ജോയിച്ചന്‍ പുതുക്കുളം

സഭാ പിതാവായ വിശുദ്ധ എഫ്രേമിനെ അനുസ്മരിക്കുമ്പോള്‍.....(റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്)

"പരിശുദ്ധാത്മാവിന്റെ വീണ', "കിഴക്കിന്റെ സൂര്യന്‍' എന്നീ വിശേഷണങ്ങളാല്‍ അറിയപ്പെടുന്ന സുറിയാനി സഭാ പിതാവായ വിശുദ്ധ എഫ്രേമിന്റെ ഓര്‍മ്മ ദിനമാണ് ജൂണ്‍ 9. വിദ്യ അഭ്യസിക്കുന്ന എല്ലാവരുടേയും മധ്യസ്ഥനായിട്ടാണ് വിശുദ്ധ എഫ്രേം സാര്‍വത്രിക സഭയില്‍ വണക്കപ്പെടുന്നത്. ക്രിസ്തുവര്‍ഷം 306-ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ നിസിബിസ് പട്ടണത്തില്‍ ജനിച്ച എഫ്രേം, 373 ജൂണ്‍ ഒമ്പതാം തീയതി എദ്ദേസായില്‍ മരിച്ചു. ക്രിസ്തുവിജ്ഞാനീയത്തില്‍ അഗാധമായ പാണ്ഡിത്യത്തിന് ഉടമയായ വിശുദ്ധ എഫ്രേം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും നിസിബിസ് കേന്ദ്രമാക്കിയുള്ള സഭയില്‍ സത്യവിശ്വാസ പ്രബോധകനായും, ബൈബിള്‍ വ്യാഖ്യാതാവായും, ആരാധനക്രമ ഗീതങ്ങളുടെ രചയിതാവായും സ്തുത്യര്‍ഹമായ രീതിയില്‍ സേവനം ചെയ്തു. ക്രിസ്തുവിന്റെ ദൈവത്വത്തെ തള്ളിപ്പറഞ്ഞ ആര്യന്‍ പാഷണ്ഡതയ്‌ക്കെതിരേ സന്ധിയാല്ലാ സമരം ചെയ്ത്. വിശ്വാസികളെ സത്യവിശ്വാസത്തില്‍ ഉറപ്പിക്കാന്‍ എഫ്രേം അഹോരാത്രം അദ്ധ്വാനിച്ചു. 

റോമന്‍ അധീനതയിലായിരുന്ന നിസിബിസിനെ എ.ഡി 363 -ല്‍ പേര്‍ഷ്യക്കാര്‍ ആക്രമിച്ച് കീഴ്‌പ്പെടുത്തിയപ്പോള്‍ നേരിടേണ്ടിവന്ന ഭീകരമായ മതമര്‍ദ്ദനത്തില്‍ നിന്ന് രക്ഷപെട്ട്, എഫ്രേം തദ്ദേശീയരായ നൂറുകണക്കിന് ക്രിസ്തുവിശ്വാസികളോടൊപ്പം, നിസിബിസ് പട്ടണത്തിന് ഏകദേശം നൂറുമൈല്‍ വടക്കുള്ള എദ്ദേസായില്‍ എത്തുകയും സത്യവിശ്വാസത്തിനെതിരേയുള്ള അബന്ധപ്രബോധനങ്ങള്‍ക്കെതിരെ തന്റെ യുദ്ധം തുടരുകയും ചെയ്തു. മാര്‍സിയോണിസം, ബര്‍ദായിസാനിസം, മനിക്കേയിസം, ആര്യനിസം എന്നീ പാഷണ്ഡതകളുടെ തെറ്റായ പഠനങ്ങള്‍ക്കെതിരേ ആഞ്ഞടിച്ച്, എഫ്രേം സത്യവിശ്വാസത്തിന്റെ പ്രബോധകനും സംരക്ഷകനുമായി. 

പാഷണ്ഡതകള്‍ ഉയര്‍ത്തിയ വെല്ലുവിളികളേയും അബദ്ധപ്രചാരണങ്ങളേയും തന്റെ തൂലികകൊണ്ടാണ് എഫ്രേം പ്രതിരോധിച്ചത്. തെറ്റായ പ്രബോധനങ്ങള്‍ക്കിടയില്‍പ്പെട്ട് നട്ടംതിരിഞ്ഞ ക്രിസ്തുസഭയെ സത്യവിശ്വാസത്തില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പരിശുദ്ധാത്മാവായ ദൈവം എഫ്രേമിനെ ഉപകരണമാക്കി. എഫ്രേമിന്റെ തൂലികയില്‍ നിന്നു പിറന്നുവീണ കൃതികള്‍ എണ്ണമറ്റവയാണ്. അവയെല്ലാം സത്യവിശ്വാസത്തിന്റെ നേര്‍രേഖകളായും സുറിയാനി സഭകളുടെ ആത്മീയതയുടെ നെടുംതൂണുകളായും നിലകൊള്ളുന്നു. അഞ്ചാം നൂറ്റാണ്ടില്‍ സഭയിലുണ്ടായ എല്ലാ വിഭജനങ്ങള്‍ക്കും മുമ്പാണ് വിശുദ്ധ എഫ്രേമിന്റെ കാലഘട്ടം എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ പ്രബോധനങ്ങള്‍ എല്ലാ സഭകള്‍ക്കും സ്വീകാര്യമാണ്. എല്ലാ സഭകളുടേയും പൊതുസ്വത്തായി വിശുദ്ധ എഫ്രേം അംഗീകരിക്കപ്പെടുന്നു. 

എഫ്രേമിന്റെ രചനകളുടെ പ്രധാന്യവും ആധികാരികതയും അംഗീകരിച്ചുകൊണ്ട് സത്യവിശ്വാസത്തിന്റെ കാവലാളായ അദ്ദേഹത്തെ ബെനഡിക്ട് പതിനഞ്ചാം മാര്‍പാപ്പ 1920 ഒക്‌ടോബര്‍ അഞ്ചാംതീയതി "ഡോക്ടര്‍ ഓഫ് ദി ചര്‍ച്ച്' ആയി പ്രഖ്യാപിച്ചു. സഭാ പിതാക്കന്മാരില്‍ അഗ്രഗണ്യരായ മാര്‍ അത്തനാസിയൂസ്, മഹാനായ മാര്‍ ബേസില്‍, നീസായിലെ മാര്‍ ഗ്രിഗറി, നസിയാന്‍സുസിലെ മാര്‍ ഗ്രിഗറി എന്നിവരോടൊപ്പമാണ് മാര്‍ എഫ്രേം വിലമതിക്കപ്പെടുന്നത്. 

എഫ്രേമിയന്‍ പ്രബോധനങ്ങളുടെ ആനുകാലിക പ്രസക്തി

വിശ്വാസജീവിതത്തെ കാര്യമായി പരിഗണിക്കാത്തവര്‍ക്കും, വിശ്വാസ സത്യങ്ങളുടെ ആഴങ്ങള്‍ മനസ്സിലാക്കാതെ നൈമിഷികങ്ങളായ വൈകാരിക അനുഭൂതികളില്‍ ആത്മീയ സംതൃപ്തി കണ്ടെത്തുവാന്‍ ഓടുന്നവര്‍ക്കും വിശുദ്ധ എഫ്രേമിന്റെ പ്രബോധനങ്ങള്‍ പുനര്‍വിചിന്തനത്തിന് കാരണമാകണം. സഭാ പിതാക്കന്മാര്‍, പ്രത്യേകിച്ച് വിശുദ്ധ എഫ്രേം, തങ്ങളുടെ മഹത്തായ കൃതികളിലൂടെ അവതരിപ്പിച്ചിരിക്കുന്ന വിശ്വാസസത്യങ്ങളുടെ അര്‍ത്ഥവും വ്യാപ്തിയും അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കുന്നവര്‍ക്ക് മാത്രമേ ക്രിസ്തുവിശ്വാസത്തിന്റെ ആഴങ്ങള്‍ ഗ്രഹിക്കാനാകൂ. ഉപരിപ്ലവമായ ആത്മീയ അനുഭൂതികള്‍ക്കപ്പുറം വിശ്വാസ സത്യങ്ങളുടെ വിലപ്പെട്ട നിധികള്‍ സ്വന്തമാക്കാന്‍ ആഴങ്ങളിലേക്ക് വലയിറക്കാന്‍ നാം തയാറാകണം. സഭാ പിതാക്കന്മാരുടെ കൃതികളില്‍ ഇതള്‍വിരിഞ്ഞിരിക്കുന്ന സത്യവിശ്വാസത്തിന്റെ വ്യാഖ്യാനങ്ങളില്‍മേലാണ് സഭയുടെയും അവളുടെ ജീവനാഡിയായ ആരാധനക്രമവുമെല്ലാം പണിതുയര്‍ത്തപ്പെട്ടിരിക്കുന്നതും ഫലംചൂടി നില്‍ക്കുന്ന സത്യം. അവയെ വിലമതിക്കാതെ, തികച്ചും വ്യക്തിപരമായ അഭിനിവേശങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും അമിത പ്രധാന്യം നല്‍കുന്നവര്‍ സഭയുടെ അടിസ്ഥാന പ്രമാണങ്ങളെ തമസ്കരിക്കുന്നവരും, വിശ്വാസത്തിന്റെ സത്യമാര്‍ഗ്ഗത്തില്‍ നിന്ന് അകലംപാലിക്കുന്നവരുമാണ്. ഇക്കൂട്ടര്‍ വിശ്വാസത്തിന്റെ അടിസ്ഥാനമായ പരിശുദ്ധ ദൈവമാതാവിനോടുള്ള വണക്കത്തെയും മറ്റു വിശ്വാസ സത്യങ്ങളേയും തള്ളിപ്പറഞ്ഞ് പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നു. 

വിശ്വാസ സത്യങ്ങളെ സത്യവിരുദ്ധമായി അവതരിപ്പിച്ചുകൊണ്ട് സഭയില്‍ നിന്നും വിശ്വാസികളെ അടര്‍ത്തിമാറ്റാനായി വിഘടിതപ്രസ്ഥാനങ്ങള്‍ അരയും തലയുംമുറുക്കി പരിശ്രമിക്കുമ്പോള്‍, വിശ്വാസത്തിന്റെ അര്‍ത്ഥതലങ്ങളെ അവയുടെ സമഗ്രതയില്‍ മനസിലാക്കാനും ജീവിക്കാനും നമുക്ക് സാധിക്കണം. നിരീശ്വരപ്രസ്ഥാനങ്ങളും വിഘടിത സഭാവിഭാഗങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതിജീവിക്കാന്‍ യുവജനങ്ങളേയും കുഞ്ഞുങ്ങളേയും സജ്ജമാക്കണം. സ്കൂളുകളിലും കോളജുകളിലും വിശ്വാസത്തിനേതിരേ അവര്‍ നേരിടുന്ന വെല്ലുവിളികളെ തിരിച്ചറിഞ്ഞ് അവയുടെ കെണികളില്‍പ്പെടാതിരിക്കാന്‍ ജാഗരൂകരാകണം. സത്യവിശ്വാസ പ്രബോധനങ്ങളെക്കുറിച്ച് ആഴമായ ബോധ്യങ്ങളും ഉറപ്പും ഉള്ളവര്‍ക്കുമാത്രമേ ഇതിനു സാധിക്കൂ. 

വിഭാഗീയ ചിന്തകള്‍ക്കും അന്ധമായ വിരോധത്തിനും അടിപ്പെട്ട് ബ്ലോഗുകളിലൂടെയും ഊമക്കത്തുകളിലൂടെയും സത്യവിരുദ്ധ പ്രചാരണങ്ങള്‍ നടത്തി സഭാധികാരികളേയും വൈദീകരേയും തേജോവധം ചെയ്യാനും ഇല്ലാതാക്കാനും ശ്രമിക്കുന്നവരേയും, വിശ്വാസികളുടെ ഇടയില്‍ അനൈക്യത്തിന്റേയും ഇടര്‍ച്ചയുടേയും വിഷംവിതയ്ക്കുന്നവരേയും വിശുദ്ധ എഫ്രേമിന്റെ കാലത്ത് നിറഞ്ഞുനിന്ന വ്യത്യസ്തങ്ങളായ പാഷണ്ഡതകളുടെ പിന്‍മുറക്കാര്‍ മാത്രമായിട്ടേ കാണാന്‍ കഴിയൂ. 

തന്റെ ഇഷ്ടമനുസരിച്ച് മാത്രമേ സഭയില്‍ കാര്യങ്ങള്‍ നടക്കാവൂ എന്ന അഹങ്കാര ചിന്തയ്ക്കും ശാഠ്യമനോഭാവത്തിനും അടിപ്പെട്ട് സഭയെ 'ഹൈജാക്' ചെയ്യാന്‍ ശ്രമിക്കുന്നവരും, സഭാധികാരികള്‍ക്കെതിരേ നാടുനീളെ അടിസ്ഥാനമില്ലാത്ത പരാതികള്‍ അയയ്ക്കുന്നവരും, അവര്‍ക്ക് കൂട്ടുനില്‍ക്കുന്നവരും, ഒത്താശചെയ്ത് കൊടുക്കുന്നവരും, സത്യത്തിന്റെ മുഖം വികൃതമാക്കുന്നവരുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നു. വിളകള്‍ക്കിടയില്‍ വളരുന്ന കളകള്‍ മാത്രമായിട്ടേ ഇവരെ കാണാനാകൂ. ക്രിസ്തുവിന്റെ സഭയ്‌ക്കെതിരേ ഇക്കൂട്ടര്‍ നടത്തുന്ന കുത്സിത ശ്രമങ്ങള്‍ അവരുടെ തന്നെ നാശത്തിനു മാത്രമേ കാരണമാകൂ എന്ന ബോധജ്ഞാനം ഇക്കൂട്ടര്‍ക്ക് ഉണ്ടായിരുന്നെങ്കില്‍ എത്രയോ നല്ലത്. ഇവര്‍ നടത്തുന്ന അബദ്ധപ്രചാരണങ്ങളുടേയും നാശോന്മുഖമായ പ്രവര്‍ത്തനങ്ങളുടേയും സ്വാധീനത്തില്‍പ്പെട്ട് വിശ്വാസജീവിതത്തിന് ഇടര്‍ച്ചയും തളര്‍ച്ചയും സംഭവിക്കാതിരിക്കാന്‍ നമുക്ക് ജാഗരൂകരാകാം. സത്യവിശ്വാസത്തിന്റെ സംരക്ഷകനും, കാവലാളുമായ വിശുദ്ധ എഫ്രേമിന്റെ മഹനീയമാതൃക അനുകരിച്ചുകൊണ്ട് ക്രിസ്തുവിശ്വാസത്തിന്റെ ആഴങ്ങള്‍ തേടാനും അവയില്‍ ജീവിതത്തെ ഉറപ്പിക്കാനും, സഭയെ പടുത്തുയര്‍ത്താനും നമുക്ക് ഇടയാകട്ടെ. സത്യത്തിന്റെ മുഖം വികൃതമാക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ യഥാര്‍ത്ഥ സത്യാന്വേഷകരും പ്രചാരകരുമായി മാറാന്‍ നമുക്ക് പരിശ്രമിക്കാം. 

റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സിലര്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത

Read more

അമേരിക്കന്‍ മലയാളി എഴുത്തുകാരും വായനക്കാരും

അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാലമലയാളികള്‍ ഇവിടെ ഒരു 'സാഹിത്യവിഭാഗം' ഉടലെടുക്കുമെന്ന് തീരെ നിനച്ചിരിക്കയില്ല. അവരില്‍പലരും സര്‍ഗ്ഗശക്തിയുള്ളവര്‍ ആയിരുന്നവരായിരിക്കാമെങ്കിലും ക്രിയാത്മകമായ സാഹിത്യസൃഷ്ടികള്‍ നടത്തി അതിന്റെ പേരില്‍ സംഘടനകളും, സമ്മേളനങ്ങളും മറ്റും നടത്താന്‍ കഴിയുമെന്നും അവര്‍ പ്രതീക്ഷിച്ചു കാണില്ല. എന്നാല്‍ ഒന്നാം കുടിയേറ്റക്കാരില്‍ നിന്നും രണ്ടാം കുടിയേറ്റക്കാര്‍ അവരുടെ മദ്ധ്യവയസ്സ് പിന്നിട്ടപ്പോള്‍ എഴുത്തുക്കാരനാകുക എന്നത് ഒരു പദവി ചിഹ്നമായി കണ്ട് അഹമഹമികയാമുന്നൊട്ട് വന്നു. നിനക്ക് കഴിയുമെങ്കില്‍ എനിക്കും കഴിയുമെന്ന ഒരു തരം വാശിപോലെ തോന്നുമാറു എഴുത്തുകാരുടെ എണ്ണം കൂടി കൂടിവന്നു. എഴുത്തിനെ ഒരു ഉപാസനയായി കണ്ട് അതിനെ ദൈവത്തിന്റെ വരദാനമായി കണ്ട് അതിലേക്ക് ആകര്‍ഷിക്കുന്നത് നല്ലതുതന്നെ. പക്ഷെ നൈശ്ശര്‍ഗികമായ കഴിവ് ദൈവം തന്നിട്ടുണ്ടൊ എന്നു കൂടിപരിശോധിക്കണമെന്ന് പലര്‍ക്കും തോന്നിയില്ലെന്ന് പല സംഭവവികാസങ്ങളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. വാക്കുകളുടെ ശക്തിയെപ്പറ്റി അവരിലെ നല്ല എഴുത്തുകാര്‍ ബോധവാഗ്ഗ#ാര്‍ ആയിരുന്നിരിക്കണം. വാക്കുകളുടെ ശക്തി എന്നും നമ്മുടെയൊക്കെ ജീവിതത്തില്‍ നമ്മള്‍ കാണുന്നുണ്ട്. ബൈബിളില്‍ പറയുന്നത് ദൈവം വാക്കുകളിലൂടെ ഈ ലോകം സൃഷ്ടിച്ചുവെന്നാണ്. വെളിച്ചം ഉണ്ടാകട്ടെ എന്ന് ദൈവം കല്‍പ്പിക്കുന്നു അപ്പോള്‍ വെളിച്ചം ഉണ്ടാകുന്നു. വെറും ദുര്‍ബ്ബലനായ മനുഷ്യനും വാക്കുകളിലൂടെയാണ് അവന്റെ കാര്യങ്ങള്‍ നടത്തുന്നത്. വിവരം കുറഞ്ഞവര്‍ വാക്കുകളുടെ അര്‍ത്ഥം അറിയാതെ അതുപയോഗിച്ച് ആപത്തിലും അബദ്ധത്തിലും ചാടുന്നു

വാക്കുകള്‍ മനോഹരമായി ഉപയോഗിക്കാന്‍ കഴിയുന്നവര്‍ അതിലൂടെ സാഹിത്യസൃഷ്ടികള്‍ നടത്തി. പ്രതിഭാധനരായ എഴുത്തുകാരുടെ രചനകള്‍ വായിച്ച് നമ്മള്‍ അത്ഭുതം പൂണ്ടുനിന്നു. അത് നമ്മെ ആസ്വാദനത്തിന്റെ ഉല്‍ക്രുഷ്ട മേഖലകളിലേക്ക് കൊണ്ടുപോയി. എന്നാല്‍ ഈ വാക്ക് തന്നെ ഗുണകരമല്ലാത്ത കാര്യങ്ങള്‍ക്കും ഉപയോഗിക്കാമെന്ന് മനുഷ്യന്‍ കണ്ടു. അപകര്‍ഷതാബോധമുള്ളവര്‍ സമൂഹത്തില്‍ ഉന്നത സ്ഥാനവും, ബഹുമതിയും കൈവരിക്കുന്നവര്‍ക്ക് നേരെ വാക്കുകളെ വളച്ചൊടിച്ചുകൊണ്ട് അസ്ത്രങ്ങള്‍ എയ്ത് മുറിവേല്‍പ്പിക്കുന്നു. അത്തരം ക്രൂരവിനോദങ്ങളില്‍ മാനസിക സന്തോഷം അനുഭവിക്കുന്നവരെ നമ്മള്‍ 'പരദൂഷണവീരന്‍' എന്നുവിളിക്കുന്നു. സ്വയം നേടാന്‍ കഴിയാത്ത ഒരു കാര്യം വേറൊരാള്‍ അല്ലെങ്കില്‍ ഒരു സമൂഹം നേടുമ്പോള്‍ ഉണ്ടാകുന്ന അസൂയയും, അസഹിഷ്ണതയുമാണ് ഇത്തരം വാസനാവൈകൃതങ്ങള്‍ക്ക് കാരണമാകുന്നത്.

ഇംഗ്ലീഷില്‍ തിങ്ക് (Think) എന്ന വാക്കിനെ ഇങ്ങനെ വ്യാഖ്യാനിക്കുന്നുണ്ട്, അതിലെ ഓരോ അക്ഷരങ്ങള്‍ക്കും നല്‍കുന്ന സഹജഗുണങ്ങള്‍ പറഞ്ഞ്‌കൊണ്ട്. ടി - (T- is it true) അത് സത്യമാണോ? എച്ച് (H- is it helpful) അത്‌കൊണ്ട് എന്തെങ്കിലും ഗുണമുണ്ടോ? ഐ (I- is it inspiring) അത് പ്രചോദിപ്പിക്കുന്നതാണോ എന്‍ (N- is it necessary) അതാവാശ്യമാണോ? കെ (K- is it kind) അത് കരുണാര്‍ദ്രമാണോ, സഹായകമാണോ? നമ്മള്‍ ഒരു കാര്യം നിനയ്ക്കുമ്പോള്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ മുഴുവന്‍വിശദമായി അന്വേഷിക്കേണ്ടതുണ്ട്. നമ്മളില്‍ പലപ്പോഴും കണ്ടുവരുന്ന ഒരു പ്രവണതയാണ്, വര്‍ഗ്ഗീയമായ തെറ്റിദ്ധാരണകള്‍. നമ്മളില്‍ പലരും കറുത്തജാതിക്കാര്‍ ചീത്തയാണെന്ന് പറയുന്നു, ഒരു പ്രത്യേക ജോലി ചെയ്യുന്നവിഭാഗം ചീത്തയാണെന്ന് പറയുന്നു. ഇതെല്ലാം സാമാന്യനിരൂപണങ്ങള്‍ ആണ്. ഒരു വിഭാഗം ഉള്‍ക്കൊള്ളുന്ന ഏതാനും പേര്‍ അല്ലെങ്കില്‍ ഒരു വ്യക്തി എന്തെങ്കിലും അപ്രിയമായ കാര്യങ്ങള്‍ ചെയ്താല്‍ ആ സമൂഹത്തെ ഒന്നടങ്കം ആക്ഷേപിക്കുന്നത് നഗ്ഗയുള്ളവര്‍ക്ക് ഭൂഷണമല്ല. അല്ലെങ്കില്‍ തന്നെ നമ്മേ അവര്‍ ഉപദ്രവിക്കാന്‍ വരുന്നില്ലെങ്കില്‍ എന്തിനു അവരെ കല്ലെറിയണം. യേശുക്രുസ്തുവിന്റെ വചനങ്ങള്‍ ഓര്‍ക്കുക: നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ കക്ലെറിയുക. മനുഷ്യനായാല്‍ എന്തെങ്കിലും തെറ്റ്‌ചെയ്തു കാണും.നമ്മള്‍ ചെയ്യുന്നതെറ്റുകള്‍ മറ്റുള്ളവര്‍ അറിയുന്നില്ല. അതുകൊണ്ട് അവരെ കല്ലെറിയാമെന്ന് ചിന്തിക്കുന്നത് ഹീനകരമാണ്. .ഫിലിപ്പിയര്‍ 4:8 ല്‍ ഇങ്ങനെ പറയുന്നു: 'ഒടുവില്‍ സഹോദരഗ്ഗ#ാരേ, സത്യമായത് ഒക്കേയും, ഘനമായത് ഒക്കെയും, നീതിയായത് ഒക്കേയും നിര്‍മ്മലമായത് ഒക്കെയും, രമ്യമായത് ഒക്കെയും, സല്‍ക്കീര്‍ത്തിയായത് ഒക്കെയും സല്‍ഗുണമോ, പുകഴ്ചയോ അത് ഒക്കെയും ചിന്തിച്ചുകൊള്‍വിന്‍'. നമ്മള്‍ നസ്സ കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ നമ്മള്‍ പറയുന്നതും എഴുതുന്നതും നഗ്ഗയുള്ളതാകുന്നു. വായന ഒരു നല്ല മനുഷ്യനെ സൃഷ്ടിക്കുന്നുവെന്നാണ്. അപ്പോള്‍ എഴുത്തുകാരനു വളരെ ഉത്തരവാദിത്വമുണ്ടെന്നര്‍ത്ഥം. ഒരു പരദൂഷണവീരനു തന്റെ ഫോണ്‍ കയ്യിലെടുത്ത് താന്‍ കയ്യിലാക്കിയ കുറെ പേരെ വിളിച്ച് ഒരാളുടെ സ്വഭാവഹത്യ നടത്താം. എന്നാല്‍ ഒരു എഴുത്തുകാരന്‍ അങ്ങനെചെയ്യാന്‍ പാടില്ല.

എല്ലാവരും എഴുതുന്നു അത്‌കൊണ്ട് ഞാനുമെഴുതുന്നു എന്ന നിലപാടോടെ എഴുതുന്ന എഴുത്തുക്കാര്‍ സമൂഹത്തിനു ഒരു ഭാരമാണു അമേരിക്കന്‍ മലയാളി സമൂഹത്തില്‍ നമ്മള്‍ പലപ്പോഴും കേള്‍ക്കാറുണ്ട്, പേരുപത്രത്തില്‍ അച്ചടിച്ചു വരാന്‍ വേണ്ടി എഴുതുന്നവര്‍ എന്ന്. അങ്ങനെ ഒരു കൂട്ടര്‍ ഉണ്ടെങ്കില്‍ അവര്‍ക്ക് സാമൂഹ്യ പ്രതിബദ്ധത കാണുകയില്ല. അവര്‍ എന്തും എഴുതും .ആരുണ്ടിവിടെ ചോദിക്കാന്‍ എന്നാണു#് അവരുടെ ഭാവം. ഇവിടെ ധാരാളം സാഹിത്യ സംഘടനകളും അതിനൊക്കെ ഒരു 'കുടയും' ഉണ്ടെങ്കിലും അവരൊക്കെവെറുതെ വെയില്‍കൊള്ളുകയാണെന്ന് നമുക്ക് തോന്നുന്നു. കുട ആരും നിവര്‍ത്താറില്ല അല്ലെങ്കില്‍ ചിലര്‍ക്ക്മാത്രമെ കുട പിടിക്കുന്നുള്ളു. ഹാസ്യങ്ങളും, ആക്ഷേപഹാസ്യങ്ങളും, കഥകളില്‍ കവിതകളില്‍ ഉള്‍ക്കൊള്ളിക്കാമെങ്കിലു, അത്‌നേരിട്ട് ഒരു വ്യക്തിയേയോ സമൂഹത്തേയോ കടന്നാക്രമിക്കുന്ന വിധമോ അവരുടെ പേരിനു കളങ്കം വരുത്തുന്നവിധത്തിലോ ആവരുത്. നാട്ടിലെ എത്രയോ അനാചാരങ്ങള്‍ക്ക് നേരെ,എത്രയോ രചനകള്‍ വന്നു. നഗ്ഗ കൈവരുത്താന്‍വേണ്ടി എഴുതപ്പെട്ട അത്തരം സാഹിത്യത്തിനു സമൂഹത്തില്‍ ചലനം സ്രുഷ്ടിക്കാന്‍ കഴിഞ്ഞു. വൈകൃതങ്ങള്‍ എഴുതിയും കുപ്രസിദ്ധിനേടാം.

സുരേഷ് ഗോപിസിനിമയിലെ ഡയലോഗ് പോലെ മോഹന്‍ തോമസ്സിന്റെ ഉച്ഛിഷ്ടവും, അമേധ്യവും കൂട്ടിക്കുഴച്ചുതിന്ന് ഏമ്പക്കം ഇടുന്നപോലെ അമേരിക്കന്‍ മലയാളി സമൂഹത്തിലെ ഒരു വലിയഭൂരിപക്ഷത്തിന്റെ അദ്ധ്വാനവും, പണവും ആസ്വദിച്ച് അവര്‍ക്ക് നേരെ തിരിയുന്നത് എത്രയോ ലജ്ജാകരം.സര്‍ഗ്ഗശക്തി നശിച്ചുവെന്ന് ഉറപ്പാകുമ്പോള്‍ പേനമടക്കുക എന്ന് വൈലോപ്പിള്ളി എന്ന കവി പറഞ്ഞത് അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ ഓര്‍മ്മിക്കണം. ഒന്നും എഴുതാനില്ല. അതേ സമയം കുറച്ചുപേരുടെ ശ്രദ്ധപിടിച്ചു പറ്റണം അതിനു ഒരു പരദൂഷണം അല്ലെങ്കില്‍ അസംബന്ധം പറയുക എന്ന ചിന്തശോചനീയമാണ്യ. പേനയ്ക്ക് പടവാളിനെക്കാള്‍ മൂര്‍ച്ചയും ശക്തിയുമുണ്ട്. അത് നല്ല കാര്യങ്ങള്‍ക്ക് വിനിയോഗിക്കുക എന്നാതായിരിക്കണം ഒരു ഉത്തമ എഴുത്തുകാരന്റെ ലക്ഷ്യം.ചീപ്പ് പബ്ലി#ിസിറ്റിക്ക്വേണ്ടി എന്തെങ്കിലും പടച്ചു വിടുന്നത് ഒരു പക്ഷെ നിയമത്തിന്റെ മുന്നില്‍ കുറ്റകരമല്ലായിരിക്കാം എന്നാല്‍ സ്വന്തം മനസ്സാക്ഷി എന്നൊന്നുണ്ടായിരിക്കുമല്ലോ, അവിടെ രക്ഷപ്പെടാന്‍ കഴിയുമോ?

ഞാന്‍ ഈ ചെറിയലേഖനം ബൈബിള്‍ ഉദ്ധരിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.(എഫെസ്യര്‍ 4:29) 'കേള്‍ക്കുന്നവര്‍ക്ക് കൃപലഭിക്കേണ്ടതിന്നു ആവശ്യം പോലെ ആത്മീകവര്‍ദ്ധനക്കായി നല്ലവാക്കല്ലാതെ ആകാത്തത് ഒന്നും നിങ്ങളുടെ വായില്‍നിന്ന് പുറപ്പെടരുത്'.

ശുഭം.

ജോയിച്ചന്‍ പുതുക്കുളം, പത്രാധിപര്‍ ജോയിച്ചന്‍ പുതുക്കുളം ഡോട്ട്‌കോം

Read more

വിജയത്തിളക്കം

ഡോ.മന്‍മോഹന്‍ സിംഗ്, ഇ. ശ്രീധരന്‍, ചന്ദ്രയാന്‍ ദൗത്യത്തിലെ ശാസ്ത്രജ്ഞര്‍, എ.ആര്‍ റഹ്മാന്‍, നിതീഷ് കുമാര്‍, അണ്ണാ ഹസാരെ, വിശ്വനാഥന്‍ ആനന്ദ്. പ്രമുഖ ദേശീയ ചാനല്‍ സിഎന്‍എന്‍ ഐബിഎന്നിന്റെ 'പ്രശസ്ത ഇന്ത്യന്‍' പുരസ്‌കാരം മുന്‍ വര്‍ഷങ്ങളില്‍ സ്വന്തമാക്കിയവര്‍ ഇവരാണ്. വിവിധ തലത്തിലും തരത്തിലുമുള്ള നടപടിക്രമത്തിലൂടെ നിശ്ചയിക്കുന്ന പുരസ്‌ക്കാരത്തിന് ഇത്തവണ അവസാന റൗണ്ടില്‍ ബിജെപി പ്രസിഡന്റ് അമിത് ഷാ, തെലുങ്കാന മുഖ്യമന്തി ചന്ദ്രശേഖരറാവു, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ഓറീസാ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബോളിവുഡ് താരങ്ങളായ അമീര്‍ഖാന്‍, സല്‍മാന്‍ഖാന്‍, ഷാരൂഖ് ഖാന്‍, തുടങ്ങിയ 36 പേര്‍ക്കൊപ്പം പി വിജയന്‍ എന്ന മലയാളിയുമുണ്ടായിരുന്നു. പട്ടികയിലെ പ്രശസ്തിയുടെ കണക്കെടുത്താല്‍ സംസ്ഥാനത്തെ ഇന്റലിജന്‍സ് ഡി.ഐജിയായ വിജയന്‍ മുപ്പത്തിയാറാം സ്ഥാനക്കാരന്‍ മാത്രം. എന്നാല്‍ അവാര്‍ഡ് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മികച്ച ഭാരതീയന്‍ വിജയനായി. പ്രശസ്തിക്കപ്പുറം പ്രവര്‍ത്തിക്കു കിട്ടിയ അംഗീകാരം.

പബ്ലിക് സര്‍വ്വീസ്, പൊളിറ്റിക്‌സ്, സ്‌പോര്‍ട്‌സ്, ബിസിനസ്, എന്റര്‍ടെയ്ന്‍മെന്റ്, ഗ്ലോബല്‍ ഇന്ത്യന്‍ എന്നീ വിഭാഗങ്ങളിലായി ശ്രദ്ധേയരായ വ്യക്തികള്‍ക്കാണ് ഓരോ വര്‍ഷവും അവാര്‍ഡ്. ഓരോ വിഭാഗത്തിലും 6 പേരെ വീതം ഉന്നതര്‍ ഉള്‍പ്പെട്ട ജൂറി കമ്മിറ്റി തെരഞ്ഞെടുക്കും. ഇതില്‍ ഏറ്റവും ശ്രേദ്ധേയരായ വ്യക്തിയെ ഫെയ്‌സ്ബുക്ക് വഴി വോട്ടിംഗിലൂടെയാണ് പേഴ്‌സണ്‍ ഓഫ് ദ ഇയറായി തെരെഞ്ഞെടുക്കും. ആകെ വോട്ടില്‍ പകുതിയിലധികം കരസ്ഥമാക്കിയാണ് പി. വിജയന്‍ തിളക്കമാര്‍ന്ന വിജയം നേടിയത്. 51 ശതമാനം വോട്ടാണ് ലഭിച്ചത്

വിജയന്‍ നടപ്പിലാക്കിയ, രാജ്യ വ്യാപകമായി അംഗീകാരം ലഭിച്ച സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പദ്ധതി പരിഗണിച്ചാണ് അവാര്‍ഡിനായി നാമനിര്‍ദ്ദേശം ചെയ്തത്. കേരളത്തില്‍ തുടക്കം കുറിച്ച് ഇന്ത്യയൊട്ടാകെ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സ്റ്റുഡന്റ്‌സ് പോലീസ് പദ്ധതിയുടെ സൂത്രധാരനെന്ന നിലയിലുള്ള അംഗീകാരമായി മാറി അവാര്‍ഡ്.

വിജയത്തിളക്കത്തിലും രാജ്യത്തിന്റെ പുരോഗതിക്കായി കൃഷിയിടങ്ങളിലും തെരുവുകളിലും നിര്‍മാണ മേഖലകളിലും രാപ്പകല്‍ കഠിനാദ്ധ്വാനം ചെയ്യുന്ന യഥാര്‍ത്ഥ നായകന്‍മാര്‍ക്ക് കൃതജ്ഞത അര്‍പ്പിച്ച്, ദുരിതപൂര്‍ണമായ ബാല്യത്തില്‍ നിന്നും ഐ.പി.എസ് ഓഫീസര്‍ എന്ന നിലയിലേക്കുള്ള തന്റെ യാത്ര വിജയന്‍ വിവരിക്കുമ്പോള്‍ സാധാരണക്കാരില്‍ സാധാരണക്കാരന്റെ കാഴ്ചപ്പാടുകളും സ്വപ്നങ്ങളുമാണ് അതില്‍ നിറയുന്നത്

വിജയം കൈവിട്ടു, ഒരിക്കല്‍ മാത്രം

കോഴിക്കോട് പുത്തൂര്‍മഠം പുതിയോട്ടില്‍ കുലിപ്പണിക്കാരനായ വേലായുധന് ഏഴുമക്കളുടെ ജീവിത ചെലവുകള്‍ താങ്ങാവുന്നതിനപ്പുറമായിരുന്നു. അതിനാല്‍ ആണ്‍മക്കള്‍ ഓരോരുത്തരും ഏഴാം ക്‌ളാസ് കഴിയുമ്പോള്‍ ജോലിക്കു പോകും. നാലമനായ വിജയനും ഇളവുണ്ടായിരുന്നില്ല. അതുകൊണ്ട് വിജയനെ വിജയം ഒരേ ഒരു തവണ കൈവിട്ടു.. ആദ്യവട്ടം എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിയപ്പോള്‍ ഫലം തോല്‍വി. സോപ്പ് കമ്പനിയില്‍ ഉള്‍പ്പെടെ ജോലി ചെയ്തു. ആദ്യശ്രമത്തിന് ശേഷം അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും എസ്.എസ്.എല്‍.സി എഴുതിയപ്പോള്‍ ജയം. പിന്നീട് ഒരു പോരാളിയുടെ മനസ്സോടെ അധ്വാനിച്ച് വിദ്യാഭ്യാസത്തിന്റെ മേഖലകള്‍ ഓരോന്നോരോന്നായി കീഴടക്കുകയായിരുന്നു. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തികശാസ്ത്രത്തില്‍ എം.എ. ബിരുദവും എം.ഫില്ലും. ഒടുവില്‍ മനസ്സിന്റെ നിശ്ചയം പോലെ 1999 ല്‍ ഐ.പി.എസും. നാട്ടില്‍ ഒരാള്‍ ജോലിക്കൊപ്പം നൈറ്റ് കാളാസിനു പോയി എസ്.എസ്.എല്‍.സി. പരീക്ഷ പാസ്സായത് എനിക്ക് പ്രചോദനമായി.ഒരു ശ്രമം നടത്താമെന്ന് അപ്പോള്‍ തോന്നി.പഠിക്കാത്തതിനാല്‍ അഭിമുഖീകരിക്കേണ്ടി വരുന്ന ജീവിതസാഹചര്യം എത്രമാത്രം പ്രയാസകരമാണെന്നും തിരിച്ചറിഞ്ഞു.ആവശ്യകതയെ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞുളള പഠനം.എനിക്ക് എം.എ എക്കണോമിക്‌സിന് യു.ജി.സി.ഫെല്ലോഷിപ്പ് കിട്ടി.അന്നത് അപൂര്‍വ്വമായിരുന്നു.മാസം 1800 രൂപയുണ്ട്.മാത്രമല്ല ആത്മവിശ്വാസം വര്‍ദ്ധിക്കുകയും ചെയ്തു.റിസര്‍ച്ചിന്റെ ഭാഗമായി ദല്‍ഹിയിലൊക്കെപ്പോയി.വലിയ ആള്‍ക്കാരെ പരിചയപ്പെട്ടു. ഉളളിലെ അപകര്‍ഷതാബോധമൊക്കെ മാറി.#് ഇന്ത്യന്‍ എക്കണോമിക്‌സ് സര്‍വ്വീസും കിട്ടി.ഗ്രാമീണ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവര്‍ക്കും കഴിവുണ്ടെങ്കില്‍ അവസരം ലഭിച്ചാല്‍ ഉയരാനാകുമെന്ന് മനസിലായി.അങ്ങനെ സിവില്‍സര്‍വീസിലേക്ക് പോയി

ലിങ്കണ്‍, ഗാന്ധി, വിവേകാനന്ദന്‍, കലാം, വി പി ജോയി

പത്താം ക്ലാസില്‍ വീണ്ടും പരീക്ഷ എഴുതാന്‍ പ്രേരണയായത് ജോലിയോടൊപ്പം പ്രൈവറ്റായി പഠിച്ച് പത്താം ക്ലാസ് ജയിച്ച നാട്ടുകാരനായിരുന്നു. എന്നാല്‍ പഠനത്തിനും പ്രചോദനവും ആത്മവിശ്വാസവും നല്‍കിയത് പലതാണ്. ആദ്യം എബ്രഹാം ലിങ്കണ്‍. ലിങ്കനെകുറിച്ചുള്ള ചെറുപുസ്തകം വായിച്ചുതീര്‍ന്നപ്പോള്‍ എന്തുകൊണ്ട് ലിങ്കനെപ്പോലെ ആയിക്കൂടാ എന്ന തോന്നലുണ്ടായി. തികച്ചും പ്രതികൂലസാഹചര്യത്തിലും പഠിച്ച് ജീവിതത്തിന്റെ ഓരോ പടവുകളും കയറി അമേരിക്കന്‍ പ്രസിഡന്റുവരെയായി. അടിമത്തം നിര്‍ത്തലാക്കുക എന്ന ലക്ഷ്യം മുന്നില്‍വച്ചായിരുന്നു ലിങ്കന്റെ പ്രവര്‍ത്തിയെല്ലാം. പ്രസിഡന്റ് ആകാന്‍ വേണ്ടിയല്ല മറിച്ച് അടിമത്തം ഇല്ലാതാക്കാന്‍ വേണ്ടിയാണ് അദ്ദേഹം പ്രസിഡന്റായത്. ഗാന്ധിജിയായിരുന്നു മറ്റൊരു വലിയ പ്രേരണ. ഒരു ലക്ഷ്യത്തിനായി നിരന്തരപ്രവര്‍ത്തനം. 38 വര്‍ഷമാണ് എല്ലാവിധ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് സ്വാതന്ത്ര്യം എന്ന ഒറ്റ ലക്ഷ്യത്തിനായി ഗാന്ധിജി പ്രവര്‍ത്തിച്ചത്. അവസാനം സ്വന്തം ജീവിതവും ഇച്ഛാശക്തിയും കരുത്തുംകൊണ്ട് അത് നേടിയെടുക്കുകയും ചെയ്തു. ജീവിതകാഴ്ചപ്പാട് നല്‍കിയത് സ്വാമി വിവേകാനന്ദനാണ്. ഭാരത സംസ്‌കാരത്തെകുറിച്ചു ആദ്ധ്യാത്മികതയെ കുറിച്ചു യുക്തിഭദ്രവും യഥാര്‍ത്ഥബോധത്തോടെയും വിശദീകരിച്ച മറ്റൊരാളില്ല. ആധുനികകാലത്ത് പ്രചോദിപ്പിക്കുന്ന വ്യക്തിത്വം എപിജെ അബ്ദുള്‍കലാമാണ്. എല്ലാ അര്‍ത്ഥത്തിലും അനുകരിക്കേണ്ട വ്യക്തിത്വം. 76-#ാ#ം വയസ്സിലും എത്രയൊ കുട്ടികളുമായിട്ടാണ് അദ്ദേഹം ആശയവിനിമയം നടത്തുന്നത്. ഭാവിയുടെ പ്രതീക്ഷ കുട്ടികളിലാണെന്ന അദ്ദേഹത്തിന്റെ സ്വപ്നം തന്നെയാണ് തന്റെ പല പദ്ധതികള്‍ക്കും പിന്നില്‍. ഐപിഎസ് എടുക്കാന്‍ പ്രേരണ വി.പി. ജോയി എന്ന ഐഎഎസുകാരനാണ്. സാധാരണ വീട്ടില്‍ ജനിച്ച ജോയിക്ക് ഐഎഎസ് കിട്ടിയത് പത്രങ്ങള്‍ക്ക് പ്രത്യേക വാര്‍ത്തയായിരുന്നു. അത് വായിച്ചപ്പോള്‍ പിന്നെ എനിക്ക് എന്തുകൊണ്ട് ആയിക്കൂടാ എന്ന ചിന്തയായി. അത് പിന്നെ ആഗ്രഹമായും യാഥാര്‍ത്ഥ്യമായും സംഭവിച്ചു.

മുഴുവന്‍ പോലീസുകാര്‍ക്കും വേണ്ടി

എതിര്‍പ്പുകളും വിമര്‍ശനങ്ങളും മാത്രം നേരിടാന്‍ വിധിക്കപ്പെട്ട കാക്കിയുടുപ്പിന് നിയമ പാലനത്തിനപ്പുറം ഭാവി തലമുറയ്ക്ക് വെളിച്ചം പകരാന്‍ കഴിയുമെന്ന യാഥാര്‍ത്ഥ്യം കാണിച്ചുതന്ന വിജയന്‍ തന്റെ നേട്ടം രാജ്യത്തെ നിയമവും ജനങ്ങളുടെ സുരക്ഷയും കാത്തു സൂക്ഷിക്കുന്നതിന് അക്ഷീണം പ്രയത്‌നിക്കുന്ന പോലീസുകാര്‍ക്കായിട്ടാണ് സമര്‍പ്പിച്ചത്. പോലീസിന്റെ ഈ സേവനങ്ങള്‍ വേണ്ട വിധം അംഗീകരിക്കപ്പെടാറില്ലന്നും അതിനാല്‍ അവര്‍ക്ക് വേണ്ടിയാണ് അവാര്‍ഡ് സ്വീകരിക്കുന്നതെന്നും വിജയന്‍ പറയുമ്പോള്‍ അത് പോലീസ് സേനയ്ക്ക് ആകെ നല്‍കുന്ന സല്യൂട്ട് കൂടിയാണ്.പൊലിസുകാരുടേത് 10 മണി മുതല്‍ അഞ്ചുമണി വരെയുളള ജോലിയല്ല.ശനി,ഞായര്‍ പ്രശ്‌നമില്ല. ആഴ്ചയില്‍ ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിക്കേണ്ട തൊഴിലാണിത്.സ്വതന്ത്ര ഭാരതത്തെ ഒറ്റക്കെട്ടയി നിലനിര്‍ത്തുന്നത് പോലീസാണ്. ജനാധിപത്യ സമ്പ്രദായത്തിന്റെ വിജയത്തിന് പോലീസിനാണ് പ്രധാന പങ്ക്. അതിര്‍ത്തി കാക്കുന്ന സൈനികനു നല്‍കുന്ന ആദരവിന്റെ ആയിരത്തിലൊന്ന് പോലും അകം സംരക്ഷിക്കുന്ന പോലീസിനു നല്‍കാറില്ല. സൈനികന്‍ മരിച്ചാല്‍ നാടു മുഴുവന്‍ തേങ്ങും. അതു വേണം. എന്നാല്‍ പോലീസുകാരന്‍ ഡ്യുട്ടിക്കിടെ കൊല്ലപ്പെടുന്നത് കാര്യമേ ആകുന്നില്ല. പ്രതിവര്‍ഷം 1000 ത്തിലധികം പോലീസുകാര്‍ രാജ്യത്ത് കൊല്ലപ്പെടുന്നുണ്ട്. പക്ഷേ പോലീസിന് എന്നും കുറ്റപ്പെടുത്തലുകളും അധിക്ഷേപവും മാത്രം. രാഷ്ടീയ പാര്‍ട്ടികളുടെ സമരത്തില്‍ പൊലീസിനെ കളിയാക്കുന്നതിന് അതിരുണ്ടോ. സിനിമകളിലും പോലീസ് വില്ലഗ്ഗ#ാരാണ്. സാഹചര്യം മാറണം. മാറും, അതിന് പോലീസും മാറി ചിന്തിക്കണം,ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ പറയുന്നത് ജനം തുറന്ന മനസോടെ സ്വീകരിക്കുകയും സഹകരിക്കുകയും ചെയ്യും.

കുട്ടിപ്പോലീസ്

രാജ്യത്തിന് മാതൃകയായ കുട്ടിപ്പോലീസ് പദ്ധതിയടക്കം വിദ്യാര്‍ഥികളുടെ പ്രവര്‍ത്തനമികവിന് വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച താണ് വിജയനെ 'പ്രശസ്ത ഇന്ത്യന്‍' അക്കിയത്. 2006 ല്‍ കൊച്ചിയില്‍ സിറ്റി പൊലീസ് കമ്മീഷണറായിരിക്കുമ്പോഴാണ് സ്റ്റുഡന്റ് കേഡറ്റ് പദ്ധതി ആവിഷ്‌ക്കരിച്ചത്. വിദ്യാര്‍ത്ഥികളില്‍ നിയമബോധവും പൗരബോധവും സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ പദ്ധതിയിലൂടെ 32,000ത്തോളം വിദ്യാര്‍ത്ഥികള്‍ സ്റ്റുഡന്റ് പൊലീസ് പരിശീലനം പൂര്‍ത്തിയാക്കി. 2,000ത്തോളം പേര്‍ ഇപ്പോള്‍ പരിശീലനത്തിലാണ്. സംസ്ഥാനത്ത് വിജയന്‍ 'സംഭാവന' ചെയ്ത ഈ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം നാടായ ഗുജറാത്ത് പോലും ഇപ്പോള്‍ മാതൃകയാക്കി നടപ്പാക്കി വരികയാണ്. രാജ്യത്തെ എല്ലാ സ്‌കൂളുകളിലേക്കും സ്റ്റുഡന്റ്‌സ് പൊലീസ് സംവിധാനം നടപ്പാക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്ന ഘട്ടത്തിലാണ് പുരസ്‌കാരം വിജയനെ തേടി എത്തിയിരിക്കുന്നത്.സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ( എസ്.പി.സി), ലഹരി ഉപയോഗത്തിലും മോഷണശ്രമത്തിലുംപെട്ട കുട്ടികുറ്റവാളികളെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാന്‍ ലക്ഷ്യമിട്ട് രൂപംനല്‍കിയ ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ഒ.ആര്‍.സി), ഒരു കൂട്ടം സുഹൃത്തുക്കളെ ഒപ്പം കൂട്ടി മിടുക്കരായ 5000ത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസത്തിന് വേണ്ട അവസരം ഒരുക്കുന്ന നഗ്ഗ ഫൗണ്ടേഷന്‍, കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന പദ്ധതി .#് ഒരു സാമൂഹ്യ പ്രവര്‍ത്തകന്റെയും പോലീസ് ഉദ്യോഗസ്ഥന്റെയും റോളില്‍ സാമൂഹ്യപ്രതിബദ്ധത മുന്‍നിര്‍ത്തി വിജയന്‍ രൂപം നല്‍കിയ നവീന പദ്ധതികള്‍ പലതാണ്.

ശബരിമലയില്‍ ഹൈക്കോടതിയുടെ പ്രശംസപോലും ഏറ്റുവാങ്ങിയ പുണ്യം പൂങ്കാവനം പദ്ധതി വിജയന്‍ ശബരിമല സ്‌പെഷ്യല്‍ ഓഫീസറായിരുന്നപ്പോള്‍ നടപ്പിലാക്കി#്. ക്ലീന്‍ ക്യാംപ്‌സ് ആന്‍ഡ് സേഫ് ക്യാംപസ് പദ്ധതിയും ഇദ്ദേഹത്തിന്റെതുതന്നെ.

പോലീസ് ഓഫീസര്‍ എന്ന നിലയില്‍ വളരെ വിഷമകരമായ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിച്ചിട്ടുണ്ട.#് വെല്ലുവിളികള്‍ ഏറ്റെടുതിതാണ് സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ്, ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍, നന്‍മ ലേണിങ് സെന്ററുകള്‍ തുടങ്ങിയ പദ്ധതികള്‍ക്ക് തുടക്കം കുറിച്ചത്.ആയിരക്കണക്കിന് കുട്ടികളെ മികച്ച സ്വപ്നങ്ങള്‍ കാണുന്നതിനും ശക്തമായ മനസോടെ അവയെ പിന്തുടരുന്നതിനും ഈ പദ്ധതികള്‍ സഹായിച്ചിട്ടുണ്ടെന്ന് ഉറച്ച് വിശ്വസിക്കുന്നു. അവരുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ഭാരതം മികച്ച ജീവിത നിലവാരമുള്ള പുരോഗതി പ്രാപിച്ച ഒരു സ്ഥലമായി മാറും.ക്ഷഭാരതം അവസരങ്ങളുടെ ഒരു വലിയ രാജ്യമാണ്. പ്രശ്‌നങ്ങളെ മറികടന്ന് സാധാണക്കാരുടെ വിധി മാറ്റിമറിക്കത്തക്ക പരിഹാരം കണ്ടെത്തുക എന്നത് വെല്ലുവിളിയാണ്.എപ്പോഴാണോ ഒരാള്‍ ശക്തമായ മനസോടെ പ്രശ്‌നങ്ങളെ നേരിടാനുള്ള പ്രാപ്തി കൈവരിക്കുകയും മനസില്‍ ലക്ഷ്യങ്ങള്‍ ഉറപ്പിക്കുകയും ചെയ്യുന്നത് ആ സ്വപ്നം സാക്ഷാത്കരിക്കാനും ലക്ഷ്യം നേടിയെടുക്കാനും മുഴുവന്‍ ലോകവും അയാളോടൊപ്പം നില്‍ക്കും. എന്റെ എളിയ ജീവിതവും അനുഭവവും വിജയത്തിന്റെ ഈ പൊതു മന്ത്രമാണ് പറയുന്നത്.ക്ഷവിജയന്‍ പറഞ്ഞു.

മുടക്കില്ല ക്ഷേത്ര ദര്‍ശനം

വിശ്വാസം വിട്ടൊരു കാര്യവും വിജയന്റെ ജീവിതത്തിലില്ല. ആഴ്ചയില്‍ നാലുദിവസം ക്ഷേത്രദര്‍ശനം തീര്‍ച്ച. ജോലി എവിടെയായാലും എത്ര തിരക്കിലാണെങ്കിലും അതിന് സമയം കണ്ടെത്തിയിരിക്കും. ചൊവ്വ/വെള്ളി ദേവീക്ഷേത്രം. തിങ്കള്‍/ശനി ശിവക്ഷേത്രം. വ്യാഴം കൃഷ്ണക്ഷേത്രം. മറ്റ് ദിവസങ്ങളിലില്‍ മറ്റ് ക്ഷേത്രങ്ങള്‍ ഇതാണ് പതിവ്. ഹിന്ദുത്വാഭിമാനമോ ക്ഷേത്രധാരണയോ ഇതേവരെ മറ്റുള്ളവരില്‍നിന്ന് ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ല. അത് തികച്ചും വ്യക്തിപരമായി കാണാന്‍ എല്ലാവര്‍ക്കും കഴിയും. കഴിയുന്നുമുണ്ട്. ജോലിയില്‍ ഏതെങ്കിലും തരത്തിലുളള വിഭാഗീയത കാട്ടുമോ എന്നതാണ് കാര്യം. അത് ചെയ്യാതിരിക്കുന്നിടത്തോളം കാലം അദ്ധ്യാത്മികയുമായി ഇഴുകി ചേരുന്നതില്‍ ഒരു കുഴപ്പവുമില്ല.

അറൈജ്ഡ് ലൗ മാര്യേജ്

സിവില്‍ സര്‍വീസില്‍ ഒരേ ബാച്ചുകാരായിരുന്ന തിരുവനന്തപുരം സ്വദേശിനി ഡോ. ബീന ജീവിതപങ്കാളിയായത് പ്രേമത്തിലൂടെയോ എന്നു ചോദിച്ചാല്‍ സമ്മതത്തിനും എതിര്‍പ്പിനുമിടയില്‍ നിന്നൊരു ഉത്തരമായിരിക്കും വിജയന്‍ നല്‍കുക.'മസൂറിലെ പരിശീലനത്തിനിടയിലാണ് പരിചയപ്പെടുന്നത്. പരസ്പരം ഇഷ്ടപ്പെട്ടു പ്രേമമെന്നു പറയാനാകുമോ എന്നറിയില്ല. പിന്നീട് വീട്ടുകാരുമായി ആലോചിച്ച് കല്യാണം 'അറൈഞ്ചഡ് ലൗ മാര്യേജ്' എന്നുവേണമെങ്കില്‍ പറയാം.'' വിജയന്‍ വിശദീകരിച്ചു. എറണാകുളം കളക്ടര്‍ ആയിരുന്ന ബീന ഇപ്പോള്‍ ആരോഗ്യവകുപ്പ് സെക്രട്ടറിയാണ്. ആയൂഷിന്റെ ചുമതലയോടൊപ്പം കെഎസ്‌ഐഡിസിയുടെ എംഡി കൂടിയാണ് ബീന. എട്ടാം ക്ലാസുകാരി വിഷ്ണുപ്രിയയും ആറു വയസ്സുകാരന്‍ വിഘ്‌നേഷിനുമൊപ്പം പേരൂര്‍ക്കട മണികണ്‌ഠേശ്വരം ക്ഷേത്രത്തിനൊപ്പം താമസിക്കുന്ന വിജയന്‍ കുടുംബമാണ് എല്ലാത്തിനും ആധാരമെന്ന വിശ്വാസക്കാരന്‍കൂടിയാണ്.

കൂട്ടായ യജ്ഞത്തിന്റെ വിജയം

അവാര്‍ഡ് വളരെ സന്തോഷം നല്‍കുന്നു. ഇന്ത്യയിലെ വളരെ ആദരിക്കപ്പെടുന്ന പുരസ്‌കാരമായിട്ടാണ് പലരും ഈ നേട്ടത്തെ കാണുന്നത്. ജ്യൂറി അവാര്‍ഡിനേക്കാള്‍ പ്രമുഖര്‍ക്കിടയില്‍ നിന്നും ജനങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ പുരസ്‌കാരത്തിന് അര്‍ഹനായി എന്നത് വലിയ കാര്യമാണ്.കേരളത്തിനകത്തും പുറത്തുമുള്ള മലയാളികള്‍ ഒരു വിഭാഗീയതയും കൂടാതെ വോട്ട് നല്‍കി സിനിമമേഖലയില്‍ നിന്നുള്ളവര്‍. മമ്മൂട്ടി, കാവ്യാമാധവന്‍, മഞ്ജുവാര്യര്‍, ദിലീപ് തുടങ്ങിയവരെല്ലാം സഹായിച്ചു. മാധ്യമങ്ങളും വലിയ രീതിയില്‍ സഹായിച്ചു. യുവമോര്‍ച്ച, ഡിവൈഎഫ്‌ഐ യൂത്ത്‌കോണ്‍ഗ്രസ്, തുടങ്ങിയ സംഘടകള്‍ രാഷ്‌ര്ടീയം മറന്ന് പ്രചാരണം നടത്തി. ഒരു മലയാളി എന്ന പരിഗണനയാകാം ഈ ക്യാംപെയിനിന് പിന്നിലുണ്ടായിരുന്നത്. പിന്നെ തുടങ്ങി വെച്ച ഒരുപാട് പദ്ധതികള്‍ക്കുള്ള സ്‌നേഹവും അംഗീകാരവും.സാധാരണ വ്യക്തികള്‍ക്കും ഉയര്‍ച്ചയിലെത്താന്‍ അവസരമുണ്ടെന്നും ശ്രമിച്ചാല്‍ വിജയത്തിലെത്താന്‍ കഴിയുമെന്നുമുള്ള തോന്നലുണ്ടാക്കാന്‍ ഈ വിജയം സഹായിക്കുമെന്ന് വിജയന്‍ കരുതുന്നു.

തയാറാക്കിയത്: പി ശ്രീകുമാര്‍, ചിത്രം: വി വി അനൂപ്

Read more

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, ബ്രാഞ്ച് മാനേജര്‍ ഊരകം (ഒരു പ്രവാസിയുടെ അനുഭവം)

പ്രവാസികളെ കണ്ടാല്‍ നാട്ടിലുള്ളവര്‍ക്ക് ചാകര കാണുന്നപോലെയാണ്. പിറന്നനാടിനേയും പ്രിയപ്പെട്ടവരേയും കണാന്‍ വരുന്ന ഇവരില്‍നിന്നും എന്തെങ്കിലും പിടുങ്ങാമെന്ന്# മനസ്സില്‍ കണക്ക്കൂട്ടി, നിയമകാര്യങ്ങള്‍ നടപ്പാക്കാന്‍ നിയോഗിക്കപ്പെട്ട നാട്ടിലെ ഉദ്യോഗസ്ഥര്‍ പ്രവാസികളുടെ സന്ദര്‍ശനം ദുരിതപൂരിതമാക്കുന്നു. പ്രവാസികള്‍ അന്യനാട്ടില്‍ ജോലിയൊന്നും ചെയ്യാതെ ഏതോ മരത്തില്‍നിന്നും പണം പൊട്ടിച്ചെടുക്കുകയാണ്. അപ്പോള്‍പിന്നെ അതില്‍ ഒരു ഓഹരി തങ്ങള്‍ക്കും തന്നാല്‍ എന്ത് എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥന്മാര്‍മുതല്‍ ഇങ്ങാ#ാട്ട് പദ്ധതിയിടുന്നു. സര്‍ക്കാര്‍ ഓഫീസ് ജീവനക്കാര്‍ അവരെ നിയമിച്ചിരിക്കുന്ന ജോലിയുടെ അധികാരമുപയോഗിച്ച് പ്രവാസികളെപിഴിയുന്നു. കൈക്കൂലിയും തട്ടിപ്പുമൊക്കെ അങ്ങനെനാട്ടില്‍ പ്രവാസികളെ ആക്രമിക്കുന്നു. ഇതിനൊരറുതിയില്ല.

വിദേശത്ത് ജനിച്ച് വീണ്ടും വിദേശത്തേക്ക് കുടിയേറുന്നതിനുമുമ്പ് പുണ്യഭൂമിയായ ഭാരതത്തില്‍ ജീവിക്കാന്‍ എനിക്ക #്ഭാഗ്യമുണ്ടായിട്ടുണ്ട്. എന്നാല്‍ അന്നൊക്കെ മുതിര്‍ന്നവര്‍ക്കുണ്ടായിരുന്നു പരാതി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അവര്‍ അനുഭവിക്കുന്ന ക്ലേശങ്ങളെപ്പറ്റിയായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥന്മാര്‍ അങ്ങനെ കൈക്കൂലിക്ക് വേണ്ടി ജനങ്ങളെ കഷ്ടപ്പെടുത്തിയത് ഓര്‍മ്മയില്ല.

ഈ കഴിഞ്ഞ മാര്‍ച്ചില്‍ ഞാന്‍ (ന്യൂയോര്‍ക്കില്‍ നിന്നും) എന്റെ സഹോദരിക്ക് വിഷുവിനു കിട്ടത്തക്കവിധം ഒരു ചെക്കയച്ചു. അങ്ങനെ എത്രയോ വര്‍ഷങ്ങളായി അയക്കുന്നു. പണ്ടൊക്കെ ഡോളര്‍ അപ്പോള്‍തന്നെ മാറ്റികൊടൂത്തിരുന്നു. ഇപ്പോള്‍ അത് അവിടെ നിന്നയച്ച് ഇവിടെ നിന്നും മാറികിട്ടുമ്പോഴെ പണം നല്‍കുകയുള്ളൂ. ഞാനയച്ച ചെക്ക് എന്റെ സഹോദരി അവര്‍ക്ക് അക്കൗണ്ട് ഉള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍ങ്കൂരില്‍ (ഊരകം ബ്രാഞ്ച്) കൊണ്ട് ചെന്നുകൊടുത്തു. എന്നാല്‍ ബാങ്ക് മാനേജര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല. കാരണം ചെക്ക് ബുക്കില്‍നിന്നും ചെക്ക് കീറിയെടുത്തപ്പോള്‍ ഒരു പൊട്ടോളം കഷണം കടലാസ്സ്, ചെക്കിന്റെ മുകളില്‍ വലത്തെഭാഗത്ത് നിന്നും നഷ്ടപ്പെട്ടിരുന്നു. ചെക്കിലെ വിവരങ്ങള്‍ക്കോ ചെക്കിനൊ അത് കൊണ്ട് ഒരു ക്ഷതവുമുണ്ടായിട്ടില്ല. എന്റെ സഹോദരി വ്യാജ ചെക്കുകള്‍ കൊണ്ട് നടക്കുന്ന ഒരാളായി കണ്ട് ആ മാനേജര്‍ ആ ചെക്ക് മാറ്റി പണം തരാന്‍പറ്റില്ലെന്ന് ശഠിച്ചു. ഇരുപത് വര്‍ഷമായി അക്കൗണ്ട് ഉള്ള ബാങ്കിലെ മാനേജര്‍ക്ക് കസ്റ്റമര്‍ ആരാണ് അവരെ എങ്ങനെ സഹായിക്കണമെന്ന് ഉദേശ്യമില്ല.ലോകപരിചയമില്ലാത്ത പ്രായമായ എന്റെ സഹോദരിയോട് അയാള്‍ മുട്ടുന്യായങ്ങള്‍ (എന്തെങ്കിലും കൈമടക്ക് കിട്ടനുള്ള അടവ് തന്നെയെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു) പറഞ്ഞ് തിരിച്ചയച്ചു.വിവരം അവര്‍ എന്നെ അറിയിച്ചപ്പോള്‍ ഉടനെ ഇവിടത്തെ ബാങ്കില്‍ ഞാന്‍ പോയി ഇതെപ്പറ്റി ചോദിച്ചു. അവര്‍ പറഞ്ഞു ചെക്ക് കളക്ഷനായി ഇവിടെ വന്നാല്‍ ഒരു പ്‌ര്ശനവുമുണ്ടാകില്ലെന്നു. ഈ വിവരം ഇവിടെയുള്ള സുഹ്രുത്തുകാളോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു. ഒരു ആയിരം രൂപ ആ മാനേജരുടെ അണ്ണാക്കില്‍ തള്ളികൊടുക്ക് അവന്‍ അത #്മാറ്റിതരും. സഹോദരിക്ക് ഇതൊന്നും പരിചയമില്ലായിരിക്കും അല്ലേ.എന്നാല്‍ കൈക്കൂലി കൊടുത്ത് ചെക്ക്മാറേണ്ട ഗതികേട് ഇതുവരെവന്നിട്ടില്ല. എന്റെ അച്ഛന്റെ കാലം മുതല്‍നാട്ടില്‍ അക്കൗണ്ട് ഉള്ള കാത്തലിക്ക് സിറിയന്‍ ബാങ്ക് എത്രയോ നല്ല രീതിയില്‍ അവരുടെ സേവനം നല്‍കിയിരുന്നു./നല്‍കികൊണ്ടിരിക്കുന്നു.

ചെക്ക്മാറ്റി കിട്ടാന്‍ സഹോദരി പ്രയാസപ്പെടു ന്നവിവരം അലട്ടാന്‍ തുടങ്ങിയപ്പോള്‍ കസ്റ്റമര്‍ സര്‍വിസ്സിനും കോപ്പി എം.ഡിക്കും (സ്റ്റേറ്റ് ബാങ്ക് ഒഫ് ട്രാവന്‍കൂര്‍) വിവരങ്ങള്‍വെച്ച് ഒരു ഇമെയില്‍ചെയ്താല്‍ പ്രശ്‌നപരിഹാരമുണ്ടാകുമെന്ന് ഞാന്‍ ചിന്തിച്ചത്. അതനുസരിച്ച് ചെക്കിന്റെ ഡ്യൂപ്ലിക്കേറ്റ് കോപ്പിയില്‍ ഒറിജിനല്‍ ചെക്കില്‍നിന്നും കീറിപോന്ന പൊട്ടോളം കടലാസ് അദ്ദേഹത്തിനു കാണത്തക്ക വിധം സ്‌കാന്‍ചെയ്ത് ( താഴെ അതിന്റെ ചിതം വായനക്കാര്‍ക്കായികൊടുക്കുന്നു) ഉണ്ടായ കാര്യങ്ങള്‍ വിസ്തരിച്ചെഴുതി. ഉടനെ ഒരു വരിയില്‍ മറുപടിവന്നു. നിങ്ങളുടെ കത്ത് ബന്ധപ്പെട്ടവര്‍ക്കയക്കുന്നു. അവരില്‍നിന്നും കേട്ടില്ലെങ്കില്‍ വീണ്ടും എഴുതുക. കസ്റ്റമര്‍ സര്‍വിസ്സ് മറുപടിയെ അയച്ചില്ല.ഇപ്പോള്‍ മൂന്നാഴ്ചയില്‍ കൂടുതലായി.എനിക്ക #്ബന്ധപ്പെട്ടവരില്‍ നിന്നും ഒരു മറുപടിയും ലഭിച്ചില്ല. .എം.ഡിയെവിവരം അറിയിച്ചു.അദ്ദേഹം പിന്നെ മറുപടി അയച്ചില്ല. ഇതിനിടയില്‍ എനിക്ക് മറ്റ് ബാങ്കുകളില്‍നിന്നും നാട്ടിലെ ബിസിനസ്സ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള ജങ്ക് ഇമെയിലുകള്‍ കിട്ടി. എന്റെ ഇമെയില്‍ എങ്ങനെ അവര്‍ക്കൊക്കെ കിട്ടിയെന്ന് എനിക്കറിയില്ല.

ജോലി ചെയ്യുന്ന ബാങ്കിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നു എന്ന വ്യാജേന കസ്റ്റമേഴിസ്സിനെ ബുദ്ധിമുട്ടിച്ച് അവരില്‍നിന്നും നക്കാപിച്ച പ്രതീക്ഷിക്കുന്നവര്‍ക്ക് നേരെനടപടിയെടുക്കാന്‍ കഴിയില്ലല്ലോ. കാരണം അവര്‍ വാക്കാല്‍ ചോദിക്കുന്നില്ല. എന്നാല്‍ അവരെക്കാള്‍ മുകളില്‍ ഇരിക്കുന്നവര്‍ക്ക് നടപടിയില്‍വരുന്ന ക്രമക്കേടുകള്‍ മനസ്സിലാക്കിവേണ്ടത് ചെയ്യാമല്ലോ. ഇവിടത്തെ ബാങ്കില്‍ ഒരു പ്‌ര്ശനവുമുണ്ടാകില്ലെന്ന് അവര്‍ പറഞ്ഞതനുസരിച്ച് എം.ഡിക്കെഴുതിയെങ്കിലും അദേഹം മിണ്ടാതിരുന്നു. ഒരു കസ്റ്റമര്‍ പോയാല്‍ പോട്ടെ എന്ന വിലക്കുറഞ്ഞ നിലപാട്. സമയത്തിനു കാശ് തരാതെ ബുദ്ധിമുട്ടിച്ച ബാങ്കിലെ അക്കൗണ്ട് അവസാനിപ്പിച്ച് വേറെ നല്ല ബാങ്കില്‍ അക്കൗണ്ട് തുടങ്ങാന്‍ സഹോദരിയോട് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു, ഏകദേശം ഇരുപത് വര്‍ഷമായി അവിടെയല്ലേ, ഒരു മാനേജര്‍ ചീത്തയാണെന്ന് കരുതി നമ്മള്‍ എന്തിനുവേറെ പോകണം. പ്രിയപ്പെട്ട എം.ഡി. ഇതാണു കസ്റ്റമറുടെ മനസ്സ്. അവരെയാണ്താങ്കള്‍ ചുമതലയുള്ള് ഒരു സ്ഥാപനത്തിലെ മാനേജര്‍ പ്രത്യക്ഷത്തില്‍ എന്തോപ്രതീക്ഷിച്ച് വിഷമിപ്പിക്കുന്നത്. താങ്കളും മിണ്ടാതിരിക്കുന്നത്..ഇത് ലജ്ജാകരം.!!

(ന്യൂയോര്‍ക്കില്‍ നിന്നും സുധീര്‍ പണിക്കവീട്ടില്‍ അറിയിച്ചത്)

 

Read more
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC