ചാരുംമൂട് ജോസ്

കോണ്‍ഗ്രസ് നേതാക്കള്‍ ഇനിയെങ്കിലും നാവടക്കൂ, പണിയെടുക്കൂ....

കഴിഞ്ഞ അര നൂറ്റാണ്ടോളം കോണ്‍ഗ്രസ്സില്‍ നേതാക്കന്മാരുടെ ഗ്രൂപ്പിസവും, ചാണക്യതന്ത്രങ്ങളും കുതികാല്‍ വെട്ടലും അതിപ്രസരമായി തുടര്‍ന്നപ്പോള്‍ പാര്‍ട്ടിപ്രവര്‍ത്തകരും സാധാരണ കോണ്‍ഗ്രസ്സ് അനുഭാവികളായ ജനവും സ്ത്ബ്ധരായി അന്താളിച്ചു കഴിയുന്ന അവസ്ഥയാണ് കണ്ടു വരുന്നത്.

ഏതുഗ്രൂപ്പ് വഴക്കുകള്‍ക്കും ചെറിയ തലത്തിലുള്ള സ്ഥാനാര്‍ത്ഥിനിര്‍ണ്ണയത്തിനുപോലും ഒരു സമവായമോ, ഒത്തുതീര്‍പ്പിനോ വഴങ്ങാതെ ഒറ്റക്കായും ഗ്രൂപ്പുകളായും എല്ലാവരും ഓട്ടപ്രദിക്ഷണം അങ്ങു വടക്കോട്ടു ന്യൂഡല്‍ഹിയിലേക്ക് യാത്ര. കൊച്ചു പിള്ളേര്‍ വഴക്കിടുമ്പോള്‍ വല്യമ്മച്ചിയോടു പരാതി പറയുന്നപോലെ ലജ്ജയില്ലാത്ത മുതിര്‍ന്ന നേതാക്കള്‍ തേരാപാരാ പല തവണ ഡല്‍ഹിക്കു പറക്കാന്‍ ഈ നേതാക്കള്‍ക്കു ആരാണ് പണം നല്‍കുന്നത്.

സാധാരണ ബൂത്തുതലത്തിലുള്ള ചര്‍ച്ചയോ, കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ വികാരങ്ങളോ, അഭിപ്രായങ്ങളോ ആവശ്യങ്ങളോ, മാനിക്കാതെ വടക്കോട്ട് ഓടുന്ന പ്രവണതക്ക് അന്തം കുറിക്കാന്‍ നാളായി. പ്രവര്‍ത്തകരെ അടിമപ്പണിക്കാരെപ്പോലെ കാണുന്ന രീതി അവസാനിപ്പിച്ചേ മതിയാവൂ...കുറെ മുതിര്‍ന്ന നേതാക്കള്‍ അങ്ങു വടക്ക് ആസനസ്ഥാരായി പാദസേവന ചെയ്തു ജീവിക്കുന്നു. പലരും പല തവണ മന്ത്രി പദങ്ങള്‍ അലങ്കരിച്ചു. പക്ഷെ കേരളത്തിനു അഭിമാനിക്കാവുന്നതായി ഒരു നല്ലപദ്ധതി നടപ്പാക്കാന്‍ ഇക്കൂട്ടര്‍ക്കു സാധിച്ചിട്ടില്ല.

എം.പി.ഫണ്ട് പോലും ചിലവാക്കാത്തവരും ഇക്കൂട്ടത്തിലുണ്ട്. ഇക്കൂട്ടര്‍ മാടമ്പി സ്വഭാവം വെടിയണം. എനിക്കുശേഷം പ്രളയം എന്നുള്ള ചിന്ത വെടിയണം.നേതാക്കന്മാര്‍ സ്റ്റേജുകളില്‍ മാത്രം പ്രത്യക്ഷപ്പെട്ടാല്‍ പോരാ, ആള്‍്ക്കൂട്ടം വെടിഞ്ഞു താഴെത്തട്ടിലേക്ക് വന്നു പ്രവര്‍ത്തകരോടും സമ്മദിദായകരോടും കൂടെ ചേര്‍ന്ന് അവരുടെ ആവശ്യങ്ങള്‍, പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടു വരണം. കാസര്‍ഗോഡു മുതല്‍ കന്യാകുമാരി വരെ ജനരക്ഷായാത്ര നടത്തിയിട്ടു കാര്യമില്ല.

അവരവരുടെ മണ്ഡലങ്ങളില്‍ നാടിന്റെ ആവശ്യങ്ങള്‍ക്കു പ്രശ്‌നങ്ങള്‍ക്ക്ു പരിഹാരം കാണുന്നതിലാണ് ശ്രദ്ധ ചെലുത്തേണ്ടത്. മുഖ്യമന്ത്രി പിയൂണിന്റെ പണി ഏറ്റെടുത്തു നാടു നീളെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയല്ല മാര്‍ഗ്ഗം. കൂടെയുള്ള മന്ത്രിമാരെ, ജോലിക്കാരെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് വേണ്ടത്.കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ എക്കാലത്തെയും ശത്രുക്കള്‍ കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ മാത്രമായിരുന്നു. ഇന്നും സ്ഥിതി വിഭിന്നമല്ല.

ഈ സ്ഥിതിക്കു മാറ്റം വരണ്ടത് രാജ്യത്തിന്റെ ഭാവിക്ക് അനിവാര്യമാണ്.മോദി സര്‍ക്കാരിന്റെ ഏകാധിപത്യ ഭരണത്തില്‍ രാജ്യമാകെ വിറങ്ങളിച്ചു നില്‍ക്കുമ്പോള്‍, ഭാരതത്തിലെ ജനങ്ങള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തിലേക്ക് കണ്ണുകള്‍, തിരിക്കുന്നു. കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ വിശാല ഐക്യമുന്നണി രൂപീകരിച്ച് അടുത്ത വര്‍ഷം വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുമ്പോള്‍ ഇവിടെ കേരളത്തില്‍ കുറെ കൂറ നേതാക്കന്മാര്‍ പാര്‍ട്ടിയില്‍ ഭിന്നത വളര്‍ത്തുന്ന കാഴ്ച ദയനീയമാണ്.

കേരളത്തിലെ കോണ്‍ഗ്രസ്സ് ശക്തിപ്രാപിച്ചു ഭരണവും തുടര്‍ഭരണവും കരസ്ഥമാക്കാന്‍ നേതാക്കള്‍ ഗ്രൂപ്പു മറന്നു ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. സീനിയര്‍ നേതാക്കള്‍ ഉപദേഷ്ടാക്കളായി തുടരുക. പുതിയ യുവജന തലമുറയ്ക്കു അവസരം ഒരുക്കുക. ജനങ്ങളുടെ ഇടയില്‍, അണികളുടെ കൂടെ ബൂത്ത് തലങ്ങളിലും വോട്ടര്‍മാരുടെ ഭവനങ്ങളിലും കയറി പ്രവര്‍ത്തിക്കുക ഇനിയും സമയമുണ്ട്. കോണ്‍ഗ്രസ്സ് നാടിനെ രക്ഷിക്കട്ടെ!

ജയ്ഹിന്ദ് 

Credits to joychenputhukulam.com

Read more

മോദി സര്‍ക്കാര്‍ ദിനങ്ങള്‍ എണ്ണപ്പെട്ടു

വാഗ്ദാനപ്പെരുമയുമായി ഭൂരിപക്ഷം സീറ്റുകള്‍ നേടി അധികാരത്തിലേറിയ ബിജെപിയുടെയും പ്രധാനമന്ത്രി മോഡിയുടെയും ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി.

1. വിദേശനിക്ഷേപം : അനധികൃത വിദേശനിക്ഷേപം മടക്കിക്കൊണ്ടുവന്നു ഓരോ ഇന്ത്യന്‍ പൗരന്റെയും ബാങ്കില്‍ 15 ലക്ഷം വീതം നിക്ഷേപിക്കുമെന്നു വാഗ്ദാനം ചെയ്തു ജനങ്ങളെ ഹാലിളക്കി അധികാരത്തില്‍ കയറിയിട്ട് ഇതു പാലിച്ചില്ല എന്നു മാത്രമല്ല മറിച്ച് ഓരോ ഇന്ത്യന്‍ പൗരന്റെയും അവകാശപ്പെട്ട ഇന്ത്യന്‍ ബാങ്കുകളെ കൊള്ളയടിച്ച് സ്വന്തം ബന്ധക്കാരും കൂട്ടുകാരും നാടുവിട്ടപ്പോള്‍ ഏകദേശം ഓരോ പൗരനും 20 ലക്ഷം രൂപ വീതം ബാങ്കിലടക്കാമായിരുന്ന തുക ലക്ഷക്കണക്കിനു കോടി എഴുതിത്തള്ളിയ പ്രധാനമന്ത്രി രാജ്യദ്രോഹിയാണ്. ഇന്ത്യന്‍ ജനതയോടുള്ള പരസ്യമായ വെല്ലുവിളിയാണ് മോദി നടത്തിയത്.

2. 135 കോടി ജനങ്ങള്‍ 65% പേരും 35 വയസ്സിനു താഴെയുള്ള അഭ്യസ്ഥവിദ്യരായ യുവജനങ്ങളെയാണ് ഓരോ വര്‍ഷവും ഓരോ കോടി വീതം പുതിയ തൊഴില്‍ വാഗ്ദാനം ചെയ്തു വോട്ടു നേടി അധികാരത്തിലെത്തിയത്. ആകെ 6 ലക്ഷം പേര്‍ക്കാണ് പുതുതായി തൊഴില്‍ ലഭിച്ചത്. ലോകത്തിന്റെ തന്ന തൊഴില്‍ കേന്ദ്രം ഇന്ത്യയാക്കി മാറ്റുമെന്ന കാഹളനാദം മുഴക്കി അധികാരം പിടിച്ച പോദി യുവജനങ്ങളെ വഞ്ചിക്കുകയായിരുന്നു.

3. കാര്‍ഷികമേഖല തരിപ്പണമാക്കി രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകമേഖലയെ ഉയര്‍ത്തും, കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും, സബ്‌സിഡികള്‍ ഇരട്ടിയാക്കും, ഉല്‍പ്പന്നങ്ങളുടെ താങ്ങുവില ഇരട്ടിയാക്കുമെന്നും മറ്റുമുള്ള മോഹനവാഗ്ദാനങ്ങള്‍ ചെയ്തു അധികാരത്തില്‍ കയറിയ മോദി കര്‍ഷകരെ അതിക്രൂരമായി ചതിച്ചുകളഞ്ഞു. ഒരു വാഗ്ദാനം പോലും നിറവേറിയില്ല. മറിച്ചു വിദേശത്തു നിന്നും ധാന്യങ്ങളും പാലും ഇറക്കുമതി ചെയ്തു കര്‍ഷകര്‍ കൂട്ടത്തോടെ ആത്മഹത്യ ചെയ്തു തുടങ്ങി. 2016-ല്‍ മാത്രം 1 ലക്ഷത്തിലധികം കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. കൂനിന്മേല്‍ കുരു എന്ന പോലെ ഉലാീിശശേമെശേീിഉം അതിനു പിന്നാലെ ഏടഠയും ഏര്‍പ്പെടുത്തി ബാക്കി വരുന്ന കര്‍ഷകരെയും കുത്തുപാളയെടുപ്പിച്ചു. മുടക്കുമുതലിന്റെ പകുതി കിട്ടാതെ കര്‍ഷകര്‍ വലയുകയാണ്. ഇക്കൂട്ടര്‍ ഉണര്‍ന്നു കഴിഞ്ഞു. മോദിയുടെ പതനം കാണാതെ ഇവര്‍ക്ക് വിശ്രമമില്ല.

4. കുത്തക മുതലാളിമാരുടെ ദല്ലാളായി പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രി അംബാനിയുടെ ബ്രാന്റ് അംബാസിഡറായി പ്രവര്‍ത്തിക്കുകയാണ്. കോര്‍പ്പറേറ്റുകളുടെ ഇംഗിതത്തിന് ഒത്ത് പൊതുമേഖലയെ നശിപ്പിച്ചു തൂത്തെറിയുന്ന കാഴ്ച ഇന്ത്യയിലെ ഓരോ പൗരനും നിസ്സംഗതയോടെ വീക്ഷിക്കുകയാണ്.

ജനാധിപത്യത്തിന് അപമാനമായി മോദി സ്വേഛാദിപതിയെപ്പോലെ പെരുമാറുകയാണ്. നീതിന്യായ വ്യവസ്ഥയെപ്പോലും അട്ടിമറിച്ചിരിക്കുകയാണ് ന്യൂനപക്ഷങ്ങള്‍ക്കും സ്ത്രീകള്‍ക്കും പിഞ്ചുകുഞ്ഞുങ്ങള്‍ക്കു പോലും ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെടുന്ന കാഴ്ച ഇന്ത്യയൊട്ടാകെ നിലനില്‍ക്കുന്നു.

5. നിയമവാഴ്ച രാജ്യത്ത് ഇല്ലാതായിരിക്കുന്നു. മതത്തിന്റെയും മൃഗത്തിന്റെയും പേരില്‍ മനുഷ്യക്കുരുതി നടക്കുന്നു. കാര്‍സേനക് ഗുണ്ടകള്‍, ഗര്‍വാപ്പസി സേനകള്‍, സ്വയം സേവക ഗുണ്ടകള്‍, കാവിവസ്ത്ര കോമരങ്ങള്‍ ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ കാര്‍ന്നു തിന്നുന്ന കാഴ്ച ഇന്ത്യന്‍ ജനതയെ പരിഭ്രാന്തിയിലാക്കിയിരിക്കുകയാണ്.

6. ആരോഗ്യപരിപാലനം അമ്പേ താറുമാറായി ലോകരാഷ്ട്രങ്ങളില്‍ ഇന്ത്യ 162-ാം സ്ഥാനത്തിനായി നാണിച്ചു തഴതാഴ്ത്തി നില്ക്കുന്നു. ശുദ്ധജലം, കുടിവെള്ളം ലഭിക്കാതെ ജനം വലയുമ്പോള്‍ സ്വച്ച് ഭാരത്, ക്ലീന്‍ ഗംഗാ എന്ന പേരില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തി ജനങ്ങളെ വഞ്ചിക്കുന്നു. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റം നിത്യോപയോഗ സാധനങ്ങളുടെ അമിതമായ വിലവര്‍ദ്ധന പൊതുജനം മരിച്ച വീഴുന്നു. കോര്‍പ്പറേറ്റുകള്‍ കീശ വീര്‍പ്പിക്കുന്നു.

7. പ്രധാനമന്ത്രി കോടികള്‍ മുടക്കി വിദേശത്തു സഞ്ചരിച്ച് സ്വയം പുകഴ്ത്തി നടക്കുന്നു. പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനോ, പാര്‍ലമെന്റില്‍ ജനപ്രതിനിധികളെ അഭിസംബോധന ചെയ്യാനോ, മാധ്യമങ്ങളോടു സംസാരിക്കാനോ കൂട്ടാക്കാതെ ഏകാതിപതിയായി നടക്കണം എവിടെയെങ്കിലും ഉഫതിരഞ്ഞെടുപ്പു നടന്നാല്‍ അവിടെ പ്രത്യക്ഷപ്പെട്ടു. ഗീര്‍വാണങ്ങള്‍ അടിക്കാന്‍ സമയം ചിലവഴിക്കാന്‍ മടിയില്ലാത്ത മോദിയുടെ കിരാത ഭരണം അവസാനിക്കാറായി. ചരിത്രത്തിന്റെ താളുകളില്‍ നിന്നു മോദിയെ പറിച്ചു നീക്കാന്‍ ജനം തയ്യാറെടുപ്പു തുടങ്ങി ഇതിന്റെ മാറ്റൊലി മുഴങ്ങി തുടങ്ങി. ജനാധിപത്യവും മതേതരത്വവും കാത്തുസൂക്ഷിക്കുവാന്‍ കോണ്‍ഗ്രസ് വിശാല മുന്നണി ഒരുങ്ങിത്തുടങ്ങി.

‘JAI HIND’

Credits to joychenputhukulam.com

Read more

മാണി വെട്ടിയ കുഴിയില്‍ പ്രളയം

സ്വയം കുഴിതോണ്ടി യു.ഡി.എഫില്‍ നിന്നു പുറത്തുചാടി സ്വന്തം പാര്‍ട്ടിയെ തന്നെ വെട്ടിലാക്കി ഇപ്പോള്‍ കരകയറാന്‍ ആകെ ബുദ്ധിമുട്ടുന്ന കാഴ്ച കേരള ജനത വീക്ഷിക്കുകയാണ്. ബി.ജെ.പിയുമായി ഒട്ടിച്ചേര്‍ന്ന് കേന്ദ്രമന്ത്രി സ്ഥാനം പുത്രനും, ഗവര്‍ണ്ണര്‍ പദവിയും സ്വപ്നംകണ്ട് പുറത്തുചാടിയ എട്ടുനിലയില്‍ പൊട്ടിത്തെറിച്ചപ്പോള്‍ പതുക്കെ സി.പി.എം യോഗങ്ങളിലും ചുമന്ന മാലയും അണിഞ്ഞ് കോട്ടയം ജില്ലാ പഞ്ചായത്തിലെ യു.ഡി.എഫ് തദ്ദേശ ഭരണത്തെ പരാജയപ്പെടുത്തുകയും, കാലു വാരുകയും ചെയ്തിട്ട് സി.പി.എമ്മിന്റെ ദാസ്യവൃത്തി ചെയ്ത് ഇടതു മുന്നണി പ്രവേശനം ഏതാണ്ട് ധാരണയായി മന്ത്രി മോഹവുമായി സായൂജ്യമടഞ്ഞിരിക്കുന്ന സമയത്ത് സി.പി.ഐയുടെ എതിര്‍പ്പ്, പ്രത്യേകിച്ച് പാര്‍ട്ടി സെക്രട്ടറി ശ്രീ കാനം രാജേന്ദ്രന്റെ അഴിമതി വിരുദ്ധത മാണി കുഴിച്ച കുഴിയില്‍ ജലപ്രളയം കൂട്ടിയിരിക്കുകയാണ്. ഈ പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന് കരകയറാന്‍ നിവൃത്തിയില്ലാതെ മാണി കുഴയുന്നു.

ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ പേരിലും, സഭയുടെ പേരിലും, കര്‍ഷകരുടെ പേരിലും മഹാരഥന്മാരായ പി.ടി. ചാക്കോയും, കെ.എം. ജോര്‍ജും സ്ഥാപിച്ച കേരളാ കോണ്‍ഗ്രസിന്റെ ആശയങ്ങളില്‍ നിന്നു വ്യതിചലിച്ച് സബാ നേതാക്കള്‍ നികൃഷ്ഠ ജീവികളാണെന്ന് ചിത്രീകരിക്കുന്നവര്‍ നേതൃത്വം നല്‍കുന്ന കമ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കൊടിപിടിച്ച് മത്സരിക്കാന്‍ തയാറായി നില്‍ക്കുന്ന കെ.എം. മാണിയും പുത്രനും സംഘവും സ്വന്തം കുഴി തോണ്ടിയത് അറിഞ്ഞിട്ടുണ്ടാവില്ല. ഇനിയും തെരഞ്ഞെടുപ്പില്‍ നിന്നാല്‍ പച്ചതൊടില്ല എന്ന ഗതിയിലേക്ക് എത്തിച്ചേര്‍ന്ന സാഹചര്യത്തില്‍ ഇരുട്ടില്‍ മുങ്ങിത്തപ്പുകയാണ്. 50 വര്‍ഷത്തിലധികം അധികാരത്തിലായിരുന്നെങ്കിലും അത്യാര്‍ത്തി മൂലം കോട്ടയില്‍ പടയൊരുക്കം കുറിച്ചുകൊണ്ട് മാണി സ്വയം ഇല്ലാതാകുന്ന കാഴ്ച കേരളം കാണുന്നു.

യു.ഡി.എഫ് നേതാക്കളോടും സഭയോടും കര്‍ഷകരോടും ലവലേശം നന്ദികാട്ടാതെ അധികാരക്കൊതിയോടെ അവിടെയും ഇവിടെയും ഓടി നടക്കുന്ന മാണി അപ്പംകാണുന്നവനെ അപ്പാ എന്നു വിളിക്കുന്നവന്റെ സ്ഥിതിയിലായി സ്വയം കുഴിയിലായി പ്രളയത്തില്‍ മുങ്ങിത്തപ്പുകയാണ്. കേരളാ കോണ്‍ഗ്രസുകാര്‍ ചിന്തുക്കുക! ഇതെന്നു രാഷ്ട്രീം! പാര്‍ട്ടിയില്‍ ജനാധിപത്യം പുനസ്ഥാപിക്കൂ..!

ജയ്ഹിന്ദ്.

Credits to joychenputhukulam.com

Read more

കടക്കു പുറത്ത്

ഓഖി മുന്നറിയിപ്പു CPM പൂഴ്ത്തി; CPI എന്ന വാഴയെ വെട്ടാന്‍.
പൊലിഞ്ഞ ജീവിതങ്ങള്‍ക്കു ഉത്തരവാദി പിണറായി സര്‍ക്കാര്‍ മാത്രം.

ഓഖി ദുരന്തം കേരളത്തെ മൊത്തമായി ബാധിച്ച മഹാദുരന്തമാണ്. കേരള സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഇത്രയും അധികം മത്സ്യത്തൊഴിലാളികള്‍ നാടിന് നഷ്ടമായത്. നവംബര്‍ 27, 28, 29 തീയതികളില്‍ പല തവണകളായി ന്യൂനമര്‍ദ്ദം, ചുഴലിക്കാറ്റ്, ശക്തമായ മഴ ഇവയൊക്കെ ഉണ്ടാകുമെന്നും, കടലില്‍ മത്സ്യത്തൊഴിലാളികള്‍ പോകരുത് എന്നും കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കൃത്യമായി മുന്നറിയിപ്പു നല്കിയ വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കള്ളത്തരങ്ങള്‍ പടച്ചുവിടാന്‍ ഇനിയും പിണറായി സര്‍ക്കാരിനാവില്ല.

CPM, CPI, പോരുകള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ഇജക കൈകാര്യം ചെയ്യുന്ന റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്, മന്ത്രിക്കും പാര്‍ട്ടിക്കും കൊടുക്കാനുദ്ദേശിച്ച പണി പാളിയതു മൂലം പാവപ്പെട്ട കഠിനാദ്ധ്വാനം ചെയ്യുന്ന മത്സ്യത്തൊഴിലാളികളുടെ നൂറുകണക്കിന് കുടുംബങ്ങളാണ് അനാഥരായിരിക്കുന്നത്.

നവംബര്‍ 30-ന് എങ്കിലും മത്സ്യത്തൊഴിലാകളില്‍ കടലില്‍ പോകരുത് എന്നറിയിച്ചിരുന്നെങ്കില്‍ അനേകം തൊഴിലാളികള്‍ ഇന്നും ജീവിച്ചിരുന്നേനേ!

അപകടം സംഭവിച്ചു 3 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയോ, റവന്യൂമന്ത്രിയോ സ്ഥലം സന്ദര്‍ശിച്ചില്ല. ഡിസംബര്‍ 3-ന് ഇരട്ടച്ചങ്കുമായി കടല്‍ത്തീര വീട്ടുകാരെ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയെ ചങ്കുകീറി വിടുന്ന സ്ഥിതി വരെ എത്തിയേനെ. സെക്രട്ടറിയേറ്റില്‍ നിന്നു പത്തു മിനിട്ടു യാത്ര ചെയ്തു സംഭവസ്ഥലത്തെത്താന്‍ 4 ദിവസം വേണ്ടിവന്നത് വലിയ വീഴ്ചയായി സ്വന്തക്കാര്‍ നഷ്ടമായവര്‍ ഒരിക്കലും ഇതു മറക്കില്ല. ഇരട്ടച്ചങ്കുമായി എത്ര ബുള്ളറ്റ് പ്രൂഫ് കാറുമായി യാത്ര ചെയ്താലും ഈ നരഹത്യക്ക് ഉത്തരവാദി പിണറായി സര്‍ക്കാര്‍ തന്നെയാണ്. മരണപ്പെട്ടു കഴിഞ്ഞു കുറെ ഖജനാവിലെ കാശുവാരിക്കൊടുത്തു കൊണ്ടു നഷ്ടപ്പെട്ട ജീവനുകള്‍ക്കു വിലയാവില്ലല്ലോ.

കള്ളത്തരവും, പൊള്ളത്തരവും കാണിച്ചല്ല ഉമ്മന്‍ചാണ്ടിയും കോണ്‍ഗ്രസ്സു പാര്‍ട്ടിയും ഭരണത്തിലിരിക്കുമ്പോള്‍ സുനാമി സമയത്തു പ്രവര്‍ത്തിച്ചതെന്നു കേരള ജനത നന്ദിയോടെ എന്നും ഓര്‍ക്കും.

ദുരന്തമുണ്ടാകുമ്പോള്‍ പാര്‍ട്ടിമീറ്റിംഗുകളും, പോളിറ്റ്ബ്യൂറോകള്‍ നടത്താനും കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുന്ന മുന്നണി ശ്രമിക്കില്ല എന്നും കേരള ജനത തിരിച്ചറിഞ്ഞു.

നൂറുകണക്കിനു മത്സ്യത്തൊഴിലാളികളുടെ ജീവിതങ്ങള്‍ക്കും, അനാഥരായ കുടുംബങ്ങളുടെയും, ഈ അവസ്ഥയ്ക്കു കാരണക്കാരായവര്‍ പിണറായി സര്‍ക്കാരാണെന്ന് വസ്തുതകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ ഈ സര്‍ക്കാരിനു ഒരു ദിവസം പോലും അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. കടക്കു പുറത്തു എന്ന് ജനം പറയുന്നു. പെണ്ണും, മണ്ണും, ബന്ധു വിവാദവുമായി മൂന്നു മന്ത്രിക്കസേര ഒഴിഞ്ഞുകിടക്കുന്നു. എല്ലാം വെട്ടിപ്പിടിക്കാന്‍ CPM അന്‍വറിനും, ജോയ്‌സ് ജോര്‍ജ്ജിനും, എം.എം. മണി മന്ത്രിയും ഒത്താശ ചെയ്യുന്നു. അദ്ധ്വാനിക്കുന്ന ജനങ്ങളുടെ കണ്ണീരൊപ്പാന്‍ എല്ലാം ശരിയാക്കാം എന്നു പറഞ്ഞു അധികാരത്തിലേറിയപ്പോള്‍ എല്ലാം മറന്നു ഇപ്പോള്‍ ജനങ്ങളുടെ ഇടയിലിറങ്ങാന്‍ ഇരട്ടച്ചങ്കന് ബുള്ളറ്റ് പ്രൂഫ് കാര്‍. തകരട്ടെ കമ്മ്യൂണിസം.

ചാരുംമൂട് ജോസ്

ജയ്ഹിന്ദ് 

Credits to joychenputhukulam.com

Read more

പിണറായിക്കെന്തേ കൊമ്പില്ലേ?

ഉമ്മന്‍ചാണ്ടിക്കു മാത്രമല്ല; പിണറായിക്കും സമസ്ത രാഷ്ട്രീയ നേതാക്കന്മാര്‍ക്കും അത്യാവശ്യം കൊമ്പുണ്ട്. ഏകാധിപതിയെപ്പോലെ പ്രവര്‍ത്തിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും കാട്ടുപോത്തിന്റെ കൊമ്പല്ലെ ഉള്ളത്. ആരെയും മലത്തിയടിക്കാന്‍ അവസരങ്ങള്‍ കാത്തു നടക്കുന്ന നാലാതരം തറ രാഷ്ട്രീയ പകപോക്കലും നമ്മുടെ നാട്ടില്‍ ഇദംപ്രദമായിട്ടുള്ള നാണംകെട്ട രാഷ്ട്രീയ രക്തദാഹമല്ലേ? സ്വന്തം പാര്‍ട്ടിയുടെയോ, ഘടക കക്ഷികളിലെ കാബിനറ്റ് മന്ത്രിമാരുമായിപ്പോലും ആലോചിക്കാതെ തിടുക്കത്തില്‍ തിരഞ്ഞെടുപ്പു ദിവസം ചട്ടലംഘനം നടത്തി രാഷ്ട്രീയ നാടകം കളി കേരള ജനത ഒരിക്കലും മറക്കില്ല.

സ്വന്തം കക്ഷിക്കാരെ മാത്രമല്ല, മാധ്യമങ്ങളെയും കടക്കൂ പുറത്തെന്നു പറയുവാന്‍, ഇഷ്ടമില്ലാത്ത രാഷ്ട്രീയ സത്യം പുറത്തു പറക്കാന്‍ പരമനാറിയാകുന്നതും, കുലംകുത്തികളാകുന്നതും, ബക്കറ്റിലെ വെള്ളമാകുന്നതും, മതാദ്ധ്യക്ഷന്മാര്‍ നികൃഷ്ട ജീവികള്‍ ആകുന്നതും മറ്റാര്‍ക്കുമില്ലല്ലോ എന്നു ചിന്തുക്കുന്നത് യുക്തമല്ലേ?

സ്വന്തം പാളയത്തില്‍ പടക്കളം നടര്‍ത്തുന്ന മന്ത്രി എം.എം.മണി, കൊലവിളി, കൊലപാതകക്കഥകള്‍, നിഘണ്ടുവില്‍ ഇല്ലാത്ത പരമ ചെറ്റത്തരം വിളിച്ചു കൂകുമ്പോള്‍ എവിടെ ഇരട്ടചങ്കന്‍ സഖാവിന്റെ നടപടികള്‍?

കാലഹരണപ്പെട്ടു തുരുമ്പിച്ച് നശിച്ച കമ്മ്യൂണിറ്റ് പ്രസ്ഥാനത്തിനെ ലോകത്തിന്റെ ഭൂപടത്തില്‍ നിന്നും തുടച്ചു നീക്കിയപ്പോള്‍, നമ്മുടെ കേരളത്തിലും, ത്രിപുരയിലും മാത്രം ഒതുക്കി അന്ത്യശ്വാസം വലിക്കുകയാണ്. ഈ ആളിക്കത്തല്‍ അണയുന്നതിനു മുമ്പേയുള്ള മുന്നറിയിപ്പാണ്.

കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി നേതൃത്വത്തിന്റെ പിടിപ്പുകേടാ, അമിത ജനാധിപത്യവും, ഗ്രൂപ്പു കളികളും കൊണ്ടു മാത്രമാണ്, 2016 തിരഞ്ഞെടുപ്പില്‍. കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നശിച്ചുപോകാതെ വീണ്ടും അധികാരത്തില്‍ വന്നത് എന്ന് അരിയാഹാരം കഴിക്കുന്ന ഏവര്‍ക്കും പരക്കെ ബോദ്ധ്യമുള്ളതാണ്.

ഒത്തൊരുമയോടെ കോണ്‍ഗ്രസ്സുകാര്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ വികസന വിരോധപാര്‍ട്ടിയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശവപ്പെട്ടിയില്‍ ആണി തറഞ്ഞ് ശൂന്യമായിപ്പോയേനേ!

നിയമസഭാ അക്രമണവും, തൂറല്‍ സമരവും, ഗുണ്ടായിസവും കൊട്ടേഷനും, വെട്ടിനിരത്തലും അക്രമ പരമ്പരകള്‍ മാത്രം കൈമുതലാക്കിയുള്ള പാര്‍ട്ടിയുടെ കുട്ടി സഖാക്കളും, തോമസ് ചാണ്ടിയെപ്പോലെയും, ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെയും, മുന്‍മന്ത്രി ഗണേഷുകുമാരിനെയും സരിതയുടെ സ്വന്തം ഭാഷയിലെ കോടിയേരി അങ്കിളിനെയും, പത്തുകോടി കൊടുത്ത് സരിതയെ പ്രേരിപ്പിച്ചു കള്ളക്കഥയുണ്ടാക്കിയ ജയരാജനെതിരെയും, സിനിമാ നടന്‍ ദിലീപിന്റെ കുറ്റകൃത്യത്തില്‍ ഗൂഢാലോചനയില്ല എന്ന് നിമിഷങ്ങളില്‍ പ്രസ്ഥാവിച്ച് കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതും. കേസ് ഇല്ലാ എന്നു വാദിച്ച ഇരട്ടച്ചങ്കന്‍ പിണറായിയെയും കൊമ്പില്ലാത്തവരായി കാണാന്‍ കേരള ജനതയ്ക്ക് സാദ്ധ്യമല്ല. വര്‍ഗ്ഗീയ ഫാസിസ്റ്റ് പ്രസ്ഥാനമായ ബി.ജെ.പി.യെ വളര്‍ത്താന്‍ അന്തമായ കോണ്‍ഗ്രസ്സ് വിരോധം ഇക്കൂട്ടര്‍ക്കു പ്രകടിപ്പിച്ചേ മതിയാവൂ... ടശിഴഹല ആലിരവ കോടതിയെ സ്വാധീനിച്ചു ലാവ്ലിന്‍ കേസില്‍ നിന്ന് തല്‍ക്കാലം തടിതപ്പിയെന്നു കരുതി അഹങ്കരിക്കാന്‍ വരട്ടെ ഇവിടെ അതിനു മുകളില്‍ നീതിന്യായ കോടതികള്‍ നിലവിലുണ്ട്. സത്യം മലനീക്കി പുറത്തു വരും. ആര്‍ക്കും കുറ്റം ചെയ്താലും ശിക്ഷിക്കപ്പെടാതെ വരുന്നത് ജനാധിപത്യ വ്യവസ്ഥിതിക്ക് ആരോഗ്യകരമല്ല. ഉപ്പു തിന്നവര്‍ വെള്ളം കുടിച്ചേ മതിയാവൂ.

മതേതരത്വം, സമത്വം, സ്വാതന്ത്ര്യം, സാഹോദര്യത്തം, സ്നേഹം നിലനിര്‍ത്തുവാന്‍ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിലൂടെ മാത്രമേ സാധിക്കൂ.... പാര്‍ട്ടിയുടെ കരങ്ങള്‍ക്ക് ശക്തി പകരുവാന്‍ ദേശസ്നേഹികള്‍ ശ്രമിക്കുമ്പോള്‍ അവരെ നിശബ്ദരാക്കി സഖാക്കള്‍ മുന്നേറുന്നത് രാജ്യത്തിന് ആപത്താണ്. കോണ്‍ഗ്രസ്സ് വെറും ഒരു പാര്‍ട്ടിയല്ല; ഭാരത ജനതയുടെ സംസ്ക്കാരമാണ്, നിര്‍മ്മിതിയാണ്. അതിനെ തടയിടുവാന്‍ ഒരു ശക്തിക്കും സാദ്ധ്യമല്ല. വരുന്ന തിരഞ്ഞെടുപ്പുകളില്‍ അതീവ ശക്തിയോടെ കോണ്‍ഗ്രസ്സു മുന്നണി അധികാരമേല്‍ക്കും. സമസ്ത സുന്ദരമായ ഭാവി ഭാരതത്തിനു വേണ്ടി ഒന്നായി പ്രവര്‍ത്തിക്കുക.

ജയ്ഹിന്ദ്

Credits to joychenputhukulam.com

Read more

ഗെറ്റ് ഔട്ട് ഓഫ് മൈ കണ്‍ട്രീ?

എന്റെ രാജ്യത്തു നിന്നു പുറത്തു പോകൂ! നിരവധി വംശീയ ആക്രമണങ്ങള്‍, ആക്രോശങ്ങള്‍, കൊലപാതക പരമ്പരകള്‍ അമേരിക്കയില്‍ അരങ്ങേറുന്നു. ഒന്നൊരമാസം കൊണ്ട് അമേരിക്കന്‍ ഭരണകൂടവും പ്രസിഡന്റും രാജ്യത്ത് വംശീയ വിഷവിത്തുക്കള്‍ വിതറി, അനേകം വിഷപാമ്പുകള്‍ നാമ്പെടുത്ത വിലപ്പെട്ട ജീവനുകളും ജീവനില്ലാതെ കല്ലറകളില്‍ വിശ്രമിക്കുന്ന പ്രതീകാത്മ കല്ലുകളെപ്പോലും വെറുതെ വിടാത്ത കൊടുംക്രൂരത അസഹനീയമാകുന്നത് തുടര്‍ക്കഥ.

അമേരിക്കയിലെ 314 മില്യണ്‍ ജനങ്ങളില്‍ വെള്ളക്കാരായ 200 മില്യന്‍ ജനങ്ങളിലേക്ക് മാലപ്പടക്കം എറിഞ്ഞു വച്ച് രാജ്യത്തു അക്രമണങ്ങളും, അസഹിഷ്ണുതയും, കൊലപാതകങ്ങളും അഴിച്ചു വിടുന്നതില്‍ പുതിയ ഭരണത്തലവനും ഭരണകൂടവും ഉത്തരവാദികളാണ്. കൂടിയാലോചനയും ദീര്‍ഘവീക്ഷണമില്ലാതെ, ഏകാധിപതികളെപ്പോലെ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഭരണ നേതൃത്വം വിനാശകാലത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിനു എത്രയും പെട്ടെന്ന് തടയിടേണ്ടത് ഈ കാലഘട്ടത്തിന്റെയും അമേരിക്കന്‍ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും മൗലീക കടമയാണ്. പല തോണികളില്‍ സഞ്ചരിച്ച് വ്യത്യസ്ഥമായ സമയങ്ങളില്‍ പിടിച്ചു കയറിപ്പറ്റി ഒരേ കപ്പലില്‍ ഒരേ ദിശയില്‍ യാത്രചെയ്യുന്ന യാത്രക്കാരാണ് അമേരിക്കന്‍ ഐക്യനാടുകളിലെ പൗരന്മാര്‍. ഇവിടെ ആര്‍ക്കാണ് ഈ രാജ്യത്തു നിന്നുപോകുവാന്‍ മറ്റുള്ളവരോട് ആജ്ഞാപിക്കാന്‍ അധികാരം നല്‍കിയിട്ടുള്ളത് എന്നുള്ള നിര്‍വചനം കൂടി പുതിയ ഭരണകൂടം പ്രഖ്യാപിക്കേണ്ടതുണ്ട്.

അക്രമരാഹിത്യത്തിലൂടെ രാജ്യത്തിനു സ്വാതന്ത്ര്യം നേടിത്തന്ന ലോകത്തിന് മുഴുവനും ആരാധ്യനായ മഹാത്മാഗാന്ധിയുടെ പാദങ്ങളെ നമസ്കരിക്കുന്ന സമാധാനകാംക്ഷികളായ, അദ്ധ്വാനശീലമുള്ള ഇന്ത്യാക്കാരെ കുരുതികൊടുക്കുവാന്‍ പുതിയ ഭരണകൂടം കളമൊരുക്കി. പേരിനു വേണ്ടി വെറുതെ അപലപിച്ച് പ്രസ്താവനകള്‍ മാത്രം ഇറക്കിയാല്‍ പോരാ. പ്രതികളെ കണ്ടുപിടിച്ചു മാതൃകാപരമായി ഉടനടി ശിക്ഷ നടപ്പിലാക്കണം. ഭരണകൂടം അലംഭാവം കാട്ടിയാല്‍ കാന്‍സാസിലെയും, കരോലീനായിലേയും, സീയാറ്റിലെയും മാതൃകയില്‍ തനിയാവര്‍ത്തനങ്ങളും കൊലപാതക പരമ്പരയും ആവര്‍ത്തിക്കപ്പെടും. ഇന്ത്യന്‍ പ്രധാനമന്ത്രിപോലും ശക്തമായി പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. അമേരിക്കയിലെ സ്ഥാനപതികളും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും, പ്രവാസി സംഘടനകളും, മതനേതാക്കന്മാരും ഒന്നൊടങ്കം ഈ കൊടുക്രൂരതകള്‍ക്കെതിരെ കടുത്ത നിലപാടുകള്‍, പ്രതിഷേധങ്ങള്‍ ഉയര്‍ത്തുവാന്‍ സമയം അതിക്രമിച്ചിരിക്കുന്നു. പ്രവാസികളായ ഇന്ത്യക്കാരും പൊതുസ്ഥലങ്ങളില്‍ പ്രകോപനപരമായി പെരുമാറാനോ, ഭാഷാപ്രയോഗങ്ങളിലും, വസ്ത്രധാരണത്തിലും, വേഷവിധാനങ്ങളിലും വ്യത്യസ്ഥരായി നിലകൊള്ളരുതെന്ന് അപേക്ഷിക്കുന്നു. വിഷപ്പാമ്പുകള്‍ സമൂഹത്തില്‍ തഴച്ചു വളരാനുള്ള അനുകൂല സാഹചര്യം നിലവിലുള്ളപ്പോള്‍ വളരെ കരുതലോടെ ജാഗ്രതയോടെ നാളുകള്‍ തരണം ചെയ്യണം.

സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട!
സംഘടനകള്‍ പണത്തിനു വേണ്ടി മാത്രം നീട്ടുന്ന കരങ്ങള്‍
ഉയരത്തിലേക്ക് ഉയര്‍ത്തി വിളിക്കൂ!
God Bless America- Jai Hind

Read more

കേരളം ക്രിമിനലുകളുടെ സ്വന്തം നാട്

എല്ലാം ശരിയാക്കാമെന്നു പറഞ്ഞു വോട്ടു നേടി അധികാരത്തിലെത്തിയ സര്‍ക്കാര്‍ കഴിഞ്ഞ പത്തു മാസമായി കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി കൊലപാതകങ്ങള്‍, സ്ത്രീപിഢനങ്ങള്‍, സദാചാരഗുണ്ടാ വിളയാട്ടം തുടങ്ങിയവ കുതിച്ചു ഉയര്‍ന്നു കൊണ്ടിരിക്കുന്ന കാഴ്ച വളരെ വേദനാജനകമാണ്.

മുഖ്യമന്ത്രിയും, മറ്റു മന്ത്രിമാരും, പോലീസ് മേധാവികളും പ്രസ്താവനകള്‍ നടത്തുന്നതല്ലാതെ ഫലപ്രദമായ ഒരു നടപടികളും സ്വീകരിക്കുന്നില്ല. മറിച്ചു കൂടുതല്‍ കുറ്റ കൃത്യങ്ങള്‍ക്ക് പ്രോത്സാഹനം ചെയ്തു കൊടുക്കുന്ന അവസ്ഥയിലെത്തി നില്‍ക്കുന്നു. ഇതിന്റെ പ്രധാന തെളിവാണ് സംസ്ഥാനത്ത് വിവിധ ജയിലുകളില്‍ കിടക്കുന്ന കൊടും കുറ്റവാളികളെ വരെ മോചിപ്പിക്കാന്‍ 1850 പേരുടെ ലിസ്റ്റുമായി ഗവര്‍ണ്ണറെ സമീപിച്ചത്. ആഭ്യന്തരവകുപ്പ് കാബിനറ്റ് തീരുമാനത്തോടെ കൊടും കുറ്റവാളികളെ തടവില്‍ നിന്നും മോചിതരാക്കി നാട്ടില്‍ കൊടിയ അക്രമണം നടത്താന്‍; തങ്ങള്‍ക്ക് ഭീഷണിയായി വളര്‍ന്നു വരുന്ന രാഷ്്ട്രീയ പാര്‍ട്ടിക്കാരോട് പകരം വീട്ടാന്‍ പദ്ധതിയിട്ടാണ്.

ഇത്ര അവിവേകമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. സമര്‍ത്ഥനായ ഗവര്‍ണ്ണര്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ആയിരുന്നുവെന്ന കാര്യം അഭ്യന്തരവകുപ്പിന് അറിയില്ലായിരുന്നുവെന്നു തോന്നും. വകുപ്പുകള്‍ നിരത്തി സര്‍ക്കാരിന്റെ മോഹത്തിന് തടയിട്ടത് ഈ സര്‍ക്കാരിന്റെ കുറ്റവാളികളോടുള്ള സമീപനം തുറന്നു കാട്ടി.

കേരളത്തില്‍ പ്രമുഖ നഗരങ്ങളെല്ലാം ഗുണ്ടകള്‍, മാഫിയകള്‍, കൊട്ടേഷന്‍ സംഘങ്ങള്‍ കൈയടക്കിയിരിക്കുകയാണ്. ആണിനോ, പെണ്ണിനോ ഒന്നിച്ചു പുറത്തിറങ്ങാന്‍ വയ്യാത്ത കിരാത അവസ്ഥയിലെത്തി നില്‍ക്കുന്നു സാംസ്കാരിക കേരളം. അന്യ സംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തില്‍ ആയിരക്കണക്കിന് ക്രിമിനലുകളും കേരള നാട് കൈയടക്കിയിരിക്കുന്നു. എല്ലാ പോലീസ് സ്‌റ്റേഷനുകളിലും ക്രിമിനലുകളുടെ പട്ടിക ഉണ്ട്. ഫോട്ടോ ഉണ്ട്. പക്ഷെ ഇവര്‍ക്കെതിരേ എന്തേ ആരും ഒരു ചൂണ്ടുവിരലുകള്‍ അനക്കുന്നില്ല. ഇതു രാഷ്ട്രീയ ഒത്തുകളിയാണ്. ഗുണ്ടകള്‍ ഉണ്ടെങ്കിലേ പാര്‍ട്ടിയുള്ളൂ. ഇവരെ സംരക്ഷിക്കാന്‍ കച്ചകെട്ടി ഡസന്‍ കണക്കിനു രാഷ്ട്രീയ കോമരങ്ങള്‍ ഓരോ പോലീസ് സ്‌റ്റേഷനില്‍ കയറി. താണ്ടവമാടുന്നത് കേരളത്തില്‍ തന്നെ! മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ ലക്ഷക്കണക്കിനു യുവജനങ്ങള്‍ കേരളത്തില്‍ ഒരു ജോലിയും ചെയ്യാതെ രാഷ്ട്രീയ തൊഴിലാളികളായി വിലസുകയാണ്. ഇവര്‍ക്കു അമ്മയെയും, പെങ്ങളെയും തിരിച്ചറിയാനുള്ള ബോധം നഷ്ടപ്പെട്ടിരിക്കുന്നു. ഈ ഭീകരാവസ്ഥ ഒഴിവാക്കണമെങ്കില്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്തു കേരളത്തിലെ വന്‍ നഗരങ്ങളില്‍ ചുവന്ന തെരവുകള്‍ സ്ഥാപിക്കണം. ഇന്ത്യയുടെ വന്‍ നഗരങ്ങളില്‍ പരീക്ഷിച്ചു വിജയം കൈവരിച്ച ചരിത്രമാണ് ഇത്. മുബൈയിലോ കല്‍ക്കട്ടായിലോ എത്ര രാത്രിയായാലും സ്ത്രീകള്‍ക്കു പുറത്തിറങ്ങി നടക്കാന്‍ പേടിക്കേണ്ട കാര്യമില്ല. സ്ത്രീകളെ അപമാനിച്ചാല്‍ പൊതുജനം ഉടനടി കൈകാര്യം ചെയ്തുകൊള്ളും. കേരളത്തില്‍ മാത്രം കുറെ കുട്ടി സഖാക്കള്‍ ഇറങ്ങി സദാചാര പോലീസ് കളിച്ച് വിളയാട്ടം നടത്തുകയാണ്.

സര്‍ക്കാര്‍ എത്രയും വേഗം നടപടി എടുക്കണം. എല്ലാ ക്രിമിനലുകളെയും കൊട്ടേഷന്‍ സംഘങ്ങളെയും, മാഫിയകളെയും ഉന്മൂലനം ചെയ്യണം. ജനസഹകരണത്തോടെ പഞ്ചാലയത്തു തലത്തില്‍ തുടങ്ങേണ്ട പദ്ധതിയാണ് കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ ഒട്ടും അമാന്തിക്കാതെ കേരളത്തില്‍ വര്‍ദ്ധിച്ചു വരുന്ന ഈ ദുരന്തത്തെ തുടച്ചു മാറ്റാന്‍ സഹകരിക്കണം. മാറി മാറി സര്‍ക്കാരുകള്‍ വരും അവരുടെ അണ്ടകള്‍ നടപ്പിലാക്കും. അവരിലൊരാളു പോലും മരിക്കുന്നില്ല. ശിക്ഷിക്കപ്പെടുന്നില്ല. കേരളത്തിലെ മാധ്യമങ്ങള്‍ രാഷ്ട്രീയം മറന്നു. കേരളീയരുടെ പ്രത്യേകിച്ചും സ്ത്രീകളുടെ സുരക്ഷ ഉറപ്പു വരുത്തുവാന്‍ കഠിനമായി പ്രവര്‍ത്തിച്ചേ മതിയാകൂ. കോളേജുകളില്‍ നിന്നും അപ്രത്യക്ഷമായിരുന്ന സമരങ്ങള്‍, അക്രമങ്ങള്‍ വീണ്ടും ശക്തിയാര്‍ജ്ജിച്ചു കടന്നു വരുന്നത് തടയേണ്ടത് സമൂഹത്തിന് ചെയ്യാവുന്ന വലിയ കര്‍ത്തവ്യമാണ്. കേരളം നന്നാകണം. വളരെ നന്നാകാനുണ്ട്. നന്നായേ പറ്റൂ.

ജയ്ഹിന്ദ്

Read more

സരിതയും പിന്നെ ലക്ഷ്മിയും

സാക്ഷര കേരളത്തില്‍ രാഷ്ട്രീയ നേതാക്കളുടെ കോമാളിത്തരങ്ങള്‍ അതിരു കടന്നു പോകുകയാണ്. സരിത നായരെയും ലക്ഷ്മി നായരെയും ഉപയോഗിച്ച് സമസ്ത കേരളീയരെയും വിഡ്ഢികളാക്കുന്നത് ഒരു തുടര്‍ക്കഥ പോലെ അരങ്ങേറുന്നു മുന്‍ സര്‍ക്കാരിന്റെ അഴിമതി കഥകള്‍ പറഞ്ഞു ജനങ്ങളുടെ വോട്ടു നേടി എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തില്‍ കയറിയിട്ട് ഇതുവരെ ഒന്നും ശരിയാക്കില്ല. പലരെയും ശശിയാക്കി. എന്നും സമരം, മാറി മാറി ഹര്‍ത്താല്‍, ഗുണ്ടാത്തലവന്മാരുടെ വിളയാട്ടം, ഭൂമാഫിയ സംഘങ്ങള്‍ കാടുകള്‍ വെട്ടിത്തെളിക്കുന്നു. സര്‍ക്കാരിനും ഉദ്യോഗസ്ഥര്‍ക്കും ഒരു കൂസലുമില്ല. ഹര്‍ത്താലായാല്‍ ജോലിക്കു പോകണ്ടല്ലോ. ഇതിനിടയില്‍ അടിയ്ക്കടി എം.എല്‍.എ.മാര്‍ക്ക് ശമ്പള വര്‍ദ്ധന. പെന്‍ഷന്‍ വര്‍ദ്ധന അതില്‍ രാഷ്ട്രീയ എതിരഭിപ്രായം ഭരണപക്ഷത്തിനോ പ്രതിപക്ഷത്തിനോ ഇല്ല. നികുതി പിരിക്കുന്ന തുകയില്‍ 75% ഭരണച്ചിലവു ഇവര്‍ രാഷ്ട്രീയ കോമരങ്ങള്‍ കണ്ടു കേരളീയര്‍ മരവിച്ചു പോയിരിക്കുന്നുവോ?

കേരളവും ഇന്ത്യാ മഹാരാജ്യവും അമേരിക്കന്‍ ഭരണവുമൊക്കെ ജനാധിപത്യ ശൈലിയില്‍ നിന്ന് വ്യതിചലിച്ച് ഏകാധിപത്യശൈലികള്‍ പിന്തുടരുന്നത് ആപല്‍ക്കരമായ അവസ്ഥയാണ്.

പൊതു ജനങ്ങളുടെ വോട്ടുകള്‍ നേടി അധികാരത്തിലെത്തിയാല്‍ പിന്നെ ജനങ്ങളുടെ നേരെ കൊഞ്ഞനം കാണിക്കുന്ന പ്രവണതയ്ക്ക് അന്ത്യം കുറിക്കേണ്ട സമയമായി. സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ അവസരമുള്ളതുകൊണ്ടാണ് ഇത്രയും രാഷ്ട്രീയക്കാര്‍ രംഗത്തു കടന്നു വരുന്നത്. ഇക്കൂട്ടരുടെ ശമ്പളവും അലവന്‍സുകളും വെട്ടിക്കുറയ്ക്കണം. ഇവരുടെ സാമ്പത്തിക ശ്രോതസ്സുകള്‍ അളക്കാനുള്ള ധൈര്യം സര്‍ക്കാര്‍ കാണിക്കണം. കുറ്റവാളികളെയും, അഴിമതിക്കാരെയും ജനപ്രതിനിധികളാക്കരുത്. വാളെടുക്കുന്നവര്‍ മുഴുവന്‍ വെളിച്ചപ്പാടുകളാകുന്ന കാഴ്ച കേരളത്തിന്റെ വളര്‍ച്ചയെ സാരമായ ബാധിക്കുന്നത് പ്രബുധരായ കേളീയര്‍ എന്തേ കാണാതെ പോകുന്നത്്, മാധ്യമങ്ങളും, എഴുത്തുകാരും, സാംസ്ക്കാരിക നായകന്മാരും ആരെയാണ് ഭയപ്പെടുന്നത്. കോടതികള്‍ പോലും ജനങ്ങളെ വഞ്ചിക്കുന്നുവോ എന്ന സംശയം ബാക്കി. കോടതികള്‍ക്ക് എന്തുകൊണ്ട് ഹര്‍ത്താലുകള്‍ പൂര്‍ണ്ണമായി നിരോധിച്ച് പൗരന്മാരുടെ സ്വാതന്ത്ര്യം ഉറപ്പാക്കിക്കൂടാ.

കാട്ടിലെ തടി, തേവരുടെ ആന വലിയടാ വലി മലയാളീ.... ഇവിടെ നിയമത്തെ ഭയപ്പെടേണ്ട.... അന്യനാട്ടുകാര്‍ ജോലി ചെയ്തു കൊടുക്കും, അന്യസംസ്ഥാനങ്ങല്‍ നിന്നു ആഹാര പദാര്‍ത്ഥങ്ങള്‍ എത്തും. എന്തു വില കൊടുത്തും വാങ്ങിക്കാന്‍ വിദേശത്തു നിന്നും വരുന്ന പണമുണ്ട്. വിദ്യാഭ്യാസ മേഖല തകരുന്നു. സ്ത്രീ സുരക്ഷയില്ല, ദളിത പീഡനം പോലീസിനു പുല്ലു വില. ഇവിടെ സംസ്ക്കാരം തീരെ നശിച്ചു കൊണ്ടിരിക്കുന്നു. മൂല്യച്ചുതി സംഭവിക്കുന്ന കേരളത്തെ സാക്ഷരതയുണ്ടെന്ന് അഭിമാനിക്കുന്ന കേരളീയ ജനത സാംസ്ക്കാരിക കേരളമാക്കി മാറ്റണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

Read more

അച്ഛാ ദിന്‍ നഹി ആയേഗാ!

മേരേ പ്യാരേ ദേശ് വാസിയോം, ഹമാരാ ദേശ് അച്ഛാ ദിന്‍ സേ ആഗേ ബഢേഗാ. പൂരേ ഹിന്ദുസ്ഥാനീ കോ പന്ത്രഹ് ലാക്ക് മിലേഗാ. സാരാ കാലാ കറന്‍സി ബാഹര്‍ സേ അന്തര്‍ ആയേഗാ. മേം ലാവൂംഗാ. മേരേ കോ പ്രധാന്‍ മന്ത്രി, നഹി, പ്രധാന്‍ സേവക് ബനാവോ. മേരേ കോ വോട്ട് ദേദോ.

പ്യാരേ പ്രധാനമന്ത്രീജീ, ഹം ലോഗോം നേ ആപ്കാ മാനിഫെസ്‌റ്റോ സുന്‍കര്‍ ആപ്‌കോ വോട്ട് ദിയാ. അഭീ തക് കുഛ് നഹീ ഹുവാ... ഭാരത് വാസീ ദരിദ്രവാസീ ഹോ ഗയാ! മോദീജീ, ആപ് നേ ഡീമോണറ്റൈസേഷന്‍ കിയാ, വാദാ കിയാ, മേരേകോ പച്ചാസ് ദിന്‍ ദേദോ... ഹം സബ് ഠീക്ക് ബനായേംഗേ; ജോര്‍ സേ കരേംഗേ. നഹിം തോ മേരേകോ ആഗ് ലഗാദോ. തീ കത്തിക്കൂ, എന്നെ തീ കത്തിക്കൂ. നിങ്ങളെന്നെ അമ്പതു ദിവസം കഴിഞ്ഞു ചുട്ടു കരിച്ചോളൂ...

കഴുത കരയുമ്പോലെ കരഞ്ഞു പറഞ്ഞ് ഭാരതവാസികളെ കുത്തുപാളയെടുപ്പിച്ചില്ലേ! ഇന്ത്യയെ ഇരുപതു വര്‍ഷം പിന്നോട്ടു തള്ളിയിട്ടത് ഈ ലോകത്തോടുള്ള വെല്ലുവിളിയാണ്.

ഭാരതം കണ്ടതില്‍ വച്ചേറ്റവും ഏകാധിപത്യഭരണം, ഹിറ്റ്‌ലറേക്കാള്‍ ക്രൂരമായ നടപടികള്‍, സ്വന്തം ചാര്‍ച്ചക്കാര്‍ക്കും വമ്പന്‍ മുതലാളിമാര്‍ക്കും കുറെ കള്ളസ്വാമിമാര്‍ക്കും മുന്‍കൂട്ടി അറിവു കൊടുത്ത്, മുഴുവന്‍ പണവും വെളുപ്പിച്ച ശേഷം നോട്ടുനിരോധനം 2016 നവംബര്‍ എട്ട് അര്‍ദ്ധരാത്രി ഏര്‍പ്പെടുത്തി മുഴുവന്‍ ജനതയേയും വഞ്ചിച്ചു.

അംബാനിമാരെ പരിപോഷിപ്പിക്കാന്‍ രാജ്യത്തെ 20% വരുന്ന ജനങ്ങളുടെ ഡേറ്റാബാങ്ക്, ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ള വിവരങ്ങള്‍ നാടകീയമായി പകര്‍ത്തി പ്രധാനമന്ത്രിയുടെ ഫോട്ടോ വച്ച പരസ്യത്തിലൂടെ ജനങ്ങളെ വഞ്ചിച്ചത് ചരിത്രസത്യമായി നില്‍ക്കും.

തങ്ങള്‍ കഷ്ടപ്പെട്ടു വിയര്‍ത്തു സമ്പാദിച്ചു ബാങ്കുകളില്‍ നിക്ഷേപിച്ച പണത്തിനു വേണ്ടി ഭാരതീയരെ ഭിക്ഷക്കാരെപ്പോലെ ബാങ്കുകളുടേയും ഏറ്റിഎമ്മുകളുടെ മുമ്പില്‍ വൃഥാ ക്യൂ നിര്‍ത്തിയതു ജനം മറക്കില്ല.

രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കാതിരിക്കാന്‍ പതിനായിരക്കണക്കിനു കമ്പ്യൂട്ടര്‍ ജീവനക്കാരെ വച്ചു മോദി സ്തുതി പാടിച്ചതും, മാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ പരിഭ്രാന്തരാക്കാതിരിക്കാന്‍ ലക്ഷക്കണക്കിനു ജനങ്ങളും വൊളണ്ടിയര്‍മാരും കോടാനുകോടി രൂപ മുടക്കിയതും ജനം പതുക്കെ തിരിച്ചറിയാന്‍ തുടങ്ങി.

അച്ചടിച്ചതിനേക്കാള്‍ പണം റിസര്‍വ് ബാങ്കില്‍ എത്തിക്കാന്‍ ബാങ്ക്മാനേജര്‍മാരുടെ ഒത്താശയോടെ നടന്ന വമ്പിച്ച കൊള്ള ജനം തിരിച്ചറിഞ്ഞു.

ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ ആരോടും മിണ്ടാതെ, മൗനമായി, ഏകാധിപതിയായി ഇന്ത്യാമഹാരാജ്യത്തെ ഹൈജാക്ക് ചെയ്തതു ജനം മറക്കില്ല.

ജനപ്രതിനിധികള്‍ക്കോ സംസ്ഥാനമുഖ്യമന്ത്രിമാര്‍ക്കോ കേന്ദ്രമന്ത്രിമാര്‍ക്കോ രാഷ്ട്രത്തലവനോ ഗവണ്മെന്റ് സംവിധാനങ്ങള്‍ക്കോ പുല്ലുവില കല്പിക്കാതെ, പ്രൊട്ടൊക്കോള്‍ ലംഘിച്ച്, രാജ്യത്തിന്റെ മതേതരത്വത്തിനു കളങ്കമേല്പിച്ച്, കപടരാജ്യസ്‌നേഹത്തിന്റെ വിഷമുള്ളുകള്‍ ദേശമാകെ വിതറി ജനങ്ങളെ വിഭ്രാന്തരാക്കുന്ന കാടത്വം ജനം ഒരിക്കലും മറക്കില്ല.

രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ തേജോവധം ചെയ്ത് ഇന്ത്യാമഹാരാജ്യത്തെ അപമാനിക്കുന്നതു ജനം പൊറുക്കില്ല. ലോകം ആദരിക്കുന്ന ഗാന്ധിജിയെ മൂടുപടമിട്ടു മറച്ച് സ്വന്തം ചിത്രം പ്രതിഷ്ഠിക്കുന്ന മോദിജീ, ഇതു ലോകമനസ്സാക്ഷിക്കു നേരേ കൊഞ്ഞനം കുത്തുന്ന പോലെയാണ്.

മുന്‍ രാഷ്ട്രപതി ഡോ. അബ്ദുല്‍ കലാം പറഞ്ഞിരുന്നു: വ്യക്തി സ്വയം നന്നായാല്‍ കുടുംബം നന്നാകും, കുടുംബം നന്നായാല്‍ ഗ്രാമം, സംസ്ഥാനം, രാജ്യം, ലോകം, എല്ലാം നന്നാകും. ശ്രീമാന്‍ മോദിയുടെ കാര്യത്തില്‍ തുടക്കത്തിലേ പരാജയം: കുടുംബമില്ല. ആരേയും ബഹുമാനമില്ല. ജനപ്രതിനിധികളെ ബഹുമാനമില്ല. ലോകത്തെ വികൃതമായി നയിക്കാമെന്ന വെറും വ്യാമോഹം മാത്രം.

ഇന്ത്യയുടെ ജനസംഖ്യയുടെ പകുതിയിലേറെ, ഏകദേശം 56.5 കോടി ജനങ്ങള്‍ എഴുത്തും വായനയും അറിയാത്തവരാണ്. ആ പാവങ്ങളെക്കൊണ്ടു പേട്ടീയെം, ഈകാര്‍ഡ്, ഈബാങ്കിംഗ് എന്നിവ ചെയ്യിച്ചു പരീക്ഷിക്കാന്‍ ലോകത്തിലാര്‍ക്കെങ്കിലും ധൈര്യം വരുമോ! പരീക്ഷണവസ്തുവാക്കി ഗ്രാമങ്ങളോടൊപ്പം ക്യൂ നിന്ന ജനങ്ങള്‍ മോദിജീക്കും മേലേ ചിന്തിക്കാന്‍ തുടങ്ങി.

ഇനിയും വരുന്ന അവസരങ്ങളില്‍ ഗ്രാമം ഗ്രാമമായി ക്യൂനില്‍ക്കും, വോട്ടു ചെയ്യും, അന്ന് ആയിരം നുണകള്‍ പൊളിഞ്ഞു വീഴും. ജനാധിപത്യം വിജയിക്കും, മതേതരത്വം നിലനില്‍ക്കും, ഭാരത് മാതാ കീ ജയ് എന്നു ജനം ആര്‍ക്കും.

സമസ്തഭാരതീയരോടും ജയ് ഹിന്ദ്. “Happy Republic Day" 

Read more

കേരളജനത സമസ്ത മേഖലകളിലും നിരന്തരം വഞ്ചിക്കപ്പെടുന്നു

ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിച്ചിരുന്ന കേരളീയ ജനത ഇന്നു അധപതനത്തിന്റെ നീര്‍ച്ചുഴിയില്‍ മുങ്ങിത്താഴുകയും അതൊടൊപ്പം കണ്ടാലും കേട്ടാലും പാഠം പഠിക്കാത്തവരും സമസ്ത മേഖലകളിലും വഞ്ചിക്കപ്പെടുന്നവരുമായി മാറിയിരിക്കുന്നു. സാക്ഷാല്‍ വിവേകാനന്ദന്റെ നിരീക്ഷണം ശരിയായിക്കൊണ്ടേയിരിക്കുന്നു.

രാഷ്ട്രീയനേതാക്കള്‍: കേരളീയര്‍ ഏറ്റവും കൂടുതല്‍ വഞ്ചിതരാകുന്നത് രാഷ്ട്രീയക്കാര്‍ മുഖാന്തരമാണ് മാറിയും തിരിഞ്ഞു സംസ്ഥാനത്തെ ഭരിച്ച കേരളത്തിന്റെ ഹൃദയഭാഗങ്ങള്‍ മുഴുവന്‍ വിരലിലെണ്ണാവുന്ന വിദേശവ്യവസായികള്‍ക്ക് തീറെഴുതിക്കൊടുത്തു പോരെങ്കില്‍ കേരളത്തിന്റെ മണ്ണില്‍ അഴിമതി നടത്തി നേടുന്ന കോടികള്‍ ബിനാമികളുടെ പേരില്‍ വിദേശത്തു ക്രയവിക്രയം നടത്തുന്ന രാഷ്ട്രീയ നേതാക്കള്‍ കേരളത്തെ ഭ്രാന്താലയമാക്കി മാറ്റുന്നു.

ഗ്രൂപ്പുകള്‍ കളിച്ചു ഭരണത്തില്‍ ശ്രദ്ധിക്കാതെ അഴിമതിയും കൊള്ളത്തരത്തിനും കൂട്ടുനിന്ന് അണികളെ ശ്രദ്ധിക്കാതെ ഒരു ഡസന്‍ നേതാക്കള്‍ പാര്‍ട്ടിയെ കുട്ടിച്ചോറാക്കി ഭരണമൊഴിഞ്ഞു അല്ല ജനം പുകച്ചു ചാടിച്ചു. ഭരിക്കാനും അറിയില്ല ഇപ്പോള്‍ സമരം ചെയ്യാനും അറിയാത്തവരായി മുദ്രകുത്തപ്പെടുന്നു. എല്ലാം ശരിയാക്കാം എന്നു പറഞ്ഞു ഭരണത്തിലേറിയ പുതിയ സര്‍ക്കാര്‍ ജനങ്ങളുടെ പ്രതീക്ഷകളെ തകര്‍ത്തെറിയുന്നു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്നു മതേതര ജനാധിപത്യത്തിനു കളങ്കം വരുത്തുവാന്‍ വര്‍ഗ്ഗീയ പാര്‍ട്ടിയായ ബി.ജെ.പി. ശ്രമിക്കുന്നു.

മതഭ്രാന്തന്മാര്‍: വിഷം ചീറ്റുന്ന വര്‍ഗ്ഗീയ വാദികള്‍ കേരളത്തില്‍ കേരളജനതയെ വീര്‍പ്പുമുട്ടിക്കുന്നു. ഹിന്ദുവും മുസ്ലീമുകളും, ക്രിസ്ത്യാനികളും സന്തോഷത്തോടെ ഒന്നിച്ചു ജീവിച്ചിരുന്ന കേരളത്തില്‍ വര്‍ഗ്ഗീയ വിത്തുകള്‍ പാകി സ്വാമിമാരും സ്വാമിനിമാരും ഘര്‍വാപ്പസികള്‍ സംഘടിപ്പിച്ചു കേരളജനതയെ കാര്‍ന്നു തിന്നുന്നു.

മതത്തിന്റെ പേരില്‍ കേരളജനതയില്‍ നിന്നു ഊറ്റിയെടുക്കുന്ന പണവും സ്വര്‍ണ്ണവും ദേവാലയങ്ങളില്‍ കൂമ്പാരമായി വെച്ചിട്ടു കുറെശ്ശെയായി അടിച്ചു മാറ്റപ്പെടുന്നു. ഇതില്‍ ആരൊക്കെ ഒത്താശ്ശ ചെയ്യുന്നുവെന്നും കേരള ജനത മനസ്സിലാക്കണം. ഒറ്റ ക്ഷേത്രത്തിലെ സ്വര്‍ണ്ണം മാത്രം റിസര്‍വ്വ് ബാങ്കില്‍ പണയത്തിന് വെച്ചാല്‍ അതുകൊണ്ടു കേരളത്തെ മൂന്ന് ദുബൈ നഗരമാക്കിപ്പണിയാം. കാട്ടിലെ തടി തേവരുടെ ആന.

എ.ടി.എം തട്ടിപ്പുകാര്‍, സൈബര്‍ തട്ടിപ്പുകാര്‍ ചേര്‍ന്ന് കേരള ജനത്തെ നിരന്തരം ചതിക്കുഴിയിലാക്കുന്നത് സ്ഥിരം വാര്‍ത്തയാണ് എത്രയും പെട്ടെന്നു വഞ്ചിക്കപ്പെട്ടാല്‍ അവസരം ചോദിച്ചു വാങ്ങുന്ന മലയാളികളെക്കൊണ്ട് കേരളം വീര്‍പ്പുമുട്ടുന്നു.
ലഹരിമാഫിയകള്‍: മദ്യമാഫിയകള്‍, ലഹരി മാഫിയകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും വന്നു തമ്പടിച്ചു സ്ക്കൂളുകളും കോളേജുകളും ലക്ഷ്യമിട്ടു പറന്നുനടക്കുന്നു മൂല്യച്ചുതിയില്‍പ്പെട്ടു സമൂഹത്തിനു കളങ്കമാകുന്ന വിധം കുറ്റകൃത്യങ്ങള്‍ പെരുകുന്നതും കേരളത്തില്‍ മാത്രം.

മാധ്യമപ്രവര്‍ത്തകര്‍: അഭ്യസ്ഥവിദ്യരായ പല ചെറുപ്പക്കാരും പുതിയ മേഖലയിലേക്കു കടക്കുന്നു. നിഷ്പ്രയാസം രാവിലെ തോളില്‍ ക്യാമറകളും ഏന്തി വ്യാജവാര്‍ത്തകളും സത്യവിരുദ്ധമായ വാര്‍ത്തകളും പടച്ചിറിക്കുന്നു. കൂട്ടത്തിന് കുറെ സദാചാര പോലീസ് ചമഞ്ഞു ചെറുപ്പക്കാര്‍ കേരളത്തെ സാമൂഹ്യമനസ്സില്‍ ഭീതിയുളവാക്കി മുള്‍മുനയില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നു. ഇക്കൂട്ടര്‍ക്കു ധൈര്യമുണ്ടോ അഞ്ചു അതിര്‍ത്തി കടന്നു തമിഴ്‌നാടിന്റെ മുഖ്യമന്ത്രി ആഴ്ചകളോളം വാര്‍ത്തകൊടുക്കാതെ സംസ്ഥാന ജനങ്ങളെ മുഴുവനും വിഡ്ഢികളാക്കുന്ന വാര്‍ത്ത പ്രസിദ്ധീകരിക്കാന്‍. ജീവനില്‍ ഭയമുള്ളവര്‍ ചെയ്യില്ല. കേരളത്തില്‍ എന്തു തോന്ന്യാസവും കാണിച്ചു ശരിയായ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് ആകമാനം കളങ്കം സൃഷ്ടിക്കുന്നു.

ഹര്‍ത്താല്‍ മാഫിയ: കേരളത്തെ ഏറ്റവും കൂടുതല്‍ നിശ്ചലരാക്കുന്നവര്‍ ഹര്‍ത്താല്‍ മാഫിയകളെയാണ് സ്ഥിരം ജാഥ തൊഴിലാളികളുമായി കൂലി കൊടുത്ത് ഏതു പാര്‍ട്ടിക്കാര്‍ക്കു വേണ്ടിയും സമരവും ഹര്‍ത്താലും നടത്തുന്നവരെ കേരളജനത ഇനി നേരിട്ടു കൈകാര്യം ചെയ്യണം അതിനു സെന്‍സ് വേണം സെന്‍സിറ്റിവിറ്റി വേണം. ഇച്ഛാശക്തിയുള്ള രാഷ്ട്രീയ നേതാക്കള്‍ വേണം.

മറിച്ചാണെങ്കില്‍ വിദ്യാഭ്യാസമാഫിയകളും, ആശുപത്രി മാഫിയകളും മറ്റെല്ലാ വ്യവസായ മാഫിയകളും ഒന്നിച്ചു ചേര്‍ന്നു ഏറ്റവും നല്ല കണ്‍സമ്യൂമര്‍ ഫ്രണ്ട്‌ലി സ്‌റ്റേറ്റ് ആയ കേരളത്തെ ശുദ്ധ മലയാളത്തില്‍ എന്തിനോടും അമിതാവേശമുള്ള ആര്‍ത്തിപണ്ടാരങ്ങളായ മലയാളികളെ ദിനംപ്രതി കാര്‍ന്നു തിന്നു കൊണ്ടേയിരിക്കും.
കേരളമെന്നു കേട്ടാല്‍ പുച്ഛം തോന്നാതെ പുളകം കൊള്ളാന്‍ ജനത ഒരുങ്ങണം.

ജയ് ഹിന്ദ്
ചാരുംമൂട് ജോസ്

Read more

ബാറിന് പകരം ബീവറേജസ് കടകളുടെ മുമ്പില്‍ തട്ടുകടകള്‍ അനുവദിക്കരുത്

കേരളം രക്ഷപ്പെട്ടു എന്ന ചീഫ് വിപ്പിന്റെ പ്രസ്താവന കൊണ്ടൊന്നും കേരളത്തിലെ മദ്യപാനികള്‍ ഒളിച്ചോടില്ല. കേരള മുഖ്യമന്ത്രിയുടെ ചരിത്രത്തില്‍ കുറിക്കപ്പെടുന്ന ഇന്നത്തെ മദ്യനയപ്രസ്താവന കോരള ജനത ആശ്വാസത്തോടെ വരവേല്‍ക്കുന്നു. ഇത് ഉമ്മന്‍ചാണ്ടിയുടെ മറ്റൊരു ചാണക്യമുഖം എന്നും വിമര്‍ശിക്കുന്നവര്‍ കുറവല്ല. കഥ എന്തായാലും കേരളം ഇന്നനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് ഒര പരിധിവരെ ആശ്വാസം കാണുവാന്‍ പുതിയ പ്രഖ്യാപനങ്ങളും നിയമങ്ങളും കാരണമാകുന്നു.

കേരളത്തില്‍ മാത്രം കണ്ടുവരുന്ന ഈ മദ്യാസക്തി ഇതോടെ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കാന്‍ യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനത്തിന് കേരളത്തിലെ എല്ലാ കുടുംബങ്ങളുടെയും ആത്മാര്‍ത്ഥമായി നന്ദിയും സ്‌നേഹാദരവുകളും നേടുമെന്ന് നൂറ് ശതമാനം ഉറപ്പിക്കാന്‍ സര്‍ക്കാരിന് സാധ്യമായി. ധൈര്യമായ തീരുമാനങ്ങല്‍ എടുത്തു ഇനിയുള്ള മാസങ്ങള്‍ യുഡിഎഫ് ഒന്നായി ചേര്‍ന്ന് തീരുമാനങ്ങള്‍ വിവാദങ്ങള്‍ സൃഷ്ടിക്കാതെ തടവിലാക്കുവാന്‍ ശ്രദ്ധ ചെലുത്തണം. കോണ്‍ഗ്രസ് പാര്‍ട്ടിയും ഗ്രൂപ്പുകള്‍ക്കതീതമായി കൂട്ടായ പ്രവര്‍ത്തനങ്ങള്‍, തീരുമാനങ്ങള്‍, ജനപ്രിയപദ്ധതികള്‍ അതിവേഗം നടപ്പിലാക്കണം. ശുചിത്വകേരള പദ്ധതി മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ എത്രയും പെട്ടെന്നു യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാക്കണം. അന്യസംസ്ഥാനങ്ങള്‍ വികസനത്തില്‍ അതിവേഗം മുന്നേറുമ്പോള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന പേരിലറിയപ്പെടുന്ന കൊച്ചു കേരളം വിവാദങ്ങളില്‍ മുങ്ങിക്കുളിക്കുന്നത് അപവാദമാണ്. കേരളീയ ജനതയെ അവബോധന്മാരാക്കൂ. നല്ല ജീവിതശൈലി, മികച്ച റോഡുകള്‍, യാത്രാസംവിധാനങ്ങള്‍ മാലിന്യവിമുക്ത കേരളം , മദ്യവിമുക്ത കേരളം, ഹരിത കേരളം, കുടിവെള്ളപദ്ധതികള്‍, ഇവ സ്വപ്നം കാണാന്‍ കേരളജനത തയ്യാറാകണം.

അല്ലാതെ ഓരോ അഞ്ചു കൊല്ലവും തങ്ങളുടെ ജീവിതശൈലി നിയന്ത്രിക്കാന്‍ ഭാവിയുടെ കടിഞ്ഞാണ്‍ വലിക്കാന്‍ ഓരോ കൂട്ടരെ തിരഞ്ഞെടുത്തു വിടുന്ന യാന്ത്രിക ഉപകരണങ്ങളായി മലയാളികള്‍ മാറിക്കൊണ്ടിരിക്കുന്ന അവസ്ഥ ഇനിയും സൃഷ്ടിക്കരുത്. സംസ്ഥാനത്തിലെ എല്ലാ സമ്മതിദായകരും ജാഗരൂകരാകുക '.. സ്വയം കുഴി തോണ്ടാന്‍ ഇനിയെങ്കിലും അനുവദിക്കരുത്. നെല്ലും പതിരും തിരിച്ചറിയൂ'. ബോധം വീണ്ടെടുക്കൂ'. ഉണര്‍ന്നു പ്രവര്‍ത്തിക്കൂ'. മലയാളീ' കേരളീയരെ !

ജയ് ഹിന്ദ് 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC