊക്കെ സ് ത്രീപീഡനത്തില്‍ പ്രതിചേര്‍ ക്കപ്പെട്ടാല്‍ ആ വ്യക്തിയെ ഏറ്റവും നികൃഷ്ടജീവിയായി സമൂഹം കണ്ടിരുന്നു. അ യാള്‍ക്ക് ആത്മഹത്യ മാത്രമായിരുന്നു പിന്നീടൊരു മാര്‍ക്ഷം. അതൊക്കെ ഒരു പഴയ കാലം. അത് മാറി ഇന്ന് സ് ത്രീപീഡനമെന്നത് സര്‍വ്വസാ ധാരണമായി. പ്രതികളാക്കപ്പെട്ടവര്‍ യാതൊരു അപമാന ഭാരവുമില്ലാതെ സൈ്വര്യവിഹാരം നടത്തുന്നു. ചിലര്‍ താരപദവിയോടെയോ മറ്റു ചിലര്‍ മാന്യതയുടെ മൂടുപ ടമണിഞ്ഞും സമൂഹത്തില്‍ നടക്കുന്നു. അപമാനഭയം കാരണം ആരും ആത്മഹത്യയും ചെയ്യാറില്ല. കാലം മാറ്റി യതാണോ കാലത്തിന്റെ ഒഴു ക്കില്‍പ്പെട്ട് മാറിയതോ അല്ല. സ്ത്രീപീഡനത്തില്‍ ഉന്ന തരും സമൂഹത്തില്‍ മാന്യതയുടെ മൂടുപടമണിഞ്ഞവരും ഉള്‍പ്പെട്ടതു തന്നെ. ഇന്നത് ഒരു സാധാരണ വാര്‍ത്തിയായി ട്ടാണ് ജനം കാണുന്നതും കേരളത്തിലങ്ങോളമിങ്ങോ ളം ഇതിന്ന് നടക്കുന്നുയെന്ന തും മറ്റൊരു കാരണമാണ്. വ ല്ലപ്പോഴുമുണ്ടാകുന്ന വാര്‍ത്തയെ ജനം ശ്രദ്ധിക്കാറുള്ളു.

തൊണ്ണൂറുകളുടെ തുടക്കത്തിലാണ് സ്ത്രീപീഡന പരമ്പരയുടെ തുടക്കമെന്നു പറയാം. മദ്ധ്യതിരുവി താംകൂറിലെ പ്രശസ്തമായ കോളേജിലെ ചില അദ്ധ്യാപകര്‍ ചേര്‍ന്ന് അവിടെ പഠിച്ച ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതാണ് ഇതിന്റെ തുടക്കമെ ന്നു പറയാം. അതിലെ പ്രതി കളെ കോടതി ശിക്ഷിക്കുക യുണ്ടായി. രണ്ടാം പ്രതി പിന്നീട് അപമാനഭയം കാരണം ആത്മഹത്യ ചെയ്തു. അതിന്റെ തൊട്ടടുത്ത വര്‍ഷമായി രുന്നു സൂര്യനെല്ലിക്കേസ് ഉണ്ടായത്. സമൂഹത്തിലെ മാ ന്യന്മാരായിരുന്നു അതിലുള്‍പ്പെട്ടത്. കേരളത്തില്‍ നിന്നുള്ള അന്നത്തെ ഒരു സഹമന്ത്രിയുടെ പേര് ഏറെക്കാലം അതില്‍പ്പെടുകയുണ്ടായി. അ ദ്ദേഹത്തെപോലെ ഒരാള്‍ എന്ന് പിന്നീട് ആ പെണ്‍കുട്ടിയുടെ മൊഴിയില്‍ക്കൂടിപറയിപ്പിച്ചുയെന്ന് പരക്കെയുള്ള ആക്ഷേപമുണ്ടായിരുന്നു. പിന്നീട് വിതുര പീഡനക്കേസ്സായിരുന്നു കേരളത്തിലെ സ് ത്രീപീഡനത്തില്‍ കോളിളക്കം സൃഷ്ടിച്ചത്. സിനിമാ താരങ്ങള്‍ വരെയുള്ളവര്‍ അ തില്‍ പ്രതിചേര്‍ക്കപ്പെട്ടു. ഐസ്ക്രീം പാര്‍ലര്‍ സ്ത്രീ പീഡനത്തിന്റെ മറ്റൊരു മുഖ മായിരുന്നു. രാഷ്ട്രീയ കേരളത്തില്‍ കോളിളക്കം സൃഷ് ടിച്ച ഐസ്ക്രീം പാര്‍ലര്‍ കേസ്സില്‍ മുന്‍മന്ത്രിമാരും രാഷ് ട്രീയ നേതാക്കന്മാരുള്‍പ്പെട്ടതോടെ കേരളം ഏറെക്കാലം വിവാദത്തിലകപ്പെട്ടു എന്നുപ റയാം. അതിന്റെ അലയൊലികള്‍ കേരളത്തിലങ്ങോളമിങ്ങോളം വീശിയടിച്ചു. മന്ത്രിസഭയുടെ നിലനില്‍പ്പിനെ പോലും അത് ബാധിച്ചു. കുറേ വിവാദമുണ്ടാക്കി അത് കെട്ടടങ്ങി.

അങ്ങനെ കോളിളക്കം സൃഷ്ടിച്ചതും അല്ലാത്തതുമായ നിരവധി സ്ത്രീപീഡ നങ്ങള്‍ നടന്നു. വര്‍ഷത്തില്‍ ഒന്ന് എന്നതു മാറി ഒന്നിനു പുറകെ മറ്റൊന്നായി മാലപ്പടക്കം പോലെയാണ് ഇന്ന് സ്ത്രീപീഡനം കേരളത്തില്‍ നടക്കുന്നത്. അപരിചിതരോ അക്രമികളോ മാത്രമല്ല സ്വ ന്തക്കാരും ബന്ധുക്കളും വരെ പെണ്‍കുട്ടികളുടെ മാനം പിച്ചിച്ചീന്തുന്നു. ജന്മം നല്‍കിയ പിതാവും സംരക്ഷിക്കേണ്ട സഹോദരനും വരെ പീ ഡിപ്പിക്കുകയും പിച്ചിച്ചീന്തു കയും ചെയ്യുന്ന നിലയിലേ ക്ക് നമ്മുടെ കേരളം അധഃപ തിച്ചുയെന്നത് വേദനിപ്പിക്കുന്നതുതന്നെ. ഏറ്റവും സുര ക്ഷിതമെന്നു കരുതിയ പിതാ വിന്റെ കൈകള്‍കൊണ്ടുത ന്നെ മാനം പിച്ചിച്ചീന്തപ്പെടു മ്പോള്‍ കേരളത്തില്‍ പെണ്‍ കുട്ടികള്‍ എത്ര സുരക്ഷിത യാണ്.

എന്തുകൊണ്ട് സാംസ്കാരിക പൈതൃകം കാത്തുസൂക്ഷിക്കുന്നു എന്ന് അവകാശപ്പെടുന്ന കേരളത്തില്‍ സ്ത്രീകള്‍ ഇത്തരത്തില്‍ പീ ഡിപ്പിക്കപ്പെടുന്നുയെന്നതിന് പല ഉത്തരങ്ങളാണ് പറയാന്‍ കഴിയുക. ശിക്ഷയിലെ കുറവ് അതിലൊന്ന്. പീഡനത്തി ല്‍ ഉള്‍പ്പെടുന്ന പ്രതികള്‍ക്ക് ശിക്ഷ കിട്ടിയാല്‍ തന്നെ കേ വലം വര്‍ഷങ്ങള്‍ മാത്രമെ ല ഭിക്കുന്നുള്ളു. ഉന്നതനാണെ ങ്കില്‍ അയാള്‍ അതില്‍ നിന്ന് എങ്ങനെയെങ്കിലും രക്ഷപെ ടും. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെക്കൊണ്ട് വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പറ ഞ്ഞോ. മൊഴി മാറ്റി പറ ഞ്ഞോ മറ്റേതെങ്കിലും രീതിയില്‍. ഐസ്ക്രീം പാര്‍ലര്‍ കേസ്സില്‍ അങ്ങനെയാണ് പലരും രക്ഷപ്പെട്ടതെന്നാണ് പറയുന്നത്.

ശിക്ഷ ശക്തവും കഠിനവുമാക്കണം. നിയമത്തിന്റെ പഴുതുകള്‍ നല്‍കാത്ത രീതിയില്‍ കേസ്സന്വേഷണം പൂര്‍ത്തീകരിക്കാന്‍ പോലീ സിനു കഴിയണം. എത്ര ഉന്നതനായാലും രക്ഷപെടാനാ കാത്ത രീതിയിലായിരിക്കണം അത് ചെയ്യേണ്ടത്. പോലീസിന്റെ അന്വേഷണത്തില്‍ പ്രതിപട്ടികയില്‍ ഒരാള്‍ വന്നു കഴിഞ്ഞാല്‍ പാശ്ചാത്യരാജ്യ ങ്ങളിലെപ്പോലെ സമൂഹത്തിനു തന്നെ അപകടകാരി യായ കുറ്റവാളിയായി ഒറ്റപ്പെ ടുത്തുക തന്നെ വേണം. ഈ കുറ്റവാളികള്‍ക്കുവേണ്ടി വ ക്കാലത്തുമായെത്തുന്ന അഭിഭാഷകരേയും ഒറ്റപ്പെടുത്തണം. അതുമാത്രമല്ല ഇങ്ങനെ യുള്ള കുറ്റവാളികള്‍ക്കുവേ ണ്ടി തങ്ങള്‍ രംഗത്തു വരികയില്ലെന്ന് അഭിഭാഷകരും തീ രുമാനിക്കണം. രാഷ്ട്രീയ നേതാക്കന്മാരാണെങ്കില്‍ തിര ഞ്ഞെടുപ്പുകളില്‍ നിന്ന് ആ ജീവനാന്ത വിലക്ക് ഏര്‍പ്പെടു ത്തണം. അങ്ങനെ ഒരാളല്ല സമൂഹം ഒന്നടങ്കം ഇതിനാ യി രംഗത്തു വരേണ്ടതാണ്. സമൂഹമായിരിക്കണം ഒരു സ്ത്രീക്കും പെണ്‍കുട്ടിക്കുമൊപ്പം ഉണ്ടായിരിക്കേണ്ടത്. അതിനൊപ്പം തനിക്കുചുറ്റും കഴുകന്‍ കണ്ണുകളാണെന്ന ചിന്തയോടെ അപരിചിതരായാലും അടുപ്പക്കാരായാലും അകലം സൃഷംടിച്ചിരിക്കാന്‍ സ്ത്രീകള്‍ക്ക് കഴിയണം. ആരേയും വിശ്വസിക്കാന്‍ കഴിയാത്ത ഈ ലോകത്ത് ആരാണ് തന്നെ ശിക്ഷിക്കുന്നതും സംരക്ഷിക്കുന്നതുമെന്ന് ഇക്കാലത്ത് വിശ്വസിക്കാന്‍ പ്രയാസമെന്നോര്‍ക്കുക. നി ഷ്കളങ്കതയുടെ മുഖത്തോ ടെ മാടപ്രാവിന്റെ പരിശുദ്ധി യുമായിയെത്തുന്ന പിഞ്ചുകു ഞ്ഞുങ്ങളെപ്പോലും പൈശാ ചിക മനോഭാവത്തോടെ നോക്കുന്നത് ഒരു തരം മാന സിക രോഗമാണ്. അവരെ ച ങ്ങലക്കിട്ടേ മതിയാകൂ. അങ്ങ നെയുള്ളവരെ കൊടും കുറ്റ വാളികളായി കരുതി ആജീവനാന്തം ജയിലറയ്ക്കുള്ളില്‍ ഇടേണ്ടതുതന്നെയാണ്.

അങ്ങനെ സമൂഹ വും അതുള്‍പ്പെടുന്ന എല്ലാ വിഭാഗങ്ങളും സംരക്ഷണം നല്‍കിയെങ്കിലേ സ്ത്രീകള്‍ നമ്മുടെ കേരളത്തില്‍ സംര ക്ഷിക്കപ്പെടുകയുള്ളു. വാക്കു കള്‍കൊണ്ട് ധൈര്യം നല്‍കാം. പ്രവര്‍ത്തികൊണ്ട് കാട്ടി കൊടുക്കാന്‍ കഴിയണം.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ (blessonhouston@gmail.com) 

Read more

കുറ്റകൃത്യങ്ങള്‍ക്ക് ശേഷം രക്ഷപെടാന്‍ കഴിയുന്ന ദൈവത്തിന്റെ സ്വന്തം നാട്

ഉന്നതങ്ങളില്‍ പിടിപാടും രാഷ്ട്രനേതാക്കളുമായിട്ടും പാര്‍ട്ടികളുമായിട്ടും അടുപ്പവും പ്രമുഖരുമായി മാഫിയ ബന്ധവുമുണ്ടെങ്കില്‍ ഏത് കുറ്റകൃത്യം ചെയ്താലും പിടിക്കപ്പെടാതെ രക്ഷപെടാന്‍ കഴിയുന്ന ഒരു സ്ഥലം ഏതെന്നു ചോദിച്ചാല്‍ അതില്‍ ആ ദ്യത്തെ ഉത്തരം ദൈവത്തിന്റെ സ്വന്തം നാടെന്ന് നാം ഊറ്റംകൊള്ളുന്ന കേരളമായിരിക്കും. ആര്‍ക്കും ആരേയും കൊല്ലാം ആരോടും പ്രതികാ രം ചെയ്യാം പീഡിപ്പിക്കാം പേടിപ്പിക്കാം. ആദ്യം ഒരു ബഹളം മാധ്യമങ്ങളില്‍ അവിടെയും ഇവിടെയും തൊടാതെ വായനക്കാരില്‍ സംശയം സൃഷ്ടിപ്പിക്കുന്ന വാര്‍ത്തകള്‍, ചാനലുകളില്‍ ചൂടന്‍ ചര്‍ച്ചകള്‍. പോലീസിന്റെ ബാറ്റണ്‍ബോസിന്റെ കുറ്റാന്വേഷണ കഥയിലെപ്പോലെ കാത ടപ്പിച്ചുകൊണ്ടുള്ള ഒരന്വേഷണം. പ്രതിയെ പിടിച്ചു പിടിച്ചില്ലായെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍. അങ്ങനെ രണ്ടു മൂന്ന് ആഴ്ചക്കാലം ഒരു ബ ഹളം. എല്ലാത്തിനു മൊടുവില്‍ വീടും കൂടുമില്ലാതെ തെരുവില്‍ കിടന്നുറങ്ങുന്നവന്റെ കയ്യില്‍ ഒരു കൈയ്യാമം. അവനേയും കൊണ്ട് കോടതിയിലേക്ക് ഒരു കെട്ടിയെഴുന്നള്ളിപ്പ്. അതോടെ കേസും തീര്‍ന്നു ബഹളവുമവസാനി ച്ചു. അങ്ങനെയാണ് കേരളത്തിലിപ്പോള്‍ ഉന്നതങ്ങളില്‍ പിടിപാടുള്ളവര്‍ കുറ്റം ചെയതാലുള്ള സ്ഥിതി.

കേരളത്തില്‍ ബംഗാളികള്‍ മലയാളികളെക്കാള്‍ കൂടുതലുള്ളപ്പോള്‍ പ്രതി കളെ കണ്ടുപിടിക്കാന്‍ യാതൊരു പ്രയാസവുമില്ല. കേരളത്തിലുള്ള ഏതെങ്കിലുമൊരു ബംഗാളിയുടെ തലയില്‍ എല്ലാ കുറ്റവും വച്ച് പൊലീസ് അവരുടെ ഭാഗം കൃത്യമായും ഭംഗിയുമാക്കുന്ന കാഴ്ചയാണ് ഈ അടുത്ത സമയത്ത് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ബംഗാളികളെക്കൊണ്ട് മ ലയാളികള്‍ക്ക് മറ്റൊരു പ്രയോജനവും കൂടിയുണ്ടെന്ന് ഇപ്പോള്‍ മനസ്സിലായി തുടങ്ങിയിരിക്കുന്നു. മലയാളമറിയാത്തതുകൊണ്ട് ചാനലുകാ രുടേയും കോടതിയുടേയും മുന്‍പാകെ വായ് തുറക്കുകയുമില്ല. കക്ഷത്തിലേത് അവിടെയിരിക്കുകയും ചെയ്യും ഉത്തരത്തിലേത് എടുക്കുകയും ചെയ്യാന്‍ കഴിയും ബംഗാളിയെ പ്രതിയാക്കിയാല്‍.

ജിഷ മുതല്‍ പല കോളിളക്കം സൃഷ്ടിച്ച കേ സ്സുകളും ശക്തരും കര്‍ക്കശക്കാരായ പോലീസുദ്യോഗസ്ഥരും അന്വേഷിച്ചിട്ടും ഒരു ബംഗാളിയില്‍ എത്തി അവസാനിക്കാറാണ് കേരളത്തിലെ സ്ഥിതി. ബംഗാളിയെക്കാള്‍ ബുദ്ധിയും പണവും പിടി പാടുമുള്ള മലയാളി കുറ്റം ചെയ്തിട്ട് പണമെറിഞ്ഞും ഉന്നതങ്ങളില്‍ പിടിപാടുപയോഗിച്ച് നിയമത്തിന്റെയും നീതി പീഠത്തിന്റെയും പിടിയില്‍പ്പെടാതെ രക്ഷപെടുകയും പകല്‍ മാന്യന്മാരായി അരങ്ങു തകര്‍ത്തു ജീവിക്കുകയുമാണ്. ഒരു വെടിക്ക് പല പക്ഷികളെയാണ് ഈ ബുദ്ധിമാന്മാരായ മലയാളി വീഴ്ത്തുന്നത്.

ക്വട്ടേഷനും മാഫിയാക്കാരും ഇരട്ടകളെപ്പോലെ കേരളത്തില്‍ അഴിഞ്ഞാടുമ്പോള്‍ രാഷ്ട്രീയ ഗുണ്ടകള്‍ എതിരാളികളെ അരിഞ്ഞു വീ ഴ്ത്തിക്കൊണ്ടിരിക്കുന്നുയെന്നതാണ് സത്യം. ഇതിലെല്ലാം പ്രതികള്‍ മിക്കപ്പോഴും ഒരേയാള്‍ക്കാര്‍ തന്നെയായിരിക്കും. ക്വട്ടേഷനു പോകു മ്പോള്‍ ഗുണ്ടകളെപ്പോലെ വേഷം ധരിച്ചു. രാഷ്ട്രീയ കൊലപാതകത്തിനു പോകുമ്പോള്‍ പാര്‍ട്ടികളുടെ രീതിക്കനുസരിച്ചുമാണെന്ന വ്യ ത്യാസമെയുള്ളു. പക്ഷെ ഇവരെ വളര്‍ത്തുന്നതും വലുതാ ക്കുന്നതും സംരക്ഷിക്കുന്ന തും രാഷ്ട്രീയ ഉദ്യോഗസ്ഥ പോലീസ് കൂട്ടുകെട്ടും. ഇ പ്പോള്‍ സിനിമക്കാരും കൂടി യിട്ടുണ്ട്. അള്‍സേഷന്‍ നായ്ക്കളെ വളര്‍ത്തുന്നതുപോലെ ആവശ്യത്തിനുള്ള മാംസ കഷണങ്ങള്‍ കൊടുത്തുകൊണ്ട് ഈ കൂട്ടുകെട്ട് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യിപ്പിക്കു ന്നു. പ്രതികാരം ചെയ്യാനും കുടിപ്പകതീര്‍ക്കാനും അധോലോക സാമ്രാജ്യം കെട്ടിപ്പടുക്കാനും കിരീടമില്ലാത്ത രാജാക്കന്മാരായി വാഴാനും ഇത് ചെയ്യിപ്പിക്കുമ്പോള്‍ ശാന്തസുന്ദരമായതും ശാന്തിയും സമാധാനവും വിളയാടി യിരുന്നതുമായ കേരളം മയ ക്കുമരുന്നിന്റെയും ഗുണ്ടക ളുടേയും ക്വട്ടേഷന്‍ സംഘത്തിന്റെയും അക്രമികളുടേയും മാഫിയാക്കാരുടേയും നാടായി മാറിയിരിക്കുന്നു. പ്രത്യേകിച്ച് കൊച്ചി. ഇക്കാര്യ ത്തില്‍ മുംബൈയായിരുന്നു മുന്‍പില്‍. മുംബൈയെ ഇന്ത്യയുടെ വ്യാവസായിക തല സ്ഥാനമെന്ന് വിശേഷിപ്പിക്കു ന്നതോടൊപ്പം ഈ കാര്യത്തിന്റെയൊക്കെ് തലസ്ഥാനമായും വിശേഷിപ്പിച്ചിരുന്നെങ്കില്‍ അത് മാറ്റി കൊച്ചിയെ വിശേഷിപ്പിക്കുന്ന കാലം അ കലെയല്ല. മുംബൈയെപ്പോ ലെ ഒരു ചുവന്ന തെരുവു കൂടിയായാല്‍ കൊച്ചി മുംബൈയുടെ വല്യേട്ടനാകും.

കൊച്ചിയിലും മറ്റ് പ്രധാന നഗരങ്ങളിലും സൂര്യ നസ്തമിച്ചാല്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ആയി ത്തീര്‍ന്നുയെന്നതാണ് സത്യം അത്ര കണ്ട് കാമഭ്രാന്തന്മാരു ടെ നാടായി മാറിയിരിക്കുന്നു നമ്മുടെ നഗരങ്ങള്‍. അവിടെ ആറുവയസ്സുകാരിക്കും അറു പതുവയസ്സുകാരിക്കും രക്ഷയില്ലാത്ത അവസ്ഥയാണ്. സാധാരണക്കാരും സെലിബ്രിറ്റികളും ഇവരുടെ ഇരയാകും. അത്രകണ്ട് അധ:പതിപ്പിച്ചു ഇവരെല്ലാവരും കൂടി നമ്മുടെ നാടിനെയെന്നു പറയാതെ വയ്യ.

ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും ഭരണകൂടവും നിയമപാലകരും മാവിലായി ക്കാരനായി ഞാനിവിടുത്തു കാരനല്ലെന്ന് പറഞ്ഞ് തടിത പ്പുന്നതാണ് ഏറെ രസകരം. അധോലോക തലസ്ഥാനമായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തില്‍ ഇതൊക്കെ അ ടിച്ചമര്‍ത്താന്‍ മുംബൈ പൊലീസിലുണ്ടായിരുന്നതുപോലെ ഒരു രബിറെയെങ്കിലുമുണ്ടാ യിരുന്നെങ്കില്‍ മതിയായിരുന്നു. മുംബൈ തെരുവുകള്‍ അധോലോകങ്ങള്‍ രാഷ്ട്രീയ ഭരണ അവിശുദ്ധ കൂട്ടുകെട്ടു കളുടെ പിന്‍ബലത്തില്‍ അടക്കി വാഴുകയും ചെയ്യുക മാത്രമല്ല. സാമ്രാജ്യങ്ങള്‍ പിടിച്ചെടുക്കാന്‍ ആയുധവുമായി തെരുവില്‍ പോരും പോര്‍വിളികളും നടത്തുകയുണ്ടായി. പരസ്പരം പക തീര്‍ത്തപ്പോ ള്‍ മുംബൈ തെരുവീഥികള്‍ ചോരക്കളമായി. നിരപരാധി കള്‍പോലും അതിനിരയായ പ്പോള്‍ ഭരണകൂടം രബിറെ യെന്ന കരുത്തനായ പോലീസ് ഓഫീസറെ മുംബൈ പോലീസ് കമ്മീഷണറാക്കി. രാഷ്ട്രീയ ഭരണ നേതൃത്വനി ര്‍ദ്ദേശങ്ങളെ തീര്‍ത്തും അവ ഗണിച്ചുകൊണ്ട് അധോലോകങ്ങളെ അടിച്ചമര്‍ത്താന്‍ രബിറെയ്ക്ക് അന്ന് കഴിഞ്ഞു. രബിറെയെന്നു കേട്ടാല്‍ അ ധോലോകങ്ങള്‍ വിറച്ചിരുന്നു അന്ന്.

കേരളത്തിന്റെ നഗരങ്ങളിലും രബിറെമാരുണ്ടാകണം. ചങ്കൂറ്റത്തോടെ മുഖം നോക്കാതെ കുറ്റവാളികള്‍ ക്കെതിരെ നടപടിയെടുത്താല്‍ ഇതൊക്കെ അടിച്ചമര്‍ത്താന്‍ കഴിയാവുന്നതേയുള്ളു. കൊന്നും കൊല്ലിച്ചും കേരളത്തില്‍ അരക്ഷിതാവസ്ഥയുണ്ടാക്കിയ നക്‌സലിസ്സം ഉള്‍പ്പെടെ എത്രയോ പ്രശ്‌നങ്ങള്‍ കേരളാ പോലീസ് അടിച്ചമര്‍ത്തിയിട്ടുണ്ട്. വേണ മെന്നു വെച്ചാല്‍ ഇതൊക്കെ അടിച്ചമര്‍ത്താന്‍ കഴിയുന്നതെയുള്ളു. മനസ്സുവയ്ക്കണമെന്നു മാത്രം. മുകളില്‍ നിന്നുള്ള ഉത്തരവും ഉന്നതങ്ങ ളില്‍ നിന്നുള്ള സമ്മര്‍ദ്ദവും കാരണം പലപ്പോഴും പോലീസിനു മേല്‍ കൂച്ചുവിലങ്ങിടാറുണ്ട്. എന്നാല്‍ അത് മാറിയെ മതിയാകൂ. ഇല്ലെങ്കില്‍ അക്രമികളുടേയും അഴിഞ്ഞാട്ടക്കാരുടേയും ഈറ്റില്ലമായി കേരളം മാറും. നടി യെ ആക്രമിച്ച പള്‍സര്‍സുനിയെ കോടതിക്കുള്ളില്‍ നിന്ന് പിടിച്ചിറക്കി കൊണ്ടുപോകാന്‍ കേരളാ പോലീസ് കാണിച്ച ആ ചങ്കൂറ്റമാണ് ഇന്നു വേണ്ടത്. അത്തരം ചങ്കൂറ്റം കാണിക്കാന്‍ കേരള പോലീ സില്‍ ഉദ്യോഗസ്ഥരുണ്ടെന്നത് അഭിമാനവും ആശ്വാസവുമായ കാര്യമാണ്.

പള്‍സര്‍ സുനിയെ അറസ്റ്റു ചെയ്തതില്‍ കേരളാ പോലീസ് അഭിനന്ദനമര്‍ഹിക്കുന്നുയെങ്കിലും അതില്‍ ഉത്തരവാദികളായവര്‍ ആരെ ക്കെയായാലും അവരെയൊക്കെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് ശിക്ഷ വാങ്ങി ക്കൊടുത്തെങ്കില്‍ മാത്രമെ അവരുടെ തൊപ്പിയില്‍ പൊ ന്‍തൂവല്‍ ചാര്‍ത്താന്‍ കഴിയൂ. മുഖം രക്ഷിക്കാന്‍ ഒരു അറസ്റ്റ് എന്ന രീതിയിലാണ് ഈ കേസ് പോകുന്നതെങ്കില്‍ വെളുക്കാന്‍ തേച്ചത് പാ ണ്ടായിത്തീരും.

നടിയെ ആക്രമിച്ചതിന്റെ പിന്നിലെ ലക്ഷ്യമെന്തെന്നതിനേക്കാള്‍ ചിന്തിപ്പിക്കുന്ന മറ്റൊരു വസ്തുത കേരളത്തിന്റെ സുരക്ഷിതത്വമി ല്ലായ്മയാണ്. സിനിമയിലെ കുടിപ്പകയോ പ്രതികാരമോയെന്നതല്ല ഇവിടെ പ്രതിപാദ്യമായ വിഷയം. ഒരു സെലി ബ്രിറ്റിയെപ്പോലും പീഡിപ്പിക്കാനും തട്ടിക്കൊണ്ടുപോകാനും വരെ ഇവിടുത്തെ ക്രിമിനലുകള്‍ക്ക് ധൈര്യമു ണ്ടാകുന്നുയെന്നതാണ്. ഒരു നടിയെ തട്ടിക്കൊണ്ടുപോയാല്‍ ഉണ്ടാകാവുന്ന ഭവിഷത്തുകള്‍ എന്താണെന്ന് അവര്‍ക്ക് നന്നായറിയാം. സാധാരണക്കാരെ പീഡിപ്പിച്ചാല്‍ ആരും ചോദിക്കാനില്ലാത്ത നാട്ടില്‍ പ്രശസ്തയായ ഒരു നടിയെ പീഡിപ്പിച്ചാല്‍ അവര്‍ക്കുവേണ്ടി പലരും രംഗത്തുവ രും. പ്രത്യേകിച്ച് സിനിമാനടിയാകുമ്പോള്‍. അത് വിവാദവും വളരെയേറെ ഒച്ചപ്പാടുകളും ഉണ്ടാക്കും. ഉന്നതര്‍ അതില്‍ ഇടപെടും. അന്വേഷണം അതു കൊണ്ടു തന്നെ ഊര്‍ജ്ജിതപ്പെടും. തങ്ങള്‍ പിടിയിലാകും ഇത്തരം കാര്യങ്ങള്‍ എല്ലാം ബോദ്ധ്യമുള്ളവരാണ ല്ലോ ഇതിലെ കുറ്റവാളികള്‍. ഈ ഭവിഷ്യത്തുക്കളെയെ ല്ലാം മറികടക്കാന്‍ തങ്ങള്‍ക്കു കഴിയുമെന്ന് അവര്‍ ചിന്തിച്ച തുകൊണ്ടാണല്ലോ അവര്‍ ഈ കൃത്യത്തിന് മുതിര്‍ന്നത്. അവര്‍ അങ്ങനെ ചിന്തിക്കാന്‍ കാരണം അവര്‍ക്കതിന് എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ ശക്തരായവര്‍ പിന്നിലുണ്ടെന്നതാണോ. അവര്‍ അധികാരത്തിലുള്ളവരെയും മറ്റും സ്വാധീനിക്കാന്‍ കഴിയുന്നവരായിരിക്കും. അവരെയാണ് പോലീസ് നിയമത്തിനു മുന്നില്‍ കൊണ്ടു വരേണ്ടത്.

അണിയറയിലിരുന്ന് ചരടു വലിക്കുന്ന മാന്യതയുടെ മു ഖംമൂടിയണിഞ്ഞ അവരുടെ മുഖംമൂടി ഊരി നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലീസിനു കഴിഞ്ഞാല്‍ മാത്രമെ നാട്ടില്‍ നീതിയും നിയമവും നടക്കൂ. കൊടും കുറ്റവാളികളെ ഇറക്കിവിട്ട് തങ്ങള്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാന്‍ ഇ വര്‍ക്ക് ധൈര്യം നല്‍കുന്നത് നീതിയേയും നിയമത്തേയും പേടിയില്ലാത്തതു മാത്രമല്ല തങ്ങള്‍ പിടിക്കപ്പെടില്ലെന്ന ബോദ്ധ്യമുള്ളതുകൊണ്ടുമാണ്. ഈ കുറ്റവാളികളുടെ റിമോട്ട് കണ്‍ട്രോള്‍ ഇവരുടെ കൈ കളിലാണെന്ന്. രാഷ്ട്രീയ ത്തിലും സിനിമ മേഖലയി ലും ഇത്തരത്തില്‍ റിമോട്ട് കണ്‍ട്രോളുമായി നടക്കുന്നവരുണ്ട്. അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ കഴിയ ണം. ഒരു സുനിപോയാല്‍ പ ത്തു സുനിമാരെ അവര്‍ക്ക് സൃഷ്ടിക്കാന്‍ കഴിയും. എന്നാല്‍ ഒരു പ്രമുഖന്‍ അക ത്തായാല്‍ മറ്റു പ്രമുഖര്‍ താനെ പത്തി മടക്കും. പ്രമുഖര്‍ എന്ന പേരിലാണല്ലോ ഇവരെ ല്ലാം അറിയപ്പെടുന്നത്. ആരായാലും ഏത് കേസ്സായാലും അതില്‍ ഒരു കുറ്റവാളി മാത്രമല്ല ഒരു പ്രമുഖന്‍ കൂടി ഉ ള്‍പ്പെട്ടിരിക്കും. കുറ്റവാളിയെ അറസ്റ്റു ചെയ്യുമ്പോള്‍ പ്രമുഖന്‍ രക്ഷപ്പെടും. അയാള്‍ മറ്റൊരാളെ തന്റെദൗത്യം ഏല്‍പ്പിക്കും അതാണ് കേരളത്തിലിപ്പോള്‍ നടക്കുന്നത്. അതുണ്ടാകരുത്. പ്രമുഖനേയും അകത്താക്കുകതന്നെവേണം.

ബ്‌ളസന്‍ ഹൂസ്റ്റന്‍ blessonhoustonn@gmail.com

Read more

ആ സമരത്തില്‍ ആര് വിജയിച്ചു

ലോ അക്കാദമി സമരം അങ്ങനെ ഒരുവിധം അവസാനിച്ചുയെന്നു വേണം പറയാന്‍. സമരത്തില്‍ ആര് വിജയിച്ചുയെന്നു പറഞ്ഞാല്‍ ഇരുകൂട്ടരും തങ്ങളാണെന്ന് അവകാശപ്പെടും. ആരും ആര്‍ക്കും മുന്നില്‍ മുട്ടു കുത്താതെ പിടിവാശിയിലും മുറിവാശിയിലും കഴിഞ്ഞ രണ്ടരയാഴ്ചക്കാലം സമരം നടത്തി വരികയായിരുന്നു. അപ്രതീക്ഷിതമായി സമരം പ്രഖ്യാപി ച്ചുകൊണ്ട് അക്കാദമി വിദ്യാര്‍ത്ഥികള്‍ രംഗത്തു വന്നപ്പോള്‍ അത് കേരളത്തെ ഇത്രമേല്‍ ഇളക്കിമറിക്കുമെന്ന് കരുതിയില്ല. ചായക്കോപ്പയിലെ കൊടുംങ്കാറ്റെന്നപോലെ ഇതിനെ മാനേജമെന്റ് നിസ്സാരമായി തള്ളിക്കള ഞ്ഞപ്പോള്‍ അത് ഇത്രമേല്‍ കരുത്താകാന്‍ കാരണം രാഷ്ട്രീയ വിദ്യാര്‍ത്ഥി സംഘടനകള്‍ അതേറ്റെടുത്തതാണ്.

അക്കാദമി പ്രിന്‍സിപ്പാള്‍ ലക്ഷ്മി നായര്‍ രാജിവയ് ക്കണമെന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ ആവശ്യം. പ്രിന്‍സിപ്പാളിന്റെ സ്വേച്ഛാധിപത്യ പ്രവര്‍ത്തനമായിരുന്നു അവര്‍ രാജിവയ്ക്കാന്‍ വിദ്യാര്‍ത്ഥികള്‍ ആവശ്യപ്പെടാന്‍ കാരണമത്രെ. ഒരു പ്രിന്‍സിപ്പാളിന്റെ നിലയ്ക്കും വിലയ്ക്കുമായിരുന്നില്ല അവരുടെ പ്രവര്‍ത്തനം എന്നതായിരു ന്നു അവര്‍ക്കെതിരെ സമരം നയിച്ച വിദ്യാര്‍ത്ഥികളുടെ ആരോപണം.

കേവലമൊരു ആരോപണമായിരുന്നോ ലോ അക്കാദമിയ്ക്കും ലക്ഷ്മി നായര്‍ക്കുമെതിരെ ഉന്നയിച്ചത്. അക്കാദമിയേയും ലക്ഷ്മി നായരേയും തേജോവധം ചെയ്യാന്‍ വേണ്ടി യായിരുന്നോ ഈ ആരോപണ ത്തിന്റെ ലക്ഷ്യം. അങ്ങനെയെങ്കില്‍ അവര്‍ക്കെതിരെ തെളിവ് കെട്ടിച്ചമച്ചതായിരുന്നോ. ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാകാതെയാണ് ലോ അക്കാദമി സമരം അവസാനിച്ചത്.

ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പൊളിറ്റിക്കല്‍ ലബോ റട്ടറിയെന്നറിയപ്പെടുന്ന കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരില്‍ പ്രഗത്ഭരായ പല നേതാക്കന്മാരും രാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത് അക്കാദമി എന്ന നിയമ കലാലയമായ ലോ അക്കാദമിയില്‍ നി ന്നുമായിരുന്നു. നിയമത്തേക്കാള്‍ രാഷ്ട്രീയം പഠിക്കാനായിരു ന്നു അവിടെയെത്തിയ പലര്‍ക്കും താല്പര്യം. അവരൊക്കെ അവിടെയെത്തിയത് രാഷ്ട്രീയ പാര്‍ട്ടികളുടെ ശുപാര്‍ശയോടെ യായിരുന്നു എന്നതാണ് അതിനു കാരണം. ഭാവി എം.എല്‍. എ.യും എം.പി.യും മന്ത്രിയുമെന്നായിരുന്നു അവിടെയെത്തുന്നവരെക്കുറിച്ച് പറഞ്ഞിരുന്നത്. രാഷ്ട്രീയത്തിലെ ചാ ണക്യസൂത്രവും തന്ത്രവും കു തന്ത്രവും പഠിക്കാന്‍വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ യുവരക്തങ്ങളെ അക്കാദമിയിലേക്ക് അയച്ചിരുന്ന ഒരു കാല മുണ്ടായിരുന്നു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരും അ ക്കാദമിയില്‍ ഉണ്ടായിരുന്നു.

അതുകൊണ്ടാണ് ലോ അക്കാദമിയെ കേരളത്തി ന്റെ രാഷ്ട്രീയ കളരിയെന്നു വിശേഷിപ്പിക്കുന്നത്. അത് ലോ അക്കാദമിയെ മറ്റ് കലാലയങ്ങളില്‍ നിന്ന് വേര്‍തിരിച്ച് ഒരു പ്ര ത്യേക മാനം തന്നെ നല്‍കിയി രുന്നു. അതിനാല്‍ തന്നെ അ ക്കാദമി പേരും പ്രശസ്തിയും നേടുകയു മുണ്ടായി. എന്നാല്‍ അതിനു കോട്ടം തട്ടുന്നതാണ് അക്കാദമിയ്ക്കും അതിന്റെ പ്രന്‍സിപ്പാളായിരുന്ന ലക്ഷ്മിനായര്‍ക്കുമെതിരെ ഉന്നയിക്കപ്പെട്ടി ട്ടുള്ള ആരോപണം.

ലക്ഷ്മിനായരുടെ നിയമ ബിരുദം പുറംവാതിലിലൂ ടെ നേടിയതെന്നായിരുന്നു ആരോപണം. മറ്റൊന്ന് അക്കാദമിക്ക് അംഗീകാരമില്ലെന്നതായിരുന്നു. മൂന്നാമതായി അക്കാദമി സര്‍ക്കാര്‍ ഭൂമി കൈയ്യേറിയെ ന്നതാണ്. ഈ ആരോപണമൊ ക്കെ തെളിവു സഹിതമാണ് ഉ ന്നയിച്ചിരിക്കുന്ന തെന്നാണ് മാധ്യമങ്ങള്‍ കാണിക്കുന്നത്. ഇത്രയും ഗുരുതരമായ ആരോപണങ്ങളുമായി ചില ചാനലുകള്‍ രംഗത്തു വരികയുണ്ടായെ ങ്കിലും അതിനെക്കുറിച്ച് വ്യ ക്തമായ മറുപടി പറയാന്‍ ബാ ദ്ധ്യസ്ഥരായ സര്‍വ്വകലാശാല യും സര്‍ക്കാരും യാതൊന്നും പറയാതെ ഉരുണ്ടു കളിക്കുന്നുയെന്നാണ് പരക്കെയുള്ള വിമര്‍ ശനം. അക്കാദമിയുടെ മറവില്‍ ആരെങ്കിലും അനാവശ്യ ഇടപെടലുകളോ അനധികൃത സ്വത്ത് സമ്പാദനമോ നടത്തിയിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സര്‍ക്കാരിനു കഴിയണം. സ്വന്തമെന്നോ ബന്ധമെന്നോ ഉള്ള വ്യത്യാസം കൂടാതെ.

ലക്ഷ്മിനായരുടെ ബിരുദത്തെ സംബന്ധിച്ചുള്ളതും അക്കാദമിയുടെ അംഗീകാരം സംബന്ധിച്ചുള്ളതുമായ സംശയം തീര്‍ക്കേണ്ട ചുമതല സര്‍വ്വകലാശാലയ്ക്കാണ്. മാധ്യമങ്ങളില്‍ക്കൂടി ഈ രണ്ട് വിഷയങ്ങളും പൊതുജനങ്ങള്‍ അറിഞ്ഞതോടെ അതില്‍ സംശയം മാത്രമല്ല ദുരൂഹതയും നിലനില്‍ക്കുന്നുണ്ട്. സംശയ നി വാരണം മാറാതെ ദുരൂഹതയു മായി ഒരു കലാലയം പ്രവര്‍ത്തിക്കുമ്പോള്‍ അത് ആ കലാലയത്തിന്റെ പേരിന് കളങ്കം ചാര്‍ത്തുക മാത്രമല്ല ഭാവി തന്നെ തകര്‍ക്കുമെന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ അറിഞ്ഞിരിക്കു ന്നത് നല്ലതാണ്. അക്കാദമിയേയും അതിന്റെ പ്രിന്‍സിപ്പാളായ ലക്ഷ്മി നായരേയും തേജോവധം ചെയ്യാനും തകര്‍ക്കാനും വേണ്ടി ആരെങ്കിലും കെട്ടിച്ചമച്ച വെറും കഥയാണോ ലക്ഷ് മിനായരുടെ ബിരുദവും അക്കാദമിയുടെ അംഗീകാരത്തെക്കു റിച്ചുള്ള ആരോപണവും. അ ങ്ങനെ ആരെങ്കിലും ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ഉദ്ദേശം എന്ത്. അവര്‍ എന്തിനുവേണ്ടി അത്തരം കഥകള്‍ കെട്ടിച്ചമച്ചു. ഇതിനൊക്കെ ഉത്തരം കണ്ടെ ത്തേണ്ട ചുമതല സര്‍വ്വകലാ ശാലയ്ക്കാണ്. ഒപ്പം പ്രോചാന്‍സിലര്‍ കൂടിയായ വിദ്യാഭ്യാസമന്ത്രിക്കാണ്. ഊഹാപോഹ ങ്ങളില്‍ക്കൂടി അതിന്റെ സത്യാവസ്ഥ കണ്ടെത്താന്‍ കഴിയില്ല. അതിന് സമഗ്രമായ അന്വേഷ ണം തന്നെ വേണമെന്നാണ് പൊതുവിലുള്ള അഭിപ്രായം. അതിന് സര്‍ക്കാര്‍ തയ്യാറാകു മോ. വിദ്യാഭ്യാസ മന്ത്രി അതി ല്‍ വ്യക്തമായ മറുപടി പറയാ ത്ത സാഹചര്യത്തില്‍ സര്‍ക്കാ ര്‍ മൗനമവലംബിക്കുന്നുയെ ന്നു വേണം കരുതാന്‍.

അതില്‍ നടപടിയെടുത്തില്ലെങ്കില്‍ അത് സര്‍ക്കാരിനേയും സര്‍വ്വകലാശാലയേയും പ്രതികൂട്ടിലാക്കുകയും ചെയ്യുമെന്നതിന് സംശയമില്ല. ഒരു നിഷ്പക്ഷ സമഗ്ര അന്വേ ഷണത്തില്‍ക്കൂടി ഇതിന്റെ സ ത്യാവസ്ഥ കണ്ടെത്താന്‍ കഴിയും. ആര് ശരി ആര് തെറ്റ് എന്നത് പൊതുജനത്തിന് അറിയാന്‍ കഴിയും. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് അന്വേഷണത്തില്‍ക്കൂടി കണ്ടെത്തിയാല്‍ അതില്‍ ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ കഴിയും. അന്വേഷണ ത്തില്‍ക്കൂടി ആരോപണം കെട്ടിച്ചമച്ചതാണെന്ന് കണ്ടാല്‍ അത് ഉന്നയിച്ചവര്‍ക്കെതിരെയും നടപടിയെടുക്കാന്‍ കഴിയും. ഇ ത് രണ്ടിലും ഒരു സമഗ്ര അന്വേഷണം നടത്തിയാല്‍ നടപടി യെടുക്കാന്‍ സര്‍ക്കാരിനോ സ ര്‍വ്വകലാശാലക്കോ കഴിയൂ.

ലോ അക്കാദമി സമ രം ഇത്രയേറെ സങ്കര്‍ണ്ണമാക്കേണ്ടിയിരുന്നോ. രണ്ടര ആഴ്ചയോളം സമരം നീണ്ടുപോയത് സമരക്കാരോടുള്ള സര്‍ക്കാരി ന്റെ തണുപ്പന്‍ സമീപനം തന്നെയെന്നതില്‍ യാതൊരു സം ശയവുമില്ല. തുടക്കത്തില്‍ സമരം നയിച്ചത് കോളേജിലെ വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു. പിന്നീടാണ് അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ വിദ്യാര്‍ത്ഥി സംഘടന കളും നേതാക്കന്മാരും രംഗ ത്തുവന്നത്. സമരത്തിന്റെ തുടക്കത്തില്‍ തന്നെ സര്‍ക്കാര്‍ ഇട പെട്ടിരുന്നെങ്കില്‍ ഇത്രയേറെ കലുഷിതമാകുമായിരുന്നില്ല.

ജനകീയ സമരങ്ങള്‍ നയിച്ച ചരിത്രമുള്ള ജനകീയ സര്‍ക്കാരെന്ന് അവകാശപ്പെടു ന്ന ഇടതു സര്‍ക്കാര്‍ വിദ്യാര്‍ ത്ഥികളോട് തുറന്നൊരു ചര്‍ച്ച പോലും നടത്താന്‍ തുടക്കത്തി ല്‍ തയ്യാറാകാതെ പോയതിന് എന്ത് ന്യായീകരണം പറഞ്ഞാലും മതിയാകില്ല. ആവശ്യത്തിനും അനാവശ്യത്തിനും വിദ്യാര്‍ത്ഥി സമരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് വിദ്യാര്‍ത്ഥി പ്രസ്ഥാന ങ്ങളുടെ അപ്പോസ്‌തോലനാകാന്‍ ശ്രമിക്കാറുള്ള ഒരു വിദ്യാര്‍ത്ഥി സംഘടന ഉള്‍പ്പെടുന്ന പാര്‍ട്ടിയായ സി.പി.എം. നേ തൃത്വം നല്‍കുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ സമരക്കാരെ കണ്ടില്ലെന്നു നടിച്ചതാണ് സമരം ഇത്രയേറെ വഷളാകാന്‍ കാരണം. പിടിച്ച മുയലിനു താന്‍ പറയുന്നത്ര കൊമ്പുണ്ടെന്ന് വാശിപിടിക്കുന്ന അതുതന്നെ മറ്റുള്ളവരും പറയണമെന്ന് ശാഠ്യം പിടിക്കുന്നത് മുഖ്യമന്ത്രിയായ പിണറായി വിജയന്റെ ദാ ര്‍ഷ്ഠ്യമനോഭാവമാണോ. ജനകീയനായി ആദരിക്കപ്പെടുകയും അംഗീകരക്കപ്പെടുകയും ചെയ്യുന്ന വിദ്യാഭ്യാസ മന്ത്രി രവീന്ദ്രന്‍ മാഷ് വിദ്യാര്‍ത്ഥികളുമായി ചര്‍ച്ചകള്‍ നടത്താന്‍ വൈകിയതെന്ത്.

ഗവേഷണ ബിരുദത്തിനുമേല്‍ സംശയമുയര്‍ന്നതിനെ തുടര്‍ന്ന് കേരള യൂണി വേഴ്‌സിറ്റി സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ രാജിവയ് ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടതുപക്ഷവും അവരുടെ വിദ്യാര്‍ത്ഥി സംഘടനകളും ക രുണാകരന്റെ 92-ലെ സര്‍ക്കാര്‍ കാലത്ത് സമരംനയിച്ച പാരമ്പര്യമുള്ളവര്‍ ഈ സമരം കണ്ടില്ലെന്നു നടിക്കരുതായിരുന്നു. കേരളക്കരയെ ഇളക്കിമറിച്ച കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലറായിരുന്നു ജെ.വി.വിളനിലയത്തിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് എസ്. എഫ്.ഐ. ഉള്‍പ്പെടെയുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി സംഘടനകളും അവരുടെ പാര്‍ട്ടികളും നയിച്ച സമരം കേരളക്കര മറന്നിരിക്കില്ല. അന്ന് ഭരിച്ച കരുണാകരന്‍ സര്‍ക്കാര്‍ സമരക്കാ രുമായി ചര്‍ച്ചയ്ക്ക് തയ്യാറാകാ ത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവായിരുന്ന ഇ.കെ. നായനാര്‍ നിരാഹാരസമരം പോലും പ്രഖ്യാപിക്കുകയുണ്ടായി. ഒരു ഉദാഹരണം ഇവിടെ കാട്ടിയെന്നേയുള്ളു. വിളനിലത്തിനെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണം അടിസ്ഥാ ന രഹിതമാണെന്ന് കണ്ടെത്തു കയും അദ്ദേഹം ആ സ്ഥാനത്തു തുടരുകയും ചെയ്തു.

ജനകീയ സമരങ്ങളുടെ നേരെ കണ്ണടയ്ക്കുകയോ അത് കണ്ടില്ലെന്ന് നടിക്കുക യോ ചെയ്യുന്നത് ജനകീയ സര്‍ ക്കാരിനു നല്ലതല്ല. അവകാശ ങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണല്ലോ സമരങ്ങള്‍ നയിക്കു ന്നത്. അല്ലെങ്കില്‍ ആവശ്യങ്ങള്‍ അധികാരികളെ അറിയിക്കാന്‍ വേണ്ടിയും. അതാണ് ജനകീയ വിദ്യാര്‍ത്ഥി സമരങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. അവ യ്ക്കുനേരെ അനുഭാവപൂര്‍ണ്ണ മായ സമീപനം നടത്താത്ത സര്‍ക്കാരിനെ ജനകീയ സര്‍ക്കാരെന്ന് എങ്ങനെ വിളിക്കും.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ (blessonhouston@gmail.com) 

Credits to joychenputhukulam.com

Read more

പൊതു വിഷയത്തിലെ ഐക്യവും അനൈക്യവും

തമിഴ്‌നാട്ടില്‍ ജെല്ലിക്കെട്ട് സകല കെട്ടുകളും പൊട്ടിച്ച് പ്ര തിഷേധത്തിന്റെ കൊടുങ്കാറ്റഴിച്ചുവിട്ടുകൊണ്ടിരിക്കുകയാണ്. നൂറ്റാണ്ടുകളായി നടത്തിയിരുന്ന ജെല്ലിക്കെട്ട് ഒരു സുപ്രഭാതത്തില്‍ ഇന്ത്യയുടെ പരമോന്നത നീതിപീഠം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയപ്പോള്‍ അതിനെതിരെ തമിഴ് ജനതയുടെ പ്ര തികാരം ആര്‍ത്തിരമ്പി അതില്‍ അവര്‍ ഒന്നുചേര്‍ന്നു. അവിടെ ജാതിയും മതവുമില്ലാതായി. കൊടിയുടെ നിറവും പാര്‍ട്ടിയു ടെ ചിഹ്നവും ആരും കണ്ടില്ല. വര്‍ണ്ണവും വര്‍ക്ഷവും അതില്‍ അതിര്‍വരമ്പ് സൃഷ്ടിച്ചില്ല. അവര്‍ ഒറ്റക്കെട്ടായി രംഗത്തു വന്നപ്പോള്‍ സുപ്രീം കോടതി പോലും എന്ത് ചെയ്യണമെന്നറി യാതെ കുഴഞ്ഞുപോയി.

മൃഗസ്‌നേഹികളും മൃഗവാദികളും അത് കണ്ട് ഓടിയൊളിച്ചു. നിയമത്തിന്റെ പടവാളുമായി രംഗത്തുവരുവാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ആരും അതിനെതിരെ സമരവുമായി രംഗത്തു വരികയോ വഴിയോരത്തും ഭരണസിരാകേന്ദ്രങ്ങളിലും മറ്റുമായി പന്തല്‍ കെട്ടി കിടന്നില്ല. അങ്ങനെ ആരെങ്കിലും വന്നിരുന്നെങ്കില്‍ പിന്നീ ടൊരിക്കലും അവര്‍ക്ക് സമരം നയിക്കാന്‍ കഴിയാതെ പോയേനെ.

മൃഗസ്‌നേഹത്തിന്റെ അപ്പോസ്‌തോലന്മാരായ മേനകാഗാന്ധിയും മറ്റും ജെല്ലിക്കെട്ടിലെ മൃഗപീഡനം അറിഞ്ഞെങ്കിലും അറിയാത്തതുപോലെ അഭിനയിച്ചു. അഭിപ്രായം പറയാതിരിക്കാന്‍ അവര്‍ മൗനമഭിനയിച്ചു. മൗനം വിദ്വാനുഭൂഷണവും വിഡ്ഢിക്കതൊരു അലങ്കരവുമെന്ന് പറയുംപോലെ മേനകാഗാന്ധിക്കതൊരു സ്വയം സംരക്ഷണവുമായിയെന്നു പറയാം. മുന്നും പിന്നും നോക്കാതെ എന്തും പ്രവര്‍ത്തിക്കുന്ന തമിഴനോട് മൃഗസ്‌നേഹവുമായി ചെന്നാല്‍ മൃഗത്തിനോട് ചെയ്യുന്നതിനേക്കാള്‍ കഷ്ടമായി ചെയ്യുമെന്ന് അവര്‍ക്കറി യാം. അതുകൊണ്ടു തന്നെ മേനകാ ഗാന്ധി ഒരാക്രോശവും നടത്തിയില്ല. നിയമത്തിന്റെ യാ തൊരു വാളുമായി രംഗത്തുവ ന്നില്ല.

അതൊക്കെ കേരളത്തിലെ പാവങ്ങളുടെ അടുത്തേ ചിലവാകുകയുള്ളു. അവ രുടെ അടുത്തു മാത്രമെ നിയ മത്തിന്റെ വാളും അധികാരത്തിന്റെ അഹങ്കാരവുമായി വന്ന് ഉറഞ്ഞു തുള്ളാന്‍ കഴിയൂ. കേര ളത്തില്‍ പട്ടി കടിച്ച് പിഞ്ചു കുഞ്ഞുങ്ങളുടെപോലും ആന്തരീ കാവയവങ്ങള്‍ തകര്‍ന്ന് അവശതയിലായപ്പോള്‍ അതിനെതിരെ ജനം പ്രതികരിച്ചപ്പോള്‍ അവ രുടെ മുന്‍പില്‍ നിയമത്തിന്റെ വാളുമായി അധികാരത്തിന്റെ അഹംഭാവത്തില്‍ ഉറഞ്ഞുതുള്ളിയതാണ് മേനകാ ഗാന്ധി.

അത് കണ്ട് മന്ത്രിമാര്‍ പോലും ചോദിച്ച് മാളത്തിലൊളിച്ചു. തമിഴ്‌നാട്ടില്‍ മേനകാഗാന്ധി പേടിച്ചപ്പോള്‍ കേരളത്തില്‍ അവര്‍ പേടിപ്പിച്ചു വിറച്ചു. അതാണ് തമിഴ്‌നാടും കേരളവും തമ്മിലുള്ള വ്യത്യാസം. അവരുടെ ഏത് പൊതുപ്രശ്‌നത്തിലും അവര്‍ക്ക് ആ ഒത്തൊരുമയുണ്ട്. നായ പ്രശ്‌നത്തില്‍ കേരളം രണ്ട് തട്ടായി. മനുഷ്യനെ കടിച്ചുകീറി നായ് ജൈത്ര യാത്ര തുടര്‍ന്നപ്പോള്‍ മനുഷ്യ ന്റെ ജീവനേക്കാള്‍ വില മൃഗ ത്തിനു നല്‍കി കേരളം രണ്ട് തട്ടിലായി. അതാണ് കേരളവും തമിഴ്‌നാടും തമ്മിലുള്ള വ്യത്യാസം. പൊതു വിഷയത്തില്‍ അവര്‍ ഒന്നുചേരും. ഉദാഹരണ ത്തിന് മുല്ലപ്പെരിയാര്‍ വിഷയം തന്നെയെടുക്കാം. മുല്ലപ്പെരിയാ ര്‍ വിഷയത്തില്‍ തമിഴ്‌നാട് ഒറ്റ കെട്ടായി പൊരുതിയപ്പോള്‍ കേ രളത്തിലെ നേതാക്കന്മാര്‍ പല തട്ടിലായി.

ഡാമിന് വിള്ളലുണ്ടെന്നു കണ്ടെത്തുകയും അത് തകരുമെന്നും കേരളത്തിലെ നാല് ജില്ലകള്‍ വെള്ളത്തിനടിയിലാകുമെന്ന് കണ്ടിട്ടുപോലും കേരളത്തിലെ രാഷ്ട്രീയ നേതൃ ത്വവും ചലച്ചിത്ര സാംസ്കാരി ക നേതൃത്വവും ശക്തമായി രംഗത്തുവരികയുണ്ടായില്ല. ആ പ്രദേശത്തുള്ള ജനങ്ങള്‍ മാത്രം പ്രതിഷേധവുമായി രംഗത്തു വരികയുണ്ടായുള്ളു. അവരുടെ പ്രതിഷേധ സമരമുറകള്‍ ശക്തമായി വന്നപ്പോള്‍ ചില രാഷ്ട്രീയ നേതാക്കന്മാര്‍ രംഗത്തുവരികയുണ്ടാ യെങ്കിലും അവര്‍ പിന്നീട് പിന്‍വാങ്ങുകയുണ്ടായി. കാരണം തേനിയിലും കമ്പത്തുമുള്ള അവരുടെ അനധികൃത സ്വത്തുവിവരം പുറത്തുവിടുമെന്ന് ജയലളിത പറഞ്ഞതാണത്രെ.

അത്രയേയുള്ളു കേരളത്തിലെ നേതാക്കന്മാരുടെ സമരവീര്യം. കേരളത്തിലെ ജന ങ്ങളുടെ ജീവനു തന്നെ ഭീഷ ണിയായ ഡാമിന്റെ കാര്യത്തില്‍ മൗനം പാലിച്ച മലയാളക്കരയുടെ സൂപ്പര്‍ താരങ്ങള്‍ ജെ ല്ലിക്കെട്ടില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് രംഗത്തുവന്നതാണ് ഏറെ രസകരമായ സംഭവം. കേരളത്തില്‍ ജനങ്ങള്‍ ദിവസങ്ങളോളം സമരവുമാ യി രംഗത്തു വന്നപ്പോള്‍ അതി ലൊരഭിപ്രായവും പറയാത്ത ഈ സൂപ്പര്‍ താരങ്ങളുടെ ദേശ വികാരം സമ്മതിക്കേണ്ടതാണ്. കേരളം സൂപ്പര്‍ താരങ്ങളാക്കിയ ഇവരുടെയൊക്കെ ഈ വികാര പ്രകടനം കാണുമ്പോള്‍ തോ ന്നിപ്പോകുക ചോറിവിടെയും കൂറ് അവിടെയുമെന്നാണ്.

തമിഴ് ജനതയുടെ ഐക്യം അത് ഏത് കാര്യത്തിലായാലും അതുകണ്ട് നാം ഊറ്റം കൊള്ളാറുണ്ട്. എന്നാല്‍ നമ്മുടെ കാര്യത്തില്‍ നാം പല തട്ടിലായി മാറുകയാണ് പതിവ്. അതായിരിക്കാം നമ്മുടെ ഏറ്റവും വലിയ പരാജയവും. അതുകൊണ്ടുതന്നെ തമിഴ്‌നാടിനെ ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീം കോടതിപോലും ഭയക്കുന്നു. കോട തിയുടെ ഉത്തരവിനെ കാറ്റില്‍ പറത്തിക്കൊണ്ട് ജെല്ലിക്കെട്ട് തുടരുമെന്ന് ജനം പറയുമ്പോള്‍ കോടതിലക്ഷ്യമൊന്നും ആരും ഉന്നയിക്കുകയോ ഉത്തരവി ടുകയോ ചെയ്തില്ല. അങ്ങനെയൊരു നീക്കമുണ്ടായാല്‍ അത് എന്ത് ദൂഷ്യഫലങ്ങളുണ്ടാക്കു മെന്ന് കോടതിക്കുപോലുമറിയാം.

കേന്ദ്രസര്‍ക്കാരുകള്‍പോലും തമിഴ്‌നാടിനോടും കേരളത്തോടും രണ്ട് രീതിയിലാണ് പ്രവര്‍ ത്തിക്കുന്നത്. കേന്ദ്ര ബജറ്റിലായാലും റെയില്‍വെ ബജറ്റിലാ യാലും മറ്റ് വികസന പ്രവര്‍ ത്തനത്തിലായാലും കേരളത്തി ന് ലഭിക്കുന്നത് യജമാനന്റെ മേശയില്‍ നിന്ന് വീഴുന്ന അപ്പക്കഷണങ്ങള്‍ മാത്രം. തമിഴ്‌നാടി നോ കൈ നിറയെ. കേരളത്തിന് ഒരു ലോക്കല്‍ ട്രെയിന്‍ അ നുവദിക്കുന്ന സ്ഥാനത്ത് തമി ഴ്‌നാടിന് നല്‍കുന്നത് അഞ്ചില്‍ കൂടുതല്‍ ദീര്‍ഘദൂര ട്രെയിനു കളായിരിക്കും. ബജറ്റില്‍ അനു വദിക്കുന്ന തുകയും ഇതുപോ ലെയായിരിക്കും. കേന്ദ്ര മന്ത്രിസഭ രൂപീകരിക്കുമ്പോള്‍ കേരളത്തിന് ഒന്നോ രണ്ടോ മന്ത്രിയെ കിട്ടിയാല്‍ ആയി. എന്നാല്‍ തമിഴ്‌നാടിന് ചോദിക്കുന്ന മ ന്ത്രിമാരേയും വകുപ്പുകളും നല്‍കും.

കോടതിയും കേന്ദ്രവുമെല്ലാം തമിഴ്‌നാടിന്റെ കാര്യത്തില്‍ ഒരു നയവും കേരള ത്തിന്റെ കാര്യത്തില്‍ മറ്റൊരു നയവുമാണ്. അതിനു കാര ണം അവരുടെ ജനതയുടേയും നേതാക്കന്മാരുടേയും സംസ്ഥാ നത്തിന്റെ പൊതുപ്രശ്‌നത്തോടുള്ള ഐക്യബോധവും അര്‍പ്പ ണബോധവുമാണ്. നമ്മുടെ കേരളത്തില്‍ അതിന് നേരെ വിപരീതമായതാണ്. അതാണ് കേരളക്കരയുടെ പരാജയവും പോരായ്മയും. ജെല്ലിക്കെട്ട് കേ രളത്തിലായിരുന്നെങ്കില്‍ കോടതിവിധിക്കെതിരെ ആരും പ്ര തിഷേധിക്കുകയില്ലായിരുന്നു. കോടതിവിധി നടപ്പാക്കാതെയോ അതിനെതിരെ പ്രസ്താവനപോലും ഇറക്കുന്നവര്‍ക്കെതിരെ കോടതിയലക്ഷ്യവുമായി കോടതി വന്നേനെ.

ജെല്ലിക്കെട്ടില്‍ കോടി ഉത്തരവിനെ എതിര്‍ക്കുന്നത് ശരിയോ തെറ്റോ എന്നുള്ളതല്ല അവരുടെ സംഘടിത ശക്തിയാ ണ് കണ്ടു പഠിക്കേണ്ടത്. സം ഘടിത ശക്തിക്കു മുന്നില്‍ മുട്ടുമടക്കാത്ത ഭരണകൂടങ്ങളില്ല. കാറ്റില്‍ പറക്കാത്ത കോടതി നിയമങ്ങളോ ഇല്ല. അതില്‍ കൂടി അവര്‍ അവരുടെ അവകാ ശങ്ങള്‍ നേടിയെടുക്കും. ആവശ്യങ്ങള്‍ ചോദിക്കാതെ തന്നെ ഭരണകൂടങ്ങള്‍ നല്‍കും. അതാ ണ് ജെല്ലിക്കെട്ടില്‍ കണ്ടത്. നിയമത്തേയും നിയമ വ്യവ സ്ഥിതിയേയും എതിര്‍ക്കണമെ ന്നല്ല ഇതില്‍ക്കൂടി അര്‍ത്ഥമാ ക്കേണ്ടത്.

ഐക്യത്തില്‍ കൂടി അവകാശങ്ങള്‍ നേടിയെടുക്കുമ്പോള്‍ അനൈക്യത്തില്‍ കൂടി അര്‍ഹതപ്പെട്ടതും നഷ്ടപ്പെടു ത്തുകയാണ് ചെയ്യുന്നത്. അതിനുദാഹരണങ്ങളാണ് മുല്ലപ്പെ രിയാറും ജെല്ലിക്കെട്ടും അല്ലെ ങ്കില്‍ തമിഴ്‌നാടും കേരളവും അത് കേരളത്തെ ഏത് രീതിയില്‍ എത്തിക്കുമെന്ന് പറയാന്‍ വയ്യ. ഒരു കാര്യം ഉറപ്പിച്ചു പറയാം അത് നമ്മെ ഉയര്‍ച്ചയിലേ ക്കായിരിക്കില്ലയെന്ന്. അത് മനസ്സിലാക്കിയാല്‍ നന്ന്.

ബ്‌ളസന്‍ ഹ്യൂസ്റ്റന്‍ (blessonhouston@gmail.com) 

credits to joychenputhukulam.com

Read more

അതിവേഗംം പുരോഗമിക്കുന്ന ലോക സാമ്പത്തിക ശക്തി : ഇന്ത്യ

ഇന്ത്യ സ്വതന്ത്രപരമാധി കാര രാഷ്ട്രമായിട്ട് ഈ ജനുവരി 26ന് 67 വര്‍ഷം പിന്നിട്ടു കഴിഞ്ഞു. വിദേശാധിപത്യത്തിന്റെ അടിമത്വത്തില്‍ നിന്ന് സ്വദേശ രാഷ്ട്രീയ നേതൃത്വത്തിന്റെ കൈകളില്‍ ഇന്ത്യ കിട്ടുമ്പോള്‍ പട്ടിണിയും പരിവട്ടവുമായി നട്ടം തിരിയുകയായിരുന്നു. മൂന്നാം ലോകരാഷ്ട്രമെന്ന് ഇന്ത്യയെ കളിയാക്കിയ പാശ്ചാത്യ വികസിത രാഷ്ട്രങ്ങള്‍ ക്കു മുന്‍പില്‍ ഇന്ത്യയിന്ന് അവരോളമെ ത്തിയെന്ന് കാണി ച്ചുകൊടുക്കുകയുണ്ടായി. അന്ന് കളിയാക്കിയവര്‍ ഇന്ന് ഇന്ത്യയെ കൂട്ടുപിടിയ്ക്കാന്‍ മത്സരിക്കുമ്പോള്‍ നാം എത്രമാത്രം വളര്‍ന്നുയെന്ന് ഊഹിക്കാവു ന്നതേയുള്ളു.

ഇന്ത്യയ്‌ക്കൊപ്പം സ്വാതന്ത്ര്യം കിട്ടുകയും സ്വയംഭരണാവകാശം നേടുകയും ചെയത പല രാജ്യങ്ങളും വളര്‍ച്ചയുടെ കാര്യത്തില്‍ വളരെ പിന്നിലാണെന്നു പറയാം. പല രാജ്യ ങ്ങളും വളര്‍ച്ച മുരടിച്ച് ചിന്ന ഭിന്നമായിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ വളര്‍ച്ച അതിവേഗവും അഭിനന്ദനീയവുമാണെ ന്ന് പറയേണ്ടതുതന്നെ. അതില്‍ ഇന്ത്യയെ നയിച്ച ഭരണകര്‍ത്താക്കളെ നന്ദിയോടെ സ്മരിക്കേണ്ടതുതന്നെയാണ്. അ വരുടെ ദീര്‍ഘവീക്ഷണത്തോ ടെയുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളുമാണ് അതിനു പിന്നിലെന്നു തന്നെ പറയാം.

രാഷ്ട്രീയത്തിനപ്പുറം രാജ്യ ത്തേയും ജനങ്ങളേയും സ്‌നേ ഹിക്കുകയും സേവിക്കുകയും ചെയ്തിരുന്നവരായിരുന്നു അന്നത്തെ രാഷ്ട്രനേതാക്കളും ഭരണാധികാരികളും. ക്യാമറ കണ്ണുകളിലേക്കു മാത്രം ശ്രദ്ധിച്ചുകൊണ്ട് പൊള്ളയായ വാഗദാനങ്ങളും മറ്റുമായി ഭരണം ന ടത്തുന്ന ഇന്നത്തെ ഭരണാധികാരികളില്‍ നിന്ന് ഏറെ വ്യ ത്യസ്തരായിരുന്നു അവരെന്നു പറയാതെ വയ്യ. പട്ടിണി മാറ്റി ഫലഭൂയിഷ്ടമായ രാഷ്ട്രമാക്കി മാറ്റാന്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പങ്ക് വളരെ വലുതായിരുന്നു. രാഷ്ട്രത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹി ക്കുന്ന കര്‍ഷകന്റെ കഠിനാദ്ധ്വാനവും, രാജ്യത്തെ മഞ്ഞും മഴ യും വെയിലും ചൂടും തണുപ്പു മേറ്റ് രാപകലില്ലാതെ കാത്തു സൂക്ഷിക്കുന്ന ജവാന്മാരുടെ സേവനവും കണ്ട് അവരെ മുന്‍നിര്‍ത്തി അവര്‍ക്കുവേണ്ടി പ്രവര്‍ത്തിച്ച ലാല്‍ ബഹദൂര്‍ശാ സ്ത്രിയുടെ ഭരണം കര്‍ഷകനു താങ്ങും തണലും സൈനീകന് ശക്തിയുമായിരുന്നു. അത് മുന്‍ നിര്‍ത്തി അദ്ദേഹത്തിന്റെ മുദ്രാവാക്യം “ജയ് ജവാന്‍ ജയ് കി സാന്‍’ ഇന്നും ഭാരതമണ്ണില്‍ ആവേശത്തിന്റെ അലകടലുയ രും.

സാമ്പത്തിക അടിത്തറ ഭദ്രമാക്കാന്‍വേണ്ടി ഇന്ദിരാഗാന്ധി അധികാരമേറ്റെടുത്തപ്പോള്‍ കടുത്തസാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇന്ത്യ. അവരുടെ കടുത്ത സാമ്പത്തിക പരിഷ്ക്കാരങ്ങളില്‍ക്കൂ ടി അതില്‍ നിന്ന് കരകയറാന്‍ ഇന്ത്യയ്ക്കു സാധിച്ചു. 1969-ല്‍ കൊണ്ടുവന്ന ബാങ്കുകളുടെ ദേശസാല്‍ക്കരണം ഖനി മേഖല ദേശസാല്‍ക്കരിക്കണം. ഇന്‍ ഷുറന്‍സ് മേഖലയുടെ വളര്‍ച്ച തുടങ്ങിയവ ഇന്ത്യയില്‍ ശക്ത മായി ഉണ്ടാക്കിയെടുക്കാന്‍ ക ഴിഞ്ഞു.

ആറാം പഞ്ചവല്‍സര പദ്ധതി നടപ്പാക്കിയത് മൊറാര്‍ജി ദേശായിയായിരുന്നു. അത് കാര്‍ഷിക വളര്‍ച്ചയ്ക്കും ചെറുകിട വ്യവസായത്തിനും ഒട്ടേ റെ താങ്ങും തണലുമായിരു ന്നു. വന്‍കിട വിദേശ വ്യവസായിക ഭീമന്‍മാരെ ഇന്ത്യയില്‍ നിന്നോടിച്ച് ചെറുകിട വ്യവസായം പ്രോത്സാഹിപ്പിച്ചത് അദ്ദേഹത്തിന്റെ കാലത്തായിരുന്നു. പിന്നീട് വന്ന ചരണ്‍സിങ്ങും കാര്‍ഷിക വളര്‍ച്ച മുന്‍ നിര്‍ത്തി ഭരണം നടത്തുകയു ണ്ടായി. മൊറാര്‍ജി ദേശായിയുടെ കാലത്ത് തുടങ്ങിവച്ച ജല സേചന പദ്ധതികളില്‍ ചിലതൊക്കെ പൂര്‍ത്തീകരിക്കാന്‍ ചുരുക്ക കാലമെ ഭരിച്ചൊള്ളുയെങ്കിലും ചരണ്‍സിംങ്ങിന് കഴിഞ്ഞുയെന്ന് പറയാം.

രാജീവ് ഗാന്ധിയുടെ സംഭാവനയെന്ന് എടുത്തു പറയാവുന്ന ഒന്നാണ് ശാസ്ത്ര സാങ്കേതിക രംഗത്തെ ഇന്ത്യ യുടെ വളര്‍ച്ച. ശാസ്ത്രസാങ്കേ തിക രംഗത്ത് ഇന്ന് ഇന്ത്യ ഇത്രയധികം വളര്‍ച്ച പ്രാപിക്കാ ന്‍ കാരണം അന്ന് നടപ്പാക്കിയ ഭരണ പരിഷ്ക്കാരങ്ങളായിരു ന്നു. ശാസ്ത്രസാങ്കേതിക രംഗത്ത് ഇന്ത്യ ഇന്ന് വന്‍ വളര്‍ച്ച കൈവരിക്കാന്‍ കാരണം രാജീവ് ഗാന്ധി ശക്തമായ അടിത്തറയിട്ടുയെന്നതാണ്. അദ്ദേഹം അ തിനായി ഒരു വകുപ്പ് മന്ത്രിയെ പ്പോലും നിയമിച്ചു. കെ.ആര്‍. നാരായണനായിരുന്നു അന്നത്തെ ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്രമന്ത്രി. ഇന്ത്യയുടെ സൈനീക ശക്തി വര്‍ദ്ധിപ്പിക്കാനും മറ്റുമായി കൂടുതല്‍ ശ്രദ്ധ പതിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു വി.പി.സിംഗ്.

രാഷ്ട്രത്തെ സേവിക്കുകയും കാത്തുപരിരക്ഷിക്കുകയും ചെയ്യുന്ന സൈനീകനെ അംഗീകരിക്കുകയും സൈന്യ ത്തിന് ആവശ്യമായ സൗകര്യ ങ്ങള്‍ ഒരുക്കുകയും ചെയ്യുകയു ണ്ടായതും അദ്ദേഹത്തിന്റെ കാലത്താണ്. ചന്ദ്രശേഖര്‍ പ്രധാനമന്ത്രിയായപ്പോള്‍ പ്രധാനമാ യും ലക്ഷ്യമിട്ടത് വാര്‍ത്ത വി നിമയരംഗത്താണ്. വാര്‍ത്താ വിനിമയരംഗത്ത് ഇന്ന് ഇന്ത്യ വന്‍ വളര്‍ച്ച നേടുകയുണ്ടായി. ലോകത്തെവിടെയും അനായാ സേന ഇന്ന് ആശയ വിനിമയം നടത്താന്‍ കഴിയുന്നതില്‍ ചന്ദ്ര ശേഖറിന്റെ ഭരണനേതൃത്വത്തി ന്റെ അടിത്തറയിട്ട പ്രവര്‍ത്തനമാണ്. അദ്ദേഹത്തിന്റെ വലം കൈയ്യായി പ്രവര്‍ത്തിച്ച സാം പീത്താഡോയുടെ പങ്ക് വളരെ വലുതായിരുന്നു. ചെറിയ കാലയളവായിരുന്നതുകൊണ്ട് ദേവഗൗഡയ്ക്ക് കാര്യമായ പ്രവര്‍ ത്തനം കാഴ്ചവയ്ക്കാന്‍ കഴി ഞ്ഞില്ല.

പി.വി. നരസിംഹറാവു ഇന്ത്യയെ സാമ്പത്തിക രംഗത്ത് വളര്‍ത്തിയെടുക്കുകയുണ്ടായി. അതിനായി ലോകത്തിലെ തന്നെ എണ്ണപ്പെട്ട സാമ്പ ത്തിക വിദഗ്ദ്ധരിലൊരാളായ ഡോ. മന്‍മോഹന്‍സിംങ്ങിനെ ധനകാര്യമന്ത്രിയാക്കിക്കൊണ്ട് സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ ക്ക് നേതൃത്വം നല്‍കാന്‍ റാവു വിന് കഴിഞ്ഞു. ബാങ്കുകള്‍ക്കു മേലുള്ള നിയന്ത്രണത്തിന് അയവു വരുത്തിക്കൊണ്ട് ജനങ്ങ ള്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ വായ്പകള്‍ ലഭ്യമാക്കാനും മറ്റും ഇതില്‍ക്കൂടി കഴിഞ്ഞു. ഐ.ടി. മേഖലയുടെ വളര്‍ച്ച ഈ കാലയളവില്‍ കൂടുതലു ണ്ടായിയെന്നു തന്നെ പറയാം. ശാസ്ത്ര സാങ്കേതികരംഗത്തെ വളര്‍ച്ച രാജ്യത്തിന്റെ മുഖച്ഛായ തന്നെ മാറ്റുമെന്ന് അദ്ദേഹം വിശ്വസിച്ചു.

ഐ.ടി. രംഗത്തുള്ള വളര്‍ച്ച എടുത്തുപറയേണ്ടതാണ്. ഇന്ത്യയുടെ ഐ.ടി മേഖല യെ ലോകം ശ്രദ്ധിക്കാന്‍ തുട ങ്ങിയത് അന്നു മുതല്‍ക്കായി രുന്നു. ഐ.കെ.ഗുജറാളും കുറച്ചുകാലമെ ഭരിച്ചിരുന്നുയെങ്കിലും വിദേശനയം ലോകരാ ഷ്ട്രങ്ങളുടെ ഇടയില്‍ നടപ്പാ ക്കാനും കഴിഞ്ഞു.

വാജ്‌പേയിയുടെ ഭര ണം ഗ്രാമീണ ജനതയുടെ ഉന്ന മനത്തിനായി മാറ്റി വയ്ക്കുക യാണുണ്ടായത്. ഗ്രാമീണ ജന തയുടെ സാമ്പത്തിക ഭദ്രത ഉറ പ്പുവരുത്താന്‍ അദ്ദേഹം പല പദ്ധതികളും കൊണ്ടുവരികയു ണ്ടായി. ഇന്ത്യ പാക്ക് അതിര്‍ ത്ഥികള്‍ കൂടുതല്‍ സൗഹാര്‍ദ്ദ പരമാക്കാന്‍ അദ്ദേഹം ശമ്രിച്ചു. ഇന്ത്യയില്‍ നിന്ന് പാക്കിസ്ഥാ നിലേക്ക് ബസ് സര്‍വ്വീസ് പോ ലും തുടങ്ങാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ടെലികോം വ്യവസായത്തില്‍ ഇന്ത്യ കുതിച്ചുചാട്ടം നടത്തിയത് ഈ കാലയളവിലാ ണ്.

അതിനുശേഷം വന്ന മന്‍മോഹന്‍സിംഗ് പൊതുമേഖലാ സ്ഥാപനങ്ങളുടെ വളര്‍ച്ച യ്ക്കും ബാങ്കിംഗ് മേഖലയുടെ വളര്‍ച്ചയ്ക്കും കരുത്തുറ്റ നേ തൃത്വം നല്‍കി. വിദ്യാഭ്യാസ രംഗത്തും ഇന്ത്യ വളര്‍ച്ച നേടു കയുണ്ടായി. പ്രത്യേകിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വ ളര്‍ച്ച വിദേശ നിലവാരത്തിലു ള്ള സര്‍വ്വകലാശാലകളും വി ദ്യാഭ്യാസ സ്ഥാപനങ്ങളും ഈ കാലത്തുണ്ടായി. എട്ട് പുതിയ ഐ.ടി.ക്ക് തുടക്കമിട്ടത് ഈ കാലയളവിലാണ്. ഇന്ദിരാഗാന്ധിയുടെ കാലത്തു നടപ്പാക്കി യ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തുടര്‍ന്നു കൊണ്ടുപോകാന്‍ കഴിഞ്ഞുയെന്നതാണ് എടുത്തു പറയാവുന്ന ഒന്ന്.

ഇന്ന് ഇന്ത്യ വളര്‍ച്ചയില്‍ നിന്ന് വളര്‍ച്ചയിലേക്ക് കുതിച്ചു ചാടിക്കൊണ്ടിരിക്കുക യാണ്. അതിന് നേതൃത്വം നല്‍ കിയവരുടെ പങ്ക് വിസ്മരിക്കുന്നത് നല്ലതല്ല. രാഷ്ട്രീയത്തിനപ്പുറം രാഷ്ട്രത്തെ സേവിക്കുക മാത്രമല്ല വളര്‍ത്തുകയും ചെയ്തിട്ടുണ്ട്. ഇന്ന് ഇന്ത്യയെ ശത്രു രാഷ്ട്രങ്ങള്‍ അസൂയയോടെ നോക്കി കാണുകയും മറ്റു രാഷ് ട്രങ്ങള്‍ മിത്രമാക്കാന്‍ നോക്കുകയും ചെയ്യുന്നത് ഏതൊരു ഇന്ത്യക്കാരനും അഭിമാനത്തിന് വക നല്‍കുന്നുണ്ട്.

ഇനിയും ഇന്ത്യ വളരേണ്ടിയിരിക്കുന്നു. ഐക്യരാഷ്ട്രസഭയില്‍ സ്ഥിരാംഗത്വം എന്ന സ്വപ്നം ഇന്ത്യയ്ക്ക് സാക്ഷാത്ക്കരിക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനു പ്രധാന തടസ്സം ഇന്ത്യയുടെ വളര്‍ച്ചയില്‍ അസൂ യ പൂണ്ടിരിക്കുന്ന ശത്രു രാഷ്ട്രമായ ചൈനയുടെ പിടിവാശി യാണ്. അമേരിക്കയെപ്പോലെ യുള്ള വന്‍കിട രാഷ്ട്രങ്ങളുടെ ഇരട്ടത്താപ്പു നയവും അതിന്റെ പിന്നിലുണ്ടെന്നു തന്നെ പറയാം. എന്നാല്‍ ഇന്ത്യ പ്രതീക്ഷ കള്‍ കൈവിടാതെ അതിനുള്ള ശ്രമം തുടര്‍ന്നുകൊണ്ടേയിരി ക്കണം.

ഇന്ത്യ പാക്ക് അതിര്‍ത്തി പ്രശ്‌നപരിഹാരമാണ് ഇന്ത്യയ്ക്ക് മുന്നിലെ കീറാമുട്ടി. ചൈനയുള്‍പ്പെടെയുള്ള ചില രാഷ്ട്രങ്ങ ള്‍ പാകിസ്ഥാന് പിന്തുണ നല്‍കുന്നുയെന്നതുകൊണ്ട് ലോ കമുള്ള കാലത്തോളവും ഉണ്ടായിരിക്കും അല്ലെങ്കില്‍ പാക്കിസ്ഥാന്‍ ശക്തി ക്ഷയിക്കണം. എന്നിരുന്നാലും ഇന്ത്യ ഇന്ന് പാക്കിസ്ഥാന്റെ വളര്‍ച്ചയുടെ പതിന്‍മടങ്ങ് വളര്‍ച്ച നേടി. അതില്‍ അഭിമാനിക്കാം.

(ബ്‌ളസന്‍ ഹൂസ്റ്റന്‍) blessonhouston@gmail.com

credits to joychenputhukulam.com

Read more

സ്വപ്നം സാക്ഷാത്ക്കരിച്ച് പടിയിറങ്ങുന്ന ഒബാമ

ജനുവരി 20-ന് ഡൊനാള്‍ ഡ്ട്രംപ് അമേരിക്കയുടെ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍റ്റു. എട്ടു വര്‍ഷത്തെ ഒബാമ ഭരണത്തിന് തിരശ്ശീല വീഴു കയും ഒബാമ യുഗം കഴിഞ്ഞ് ട്രംപ് യുഗം തുടങ്ങി എന്നിരുന്നാലും ഒബാമ അമേരിക്കയുടെ ചരിത്രത്തിന് പുതിയ അദ്ധ്യായം എഴുതിയ മഹത്‌വ്യക്തിയാണ്. അമേരിക്കയുടെ ചരിത്രത്തിലെ ആദ്യ കറുത്ത വംശക്കാരനായ പ്രസിഡന്റ് എന്ന് എന്നും ജനം അദ്ദേഹ ത്തെ ഓര്‍ക്കുകയും പഠിക്കുകയും ചെയ്യും. 2009 ജനുവരി 20ന് സത്യപ്രതിജ്ഞ ചെയ്ത് അ ദ്ദേഹം അധികാരം ഏറ്റെടുക്കുമ്പോള്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ വര്‍ണ്ണവിവേചനത്തി ന്റെ കോട്ടകള്‍ തകര്‍ത്തെറിയു കയാണുണ്ടായത്. അമേരിക്ക യില്‍ നടന്ന സിവില്‍ റൈറ്റ് മൂവ്‌മെന്റ് സമരങ്ങളുടെ പൂര്‍ണ്ണഫലം എന്നുവേണം ഒബാമയുടെ പ്രസിഡന്റ് പദവിയെ വിലയിരുത്തേണ്ടത്.

ആഫ്രിക്കന്‍ അമേരിക്കന്‍ ജനത സ്വപ്നം കാണാന്‍ പോലും മടിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. ആ കാലത്തെ മാറ്റിമറിച്ച് അധികാരം അമ്മാ നമാടാന്‍ ഒബാമയില്‍ക്കൂടി കഴിഞ്ഞുയെന്നത് ആ ജനതയുടെ വിജയമാണ്. അവരുടെ പോരാട്ടത്തിന്റെ വിജയം കൂടിയാണ്.

അടിമകളായി കൊണ്ടുവന്ന ഒരു ജനതയില്‍ നിന്ന് ഒരാള്‍ അധികാരത്തിന്റെ അത്യുന്നത പദവി കയറിയപ്പോള്‍ അതിനു വഴിയൊരുക്കിയവര്‍ ധാരാളമായിരുന്നു. അതിന് അ വര്‍ക്ക് ജീവന്‍ തന്നെ ഹോമി ക്കേണ്ടിവന്നു. അതിനായി അ വര്‍ക്ക് നിരവധി പോരാട്ടങ്ങള്‍ നടത്തേണ്ടിവന്നു. തോട്ടങ്ങളി ലും കൃഷിയിടങ്ങളിലും പകല ന്തിയോളം പണിയെടുപ്പിച്ച് വിശപ്പടക്കാന്‍പോലും ആഹാരം നല്‍കാതെ മൃഗങ്ങള്‍ക്ക് തുല്യ മായി കരുതിയ മുതലാളിത്വവര്‍ക്ഷത്തിനു മുന്‍പില്‍ ജീവന്‍ നി ലനിര്‍ത്താന്‍ ആഹാരത്തിനു വേണ്ടി പോരാടിയതായിരുന്നു അവരുടെ ആദ്യ സമരപോരാ ട്ടം.

അതിനുശേഷം അവര്‍ തങ്ങളുടെ അവകാശബോധവാന്മാരായി അതിനുള്ള പോരാട്ടം നടത്തി. ആ പോരാട്ടം രക്തച്ചൊരിച്ചിലും അതിക്രൂരത യും സൃഷ്ടിച്ചു. അധികാരവ ര്‍ക്ഷം അത് അടിച്ചമര്‍ത്താന്‍ ശ്ര മിച്ചപ്പോഴായിരുന്നു അതില്‍ രക്തച്ചൊരിച്ചിലുണ്ടാക്കിയതെന്ന് ചരിത്രം സാക്ഷിക്കുന്നു. എന്നാ ല്‍ എബ്രഹാം ലിങ്കണ്‍ എന്ന മനുഷ്യസ്‌നേഹിയായ വ്യക്തി അമേരിക്കയുടെ പ്രസിഡന്റായി വന്നതോടെ ആ അവകാശ സ മരത്തിന് ഒരു വഴിത്തിരിവുണ്ടായി യെന്നുതന്നെ പറയാം. അടിമത്വ വ്യവസ്ഥിതിക്കെതിരെ പോരാടിയ ലിങ്കണ്‍ സെനറ്റില്‍ കൊണ്ടുവന്ന ആന്റിസ്ലേവറി കോണ്‍സ്റ്റിറ്റിയൂഷന്‍ അമന്റ്‌മെ ന്റ് 1864 ഏപ്രില്‍ 8ന് പാസ്സായി ചെന്നത് അടിമത്വ വ്യവസ്ഥിതിക്കെതിരെയുള്ള ആദ്യ പോരാട്ട വിജയമായി.

എന്നാല്‍ ഹൗസ് ഓഫ് റപ്രസെന്റേറ്റീവില്‍ അത് പാസ്സാക്കിയത് 1865 ജനുവരി 31 നായിരുന്നു. ഇത്രയേറെ കാ ലതാമസ്സം വരാന്‍ കാരണം എ ബ്രഹാം ലിങ്കന് ശക്തമായ എ തിര്‍പ്പ് പല ഭാഗത്തുനിന്നുമു ണ്ടായിയെന്നതാണ്. അതിനെ തുടര്‍ന്ന് ആനുപാതികമായി പല സംസ്ഥാനങ്ങളിലും ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തി ന് കോണ്‍ഗ്രസ്സില്‍ പ്രാതിനിധ്യം കിട്ടിത്തുടങ്ങി. 41-ാമത്തെയും 42-ാമത്തെയും കോണ്‍ ഗ്രസ്സില്‍ ആഫ്രിക്കന്‍ അമേരി ക്കന്‍ ആളുകളെ പ്രതിനിധിക ളായി തിരഞ്ഞെടുത്തത് അതി നെ തുടര്‍ന്നായിരുന്നു. സെനറ്റ ര്‍മാരായി എച്ച്. ആര്‍. റാവല്‍ മിസ്സസിപ്പിയില്‍ നിന്നും ബഞ്ച മിന്‍ ടി. ടെര്‍ണര്‍ അലബാമയി ല്‍ നിന്നും തിരഞ്ഞെടുത്തു. ഹൗസ് ഓഫ് റപ്രസെന്റേറ്റീവി ലേക്ക് ജോഷ്യവാര്‍ഡ് ഫ്‌ളോ റിഡയില്‍ നിന്നും, ജോസഫ് റെയ്‌നി സൗത്ത് കാരലിനയില്‍ നിന്നും ജെഫേഴ്‌സണ്‍ ലോഗ് ജോര്‍ജ്ജിയായില്‍ നിന്നും തിര ഞ്ഞെടുത്തു. ഇവരാണ് അമേരി ക്കയിലെ കറുത്ത വംശജരായ സെനറ്റര്‍മാരും കോണ്‍ഗ്രസ്മാ ന്‍മാരും.

സെനറ്റിലും ഹൗസ് ഓഫ് റപ്രസെന്റേറ്റീവിലും പ്ര ത്യേക ബ്ലോക്കായിട്ടായിരുന്നു ആദ്യമെങ്കിലും അത് പിന്നീട് മാറ്റി മറ്റംഗങ്ങള്‍ക്കൊപ്പമിരി ക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശം ന ല്‍കിയതോടെ തുല്യതയ്ക്ക് തുടക്കമായി. തുല്യതയെന്ന തുടക്കം അതാണെന്നു തന്നെ പറയാം. ഇത് പല മുന്നേറ്റങ്ങള്‍ക്കും തുടക്കമായി.

അതിനുശേഷം 1896 മുതല്‍ 1954 വരെ നടന്ന ആഫ്രിക്കന്‍ അമേരിക്കന്‍ സിവില്‍ റൈറ്റ് മൂവ്‌മെന്റ് പല അവകാശങ്ങളും നേടിയെടുക്കാന്‍ സഹായിച്ചു എന്നുതന്നെ പ റയാം. അതിനു നേതൃത്വം നല്‍ കിയവര്‍ നിരവധിപേരായിരുന്നു. അവരില്‍ മുന്‍പില്‍ നില്‍ ക്കുന്നവരാമെന്നതിന് ഒരു ഉത്തരമേയുള്ളു ഡോ. മാര്‍ട്ടിന്‍ ലൂഥര്‍കിംങ്. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന്റെ രക്ഷകനായിരുന്നു ഗാന്ധിജിയുടെ ആരാധകനായ ഡോ. കിംങ്. ഗാന്ധിജിയെപ്പോലെ അവകാ ശങ്ങള്‍ നേടിയെടുക്കാനുള്ള സമരങ്ങളെ ഒന്നിപ്പിക്കുകയും സായുധസമരമാക്കി മാറ്റുകയും ചെയ്തുയെന്നത് എടുത്തു പറയാവുന്നതാണ്.

വിദ്യാഭ്യാസ സമത്വവും തൊഴില്‍ സമത്വവും ഇതില്‍ക്കൂടി നേടിയെടുക്കാന്‍ ക ഴിഞ്ഞു. എങ്കിലും വോട്ടവകാ ശം നേടിയെടുക്കാന്‍ കഴിഞ്ഞില്ല. 1965-ല്‍ സെല്‍മയില്‍ നിന്ന് മോണ്ട്‌ഗോമറിയിലേക്ക് ഡോ. കിംങ്ങിന്റെ നേതൃത്വത്തില്‍ ന യിച്ച മാര്‍ച്ചിനുശേഷം പ്രസിഡന്റ് ലിന്‍ഡന്‍ ബി. ജോണ്‍ സണ്‍ വോട്ടവകാശം നല്‍കാമെ ന്നേറ്റു. 1965-ല്‍ വോട്ടിംഗ് റൈറ്റ് ആക്ടില്‍ പ്രസിഡന്റ് ഒപ്പു വച്ചു. നിയമം വന്നുവെങ്കിലും രണ്ടു മാസത്തിനുശേഷമാണ് അത് നടപ്പാക്കിയത്.

ഇന്ന് എല്ലാ മേഖലയിലും തുല്യത ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിന് ഉണ്ടെന്നത് ഈ സമര പോരാട്ടങ്ങളുടെ ഫലമാണ്. വാഗ്ദാനമായി ലഭിച്ച ഭൂമിയില്‍ അധികാരത്തി ന്റെ അത്യുന്നതങ്ങളില്‍ തന്റെ സമൂഹം എത്തുമെന്ന് അദ്ദേഹം സ്വപ്നം കണ്ടിരുന്നു. ആ സ്വപ്നമായിരുന്നു അദ്ദേഹം നടത്തിയ ചരിത്ര പ്രസിദ്ധമായ പ്രസംഗത്തില്‍ക്കൂടി പറഞ്ഞത്. എനിക്കൊരു സ്വപ്നമുണ്ട് എന്ന് അദ്ദേഹം തുടങ്ങിയ ആ പ്രസംഗത്തിന്റെ ഫലപ്രാപ്തി പതിറ്റാണ്ടുകള്‍ക്കുശേഷം ഒ ബാമയില്‍ക്കൂടി കൈവന്നു. 39-ാമത്തെ വയസ്സില്‍ ടെന്നസ്സി യിലുള്ള മെന്‍ഫസിലെ മാന്‍ ഡന്‍ ടെംബിളില്‍ വച്ച് അദ്ദേഹത്തെ വെടിവച്ച് കൊലപ്പെടു ത്തുകയുണ്ടായി. ഫ്രഡറിക് ഡഗ്ലസ്, മാല്‍ക്കം എക്‌സ് മാഡം ജി. വാള്‍ക്കര്‍, റോസാ പാര്‍ക്ക് തുടങ്ങിയവരും വിവിധ കാല ഘട്ടത്തില്‍ അവകാശ സമര പോരാട്ടം നടത്തിയിട്ടുണ്ട്. വിദ്യാഭ്യാസത്തില്‍ക്കൂടി സമൂഹം ഉയരണമെും അവകാശത്തെക്കുറിച്ച് ബോധവാന്മാരാകണ മെുമായിരുു ഡഗ്ലസ്സിന്റെ ആശയം.

സായുധ സമരമല്ല ആയുധ സമരമാണ് നടത്തേണ്ടതൊയിരുു മാല്‍ക്കം എക്‌സിന്റെ ആശയം. 1965 ഫെബ്രുവരി 21ന് കൊല്ലപ്പെടു തുവരെ അദ്ദേഹം ആ രീതിയിലുള്ള സമരമായിരുു നയിച്ചിരുത്. മാഡം ജി വാക്കര്‍ എന്ന വ്യവസായ പ്രമുഖ സമൂഹത്തിലെ സ്ത്രീസമത്വത്തിനു വേണ്ടിയായിരുു പോരാടിയത്. രാജ്യത്തുടനീളം സഞ്ചരിച്ച് ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിലെ സ്ത്രീകളെ വിദ്യാഭ്യാസം നേടിയെടുക്കുതി നെക്കുറിച്ചും അവകാശങ്ങള്‍ നേടിയെടുക്കുതിനെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി. ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹത്തിലെ ആദ്യ മില്യണറായിരുു മാഡം ജി.വാക്കര്‍. റോസ പാര്‍ക്കറുടെ ബസ് ബോയ്‌ക്കോട്ട് എടുത്തു പറയേണ്ടതില്ലല്ലോ. അവരുടെ സമര ത്തില്‍ക്കൂടി ബസ്സിലും ട്രെയിനിലും തുല്യമായ യാത്ര ചെയ്യാന്‍ കഴിഞ്ഞു. ഇങ്ങനെ അനേകം പേരുടെ സമര പോരാട്ട ങ്ങളും സ്വപ്നസാക്ഷാത്ക്കാര വുമാണ് അവകാശങ്ങളും സ മത്വവും അധികാരവും ആഫ്രി ക്കന്‍ അമേരിക്കന്‍ സമൂഹത്തി നുണ്ടായത്. അതിന്റെ പൂര്‍ത്തീ കരണമായിരുു ഒബാമയെ പ്രസിഡന്റായി തിരഞ്ഞെടുത്ത് അദ്ദേഹത്തില്‍ക്കൂടി ഒരു ജനത യുടെ സ്വപ്നം സാക്ഷാത്ക്കരിച്ചു. എട്ടു വര്‍ഷത്തെ ഭരണത്തിനുശേഷം അദ്ദേഹം പടിയിറങ്ങിക്കഴിഞ്ഞു.

(ബ്ലസന്‍ ഹ്യൂസ്റ്റണ്‍ blessonhouston@gmail.com ) 

Read more

നന്മയുടെയും ആഘോഷത്തിന്റെയും ആഹ്‌ളാദത്തിന്‍െറയും ക്രിസ്മസ് -ന്യൂ ഇയര്‍

ലോകരക്ഷകനായ യേശു ക്രിസ്തുവിന്റെ ജന്മദിനം ലോകം മുഴുവന്‍ ആഘോഷിക്കുന്ന ദിനമാണ് ഡിസംബര്‍ 25. ലോകചരിത്രത്തിലും മാനവരാശി യിലും ഇത്രയധികം പ്രാധാന്യ ത്തോടെ ആഘോഷിക്കുന്ന മറ്റൊരു ജന്മദിനമില്ലെന്നുതന്നെ പറയാം. യേശുവിന്റെ ജനനം വാഗ്ദാന പൂര്‍ത്തീകരണത്തിന്റെയും കാത്തിരിപ്പിന്റെ അവസാനവുമായിരുന്നു. ആദി മാതാപിതാക്കള്‍ ഏദന്‍ തോട്ടത്തി ലെ വിലക്കപ്പെട്ട കനി ഭക്ഷിച്ചപ്പോള്‍ അവര്‍ക്ക് സ്വര്‍ക്ഷീയ സൗഭാഗ്യവും പറുദീസയും നഷ്ടപ്പെട്ടു. അജ്ഞതയാല്‍ മൂടപ്പെട്ട അവരുടെ തൃഷ്ണ തുറക്കപ്പെടുകയും തങ്ങള്‍ സത്താനാല്‍ വഞ്ചിതരാകപ്പെട്ടുയെന്ന ബോധം അവര്‍ക്കുണ്ടാകുകയും ചെയ്തു. സാത്താന്റെ വാക്കുകളില്‍ വിശ്വാസമര്‍പ്പിച്ച് ദൈവത്തിന്റെ വിലക്കുകളെ മറികടന്നപ്പോള്‍ പാപമെന്ന തിന്മ അവര്‍ക്ക് ചെയ്യേണ്ടിവന്നു.

മനുഷ്യര്‍ പാപം ചെയ്യാന്‍ തുടങ്ങിയത് അന്നു മുത ലായിരുന്നു. പാപത്തിന്റെ തുട ക്കവും അതായിരുന്നു. പാപം ചെയ്യാന്‍ പ്രേരിപ്പിച്ച സാത്താന്‍ അതില്‍ വിജയിച്ചപ്പോള്‍ പാപി യായി തീര്‍ന്ന ആദിമാതാപിതാക്കളായ, ആദിമനുഷ്യരായ ആ ദവും ഹൗവ്വയും പറുദീസയില്‍ നിന്ന് പുറത്താക്കപ്പെട്ടു.

പറുദീസയിലെ പരവ താനിയില്‍ നിന്ന് കല്ലും മുള്ളും നിറഞ്ഞ പാരിലിറങ്ങിയ ആദത്തിനും ഹൗവ്വയ്ക്കും സുഖവും ദു:ഖവുമെന്തെന്ന് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞു. ആ തിരിച്ചറിയല്‍ അവരെ പാപ ബോധത്തിനും പശ്ചാതാപ ത്തിനും ഇടവരുത്തി. ആ പാ പബോധവും പശ്ചാതാപവും അവരെ യഹോവയായ ദൈവത്തിന്റെ കാരുണ്യത്തിനും മനസ്സലിവിനും കാരണമാക്കി. എന്നാല്‍ ഒരിക്കല്‍ പുറത്തായ പറുദീസയിലേക്ക് അവരെ വീണ്ടെടുക്കുന്നതിനു പകരം അവരുടെ പാപമോചനത്തിനും പാപ പരിഹാരത്തിനുമായി ത ന്റെ പുത്രനെ അയക്കാമെന്ന് വാഗ്ദാനം നല്‍കി. ആ വാഗ്ദാന പൂര്‍ത്തീകരണമാണ് ബത് ലേഹെമില്‍ ഉണ്ടായത്. യഹോവയായ ദൈവത്തിന്റെ വാഗ്ദാന പൂര്‍ത്തീകരണമാണ് ബത്‌ലേഹെമില്‍ ഉണ്ടായതെങ്കില്‍, മാനവരാശിയുടെ ആ പുത്രനു വേണ്ടിയുള്ള കാത്തിരിപ്പിന്റെ ആവസാനവും കൂടിയായിരു ന്നു കാലിത്തൊഴുത്തില്‍ മനു ഷ്യപുത്രന്‍ പിറന്നത്.

അതുകൊണ്ടുതന്നെ മനുഷ്യനും ദൈവവും തമ്മിലു ള്ള കൂടിച്ചേരലായി യേശു ക്രി സ്തുവിന്റെ ജനനം കാണാം. യേശുക്രിസ്തുവിന്റെ ജനനം വിവിധ മതങ്ങളില്‍ പരാമര്‍ശി ക്കുന്നുണ്ട്. ഏറ്റവും പുരാതന മതമെന്നു പറയപ്പെടുന്ന ഹൈ ന്ദവ മതത്തിലും ഇസ്ലാം മത ത്തിലും ബുദ്ധമതത്തിലും അത് പറയുന്നുണ്ട്.

ഹൈന്ദവ മതത്തി ന്റെ അന്തസത്ത നിറഞ്ഞ സാമ വേദത്തില്‍ ഇപ്രകാരമാണ് യേ ശുക്രിസ്തുവിന്റെ ജനനത്തെ ക്കുറിച്ച് പറയുന്നത്. ലോകര ക്ഷകന്‍ ഒരു കാലിത്തൊഴുത്തി ല്‍ കന്യകയുടെ മകനായി അവതാരമെടുക്കും. ലോകത്തിന്റെ മുഴുവനായ അവന്‍ തന്റെ ജനത്തിന്റെ പാപ പരിഹാരത്തി നായി തന്റെ ശരീരത്തെ തന്നെ ദാനമാക്കി അനുവദിച്ചിരിക്കു ന്നു. ലോകം മുഴുവന്റെയും രക്ഷ അവനിലൂടെ ഉണ്ടാകൂ എന്നു പറയുന്നു. ബി.സി. 700-ല്‍ സംസ്കൃതത്തില്‍ എഴുതപ്പെട്ട ഭവിഷ്യപുരാണത്തിലെ ഭാരത കാണ്ഡത്തില്‍ യേശുക്രിസ്തു വിനെക്കുറിച്ച് പറയുന്നത് ന മ്മുടെ ഹൃദയത്തില്‍ വസിക്കുന്ന ദൈവം പരിശുദ്ധനും കരുണയുള്ളവനുമാണ്. അവന്റെ പേരാണ് യീശാമസ്സി (യേശുക്രി സ്തു).

ഹൈന്ദവ മതത്തില്‍ യേശുക്രിസ്തുവിനെക്കുറിച്ച് പരാമര്‍ശിക്കുന്നതുകൊണ്ടാണ് ജ്ഞാനികളില്‍ ഒരാള്‍ ഭാരത ത്തില്‍ നിന്നുമാണെന്ന് പറയ പ്പെടുന്നത്. ഇതിന് വ്യക്തമായ തെളിവുകളില്ലെങ്കിലും ഇതൊ ക്കെ യേശുക്രിസ്തു ആരെന്ന് ഹൈന്ദവ മതം സമര്‍ത്ഥിക്കു ന്നു. ക്രിസ്തു ഇന്ത്യയില്‍ വന്ന തായി ജര്‍മ്മന്‍ എഴുത്തുകാരന്‍ ഹോള്‍ഗര്‍ കെര്‍സ്റ്റണ്‍സിന്റെ പുസ്തകത്തില്‍ പറയുന്നു. തന്റെ ജനനത്തെക്കുറിച്ച് പരാമര്‍ ശിച്ച മതത്തെക്കുറിച്ച് മനസ്സിലാക്കാന്‍ വേണ്ടിയാണ് ഭാരതത്തിലെത്തിയതെന്നാണ് അദ്ദേഹം അതില്‍ എഴുതിയിരിക്കു ന്നത്.

അദ്ദേഹത്തിന്റെ “ജീ സ്സസ് ലിവ്ഡ് ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിലാണ് ഇത് പ റയുന്നത്. റഷ്യന്‍ പണ്ഡിതനാ യ നിക്കോളായി നാറ്റോവിക്കും യേശുക്രിസ്തു ഇന്ത്യയില്‍ വ ന്നതായി പറയുന്നുണ്ട്.

ഇസ്ലാം മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍ആനി ലും യേശുക്രിസ്തുവിന്റെ ജന നത്തെക്കുറിച്ച് പറയുന്നു. പുരുഷ സ്പര്‍ശമേല്‍ക്കാതെ കന്യകയായ മറിയം പുത്രനെ പ്ര സവിക്കുമെന്നാണ് ഖുര്‍ആനില്‍ പറയുന്നത്. ഇങ്ങനെ വിശുദ്ധ ഗ്രന്ഥങ്ങളിലെല്ലാം യേശുക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുവിന്റെ ജനനത്തെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്.

ക്രിസ്മസ് എന്നോര്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍ ഓടിയെത്തുക ക്രിസ്മസ് ക രോള്‍ ആയിരുന്നു. വീടുകള്‍ തോറും കയറിയിറങ്ങി കരോള്‍ ഗാനങ്ങള്‍ പാടി വീട്ടുകാര്‍ ത യ്യാറാക്കിവയ്ക്കുന്ന ചുക്കുകാ പ്പിയും പലഹാരങ്ങളും കഴിച്ച് രാത്രി മുഴുവന്‍ നടക്കുന്ന രം ഗം ഇന്നും ഓര്‍ക്കുമ്പോള്‍ ആ വേശവും അതിലേറെ ആഹ്ലാദ വുമാണെന്നു പറയാതെ വയ്യ. കരോള്‍ ഗാനങ്ങള്‍ മിക്കതിന്റെ യും ഈണം സിനിമ പാട്ടിന്റേ തായിരുന്നു ക്രിസ്മസ് സീസണ്‍ അടുക്കുമ്പോള്‍ കരോള്‍ ഗീതങ്ങളുമായി പാട്ടുപുസ്തക ങ്ങള്‍ കടകളില്‍ എത്താറുണ്ടാ യിരുന്നു. അതില്‍ ഓരോ പാട്ടി നൊപ്പവും സിനിമാ പാട്ടിന്റെ ട്യൂണും ഉള്‍പ്പെടുത്തിയിരുന്നു.

മിക്ക വീടുകളിലും പുല്‍ക്കൂട് ഒരുക്കിയിരുന്നു അ ന്ന്. തല്ലിക്കൂട്ടിയ പുല്‍ക്കൂട്ടില്‍ ഉണ്ണിയേശുവിന്റെയും കന്യക മ റിയത്തിന്റെയും യൗസേഫ് പി താവിന്റെയും ആട്ടിടയന്മാരുടേ യുമൊക്കെ പ്രതിമകള്‍ സ്ഥാ പിച്ച് ആവുത്ര ഭംഗിയാക്കാന്‍ എല്ലാവരും ശ്രമിച്ചിരുന്നു. ബ ത്‌ലേഹെമിലെ പുല്‍ക്കൂടിന്റെ പ്രതീകമായിരുന്നു അതെന്ന് ആരോടും വിവരിക്കേണ്ട കാര്യ മില്ല. പതിമൂന്നാം നൂറ്റാണ്ടില്‍ വിശുദ്ധ ഫ്രാന്‍സിസ് അസീ സി ഗ്രീഷ്യോ എന്ന ഗുഹയിലാ യിരുന്നു ആദ്യമായി പുല്‍ക്കൂടു ണ്ടാക്കിയിരുന്നതെന്ന് പിന്നീടാ ണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്. അദ്ദേഹം താന്‍ സ്ഥാപിച്ച സ ന്യാസ സമൂഹവുമായി ഈ ഗു ഹയിലായിരുന്നത്രെ ക്രിസ്മസ് ആഘോഷിച്ചത്. ശാന്തിയും സ മാധാനവും ലാളിത്യവുമുള്ള വരുടെ മനസ്സില്‍ ക്രിസ്തു ജ നിക്കുന്നുയെന്ന് അദ്ദേഹം ഗു ഹയുടെ മുന്‍പില്‍ എഴുതി വ ച്ചിരുന്നു.

ക്രിസ്മസ് ട്രീ അ ന്നൊന്നും അത്ര പ്രചാരത്തിലി ല്ലായിരുന്നു. അന്ന് ആരെങ്കി ലും ക്രിസ്മസ് ട്രീ ഒരുക്കിയതായി ഓര്‍ക്കുന്നില്ല. പാശ്ചാത്യ രാജ്യങ്ങളിലായിരുന്നു അന്ന് ക്രിസ്മസ് ട്രീ ഒരുക്കിയിരുന്ന ത്. പാശ്ചാത്യരാജ്യങ്ങളില്‍ ക്രിസ്മസ് ട്രീ ഒഴിച്ചുകൂടാന്‍ പറ്റാ ത്ത ഒന്നാണ്. സ്വര്‍ക്ഷരാജ്യത്തി ലെ വിലക്കപ്പെട്ട വൃക്ഷത്തിന്റെ പ്രതീകമായായിരുന്നു ക്രിസ്മസ് ട്രീയെ കണ്ടിരുന്നതത്രെ. ക്രിസ്തുവിന്റെ ജനനത്തോടെ നഷ്ടപ്പെട്ട പറുദീസ വീണ്ടെ ടുക്കുന്നു എന്നതിനാല്‍ പറുദീ സയിലെ വിലക്കപ്പെട്ട മരത്തി ന്റെ പ്രാധാന്യം എന്തെന്ന് ഓ ര്‍മിക്കുന്നതിനുവേണ്ടിയായിരുന്നു പാശ്ചാത്യര്‍ ക്രിസ്മസ് ട്രീ ഒരു ക്കിയിരുന്നത്.

പശ്ചിമ ജര്‍മ്മനിയി ലായിരുന്നു ആദ്യമായി ക്രിസ്മ സ് ട്രീ ഒരുക്കിയതത്രെ. പശ്ചിമ ജര്‍മ്മനിക്കാര്‍ അതില്‍ മെഴുകു തിരികളും നക്ഷത്രങ്ങളും മറ്റും വച്ച് അലങ്കരിച്ചിരുന്നു. മറ്റു ള്ളവര്‍ക്കുവേണ്ടി പ്രകാശം ചൊരിയാന്‍ ഒരുക്കിത്തീര്‍ത്ത യേശുവിനെയാണ് മെഴുകുതിരി പ്രതിനിധാനം ചെയ്തത്. കിഴക്കുദിച്ച നക്ഷത്രത്തെയായിരുന്നു സ്റ്റാര്‍ പ്രതിനിധാനം ചെയ്തത്. എന്നാല്‍ ക്രിസ്മസ്ട്രീ കള്‍ക്ക് ഇത്രയധികം പ്രാധാ ന്യം ലഭിച്ചത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തോടെയാ യിരുന്നു. ഇംഗ്ലണ്ടിലെ വിക്‌ടോ റിയ രാജ്ഞിയും ഭര്‍ത്താവ് ആ ല്‍ബര്‍ട്ട് രാജകുമാരനുമാണ് ഇ ന്നു കാണുന്ന രീതിയിലുള്ള ക്രിസ്മസ് ട്രീ അലങ്കരിച്ചുണ്ടാ ക്കിയത്. ലോകത്ത് ഏറ്റവും വി ലകൂടിയ ക്രിസ്മസട്രീ നിര്‍മ്മിച്ചത് ഡയമണ്ട് കമ്പനിയെ ന്ന് ഈ അടുത്തിടെ വായിക്കു കയുണ്ടായി. ഏകദേശം ഒന്‍പ തു കോടി രൂപ ചിലവില്‍ നിര്‍ മ്മിച്ച വെള്ളയില്‍ തീര്‍ത്ത ആ ട്രീയില്‍ വിലകൂടിയ വജ്രങ്ങളും മറ്റും പതിപ്പിച്ചിരുന്നു.

ക്രിസ്മസില്‍ പടക്കം പൊട്ടിച്ചിരുന്നത് ആകെ ഒരു ത്രില്ലായിരുന്നു. മാലപ്പടക്കം, ഏറുപടക്കം, വാണം, പൂത്തിരി, ചക്രം അങ്ങനെ ആ പട്ടിക നീ ണ്ടുപോകുന്നു. ആദ്യമായി ക്രി സ്മസ് പടക്കങ്ങള്‍ പൊട്ടിച്ചിരുന്നത് ഇംഗ്ലണ്ടിലായിരുന്നത്രെ. 1847-ല്‍ ടോം സ്മിത്ത് എന്ന ഇംഗ്ലീഷുകാരനായിരുന്നു പടക്കങ്ങള്‍ ആദ്യമായി ഉണ്ടാക്കി യതത്രെ.

പാതിരാ കുര്‍ബ്ബാന യും വീട്ടിലെ വിഭവസമൃദ്ധമായ സദ്യയുമെല്ലാം ക്രിസ്മസി ന്റെ ആഘോഷവും ആഹ്ലാദവു മായിരുന്നു സമ്മാനിച്ചിരുന്നത്. അതിനുശേഷം നടത്തിയിരുന്ന എക്യുമെനിക്കല്‍ ക്രിസ്മസ് റാലികള്‍ ഓര്‍ക്കുമ്പോള്‍ ഇന്നും ആവേശമായിരുന്നു. അങ്ങനെ യെല്ലാം കൂടി ഒരു ആവേശമാ യിരുന്നു ക്രിസ്മസ് എന്നു പറയാതെ വയ്യ. ക്രിസ്മസ് ക്രിസ് ത്യാനികളുടെ ആഘോഷമായി രുന്നെങ്കിലും അതില്‍ എല്ലാ മതസ്ഥരും പങ്കുകൊണ്ടിരുന്നു. ഇന്ന് കേവലം ചടങ്ങായി മാ ത്രം മാറിയ ക്രിസ്മസ് ഒരു കാ ലത്ത് ആവേശവും ആഹ്ലാദവു മായിരുന്നു. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ക്രിസ്മസ് ന്യൂ ഇയര്‍ ആശംസകള്‍.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ blessonhouston@gmail.com

Read more

ജയിക്കാനായി ജനിച്ച ഇദയക്കനി ജയലളിത

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ഇനി മനുഷ്യഹൃദയങ്ങളില്‍ മാത്രം. പുരുഷാധി പത്യ മുണ്ടായിരുന്ന ദ്രാവിഡ രാഷ്ട്രീയത്തില്‍ സ്ത്രീ ശബ്ദത്തിന്റെ ഇടിമുഴക്കമായിരുന്നു ജയലളിത. മുഖ്യമന്ത്രി പനീര്‍ശെല്‍വംപോലും അവരുടെ മുന്‍പില്‍ ഇരിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ലായെന്നത് പരസ്യമായ രഹസ്യമായിരുന്നു. അവരെ കണ്ടാല്‍ സാഷ്ടാംഗ പ്രണാമം നടത്തി തങ്ങളുടെ വിധേയത്വം ഉറപ്പിക്കുകയാണ് എ.ഐ.ഡി. എം.കെ. നേതാക്കന്മാരെല്ലാം ചെയ്തിരുന്നത്. രാജ്യഭരണത്തേക്കാള്‍ വിധേയത്വമായിരു ന്നു ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ഒരു സംസ്ഥാനത്തെ ഭരണാധികാരിയോട് അവരുടെ മന്ത്രിമാരും നേതാക്കളും ചെയ്തിരുന്നത്. അതുകൊണ്ട് ഭയവും വിധേയത്വവുമായിരുന്നു ജയലളിതയോട് അവര്‍ക്കുണ്ടായിരുന്നത്. അതിനു വിരുദ്ധമാ യി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ആ വ്യക്തി പിന്നെ എവിടെയുണ്ടാകുമെന്ന് ആര്‍ക്കുമറിയില്ല. അതായിരുന്നു ജയലളിതയെന്ന വ്യക്തിയും ഭരണാധികാരിയും. തനിക്കിഷ്ടമില്ലാത്തവരെയും തന്നെ എതിര്‍ക്കുന്നവരെയും ഒന്നു മില്ലാതാക്കാന്‍ ക ഴിയുന്നത്ര ശക്തയായിരുന്നു അവരെന്നു സ്തുതിക്കുന്നതി നേക്കാള്‍ നന്ന് ഏകാധിപത്യ ത്തിന്റെ ചാട്ടവാറേന്തിയ ഭരണാധികാരിയെന്നു പറയുന്നതാകും ശരി.

നേതാക്കളേയും മന്ത്രിമാരേയും ഒരുവിധത്തില്‍ പറഞ്ഞാല്‍ അടിമകളേക്കാള്‍ കഷ്ടമായി കരുതിയിരുന്നോയെന്നുപോലും തോന്നിപ്പോകുമായിരുന്നു ഇതൊക്കെ കാണുമ്പോള്‍. അധികാരം അമ്മയുടെ മാത്രമാണെന്ന രീതിയില്‍ തമിഴ്‌നാട്ടില്‍ ജയ ഭരണം നടത്തിയപ്പോള്‍ മന്ത്രിമാര്‍ വെറും സ്വിച്ചിട്ടാല്‍ കറങ്ങുന്ന പാവകളോ റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന മെഷീനോ എന്ന രീതിയിലായിരുന്നു. അമ്മ റിമോട്ട് അമര്‍ത്തിയാല്‍പ്പോലും ആ പാവം മന്ത്രിമാര്‍ പ്രവര്‍ത്തിക്കാറില്ലായിരുന്നു കാരണം അമ്മയുടെ ഇംഗിതത്തിനനുസരിച്ച് പ്രവര്‍ത്തിച്ചില്ലെങ്കിലോ എന്ന ഭയമായിരുന്നു മന്ത്രിമാര്‍ എന്ത് പറയണമെന്നുപോലും അമ്മ തീരുമാനിക്കുമായിരുന്നു. അമ്മ വായ് പൂട്ടി താക്കോല്‍ അവരുടെ കൈയ്യില്‍ സൂക്ഷിക്കുകയായിരുന്നുയെന്നു പോലും ഒരു കാലത്ത് വിമര്‍ശിക്കുമായിരുന്നു. അങ്ങനെ തമിഴ്‌നാട് എന്ന സംസ്ഥാനം ജയലളിത യുടെ ഉള്ളം കൈയ്യിലെ കളിപ്പാവ മാത്രമായിരുന്നുയെന്നു വേണം പറയാന്‍. അമ്മ എന്ന ജയലളിതയുടെ അനുവാദമി ല്ലാതെ തമിഴ്‌നാട്ടില്‍ ഒരിലപോലും അനങ്ങുകയുമില്ല. അന ങ്ങാന്‍ അനുവദിക്കുകയുമില്ലാ യിരുന്നുയെന്നതാണ് ഒരു യാഥാര്‍ത്ഥ്യം. അത്രകണ്ട് ശക്തയും കരുത്തുറ്റ നേതാവുമായി രുന്നു അവരെന്ന് അവരുടെ ഭരണത്തില്‍ കൂടി ലോകം കണ്ടതാണ്. അതായിരുന്നു അവരുടെ വിജയവും നേട്ടവും.

തികച്ചും ഏകാധിപ തിയുടെ കണക്കെയുള്ളതായി രുന്നു ജയലളിതയുടെ ഭരണം. താന്‍ ആജ്ഞാപിക്കുന്നതു മാത്രമെ നടക്കാവുയെന്നോ അതു മാത്രമെ നടത്തുയെന്നുമുള്ള ഇച്ഛാശക്തി ഗുണകരമായി ഭരണം നടത്താന്‍ സാധിച്ചുയെന്നത് സമ്മതിച്ചു കൊടുക്കേണ്ട വസ്തുത തന്നെയാണ്. അതായി രിക്കാം ജനോപകാരപ്രദമായ പലകാര്യങ്ങളും ചെയ്യാന്‍ അവര്‍ക്ക് കഴിഞ്ഞത്. കുറഞ്ഞ വിലയ്ക്ക് ഭക്ഷണം, തുച്ഛമായ വിലയില്‍ അരി, സൗജന്യമായി ഒരളവില്‍ വൈദ്യുതി അങ്ങനെ ആ പട്ടിക നീണ്ടുപോകുന്നു. അതില്‍ തമിഴ് ജനത ആശ്വാസം കണ്ടെത്തിയിരുന്നു അതവരെ തമിഴ് ജനതയുടെ അമ്മയാക്കി. അമ്മയെന്നത് മക്കള്‍ക്ക് ആശ്വാസവും ആശ്രയവും കരുതലും നല്‍കുന്ന വ്യക്തിയാണ്. ഈ അവര്‍ക്ക് ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞപ്പോള്‍ അവര്‍ ജനങ്ങളുടെ അമ്മയായി.

കോടിക്കണക്കിന് രൂപയുടെ സമ്പാദ്യം അനധികൃതമാര്‍ക്ഷത്തില്‍ക്കൂടി സമ്പാദിച്ചി ട്ടും അഴിമതിയാരോപണങ്ങള്‍ അനവധി അവരുടെ മേല്‍ ആരോപിച്ചിട്ടും ജയില്‍ശിക്ഷ നല്‍കിയിട്ടും അവരുടെ ജനപിന്തുണയ്ക്ക് യാതൊരു കോട്ടവും തട്ടാതെയിരുന്നതും അതുകൊണ്ടാണെന്നു തന്നെ പറയാം. അതവരെ തുടര്‍ച്ചയായി അധികാ രത്തിലെത്തിച്ചു. അത് നിഷേധിക്കാനാവാത്ത കാര്യമാണ്.

തന്റെ ജനങ്ങള്‍ പട്ടിണി കിടക്കരുതെന്ന ആഗ്രഹം അവര്‍ക്കുണ്ടായിരുന്നു. അതു കൊണ്ടാണ് സൗജന്യ നിരക്കില്‍ ഭക്ഷണവസ്തുക്കളും മരു ന്നും മറ്റും നല്‍കിയിരുന്നത്. അതിനായി അവര്‍ ബഡ്ജറ്റിലും മറ്റും പ്രത്യേക തുക വക കൊള്ളിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ അരിപോലും ജനത്തിന് കിട്ടാക്കനിയാകുമ്പോള്‍ ഇത് അവര്‍ ചെയ്തിരുന്ന വലിയൊരു കാര്യമായിരുന്നു. കേരളംപോലും ഇക്കാര്യത്തില്‍ താ രതമ്യപ്പെടുത്തുമ്പോള്‍ ആനയും ആടുമെന്ന വ്യത്യാസമുണ്ടെന്നു തന്നെ പറയാം.

ഗതാഗതസൗകര്യം മികച്ച രീതിയില്‍ കൊണ്ടുപോകാനും മികച്ച റോഡുസംവിധാനം നഗരങ്ങളില്‍ ഉണ്ടാക്കുവാനും അവര്‍ക്ക് കഴിഞ്ഞു. അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ മിക ച്ച രീതിയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനു കള്‍ നടത്തിയതും അവരുടെ മികച്ച ഭരണനേട്ടങ്ങളിലൊന്നാ ണ്. കേരളാ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കട്ടപ്പുറത്തും കടത്തിലുമോടുമ്പോള്‍ ഇത് ഒരു ചെറിയ കാര്യമല്ല. അങ്ങ നെ ഏറെക്കുറെ മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ ജയലളിതയ്ക്കു കഴിഞ്ഞു. അതുകൊണ്ടായിരിക്കാം അധികാരത്തിലുള്ള അവരുടെ ജൈത്രയാത്ര തുട ര്‍ക്കഥയായത്. എതിര്‍ക്കാന്‍ പ്പോലും പ്രതിപക്ഷമില്ലാത്ത അവസ്ഥ തമിഴ്‌നാട്ടിലുണ്ടായത് അത് ശരിവയ്ക്കുന്നു. അവരുടെ മുഖ്യരാഷ്ട്രീയ എതിരാളി യായ കരുണാനിധിപോലും ഇ ന്ന് ആരുമല്ലാതായി തീര്‍ന്നു യെന്നതാണ് അതിന്റെ ഏറ്റവും വലിയ ഉദാഹരണം.

ജനകീയ നേതാക്ക ന്മാരെന്ന് അവകാശപ്പെടുന്ന നമ്മുടെ കേരളത്തിലെ ഭരണ ക ര്‍ത്തക്കള്‍പ്പോലും ചെയ്യാത്ത കാര്യമാണ് ജയലളിത തമിഴ് നാട്ടില്‍ ചെയ്തതെന്ന് സമ്മതിക്കേണ്ടതാണ്. വീണ്ടും അധികാരത്തില്‍ കയറാന്‍ വേണ്ടിയായിരുന്നു ഇതൊക്കെ ചെയ്ത തെങ്കിലും ജനത്തിന് ഇതൊരാശ്വാസം ആയിരുന്നു. പട്ടിണി മാറ്റാന്‍ വേണ്ടി മാത്രം അന്നന്നത്തെ ആഹാരത്തിനുവേണ്ടി മാത്രം വക നല്‍കി ജനത്തെ തന്റൊപ്പം പിടിച്ചുനിര്‍ത്തുക മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്ന് ഇതിനെ വിമര്‍ശി ക്കുന്നവരുണ്ട്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താതെയും താഴ്ത്താതെയും കൊണ്ടു പോകുന്നതിനു പിന്നിലെ രഹസ്യം അവര്‍ തന്നെ മാത്രമെ പി ന്തുണയ്ക്കാവുയെന്നതാണ്. ജീവിത നിലവാരവും മികച്ച വിദ്യാഭ്യാസവും കിട്ടിയാല്‍ അ വര്‍ തന്നെ അവഗണിക്കുകയും അധികാരത്തില്‍ നിന്ന് താഴെ ഇറക്കുകയും ചെയ്യും. ജീവിത നിലവാരം താഴ്ന്നു പോയി ജനം പട്ടിണിയിലാണെങ്കില്‍ അവര്‍ തന്നെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും താഴെയിറക്കുകയും ചെയ്യും. അപ്പോള്‍ അല് പസ്വല്പം നല്‍കി അധികാര ത്തില്‍ തുടരുകയെന്നതായിരു ന്നു ജയലളിത ചെയ്തിരുന്ന തെന്നാണ് വിമര്‍ശകരുടെ അഭിപ്രായം. തമിഴ്‌നാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്വകാര്യ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്ളത്. അവിടെ പഠിക്കുന്നതോ അ ന്യസംസ്ഥാനങ്ങളിലെ കുട്ടികള്‍ ഈ കോളേജുകളിലെ മാനേജ്‌മെന്റുകള്‍ക്ക് ഇഷ്ടംപോ ലെ ഫീസ് ഏര്‍പ്പെടുത്താനും ഡിപ്പോസിറ്റ് വാങ്ങാനും അധികാരവും അവകാശവും തമിഴ് നാട് സര്‍ക്കാര്‍ നല്‍കുകയുണ്ടായി.

അതുകൊണ്ടുതന്നെ അര്‍ദ്ധ പട്ടിണിക്കാരായ അവിടെയുള്ളവരുടെ കുട്ടികള്‍ക്ക് പ്രൊഫഷണല്‍ വിദ്യാഭ്യാസം ചെയ്യാന്‍ ഇത്രയും ഭീമമായ തു ക നല്‍കാന്‍ കഴിയില്ല. സര്‍ക്കാര്‍ ഇതിന് യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുമില്ലായിരുന്നു. ഫീസിളവു ചെ യ്താല്‍ അവിടെയുള്ള കുട്ടി കള്‍ കൂടുതല്‍ പേരും ഉന്നത വിദ്യാഭ്യാസം ചെയ്ത് സംസ്ഥാ നം വിടുക തന്നെ ചെയ്യുകയും തന്റെ ഔദാര്യത്തിനായി നില്‍ ക്കുകയുമില്ലായെന്ന് അവര്‍ക്കറിയാം. ബുദ്ധിമതിയായ ജയലളിത ഇതൊക്കെ മുന്നില്‍ കണ്ടു കൊണ്ട് ജനത്തിന്റെ പട്ടിണിമാത്രമെ അകറ്റിയിരുന്നുള്ളുയെ ന്ന് വിമര്‍ശകര്‍ പറയുന്നത് ഇതുകൊണ്ടാണ്.

എന്തായാലും ഒരു കാര്യം വ്യക്തമാണ് ജനത്തിനു വേണ്ടി അവര്‍ വളരെയേറെ കാര്യങ്ങള്‍ ചെയ്തു. അത് കണ്ടുപഠിക്കേണ്ടതു തന്നെ. അ തുകൊണ്ടു തന്നെ അവരുടെ നഷ്ടം തമിഴ് ജനതയ്ക്ക് വലിയതുതന്നെ. അത് നികത്താ ന്‍ ഇനിയൊരാള്‍ക്ക് കഴിയുമോ എന്ന് സംശയമാണ്. അധികാരത്തിനുവേണ്ടിയുള്ള അടിപിടി കൂടിക്കൊണ്ടിരിക്കുന്ന തമിഴകത്ത് ഇനി അതിനുള്ള സാദ്ധ്യത കാണുന്നില്ല. അങ്ങനെ ഒരു ജനത്തിന്റെ ആവേശവും ആലംബവും ആശ്വാസവുമായിരുന്നു അവരെന്നു പറയുക തന്നെ വേണം. അവരുടെ നിശ്ചയദാര്‍ഢ്യം ഒന്നുമാത്രമാണ് മുഖ്യമന്ത്രി കസേരയില്‍ അവര്‍ക്ക് കയറാനായത്.

അടിച്ചിറക്കിയ മണ്ണില്‍ അധികാരത്തിന്റെ വെന്നി ക്കൊടി പാറിച്ചത് അതുകൊ ണ്ടാണ്. അവരുടെ ആദ്യനിയമ സഭ തിരഞ്ഞെടുപ്പില്‍ പ്രതിപ ക്ഷംപോലുമില്ലാതെ എല്ലാ സീറ്റുകളും അവര്‍ തൂത്തുവാരിയപ്പോള്‍ പ്രതിപക്ഷനേതാവും അവരുടെ പാര്‍ട്ടിക്കാരായിയെന്നത് അതിനുദാഹരണമാണ്. കേരളത്തോട് അവര്‍ അത്ര സൗഹൃദത്തിലല്ലായിരുന്നെങ്കിലും നാമും അവരെ ആദരിച്ചത് അഭിമാനകരമാണ്. എന്തായാലും അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കട്ടെ.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ (blessonhouston@gmail.com)

Read more

ഉപദേശിയായ പ്രധാനമന്ത്രി അറിയാത്ത ചില സത്യങ്ങള്‍

ഇന്ത്യയില്‍ നോട്ടുള്ളവര്‍ നോട്ടപ്പുള്ളികളും, നോട്ടില്ലാവര്‍ നെട്ടോടവുമോടുകയാണ്. നോട്ട് കിട്ടാന്‍ ഒരു കൂട്ടര്‍ ഓടുമ്പോള്‍ നോട്ടുമറയ്ക്കാനാണ് മറ്റൊരു കൂട്ടരുടെ ഓട്ടം. ഇതിനിടയില്‍ കിടന്ന് ജനം നെട്ടോട്ടമോടുകയാണ്. ജനം ഇത്രയേറെ ഓടിയ ഒരു സമയമുണ്ടായിട്ടുണ്ടോയെന്നു ചേദിച്ചാല്‍ മോദി ഭക്തരുള്‍പ്പെടെയുള്ളവര്‍ പറയും ഇല്ലായെന്ന്. കാശിനു കാശു വേണം അതില്ലാതെ യാതൊന്നും നടക്കാത്ത കാലത്താണ് ഉള്ള കാശ് അസാധുവായാലുള്ള അവസ്ഥ. പുറത്തുപോ യാല്‍ ഒരു ചായ കുടിക്കണമെ ങ്കില്‍പ്പോലും കാശില്ലാതെ കാര്യം നടക്കാത്ത രാജ്യമാണ് ഇന്ത്യ. ഇതറിയാത്ത ഒരാളേയു ള്ളു ഇന്ത്യയില്‍ അത് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി ത ന്നെ. അദ്ദേഹം ഏത് ലോക ത്താണ് ജീവിക്കുന്നതെന്ന് ഇപ്പോഴുള്ള സംശയം. താന്‍ ചെയ്ത മണ്ടത്തരം മറച്ചുപിടിച്ച് അതിനു പരിഹാരമെന്ന രീതിയില്‍ ചില ഉപദേശങ്ങള്‍ നല്‍കുന്നതാണ് ഇങ്ങനെയൊരു സംശയം ഉണ്ടായത്. സ്ഥിരമായി വിദേശയാത്ര ചെയ്യുന്നതു കൊണ്ട് ഇന്ത്യയിലെ ജനങ്ങ ളുടെ കാര്യങ്ങള്‍ അറിയാത്ത തുകൊണ്ടാകാം.

വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഇടയ്‌ക്കൊക്കെ മാത്രം ഇന്ത്യയില്‍ വന്നുപോകുന്നതു കൊണ്ട് ഇന്ത്യയും ഇന്ത്യക്കാരും ആരാണെന്നു മോദിക്കറിയാന്‍ കഴിയുന്നില്ലായിരിക്കാം. ഇന്ത്യയിലെ ജനങ്ങളുടെ രീതി എന്താണെന്ന് അറിയുന്നി ല്ലായിരിക്കും. ഏതെങ്കിലുമൊരു വിദേശരാജ്യത്ത് പോയിട്ട് തിരിച്ച് ഇന്ത്യയിലെത്തിയാല്‍ അദ്ദേഹം ആദ്യം ചെയ്യുന്നത് ജനത്തോടുപദേശിക്കലാണ്. ഉപദേശിച്ച് ഉപദേശിച്ച് മോദി ഉപദേശി മാത്രമായിയെന്ന് തോന്നിപ്പോകുന്നുണ്ട് പലപ്പോഴും. ഉപദേശിയെന്നു പറഞ്ഞാല്‍ ഉപദേശം മാത്രമെയുള്ളു ഭരണം ഇല്ലായെന്നര്‍ത്ഥം. ഒപ്പമുള്ളവരുടെ ഉപദേശം കേട്ടാണോ ഇങ്ങനെയെന്ന് സംശയമില്ലാതെയില്ല. എന്തായാലും ഭരണം ന ടക്കുന്നില്ലെങ്കിലും ഉപദേശം മുറയ്ക്ക് നടക്കുന്നുണ്ട്.

അതില്‍ ഏറ്റവും പുതിയ ഉദേശമാണ് നോട്ടുനിരോധനത്തിനുശേഷം നടത്തിയ ഒ രു ഉപദേശം. നോട്ടു നിരോധന ത്തെ തുടര്‍ന്ന് ജനങ്ങളുടെ കൈയ്യിലെ പണമെല്ലാം തീര്‍ ന്ന് അവര്‍ക്ക് ചിലവാക്കാന്‍ പണമില്ലാതെ നട്ടം തിരിയുമ്പോഴാണ് മോദി ഒരു ഉഗ്രന്‍ ഉപദേ ശവുമായി പ്രത്യക്ഷപ്പെടുന്നത്. സംഘം ചേര്‍ന്ന് സാധനങ്ങള്‍ വാങ്ങുക, സൗജന്യ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുകളില്‍ നിന്നും ആഹാരം കഴിക്കുക, വി വാഹത്തിന് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് ചായ നല്‍കുക തുടങ്ങിയവയായിരുന്നു ആ ഉപദേശം.

ഇത് മോദിയുടെ അഭിപ്രായമാണോ പത്രങ്ങള്‍ അവരുടേതായ ഭാഷയില്‍ വ്യാ ഖ്യാനിച്ച് എഴുതിയതാണോ എന്ന് അറിയില്ല. സംഘം ചേര്‍ന്ന് സാധനങ്ങള്‍ വാങ്ങാന്‍ പോകുക. സ്വന്തം കാര്യം മറ്റുള്ളവരെ ക്കൊണ്ട് ചെയ്യിക്കാന്‍ നോക്കു ന്ന ഇന്ത്യക്കാരുടെ അടുത്താണ് മോദി ഇത് ഉപദേശിക്കുന്നത്. നാലുപേരുകൂടി ചായ കുടിയ്ക്കാന്‍ കടയില്‍ കയറിയാല്‍ അതിന്റെ പണം മറ്റുള്ളവരെക്കൊണ്ട് കൊടുപ്പിക്കാന്‍ മത്സരിക്കുന്നവരാണ് നമ്മള്‍ ഇന്ത്യക്കാര്‍. അത്യാവശ്യത്തിന് കടുക് വാങ്ങിക്കണമെങ്കില്‍ വേറ രണ്ടു മൂന്നുപേരെക്കൂടി കൂട്ടണമെന്ന് ചുരുക്കം. സൗജന്യ ഭക്ഷണം ലഭിക്കുന്ന ഹോട്ടലുക ളില്‍ നിന്നും ആഹാരം കഴി ക്കണമെന്ന് മറ്റൊരുപദേശം. അങ്ങനെ ഏതെങ്കിലുമൊരു ഹോട്ടലുകളുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ പ്രസിദ്ധീകരിക്കുന്നതാണ് നല്ലത്. കൊല്ലത്തുപോ കുന്ന ഒരു വ്യക്തി അവിടെ ഇത്തരത്തിലൊരു ഹോട്ടലില്ല കഴിക്കാനെങ്കില്‍ എറണാകുള ത്തുള്ള സൗജന്യ ഹോട്ടലില്‍ പോയി കഴിക്കണമെന്ന് പറയുമ്പോള്‍ അതിനെ എങ്ങനെ വിശദീകരിക്കണമെന്നറിയില്ല. സര്‍ക്കാര്‍ സൗജന്യം പറ്റുന്ന സര്‍ക്കാര്‍ ചിലവില്‍ സഞ്ചരിക്കുന്ന മോദിക്ക് അതു പറ്റുമായിരി ക്കും. പക്ഷെ പാവപ്പെട്ടവരായ ജനത്തിന് അതെങ്ങനെ സാധി ക്കും. ഇനിയും അങ്ങനെയൊരു ഹോട്ടലുണ്ടെങ്കില്‍ അത് അ ധികകാലം പ്രവര്‍ത്തിക്കില്ല. ഈ ജനമെല്ലാം അവിടെയായി രിക്കും.

ഇങ്ങനെ ഉപദേശങ്ങളും മറ്റുമായി മോദി അരങ്ങ് ത കര്‍ക്കുകയാണ്. എന്നാല്‍ അദ്ദേഹം ഈ അടുത്തകാലത്ത് രണ്ട് നിര്‍ദ്ദേശങ്ങള്‍ ജനങ്ങളോടായി പറയു കയുണ്ടായി. ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുകയെന്നതാണ് അതിലൊന്ന്. നല്ല ആശയം തന്നെ വികസിതരാജ്യങ്ങളില്‍ അത് പൂര്‍ണ്ണമായി വന്നുകഴിഞ്ഞു. കാശ് മാറി കാര്‍ഡ് ആശയത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. പക്ഷെ ഒരു സംശയം ഇത് ഒരു രാത്രികൊണ്ട് ഒരു ഉത്തരവില്‍ എങ്ങനെ നടപ്പാക്കും. ക്രെഡിറ്റ് കാര്‍ഡ് എന്ന് കേട്ടിട്ടു പോലുമില്ലാത്ത ഒരു നല്ല ശതമാനം ജനങ്ങളുള്ള നാട്ടില്‍ അത് എന്താണെന്ന് മനസ്സിലാ ക്കി കൊടുക്കാന്‍ ആദ്യം ശ്രമം ഉണ്ടാകണം. സമ്പൂര്‍ണ്ണ സാക്ഷരത നടത്തി നമ്മുടെ ഇന്ത്യയെ സാക്ഷരതാ ഇന്ത്യയാക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടതുപോലെ യാകരുത്.

ക്രെഡിറ്റ്കാര്‍ഡും ഡിജിറ്റല്‍ ഇന്ത്യയും സ്വപ്നം കാണുന്നവര്‍ ഒരു കാര്യം ചിന്തിക്കുന്നത് നല്ലത്. പ്രാഥമിക കൃത്യം നിര്‍വ്വഹിക്കാന്‍ സൗകര്യമില്ലാത്ത വരാണ് ഇന്ത്യന്‍ ജനസംഖ്യയിലെ പകുതിയോളം വരുന്നവര്‍. അതായത് അന്‍പത് ശതമാന ത്തോളം പേര്‍ക്ക് കക്കൂസ് ഇല്ലായെന്നതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ സ്ഥിതി. ഉണ്ണാനും ഉടുക്കാനു മില്ലാത്ത ജനതയാണ് ഇന്ത്യയില്‍. അതിന്റെ പകുതി, ഇരുപത് ശതമാനത്തോളം ദാരിദ്ര്യരേ ഖയ്ക്ക് താഴെയാണ്. മോദി സ്വ പ്നം കാണുന്ന ഡിജിറ്റല്‍ ഇന്ത്യ ആ ഇന്ത്യയില്‍ എല്ലാ ജനങ്ങളും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കണമെന്ന് ഇന്ത്യയുടെ പ്രധാനമന്ത്രിയായ മോദി പറയുമ്പോള്‍ പെട്രോളടിക്കാന്‍ കാശില്ല എന്നാലും കടം വാങ്ങി കാറുവാങ്ങണമെന്ന് പറയുമ്പോലെയാണ്. കറന്റില്ല പക്ഷെ ഏസിയും ടിവിയും എല്ലാമുണ്ട് അതാണ് നമ്മുടെ ഇന്ത്യ.

ക്രെഡിറ്റ് കാര്‍ഡോ മറ്റ് സൗകര്യങ്ങളോ ഉപയോഗിക്കട്ടെ. ഭരണാധികാരിയെന്ന നി ലയില്‍ എല്ലാ ജനങ്ങളിലും ക്രെഡിറ്റ് കാര്‍ഡ് എത്തിക്കുന്ന തിനു മുന്‍പ് മേല്‍പറഞ്ഞതി നൊരു പരിഹാരം കണ്ടെത്തണം. പണമുള്ളവന് അത്തരത്തിലുള്ള സംവിധാനം ഉപ യോഗിക്കാന്‍ ഇന്ത്യയില്‍ സംവിധാനമുണ്ട്. മോദി പറയാതെ തന്നെ ആ സംവിധാനം അവര്‍ ഉപയോഗിക്കും. പട്ടിണി പാവത്തിന്റെ കൈയ്യില്‍ ക്രെഡിറ്റ് കാര്‍ഡ് കിട്ടിയാല്‍ കുരങ്ങന്റെ കൈയ്യില്‍ പൊതിയാതേങ്ങ കിട്ടിയതുപോലെയോ, പൂമാല കിട്ടിയതുപോലെയോ ആയിരി ക്കും. അത് പൊളിയ്ക്കാന്‍ ക ഴിയാതെ തറയില്‍ തട്ടിക്കളിക്കുകയോ, പിച്ചിച്ചീന്തി കളിയ്ക്കു കയോ ആകും ചെയ്യുക. സാ യിപ്പിനെ അനുകരിക്കാം, അവ രുടെ നാട്ടിലെപ്പോലെ എല്ലാ സംവിധാനവും ഇന്ത്യയില്‍ ന ടപ്പാക്കാം അത് സ്വാഗതാര്‍ഹവും സന്തോഷവും അഭിമാന വുമുള്ളതാണ്. അതിനു മുന്‍പ് നമുക്കെന്താണ് അത്യാവശ്യമെ ന്ന് ചിന്തിക്കണം. പ്രത്യേകിച്ച് ഭരണാധികാരികള്‍.

സ്വര്‍ണ്ണം കൈവശം വയ്ക്കുന്നതിനുള്ള നിയന്ത്ര ണം മോദി കൊണ്ടുവരുന്നുയെ ന്നറി ഞ്ഞതില്‍ മോദിയെ അഭി നന്ദിക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ക്ക് 62.5 പവനും അ വിവാഹിതരായവര്‍ക്ക് 31.5 പവ ന്‍ സ്വര്‍ണ്ണവും കൈവശം വയ് ക്കാമെന്നാണ് ആ നിയന്ത്രണം. അത് സ്വാഗതാര്‍ഹമാണെങ്കി ലും അത് എത്രകണ്ട് ഫലമു ണ്ടാകുമെന്ന് സംശയമാണ്. അങ്ങനെയൊരു നിയമം കൊണ്ടു വന്ന് അത് ശക്തമായി നടപ്പാ ക്കിയാല്‍ അത് ഇന്ത്യയില്‍ സ്വ ര്‍ണ്ണവിപ്ലവം തന്നെ സൃഷടി ക്കും. വാങ്ങാന്‍ കാശില്ലാതെ ജ്വല്ലറിയുടെ മുന്‍പില്‍ പോയി നിര്‍വൃതിയടയുന്ന പാവങ്ങള്‍ മോദിക്കുവേണ്ടി പ്രാര്‍ത്ഥിക്കും. ശരീരം മുഴുവന്‍ സ്വര്‍ണ്ണമിട്ട് പാവങ്ങളുടെ മുന്‍പില്‍ക്കൂടി ഘോഷയാത്രയില്‍ എഴുന്നെള്ളി പോകുന്ന ആനകളെപ്പോ ലെ പോകുന്ന കൊച്ചമ്മമാരെ കണ്ട് അസൂയപ്പെടുന്നതിനൊരറുതി വരും.

ഇതൊക്കെ നല്ല തീരുമാനം തന്നെ. പക്ഷെ അത് നടപ്പാക്കുമോയെന്നേയുള്ളു സംശയം. നടപ്പാക്കിയാല്‍ തന്നെ അതും സാധാരണക്കാരുടെ അടുത്തേയുള്ളു. അഞ്ഞൂറ് കോടിയില്‍പ്പരം മുടക്കി വിവാഹ മാമാങ്കം നടത്തിയ തന്റെ പാര്‍ട്ടിയിലെ നേതാവിനെയോ താന്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുന്ന തന്റെ മന്ത്രിസഭയിലെ അംഗങ്ങളെക്കാള്‍ വിശ്വസിക്കുന്ന അംബാനിയുടെയോ ആദാനിയുടെയോ അടുത്ത് ഈ നിയമം നടപ്പാക്കുമോയെന്നതാണ് സംശയം.

ഇതുപോലെ മോദി മുന്‍പും പല പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. നികുതി വെട്ടി ക്കുന്നവരേയും കള്ളപ്പണക്കാരെയും അധികാരം കിട്ടിയാലു ടന്‍ കൈയ്യാമം വെയ്ക്കുമെന്ന് പറഞ്ഞാണ് അധികാരത്തിലേറിയത്. എന്നിട്ടിപ്പോ നിത്യവൃ ത്തിക്കായി അല്പസ്വല്പം വെ ട്ടിപ്പുനടത്തുന്ന സാധാരണക്കാ രെ പിടിക്കാനെ കഴിഞ്ഞൊ ള്ളു. കോടികള്‍ നികുതി കൊ ടുക്കാതെ വെട്ടിച്ചു നടക്കുന്നവര്‍ സ്വദേശത്തും വിദേശത്തുമാ യി കറങ്ങി നടക്കുന്നു. അവരില്‍ പലരും മോദിയുടെ സ്വന്തക്കാരും ഉപദേശകരുമാണെന്നാ ണ് പറയപ്പെടുന്നത്. എന്നും എപ്പോഴുമങ്ങനെയാണ് നിയമങ്ങ ള്‍ വരും അത് അടിച്ചേല്‍പ്പിക്കു ന്നത് പാവപ്പെട്ടവന്റെയും സാ ധാരണക്കാരന്റെയും മേലാണ്. അവന്‍ നിയമം ലംഘിച്ചാല്‍ അപ്പോള്‍ നിയമത്തിന്റെ പടവാളുമായി അധികാരികളെത്തും. നിയമത്തെ അപ്പാടെ വിഴുങ്ങി ജീവിക്കുന്ന അധികാര വര്‍ക്ഷ ത്തിന്റെ അടുപ്പക്കാര്‍ക്ക് പച്ചപരവതാനി വിരിച്ചുകൊടുക്കുക യും ചെയ്യും. അത് പോരാ ആ രായാലും നിയമത്തിനു മുന്നില്‍ ഒന്നാണെന്ന സ്ഥിതിയുണ്ടാ കണം. ഇക്കാര്യത്തിലും അതു ണ്ടായാല്‍ അത് വിശ്വസനീയത വര്‍ദ്ധിപ്പിക്കും. പ്രഖ്യാപിച്ചാല്‍ പോരാ കുറ്റമറ്റ രീതിയില്‍ പ്രവ ര്‍ത്തിച്ചും കാണിക്കണം. ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് മറയ്ക്കാന്‍ സാധിക്കുകയില്ല. താല്ക്കാലി കമായി അത് മറയ്ക്കപ്പെട്ടാലും അത് വെളിച്ചത്തു വരും. അപ്പോള്‍ അതിന്റെ ആഘാതം വലുതായിരിക്കും. മോദി അത് ഓര്‍ക്കുന്നത് നന്ന്. മോദി ഭക്തരും.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ (blessonhouston@gmail.com)

Read more

ഭാരതത്തിന്റെ സ്വന്തം തുഗ്‌ളക്ക് ബെന്‍ മോദി

പണ്ട് ഇന്ത്യ മഹാരാജ്യം മുഹമ്മദ് ബിന്‍ തുക്ലക്ക് എന്നൊരു രാജാവ് ഭരിച്ചിരുന്നു. മഹാപ ണ്ഡിതനും ദീര്‍ഘവീക്ഷണമുള്ള ഭരണാധികാരിയുമായിരുന്നു തുക്ലക്ക്. അന്നും ഡല്‍ഹിയായിരുന്നു  തലസ്ഥാനം. ഓള്‍ഡ് ഡല്‍ഹി. മട്ടുപ്പാവില്‍ നിന്നോ പൂന്തോട്ടത്തില്‍ നിന്നോ ഉലാത്തിക്കൊണ്ടിരുന്ന തുക്ലക്കിന്റെ ഒഴിഞ്ഞ മനസ്സില്‍ വെറുതെ ഒരു ചിന്ത കടന്നുകൂടി ഇപ്പോവുള്ള തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനം മാറ്റി ദേവഗിരിയിലേക്ക് ആക്കുക. ഡല്‍ഹി തന്റെ സാമ്രാജ്യത്തിന്റെ ഒരറ്റത്താണ്. ഇതുകൊണ്ടുതന്നെ എല്ലാ ജനങ്ങള്‍ക്കും ആവലാതിക ളും ആവശ്യങ്ങളും രാജാവിനെ ബോധിപ്പിക്കാന്‍ ഏറെ ബുദ്ധിമു ട്ടാകും. ദേവഗിരിയാണെങ്കില്‍ രാജ്യത്തിന്റെ മദ്ധ്യത്തിലാണ്. അതുകൊണ്ടുതന്നെ എല്ലാവര്‍ക്കും ഒരേ ദൂരമേയുള്ളു എത്തിച്ചേരാന്‍. ദേവഗിരി തലസ്ഥാനമായാല്‍ സൈന്യത്തിന് എല്ലാഭാഗത്തും വളരെ വേഗം എത്തിച്ചേരാന്‍ കഴിയുമെന്നതായിരുന്നു തുക്ലക്ക് ചിന്തിച്ച രണ്ടാ മത്തെ കാര്യം അദ്ദേഹം ഒരു അര്‍ദ്ധരാത്രിയില്‍ ജനത്തോടായി പ്രഖ്യാപിച്ചു തന്റെ സാമ്രാജ്യ ത്തിന്റെ തലസ്ഥാനം മാറ്റാന്‍ പോകുന്നുവെന്ന്.

അന്നു മുതലാണ് ഭരണാധികാരികള്‍ക്ക് അര്‍ദ്ധരാത്രി പ്രിയമായി തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. എന്തായാലും തന്റെ രാജ്യത്തിന്റെ തലസ്ഥാനം ഡല്‍ഹിയില്‍ നിന്ന് ദേവഗിരിയിലേക്ക് മാറ്റുന്നതിനുള്ള ഉത്തരവിറക്കി. ആ ഉത്തരവില്‍ അദ്ദേഹം ഒരു കാര്യം എടുത്തുപറയുകയുണ്ടായി. ഡല്‍ഹിയിലുള്ള ജനങ്ങള്‍ അവര്‍ക്കുള്ള മൃഗങ്ങളേയും വീട്ടുപകരണങ്ങളേയും മറ്റ് എല്ലാ വസ്തുവകകളുമായി ദേവഗിരിയിലേക്ക് മാറണം. ദേവഗിരിയിലുള്ളവര്‍ അതുപോലെ ഡല്‍ഹിക്കും. രാജാവിന്റെ ഉത്തരവല്ലേ പാലിച്ചില്ലെങ്കില്‍ തല കാണില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് അവര്‍ മനസ്സില്ലാ മനസ്സോടെ  മക്കളേയും മൃഗങ്ങളേയും വീട്ടുസാധനങ്ങളുമായി ദേവഗിരിയിലേക്ക് തിരിച്ചു. ദേവഗിരിയിലെ ആളുകള്‍ തിരിച്ചും. പകുതിയില്‍ കൂടുതല്‍ ആളുകള്‍ കഷ്ടപ്പാട് നിറഞ്ഞ ആ യാത്രയില്‍ പരലോകത്തെത്തി. ദേവഗിരിയില്‍ എത്തിയപ്പോള്‍ തുക്ലക്കിന് മ നസ്സിലായി തന്റെ തീരുമാനം ശരിയല്ലെന്ന്.  ഉടന്‍ ഉത്തരവിട്ടു വന്നതുപോലെ തിരിച്ചു പോകുകയെന്ന്. തുക്ലക്കിന്റെ ഈ പ്രവര്‍ത്തി അദ്ദേഹത്തെ പൊതുജനമദ്ധ്യത്തില്‍ അപഹാസ്യനാക്കി. തലസ്ഥാനം മാറ്റുന്നതിന് ജനത്തെ മുഴുവന്‍ മാറ്റിയ തുക്ലക്കി ന്റെ വിവേകപൂര്‍ണ്ണമല്ലാത്ത പ്രവര്‍ത്തി ചരിത്രത്തില്‍ ബുദ്ധിമാനായ അദ്ദേഹത്തെ മണ്ടന്‍  ഭരണാധികാരിയാക്കി. 

ഏത് മണ്ടന്‍ പരിഷ്ക്കാരം ആരു നടത്തിയാലും തുക്ലക്ക് പരിഷ്ക്കാരം എന്ന് വിളിച്ച് കളിയാക്കാറുണ്ട്. അദ്ദേഹത്തിന്റെ ഉദ്ദേശം നല്ലതുതന്നെയായിരുന്നു. പക്ഷെ അത് നടപ്പാക്കിയ രീതി തെറ്റായിപ്പോയി. ഇതു തന്നെയാണ് മോഡി സര്‍ക്കാരിനും സംഭവിച്ചത്. കള്ളപ്പണവും കണക്കില്‍പ്പെടാത്ത പണവും ധാരാളം പേരുടെ കൈയ്യില്‍ ഉണ്ടെന്നത് നിഷേധിക്കാനാകാത്ത കാര്യമാണ്. അത് പുറത്തു കൊണ്ടുവരാനും അവര്‍ക്കെതിരെ നടപടിയെടുക്കാനും വേണ്ടിയാണ് ഇങ്ങനെയൊരു നടപടിക്ക് മോഡി ഉത്തരവിട്ടത്. അതില്‍ തെറ്റില്ല. ജനതാ ഗവണ്‍മെന്റും ഒരിക്കല്‍ അപ്രകാരം ചെയ്തതാ ണ്. അത് ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുണ്ട്. മോഡി ഇത്തരത്തില്‍ ഒരു നടപടിയെടുത്തതിനെയല്ല അത് നടപ്പാക്കിയ രീതിയാണ് ശരിയാകാതെ പോയത്. 

ഒരു സുപ്രഭാതത്തില്‍ നിങ്ങളുടെ കൈവശമിരിക്കുന്ന പണത്തിന് യാതൊരു വിലയുമില്ല. അത് ബാങ്കില്‍ എത്രയും വേഗം കൊടുത്ത് അതിനു പകരം പണം വാങ്ങണമെന്നു പറഞ്ഞാല്‍ സാധാരണക്കാരായ ജനങ്ങള്‍ പരിഭ്രാന്തരാകുമെന്നറിയാന്‍ വലിയ അനുഭവജ്ഞാനമോ ആഴമേറിയ പഠനമോ നടത്തേണ്ടതില്ല. പണമില്ലാത്ത അവസ്ഥയു ടെ കഷ്ടപ്പാടും ബുദ്ധിമുട്ടും അറിയാവുന്ന സാധാരണക്കാരായ ഇന്ത്യയിലെ ജനങ്ങള്‍ പരിഭ്രാന്തരായി ബാങ്കിലേക്ക് ഓടിയതില്‍ അതിശയിക്കേണ്ടതില്ല. 

കള്ളപ്പണം സൂക്ഷി ക്കുന്നവരേയും കള്ളനോട്ടുകാരേയും കുടുക്കാനും അതില്ലാതാക്കാനുമുള്ള നടപടിയായിരുന്നു നോട്ട് നിരോധനമെങ്കിലും അത് നടപ്പാക്കുന്നതിന് മുന്‍പ് ചില തയ്യാറെടുപ്പുകള്‍ നടത്തേണ്ടിയിരുന്നു. രഹസ്യമായി തന്നെ ചെയ്യുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ ഏത് അടിയന്തിര ഘട്ടവും തരണം ചെയ്യാന്‍ ബാങ്കുകള്‍ തയ്യാറെടുക്കണമെന്ന് മുന്നറിയിപ്പ് ബാങ്കുകള്‍ക്ക് കൊടുത്താല്‍ അത് എന്തുമായികൊള്ളട്ടെ ബാങ്കുകള്‍ക്ക് അത്യാവശ്യം മുന്‍കരുതലുകള്‍ എടുക്കാന്‍ സാധിക്കുമായിരുന്നു. സാമ്പത്തിക കാര്യങ്ങള്‍ക്കു മാത്രമല്ല സൈനിക കാര്യങ്ങളിലും ഇങ്ങനെ അടിയന്തിര ഘട്ടങ്ങളില്‍ രഹസ്യമായി ഉത്തരവുകളും നടപടികളും നടത്താ റുണ്ട്. പൊക്രാനില്‍ ആണവ പ രീക്ഷണം നടത്തിയത് വളരെ ര ഹസ്യമായിട്ടായിരുന്നു. പ്രധാന മന്ത്രിക്കും സൈനിക മേധാവികള്‍ക്കും, ഡോ. എ.പി.ജെ. അബ് ദുള്‍ കലാമിനുമല്ലാതെ ആര്‍ക്കും തന്നെ അറിയില്ലായിരുന്നു വാജ്‌പേയി മന്ത്രിസഭയുടെ കാലത്തു നടത്തിയ ആണവ പരീക്ഷ ണത്തിന്റെ കാര്യം സൈന്യത്തെ അവിടെ ഇറക്കി സുരക്ഷ ഉറപ്പാക്കി യുദ്ധത്തിനുള്ള തയ്യാറെടുപ്പിനാണ് സൈന്യം എത്തിയതെ ന്നും ജനങ്ങള്‍ അടിയന്തിരഘട്ട ത്തിലെന്നപോലെ തയ്യാറായി നില്‍ക്കണമെന്നുമുള്ള സന്ദേശമായിരുന്നു ജനങ്ങള്‍ക്ക് നല്‍കിയത്. ഇതുകൊണ്ടുതന്നെ ജനം അടിയന്തിര ഘട്ടം തരണം ചെയ്യാന്‍ തയ്യാറെടുപ്പോടുകൂടി നിന്നു. ആണവ പരീക്ഷണം നടത്തിക്കഴി ഞ്ഞപ്പോഴാണ് ജനം അറിയുന്നത് അതിനായിരുന്നു എന്ന്. അടിയന്തിര ഘട്ടത്തില്‍ എങ്ങനെ ജനങ്ങളെ സജ്ജരാക്കണമെന്നതിന് ഉദാഹരണമായി ഇത് പറ ഞ്ഞുവെന്നേയുള്ളു. 

വ്യക്തമായ സൂചന നല്‍കിയില്ലെങ്കിലും അടിയന്തിര ഘട്ടമെന്ന രീതിയില്‍ ബാങ്കുക ള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കില്‍ ഈ ബുദ്ധിമുട്ടുകള്‍ ഒരു പരിധിവരെ ഒഴിവാക്കാമായി രുന്നു. സാധാരണ ദിവസങ്ങളില്‍ തന്നെ മിക്ക ബാങ്കുകളിലും വളരെയേറെ തിരക്കുണ്ടാകാറുണ്ട്. ഉള്ള ജീവനക്കാരേയും സൗകര്യങ്ങളും ഒപ്പിച്ചെടുക്കാനാണ് മിക്ക ബാങ്കുകളും ശ്രമിക്കുക. അപ്പോള്‍ പിന്നെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗവും ബാങ്കുകളിലെത്തിയാലുള്ള സ്ഥിതിയെന്താകും. ഒരു സുപ്രഭാതത്തില്‍ കൂടുതല്‍ ജീവനക്കാരെ നിയമിക്കാനാകുമോ. കൂടുതല്‍ ജീവനക്കാ രെ നിയമിക്കാനാകാത്തിടത്തോളം കൂടുതല്‍ കൗണ്ടറുകള്‍ തുറക്കാനും സാധിക്കില്ല. ഇങ്ങനെയുള്ള ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ചിന്തിക്കാതെ ഒറ്റ രാത്രി കൊണ്ട് ഒരു ഉത്തരവിറക്കിയതിന്റെ പ്രായോഗികത എന്താണ്. ഉത്തരവിറക്കാന്‍ പ്രയാസമില്ല. അത് ഇറക്കുന്നതിനു മുന്‍പ് അതിന്റെ ഭവിഷത്തും ബുദ്ധിമുട്ടും മനസ്സിലാക്കി അത് ഒഴിവാക്കി നടപ്പാക്കിയിരുന്നെങ്കില്‍ ജനത്തിന് ഇത്രയേറെ ബുദ്ധിമുട്ടും പ്രയാസവും നേരിടില്ലായിരുന്നു. ബുദ്ധിമുട്ടനുഭവിച്ചുള്ളവനേ അ തിന്റെ കഷ്ടപ്പാട് എന്തെന്നറിയൂ. പ്രായോഗിക ബുദ്ധിമുട്ട് ഒഴിവാക്കി മുന്‍കരുതലോടെ നടപ്പാക്കിയിരുന്നെങ്കില്‍ ഇത് ഇത്ര മേല്‍ ജനത്തിനും ബാങ്ക് ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുകയില്ലായിരുന്നു. അത് വന്‍ വിജയമായിത്തീരുകയും ചെയ്‌തേ നെ. 

നൂറ്റിപ്പത്ത് കോടി ജനങ്ങളുള്ള ഇന്ത്യയില്‍ കള്ളപ്പണം പൂഴ്ത്തിവച്ചിരിക്കുന്നതും കള്ള നോട്ട് വിനിമയം നടത്തുന്നതും കേവലം 10 ശതമാനത്തോളമാണ്. എന്നിട്ട് ഇവരെ ആരെയെങ്കി ലും പിടിക്കാന്‍ കഴിഞ്ഞുവോ. ഇവരില്‍ ആര്‍ക്കെങ്കിലും വെയിലും മഞ്ഞും മഴയും നനഞ്ഞ് ദിവസങ്ങളോളം നോട്ട് മാറാന്‍ ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കേ ണ്ടിവന്നിട്ടുണ്ടോ? പത്ത് ശതമാ നം ആളുകള്‍ക്കുവേണ്ടി തൊണ്ണൂറ് ശതമാനം ആളുകളെ കഷ്ടപ്പെടുത്തുന്ന മോഡി തന്ത്രം അപാരം തന്നെ. അതിനുള്ള ന്യാ യീകരണവും വിലകുറഞ്ഞ പബ്ലിസിറ്റിയും അതിനേക്കാള്‍ ഭ യങ്കരം തന്നെ. അതിന് തൊണ്ണൂ റ് കഴിഞ്ഞ് നടക്കാന്‍പോലും പാ ടില്ലാത്ത സ്വന്തം അമ്മയെ ഇറക്കി ഒരു ന്യായീകരണവും. വാര്‍ദ്ധക്യത്തിലായ അമ്മയെ സംരക്ഷിക്കേണ്ട ചുമതല മക്കള്‍ക്കാ ണ് ആ വാര്‍ദ്ധക്യത്തിലായ അമ്മയാണോ ബാങ്കിലെ ക്യൂവില്‍ നില്‍ക്കേണ്ടിയിരുന്നത് മകനായിരുന്നോ. ആ അമ്മയ്ക്കുവേണ്ടി മകനായ മോഡി ക്യൂവില്‍ നിന്നിരുന്നെങ്കില്‍ മോഡി മഹ ത്വമുള്ളവനായിരുന്നേനെ. സ്വന്തം അമ്മയെ പോലും കഷ്ടപ്പെടുത്തുന്ന ഈ മകന് രാജ്യത്തി ലെ ജനങ്ങളെ സംരക്ഷിക്കാനാ കുമെന്നാണോ ഇപ്പോഴുള്ള ചോ ദ്യം. ഇത് ഒരല്പം കൂടിപ്പോയി എന്നേ പറയാനുള്ളു. അംബാ നി കുടുംബത്തിനെ ഇറക്കിയു ള്ളതായിരുന്നു അടുത്തത്. അം ബാനി കുടുംബമാണോ നൂറ് കോടിയില്‍പ്പരമുള്ള ജനങ്ങളു ടെ പ്രതിനിധി. വോട്ട് ചെയ്തു വരുന്ന ഒരു ഫോട്ടോയുമായി മോഡി ഭക്തര്‍ അംബാനിക്കാ കാമെങ്കില്‍ സാധാരണക്കാര്‍ക്കായിക്കൂടെയെന്ന് ചോദ്യം ചോദി ക്കുമ്പോള്‍ സാധാരണക്കാരായ ജനത്തിന്റെ പണമാണ് മോഡി യെ കോടീശ്വരനാക്കിയതെന്നെ പറയാനുള്ളു. 

മോഡിയുടെ ഉറ്റ മിത്രമായ അദാനിയെക്കൊണ്ട് ഒരു മഹാപ്രസ്താവന ഇറക്കിയതാണ് മറ്റൊന്ന്. അദാനി കൊടുക്കാനുള്ള നികുതിപ്പണമുണ്ടെങ്കില്‍ ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെയെല്ലാം വിശപ്പടക്കാന്‍ കഴിയും. അദ്ദേഹത്തിന്റെ നികുതി കുടിശ്ശിഖ ഏഴായിരം കോടിയാ ണെന്നാണ് കണക്ക്. മോഡിയു ടെ ഔദാര്യവും ഒത്താശയും കൊണ്ടാണ് അദാനി പുറത്തിറ ങ്ങി കുടിശ്ശിഖ കൊടുക്കാതെ നട ക്കുന്നത്. നദാനിയുടെ ഈ പ്ര സ്താവന പുകഴ്ത്തല്‍ പൂച്ച പാലുകുടിക്കുന്നതുപോലെയെന്നത് ആര്‍ക്കും മനസ്സിലാകും. സത്യത്തില്‍ ഇത്തരം പ്രസ്താവനകള്‍ കൊണ്ടും പ്രവര്‍ത്തികള്‍കൊ ണ്ടും മോഡി അപഹാസ്യനായി മാറുകയാണു ണ്ടായത്. 

സ്വന്തം മന്ത്രിസഭാംഗ ങ്ങളെപ്പോലും അറിയിക്കാതെ മോഡി നോട്ട് നിരോധനം നട ത്തിയെന്ന് ബി.ജെ.പി. വാഴ്ത്തു മ്പോള്‍ അതില്‍ ഒരു ചോദ്യം ഒ ളിഞ്ഞിരിപ്പുണ്ട്. ഇത്ര വിശ്വാസ മില്ലാത്തവരെ എന്തിന് കൂടെ കൊണ്ടുനടക്കുന്നു. അല്ലെങ്കില്‍ അവരെ മോഡി വെറും പാവക ളായിട്ടാണോ കാണുന്നത്. സ്വ ന്തം മന്ത്രിസഭാംഗങ്ങളെ വിശ്വാ സമില്ലാത്ത ഒരു പ്രധാനമന്ത്രിയാ ണ് ഇന്ത്യയുടേതെന്നത് ഏറെ വിചിത്രമാണ്. അറിയിക്കേണ്ടവ രെയൊക്കെ അറിയിച്ച് അവരുടെ യൊക്കെ പണം സുരക്ഷിതമാ ക്കി മോഡി പുണ്യവാളനായപ്പോള്‍ ജനം മണ്ടന്മാര്‍ മാത്രമല്ല അ ടിമകളെപ്പോലെ മോഡിയുടെ മു ന്‍പില്‍ ഒരു നേരത്തെ അപ്പത്തി നായി യാചിക്കുന്നവരായി. 

പണത്തിനു പകരം സാധനങ്ങള്‍ ക്രയവിക്രയം നട ത്തിയിരുന്ന ആ പഴയ കാലത്തി ലേക്ക് ആധുനിക ലോകത്തിലെ ഇന്ത്യാക്കാരെ മോഡി കൊണ്ടു പോയി. പണമില്ലാതെ വന്നപ്പോള്‍ ആളുകള്‍ സാധനങ്ങള്‍ പണ ത്തിനുപകരം കൈമാറാന്‍ തുട ങ്ങിക്കഴിഞ്ഞു. അങ്ങനെ പലതും. ചുരുക്കത്തില്‍ മോഡിയുടെ നോട്ട് പരിഷ്ക്കാരങ്ങള്‍കൊണ്ട് ശാപമോക്ഷം കിട്ടിയത് തുക്ലക്കിനാണ്. ഇനിയും തുക്ലക്ക് പരിഷ്ക്കാരമെന്ന് പറയാതെ മോഡി പരിഷ്ക്കാരമെന്നു പറയാം. പരിഷ്ക്കാരങ്ങള്‍ നല്ലതാണ് അത് ജനത്തിന് ഉപകാരപ്രദവും സൗകര്യത്തിനും വേണ്ടിയാകണം. ഇല്ലെങ്കില്‍ അത് വിപരീത ഫലവും ജനദ്രോഹപരവുമായിരിക്കും.

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ (blessonhouston@gmail.com)

Read more

ഒറ്റയ്ക്ക് പൊരുതാനുള്ള ചങ്കുറപ്പ് ട്രംപിനെ വിജയത്തിലെത്തിച്ചു

വാശിയേറിയ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് വന്‍ വിജയം നേടി. പ്രമുഖരുടെ ഒരു വന്‍ പട തന്നെ ഉണ്ടായിരുന്നിട്ടും ട്രംപിന്റെ അശ്വമേധത്തെ തളയ്ക്കാന്‍ ഹിലരിക്കായില്ല. തളയ്ക്കാന്‍ മാത്രമല്ല, തൊടാന്‍പോലും ഹിലരിയ്‌ക്കോ അ വരോടൊപ്പ മുള്ളവര്‍ക്കോ കഴിഞ്ഞില്ല. ഇനിയും ട്രംപ് അമേരിക്കയെ നയിക്കും. ലോക പോലീസുകാരനായി ലോകത്തെ നിയന്ത്രിക്കും. 

ട്രംപിന്റെ വിജയം അദ്ദേഹത്തിനും ജനത്തിനും മാത്രമവകാശപ്പെട്ടതാണ്. അതില്‍ സ്വന്തം പാര്‍ട്ടി നേതാക്കള്‍ക്കുപോലും അവകാശമില്ല. അവരെല്ലാവരും പത്രോസിനെപ്പോലെ ട്രംപിനെ തള്ളിപ്പറഞ്ഞവരാണ്. പത്രോസ് ദൈവഹിതത്തിന്റെ നട ത്തിപ്പിനെ തുടര്‍ന്ന് അറിയാതെ തന്റെ ഗുരുവിനെ തള്ളിപ്പറഞ്ഞതെങ്കില്‍ അസൂയ മൂത്താണ് റിപ്പബ്ലിക്കന്‍ നേതാക്കന്മാര്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥിയായ ട്രംപിനെ തള്ളിപ്പറഞ്ഞത്. അതുകൊ ണ്ടുതന്നെ അതില്‍ അഭിമാനി ക്കാന്‍ അവര്‍ക്കവകാശമില്ല. ജനത്തിന്റെ ഹിതമറിയാത്ത ജനനേതാക്കന്മാരാണ് അവരെന്ന് ട്രംപിന്റെ വിജയത്തില്‍ക്കൂടി തെളിയുകയും ചെയ്തു. 

റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരായ ബുഷുമാരുപോലും അവസരം വന്നപ്പോള്‍ ട്രംപിനെ തള്ളിപ്പറഞ്ഞതാണ് അതില്‍ ഏറെ വിരോധാഭാസമായത്. ജഫ് ബുഷിനെ തള്ളി ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം കൈക്കലാക്കിയതിന്റെ കൊതിക്കെറു വാണെന്നാണ് ജനസംസാരം. അല്ലാതെ അതില്‍ ആശയവും ആമാശയപരമായ യാതൊന്നുമില്ലെന്നത്രെ. അങ്ങനെ സ്വന്തം തട്ടകത്തിലുള്ള വര്‍പോലും സമയം വന്നപ്പോള്‍ കളം മാറിചവിട്ടിയിട്ടും അതൊന്നും വകവയ്ക്കാതെ യാതൊരു കൂസലുമില്ലാതെ തിരഞ്ഞെടുപ്പിനെ നേരിട്ട ട്രംപിന്റെ നിശ്ചയദാര്‍ഢ്യവും മനക്കരു ത്തും സമ്മതിച്ചേ മതിയാകൂ. ഉറച്ച തീരുമാനവും ഒറ്റയ്ക്ക് പൊരുതാനുള്ള ചങ്കുറപ്പും അതാണ് ട്രംപിനെ വിജയത്തിലെത്തിച്ചതെന്നു പറയാം. തനിക്ക് പറയാനുള്ളത് ആരുടെ മുഖത്തുനോക്കിയും എവിടെയും തുറന്നു പ റയാനുള്ള ആ ധൈര്യം അംഗീ കരിച്ചേ മതിയാകൂ. പ്രസിഡന്‍ ഷ്യല്‍ ഡിബേറ്റില്‍ താന്‍ സമഗ്രമായ അന്വേഷണത്തിന് ഉത്ത രവിടുമെന്നും ഹിലരിയെ ജയിലിലാക്കുമെന്നും തുറന്നടിച്ചതു തന്നെ അതിനുദാഹരണമാണ്. അങ്ങനെ തുറന്നടിയ്ക്കാന്‍ ട്രംപിനെകൊണ്ടേ കഴിയൂയെന്ന് പ റയാതെ വയ്യ. അതാണ് അമേരിക്കയുടെ നാല്പത്തഞ്ചാമത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രംപ്. ആ കരുത്ത് ഇനിയും ലോകം കാണാന്‍ പോകുന്നതേയുള്ളു.

ട്രംപിനൊപ്പം ട്രംപും നേതാക്കന്മാരില്ലാത്ത റിപ്പബ്ലിക്കന്‍ പ്രവര്‍ത്തകരുമെ ഉണ്ടായിരു ന്നുള്ളു. ബാക്കിയെല്ലാവരും ഹി ലരിക്കൊപ്പം അപ്പുറത്തേക്ക് ഒ ഴുകിപ്പോയി. അതില്‍ പ്രശസ്ത രും, തഴക്കം വന്ന രാഷ്ട്രീയക്കാ രും, സിനിമാതാരങ്ങളും, ഗായക രും ഉള്‍പ്പെട്ടിരുന്നു. മാധ്യമങ്ങള്‍ പോലും ട്രംപിനെതിരായിരുന്നു യെന്നുവേണം പറയാന്‍. അവര്‍ ക്കൊന്നും ട്രംപിന്റെ ആധിപത്യം തകര്‍ക്കാന്‍ കഴിഞ്ഞില്ലെന്ന് ചൊ വ്വാഴ്ച അര്‍ദ്ധരാത്രിയില്‍ തെളി ഞ്ഞു. ഇതില്‍ പലരും വീമ്പിളക്കി ട്രംപ് തിരഞ്ഞെടുക്കപ്പെട്ടാല്‍ തങ്ങള്‍ അമേരിക്ക വിടുമെന്ന്. നിങ്ങളല്ല അമേരിക്കയെന്നും സാധാരണക്കാരായ ഞങ്ങളാണ് അമേരിക്കയുടെ മണ്ണില്‍ ജീവിക്കേണ്ട തെന്നും ഞങ്ങളെ നയി ക്കാന്‍ ശക്തനായി ട്രംപുണ്ടെന്നും വിധിയെഴുതിക്കൊണ്ട് അതിന് ചുട്ടമറുപടി കൊടുത്തു. നി ങ്ങളേക്കാള്‍ ഞങ്ങള്‍ക്കാവശ്യം ട്രംപിനെയാണെന്ന് അതില്‍ക്കൂ ടി വ്യക്തമാക്കുകയും ചെയ്തു. ജനത്തിന്റെ അഭിപ്രായം ട്രംപി ന്റെ വിജയത്തില്‍ അത് വ്യക്തമാ ക്കി. ഇങ്ങനെ എതിരാളികളെയെ ല്ലാം നിഷ്പ്രഭരാക്കി വിജയിച്ച ട്രംപിനെ തനി നാടന്‍ഭാഷയില്‍ വിശേഷിപ്പിച്ചാല്‍ അതിന് ഏറ്റവും ഉചിതമായ പദം ചുണക്കുട്ടിയായ ഒരാണ്‍കുട്ടിയെന്നു പറയാം. ചങ്കുറപ്പുള്ളവനെന്നോ, ഇ രട്ട ചങ്കുള്ളവനെന്നോ പറയാന്‍ ഇന്നു കഴിയുന്ന ഒരേയൊരു ലോ കനേതാവ് ട്രംപ് മാത്രമായിരി ക്കും. പിണറായിയും, മോദിയും അതിന്റെ ഏഴയലത്തുപോലും എത്തില്ല. 

അമേരിക്കന്‍ ജനതത ങ്ങളുടെ അമരത്തേക്ക് ഒരു വനിതയെ കൊണ്ടുവരണമെന്ന് ഇപ്പോള്‍ ആഗ്രഹിക്കുന്നില്ലായെന്നുവേണം ഹിലരിയുടെ പരാജയത്തോടെ ചിന്തിക്കാന്‍. അമേരിക്കയിലെ ഏറ്റവും ശക്തയായ വനിത ഹിലരിയേക്കാള്‍ മറ്റൊരാള്‍ ഇല്ലായെന്നുതന്നെ പറയാം. ആര്‍ക്കന്‍സാസ് സംസ്ഥാനത്തിന്റെ പ്രഥമ വനിത, അമേരിക്കയുടെ പ്രഥമ വനിത, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി തുടങ്ങിയ നിലകളില്‍ തിളങ്ങിയും തന്റേതായ കഴിവും പ്രാഗത്ഭ്യവും തെളിയിച്ച ഹിലരി മത്സരിച്ചിട്ടുപോലും പ രാജയപ്പെട്ടത് അങ്ങനെ വേണം ചിന്തിക്കാന്‍. ഒബാമയ്‌ക്കൊപ്പം പ്രൈമറിയില്‍ മത്സരിച്ചപ്പോള്‍ തന്നെ അത് അമേരിക്കന്‍ ജനത നിരസ്സിച്ചതാണ് അന്ന് ഹിലരി യെ തഴഞ്ഞ് ഒബാമയെ ജനം തിരഞ്ഞെടുത്തപ്പോള്‍ ഒരു വനിത അമേരിക്കയുടെ തലപ്പത്തേ ക്ക് വരേണ്ടതുണ്ടോയെന്ന് ചിന്തിച്ചിരുന്നോ എന്നുവേണം കരുതാന്‍. എന്നാല്‍ ജനത്തിന്റെ മനസ്സ് ഇത്തവണ മാറുമെന്ന് എല്ലാവ രും കരുതി. ചരിത്രപരമായ ഒരു മാറ്റം ലോകം മുഴുവന്‍ പ്രതീക്ഷിച്ചു. പക്ഷേ അതുണ്ടായില്ല ട്രംപിനെതിരെ സ്ത്രീ അധിക്ഷേ പവു മൊക്കെ ആരോപിച്ചെങ്കിലും അമേരിക്കന്‍ ജനത ഇപ്പോള്‍ തങ്ങളുടെ രാജ്യത്തിന്റെ അ ധിപയായി ഒരു വനിതയെ പ്ര തീക്ഷിക്കുന്നില്ലായെന്നാന്ന് ട്രം പിന്റെ ഭൂരിപക്ഷത്തില്‍ കൂടി മനസ്സിലാക്കേണ്ടത്. സമീപഭാവിയില്‍ ഇത്രയും ശക്തയായ ഒരു വനിത ഉണ്ടായിട്ടില്ലായെന്നതു കൊണ്ടുതന്നെ ഇനിയും ഉടന്‍ ഒരു വനിത പ്രസിഡന്റ് തിര ഞ്ഞെടുപ്പിലേക്ക് വരാന്‍ സാദ്ധ്യത കാണുന്നില്ല. അതുകൊണ്ടു തന്നെ അമേരിക്കയ്ക്ക് ഒരു വനിത പ്രസിഡന്റ് എന്ന ആശയ ത്തിന് നീണ്ട കാത്തിരിപ്പുതന്നെ വേണ്ടിവരും. 

ഡെമോക്രാറ്റിക് കോട്ട കള്‍ തകര്‍ത്തുകൊണ്ട് ട്രംപ് വ ന്‍ മുന്നേറ്റം നടത്തിയത് ചെറിയ കാര്യമായി കാണാന്‍ കഴിയില്ല. റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഒന്നടങ്കം ട്രംപിനെ എതിര്‍ത്തപ്പോള്‍ ഡെമോക്രാറ്റിക് നേതാക്കള്‍ എ ല്ലാവരും തന്നെ ഹിലരിക്കൊപ്പം പോരാടാന്‍ രംഗത്തുണ്ടായിരുന്നു. എന്നിട്ടും ഡെമോക്രാറ്റിക്കുകളുടെ കോട്ടകള്‍ പിടിച്ചെടുക്കുകയും പരമ്പരാഗതമായി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്തിരുന്നവര്‍ ട്രംപിന് വോട്ടു നല്‍കിയതിന്റെ കാരണം ഇന്നും അവ്യക്തമാണ്. രാഷ്ട്രീ യക്കാരിയുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ മാത്രമായി ഹിലരി യുടെ പ്രഖ്യാപനത്തെ അവര്‍ ക ണ്ടുവോ. വാക്കുമാറ്റി പറയാത്ത, പറയുന്ന വാക്കില്‍ ഉറച്ചുനില്‍ ക്കുന്ന ട്രംപിനെ അവര്‍ വിശ്വസി ച്ചുവോ. എന്തായാലും ഇവരുടെ മനംമാറ്റം സമീപഭാവിയില്‍ ഡെ മോക്രാറ്റിക് പാര്‍ട്ടിക്ക് വലിയ ആ ഘാതം സൃഷ്ടിക്കാം. ട്രംപിനെ റിപ്പബ്ലിക്കന്‍ നേതൃത്വം തള്ളിയെങ്കില്‍ ഹിലരിയെ ഡെമോക്രാറ്റിക് പ്രവര്‍ത്തകര്‍ തള്ളിയെന്നതാണ് ഏറെ രസകരം. 

ഭരണത്തിന് പുറത്ത് എന്തും പറയാം ഏത് വാഗ്ദാനവും നല്‍കാം. എന്നാല്‍ ഭരണ ത്തില്‍ കയറിയിക്കുമ്പോഴേ അ ത് നടപ്പാക്കുന്നതിലെ ബുദ്ധിമുട്ട് എന്തെന്ന് മനസ്സിലാക്കു. തിര ഞ്ഞെടുപ്പില്‍ അദ്ദേഹം താന്‍ പ്രസിഡന്റായാല്‍ എന്തൊക്കെ ചെ യ്യുമെന്ന് പറയുകയുണ്ടായി. അ തിന് ജനങ്ങളുടെ പിന്തുണയും കിട്ടിക്കഴിഞ്ഞു. ഇനിയും അത് നടപ്പാക്കേണ്ട ചുമതല അദ്ദേഹത്തിനാണ്. അതിനുള്ള വഴികള്‍ കണ്ടെത്തേണ്ടതും അത് നടപ്പാ ക്കേണ്ടതും അദ്ദേഹമാണ്. താന്‍ ഉയര്‍ത്തിപ്പിടിച്ച കാര്യങ്ങള്‍ നടപ്പാക്കിയാല്‍ അദ്ദേഹത്തിന്റെ വാക്കിന് ജനം വില കല്പിക്കും. അത് രണ്ടാമൂഴത്തിന് വഴിതെളി യിക്കും. ഇല്ലെങ്കില്‍ അത് പാഴ് വാക്കായി ജനം തള്ളും. വലി യൊരു വ്യാവസായിക സാമ്രാ ജ്യം പടുത്തുയര്‍ത്തിയ ട്രംപ് നിശ്ചയദാര്‍ഢ്യത്തിന്റെയും കാര്യ പ്രാപ്തിയുള്ള വ്യക്തിത്വത്തിന്റെ യും ഉദാഹരണമാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തില്‍ ജന ത്തിന് പ്രതീക്ഷയുണ്ട്. ട്രംപ് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കു മെന്നു തന്നെ പ്രതീക്ഷിക്കാം. അങ്ങനെ വന്നാല്‍ ട്രംപ് അമേരിക്കയിലെ ഏറ്റവും ശക്തനായ പ്രസിഡന്റായി ചരിത്രം രചിക്കും. അങ്ങനെ ഉണ്ടാകട്ടെയെന്ന് പ്രതീക്ഷിക്കാം. 

ബ്ലസന്‍ ഹ്യൂസ്റ്റണ്‍ blessonhouston@gmail.com 

Read more

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥികളുടെ സംവാദങ്ങള്‍

അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതാണ് സ്ഥാനാര്‍ത്ഥികള്‍ തമ്മിലുള്ള ഡിബേറ്റ്. മു്ന്നു ഡിബേറ്റുകള്‍ ഇതിനോടകം കഴിഞ്ഞു. ആദ്യത്തേതില്‍ ഹിലരി മിന്നിത്തിളങ്ങിയപ്പോള്‍ ട്രംപ് നഞ്ച് കഴിച്ച മീനിനെപ്പോലെയാ യി. റിപ്പബ്ലിക്കന്‍ ഡിബേറ്റില്‍ എതിരാളികളെ മലര്‍ത്തിയടിച്ച് സൂപ്പര്‍ താരമായ ട്രംപിനെയല്ല ഹിലരിയുമായുള്ള ആദ്യ ഡിബേറ്റില്‍ ജനം കണ്ടത്. അദ്ധ്യാപകന്റെ ചോദ്യത്തിന് ഉത്തരം മുട്ടി നില്‍ക്കുന്ന അല്ലെങ്കില്‍ ഉത്തരം തപ്പിനടക്കുന്ന പാവം കുട്ടിയുടെ അവസ്ഥയായിരുന്നു ട്രംപിനെ കണ്ടപ്പോള്‍ തോന്നിയത്.

എന്നാല്‍ അതില്‍ നിന്ന് ഏറെ ദൂരംപോയി അടൂത്ത ഡിബേറ്റില്‍ ട്രംപ് എന്നു തന്നെ പറയാം. പൊതുവെ ഗൗരവക്കാരനായ ട്രംപിന്റെ മുഖത്ത് ആത്മവിശ്വാസത്തിന്റെ മന്ദഹാസം ഉണ്ടായിയെന്നു പറയാം. എന്നാല്‍ ഹിലരിയുടെ മുഖത്ത് ചിരിയുണ്ടായെങ്കിലും അതിന് പ്രകാശം കുറവായിരുന്നു. സൈക്കിളില്‍ നിന്ന് വീണത് ആരെങ്കിലും കണ്ടാല്‍ ഉണ്ടാകുന്ന കുട്ടിയുടെ മുഖത്തെ ചിരിയാണ് അത് കണ്ടപ്പോള്‍ തോന്നിപ്പോയത്. പരാജയപ്പെടുമോ എന്ന ആശങ്ക മുറ്റിനില്‍ക്കുന്ന മുഖഭാവമായിരുന്നു അവരുടേതെന്ന് സംശയം കൂടാതെ പറയാം.

അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിലെ ഏറ്റവും മോശമായ ഡിബേറ്റായിരുന്നു രണ്ടാം പ്രാവശ്യം നടന്ന ഡിബേറ്റ്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ഡിബേറ്റ് എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. അമേരിക്കയെന്ന ലോകത്തിലെ ഏറ്റവും ശക്തമായ രാജ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ പരസപ്‌രം ചെളിവാരിയെറിഞ്ഞുകൊണ്ട് പോര്‍വിളി നടത്തിയത് അമേരിക്കന്‍ ജനത മാത്രമല്ല ലോകം മുഴുവന്‍ കാണുകയുണ്ടായി. മറ്റേതൊരു രാജ്യത്തിലെയും ദേശീയ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളോ രാഷ്ട്രീയപാര്‍ട്ടികളോ മുന്നണികളോ പോര്‍വിളി നടത്തിയാലും ചെളിവാരിയെറി ഞ്ഞാലും അതൊന്നും ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ കോടിക്കണക്കിന് ആളുകളാണ് ലോ കത്തിന്റെ നാനാഭാഗങ്ങളില്‍ നിന്ന് അമേരിക്കന്‍ പ്രസിഡന്റ് തിര ഞ്ഞെടുപ്പിലെ ഡിബേറ്റ് വീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഈ ചെളിവാരിയെറിയലും പോര്‍വിളികളും ലോകം കാണുന്നു ണ്ടായിരുന്നു. അമേരിക്കയുടെ രാഷ്ട്രീയപ്രബുദ്ധത ലോകജനത കണ്ട് അന്തംവിട്ടുപോയി.

വര്‍ഗ്ഗീയ വാദവും നികുതിപ്പണവെട്ടിപ്പും നടത്തിയെന്ന ആരോപണവുമായി മാത്രമ ല്ല ഹിലരി ഈത്തവണ ട്രംപി നെതിരെ വന്നത് സ്ത്രീകളോ ടുള്ള അദ്ദേഹത്തിന്റെ സമീപന വും അഭിപ്രായവും സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന രീതിയാ ണെന്ന് മുഖത്തടിച്ചുകൊണ്ടാണ് വന്നത്. ട്രംപ് പ്രസിഡന്റായാല്‍ അമേരിക്കയുടെ പേരും പ്രശസ്ത്രിയുമെല്ലാം കളഞ്ഞുകുളിക്കുമെന്നാണ് അവരുടെ ആരോപണവും ആശങ്കയും.

ഹിലരിക്ക് പങ്കുള്ള ഇമെയില്‍ വിവാദത്തെക്കുറിച്ച് അന്വേഷിച്ച് അവരെ ജയിലിലടക്കാനുള്ള ശ്രമമായിരിക്കും താന്‍ പ്രസിഡന്റായാല്‍ ആദ്യം ചെയ്യുക യെന്നതാണ് ട്രംപ് അതിനു മറുപടി പറഞ്ഞത്. ഇതുകേട്ട് ഹിലരി മാത്രമല്ല അവരെ പിന്തുണയ് ക്കുന്നവരും ഒന്നു ഞെട്ടിയെന്നു തന്നെ പറയാം. ട്രംപ് വെറും വാക്ക് പറയുന്നവനല്ല പ്രസിഡന്റായാല്‍, അത് തന്നെയായിരിക്കും ചെയ്യുകയെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണം. അതു കൂടാതെ ക്ലിന്റന്‍ ഭരണകാലത്ത് നടന്ന അശ്ലീലങ്ങളും ട്രംപ് പുറത്തെടുത്ത് ഹിലരിക്കെതിരെ ആഞ്ഞടിക്കുകയുണ്ടായി.

തരംതാണരീതിയില്‍ ഇരുകൂട്ടരു