രാജു മൈലപ്ര

മത്തായി ഉയിര്‍ത്തെഴുന്നേറ്റു

മത്തായി മരിച്ചു. ജനിച്ചാല്‍ മരിക്കും. അത് അത്ര വലിയ ആനക്കാര്യമൊന്നുമല്ല- ഏതു കോത്താഴത്തുകാരനും ഈ പ്രപഞ്ചസത്യം അറിയാം.

ചെറുപ്പത്തില്‍ മത്തായിയെ-മാത്തുക്കുട്ടി, മത്തായിക്കുട്ടി, മത്തായിക്കുഞ്ഞ്, കുട്ടി മത്തായി എന്നിത്യാദി ചെല്ലപ്പേരുകള്‍, അവരവരുടെ മൂഡനുസരിച്ച് ജനങ്ങള്‍ വിളിച്ചിരുന്നു. അതിലവന് വലിയ പരാതിയൊന്നും ഉണ്ടായിരുന്നു. ഒരു പേരിലെന്തിരിക്കുന്നു?' എന്ന ശുദ്ധഗതിക്കാരനായിരുന്നു മത്തായി.

കുഞ്ഞുനാളില്‍ കുഞ്ഞുമത്തായി, അമ്മ കുഞ്ഞു മരിയാമ്മയോടും, സഹോദരി കുഞ്ഞന്നാമ്മയോടുമൊപ്പം കുന്നില്‍ മുകളിലുള്ള പള്ളിയില്‍ പതിവായി പോകുമായിരുന്നു.

അപ്പന്‍ കുഞ്ഞവറാ ആ സമയം കൂര്‍ക്കം വലിച്ച് നല്ല ഉറക്കത്തിലായിരിക്കും. ഉറങ്ങിക്കിടക്കുന്ന കുഞ്ഞവറായെ നോക്കി, കുഞ്ഞു മറിയ, കര്‍ത്താവേ! എനിക്കീ വിധി വന്നല്ലോ! ഈ കാലമാടനെ അങ്ങു വിളിക്കില്ലേ? എന്നു പ്രാര്‍ത്ഥിച്ച്് നെടുവീര്‍പ്പിടും-അപ്പന്റെ പേര് ഒരു പക്ഷേ കാലമാടന്‍ എന്നായിരിക്കുമെന്ന്, കുഞ്ഞു മത്തായിയുടെ കുഞ്ഞു മനസു വിശ്വസിച്ചു.

പള്ളിമുറ്റത്ത് എത്തിക്കഴിഞ്ഞാല്‍ അമ്മച്ചി കുഞ്ഞു മത്തായിയുടെ കുഞ്ഞു മനസ് വിശ്വസിച്ചു.

പള്ളിമുറ്റത്ത് എത്തികഴിഞ്ഞാല്‍ അമ്മച്ചി കുഞ്ഞുമത്തായിയുടെ കൈയിലെ പിടിവിടും. 'കര്‍ത്താവിന്റെ സന്നിധിയിലല്ലേ, ഇനി എല്ലാം അവന്‍ നോക്കിക്കൊള്ളും' പുരുഷന്മാര്‍ ഇടതുവശത്തും, സ്ത്രീകള്‍ വലതു വശത്തും നിന്നാണ് ആരാധനയില്‍ പങ്കുകൊള്ളേണ്ടത്. അല്ലെങ്കില്‍ ദൈവംതമ്പുരാരന് അതു ഇഷ്ടപ്പെടുകയില്ലായിരിക്കും.-

പള്ളിയില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആകപ്പാടെ ഒരു ഓളമാണ്. കുറേയേറെ നേരം പഴയനിയമ വേദപുസ്തക വായന-ഇത് എന്തിനാണെന്ന് ആര്‍ക്കും അറിഞ്ഞുകൂടാ-പലതും തലയില്‍ മുണ്ടിട്ടു കേള്‍ക്കേണ്ട കാര്യങ്ങളാണ്. പഴയ നിയമങ്ങളെല്ലാം കളഞ്ഞിട്ട്, പുതിയ നിയമവുമായിട്ടാണ് യേശുക്രിസ്തു വന്നത്. പിന്നീട് കുറേ പ്രഭാതഗീതങ്ങള്‍ ആലപിക്കും. അങ്ങിനെ ഒരു Warm-UP കഴിഞ്ഞതിനു ശേഷമാണ് മാലാഖമാരുടേയും, തങ്കപ്രാവിന്റേയും, മുന്തിരിക്കുലകളുടേയും ചിത്രങ്ങള്‍ അലങ്കരിക്കുന്ന തിരശ്ശീല മാറുന്നത്.

കര്‍ണ്ണാനയാനന്ദകരമായ ഒരു കാഴ്ചയാണത്. കുന്തിരക്ക പുകച്ചുരുളുകളെ കീറി മുറിച്ചുകൊണ്ടുള്ള മണിനാദങ്ങള്‍, പുകയൊന്നു കെട്ടടങ്ങുമ്പോള്‍ മദ്ബഹായിലെ രൂപങ്ങള്‍ തെളിഞ്ഞു വരും. പട്ടു കുപ്പായവും, കിന്നരത്തൊപ്പിയും, കൈയില്‍ സ്വര്‍ണ്ണക്കുരിശുമായി അടിപൊളി സെറ്റപ്പില്‍ നില്‍ക്കുന്ന പുരോഹിതന്‍-ഇടവും വലവും രാജസദസ്സിലെ ഭടന്മാരെപ്പോലെ നില്‍ക്കുന്ന കുറേ കുപ്പായധാരികള്‍. ഓരോരുത്തര്‍ക്കും ഓരോ ഡ്യൂട്ടിയാണ്. ചിലര്‍ കൈമണി കിലുക്കുന്നു. മറ്റു ചിലര്‍ ഒരു വെള്ളിക്കോലില്‍ ഘടിപ്പിച്ചിരിക്കുന്ന പപ്പട ആകൃതിയിലുള്ള മണി കിലുക്കുന്നു. ചുമ്മാതങ്ങു കിലുക്കിയാല്‍ പോരാ-അതിനൊക്കെ ഒരു വശമുണ്ട്-ഒരു താളലയമുണ്ട്.
പുരോഹിതന്റെ തൊട്ടു പിന്നില്‍ നില്‍ക്കുന്ന കുപ്പായക്കാരന്റെ കൈയില്‍, ചങ്ങലയില്‍ തൂങ്ങിക്കിടക്കുന്ന ധൂപക്കുറ്റിയില്‍ നിന്നും കുന്തിരിക്കത്തിന്റെ പുക ഉയരുന്നു. അങ്ങേര് അതു മനോധര്‍മ്മം പോലെ തെക്കോട്ടും, വടക്കോട്ടും, കിഴക്കോട്ടും, മേലോട്ടും വീശി രസിക്കുന്നു. ഇടയ്ക്കിടെ പള്ളിയുടെ നടുത്തളത്തിലൂടെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരനേപ്പോലെ, ഈ കുറ്റിയുമാട്ടി ഒരു നടപ്പുണ്ട്. പടിഞ്ഞാറോട്ടു നടക്കുമ്പോള്‍ പുരുഷന്മാരും, തിരിച്ചു കിഴക്കോട്ടു എഴുന്നള്ളുമ്പോള്‍ സ്ത്രീകളും കുരിശുവരയ്ക്കണം. അല്ലെങ്കില്‍ അങ്ങേര്‍ക്ക് അതിഷ്ടപ്പെടുകയില്ല. എപ്പോഴാണു ഇടയുന്നതെന്ന് പറയുവാന്‍ പറ്റുകയില്ലല്ലോ!

ബഹുമാനസൂചകമായി ഭക്തജനങ്ങള്‍ ഈ പൂങ്ങാനെ 'കപ്യാര്‍' എന്നാണു വിളിക്കുന്നത്. ഈ വാക്ക് ഏതു ഭാഷയിലുള്ളതാണന്നോ, ഇതിന്റെ അര്‍ത്ഥം എന്താണന്നോ ആര്‍ക്കും ഒരു പിടിയുമില്ല. ഏതായാലും വിക്രമാദിത്യന്റെ തോളിലെ വേതാളം പോലെ, ഇയാള്‍ പുരോഹിതനെ ഒട്ടിപ്പിടച്ച് കൂടെയുണ്ട്.

ദീര്‍ഘമായ ആരാധന ആയതിനാല്‍ മത്തായി കുഞ്ഞിനു ഇടയ്ക്കിടെ കാലു വേദനിയ്ക്കും. ആര്‍ക്കും ഇരിക്കുവാന്‍ അനുവാദമില്ല. മുതുക്കായാലും, ചതുക്കായാലും നിന്നു കൊള്ളണം. പള്ളിയില്‍ ആവശ്യത്തിനു കസേരയോ ബെഞ്ചോ മറ്റോ ഇട്ടാല്‍, അതിന്റെ പവിത്രത നഷ്ടപ്പെടുമെന്നും, ദൈവം തമ്പുരാന്‍ കീരിക്കാടന്‍ ജോസിനെ വിട്ട് അടിപ്പിക്കുമെന്നാണ് ഭാരവാഹികള്‍ പറഞ്ഞു പരത്തിയിരിക്കുന്നത്.
കാലം കടന്നു പോയി- 'പോകാതെ തരമില്ലല്ലോ' കുഞ്ഞുവറായുടെ കാറ്റു പോയി പരലോകം പൂകി.

മത്തായിക്കുഞ്ഞും വളര്‍ന്നു വലുതായി, കുഞ്ഞ് എന്നുള്ള വാലു മുറിച്ചുകളഞ്ഞ് വെറും മത്തായി ആയി. പ്രായപൂര്‍ത്തിയായപ്പോള്‍ തോട്ടത്തിന്റെ നടുവിലെ പഴം രുചിച്ചു നോക്കി. നന്മ തിന്മകള്‍ തിരിച്ചറിഞ്ഞു. തലയിലൊരു ലഡു പൊട്ടി.

ഒരു പള്ളിയാണെങ്കിലും, ഒരേ ആരാധനയാണെങ്കിലും, അധികാരം രണ്ടാണെന്നുള്ള സത്യം അയാള്‍ തിരിച്ചറിഞ്ഞു.

'ഇരു മെയ്യാണെങ്കിലും മനമൊന്നായ്

മരണം വരെയും നമ്മള്‍ പിരിയാതെ-'

സിനിമാപ്പാട്ട്- പക്ഷേ രണ്ടു കൂട്ടരും തമ്മില്‍ അടിച്ചു പിരിഞ്ചാഞ്ചെ! കാര്യമില്ലാത്ത കാര്യത്തിനു വേണ്ടി അനേകം നിരപരാധികളെ ബലികൊടുത്തു. ക്രിസ്തു ദേവന്റെ സകല ഉപദേശങ്ങളേയും പുറംകാലുകൊണ്ടു ചവിട്ടിയെറിഞ്ഞ്, പുശ്ചിച്ചു തള്ളി, കോടതി മുറികളില്‍ അഭയം പ്രാപിച്ചു. നക്കാപ്പിച്ച കാശിനു വേണ്ടി, കോടികള്‍ വാരിയെറിഞ്ഞു. പാരമ്പര്യത്തിന്റെ പേരു പറഞ്ഞ് പലരും പടുകുഴിയിലായി. വിഡ്ഢികളായ നസ്രാണി മെത്രാന്മാരെ ഓര്‍ത്ത്, മുന്തിയ ബ്രാഹ്മണ വക്കീലന്മാര്‍ ആര്‍ത്തു ചിരിക്കുന്നു. ക്രിസ്ത്യാനികളുടെ കൂട്ടത്തില്‍ കഴിവുള്ള ഒരൊറ്റ വക്കീലന്മാരും ഇല്ലേ?
കഷ്ടകാലം- അല്ലാതെ എന്തു പറയുവാന്‍? മത്തായി നിന്ന നില്‍പ്പില്‍ ഒന്നു വിറച്ചു. തല കറങ്ങി. കുഴഞ്ഞു വീണു-ആളു വടി.

'ആന ജീവിച്ചാലും ചത്താലും വില' എന്നു പറയുന്നതുപോലെ, മരിച്ചു കഴിഞ്ഞപ്പോഴാണു മത്തായിയുടെ വില മാലോകര്‍ അറിയുന്നത്. മൃതദേഹത്തിന്റെ അവകാശം ഉന്നയിച്ചുകൊണ്ട് രണ്ടു കൂട്ടരും രംഗത്തു വന്നു. മത്തായിക്ക് ഒരു രക്തസാക്ഷിയുടെ പരിവേഷം ചാര്‍ത്തിക്കിട്ടി.

മത്തായിയുടെ ശവസംസ്‌ക്കാര ശുശ്രൂഷ തങ്ങളുടെ ആചാര പ്രകാരം വേണമെന്നുള്ള വാശിയില്‍ ഇരു കൂട്ടരും പോലീസായി, പട്ടാളമായി, കോടതി ഇടപെടല്‍-അവിടെ പാലു കാച്ചല്‍-ഇവിടെ പുരകത്തല്‍- മരിച്ചിട്ടില്ല, മരിച്ചിട്ടില്ല. മത്തായിച്ചന്‍ മരിച്ചിട്ടില്ല-' മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തെ കീറിമുറിച്ചു.

സന്ധ്യയായി-ഉഷസുമായി- രണ്ടാം ദിവസം- മൂന്ന്, നാല്- അങ്ങിനെ അഞ്ചാം ദിവസം- മത്തായിയുടെ മൃതദേഹവുമായി സഭാസംരക്ഷണ സമിതിക്കാര്‍ തെക്കു വടക്കു നടക്കുകയാണ്. ഇടയ്ക്കിടെ ആര്‍പ്പോയ് വിളിച്ചുകൊണ്ട് ശവപ്പെട്ടി മേലോട്ടും താഴോട്ടും എറിഞ്ഞു രസിക്കുന്നുണ്ട്.

മെത്രാന്മാര്‍ക്ക് ഒരു കുലുക്കവുമില്ല. അവര്‍ അരമനകളിലിരുന്നു മുന്തിരിയും വീണ്ടും ആസ്വദിച്ചു കൊണ്ട് തന്ത്രങ്ങള്‍ മെനയുന്ന തിരിക്കിലായിരുന്നു.
അങ്ങിനെ ആറാം ദിവസം- മത്തായിയുടെ ശരീരം ചീഞ്ഞു തുടങ്ങി- നാറ്റം സഹിക്ക വയ്യാതെ, മത്തായി മൂക്കു പൊത്തിക്കൊണ്ടു ഉയിര്‍ത്തെഴുന്നേറ്റു.
'ദ്- പന്ന ചെറ്റകളേ! നീയൊന്നുമുള്ള സ്വര്‍ഗ്ഗം എനിക്കു വേണ്ടാ-എനിക്കു നരകം മതി.

തന്നെ വരവേല്‍ക്കുവാനായി അനേകം മെത്രാന്മാര്‍ നരകവാതില്‍ക്കല്‍ കാവലിരിക്കുന്ന കാര്യം പാവം മത്തായി അറിഞ്ഞിരുന്നില്ല.

Read more

കോവാലന്റെ അമ്മ കല്യാണി

തിരുമ്മുചികിത്സയ്ക്കായി പലരും ഇപ്പോള്‍ നാട്ടില്‍ പോകുന്നുണ്ട്. ഒടിവും, ചതവും, വേദനയുമെല്ലാം ആയുര്‍വേദ വിധിപ്രകാരം തിരുമ്മി സുഖപ്പെടുത്തുന്നുമുണ്ട്. പ്രത്യേകിച്ച് വേദനയൊന്നുമില്ലാത്തവരും! "സുഖചികിത്സ'യ്ക്കതായി ആയുര്‍വേദ ആശുപത്രികളില്‍ പോകാറുണ്ട്. ഇതിന്റെ മറവില്‍ ചിലയിടങ്ങളില്‍ ചില അനാശ്യാസ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി പറയപ്പെടുന്നു. ഏതായാലും എന്റെ സുഹൃത്തുക്കളായ തിരുവല്ല ബേബിയും, വളഞ്ഞവട്ടവും, പ്രിന്‍സ് മാര്‍ക്കോസും, സണ്ണി കോന്നിയൂരും മറ്റും നാട്ടില്‍ പോയി സുഖചികിത്സ നടത്തിയതിന്റെ സുഖഫലങ്ങള്‍ പറഞ്ഞുകേട്ടപ്പോള്‍ എനിക്കുമൊരാഗ്രഹം - ഒന്നു തിരുമിച്ചാലോ?

നാട്ടില്‍ പോകുന്നതിനു മുമ്പ് ഞെളിഞ്ഞും പിരിഞ്ഞും മസിലുപിടിച്ചും, "എന്താണെന്നറിയില്ല ദേഹമാസകലം ഒരു വേദനന- എന്നു ഇന്നസെന്റ് സ്റ്റൈലില്‍ ഭാര്യ കേള്‍ക്കത്തക്ക ഉച്ചത്തില്‍ കൂടെക്കൂടെ ഉരുവിട്ട് നടന്നു.

"ചുമ്മാതിങ്ങനെ മലന്നു കിടന്നിട്ടാ വേദന. അത്ര വലിയ വേദനയാണെങ്കില്‍ രണ്ട് Motrin കഴിക്ക്'എന്നു പറഞ്ഞവള്‍ അതിനെ നിസ്സാരവത്കരിച്ചു.
"ഏതായാലും നാട്ടില്‍ പോകുകയല്ലേ ? ഒന്നു തിരുമിച്ചിരുന്നെങ്കില്‍ എന്റെ കഠിന വേദനയ്ക്ക് അല്‍പം ആശ്വാസം കിട്ടിയേനേ' ഒക്കുന്നെങ്കില്‍ ഒക്കട്ടെയെന്നു കരുതി ഞാനെന്റെ മനസ്സിലിരുപ്പ് അന്തരീക്ഷത്തിലേക്ക് എറിഞ്ഞു.

നാട്ടില്‍ ചെന്നു നാലാംപക്കം അതിരാവിലെ ഭാര്യ എന്നെ തട്ടിവിളിച്ചു.
'ഒന്നെണീറ്റേ- ദേണ്ടെ തിരുമ്മുകാരന്‍ വന്നു നില്‍ക്കുന്നു'.

ഞാനറിയാതെ എന്നെ തിരുമ്മാനായി അവള്‍ ഒരാളെ ഏര്‍പ്പാടാക്കിയിരിക്കുന്നു-
തിരുമ്മുകാരന്‍ കോവാലന്‍.

മുറ്റത്ത് ഒരു മേശയിട്ട്, അണ്ടര്‍വെയറു മാത്രം ധരിച്ച് ഞാനതില്‍ മലര്‍ന്നുകിടന്നു. ചെറിയ തലയും, വലിയ വയറും, കോഴിക്കാലുമുള്ള എനിക്ക് ഒരു ഗര്‍ഭിണി തവളയുടെ ലുക്ക്. താറുടുത്ത് തച്ചോളിത്തറവാട്ടില്‍ പിറന്നപോലെയാണ് കോവാലന്റെ നില്‍പ്. നമ്മുടെ സിനിമാനടന്‍ ഇന്ദ്രന്‍സിന്റെ ഇരട്ടയാണെന്നു തോന്നും.

ഇടതു കൈയ്യില്‍ ചെറിയ ഒരു ഓട്ടുപാത്രത്തില്‍ ചൂടാക്കിയ ധന്വന്തരം കുഴമ്പുണ്ട്. ഏതോ ചെറിയൊരു മന്ത്രം ജപിച്ചശേഷം, വലതു കൈകൊണ്ട് നെറ്റിയിലും, ചെവിപ്പുറകിലും, നെഞ്ചത്തും, വയറ്റത്തും, പാദങ്ങളിലും കുഴമ്പു തൊട്ടു തേച്ചു- എന്നിട്ട് തലമുതല്‍ താഴോട്ട് ഉഴിച്ചില്‍ തുടങ്ങി. ഇതേ പ്രയോഗം കമഴ്ത്തിയിട്ടും ചെയ്തു.

അവസാനം കൈയ്യും കാലും വലിച്ചു കുടഞ്ഞ് ഞൊട്ടയിടിലോടെയാണ് ഈ കര്‍മ്മം തീര്‍ക്കുന്നത്. അതു കഴിഞ്ഞ് അഞ്ചു മിനിറ്റ് ഫേഷ്യല്‍ മസാജ്. ആകപ്പാടെ ഒരു സുഖം. സംഗതി എനിക്കു പിടിച്ചു. ഒരു സങ്കടം മാത്രം. - ഈ ഉണങ്ങിയ കോവാലനു പകരം ഒരു ഷക്കീല സുന്ദരിയെ ഏര്‍പ്പെടുത്തുവാന്‍ എന്റെ ഭാര്യയ്ക്കു തോന്നിയില്ലല്ലോ എന്നോര്‍ത്ത്. എന്നെ അവള്‍ക്ക് അത്ര വിശ്വാസം പോരായെന്നു തോന്നുന്നു.

കോവാലന്റെ അമ്മയാണ് കല്യാണി. എണ്‍പതിന്റെ പടിവാതില്‍ക്കലേക്ക് കാലെട്ടുത്തുവെച്ചു നില്‍ക്കുന്നു. പഴമയുടെ താളം മുഴുവന്‍ നെഞ്ചേലേറ്റി നടക്കുന്ന ഒരു സ്ത്രീ - പഴംപാട്ടുകളുടെ ഒരു കലവറയാണ് അവരുടെ ഉള്ള്. കേള്‍ക്കാനാളുണ്ടെങ്കില്‍ കഥപറയുവാനും പാട്ടു പാടുവാനും കല്യാണിക്ക് വലിയ ഉത്സാഹമാണ്.

കുഞ്ഞച്ചന്‍ പുള്ളയും, തങ്കപ്പുലക്കള്ളിയും തമ്മിലൊരു ചുറ്റിക്കളി. ചുംബനച്ചൂടില്‍ മൂക്കുത്തി മുറിമീശയിലുടക്കി ഒടിഞ്ഞുപോയി.

"കുഞ്ഞച്ചന്‍ പിള്ളേടെ മുറിമീശ
കൊണ്ടെന്റെ മൂക്കുത്തി രണ്ടായി ഒടിഞ്ഞേ'
എന്നു തങ്ക പാടിയപ്പോള്‍

"ആരോടും പറയല്ലേ
നാട്ടാരോടും പറയല്ലേ
നാണക്കേടാണി തങ്കമ്മേ-
നേരമെന്നു വെളുത്തോട്ടെ
സൂര്യനൊന്നുദിച്ചോട്ടെ
മൂക്കുത്തി ഞാനൊന്നു വാങ്ങിത്തരാം-'

എന്നു കുഞ്ഞച്ചന്‍ പിള്ള മറുപാട്ട് പാടി.

മൂക്കുത്തി ഇല്ലാതെ കുടിയിലെത്തിയ തങ്കയോട് കൊച്ചുപുലയന്‍ തട്ടിക്കയറി-

"മൂക്കുത്തി എവിടെപ്പോയി കൊച്ചേ- നിന്നുടെ മിന്നുന്ന മക്കുത്തി എവിടെപ്പോയ്?'

"ഇച്ചിരെ വെള്ളം മൊത്തിക്കുടിച്ചപ്പോള്‍ മൊന്തയിലുടക്കി ഒടിഞ്ഞതാണേ..'

ഈ കഥ വിശ്വസിക്കാതെ അയാള്‍ അവരെ കുനിച്ചു നിര്‍ത്തി ഇടിച്ചു.

'എന്നെ ഇടിക്കല്ലേ....എന്നെ കൊല്ലല്ലേ ഞാനെന്റെ പാട്ടിനു പോയീടും'

കല്യാണിയുടെ പാട്ടുകഥ അങ്ങനെ നീണ്ടുപോവുകയാണ്.

കല്യാണി നടന്നാണ് എല്ലായിടത്തും പോകുന്നത്. വളരെ അത്യാവശ്യമുണ്ടെങ്കില്‍ മാത്രമേ ബസില്‍ കയറുകയുള്ളൂ. കുറെക്കാലത്തിനുശേഷം വീണ്ടും ഒരു ബസുയാത്ര നടത്തിയപ്പോള്‍, കണ്ടക്ടര്‍ അടുത്തു വരുമ്പോള്‍, സ്ത്രീകള്‍ ബ്ലൗസിനുള്ളില്‍ കൈയ്യിട്ട് എന്തോ എടുക്കുന്നത് അവരുടെ ശ്രദ്ധയില്‍പ്പെട്ടു. സംഗതിയുടെ കിടപ്പുവശം പുള്ളിക്കാരിക്കു പിടികിട്ടി. കണ്ടക്ടര്‍ വന്നു കാശുചോദിച്ചപ്പോള്‍, കല്യാണി ബ്ലൗസു പൊക്കി ഒരു മുല പ്രദര്‍ശിപ്പിച്ചു. അങ്ങനെ ചെയ്താല്‍ പണംകൊടുക്കാതെ യാത്ര ചെയ്യാമെന്നാണ് ആ പാവം കരുതിയത്. പല സ്ത്രീകളും പണം ബ്ലൗസിനുള്ളിലാണ് സൂക്ഷിക്കുന്നതെന്നുള്ള കാര്യം ആ സാധു സ്ത്രീക്ക് അറിയില്ലായിരുന്നു.

കല്യാണിയുടെ ചില നാടന്‍ ശീലുകള്‍ സഭ്യതയുടെ അതിര്‍വരമ്പോളം എത്തും. പണ്ടൊക്കെ ചട്ടയും റൗക്കയുമൊക്കെ തയ്ച്ചിരുന്നത് "ജപ്പാന്‍ തുണി' കൊണ്ടായിരുന്നുവത്രേ! അക്കാലത്ത് ഒരു ചേട്ടന്‍, ഒരു ചേട്ടത്തിയെ കണ്ടു പാടുകയാണ്:

"ജപ്പാന്‍ തുണിയുടെ അടിയില്‍ കിടക്കുന്ന
കമ്പിളി നാരങ്ങകള്‍ തരുമോടി?
ഒന്നേലൊന്നു പിടിക്കാനാ-
മറ്റേതെനിക്കു കുടിക്കാനാ-'

ഇത്രയും ആകുമ്പോള്‍ "ഈ തള്ളയ്ക്കു നാണമില്ലല്ലോ' എന്നു ചോദിച്ചുകൊണ്ട് എന്റെ ഭാര്യ അന്നത്തെ കലാപരിപാടികള്‍ക്ക് കര്‍ട്ടനിടും.

"അമ്മാമ്മോ! എന്റെ സാരീടെ കാര്യം മറക്കല്ലേ!' എന്നു ഓര്‍മ്മിപ്പിച്ചുകൊണ്ട് കല്യാണിത്തള്ള വടി കുത്തിപ്പിടിച്ച് എഴുന്നേല്‍ക്കും.

ഈ നാടന്‍പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍ പഞ്ചാരയടിയുടെ കാര്യത്തില്‍ നമ്മുടെ പൂര്‍വ്വികന്മാര്‍ നമ്മളേക്കാള്‍ എത്രയോ കേമന്മാരായിരുന്നു എന്നു തോന്നിപ്പോകും.
ആദരവോടുകൂടി നമുക്ക് അവരുടെ കാലടികള്‍ പിന്തുടരാം. 

Read more

"എന്ത് തേങ്ങയാണിത്? സത്യത്തില്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല"

"എനിക്ക് വട്ടുപിടിച്ചതാണോ, അതോ നാട്ടുകാര്‍ക്ക് മൊത്തം വട്ടുപിടിച്ചതാണോ?' "മായാവി' എന്ന സിനിമയില്‍ ആശാന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സലിംകുമാറിന്റെ പ്രശസ്തമായ ഒരു ഡയലോഗാണ് ഈ കഴിഞ്ഞ കുറെ ദിവസങ്ങളിലായി അമേരിക്കന്‍ മലയാള പത്രങ്ങള്‍ വായിക്കുമ്പോള്‍ എനിക്കു ഓര്‍മ്മ വരുന്നത്.

തിരുവനന്തപുരം നിയമസഭാ ഹാളില്‍ വെച്ച് ഈ വരുന്ന ദിവസങ്ങളില്‍ 'ലോക കേരള സഭ' എന്നൊരു മഹാ സംഭവം നടക്കുന്നുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പടെ പ്രമുഖ രാഷ്ട്രീയ- സാമൂഹ്യ- സാംസ്കാരിക നേതാക്കള്‍ ജനുവരി 12, 13 തീയതികളില്‍ നടക്കുന്ന മാരത്തോണ്‍ ചര്‍ച്ചകളില്‍ പങ്കെടുക്കും.

ഇന്നലെ പുറപ്പെടുവിച്ച അന്തിമ ലിസ്റ്റില്‍ അമേരിക്കയില്‍ നിന്നുമുള്ള ആറു മലയാളികള്‍ മാത്രമാണ് ഇടംനേടിയത്. നേരത്തെ പ്രസിദ്ധീകരിച്ചിരുന്ന പലരുടേയും പേരും ഫോട്ടോയും കണ്ടില്ല- ആരോ പാര പണിതതാകും.

എന്നാല്‍ ദിവസം തോറും മാറിമാറി വരുന്ന വാര്‍ത്തകളില്‍ കേരള സര്‍ക്കാരിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഏതാണ്ട് അമ്പതോളം മലയാളികള്‍ ഇവിടെ ലാന്‍ഡ് ചെയ്തുകഴിഞ്ഞു എന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്. ഒരുപക്ഷെ ഇതൊരു വലിയ ബഹുമതി ആയിരിക്കാം. ലോക മലയാളികളുടെ ഭാവി നിര്‍ണ്ണയിക്കുന്ന ഒരു മഹാസംഭവം. പക്ഷെ, പലരുടെ പ്രസ്താവനകളും, വാര്‍ത്താ കുറിപ്പുകളും പല ആവര്‍ത്തി വായിച്ചിട്ടും 'എന്തു തേങ്ങയാണിതെന്ന്' എനിക്കിതുവരെ മനസ്സിലായിട്ടില്ല.

"ലോക കേരള സഭ' എന്ന പേരില്‍ തന്നെ ഒരു പന്തികേട്!

എല്ലാം കഴിയുമ്പോള്‍ പണ്ടൊരു മൃഗം ചന്തയ്ക്ക് പോയപോലെ ആകാതിരുന്നാല്‍ നല്ലത്. "An Idle Mind is a devil's workshop' എന്ന് ആരോ പറഞ്ഞിട്ടുണ്ട്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന രാത്രിയില്‍ അല്പം പണം പിടുങ്ങാന്‍ ആരുടേയോ തലയില്‍ ഉദിച്ച ഒരു പദ്ധതിയാണോ ഇതെന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റംപറയാനൊക്കില്ല.

എന്തായാലും അല്പായുസ്സായ ഈ സംഘടനയ്ക്ക് എല്ലാവിധ മംഗളങ്ങളും നേരുന്നു.

----------------------------

"ചുമ്മാതിരുന്ന ഏതോ സ്ഥലത്ത് ചുണ്ണാമ്പിട്ട് പൊള്ളിച്ചു' എന്നു പറഞ്ഞതുപോലെയായി എ.കെ. ഗോപാലനെക്കുറിച്ചുള്ള വി.ടി. ബലറാമിന്റെ അനവസരത്തിലും, ആവശ്യമില്ലാതെയുമുള്ള പ്രസ്താവന. ഇത്തരം അപവാദങ്ങള്‍ യേശുക്രിസ്തുവിനെപ്പറ്റിയും, മഹാത്മാഗാന്ധിയെക്കുറിച്ചുമുണ്ട്. ബലറാം വേലിയിലിരുന്നതിനെ എടുത്ത് മറ്റടത്തു വെച്ചപോലെയായി.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഓഖി ദുരിതമേഖല സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര സംഘത്തെ കാണുവാന്‍ ഹെലികോപ്ടറില്‍ പോയത് വലിയ വിവാദമാക്കി നടക്കുകയാണ് കോണ്‍ഗ്രസുകാര്‍. ഇവരൊക്കെ ഏതു യുഗത്തിലാണോ ജീവിക്കുന്നത്. - സഖാവ് പിണറായി വിജയനല്ല, കേരളാ മുഖ്യമന്ത്രിയാണ് ഒഴിച്ചുകൂടാന്‍ പാടില്ലാത്ത ഈ യാത്ര നടത്തിയത്.
----------------------------

എം.പി വീരേന്ദ്രകുമാര്‍ UDF വിട്ട് LDFല്‍ ചേരുന്നു- ഭയങ്കര സംഭവമായിപ്പോയി അത്. നാലുമൂന്നും ഏഴു പേരുടെ പിന്തുണ പോലുമില്ലാത്ത അദ്ദേഹം എവിടെ പോയാലെന്ത്? ഇല്ലെങ്കിലെന്ത്? പ്രായമൊക്കെ ആയില്ലേ, ഇനിയെങ്കിലും ഒന്നു വിശ്രമിച്ചുകൂടെ.
----------------------------

ഉടന്‍ പ്രതീക്ഷിക്കുക "കേരളാ ലോക സഭ' സമാപിക്കുന്നതിനു തൊട്ടുപിന്നാലെ അമേരിക്കന്‍ മലയാള മധ്യമങ്ങളില്‍, ചിരിച്ചുകൊണ്ടു നില്ക്കുന്ന നമ്മുടെ സംഘടനാ നേതാക്കന്മാരുടെ ഫോട്ടോയും ഗീര്‍വാണങ്ങളും!

----------------------------

"എന്ത് തേങ്ങയാണിത്? സത്യത്തില്‍ എനിക്കൊന്നും മനസ്സിലാകുന്നില്ല'

Read more

ക്രിസ്തുമസ് എന്നെ പഠിപ്പിച്ചത്

ആഘോഷവേളകളിലാണല്ലോ മനസ്സില്‍ മാറാലപിടിച്ചു കിടക്കുന്ന ബാല്യകാല സ്മരണകള്‍ വീണ്ടും ഒന്നു മിനുക്കിയെടുക്കുന്നത്. അക്കൂട്ടത്തില്‍ ഏറ്റവും തിളക്കമുള്ളതാണ് ക്രിസ്തുമസ് ആഘോഷ ഓര്‍മ്മകള്‍!

മനസ്സില്‍ ഇന്നും പ്രകാശം പരത്തി നില്‍ക്കുന്നു, അക്കാലത്ത് ഈറയും മുളയും വെട്ടിയെടുത്ത് വര്‍ണ്ണക്കടലാസില്‍ പൊതിഞ്ഞുണ്ടാക്കുന്ന നക്ഷത്രവിളക്കുകള്‍. നക്ഷത്രത്തിനുള്ളില്‍ മെഴുകുതിരി കത്തിച്ചുവച്ചാണ് പ്രകാശം പരത്തുന്നത്. കാറ്റില്‍ മെഴുകുതിരി കെടാതെയും വര്‍ണ്ണകടലാസിനു തീപിടിക്കാതെയും നോക്കണം. മെഴുകുതിരി കത്തിച്ചുവച്ചിരിക്കുന്ന ചിരട്ടയെങ്ങാനും കമഴ്ന്നു പോയാല്‍ എല്ലാം "ധിം ധരികിട ധോം'! ഈവക പരിപാടികള്‍ക്കൊന്നും വീട്ടില്‍ നിന്നും പ്രത്യേക വായ്പാ പദ്ധതിയൊന്നും അനുവദിച്ചിരുന്നില്ല.

നക്ഷത്ര വിളക്കുകള്‍ കൈയ്യിലേന്തിയും, ചേങ്ങലയടിച്ചും, തമ്പേറുകൊട്ടിയും
"അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം,
ഭൂമിയില്‍ ദൈവപ്രസാദമുള്ളവര്‍ക്ക് സമാധാനം'
എന്ന ദൂതുമറിയിച്ചുകൊണ്ട് മിക്കവാറും എല്ലാ പള്ളികളില്‍ നിന്നും ആട്ടിടയര്‍ വീടുവീടാന്തരം കയറിയിറങ്ങും. ഇന്നത്തെപോലെ അന്നും പിരിവുതന്നെ പ്രധാനം.

അലങ്കാര വിളക്കുകളുടെ കൂട്ടത്തില്‍ പെട്ടിവിളക്കിനായിരുന്നു താരപരിവേഷം. അതില്‍ Merry X mas & Happy New Year എന്ന് ആലേഖനം ചെയ്തിട്ടുണ്ടാകും. കുന്നും കുണ്ടും കുഴിയും നിറഞ്ഞ വഴികളില്‍ക്കൂടി അതും തലയിലേന്തി നടക്കാന്‍ ഒരു പ്രത്യേക ബാലന്‍സ് വേണം. ഒരിക്കല്‍ അതും തലയിലേന്തി വീടുവീടാന്തരം കയറിയിറങ്ങി ഒന്നു ഷൈന്‍ ചെയ്യണമെന്നുള്ളത് എന്റെ ബാല്യകാല മോഹങ്ങളിലൊന്നായിരുന്നു. - ഒരിക്കല്‍ എങ്ങനെയോ എനിക്കു നറുക്കുവീണു- പെട്ടി എന്റെ തലയില്‍!

കഷ്ടകാലമെന്നല്ലാതെ എന്തു പറയാന്‍- പ്ലാമൂട്ടിലെ അവറാച്ചന്റെ വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍, കല്ലില്‍ തട്ടി; കാലു തെന്നി ഞാനും പെട്ടിവിളക്കും ചാണകക്കുഴിയില്‍- എന്റെ മോഹങ്ങളോടൊപ്പം പെട്ടിവിളക്കും കത്തി ചാമ്പലായി.

"എതവനാടാ, ഈ ചാവാലി ചെക്കന്റെ കൈയ്യില്‍ വിളക്കുകൊടുത്തത്? വിസിലൂതാന്‍ അധികാരമുള്ള കൂട്ടത്തില്‍ മുതിര്‍ന്നവനായ മാത്തായി സാറാണ് എന്റെ ചങ്കു തകര്‍ത്ത ആ ചോദ്യം ചോദിച്ചത്.

കാലചക്രം ഉരുണ്ടുകൊണ്ടേയിരുന്നു. പള്ളിക്കാരുടെ പിരിവ് പരിപാടിയും തുടര്‍ന്നുപോന്നു. പെട്ടി വിളക്ക് ചുമക്കുന്നതില്‍ നിന്നും അടുത്ത സ്റ്റേജിലേക്ക് ഞങ്ങള്‍ കടന്നു.

മുറി ബീഡി വലിച്ചിട്ടുണ്ടായിരുന്നെങ്കില്‍ തന്നെയും ഒരു സിഗരറ്റ് വലിക്കുവാന്‍ സാധിച്ചിരുന്നില്ല.

ഞാനും, അനിയന്‍ ബാബുവും കൂട്ടുകാരായ പൊടിമോനും, ജോസും ചേര്‍ന്ന് ഒരു പായ്ക്കറ്റ് സിഗരറ്റ് വാങ്ങാനുള്ള പൈസ സംഘടിപ്പിച്ചു. കൊച്ചു കുട്ടികള്‍ക്കു വരെ, യാതൊരു കുറ്റബോധവുമില്ലാതെ ബീഡിയും വിറ്റിരുന്ന പുളിക്കലെ ഉണ്ണിച്ചായന്റെ കടയില്‍ നിന്നും അക്കാലത്തെ ഏറ്റവും വിലകുറഞ്ഞ സിഗരറ്റായ "PASSING SHOW ' ഒരു പായ്ക്കറ്റ് വാങ്ങി. കരോള്‍ സംഘം പര്‍ത്തലപ്പാടിയില്‍ പാട്ടു പാടാന്‍ കയറിയപ്പോള്‍, ഇടത്തോട്ടിലിരുന്ന് ആ സിഗരറ്റുകള്‍ മുഴുവന്‍ ഒന്നിനു പുറകെ ഒന്നായി ഞങ്ങള്‍ വലിച്ചുതീര്‍ത്തു. ആരുമറിയാതെ ഒരു വലിയ കുറ്റം ചെയ്ത സംതൃപ്തി- അങ്ങനെ മഞ്ഞു പെയ്യുന്ന ഒരു ക്രിസ്തുമസ് രാത്രിയില്‍ "സിഗരറ്റ് വലി' എന്ന ശീലം കൈവശമാക്കി.

ഗായകസംഘത്തിന്റെ സ്വരമാധുരി ചോര്‍ന്നുപോകാതിരിക്കുവാന്‍ വേണ്ടി, നല്ലവരായ ചില വീട്ടുകാര്‍ ചുക്കുകാപ്പി സപ്ലെ ചെയ്തിരുന്നു.

പാലത്തിനടിയിലൂടെ വെള്ളം പലതവണ ഒഴുകി. - ഞങ്ങള്‍ കൗമാരത്തിലേക്കു കാലു കുത്തുന്ന സമയം- ശീലങ്ങള്‍ക്ക് മാറ്റംവരുത്തിയേ പറ്റൂ. 'മാറ്റുവിന്‍ ചട്ടങ്ങളെ' എന്നാണല്ലോ പ്രമാണം.

കാരളിംഗിനു മുമ്പായി ഒന്നു മിന്നിക്കുവാനുള്ള സാധനം കൊച്ചുവീട്ടിലെ കുഞ്ഞുമോന്റെ കടയിലുണ്ടായിരുന്നു. ഒരു പൊടിക്കുപ്പിയും താറാവുമുട്ട പുഴുങ്ങിയതും അകത്തു ചെന്നാല്‍ പിന്നെ "ഈ ലോകം ഭൂലോകം' അന്ന് എരിഞ്ഞിറങ്ങിയ ആ ചാരായത്തിന്റെ ചൂട് ഇന്നും അന്നനാളത്തില്‍ എവിടെ നിന്നോ തികട്ടിവരും.

ക്രിസ്തുമസ് ഉണ്ടോ? കരോള്‍ ഉണ്ടാകും. കൂടെ പഠിക്കുന്ന സുന്ദരികളായ പെട്ടികളുടെ വീട്ടില്‍ പാടാന്‍ എല്ലാവര്‍ക്കും വലിയ ഉത്സാഹം (ആ പ്രായത്തില്‍ ഏതു പെണ്‍കുട്ടിയെ കണ്ടാലും ഐശ്വര്യാ റായ് ആണെന്നു തോന്നി)

എന്റെ കൂട്ടുകാരന്‍ ജോസുകുട്ടിയും ഈട്ടിമൂട്ടിലെ ചിന്നക്കുട്ടിയും തമ്മില്‍ ഒരു "ഇതു'ണ്ടായിരുന്നു. നോട്ടത്തിലും ഭാവത്തിലും മാത്രം ഒതുങ്ങിനിന്ന ഒരു നിശബ്ദ പ്രേമം! ഇത് അടുത്ത ലെവലിലേക്ക് എത്തിക്കുവാന്‍ ജോസുകുട്ടിക്കൊരു പൂതി. തന്റെ പ്രേമം അവളെ അറിയിക്കണം. അവന്‍ ഒരു പ്രേമലേഖനത്തിലൂടെ അവന്റെ ഉള്ളുതുറന്നു. ഗായകസംഘം ചിന്നക്കുട്ടിയുടെ വീട്ടിലെത്തുമ്പോള്‍ ആള്‍ക്കാരുടെ കണ്ണുവെട്ടിച്ച് ആ കത്ത് അവളെ ഏല്‍പിക്കണം. അല്‍പം റിസ്കുള്ള ഏര്‍പ്പാടായിരുന്നുവെങ്കിലും ഹംസത്തിന്റെ പണി ഞാന്‍ ഏറ്റെടുത്തു. പണി പാളിയെന്നു പറഞ്ഞാല്‍ മതിയെല്ലോ? തൊണ്ടി സഹിതം ഞാന്‍ പിടിക്കപ്പെട്ടു. ആ കാലമാടന്‍ കാലുമാറിക്കളഞ്ഞു. അതോടുകൂടി എന്റെ ഗാനാലാപനത്തിനു വീട്ടില്‍ നിന്നും വിലക്കുണ്ടായി.

പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞശേഷം അമേരിക്കയില്‍ എത്തിയതിനുശേഷമാണ് 'കാരളിംഗ്' എന്ന നാണംകെട്ട പണപ്പിരിവിനു ഞാന്‍ വീണ്ടും പങ്കെടുത്ത് തുടങ്ങിയത്. 

Read more

നീലക്കുറിഞ്ഞി പൂത്തപ്പോൾ...

അങ്ങിനെ അവസാനം അതിനൊരു തീരുമാനമായി കേരള ജനതയെ വളരെ നാളുകളായി അലട്ടി കൊണ്ടിരുന്ന ഒരു പ്രശ്‌നത്തിനു ശാശ്വത പരിഹാരമായി മന്ത്രിസഭ ഒരു തീരുമാനമെടുത്തിരിക്കുന്നു. ഈ തീരുമാനം അറിഞ്ഞപ്പോള്‍ മലയാളി മക്കള്‍ ഒന്നടങ്കം രോമാഞ്ചമണിഞ്ഞു. രോമാഞ്ചം കൊണ്ട് എഴുന്നേറ്റ് നില്‍ക്കുന്ന അവരുടെ രോമങ്ങള്‍ ഇതുവരെ ഇരുന്നിട്ടില്ല എന്നാണറിവ്.

തീരുമാനമിതാണ്:  മദ്യം വാങ്ങാനും ഉപയോഗിക്കാനുമുള്ള കുറഞ്ഞ പ്രായം 21 ല്‍ നിന്നും 23 ആയി ഉയര്‍ത്തും. കള്ളില്‍ മായം ചേര്‍ക്കുന്നതിനുള്ള ശിക്ഷ കുറയ്ക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

മുട്ടിനു മുട്ടിനു ബിവറേജ്‌സ് ഔട്ടലെറ്റും ബാറുകളും വാരിക്കോരി കൊടുത്തതിനു ശേഷമാണ് ഈ തീരുമാനം.

18-ാം വയസ്സില്‍ വോട്ടു ചെയ്യുവാനും, 21-ാം വയസ്സില്‍ വിവാഹം കഴിക്കുവാനും അനുവാദമുള്ള യുവജനങ്ങളോടാണ്, അടിച്ചൊന്നു പൂസ്സാകണമെങ്കില്‍ ഇരുപത്തിമൂന്നു വയസുവരെ കാത്തു നില്‍ക്കണമെന്ന് സര്‍ക്കാര്‍ ആജ്ഞാപിച്ചിരിക്കുന്നത്. ഇതേതായാലും ഇച്ചിരെ കടന്ന കൈ ആയിപ്പോയി. മനസ്സാക്ഷിയുള്ളവര്‍ ഇത് എങ്ങിനെ സഹിക്കും?

പണ്ടു നമ്മുടെ ആന്റണിജി ഇതുപോലൊരു കാട്ടായം കാട്ടിയാണ്. 'ചാരായം' ഒറ്റയടിക്കങ്ങു നിര്‍ത്തി- ഫലമോ? കേരളത്തില്‍ കള്ളച്ചാരായം ഒഴുകുവാന്‍ തുടങ്ങി. തിരഞ്ഞെടുപ്പു മുന്നില്‍ കണ്ടു കൊണ്ടാണ് ഈ തീരുമാനമെടുത്തത്. പക്ഷേ ആ ഇലക്ഷനില്‍ കോണ്‍ഗ്രസ് മുന്നണി എട്ടുനിലയില്‍ പൊട്ടി.

ബഹുമാനപ്പെട്ട ആന്റണിക്ക് ഇപ്പോള്‍ ശാരീരികമായി നല്ല സുഖമില്ലെന്നാണറിവ്. കേരളത്തിലെ കോണ്‍ഗ്രസിനകത്തെ ചേരിപ്പോരും പടലപിണക്കവും അദ്ദേഹത്തെ വല്ലാതെ അലട്ടുന്നുണ്ട്. ഇതിനൊരു ശാശ്വത പരിഹാരത്തെപ്പറ്റി ആലോചിച്ചാലോചിച്ച് അദ്ദേഹം അവശനായി തലകറങ്ങി വീണത്രേ!

ആന്റണിജിക്ക് ഇനി അല്പം വിശ്രമം ആവശ്യമാണ്. ഇന്‍ഡ്യന്‍ പ്രസിഡന്റ് പദവി ഏറ്റെടുത്തിട്ട് നല്ലതുപോലെ ഒന്നു റെസ്റ്റ് എടുക്കാമെന്നു കരുതിയതാണ്. ഇനി അതിനു വലിയ സ്‌കോപ്പു കാണുന്നില്ല. കുരുത്തം കെട്ട ബി.ജെ.പി.ക്കാര്‍ എവിടെ നിന്നോ വന്ന ഒരു കോവിന്ദനെ പിടിച്ച് പ്രസിഡന്റ് ആക്കിക്കളഞ്ഞില്ലേ?

അദ്ദേഹം ഇടയ്ക്കിടയക്ക് പറയാറുള്ളതു പോലെ പ്രായമുള്ള നേതാക്കള്‍, യുവജനങ്ങള്‍ വഴിമാറികൊടുക്കണം- ഈ ഉപദേശം തനിക്കു ബാധകമല്ല എന്നാണ് ആന്റണി വിശ്വസിച്ചിരിക്കുന്നത്.

ഇതിനിടയില്‍ രാഹുല്‍ജിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കുവാനുള്ള തീരുമാനമായിക്കഴിഞ്ഞു. ആരും എതിരില്ല- എന്തൊരു ഐക്യം!

ആരെങ്കിലും എതിരുനിന്നിരുന്നെങ്കില്‍ അവന്റെ കാര്യം കട്ടപ്പൊക ആയേനേ!

പയ്യന്‍സ് mature ആയെന്നാണ് കോണ്‍ഗ്രസുകാര്‍ പറയുന്നത്- കാത്തിരുന്നു കാണാം.

ചെന്നിത്തലജി 'പടയൊരുക്കം' എന്നൊരു ജാഥയുമായി കാസര്‍കോട്ടു നിന്നു തെക്കോട്ടു തിരിച്ചു. കഷ്ടകാലക്കാരന്‍ തലമൊട്ടയടിച്ചപ്പോള്‍ കല്ലു മഴ പെയ്തു എന്നു പറഞ്ഞതുപോലെയായി അവസ്ഥ. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ജസ്റ്റീസ് ശിവരാജന്‍ മുഖ്യമന്ത്രിക്കു സമര്‍പ്പിച്ചു. അതൊരു സരിതാ വര്‍ണ്ണന റിപ്പോര്‍ട്ട് ആണെന്നാണ് കോണ്‍ഗ്രസ്സിന്റെ വിലയിരുത്തല്‍- ജസ്റ്റീസ് ശിവരാജന്‍, സരിതയുടെ മാദകസൗന്ദര്യത്തില്‍ ആകൃഷ്ടനായി പോലും.

'അവള്‍ ചിരിച്ചാല്‍ മുത്തുചിതറും
ആ മുത്തോ നക്ഷത്രമാകും-'
'എന്തു ഭംഗി നിന്നെ കാണാന്‍-' തുടങ്ങിയ ചില സിനിമാഗാനങ്ങളും, 'അധരവദനസുര' എന്നോ മറ്റോ ഉള്ള ചില കടിച്ചാല്‍ പൊട്ടാത്ത വാക്കുകളും റിപ്പോര്‍ട്ടിലുണ്ടേ്ത്രേ!

'പടയൊരുക്കം' ശംഖുമുഖത്ത് സമാപിക്കുമ്പോള്‍ അവിടെയൊരു തിരയിളക്കം നടക്കുമെന്നു ചെന്നിത്തല പ്രഖ്യാപിച്ചു. പ്രവചനം അറം പറ്റി-നിശ്ചയിച്ചിരുന്ന സമാപനത്തീയതിയുടെ അന്ന് 'ഓഖി' ചുഴലിക്കാറ്റ് രംഗബോധമില്ലാതെ കടന്നു വന്നു- 'പടയൊരുക്കത്തി'ന്റെ വേദി അറബിക്കടലില്‍! ചെന്നിത്തലക്കു പറ്റിയ ഒരു ചതി. കേരളാ സര്‍ക്കാരിന് ചുഴലിക്കാറ്റിനെപ്പറ്റി കേന്ദ്രസര്‍ക്കാര്‍ മുന്നറിയിപ്പു നല്‍കിയിരുന്നെങ്കിലും 'ഇതിലും വലിയ സുനാമി വന്നിട്ട് ഞങ്ങള്‍ അനങ്ങിയില്ല- പിന്നാ ഈ ഡൂക്കിലി ഓക്കി' എന്ന മട്ടില്‍ അതു പുഛിച്ചു തള്ളി. കളി കാര്യമായപ്പോള്‍, ഇപ്പോള്‍ കേന്ദ്രവും കേരളവും തമ്മില്‍ പരസ്പരം പഴിചാരി കളിക്കുകയാണ്.

മരിച്ചവരുടെ കുടുംബത്തിനു 20 ലക്ഷം രൂപാ സഹായധനം സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍, 'അതു പോരാ, കൊടുക്കടേയ് ഒരു 25 ലക്ഷമെങ്കിലും' എന്ന്  കോണ്‍ഗ്രസുകാര്‍ പോലും വകവെയ്ക്കാത്ത KPCC പ്രസിഡന്റ് M.M.ഹസ്സന്‍ ഒരു കാച്ചു കാച്ചി കൈയടി നേടാന്‍ ശ്രമിച്ചെങ്കിലും ആരും അതിനു പുല്ലുവില പോലും കൊടുത്തില്ല.

ഇടതനും വലതനും കൂടി പരസ്പരം പാരപണിത് തെക്കുവടക്കൊരു ജാഥ നടത്തി. CPI നേതാവ് കാനം രാജേന്ദ്രന്‍ വേദിയില്‍, 'ഞാന്‍ കായല്‍ നികത്തിയിട്ടുണ്ട്- ഇനിയും നികത്തും-' കായാലു മുഴുവന്‍ ഞാന്‍ കരയാക്കും-എന്റെ ഒരു ചെറുവിരലില്‍ പോലും തൊടാന്‍ ഒരു പുല്ലനും കഴിയുകയില്ല.' എന്നു കായല്‍ കയ്യേറ്റ രാജാവ് തോമസ് ചാണ്ടി ഒരു വെല്ലുവിളി നടത്തി. കാനം കാമാന്നൊരു അക്ഷരം മിണ്ടാതെ അവിടെയിരുന്ന് ഇതെല്ലാം കേട്ടു.

പരിസ്ഥിതി ദുര്‍ബല പ്രദേശമായ കക്കാടംപൊയില്‍ അന്‍വര്‍ MLA- കള്ളത്തരങ്ങളുടെ അടിത്തറപാകി ഒരു വാട്ടര്‍തീം പാര്‍ക്ക് ഉണ്ടാക്കിയിരിക്കുന്നു. കമ്മ്യൂണിസ്റ്റ് MLA-യ്ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കുന്നത് കോണ്‍ഗ്രസ് ഭരിക്കുന്ന പഞ്ചായത്തിലെ ഭരണാധികാരികള്‍- ഇപ്പോള്‍ അന്‍വര്‍ സാര്‍ പരിസ്ഥിതി പരിപാലന കമ്മീഷന്‍ അംഗവുമാണ്.

ജോയ്‌സ് ജോര്‍ജ് എം.പി. ഉള്‍പ്പെടെ നിരവധിയാളുകള്‍ ഭൂമി കൈയേറ്റ ആരോപണ വിധേയരാണ്.

ഇപ്പോഴിതാ പതിന്നാലുകൊല്ലത്തില്‍ ഒരിക്കല്‍ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞി കാടുകളും കൈയേറ്റക്കാരുടെ കൈകളിലമരുന്നു- ഇതേപ്പറ്റി അന്വേക്ഷിക്കുവാനും ഒരു കമ്മീഷന്‍ ഉണ്ട്- 'മാപ്പല്ല, കോപ്പാ' ഞാന്‍ പറയാന്‍ പോകുന്നത് എന്നു പറഞ്ഞ മന്ത്രി മണിയാശനുമുണ്ട് ഈ കമ്മീഷനില്‍- പോരേ പൂരം?

ഇത്രയേറെ അനധികൃത ഭൂമി കൈയേറ്റങ്ങള്‍ നടന്നിട്ടും മുഖ്യമന്ത്രിക്ക് ഒരു അനക്കവുമില്ല. ആരോടാ, എന്തോ കടപ്പാടുള്ളതുപോലെ!

എന്നാല്‍ ഇവര്‍ക്കിടയിലെല്ലാം പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി നമുക്കുണ്ട്.

'കടക്കൂ പുറത്ത്' എന്നു ആക്രോശിച്ച് പത്രക്കാരെ പടിക്കു പുറത്തു നിര്‍ത്തിയ സാക്ഷാല്‍ പിണറായി വിജയന്‍ പോലും, സാഷ്ടാംഗം നമിക്കുന്ന തോമസ് ചാണ്ടിയുടെ കൈയേറ്റങ്ങളും, അനധികൃത റിസോര്‍ട്ട് നിര്‍മ്മാണവും മറ്റും ധൈര്യസമേതം പുറത്തു കൊണ്ടു വന്ന ആലപ്പുഴയിലെ യുവജില്ലാകലക്ടര്‍- T.V.അനുപമ. അവരാണ് പോയ വര്‍ഷത്തെ താരം.

Read more

കറുത്തച്ചന്‍

മൈലപ്രാ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയുടെ അഞ്ചാമത്തെ വികാരി, എന്റെ വല്യപ്പച്ചന്‍ പത്തനംതിട്ട മാക്കാംകുന്ന് കിഴക്കേ വീട്ടില്‍ പത്രോസ് കത്തനാര്‍. പത്തനംതിട്ട കാതോലിക്കേറ്റ് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന കൊല്ലന്റയ്യത്ത് അച്ചന്‍, എന്റെ അമ്മയുടെ സഹോദരി ഭര്‍ത്താവായിരുന്നു. അങ്ങിനെ അപ്പന്റെയും അമ്മയുടേയും തായ്വ്ഴിയില്‍ വിവിധ സഭകളില്‍പ്പെട്ട പുരോഹിതന്മാരും പാസ്റ്ററന്മാരും.

വല്യപ്പച്ചന്റെ പാതപിന്‍തുടരുവാന്‍ എനിക്കാണു നിയോഗമുണ്ടായത്. 'ഇവന്‍ സര്‍വഥ യോഗ്യന്‍' എന്നര്‍ത്ഥം വരുന്ന 'ഓക്സിയോസ്' ചൊല്ലി, കുടുംബക്കാരെല്ലാംകൂടി എന്നെ കസേരയിലെടുത്തു പൊക്കി.

പത്തനംതിട്ടയിലും പരിസരത്തുമുള്ള പട്ടക്കാരുടേയും, കപ്യാരന്മാരുടേയും കുപ്പായങ്ങള്‍ തയ്യിക്കുന്നത് ബ്രദറണ്‍ സഭക്കാനായിരുന്ന പുല്ലാഞ്ഞിവേലിക്കലെ ശമുവേലച്ചായനായിരുന്നു. അദ്ദേഹത്തെക്കൊണ്ട് എനിക്കൊരു കുപ്പായം തയ്പിച്ചു.

'കൈവെപ്പു' കിട്ടിയതിനു ശേഷം മാത്രമേ മദ്ബഹായില്‍ പ്രവേശിപ്പിക്കുകയുള്ളു. അന്നു മൈലപ്രാ പള്ളി ഉള്‍പ്പെട്ട തുമ്പമണ്‍ ഭദ്രാസനത്തലവന്‍, അഭിവന്ദ്യ ദാനിയേല്‍ മാര്‍ പീലക്സിനോസ് മെത്രാപ്പോലിത്തയായിരുന്നു. പെരുന്നാളിനു തിരുമേനി എഴുന്നെള്ളും. തലേന്ന് വൈകീട്ട് അത്താഴം ഉപേക്ഷിച്ചു. കുപ്പായം ഒന്നുകൂടി ഇസ്തിരിയിട്ടു. ഞായറാഴ്ച അതിരാവിലെ തന്നെ, കിണറ്റിലെ തണുത്ത വെള്ളത്തില്‍ ഒരു കുളി പാസ്സാക്കി. നല്ല വസ്ത്രമൊക്കെ ധരിച്ച്, കുപ്പായം എടുക്കാന്‍ ചെന്നപ്പോള്‍, അതവിടെ കാണാനില്ല. വീടാകെ അരിച്ചു പെറുക്കി, നോ രക്ഷ.

കുപ്പായത്തോടൊപ്പം എന്റെ അനുജന്‍ ബാബുവിനേയും കാണാനില്ല. എത്ര സ്നേഹമുള്ള സഹോദരന്‍ എന്റെ കുപ്പായവും കൊണ്ട്, പള്ളിപ്പടിക്കല്‍ എന്നെയും കാത്തുനില്‍പ്പുണ്ടാവും.

പ്രത്യാശയോടും, പ്രതീക്ഷയോടും കൂടി ഞാന്‍ പള്ളിയലെത്തി. ബാബുവിനെ അവിടെ കാണാനില്ല. ഞാന്‍ പള്ളിയിലേക്ക് പ്രവേശിച്ചു. മദ്ബാഹായുടെ മുന്നില്‍ കണ്ട കാഴ്ച കണ്ടു ഞാന്‍ ഞെട്ടിപ്പോയി. കണ്ണില്‍ ഇരുട്ടു കയറുന്നതു പോലെ. എന്റെ കുപ്പായവും ധരിച്ചുകൊണ്ട് ആ കള്ള റാസ്‌ക്കല്‍ തിരുമേനിയുടെ മുന്നില്‍ മുട്ടുകുത്തി നില്‍ക്കുന്നു.

ജേഷ്ഠനായ ഏശാലിന്റെ വിശേഷവസ്ത്രം ധരിച്ച്, വൃദ്ധനും അന്ധനുമായിരുന്ന പിതാവ് ഇസഹാക്കിന്റെ പക്കല്‍ നിന്നും, അനുഗ്രഹങ്ങള്‍ അടിച്ചുമാറ്റിയ അനുജനായ യക്കോബിന്റെ കഥ എന്റെ മനസ്സില്‍ ഒരു ഫ്ളാഷ്ബാക്കടിച്ചു. റിബേക്കയെപ്പോലെ, എന്റെ അമ്മയ്ക്കും ഈ ചതിയില്‍ ഒരു പങ്കുണ്ടോ എന്ന് എനിക്കൊരു സംശയമുണ്ടായിരുന്നു. ധൂപക്കുറ്റിയില്‍ നിന്നുമുയരുന്ന പുകയുടേയും, പള്ളിമണികളുടേയും അകമ്പടിയോടെ തിരുമേനിയുടെ പിന്നാലെ മദ്ബഹയുടെ പടവുകള്‍ ചവിട്ടിക്കയറുന്ന ബാബുവിനെ കണ്ടപ്പോള്‍, പുരോഹിതനാകുവാനിരുന്ന എന്റെ മോഹം പൊലിഞ്ഞു.

ആറേഴു വര്‍ഷക്കാലം ബാബു മദ്ബഹായില്‍ വിശിഷ്ഠ സേവനം അനുഷ്ഠിച്ചു. പെസഹാ, ഈസ്റ്റര്‍, ക്രിസ്തുമസ് തുടങ്ങി രാത്രിക്കുര്‍ബാനയുള്ള അവസരങ്ങളില്‍ പള്ളിയിലാണു ശുശ്രുഷക്കാര്‍ ഉറങ്ങിരുന്നത്. ഈ അവസരങ്ങളില്‍ പത്തനംതിട്ട രാധാസിലേയും, വേണുഗോപാല്‍ ടാക്കീസിലേയും എല്ലാ സിനിമകളും അവര്‍ കണ്ടു. അസൂയയും, നിരാശയും, വിദ്വേക്ഷവുമെല്ലാം ഉമിത്തീപോലെ എന്റെ മനസ്സില്‍ നീറികൊണ്ടിരുന്നു. അവന്റെ കുപ്പായം ആരുമറിയാതെ കത്തിച്ചു കളഞ്ഞാലോ എന്നുവരെ ചിന്തിച്ചു. ഒരു പക്ഷേ അതു നരകത്തിലേക്കുള്ള എന്റെ പാസ്പോര്‍ട്ടാകുമോ എന്ന ഭീതിയല്‍ ഞാന്‍ ആ പദ്ധതി ഉപേക്ഷിച്ചു.

കാലം കടന്നു പോയി. കാലക്രമേണ ഞാന്‍ ആ അവസ്ഥയുമായി പൊരുത്തപ്പെട്ടു. ബാബുവിന് വൈദിക സെമിനാരിയില്‍ ചേരുവാനുള്ള പഠിപ്പും പ്രായവുമായി. 

ഒരു ദിവസം ഞങ്ങളുടെ അമ്മ, ബാബുവിനെ അരികില്‍ വിളിച്ചു വളരെ സ്നേഹത്തോടെ പറഞ്ഞു.

'മോനേ! നീ അച്ചന്‍ പട്ടത്തിനു പോകേണ്ട.' കാര്യം പിടി കിട്ടാതെ, കാര്യമെന്തെന്ന ഭാവത്തില്‍ അവന്‍ അമ്മയെ കണ്ണു മിഴിച്ചു നോക്കി.

'നീ അച്ചനായാല്‍ ആള്‍ക്കാരു നിന്നെ 'കറുത്തച്ചന്‍' എന്നു വിളിക്കും. നമ്മുടെ തെങ്ങുതയിലെ കൊച്ചച്ചനെ വിളിക്കുന്നതുപോലെ. നിനക്കതു വിഷമമാകും. അതുകൊണ്ട് നമുക്കതു വേണ്ടാ.'

ബാബു ഒന്നാലോചിച്ചു. സംഗതി ശരിയാണ്. തന്റെ നിറത്തിനു കറുപ്പിനോടാണു കൂടുതല്‍ ചായ്വ്. അതോടുകൂടി പട്ടക്കാരനാകുവാനുള്ള പദ്ധതി പാടേ ഉപേക്ഷിച്ചു.

----------------------------------------------------------------

ഈ കഴിഞ്ഞ മാസം ഞങ്ങള്‍ ഒരുമിച്ചു യാത്ര ചെയ്തപ്പോള്‍ ബാബുതന്നെ വെളിപ്പെടുത്തിയതാണ് ഈ സംഭവം.

'ചെറുപ്പകാലത്തെ എന്റെ അറിവില്ലായ്മ കൊണ്ടാണു അച്ചന്‍ ആകാന്‍ ആഗ്രഹിച്ചത്. ബാവാ തിരുമേനിയാക്കാമെന്നു പറഞ്ഞാലും ഇന്നെനിക്ക് ആ കോളു വേണ്ടാ.'

New York State Bank of India യിലെ സൂപ്പര്‍വൈസറായ ബാബു മനസ്സു തുറന്നുചിരിച്ചു. ബാബുവിന്റെ ചിരിയില്‍ ഞാനും, എന്റെ ഭാര്യ പുഷ്പയും, വിന്‍സെന്റും പങ്കു ചേര്‍ന്നു.

ദൈവം എത്ര വലിയവന്‍ !

Read more

ചാണ്ടികുഞ്ഞിന്റെ "ഡബിള്‍ ബ്ലാക്ക്"

രണ്ട് മൂന്ന് 'bloody mary' അകത്താക്കിയിരുന്നതിനാല്‍ ന്യൂയോര്‍ക്ക്- ദുബായ് Emrites flight-ന്റെ ദീര്‍ഘദൂര യാത്രയില്‍ സുഖമായി ഉറങ്ങുവാന്‍ കഴിഞ്ഞതു കൊണ്ട് ദുബായില്‍ വന്നിറങ്ങിയപ്പോള്‍ ചാണ്ടിക്കുഞ്ഞിന് വലിയ ക്ഷീണമൊന്നും തോന്നിയില്ല. തിരുവനന്തപുറം ഫ്‌ളൈറ്റിന് ഇനി മൂന്ന് മണിക്കൂര്‍ സമയമുണ്ട്. ചാണ്ടിക്കുഞ്ഞിന്റെ ഭാര്യ ഡോക്ടര്‍ വിമലക്ക് തിരക്ക് കാരണം ഒരാഴ്ച കൂടി കഴിഞ്ഞേ ചാണ്ടിക്കുഞ്ഞിനോടൊപ്പം ചേരുവാന്‍ പറ്റുകയുള്ളൂ (Dr. വിമല, മെയില്‍ വഴി കിട്ടിയ Phd ബിരുദത്തിന്റെ മുന്‍പില്‍ ഡോക്ടര്‍ പദവി ചേര്‍ക്കുന്ന ഉളുപ്പില്ലാത്ത ഡോക്ടറല്ല. Medical Doctor ആണ് വിമല).

ദുബായ് എയര്‍ പോര്‍ട്ടിലെ ഷോപ്പിംഗ് മാളിലുടെ Carry on ബാഗും തൂക്കി തെക്ക് വടക്ക് നടന്നു. duty free എന്നു കേട്ടാല്‍ liquor store ആണല്ലോ മിക്ക മലയാളികളുടേയും മനസ്സില്‍ ആദ്യം ഓടിയെത്തുക. എന്നാല്‍ ഭാര്യ എന്ന ഏടാകൂടം കൂടെയുള്ളതിനാല്‍, പല പുരുഷന്മാരും liquor store ലേക്ക് നോക്കി വെള്ളമിറക്കി പോവുകയാണ് പതിവ്. പെണ്ണുംപിള്ള എപ്പോഴാണ് പൊട്ടിത്തെറിക്കുക എന്ന് പ്രവചിക്കുവാന്‍ പറ്റുകയില്ലല്ലോ! വിമാന യാത്രക്കിടയില്‍ ഭര്‍ത്താക്കന്മാരോട് നിസ്സാര കാര്യങ്ങളില്‍ ഇടയുന്ന ഭാര്യമാരുടെ ബഹളം മൂലം പല ഫ്‌ളൈറ്റുകളും തിരിച്ച് വിടുന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ കാണാറുണ്ട്.

തേടിയ വള്ളി കാലില്‍ ചുറ്റിയതു പോലെ, അതെ liquor storeന്റെ തിളങ്ങുന്ന ബോര്‍ഡ് മുന്നില്‍. ഭാര്യ ഒപ്പമില്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം ചാണ്ടിക്കുഞ്ഞ് കടയിലേക്ക് കടന്നു. 'എന്റെ പൊന്നു കര്‍ത്താവേ, ഞാന്‍ എന്താണീ കാണുന്നത്?' സ്വര്‍ഗ്ഗത്തിലോ അതോ ഭൂമിയിലോ എന്നറിയാതെ മൂളിപ്പോയി. Red Label, Black Label, Gold Label, Blue Label, Chivas, Hennessy, Grey Goose. എത്രയെത്ര വിവിധ തരം മുന്തിയ മദ്യങ്ങള്‍ 'ഇതെല്ലാം കൂടി കൊണ്ട് പോകുവാന്‍ പറ്റിയിരുന്നെങ്കില്‍' വെറുതെ എന്നറിയാമെങ്കിലും ചാണ്ടിക്കുഞ്ഞ് വെറുതെ മോഹിച്ചു പോയി.

പക്ഷെ അത് നടക്കില്ലല്ലോ 'എല്ലാത്തിനും നിയമം എന്നൊരു ഉടക്കണ്ടല്ലോ? പല നിയമങ്ങളും മനുഷ്യനെ ദ്രോഹിക്കുവാന്‍ വേണ്ടിയുള്ളതാണ്. പ്രത്യേകിച്ചും എയര്‍പോര്‍ട്ടില്‍' ഒരു പാസ്‌പോര്‍ട്ടിന് രണ്ട് ലിറ്റര്‍ മദ്ധ്യം മദ്യം മാത്രമേ നിയമപരമായി അനുവദിക്കുകയുള്ളൂ. എന്തൊരു കിരാത നിയമമാണിത്? ഒരു പാസ്‌പോര്‍ട്ടിന് പത്ത് കുപ്പി എന്ന കണക്കു വെച്ചാല്‍ ഇവന്റെയൊക്കെ തലയില്‍ ഇടിത്തീ വീഴുമോ?

ഒന്നും പറഞ്ഞിട്ട് കാര്യമില്ല ഉമ്മന്‍ ചാണ്ടി പറയുന്നത് പോലെ 'നിയമം നിയമത്തിന്റെ വഴിക്ക് പോകും', അതുകൊണ്ടാണല്ലോ ആ പാവത്തിന് താന്‍ തന്നെ നിയമിച്ച കമ്മീഷന്റെ റിപ്പോര്‍ട്ട് പാരയായത്. ഉമ്മന്‍ ചാണ്ടിയെ ബ്ലാക്ക്‌മെയില്‍ ചെയ്ത ആ വിരുത ആരാണ്?

'അത് സരിതയോ, ജിക്കുവോ, അതോ ഗണ്‍മാനോ അഭിനന്ദനം നിനക്കഭിനന്ദനം.

ചാണ്ടിക്കുഞ്ഞിന് തോമസ് ചാണ്ടിയുടെ നിലപാടിനോടാണ് ചായ്‌വ്. 'നിയമം എന്റെ വഴിക്ക് പോകും അല്ലെങ്കില്‍ കോടികള്‍ വാരിയെറിഞ്ഞ് നിയമത്തിനെ എന്റെ വരുതിയില്‍ ഞാന്‍ കൊണ്ടുവരും. ഞാന്‍ നിലം നികത്തിയിട്ടുണ്ട്. ഇനിയുമുള്ള നാല്‍പതോളം പ്ലോട്ടുകള്‍ ഞാന്‍ ഇനിയും നികത്തും. ഒരു പുല്ലനും എന്റെ ചെറുവിരലില്‍ പോലും തൊടാന്‍ പറ്റുകയില്ല' സ്ത്യം പറഞ്ഞാല്‍ തോമസ് ചാണ്ടിയുടെ ചെറുവിരല്‍ പോലും പിണറായിയുടെ പെരുവിരലിനേക്കാള്‍ വലുതാണ്.

ചാണ്ടിക്കുഞ്ഞിന്റെ ചിതറിയ ചിന്തകള്‍ ചെന്നടിച്ചു നിന്നത്, Double Black Jonnie Walkerന്റെ ഒരു കിടിലന്‍ ഒാഫറിലാണ്. രണ്ടെണ്ണം എടുത്താല്‍ ഒരെണ്ണം  ഫ്രീ. ഉന്തിന്റെ കൂടെ തള്ളെന്ന് പറഞ്ഞതുപോലെ കൂട്ടത്തില്‍ ഒരു pulton bagഗും ചാണ്ടിക്കുഞ്ഞിന്റെ ദുര്‍ബല മനസ്സ് ഈ പ്രലോഭനത്തിന് മുന്നില്‍ കീഴടങ്ങി. 

അങ്ങിനെ പെട്ടിയും തൂക്കി ചാണ്ടിക്കുഞ്ഞ് തിരുവന്തപുരത്ത് land ചെയ്തു. വീട്ടിലെത്തിയിട്ട് വേണം ഇവനെ ഒന്ന് പൊട്ടിച്ചു രണ്ടെണ്ണം വീടുവാന്‍.

Scanner beltലൂടെ നീങ്ങിയ ബാഗിലിരിക്കുന്ന മൂന്ന് കുപ്പികളുടെ ഛായചിത്രം monitor screenല്‍ പറഞ്ഞു.

'What is this' Customs officer
'This is Watis' ചാണ്ടിക്കുഞ്ഞ് നിഷ്‌കളങ്കനായി പറഞ്ഞു.

'ഒരു പാസ്‌പോര്‍ട്ടിന് രണ്ട് കുപ്പി മാത്രമേ അനുവദിക്കൂ എന്ന നിയമം അറിയില്ലേ?'
'സാറേ ഞാന്‍ രണ്ടുകുപ്പിയേ വാങ്ങിച്ചുള്ളൂ, ഒരെണ്ണം അവര് ഫ്രീയായി തന്നതാണ്' Dubai duty free shopന്റെ തലയില്‍ പഴിചാരി തടിയൂരാന്‍ നടത്തിയ ആ ശ്രമം ഏറ്റില്ല.

'മറ്റാരും കൂടെയില്ലേ?'
ചാണ്ടിക്കുഞ്ഞിന്റെ തലയിലൊരു ലഡു പൊട്ടി.

'ഉണ്ട് സാര്‍, വൈഫ് കൂടെയുണ്ട്. ദേ അവിടെ നില്ഡക്കുന്നു' luggage pickup ഏരിയായില്‍ നില്‍ക്കുന്ന, കാണുവാന്‍ തരക്കേടില്ലാത്ത ഒരു സ്ത്രീയെ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
'എന്നാപ്പിന്നെ അത് നേരത്തെ പറയാന്‍ വയ്യായിരുന്നോ?' ഓഫീസര്‍ OKയടിച്ചു.

ചാണ്ടിക്കുഞ്ഞ് കുപ്പികളുമായി ലഗേജ് പിക്കപ്പ് ചെയ്യുവാനായിപ്പോയി. ആ സ്ത്രീയുടെ കൂടെ ആരുമില്ലാന്ന് ഉറപ്പ്വരുത്തിയിട്ട്, അവരോടൊപ്പം ഒട്ടി നിന്നു. ഇടയ്ക്കിടെ ഓഫീസറെ എറുകണ്ണിട്ട് നോക്കുന്നുണ്ട്.

പെട്ടന്നൊരു വെള്ളിടി പൊട്ടി. ആസ്ത്രീയുടെ ലഗേജ് ആദ്യമെത്തി. അവരതും വലിച്ച്‌ കൊണ്ട് സ്ഥലം വിട്ടു. ലഗേജുമായി അവരുടെ പിന്നാലെ പോകുവാനായിരുന്നു മാസ്റ്റര്‍ പ്ലാന്‍. അത് പൊളിഞ്ഞു. ഇനിയൊരു back up പ്ലാന്‍ വേണം. ചാണ്ടിക്കുഞ്ഞിന്റെ കുരുട്ടു ബുദ്ധി ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. 'ഭാര്യയെവിടെന്ന് ചോദിച്ചാല്‍ എന്ത് പറയും?'
ദേ കിട്ടിപ്പോയി 'താന്‍ കള്ളുവാങ്ങിയെന്നും പറഞ്ഞ് വഴക്കുണ്ടാക്കി അവള്‍ നേരത്തെ ഇറങ്ങി പോയി' എന്ന് പറയാമെന്ന കരുതി.

വരുന്നത് വരട്ടെ എന്ന് കരുതി, 'എന്നെ കണ്ടാല്‍ കിണ്ണം കട്ടെന്നു തോന്നുമോ' എന്ന ഭാവത്തില്‍ ചാണ്ടിക്കുഞ്ഞ് പുറത്തേക്ക് ചലിച്ചു. ഓഫീസര്‍ അവിടെ തന്നെ നില്‍പ്പുണ്ട്. ദൈവകൃപയാല്‍ അയാള്‍ തന്നെ ശ്രദ്ധിച്ചത് പോലുമില്ല.

'Double Black'ന്റെ' ബാഗുമായി ചാണ്ടിക്കുഞ്ഞ് single ആയി exit ചെയ്തു.

'ഒരു യുദ്ധം ജയിച്ചുവരുന്ന യോദ്ധാവിനെപ്പോലെ...!'

Read more

കടല്‍ കടന്നൊരു മാത്തുക്കുട്ടി

അങ്ങിനെ കണ്ണടച്ചുതുറക്കുന്നതിനു മുന്‍പ് നവംബറിങ്ങെത്തി. പതിവില്ലാതെ കൊടുംതണുപ്പിനേയും കൂട്ടു പിടിച്ചാണ് വരവ്. ഞങ്ങളുടെ താമസസ്ഥലത്തിനടുത്തു മനോഹരമായ ഒരു പാര്‍ക്കുണ്ട്- വേനല്‍ക്കാലത്തു ഞാനും ഭാര്യ പുഷ്പയും അവിടെ നടക്കുവാന്‍ പോകാറുണ്ട്.

'നീ മുന്നേ നടന്നോ- ഞാന്‍ പിറകേ എത്തിയേക്കാം' എന്നു പറഞ്ഞിട്ട് തടാകക്കരയിലുള്ള ഏതെങ്കിലും ഒരു ബെഞ്ചിലിരിക്കുകയാണ് എന്റെ പതിവ്. അങ്ങിനെ ഒരു ദിവസം- പതിവുപോലെ ഞാന്‍ ബെഞ്ചിലിരിക്കുകയായിരുന്നു. പുഷ്പയും നടത്തം കഴിഞ്ഞ് എന്നൊടൊപ്പം അവിടെയിരുന്നു.

തടാകത്തിന്റെ മറുകരയില്‍ക്കൂടി ഒരു മലയാളി നടന്നു പോകുന്നു. വെള്ളനിക്കറും, വരയന്‍ ബനിയനും, ഒരു തൊപ്പിയുമാണു വേഷം- കറങ്ങിത്തിരിഞ്ഞു അദ്ദേഹം ഞങ്ങളുടെ അടുത്തെത്തി. അടുത്തു വന്നപ്പോഴാണ് ആളിനെ മനസ്സിലായത്. നമ്മുടെ മാര്‍ത്തോമ്മാക്കാരന്‍ മാത്തുക്കുട്ടി. ഞങ്ങളെ കണ്ടപ്പോള്‍ മാത്തുക്കുട്ടി വെളുക്കെ ചിരിച്ചു. 

'എന്താ-രണ്ടു പേരും കൂടി ഇവിടെയിരിക്കുന്നത്?'

'ഇന്നത്തെ നടത്തം മതിയാക്കി, വെറുതേ ഇരുന്നതാണ്.'
സാധാരണ ഇവിടെ നടക്കാന്‍ വരുമോ?'
'വല്ലപ്പോഴുമൊക്കെ.'

'ഞാന്‍ കഴിഞ്ഞ ഏപ്രിലില്‍ റിട്ടയര്‍മെന്റ് എടുത്തു.'

മാത്തുക്കുട്ടി ചെറിയൊരു സംഭാഷണത്തിനു തുടക്കമിടുകയാണെന്നു എനിക്കു മനസ്സിലായി. മിക്കവാറും ദിവസം ഇവിടെ വരും. വീട്ടിലിരുന്നാല്‍ ഉറക്കം വരും. പിന്നെ രാത്രിയില്‍ തീരെ ഉറങ്ങുവാന്‍ പറ്റുകയില്ല- ഞായറാഴ്ച പിന്നെ പളളീം പട്ടക്കാരനുമായിയൊക്കെ നടക്കും-' മാത്തുക്കുട്ടി ഒന്നു നിര്‍ത്തിയിട്ട് ഒരു പതിവു മലയാളിയുടെ ചോദ്യം എറിഞ്ഞു.

'നിങ്ങളേതു പള്ളിയിലാ പോകുന്നത്?'

'അങ്ങിനെ പ്രത്യേകിച്ചൊന്നുമില്ല- സൗകര്യം കിട്ടുന്നിടത്തൊക്കെ പോകും. എന്തെല്ലാം കള്ളത്തരങ്ങളാണ് ചിലയിടത്തൊക്കെ നടക്കുന്നത്? ചിലതൊക്കെ കാണുമ്പോള്‍ മടുപ്പു തോന്നും-' നൂറു ശതമാനം പള്ളിഭക്തയായ എന്റെ ഭാര്യ നെടുവീര്‍പ്പിട്ടു.

'ആരെന്തു കാണിച്ചാലും നമ്മളു പള്ളിക്കും, പട്ടക്കാര്‍ക്കുമെതിരായി ഒന്നും പറയരുത്. അവരു കേള്‍ക്കാതെ വല്ലതും പറയുന്നതില്‍ തെറ്റില്ല. അവരുടെ വയറ്റിപ്പിഴപ്പല്ലിയോ? അവര്‍ പറയുന്ന നല്ല കാര്യങ്ങള്‍ സ്വീകരിക്കുക- വേണ്ടാത്തതു വിട്ടു കളയുക.'മാത്തുക്കുട്ടിയിലെ ഉപദേശി ഉണര്‍ന്നു.

'അതിനു അച്ചന്മാരോടോ, തിരുമേനിമാരോടോ ഞങ്ങള്‍ക്കൊരു പിണക്കവുമില്ല. അവരോട് അങ്ങേയറ്റം സ്‌നേഹബന്ധവും ബഹുമാനവുമാണ്. അവരോടൊപ്പം കൂടെ നില്‍ക്കുന്ന ചില സില്‍ബന്ധികളാണു കള്ളത്തരം കാണിക്കുന്നത്. അവരാണു അച്ചന്മാരുടെ പേരു കളയുന്നത്-' ഞങ്ങള്‍ നയം വ്യക്തമാക്കി.

'രാജു, ഞാനൊരു സത്യം പറയാം-' മാത്തുക്കുട്ടി സ്വരം താഴ്ത്തി ചുറ്റും നോക്കി-' ഞാനും ദൈവവുമായി ഡയറക്റ്റ് ബന്ധമാണ്.'

'മനസ്സിലായില്ല.' മാത്തുക്കുട്ടിയോട് ഇരിക്കുവാന്‍ ഞാന്‍ ആവശ്യപ്പെട്ടു.
'വേണ്ടാ- ഇരുന്നാല്‍ ഇരുന്നു പോകും.'

ഇതു കേള്‍ക്ക്- പണ്ടു സംസാരിക്കുമ്പോള്‍ എനിക്കു നല്ല വിക്കുണ്ടായിരുന്നു. നമ്മുടെ ചെറിയ ക്ലാസിലൊക്കെ പദ്യം കാണാതെ പഠിച്ച് ക്ലാസില്‍ ചൊല്ലണമായിരുന്നല്ലോ!

ഞാനെല്ലാം ശരിക്കു കാണാതെ പഠിക്കും, പക്ഷേ സാറു ചോദ്യം ചോദിച്ച് എന്റെയടുക്കല്‍ വരുമ്പോഴേക്കും നാവിറങ്ങിപ്പോകും. പദ്യം ചൊല്ലുമ്പോള്‍ വിക്കിപ്പോകുമോ എന്നൊരു പേടി. മറ്റു കുട്ടികളൊക്കെ കളിയാക്കുമോ എന്നൊരു പേടി. പിന്‍ ബെഞ്ചിലിരിക്കുന്ന കുട്ടികള്‍ 'വിക്കന്‍ മാത്തു' എന്നു വിളിക്കുന്നതു കേള്‍ക്കുമ്പോള്‍ ചങ്കു തകരും.

പക്ഷേ, പരീക്ഷകളിലൊക്കെ വലിയ തരക്കേടില്ലാതെ വിജയിച്ചു. വിവാഹം കഴിഞ്ഞു. അമേരിക്കയില്‍ എത്തി. ടെസ്റ്റുകളിലൊക്കെ പാസ്സായി, ട്രാന്‍സിറ്റ് അതോറിറ്റിയില്‍ സൂപ്പര്‍വൈസര്‍ പദവി വരെ എത്തി. കൂട്ടുകാരൊക്കെ തമാശ പറഞ്ഞു പൊട്ടിച്ചിരിക്കുമ്പോള്‍, അതിലും വലിയ തമാശകള്‍ മനസ്സില്‍ വരാറുണ്ട്. പക്ഷേ അവതരിപ്പിക്കാനൊരു പേടി. ഇടയ്ക്കു വാക്കുകള്‍ തൊണ്ടയില്‍ തടയുമോ എന്ന വേവലാതി.

ഒരു പാടു രാത്രികളില്‍ ആരും കാണാതെ ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. അപ്പോഴാണു ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ച് ആരോ പറഞ്ഞത് ഓര്‍മ്മ വന്നത്. ഞാന്‍ മുട്ടിപ്പായി ദൈവത്തോടു പ്രാര്‍ത്ഥിച്ചു: 'ദൈവമേ, എന്റെ വിക്കു മാറ്റിത്തരണമേ! മാറ്റിത്തന്നേ പറ്റൂ. മാറ്റിത്തരാതെ ഞാന്‍ നിന്നെ വിടില്ല, എന്റെ അപേക്ഷ ഡിമാന്റായി.

'നീ പള്ളിയില്‍ പോകാറുണ്ടോ? എവിടെ നിന്നോ ദൈവത്തിന്റെ ശബ്ദം' 
പള്ളിയില്‍ പോകുമ്പോള്‍ വിശുദ്ധ വേദപുസ്തകം കൈയിലെടുക്കാറുണ്ടോ?'
'ഇല്ല.'

എന്നാല്‍ ഇനി മുതല്‍ പള്ളിയില്‍ പോകുമ്പോള്‍ വേദപുസ്തകം കൈയിലെടുക്കണം. പുരോഹിതന്മാരുടെ പ്രസംഗം ശ്രദ്ധിച്ചു കേള്‍ക്കണം. നിന്നെ സ്പര്‍ശിക്കുന്ന വിഷയങ്ങള്‍ എഴുതി എടുക്കണം. മറ്റുള്ളവര്‍ എന്തു കരുതുമെന്നു കരുതി വേവലാതിപ്പെടരുത്.

'എന്റെ പൊന്നു രാജു, പുഷ്‌പേ, ഞാനതു പോലെ ചെയ്തു- പറഞ്ഞാല്‍ വിശ്വസിക്കുകയില്ല. എന്റെ വിക്ക് പരിപൂര്‍ണ്ണമായും മാറി. എനിക്കു നഷ്ടപ്പെട്ട അവസരങ്ങള്‍ വീണ്ടെടുക്കുവാന്‍ വേണ്ടി ഞാനിപ്പോള്‍ ആവശ്യത്തിലധികം സംസാരിക്കാറുണ്ട്. എനിക്കു വട്ടു പിടിച്ചോ എന്നു ചിലര്‍ക്കു സംശയമുണ്ട്. എന്റെ ഭാര്യ പോലും പറയുന്നത് ആ പഴയ വിക്കുള്ള സമയമായിരുന്നു. നല്ലതെന്ന്'- മാത്തുക്കുട്ടി ഹൃദയം നിറഞ്ഞു ചിരിച്ചു.

'നിങ്ങള്‍ക്ക് ബോറടിക്കുന്നുണ്ടെന്ന് എനിക്കറിയാം- ഒരു കാര്യം കൂടി പറഞ്ഞു ഞാന്‍ നിര്‍ത്തിക്കൊള്ളാം-' മാത്തുക്കുട്ടി മുന്‍കൂര്‍ ജാമ്യം എടുത്തു.

'ധൃതിയൊന്നുമില്ല- പറഞ്ഞോളൂ-' സത്യം പറഞ്ഞാല്‍ എനിക്കു അയാളുടെ സംസാരം കേട്ടിരിക്കുന്നതില്‍ രസം പിടിച്ചു തുടങ്ങിയിരുന്നു.

'രാജുവിനു വിവരവും വിദ്യാഭ്യാസവുമുള്ളതു കൊണ്ടു മാത്രം പറയുകയാ. അല്ലാതെ കണ്ട ആപ്പ ഊപ്പയോടൊന്നും ഞാന്‍ ആവശ്യമില്ലാതെ സംസാരിക്കാറില്ല.' കൂട്ടത്തില്‍ എന്നെ ഒന്നു കിളത്തുവാന്‍ മാത്തുക്കുട്ടി മറന്നില്ല. മാത്തുക്കുട്ടിയുടെ 'ആപ്പ-ഊപ്പ' ലിസ്റ്റില്‍ എന്റെ പേരില്ലല്ലോ എന്നോര്‍ത്തപ്പോള്‍ എനിക്കഭിമാനം തോന്നി.

'നീ കേട്ടോടി പുല്ലേ, ആമ്പിള്ളാര്‍ എന്നെക്കുറിച്ച് പറയുന്നത്? നിനക്കാണല്ലോ എന്നെ വലിയ പുച്ഛം?' ആ ചോദ്യം എന്റെ ഭാര്യയോടു ഞാന്‍ മനസ്സില്‍ ചോദിച്ചതാണ്.

'ഇതു കേക്ക്-' മാത്തുക്കുട്ടി ഞങ്ങളുടെ ശ്രദ്ധ വീണ്ടും ക്ഷണിച്ചു.

'നാലഞ്ചു തവണ എഴുതിയിട്ടും എന്റെ പെണ്ണുംപിള്ളക്ക് R.N.ലൈസന്‍സ് കിട്ടിയില്ല. 
കൂട്ടുകാരുടെ ഭാര്യമാര്‍ക്ക് എല്ലാവര്‍ക്കും ലൈസന്‍സു കിട്ടി. അവന്മാര്‍ക്കൊക്കെ ഒരു അഹങ്കാരം.
'എന്താടോ, തന്റെ പെണ്ണുംപിള്ള മാത്രം ടെസ്റ്റു പാസ്സാക്കാത്തത്?'

വീണ്ടും മുറിയില്‍ കയറി കതകടച്ചു കണ്ണീരോടെ പ്രാര്‍ത്ഥിച്ചു.

'അപേക്ഷ കേള്‍ക്കുന്നവനെ, എന്നെ ഉപേക്ഷിക്കരുതേ, അത്തവണ അവള്‍ക്ക്  ലൈസന്‍സ് കിട്ടി. ദൈവം വലിയവനാണു രാജു.'. എന്നാല്‍ ഞങ്ങള്‍ പോവുകയാ മാത്തുക്കുട്ടി- കുഞ്ഞിനെ സ്‌ക്കൂളില്‍ നിന്നും പിക്ക് ചെയ്യണം-' പുഷ്പക്ക് സംഭാഷണം നീട്ടുന്നതില്‍ വലിയ താല്‍പര്യം ഇല്ലെന്ന് എനിക്കു മനസ്സിലായി.

'ഈയിടെയെങ്ങാനാം നാട്ടില്‍ പോകുന്നുണ്ടോ?'- ലാസ്റ്റ് ക്വസ്റ്റന്‍-
'മിക്കവാറും അടുത്ത മാസം പോകും- ഒരു നീണ്ട അവധി.'

'എന്റെ രാജു ഞാന്‍ നാട്ടില്‍ ഒന്നാന്തരം ഒരു വീടുവെച്ചിട്ടുണ്ട്. അവിടെ കുറേ നാള്‍ പോയി താമസിക്കണമെന്നുണ്ട്. പക്ഷേ നടക്കുന്നില്ല.-'മാത്തുക്കുട്ടിയുടെ നിരാശ ഒരു നെടുവീര്‍പ്പായി പുറത്തു വന്നു.

'അതെന്താ?'  ഞാന്‍ കാരണം തിരക്കി. തിരക്കണമല്ലോ! 'ഇളയ പയ്യന്റെ കല്യാണം കഴിയാതെ റിട്ടയര്‍മെന്റ് എടുക്കില്ല എന്ന വാശിയിലാണു ഭാര്യ-mother-in-law ഒരു വല്യമ്മയാണെന്നു മരുമകള്‍ കരുതിയാലോ എന്നവള്‍ക്കൊരു പേടി. അതുകൊണ്ട് അവിടെയുമിവിടെയുമൊക്കെ കളറടിച്ച് വലിഞ്ഞ് വലിഞ്ഞ് അവള്‍ ജോലിക്കു പോകുന്നുണ്ട്.'

'പിന്നൊരു കാര്യം, ദൈവകൃപയാല്‍ ഇവിടെയും നാട്ടിലും ഇഷ്ടം പോലെ സ്വത്തുണ്ട്. നിങ്ങള്‍ പറഞ്ഞാല്‍ വിശ്വസിക്കുകയില്ല-എല്ലാത്തിനും അസൂയയാ, രണ്ടു BMW യും ഒരു ബെന്‍സും ഉണ്ടെന്നൊക്കെ പറഞ്ഞിട്ട് എന്തു കാര്യം? അനുഭവിക്കാനുമൊരു യോഗം വേണം. ഇതൊന്നും നമ്മള്‍ ആരോടും പറഞ്ഞുകൊണ്ടു നടക്കരുത്. അതു ദൈവത്തിനിഷ്ടമല്ല. നിങ്ങളോടായതുകൊണ്ടു ഞാന്‍ പറഞ്ഞതാണ്. 'അയ്യോ കുഞ്ഞിനെ പിക്കു ചെയ്യണ്ടായോ? നിങ്ങളു പൊയ്‌ക്കോ!'

ഞങ്ങള്‍ക്ക് യാത്രാനുമതി നല്‍കിയിട്ട് മാത്തുക്കുട്ടി വീണ്ടും നടന്നു തുടങ്ങി.

Read more

നാടന്‍ മുളകും അമേരിക്കന്‍ പട്ടിയും

ഞങ്ങളുടെ വീട്ടില്‍ എന്റെ ചെറുപ്പകാലത്ത് ഒരു പട്ടിയുണ്ടായിരുന്നു. ഇക്കാലത്തെ പട്ടികള്‍ക്കുള്ളതു പോലെ അവനു വേണ്ടി പ്രത്യേക സുഖസൗകര്യങ്ങളൊന്നും ആരും ഒരുക്കിയില്ല. നിറം വെള്ളയായിരുന്നു എന്നു ഞാനോര്‍ക്കുന്നു. കണ്ണുകളില്‍ സദാ തങ്ങി നില്‍ക്കുന്ന ഒരു നനവും. അതിനു ഒരു പേരു പോലും ആരും കൊടുത്തില്ല. അവന്‍ കേട്ടതില്‍ കൂടുതലും 'ഛീ പോ പട്ടി' എന്ന വാക്കുകളാണ്. ഞങ്ങളുടെ വീട്ടില്‍ അങ്ങിനെ ഒരു പട്ടിയുള്ളതായി നാട്ടുകാര്‍ക്ക് അറിയില്ലായിരുന്നു. കാരണം രാത്രിയിലും പകലും എന്തു ഭൂകമ്പം ഉണ്ടായാലും അവന്‍ കുരയ്ക്കുകയില്ലായിരുന്നു. എന്തിനേറെ.. നിലാവുള്ള രാത്രികളില്‍ അവന്‍ മറ്റു പട്ടികളെപ്പോലെ ഒന്നു മോങ്ങുക പോലുമില്ലായിരുന്നു.

ഒരു ദിവസം അവന്‍ ഞങ്ങളുടെ വീടിനടുത്തുള്ള ഒരു ചെറിയ കുളത്തില്‍ ചത്തുപൊങ്ങിക്കിടക്കുന്ന കാഴ്ചയാണു കണ്ടത്- ആത്മഹത്യയാണോ, കൊലപാതകമാണോ എന്നൊന്നും ആരും തിരക്കാന്‍ പോയില്ല. ആ പട്ടി ചത്തതിന്റെ പേരില്‍ വീട്ടില്‍ ചര്‍ച്ചയൊന്നും നടന്നില്ല. ആര്‍ക്കും പ്രത്യേകിച്ച് വിഷമമൊന്നും തോന്നിയതുമില്ല.

----------------------------------

അമേരിക്കയില്‍ വന്നപ്പോള്‍ റോഡില്‍ പലതരം sign board- കള്‍ കണ്ടു. 'No Standing' 'No Stopping' 'Do Not Enter'- ഇതിന്റെയൊക്കെ അര്‍ത്ഥം അറിവുള്ളവരോടു ചോദിച്ചു മനസ്സിലാക്കി. എന്നാല്‍ ആര്‍ക്കും ശരിയായി അര്‍ത്ഥം പറഞ്ഞുതരാന്‍ പറ്റാതിരുന്ന ഒരു board-ഉം ആ കൂട്ടത്തിലുണ്ടായിരുന്നു.

'CURB YOUR DOG' - രാവിലെ വളര്‍ത്തു പട്ടികളുമായി നടക്കുന്ന സായിപ്പന്‍ന്മാരെ കണ്ടപ്പോള്‍, അവര്‍ പട്ടിയെ പുല്ലു തീറ്റിക്കാന്‍ ഇറങ്ങിയതായിരിക്കും എന്നാണു ഞാന്‍ കരുതിയത്. കാരണം പട്ടികള്‍ പുല്ലു മണപ്പിച്ചു മണപ്പിച്ചാണു നടന്നിരുന്നത്- ഒരു പക്ഷേ അമേരിക്കന്‍ പട്ടികള്‍ പുല്ലു തിന്നുമായിരിക്കും എന്നു കരുതി ഞാന്‍ സമാധാനിച്ചു. 'ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും' എന്ന പഴഞ്ചൊല്ലുള്ള നാട്ടില്‍ നിന്നുമാണല്ലോ എന്റെ വരവ്.

കുറേക്കാലം കഴിഞ്ഞാണ് 'നടപ്പാതയുടെ അരികില്‍ മാത്രം പട്ടിയെ കാഷ്ഠിപ്പിക്കുക' എന്നോ മറ്റോ ആണ് അതിന്റെ ഏകദേശ അര്‍ത്ഥം എന്ന് ആരോ പറഞ്ഞു തന്നത്.

പിന്നീട് 'DO NOT CURB YOUR DOG HERE' എന്ന ബോര്‍ഡും കണ്ടു.

കാലം കുറേ കഴിഞ്ഞപ്പോള്‍ 'poop law' എന്നൊരു നിയമം നിലവില്‍ വന്നു. പട്ടി വഴിയില്‍ രണ്ടിനു പോയാല്‍ അതിന്റെ ഉടമസ്ഥന്‍, പട്ടി കാഷ്ഠം ഒരു ബാഗിലാക്കി ഗാര്‍ബേജില്‍ ഇടണം- അല്ലെങ്കില്‍ പിഴ അടയ്‌ക്കേണ്ടി വരും- ഇപ്പോള്‍ കൈയിലൊരു പ്ലാസ്റ്റിക് ബാഗുമായിട്ടാണു ആളുകള്‍ പട്ടിയെ നടത്താന്‍ കൊണ്ടു പോകുന്നത്.

അന്യഗ്രഹത്തില്‍ നിന്നുമുള്ള ഏതെങ്കിലും ജീവികള്‍ ശക്തിയേറിയ ഒരു ടെലിസ്‌ക്കോപ്പിലൂടെ നോക്കിയാല്‍, അമേരിക്കയിലെ പട്ടികളാണു രാജാക്കന്മാരെന്നും, മനുഷ്യര്‍ അവറ്റകളുടെ അടിമയാണെന്നും വിചാരിക്കും. അതിനവരെ കുറ്റം പറയാനൊക്കുകയില്ല. കാരണം പട്ടികളുടെ വിസര്‍ജ്ജനം ചുമന്നു കൊണ്ടു നടക്കേണ്ട ഗതികേടാണല്ലോ അമേരിക്കക്കാര്‍ക്ക്!

ഞങ്ങളുടെ അയല്‍വാസിയായ ഒരു മദാമ്മയ്ക്ക് ഈ 'poop law' ബാധകമല്ലെന്നു തോന്നുന്നു. കാരണം ഞങ്ങളുടെ വീടിനു മുന്നിലെത്തുമ്പോഴാണ് മദാമ്മയുടെ പട്ടി 'പൂപ്പു' ചെയ്യുന്നത്. അതു വൃത്തിയാക്കാതെ പട്ടിയുമായി അവര്‍ തിരിയ്യെ പോകും. ഇക്കാരണം പറഞ്ഞ് അവരുമായി ഏറ്റു മുട്ടാനൊരു മടിയും പേടിയും. അവരുടെ പട്ടിയുടേത് തന്നെയാണ് വിസര്‍ജ്ജന വസ്തു എന്ന് DNA ടെസ്റ്റു നടത്തി തെളിയിക്കുന്ന കാര്യമൊക്കെ പ്രയാസമാണ്.

ഏതായാലും ഇതിനൊരു അറുതി വരുത്തിയേ പറ്റൂ. എന്റെ കുരുട്ടുബുദ്ധിയുമായി ഞാന്‍ ആലോചിച്ചു. കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍, വെയിലത്തിട്ടു ഉണക്കി, മില്ലില്‍ പൊടിപ്പിച്ച, മായം ചേരാത്ത നല്ല എരിവുള്ള പിരിയന്‍ മുളകുപൊടി കൊണ്ടു വന്നിരുന്നു. ഭാര്യയോടു പോലും ആലോചിക്കാതെ, ഞാനതു കുറേയേറെ, പട്ടി കാര്യം സാധിക്കുന്നിടത്തു വാരി വിതറി.

അടുത്ത ദിവസം അതിരാവിലെ ഞാന്‍ ജനലില്‍ക്കൂടി പുറത്തേക്കു നോക്കിയിരുന്നു. ആറു മണിയായപ്പോള്‍, മദാമ്മ ഒരു കുട്ടി നിക്കറുമിട്ട്, സിഗരറ്റു പുകച്ച് അരുമ പട്ടിയുമായി നടന്നു വരുന്നു. പതിവുപോലെ, എന്റെ വീടിനു മുന്നിലുള്ള പുല്‍ത്തകിടിയില്‍ പൃഷ്ഠമുറപ്പിച്ച പട്ടി, പത്തു സെക്കന്‍ഡു കഴിഞ്ഞപ്പോള്‍, ഭയങ്കരമായി കുരച്ചുകൊണ്ടു മദാമ്മയുടെ നേര്‍ക്കൊരു ചാട്ടം-എന്നിട്ടു തെക്കോട്ടു വന്ന പട്ടി വടക്കോട്ടു ഒരോട്ടം- മദാമ്മ പിറകേ!

പിന്നീട് ആ ശല്യം ഇതുവരെ ഉണ്ടായിട്ടില്ല. പിരിയന്‍ മുളകിന്റെ ഒരു എരിവേ!

മലയാളിയുടെ അടുത്താ, മദാമ്മയുടെ കളി!

Read more

നമുക്കു പാര്‍ക്കാന്‍ വൃദ്ധസദനങ്ങള്‍


'മംഗളം' ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത:

'കുമരകത്ത് കള്ളുകുടിച്ചു പൂസായ കുരങ്ങന്റെ വിളയാട്ടം; നാട്ടുകാര്‍ ഭീതിയില്‍'.

കള്ളടിച്ച് ഫിറ്റായി പരാക്രമം കാണിക്കുന്ന കുരങ്ങ് കുമരകം വാസികള്‍ക്ക് തലവേദനയാകുന്നു. കുമരകം ബോട്ടു ജെട്ടി ഭാഗത്ത് കറങ്ങി നടക്കുന്ന കുടിയനായ കുരങ്ങനാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്.

പ്രദേശത്തെ തെങ്ങുകളില്‍ കയറി കുടം പൊക്കി കള്ളു കുടിക്കുന്നതാണ് കുരങ്ങന്റെ പ്രധാന വിനോദം. കള്ളുകുടി കഴിഞ്ഞാല്‍ സമീപത്തെ കടകളില്‍ കയറി പഴം തിന്നുകയും ചെയ്യും. കള്ളിന്റെ ലഹരിയറിഞ്ഞതോടെ ഇവിടം വിട്ടു പോകുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്'.

മറ്റൊരു കുരങ്ങന്‍ വാര്‍ത്ത: 

ഡല്‍ഹി നിയമസഭാ മന്ദിരത്തില്‍ കുരങ്ങു കയറി

നിയമസഭാ സാമാജികരെ കാണാന്‍. ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച അതീവസുരക്ഷയുള്ള വിധാന്‍ സഭയിലാണു കുരങ്ങു കയറിയത്. 

 പ്രതിപക്ഷ നിരയുടെ പിന്‍ഭാഗത്തെ വാതിലിലൂടെയാണ് ക്ഷണിക്കാത്ത അതിഥിയായി കുരങ്ങു കയറിയത്. (പണ്ടു കെ.എം.മാണി ബഡ്ജറ്റ് അവതരിപ്പിക്കുവാന്‍ പിന്‍വാതിലിലൂടെ കയറിയത് ഓര്‍മ്മ വരുന്നു). മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും, ഉപമുഖ്യമന്ത്രിയും ഇരിക്കുന്ന സമീപം വരെ കുരങ്ങ് കയറി വന്നു. (മിക്ക നിയമസഭ സാമാജികരും പലപ്പോഴും കുരങ്ങന്മാരുടെ സ്വഭാവമാണല്ലോ കാണിക്കുന്നത്.)

കുരങ്ങന്റെ കാര്യം അവിടെ നില്‍ക്കട്ടെ. ഇനി കഴുതകളുടെ കാര്യത്തിലേക്കു കടക്കാം.

കഴുത നമ്മള്‍ വിചാരിക്കുന്നതുപോലെ വെറു കഴുതയല്ല  അതിനു നല്ല ബുദ്ധിയുണ്ടെന്നാണ് 'കഴുത ഫാം' നടത്തുന്നവര്‍ സാക്ഷ്യപ്പെടുത്തുന്നത്. അതു ചുമടു ചുമക്കുമെങ്കിലും, അധിക ഭാരമായാല്‍ എത്ര അടിച്ചാലും മുന്നോട്ടു പോകില്ല. രാവിലെ തീറ്റയ്ക്കായി അഴിച്ചുവിട്ടാല്‍, വൈകുന്നേരം തനിയെ അതാതിന്റെ ഇടങ്ങളില്‍ സ്വയം വന്നു ചേരും.

ഒരു ലിറ്റര്‍ കഴുതപാലിനു പതിനായിരം രൂപയോളം വില വരും. കുട്ടികള്‍ ജനിക്കുന്ന സമയത്ത്, അവര്‍ക്കു കഴുതപാല്‍ കൊടുത്താല്‍ ബുദ്ധി വര്‍ദ്ധിക്കുമെന്നാണ് വിശ്വാസം. ഏറ്റവും വിലകൂടിയ സൗന്ദര്യവര്‍ദ്ധക സാധനങ്ങള്‍ ഉണ്ടാക്കുവാനും കഴുതപ്പാല്‍ ഉപയോഗിക്കുന്നുണ്ട്. കഴുതപാലിന്റെ ലാഭം, കഴുതയ്ക്കല്ല, അതിന്റെ ഉടമസ്ഥര്‍ക്കാണു ലഭിക്കുന്നത് എന്ന കാര്യ മറക്കാതിരിക്കുക.

(കഴുത, കാമം കരഞ്ഞാണ് തീര്‍ക്കുന്നത് എന്നൊരു പഴഞ്ചൊല്ലുള്ളത് സത്യമല്ല. വേണ്ട രീതിയില്‍ ബന്ധപ്പെടുന്നതു കൊണ്ടാണല്ലോ വീണ്ടും കഴുതക്കുട്ടികള്‍ ജനിക്കുന്നത്.)

--------------------------------------------------------------

ബഹുമാനപ്പെട്ട തോമസ് കൂവള്ളൂര്‍ എന്റെ സ്‌നേഹിതനാണ്. Justice For All (JFA) എന്ന സംഘടനയുടെ സ്ഥാപക നേതാവാണ് അദ്ദേഹം. അന്യായമായി നീതി നിഷേധിക്കപ്പെടുന്നവര്‍ക്ക്, ന്യായമായ നീതി നേടിക്കൊടുക്കുന്നതിനു വേണ്ടി നിലകൊള്ളുന്ന ഒരു പ്രസ്ഥാനമാണിത്. 'അന്യന്റെ വഴക്കില്‍ ഇടപെടുന്നവന്‍ വഴിയെ പോകുന്ന നായയുടെ ചെവിക്കു പിടിക്കുന്നവനു തുല്യന്‍' എന്ന വേദവാക്യമൊന്നും ഇദ്ദേഹത്തിനു ബാധകമല്ല.

'കേരളാ ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസ്' എന്ന ഓര്‍നൈസേഷനില്‍ നടക്കുന്ന ക്രമക്കേടുകളെപ്പറ്റി കൂവള്ളൂര്‍ ഈയിടെ പ്രസിദ്ധീകരിച്ച ഒരു ലേഖനം ശ്രദ്ധേയമാണ്. അദ്ദേഹത്തിന്റെ ആരോപണങ്ങളുടെ ചുരുക്കം ചുവടെ ചേര്‍ക്കുന്നു:

വയസ്സന്മാരായ മലയാളി ക്രിസ്ത്യാനികള്‍ക്ക് ഒരുമിച്ച് ഒരു കമ്മ്യൂണിറ്റിയില്‍ താമസിക്കുവാന്‍ സൗകര്യമുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന ഒരു പദ്ധതിയാണ് 'ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസ്' 25,000 ഡോളറായിരുന്നു ഒരു ഷെയറിന്റെ വില.

എഴുന്നൂറിലധികം വീടുകള്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണു ഈ പ്രസ്ഥാനത്തിനു തുടക്കമിട്ടത്. 150 മെമ്പറന്മാര്‍ 25,000 ഡോളര്‍ വീതം തുടക്കത്തില്‍ മുതല്‍ മുടക്കി. എന്നാല്‍ ഇത്രയും കാലമായിട്ടും വെറും 17 വീടുകള്‍ മാത്രമേ നിര്‍മ്മിക്കുവാന്‍ കഴിഞ്ഞുള്ളൂ. അതില്‍ത്തന്നെ പത്തില്‍ താഴെ വീടുകളിലെ ആളുകള്‍ താമസമാക്കിയിട്ടുള്ളൂ. എങ്കില്‍പോലും വളരെയധികം പണം മുടക്കി ഒരു പള്ളി അവിടെ പണിതുയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു എന്നുള്ളത് അതിശയകരമാണ്.

ആകെ 436 ഏക്കര്‍ ഭൂമി ഉണ്ടായിരുന്നതില്‍ 406 ഏക്കര്‍ ഭൂമി, രണ്ടു പണവ്യാപാരികള്‍ക്ക് പണം കൊടുക്കുവാനുണ്ടായിരുന്നതിനാല്‍, എല്ലാവിധ അധികാരത്തോടും കൂടി സര്‍ക്കാര്‍ അവര്‍ക്കു കൈമാറി. ഇതിന്റെ സൂത്രധാരനും, പ്രസിഡന്റും കോര്‍എപ്പിസ്‌ക്കോപ്പാ സ്ഥാനം അലങ്കരിക്കുന്ന ഒരു പുരോഹിതനാണ്.' കൂവള്ളൂരിന്റെ ആരോപണങ്ങള്‍ അങ്ങനെ നീളുന്നു.

തലയില്‍ ആളുതാമസമുള്ള ആരെങ്കിലും, ഒരേ സഭാ വിഭാഗത്തില്‍പ്പെട്ട 700 കുടുംബങ്ങള്‍ താമസിയ്ക്കുന്ന ഒരു കമ്മ്യൂണിറ്റിയില്‍ താമസത്തിനു പോകുമോ? ഒരു പള്ളിയില്‍ തന്നെ രണ്ടും മൂന്നും ഗ്രൂപ്പുകളുണ്ട്. വികാരിയുടെ കൂടെ ഒരു കൂട്ടര്‍. വികാരിയെ എതിര്‍ക്കുന്ന മറ്റൊരു കൂട്ടര്‍. വെറും നോക്കു കുത്തികളായി നില്‍ക്കുന്ന മൂന്നാമതൊരു വിഭാഗം.

ചിലരുടെ മോഹനവാഗ്ദാനങ്ങളില്‍ മയങ്ങി ഇത്തരം തട്ടിപ്പുപ്രസ്ഥാനങ്ങളില്‍ ചെന്നു ചാടാതിരിക്കുവാന്‍ നോക്കണം. മറ്റുള്ളവര്‍ അദ്ധ്വാനിച്ചു കഷ്ടപ്പെട്ടു സ്വരൂപിച്ച സമ്പാദ്യം സ്വന്തം കീശയിലാക്കുവാന്‍ വേണ്ടി ഏതു വളഞ്ഞ വഴികള്‍ സ്വീകരിക്കുന്നതിനും ചിലര്‍ക്ക് ഒരു ഉളുപ്പുമില്ല. വയസു കാലത്ത്, മറ്റുള്ള വയസന്മാരോടൊപ്പം സഹവസിച്ചാല്‍, നമ്മുടെ ശരീരവും മനസും ഒരു പോലെ തളര്‍ന്നുപോകും എന്ന കാര്യം ഓര്‍ത്താല്‍ നല്ലത്.

ഏതായാലും തോമസ് കൂവള്ളൂര്‍ എഴുതിയ ലേഖനത്തിലെ കാര്യങ്ങള്‍ സത്യമാണെങ്കില്‍, കാശു മുഴുവന്‍ കോര്‍ എപ്പിസ്‌ക്കോപ്പായുടെ കീശയിലായിട്ടുണ്ട്. തൃശൂര്‍ ഭാഷയില്‍ ചുരുക്കി പറഞ്ഞാല്‍ 'ക്രിസ്ത്യന്‍ അഡല്‍റ്റ് ഹോംസി'നു വേണ്ടി പണം നിക്ഷേപിച്ചവര്‍ 'ഞ്ചിമൂ'!

Read more

വേദനിക്കുന്ന കോടീശ്വരന്‍

നമ്മുടെ ബഹുമാനപ്പെട്ട ഗതാഗത വകുപ്പു മന്ത്രി തോമസ് ചാണ്ടിയും, രാജ്യസഭ ഉപാദ്ധ്യക്ഷന്‍ ബഹുമാനപ്പെട്ട പി. ജെ. കുര്യന്‍സാറും ഉച്ചയൂണ് കഴിഞ്ഞ്, തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ‘ലേക്ക് പാലസ് റിസോര്‍ട്ടി’ന്റെ വരാന്തയിലിരുന്ന് സൊറ പറയുകയായിരുന്നു. തിരക്കുകളില്‍ നിന്നെല്ലാം ഒഴിഞ്ഞ് വല്ലപ്പോഴും ഒന്ന് റിലാക്‌സ് ചെയ്യുന്നത് കുര്യന്‍സാറിനു ഇഷ്ടമുള്ള വിനോദമാണ്.

അപ്പോഴതാ ദൂരെ നിന്നും ഒരു സാധുസ്ത്രീ ഒരു പിഞ്ചുകുഞ്ഞിനെയും എടുത്തു കരഞ്ഞുകൊണ്ട് ഓടുന്നു. കുഞ്ഞിന് ഏതോ അസുഖമാണ്. അവരുടെ വീട്ടില്‍ ഒരു ഓട്ടോറിക്ഷാ പോലും എത്തുവാന്‍ വഴിയില്ല. കുഞ്ഞിനെയും എടുത്തുകൊണ്ട് ഓടുന്ന ആ സാധു സ്ത്രീയുടെ നൊമ്പരമോര്‍ത്തപ്പോള്‍ കോടീശ്വരനായ തോമസ് ചാണ്ടിയുടെ മനസു വേദനിച്ചു. ചാണ്ടി സാറിന്റെ വേദന കണ്ടപ്പോള്‍ കുര്യന്‍ സാറിനും വേദനിച്ചു.

ദരിദ്രവാസികളായ വോട്ടര്‍മാര്‍ താമസിക്കുന്ന സ്ഥലത്തേക്ക് ഒരു റോഡ് ആവശ്യമാണെന്നുള്ള കാര്യത്തില്‍ ഇരുവര്‍ക്കും ഒരേ അഭിപ്രായമായിരുന്നു. ഉടന്‍ തന്നെ ചിന്ന എം.എല്‍.എ. ഫണ്ടും പെരുത്ത എം.പി. ഫണ്ടും റോഡ് പണിക്കായി അനുവദിച്ചു. യുദ്ധകാലാടിസ്ഥാനത്തില്‍ പണി തുടങ്ങി. വിശാലമായ രാജവീഥി- സാധുക്കളുടെ കഷ്ടകാലം അല്ലാതെന്തുപറയുവാന്‍ ‘ലേക്ക് പാലസിന്റെ റിസോര്‍ട്ടി’ന്റെ അങ്കണത്തിലെത്തിയപ്പോഴേക്കും ഫണ്ടു തീര്‍ന്നു. (“ഓണം പിറന്നാലും, ഉണ്ണി പിറന്നാലും ഓരോ കുമ്പിളില്‍ കണ്ണീര്”- എന്ന ഗാനം പശ്ചാത്തലത്തില്‍)

തോമസ് ചാണ്ടി ഒരു നല്ല മനുഷ്യസ്‌നേഹിയാണെന്നുള്ള കാര്യത്തില്‍ ആര്‍ക്കും, പ്രത്യേകിച്ച് കുട്ടനാട്ടുകാര്‍ക്ക് യാതൊരു സംശയവുമില്ല. അതുകൊണ്ടാണല്ലോ അവര്‍ അദ്ദേഹത്തിനെ തുടര്‍ച്ചയായി തെരഞ്ഞെടുക്കുന്നത്.

യോഗമുള്ളവനു തേടിവെയ്ക്കണ്ട എന്നു പറഞ്ഞതുപോലെ, ഏതോ കുരുത്തക്കേടു കാണിച്ചതിന്റെ പേരില്‍ ശശീന്ദ്രന്‍ സാറിന്റെ മന്ത്രിസ്ഥാനം തെറിച്ചപ്പോള്‍, പകരം വയ്ക്കാന്‍ തോമസ് ചാണ്ടിയല്ലാതെ മറ്റൊരു എം.എല്‍.എം-എന്‍.സി.പി. എന്ന പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ല. അതുവരെ തമാശ പറഞ്ഞ് പാട്ടും പാടി നടന്നിരുന്ന ഉഴവൂര്‍ വിജയന്‍ പാര്‍ട്ടിയില്‍ ഒന്നുമല്ലാതായി- പാടിപ്പാടി ഉഴവൂര്‍ വിജയന്‍ ചങ്കുപൊട്ടി മരിച്ചു.

കുവൈറ്റിലെ വലിയ ബിസിനസ് സാമ്രാജ്യം ബന്ധുക്കളെ ഏല്പിച്ചിട്ടാണ് ബഹു. തോമസ് ചാണ്ടി കേരള ജനതയെ ഉദ്ധരിക്കാനായി ഇങ്ങോട്ടു വെച്ചുപിടിച്ചത്. കേരള ടൂറിസം, പ്രത്യേകിച്ച് ആലപ്പുഴയിലെ ടൂറിസ വികസനത്തിനാണ് അദ്ദേഹം കഴിഞ്ഞ പത്തു നാല്പതു കൊല്ലം മരുഭൂമിയില്‍ കിടന്നു സമ്പാദിച്ച 150 കോടി ലേക്ക് പാലസ് റിസോര്‍ട്ടിനുവേണ്ടി മുടക്കിയത്. അതു താന്‍ കാണിച്ച മണ്ടത്തരമാണെന്നാണ് അദ്ദേഹം നിയമസഭയില്‍ പ്രസ്താവിച്ചത്.

ദോഷം പറയരുതല്ലോ, ലേക്ക് പാലസ് റിസോര്‍ട്ട് ആലപ്പുഴക്കു മാത്രമല്ല, കേരളത്തിനു മൊത്തം അഭിമാനിക്കാവുന്ന ഒരു സ്ഥാപനമാണ്. പല അമേരിക്കന്‍ ദേശീയ സംഘടനകളുടെയും സമ്മേളനങ്ങള്‍ അവിടെ നടന്നിട്ടുണ്ട്. ചാണ്ടി സാറു കൂടെക്കൂടെ പല കാര്യങ്ങള്‍ക്കായി, പ്രത്യേകിച്ച് മെഡിക്കല്‍ ട്രീറ്റ്‌മെന്റിനായി അമേരിക്ക സന്ദര്‍ശിക്കാറുണ്ട്- അവസരമൊത്തു വരുമ്പോഴൊക്കെ അദ്ദേഹം ഫോമാ, ഫൊക്കാനാ, പ്രസ്ക്ലബ്ബ് തുടങ്ങിയവര്‍ സംഘടിപ്പിക്കുന്ന സദസ്സുകളില്‍ പ്രസംഗിക്കാറുമുണ്ട്- കേള്‍വിക്കാരില്‍ ഒരു ബോറടിയും ഉണ്ടാക്കാത്ത നല്ല പ്രസംഗം- പിന്നെ പ്രസംഗ വേദിയിലും, അസംബ്ലിയിലും മറ്റുമിരുന്നു ഉറങ്ങുന്നത് ക്ഷീണം കൊണ്ടായിരിക്കും

പക്ഷേ, ഇതിനിടയ്ക്കു ചില കുബുദ്ധികള്‍ വിവരാവകാശ നിയമമനുസരിച്ച് അദ്ദേഹത്തിനെതിരായ ചില രേഖകള്‍ സമ്പാദിച്ചു- കായല്‍ നികത്തല്‍-കായല്‍ മാന്തിയെടുത്ത ചെളിമണ്ണു തന്റെ പാടശേഖരത്തില്‍ ഇടുവാന്‍ അദ്ദേഹം അനുവദിച്ചതാണ് അദ്ദേഹം ചെയ്ത വലിയ തെറ്റ്. ചെളിയവിടെ കിടന്നുറച്ച് കരയായി. അതിന് ആരാണുത്തരവാദി?

അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ ചെറിയൊരു മിസ്റ്റേക്കുണ്ടായി. റിസോര്‍ട്ടിന്റെ കാര്യം രേഖപ്പെടുത്തിയിട്ടില്ല. അതു കൂടാതെ മറ്റു പതിമൂന്നു കെട്ടിടങ്ങളുടെ കാര്യവും- അതിത്ര വലിയ ആനക്കാര്യമാക്കണമോ?

മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രി സുധാകരനുമെല്ലാം അദ്ദേഹത്തിനു സപ്പോര്‍ട്ടായി രംഗത്തുണ്ട്- എന്‍.സി.പി. പാര്‍ട്ടി നേതാവ് ശരത് യാദവ് ഇപ്പോള്‍ ചാണ്ടിച്ചായന്റെ വലിയ കീശയിലാണു അന്തിയുറങ്ങുന്നത്.

അദ്ദേഹത്തിനെതിരെ ശബ്ദമുയര്‍ത്തിയ ബി. കെ. വിനോദിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്‍.സി.പിയുടെ കേരളഘടകം പിരിച്ചുവിട്ടു പുനഃസംഘടിപ്പിക്കുവാനൊരുങ്ങുകയാണ്. വേദനിയ്ക്കുന്ന ആ കോടീശ്വനെ ഇനിയും വേദനിപ്പിക്കരുതേ!

ചിന്താവിഷയം: ധനവാന്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ കടക്കുന്നതിലും എളുപ്പം ഒട്ടകം സൂചിക്കഴയിലൂടെ കടക്കുന്നതാണ് (ബൈബിള്‍) 

Credits to joychenputhukulam.com

Read more

ജോര്‍ജ്ജ് ഏട്ടന്‍സ് പൂരം

പൂഞ്ഞാര്‍ എം.എല്‍.എ. ബഹുമാനപ്പെട്ട പി.സി.ജോര്‍ജിനെ എനിക്കിഷ്ടമാണ്. ജോര്‍ജ് ഒരു വ്യക്തിയല്ല. അദ്ദേഹമൊരു പ്രസ്ഥാനമാണ്. അതുകൊണ്ടല്ലേ 28,000 വോട്ടിന്റെ ഭൂരിപക്ഷത്തിന്, രണ്ടു മുന്നണികളേയും തറപറ്റിച്ച് അദ്ദേഹത്തെ പൂഞ്ഞാറിലെ ജനങ്ങള്‍ വീണ്ടും അസംബ്ലിയിലെത്തിച്ചത്. ജോര്‍ജ് ഒരു ഒറ്റയാനാണ്മദമിളകിയ ഒരു കൊലകൊമ്പന്‍!

കേരളാ കോണ്‍ഗ്രസുകാരെയെല്ലാം ഒരു കുടക്കീഴിലാക്കുവാനൊരു ശ്രമം ഇടയ്ക്കു നടത്തി. പിന്നീടു കെ.എം.മാണിയുടെ വിനീത ദാസനായി 'മാണിസാറേമാണി സാറേ' എന്നു പറഞ്ഞു നിഴലു പോലെ പിന്നാലെ കൂടി. ഉദ്ദേശിച്ച കാര്യം നടക്കാതെ വന്നപ്പോള്‍ മാണി എന്നെ പഠിപ്പിച്ചിട്ടൊന്നുമില്ലല്ലോ അയാളെ ഞാന്‍ 'സാര്‍' എന്നു വിളിയ്ക്കുവാന്‍ എന്ന ലൈനായി.

സോളാര്‍ വിഷയം കത്തി നിന്നപ്പോള്‍ സരിതാ ബന്ധമുള്ളവരുടെ ലിസ്റ്റും പോക്കറ്റിലിട്ടു കൊണ്ടായിരുന്നു നടപ്പ് തെളിവുകള്‍ തയ്യാര്‍. അതെല്ലാം നനഞ്ഞ പടക്കമായി.ഇരു മുന്നണികളും, ജന്മം കൊടുത്ത സ്വന്തം പാര്‍ട്ടിയും കൈവിട്ടപ്പോള്‍, ഒരു ഒറ്റയാന്‍ പാര്‍ട്ടി തട്ടിക്കൂട്ടി അവിടെ രാജാവായി വിലസുന്നു.

എങ്ങിനെയെങ്കിലും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കണമെന്നുള്ളത് അദ്ദേഹത്തിന്റെ ഒരു വീക്കെനസാണ്. അരയില്‍ തിരുകിവെച്ചിരുന്ന തോക്കെടുത്ത് സ്വയരക്ഷാര്‍ത്ഥം ആകാശത്തേക്കു വെടിവെയ്ക്കുവാന്‍ വരെ അദ്ദേഹം തയ്യാറായി.

പക്ഷേ ജോര്‍ജ്ജേട്ടന്റെ ശരിയായ പൂരം തുടങ്ങിയത് ഈയടുത്ത കാലത്താണ്. നടിയെ അക്രമിച്ച കേസില്‍ ആരോപണവിധേയനായ നടനെ രക്ഷിക്കുവാന്‍ ക്വട്ടേഷനെടുത്തതാണ് വിനയായത്.
ആക്രമത്തിനിരയായ നടിയെ അധിക്ഷേപിച്ച് തുടരെ തുടരെ നടത്തിയ അധിക്ഷേപ പ്രസ്താവനകള്‍ ബൂംറാഗു പോലെ തിരിച്ചടിക്കുന്ന ലക്ഷണമാണു കാണുന്നത്.

സംഭവത്തിനു ശേഷം നടിയെങ്ങനെ രണ്ടു ദിവസം കഴിഞ്ഞ് ഷൂട്ടിംഗിനു പോയി? ഏതാശുപത്രിയിലാണ് അവര്‍ ചികിത്സ തേടിയത് എന്നാണു ജനങ്ങള്‍ ചോദിക്കുന്നത്? (ഏതു ജനങ്ങളാണോ ചോദിച്ചത്ആവോ).

'സീതാദേവിയെ നഗ്‌നയായി ചിത്രീകരിച്ച് പടം വരച്ചുവെയ്ക്കട്ടെ എന്നിട്ടു കമ്മ്യൂണിസ്റ്റു മന്ത്രി അയാള്‍ക്കു അവാര്‍ഡു കൊടുക്കട്ടെ!'
തോക്കിനു ലൈസന്‍സുണ്ടെങ്കിലും പുലഭ്യം പറയുന്നതിന് ജോര്‍ജച്ചായന്റെ നാവിനു ലൈസന്‍സില്ല.
ജോര്‍ജിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കമ്മീഷനെതിരായും, അതിന്റെ അദ്ധ്യക്ഷ എം.സി. ജോസഫൈനു നേരെയും ജോര്‍ജേട്ടന്‍ അധിക്ഷേപ ശരങ്ങള്‍ തൊടുത്തു.
'ഇവരു കേസെടുത്താല്‍ എന്റെ വീട്ടിലെ അരി വേവില്ലേ? വനിതാ കമ്മീഷനെന്നു കേട്ടാല്‍ ഭയങ്കര പേടിയാണ്. അല്പം ഉള്ളി കിട്ടിയാല്‍ കരയാമായിരുന്നു. മാന്യമായി ജീവിക്കുന്ന സ്ത്രീകള്‍ക്കായി ഉണ്ടാക്കിയ നിയമങ്ങള്‍ വെറും തറപ്പെണ്ണുങ്ങള്‍ ഇറങ്ങി നശിപ്പിക്കുകയാണ്. അവളുമാരുടെയൊക്കെ തനിനിറം കമ്മീഷന്റെ മൊഴിയിലൂടെ പുറത്തുകൊണ്ടു വരും. എന്റെ മൂക്കു ചെത്താന്‍ വരുനനവരുടെ, പലതും ചെത്തേണ്ടി വരും' ഇവരുടെയെല്ലാം ബാക്ക്ഗ്രൗണ്ട് വളരെ മോശമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. തെളിവു കൈയിലുണ്ട്. സാത്വികനായ ഒരു പിതാവിന്റേയും, പ്രാര്‍ത്ഥനനിരയായ ഒരു അമ്മയുടേയും മകനായി ജനിച്ച താന്‍, അവരുടെ ശിക്ഷണത്തിലാണു വളര്‍ന്നതെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. 'മോനേ! മരിച്ചിട്ടും നീ ഞങ്ങളെ വെറുതേ വിടില്ലേ' എന്ന് അവരുടെ ആത്മാവു തേങ്ങുന്നുണ്ടാവും.

ഏതായാലും കേരളത്തിലെ ഗര്‍ജിക്കുന്ന രാഷ്ട്രീയ സിംഹം, അമേരിക്കന്‍ മലയാളികളുടെ സ്വീകരണം ഏറ്റു വാങ്ങാന്‍ ഓണക്കാലത്തു വരുന്നുണ്ട്. ഒരു കിരീടവും ഓലക്കുടയും, നെറ്റിക്കൊരു ചന്ദനക്കുറിയും ചാര്‍ത്തി കൊടുത്താല്‍ മറ്റൊരു മഹാബലിയെ അന്വേഷിച്ച് നടക്കേണ്ടി വരില്ല. ജനങ്ങളുടെ നന്മ മാത്രം ആഗ്രഹിക്കുന്ന ഒരു ജനപ്രതിനിധിയാണല്ലോ, ബഹു.പി.സി. ജോര്‍ജ്.
സ്ത്രീകളുടെ ഉന്നമനത്തിനായി ജീവിതം ഉഴഞ്ഞു വെച്ചിരിക്കുന്ന ഇവിടുത്തെ വനിതകള്‍ അദ്ദേഹത്തിനു വേണ്ടി താലപ്പൊലി പിടിയ്ക്കും. സംഘടനാ നേതാക്കള്‍ അദ്ദേഹത്തെ പ്രശംസാ വാക്കുകള്‍ കൊണ്ടു മൂടും!

ഞാനും പോകുന്നുണ്ട് അദ്ദേഹത്തെ നേരില്‍ കാണുവാന്‍ അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ആസ്വദിക്കുവാന്‍ കൈയടിക്കുവാന്‍ സംഘാടകര്‍ സമ്മതിക്കുകയാണെങ്കില്‍ കൂടെ നിന്നൊരു പടം എടുക്കുവാന്‍!

ചിന്താവിഷയം: വാക്കു പെരുകിയാല്‍ ലംഘനം ഇല്ലാതിരിക്കുകയില്ല. അധരങ്ങളെ അടയ്ക്കുന്നവനോ ബുദ്ധിമാന്‍. അന്യന്റെ മുന്നില്‍ ഭോഷനാകാതിരിക്കുവാന്‍ വേണ്ടി, നിന്റെ അധരങ്ങള്‍ക്കു കടിഞ്ഞാണിടുക.

Credits to joychenputhukulam.com

Read more

പട്ടി പ്രശ്‌നം

തെരുവു നായ്ക്കളുടെ തേര്‍വാഴ്ച കേരളത്തില്‍ തുടങ്ങിയിട്ടു കുറച്ചുകാലമായിആവശ്യമില്ലാതെ കുരയ്ക്കുന്നുവഴിയാത്രക്കാരെ കടിച്ചു പറിയ്ക്കുന്നുചിലരെ കൂട്ടം ചേര്‍ന്നു ആക്രമിച്ചു കൊല്ലുന്നു.

കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാരില്‍ പലരും ഇതില്‍ നിന്നു വ്യത്യസ്ഥമല്ലചാനല്‍ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ ഇതു മനസ്സിലാകുംചിലര്‍ 1, 2, 3 പറഞ്ഞ് ചിലരെ അടിച്ചു കൊല്ലുന്നു, വെടിവെച്ചു കൊല്ലുന്നു, വെട്ടിക്കൊല്ലുന്നു!

അത് അവിടുത്തെ കാര്യം കാര്യങ്ങളൊക്കെ മുറപോലെ നടന്നു കൊള്ളും!

ഇന്നു രാവിലെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ Clove Lakes Park- ല്‍ നടക്കുവാന്‍ പോയപ്പോള്‍(കൂടുതല്‍ സമയം ബെഞ്ചിലിരിക്കുകയാണു എന്റെ പതിവ്എനിക്കു വേണ്ടി കൂടി ഭാര്യ നടന്നു കൊള്ളും) ഒരാള്‍ ഒരു പട്ടിക്കുഞ്ഞിനെ നടത്തിക്കൊണ്ടു വരുന്നുആളിനൊരു മലയാളി ലുക്കുണ്ട് അടുത്തു വന്നപ്പോഴാണ് ആളിനെ മനസ്സിലായത് എന്റെ ഒരു അടുത്ത പരിചയക്കാരനായ ബേബി.

'ബേബീ, എന്നു മുതലാ ഈ പരിപാടി തുടങ്ങിയത്?'

'എന്തു പറയാനാ അങ്കിളേ! പിള്ളാരുടെ നിര്‍ബന്ധത്തിനു വഴങ്ങി വാങ്ങിച്ചാ! പിള്ളേരു അതിനെ പെറ്റു ചെയ്യും ബാക്കി കാര്യമെല്ലാം ഞാന്‍ നോക്കണം' ആമുഖമായി ബേബി അത്രയും പറഞ്ഞു.
'ഇവന്റെ പേരെന്താ?' പട്ടിയായാല്‍ ഒരു പേരു വേണമല്ലോ! 'ഞാന്‍ ഈ പറയുന്നതു സത്യമല്ലെങ്കില്‍, എന്റെ പേര് നിന്റെ പട്ടിക്കിട്ടോ' എന്നുള്ള പഴയ ഡയലോഗ് കേട്ടിട്ടില്ലേ?

'ഇവന്‍ അല്ലങ്കിളേ ഇവളാമോച്ചി'
'മോച്ചിയോ അതെന്തു പേരാ?'

'അങ്കിളേ ഈ മോച്ചി കോഫിയും, ചോക്ലേറ്റും മറ്റുമില്ലേ പിള്ളേരു പറഞ്ഞു മനുഷ്യരുടെ പേരൊന്നും ഇടരുതെന്ന് അതാ 'മോച്ചി' യെന്ന പേരിട്ടത്
ബേബി വെളുക്കെ ചിരിച്ചു.
'ഇതിനെ എവിടെ നിന്നും കിട്ടി?' കാണാന്‍ നല്ല ഭംഗിയുള്ള പട്ടിക്കുട്ടിയുടെ പൂര്‍വ്വ ചരിത്രം ഞാന്‍ അന്വേഷിച്ചു.

'രണ്ടായിരം ഡോളറു കൊടുത്തു വാങ്ങിച്ചതാ?' ഇതിനെ പരിപാലിച്ചു നടക്കുന്നതോര്‍ത്തപ്പോള്‍, ആയിരം ഡോളറു കിട്ടിയാലും അങ്ങു വിറ്റു കളയാമെന്നു വിചാരിച്ചു. പക്ഷേ പെണ്ണും പിള്ളയും പിള്ളേരും സമ്മതിച്ചില്ലഇപ്പോള്‍ എനിക്കും ഇവളോടൊരു പ്രത്യേക സ്‌നേഹമാഇനിയും 'മോച്ചി' യെ കളയുന്ന പ്രശ്‌നമില്ല.

യജമാനെന്റെ ഉറപ്പു കേട്ടപ്പോള്‍ 'മോച്ചി'യുടെ കണ്ണില്‍ ഒരു തിളക്കംസ്‌നേഹപൂര്‍വ്വം അവള്‍ വാലാട്ടി.

ഇപ്പം തീരെ കുഞ്ഞാ ഒരു കൊല്ലം കൂടി കഴിയുമ്പോള്‍ Sterliztaion നടത്തണം മോച്ചി ഒന്നു മുറുമുറത്തു.

'എന്റെ അങ്കിളെ ഒരു ദിവസം ഇതിനെ കാണാതെ പോയി. ആ കാട്ടിലെങ്ങാണ്ടു കയറിപ്പോയതാ' മോച്ചി, മോച്ചി എന്നു വിളിച്ചുകൊണ്ടു ഞാനിവിടെല്ലാം നടന്നു. ഞാനാകപ്പാടെ വിഷമിച്ചുഅവസാനം ഒരു മദാമ്മ പറഞ്ഞു. കുന്നിന്റെ മുകളിലുള്ള ഒരു ബെഞ്ചില്‍ മോച്ചി കിടക്കുന്നതു കണ്ടെന്ന് ഇപ്പോള്‍ ഈ പാര്‍കകിലുള്ളവര്‍ക്കെല്ലാം ഇവളെ അറിയാം.'
മോച്ചിയുടെ പോപ്പുലാരിറ്റിയെക്കുറിച്ച് ബേബി അഭിമാനം പൂണ്ടു. ഇപ്പോള്‍ മോച്ചിയുടെ കഴുത്തില്‍ രണ്ടുമൂന്നു ടാഗുണ്ട് പേര്, വിലാസം, ഫോണ്‍ നമ്പര്‍ ഇനി മോച്ചിയെ കാണാതെ പോകുന്ന പ്രശ്‌നമില്ല.

ഇതേ പാര്‍ക്കില്‍ മൂന്നാലു വര്‍ഷം മുന്‍പ് എന്റെ സുഹൃത്ത് ക്യാപ്റ്റന്‍ രാജു ഫിലിപ്പ് ഒരു പട്ടിയുമായി നടക്കുവാന്‍ വരുമായിരുന്നു ഒരു പൂച്ചയുടെ വലുപ്പമുള്ള പട്ടി.

എന്നെക്കണ്ടപ്പോള്‍, 'മോളെ, ഇതു നമ്മുടെ മൈലപ്രാ അങ്കിളാ!' എന്നു പരിചയപ്പെടുത്തി.
'എന്റെ പൊന്നു രാജു പട്ടിയെക്കൊണ്ട് എന്നെ അങ്കിളെന്നു വിളിപ്പിക്കരുതെന്നു' പറഞ്ഞപ്പോള്‍ രാജു ഒന്നു ചിരിച്ചു 'പട്ടിയെക്കൊണ്ടല്ല വേണ്ടി വന്നാല്‍ പന്നിയെക്കൊണ്ടു നിന്നെ അങ്കിളെന്നു വിളിപ്പിക്കും' എന്നൊരു ധ്വാനി ആ ചിരിയിലുണ്ടായിരുന്നോ എന്നൊരു സംശയം.

വീണ്ടും രാജുവിനെ പാര്‍ക്കില്‍വെച്ചു കണ്ടപ്പോള്‍ പട്ടിക്കുഞ്ഞു കൂടെയില്ല.

'എന്റെ രാജു ഞാന്‍ മടുത്തു ഈ കുന്തത്തിനെ വീട്ടിലിട്ടിട്ടു എങ്ങോട്ടെങ്കിലും പോകുവാന്‍ പറ്റുമോ ഞാനതിനെയങ്ങു തട്ടി'
'എന്താ? പട്ടിയെ കൊന്നെന്നോ?'

'ഏയ് കൊന്നുമൊന്നുമില്ല നയഗ്രാ കാണാന്‍ പോയപ്പോള്‍ ഞാന്‍ അതിനെ കാനഡയില്‍ കൊണ്ടുവിട്ടു ഇനി തിരിച്ചു വരുമെന്നു തോന്നുന്നില്ല പട്ടിക്ക് പാസ്‌പോര്‍ട്ടൊന്നുമില്ലല്ലോ!'
ക്യാപ്റ്റന്റെ പൊട്ടിച്ചിരിയില്‍ ഞാനും പങ്കു ചേര്‍ന്നു.

എന്റെ മറ്റൊരു സുഹൃത്ത് ന്യൂജേഴ്‌സിയിലുള്ള കുഞ്ഞുമോനും ഒരു പട്ടിയുണ്ടായിരുന്നു വലിയ വലുപ്പമുണ്ടായിരുന്നെങ്കിലും ആളൊരു പാവമായിരുന്നു. പട്ടിക്കു പ്രായമായിട്ടും കുഞ്ഞുമോന്‍ അതിനെ ഉപേക്ഷിച്ചില്ല. അപ്പോഴാണു വീട്ടിലൊരു അലര്‍ജി പ്രശ്‌നം വന്നത് പട്ടിയേയും, പൂച്ചയേയും, പക്ഷിയേയൊന്നും വീട്ടില്‍ വളര്‍ത്തരുതെന്നു ഡോക്ടറുടെ കര്‍ശന നിര്‍ദേശം.
നിവൃത്തിയില്ലാതെ കുഞ്ഞുമോന്‍ അതിനെ കുറച്ചകലെയുള്ള ഒരു പാര്‍ക്കില്‍ കൊണ്ടു വിട്ടു. ഒരു കുറ്റബോധം കുഞ്ഞുമോന്റെ മനസ്സിനെ അലട്ടിക്കൊണ്ടിരുന്നു. പാര്‍ക്കില്‍ പോയി ഒന്നു നോക്കിയാലോ?(ഇൃശാല ടരലില ലേക്കു കുറ്റവാളി മടങ്ങിവരുമെന്നാണു ശാസ്ത്രം).

അവിടെ ചെന്നപ്പോള്‍ പട്ടി അതിനെ വിട്ട സ്‌പോര്‍ട്ടില്‍ തന്നെ അലഞ്ഞു നടക്കുന്നുആകെ ക്ഷീണിച്ച്, തളര്‍ന്നു കുഞ്ഞുമോന്റെ ശബ്ദം കേട്ടപ്പോള്‍ അത് ഓടിയെത്തി അതിനെ അവിടെ ഉപേക്ഷിച്ചു പോരുവാന്‍ കുഞ്ഞുമോനു മനസുണ്ടായില്ല.

അനുബന്ധം: ഒരു പട്ടിയേയും ആവശ്യത്തില്‍ കൂടുതല്‍ സ്‌നേഹിക്കരുത്. 

Credits to joychenputhukulam.com

Read more

ഭിക്ഷകൊടുക്കുമ്പോള്‍

വര്‍ഷങ്ങള്‍ക്കു മുമ്പ് 'മാതൃഭൂമി' വാരികയില്‍ ആദരണീയനായ എം.ടി.വാസുദേവന്‍ നായര്‍ 'കിളിവാതിലിലൂടെ' എന്നൊരു ലേഖന പരമ്പര എഴുതിയിരുന്നു.

സമ്പന്നര്‍ക്കായുള്ള ഒരു ക്ലബ് ഒരു ചാരിറ്റി സമ്മേളനം നടത്തിയതിനെ ക്കുറിച്ചു എഴുതിയ ഒരു ലേഖനം ഇന്നും മനസ്സിന്റെ ഏതോ കോണില്‍ മായാതെ നില്‍ക്കുന്നു. തിരഞ്ഞെടുക്കപ്പെട്ട അമ്പത് സാധുവിദ്യാര്‍ത്ഥികള്‍ക്കു സൗജന്യ പുസ്തക വിതരണംമാതാപിതാക്കളോടൊപ്പം 'സമ്മാനം' സ്വീകരിക്കുവാനെത്തിയ ഓരോ പിഞ്ചുപൈതലിനേയും ഒന്നൊന്നായി പേരു വിളിച്ച് സ്‌റ്റേജില്‍ കയറ്റി പുസ്തകം നല്‍കി. പത്രക്കാരുടെ ഫോട്ടോ ഫല്‍ഷുകള്‍ രംഗം കൊഴുപ്പിച്ചു. അതു വാങ്ങുവാനെത്തിയ കുട്ടികളുടേയും മാതാപിതാക്കളുടേയും കണ്ണുനിറഞ്ഞത് സന്തോഷം കൊണ്ടായിരുന്നില്ല നിസ്സഹായതയുടെ ഒരു പ്രതിഫലനം.

ആ സാധുകുട്ടികള്‍ക്കു നല്‍കിയ പുസ്തകങ്ങളുടെ വിലയേക്കാള്‍ എത്രയോ അധികമാണ് അതിന്റെ പബ്ലിസിറ്റിക്കും, വിശിഷ്ടാതിഥികള്‍ക്കുള്ള സ്വീകരണച്ചിലവിനായും മറ്റും ചിലവാക്കിയത്മനസ്സില്‍ ഒരു നൊമ്പരമായി ആ വായനയുടെ ഓര്‍മ്മ ഇന്നും നിലനില്‍ക്കുന്നു.

ഈയടുത്ത കാലത്ത് വെരി.റവ.പൗലോസ് പാറേക്കല്‍ കോര്‍ എപ്പിസ്‌ക്കോപ്പ ഡാളസില്‍ നടത്തിയ ഒരു പ്രസംഗത്തിന്റെ റിപ്പോര്‍ട്ടു വായിച്ചു.

വ്യക്തികളോ, സംഘടനകളോ, പള്ളികളോ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ തികച്ചും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും, എന്നാല്‍ മറ്റൊരു നിവൃത്തിയുമില്ലാതെ ദാനധര്‍മ്മങ്ങള്‍ സ്വീകരിക്കുവാന്‍ കൈനീട്ടുന്നവര്‍ നമ്മളേപ്പോലെ തന്നെ മനുഷ്യരാണെന്നും, അവരുടെ മാനം നഷ്ടപ്പെടുത്തും വിധം പ്രചാരണ കോലാഹലങ്ങള്‍ സംഘടിപ്പിക്കുന്നത് ദൈവീക പ്രമാണങ്ങളുടെ നഗ്‌നമായ ലംഘനമാണെന്നും അദ്ദേഹം ഉല്‍ബോധിപ്പിച്ചു. നൂറു ഡോളര്‍ സംഭാവന നല്‍കുന്നതിന് അഞ്ഞൂറും ആയിരവും ചിലവഴിച്ചു പ്രചരണങ്ങളും, സമ്മേളനങ്ങളുമെല്ലാം സംഘടിപ്പിക്കുന്നത് തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

നമ്മുടെ സംഘടനകള്‍ നാട്ടില്‍ നടത്തുന്ന ചെറിയ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ വലിയ ശബ്ദ കോലാഹലങ്ങളോടു കൂടിയാണു നടത്തുന്നത്‌നേതാക്കന്മാരുടെ ഡോളര്‍ ചിരിയുമായി നില്‍ക്കുന്ന ഫല്‍ക്‌സുകള്‍, വി.ഐ.പി.മാരുടെ നീണ്ട പ്രസംഗങ്ങള്‍, വിവാഹ സഹായധനം സ്വീകരിക്കുന്ന സാധു പെണ്‍കുട്ടിയുടെ, ണമഹസലൃ സ്വീകരിക്കുന്ന വികാലാംഗന്റെ ഫോട്ടോ സഹിതമുള്ള പത്ര/ടെലിവിഷന്‍ വാര്‍ത്തകള്‍.

ഒന്നോ രണ്ടോ വീടുവെച്ചു നല്‍കിയിട്ട് അതിന് പബ്ലിസിറ്റി കൊടുക്കുന്നതില്‍ വലിയ തെറ്റില്ല എന്നാണെന്റെ അഭിപ്രായം. ഒരു പക്ഷേ അതു മറ്റുള്ളവര്‍ക്കു ഒരു പ്രചോദമായേക്കും.

മോര്‍ച്ചറി, ഡയലീസിസ് യൂണിറ്റ് തുടങ്ങി സാധുകുട്ടികളുടെ ഉന്നത വിദ്യാഭ്യാസചിലവു വരെ യാതൊരു പബ്ലിസിറ്റിയുമില്ലാതെ നടത്തുന്ന പല സ്‌നേഹിതരും, പരിചയക്കാരുമെനിക്കുണ്ട്. നൂറുകണക്കിനു വീടുകള്‍ സാധുക്കള്‍ക്കു യാതൊരു സംഘടനാ പിന്‍ബലവുമില്ലാതെ നിര്‍മ്മിച്ചു കൊടുത്ത അമേരിക്കന്‍ മലയാളികളുമുണ്ട്.

കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഫണ്ടു പിരിക്കുകയല്ലാതെ, അവരുടെ ഫണ്ടില്‍ നിന്നും പണമെടുത്തു സാധുക്കളെ സഹായിക്കുന്നതായി കേട്ടിട്ടില്ലഅഴിമതിയില്‍ കൂടി നേടുന്ന കോടികള്‍ സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും മറ്റുമായി വീതിച്ചു നല്‍കും.

എന്നാല്‍ അവരുടെ പാര്‍ട്ടി അധികാരത്തില്‍ വരുമ്പോള്‍ ചില നല്ല കാര്യങ്ങള്‍ സാധുക്കള്‍ക്കായി സര്‍ക്കാര്‍ ചിലവില്‍ ചെയ്യാറുണ്ടെന്നുള്ള കാര്യം വിസ്മരിക്കുന്നില്ല. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ 'പൊതുജന സമ്പര്‍ക്ക പരിപാടി' പബ്ലിസിറ്റിയോളം ഉയര്‍ന്നില്ലെങ്കിലും അതു കുറച്ചു പേര്‍ക്കൊക്കെ ഗുണം ചെയ്തു. അക്കാര്യത്തില്‍ പിണറായി സര്‍ക്കാരുമൊട്ടും പിന്നിലല്ല.
(കൈയേറ്റവും, കൈക്കൂലിയും, നീതി നിഷേധിക്കലുമെല്ലാം ആരു ഭരിച്ചാലുമുണ്ടാകും. അഞ്ചു ആശുപ്ത്രികളില്‍ കയറി ഇറങ്ങിയിട്ടും ആരും തിരിഞ്ഞു നോക്കാതെ മരിച്ചു. മറുനാടന്‍ മലയാളികളുടെ കാര്യം മറക്കുന്നില്ല)

മാതാ അമൃതാനന്ദമയി മഠം ധാരാളം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വലിയ പബ്ലിസിറ്റിയൊന്നായുമില്ലാതെ അവരുടെ പ്രവര്‍ത്തനരീതിയെപ്പറ്റി പലര്‍ക്കും അഭിപ്രായ വ്യത്യാസം കാണും. ആരോടും അവര്‍ പണം പിരിച്ചതായി കേട്ടിട്ടില്ല.

ക്രിസ്ത്യന്‍ സഭകളും സമൂഹവിവാഹം പോലെയുള്ള കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ട്. പബ്ലിസിറ്റിയുടെ കാര്യത്തില്‍ അവര്‍ക്കും താല്‍പര്യമുണ്ട്.

കാരുണ്യ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ചെയ്യണം. എന്നാല്‍ നാലുനക്കാപ്പിച്ച കാശു കൊടുത്തിട്ട്, അതു സ്വീകരിക്കുന്നവനെ അപമാനപ്പെടുത്തുന്ന, വേദനപ്പെടുത്തുന്ന വാര്‍ത്തകളുമായി നാടാകെ പാടി നടക്കരുത്.

ചിന്താവിഷയം: ആകയാല്‍ ഭിക്ഷ കൊടുക്കുമ്പോള്‍, മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുത്. തീയോ ഭിക്ഷ കൊടുക്കുമ്പോള്‍ രഹസ്യത്തിലായിരിക്കേണ്ടതിനു വലംകൈ ചെയ്യുന്നത് എന്ത് എന്ന് ഇടംകൈ അറിയരുത്. രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം തരും(ബൈബിള്‍)

Credits to joychenputhukulam.com

Read more

വീണ്ടുമൊരു വിളവെടുപ്പു കാലം: ആയിരം ഡോളര്‍ മുടക്കി, അഞ്ചു ഡോളറിന്റെ തക്കാളി കിട്ടി

ആദിയില്‍ നേഴ്‌സസിന്റെ സാരിത്തുമ്പില്‍ തൂങ്ങി അമേരിക്കയിലെത്തിയ പല പുരുക്ഷകേസരികളും അലസന്മാരും മടിയന്മാരുമായിരുന്നു. സ്ഥിരമായി രണ്ടു ജോലി ചെയ്തിരുന്ന നഴ്‌സസിനു നല്ല ശമ്പളമുണ്ടായിരുന്നതു കൊണ്ട് കാര്യങ്ങളൊക്കെ നല്ല ഞെരിപ്പായി നടന്നു പോന്നു.

വൈകുന്നേരങ്ങളില്‍ ഏതെങ്കിലുമൊരാളുടെ അപ്പാര്‍ട്ടുമെന്റില്‍കൂടി വെള്ളമടി, ചീട്ടുകളി തുടങ്ങിയ വിനോദപരിപാടികള്‍ ആണുങ്ങള്‍ക്ക് ഒരു ഹരമായിരുന്നു. അക്കൂട്ടത്തില്‍ പലരും നല്ല കൊമ്പന്‍മീശക്കാരും ഉണ്ടായിരുന്നു. പട്ടാള ജീവിതത്തിലെ വീരകഥകള്‍ അവര്‍ ഇടയ്ക്കിടെ പൊടിച്ചുകൊണ്ടിരുന്നു.

'ഇതു വല്ലമാണോ വെള്ളമടി. പട്ടാളത്തിലെ 'റം' ആയിരുന്നു 'റം'. ഇതു വെറുതേ സോഡാ കുടിയ്ക്കുന്നതു പോലെ' അമേരിക്കന്‍ മദ്യങ്ങളോട് അവര്‍ക്കു പുച്ഛമായിരുന്നു.
കാലമറിയാതെ, കഥയറിയാതെ പലരും കുട്ടികള്‍ക്കു ജന്മം കൊടുത്തു. 79 സെന്റു കട(ഇന്നത്തെ 99 സെന്റു കടകള്‍), ഗാര്‍ഡ് ഡ്യൂട്ടി, ഗ്രോസറിക്കടകള്‍ അങ്ങിനെ പലയിടങ്ങളിലും അവര്‍ ജോലിക്കു കയറിപ്പറ്റി.

പലരും അപ്പാര്‍ട്ട്‌മെന്റ് വിട്ട് സ്വന്തമായി വീടുവാങ്ങി, കാറു വാങ്ങി
വീടിനു പുറകില്‍ കുറച്ചു സ്ഥലംവെറുതെ പുല്ലു പിടിച്ചു കിടക്കുന്നു. ഈ പുല്ലു പറിച്ചുകളഞ്ഞിട്ട് അവിടെ കുറച്ചു പച്ചക്കറികള്‍ നട്ടലോ എന്നൊരു ആശയം, പലരും പലരുമായി പങ്കുവെച്ചു.

പലരും ലാന്‍ഡു ചെയ്തത് ന്യൂയോര്‍ക്കിലായിരുന്നു. അവിടെയാണെങ്കില്‍ കഷ്ടിച്ചു നാലോ അഞ്ചോ മാസത്തെ ചൂടു കിട്ടും. ഇതിനോടകം ആരോ വിരുതന്മാര്‍ നാട്ടില്‍ നിന്നും കുറേ ചീരയരി കൊണ്ടുവന്നു ബാക്ക് യാര്‍ഡില്‍ വിതറി. അത്ഭുതമെന്നു പറയട്ടെ ചീരകാടു പോലെയങ്ങു വളര്‍ന്നു. നല്ല ഒന്നാന്തരം നാടന്‍ ചീര അമേരിക്കയില്‍.

പിന്നാലെ ദേ വരുന്നു വെണ്ട, വഴുതനങ്ങാ, പടവലങ്ങ തുടങ്ങിയവരുടെ വിത്തുകള്‍ പീറ്റ് മോസ്, എല്ലു പൊടി, മിറക്കിള്‍ ഗ്രോ തുടങ്ങിയ വളങ്ങളുടെ പിന്‍ബലത്തില്‍ കൃഷിയോടു കൃഷി. ഇതിനിടെ ചില ഭക്തന്മാര്‍ അവരുടെ വളവുകള്‍ പള്ളിയില്‍ കൊണ്ടുവന്നു തുടങ്ങി. അതു ലേലം ചെയ്തു പള്ളിക്ക് വരുമാനമുണ്ടാക്കി. അങ്ങിനെ അമേരിക്കയിലെ മിക്കവാറും എല്ലാ മലയാളി ചര്‍ച്ചുകളിലും, നാട്ടിലെപ്പോലെ തന്നെ 'ആദ്യഫലലേലം' എന്നൊരു ഏര്‍പ്പാടുണ്ടാക്കി. ഏതുവിധേനയും പത്തു പുത്തനുണ്ടാക്കുവാന്‍ പള്ളിക്കാര്‍ വിരുതരാണല്ലോ!

അത്ര വലിയ വിജയമൊന്നുമല്ലായിരുന്നെങ്കിലും ഈയുള്ളവനും ഈ രംഗത്തു കുറച്ചു പയറ്റി.

കാലം കടന്നു പോയി. ജോലിയില്‍ നിന്നും വിരമിച്ച ശേഷം കുറേക്കാലം നാട്ടില്‍ പോയി നില്‍ക്കുവാനുള്ള ആഗ്രഹം പൂര്‍ത്തീകരിച്ചു. മാര്‍ച്ചു മാസത്തോടു കൂടി എന്റെ പ്രിയതമ നാട്ടിലെത്തി എന്നെ തിരികെ ന്യൂയോര്‍ക്കിലേക്കു കൂട്ടി കൊണ്ടു വന്നു.
അവിടെ നിന്നും കുറേ പച്ചക്കറി വിത്തുകള്‍ കൊണ്ടുവരുവാന്‍ അവള്‍ മറന്നില്ല. ഈ വിവരം എന്റെ ശ്രദ്ധയില്‍ പെട്ടില്ല.

ഏപ്രില്‍ അവസാനത്തോടു കൂടി അവള്‍ വിവരം എന്റെ ശ്രദ്ധയില്‍പ്പെടുത്തി.
ഈ വിത്തുകളെല്ലാം പാകികിളിപ്പിച്ച് വീണ്ടും കൃഷിതുടങ്ങണം. 'ഈ വയസുകാലത്ത് എന്നെക്കൊണ്ട് അതിനൊന്നും പറ്റുകയില്ല. അഞ്ചോ പത്തോ ഡോളറു കൊടുത്താല്‍, വിഷമയമില്ലാത്ത നല്ല ഒന്നാന്തരം പച്ചക്കറികള്‍ ഇവിടെ കിട്ടുമല്ലോ!
ന്യൂജേഴ്‌സിയിലാണെങ്കില്‍ പട്ടേലന്മാരുടെ പച്ചക്കറികളുടെ ചന്തയാണ്'
എന്റെ ഈ ന്യായവാദങ്ങളൊന്നും അവളുടെ മുന്നില്‍ വിലപോയില്ല.

'ഇങ്ങേരുടെ ഒരു പരുവം നോക്കിക്കേ! നാട്ടില്‍പ്പോയി കണ്ടതെല്ലാം വാരിവലിച്ചു തിന്നും കുടിച്ചും കാട്ടുപന്നിയെപ്പോലെയായി. ഇവിടെ ഇങ്ങനെ അനങ്ങാതിരുന്നാല്‍ വല്ല മഹാരോഗവും പിടിക്കും. അതുകൊണ്ടു മേലൊക്കെ ഒന്ന് അനങ്ങാനാ ഞാന്‍ പറഞ്ഞത്' പിറവത്ത് പിറന്ന ഇവള്‍ എന്നാണ് കാട്ടുപന്നിയെ കണ്ടിട്ടുള്ളതെന്ന് ഞാന്‍ ആലോചിച്ചു.
'ആരാ കാണാനാ ഇങ്ങനെ നാട്ടില്‍പ്പോയി തമ്പടിച്ചു താമസിക്കുന്നത് ആര്‍ക്കറിയാം അവിടെ വല്ല ബന്ധോം കാണുമോയെന്ന്?' ആ ചോദ്യത്തില്‍ സംശയത്തിന്റെ ചീനവല വിരിച്ചിരുന്നു.

വിശദീകരണത്തിനു നില്‍ക്കാതെ, കാര്‍ഷീക മേഖലയിലേക്കു കടക്കുന്നതാണ് നല്ലതെന്ന് എന്റെ എളിയ ബുദ്ധി ഉപദേശിച്ചു.

അമേരിക്കന്‍ ഷവല്‍, പിക്കാസ്, കൂന്താലി, കുന്തം കുടച്ചക്രം എല്ലാം അവിടെക്കിടപ്പുണ്ട്. എല്ലാം തുരുമ്പു പിടിച്ചിരിക്കുന്നു. നമ്മള്‍ ഉപയോഗിച്ചു കൊണ്ടിരുന്ന സാധനങ്ങള്‍, കുറേനാള്‍ തുടര്‍ച്ചയായി ഉപയോഗിക്കാതിരുന്നാല്‍, അതു പിന്നീട് ഉപയോഗ ശൂന്യമായിപ്പോകുമെന്നു പണ്ടു ഡോ.റോയി തോമസ് പറഞ്ഞ കാര്യം ഓര്‍മ്മയില്‍ വന്നു.

Head of the Departmentല്‍ നിന്നുള്ള ഓര്‍ഡറാണ്. വിധി നടപ്പാക്കിയേ പറ്റൂ.

ആദ്യത്തെ വെട്ടിനു തന്നെ കൂന്താലിയുടെ കൈ ഒടിഞ്ഞു എന്റെ നടുവും.

'അതൊന്നും സാരമില്ലെന്നേകുറച്ചുനാള്‍ ഒന്നും ചെയ്യാതെ അനങ്ങാതെയിരുന്നതല്ലേ? അത് അത്ര കാര്യമാക്കാനൊന്നുമില്ല. കുറച്ചു കഴിയുമ്പോള്‍ അതങ്ങു മാറിക്കൊള്ളും' എന്റെ നടുവേദനയെ അവള്‍ നിസാരവല്‍ക്കരിച്ചു.

എതിര്‍ക്കാന്‍ നിന്നാല്‍ പിണറായി വിജയന്‍ പത്രക്കാരോടു പറഞ്ഞതു പോലെ 'കടക്കൂ പുറത്ത്' എന്നോ മറ്റോ അവള്‍ പറഞ്ഞാല്‍ നാണക്കേടാവും.

പിന്നെ നിന്നില്ലവെച്ചു പിടിച്ചു. 'ഹോം ഡിപ്പോ'യിലേക്ക് വിവിധതരം മണ്ണുകള്‍, വളങ്ങള്‍, പണിയായുധങ്ങള്‍ എല്ലാം വാങ്ങി. വാലറ്റിന്റെ വലുപ്പം നല്ലതുപോലെ കുറഞ്ഞു.
വിത്തുകളെല്ലാം കൂടി ഒരു അലുമിനിയം ട്രേയിലാണു പാകിയത്. കുറെയൊക്കെ കിളിച്ചു വന്നു. അവയുടെ ആകൃതിയും പ്രകൃതിയും എല്ലാം ഒന്നു തന്നെ. തിരിച്ചറിയാന്‍ പറ്റുന്നില്ല. വരുന്നതു വരട്ടെ എന്നു കരുതി വിത്തുകള്‍ പലയിടത്തായി നട്ടു. എന്റെ കഷ്ടകാലത്തിനു അക്കൂട്ടത്തില്‍ ഒന്നുരണ്ടു പാവലും പടവലവും ഉണ്ടായിരുന്നു. ഭാര്യക്കു സന്തോഷമായി.

'പാവലും പടവലവും പടര്‍ത്തുവാന#് ഒരു പന്തലു വേണം' ഭാര്യയുടെ നിര്‍ദ്ദേശം.
ഇവള്‍ക്കു പണ്ടു കൃഷിഭവനിലായിരുന്നോ ജോലി എന്നെനിക്കൊരു സംശയം.
കാക്കകൂടു കെട്ടുന്നതുപോലെ അവിടെനിന്നും ഇവിടെ നിന്നും കുറേ കമ്പും, കമ്പിയും, കയറുമെല്ലാം കൊണ്ട് പന്തലുപോലെ ഒരു സാധനമുണ്ടാക്കി. ഇതിനിടയില്‍ എന്റെ ശരീരത്തിന്റെ പല ഭാഗത്തും മുറിവും, ഒടിവും, ചതവുമുണ്ടായി.

അങ്ങിനെ അവസാനം അദ്ധ്വാനത്തിന്റെ ഫലം കായിച്ചു തുടങ്ങി. നൂലു കനത്തില്‍ രണ്ടു ഒണക്ക പടവലങ്ങാ അണ്ണാന്‍രെ നട്ടു പോലത്തെ മൂന്നാലു പാവയ്ക്കാ.

എന്റെ ഏദന്‍തോട്ടത്തെക്കുറിച്ച് ഭാര്യ അവളുടെ അഭിപ്രായം പറഞ്ഞുഎല്ലാം പ്രിന്റബിളല്ല.

'ഈ ഉണങ്ങിയ വഴുതനങ്ങാ കണ്ടിട്ട് ചില വല്യപ്പന്മാരുടെ ഏതാണ്ടു പോലിയിരിക്കുന്നു.'
ഇവളെന്നാണോ വല്ല്യപ്പന്മാരുടെ ഏതാണ്ടു കണ്ടത് എന്നെനിക്കൊരു സംശയം. അപ്പോഴാണ് അറുപതു കഴിഞ്ഞാല്‍ മിക്ക പുരുഷന്മാരും ഉണങ്ങിയ വഴുതനങ്ങാപ്പരുവത്തിലാകുമെന്ന സത്യം ഞാനോര്‍ത്തത്.

ദോഷം പറയരുതല്ലോ. ഏതാണ്ട് ആയിരം ഡോളര്‍ മുടക്കിയപ്പോള്‍, അഞ്ചു ഡോളറിന്റെ നല്ല ഒന്നാന്തരം തുടുത്തു പഴുത്ത തക്കാളി കിട്ടി.

Credits to joychenputhukulam.com

Read more

പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ!

'ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകര്‍മ്മത്തില്‍ തന്നെ പിടിച്ചിരിക്കുന്നു. ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശ ന്യായപ്രമാണത്തില്‍ ഞങ്ങളോടു കല്പിച്ചിരിക്കുന്നു നീ ഇവളെക്കുറിച്ച് എന്തു പറയുന്നു' എന്നു ചോദിച്ചുയേശുവോ കുനിഞ്ഞു വിരല്‍കൊണ്ട് എഴുതികൊണ്ടിരുന്നു'നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമത് കല്ല് എറിയട്ടെ' എന്നു അവരോടു പറഞ്ഞു. അവര്‍ അതു കേട്ടിട്ട് മനഃസാക്ഷിയുടെ ആക്ഷേപം ഹേതുവായി ഓരോരുത്തരായി വിട്ടുപോയി(ഞാന്‍ ഉള്‍പ്പെടെ!).

അടുത്ത കാലത്തായി പുരോഹിതന്മാരുടെ ലൈംഗിക പീഡനത്തേക്കുറിച്ചുള്ള വാര്‍ത്തകള്‍ ഒന്നിനു പിറകേ ഒന്നായി വരികയാണ്. ഏറ്റവും അവസാനം എത്തിയ വാര്‍ത്ത, ചോപ്പിന്റെ സാമ്പത്തിക ഉപദേഷ്ഠാവായ കര്‍ഡിനാള്‍ ജോര്‍ജ് പെല്ലിനേക്കുറിച്ചാണ് നിഷേധിക്കാന്‍ പറ്റാത്ത തെളിവുകളാണ് ഫ്രഞ്ച് പോലീസ് അദ്ദേഹത്തിനെതിരെ ഹാജരാക്കിയിരിക്കുന്നത്.

'ദിലീപിന്റെ ക്രൂരകൃത്യങ്ങള്‍' രംഗം ഒന്ന്, രണ്ട് എന്ന രീതിയില്‍ നാട്ടില്‍ മുന്നേറുന്നു. അമേരിക്കന്‍ സംഘടനകളുടെ ഹരമായ റിമി ടോമിയേയും, കാവ്യമാധവനേയും പോലീസ് ചോദ്യം ചെയ്തു കഴിഞ്ഞു.

ഇവരുമായും മറവും പണമിടപാടു ഉള്‍പ്പെടെ പല അമേരിക്കന്‍ മലയാളികളുടെ പേരും ഒളിഞ്ഞും തെളിഞ്ഞും വരുന്നുണ്ട് ഒന്നു കരുതിയിരുന്നാല്‍ നന്ന് കുറേ നാളത്തേയ്ക്ക് എങ്കിലും ഇവറ്റകളെ അമേരിക്കയിലോട്ട് എഴുന്നെള്ളിച്ച് പൊങ്ങച്ചം കാണിക്കല്ലേ എന്ന് സംഘടനകളുടെ സംഘാടകരോട് ഒരു വിനീതമായ അഭ്യര്‍ത്ഥന!

അത് അവിടെ നില്‍ക്കട്ടെ! ഒരു പെന്തക്കോസ്ത് ഉപദേശിയെ പീഢനകുറ്റത്തിനു പിടിച്ചു. കത്തോലിക്കാ പുരോഹിതന്മാരെ നിരന്തരം പിടിക്കുന്നു. മാര്‍ത്തോമ്മ സഭയിലെ സ്ഥിതിയും അത്ര മെച്ചമൊന്നുമല്ല. പാത്രിയര്‍ക്കീസുകാരും ഒട്ടും പിന്നോക്കമല്ല സ്വാമിയുടെ ലിംഗം പോയി. എന്നാല്‍ ഞാനുള്‍പ്പെടെയുള്ള ഓര്‍ത്തഡോക്‌സ് വിഭാഗത്തില്‍ നിന്നും ഇങ്ങനെ ആണത്വം ഉള്ള പുരോഹിതന്മാര് ഇല്ലാത്തതില്‍ എനിക്കു ചെറിയ നിരാശയുണ്ടായിരുന്നു.

എന്നാല്‍ സഭയുടെ മൊത്തം അഭിമാനം രക്ഷിക്കുവാന്‍ ഒരു 'മാന്യദേഹം' തന്നെ മുന്നോട്ടു വന്നു എന്നാണ് സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍.

കുളികഴിഞ്ഞ് ഈറനുമുടുത്ത് ഇറങ്ങി വന്ന പെണ്‍കുട്ടിയെ കണ്ടപ്പോള്‍, വികാരം അണ പൊട്ടിഅമേരിക്കയില്‍ വളരുന്ന നമ്മുടെ പെണ്‍കുട്ടികള്‍ എന്തിനും വഴങ്ങുന്നവരാണെന്ന വിചാരം ചില കിഴങ്ങന്മാര്‍ക്കുണ്ട്.

പെണ്‍കുട്ടിയെ കെട്ടിപ്പിടിച്ചു ചുംബിക്കുവാന്‍ ശ്രമിച്ചു എന്നാണ് ആരോപണം. ഒരു പക്ഷേ 'സ്‌നാനം' കഴിഞ്ഞു വന്നതായിരിക്കും എന്നു കരുതി 'അനുഗ്രഹമാരി' ചൊരിയാന്‍ വേണ്ടി പിടിച്ചതായിരിക്കാം. കുടുംബത്തിന്റെ മാന്യത പോകുമെന്നു കരുതിയതുകൊണ്ടാവും, രക്ഷിതാക്കള്‍ പോലീസില്‍ പരാതിപ്പെട്ടില്ല. ഇതറിഞ്ഞ സഭാനേതൃത്വം ഈ കെട്ടുകഥ ഒതുക്കിത്തീര്‍ത്തു ഒരാളു പിടിക്കപ്പെട്ടാല്‍ ഒരു പക്ഷേ മറ്റുള്ളവരുടെ രഹസ്യം കൂടി പുറത്തുവന്നാലോ?

ഏതായാലും ഓര്‍ത്തഡോക്‌സ് സഭയിലും ഇത്തരത്തിലുള്ള പുരോഹിതന്മാരും, മഹാപുരോഹിതന്മാരും ഉണ്ടെന്ന് ഓര്‍ത്ത് ഞാന്‍ ഊറ്റം കൊള്ളുന്നു. ഇവരെ എഴുന്നള്ളിക്കുമ്പോള്‍ മുത്തുക്കുടകളുടെ എണ്ണം കുറയാതെയും കതിനാവെടികളുടെ ഒച്ച കുറയാതെയും നമ്മള്‍ ശ്രദ്ധിക്കണം.

"എന്റെ ആലയം ദൈവാലയമാകുന്നുനിങ്ങളോ അതിനേ കള്ളന്മാരുടെ ഗുഹയാക്കിയിരിക്കുന്നു' എന്ന് പണ്ടു ഒരു ആശാരിയുടെ മകന്‍ പറഞ്ഞതായി എവിടെയോ വായിച്ചിട്ടുണ്ട്.

Read more

ഈ.ശ്രീധരനാണു താരം

കൊച്ചി മെട്രായുടെ ഉദ്ഘാടന ചടങ്ങില്‍ നിന്നും അതിന്റെ മുഖ്യശില്പിയായ ഇ.ശ്രീധരനെ ഒഴിവാക്കിയത് ആരുടെയോ അറിവില്ലായ്മയോ, അല്പത്തരമോ അല്ലെങ്കില്‍ അഹങ്കാരമോ ആണ്. മെട്രോയുടെ പിതൃത്വ അവകാശം ഏറ്റെടുക്കുവാന്‍ വേണ്ടി രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ നാണം കെട്ട മത്സരം നടത്തുകയാണിപ്പോള്‍.

കേരളത്തിന്റെ ശാപമായി മാറിക്കഴിഞ്ഞ എഹലഃ ആീമൃറ കള്‍, എട്ടുകാലി മമുഞ്ഞുകളുടെ ആസനത്തില്‍ ആലുകിളര്‍ത്തു നില്‍ക്കുന്ന ചിരിക്കുന്ന മുഖങ്ങളുമായി നഗരവീധികളെ അലങ്കോലപ്പെടുത്തുകയാണ്.

അധികം താമസിയാതെ മുറിലിംഗ സ്വാമിയുടെ ഫ്‌ളെക്‌സുകളും പ്രതീക്ഷിയ്ക്കാം.
തുടക്കത്തില്‍ വികസനത്തെ എതിര്‍ക്കുകയും, അതു നടപ്പിലായിക്കവിയുമ്പോള്‍, ഇതു ഞങ്ങളുടെ നയം, നടപ്പിലാക്കിയാത് എതിര്‍പക്ഷം അതുകൊണ്ട് ഇതിന്റെ ക്രെഡിറ്റ് ഞങ്ങള്‍ക്കു മാത്രം അവകാശപ്പെട്ടത് രണ്ടുക്കൂട്ടരും തമ്മില്‍ മത്സരിക്കുമ്പോള്‍ നഷ്ടമാകുന്നത് ഒരിക്കലും തിരിച്ചു കിട്ടാത്ത കാലവും, കോടിക്കണക്കിനു സമ്പത്തും.

ആദ്യകാലത്ത് യന്ത്രകലപ്പയും, കമ്പ്യൂട്ടറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നഖശിഖാന്തം എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്നു വിദ്യുഛക്തി എന്നു കുറഞ്ഞത് മൂന്നു തെറ്റെങ്കിലും കൂടാതെ എഴുതുവാന്‍ കഴിവില്ലാത്ത കേരളത്തിന്റെ സാംസ്കാരിക നായകനായ എം.എം.മണി പോലും 'ലാപ്‌ടോപ്' മായിട്ടാണു നടപ്പ്.

നെടുമ്പാശ്ശേരി ഏയര്‍പോര്‍ട്ടിനെതിരെ തുടക്കത്തില്‍ എന്തെല്ലാം എതിര്‍പ്പുകളാണുണ്ടായത് 'ഇവിടെ വിമാനമിറങ്ങുമെങ്കില്‍ അതു തന്റെ നെഞ്ചത്തുക്കൂടി ആയിരിക്കുമെന്നു' വരെ വീമ്പിളക്കിയവര്‍ ഉണ്ട്. വി.ജെ.കുര്യന്‍ എന്ന ഒരൊറ്റ വ്യക്തിയുടെ നിശ്ചയദാര്‍ഢ്യമാണു ഇന്നു കാണുന്ന കേരളത്തിന്റെ അഭിമാനമായ 'നെടുമ്പാശ്ശേരി വിമാനത്താളം!' കുര്യനേപ്പോലും ഒരു ഇടവേളയില്‍ അതിന്റെ ചുമതലയില്‍ നിന്നും ഇളക്കിമാറ്റിയിരുന്നു.

എല്ലാ പദ്ധതികളും കേരളാ മുഖ്യമന്ത്രിയോ, ഇന്‍ഡ്യന്‍ പ്രധാനമന്ത്രിയോ ഉദ്ഘാടനം ചെയ്യണമെന്നില്ല അമേരിക്കയില്‍ എത്രയോ പ്രോജക്റ്റുകള്‍ ആരോരുമറിയാതെ പണിപൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കുന്നു. ഉദാഹരണത്തിന് കഴിഞ്ഞ ആഴ്ച ഗതാഗതത്തിനു വേണ്ടി തുറന്നു കൊടുത്ത ന്യൂജേഴ്‌സിന്യൂയോര്‍ക്കു പാലം പാലം തുറന്ന കാര്യം പ്രഭാത വാര്‍ത്തകളില്‍ക്കൂടി മാത്രമാണു ജനമറിയുന്നത്. ആര്‍ക്കുമൊരു പരാതിയുമില്ലപരിഭവുമില്ല.
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ വേദി പങ്കിടുന്നവരുടെ എണ്ണം തീര്‍ച്ചയായും പരിമിതപ്പെടുത്തിയിരിക്കണം. പക്ഷേ അത് അര്‍ഹിക്കുന്ന വ്യക്തികള്‍ക്കായിരിക്കണം. ചുമതലപ്പെട്ട ഭരണാധികാരികള്‍ക്കായിരിക്കണം.

കുമ്മനം രാജശേഖരന് പ്രധാനമന്ത്രിയോടൊപ്പം മെട്രോ ഉദ്ഘാടനവേദി പങ്കിടുവാനുള്ള യോഗ്യത എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല.

'ഇവിടൊന്നും കിട്ടിയില്ല ഇവിടെ ആരം ഒന്നും തന്നില്ല' എന്നു കരഞ്ഞു വിളിച്ചു നടക്കുവാന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേപ്പോലെയുള്ളവര്‍ക്ക് ഒരു ഉളുപ്പുമില്ലേ?
തന്നെ ക്ഷണിച്ചാലും ഇല്ലെങ്കിലും മെട്രായുടെ ഉദ്ഘാടന ചടങ്ങില്‍ താന്‍ പങ്കെടുക്കുമെന്നു പറഞ്ഞ ഈ എളിമയിലൂടെ ഏറ്റവും വലിയവനായത് ഇനി ആരൊക്കെ വന്നാലും, എന്തെല്ലാം ഗീര്‍വാണങ്ങള്‍ അടിച്ചാലും 'ഈ ശ്രീധരനാണു താരം'.

Credits to joychenputhukulam.com

Read more

ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്

വിവിധ മേഖലകളില്‍ അര്‍പ്പണ ബോധത്തോടു കൂടി ജീവിതകാലം മുഴുവന്‍ തനതായ സംഭാവന നല്‍കിയവര്‍ക്കു നല്‍കുന്ന ഒരു ബഹുമതിയാണ് 'ഘശളല ഠശാല അരവശല്‌ലാലി േഅംമൃറ' അവാര്‍ഡു നല്‍കുന്ന സംഘടനയ്ക്കും, സ്വീകരിയ്ക്കുന്ന വ്യക്തിക്കും അതിനു യോഗ്യതയില്ലെന്നു തോന്നിയാല്‍, അതിനു മുട്ടനാടിന്റെ കഴുത്തിലെ മുലയുടെ വിലയേ ഉള്ളൂ. പ്രത്യേകിച്ച് ഉപകാരമൊന്നുമില്ലെങ്കിലും വെറുതെ ഞാത്തിയിട്ടു കൊണ്ടു നടക്കാം.

അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ പലരും കൂടി ഏറിയതു കൊണ്ടു പുഴു അരിച്ചും, ചിതലരിച്ചും മണ്ണോടു മണ്ണു ചേര്‍ന്നു.

അവശേഷിക്കുന്ന ചിലര്‍ വാതം, കഫം, പിത്തം, മുതലയായവയുടെ അസന്തുലിതാവസ്ഥ കാരണം കൈകാല്‍ കഴപ്പ്, കാഴ്ചക്കുറവ്, നടുവുവേദന, നാഡിക്ഷയം, ഏകാന്തത, നൈരാശ്യം തുടങ്ങിയ ചില വാര്‍ദ്ധക്യകാല അവശതകളുമായി ശിഷ്ടായുസ് തള്ളി നീക്കുകയാണ്.

ഇക്കൂട്ടത്തില്‍ പെട്ട ആരെങ്കിലും ഏതെങ്കിലും മേഖലയില്‍ വല്ല നക്കാപിച്ച ഇടപാടും നടത്തിയിട്ടുണ്ടെങ്കില്‍, അവരെ തിരഞ്ഞു പിടിച്ചു ഒന്നു ആശ്വസിപ്പിക്കുവാന്‍ വേണ്ടിയാണോ, ഈ ആ ജീവാനാന്ത അവാര്‍ഡ് ഈ അടുത്ത കാലത്തായി മലയാളി സംഘടനകള്‍ എടുത്തു വീശുന്നത് എന്നെനിക്കു സന്ദേഹമുണ്ട്.

ഷഷ്ഠിപൂര്‍ത്തിയ്ക്കു പൊന്നാട, സപ്തദിക്കു പൊന്നാട, ശതാബ്ദിക്കു പൊന്നാടഅങ്ങിനെ ആടകളുടെ ഒരു വിളയാട്ടവും നടക്കുന്നുണ്ട്. ഇതിനു പ്രത്യേകിച്ച് കോളിഫിക്കേഷന്‍സ് ഒന്നും വേണ്ടാ. വയസ്സറിയിച്ചാല്‍ മതി. പള്ളിക്കാരു ബാക്കി കാര്യം ഏറ്റെടുത്തു കൊള്ളും.
അവാര്‍ഡു കമ്മറ്റിക്കാരുടെ സ്വന്തക്കാരേയും ബന്ധക്കാരേയും ഈ ആ ജീവനനാന്ത ത്തില്‍ തിരുകി കയറ്റുന്നുണ്ട്.

ഒരു പ്രത്യേക വ്യക്തിക്ക് ഒരു സംഘടന 'ആയുഷ്ക്കാല' അവാര്‍ഡ് നല്‍കുന്നത് വ്യക്തമായ ചില ലക്ഷ്യങ്ങളോടെയാണ്.

ഈ സംഘടന കുളമാക്കുവാന്‍ താങ്കള്‍ ഒളിഞ്ഞും തെളിഞ്ഞും കഴിവുള്ളതെല്ലാം ചെയ്തു കഴിഞ്ഞു. ഇനി ഇവിടെ നടക്കുന്ന പരിപാടികള്‍ അലങ്കോലപ്പെടുത്തുവാന്‍ ഇങ്ങോട്ട് എഴുന്നെള്ളരുത്. ഇനിയുള്ള കാലം താങ്കളെക്കൊണ്ട് ഒന്നിനും കൊള്ളില്ല, എന്ന തിരിച്ചറിവു കൊണ്ടാണ് ഈ ഒരു 'ആയുഷ്ക്കാല ബഹുമതി' തന്ന് ഒരു കോണില്‍ ഒതുക്കുന്നത്.

കുഴിയിലേക്കു കാലും നീട്ടിയിരിക്കുന്നവര്‍ക്കാണു സാധാരണ ഈ 'ആജീവനന്ത' അവാര്‍ഡ് നല്‍കുന്നത്. അതായത് ഈ അവാര്‍ഡ് കിട്ടിക്കഴിഞ്ഞാല്‍ ഈ ദുനിയാവില്‍ നിന്നും മറ്റൊരു അവാര്‍ഡും കിട്ടുകയില്ല. അക്കരക്കു പോകുവാന്‍ റെഡി ആയിക്കൊള്ളണം എന്നു ാലമിശിഴ.

ചുക്കു ഏതോ, ചുണ്ണാമ്പ് ഏതാ എന്നു തിരിച്ചറിയാതെ ഈ അവാര്‍ഡ് സ്വീകരിച്ചവര്‍ക്കെല്ലാം എന്റെ അനുശോചനം. ഭാവിയില്‍ ഇതിനു വേണ്ടി നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നവര്‍ കരുതലോടെ ഒഴിഞ്ഞു മാറിയാല്‍ അവരും അവരുടെ കുടുംബവും രക്ഷപ്പെടും. ആമീന്‍'
(കിട്ടാത്ത മുന്തിരിങ്ങ പുളിക്കും എന്ന പഴഞ്ചൊല്ലാണോ ഈ ലേഖനം എഴുതുവാന്‍ എന്നെ പ്രേരിപ്പിച്ചതെന്നൊരു സംശയം)

Read more

സ്വാമിയുടെ ലിംഗം മുറിച്ചു; പിണറായി ചിരിച്ചു

അങ്ങനെ അവസാനം പിണറായി വിജയന്‍ ബലംപിടുത്തമൊന്നുമില്ലാതെ ആത്മാര്‍ത്ഥമായി മനസ്സുതുറന്നു ചിരിക്കുന്നതു കാണുവാന്‍ മലയാളികള്‍ക്ക് ഭാഗ്യമുണ്ടായി.

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനമാണ് വേദി. കാര്യമായ കാര്യങ്ങളിലേക്ക് കടക്കുന്നതിനു മുമ്പായി പീഢനത്തിനിരയായ പെണ്‍കുട്ടി, ലിംഗപൂജ നടത്തിയ ശ്രീഹരിസ്വാമിയുടെ, ഹരിക്കുട്ടനെ മുറിച്ചെടുത്ത സംഭവം പത്രപ്രവര്‍ത്തകര്‍ എടുത്തിട്ടു. "സംഭവത്തില്‍ ശക്തമായ നടപടി എടുക്കുമോ?' എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി "ശക്തമായ നടപടി ഉണ്ടാല്ലോ, ഇനി അതിനു പിന്തുണ നല്‍കിയാല്‍ മതിയെന്ന്' -ചിരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടി നല്‍കി.

ബലാത്സംഗം നടത്തുവാന്‍ വരുന്ന ധീരന്മാരുടെ ആയുധം മുറിച്ചുമാറ്റുവാന്‍ പെണ്‍കുട്ടികള്‍ തയാറായാല്‍ ഇടയ്ക്കിടെ നമ്മുടെ മുഖ്യന്റെ മുഖം പൂര്‍ണ്ണചന്ദ്രനെപ്പോലെ പ്രകാശിക്കുന്നതു കാണാന്‍ പറ്റും.

ഇതിനു മുമ്പ് നടന്ന ഇത്തരം ചില നാറ്റക്കേസുകളില്‍ ഇത്തരം മുറിച്ചുമാറ്റല്‍ നടന്നിരുന്നെങ്കില്‍, കേരളത്തിലെ പല രാഷ്ട്രീയ നേതാക്കന്മാരും, ഇന്നു മുറിയന്മാരായി നടക്കേണ്ട ഒരു അവസ്ഥ വന്നേനെ!

ഈ സംഭവത്തിലെ "ഇര'യായ ഗംഗേശാനന്ദ തീര്‍ത്ഥപാദയെന്ന ശ്രീഹരിസ്വാമി ചില്ലറക്കാരനൊന്നുമല്ല, പന്മന ചട്ടമ്പി സ്വാമി ആശ്രമത്തില്‍ നിന്നാണ് പരിശീലനം നേടിയത്. പല ഹിന്ദു സംഘടനകളുടേയും പ്രവ വര്‍ത്തനമണ്ഡലത്തിലെ മുന്‍നിരക്കാരനാണ്. പ്രോട്ടോകോള്‍ അനുസരിച്ച് കുമ്മനംജിക്ക് പോലും ഇദ്ദേഹത്തിന്റെ പിന്‍നിരയിലാണ് സ്ഥാനം.

കോലഞ്ചേരിയില്‍ "ദൈവസഹായം ഹോട്ടല്‍' നടത്തി എട്ടുനിലയില്‍ പൊട്ടിച്ച ഈ മാന്യ വ്യക്തി ഒരു മുങ്ങുമുങ്ങിയിട്ട് പിന്നീട് എട്ടുവര്‍ഷം കഴിഞ്ഞാണ് പൊങ്ങിയത്. കാവിവസ്ത്രധാരിയായി, ബുള്ളറ്റില്‍- അങ്ങനെ "ബുള്ളറ്റ് സ്വാമി' എന്ന പേര് വീണു. തോക്കുപോയ ആ സ്വാമിക്ക് ഇനി ആ ബുള്ളറ്റുകള്‍ കൊണ്ട് എന്തു പ്രയോജനം? തോക്കില്ലാതെ എങ്ങനെ വെടിവെയ്ക്കുമെന്നോര്‍ക്കുമ്പോഴാണ് സങ്കടം.

അണ്ടി കളഞ്ഞ അണ്ണാനെപ്പോലെയാണ് സ്വാമിയുടെ കിടപ്പ്. മുറിവ് ഉണങ്ങി കഴിയുമ്പോള്‍ കോടതിയിലെത്തിച്ച് വിചാരണ നടത്തും.

കേസില്‍ നിന്നും രക്ഷപെടുവാന്‍ വേണ്ടി "താന്‍ ഇതു സ്വയം മുറിച്ചു മാറ്റിയതാണെന്നു' സ്വാമി ഒരു കാച്ചുകാച്ചിയത് ക്ലച്ചു പിടിച്ചില്ല.

സ്വാമി എത്രയും വേഗം സുഖംപ്രാപിക്കട്ടെ എന്നു ആശംസിക്കുന്നു. കൗപീനത്തിനു പകരം ഇനി ഒരു Band- Aid മതി എന്നൊരു സൗകര്യമുണ്ട്!

ഹരഹരോ ഹര! 

Read more

ഇവിടെ ഇങ്ങനെയൊക്കെയാണ്- ഇങ്ങിനെയൊക്കെ മതി

‘ദൈവത്തിന്റെ സ്വന്തം നാട്ടില്‍’ ഇപ്പോള്‍ കാര്യങ്ങളൊക്കെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ അടിപൊളിയാണ്. ഇത്തവണ വിഷുവും ദുഃഖവെള്ളിയാഴ്ചയും ഒരേദിവസമാണ്. കൂട്ടത്തില്‍ ഇന്ത്യന്‍ ഭരണഘടനയുടെ ശില്പിയായ ഡോ. അംബേദ്കര്‍ ജന്മദിനവും.

ദുഃഖമായാലും സന്തോഷമായാലും മലയാളി അത് ഒരു ആഘോഷമാക്കും. കള്ളില്ലാതെ എന്ത് ആഘോഷം? ഇപ്പോഴത്തെ സിനിമകളിലൊക്കെ അമ്മച്ചിമാര്‍ കള്ളടിക്കുന്ന രംഗങ്ങള്‍ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്.

ആദര്‍ശധീരനായ ആന്റണിയുടെ ചാരായ നിരോധനമാണ് കേരളത്തില്‍ ഇത്രയധികം മദ്യപാനികളെ സൃഷ്ടിച്ചത്. അതിനു പിന്നാലെ വന്ന ജൂണിയര്‍ ആദര്‍ശ സുധീരന്‍ജി ബാറുകളും പൂട്ടിച്ചു. എന്നിട്ടും കേരളത്തിലെ പ്രബുദ്ധ ജനത പ്രകോപനമൊന്നും സൃഷ്ടിക്കാതെ പിടിച്ചു നിന്നു. അപ്പോള്‍ ദേ വരുന്നു സുപ്രീകോടതിയുടെ ഒരു ഇണ്ടാസ്. മദ്യവില്പനശാലകളെല്ലാം പ്രധാന പാതയോരങ്ങളില്‍ നിന്നും അഞ്ഞൂറുമീറ്റര്‍ അകലെ മാത്രമേ പ്രവര്‍ത്തിക്കുവാന്‍ പറ്റുകയുള്ളെന്ന്. കാര്യങ്ങളാകെ കീഴ്‌മേല്‍ മറിഞ്ഞെന്നു പറഞ്ഞാല്‍ മതിയല്ലോ! കുടിയന്മാരുടെ കാര്യം വലിയ കഷ്ടത്തിലായി. പെറ്റമ്മമാര്‍ പോലും കരഞ്ഞുപോകുന്ന അവസ്ഥ. നിയമം അനുസരിച്ച് വില്പനശാലകള്‍ മാറ്റി സ്ഥാപിച്ചപ്പോള്‍ അവിടെല്ലാം വലിയ പുകിലുകള്‍. വീട്ടമ്മമാരും, വിദ്യാര്‍ത്ഥികളും, പള്ളീലച്ചന്മാരും കൂടി കുത്തിയിരിപ്പു സമരം. തുറക്കുന്ന കടകള്‍ അതേ വേഗത്തില്‍ അടപ്പിക്കുന്നു. ‘ദേ വന്നു- ദാ പോയി’ എന്നൊരു സുരേഷ്‌ഗോപി സ്റ്റൈല്‍. പത്തനംതിട്ടയില്‍ മൂന്നു വിദേശ മദ്യ വില്പനശാലകള്‍ ഒരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിച്ചു പോരുകയായിരുന്നു. മൂന്നിനും താഴു വീണു. ഒരെണ്ണം താഴെ വെട്ടിപ്പുറത്തേക്കു മാറ്റി. ഉറങ്ങിക്കിടന്ന വെട്ടിപ്രം ഒന്നുണര്‍ന്നു. ടച്ചിംഗ്‌സ്, കപ്പയും എല്ലുകറിയും, മുട്ട പുഴുങ്ങിയതും സുലഭം. കാര്യങ്ങളൊന്നു ഉഷാറായി വന്നപ്പോഴേക്കും വെട്ടിപ്രം റോഡിനെ ദേശീയ പാതയായി പ്രഖ്യാപിച്ചു. ഡിം.

ഇപ്പോള്‍ പത്തനംതിട്ടയിലെ കുടിയന്മാര്‍ക്ക് ഒന്നു പൂസാകണമെങ്കില്‍ പെരുനാട്ടിലോ, ചിറ്റാറിലോ, പുതുശ്ശേരിമലയിലോ പോകണം. മിക്കതും വനത്തിന്റെ നടുവിലാണ്. ഓട്ടോറിക്ഷയിലല്ലാതെ എത്തിച്ചേരുവാന്‍ ഒരു നിവൃത്തിയുമില്ല. അഞ്ഞൂറു രൂപയ്ക്ക് ഒരു മാതിരി ‘കിക്ക്’ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ ആയിരം രൂപയെങ്കിലും മുടക്കണം ചെറിയ ഒരു പെരുപ്പു കിട്ടുവാന്‍. കുടിയന്മാരെ ഇങ്ങനെ ദ്രോഹിക്കുവാന്‍ അവര്‍ എന്തു കുറ്റമാണ് ചെയ്തത്? ഖജനാവിലെക്കു കോടികള്‍ ഒഴുക്കുന്ന മദ്യപാനികളോടു അധികാരികള്‍ കൊടുംക്രൂരതയാണ് കാണിച്ചത്. ഇതിലും ഭേദമായിരുന്നു അവരെയെല്ലാം തൂക്കിക്കൊല്ലുവാന്‍ വിധിച്ചിരുന്നെങ്കില്‍!

ഇനി ഒരു സത്യം ഏതു കോടതി വിധിച്ചാലും കേരളത്തില്‍ കുടിയന്മാര്‍ കുടിച്ചു നശിക്കുവാന്‍ ഉറച്ച തീരുമാനമെടുത്തവരാണ്. കടാപ്പുറത്തു കൂടി പരീക്കുട്ടി പാടി പാടി മരിക്കുവാന്‍ തീരുമാനിച്ചതു പോലെ, കുടിച്ചു കുടിച്ചു വയറുപൊട്ടി ചാകുമെന്നു ശപഥമെടുത്തിട്ടുള്ളവരാണു മദ്യപാനികളായ മലയാളികള്‍. ഇതു സത്യം- സത്യം- സത്യം!

തെരുവുനായ്ക്കള്‍ ഇടയ്‌ക്കൊരു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതായിരുന്നു. ഇപ്പോള്‍ അവര്‍ വീണ്ടും സജീവമായി രംഗത്തുണ്ട്. പണ്ടത്തെപ്പോലെ കടിച്ചിട്ട് ഓടുകയൊന്നുമില്ല. കടിച്ചു പറിച്ചു കളയും. പിഞ്ചു കുഞ്ഞെന്നോ പടുകിളവിയെന്നോ വ്യത്യാസമൊന്നുമില്ല. നമ്മുടെ നാട്ടിലെ പീഡനവീരന്മാരെപ്പോലെ! “ദുഃഖിതരേ, പീഡിതരേ, എന്റെ അടുക്കല്‍ വരുവീന്‍, ഞാന്‍ നിങ്ങള്‍ക്കു സമാധാനം തരാം” എന്നു പറഞ്ഞ ദൈവപുത്രന്റെ അനുയായികള്‍ ഇപ്പോള്‍ അതു ചെറുതായൊന്നു തിരുത്തിയിട്ടുണ്ട്. ദുഃഖിതരേ, പീഡിതരേ ഞങ്ങളുടെയടുക്കല്‍ വരുവീന്‍- ഞങ്ങള്‍ നിങ്ങളെ പീഡിപ്പിക്കാമെന്ന്- ഈ സാധനം കൊണ്ട് വേറെ ചില പ്രയോജനങ്ങള്‍ ഉണ്ടെന്ന് പട്ടമേറ്റു കഴിഞ്ഞപ്പോഴാണു പല പട്ടക്കാര്‍ക്കും മനസ്സിലായത്. ബുദ്ധിയുറയ്ക്കാത്ത സമയത്താണല്ലോ പലരും പുരോഹിതനാകുവാനുള്ള തീരുമാനമെടുക്കുന്നത്. സെമിനാരി പഠിത്തത്തോടു കൂടിയാണ് പലര്‍ക്കും ‘സംഗതി’യുടെ കിടപ്പു വശം മനസ്സിലാകുന്നത്! നിങ്ങളില്‍ പാപം ചെയ്യാത്തവര്‍ അവരെ കല്ലെറിയട്ടെ!

ഇടക്കാലത്തു വിദ്യാര്‍ത്ഥി സമരങ്ങളൊന്നും ഇല്ലായിരുന്നു. ‘നേടിയെടുക്കും, നേടിയെടുക്കും, അവകാശങ്ങള്‍ നേടിയെടുക്കും’- എന്നു തൊണ്ടകീറി വിളിച്ചു കൂവാന്‍ പറ്റിയ വിഷയങ്ങളൊന്നും വീണുകിട്ടിയില്ല. അപ്പോഴാണ് സ്വയാശ്രയ കോളജുകളുടെ വിദ്യാഭ്യാസം വ്യവസായം തുടങ്ങിയത്- അതോടനുബന്ധിച്ച് ഇടിമുറിയും, അടിമപ്പണിയും മറ്റുമുണ്ടെന്നുള്ള ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ അടുത്തകാലത്തു പുറത്തു വന്നു. പല വിദ്യാര്‍ത്ഥികളേയും ഇടിമുറിയില്‍ ഇട്ടു ചതച്ച ശേഷം, കെട്ടിത്തൂക്കി ആത്മഹത്യയാക്കി മാറ്റി. പാചകറാണിയുടെ കോളേജിന്റെ അടുക്കളയിലാണു ആദ്യം തീ പുകഞ്ഞത്. അവരെ ചുട്ടുകളയും, കരിച്ചുകളയും, പൊരിച്ചുകളയും എന്നെല്ലാം എന്തെല്ലാം വീമ്പിളക്കലായിരുന്നു അവര്‍ക്കൊരു ചുക്കും സംഭവിച്ചില്ല. സര്‍ക്കാരിനും, പാര്‍ട്ടിക്കും വേണ്ടപ്പെട്ട കുടുംബം. എല്ലാ രാഷ്ട്രീയ പാര്‍ട്ടിയില്‍പ്പെട്ട നേതാക്കന്മാര്‍ക്കും കോളജില്‍ കയറാതെ തന്നെ എല്‍.എല്‍.ബി. ബിരുദം പേരിന്റെ വാലില്‍ കെട്ടിത്തൂക്കി കൊടുത്ത മാതൃകാ സ്ഥാപനം. ഒരു പോറലുപോലും ഏല്‍ക്കാതെ അവിടെയുമിവിടെയും അപ്പം ചുട്ടുകൊണ്ട് പാചകറാണി പറന്നു നടക്കുന്നു.

കോളിളക്കം സൃഷ്ടിച്ച മറ്റൊരു സംഭവമായിരുന്നു ജിഷ്ണു പ്രണോയിയുടെ മരണം. ഇടിച്ചതിനും അടിച്ചതിനുമെല്ലാം ശാസ്ത്രീയമായ തെളിവുകളുണ്ട്. പക്ഷേ പ്രതികള്‍ക്കെല്ലാം മുന്‍കൂര്‍ ജാമ്യം- ഒളിവില്‍ കഴിയുന്നവര്‍ക്കു വരെ മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്ന മഹാമനസ്കതയാണ് നമ്മുടെ കോടതികള്‍ക്ക്!

ജീവിച്ചിരിക്കുമ്പോള്‍ തന്നെ അന്യന്റെ കാശുകൊണ്ടു സ്വന്തം സ്മാരകമായി മെഡിക്കല്‍ കോളജും എഞ്ചിനീയറിംഗ് കോളേജും പുടുത്തുയര്‍ത്തിയ മഹാനാണ് വെള്ളപ്പള്ളി ഗുരുക്കള്‍! കാവലിനു കരിംപൂച്ചകളുമുണ്ട്. അപാര തൊലിക്കട്ടി തന്നെ. ഗുരുക്കളുടെ കോളജില്‍ ഈയിടെ എസ്.എഫ്.ഐ. പിള്ളേര്‍ ഒരു ഒന്നൊന്നര നിരക്കമങ്ങു നിരങ്ങി. രണ്ടുമൂന്നു കോടി രൂപയുടെ നഷ്ടം. വെള്ളാപ്പള്ളിക്ക് അതു പുല്ലാണ്. വെറും പുല്ല്!

പേപ്പട്ടി കടിക്കാഞ്ഞിട്ടു പോലും മന്ത്രമാര്‍ക്കും നേതാക്കന്മാര്‍ക്കുമാകെ പേയിളകിയിരിക്കയാണ്. ഭരണത്തിലൊന്നും ആര്‍ക്കും വലിയ താല്‍പര്യമൊന്നുമില്ല. അങ്ങോട്ടുമിങ്ങോട്ടും ചെളിവാരിയെറിഞ്ഞു കളിക്കുകയാണ് രണ്ടു കൂട്ടരും.

ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും പരസ്പരം കാണുമ്പോള്‍ ഉമ്മ വെയ്ക്കുമെങ്കില്‍ തന്നെയും, പുറത്തിറങ്ങിയാല്‍ പിന്നെ പാരവെയ്പ്പാണ്. ഇതിനിടയില്‍ പാറയില്‍ ചിരട്ടയിട്ടുരക്കുന്നതുപോലെ ശബ്ദമുള്ള ഹസന്‍ജിയെ പിടിച്ച് ഇടക്കാല പ്രസിഡന്റാക്കി. ഹസനാരുടെ ആ സ്ഥാനത്തിന് വലിയ ആയുസ്സില്ല എന്നാണ് കമ്പ്യൂട്ടര്‍ ജ്യോതിഷം പറയുന്നത്. ജപ്പാനിലെ ഏതോ മ്യൂസിയത്തിലിരിക്കുന്ന ഒരു മെഴുകുപ്രതിമ പോലിയിരിക്കുന്ന പി. പി. തങ്കച്ചന്‍ എന്ന വക്താവ്. ഒരു വക്താവാകുമ്പോള്‍ രണ്ടു വാചകമടിക്കാനേലും ഒരു മിനിമം ക്വാളിഫിക്കേഷന്‍ വേണ്ടേ! കേന്ദ്രത്തില്‍ നാഗന്മാരുടെ തൊപ്പിയും തലയിലണിഞ്ഞ് നമ്മളെ നാണം കെടുത്താനായി കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ആന്റണിഡി. പയ്യനെ ഉടനെ പിടിച്ച് പ്രസിഡന്റായി അവരോധിക്കുമെന്നു കേട്ടു. അതോടെ തീര്‍ന്നു കോണ്‍ഗ്രസിന്റെ കഥ.

രാഷ്ട്രീയ വിഡ്ഢിത്വം വിളമ്പുന്നതില്‍ നമ്മുടെ ഒന്ന്, രണ്ട്, മൂന്നു- മണിയാശാന്‍ തന്നെ മെഡല്‍ ജേതാവ്. ആരോട് എന്തു പറയണമെന്നോ, എങ്ങനെ പറയണമെന്നോ എന്നതിനെപ്പറ്റി ഒരു വിവരവുമില്ല. നാലാം ക്ലാസ്സും, ഗുസ്തിയുമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. ഭരിക്കുന്നതോ! തൊട്ടാല്‍ ഷോക്കടിക്കുന്ന ഇലക്ട്രിസിറ്റി വകുപ്പ്! ദോഷം പറയരുതല്ലോ! മണിയാശാന്റെ പ്രസംഗം കേട്ടിരിക്കുന്നത് ഒരു സുഖമുള്ള ഏര്‍പ്പാടാണ്. 

Read more

"ഈ കോണ്‍ഗ്രസിന്റെ ഒരു കാര്യമേ..!"

മഹാനായ മഹാത്മാ ഗാന്ധിജിയും, രാഹുല്‍ ഗാന്ധിയുമായി യാതൊരു ബന്ധവുമില്ല എങ്കിലും ഒരു മുന്‍ജന്മ ബന്ധം പോലെ, ഒരു നിയോഗം പോലെ ഗാന്ധിജിയുടെ ഒരാഗ്രഹം നിറവേറുവാന്‍ ജന്മമെടുത്തവനാണ്  രാഹുല്‍ മോന്‍. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ കോണ്‍ഗ്രസ് എന്ന സംഘടന പിരിച്ചു വിടണമെന്ന ആഗ്രഹം ഗാന്ധിജി പ്രകടിപ്പിച്ചു. ആ ആത്മാവിന് ശാന്തി കിട്ടട്ടെ എന്നു കരുതിയാവാം 'പിരിച്ചു വിടുകയല്ല-ഞാന്‍ കുഴിച്ചു മൂടിയേക്കാം...' എന്ന ശപഥവുമായി ഇളയ രാജാവ് ഇപ്പോള്‍ കോണ്‍ഗ്രസ് പടയെ നയിക്കുന്നത്. അഞ്ചുസംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പോടു കൂടി കോണ്‍ഗ്രസിന്റെ ശവപ്പെട്ടിയുടെ അവസാന ആണിയും അടിച്ചു കഴിഞ്ഞു ഈ കൊച്ചു കൊല്ലന്‍. ഇനി കുഴി വെട്ടി മൂടുക എന്നൊരു കര്‍മ്മം കൂടി മാത്രമേ ബാക്കിയുള്ളു. 

'മായാവി' എന്ന മലയാള സിനിമയില്‍ സലിം കുമാര്‍ അവതരിപ്പിക്കുന്ന സ്രാങ്ക് എന്നൊരു ഉജ്ജ്വല കഥാപാത്രം സംശയത്തോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. 'ഇതെന്തൊരു മറിമായം...? എനിക്കു ഭ്രാന്തായിപ്പോയതാണോ, അതോ ഈ നാട്ടുകാര്‍ക്കു മൊത്തം ഭ്രാന്തായിപ്പോയതാണോ...?' എന്ന്.

സത്യത്തില്‍ ഈ കോണ്‍ഗ്രസുകാര്‍ക്ക് തലയില്‍ ആള്‍ താമസമൊന്നുമില്ലേ...? ഈ രാഹുല്‍ മോനെ മുന്നില്‍ നിര്‍ത്തി മോദിക്കെതിരെ പടനയിച്ചാല്‍ ഒരു ഗതിയും പരഗതിയും കിട്ടാതെ പോകുമല്ലോ എന്ന തിരിച്ചറിവ് അവര്‍ക്കില്ലാതെ പോയല്ലോ...? രാഹുല്‍ മോന്‍ ആയ കാലത്തു വിവാഹം കഴിച്ചിരുന്നെങ്കില്‍, വോട്ടവകാശമുള്ള രണ്ടു മൂന്നു കുട്ടികളുടെ പിതാജി സ്ഥാനം അലങ്കരിക്കുവാനുള്ള പ്രായമുണ്ട് ഈ മഹാന്. കോണ്‍ഗ്രസിന്റെ യുവനേതാവാണു പോലും...!

എന്തിനു വിവാഹം കഴിക്കണം...? ഇടയ്ക്കിടെ നില്‍ക്കുന്ന നില്‍പ്പില്‍ മുങ്ങുന്നില്ലേ...? ഇറ്റലിയിലാണോ, കോവളത്താണോ, ഹരിദ്വാറിലാണോ എന്നു മാതാജിക്കു പോലും ഒരു ഹിന്റു കൊടുക്കുകയില്ല. എവിടെ ദ്വാരമുണ്ടോ അവിടെ മോന്‍ജിയുണ്ട്.

ഒന്നു രണ്ടു മാസങ്ങള്‍ക്കു മുമ്പ് നമ്മുടെ പ്രിയങ്കരനായ മോന്‍ജി ഒരു കാച്ചു കാച്ചി. അതും പാര്‍ലമെന്റില്‍ മോദിക്കെതിരെ ഒരു കലിപ്പന്‍ ബോംബു തന്റെ കൈയിലുണ്ടെന്നും, അതു ഉടന്‍ തന്നെ പൊട്ടിക്കുമെന്നും പൊട്ടിച്ചാല്‍ കസേരയുള്‍പ്പെടെ മോദി തെറിച്ചു പോകുമെന്നുമുള്ള ഒരു ഒന്നൊന്നര കാച്ച്. പ്രതിപക്ഷം ഒന്നടങ്കം ആശാന്റെ ഈ വീശില്‍ വീണു പോയി. പാര്‍ലമെന്റ് പത്തു പതിനഞ്ചു ദിവസം കൂടിയിട്ടും ടിന്റു മോന്‍ ബോംബെറിഞ്ഞു കളിച്ചില്ല. ഒരു ഓലപ്പടക്കം പോലും പൊട്ടിക്കുവാന്‍ പയ്യന്‍സിനു കഴിഞ്ഞില്ല.

നെഹ്‌റു കുടുംബത്തിലെ ഝാന്‍സി റാണി ആയ, ഉണ്ണിയാര്‍ച്ചയായ സാക്ഷാല്‍ പ്രിയങ്കയെ അങ്കത്തിനിറക്കി എല്ലാം വെട്ടിപ്പിടിക്കും എന്നും ഇടയ്ക്കിടെ കോണ്‍ഗ്രസുകാര്‍ വീമ്പിളക്കും. കളങ്ക രഹിതനായ തന്റെ ഭര്‍ത്താവ് തിഹാര്‍ ജയിലില്‍ പോയി സുഖവാസം അനുഭവിക്കേണ്ടി വരുമെന്നുള്ള തിരിച്ചറിവുള്ളതുകൊണ്ട്, കൊച്ച് അടുക്കളയിലേക്കു തന്നെ ഒതുങ്ങിക്കൂടും.

കോണ്‍ഗ്രസിന്റെ കാര്യത്തില്‍ കേരളത്തിലും ഏതാണ്ടൊരു തീരുമാനമായി. ആദര്‍ശ ധിരനായ വി.എം സുധീരനെ ചാണ്ടിജിയും രമേശ്ജിയും കൂടി പുകച്ചു പുറത്തു ചാടിച്ചു. ഇനിയിപ്പോള്‍ ആര് എന്ന ചോദ്യം വട്ടം കറങ്ങുന്നു. വേണമെന്നു ചിലര്‍, വേണ്ടായെന്നു ചിലര്‍. പിണറായിയേയും, കോടിയേരിയേയും നേരിടണമെങ്കില്‍ താന്‍ തന്നെ വേണമെന്നു സുധാകര്‍ജി. തെരഞ്ഞെടുപ്പില്‍ തറ പറ്റിയ ഈ നേതാവായിരിക്കും കേരളത്തിലെ കോണ്‍ഗ്രസിനെ നയിക്കുവാന്‍ പറ്റിയ നേതാവ്.

ഇനി എല്ലാം അമ്മയും മോനും മാത്രം അടങ്ങുന്ന ഹൈക്കമാന്‍ഡിന്റെ കരങ്ങളില്‍. അവരുടെ അടുക്കളക്കാരനായ ആന്റണി എന്ന യുവ നേതാവിന്റേതാവും അവസാന തീരുമാനം. 

ഈ കോണ്‍ഗ്രസിന്റെ ഒരു കാര്യമേ...!

Read more

"അത്യുന്നതങ്ങളില്‍....."

ജാതിമതഭേദമന്യേ എല്ലാവരേയും ലക്ഷ്യമിടുന്ന ഒന്നാണ് ക്രിസ്മസ് പിരിവ്. മുടക്കുമുതലില്ലാതെ വന്‍ലാഭം കൊയ്യാവുന്ന ഒരു ചെറിയ പരിപാടി. മാനവ രക്ഷയ്ക്ക് വേണ്ടി, മഞ്ഞു പെയ്യുന്ന ഒരു രാത്രിയില്‍ ദൈവം മനുഷ്യനായി ബേത്‌ലഹേമില്‍ ജാതനായി എന്നുള്ള സുവാര്‍ത്ത ജനത്തെ അറിയിക്കുക എന്നുള്ളതാണ് ഈ ദൂതസംഘത്തിന്റെ ദൗത്യം-പിരിവാണു ഇതിന്റെ പിന്നാമ്പുറ രഹസ്യമെന്നുള്ളത് പരസ്യം.

എന്റെ സുഹൃത്ത് ബി.കെ.ജോണ്‍ തമാശ രൂപേണ പറയുന്നതു പോലെ 'കന്യാമറിയം ഗര്‍ഭിണിയാകുന്നതിനു മുന്‍പു തന്നെ ചില വിരുതന്മാര്‍ പിരിവു തുടങ്ങും.
ഡിസംബര്‍ മാസത്തിലെ മരം കോച്ചുന്ന തണുപ്പത്ത് 'കടമറ്റത്തു കത്തനാര്‍' എന്ന ടി.വി.സീരിയല്‍ കണ്ടശേഷം, യക്ഷികളെ സ്വപ്‌നം കണ്ട് ഭാര്യയോടൊപ്പം ഉറക്കത്തിലേക്കു വഴുതിവീഴുവാന്‍ തുടങ്ങുമ്പോഴാണ്, മരണമണിപോലെ ഡോര്‍ബെല്ലു നിര്‍ത്താതെ ശബ്ദിക്കുന്നത്. കര്‍ത്താവേ, ഈ പാതിരായ്ക്ക് ആരായിരിക്കുമോ വാതിലില്‍ മുട്ടുന്നത് എന്നറിയുവാന്‍ വേണ്ടി നമ്മള്‍ ഒളിഞ്ഞു നോക്കുമ്പോള്‍, താലിബാന്‍ വേഷത്തില്‍ ചിലര്‍ പുറത്തു നിന്നു കറങ്ങുന്നു. അവരുടെ സംസാരഭാഷ മലയാളമായതു കൊണ്ട് ടെറ്റിസ്റ്റുകള്‍ ആയിരിക്കില്ല എന്നു നമ്മള്‍ സമാധാനിക്കുന്നു.
നേരത്തേ കണ്ട 'കടമറ്റത്തു കത്തനാര്‍' സീരിയലിലെ കത്തനാരുടെ വേഷത്തില്‍ ഒരാള്‍ ആദ്യം രംഗപ്രവേശം ചെയ്യുന്നു. അദ്ദേഹമാണ് ദൂതന്മാരുടെ തലവന്‍. തൊട്ടുപിന്നാലെ ഒരു പറ്റം ഇടയന്മാരും അകത്തു കയറി. ഇനിയും തവണകളടച്ചു തീര്‍ക്കുവാനുള്ള വെളുത്ത സോഫായില്‍, മഞ്ഞില്‍പ്പൊതിഞ്ഞ ബൂട്ടു കയറ്റിവെച്ച് വണ്‍, ടൂ, ത്രീ എന്നു പറഞ്ഞിട്ട് തമ്പേറടി തുടങ്ങി. പിന്നാലെ പാട്ടു പോലെ ഏതാണ്ട്.

'ലജ്ജവതി' യേ എന്ന പോപ്പുലര്‍ സിനിമാഗാനത്തിന്റെ ഈണത്തില്‍, കന്യാമറിയേ, നിന്റെ കള്ളക്കടക്കണ്ണില്‍, താരകപ്പൂവോ, മഞ്ഞിന്‍ കണമോ'- എന്ന പുതിയ ഗാനമാണ് ആ ഗായകസംഘം എനിക്കു വേണ്ടി ആലപിച്ചത്. ചിഞ്ചില്‍, ഗിഞ്ചിര, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങള്‍ ആ സംഗീതവിരുന്നിനു താളക്കൊഴുപ്പേകി. മുറിയിലാകെ ഒരു മിനിബാറിന്റെ പരിമളം പകര്‍ന്നു.
അയല്‍വാസികളായ പാക്കിസ്ഥാനിയും, യഹൂദനും, സ്വയരക്ഷാര്‍ത്ഥം ലൈറ്റുതെളിയിച്ചു. അവരുടെ ഇടയില്‍ താമസിക്കുന്ന എന്റെ മനസ്സില്‍ അസ്വസ്ഥതയുടെ അണുബോംബു പൊട്ടി. ഒന്നു പറയാന്‍ പറ്റാത്ത അവസ്ഥ. അവര്‍ ദൈവദൂത് അറിയിക്കുവാന്‍ വന്നരാണ്. ഉണ്ണി പിറന്നപ്പോള്‍ ഉറങ്ങിപ്പോയ എന്നേപ്പോലെയുള്ള പാപികളെ വിളിച്ചുണര്‍ത്തി, എന്റെ പാപങ്ങള്‍ മോചിപ്പിച്ചിരിക്കുന്നുവെന്നും, ഞാന്‍ രക്ഷപ്രാപിച്ചെന്നും നേരില്‍ക്കണ്ടു പറയാന്‍ വന്നതാണ് 'വിവരത്തിന് ഒരു കത്തിട്ടാല്‍ മതിയായിരുന്നല്ലോ' എന്നു പറയുവാന്‍ നാവുപൊങ്ങിയെങ്കിലും, അതു വിവരക്കേടാകുമല്ലോ എന്നു കരുതി ഞാനടങ്ങി.

കാട്ടുകള്ളന്‍ വീരപ്പനേപ്പോലെ, കൊമ്പന്‍ മീശയുള്ള ഒരാള്‍ കൊടുത്ത കാശിനുള്ള രസീതും ഏല്പിച്ചു കഴിഞ്ഞാണ് ആസംഘം സ്ഥലം വിട്ടത്.
'മഞ്ഞിന് അഴക്
മറിയത്തിനുമഴക്
ഉണ്ണിയേശുവിനേഴഴക്-'
'ഇഷ്ടമാണടാ, എനിക്കിഷ്ടമാണടാ
കലിക്കൂട് എനിക്കിഷ്ടമാണെടാ-' തുടങ്ങിയ നൂതന ക്രിസ്തുമസ് ഗാനങ്ങളുമായി, ഈ വര്‍ഷം എന്നെ പിരിവു പിഴിഞ്ഞത് ഏതാണ്ട് ഏഴോളം ഗോത്രത്തില്‍പ്പെട്ട ആട്ടിടയര്‍-
'തീവെട്ടിക്കൊള്ളക്കാര്‍' എന്നറിയപ്പെട്ടിരുന്ന ഒരു ഭീകരസംഘം പണ്ടു നമ്മുടെ നാടിനെ വിറപ്പിച്ചിരുന്നു. പാതിരാത്രിയില്‍ അട്ടഹാസ കോലഹലങ്ങളോടെ, പന്തം കൊളുത്തി, വാളും കുന്തവുമേന്തി, കണ്ണില്‍ കണ്ടവരെയൊക്കെ വെട്ടിവീഴ്ത്തി വീടു കൊള്ളയടിച്ചു കൊണ്ടുപോകുന്ന ഒരു പാണ്ടിപ്പടയായിരുന്നു അത്. ഇന്നത്തെ രാഷ്ട്രീയക്കാരേക്കാള്‍ വലിയ കൊള്ളക്കാരായിരുന്നു അവരെന്നു പറയുമ്പോള്‍, അവരുടെ ഭീകരതയേക്കുറിച്ച്  ചിന്തിക്കാവുന്നതല്ലേയുള്ളൂ.
എന്തുകൊണ്ടോ, പാതിരാത്രിയിലെ ഈ പള്ളിപ്പിരിവുകാരെ കാണുമ്പോള്‍ എനിക്കവരെയാണ് ഓര്‍മ്മ വരുന്നത്.

'പിരിവ്' എന്നാണല്ലോ, പള്ളിയുടെ മറ്റൊരു പര്യായം
(ഡിസംബര്‍ 2004)


പുനര്‍വായന 

Read more

"ഓണാശംസകള്‍ ?!"

'തെരുവു നായ്ക്കളെ പോലീസില്‍ എടുക്കുന്ന കാര്യം പരിഗണനയില്‍' പറഞ്ഞതു മറ്റാരുമല്ല, കേരളാ പോലീസിന്റെ ചുമതലയുള്ള ഉന്നതനായ ഉദ്യോഗസ്ഥന്‍.

'ഇപ്പോള്‍ തന്നെ ആ സ്വഭാവമുള്ളവര്‍ ആവശ്യത്തില്‍ കൂടുതല്‍ പോലീസിലുണ്ടല്ലോ?' എന്നാരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റം പറയാനാകില്ല.

ഒന്നു രണ്ടെണ്ണത്തിനെ മന്ത്രിസഭയില്‍ കൂടി എടുത്തിരുന്നെങ്കില്‍ തരക്കേടില്ലായിരുന്നു. കാരണം സര്‍ക്കാര്‍, പോലീസ്, ഗുണ്ട അവിശുദ്ധ കൂട്ടുകെട്ട് നിലവിലുണ്ടെന്നുള്ള കാര്യം കാലാകാലങ്ങളായി എല്ലാവര്‍ക്കും അറിയാവുന്ന ഒരു സത്യമാണ്.

തെളിവു നശിപ്പിക്കല്‍ മുതല്‍ ലോക്കപ്പ് മരണം വരെ ഏതു ഹീന കൃത്യവും ചെയ്യാന്‍ തയ്യാറുള്ളവര്‍ പോലീസ് സേനയിലുണ്ട്. അതു കൊണ്ട് തന്നെ സര്‍ക്കാര്‍ മാറി മാറി വന്നാലും, ഇത്തരം ഉദ്യോഗസ്ഥര്‍ക്ക് ഒരു പോറലും ഏല്‍ക്കുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് ആരോപണ വിധേയരായ പലരും പ്രമോഷനോടു കൂടി പിണറായിയുടെ പോലീസില്‍ തുടരുന്നുണ്ട്.

വീണ്ടും പട്ടി പ്രശ്‌നത്തിലേക്ക് വരട്ടെ! തെരുവ് നായ ശല്ല്യം ദിനംപ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കയാണ്. പരസ്പരം പഴി ചാരുന്നതല്ലാതെ, ഇതിനൊരു പരിഹാരം ആരും നിര്‍ദ്ധേശിക്കുന്നില്ല.

കഴിഞ്ഞ ദിവസം കൊടിയേരി ബാലകൃഷ്ണന്റെ ഒരു പ്രസംഗം ടെലിവിഷനില്‍ കണ്ടു (കേട്ടു). ആവേശഭരിതനായ് തൊണ്ടപൊട്ടുമാറ് ഉച്ചത്തില്‍ അദ്ദേഹം ചെയ്ത ആ പ്രസംഗത്തിന്റെ ഒരു ഭാഗം യാതൊരു തിരുത്തലു0 ഇല്ലാതെ താഴെ ചേര്‍ക്കുന്നു.

'ഈ കഴിഞ്ഞ ദിവസം 60 കഴിഞ്ഞ ഒരു വൃദ്ധ, വെളുപ്പാന്‍കാത്ത് കടല്‍ തീരത്ത് മല മൂത്ര വിസര്‍ജനം നടത്തിക്കൊണ്ടിരുന്നപ്പോള്‍ കുറച്ചു തെരുവ് നായ്ക്കള്‍ കൂടി അവരുടെ ചന്തി കടിച്ചു പറിച്ചു, അതും അവരുടെ മകന്റെ കണ്‍മുന്‍പില്‍ വച്ച്. ആ മകന്റെ മനോവ്യഥ ഒന്നാലോചിച്ചു നോക്കൂ, കേന്ദ്ര ഗവര്‍മെന്റിന്റെ തെറ്റായ നയം മൂലമാണിത്'

തിരുവനന്തപുരത്ത് ഒരു പെണ്ണുംപിള്ളയുടെ ചന്തി പട്ടി കടിച്ച് പറിച്ചത് കേന്ദ്ര ഗവര്‍മെന്റിന്റെ കുറ്റം കൊണ്ടാണെന്ന് ഭരണ കക്ഷിയുടെ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതു കേട്ടപ്പോള്‍. ചിരിക്കണോ കരയണോ എന്നറിയാതെ പോയി. സത്യം പറഞ്ഞാല്‍ എനിക്ക് ഓക്കാനമാണ് വന്നത്.

ആ സാധു സ്ത്രീ മാംസം കയ്യില്‍ കൊണ്ടു നടന്നതിനാലാണ് പട്ടി കടിച്ചതെന്നാണ് മേനകാ മാഡത്തിന്റെ കണ്ടുപിടിത്തം. ചന്തിയും മുലയുമെല്ലാം മാംസ നിര്‍ദ്ധിതമാണെന്ന് കണ്ടു പിടിച്ച മേനകാ മാഡത്തിന് ഏതെങ്കിലും ഒരു അവാര്‍ഡ് ആരെങ്കിലും കൊടുക്കണം.

'ഇപ്പം ശരിയാക്കാം' എന്ന കുതിരവട്ടം പപ്പുവിന്റെ പ്രസിദ്ധമായ ഡയലോഗ് പോലെ, നായ ശല്ല്യം 'ഇപ്പം ശരിയാക്കിത്തരാം' എന്ന് മന്ത്രിമാര്‍ മുതല്‍ പഞ്ചായത്തു മെമ്പര്‍മാര്‍ വരെ ദിവസം തോറും വീമ്പിളക്കുന്നുണ്ട്. ഒരു പുല്ലും നടക്കുന്നില്ല എന്നതാണ് സത്യം.

നായ്ക്കളെ വന്ധ്യംകരിച്ച് പ്രശ്‌നം പരിഹരിക്കണമെന്നുള്ളതാണ് ഒരു പരിഹാര മാര്‍ഗ്ഗമായി നിര്‍ദ്ദേശിക്കുന്നത്. വന്ധ്യംകരിച്ച നായകളുടെ കഴുത്തില്‍ 'എന്നെ വന്ധ്യംകരിച്ചതാണെന്ന്' ഒര് ബോര്‍ഡും കെട്ടിത്തീക്കുമത്രെ! ഇത് കാണുമ്പോള്‍ പട്ടികള്‍, നായ്ക്കളോട് 'പോടാ പട്ടി' എന്നു പറയുമായിരിക്കും. അല്ലെങ്കില്‍ 'നാണക്കേടായല്ലോ, മാനക്കേടായല്ലോ' എന്ന പാട്ടും പാടി നായകള്‍ ആത്മഹത്യ ചെയ്യുമായിരിക്കും. ഏതായാലും അപാര ബുദ്ധി തന്നെ!

തെരുവ് നായകളുടെ കടിയേറ്റ് ഇതിനോടകം അനേകമാളുകള്‍ മരിച്ചു കഴിഞ്ഞു. ധാരാളം പേര്‍ക്ക് ഗുരുതരമായ പരിക്കുകളുമുണ്ട് എന്നിട്ടും അദികാരികള്‍ക്ക് ഒരു അനക്കവുമില്ല.

ഓണം ആഘോഷിക്കുന്നത് വാമനനു വേണ്ടിയാണോ അതോ മഹാബലിക്ക് വേണ്ടിയാണോ എന്നുള്ളതാണ് ഇപ്പോഴത്തെ പ്രധാന വിഷയം, സംഗതികളെല്ലാം ഞെരിപ്പായിത്തന്നെ നടക്കട്ടെ!

ഓണം കഴിഞ്ഞിട്ട് ഒരാഴ്ചയായി, അമേരിക്കയിലെ ഓണം ഇനി രണ്ടു മാസം കൂടി കാണും അത് കൊണ്ട് തന്നെ 'എല്ലാവര്‍ക്കും എന്റെ തിരുവോണാശംസകള്‍', എന്ന ആശംസക്ക് വലിയ അനൗചിത്യമില്ലായെന്നു കരുതുന്നു!

Read more

അവിടുത്തെ പോലെ ഇവിടെയും (ഫൊക്കാനാ-ഫോമാ കണ്‍വന്‍ഷനുകള്‍)

സന്ധ്യയായി- ഉഷസുമായി-രണ്ടാം ദിവസം-അന്തരീക്ഷത്തിന്റെ ചൂടിനോടൊപ്പം ഇലക്ഷന്റെ ചൂടും! തെങ്ങിലും മാവിലുമെല്ലാം പുഞ്ചിരിതൂകി നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ പോസ്റ്റര്‍- കേരളത്തിലെ തെരഞ്ഞെടുപ്പിന്റെ ഒരു മിനി വേര്‍ഷന്‍.
ഞാന്‍ ഡെലിഗേറ്റ് അല്ലായിരുന്നതു കൊണ്ട് എന്നെ ആരും മൈന്‍ഡു ചെയ്തില്ല.

അതിനിടയില്‍ ഭാര്യയ്‌ക്കൊരു പൂതി-ഹോട്ടലിനെ തൊട്ടുരുമ്മി കിടക്കുന്ന ബീച്ചിലൂടെ ഒരു പ്രഭാതസവാരി. മറ്റു നിവൃത്തിയൊന്നുമില്ലാത്തതിനാല്‍ അവളുടെ ആഗ്രഹത്തിനു വഴങ്ങേണ്ടി വന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഫോമയുടെ മുന്‍ സെക്രട്ടറി സലീമിന്റെ ഭാര്യ ഗ്രേസിയെ കണ്ടു. കൂട്ടത്തില്‍ മറ്റൊരു സ്ത്രീയുമുണ്ട്. അവര്‍ നല്ല സ്പീഡില്‍ നടക്കുകയാണ്. ഒരു മൂന്നു നാലു മൈലെങ്കിലും നടന്നു കാണും. തിരിച്ചു എന്നെ ഹോട്ടലില്‍ എത്തിക്കുവാന്‍ ആംബുലന്‍സ് വേണ്ട പരുവത്തിലായി ഞാന്‍.

ഉച്ച കഴിഞ്ഞപ്പോള്‍ തമ്പി വന്നു. എന്റെ സുഹൃത്ത് സി.വി. വളഞ്ഞവട്ടത്തിന്റെ ഇളയ സഹോദരനാമ്. ഫോര്‍ട്ട് ലോഡര്‍ഡെയ്‌ലിലാണു താമസം. നല്ല മനോഹരമായ വലിയ വീടുകള്‍. തമ്പിയുടെ വീട്ടിലെത്തിയപ്പോള്‍ മൂന്നാലു വലിയ മാവു നിറയെ നല്ല മധുരമുള്ള പഴുത്ത മാങ്ങാ- നിലത്തും ധാരാളം വീണു കിടപ്പുണ്ട്. കൂടാതെ പറമ്പിലെല്ലാം, തെങ്ങ്, മുരിങ്ങ, കറിവേപ്പില- പുഷ്പയുടെ കണ്ണു തള്ളി.

'നമുക്കു ന്യൂയോര്‍ക്കില്‍ നിന്നും ഇവിടെ വന്നു താമസിക്കണം'
അവളെയൊരു സോമാലിയന്‍ സന്ദര്‍ശനത്തിനു വിടണമെന്നു ഞാനാ നിമിഷം തീരുമാനിച്ചുറച്ചു.

തമ്പിയുടെ പതിവു ബ്രാന്‍ഡ്-double black label' ചോദിക്കാതെ തന്നെ മേശപ്പുറത്തെത്തി-കള്ളു കണ്ടാല്‍ മലയാളി മങ്കമാര്‍ക്കു കലിപ്പാണ്- 'ഞാനൊന്നും പറേന്നില്ല- ഇങ്ങേരു കുടിക്കുവോ, വലിക്കുവോ എന്തെങ്കിലും ചെയ്യ്-' ആരോടൊന്നില്ലാതെ  പുഷ്പ ഒരു പ്രസ്താവന ഇറക്കി- ബിരിയാണി, തന്തൂരി ചിക്കന്‍, Jumbo Shrimp vindaloo- തമ്പി ഞങ്ങളെ ശരിക്കും സ്‌നേഹം വിളമ്പി സല്‍ക്കരിച്ചു.

തമ്പിയുടെ വീട്ടില്‍ നിന്നും ശേഖരിച്ച മാങ്ങയുള്‍പ്പെടെയുള്ള നാടന്‍ വിഭവങ്ങള്‍ക്ക് UNITED AIRLINES- കാര്‍ ഈടാക്കിയത് നൂറു ഡോളര്‍- തമിഴ് പദങ്ങള്‍ നാവില്‍ തനിയെ വിളയാടുന്ന സന്ദര്‍ഭം.

അവസാന ദിവസത്തെ ബാങ്ക്വറ്റ് ആണ് ഒരു കണ്‍വന്‍ഷനെപ്പറ്റിയുള്ള വിലയിരുത്തലും വിധിയെഴുത്തും. ഭക്ഷണത്തെപ്പറ്റിയും മറ്റു ക്രമീകരണങ്ങളേപ്പറ്റിയും ശ്രീ. ജോര്‍ജ്ജ് തുമ്പയിലുള്‍പ്പെടെ പ്രശ്ത പത്രപ്രവര്‍ത്തകര്‍ നേരത്തെ തന്നെ മാളോകരെ അറിയിച്ചതുകൊണ്ട് ഞാന്‍ ആ ഭാഗത്തേക്കു തിരിയുന്നില്ല-വേദി വിശിഷ്ടാത്ഥികളെ കൊണ്ടു നിറഞ്ഞിരുന്നില്ല- വിജയ് യേശുദാസിന്റെ ഗാനമേളയായിരുന്നു അവസാന ഇനം. ഫൊക്കാനയുടെ തുടക്കം മുതല്‍, ഫോമയുടെ ആദ്യ കണ്‍വന്‍ഷന്‍ വരെ ദാസേട്ടന്റെ സംഗീത കച്ചേരിയും ഗാനമേളയുമായിരുന്നു പ്രധാന കലാപരിപാടി-വിജയ് യേശുദാസിന്റെ ഗാനമേളയെപ്പറ്റി ഇങ്ങനെ പറയാം- 'ആന ചിന്നം വിളിക്കുന്നതിനു പകരം മുയലു മുക്രയിട്ടാല്‍ പറ്റുമോ?

ജോണ്‍ ടൈറ്റസ് പ്രസിഡന്റായും, ജോണ്‍ സി വറുഗീസ് (സലിം) സെക്രട്ടറിയുമായി, ലാസ് വേഗസില്‍ നടത്തിയ 'ഫോമാ'യുടെ പ്രഥമ കണ്‍വന്‍ഷന്‍ ഇന്നും ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു.

യേശുദാസ്, എം.ജി.ശ്രീകുമാര്‍, ലക്ഷ്മി ഗോപാലസ്വാമി തുടങ്ങിയവരുടെ ഗാനമേളയും നൃത്തമേളയും. മാര്‍ത്തോമ്മ മെത്രാപ്പോലീത്താ ജോസഫ് ഐറേനിയോസ്, മന്ത്രി വയലാര്‍ രവി, അംബാസിഡര്‍ ശ്രീനിവാസന്‍, ആന്റോ ആന്റണി എം.പി, ഡോ.ബാബു പോള്‍, എം.മുരളി എംഎല്‍എ, ധനപാലന്‍ എം.പി., സി.ആര്‍.ഓമനക്കുട്ടന്‍ തുടങ്ങി അനേകര്‍ ഉള്‍പ്പെട്ട പ്രൗഢഗംഭീരമായ വേദി.
ഇത്രയും പ്രതിഭകളെ ബിനോയ് വിശ്വം എന്ന ഒരു മുന്‍മന്ത്രിയിലൊതുക്കിക്കളഞ്ഞു ഇത്തവണ.

ബേബി ഊരാളില്‍, ബിനോയ് തോമസ്, ഷാജി എഡ്വേര്‍ഡ് ടീം നയിച്ച 'കാര്‍ണിവല്‍ ഗ്ലോറി' എന്ന കടലിലെ കണ്‍വന്‍ഷനും ഉന്നത നിലവാരം പുലര്‍ത്തി.

ഫോമാ മുന്‍ പ്രസിഡന്റ് ജോര്‍ജ് മാത്യുവിനും, 'മംഗളം' ചീഫ് എഡിറ്റര്‍ സാബു വറുഗീസിനും ഒരു വേദിയിലും ഭാരവാഹികള്‍ മനഃപൂര്‍വ്വം അവസരം നല്‍കിയില്ല എന്ന പരാതി അവരുടെ അഭ്യുദയകാംക്ഷികള്‍ ഉന്നയിച്ചതും കേട്ടു.

ഒരു കണ്‍വന്‍ഷന്‍ എത്രയും ഭംഗിയായി നടത്തണമെന്നായിരിക്കണമല്ലോ അതിന്റെ ഭാരവാഹികളുടെ ഉദ്ദേശം-ബഹുമാനപ്പെട്ട ആനന്ദന്‍ നിരവേലും, അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരുടേയും ആത്മാര്‍ത്ഥതയേയും ഉദ്ദേശശുദ്ധിയേയും ചോദ്യം ചെയ്യുന്നില്ല. ഇതിനിടയില്‍ അവര്‍ അറിയാതെ കടന്നു കയറിയ ചില ക്ഷുദ്രജീവികള്‍ കണ്‍വന്‍ഷന്റെ താളം തെറ്റിച്ചു എന്നാണു തോന്നുന്നത്. പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ വടംവലി കണ്‍വന്‍ഷന്റെ ശോഭ കെടുത്തി എന്നു പറയുന്നതാവും ശരി.

രാജുമോന്‍(എന്നെ ഒന്നു ആക്കുവാന്‍ വേണ്ടി ഉപയോഗിച്ച പേര്) ഇങ്ങനെ എഴുതി: 'ഈ മാന്യദേഹം ഫോമാ പ്രസിഡന്റിന്റെ ചിലവില്‍ വളരെ സുതാര്യമായി കണ്‍വന്‍ഷന്‍ ഉദ്ധരിക്കുവാന്‍ വന്നിട്ടുണ്ടായിരുന്നു. എന്നിട്ടു 'ചിരി അരങ്ങു' എന്ന പേരില്‍ വെറും തേര്‍ഡ് ക്ലാസ് വളിപ്പ് അടിച്ചു സദസ്സിനെ കൊല്ലുകയും കൊല്ലിക്കുകയും ചെയ്ത മാന്യന്‍.
മറുപടി: പ്രസിഡന്റിന്റെ ചിലവിലല്ല ഞാന്‍ വന്നത്. ഫൊക്കാനയുടെ ജോയിന്റ് സെക്രട്ടറിയും, ന്യൂയോര്‍ക്ക് റീജിയണല്‍ വൈസ് പ്രസിഡന്റുമായി ഞാന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആ കാലത്തു പോലും പണമടച്ച് രജിസ്റ്റര്‍ ചെയ്താണ് ഞാനും മറ്റു ഭാരവാഹികളും കണ്‍വന്‍ഷനില്‍ പങ്കെടുത്തിട്ടുള്ളത്.

'ചിരിയരങ്ങിന്റെ' ചുമതല എനിക്കായിരുന്നില്ല. മലയാളികളെ ചിരിപ്പിക്കുവാന്‍ വലിയ വിഷമമാണ്. വലിയ പദവിയിലിരിക്കുന്നവര്‍, കേട്ടുപഴകിച്ച പഴയ തമാശകള്‍ പറഞ്ഞാല്‍പ്പോലും ആളുകള്‍ക്കു രസിക്കും. എന്നേപ്പോലെയുള്ള സാധാരണക്കാര്‍ ഇടയ്ക്കു ചില 'ദ്വയാര്‍ത്ഥ' പ്രയോഗങ്ങള്‍ നടത്തിയാണു പിടിച്ചു നില്‍ക്കുന്നത്. ഒരിക്കല്‍പ്പോലും ചിരിയരങ്ങില്‍ പങ്കെടുക്കണമെന്നു പറഞ്ഞ് ഞാന്‍ ആരേയും സമീപിച്ചിട്ടില്ല. ഏതായാലും രാജു മോന്റെ എഴുത്തിനെപ്പറ്റി ഞാന്‍ ഭാവിയില്‍ ശ്രദ്ധിക്കുന്നതായിരിക്കും.

അലക്‌സ് മാത്യു എന്ന സുഹൃത്ത് ഞാന്‍ എഴുതുന്ന കോമഡികള്‍, ചില സമയങ്ങളില്‍ അരോചകരമായി തോന്നുമെങ്കിലും, ഏറെ ആസ്വദിക്കുന്നുവെന്ന് എഴുതിയിരിക്കുന്നു. ഫോമ/ഫൊക്കാനാ സംഘടനകളെ അടച്ച് ആക്ഷേപിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം പറയുന്നു.

മറ്റൊരു സുഹൃത്ത് എഴുതിയത് ഞാന്‍ അംഗീകരിക്കുന്നു. 'രാജുവിനു നല്ല നര്‍മ്മ കഥകള്‍ എഴുതുവാന്‍ അറിയാമല്ലോ- എന്തിന്, ഫോമ/ ഫൊക്കാനാ, പ്രസ് ക്ലബ്, പള്ളിക്കാര്‍ എന്നിവരുടെ പിറകെ പോകുന്നു.

ആരെങ്കിലും താരങ്ങളെ കൊണ്ടു വരികയോ കൂടെ നിന്നു പടമെടുക്കുകയോ ചെയ്യട്ടെ(അത് അവരുടെ കാര്യം.'
ഇദ്ദേഹം പറഞ്ഞതില്‍ കാര്യമുണ്ടെന്നു തോന്നുന്നു.

പണ്ടു ബാലചന്ദ്രന്‍ ചുള്ളിക്കാടു പറഞ്ഞ ഒരു വാചകം ഓര്‍മ്മയില്‍ വരുന്നു. 'എപ്പോള്‍ എഴുത്തു നിര്‍ത്തണമെന്നു മനസ്സിലാക്കുന്നവനാണ് ഒരു നല്ല എഴുത്തുകാരന്‍'.

ഒരു നല്ല എഴുത്തുകാരനാകുവാന്‍ ശ്രമിക്കുവാന്‍ എനിക്കും ആഗ്രഹമുണ്ട്.

'അന്യന്റെ വഴക്കില്‍ ഇടപെടുന്നത് വഴിയേ പോകുന്ന പേപ്പട്ടിയുടെ ചെവിക്കു പിടിക്കുന്നവനു തുല്യം-'

'ഫൊക്കാന' കണ്‍വന്‍ഷനില്‍, പതിവുപോലെ, അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പു നടന്നില്ല. തങ്ങളുടെ തല്പര കക്ഷികള്‍ വിജയിക്കില്ലെന്നു കണ്ടപ്പോള്‍, ചര്‍ച്ചകള്‍ ആരെങ്കിലും മനഃപൂര്‍വ്വം വലിച്ചു നീട്ടിയതാണോ? 'നാമം' എന്ന നാമമുള്ള ഒരു സംഘടനയില്‍ നിന്നുമൊരു വ്യക്തിയും പ്രസിഡന്റു പദവിയിലേക്കു മത്സരിക്കുന്നുണ്ടായിരുന്നു. NAMAM Inc. എന്ന സംഘടന; ചാരിറ്റബിള്‍, എഡ്യൂക്കേഷന്‍, റിലീജിയസ് ഓര്‍ഗനൈസേഷന്‍ ആയിട്ടാണ് ഇന്‍കോര്‍പ്പറേറ്റ് ചെയ്തിരിക്കുന്നത്. ഇവിടുത്തെ പള്ളികളും മറ്റു സമുദായ സംഘടനകളും ഇതുതന്നെയല്ലേ ചെയ്യുന്നത്-'നാമ' ത്തിനു അംഗത്വം കൊടുത്താല്‍, അപേക്ഷിക്കുന്ന മറ്റു സമുദായ സംഘടനകള്‍ക്കും 'ഫൊക്കാനാ'യില്‍ മെംബര്‍ഷിപ്പു കൊടുക്കേണ്ടി വരില്ലേ? എന്തുകൊണ്ട് അന്നു ചോദിച്ചില്ല എന്ന ചോദ്യത്തിനു വലിയ പ്രസക്തിയില്ല. കൊലപാതകമോ, അഴിമതിയോ, മോഷണമോ നടന്നാല്‍ 'എന്തുകൊണ്ടു അന്നു പിടിച്ചില്ല' എന്നു പറഞ്ഞു വെറുതെ വിടുന്ന പതിവ് നീതിന്യായ വ്യവസ്ഥയില്‍ ഇല്ല.

എന്തുകൊണ്ടും അടുത്ത ഫൊക്കാനാ കണ്‍വന്‍ഷന്‍ വേദി ഫിലാഡെല്‍ഫിയായ്ക്ക് അര്‍ഹതപ്പെട്ടതാണ്. ഇലക്ഷന്‍ നീണ്ടുപോയ സ്ഥിതിക്ക് ഫൊക്കാനാ/ ഫോമാ കണ്‍വന്‍ഷനുകള്‍ ഒന്നിടവിട്ട വര്‍ഷങ്ങളില്‍ നടത്തുന്ന കാര്യവും ആലോചിക്കാവുന്നതാണ്.
'ലോക സമസ്താ സുഖിനോ ഭവന്തു'

Read more

കളിയല്ല കണ്‍വന്‍ഷന്‍

'കള്ളന്‍ കയറിയതിന്റെ ഏഴാം പക്കം പട്ടികുരച്ചിട്ടെന്തു ഫലം?'- എന്നു പറഞ്ഞതുപോലെയാണ് ഈ ലേഖനം.

കഴിയേണ്ടതെല്ലാം കഴിഞ്ഞു.

കിട്ടേണ്ടതെല്ലാം കിട്ടി.

ഇനി പറഞ്ഞിട്ടെന്തു കാര്യം? കരഞ്ഞിട്ട് എന്തു കാര്യം?

'തക്ക സമയത്തു പറയുന്ന വാക്ക് വെള്ളിത്താലത്തില്‍ പൊന്‍നാരങ്ങാ പോലെ'- എന്നാണല്ലോ ശലോമന്‍ പണ്ട് ആരാണ്ടോടു പറഞ്ഞത്. പൂച്ചക്ക് ആലുക്കാസില്‍ ഒരു കാര്യവുമലിലാത്തതു പോലെയാണ് പ്രത്യക്ഷമായോ പരോക്ഷമായോ ഞാനുമായി ബന്ധപ്പെടാത്ത ഈ വിഷയത്തെപ്പറ്റി എഴുതുന്നത്. എങ്കിലും എഴുതാതിരിക്കുവാന്‍ പറ്റുമോ? ഞാനൊരു വിശ്വസാഹിത്യകാരനായിപ്പോയില്ലേ?

പറഞ്ഞുവരുന്നത് ഈയടുത്ത കാലത്തു നടന്ന ഫൊക്കാനാ-ഫോമ കണ്‍വന്‍ഷനുകളെപ്പറ്റിയാണ്. പലരും ചവച്ചു തുപ്പിയ ആ പഴങ്കഥ ഞാന്‍ ഒന്നുകൂടി ആവര്‍ത്തിക്കുകയാണ്.

'എന്തെന്തു മോഹങ്ങളായിരുന്നു.
എത്രയെത്ര കിനാവുകളായിരുന്നു.'

ഭാരവാഹികള്‍ വാഗ്ദാനം ചെയ്തിരുന്നത്. പക്ഷേ കണ്‍വന്‍ഷന്‍ കഴിഞ്ഞപ്പോള്‍ 'പവനായി ശവമായി. ന്തൈാരു ബഹളമായിരുന്നു. മെഷീന്‍ ഗണ്‍, മലപ്പുറം കത്തി, ബോംബ്-ഒലക്കേടെ മൂട്്-' എന്നും പറഞ്ഞതു പോലെയായി കണ്‍വന്‍ഷനുകള്‍ രണ്ടും.

ഫൊക്കാനാ-ഫോമ നേതൃത്വനിരയുമായി എനുക്കു നല്ല ബന്ധമാണുള്ളത്- ഞാനും ഭാരവാഹിയായിരുന്നിട്ടുണ്ട്. ഒരു കണ്‍വന്‍ഷന്‍ പരാജയപ്പെടുത്തുവാന്‍ സംഘാടകരാരും തുനിയുകയില്ല എന്നു വിശ്വസിക്കുന്നു. എങ്കിലും പാളിച്ചകള്‍ പറ്റിയത് എവിടെയാണെന്നു അടുത്ത കമ്മറ്റിക്കാരെങ്കിലും ഒന്നു പരിശോധിച്ചാല്‍ നല്ലത്.

അല്ല, മാഷ് എന്താണു ഈ പറഞ്ഞു വരുന്നത്. അടുത്ത കമ്മറ്റിക്കാര്‍ എന്നു പറയുവാന്‍ പറ്റുമോ? 'ഫൊക്കാനാ' യില്‍ തിരഞ്ഞെടുപ്പു നടന്നില്ലല്ലോ? അവിടെ ഇ്‌പ്പോള്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയല്ലേ? എന്റെ പൊന്നു പാപ്പാന്‍ന്മാരെ എങ്ങിനെയെങ്കിലും ഈ ജനാധിപത്യ പ്രക്രിയ ഒന്നു നടത്തണമോ! അല്ലെങ്കില്‍ അമേരിക്കന്‍ മലയാളികള്‍, അവരെ നയിക്കുവാന്‍ നേതാക്കന്മാരില്ലാതെ കുഴഞ്ഞു പോകും.

ജനപങ്കാളിത്തം കൊണ്ട് സംഭവം ഒരു മഹാസംഭവമായിരുന്നു എന്നാണ് വാര്‍ത്തകളില്‍ നിന്നും മനസ്സിലാക്കുന്നത്.
എങ്കിലും ഒരു സംശയം- ഇത്രയധികം താരങ്ങളെ അണി നിരത്തി, അവരെ സാഷ്ടാംഗ പ്രണാമം നടത്തി ആദരിക്കേണ്ട വല്ല കാര്യവുമുണ്ടായിരുന്നോ? രണ്ടു വാക്കു സംസാരിക്കുവാന്‍ കഴിവുള്ള ഒരു സിനിമാ താരത്തിനെ കൊണ്ടു വരുന്നതില്‍ തെറ്റില്ല- താരങ്ങള്‍, ആരാധകര്‍ക്ക് എന്നും ഒരു വീക്ക്‌നെസ് ആണല്ലോ! സുരേഷ്‌ഗോപിയും, ദിലീപും പരസ്പരം പുറം ചൊറിഞ്ഞതിനെയാണോ 'സ്റ്റാര്‍ ഷോ' എന്നു വിശേഷിപ്പിച്ചത്? അത്തരം കോപ്രായങ്ങള്‍ നടത്തുവാന്‍ ഇവിടെ ധാരാളം സ്‌പോണ്‍സേഴ്‌സുണ്ട്. ഏറ്റെടുത്തു നടത്തുവാന്‍ പള്ളിക്കാരും-പിന്നെയെന്തിനീ പാഴ് വേലക്കു പോകുന്നു?

അന്തരിച്ച മുന്‍ പ്രസിഡന്റ് കെ.ആര്‍.നാരായണന്‍, ലണ്ടന്‍ ഇന്‍ഡ്യന്‍ കമ്മീഷ്ണര്‍ ഡോ.സെയ്ദ് മുഹമ്മദ്, വിശ്വസാഹിത്യകാരന്‍ തകഴി ശിവശങ്കരപ്പുള്ള, അന്തരിച്ച മുന്‍ മുഖ്യന്ത്രി ഈ.കെ.നായനാര്‍, മാര്‍ത്തോമ്മാ വലിയ മെത്രപ്പോലീത്ത മാര്‍ ക്രിസോസ്റ്റം, മണ്‍ മറഞ്ഞു പോയ മക്കാറിയോസ് തിരുമേനി, ഡോ.ബാബു പോള്‍, സ്വര്‍ഗ്ഗീയ ഗായകന്‍ യേശുദാസ് തുടങ്ങിയവര്‍ അലങ്കരിച്ച വേദികളാണ് ഈ അലവലാതികള്‍ അലങ്കോലപ്പെടുത്തിയത്.

'ഫോമാ' കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനുള്ള ഒരു അസുലഭ ഭാഗ്യം എനിക്കു ലഭിച്ചു. എന്റെ യാത്രയുടെ തുടക്കം മുതലേ തകരാറിലായിരുന്നു. പ്രത്യേകിച്ച് ഒരു കാരണവും ഇല്ലാതിരുന്നിട്ടു കൂടി രണ്ടു മണിക്കൂര്‍ താമസിച്ചാണു ന്യൂവാര്‍ക്കില്‍ നിന്നും വിമാനം പറന്നുയര്‍ന്നത്.

ആരംഭം മുതല്‍ ഇന്നുവരെയുള്ള മിക്കവാറും എല്ലാ കണ്‍വന്‍ഷനുകളിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഹോട്ടലില്‍ ചെന്നാലുടന്‍ മുറിയുടെ താക്കോല്‍ വാങ്ങി, ഒരു കുളി പാസ്സാക്കി, രണ്ടെണ്ണം വീശിയിട്ട്, ലോബിയിലെത്തി, പഴയ കൂട്ടുകാരോടൊക്കെ കുശലം പറഞ്ഞതിനു ശേഷം രജിസ്‌ട്രേഷന്‍ പാക്കേജ് വാങ്ങിക്കുകയായിരുന്നു ഒരു പതിവ്-ഇതുവരെ!

എന്നാല്‍ മയാമിയിലെ 'ഫോമ' കണ്‍വന്‍ഷന്‍ നടക്കുന്ന ബീച്ച് റിസോര്‍ട്ടില്‍ എത്തിയപ്പോള്‍, കുടുംബസമേതം രാവിലെ തന്നെ എത്തിയവര്‍ പോലും മുറി കിട്ടാതെ മുഷിഞ്ഞിരിക്കുകയാണ്. പ്രിന്റബിള്‍ അല്ലാത്ത പല വാക്കുകളും പലരും, ഇംഗ്ലീഷിലും, മലയാളത്തിലും, തമിഴിലുമായി പേശുന്നുണ്ട്. ആരു കേള്‍ക്കാന്‍?
നീണ്ട കാത്തിരുപ്പിനു ശേഷം ഞങ്ങള്‍ക്കും ഒരു മുറി കിട്ടി. ദോഷം പറയരുതല്ലോ! അത് ഒരു ഒന്നൊന്നര മുറിയായിരുന്നു. രണ്ടു ബെഡാണ് റൂം ബുക്ക് ചെയ്തപ്പോള്‍ ആവശ്യപ്പെട്ടിരുന്നത്. മൂന്നു ദിവസമെങ്കിലും പ്രിയതമയുടെ ചവിട്ടും തൊഴിയും ഒന്നും കൊള്ളാതെ, പ്രിയതമയുടെ സന്നിധിയില്‍ നിന്നും ഒന്നു മാറിക്കിടക്കാമല്ലോ എന്നൊരു ആശ-ചുമ്മാ!

അനുവദിച്ചു കിട്ടിയത് ഒരു സിംഗിള്‍ ബെഡ്- നാലോ അഞ്ചോ നക്ഷ്ത്രപദവിയുള്ള ആ ഹോട്ടലിലെ ബാത്ത്‌റൂമില്‍ ബാത്ത്ടബ് ഇല്ല- സ്റ്റാന്‍ഡിംഗ് ഷവര്‍ മാത്രം . ടോയിലറ്റില്‍ ടിഷ്യൂ ഹോള്‍ഡറില്ല-ഫ്രഡി ജില്ല- ടി.വി.ഇല്ല. ഞാനീ പറയുന്നതെല്ലാം അമ്മയാണെ സത്യം.

ഇതിനിടയില്‍ ഇതെല്ലാം എന്റെ കഴിവുകേടു കൊണ്ടാണ് സംഭവിച്ചത് എന്നു വരുത്തിത്തീര്‍ക്കുവാന്‍ ഒരു ശ്രമം എന്റെ ഭാര്യ നടത്തി. അതിനു നമ്മുടെ മലയാളി സ്ത്രീകള്‍ക്ക് ഒരു പ്രത്യേകം കഴിവുണ്ട്- അവരുടെ അശ്രദ്ധ മൂലം എന്തെങ്കിലും തകരാറു സംഭവിച്ചാല്‍ തന്നെ, എങ്ങനെയെങ്കിലും അവര്‍ അതിന്റെ പഴ ഭര്‍ത്താവിന്റെ തലയില്‍ കെട്ടിവെയ്ക്കും. അതിനുള്ള മറുപടി അപ്പോള്‍ തന്നെ കൊടുത്തതു കൊണ്ട് അന്തരീക്ഷം ശാന്തമായി-ഈ വക ആഢംബരങ്ങളൊന്നുമില്ലാത്ത സാഹചര്യത്തിലാണല്ലോ നമ്മളില്‍ പലരും ജനിച്ചു വളര്‍ന്നത്.

ഏതെങ്കിലും ഒരു പരിപാടി വിജയിക്കണമെങ്കില്‍ അതിന്റെ അന്‍പതു ശതമാനം ക്രെഡിറ്റും ഭക്ഷണ ക്രമീകരണത്തിനാണ്- കല്യാണമായാലും, കണ്‍വന്‍ഷനായാലും!('സുഖകരമായ താമസം- രുചികരമായ ഭക്ഷണം'- ഇതാണു ഇത്തവണത്തെ ഒരു പെന്തക്കോസ്തു കണ്‍വന്‍ഷന്റെ പരസ്യവാചകം) ബ്രേക്ക് ഫാസ്റ്റും സിറ്റ്ഡൗണ്‍ ഡിന്നറുമാണ് ഫോമാ കണ്‍വന്‍ഷന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ആദ്യ ദിവസത്തെ ഡിന്നറിനു ചിക്കനും പാസ്റ്റായും- കേരളത്തില്‍ റബറിനു വില കുറഞ്ഞതു കൊണ്ടാണോ എന്നറിയില്ല, റബര്‍ ചിക്കനും, ഒട്ടുപാല്‍ പോലെ വലിച്ചാല്‍ നീളുന്നതും വിട്ടാല്‍ ചുരുങ്ങുന്നതുമായ സ്പാഗറ്റി-ഒഴിക്കാന്‍ ഗ്രേവിയില്ല-കുടിക്കാന്‍് വെള്ളമില്ല- 'വേണമെങ്കില്‍ കഴിച്ചിട്ടു പോടാ' എന്ന രീതിയിലുള്ള പെരുമാറ്റം-അടുത്ത ദിവസത്തെ ബ്രേക്ക് ഫാസ്റ്റും റബര്‍മയമായിരുന്നു. റബര്‍ സ്ട്രാബിള്‍ഡ് എഗ്ഗും റബര്‍ സോസേജും ഏതായാലും ഹോട്ടലിന്റെ തൊട്ടടുത്ത സ്ട്രീറ്റില്‍ ധാരാളം വിവിധതരത്തിലുള്ള റെസ്‌റ്റോറന്റുകള്‍ ഉണ്ടായിരുന്നതിനാല്‍, അവരവര്‍ക്കിഷ്ടമുള്ള ഭക്ഷണം വാങ്ങിക്കുവാനുള്ള സൗകര്യം ലഭിച്ചു.

ബാങ്ക്വറ്റിന്റെ കാര്യം വളരെ പരിതാപകരമായിരുന്നു. യാതൊരു ക്രമീകരണവുമില്ല. ടേബിളിന്റെ നമ്പരൊക്കെ ക്രമം തെറ്റി എഴുതിവെച്ചിട്ടുണ്ട്. പക്ഷേ ബാങ്ക്വറ്റ് കൂപ്പണില്‍ നമ്പരില്ല- അവരവര്‍ക്കിഷ്ടമുള്ള ടേബിളിലിരിക്കുവാന്‍ മാനേജരുടെ കല്പന വന്നു. സാധാരണ Main Entree-ക്കു മുന്‍പായി ലഭിക്കുന്ന സൂപ്പോ, സാലഡോ, ബ്രെഡോ ഒന്നുമില്ല-സില്‍വര്‍ വെയറു പോയിട്ട് പാല്സ്റ്റിക്ക് വെയറു പോലുമില്ല-അഭയാര്‍ത്ഥികളോടെയെന്ന പോലെയായിരുന്നു ഹോട്ടല്‍ ജീവനക്കാരുടെ പെരുമാറ്റം- പ്രധാനമന്ത്രി നരേന്ദ്രമോഡി, കേരളത്തെ സോമാലിയായോടു ഉപമിച്ചതില്‍ വലിയ തെറ്റില്ലെന്നു തോന്നിപ്പോയ നിമിഷങ്ങള്‍.

സമാപനസമ്മേളനത്തില്‍ മുന്‍മന്ത്രി ബിനോയ് വിശ്വം പറഞ്ഞെതെന്താണെന്ന്, അദ്ദേഹത്തിനോ, കേള്‍വിക്കാര്‍ക്കോ മനസ്സിലായിട്ടുണ്ടെന്നു തോന്നുന്നില്ല- നടന്‍ സുരാജ് വെഞ്ഞാറമ്മൂടിന്റെ പ്രകടനം, ആവര്‍ത്തന വിരസമായിരുന്നെങ്കിലും, ഒറ്റയ്ക്ക് അത്രയുമൊക്കെ കാട്ടികൂട്ടിയ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.

എന്റെ നല്ല സുഹൃത്തും ഫോമാ പ്രസിഡന്റുമായിരുന്ന ബഹുമാനപ്പെട്ട ആനന്ദന്‍ നിരവേലിനോടൊപ്പമാണ് ഞാന്‍ ഒരു നേരം ഭക്ഷണം കഴിച്ചത്.

'എന്തു ചെയ്യാനാണു രാജു-ഹോട്ടലുകാര്‍ നമ്മളെ ചതിക്കുകയായിരുന്നു. പണമെല്ലാം മുന്‍കൂര്‍ കൊടുത്തിരുന്നു. മുറിയുടെ കാര്യത്തിലും ഭക്ഷണത്തിന്റെ കാര്യത്തിലും അവര്‍ നമ്മളെ വഞ്ചിക്കുകയായിരുന്നു-' ആനന്ദന്റെ ഈ വാക്കുകള്‍ ആത്മാര്‍ത്ഥമായി പറഞ്ഞതാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു.

'ലാഭമുണ്ടാക്കി കാണിക്കാം' എന്നു പറഞ്ഞ ആനന്ദന്റെ പോക്കറ്റില്‍ നിന്നും പോയത് നാല്പതിനായിരം.

കണ്‍വന്‍ഷന്‍ നടത്തി ലാഭമുണ്ടാക്കി കാണിക്കുവാന്‍ ഇതു മരക്കച്ചവടമൊന്നും അല്ലായെന്ന് ഇനി ചുമതല ഏല്‍ക്കുന്ന ഭാരവാഹികളെങ്കിലും മനസ്സിലാക്കിയാല്‍ നല്ലത്.

അറിഞ്ഞും അറിയാതെയും ദേശീയ നേതൃത്വത്തില്‍പ്പെട്ട പലരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാനല്‍ എന്ന പാരയുടെ ഇരകളായി- തങ്ങളുടെ താളത്തിനൊത്തു തുള്ളുന്ന ഒരു ഡമ്മി കമ്മിറ്റി കൊണ്ടു വരികയായിരുന്നു ലക്ഷ്യം. അതിനു വേണ്ടി അവര്‍ പല കുതന്ത്രങ്ങളും മെനഞ്ഞു. അവസാനം 'ബൂംറാംഗ്' പോലെ അതു തിരിച്ചടിച്ചു. ഡെലിഗേറ്റ്‌സ് തിരഞ്ഞെടുപ്പിലൊക്കെ കാണിച്ച നെറികേട് ജനങ്ങള്‍ തിരിച്ചറിച്ചു. അടുക്കള വാതിലനപ്പുറം കാണാത്ത ഭാരവാഹികളുടെ ഭാര്യമാരെ വരെ ഡെലിഗേറ്റ്‌സാക്കി. ഇതു മൂലം പല പ്രാദേശിക സംഘടനകളിലും ഭിന്നിപ്പുണ്ടായി. നല്ലതുപോലെ നടത്തിപ്പോന്നിരുന്ന പല പരിപാടികളും 'ഫോമ' തിരഞ്ഞെടുപ്പിന്റെ ചൂടു കാരണം ഉപേക്ഷിക്കേണ്ടി വന്നത് നിര്‍ഭാഗ്യകരമായിപ്പോയി.

ഫൊക്കാനാ-ഫോമാ കണ്‍വന്‍ഷനുകള്‍ ഇത്തവണ ഇലക്ഷന്‍ ഓറിയന്റ്ഡ് ആയിപ്പോയതാണു. താളപ്പിഴകളുടെ കാരണം എന്നാണു പൊതുവേയുള്ളൂ വിലയിരുത്തല്‍!

എങ്കിലും ആസനത്തില്‍ ആലുകിളിച്ചാല്‍ അതും ഒരു തണലായി കണക്കാക്കുന്ന നേതാക്കന്മാര്‍ പലരും, കണ്‍വന്‍ഷനുകള്‍ വന്‍ വിജയമായിരുന്നു എന്ന പ്രസ്താവനകളും ഫോട്ടോകളുമായി പത്രത്താളുകളില്‍ നിറഞ്ഞുനില്‍ക്കുന്നു- 'കഷ്ടം-മഹാകഷ്ടം' എന്നല്ലാതെ എന്തു പറയുവാന്‍?

ഏതെങ്കിലും ഒരു സംഘടനയുടെ പുതിയ സാരഥികള്‍ അധികാരത്തിലെത്തുമ്പോള്‍, ഇതുവരെയുള്ള ഭാരവാഹികള്‍ ചെയ്തതെല്ലാം തെറ്റായിരുന്നു എന്നും, അവരെല്ലാം വെറും കൊഞ്ഞാണന്മാരായിരുന്നു എന്ന രീതിയിലുള്ള പ്രസ്താവനകള്‍ നടത്താറുണ്ട്. ഇനി മുതല്‍ കാര്യങ്ങളെല്ലാം നല്ല ഞെരിപ്പായി നടക്കുമെന്നും സംഗതികളെല്ലാം സുതാര്യമായിരിക്കുമെന്നും വാഗ്ദാനം നല്‍കാറുണ്ട്- 'സുതാര്യം' - എന്ന വാക്കു മലയാള ഭാഷക്കു നല്‍കിയ ഉമ്മന്‍ചാണ്ടിക്കു നന്ദി.

പ്രസ്താവനകളുടെ കാര്യം പറഞ്ഞപ്പോഴാണു, ഫോമായും പ്രസ്‌ക്ലബുകാരും തമ്മില്‍ നടത്തിയ തരംതാണ വാക്പയറ്റുകളുടെ കാര്യം ഓര്‍മ്മയിലെത്തുന്നത്. ചില പത്രക്കാര്‍ക്ക് എല്ലാ സൗകര്യങ്ങളും സൗജന്യമായി നല്‍കിയപ്പോള്‍, മറ്റു ചിലര്‍ക്കു ഒരു ക്ഷണകത്തു പോലും നല്‍കിയില്ലെന്നായിരുന്നു ആരോപണം. അച്ചടി, ദൃശ്യ, ഇന്റര്‍നെറ്റുകള്‍ ഉള്‍പ്പെടെ നൂറോളം(100)മലയാള മാദ്ധ്യമങ്ങള്‍ അമേരിക്കയിലുണ്ട്. ഇവര്‍ക്കെല്ലാം Food and Accommadation നല്‍കുക എന്നുള്ളതു ഒരിക്കലും സാദ്ധ്യമല്ല. ചില പത്രക്കാര്‍ 'നോക്കുകൂലി' വാങ്ങിക്കുന്നതു പോലെയാണു അവകാശങ്ങള്‍ക്കായി വാശി പിടിച്ചത്.

എന്നാല്‍ ഒരു മിഡീയാ റൂമും, അതിനോടു ചേര്‍ന്ന് ഭക്ഷപാനീയങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു വിശ്രമമുറിയും കൊടുത്ത് കാര്യങ്ങള്‍ ഒതുക്കിത്തീര്‍ക്കാമായിരുന്നു. അതായിരുന്നു ഇതുവരെയുള്ള ഒരു പതിവ്.

'എന്നാ കോപ്പു ചെയ്തിട്ടാ പത്രക്കാര്‍ക്ക് ഓസ്പാസ് കൊടുക്കുന്നത്?'- എന്നൊരു കമ്മറ്റി മെംബര്‍ കമ്മറ്റി മെംബര്‍ ചോദിച്ചതിന്റെ ദൃശ്യങ്ങള്‍ മീഡിയായില്‍ വൈറലായി.

അവസാനം പത്രക്കാര്‍ക്കെല്ലാം ഒരേ ഫ്‌ളോറിഡാ  മാമ്പഴവും ചെന്തെങ്കിന്‍ കരിക്കിന്‍ വെള്ളവും കൊടുത്ത് ആനന്ദന്‍ അവരെ ആനന്ദപ്പെടുത്തി. പത്രക്കാരും ഫോമാക്കാരും ശത്രുതയെല്ലാം മറന്ന് പരസ്പരം കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കുന്നതു കണ്ടപ്പോള്‍ മാത്രമാണ് അമേരിക്കന്‍ മലയാളികള്‍ക്കു ശ്വാസം നേരെ വീണത്. ഇവരു തമ്മിലുള്ള ശത്രുത തുടര്‍ന്നിരുന്നുവെങ്കില്‍ ഇവിടെയുള്ള മലയാളികളുടെ കാര്യം കട്ടപ്പൊകയായേനേ!

മുട്ടനാടുകള്‍ തമ്മിലിടിക്കുന്നത് കണ്ട് ചോര നക്കാനിറങ്ങിയ കുറുക്കനേപ്പോലെ പത്രക്കാരെ വരുവീന്‍, നിങ്ങള്‍ക്കായി ഞങ്ങല്‍ ഇവിടെ വലിയ വിരുന്നൊരുക്കിയിരിക്കുന്നു.- എന്ന പ്രസ്താവനകളുമായി ചില ഫൊക്കാനാ നേതാക്കള്‍ രംഗത്തുവന്നു. പത്രത്താളുകളില്‍ ഇടയ്ക്കിടെ പടം അടിച്ചു വന്നില്ലെങ്കില്‍ പിന്നെ നേതാവായതു കൊണ്ടു എന്തു ഗുണം എന്തു പ്രയോജനം?
ഫോമാ-ഫൊക്കാനക്കാരുടെ പരമപ്രധാനമായ ലക്ഷ്യം യുവജനങ്ങളെ ഉദ്ധരിക്കുക എന്നുള്ളതാണ്- അപ്പനമ്മമാര്‍, പ്രത്യേകിച്ചും അമ്മമാര്‍, രാപ്പകല്‍ അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ടും, സ്വന്തം കഴിവു കൊണ്ടും മാത്രമാണ് വലിയൊരു ശതമാനം മലയാളി യുവജനങ്ങള്‍ ഇന്ന് നിരവധി പ്രൊഫഷ്ണല്‍ സ്ഥാനത്ത് ഉന്നതനിലയില്‍ പ്രവര്‍ത്തിക്കുന്നത്. അവരുടെ വീട്ടിലെ ഒരു പട്ടിക്കുഞ്ഞു പോലും ഈ കണ്‍വന്‍ഷനുകളിലൊന്നും പങ്കെടുത്തില്ല.

സത്യത്തില്‍ ഫൊക്കാനാ-ഫോമക്കാര്‍ ഉദ്ധരിപ്പിക്കേണ്ടത് അന്‍പതു കഴിഞ്ഞ പുരുഷന്മാരെയാണ്. അവര്‍ക്കാണല്ലോ ആ 'വിഷയ'ത്തില്‍ ഒരു ബലഹീനത.

കേരളത്തിലെ ഏതെങ്കിലും ഗ്രാമത്തില്‍പ്പോയി സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തുന്നത് ഈ രണ്ടു കൂട്ടരേയും ഒരു ഹോബിയാണ്. 'സൗജന്യം' എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെ ആള്‍ക്കാര്‍ ചാടി വീഴും. റബറു വെട്ടിയും, ചുമടെടുത്തും കൂലി വാങ്ങി, വൈകീട്ട് രണ്ടു അന്തിയുമടിച്ച്, ഭാര്യക്കൊരു തൊഴിയും കൊടുത്ത്, കാലിനിടയില്‍ കൈയും വെച്ച് കൂര്‍ക്കം വലിച്ചു സുഖമായി കിടന്നുറങ്ങിയിരുന്ന പലരും ഈ 'സൗജന്യ'ത്തില്‍ വീണു പോയി.

രാവിലെ പഴങ്കഞ്ഞിയും കുടിച്ചെത്തിയവരുടെ രകതം പരിശോധിച്ചപ്പോള്‍ ഗ്ലൂക്കോസ് ലവല്‍ കൂടതല്‍- അവന്‍ പ്രേമഹ രോഗി. വിറയലു മാറ്റാന്‍ കുപ്പിയില്‍ അല്‍പ്പമിരുന്ന വാട്ടീസ് അടിച്ചിട്ടു ചെന്നവനു ആകാശം മുട്ടെ പ്രഷര്‍. അങ്ങിനെ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കെല്ലാം തരക്കേടില്ലാത്ത ഓരോ രോഗങ്ങളും സമ്മാനിച്ചു, മരുന്നിനുള്ള കുറിപ്പും നല്‍കി, ഫോട്ടോയെടുപ്പിനു ശേഷം സൗജന്യദാതാക്കള്‍ തിരികെപ്പോന്നു. തലേന്നു വരെ ഓടിച്ചാടി നല്ല ജോളിയായി കൂലിവേല ചെയ്തു ജീവിച്ചിരുന്നവര്‍ അന്നു മുതല്‍ രോഗികളായി മുദ്ര കുത്തപ്പെട്ടു. ഇപ്പോള്‍ കൂലിപ്പണിയെല്ലാം നിര്‍ത്തി, മരുന്നിനുള്ള കാശിനായി തെക്കു വടക്കു നടപ്പാണ്.

ദയവു ചെയ്തു ഫൊക്കാനാ-ഫോമാക്കാര്‍ കേരളത്തില്‍പ്പോയി സാധുക്കളെ ഉദ്ധരിക്കല്ലേ! അവര്‍ എങ്ങനെയെങ്കിലും ജീവിച്ചു പൊയ്‌ക്കോട്ടേ!

പിന്നാമ്പുറം: വെടിക്കെട്ടിനു പകരം ഇത്തവണ ഫോമായില്‍ പടക്കം പൊട്ടിരു നടന്നു എന്നു കേട്ടു. പടക്കം പൊട്ടിയത് ഏതോ നേതാക്കന്മാരുടെ കവിളിലാണെന്നു മാത്രം. ഏതായാലും 'വെടിവെയ്പ്പ്' ഒന്നും നടന്നില്ലല്ലോ. അത്രയും ആശ്വാസം

Read more

ചാച്ചന്റെ ചെക്കപ്പ് (പിറന്ന നാട്ടിലൊരു പ്രവാസി - 5)

'എടാ, ചാച്ചന്‍, മാക്രിയുടെ സ്‌ക്കൂട്ടറിനു പിന്നിലിരുന്നു അടിച്ചു പൂക്കുറ്റിയായി വരുന്നുണ്ട്. രണ്ടും കൂടി പഞ്ചായത്തു പടിക്കലിരുന്നു ഒരു പൈന്റ് 'ജവാന്‍' അടിച്ചിട്ടാ വരുന്നത്.' അപ്പാന്‍ രാവിലെ തന്നെ പ്രദേശിക വാര്‍ത്ത പ്രക്ഷേപണം ആരംഭിച്ചു.

'ആരാ ഈ മാക്രി?'

'അയ്യോ, അതു നമ്മുടെ ഈച്ചയുടെ മരുമോനാ!'

മൂലേക്കോണില്‍ ജോയിക്ക് നാട്ടുകാര്‍ സ്‌നേഹപൂര്‍വ്വം ചാര്‍ത്തിക്കൊടുത്ത പേരാണ് 'ചാച്ചന്‍.' ഈ പേരിന്റെ ഉല്പത്തിയെപ്പറ്റി ആര്‍ക്കും അറിവില്ല. തരക്കേടില്ലാത്ത ഒരു പേരായതു കൊണ്ട് 'ചാച്ചന്‍' വിളിയില്‍ അയാള്‍ക്ക് വലിയ എതിര്‍പ്പൊന്നുമില്ല.

ഞാന്‍ വളരെ ലാഘവത്തോടെ ചാച്ചനെ, ജോയി എന്നു സംബോധന ചെയ്‌തെങ്കിലും, ആള് എഴുപത്തിയാറിന്റെ പടിവാതില്‍ക്കല്‍ മുട്ടി നില്‍ക്കുകയാണ്.
എല്ലാവര്‍ക്കും എന്തെങ്കിലുമൊരു അപരനാമം ചാര്‍ത്തിക്കൊടുക്കുക എന്നുള്ളത് മൈലപ്രാ നിവാസികളുടെ ഒരു ഹോബിയാണ്.

ശബ്ദം 'പറ പറ' എന്നിരിക്കുന്നതു കൊണ്ടാണ് മാത്തുക്കുട്ടിക്ക് 'മാക്രി' എന്ന പേരു വീണു കിട്ടിയത്.

പണ്ടൊരു നാളില്‍ തേനിച്ചയെ വളര്‍ത്തിയതു കൊണ്ടാണ് ചാക്കോച്ചന് 'ഈച്ച' എന്ന പേരു ലഭിച്ചത്.

മുടി പിന്നിലോട്ടു സ്വല്പം നീട്ടി വളര്‍ത്തിയ തെക്കേലേ തോമ്മാച്ചന്റെ പേര് മുടിയന്‍ പുത്രനെന്നാണ്. മുന്നില്‍ അല്പം കഷണ്ടിയും പിന്നില്‍ സ്വല്പം നീളന്‍ മുടിയുമുള്ള പാറേക്കാട്ടിലെ രവിക്കുകിട്ടിയ അനശ്വര നാമമാണ്. 'കൊടിയേറ്റം ഗോപി.'

തെക്കേപ്ലാവിലെ തങ്കച്ചന്‍ രോമരഹിതനാണ്. നീണ്ടു മെലിഞ്ഞ തങ്കച്ചന് 'മീശ' എന്ന ഓമനപ്പേരിട്ടു വിളിക്കുവാന്‍ മൂക്കിനു താഴെ ഒറ്റരോമം പോലും സൃഷ്ടാവ് നല്‍കിയില്ല. തങ്കച്ചന്റെ പെണ്ണുംപിള്ള തങ്കിക്ക് മൂക്കിന് താഴെ 'പനിപ്പൂട' യുണ്ടായിരുന്നിട്ടുകൂടി, ആ ദാമ്പത്യ വല്ലരി കാലമേറെക്കഴിഞ്ഞിട്ടും പുത്തുലഞ്ഞില്ല. 'മച്ചിതങ്കച്ചന്‍' എന്ന പേരും പേറിക്കൊണ്ട് കുറേനാള്‍ ദു:ഖഭാരം പേറി നടന്നു. അപ്പോഴാണ് ദിലീപിന്റെ 'മീശമാധവന്‍' ഹിറ്റാവുന്നത്. അതോടുകൂടി നാട്ടുകാര്‍ തങ്കച്ചന്റെ പേരിനൊരു പ്രൊമോഷന്‍ കൊടുത്തു, 'മീശമാധവന്‍'.

ചാച്ചനു പ്രത്യേകിച്ചു പണിയൊന്നുമില്ല. എന്നു പറഞ്ഞാല്‍ സാമ്പത്തീക വരുമാനമുള്ള പണിയൊന്നുമില്ല എന്നര്‍ത്ഥം. ഇതിനിടയില്‍ അത്യാവശ്യത്തിന് ഒരു 'അറ്റാക്കും'  ഉണ്ടായി. മരുന്നിനും മന്ത്രത്തിനുമായി നല്ലൊരു തുക വേണം. ഭാര്യയാണെങ്കില്‍ തളര്‍വാതം പിടിച്ച് വീട്ടില്‍ കിടപ്പാണ്. എന്നാല്‍ ഈ പ്രതികൂല സാഹചര്യങ്ങളൊന്നും ചാച്ചനെ തളര്‍ത്തിയില്ല.

എഴുപത്തിയാറുകാരന് പതിനാറുകാരന്റെ മനസ്സാണ്. നിവിന്‍പോളിയും, ദുല്‍ഖര്‍ സല്‍മാനുമാണ് പുള്ളിയുടെ ഇഷ്ടതാരങ്ങള്‍.

നിന്നേപ്പോലൊരു പെണ്ണില്ല
നിന്നെ മറക്കാനാവില്ല-ഇതാണ് ചാച്ചന്റെ റിംഗ്‌ടോണ്‍.

ദീര്‍ഘകാല അവധി ആയതിനാലും ഭാര്യ കൂടെയില്ലാഞ്ഞതിനാലും ഞാന്‍ ഇത്തവണ ചാച്ചന് വിസിറ്റിംഗിന് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസാ അടിച്ചുകൊടുത്തു.
മിക്കവാറും ദിവസങ്ങളില്‍ വീട്ടില്‍ വരും. ദുഃഖങ്ങളൊക്കെയും പങ്കുവെയ്ക്കും. ചില ദീര്‍ഘയാത്രകള്‍ക്ക് ഞാന്‍ ചാച്ചനേയും കൂട്ടത്തില്‍ കൂട്ടാറുണ്ട്.
ജോയിച്ചായന്‍ രാവിലെ ഇറങ്ങി വൈകുന്നേരം വരെ പുറത്തെവിടെയാണെങ്കിലും, ഭാര്യ ഒരിക്കല്‍ പോലും ഒന്നും വിളിക്കാറില്ലല്ലോ!

'മോനേ! ഞാന്‍ രാവിലെ ഏഴുമണിക്കു വീട്ടില്‍ നിന്നിറങ്ങും. വൈകുന്നേരം ഏഴുമണിക്കു മുമ്പേ തിരിച്ചെത്തും. എത്ര നേരമെന്നു വിചാരിച്ചാ വെറുതേ വീട്ടില്‍ കുത്തിയിരിക്കുന്നത്

ഈ സമയത്തിനിടയില്‍ എനിക്കു ഫോണ്‍ ചെയ്യരുതെന്നു ഞാന്‍ പെമ്പ്രന്നോത്തിയോടു പ്രത്യേകം പറഞ്ഞിട്ടുണ്ട്. അഥവാ ഫോണ്‍ ചെയ്താല്‍ ഫോണുള്‍പ്പെടെ അവളെ ചുരുട്ടികൂട്ടി  കിണറ്റില്‍ എറിയുമെന്നു ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ വാങ്ങിച്ചു കൊടുത്ത ഫോണാ അത്- പിന്‍വിളിയില്ലാത്തതിന്റെ ഗുട്ടന്‍സ് ചാച്ചന്‍ വെളിപ്പെടുത്തി.
'മോനെ! നാളെ ഞാന്‍ വരില്ല-' എനിക്കൊരു മുന്നറിയിപ്പ.

'എന്തു പറ്റി ജോയിച്ചാ?'
'എനിക്ക് എല്ലാ വെള്ളിയാഴ്ചയും ചെക്കപ്പുണ്ട്.'
'ഏത് ആശുപത്രിയിലാ?'
'ആശുപത്രിയിലല്ല മോനേ! ബസ് സ്റ്റാന്‍ഡില്‍'
'ബസ് സ്റ്റാന്‍ഡിലോ?'
'അതേ, ബസ്സ്റ്റാന്റില്‍'- ചാച്ചന്‍ വെളുക്കേ ചിരിച്ചു. 

എല്ലാ വെള്ളിയാഴ്ചയും ചാച്ചനും, മാക്രിയും, കൊടിയേറ്റം ഗോപിയും കൂടി  പത്തനംതിട്ട ബസ്സ്റ്റാന്‍ഡില്‍ കൂടും. ബസില്‍ കയറിയിറങ്ങി പോകുന്ന തലയും മുലയുമുള്ള യുവതികളെ ഒന്നു 'ചെക്കപ്പു' ചെയ്യുക എന്നതാണ് ഇവരുടെ ഹോബി. പ്രത്യേകിച്ച് യാതൊരു ചിലവും, ആര്‍ക്കും ഉപദ്രവുമൊന്നുമില്ലാത്ത ഒരു ടൈംപാസ്.

ഇങ്ങിനെയുള്ളവരെയാണ് 'വായ്‌നോക്കികള്‍' എന്ന പേരില്‍ അറിയപ്പെടുന്നത്. തികച്ചും നിരുപദ്രവകാരികള്‍- ചെറിയൊരു ഞരമ്പു രോഗം. നല്ലൊരു പൊട്ടീരു കൊടുത്താല്‍ മാറ്റിയെടുക്കാവുന്നതേയുള്ളൂ!
എങ്ങനെയുണ്ട് ചാച്ചന്റെ ചെക്കപ്പ്?

Read more

പിണറായി ചിരിക്കാന്‍ പഠിച്ചു; പിന്നീട് ജനങ്ങളെക്കൊണ്ട് ചിരിപ്പിക്കല്ലേ!

കഴിഞ്ഞ പത്തിരുപതു കൊല്ലമായി പാര്‍ട്ടി  പ്രവര്‍ത്തനവുമായി നടന്ന സഖാവ് പിണറായി വിജയന്‍ ചിരിക്കാതെ ബലം പിടിച്ചു നടക്കുകയായിരുന്നു. പെരുമാറ്റ രീതികള്‍ക്കെല്ലാം  അനാവശ്യമായ ഒരു മസിലു പിടുത്തം. 'ധാര്‍ഷ്യ' ഭാവം മുഖത്തു മുദ്ര വെച്ചപോലെ!
എന്നാല്‍ സെക്രട്ടറി പദത്തില്‍ നിന്നും, മുഖ്യമന്ത്രി കസേരയിലേക്കു ഇരിപ്പിടം മാറ്റിയ പിണറായി, അന്നു തുടങ്ങിയ ചിരി, പിന്നീട് നിര്‍ത്തിയിട്ടേയില്ല.

പത്രക്കാരോടും പ്രവര്‍ത്തകരോടുമെല്ലാം മൃദുല സമീപനം അത്യാവശ്യം തമാശകള്‍ പറയുവാനും, മറ്റുള്ളവരുടെ കസൃതിചോദ്യങ്ങള്‍ ആസ്വദിയ്ക്കുവാനും പിണറായി പിശുക്കൊന്നും കാണിക്കുന്നില്ല.

തുടക്കത്തിലുള്ള തീരുമാനങ്ങള്‍ നല്ലതു തന്നെ!

അച്ചുമാമ്മന്് ഇതൊന്നും അത്ര രസിക്കുന്നില്ലെന്ന് ആ മുഖഭാവം കണ്ടാലറിയാം. ചിരിയും കളിയും മാറി. വാര്‍ദ്ധക്യം വന്നു കയറി. തന്നെ മുന്നില്‍ നിര്‍ത്തിയാണു ഇടതുപക്ഷം ഇത്രയും സീറ്റുകള്‍ നേടിയതെന്ന് മറ്റാരേക്കാളും നന്നായി അദ്ദേഹത്തിനറിയാം. തന്നെ തരം താഴ്ത്തി കളിയാക്കാനായി 'കാസ്‌ട്രോ' എന്നൊരു പേരും നല്‍കി വേലിക്കകത്തിരുത്തുവാനുള്ള അണിയറ നീക്കത്തെ, യെച്ചൂരിയുടെ പോക്കറ്റില്‍ ഒരു ഇംഗ്ലീഷ് കുറിപ്പു തിരുകിക്കയറ്റി,  സമര്‍ത്ഥമായി തടയിട്ടു. 
ഡിമാന്റുകള്‍ വളരെ ലളിതം. പാര്‍ട്ടിയുടെ കാരണവരു പദവി. ക്യാബിനറ്റ് റാങ്ക്, വൈസ്രോയി ബംഗ്ലാവ്, കാറ്, പരിവാരങ്ങള്‍, ആനവട്ടം, വെഞ്ചാമരം.

ഇതൊന്നും അമ്മാവന്റെ ആവശ്യങ്ങളായിരുന്നില്ല, മറിച്ച് അരുമമകന്‍ അരുണ്‍കുമാറിന് അര്‍മാദിക്കുവാന്‍ വേണ്ടി, മകന്‍ തന്നെ ഒരുക്കിയ കെണിയായിരുന്നുവെന്ന് പൊതുജനം എന്ന കഴുതകള്‍ക്ക് പെട്ടെന്നു മനസ്സിലായി. യെച്ചൂരി മൗനം പാലിച്ച് അച്ചുമാമ്മന്റെ മാനം കാത്തു. മകന്‍ പതിവുപോലെ മൗനം മറയാക്കി.

പ്രായം കൂടുന്നത് ഒരു കുറവില്ലെങ്കിലും, ഒരു പ്രകൃതി നിയമമാണ്. ശരീരത്തിനും മനസ്സിനും ആരോഗ്യത്തിനും സംഭവിക്കുന്ന തേയ്മാനം ഒരു സത്യം.
അ്‌ദ്ദേഹത്തിനു അര്‍ഹിക്കുന്ന പദവയും ബഹുമാനവും നല്‍കണമെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. നിയസഭയിലിരുന്നു സ്ഥിരമായി പിണറായിക്കു പാര പണിയില്ലെന്നു പ്രതീക്ഷിയ്ക്കാം.

ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായിയുടെ തുടക്കം പ്രതീക്ഷക്കു വക നല്‍കുന്നുണ്ട്.
'തന്റെ സ്വന്തം ആളെന്നു' പറഞ്ഞു പണം പിടുങ്ങുന്ന ശിങ്കിടികള്‍ ഇനി മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറി നിരങ്ങില്ല. ജോപ്പനും, കോപ്പനും, ജിക്കുവും, ചിക്കുവും, ഗണ്‍മോനുമെല്ലാം ഔട്ട്. സമുദായ നേതാക്കന്മാരുടെ ഔദാര്യമൊന്നും തിരഞ്ഞെടുപ്പില്‍ സ്വീകരിക്കാതിരുന്നതുകൊണ്ട് അവരെയെല്ലാം ഒരു നിശ്ചിത അതിര്‍ത്തിയ്ക്കപ്പുറത്തു നിര്‍ത്താം.

മന്ത്രിമാരുടെ നിയമനത്തിലും പിണറായി എടുത്ത തീരുമാനങ്ങള്‍ വിവേകപൂര്‍വ്വമാണ്. വിവരവും വിദ്യാഭ്യാസവുമുള്ളവരാണു മിക്കവരും. എപ്പോള്‍ വേണമെങ്കിലും പെയ്തിറങ്ങാവുന്ന അഴിമതിയുടെ കാര്‍മേഘങ്ങള്‍ ഇവര്‍ക്കു മുകളിലില്ല. സ്വന്തക്കാരേയും ബന്ധക്കാരേയും പേഴ്‌സണല്‍ സ്റ്റാഫില്‍ നിയമിക്കരുതെന്നുള്ള നിര്‍ദ്ദേശവുമുണ്ട്.
പോലീസ് തലപ്പത്തു നടന്ന അഴിച്ചു പണിക്ക് ഒരു സ്‌പെഷ്യല്‍ സല്യൂട്ട്. ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ഓരോ നല്ല തീരുമാനങ്ങള്‍ നടപ്പിലാക്കുവാന്‍ ശ്രമിക്കുമ്പോഴെല്ലാം, യാതൊരു മനഃസ്സാക്ഷിയുമില്ലാതെ യു.ഡി.എഫ്. സര്‍ക്കാര്‍ തട്ടിക്കളിച്ച കൊമ്പന്‍മീശക്കാരന്‍ ഋഷിരാജ് സിംഗിനു ഉത്തരവാദിത്വമുള്ള ഉന്നതപദവിയാണു നല്‍കുന്നത്.

വിജിലന്‍സ് വിഭാഗത്തിന്റെ പൂര്‍ണ്ണ ചുമതല ജേക്കബ് തോമസിനു നല്‍കിയത് യുഡിഎഫ് അഴിമതി വീരന്മാരോടു ചെയ്ത കൊലചതിയായിപ്പോയി. പോലീസ് കെട്ടിടങ്ങളുടെ പണിയിലേക്കു തരം താഴ്ത്തപ്പെട്ട അദ്ദേഹം, അര്‍ഹതയുള്ളവര്‍ക്കു 'പണി' കൊടുക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്.

മുന്‍ ബാറുമന്ത്രി കെ. ബാബുവിന്റെ  കാര്യം കട്ടപ്പൊക. മഞ്ഞളാംകുഴി അലിയും ഒന്നു സൂക്ഷിക്കുന്നതു നല്ലത്. പാലയുടെ മാണിക്യം മാണിസാറിനു വലിയ പണി കിട്ടുകയില്ലെന്നു പ്രതീക്ഷിയ്ക്കാം. സിപിഐ പിണങ്ങിപ്പോയാല്‍ ആ വിടവു നികത്തുവാന്‍ ഒരു സ്‌പെയര്‍ ടൈം വേണമല്ലോ!അഴിമതി വീരന്മാരുടേയും, ബന്ധുക്കളുടേയും, ബിനാമികളുടേയും വീടുകള്‍  ഇനി വിജിലന്‍സ് പൊളിച്ചടുക്കും എന്നുള്ള കാര്യത്തില്‍ സംശയം വേണ്ടാ!

നിദ്രാവിഹീനമല്ലോ ഇനിയുള്ള അവരുടെ രാവുകള്‍' വലിയ വലിയ പ്രതീക്ഷകള്‍ നല്‍കിയിട്ട് അതെല്ലാം അച്ചുമാമ്മന്റെ മുന്നാര്‍ ദൗത്യം പോലെയാക്കിത്തീര്‍ന്നാല്‍ പുലികളെല്ലാം വീണ്ടും എലികളാകും.

ചിരിക്കുന്ന പിണറായി ഞങ്ങള്‍ക്കിഷ്ടമാണ്. ചിരിച്ചു ചിരിചചു വാഗ്ദാനങ്ങള്‍ എല്ലാം പാഴ് വാക്കുകളായാല്‍ ജനം ചിരിക്കും. താങ്കളെ പരിഹസിച്ച് വെറുതെ ഞങ്ങളേക്കൊണ്ടു ചിരിപ്പിക്കല്ലേ!

'പറയുന്നതെല്ലാം പ്രവര്‍ത്തിക്കുമെന്നും, പ്രവര്‍ത്തിക്കുന്നതു മാത്രമേ പറയുകയുള്ളെന്നും'- പ്രതിജ്ഞയെടുത്തിരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും, അദ്ദേഹത്തിന്റെ സര്‍ക്കാരിനും വിജയാശംസകള്‍.

Read more

ചാച്ചന്റെ ചെക്കപ്പ് (പിറന്ന നാട്ടിലൊരു പ്രവാസി - 4)

"എടാ, ചാച്ചന്‍, മാക്രിയുടെ സ്കൂട്ടറിനു പിന്നിലിരുന്ന് അടിച്ചു പൂക്കുറ്റിയായി വരുന്നുണ്ട്. രണ്ടുംകൂടി പഞ്ചായത്ത് പടിക്കലിരുന്ന് ഒരു പൈന്റ് "ജവാന്‍' അടിച്ചിട്ടാ വരുന്നത്' -അപ്പാന്‍ രാവിലെതന്നെ പ്രാദേശിക വാര്‍ത്ത പ്രക്ഷേപണം ആരംഭിച്ചു. 

"ആരാ, ഈ മാക്രി?'
"അയ്യോ, അതു നമ്മുടെ ഈച്ചയുടെ മരുമോനാ?'

മൂലേക്കോണില്‍ ജോയിക്ക് നാട്ടുകാര്‍ സ്‌നേപൂര്‍വ്വം ചാര്‍ത്തിക്കൊടുത്ത പേപാണ് "ചാച്ചന്‍'. ഈ പേരിന്റെ ഉല്പത്തിയെപ്പറ്റി ആര്‍ക്കും അറിവില്ല. തരക്കേടില്ലാത്ത ഒരു പേരായതുകൊണ്ട് "ചാച്ചന്‍' വിളിയില്‍ അയാള്‍ക്ക് വലിയ എതിര്‍പ്പൊന്നുമില്ല. 

ഞാന്‍ വളരെ ലാഘവത്തോടെ ചാച്ചനെ, ജോയി എന്നു സംബോധന ചെയ്‌തെങ്കിലും, ആള് എഴുപത്തിയാറിന്റെ പടിവാതില്‍ക്കല്‍ മുട്ടി നില്‍ക്കുകയാണ്. 

എല്ലാവര്‍ക്കും എന്തെങ്കിലുമൊരു അപരനാമം ചാര്‍ത്തിക്കൊടുക്കുക എന്നുള്ളത് മൈലപ്രാ നിവാസികളുടെ ഒരു ഹോബിയാണ്. 

ശബ്ദം "പറ പറ' എന്നിരിക്കുന്നതുകൊണ്ടാണ് മാത്തുക്കുട്ടിക്ക് "മാക്രി' എന്ന പേരു വീണുകിട്ടിയത്. പണ്ടൊരു നാളില്‍ തേനീച്ചയെ വളര്‍ത്തിയതുകൊണ്ടാണ് ചാക്കോച്ചന് "ഈച്ച' എന്ന പേരു ലഭിച്ചത്. 

മുടി പിന്നിലോട്ട് സ്വല്‍പം നീട്ടിവളര്‍ത്തിയ തെക്കേലെ തോമ്മാച്ചന്റെ പേര് "മുടിയന്‍ പുത്രനെ'ന്നാണ്. മുന്നില്‍ അല്പം കഷണ്ടിയും പിന്നില്‍ സ്വല്പം നീളന്‍ മുടിയുമുള്ള പാറേക്കാട്ടിലെ രവിക്ക് കിട്ടിയ അനശ്വര നാമമാണ് "കൊടിയേറ്റം ഗോപി. 

തെക്കേപ്ലാവില തങ്കച്ചന്‍ രോമരഹിതനാണ്. നീണ്ടു മെലിഞ്ഞ തങ്കച്ചന് "മീശ' എന്ന ഓമനപ്പേരിട്ട് വിളിക്കുവാന്‍ മൂക്കിനു താഴെ ഒറ്റ രോമം പോലും സൃഷ്ടാവ് നല്‍കിയില്ല. തങ്കച്ചന്റെ പെണ്ണുംപിള്ള തങ്കിക്ക് മൂക്കിനു താഴെ "പനപ്പൂട'യുണ്ടായിരുന്നിട്ടുകൂടി, ആ ദാമ്പത്യവല്ലരി കാലമേറെ കഴിഞ്ഞിട്ടും പൂത്തുലഞ്ഞില്ല. "മച്ചിതങ്കച്ചന്‍' എന്ന പേരും പേറിക്കൊണ്ട് കുറെനാള്‍ ദുഖഭാരം പേറി നടന്നു. അപ്പോഴാണ് ദിലീപിന്റെ "മീശമാധവന്‍' ഹിറ്റാകുന്നത്. അതോടുകൂടി നാട്ടുകാര്‍ തങ്കച്ചന്റെ പേരിനൊരു പ്രൊമോഷന്‍ കൊടുത്തു. "മീശ മാധവന്‍'.

ചാച്ചനു പ്രത്യേകിച്ച് പണിയൊന്നുമില്ല. എന്നു പറഞ്ഞാല്‍ സാമ്പത്തിക വരുമാനമുള്ള പണിയൊന്നുമില്ല എന്നര്‍ത്ഥം. ഇതിനിടയില്‍ അത്യാവശ്യത്തിന് ഒരു "അറ്റാക്കും' ഉണ്ടായി. മരുന്നിനും മന്ത്രത്തിനുമായി നല്ലൊരു തുക വേണം. ഭാര്യയാണെങ്കില്‍ തളര്‍വാതം പിടിച്ച് വീട്ടില്‍ കിടപ്പാണ്. എന്നാല്‍ ഈ പ്രതികൂല സാഹചര്യങ്ങളൊന്നും ചാച്ചനെ തളര്‍ത്തിയില്ല. എഴുപത്തിയാറുകാരന് പതിനാറുകാരന്റെ മനസ്സാണ്. നിവിന്‍ പോളിയും, ദുല്‍ഖര്‍ സല്‍മാനുമാണ് പുള്ളിയുടെ ഇഷ്ടതാരങ്ങള്‍. 

"നിന്നെപ്പോലൊരു പെണ്ണില്ല
നിന്നെ മറക്കാനാവില്ല' 
ഇതാണ് ചാച്ചന്റെ റിങ് ടോണ്‍. 

ദീര്‍ഘകാല അവധി ആയതിനാലും ഭാര്യ കൂടെയില്ലാത്തതിനാലും ഞാന്‍ ഇത്തവണ ചാച്ചന് വിസിറ്റിംഗിന് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ അടിച്ചുകൊടുത്തു. 

മിക്കവാറും ദിവസങ്ങളില്‍ വീട്ടില്‍ വരും. ദുഖങ്ങളൊക്കെയും പങ്കുവെയ്ക്കും. ചില ദീര്‍ഘയാത്രകള്‍ക്ക് ഞാന്‍ ചാച്ചനേയും കൂട്ടത്തില്‍ കൂട്ടാറുണ്ട്. 

"ജോയിച്ചായന്‍ രാവിലെ ഇറങ്ങി വൈകുന്നേരം വരെ പുറത്തെവിടെയാണെങ്കിലും, ഭാര്യ ഒരിക്കല്‍ പോലും ഒന്നു വിളിക്കാറില്ലല്ലോ!' 

"മോനേ, ഞാന്‍ രാവിലെ ഏഴുമണിക്ക് വീട്ടില്‍ നിന്നിറങ്ങും. വൈകുന്നേരം ഏഴുമണിക്കു മുമ്പേ തിരിച്ചെത്തും. എത്ര നേരമാന്നു വിചാരിച്ചാ വെറുതെ വീട്ടില്‍ കുത്തിയിരിക്കുന്നത്!

ഈ സമയത്തിനിടയില്‍ എനിക്കു ഫോണ്‍ ചെയ്യരുതെന്നു ഞാന്‍ പെമ്പ്രന്നോത്തിയോട് പ്രത്യേകം പറഞ്ഞിട്ടൊണ്ട്. അഥവാ ഫോണ്‍ ചെയ്താല്‍ ഫോണുള്‍പ്പടെ അവളെ ചുരുട്ടിക്കൂട്ടി കിണറ്റില്‍ എറിയുമെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ വാങ്ങിച്ചുകൊടുത്ത ഫോണാ അത്. പിന്‍വിളിയില്ലാത്തതിന്റെ ഗുട്ടന്‍സ് ചാച്ചന്‍ വെളിപ്പെടുത്തി. 

"മോനേ, നാളെ ഞാന്‍ വരില്ല' എനിക്കൊരു മുന്നറിയിപ്പ്.
"എന്തുപറ്റി ജോയിച്ചായാ?'
"എനിക്ക് എല്ലാ വെള്ളിയാഴ്ചയും ചെക്കപ്പുണ്ട്'.
"ഏത് ആശുപത്രിയിലാ?'
"ആശുപത്രിയിലല്ല മോനേ, ബസ് സ്റ്റാന്‍ഡില്‍'. 
"ബസ് സ്റ്റാന്‍ഡിലോ?'
"അതേ ബസ് സ്റ്റാന്‍ഡില്‍'-ചാച്ചന്‍ വെളുക്കെ ചിരിച്ചു. 
എല്ലാ വെള്ളിയാഴ്ചയും ചാച്ചനും, മാക്രിയും, കൊടിയേറ്റം ഗോപിയും കൂടി പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ കൂടും. ബസില്‍ കയറിയിറങ്ങി പോകുന്ന തലയും മുലയുമുള്ള യുവതികളെ ഒന്നു "ചെക്കപ്പ്' ചെയ്യുക എന്നതാണ് ഇവരിടെ ഹോബി. പ്രത്യേകിച്ച് യാതൊരു ചിലവും, ആര്‍ക്കും ഉപദ്രവവുമില്ലാത്ത ഒരു ടൈംപാസ്.

ഇങ്ങനെയുള്ളവരെയാണ് "വായ് നോക്കികള്‍' എന്നപേരില്‍ അറിയപ്പെടുന്നത്. തികച്ചും നിരുപദ്രവകാരികള്‍.- ചെറിയൊരു ഞരമ്പുരോഗം. നല്ലൊരു പൊട്ടീര് കൊടുത്താല്‍ മാറ്റിയെടുക്കാവുന്നതേയുള്ളൂ!
എങ്ങനെയുണ്ട് ചാച്ചന്റെ ചെ­ക്കപ്പ്? 

Read more

(ഇടതരോട്) ശരിയാക്കണം- പക്ഷേ എല്ലാം ശരിയാക്കരുത്

'ഇത്ര വലിയ തിരിച്ചടി പ്രതീക്ഷിച്ചില്ല' എാണ് ഉമ്മന്‍ ചാണ്ടി പറയുത്. ഇങ്ങിനെയങ്ങു ചിരിപ്പിക്കാതെ കൊച്ചു മുതലാളി. ഇതിലും വലിയ തിരിച്ചടിയാണു മലയാളി മക്കള്‍ പ്രതീക്ഷിച്ചത്.

'ആരോപണമല്ലാതെ തെളിവില്ല; നിയമം നിയമത്തിന്റെ വഴിക്കു പോകും' -എാെക്കെ പറഞ്ഞു കൂടെ നിന്നു കോടികള്‍ അമുക്കിയവരെ രക്ഷിച്ചത്, കേരളത്തിലെ ജനങ്ങള്‍ വെള്ളം തൊടാതങ്ങു വിഴുങ്ങുമൊണോ താങ്കള്‍ കരുതിയത്. എങ്കിലും എനിക്കൊരു ചെറിയ പ്രതീക്ഷയുണ്ടായിരുന്നു. എന്നെ മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ വെച്ചു പീഡിപ്പിച്ചെന്ന് സരിതാ മാഡം മാദ്ധ്യമങ്ങളോടു വെളിപ്പെടുത്തിയപ്പോള്‍, 'അമ്പടാ കൊച്ചു ക്ലിന്റാ' എന്നു ഞാനറിയാതെ പറഞ്ഞു പോയി.

തോറ്റ മന്ത്രിമാരുടെ എണ്ണം നാലാണ്. 'അഴിമതി വീരന്‍' എന്നു നെറ്റിയിലൊട്ടിച്ചു വെച്ചിരിക്കുന്ന കെ.ബാബു എങ്ങനെയാണ് ഇത്രയധികം വോട്ടു നേടിയത് എന്നുള്ളത് അത്ഭുതമാണ്. അദ്ദേഹത്തിനൊരു 'കള്ള ലുക്കാണ്.' പി.കെ.ജയലക്ഷ്മി മന്ത്രിണിയും ജയിച്ചില്ല. ആളു വെറുമൊരു പാവമാണ്. 'പാവം' എത് രാജ്യഭരണത്തിന് ഒരു വിശേഷണമല്ലല്ലോ!

സ്പീക്കര്‍ ശക്തന്റെ ശക്തിചോര്‍ന്നു പോയി. അല്ലെങ്കില്‍ത്തന്നെ പാവത്തിനു കുനിയാനും നിവരാനൊന്നും വയ്യാ. അണികളെക്കൊണ്ടാണ് ചെരിപ്പു പോലും ഇടീക്കുന്നത്. പി.സി. ജോര്‍ജ്ജിന്റെ രാജി സ്വീകരിയ്ക്കാതെ, ചേംബറില്‍ വിളിച്ചു വരുത്തി 'അയോഗ്യത' കല്പിച്ചയാളാണ്. ഉമ്മന്‍ചാണ്ടിയുടെ ഇടം കൈയ്യാണോ, വലം കൈയാണോ എന്നു ശരിക്ക് അറിയാന്‍ മേലാ- ഏതോ ഒരു കൈ ആയിരുന്നപാലോടു രവിയും പൊട്ടി.

വിഷ്ണുനാഥും വാഴ് യക്കനും ചാനലുകള്‍ കയറിയിറങ്ങി വാചകമടി നടത്തിയതല്ലാതെ, നാടിനു വേണ്ടി ഒന്നും ചെയ്യാഞ്ഞതു കൊണ്ടു അവരെയും ജനം കൈവിട്ടു. തോല്‍ക്കാനായി ജനിച്ചവള്‍ ഞാന്‍ എന്നു പാട്ടു പാടി പൊട്ടീപ്പാളീസാകാന്‍ വേണ്ടി വെറുതേ ശോഭാനാ ജോര്‍ജും ഒന്നു നിന്നു നോക്കി നാണം കെട്ടു.

സിനിമയിലെ വിഡ്ഢി വേഷങ്ങളേക്കാള്‍ നന്നായി ജഗദീഷ്, പത്താനപുരത്ത് പൊട്ടന്‍ കളിച്ചു. മോഹന്‍ലാലിനോടു കേറി വെറുതെ ചൊറിയാന്‍ പോയതു കൊണ്ടു സിനിമയിലെ ചാന്‍സ് ധാരാളം നഷ്ടപ്പെടുവാന്‍ സാദ്ധ്യതയുണ്ട്.

എം.എം.മണിയെ കരിങ്കുരങ്ങിനോടും, എത്രയും പ്രിയപ്പെട്ട ബിജു മോളെ മദയാനയോടും ഉപമിച്ച നടേശന്‍ മുതലാളിയുടെ 'കുടം' പൊട്ടിച്ച കാര്യമോര്‍ക്കുമ്പോള്‍ കരച്ചില്‍ വരുന്നു. മോഡി കനിഞ്ഞു കൊടുത്ത ഹെലിക്കോപ്റ്റര്‍ തിരിയെ പറന്നു പോയി.

പീരങ്കികളുമായി പിറകേ നടക്കുവാന്‍ ഇനി കേന്ദ്രത്തില്‍ നിന്നും കരിംപൂച്ചകളെ കിട്ടുകയില്ല. തുഷാര്‍ മോനെ കേന്ദ്രത്തില്‍ തിരുകി കയാറ്റാമെന്നുള്ള അതിമോഹവും ഇനി നടക്കില്ല. അവിടെ 'വൈറ്റ് ക്യാറ്റ്' സുരേഷ് ഗോപി നേരത്തെ തന്നെ കയറിയിരുന്നു കളഞ്ഞു. സാരമില്ല മുതലാളി, ഇതെല്ലാം ഒരു സ്വപ്നമായിരുന്നു എന്നങ്ങു കരുതിയാല്‍ മതി.

മന്ത്രി ഷിബു ബേബി ജോണ്‍ നിയമസഭയില്‍ വേണ്ടതായിരുന്നു. മദമിളകിയാല്‍ ഇനി ബിജിമോളെ ആരു തടഞ്ഞു നിറുത്തും. അതുപോലെ തന്നെ ശിവന്‍കുട്ടി-ഇനി നിയമസഭയില്‍ ആരാണു ശിവതാണ്ഡവമാടുന്നത്?

മെത്രാന്‍ കായാല്‍, ശെമ്മാശന്‍ കുളം, കപ്യാരു കിണറും മറവും പറഞ്ഞ് അടൂര്‍ പ്രകാശിന്റെ പ്രകാശം കെടുത്താന്‍ നോക്കിയത് വൃഥാവായി. കോന്നിയില്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രകാശം പരത്തി നില്‍ക്കുകയാണ് അദ്ദേഹം.

പത്മജ ജയിച്ചില്ലെങ്കിലും ഏട്ടന്‍ ജയിച്ചു. രണ്ടും കൂടെ നിയമസഭയിലെത്തിയിരുന്നെങ്കില്‍ അവരു പിന്നെയും തമ്മില്‍ പിണങ്ങിയേനേ! പണ്ട് ആരാണ്ടെ തോല്‍പ്പിച്ച് 'ഡിക്കി' ന്റെ പിറകേ പോയില്ലായിരുനെങ്കില്‍, ഇന്നു കേരളാ മുഖ്യമന്ത്രിയായി 'ഇന്നോവ' യില്‍ പറന്നു നടക്കേണ്ട ആളാണദ്ദേഹം.

ആറന്മുളയില്‍ നിന്നും ശിവദാസന്‍ നായരെ ജയിപ്പിച്ചു വിട്ടിരുന്നെങ്കില്‍, ഇടയ്ക്കിടെ വനിതാ എം.എല്‍.എ.മാരെ നുള്ളി രസിപ്പിച്ചേനേ! എന്തു ചെയ്യാം അവിടെ ചാനലില്‍ നിന്നും വീണാ ജോര്‍ജ്ജിനെ ഇടതന്മാര്‍ നിര്‍ത്തി. സഭയുടേയും സ്ത്രീകളുടേയും പിന്തുണയോടെ അവരങ്ങു ജയിച്ചു (വീണാ ജോര്‍ജ്ജിന്റെ ജന്മദേശം മൈലപ്രയാണ്- 

അവരുടെ പിതാവ് അഡ്വ. കുറിയാക്കോസ് എന്റെയൊരു ജ്യേഷ്ഠ സുഹൃത്താണ്).

ചി ചി പാര്‍ട്ടികളെല്ലാം തകര്‍ന്നു പോയി. വയസു കാലത്തു ഗൗരിയമ്മയെ തെക്കുവടക്കു നടത്തിയതു ക്രൂരതയായിപ്പോയി. ഡെമോക്രാറ്റിക് കേരളാ കോണ്‍ഗ്രസ് എപ്പം പിരിച്ചു വിട്ടെന്നു ചോദിച്ചാല്‍ മതി.

പറയാതിരിക്കാന്‍ വയ്യാ-ഈ ഇലക്ഷനിലെ താരം പൂഞ്ഞാര്‍ പുലി പി.സി.ജോര്‍ജ്ജായിരുന്നു. മൂന്ന് എമണ്ടന്‍ മുന്നണികളെ ഒറ്റയ്ക്ക് നിന്ന് എതിര്‍ത്തല്ലേ ആ പഹയന്‍ വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചത്. ഒറ്റയാനാണെങ്കിലും 'വകുപ്പില്ലാ മന്ത്രി' യായി'െങ്കിലും അദ്ദേഹത്തിനൊരു ക്യാബിനറ്റ് പദവി കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോവുകയാണ്.

വി.എം.സുധീരന്‍ പറയുന്നു കേരളത്തിലെ കോണ്‍ഗ്രസിനു കനത്ത പ്രഹരമേറ്റെന്ന്. പച്ചവെള്ളം ചവച്ചുകുടിക്കുന്ന ആദര്‍ശ വീരന്‍ ആന്റണി പറയുന്നു. 

തോല്‍വിയെക്കുറിച്ച് പഠിക്കും- പരിശോധിക്കുമെന്ന്. എന്തോന്നു പഠിക്കാനാ? ലോകത്തിലുള്ള സകല കൊള്ളരുതായ്മകള്‍ക്കും അഴിമതിക്കും കൂട്ടു നിന്ന കുറേ മന്ത്രിമാര്‍- അവര്‍ തന്നെ വീണ്ടും സഥാനാര്‍ത്ഥികള്‍! തോല്‍ക്കുവാന്‍ ഇതില്‍കൂടുതല്‍ എന്തു വേണം?

ഉമ്മന്‍ചാണ്ടിയെ ഹൈക്കമാന്റ് കെട്ടിടത്തിന്റെ പരിസരത്തു കണ്ടു പോകരുതെന്നാണ് പറഞ്ഞിരിക്കുന്നത്. മദാമ്മയും മോനും ഏതാ മൊതല്‍്?

വി.എസ്.അച്യുതാനന്ദനെ മുന്നില്‍ നിര്‍ത്തി ഇടതന്മാര്‍ന്ന തിളക്കമാര്‍ വിജയം നേടി. ഒരു തവണ കൂടി ഒന്നു ഭരിക്കണമെന്നു മോഹമുണ്ടായിരുന്നു-വേണ്ട അച്ചു മാമ്മ- പ്രായം ഇത്രയൊക്കെയായില്ലേ? ഇനി വിശ്രമകാലം. അദ്ദേഹത്തെ ഫീഡല്‍ കാസ്‌ട്രോ എന്നു വിളിച്ച് തരം താഴ്ത്തരുത്!

പിണറായി വിജയന്‍ സാധാരണ രാഷ്ട്രീയക്കാരനില്‍ നിന്നും വ്യത്യസ്ഥനാണ്-നമുക്ക് ന്യായമായി വേറിട്ടൊരു ഭരണം പ്രതീക്ഷിക്കാം-കുട്ടി സഖാക്കളെ പോലീസാക്കാതിരുന്നാല്‍ മതി.

എല്‍.ഡി.എഫ്വരും- എല്ലാം ശരിയാകും' എന്നായിരുന്നു പ്രോമിസ്. എല്ലാം കൂടി 'ശരിയാക്കാതിരുന്നാല്‍' മതിയായിരുന്നു.

വാല്‍ക്കഷണം: അമേരിക്കയിലെ വിഘടിച്ചു നില്‍ക്കുന്ന ഓവര്‍സീസ് കോണ്‍ഗ്രസ്‌കാര്‍ക്കെല്ലാം കൂടി ലയിക്കാന്‍ പറ്റിയ അവസരമാണിത്. അടുത്ത അഞ്ചു കൊല്ലത്തേക്കു പ്രത്യേകിച്ചു പണിയൊന്നുമില്ലല്ലോ മാത്രവുമല്ല കേരളത്തിലെ വോട്ടര്‍ പട്ടീകയില്‍ പേരുമില്ലല്ലോ! 

Read more

അല്പം അടുക്കളക്കാര്യം - പിറന്ന നാട്ടിലൊരു പ്രവാസി (3)

നളനെ മനസ്സില്‍ ധ്യാനിച്ചുകൊണ്ടു ഞാന്‍ അടുക്കളിലേക്കു വലതുകാല്‍ വെച്ചു കയറി.

ഈ അടുക്കളക്കാര്യം നമ്മുടെ പെണ്ണുങ്ങള്‍ പറയുന്നതുപോലെ അത്ര വലിയ ആനക്കാര്യമൊന്നുമല്ല. കുറച്ചറിവും അല്പം മനോധര്‍മ്മവും ഉണ്ടെങ്കില്‍ സംഗതി സോ സിംപിള്‍- മലയാളിക്കു ഭക്ഷിക്കുവാന്‍ ചോറ്, മോരു കറി, കളക്കറ-ഇവ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഘടകങ്ങളാണ്. അല്പം മീന്‍കറിയും കൂടെയുണ്ടെങ്കില്‍ സംഗതി കുശാല്‍!

ഡയബറ്റീസ്, കൊളസ്‌ട്രോള്‍, ബ്ലഡ്പ്രഷര്‍ തുടങ്ങിയ ആരോഗ്യഭീക്ഷണിയെല്ലാം പുല്ലുപോലെ അവഗണിച്ചുകൊണ്ട്, അരിയാഹാരവുമായി മലയാളി മുന്നോട്ടു തന്നെ!
'ഒരു ജീവിതമല്ലെയുള്ളൂ മക്കളെ-വല്ലതും നേരെ ചൊവ്വേ കഴിച്ചു ജീവിക്കണം- പോകുമ്പോള്‍ അങ്ങു പോകട്ടെ'- ഇതാണ് മലയാളിയുടെ ജീവിതതത്വം.

പല തരത്തിലുള്ള അരി സൂപ്പര്‍മാര്‍ക്കറ്റില്‍ ലഭ്യമാണ്. പാലക്കാടന്‍ മട്ട മുതല്‍ കുട്ടനാടന്‍ പുഞ്ചവരെ. പണ്ടത്തെപ്പോലെ കല്ലുമുള്ളുമൊന്നുമില്ല. നല്ല ക്ലീന്‍ ക്ലീന്‍ അരി-വെള്ളം തിളപ്പിക്കുന്നു അരി കഴുകുന്നു(കീടനാശിനി വിഷം കളയാന്‍) മണിക്കൂര്‍ ഒന്നു കഴിയുമ്പോള്‍ നല്ല പൂ പോലത്തെ ചോറ്.

'മില്‍മ' മുതല്‍ 'മലനാടന്‍' വരെയുള്ളൂ ബ്രാന്‍ഡുകളില്‍ തൈര് അവയിലബിളാണ്. ഈ തൈര് ബ്ലെണ്ടറില്‍ അടിച്ച് വെള്ളം ചേര്‍ത്തു മോരാക്കണം.
ചീനിച്ചട്ടി ചൂടാക്കുന്നു.

എണ്ണ ഒഴിക്കുന്നു കടകുപൊട്ടിക്കുന്നു.

ചെറിയ ഉള്ളിയും, പച്ചമുളകും, ഇഞ്ചിയും കൊത്തിയരിഞ്ഞതിനോടു കരിയാപ്പിലയും ചേര്‍ത്തു വഴറ്റുന്നു. കൂട്ടത്തില്‍ ഒരു ഇച്ചിരെ മഞ്ഞള്‍പ്പൊടി, ഒരിച്ചിര ഉലുവാ, ഒച്ചിര ഉപ്പ്-ഇതിലേക്ക് മോരു ഒഴിച്ചു ഇളക്കണം. തിളയ്ക്കുരുത്. തിളച്ചാല്‍ പിരിഞ്ഞു പോകും. രണ്ടു ചുവന്ന വറ്റല്‍മുളകും കരിയാപ്പിലയും മുകളിലിടാന്‍ മറക്കരുത്-വെറുതേ ഒരു ലുക്കിനു വേണ്ടി! മോരു കറി റെഡി.

ഇനി വെജിറ്റബള്‍ കറി
'take some വെണ്ടയ്ക്കാ'-cut-cut-cut-cut
take some onion-cut-cut-cut-cut-small pieces
put ചീനച്ചട്ടി in the അടുപ്പ്- Add വെളിച്ചെണ്ണ
put some കടുകുമണി
little കറിവേപ്പില
കടുവറ-കടുവറ-കടുവറ
take vegetables-put it in the ചട്ടി.
little chilly powder, little മല്ലി powder. little കറി മസാലപ്പൊടി.
ലിറ്റില്‍ ഉപ്പ്-ക്ലോസ് ഇറ്റ്. കറി റെഡി!

ഇനി നാടന്‍ ഇറച്ചിക്കറി-ഇറച്ചി വാങ്ങിക്കുന്ന കടയില്‍ നിന്നു തന്നെ നുറുക്കിത്തരും. എല്ലാവിധ ഇറച്ചി മസാലയും മാര്‍ക്കറ്റില്‍ സുലഭം. ഈസ്‌റ്റേണ്‍ മുതല്‍ നിറപറ വരെ. ഇതിനിടയില്‍ നായരും, നായാടിയും, നമ്പൂതിരിയും, കോഴിക്കോടും കോട്ടയവുമെല്ലാമുണ്ട്. നമ്മള്‍ക്കിഷ്ടമുള്ളതു തിരഞ്ഞെടുക്കാം.

ഇറച്ചി കഴുകി വൃത്തിയാക്കിയതിനു ശേഷം പ്രഷര്‍കുക്കറില്‍ ആറു വിസിലടിക്കുന്നതുവരെ വേവിക്കണം. ഉരുളിയില്‍ എണ്ണ ഒഴിക്കുന്നു. കടുകുപൊട്ടിക്കുന്നു. കരിയാപ്പില ഇടുന്നു. സര്‍വ്വസുഗന്ധിയുടെ ഒന്നു രണ്ടില കൂടി ഉണ്ടെങ്കില്‍ രുചി കൂടും. ഇഞ്ചി, ഉള്ളി, വെളുത്തുള്ളി തുടങ്ങിയവ ചെറുതായി അരിഞ്ഞു വഴറ്റിയെടുക്കുന്നു. കുക്കറില്‍ നിന്നും ഇറച്ചി ഉരുളിയിലേക്കു ട്രാന്‍സ്ഫര്‍ ചെയ്യുന്നു. ഇതിനൊടൊപ്പം മസാലപ്പൊടിയും ചേര്‍ക്കാം. അഡീഷ്ണല്‍ എരിവു വേണമെങ്കില്‍ കുറച്ചു കാശ്മീരി ചില്ലിയും കുരുമുളകുപൊടിയും ചേര്‍ക്കാം. എല്ലാം കൂടി ഒന്നു നല്ലതുപോലെ ഇളക്കണം- വെള്ളം ഒഴിക്കരുത്. ഉരുളി അടയ്ക്കുന്നു. അരമണിക്കൂര്‍ കഴിയുമ്പോള്‍ കാളക്കറി റെഡി.

ഒരു മണിക്കൂര്‍ അടുക്കളയില്‍ ആത്മാര്‍ത്ഥമായി ഒന്നു പെരുമാറിയാല്‍ 'ഊണു തയ്യാര്‍' എന്ന ബോര്‍ഡ് വെളിയില്‍ തൂക്കിയിടാം.

ഞാനാരാ മൊതല്?

Read more

"ഉഴിച്ചിലും പിഴിച്ചിലും" (പിറന്ന മണ്ണിലൊരു പ്രവാസി-2 )

വലതുകാലില്‍ ചെറിയൊരു നീര്‍ക്കെട്ട്-വാര്‍ദ്ധക്യം, പൊണ്ണത്തടി, കസര്‍ത്തില്ലായ്മ- പിന്നെ കൈയിലിരുപ്പ് ഇവയാണ് കാരണങ്ങള്‍.

നീരിന് ആയുര്‍വേദമാണ് ഉത്തമം എന്ന അഭിപ്രായം പറഞ്ഞത് എന്റെ ഭാര്യയാണ്-ആയുര്‍വ്വേദമെങ്കില്‍ ആയുര്‍വേദം. സമീപത്തുള്ള ആര്യവൈദ്യശാലയെ ശരണം പ്രാപിച്ചു. സരിത ലുക്കുള്ള ഒരു മഹിളാമണിയാണു വൈദ്യ. വിശദമായ പരിശോധനക്കു ശേഷം, അഞ്ചു ദിവസത്തെ തിരുമ്മല്‍ നല്ലതായിരിക്കുമെന്നു ഡോക്ടര്‍ അഭിപ്രായപ്പെട്ടു. 

'അതിനെന്താ? നോ പ്രോബ്ലം'- ഞാന്‍ സന്തോഷത്തോടെ സമ്മതിച്ചു.
ആ തരുണീമണി ഏഴോ ഒന്‍പതോ ദിവസം വേണമെങ്കിലും എന്നെ തടവിക്കോട്ടെ-വേണമെങ്കില്‍ ജീവപര്യന്തം അവരുടെ തടവിലാക്കിക്കോട്ടെ-എനിക്കു പരിപൂര്‍ണ്ണ സമ്മതം.

നല്ല ദിവസമായ വ്യാഴാഴ്ച രാവിലെ എട്ടു മണിക്ക് ആദ്യത്തെ തടവല്‍. ഏഴരയ്ക്കു തന്നെ ഞാന്‍ ഹാജരായി. 

അല്പനേരത്തെ കാത്തിരിപ്പു കഴിഞ്ഞപ്പോള്‍, മമ്മുക്കോയ ഛായയുള്ള ഒരാള്‍ വന്നു എന്നെ തടവു മുറിയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെച്ചെന്നപ്പോള്‍ ഒരു ഇന്ദ്രന്‍സ് കൂടി കൂട്ടിനുണ്ട്.

'സാറെ, ഷര്‍ട്ടും മുണ്ടും അഴിച്ചു വെയ്ക്കണം-'
ഞാന്‍ ഷര്‍ട്ടും മുണ്ടും അഴിച്ചു.

'സാര്‍, ആ ജട്ടി കൂടി ഊരണം-' അനുസരിക്കാതെ നിവൃത്തിയില്ലല്ലോ! ഞാന്‍ തടവുകാരനാണല്ലോ!

'കുട്ടി മാമ്മ, അതു കേട്ടപ്പോള്‍ ഞാന്‍ സത്യമായും ഞെട്ടി മാമ്മ'- - 
'യോദ്ധ'സിനിമയിലെ ജഗതിയുടെ ഡയലോഗ് ഒരു ഫ്‌ളാഷ് ബാക്കടിച്ചു. മനസ്സില്‍ കൂടെ മിന്നല്‍പിണര്‍ പോലെ കടന്നുപോയി. 

മമ്മുക്കോയ ഒരു വലിയ കോണകം എന്റെ അരയില്‍ ചുറ്റി. നാടകത്തിന്റെ തിരശ്ശീല പോലെ അതെന്റെ മണിമംഗലത്തിനു മറയായി മുന്നില്‍ കിടന്നാടി.

'ഡോക്ടര്‍ എപ്പോഴാ വരുന്നത്?'- എന്റെ ആകാംക്ഷ കയറു പൊട്ടിച്ചു.

'ഏയ്- ഡോക്ടര്‍ ഇവിടെ വരികയില്ല-ഞങ്ങളാ ട്രീറ്റുമെന്റ് നടത്തുന്നത്-' മമ്മുക്കോയ മൊഴിഞ്ഞു.

'എന്തു ട്രീറ്റുമെന്റാണു നടത്തുവാന്‍ പോകുന്നത്?'

'കിഴി.'

'കിഴിയോ-അതെന്താ ?''

''കിഴികള്‍ പലവിധമുണ്ട്-നാരങ്ങാക്കിഴി, നവരക്കിഴി, എലക്കിഴി അങ്ങിനെ പലതും-സാറിനു നവരക്കിഴിയാണു പറഞ്ഞിരിക്കുന്നത്. 

ഔഷധഗുണമുള്ള നവരയരി വേവിച്ചത്, മറ്റു പലവിധ എണ്ണ, കുഴമ്പു ചേരുവകള്‍, പിന്നെ കുറേ ആയുര്‍വേദ ഔഷധങ്ങള്‍-ഇവയെല്ലാം കൂടി ഒരു തുണിയില്‍ കെട്ടിയാണു നവരക്കിഴി തയ്യാറാക്കുന്നത്.

കാഞ്ഞിര മരത്തിന്റെ പലകയില്‍ തീര്‍ത്ത പത്തായം പോലുള്ള ഒരു മേശപ്പുറത്തു കയറി കമഴ്ന്നു കിടക്കുവാനായിരുന്നു അടുത്ത നിര്‍ദ്ദേശം. കോണകത്തിന്റെ കെട്ട് അവര്‍ പിന്നില്‍ നിന്നുമഴിച്ചു- പിന്‍ഭാഗത്തിപ്പോള്‍ ഞാന്‍ പിറന്നപടിയാണ്, എന്റെ ചളുങ്ങിത്തുടങ്ങിയ ചന്തികള്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട്. വൈദ്യരത്‌നം വരാഞ്ഞതിനു ഞാന്‍ ദൈവത്തിനു സ്തുതി പറഞ്ഞു.

മാമ്മുക്കോയയും ഇന്ദ്രന്‍സും എന്റെ ഇരുവശത്തുമായി നിലയുറപ്പിച്ചു. ചൂടുള്ള ഏതോ എണ്ണയോ കുഴമ്പോ പുറത്തു കമഴ്ത്തുന്നുണ്ട്. പിന്നെ തടിയില്‍ ചിന്തേരിട്ടു പിടിക്കുന്നതുപോലെ ഒരു പിടി-തോളു മുതല്‍ പാദം വരെ-ഇടയ്ക്ക് നട്ടെല്ലില്‍ വിരലുകൊണ്ട് ചില അഭ്യാസങ്ങള്‍ കാണിക്കുന്നുണ്ട്. ഈ പ്രക്രിയ കുറേ നേരത്തേയ്ക്കു തുടര്‍ന്നു. അതിനുശേഷം മലര്‍ന്നു കിടക്കുവാന്‍ പറഞ്ഞു.

'തന്തയ്ക്കു പിറക്കാഴിക പറയരുത്' എന്നു പറയുവാന്‍ നാവു വളച്ചതാണ്. എങ്കിലും ഞാനതുമനുസരിച്ചു. ആവശ്യക്കാരന്‍ ഞാനാണല്ലോ! ആവശ്യക്കാന് ഔചിത്യമില്ലല്ലോ!
മാമ്മുക്കോയയും ഇന്ദ്രന്‍സും ചിരിയടക്കുവാന്‍ പാടുപെടുന്നുണ്ട് .''ഇത്ര ചിരിക്കാന്‍ എന്തിരിക്കുന്നു?'എന്നു ചോദിക്കണമെന്നു വിചാരിച്ചെങ്കിലും-
'ഒന്നുമില്ല. അതുകൊണ്ടല്ലേ ചിരിക്കുന്നത്-'എന്ന മറുപടിക്കു സാദ്ധ്യതയുള്ളതുകൊണ്ട് ഞാന്‍ എന്റെ അധരങ്ങള്‍ക്കു കടിഞ്ഞാണിട്ടു.

തിരുമ്മേല്‍ കഴിഞ്ഞായിരുന്നു കിഴികുത്തല്‍. തിരിച്ചും മറിച്ചുമിട്ടു കുത്താവുന്നടൊത്തൊക്കെ കുത്തി. അതു കഴിഞ്ഞ് ചൂടുവെള്ളത്തില്‍ ഒരു കുളിയുണ്ട്. മറ്റുള്ള രോഗികളുടെ മുന്നില്‍ കൂടി എന്റെ 'ഫ്‌ളാറ്റ് ടയര്‍' പൃഷ്ടവും പ്രദര്‍ശിപ്പിച്ചുകൊണ്ട് കുളിമുറിയിലേക്കു ഞാന്‍ ആനയിക്കപ്പെട്ടു.

ഏതായാലും സംഗതി ഏറ്റു. അഞ്ചു ദിവസത്തെ തടവല്‍ കൊണ്ടു നീരു പരിപൂര്‍ണ്ണമായി വിട്ടുമാറി.

'എങ്ങനെയുണ്ടായിരുന്നു തിരുമ്മ്?' അമേരിക്കയില്‍ നിന്നും ഭാര്യയുടെ ഓവര്‍സീസ് സ്‌നേഹാന്വേഷണം-

'തന്തയ്ക്കു പിറക്കാഴിക ഉണ്ടെങ്കില്‍ തലേന്നേ പറയണം-'എന്ന മറുപടിയാണു നാവിന്‍ തുമ്പത്തു വന്നത്.

എന്നാല്‍ ഭാവി ഭവിഷ്യത്തുകള്‍ ഒഴിവാക്കാന്‍ വേണ്ടി 'തരക്കേടില്ലായിരുന്നു'എന്ന വാക്കില്‍ ഞാന്‍ മറുപടി ഒതുക്കി.

Read more

ഒരു വട്ടം കൂടിയെന്‍... പിറന്ന മണ്ണിലൊരു പ്രവാസി

[കഴിഞ്ഞ എട്ടു മാസക്കാലത്തോളം മൈലപ്രായിലുള്ള  ഞങ്ങളുടെ വീട്ടിലാണു ഞാന്‍ അവധിക്കാലം ചിലവഴിച്ചത്-ഏകനായി. നമ്മുടെ നാട്ടിലെ ചില വിശേഷങ്ങള്‍, ചില സാധാരണ ആളുകളുമായുള്ള സമ്പര്‍ക്കം, പിന്നെ കുറച്ച് നാട്ടുകാര്യങ്ങളും. നിങ്ങളുടെ ചില ഓര്‍മ്മകളും എന്റെ ഈ കുറിപ്പുകളോടൊപ്പം സഞ്ചരിച്ചാല്‍ കൃതാര്‍ത്ഥനായി. ഏതാനും അദ്ധ്യായങ്ങള്‍ കൊണ്ട് ഈ അഭ്യാസം അവസാനിപ്പിച്ചു കൊള്ളാമെന്നു വാക്കു തരുന്നു.]

1. ഒരു വട്ടം കൂടിയെന്‍...-രാജൂ മൈലപ്രാ

റിട്ടയര്‍മെന്റിനു ശേഷമുള്ള ആദ്യത്തെ ദീര്‍ഘാവധി. 'വണ്‍ വേ' ടിക്കറ്റെടുത്താണു നാട്ടിലേക്കു പറന്നത്. ഒരു മാസം കഴിഞ്ഞപ്പോള്‍ എന്നെ ഏകനാക്കിയിട്ട് പ്രിയതമ പുഷ്പ, ഒഴിച്ചു കൂടാന്‍ പറ്റാതെ പല കാരണങ്ങള്‍ കൊണ്ട്  ന്യൂയോര്‍ക്കിലേക്കു തിരിച്ചു പറന്നു.

'ഏകാന്തപഥികന്‍ ഞാന്‍'എന്ന പാട്ടും പാടി ഞാന്‍ കടാപ്പുറത്തു കൂടി നടക്കുമെന്നായിരിക്കും അവള്‍ വിചാരിച്ചത്.

എന്നെ സംബന്ധിച്ചാണെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടിയ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം - ജീവപര്യന്തം കഠിനതടവിനു വിധിക്കപ്പെട്ടവന്‍ പരോളിനിറങ്ങിയ ഒരു മാനസികാവസ്ഥയായിരുന്നു എനിക്ക്. 'ആഘോഷിക്കൂ- ഓരോ നിമിഷവും' എന്നൊരു ബാനര്‍ വീടിനു മുന്നില്‍ വലിച്ചു കെട്ടിയാലോ എന്ന് ആലോചിച്ചതാണ്.

പക്ഷേ പുഷ്പ ആരാ മോള്‍? എനിയ്‌ക്കൊരു പാര ഒപ്പിച്ചിട്ടാണ് അവള്‍ മടങ്ങിയത്-രാജമ്മ!

രാജന്റെ ഭാര്യയാണു രാജമ്മ. ഈ ഭൂമിയില്‍ ദൈവം അനുവദിച്ചു. കൊടുത്ത കാലം തികയുന്നതിനു മുന്‍പുതന്നെ, 'കാലന്‍' കയറുമായി വന്നു രാജനെ പരലോകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ദ്രാവകം  മാത്രം ശീലമാക്കിയതിന്റെ ദുഃരന്തഫലം. രാജന്‍ മരിച്ചപ്പോള്‍ രാജമ്മയ്ക്ക് വിധവാ പട്ടം ലഭിച്ചു. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ കനിഞ്ഞു നല്‍കുന്ന വിധവാ പെന്‍ഷനു അര്‍ഹയുമാണ്.

വളരെ ചെറുപ്പത്തില്‍ തന്നെ ഞങ്ങളുടെ ഭവനത്തിലെ അന്തേവാസി കൂടിയതാണു രാജന്‍. അവധിക്കാലത്ത് ഇരുപത്തിനാലു മണിക്കൂറും അവന്‍ ഞങ്ങള്‍ക്കു കാവലായി വീട്ടില്‍ തന്നെയായിരുന്നു താമസം. ആ അവസരത്തില്‍ കെട്ടിയവനെ ഒരു നോക്കു കാണണമെങ്കില്‍, രാജമ്മയ്ക്ക് വിസിറ്റിംഗ് വിസാ എടുക്കണമായിരുന്നു. ആ സര്‍പ്രൈസ് സന്ദര്‍ശനങ്ങളൊന്നും അങ്ങേര്‍ക്ക് അത്ര പിടിച്ചിരുന്നില്ല.

 'എന്തിനാടീ കഴുവേറട മോളേ നീയിപ്പം ഇങ്ങോട്ട്  എഴുന്നെള്ളിയത് എന്ന പരുക്കന്‍ ചോദ്യവുമായി, കണ്ണുരുട്ടിക്കാണിച്ച്, വന്ന അതേ വേഗത്തില്‍ത്തന്നെ അവരെ deport ചെയ്യുമായിരുന്നു.

ആ രാജമ്മയെയാണു ഫുള്‍ടൈം ആയി daytime employee നിയമിച്ചത്. വീട്ടുകാര്യങ്ങള്‍ നോക്കുവാന്‍-കൂടാതെ എന്റെ പ്രവൃത്തികള്‍ ശ്രദ്ധിക്കുവാനും നിരീക്ഷിക്കുവാനും.

എന്റെ കാര്യങ്ങള്‍ നോക്കുവാന്‍ ഒരു പരിചാരികയെ ഏര്‍പ്പെടുത്തുമ്പോള്‍, എന്റെ അഭിപ്രായം കൂടി കണക്കിലെടുക്കണെമെന്നുള്ള ഒരു സാമാന്യ പ്രതിപക്ഷ മര്യാദ എന്റെ ഭാര്യ കാണിച്ചില്ല. ഏകപക്ഷീയമായ ഒരു തീരുമാനമാണു അവള്‍ കൈക്കൊണ്ടത്. വീട്ടു ജോലികളൊക്കെ രാജമ്മയെ ഏല്പിച്ചിട്ട്, വളരെ സന്തോഷത്തോടെയും മനഃസ്സമാധാനത്തോടും കൂടിയാണു പുഷ്പ മടങ്ങിയത്. അങ്ങിനെ ഞാന്‍ ആ സോമാലി സുന്ദരിയുടെ നിരീക്ഷണവലയത്തിലായി.

അതിരാവിലെ ആവി പറക്കുന്ന ഒരു കട്ടനുമടിച്ച് പതിവുപോലെ 'മനോരമ' വായിക്കുകയായിരുന്നു ഞാന്‍. അവധിക്കാലവേളകളില്‍ ഞാന്‍ ഏറ്റവും ആസ്വദിക്കുന്ന നിമിഷങ്ങളാണിത്.

വെട്ടം കിഴക്കു പൊട്ടു കുത്തിയപ്പോള്‍ രാജമ്മ മുറ്റമടി തുടങ്ങി. ഇടയ്ക്കിടെ തനിയെ വര്‍ത്തമാനം പറയുന്നു-ചിരിക്കുന്നു. മുഖത്തു പച്ചാളം ഭാസിയുടെ നവരസങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരുന്നു.

'കര്‍ത്താവേ ഈ പെണ്ണും പിള്ളക്കു വട്ടുപിടിച്ചോ?' ഞാന്‍ അന്തം വിട്ടു.
കൈയ്യില്‍ കുറ്റിച്ചൂലുമായി ചിരിച്ചുകൊണ്ടു ഒരു ആം ആദ്മി പ്രവര്‍ത്തകയെപ്പോലെ അവര്‍ മുറ്റമടി തുടരുകയാണ്. പുരാതനകാലം മുതലേ സ്ത്രീകള്‍ ചൂല്‍ ഒരു ആയുധമായി ഉപയോഗിച്ചിരിക്കുന്നുവെന്ന് ചരിത്രകാരന്മാര്‍ ഹിസ്റ്ററി ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മുന്‍കരുതലെന്ന പോലെ ഞാന്‍ വരാന്തയുടെ വാതിലടച്ചു. മുള്ളു വന്നു ഇലയില്‍ വീണാലും, ഇല വന്നു മുള്ളില്‍ വീണാലും ഇക്കാലത്തു മുള്ളിനാണു കേട്.

കുറച്ചുകഴിഞ്ഞപ്പോള്‍ രാജമ്മ ഒന്നു നിവര്‍ന്നു. കൈ ഇടത്തേ ചെവിയിലേക്കു പോകുന്നു. അവരുടെ ചെവിയില്‍ ഘടിപ്പിച്ചിരുന്ന സാമഗ്രി കണ്ടപ്പോള്‍ എന്റെ കണ്ണുതള്ളിപ്പോയി. വായില്‍ yellow teeth ഉള്ള അവരുടെ ചെവിയിലൊരു blue tooth.  

കെട്ടിയവന്‍ ജീവിച്ചിരുന്നപ്പോള്‍, ഒരിക്കല്‍പ്പോലും എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാതിരുന്ന ആ ലേഡി ഇന്ദ്രന്‍സ് 'ബ്ലൂ ടൂത്തി' ലൂടെ കമ്മ്യൂണിക്കേഷന്‍സ് നടത്തുന്നു. കാലം പോയൊരു പോക്കേ!

ടോയിലറ്റ് എപ്പോഴും വൃത്തിയായിരിക്കുവാന്‍, പരസ്യവാചകത്തിന്റെ പിന്‍ബലത്തില്‍, ഞാന്‍  Harpic tablet സിങ്കില്‍ ഇട്ടിരുന്നു. ഒരിക്കല്‍ വീടിനകം തുടച്ചു വൃത്തിയാക്കിയതിനുശേഷം വാതില്‍പ്പാളികള്‍ക്കിടയിലൂടെ രാജമ്മ പറഞ്ഞു.

'അച്ചായ! ഞാന്‍ കുളിമുറിയൊക്കെ ശരിക്കു കഴുകി. ഏതാണ്ടു കളറു വെള്ളമായിരുന്നു അതിനകത്ത്. ഏതായാലും കുറച്ചു സമയമെടുത്തു ഞാനതു വൃത്തിയാക്കി. ഇപ്പോള്‍ നല്ല തെളിഞ്ഞ വെള്ളമാണ്'-തന്റെ ക്ലീനിംഗ് പവറില്‍ സ്വയം അഭിമാനിക്കുന്നുണ്ടെന്നു വിളിച്ചു പറയുന്ന മുഖം.

'അച്ചായാ- ടാങ്കിലെ വെള്ളം തീര്‍ന്നെന്നാ തോന്നുന്നത്'- നീലം ജലം വെളുപ്പിച്ചെടുത്തതിന്റെ ഫലം.

എന്തുകൊണ്ടോ പാചകപ്പണി ആ ഉണക്കക്കോലിനെ ഏല്പിക്കുവാന്‍ എനിക്കു മനസു വന്നില്ല-കുക്കിംഗ് മേഖലയില്‍ ഒരു കൈ വെയ്ക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ഏതായാലും വലിയ പരിക്കുകളൊന്നും പറ്റാതെ, ആറുമാസത്തിലധികം, മൈലപ്രാ ഗ്രാമത്തിലെ ഞങ്ങളുടെ ഭവനത്തില്‍ ഞാന്‍ ഏകനായി വസിച്ചു.

'കാടാറു മാസം... നാടാറു മാസം' എന്ന പാട്ട് ഞാന്‍ ഈയിടെയായി ഇടയ്ക്കിടെ മൂളാറുണ്ട്.

'വേണ്ട മോനേ...വേണ്ട മോനെ-' എന്ന മറുമൊഴിയാണു ഭാര്യ മൂളുന്നത്.

Read more

വര്‍ജ്ജനമോ - നിരോധമോ?

കേരളത്തില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോവുകയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഇതുവരേയും പൂര്‍ത്തീകരിച്ചിട്ടില്ലെന്നാണ് വാര്‍ത്തകള്‍. സഭയും സമുദായവുമൊക്കെ അവിടെയുമിവിടെയും ഒളിഞ്ഞും തെളിഞ്ഞും ചില ചരടുവലികള്‍ നടത്തുന്നുണ്ട്. ചില മെത്രാന്മാരും സ്വന്തം സഭയില്‍പെട്ടവരെ സ്ഥാനാര്‍ത്ഥികളാക്കണം, അല്ലെങ്കില്‍ കാണിച്ചു തരാം എന്ന ഭീക്ഷണിയുമായി പ്രസ്താവനകള്‍ ഇറക്കിവിടുന്നുണ്ട്. പഴയകാല അനുഭവം വെച്ചു നോക്കിയാല്‍ അവസാനഫലം നാണക്കേടു മാത്രമാണ്.

'വികസനം' ആണ് എല്ലാ പാര്‍ട്ടികളുടെയും പ്രകടന പത്രികയിലെ പ്രധാന അജണ്ട. ഭരണം കിട്ടുന്ന പാര്‍ട്ടിയിലെ നേതാക്കന്മാരും അവരുടെ ബന്ധുമിത്രാദികളും 'വികസിക്കും' എന്നുള്ള കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ മിണ്ടാപ്രാണിയായ ഒരു വനിതാമന്ത്രി മാത്രമാണ് ആരോപണ വിധേയ ആകാത്തത്.

'നിങ്ങള്‍ അധികാരത്തില്‍ വന്നാല്‍ മദ്യനയം എന്തായിരിക്കും?' എന്നാണു നേതാക്കള്‍ പരസ്പരം ചോദിക്കുന്നത്മദ്യം നിരോധിക്കുമെന്നും കോണ്‍ഗ്രസ്‌ബോധവല്‍ക്കരണത്തിലൂടെ മദ്യവര്‍ജ്ജനം നടപ്പാക്കുമെന്നു ഇടതുപക്ഷം.

ഇതു രണ്ടും നടപ്പാക്കുവാന്‍ പോകുന്ന കാര്യമല്ലെന്ന് അരിയാഹാരം കഴിക്കുന്ന മലയാളികള്‍ക്കെല്ലാമറിയാം. ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത നമ്മുടെ ആദര്‍ശപുരുഷന്‍ പണ്ടു ചാരായ നിരോധനം ഏര്‍പ്പെടുത്തിയിട്ടെന്തായി? കേരളത്തില്‍ ചാരായം വാറ്റ് ഒരു കുടില്‍ വ്യവസായമായി വളര്‍ത്തുന്നു എന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

ഉമ്മന്‍ ചാണ്ടിയും, മാണിസാറും, കെ.ബാബുമെല്ലാം കൂടി മനഃപൂര്‍വ്വം ബാറുകളൊന്നും പൂട്ടിച്ചതല്ല. കൂടുതല്‍ കൈയിട്ടു വാരമെന്നുള്ള ഒരു നിഗൂഢലക്ഷ്യം അതിനു പിന്നിലുണ്ടായിരുന്നു. അപ്പോഴാണ് എന്തിനും ഏതിനും ഉടക്കി നില്‍ക്കുന്ന സുധീരന്‍ ആദര്‍ശത്തിന്റെ വാളെടുത്തത്. 'എന്നാല്‍ ഇന്നാ പിടിച്ചോ' എന്നു പറഞ്ഞ് കുഞ്ഞൂഞ്ഞൊരു കുത്തു കുത്തി. എല്ലാംകൂടി കൂട്ടിക്കെട്ടി പുതുപ്പള്ളിക്കു പോയി.

മദ്യനിരോധനമൊന്നും ഒരു രാജ്യത്തും നടപ്പിലാക്കിയിട്ടില്ല. പരീക്ഷിച്ചു പരാജയപ്പെട്ട ചരിത്രമാണ് എല്ലായിടത്തും.

കേരളത്തില്‍ ഇപ്പോള്‍ 'വൈന്‍=ബിയര്‍' പാര്‍ലറുകള്‍ ധാരാളമുണ്ട്. പല എക്‌സൈസ് ഉദ്യോഗസ്ഥന്മാരുടെയും ഉച്ചയൂണു ഇവിടെയാണ്. 'സാധനം' അവയിലബിള്‍ ആണെന്നര്‍ത്ഥം. ചോദിക്കേണ്ടവര്‍ ചോദേക്കേണ്ട രീതിയില്‍ ചോദിച്ചാല്‍ സംഗതി മുറിയിലെത്തും. മദ്യനിരോധനം കൊണ്ട് സര്‍ക്കാരിനു കിട്ടേണ്ട ഒരു വലിയ വരുമാനം നിലച്ചുപോയി എന്നുള്ളതുമാത്രമാണ് കിട്ടിയ ലാഭം.

ഒരു ഗ്രാമമായാല്‍ കുറഞ്ഞത് ഒരു കള്ളുഷാപ്പെങ്കിലും വേണമെന്നുള്ള അഭിപ്രായക്കാരനാണു ഞാന്‍. ഒരു കുപ്പി അന്തിയുമടിച്ച്, ഷാപ്പിലെ കപ്പയും കറിയും കഴിച്ച്, അലവലാതി രാഷ്ട്രീയവും പറഞ്ഞ്, പാട്ടുപാടി പാമ്പായി മുണ്ടും പറിച്ചു തലയില്‍ക്കെട്ടി നടന്നിരുന്ന കുടിയന്മാര്‍ ഒരു നാടിനു അലങ്കാരമായിരുന്നു.

കള്ളുകുടിയന്റെ അടിയും ഇടിയും കൊണ്ട് 'എന്റമ്മോ! ഈ കാലമാടന്‍ എന്നെ തല്ലിക്കൊല്ലുന്നേ' എന്നു പറഞ്ഞു നിലവിളിക്കുന്ന സ്ത്രീകളുടെ ശബ്ദം ഗ്രാമത്തി#്‌ന്റെ സംഗീതമായിരുന്നു.
ആ നല്ലകാലം ഇനി എന്നെങ്കിലും തിരിച്ചു വരുമോ? കൊള്ളാവുന്ന കുടിയന്മാരെല്ലാം വിഷച്ചാരായം കുടിച്ച് കരളു പഴത്തു തട്ടിപ്പോകുന്നതൊന്നും ഇപ്പോള്‍ വലിയ വാര്‍ത്തയൊന്നുമല്ല.

ഒരു നല്ലഭരണം കാഴ്ചവെയ്ക്കണമെങ്കില്‍ കുടിയന്മാര്‍ക്കു നല്ല കള്ളുകുടിക്കുവാനുള്ള സൗകര്യം ചെയ്തു കൊടുക്കണം. പുരാതനകാലം മുതലേ, പഴയനിയമം കാലം മുതലേ നമ്മുടെ മുതുമുത്തച്ഛന്‍മാര്‍ മദ്യം ഉപയോഗിച്ചിരുന്നു. അവരെ നമ്മള്‍ മാതൃകകളാക്കണം. പാരമ്പര്യം മറക്കുന്നത് ആര്‍ക്കും ഭൂഷ്ണമല്ല.

ഇടതായാലും വലതായാലും നമ്പൂതിരിയായാലും നായാടിയായാലും കള്ളിനു ജാതിമതവ്യത്യാസമോ രാഷ്ട്രീയ ചായ് വോ ഇല്ലെന്നുള്ള കാര്യം ഓര്‍ത്താല്‍ ഓര്‍ക്കുന്നവര്‍ക്കു നല്ലത്.

വാല്‍ക്കഷണം: ഫൊക്കാനഫോമാ കണ്‍വന്‍ഷനുകള്‍ക്ക് പഴയതുപോലെയുള്ള ജനപങ്കാളിത്തമില്ലെന്നാണ് പലരും പറയുന്നത്. സരിതാ നായരെ ഒരു അതിഥിയായി കൊണ്ടുവന്നാല്‍ ആകപ്പാടെ ഒരു ആനച്ചന്തം ഉണ്ടാകുമെന്നും ജനപങ്കാളിത്തം വര്‍ദ്ധിക്കുമെന്നുമാണ് വിവരമുള്ളവര്‍ പറയുന്നത്. ഒന്നു പരീക്ഷിച്ചാലോ? എല്ലാത്തിനും വേണ്ടേ ഒരു ചെയ്ഞ്ച്? 'സരിതയെ വിളിക്കൂ....കണ്‍വന്‍ഷനുകള്‍ വിജയിപ്പിക്കൂ!' 

Read more

എങ്കിലും എന്റെ ശോഭനേ!

ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ് വിട്ടു. കഷ്ടമായിപ്പോയി. പക്ഷേ വിടാതെ എന്തു ചെയ്യും? കുറേനാളായി കോണ്‍ഗ്രസ് തറവാടിന്റെ പിന്നാമ്പുറത്തും, അകത്തേക്കു ക്ഷണം കിട്ടുമെന്നുള്ള പ്രതീക്ഷയോടെ ചുറ്റിപ്പറ്റി നടക്കുകയായിരുന്നല്ലോ. ആരും ഒന്നും തിരിഞ്ഞു നോക്കിയതുപോലുമില്ല. ഒരു കാലത്ത് ലീഡറുടെ എല്ലാമെല്ലാമായിരുന്ന ശോഭനയാണ് കോണ്‍ഗ്രസ് കിച്ചനിലെ കാര്യങ്ങളൊക്കെ നിയന്ത്രിച്ചിരുന്നത്. ഇന്നവിടെ സരിതയും, ജോപ്പനും, കോപ്പനും, ഗണ്‍മോനുമെല്ലാ കേറിയിറങ്ങി നിരങ്ങുന്നു. തരം താണാല്‍ ഇത്രക്കങ്ങു താഴാമോ?

എന്തു പറഞ്ഞാലും ശോഭന ആളൊരു മര്യാദക്കാരിയാണ്. തറവാടു വിടുന്ന കാര്യം മുഖ്യനേയും, സുധീരനേയും അറിയിച്ചിരുന്നു. അയ്യോ ശോഭനേ പോകല്ലെഅയ്യോ ശോഭനേ പോകല്ലെ! എന്നു കരഞ്ഞവര്‍ കാലുപിടിക്കുമെന്നാണ് കരുതിയത്? എവിടെ? മദാമ്മയെ അവരുടെ തട്ടകത്തില്‍ച്ചെന്നു മുട്ടുകുത്തിച്ച ഉമ്മച്ചന്റെ മുന്നില്‍ ഈ ശോഭന ആരാണ്.

ഒരു കാലത്തു കോണ്‍ഗ്രസിന്റെ ഗ്ലാമര്‍ഗേളും, ചെങ്ങന്നൂര്‍ക്കാരുടെ പൊന്നോമന പുത്രിയുമായിരുന്നു ഈ ഓമന ശോഭന. ജനപ്രതിനിധിയായപ്പോള്‍ മണ്ഡലത്തോടൊപ്പം വികസിച്ചു. അധികാരം തലക്കു പിടിച്ചെങ്കിലും, അല്പം അഹങ്കാരം കൂട്ടിനുണ്ടായിരുന്നു എന്ന് ചിലര്‍ അടക്കം പറയുന്നു.

'വിനാശകാലേ വിപരീതബുദ്ധി' എന്നു പറഞ്ഞതു പോലെ ലീഡര്‍ജിയും, മോന്‍ജിയു കോണ്‍ഗ്രസ് വിട്ടു 'ഡിക്കു' മായി പോയപ്പോള്‍ ശോഭനയും അവരുടെ പിന്നാലെ വെച്ചു പിടിച്ചു. പിന്നീട് ഇതുവരെ ക്ലച്ചു പിടിച്ചിട്ടില്ല. മാനഹാനിയും ധനനഷ്ടവും ഫലം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ വിമതയായി മത്സരിക്കുവാന്‍ ശോഭന തീരുമാനിച്ചിരുന്നു. എന്നാല്‍ അന്നു കോണ്‍ഗ്രസ് നേതാക്കള്‍ കരഞ്ഞുകാലു പിടിച്ചതുകൊണ്ട് ആ തീരുമാനം മാറ്റി. സ്ത്രീ അമ്മയല്ലേ, ഭാര്യയല്ലേ, സഹോദരിയല്ലേ, മകളല്ലേ ഹൃദയം അലിയാതിരിക്കുമോ?

പക്ഷേ അന്നു നല്‍കിയ മോഹന വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നു മാത്രമല്ല, തുടര്‍ന്നും വലിയ അവഗണനയാണു പാര്‍ട്ടിയില്‍ നിന്നും നേരിടേണ്ടി വന്നത്.

ചെങ്ങന്നൂരില്‍ താന്‍ തുടങ്ങിവെച്ച വികസന പ്രവര്‍ത്തനങ്ങള്‍ ആകെ മുരടിച്ചു പോയി എന്നു വിലപിക്കുന്ന ശോഭന, ഈ മണ്ഡലത്തെ ഒന്നു പുനരുദ്ധരിക്കുവാന്‍ വീണ്ടുമൊരു അങ്കത്തിനിറങ്ങുകയാണ്.

ചെങ്ങന്നൂര്‍ വികസനമുന്നണിയെന്ന പേരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുവാനാണു പ്ലാന്‍. കെട്ടി വെയ്ക്കുവാനുള്ള തുകയ്ക്കായി ഒരു രൂപാവീതം സ്ത്രീകളില്‍ നിന്നും വാങ്ങിത്തുടങ്ങി. തന്റെ സ്ഥാനാര്‍ത്ഥി പദവിയില്‍, നാട്ടിലെ സ്ത്രീകള്‍ക്ക് ഉത്തരവാദിത്വം ഉണ്ടാകേണ്ട എന്നാണ്, പണ്ടൊരു ഊമക്കത്തിന്റെ പേരില്‍ ബലിയാടക്കപ്പെട്ട ഈ ശോഭന എന്ന ആണ്‍കുട്ടിയുടെ നിലപാട്.
നാണം കെടാന്‍ മറ്റ് എന്തെല്ലാം മാര്‍ഗ്ഗങ്ങളുണ്ട് ശോഭനേ!

 

Read more

സോളാര്‍ തരംഗം തണുക്കുന്നുവോ?

സരിതാ നായരുടെ സോളറിനു ചൂടു കുറഞ്ഞതു പോലെ. ഒളിഞ്ഞും തെളിഞ്ഞും ഇരുന്നും കിടന്നും ഒരുപാടു പേരുടെ ഉറക്കം കെടുത്തിയ ആ തരുണീമണിയുടെ കത്തു പ്രസിദ്ധീകരണം അത്ര ഏശിയില്ല.
ഇന്ദ്രപ്രസ്ഥത്തില്‍ പോയി മാദമ്മയേയും, മകനേയും, ക്ഷ,ണ്ണ വരപ്പിച്ചിട്ട്, കാവാലം ചുണ്ടന്റെ ക്യാപ്റ്റനേപ്പോലെ വിജയശ്രീലാളിതനായി തിരിച്ചെത്തിയ ഉമ്മന്റടുത്താണ് ഈ ഉമ്മാക്കി കാട്ടി വിരുട്ടുവാന്‍ നോക്കുന്നത് പടക്കശ്ശാലയിലെ പട്ടിയേയാണോ ഉടുക്കു കൊട്ടി പേടിപ്പിക്കുന്നത്?

കുഞ്ഞൂഞ്ഞു തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്നു സരിത വെളിപ്പെടുത്തിയപ്പോള്‍, മറിയാമ്മ ചിരിച്ചു ചിരിച്ചു മയങ്ങിപ്പോയി. കുഞ്ഞൂഞ്ഞിന്റെ കപ്പാസിറ്റി തന്നേപ്പോലെ മറ്റാര്‍ക്കും അറിയില്ലെന്ന് അവര്‍ ആണയിട്ടു. 'ഓന്തു ചാടിയാല്‍ വേലിക്കലോളം'

പരിപാടി നടന്നത് ക്ലിഫ് ഹൗസില്‍ വെച്ചാണു പോലും! ചുറ്റും ആളുകള്‍ കൂടിയിരുന്നു എന്തെങ്കിലുമൊക്കെ ചര്‍ച്ചകള്‍ നടത്തിയാലേ ഉമ്മനു ഉറക്കം വരികയുള്ളൂഇതു ജനിച്ചപ്പോള്‍ മുതലുള്ള ശീലമാണ്. ഇതിനിടയിലാണ് സരിത ഓടക്കൂഴലൂതാന്‍ ചെല്ലുന്നത്. നടക്കുന്ന കാര്യമാണോ കൊച്ചേ ഇത്?

ഇതിനിടയില്‍ ഒരു കമ്മീഷനെ വെച്ച് കൊള്ളാവുന്നവരുടെ സമയവും പണവും വെറുതേ കളഞ്ഞു. അങ്ങേര് ഇങ്ങോട്ടു വരാന്‍ പറഞ്ഞാല്‍ സരിത അങ്ങോട്ടു പോകും. ആ ജഡ്ജിയുടെ മുഖം കണ്ടാല്‍ അങ്ങേരു നമ്മള്‍ ഏതോ അപരാധം ചെയ്തതാണെന്നു തോന്നും.

സരിതയെ വിശ്വസിക്കുവാന്‍ കൊള്ളില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതുതന്നെയാണ് ഇവിടുത്തെ പല രാഷ്ട്രീയ നേതാക്കളും പറയുന്നത്. സത്യം എപ്പോഴെങ്കിലും പറഞ്ഞാല്‍ പോരാ, അതു പറയേണ്ട സമയത്തു തന്നെ പറയണം.

മുപ്പത്തിമൂന്നു തട്ടിപ്പു കേസുകളിലെ പ്രതിയായ സരിതക്ക് നേരറിയാന്‍ സിബിഐ വേണമെന്നാവശ്യപ്പെടാന്‍ എങ്ങിനെ ധൈര്യം വന്നുവെന്നും കോടതി ചോദിച്ചു.

ഇപ്പോഴും സരിത അണിഞ്ഞൊരുങ്ങി രാജകീയ പ്രൗഢിയോടെ നടക്കുന്നു. തന്റെ കൈയില്‍ ഇനിയും ഇതിലും വലിയ ഏതോ സാധനമുണ്ടെന്നുള്ള ഗര്‍വ്വിലാണ് നടപ്പ്.

കംപ്ലീറ്റ് വട്ടായിപ്പോയെന്നാ തോന്നുന്നത്
എങ്കിലും അറിയാതെ പറഞ്ഞു പോകുന്നു:
'ലെവളു പുലിയാ!'

 

Read more

പാതിരിമാരുടെ പ്രവൃത്തികള്‍ പരിതാപകരമാവുമ്പോള്‍ !!!

'പിന്നെ അവന്‍ ദൈവാലയത്തില്‍ ചെന്നു വില്‍ക്കുന്നവരെ പുറത്താക്കി തുടങ്ങി. എന്റെ ആലയം പ്രാര്‍ത്ഥനാലയം ആകും എന്നു എഴുതിയിരിക്കുന്നു. നിങ്ങളോ, അതിനെ കള്ളന്മാരുടെ ഗുഹ ആക്കിത്തീര്‍ത്തു എന്നു അവരോടു പറഞ്ഞു

അവന്‍ ദിവസേന ദൈവാലയത്തില്‍ ഉപദേശിച്ചു പോന്നു, എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തില്‍ പ്രധാനികളായവരും അവനെ നശിപ്പിക്കാന്‍ തക്കം നോക്കി (ലൂക്കോസ് 19:45)

'ഭൂമിയില്‍ ആരെയും പിതാവ് എന്നു വിളിക്കരുത്; ഒരുത്തന്‍ അത്രേ നിങ്ങളുടെ പിതാവും; സ്വര്‍ഗ്ഗസ്ഥന്‍ തന്നെ! (മത്തായി23;9)

ഇതു ദൈവവചനം അത്രേ ! ആന്റണി ചേട്ടന്‍ വേദവായന നിര്‍ത്തി.

അങ്ങിനെ വിശ്വസിച്ച് ഞങ്ങള്‍ ഏറ്റു പറയുന്നു!' ഉറക്കം തൂങ്ങിയിരുന്നവരും, ടെക്‌സ്‌ററു ചെയ്യുന്നവരും യാന്ത്രികമായി അത് ഉരുവിട്ടു.

അതു കഴിഞ്ഞ് പരിശുദ്ധ പിതാവിന്റെ കല്പന ഉണ്ടായിരുന്ന.#ു മണിയടിയും ചേങ്ങല കിലുക്കവും ആള്‍ത്താരയില്‍ ആറാട്ടിനു ആനകളുടെ എഴുന്നെള്ളത്ത്.

പരിശുദ്ധ ബാവയുടെ കല്പനഎല്ലാവരും എഴുന്നേറ്റു നില്‍ക്കണം! കല്പനയല്ലേ ! വീല്‍ ചെയറില്‍ വന്നവന്‍ പോലും എഴുന്നേറ്റു പോകും.

എന്റെ ഒരു അടുത്ത സുഹൃത്തു വിളിച്ചു. പള്ളിക്കും പട്ടക്കാര്‍ക്കും കൈയയച്ചു സംഭാവന കൊടുക്കുന്ന ഒരാളാണ്. 'എന്റെ രാജു ! ഇവന്മാരെ കൊണ്ടു ഞാന്‍ മടുത്തു. എന്തെല്ലാം പേരിലാണു പിരിവുകള്‍ നടക്കുന്നത്! ഉളുപ്പില്ലാതെ മുഖത്തു നോക്കി ചോദിക്കുമ്പോള്‍ എങ്ങിനെയാ കൊടുക്കാതിരിക്കുന്നത് ?' അതു കഴിഞ്ഞ് മറ്റൊരു സുഹൃത്ത് സണ്ണി കോന്നിയൂര്‍ ഒരു വീഡിയോ ക്ലിപ്പ് അയച്ചു. തുമ്പമണ്‍ വലിയ പള്ളിയില്‍ നടന്ന ഒരു ചടങ്ങ് ഒരു വലിയ മെത്രാപ്പോലീത്തായും അകമ്പടി അച്ചന്മാരും കൂടി നടത്തിയ ഒരു പ്രകടന 'പ്രേമം' സിനിമയേക്കാള്‍ കൂടുതല്‍ ലൈക്ക് കിട്ടിയ ഒരു ക്ലിപ്പ്. കുടിശ്ശിക കൊടുത്തില്ലെങ്കില്‍ കൂദാശകള്‍ നടത്തിക്കൊടുക്കില്ലെന്ന് ഒരു തുറുപ്പ് ചീട്ട് ഇവരുടെ കൈയില്‍ ഉണ്ട് എന്റെ സുഹൃത്ത് ക്രിസ്റ്റി ഒരു സംഭവകഥ പറഞ്ഞു. കുഴിക്കാല പള്ളിയില്‍ ഒരു വൃദ്ധന്റെ മൃതശരീരം അടുക്കുവാനായി ചെന്നു. കുടിശ്ശിക അടയ്ക്കാതെ അടക്കില്ലെന്നു വികാരിയും കൈക്കാരുംനിവൃത്തിയില്ലാതെ കുടുംബാംഗങ്ങള്‍ പറഞ്ഞു 'വേണ്ടാ ! ഞങ്ങള്‍ പോവുകയാ മൃതശരീരം പള്ളിയില്‍ തന്നെ സൂക്ഷിച്ചോ !'

പോലീസു വരുന്നതിനു മുന്‍പ് പട്ടക്കാരും പരിവാരങ്ങളും പിറകേ ചെന്ന് ബന്ധുക്കളുടെ കൈയ്യും കാലും പിടിച്ചാണ് മൃതശരീരം അടക്കിയത്.

ഇന്നലെ എന്റെ സുഹൃത്ത് സാബു തെക്കിനേത്തിന്റെ വീട്ടില്‍ ഒരു സുഹൃത്സമ്മേളനം ഉണ്ടായിരുന്നു പതിവുപോലെ പള്ളിക്കാര്യം തന്നെ വിഷയം പരിശുദ്ധന്‍ എന്നതിനു പകരം, പ, പൂ കൂട്ടിയുള്ള പദങ്ങളാണു പലരും ഉപയോഗിച്ചത്

പള്ളിപ്പിരിവിനുവേണ്ടി പരിവാരങ്ങളുമായി ഒന്നാം ക്ലാസില്‍ യാത്ര ചെയ്ത് എത്തുന്ന പരിശുദ്ധന്മാര്‍. കുഞ്ഞാടുകളുടെ മനസ്സിലിരിപ്പ് വായിച്ചാല്‍ അപ്പോഴേ കുപ്പായം ഊരി ദൂരെക്കളയും!

പത്തു പുത്തന്‍ കിട്ടുവാന്‍ വേണ്ടി ഏതറ്റംവരെ താഴുവാനും ഇവര്‍ക്കു നാണമില്ലേ?

പുതിയൊരു മൂന്നാം തലമുറ ഇവിടെ വളര്‍ന്നു വരുന്നുണ്ട്. നിങ്ങളുടെ കോക്കാപ്പീച്ചകള്‍ക്ക് അവരെ കൂട്ടു കിട്ടുമെന്ന് സ്വപ്നത്തില്‍പ്പോലും പ്രതീക്ഷിക്കണ്ടാ !

പുതിയ തലമുറയെ ഉദ്ധരിക്കുവാന്‍ പറന്നു വന്ന നിങ്ങള്‍ക്ക് അവരുടെ കുടുംബസമ്മേളനങ്ങളില്‍ പോലും പങ്കെടുക്കാവന്‍ സമയമില്ലല്ലോ !

പിതാക്കന്മാരോടൊപ്പം കൂട്ടിനു വന്നവരുടെ കുടുംബാംഗങ്ങളുടെ അവധിക്കാല വിനോദത്തിനു വേണ്ടിയും അമേരിക്കന്‍ മലയാളികളുടെ കീശ പിഴിയണമെന്ന് എന്താണിത്ര നിര്‍ബന്ധം! അടുത്ത പിരിവ് യാത്ര 'വീഗാലാന്‍ഡിലേക്ക് ആക്കിക്കൂടെ'

 

Read more

തെരുവു നായകള്‍ക്കു വേണ്ടി വാദിക്കാന്‍ ഒരു മഹിളാ രത്‌നം കൂടി

രഞ്ജിനി ഹരിദാസിനോട് അല്‍പന്മാരായ ചില മലയാളികള്‍ക്ക് എന്താണിത്ര കലിപ്പ്? കണ്ണുകടി എന്നല്ലാതെ എന്തു പറയുവാന്‍. തള്ളേ! എത്രയോ നാളുകളായി അവര്‍ 'ഭാരത സ്ത്രീകള്‍ തന്‍ ഭാവശുദ്ധി' തന്റെ 'തങ്ക' സ്വഭാവത്തിലൂടെ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു വിദേശത്തായാലും സ്വദേശത്തായാലും 'താരനിശകള്‍' ഒന്നു കൊഴുപ്പിക്കണമെങ്കില്‍ ഈ സോമലിയന്‍ ലുക്കുള്ള സുന്ദരിയുടെ സാന്നിദ്ധ്യം വേണം. ഈയിടെയായി ആഡംബര കപ്പലുകളില്‍ അരങ്ങേറുന്ന സിനിമാ/സീരിയല്‍ ന്യൂജെന്‍ താരങ്ങളുടെ ലഹരി നുരയുന്ന പാര്‍ട്ടിക്കാര്‍ക്കും രഞ്ജിനിയുടെ അട്ടഹാസം ഒരു അത്യാവിശ്യ ഘടകമാണ്.

അമേരിക്കയില്‍ രണ്ടുമൂന്നു വര്‍ഷം മുന്‍പു നടന്ന ഒരു സ്റ്റാര്‍ ഷോയിലും മിസ്. ഹരിദാസായിരുന്നു താരം. അമേരിക്കയിലങ്ങോളമിങ്ങോളം ഓടി നടന്നു മലയാളികളെ രസിപ്പിച്ച ഈ 'സുര' സുന്ദരി വരി (ക്യു) തെറ്റിച്ചത് ഒരു അമേരിക്കന്‍ മലയാളി ചോദ്യം ചെയ്തത് വലിയ വിവരക്കേടായിപ്പോയി. ജനലക്ഷങ്ങളുടെ കണ്ണിലുണ്ണിയായ ഈ തരുണീമണിയോട് അപമര്യാദയായി പെരുമാറിയ അമേരിക്കക്കാരന്‍, ഫൊക്കാനാ, ഫോമാ, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികളെ സാക്ഷി നിര്‍ത്തി ഇവരോടു മാപ്പു പറഞ്ഞ് നമ്മുടെ മാനം രക്ഷിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു!

സ്ത്രീകളുടെ അവകാശത്തിനുവേണ്ടി ഝാന്‍സി റാണിയേപ്പോലെ, ഉണ്ണിയാര്‍ച്ചയെപ്പോലെ ഉടവാള്‍ എടുക്കുന്ന വീരശൂര പരാക്രമി ഹരിദാസ്, മിണ്ടാപ്രാണികളായ കേരളത്തിലെ തെരുവു നായ്ക്കളെ കൊന്നൊടുക്കണമെന്നു പറഞ്ഞു കിരാതന്മാരോട് ശക്തമായി ആണത്വത്തോടെ പ്രതികരിച്ചതിന് ഈ വനിതയെ അഭിനന്ദിക്കുന്നതിനുപകരം നിന്ദിക്കുവാനായിരുന്നു മലയാളികള്‍ക്കു താല്‍പര്യം.

ഇതോടനുബന്ധിച്ച് മലയാളത്തിലെ പ്രസിദ്ധ ദിനപത്രങ്ങളായ മനോരമ, മാതൃഭൂമി, മംഗളം തുടങ്ങിയവര്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയുടെ ചുരുക്കം ചുവടെ ചേര്‍ക്കുന്നു. '

തെരുവു നായ ശല്യം ഇല്ലാതാക്കുവാന്‍ ജില്ലാ പഞ്ചായത്തു വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജനപ്രതിനിധികളും ടെലിവിഷന്‍ അവതാരിക രഞ്ജിനി ഹരിദാസിന്റെ നേതൃത്വത്തിലുള്ള മൃഗ സ്‌നേഹികളും തമ്മില്‍ വാക്കേറ്റം. പേപ്പട്ടികളെ കൊല്ലുകയല്ലാതെ മറ്റു നിവാരണ മാര്‍ഗ്ഗങ്ങളില്ലെന്നുള്ള മൃഗ ഡോക്ടറുടെ അഭിപ്രായമാണ് രഞ്ജിനിയെ ചൊടിപ്പിച്ചത്ഇതോടെ അവരുടെ നേതൃത്വത്തില്‍ ഒരു സംഘം പട്ടിപ്രേമികള്‍ വേദിയില്‍ കയറി ഡോക്ടര്‍ക്കെതിരെ തിരിഞ്ഞു. രഞ്ജിനി ബലം പ്രയോഗിച്ച് മൈക്കു പിടിച്ചു വാങ്ങി, നായ്ക്കളെ കൊല്ലുന്നത് നിയമ വിരുദ്ധമാണെന്നും, ശാസ്ത്രീയ വന്ധീകരണമാണ് വേണ്ടതെന്നും വാദിച്ചു. നായ്ക്കളുടെ പ്രജനനം തടയുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പൂര്‍ണ്ണ പരാജയമാണെന്നു പറഞ്ഞതോടെ യോഗത്തില്‍ പങ്കെടുത്ത പഞ്ചായത്തു പ്രസിഡന്റുമാര്‍ ഇവര്‍ക്കു നേരെ തിരിഞ്ഞുബഹളത്തെ തുടര്‍ന്നു യോഗം അലങ്കോലപ്പെട്ടു.

താരപ്രകടനം സഹിക്ക വയ്യാതെ പഞ്ചായത്തു പ്രസിഡന്റുമാര്‍ യോഗം ബഹിഷ്‌ക്കരിച്ചു.' ടെലിവിഷന്‍ ചാനലുകളും ഈ കോലാഹലത്തിന്റെ ദൃശ്യവിരുന്ന് കാണികള്‍ക്കായി കാഴ്ച്ചവെച്ചു. ഒരു അരിസ്റ്റോക്രാറ്റിക് ഇനത്തില്‍പ്പെട്ട പട്ടിയെ ചുംബിച്ചുകൊണ്ടു നില്‍ക്കുന്ന രഞ്ജിനി ഹരിദാസിന്റെ ഫോട്ടോയും വാര്‍ത്തയോടൊപ്പം ചേര്‍ത്തിരുന്നു.

എത്രയും ബഹുമാനപ്പെട്ട രഞ്ജിനി ഹരിദാസ് തെരുവു നായ്ക്കള്‍ക്കു വേണ്ടി വാദിച്ചത് ഏറ്റവും മനുഷ്യത്വപരമായ ഒരു നടപടിയാണെന്നാണ് എന്റെ അഭിപ്രായം. എന്നാല്‍ വായനക്കാരുടെ പ്രതികരണങ്ങള്‍ എന്നെ ഞെട്ടിച്ചു കളഞ്ഞു. ചില സാമ്പിളുകള്‍ ചുവടെ ചേര്‍ക്കുന്നു.

1. എത്ര ആയാലും വെറുതേ കുരയ്ക്കുക എന്നത് രണ്ടു പേരുടെയും സ്വഭാവമായതു കൊണ്ടു അവര്‍ കുരയ്ക്കട്ടെ! നമ്മളെന്തിനാ അതിനിടയില്‍ കയറി വെറുതേ കടികൊള്ളുവാന്‍ പോകുന്നത്?

2. എ.സി റൂമില്‍ ബുള്‍ഡോഗിനെ കെട്ടിപ്പിടിച്ചു കിടന്നുറങ്ങുന്ന ഇവര്‍ക്കൊക്കെ, തെരുവു നായ്ക്കള്‍ സാധാരണ ജനത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ടു പറഞ്ഞാല്‍ മനസ്സിലാകുമോ? ചീപ്പു പബല്‍സിറ്റി കിട്ടുവാന്‍ വേണ്ടി മൈക്ക് എടുത്ത് വായില്‍ തോന്നുന്നതെന്തും പറയുമ്പോള്‍, അതു സാധാരണക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാകാതിരിക്കുവാന്‍ നോക്കിക്കൂടെ മോളേ?

3. 'പഗ്' ഇനത്തില്‍പ്പെട്ട പട്ടിയെ കെട്ടിപ്പിടിച്ചു കൊണ്ടുള്ള ഫോട്ടോ കണ്ടു ഏതെങ്കിലും ഒരു തെരുവു പട്ടിയെ കെട്ടിപ്പിടിച്ചു ഫോട്ടോയെടുക്കുവാന്‍ കഴിയുമോ? ഒരു പേപ്പട്ടിയുടെ കടി കൊള്ളണം അപ്പോള്‍ പഠിക്കും. പണ്ട് അമേരിക്കന്‍ മലയാളിക്കെതിരെ കുരയ്ക്കുന്നത് എല്ലാവരും കണ്ടതല്ലേ?

4. തെരുവു നായ്ക്കളെ കൊല്ലരുതെന്നു പറയുന്ന രഞ്ജിനി, അവയെ സ്വന്തം വീട്ടില്‍ കൊണ്ടു പോയി പരിപാലിക്കാനും കൂടി തയ്യാറാകണം!

5. അത് പിന്നെ ഒരു ചര്‍ച്ച ആകുമ്പോള്‍, പേപ്പട്ടികളുടെ പ്രതിനിധിയും വേണമല്ലോ! അതിലെന്താ ഇത്ര തെറ്റ്?

6. അറിയാം, പേപ്പട്ടികളുടെ സംസ്ഥാന പ്രസിഡന്റാണെന്ന്.

7. ഒന്നു കെട്ടിച്ചു വിടാമോ ആര്‍ക്കെങ്കിലും? ശല്യം ഒഴിവാക്കാനാ കേരളത്തിലെ ജനങ്ങള്‍ സഹിച്ചു മടുത്തു.

8. പട്ടി' എന്നു പറയുന്നത് പൊമേറിയനും, ബുള്‍ഡോഗുമാണ്. ചുറ്റു മതിലില്ലാത്ത വീട്ടില്‍ ഉമ്മറത്തിരുന്നു കളിക്കുന്ന കൊച്ചു കുട്ടികളെ കടിച്ചു കീറുന്ന പട്ടികളും ഉണ്ടെന്നു മനസ്സിലാക്കാതെ, വിവരം പോലുമില്ലാതെ സംസാരിക്കുന്നതു കേള്‍ക്കുമ്പോള്‍ കഷ്ടം തോന്നും!

9. രാവിലെ നടക്കാനിറങ്ങിയാല്‍, പേപ്പട്ടികള്‍ പോലും കണ്ടു പേടിച്ചോടും.

10. അങ്ങിനെ ഭ്രാന്തന്‍ പട്ടികള്‍ക്കും ദേശീയ സംഘടനയായി. മേനകാഗാന്ധി അഖിലേന്ത്യാ പ്രസിഡന്റ്രഞ്ജിനി ഹരിദാസ് സംസ്ഥാന പ്രസിഡന്റ്!

ഇങ്ങനെ എത്രയെത്ര പ്രതികരണങ്ങള്‍. ക, മ, പൂ, തുടങ്ങിയ വിശേഷണപദങ്ങളോടു കൂടിയുള്ള കമന്റുകള്‍ ഞാന്‍ ഒഴിവാക്കിയിട്ടുണ്ട്. രഞ്ജിനി ഹരിദാസിനേപ്പോലെയുള്ള സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളെ അപമാനിക്കുന്ന ഇത്തരം പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കുന്ന പത്രങ്ങള്‍ക്കെതിരെ മാനനഷ്ടത്തിനു കേസു കൊടുക്കണം.

കേരളത്തിലെ തെരുവു നായ്ക്കളുടെയും, പേപ്പട്ടികളുടെയും ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിനുവേണ്ടി പോരാടുന്ന ശ്രീമതി രഞ്ജിനി ഹരിദാസിന്റെ പിന്നില്‍ അമേരിക്കന്‍ മലയാളികള്‍ ഒറ്റക്കെട്ടായി അണിനിരക്കണം. വല്ലപ്പോഴുമൊരിക്കല്‍ നാട്ടിലെത്തുന്ന നമ്മളെ എയര്‍പ്പോര്‍ട്ടില്‍ വെച്ച് തെറിപറയുവാന്‍ രഞ്ജിനിയല്ലാതെ മറ്റാരാണ് നമ്മള്‍ക്കുള്ളത്?
THINK ABOUT IT

Read more

ഇത്തിരി നേരം, ഒത്തിരി കാര്യം

മലയാളത്തിനു ശ്രേഷ്ഠ ഭാഷാ പദവി ലഭിച്ചതില്‍ മലയാളികളായ നമ്മള്‍ക്കു അഭിമാനിക്കുവാന്‍ വകയുണ്ട്. പക്ഷേ ഈ പദവി കൊണ്ടു ഭാഷക്കു എന്തെങ്കിലും നേട്ടമുണ്ടാകുമോ എന്ന കാര്യത്തിലാണു സംശയം. ഏതായാലും ഈ വകയില്‍ കേന്ദ്രത്തില്‍ നിന്നും കുറച്ചു നക്കാപ്പിച്ച തടയുവാനുള്ള സാദ്ധ്യതയുണ്ട്. അടഞ്ഞു കിടക്കുന്ന ഒരു ഓഫീസും, അതിന്റെ പേരില്‍ പ്രത്യേകിച്ചു പണിയൊന്നുമില്ലാതെ ശമ്പളം കൈപ്പറ്റുന്ന കുറേ ജീവനക്കാരും ഉണ്ടാകുമെന്നുള്ള കാര്യം ഉറപ്പ്. ഈയിടെയായി മലയാളഭാഷയെ പുതിയ പദാവലി കൊമ്ടു സമ്പുഷ്ഠമാക്കുന്ന പി.സി.ജോര്‍ജ്, രാജ് മോഹന്‍ ഉണ്ണിത്താന്‍, മണിയാശാന്‍, ഇടുക്കി ബിഷപ്പ് തുടങ്ങിയ പണ്ഡിതന്മാരെ ഈ വകുപ്പിലെ ഉപദേശക സമിതിയില്‍ ഉള്‍പ്പെടുത്തണം.(ഇടുക്കി ബിഷപ്പിനെ കണ്ടാല്‍ മണിയാശന്റെ ജേഷ്ഠനെപ്പോലെ തോന്നുമെന്നു ഈയിടെ വെള്ളാപ്പള്ളി ഗുരുക്കള്‍ ഒരു കാച്ചു കാച്ചിയത് എന്തര്‍ത്ഥിലാണോ?) പിണറായി സഖാവിന്റെ നികൃഷ്ട ജീവി, കുലംകുത്തി തുടങ്ങി ആയിരം അര്‍ത്ഥതലങ്ങളുള്ള വാക്കുകള്‍ കേടുകൂടാതെ ഉപ്പിലിട്ടു സൂക്ഷിക്കണം. ഗണ്‍മോന്‍, ജോപ്പനും, കോപ്പനും, സരിതാ തരംഗം, മണിയും മാണിയും, നിയമം നിയമത്തിന്റെ വഴിക്കു പോകും, മുതലായ അമൂല്യ പദശേഖരങ്ങള്‍ പുതിയ പാഠപുസ്തകങ്ങളില്‍ ഉള്‍പ്പെടുത്തണം.

അമേരിക്കയില്‍ വളരുന്ന നമ്മുടെ കുട്ടികളെ മലയാള ഭാഷ വിദ്യാന്മാരാക്കുന്നതില്‍ പല സാംസ്‌ക്കാരിക സംഘടനകളും, ആരാധനാലയങ്ങളും കിണഞ്ഞു പരിശ്രമിക്കുന്നുണ്ട് അവര്‍ക്ക് ഈ എളിയവന്റെ നമോവാകം!

അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരായ മലയാളികള്‍ കുട്ടികളെ മലയാളം പഠിപ്പിക്കുന്നതില്‍ വലിയ താല്‍പര്യം കാണിച്ചിരുന്നു. (ആ തലമുറയില്‍ പെട്ട പലരും 'കുടി' ഏറിപ്പോയതിനാല്‍ അകാല ചരമം പ്രാപിച്ചു എന്നുള്ള കാര്യം ഖേദപൂര്‍വ്വം സ്മരിക്കുന്നു). അവധിക്കാലത്തു നാട്ടില്‍ ചെല്ലുമ്പോള്‍, അംഗ്രേസി അറിയാത്ത വല്യപ്പച്ചനോടും, വല്യമ്മച്ചിയോടും ആശയവിനിമയം നടത്തുക എന്നതായിരുന്നു ഉദ്ദേശം. എന്നാല്‍ പലകുട്ടികളും ഡിപ്ലോമ നേടുന്നതിനു മുന്‍പായി 'ഡ്രോപ്പ് ഔട്ട്' ചെയ്തു. വല്യപ്പച്ചനും, വല്യമ്മച്ചിയും സമയമാംരഥത്തില്‍ യാത്ര ചെയ്തു പരലോകം പൂകിയിട്ടു ദശകങ്ങള്‍ കഴിഞ്ഞു. ഇന്നു കുട്ടികളുടെ കുട്ടികളും കുഞ്ഞുകുട്ടികളും വരെയായി. ഈ ഇളം തലമുറയേയും മലയാള ഭാഷ പഠിപ്പിച്ചേ അടങ്ങൂ എന്ന വാശിയിലാണു ചിലര്‍. ഇതു തികച്ചും ആവശ്യമില്ലാത്ത ഒരു കാര്യമാണെന്നാണ് എനിക്കു തോന്നുന്നത്. നേഴ്‌സറിയിലും, കിന്‍ഡര്‍ഗാര്‍ട്ടനിലും എ,ബി,സി,ഡി പഠിക്കുവാന്‍ പാടുപെടുന്ന ഈ സമയത്ത്, അവരെ ക,ഖ,ഗ,ഘ ചൊല്ലിക്കൊടുത്ത് വെറുതേ എന്തിനു കണ്‍ഫ്യൂസ്ഡാക്കണം? പണ്ടു പണ്ടു ആശാന്‍ കളരിയില്‍, മണ്ണില്‍ വിരലുകൊണ്ടു പീഢനമേറ്റു വളരെ പാടുപെട്ടു പഠിച്ച ച്ച്‌റാ, ങ്ങേറേ, തേറേ തുടങ്ങിയ അക്ഷരങ്ങള്‍ ജീവിതത്തില്‍ ഒരിക്കല്‍പോലും പ്രയോഗിക്കേണ്ടി വന്നിട്ടില്ല. മലയാള ഭാഷ പഠിച്ചതുകൊണ്ട് ഇവിടെ ജനിച്ചു വളരുന്ന കുഞ്ഞുങ്ങള്‍ക്ക് ഭാവിയില്‍ ഒരു പ്രയോജനവും ഉണ്ടാകുവാന്‍ പോകുന്നില്ല. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ത്തന്നെ ഇന്നു മലയാള ഭാഷക്ക് സിംഹവാലന്‍ കുരങ്ങന്റെ അവസ്ഥയാണുള്ളത്. യാചക അസോസിയേഷന്റെയും, മന്ത്രിമാരുടേയും മക്കളെല്ലാം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂലിലാണ് പഠിക്കുന്നത്. കേരളത്തില്‍ ഇന്നും ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന് വ്യവസായമാണ് വിദ്യാഭ്യാസ കച്ചവടം.

വേള്‍ഡ് മലയാളി കൗണ്‍സില്‍ വീണ്ടും ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചു. ലയനത്തിനു മുന്‍പായി ഒരു പിളര്‍പ്പുണ്ടായിക്കാണുമല്ലോ! ഇവരു വിഘടിച്ച കാര്യം നേതാക്കന്മാരല്ലാതെ സാദാ അമേരിക്കന്‍ മലയാളികള്‍ ആരും അറിയാതെ പോയത് കഷ്ടമായിപ്പോയി. 1995 ജൂലൈ മാസം ന്യൂജേഴ്‌സിയില്‍ നടന്ന പ്രഥമ വേള്‍ഡ് മലയാളി കൗണ്‍സില്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാനുള്ള ഒരു ഭാഗ്യം അടിയനും ലഭിച്ചിരുന്നു. ഇന്ത്യയില്‍ ഒരു ഇലക്ഷന്‍ കമ്മീഷ്ണറുണ്ടെന്നു തെളിയിച്ച ശക്തനായ ടി.എന്‍. ശേഷനായിരുന്നു മുഖ്യാതിഥി. മലയാളത്തിന്റെ മഹാനടനായ മധുവായിരുന്നു കലാപരിപാടികള്‍ ഉല്‍ഘാടനെ ചെയ്തത്. അവിടെ എന്താണു സംഭവിച്ചതെന്ന് ഇന്നും പരീക്കുട്ടിക്കു പിടികിട്ടിയിട്ടില്ല. ആരാധകരുടെ സല്‍ക്കാരമേറ്റു അത്ര ഫോമിലായിരുന്നു കറുത്തമ്മയുടെ കാമുകന്‍ അഭിനയരംഗത്തും, നൃത്തരംഗത്തും മികവു തെളിയിച്ചിട്ടുള്ള അഹങ്കാരത്തിനു കൈയ്യും കാലും വെച്ച ഉര്‍വ്വശി ശോഭനയുടെ കിണ്ണത്തില്‍ കയറിയുള്ള കറക്കം ആദ്യകണ്‍വന്‍ഷനു ചാരുത പകര്‍ന്നു. സപ്തമശ്രീ ആന്‍ഡ്രൂ പാപ്പച്ചനായിരുന്നു കൗണ്‍സിലിന്റേയും കണ്‍വന്‍ഷന്റേയും നെടുംതൂണ്‍! കാലത്തിന്റെ മലവെള്ളപ്പാച്ചിലിനിടയില്‍, എവിടെയോ ഒരു വേര്‍പിരിയല്‍ ഉണ്ടായി. കോണ്‍ഗ്രസ്സിലെ 'ഏ' ഗ്രൂപ്പും 'ഐ' ഗ്രൂപ്പും പോലെ, 'എ.പി' ഗ്രൂപ്പും(ആന്‍ഡ്രൂ പാപ്പച്ചന്‍) എ.വി.ഗ്രൂപ്പും(അലക്‌സ് വിളനിലം) ഉണ്ടായി. ഇവരാണു ഈ കഴിഞ്ഞ ദിവസം ലോകമലയാളികളുടെ ഉന്നമനത്തിനായി തോളോടു തോള്‍ ചേര്‍ന്ന്#ു പ്രവര്‍ത്തിക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചത്. ഒരു ന്#ിമിത്തം പോലെ ലയനസമ്മേളനവും ന്യൂജേഴ്‌സിയില്‍ വെച്ചാണ് അരങ്ങേറിയത്. 'റിനയസന്‍സ്' ഹോട്ടലിന്റെ ബാങ്ക്വറ്റ് ഹാള്‍ വേദിയില്‍ ആന്‍ഡ്രുവും, അലക്‌സും കെട്ടിപ്പിടിച്ചു പൊട്ടിക്കരഞ്ഞപ്പോള്‍, അതിനു സാക്ഷികളായവരും കൂട്ടത്തില്‍ കരഞ്ഞുപോയി! ഫൗണ്ടിംഗ് ഫാദേഴ്‌സിനെ ഓഡിയന്‍സുമായി മിംഗിളു ചെയ്താനന്ദിച്ചു. 'കാഷ് ബാറിനു' പകരം 'ഓപ്പണ്‍ ബാറാ' യിരുന്നെങ്കില്‍ സംഗതി കലക്കിയേനേ! ഏതായാലും ഒരുമിച്ചല്ലോ! കര്‍ത്താവിനു സ്‌തോത്രം ഇനി ഛഇക കാര്‍ഡ്, പാസ്‌പോര്‍ട്ട്, വിസ, നാട്ടിലെ സ്വത്തുകക്കളുടെ ക്രയവിക്രയം തുടങ്ങിയ കാര്യങ്ങളില്‍ എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ലോകത്തെവിടെയുമുള്ള ഓഫീസറുമായി ബന്ധപ്പെട്ടാല്‍ മതി. ഒരു ചെറിയ മുന്നറിയിപ്പ്: ആര് എന്തു തറവേല കാണിച്ചാലും തന്റെ കൊക്കിനു ജീവിനുള്ള കാലത്തോളം ആന്‍ഡ്രൂപാപ്പച്ചന്‍ തന്നെയായിരിക്കും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ അനിഷേധ്യ നേതാവ്1

സമ്മേളനത്തിനു സാക്ഷിയായി ആദ്യാവസാനം ബഹുമാന്യനായ ടി.എസ്. ചാക്കോയുമുണ്ടായിരുന്നു. ചാക്കോച്ചന്‍ ഹാപ്പിയാണ്. ഹാപ്പിയെന്നു പറഞ്ഞാല്‍ പോരാ, വെരി വെരി ഹാപ്പി. പ്രവാസി ചാനല്‍ സംഘടിപ്പിക്കുന്ന 'നാമി' അവാര്‍ഡ് മത്സരത്തില്‍ ഇപ്പോള്‍ ചാക്കോച്ചനാണു ലീഡു ചെയ്യുന്നത്. അദ്ദേഹത്തിന്റെ പുഞ്ചിരി പോലെ തന്നെ പ്രൊഫൈല്‍ ഫോട്ടോയുടെ ചുറ്റുമുണ്ട് ഒരു പ്രകാശവലയം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങളലങ്കരിക്കുന്നത് ഫൊക്കാനാ നേതാക്കന്മാരായ ടി.എസ്.ചാക്കോ, ജോണ്‍ പി. ജോണ്‍, ആനിപോള്‍ എന്നിവരാണ്. അന്‍പതിലധികം അംഗ സംഘടനകള്‍ ഉണ്ടെന്നു അവകാശപ്പെടുന്ന 'ഫോമ' യുടെ സാരാഥി ആനന്ദന്‍ നിരവേല്‍ ആദ്യറൗണ്ടില്‍ മുന്‍നിരയിലായിരുന്നെങ്കിലും ഇപ്പോള്‍ ട്രാക്കിനു പുറത്തായ ലക്ഷണമാണു കാണുന്നത്. അംഗ സംഘടനകള്‍ ഒന്ന് ഒത്തുപിടിച്ചാല്‍ ഒരു അട്ടിമറി വിജയം പ്രതീക്ഷിയ്ക്കാം. ഏതായാലും സംഗതി ഉഷാറായി മുന്നോട്ടു പോകുന്നു എന്നറിഞ്ഞതില്‍ ബഹത്തു കുശി.

അമേരിക്കയില്‍ ഇപ്പോള്‍ മതസമ്മേളനങ്ങളുടെ ബഹളമാണ്. എല്ലാ സഭകള്‍ക്കും, സമുദായങ്ങള്‍ക്കും ഫാമിലി കോണ്‍ഫറന്‍സുകളുണ്ട് 'സുഖകരമായ താമസവും, രുചികരമായ ഭക്ഷണവും' പലരും വാഗ്ദാനം ചെയ്യുന്നുണ്ട്. സന്ധ്യാ പ്രാര്‍ത്ഥനയ്ക്കു ശേഷം കലാപരിപാടികള്‍ അരങ്ങേറും. ഈ വക സമ്മേളനങ്ങള്‍ കൊണ്ട് ആര്‍ക്കെങ്കിലും മനഃപരിവര്‍ത്തനമുണ്ടായതായി സാക്ഷ്യപ്പെടുത്തിയിട്ടില്ല. എങ്കിലും നമ്മുടെ യുവതലമുറയ്ക്ക് തമ്മില്‍ ബന്ധപ്പെടുവാനുള്ള ഒരു നല്ല അവസരമാണിത്. ഇത്തരം കണ്‍വന്‍ഷനുകളിലൂടെ സ്ഥാപിച്ച സൗഹൃദം പലതും വിവാഹത്തിലേക്ക് നയിച്ചിട്ടുണ്ട് നല്ല കാര്യം! എങ്ങനെയുണ്ടായിരുന്നു ഫാമിലി കോണ്‍ഫറസ് എന്നു ചോദിച്ചാല്‍ 'അടിപൊളി' യായിരുന്നു എന്നാണു ചിലരുടെ പ്രതികരണം.
ചില മതമേലദ്ധ്യക്ഷന്മാര്‍ പരിവാരസമേതമാണു പിരിവിനായി എഴുന്നെള്ളുന്നത്. ഇവരുടെ യാത്രാചിലവിനു തന്നെ എത്ര ഭാരിച്ച ഒരു തുകയാണു ചിലവാകുന്നതെന്നു ചിന്തിക്കുമ്പോള്‍ തന്നെ ദുര്‍ബലരായ കുഞ്ഞാടുകളുടെ തലകറങ്ങും 'പണപ്പിരിവ്' എന്ന ഇനമാണു പുരോഹിതന്മാരുടെ അജണ്ടായിലെ ഒന്നാമത്തെ ഇനം.

ചിലര്‍ ഈ സന്ദര്‍ശനത്തിനു ഒരു 'സ്റ്റാര്‍ഷോ' പരിവേഷം നല്‍കുവാന്‍ ശ്രമം നടത്തുന്നതായും പിന്നാമ്പുറ വാര്‍ത്തകളുണ്ട്. മെത്രാനുമൊത്തൊരു ഫോട്ടോയ്ക്ക് മിനിമം ഇരുനൂറു ഡോളറിന്റെ ഒരു ഗാനമേള ടിക്കറ്റെടുത്താല്‍ മതിയ്രേത! തിരുമനസ്സിനോടൊപ്പം 'മേശ' ഭക്ഷിക്കുന്നതിനും നല്ലൊരു തുക ഈടാക്കും ചിലവുകഴിഞ്ഞുള്ളൂ ലാഭം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി വിനിയോഗിക്കും

'എല്ലാം അങ്ങേ മഹത്വത്തിനായ്
എല്ലാം അങ്ങേ പുകഴ്ച്ചയ്ക്കുമായ്' 

Read more

താരങ്ങള്‍ തറകളായപ്പോള്‍

ഈയടുത്ത കാലത്ത് മലയാള ചലച്ചിത്ര ലോകത്തെ പ്രശസ്ത താരങ്ങള്‍ അവതരിപ്പിച്ച ഒരു മെഗാ ഷോ യില്‍ പങ്കെടുക്കുവാനുള്ള അസുലഭ സൗഭാഗ്യം കൈവന്നു. സൂപ്പര്‍ ഡ്യൂപ്പര്‍ ഡയറക്ടറന്മാര്‍ തുടങ്ങി കോറിയോഗ്രാഫര്‍ വരെ ഉള്‍പ്പെട്ട പ്രഗത്ഭരായ അന്‍പതോളം പ്രതിഭകള്‍ അണിനിരന്ന വന്‍ താരനിര. മൂന്നുമണിക്കൂര്‍ തുടര്‍ച്ചയായി നോണ്‍സ്റ്റോപ്പ് എന്റെര്‍ടെയിന്‍മെന്റായിരുന്നു വാഗ്ദാനം.

സഭ്യമായ ഭാഷയില്‍ പറഞ്ഞാല്‍ മൂന്നുമണിക്കൂര്‍ നേരം തുടര്‍ച്ചയായി കാണികളുടെ കഴുത്തറത്തു കൊഞ്ഞനംകുത്തികാണിക്കുന്ന ഒരു പരിപാടി ആയിരുന്നു അത്.

കുടുംബസമ്മേതം നല്ലൊരു 'ഷോ' കാണാനെത്തിയവരെ അക്ഷരാര്‍ത്ഥത്തില്‍ അവര്‍ ജൗളി പൊക്കി കാണിക്കുകയായിരുന്നു. കൈലിമുണ്ട് മുട്ടിനു മുകളില്‍ വച്ച് പൊക്കിയുടുത്താല്‍, അമേരിക്കന്‍ മലയാളികള്‍ ചിരിച്ചു ചിരിച്ചു ശ്വാസംമുട്ടി മരിച്ചു പോകുമെന്നാണ് ഈ പൂങ്ങാന്‍മാരുടെ ധാരണയെന്നു തോന്നുന്നു. അണ്ടര്‍വെയര്‍ കൂടാതെ അവര്‍ മുണ്ടുയര്‍ത്തി കാട്ടിയിരുന്നെങ്കില്‍, ഒരു പക്ഷെ അവരുടെ ശുഷ്‌ക്കിച്ച ശുഷ്‌ക്കാന്തി കണ്ട് മുന്‍നിരയില്‍ ഇരുന്നവരെങ്കിലുമൊന്നു ചിരിച്ചേനേ!

യാതൊരുവിധ മുന്‍ ഒരുക്കങ്ങളുമില്ലാതെ തട്ടിക്കൂട്ടിയ ഒരു തല്ലിപ്പൊളി പരിപാടിയായിരുന്നു ഇത് എന്നു സംശയലേശമെന്യേ പറയാം. താര കുടുംബങ്ങളുടെ ഒരു അമേരിക്കന്‍ അവധിക്കാല ഉല്ലാസയാത്ര, ഇവിടെയുള്ള ചില മണ്ടന്മാരുടെ ചിലവില്‍ നടത്തിക്കളയാം എന്നവര്‍ തീരുമാനിച്ചു എന്നു വേണം അനുമാനിക്കുവാന്‍.

താരങ്ങളെ പരിചയപ്പെടുത്തുന്ന പരിപാടിയായിരുന്നു പ്രധാന ഇനം. പ്രധാന താരങ്ങളെ മാത്രമല്ല അവരുടെ കൂട്ടത്തില്‍ വന്ന പരിചാരകരെയും, പട്ടിയേയും, പൂച്ചയേയും വരെ പരിചയപ്പെടുത്തി. ഓരോരുത്തരും വരുമ്പോള്‍ അവര്‍ക്ക് വലിയൊരു കൈയ്യടി കൊടുക്കുവാനുള്ള ആഹ്വാനം ഉയര്‍ന്നു കൊണ്ടേയിരുന്നു. കൈയടിക്കു പകരം സ്റ്റേജില്‍ കയറി അതു പറയുന്നവന്റെ ചെപ്പക്കുറ്റി അടിച്ചുതകര്‍ക്കുവാനുള്ള വികാരമാണ് കാണികള്‍ക്കുണ്ടായിരുന്നത്.

നരേന്ദ്രമോഡിയേപ്പോലെയും, ബരാക് ഒബാമയെപ്പോലെയും കൈ ഉയര്‍ത്തി വീശി അഭിവാദനങ്ങള്‍ അര്‍പ്പിച്ചുകൊണ്ടാണ് ഓരോരുത്തരും എഴുന്നെള്ളിയത്. മഹാനായ ദാസേട്ടന്‍ പോലും ശ്രോതാക്കളെ വണങ്ങിയ ശേഷമാണ് ഗാനമേള ആരംഭിക്കുന്നത്.

നടി ഭാവനയെ പരിയപ്പെടുത്തിയപ്പോള്‍ പഴകിത്തേഞ്ഞ പഴയ ചോദ്യം: ഭാവനയ്ക്ക് മമ്മൂട്ടിയോടോ അതോ മോഹന്‍ ലാലിനോടോ കൂടുതല്‍ ഇഷ്ടം? : ചോദ്യം കേട്ടാല്‍ മമ്മൂട്ടിയേയും മോഹന്‍ ലാലിനേയുമല്ലാതെ മറ്റാരേയും സ്‌നേഹിക്കുവാന്‍ ഭാവനക്കു അനുവാദമില്ലെന്നു തോന്നും.

നടന്‍ ശ്രീനിവാസന്‍ വന്ന് രാഷ്ട്രീയക്കാരേയും, സര്‍ക്കാരിനേയും കുറ്റം പറഞ്ഞ് ചീപ്പ് കൈയടി വാങ്ങിച്ചു. അദ്ദേഹം ഇപ്പോള്‍ ജൈവകൃഷി നടത്തി കേരളത്തെ ഉദ്ധരിക്കുന്ന പരിപാടിയുമായി നടക്കുകയാണത്രെ! അമേരിക്കന്‍ മലയാളികളോടു നാട്ടിലെ കൃഷിക്കാര്യം എഴുന്നെള്ളിച്ചെതെന്തിനാണാവോ? കഴിഞ്ഞ തവണ വന്ന് തിരിച്ചു നാട്ടിലെത്തിയ ശേഷം, കിട്ടാവുന്ന വേദികളിലെല്ലാം അമേരിക്കന്‍ മലയാളികളെ പരിഹസിച്ച് പാടിനടന്ന ആളാണ് മഹാനായ ശ്രീനിവാസന്‍.

വിജയരാഘവനെ പരിചയപ്പെടുത്തിയതാണ് കൂടുതല്‍ രസകരം. അദ്ദേഹം നാടകാചാര്യനായിരുന്ന എന്‍.എന്‍.പിള്ളയുടെ നാലാമത്തെ മകനാണത്രെ! ഭാര്യയുടെ മരണശേഷം, വേദികളോടു വിട പറഞ്ഞ അദ്ദേഹത്തെ സിദ്ധിക്കും ലാലും കൂടിയാണ്രേത വീണ്ടും അരങ്ങിലെത്തിച്ചത്. അവര്‍ ആദ്യത്തെ രണ്ടു മക്കള്‍ മൂന്നാമതൊരുന്റെ റോളു കൂടി പറഞ്ഞു. അങ്ങിനെ ആദ്യത്തെ മൂന്നു മക്കള്‍ നാലാമത് വിജയരാഘവന്‍ ഈ സംഭവം വിവരിച്ചപ്പോള്‍ കുട്ടന്‍ ഗല്‍ഗദകണ്ഠനായി. വിജയരാഘവന്‍ കലാഭവന്‍ മണിക്കു പഠിക്കുകയാണോ എന്നു തോന്നിപ്പോയി. അഞ്ഞൂറാന്‍ സദസ്സിലുണ്ടായിരുന്നെങ്കില്‍ കാര്‍ക്കിച്ചു തുപ്പിയേനേ!

ലാല്‍ നടനും, നിര്‍മ്മാതാവും, ഡയറക്ടറും മാത്രവുമല്ലഗാനരചിയിതാവുമാണു പോല്‍! അദ്ദേഹത്തിന്റെ മകന്‍ സംവിധാനം ചെയ്ത 'ഹണീബി' എന്ന ചിത്രത്തിലെ ഒരു ഗാനത്തിനു വേണ്ടി തൂലിക ചലിപ്പിച്ചത് ഇദ്ദേഹമാണ്.

ഏതോ സങ്കരഭാഷയില്‍ എഴുതിയ ഒരു ഗാനം പാട്ടയിലിട്ടടിക്കുന്നതുപോലുള്ള കാതടിപ്പിക്കുന്ന സംഗീതം. ഈ പാട്ടിന്റെ താളത്തിനനുസരിച്ച് താടിയും മുടിയും വളര്‍ത്തിയ കുറേ ന്യൂജനറേഷന്‍ അക്ഷരത്തെറ്റുകള്‍ വേദിക്കു നെടുകയും കുറുകയും ചാടുന്നതു കണ്ടു. പാട്ടിന്റെ ക്ലൈമാക്‌സില്‍ ഒരു ഊശാന്‍ താടിക്കാരന്‍ ട്രപ്പീസുകളിക്കാരനേപ്പോലെ വേദിയില്‍നിന്നും താഴോട്ട് ഒറ്റ മലക്കം മറിച്ചില്‍. അവന്റെ കാറ്റു പോയെന്നാ ഞാന്‍ കരുതിയത്.

വയലാര്‍ മരിച്ചത് അദ്ദേഹത്തിന്റെ ഭാഗ്യം. എങ്കിലും ഓ.എന്‍.വി. സാറിന് ഈ ലാല്‍ജി ഒരു ഭീഷണിയാണേ!

ഓട്ടോയിടിച്ച് റോഡില്‍ വീണവന്റെ നെഞ്ചത്തു കൂടി സൂപ്പര്‍ ഫാസ്റ്റു കയറിതുപോല ഒരനുഭവും ഉണ്ടായി. അരമണിക്കൂര്‍ നീണ്ട ഒരു ഹാസ്യക്വിറ്റ്. കാര്യമായി ഒരു ചിരിപോയിട്ട് ഒരു പരിഹാസച്ചിരി പോലും ഉയര്‍ത്തുവാന്‍ ഇതിനു കഴിഞ്ഞില്ല. അമേരിക്കന്‍ മലയാളി ആദ്യമായി മനസ്സിരുത്തി കൂവിയ ഒരു പരിപാടി ആയിരുന്നത്. അവതരിപ്പിച്ചവര്‍ക്ക് ഒരു ഉളുപ്പും തോന്നിയില്ല. കണ്ടിരുന്ന കാണികളാണു നാണം കെട്ടു തല കുനിച്ചത്.

അഫ്‌സല്‍, മജ്ഞരി തുടങ്ങിയവരുടെ ഗാനാലാപനവും ഉണ്ടായിരുന്നു. 'കഷ്ടം' എന്നൊരറ്റ വാക്കില്‍ ഒതുക്കാം ദോഷം പറയറുതല്ലോ! ഉണ്ടപക്രു
തരക്കേടില്ലാത്ത ഒരു പ്രകടനം കാഴ്ചവെച്ചു. 'അത്ഭുതദ്വീപി'ലെ 'ചക്കരമാവിന്റെ കൊമ്പത്തിരിക്കണ' എന്ന ഗാനം മനോഹരമായി അദ്ദേഹം താളച്ചുവടുകളോടെ ആലപിച്ചു. കൂട്ടത്തില്‍ കൂടുവാനായി അദ്ദേഹം കുട്ടികളേയും ക്ഷണിച്ചു. രണ്ടോ മൂന്നോ വയസു പ്രായമുള്ള ഒരു പെണ്‍കുട്ടി പക്രുവിന്റെ പാട്ടിന്റെ താളത്തിനനുസരിച്ച് ചുവടുവെച്ചു. സത്യം പറഞ്ഞാല്‍ ആ സുന്ദരിക്കുട്ടിയായിരുന്നു ഈ താരനിശയിലെ ഏകതാരം!

അവസാനം എല്ലാവരും 'എന്‍കോറിനു' വേണ്ടി വേദിയില്‍ അണിനിരന്നപ്പോള്‍, കൊച്ചികടപ്പുറത്ത് ഉണാക്കാനിട്ടിരിക്കുന്ന ചാളമീനേയാണു ഓര്‍മ്മ വന്നത്. അത്രമാത്രം അവര്‍ നാറ്റിച്ചു കളഞ്ഞു.! 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC