വാസുദേവ് പുളിക്കല്‍

മഹാത്മാക്കള്‍ തിരസ്ക്കരിക്കപ്പെടുമ്പോള്‍....

മഹാത്മാക്കള്‍ ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനകളുടെ അടിസ്ഥാനത്തില്‍ അവര്‍ ആദരിക്കപ്പെടുന്നോ തിരസ്കരിക്കപ്പെടുന്നോ? ജനക്ഷേമത്തിനായി ജീവിതം അര്‍പ്പിക്കുമ്പോഴാണ് മഹാത്മാക്കള്‍ ജന്മമെടുക്കുന്നത്.് തത്വങ്ങള്‍ മനസ്സിലാക്കുകയും അവയൊക്കെ ജീവിതത്തില്‍ പ്രായോഗികമാക്കുകയും ചെയ്തതിനു ശേഷം മാത്രം ജനങ്ങളിലേക്ക് പകര്‍ന്നു കൊടുക്കുന്നവരാണ് മഹാത്മാക്കള്‍ അല്ലെങ്കില്‍ ആചാര്യന്മാര്‍. വ്യാസനും യേശുദേവനും ബുദ്ധനും നബിയും സോക്രട്ടീസും മഹാത്മഗാന്ധിയും നാരായണഗുരുവുമൊക്കെ ഈ ഗണത്തില്‍ ഉള്‍പ്പെടുന്ന മഹാത്മാക്കളാണ്. അവരെല്ലാം തന്നെ ഒരുവിധത്തില്‍ അല്ലെങ്കില്‍ മാറ്റൊരു വിധത്തില്‍ തിരസ്കരിക്കപ്പെട്ടവരാണ്, പരാജയം ഏറ്റു വാങ്ങിയവരാണ്,. മഹാത്മാക്കളുടെ മഹത്വമറിയാത്തവര്‍ക്ക് അവരെ അവഗണിക്കാനല്ലാതെ ബഹുമാനിക്കാന്‍ സാധിക്കുകയില്ല. മഹാത്മാക്കളുടെ വിജയത്തിന്റെയും പരാജയത്തിന്റേയും ചരിത്രം പരിശോധിക്കുന്നത് വേദനാജനകമാണ്. മഹാന്മാക്കളുടെ ജനങ്ങളെ നന്നാക്കാനുള്ള ശ്രമം വൃഥാവിലായി എന്നു പറഞ്ഞാല്‍ ഒരുപക്ഷെ അതൊരു ആക്ഷേപമായി തോന്നിയേക്കാം. എന്നാല്‍ തിരസ്ക്കരിക്കപ്പെട്ട മഹത്തുക്കളുടെ ജീവിതസത്യത്തിനു നേരെ കണ്ണടക്കാന്‍ സാധിക്കുകയില്ലല്ലൊ.

ലോകക്ഷേമത്തിനായി ഇനി മറ്റൊരു മഹാത്മാവ് അവതരിക്കണമെന്നാണോ? കാലത്തിന്റെ ചക്രവാള സീമയില്‍ വിരിഞ്ഞു വന്ന ഈ അവതാരങ്ങളുടെ ലക്ഷ്യം വ്യര്‍ത്ഥമായെങ്കില്‍ ഭാവിയില്‍ മറ്റൊരു അവതാരം ജന്മമെടുത്താലും സ്ഥിതിഗതികള്‍ക്ക് മാറ്റമൊന്നും സംഭവിക്കാന്‍ പോകുന്നില്ല. ജീവിതത്തില്‍ ആചരണത്തേയും പ്രചാരണത്തേയും വാക്കിനേയും പരമമായ ഏകത്വത്തേയും സുന്ദരമായി സമ്മേളിപ്പിക്കുന്നവരാണ് അവതാരങ്ങള്‍. രാഷ്ട്രീയക്കാര്‍ സാഹചര്യത്തിനൊത്ത് നയങ്ങള്‍ മാറ്റുകയും രാഷ്ട്രീയകക്ഷികളുടെ ശബ്ദത്തിനു പകരം അവര്‍ ഉള്‍പ്പെടുന്ന സമൂദായത്തിന്റെ മാത്രം ശബ്ദം കേള്‍പ്പിക്കുകയും ചെയ്യുന്നതുപോലെ മഹാത്മാക്കളെ പരാജയപ്പെടുത്താന്‍ പുതിയ ജനത സങ്കീര്‍ണ്ണങ്ങളായ പുത്തന്‍ പദ്ധതികളൊരുക്കും. ദുഃഖിതരായിരുന്നു മഹാന്മാര്‍. അവരുടെ വിലാപത്തിന്റെ മാറ്റൊലി അന്തരീക്ഷത്തില്‍ പ്രതിധ്വനിക്കുന്നു. ഞാന്‍ എത്ര ശ്രമിച്ചിട്ടും ജനങ്ങള്‍ യഥാര്‍ത്ഥ്യം മനസ്സിലാക്കിയില്ലല്ലോ എന്ന് വ്യാസന്‍ തലയില്‍ കൈ വെച്ചു കരഞ്ഞു. കൃഷ്ണനിലുടെ ധര്‍മ്മസംസ്ഥാപനത്തിനായുള്ള വ്യാസന്റെ സമീപനത്തെ വിമര്‍ശനാത്മകമായി വ്യാഖ്യാനിക്കുന്നവര്‍ നിരവധി. സര്‍വ്വവും നശിപ്പിച്ചിട്ടാണോ ധര്‍മ്മസംസ്ഥാപനം ഏന്നാണ് അവരുടെ ചോദ്യം. അര്‍ജ്ജുനന്‍ ശിഖണ്ഡിയെ മുന്നില്‍ നിര്‍ത്തി യുദ്ധം ചെയ്ത് ഭീഷ്മപിതാമഹനെ ശരശയ്യയില്‍ കിടത്തിയതും, ധൃഷ്ടിധ്യൂമ്‌നനെക്കൊണ്ട് ദ്രോണാചാര്യരുടെ തല കൊയ്യിക്കാന്‍ യുധിഷ്ടിരന്‍ കള്ളം പറയാതെ പറഞ്ഞതിലെ ചതിയും, രഥയുദ്ധനീതി പാലിക്കാതെ കര്‍ണ്ണന്റെ നേരെ അസ്ര്തം പ്രയോഗിക്കാന്‍ അര്‍ജ്ജുനനെ പ്രേരിപ്പിച്ചതും, ഗദായുദ്ധത്തില്‍ അജയ്യനായ ദുര്യോധനനെ തോല്‍പ്പിക്കാന്‍ ദുര്യോധനന്റെ തുടക്കടിക്കാന്‍ ഭീമനു ആംഗ്യഭാഷയില്‍ നിര്‍ദ്ദേശം നല്‍കിയതും, ദുര്യോധനന്റെ തുടകള്‍ ബലഹീനമാകാനുള്ള തന്ത്രമൊരുക്കിയതും അങ്ങനെ കുതന്ത്രങ്ങളിലൂടെ മഹാഭാരത യുദ്ധം ജയിച്ചതിലുള്ള ന്യായീകാരണ് വിമര്‍ശകര്‍ ആവശ്യപ്പെടുന്നത്.

"ലക്ഷ്യത്തിലെത്തുന്നതിലല്ല
കാഴ്ചകള്‍ കാണുന്നതിലാണെനിക്കാനന്ദം'

ഏന്ന് കവി പറഞ്ഞതു പോലെയാണ് ഈ വിമര്‍ശകരും. ലക്ഷ്യത്തിന്റെ മഹത്വത്തില്‍ മാര്‍ഗ്ഗം അപ്രസക്തമാണെന്ന് അവര്‍ ചിന്തിക്കുന്നില്ല. അതുകൊണ്ട് വ്യാസനെ അവര്‍ മനസ്സിലാക്കിയില്ല. വ്യാസന്‍ തിരസ്ക്കരിക്കപ്പെട്ടു.

ആധുനികതയിലും വായനക്കാര്‍ പ്രത്യേകിച്ച് നിരൂപകര്‍ എഴുത്തുകാരന്‍ പ്രകടിപ്പിക്കുന്ന ആശയഗതിയുടെ അന്തര്‍ഭാവവും രചനയുടെ സ്വഭാവവും മനസ്സിലാക്കാനുള്ള വൈഭവം ഇക്ലാതെ വരുമ്പോള്‍ ഉപരിപ്ലവതയിലൂടെ സഞ്ചരിച്ച് എഴുത്തുകാരെ പരിഹസിക്കുന്ന പ്രവണത കാണുന്നുണ്ട്. ഈ ദോഷം കൂട്തതല്‍ കാണുന്നത് അമേരിക്കന്‍ മലയാളി നിരൂപകരിലാണ്. പരിഹാസം നിരൂപണമല്ല, എഴുത്തുകാരോടുള്ള വൈരാഗ്യം തീര്‍ക്കലാണ്. അമേരിക്കന്‍ മലയാളസാഹിത്യ രംഗത്ത് നിരൂപണശഖയേ ഇല്ലെന്ന് വിളംബരം ചെയ്യുന്നതു പോലെ ആരോപണം ഉയര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ നിരൂപകര്‍ എഴുത്തുകാരനോടുള്ള വ്യക്തിപരമായ വൈരാഗ്യം തീര്‍ക്കാനായി നിരൂപണസാഹിത്യത്തിന്റെ നിലവാരം താഴ്ത്തിക്കളയുന്ന വിധത്തില്‍ നിരൂപണമെഴുതുന്നത് ആ ശാഖയെ അധഃപതിപ്പിക്കുകയേയുള്ളൂ. രചനകള്‍ക്ക് സാഹിത്യപരമായും ആവിഷ്ക്കാരപരമായും ആശയപരമായും മറ്റും വൈവിധ്യങ്ങള്‍ ഉണ്ടാവുക സ്വാഭാവികമാണ്. ആ വൈവിധ്യങ്ങളുടെ ഇടയില്‍ നിന്നുകൊണ്ട്, സ്വന്തം വ്യക്തിത്വത്തിനു തന്നെ പോറലേല്‍പ്പിക്കുന്ന വിധത്തില്‍ പരിഹാസത്തിലേക്ക് ചാഞ്ഞു പോകാതെ, രചനയുടെ ഗുണദോഷങ്ങള്‍ ചൂണ്ടിക്കാണിക്കുന്നതിലാണ് നിരൂപണത്തിന്റെ മഹത്വമിരിക്കുന്നത്. ഇതിഹാസത്തിലെ ഒരു ശ്രേഷ്തവനിത എന്ന പദവിയുള്ള പാഞ്ചാലിയുടെ മനസ്സില്‍ കിളര്‍ത്ത അഹങ്കാരം മൂലമാണ് ഇന്ദ്ര്ര്രപസ്ഥത്തില്‍ ദുര്യോധനനേയും സ്വയംവരവേളയില്‍ കര്‍ണ്ണനേയും പരിഹസിച്ചത് എന്ന് ആരെങ്കിലും ചൂണ്ടിക്കാണിച്ചാല്‍ പാഞ്ചാലിപേമികളായ നിരൂപക യഥാസ്തികര്‍ വൈചാരികതയുടെ തലത്തില്‍ നിന്നും തെന്നി മാറി വൈകാരികതയുടെ തലത്തിലൂടെ സഞ്ചരിച്ച് കലശല്‍ കൂട്ടി എഴുത്തുകാരനെ അധിക്ഷേപിച്ചെന്നിരിക്കും. ഇതൊക്കെ നിരൂപകരുടെ വീക്ഷണത്തിലുള്ള അപക്വതയായി കണക്കാക്കാം.

ദിവ്യാത്മാക്കളുടെ കൂട്ടത്തില്‍ യേശുദേവനുണ്ടായ തിരസ്ക്കാരത്തിന്റെ മാറ്റുരച്ചു നോക്കാനുള്ള ചാണക്കല്ല് ഇതു വരെ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. യേശുവിനെ വേണോ ബറാബസിനെ വേണോ എന്ന ചോദ്യത്തിന്റെ പ്രതികരണത്തില്‍ ലോകജനത ഇപ്പോഴും സ്തംഭിച്ചു നില്‍ക്കുന്നു. അത് യൂദാസിനേയും തളര്‍ത്തിക്കാണും. യേശുദേവന്റെ പതനമാണ് യുദാസ് ആഗ്രഹിച്ചിരുന്നതെങ്കില്‍ ജനങ്ങളുടെ ഹര്‍ഷാരവത്തില്‍ യുദാസ് സന്തോഷം കൊണ്ട് മതിമറക്കുമായിരുന്നു. എന്നാല്‍, യുദാസ് ദുഃഖത്തിന്റെ ആഴക്കടലില്‍ ആഴ്ന്നു പോവുകയാണ് ചെയ്തത്. യേശുദേവന് കുരുശില്‍ കരയാന്‍ ഇടയായല്ലോ എന്ന ദുഃഖമാണ് യൂദാസിനെ ദുര്‍ബ്ബലനാക്കിയത്. യേശുദേവന്റെ ആത്മപ്രഭയില്‍ ഉത്തേജിതനായ യൂദാസിന് വിരോധികളുടെ മനം മാറ്റാനും അവരെ സ്വന്തം വഴിയിലേക്ക് കൊണ്ടുവരാനും യേശുദേവന് സാധിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടായിരുന്നിരിക്കണം. യേശുദേവന്റെ ദിവ്യത്വവും ഉള്‍വിളിയും ആ ജ്ഞാനശ്രോതസ്സിലൂടെ ഒഴുകിവന്ന വാക്കുകള്‍ ഈശ്വര ചൈതന്യത്തില്‍ സ്ഫുടം ചെയെ്തടുത്തതാണെന്നും യറുശലേമിലെ മതാധിപന്മാര്‍ക്ക് മനസ്സിലായില്ല. രക്ഷകനായി മുന്നില്‍ പ്രത്യക്ഷപ്പെട്ട യേശുവിനെ അവര്‍ കാര്‍ക്കിക്ലു തുപ്പിയത് അഹങ്കാരം കൊണ്ടു തന്നെ. അഹങ്കാരം വിജ്രംഭിച്ചിരിക്കുമ്പോള്‍ സത്യം അകന്ന് പോകുന്നു. സത്യത്തെ പുല്‍കാന്‍ അഹങ്കാരം തണുത്ത് മനസ്സ് പ്രശാന്തമാകണം. യൂദാസിന് അവരുടെ അഹങ്കാരത്തിന്റേയും ഗൂഢോദ്ദേശ്യത്തിന്റേയും ആഴമളക്കാന്‍ സാധിച്ചില്ല. .യേശുദേവനെ തള്ളിപ്പറഞ്ഞവര്‍ ഇന്നും അവരുടെ രിക്ഷകനെ കാത്തിരിക്കുന്നു. ഒരിക്കല്‍ അവതരിച്ച രക്ഷകനെ അംഗീകരിക്കാന്‍ അവരുടെ അഹംഭാവം സമ്മതിച്ചില്ല. യേശുദേവന്റെ പതനത്തിന് യൂദാസ് കാരണക്കാരനായി ഭവിച്ചു. തന്നെ ശിഷ്യന്മാരിലൊരാള്‍ ഒറ്റിക്കൊടുക്കുമെന്ന് യേശുദേവന്‍ അവസാന അത്താഴ മുഹൂര്‍ത്തത്തില്‍ പറയുകയും ആ ശിഷ്യന്‍ യൂദാസാണെന്ന് യേശുദേവന്‍ തന്നെ പ്രകടമാക്കുകയും ചെയ്തപ്പോള്‍ മറ്റു ശിഷ്യന്മാര്‍ യൂദാസിനെ വെറുത്തു. കുറ്റാരോപിതനായി ഇറങ്ങിപ്പോയ യൂദാസിന്റെ ആത്മഗതം, "ഇല്ല ഞാന്‍ ഒരിക്കലും അങ്ങയെ ഒറ്റിക്കൊടുക്കുകയില്ല, മറിച്ച് അങ്ങേക്ക് ജനമദ്ധ്യത്തില്‍ പ്രത്യക്ഷപ്പെട്ട് സത്യം വെളിപ്പെടുത്താനുള്ള അവസരം ഒരുക്കുമെന്നായിരുന്നിരിക്കാം.'' കാരണം ഗുരുക്കന്മാര്‍ ആദരിക്കപ്പെടുന്നതും അവരുടെ മഹത്വം വാഴ്ത്തപ്പെടുന്നതും ശിഷ്യന്മാരിലൂടെയാണ്. എന്നാല്‍, ഇവിടെ യുദാസ് വില്ലന്റെ സ്ഥനത്ത് അവരോധിക്കപ്പെട്ടു. വില്ലനില്‍ വര്‍ഷിക്കപ്പെടുന്നത് സ്‌നേഹമല്ല, വെറുപ്പും വിദ്വേഷവുമാണ്. യൂദാസിനെ ഒറ്റുകാരനായി യേശുദേവന്‍ തന്നെ ചൂണ്ടിക്കാണിച്ച സ്ഥിതിക്ക് യൂദാസ്സിന് വില്ലന്റെ സ്ഥാനത്തു നിന്ന് മോചനമില്ല. മുപ്പതു വെള്ളിക്കാശിന്റെ പ്രലോഭനം പാപത്തിന്റെ അടയാളമായി യൂദാസിനോട് ചേര്‍ത്തുവച്ചപ്പോള്‍ വിക്ലന്റെ സ്ഥാനം ഉറപ്പായി.
ഗുരുവിനൊപ്പം താനുമെന്ന ചിന്തയായിരിക്കാം തന്റെ ഉദ്യമത്തില്‍ പരാജയപ്പെട്ട യുദാസിനെ മരണക്കയറിലെത്തിച്ചത്. യേശുദേവന്റെ കുരിശാരോഹണ സമയത്തെ യുദാസിന്റെ മാനസിക സമ്മര്‍ദ്ദം എന്തായിരുന്നുവെന്ന് യുക്തിപൂര്‍വ്വം വിശകലനം ചെയ്യുന്നത് പല കണ്ടെത്തലുകള്‍ക്കും വഴിയൊരുക്കിയേക്കാം. കൂടുതല്‍ നികൃഷ്ടത കാണേണ്ടത് യേശുദേവനെ കുരുശില്‍ കരയില്ല തികച്ചും മൂല്യശോഷണം സംഭവിച്ച, ജനസമൂഹത്തിലാണ്. ദൈവമേ തങ്ങള്‍ എന്താണ് ചെയ്യുന്നതെന്ന് അറിവിക്ലാത്ത ഈ പാവങ്ങള്‍ക്ക് മാപ്പ് കൊടുക്കണേ എന്ന് പ്രാര്‍ത്ഥിച്ച് ചരമം പൂകിയ, മഹത്വത്തിന്റെ മൂര്‍ത്തിയായ യേശുദേവവനും തിരസ്ക്കാരത്തിന്റെ വലയില്‍ കുടുങ്ങിപ്പോയി.

സഹോദരി സഹോദരങ്ങളായിരിക്കേണ്ട ഹിന്ദുക്കളും മുക്ലിങ്ങളും നേര്‍ക്ക് നേര്‍ കഠാരി ഉയര്‍ത്തിയത് ഗാന്ധിജിക്ക് അസഹനീയമായിരുന്നു. ഭിന്നിപ്പിച്ച്് ഭരിക്കുക എന്ന ബ്രിട്ടീഷ് ഭരണനയത്തിന്റെ പരിണിത ഫലമായിരുന്നു ഹിന്ദു-മുസ്ലിം ലഹള എന്ന് ആരോപിക്കുന്നതിനേക്കാള്‍ യുക്തം ഭാരതീയ സാഹോദര്യ ഭാവത്തിന് മങ്ങലേറ്റു എന്ന് സമ്മതിക്കുന്നതായിരിക്കും. ഒരു സംസ്കാരത്തില്‍ അടിഞ്ഞു കൂടിയ തിന്മയുടേയും ഹിംസാത്മകതയുടേയും മനുഷ്യവിരുദ്ധതയുടേയും അടയാളമായി ഹിന്ദു-മുസ്ലീം ലഹളയുടെ അലകള്‍ ഭാരതീയാന്തരീക്ഷത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. ഒരു ഹിന്ദുവായും ക്രിസ്ത്യാനിയായും മുസ്ലിമായും ജീവിച്ച ഗാന്ധിജിയുടെ മനസ്സില്‍ മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന ആദര്‍ശം നിരന്തരം പ്രധിധ്വനിച്ചിരുന്നു എന്നു വേണം കരുതാന്‍. ആ ഹൃദയത്തിന്റെ വിശാലത കാണാന്‍ തീവ്രവാദികള്‍ക്ക് സാധിച്ചില്ല. അവര്‍ മറ്റൊരു ഗന്ധിക്ക് ജന്മം കൊടുത്തു. ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ച നാഥുറാം അവര്‍ക്ക് പുതിയ ഗാന്ധി. ഗാന്ധിജിയുടെ സ്ഥാനത്ത് അവര്‍ കൊലയാളിയെ പൂജിക്കുന്നു. നൂല്‍ നൂല്‍ക്കുന്ന ഗാന്ധിജിയുടെ സ്ഥാനത്ത് മോദി. അതുകണ്ട് രസിക്കുന്നവര്‍ ഇന്‍ഡ്യയ്ക്കു ശാപം. എവിടേയും തിരസ്ക്കരിക്കപ്പെടുന്ന മഹാത്മാവ്. അഹിംസയുടെ മന്ത്രങ്ങളോതിത്തന്ന ഗാന്ധിജിയെ തന്നെ ഹിംസിച്ചു, സ്‌നേഹം മനസ്സില്‍ നിന്ന് അപ്രത്യക്ഷമാകുമ്പോള്‍ സ്‌നേഹത്തില്‍ അധിഷ്ടിതമായ തത്വസംഹിതകളും നിഷ്പ്രഭമാകുന്നു. അവ പറഞ്ഞു തന്ന മഹാന്മാര്‍ പരാജയപ്പെടുന്നു. ഹിന്ദു മുസ്ലീം മൈത്രി കാണാന്‍ ആഗ്രഹിച്ച ഗാന്ധിജി ഹിന്ദു-മുസ്ലിം വിരോധത്തിന്റെ മദ്ധ്യത്തില്‍ മരണത്തിലൂടെ പരാജയം ഏറ്റുവാങ്ങി. ഗാന്ധിജിയുടെ പരാജയം സൂചിപ്പിക്കുന്നത് ഒരു രാഷ്ട്രത്തിന്റെ പരാജയമാണ്. എല്ലാമതങ്ങളും അനുഭൂതിനിഷ്ഠമാണെന്നു മനസ്സിലാക്കാതെ ഇന്‍ഡ്യയുടെ ഭൂതകാലചരിത്രത്തിന് കളങ്കം വരുത്തിയ മതയുദ്ധങ്ങള്‍ തുടരാതിരിക്കണമെങ്കില്‍ "പൊരുതു ജയിച്ചതസാദ്ധ്യമൊന്നിനോടൊന്നൊരു മതവും പൊരുതാലൊടുങ്ങിവീല " എന്നറിയണം.

മഹാനായ ഗുരു എന്ന് റൊമയന്‍ റൊളണ്ട് വിശേഷിപ്പിച്ച നാരായണഗുരുവും അനുയായികളാല്‍ അവഗണിക്കപ്പെട്ടു. കേരളീയ നവോത്ഥാനത്തിന്റെ പ്രമുഖ സ്ഥാനത്തു നില്‍ക്കുന്ന നാരായണഗുരു സമൂഹോദ്ധാരണത്തിന് അശ്രാന്തം പരിശ്രമിച്ചു. സാമൂഹ്യപ്രരിഷ്ക്കരണത്തില്‍ മതപരിഷ്ക്കരണങ്ങളും ജാതിവിരുദ്ധ സമരങ്ങളും ഉള്‍ച്ചേര്‍ന്നിരുന്നു. ജാതിവിരുദ്ധതയുടെ ആശയപ്രചാരണത്തിനായി ശക്തമായ സാമൂഹ്യ പ്രസ്ഥാനമായാണ് എസ്. എന്‍. ഡി. പി. യോഗം നാരായണഗുരു വിഭാവന ചെയ്തത്. സമൂദായിക രഷ്ട്രീയ ഭിത്തികളെ ഉല്ലഘിക്കുന്ന ഭാരതീയ സസ്കൃതിയുടെ നിറം കലര്‍ത്തിയാണ് നാരായണഗുരു എസ്, എന്‍. ഡി. പി. യോഗത്തിന് ജന്മം നല്‍കിയതെങ്കിലും അപഥസഞ്ചാരികളായ യോഗനേതാന്മാര്‍ക്ക് ആ പേരിനെ അന്വര്‍ത്ഥമാക്കാന്‍ സാധിച്ചില്ല. ഗുരു വിഭാവന ചെയ്ത പുത്തന്‍ മാനവികതയെ നിഷേധിച്ചു കൊണ്ട് തങ്ങള്‍ക്ക് താഴെയുള്ള സമൂഹത്തോട് വരേണ്യവര്‍ഗ്ഗം തങ്ങളോട് കാണിച്ച അതേ വിമുഖതയും ദാര്‍ഷ്ട്യവും പ്രകടമാക്കിയപ്പോള്‍ യോഗം ജാതിവിരുദ്ധദൗത്യത്തെ നിഷ്പ്രഭമാക്കി. തന്റെ ആശയങ്ങളെ നിഷേധിച്ചുകൊണ്ടുള്ള യാഥാസ്തികത യോഗത്തില്‍ പ്രബലമായപ്പോള്‍ ഗുരുവിന് യോഗം വിട്ടു പോകേണ്ടി വന്നു. ഗുരുവിനോടുള്ള തിരസ്ക്കാരത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലാരിക്കണം ഗുരു േ്രകരളം തന്നെ ഉപേക്ഷിച്ച് ശ്രീലങ്കയില്‍ സ്ഥിരമായി താമസിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചത്. പട്ടിയേയും ചണ്ഡാളനേയും ഒരു പോലെ കാണണമെന്ന ഗീതാവചനം അന്വര്‍ത്ഥമാക്കി ജനങ്ങളെ മനുഷ്യാഐക്യത്തിന്റെ സോപാനത്തിലേക്ക് നയിച്ച ഗുരുവിന്റെ അനുയായികള്‍ ഗുരുവിനെ മനസ്സിലാക്കാതെ വന്നപ്പോള്‍ തന്റെ അനുയായികളില്‍ നിന്ന് തന്നെ രക്ഷിക്കണേ എന്ന് കരഞ്ഞുകൊണ്ട് ഗുരു ജന്മനാട് വിട്ടുപോയതില്‍ എന്താണത്ഭുതം. ഇപ്പോഴും പ്രസ്ഥാനത്തിന് ചുക്കാന്‍ പിടിക്കുന്നവര്‍ രാഷ്ട്രീപ്പാര്‍ട്ടികളുടെ ഭാഗമായിക്കൊണ്ട് ഉന്നയിക്കുന്ന പ്രശ്‌നം സ്വന്തം സമൂദയത്തിന്റേതു മാത്രമാണ്.്. നാരായണഗുരു ദൈവദശകട്ടില്‍ ദൈവത്തെ ദയാസിന്ധോ എന്ന് വിളിക്കുന്നു. ഒരു അദൈ്വതിയുടെ ജ്ഞാനത്തില്‍ നിന്ന് ദയയിലേക്കുള്ള സംക്രമണമാണിത്. ദയാപരനായ കര്‍ത്താവേ എന്ന് ക്രിസ്ത്യാനികളൂം പ്രാര്‍ത്ഥിക്കുന്നു. സര്‍വ്വജീവജാലങ്ങളോടു ഒരു പോലെ ദയയും സ്‌നേഹവും പ്രകടിപ്പിക്കുന്ന ഒരു സന്യാസിയായിരിക്കണം ഒരു ആശ്രമത്തിന്റെ നേതാവായിരിക്കേണ്ടത് എന്ന നാരായണഗുരുവിന്റെ അഭിമതത്തിന് വിപരീതമായാണ് ശിവഗിരി ആശ്രമത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഗുരു സ്ഥാപിച്ച സന്യാസി സംഘവും ഗുരുവിനെ നിരാശപ്പെടുത്തി. സന്യാസിമാരുടെ ആദര്‍ശപരവും ആത്മീയപരവുമായ വീഴ്ചകള്‍ അവര്‍ ഗുരുവിനെ അവഗണിക്കുന്നതിന് തുല്യമായി.

നന്മയില്‍ കടഞ്ഞെടുത്ത മനസ്സുമായാണ് മുസ്ലിങ്ങള്‍ മറ്റു മതങ്ങളെ സമീപിക്കേണ്ടതെന്ന് മുഹമ്മദ് നബി ഖുറാന്‍ അടിസ്ഥാനമാകി ഉല്‍ഘോഷിക്കുന്നു. നിങ്ങളുടെ മതം നിങ്ങള്‍ക്ക് എന്റെ മതം എനിക്ക് എന്ന് ഖുറാനില്‍ പറഞ്ഞിരിക്കുന്നതിന്റെ പൊരുളറിയുന്നവര്‍ക്ക് മതസഹിഷ്ണതയെ പറ്റി പ്രത്യേകം പറഞ്ഞു കൊടുക്കേണ്ടതില്ല. മുഹമ്മദ് നബിയുടെ ജീവിതത്തിലേക്ക് നോക്കിയാല്‍ മതസഹിഷ്ണത എന്തെന്ന് ബോധ്യമാകും.

ജനങ്ങളെ വഴി തെറ്റിക്കുന്നു എന്നു സോക്രട്ടിസില്‍ ആരോപിക്കപ്പെട്ട കുറ്റം അദ്ദേഹത്തിന്റെ വിഷപാനത്തില്‍ കലാശിച്ചു. എന്നെ സമീപിച്ചവരോടാണ് ഞാന്‍ സംസാരിച്ചത് എന്ന സോക്രട്ടീസിന്റെ വാക്കുള്‍ അധികാരികള്‍ക്ക് സമ്മതമായില്ല. പരസ്പരം കലഹിക്കാനല്ല ബുദ്ധമതം സ്ഥാപിതമായത്. ബുദ്ധഭിക്ഷുക്കളുടെ കലഹം കണ്ട് ദുഃഖിതനായാണ് ഗൗതമബുദ്ധനും നിര്‍വ്വാണം പ്രാപിച്ചത്.

വ്യാസനും യേശുദേവനും ബുദ്ധനും സോക്രട്ടിസും ഗാന്ധിജിയും നാരായണഗുരുവുമൊക്കെ അന്തിമനാളുകളില്‍ വിഷാദഭരിതരായിരുന്നു. വ്യക്തിപരമായുണ്ടായ വിരോധമല്ല അവരുടെ സന്ദേശങ്ങളുടെ തിരസ്ക്കാരമാണ് അവരെ വേദനിപ്പിച്ചത്. മഹാന്മാരുടെ തിരസ്ക്കാരം ലോകാധഃപതനത്തിന് വഴി തെളിക്കും. മഹാന്മാരെ അന്ത്യകാലത്ത് അലട്ടിയിരുന്ന വ്യഥയുടെ കാരണങ്ങളെപറ്റിയും അതിന് ഇന്നുള്ള പ്രസക്തിയെപറ്റിയും ഒരു പുനഃപരിശോധന നടത്തി വിശകലനം ചെയ്യുന്നതുകൊണ്ട് ആ മഹത്മാക്കളുടെ തത്വപ്രചാരണം നടത്താന്‍ പാകത്തിന് ധൈഷണികതയും മഹത്ത്വവും ഉള്ളവര്‍ ഉണ്ടായെന്നു വരാം. ലോകത്തിന്റെ ചക്രവാളത്തില്‍ ഉദിച്ചുയര്‍ന്ന അവതാരങ്ങളുടെ സന്ദേശങ്ങള്‍ കാലത്തിന്റെ പരിപാകതയില്‍ സ്വീകരിക്കപ്പെടുമെന്ന് പ്രത്യാശിക്കാം.

Credits to joychenputhukulam.com

Read more

മലയാളഭാഷാ സാഹിത്യത്തില്‍ രാമായണത്തിന്റെ സ്വാധീനം

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണവും വാല്‍മീകി രാമായണവും മലയാള ഭാഷാസാഹിത്യത്തിന്റെ വികാസപരിണാമത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തെ പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ എന്താണ് സാഹിത്യം എപ്പോഴാണ് ഭാഷ സാഹിത്യമാകുന്നത്. എഴുത്തച്ഛന്റെ കാലത്ത് മലയാള ഭാഷാസാഹിത്യത്തിന്റെ അവസ്ഥ എന്തായിരുന്നു എന്നൊക്കെ ചിന്തിക്കുന്നത് ഉചിതമായിരിക്കുമെന്നു തോന്നുന്നു. സാഹിത്യത്തിന് ഒരു നിര്‍വ്വചനം നല്‍കാന്‍ പല പണ്ഡിതന്മാരും ചിന്തകന്മാരും ശ്രമിച്ചിട്ടുണ്ട്. സാഹിത്യം ഭാഷയുടെ രൂപഭേദമാണ് എന്ന നിര്‍വചനത്തോട് സാമാന്യമായി എല്ലാവരും യോജിക്കുന്നുണ്ടെങ്കിലും സമ്പൂര്‍ണ്ണവും സര്‍വ്വസമ്മതവുമായ ഒരു നിര്‍വ്വചനം ഇതുവരെ ഉണ്ടായിട്ടില്ല. എപ്പോഴാണ് ഭാഷ സാഹിത്യമാകുന്നതെന്ന് കൈനിക്കര കുമാരപിള്ളയെ പോലുള്ള പണ്ഡിതന്മാര്‍ ചര്‍ച്ച ചെയ്ത സോദാഹരണം സമര്‍ത്ഥിച്ചിട്ടുണ്ട്. അതിന്റെ വിശദാംശത്തിലേക്ക് കടക്കാന്‍ ഇവിടെ പഴുതില്ലല്ലൊ. ഭാഷ മനുഷ്യന്റെ വികാരങ്ങളേയും വിചാരങ്ങളേയും ഉദ്ദീപിപ്പിക്കുകയും ഭാവനയുടേയും അനുഭൂതിയുടേയും ലോകത്തേക്ക് അവരെ ഉയര്‍ത്തുകയും ചെയ്യുമ്പോഴാണ് അത് സാഹിത്യമാകുന്നത് എന്ന അഭിപ്രായത്തോട് ആര്‍ക്കും തന്നെ വിയോജിപ്പുണ്ടാകാന്‍ സാദ്ധ്യതയില്ല. ഈ മാനദണ്ഡം വച്ച് നോക്കുമ്പോള്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം ഉല്‍കൃഷ്ടമായ ഒരു സാഹിത്യകൃതിയാണെന്ന് കാണാന്‍ കഴിയും.

പാട്ട്, മണിപ്രവാളം എന്നീ രണ്ടു ശാഖകളിലായി കവിത ഒഴുകിയിരുന്ന ഒരു കാലമുണ്ടായിരുന്നു. മലയാളത്തിന്റേയും സംസ്‌കൃതത്തിന്റേയും സങ്കരമായ മണിപ്രവാളം മലയാള ഭാഷയുടെ മേല്‍ പ്രാവണ്യം ചെലുത്തിയിരുന്ന കാലം. നമ്പൂതിരിമാരുടെ അശ്ലീലത്തില്‍ പൊതിഞ്ഞ സംസ്‌കൃത ശീലുകള്‍ മലയാള ഭാഷയുടെ മൗലികത തന്നെ നഷ്യപ്പെടുത്തിക്കൊണ്ടിരുന്നു എന്ന് പറയാവുന്ന ഒരു കാലഘട്ടത്തിലാണ് എഴുത്തച്ഛന്‍ പാട്ടു സാഹിത്യവും മണിപ്രവാള സാഹിത്യവും ഏകോപിപ്പിച്ചു കൊണ്ട് തന്റെ പ്രൗഢവും മനോഹരവുമായ കാവ്യ ഭാഷയില്‍ അദ്ധ്യാത്മരാമായണം പരിഭാഷപ്പെടുത്തിയത്. തനി സംസ്‌കൃത ബാഹുല്യമില്ലാത്ത മണിപ്രവാള രീതിയാണ് രാമായണത്തില്‍ കാണുന്നത്. കാവ്യ ഭാഷയില്‍ എഴുത്തച്ഛന്‍ വരുത്തിയ പരിവര്‍ത്തനം പിന്നീട് വന്ന കവികള്‍ക്ക് ആകര്‍ഷണീയമായി. രാമായണത്തിലെ വരികളിലൂടെ എഴുത്തച്ഛന്‍ പ്രകടമാക്കിയ ആശയ സമ്പുഷ്ടതയും ഭാവനാ വിശാലതയും വര്‍ണ്ണനാപാടവും അദ്ധ്യാത്മചിന്തയും എഴുത്തച്ഛനെ അനുകരിക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്തു. തല്‍ഫലമായി രാമായണത്തിലെ ഭാഷാരീതിയുടേയും ആശയങ്ങളുടെയും മറ്റും പ്രതിഫലനം മലയാള സാഹിത്യത്തില്‍ കാണാന്‍ തുടങ്ങി. എഴുത്തച്ഛന്‍ രാമായണത്തില്‍ വെട്ടിത്തുറന്ന നൂതന സരണിയില്‍ നിന്ന് അത്രക്കൊന്നും വ്യതിചലിക്കാതെ എഴുത്തുകാര്‍ സഞ്ചരിച്ചിരുന്നു എന്നറിയുമ്പോഴാണ് രാമായണം മലയാള ഭാഷാസാഹിത്യത്തില്‍ ചെലുത്തിയിട്ടുള്ള സ്വാധീനത്തിന്റെ ആഴവും വ്യാപ്തിയും മാഹാത്മ്യവും വ്യക്തമാകുന്നതും മലയാള ഭാഷയുടെ പിതാവ് എന്ന് എഴുത്തച്ഛനു നല്‍കിയ പദവിക്ക് അദ്ദേഹം എത്രയോ അര്‍ഹനാണെന്നും ചിന്തിച്ചു പോകുന്നത്.

സാഹിത്യ മൂല്യമുള്ള ഉല്‍കൃഷ്ട രചനകളാണ് ഭാഷാസാഹിത്യത്തിന്റെ വികാസത്തിന് പ്രധാന പങ്കു വഹിക്കുന്നത്. രാമായണത്തിന്റെ അടിസ്ഥാനത്തില്‍ അല്ലെങ്കില്‍ രാമായണത്തില്‍ നിന്ന് ഇതിവൃത്തമെടുത്തു രചിച്ച കവിതകളും നോവലുകളും മലയാള ഭാഷാസാഹിത്യത്തെ സമൃദ്ധമാക്കിയിട്ടുണ്ട്. നമുക്ക് അഭിമാനിക്കാവുന്ന ആദ്യകാല സാഹിത്യ രചനകളാണ് ചമ്പുക്കള്‍. ഏതെങ്കിലും കഥാ വസ്തു എടുത്ത് അതിനെ വിസ്തരിച്ച് വര്‍ണ്ണിക്കുന്നതാണ് ചമ്പുക്കളുടെ രീതി. രാമായണത്തില്‍ നിന്ന് ഇതിവൃത്തമെടുത്ത് പുനം നമ്പൂതിരിപ്പാട് രചിച്ചിട്ടുള്ള ചമ്പുക്കള്‍ മലയാള ഭാഷാസാഹിത്യത്തെ ഉത്തേജിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ രാമായണം ചമ്പു ഇതിന് ഒരു ഉത്തമ ഉദാഹരണമാണ്. രാമായണം ചമ്പുവില്‍ ശൂര്‍പ്പണഖ, രാവണന്‍ മുതലായ കഥാപാത്രങ്ങളെ വളരെ മിഴിവോടെ കേരളീയ പശ്ചാത്തലത്തില്‍ പുനം നമ്പൂതിരിപ്പാട് അവതരിപ്പിച്ചിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്ക് മുമ്പു തന്നെ രാമായണം മലയാള ഭാഷാസാഹിത്യത്തെ സ്വാധീനിച്ചിരുന്നു എന്നതിനു ഉദാഹരണമാണ് ചമ്പുക്കള്‍.

കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതാകാവ്യത്തിന്റെ പ്രമേയത്തിനടിസ്ഥാനം രാമായണമാണ്. നിരവധി നിരൂപണത്തിനും വിമര്‍ശനത്തിനും വിധേയമായ ഒരു രചനയാണ് സീതാകാവ്യം. മഹാകവി ഉള്ളൂര്‍, എന്‍. രാധാകൃഷ്ണന്‍ നായര്‍, സുകുമാര്‍ അഴിക്കോട് തുടങ്ങിയ പണ്ഡിതന്മാര്‍ ഈ കൃതിയെ പറ്റി എഴുതിയ നിരൂപണങ്ങളും അഭിപ്രായങ്ങളും മലയാള ഭാഷക്ക് സമ്പത്തു തന്നെയാണ്. ഏതു സമൂഹത്തിലും കാരുണ്യം, സഹാനുഭൂതി തുടങ്ങിയ വികാരങ്ങള്‍ക്ക് സ്ഥാനമുണ്ട്. ഈ മൗലിക വികാരങ്ങള്‍ ശ്രേഷ്ടമായ ഒരു സംസ്‌കാരത്തിന്റെ മുഖമുദ്രകളാണ്. എന്നാല്‍ സീതക്ക് കാരുണ്യവും സഹാനുഭൂതിയും നിഷേധിക്കപ്പെട്ടു. സീതയുടെ ദുരന്തത്തെ പറ്റി ചിന്തിച്ചപ്പോള്‍ നിര്‍ദ്ദയമായ സമൂഹത്തെയോര്‍ത്ത് കവി അമര്‍ഷം കൊണ്ടു കാണും. തനിക്ക് അനുഭവിക്കേണ്ടി വന്ന അനീതിക്കെതിരെ ശബ്ദമുയര്‍ത്താതെ എല്ലാം സഹിച്ച രാമായണത്തിലെ സീതയില്‍ നിന്ന് വ്യത്യസ്ഥമായ ഒരു സീതയെ അവതരിപ്പിച്ചു കൊണ്ട് സ്വാതന്ത്ര്യത്തിനും അവകാശത്തിനും വേണ്ടി നിലകൊള്ളണമെന്ന് ആശാന്‍ ആധുനിക സ്ത്രീകള്‍ക്ക് പ്രേരണ നല്‍കുന്നു. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടേണ്ടവരല്ലെന്ന് വെളിപ്പെടുത്താന്‍ ആശാന്‍ ഉത്തേജനം നല്‍കിയത് രാമായണത്തിലെ സീത അനുഭവിച്ച യാതനകളാണെന്ന് കരുതാം. സമകാലിക സമൂഹത്തിന്റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് സ്ത്രീകളുടെ പാരതന്ത്ര്യത്തിനെതിരെ വാദിക്കാനും ഉല്‍കൃഷ്ടമായ ഒരു കാവ്യം രചിക്കാനും ആശാന് പ്രചോദനമായത് രാമായണമാണ്.

രാമായണത്തെ ആസ്പദമാക്കി വള്ളത്തോള്‍ പല കവിതകളും എഴുതിയിട്ടുണ്ട്. വള്ളത്തോളിന്റെ പ്രസിദ്ധമായ കവിതയാണ് 'പുരാണങ്ങള്‍'. ഭാരതീയ സംസ്‌കാരത്തിന്റെ മേന്മയും നമ്മുടെ ഋഷീശ്വരന്മാരുടെ മഹത്വവും വളരെ തന്മയത്വത്തോടെ ഈ കവിതയില്‍ അവതരിപ്പിച്ചിട്ടുണ്ട്. രാമായണത്തിലെ കഥാവസ്തുവിനെ ആസ്പദമാക്കി വള്ളത്തോള്‍ എഴുതിയ 'കിളിക്കൊഞ്ചല്‍' എന്ന കവിത മലയാള സാഹിത്യഭണ്ഡാരത്തിലെ ഒരു അമൂല്യ രത്‌നമാണ്. ത്രേതായുഗത്തിലെ മിഥിലയിലെ പൂന്തോട്ടത്തില്‍ കളിച്ചു കൊണ്ടിരുന്ന അഞ്ചു വയസ്സുകാരി സീതയുടെ അടുത്തേക്ക് വാല്‍മീകി ആശ്രമത്തില്‍ നിന്ന് പറന്നെത്തിയ പൈങ്കിളികള്‍ കൊച്ചു സീതക്ക് രാമായണം പറഞ്ഞു കൊടുക്കുന്നു. സീതാസ്വയംവരത്തെ സംബന്ധിച്ച് കുട്ടി അമ്മയോട് ചില സംശയങ്ങള്‍ ചോദിക്കുന്നു. അത്രയെ കഥയുള്ളൂ. പിന്നെയെല്ലാം വള്ളത്തോളിന്റെ ഭാവനയാണ്. മിഥിലാപുരിയില്‍ നിന്ന് ഭാവനയുടെ തേരിലേറ്റി അനുവാചകരെ കവി കൂട്ടിക്കൊണ്ടു പോകുന്നത് മുഗ്ദസൗന്ദര്യത്തിന്റെ മൂര്‍ത്തീഭാവമായ സീതയുടെ അടുത്തേക്കാണ്. സീതയുടെ അയോദ്ധ്യയിലെ കുറച്ചു കാലത്തെ ജീവിതം, വനവാസകാലം, രാജസഭയില്‍ രാമന്റെ മുമ്പില്‍ വച്ചുണ്ടായ അപമാനം എന്നിവയൊക്കെ വായനക്കാരുടെ ഹൃദയത്തില്‍ പ്രതിബിംബിക്കത്തക്കവണ്ണം ഭാവനയുടെ ലോകത്തു നിന്ന് കവി ഹൃദ്യമായി വര്‍ണ്ണിച്ചിരിക്കുന്നു. ഇങ്ങനെ ഭാവനാ സമ്പന്നമായ ഒരു കവിത രചിച്ച് മലയാള ഭാഷാസാഹിത്യത്തെ സമൃദ്ധമാക്കാന്‍ രാമായണം വള്ളത്തോളിന് പ്രചോദനമായി. ഉള്ളൂരിന്റെ 'കവിയും കീര്‍ത്തിയും' എന്ന കവിതയില്‍ രാമായണം കഥയുടെ പരാമര്‍ശമുണ്ട്. താന്‍ കാവ്യദേവതയാണെങ്കിലും രാവണന്റെ പിടിയില്‍ അകപ്പെട്ടു പോയ സീതയെ പോലെ അസ്വതന്ത്രയാണെന്ന് കാവ്യദേവതയെക്കൊണ്ട് കവി പറയിക്കുന്നു. കാവ്യാംഗനയുടെ അസ്വാതന്ത്ര്യം ചിത്രീകരിക്കാന്‍ ഉള്ളൂര്‍ കണ്ടെത്തിയത് രാമായണത്തിലെ സീതയുടെ തടവുകാലമാണ്.
ആധുനിക കവികളും രാമായണത്തില്‍ നിന്ന് ഇതിവൃത്തമെടുത്ത് സാഹിത്യമൂല്യമുള്ള കവിതകള്‍ രചിച്ച് മലയാള ഭാഷയെ സമ്പന്നമാക്കിയിട്ടുണ്ട്. സച്ചിദാനന്ദന്‍ രാമായണത്തില്‍ നിന്ന് ഇതിവൃത്തമെടുത്ത് എഴുതിയാതാണ് 'എഴുത്തച്ഛന്‍ എഴുതുമ്പോള്‍' എന്ന കവിതയെന്ന് കവി തന്നെ അഭിപ്രായപ്പെട്ടിരിക്കുന്നു. എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ സവിശേഷതകളും കഥാ സന്ദര്‍ഭങ്ങളും മനോഹരവും ഹൃദ്യവുമായി അവതരിപ്പിച്ചിരിക്കുന്ന സച്ചിദാനന്ദന്റെ ഈ കവിത മലയാള ഭാഷാസാഹിത്യത്തിന് ഒരു മുതല്‍കൂട്ടാണ്. ഇടശ്ശേരി ഗോവിന്ദന്‍ നായരും രാമായണത്തിന്റെ ശീതളച്ഛായയില്‍ ഇരുന്ന് 'ഹനുമാത് സേവ തുഞ്ചന്‍ പറമ്പില്‍' എന്ന മനോഹരമായ കവിത എഴുതി മലയാള ഭാഷാസാഹിത്യത്തിന് സമ്മാനിച്ചിട്ടുണ്ട്. തുഞ്ചത്തെഴുത്തച്ഛനേയും ഹനുമാനേയും ഹൃദയത്തില്‍ ഒപ്പമിരുത്തി പൂജിച്ചതിന്റെ പരിണിതഫലമാണ് 'ഹനുമാത് സേവ തുഞ്ചന്‍ പറമ്പില്‍' എന്ന കവിത എന്ന് ഇടശ്ശേരി തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

നിന്‍ കഴല്‍പ്പൊടിയൊന്നെന്‍ ശിരസ്സില്‍ പതിയു-
മന്നെന്‍ കണ്ഠം പക്ഷെ രണ്ടാം മേഘസന്ദേശം പാടും

എന്നാണ് കവി ആഗ്രഹിക്കുന്നത്. രാമഭക്തനായ ഹനുമാന്റെ പാദത്തിലെ പൊടി തന്റെ ശിരസ്സില്‍ എന്നാണോ പതിയുന്നത് അന്ന് രണ്ടാം മേഖസന്ദേശം രചിക്കാന്‍ ഞാന്‍ കഴിവുള്ളവനായിത്തീരുമെന്ന് പ്രത്യാശിക്കുന്നു. തത്വചിന്തയില്‍ ചാലിച്ചെഴുതുമ്പോള്‍ കവിതക്ക് ശാശ്വതമൂല്യമുണ്ടാകുമെന്ന് എഴുത്തച്ഛന്‍ കാണിച്ചു കൊടുത്തിട്ടുണ്ട്. അത്യന്തം വൈരുദ്ധ്യവും വൈചിത്ര്യവും നിറഞ്ഞതാണ് പ്രപഞ്ചവും മനുഷ്യജീവിതവും. ജീവിതത്തിന്റെ അസ്ഥിരതയെ ചൂണ്ടിക്കാണിച്ചു കൊണ്ട് ആശാന്‍ എഴുതി.

ഒരു നിശ്ചയുമില്ലയൊന്നിനും
വരുമോരോ ദശ വന്ന പോലെ പോം
വിരിയുന്നു മനുഷ്യനേതിനോ
തിരിയാലോക രഹസ്യമാര്‍ക്കുമേ
ആശാന്‍ ഈ വരികള്‍ എഴുതിയത് രാമായണത്തിന്റെ സ്വാധീനം കൊണ്ടാണെന്ന് ചിന്തിക്കാന്‍ ന്യായം കാണുന്നുണ്ട്.

താന്തര്‍ പെരുവഴിയമ്പലം തന്നിലെ
താന്തരായ് കൂടി വിയോഗം വരുമ്പോലെ
നദ്യാമൊഴുകുന്ന കാഷ്ഠങ്ങള്‍ പോലെയു-
മെത്രമചഞ്ചലമാലയ സംഗം

എന്ന് രാമായണത്തില്‍ കാണുന്നു. ജീവിതത്തിന്റെ അസ്ഥിരത ഈ ശ്ലോകത്തിലും പ്രതിഫലിക്കുന്നുണ്ട്. അനുയോജ്യമായ അലങ്കാര പ്രയോഗത്തിലൂടെ കാവ്യത്തിന്റെ ചമല്‍ക്കാരം വര്‍ദ്ധിപ്പിക്കാമെന്നും എഴുത്തച്ഛന്‍ രാമായണത്തിലൂടെ കാണിച്ചു കൊടുത്തു. ദീപകം, ഉപമ, ഉല്‍പ്രേക്ഷ അപ്രസ്തുതം മുതലായ അലങ്കാരങ്ങള്‍ രാമായണത്തില്‍ ഔചിത്യത്തോടു കൂടി എഴുത്തച്ഛന്‍ പ്രയോഗിച്ചിട്ടുണ്ട്.

ചരമഗിരി സിരസി രവിയും പ്രവേശിച്ചിതു
ചാരു ലങ്കാ ഗോപുരാേ്രഗ കപീന്ദ്രനും
അസ്തമയ പര്‍വ്വതത്തിന് മുകളില്‍ സൂര്യനും മനോഹരമായ ലങ്കാഗോപുരത്തിന് മുകളില്‍ വാനര ശ്രേഷ്ഠനായ ഹനുമാനും എത്തിച്ചേര്‍ന്നു. സൂര്യനസ്തമിച്ചപ്പോഴാണ് ഹനുമാന്‍ ലങ്കയില്‍ പ്രവേശിച്ചതെന്നു സാരം. ഹനുമാന്റെ ലങ്കാപ്രവേശം രാവണന്റെ പ്രതാപമാകുന്ന സൂര്യന്റെ അസ്തമയമായിരുന്നു എന്ന ആശയം അനുയോജ്യമായ അലങ്കാരത്തിലൂടെ വ്യജ്ഞിപ്പിച്ചിരിക്കുന്നു. പിന്നീട് വന്ന കവികളും എഴുത്തച്ഛനെ മാതൃകയാക്കി ആശയങ്ങളും ഭാവങ്ങളും ബന്ധപ്പെടുത്തി സന്ദര്‍ഭത്തോട് പരമാവധി പൊരുത്തപ്പെട്ടു പോകത്തക്കവണ്ണം അലങ്കാരങ്ങള്‍ പ്രയോഗിച്ച് കവിതയുടെ മനോഹാരിത വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇങ്ങനെ മലയാള ഭാഷാസാഹിത്യത്തിലൂടെ കടന്നു പോകുമ്പോള്‍ രാമായണത്തിന്റെ സ്വാധീനം കൊണ്ട് രചിക്കപ്പെട്ട നിരവധി കൃതികള്‍ മലയാള ഭാഷാസാഹിത്യത്തിന്റെ വികാസത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയിട്ടുള്ളതായി കാണാം. രാമായണത്തിന്റെ ആന്തരാത്മാവിലേക്ക് ആഴ്ന്നിറങ്ങാന്‍ സാധിച്ചാല്‍ രാമായണത്തിന്റെ ശ്രേഷ്ഠതയിലും മാഹാത്മ്യത്തിലും നമ്മള്‍ അഭിമാനം കൊള്ളും.

Read more

ആള്‍ദൈവങ്ങള്‍

ദൈവമേ എന്നുള്ള വിളി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ആദിമമനുഷ്യര്‍ ലോകമെങ്ങും പ്രകാശം പരത്തുന്ന സൂര്യന് ദൈവത്തിന്റെ സ്ഥാനം നല്‍കി നമസ്ക്കരിച്ചിരുന്നു. സൂര്യനമസ്ക്കാരം ഇന്ന് ലോകമെമ്പാടും അംഗീകരിച്ചിട്ടുള്ള ശാസ്ത്രീയപരമായ ഒരു വ്യായമ പദ്ധതിയാണ്. ശരീരത്തിന്റേയും മനസ്സിന്റേയും ആരോഗ്യപരമായ നിലനില്പിന് സൂര്യനമസ്ക്കാരം ഉപകരിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. കാലാന്തരത്തില്‍ ദൈവസങ്കല്പത്തിന് സാരമായ മാറ്റം സംഭവിച്ചു, സംഭവിച്ചുകൊണ്ടേയിരിക്കുന്നു. ഏക ദൈവത്തില്‍ വിശ്വസിക്കുന്ന ക്രിസ്ത്യാനികളും മുസ്ലീംഗളും നാനാത്വത്തില്‍ ഏകത്വം കല്പിച്ച് നിരവധി ദൈവങ്ങളെ ആരാധിക്കുന്ന ഹിന്ദുക്കളും അവരവരുടെ വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുന്നു. ഈശ്വരന്റെ കാര്യത്തിലായാലും അല്ലെങ്കിലും മനുഷ്യരുടെ പ്രവര്‍ത്തികള്‍ അവരുടെ സുഖത്തിനുവേണ്ടിയാണ്. 'അഖിലരുമാത്മസുഖത്തിനായി പ്രയത്‌നം, സകലവുമിങ്ങു സദാപി ചെയ്തിടുന്നു'. മനുഷ്യര്‍ ആള്‍ദൈവങ്ങളെ സൃഷ്ടിച്ചിട്ടുള്ളതിന്റെ ഉദ്ദേശ്യവും ഇതു തന്നെയായിരിക്കണം.

ആള്‍ ദൈവങ്ങളുടെ പ്രഭാവം ദിനം പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, വര്‍ദ്ധിപ്പിച്ചുകൊണ്ടിരുക്കുകയാണ് എന്ന് പറയുതായിരുക്കും ശരി. അനുയായികള്‍ അവരുടെ കീഴില്‍ അന്ധമായി അണിനിരക്കുകയാണ്. ആള്‍ദൈവങ്ങളെ ആരാധിക്കുവര്‍ക്കും ആദ്ധ്യാത്മികതയുടെ ഔത്യമുണ്ടായിരിക്കുകയും അവരുടെ ജീവിതത്തിന്റെ അത്യന്തികമായ ലക്ഷ്യം ഈശ്വരസാക്ഷത്ക്കാരമായിരിക്കുകയും വേണ്ടതാണ്. എന്നാല്‍ അവരില്‍ ചില വിഭാഗത്തിന് ആദ്ധ്യാത്മികതയുടെ പ്രസരണത്തിന് പകരം അക്രമ വാസന വളര്‍ന്നു വരുതായികാണാം. അതിനുദാഹരണമാണ് ഉത്തര്‍ പ്രദേശിലെ പരേതനായ ബാബാ ജയ് ഗുരുദേവ് എന്ന ആള്‍ദൈവത്തിന്റെ അനുയായികള്‍ ജവഹര്‍ ബാഗ് പാര്‍ക്കില്‍ പോലീസിനു നേരെ നടത്തിയ ആക്രമണം. ഉത്തര്‍ പ്രദേശിലെ തീര്‍ത്ഥാടന നഗരമായ മഥുരയില്‍ 280 ഏക്കര്‍ സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന സര്‍ക്കാര്‍ ഭൂമിയാണ് ജവഹര്‍ ബാഗ് പാര്‍ക്ക് എന്നറിയപ്പെടുന്നത്. ബാബാ ജയ് ദേവിന്റെ ആരാധകര്‍ ആസാദ് വൈദിക് വൈചാരിക് സത്യാഗ്രഹി എന്ന സംഘടനയുടെ നേതൃത്വത്തിലാണ് മുവ്വായിരത്തോളം പേര്‍ താമസിക്കുന്ന പാര്‍ക്ക് കയ്യേറിയത്. അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവനുസരിച്ച് പാര്‍ക്ക് ഒഴിപ്പിക്കാന്‍ എത്തിയ പോലീസുകാരുടെ നേര്‍ക്ക് സത്യാഗ്രഹി സംഘടന അക്രമം അഴിച്ചുവിട്ടത് തോക്ക്, ഗ്രനേഡ് തുടങ്ങിയ ആയുധസഹത്തോടെയാണ്. സര്‍ക്കാരിനെ നിയന്ത്രിക്കാനും സര്‍ക്കാരിന്റെ ആജ്ഞകള്‍ നിഷേധിക്കാനും ശ്രമിച്ചുകൊണ്ടിരിക്കുന്ന, ബാബാ ജയ് ഗുരുദേവ് എന്ന ആള്‍ ദൈവത്തിന്റെ അനുയായികള്‍ ഉള്‍പ്പെടുന്ന ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ദിരഗാന്ധിയുടെ സമയത്തുണ്ടായ ഗോള്‍ഡന്‍ ടെംബിള്‍ സംഭവത്തോട് ചേര്‍ത്തു വയ്ക്കാം. ഗോള്‍ഡന്‍ ടെംബളില്‍ ആയുധങ്ങള്‍ ശേഖരിച്ച് സര്‍ക്കാരിനോട് യുദ്ധം ചെയ്ത് സ്വന്തം രാജ്യം രൂപികരിക്കുവാന്‍ ശ്രമിച്ച സിക്കുകാരെ അനുസ്മരിപ്പിക്കുന്നതാണ് ജവാഹര്‍ ബാഗ് പാര്‍ക്ക് കയ്യേറി യുദ്ധ സന്നാഹങ്ങളൊരുക്കി സര്‍ക്കാരിനെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന സംഘം. ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. ചരിത്രത്തിലൂടെ നടന്നു പോകുവര്‍ക്ക് നിരീക്ഷിക്കാനും വിശകലനം ചെയ്യാനും മറ്റൊരു സംഭവം. സംസ്ക്കാരാധഃപതനം മൂലം മനുഷ്യര്‍ കൊടും ക്രൂരതയിലേക്ക് കുതറി വീഴുന്ന കാഴ്ചയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്. ചില മനുഷ്യരില്‍ അന്തര്‍ ലീനമായിരിക്കു അക്രമ വാസനയും ക്രിമിനല്‍ വാസനയും എക്കേുമായി അമര്‍ത്തി വയ്ക്കാന്‍ സാധിക്കുകയില്ല. ഒരു ആള്‍ദൈവത്തിന്റെ അനുയായികളിലാണ് ഈ അക്രമ വാസന വളര്‍ന്നുകൊണ്ടിരിക്കുന്നത് എന്നോര്‍ക്കണം. ആള്‍ദൈവത്തിന്റെ ശിക്ഷണം സാക്ഷാത്ക്കരിക്കാന്‍ വിപ്ലവം ഉന്നം വയ്ക്കുന്ന ആത്മ സംഘര്‍ഷത്തിനിരയായ ഒരു സംഘമായി വേണം ബാബാ ജയ് ഗുരുദേവ് എന്ന ആള്‍ ദൈവത്തിന്റെ മറവില്‍ നില്‍ക്കുന്ന അനുയായികളെ കാണാന്‍.

കേരളീയരെയെല്ല വിദേശിയരേയും വളരെയധികം സ്വാധീനിച്ചുകൊണ്ടിരിക്കുന്ന ആള്‍ദൈവമാണ് കൃഷ്ണഭാവത്തിലും ദേവീഭാവത്തിലും പ്രത്യക്ഷപ്പെടുന്ന മാതാ അമൃതാനന്ദമയി. ശിവനും ശക്തിയും പോലെ ദേവിയും ദേവനും സമ്മേളിക്കുന്ന ആള്‍ദൈവമായി മാതാ അമൃതാനന്ദമയിയെ കണക്കാക്കാം. മാതാ അമൃതാനന്ദമയി എന്ന ആള്‍ദൈവത്തിന്റെ മുന്നില്‍ കൈകൂപ്പി നില്‍ക്കുന്ന ഭക്തന്മാര്‍ക്ക് അര്‍ത്ഥനാരീശ്വര പ്രതിമ തന്‍ മുന്നില്‍ അജ്ഞലി കൂപ്പി നില്‍ക്കുന്ന പ്രതീതിയുളവാകാം. അഭ്യസ്ഥവിദ്യരുടെ ഒരു നിര തന്നെ മാതാ അമൃതാനന്ദമയിയുടെ ശിഷ്യഗണത്തിലുണ്ട്.വര്‍ഷം തോറും അമേരിക്ക സന്ദര്‍ശിക്കുന്ന മാതാ അമൃതാനാന്ദമയിയെ കാണാന്‍ അവരുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ആരംഭഘട്ടട്ടത്തില്‍ ഞാന്‍ സുഹൃത്തുക്കളോടൊപ്പം വാഷിംഗ്ടന്‍ ഡിസിയില്‍ പോയത് ഓര്‍ക്കുന്നു. പത്തു പന്ത്രണ്ട് പേര്‍ ചേര്‍ന്നുള്ള ഒരു ഉല്ലാസയാത്രയായിട്ടാണ് എനിക്ക് തോന്നിയത്. അന്ന് ഞാന്‍ കണ്ട അമൃതാനന്ദമയി ആള്‍ ദൈവങ്ങളുടെ ഗണത്തില്‍ പെട്ട ദേവിയായിരുന്നില്ല. വിശേഷങ്ങള്‍ ചോദിച്ചുകൊണ്ട് സന്ദര്‍ശകരെ മാറോടണച്ച് അനുഗ്രഹിക്കുന്ന സ്‌നേഹമയിയായ ഒരമ്മയെയാണ് ഞാന്‍ കണ്ടത്. ഭക്തി സാന്ദ്രമായ ഭജന നയിക്കുന്ന ഒരു സംഗീതജ്ഞ. ശ്രുതി മധുരമായ അമൃതാനന്ദമയിയുടെ സംഗീതവും അമൃത് പൊഴിയുതുപോലുള്ള ജീവിതത്തെക്കുറിച്ചുള്ള കൊച്ചു കൊച്ചു ഭാഷണങ്ങളും സര്‍വ്വര്‍ക്കും ആകര്‍ഷണീയമായിത്തോന്നി. ധ്യാനത്തില്‍ പങ്കെടുത്ത് മനസ്സിന്റെ ഭാരം ഇറക്കിവച്ച ആത്മ സംതൃപ്തിയോടെയാണ് ഞങ്ങള്‍ മടങ്ങിയത്. എന്നാല്‍ ഇന്ന് മാതാ അമൃതാനന്ദമയി ദേവിയാണ്. പൂണുനൂലിട്ട നമ്പൂതിരി പൂജാരികള്‍ കൈവെള്ളയിലേക്ക് എറിഞ്ഞു കൊടുക്കുന്ന ചന്ദനം നെറ്റിയില്‍ ചാര്‍ത്തിയാലെ ദേവി ദേവന്മാരുടെ അനുഗ്രഹമുണ്ടാവുകയുളളു എന്ന നൂറ്റാണ്ടുകളായിട്ടുള്ള വിധേത്വത്തില്‍ നിന്നുടലെടുത്ത വിശ്വാസം ആധുനിക ഘട്ടത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. എാല്‍ അമൃതാനന്ദമയി ഭക്തന്മാര്‍ ഈ യാഥാസ്ഥികരെ ഗൗനിക്കുന്നില്ല. ദേവിയുടെ പടം വീടുകളില്‍ സൗകര്യപ്രദമായ സ്ഥലത്ത് വച്ച് ഒരു ക്ഷേത്രത്തിന്റെ പ്രതീതി ജനിപ്പിച്ച് ദേവിക്ക് മുന്നില്‍ മന്ത്രങ്ങള്‍ ചൊല്ലി പുഷ്പാര്‍ച്ചനയും മറ്റും ചെയ്തു കൈ കൂപ്പി നില്‍ക്കുന്ന ഭക്തന്മാര്‍ വിശ്വസിക്കുന്നത് അവരുടെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണമായിരിക്കുന്നത് മാതാ അമൃതാനന്ദമയി ആണെന്നാണ്. ഓം നമ ശിവായ, ഓം നാരായണ നമഃ എന്നൊക്കെ ഉച്ചരിക്കുന്ന മന്ത്രങ്ങള്‍ക്ക് സമാനമായി ഓം അമൃതാനന്ദമയിയേ നമഃ എന്ന മന്ത്രോച്ചാരണവും മണിനാദവും അവരുടെ ക്ഷേത്രങ്ങളില്‍ മുഴുങ്ങിക്കേള്‍ക്കാം. മാതാ അമൃതാനന്ദമയി ചിലര്‍ക്ക് ധനലക്ഷ്മിയാണ്, ചിലര്‍ക്ക് സാന്ത്വനത്തിന്റെ മൂര്‍ത്തിയാണ് മറ്റു ചിലര്‍ക്ക് സംഗീത ദേവതയും. മാതാ അമൃതാനന്ദമയയില്‍ അമാനുഷികത കല്പിക്കാനായി, അവര്‍ അത്ഭുതങ്ങള്‍ കാണിച്ചിട്ടുണ്ടെന്ന് അനുഭവസ്ഥര്‍ വെളിപ്പെടുത്തിയതായി പുസ്തകങ്ങളില്‍ എഴുതിവെച്ചിട്ടുണ്ട്. കബറടക്കിയവരെ ജീവിപ്പിക്കുക, തടാകത്തിലെ സ്വഛമായ ജലപരപ്പിലൂടെ നടക്കുക അന്ധനു കാഴ്ചയും ബധിരനു കേള്‍വിയും നല്‍കുക തുടങ്ങിയ അമാനുഷിക പ്രവര്‍ത്തികള്‍ ചെയ്യുവര്‍ ദൈവിക ശക്തിയുടെ അതിപ്രസരമുള്ളവരാണെ് വിശ്വസിക്കുവരുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍ ഈ ഈശ്വരീയ പ്രഭാവത്തിന്റെ കഥകള്‍ ഒന്നൊഴിയാതെ മതഗ്രന്ഥങ്ങളില്‍ സ്ഥാനം പിടിക്കും. വരും തലമുറയിലേക്ക് വിശ്വാസം പകര്‍ന്നു കൊടുക്കുന്നതിനും ഇത്തരം കഥകള്‍ സഹായിക്കും എന്നാണ് കരുതപ്പെടുത്. കഥകളിലെ യാഥാര്‍ത്ഥ്യം ചികഞ്ഞു നോക്കുവര്‍ ചിലപ്പോള്‍ അവിശ്വാസികളായിതീരുമെതുകൊണ്ട് അതിന് ചുരുക്കം ചിലരെ ശ്രമിക്കാറുള്ളു. എന്നാല്‍ മണല്‍ തരികള്‍ പോലെ വിശ്വാസികളെ കാണുമ്പോള്‍ ബോദ്ധ്യമാകും. മാതാ അമൃതാനന്ദമയിയുടെ സിധിയിലേക്ക് ഒഴുകുന്ന ജന പ്രവാഹത്തിന്റെ വ്യാപ്തി അമൃതാനന്ദമയി എന്ന ആള്‍ദൈവത്തിന്റെ പ്രഭാവവും സ്വാധീനവും വ്യക്തമാക്കുന്നു.

ദൈവം സ്‌നേഹമാണ് എന്ന വചനത്തെ അത്വര്‍ത്ഥമാക്കുന്ന വിധത്തിലാണ് മാനവരാശിയോടുള്ള ഉദാത്തമായ സ്‌നേഹത്തില്‍ നിന്നുദിക്കുന്ന ഈ ആള്‍ദൈവത്തിന്റെ പ്രവര്‍ത്തനങ്ങളും സേവനങ്ങളും. ശ്രീ ബുദ്ധന്‍ ഉപദേശിച്ച മൈത്രിയും കരുണയും പ്രജ്ഞയും എന്ന മൂല്യ വിവക്ഷയാണ് ദേവിയുടെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനം. അനുപമമായ മാതൃവാത്സല്യം ചൊരിഞ്ഞും മനുഷ്യമനസ്സുകളില്‍ പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചും ആദ്ധ്യാത്മിക സന്ദേശം പരത്തിയും വിശ്വവ്യാപകമായ ഒരു ധാര്‍മ്മിക നവോത്ഥാനത്തിന് ഊര്‍ജ്ജം പകര്‍ന്നുകൊണ്ടിരിക്കുന്ന അമ്മയെ നിലയില്‍, ആള്‍ദൈവത്തിന്റെ പരിവേഷം നല്‍കാതെ, ആരാധിക്കുന്നതല്ലേ ഉത്തമം?

സേവനതല്‍പരനായ മറ്റൊരു ആള്‍ദൈവമാണ് അമൃതാനന്ദമയിയെപോലെ ലക്ഷക്കണക്കിനു വിശ്വാസികളുള്ള സത്യസായി ബാബ. ആതുരസേവനത്തില്‍ സത്യസായി ബാബയുടെ സ്ഥാപനങ്ങളെ മാതാ അമൃതാനന്ദമയിയുടെ സ്ഥാപനങ്ങളോട് താരതമ്യപ്പെടുത്താവുന്നതാണ്. അദ്ദേഹം ജനങ്ങളെ ആകര്‍ഷിക്കുന്നത് തനിക്ക് ദിവ്യശക്തിയുണ്ടെ് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചാണ്. മാജിക്, ഹിപ്‌നോട്ടിസം മുതലായവ സത്യസായി ബാബ സമര്‍ത്ഥമായി പ്രയോഗിക്കുന്നത് ബലഹീനരായ വിശ്വാസികളെ സ്വാധീനിക്കുന്നു. കൈവെള്ളയില്‍ നിന്ന് ഭസ്മം എടുത്തുകൊടുക്കുന്നത് സത്യസായി ബാബയുടെ അമാനുഷിക ശക്തിയായിട്ടാണ് ഭക്തജനങ്ങള്‍ കണക്കാക്കുന്നത് ഭസ്മത്തിനു പകരം കൈവെള്ളയില്‍ നിന്ന് ഒരു കാറ് എടുത്തുകൊടുക്കാമോ എന്നു ചോദിക്കുന്നവരെ അവിശ്വാസികള്‍ എ് മുദ്രയടിച്ച് പുറംതള്ളുു. ഭസ്മം ഒളിപ്പിച്ചു വയ്ക്കുതു പോലെ കാറ് ഒളിപ്പിച്ചുവച്ച് ജനങ്ങളെ കബളിപ്പിക്കാന്‍ സാധിക്കുകയില്ലല്ലോ. പ്രാര്‍ത്ഥിച്ച് അസുഖം മാറ്റുമെന്ന് ജനങ്ങളെതെറ്റിദ്ധരിപ്പിക്കുകയും, തങ്ങളുടെ വലയത്തിന് പുറത്തുനി്ന്ന് യഥാര്‍ത്ഥ രോഗികള്‍ കടുവരുമ്പോള്‍ അവരുടെ അസുഖംമാറ്റാന്‍ സാധിക്കുകയില്ല എ് നിശ്ചയമുള്ളതുകൊണ്ട് രോഗം മാറാത്തത് തങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തില്‍ രോഗിക്ക് വിശ്വാസമില്ലാത്തതുകൊണ്ടാണ് എന്ന് പ്രഖ്യാപിച്ച് ന്യായീകരിക്കുകയും ചെയ്യുന്ന തട്ടിപ്പു സംഘത്തെ സത്യസായി ബാബ അനുസ്മരിപ്പിക്കുന്നു. യുക്തിവാദികള്‍ക്കറിയാം സത്യസായി ബാബയുടെ പൊള്ളത്തരം. എന്നാല്‍ യുക്തിവാദങ്ങളെ അതിജീവിച്ച് അനുയായികള്‍ ആള്‍ദൈവത്തെ വളര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

ദൈവമേ കാത്തുകൊള്‍കങ്ങ് കൈവിടാതിങ്ങു ഞങ്ങളെ എന്നു തുടങ്ങുന്ന സാര്‍വ്വലൗകികമായ 'ദൈവദശകം'എന്ന പ്രാര്‍ത്ഥനഗീതം കേരളീയര്‍ക്ക് സുപരിചിതമാണ്. ദൈവത്തിന്റെ മഹിമാവ് പാടിപ്പുകഴ്ത്തുന്ന ഈ പ്രാര്‍ത്ഥനഗീതം എഴുതിത്തന്ന നാരായണ ഗുരിവിനേയും ആള്‍ദൈവങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തി പൂജിക്കുന്നുണ്ട്. നാരായണ ഗുരുവിന്റെ അനുയായികള്‍ 'ഈശ്വര ശ്രീനാരായണ, നിന്നെ കാണുന്നു ഞാനെുമീശ്വര' എു പാടുമ്പോള്‍ അവര്‍ക്ക് ഒരു പ്രത്യേക ആവേശമാണ്. ഗുരുവിന്റെ സാിദ്ധ്യം അനുഭവപ്പെടുന്ന അനുഭൂതിയില്‍ അവര്‍ ലയിച്ചു ചേരുകയാണോ എന്നു തോിപ്പോകും. നാരായണ ഗുരുവിനെ താന്ത്രികവിധിപ്രകാരം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ച് പൂജിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരികയാണ്. വേദമന്ത്രങ്ങള്‍ ചൊല്ലി ഈശ്വരനെ വിഗ്രഹത്തിലേക്ക് ആവാഹിക്കലാണ് പ്രതിഷ്ഠാകര്‍മ്മം കൊണ്ട് നിര്‍വഹിക്കപ്പെടുന്നത് എന്ന വിശ്വാസത്തില്‍, ഈശ്വര ചൈതന്യം പ്രസരിക്കുന്നു എന്നു കരുതപ്പെടുന്ന വിഗ്രഹങ്ങളുടെ മുന്നില്‍ നിന്നു കൊണ്ട് ഭക്തജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. എന്നാല്‍ നാരായണ ഗുരുവിനെ അഭ്രപാളികളിലോ കല്‍പ്രതിമകളിലോ ആക്കി ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കരുത് എന്നു ഗുരു തന്നെ പറഞ്ഞിട്ടുണ്ട്. ഒരു ഉദാഹരണം ചൂണ്ടികാണിക്കാം.

ഗുരു ഒരു ദിവസം രാവിലെ കുളികഴിഞ്ഞ് ശിവഗിരി മഠത്തില്‍ എത്തിയപ്പോള്‍ ഒരു ശിഷ്യന്‍ ഗുരുവിന്റെ പടത്തിനു മുന്നില്‍ അവില്, മലര്, പാല്, പഴം മുതലായവ വെച്ചു പൂജിക്കുന്നതു കണ്ട്, ആ പാലും, പഴവും മറ്റും ഇങ്ങോട്ട് തന്നിരുെങ്കില്‍ എന്റെ വിശപ്പടക്കാമായിരുന്നു എന്നു ഗുരു പറഞ്ഞു. തന്നെ ദൈവമായി കരുതി പൂജിക്കരുതെന്ന് ഗുരു വ്യഗ്യഭാഷയില്‍ പറഞ്ഞത് ആ ശിഷ്യനു മനസ്സിലായി. അയാള്‍ പൂജനിര്‍ത്തി. യഥാര്‍ത്ഥ ഗുരുവിനെ പഠിക്കാന്‍ തുടങ്ങി. അിറവിലുമേറി അിറഞ്ഞ ഗുരുവിന്റെ മഹത്വം മനസ്സിലാക്കി. എന്താണ് ദൈവം എന്ന് ഗുരുപറഞ്ഞു തിന്നട്ടുള്ളതിന്റെ തിരിച്ചറവില്‍ കണ്ണുകളഞ്ചു(പഞ്ചേന്ദ്രിയങ്ങള്‍) മുള്ളടക്കി പ്രപഞ്ചത്തിാധാരമായ ആ കരുവിനെ തെരുതെരെ വീണു വണങ്ങാന്‍ തുടങ്ങി. ദൈവദശകത്തില്‍ ഗുരു ദൈവമേ എ് സംബോധന ചെയ്യുത് ഗുരുവിനെത്തെയാണോ? ഒരിക്കലുമല്ല. ഈ പ്രപഞ്ച വസ്തുക്കളെല്ലാം വിരിയിക്കുന്ന ദിവ്യ ചൈതന്യത്തെയാണ്. ഒരിക്കലും അണയാത്ത വിളക്കാണത്. നീ സത്യംജ്ഞാനമാനന്ദം, നീ തന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും, നീയല്ലോ സൃഷ്ടിയും സൃഷ്ടാവായതും സൃഷ്ടിജാലവും, അകവും പുറവും തിങ്ങും മഹിമാവും എിങ്ങനെ ദൈവദശകത്തിലും ബ്രഹ്മമയമായ അിറവാണ് ദൈവമെന്ന് ആത്മോപദേശ ശതകത്തിലും ഹിന്ദുമത തത്ത്വങ്ങളെ ആധാരമാക്കി ഗുരു വ്യക്തമാക്കിയിട്ടുണ്ട്. ഇങ്ങനെ എന്താണ് ദൈവമെന്ന് നിര്‍വ്വചനങ്ങളിലൂടെ വെളിപ്പെടുത്തിത്തന്ന നാരായണഗുരുവിനെ ദൈവത്തിന്റെ സ്ഥാനത്ത് പ്രതിഷ്ഠിച്ച് ആരാധിക്കുന്നതിലുള്ള യുക്തി ഹീനതയും ഔചിത്യമില്ലായ്മയും ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. എന്നാല്‍ അനുയായികള്‍ ഈശ്വര ശ്രീനാരായണ എന്നും മറ്റുമുള്ള പുകഴ്ത്തുപാട്ടുകള്‍ പാടി ഗുരുവിനെ ദൈവത്തിന്റെ സ്ഥാനത്ത് അരക്കിട്ടുറപ്പിക്കുകയാണ്. കേരളത്തിലുടെ യാത്ര ചെയ്യുമ്പോള്‍ വഴിയോരക്കാഴ്ചകള്‍ എന്ന പോലെ അവിടവിടെ നാരായണഗുരുവിന്റെ ഫോട്ടോ ഒരു വശത്തു വെച്ച് ഗുരുദേവക്ഷേത്രം എെഴുതിയിരിക്കുന്ന ബോര്‍ഡുകള്‍ കാണാം. മതങ്ങള്‍ തമ്മില്‍ പൊരുതി ജയിപ്പതസാധ്യമെന്ന് മനസ്സിലാക്കി മതസമന്വയം എന്ന ലക്ഷ്യത്തോടെ സര്‍വ്വമതസമ്മേളനം നടന്ന ആലുവായിലെ അദൈ്വതാശ്രമം ഇന്നു ഗുരുദേവക്ഷേത്രമാണ്. പഞ്ചലോഹവിഗ്രഹമാണ് പ്രതിഷ്ഠ. രണ്ടുകോടി രൂപ മുടക്കി ഒരു ധനവാന്‍ പണിയിച്ചു കൊടുത്തതാണെത്രെ മനോഹരമായ ആ ക്ഷേത്രം. അവിടത്തെ ലൈബ്രറി കണ്ടപ്പോള്‍ ആ പണത്തിന്റെ ഒരംശംമെങ്കിലും ലൈബ്രറി വികസിപ്പിക്കാന്‍ ചിലവഴിച്ചിരുെന്നങ്കില്‍ ജനങ്ങള്‍ക്ക് അിറവുകൊണ്ട് പ്രബുദ്ധരാകാനുളള വഴിയൊരുക്കുതായി അഭിമാനിക്കാമായിരുന്നു. ക്ഷേത്രങ്ങള്‍ വിദ്യാലയങ്ങളാക്കുക എന്ന് ഉപദേശിച്ച ഗുരുവിനെ ക്ഷേത്രങ്ങളില്‍ തളച്ചിട്ടിരിക്കുന്നത് ഗുരുവിനോട് കാണിക്കുന്ന അനീതിയാണ്, ഗുരുവിനെ പരിഹസിക്കലാണ്. നാരായണ ഗുരുവിനെ പ്രതിഷ്ഠിച്ച് നിത്യ പൂജയും പുഷ്പാജ്ഞലിയും മറ്റും നടത്തി ഗുരുദേവക്ഷേത്രങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുമ്പോള്‍ ശ്രീ നാരായണ ധര്‍മ്മത്തിന് ഹാനി സംഭവിക്കുകയാണ്. ശ്രീ നാരായണ ധര്‍മ്മം പരിരക്ഷിക്കേണ്ടത് അനുയായികളുടെ കടമയാണെ് അവര്‍ മറന്നു പോകുന്നു. കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ ഉയര്‍ന്നു വുകൊണ്ടിരിക്കുന്ന ഗുരുദേവ ക്ഷേത്രങ്ങള്‍ കണ്ടാല്‍ ഗുരു പറഞ്ഞുകൊടുത്തതൊും അനുയായികള്‍ മനസ്സിലാക്കിയില്ലല്ലോ, ഗുരുവിനെ ഒരു ആള്‍ദൈവമായി അധഃപതിപ്പിച്ചല്ലോ എന്നോര്‍ത്ത് ദുഃഖിതരാകുന്ന ഗുരുഭക്തന്മാരുണ്ട്. ക്ഷേത്രപ്രതിഷ്ഠകള്‍ക്കു വേണ്ടി ചിലവഴിക്കു പണം ഗുരുവിന്റെ ആശയങ്ങളും ആദര്‍ശങ്ങളും പ്രചരിപ്പിക്കുവാന്‍ വേണ്ടി ചിലവഴിച്ചിരുന്നെങ്കില്‍ ഗുരുവിന്റെ അഭീഷ്ടം സഫലീകരിക്കുവാന്‍ ശ്രമിച്ചു എന്ന് അനുയായികള്‍ക്ക് അവകാശപ്പെടാമായിരുന്നു.

ദൈവം മതാതിഷ്ടിതമാണ്. നാരായണഗുരുവിനെ ദൈവമായി കണക്കാക്കുമ്പോള്‍ ഗുരുവിന്റെ പേരിലും വേണമല്ലോ ഒരു മതം. ജാതിമത ഭേദ ചിന്തകള്‍ക്കതീതമായിരുന്നു നാരായണ ഗുരു എന്നു മലസ്സിലാക്കാതെ ഗുരു ഒരു മതം സ്ഥാപിക്കാത്തതിലുള്ള അമര്‍ഷവും കുണ്ഠിതവും പ്രകടിപ്പിക്കുന്ന നേതാക്കന്മാരും അവരെ പിന്താങ്ങു അനുയായികളും ശ്രീ നാരായണ സംസ്ക്കാരത്തില്‍ നിന്ന് എത്രയോ ദൂരത്താണ്. ജാതി ചോദിക്കരുത്, പറയരുത് എന്നുപദേശിച്ചുകൊണ്ട് ജാതി നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന നാരായണഗുരുവിന്റെ അനുയായികള്‍ ശ്രീ നാരായണീയര്‍ എന്ന പുതിയ ജാതി വിഭാഗം സൃഷ്ടിച്ചു കഴിഞ്ഞു. ഈഴവ/തീയ്യ വിഭാഗം 'ശ്രീനാരായണീയ' മതം സ്ഥാപിക്കാനുള്ള ഉദ്യമവുമായി മുന്നോട്ടു പോകുന്നു. അതിനിടയില്‍ നമുക്ക് ജാതിയില്ല എന്ന ഗുരുവിന്റെ പ്രഖ്യാപനത്തിന്റെ ആറാം വാര്‍ഷികം യാതൊരു സങ്കോചവും കൂടാതെ ആഘോഷിക്കുന്നു. എന്തൊരു വിരോധാഭാസം! മതേതരവും യുക്ത്യാധിഷ്ഠിതവുമായ ഒരു സാമൂഹ്യ സാംസ്ക്കാരികതയുടെ ഭൂമിക രൂപപ്പെടുത്താനുള്ള ഉദ്ദേശ്യത്തോടുകൂടി മുന്നോട്ട് പോവുകയും മതത്തിന്റെ ഇടുക്കുചാലില്‍ പെട്ടുഴലുന്ന ജനങ്ങളെ ഉല്‍ബോധിപ്പിക്കുകയും ചെയ്യുന്നതിനു വേണ്ടി മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന മഹത്തായ സന്ദേശം നല്‍കിയ നാരായണ ഗുരുവിനെ ജാതിയുടേയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ തേജോവധം ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വാര്‍ത്ഥ രാഷ്ട്രീയത്തിന്റെ നിര്‍മ്മൂല്യമായ കാഴ്ചപ്പാടുകളുമായി മുന്നോട്ടു പോകുന്ന നേതാക്കന്മാര്‍ ശ്രീനാരായണ സംസ്ക്കാരം ഉള്‍ക്കൊള്ളാനോ ആ സംസ്ക്കാരം മറ്റുള്ളവരിലേക്ക് പകര്‍ന്നു കൊടുക്കാനോ ശ്രമിക്കാതെ നിലത്തു കിടക്കുന്ന വള്ളിയെപ്പോലെ ശ്രീനാരായണ സംസ്ക്കാരത്തെ ചവിട്ടി മെതിക്കുകയാണ്. ശ്രീനാരായണ സംസ്ക്കാരത്തെ തമസക്കരിക്കുകയാണു. ശ്രീനാരായണ തത്വ പ്രചാരണം ലക്ഷ്യമാക്കേണ്ടവര്‍ സംഘടനാ നേതൃത്വത്തിലൂടെ നേട്ടങ്ങള്‍ കൊയ്യാനുള്ള രാഷ്ട്രീയ ഗൂഢാലോചനകള്‍ നടത്തുമ്പോള്‍ അവര്‍ സമൂഹത്തില്‍ പരിഹസിക്കപ്പെടുന്നു. ഈഴവ സമുദായത്തിന് നേതാവില്ല എന്നു പറഞ്ഞ രാഷ്ട്രീയ കോമാളിയേക്കാള്‍ വലിയ കോമാളിയായി നേതൃത്വം അധഃപതിക്കുന്നത് ആത്മവീര്യമുള്ള നിഷ്പക്ഷമതികളായ ഗുരുഭക്തന്മാര്‍ക്ക് നാണക്കേടാണ്. മങ്ങിപ്പോയ സ്വന്തം വ്യക്തിത്വം വീണ്ടെടുക്കാനും സമൂഹത്തില്‍ അവഹേളിക്കപ്പെടാതിരിക്കാനും ശ്രീനാരായണ സംസ്ക്കാരം എന്തെന്ന് മനസ്സിലാക്കി അതിനനുസൃതമായി പെരുമാറാന്‍ പഠിക്കണം. ഗുരു ദൈവമല്ല എന്ന് ഞാന്‍ പറയുന്നത് എന്റെ നാക്ക് മുറിച്ചു കളയുന്നതിന് തുല്യമാണെന്ന് പറഞ്ഞ് അനുയായികളെ വഴി തെറ്റിക്കു സന്യാസിമാരെ തിരിച്ചറിഞ്ഞ് അവരെ ശ്രീനാരായണ ഭക്തന്മാരെ അഭിസംബോധന ചെയ്യുന്നതില്‍ നിന്ന് മാറ്റി നിര്‍ത്തണം. തന്നില്‍ നിക്ഷിപ്തമായിരിക്കുന്ന ഉത്തരവാദിത്വത്തിന്റെ ഗൗരവം മനസ്സിലാക്കുകയും ഗുരുദേവക്ഷേത്രങ്ങള്‍ സ്ഥാപിക്കാനുള്ള ആവേശം പകര്‍ന്നു കൊടുക്കാതെ അനുയായികളെ നേര്‍വഴിക്ക് നയിക്കുകയും വേണം. യഥാര്‍ത്ഥ ഗുരുവിനെ അിറയാത്തതുകൊണ്ടാണ് അനുയായികള്‍ അബദ്ധത്തില്‍ ചെന്നു വീഴുത്. നേരത്തെ സൂചിപ്പിച്ച, ഗുരുവിനെ ദൈവമായി പൂജിച്ചിരു ശിവഗിരി മഠത്തിലെ ശിഷ്യനുണ്ടായ മാനസിക പരിവര്‍ത്തനവും ചിന്തയുടെ ഔത്യവും അനുയായികള്‍ക്കുണ്ടാകേണ്ടത് ഗുരുവിനോട് നീതി പുലര്‍ത്തുന്നതിനു അനിവാര്യമാണ്. ശിവഗിരി മഠത്തിലെ ഇന്നത്തെ സന്യാസിമാരുടെ സ്ഥിതി വിചിത്രമാണ്. പാഠ പുസ്തകങ്ങളില്‍ നാരായണ ഗുരുവിനെ ഈഴവരുടെ നേതാവായി ചിത്രീകരിച്ച് വരും തലമുറയില്‍ മിദ്ധ്യാധാരണ ജനുപ്പിക്കുന്നത് നാരായണഗുരുവിനെ ലോക ഗുരുവിന്റെ സ്ഥാനത്തുനിന്നു തള്ളിമാറ്റാനുള്ള ഒരു വിഭാഗത്തിന്റെ ആസൂത്രിത പ്രവര്‍ത്തനമാണ്. അതിനെ എതിര്‍ക്കുന്ന ശിവഗിരി മഠത്തിലെ സന്യാസിമാര്‍ അനുയായികള്‍ ഗുരുവിനെ ദൈവമായി പൂജിക്കുന്നതിന്റെ തത്വ വിരോധം ചൂണ്ടിക്കാണിച്ച് അവരെ നേര്‍വഴിക്ക് നടത്താന്‍ ശ്രമിക്കുിന്നല്ല. നാരായണഗുരുവിനെ ദൈവമായി പൂജിക്കുന്നത് അവരവരുടെ മനോഗതം എന്നു പറഞ്ഞു മൗനാനുവാദം നല്‍കി അവരെ തെറ്റില്‍ നിന്ന് തെറ്റിലേക്ക് വഴുതി വീഴാന്‍ പ്രേരിപ്പിക്കുന്ന സന്യാസിമാര്‍ ഗുരുകുലത്തിലും ഉള്ളത് അപമാനകരമാണ്.

ജനങ്ങളുടെ ദൈവസങ്കല്പത്തിലുള്ള വൈവിധ്യം മൂലം നിരവധി ആള്‍ ദൈവങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ക്ഷേത്രങ്ങളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ദൈവസങ്കല്പത്തിലുള്ള ഈ തെറ്റിദ്ധാരണ അകറ്റി യഥാര്‍ത്ഥ ദൈവസങ്കല്പം എന്തായിരിക്കണമെന്ന് ജനങ്ങള്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ മതങ്ങള്‍ മുന്നോട്ടു വരേണ്ടതാണ്. ദൈവാനുഭൂതി എന്തെെന്നനിക്കറിയാം. പക്ഷെ അത് വിശദീകരിക്കാന്‍ എനിക്കാകുന്നില്ല, അത് അനുഭവിച്ചു തെന്നയറിയണം എന്ന് സെയ്ന്റ് ്അഗസ്റ്റിന്‍ ഒരിക്കല്‍ പറയുകയുണ്ടായി. 'ഒരു പതിനായിരമാദിതേയരൊന്നായ് വരുവതു പോലെ വരും വിവേകവൃത്തി' എന്ന് ഈശ്വരാതാദാത്മ്യത്തെപ്പറ്റി നാരായണഗുരു സ്വാനുഭവം വെളിപ്പെടുത്തുന്നു. സെയ്ന്റ് ആഗസ്റ്റിന്‍ പറഞ്ഞതുപോലെ ഒരോരുത്തര്‍ക്കും ഈശ്വരസാക്ഷാത്ക്കാരമുണ്ടാകുമ്പോള്‍ ആള്‍ദൈവാരാധന തന്നെ നിലച്ചുകൊള്ളും.

credits to joychenputhukulam.com

Read more

കേരളത്തിലെ സൊമാലിയ (ലേഖനം)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദര്‍ശനം വിവാദങ്ങള്‍ക്ക് വഴിയൊരുക്കി കേരളത്തിലെ ആദിവാസി കേന്ദ്രങ്ങളില്‍ നടന്നിട്ടുളള ശിശുമരണ നിരക്ക് സൊമാലിയയിലേക്കാള്‍ കൂടുതലാണെന്ന് മോദി പറഞ്ഞത് മോദി കേരളത്തെ മൊത്തം സൊമാലിയയോട് താരതമ്യപ്പെടുത്തുകയായിരുന്നു എന്ന വാദഗതിയുമായി കേരളത്തില്‍ ഉയര്‍ന്ന പ്രതിഷേധം കക്ഷിരാഷ്ട്രീയത്തിലേക്ക് ചായ്‌വില്ലാതെ സ്വന്തം മനസ്സാക്ഷിക്ക് നേരെ തിരിച്ചുവെച്ച് വിശകലനം ചെയ്യേണ്ടതാണ്. 

ഈ വാദഗതി കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് ഏതാനും വര്‍ഷങ്ങള്‍ക്കുമുമ്പ് കേരളത്തിലെ ഒരു   പത്രത്തില്‍ കണ്ട 'ദൈവമില്ലെന്ന് യതി' എന്ന തലക്കെട്ടാണ്. അതേ തുടര്‍ന്ന് കുറെ വിവാദങ്ങള്‍ ഗുരുകുലത്തെ ചുറ്റിപ്പറ്റിയുണ്ടായി. നാരായണഗുരുകുലങ്ങളുടെ അദ്ധ്യക്ഷനായിരുന്ന ഗുരു നിത്യചൈതന്യയതി 'ദൈവമില്ല' എന്നു പറഞ്ഞു എന്ന ധാരണയില്‍ യതിയുടെ പല സുഹൃത്തുക്കളും ഗുരുവിന്റെ അനുയായികളും ആശങ്കാകുലരായി നാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ പ്രചരിപ്പിക്കാന്‍ ഗുരുവിന്റെ ദൈവദശകം ആരോപദേശശതകം തുടങ്ങിയ പ്രധാന രചനകള്‍ക്ക് വ്യാഖ്യാനങ്ങളെഴുതി ജനങ്ങളെ പ്രബുദ്ധരാക്കിക്കൊണ്ടിരിക്കുന്ന സന്യാസിയായിരുന്നു യതി. എന്താണ് ദൈവം എന്ന നാരായണഗുരുവിന്റെ താത്വികമായ കാഴ്ചപ്പാടിനെ ജനങ്ങള്‍ക്ക് മനസ്സിലാകത്തക്കവണ്ണം യതി വ്യാഖ്യാനിച്ചിട്ടുണ്ട്. അങ്ങനെയുള്ള യതിയില്‍ നിന്ന് ദൈവമില്ല എന്ന പ്രസ്താവന വരുമോ എന്ന് ജനം സംശയിച്ചു. വാര്‍ത്തയുടെ ഉളളടക്കം വായിച്ചു മനസ്സിലാക്കാതെ രോഷാകുലരായി ചിലര്‍ ഫോണിലൂടെ യതിയോട് രൂക്ഷമായി സംസാരിച്ചു. കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കാതെയും അവയ്ക്ക് ദുര്‍വ്യാഖ്യാനം നല്‍കുകയും ചെയ്യുമ്പോള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കപ്പെട്ടും. ഏഴുതാപ്പുറം വായിച്ച് അടിസ്ഥാനരഹിതമായി മറ്റുള്ളവരെ വിമര്‍ശിക്കുന്നവര്‍ ഏതൊരു സമൂഹത്തിലും കാണാം.

ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച മേല്‍പ്പറഞ്ഞ തലക്കെട്ട് വരാന്‍ കാരണമായത് യതിയുടെ ഒരു പ്രസംഗത്തിലെ ഒരു വാചകമാണ്. ഒരു കോളേജിലെ വാര്‍ഷികത്തിന് പ്രസംഗിച്ചു കൊണ്ടിരിരുന്ന യതിയോട് ഒരു പെണ്‍കുട്ടി ജീവിതത്തിലെ സുഖദുഃഖങ്ങളെക്കുറിച്ചും അനിശ്ചിതത്വത്തെക്കുറിച്ചും കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഈശ്വരന് സമസ്തരും സമമാണെന്നാണല്ലോ പറയുന്നത്. അങ്ങനെയെങ്കില്‍ സൃഷ്ടിയിലുള്ള വ്യത്യാസം എങ്ങനെ സംഭവിച്ചു. സൗന്ദര്യമുള്ളവര്‍, വിരൂപര്‍, പൊക്കമുള്ളവര്‍ കുറുകിയവര്‍, കറുത്തവര്‍, വെളുത്തവര്‍, ബുദ്ധിയുള്ളവര്‍, മണ്ടന്‍മാര്‍, ധനവാന്മാര്‍, ദരിദ്രര്‍, ക്രൂരന്മാര്‍, ദയാലുക്കള്‍ എന്നിങ്ങനെ സമൂഹത്തില്‍ ഈശ്വരന്‍ എന്തിന് വൈവിധ്യമുണ്ടാക്കുന്നു. ഈശ്വരന്‍ പക്ഷപാതിയാണെന്നല്ലേ ഇതിന്നര്‍ത്ഥം. ദൈവം, പക്ഷാപാതിയാണോ? അങ്ങനെ ഒരു ദൈവമില്ല എന്ന് യതി ആ പെണ്‍കുട്ടിക്ക് നല്‍കിയ മറുപടിയാണ് ദൈവമില്ല എന്ന ശീര്‍ഷകത്തില്‍ വാര്‍ത്ത പ്രത്യക്ഷപ്പെടാന്‍ കാരണമായത്. വസ്തുത മനസ്സിലാക്കാത്തവര്‍ക്ക് യതി നിരീശ്വരവാദിയായി. ഇങ്ങനെ ജനങ്ങളില്‍ ചിന്താക്കുഴപ്പം ഉണ്ടാക്കാനുള്ള സൂത്രവും സാമര്‍ത്ഥ്യവും മാധ്യമങ്ങള്‍ക്കുണ്ട്.

സൃഷ്ടിയിലെ വൈവിധ്യത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ പലര്‍ക്കുമുണ്ടാകാം. ദൈവത്തിന് സൃഷ്ടിയിലുള്ള പങ്കിനെ കുറിച്ച് ബൈബിളില്‍ ഒരു പരാമര്‍ശമുണ്ട്. 

ഒരിക്കല്‍ യേശുദേവന്‍ ശിഷ്യന്മാരോടൊപ്പം നടന്നുപോകുമ്പോള്‍ വഴിയോരത്ത് കണ്ട ഒരു കുരുടനെ നോക്കി ശിഷ്യന്മാര്‍ ചോദിച്ചു, ഈ മനുഷ്യന്റെ അന്ധതയ്ക്ക് കാരണം ഇയ്യാളുടെ മാതാപിതാക്കളോ അതോ ദൈവമോ? മറ്റാരുമല്ല ഇയാള്‍ തന്നെയാണ് ഇയാളുടെ അന്ധതയ്ക്ക് കാരണം എന്ന് യേശുദേവന്‍ മറുപടി നല്‍കി. ഓരോരുത്തരും ജനനമെടുക്കുന്നത് അവരുടെ കര്‍മ്മഫലത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ്. ഹിന്ദുമതത്തിലെ വ്യക്തിയും വിശ്വാസവും ഓരോരുത്തരിലും കുമിഞ്ഞുകൂടുന്ന വാസനകളും കര്‍മ്മഫലങ്ങളും അവരെ ജന്മ-ജന്മാന്തരം പിന്തുടരുവാനും അതിന്റെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈവിധ്യം നിറഞ്ഞതായിരിക്കും. മനുഷ്യരില്‍ കാണുന്ന സത്വം, രജസ്സ്, തമസ്സ്, എന്നീ ഗുണങ്ങളെ ചുട്ടെരിച്ച് ഇന്ദ്രിയങ്ങളെ അന്തര്‍മുഖമാക്കി കര്‍മ്മപാശത്തില്‍ നിന്ന് വിമുക്തരായി ദൃശ്യത്തില്‍ ദിക്കിനെ ഇണക്കി അറ്റദ്വതാനുഭൂതി കൈവരിക്കുന്നവള്‍ ജനിസ്മൃതിയില്‍ നിന്ന് മോചിതരായി ഈശ്വരനുമായി താദാത്മ്യം പ്രാപിച്ച് സായൂജ്യമടയുമെന്ന വിശ്വാസം ഹൈന്ദവരില്‍ മാത്രമല്ല ഇതരമതങ്ങളിലെ ചില വിഭാഗങ്ങളിലുമുണ്ട്. ശിവന്‍ ശരീരത്തില്‍ പൂശിയിരിക്കുന്ന ഭസ്മം ത്രിഗുണങ്ങളെ എരിച്ചതിന്റെ പ്രതീകമാണ്. ലൗകികചിന്തയില്‍ മാത്രം മനസ്സുറപ്പിക്കാതെ അദ്ധ്യാത്മിക പ്രഭാവത്തില്‍ എത്തിയാല്‍ ജീവിതത്തെ സംബന്ധിക്കുന്ന സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ കഴിയുമെന്ന് യതി ആ പെണ്‍കുട്ടിക്ക് പറഞ്ഞുകൊടുത്തു കാണും.

യതിയുടെ മറുപടിക്ക് വ്യത്യസ്തമായ അര്‍ത്ഥം നല്‍കിയതുപോലെയാണ് മോദി കേരളത്തെ സൊമാലിയയോട് ഉപമിച്ചു എന്നു പറയുന്നത്. ആദിവാസ കോളനിയിലെ ശിശുമരണം മാത്രമാണ് മോദി സൊമാലിയയുമായി ചേര്‍ത്തുവെച്ചത്. മൊത്തം കേരളത്തെ സൊമാലിയയുമായി താരതമ്യപ്പെടുത്തുകയല്ല മോദി ചെയ്തത്, അത് ഒരു വെളിപ്പെടുത്തല്‍ അല്ലെങ്കില്‍ ഓര്‍മ്മപ്പെടുത്തല്‍ മാത്രമായിരുന്നു. ദാരിദ്ര്യത്തിന്റെ തീഷ്ണത കേരളത്തില്‍ മാത്രമല്ല ഭാരത്തിന്റെ മറ്റുഭാഗങ്ങളിലും സമ്പന്നരാഷ്ട്രങ്ങളില്‍ പോലുമുണ്ട്. അത് വെളിപ്പെടുത്തുന്നത് ആ പ്രദേശത്തെ അവഹേളിക്കലല്ല, വിവേകാനന്ദസ്വാമികള്‍ ചിക്കാഗോ പ്രസംഗത്തില്‍ പറഞ്ഞു. ഭാരതത്തിന് വേണ്ടത് മതമല്ല മറിച്ച്  വരളുന്ന തൊണ്ടകള്‍ക്ക് നനവും പൊരിയുന്ന വയറുകള്‍ക്ക് അന്നവുമാണ്. ഇന്ത്യയിലെ ദാരിദ്ര്യം വിവേകാനന്ദന്‍ ഇങ്ങനെയാണ് ചിത്രീകരിച്ചത്. ഇതില്‍ നിന്ന് വിവേകാനന്ദന്‍ ഇന്ത്യയെ ദരിദ്രരാജ്യമായി വിദേശത്ത് ചിത്രീകരിച്ച് ഇന്ത്യയെ നാണം കെടുത്തി എന്ന് കുറ്റപ്പെടുത്താമോ? 

കല്‍ക്കട്ടായില്‍ വീശുന്ന പൊരിഞ്ഞ ജനവിഭാഗത്തിന് ആഹാരവും അഭയവും നല്‍കി മദര്‍തെരേസ ചെയ്ത ജീവകാരുണ്യപ്രവര്‍ത്തനത്തിന് വഴിയൊരുക്കിയത് ഇന്ത്യയിലെ ദാരിദ്ര്യമായിരുന്നു എന്ന് പറഞ്ഞാല്‍ അത് ഇന്ത്യയെ അവഹേളിക്കലാകുമോ? സമ്പന്നരാജ്യമായ അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ ഹാര്‍ളം എന്നറിയപ്പെടുന്ന കറുത്തവര്‍ഗ്ഗക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശമുണ്ട്. അവിടെ വിശപ്പുകൊണ്ട് പൊരിയുന്നവരുണ്ട്. പല സംഘടനകളും അവര്‍ക്ക് ആഹാരം വിതരണം ചെയ്യുന്നുണ്ട് എന്നറിയാത്തവരല്ല അമേരിക്കക്കാര്‍. ഹാര്‍ളം ദരിദ്രപ്രദേശമാണെന്ന് പറഞ്ഞാല്‍ അമേരിക്കക്കാരുടെ രക്തം തിളയ്ക്കാറില്ല. അമേരിക്കയിലെ ആ ദാരിദ്ര്യം അവര്‍ അംഗീകരിക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ആദിവാസകേന്ദ്രങ്ങളിലെ ദാരിദ്ര്യം അംഗീകരിക്കാന്‍ ദുരഭിമാനികള്‍ തയ്യാറല്ല. അതേപ്പറ്റി സംസാരിക്കുമ്പോള്‍ അവരുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്നതായി കണക്കാക്കി അവര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുന്നു. മോദിയെ വിമര്‍ശിച്ചുകൊണ്ട് മാധ്യമങ്ങള്‍ സംഘടിപ്പിച്ച ചര്‍ച്ചകളില്‍ മോദിയെ കുറ്റക്കാരന്‍ എന്ന് വിധിക്കാന്‍.... ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ വായിലേക്ക് വാചകങ്ങള്‍ ഇട്ടുകൊടുക്കുന്നതുപോലെ തോന്നി. 

മോദി കേരളത്തോട് മാപ്പു പറയാത്തതില്‍ പരോഷമായി അമര്‍ഷം പ്രകടിപ്പിച്ചത് മാധ്യമങ്ങളുടെ നയമായിരിക്കാം. 'ദൈവമില്ല' എന്ന് യതി പറഞ്ഞു എന്ന വ്യാജസാഹചര്യം സൃഷ്ടിച്ചതുപോലെ, മോദി മൊത്തം കേരളത്തെ സൊമാലിയയോട് ഉപമിച്ച് നാണം കെടുത്തി എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മോദി കേരളത്തോട് മാപ്പ് പറയണമെന്ന ശബ്ദമാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ഒരു പ്രധാനമന്ത്രിയെന്ന നിലയില്‍ ഒരു സംസ്ഥാനത്തെ പോരായ്മകളും വീഴ്ചകളും യാഥാര്‍ത്ഥ്യങ്ങളും ചൂണ്ടിക്കാണിക്കേണ്ടത് അദ്ദേഹത്തിന്റെ കടമയാണ് എന്ന് മനസ്സിലാക്കുന്നതിനുപകരം അതൊരു കുറ്റമായി കണക്കാക്കി അദ്ദേഹത്തിന്റെ നേരെ കൂര്‍ത്ത ശരങ്ങള്‍ അയക്കുകയാണ് രാഷ്ട്രീയക്കാര്‍.  സാംസ്‌കാരിക കേരളം, സാക്ഷരത്വകേരളം എന്നൊക്കെ അഭിമാനിക്കുന്നവര്‍ക്ക് മോദിയുടെ വാക്കുകളില്‍ സ്ഫുരിച്ച ആത്മാര്‍ത്ഥതയും യാഥാര്‍ത്ഥ്യവും ആര്‍ദ്രതയും മനസ്സിലായില്ല. അവരത് പരിഹാസവും താഴ്ത്തിക്കെട്ടലുമായി എണ്ണി.

ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്തേണ്ട അനിവാര്യത ചൂണ്ടിക്കാട്ടിയ്ക്കുമ്പോള്‍ അത് അവഹേളനമെന്ന് മുദ്രയടിക്കുന്നതിന്റെ പിന്നിലുള്ള താല്‍പര്യം വ്യക്തിപരമാണ്. 'ദൈവത്തിന്റെ നാട്' എന്ന് വിശേഷിക്കപ്പെട്ട കേരളം ഇന്ന് ചെകുത്താന്റെ നികൃഷ്ടമായ നാടായി മാറിയിരിക്കുന്നു എന്ന് പ്രതിപക്ഷനേതാക്കന്മാര്‍ തെരഞ്ഞെടുപ്പ് സമയത്ത് ചവിട്ടിത്താഴ്ത്തിയപ്പോള്‍ മോദിക്കെതിരെ നിയമനടപടി വേണം എന്ന് ശഠിക്കുന്നവരുടെ രക്തം തിളച്ചുകണ്ടില്ല. ചെകുത്താന്റെ നാട് എന്ന് ചിത്രീകരിക്കുന്നതിനേക്കാള്‍ അപമാനകരമായി മറ്റെന്താണുള്ളത്. അത് പ്രതീകാത്മകമായ പ്രസ്താവന എന്ന് വേണമെങ്കില്‍ പറഞ്ഞൊഴിയാം. പ്രതീകാത്മകത എല്ലായിടത്തും കാണാന്‍ ശ്രമിക്കണം. മോദിയുടെ നേരെ തൊടുത്തുവിടുമ്പോള്‍ യാഥാര്‍ത്ഥ്യം മറച്ചുവച്ചുകൊണ്ട് ജനങ്ങളുടെ മുന്നില്‍ യതിവര്യരെന്ന് നടിക്കുന്ന മിഥ്യാചാരന്മാരെപ്പോലെയാണ്. മനസ്സ്, ഇന്ദ്രിയങ്ങള്‍ എന്നിവയെ നിയന്ത്രിച്ച് അന്തര്‍മുഖമാക്കി തപസ്സനുഷ്ഠിക്കുന്നവരാണ് യതിവര്യന്മാര്‍. എന്നാല്‍, എല്ലാ ലൗകിക താല്‍പര്യങ്ങളെയും മനസ്സിലിട്ട് താലോലിച്ച് ഭാവനയുടെ ലോകത്ത് രമിക്കുകയും,  പുറമേ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ച് നിര്‍ത്തുകയും ചെയ്യുന്ന സന്യാസിമാരുണ്ട്. അവരെ മിഥ്യാചാരന്മാര്‍ എന്നാണ് ഭഗവദ്ഗീതയില്‍ പറയുന്നത്(111-6). കപടയതികളെപ്പോലെ ചില രാഷ്ട്രീയകക്ഷികള്‍ യാഥാര്‍ത്ഥ്യം മറച്ചുപിടിച്ച് പ്രകോപനമുണ്ടാക്കാന്‍ വേണ്ടി ചെയ്യുന്ന നാട്യത്തില്‍ പിടിച്ചു പോകുന്ന ജനങ്ങളുണ്ട്. പ്രത്യേകിച്ച് അവരുടെ അനുയായികള്‍. 

കേരളത്തെ സാംസ്‌കാരികമായും ധാര്‍മ്മികമായും അധഃപതിച്ച സൊമാലിയയല്ല, മഹത്തായ ഭാരതീയ സംസ്‌കൃതിയെ ഊട്ടി വളര്‍ത്തിക്കൊണ്ടിരിക്കുന്ന പ്രബുദ്ധരായ ജനങ്ങളുടെ നാടാണ് കേരളം എന്ന് അഭിമാനിക്കുന്നവര്‍ ലൈംഗികമായി പീഡിപ്പിച്ച് കൊലചെയ്യപ്പെട്ട ജിഷയെ മറന്നുപോകുന്നു. ജിഷയുടെ കണ്ണുകളില്‍ നിന്ന് കണ്ണുനീര്‍ത്തുള്ളികള്‍ അരുവിപോലെ ഒഴുകിവീണ് ഒരു കൊച്ചു തടാകം തന്നെ സൃഷ്ടിച്ചുകാണും. രാഷ്ട്രീയപരമായ നേട്ടത്തെപ്പറ്റിയല്ലാതെ ഈ ദയനീയാവസ്ഥയില്‍ ആത്മാര്‍ത്ഥമായി സഹതപിക്കാന്‍ രാഷ്ട്രീയക്കാര്‍ക്കെവിടെ സമയം?(ആദിവാസികളെ പോലെ ജിഷയും ദളിത് വിഭാഗത്തില്‍പ്പെട്ടതാണ്. ദളിതരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കാത്ത രാഷ്ട്രീയകക്ഷികള്‍ക്ക് കേരളത്തെ സാംസ്‌കാരിക കേരളം എന്ന് വിളിക്കാന്‍ അര്‍ഹതയില്ല. മറ്റു പ്രദേശങ്ങളിലേക്കാള്‍ കേരളത്തില്‍ സാമൂഹ്യപരിഷ്‌കരണമുണ്ടായത് രാഷ്ട്രീയകക്ഷികളുടെ മിടുക്കുകൊണ്ടല്ല. നാരായണഗുരുവിനെ പോലുള്ള ആത്മീയ ആചാര്യന്മാരുടെ നിസ്വാര്‍ത്ഥമായ സേവനം മൂലമാണ്. രാഷ്ട്രീയകക്ഷികളുടെ സ്വാര്‍ത്ഥതയും അഴിമതിയും കണ്ട് മനംമടുത്തവരാണ് കേരളീയര്‍. അഴിമതിരഹിതമായ ഭരണം കാഴ്ചവെയ്ക്കുമെന്ന് രാഷ്ട്രീയകക്ഷികള്‍ യാതൊരു ഉളുപ്പുമില്ലാതെ പുലമ്പുമ്പോള്‍ ജനങ്ങള്‍ കാര്‍ക്കിച്ചു തുപ്പുന്നത് അവര്‍ കാണുന്നുണ്ടാവുകയില്ല. സൊമാലിയായില്‍ കടല്‍ക്കൊള്ളക്കാരുണ്ടെങ്കില്‍ അതിനേക്കാള്‍ വലിയ കൊള്ളക്കാര്‍ കേരളത്തിലുണ്ടെന്ന് പൂഴ്ത്തിവെച്ചിരിക്കുന്ന കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്തിയാല്‍ ബോധ്യമാകും. അങ്ങനെ ഒരു വെളിപ്പെടുത്തല്‍ ഉണ്ടാവുകയില്ല.  കാരണം, അപ്പോള്‍ അഴിമതിക്കെതിരെ പ്രസംഗിക്കുന്നതില്‍ പലരും തലയില്‍ മുണ്ടിടേണ്ടിവരും. രാഷ്ട്രീയനേതാക്കന്മാര്‍ പരസ്പരം പുറചൊറിഞ്ഞ് തങ്ങളുടെ പേരിലുള്ള കേസുകള്‍ മായ്ച്ചു കളയുമ്പോള്‍ എന്റെ പേരില്‍ കേസ്സില്ല എന്ന് ആര്‍ക്കുവേണമെങ്കിലും പറയാം.

പ്രബുദ്ധരെന്നവകാശപ്പെടുന്ന കേരളീയജനതയ്ക്ക് രാഷ്ട്രീയക്കാരുടെ കൗശലം മനസ്സിലാക്കാനുള്ള പ്രബുദ്ധത കൈവന്നിട്ടില്ലെന്നു വേണം കരുതാന്‍. രാഷ്ട്രീയകക്ഷികളുടെ നിലപാടും മാധ്യമങ്ങള്‍ സംഘടിപ്പിക്കുന്ന ചര്‍ച്ചകളുടെ പിന്നിലെ ഉദ്ദേശ്യവും മനസ്സിലാക്കാന്‍ കേരളീയജനതയ്ക്ക് സാധിച്ചില്ലെങ്കില്‍ അവര്‍ വഞ്ചിക്കപ്പെടും. അതിന്റെ ഉദാഹരണമാണ് മോദി പറഞ്ഞതും പറയാത്തതും കൂട്ടിക്കുഴച്ച് പറഞ്ഞതിനെ ദുര്‍വ്യാഖ്യാനം ചെയ്ത് ജനങ്ങളെ പ്രധാനമന്ത്രിക്കെതിരെ ഇളക്കിവിടാന്‍ ശ്രമിക്കുന്നത്. മോദി കുറ്റസമ്മതം നടത്തി കേരളീയ ജനതയോട് മാപ്പു ചോദിക്കണമെന്ന് പറയുന്നതിന്റെ ഔചിത്യമെന്താണെന്നാണ് മനസ്സ് ആരാഞ്ഞുകൊണ്ടിരിക്കുന്നത്. മോദിയുടെ പരാമര്‍ശം കേരളത്തിലെ ആദിവാസികോളനികളിലെ ശിശുമരണത്തെ സംബന്ധിച്ചായിരുന്നു. എത്ര വലിയ വെള്ളക്കടലാസായാല്‍ പോലും അതില്‍ ഒരു കറുത്ത പാടുവീണാല്‍ അതിന്റെ നേരെ കണ്ണടച്ചതുകൊണ്ട് കറുത്തപാട് ഇല്ലാതാകുന്നില്ല. വികസനത്തിന്റെ ചന്ദ്രക്കലകള്‍ കേരളത്തെ ശോഭനമാക്കുമ്പോഴും ആദിവാസികളുടെ ദയനീയാവസ്ഥ കേരളത്തിന്റെ പ്രഭാവത്തിന് മങ്ങലേല്‍പ്പിക്കുന്നുണ്ട്. തൊട്ടടുത്തിരുന്ന് ഭാരതത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരുന്ന നെഹ്‌റുവിനോട് ഗാന്ധിജി പറഞ്ഞു, 'ഗ്രാമങ്ങളുടെ സിരകളിലൂടെയാണ് വികസനത്തിന്റെയും വികസനത്തിന്റെയും പുരോഗതിയുടെയും നീര്‍ച്ചാലുകള്‍ ഒഴുകേണ്ടത്. ഗ്രാമീണരുടെ ഹൃദയസ്പന്ദനം മനസ്സിലാക്കാത്ത നിങ്ങളും ഞാനും തമ്മില്‍ വളരെ ദൂരമുണ്ട്.' ഗാന്ധിജിയുടെ ആശയങ്ങള്‍ക്ക് ഇന്നും പ്രസക്തിയുണ്ട്. ആ ആശയങ്ങള്‍ ഉള്‍ക്കൊള്ളുകയും ആദിവാസികളുടെ ജീവിതനിലവാരം ഉയര്‍ത്താനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുകയുമാണ് അഭികാമ്യം. 

എല്ലാവരെയും സ്‌നേഹിക്കണമെന്നും ആരെയും വെറുക്കരുതെന്നും പരിഹാസം അനുചിതമാണെന്നുമൊക്കെ അറിയുന്നവരുടെ മനസ്സുപോലും സാമൂഹികതയുടേയും രാഷ്ട്രീയതയുടെയും ഇര്‍ഷ്യയും നീരസം ജനിപ്പിയ്ക്കുന്ന അനീതിയും കലുഷമാക്കുന്നു. അപ്പോള്‍ പെട്ടെന്ന് തലയുയര്‍ത്തി മറ്റുള്ളവര്‍ക്ക് ഹിതമല്ലാത്തത് പലതും നിഷ്പക്ഷതയോടെ പറഞ്ഞുകൊണ്ടിരിക്കും. ഈ വാസനകളെ നിയന്ത്രിച്ച് മനസ്സിന്റെ സ്വച്ഛത വീണ്ടെടുക്കാന്‍ പിന്നെയും പണിപ്പെടേണ്ടിവരും. അപ്പോഴേക്കും മനസ്സിനെ അലോസരപ്പെടുത്തുന്ന മറ്റുസ്വഭാവങ്ങള്‍ ഉണ്ടാകാതിരുന്നാല്‍ ഭാഗ്യം.

Read more

മറുനാടന്‍ മലയാളികളും ക്ഷേത്രങ്ങളും (ലേഖനം)

ഗൃഹാതുരത്വം നിറഞ്ഞു നില്‍ക്കുന്നതാണ് മറുനാടന്‍ മലയാളികളുടെ ജീവിതം. ഹിന്ദുക്കള്‍ക്ക് ഗൃഹാതുരത നല്‍കുന്നതാണ് ക്ഷേത്രങ്ങള്‍. രാവിലെ കുളിച്ച് കസവുമുണ്ടുടുത്ത് മുടിയില്‍ തുളസിക്കതിര്‍ ചൂടി ക്ഷേത്രത്തില്‍ പോകാനുള്ള അവസരം നഷ്ടപ്പെട്ടതിലുള്ള നൊമ്പരം സ്‌ര്തീകള്‍ക്കുണ്ട്. ഡബിള്‍ വേഷ്ടിയും ജുബ്ബായും ധരിച്ച് അമ്പലത്തില്‍ പോകുന്നത് പുരുഷന്മാരുടേയും ഓര്‍മ്മയിലുണ്ട്. തിരുവാതിര ഞാറ്റുവേല സമയത്ത് പെണ്‍കുട്ടികള്‍ കൃഷ്ണകാന്തി പൂക്കള്‍ പോലുള്ള ദശപുഷ്പങ്ങള്‍ ചൂടുക പതിവായിരുന്നു. അവര്‍ കേരളിയ സംസ്‌കാരത്തില്‍ അഭിമാനിച്ചിരുന്നു. വിദേശീയര്‍ നമ്മുടെ നാട്ടിലെ കാര്‍ഷികസമ്പത്ത് കൊള്ളയടിച്ചു കൊണ്ടു പോയപ്പോള്‍ നമ്മുടെ സംസ്‌കാരസമ്പത്ത് അവര്‍ക്ക് കൊള്ളയടിക്കാനിവില്ലല്ലോ എന്ന് അഭിമാനിച്ചിരുന്നു. ഇന്ന് കേരളത്തിലെ സുന്ദരിമാര്‍ പഴയതുപോലെ തിരുവാതിര ഞാറ്റുവേല സമയത്ത് ദശപുഷ്പങ്ങള്‍ ചൂടാറില്ലായിരിക്കും. ഇന്നത്തെ തലമുറക്ക് അതൊക്കെ അന്യമായിക്കൊണ്ടിരിക്കുകയാണല്ലോ. വിദേശിയ സ്വാധീനം കൊണ്ട് നമ്മുടെ സംസ്‌കാരരത്തിന് നിരന്തരം ല്പ മങ്ങലേറ്റുകൊണ്ടിരിക്കുന്നത് വേദനാജനകമാണ്. എന്നാല്‍ മറുനാടന്‍ ഹൈന്ദവ മലയാളി സ്‌ര്തീകളെല്ലാം തന്നെ ബല്യകാലത്ത് കൃഷ്ണകാന്തി പൂക്കള്‍ ചൂടി അമ്പലത്തില്‍ പോകുന്ന ആഹ്ലാദഭരിതമായ ദിവസങ്ങളുടെ അനുഭൂതി അയവിറക്കുന്നുണ്ടാവും. സംഭവബഹുലവും യാന്ത്രികവുമായ നാഗരിക ജീവിതത്തിനിടയിലും അകൃതൃമമായ ഗ്രാമീണ ജീവിതം ആസ്വദിക്കാനും ശാന്തമായ ഗ്രാമീണാന്തരക്ഷത്തില്‍ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്താനുള്ള ആവേശവും ആഗ്രഹമുണ്ട്. പക്ഷെ,, മറുനാടന്‍ മലയാളികള്‍ക്ക് ഇന്ന് ആ സൗഭാഗ്യമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു. ആ നഷ്ടബോധമാണ് അവരെ ക്ഷേത്രങ്ങള്‍ സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്നത്. ക്ഷേത്രങ്ങളുടെ പരിശുദ്ധി നഷ്ടബോധത്തോടെ മനസ്സില്‍ സൂക്ഷിക്കുന്നവര്‍ക്ക് സാന്ത്വനമായി പല ക്ഷേത്രങ്ങളും അമേരിക്കയുടെ മണ്ണില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

ക്ഷേത്രങ്ങളുടെ പവിത്രവും പരിശുദ്ധവുമായ അന്തരീക്ഷം മനുഷ്യരുടെ മനസ്സ് ഭക്തിനിര്‍ഭരമാക്കി ഈശ്വരനിലേക്ക് അടുപ്പിക്കാന്‍ സഹായിക്കുന്നു. മന്ത്രോച്ചാരണത്തിലൂടെ തന്ത്രികള്‍ ചൈതന്യം നല്‍കിയ പ്രതിഷ്ഠകളില്‍ ഈശ്വരസാന്നിധ്യം സങ്കല്പിച്ചുകൊണ്ട് പ്രാര്‍ത്ഥിക്കുമ്പോള്‍ മനസ്സില്‍ ഭക്തിവേരുറക്കുന്നു. മനസ്സില്‍ നിന്ന് വരുന്ന ദൈവീകമായ ഒരു ശക്തിവിശേഷമാണ് ഭക്തി. നിര്‍വ്യാജമായ ഭക്തി വര്‍ദ്ധിക്കുന്നതനുസരിച്ച് മനസ്സില്‍ ഈശ്വരിയത നിറയും. മനസ്സ് ഈശ്വരന്റെ കളിപ്പന്തലാകുമ്പോഴത്തെ ആത്മീയ ലാവണ്യം അനുഭവിച്ചു തന്നെയറിയണം. ക്ഷേത്രങ്ങളിലെ വിഗ്രഹപ്രതിഷ്ഠകള്‍ക്ക് ദൈവികശക്തിയുണ്ടോ, ആ വിഗ്രങ്ങളുടെ മുന്നില്‍ നിന്ന് പ്രാര്‍ത്ഥിച്ചാല്‍ ഫലപ്രാപ്തിയുണ്ടാകുമോ എന്നൊക്കെ ചോദിച്ച് ക്ഷേത്രദര്‍ശനത്തെ നിരുത്സാഹപ്പെടുത്തുന്നവരുണ്ട്.

ബലൂണിന്റെ സഹായത്തോടെ 'ബി' എന്ന അക്ഷരം പഠിച്ചു കഴിയുമ്പോള്‍ ബലൂണ്‍ അപ്രസക്തമാകുന്നതു പോലെ ഈശ്വരചൈതന്യം മനസ്സില്‍ നിറഞ്ഞു കഴിഞ്ഞാല്‍ പിന്നെ മനസ്സില്‍ ആ ചൈതന്യം മത്രം പ്രകാശിച്ചു നില്‍ക്കും. ആത്മീയതയുടെ കാര്യത്തില്‍ സാധാരണക്കാര്‍ ഉന്നതതലത്തില്‍ എത്തിയിട്ടില്ല. മനസ്സിലാണ് ഈശ്വരനെ പ്രതിഷ്ഠിക്കേണ്ടത് അല്ലെങ്കില്‍ ഈശ്വരചൈതന്യം കാണേണ്ടത് എന്നൊക്കെ പറയുന്നത് ശരി തന്നെ. പക്ഷെ സാധാരണക്കരന് അവന്റെ മനസ്സിനെ നിയന്ത്രിച്ച് ഏകാഗ്രമാക്കി ഭക്തികൊണ്ട് നിറക്കാനും തന്നിലെ ദൈവാംശം അനുഭവവേദ്യമാക്കാനും ദേവതാസങ്കല്പവും പുഷ്പാര്‍ച്ചനയുമൊക്കെ വേണ്ടി വരും. വഴിപാടുകളും മറ്റും ക്ഷേത്രങ്ങളുടെ നിലനില്‍പ്പിനും ആവശ്യമാണല്ലോ. ദേവാലയങ്ങളില്‍ ഒത്തു ചേര്‍ന്ന് പ്രാര്‍ത്ഥിക്കുകയോ, ഭജന പാടുകയോ ധ്യാനത്തില്‍ ഭാഗഭാക്കുകയോ ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ആത്മസംതൃപ്തി ഒന്നു വേറയാണ്. ദിപാരാധനയുടെ പ്രഭയും മണിമുഴക്കവും മന്ത്രോച്ചാരണവും ഭക്തജനങ്ങളുടെ മനസ്സില്‍ എന്തെന്നില്ലാത്ത അനുഭൂതിയുളവാക്കുന്നു. ജീവിതത്തില്‍ല്പഒരു പ്രാവശ്യമെങ്കിലും വിജയം കാട്ടിത്തരണമേ എന്ന് നിരന്തരം മനംനൊന്ത് പ്രാര്‍ത്ഥിച്ചാലും ജീവിതത്തിന്റെ എല്ലാ തുറകളിലും പരാജയം മാത്രം മുഖത്തോട് മുഖം കാണുമ്പോള്‍ 'കണ്ണു തുറക്കാത്ത ദൈവങ്ങളെ' എന്ന ഗാന ശകലം മനസ്സിലൂടെ പറന്നു പോകും. പ്രതിഷ്ഠകള്‍ കണ്ണു തുറന്നു തന്നെയാണിരിക്കുന്നത്. കാരണം പ്രതിഷ്ഠ സമയത്ത് ശില്പി തന്ത്രികളുടെ സാന്നിദ്ധത്തില്‍ പ്രതിഷ്ഠയുടെ കണ്ണ് ഉളികൊണ്ട് തുറക്കുന്ന ഒരു ചടങ്ങുണ്ട്.

ക്ഷേത്രങ്ങളും ക്ഷേത്രകലകളും ഹൈന്ദവ സംസ്‌കാരത്തിന്റെ ഒരു ഭാഗമാണ്. ക്ഷേത്രങ്ങളിലൂടെ പ്രചരിച്ചിരുന്ന അസ്തമിച്ചുപോയല്പ അടിസ്ഥാനകലകളെ. പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടല്ലോ സനാതനധര്‍മ്മത്തില്‍ അധിഷ്ഠിതമായ ക്ഷേത്രസംസ്‌കാരം വരും തലമുറയിലേക്ക് പകര്‍ന്നു കൊടുക്കേണ്ടത് അനിവാര്യമായി മറുനാടന്‍ മലയാളികള്‍ കരുതുന്നു. സനാതനധര്‍മ്മം ഉല്‍ഘോഷിക്കുന്നത് ഏകത്വമാണ്, സമാനതയാണ്. സ്‌നേഹമാണ് സമാനതയുടെ യോഗരഹസ്യം. മനുഷ്യസ്‌നേഹത്തിലും മഹത്വത്തിലും വിശ്വസിക്കുന്ന മാനവവാദത്തിന്റെ ഏറ്റവും പ്രകാശമാനമായ ദര്‍ശനം സനാതധര്‍മ്മത്തിലുണ്ട്. അതു ആര്‍ഷ പാരമ്പര്യത്തിന്റെ സചേതനമായ മൂല്യാംശമാണ്. ലോകത്തിനു തന്നെ മാതൃകയാകത്തക്ക വിധത്തില്‍ ആത്മീയമുല്യങ്ങളിലും ധാര്‍മ്മികമൂല്യങ്ങളിലും അധിഷ്ഠിതമാണ് സനാതനധര്‍മ്മം എന്നാണ് ആചാര്യന്മാര്‍ പറഞ്ഞു വച്ചിട്ടുള്ളത്. ഇതു പറയുമ്പോള്‍ രസകരമായ ഒരു സംഭവം ഓര്‍ക്കുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ പടിപ്പുരയില്‍ എന്റെ നീസിനെ തടഞ്ഞു വെച്ച സംഭവം. കോണ്‍വെന്റ് സ്‌കുളില്‍ പഠിച്ചുകൊണ്ടിരിന്ന അവളുടെ കഴുത്തിലിട്ടുരുന്ന മാലയുടെ കൊളുത്തില്‍ ഒരു കുരിശു തുക്കിയിരുന്നു. ഗുരുവായൂര്‍ ക്ഷേത്രത്തിലെ പടിപ്പുരക്കാവല്‍ക്കാരന്‍ അത് കണ്ടുപിടിച്ച് അവള്‍ക്ക് ക്ഷേത്രപ്രവേശനം നിഷേധിച്ചു. പിന്നെ കാര്യം പറഞ്ഞു#ു മനസ്സിലാക്കിയപ്പോള്‍ മാല ഊരി ഹാന്‍ഡ്ബാഗിലിട്ട് ക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം നല്‍കി. കുരിശുകാര്‍ക്കും അതുപോലെ പലര്‍ക്കും ഗുരുവായൂര്‍ക്ഷേത്രത്തില്‍ പ്രവേശനമില്ല. ഒരു വശത്ത് സനാതനധര്‍മ്മം, മറുവശത്ത് സങ്കുചിതത്വം. സനാതനധര്‍മ്മത്തെ വിഴുങ്ങുന്ന സാഹചര്യം സൃഷ്ടിക്കുന്ന ക്ഷേത്രാധികൃതരെ കാണുമ്പോള്‍ അവര്‍ ശബരിമലപോലുള്ള ക്ഷേത്രസംസ്‌കാരം അനുകരിച്ച് സനാതനധര്‍മ്മത്തിന്റെ മഹത്വം കാത്തു സൂക്ഷിക്കേണ്ടതാണെന്ന് പറയേണ്ടിയിരിക്കുന്നു.

അയ്യപ്പന്‍ ധര്‍മ്മശാസ്താവാണ്. പാലാഴിമഥനത്തില്‍ നിന്ന് ലഭിച്ച അമൃത് തട്ടിക്കൊണ്ടുപോയ അസുരന്മാരില്‍ നിന്ന് അമൃധകുംഭം വീണ്ടെടുത്ത വിഷ്ണുമായയായ മോഹിനിയുടെ അംഗലാവണ്യത്തില്‍ മയങ്ങിപ്പോയ ശിവന്‍ കാമദേവന്റെ ബാണമേറ്റപോല്‍ കാമപരവശനായപ്പോള്‍ മോഹിനിശിവ സംഭോഗത്തില്‍ ജനിച്ച മോഹിനിഹരഹരസുതന്റെ മേല്‍ ദേവന്മാര്‍ പുഷ്പാര്‍ച്ചന നടത്തി. ദിവ്യ തേജസ്സ് ജ്വലിക്കുന്ന ആ ശിശുവിന് ബ്രഹ്മദേവന്‍ ഭൂതനാഥനെന്നും (സര്‍വ്വ ചര്താചങ്ങളുടേയും നാഥന്‍) ധര്‍മ്മശാസ്താവെന്നും (ധര്‍മ്മത്താല്‍ ശാസിക്കുന്നവന്‍)ല്പപേരിട്ടു. ശാസ്താവിന്റെ അയ്യപ്പന്‍ എന്ന പര്യായപദം ഉപയോഗിക്കാനാണ് ഭക്തജനങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടം.

മഹിഷി എന്ന ആസുരസ്‌ര്തീയെ വധിക്കാനായി ആ കുട്ടിയെ പന്തളരാജാവിന്റെ വളര്‍ത്തു പുത്രനാകനുള്ള സാഹചര്യമൊരുക്കിയ ശിവന്‍ കുട്ടിയുടെ കഴുത്തില്‍ ഒരു മണിമാല ചാര്‍ത്തി മണികണ്ഠന്‍ എന്നും പേരുവിളിച്ചു.ല്പപാണ്ഡ്യരാജാവ് പന്തളരാജാവിനെ ആക്രമിച്ച് കീഴ്‌പ്പെടുത്തിയപ്പോള്‍ പന്തളരാജകൊട്ടാരത്തില്‍ നിന്ന് ഓടിപ്പോയ രാജകുമാരിക്ക് ഒരു ഋഷിയില്‍ ജനിച്ച കുട്ടിയാണ് ആയ്യപ്പനെന്നും, അയ്യപ്പനെ അയുധവിദ്യകള്‍ അഭ്യസിപ്പിച്ച് പന്തളരാജാവിനെ ഏല്‍പ്പിച്ചതാണെന്നും കഥയുണ്ട്. അയ്യപ്പന്റെ വിഗ്രഹത്തിന് ബുദ്ധവിഗ്രഹത്തിനോടും അയ്യപ്പന്മാരുടെ ശരണം വിളികള്‍ക്ക് ബുദ്ധഭിക്കുക്കളുടെ ശരണത്രയങ്ങളുമായും സാമ്യമുണ്ടെന്നും അതുകൊണ്ട് അയ്യപ്പനും ശാസ്താവുമായി യതൊരു ബന്ധവുമില്ല, അയ്യപ്പന്‍ ബുദ്ധനാണെന്നും വാദിക്കുന്നവരുണ്ട്.

എന്നാല്‍, ബുദ്ധന്റെ ജനനത്തിന് മുമ്പ് കേരളത്തില്‍ ശാസ്താക്ഷേത്രങ്ങള്‍ ഉണ്ടായിരുന്നതായി വിശ്വസിക്കപ്പെടുന്നുണ്ട്. പന്തളരാജാവിന്റെ വളര്‍ത്തുമകനായ വളര്‍ന്ന അയ്യപ്പന്‍ ഒടുവില്‍ താന്‍ തന്റെ ശരം പതിക്കുന്ന സ്ഥാനത്ത് തനിക്കുവേണ്ടി ഒരു ക്ഷേത്രം പണികഴിപ്പിക്കണമെന്ന ആഗ്രഹമനുസരിച്ച് പന്തളരാജാവ് ശബരിമലക്ഷേത്രം സ്ഥാപിച്ചു. പതിനെട്ടു പടികള്‍ ഉണ്ടാക്കിയതും അയ്യപ്പന്റെ നിര്‍ദ്ദേശപ്രാകാരമാണ്. അയ്യപ്പന്റെ തത്വസോപാനങ്ങളായ പതിനെട്ടു പടികള്‍ പഞ്ചേന്ദിയങ്ങള്‍, അഷ്ടരാഗങ്ങള്‍, ത്രിഗുണങ്ങള്‍, അവിദ്യ, വിദ്യ എന്നിവ കയറി വേണം അയ്യപ്പവിഗ്രഹത്തെ കാണാന്‍. ഇതെല്ലാം ഐതീഹ്യങ്ങളും കഥകളുമായതിനാല്‍ കാലദേശസമയത്തിന്റെ സമന്വയത്തിന് പ്രസക്തി നല്‍കേണ്ടതില്ല. കഥകളും വിശ്വാസങ്ങളും എന്തു തന്നെയായിരുന്നാലും ക്ഷേത്രപ്രവര്‍ത്തനങ്ങളില്‍ വെച്ചു പുലര്‍ത്തുന്ന മാനവികാദര്‍ശങ്ങള്‍ക്കാണ് പ്രാധാന്യം.

അമേരിക്കയിലെ പല ക്ഷേത്രങ്ങളിലും പ്രധാന പ്രതിഷ്ഠയുടെ പാര്‍ശ്വങ്ങളില്‍ അയ്യപ്പവിഗ്രഹങ്ങള്‍ വച്ചിട്ടുണ്ടെങ്കിലും അയ്യപ്പന്‍ മുഖ്യപ്രതിഷ്ഠയായ അയ്യപ്പസ്വാമി ക്ഷേത്രം ഉണ്ടായിരുന്നില്ല. വെസ്റ്റ്‌ചെസ്റ്ററിന്റെ മനോഹരമായ മലനിരയില്‍ ശബരിമലയുടെ പ്രതീതിയുളവാക്കുന്ന അയ്യപ്പസ്വാമി ക്ഷേത്രസ്ഥാപനത്തിന്റെ മുന്നോടിയായി വൈറ്റ്പ്ലയിന്‍സില്‍ സൂര്യകാലടി മനയിലെ സൂര്യന്‍ സുബ്രമണ്യം ഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ താന്ത്രികവിധിപ്രകാരം ഈയ്യിടെ ഒരു അയ്യപ്പസ്വാമി ക്ഷേത്രം സ്ഥാപിതമായിരിക്കുന്നു. ശ്രീകോവിലിനൂള്ളിലെ ദേവന്റെ മുമ്പില്‍ ചെയ്യുന്ന പൂജാദികള്‍ തനി കേരളീയമായതുകൊണ്ട് കേരളത്തിലെ ക്ഷേത്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്ന ആത്മസംതൃപ്തിയും ദര്‍ശനസാക്ഷത്ക്കാരവും ഭക്തജനങ്ങള്‍ക്ക് ഇവിടെത്തെ അയ്യപ്പസ്വമി ക്ഷേത്രദര്‍ശനത്തില്‍ നിന്ന് ലഭിക്കുന്നു. പൂജയ്ക്കുള്ള നൈവേദ്യപ്പായസവും മറ്റും പൂജാരി തന്നെ ക്ഷേത്രത്തിന്റെ അടുക്കളയില്‍ പാകപ്പെടുത്തന്നത് കേരളീയത്തനിമയുടെ മാറ്റു കൂട്ടൂന്നു. ഒരേ ലക്ഷ്യവും മനസ്സുമായി പ്രവര്‍ത്തിച്ചപ്പോള്‍ ന്യൂയോര്‍ക്കില്‍ ഒരു അയ്യപ്പസ്വാമി ക്ഷേത്രം വേണമെന്ന അയ്യപ്പഭക്തന്മാരുടെ അഭിലാഷം സഫലീകൃതമായി. ഏകത്വം ഉല്‍ഘോഷിക്കുന്ന അദ്വൈതദര്‍ശനത്തിന്റെ സാക്ഷാത്ക്കാരമാണ് ഈ ക്ഷേത്രം. നാനാജാതിമതസ്തര്‍ക്കും സാന്നിദ്ധ്യം നിഷേധിക്കാത്ത അയ്യപ്പക്ഷേത്രം സമാനതയുടെ സന്ദേശം പരത്തുന്ന മാനവദര്‍ശനത്തിന്റെ പ്രതീകമാണ്. സ്‌ര്തീയേയും ഈശ്വരന്‍ സൃഷ്ടിച്ചതാണ്. ആര്‍ത്തവവും പ്രസവവും ഈശ്വരകല്പിതം തന്നെ. അതുകൊണ്ട് അമേരിക്കയില്‍ സ്ഥാപിച്ചിരിക്കുന്ന അയ്യപ്പസ്വാമി ക്ഷേത്രത്തില്‍ സ്‌ര്തീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. കേരളീയര്‍ക്ക് അഭിമാനിക്കാന്‍ പാകത്തിന് കേരളീയത്തനിമയോടു കൂടി ഈ ക്ഷേത്രം സ്ഥാപിച്ചത് ഭക്തജനങ്ങളുടെ ആത്മാര്‍ത്ഥമായ സഹകരണത്തോടെ ഗുരുസ്വാമി പാര്‍ത്ഥസാരഥി പിള്ളയുടെ മേള്‍നോട്ടത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന വേള്‍ഡ് അയ്യപ്പാ സേവ ട്രസ്റ്റാണ്.

ഭൗതികമായ അഭിവൃദ്ധിയോ, സാമ്പത്തികസമൃദ്ധിയോ കൊണ്ട് മാത്രം മനുഷ്യജീവിതം സാര്‍ത്ഥകമാകുന്നില്ല. ആത്മീയവും ധാര്‍മ്മികവുമായ വികാസം അനുപേക്ഷണീയമാണ്. ആത്മീയമൂല്യങ്ങളും ധാര്‍മ്മീകമൂല്യങ്ങളും വളര്‍ത്തിയെടുക്കാന്‍ സഹായിക്കുന്ന ഘടകമാണ് ദേവാലയങ്ങള്‍. അതുകൊണ്ട് നമ്മുടെ ജീവിതത്തിന്റെ ഗതി നിര്‍ണ്ണയിക്കാന്‍ ദേവാലയങ്ങള്‍ അനിവാര്യമായി വരുന്നു. പ്രപഞ്ചത്തിന്റെ ആരംഭം മുതലുള്ള അതിന്റെ പരിണാമത്തിന്റെ അവസാനം മനുഷ്യനിലെ ആത്മീയവികാസമാണ്.ല്പആ വികാസത്തിനുള്ള വഴി ആരായുമ്പോള്‍ ദേവാലയങ്ങള്‍ ചവിട്ടുപടികളായി മുന്നില്‍ കാണൂന്നു.


 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC