ജോസ് കാടാപുറം

സ്വപ്നങ്ങളെ യാഥാര്‍ഥ്യമാകുന്ന സര്‍ക്കാര്‍

ഒരു ഭരണാധികാരി പുതിയ നയം ആവിഷ്കരിക്കുമ്പോള്‍ മനസ്സില്‍ കാണേണ്ടത് നാട്ടിലെ ദരിദ്രരായ മനുഷ്യ നെകുറിച്ച ആയിരിക്കണം .ഈ മെയ് 21ന് ഒരു വര്‍ഷം തികയുന്ന പിണറായി വിജയന്‍റെ സര്‍ക്കാര്‍ സമസ്തമേഖലയിലെ വികസനം , അഴിമതി മുക്ത ,മതേതര കേരളം എന്നിവയിലേക്കു ലക്ഷ്യമിടുന്നു .കേരളത്തിലെ ചെറുപ്പക്കാരുടെ പിന്തുണ സര്‍ക്കാരിനു കിട്ടി കാരണം നിയമന നിരോധനം മാറ്റിയിട്ടു 36000 പേര്‍ക്ക് പുതിയ നിയമനം നല്കി .ഗെവര്‍ ന്മേന്റ് സത്യാപ്രതിജ്ഞ ചെയ്തപ്പോള്‍ സര്‍ക്കാര്‍ കൊടുത്ത വാഗ്ദാനങ്ങള്‍ ഓരോന്നും നടപ്പാക്കുന്ന കാഴ്ച നമ്മള്‍ കാണുന്നതു് .തുടക്കത്തില്‍ മൂഖ്യമന്ത്രി ഭരണ സിരാകേന്ദ്രമായ സെക്രെട്ടറിയേറ്റ് ഉദ്യോഗസ്ഥരോട് പറഞ്ഞത് .നിങ്ങളുടെ മുമ്പില്‍ വരുന്ന ഓരോ ഫയലുകളും ഓരോ ജീവിധമാണെന്ന സത്യം മറക്കരുതെന്നും ,ഓരോ ഉദ്യോഗസ്ഥരും അവരുടെ ഡെസ്കില്‍ വരുന്ന ഫയലുകള്‍ തന്റേതായ തീരുമാനങ്ങള്‍ എടുക്കാതെ മുകളിലേക്കു പറഞ്ഞു വിടാന്‍ പറ്റുകയുള്ളു എന്ന നിര്‍ദ്ദേശം , സമയത്തിന് ജോലിക്കു ഹാജരാകണമെന്നും ജോലി തീരാതെ സീറ്റില്‍നിന്നു പോകാന്‍ പാടില്ല എന്ന നിര്‍ദേശവും കേരള രാഷ്ട്രീയ ഉദ്യോഗസ്ഥ ചരിത്രത്തിലെ നിര്‍ണായക രേഖയാണ് . ഒരു വര്‍ഷം കേരളത്തിലെ താപ്പാനകളായ ഉദ്യഗസ്ഥന്മാരെ ഒറ്റയടിക്ക് ശരിയാകുമെന്ന് ആരും കരുതുന്നില്ല ,പക്ഷെ നന്നാകാനുള്ള ശ്രമം തുടങ്ങിക്കഴിഞ്ഞു

44 നദികള്‍ ഉള്ള കേരളം എന്നാല്‍ പല നദികളും വറ്റിവരണ്ടു ..കൊടിയ വേനലില്‍ ചുട്ടു പൊള്ളിയപ്പോഴും എല്ലാവര്ക്കും ജലം എത്തിക്കാന്‍ ഗെവ ര്‍ന്മേന്റിനു കഴിഞ്ഞു ഈ അടുത്ത കാലത്തു തിരുവന്തപുരത്തു കുടിവെള്ള ക്ഷാമം ഉണ്ടായപ്പോള്‍ നെയ്യാറില്‍ നിന്ന് അരുവിക്കരയില്‍ എത്തിച്ചത് വിസ്മയകരമായ വേഗത്തില്‍ ആയിരുന്നു .തലസ്ഥാന നഗരിയിലെ കുടിവെള്ള ക്ഷാമം പരിഹരിച്ച ജലസേചന വകുപ്പ് അഭിനന്ദനം അര്‍ഹിക്കുന്നു .ഒരുവര്‍ഷം കൊണ്ട് എന്തൊക്കെ മാറ്റങ്ങള്‍ വരുത്തി എന്ന് , ഏതൊക്കെ പദ്ധതികള്‍ നടപ്പാക്കിയെന്നതിനു ആദ്യത്തെ ഉത്തരം അഴിമതിയുടെ ജീര്‍ണസംസ്കാരം കേരളത്തില്‍ നിന്ന് തുടച്ചു നീക്ക കപ്പെട്ടു എന്നുള്ളതാണ് .ദേശീയപാത 45 മീറ്ററായി വികസിപ്പിക്കുന്ന ജോലി അവസാനഘട്ടത്തിലാക്കി ..ഒരിക്കലും ഇത് നടക്കില്ലായെന്നായിരുന്നു പൊതുവെ കരുതിയിരുന്നത് ..ഗെയ്ല്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ പുനരാവിഷ്ക്കരിച്ചു 2018 ഈ പദ്ധതി പൂര്‍ത്തിയാകും .
കുടംകുളത്തുനിന്നു വൈദ്യുതി എത്തിക്കുന്ന ലൈനിന്റെ പണി പൂര്‍ത്തിയാക്കി ,6500 കോടിയുടെ തീരദേശ ഹൈവേ മുന്നോട്ടു പോകുന്നു .3500 കോടിയുടെ മലയോര ഹൈവേ നടപടി തുടങ്ങി .സമ്പൂര്‍ണ വൈദ്യുതി കരണത്തിലൂടെ കേരളം ഇന്ത്യ രാജ്യത്തെ ആദ്യ സംസ്ഥാനമായി .ഏതാണ്ട് ആദ്യവാസികള്‍ക്കു ഉള്‍പ്പെടെ 2 .5 ലക്ഷം പേര്‍ക്ക് പുതിയതായി കറണ്ട് നല്‍കി .കടുത്ത വരള്‍ച്ചയിലും കേരളത്തില്‍ പവര്‍ ക ട്ടൊ ലോഡ് ഷെഡിങ്ങോ ഇല്ല ,വൈദ്യുതി മന്ത്രിക്കു എഴുത്തും വായനയും അറിയില്ല എന്ന വിമര്‍ശനത്തിനു ആ വകുപ്പില്‍ പണിയെടുക്കാനറിയാമെന്നു ആ മന്ത്രി തെളിയിച്ചു കഴിഞ്ഞു .വിദ്യാഭ്യാസത്തിന്റെ കുറവ് ഭരണ മികവില്‍ നികത്തിയ മന്ത്രിയാണ് എംഎം മണി .ഒരു വര്‍ഷത്തിനകം തന്നെ വിവിധ ഏജന്‍സികള്‍ മുഖാ ന്തരം 62 .62 മെഗാ വാട്ട് വൈദ്യുതിപദ്ധതികള്‍ കമ്മീഷന്‍ ചെയ്ത് .മാത്രമല്ല കായകുളം താപനിലയം കേരള സര്‍ക്കാര്‍ വൈദ്യുതിവകുപ്പ് വഴി ഏറ്റെടുക്കാന്‍ പോകുന്നു ...ലക്ഷ കണക്കിന് മീറ്ററുകള്‍ക്കു ഓര്‍ഡര്‍ കൊടുത്തിട്ടു കോടിക്കണക്കിനു കമ്മീഷന്‍ പറ്റുന്ന പഴയ മന്ത്രിയല്ല ഇപ്പോഴത്തെ മന്ത്രി .

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി സ്കൂള്‍ തുറക്കും മുന്‌ബെ പാഠപുസ്തകങ്ങള്‍ ലഭ്യമാക്കി ..മുന്‍ ബു ഓണം നേരത്തെ വന്നതുകൊണ്ട് ക്രിസ്‌റ്മസ് ആകുമ്പോള്‍ പുസ്തകം കിട്ടുകയുള്ളു എന്നുപറഞ്ഞ വിദ്യാഭ്യസമന്ത്രിയല്ല ഇപ്പോള്‍ ,കേരളം അന്താരാഷ്ട്ര നിലവാരമുള്ള സ്കൂളുകള്‍ കൊണ്ട് നിറയാന്‍ പോകുന്നു.

ക്ഷേമ പെന്‍ഷനുകള്‍ തുക വര്‍ധിപ്പിച്ചു എന്ന് മാത്രമല്ല വീടുകളി ലെത്തിച്ചുകൊടുത്തു .ലൈഫ് പദ്ധതിയിലൂടെ കേരളത്തില്‍ വീടില്ലാത്തവര്‍ക്ക് വീട് നല്‍കാനുള്ള പദ്ധതി ,5 വര്‍ഷം കൊണ്ട് ഈ പദ്ധതിയിലൂടെകേരളത്തില്‍ എല്ലാവര്ക്കും വീട് ലഭിക്കും ഇത് മാത്രം മതി സര്‍ക്കാരിന്റ നേട്ടം വിലയിരുത്താന്‍ .വിദ്യാഭ്യസ വായ്പാഎടുത്തു തിരിച്ചെടുക്കനാകാത്ത ആല്മഹത്യക്കു ഒരുങ്ങി കഴിഞ്ഞിരുന്നകുടുംബങ്ങളില്‍ നിന്ന് ഇനി മുതല്‍ സര്‍ക്കാര്‍ അവരുടെ വായ്പ തിരിച്ചടക്കും അതിനു വേണ്ടി 900 കോടി രൂപയുടെ പദ്ധതി നടപ്പാക്കി കഴിഞ്ഞു ..സ്ത്രീകള്‍ക്കതിരെ അതിക്രമം നടന്ന എല്ലാ കേസുകളിലും ശക്തമായ നടപടി ഉണ്ടായി എന്ന് മാത്രമല്ല സ്ത്രീ പീഡകരെ ജാതിയോ മതമോ പണമോ പ്രമാണിത്തമോ നോക്കാതെ പിടിച്ചകത്താക്കി .പോലീസ് ഭരണത്തില്‍ കുറ്റവാളികള്‍ എത്ര വലിയവനയാലും ജയിലിലാകുമെന്നു ജനങ്ങള്‍ക്കു ഈ ഭരണത്തില്‍ ഉറപ്പായി .എറണാകുളത്തു നടിയെ ആക്രമിച്ച കേസില്‍ ആറാം നാള്‍ മുഴുവന്‍ പ്രതികളെയും പിടിച്ചു .. കൊച്ചിയിലെ മധ്യവയസ്കനെ കൊന്നു കിണറ്റില്‍ തള്ളിയ തൊഴിലുടമയെ മൂനാം നാള്‍ പിടിച്ചു അയാളുടെ പണവും സ്വാധീനവും കണ്ട് പോലീസ് പിന്മാറിയില്ല , അങ്ങനെ ഇക്കാലയളവില്‍ ഉണ്ടായഎല്ലാ അക്രമങ്ങളിലും പോലീസ് കുറ്റവാളികളെ പിടിച്ചു .മാത്രമല്ല ഒരു വര്ഷത്തിനകും കേരളത്തിലെ കേസുകളില്‍ വലിയ കുറവുണ്ടായി എന്നാണ് യഥാര്‍ത്ഥ കഥ .കേരളത്തില്‍ ആര്‍ എസ എസ പിടിമുറക്കാന്‍ നോക്കുന്നതിന്റെ ഭാഗമായി ഉണ്ടായ കൊലപാത കങ്ങളും ഒഴികെ ക്രമസമാധാനം ഭദ്രമാണ് .ഇക്കൂട്ടരെ അവരുടെ പീഡക വീരന്മാരായ സ്വാമിമാരും ആള്‍ദൈവങ്ങളും കാണിച്ച പീഡനങ്ങളിലും സ്ത്രീകളും പൊതുസമൂഹവും തക്ക ശിക്ഷ നല്‍കി ക്രമാസമാദാനം കാത്തുപരിപാലിക്കുന്ന കാഴ്ചയാണ് കാലിക സംഭവങ്ങള്‍ തെളിയിക്കുന്നത് .

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു 419 കോടിയുടെ രൂപയുടെ കണ്‍സ്യൂമര്‍ ഫെഡ് നഷ്ടവും നികത്തി 64 .74 കോടി രൂപയുടെ ലാഭത്തിലാക്കിയത് മന്ത്രിയുടെ ശക്തമായ നിലപാടും ,കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിച്ചും ചെലവ് ചുരുക്കിയും ,ഭരണ ധൂര്‍ത്തും അധിക ചിലവും ഒഴിവാക്കിയുമാണ് ഈ നേട്ടം കണ്‍സ്യൂമര്‍ഫെഡ് ഉണ്ടാക്കിയത് ..ഭരണ നിര്‍വഹണത്തില്‍ കേരളം രാജ്യത്തു ഒന്നാമത് എത്തി .പബ്ലിക് അഫര്‍ സ് ഇന്‍ഡക്‌സ് പട്ടിക പ്രകാരമാണ് കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തായ ഗുജറാത്തിനെ പിന്തള്ളി കേരളവും തമിഴ്‌നാടും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത് .ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ മുഖ്യ ധാരയിലേക്ക് എത്തിക്കുന്നതിന് കൊച്ചി മെട്രോയില്‍ അവര്‍ക്കു ജോലി നല്കിയതിനെ ഗാര്‍ഡിയന്‍ പത്രം അഭിനന്ദിച്ചതിലൂടെ ലോകം മുഴവന്‍ അംഗീകാരമായി മാറി.

കേരളത്തില്‍ ഇടുക്കിയിലും ,കാസര്‍കോഡിലും ,മലപ്പുറത്തുമായി പതിനായിരും പേര്‍ക്ക് പട്ടയം നല്കി എന്ന് മാത്രമല്ല ,കുടിയേറ്റക്കാരെയും ,കൈയേറ്റക്കാരെയും രണ്ടയി കാണുകയും വന്‍കിട കൈയേറ്റകാര്‍ക്കതിരെ ശക്തമായ നടപടി സ്വീകരിക്കാനും തീരുമാനിച്ചു .. കഴിഞ്ഞ മന്ത്രിസഭയിലെ 19 കാട്ടുകള്ളന്മാരായ മന്ത്രിമാര്‍ താറുമാറാക്കിയ സാമ്പത്തിക രംഗം കൈയില്‍ കിട്ടിയപ്പോള്‍ പകച്ചുനില്‍കാത കിഫബിയിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് കേരളത്തെ വികാസനോത്മുക സംസ്ഥാനമാക്കി മാറ്റി ..

കൊച്ചിയുടെ ഹൃദയത്തിലൂടെ മെട്രോ ആരംഭിക്കുകയാണ് ,മെട്രോ പൂര്‍ണമായി സജ്ജമാകുന്നതോടെ 1800 പേര്‍ക്കെങ്കിലും ജോലി നല്കനാകും മെട്രോയുടെ ക്ളീനിംഗ്,പാര്‍ക്കിംഗ് ,ടിക്കറ്റ് വിതരണം കുടുംബസ്ത്രീകാര്‍ ഇനി മുതല്‍ നിര്‍വഹിക്കും .

ഇങ്ങനെ ഒക്കെ ആണെങ്കിലും കേരളത്തിലെ പ്രധാന മാധ്യമങ്ങള്‍ പിണറായി വിജയന്‍ സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്നു ,യാതൊരു ബന്ധമില്ലാത്ത നുണ പ്രചരിപ്പിക്കുന്ന ഒരു സാഹചര്യം നിലവില്‍ ഉണ്ട് എന്നാല്‍ അവരുടെ അജണ്ഡയുടെ ഭാഗമായ തെറ്റായ വാര്‍ത്തകള്‍ വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍ ..പണ്ടൊക്കെ അത് നടക്കുമായിരുന്നു ഒന്നോ രണ്ടോ മുത്തശ്ശി പത്രങ്ങളും അവരുടെ ചാനലുകളും ബിജെപി നേതാവിന്റെ ചാനല് ആയ ഏഷ്യാനെറ് കൂടി തെറ്റായ വാര്‍ത്തകള്‍ ,വിവാദങ്ങള്‍ ഒക്കെ ഉണ്ടാക്കിയാല്‍ അത് വിശ്വസിക്കുന്നവരല്ല കേരളത്തിലെ ജനം,അതിനു തെളിവാണ് ഇവര്‍ കെട്ടിപ്പൊക്കിയ സമരങ്ങള്‍ എല്ലാം പൊട്ടി പാളീസായി മുന്നാറിലേതടക്കം .കേരളത്തിലെ സാധാരണക്കാര്‍ കേരളത്തെ സ്‌നേഹിക്കുന്ന പ്രവാസികള്‍ ഒക്കെ കൂടി സോഷ്യല്‍ മീഡിയ വഴി ഇവരുടെ നുണ പ്രചാരണങ്ങളെ പൊളിച്ചടുക്കി .കേരളത്തിലെ ഏതങ്കിലും കുത്തക മുതലാളി മാധ്യമത്തിന്റെ കൂലി എഴുത്തുകാരുടെ തണലില്‍ അഭിരമിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ കേരളത്തിന്റെ പൊതു ബോധത്തെ ഒട്ടുമേ സ്വാധിനിക്കാന്‍ ഈ നുണ പത്രങ്ങള്‍ക്കും അവരെ നിയന്ത്രിക്കുന്ന പ്രമാണിമാര്‍ക്കും മുന്‌ബെ പോലെ കഴിയുന്നില്ല എന്നതിന്റെ തെളിവാണ് ഈ അടുത്തയിട ഉണ്ടായ പഞ്ചായത്തു തെരെഞ്ഞെടുപ്പില്‍ എല്‍ ഡി ഫ് വന്‍ ഭൂരിപക്ഷആം നേടിയത് .കേരളത്തിലെ സാധാരണക്കാര്‍ കേരളത്തെ സ്‌നേഹിക്കുന്ന പ്രവാസികള്‍ ഒക്കെ കൂടി സോഷ്യല്‍ മീഡിയ വഴി ഇവരുടെ നുണ പ്രചാരണങ്ങളെ പൊളിച്ചടുക്കി .കേരളത്തിലെ ഏതങ്കിലും കുത്തക മുതലാളി മാധ്യമത്തിന്റെ കൂലി എഴുത്തുകാരുടെ തണലില്‍ അഭിരമിക്കുന്നവരല്ല കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ കേരളത്തിന്റെ പൊതു ബോധത്തെ ഒട്ടുമേ സ്വാധിനിക്കാന്‍ ഈ നുണ പത്രങ്ങള്‍ക്കും അവരെ നിയന്ത്രിക്കുന്ന പ്രമാണിമാര്‍ക്കും മുന്‌ബെ പോലെ കഴിയുന്നില്ല എന്നതിന്റെ തെളിവാണ് ഈ അടുത്തയിട ഉണ്ടായ പഞ്ചായത്തു തെരെഞ്ഞെടുപ്പില്‍ എല്‍ ഡി ഫ് വന്‍ ഭൂരിപക്ഷആം നേടിയത് .

അവസാനമായി ജാതിയും മതവും പറഞ്ഞു അധികാരത്തിന്‍റെ താക്കോല്‍ സ്ഥാനങ്ങള്‍ക്ക് വേണ്ടി പോരടിച്ചു സമൂഹത്തെ മലിനമാക്കിയ, മെത്രന്മാര്‍, സുകുമാരന്‍ നാ യര്, വെള്ളാപ്പിള്ളി മാരുടെ സമ്മര്‍ദ്ദ തന്ത്രങ്ങളെ അതിജീവിക്കാനും ഇവന്മാരെ എടുത്തു തോട്ടിലെറിയാനും പിണറായി സര്‍ക്കാരിന് കഴിഞ്ഞു എന്നത് ഏറ്റവും വലിയ നേട്ടമാണ് .

ചുരുക്കത്തില്‍ മുന്‍ ചീഫ് സെക്രട്ടറി ബാബു പോള്‍ സാറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ പിണറായി സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ മുഖം മുഖ്യമന്ത്രിയുടെ ഇച്ഛാശക്തിയുള്ള നേതൃത്വം തന്നെയാണ് .ജോപ്പനും ജിക്കുമോനും സലിംരാജും മേയുന്ന പുല്പുറമാകാന്‍ സര്‍ക്കാരിനെ വിട്ടുകൊടുക്കാതിരികുമ്പോള്‍ അത് ധാര്‍ഷ്ട്യം മായി കാണേണ്ടതില്ല മാത്രമല്ല ഈ സര്‍ക്കാരിന് ആദ്യവര്‍ഷം 10 / 10 മാര്‍ക്കു കൊടുക്കുന്നു .ഈ ആല്മ വിശ്വാസം സര്‍ക്കാരിനെ നെഞ്ചിലേറ്റുന്ന പാവപെട്ട ജനങ്ങള്‍ക്കു കരുത്താകും .

credits to joychenputhukulam.com

Read more

കഴിഞ്ഞു പോയ ദുര്‍ദിനങ്ങള്‍

ചില ജന്മങ്ങള്‍ അങ്ങനെയാണ്. ജീവിതത്തില്‍ ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത ഒരവസ്ഥയിലേക്ക് കുതിച്ചു കയറ്റമായിരിക്കും. ആരാലും അറിയപ്പെടാത്ത, പാര്‍ശ്വവത്ക്കരിക്കപ്പെട്ടു കഴിയുന്നവരില്‍ ചിലര്‍ പെട്ടെന്ന് ലോകശ്രദ്ധപിടിച്ചു പറ്റും.

സ്വന്തം ഭാര്യയുടെ ശവവും തോളിലിട്ടു കിലോമീറ്ററുകള്‍ താണ്ടുന്ന ഹതഭാഗ്യനായ ഒരു ഒറീസ്സാ ഗ്രാമീണന്റെ മുഖം നിങ്ങളാരും മറന്നിട്ടില്ലെന്നറിയാം. 42ാം വയസ്സില്‍ ക്ഷയരോഗം വന്ന് മരിച്ച അമാങ്ങ് ദെയി എന്ന ഗോത്രവര്‍ഗ്ഗ സ്ത്രീയെ ശവമടക്കാന്‍ കഴിയാതെ, വാഹനം ഒന്നുമില്ലാതെ സ്വയം ചുമന്ന് തന്റെ മകളെയും കൂട്ടിയാത്ര ചെയ്യുന്ന ഒരു പാവം ഗ്രാമീണനെ, തന്റെ അമ്മയുടെ ജഢം മറവു ചെയ്യാനാകാതെ, നിസ്സഹായനായ പിതാവിന്റെ കൂടെ കരഞ്ഞു കലങ്ങിയ മുഖവുമായി കൂടെ പോകുന്ന കൊച്ചു പെണ്‍കുട്ടിയുടെ മുഖം ആര്‍ക്കാണു മറക്കാനാവുക.

മറുവശത്ത് ഇന്ത്യയുടെ പ്രധാനമന്ത്രി 29 ലക്ഷം ജനങ്ങളുള്ള മംഗോളിയക്ക്് ഇന്ത്യന്‍ ഖജനാവിലെ 6400 കോടി രൂപാ സംഭാവന നല്‍കി. 35 കോടിയോളം ജനങ്ങള്‍ പട്ടിണിക്കാരായ നമ്മുടെ നാട്ടില്‍ ഓരോ പൗരന്റെയും നികുതിപണമാണിത്. ആളോഹരി നോക്കിയാല്‍ ഇന്‍ഡ്യക്കാരുടെ കണ്ണു തള്ളുന്ന സമ്മാനമാണ് ഇന്‍ഡ്യയുടെ പ്രധാനമന്ത്രി മംഗോളിയക്ക് നല്‍കിയത്. ഏകദേശം 22,000രൂപാവീതം.

പാവപ്പെട്ടവന് റേഷനരി വാങ്ങാന്‍ 1000രൂപാ കൊടുക്കാന്‍ മടിക്കുന്ന സര്‍ക്കാരാണ് ഓരോ മംഗോളിയക്കാരനും 22000 രൂപാ വീതം നല്‍കിയത്. നേരം ഇരുട്ടി വെളുക്കുമ്പോള്‍ ഇന്‍ഡ്യയില്‍ ഇപ്പോള്‍ ഒന്നുറപ്പാണ് പെട്രോളിന് വില 2-3 രൂപാ കൂടും. ഇങ്ങനെ മംഗോളിയ സന്ദര്‍ശിച്ച് തിരികെ വന്നപ്പോഴും കൂടി പെട്രോളിന് 7 രൂപാ. കൂടെ ഹതഭാഗ്യനായ ഒരു ഇന്‍ഡ്യക്കാരന്റെ ഭാര്യ ക്ഷയരോഗത്താല്‍ മരിച്ചിട്ട് ഒന്നു ശവമടക്കാന്‍ പോലും പറ്റാതെ മൈിലുകള്‍ താണ്ടുന്നു. നമ്മുടെ പ്രധാനമന്ത്രി നല്ല വേഷമിട്ട് 35 രാജ്യങ്ങള്‍ ഇതിനോടകം താണ്ടി തുലച്ചത് 600 കോടി രൂപയാണ്. 

ഇന്‍ഡ്യ മഹാന്‍മാരായ പ്രധാനമന്ത്രിമാരുടെ നാടാണ്. എല്ലാ ഇന്‍ഡ്യക്കാരും എന്റെ സഹോദരി സഹോദരന്‍മാരുമാണ്.

Read more

പൂമ്പാറ്റയും തേനും കേരളാ ബജറ്റും

ഓ.എന്‍.വി കുറുപ്പിന്‍റെ കവിതാശകലം ചൊല്ലിയാണ് ധനമന്ത്രി ഡോ. ഐസക് പതിനാലാമത് കേരളാ നിയമസഭയില്‍ ആദ്യ ബജറ്റ് അവതരിപ്പിച്ചത്. 

കേരള സര്‍ക്കാര്‍ അതിരൂക്ഷമായ ധനപ്രതിസന്ധിയെ നേരിടുകയാണെന്നും നിത്യേന ചിലവുകള്‍ കഴിഞ്ഞു മൂലധന നിക്ഷേപത്തിന്­ വേണ്ടത്ര പണമില്ലാത്തതിനാല്‍ 1600 കോടി രൂപ കരാറുകാര്‍ക്ക് കുടിശ്ശികയാണെന്ന് സാമ്പത്തിക സ്ഥിതി പറയുന്ന ഐസക്കിന്റെ ധവളപത്രം.

സ്ഥാനമൊഴിഞ്ഞ യു.ഡി.എഫ് ഗവണ്മെന്റ് ചെലവ് ചുരുക്കിയുമില്ല, വരുമാനം കൂട്ടിയുമില്ല. ഇത് മൂലം റെവന്യു കമ്മി കൂടി 2.65 ശതമാനമായി ഉയര്‍ന്നു. എല്ലാവര്‍ക്കും അറിയാവുന്ന കാരണങ്ങള്‍ തന്നെയാണ് യു.ഡി.എഫിന്‍റെ ധന അരാജകത്വത്തിന്റെ കാരണങ്ങള്‍.

ചെലവ് ഇനങ്ങളില്‍ ഉണ്ടായിട്ടുള്ള ക്രമാതീതമായ വര്‍ധന ലഭ്യമായ വിഭവത്തെക്കാള്‍ ഉയര്‍ന്ന അടങ്കലാണ് പദ്ധതികളി ല്‍ പ്രഖ്യാപിച്ചത്. അതുപോലെ പണം വകയിരുത്താതെയാണ്  ബജറ്റ് പ്രസംഗങ്ങളില്‍ ഏതാണ്ട് 1000 കോടി രൂപ വീതം ഓരോ വര്‍ഷവും പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. 

കെടുകാര്യസ്ഥതയും ധൂര്‍ത്തും കഴിഞ്ഞ മന്ത്രിസഭയുടെ മുദ്രാവാക്യങ്ങാളായപ്പോള്‍ ബജറ്റിലില്ലാത്ത സ്ഥാപനങ്ങള്‍ക്കും ആസ്ഥികള്‍ക്കും സ്കീമുകള്‍ക്കും ഓരോ ആഴ്ചയിലും കാബിനറ്റ്­ യോഗത്തില്‍ തീരുമാനങ്ങള്‍ എടുത്തതും ധന അരാജകത്വത്തിന്റെ ചില കാരണങ്ങള്‍ ആണെങ്കിലും മുഖ്യ കാരണം ധൂര്‍ത്തും അഴിമതിയും തന്നെ ആണെന്ന് പറയാതിരിക്കാന്‍ പറ്റില്ല. 

ഈ അവസ്ഥയില്‍ ഡോ. ഐസക് എന്ന പ്രതിഭാധനനായ സാമ്പത്തിക വിദഗ്ധന്‍ തന്‍റെ കരണീയമായ സാഹചര്യങ്ങളില്‍ നിന്നുകൊണ്ട്­ അഴിമതി മുക്ത മത നിരപേക്ഷ വികസിത കേരളം എന്ന വാഗ്ദാനം പാലിക്കപ്പെടുക എന്ന ഉത്തരവാദിത്വം ഈ ബജറ്റിന്‍റെ ആവശ്യകത തന്നെ.

പ്രതിസന്ധി മുറിച്ചു കടന്ന 2016­-17ലെ ബജറ്റിലൂടെ ഡോ. തോമസ്­ ഐസക് മുന്നോട്ടു വെച്ച ബജറ്റ്­ മാജിക്കിനെ നമുക്ക് ഇവിടെ പരിശോധിക്കേണ്ടത്. 

ബജറ്റ് അടിസ്ഥാനസൗകര്യ വികസനവും അധിക വിഭവ സമാഹരണവും ലക്ഷ്യമിടുന്നു. റെവന്യു ചെലവ് നിയന്ത്രിച്ച് മൂലധന ചെലവ് ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് 12000 കോടി രൂപയുടെ മാന്ദ്യവിരുദ്ധ പ്രത്യേക നിക്ഷേപ പാക്കേജ് ഈ ബജറ്റില്‍ പ്രഖ്യാപിക്കുന്നു.

എല്ലാ സാമൂഹിക ക്ഷേമ പെന്‍ഷനുകളും ആയിരം രൂപയായി ഉയര്‍ത്തുകയും ആയിരത്തിലേറെ കോടി രൂപ വരുന്ന മുഴുവന്‍ പെന്‍ഷനുകളും കുടിശികുകളും ഓണത്തിനു മുമ്പ് ബാങ്കുക ള്‍വഴി എല്ലാവരുടെയും കയ്യില്‍ എത്തുമെന്ന് ബജറ്റ് ഉറപ്പു കൊടുക്കുന്നു. 

കേരള മാതൃകയെ തിരികെ പിടിക്കാനുള്ള ക്രിയാത്മകമായ ഇടപെടലായി ബജറ്റിനെ നമുക്ക് വിശേഷിപ്പിക്കാം. നൈരാശത്തിന്റെ കണക്കുകള്‍ നിരത്താതെ സര്‍വ പരിമിതികളും നിലനില്‍ക്കെ മുന്നോട്ടു നോക്കുന്ന വികസനതന്ത്രമാണ്­ ഐസക്ക് ബജറ്റിലൂടെ പ്രഖ്യാപിക്കുന്നത്.  

ഐസക്കിന്റെ പ്രതിഭതന്നെയാണ് എൽ. ഡി. എഫിന്റെ കരുത്ത്. ഐസക്കിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് ഊര്‍ജമാകുന്നത്­ പിണറായി വിജയനെന്ന മുഖ്യമന്ത്രിയുടെ കരുത്താണ്. പറയുന്നതേ ചെയ്യൂ, ചെയ്യുന്നതേ പറയൂ എന്നതാണ് മുഖ്യമന്ത്രിയുടെ രീതി . 

നികുതി ചോര്‍ച്ച തടഞ്ഞ്, വരുമാനം കൂട്ടി, വികസനം, ക്ഷേമം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്ക് ഊന്നല്‍ നല്‍കുന്ന ബജറ്റ്, അടിസ്ഥാന സൗകര്യ വികസനവും അധിക വിഭവ സമാഹരവും ലക്ഷ്യമിടുന്നു. 

ധനമന്ത്രിയായി ചുമതലയേറ്റ് ഒരു മാസം കൊണ്ട് ഒന്‍പത് ശതമാനം നികുതി പിരിവില്‍നിന്നു പത്തൊന്‍പതു ശതമാനമാക്കി ഉയര്‍ത്തിയ തന്ത്രം തന്നെയാണ് ഇന്ത്യയില്‍ ആകമാനമുള്ള സാമ്പത്തിക വിദ്യാര്‍ഥികളെ അദ്ഭുതപ്പെടുത്തിയിരിക്കുന്നത്. കേരളത്തില്‍ ആദ്യമായി ജൂവലറികളുടെ പരസ്യത്തില്‍ ഉപഭോക്താവ് ബില്ല് ചോദിച്ചു വാങ്ങാനും ബില്ല് വാങ്ങിയാല്‍ നിങ്ങള്‍ക്ക് പ്രയോജനമുണ്ടാകും എന്ന് ജൂവലറിക്കാര്‍ പറയുന്ന പരസ്യം ടി.വിയില്‍ ഈയിടെ കണ്ടു (മലബാര്‍ ജൂവലറിയുടെ പരസ്യം ശ്രദ്ധിച്ചവര്‍ക്ക് കാര്യം മനസ്സിലായി). ഈ ധനമന്ത്രിയുടെ മുന്നില്‍നികുതി കൊടുക്കാതെ പിടിച്ചു നില്‍ക്കാന്‍ പറ്റില്ലാന്ന്! എല്ലാ വ്യാപാരികള്‍ക്കും അറിയാം. 

മാത്രമല്ല ധനമന്ത്രിയുടെ സമീപനം തന്നെ പൂമ്പാറ്റക്ക് തേന്‍ കുടിക്കുകയും വേണം പൂവിന് ഒന്നും പറ്റുകയും പാടില്ല എന്നതാണ്. സര്‍ക്കാരിന് നികുതി കിട്ടുകയും വേണം എന്നാല്‍ സ്ഥാപനങ്ങള്‍ നിലനില്‍ക്കുകയും വേണം എന്ന സമീപനമാണ് ഐസക്കിനുള്ളത്. മറിച്ച് UDF ന് നികുതി തന്നില്ലെങ്കിലും ഞായറാഴ്ച തന്‍റെ വീട്ടില്‍ പണമെത്തിയാല്‍ സര്‍ക്കാരില്‍ അടയ്ക്കുന്ന നികുതി എത്ര വര്‍ഷത്തേക്ക് വേണമെങ്കിലും നീട്ടിത്തരാമെന്നുപറഞ്ഞ മഹാന്മാര്‍ കേരളത്തെ പുറകോട്ടടിച്ചവരില്‍ പ്രമുഖരാണെന്ന് പറയാതെ വയ്യ.

ഈ ബജറ്റില്‍ വളരെ ശ്രദ്ധേയമായ ചില കാര്യങ്ങള്‍ക്ക് പണം വകയിരുത്തിയതിന് ഡോ. ഐസക്കിനെ അഭിനന്ദിക്കാതെ തരമില്ല. സ്ത്രീകള്‍ക്ക് വേണ്ടി കേരളത്തില്‍ പ്രത്യേക വകുപ്പ് കൊണ്ടുവരുമെന്ന് പറഞ്ഞത്, കുടുംബശ്രീക്ക് 200 കോടി വകയിരുത്തിയത്, നാലുശതമാനം പലിശയ്ക്കു കുടുംബശ്രീക്ക് വായ്പ അനുവദിച്ചതും മാത്രമല്ല സ്ത്രീകള്‍ക്ക് മാര്‍ക്കറ്റുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും പൊതുസ്ഥലങ്ങളിലും മൂത്രപ്പുര, മുലയൂട്ടല്‍ കോര്‍ണറുകള്‍ സ്ഥാപിക്കുമെന്ന് ബജറ്റി ല്‍ പറഞ്ഞത്, സ്ത്രീ സൗഹൃദ ടോയ്‌ലെറ്റുകള്‍ സ്ഥാപിക്കുമെന്ന് പറഞ്ഞതും ബജറ്റിന്‍റെ പത്തുശതമാനം സ്ത്രീകളുടെ സുരക്ഷക്കും ഉന്നമനത്തിനും ഉപയോഗിക്കുമെന്ന് പറഞ്ഞതും മാത്രം മതി ഈ ബജറ്റിനെ അഭിനന്ദിക്കാന്‍.

മറ്റൊന്ന് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്‍റ്­ ഫണ്ടിലൂടെ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്‍റ്­ ബോര്‍ഡ്­ (KIFB) വഴി  പ്രവാസികള്‍ക്ക് അവരുടെ പണം നിക്ഷേപിച്ച് നല്ല പലിശയും പുതിയ വ്യവസായ വാണിജ്യ സര്‍വീസ് സെക്ടറുകളില്‍ പങ്കാളികളാകാവുന്നതാണ്. പ്രവാസികള്‍ക്ക് ഭാവിയില്‍ കിട്ടുന്ന ഏറ്റവും വലിയ നേട്ടം.

അങ്ങനെ ബജറ്റിലൂടെ പ്രവാസികള്‍ക്ക് ഗുണമുള്ള KIFB വരികയാണ് . കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്‌മെന്‍റ്­ ഫണ്ടിലൂടെ (KIFB ) കേരള ധനകാര്യ വകുപ്പിന്‍റെ കീഴില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ (അടിസ്ഥാന സൗകര്യം) പുരോഗതിക്കു വേണ്ടി പല പ്രോജെക്ടുകളിലും നിക്ഷേപം സമാഹരിക്കുന്ന പരിപാടിയാണ് KIFB വിഭാവനം  ചെയ്യുന്നത്. വിഴിഞ്ഞം പദ്ധതി, കൊച്ചി മെട്രോ, അതിവേഗ ഗതാഗത പ്രോജെക്റ്റ്­, റാപിഡ് റെയില്‍ ട്രാന്‍സിസ്‌ററ് സിസ്റ്റം, കണ്ണൂര്‍ എയര്‍പോര്‍ട്ട്, ഹൈവേ നിര്‍മ്മാണം, ഇതിലൊക്കെ പങ്കാളിത്തത്തോടെയുള്ള നിക്ഷേപ സമാഹരണം പ്രവാസികള്‍ക്ക് സാധിക്കുന്നു. ഇതില്‍ നിക്ഷേപിക്കുന്ന പ്രവാസിക്ക് പലിശയും പങ്കാളിത്തവും പണത്തിന്‍റെ ഉത്തരവാദിത്ത്വവുംകേരള സര്‍ക്കാര്‍ നല്‍കുന്നു . അങ്ങനെ KIFB യിലൂടെ കേരളവികസനത്തില്‍ പ്രവാസികളുടെ നിക്ഷേപങ്ങള്‍ക്ക് സര്‍ക്കാരിന്‍റെ നൂറുശതമാനം ഗ്യാരണ്ടി കൂടി ബജറ്റ് നല്‍കുന്നു.

ചുരുക്കത്തില്‍ മുന്‍ സര്‍ക്കാരിന്‍റെ കഴിവുകേടുകൊണ്ട് വിഭവ സമാഹരണം പരിമിതപ്പെട്ടുപോയതും വികല നയങ്ങളാല്‍ വരുമാന സ്രോതസ്സുകള്‍ മുരടിച്ചു പോയതുമാണ് സംസ്ഥാനം ഇന്ന് നേരിടുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണം. ഇത് പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റിന്‍റെ സവിശേഷതയാണ്. 

നവോദ്ധാന പാരമ്പര്യങ്ങളെ ശക്തിപ്പെടുത്തികൊണ്ട് കേരളത്തിലെ ജനങ്ങളുടെ പുരോഗതിക്ക് ഊന്നല്‍ നല്‍കുന്ന പുതിയ സര്‍ക്കാരിന്‍റെ കാഴ്ചപ്പാടുകള്‍ പ്രായോഗികമാക്കുന്ന വികസനോന്മുഖ, പരിസ്ഥിതി സൗ ഹൃദപരമായ യാഥാര്‍ഥ്യത്തിലൂന്നിയ നയരേഖയാണ് ഡോ. ഐസക്കിന്‍റെ ബജറ്റെന്നു പറയുന്നതില്‍ സന്തോഷമുണ്ട്. 

Read more

നാണംകെടുത്തിയ ചാണ്ടിക്കസേര

എത്ര തന്നെ നാണം കെടുത്തിയാലും ഞാന്‍ ഈ കസേരയില്‍നിന്ന് ഇറങ്ങുന്ന പ്രശ്‌നമില്ല എന്ന വാചകം മലയാളി മറക്കില്ല. സോളാര്‍ വിവാദം കൊടുമ്പിരിക്കൊണ്ട് നില്‍ക്കുന്ന ഘട്ടത്തില്‍ തന്‍റെ ഏറ്റവും വിശ്വസ്തരെല്ലാം അറസ്റ്റ് ചെയ്യപ്പെട്ട ഘട്ടത്തില്‍,  ആരോപണത്തിന്‍റെ കുന്തമുന തന്‍റെ നേരെ നീണ്ടുവന്നപ്പോള്‍, സ്വന്തം പാര്‍ട്ടിക്കാര്‍ നേതൃത്വമാറ്റത്തിനായി മുറുമുറുത്തു കൊണ്ടിരുന്ന ഘട്ടത്തില്‍, ഇക്കഴിഞ്ഞ ദിവസം മുമ്പുവരെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പരസ്യമായി പറഞ്ഞ വാക്കുകളാണ് ഇത് .

പറഞ്ഞതുപോലെ അങ്ങേയറ്റത്തെ നാണക്കേടുകള്‍ സഹിച്ചും അദ്ദേഹം അഞ്ചുവര്‍ഷം  മുഖ്യമന്ത്രിക്കസേര കൈവിടാതെ സൂക്ഷിച്ചു. പക്ഷെ അതിനിടയില്‍ സംഭവിച്ചതെന്താണ്? അധികാരത്തിലേറിക്കഴിഞ്ഞാല്‍ അഞ്ചുവര്‍ഷത്തിനിടയില്‍ തിരിച്ചുവിളിക്കാനോ, കഴുത്തിന്­ പിടിച്ചു പുറത്താക്കാനോ അധികാരമില്ലാത്ത വോട്ടര്‍മാര്‍ അവസരം കിട്ടിയപ്പോള്‍ കഴുത്തില്‍ പിടിച്ചു പുറത്തേക്ക്കളഞ്ഞു. അതാണ്­ ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക്­ കിട്ടിയ 91 സീറ്റിന്‍റെ തിളങ്ങുന്ന വിജയത്തിന്‍റെ യാഥാര്‍ഥ്യം.

ഭരണത്തിന്‍റെ ഭാരിച്ച ഉത്തരവാദിത്വം ഇപ്പോഴുള്ള ഭരണകക്ഷിയുടെ ഏറ്റവും വലിയ പ്രശ്‌നമാണ്. കഴിഞ്ഞ അഞ്ചുവര്‍ഷം കേരളം നേരിട്ട  കെടുതികള്‍.  ചാണ്ടിയുടെ ഭരണം സമൂഹത്തിന്‍റെ നാനാ മേഖലകളിലും ക്രൂരമായ മുറിവേല്‍പ്പിച്ചാണ് അഞ്ചുവര്‍ഷത്തിനു ശേഷം പടിയിറങ്ങിയത്. ഉമ്മന്‍ ചാണ്ടി ബാക്കിവെച്ചത്, ഭരണം നിലനിര്‍ത്താന്‍ മന്ത്രിസഭയിലും പുറത്തും അദ്ദേഹം നടത്തിയ വിട്ടുവീഴ്ചകളും കൌശലങ്ങളുമാണ് വര്‍ഗ്ഗീയതയും അഴിമതിയും തഴച്ചുവളരുവാന്‍ പാകത്തിലേക്ക് പൊടുന്നനെ കേരളത്തെ മാറ്റിയെടുത്തത്. 

കരുതലും വികസനവും കാരുണ്യവും മുദ്രാവാക്യമാക്കി ആരംഭിച്ച ഭരണം അതിവേഗമാണ് വര്‍ഗ്ഗീയതയുടെയും സ്വാര്‍ഥതയുടെയും അഴിമതിയുടെയും ദുര്‍ഗന്ധത്താല്‍ മലീമസമായത്. മുസ്ലിം ലീഗിനും കേരള കോണ്‍ഗ്രസ്സിനും വാരിക്കൊടുത്ത ആനുകൂല്യങ്ങളും പദവികളുമാണ് ഭൂരിപക്ഷ വര്‍ഗ്ഗീയതയെ (BJP) തഴച്ചുവളരാന്‍ പറ്റിയ ഭൂമിയാക്കി കേരളത്തെ മാറ്റിയത്. സമൂഹത്തില്‍ വര്‍ഗ്ഗീയതയുടെ വിഷം ചീറ്റുന്ന അപകടകരമായ സാഹചര്യം ചൂണ്ടിക്കാട്ടിയവരുടെയെല്ലാം നാവടപ്പിക്കാന്‍ ചാണ്ടി  ജനസമ്പര്‍ക്കം എന്ന ബ്രഹ്മാസ്ത്രം നിരന്തരം പ്രയോഗിച്ചു കൊണ്ടിരുന്നു. സത്യസന്ധനായ ഒരു ഉദ്ദ്യോഗസ്തനു പോലും നീതി നിര്‍വഹണത്തില്‍ സ്വതന്ത്രവും നിഷ്പക്ഷവുമായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത അവസ്ഥ സംജാതമായി. 

ഒന്നുകില്‍ പ്രലോഭനങ്ങളിലൂടെ അഴിമതിക്ക് കുട പിടിക്കുന്നവരാക്കി ശ്രീ. ഉമ്മന്‍ചാണ്ടി, ബെന്നി ബെഹനാനും ബാബുവും ഒക്കെ കൂടെ മാറ്റിയെടുത്തു, വഴങ്ങാത്ത ഉദ്ദ്യോഗസ്ഥരെ പുറത്താക്കി. നീതിപീഠത്തെ പരിഹസിക്കുക മാത്രമല്ല, ചില ഘട്ടങ്ങളില്‍ ചട്ടുകവുമാക്കി. വാസ്തവത്തില്‍ കഴിഞ്ഞ അഞ്ചുവര്‍ഷക്കാലം ഒരു പാര്‍ട്ടിയോ ഒരു പറ്റം നേതാക്കളോ ആയിരുന്നില്ല ഭരണം നടത്തിയത്. ഒരേ ഒരു വ്യക്തിയായിരുന്നു, മറ്റാരുമല്ല, ഉമ്മന്‍ ചാണ്ടി. അദ്ദേഹത്തിന്‍റെ അധികാരഭ്രാന്തും വഴിവിട്ട പ്രവര്‍ത്തികളും ദുശാഠ്യങ്ങളുമാണ് എല്ലാത്തരത്തിലും കേരളത്തിന്‍റെ മാനം നഷ്ടപ്പെടുത്തിയത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കോ അദ്ദേഹത്തിന്‍റെ സ്തുതിപാഠകര്‍ക്കോ സമ്മതിദായകരുടെ മനസ്സു വായിക്കാന്‍ കഴിഞ്ഞില്ല. ജനങ്ങള്‍ പലതും സംശയിക്കുന്നുണ്ട് എന്ന് ചിലരോടൊക്കെ ചിലരൊക്കെ (സുധീരനുള്‍പ്പെടെ) അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ തെളിവെവിടെ തെളിവെവിടെ എന്ന് ചോദിച്ച് അവരെ വിരല്‍ ചൂണ്ടി ഒതുക്കി നിര്‍ത്തുകയാണ് ഉമ്മന്‍ ചാണ്ടി ചെയ്തത്. ഒരിക്കലും ക്ഷുഭിതനാകാതെ, പക പുറത്തുകാട്ടാതെ എതിരാളികളെയെല്ലാം നിരായുധരാക്കി സകലതും അദ്ദേഹം കയ്യിലൊതുക്കി. 

ഒരു തിരിച്ചുവരവ്­ അസാധ്യമാക്കുന്ന തരത്തില്‍ കോണ്‍ഗ്രസ്­ പാര്‍ട്ടിയെ എല്ലാക്കാലത്തെയും ഏറ്റവും വലിയ തകര്‍ച്ച, 22 സീറ്റിലൊതുക്കി അനിവാര്യമായ തോല്‍വി ഉറപ്പാക്കുകയായിരുന്നു ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതൃത്വ പദവിയോടുപോലും മുഖംതിരിക്കാന്‍ സ്വയം നിര്‍ബന്ധിക്കപ്പെട്ടു. മാത്രമല്ല തന്‍റെ ഉറ്റ അനുയായികളും ഏതാരോപണം ഉയര്‍ന്നാലും പുച്ഛിച്ചു തള്ളി ജനങ്ങളെ നോക്കി കൊഞ്ഞനം കുത്തിയവരില്‍ പലരേയും ചരിത്രത്തിന്‍റെ ചികിത്സക്ക് മലയാളികള്‍ വിധേയരാക്കി. കെ ബാബു, ശക്തന്‍ നാടാര്‍, ഷിബു ബേബി ജോണ്‍, കെ.പി. മോഹനന്‍, ഡോമിനിക് പ്രസന്റേഷന്‍ മാത്രമല്ല, ചാനല്‍ ചര്‍ച്ചകളിൽ കോണ്‍ഗ്രസ്­ വക്താക്കളായിയെത്തി അഴിമതികളെ ന്യായീകരിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍, പി.സി. വിഷ്ണുനാഥ്­, ടി. സിദ്ദിക്ക്, ജോസഫ്­ വാഴക്കന്‍, കെ. ശിവദാസന്‍ നായര്‍ എന്നിവര്‍ തോറ്റ് തുന്നംപാടി.

ഇതൊക്കെ കൊണ്ടാണ് പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ ഉത്തരവാദിത്വം വളരെ ഭാരിച്ഛതാണെന്നു ഈ ലേഘകന്‍ പറഞ്ഞത്. വര്‍ഗ്ഗീയതക്കും അഴിമതിക്കുമെതിരെ പിണറായി വിജയന്‍റെ ഉറച്ച നിലപാടുകളെയാണ് ജനം സ്വീകരിച്ചത്. കേരളത്തിന്റെ ഭൂരിപക്ഷമനസ്സ് മതനിരപേക്ഷവും അഴിമതിവിരുദ്ധവുമാണെന്നും കട്ടുതിന്നാനും പൊതുമുതല്‍ കൊള്ളയടിക്കാനും ആരെയുമനുവദിക്കില്ലെന്നുമാണ് ഈ തിരഞ്ഞെടുപ്പിലൂടെ ജനം തീരുമാനിച്ചത്. 

മാത്രമല്ല, പാതിരിമാരില്‍ നിന്നും സമുദായ പ്രമാണിമാരില്‍ നിന്നും വോട്ട് ചെയ്ത് ജനം കേരളത്തെ മുക്തമാക്കി യിരിക്കുകയാണ് . അക്കൂട്ടരുടെ ഒരു വിലപേശലും ഇനി ഇവിടെ ചെലവാകില്ല. മാത്രമല്ല, ഇക്കൂട്ടര്‍ക്ക് സ്വാധീനമുള്ള കോട്ടയം, ഏറണാകുളം ജില്ലകളെ ഈ ജനകീയ മന്ത്രിസഭയിലെ മന്ത്രിമാരുടെ പങ്കാളിത്തത്തില്‍ നിന്നു തന്നെ മാറ്റിയത് അവര്‍ക്ക് ചെകിടത്തു കിട്ടിയ അടി തന്നെയാണ്. ന്യൂനപക്ഷ വര്‍ഗ്ഗീയതയും ഭൂരിപക്ഷ വര്‍ഗ്ഗീയതയും ഒരുപോലെ ആപല്‍കരമാണെന്നു ചിന്തിക്കുന്ന മതനിരപേക്ഷ മനസ്സുകളുടെ പ്രതീക്ഷ കെടാതെ സൂക്ഷിക്കാന്‍ പിണറായി വിജയന് കഴിയുമെന്ന് നൂറു ശതമാനം നമുക്ക് പ്രതീക്ഷിക്കാം. 

Read more

മലയാളിയുടെ അഞ്ച് വര്‍ഷം

കഴിഞ്ഞ വര്‍ഷം കേരളത്തില്‍ തുടരുന്ന വിവാദങ്ങള്‍ മലയാളിക്ക് പുതിയ നിര്‍വ്വചനം നല്‍കാന്‍ പര്യാപ്തമായി കഴിഞ്ഞു. സോളാര്‍ പാനല്‍ ഘടിപ്പിച്ച് വണ്ടിയില്‍ ബാറു മുറികളിരുന്ന് ബീഫ് തിന്നാന്‍ കൊതിക്കുന്നവരായി മലയാളി മാറിയതെങ്ങനെ....

മലയാളിയുടെ നിര്‍വചനത്തെ സാധൂകരിക്കുന്ന ദിനം പ്രതിയുള്ള ബ്രേക്കിംഗ് ന്യൂസുകള്‍ ടീം സോളാര്‍ തട്ടിയെടുത്ത 10കോടി.... ബാര്‍ ഉടമകള്‍ കൈക്കൂലി കൊടുത്ത 25 കോടി.... ആകെ 35 കോടി. മറ്റു രണ്ടു സര്‍ക്കാര്‍ സ്ഥാപനമായ കണ്‍സ്യൂമര്‍ ഫെഡില്‍ നടന്ന അഴിമതിയും കൊള്ളയും 400 കോടി, കശുവണ്ടി കോര്‍പ്പറേഷനിലെ കൊള്ള 150 കോടി. ഇത് വെറും രണ്ടു പൊതുഖജനാവ് കൊള്ളചെയ്തുണ്ടായ നഷ്ടം. വെറും രണ്ടു സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നഷ്ടം ഇത്രയും ആണെങ്കില്‍ അവസാനം കേരള സര്‍ക്കാര്‍ ചിട്ടി സ്ഥാപനമായ കേരള സ്റ്റേറ്റ് ഫിനാഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്ന് അടിച്ചു മാറ്റിയത് 600 കോടി.

ഇതൊന്നും ബ്രേക്കിംഗ് ആയില്ല. ഈ കഥകളെല്ലാം മലയാളിക്ക് നല്ല കാലം വരുതുന്നതല്ല....നല്ല കാര്യങ്ങള്‍ പറയാം വിഴിഞ്ഞം കേരളത്തിനായി ദൈവം കനിഞ്ഞു നല്‍കിയ സമ്പന്നവും സമ്പൂര്‍ണ്ണവുമായ ഒരു ഭൂപ്രകൃതി വിഴിഞ്ഞത്ത് ഒരു അന്താരാഷ്ട്ര തുറമുഖം വേണമെന്നും അത് കൊച്ചുകേരളത്തിന്റെ സാമ്പത്തിക സാമൂഹിക സാംസ്‌ക്കാരിക വളര്‍ച്ചയുടെ നാഴികകല്ലായി മാറണമെന്ന മലയാളി സ്വപ്നം കണ്ടു. കാരണം എത്ര കപ്പലുകള്‍ക്കു വേണമെങ്കിലും ഒരേ സമയം നങ്കൂരമിട്ടു കിടക്കാനുള്ള വിശാലമായ തുറമുഖ സൗകര്യം ഉള്ള ഈ തുറമുഖം 2013 ഡിസംബറില്‍ ക്വട്ടേഷന്‍ ക്ഷണിക്കുകയുണ്ടായി. പല കമ്പിനകളും കോട്ട് ചെയ്‌തെങ്കിലും ഒടുവില്‍ അദ്വാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മാത്രമാണ് മുന്നോട്ടു വന്നത്. കരാറിന്റെ വിവിധ വശങ്ങളിലൂടെ ഓടിച്ചു നോക്കിയപ്പോള്‍ മനസ്സിലായ കുറെ കാര്യങ്ങള്‍. വിഴിഞ്ഞം കരാര്‍ കാലം 40 വര്‍ഷം. ആദ്യത്തെ 19 വര്‍ഷം കേരളത്തിന് ഒരു വരുമാനവും ഇല്ല. 20)0 വര്‍ഷം കിട്ടുന്നത് ഒരു രൂപ. പിന്നീട് ഓരോ വര്‍ഷവും വരവിന്റെ ഒരു ശതമാനവും. അങ്ങനെ 20 വര്‍ഷം. അതായത് 20% വരെ. അത് 40 ശതമാനം വരെ ലഭിക്കാം എന്ന കണക്ക്. ഏത് കണക്കു പുസ്തകത്തില്‍ നിന്നും എടുത്തത് എന്നറിയില്ല. കേരളത്തിന്റെ സമ്പദ്ഘടനയില്‍ അഭൂതപൂര്‍വ്വമായ പരിണാമങ്ങളാണ് പദ്ധതി സമ്മാനിക്കാന്‍ പോകുന്നത് എന്ന് വിശ്വസിക്കാം. വിശ്വസിക്കുമ്പോള്‍ ആരെ നമ്മള്‍ വിശ്വസിക്കും, അദ്വാനിയെയോ ഉമ്മന്‍ചാണ്ടിയേയോ? തുറമുഖ പണി പൂര്‍ത്തിയാക്കി 20 വര്‍ഷം നമുക്ക് കിട്ടുന്നത് ഒരു രൂപ? തമിഴ്‌നാടിന് പണി പൂര്‍ത്തിയാക്കി ആദ്യവര്‍ഷം തന്നെ നല്‍കുന്നത് വരവിന്റെ 37 ശതമാനം. വിഴിഞ്ഞം പദ്ധതിയുടെ അടങ്കല്‍ തുക 7525 കോടിരൂപ കേരള സര്‍ക്കാരിന്റെ വിഹിതം 5071 കോടി രൂപാ അദ്വാനിഗ്രൂപ്പ് മുടക്കുന്ന തുക 2454 കോടി രൂപയും കരാര്‍ കാലാവധിയായ 40 വര്‍ഷം കൊണ്ട് അദ്വാനിഗ്രൂപ്പിന് കിട്ടുന്ന വരുമാനം 6 ലക്ഷത്തി അറുപതിനായിരം കോടി രൂപാ. കേരളത്തിന് ലഭിക്കുന്നത് വെറും 4970 കോടി രൂപാ മാത്രം. 40 വര്‍ഷം കഴിഞ്ഞ് 20 വര്‍ഷം വീതം രണ്ടു ഘട്ടമായി ശേഷി വര്‍ദ്ധിപ്പിക്കാന്‍ പദ്ധതി2096 വരെ തുടരും. അവിശ്വസനീയമായ ലക്ഷം കോടികളുടെ വരുമാനമാണ് ഈ കാലഘട്ടത്തില്‍ അദ്വാനി ഗ്രൂപ്പിന് ലഭിക്കുക. 2015 ല്‍ ഉമ്മന്‍ചാണ്ടിയുടെ കരാര്‍ ഇങ്ങനെ ഒക്കെയാണ്.

വിഴിഞ്ഞം നമുക്ക് വിടാം.. മലയാളികളുടെ സമൃദ്ധിയില്‍ കരിനിഴല്‍ വീഴ്ത്തുന്ന സൂചനകളാണ് റബ്ബര്‍ ഉല്പാദന മേഖലയില്‍ നിന്ന് ദിനംപ്രതി വരുന്നത്. ഈ പ്രതിസന്ധി തുടരുകയാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ പുലര്‍ത്തുന്ന നിസംഗത കര്‍ഷകരെയും തൊഴിലാളികളെയും ഒന്നുപോലെ ദുരിതത്തിലേക്ക് തള്ളിവിടുന്നു. സ്വാഭാവിക റബ്ബര്‍മേഖലയില്‍ ഉണ്ടായ വില തകര്‍ച്ച ചരിത്രത്തിലെ ഏറ്റവും വലിയ വിലകുറവായി രേഖപ്പെടുത്തി കഴിഞ്ഞു. കേരളത്തിലെ റബ്ബര്‍ കൃഷിക്കാരില്‍ 90% ഇടത്തരം ചെറുകിട കൃഷിക്കാരാണ്. വിലതകര്‍ച്ചയില്‍ നിന്ന് കൃഷിക്കാരെ രക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ കൂട്ട ആത്മഹത്യയും സാമ്പത്തിക മുരടിപ്പ് സംഭവിക്കുമെന്ന് ഉറപ്പാണ്. ഇറക്കുമതി നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാരിനോ ഇറക്കുമതി നിര്‍ത്തണമെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടിക്കോ പറയാന്‍ പറ്റാത്തതാണ് കാരണം. രാജ്യത്തിനാവശ്യമായ സ്വഭാവിക റബ്ബറിന്റെ ഉല്‍പാദനത്തില്‍ നാം സ്വയംപര്യാപ്തത കൈവരിക്കുന്ന ഘട്ടത്തില്‍ അനിയന്ത്രിതമായി ഇറക്കുമതിക്കുള്ളവാതില്‍ തുറന്നു കൊടുക്കുന്നത് റബ്ബര്‍ ഉല്‍പാദന രംഗം പാടെ തകരുന്നതിന്റെ സൂചനകള്‍ കണ്ടു തുടങ്ങിയിട്ടും സര്‍ക്കാരിന്റെ അനങ്ങാപ്പാറ നയം അമ്പരപ്പിക്കുന്നതാണ്. അച്ചുതാനന്ദന്‍ സര്‍ക്കാര്‍ പിരിയുമ്പോള്‍ റബ്ബറിന് 241 രൂപ ആയിരുന്നു. ഇപ്പോള്‍ നവം.20ന് 2015 ല്‍ 94 രൂപ ആയതെങ്ങനെ?? ഒരു കിലോ റബ്ബര്‍ ഉല്‍പാദിപ്പിക്കുന്നതിന്റെ ചിലവ് 140 രൂപയാണ്. ചുരുക്കത്തില്‍ 40 മുതല്‍ 60 രൂപാ വരെ കൃഷിക്കാരന് നഷ്ടമാണുള്ളത് എത്രനാള്‍ തുടരാന്‍ പറ്റും!! വിഴിഞ്ഞം റബ്ബര്‍ ഈ രണ്ടു കാര്യങ്ങള്‍കേരളത്തില്‍ ഉണ്ടാകുന്ന കോട്ടങ്ങളും നേട്ടങ്ങളും നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നു മാത്രം. അഭിമാനത്തോടെ ഈ ലേഖകന്റെ അടുത്ത പ്രവാസി കോണ്‍ഗ്രസ്സ് സുഹൃത്തുക്കള്‍ അഭിമാനം കൊള്ളുന്ന നേട്ടങ്ങളുട് കൂടെ സ്മാര്‍ട്ട് സിറ്റി എവിടെ നടപ്പിലായോ എന്തുപറ്റീ ആ പ്രോജക്ടിന് അന്വേഷിക്കു. അധികാരത്തില്‍ എത്താന്‍ വേണ്ടി പറയുന്ന ഏറ്റവും പ്രധാന വാഗ്ദാനം അതായിരുന്നു. നടന്നില്ലെന്ന് മാത്രമല്ല കാക്കനാട്ടുള്ള സര്‍ക്കാറിന്റെ ഭൂമി നമ്മുക്ക് ഉപയോഗിക്കണമെങ്കില്‍ ഷെയ്ക്കിന്റെ ഒപ്പും കൂടി വേണം!!

വാല്‍ക്കഷ്ണം: ആര്‍. ശങ്കര്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്നു. അദ്ദേഹത്തിന്റെ പ്രതിമസ്ഥാപിക്കുന്നത് വെള്ളാപിള്ളിയും അനാച്ഛാദനം ചെയ്യുന്നത് നരേന്ദ്രമോഡിയും. ആ ചടങ്ങിലേക്ക് മുഖ്യമന്ത്രിയെത്തണ്ടായെന്ന് നടേശന്‍ മുതലാളി തീരുമാനിച്ചാല്‍ ഉമ്മന്‍ചാണ്ടി അതനുസരിക്കും. മോഡി കുനിയാന്‍ പറഞ്ഞാല്‍ ഉമ്മന്‍ചാണ്ടി കമിഴ്ന്ന് കിടക്കും. അത് സാധ്യമാകുന്ന എന്തോ ഒന്ന് മോഡിയുടെ കൈയിലുണ്ട്. അതാണ് വിഴിഞ്ഞം പദ്ധതിയിലെ ഉമ്മന്‍ചാണ്ടി അദാനി കരാര്‍? മറ്റൊന്ന് സി.ഡി. കോയമ്പത്തൂരില്‍ നിന്നു സി.ഡി. കിട്ടുമെന്ന് പറഞ്ഞ് കിട്ടിയില്ല. ആ സി.ഡി.ക്ക് സൃഷ്ടി സ്ഥിതി സംഹാര ശേഷിയുണ്ടത്രെ. സി.ഡി.വെള്ളപ്പുള്ളി യുടെ കൈയില്‍ ഉണ്ടെന്ന് ജനസംസാരം. അല്ലെങ്കില്‍ പിന്നെ നടേശന്‍ മുതലാളിക്ക്എങ്ങനെ ഈ ധൈര്യം കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന ആര്‍. ശങ്കര്‍ എന്ന നേതാവിന്റെ പ്രതിമ സ്ഥാപിക്കുന്നിടത്ത് കേരള മുഖ്യമന്ത്രിയോട് വരണ്ടയെന്ന് പറയാന്‍ വെള്ളാപിള്ളിക്ക് ധൈര്യം ഉണ്ടായതിലേ കഥ സി.ഡി.യില്‍ എത്തി നില്‍ക്കുന്നു തത്കാലം 2015നോട് വിട.... 5 വര്‍ഷം കൊണ്ട് കേരളത്തിന് ഉണ്ടായ നേട്ടം കൊണ്ടാണ് വിട പറയാന്‍ തീരുമാനിച്ചത്. 2016 ന് നമ്മുക്ക് ആത്മവിശ്വാസത്തോടെ നോക്കാം.... 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC