ജോസ് മാളേയ്ക്കല്‍

ക്രൈസ്തവലോകം വലിയ നോമ്പിലേക്ക്

ക്രൈസ്തവര്‍ക്ക് വീണ്ടുമൊരു നോമ്പുകാലം കൂടി സമാഗതമാവുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഫെബ്രുവരി മാസം 14 നു (വിഭൂതിബുധന്‍) 40 ദിവസത്തെ നോമ്പാചരണത്തിനു തുടക്കം æറിക്കുകയാണ്. ഏകദിന ഉപവാസം (ഒരിക്കല്‍ അഥവാ ഒരുനേരം), മൂന്നു നോമ്പ്, എട്ടു നോമ്പ്, ഇരുപത്തിയഞ്ചു നോമ്പ്, നാല്‍പ്പത് നോമ്പ്, അന്‍പതു നോമ്പ് എന്നിങ്ങനെ വിവിധ കാലയളവിലേക്കുള്ള നോമ്പുകള്‍ ആദിമ കാലം മുതല്‍ സഭാമക്കള്‍ ആചരിച്ചു വരുന്നുണ്ട്. ക്രൈസ്തവേതര മതങ്ങളും വിവിധ തരത്തിലൂള്ള ഉപവാസരീതികള്‍ അëശാസിക്കുന്നുണ്ട്. ഓരോ നോമ്പും ഒരു പ്രത്യേക ലക്ഷ്യത്തിനു വേണ്ടിയാണ് ആചരിക്കുന്നത്. ശരീരത്തെയും, മനസിനെയും ശുദ്ധീകരിച്ച് ഈശ്വര സന്നിധിയിലേക്ക് കൂടുതല്‍ അടുക്കുക എന്നുള്ള ലക്ഷ്യസാക്ഷാല്‍ക്കാരമാണ് എല്ലാ ഉപവാസങ്ങളുടെയും കാതല്‍.

ലത്തീന്‍ റീത്തുള്‍പ്പെടെയുള്ള പാശ്ചാത്യകത്തോലിക്കാ സഭകളും, കത്തോലിക്കരല്ലാത്ത മറ്റുപാശ്ചാത്യ ക്രൈസ്തവസഭാ വിഭാഗങ്ങളും 40 ദിവസത്തെ നോമ്പാചരിക്കുമ്പോള്‍ പൗരസ്ത്യ ക്രൈസ്തവര്‍ അതിനേക്കാള്‍ 25% കൂടുതല്‍ ദിനങ്ങള്‍ പ്രാര്‍ത്ഥനയിലും, പരിത്യാഗത്തിലും, ഉപവാസത്തിലും, ദാനധര്‍മ്മത്തിലുമായി ചെലവഴിക്കുന്നു. വിഭൂതിബുധന്‍ മുതല്‍ പെസഹാവ്യാഴാഴ്ച്ച വരെയുള്ള 46 ദിവസങ്ങളില്‍ ഇടക്കുവരുന്ന 6 ഞായറാഴ്ച്ചകള്‍ ഒഴിച്ചുള്ള 40 ദിവസങ്ങളാണ് ലത്തീന്‍ റീത്തിലും, മിക്ക പാശ്ചാത്യക്രൈസ്തവ വിഭാഗങ്ങളിലും നോമ്പാചരണം നടത്തുന്നത്. ഞായറാഴ്ച്ചകള്‍ കര്‍ത്താവിന്റെ ഉത്ഥാനത്തെ അനുസ്മരിക്കാനുള്ള ഫീസ്റ്റ് ഡേയ്‌സ് ആയതിനാലാണ് ലത്തീന്‍ ക്രമത്തില്‍ ഞായറാഴ്ച്ചകള്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നത്.

തോമാശ്ലീഹായുടെ വിശ്വാസ തീക്ഷ്ണതയും, പൈതൃകവും വഹിക്കുന്ന സീറോമലബാര്‍, സീറോമലങ്കര കത്തോലിക്കരുള്‍പ്പെടെയുള്ള പൗരസ്ത്യ ക്രൈസ്തവര്‍ 10 ബോണസ് ദിനങ്ങള്‍ ഉള്‍പ്പെടെ അമ്പതുദിവസത്തെ തീവ്രവൃതം അനുഷ്ഠിക്കുന്നു. "പേതൃത്താ' ഞായറാഴ്ച്ച (ഈ വര്‍ഷം ഫെബ്രുവരി 11) അര്‍ദ്ധരാത്രിമുതല്‍ നോണ്‍ സ്റ്റോപ്പായി പ്രത്യാശയുടെയും, പ്രകാശത്തിന്റെയും തിരുനാളായ ഈസറ്റര്‍ വരെ എല്ലാ ഞായറാഴ്ച്ചകളും ഉള്‍പ്പെടെ പൗരസ്ത്യ ക്രൈസ്തവര്‍ അമ്പതുദിവസത്തെ നോമ്പാചരിക്കുന്നു.

ലത്തീന്‍ ആരാധനാവല്‍സരമനുസരിച്ച് വിഭൂതിബുധനായ ഫെബ്രുവരി 14 നാണ് ഈ വര്‍ഷം ഔദ്യോഗികമായി നോമ്പാരംഭിക്കുന്നത്. അന്നുതന്നെയാണ് പ്രണയജോഡികളുടെയും, കമിതാക്കളുടെയും ഇഷ്ടദിന വും എ.ഡി. 496 മുതല്‍ കാത്തലിക് വിശുദ്ധരുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതുമായ സെ. ഓലന്റൈസ് ഫീസ്റ്റ് ദിനവും ആഘോഷിക്കപ്പെടുന്നത്്. പുരാതന റോമാ ചക്രവര്‍ത്തിയുടെ അനുമതി കൂടാതെ ക്രൈസ്തവ പ്രണയജോടികള്‍ക്ക് വിവാഹത്തിëള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തു എന്നതിന്റെ പേരില്‍ റോമന്‍ ചക്രവര്‍ത്തി ക്ലോഡിയസ് രണ്ടാമന്‍ ശിരോച്ചേദം ചെയ്ത് രക്തസാക്ഷിത്വം വരിച്ച റോമന്‍ വൈദികനോ ബിഷപ്പോ ആയിരുന്നു സെ. വാലന്റൈന്‍. വളരെ വര്‍ഷങ്ങള്‍ കൂടിയാé റലിജിയസ് ഹോളിഡേ ആയ വിഭൂതിബുധനും, സെക്കുലര്‍ ഹോളിഡേ ആയ വാലന്റൈസ് ഡേയും ഒരേദിവസം വരുന്നത്. വാലന്റൈസ് ഡേ എല്ലാവര്‍ഷവും ഫെബ്രുവരി 14 നു നിജപ്പെടുത്തിയിരിക്കുന്നതുകൊണ്ടും, ഈസ്റ്റര്‍ അനുസരിച്ച് വിഭൂതിബുധന്‍ മാറി മാറി വരുന്നതിനാലും ഇനി 2024 ല്‍ മാത്രമേ ഇവ രണ്ടും ഒന്നിച്ചു വരികയുള്ളു.

വലിയനോമ്പിലെ ആദ്യത്തെ മാംസാഹാര വര്‍ജ്ജനദിനവും, ഉപവാസദിനവുമായ വിഭൂതി ബുധനാഴ്ച്ച സഭാചട്ടപ്രകാരം നോമ്പാചരിക്കണോ അതോ വര്‍ഷത്തിലൊരിക്കല്‍ മാത്രം വീണുകിട്ടുന്ന വാലന്റൈസ് ദിനം തങ്ങളുടെ പ്രീയപ്പെട്ട വാലന്റൈëമൊപ്പം ആഘോഷിക്കണോ എന്നുള്ള സന്ദേഹത്തിലാé ക്രൈസ്തവ വിശ്വാസികള്‍, പ്രത്യേകിച്ചും യുവതലമുറ. നോമ്പിന്റെ പവിത്രതയും, യുവജനങ്ങളുടെ ഇടയില്‍ വാലന്റൈന്‍ ദിനത്തിനുള്ള അമിതപ്രാധാന്യവും കണക്കിലെടുത്ത് തിരുസഭതന്നെ അതിനുള്ള പരിഹാര നിര്‍ദേശങ്ങളും നല്‍കുന്നുണ്ട്.

അമേരിക്കയില്‍ ചിക്കാഗോ ഉള്‍പ്പെടെയുള്ള ലത്തീന്‍ രൂപതകള്‍ പ്രാര്‍ത്ഥനയ്ക്കും, ഉപവാസത്തിനും, മദ്യമാംസാദിവര്‍ജ്ജനയ്ക്കും, ദാനധര്‍മ്മങ്ങള്‍ക്കും ഊന്നല്‍ നല്‍കി വിഭൂതി ബുധനാഴ്ച്ച നോമ്പിനു പ്രാധാന്യം കൊടുക്കണമെന്നും, കാമബാണങ്ങള്‍ ആലേഖനം ചെയ്ത ആശംസാകാര്‍ഡുകളും, ഹൃദയാകൃതിയിലുള്ള ചോക്കലേറ്റ് കാന്‍ഡികളും, ചുവന്നറോസാ പുഷ്പങ്ങളും പ്രണയിനിക്ക് കാഴ്ച്ചവച്ച് വാലന്റൈന്‍സ് ഡേ ആഘോഷിക്കണമെന്നുള്ളവര്‍ ഷ്രോവ് അഥവാ ഫാറ്റ് റ്റിയൂ സ്‌ഡേ ആയ തലേദിവസം ചൊവ്വാഴ്ച്ച കമിതാക്കളുടെ ദിനം ആഘോഷിക്കണമെന്നും നിര്‍ദേശിക്കുന്നു. നോമ്പു തുടങ്ങുന്നതിനു തൊട്ടു മുന്‍പു വരുന്ന ചൊവ്വാഴ്ച്ച അമേരിക്ക ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ഫ്രഞ്ച് കത്തോലിക്കാ പാരമ്പര്യത്തിലൂന്നിയുള്ള മര്‍ഡി ഗ്രാസ് ഉല്‍സവം വളരെ വിപുലമായി ആഘോഷിçന്ന ദിനം കൂടിയാണ്.

നോമ്പിന്റെ തലേദിവസംവരെ മല്‍സ്യമാംസാദികള്‍ ഉള്‍പ്പെടെ വിഭവ സമൃദ്ധമായ ഭക്ഷണവും, പരേഡുകള്‍ ഉള്‍പ്പെടെയുള്ള കാര്‍ണിവല്‍ ആഘോഷങ്ങളുംകൊണ്ട് നോമ്പിനെ വരവേല്‍ക്കാനൊരുങ്ങുന്ന പാശ്ചാത്യ പാരമ്പര്യമായ മര്‍ഡി ഗ്രാസ് ഉല്‍സവം പൗരസ്ത്യ നസ്രാണി ക്രിസ്ത്യാനികളുടെ "പേതൃത്താ' ആഘോഷത്തിനു സമാനമാണ്. 

യു. എസ്. കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ നിര്‍ദ്ദേശമനുസരിച്ച്, 18 വയസുമുതല്‍ 59 വയസുവരെയുള്ള കത്തോലിക്കാ വിശ്വാസികള്‍ വിഭൂതിബുധനാഴ്ച്ചയും, ദുഖവെള്ളിയാഴ്ച്ചയും ഉപവാസത്തിനും, മാംസവര്‍ജ്ജനത്തിനും കടപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ നോമ്പിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും മാംസാഹാരം ത്യജിക്കാന്‍ 14 വയസിëമുകളിലുള്ള എല്ലാ കത്തോലിക്കര്‍ക്കും കടമയുണ്ട്. എന്നാല്‍ വയസുനിബന്ധനയ്ക്കുപരി ഭിന്നശേഷിക്കാര്‍, ബുദ്ധിമാന്ദ്യം സംഭവിച്ചവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, ഗുêതരമായ രോഗാവസ്ഥയിലുള്ളവര്‍ എന്നിവരെ ഈ നിബന്ധനകളില്‍നിന്നും ഒഴിവാക്കിയിട്ടുണ്ട്.

വൃതാനുഷ്ഠാനങ്ങളോടെ, ഉപവാസത്തിലും, പ്രാര്‍ത്ഥനയിലും, തിരുവചനധ്യാനത്തിലും കൂടുതല്‍ സമയം ചെലവഴിച്ചും, ഇഷ്ടഭോജ്യവും, അനാവശ്യസംസാരങ്ങളും ഒഴിവാക്കിയും ദൈവസന്നിധിയിലേക്ക് കൂടുതല്‍ അടുക്കുന്നതിനുള്ള അവസരമാണ് നോമ്പുകാലം എന്നു പറയുന്നത്. ശരീരത്തെയും, മനസിനെയും വെടിപ്പാക്കി പുതിയൊരു മëഷ്യനാകുക എന്നതാണ് നോമ്പുകൊണ്ടുദ്ദേശിക്കുന്നത്.

എല്ലാ മതങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നോമ്പാചരണം നടത്തുന്നതിനു ആഹ്വാനം ചെയ്യുന്നുണ്ട്. എല്ലാത്തിന്റെയും ഉദ്ദേശം ഒന്നുതന്നെ. മനസിനെയും, നാവിനെയും, ശരീരത്തെയും നിയന്ത്രിച്ച് മല്‍സ്യമാംസാദികള്‍ വെടിഞ്ഞ്, ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണപാനീയങ്ങള്‍ ത്യജിച്ച്, ദാനധര്‍മ്മങ്ങള്‍ നടത്തിയും പ്രാര്‍ത്ഥനയിലും, മഹദ്വചനങ്ങള്‍ ഉരുവിട്ടും, മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്തും, അനുതാപത്തോടെ ഈശ്വരസന്നിധിയിലേക്കടുക്കുന്നതിനുള്ള അവസരമായിട്ടാണ് എല്ലാമതങ്ങളും നോമ്പിനെ കാണുന്നത്. നോമ്പാചരിക്കുന്ന ദിവസങ്ങളുടെ എണ്ണത്തിലും, മാസത്തിലും മാത്രമേ വ്യത്യാസമുള്ളു. മാര്‍ഗം വ്യത്യസ്തമാണെങ്കിലും ലക്ഷ്യം ഒന്നുതന്നെ.

ബൈബിള്‍ പ്രകാരം യേശുക്രിസ്തു ജോണ്‍ ദി ബാപ്റ്റിസ്റ്റില്‍നിìം ഞ്ജാനസ്‌നാനം സ്വീകരിച്ച് തന്റെ പരസ്യജീവിതം തുടങ്ങുന്നതിന് തൊട്ടുമുന്‍പ് 40 രാവും, 40 പകലും മരുഭൂമിയില്‍ ഉപവസിച്ചു സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിച്ചു എന്നതിനെ അടിസ്ഥാനമാക്കിയാണ് 40 ദിവസത്തെ നോമ്പാചരണം ഉടലെടുത്തത്. അനുതപിച്ചു മാനസാന്തരം പ്രാപിക്കുന്നതിനുള്ള കാലയളവായോ, അല്ലെങ്കില്‍ ദൈവകോപത്തിന്റെ ഫലമായുള്ള ശിക്ഷയായോ 40 എന്ന സംഖ്യ 146 പ്രാവശ്യം പഴയനിയമത്തിലും, പുതിയനിയമത്തിലുമായി ബൈബിളില്‍ ഉപയോഗിച്ചിട്ടുണ്ട്. അത് 40 മണിക്കൂറുകളോ, 40 ദിവസങ്ങളോ, 40 മാസങ്ങളോ, 40 വര്‍ഷങ്ങളോ ആകാം. 40 എന്നത് ഒരു നാമമാത്ര സംഖ്യമാത്രം. ഉദാഹരണത്തിë ഒരു മാസത്തില്‍ എത്രദിവസങ്ങളുണ്ട് എന്ന ചോദ്യത്തിന് നമ്മുടെ നാവില്‍ പെട്ടെന്നു വരുന്ന ഉത്തരം 30 എന്നാണല്ലോ. യഥാര്‍ത്ഥത്തില്‍ 28 മുതല്‍ 31 വരെ ദിവസങ്ങള്‍ പലമാസങ്ങള്‍ക്കുമുണ്ട്. ശരാശരി 30 എന്നു മാത്രം.

ഇനി 40 എന്ന സംഖ്യയുടെ ചില സവിശേഷതകള്‍ വേദപുസ്തകത്തെ അടിസ്ഥാനമാക്കി നമുക്ക് ചിന്തിക്കാം. പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ പ്രചോദിതരായ നാലു സുവിശേഷകന്മാരും, വി. പൌലോസും ഉള്‍പ്പെടെ 40 മിഷനറിമാര്‍ ഒത്തുചേര്‍ന്നാണ് ബൈബിളിലെ രചനകള്‍ നിര്‍വഹിച്ചിരിക്കുന്നത്്്. ക്രൂശിതനായി മരിച്ച് കല്ലറയില്‍ അടക്കപ്പെട്ട യേശു ക്രിസ്തു ദുഖ:വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ ഉയിര്‍പ്പു ഞായര്‍ രാവിലെ വരെ ഏതാണ്ട് 40 മണിക്കൂറുകള്‍ കല്ലറയില്‍ ചെലവഴിച്ചു എന്നാണ് നിഗമനം. നോഹയുടെ കാലത്തെ പ്രളയം 40 രാവും, 40 പകലും നീണ്ടു നിന്നു. തിരുപ്പിറവിയുടെ 40ാം നാള്‍ ആണ് ബാലനായ യേശുവിനെ ദേവാലയത്തില്‍ മാതാപിതാക്കള്‍ ശുദ്ധീകരണത്തിനായി സമര്‍പ്പിച്ചത്. ഉത്ഥാനത്തിനുശേഷം യേശു 40 ദിവസം ഭൂമിയില്‍ ചെലവഴിച്ചതിëശേഷമാണ് സ്വര്‍ഗാരോഹണം ചെയ്തത്.

ഇസ്രായേല്‍ ജനത 40 വര്‍ഷം മരുഭൂമിയില്‍ മന്നാഭക്ഷിച്ചു ജീവിച്ചു. കാര്‍മേഘപടലത്തില്‍ മോശ 40 ദിനരാത്രങ്ങള്‍ വിശപ്പും ദാഹവും അടക്കി ജീവിച്ചു. മോശ മരിക്കുമ്പോള്‍ വയസ് 120 (40 ന്റെ മൂന്നിരട്ടി). ഫിലിസ്തീന്‍ കാരുടെ കസ്റ്റടിയില്‍ ഇസ്രായെല്‍ ജനം 40 വര്‍ഷതെ ദൈവശിക്ഷ അനുഭവിച്ചു. ദാവീദു രാജാവ് 40 വര്‍ഷം ഇസ്രായേല്‍ ഭരിച്ചു. നിനവേക്കാരോട് 40 ദിനങ്ങള്‍ ഉപവസിക്കാന്‍ ദൈവം കന്ിച്ചു.

ഉപവാസം എന്ന വാക്കുകൊണ്ട് അര്‍ത്ഥമാക്കുന്നത് ഒêമിച്ച് വസിക്കുക എന്നാണ്. അതായത് ദൈവത്തോട് ഒരുമിച്ചു ജീവിക്കുക എന്നര്‍ത്ഥം. നോമ്പ് എന്ന വാക്കിന്റെ അര്‍ത്ഥം സ്‌നേഹത്തോടെയുള്ള സഹനം എന്നാണ്. നോയ് (വേദന) അന്‍പ് (സ്‌നേഹം) എന്നീ പഴയ മലയാളവാക്കുകള്‍ സംയോജിപ്പിച്ചാണ് "നോമ്പ്' എന്ന വാക്ക് ഉണ്ടായത്. അതായത് ദൈവത്തോടുള്ള സ്‌നേഹത്തെപ്രതി നാം സ്വയം കഷ്ഠം സഹിക്കുകയാണ് നോമ്പാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.

വിഭൂതിതിരുനാളില്‍ ലോകമെങ്ങുമുള്ള ക്രൈസ്തവദേവാലയങ്ങളില്‍ മര്‍ത്യന്റെ മണ്ണില്‍നിìള്ള ഉത്ഭവവും, മണ്ണിലേക്കുള്ള മടക്കയാത്രയും ഓര്‍മ്മപ്പെടുത്തിക്കൊണ്ട് വിശ്വാസികളുടെ നെറ്റിയില്‍ തലേവര്‍ഷത്തെ æêത്തോലകള്‍ കത്തിച്ചുണ്ടാക്കുന്ന ക്ഷാരം പ്രത്യേക പ്രാര്‍ത്ഥനകളോടെ ആശീര്‍വദിച്ചുണ്ടാക്കുന്ന അനുതാപത്തിന്റെ അടയാളമായ ചാരംകൊണ്ടു æരിശുവരയ്ക്കുന്നു. "പൂര്‍ണ ഹൃദയത്തോടെ എന്നിലേക്ക് തിരിച്ചു വരിക.....കര്‍ത്താവിലേക്ക് തിരിച്ചുവരിക’ എന്ന ജോയല്‍ പ്രവാചകന്റെ വാക്കുകള്‍ അനുസ്മരിച്ചുകൊണ്ടുള്ള വിഭൂതിസന്ദേശങ്ങളും വിശ്വാസികളുടെ ഹൃദയത്തില്‍ അന്നേദിവസം പതിയുന്നു.

Credits to joychenputhukulam.com

Read more

സന്തോഷം നിറഞ്ഞ പുതുവര്‍ഷം എല്ലാവര്‍ക്കും

പുരാതന റോമാസാമ്രാജ്യത്തില്‍ നിലനിന്നിരുന്ന ഐതിഹ്യമനുസരിച്ച് സമയം, ആരംഭം, അവസാനം, പ്രവേശനകവാടങ്ങള്‍ എന്നിവയുടെ ദേവനായിരുന്നു ജനുസ്. രണ്ടുവശങ്ങളിലേക്കും ദൃഷ്ടിപായിച്ചു നില്‍ക്കുന്ന ഇരുതലയുള്ള ദേവനായിട്ടാണ് ജനുസിനെ പുരാണങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നത്. വത്തിക്കാന്‍ മ്യൂസിയത്തില്‍ ഇടം പിടിച്ചിരിക്കുന്ന ജനുസ് ഭൂതകാലത്തേക്കും, ഭാവിയിലേക്കും ഉറ്റുനോക്കാന്‍ കഴിവുള്ള ദേവനായിരുന്നു. ജനുസ് എന്ന വാക്കില്‍നിന്നാണ് ഗ്രിഗോറിയന്‍ കലണ്ടറിലെ ആദ്യമാസമായ ജനുവരിയ്ക്ക് ആ പേര് ലഭിക്കുന്നത്.

ഒരു വര്‍ഷത്തിന്റെ അവസാനത്തിലും, അടുത്തവര്‍ഷത്തിന്റെ ആരംഭത്തിലും മുന്‍പോട്ടും, പിന്‍പോട്ടും ഒരേപോലെ കാണാന്‍ കഴിവുള്ള ജനുസ് ഇരുവര്‍ഷങ്ങളിലേയും സംഭവങ്ങള്‍ വിലയിരുത്തുന്നതായിട്ടാണ് റോമാക്കാര്‍ കരുതിയിരുന്നത്. ജനുസിന്റെ പാത പിന്തുടര്‍ന്നാണ് നാം പുതുവര്‍ഷത്തില്‍ പോയകാലത്തെ സംഭവങ്ങള്‍ അവലോകനം ചെയ്യുന്ന പതിവ് ഉടലെടുത്തത്. വ്യാപാരസ്ഥാപനങ്ങളാണെങ്കില്‍ വര്‍ഷാവസാന കണക്കെടുപ്പിനായി തയാറെടുക്കുന്നു.

2017 തിരശീലയ്ക്കു പിന്നില്‍ മറഞ്ഞ് 2018 പൊട്ടിവിടരാന്‍ ലോകമെങ്ങും വെമ്പല്‍കൊണ്ടുനില്‍ക്കുന്നു. ഓരോ പുതുവര്‍ഷവും മാനവഹൃദയത്തില്‍ കോറിയിടുന്ന സന്തോഷസന്താപ അനുഭവങ്ങള്‍കൊണ്ട ് വൈവിധ്യം നിറഞ്ഞതുതന്നെ. നന്മകളാല്‍ സമൃദ്ധമായ 2017 അനുഭവിച്ചവര്‍ അതുതുടര്‍ന്നും ലഭിക്കുന്നതിനായി പ്രാര്‍ത്ഥിക്കുമ്പോള്‍, ദുരിതപൂര്‍ണമായ അനുഭവങ്ങള്‍ പങ്കിട്ടവര്‍ എത്രയും പെട്ടെന്ന് പ്രതീക്ഷാനിര്‍ഭരമായ പുതുവര്‍ഷത്തെ മാടിവിളിക്കും. എന്തുതന്നെയായലും എല്ലാ മനുഷ്യനും ആഗ്രഹിക്കുന്നത് തങ്ങളുടെ ജീവിതം സന്തോഷത്തിലും, സമാധാനത്തിലും, സമ്പല്‍സമൃദ്ധിയിലും, ആയുരാരോരോഗ്യത്തോടെ മുന്നേറണമെന്നാണ്.

പോയവര്‍ഷം വൈവിധ്യം നിറഞ്ഞതായിരുന്നപോലെ, പുതുവര്‍ഷത്തിന്റെ കടന്നുവരവും വൈവിധ്യം ഉണര്‍ത്തുന്നവസ്തുതയാണ്. പുതുവര്‍ഷം ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ പലസമയങ്ങളിലായിട്ടാണ് പൊട്ടിവിടരുന്നത് എന്ന് നമുക്ക് കാണാം.

ആസ്‌ട്രേലിയായിലെ മെല്‍ബോണിലെയും, സിഡ്‌നിയിലെയും പുതുവര്‍ഷാഘോഷങ്ങളാണ് ലോകം ആദ്യം കാണുന്നതെങ്കിലും, ആസ്‌ട്രേലിയാണ് മുന്‍പുതന്നെ പുതുവര്‍ഷത്തെ വരവേല്‍ക്കുന്ന മറ്റു പലരാജ്യങ്ങളും ഉണ്ട്്. ന}സിലാന്റിനടുത്ത് സെന്റ്രല്‍പസിഫിക് സമുദ്രത്തിലെ ദീപുകളായ സമോവാ, ടോംഗ, ക്രിസ്മസ് ഐലന്റ്, കിരിബറ്റി എന്നിവിടങ്ങളില്‍ ന്യൂയോര്‍ക്ക് സമയം ഡിസംബര്‍ 31 ഞായറാഴ്ച്ച വെളുപ്പിന് 5 മണിയാകുമ്പോള്‍ പുതുവര്‍ഷം ആദ്യമായി പൊട്ടിവിടരുന്നു. ആറുമണിയാകുമ്പോള്‍ ന}സിലാന്റിലെ ഓക്‌ലാന്‍ഡിലെത്തുന്ന പുതുവര്‍ഷം നാലു മണിക്കൂറിനുള്ളില്‍ ആസ്‌ട്രേലിയായിലെ പ്രധാന നഗരങ്ങളായ മെല്‍ബോണ്‍, സിഡ്‌നി, കാന്‍ബറ, അഡിലെയ്ഡ്, ബ്രിസ്‌ബേന്‍ എന്നിവ തരണംചെയ്ത് ന}യോര്‍ക്ക് സമയം ഞായറാഴ്ച്ച രാവിലെ പത്തുമണിയാകുമ്പോള്‍ ടോക്കിയോ, സോള്‍ തുടങ്ങിയ നഗരങ്ങളിലെത്തിച്ചേരും.

ഇന്‍ഡ്യയില്‍ പുതുവര്‍ഷലഹരി നുണയണമെങ്കില്‍ ന്യൂയോര്‍ക്ക് സമയം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് ഒന്നര വരെ കാത്തിരിക്കണം. തുടര്‍ന്ന് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മിഡില്‍ ഈസ്റ്റ് വഴി റഷ്യയും കടന്ന് യൂറോപ്പിലൂടെ ഓട്ടപ്രദക്ഷിണം നടത്തി സൗത്ത് അമേരിക്കയും കാനഡായുടെ സെ. ജോണ്‍സ്, മേരീസ് ഹാര്‍ബര്‍ എന്നീ നഗരങ്ങള്‍ താണ്ടി പുതുവര്‍ഷകാറ്റ് അമേരിക്കയില്‍ പ്രവേശിക്കും.

ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ഞായറാഴ്ച്ച രാത്രി കൃത്യം 12:00 -ന് പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ത്രീ, ടൂ, വണ്‍ കൗണ്ട ്‌ഡൌണോടെ ബോള്‍ താഴേക്ക് നിപതിക്കുമ്പോള്‍ ആസ്‌ട്രേലിയാ, ന}സിലാന്‍ഡ് എന്നിവിടങ്ങളിലുള്ളവര്‍ "ഹാപ്പി ന്യൂ ഈയര്‍' ആശംസകളുമായി പുതുവര്‍ഷലഹരി ആവോളം ആടിപ്പാടി ആസ്വദിച്ച് തളര്‍ന്നുറങ്ങി എണീറ്റിട്ടുണ്ടാവും. 

കാലിഫോര്‍ണിയാക്കാര്‍ക്കാണെങ്കില്‍ മൂന്നു മണിക്കൂര്‍ കൂടി കൊതിയോടെ കാത്തിരിക്കണം ഹര്‍ഷാരവങ്ങളോടെ 2018 നെ മാടിവിളിക്കാന്‍.  വീണ്ടും രണ്ടു മണിക്കൂര്‍ കാത്തിരിക്കണം ഹോണോലുലുക്കാര്‍ക്ക് ഷാമ്പെയിന്‍ കുപ്പികള്‍ പൊട്ടിക്കാന്‍. ഏറ്റവും അവസാനം 2018 നെ വരവേല്ക്കാനുള്ള ദുര്യോഗം മദ്ധ്യ പസിഫിക്കിലെ തന്നെ ബേക്കര്‍ ദീപുകള്‍ക്കാണ് കിട്ടിയിരിക്കുന്നത്.

നോക്കണേ, പ്രകൃതിയുടെ ഒരു വികൃതി. 26 മണിക്കൂറുകള്‍കൊണ്ട് 39 വ്യത്യസ്ത ടൈം സോണുകളില്‍ ഭൂഗോളത്തിന്റെ എല്ലാ കോണൂകളിലുമുള്ള രാജ്യങ്ങളെയും വലുപ്പചെറുപ്പവ്യത്യാസമില്ലാതെ പുതുവര്‍ഷം തൊട്ടുതലോടി തന്റെ കരവലയത്തിനുള്ളിലൊതുക്കിയിരിക്കും. പുതുവര്‍ഷ പുലരിയില്‍ എങ്ങും ആഹ്ലാദം തിരതല്ലുന്ന നിമിഷങ്ങള്‍. മനോഹരമായ വെടിക്കെട്ടുകളും, സംഗീതകച്ചേരികളും, ഹോളിവുഡ്, ബോളിവുഡ് നൃത്തങ്ങളും, ലഹരിപാനീയങ്ങളും, സ്വാദേറിയ ഭക്ഷണവിഭവങ്ങളും പുതുവര്‍ഷ പിറവിയാഘോഷത്തിന് മാറ്റു കൂട്ടും. നുരഞ്ഞുപൊങ്ങുന്ന ഷാമ്പെയിന്‍ ഗ്ലാസുകളും കയ്യിലേന്തി ജനസഹസ്രങ്ങളുടെ, ഹാപ്പി ന} ഈയര്‍ ആര്‍പ്പുവിളികള്‍ മാത്രം.

അങ്ങനെ സംഭവബഹുലമായ 2017 തിരശീലയ്ക്കു പിന്നില്‍ മറഞ്ഞ് പുത്തന്‍ പ്രതീക്ഷകളും, പ്രതിജ്ഞകളുമായി 2018 മനുഷ്യരാശിയെ പുല്‍കിക്കഴിഞ്ഞു. സന്തോഷവും, സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് പ്രത്യാശാപൂര്‍വം 2018 നെ വരവേല്‍ക്കുന്നതോടൊപ്പം ജനുസ് ദേവനെപ്പോലെ പോയവര്‍ഷത്തിലേക്ക് പിന്തിരിഞ്ഞു നോക്കി നമ്മുടെ ജീവിതത്തില്‍ കൈവന്ന നേട്ടങ്ങളും, കോട്ടങ്ങളും വിലയിരുത്തുന്നതു നന്നായിരിക്കും.

ചിലരെ സംബന്ധിച്ച് പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ടാവും; എന്നാല്‍ മറ്റു ചിലര്‍ക്കാണെങ്കില്‍ ആഗ്രഹിക്കാത്ത കയ്‌പേറിയ പലതും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടാവും. തങ്ങളുടെ കഠിനാദ്ധ്വാനത്തിനു തക്കഫലം ലഭിച്ചില്ലാ എന്നു പരാതിപ്പെടുന്നവരുണ്ടാവാം. എന്തൊക്കെയായാലും 2018 ന്റെ പൊന്‍പുലരി കാണാന്‍ ഭാഗ്യം ലഭിച്ച നമുക്കെല്ലാം ഒരാണ്ടുകൂടി ബോണസായി ലഭിച്ചിരിക്കുകയാണ്. എന്തിനെന്നല്ലേ, കഴിഞ്ഞ വര്‍ഷം ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത നന്മപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും, കൂടുതല്‍ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതിനും, ആത്മീയതയില്‍ കൂടുതല്‍ വളരുന്നതിനും ഉദ്ദേശിച്ച് സര്‍വശക്തന്‍ കനിഞ്ഞനുഗ്രഹിച്ചു നല്‍കുന്ന ഒരാണ്ട്.

ഓര്‍ത്തോര്‍ത്തു രസിക്കാനും, മനം കുളിര്‍ക്കെ ആസ്വദിക്കാനും, എന്നെന്നും അഭിമാനിക്കാനും പറ്റിയ ഒത്തിരി നല്ല അനുഭവങ്ങളും അമൂല്യമുഹൂര്‍ത്തങ്ങളും സമ്മാനിച്ചാമ് 2017 കടന്നു പോകുന്നത്. അതോടൊപ്പം ലോകമനസാക്ഷിയെ ഞെട്ടിച്ച പല അക്രമസംഭവങ്ങളും, അപകടമരണങ്ങളും; അകാലത്തില്‍ പൊലിഞ്ഞ ഒത്തിരി ജീവിതങ്ങള്‍, പാതിവഴിക്കു തിരിച്ചുവിളിക്കപ്പെട്ട എത്രയോ ജന്മങ്ങള്‍.

2017 ന്റെ കയ്‌പ്പേറിയ ബാക്കിപത്രമായി നമുക്കു പറയാന്‍ സാധിക്കുന്നത് നിരപരാധികളായ മനുഷ്യരുടെ കൂട്ടക്കുരുതിയില്‍ കലാശിച്ച വെടിവെപ്പുകളും, കൊടുങ്കാറ്റുകളുടെ അകമ്പടിയോടെ എത്തിയ പേമാരികളുടെ സംഹാരതാണ്ഡവവും, കാട്ടുതീയുടെ ക്രൗര്യവും, ട്രെയിന്‍ അപകടങ്ങളിലും, ഭൂകമ്പങ്ങളിലും പൊലിഞ്ഞ അനേകായിരങ്ങളുമാണ്.

ജനുവരി 1 നു ടര്‍ക്കിയിലെ ഈസ്റ്റാന്‍ബുളില്‍ നടന്ന ഭീകരരുടെ വെടിവയ്പില്‍ നിശാക്ലബില്‍ പുതുവര്‍ഷം ആസ്വദിച്ചുകൊണ്ടിരുന്ന 39 പേരുടെ ജീവന്‍ അപഹരിച്ചുകൊണ്ട ് പൊട്ടിവിടര്‍ന്ന പുതുവര്‍ഷം അവസാനിക്കുന്നത് നമ്മുടെ തൊട്ടടുത്തു ന്യൂയോര്‍ക്കിലെ ബ്രോംക്‌സ് അപ്പര്‍ട്ട്‌മെന്റിലെ തീപിടുത്തത്തില്‍ കുട്ടികളടക്കം 12 പേരുടെ ജീവനെടുത്തുകൊണ്ടാണ്. ഈ രണ്ടു സംഭവങ്ങള്‍ക്കുമിടയില്‍ മനുഷ്യരാശിയെ ഞെട്ടിച്ച മറ്റു പല അനിഷ്ടസംഭവങ്ങളും, തീരാനഷ്ടങ്ങളും 2017 സമ്മാനിച്ചിട്ടുണ്ട്്.

സെന്റ്രല്‍ ഇറ്റലിയിലും, മെക്‌സിക്കോയിലും, ഇറാനിലും ഉണ്ടായ ഭൂകമ്പങ്ങളില്‍ വളരെയധികം ആള്‍നാശവും, സാമ്പത്തിക നഷ്ടവും വന്നത് 2017 ലാണ്. 2017 ലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായി കണക്കാക്കപ്പെടുന്നത് ഹൂസ്റ്റണിലും, ലൂസിയാനയിലും, കരീബിയന്‍ ദീപുകളിലും, ഫ്‌ളോറിഡായിലും, പോര്‍ട്ടോറിക്കോയിലും ആഞ്ഞടിച്ചു നാശം വിതച്ച ഹാര്‍വി, ഇര്‍മ, മറിയ, എന്നീ കൊടുംകാറ്റുകളാണ്. ഫ്‌ളോറിഡായിലെ കീവെസ്റ്റില്‍ ഹറിക്കെയിന്‍ ഇര്‍മ വിതച്ച നാശനഷ്ടങ്ങള്‍ ഈ ലേഖകന്‍ ഒക്ടോബറില്‍ ഫ്‌ളോറിഡാ കീസ് സന്ദര്‍ശിച്ചപ്പോള്‍ നേരിട്ടു കണ്ടു മനസിലാക്കിയതാണ്.

കൊടുംകാറ്റും, പേമാരിയും, വെടിവയ്പും, കാട്ടുതീയും, ട്രെയിന്‍ അപകടങ്ങളും നാശം വിതച്ചുകടന്നുപോയ 2017. എന്നാല്‍ ഈ കാര്‍മേഘപടലങ്ങള്‍ക്കുള്ളിലും വെള്ളിനക്ഷത്രശോഭ പരത്തിയ പല സംഭവങ്ങളും ഉണ്ടായി പോയവര്‍ഷത്തില്‍ എന്നതും ശുഭോദര്‍ക്കമാണ്.

ശാശ്വത സമാധാനത്തിന്റെയും, സാര്‍വലൗകിക സ്‌നേഹത്തിന്റെയും, മതസൗഹര്‍ദ്ദത്തിന്റെയും ഊഷ്മളസന്ദേശവുമായി കലാപകലുഷിതമായ മ്യാന്‍മറില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ നടത്തിയ ശ്ലൈഹികതീര്‍ത്ഥാടനം ഈ വര്‍ഷത്തെ ഏറ്റവും വലിയ രോഹിംഗ്യ അഭയാര്‍ത്ഥി പ്രതിസന്ധിയ്ക്ക് താല്‍ക്കാലിക വിരാമമിടുവാന്‍ സഹായകമായി. പത്രോസിന്റെ പിന്‍ഗാമിമാരില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയാണ് കത്തോലിക്കര്‍ വെറും ഒരുശതമാനം മാത്രമുള്ള ബുദ്ധമതഭൂരിപക്ഷരാജ്യമായ മ്യാന്‍മാര്‍ ആദ്യമായി സന്ദര്‍ശിക്കുന്നത്.

പുതുവര്‍ഷം പലരെ സംബന്ധിച്ചും അല്‍പായുസുമാത്രമുള്ള പാലിക്കപ്പെടാന്‍ സാധ്യതയില്ലാത്ത ഒരുപിടി പുതിയ പ്രതിജ്ഞകള്‍ എടുക്കുക എന്നതാണ്. പ്രതിജ്ഞകള്‍ എന്തൊക്കെയായാലും, പ്രതീക്ഷകളാണ് പുതുവര്‍ഷത്തില്‍ നമുക്ക് മുമ്പോട്ടു കുതിക്കാനുള്ള ഊര്‍ജം പകരുന്നത്. പുതുവല്‍സരം കൂടുതല്‍ സന്തോഷപൂരിതമാക്കുന്നതിനും, 2017 ലെ കുറവുകള്‍ നിറവുകളാക്കുന്നതിനും ആത്മപരിശോധന ചെയ്യുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. 

കൊഴിഞ്ഞു വീഴുന്ന വര്‍ഷം പലര്‍ക്കും നാം സ്വീകാര്യനായിരുന്നില്ലെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി, നമ്മുടെ സമീപനത്തില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തി കരുത്താര്‍ജിച്ച് മുമ്പോട്ടു പോകാന്‍ ശ്രമിക്കുന്നത് ജീവിതവിജയത്തിനുപകരിക്കും. പുതുവര്‍ഷം നമ്മിലേയ്ക്കുതന്നെ തിരിഞ്ഞു നോക്കാനുള്ള ഒരവസരമായി കണക്കാക്കി അസൂയ, അഹംഭാവം, വെറുപ്പ്, വാശി, വൈരാഗ്യം എന്നിങ്ങനെയുള്ള മാലിന്യങ്ങളെല്ലാം സ്‌നേഹത്തിന്റെ തലോടലാല്‍ കഴുകികളയുക. ദോഷൈകദൃക്കുകളാകാതെ മറ്റുള്ളവരില്‍ നന്മ കാണുന്നതിനും, നല്ലകാര്യം ചെയ്താല്‍ അവരെ അനുമോദിക്കുന്നതിനും, ഒരു ചെറുപുഞ്ചിരി ചുണ്ടില്‍ വിരിയിക്കുന്നതിനും പോയവര്‍ഷത്തില്‍ നമുക്ക് സാധിച്ചിട്ടില്ലായെങ്കില്‍ 2018 അതിനുള്ള അവസരമൊരുക്കട്ടെയെന്ന് നമുക്ക് ജഗദീശനോടു പ്രാര്‍ത്ഥിക്കാം.

മറ്റുള്ളവരെ ക്ഷമാപൂര്‍വം ശ്രവിക്കുന്നതിനും, അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നതിനും, എല്ലാവരെയും അംഗീകരിക്കുന്നതിനും, ആദരിക്കുന്നതിനുമുള്ള സന്മനസ് കാണിച്ചാല്‍ നാം വിജയിച്ചു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കീഴ്ജീവനക്കാരോട് പരസ്പരബഹുമാനത്തോടെയും, സ്‌നേഹത്തോടെയും ഇടപെട്ടാല്‍ ജീവിതത്തിലെ പിരിമുറുക്കം കുറക്കാന്‍ സാധിക്കും. മറ്റുള്ളവരെ കൊച്ചാക്കുന്നതും, മറ്റുള്ളവരുടെ മുമ്പില്‍ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നതും സംസ്കാരമുള്ള ആര്‍ക്കും ഭൂഷണമല്ല. അപരനെ തന്നേക്കാള്‍ ശ്രേഷ്ഠനായി കരുതാന്‍ വലിയമനസിനുടമയായിട്ടുള്ളവനേ സാധിക്കൂ. ഫരീശന്റെയല്ല, മറിച്ച് ഞാന്‍ പാപിയാണ് എന്നോടു ക്ഷമിക്കണം എന്ന ദൂരെമാറി താഴ്മയോടെ മാറത്തടിച്ചു പ്രാര്‍ത്ഥിച്ച ഒരു ചുങ്കക്കാരന്റെ മനോഭവം ആണു നാം പുലര്‍ത്തേണ്ടത്.

മറ്റുള്ളവര്‍ നമുക്കായി ചെയ്തുതരുന്ന ചെറിയ സഹായങ്ങള്‍ക്ക് സ്‌നേഹപൂര്‍വം നന്ദി പറയുന്നതിനും, മറ്റുള്ളവരോടു നാം തെറ്റു ചെയ്തു എന്നോ അവരെ വേദനിപ്പിച്ചു എന്നോ ബോദ്ധ്യപ്പെട്ടാല്‍ ആത്മാര്‍ത്ഥമായി ഒരു സോറി പറയുന്നതിനും ഉള്ള ആര്‍ജവം നമുക്കുണ്ടാവണം. അമ്മയുടെ ഉദരത്തില്‍ ഉരുത്തിരിയുന്നതുമുതല്‍ മരിച്ചുമണ്ണടിയുന്നതുവരെ നാം മറ്റുള്ളവരുടെ സഹായവും, കാരുണ്യവും എന്നും സ്വീകരിക്കുന്നു. "നന്ദി ചൊല്ലി തീര്‍ക്കുവാനീജീവിതം പോരാ'. എത്രയോ അര്‍ത്ഥവത്തായ വാക്കുകള്‍. മറ്റുള്ളവര്‍ക്ക് പ്രകാശം പരത്തുന്ന നക്ഷത്രവിളക്കുകളായി നമുക്ക് മാറാം.

എല്ലാ മാന്യവായനക്കാര്‍ക്കും പുതുവല്‍സരാശംസകള്‍!!!

Read more

ബെത്‌ലഹേമിലെ ആട്ടിടയര്‍ എത്രയോ ഭാഗ്യവാന്മാര്‍

രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറം ബെത്‌ലഹേം എന്ന കൊച്ചു പട്ടണത്തില്‍ സംഭവിച്ച മഹാത്ഭുതം ഇന്നും ലോകത്തിലെ എല്ലാ അള്‍ത്താരകളിലും പൂജ്യമായി സ്മരിക്കപ്പെടുകയും, ആരാധിക്കപ്പെടുകയും ചെയ്യുന്നു. ആകാശവിതാനങ്ങളെ തന്റെ കൈയാകുന്ന അളവുകോല്‍കൊണ്ടു അളക്കാന്‍ കഴിവുള്ള ദൈവം ഒരു കൈയുടെ നീളം മാത്രം വലുപ്പം വരുന്ന പുല്‍തൊട്ടിയില്‍ ഭൂജാതനായി. സമുദ്രജലത്തെ മുഴുവന്‍ തന്റെ കൈവെള്ളയില്‍ വഹിçവാന്‍ ശക്തിയുള്ള ദൈവം ചെറിയ ഒരു ഗുഹയില്‍ പിറçന്നതിനു തിരുമനസായി. പ്രപഞ്ച സൃഷ്ടാവും, നിയന്താവുമായ ദൈവം സ്വയം ശൂന്യവല്‍ക്കരിച്ച നിമിഷം.

ശാന്തരാത്രിയില്‍ യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബെത്‌ലഹേമില്‍ നടന്ന തിരുപ്പിറവിയുടെ സദ്‌വാര്‍ത്ത ആദ്യം ശ്രവിക്കുന്നതു നിഷ്ക്കളങ്കരായ ആട്ടിടയരാണല്ലോ. പ്രഭാതം മുതല്‍ പ്രദോഷം വരെ കാടും മേടും താണ്ടി വെയിലിലും, മഞ്ഞിലും, മഴയിലും, ആടുകളെ മേയിച്ചും, തങ്ങളുടെ ഏക സമ്പാദ്യമായ ആടുകളെ മോഷ്ടാക്കളില്‍നിന്നും രക്ഷിക്കുന്നതിനായി രാത്രികാലങ്ങളില്‍ കൊടുംതണുപ്പത്ത് ആടുകള്‍ക്ക് കാവലിരുന്നും ഉപജീവനം നടത്തിയിരുന്ന നിര്‍ദ്ധനരായ ആട്ടിടയര്‍ക്ക് പൊന്നുണ്ണിയെ ആദ്യമായി കണ്ടുവണങ്ങുന്നതിëള്ള വിശേഷാല്‍ ദൈവകൃപ ലഭിക്കുന്നു. ബെത്‌ലഹമിലും, യൂദയായിലെയും, നസ്രത്തിലെയും മറ്റു നഗരങ്ങളിലും ഉന്നതകുലജാതരും, വിദ്യാസമ്പന്നരും, ധനികരുമായ പലജനവിഭാഗങ്ങളും ഉണ്ടായിരുന്നിട്ടും ദിവ്യഉണ്ണിയുടെ ജനനം ആഘോഷിçന്നതിëം, അതു ലോകത്തോടു പ്രഘോഷിçന്നതിëം, ഉണ്ണിയെ കുമ്പിട്ടാരാധിക്കുന്നതിനും ദൈവകൃപലഭിച്ച ബെത്‌ലഹേമിലെ ആട്ടിടയര്‍ എത്രയോ ഭാഗ്യവാന്മാര്‍.

തൊഴിലിലും, അക്ഷരാഭ്യാസത്തിലും, സമ്പത്തിലും സമൂഹത്തിന്റെ ഏറ്റവും താഴത്തെ തട്ടില്‍ നില്‍ക്കുന്ന ഇടയബാലന്മാര്‍ക്ക് ആ ക്രിസ്മസ് രാവില്‍ ലഭിച്ച അനുഗ്രഹത്തെയോര്‍ത്ത് മറ്റു സൃഷ്ടികളെല്ലാം അസൂയപൂണ്ടിട്ടുണ്ടാവണം. ലോകരക്ഷകനെ നേരില്‍ കണ്ട് മനസ് æളിര്‍പ്പിച്ച ഇടയര്‍ക്ക് ദൈവത്തിന്റെ പ്രത്യേക ദൂതന്‍ വഴിയാണ് വിളംബരം ലഭിക്കുന്നത്. ദൈവപുത്രന്റെ വളര്‍ത്തുപിതാവായ ജോസഫിനുപോലും സ്വപ്നത്തില്‍ ദൈവത്തിന്റെ അറിയിപ്പുകള്‍ ലഭിച്ചപ്പോള്‍ വെറും നിസാരരായ ഇടയബാലര്‍ക്ക് മാലാഖ നേരില്‍ പ്രത്യക്ഷപ്പെട്ടാണ് ലോകരക്ഷകന്‍ പിറന്ന വാര്‍ത്ത അറിയിക്കുന്നത്. 

ലോകരക്ഷകന്‍ എവിടെയാണ് അവതരിക്കുന്നത് എന്നുള്ള കുഞ്ഞാടുകളുടെ സ്ഥിരം ചോദ്യത്തിനു അതുവരെ മുകളിലേക്ക് കൈചൂണ്ടി “ദേ അങ്ങാകാശത്തിലാé’ എന്നു മറുപടി കൊടുത്തുകൊണ്ടിരുന്ന ഇടയമാതാവിനു അന്നു, ആ ക്രിസ്മസ് രാവില്‍ മുകളിലേക്കല്ല, ഇങ്ങു താഴെ ഭൂമിയിലേക്ക് കൈചൂണ്ടി പറയാന്‍ സാധിച്ചു, ഇതാ ഇവിടെ ഈ ഭൂമിയില്‍ തന്നെ, വേറെങ്ങും രക്ഷകനെ തേടി നാം അലഞ്ഞു തിരിഞ്ഞു നടക്കേണ്ടതില്ല. അവന്‍ നമ്മോടുകൂടി തന്നെ. അതെ ദൈവം ഇമ്മാനുവേലായി അന്നുമുതല്‍ ഈ ഭൂമിയില്‍ നമ്മോടൊപ്പം ജീവിക്കുന്നു. നാം അതു തിരിച്ചറിയണമെന്നു മാത്രം.

ലോകരക്ഷകന്റെ പിറവി ലോകത്തെ വിളിച്ചറിയിçന്നതിനുള്ള ദൗത്യവും ആട്ടിടയരെ ആണ് ദൈവം ദൂതന്‍ വഴി ചുമതലപ്പെടുത്തുന്നത്. ദൈവരാജ്യം ആദ്യം പ്രഘോഷിച്ചത് ആട്ടിടയന്മാരായിരുന്നു. അവരോടു പറയപ്പെട്ടതും, അവര്‍ നേരില്‍ കണ്ടതുമായ കാര്യങ്ങളെല്ലാം അവര്‍ പട്ടണത്തിലെത്തി എല്ലാവരെയും അറിയിക്കുന്നു. ന്യൂസ് മീഡിയാ ഒന്നുമില്ലാതിരുന്ന അക്കാലത്ത് ആ സദ്‌വാര്‍ത്ത ബ്രേക്കിംഗ് ന്യൂസായി ആട്ടിടയര്‍ ലോകത്തിനു നല്‍കി.

കിഴക്കുനിന്നെത്തിയ ജ്ഞാനികള്‍ക്ക് നക്ഷത്രം വഴികാട്ടിയായപ്പോല്‍ ഇടയക്കുട്ടികള്‍ക്ക് മാലാഖതന്നെ ദര്‍ശനവും, നിര്‍ദേശങ്ങളും നല്‍കുന്നു. നിഷ്കളങ്കരായ ഇടയസമൂഹത്തെ അവിശ്വസിക്കേണ്ടതില്ലല്ലോ. "പിള്ളക്കച്ചയില്‍ പൊതിഞ്ഞ ഒê ശിശുവിനെ നിങ്ങള്‍ കാണും, അവനെ വണങ്ങി നമിക്കുക' എന്ന അറിയിപ്പു ദൈവത്തിന്റെ ഏറ്റവും അടുത്ത ദൂതനില്‍നിന്നു തന്നെ ലഭിച്ചപ്പോള്‍ പരിഭ്രാന്തരായ ഇടയന്മാര്‍ ആദ്യം ഒന്നു പകച്ചു എങ്കിലും ഉടന്‍ ദൂതന്‍ പറഞ്ഞ പ്രകാരം കാലിത്തൊഴുത്തുകണ്ടെത്തി ദിവ്യഉണ്ണിയ വണങ്ങുന്നു.

ഉണ്ണിക്ക് കാഴ്ച്ചവക്കാനായി അവകുടെ കൈവശം അചഞ്ചലമായ ദൈവവിശ്വാസമല്ലാതെ മറ്റൊന്നുമില്ലായിരുന്നു. കാഴ്ച്ചകള്‍ അര്‍പ്പിക്കുന്നതിനുള്ള അവസരം ലഭിçന്നത് കിഴക്കുനിന്നെത്തിയ രാജാക്കന്മാര്‍ക്കാണ്. പക്ഷേ അവര്‍ക്ക് തല കുമ്പിട്ടു വേണമായിരുന്നു ചെറിയ ഗുഹയില്‍ പുല്‍ക്കുടിലില്‍ ശയിച്ചിരുന്ന ഉണ്ണിയെ ആരാധിക്കാനും, കാഴ്ച്ചകള്‍ സമര്‍പ്പിക്കാനും. സമൂഹത്തിന്റെ ഉന്നതെ ശ്രേണിയില്‍നില്‍çന്ന രാജാക്കന്മാര്‍ക്കു പോലും രാജാധിരാജനായ ആ ശിശുവിന്റെ മുന്‍പില്‍ മുട്ടു മടക്കേണ്ടി വന്നു.

നിഷ്ക്കളങ്കരായ ആട്ടിടയരെപ്പോലെ നമുക്കും നമ്മുടെ മനസിലെ മാലിന്യങ്ങള്‍ വെടിഞ്ഞ് നിര്‍മ്മല മാനസരാകാം. അങ്ങനെ ലോകരക്ഷകനായ ഉണ്ണിയേശു നല്‍കുന്ന സ്‌നേഹവും, സമാധാനവും, ശാന്തിയും എന്നും നമ്മുടെ ഹൃദയങ്ങളില്‍ നിറയട്ടെ. ക്രിസ്മസ്‌രാവില്‍ കിഴക്കുദിച്ച നക്ഷത്രം പൂജ്യരാജാക്കന്മാര്‍ക്ക് വഴികാട്ടിയായതുപോലെ നമുക്കും നക്ഷത്രവിളക്കുകളായി മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശികളാകാം. ഹൃദയകവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടാനും, ഈ ഹൃസ്വജീവിതം പèവക്കലിന്റെയും പരസ്പരസ്‌നേഹത്തിന്റെയും വിളനിലമാക്കാനും, ലോകത്തിന്റെ അന്ധകാരമകറ്റാനും, കാരുണ്യത്തിന്റെ കൈത്തിരിനാളം അണയാതെ ഉള്ളില്‍ സൂക്ഷിക്കാനും നമുക്കെന്നും കഴിയട്ടെ. മനുഷ്യബന്ധങ്ങളില്‍ വിദ്വേഷത്തിന്റെ മതില്‍തീര്‍çന്നതിന് പകരം സ്‌നേഹത്തിന്റെ പാലം പണിയുന്നവരായി നമുക്ക് മാറാം.

Read more

പ്രകൃതിയുടെ വികൃതി: പുതുവര്‍ഷ ചിന്തകള്‍

ഈ കുറിപ്പ് മാന്യവായനക്കാരുടെ മുമ്പിലെത്തുമ്പോള്‍ ഭൂഗോളത്തിന്റെ പല കോണുകളിലും 2017 ന്റെ പുതുവര്‍ഷം ആഘോഷിച്ചുകഴിഞ്ഞിരിക്കും. 

ന്യൂയോര്‍ക്ക് സമയം ശനിയാഴ്ച്ച വെളുപ്പിനു 5 മണിയാകുമ്പോള്‍ ന്യൂസിലാന്റിനടുത്തുള്ള ടോങ്കോയില്‍ പൊട്ടിവിടരുന്ന പുതുവര്‍ഷം ന്യൂസിലാന്റിലെ ഓക്‌ലാന്‍ഡിലൂടെ കടന്ന് നാലു മണിക്കൂറിനുള്ളില്‍ ആസ്‌ട്രേലിയായിലെ പ്രധാന നഗരങ്ങളായ മെല്‍ബോണ്‍, സിഡ്‌നി, കാന്‍ബറ, അഡിലെയ്ഡ്, ബ്രിസ്‌ബേന്‍ എന്നിവ തരണം ചെയ്ത് ന്യൂയോര്‍ക്ക് സമയം രാവിലെ പത്തുമണിയാകുമ്പോള്‍ ടോക്കിയോ, സോള്‍ തുടങ്ങിയ നഗരങ്ങളിലെത്തിച്ചേരും. 

ഇന്‍ഡ്യയില്‍ പുതുവര്‍ഷലഹരി നുണയണമെങ്കില്‍ ന്യൂയോര്‍ക്ക് സമയം ഉച്ചകഴിഞ്ഞ് ഒന്നര വരെ കാത്തിരിക്കണം. തുടര്‍ന്ന് പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, മിഡില്‍ ഈസ്റ്റ് വഴി റഷ്യയും കടന്ന് യൂറോപ്പിലൂടെ ഓട്ടപ്രദക്ഷിണം നടത്തി സൗത്ത് അമേരിക്കയും കാനഡായുടെ സെ. ജോണ്‍സ്, മേരീസ് ഹാര്‍ബര്‍ എന്നീ നഗരങ്ങള്‍ താണ്ടി പുതുവര്‍ഷകാറ്റ് അമേരിക്കയില്‍ പ്രവേശിക്കും. 

ന്യൂയോര്‍ക്കിലെ ടൈം സ്‌ക്വയറില്‍ ശനിയാഴ്ച്ച രാത്രി കൃത്യം 12:00 നു പതിനായിരങ്ങളെ സാക്ഷി നിര്‍ത്തി ത്രീ, ടൂ, വണ്‍ കൗണ്ട്‌ഡൌണോടെ ബോള്‍ താഴേക്ക് നിപതിക്കുമ്പോള്‍ ആസ്‌ട്രേലിയാ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലുള്ളവര്‍ 'ഹാപ്പി ന്യൂ ഈയര്‍' ആശംസകളുമായി പുതുവര്‍ഷലഹരി ആവോളം ആടിപ്പാടി ആസ്വദിച്ച് തളര്‍ന്നുറങ്ങി എ ണീറ്റിട്ടുണ്ടാവും. 

കാലിഫോര്‍ണിയാക്കാര്‍ക്കാണെങ്കില്‍ മൂന്നു മണിക്കൂര്‍ കൂടി കൊതിയോടെ കാത്തിരിക്കണം ഹര്‍ഷാരവങ്ങളോടെ 2017 നെ മാടി മാടി വിളിക്കാന്‍. 

നോക്കണേ, പ്രകൃതിയുടെ ഒരു വികൃതി. 26 മണിക്കൂറുകള്‍കൊണ്ട് 39 വ്യത്യസ്ത ടൈം സോണുകളില്‍ ഭൂഗോളത്തിന്റെ എല്ലാ കോണൂകളിലുമുള്ള രാജ്യങ്ങളെയും വലുപ്പ ചെറുപ്പവ്യത്യാസമില്ലാതെ 2017 തൊട്ടുതലോടി തന്റെ കരവലയത്തിനുള്ളിലൊതുക്കിയിരിക്കും.

പുതുവര്‍ഷ പുലരിയില്‍ എങ്ങും ആഹ്ലാദം തിരതല്ലുന്ന നിമിഷങ്ങള്‍. മനോഹരമായ വെടിക്കെട്ടുകളും, സംഗീതകച്ചേരികളും, ഹോളിവുഡ്, ബോളിവുഡ് നൃത്തങ്ങളും, ലഹരി പാനീയങ്ങളും, സ്വാദേറിയ ഭക്ഷണവിഭവങ്ങളും പുതുവര്‍ഷ പിറവിയാഘോഷത്തിനു മാറ്റു കൂട്ടും. നുരഞ്ഞുപൊങ്ങുന്ന ഷാമ്പെയിന്‍ ഗ്ലാസുകളും കയ്യിലേന്തി ജനസഹസ്രങ്ങളുടെ, ഹാപ്പി ന്യൂ ഈയര്‍ ആര്‍പ്പുവിളികള്‍ മാത്രം.

അങ്ങനെ സംഭവബഹുലമായ 2016 കാലയവനികക്കുള്ളില്‍ മറയുന്നു. വീട്ടിലെ ഭിത്തിയില്‍ മാറാല പിടിച്ച് തൂങ്ങിക്കിടന്നിരുന്ന മുഷിഞ്ഞുകീറിയ കലണ്ടറുകള്‍ മാറ്റി പുതിയതു സ്ഥാപിക്കുന്നു. പുത്തന്‍ ഉണര്‍വുകളും, സംരംഭങ്ങളും, പ്രതീക്ഷകളും, പ്രതിജ്ഞകകളുമായി 2017 മനുഷ്യരാശിയെ പുല്‍കിക്കഴിഞ്ഞു. സന്തോഷവും, സമാധാനവും നിറഞ്ഞ നല്ലൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് പ്രത്യാശാപൂര്‍വം 2017 നെ വരവേല്‍ക്കുക. 

2016 ലേക്കു പിന്തിരിഞ്ഞു നോക്കി നമ്മുടെ ജീവിതത്തില്‍ കൈവന്ന അപ്രതീക്ഷിത നേട്ടങ്ങളും, ദൈവാനുഗ്രഹങ്ങളും വിലയിരുത്തുക. ചിലരെസംബന്ധിച്ച് പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നല്ലകാര്യങ്ങളും, വിശേഷാല്‍ നേട്ടങ്ങളും ലഭിച്ചിട്ടുണ്ടാവും; എന്നാല്‍ മറ്റു ചിലര്‍ക്കാണെങ്കില്‍ ആഗ്രഹിക്കാത്ത കയ്‌പേറിയ പലതും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടാവും. 

തങ്ങളുടെ കഠിനാദ്ധ്വാനത്തിനു തക്ക ഫലം ലഭിച്ചില്ലാ എന്നു പരാതിപ്പെടുന്നവരുണ്ടാവാം. എന്തൊക്കെയായാലും 2017 ന്റെ പൊന്‍പുലരി കാണാന്‍ ഭാഗ്യം ലഭിച്ച നമുക്കെല്ലാം ഒരാണ്ടുകൂടി ബോണസായി ലഭിച്ചിരിക്കുകയാണ്. എന്തിനെന്നല്ലേ, കഴിഞ്ഞ വര്‍ഷം ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത ന•പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും, കൂടുതല്‍ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതിനും, ആത്മീയതയില്‍ കൂടുതല്‍ വളരുന്നതിനും ഉദ്ദേശിച്ച് സര്‍വശക്തന്‍ കനിഞ്ഞനുഗ്രഹിച്ചു നല്‍കുന്ന 2017.

ഓര്‍ത്തോര്‍ത്തു രസിക്കാനും, മനം കുളിര്‍ക്കെ ആസ്വദിക്കാനും, എന്നെന്നും അഭിമാനിക്കാനും പറ്റിയ ഒത്തിരി നല്ല അനുഭവങ്ങളും അമൂല്യ മുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണു 2016 കടന്നു പോകുന്നത്. അതോടൊപ്പം ലോകമനസാക്ഷിയെ ഞെട്ടിച്ച പല അക്രമസംഭവങ്ങളും, അപകട മരണങ്ങളും; അകാലത്തില്‍ പൊലിഞ്ഞ ഒത്തിരി ജീവിതങ്ങള്‍, പാതിവഴിക്കു തിരിച്ചുവിളിക്കപ്പെട്ട എത്രയോ ജ•ങ്ങള്‍. അതും 2016 ന്റെ സംഭാവനകള്‍ തന്നെ. അതുവച്ചു നോക്കുമ്പോള്‍ നാമെത്രയോ ഭാഗ്യവാ•ാര്‍.

അതിമാരകമായ സിക്കാ വൈറസിന്റെ വ്യാപകമായ പൊട്ടിപുറപ്പാടോടെയാണു 2016 ന്റെ പുതുവര്‍ഷം അമേരിക്കയെ സ്വാഗതം ചെയ്തത്. 2011 ല്‍ തുടക്കമിട്ട സിറിയന്‍ ആഭ്യന്തര യുദ്ധം 2016 ല്‍ മൂര്‍ദ്ധന്യത്തിലെത്തി. സിറിയയിലെ പ്രധാന നഗരമായ അലപ്പോയിലുണ്ടായ രൂക്ഷമായ പോരാട്ടത്തില്‍ നിരപരാധികളായ ആയിരങ്ങള്‍ക്ക് ജീവനും, കൊച്ചുകുട്ടികളടക്കം നിരവധി ബന്ധുക്കളും നഷ്ടപ്പെട്ടു. ഇറാക്കിലെ മൊസുള്‍ സിറ്റിക്കടുത്തുള്ള കുന്നി•ുകളില്‍ തലയുയര്‍ത്തിനിന്നിരുന്ന 1400 വര്‍ഷം പഴക്കമുള്ള സെ. എലൈജാ എന്ന ക്രൈസ്തവ ആശ്രമം ജനുവരിയില്‍ നശിപ്പിക്കപ്പെട്ടത്, മാര്‍ച്ച് 22 നു ബ്രസല്‍സ് എയര്‍പോര്‍ട്ടിലും മെട്രോ ട്രെയിന്‍ സ്റ്റേഷനിലുമായി നടന്ന ബോംബാക്രമണത്തില്‍ 22 നിരപരാധികള്‍ കൊല്ലപ്പെടുകയും, 300 ല്‍ അധികം ആള്‍ക്കാര്‍ക്കു മാരകമായി പരുക്കേല്‍ക്കുകയും ചെയ്തത്, ഏപ്രില്‍ 16 നു പസിഫിക്ക് തീരത്തു സ്ഥിതിചെയ്യുന്ന ഇക്വഡോറിലുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 600 ലധികം ആള്‍ക്കാര്‍ക്കു ജീവഹാനി സംഭവിച്ചത്, ലാഹോറില്‍ മാര്‍ച്ച് 27 നുണ്ടായ ബോംബാക്രമണത്തില്‍ 75 ആള്‍ക്കാര്‍ മരിക്കുകയും, 350 ല്‍ പരം ആള്‍ക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം, പാരീസില്‍നിന്നു കെയ്‌റോയിലേക്കുള്ള ഈജിപ്റ്റ് എയര്‍ ഫ്‌ളൈറ്റ് 804 മെയ് 19 നു മെഡിറ്ററേനിയന്‍ സമുദ്രത്തില്‍ പതിച്ച് 66 യാത്രക്കാര്‍ മരിച്ചത്, ജൂണ്‍ 28 നു ഈസ്റ്റാന്‍ബുള്‍ എയര്‍പോര്‍ട്ട് ആക്രമണത്തില്‍ 45 പേര്‍ക്കു ജീവഹാനി സംഭവിക്കുകയും 230 ല്‍ പരം ആള്‍ക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്, ആഗസ്റ്റ് 25 നു സെന്റ്രല്‍ ഇറ്റലിയില്‍ ഉണ്ടായ ഭൂമികുലുക്കത്തില്‍ 247 പേര്‍ മരണത്തിനടിപ്പെട്ടത്, സെപ്റ്റംബര്‍ 18 നു രാവിലെ കാഷ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറി എന്ന സ്ഥലത്തെ ഇന്‍ഡ്യന്‍ പട്ടാള ക്യാമ്പില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 18 പട്ടാളക്കാര്‍ മരിക്കുകയും 20 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം, ഒക്ടോബര്‍ ആദ്യവാരത്തില്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറന്‍ തീരത്ത് ആഞ്ഞടിച്ച 'ഹറിക്കെയിന്‍ മാത്യു' കൊടുംകാറ്റില്‍ കരീബിയന്‍ ദ്വീപുകളിലും, ഹെയ്ത്തി, ക്യൂബാ, ഡൊമിനിക്കന്‍ റിപ്പബ്ലിക്, അമേരിക്കയുടെ തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ഫ്‌ളോറിഡാ, കരോലിന എന്നിവിടങ്ങളില്‍ 1000 ല്‍ പരം ആള്‍ക്കാര്‍ക്കു ജീവഹാനി സംഭവിക്കുകയും, വസ്തുവകകള്‍ക്കു നാശം നേരിടുകയും ചെയ്തത്, നവംബര്‍ 21 നു ഇന്‍ഡോര്‍ പാറ്റ്‌നാ എക്‌സ്പ്രസ് കാണ്‍പൂരിനുസമീപം പാളം തെറ്റിമറിഞ്ഞുണ്ടായ അപകടത്തില്‍ 140 പേര്‍ മരണപ്പെട്ടത്, നവംബര്‍ 28 നു കൊളംബിയന്‍ യാത്രാവിമാനം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ 70 ല്‍ പരം യാത്രക്കാര്‍ മരിച്ചത്, ഡിസംബര്‍ 7 നു ഇന്‍ഡോനേഷ്യയിലെ അസെ പ്രവിശ്യയിലുണ്ടായ റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 100 ലധികം ആള്‍ക്കാര്‍ക്കു ജീവഹാനി ഉണ്ടായത്, ഡിസംബര്‍ 10 നു തുര്‍ക്കിയിലെ ഈസ്റ്റാന്‍ബുളില്‍ നടന്ന ബോംബിംഗില്‍ 38 പേര്‍ മരിക്കുകയും, 155 ആള്‍ക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തത്, ഡിസംബര്‍ 19 നു തുര്‍ക്കിയുടെ റഷ്യന്‍ അംബാസഡര്‍ അങ്കാറയില്‍ കൊല്ലപ്പെട്ടത്, ഇതെല്ലാം 2016 ല്‍ ലോകമനസാക്ഷിയെ ഞെട്ടിച്ച സംഭവങ്ങള്‍തന്നെ.

സംഗീത ലോകത്തെ അതികായ•ാരായ ജോര്‍ജ് മൈക്കിള്‍, പ്രിന്‍സ്, ഡേവിഡ് ബോവി, ഗ്ലെന്‍ ഫ്രേ, ലിയണാര്‍ഡ് കോഹന്‍, ലിയോണ്‍ റസല്‍, പ്രശസ്ത ഹോളിവുഡ് സിനിമാതാരങ്ങള്‍ അമ്മയും മകളും ആയ ഡെബി റെയ്‌നോള്‍ഡ്‌സ്, കേറി ഫിഷര്‍, ഫ്‌ളോറന്‍സ് ഹെന്‍ഡേര്‍സണ്‍, അലന്‍ റിക്ക്‌മേന്‍, ബോക്‌സിങ്ങ് ഇതിഹാസം മുഹമ്മദ് അലി, ഗഗനസഞ്ചാരി ജോണ്‍ ഗ്ലെന്‍, മുന്‍ പ്രഥമ വനിത നാന്‍സി റെയ്ഗന്‍ എന്നിവര്‍ കാലയവനികക്കുള്ളീല്‍ മണ്മറഞ്ഞത് ആരെയും നടുക്കുന്ന സംഭവങ്ങളായിരുന്നു.

എന്നാല്‍ ഈ കാര്‍മേഘപടലങ്ങള്‍ക്കുള്ളിലും വെള്ളിനക്ഷത്രശോഭ പരത്തിയ പല സംഭവങ്ങളും ഉണ്ടായി പോയവര്‍ഷത്തില്‍ എന്നതും ശുഭോദര്‍ക്കമാണു. ഫെബ്രുവരി 12 നു ക്യൂബയുടെ തലസ്ഥാനമായ ഹവാനയില്‍ പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പായും, റഷ്യന്‍ ഓര്‍ത്തഡോക്‌സ് പാത്രിയാര്‍ക്കീസ് മോസ്‌കോയിലെ അഭിവന്ദ്യ കിറിലും തമ്മിലുള്ള കൂടിക്കാഴ്ച്ച ലോകത്തിനു പ്രതീക്ഷ നല്‍കുന്നതായിരുന്നു. 1400 വര്‍ഷങ്ങള്‍ക്കുശേഷം ആദ്യമായാണു ഒരു മാര്‍പാപ്പ റഷ്യന്‍ ഒര്‍ത്തഡോക്‌സ് പേട്രീയാര്‍ക്കുമായി കൂടിക്കാഴ്ച്ച നടത്തുന്നത്. 'ഹവാന ഡിക്ലറേഷന്‍' എന്നപേരില്‍ ഈ ആധ്യാത്മികനേതാക്ക•ാര്‍ പുറപ്പെടുവിച്ച വിളംബരം മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവ പീഡനത്തിനറുതി വരുത്താനുള്ള ആഹ്വാനമായിരുന്നു. 

അമേരിക്കയുടെ അയല്‍രാജ്യമായ ക്യൂബയുമായി വര്‍ഷങ്ങളായി നിലനിന്നിരുന്ന ശീതസമരം ഫ്രാന്‍സിസ് പാപ്പായുടെ മധ്യസ്തതയില്‍ അവസാനിച്ചതും, ആ രാജ്യവുമായുള്ള നയതന്ത്രബന്ധങ്ങളും, വ്യാപാരവും പുനസ്ഥാപിച്ചതും 2016 ന്റെ നേട്ടങ്ങളില്‍പെട്ടതുതന്നെ.

കരുണയുടെ മഹാജൂബിലിവര്‍ഷം കഴിഞ്ഞ സെപ്റ്റംബറില്‍ അഗതികളുടെ അമ്മയും, കരുണയുടെ അംബാസഡറും, ലോകാരാധ്യയുമായ മദര്‍ തെരേസ പുണ്യവതിയായി ഉയര്‍ത്തപ്പെട്ടത് സന്തോഷകരമായ വസ്തുതയായിരുന്നു. കല്‍ക്കട്ടയുടെ തെരുവോരങ്ങളില്‍ ആരോരുമില്ലാതെ അലഞ്ഞുതിരിഞ്ഞിരുന്ന അഗതികള്‍ക്കും, ഉപേക്ഷിക്കപ്പെട്ട കൊച്ചുകുഞ്ഞുങ്ങള്‍ക്കും എല്ലാവരെയും പോലെ ജീവിക്കാനുള്ള അവകാശമുണ്ടെന്നു ലോകത്തിനു കാണിച്ചുകൊടുക്കുകയും അതിനുവേണ്ടി സ്വജീവന്‍ ബലിയര്‍പ്പിക്കുകയും ചെയ്ത വിശുദ്ധ മദര്‍ തെരേസ ജനഹൃദയങ്ങളില്‍ മരിക്കാതെ ജീവിക്കുന്നു.
പ്രതീക്ഷകളാണു പുതുവര്‍ഷത്തില്‍ നമുക്ക് മുമ്പോട്ടു കുതിക്കാനുള്ള ഊര്‍ജം പകരുന്നത്. പുതുവല്‍സരം കൂടുതല്‍ സന്തോഷപൂരിതമാക്കുന്നതിനും, 2016 ലെ തെറ്റുകള്‍ തിരുത്തി മുന്നേറുന്നതിനും, കുറവുകള്‍ നിറവുകളാക്കുന്നതിനും സ്വയം ആല്‍മപരിശോധന ചെയ്യുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. 

കൊഴിഞ്ഞു വീഴുന്ന വര്‍ഷം പലര്‍ക്കും നാം സ്വീകാര്യനായിരുന്നില്ലെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി, ആവശ്യമായ തിരുത്തലുകള്‍ വരുത്തി കരുത്താര്‍ജിച്ച് മുമ്പോട്ടു പോകാന്‍ ശ്രമിക്കുന്നത് ജീവിതവിജയത്തിനുപകരിക്കും. മറ്റുള്ളവരോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം ആവശ്യമെങ്കില്‍ അതു വരുത്താന്‍ മടിക്കരുത്. പുതിയ ശൈലിയും, സമീപനവും നമ്മെ മറ്റുള്ളവര്‍ക്കു സ്വീകാര്യനാക്കും മുമ്പെന്നത്തേക്കാളുമുപരി. 

പുതുവര്‍ഷം നമ്മുടെ ഉള്ളിലേക്കു തിരിഞ്ഞു നോക്കാനുള്ള ഒരവസരമായി കണക്കാക്കി നമ്മില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അസൂയ, അഹംഭാവം, അനാദരവ്, വെറുപ്പ്, വാശി, വൈരാഗ്യം എന്നിങ്ങനെയുള്ള മാലിന്യങ്ങളെല്ലാം സ്‌നേഹത്തിന്റെ തലോടലാല്‍ കഴുകികളയുക. മറ്റുള്ളവരില്‍ അവരുടെ ന• കാണുന്നതിനും, നല്ലകാര്യം ചെയ്താല്‍ അവരെ അകമഴിഞ്ഞ് അനുമോദിക്കുന്നതിനും, അവരുടെ കുറവുകള്‍ നിറവുകളായി കാണുന്നതിനും കൊഴിയാന്‍ പോകുന്ന വര്‍ഷത്തില്‍ നമുക്കു സാധിച്ചിട്ടില്ലായെങ്കില്‍ 2017 അതിനുള്ള അവസരമൊരുക്കട്ടെയെന്ന് നമുക്കു ജഗദീശനോടു പ്രാര്‍ത്ഥിക്കാം. സ്വന്തം അഭിപ്രായങ്ങള്‍ക്ക് നാം വിലകല്‍പ്പിക്കുന്നതുപോലെ തന്നെ മറ്റുള്ളവരെ ക്ഷമാപൂര്‍വം ശ്രവിക്കുന്നതിനും, അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നതിനും, എല്ലാവരെയും അംഗീകരിക്കുന്നതിനും, ആദരിക്കുന്നതിനുമുള്ള സ•നസ് കാണിച്ചാല്‍ നാം വിജയിച്ചു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കീഴ്ജീവനക്കാരോട് പരസ്പരബഹുമാനത്തോടെയും, സ്‌നേഹത്തോടെയും ഇടപെട്ടാല്‍ ജീവിതത്തിലെ പിരിമുറുക്കം കുറക്കാന്‍ സാധിക്കും. മറ്റുള്ളവരെ കൊച്ചാക്കുന്നതും, മറ്റുള്ളവരുടെ മുമ്പില്‍ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നതും സംസ്‌കാരമുള്ള ആര്‍ക്കും ഭൂഷണമല്ല. അപരനെ തന്നേക്കാള്‍ ശ്രേഷ്ടനായി കരുതാന്‍ വലിയ മനസിനുടമയായിട്ടുള്ളവനേ സാധിക്കൂ. ഫരീശന്റെയല്ല, മറിച്ച് ഒരു ചുങ്കക്കാരന്റെ മനോഭവം ആര്‍ജിക്കാന്‍ നമുക്കു കഴിയണം. 

മറ്റുള്ളവര്‍ നമുക്കായി ചെയ്തുതരുന്ന ചെറിയ സഹായങ്ങള്‍ക്ക് സ്‌നേഹപൂര്‍വം നന്ദി പറയുന്നതിനും, മറ്റുള്ളവരോടു നാം തെറ്റു ചെയ്തു എന്നോ അവരെ വേദനിപ്പിച്ചു എന്നോ ബോദ്ധ്യപ്പെട്ടാല്‍ ആത്മാര്‍ത്ഥമായി ഒരു സോറി പറയുന്നതിനും ഉള്ള ആര്‍ജവം നമുക്കുണ്ടാവണം. നമ്മുടെ ഹൃസ്വജീവിതയാത്രയില്‍ നാം മറ്റുള്ളവരോട് എന്നും കടപ്പെട്ടിരിക്കുന്നു. അമ്മയുടെ ഉദരത്തില്‍ ഉരുത്തിരിയുന്നതുമുതല്‍ മരിച്ചുമണ്ണടിയുന്നതുവരെ നാം മറ്റുള്ളവരുടെ സഹായവും, കാരുണ്യവും എന്നും സ്വീകരിക്കുന്നു. 'നന്ദി ചൊല്ലി തീര്‍ക്കുവാനീജീവിതം പോരാ'. 

എത്രയോ അര്‍ത്ഥവത്തായ വാക്കുകള്‍.
ക്രിസ്മസ്‌രാവില്‍ കിഴക്കുദിച്ച നക്ഷത്രം ആട്ടിടയര്‍ക്കും, പൂജ്യരാജാക്ക•ാര്‍ക്കും വഴികാട്ടിയായതുപോലെ നമുക്കും സ്വയംപ്രകാശിക്കുന്ന നക്ഷത്രവിളക്കുകളായി മറ്റുള്ളവര്‍ക്കു മാര്‍ഗദര്‍ശികളാകാം. ഹൃദയകവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടാനും, ഈ ഹൃസ്വജീവിതം പങ്കുവക്കലിന്റെയും പരസ്പരസ്‌നേഹ ത്തിന്റെയും വിളനിലമാക്കാനും, ലോകത്തിന്റെ അന്ധകാരമകറ്റാനും, കാരുണ്യത്തിന്റെ കൈത്തിരിനാളം അണയാതെ ഉള്ളില്‍ സൂക്ഷിക്കാനും നമുക്കെന്നും കഴിയട്ടെ. മനുഷ്യബന്ധങ്ങളില്‍ വിദ്വേഷത്തിന്റെ മതില്‍തീര്‍ക്കുന്നതിനുപകരം സ്‌നേഹത്തിന്റെ പാലം പണിയുന്നവരായി നമുക്കു മാറാം.

പുതുവര്‍ഷം സന്തോഷപ്രദമാകട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് ഇമലയാളിയുടെ എല്ലാ മാന്യവായനക്കാര്‍ക്കും പുതുവല്‍സരാശംസകള്‍!!!

Read more

പ്രത്യാശയുടെ പുതുവര്‍ഷം

സംഭവബഹുലമായ ഒരു വര്‍ഷം കൂടി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു. പുതുവര്‍ഷാരംഭത്തില്‍ എല്ലാവരും വീട്ടിലെ ഭിത്തികളില്‍ തൂങ്ങിക്കിടന്നിക്കുന്ന 2015 ന്റെ കലണ്ടറുകള്‍ മാറ്റി പുതിയതു സ്ഥാപിച്ചുകഴിഞ്ഞു. പുതിയ സംരംഭങ്ങള്‍ക്കും, പുതുവല്‍സരപ്രതിജ്ഞകള്‍ക്കും തുടക്കമിട്ടുകൊണ്ട് പുത്തന്‍പ്രതീക്ഷകളുമായി 2016 മനുഷ്യരാശിയെ പുല്‍കിക്കഴിഞ്ഞു. സന്തോഷപ്രദമായ നല്ലൊരു ജീവിതം സ്വപ്നം കണ്ടുകൊണ്ട് പ്രത്യാശാപൂര്‍വം 2016 നെ വരവേല്‍ക്കുക.

2015 ലേയ്ക്ക് പിന്തിരിഞ്ഞു നോക്കി നമ്മുടെ ജീവിതത്തില്‍ പ്രതീക്ഷിക്കാതെ കൈവന്ന നേട്ടങ്ങളും, ദൈവകൃപയാല്‍ ലഭിച്ച അനുഗ്രഹങ്ങളും വിലയിരുത്തുക. ചിലരെസംബന്ധിച്ച് പ്രതീക്ഷിച്ചതില്‍ കൂടുതല്‍ നല്ലകാര്യങ്ങളും, വിശേഷാല്‍ നേട്ടങ്ങളും ലഭിച്ചിട്ടുണ്ടാവും; എന്നാല്‍ മറ്റു ചിലര്‍ക്കാണെങ്കില്‍ ആഗ്രഹിക്കാത്ത കയ്‌പേറിയ പലതും ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ടാവും. തങ്ങളുടെ കഠിനാദ്ധ്വാനത്തിനു തക്ക ഫലം ലഭിച്ചില്ലാ എന്നു പരാതിപ്പെടുന്നവരുണ്ടാവാം. എന്തൊക്കെയായാലും 2016 ന്റെ പൊന്‍പുലരി കാണാന്‍ ഭാഗ്യം ലഭിച്ച നമുക്കെല്ലാം ഒരാണ്ടുകൂടി ബോണസായി ലഭിച്ചിരിക്കുകയാണ്. എന്തിനെന്നല്ലേ, കഴിഞ്ഞ വര്‍ഷം ചെയ്തുതീര്‍ക്കാന്‍ പറ്റാത്ത നന്മപ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കുന്നതിനും, കൂടുതല്‍ കാരുണ്യപ്രവര്‍ത്തികള്‍ ചെയ്യുന്നതിനും, ആത്മീയതയില്‍ കൂടുതല്‍ വളരുന്നതിനും ഉദ്ദേശിച്ച് സര്‍വശക്തന്‍ കനിഞ്ഞനുഗ്രഹിച്ചു നല്‍കിയ 2016.

ഓര്‍ത്തോര്‍ത്തു രസിക്കായ്ക്കാം, മനം കുളിര്‍ക്കെ ആസ്വദിക്കാനും, എന്നെന്നും അഭിമാനിക്കാനും പറ്റിയ ഒത്തിരി നല്ല അനുഭവങ്ങളും അമൂല്യമുഹൂര്‍ത്തങ്ങളും സമ്മാനിച്ചാണ് 2015 കടന്നുപോകുന്നത്. അതോടൊപ്പം ലോകമനസാക്ഷിയെ ഞെട്ടിച്ച പല അക്രമസംഭവങ്ങളും, അപകടമരണങ്ങളും; അകാലത്തില്‍ പൊലിഞ്ഞ ഒത്തിരി ജീവിതങ്ങള്‍, പാതിവഴിയ്ക്ക് തിരിച്ചുവിളിക്കപ്പെട്ട എത്രയോ ജന്മങ്ങള്‍. അതും 2015 ന്റെ സംഭാവനകള്‍ തന്നെ. അതുവച്ചു നോക്കുമ്പോള്‍ നാമെത്രയോ ഭാഗ്യവാന്മാര്‍.

മാര്‍ച്ച് 24 നു ജര്‍മ്മനിയുടെ ജെറ്റ് വിമാനം ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരകളില്‍ തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ 150 യാത്രക്കാര്‍ മരിച്ചത്, ഏപ്രില്‍ 18 നു മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടപകടത്തില്‍ നൂറുകണക്കിനു അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചത്, ഏപ്രില്‍ 25 നു നേപ്പാളിലുണ്ടായ ഭൂകമ്പത്തില്‍ ആയിരക്കണക്കിന് ജനങ്ങള്‍ അകാലമൃത്യു വരിച്ചത്, ജൂണ്‍ 26 നു ടുണീഷ്യയിലെ ബീച്ച് റിസോര്‍ട്ട് ഹോട്ടലിലുണ്ടായ വെടിവെയ്പ്പില്‍ നിരപരാധികളായ 38 ടൂറിസ്റ്റുകള്‍ കൊല്ലപ്പെട്ടത്, ജൂണ്‍ 1ന് കൊടുങ്കാറ്റിലും, പേമാരിയിലും പെട്ട് ചൈനയിലെ യാംഗ്‌സു നദിയില്‍ വിനോദയാത്രക്കപ്പല്‍ മുങ്ങി 434 ജീവിതങ്ങള്‍ പൊലിഞ്ഞത്, ജൂണ്‍ 30 നു ഇന്‍ഡോനേഷ്യന്‍ എയര്‍ഫോഴ്‌സ് വിമാനം തകര്‍ന്നുവീണ് 143 യാത്രക്കാര്‍ കത്തിയെരിഞ്ഞത്, സെപ്റ്റംബര്‍ 24 ന് പുണ്യസ്ഥലമായ മെക്കയില്‍ ഹജ്ജ് തീര്‍ത്ഥാടനസ്ഥലത്തുണ്ടായ തിക്കിലും തെരക്കിലും പെട്ട് നൂറുകണക്കിനു തീര്‍ത്ഥാടകര്‍ മരണപ്പെട്ടത്, ഒക്‌ടോബര്‍ 31 ന് റഷ്യന്‍ യാത്രാവിമാനം ഈജിപ്റ്റിലെ സീനായ് മലമുകളില്‍ തകര്‍ന്നുവീണ് വിമാനജോലിക്കാരുള്‍പ്പെടെ 224 മനുഷ്യജീവിതങ്ങള്‍ ഹോമിക്കപ്പെട്ടത്, നവംബറിലെ ഭീകരാക്രമണത്തില്‍ മാലിയില്‍ 27 ഉം, പാരീസില്‍ 127 ഉം നിരപരാധികള്‍ കൊല്ലപ്പെട്ടത്, ഇതെല്ലാം 2015 ല്‍ ലോകത്തെ ഞെട്ടിച്ച സംഭവങ്ങള്‍തന്നെ.

എല്ലാം കണ്ടുകൊണ്ടിരുന്ന ബന്ധുക്കളും, മിത്രങ്ങളും, സതീര്‍ത്ഥ്യരുമായ പലരും കാലയവനികയ്ക്കുള്ളില്‍ മറഞ്ഞെങ്കിലും, 2016 ലേക്ക് സൃഷ്ടാവായ ദൈവം നമ്മെ കൈപിടിച്ചു നടത്തിയിരിക്കുകയാണ്. എന്തിനെന്നല്ലേ? വരദാനമായി കിട്ടിയിരിക്കുന്ന നമ്മുടെ ആയുസും, ആരോഗ്യവും, സമ്പത്തും, താലന്തുകളും, സമയവും, എളിയവരിലൂടെയും, ചെറിയവരിലൂടെയും ദൈവമഹത്വത്തിനായി ഉപയോഗിക്കാന്‍. ആല്‍മീയാന്ധകാരത്തില്‍ തപ്പിത്തടയുന്നവര്‍ക്ക് നമ്മുടെ ഹൃസ്വജീവിതത്തിലൂടെ ഒരു ചെറുതിരി വെളിച്ചമാകാന്‍ ആഗ്രഹിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ നമ്മുടെ ജീവിതത്തിനു അര്‍ത്ഥമുണ്ടാവും.

കോട്ടങ്ങളില്‍ നിരാശരാകാതെ പ്രത്യാശയോടെ പുതുവര്‍ഷത്തിലേക്ക് കാലെടുത്തുവയ്ക്കുക. മനസിന്റെ പൂമുഖവാതില്‍ക്കല്‍ ശുഭപ്രതീക്ഷകളുടെ വസന്തകാലം പൂത്തുല്ലസിക്കുമ്പോള്‍ അവയെല്ലാം അനായാസം നേടിയെടുക്കുന്നതിനു വേണ്ടുന്ന പ്രതിജ്ഞകളും പദ്ധതികളും നെയ്‌തെടുക്കുകയാണിപ്പോള്‍ കരണീയമായിട്ടുള്ളത്. 2016 ല്‍ പല നല്ല കാര്യങ്ങളും നമ്മുടെ ജീവിതത്തിലേക്കായി സര്‍വശക്തന്‍ കരുതിവച്ചിട്ടുണ്ട്. അതെല്ലാം അനുഭവിക്കാന്‍ തയാറാവുക. പുതുവര്‍ഷപുലരിയില്‍ നവ പ്രതിജ്ഞകളുമായി പുതിയ മനുഷ്യരായി നമുക്കു മാറാം.

പ്രതീക്ഷകളും പ്രതിജ്ഞകളും. അവയാണ് പുതുവര്‍ഷത്തില്‍ നമുക്ക് മുമ്പോട്ടു കുതിക്കാനുള്ള ഊര്‍ജം പകരുന്നത്. പുതുവല്‍സരം കൂടുതല്‍ സന്തോഷപൂരിത മാക്കുന്നതിനും, 2015 ലെ തെറ്റുകള്‍ തിരുത്തി മുന്നേറുന്നതിനും, കുറവുകള്‍ നിറവുകളാക്കുന്നതിനും സ്വയം ആല്‍മപരിശോധന ചെയ്യുന്നത് എന്തുകൊണ്ടും നല്ലതായിരിക്കും. കൊഴിഞ്ഞു വീഴുന്ന വര്‍ഷം പലര്‍ക്കും നാം സ്വീകാര്യനായിരുന്നില്ലെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി, ആവശ്യമായ തിരുത്തലുകള്‍ വരുത്തി കത്താര്‍ജിച്ച് മുമ്പോട്ടു പോകാന്‍ ശ്രമിക്കുന്നത് ജീവിതവിജയ ത്തിനുപകരിക്കും. മറ്റുള്ളവരോടുള്ള നമ്മുടെ സമീപനത്തില്‍ മാറ്റം ആവശ്യമെങ്കില്‍ അതു വരുത്താന്‍ മടിക്കരുത്. പുതിയ ശൈലിയും, സമീപനവും നമ്മെ മറ്റുള്ളവര്‍ക്ക് സ്വീകാര്യനാകും മുമ്പെന്നത്തേക്കാളുമുപരി.

കൊഴിഞ്ഞുപോയവര്‍ഷം എടുത്തതീരുമാനങ്ങള്‍ വിലയിരുത്തുക. നടപ്പിലാക്കി വിജയിച്ചവയുടെ സല്‍ഫലം അയവിറക്കി അഭിമാനിക്കുകയും, നടപ്പിലാക്കാന്‍ പറ്റാതിരുന്ന തീരുമാനങ്ങള്‍ ഉപേക്ഷിക്കുകയോ പുതുക്കുകയോ ചെയ്യുക. നല്ല തുടക്കങ്ങള്‍ക്കും മാറ്റങ്ങള്‍ക്കും നമുക്കാരംഭം കുറിക്കാം ഈ പുതുവല്‍സരത്തില്‍. പോയവര്‍ഷത്തിന്റെ കോട്ടങ്ങളിലും നൊമ്പരങ്ങളിലും മനസുടക്കി വിഷമിക്കാതെ എത്തിപ്പിടിച്ച നേട്ടങ്ങളുടെയും, ഈശ്വരന്‍ സമൃദ്ധിയായി കനിഞ്ഞനുഗ്രഹിച്ച വിജയങ്ങളുടെയും സന്തോഷത്തില്‍ നന്ദിപൂര്‍വം കൈകള്‍ കൂപ്പേണ്ട സമയമാണിപ്പോള്‍.

പുതുവര്‍ഷം നമ്മുടെ ഉള്ളിലേയ്ക്കു തിരിഞ്ഞു നോക്കാനുള്ള ഒരവസരമായി കണക്കാക്കി നമ്മില്‍ അടിഞ്ഞുകൂടിയിരിക്കുന്ന അസൂയ, അഹംഭാവം, അനാദരവ്, വെറുപ്പ്, വാശി, വൈരാഗ്യം എന്നിങ്ങനെയുള്ള മാലിന്യങ്ങളെല്ലാം സ്‌നേഹത്തിന്റെ തലോടലാല്‍ കഴുകികളയുക. മറ്റുള്ളവരില്‍ അവരുടെ നന്മ കാണുന്നതിനും, നല്ലകാര്യം ചെയ്താല്‍ അവരെ അകമഴിഞ്ഞ് അനുമോദിക്കുന്നതിനും, അവരുടെ കുറവുകള്‍ നിറവുകളായി കാണുന്നതിനും കൊഴിയാന്‍ പോകുന്ന വര്‍ഷത്തില്‍ നമുക്ക് സാധിച്ചിട്ടില്ലായെങ്കില്‍ 2016 അതിനുള്ള അവസരമൊരുക്കട്ടെയെന്ന് നമുക്കു ജഗദീശനോടു പ്രാര്‍ത്ഥിക്കാം. സ്വന്തം അഭിപ്രായങ്ങള്‍ക്ക് നാം വിലകല്‍പ്പിക്കുന്നതുപോലെ തന്നെ മറ്റുള്ളവരെ ക്ഷമാപൂര്‍വം ശ്രവിക്കുന്നതിനും, അവരുടെ അഭിപ്രായങ്ങള്‍ മാനിക്കുന്നതിനും, എല്ലാവരെയും അംഗീകരിക്കുന്നതിനും, ആദരിക്കുന്നതിനുമുള്ള സന്മനസ് കാണിച്ചാല്‍ നാം വിജയിച്ചു. അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കീഴ്ജീവനക്കാരോട് പരസ്പരബഹുമാനത്തോടെയും, സ്‌നേഹത്തോടെയും ഇടപെട്ടാല്‍ ജീവിതത്തിലെ പിരിമുറുക്കം കുറക്കാന്‍ സാധിക്കും. മറ്റുള്ളവരെ കൊച്ചാക്കുന്നതും, മറ്റുള്ളവരുടെ മുമ്പില്‍ ഇടിച്ചുതാഴ്ത്തി സംസാരിക്കുന്നതും സംസ്‌കാരമുള്ള ആര്‍ക്കും ഭൂഷണമല്ല.

മറ്റുള്ളവരില്‍ കുറ്റം മാത്രം ദര്‍ശിക്കുന്ന ദോഷൈകദൃക്കുകളാകാതെ അവരിലെ ചെറിയ നന്മകള്‍ കാണുന്നതിനു നമുക്ക് സാധിച്ചാല്‍ നാം ശ്രേഷ്ഠരായി ഭവിക്കും. ഫരീശന്റെയല്ല, മറിച്ച് ഒരു ചുങ്കക്കാരന്റെ മനോഭവം ആര്‍ജിക്കാന്‍ നമുക്ക് കഴിയണം.

'ഇത്തിരി ചെറുതാവാനെത്ര വളരണം'. എത്രയോ അര്‍ത്ഥവത്തായ ആശയം. നമ്മില്‍ പലര്‍ക്കും മറ്റുള്ളവരുടെ മുന്‍പില്‍ അല്‍പം താഴാന്‍ വലിയ ബുദ്ധിമുട്ടാണ്. എന്നാല്‍ മറ്റുള്ളവനെ പാതാളത്തോളം ഇടിച്ചുതാഴ്ത്തി സ്വയം ഉയരാന്‍ ശ്രമിക്കുന്ന എത്രയോ അല്‍പന്മാരെ നമുക്കു ചുറ്റും കാണുവാന്‍ സാധിക്കും. അങ്ങനെയുള്ളവരോടു നമുക്ക് സഹതപിക്കുകയേ നിവൃത്തിയുള്ളു. അപരനെ തന്നേക്കാള്‍ ശ്രേഷ്ടനായി കരുതാന്‍ വലിയമനസിനുടമയായിട്ടുള്ളവനേ സാധിക്കൂ.

മറ്റുള്ളവര്‍ നമുക്കായി ചെയ്തുതരുന്ന ചെറിയ സഹായങ്ങള്‍ക്ക് സ്‌നേഹപൂര്‍വം നന്ദി പറയുന്നതിനും, മറ്റുള്ളവരോടു നാം തെറ്റു ചെയ്തു എന്നോ അവരെ വേദനിപ്പിച്ചു എന്നോ ബോദ്ധ്യപ്പെട്ടാല്‍ ആത്മാര്‍ത്ഥമായി ഒരു സോറി പറയുന്നതിനും ഉള്ള ആര്‍ജവം നമുക്കുണ്ടാവണം. നമ്മുടെ ഹൃസ്വജീവിതയാത്രയില്‍ നാം മറ്റുള്ളവരോട് എന്നും കടപ്പെട്ടിരിക്കുന്നു. അമ്മയുടെ ഉദരത്തില്‍ ഉരുത്തിരിയുന്നതുമുതല്‍ മരിച്ചുമണ്ണടിയുന്നതുവരെ നാം മറ്റുള്ളവരുടെ സഹായവും, കാരുണ്യവും എന്നും സ്വീകരിക്കുന്നു. 'നന്ദി ചൊല്ലി തീര്‍ക്കുവാനീജീവിതം പോരാ'. എത്രയോ അര്‍ത്ഥവത്തായ വാക്കുകള്‍.

അഗതികളുടെ അമ്മയും, കരുണയുടെ മൂര്‍ത്തീഭാവവുമായ വാഴ്ത്തപ്പെട്ട മദര്‍തെരേസായെ നമുക്കു അനുകരിക്കാം. അശരണരിലും, നിരാലംബരിലും, പിഞ്ചുകുഞ്ഞുങ്ങളിലും ഈശ്വരമുഖം ദര്‍ശിച്ച് അവരെ മാറോടണച്ച ആ പുണ്യവതിയുടെ കാന്#ാടുകളിലൂടെ സഞ്ചരിച്ച് കരുണയുടെ ചെറിയ ചെറിയ കാര്യങ്ങള്‍ നമുക്കും ചെയ്യാം. അതുവഴി ലോകനന്മക്കായി നമുക്കും കൈകോര്‍ക്കാം ഈ പുതുവര്‍ഷപുലരിയില്‍.
ക്രിസ്മസ്രാവില്‍ കിഴക്കുദിച്ച നക്ഷത്രം ആട്ടിടയര്‍ക്കും, പൂജ്യരാജാക്കന്മാര്‍ക്കും വഴികാട്ടിയായതുപോലെ നമുക്കും സ്വയംപ്രകാശിക്കുന്ന നക്ഷത്രവിളക്കുകളായി മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശികളാകാം.

ഹൃദയകവാടങ്ങള്‍ മറ്റുള്ളവര്‍ക്കായി തുറന്നിടാനും, ഈ ഹൃസ്വജീവിതം പങ്കുവക്കലിന്റെയും പരസ്പരസ്‌നേഹ ത്തിന്റെയും വിളനിലമാക്കാനും, ലോകത്തിന്റെ അന്ധകാരമകറ്റാനും, കാരുണ്യത്തിന്റെ കൈത്തിരിനാളം അണയാതെ ഉള്ളില്‍ സൂക്ഷിക്കാനും നമുക്കെന്നും കഴിയട്ടെ.

പുതുവര്‍ഷം അനുഗ്രഹദായകമാകട്ടെയെന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് എല്ലാവര്‍ക്കും പുതുവല്‍സരാശംസകള്‍!!!

 

Read more

അധികമുള്ളത് ആവശ്യക്കാരനു കൊടുക്കൂ, വീടു ക്ലട്ടര്‍ഫ്രീയാക്കൂ!

ഫിലാഡല്‍ഫിയ : മിക്കവാറും നമ്മുടെയെല്ലാം വീടുകള്‍ ഉപയോഗം കഴിഞ്ഞതോ, ഉപയോഗയോഗ്യമല്ലാത്തതോ ആയ ധാരാളം സാധനസമാഗ്രികള്‍കൊണ്ട് നിറഞ്ഞിരിക്കും. വസ്ത്രങ്ങള്‍ സൂക്ഷിക്കുന്ന ക്ലോസറ്റുകള്‍, തുണി അലമാരകള്‍, ഡ്രസറുകള്‍, സ്റ്റോര്‍ മുറികള്‍, കിടപ്പുമുറികള്‍, വീടിന്റെ ആറ്റിക്(നാട്ടില്‍ തട്ടിന്‍പുറം എന്നു പറയും), കാര്‍ ഗരാജുകള്‍ എന്നുവേണ്ട എല്ലായിടത്തും പഴയ ഫര്‍ണിച്ചറുകള്‍, പലതരത്തിലുള്ള തുണിത്തരങ്ങള്‍, പൊട്ടിപ്പൊളിഞ്ഞ അടുക്കളപാത്രങ്ങള്‍, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍, സൈക്കിളുകള്‍, ലോണ്‍ മൂവേഴ്‌സ്, കേടായ വീട്ടുപകരണങ്ങള്‍ എന്നിവയുടെ കൂമ്പാരം, ചുരുക്കിപ്‌റഞ്ഞാല്‍ വീടൊരു ജങ്ക് യാര്‍ഡിനു തുല്യം. ആന്റിക്ക് സാധനങ്ങളോടുള്ള കമ്പം കൊണ്ടല്ല മറിച്ച് വലിയവിലകൊടുത്ത് വര്‍ഷങ്ങള്‍ക്കു മുമ്പു വാങ്ങിയ അവ എങ്ങനെ വെറുതെ കളയും എന്നുള്ള സ്വാര്‍ത്ഥചിന്തകൊണ്ടാണു ഈ വക സാധനങ്ങള്‍ നാം ഏതെങ്കിലും കാലത്ത് ഉപയോഗം വരും എന്ന ചിന്തയില്‍ സൂക്ഷിച്ചുവക്കുന്നത്.

മാസങ്ങളായി അനക്കാതെ കിടക്കുന്ന ഈ വസ്തുക്കളില്‍ ഇരട്ടവാലന്‍, എട്ടുകാലി, എലി, പഴുതാര എന്നിവ കയറിക്കൂടി മുട്ടയിട്ടു പെരുകുന്നതൊടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അസുഖങ്ങള്‍ പരത്തുകയും ചെയ്യും. തുണികളാണെങ്കില്‍ കുറെക്കവിയുമ്പോള്‍ നിറം മങ്ങി ദ്രവിച്ചും, ഇരുമ്പു സാമഗ്രികള്‍ തുരുമ്പെടുത്തു നശിച്ചും, പദരക്ഷകള്‍ ഉറഞ്ഞുംകൂടിയും ഉപയോഗിക്കാന്‍ പറ്റാത്ത വിധത്തിലാകും. വര്‍ഷങ്ങളായി അനക്കാതെയും, വെയിലത്തുണക്കാതെയും പൊടിപിടിച്ചിരിക്കുന്ന ഔട്ടര്‍ ജാക്കറ്റുകളും, ഷൂസുകളും, മറ്റുപകരണങ്ങളും വിളിച്ചുവരുത്തുന്ന അസുഖങ്ങള്‍, പൊടി അലര്‍ജി കൊണ്ടുണ്ടാകുന്ന ആസ്തമായുടെ ദീനങ്ങള്‍ എന്നിവ വേറെയും.

സമ്മര്‍ ആകുമ്പോള്‍ അമേരിക്കക്കാരില്‍ പലരും ഗരാജ് സെയിലായും, യാര്‍ഡ് സെയില്‍ ആയും പഴയ സാധനങ്ങള്‍ നിസാരവിലക്ക് വില്‍പന നടത്തി വീട്ടില്‍ നിന്നും ഒഴിവാക്കും. മറ്റു ചിലരാകട്ടെ തങ്ങള്‍ക്ക് ആവശ്യമില്ലായെങ്കിലും, അതുകൊണ്ട് ഉപയോഗം കണ്ടെത്തുന്ന മറ്റുപലരും നമ്മുടെ ചുറ്റുപാടും ഉണ്ടെന്നുള്ള തിരിച്ചറിവില്‍ അവ കെട്ടുകളാക്കി പാര്‍ക്കിങ്ങ് ലോട്ടുകളില്‍ സ്ഥാപിച്ചിരിക്കുന്ന ഡ്രോപ്പ് ബോക്‌സുകളില്‍ നിക്ഷേപിക്കും. അല്ലെങ്കില്‍ വിന്‍സന്റ് ഡി പോള്‍, സാല്‍വേഷന്‍ ആര്‍മി തുടങ്ങി ജീവകാരുണ്യ സംഘടനകള്‍ക്ക് ദാനം ചെയ്യും.

വീട്ടിലെ അനാവശ്യ ക്ലട്ടര്‍ ഒഴിവാക്കിക്കൂടെ? ഏതെങ്കിലും ഒരു കാലത്തു പ്രയോജനപ്പെടും എന്നു കരുതി നമ്മള്‍ വര്‍ഷങ്ങളായി സൂക്ഷിച്ചു വക്കുന്ന സാധനസാമഗ്രികള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്താല്‍ നമ്മുടെ വീട്ടിലെ അനാവശ്യ ക്ലട്ടറും മാറിക്കിട്ടും, ഇല്ലാത്തവനു അതൊരു വലിയ സഹായവുമാകും. നമ്മുടെ ട്രാഷ് മറ്റുള്ളവന്റെ ട്രഷര്‍ ആണെന്നുള്ള കാര്യം മറക്കാതിരിക്കുക.

കഴിഞ്ഞദിവസം വീടിനടുത്തുള്ള ഒരു ഗുഡ് വില്‍ സ്റ്റോര്‍ സന്ദര്‍ശിക്കാനിടയായി. അവിടെ കണ്ട തിരക്ക് എന്നെ അതിശയിപ്പിച്ചു. പഴയതും, ഉപയോഗിച്ചതുമായ സാധനങ്ങള്‍ വാങ്ങാന്‍ വന്നവരുടെ തിരക്കായിരുന്നു അത്. നമുക്കുപയോഗമില്ലാതെ വീട്ടില്‍ പൊടിപിടിച്ചുകിടക്കുന്ന സാധനങ്ങള്‍ എന്തുതന്നെയുമാകട്ടെ ത്രിഫ്റ്റ് സ്റ്റോറിനോ, ഗുഡ് വില്‍ സ്റ്റോറിനോ ദാനം ചെയ്യുക. അവര്‍ അത് ആവശ്യക്കാരന്റെ കൈകളില്‍ സുരക്ഷിതമായി എത്തിച്ചുകൊള്ളും.

അമേരിക്കയില്‍ ഹോളിഡേ സീസണ്‍ ആരംഭിച്ചുകഴിഞ്ഞു. ഒക്‌ടോബര്‍ മാസാരംഭത്തോടെ അവധിക്കാലതിരക്കും ആഘോഷതിമിര്‍പ്പും ആരംഭിക്കുകയായി. ഒന്നിനു പിറകെ ഒന്നായി കൊളംബസ് ഡേ, ഹാലോവീന്‍, ആള്‍ സെയിന്റ്‌സ് ഡേ, വൈറ്ററന്‍സ് ഡേ, താങ്ക്‌സ് ഗിവിംഗ്, ക്രിസ്മസ്, ന്യൂഈയര്‍, എന്നിങ്ങനെ അവധികളുടെയും ആഘോഷങ്ങളുടെയും ജൈത്രയാത്ര. കുചേലകുബേരഭേദമെന്യേ ആള്‍ക്കാരെല്ലാം ഹോളിഡേ മൂഡില്‍ ആയിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമൊരു ഷോപ്പിംഗ് മാളില്‍ കയറിയപ്പോളാണറിയുന്നത് ക്രിസ്മസ് ഇങ്ങെത്തിക്കഴിഞ്ഞു എന്ന്. ക്രിസ്മസിനെ വരവേല്‍ക്കാനും, ഹോളിഡേ ഷോപ്പിംഗുകാരെ ആകര്‍ഷിക്കാനുമായി കടകമ്പോളങ്ങള്‍ പച്ചയിലും ചുവപ്പിലും കമനീയമായി അലങ്കരിച്ച് ക്രിസ്മസിന്റെ ഈ വര്‍ഷത്തെ ഐറ്റം നമ്പരുകളായ തുണിത്തരങ്ങളും ഗിഫ്റ്റ് സാധനങ്ങളും നിരത്തിയിരിക്കുന്നു. ഷോപ്പിംഗ് മാളുകളില്‍ തിരക്കോടു തിരക്ക്. മില്യണുകളുടെ ബിസിനസ് നടക്കുന്ന സമയം.

ആഘോഷങ്ങളോടൊപ്പം സുഖസുഷുപ്തിയിലായിരുന്ന ഹോളിഡേ ചാരിറ്റികളും തലപൊക്കുകയായി. യു.എസ്. മെയിലായും, ഇമെയിലായും, ഫോണ്‍ മെസേജായും, എസ്.എം.എസ് ആയും നമ്മുടെ മെയില്‍ബോക്‌സിലും, ഇന്‍ബോക്‌സിലും, ഫോണിലും എല്ലാം വിവിധ ചാരിറ്റികള്‍ക്കുവേണ്ടി ഡൊണേഷന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള അഭ്യര്‍ത്ഥനകള്‍ പ്രവഹിക്കുകയായി. വ്യക്തികളും, കലാസാംസ്‌കാരിക മതസംഘടനകളും, ദേവാലയങ്ങളും, ഓഫീസുകളും കരുണക്കായ് കേഴുന്നവരുടെ ദീനരോദനം നെഞ്ചിലേറ്റി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുന്ന സീസണ്‍. പള്ളികളും രൂപതകളും തങ്ങളുടെ കീഴില്‍ വരുന്ന എല്ലാ കുടുംബങ്ങളെയും വാര്‍ഷിക സംഭാവനക്കായി ഓര്‍മ്മപ്പെടുത്തല്‍ കത്തുകളുമായി സമീപിക്കുന്നു. പലവിധ ഡിസ്‌കൗണ്ട് ഓഫറുകലുമായി ഹോള്‍സെയില്‍ റീട്ടെയില്‍ കടകളും ഷോപ്പിംഗുകാരെ മാടിവിളിക്കുന്നു. ജീവകാരുണ്യ സന്ദേശങ്ങളുമായി എല്ലായിടത്തും ഫുഡ് ഡ്രെ#െവ്, ടോയ് ഡ്രെ#െവ്, ക്ലോത്തിംഗ് ഡ്രെ#െവ്, ഷൂ ഡ്രെ#െവ് എന്നിങ്ങനെ പലതരത്തിലുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. സംഘടനകള്‍ മല്‍സരിച്ച് ചാരിറ്റി ഡിന്നറുകളും, ഫണ്ട് റെയിസിംഗ് പ്രോഗ്രാമുകളും നടത്തുന്നതും ഇപ്പോള്‍തന്നെ. ഈ വിധത്തിലുള്ള എല്ലാ സംരംഭങ്ങളുടെയും ലക്ഷ്യം ഒന്നുതന്നെ. പാവപ്പെട്ടവരെ സഹായിക്കുക ഇല്ലാത്തവനു കൊടുക്കുക, അശരണര്‍ക്ക് ആലംബമാവുക. കരയുന്നവരുടെ കണ്ണീരൊപ്പുക.

ഈയിടെ ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച 'ഹൈയന്‍' ചുഴലിക്കൊടുംകാറ്റില്‍ വീടും, വീട്ടുകാരും ബന്ധുമിത്രാദികളും, വസ്തുവകകളും, നാളിതുവരെയുള്ള എല്ലാസമ്പാദ്യങ്ങളും നഷ്ടപ്പെട്ട പതിനായിരങ്ങള്‍ മറ്റുള്ളവരുടെ കരുണക്കായ് കേഴുന്നു. ഉറ്റവരും, ഉടയവരും നഷ്ടപ്പെട്ടവര്‍, കുട്ടികലെ നഷ്ടപ്പെട്ട മാതാപിതാക്കള്‍, അച്ഛനമ്മമാരെ തേടി അലയുന്ന പിഞ്ചുകുഞ്ഞുങ്ങള്‍, കിടപ്പാടവും, സ്വന്തമായി ഉണ്ടായിരുന്നതെല്ലാം നഷ്ടപ്പെട്ടവരുടെ ദീനരോദനങ്ങള്‍. വിശപ്പടക്കാന്‍ നിര്‍വാഹമില്ലാതെ ഹെലിക്കോപ്ടറിലൂടെ വിതരണം ചെയ്യുന്ന ഭക്ഷണപ്പൊതിക്കായി മല്‍സരിക്കുന്നവര്‍, മഴയും, മാലിന്യങ്ങളും വരുത്തിവക്കുന്ന പകര്‍ച്ചവ്യാധികള്‍. കുടിവെള്ളത്തിനായി വലയുന്നവര്‍. വൈദ്യുതിയും, വാര്‍ത്താവിനിമയബന്ധങ്ങളും ഇല്ലാത്തതിനാല്‍ പലവിധത്തിലും കഷ്ടത അനുഭവിക്കുന്നവര്‍. ഇവരെല്ലാം വിശാലമനസ്‌ക്കരായവരുടെ കരുണക്കായ് യാചിക്കുന്നു.

നമ്മള്‍ സമ്പല്‍സമൃദ്ധിയുടെ നടുവില്‍ ജീവിക്കുമ്പോള്‍ നമ്മെക്കാള്‍ ഭാഗ്യം കുറഞ്ഞവരെയും, നമ്മള്‍ക്കൊപ്പം ദൈവാനുഗ്രഹം ലഭിച്ചിട്ടില്ലാത്തവരെയും സ്മരിക്കാനുള്ള അവസരം കൂടിയാണീ ഹോളിഡേ. ചുറ്റുപാടും കണ്ണോടിക്കുകയാണെങ്കില്‍ നമുക്കു കാണാന്‍ സാധിക്കും പല രീതിയില്‍ കഷ്ടതയനുഭവിക്കുന്ന സഹോദരങ്ങള്‍ ഈ ലോകത്തിലുണ്ടെന്നും നമ്മള്‍ അവരെക്കാള്‍ എത്രയോ ഭാഗ്യം ലഭിച്ചരാണെന്നതാണ് പരമാര്‍ത്ഥം. ദാരിദ്ര്യവും, രോഗങ്ങളുംമൂലം നരകയാതന അനുഭവിക്കുന്നവര്‍, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍, നിരാലംബരായ വൃദ്ധജനങ്ങള്‍, അംഗവൈകല്യംവും, ബുദ്ധിമാന്ദ്യവും ഉള്ളവര്‍, അല്‍പ്പം കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടേണ്ടിവരുന്നവര്‍, ശ്വസിക്കാന്‍ ശുദ്ധവായു ലഭ്യമല്ലാത്തവര്‍, അന്തിയുറങ്ങാന്‍ ഒരു കിടപ്പാടമില്ലാത്തവര്‍, പ്രകൃതിദുരന്തങ്ങളില്‍പെട്ട് എല്ലാം നഷ്ടപ്പെട്ടവര്‍ അങ്ങനെ നീളുന്നു ഇല്ലായ്മകളുടെയും, വല്ലായ്മകളുടെയും പട്ടിക. ഇവരിലാരുടെയെങ്കിലും ജീവിതത്തില്‍ ഒരു കൈത്താങ്ങാവാന്‍ നമുക്കു സാധിച്ചാല്‍ അതീ ക്രിസ്മസ് സീസണില്‍ നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയായിരിക്കും. 'എന്റെ ഏറ്റവും എളിയ ഈ സഹോദരന്മാരിലൊരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്' (മത്തായി 25: 40) ജീവകാരുണ്യപ്രവര്‍ത്തനങ്ങളും, ദൈന്യതയനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തം എത്തിക്കുക എന്ന മഹത്തായ ദൗത്യവും നമ്മുടെ ഹൃദയതലത്തിലും നിറഞ്ഞുനില്‍ക്കട്ടെ.

Read more
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC