ഏബ്രഹാം തെക്കേമുറി

ജനം കൂവുന്നു, ഗോപാലകൃഷ്ണന്‍ ചിരിക്കുന്നു, ദിലീപ് പഴുതുകള്‍ നെയ്യുന്നു

രണ്ട് പതിറ്റാണ്ടായികേരളത്തില്‍വന്ന മാറ്റങ്ങളും അധര്‍മ്മവാഴ്ചകളും കാണുകയുംകേള്‍ക്കുകയും ചെയ്യുമ്പോള്‍ ഒരു പഴയബോധവത്ക്കരണമാണ് ഓര്‍മ്മ വരുന്നത്. ആ സാരോപദേശമിങ്ങനെ താന്തോന്നിയായ ഒരു മകന് പിതാവിന്റെസാരോപദേശം. എടാ മോനെ നീ ഇങ്ങനെ കണ്ട അവളുമാരുടെഅടുത്ത്‌പോകരുത്. എന്തെന്നാല്‍വല്ലഅസുഖവുംനിനക്കു പിടിക്കും. നിനക്കു പിടിച്ചാല്‍അതു നിന്റെ ഭാര്യയ്ക്ക് പിടിക്കും. അവള്‍ക്ക് പിടിച്ചാല്‍അതെനിക്കു പിടിക്കും. എനിക്കു പിിടിച്ചാല്‍അതു നിന്റെ അമ്മയ്ക്ക് പിടിക്കും. അവള്‍ക്ക് പിടിച്ചാല്‍അത് ഈ നാട്ടില്‍എല്ലാവര്‍ക്കും പിടിക്കും. അതുകൊണ്ട്‌മോനെ പരസംഗംഅരുത്. ഇതിലധികം ഒരു പിതാവ്എന്തു പറയണം. ഇതാണ്‌കേരളത്തിന്റെ നല്ലനടപ്പിന്റെവ്യക്ത്യാക്കളുടെമതഭേദമെന്യേ, രാഷ്ട്രീയവ്യത്യാസമില്ലാതെവിലസുന്ന കള്ളകാഫറുകളുടെ ഇന്നത്തെ അവസ്ഥ.

“വീണടിയുന്ന നക്ഷത്രങ്ങള്‍” കാക്കനാടന്റെ ഒരു നോവല്‍.ഇന്ന്‌വീണടിഞ്ഞ ഒരു നക്ഷത്രത്തെ നോക്കി ജനം കൂവുന്നു. വാര്‍ത്തകള്‍കേട്ട് ജനം ഞെട്ടുന്നു. പിടിക്കപ്പെട്ടവനെ നോക്കി പിടിക്കപ്പെടാത്തവന്‍ പരിഹസിക്കുന്നു. താനും പിടിക്കപ്പെടുമെന്നറിഞ്ഞ്ചിലര്‍മൂകരും ബധിരരുമാകുന്നു. ‘ഒടിക്കുഴിക്ക്‌സാക്ഷി കുറുക്കന്‍’ എന്നപോല്‍ചിലര്‍്,ആക്രോശിക്കുന്നു.
എതിര്‍ക്കുന്നവരെചവുട്ടി പുറത്താക്കുന്നവനെന്ന് ആഞ്ഞടിച്ച്ദിലീപിനാല്‍ചതിക്കപ്പെട്ടവര്‍, കിടക്ക പങ്കിട്ടെങ്കിലേ പടമുള്ളുവെന്ന്തുറന്നടിച്ച് നടികള്‍, നിത്യനാശമെന്ന്‌ജ്യോതിഷികള്‍,
ദീലീപിന്റെഎച്ചില്‍കാശ്‌കൈപറ്റിയചിലര്‍ക്ക്അയാള്‍ ഒരു നല്ല ജീവകാരുണ്യന്‍ , ‘ദേ പുട്ട്’ എന്നപോല്‍ ‘ദേകാശ് ‘ പിടിച്ചോ.സോഷ്യല്‍മീഡിയയില്‍അലവലാതിമലയാളിയുടെഅവിയല്‍ പരുവത്തിലുള്ള പ്രതികരണങ്ങള്‍വായിച്ച്മലയാളിസമൂഹംതളര്‍ന്നിരിക്കുന്നു. മലയാളസിനിമശപിക്കപ്പെട്ടിരിക്കുന്നു. മോക്ഷമില്ലാതെ.

അപ്പോഴുംഗോപാലകൃഷ്ണന്‍ചിരിക്കുന്നു. 1990കളില്‍ ഒരു മിമിക്രി ആര്‍ട്ടിസ്റ്റായിഅറിയപ്പെട്ട ഗോപാല കൃഷ്ണന്‍ 20 വര്‍ഷംകൊണ്ട് എങ്ങനെ 440 കോടിയുള്ളകോടീശ്വരനായി? ഓര്‍ക്കുമ്പോള്‍ ഗോപാലകൃഷ്ണനു കോള്‍മയിര്‍കൊള്ളുന്നു. മഹാനടന്മാരെ കാല്‍ക്കീഴാക്കി, കൊച്ചിയില്‍ മുപ്പത്തഞ്ചിടത്ത് വസ്തുക്കള്‍, റിസോര്‍ട്ട്,എന്നിങ്ങനെ പോലീസ് അന്വേഷണം നടത്തുന്ന സമ്പാദ്യങ്ങള്‍. സിനിമാലോകത്താണെങ്കില്‍, നിര്‍മ്മാണം, വിതരണം, തിയേറ്റര്‍എന്നിങ്ങനെ. ഒരു സിനിമയ്ക്കായിഏതാണ്ട്മുപ്പതോളം പേര്‍ ചേര്‍ന്നു നടത്തിയിരുന്നതെല്ലാം ഈ ഏകനടന്റെകൈകളില്‍. സിനിമാക്കഥകളിലെ നായകന്‍ നിത്യജീവിതത്തിലും നായകനായജീവിതം.
തന്നെ കരിങ്കൊടികാണിക്കുന്നവരോടെഗോപാലകൃഷ്ണന്‍ചോദിക്കുന്നു. നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലുംവിവരമില്ലാത്ത വിവരദോഷികളെ നിന്നെയെല്ലാംവിറ്റ കാശല്ലേ നാറികളേഎന്റെ ഈ നാനൂറ്റിനാല്‍പതുകോടി.. ഇന്നയോളം ഒരുത്തനുംഇരുപതുവര്‍ഷംകൊണ്ട് എന്നോളമായചരിത്രമില്ല. ഞാന്‍ ദീലീപ്.

ദിലീപ് പൊട്ടക്കരഞ്ഞെന്നും, വിതുമ്പിയെന്നും, കാവ്യയുംകരഞ്ഞുവെന്നുമൊക്കെ വാര്‍ത്ത പൊടിപൊടിക്കുന്നു. എന്നാല്‍ ജയിലറയില്‍ മീശമാധവന്‍ ചിലതൊക്കെ നെയ്‌തെടുക്കുന്നു.
അതിന്റെ പ്രതിഫലനമായി ഒരു തോക്ക്എം.എല്‍.എയുംഅയാളുടെ അരക്രിസ്ത്യാനി മകനും ഇന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. വേറെചില പുതിയഅവതാരങ്ങളും. ഇവരൊക്കെയാണ്‌ഐ.പി. സിഎഴുതിയതെന്ന്‌തോന്നിപ്പോകുന്നു. പ്രിയസഹോദരങ്ങളെ ‘കൈയില്‍വിലങ്ങ് വീണവന്‍ കുറ്റവാളിയാണ്. ശിക്ഷ ഏതുവിധവുമാകാം. കുറ്റംതെളിയിക്കപ്പെടാത്തതാല്‍കോടതിഒരുവനെ വെറുതെവിടാം.അതുകൊണ്ടവന്‍ കുറ്റവാളിയല്ലാതാകുന്നില്ല.

അമേരിക്കയിലുംചിലതൊട്ടാവാടികള്‍ സിനിമാസ്‌റ്റൈലില്‍ ദീലീപിനെ ന്യായികരിക്കുന്നു. വല്ലപ്പോഴുംവല്ലതും വായിച്ചറിയുന്ന അളവകോല്‍കൊണ്ട്മലയാളിയെഅളക്കരുത്, പ്രിയസുഹൃത്തുക്കളെ. ,വാമനന്‍മാര്‍,ക്ക് എന്നുംവിജയമുള്ള നാടാണ്‌കേരളം.ദീലീപും പുറത്തുവരും. എന്തെന്നാല്‍ സ്വന്തഥാര്യയോട് നീതിപുലര്‍ത്താത്ത വക്കീലുമാരുംജഡ്ജിമാരും, എം.എല്‍.എമാരും ഒക്കെ ഉണ്ടവിടെ.

വാല്‍ക്കഷണം: തെങ്ങുകയറ്റംആയാസകരമായ ഒരു തൊഴിലാണ്. അറിയാവുന്നവര്‍ക്കുമാതേ്രമ അതു ചെയ്യാന്‍ പറ്റുള്ളു. അവര്‍ക്ക് ഒരു പ്രത്യേകശാരീരിക ഘടനയുണ്ട്. സിനിമ അഭിനയവും ഇങ്ങനെയെന്നുമലയാളി ഇനിയെങ്കിലും മനസിലാക്കുക. 

Credits to joychenputhukulam.com

Read more

ഈ നായ്ക്കളുടെ ലോകം

എഴുത്തുകാരന്റെദീര്‍ഘവീക്ഷണംസമൂഹത്തോടുള്ളമുന്നറിയിപ്പാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ, മലയാളിയുടെമുന്നില്‍എല്ലാംഇന്ന്കന്നിന്‍പിറകില്‍അമരകോശം’ വായിക്കുംപോലെയാണ്. എഴുത്തുകാരന്‍ ആയുധം വച്ച്കീഴടങ്ങിയിരിക്കുന്നു. പകരംചില പാണന്മാര്‍മുഖസ്തുതിമാത്രംഎഴുതി (പാടി)വിലസുന്നു. 

കാക്കനാടന്റെ ഒരു പ്രശസ്ത നോവലാണ് “ഈ നായ്ക്കളുടെലോകം”. മനുഷ്യന്‍ നായ്ക്കളേപ്പോലെഇണചേര്‍ന്ന്ജീവിക്കുന്ന ഒരു സമൂഹത്തിന്റെദുരന്തമാണ്ഇതിലെ പ്രമേയം. എന്തുമാകട്ടെ കേരളംഇന്ന്ഭനായ്ക്കളുടെലോക’മായിരിക്കുന്നു.

ഗോഡ്‌സ്ഓണ്‍ കണ്‍ട്രി എത്രയോ നല്ല വിശുദ്ധ പദം!.ദൈവശാപം ഒരു ജനതയുടെമേല്‍വന്നു ഭവിച്ചപ്പോള്‍ഇന്നത് “ഡോഗ്‌സ്ഓണ്‍ കണ്‍ട്രി’യായിമാറി. 

“ഈശ്വരനെ ഏറ്റവുംഅവഹേളിക്കുന്ന ആത്മീയ തെമ്മാടിത്തരം ആണ് ഇന്നത്തെ കേരളത്തിന്റെമുഖമുദ്ര. സാധാരണക്കാരന്റെജീവിതംദുസഹമാക്കുന്ന രാഷ്ട്രീയ കണ്ണട്ടകളുംആത്മീയവ്യഭിചാരികളുമേ നിങ്ങള്‍ക്കയ്യോകഷ്ടം!

ലോകംകണ്ടിട്ടുള്ളതില്‍വച്ച്ഏറ്റവുംനികൃഷ്ടമായമരണമാണ് പേവിഷബാധ. മൃഗമായാലും മനുഷ്യനായാലും . ഇതുതിരിച്ചറിയാതെമണിമകുടങ്ങളില്‍വസിക്കയുംവലിയവാഹനങ്ങളില്‍മാത്രംയാത്ര ചെയ്യുകയുംചെയ്യുന്ന കേരളത്തിലെ അധികാരികള്‍ സാധുക്കളിന്‍ മേല്‍കാട്ടുന്ന അനീതി എത്ര ഭയങ്കരം?. തെരുവുനായ്ക്കളുടെകൂട്ടാളികളായിഇരുകാലി നായ്ക്കളുംകേരളത്തില്‍ പിറന്നിരിക്കുന്നു. “ആനപ്പുറത്തിരിക്കുന്നവനെ പട്ടി കടിക്കില്ല”യെന്ന്അഹങ്കരിക്കേണ്ട, അടുത്ത ജന്മത്തില്‍ നീ പട്ടിയായി പിറക്കുംസുഹൃത്തേ.!

പ്രവാസലോകത്ത്‌സൈ്വരജീവിതം നയിക്കുന്ന മലയാളിസഹോദരങ്ങളേ! നിങ്ങള്‍വസിക്കുന്ന നാട്ടില്‍ ഈ വിഷയങ്ങില്‍ ഭരണാധികാരികളുടെഉത്തരവാദിത്വം, നിയമങ്ങള്‍ഇതെല്ലാമറിയാമായിട്ടും എന്തേ നിങ്ങള്‍ നിശബ്ദരായിരിക്കുന്നു.?കേരളത്തിലെരാഷ്ട്രീയ എമ്പോക്കികളെ പ്രവാസലോകത്ത്‌കൊണ്ടുവന്ന്പൂമാലയിട്ട് പൂജിക്കുന്നു?

എന്താണ് ഇന്നത്തെ കേരളം?വിവിധകാരണങ്ങളാല്‍എല്ലാവര്‍ഷവുംകേരളത്തിലൂടെഞാന്‍ യാത്ര ചെയ്യുമ്പോള്‍ കാണുന്ന വിവിധ സംഭവങ്ങള്‍ എത്ര ഖേദകരം. ഇന്ന്‌തെരുവ് നായ്ക്കളുടെലോകത്തിലേക്ക് ഒന്നെത്തിനോക്കുക.മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന ആ ചെറിയ നാടന്‍ പട്ടിയുടെസ്ഥാനത്ത്, പ്രവാസിയുടെ അനുകരണഭ്രമത്തില്‍ അവന്‍ അന്യരാജ്യങ്ങളില്‍ നിന്നുംകൊണ്ടെത്തിച്ചസര്‍വലോക നായ്ക്കളാണവിടെ.സായ്പിന്റെ തന്ത്രമാണവിടെ. എപ്പഴുംഇണചേരുക.

അവ ഇണചേര്‍ന്ന്‌സങ്കരവര്‍ഗങ്ങളായികന്നിമാസമെന്നത്ഇന്ന്ആണ്ടില്‍ പന്ത്രണ്ട്മാസവുംഈ നായ്ക്കള്‍ പെറ്റുപെരുകുന്നു. യജമാനന്‍ ഇല്ലാതെതെരുവില്‍ പിറന്നുവീഴുന്നനായ്ക്കള്‍ ഒരു കാട്ടുമൃഗമായിട്ടാണ്‌വളരുന്നത്. ആള്‍ത്താമസമില്ലാത്ത വീടുകളുടെകാര്‍പോര്‍ച്ചില്‍ ജനിച്ച്‌വഴിയരികിലെ മാലിന്യംതിന്നുവളര്‍ന്ന് “ചെന്നായ്”ക്കളായിഇവറ്റകള്‍മാറ്റപ്പെടുകയാണ്. 

ഇതു തിരിച്ചറിയാന്‍ കഴിയാത്ത മന്ദബുദ്ധികള്‍ ബിസിനസ് തന്ത്രം മെനയുന്ന ടി.വി. ചാനലുകളില്‍കയറിയിരുന്ന്‌ഭോഷത്വം വിളമ്പുകയാണ്. 

നായ്ക്കളെ വന്ധീകരിക്കുക. ­- ഈ ഉപദേശം വിളമ്പുന്ന നായപ്രേമികള്‍അറിയുക. നായ്ക്കളെ വന്ധീകരിച്ചാല്‍അതിന് നായക്കളോടുതന്നെ ശത്രുതഏറുമെന്നുംശൗര്യംവര്‍ദ്ധിച്ച്‌യജമനാനല്ലാത്ത മനുഷ്യരെപ്പോലും ആക്രമിക്കുമെന്നും.

മാത്രമല്ലഇവറ്റകളെ വന്ധീകരിച്ച്തീറ്റിപുലര്‍ത്തിയിട്ട്എന്തുനേടാന്‍?ഒന്നിനും പരിഹാരമില്ലാത്തതത്വശാസ്ത്രമാണ്‌കേരളരാഷ്ട്രീയം.എന്നിരിക്കിലും പെണ്‍പട്ടികളാണ് പ്രസവിക്കുന്നതെന്നുംഅതിനെ ന്യൂട്രലൈസ് ചെയ്യാന്‍ മാര്‍ഗമുണ്ടെന്നുംഒരാളും പറയുന്നില്ല. കാഞ്ഞിരത്തിന്‍വേര് അരച്ച് പാലില്‍ചാലിച്ച്‌കൊടുത്ത് നാട്ടുകാര്‍ക്കുംഇവറ്റകളെകൊല്ലാം. കാഞ്ഞിരമെന്തെന്നു കൈമലര്‍ത്തിചോദിക്കുന്ന കേരളനിവാസികളെ നിങ്ങള്‍ക്കുംഅയ്യോകഷ്ടം!

മാലിന്യംസംസ്കരിക്കുന്ന ജോലിയാണ്ഗവണ്മെന്റ് ഈ തെരുവുനായ്ക്കളെക്കൊണ്ട്ഇപ്പോള്‍ചെയ്യിക്കുന്നത്.. ഉമ്മന്‍ ചാണ്ടിയുടെഎംപ്‌ളോയീസ്ആണ്ഇവയെല്ലാം.

നായ്ക്കളെകൊന്നാല്‍ മാലിന്യം പെരുകും. ശരിയാണ്. മാലിന്യമില്ലാതെവന്നാല്‍ ഈ ചെന്നായ്ക്കള്‍ മനുഷ്യരെയോവളര്‍ത്തുമൃഗങ്ങളേയോ പിടിച്ച്തിന്നും. നായ്ക്കള്‍ക്ക്കൂട്ടമായ് പേ പിടിച്ചാല്‍ …എത്ര ഭീകരമാണ്?…..മനുഷ്യജഡങ്ങള്‍ മാലിന്യകൂമ്പാരമായി വരും.

“പേവിഷബാധ“ മാത്രമല്ല നായീച്ചകള്‍വഴി പടരുന്ന പല മാരകരോഗത്തിനുംചികിത്‌സഇല്ലയെന്നും നായോടൊപ്പംശയിക്കുന്ന നായപ്രേമികള്‍അറിയുക. നിരപരാധികളായകുഞ്ഞുങ്ങളുടെ ഭാവിയോര്‍ത്ത്‌തെരുവ് നായ്ക്കളെകൊന്നൊടുക്കുക.അല്ലെങ്കില്‍ നാഗലാന്റിനു കയറ്റിവിടുക. നാഗന്മാരുടെയുംചൈനക്കാരന്റെയുംലൈംഗീകരഹസ്യം നായുടെവൃഷണസൂപ്പിലാണെന്ന്മലയാളിയെബോധവത്ക്കരിക്കുക. ഇഷ്ടപ്പെടുന്നവന്‍ തിന്നുതീര്‍ക്കട്ടെ ഈ നായ്ക്കളെ. 

“അമ്മയെ തല്ലിയാലുംരണ്ട് പക്ഷമുണ്ട്” നായവിഷയത്തില്‍കേരളത്തില്‍അതുംഅരങ്ങേറിയിരിക്കുന്നു. ഒന്ന് “നായസംരക്ഷണസമിതി” മറ്റെത് “തെരുവു നായഉന്മൂലനസമിതി”. 

അതേ! ഈ നായ്ക്കളുടെലോകം, ഡോഗ്‌സ്ഓണ്‍ കന്‍ട്രി. എല്ലാ നായ്ക്കള്‍ക്കും വണക്കം.!

Read more

കേരളരാഷ്ട്രീയം! മാലിന്യകൂമ്പാരങ്ങള്‍ക്കിടയില്‍ തെരുവുനായ്ക്കള്‍ കുരയ്ക്കുന്നു

"കന്ദര്‍പ്പാ നീ കളിക്കേണ്ട, മന്ദാ ഞാന്‍ ശിവഭക്തനാം' മാണി പുറത്തേക്ക്. പ്രവചനംപോലെ യു.ഡി.എഫിന്റെ അവസാന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. 

യു.ഡി.എഫ്, എല്‍.ഡി. എഫ് എന്നീ ഇരുമുന്നണികളും ഭരിച്ച് കുളം തോണ്ടിയ കേരളത്തില്‍ 70 ലക്ഷം വരുന്ന ജനങ്ങള്‍ ഗള്‍ഫില്‍ കിടന്ന് "ആടുജീവിതം' നയിക്കുന്ന പണംകൊണ്ട് കേരളജനത പട്ടിണിയില്ലാതെ ഇന്ന് കഴിഞ്ഞുകൂടുന്നു.

50 വര്‍ഷംകൊണ്ട് ഒമ്പതായി പിളര്‍ന്ന കേരള കോണ്‍ഗ്രസ് ഇന്നിപ്പോള്‍ എരിഞ്ഞടങ്ങുന്ന ഒരു കാഴ്ചയാണ് മീഡിയകള്‍ തരുന്നത്. മുന്നണി സംവിധാനം പൊളിച്ചെഴുത്തിലേക്ക് എന്ന സൂചനയാണ് മാണി തരുന്നത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുടെ നേതാക്കന്മാരുടെ വക്രബുദ്ധിയില്‍ മാണിയെ വളഞ്ഞിട്ടാക്രമിച്ച് പുകച്ച് പുറത്താക്കി കൂച്ചുവിലങ്ങിട്ട് തളെച്ചു. 10കോടി വാങ്ങിയ കെ. ബാബുവിനെ കൂടെ നിര്‍ത്തി, 50 ലക്ഷം വാങ്ങിയ മാണിയെ പുറത്താക്കി എന്നിട്ടൊരു വിലാപവും "മാണിസാറിനോട് രാജി ചോദിച്ചില്ല'. കേരളജനതയ്ക്ക് അറിയാം. കള്ളു ബിസിനസില്‍ ഇടതും വലതും പണം വാങ്ങിയാണ് എക്കാലവും പാര്‍ട്ടിഫണ്ട് ഉണ്ടാക്കുന്നതെന്നും മന്ത്രിമാര്‍ കോടീശ്വരന്മാരായതെന്നും. അപ്പോഴാണ് വെറും ഒരു അമ്പതുലക്ഷമെന്ന പിച്ചക്കാശ് മാണി കൈക്കൂലി വാങ്ങിയെന്ന്. (ബിജു രമേശ്, സരിത. എസ്. നായര്‍ എന്നീ രണ്ട് കഥാപാത്രങ്ങളെ "തൊഴുത്തില്‍ കുത്തിനുവേണ്ടി' ദത്തെടുത്തു വളര്‍ത്തിയ യു.ഡി.എഫ് ചരിത്രം. മലയാളി ഒരിക്കലും മറക്കില്ല)

വെട്ടില്‍ വീഴ്ത്തിയ മാണി അവിടെ കിടന്നോളുമെന്നു കരുതിയ ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും ഇതില്‍പ്പരം ഒരു തിരിച്ചടി മാണി കൊടുക്കണമോ? മാണിയുടെ വഴി അടഞ്ഞെന്ന് പരിഹസിക്കുന്ന സുധീരന്‍ കോണ്‍സ്രില്‍ തന്റെ ഭാവി ആദ്യം വിലയിരുത്തുക. കോണ്‍ഗ്രസിന്റെ അന്തഃഛിദ്രം ഒരു ശാപമായി ഘടകകക്ഷികളെ നശിപ്പിച്ചുവെന്നത് ഇന്ന് ഏവരും സമ്മതിക്കുന്നു. "സരിതകേരള'ത്തിന്റെ കൂട്ടുത്തരവാദികളെ കേരളജനത ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി തോല്‍പിച്ചിട്ടും ഒരു നാണവുമില്ലാതെ "മാണി'ക്കു നേരെ പുലമ്പുന്നത് വിനാശകാലെ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാന്‍?

കഴിഞ്ഞ അഞ്ച് വര്‍ഷത്തെ ഭരണത്തിന്റെ മാലിന്യകൂമ്പാരത്തില്‍ കിടക്കുന്ന ചില കുട്ടി എം.എല്‍. എമാര്‍ സോഷ്യല്‍ മീഡിയായില്‍ കിടന്ന് തെരുവുനായ്ക്കളെപ്പോലെ കുരക്കുന്നുണ്ട് എന്തത്ഭുതം? മാണി കൊള്ളരുതാത്തവനെങ്കില്‍ അയാള്‍ അയാളുടെ വഴിക്കു പോകട്ടെ. എന്തിന് അയാളുടെ ഭാവിയോര്‍ത്ത് വിലപിക്കണം.?

പുതിയ മുന്നണി സമവാക്യം ദൂരത്തു നിന്നു ചിലയ്ക്കുന്നതു കോണ്‍ഗ്രസുകാര്‍ അറിയുന്നില്ല. അച്യുതാനന്ദന്‍ ഭരിച്ച അഥവാ നയിച്ച ഒരു എല്‍. ഡി. എഫ് അനുഭവം മനസില്‍ പേറി അഞ്ചു വര്‍ഷം കഴിയുമ്പോള്‍ ഭരണം നമ്മള്‍ക്കു കിട്ടുംമെന്ന് മനപ്പായസമുണ്ണുന്ന കോണ്‍ഗ്രസ് ചെവി തുറന്നു കേള്‍ക്കുക. മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി ലളിതഭാഷയില്‍ മാണിക്കു കൊടുത്ത ഉപദേശം “ബി.ജെ.പി യിലേക്കു പോകരുത്. അത് ആത്മഹത്യാപരമായിരിക്കും”.

ഭമകന്റെ മന്ത്രിസ്ഥാനം മോഹിച്ച് മാണി ബി.ജെ.പിയിലേക്ക് എന്ന് പരിഹസിച്ച് ഭഇരുട്ടുകൊണ്ട് ഓട്ട’ അടയ്ക്കുന്ന കോണ്‍ഗ്രസേ, എന്താണ് നിങ്ങളുടെ കൂട്ടുകക്ഷി ലീഗിന്റെ നേതാവ് കുഞ്ഞാലിക്കുട്ടി പറഞ്ഞത് ഭഞാന്‍ അനുരജഞ്‌ന ചര്‍ച്ചയ്ക്കില്ല, മാണി പോയ വഴിക്ക് പോകട്ടെ.’ മാണി പോകുന്ന വഴി ശരിയെന്ന് കുഞ്ഞാലിക്കുട്ടി തിരിച്ചറിയുന്നു.

"യു.ഡി.എഫ് മുന്നണിയില്‍ കോണ്‍ഗ്രസിന്റെ ഭതെമ്മാടിത്തരം” ബി.ജെ. പിക്കു വളമാകുന്നു എന്ന തിരിച്ചറിവ് കേരളജനത ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലൂടെ തെളിയിച്ചുകഴിഞ്ഞു. എല്ലാ ഈര്‍ക്കിലി പാര്‍ട്ടികള്‍ക്കും, ഏകകോശപാര്‍ട്ടിക്കും, വികസന വിരോധികള്‍ക്കും, പാര്‍ട്ടിയിലെ വഴിമുടക്കികള്‍ക്കും ഈ സുനാമിയില്‍ ഉന്മൂലനാശം സംഭവിച്ചിരിക്കുന്നു. ഇടതുപക്ഷത്തിന്റെ അടിത്തറ ശക്തമായിരിക്കുന്നു.നാല് പതിറ്റാണ്ടായി കേരളജനത കണ്ടു മടുത്ത, കേരളത്തെ മുടിച്ച ഈ മുന്നണി സംവിധാനം തകര്‍ത്ത മാണിക്കു കൂപ്പുകൈ. “ഇനിയെങ്കിലും കേരളം ഗുണം പിടിക്കട്ടെ.”
വെറും നിസാരകാര്യങ്ങളെ മാത്രം അറിയാവുന്നവര്‍ ലോകമുള്ള കാലത്തോളം ഈ മുന്നണി “ഇങ്ങനെതന്നേ’ വേണമെന്ന ആഗ്രഹം പ്രകടിപ്പിക്കുന്നു . ഒന്നറിയുക! “മാറ്റമില്ലാത്തതായിട്ട് ഒന്നേ ഉള്ളു, അതാണ് മാറ്റം”(കാറല്‍ മാക്‌സ്).

വാല്‍ക്കഷണം:­കേരളത്തില്‍ ഒരു ഭഉമ്മന്‍ കോണ്‍ഗ്രസ’് പിറക്കുന്നതും, ഇടതു പക്ഷത്തുനിന്ന് ഭമെയ്യനങ്ങാതെ, അണികളില്ലാതെ ഭരണം കയ്യാളുന്ന ഒരു പാര്‍ട്ടി, അതായത് സി.പി.ഐ പുറത്താക്കപ്പെടുന്നതും ഒക്കെ വരാന്‍ പോകുന്ന നാടകങ്ങള്‍!

Read more

വായനക്കാര്‍ ശ്രദ്ധിക്കുക! "കുടിയേറ്റസാരഥികളുടെ സ്മരണദിനം" വരുന്നു

നാലു ലക്ഷത്തോളം വെറും മലയാളി. അത്രത്തോളം തന്നെ അമേരിക്കന്‍ ജന്‍ മലയാളി. രണ്ടു ലക്ഷത്തോളം സങ്കരമലയാളി…….ഭൂമിയിലെ സ്വര്‍ഗമായ അമേരിക്കയില്‍ പകല്‍ക്കിനാവ് കണ്ട് പ്രണയിച്ച്, ദൈവങ്ങള്‍ക്ക് കൂടാരങ്ങള്‍ തീര്‍ത്ത് മലയാളത്തിന്റെ അവശിഷ്ടങ്ങള്‍ കൊണ്ട് അമേരിക്കയെ മലിനീകരിച്ചു, അല്ലെങ്കില്‍ സമ്പന്നമാക്കി ഇവിടെ വാഴുന്നു.

ഓരോ ജനതയ്ക്കും അവരുടേതായ ഒരു കഥ പറയാനുണ്ടാകും. എന്നാല്‍ കുടിയേറ്റക്കാരുടെ അനന്തരതലമുറ കഥയില്ലാത്തവരുടെ ഒരു കഥയാണ്. എന്തെന്നാല്‍ കുടിയേറ്റലോകത്തില്‍ പിടിച്ചുനില്‍ക്കാനുള്ള വെമ്പലില്‍ പിതൃപാരമ്പര്യ കഥകള്‍ മാതാപിതാക്കളില്‍ നിന്നു ലഭിച്ചതുമില്ല, പിറന്നിടത്തുനിന്നും സ്വയമേ ഒന്നും പഠിച്ചതുമില്ല. ഒരുതരം നപുഃസക സംസ്‌കാരിക ഭാവത്തില്‍ ജീവിക്കേണ്ടി വരുന്നു. എന്നാല്‍ അവരുടെ അനന്തരതലമുറ 'കുടിയേറ്റ ഭൂമിയിലെ പൗരന്‍മാരായി'
വാഴുംകാലം ഒരു പക്‌ഷേ ഡി.എന്‍.എ പഠനം നടത്തിയെന്നുവരാം.

ഏതുമാകട്ടെ മലയാളി അമേരിക്കയില്‍ കുടിയേറിയതിന്റെ അമ്പതാം വര്‍ഷത്തിലാണ് നാമിന്ന്. ലിന്‍ഡന്‍. ബി. ജോണ്‍സന്‍ പ്രസിഡന്റായിരിക്കുമ്പോള്‍ 1965ല്‍ ഹാര്‍ട്ട് സെല്ലര്‍ ആക്ട് എന്നറിയപ്പെടുന്ന 'ഇമിഗ്രേഷന്‍ ലോ' അവതരിപ്പിക്കയും, പിന്നീട് അത് പാസാക്കുകയും ചെയ്തുവെന്നത് ചരിത്രം. അതിനു മുന്‍പ് (1948ല്‍ വന്നവരുടെ വരെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.) സ്റ്റുഡന്റ് വീസയില്‍ വന്ന നിരവധി പേര്‍ ഉണ്ടെങ്കിലും കുടിയേറ്റത്തിന്റെ ആരംഭം നേഴ്‌സസു് തന്നേ.

കേരളത്തിലെ ചില മീഡിയകളുടെ അഭ്യര്‍ത്ഥന മാനിച്ച് അമേരിക്കന്‍ മലയാളി കുടിയേറ്റത്തിന്റെ ഒരു സമഗ്രവിവരണം തയ്യാറാക്കുന്നതിനായി ഡാളസില്‍ കേരള ലിറ്റററി സൊസൈറ്റി ശ്രമം നടത്തുകയാണ്. 1968 ഡിസംമ്പര്‍ 31ന് മുമ്പ് വന്നവരില്‍ നിന്നും 'ഞാന്‍ കണ്ട അമേരിക്ക' എന്തു തന്നെയായാലും ഇംഗ്‌ളീഷിലോ മലയാളത്തിലോ എഴുതി ബയോഡേറ്റ (ജനിച്ച ദേശം, പഠിച്ച സ്‌കൂള്‍, നേഴ്‌സിംഗ് വിദ്യാഭ്യാസം, സ്‌പോണ്‍സര്‍ ചെയ്ത ഹോസ്പിറ്റല്‍, വന്നിറങ്ങിയ സ്ഥലം) സഹിതം താഴെക്കാണുന്ന അഡ്രസില്‍ അയക്കുവാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഈ വിഷയത്തില്‍ വിലപ്പെട്ട അറിവുകള്‍ ഉള്ളവര്‍ക്കും ആധികാരികമായിട്ടുള്ളവ അയക്കാവുന്നതാണ്.

പ്രത്യേകം ശ്രദ്ധിക്കുക. ഇത് അമേരിക്കന്‍ മലയാളി കൊളംമ്പസിനെ കണ്ടെത്താനോ, പൊന്നാട അണിയിക്കാനോ, അവാര്‍ഡ് നല്‍കാനോ എന്നൊക്കെയുള്ള പരിഹാസവിഷയമല്ല.

ഡാളസ് കേരള ലിറ്റററി സൊസൈറ്റി ആഗസ്റ്റ് 14ന് ഞയറാഴ്ച വൈകിട്ട് 530ന് വിപുലമായ പരിപാടികളോടെ ഇതിനു തുടക്കം കുറിക്കയാണ്. വിശിഷ്ടാതിഥിയായി ഡോ. എം.വി.പിള്ള, ആദ്യകാല സ്റ്റുഡന്റസ് റവ.ഡോ.പി.പി.ഫിലിപ്‌സ്, പി.വി.ജോണ്‍(1966) എന്നിവര്‍ക്കൊപ്പം ഡാളസിലെ സാംസ്‌കാരിക സംഘടനാ നേതാക്കള്‍ അണിനിരക്കുന്ന വേദിയില്‍ ഡാളസിലെ ആദ്യകാല കുടിറ്റേക്കാരായ ഗ്രേസി ഏബ്രഹാം, ഏലിയാമ ഫിലിപ്‌സ്, ഏലിയാമ ജോണ്‍ (1968) എന്നീ 3 നേഴ്‌സുമാരുടെ സാന്നിദ്ധ്യത്തില്‍  ആഗസ്റ്റ്മാസത്തിലെ രണ്ടാം ഞായറാഴ്ചയെ 'കുടിയേറ്റ സാരഥികളുടെ സ്മരണദിന'മായി വിളംമ്പരം ചെയ്യുന്നതും, അമേരിക്കയിലെ ആദ്യകാല മലയാളികളില്‍ 53വര്‍ഷം തികെച്ച ഡോ.എം.എസ്.ടി. നമ്പൂതിരി 'കാന്‍ഡില്‍' തെളിയിച്ചുകൊണ്ട് ആരംഭം കുറിക്കുന്നതുമാണ്.. ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷങ്ങളോടൊപ്പം ഈ സ്മരണദിനവും ആഘോഷിക്കപ്പെടണമെന്നതാണ് കേരള ലിറ്റററി സൊസൈറ്റി നല്‍കുന്ന സന്ദേശം. 

സാംസ്‌കാരിക സാമുദായിക സംഘടനകളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നു. 

Theckemury@yahoo.com. 
Abraham Theckemury 6121 Hagerman Dr Plano Texas 75094.

Read more

പതിമൂന്നിന്റെ ശാപദോഷം പേറുന്ന കേരള രാഷ്ട്രീയം

കോങ്കണ്ണനെ കോക്രി കാട്ടുന്ന ഒറ്റക്കണ്ണന്‍ രാഷ്ട്രീയം കേരളത്തില്‍ ഇന്ന് നിറഞ്ഞാടുകയാണ്. 'ഒടിക്കുഴിക്ക് സാക്ഷി കുറുക്കന്‍' എന്നപോലെ കൊടുക്കുന്ന പണത്തിനനുസരിച്ച്  മീഡിയാക്കാരും ഓരോ നേതാവിനുമൊപ്പമുണ്ടു്.
 
13ന്റെ വിഷമവൃത്തത്തില്‍ കേരളരാഷ്ട്രീയം നട്ടം തിരിയുകയാണെന്ന് ജോത്‌സ്യന്മാര്‍.
ജ്യോതിഷപ്രകാരം സ്ഥാനമാനക്കുറവു് , കലഹം, കാര്യവിഘ്‌നം ഇതാണ് 13ന്റെ സംഖ്യാശാസ്ത്രം. 14 ജില്ലകളിലായി 140 നിയോജകമണ്ഡലമുള്ള  കേരളത്തിന്റെ 13ാം നിയമസഭ ഈ ഏപ്രില്‍ 13ന് രണ്ടു് വര്‍ഷങ്ങള്‍ പിന്നിട്ടു. 

2011 ഏപ്രില്‍ 13ന് പൊതുതിരഞ്ഞെടുപ്പ്. പതിവില്ലാതെ ഒരു മാസം കാത്തിരുന്ന്  മെയ് 13ന് വോട്ടെണ്ണല്‍. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച്  7268 എന്ന സംഖ്യാബലത്തില്‍  13ാം നിയമസഭ നിലവില്‍ വന്നു. ആകെ പതിമൂന്നിന്റെ ശാപദോഷം. 

മുസ്‌ളീം ലീഗിന്റെ അഞ്ചാം മന്ത്രി പ്രഖ്യാപനം കേട്ട് പലരും ഞട്ടി. അങ്ങനെ സംഭവിച്ചാല്‍ യു. ഡി. എഫിന്റെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും ഉമ്മന്‍ ചാണ്ടി യെന്ന് വിവേകമതികള്‍ വിധിയെഴുതി. ഇന്നത് ഏതാണ്ട് പടിവാതില്‍ എത്തി നില്‍ക്കുന്നു.

എല്ലാത്തിനും ഹൈക്കമാന്റ് തീരുമാനമുള്ള കോണ്‍ഗ്രസില്‍ കേരളത്തില്‍ മഞ്ഞളാംകുഴി അലിയും മന്ത്രിയായി. അതോടെ ബലഹീനനായി അനിഷ്ടസ്ഥാനത്തു സ്ഥിതിചെയ്യുന്ന ശുക്രന്റെ ദോഷഫലങ്ങള്‍ ബുദ്ധിമാന്ദ്യം, കൂട്ടുകെട്ടുകളാല്‍ അധഃപതനം, സ്ഥാനഭ്രംശം. അങ്ങനെ ആഭ്യന്തരം തിരുവഞ്ചൂരിനു പോയി.

ഉമ്മന്‍ചാണ്ടിയുടെ മുഖ്യമന്ത്രിപദം അതിവേഗം  പതനത്തിലേക്ക് എത്തുകയാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍  അതിവേഗം ബഹുദൂരം പിന്നിട്ട് കെ. പി. സി.സി. പ്രസിഡന്റ് രമേശ് ചെത്തിത്തല “ഹെലികോപ്ടറിലാണ്” കോട്ടയത്തെത്തിയത്.  അവിടുന്നാണ് യു.ഡി.എഫിന്റെ ശനിദശയുടെ തുടക്കം. 

കെ. പി.സി.സി. പ്രസിഡന്റായിരിക്കേ ഒരു എം.എല്‍ . എ ആകാന്‍ മോഹം. ഒ്രരാള്‍ക്ക് ഒരു പദവി മേപ്പടിയാന് ബാധകമല്ല) .കഷ്ടിച്ച് കയറിപ്പറ്റി.  കണക്കുകള്‍ പിഴച്ചപ്പോള്‍ കെ.പി.സി.സി  പ്രസിഡന്റ് സ്ഥാനം മാത്രമായി ഒതുങ്ങി. 

പിന്നെ പലരെയും കൊണ്ട് പറയിച്ചു. ചെന്നിത്തല ഏതു സ്ഥാനത്തിനും യോഗ്യന്‍. 
എല്ലാക്കരുക്കളും ശരിയാക്കി നിര്‍ത്തി 'താക്കോല്‍ സ്ഥാന'മുറപ്പിക്കാന്‍ എന്‍. എസ്. എസ് സെക്രട്ടറി സുകുമാരന്‍നായര്‍ ക്ഷത്രിയവേഷം കെട്ടി കളത്തിലിറങ്ങി. 

“ചെന്നിത്തലയെ താക്കോല്‍ സ്ഥാനത്തെത്തിച്ചില്ലെങ്കില്‍ , സര്‍ക്കാരിനെ തുടരാന്‍ അനുവദിക്കില്ല”. പോര്‍വിളി മുഴങ്ങി.  ആദ്യം ജനത്തെ ന്യൂനപക്ഷം, ഭൂരിപക്ഷം ഇങ്ങനെ രണ്ടായി തിരിച്ചു.  പിന്നീട് വര്‍ഗം, ജാതി, തറ, പറ, പന, പ... ഒന്നാം ക്‌ളാസിലെ ഒന്നാം പാഠത്തിലെ അക്ഷരമാല. സുകുമാരന്‍ നായര്‍ തുടങ്ങി ഇന്നു വിലസുന്ന കേരള നേതാക്കന്മാരില്‍ പലരുടെയും വിദ്യാഭ്യാസ യോഗ്യത ഇതാണല്ലോ.

സൂര്യനെല്ലിയില്‍ കുടുങ്ങിയ കുര്യനെ രക്ഷിച്ചതു സുകുമാരന്‍ നായര്‍. ഹൈക്കമാന്റുമായി സുകുമാരന്‍നായര്‍ക്ക്  അടുത്ത ബന്ധമെന്ന് കുര്യന്‍. എന്തായാലും രമേശ് ചെന്നിത്തല  “താക്കോല്‍” സഥാനത്ത് എത്തണം. അതായത് മുഖ്യമന്ത്രി!. 
ഈ മന്ത്രിസഭയില്‍ പല നായന്മാര്‍ മന്ത്രിമാരാണെന്നതും,  ഇടതുപക്ഷം അധികാരത്തില്‍ വരുമ്പോള്‍ ഈഴവ ഭൂരിപക്ഷമാണ് ഭരിക്കുന്നതെന്നും  കേരള ജനതയ്ക്ക് അറിയാം. പിന്നിപ്പോളെന്ത്യേ ഈ ഈഴവ-നായര്‍ സഖ്യം?. 

എന്‍.ഡി.പി എന്ന് നായര്‍ക്കും, എസ്.ആര്‍.പി എന്ന് ഈഴവനും രാഷ്ട്രീയപാര്‍ട്ടികള്‍ കേരളത്തിലുണ്ടായിരുന്നു. അതു മടക്കിക്കെട്ടിച്ചതും, തമിഴ്‌നാട്ടിലെ ഡി.എം.കെ പോലെ കേരളത്തില്‍ ശക്തമായിരുന്ന കേരള കോണ്‍ഗ്രസിനെ ഉപ്പുചിന്നമാക്കിയതും സാക്ഷാല്‍ ലീഡര്‍ കരുണാകരന്‍ തന്നെ. വര്‍ഗ്ഗീയതയെയും നക്‌സലിസത്തെയും പിഴുതെറിഞ്ഞ  ആ നല്ല നാളുകള്‍ക്കും ലീഡര്‍ക്കും വണക്കം. 

ഇന്നത്തെ ദുരവസ്ഥയില്‍ നിന്നും കേരളം ഗതി പിടിക്കണമെങ്കില്‍ ഈര്‍ക്കിലി പാര്‍ട്ടികളെയും, പ്രായാധിക്യത്തിലെത്തിയ നേതാക്കളെയും ഒഴിവാക്കണം. പിണറായി ഏതാണ്ട് ലക്ഷത്തിലെത്തി നില്‍ക്കുന്നു. അച്യുതാനന്ദനെ പാര്‍ട്ടി പുറത്താക്കിയാല്‍ ഇടതു പക്ഷം ശക്തിപ്പെടുകയും  നിലവിലുള്ള അനിശ്ചിതത്വം  മാറി ഒരു രൂപാന്തരം കേരളജനതയ്ക്ക് പ്രതീക്ഷിക്കാം. ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറെ അനാഥ നേതാക്കള്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്നുണ്ട്. 

വിക്രമാദിത്യന്റെ ചുമലിലെ വേതാളംപോലെ കെ.എം.മാണി ചുമക്കുന്ന പി..സി. ജോര്‍ജ്,  അയാളുട ശത്രുവും കാണികള്‍ക്കു ഖേദം തോന്നിക്കുന്ന  കെ. ആര്‍. ഗൗരിയമ്മ, സംസാരശേഷി ഇല്ലാത്ത എം.വി. രാഘവന്‍, അള്‍ഷിമേഴ്‌സ് ബാധിച്ച പി.ജെ. ജോസഫ്,  പാര്‍ട്ടിയില്‍ ഒരു എം.എല്‍.എ പോലും കൂടെയില്ലാത്ത  പ്രതിപക്ഷ നേതാവു് അച്യുതാനന്ദന്‍, ജയില്‍പ്പുള്ളി ആര്‍. ബാലകൃഷ്ണപിള്ള, എന്നിവരെ ഒന്നു മാറ്റി നിര്‍ത്തി  രമേശ് ചെന്നിത്തലയെ വന്ന വഴിക്ക് ഡെല്‍ഹിയ്ക്കും വിട്ടാല്‍ ഇപ്പോഴത്തെ രാഷ്ട്രീയ കാലദോഷം മാറും. 

ഇന്നിപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്ന നാടകങ്ങള്‍ അമേരിക്കന്‍ മലയാളികള്‍ തിരിച്ചറിയണം. ഈ അമേരിക്കയിലേക്ക് ഈ വൃത്തികെട്ട രാഷ്ട്രീയക്കാരെ, സിനിമക്കാരെ, മതപ്രസംഗകരെ  സ്വീകരിക്കാന്‍ വേദിയൊരുക്കുന്നവര്‍ സമൂഹത്തോട് ചെയ്യുന്ന ഏറ്റവും വലിയ ദോഷമാണത്. അമേരിക്കയില്‍ വസിക്കുന്ന മലയാളി അമേരിക്കന്‍ പൗരന്മാരാണ്.  ഗള്‍ഫ് മലയാളിയേപ്പോലെ ഊഴിയ വേലയ്ക്ക് ചുമല് കൊടുത്ത ദാസന്മാരല്ല. കേരള നേതൃത്വങ്ങള്‍ക്ക് അമേരിക്ക എന്തെന്ന് അറിയില്ല. ഗള്‍ഫ് മലയാളികളെ ചൂഷണം ചെയ്ത അതേ അടവുമായി രാഷ്ട്രീയ മത സാംസ്‌കാരിക വ്യഭിചാരികള്‍ 'മലയാളിയുടെ സ്വസ്ഥത” ഇല്ലാതാക്കാന്‍ ഈ അമേരിക്കയിലേക്കും ഇടിച്ചു കയറുന്നു. 

“പട പേടിച്ച് പന്തളത്തു ചെന്നപ്പോള്‍, പന്തോം കുത്തി പട പന്തളത്ത്”.

Read more

രാഷ്ട്രീയജാഥകളും കേരളത്തിന്റെ ജാതകവും

മലയാളത്തിന്റെ മഹാനടന്‍ ശ്രീ മോഹന്‍ലാല്‍ തന്റെ ബ്‌ളോഗില്‍ സത്യസന്ധമായ ഒരു വിമര്‍ശനം എഴുതി. കേരളത്തിലെ രാഷ്ട്രീയ അലവലാതി ജാഥകളെ കുറിച്ച്. പൊട്ടിത്തെറികളും ചെറ്റത്തരങ്ങളുമൊക്കെ പുകഞ്ഞു നീറി മറനീക്കി പുറത്തുവന്നു. രാഷ്ട്രീയം, മതം, സാംസ്‌കാരിക കലകള്‍, സാഹിത്യം ഇതെല്ലാം ചേര്‍ന്ന ഒരു സാമൂഹ്യജീവിതത്തിന്റെ മലയാളിയുടെ പൊരുളില്ലായ്മ വെളിവാക്കപ്പെട്ടു.

എന്തിനീ ജാഥകള്‍? 'രാഷ്ട്രീയക്കാര്‍ക്കുവേണ്ടി, രാഷ്ട്രീയക്കാരാല്‍ നടത്തുന്ന രാഷ്ട്രീയം, ഇവന്മാരെ എന്തിനീ തെക്കോട്ടു കെട്ടിയെടുക്കുന്നു'. ചോദ്യങ്ങള്‍ നിരവധി. ഒരു സാധാരണക്കാരനു ചിന്തിക്കാന്‍ വകയുണ്ട്. 57 വര്‍ഷമായി മാറിമാറി ഭരിച്ച് നാടിനെ കുളംതോണ്ടിയ 'കൂട്ടുകക്ഷി തരികിട രാഷ്ട്രീയ'ത്തിന്റെ വിഴുപ്പലക്കാന്‍ അല്ലേ ഈ യാത്ര?

'നായാടി മുതല്‍ നമ്പൂതിരി വരെ' മദ്യരാജാവ് നടേശന്റെ ഒരു യാത്ര കഴിഞ്ഞു. 52 വെട്ടിന്റെ കണക്കു പറഞ്ഞ് സുധീരന്‍ പോകുന്നു'.പിറകേ'. ഏതായാലും എന്റെ പാര്‍ട്ടിക്കാര്‍ ആരും സരിതയെ വിളിച്ചിട്ടില്ലയെന്നു പറഞ്ഞ് പിണറായി വരുന്നു. പിന്നാലെ കുമ്മനം വരുന്നു'' പശു നമ്മുടെ മാതാവ്' തീര്‍ന്നില്ല 'ഓന്‍ ഇതിനൊന്നിനും' കൂട്ടല്ല, പാഠപുസ്തകം ഇല്ലെങ്കിലും മലപ്പുറത്തെ കുട്ടികള്‍ ജയിക്കും, കുട്ടികളില്ലാതെയും സ്‌കൂളുകള്‍ നടക്കും' കുഞ്ഞാലിക്കുട്ടി വരുന്നു'പിന്നാലെ ഒരു ഗതിയുമില്ലാതെ ഉഴലുന്ന ഒരു ഉഴവൂര്‍ വിജയന്റെ പാരടി ജാഥ'പിറകെ വരുന്നു ' കരീപ്പുഴ ശ്രീകുമാറെന്ന അവശ കവിയുടെ കവിയാത്ര'.

കേട്ടിട്ടു ശ്വാസം മുട്ടുന്നു. പ്രവാസ ലോകത്തിരുന്നു ഇതൊക്കെ വായിച്ചറിയുകയും, ചാനലിലൂടെ കാണുകയും ചെയ്യുന്ന മലയാളി ഒളിമാടത്തിലിരുന്ന് പണ്ടത്തെ പൂരത്തെ സ്വപ്നം കണ്ട് ഇവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് കൊടി പിടിക്കുകയും സത്യം വിളിച്ചു പറയുന്ന വിവരമുള്ളവരെ അവഹേളിക്കയും ചെയ്യുന്നു.

പ്രിയ സഹോദരങ്ങളെ! നാല് പതിറ്റാണ്ടിനു മുമ്പ് ഇടുങ്ങിയ വഴികളിലൂടെ രൂപപ്പെട്ട ആചാരങ്ങള്‍, ആഘോഷങ്ങള്‍ പൊതുജനജീവിതത്തിനു ഒരു തടസമോ അപകടമോ ആയിരുന്നില്ല. മാത്രമല്ല, രാഷ്ട്രീയമായി സമരവും ജാഥയും ഒരാവശ്യവുമായിരുന്നു.. ഇന്നിപ്പോള്‍ സര്‍വപ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ നിമിഷങ്ങള്‍ മാത്രം മതിയെന്ന കാലഘട്ടത്തില്‍ലോകം എത്തിയിട്ടും കേരളത്തില്‍ ഈ പ്രാകൃതജീവികള്‍ ഇത് ആവര്‍ത്തിക്കുന്നത് മഹാകഷ്ടം!

ജനങ്ങളും വാഹനങ്ങളും പെരുകി..വഴിമാത്രം പഴയതുതന്നെ. സാധാരണക്കാരന്റെ ജീവിതത്തെ തടസപ്പെടുത്തുന്നതാണ് ഇന്ന് കേരളത്തിലെ സര്‍വപ്രവൃത്തികളും. കോടതി വിലക്കിയതാണ് ബന്ദു#്. ചെറ്റരാഷ്ട്രീയക്കാന്‍ അത് 'ഹര്‍ത്താല്‍' ആക്കി.

കോടതി നിരോധിച്ചു 'പാതയോരങ്ങിലെ പൊതുയോഗം'. രാഷ്ട്രീയക്കാര്‍ അതും സമ്മതിക്കില്ല. എന്തെന്നാല്‍ പാതവക്കിലല്ലാതെ മറ്റൊരിടത്തും ഈ വിഡ്ഡിത്വം കേള്‍ക്കാന്‍ ആളെ കിട്ടില്ല. പൊതുജനം ഇവരെ വെറുക്കുന്നു. തെരുവു നായ്ക്കളെപോലും നിയന്ത്രിക്കാന്‍ കഴിയാത്തവരുടെ തെരുവുപ്രസംഗം. ഒന്നിനും പരിഹാരം ഉണ്ടാക്കാതെ പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് രാജകീയ ജീവിതം നയിക്കുകയും അഴിമതിയിലൂടെ സമ്പാദിക്കുകയും ചെയ്യുന്നവര്‍. രാഷ്ട്രീയം ചിന്തയില്‍ മാത്രമാണ്. തിരഞ്ഞെടുപ്പ് വരുമ്പോള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഒരു വോട്ടു കുത്തുക എന്നത് പൊതുജനധര്‍മ്മം.

മതചടങ്ങുകള്‍, ഒരു കാലത്ത് സമൂഹത്തിന്റെ ആഘോഷമായിരുന്നു. പറയെടുപ്പും, ചന്ദനക്കുടവും, പള്ളിറാസയും, പടയണിയും എന്നുവേണ്ട തിരുവോണം മുതല്‍ തിരുപ്പിറവിയും പുതുവത്സരവുമെല്ലാം. എന്നാല്‍ ഇന്നത് അനുഷ്ടിക്കുന്നവനും അനുകൂലിക്കുന്നവനും മാത്രമുള്ളതാണ്. മതങ്ങളുടെ ആചാരങ്ങള്‍ ഇന്ന് ആഭാസന്മാരുടെ എഴുന്നള്ളത്താണ്. വിദേശത്തുപോയി ഉണ്ടാക്കിയ പണത്തിന്റെയോ, കള്ളവാണിഭത്തിന്റെയോ പൊങ്കാലയാണ് മദ്യലഹരിയില്‍ അഴിഞ്ഞാടി വിലസുന്ന സര്‍വമതജാതി ആഘോഷങ്ങളും. എല്ലാവര്‍ക്കും എല്ലാത്തിനും സ്വാതന്ത്രമുണ്ട്. എന്നാല്‍ ഇതൊന്നും പൊതുജനത്തിന്റെയല്ല. പൊതുനിരത്ത് പൊതുജനത്തിന്റെയാണ് . അവിടെനിന്നും സകലതും നിരോധിക്കണം. മതആഘോഷങ്ങള്‍ ആലയവളപ്പില്‍ മാത്രം. പൊതുനിരത്തിലെ മതപ്രസംഗവും രാഷ്ട്രീയപ്രസംഗവും നിരോധിക്കണം.

ഉപജീവനത്തിനായി നാടുവിട്ട പ്രവാസി ചിന്തിക്കുക!, നാം വസിക്കുന്ന ലോകത്ത് ഇത്തരം 'വിവരക്കേടുകള്‍' നമ്മെ ബാധിക്കുന്നുണ്ടോ?. ഇല്ല. അപ്പോള്‍ നാം പ്രവാസലോകത്തു പോലും സ്വതന്ത്രനായി ജീവിക്കുന്ന ഈ വ്യവസ്ഥിതിയിലേക്ക് ജന്മനാടിനെ ബോധവത്ക്കരിക്കയെന്നതാണ് നമ്മുടെ കര്‍ത്തവ്യം.

നമ്മുടെ ജന്‍മനാടിന്റെ ഇത്തരം മതപരവും രാഷ്ട്രീയവുമായ ചെറ്റത്തരങ്ങളാലുണ്ടായ അരാജകത്വം, പട്ടിണി നാം തിരിച്ചറിയുക. ഇന്നിപ്പോള്‍ തിരിച്ചു ചെല്ലാന്‍ അറെക്കുന്നതും ജീവിക്കാന്‍ അനുവദിക്കാത്ത ഇപ്പോഴത്തെ അഴിമതി വ്യഭിചാര കൊലപാതകരാഷ്ട്രീയവും, മതപരമായ വഞ്ചനകളുടെ ചേരിതിരിവും തിരിച്ചറിഞ്ഞ് ശക്തിയായി പ്രതികരിക്കുക.! 

Read more

ക്രിസ്മസിനെ വരവേല്‍ക്കുമ്പോള്‍

ക്രിസ്മസ് ദിനം. ആഘോഷങ്ങളുടെ നാട്ടില്‍ തളിരിട്ട എന്റെ ബാല്യകാലത്തിന്റെ ഓര്‍മ്മകള്‍, എന്തിനും ഏതിനും തന്റേടമുള്ള ഒരു സമൂഹത്തിലെ ചില യാഥാര്‍ത്ഥ്യങ്ങള്‍. ഏറ്റവും ഉയരത്തില്‍ രണ്ട് നക്ഷത്ര വിളക്കുകള്‍ ഉയര്‍ത്തണം. ഒന്നു കെടുമ്പോള്‍ മറ്റത് കത്തണം. ഒന്നു പച്ച, മറ്റത് ചുവപ്പ്. നാടിനെ ഞെട്ടിക്കുന്ന ഏറ്റവും ശബ്ദമുള്ള അമിട്ട് പൊട്ടിക്കണം. തീര്‍ന്നില്ല, ഏറ്റവും കൊഴുപ്പും അഴകുമുള്ള ഒരു കാളക്കിടാവിനെ കശാപ്പ് ചെയ്യിച്ച് തിന്നണം. ഇതായിരുന്നു ക്രിസ്മസ്. ധാരാളം ആഘോഷിച്ചു. ആഗ്രഹങ്ങള്‍ക്ക് എന്നും ഒന്നാം സ്ഥാനം നേടി.

കാലം ജീവിതങ്ങളെ പറിച്ചുനട്ടു വിദേശികളായി മനുഷ്യന്‍ ഒരു പരിണാമത്തിലേക്ക് പിഴുതെറിയപ്പെട്ടു. സങ്കരസംസ്‌കാരത്തിലെ സംസ്‌കാരമില്ലാത്ത ജീവിയായി '.അവിടെ നേടിയതും, കൈമോശം വന്നതും വളരെയേറെ. മതപരമായ നാലുകെട്ടിലെ ആഘോഷങ്ങള്‍ക്ക് ഒരു നിര്‍വചനം വിവരമുള്ളവര്‍ ഇന്ന് ചമെയ്ക്കുന്നില്ല. അമേരിക്കയിലെ മലയാളിയുടെ ക്രിസ്മസ് ആഘോഷത്തിന്റെ മലയാളീകൃതമായ ഒരു സ്‌നേഹദൂത്. 'ഏവര്‍ക്കും സര്‍വമംഗളങ്ങളും നിറഞ്ഞ ക്രിസ്മസ് ആശംസകള്‍.'

ക്രിസ്മസ്. മനസലിവുകളുടെ പിതാവ് ചരിത്രത്തിലേക്ക് പ്രവേശിച്ചതിന്റെ രേഖയാണ്. പീഡിതരുടെ സുവാര്‍ത്തയായി ബേത്‌ലഹേമും, കാലിത്തൊഴുത്തും, വൈക്കോല്‍മെത്തയും, കീറത്തുണിയും ഒരു അത്ഭുതനാടകമായി സര്‍വ ജനത്തിനുമുണ്ടാകുവാനുള്ള ഒരു മഹാസന്തോഷമായി. 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം, ഭൂമിയിര്‍ ദൈവപ്രസാദമുള്ള മനുഷ്യര്‍ക്ക് സമാധാനം.'

സമൂഹത്തിന്റെ ഏറ്റവും താഴ്ചയില്‍പെട്ട ആട്ടിടയരും, ഉന്നതിയുടെ ശൃംഖലയില്‍ നില്‍ക്കുന്ന വിദ്വാന്മാരും , അറിയിക്കപ്പെട്ടതിനെ അനുസരിച്ചും, സ്വയമറിഞ്ഞും ചെന്ന് ചരിത്രദായകന്‍ ചരിത്രത്തിന്റെ നാലുകെട്ടില്‍ ചരിത്രം സൃഷ്ടിച്ചുകൊണ്ട് കാലത്തെ രണ്ടായി വിഭജിച്ച ആ മഹത്സംഭവത്തിനു സാക്ഷികളായി. അങ്ങനെ സര്‍വ്വജനത്തിനുമുണ്ടാവാനുള്ളൊരു മഹാസന്തോഷമായിത്തീര്‍ന്നു ക്രിസ്തുവിന്റെ ജനനം.

കാലാതീതനായ ദൈവം കാലസമ്പൂര്‍ണ്ണതയിങ്കല്‍ ചരിത്രത്തിന്റെ ഭാഗമായി, മനുഷ്യനായി, അവതീര്‍ണ്ണനായി എന്നതാണ് ക്രിസ്മസിന്റെ മുഖ്യസന്ദേശം. മനുഷ്യത്വത്തില്‍ മറഞ്ഞുകിടക്കുന്ന സാദ്ധ്യതകളിലേയ്ക്ക് ക്രിസ്മസ് വിരല്‍ ചൂണ്ടുന്നു. മനുഷ്യന്‍ വീഴ്ചയിലൂടെ അനുസരണക്കേടിലൂടെ ദൈവസാദൃശ്യം വികലപ്പെടുത്തി എങ്കിലും, ദൈവസാദൃശ്യത്തിലേയ്ക്കുള്ള വളര്‍ച്ചയ്ക്ക് ഇനിയും സാദ്ധ്യതയുണ്ടെന്ന് ക്രിസ്മസ് പറയുന്നു.

ജീവനുള്ള ദൈവത്തിന്റെ സജീവ പ്രതിരൂപമാണ് മനുഷ്യന്‍. ജഡാവതാരം ദൈവത്തിന്റെ മനുഷ്യവല്‍ക്കരണത്തിന്റെയും, മനുഷ്യന്റെ ദൈവവല്‍ക്കരണത്തിന്റെയും സമന്വയമാണ്. ജഡാവതാരം സ്വയപരിത്യാഗമാണ്. നിത്യനായ ദൈവത്തിന്റെ നിത്യനായ പുത്രന്‍ ദൈവത്തോടുള്ള സമത്വം മുറുകെപ്പിടിക്കാതെ ദാസനാകുന്നു, അവന്റെ ദാരിദ്രത്താല്‍ നാം സമ്പന്നരാകേണ്ടതിനു#് ദരിദ്രനായി, സ്ത്രീയില്‍ ജനിച്ചു, പാപസാദൃശ്യത്തില്‍ ലോകത്തില്‍ വന്നു. യഥാര്‍ത്ഥ മനുഷ്യനായി ജനിച്ച്, യഥാര്‍ത്ഥമനുഷ്യനായി ഈ ലോകത്തില്‍ ജീവിച്ച യേശുക്രിസ്തുവിന്റെ ജീവിതത്തിലൂടെ, മനുഷ്യന്റെ ബാദ്ധ്യതകള്‍ എന്തെന്ന് നാം മനസിലാക്കുന്നു. അധാര്‍മ്മികതയുടെ സാഹചര്യങ്ങളില്‍ നിന്ന് ഒളിച്ചോടി അഭൗമിക ജീവിതം നയിപ്പാനല്ല, ധാര്‍മ്മികതയുടെ ഉടമസ്ഥനായ ദൈവത്തോട് ചേര്‍ന്ന് ലോകത്തില്‍ കര്‍മ്മോന്മുഖരാകുവാനാണ് ക്രിസ്തു നമ്മെ വിളിക്കുന്നത്. അത്തരം ചിന്തയ്ക്കു മാത്രമേ നവസൃഷ്ടി ചെയ്യുവാന്‍ സാധിക്കയുള്ളു.

എന്നാല്‍ രണ്ടായിരം വര്‍ഷമായിട്ട് ക്രിസ്മസ് കൊണ്ടാടുന്ന ഈ ലോകത്തിലെ ഇന്നത്തെ മനുഷ്യര്‍ പുഴുക്കുത്തുവീണ മനസിന്റെയും, വക്രത നിറഞ്ഞ ഹൃദയത്തിന്റെയും ഉടമകളല്ലേ? മൂല്യങ്ങള്‍ മരിക്കുകയും മോഹങ്ങള്‍ ജയിക്കുകയും ചെയ്യുമ്പോള്‍ മനുഷ്യന്‍ ആഭ്യന്തരമായി പരാജയപ്പെടുന്നു. ഇതൊരു മൂല്യത്തകര്‍ച്ചയുടെയും, മോഹഭംഗത്തിന്റെയും യുഗമാണ്. മനുഷ്യര്‍ക്ക് ഒരു തെറ്റിനേയും പറ്റി ബോധമില്ലാതായിരിക്കുന്നു. ജാതിയും, മതവും, വര്‍ണ്ണവര്‍ഗ്ഗവ്യത്യാസങ്ങളും കൊടികുത്തി വാഴുന്ന ലോകം.

ഈ അവസ്ഥയെപ്പറ്റി കാലം ചെയ്ത ഗുരുനിത്യചൈതന്യയതി പറയുന്നു 'ക്രിസ്തു സമൂഹത്തിലെ ധര്‍മ്മച്യുതികളെപ്പറ്റി അന്ന് യഹൂദ വേദജ്ഞരും, മോശയുടെ ന്യിയപീഠത്തില്‍ ഇരിക്കുന്നവരെയും പരീശന്മാരെയുംപ്പറ്റി പറഞ്ഞതു#് ഇന്നത്തെ എല്ലാ മതത്തിലേയും സഭാനേതാക്കന്മാരെപ്പറ്റിയാണ്'(ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേയ്ക്ക്. പേജ് 64.) മനുഷ്യനെ ചൂഷണം ചെയ്തു കൊണ്ട് നിലനില്‍ക്കുന്ന മതവ്യവസ്ഥിതി. മൂന്നു മതങ്ങള്‍ പരസ്പരം പൊരുതി നില്‍ക്കുന്ന ഒരു യുദ്ധക്കളത്തിലാണ് ഇന്നത്തെ മനുഷ്യന്‍. വിശ്വത്തിലുള്ള എല്ലാ മനുഷ്യര്‍ക്കും ഒരു സമാനതയുണ്ട് എന്നംഗീകരിക്കാന്‍ പോലും സന്മനസില്ലാതെ തലയില്‍ ദേവനും, മനസില്‍ മനുഷ്യനും, വയറുമുതല്‍ താഴോട്ട് സാത്താനുമായിരിക്കുന്ന ത്രിമൂര്‍ത്തിയാണ് ഇന്നത്തെ മനുഷ്യന്‍.

സമാന്യബുദ്ധിക്കു തെളിവായ് വരുന്ന ഒരു സത്യം നിഴലിച്ചു നില്‍ക്കുമ്പോഴും, അതു തുറന്നു പറഞ്ഞാല്‍ തല പോകുന്ന ഒരു ഭീകരതയുടെ നടുവിലാണ് ഇന്നത്തെ മനുഷ്യന്‍. ആ സത്യം എന്താണ്? . മതഗ്രന്ഥങ്ങളെ വിശദമായി പഠിച്ചാല്‍ ഒരു സത്യം വെളിവാകുന്നു. മതഗ്രന്ഥങ്ങള്‍ സത്യദൈവത്തെപ്പറ്റിയുള്ള ഒരു തുടര്‍ക്കഥയാണ്.

എ. ഡി. 600ല്‍ എഴുതപ്പെട്ട ഖുറാനില്‍ ചരിത്രമില്ല. ഖുറാന്‍തന്നെ പറയുന്നു. ഖുറാനില്‍ കണ്ടെത്താത്ത കാര്യങ്ങളില്‍ മടങ്ങി വേദത്തിലേയ്ക്ക് പോകുകയെന്ന്. എന്താണു#് ഖുറാന്റെ അടിസ്ഥാന വേദം? ബൈബിളിലെ പഴയനിയമം. അതായതു#് അബ്രഹാമിന്റെ ചരിത്രം. ബൈബിളിലെ ക്രിസ്തുവിന്റെ യാഗം, കാലസമ്പൂര്‍ണ്ണത, ഇതൊക്കെ വ്യക്തമായി ഋഗ്വേദത്തില്‍ പറഞ്ഞിരിക്കുന്നു

ഹിന്ദുമതം പുരാതീനമായതുകൊണ്ട് അത് ശ്രേഷ്ടമെന്നോ, ക്രിസ്തുമതം വിദേശിയമാണെന്നോ യഹൂദന്റെ കുത്തുകയാണെന്നോ, ഇസ്ലാം മതം നവീനമെന്നോ ഒന്നും അവകാശപ്പെടാനില്ല. എന്നാല്‍ ഇന്നവകാശപ്പെടുന്നത് മനുഷ്യന്‍ തന്നെ മനുഷ്യന്റെ മുമ്പില്‍ ദൈവങ്ങളായ് വേഷം കെട്ടുന്നതിനാലാണു#്. 'മതം മനുഷ്യനെ മയക്കുന്ന കറുപ്പ'#ായതും ആളുകള്‍ നിരീശ്വരന്മാരായതും തെറ്റല്ല.

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭത്തില്‍ കേവലം 29 ലക്ഷമായിരുന്ന നിരീശ്വരന്മാരുടെ സംഖ്യ ഇന്ന് 200കോടിയിലെത്തി നില്‍ക്കുന്നു. ആരാണിതിന് ഉത്തരവാദികള്‍? നിരീശ്വരവാദികളെ വളര്‍ത്തുന്നതില്‍ മതങ്ങള്‍ക്കെല്ലാം കൂട്ടുത്തരവാദിത്വമാണുള്ളതു#്.

കാളിയും, കൃഷ്ണനും, രാമനും, ശിവനും, അള്ളാവും, സ്വര്‍ഗസ്ഥനായ പിതാവും ഒന്നെന്നു പറയുമ്പോഴും ആരാധനയുടെയും വിശ്വാസത്തിന്റെയും കാതലുകള്‍ കാലോചിതമോയെന്ന് ചിന്തിക്കേണ്ട കര്‍ത്തവ്യമുണ്ട്. മാതാപിതാക്കളുടെ വിശ്വാസം അന്ധവിശ്വാസമെന്ന് മുദ്രയടിക്കുന്ന തലമുറ രംഗത്തെത്തിയിരിക്കുന്നു.

ക്രിസ്തു പ്രഖ്യാപിച്ച സ്‌നേഹത്തിനു#് സീമകളില്ല. ദേശീയമോ, മതപരമോ, ലിംഗപരമോ, വര്‍ഗപരമോ, ആയ അതിര്‍വരമ്പുകളില്ല. അവിടുന്ന് എല്ലാ വര്‍ഗങ്ങള്‍ക്കും, പ്രാപ്യനാണ്. ക്രിസ്മസിലെ ദൈവം മതരഹിതനാണ്. ജാതിരഹിതനാണ്, വര്‍ഗാതീതനാണ്, ലിംഗാതീതനാണ്. ക്രിസ്തു ഒരു പ്രത്യേക വിഭാഗത്തിന്റെ ഇഷ്ടദേവനല്ല. സര്‍വപ്രപഞ്ചത്തിന്റെയും സര്‍വ മാനവരാശിയുടെയും, മുഴുവന്‍ കര്‍ത്താവും ദൈവവുമാണ്. സര്‍വമതസാരമേകം എന്നതിന്റെ മനുഷ്യരൂപമാണ്.

ആത്മീയമായി ദരിദ്രരോട് സുവിശേഷം അറിയിപ്പാനും, ബദ്ധന്മാര്‍ക്ക് വിടുതലും, കുരുടന്മാര്‍ക്ക് കാഴ്ചയും, പീഡിതര്‍ക്ക് വിമോചനവും പ്രദാനം ചെയ്യുവാനും കര്‍ത്താവിന്റെ പ്രസാദവര്‍ഷം ഘോഷിപ്പാനുമായിരുന്നു ഈ തിരുഅവതാരം. എന്നാല്‍ ഇന്ന് ക്രിസ്തുവാക്യങ്ങളെ ഭൗതികമായി, ആക്ഷരികമായി വ്യാഖ്യാനിച്ചുകൊണ്ട് സര്‍വത്ര നാശത്തിലകപ്പെട്ട ജയില്‍പ്പുള്ളികളുടെ വിമോചനത്തിനും , വേശ്യക്കും വിലക്ഷണയ്ക്കും സഹചാരിയായും, നപുംസകങ്ങള്‍ക്ക് കൂട്ടാളിയായും രാജ്യം വെട്ടിപ്പിടിയ്ക്കുന്ന രാജാവായും, ഒക്കെ ചിത്രീകരിച്ചുകൊണ്ട് ഒരു കൂട്ടം ഉപജീവനവും സമ്പന്നതയും നേടി എല്ലാവിധത്തിലും ക്രിസ്തുവിനെ ഒരു മതനേതാവാക്കി ഒതുക്കി.

ഒരു പുതിയ മനുഷ്യവര്‍ഗ്ഗത്തിന്റെ ഉദയവും, ഒരു പുത്തന്‍ മാനവികതയുടെ ആവിര്‍ഭാവവുമാണ് ക്രിസ്മസിന്റെ ലക്ഷ്യമെന്നൊക്കെ വീമ്പിളക്കുന്ന മര്‍ത്യാ, ഒരു കലിയുഗത്തിന്റെ കെടുതികളിലേയ്ക്കും, അഥവാ പ്രകൃതിയുടെ മഹാപീഡനത്തിന്റെ നാളുകളിലേക്കുമാണ് മതഗ്രന്ഥങ്ങള്‍ നമുക്കുനേരെ വിരല്‍ ചൂണ്ടുന്നതെന്നസത്യം ഈ സുദിനത്തില്‍ നാം തിരിച്ചറിയുക. എല്ലാമാന്യവായനക്കാര്‍ക്കും ക്രിസ്മസ് ആശംസകള്‍!.

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC