വാസുദേവ് പുളിക്കല്‍

സ്വാമി വിവേകാനന്ദന്‍ - ഭാരതീയ അദ്ധ്യാത്മികതയുടെ പ്രതീകം

വേദസാഹിത്യം പ്രതിഫലിപ്പിക്കുന്ന സംസ്ക്കാരമാണ് ഭാരതത്തിന്റെ തനതായ സംസ്ക്കാരം. അദ്ധ്യാത്മികതയില്‍ ഇഴുകിച്ചേര്‍ന്ന ഭാരതീയ ഋഷന്മാരുടെ അമൂല്യ അനുഭവസമ്പത്താണ് വേദസാഹിത്യം. പിന്നീട് പല യതിവര്യന്മാര്‍ക്കും ഭാരതം ജന്മം കൊടുത്തിട്ടുണ്ടെങ്കിലും അവരില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന വ്യക്തി പ്രഭാവവും ഭാരതീയ അദ്ധ്യാത്മികതയുടെ പ്രതീകവുമായിരുന്നു സ്വാമി വിവേകാനന്ദന്‍.

കാലം പവിത്രം ജനനീ കൃതാര്‍ത്ഥ
വസുന്ധരാ പുണ്യവതീ ച തേന
അപാര സച്ചിത് സുഖസാഗരേയസ്തിന്‍
ലീനം പരേ ബ്രഹ്മണി യസ്യ ചേത:

ജീവിതം സച്ചിദാനന്ദമയമാകുമ്പോള്‍ പാരിടവും പാവനമായിത്തീരും. സ്വാമി വിവേകാനന്ദന്റെ ജന്മം ഭരതീയര്‍ക്കു മാത്രമല്ല ലോകജനതക്കുതന്നെ അഭിമാനകരമാണ്. പാണ്ഡിത്യപാരമ്പര്യമുള്ള ദത്തവംശത്തില്‍ ജനിച്ച നരേന്ദ്രന്‍ കുടുംബത്തിന്റെ പാണ്ഡിത്യ പാരമ്പര്യം നിലനിര്‍ത്തുകയും സ്വാമി വിവേകാനന്ദന്‍ എന്ന പേരില്‍ ലോകപ്രശസ്തനാവുകയും ചെയ്തു. ഭാരതീയ അദ്ധ്യാത്മികതയുടെ പ്രതീകമായ സ്വാമി വിവേകാനന്ദന്‍ സ്‌നേഹ-സാഹോദര്യത്തിന്റെ വിളനിലം കൂടിയായിരുു. രാമായണം, ഭാഗവതം മുതലായവയുടെ പാരായണത്തില്‍ മുഴുകിയിരു അമ്മ പുരാണസംസ്ക്കാരത്തില്‍ നിു സ്വായത്തമാക്കിയ ആശയങ്ങളും ആദര്‍ശങ്ങളും മക്കളിലേക്ക് പകര്‍ു കൊടുത്തു. വിവേകാനന്ദ സ്വാമികളില്‍ നി് ഒഴുകിയ സ്‌നേഹ-സഹോദര്യ സരോവരം അമ്മയുടെ സംഭാവനയായിരുു.

ക്രാന്തദര്‍ശികളായ പുണ്യാത്മക്കളായ ഗുരുക്കന്മാര്‍ കാലാകാലങ്ങളില്‍ ജന്മമെടുക്കുകയും അവരുടെ ലോകക്ഷേമം ലക്ഷ്യമാക്കിയുള്ള ദൗത്യം തുടരാന്‍യോഗ്യനായ ശിഷ്യനെ മനസ്സില്‍ കാണുകയും ചെയ്തിട്ടുണ്ട്. നരേന്ദ്രന്റെ വരവും കാത്തിരുന്ന ഒരു പുണ്യാത്മാവുണ്ടായിരുന്നു. സത്യസാക്ഷാത്ക്കാരം കൈവരിച്ച ശ്രീരാമകൃഷ്ണന്‍. നരേന്ദ്രന്‍ ഗുരുവുമായി ചേര്‍ന്ന് ഗുരുസേവയില്‍ മുഴുകി ഈശ്വരതാദാത്മ്യം പ്രാപിച്ച് ജീവിതം ധന്യമാക്കി. നരേന്ദ്രന്റെ വിശാലമായ ചിന്താമണ്ഡലത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്തതായി ഒന്നും തെയില്ലായിരുന്നു. ബ്രഹ്മപ്രാപ്തിക്കായി സ്വയം സമര്‍പ്പിച്ച നരേന്ദ്രന്‍ ഈശ്വരന്‍ ഉണ്ടെും ഇല്ലെന്നും ഉള്ള വാദത്തില്‍ ഏര്‍പ്പെടുന്നത് സഹസന്യാസിമാര്‍ ആകാംഷയോടെയാണ് വീക്ഷിച്ചിരുന്നത്. ശ്രീരാമകൃഷ്ണന്റെ ശിഷ്യന് എങ്ങനെ നിരീശ്വരവാദത്തെ അനുകൂലിക്കാന്‍ സാധിക്കുമെന്ന് അവര്‍ അത്ഭുതപ്പെട്ടു. ഈശ്വരനെ കണ്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് 'കണ്ടിട്ടുണ്ട്' എന്ന മറുപടി സ്വീകരിച്ച നരേന്ദ്രര്‍ ആ ദൈവവുമായിതാദാത്മ്യംപ്രാപിക്കാനുള്ള യത്‌നത്തില്‍ വ്യാപൃതനായിരുെന്നങ്കിലും നിരീശ്വരവാദികളുടെ യുക്തികളോടും ന്യായീകരണങ്ങളോടും നരേന്ദ്രന് എതിര്‍പ്പില്ലായിരുന്നു. നിരീശ്വരവാദികള്‍ക്കും അവരുേടതായ കാഴ്ചപ്പാടുണ്ടാകുമല്ലോ. ഗുരു ശിഷ്യന്മാരിലേക്ക് വിജ്ഞാനം പകര്‍ന്നു കൊടുക്കുമ്പോള്‍ ആ ജ്ഞാന ശ്രോതസ്സില്‍ ആമഗ്നരാകാന്‍ സാധിക്കുന്നത് യോഗ്യതയുള്ള ശിഷ്യന്മാര്‍ക്ക് മാത്രമാണ്. കഴിഞ്ഞ ജന്മത്തിലെ കര്‍മ്മഫലമാണ് ഈ ജന്മമെന്ന ഹിന്ദുമതതത്വത്തിന്റെ അടിസ്ഥാനത്തില്‍ നരേന്ദ്രന്റെ അദ്ധ്യാത്മിക തലത്തിലുള്ള ഔത്യത്തില്‍ നിന്ന് അത്മജ്ഞാനത്തിന്റെ കിരണങ്ങള്‍ നരേന്ദ്രനില്‍ ജന്മനാ തന്നെ പ്രകാശിച്ചിരുന്നു എന്നു വേണം കരുതാന്‍. നരേന്ദ്രന്‍ അദ്ധ്യാത്മികതയുടെ ഉത്തഗശ്രംഗത്തിലേക്ക് ഉയര്‍ന്നു കൊണ്ടിരുന്നു. 'അതുമിതുമല്ല സദര്‍ത്ഥമല്ലഹം സച്ചിതമൃതമെു തെളിഞ്ഞു വീരനായി ഓങ്കാരത്തില്‍ മൃദുവായ് മൃദുവായ് അമര്‍ു ഓയിത്തീര്‍ സ്വാമി വിവേകാനന്ദന്‍ ദിവ്യതേജസ്സായി. ഓങ്കാരനാദം കാതുകളില്‍ വീണ് ജ്ഞാനക്കണ്ണ് തുറക്കപ്പെട്ട് യതിവര്യനായിത്തീര്‍ന്ന സ്വാമി വിവേകാനന്ദന്റെ ജീവിതം നാദബ്രഹ്മത്തിന്റെ ദിവ്യോത്സവമായി. ദൈവാനുഭൂതിയില്‍ നിന്നും ഉതിര്‍ന്നു വീണതുകൊണ്ടായിരിക്കണം സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ക്ക് വശ്യതയും ശക്തിയും അധികാരികതയും ഉണ്ടായത്.

ശ്രീരാമകൃഷ്ണന്റെ ശിഷ്യന്മാരില്‍ അദ്ധ്യാത്മിക പ്രതിഭകൊണ്ട് അനുഗ്രഹീതനും സഹസന്യാസിമാരെ നയിക്കാനുള്ള യോഗ്യതയും നരേന്ദ്രനുണ്ടായിരുങ്കെിലും, സഹസന്യാസിമാര്‍ നരേന്ദ്രന്റെ നേതൃത്വം ആഗ്രഹിക്കുകയും അംഗീകരുക്കുകയും ചെയ്തിരുന്നെങ്കിലും ഏകാകിയായി സഞ്ചരിക്കാനാണ് നരേന്ദ്രന്‍ ഇഷ്ടപ്പെ"ട്ടത്. ഗുരുവിന്റെ മരണശേഷം നരേന്ദ്രന്‍ ഒറ്റക്കുള്ള യാത്രയാരംഭിച്ചു. ആന്തരാത്മാവ് എങ്ങോട്ട് നയിക്കുന്നോ അങ്ങോട്ട് അദ്ദേഹം പൊയ്‌ക്കോണ്ടിരുന്നു. ഭാരതത്തിലെ രാജധാനികളും സ്വേച്ചാധിപത്യത്തിന്റെ പ്രതീകമായി നിലകൊള്ളുന്ന രാജാക്കന്മാര്‍ പണിതുയര്‍ത്തിയ മനോഹരമായ സൗധങ്ങളും രാജപ്രൗഡിയുടെ നഷ്ടശിഷ്ടങ്ങളും കണ്ട സ്വാമി വിവേകാനന്ദന്‍ ഭൗതികതയുടെ അനിശ്ചിതത്തേയും നശ്വരതയേയും ലൗകികതയില്‍ മുഴുകി ജീവിതം വ്യര്‍ത്ഥമാക്കുന്ന ജനതയേയും കുറിച്ച് ചിന്താ നിമഗ്നനായി. വിഭിന്ന സംസ്ക്കാരങ്ങളുടെ സമഞ്ജസമായ സമ്മേളനത്തില്‍ ഭാരതത്തെക്കുറിച്ച് അദ്ദേഹത്തിന് അഭിമാനം തോന്നി. മതപരമായ കാര്യങ്ങളില്‍ യാഥാസ്ഥികരുടെ ആധിപത്യവും ജനങ്ങളുടെ പരിഷ്ക്കാരത്തോടുള്ള ഭ്രമവും മൂലം ഭാരതത്തിനു സംഭവിച്ചുകൊണ്ടിരുന്ന മൂല്യാധഃപതനത്തില്‍ അദ്ദേഹം ദുഃഖിതനാവുകയും ചെയ്തു. അദ്ധ്യാത്മിക ഉമനത്തിലൂടെ മാത്രമേ നിസ്തുലമായ പൈതൃകം ഉള്‍ക്കൊള്ളാന്‍ സാധിക്കുകയുള്ളു എന്നു മനസ്സിലാക്കിയ സ്വാമികള്‍ ഭാരതത്തെ നേര്‍വഴിയിലൂടെ നയിക്കാന്‍ ശ്രമിച്ചു. കേരളത്തിനു ഭ്രാന്താലയമെന്ന് പേരിട്ടുപോയ സ്വാമികള്‍ ഭാരതത്തിന്റെ മൊത്തം സ്ഥിതി ഒട്ടും തന്നെ മെച്ചമല്ല എു മനസ്സിലാക്കിയിരുന്നു. കേരളീയര്‍ വിദ്യകൊണ്ട് പ്രബുദ്ധരായപ്പോള്‍ സ്ഥിതിഗതികള്‍ക്ക് സാരമായ മാറ്റം സംഭവിച്ചെങ്കിലും ഇന്‍ഡ്യയുടെ പലഭാഗങ്ങളിലും ദയനീയമായ ആ അവസ്ഥ അത്രക്കൊന്നും ജീര്‍ണ്ണതയോടെയല്ലെങ്കിലും ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കേരളം ഭ്രാന്താലയമെന്ന പ്രസ്താവനമാത്രമല്ല, വിവേകാനന്ദപ്പാറയും സ്വാമികളുടെ കേരള സന്ദര്‍ശനം അനുസ്മരിപ്പുക്കുന്നുണ്ട്. ആ പാറയുടെ പേര് വിവേകാനന്ദപ്പാറ എന്ന് സ്ഥിരീകരിക്കാന്‍ മതപരമായ സംഘര്‍ഷങ്ങളും സംഘട്ടനങ്ങളും ഉണ്ടായിട്ടുണ്ട്. ക്രൈസ്തവര്‍ പാറയുടെ മേല്‍ അവകാശം ഉന്നയിച്ചുകൊണ്ട് പലവട്ടം കുരിശു സ്ഥാപിച്ചതും കന്യാമറിയത്തിന്റെ തിരുനാമത്തില്‍ പള്ളി പണിയാന്‍ ശ്രമിച്ചതും ആര്‍. എസ്. എസ്. കാര്‍ ഇടപെട്ട് കുരിശ് പിഴതു കളഞ്ഞതും അവര്‍ തമ്മിലുണ്ടായ ജലപരപ്പിലെ തുഴപ്പയറ്റുകളും ചരിത്രത്തിലുണ്ട്. ഇന്ന് കേരളീയര്‍ക്ക് അഭിമാനിക്കത്തക്കവണ്ണം വിവേകാനന്ദസ്വാമികളുടെ സ്മരണകളുണര്‍ത്തി ചുറ്റുപാടും ഓളങ്ങളില്‍ മിഴിനട്ട് വിവേകാനന്ദപ്പാറ ഒരു സാംസ്ക്കാരിക സെന്ററായി നിലകൊള്ളുന്നു.

ചിക്കാഗോയിലെ ലോകമത സമ്മേളനത്തില്‍ ചെയ്ത പ്രഭാഷണങ്ങളാണ് സ്വാമിവിവേകാനന്ദനെ വിശ്വവിഖ്യാതനക്കിയത്. പൊതു സദസ്സുകളില്‍ പ്രസംഗിച്ച് ശീലമില്ലാത്ത സ്വാമി വിവേകാനന്ദന്‍ ചിക്കാഗോ മത സമ്മേളനത്തില്‍ പ്രഭാഷണത്തിന്റെ ചിറകുകളിലേറി സോല്ലാസം വിഹരിച്ചു. സ്വാമികളുടെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ സദസ്യര്‍ ക്ഷമയോടെ കാത്തിരുന്നു. അമേരിക്കയിലെ സഹോദരി സഹോദരന്മാരെ എന്ന് സ്വാമി വിവേകാനന്ദന്‍ സദസ്സിനെ അഭിസംബോധന ചെയ്തതോടെ സദസ്യര്‍ ആവേശഭരിതരായി ഹര്‍ഷാരവം മുഴക്കി. വിവേചനമില്ലാതെ സര്‍വ്വരേയും സഹോദരി സഹോദരന്മാരായിക്കണ്ടത് അഗാധമായ മനുഷ്യസ്‌നേഹത്തിന്റെ ലക്ഷണമായി സദസ്യര്‍ വിലയിരുത്തി. മനുഷ്യരാശിയുടെ മതവീഷണം ഏകോപിപ്പിച്ച ചിക്കാഗോ മതസമ്മേളനം പാശ്ചാത്യലോകത്ത് ഒരു പുതിയ ചിന്താതരംഗമുയര്‍ത്തി. ഭാരതീയ മതവീക്ഷണവും ജനങ്ങളുടെ അദ്ധ്യാത്മിക ബോധവും അവരുടെ സന്ദേശവും അവതരിപ്പിച്ചതോടെ പാശ്ചാത്യലോകം പൗരസ്ത്യലോകത്തേയും അവിടത്തെ ചിന്താഗതിയേയും കുറിച്ച് അറിയാനിടയായി. ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന ഭാരതീയ ചിന്താഗതി സ്വന്തം ചിന്താഗതിയായി മാറ്റാന്‍ ഉത്തേജനം നല്‍കിയ സ്വാമി വിവേകാനന്ദനെ പാശ്ചാത്യര്‍ അനുമോദിച്ചു. സ്വാമികളുടെ പ്രഭാഷണങ്ങള്‍ ഇന്‍ഡ്യക്ക് ലോകരാഷ്ട്രങ്ങളുടെ ഇടയില്‍ അഭിമാനിക്കത്തക്ക ഒരു സ്ഥാനം നേടിക്കൊടുത്തു. വിദേശത്തെ പത്ര മാദ്ധ്യമങ്ങളില്‍ സ്വാമികളുടെ പ്രസംഗം ചര്‍ച്ചാ വിഷയമായി. ഉപനിഷത്തുക്കളും ഗീതയും അടിസ്ഥാനമാക്കി, ഭാരതീയതത്വചിന്തയുടെ അടിസ്ഥാനശില ബ്രഹ്മമാണെും ഓരോരുത്തരിലും പരിലസിക്കു ദിവ്യചൈതന്യം ബ്രഹ്മാംശമാണെും പൂര്‍ണ്ണത്തില്‍ (ബ്രഹ്മം-സത്യം) നിുത്ഭവിച്ച് പൂര്‍ണ്ണത്തിലേക്കു തെയുള്ള യാത്രക്കിടയിലുള്ള സമയമാണ് ജീവിതമെും ബ്രഹ്മത്തില്‍ ലയിച്ചു മുക്തി നേടുക എന്നതാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യമെന്നും ആ ലക്ഷ്യം സാര്‍ത്ഥകമാകുതുവരെ ജനിമൃതികള്‍ സംഭവിച്ചുകൊണ്ടിരിക്കുമെന്നും പഞ്ചഭൂതനിര്‍മ്മിതമായ ശരീരത്തിനല്ലാതെ നിത്യനായ ആത്മാവിന് നാശമില്ലെന്നും ജീര്‍ണ്ണ വസ്ത്രങ്ങള്‍ മാറ്റി നല്ല വസ്ത്രങ്ങള്‍ ധരിക്കുന്നത് പോലെ ബ്രഹ്മത്തില്‍ ലയിക്കുതുവരെയുള്ള ജീവാത്മാവിന്റെ കൂടുമാറ്റം മാത്രമാണ് ജനിമൃതികളെും സ്വാമികള്‍ നല്‍കിയ അറിവ് പാശ്ചാത്യര്‍ക്ക് ന്തതനമായിരുന്നു.

ഈ പ്രപഞ്ചം ബ്രഹ്മമയമാണ്. "ഈ എന്നില്‍ നിന്ന് വേറിട്ടൊന്നുമില്ല ധനഞ്ജയ, ഇതെല്ലാം നൂലില്‍ മണികള്‍ പോലെന്നില്‍ കോര്‍ത്തുനില്പതാം" പ്രപഞ്ചാവസ്ഥ രണ്ടുവരികളില്‍ മനേഹരമായി അവതരിപ്പിച്ച കവിയെപ്പോലെ, കടല്‍ പോലെ ആഴവും പരപ്പുമുള്ള ഹിന്ദുമതസിദ്ധാന്തം സ്വാമി വിവേകാനന്ദന്‍ ചുരുങ്ങിയ വാക്കുകളിലൂടെ പാശ്ചാത്യരുടെ മുില്‍ സമര്‍ത്ഥമായി അവതരിപ്പിച്ചു. ഹിന്ദുക്കളുടെ മതപരമായ ആശയങ്ങളെകുറിച്ചാണ് സ്വാമികള്‍ സംസാരിക്കാന്‍ ആരംഭിച്ചതെങ്കെിലും പ്രസംഗം അവസാനിപ്പിച്ചപ്പോള്‍ ഹിന്ദുമതം രൂപവല്‍കൃതമായി എന്ന് സിസറ്റര്‍ നിവേദിത അഭിപ്രായപ്പെട്ടത് ശ്രദ്ധേയമാണ്. ഹിന്ദുമതതത്വങ്ങള്‍ ശാസ്ത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. സൂക്ഷ്മമായ പഠനത്തിലൂടെ മാത്രമേ ഹിന്ദുമതത്തിലെ ശാസ്ത്രീയത മനസ്സിലാക്കാന്‍ സാധിക്കുകയുള്ളു. ഹിന്ദുമതത്തിന്റെ ശാസ്ത്ര വീക്ഷണം കൂടി സ്വാമി വിവേകാനന്ദന്‍ പാശ്ചാത്യര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തപ്പോള്‍ ഹിന്ദുമതത്തിന്റെ മാറ്റുരച്ചു നോക്കേണ്ടതിന്റെ ആവശ്യമില്ലെന്ന് അവര്‍ക്ക് ബോദ്ധ്യമായി മതസമ്മേളനത്തിലെ ശാസ്ത്ര വിഭാഗത്തിന്റെ അദ്ധ്യക്ഷനായിരുന്ന മെവിന്‍ മേരി സ്റ്റെല്‍ സ്വാമികളുടെ പ്രഭാഷണങ്ങളെ വിലയിരുത്തിക്കൊണ്ട് രേഖപ്പെടുത്തി, "കൃസ്തുമതത്തേക്കാള്‍ ആദരണീയമതങ്ങള്‍ വേറെ ഉണ്ടെന്നും അവ താത്വിക ഗഹനതയിലും ആദ്ധ്യാത്മതീവൃതയിലും സ്വതന്ത്ര ചിന്താപടുതയിലും മാനവസംഭാവനയുടെ വിശാലതയിലും ആത്മാര്‍ത്ഥതയിലും ക്രിസിതുമതത്തെ അതിശയിക്കുന്നുവെന്നും അതേസമയം സദാചാരസൗന്ദര്യത്തിലും കുശലതയിലും മുടിയിട ക്രിസ്തുമത്തിനു പിിലല്ലെും ഉള്ള പാഠം ക്രൈസ്തവ ലോകത്തെ പ്രതേകിച്ചും ഐക്യനാടുകളിലെ ജനതയെ ഗ്രഹിപ്പിച്ചു എന്നതാണ് അതിന്റെ സുപ്രധാന സംഭാവനകളിലൊന്നു. മതപ്പോരുകള്‍ക്ക് കാരണം മതസാരങ്ങളിലെ ഏകാത്മകത മനസ്സിലാക്കാത്തതാണെന്നും പരസ്പര മതവിമര്‍ശനങ്ങള്‍ ഒഴിവാക്കുന്നതിന് എല്ലാ മതങ്ങളുടേയും അന്തസ്സത്ത മനസ്സിലാക്കണമെന്നും ഉള്ള സന്ദേശം സ്വാമികളുടെ പ്രഭാഷണങ്ങളില്‍ ഉള്ളടങ്ങിയിരിക്കുന്നുവെന്ന് മേരി സ്റ്റെല്ലിന്റെ പ്രസ്താവനയില്‍ നിന്ന് വായിച്ചെടുക്കാം.

മതങ്ങള്‍ക്ക് വ്യത്യസ്ഥമായ ദൈവ സങ്കല്പങ്ങളുണ്ട്. ഹിന്ദുക്കളുടെ ബ്രഹ്മവും മുസ്ലിംഗളുടെ അള്ളാഹുവും ബൗദ്ധന്മാരുടെ ബുദ്ധനും യഹൂദന്മാരുടെ യഹോവയും ക്രിസ്ത്യാനികളുടെ സ്വര്‍ഗ്ഗസ്ഥനായ പിതാവും മറ്റും ഒരേ സര്‍വ്വേശ്വരന്‍ തന്നെയെന്ന് സ്വാമി വിവേകാനന്ദന്‍ സമര്‍ത്ഥിച്ചു. ക്രൈസ്തവര്‍ ഹിന്ദുവോ, ബൗദ്ധനോ മുസല്‍മാനോ ആകേണ്ടതില്ല. ഹൈന്ദവന്‍ ക്രൈസ്തവനോ ബൗദ്ധനനോ മുസല്‍മാനോ ആകേണ്ടതില്ല സ്വന്തം മതത്തിലും സംസ്ക്കാരത്തിലും ഉറച്ചുനിന്നുകൊണ്ട് ജീവിക്കുന്നതിലാണ് വ്യക്തിത്വത്തിന്റെ മൗലികത ഉജ്ജലിക്കുന്നത്. ഉദാഹരണത്തിന് മാമോദിസയേക്കാള്‍ പ്രാധാന്യം ഉപനയനത്തിനില്ലെന്ന് സാരം. ഇത് മനസ്സിലാക്കാതെ നമ്മള്‍ നമ്പൂതിരിയുടെ തിരിതെളിച്ചുകൊണ്ട് മുന്നേറണം, ഹോളി കമ്മ്യൂണിയന്‍ പോലെ നമുക്കും ഉപനയനകര്‍മ്മം നടത്തിയാലെന്താണ് എന്ന് ചിന്തിക്കുവന്നര്‍ സ്‌നാപകയോഹാനെ മറക്കുന്നു, യേശുക്രിസ്തുവിനെ മറക്കുന്നു, സ്വര്‍ഗ്ഗസ്ഥനായ പിതാവിനെ മറക്കുന്നു. ഭാരതത്തിലെ ജനങ്ങള്‍ക്ക് വേണ്ടത് മതമല്ല, അവിടെ മതസമ്പത്ത് വേണ്ടുവേളമുണ്ട്. ഭാരതത്തിലെ ജനങ്ങള്‍ക്ക് വേണ്ടത് വിശക്കു ന്ന വയറിന് ആഹാരവും വരളുന്ന തൊണ്ടക്ക് പാനീയങ്ങളുമാണ്, പലര്‍ക്കും മിദ്ധ്യാഭിമാനം മൂലം സ്വന്തം പാശ്ചാത്തലം വെളിപ്പെടുത്താന്‍ സങ്കോചമുണ്ടെന്നു മാത്രമല്ല ഇല്ലാത്തത് ഉണ്ടെന്ന്് കാണിക്കാനുള്ള വ്യഗ്രതയുമുണ്ട്. എന്നാല്‍ എന്റെ രാജ്യത്തെ ദരിദ്രരരായ ജനങ്ങള്‍ക്കു വേണ്ടി സഹായം അഭ്യര്‍ത്ഥിക്കാന്‍ കൂടിയാണ് ഞാന്‍ വന്നത് എന്നു പറയാന്‍ സ്വാമികള്‍ക്ക് യാതൊരു അപകര്‍ഷതാ ബോധവുമുണ്ടായിരുന്നില്ല. സ്വാമി വിവേകാനന്ദനില്‍ ഒരു മത പ്രവാചകന്‍ മാത്രമല്ല ഒരു രാജ്യസ്‌നേഹിയേയും കൂടി പാശ്ചാത്യര്‍ കണ്ടു. മത പരിവര്‍ത്തനത്തിനായി നിങ്ങള്‍ ഇന്‍ഡ്യയിലേക്ക് വരേണ്ടതില്ല എന്ന സ്വാമികളുടെ വാക്കുകളിലെ ധ്വനി പാശ്ചാത്യരുടെ കാതുകളില്‍ പ്രതിധ്വനിച്ചു. എങ്കിലും ക്രിസ്ത്യന്‍ മിഷ്യനറിമാരുടെ ഒരു പ്രവാഹം തന്നെ ഇന്‍ഡ്യയിലേക്കൊഴുകി. വന്‍ തോതില്‍ മത പരിവര്‍ത്തനം നടക്കുകയും ചെയ്തു. മത പരിവര്‍ത്തനം പ്രധാനലക്ഷ്യമായിരുന്നെങ്കിലും മിഷ്യനറിമാര്‍ സ്ഥാപിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് പഠിക്കാനുള്ള സൗകര്യമുണ്ടാക്കിയതും മിഷ്യനറിമാരുടെ ജീവകാരുണ്യപ്രപര്‍ത്തനങ്ങളും സ്തുത്യര്‍ഹമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മറ്റുള്ളവര്‍ മദര്‍ തെരെസയുടെ പിന്നിലേ നില്‍ക്കുന്നുള്ളു

ഇന്‍ഡ്യ ലോകത്തിനു മാതൃകയായി നിലനില്ക്കണമെന്ന ചിന്താഗതിയാണ് സ്വാമി വിവേകാനന്ദനുണ്ടായിരുന്നത്. ആങ്ങനെയുള്ള ഒരു രാഷ്ട്രനിര്‍മ്മതിക്കുള്ള ആശയങ്ങളും പദ്ധതികളും സ്വാമികള്‍ക്കുണ്ടായിരുന്നു. മഹാത്മഗാന്ധിയും ചിന്തിച്ചിരുന്നത് ആ ദിശയില്‍ തയൊണ്. ഭാരതത്തിന്റെ സിരകളിലൂടെ ഗാന്ധിജിയുടെ ശ്രേഷ്ടമായ ചിന്തകളുടെ പ്രവാഹമുണ്ട്. ആ പ്രവാഹത്തില്‍ അദ്ധ്യാത്മികതയുടെ അനുപാതം വര്‍ദ്ധിപ്പിച്ച് പൂരിതമാക്കണം. എന്നാല്‍ ഈ മഹാത്മാക്കള്‍ തിരസ്ക്കരിപ്പിക്കപ്പെട്ട കാഴ്ചയാണ് നാം കാണുന്നത്. രാഷ്ട്രപിതാവ് എന്ന പരിഗണനപോലും ഗാന്ധിജിക്ക് നല്‍കപ്പെട്ടില്ല. ഗോഡ്‌സെ വെടിയുണ്ടയിലുടെ ഗാന്ധിജിയെ ഇല്ലാതാക്കിയപ്പോള്‍ മോദി അധികാരത്തിലൂടെ ഗാന്ധിജിയുടെ ചിത്രം ജനഹൃദയങ്ങളില്‍ നിന്ന് മായ്ചു കളയാന്‍ ശ്രമിക്കുകയാണ്. അര്‍ദ്ധനഗ്നനായ, നൂല്‍ നൂല്‍ക്കുന്ന ഗാന്ധിജിയുടെ ചിത്രത്തിന്റെ സ്ഥാനത്ത് ആര്‍ഭാട വസ്ത്രങ്ങളണിഞ്ഞ് രാജാവിനെപ്പോലെ കിരീടത്തിന് പകരം സ്വര്‍ണ്ണ വര്‍ണ്ണ തലപ്പാവു ചുറ്റി മോദി പ്രത്യക്ഷപ്പെടുമ്പോള്‍ അദ്ദേഹം ജനങ്ങള്‍ അവഹേളിക്കുന്ന രാഷ്ട്രീയക്കോമാളിയാവുകയാണ്. അല്പത്വത്തിന്റെ പ്രതീകമാവുകയാണ്. രാഷ്ട്രപിതാവിന്റെ സ്ഥാനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം നാണം കൊടുകയാണ്, നാണം കെടുന്നു എന്നു പറയുന്നത് ശരിയായിരിക്കില്ല. കാരണം, നാണം, അഭിമാനം തുടങ്ങിയ വാക്കുകള്‍ പല രാഷ്ട്രീയക്കാരുടേയും നിഘണ്ഡുവിലില്ലല്ലോ. കള്ളപ്പണം തടഞ്ഞ് രാഷ്ട്രത്തിന് നല്ലൊരു സമ്പദ്ഘടന കാഴ്ചവയ്ക്കാന്‍ ശ്രമിക്കുന്ന മോദിയെ അനുമോദിച്ചിരുവന്നര്‍ മോദിയില്‍ ഗാന്ധിജിയെ തള്ളിമാറ്റാന്‍ ശ്രമിക്കുന്ന സ്വേഃഛാധിപതിയെ കണ്ട് അമര്‍ഷത്തോടെ, പരിഹാസത്തോടെ പുഞ്ചരിക്കുന്നുണ്ടാകും.

സ്വാമി വിവേകാനന്ദന്‍ വിഭാവനം ചെയ്തത് ഹൈന്ദവ ഫ്യൂഡിലിസം നടമാടുന്ന രാജ്യമല്ല, എല്ലാവരും സമാനതയോടെ വീക്ഷിക്കപ്പെടുന്ന, സാഹോദര്യസ്‌നേഹം നിറഞ്ഞുനില്‍ക്കുന്ന സമത്വ സുന്ദരമായ ഒരു രാജ്യമാണ്. ഇന്‍ഡ്യയുടെ ഭാവി ശോഭനമാകണമെങ്കില്‍ സങ്കുചിതത്വത്തിലും, സ്വേഃഛാധിപത്യത്തിലും അധിഷ്ഠിതമല്ലാത്ത ഒരു ഭരണസമ്പ്രദായം സംജാതമാവുകയും ഭാരതീയ അദ്ധ്യാത്മികയുടേയും സംസ്ക്കാരത്തിന്റെയും തിളക്കം വര്‍ദ്ധിപ്പിക്കുകയും വേണം. മത ഫാസിസ്റ്റുകള്‍ ശക്തി പ്രാപിച്ചുവരികയും പാശ്ചാത്യ സംസ്ക്കാരത്തിന്റെ വര്‍ണ്ണപ്പകിട്ടില്‍ ഇന്‍ഡ്യന്‍ ജനത കണ്ണഞ്ചി മയങ്ങി വീണുകൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വാമി വിവേകാനന്ദന്‍ മനസ്സില്‍ കണ്ട ഇന്‍ഡ്യ ഒരുസ്വപ്നമായി അവശേഷിക്കാതിരിക്കാന്‍ ഭാരതീയ ജനത കുടുതല്‍ ഉല്‍ബുദ്ധരാകേണ്ടിയിരിക്കുന്നു. ഭാരതീയ അദ്ധ്യാത്മികതയുടെ നിറവില്‍ ഏതൊരു വ്യക്തിക്കും ആമ്മാവിന്റെ ഏകാത്മകത തിരിച്ചറിഞ്ഞും സഹജാതരെ സ്‌നേഹിച്ചും സമാനതയുടെ പാതയിലൂടെ യഥേഷ്ടം സഞ്ചരിക്കാന്‍ സാധിക്കും.

Read more

സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍

നവംബര്‍ 9, 2016 മുതല്‍ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് ഇന്‍ഡ്യക്ക് കള്ളപ്പണക്കാരില്‍ നിന്ന് നരേന്ദ്ര മോദി പ്രഖ്യാപിച്ച സ്വാതന്ത്ര്യം 1947 ആഗസ്റ്റ് പതിനഞ്ചിന് ഇന്‍ഡ്യക്ക് ലഭിച്ച സ്വാതന്ത്ര്യം പോലെ അപൂര്‍ണ്ണമാകുമോ? അത് മനസ്സിലാക്കുവാന്‍ ജനങ്ങള്‍ എത്രനാള്‍ കാത്തിരിക്കേണ്ടി വരും? സ്വാതന്ത്ര്യം കാംക്ഷിക്കാത്തവരായി ആരുമില്ല. ഇന്‍ഡ്യ വിദേശാധിപത്യത്തില്‍ നിന്നും മോചിതയായപ്പോള്‍ ജനലക്ഷങ്ങള്‍ സന്തോഷംകൊണ്ട് ആര്‍ത്തുവിളിച്ചു. എന്നാല്‍ മഹാകവി കുമാരനാശാന്‍ തുടര്‍ന്നും കേട്ടത് ഭാരതാംബികയുടെ ദയനീയമായ കരച്ചിലാണ്. "എന്തിനു ഭാരതധരേ കേഴുന്നു, പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണതയേ'. എന്ന് ക്രാന്തദര്‍ശിയായ കവി പാടി. സ്വാതന്ത്ര്യലബ്ധിയില്‍ ജനങ്ങള്‍ ആര്‍ത്തുല്ലസിച്ചെങ്കിലും ഒരു വിഭാഗം ജനങ്ങള്‍ ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥിതിയുടെ ക്രൂരതയില്‍ അമര്‍ന്ന് അടിമത്വത്തില്‍ നിന്നും കരകയറിയില്ല എന്ന സത്യം അവശേഷിച്ചു. വിദേശ ഭരണത്തിന്‍ കീഴില്‍ യഥാര്‍ത്ഥത്തില്‍ അടിമത്വം അനുഭവിച്ചിരുന്നത് സാധാരണ ജനങ്ങളല്ല. നാട്ടുുരാജക്കന്മാരും അവരുടെ അനുബന്ധികളുമാണ്. വേലുതമ്പി ദളവയും ചിറ്റൂര്‍ റാണി പത്മിനിയും വീരപാണ്ഡ്യ കട്ടുബെമ്മനും മറ്റും ബ്രിട്ടീഷ്കാരോട് എതിര്‍ത്തതും പോരാടിയതും അവരുടെ സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുതിന്റെ വേദനയിലായിരുന്നു. അധികാര്യസൗഭാഗ്യം കയ്യില്‍ നിന്നും തെറിച്ചുപോയതിന്റെ അസഹനീയതയുടെ തീക്ഷ്ണതയില്‍ രക്തം തിളച്ചപ്പോള്‍ അവര്‍ ഉറയില്‍ നിന്ന് വാളൂരി. സ്വാതന്ത്ര്യം ലഭിച്ചിട്ടുും സ്വതന്ത്രരാകാതിരിക്കുന്ന ഹിന്ദുമതത്തിലെ ജാതി ശ്രേണിയിലെ താഴെക്കിട, അവകാശം നിഷേധിക്കപ്പെട്ടുവരെപ്പറ്റിയാണ് ആശാന്‍ വ്യസനിച്ചത്. മതവല്‍ക്കരിക്കപ്പെട്ട ജാതി വ്യവസ്ഥിതിയുടെ പിടിയില്‍ അമര്‍ന്ന് കിടക്കുകയല്ലാതെ കീഴ് ജാതിക്കാര്‍ക്ക് മോചനമില്ല എന്ന് മനസ്സിലാക്കിയത്‌കൊണ്ടാണ് ഭാരതാംബികേ പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണെന്ന് ആശാന്‍ പാടിയത്. ജാതി പീഡനത്തിന്റെ കടുത്ത വേദന അനുഭവിച്ചിട്ടുുള്ള ആശാന്റെ വൈകാരിക സമ്മര്‍ദ്ദത്തില്‍ ജാതി രാക്ഷസിയെപ്പറ്റി എഴുതിയിട്ടുുള്ള വരികള്‍ ചണ്ഡാലഭിക്ഷുകിയിലും തെളിഞ്ഞു കിടക്കുന്നു. അത്രക്കൊന്നും തീവൃമല്ലെങ്കിലും ജാതിവ്യവസ്ഥിതി ഒരിക്കലും മായാത്ത പുഴുക്കുത്തായി ഇും ഹിന്ദുമതത്തില്‍ നിലനില്ക്കുന്നുണ്ട്.

ആര്‍ഷസംസ്ക്കാരത്തിന്റെ മഹിമ വിളിച്ചോതുന്ന വേദ സാഹിത്യത്തില്‍ ജാതിവിവേചനത്തേയോ അയിത്താചാരത്തെയോ കുറിച്ച് സൂചനയില്ല. ജാതിവ്യവസ്ഥിതി എന്ന ജീര്‍ണ്ണത ആര്‍ഷ സംസ്ക്കാരത്തില്‍ പിന്നീട് ചേര്‍ത്തു വച്ച് ദിവ്യത്വം കല്പിച്ച് പാവനമാക്കി നിലനിര്‍ത്തിയതോടെ വേദസാഹിത്യം വെളിപ്പെടുത്തിയ ആര്‍ഷ സംസ്ക്കാരത്തിന്റെ ശവക്കുഴി തോണ്ടപ്പെട്ടു. തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള വിഭജനം എല്ലായിടത്തുമുണ്ടെങ്കിലും ഭാരതത്തിലെ വിഭജനം ജാതിവ്യവസ്ഥിതിയുടെ പേരില്‍ മതവല്‍ക്കരിക്കപ്പെട്ടുപ്പോള്‍ ഒരിക്കലും തൂത്തെറിയാന്‍ സാധിക്കാത്തവിധം ശക്തിയാര്‍ജ്ജിച്ചു. ഹിന്ദുമതത്തിന്റെ നിലനില്പിന് ജാതി വ്യവസ്ഥിതി അനിവാര്യമാണെ് ജാതിപീഡനം അനുഭവിച്ചുകൊണ്ടിരുവരെപ്പോലും വിശ്വസിപ്പിക്കുവാന്‍ ജാതിവ്യവസ്ഥിതിക്ക് ബീജാവാപം നല്‍കിയവര്‍ക്ക് സാധിച്ചു. ജാതി സമൂഹത്തുന്റെ ഉദ്ഭവ-പരിണാമം തുടങ്ങുന്നത് എ. ഡി. നാലാം നൂറ്റാണ്ടിലെ ആര്യവല്‍ക്കരണത്തോടെയാണ്. ഗുണകര്‍മ്മങ്ങളാണ്, അല്ലാതെ ജന്മമല്ല ജാതിക്കടിസ്ഥാനമെന്ന് ഭഗവദ്ഗീതയില്‍ പറയുന്നുണ്ടെങ്കിലും ബ്രാഹ്മണ ജാതിയില്‍ ജനിച്ചവന്‍ ബ്രാഹ്മണന്‍ അല്ലെങ്കില്‍ ചണ്ഡാളന് ജനിച്ചവന്‍ ചണ്ഡാളന്‍ എന്ന് വേര്‍തിരിവുണ്ടായതല്ലാതെ അരാണ് ഗുണകര്‍മ്മം കൊണ്ട് ഉന്നത ജാതിക്കാരായി ഉയര്‍ന്നിട്ടുള്ളത്. ചാതുര്‍വര്‍ണ്ണ്യം മയാ സുഷ്ടം എന്ന ഗീതാഭാഗം മാത്രം ഉദ്ധരിച്ചുകൊണ്ട് സ്ഥാപിയ്ക്കപ്പെട്ടു ബ്രാഹ്മണമതമാണ് ഹിന്ദുമതം. ഹിന്ദുമതം ഒരു മതമല്ല ജീവിതക്രമമാണെ് ആരോ പറഞ്ഞത് ഹിന്ദു മതത്തെ മഹത്വവല്‍ക്കരിക്കാന്‍ വേണ്ടി ആവര്‍ത്തിക്കപ്പെടുന്നു എല്ലാതെ അതില്‍ കഴമ്പില്ല. ജാതി വ്യവസ്ഥിതി ഉറപ്പിച്ചുനിര്‍ത്താനുള്ള വ്യഗ്രതയില്‍ മാതൃകാപരമായ ഒരു ജീവിതക്രമം കാഴ്ചവയ്ക്കാന്‍ ഹിന്ദുമതത്തിന് കഴിഞ്ഞിട്ടില്ല എതാണ് സത്യം. ജനങ്ങളെ വേര്‍ തിരിച്ച് പീഡിപ്പിച്ച ബ്രാഹ്മണസമൂഹത്തിന്റെ സംസ്ക്കാരാധഃപതനത്തിന്റെ ചിഹ്നമാണ് ഭീകരമായ ജാതിവ്യവസ്ഥിതി. ആ വക്രബുദ്ധികള്‍ അവരുടെ മേധാവിത്വം ഉറപ്പിക്കുന്നതിന് വേണ്ടി പ്രത്യേകം സാമൂഹ്യനിയമങ്ങളുണ്ടാക്കി. ആ നിയമത്തിന്റെ മറവില്‍ ആധിപത്യം സ്ഥാപിച്ച് ധര്‍മ്മത്തേയും മാനവികതയേയും ഭസ്മീകരിച്ചുകൊണ്ടുള്ള അവരുടെ സമൂഹത്തിലെ അഴിഞ്ഞാട്ടുത്തില്‍ വ്യക്തിത്വം നശിച്ച് അധഃപതിച്ച് ശപ്പന്മാരായത് അവര്‍ തന്നെയാണ്. ജാതിവ്യവസ്ഥിതിയുടെ ദുര്‍ഗന്ധം വമിക്കു തറപ്പറ്റിപ്പോയ ബ്രഹ്മണ സംസ്ക്കാരമാണ് ആ മഹത്തായ ആര്‍ഷ സംസ്ക്കാരമെന്ന് ഉല്‍ഘോഷിച്ചുകൊണ്ട് ലോകത്തിന് മുില്‍ കാഴ്ചവച്ചുകൊണ്ടിരിക്കുന്നത്. സനാതനധര്‍മ്മമെന്ന് മറ്റൊരു വേര്‍ഷന്‍. ഒരുവശത്ത് മനുഷ്യത്വരഹിതമായ ഒരിക്കലും അസ്തമിക്കാത്ത ജാതിവ്യവസ്ഥിതി. മറുവശത്ത് സനാതനധര്‍മ്മമെന്ന് ഉല്‍ഘോഷം. ജാതിവ്യവസ്ഥിതിയാണോ സനാതനമായധര്‍മ്മം? ഹൈന്ദവ സംസ്കൃതിയില്‍ എന്താണ് സനാതനമായിട്ടുുള്ളതെ് ജനം മനസ്സിലാക്കുന്നുണ്ട്. ഹിന്ദു സംസ്കൃതി സനാതനമാക്കണമെങ്കില്‍ ആചാര്യന്മാര്‍ അനുഭവത്തില്‍ നിന്നും ഉപദേശിച്ചുതു ആത്മാവിന്റെ ഏകാന്തത തിരിച്ചറിഞ്ഞ് അത് ജീവിതത്തില്‍ സാധൂകരിക്കണം. മഹത്തുക്കള്‍ പോലും ജാതി വ്യവസ്ഥിതി അംഗീകരിച്ചിട്ടുുണ്ട്. മഹാത്മഗാന്ധി കേരളം സന്ദര്‍ശിച്ചപ്പോള്‍ നാരായണഗുരുവുമായി സമ്പര്‍ക്കം പുലര്‍ത്തുകയും സംസാരമദ്ധ്യേ ജാതിവ്യവസ്ഥിതിയുടെ അര്‍ത്ഥശൂന്യതയും മനുഷ്യര്‍തമ്മിലുള്ള അന്തരമില്ലായ്മയും ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് വെളിപ്പെടുത്തുകയും ചെയ്തിട്ടുുണ്ട്. നാരായണഗുരുവുമായുള്ള കൂടിക്കാഴ്ചക്കുശേഷം അത്മാവിന്റെ ഏകാത്മകതയെ പറ്റി ഗാന്ധിജിക്ക് ഒരു ഉണര്‍വ്വുണ്ടായെങ്കിലും അദ്ദേഹം കാരുണീകനായി അധഃകരിക്കപ്പെട്ടുവരെ ഹരിജനങ്ങള്‍ എന്ന് നാമകരണം ചെയ്ത് അവരുടെ സേവനത്തിനായി ഒരു പാത തെരഞ്ഞെടുത്തതല്ലാതെ ജാതിവ്യവസ്ഥിതിക്കെതിരെ ഒരു നേരിയ ശബ്ദം പോലുമുയര്‍ത്തിയില്ല. ലോകനന്മക്ക് വേണ്ടി അഹര്‍നിശം പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഗാന്ധിജി ജാതി വ്യവസ്ഥിതിയുടെ പേരില്‍ ഹരിജനങ്ങള്‍ അനുഭവിച്ചിരുന്ന കഷ്ടപ്പാടുകള്‍ക്ക് പരിഹാരം അരാഞ്ഞ അബേദ്ക്കറുമായി ഒരു ശീതസമരം നടത്തുകയും ഉപവാസത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. മനുഷ്യത്വരഹിതമായ ജാതിവ്യവസ്തിതിയില്‍ നിന്നുള്ള മോചനത്തിനായി ബുദ്ധമതം മുന്നില്‍ക്കണ്ടുകൊണ്ട് അബേദ്ക്കര്‍ ഗാന്ധിജിയുമായുള്ള സമരത്തില്‍നിന്നും പിന്മാറിയതുകൊണ്ട് മഹാത്മാവിന്റെ ജീവന്‍ നിലനിന്നു. ഇന്‍ഡ്യാചരിത്രം പരിശോധിച്ചാല്‍ ജാതിവ്യവസ്ഥിതിക്ക നേരെ അബേദ്ക്കര്‍ വെല്ലുവിളി ഉയര്‍ത്തിയെങ്കിലും ജാതിവ്യവസ്ഥിതിയുടെ അടിത്തറ ഇളക്കാന്‍ കഴിഞ്ഞില്ല. ഹിന്ദുമതത്തിന്റെ അവിഭാജ്യഘടകമായി ജാതി വ്യവസ്ഥിതി അരക്കിട്ടുറപ്പിപ്പിച്ചിരുന്നു. സ്വാതന്ത്ര്യ ലബ്ധിക്കുശേഷവും വിവേചനത്തിന്റേയും അടിച്ചമര്‍ത്തലുകളുടേയും പൈതൃകം പിന്‍തുടര്‍ന്നു പോകാന്‍ നിര്‍ബ്ബന്ധിതരായ ജനവിഭാഗം നീതിയും സമത്വവുമെല്ലാം ഉത വര്‍ഗ്ഗത്തിന്റെ കയ്യില്‍ ബലികഴിപ്പിക്കപ്പെട്ടുരിക്കുന്നു എന്ന് മനസ്സിലാക്കാന്‍ കാല താമസമെടുത്തു. പാരതന്ത്ര്യം വിധി കല്പിതമാണെ് അവര്‍ പുതിയ ഈണത്തില്‍ പാടുുണ്ടാകും.

അതുപോലെ കള്ളപ്പണക്കാരുടെ സ്വാധീനം നിലനില്‍ക്കുമെതിന്റെ ലക്ഷണങ്ങള്‍ ഇപ്പോള്‍ തന്നെ കണ്ടുതുടങ്ങിയല്ലോ. രണ്ടായിരത്തിന്റെ നോട്ടുകള്‍ വളരെ കുറഞ്ഞ തോതില്‍ വിതരണം ചെയ്ത് ഒരാഴ്ച തികയുന്നതിനുമുമ്പ് ആറു ലക്ഷത്തിന്റെ രണ്ടായിരത്തിന്റെ നോട്ടുകളും കഴിഞ്ഞ ദിവസം ഒര കോടിയുടെ രണ്ടായിരത്തിന്റെ നോട്ടുുകളും പോലീസ് പിടിച്ചെടുത്തതില്‍ നിന്ന്് ജനം എന്താണ് മനസ്സിലാക്കേണ്ടത്. കൈക്കൂലിയുടേയും മറ്റും രൂപത്തില്‍ അനധികൃതമായി പണം സമാഹരിച്ച് ബാങ്കില്‍ നിക്ഷേപിക്കാന്‍ നിവൃത്തിയില്ലാതെ സൂക്ഷിക്കുമ്പോള്‍ കള്ളപ്പണത്തിന്റെ സാന്നിദ്ധ്യം പഴയതുപോലെ സജ്ജീവമാവുകയില്ല എന്നു പറയുവാന്‍ നിവൃത്തിയില്ല.വികസിത രാജ്യങ്ങളിലെപ്പോലെ കറന്‍സിരഹിത സാഹചര്യം എന്ന സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടണമെങ്കില്‍ ജനം സാംസ്ക്കാരികമായി ഉയരണം. അഴിമതിവിളയാടു നാട്ടില്‍ നോട്ടുണ്ണെല്‍ മെഷിന്‍ വീട്ടില്‍ വച്ച് കൈക്കുലി കണക്ക് പറഞ്ഞ് എണ്ണി വാങ്ങിക്കുകയും ജനങ്ങളെ വിഢികളാക്കിക്കൊണ്ട് നിയമസഭയില്‍ താണ്ഡവം നടത്തുകയും ചെയ്യുന്ന അഴിമതി വീരന്മാരുടെ ലിസ്റ്റ് നമ്മുടെ മുമ്പിലുണ്ടല്ലോ. ജനങ്ങള്‍ വിഢികളല്ലെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പോടെ തെളിയിക്കപ്പെട്ടു. ക്രിമിനല്‍ സ്വഭാവമുള്ളവര്‍ ക്രൈം ചെയ്യാനുള്ള അനന്ത സാധ്യതകള്‍ ആരാഞ്ഞുകൊണ്ടിരിക്കും. ഇങ്ങനെയുള്ളവരെ ജയിലിലാക്കുക എന്നതേ പരിഹാരമായുള്ളു. കഴിഞ്ഞ സാമ്പത്തിക മാന്ദ്യം മറ്റു രാജ്യങ്ങളെ ബാധിച്ചതു പോലെ ഇന്‍ഡ്യയെ ബാധിക്കാതിരുന്നത് കള്ളപ്പണത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നത് കൊണ്ടാണെന്ന് അഭിപ്രായപ്പെടുന്ന സാമ്പത്തീക വിദഗദ്ധന്മാരുണ്ട്. ഒരു സമാന്തര സമ്പദ്ഘടന സൃഷ്ടിക്കാന്‍ കള്ളപ്പണത്തിനു സാധിച്ചതുകൊണ്ടുണ്ടായ നേട്ടുമായിരുന്നു അതൊണ് അവരുടെ പക്ഷം. ഈ സമാന്തര സമ്പദ്ഘടന ഇന്‍ഡ്യയില്‍ നാശം വിതച്ചു കൊണ്ടിരുക്കുകയായിരുന്നു എന്ന് കള്ളപ്പണക്കാരെ പ്രോത്സാഹിപ്പിക്കുന്ന സാമ്പത്തീക വിദഗ്ദ്ധന്മാര്‍ മനസ്സിലാക്കേണ്ടതാണ്.

ഹാര്‍വാഡ് യൂണിവേഴ്‌സിറ്റിയിലെ സാമ്പത്തീകശാസ്ത്ര പ്രൊഫസര്‍ ഉള്‍പ്പെടെ പല സാമ്പത്തീക വിദഗ്ദ്ധന്മാരും മോദിയുടെ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ടുള്ള തീരുമാനത്തെ അഭിനന്ദിച്ചപ്പോള്‍ ചില ധനമന്ത്രിമാര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ മോദിയെ വിമര്‍ശിക്കാന്‍ മാത്രമാണ് എന്ന് കാണുമ്പോള്‍ അവര്‍ അഭ്യസിച്ചത് ധനതത്വശാസ്ത്രമോ മറ്റു വല്ലതുമോ എന്ന് തോിപ്പോകും. അവര്‍ കേരളമന്ത്രിസഭ കണ്ട ഇമ്പിച്ചി ബാവയുടെ പിന്‍ഗാമികളായിരിക്കാം. കള്ളപ്പണം അധികം സൂക്ഷിച്ചിട്ടുുള്ളത് വിദേശത്താണെന്ന് അവര്‍ പറയുമ്പോള്‍ നോട്ടുകള്‍ അസാധുവാക്കിയതുകൊണ്ട് വലിയ പ്രയോജനമൊന്നുമില്ല എന്ന് ധ്വനി. വിദേശത്തെ നിക്ഷേപത്തെ ഇന്‍ഡ്യയിലേക്ക് ഒഴുക്കി വിട്ടു ഇന്‍ഡ്യയുടെ സമ്പദ്‌വ്യവസ്ഥയെ താറുമാറാക്കാതിരിക്കാനുള്ള കരുതല്‍ നടപടി എടുക്കാനുള്ള വൈഭവം ഭരണതന്ത്രജ്ജനായ മോദിക്കില്ല എന്ന് ധരിക്കുന്നത് മോദിയോടുള്ള വിരോധത്തില്‍ നിന്നുടലെടുത്ത അവിവേകം മൂലമാണ്. കള്ളപ്പണച്ചാക്കുകെട്ടുകള്‍ നോക്കിയിരുന്ന് ദീര്‍ഘശ്വാസം വിടുന്നത് പോലെ സാമൂഹ്യ വിരുദ്ധന്മാര്‍ വിദേശ നിക്ഷേപത്തിന്റെ കണക്ക് നോക്കിയിരുന്ന് നെടുവീര്‍പ്പിടേണ്ടിവരും. എന്‍. ഡി. എഫ് സര്‍ക്കാരിന് ഉദ്യോഗസ്ഥന്മാര്‍ക്ക് ശമ്പളം കൊടുക്കാനുള്ള പണം ഉള്ളത് കൊണ്ട് ശമ്പളം കൊടുത്താല്‍ മതി. ഉദ്യോഗസ്ഥന്മാര്‍ക്ക് ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കാനുള്ള നിയന്ത്രണത്തെപ്പറ്റി ചിന്തിച്ച് ധനമന്ത്രി തല പുണ്ണാക്കുകയോ, പണം പിന്‍ വലിക്കാനുള്ള നിയന്ത്രണം കേരളത്തിന്റെ സാമ്പത്തിക നിലവാരം തകര്‍ക്കുമെന്ന് പ്രചരണം നടത്തി ചിന്താകുഴപ്പംമുണ്ടാക്കി അവരില്‍ മാനസിക പിരിമുറുക്കം സൃഷ്ടിക്കുകയോ ചെയ്യേണ്ടതില്ല. ബഹു ഭൂരിപക്ഷം ജനങ്ങള്‍ക്ക് ഒരാഴ്ചയില്‍ 24000 രൂപയില്‍ കൂടുതല്‍ വരുമാനമില്ലാത്ത സ്ഥിതിക്ക് അതില്‍ കൂടുതല്‍ പണം പിന്‍വലിക്കാന്‍ സാധിക്കുകയില്ല എന്നു പോലും മനസ്സിലാക്കാതെയാണ് 24000 ന്റെ കണക്ക് പറഞ്ഞ് വിമര്‍ശനങ്ങള്‍ അഴിച്ചുവിടുന്നത്. ഇന്‍ഡ്യന്‍ ജനാധിപത്യത്തില്‍ ഭരണ സംവിധാനത്തെ വിമര്‍ശിക്കാനുള്ള അവകാശം ഏതൊരു പൗരനുമുണ്ട്. പക്ഷെ വിമര്‍ശനം ക്രിയാത്മകമായിരിക്കണം. വര്‍ഗ്ഗീയതയുടെയോ, രാഷ്ട്രീയത്തിന്റെയോ, എന്തിന്റെയടിസ്ഥാനത്തിലാണെങ്കിലും വിമര്‍ശിക്കാന്‍ വേണ്ടി വിമര്‍ശിക്കുമ്പോള്‍ അത് ജനാധിപത്യമൂല്യങ്ങള്‍ ഹനിക്കപ്പെടു ആക്രോശമായി പരിണമിക്കുകയേഉള്ളു.

മോദിയെ വീണ്ടു വിചാരമില്ലാതെ ഭരണപരിഷ്ക്കാരങ്ങള്‍ ഏര്‍പ്പെടുത്തിയ തുഗ്ലക്കിന്റെ സ്ഥാനത്ത് നിര്‍ത്തി മോദിയുടെ സംരംഭം പരാജയമെന്ന് കാണിക്കാന്‍ വിരുദ്ധശക്തികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഗോഡൗണകളില്‍ പൂഴ്ത്തിവച്ചും കടകള്‍ തുറക്കാതിരുും ജനങ്ങള്‍ക്ക് നിത്യോപയോഗസാധനങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ടാക്കി രാഷ്ട്രം ക്ഷാമത്തിന്റെ വക്കിലെത്തി നില്‍ക്കുകയാണെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ വൃഥാ ശ്രമിക്കുന്നു. ഏതൊരു വ്യവസ്ഥിതിയിലും മാറ്റങ്ങള്‍ വരത്തുമ്പോള്‍ ഉണ്ടായേക്കാവുന്ന ബുദ്ധിമുട്ടുുകള്‍ക്കുപരിയായി പരിതാപകരമായ സാഹചര്യമൊന്നും ഉണ്ടായിട്ടില്ല. നോട്ടുുകള്‍ അസാധുവാക്കിയതിനും സഹകരണ മേഖലയില്‍ മാന്ദ്യം സംഭവിച്ചതിനും എതിരായി സര്‍ക്കാരിന്റെ പിന്തുണയോടുകൂടി സംഘടിപ്പിച്ച ഹര്‍ത്താലു മൂലം ജനങ്ങള്‍ അനുഭവിച്ച ദുരിതത്തേക്കാള്‍ എത്രയോ നിസ്സാരമാണ് നോട്ടുകള്‍ അസാധുവാക്കിയതു മൂലം നേരിടേണ്ടി വന്ന അസൗകര്യങ്ങള്‍. കഴിഞ്ഞനാലുമാസത്തിനകത്ത് കേരളത്തില്‍ ഓരോ കക്ഷികളുടേയും താല്പര്യം മുന്‍ നിര്‍ത്തി മൂന്ന് ഹര്‍ത്താലുകള്‍. ജനം മടുത്തു.രാഷ്ട്രീയക്കാരെ നോക്കി ഞങ്ങളെ തല്ലണ്ട അമ്മാവാ ഞങ്ങള്‍ ന ന്നാവില്ല എന്ന് പറഞ്ഞ് സമാശ്വസിക്കുന്ന ജനങ്ങളുടെ മനോഗതിക്ക് മാറ്റം വരുന്നതായി കാണാന്‍ കഴിയുന്നുണ്ട്. നോട്ടുുകള്‍ പിന്‍ വലിച്ച നടപടിക്കെതിരെ രാജ്യവ്യാപകമായി ഇടതുപക്ഷകക്ഷികള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് പരാജയപ്പെട്ടത് ജനങ്ങള്‍ ഉല്‍ബുദ്ധരായിക്കൊണ്ടിരിക്കുന്നതിന്റെ ലക്ഷണമാണ്. പണിമുടക്ക് ആഹ്വാനം ചെയ്തത് തെറ്റായിപ്പോയി എന്ന് ബംഗാള്‍ ഇടതുപക്ഷമുണി അദ്ധ്യക്ഷന്‍ ഭീമന്‍ ബോസ് പറഞ്ഞത് തെറ്റുകള്‍ സ്വയം തിരുത്താനുള്ള സന്മനസ്സ് കാണിക്കുന്നതിന്റെ നന്ദിയായി കണക്കാക്കാം.

കള്ളപ്പണക്കാര്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച മോദി അവരെ പിടികൂടാന്‍ എല്ലാമാര്‍ഗ്ഗവും ഉപയോഗിക്കുമെന്നത് സ്വഭാവികമാണ്. സഹകരണ മേഖലയിലുള്ള നിയന്ത്രവും അതില്‍ ഉള്‍പ്പെടും. കള്ളപ്പണസൂക്ഷിപ്പു കേന്ദ്രങ്ങളാണ് സഹകരണ ബങ്കുകള്‍ എന്ന് കേന്ദ്രസര്‍ക്കാര്‍ ആരോപണം ഉന്നയിച്ചത് സഹകരണമേഖലയെ തകര്‍ത്ത് കേരളത്തിന്റെ സാമ്പത്തിക ഭദ്രതക്ക് വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നു എന്നാണ് കേരള സര്‍ക്കാരിന്റെ വാദം. സഹകരണ മേഖലയെ രക്ഷിക്കാന്‍ പ്രത്യേകം നിയമസഭായോഗം വിളിച്ചുകൂട്ടി പ്രതിപക്ഷത്തിന്റെ പിന്തുണയോടെ തീരുമാനങ്ങള്‍ എടുത്തു. ഭരണകക്ഷി എന്ത് നല്ല കാര്യം ചെയ്താലും അതിനെ എതിര്‍ക്കാന്‍ വൃതമെടുത്തിട്ടുുള്ളവരാണ് പ്രതിപക്ഷം. നാടിന്റെ നന്മയെക്കാള്‍ സ്വന്തം താല്‍പര്യങ്ങള്‍ക്ക് പ്രാധാന്യം കല്പിക്കുന്ന പ്രതിപക്ഷത്തിന്റെ ഈ മാറ്റത്തിന്റെ കാരണമറിയാന്‍ ബുദ്ധിമുട്ടില്ല. വര്‍ഗ്ഗസ്വഭാവം മറന്ന് കീരിയും പാമ്പും സൗഹൃതം സ്ഥാപിക്കുന്നത് പോലെയാണ് ഭരണകക്ഷിയും പ്രതിപക്ഷവും സഹകരണ ബാങ്കുകളുടെ കാര്യത്തില്‍ ഒരുമിച്ചിരിക്കുന്നത്. രണ്ടു കൂട്ടുരും കുടുക്കിലാകുമെന്ന് ബോദ്ധ്യമായപ്പോള്‍ നാടിന്റെ നന്മ എന്ന മുദ്രവാക്യം മുഴക്കിക്കൊണ്ട് സ്വന്തം നിലനില്‍പ്പിനു വേണ്ടി അവര്‍ സഹകരിക്കുകയാണ്. സഹകരണ ബാങ്കുകള്‍ വ്യവഹാരം നടത്തുന്നത് സത്യസന്ധമായ രീതിയിലാണെങ്കില്‍ സ്വയം രക്ഷപെട്ടുുകൊള്ളും. സഹകരണ ബാങ്കുകളെ സംരക്ഷിക്കാനുള്ള ഭരണകക്ഷിയുടെ അമിതമായ ആവേശവും അതിന്റെ രഹസ്യം വെളിപ്പെടുത്തുന്ന വിധത്തിലുള്ള ബി. ജെ. പി. നേതാവിന്റെ പ്രസ്താവനയും ചേര്‍ത്ത് വയ്ക്കുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റേത് വെറും ആരോപണമല്ല എന്ന് മനസ്സിലാക്കാവുതാണ്. സഹകരണ ബാങ്ക് നിക്ഷേപകര്‍ക്ക് ഒരു ചില്ലിക്കാശു പോലും നഷ്ടമാവുകയില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തില്‍ പന്തികേടില്ലെങ്കില്‍ പിന്നെ മോദിയുടെ കാലുപിടിക്കാന്‍ ശ്രമിക്കുന്നതതെന്തിന്? നിയമം അതിന്റെ വഴിക്ക് പോകട്ടെ എന്ന് വിചാരിച്ചാല്‍ പോരെ.

രാഷ്ട്രത്തിന്റെ നന്മക്കു വേണ്ടിയാണ് മോദി പ്രവര്‍ത്തിക്കുതെന്നും കള്ളപ്പണക്കാരെ അമര്‍ച്ച ചെയ്ത് നല്ലൊരു സമ്പദ് ഘടനക്ക് രൂപം നല്‍കുമെുമുള്ള ശുഭാപ്തി വിശ്വാസത്തിലാണ് ജനങ്ങള്‍. ഇന്‍ഡ്യയില്‍ സ്വാതന്ത്ര്യം കൊണ്ട് ഭാരതത്തിലെ ഒരു വിഭാഗം ജനങ്ങളുടെ സ്വാതന്ത്ര്യ മോഹം സാക്ഷാത്ക്കരിക്കപ്പെടാതിരുന്നതുപോലുള്ള അനുഭവം ഇന്‍ഡ്യന്‍ ജനതക്ക് കള്ളപ്പണത്തിന്റെ കാര്യത്തിലുണ്ടായാല്‍ അവര്‍ ഒന്നടങ്കം വി. സ്. പറഞ്ഞതുപോലെ മോദിയുടെ നെഞ്ചത്ത് ചാപ്പകുത്തുകമാത്രമല്ല നിലത്ത് കിടക്കുന്ന വള്ളിയെ പോലെ ചവിട്ടുിമെതിക്കുകയും ചെയ്യും. മോദി പ്രഭാവത്തിന്റെ അസ്തമയമായിരിക്കുമത്. മോദിയുടെ ദയനീയമായ രോദനത്തിന്റെ അലകളായിരിക്കും പിന്നെ മോദിതരംഗം.സാമൂഹ്യവിരുദ്ധരുടെ കുതന്ത്രങ്ങളില്‍ കുടുങ്ങി മോദിയുടെ സ്വരം ദുര്‍ബ്ബലമാകാതെ ശക്തമായ ഒരു സമ്പദ് വ്യവസ്ഥയോടെ സമ്പല്‍ സമൃദ്ധമായ നല്ലൊരു ഇന്‍ഡ്യ വാര്‍ത്തെടുക്കപ്പെടുമെ പ്രതീക്ഷയുമായികാത്തിരിക്കാം. കള്ളപ്പണക്കാരുടെ തേര്‍വാഴ്ചയില്‍ ഭാരതാംബികേ അടിമത്വം നിനക്ക് വിധി കല്പിതമെന്ന് മൊത്തം ഇന്‍ഡ്യന്‍ ജനതക്ക് പാടാനുള്ള സാഹചര്യം ഉണ്ടാകാതിരിക്കട്ടെ.

Read more

രാഷ്ട്രീയത്തിലെ മതനിരപേക്ഷത

ലോകചരിത്രം പരിശോധിച്ചാല്‍ കാലാകാലങ്ങളില്‍ ഋഷിമാരും പ്രവാചകന്മാരും ജീവിച്ചിരുന്നതായി കാണാം. അവരുടെ ചിന്തയുടെ അടിസ്ഥാനത്തില്‍ മതങ്ങള്‍ രൂപീകരിക്കപ്പെട്ടിട്ടുണ്ട്. അവര്‍ ജീവിച്ചിരുന്ന കാലഘട്ടത്തിലെ അവര്‍ സംസാരിച്ചിരുന്ന ഭാഷയും ചിന്തിച്ചിരുന്ന രീതിയും വൈവിധ്യമാര്‍ന്നതായിരുന്നെങ്കിലും ലക്ഷ്യം ഒന്നായിരുന്നു. മനുഷ്യരാശിയെ നന്മയിലേക്കും സുഖത്തിലേക്കും നയിക്കുക എന്ന ലക്ഷ്യം. ജീവിത സത്യം വെളിപ്പെടുത്തുന്ന ശാസ്ത്രമാണ് മതം. സത്യം പലതില്ല, ഒന്നു മാത്രം. അപ്പോള്‍ എല്ലാ മതങ്ങളുടേയും അന്തര്‍ധാരയും ലക്ഷ്യവും ഒന്നായിരിക്കേണ്ടതും മനുഷ്യരുടെ ആദ്ധ്യാത്മിക ചിന്തയേയും ലൗകിക ചിന്തയേയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഉദാത്തമായ ഒരു ജീവിതക്രമത്തിലേക്ക് അവരെ നയിക്കാന്‍ സഹായിക്കേണ്ടതുമാണെന്ന് ഋഷിമാരും പ്രവാചകന്മാരും മനസ്സിലാക്കിയിരുന്നു. എന്നാല്‍, ഇന്ന് മതങ്ങള്‍ ദുഷ്ടലാക്കോടെ രാഷ്ട്രീയത്തെ നയിക്കുന്നതിന്റെ താല്പര്യം കാണിക്കുകയാണ്. അത് കൊണ്ട് മതനിരപേക്ഷത രാഷ്ട്രീയരംഗത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. ജനങ്ങളുടെ മതവികാരങ്ങളെ എങ്ങനെ സ്വന്തം പാര്‍ട്ടിയുടെ വിജയത്തിന് ഉപയോഗിക്കാമെന്ന് ചിന്തിക്കുന്ന നേതാക്കന്മാരുണ്ടാകുമ്പോള്‍ മതനിരപേക്ഷത അവ്യക്തമായ നിഴലായിത്തന്നെ അവശേഷിക്കും.

രാഷ്ട്രീയത്തില്‍ മതനിരപേക്ഷത അനിവാര്യമാണെന്ന് നിഷ്ക്കര്‍ഷിക്കുമ്പോഴും മതത്തെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികള്‍ രംഗത്തുണ്ട്. ലോകാധിപത്യം സ്ഥാപിക്കുവാന്‍ നിയുക്തരായവരാണ് ജര്‍മ്മന്‍കാര്‍ (നാസികള്‍) എന്ന് ഹിറ്റ്‌ലര്‍ വാദിച്ചത്‌പോലെ ഹൈന്ദവഭൂരിപക്ഷമുള്ള ഭാരതം ഭരിക്കേണ്ടത് ഹിന്ദുക്കളാണെന്ന വാദഗതിയുമായി ഹിന്ദു രാജ്യം സ്വപ്നം കാണുന്ന തീവൃവാദികള്‍ ഭാരതത്തിലുള്ളപ്പോള്‍ രാഷ്ട്രീയം വളര്‍ന്നു കൊണ്ടേയിരിക്കും. അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ മതപരമായ ചിന്തകള്‍ കൂടുതല്‍ ശക്തി പ്രാപിച്ചുകൊണ്ടിരുക്കും. ചരിത്രത്തിലൂടെ ഒരു നിരീക്ഷണം നടത്തിയാല്‍ അവിടെ അടിഞ്ഞുകിടക്കുന്ന ജാലിയന്‍വാലാബാഗ് ദൂരന്തം മുതല്‍ ഹിന്ദു-മുസ്ലീം ലഹളയുടെ ഭീകരത വരെയുള്ള മനുഷ്യരുടെ മൂല്യചൂതിയുടേയും കൊടും ക്രൂരതയുടേയും വേദനിപ്പിക്കുന്ന കഥകള്‍ കാണാന്‍ കഴിയും. ഹിന്ദു തീവൃവാദികളുടെ മനസ്സില്‍ ഉറങ്ങികിടക്കുന്ന മുസ്ലീം വിരോധത്തിന്റെ തീപ്പൊരി ഒരു വന്‍ അഗ്നിജ്വാലയായി ആളിക്കത്തിച്ച് മറ്റൊരു ഹോളക്കോസറ്റ് ആവിഷ്ക്കരിക്കുകയില്ലെന്ന് കരുതാം. ഹിറ്റ്‌ലറുടെ ദാരുണമായ പതനത്തിന് ലോകം സാക്ഷ്യം വഹിച്ചത് ആര്‍ക്കാണ് ഓര്‍മ്മയില്ലാത്തത്. കേരളീയ രാഷ്ട്രീയത്തില്‍ പ്രാതിനിധ്യം വേണമെന്ന് മതാധിപന്മാരും നിഷ്ക്കര്‍ഷിക്കുന്നുണ്ട്. ഓരോ രാഷ്ട്രീയ പാര്‍ട്ടിയുടേയും പിന്നില്‍ അവരില്‍ സ്വാധീനം ചെലുത്താന്‍ അല്ലെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ആഗ്രഹിക്കുന്ന മതശക്തികളുണ്ട്. അതുകൊണ്ട് പ്രത്യക്ഷമായോ പരോക്ഷമായോ മതം ഏതൊരു രാഷ്ട്രീയത്തേയും നിയന്ത്രിക്കുന്നുണ്ടാവും. ഹിന്ദുവെങ്കിലും മതേതരത്തില്‍ വിശ്വസിക്കുന്നവര്‍ ക്രമേണ ഹിന്ദു രാഷ്ട്രീയത്തിലേക്ക് നയിക്കപ്പെടുന്നത്‌കൊണ്ടാണ് ബി. ജെ. പി യില്‍ മൊത്തം ഹിന്ദുക്കളാണെന്ന് തെറ്റിദ്ധരിച്ച് ബി. ജെ. പി ക്കാര്‍ ഹൈന്ദവ ഫാസിസറ്റുകള്‍ എന്ന് മുദ്രയടിക്കപ്പെട്ടിട്ടുണ്ട്. ബി. ജെ. പിയുടെ ആധിപത്യത്തില്‍ ഭാരതം ഹിന്ദുവല്‍ക്കരിക്കപ്പെടുമെന്ന സംശയത്തില്‍ നിന്ന് ഉടലെടുക്കുന്ന ഭീതിയില്‍ നിന്നും പരിഭ്രാന്തിയില്‍ നിന്നുമാണ് ബി. ജെ. പി വിരുദ്ധ ശക്തികള്‍ ഉടലെടുക്കുന്നത് എന്ന് കരുതാം. കോണ്‍ഗ്രസ്സിലും കേരള കോണ്‍ഗ്രസ്സിലും ഭൂരിപക്ഷവും ക്രൈസ്തവരാണല്ലോ. അത്‌കൊണ്ട് അവര്‍ കേരളത്തെ ക്രൈസ്തവല്‍ക്കരിക്കുവാന്‍ ശ്രമിക്കുമെന്ന് കരുതാമോ? ന്യൂനപക്ഷത്തിന്റെ അനുകൂല്യങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമായിരിക്കും. അതിന് മതാദ്ധ്യക്ഷന്മാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് കാതോര്‍ത്തെന്നിരിക്കും. ഭൂരിപക്ഷമതസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തെ അപേക്ഷിച്ച് ന്യൂനപക്ഷമതസ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സ്വന്തം സ്ഥാപനങ്ങളുടെ അഭിവൃദ്ധിക്കുവേണ്ടിയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ആ അവസ്ഥനിലനിര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴും അതില്‍ മത രാഷ്ട്രീയത്തിന്റെ പരിസ്ഫുരണമുണ്ട്. ന്യൂനപക്ഷാനുകൂല്യങ്ങളും അതേ പോലെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന അവകാശനിഷേധത്തിന്റെ പശ്ചാത്തലത്തില്‍ സമുദായങ്ങള്‍ക്ക് നല്‍കുന്ന അനുകൂല്യങ്ങളും ഇന്നത്തെ സാഹചര്യത്തില്‍ ജനാധിപത്യമതേതരത്വത്തോട് പൊരുത്തപ്പെടുന്നില്ല. പക്ഷെ അവ നിലനില്‍ക്കേണ്ടത് പല കക്ഷികളുടേയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് അനിവാര്യമായതിനാല്‍ മതരാഷ്ട്രീയം ഒഴിവാക്കാനാവത്തതായിരുന്നു.

ബി. ജെ. പി. യില്‍ ഹിന്ദുക്കള്‍ മാത്രമല്ല ഉള്ളത്. ഇതരമതസ്ഥരുമുണ്ട്. എന്നാല്‍ മുസ്ലീം ലീഗിന്റെ സ്ഥിതി അതല്ലല്ലോ. പേരു സൂചിപ്പിക്കുന്നത് പോലെ മുസ്ലീം ലീഗില്‍ ഇസ്ലാമിനോട് താല്പര്യമുള്ളവര്‍ മാത്രമേ ഉള്ളു. മതരാഷ്ട്രീയത്തെ എതിര്‍ക്കുന്നവര്‍ ആദ്യം ചെയ്യേണ്ടത് മുസ്ലീം ലീഗിനെ ചെറുത്ത് ഭരണതലത്ത് നിന്ന് മാറ്റി നിര്‍ത്തുകയാണ്. അത് അസാദ്ധ്യമായതിനാല്‍ ശ്രമിച്ച് നാണം കെടണ്ട എന്ന് കരുതി ആരും അതിന് ശ്രമിക്കാറില്ല. മുസ്ലീംലീഗ് ദിനം പ്രതി ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിലെ ഒരു പ്രമുഖ പാര്‍ട്ടി എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ്സിന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിനെക്കാള്‍ കൂടുതല്‍ ലഭിച്ചത് വെറും മൂന്നു സീറ്റുകള്‍ മാത്രമാണ്. കോണ്‍ഗ്രസ്സിന്റെ ഭരണത്തില്‍ അസംതൃപ്തരായ ജനങ്ങളുടെ നിശബ്ദമായ പ്രതികരണം. കല്ലുവച്ച രാഷ്ട്രീയനുണകള്‍ പ്രബുദ്ധരായ ജനങ്ങളുടെ ഇടയില്‍ വിലപ്പോവുകയില്ല എന്ന് തെളിയിച്ച സംഭവം. പക്ഷെ മത രാഷ്ട്രീയത്തിന് യാതൊരു കോട്ടവും സംഭവിച്ചില്ല. കേരളത്തില്‍ പറയത്തക്ക പ്രാതിനിധ്യം ഇല്ലാതിരുന്ന ബി. ജെ. പി. കേരളത്തില്‍ അവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമാക്കുകയും താമര വിരിയിക്കുകയും ചെയ്തു. പല രാഷ്ട്രീയ കക്ഷികളേയും ബി. ജെ. പിയുടെ നേട്ടം അസ്വസ്ഥമാക്കുന്നുണ്ട്. എന്നാല്‍, ഇപ്പോള്‍ ഭരണതലത്തിലില്ലെങ്കിലും കാലാകാലങ്ങളില്‍ സ്വന്തം താല്പര്യം മുന്‍ നിര്‍ത്തി ഭരണകക്ഷിയില്‍ പങ്കാളിയായി വകുപ്പുകള്‍ ഭീഷണിപ്പെടുത്തിപ്പോലും കൈക്കലാക്കിയിരുന്ന ലീഗിന്റെ വളര്‍ച്ചയിലും സ്വാര്‍ത്ഥതയിലും ആര്‍ക്കും അത്രക്കൊന്നും ആശങ്കയില്ലെന്ന് തോന്നുന്നു. ഇപ്പോഴിതാ ഈദുല്‍ഫിത്തര്‍ ദിനം പൊതു അവധിദിവസമായി പ്രഖ്യാപിക്കണമെന്നും ചെറിയ പെരുന്നാളിന് മൂന്ന് ദിവസത്തെ അവധി അനുവദിക്കണമെന്നും കേരള മുസ്ലീം ജമാ അത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഇന്നല്ലെങ്കില്‍ നാളെ ഭരണതലത്തിലുണ്ടായേക്കാവുന്ന നിലനില്‍പ്പിന്റെ പ്രശ്‌നത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ മറ്റൊന്നും നോക്കാതെ രാഷ്ട്രീയ കക്ഷികള്‍ ഈ ആവശ്യങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കുന്നത് നോക്കി കണ്ടോളൂ. യു. ഡി. എഫ് - ലിഗ് അല്ലെങ്കില്‍ എല്‍. ഡി. എഫ് കൂട്ടുകെട്ടായാലും ലീഗിന്റെ രാഷ്ട്രീയ പ്രവണതയും ലക്ഷ്യവും ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നത് തന്നെ. ലീഗിന്റെ ഏതൊരു കാഴ്ചപ്പാടും മതപരമാണ്.

മതങ്ങള്‍ക്ക് തത്വശാസ്ത്രങ്ങളുണ്ട്, തത്വശാസ്ത്രങ്ങള്‍ക്ക് പുറമേ സ്ഥാപിതമതങ്ങള്‍ക്ക് മതാദ്ധ്യക്ഷന്മാരും അവരുടെ ആജ്ഞാവര്‍ത്തികളായ വിശ്വാസികളുമുണ്ട്. മതനിരപേക്ഷത അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും സ്ഥാപിതമതത്തിന്റെ ചട്ടക്കൂടുണ്ടെന്ന് മുനിനാരായണ പ്രസാദ് (നാരായണ ഗുരുകുല അദ്ധ്യക്ഷന്‍) ചൂണ്ടിക്കാണിച്ചത് ഓര്‍മ്മിക്കുന്നു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ പ്രത്യയശാസ്ത്രവും അനുയായികളും, പ്രത്യയശാസ്ത്രം അനുയായികളുടെ മസ്തിഷ്ക്കത്തിലേക്ക് കടത്തിവിട്ട് അരക്കിമുറപ്പിക്കുവാന്‍ ആസൂത്രിതമായ സ്റ്റഡി ക്ലാസ്സുകളും, സ്റ്റാലിനിസം അനുസ്മരിപ്പിക്കുന്ന അധികാരിവര്‍ക്ഷവുമുണ്ട്. കുഞ്ഞാടുകള്‍ മതാദ്ധ്യക്ഷന്മാരുടെ മുമ്പില്‍ ഒതുങ്ങിനില്‍ക്കുന്നത്‌പോലെ അനുയായികള്‍ പ്രസ്ഥാനത്തിന്റെ തീരുമാനത്തെ, ലഭിച്ചേക്കാവുന്ന ശിക്ഷയുടെ കാഠിന്യമോര്‍ത്ത്, നിഷേധിക്കാറില്ല. സ്ഥാപിതമതങ്ങളിലെന്നപോലെ ഒരുവിധത്തില്‍ അല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ സ്വന്തം അഭിപ്രായം അമര്‍ത്തിവയ്‌ക്കേണ്ട അടിമത്വം. സ്ഥാപിതമതങ്ങളില്‍ നിന്ന് പ്രസ്ഥാനത്തെ വേര്‍തിരിച്ചു നിര്‍ത്തുന്ന ഘടകം മൂല്യാധിഷ്ടിതമായ പ്രത്യയശാസ്ത്രത്തിന്റെ സ്വാധീന ശക്തിയാല്‍ അനുയായികള്‍ ജീവന്‍ പോലും ബലി കഴിക്കാന്‍ തയ്യാറാകുന്ന സ്ഥിതിവിശേഷമാണ്. ആ പ്രത്യയശാസ്ത്രത്തോടുള്ള അവരുടെ അര്‍പ്പണമനോഭാവമാണ്. ഈ സാഹചര്യം രാഷ്ട്രീയ മുതലെടുപ്പുകള്‍ക്കായി ഉപയോഗിക്കുമ്പോഴാണ് ആ രാഷ്ട്രീയം സങ്കുചിതമായ മത രാഷ്ട്രീയത്തോട് ചേര്‍ന്നു നില്‍ക്കുന്നത്. 1957 വരെ പ്രസ്ഥാനത്തേയും, പ്രത്യയശാസ്ത്രത്തേയും സമിപിച്ചിരുന്ന മനോഭാവമുള്ളവര്‍ ഇന്ന് പ്രസ്ഥാനത്തില്‍ വിരളമാണ്. മതങ്ങള്‍ പോരാട്ടത്തിന്റെ ഭാഗമായി അക്രമത്തിന്റെ വഴി തേടുന്നുവെന്ന് ജനം വിധി എഴുതും വിധം പ്രവര്‍ത്തനശൈലിയില്‍ മാറ്റങ്ങള്‍ വരുന്നു. ജനങ്ങളെ മരണത്തിന്റെ നിഴലില്‍ നിര്‍ത്തി ഭയവിഹ്വലാരാക്കുന്ന വിധത്തില്‍ അഹങ്കാരത്തിന്റെ വൈകാരികതയില്‍ മതപ്രസ്ഥാനങ്ങളില്‍ വളര്‍ന്നു വരുന്ന അക്രമാസക്തി നമ്മുടെ സംസ്ക്കാരത്തില്‍നിന്ന് മാനുഷിക മൂല്യങ്ങള്‍ വീണടിഞ്ഞു പോകുന്നതിന്റെ ലക്ഷണമാണ്.

മൂല്യങ്ങളുടെ പുനഃസ്ഥാപനത്തിനായി ആധുനിക കാലത്ത് ജന്മമെടുത്ത നാരായണഗുരുവിനെപോലുള്ള ഋഷിമാരുടെ സേവനംകൊണ്ട് ജാതിവല്‍ക്കരണത്തില്‍ അമര്‍ന്നുപോയ കേരളീയ സാമൂഹ്യവ്യവസ്ഥിതിയില്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചുവെങ്കിലും ജനങ്ങളുടെ മനസ്സില്‍ ദുഷിച്ച ജാതി-മത ചിന്ത ആഴത്തില്‍ പതിച്ചിരിക്കുന്നതുകൊണ്ട് അവര്‍ക്ക് മതനിരപേക്ഷത എന്ന ഉല്‍കൃഷ്ടവും അന്തസ്സുറ്റതുമായ ചിന്ത ഉയര്‍ത്തിപ്പിചിക്കാന്‍ കഴിയുന്നില്ല. ശ്രീ നാരായണീയര്‍ എന്ന് വിളിക്കപ്പെടുന്നവരില്‍ അവരുടെ വ്യക്തിത്വ ഘടനയില്‍ മതരാഷ്ട്രീയം കുത്തിവെയ്ക്കാന്‍ ശ്രമിക്കുന്ന സ്വാര്‍ത്ഥ തല്‍പരരായ സമുദായ നേതാക്കന്മാര്‍ നാരായണഗുരുവിന്റെ പേരില്‍ ആപുണ്യത്മാവിന്റെ ആശയത്തിന് വിരുദ്ധമായി ഭശ്രീ നാരായണീയ മതം’ സ്ഥാപിച്ച് രാഷ്ട്രീയവല്‍ക്കരിക്കുവാന്‍ അവസരം പാര്‍ത്തിരിക്കുകയാണ്. ശ്രീ നാരായണീയ സംഘത്തിന്റെ നിലനില്‍പ്പിന് രാഷ്ട്രീയ സാധൂകരണം അനിവാര്യമാണെന്ന്‌സ്വന്തം നേട്ടങ്ങള്‍ക്ക് വേണ്ടി പ്രചരിപ്പിക്കുന്നവര്‍ ഹിന്ദുത്വവല്‍ക്കരണത്തിലൂടെ വാസ്തവത്തില്‍ ശ്രീ നാരായണ സംസ്ക്കാരത്തെ അധഃപതനത്തിലേക്ക് നയിക്കുകയാണ്. നമുക്ക് ജാതിയില്ല എന്ന നാരായണഗുരുവിന്റെ പ്രസ്താവനയുടെ ആറാം വാര്‍ഷികം ആഘോഷിക്കുമ്പോഴും ജാതി രാഷ്ട്രീയത്തിന്റെ കുപ്പായമണിയിച്ച് നാരായണ ഗുരുവിനെ അവതരിപ്പിക്കുന്നതിലെ അനൗചിത്യവും വിരോധാഭാസവും അനുയായികള്‍ മനസ്സിലാക്കത്തത് ലജ്ജാവാഹം തന്നെ. തിന്മയുടേയും മനുഷ്യവിരുദ്ധതയുടേയും ചിഹ്നമായി മതങ്ങള്‍ നിലകൊള്ളുമ്പോള്‍ ആ രാഷ്ട്രീയത്തോട് ജനങ്ങള്‍ക്ക് വെറുപ്പുതോന്നും. മൃഗീയഭൂരിപക്ഷത്തിന്റെ തണല്‍ പറ്റി ഹിന്ദുരാജ്യം സ്ഥാപിക്കാനുള്ള വ്യഗ്രതയില്‍ പള്ളികളും മറ്റും തകര്‍ക്കുന്നതും മുസ്ലീംഗങ്ങളെ ഹിന്ദുക്കളുടെ ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതും പശുമാംസം കഴിച്ചു എന്ന കാരണം പറഞ്ഞ് കൊല നടത്തുന്നതും മതതീവൃവാദികളാണെങ്കിലും അവരെ തടയാന്‍ സാധിക്കാത്ത ഭരണകക്ഷിയെ ദുഷിച്ച മതരാഷ്ട്രീയത്തിന്റെ പ്രതിനിധിയായേ ജനങ്ങള്‍ എണ്ണുകയുള്ളു. നിരപരാധികള്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അവര്‍ക്ക് നിഷേധിക്കപ്പെടുന്നത് നീതിയാണ്. നീതി നിഷേധിക്കപ്പെടുമ്പോള്‍ അവര്‍ ഉറ്റുനോക്കുന്നത് സഹിഷ്ണതയില്ലാത്ത മതരാഷ്ട്രീയത്തേയാണ്.

മതത്തിന്റെ പാര്‍ശ്വവര്‍ത്തികളാകാതെ മൊത്തം ജനതയോട് കൂറുപുലര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പുരോഗതി ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നത്. മതരാഷ്ട്രീയമായാലും ജനങ്ങള്‍ അംഗീകരിക്കും. അതിന് മതരാഷ്ട്രീയക്കാരുടെ വ്യക്തിത്വ ഘടനയില്‍ സാരമായ മാറ്റം വരണം. അഹമഹമെന്നറിയുതൊക്കെ ആരായുകയില്‍ അകമേ പലതല്ലതേകമാകും എന്ന ചിന്തയുടെ ഔന്നത്യത്തിലെത്തണം. ഇവിടെ പ്രസക്തമായി വരുന്നത് പ്രിയതയാണ്, ജീവിതത്തിന്റെ അന്തര്‍ധാരയായിരിക്കേണ്ടത് സാര്‍വ്വത്രീകമായ സ്‌നേഹമാണ് എന്ന സന്ദേശമാണ്. തന്നില്‍ നിന്നും അന്യമല്ലാത്ത ഈശ്വരനില്‍ തോന്നുന്ന സ്‌നേഹത്തെ ജീവിതത്തില്‍ സാക്ഷാത്കരിക്കുന്നത് പരസ്പരം സ്‌നേഹിച്ചാണ് എന്ന മതോപദേശം ശ്രേഷ്ടമാണ്. ഓരോരുത്തരുടേയും പ്രിയതകള്‍ അദൈ്വത ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ സമന്വയിപ്പിക്കണം.

പ്രിയമൊരു ജാതിയിതെന്‍ പ്രിയം ത്വദിയ
പ്രിയമപര പ്രിയമെന്നനേകമായി
പ്രിയവിഷയം പ്രതിവന്നിടും ഭ്രമം, തന്‍
പ്രിയമപരപ്രിയമെന്നറിയണം.

ഇവിടെ ജാതിയും മതവുമല്ല, പ്രിയതയാണ് പ്രധാനം. വിഭിന്ന വിഷയങ്ങളോടുള്ള ആകര്‍ഷണ വികര്‍ഷണങ്ങള്‍ ഏകത്വബുദ്ധിയെ നശിപ്പിച്ച് നാനാത്വത്തില്‍ ഭ്രമമുണ്ടാക്കുന്നു. അതു കൊണ്ടാണ് പ്രിയതയില്‍ വൈരുദ്ധ്യമുണ്ടാകുന്നത്. ഓരോരുത്തരിലും പരിലസിക്കുന്ന ആനന്ദസ്വരൂപമായ ആത്മാവിന്റെ ഏകാത്മകതയുടെ തിരിച്ചറവില്‍ തന്റെ പ്രിയം അപരന്റെ പ്രിയമായിത്തീരുകയും അസഹിഷ്ണതക്ക് സ്ഥാനമില്ലാതാവുകയും ചെയ്യും. അപ്പോള്‍ മതരാഷ്ട്രീയം ആരിലും അതൃപ്തിയുണ്ടാക്കുകയില്ല എന്നു മാത്രമല്ല മതനിരപേക്ഷതയും സര്‍വ്വമതഭാവനയും ആദര്‍ശാത്മകതയും തിങ്ങിനില്‍ക്കുന്ന രാഷ്ട്രീയ പ്രവണത നമുക്ക് അനുഭവവേദ്യമാകും.

സാര്‍വ്വലൗകികതയുടെ വിശാലമായ പാത വെട്ടിത്തെളിച്ച് ജനങ്ങള്‍ പ്രതീക്ഷിക്കുന്ന സത്യം, സമത്വം, സ്വാതന്ത്ര്യം എന്നിവയില്‍ അധിഷ്ഠിതമായ ഒരു ഭരണ സംവിധാനം സംജാതമാക്കാന്‍ ഭരണകക്ഷികള്‍ക്ക് സാധിക്കട്ടെ. അപ്പോള്‍ മതരാഷ്ട്രീയമായാലും അത് മനോജ്ഞമായ പൂക്കള്‍ കൊണ്ട് കോര്‍ത്തെടുത്ത ഹൃദ്യവും മനോഹരവുമായ മാലപോലെ ജനങ്ങള്‍ക്ക് സ്വീകാര്യമാകും.

Read more

പത്തുവര്‍ഷം പിന്നിട്ട വിചാരവേദി

ആലുവ അദൈ്വതാശ്രമത്തില്‍ 1924 –ല്‍ നാരായണഗുരു ഒരു സര്‍വ്വമതസമ്മേളനം വിളിച്ചു കൂട്ടി. അത്തരത്തില്‍ ഒരു സമ്മേളനം ഭാരതത്തില്‍ അത് ആദ്യമായിട്ടായിരുന്നു. വാദിക്കാനും ജയിക്കാനുമല്ല, അിറയാനും അിറയിക്കാനുമാണ് ഈ സമ്മേളനം എന്ന് വിവിധ മത പ്രതിനിധികള്‍ പങ്കെടുത്ത ആ സമ്മേളനത്തിന്റെ തുടക്കത്തില്‍ ഗുരു പറഞ്ഞു. മതകലഹങ്ങള്‍ ഉണ്ടാകുന്നത് എല്ലാ മതങ്ങളുടേയും അന്തസത്ത ഒന്നു തന്നെയാണെന്നറിയാത്തതുകൊണ്ടാെണന്നും മതങ്ങള്‍ തമ്മില്‍ പൊരുതിജയപ്പതസാദ്ധ്യമെന്നും മനസ്സിലാക്കിയാണ് ഗുരു ആ പ്രസ്താവന ചെയ്തത്. സാഹിത്യസംഘടനകളുടെകാര്യത്തിലും ഈ പ്രസ്താവ്യത്തിന് പ്രസക്തിയുണ്ട്. കാരണം എല്ലാ സാഹിത്യസംഘടനകളിലും നടക്കുന്നത് ഒരേകാര്യമാണ് - സാഹിത്യചര്‍ച്ച. വിചാരവേദി രൂപികരിച്ചപ്പോള്‍ ചെയ്ത പ്രഖ്യാപനവും വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അിറയിക്കാനുമാണ് എന്നതായിരുന്നു. സാഹിത്യവും പ്രസക്തമായ ആനുകാലിക വിഷയങ്ങളും ചര്‍ച്ചക്ക് വിധേയമാക്കിക്കൊണ്ട് ഡോ. എം. എന്‍. കാരാശ്ശേരി ഉല്‍ഘാടനം ചെയ്ത വിചാരവേദി പത്താം വാര്‍ഷികത്തിലേക്കെത്തിയത് ആ പ്രഖ്യാപനത്തെ അന്വര്‍ത്ഥമാക്കിക്കൊണ്ടാണ്.

പ്രശസ്ത കഥാകൃത്തും നോവലിസറ്റുമായ സാംസി കൊടുമണ്ണും ഈ ലേഖകനും സാരഥികളായി വന്നതിനുശേഷം വിചാരവേദി പുരോഗതിയില്‍നിന്ന് പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. വിചാരവേദിയുടെ മുഖഛായ തേജോമായിക്കൊണ്ടിരുന്നത് ജനങ്ങള്‍ തരിച്ചറിഞ്ഞ് പ്രോത്സാഹനങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ഞങ്ങളോടൊപ്പം തന്നെ വിചാരവേദിയിലെ അംഗങ്ങളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചത്‌കൊണ്ടാണ് വിചാരവേദിക്ക് വിജയം കൈവരിക്കാന്‍ സാധിച്ചത്. ഒരു സംഘടനയുടെ ശക്തി ആംഗങ്ങളാണെന്ന്പ്രത്യേകം പറയേണ്ടതില്ലല്ലോ. വിചാരവേദിയുടെ പ്രവര്‍ത്തന പദ്ധതിയുടെ ആവിഷ്ക്കാരത്തിന്റെ പ്രത്യേകത ജനങ്ങള്‍ക്കും മറ്റു സാഹിത്യസംഘടനകള്‍ക്കും ആകര്‍ഷണീയത്തോന്നി. വിചാരവേദി ചക്കയാണോ മാങ്ങയാണോ, എനിക്കറിയില്ല എന്ന് തുടക്കത്തില്‍ പറഞ്ഞ വ്യക്തിയുടെ നാവില്‍ നിന്ന് തന്നെ വിചാരവേദിയെ കണ്ടു പഠിക്കണം എന്ന വാക്കുകള്‍ ഉതിര്‍ന്ന് വീണു. വിചാരവേദിയെ അംഗീകരിക്കാതിരിക്കുവാന്‍ നിവൃത്തിയില്ല എന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ എത്തിച്ചത് വിചാരവേദിയുടെ പ്രവര്‍ത്തനങ്ങളുടെ മേന്മയാണ്. സത്യത്തിന്റെ മുഖം ആര്‍ക്കും എക്കാലവും മറച്ചുവയ്ക്കാന്വില്ല. തലതൊട്ടപ്പന്റെ വാക്കുകള്‍ തിരസ്ക്കരിക്കാനാവില്ലെന്നായി.

ചര്‍ച്ചവിഷയം എന്തെന്നറിയാതെ ഒരു തുണ്ടു കവിതയോ കഥയോ പോക്കറ്റിലിട്ട് സാഹിത്യ ചര്‍ച്ചയിലേക്ക് കടന്ന് വന്ന് ഇരിപ്പിടമുറപ്പിക്കുന്നവരോട് എന്തെങ്കിലുമുണ്ടെങ്കില്‍ എടുക്കൂ വായിക്കൂ എന്ന് അദ്ധ്യക്ഷന്‍ പറയുമ്പോള്‍ പോക്കറ്റില്‍ തിരികിയിരിക്കുന്ന കവിതയോ കഥയോ എടുത്തു വായിക്കുന്നു. സങ്കീര്‍ണ്ണമായ ഒരു കവിതയോ കഥയോ ഒറ്റ പ്രാവശ്യം കേട്ടാല്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കാര്യമാത്ര പ്രസക്തമായ ഒരു അഭിപ്രായം പറയാന്‍ സാധിക്കുകയില്ല എന്ന് ആര്‍ക്കാണറിയാത്തത്. എങ്കിലും രചന അവതരിപ്പിക്കുന്ന വ്യക്തിയുടെ മുഖം നോക്കി ഉദാത്തം, അനുപമം, അപാരം എന്നൊക്കെ അഭിപ്രായങ്ങള്‍ പുകഴ്ത്തു പാട്ടുകള്‍ പോലെ പാടുമ്പോള്‍`വെയര്‍ ഈസ് ദി ബീഫ്’ എന്ന് മനസ്സില്‍ പിടിക്കാത്തവരുടെ രചനകളെ പുച്ഛിച്ചു തള്ളുന്നു. മൃദലമായതലോടലുകളോടെ സുഖിപ്പിക്കലും നഖക്ഷതങ്ങള്‍ കൊണ്ട് വേദനിപ്പിക്കലുമായി സാഹിത്യചര്‍ച്ചകള്‍ നടന്നുകൊണ്ടിരുന്ന സമയത്താണ് വിചാരവേദി രഹസ്യസ്വഭാവം വയ്ക്കാതെ വിഷയം മുന്‍ കൂട്ടി എല്ലാവരും അിറയത്തക്കവണ്ണം പ്രഖ്യാപിച്ചു കൊണ്ടുള്ള ചര്‍ച്ചാ സമ്പ്രാദായത്തിന് തുടക്കമിട്ടത്. ആ വിഷയങ്ങളെക്കുറിച്ച് പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിക്കാന്‍ പ്രധാന പ്രഭാഷകരെ നിശ്ചയിക്കുന്നതും പതിവായി. അവര്‍ വിഷയങ്ങള്‍ നന്നായിപഠിച്ച് അവരുടെ കാഴ്ചപ്പാടുകള്‍ മുഖം നോക്കാതെ നിരൂപണ ശൈലിയില്‍ സമര്‍ത്ഥമായി അവതരിപ്പിച്ചിരുന്നത് സദസ്യര്‍ക്ക് ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സഹായകമായിട്ടുണ്ട്. എഴുത്തുകാര്‍ക്കും ഈ ചര്‍ച്ചകള്‍ പ്രയോജനകരമായി. ചര്‍ച്ചകളിലെ പ്രധാനികള്‍ ഡോ. എ. ബി. പിള്ള, ഡോ. ജോയ് കുഞ്ഞാപ്പു, ഡോ. നന്ദകുമാര്‍, ഡോ. ശശിധരന്‍, ഡോ. എന്‍. പി. ഷീല എന്നിവരായിരുന്നു. ഇതില്‍ നിന്നും മറ്റുള്ളവര്‍ വിസ്മൃതരായി എന്ന് ധരിക്കരുത്. എല്ലാവരുടെയും സഹകരണം കൊണ്ടാണ് ചര്‍ച്ചകള്‍ വിജയിച്ചിട്ടുള്ളത്.

ന്യൂയോര്‍ക്കിലെ സാഹിത്യസംഘടനകളില്‍ എല്ലാ മാസവും സാഹിത്യചര്‍ച്ചകള്‍ നടന്നിരുന്നുവെങ്കിലും അതേ പറ്റി പൊതുജനങ്ങള്‍ക്കും സാഹിത്യപ്രേമികള്‍ക്കുമറിയാനായി, മാസംതോറും ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുന്ന സമ്പ്രദായം ഉണ്ടായിരുന്നില്ല. നേരത്തെ സൂചിപ്പിച്ചത്‌പോലുള്ള കഴമ്പില്ലാത്ത ചര്‍ച്ചകള്‍ക്ക് എങ്ങിനെ റിപ്പോര്‍ട്ടെഴുതാന്‍ സാധിക്കും. വിചാരവേദിയാണ് ന്യൂയോര്‍ക്കിലെ സാഹിത്യചര്‍ച്ചകളുടെ പതിവായുള്ള റിപ്പോര്‍ട്ടിംഗ് സമ്പ്രദായം തുടങ്ങിവച്ചത്. ബാബു പാറക്കലിന്റെ `നിറങ്ങളില്‍ ജീവിക്കുന്നവര്‍’ എന്ന നോവലിന്റെ ക്രിയാത്മകമായ ചര്‍ച്ചാറിപ്പോര്‍ട്ടായിരുന്നു അത്. ജെ. മാത്യൂസ് ആയിരുന്നു ആ നോവല്‍ പ്രധാനമായും നിരൂപണം ചെയ്തത്. സാഹിത്യചര്‍ച്ചകളുടെ റിപ്പോര്‍ട്ട് കാണുന്നത് പതിവില്ലാത്തതാണല്ലോ എന്ന് ബാബു പാറക്കല്‍ ആ റിപ്പോര്‍ട്ട് വായിച്ചതിനുശേഷം എന്നെ ടെലഫോണില്‍ വിളിച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. കാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ വിചാര വേദിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ടെങ്കിലും മലയാള സാഹിത്യത്തിനാണ് മുന്‍ഗണന നല്‍കിയിട്ടുള്ളത്. മാസംതോറുമുള്ള ചര്‍ച്ചക്കായി രചനകള്‍ തെരഞ്ഞെടുക്കുന്നതില്‍ വിചാരവേദി നിഷ്പക്ഷവും വിശാലവുമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരുടെ രചനകള്‍ വിചാരവേദിയില്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. വിചാരവേദിയുടെ പത്താം വാര്‍ഷികത്തിനും ചര്‍ച്ചക്കായി തെരഞ്ഞെടുത്തത് അമേരിക്കന്‍ മലയാളസാഹിത്യം ഇതുവരെ എന്ന വിഷയമാണ്. അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ വേരുകള്‍ പടര്‍ന്ന് കിടക്കുന്നത് ഇവിടെത്തന്നെയാണെന്ന് മനസ്സിലാക്കി അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെ വികാസം ലക്ഷ്യമാക്കിയാണ് വിചാരവേദി സാഹിത്യ ചര്‍ച്ചകള്‍ നടത്തിയിട്ടുള്ളത്. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ വികാസത്തിന് അനിവാര്യമായ ഘടകങ്ങള്‍ കണ്ടെത്തി അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഇടയില്‍ അവതരിപ്പിക്കുകയും അമേരിക്കന്‍ മലയാളി എഴുത്തുകരുടെ രചനകളുടെ മൂല്യ നിര്‍ണ്ണയം നടത്തി അവയുടെ അംഗീകാരത്തിനുവേണ്ടി കേരളത്തിലെ പ്രമുഖ സാഹിത്യ വേദികളില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തിട്ടുള്ള ഡോ. എ. കെ. ബി. പിള്ള വിചാരവേദിയുടെ അമേരിക്കന്‍ മലയാളസാഹിത്യവികസ ചര്‍ച്ചകള്‍ക്ക് ഉത്തേജനം നല്‍കിയിട്ടുണ്ട്. വളര്‍ന്ന് കൊണ്ടിരിക്കുന്ന അമേരിക്കന്‍ മലയാളസാഹിത്യത്തില്‍ ചര്‍ച്ചക്ക് വിധേയമാക്കാന്‍ പാകത്തിന് സാഹിത്യമൂല്യമുള്ള ധാരാളം രചനകള്‍ ഉണ്ടായിട്ടുണ്ട്. നവ നവീനങ്ങളായ ആവിഷ്ക്കരണരീതികള്‍ പരീക്ഷിച്ചുനോക്കി വിജയം കൈവരിച്ചവര്‍ അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ ഇടയിലുണ്ട്. ഈയ്യിടെ പ്രസിദ്ധീകരിച്ച പ്രവാസികളുടെ ഒന്നാം പുസ്തകം എന്ന നോവലിന്റെ രചയിതാവ് സാംസികൊടുമണ്ണിനെ ആഗണത്തില്‍ ഉള്‍പ്പെടുത്താം. വിചാരവേദിയുടെ ഉല്‍ഘാടന വേളയില്‍, ഒരു ചീത്ത എഴുത്തുകാരനാകുന്നതിനേക്കാള്‍ അഭികാമ്യം ഒരു നല്ല വായനക്കാരനാകുന്നതാണെന്ന് എം. എന്‍. കാരാശ്ശേരി പറഞ്ഞത് അമേരിക്കന്‍ മലയാളി എഴുത്തുകാരെ പരോക്ഷമായി വിമര്‍ശിച്ചതാണെങ്കില്‍ അദ്ദേഹം ഇന്ന് അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ വായിച്ച് വിലയിരുത്തിയാല്‍ അവയുടെ മേന്മ കണ്ട് അദ്ദേഹത്തിന്റെ നിലപാടിന് മാറ്റം വരുത്താതിരിക്കില്ല.

നോവല്‍, ചെറുകഥ, കവിത എന്നിവക്ക് പുറമേ ലേഖനങ്ങളും നിരൂപണലേഖനങ്ങളും വിചാരവേദിയില്‍ ചര്‍ച്ചചെയ്തിട്ടുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യരംഗത്ത് നിരൂപണ ശാഖ ഇല്ല എന്ന് പറയുന്നത് ഒരു വലിയ തമാശയാണ്. ഇവിടെ നിരൂപണലേഖനങ്ങള്‍ എഴുതി തുടങ്ങിയത് പ്രശസ്ത സാഹിത്യകാരനായ സുധീര്‍ പണിക്കാവീട്ടിലാണ്. ഖണ്ഡന വിമര്‍ശന രീതി സ്വീകരിക്കാതെ എഴുത്തുകാര്‍ക്ക് പ്രോത്സാഹനം നല്‍കുന്ന വിധത്തിലുള്ള നിരൂപണത്തിനാണ് അദ്ദേഹം പ്രാധാന്യം നല്‍കുന്നത്. പിന്നീട് ഡോ. നന്ദകുമാര്‍, ഡോ. എന്‍. പി. ഷീല, പ്രിന്‍സ് മര്‍ക്കോസ് തുടങ്ങിയവര്‍ ഇവിടത്തെ നിരൂപണശാഖയെ പരിപോഷിപ്പിച്ചുകൊണ്ടിരിക്കുന്നു. കേരള സാഹിത്യ അക്കാഡമി മുന്‍ പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സതീഷ് ബാബു, പയ്യന്നൂര്‍ എന്നീ പ്രശസ്ത സാഹിത്യകാരന്മാര്‍ക്ക് സ്വീകരണം നല്‍കിക്കൊണ്ട് വിചാരവേദി ചര്‍ച്ചകള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഡോ. ജോയ് കുഞ്ഞാപ്പുവിന്റെ “ആരാണ് വിധ്യാധരനും” സാമൂഹ്യപാഠങ്ങളുംഎന്ന പുസ്തകത്തിന്റെ ചര്‍ച്ച സമൂഹത്തില്‍ ചിലകോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ഇരുളിലിരുന്ന് സാഹിത്യകാരന്മാരെ കല്ലെറിയുന്ന ഭീരുവിനെ വിചാരവേദി വെളിച്ചത്തുകൊണ്ടുവരുമെന്ന വാര്‍ത്ത ജനങ്ങളെ ആകാംഷഭരിതരാക്കി. ഇരുളിലിരിപ്പവനാരു നീ? എന്ന ജനങ്ങളുടെ ചോദ്യത്തിന് മറുപടിയായി വിചാരവേദി രംഗത്ത് വന്നു. ജനങ്ങള്‍ക്ക് യാതൊരു സംശയത്തിനും ഇടനല്‍കാത്ത വിധത്തില്‍ വിദ്യാധരന്റെ സ്വരൂപം ജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുത്തപ്പോള്‍ വിദ്യാധരനും മാധ്യമവും ഒന്നു കിടുങ്ങി. വിദ്യാധരന്റെ മുഖംമൂടി മാറ്റിക്കൊണ്ടുള്ള പ്രഭാഷണം നടത്തിയത് ഡോ. ശശിധരന്‍ ആയിരുന്നു. വിചാരവേദിയുടെ അടുത്ത ചര്‍ച്ചാവിഷയം എന്തായിരിക്കുമെന്ന് അിറയാന്‍ ജനങ്ങള്‍ കാത്തിരുന്ന ദിനങ്ങള്‍. അതേപോലെ കുടിയേറ്റക്കാരേയും അവരുടെ തലമുറയേയും സംബന്ധിക്കുന്ന “GATE WAY TO AMERICA” എന്ന പ്രൊഫസര്‍ ജോസഫ് ചെറുവേലിയുടെ പുസ്തകത്തിന്റെ ചര്‍ച്ചയും സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കി. എടുത്തുപറയത്തക്ക ധാരാളം ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കാന്‍ സാധിച്ചതില്‍ വിചാരവേധിക്ക് അഭിമാനമുണ്ട്.

എഴുത്തുകാര്‍ക്ക് പ്രാധാനമായും വേണ്ടത് അംഗീകാരവും പ്രോത്സാഹനവും പ്രചോദനവുമാണ്. വിചാരവേദി വിശാലമായ കാഴ്ചപ്പാടോടു അമേരിക്കയുടെ വിവിധ ഭാഗങ്ങളിലുള്ള എഴുത്തുകാരില്‍ ഏതാനം പേര്‍ക്ക് അവരുടെ അമേരിക്കന്‍ മലയാള സാഹിത്യത്തിലേക്കുള്ള സംഭാവന കണക്കിലെടുത്ത് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്. പത്താം വാര്‍ഷികത്തോടനുബന്ധിച്ച് പത്തുപേര്‍ക്ക് അവാര്‍ഡ് നിശ്ചയിച്ചപ്പോഴും വ്യാപകമായ നിലപാടാണ് വിചാരവേദി സ്വീകരിച്ചത്. ഡോ. എ. കെ. ബാലകൃഷ്ണപിള്ളക്ക് LIFE TIME ACHIEVEMENT അവാര്‍ഡും ഡോ. എന്‍. പി ഷീലക്ക് മികച്ച എഴുത്തുകാരിക്കുള്ള ക്യാഷ് അവാര്‍ഡും നല്‍കി ആദരിക്കുകയുണ്ടായി. കൂടാതെ രാജൂ മൈലപ്ര, പ്രൊഫസര്‍ ചെറുവേലി എന്നിവരേയും അവരുടെ സാഹിത്യ പ്രവര്‍ത്തനങ്ങളെ മാനിച്ചുകൊണ്ട് ഫലകങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. അമേരിക്കന്‍ മലയാളി എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ വിചാരവേദി മുന്നില്‍ നില്‍ക്കുന്നു.

വിചാരവേദിക്ക് രൂപരേഖ നല്‍കിയ പ്രശസ്ത കവി പീറ്റര്‍ നിണ്ടൂരിനേയും തുടക്കത്തില്‍ വിചാരവേദിയെ കേരള കള്‍ച്ചറല്‍ സെന്റെറിന്റെ ഭാഗമായി ചേര്‍ത്ത് പ്രവര്‍ത്തിക്കാന്‍ അനുവദിച്ച കേരള കള്‍ച്ചറല്‍ സെന്റെറിന്റെ ഭാരവാഹികളേയും ഈ അവസരത്തില്‍ സ്മരിക്കുന്നു. ഇപ്പോഴും സാമ്പത്തികമായ നേട്ടം കണക്കാക്കാതെ വിചാരവേദിക്ക് ചര്‍ച്ചകള്‍ നടത്താന്‍ കേരള കള്‍ച്ചറല്‍ സെന്റെറിന്റെ ഹാള്‍ വിട്ടുതരുന്നത് ഒരു വലിയകാര്യമാണ്. സാഹിത്യത്തെ പ്രോത്സാഹിപ്പിക്കാനുള്ള കേരള കള്‍ച്ചറല്‍ സെന്റെറിന്റെ നിലപാട് സ്തുത്യര്‍ഹമാണ്. നന്ദി. വിചാരവേദിയുടെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നും വിജയകരമായി മുന്നോട്ടു കൊണ്ടുപോകാന്‍ എല്ലാ സാഹിത്യകാരന്മാരുടേയും സാഹിത്യപ്രേമികളുടേയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

Read more

അവസ്ഥാന്തരങ്ങള്‍

വ്യക്തിജീവിതത്തിലെന്ന പോലെ രാഷ്ട്രത്തിന്റെ കാര്യത്തിലും അവസ്ഥാന്തരങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഒരു വ്യക്തിക്ക് സംഭവിക്കുന്ന അവസ്ഥാഭേദങ്ങള്‍ക്ക് കാരണം വ്യക്തിഗതമായിരുക്കുമ്പോള്‍ രാഷ്ട്രത്തിന്റെ ദിശാമാറ്റത്തിന് പല ഘടകങ്ങളും കാരണമാകുന്നുണ്ട്. ഭരണാധിപന്മാരുടെ മതപരമായ വീക്ഷണത്തിലൂടെ രാഷ്ട്രത്തിന്റെ ചുക്കാന്‍ തിരിയുമ്പോള്‍ മതം രാഷ്ട്രനിര്‍മ്മാണത്തിന്റെ അവിഭാജ്യഘടകമായി മാറുകയും അത് മതേതരത്വ വാദികളില്‍ ആശങ്കയും ഭീതിയും ജനിപ്പിക്കുകയും ചെയ്യുന്നു. ഓരോ മതവും ശ്രേഷ്ഠവും മനുഷ്യരാശിയുടെ ധാര്‍മ്മിക നിലവാരം ഉയര്‍ത്താന്‍ സഹായിക്കുന്നതുമാണ്.

പക്ഷെ, മതത്തിന് രഷ്ട്രത്തിന്റെ ഭരണതലത്തില്‍ പ്രധാന്യം നല്‍കിയാല്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാകും. സമത്വസുന്ദരമായ ഒരു ഒരു രാഷ്ട്രം വിരിഞ്ഞു കാണാനാണ് ഏതൊരു പൗരനും ആഗ്രഹിക്കേണ്ടത്.എന്നാല്‍ വേദോപനിഷത്തുക്കളുടെ കാലഘട്ടം മാറ്റി വച്ചാല്‍ ഭാരതം സമത്വസുന്ദരമായിരുന്നില്ല എന്ന് ചരിത്രം തെളിയിക്കുന്നു.

ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ ഇടയില്‍ നിലനിന്നിരുന്ന, ഒരു വിഭാഗം ജനങ്ങളുടെ സ്വാതന്ത്ര്യത്തെ ഹനിച്ചിരുന്ന ജാതിവ്യവസ്ഥതിയാണ് ഇതിനു കാരണം. വിദേശഭരണ കാലത്ത് ഭാരതത്തിന് സ്വാതന്ത്ര്യം നഷ്ടപ്പെടുന്നുവെന്നു, വിദേശീയരെ പായിച്ചാല്‍ ഭാരതീയര്‍ സ്വതന്ത്രരാകും എന്ന മുദ്രവാക്യം വ്യര്‍ത്ഥമാകുമെന്നും രാഷ്ടീയ സ്വാതന്ത്ര്യം ലഭിച്ചാലും ഭാരതീയ ജനതയുടെ ഇടയില്‍ അടിമത്വം നിലനില്‍ക്കുമെന്നുംആശാന്‍ പാടിയത് വെറുതെയായിരുന്നില്ല.

എങ്കിലും ആര്‍ഷസംസ്‌കാരം നിഷ്‌ക്കര്‍ഷിക്കുന്നത് സമത്വസുന്ദരമായ ഒരു രാഷ്ട്രമാണ്. അതുകൊണ്ടാണ് ഭാരതത്തിലേക്ക് ഒഴുകി വന്ന വിഭിന്ന സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളാന്‍ ഭാരതീയര്‍ക്ക് സാധിച്ചത്, അമ്പലവും പള്ളിയും മോസ്‌ക്കും ചേര്‍ന്ന് നില്‍ക്കാന്‍ കാരണമായത്, മന്തോച്ചാരണവും മണിനാദവും വാങ്കുവിളികളും കൊണ്ട് ഭാരതീയാന്തരീക്ഷം മുരിതമായത്. ഭാരതത്തില്‍ എത്തിയ വിഭിന്ന മതസ്തര്‍ അവരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായിഅവരുടേതായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഭാരതത്തിന്റെ പൊതുവെയുള്ള ഉന്നമനമായിരുന്നില്ല അവരുടെ ലക്ഷ്യം. ഭാരതീയത ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞവര്‍ ചുരുക്കം.സ്വന്തം നേട്ടങ്ങള്‍ ഉന്നം വച്ചുകൊണ്ട് പദ്ധതികള്‍ ആസൂത്രണം ചെയ്തപ്പോള്‍ അവര്‍ സമത്വചിന്തകള്‍ക്ക് അത്രക്കൊന്നും പ്രാധാന്യം കല്പിച്ചിരുന്നില്ല. അതുകൊണ്ടാണല്ലോ നിഷ്‌ക്കളങ്കരായ ഭാരതീയര്‍ക്ക് ഭയവിഹ്വലരായി പീരങ്കിയുടെയും വാള്‍മുനയുടേയും മുന്നില്‍ നില്‍ക്കേണ്ടി വന്നതും അവരുടെ വ്യക്തിത്വം ബലികഴിക്കേണ്ടി വന്നതും.

വിദേശീയരുടെ അടിമത്വത്തില്‍ നിന്നും ചൂഷണത്തില്‍ നിന്നും മോചനം ലഭിച്ചെങ്കിലും ഭാരതത്തിന് വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടില്ല. അതിനുള്ള കാരണം അന്വേഷിച്ചു ചെല്ലുമ്പോള്‍ മുന്നില്‍ കാണുന്നത് രാഷ്ട്രീയ നേതാക്കന്മാരെയാണ്. രാജ്യത്തിന്റെ പുരോഗതി മു#്‌യ ലക്ഷ്യമാക്കാതെ ഒരു കൂട്ടര്‍ ഹിന്ദുരാഷ്ട്ര നിര്‍മ്മാണത്തിനു വേണ്ടി ശ്രമിക്കുമ്പോള്‍ രാജ്യത്തെ തുരന്നെടുക്കാന്‍ ശ്രമിക്കുന്നന്നവര്‍ മറു വശത്ത്. ഗാന്ധിജി വിഭാവന ചെയ്ത രാമരാജ്യം എന്നാല്‍ ഹിന്ദു രാജ്യം എന്ന് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. പ്രജാക്ഷേമതല്‍പരനായ ഒരു ഉത്തമ ഭരണാധികാരി നയിക്കുന്ന ഒരു രാജ്യം എന്നും എല്ലാ മണ്ഡലങ്ങളിലും ജനങ്ങളുടെ നിലവാരം മെച്ചപ്പെടുത്താനുള്ള ഒരു മാര്‍ഗ്ഗമാണ് രാഷ്ട്രീയാധികാരമെന്നുമാണ് ഗാന്ധിജി അര്‍ത്ഥമാക്കിയത്. അദ്വൈത ചിന്തയില്‍ അധിഷ്ഠിതമായ ഒരു രാജ്യം. എന്നാല്‍ രാമനെ ഹിന്ദുദൈവമായി ആരാധിക്കുന്ന ഹിന്ദുക്കള്‍ ഭാരതത്തെ ഹിന്ദു രാജ്യമാക്കിത്തീര്‍ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവര്‍ ഗാന്ധിജിയുടെ ആശയാദര്‍ശങ്ങളില്‍ നിന്ന് ബഹുദൂരം നില്‍ക്കുന്നു.

അയോദ്ധ്യയും രാമനും സീതയും പതിനറാം നൂറ്റാണ്ടില്‍ തകര്‍ക്കപ്പെട്ടക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണവുമൊക്കെ അവരുടെ ചിന്താമണ്ഡലത്തില്‍ കത്തി ജ്വലിച്ചു നില്‍ക്കുന്നു. മതാന്ധതയുടെ അന്ധകാരത്തില്‍ തപ്പിത്തടഞ്ഞുഴലുമ്പോള്‍ അവരുടെ ചിന്തകള്‍ക്ക് ഉല്‍കൃഷ്ടതയോ സാര്‍വ്വലൗകികതയോ ഉണ്ടാവുകയില്ല.ഇത്തരത്തിലുള്ള രാഷ്ട്രചിന്തകളുള്ള രാഷ്ട്രീയനേതാക്കന്മര്‍ ഉള്ളതുകൊണ്ടാണ് ഭാരതം സാംസ്‌കാരികമായി അധഃപതിക്കുന്നത്.. മറ്റൊരു കൂട്ടംരാഷ്ട്രീയക്കാരുടെ ലക്ഷ്യം രാഷ്ട്രനിര്‍മ്മാണമല്ല, കോഴ വാങ്ങിയും ജനാവ് കൊള്ളയടിച്ചും കോടികള്‍ സ്വരൂപിച്ച് വിദേശത്ത് ഫൈനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റൂഷനുകള്‍ നടത്തുന്നതിലും സ്വിസ് ബാങ്കിലെ നിക്ഷേപത്തിനും മറ്റുമാണ്. മന്ത്രി കോടതിയുടെ സമ്മര്‍ദ്ദം മൂലം രാജി സമര്‍പ്പിച്ചാലും ഭരണകക്ഷികളിലെ കൂട്ടാളികളോട് ചേര്‍ന്ന് നിന്ന് കൊള്ളയടി തുടരാന്‍ ശ്രമിച്ചു കൊണ്ടിരിക്കും.

പഠിച്ചതല്ലേ പാടാന്‍ കഴിയൂ.അവരുടെ പാട്ടിന് ഈണം പകര്‍ന്ന് കൊഴുപ്പിക്കാന്‍ അണികളുംതയ്യാറായി നില്‍പ്പുണ്ട്. ഒരു പരിധി വരെ അനുയായികളാണ് ഭരണതലത്തില്‍ നടക്കുന്ന അഴിമതി മൂലം രാജ്യത്ത് അരിക്ഷിതാവസ്ഥ സൃഷ്ടിക്കപ്പെടുന്നത്തിന് പ്രേരകശക്തിയാകുന്നത്.

രാഷ്ട്രീയപ്രശ്‌നങ്ങളോടൊപ്പം മതപരമായ പ്രശ്‌നങ്ങളും ഭാരതത്തിന്റെ അണ്ഡതയെ കാര്‍ന്നു കൊണ്ടിരിക്കുന്നു. ഭാരതീയരില്‍ ബഹുഭൂരിപക്ഷം വരുന്ന സസ്യഭുക്കുകളുടെ ഇടയില്‍ നിന്ന് ഒരു കൂട്ടം തീവ്രവാദികള്‍ ഉയര്‍ന്നു വന്ന്മറ്റുള്ളവരുടെ ഭക്ഷണകാര്യത്തില്‍ നിയന്ത്രണം കൊണ്ടു വരാന്‍ ശമിക്കുന്നത് മൊത്തം സംസ്‌കാരത്തെ പ്രതിനിധീകരിക്കുന്നില്ല. മറ്റൊരുദാഹരണം നോക്കാം. തീവൃവാദികളായ കുറെ മുസ്ലിംഗള്‍ ചേര്‍ന്ന് നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് മൊത്തം മുസ്ലിംഗളെ പ്രതിക്കുട്ടില്‍ നിര്‍ത്തി ശിക്ഷവിധിക്കുന്നതില്‍ യുക്തിയില്ല.

മുസ്ലിംഗളുടെ അമേരിക്കന്‍ കുടിയേറ്റം നിരോധിക്കണമെന്ന റൊണാള്‍ഡ് ട്രമ്പ് ചെയ്തപ്രസ്ഥാവനക്കെതിരായി അമേരിക്കയിലെന്നല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉയര്‍ന്ന പ്രതിരോധശബ്ദത്തെ മതപരമായ വിവേചനം അമേരിക്കന്‍ സംസ്‌കാരത്തിന് ചേര്‍ന്നതല്ല എന്നതിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാമെങ്കിലും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന അമേരിക്കയില്‍ നിലനില്‍ക്കുന്ന ഭയവിഹ്വലമായ അവസ്ഥ കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

മതപരമായ വിവേചനം കൊണ്ടല്ല, അമേരിക്കന്‍ ജനതയുടെ സുരക്ഷിതത്വം ലക്ഷ്യമാക്കിയാണ് ആ പ്രസ്ഥാവന ചെയ്തത് എന്നാണ് മനസ്സിലാക്കേണ്ടത്. അമേരിക്കയിലേക്ക് വരുന്ന ഒരുകൂട്ടം മുസ്ലിംഗളില്‍ കുറച്ചു പേരെങ്കിലും ഭീകര പ്രവര്‍ത്തകരാണെന്നും അവര്‍ അമേരിക്കയുടെ നാശവും അമേരിക്കക്കാരുടെ സൗര്യജീവിതവും സമാധാനവും നശിപ്പിക്കാനും അവരെഭയത്തിന്റെ ജ്വാലയില്‍ നിര്‍ത്താനും ആഗ്രഹിക്കുന്നവരുമാണെന്ന് പലവട്ടം തെളിയിക്കപ്പെട്ടു കഴിഞ്ഞു. അതുകൊണ്ട് അവരുടെ സാന്നിദ്ധ്യം ഒഴിവാക്കേണ്ടത് അനിവാര്യമായിരിക്കുന്ന ഒരു സാഹചര്യത്തിലാണ് അമേരിക്ക എത്തി നില്‍ക്കുന്നത്.

ദാനത്തിന് മഹത്വം കല്പിച്ചപ്പോള്‍ കര്‍ണ്ണന് സ്വന്തം ജീവന്‍ നഷ്ടപ്പെട്ടു. 'അര്‍ത്ഥിക്കായ് സഹജമാം മെയ്ച്ചട്ടയടര്‍ത്തേകി മൃത്യുദണ്ഡിനു നേരെ മറു കാട്ടിയ കര്‍ണ്ണന്‍, നമ്മുടെ പൂര്‍വ്വികനാണെന്ന് ' നമുക്ക് പുകഴ്ത്തു പാട്ട് പാടാം. മാംസഭുക്കുകളായ വിദേശീയരുടെ തള്ളിക്കയറ്റം കൊണ്ടാണ് തങ്ങള്‍ ആരാധിക്കുന്ന പശുക്കള്‍ കൊല്ലപ്പെടുന്നത് എന്ന തോന്നല്‍ ഭാരതത്തിലെ ഹിന്ദുക്കള്‍ക്കുണ്ടാകാം. അവരില്‍ തീവൃവാദികളുടെ ഇന്നു കാണുന്ന വിധത്തിലുളുള്ള പ്രതികരണം അപലപനീയവും നിന്ദ്യവുമാണ്. ഒരു വിഭാഗം ഹിന്ദുക്കള്‍ ആസൂത്രിതമായി ബാബറി മസ്ജിദ് ഇടിച്ചു തകര്‍ത്തപ്പോഴും, മിഷനറിയെ ചുട്ടു കരിച്ചപ്പോഴും അതില്‍ ദുഃ#ിച്ച ഹിന്ദുക്കളുണ്ട്.

പശുമാംസത്തിന്റെ പേരില്‍ ഒരു മുസ്ലിം കുടുംബത്തിനു നേരെ ഉണ്ടായ അക്രമം പൊറുക്കാനാനാവാത്ത തെറ്റാണ്. അതിലും വലിയ തെറ്റാണ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നത്. ഒരോരുത്തരും നിയമം കയ്യിലെടുത്താല്‍ അരാജകത്വം ഫലം. സര്‍ക്കാര്‍ ഏതു ദിശയിലേക്കാണ് തിരിയുന്നത് എന്ന സംശയം ജനങ്ങളില്‍ ഉണ്ടാവുക സ്വാഭാവികമാണ്. അങ്ങനെയുള്ള സാഹചര്യത്തില്‍ മതവര്‍ഗ്ഗീയതക്ക് സര്‍ക്കാര്‍ കൂട്ടു നില്‍ക്കുന്നു എന്നേ നിഷ്പക്ഷമതികള്‍ക്ക് ചിന്തിക്കാന്‍ സാധിക്കുകയുള്ളൂ. തീവൃവാദികള്‍ അരങ്ങേറുന്ന ഒറ്റപ്പെട്ട സംഭവം എന്ന പേരില്‍ ഇതിനെ തള്ളിക്കളയുമ്പോള്‍ ഭീകരപ്രവര്‍ത്തനങ്ങളുടെ നിരവധി തനിയാവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കേണ്ടി വരും.

വ്യവസായം നിലനില്‍ക്കേണ്ടത് രാജ്യത്തിന്റെ സാമ്പത്തീകാഭിവൃദ്ധിക്കും തൊഴില്‍ സാധ്യതക്കും അനിവാര്യമാണ്. ഭാരതത്തിലെ ഒരു പ്രമു വ്യവസായമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ബീഫ് കയറ്റുമതിയില്‍ പശു മാംസം വെറും മൂന്നു ശതമാനം മാത്രം. ഈ മൂന്നു ശതമാനം ഇല്ലെന്നു വന്നാലും വ്യവസായത്തിന് പറയത്തക്ക കോട്ടമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. മൃഗങ്ങളെ കൊന്നു ഭക്ഷിക്കുന്നത് പുതിയ സംഗതിയല്ല. പശു ഹിന്ദുക്കളുടെ ആരാധാനാമൃഗമായതു കൊണ്ട് പശുവിനെ കൊന്നു ഭക്ഷിക്കുന്നതായി കാണുന്നത് അവര്‍ക്ക് അസഹനീയമായിരിക്കും. അവരുടെ വികാരങ്ങള്‍ വൃണപ്പെടും. സഹജീവികളുടെ വികാരങ്ങളെ മാനിക്കാന്‍ തയ്യാറായി പശുവിനെ കൊന്നു ഭക്ഷിക്കുന്നവര്‍ മുന്നോട്ടു വന്നാല്‍ പ്രശ്‌നത്തിന് പരിഹാരമായി. മാംസഭുക്കുകള്‍ക്ക് മാംസം ഭക്ഷിക്കണമെന്നല്ലേയുള്ളു. അതിന് വേറെ എത്രയോ മൃഗങ്ങളുണ്ട്.

പശുവിന്റെ കഴുത്തറുക്കുന്നതു കൊണ്ട് ബഹുഭൂരിപക്ഷം ഭാരതീയര്‍ അസ്വസ്ഥരാകുന്നു. ഭാരതീയര്‍ സഹോദരി സഹോദരങ്ങളാണ് എന്നു പറയുമ്പോള്‍ ആ സാഹോദര്യം നിലനിര്‍ത്താന്‍ ശ്രമിച്ചു കുടെ. അവനാത്മസുത്തിനാചരിക്കുന്നത് അപരന്നു സുത്തിനായ് വരേണം എന്ന തത്വം പ്രായോഗികമാക്കേണ്ടതാണ്. അതിന് ആദ്യമായി വേണ്ടത് സഹജീവികളുടെ വികാരങ്ങളെ മാനിച്ചു കൊണ്ടുള്ള പ്രവൃത്തികളാണ്.

മാംസഭുക്കുകളുടെ ആഹാരത്തിന് രുചിക്കൂട്ടായി പശുക്കളല്ലാതെ മറ്റു ധാരാളം മൃഗങ്ങള്‍ ഉള്ള സ്ഥിതിക്ക് പശുക്കളെ വെറുതെ വിടുന്നതു കൊണ്ട് അവരുടെ സഹോദരങ്ങള്‍ സംതൃപ്തരാകുന്നുവെങ്കില്‍ അങ്ങനെ ഒരു നിലപാട് സ്വീകരിച്ച് സമത്വസുന്ദരമായ ഒരു രാഷ്ട്രത്തിനു വേണ്ടി ശ്രമിക്കുന്നത് അഭികാമ്യമല്ലേ? സമത്വസാഹോദര്യം പരിപൂര്‍ണ്ണമാക്കാന്‍ പെരുമാറ്റം ത്യാഗപൂര്‍ണ്ണമായിരിക്കണം എന്നതാണ് അടിസ്ഥാനമായിരിക്കേണ്ടത്. സ്വയം നിയന്ത്രിക്കുമാറ് ജീവിതം മെച്ചപ്പെട്ടാല്‍ അയല്‍ക്കാരന് ഒരിക്കലും ഉപദ്രവം ഉണ്ടാകാത്ത വിധത്തില്‍ ജീവിക്കാന്‍ സാധിക്കുന്നു. വ്യക്തിസ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യാനാവില്ല. എങ്കിലും സാമുഹിക സംയമനത്തിന് ശ്രമിക്കുന്ന പക്ഷം സമൂഹം സമ്പന്നമാകും.

സ്‌നേഹം, ത്യാഗം കരുണ, അദ്വൈതം എന്നിവ ഉല്‍ഘോഷിക്കുന്ന മതസ്തരാണ് ഭാരതീയര്‍. അങ്ങനെയുള്ള ഒരു രാജ്യത്തില്‍ സമത്വസുന്ദരമായ ഒരു സാഹചര്യം പ്രദാനം ചെയ്യാന്‍ കഴിയുന്ന ഒരു ഭരണ സംവിധാനം ഉണ്ടാകുന്നില്ലെങ്കില്‍ അതിന് ഉത്തരവാദി ഓരോ ഭാരതീയനും സര്‍വ്വോപരി സര്‍ക്കാരുമാണ്. മതവര്‍ഗ്ഗിയവാദത്തില്‍ നിന്ന് ഉയര്‍ന്നു വന്ന് മതാതീതമായ ഒരു സംസ്‌കാരത്തില്‍ ജീവിക്കാനുള്ള സാഹചര്യം ഭാരതീയ ജനതക്കുണ്ടാകട്ടെ. മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ചിന്തക്ക് ഊന്നല്‍ കൊടുത്തു കൊണ്ട് മുന്നോട്ട് പോകാന്‍ സാധിക്കട്ടെ. 

Read more

രാമായണാമൃതപാനം

രാക്ഷസരാജാവായ രാവണനെ നിഗ്രഹിച്ച് സീതയെ മോചിപ്പിച്ച രാമന്റെ വീരഗാഥ എന്നതിലുമുപരി രാമായണം അതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ടുകൊണ്ട് വായിക്കുന്നവരെ നേര്‍വഴിയിലേക്ക് നയിക്കാന്‍ സഹായിക്കുന്ന നിരവധി സന്ദേശങ്ങള്‍ അടങ്ങിയിരിക്കുന്ന ഒരു സ്‌നേഹഗീതവും ആത്മപ്രകാശനത്തിന് സഹായിക്കുന്ന തത്വസംഹിതയുമാണ്. രാമായണത്തിലെ നായകനായ രാമന്‍ സ്‌നേഹത്തിന്റേയും ധര്‍മ്മപരിപാലനത്തിന്റേയും ഭാഷ സംസാരിക്കുന്ന ഉത്തമപുരുഷനാണ്. തനിക്കു മാത്രമല്ല സീതയ്ക്കു പോലും വല്‍ക്കലം നല്‍കി കാട്ടിലേക്കയച്ച കൈകേയിയോടു പോലും രാമന് വിരോധമില്ല. സ്‌നേഹം മാത്രമേയുള്ളൂ. പിതാവിനു വേണ്ടി രാജപദവി ഉപേക്ഷിച്ച് കാട്ടില്‍ പോയ രാമന്റെ മഹാമനസ്‌ക്കതയ്ക്കും പിതൃസ്‌നേഹത്തിനും അതിരുകളില്ല. സാഹോദര്യ സ്‌നേഹം തുളുമ്പി നില്‍ക്കുന്നതും രാമായണത്തിലുടനീളം കാണാം. സഹോദരനു വേണ്ടി സകലതും ഉഴിഞ്ഞു വെച്ച ത്യാഗിയാണ് ലക്ഷ്മണനെങ്കില്‍, രാമന്റെ പാദുകം സിംഹാസനത്തില്‍ വെച്ച് പതിനാലു വര്‍ഷം രാജ്യം സംരക്ഷിച്ച് രാമന് തിരിച്ചേല്‍പ്പിച്ച ഭരതന്‍ നിസ്വാര്‍ത്ഥതയുടേയും സേവനതല്‍പരതയുടേയും പ്രതീകമാണ്. യുദ്ധത്തില്‍ ലക്ഷ്മണന്‍ മോഹാലസ്യപ്പെട്ടു വീഴുമ്പോള്‍ രാമന്‍ അനുഭവിക്കുന്ന ഹൃദയ വേദന വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. സൂര്യനടുത്തേക്ക് പറന്നുയര്‍ന്നപ്പോള്‍ അനുജനെ (ജഡായു) ചിറകുകള്‍ക്കടിയില്‍ വെച്ച് സൂര്യതാപത്തില്‍ നിന്ന് രക്ഷിച്ചപ്പോള്‍ സ്വന്തം ചിറകുകള്‍ കരിഞ്ഞ് നിലം പതിച്ച സമ്പാദിയുടെ കഥ രാമായണത്തില്‍ വായിക്കുന്നു. പാതിവൃത്യത്തിന്റേയും സ്വഭാവ നൈര്‍മ്മല്യത്തിന്റേയും ഭര്‍ത്തൃസ്‌നേഹത്തിന്റേയും പര്യായമാണ് സീതയെങ്കില്‍ മകനില്‍ കര്‍ത്തവ്യബോധം വേരുറപ്പിക്കുന്ന മാതൃഭാവത്തിന്റെ മാതൃകയായി സുമിത്രയും നീതിന്യായത്തിന്റെ പ്രതിനിധിയായി മണ്ഡോദരിയും നിലകൊള്ളുന്നു. ജീവിതത്തില്‍ ഉണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ എങ്ങനെ തരണം ചെയ്യാമെന്ന് കാണിച്ചു തരുന്ന ഹനുമാന്‍ രാമന്റെ പ്രശംസക്കും അനുഗ്രഹത്തിനും പാത്രമാകുന്നു. സീതയുടേയും രാമന്റേയും മാത്രം ദുഃഖകഥയല്ല രാമായണം. ദശരഥന്‍, താര, മണ്ഡോദരി എന്നിവരുടെ ദുഃഖഗീതികള്‍ സൂക്ഷ്മമായി പരിശോധിച്ചാല്‍ സ്‌നേഹത്തിന്റേയും സാന്ത്വനത്തിന്റേയും ഇഴകള്‍ രാമായണത്തില്‍ നീണ്ടു കിടക്കുന്നത് കാണാന്‍ കഴിയും. ദുഃഖിക്കുന്ന മനസ്സുകള്‍ക്ക് രാമായണം നല്‍കുന്ന സാന്ത്വനം കുറച്ചൊന്നുമല്ല. കരളിന് കാമലാരി പോലെയാണ് മനസ്സിന് രാമായണം.

രാമന്‍ സീതയെ വനത്തിലേക്ക് കൂടെ കൊണ്ടു പോകാന്‍ വിസമ്മതം പ്രകടിപ്പിക്കുമ്പോള്‍, 'ഭര്‍ത്തൃപാദശുശ്രാഷാവൃതം മുടക്കായ്ക മേ, വല്ലഭോച്ഛിഷ്ടം എനിക്കമൃതോപമം' എന്നും ലങ്കയില്‍ നിന്ന് സീതയെ തന്റെ കൈവെള്ളയില്‍ വെച്ച് രാമസന്നിധിയില്‍ എത്തിക്കാമെന്ന് പറയുന്ന ഹനുമാനോട്, 'ഒരു നിശി രഹസികൊണ്ടുപോയാലതു മല്‍ പ്രാണനാഥ കീര്‍ത്തിക്കു പോരാ ദൃഢം' എന്നും ഉള്ള സീതയുടെ വാക്കുകളും

അഗ്രജന്‍ തന്നെ പരിപാലിച്ചെപ്പൊഴു-
മഗ്രേ നടന്നുകൊള്ളേണം പിരിയാതെ,
രാമനെ നിത്യം ദശരഥനെന്നുള്ളി-
ലാമോദമോടു നിരൂപിച്ചു കൊള്ളണം.
എന്നെ ജനകാത്മജയെന്നുറച്ചു കൊള്‍
പിന്നെയയോദ്ധ്യയെന്നോര്‍ത്തീടടവിയെ

എന്ന് വനവാസത്തില്‍ രാമനെ അനുഗമിക്കുന്ന ലക്ഷ്മണന് സുമിത്ര നല്‍കുന്ന ഉപദേശവും ഒരു ഭാര്യയായും അമ്മയായും സ്ത്രീകള്‍ക്ക് അനുകരിക്കാന്‍ വിധം ശ്രേഷ്ഠമാണ്. ഏഷണിക്കാരിയായ കൈകേയിയുടെ മനസ്സില്‍ സ്വാര്‍ത്ഥതയുടെ വിത്തു പാകിയ മന്ദരയും, മന്ദരയുടെ ഏഷണിക്കു വഴങ്ങി മകനുവേണ്ടി രാജ്യം കൈവശപ്പെടുത്തി ദുഷ്ടമാനസയായി സ്വന്തം ഭര്‍ത്താവിനെ ദുഃഖത്തിലാഴ്ത്തുകയും അദ്ദേഹത്തെ മരണത്തിലെത്തിക്കുകയും ചെയ്ത നിഷ്ഠുരയായ കൈകേയിയും മറു വശത്ത്. ഇങ്ങനെയുള്ള കഥാപാത്രങ്ങളിലൂടെ വായനക്കാര്‍ക്ക് നഗ്ഗയും തിഗ്ഗയും തിരിച്ചറിഞ്ഞ് മാതൃകാപരമായ ജീവിതം നയിക്കാനുള്ള പ്രേരണ ലഭിക്കുന്നു.

വാല്‍മീകി രാമായണം രചിക്കുന്നത് മദ്ധ്യേഷ്യയില്‍ നിന്ന് വന്ന ആര്യഗ്ഗ#ാര്‍ സിന്ധുനദീതടം ആര്യവര്‍ത്തമാക്കി മാറ്റിയ കാലഘട്ടത്തിലാണ്. ഭാരതത്തിന്റെ മണ്ണിന്റെ മക്കളായ ദ്രാവിഡരെ അമര്‍ത്തിക്കൊണ്ട് ആര്യഗ്ഗ#ാര്‍ അവരുടെ സംസ്‌കാരം ഭാരതത്തില്‍ വ്യാപിപ്പിക്കുന്നതുനു മുമ്പ് മഹത്തായ ഒരു സംസ്‌കാരം അതായത് ദ്രാവിഡ സംസ്‌കാരം ഭാരതത്തില്‍ നിലനിന്നിരുന്നു എന്നും ശിവന്‍ ആ സംസ്‌കാരത്തിലെ ആരാധനാമൂര്‍ത്തിയായിരുന്നു എന്നും ചരിത്രം തെളിയിക്കുന്നു. ജനകന്റേയും സീതയുടേയും സംസ്‌കാരമതാണ്. രാമന്റേത് വൈഷ്ണവ സംസ്‌കാരവും. കുടിയേറ്റക്കാരായ ആര്യഗ്ഗ#ാര്‍ ഭാരതത്തില്‍ അവരുടെ ആധിപത്യം സ്ഥാപിക്കുന്നതിനു വേണ്ടി ദ്രാവിഡരുമായി പൊരുതിക്കൊണ്ടിരുന്നു. വൈഷ്ണവരും ശൈവരും തമ്മിലൂള്ള സംഘര്‍ഷം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് വാല്‍മീകി രണ്ടു സംസ്‌കാരങ്ങളേയും സമന്വയിപ്പിക്കാന്‍ ശ്രമിച്ചു. വൈഷ്ണവ സംസകാരത്തിലെ രാമനും ഭാരതത്തിന്റെ തനതായ സംസ്‌കാരത്തിലെ സീതയും ഭാര്യാഭര്‍ത്താക്കഗ്ഗ#ാരായി. ഒരു മിശ്രവിവാഹം. മിശ്രവിവാഹത്തില്‍ ഭേദചിന്തകള്‍ക്ക് സ്ഥാനമില്ല, സ്‌നേഹബന്ധങ്ങള്‍ക്കാണ് പ്രാധാന്യം. ആര്യ-ദ്രാവിഡ സംസ്‌കാരങ്ങള്‍ സംയോജിപ്പിച്ച് ഭേദചിന്തകളില്ലാത്ത സ്‌നേഹബന്ധത്തിലൂടെ സമൂഹത്തില്‍ സമാധാനം സ്ഥാപിക്കാനുള്ള വാല്‍മീകിയുടെ ആശയഗതി നമുക്ക് രാമായണത്തില്‍ നിന്ന് വായിച്ചെടുക്കാന്‍ സാധിക്കും. ഇക്കാലത്ത് ജാതിയുടേയും മതത്തിന്റേയും പേരില്‍ പടവെട്ടിക്കൊണ്ടിരിക്കുന്നവര്‍ക്കുള്ള മഹത്തായ സ്‌നേഹ സന്ദേശം വാല്‍മീകി യുഗങ്ങള്‍ക്ക് മുമ്പ് നല്‍കിക്കഴിഞ്ഞു. എന്നാല്‍ അത് മനസ്സിലാക്കുന്നവര്‍ ചുരുക്കം. വിവാഹത്തിന്റെ കാര്യത്തില്‍ രാമായണം ഭാരതീയരെ സ്വാധീനിച്ചിരിക്കുന്നതായി കാണാന്‍ കഴിയും. വിക്ലൊടിക്ല് സീതയെ രാമന്‍ സ്വന്തമാക്കിയെങ്കിലും ജനകന്‍ സീതയെ രാമന്റെ കൂടെ അയക്കുന്നില്ല. അയോദ്ധ്യയില്‍ നിന്ന് രാജപരിവാരങ്ങളെ വരുത്തി അഗ്നിസാക്ഷിയായി മംഗല്യകര്‍മ്മം നിര്‍വ്വഹിക്കുന്നു. അതോടൊപ്പം ജനകന്റെ മൂന്നു പെണ്‍കുട്ടികളെ ദശരഥന്റെ മൂന്ന് ആണ്‍മക്കളെക്കൊണ്ട് വിവാഹം കഴിപ്പിക്കാനുള്ള ആലോചനയിലൂടെ ഒരു അറൈഞ്ച്ഡ് മാരിയേജിന്റെ രംഗമൊരുക്കി. പിന്നെ ജനകന്‍ നല്‍കുന്ന ധനം സ്ത്രീധനത്തിന്റെ സ്ഥാനത്ത് നില്‍ക്കുന്നു. ഭാരതീയര്‍ക്ക് അറൈഞ്ച്ഡ് മാരിയേജിന്റെയും സ്‌ര്തീധനത്തിന്റേയും ആശയം നല്‍കിയത് രാമായണമായിരിക്കണം.

ധനുര്‍ധരനാണ് രാമന്‍. രാമായണത്തിന്റെ നാന്ദി ശ്ശോകമെന്ന് കരുതപ്പെടുന്ന 'മാ നിഷാദാ'' വാല്‍മീകി രചിച്ചതും ധനുര്‍ധരനായ ഒരു നിഷാദന്റെ ശരമേറ്റ് പിടയുന്ന ഇണപ്പക്ഷിളില്‍ ഒന്നിനെ കണ്ടിട്ടാണ്. ആ രംഗം കണ്ടപ്പോള്‍ വാല്‍മീകിയുടെ ഹൃദയത്തില്‍ ഉണ്ടായത് ദുഃഖം, അനുകമ്പ, സ്‌നേഹം, കാരുണ്യം, വെറുപ്പ്, വിദ്വേഷം തുടങ്ങിയ വികാരങ്ങളാണ്. നീ സല്‍ഗതി പ്രാപിക്കുകയില്ല എന്ന് വാല്‍മീകി നിഷാദനെ അപലപിച്ചു. രാമനും ശരമെയ്ത് എത്രയോ പേരെ വധിക്ലിരിക്കുന്നു. അതുകൊണ്ട് രാമനും അപലപിക്കപ്പെടേണ്ടതല്ലേ എന്ന് ചോദിച്ചേക്കാം. പക്ഷെ, ജീവിതം ലോകോദ്ധാരണത്തിനു വേണ്ടി ഉഴിഞ്ഞു വച്ച് യാഗകര്‍മ്മാദികളില്‍ മുഴുകിയിരുന്ന മുനിമാരേയും മറ്റും ഉപദ്രവിച്ച് ലോകക്ഷേമത്തിന് തടസ്സം വരുത്തിക്കൊണ്ടിരുന്ന രാക്ഷസഗ്ഗ#ാരെ ഉഗ്ഗ#ൂലനം ചെയ്തത് ധര്‍മ്മപരിപാലനത്തിന്റെ ഭാഗമായിരുന്നു എന്ന ന്യായീകരണം രാമന്റെ ഹിംസക്കു പിന്നിലുണ്ട്. വാല്‍മീകിയുടെ ആദ്യശ്ശോകത്തില്‍ തന്നെ മനുഷ്യജീവിതത്തില്‍ ഉണ്ടാകുന്ന വ്യത്യസ്ഥ ഭാവവികാരങ്ങള്‍ മുദ്രണം ചെയ്തിട്ടുണ്ട്. ഒരു വശത്ത് നിഷാദന്റെ ക്രൂരതയോടുള്ള വെറുപ്പും വിദ്വേഷവും മറു വശത്ത് ജീവ വര്‍ഗ്ഗത്തോടുള്ള സ്‌നേഹവും കാരുണ്യവും. നമ്മുടെ ദൈനദ്ദിന ജീവിതത്തിലും ഇത്തരം അനുഭവങ്ങളുണ്ടാകാം. ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യങ്ങളെ പറ്റി കേള്‍ക്കുമ്പോള്‍ എങ്ങനെ മനുഷ്യര്‍ക്ക് ഇത്ര നിഷ്ഠൂരമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്ന് ചിന്തിച്ച് വിഷമിക്കുന്ന എത്രയോ മനുഷ്യസ്‌നേഹികളുണ്ട്. മറ്റുള്ളവരുടെ വികാരങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ സ്വന്തം താല്‍പര്യം സംരക്ഷിക്കുന്നതിനു വേണ്ടി ഈ ലോകത്തില്‍ കോടിക്കണക്കിന് നിഷാദഗ്ഗ#ാര്‍ ക്രുരകൃത്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ അതിനിടയില്‍ സ്‌നേഹത്തിന്റെ മഹിമ പാടി നടക്കുന്ന അപുര്‍വ്വം ചിലരെങ്കുലുമുണ്ടെന്ന് വാല്‍മീകി നമ്മെ അനുസ്മരിപ്പിക്കുന്നു. നിഷാദഗ്ഗ#ാര്‍ പല രൂപത്തിലും വേഷത്തിലും ഭാവത്തിലും പ്രത്യക്ഷപ്പെടുന്നുണ്ട്. സനാതധര്‍മ്മം ഭാരതത്തില്‍ പ്രകീര്‍ത്തിക്കപ്പെടുന്നുണ്ടെങ്കിലും സനാതനമല്ലാത്ത എത്രയോ കാര്യങ്ങളാണ് മനുഷ്യമനസ്സില്‍ അടിഞ്ഞു കൂടിക്കിടക്കുന്നത്. എല്ലാം മനസ്സാണെന്നും അതുകൊണ്ട് മനസ്സിനെ ഉയര്‍ത്തി പുഷ്ടിപ്പെടുത്തണമെന്നും പ്രസംഗിക്കുന്നവര്‍ സ്വന്തം മനസ്സിന്റെ അധഃപതനത്തെ കുറിച്ച് ചിന്തിക്കുന്നുണ്ടോ? അതിന് സാധിക്കണമെങ്കില്‍ തന്റെ വാക്കിലും പ്രവൃത്തിയിലും ആത്മതത്വവും സ്‌നേഹത്താല്‍ ആവരണം ചെയ്യപ്പെട്ട ആത്മാര്‍ത്ഥതയും ഊടും പാവുമായിരിക്കണം. ആ അവസ്ഥയില്‍ നിന്നു കൊണ്ടാണ് വാല്‍മീകിയും വ്യാസനും മറ്റും മനസ്സിനെ പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ സാധിക്കണമെങ്കില്‍ ആദ്ധ്യാത്മികതയുടെ ഔന്നത്യത്തില്‍ എത്തണമെന്ന് പറയുന്നത്. എന്നാല്‍, ആദ്ധ്യാത്മിക ചിന്തയിക്ലാതെ ലൗകികതിയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ മറ്റുള്ളവരുടെ മനസ്സിന്റെ ഉദ്ധാരണത്തെ പറ്റി പ്രസംഗിക്കുന്നത് ഒരു തരം ആത്മവഞ്ചനയാണ്. അതു കേള്‍ക്കുമ്പോള്‍ ശ്രോതാക്കളുടെ ചുണ്ടില്‍ ഊറുന്ന പുഞ്ചിരിയുടെ അര്‍ത്ഥം പ്രഭാഷകന്‍ അറിയുന്നുണ്ടാവുമോ എന്തോ?
നിഷാദന്റെ ശരമേറ്റ ക്രൗഞ്ചത്തെ പോലെ ഒരു പ്രജയില്‍ നിന്ന് രാമനേറ്റ അപവാദശരമാണ് സീതയുടെ വിധി നിര്‍ണ്ണയിക്ലത്. സീതയെ കാട്ടില്‍ ഉപേക്ഷിച്ചത് നിഷ്ഠുരമായെന്ന് ഒറ്റ നോട്ടത്തില്‍ തോന്നാം. പക്ഷെ, രാമന്‍ രാജാവാണ്. ധര്‍മ്മപരിപലാനം രാജധര്‍മ്മമാണ്. അവിടെ സ്വാര്‍ത്ഥതക്ക് സ്ഥാനമില്ല. രാജധര്‍മ്മം മാത്രമേ രാമന്‍ ചെയ്തിട്ടുള്ളു.

അപവാദം പേടിച്ചു തന്നെ ഞാന്‍ ചെയ്‌തേന്‍
കുറ്റമില്ലിവള്‍ക്കെന്നറിയായ്കയല്ലയല്ലോ.

സീതയെ ഉപേക്ഷിച്ചതിലുള്ള രാമന്റെ ഹൃദയമിടിപ്പ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. ഇണയെ നഷ്ടപ്പെട്ട ക്രൗഞ്ചത്തെ പോലെ രാമനും അനുഭവിക്കേണ്ടി വന്നത് കടുത്ത വിരഹ വേദനയാണ്. ബഹുഭാര്യാത്വം രാജാക്കഗ്ഗ#ാരുടെ ഇടയില്‍ നില നിന്നിരുന്നെങ്കിലും ഏകപത്‌നി വൃതത്തില്‍ രാമന്‍ ഉറച്ചു നിന്നു. അത് രാമന്റെ മഹത്വം. ഇന്നത്തെ പുരുഷഗ്ഗ#ാര്‍ രാമനെ അനുകരിച്ച് ഏകപത്‌നി വൃതം അനുഷ്ഠിച്ചിരുന്നെങ്കില്‍ അവരില്‍ നിന്ന് ലോകജനതയെത്തന്നെ നാണിപ്പിക്കുന്ന സ്‌ര്തീ പീഡനവും ധാര്‍ഷ്ട്യവും അസഗ്ഗ#ാര്‍ഗ്ഗികത്വവും ഉണ്ടാകുമായിരുന്നില്ല. പുരുഷഗ്ഗ#ാരെല്ലാം സ്വന്തം മനസ്സാക്ഷിയോട് നീതി പുലര്‍ത്തിയിരുന്നെങ്കില്‍ ഈ ലോകം എന്നേ നാന്നാകുമായിരുന്നു.

ശരമേറ്റ് പിടയുന്ന ക്രൗഞ്ചത്തെ കണ്ടപ്പോള്‍ വാല്‍മീകിയുടെ ഹൃദയം കാരുണ്യം കൊണ്ട് നിറഞ്ഞതിനുള്ള കാരണം ജീവജാലങ്ങളില്‍ പരിലസിക്കുന്ന ആത്മപ്രകാശത്തെ പറ്റിയുള്ള വാല്‍മീകിയുടെ ജ്ഞാനമാണെന്ന് നിഷാദന്‍ അറിയുന്നില്ല ഇവിടെ അജ്ഞാനത്തിന്റെ പ്രതീകമായി നിഷാദനും ജ്ഞാനത്തിന്റെ പ്രതീകമായി വാല്‍മീകിയും നില്‍ക്കുന്നു. നിഷാദനെപ്പോലുള്ളവര്‍ കര്‍മ്മത്തില്‍ കുടുങ്ങിക്കിടന്ന് ലൗകിക സുഖഭോഗങ്ങളെ പറ്റി മാത്രം ചിന്തിക്കുന്നവരാണ്. സ്വന്തം ആവശ്യങ്ങളുടെ നിറവേറ്റലിനു വേണ്ടി ഈശ്വരചിന്തയില്ലാതെ കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍ക്ക് ശാശ്വതമായ സായൂജ്യം ലഭിക്കുകയില്ല എന്ന് വാല്‍മീകി നിഷാദശാപത്തിലൂടെ നമ്മേ അനുസ്മരിപ്പിക്കുന്നു. നമ്മള്‍ സുഖമായി ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴായിരിക്കും അനിഷ്ഠ സംഭവങ്ങള്‍ നമ്മുടെ ജീവിതത്തെ മാറ്റി മറിക്കുന്നത്. ജീവിതത്തിന്റെ ഗതിയെ നിയന്ത്രിക്കുന്ന ഒരു അദൃശ്യ ശക്തിയുണ്ട്. അതാണ് ദൈവം. ആര്‍ക്കും തടുക്കാനാത്തതാണ് ദൈവവിധി. സീതയും രാമനും എല്ലാം ആ വിധിക്ക് വിധേയരായി. എല്ലാം ഉപേക്ഷിച്ച്# സീതക്ക് തിരോധാനം ചെയ്യേണ്ടി വന്നു.

ഇന്നിനി മഹാജനമറിയുമാറു സത്യം
ധന്യയാമിവള്‍ ചെയ്തിടട്ടപവാദം തീര്‍പ്പാന്‍

എന്ന രാമന്റെ വാക്കുകള്‍ കേട്ടപ്പോള്‍ സീത ഒന്നു ഞെട്ടിക്കാണും. സ്ത്രീകളുടെ അഭിമാനം കാത്തു രക്ഷിക്കുന്ന സീത കൊട്ടാരത്തിലേക്ക് മടങ്ങി വരാന്‍ കൂട്ടാക്കുന്നിക്ല എന്നാണ് ആധുനിക സ്ത്രീകളുടെ പ്രതിനിധിയായി ആശാന്റെ 'ചിന്തവിഷ്ടയായ സീത'യിലെ സീത പറയുന്നത്.

അരുതെന്തിയീ! വീണ്ടുമെത്തി ഞാന്‍,
തിരുമുമ്പില്‍ തെളിവേകി ദേവിയായ്,
മരുവീടണമെന്ന് മന്നവന്‍
കരുതുന്നോ? ശരി! പാവയോയിവള്‍

എന്നാല്‍, രാമായണത്തിലെ സീതയുടെ അവസാന വാക്കുകള്‍ ആരുടേയും ഹൃദയത്തില്‍ തട്ടുന്നതാണ്. സ്വയം അഗ്നി പരീക്ഷയിലൂടെ തന്റെ പാതിവൃത്യം തെളിയിച്ച സീതയെ വീണ്ടും സംശയത്തിന്റെ പ്രതിക്കുട്ടില്‍ നിര്‍ത്തിയപ്പോള്‍, സീതയുടെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ ഭര്‍ത്താവിനെ ദൈവതുല്യം കണക്കാക്കുന്ന സീത ഹൃദയവേദനയോടെ പറഞ്ഞു,

സത്യം ഞാന്‍ ചൊല്ലീടുന്നതെല്ലാവരും കേട്ടുകൊള്‍വിന്‍
ഭര്‍ത്താവു തന്നെയൊഴിഞ്ഞന്യ പുരുഷഗ്ഗ#ാരെ
ച്ചിത്തത്തില്‍ കാംക്ഷിച്ചിതില്ലേകദാ മാതാവേ ഞാന്‍
സത്യമിതെങ്കില്‍ മമ നല്‍കീടനുഗ്രഹം
സത്യമാതാവേ! സകലാധാരഭൂതേ നാഥേ!

ആദികാലം മുതലുള്ള ഭാരതീയ സംസ്‌കാരത്തിന്റെ മഹനീയതയില്‍ ജീവിച്ചു പോന്ന സീതയുടെ പ്രശംസനീയമായ സ്വഭാവ വൈശിഷ്ട്യമാണ് ഇവിടെ പ്രകടമാകുന്നത്. കളങ്കമില്ലാത്ത സീതയുടെ പാതിവൃത്യവും സ്വഭാവ നൈര്‍മ്മല്യവും സംശയക്കപ്പെടേണ്ടതില്ല. സീതയെ ഭൂമിദേവി അനുഗ്രഹിച്ചു, പിന്നെ എല്ലാവരേയും ദുഃഖത്തിലാഴ്ത്തിക്കൊണ്ട് സീത മറയുന്ന രംഗമാണ്.

തല്‍ക്ഷണേ സിംഹാസനാഗതയായ് ഭൂമി പിളര്‍-
ന്നക്ഷിണാദരം സീത തന്നെയെടുത്തുടന്‍
സ്‌നേഹം ദിവ്യരൂപം കൈക്കൊണ്ടു ധരാദേവി
രത്‌നസിംഹാസനെ വച്ചാശു കീഴ്‌പ്പോട്ടു പോയാള്‍

സീതയെ യാഗഭൂമി ഉഴുതുകൊണ്ടിരുന്നാപ്പോള്‍ ഉഴവുചാലില്‍ നിന്ന് ലഭിച്ചതായാണ് ജനകന്‍ പറയുന്നത്. അതുകൊണ്ട് സീതോല്പത്തിയും സീതയുടെ തിരോധാനവും പ്രതീകാത്മകമായി വേണം കണക്കാക്കാന്‍.

താന്‍ സത്യമാണെന്ന് തെളിയിക്ലു കൊണ്ട്, ഭാരതീയരുടെ കണ്ണുകള്‍ നനച്ചു കൊണ്ട് സീത വിടവാങ്ങി. സീതാദുഃഖത്തെ പറ്റി പറയുമ്പോള്‍ ഇന്നും ഭാരതീയരുടെ ശബ്ദത്തിന് പതര്‍ച്ചയുണ്ടാകും. പൂജാര്‍ഹമായ സീതയുടെ പാതിവൃത്യാവൃതം 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC