തോമസ് കൂവള്ളൂര്‍

ക്യാന്‍സറുമായി മല്ലടിക്കുന്ന മഹാബലിയോടൊപ്പം ഏതാനും നിമിഷങ്ങള്‍

ന്യൂയോര്‍ക്ക്: 2006 മുതല്‍ ഒരു പതിറ്റാണ്ടുകാലം ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി എന്നീ സ്റ്റേറ്റുകളില്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന നിരവധി മലയാളി സംഘടനകള്‍ക്കു വേണ്ടി ഓണാഘോഷത്തോടനുബന്ധിച്ച് മഹാബലിയായി വേഷമിട്ടിരുന്ന ജോയി പുളിയനാലിനെ വായനക്കാരില്‍ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടെന്നു കരുതുന്നു. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റി ഓഫ് യോങ്കേഴ്‌സ്, ഇന്ത്യാ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് അമേരിക്ക, കേരള സമാജം ഓഫ് ന്യൂജേഴ്‌സി, വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസ്സോസിയേഷന്‍, യോങ്കേഴ്‌സ് മലയാളി അസ്സോസിയേഷന്‍, ബ്രോങ്ക്‌സ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് എന്നിവയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ആളാണ് ജോയിച്ചേട്ടന്‍. അറിയപ്പെടുന്നവരുടെ ഇടയില്‍ അദ്ദേഹം മഹാബലി എന്ന അപരനാമത്തിലാണ് അറിയപ്പെട്ടിരുന്നത്.

മഹാബലിയായി വേഷമിട്ടിരുന്നപ്പോള്‍ അദ്ദേഹത്തെ ഒരിക്കല്‍ കണ്ടിട്ടുള്ളവര്‍ സാധാരണ മറക്കാറില്ല. അദ്ദേഹത്തിന്റെ കുടവയറും, കൊമ്പന്‍ മീശയുമെല്ലാം കണ്ടാല്‍ ആദ്യമായി അദ്ദേഹത്തെ കാണുന്നവര്‍ ശരിക്കും ആള്‍ മഹാബലിയുടെ അവതാരം തന്നെ എന്നു തോന്നുമായിരുന്നു. വയറ് കൂടുതലുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിനുപറ്റിയ മഹാബലിയുടെ വേഷവിധാനങ്ങള്‍ കേരളത്തില്‍ നിന്നും പ്രത്യേകം ഓര്‍ഡര്‍ കൊടുത്ത് അദ്ദേഹം തന്നെ തൈയ്പ്പിച്ചു കൊണ്ടുവന്നവയാണ്. അതുപോലെ തന്നെ ഓലക്കുടയും. ഒരു സാധാരണക്കാരന്‍ ആയിരുന്നിട്ടുകൂടി സമൂഹത്തിനുവേണ്ടി സ്വന്തം കൈയ്യില്‍ നിന്നും പണം മുടക്കി വാങ്ങിച്ചുകൊണ്ടു വന്നതാണെന്നുള്ള സത്യം ഈ ലേഖകന് നന്നായി അറിവുള്ളവയാണ്. അദ്ദേഹം മഹാബലിയായി വേഷമിട്ടു കഴിയുമ്പോള്‍ കൊച്ചുകുട്ടികളും മുതിര്‍ന്നവര്‍ പോലും അദ്ദേഹത്തിനോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ താല്പര്യം കാട്ടിയിരുന്നു.

വാസ്തവത്തില്‍ കൊച്ചുകുട്ടികളുമായി തമാശകള്‍ പറയാന്‍ അദ്ദേഹത്തിന് നല്ല ചാതുര്യം ഉണ്ടായിരുന്നു. ഈ ലേഖകനോടൊപ്പം നിരവധി പ്രസ്ഥാനങ്ങളില്‍ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെ ആത്മാര്‍ത്ഥതയുള്ളവരെ നമ്മുടെ ജീവിതത്തില്‍ കണ്ടുമുട്ടുക വളരെ വിഷമമാണ്.

അക്കാരണത്താല്‍ത്തന്നെയാണ് ഇത്തരത്തില്‍ ഒരു വാര്‍ത്ത എഴുതാന്‍ ഞാന്‍ നിര്‍ബന്ധതിനായിത്തീര്‍ന്നത്.

അദ്ദേഹത്തെപ്പോലെതന്നെ അദ്ദേഹത്തിന്റെ ഭാര്യ മോളിയും ഒരു സാധാരണക്കാരിയായിരുന്നു. എങ്കിലും ജോയിച്ചേട്ടന്‍ എവിടെയെല്ലാം പോകാറുണ്ടോ അവിടെയെല്ലാം പോകാറുണ്ടായിരുന്നു.

ഇപ്പോള്‍ കാലിഫോര്‍ണിയയിലെ ജയിലില്‍ കഴിയുന്ന ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണ്‍ ന്യൂയോര്‍ക്കിലെ റൈക്കേഴ്‌സ് ഐലന്റില്‍ ഭീകരന്മാരോടൊപ്പം ജയിലില്‍ കിടന്നിരുന്ന അവസരത്തില്‍ എന്നോടൊപ്പം അദ്ദേഹത്തെ കാണാന്‍ വരാന്‍ തയ്യാറാണോ എന്നു ചോദിച്ചപ്പോള്‍ ധൈര്യസമേതം അദ്ദേഹം വരാമെന്നു സമ്മതിച്ച് എന്നോടൊപ്പം വന്നകാര്യം ഇപ്പോള്‍ ഞാന്‍ സ്മരിക്കുന്നു. 2010 മുതല്‍ 2013 വരെ റൈക്കേഴ്‌സ് ഐലന്റിലും മന്‍ഹാട്ടിനിലെ ജയിലുമായി കഴിഞ്ഞുകൂടിയിരുന്ന ആനന്ദ് ജോണിനെ കാണാന്‍ എന്നോടൊപ്പം നിരവധി പേര്‍ വന്നിട്ടുണ്ട് എന്ന കാര്യം ഞാന്‍ വിസ്മരിക്കുന്നില്ല. പക്ഷേ ആനന്ദ് ജോണ്‍ റൈക്കേഴ്‌സ് ഐലന്റിലെ ജയിലില്‍ കിടന്നിരുന്ന അവസരത്തില്‍ അദ്ദേഹത്തിന്റെ പേരു കേള്‍ക്കുമ്പോള്‍ പല മലയാളികള്‍ക്കും പുച്ഛമായിരുന്നു. റൈക്കേഴ്‌സ് ഐലന്റില്‍ നിന്നും ആനന്ദ് ജോണ്‍ വെളിച്ചം കാണുകയില്ല എന്ന് മലയാളികള്‍ കൊട്ടിഘോഷിച്ചിരുന്ന ആ കാലത്ത് എന്നോടൊപ്പം ഭീകരന്മാരെ പാര്‍പ്പിച്ചിരുന്ന ആ ജയിലില്‍ വന്നിട്ടുള്ള ചുരുക്കം ചില മലയാളികളിലൊരാളാണ് ജോയി പുളിയനാല്‍. റൈക്കേഴ്‌സ് ഐലന്റിലെ ജയില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ക്കറിയാം എത്രമാത്രം കഷ്ടതകള്‍ സഹിച്ചശേഷമാണ് ജയില്‍പുള്ളികളെ സന്ദര്‍ശിക്കാന്‍ സാധിക്കുക എന്നുള്ളത്. വാസ്തവത്തില്‍ ജയില്‍പുള്ളികളെ സന്ദര്‍ശിക്കുന്നവര്‍ സ്വര്‍ഗ്ഗരാജ്യത്തിന് അവകാശികളാണ് എന്ന് യേശുക്രിസ്തു പറഞ്ഞിരിക്കുന്നത് സത്യം തന്നെയാണെന്ന് ഇപ്പോള്‍ ഓര്‍ത്തു പോകുന്നു. അക്കാരണത്താല്‍ത്തന്നെ ജോയിച്ചേട്ടനും സ്വര്‍ഗ്ഗരാജ്യത്തിന് അവകാശിയാണെന്ന് നിസ്സംശയം പറയാന്‍ കഴിയും.

ആനന്ദ് ജോണിനെ കോടതിയില്‍ ഹാജരാക്കിയിരുന്നപ്പോള്‍ എന്നോടൊപ്പം വരാറുണ്ടായിരുന്ന അപൂര്‍വ്വം ചില വ്യക്തികളാണ് ജോയിച്ചേട്ടനും ഭാര്യ മോളിയും. എത്ര ദിവസങ്ങള്‍ എത്രമാത്രം കഷ്ടതകള്‍ സഹിച്ചാണ് അവര്‍ എന്നോടൊപ്പം കോടതിയില്‍ വന്നിരുന്നതെന്നും ഞാനിപ്പോള്‍ ഓര്‍ക്കുന്നു. വാസ്തവത്തില്‍ സാധാരണക്കാര്‍ക്കു മാത്രമേ അത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ സഹിച്ച് കോടതിയിലും, ജയിലിലുമെല്ലാം പോകാനുള്ള സഹിഷ്ണുതയുള്ളു എന്ന കാര്യത്തില്‍ സംശയമില്ല.

ആനന്ദ് ജോണിന്റെ ന്യൂയോര്‍ക്കിലെ കേസ് തീര്‍ന്നപ്പോഴാണ് ഹഡ്‌സണ്‍ റിവറില്‍ ബോട്ട് ആക്‌സിഡന്റില്‍പ്പെട്ട മലയാളി യുവാവിന്റെ പ്രശ്‌നം പൊന്തി വന്നത്. തുടക്കത്തില്‍ ആ മലയാളി യുവാവിനെ രക്ഷിക്കാന്‍ ആരും മുമ്പോട്ടു വരാതിരുന്ന അവസരത്തില്‍ എന്നോടൊപ്പം പല തവണ റോക്‌ലാന്റില്‍ പോകാന്‍ സന്നദ്ധത കാണിച്ച ജോയിച്ചേട്ടന്‍ സാധാരണക്കാരനെങ്കിലും വലിയൊരു മനുഷ്യന്‍ തന്നെ ആയിരുന്നു എന്നു നിസ്സംശയം പറയാം.

അങ്ങിനെ ഇരുന്നപ്പോഴാണ് ശ്രീരാജ് ചന്ദ്രന്‍ എന്ന ചെറുപ്പക്കാരനെ ഒരു സ്പാനിഷ്കാരന്‍ കാറിടിച്ചുകൊലപ്പെടുത്തിയതും ആ ചെറുപ്പക്കാരന്റെ അമ്മയ്ക്കു നീതി ലഭിക്കുന്നതിനു വേണ്ടി ഈ ലേഖകനോടൊപ്പം ശ്രീരാജ് ചന്ദ്രന്റെ ചിത്രമുള്ള ടീഷര്‍ട്ടുമണിഞ്ഞ് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടികോര്‍ട്ടില്‍ ധൈര്യസമേതം പോകാന്‍ ധൈര്യം കാണിച്ച വ്യക്തിയാണ് ജോയിച്ചേട്ടന്‍. ടീഷര്‍ട്ടും ധരിച്ച് ചെന്നാല്‍ കോടതിയില്‍ കയറ്റുകയില്ലെന്ന് പല മലയാളി വക്കീലന്മാര്‍ വരെ ഉപദേശം നല്‍കിയ കാര്യം ഞാനിവിടെ ഓര്‍ത്തുപോകുന്നു. പക്ഷേ ആരും തടഞ്ഞതുമില്ല. അമേരിക്കന്‍ ടി.വി. ചാനല്‍ വരെ അന്ന് ടീഷര്‍ട്ടും ധരിച്ചു ചെന്നവരെ ഇന്റര്‍വ്യൂ ചെയ്യുകയുണ്ടായി. ഒരൊറ്റ മലയാളം ചാനലുകാരും അതുപോലുള്ള വാര്‍ത്തകള്‍ ഇടാന്‍ മുമ്പോട്ടു വന്നതുമില്ല.

ഏറ്റവും ഒടുവില്‍ ന്യൂജേഴ്‌സിയില്‍ ചാറ്റിങ്ങിലൂടെ ജയിലിലായ ചെറുപ്പക്കാരനെ വിമുക്തമാക്കാന്‍, ആ ചെറുപ്പക്കാരനു വേണ്ടി കോടതിയില്‍ ഹാജരാകാന്‍ ജോയിച്ചേട്ടനും മോളിയും നിരവധി തവണ, കഷ്ടതകള്‍ സഹിച്ച് എന്നോടൊപ്പം വന്നിട്ടുണ്ട് എന്നുള്ള സത്യം ഞാന്‍ തുറന്നുപറഞ്ഞില്ലെങ്കില്‍ അത് ദൈവനീതിക്കു ചേര്‍ന്നല്ല എന്നു ഞാന്‍ കരുതുന്നു.

നാട്ടില്‍ നിന്നും വര്‍ഷങ്ങള്‍ മുമ്പ് വന്ന അദ്ദേഹം അധികം വിദ്യാഭ്യാസമില്ലാത്ത ഒരു സാധാരണക്കാരന്‍ ആയിരുന്നു. അക്കാരണത്താല്‍ത്തന്നെ കുറഞ്ഞ ശമ്പളത്തില്‍ ഒരു കമ്പിനിയില്‍ മെഷീന്‍ ഓപ്പറേറ്റര്‍ ആയി കയറിപ്പറ്റി. തന്റെ തുച്ഛമായ വരുമാനം കൊണ്ട് കുടുംബം സംരക്ഷിച്ചുവന്നിരുന്നു. ഇതിനിടെ അദ്ദേഹത്തിന്റെ കമ്പിനിയില്‍ ലേ ഓഫ് ഉണ്ടായി ജോലിയും നഷ്ടപ്പെട്ടു. ആ സമയത്താണ് അദ്ദേഹത്തിന് ക്യാന്‍സര്‍ ഉണ്ടെന്ന് കണ്ടുപിടിക്കുന്നത്.

2 വര്‍ഷം മുന്‍പായിരുന്നു ക്യാന്‍സര്‍ രോഗം കണ്ടുപിടിച്ചത്. അതിന് കീമോതെറാപ്പിയും നല്‍കിയിരുന്നു. ഒരുമാസം മുന്‍പ് വീണ്ടും ഒരു സര്‍ജറി കൂടി നടത്തേണ്ടതായി വന്നു. രണ്ട് ആഴ്ചയോളം ഹോസ്പിറ്റലില്‍ കിടന്നശേഷം ഇപ്പോള്‍ അദ്ദേഹത്തെ യോങ്കേഴ്‌സിലുള്ള സാന്‍ സൂസിറീഹാബ് സെന്ററിലേക്ക് മാറ്റിയിരിക്കുകയാണ്. സര്‍ജറി നാക്കിലായതിനാല്‍ സംസാരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കുകയില്ല എങ്കിലും കൈകാലുകള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും കുഴപ്പമൊന്നുമില്ല.

തന്നെക്കാണാന്‍ സംഘടനക്കാരോ, പള്ളിക്കാരോ, താന്‍ ബന്ധപ്പെട്ടിരുന്ന പ്രാര്‍ത്ഥനാ ഗ്രൂപ്പുകാരോ വരാറില്ല എന്നദ്ദേഹം ആംഗ്യം കാണിക്കുകയുണ്ടായി- ചുരുക്കം ചിലരൊഴികെ. സീറോ മലബാര്‍ ചര്‍ച്ചില്‍ എല്ലാ ശനിയാഴ്ചയും, ഞായറാഴ്ചയും സ്ഥിരമായി പൊയ്‌ക്കൊണ്ടിരുന്ന ഒരു വ്യക്തിയാണദ്ദേഹം. ഇന്ത്യന്‍ അമേരിക്കന്‍ മലയാളി കമ്മ്യൂണിറ്റി ഓഫ് യോങ്കേഴ്‌സിന്റെ തുടക്കം മുതല്‍ എല്ലാ പരിപാടികളിലും സജീവമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഒരാളായിരുന്നു അദ്ദേഹം. കൂടാതെ ഫൊക്കാനോ, കാത്തലിക് അസ്സോസിയേഷന്‍, തുടങ്ങിയ പ്രസ്ഥാനങ്ങളിലും.

വാസ്തവത്തില്‍ സംഘനക്കാര്‍ക്കും, പ്രാര്‍ത്ഥനാഗ്രൂപ്പുകാര്‍ക്കും, പള്ളിക്കാര്‍ക്കുമെല്ലാം ഇത്തരത്തിലുള്ളവരെ സന്ദര്‍ശിക്കാനും ആശ്വാസവാക്കുകള്‍ പറയാനും ഉള്ള ഒരു കടമയില്ലേ? ആരെങ്കിലും സന്ദര്‍ശിക്കാന്‍ വരുന്നതും, കുശലം പറയുന്നതുമെല്ലാം തനിക്ക് ആശ്വാസദായകമാണെന്ന് അദ്ദേഹം ആംഗ്യം കൊണ്ട് പറയുകയുണ്ടായി. രോഗികളായിക്കഴിയുമ്പോള്‍ പലര്‍ക്കും ആള്‍ക്കാര്‍ വരുന്നത് ഇഷ്ടമല്ല. എന്നാല്‍ ജോയിച്ചേട്ടന്‍ ആള്‍ക്കാരെ കാണാന്‍ ആഗ്രഹിക്കുന്നു. അദ്ദേഹത്തിന് ഒന്നും മറയ്ക്കാനില്ല. ആള്‍ക്കാര്‍ സന്ദര്‍ശിക്കാന്‍ വരുന്നില്ലെങ്കില്‍ ഞാന്‍ ഒരു ചെറിയ വാര്‍ത്ത എഴുതി ഇടുന്നതില്‍ വിരോധമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ അതില്‍ വളരെ സന്തോഷമേയുള്ളൂ എന്ന് അദ്ദേഹം സമ്മതം മൂളി.

വാസ്തവത്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി കിടക്കുന്നയാള്‍ക്ക് വിഷമമുണ്ടായെങ്കിലോ എന്നു കരുതിയാവാം പലരും അറിഞ്ഞിട്ടും പോകാതിരിക്കുന്നത് എന്നനുമാനിക്കാം. ഇത്തക്കാരെ സംഘടനകള്‍ സഹായിക്കേണ്ടതല്ലേ? ഇന്നും വാടകവീട്ടിലാണദ്ദേഹം കിടക്കുന്നത്.

യേശുക്രിസ്തു പറഞ്ഞിരിക്കുന്നതുപോലെ രോഗികളെ സന്ദര്‍ശിച്ചാല്‍, ആശ്വസിപ്പിച്ചാല്‍ അത് സ്വര്‍ഗ്ഗരാജ്യത്തിലേക്കുള്ള എളുപ്പവഴികൂടിയാണ്. സാധിക്കുന്നവര്‍ അദ്ദേഹത്തെ പോയി കാണുക. ആശ്വാസവാക്കുകള്‍ പറയുക.

അഡ്രസ്സ്: പാര്‍ക്ക് അവന്യൂ, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്, റൂം നമ്പര്‍ 109-സാന്‍സൂസി റീ ഹാബ് സെന്റര്‍

Read more

ഭര്‍ര്‍ര്‍... വരുത്തിയ വിന- ഒരു ഈസ്റ്ററിന്റെ അനുസ്മരണം

ഒരു പ്രവാസിയുടെ ഓര്‍മ്മക്കുറിപ്പുകള്‍

ന്യൂയോര്‍ക്ക്, അമേരിക്കയില്‍ പ്രവാസിയായി കഴിഞ്ഞുകൂടുന്ന എന്റെ ജീവിതത്തില്‍ യഥാര്‍ത്ഥത്തില്‍ നടന്ന ഒരു സംഭവകഥയാണിത്. വെറും തമാശയ്ക്കുവേണ്ടിയോ, ഏതെങ്കിലും വിഭാഗത്തില്‍പ്പെട്ടവരെ കരുതിക്കൂട്ടി തോജോവധം ചെയ്യുക എന്ന ദുരുദ്ദേശത്തോടുകൂടിയോ അല്ല ഞാനിതെഴുതുന്നത്. കഴിഞ്ഞകാലവും ഇന്നും തമ്മിലുള്ള അന്തരം വായനക്കാരുടെ മുമ്പില്‍ അവതരിപ്പിക്കുന്നതിനു വേണ്ടി മാത്രമാണ് ഞാനീ സംഭവം തുറന്നെഴുതുന്നത്.

ഈയിടെ എന്റെ സുഹൃത്തും നോവലിസ്റ്റുമായ ജോണ്‍ ഇളമത എഴുതി പ്രസിദ്ധീകരിച്ച ‘അന്വേഷണം’ എന്ന ചെറുകഥയില്‍ ഒരിടത്ത് കേരളത്തെ സദാ പൊറിവിട്ടു നടക്കുന്നവരുടെ നാട് എന്നുവിശേഷിപ്പിച്ചിരിക്കുന്നതു കണ്ടപ്പോള്‍ എന്നിലെ സത്ത ഉണര്‍ന്നു അത്രമാത്രം. വാസ്തവത്തില്‍ അതു വായിക്കുന്നതുവരെ പൊറി എന്ന വാക്കു വരെ ഞാന്‍ മറന്നിരുന്നു.

1950-കളില്‍ അതായത് ഇന്നേക്ക് 60-ല്‍ പരം വര്‍ഷങ്ങള്‍ക്കു മുമ്പ് പാലാ രൂപതയില്‍പ്പെട്ട എന്റെ ഇടവക പള്ളിയില്‍ വച്ചു നടന്ന സംഭവമാണിത്. എനിക്ക് അന്ന് 8 വയസ്സില്‍ താഴെ പ്രായം. ആദ്യകുര്‍ബ്ബാന സ്വീകരണം എന്ന ചടങ്ങൊക്കെ കഴിഞ്ഞ് ഞാന്‍ പരിശുദ്ധാത്മാവിന്റെ നിറവില്‍ എത്തിനില്‍ക്കുന്ന സമയം. എന്റെ കുട്ടിക്കാലത്ത് ഞാന്‍ ഒരു ചിരിക്കുടുക്ക ആയിരുന്നു എന്നുതന്നെ പറയാം. എന്തുകണ്ടാലും പൊട്ടിച്ചിരിക്കും. വളരെ കര്‍ക്കശക്കാരനായിരുന്ന എന്റെ പിതാവ് ഞാന്‍ കാണുന്നതിനെല്ലാം പല്ലുകാട്ടി ചിരിക്കുമ്പോള്‍ അങ്ങിനെ ചിരിക്കാതിരിക്കാന്‍ താക്കീതുവരെ നല്‍കിയിട്ടുണ്ട് എന്ന കാര്യവും ഞാനോര്‍ക്കുന്നു.

പിതാവിന്റെ 8 മക്കളില്‍ ഏറ്റവും മൂത്തമകനായ എന്നെ നല്ല ശിക്ഷണത്തിലാണ് എന്റെ പിതാവ് വളര്‍ത്തിയത്. പ്രത്യേകിച്ച് മതപരമായ കാര്യങ്ങളില്‍ വളരെ നിഷ്‌ക്കര്‍ഷയുണ്ടായിരുന്നു അദ്ദേഹത്തിന്. പള്ളിയില്‍ എല്ലാ കടമുള്ള ദിവസങ്ങളിലും മുടങ്ങാതെ പോകണമെന്നും, മതപഠനക്ലാസ്സുകളില്‍ പങ്കെടുക്കണമെന്നും അദ്ദേഹത്തിനു വളരെ നിര്‍ബന്ധമുണ്ടായിരുന്നു. അതിനു വീഴ്ച വരുത്തിയെന്നറിഞ്ഞാല്‍ ചുട്ട അടിയായിരുന്നു ശിക്ഷ.

ഈസ്റ്റര്‍ കഴിഞ്ഞ ഒരു ഞായറാഴ്ച ആയിരുന്നു അത്. അന്നത്തെക്കാലത്ത് ഇന്നത്തെപ്പോലെയുള്ള യാതൊരു പരിഷ്‌ക്കാരങ്ങളും ഞങ്ങളുടെ നാട്ടില്‍ ഇല്ലായിരുന്നു. പ്രായമായവര്‍ ഒറ്റമുണ്ടുടുത്ത് തോളില്‍ ഒരു കച്ച തോര്‍ത്തും ധരിച്ചാണ് പള്ളിയില്‍ പോകാറുണ്ടായിരുന്നത്. വെളുത്ത ഒറ്റമുണ്ടായിരുന്നതിനാല്‍ അതിന്റെ അടിയില്‍ നീണ്ട വാലുള്ള കോണകം ശരിക്കും കാണാന്‍ കഴിയും. ഇന്നാണെങ്കില്‍ കോണകം ഉടുത്തവരെ കണ്ടാല്‍ മനുഷ്യര്‍ ചിരിക്കും. അന്നത്തെക്കാലത്ത് അതാര്‍ക്കും ഒരു പുതുമ ആയിരുന്നില്ല. ചില കാരണവന്മാര്‍ അക്കാലത്ത് തൊപ്പിപ്പാളയും വയ്ക്കാറുണ്ടായിരുന്നു. അന്നത്തെക്കാലത്ത് തൊപ്പിപ്പാളയ്ക്കകത്താണ് മുറുക്കാനോടൊപ്പം പല കാര്‍ന്നോന്മാരും പണവും സൂക്ഷിച്ചിരുന്നത്. പള്ളിയില്‍ കയറിക്കഴിയുമ്പോള്‍ അവര്‍ തൊപ്പിപ്പാള എടുത്ത് തങ്ങള്‍ ഇരിക്കുന്നതിനടുത്ത് ഊരിവയ്ക്കും.

ഇന്നത്തെപ്പോലെ കടലാസു നോട്ടുകള്‍ അന്നുണ്ടായിരുന്നില്ല. കാലണ, അരയണ, ഒരണ അത്രയുമൊക്കെയേ കാര്‍ന്നോന്മാര്‍ കൈയില്‍ കൊണ്ടുനടക്കുകയുള്ളൂ. ഇന്നത്തെപ്പോലെ റസ്റ്റോറന്റുകളോ, ഷോപ്പിംഗ് സെന്ററുകളോ, എന്തിനേറെ പഞ്ചായത്ത് ആഫീസ് എന്നൊന്നിനെപ്പറ്റി ജനങ്ങള്‍ക്കറിവില്ലാത്ത കാലം. പള്ളിയില്‍ നേര്‍ച്ചയിടുന്നതിന് കൂടിയാല്‍ അരയണ മാത്രം മതിയാകും. ഇന്നത്തെപ്പോലെ പിടിച്ചുപറി അന്ന് ഒരുപള്ളികളിലും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം ഇന്നുപള്ളിയില്‍ പോകണമെങ്കില്‍ നോട്ടുകെട്ടുകള്‍ത്തന്നെ വേണം. അത്രമാത്രം പിരിവാണ് പള്ളികളില്‍ നടക്കുന്നതെന്ന കാര്യം ഞാനിപ്പോള്‍ ഓര്‍ത്തുപോകുന്നു. ഏതായാലും അങ്ങിനെ ഒരു കാലം നമ്മുടെ നാട്ടില്‍ ഉണ്ടായിരുന്നു എന്നുള്ളകാര്യം ഇന്നത്തെ യുവതലമുറയ്ക്ക് ചിന്തിക്കാന്‍ പോലും പ്രയാസമാണ്. എന്തിനേറെ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് പൊറി എന്താണെന്നു വരെ വിശദീകരിച്ചുകൊടുക്കേണ്ടി വരും.

അക്കാലത്ത് ആണ്‍കുട്ടികള്‍ നിക്കറും, മുറിക്കൈയ്യന്‍ ഷര്‍ട്ടുമാണ് പൊതുവെ ധരിച്ചിരുന്നത്. മിക്ക കുട്ടികള്‍ക്കും, ഞാനുള്‍പ്പെടെ, നിക്കറിനടിയില്‍ അണ്ടര്‍വെയര്‍ ധരിക്കുന്ന ഏര്‍പ്പാടില്ലായിരുന്നു. അതിനു പ്രത്യേക കാരണങ്ങളുമുണ്ട്. കാരണമെന്തെന്നറിയേണ്ടേ? ചെറുപ്പക്കാരെല്ലാം തന്നെ അക്കാലത്ത് യാതൊരു മറയുമില്ലാതെ വഴിയരികില്‍ നിന്നും മൂത്രമൊഴിക്കുന്ന കാലമായിരുന്നത് എന്നതുതന്നെ. ഒരുപക്ഷേ പ്രകൃതിയോട് ഇണങ്ങിയുള്ള ജീവിതമായിരുന്നതിനാലാവണം ഇന്നത്തെ ശാസ്ത്രത്തിനുപോലും മനസ്സിലാകാത്തവിധത്തില്‍ അന്നത്തെ വീടുകളില്‍ അഞ്ചും എട്ടും ചില വീടുകളില്‍ പത്തും പതിനഞ്ചും വരെ കുട്ടികള്‍ ഉണ്ടാകാന്‍ കാരണമെന്നു തോന്നിപ്പോകുന്നു.

അന്നത്തെ പെണ്‍കുട്ടികള്‍ മിക്കവരും തന്നെ ഞങ്ങളുടെ നാട്ടില്‍ കാലുകള്‍ പൂര്‍ണ്ണമായും മറയ്ക്കത്തവിധത്തില്‍ നീളം കൂടിയ പാവാടയും പുറവും മാറും പൂര്‍ണ്ണമായും മറഞ്ഞിരിക്കത്തക്ക വിധത്തിലുള്ള ബ്ലൗസും ധരിച്ചിരുന്നു. അന്നത്തെ പെണ്‍കുട്ടികളധികവും ഞങ്ങളുടെ നാട്ടില്‍ കുമ്പാളയാണ് അടിയില്‍ ധരിച്ചിരുന്നത്. ഇന്നത്തെപ്പോലെയുള്ള ജീന്‍സുകളോ, ഫ്രോക്കുകളോ അക്കാലത്ത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലും പറ്റാത്ത സാധനങ്ങളായിരുന്നു.
കത്തോലിക്കരായ ഞങ്ങളെ അക്കാലത്ത് മതപഠനക്ലാസ്സില്‍ പഠിപ്പിച്ചിരുന്നത് ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ നോക്കരുതെന്നും, പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെയും നോക്കരുതെന്നാണ്. അങ്ങിനെ ആരെങ്കിലും ഒളികണ്ണിട്ടു നോക്കിയാല്‍ അത് മാരകമായ പാപം ആയിരിക്കുമെന്നും പഠിപ്പിച്ചിരുന്നു. അങ്ങിനെയുള്ളവര്‍ നരകത്തില്‍ പോകുമെന്നും അതില്‍ നിന്നു രക്ഷ നേടണമെങ്കില്‍ എത്രയും വേഗം പുരോഹിതന്റെയടുക്കല്‍ പോയി പാപം ഏറ്റുപറഞ്ഞ് കുമ്പസാരിക്കണമെന്നും പാപം മേലില്‍ ചെയ്യുകയില്ലെന്ന് ഉറപ്പുവരുത്തുകയും വൈദികന്‍ കല്പിക്കുന്ന ശിക്ഷ ചെയ്യുകയും വേണ്ടിയിരുന്നു. അങ്ങിനെ ചെയ്യാത്തവരെ പാപികളെന്നു മുദ്രയടിച്ച് സമൂഹത്തില്‍ ഒറ്റപ്പെടുത്തുകയും അക്കാലത്ത് ചെയ്യുമായിരുന്നു.

അന്നത്തെക്കാലത്ത് ഞങ്ങളുടെ പള്ളിയില്‍ ആണുങ്ങളെയും പെണ്ണുങ്ങളെയും വേര്‍തിരിച്ചു നിര്‍ത്തത്തക്കവിധത്തില്‍ പള്ളിയുടെ മദ്ധ്യത്തിലൂടെ നെടുനീളത്തില്‍ ഒരു കയറ്റുപായ് വിരിച്ചിരുന്നു. ആണുങ്ങളും പെണ്ണുങ്ങളും ആ കയറ്റുപായ്ക്ക് ഇരുവശത്തായി നില്‍ക്കണം. വൈദികന്‍ ബലി അര്‍പ്പിക്കുന്ന മദ്ബഹായില്‍ നിന്നും നോക്കുമ്പോള്‍ വൈദികന്റെ വലതുവശത്ത് ആണുങ്ങളും, ഇടതുവശത്ത് പെണ്ണുങ്ങളും വരത്തക്കവിധത്തില്‍ ആണ് നില്‌ക്കേണ്ടത്. രണ്ടുകൂട്ടരും ആ കയറ്റുപായ് ക്രോസ് ചെയ്യാനും പാടില്ലത്രേ. കുട്ടികള്‍ സംസാരിച്ചാല്‍ അക്കാലത്ത് കടുത്തശിക്ഷ കിട്ടിയിരുന്നു. അതേസമയം ഇന്ന് ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചിരിക്കുകയും സംസാരിച്ചാല്‍ത്തന്നെ ഒന്നും ചെയ്യാന്‍ വൈദികര്‍ക്കു പറ്റാത്തകാലമായി മാറിയിരിക്കുന്നു.

അന്നത്തെക്കാലത്ത് ബൈബിള്‍ കത്തോലിക്കാമതവിശ്വാസികള്‍ക്ക് അപ്രാപ്യമായിരുന്നു. വൈദികര്‍ക്കും അവരുമായി വളരെ അടുത്ത ബന്ധമുള്ളവര്‍ക്കും മാത്രമേ അന്ന് ബൈബിള്‍ ലഭ്യമായിരുന്നുള്ളൂ. വൈദികരെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി കരുതിയിരുന്ന കാലം. അക്കാലത്ത് വൈദികര്‍ എന്തു ചെയ്താലും അതിനെ ചോദ്യം ചെയ്യാന്‍ വിശ്വാസികള്‍ക്ക് പറ്റില്ലായിരുന്നു. ആരെങ്കിലും അന്ന് വൈദിക നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ മുമ്പോട്ടുവന്നാല്‍ അവരെ ‘മഹറോന്‍’ ചൊല്ലിയിരുന്ന ഒരു കാലം. എന്തിനേറെ, വൈദികര്‍ എന്തുപറഞ്ഞാലും അതേപടി അനുസരിക്കാത്തവര്‍ക്ക് സഭയില്‍ പ്രവേശനമുണ്ടായിരുന്നില്ല. അങ്ങിനെയുള്ളവര്‍ നരകശിക്ഷയ്ക്കു വിധേയരാകുമെന്നായിരുന്നു അന്ന് സഭ പഠിപ്പിച്ചിരുന്നത്. പ്രത്യേകിച്ച് മതപഠനക്ലാസ്സുകളില്‍ പഠിപ്പിച്ചിരുന്ന കാര്‍മ്മലൈറ്റ് സഭയില്‍പ്പെട്ട കന്യാസ്ത്രീകള്‍ ഞങ്ങളെ പഠിപ്പിച്ചിരുന്നു.

ഇവയ്‌ക്കെല്ലാം പുറമെ പള്ളിയില്‍ കയറിക്കഴിഞ്ഞാല്‍ ശബ്ദമുണ്ടാക്കാനോ സംസാരിക്കാനോ പാടില്ല എന്ന കര്‍ശന നിയമവും അന്നു ഞങ്ങളുടെ ഇടയില്‍ നിലനിന്നിരുന്നു. പള്ളിയില്‍ കയറിക്കഴിഞ്ഞാല്‍ വൈദികന്‍ ബലിയര്‍പ്പണത്തിനു വരുന്നതുവരെ അള്‍ത്താരയിലേക്കു നോക്കി ശാന്തരായി മുട്ടുകുത്തിനില്ക്കണം.

ഇനി സംഭവത്തിലേക്കു കടക്കട്ടെ. ആ ഞായറാഴ്ച പ്രായമായ, ഏറെക്കുറെ 80 വയസ്സ് തോന്നിക്കുന്ന ഒരു കാരണവര്‍ വെള്ളമുണ്ടുടുത്ത് തോര്‍ത്ത് തോളിലിട്ട് ഒരു തൊപ്പിപ്പാളയും വച്ച് പള്ളിയില്‍ വന്നിരുന്നു. കണ്ടാല്‍ നല്ല ആരോഗ്യമുള്ള അരോഗദൃഢഗാത്രനായ ഒരു വയസ്സന്‍. അദ്ദേഹം ആരാണെന്നോ ഒന്നും എനിക്കറിഞ്ഞുകൂടാ. ആണുങ്ങളുടെ സൈഡില്‍ ഏറ്റവും മുമ്പില്‍ ഒരു മൂലയോടു ചേര്‍ന്ന് അദ്ദേഹം സ്ഥാനം പിടിച്ചു. അദ്ദേഹത്തിന്റെ എതിര്‍ഭാഗത്ത് മുന്‍നിരയില്‍ത്തന്നെ കയറ്റുപായോടടുത്ത് കുട്ടികളായ ഞങ്ങള്‍ മുട്ടുംകുത്തി നിന്നിരുന്നു. കയറ്റുപായുടെ എതിര്‍ഭാഗത്ത് പെണ്‍കുട്ടികളും. എല്ലാവരും തന്നെ 8 വയസ്സിനോടടുത്ത് പ്രായമുള്ളവരും.

അള്‍ത്താരയില്‍ ദിവ്യബലി അര്‍പ്പിക്കാന്‍ വൈദികന്‍ വരാന്‍ ഏതാനും മിനിറ്റുകള്‍ മാത്രം. ആ സമയത്ത് പ്രസ്തുത കാരണവര്‍ പള്ളിക്കകം മുഴുവന്‍ കേള്‍ക്കത്തവിധം മൂന്നു നാലു പൊറി വിട്ടു. പൊറി കേട്ടതേ അതിനടുത്തു തന്നെ നിന്നിരുന്ന എന്റെ കൂടെയുള്ള ആണ്‍കുട്ടികള്‍ മുഴുവനും ചിരിച്ചു. എന്റെ കാര്യം പറയേണ്ടതില്ലല്ലോ. അപ്പോള്‍ പുറകില്‍ നിന്നും വികാരിയച്ചന്റെ ഇടിമുഴക്കം പോലുള്ള ശബ്ദം. “ആരാടാ പള്ളിയില്‍ ചിരിക്കുന്നത്?” ഒരു കഴുകനെപ്പോലെ വികാരിയച്ചന്‍ ഞങ്ങളുടെ പിറകില്‍ നിന്ന് ഞങ്ങളെ നിരീക്ഷിക്കുന്നുണ്ടായിരുന്നു എന്ന കാര്യം അപ്പോഴാണ് ഞങ്ങള്‍ അറിഞ്ഞത്. ചിരിച്ചു എന്നു തോന്നിയ ആണ്‍കുട്ടികളെയെല്ലാം വികാരിയച്ചന്‍ മദ്ബഹായില്‍ കയറ്റി നിര്‍ത്തി കൈവിരിച്ചു പിടിച്ചു നില്‍ക്കാന്‍ ആജ്ഞാപിച്ചു. ഞങ്ങള്‍ കൈവിരിച്ചു പിടിച്ചുനില്‍ക്കുമ്പോള്‍ വീണ്ടുമൊരു പൊറി വിടുന്ന ശബ്ദം എന്റെ ചെവിയില്‍ മുഴങ്ങി. എത്ര പിടിച്ചു നിന്നിട്ടും എനിക്ക് ചിരി നിയന്ത്രിക്കാനായില്ല. എന്റെ ചിരി പൊട്ടി. പിന്നീടുണ്ടായ സംഭവമാണ് ഈ അനുഭവകഥ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഞാന്‍ മദ്ബഹായില്‍ കൈവിരിച്ചു നിന്നിട്ടും ചിരിച്ചു എന്ന കാരണത്താല്‍ അജാനുബാഹുവായ വികാരിയച്ചന്‍ വന്നപാടെ എന്റെ ഇടതുകൈപ്പത്തിയുടെ ഭാഗത്ത് ആഞ്ഞ് രണ്ടടി. എന്റെ ചിരി അതോടെ അവസാനിച്ചു. കണ്ണില്‍ ഇരുട്ടുകയറിയതായും ഏതാനും നിമിഷത്തേക്ക് ശ്വാസം നിലച്ചതായും എനിക്കനുഭവപ്പെട്ടു. ഞാനറിയാതെ നിക്കറില്‍ മൂത്രവും ഒഴിച്ചു എന്ന് പിന്നീടെനിക്കു മനസ്സിലായി. അടിയുടെ ഊക്ക് എത്രമാത്രം വലുതായിരുന്നു എന്ന് വായനക്കാര്‍ക്ക് ഇതില്‍ നിന്നും ഊഹിക്കാമല്ലോ. ഏതായാലും ഒരു പുണ്യമായ വേദിയില്‍ അടികൊണ്ടു ഞാന്‍ മരിച്ചുവീണില്ല എന്നു പറഞ്ഞാല്‍ മതി. അത്ര വലിയ അടിയായിരുന്നു അത്. മരണത്തില്‍ നിന്നും ഞാന്‍ രക്ഷപ്പെട്ടിട്ടുള്ള നിരവധി സംഭവങ്ങളില്‍ ഒന്നുമാത്രമാണിത്. ഒരുപക്ഷേ സമയവും സാഹചര്യവും കിട്ടിയാല്‍ മറ്റു പല സംഭവങ്ങളും എഴുതണമെന്നു ഞാനാഗ്രഹിക്കുന്നു. എന്താണെങ്കിലും അന്ന് എന്റെ കഥ കഴിഞ്ഞിരുന്നുവെങ്കില്‍ ഈ സംഭവം എഴുതാന്‍ എനിക്കു കഴിയുമായിരുന്നില്ല. ഒരു പക്ഷേ എന്നെക്കൊണ്ട് ദൈവത്തിന് എന്തെങ്കിലും നല്ല പ്ലാനുകള്‍ ഉണ്ടെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു.

ഏതായാലും പുരോഹിതന്റെ അടി കിട്ടിയശേഷം ഞാന്‍ മനസ് തുറന്ന് ചിരിച്ചിട്ടില്ലെന്നു തന്നെ പറയാം. കുര്‍ബാന കഴിഞ്ഞ ശേഷം പുരോഹിതന്‍ എന്നെ പള്ളിമുറിയിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയി ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ തന്നു. കെട്ടിപ്പിടിച്ച് ചുംബിച്ചു. അടിച്ചതു ക്ഷമിക്കണമെന്നു പറഞ്ഞു. അതോടെ ബാലനായ എനിക്ക് സന്തോഷമായി. അന്നെനിക്കു ക്ഷമിക്കാന്‍ കഴിഞ്ഞില്ലായിരുന്നുവെങ്കില്‍, അതു മനസ്സില്‍ വച്ചുകൊണ്ടിരുന്നെങ്കില്‍, അമേരിക്കയില്‍ സ്‌കൂള്‍ കുട്ടികള്‍ ചെയ്യുന്നതുപോലെ ഞാന്‍ ഒരു കൊലപാതകി തന്നെ ആയിത്തീരാനും മേലായ്കയില്ല.

എനിക്കു തല്ലുകിട്ടിയ വിവരം വീട്ടിലെത്തുന്നതിനു മുമ്പേ എന്റെ പിതാവറിഞ്ഞു. കാരണം എന്റെ പിതാവ് പള്ളിയുമായി അടുത്ത ബന്ധമുള്ള ആളും സാമൂഹ്യരംഗത്ത് ആ നാട്ടില്‍ അറിയപ്പെടുന്ന ആളുമായിരുന്നു. ഞാന്‍ വീട്ടില്‍ ചെന്നപ്പോള്‍ എന്റെ വരവും കാത്ത് പിതാവ് കുട്ടികളെ മര്യാദ പഠിപ്പിക്കാന്‍ പ്രത്യേകം സൂക്ഷിച്ചു വച്ചിരുന്ന കാശാവിന്റെ വടി എടുത്തു. എന്താടാ പള്ളിയില്‍ പോയി നീ പ്രശ്‌നമുണ്ടാക്കിയത് എന്നു ചോദിച്ചു. ഞാന്‍ അറിയാതെ ചിരിച്ചുപോയതാണേ എന്നു പറഞ്ഞു നിലവിളിച്ചു. ഇനിമേലാല്‍ പള്ളിയില്‍ പോയാല്‍ ചിരിച്ചുപോകരുത് എന്നു പറഞ്ഞ് എനിക്കു കിട്ടാനുള്ള ഒരടി തുടയില്‍ത്തന്നെ പതിച്ചു. ഇല്ലേ എന്നു പറഞ്ഞു ഞാന്‍ നിലവിളിച്ചു. ഇന്നത്തെക്കാലത്ത് വൈദികനും, എന്റെ പിതാവും നിയമത്തിനു മുമ്പില്‍ കുറ്റക്കാരാണ്. ഒരു വൈദികന്‍ ഒരു കുട്ടിയെ അന്നു തല്ലിയതുപോലെ ഇന്നു പരസ്യമായി തല്ലിയാല്‍ ജയില്‍ശിക്ഷയായിരിക്കും പരിണതഫലം. അമേരിക്കയിലാണെങ്കില്‍ മാതാപിതാക്കളും ശിക്ഷിക്കപ്പെടുമെന്നകാര്യത്തില്‍ സംശയമില്ല.

അന്നത്തേക്കാലത്തു നിന്നും ഇന്ന് വൈദികര്‍ക്കും, സഭയ്ക്കും, മാതാപിതാക്കള്‍ക്കുമെല്ലാം എത്രമാത്രം മാറ്റങ്ങള്‍ വന്നു എന്നു നമുക്കു കാണാന്‍ കഴിയും. വാസ്തവത്തില്‍ സഭയില്‍ ഉണ്ടായിരുന്ന കടുത്തനിയമങ്ങളാണ് പുരോഹിതനെയും എന്റെ പിതാവിനെയും കര്‍ക്കശക്കാരാക്കിയത് എന്നു ഞാന്‍ കരുതുന്നു. ഇന്ന് മക്കളാണ് മാതാപിതാക്കളെ നിയന്ത്രിക്കുന്നത്. അതുപോലെ തന്നെ പുരോഹിതരുടെ അപ്രമാദിത്വത്തിനു വരെ കടിഞ്ഞാണ്‍ വന്നുകഴിഞ്ഞു. കാലം പോയ പോക്ക് ഞാനിവിടെ ഓര്‍ത്തുപോകുന്നു.

പണ്ടുകാലത്ത് പൊറി വിട്ടാല്‍ ചിരിക്കാന്‍ പാടില്ലായിരുന്നുവെങ്കില്‍ ഇന്ന് ചെറുപ്പക്കാരുടെ ഇടയില്‍ പൊറി ചിരിക്കാനുള്ള ഉപാധിയായി മാറിയിരിക്കുകയാണെന്ന് ഗൂഗിളില്‍ പൊറി യുടെ ഇംഗ്ലീഷിലുള്ള എഅഞഠ എന്ന വാക്യം നോക്കിയാല്‍ മനസ്സിലാക്കാന്‍ സാധിക്കും.

അന്ന് എന്നെ തല്ലിയ പുരോഹിതന്‍ ഇന്നു ജീവിച്ചിരിപ്പില്ല എന്ന് അമേരിക്കയിലെത്തി കുറെ വര്‍ഷങ്ങള്‍ക്കു ശേഷം മനസ്സിലാക്കാനെനിക്കു കഴിഞ്ഞു. എന്റെ വിശ്വാസമനുസരിച്ച് അദ്ദേഹത്തോടു ഞാന്‍ ക്ഷമിക്കുകയും ചെയ്തു. എന്റെ പിതാവും ഇന്നു ജീവിച്ചിരിപ്പില്ല. അദ്ദേഹം എന്നെ നല്ലരീതിയില്‍ ശിക്ഷണത്തില്‍ വളര്‍ത്തിയതിനാല്‍ കഴിവതും തെറ്റുകളില്‍ ഉള്‍പ്പെടാതെ ജീവിക്കാന്‍ എനിക്കു കഴിയുന്നുണ്ട്. ഒരുപക്ഷേ അതായിരിക്കണം പില്‍ക്കാലത്ത് സത്യം, നീതി, ധര്‍മ്മം എന്നിവയ്ക്കു വേണ്ടിനിലകൊള്ളാന്‍ എനിക്കുപ്രേരകമായതും, പില്‍ക്കാലത്ത് ശത്രുക്കള്‍ വരെ എന്നോട് ഇണങ്ങിച്ചേരാന്‍ ഇടയാക്കിയതും എന്ന് ഈ 2018-ലെ ഈസ്റ്റര്‍ വേളയില്‍ ഞാന്‍ കരുതുന്നു. എല്ലാം നല്ലതിനുവേണ്ടി എന്നു കരുതാം. 

Read more

സീറോ-മലബാര്‍ കാത്തലിക് സഭാ നേതൃത്വത്തിന് ഒരു മുന്നറിയിപ്പ്

ന്യൂയോര്‍ക്ക്, സീറോ മലബാര്‍ കാത്തലിക് സഭാ നേതൃത്വത്തില്‍ ഇന്നു നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങള്‍ കാണാനിടയായ ന്യൂയോര്‍ക്കില്‍ താമസിക്കുന്ന ഒരു സഭാവിശ്വാസിയായ എനിക്ക് സഭയുടെ ഇന്നത്തെ അവസ്ഥയോര്‍ത്ത് വളരെ ദുഃഖമുണ്ട്. സഭയിലും സഭാ നേതൃത്വത്തിലും അടിയുറച്ച വിശ്വാസമുള്ള റോമന്‍ കാത്തലിക് സിറിയന്‍ ക്രിസ്ത്യന്‍ എന്ന വിഭാഗത്തില്‍പ്പെട്ട ഒരു കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എന്റെ പൂര്‍വ്വികരുടെ വിശ്വാസം ഇന്നും ഞാനോര്‍ത്തുപോകുന്നു. എത്രയോ നല്ല വിശ്വാസ പാരമ്പര്യമായിരുന്നു അവര്‍ കാത്തുസൂക്ഷിച്ചിരുന്നത്. അവരുടെ സത്പ്രവര്‍ത്തികള്‍ മറ്റു മതസ്ഥരും മാനിച്ചിരുന്നു. എത്രമാത്രം ത്യാഗങ്ങള്‍ സഹിച്ചാണ് അവര്‍ സഭയെ പടുത്തുയര്‍ത്തിയത് എന്നും ഞാനോര്‍ക്കുന്നു.

പൂര്‍വ്വികരെപ്പറ്റിയുള്ള ചരിത്രപഠനം ഒരുവിധത്തില്‍ മനുഷ്യന് ഗുണകരമാണ്. അവര്‍ തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പിന്‍തലമുറക്കാര്‍ അതാവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കണം. വാസ്തവത്തില്‍ മതങ്ങളെല്ലാം തന്നെ മനുഷ്യന് ഗുണകരമായ രീതിയില്‍ ഉണ്ടാക്കിയവയാണ്. എങ്കില്‍ കൂടി, എന്ന് ദൈവത്തില്‍ നിന്നകന്ന് പണത്തിന് പ്രാധാന്യം കൊടുക്കുന്നുവോ, അന്ന് മതങ്ങളുടെ മാഹാത്മ്യം ഇല്ലാതാകുമെന്ന് ബൈബിളില്‍ത്തന്നെ പലേടത്തും വ്യക്തമായി പറഞ്ഞിട്ടുണ്ട്. അത് സീറോ-മലബാര്‍ സഭയ്ക്കും ഇന്നു വന്നു ഭവിച്ചു എന്ന് വേണം അനുമാനിക്കാന്‍.

എന്റെ പൂര്‍വ്വികരുടെ വിശ്വാസം എത്രമാത്രം വലുതായിരുന്നുവെന്നോ. ഒരു ബിഷപ്പിനെവ കണ്ടാല്‍ അവര്‍ കുമ്പിടുമായിരുന്നു. അത്രമാത്രം ഭയഭക്തി ഉള്ളവരായിരുന്നു എന്റെ വിഭാഗത്തില്‍പ്പെട്ട പൂര്‍വ്വികര്‍. ബിഷപ്പുമാരെ ദൈവത്തിന്റെ പ്രതിപുരുഷന്മാരായി അവര്‍ കരുതിയിരുന്നു. ബിഷപ്പുമാര്‍ക്കെതിരെ ആരെങ്കിലും ശബ്ദിച്ചാല്‍ അവരുടെ തനി സ്വഭാവം കാണാമായിരുന്നു. ബിഷപ്പുമാരെക്കാള്‍ എത്രയോ ശ്രേഷ്ഠനാണ് കര്‍ദ്ദിനാള്‍. റോമിലെ പോപ്പിനു തുല്യരാണ് കര്‍ദ്ദിനാള്‍ പദവിയിലുള്ളവര്‍.

സീറോ-മലബാര്‍ സഭയുടെ പരമാധികാരിയായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ സീറോ-മലബാര്‍ സഭയില്‍പ്പെട്ട ഒരു കൂട്ടം വൈദിക മേലദ്ധ്യക്ഷന്മാര്‍ ഈയിടെ രംഗത്തു വന്നു സംസാരിക്കുന്നതു കേട്ടപ്പോള്‍ വാസ്തവത്തില്‍ അവര്‍ യഥാര്‍ത്ഥ സീറോ മലബാര്‍ വിശ്വാസികളുടെ ഗണത്തില്‍പ്പെട്ടവര്‍ തന്നെയാണോ എന്നു സംശയമുണ്ടായി. കാരണം, യഥാര്‍ത്ഥ വിശ്വാസമുള്ള ഒരു സീറോ-മലബാര്‍ റോമന്‍ കാത്തലിക് സിറിയന്‍ ക്രിസ്ത്യനും കര്‍ദ്ദിനാളിനെതിരെ ശബ്ദിക്കുമെന്നു തോന്നുന്നില്ല. അത്ര ഉറച്ച വിശ്വാസമുള്ളവരാണ് സീറോ-മലബാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ എന്നാണ് ഞാന്‍ കരുതിയിരിക്കുന്നത്.

പക്ഷേ, ഇപ്പോഴാണ് മനസ്സിലാക്കുന്നത് സീറോ-മലബാര്‍ സഭ നാശോന്മുഖമാകാന്‍ നിരവധി കാരണങ്ങളുണ്ടെന്നുള്ള സത്യം. ചരിത്രം പഠിച്ചെങ്കില്‍ മാത്രമേ ഈ വക കാര്യങ്ങള്‍ മനസ്സിലാവുകയുള്ളൂ. സീറോ-മലബാര്‍ സഭയ്ക്ക് ഇന്നുണ്ടായിരിക്കുന്ന കെട്ടുറപ്പില്ലായ്മക്കു കാരണങ്ങള്‍ നിരവധിയാണ്. അതു തുറന്നെഴുതിയാല്‍ ഒരു കുരിശുയുദ്ധം തന്നെ ഉണ്ടാവാനിടയുണ്ട്. എന്നിരുന്നാല്‍ കൂടി സത്യം മനസ്സിലാക്കാന്‍ കഴിഞ്ഞ സ്ഥിതിക്ക് തുറന്നെഴുതാതിരിക്കുന്നത് ഉചിതമല്ലല്ലോ.

പണ്ടുകാലത്ത് സീറോ-മലബാര്‍ സഭയ്ക്ക് പള്ളിയോഗം ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു. സീറോ-മലബാര്‍ വിശാസികളുടെ കുടുംബങ്ങളില്‍ നിന്നുള്ളവരെ മാത്രമേ പള്ളിയോഗങ്ങളില്‍ പങ്കെടുപ്പിച്ചിരുന്നുള്ളൂ. അതവരുടെ പരമ്പരാഗതമായ ഒരു കീഴ്‌വഴക്കമായിരുന്നു. അന്ന് ഓരോ പള്ളികളിലും കണക്കന്മാരെ വച്ചിരുന്നു. അവര്‍ നാള്‍വഴികളും, പള്ളിക്കണക്കുകളും കൃത്യമായി എഴുതി സൂക്ഷിച്ചുപോന്നിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് വൈദികര്‍ പള്ളിയോഗത്തിന്റെ നിയന്ത്രണം എങ്ങനയോ കൈക്കലാക്കി. കാലക്രമേണ കണക്കുകളും, പണമിടപാടുകളുമെല്ലാം കൈകാര്യം ചെയ്യാനുള്ള അധികാരം ഇടവക വികാരിയുടേതാക്കി മാറ്റി. അതോടെ പള്ളിയോഗങ്ങളില്‍ ഇടവകയിലെ വിശ്വാസികള്‍ക്ക് ശബ്ദിക്കുവാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. മാറി മാറി വന്ന വൈദികര്‍ പള്ളിയുടെ ചരിത്രം നോക്കാതെ തന്നെ പള്ളിയില്‍ കൃത്യമായി വരുന്ന മറ്റു വിഭാഗങ്ങളില്‍പ്പെട്ടവരെപ്പോലും ചാക്കിട്ടുപിടിച്ച് പള്ളിയോഗങ്ങളിലേക്ക് നോമിനേറ്റു ചെയ്യാന്‍ തുടങ്ങിയതോടെ സീറോ-മലബാര്‍ സഭയുടെ അടിത്തറ ഇളകിത്തുടങ്ങി എന്നു പറയുന്നതാവും ശരി.

വൈദികര്‍ പള്ളിയോഗങ്ങളുടെ അധികാരം പിടിച്ചെടുത്ത് തങ്ങള്‍ക്കിഷ്ടമുള്ളവരെ നോമിനേറ്റു ചെയ്യപ്പെട്ടവരിലധികവും മറ്റു സഭകളില്‍ നിന്നും വിവാഹം കഴിച്ച് സഭയിലേക്ക് കടന്നുവന്നവരാണെന്നു വ്യക്തം. അവരില്‍ ചിലര്‍ പണക്കാരും, മറ്റ് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമുള്ളവരും, ഡോക്ടര്‍മാര്‍ തുടങ്ങിയവരും ഒക്കെ ആയിരുന്നു എന്നു മനസ്സിലാക്കാന്‍ സാധിക്കും. എന്തിനേറെ സാവകാശം ഇക്കൂട്ടര്‍ ബോധപൂര്‍വ്വമെന്നോണം ഇടവകകളുടെ ഭരണം കൈക്കലാക്കി എന്നുതന്നെയല്ല മാറിമാറി വരുന്ന വൈദികരെപ്പോലും തങ്ങളുടെ ചൊല്‍പ്പടിയില്‍ നിര്‍ത്താന്‍ തുടങ്ങി. അങ്ങിനെ സഭയുടെ നേതൃത്വം തന്നെ ഇക്കൂട്ടര്‍ കൈക്കലാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. അതേസമയം യഥാര്‍ത്ഥ സീറോ-മലബാര്‍ വിശ്വാസികള്‍ സഭാകാര്യങ്ങളില്‍ പ്രാമുഖ്യം കാണിക്കാതെ വരികയും സഭ ഒന്നിനൊന്നു ശിഥിലമായിത്തീരുകയും ചെയ്തു എന്നതാണ് സത്യം.

വാസ്തവത്തില്‍ സീറോ-മലബാര്‍ സഭയിലുള്ള തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്നും അധികാരത്തിനു വേണ്ടിയുള്ള വടംവലി സഭയുടെ തുടക്കത്തില്‍ത്തന്നെ ഉണ്ടായിരുന്നു എന്നും സഭാചരിത്രം അറിയാവുന്നവര്‍ക്കറിയാം. എന്തിനേറെ, ഇന്റര്‍നെറ്റില്‍ ഒന്നു ഗൂഗിള്‍ സേര്‍ച്ചു നടത്തിയാല്‍ മാത്രം മതി ഇതു വ്യക്തമായി കാണാന്‍ കഴിയും.

2000 വര്‍ഷങ്ങള്‍ക്കു മുന്‍പ് യേശുക്രിസ്തു പറഞ്ഞ വാക്കുകള്‍ ഇവിടെ സ്മരിക്കുന്നതുകൊള്ളാം. “ഫരിസേയരുടെ കാപട്യമാകുന്ന പുളിപ്പിനെ സൂക്ഷിച്ചു കൊള്ളുവിന്‍. മറഞ്ഞിരിക്കുന്നതൊന്നും വെളിച്ചത്തു വരാതിരിക്കുകയില്ല. നിഗൂഢമായിരിക്കുന്നതൊന്നും അറിയപ്പെടാതിരിക്കുകയുമില്ല. അതുകൊണ്ട് നിങ്ങള്‍ ഇരുട്ടത്തു സംസാരിച്ചത് വെളിച്ചത്തു കേള്‍ക്കപ്പെടും. വീട്ടില്‍ സ്വകാര്യമുറികളില്‍ വെച്ച് ചെവിയില്‍ പറഞ്ഞത് പുരമുകളില്‍ നിന്നു പ്രഘോഷിക്കപ്പെടും”. (ലൂക്കാ. 12: 2-3). യേശുവിന്റെ വാക്കുകള്‍ എത്രയോ സത്യമാണെന്ന് നമുക്ക് കാണാന്‍ കഴിയും. പണ്ട് ദൈവത്തിനു മാത്രം മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നത് ഇന്ന് വാട്ട്‌സ് ആപ്പിലൂടെയും, ഫെയ്‌സ് ബുക്കിലൂടെയും ടിറ്റ്വറിലൂടെയും സാധാരണക്കാര്‍ക്കു പോലും കാണാമെന്ന സ്ഥിതി സംജാതമായിരിക്കുന്നു.

ഇനിയെങ്കിലും സഭാനേതൃത്വം ചെയ്യേണ്ടത് യഥാര്‍ത്ഥ സീറോ മലബാര്‍ വിശ്വാസികളെ കണ്ടെത്തി അവരെ നേതൃസ്ഥാനത്തേക്കു കൊണ്ടുവരാന്‍ ശ്രമിക്കുകയും, അവരില്‍ സംഘടനാ പാടവമുള്ളവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നുള്ളതാണ്. കൂടാതെ കഴിഞ്ഞകാല തെറ്റുകള്‍ തിരുത്തി പണ്ടത്തെപ്പോലെ പള്ളിയോഗങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം നല്‍കുകയും സഭാ തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം അല്‍മായര്‍ക്ക് വിട്ടുകൊടുക്കുകയുമാണ് വേണ്ടത്.

ഇവയ്‌ക്കെല്ലാം പുറമെ വൈദികര്‍ പരമാവധി ആത്മീയ കാര്യങ്ങള്‍ക്കു മുന്‍തൂക്കം കൊടുത്തുകൊണ്ട് പണപരമായ കാര്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി ആ വക കാര്യങ്ങള്‍ പള്ളിയോഗത്തിനു വിട്ടുകൊടുക്കുകയും ചെയ്യേണ്ടിയിരിക്കുന്നു. കൂടാതെ യേശുക്രിസ്തുവിനെ മാതൃകയായി സ്വീകരിച്ച് കൊട്ടാരതുല്യമായ പള്ളികള്‍ നിര്‍മ്മിക്കുന്നതിനെ നിരുത്സാഹപ്പെടുത്തി ചിലവു കുറഞ്ഞ രീതിയിലുള്ള ആരാധനാലയങ്ങള്‍ നിര്‍മ്മിക്കാന്‍ ശ്രമിക്കുന്നതും നന്നായിരിക്കും. അങ്ങനെ ചെയ്താല്‍ സഭ വീണ്ടും കെട്ടുറപ്പുള്ളതാക്കിത്തീര്‍ക്കാനും മറ്റുള്ള സഭകള്‍ക്കു കൂടി അതു മാതൃകയായിത്തീരുകയും ചെയ്യും.

നിരപരാധിയായ യേശുക്രിസ്തുവിനെ ക്രൂശില്‍ തറച്ചതുപോലെ നമ്മുടെ പ്രിയപ്പെട്ട കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ ക്രൂശിലേറ്റാനുള്ള ഉദ്യമങ്ങളെ, അത് ആരായിരുന്നാലും, സര്‍വ്വശക്തിയുമുപയോഗിച്ച് എതിര്‍ത്തു തോല്പിക്കാന്‍ ഓരോ സഭാവിശ്വാസിയും അരയും തലയും മുറുക്കി രംഗത്തു വരികയാണ് വേണ്ടത്. അങ്ങിനെ വീണ്ടുമൊരു നിരപരാധിയെ ക്രൂശിക്കുന്നത് ഒഴിവാക്കാന്‍ ശ്രമിക്കുക. മാര്‍ത്തോമ്മാ ശ്ലീഹായുടെ വിശ്വാസതീഷ്ണതയുള്ള സഭാവിശ്വാസികള്‍ തങ്ങളുടെ വിശ്വാസം കാത്തുസൂക്ഷിക്കാന്‍ മുമ്പോട്ടു വരുന്ന പക്ഷം കര്‍ദ്ദിനാളിനെ കുരിശില്‍ കയറ്റാതെ രക്ഷപ്പെടുത്താന്‍ കഴിയും എന്ന കാര്യത്തില്‍ സംശയമില്ല.

ഈ നോയമ്പുകാലത്ത് ക്രിസ്തു ആരായിരുന്നു എന്നും എന്താണ് പഠിപ്പിച്ചതെന്നും മാര്‍ത്തോമ്മാ ശ്ലീഹായുടെ പാരമ്പര്യമുള്ള സീറോ മലബാര്‍ വിശ്വാസികള്‍ വായിച്ച് ഗ്രഹിക്കുന്നതു കൊള്ളാം. ഉയിര്‍പ്പു നാളിന് ഏതാനും ദിനങ്ങള്‍ മാത്രമുള്ള ഈ അവസരത്തില്‍ എല്ലാ വിശ്വാസികള്‍ക്കും സുബോധമുണ്ടാകുന്നതിനും കര്‍ദ്ദിനാളിനെ ഒറ്റിക്കൊടുക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മനസ്സു തിരിയുന്നതിനു വേണ്ടിയും പ്രാര്‍ത്ഥിക്കുക.

ലേഖകന്‍ 2004-ല്‍ ന്യൂയോര്‍ക്കിലെ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചില്‍ ആദ്യമായി വിശ്വാസികളെ സംഘടിപ്പിച്ച് എസ്.എം.സി.സി. എന്ന പ്രസ്ഥാനം ഉണ്ടാക്കി അതിന്റെ പ്രസിഡന്റായും, പിന്നീട് ഒരു വലിയ മത്സരത്തിലൂടെ പ്രസ്തുത ചര്‍ച്ചിന്റെ കൈക്കാരന്‍ പദവിയില്‍ വരെ എത്തിയ ആളുമാണ്. അനുഭവത്തില്‍ നിന്നുമാണ് ഇതെഴുതുന്നത്.

തോമസ് കൂവള്ളൂര്‍

Read more

കേരളം ഭ്രാന്താലയമോ!

ന്യൂയോര്‍ക്ക്, കേരളത്തിന് വെളിയില്‍ താമസിക്കുന്ന എനിക്ക് ഈയിടെ കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന അനീതികളും, അക്രമങ്ങളും, എന്തിനേറെ നാരകീയമായ കൊലപാതകങ്ങളും വാട്ട്‌സ് ആപ്പ് തുടങ്ങിയ മാധ്യമങ്ങളിലൂടെ കണ്ടപ്പോള്‍ വിവേകാനന്ദന്‍ ഒരിക്കല്‍ കേരളത്തെ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ചതോര്‍മ്മയില്‍ ഓടിയെത്തി.

കേരളത്തില്‍ എന്നാണ് വാസ്തവത്തില്‍ നടമാടിക്കൊണ്ടിരിക്കുന്നത് എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. ഈയിടെ നടന്ന സംഭവങ്ങള്‍ തന്നെ ഉദാഹരണമായെടുക്കാം. കണ്ണൂരില്‍ സുഹൈബ് എന്നയാളെ അതിദാരുണമായി വെട്ടിക്കൊന്നു. അതിനു പിറകെയാണ് അട്ടപ്പാടിയിലെ കടുകുമണ്ണ ആദിവാസി കോളനിയിലെ മധു എന്ന ആദിവാസി യുവാവിനെ നാട്ടുകാര്‍ പിടികൂടി കാട്ടുമൃഗത്തെപ്പോലെ തല്ലിക്കൊന്നു എന്ന വാര്‍ത്ത കാണുന്നത്. കുറെക്കഴിഞ്ഞ് ചെറിയൊരു വാര്‍ത്ത കേരളത്തിലെ പത്രങ്ങളില്‍ കണ്ടു. കത്തോലിക്കരുടെ ഒരു പുണ്യകേന്ദ്രമായ മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയിലെ 6-ാം സ്ഥലത്ത് വച്ച് യേശുക്രിസ്തുവിനെ പടയാളി കുന്തം കൊണ്ടു കുത്തി മുറിവേല്പിച്ചതിനെ ഓര്‍മ്മപ്പെടുത്തുന്നതുപോലെ കപ്യാരു കുത്തി പ്രധാന പുരോഹിതനായ ഫാ. സേവ്യര്‍ തേലക്കാട് എന്ന വൈദികന്‍ മരണമടഞ്ഞു എന്ന്.

വാസ്തവത്തില്‍ വൈദികന്റെ വാര്‍ത്ത വായിച്ച ഒരു കത്തോലിക്കാമത വിശ്വാസികൂടിയായ ഞാന്‍ പ്രവാസികളായ ചില മതവിശ്വാസികളോടു വിവരം പറഞ്ഞപ്പോള്‍ കുത്തിയ കപ്യാര് ഒരു പുണ്യവാളനാണ് എന്ന മറുപടിയാണ് കിട്ടിയത്. പിന്നീടാണറിഞ്ഞത് ആള്‍ മദ്യപാനിയും പ്രശ്‌നക്കാരനും ആയിരുന്നു എന്ന്. പണ്ടൊക്കെ ഒരു വൈദികന്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പ്രവാസികളായ വിശ്വാസികള്‍ കേട്ടാല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയും, യുണൈറ്റഡ് നേഷന്‍സിന്റെയും മുമ്പില്‍ പോയി പ്രകടനം നടത്തുകയും ഇന്ത്യാ ഗവണ്‍മെന്റിന് പരാതി കൊടുക്കുകയും ചെയ്യുന്ന ഒരു കീഴ്‌വഴക്കമുണ്ടായിരുന്നു. എന്നാല്‍ കത്തോലിക്കരുടെ പുണ്യകേന്ദ്രമായ മലയാറ്റൂരിലെ പ്രധാന പുരോഹിതനെ കൊന്നിട്ട് ഒറ്റ കത്തോലിക്കര്‍ പോലും ശബ്ദിക്കാത്തത് എന്താെണെന്ന് ഇനിയും ചിന്തിച്ചിട്ടും പിടികിട്ടാത്ത ഒന്നാണ്. ആ വൈദികന്റെ കുര്‍ബ്ബാന അര്‍പ്പിക്കുന്ന ഒരു വീഡിയോ ഏതോ ഒരു മതവിശ്വാസി എന്റെ വാട്ട്‌സ് ആപ്പില്‍ പോസ്റ്റു ചെയ്തു. അത് നോക്കിയപ്പോള്‍ വൈദികന്‍ ഊര്‍ജ്ജസ്വലനായ ഒരു ചെറുപ്പക്കാരനെപ്പോലെ തോന്നിപ്പോയി. ഇക്കണക്കിന് കത്തോലിക്ക സഭ പോവുകയാണെങ്കില്‍ എന്തായിരിക്കും സഭയുടെ ഗതി എന്നും ഞാനോര്‍ത്തുപോയി. ബലിയാടുകളാകുന്നത് ചെറുക്കാരായ വൈദികരും.

ഏറ്റവും ഒടുവില്‍ കാണാനിടയായ വാര്‍ത്തയനുസരിച്ച് മതമേലദ്ധ്യക്ഷന്മാരുടെ പ്രേരണയാലോ, മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ എന്നറിയില്ല കൊല്ലപ്പെട്ട വൈദികന്റെ മാതാവും കുടുംബാംഗങ്ങളും കൊലയാളികളായ കപ്യാര്‍ക്കു മാപ്പു നല്‍കുന്നതായും കാണുന്നു. സഭാതലത്തിലുള്ള ഏറ്റുമുട്ടലുകള്‍ മൂലമോ എന്തോ എന്നറിയില്ല, കര്‍ദ്ദിനാളോ, ബിഷപ്പുമാരോ ആരും തന്നെ യാതൊരു പ്രസ്ഥാവനകളും പുറപ്പെടുവിച്ചും കണ്ടില്ല. അമേരിക്കയിലുള്ള ഏറ്റവും വലിയ സംഘടന എന്നറിയപ്പെടുന്ന ഇന്ത്യാ കാത്തലിക് അസോസിയേഷന്റെ ഭാരവാഹികളോ, അതുപോലെ തന്നെ സീറോ-മലബാര്‍ കാത്തലിക് ഡയോസിസിന്റെ കീഴിലുള്ള എസ്.എം.സി.സി.യോ ഒന്നും മിണ്ടാതെ പഞ്ചപുച്ഛമടക്കി നില്ക്കുന്നതും എന്താണെന്നു മനസ്സിലാകുന്നില്ല. അവരുടെയെല്ലാം പ്രതികരണശേഷി നശിച്ചുപോയതുപോലെ തോന്നുന്നു.

ഇനി ആദിവാസികളെപ്പറ്റി ഒരല്പം പറഞ്ഞുകൊള്ളട്ടെ. 1070-കളിലും 80-കളിലും കേരളത്തിലെ ആദിവാസികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിനും അവരുമായി വളരെ അടുത്ത് ഇടപെടുന്നതിനും എനിക്കു കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ഇതരവിഭാഗങ്ങലെ അപേക്ഷിച്ച് അസംഘടിതരെങ്കിലും സഹജീവികളോടും, സഹായം നല്‍കുന്നവരോടും നന്ദി പ്രകടിപ്പിക്കുന്ന ഒരു വിഭാഗമാണവര്‍ എന്ന് എടുത്തുപറയേണ്ടത്. വാസ്തവത്തില്‍ ആദിവാസികള്‍ വിദ്യാസമ്പന്നരെ അപേക്ഷിച്ച് നിഷ്കളങ്കരും സ്‌നേഹമുള്ളവരുമാണ് എന്നുള്ളത് എടുത്തുപറയത്തക്ക ഒന്നാണ്. വിദ്യാഭ്യാസമില്ലാത്ത ഇക്കൂട്ടരെ ദൈവമക്കളായി കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്നു ഞാനോര്‍ത്തു പോകുന്നു.

അട്ടപ്പാടി ഇന്ന് വിദേശ ടൂറിസ്റ്റുകളുടെയും തീര്‍ത്ഥാടകരുടെയും കേന്ദ്രമായി മാറിയിരിക്കുകയാണല്ലോ. ലോകമെമ്പാടും സുവിശേഷ പ്രഘോഷണം നടത്തുന്ന സേവ്യര്‍ ഖാന്‍ വട്ടായിലച്ചന്റെ ധ്യാനകേന്ദ്രത്തിന്റെ ആസ്ഥാനമെന്ന നിലയ്ക്കും വിദേശ രാജ്യങ്ങളില്‍ നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ഒരു സ്ഥലവുമാണത്. ഇവയ്‌ക്കെല്ലാം പുറമെ കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും, എന്തിനേറെ, ലോകബാങ്കില്‍ നിന്നുവരെ ഏറ്റവും കൂടുതല്‍ പണം ചിലച്ചു കൊണ്ടിരിക്കുന്ന ഒരു പ്രദേശമാണ് അട്ടപ്പാടി. ആദിവാസികളുടെ ക്ഷേമത്തിന്റെ പേരിലാണ് അട്ടപ്പാടിക്ക് ഇത്രമാത്രം പ്രാധാന്യം ലഭിക്കാന്‍ കാരണം എന്നുള്ളത് എടുത്തുപറയേണ്ടതില്ലല്ലോ.

മധു എന്ന ആദിവാസി ചെറുപ്പക്കാരനെ തല്ലിക്കൊന്ന സംഭവത്തില്‍ നിന്നും മനസ്സിലാക്കേണ്ടത് ആദിവാസികളുടെ കോളനിയില്‍ ഇതെവരെ ശരിയായ വിദ്യാഭ്യാസമോ, വികസനപ്രവര്‍ത്തനങ്ങളോ എത്തിയിട്ടില്ല എന്നുള്ളതാണ്.

100 ശതമാനം സാക്ഷരത കൈവരിച്ചു എന്നവകാശപ്പെടുന്ന കേരളത്തിലെ മാറിമാറി വരുന്ന ഭരണകര്‍ത്താക്കള്‍ വാസ്തവത്തില്‍ ആദിവാസികളുടെ കോളനികളില്‍ നേരിട്ടുപോയി അവരുടെ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകേണ്ടതാണ്. കോണ്‍ഗ്രസ് നേതൃത്വവും കമ്മ്യൂണിസ്റ്റ് നേതൃത്വവും മാറി മാറി വന്നിട്ടും കേരളത്തിലെ ഗിരിജനങ്ങളുടെയും ഹരിജനങ്ങളുടെയും അവസ്ഥയ്ക്ക് കാതലായ മാറ്റം വരാത്തതെന്ത്? അവരുടെ പേരിലാണല്ലോ ഭരണനേതൃത്വം ഇന്നും വിദേശങ്ങളില്‍ നിന്നുപോലും സഹായം ഇരന്നുകൊണ്ടിരിക്കുന്നത്.

ചുരുക്കത്തില്‍, ഇന്നു കേരളത്തില്‍ നടമാടിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളും, ഹീനകൃത്യങ്ങളും കാണുമ്പോള്‍ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഒരു ഭ്രാന്താലയം എന്നു വിശേഷിപ്പിച്ചത് എത്രയോ അര്‍ത്ഥവത്താണെന്ന് തോന്നിപ്പോകുന്നു. ഒരുവശത്ത് ജനപ്രതിനിധികളെന്ന വ്യാജേന സാമാന്യജനങ്ങളെ കബളിപ്പിച്ച് മാന്യന്മാരായി നടക്കുന്ന രാഷ്ട്രീയക്കാരും, മറ്റൊരു വശത്ത് മതങ്ങളുടെ പേരില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും, അവരുടെ ചുമലില്‍ വലിയഭാരം വച്ചുകൊടുത്ത് സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുകയും ചെയ്യാത്ത മത പ്രചാരകരും ഒന്നിച്ചു വസിക്കുന്ന കേരളം ഭ്രാന്താലയമായി മാറിക്കഴിഞ്ഞു. ഈയിടെയായി ജന്മനാടിനോട് അമിതമായ സ്‌നേഹം പ്രകടിപ്പിച്ചിരുന്ന പ്രവാസികളെയും ഇക്കൂട്ടര്‍ നാനാമാര്‍ഗ്ഗങ്ങളുപയോഗിച്ച് ചൂഷണം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു. മാനുഷിക നിയമങ്ങള്‍ക്കും ദൈവികനിയമങ്ങള്‍ക്കും ഇക്കൂട്ടര്‍ യാതൊരുവിലയും കല്പിക്കാതെ എല്ലാം നേതാക്കളുടെ ഇഷ്ടപ്രകാരം തമസിക്കരിക്കുന്നതുപോലെ തോന്നുന്നു. അതിന് ഉദാഹരണങ്ങളാണ് പ്രധാനവാര്‍ത്തകള്‍ക്കു പ്രാധാന്യം കൊടുക്കാതെ അപ്രസക്തങ്ങളായ വാര്‍ത്തകള്‍ക്കു പ്രാധാന്യം കൊടുക്കുന്ന ചില മാധ്യമങ്ങളുടെ ബോധപൂര്‍വ്വമായ വാര്‍ത്താതമസ്ക്കരണം എന്ന അടവ്.

പ്രവാസികളായ മാധ്യമപ്രവര്‍ത്തകരും, എഴുത്തുകാരും ഒരുപക്ഷേ തുറന്നെഴുതിയാല്‍ കേരളത്തില്‍ നടക്കുന്ന പല ഹീനകൃത്യങ്ങും വെളിച്ചത്തുകൊണ്ടുവരുന്നതിനും, കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിനും, ക്രമസമാധാനവും, നീതി നിര്‍വ്വഹണവും വേണ്ടവിധത്തില്‍ നടപ്പാക്കാന്‍ ഗവണ്‍മെന്റിനെ പ്രേരിപ്പിക്കാനും കഴിഞ്ഞേക്കും. അങ്ങിനെ കേരളത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാവാന്‍ ഇടയാവട്ടെ എന്ന് പ്രത്യാശിക്കുന്നു.

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളോടൊപ്പം ഈ നോയമ്പുകാലത്ത് കേരളത്തില്‍ അതിദാരുണമായി കൊല്ലപ്പെട്ട സുഹൈബ്, ആദിവാസി മധു, ഫാ. സേവ്യര്‍ തേലക്കാട്, തുടങ്ങിയവര്‍ക്കെല്ലാം ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതോടൊപ്പം കേരളജനതയുടെ മനോഭാവത്തിന് മാറ്റം വരട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു.

തോമസ് കൂവള്ളൂര്‍

മാര്‍ച്ച് 7, 2018

**************** 

Read more

വിജയകരമായി ദൗത്യം പൂര്‍ത്തിയാക്കി ജെ.എഫ്.എ നാലാം വര്‍ഷത്തിലേക്ക്

ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടുവര്‍ഷമായി ന്യൂജേഴ്‌സിയിലെ പസായിക് കൗണ്ടി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി യുവാവിനെ ജയില്‍മോചിതനാക്കാനുള്ള ജസ്റ്റീസ് ഫോര്‍ ഓള്‍ (ജെ.എഫ്.എ) എന്ന സംഘടനയുടെ ശ്രമം ഒടുവില്‍ ഫലസമാപ്തിയിലെത്തി എന്നുള്ളത് മലയാളികള്‍ക്ക് മൊത്തം അഭിമാനിക്കാവുന്ന ഒരു സന്തോഷവാര്‍ത്തയാണ്.

2014 സെപ്റ്റംബര്‍ മാസത്തിന്റെ അവസാനമാണ് പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത 28 വയസുള്ള ആ ചെറുപ്പക്കാരനെ ഏതെങ്കിലും വിധേന പോയി കാണുകയും, ജയില്‍ വിമുക്തനാക്കാന്‍ ശ്രമിക്കുകയും ചെയ്യണമെന്ന അഭ്യര്‍ത്ഥനയുമായി അദ്ദേഹത്തിന്റെ പിതാവ് ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടനയുടെ ഭാരവാഹികളുമായി ഇന്ത്യയില്‍ നിന്നും ഫോണ്‍ മൂലവും, ഇമെയിലിലൂടെയും ബന്ധപ്പെട്ടത്. തുടക്കത്തില്‍ ഈ ലേഖകനും ജെ.എഫ്.എ ട്രഷറര്‍ അനില്‍ പുത്തന്‍ചിറയും പ്രസ്തുത യുവാവിനെ ജയിലില്‍ പോയി കാണുകയും, ആശ്വസിപ്പിക്കുകയും ചെയ്തു.

തുടക്കത്തില്‍ പത്തുവര്‍ഷത്തെ ശിക്ഷ കൊടുക്കണമെന്നാണ് പ്രോസിക്യൂട്ടര്‍ വാദിച്ചത്. ഒടുവില്‍ 2016 മെയ് 6-ന് പാസായിക് കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ആ ചെറുപ്പക്കാരന് 5 വര്‍ഷത്തെ ജയില്‍ ശിക്ഷയും "മേഗന്‍ ലോ' അനുസരിച്ച് അമേരിക്കയില്‍ താമസിക്കണമെന്നും, കൂടാതെ ആജീവനാന്തം പരോള്‍ സൂപ്പര്‍വിഷനില്‍ കഴിയണമെന്നും വിധിച്ചു. ഇതിനെല്ലാം പുറമെ നല്ലൊരു തുക കുറ്റത്തിനു ശിക്ഷയായി കൊടുത്തു തീര്‍ക്കണമെന്നും വിധി കല്പിച്ചിരുന്നു. വിധി കേട്ട മലയാളികളെല്ലാം വാസ്തവത്തില്‍ മൂക്കത്തു വിരല്‍വെച്ച് അന്ധാളിച്ചിരുന്നുപോയി.

ഏതു നിയമത്തിനും അതിന്റേതായ ചില പഴുതുകളുണ്ട്. നിയമത്തിന്റെ പഴുതുകളറിയാവുന്ന ചിലര്‍ ജെ.എഫ്.എയില്‍ ഉണ്ടെന്നുള്ളതാണ് ഈ പ്രസ്ഥാനത്തിന്റെ വിജയത്തിനു കാരണം. വാസ്തവത്തില്‍ ബലാത്സംഗമോ, കുറ്റകരമായ ശിക്ഷയ്ക്ക് അര്‍ഹമായ രീതിയില്‍ സ്ത്രീ പീഡനമോ ഒന്നും നടക്കാത്ത ഈ കേസില്‍ ഇങ്ങനെ 5 വര്‍ഷത്തെ ശിക്ഷ കിട്ടാന്‍ കാരണം വക്കീല്‍ പറഞ്ഞത് അനുസരിച്ച് കുറ്റം സമ്മതിച്ച് പ്ലീ ബാര്‍ഗെയിനു സമ്മതിച്ചതാണ് എന്നുള്ളതാണ് സത്യം.

എന്നാണെങ്കിലും ഒടുവില്‍ കൗണ്ടി ജയിലില്‍ നിന്നും സ്റ്റേറ്റ് പ്രിസണിലേക്ക് മാറ്റുന്നതിനിടയ്ക്ക് ഇമിഗ്രേഷന്‍ ഓഫീസര്‍മാരുടെ മുമ്പില്‍ പോകേണ്ട ഒരു ചടങ്ങുണ്ട്. ആ അവസരത്തില്‍ ബുദ്ധിപരമായ രീതിയില്‍ അവരോട് തന്റെ അമേരിക്കയിലെ വിസ തീര്‍ന്നുവെന്നും, നാട്ടില്‍ പോകാനാണ് ആഗ്രഹിക്കുന്നതെന്നും തുറന്നു പറഞ്ഞാല്‍ അത്തരത്തിലുള്ളവരെ നാട്ടിലേക്ക് ഡീപോര്‍ട്ട് ചെയ്യുന്ന ഒരു പ്രക്രിയ അമേരിക്കയിലുണ്ട്. അമേരിക്കയില്‍ കൊലപാതകം വരെ നടത്തിയിട്ടുള്ള ഇല്ലീഗല്‍ ആയിട്ടുള്ള ക്രമിനലുകളെ ഇത്തരത്തില്‍ അവരുടെ നാട്ടിലേക്ക് തിരിച്ചയയ്ക്കുന്ന ഈ പഴുത് വേണ്ടവിധത്തില്‍ ഉപയോഗിച്ചാല്‍ രക്ഷപെടാനാവുമെന്ന് ജെ.എഫ്.എ ലീഗല്‍ ടീം പ്രസ്തുത യുവാവിനു മനസ്സിലാക്കി കൊടുത്തിരുന്നു. അതനുസരിച്ച് ജൂലൈ മാസത്തില്‍ ഇമിഗ്രേഷനിലേക്കു കൊണ്ടുപോയ അവസരത്തില്‍ വണ്ടവിധത്തില്‍ അവരെ കാര്യം ധരിപ്പിക്കാന്‍ ഒരു വക്കീലിന്റെ സഹായം പോലുമില്ലാതെ ആ ചെറുപ്പക്കരനു കഴിഞ്ഞു.

അങ്ങനെ, ഓഗസ്റ്റ് മാസത്തില്‍ ആ ചെറുപ്പക്കാരനെ ഇന്ത്യയിലേക്ക് ഡീപോര്‍ട്ട് ചെയ്യാനുള്ള അനുമതി ലഭിച്ചു. പക്ഷെ, ആ ചെറുപ്പക്കാരന്റെ പാസ്‌പോര്‍ട്ട് മുതലായ ട്രാവല്‍ ഡോക്കുമെന്റുകളും, മറ്റ് റിക്കാര്‍ഡുകളും ന്യൂജേഴ്‌സിയിലെ പാസായിക് കൗണ്ടി പ്രോസിക്യൂട്ടറുടെ കസ്റ്റഡിയില്‍ ആയിരുന്നു. അയാളാണെങ്കില്‍ അവധിക്ക് വിദേശപര്യടനത്തിലുമായിരുന്നു. ആ ചെറുപ്പക്കാരനുവേണ്ടി ജെ.എഫ്.എ ലീഗല്‍ ടീം പല ഡിപ്പാര്‍ട്ട്‌മെന്റുകളിലും, ഇന്ത്യന്‍ കോണ്‍സുലേറ്റിലുമെല്ലാം ഇതുസംബന്ധിച്ച് ബന്ധപ്പെടുകയുണ്ടായി.

ഒടുവില്‍ ഡിസംബര്‍ മാസത്തില്‍ ആ ചെറുപ്പക്കാരന്റെ വാലറ്റ് തുടങ്ങി എല്ലാ സാധനങ്ങളും ഫെഡറല്‍ ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഏജന്റിന് പ്രോസിക്യൂട്ടര്‍ കൈമാറി. അങ്ങനെ അമേരിക്കന്‍ നിയമത്തെ മറികടക്കുന്ന വിധത്തില്‍ ന്യൂജേഴ്‌സി സുപ്പീരിയര്‍ കോര്‍ട്ട് ജഡ്ജ് സ്‌കോട്ട് ബന്നിയന്റെ ഉത്തരവിനെ കട്ടിവെട്ടി ഫെഡറല്‍ ഗവണ്‍മെന്റിന്റെ കൈകടത്തിലൂടെ ഒരു അറ്റോര്‍ണിയുടെ പോലും സഹായമില്ലാതെ തന്നെ ആ ചെറുപ്പക്കാരനെ ഡിസംബര്‍ 21-നു രണ്ട് ഫെഡറല്‍ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ ഡല്‍ഹിയിലുള്ള ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് കൈമാറി. അമേരിക്കന്‍ മലയാളികളെ സംബന്ധിച്ചടത്തോളം രണ്ട് വര്‍ഷം പോലും പൂര്‍ത്തിയാകുന്നതിനു മുമ്പ് (കോടതി വിധ അഞ്ച് വര്‍ഷമായിരുന്നിട്ടുകൂടി) ആ ചെറുപ്പക്കാരനെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞത് ഒരു വന്‍ വിജയം തന്നെയാണ്.

അങ്ങനെ ജെ.എഫ്.എ ഏറ്റെടുത്ത ഭാരിച്ച ഉത്തരവാദിത്വം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞത് ഈ പുതുവര്‍ഷത്തില്‍ ഒരു സന്തോഷവാര്‍ത്ത തന്നെയാണ്. ഇതെപ്പറ്റി ആ ചെറുപ്പക്കാരന്‍ തുടരെ തുടരെ ഈ ലേഖകനേയും മറ്റ് ജെ.എഫ്.എയുടെ ഭാരവാഹികളേയും, ഞങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നിരവധി മലയാളി സുഹൃത്തുക്കളേയും വിളിച്ചു പറഞ്ഞത് ആ ഫെഡറല്‍ ഏജന്റുമാര്‍ വാസ്തവത്തില്‍ തനിക്കു കൂട്ടുവന്ന മാലാഖമാര്‍ക്ക് തുല്യമായിരുന്നു എന്നാണ്. സംഭവ ബഹുലമായിരുന്ന കഴിഞ്ഞ രണ്ടുവര്‍ഷത്തെ നിരന്തര പരിശ്രമം അങ്ങനെ ഒടുവില്‍ സന്തോഷദായകമായി എന്നു ചുരുക്കം.

ഈ കേസില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞ ചില കാര്യങ്ങള്‍ കൂടി ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. നിസ്സാര കുറ്റങ്ങളെ വലുതാക്കി ചിത്രീകരിച്ച്, തങ്ങളുടെ കൈയ്യില്‍ കിട്ടുന്നവരുടെ മേല്‍ വേണ്ടാത്ത കുറ്റങ്ങള്‍ കെട്ടിച്ചമച്ച്, അവരെ കഠിന ശിക്ഷയ്ക്ക് വിധേയരാക്കുവാന്‍ ശ്രമിക്കുന്നത് അമേരിക്കയിലെ പോലീസുകാര്‍ക്ക് ക്രൂരവിനോദമാണ്. മിക്കപ്പോഴും ഇതിനു ഇരയാകുന്നത് സാധാരണക്കാരായ ഇന്ത്യക്കാരാണു പോലും. ഇതിനെതിരേ അമേരിക്കന്‍ മലയാളികള്‍ ജാഗരൂപരായിരിക്കുക.

മറ്റൊരു പ്രാധാനപ്പെട്ട കാര്യം നമ്മുടെ സമൂഹം മനസ്സിലാക്കേണ്ടത് ഇത്തരത്തിലുള്ള സംഭവങ്ങള്‍ മേലില്‍ നമ്മുടെ സമൂഹത്തില്‍പ്പെട്ടവര്‍ക്ക് ഉണ്ടാകുമ്പോള്‍ ആദ്യമേതന്നെ വക്കീലിനെ കണ്ടുപിടിച്ച് അവരെ കേസ് ഏല്‍പിക്കുക എന്നുള്ളതായിരിക്കരുത്. ന്യായമായ ഒരു കേസ് ആണെങ്കില്‍ ജനങ്ങള്‍ സംഘടിച്ച് ആദ്യമേതന്നെ ശബ്ദം വയ്ക്കണം. അതും കേസ് കോടതിയില്‍ എത്തുന്നതിനു മുമ്പുതന്നെ. അങ്ങിനെ ചെയ്താല്‍ ഡിസ്ട്രിക്ട് അറ്റോര്‍ണിമാരെ സമ്മര്‍ദ്ദം ചെലുത്തി കേസിന്റെ കാഠിന്യം കുറപ്പിക്കാന്‍ കഴിയും. പബ്ലിക്ക് സംഘടിച്ചാല്‍ അത് തങ്ങള്‍ക്ക് നല്ലതല്ലെന്ന് ഡിസ്ട്രിക്ട് അറ്റോര്‍ണിമാര്‍ക്കും, എന്തിനേറെ സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലിനും അറിയാം. കാരണം അടുത്ത തിരഞ്ഞെടുപ്പില്‍ അവര്‍ക്ക് ജനങ്ങളുടെ വോട്ടു കിട്ടിയില്ലെങ്കില്‍ അധികാരത്തില്‍ വരാന്‍ കഴിയുകയില്ല എന്നവര്‍ക്കറിയാം. എല്ലാം കഴിഞ്ഞിട്ട് ശബ്ദം വച്ചിട്ട് ഒരു കാര്യവുമില്ല. പ്രത്യേകിച്ച് വക്കീലന്മാരെ നിയോഗിച്ചശേഷം ജനത്തിന് ശബ്ദിക്കാന്‍ കഴിഞ്ഞെന്നു വരുകയില്ല.

മൂന്നാമത്തെ സുപ്രധാനമായ ഒരു കാര്യം നമ്മള്‍ സംഘടിതരാണെങ്കില്‍ വക്കീലന്മാരുമായി നമുക്കു വിലപേശാനാവും. നമ്മള്‍ അസംഘടിതരാണെന്നു കണ്ടാല്‍ അറ്റോര്‍ണിമാര്‍ക്ക് പണം കൊയ്‌തെടുക്കാന്‍ എളുപ്പവുമാണ്.

നാലാമത് ഒരു നാം പറയുന്നതുപോലെ കേള്‍ക്കുന്ന വക്കീലന്മാരുണ്ടെങ്കില്‍, തുടക്കത്തില്‍ തന്നെ അവരോടു വിവരം ധരിപ്പിക്കുക, എങ്കില്‍ എപ്പോഴും നമുക്കു ഗുണകരമായിരിക്കും വിധി വരുക.
അവസാനമായി പറയാനുള്ളത് നമ്മുടെ ഇടയില്‍ തന്നെ പല അഭിപ്രായങ്ങലുണ്ടായാല്‍ത്തന്നെ അത് നാം നിയോഗിക്കുന്ന അറ്റോര്‍ണി ഒരു കാരണവശാലും അറിയാതിരിക്കുക എന്നുള്ളതാണ്. 'പലര്‍ തല്ലിയാല്‍ പാമ്പു ചാവുകയില്ല' എന്നും പറയുന്നതുപോലെ പലരും പല അഭിപ്രായം പറയാതിരിക്കുക. വിവരമുള്ളവര്‍ പറയുന്നതു കേള്‍ക്കുക. അതല്ലെങ്കില്‍ മിണ്ടാതിരിക്കുക. നമ്മുടെ ബലഹീനത മനസ്സിലാക്കിയാല്‍ അറ്റോര്‍ണിമാര്‍ക്കു കുശാലായി എന്നു ചുരുക്കം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജെ.എഫ്. എ.യുടെ ആത്മാര്‍ത്ഥയുള്ള പ്രവര്‍ത്തകര്‍ സഹിച്ച കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും എഴുതിയാല്‍ തീരാത്തതാണ്. മറ്റു പല സംഘടനകളില്‍ നിന്നും വിഭിന്നമായി, ആരില്‍ നിന്നും പണം പോലും പിരിക്കാതെയാണ് ജെ.എഫ്.എ. കാര്യങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ജെ.എഫ്.എ.യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്‍തുണ നല്‍കിയവരിലധികവും സാധാരണക്കാരാണ് ചുരുക്കം ചില സാമൂഹ്യ നേതാക്കളൊഴികെ. അവരുടെയെല്ലാം പേരുകള്‍ പലപ്പോഴായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ അവസരത്തില്‍ വീണ്ടും എടുത്തുപറയുന്നില്ല.

ജെ.എഫ്.എയ്ക്ക് ഇന്ന് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു വെബ്‌സൈറ്റും, ഫേസ്ബുക്ക് പേജുമുണ്ട്. ഇവ രണ്ടും ഏറ്റെടുത്തു നടത്താന്‍ സന്മനസ്സുള്ളവര്‍ മുമ്പോട്ടു വന്നിരുന്നുവെങ്കില്‍ ജെ.എഫ്.എ.യ്ക്കു കുറെക്കൂടി ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ കഴിയുമായിരുന്നു.

ജെ.എഫ്.എ.യുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ദൈവികമായ ഇടപെടലുകള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട് എന്നുള്ളത് ജെ.എഫ്.എ.യുടെ ചരിത്രം നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ധാരാളം ആള്‍ക്കാരുടെ നിരന്തരമായ പ്രാര്‍ത്ഥനയും ഇക്കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഫിലാഡല്‍ഫിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്യൂന്‍മേരി പ്രാര്‍ത്ഥനാഗ്രൂപ്പ് എടുത്തു പറയത്തക്കതാണ്. പ്രാര്‍ത്ഥന ഒന്നുകൊണ്ടു മാത്രമാണ് തങ്ങള്‍ക്ക് തങ്ങളുടെ പ്രിയമകനെ ഇത്രപെട്ടെന്ന് കിട്ടാന്‍ കാരണമെന്ന് ആ ചെറുപ്പക്കാരന്റെ അച്ചനും അമ്മയും നിറകണ്ണുകളോടെ ഈ ലേഖകനോടു പറയുകയുണ്ടായി. അങ്ങിനെ അവരുടെ 2016 ലെ ക്രിസ്തുമസ് സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ദിനങ്ങളായിമാറി.

ചുരുക്കത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഈ ചെറുപ്പക്കാരനെ ജയിലില്‍ നിന്നും മോചിതനാക്കാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ച അനില്‍ പുത്തന്‍ചിറ എന്ന ചെറുപ്പക്കാരന്‍, താന്‍ അറിയുകപോലുമില്ലാത്ത ഒരു ചെറുപ്പക്കാരനുവേണ്ടി സഹിച്ച ത്യാഗങ്ങള്‍, എത്രമാത്രമാണെന്ന് മനസ്സിലാക്കിയ ഈ ലേഖകന്, ജെ.എഫ്.എ.യുടെ എല്ലാമെല്ലാമാണ് അനില്‍ പുത്തന്‍ചിറ എന്ന് എടുത്തു പറയാതിരിക്കാന്‍ വയ്യ. അനിലിനെപ്പോലുള്ളവരാണ് വാസ്തവത്തില്‍ ഇന്ന് നമ്മുടെ സമൂഹത്തിനാവശ്യം.

'ശബ്ദമില്ലാത്തവരുടെ ശബ്ദം' എന്നറിയപ്പെടുന്ന ജെ.എഫ്.എ.യുടെ പ്രവര്‍ത്തകര്‍ ഇന്ന് അമേരിക്കയുടെ പല ഭാഗങ്ങളിലുമുണ്ട് എന്നുള്ളത് സന്തോഷകരമാണ്. സാമൂഹ്യനീതിക്കുവേണ്ടി നിലകൊള്ളുക എന്നുള്ളദ്ദേശത്തോടെ രൂപകല്പനചെയ്ത ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക്, അവര്‍ ഏതു വിഭാഗത്തില്‍പ്പെട്ടവരാണെങ്കിലും ഇതിലേയ്ക്കു കടന്നുവരാവുന്നതാണ്.

ഞങ്ങളോടൊപ്പം പലതവണ കോടതിയില്‍ വരുകയും, മീഡിയകളിലൂടെ ജനങ്ങളെ ബോധവല്‍ക്കരണം നടത്തുകയും ചെയ്ത അനിയന്‍ ജോര്‍ജ്, പ്രവാസി മലയാളി ചാനലിന്റെ സുനില്‍ െ്രെടസ്റ്റാര്‍, അശ്വമേധത്തിന്റെ മധുകൊട്ടാരക്കര, ജെ.പി.എം. ന്യൂസിന്റെ ജോയിച്ചന്‍ പുതുക്കളം, ഇമലയാളി ജോര്‍ജ് ജോസഫ്, മലയാളം ഡെയിലി ന്യൂസിന്റെ മൊയ്തീന്‍ പുത്തന്‍ചിറ തുടങ്ങിയവര്‍ക്കും, ഞങ്ങളോടു സഹകരിച്ച എല്ലാ സാമൂഹ്യ നേതാക്കള്‍ക്കും ജെ.എഫ്.എ.യുടെ കൂപ്പുകൈ.

ജെ.എഫ്.എ.യ്ക്കുവേണ്ടി വാര്‍ത്ത തയ്യാറാക്കിയത്. തോമസ് കൂവള്ളൂര്‍

Read more

ഫാ.ടോം ഉഴുന്നാലിന്റെ നെഞ്ചുപിളര്‍ക്കുന്ന ദീനരോദനം- മനസാക്ഷിയുള്ളവരേ ഉണരുവിന്‍!

ന്യൂയോര്‍ക്ക്: യമനില്‍ മുസ്ലീം ഭീകരരുടെ പിടിയില്‍ കഴിയുന്ന ഫാ.ടോം ഉഴുന്നാലില്‍ ഒരു യുട്യൂബിലൂടെ ലോകക്രിസ്ത്യാനികളോട് അതിദയനീയമമായി തന്നെ രക്ഷിക്കാന്‍ യാചിക്കുന്ന രംഗം കാണാനിടയായി. ആദ്യം അത് ആരോ കബളിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാവാമെന്ന് സംശയിച്ചുവെങ്കിലും അദ്ദേഹത്തെ അടുത്തറിയാവുന്ന പലരും അത് ഫാ.ടോം തന്നെയാണെന്ന് സ്ഥിരീകരിക്കുകയുണ്ടായി.

പിന്നീടാണറിയുന്നത്. ഫാ.ടോമിനെ തങ്ങള്‍ പറയുന്ന തുക കൊടുത്താല്‍ മോചിപ്പിക്കാന്‍ ഭീകരര്‍ തയ്യാറാണെന്നും, അതനുസരിച്ച് അവര്‍ കത്തോലിക്കാ മേലാധികാരികളും, ഇന്‍ഡ്യാ ഗവണ്‍മെന്റുമായി വരെ വിലപേശിയെന്നും, പണം കൊടുത്ത് ഒരാളെ രക്ഷിക്കാന്‍ കത്തോലിക്കാ സഭ തയ്യാറല്ലെന്ന നിലപാടും സ്വീകരിച്ചു എന്നും. ഈ സാഹചര്യത്തില്‍ മനസാക്ഷിയുള്ള ക്രിസ്ത്യാനികള്‍ ഉണര്‍ന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

യേശുക്രിസ്തു കാണാതായ ആടിന്റെ ഉപമയെപ്പറ്റി പറഞ്ഞിരിക്കുന്നത് ഓരോ ക്രിസ്ത്യാനിയും ഈ സഹാചര്യത്തില്‍ ഒരിക്കല്‍ക്കൂടി വായിച്ചിരുന്നെങ്കില്‍ എന്ന് ഓര്‍ത്തു പോകുന്നു. തനിക്ക് നൂറു ആടുകള്‍ ഉണ്ടായിരിക്കേ, അവയില്‍ ഒന്നു നഷ്ടപ്പെട്ടാല്‍ തൊണ്ണൂറ്റി ഒന്‍പതിനെയും മരുഭൂമിയില്‍ വിട്ടിട്ട് നഷ്ടപ്പെട്ടതിനെ കണ്ടുകിട്ടുവോളം തടേപ്പോകാത്തവരായി ആരുണ്ട്. കണ്ടുകിട്ടുമ്പോള്‍ സന്തോഷിച്ച് നല്ല ഇടയന്‍ അതിനെ തോളിലേറ്റുന്നു.(ലൂക്കാ 15:1-7) വാസ്തവത്തില്‍ കേരളക്കാരായ ക്രൈസ്തവര്‍ മാത്രം മനസ്സുവച്ചാല്‍ ഫാ.ടോമിനെ രക്ഷ്‌ക്കാനുള്ളതേയുള്ളൂ. വെള്ളക്കാരനായ പോപ്പ് ആയതുകൊണ്ടായിരിക്കാം പണം കൊടുത്ത് ആരെയും രക്ഷിക്കുന്നില്ല എന്ന നിലപാട് എടുക്കാന്‍ കാരണം. പോപ്പിന്റെ മനസ്സലിയാല്‍ വേണ്ടി നമുക്കും പ്രാര്‍ത്ഥിക്കാം.

ഇവിടെ കത്തോലിക്കാസഭയുടെ ഇന്നത്തെ നിലപാട് മാറ്റിയേ മതിയാവൂ. ഇന്നത്തെ നിലപാടു കണ്ടാല്‍ സാധാരണക്കാര്‍ക്കു തോന്നിപ്പോകും ഒരു പക്ഷേ രക്തസാക്ഷികള്‍ ഉണ്ടാകാന്‍ വേണ്ടി സഭ കാത്തിരിക്കുകയാണോ എന്ന്.

മുസ്ലീ ഭീകരര്‍ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നത് കണ്ടില്ലെന്നു നടിക്കാന്‍ സഭയ്ക്ക് എങ്ങിനെ കഴിയും. പ്രാര്‍ത്ഥിച്ചതുകൊണ്ടു മാത്രം പോരാ പ്രവര്‍ത്തിക്കാന്‍ തയ്യാറാവുകയാണു വേണ്ടത്. തങ്ങളുടെ സഹോദരന്റെ കഴുത്തില്‍ കത്തി വയ്ക്കുന്നത് നോക്കിയിരിക്കാന്‍ ക്രിസ്ത്യാനികളായ നമുക്കെങ്ങിനെ സാധിക്കും. യേശുക്രിസ്തു പഠിപ്പിച്ചതുപോലെ എന്തുവിലകൊടുത്തും ശത്രുവിന്റെ പിടിയിലായ ഫാ.ടോമിനെ രക്ഷിക്കാന്‍ മനസാക്ഷിയുള്ള ഓരോ ക്രൈസ്തവരും മുമ്പോട്ടു വരേണ്ടിയിരിക്കുന്നു.

ഫാ.ടോമിന്റെ മോചനത്തിനായി സഭയ്ക്കു മുമ്പോട്ടു വരാന്‍ സാധിക്കുന്നില്ലെങ്കില്‍ തങ്ങള്‍ തയ്യാറാണെന്ന് പല മനുഷ്യസ്‌നേഹികളും ജസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.)എന്ന സംഘടനാ ഭാരവാഹികളെ വിവരം അറിയിയ്ക്കുകയുണ്ടായി. വേണ്ടിവന്നാല്‍ ഇക്കാര്യത്തില്‍ സാമ്പത്തിക സഹായം തന്നെ നല്‍കാന്‍ പലരും സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു കഴിഞ്ഞു.

എന്താണെങ്കിലും, ഫാ.ടോമിനെ ഭീകരരുടെ കൈയില്‍ നിന്നും രക്ഷപ്പെടുത്താന്‍ കത്തോലിക്കാ സഭയ്ക്ക് ധാര്‍മ്മികമായ ഒരു കടമയുണ്ട്. ഓരോ കത്തോലിക്കനും ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാന്‍ ബാദ്ധ്യസ്ഥരുമാണ്. അവരോടൊപ്പം രംഗത്തു വന്നു പ്രവര്‍ത്തിക്കാന്‍ ജെ.എഫ്.എ.ക്കാര്‍ തയ്യാറുമാണ്. ഇതിന്റെ ഭാഗമായി ഇന്‍ഡ്യന്‍ കോണ്‍സുലേറ്റുകളുടെ മുമ്പിലും, യുണൈറ്റഡ് നേഷന്‍സിന്റെ മുമ്പിലും പ്രത്യക്ഷസമരങ്ങള്‍ വരെ നടത്തേണ്ടിവന്നേക്കും. അതിനും ജെ.എഫ്.എ. തയ്യാറാണെന്നുള്ള വിവരം അറിയിച്ചുകൊള്ളുന്നു. സഭാ നേതൃത്വം ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കാന്‍ തയ്യാറാണെങ്കില്‍ ഞങ്ങളെ വിവരമറിയിക്കുക. വേണ്ടി വന്നാല്‍ ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികളെയും, മനുഷ്യസ്‌നേഹികളെയും കൂട്ടിയിണക്കി ഫാദര്‍ ടോമിന്റെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടി ഒരു സൂചനാ സമരം തന്നെ സംഘടിപ്പിക്കാവുന്നതാണ്.

ഫാ.ടോം ഉഴുന്നാലിന്റെ ജീവന്‍ രക്ഷിക്കാന്‍ സന്മനസ്സുള്ള എല്ലാ സംഘടനാ നേതാക്കളെയും, മനുഷ്യസ്‌നേഹികളെയും ഇക്കാര്യത്തില്‍ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

താല്‍പര്യമുള്ളവര്‍ ബന്ധപ്പെടുക
തോമസ് കൂവള്ളൂര്‍: 914- 409-5772
Email: tjkoovalloorelive.com
ജോണ്‍ ഇളമത: 905-848-0698

Read more

അനീതിക്കെതിരെ അണിചേരാനുള്ള ജെ.എഫ്.എയുടെ ആഹ്വാനം ഫലപ്രാപ്തിയില്‍

ന്യൂയോര്‍ക്ക്: കഴിഞ്ഞ രണ്ടുമാസത്തിലേറെയായി ന്യൂജേഴ്‌സിയിലെ ജയില്‍ ജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്കു പോകേണ്ടിയിരുന്ന മലയാളിയായ യുവാവ് തന്റെ പാസ്സ്‌പോര്‍്ട്ട് മുതലായ രേഖകള്‍ കിട്ടാതെ നിരാശനായി കഴിയുകയായിരുന്നു. ആ ചെറുപ്പക്കാരന്റെ കാര്യത്തില്‍ ഇടപെട്ട് എത്രയും വേഗം അയാളെ നാട്ടിലേയ്ക്ക് അയയ്ക്കുക എന്ന ലക്ഷ്യത്തോടെ "അനീതിക്കെതിരെ അണിനിരക്കാന്‍ ജെ.എഫ്.എ.യുടെ ആഹ്വാനം' എന്ന തലക്കെട്ടില്‍ ഈ ലേഖകന്‍ എഴുതി പ്രസിദ്ധീകരിച്ച ലേഖനം കണ്ട് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സാമൂഹ്യപ്രതിബദ്ധതയുള്ള പലരും എന്നെ വിളിച്ച് വേണ്ട സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും, ആ ചെറുപ്പക്കാരനെ പോയി കാണുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വരെ നടത്തുകയുണ്ടായി. അവരില്‍ ചിലരുടെ പേരുകള്‍ എടുത്തു പറഞ്ഞില്ലെങ്കില്‍ സത്യം മറച്ചുവയ്ക്കുന്നതിനു തുല്ല്യമാണെന്നു ഞാന്‍ കരുതുന്നു. ചിക്കാഗോയില്‍ നിന്നും ബെന്നി വാച്ചാച്ചിറ, ന്യൂജേഴ്‌സിയില്‍ നിന്നും, അനില്‍ പുത്തന്‍ചിറ, അനിയന്‍ ജോര്‍ജ്, ജിബി തോമസ്, മാധ്യമപ്രവര്‍ത്തകരായ ജോര്‍ജ് ജോസഫ്, മധു കൊട്ടാരക്കര, ജോയിച്ചന്‍ പുതുക്കുളം തുടങ്ങിയവരാണ് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അതുവേണ്ടവിധം ജനഹൃദയങ്ങളില്‍ എത്തിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കേ കഴിയുകയുള്ളൂ എന്ന കാര്യത്തില്‍ സംശയമില്ല.

മാധ്യമങ്ങളിലൂടെ വന്ന വാര്‍ത്ത റ്റ്വിറ്ററിലും, ഫേസ്ബുക്കിലുമെല്ലാം ഇംഗ്ലീഷ് പരിഭാഷയോടെ വന്നതിന്റെ പ്രത്യാഘാതമെന്നു വേണമെങ്കില്‍ പറയാം. ന്യൂസ് പബ്ലിഷ് ചെയ്ത് 6 മണിക്കൂര്‍ കഴിയുന്നതിനു മുമ്പ് ആ യുവാവിന്റെ പാസ്‌പോര്‍ട്ട് മുതലായ സാധനങ്ങള്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ പക്കല്‍ നിന്നും വാങ്ങേണ്ട ഫെഡറല്‍ ഏജന്റ് എല്ലാ സാധനങ്ങളും കിട്ടിക്കഴിഞ്ഞു എന്ന സന്തോഷ വാര്‍ത്തയുമായി ഓടിയെത്തി. അക്കൂട്ടത്തില്‍ ആ ചെറുപ്പക്കാരന്‍ നഷ്ടപ്പെട്ടുപോയി എന്നു കരുതിയിരുന്ന വാലറ്റുവരെ ഉണ്ടായിരുന്നു എന്ന് ഡിസംബര്‍ എട്ടാം തീയതി ഉച്ചകഴിഞ്ഞ് 4 മണിയോടുകൂടി ഫോണിലൂടെ എന്നെ വിളിച്ചു പറഞ്ഞപ്പോള്‍ ആ ചെറുപ്പക്കാരന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. താമസിയാതെ അനില്‍ പുത്തന്‍ചിറ, അനിയന്‍ ജോര്‍ജ്, ജോയിച്ചന്‍ പുതുക്കുളം തുടങ്ങി ആ ചെറുപ്പക്കാരന്‍ ജയിലില്‍ കഴിഞ്ഞപ്പോള്‍ ബന്ധപ്പെട്ടിരുന്ന എല്ലാവരെയും വിളിച്ചു പറയുകയുണ്ടായി.

ജസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.) എന്ന സംഘടന ഇതിനു മുമ്പ് ജയിലില്‍ കിടന്ന പലരെയും സഹായിച്ചിട്ടുണ്ടെങ്കില്‍ കൂടി അവരാരും ഇതെവരെ സഹായിച്ചവരെ വിളിക്കുകയോ നന്ദി വാക്കുകള്‍ പറയുകയോ ചെയ്തിട്ടില്ല എന്നുള്ളത് വ്യക്തമായി ഈ ലേഖകന് ഓര്‍മ്മയുണ്ട്. ഒരു പക്ഷേ അതുകൊണ്ടു തന്നെ ആയിരിക്കാം രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് യേശുക്രിസ്തു പത്തു കുഷ്ടരോഗികളെ സുഖമാക്കിയിട്ട് ഒരാള്‍ മാത്രം വന്ന് നന്ദി പറഞ്ഞ കഥ പറയാന്‍ കാരണം.
ഒരു പക്ഷേ ആ ചെറുപ്പക്കാരന് ക്രിസ്തുമസിനു മുമ്പു തന്നെ നാട്ടിലെത്താന്‍ കഴിഞ്ഞേക്കും എന്നും പ്രതീക്ഷിക്കാം. അമേരിക്കന്‍ മലയാളി സമൂഹം ഒരുമിച്ചു നില്‍ക്കുകയാണെങ്കില്‍ ഇതു പോലെ എത്രയോ കാര്യങ്ങള്‍ പരിഹരിക്കാനാവും എന്ന് ഓര്‍ത്തു പോകുന്നു.

ഏതായാലും ആ ചെറുപ്പക്കാരനെ അര്‍ഹിക്കുന്ന ബഹുമാനത്തോടെ നാട്ടിലേയ്ക്കയയ്ക്കാന്‍ വരെ നമ്മുടെ നേതാക്കള്‍ തയ്യാറായിട്ടുണ്ട് എന്നുള്ളത് സന്തോഷകരമായ ഒരു കാര്യമാണ്. നമ്മുടെ കൂട്ടായ്മ മറ്റു സമൂഹങ്ങളില്‍പ്പെട്ടവര്‍ക്കു കൂടി ഒരു മാതൃക ആവുമെന്ന കാര്യത്തില്‍ സംശയമില്ല.

Read more

ചാറ്റിംഗ് സംഭവത്തിലെ കേസ് തീര്‍ന്നു; എന്നിട്ടും ഡീപോര്‍ട്ട് ചെയ്യാന്‍ തടസം

ന്യൂയോര്‍ക്ക്: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ യേശുക്രിസ്തുവിന്റെ ആഗമനത്തെ പ്രതീക്ഷിച്ചുകൊണ്ട് പ്രാര്‍ത്ഥനയില്‍ കഴിയുന്ന ഈ അവസരത്തില്‍ വളരെ വേദനാജനകമായ ഒരു സംഭവം അമേരിക്കന്‍ മലയാളികളുടെ മുമ്പില്‍ അവതരിപ്പിച്ചുകൊള്ളട്ടെ.

ഇന്‍ഡ്യയില്‍ നിന്നും ജോലി തേടി വാഗ്ദത്ത ഭൂമിയായ അമേരിക്കയിലെത്തി താമസിയാതെ ജയിലിലകപ്പെട്ട ഒരു ചെറുപ്പക്കാരന്റെയും, അവനെയോര്‍ത്ത് വേദനയോടെ കാത്തിരിക്കുന്ന കുടുംബാംഗങ്ങളുടെയും ബന്ധുജനങ്ങളുടെയും യഥാര്‍ത്ഥ ജീവിതത്തെ സംബന്ധിക്കുന്ന ഒരു കഥ.

2014 സെപ്തംബര്‍ മാസത്തില്‍ ന്യൂജേഴ്‌സിയില്‍ വച്ച് ചാറ്റിങ്ങിലൂടെ കെണിയിലകപ്പെട്ട് ജയിലിലായ ഒരു മലയാളി യുവാവിന്റെ കഥ ചിലരെങ്കിലും ഓര്‍മ്മിക്കുമല്ലോ. പ്രസ്തുത യുവാവിന് സഹായഹസ്തവുമായി ആദ്യമായി മുന്നോട്ടുവന്നത് ജസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.) എന്ന സംഘടനയായിരുന്നു. പിന്നീട് ന്യൂജേഴ്‌സി, ഫിലാഡല്‍ഫിയ, ന്യൂയോര്‍ക്ക് തുടങ്ങിയ പ്രദേശങ്ങളിലുള്ള വിവിധ സംഘടനകളില്‍പ്പെട്ട മനുഷ്യസ്‌നേഹികളും മുമ്പോട്ടു വരുകയും, മലയാളികളുടെ കൂട്ടായ്മയുടെ ഫലമായി ഒരു അറ്റോര്‍ണിയെ വച്ച് കേസ് കോടതിയില്‍ വാദിക്കുകയുണ്ടായി.

തുടക്കത്തില്‍ ആ ചെറുപ്പക്കാരന് 10 വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കണമെന്ന് അന്നത്തെ പ്രോസിക്യൂട്ടറായിരുന്ന പസ്സായിക് കൗണ്ടി അസ്സിസ്റ്റന്റ് ഡി.എ.വാദിച്ചത്.

പോലീസിന്റെ പിടിയിലകപ്പെട്ട അവസരത്തില്‍ ഇന്‍ഡ്യയില്‍ നിന്നും വന്നിട്ട് ഒരു മാസം പോലും ആകാത്ത ആ ചെറുപ്പക്കാരന്‍ പോലീസിനെ ഭയന്ന് താന്‍ നിയമലംഘനം നടത്തി എന്നു സ്വയം സമ്മതിച്ച് ഒപ്പിട്ടുകൊടുത്തതിന്റെ വെളിച്ചത്തില്‍, കക്ഷികളെ വിസ്തരിക്കുകപോലും ചെയ്യാതെ 2016 മെയ്മാസത്തില്‍ തന്റെ മുമ്പില്‍ വന്ന കേസ് അന്നത്തെ ജഡ്ജി ആയിരുന്ന സ്‌കോട്ട് ഡെന്നിയന്‍ എന്ന വിധികര്‍ത്താവ് ആ ചെറുപ്പക്കാരനെ 5 വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചിരുന്നു.

ഇവിടെ നിയമസംബന്ധമായ ഒരു കാര്യം പൊതു ജനങ്ങളുടെ ശ്രദ്ധയ്ക്കായി സൂചിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ബൈബിളില്‍ എവിടെ നോക്കിയാലും നിയമവും, നിയമലംഘനങ്ങളും, നിരപരാധികളെ ക്രൂശിക്കലും കാണാന്‍ കഴിയും. ദാനിയേല്‍ എന്ന പ്രവാചകന്‍ സൂസന്ന എന്ന സുന്ദരിയായ ചെറുപ്പക്കാരിയെ വിചാരണ നടത്താതെ കൊലക്കളത്തിലേയ്ക്കു കൊല്ലാന്‍ കൊണ്ടുപോയ അവസരത്തില്‍ ജനത്തോട് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു. ഇസ്രായേല്‍ മക്കളേ, നിങ്ങള്‍ ഇത്ര ഭോഷന്മാരാണോ? വിചാരണ നടത്താതെയും, വസ്തുതകള്‍ ഗ്രഹിക്കാതെയും ഒരു ഇസ്രായേല്‍ പുത്രിയെ നിങ്ങള്‍ ശിക്ഷയ്ക്കു വിധിക്കാന്‍ കൂട്ടുനില്‍ക്കുന്നുവോ? വിചാരണ സ്ഥലത്തേയ്ക്കു മടങ്ങുവിന്‍ കാരണം, ഈ മനുഷ്യര്‍(അവളെ കൊലയ്ക്കു വിധിച്ച ന്യായാധിപന്മാര്‍) ഇവള്‍ക്കെതിരെ കള്ളസാക്ഷ്യം പറഞ്ഞിരിക്കുന്നു' എന്നു പറഞ്ഞു. കള്ള സാക്ഷ്യം പറഞ്ഞ് ശിക്ഷ നടപ്പാക്കാന്‍ ശ്രമിച്ച ന്യായാധിപന്മാരെത്തന്നെ കൊലയ്ക്കു വിധേയരാക്കിയ സംഭവം. കണ്ണുള്ളവര്‍ കാണട്ടെ, ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.

പലപ്പോഴും സത്യാവസ്ഥ മനസ്സിലാക്കാതെ വെറും സാധാരണക്കാരായ പോലീസുകാര്‍ നല്‍കുന്ന മൊഴി മാത്രം കണക്കിലെടുത്തുകൊണ്ടാണ് ഇന്നും അമേരിക്കന്‍ കോടതി പോലും വിധിനടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ഇത്തരത്തിലുള്ള സംഭവങ്ങള്‍ മേലില്‍ ഉണ്ടാവുമ്പോള്‍ സത്യാവസ്ഥ മനസ്സിലാക്കിശേഷം പ്രതികരിക്കേണ്ടത് ജനങ്ങളും ജനപ്രതിനിധികളായ നേതാക്കന്മാരുമാണ്, അല്ലാതെ വക്കീലന്മാരല്ല എന്നുള്ള കാര്യം ഇവിടെ സൂചിപ്പിച്ചുകൊള്ളട്ടെ. വക്കീലന്മാരുടെ മുഖ്യലക്ഷ്യം ജനങ്ങളുടെ പണം എങ്ങിനെയെങ്കിലും പരമാവധി തട്ടയെടുത്ത് ജനങ്ങളുടെ കഴിവില്ലായ്മ ചൂഷ്ണം ചെയ്യുക എന്നുള്ളതാണ് എന്ന് പല കേസുകളിലും, ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടുള്ള എന്റെ ദീര്‍ഘകാലത്തെ അനുഭവങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.

ഏതായാലും പ്രസ്തുത യുവാവിന്റെ ഭാഗ്യമെന്നോണം അമേരിക്കന്‍ ഫെഡറല്‍ ഗവര്‍മെന്റിന്റെ ഇടപെടല്‍ മൂലം ആ യുവാവിന്റെ നല്ല നടപ്പിനെ പരിഗണിച്ച് ഇന്‍ഡ്യയിലേയ്ക്കു മടക്കി അയയ്ക്കുന്നതിനുള്ള ഉത്തരവ് കിട്ടിക്കഴിഞ്ഞു. 2016 സെപ്തംബര്‍ മാസാവസാനം ലഭിച്ച ആ ഉത്തരവ് പ്രാബല്യത്തില്‍ ആക്കാന്‍ ന്യൂജേഴ്‌സി സ്‌റ്റേറ്റ് ഗവണ്‍മെന്റ് ഇതെവരെ നടപടി എടുത്തില്ല എന്നുള്ളതാണ് ഖേദകരമായ വസ്തുത.

ആ ചെറുപ്പക്കാരന്റെ പാസ്സ്‌പോര്‍ട്ട് മുതലായ ട്രാവല്‍ ഡോക്യുമെന്റുകളും, മറ്റ് രേഖകളും ആ ചെറുപ്പക്കാരനെ ജയിലിലാക്കാന്‍ ശ്രമിച്ച പസ്സായിക് കൗണ്ടി അസ്സിസ്റ്റന്റ് ഡപ്യൂട്ടി പ്രോസിക്യൂട്ടറുടെ കൈവശത്തിലാണ്. അദ്ദേഹത്തിന്റെ തികഞ്ഞ അനാസ്ഥമൂലം ഒക്ടോബര്‍ മാസത്തില്‍ നാട്ടിലേത്തേണ്ട ആ ചെറുപ്പക്കാരനെ നാട്ടിലേയ്ക്കയയ്ക്കാന്‍ ഫെഡറല്‍ ഇമിഗ്രേഷന്‍ ഓഫീസര്‍ക്ക് ഇതെവരെ കഴിഞ്ഞിട്ടില്ല എന്നു പറഞ്ഞാല്‍ അമേരിക്കന്‍ നീതിന്യായവകുപ്പിന്റെ ചുവപ്പുനാട ഏറെക്കുറെ ഊഹിക്കാമല്ലോ.

പസ്സായിക്ക് കൗണ്ടി ജയിലില്‍ നിന്നും പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ ചെറുപ്പക്കാരന്‍ കഴിഞ്ഞ ദിവസം വരെ ന്യൂജേഴ്‌സിയിലെ എസ്സെക്‌സ് കൗണ്ടി കറക്ഷന്‍ സെന്ററിലായിരുന്നു. ഈ കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് സിറ്റിയോടടുത്തു സ്ഥിതി ചെയ്യുന്ന ഹഡ്‌സണ്‍ കൗണ്ടി കറക്ഷന്‍ സെന്ററിലേയ്ക്ക് മാറ്റി.

ഈ സാഹചര്യത്തില്‍ അമേരിക്കന്‍ മലയാളി സംഘടനാ നേതാക്കളുടെയും മറ്റ് സാമൂഹ്യ പ്രവര്‍ത്തകരുടെയും ശ്രദ്ധ ഈ ചെറുപ്പക്കാരനെ എത്രയും വേഗം നാട്ടിലേയ്ക്കു യാത്രയാക്കാന്‍ ശ്രമിക്കുന്ന കാര്യത്തിലേയ്ക്കുതിരിയണമെന്ന് ജെ.എഫ്.എ.യ്ക്കു വേണ്ടി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. ഇതിനുവേണ്ടി ആദ്യം ചെയ്യേണ്ടത് ജയിലില്‍ കിടക്കുന്ന ആ ചെറുപ്പക്കാരനെ ഇടയ്ക്കിടെ ജയിലില്‍ പോയി സന്ദര്‍ശിക്കുക എന്നുള്ളതാണ്. സാവകാശം വേണ്ടിവന്നാല്‍ സംഘടിതമായിത്തന്നെ പസ്സായിക് കൗണ്ടി പ്രോസിക്യൂട്ടറിനെയോ ഡി.എ.യോ നേരിട്ടുപോയിക്കണ്ട് കാര്യം സാധിച്ചെടുക്കുക.

എത്രയും വേഗം ആ ചെറുപ്പക്കാരനെ ഇന്‍ഡ്യയില്‍ എത്തിക്കേണ്ടത് അമേരിക്കന്‍ മലയാളികളുടെ കടമയായി കണക്കാക്കുക. ഒരാളെ കുറ്റക്കാരനായി മുദ്രയടിക്കുകയോ, അയാളെ സമൂഹത്തില്‍ തരം താഴ്ത്തി കാണിക്കാനോ ശ്രമിക്കുന്ന നമ്മുടെ ഇടയിലുള്ള തെറ്റായ പ്രവണതകള്‍ അവസാനിപ്പിച്ച് ചുവപ്പു നാടയില്‍ കുരുങ്ങിക്കിടക്കുന്ന ആ ചെറുപ്പക്കാരനെ എത്രയും വേഗം നാട്ടിലെത്തിച്ച് അതില്‍ ആനന്ദം കണ്ടെത്താന്‍ ശ്രമിക്കുക. അങ്ങിനെ ചെയ്താല്‍ അമേരിക്കന്‍ മലയാളികള്‍ക്ക് എക്കാലവും അഭിമാനിക്കുകയും ചെയ്യാന്‍ കഴിയും. ഇതില്‍ പങ്കാളികളാകാന്‍ ശ്രമിക്കാന്‍ തയ്യാറാള്ളവര്‍ അനില്‍ പുത്തന്‍ചിറയുമായോ ഞാനുമായോ സഹകരിച്ചാല്‍ വിശദ വിവരങ്ങള്‍ നല്‍കുന്നതാണ്.

യേശുക്രിസ്തുവിന്റെ പ്രത്യാശ മനത്തിനായി കാത്തിരിക്കുന്നവരുടെ പ്രാര്‍ത്ഥനകളും, തങ്ങളുടെ പ്രിയപ്പെട്ടവന്റെ വരവിനായി കാത്തിരിക്കുന്ന ഇന്‍ഡ്യയിലുളളവരുടെ പ്രാര്‍ത്ഥനകളും, ന്യൂജേഴ്‌സിെ്രെടസ്‌റ്റേറ്റിലുള്ള സാമൂഹ്യ പ്രതിബദ്ധതയുള്ള മനുഷ്യസ്‌നേഹികളുടെ പരിശ്രമങ്ങളും ഒത്തുചേരുമ്പോള്‍ സമാഗതമായിക്കൊണ്ടിരിക്കുന്ന 2017 തുടക്കത്തില്‍ത്തന്നെ ഫലദായകമായിത്തീരും എന്നു തന്നെ പ്രതീക്ഷിക്കാം.

കൂടുതല്‍ വിവരങ്ങള്‍ക്ക്
അനില്‍ പുത്തന്‍ചിറ: 7323196001
തോമസ് കൂവള്ളൂര്‍: 9144095772

Read more

ട്രമ്പിന്റെ വിജയം മാനവരാശിയുടെ വിജയം

നവംബര്‍ 9, 2016 അമേരിക്കയെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവാത്ത ഒരു സുദിനമാണ്. രാത്രിയുടെ ഏകാന്തതയിലും ലോകമെമ്പാടുമുള്ള ജനങ്ങള്‍ അമേരിക്കന്‍ പ്രസിഡന്റായി ആരു ജയിക്കും എന്ന് ടിവിയിലും ഇന്റര്‍നെറ്റിലും എന്തിനേറെ ഗൂഗിളിലുമെല്ലാം ഓരോ നിമിഷവും നോക്കിക്കൊണ്ടിരിക്കുന്ന ഒരു രംഗം ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. അവസാനം രാത്രി 1 മണി കഴിഞ്ഞപ്പോള്‍ ട്രമ്പിന് 238 ഇലക്ട്രല്‍ വോട്ടു കിട്ടി. ആ സമയം ഹിലരിക്ക് 215 ഉം. 

പെന്‍സില്‍വാനിയ, അരിസോണ വിസ്‌കോണ്‍സിന്‍, മിച്ചിഗണ്‍ എന്നിവയില്‍ ട്രമ്പ് ലീഡു ചെയ്താല്‍ തുടങ്ങിയത് രാത്രി 2 മണിക്കുശേഷമാണ്. ശക്തമായ വിശ്വാസമുണ്ടെങ്കില്‍ ഉദ്ദേശിക്കുന്ന ഏതു കാര്യവും നടക്കും, എന്തിനേറെ മലയോടു മാറി നില്‍ക്കാന്‍ പറഞ്ഞാല്‍ അതുവരെ സാധിക്കും എന്ന് 2000 വര്‍ഷങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തു പറഞ്ഞത് ഇവിടെ യാഥാര്‍ത്ഥ്യമായി.

എന്തു വന്നാലും ട്രമ്പ് അമേരിക്കന്‍ പ്രസിഡന്റ് ആവുകയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ഹീനമായ ഭരണം കാഴ്ചവെച്ച പ്രസിഡന്റ് ഒബാമ പറഞ്ഞത് തെറ്റിപ്പോയി എന്നും, ഒബാമയും അയാളുടെ ഭാര്യ മിഷാല്‍ ഒബാമയും വാസ്തവത്തില്‍ അമേരിക്കന്‍ ജനങ്ങളെയും, ലോകത്തെയും തെറ്റിദ്ധരിപ്പിക്കുകയായിരുന്നു എന്നും ലോകം മനസ്സിലാക്കി. 

അങ്ങിനെ 2016  നവംബര്‍ 9-ാം തിയതി പുലര്‍ച്ചെ അമേരിക്കയില്‍ പ്രത്യാശയുടെ കിരണങ്ങള്‍ കണ്ടു തുടങ്ങി. ട്രമ്പ് വെറും ഡമ്മിയല്ലെന്നും, ശക്തനായ ഒരു ഭരണാധികാരി ആണെന്നും, ട്രമ്പിന്റെ വാക്കുകള്‍ക്ക് വിലയുണ്ടെന്നും ലോകം മനസ്സിലാക്കിക്കഴിഞ്ഞു. ആധുനികനൂറ്റാണ്ട് കണ്ടതില്‍ ഏറ്റവും ശക്തനായ ഒരു ഭരണാധികാരിയാണ് ട്രമ്പ് എന്നു പറയുന്നതാവും ശരി. ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്നായിരുന്ന ടാജ്മഹല്‍ ഉണ്ടാക്കാന്‍ ശ്രമിച്ച് അതില്‍ വിജയം കണ്ടെത്തിയ ആളാണ് ട്രമ്പ്.

പക്ഷേ ട്രമ്പിനെ തറപറ്റിക്കാന്‍ ഏറ്റവും കൂടുതല്‍ പരിശ്രമിച്ചത് ട്രമ്പിന്റെ സ്വന്തം ജന്മസ്ഥലത്തുള്ളവരും അതിനു ചുറ്റുമുള്ള സ്റ്റേറ്റുകളുമാണ്. ജന്മസ്ഥലമായ ന്യൂയോര്‍ക്ക് ഇന്ന് മുസ്ലീം ഭീകരരുടെ താവളമായി മാറിയിരിക്കുകയാണ്. അതുപോലെ തന്നെ ന്യൂജേഴ്‌സിയും, കണക്ടിക്കെട്ടും. 
അവിടെയെല്ലാം വിദേശമുസ്ലീം നേതാക്കള്‍ മോസ്‌ക്കുകളും, മദ്രസ്സകളും സ്ഥാപിച്ച് ലോക്കല്‍ ഗവര്‍മെന്റുകളുടെ സഹായത്തോടെ ആനുകൂല്യങ്ങള്‍ വരെ പറ്റിക്കൊണ്ടിരിക്കുന്ന ഒരു നിര്‍ണ്ണായക ഘട്ടത്തിലാണ് ട്രമ്പിന്റെ വരവ്. ട്രമ്പിന്റെ വരവ് ഏറ്റവും കൂടുതല്‍ ഭീഷണി ആയി മാറിയിരിക്കുന്നത് മുസ്ലീം വിഭാഗത്തിനാണെന്നു പറയുന്നതില്‍ തെറ്റില്ല. ഇതെഴുതുന്ന എന്നെ ഒരു മുസ്ലീം വിരോധിയായി ചിത്രീകരിക്കാനും ഏതാനും ചില മുസ്ലീം നേതാക്കള്‍ പരിശ്രമം നടത്തി എന്നും കാണാന്‍ കഴിഞ്ഞു.

എന്താണെങ്കിലും ട്രമ്പിന്റെ വിജയം ലോകമുതലാളിത്തത്തിന്റെ തിരിച്ചുവരവിനും, ക്ഷയിച്ചുകൊണ്ടിരുന്ന ഡെമോക്രസി ലോകത്തില്‍ വ്യാപകമാകുന്നതിനും കാരണമായിത്തീരും എന്‌ന കാര്യത്തില്‍ സംശയമില്ല.

ട്രമ്പിന്റെ വിജയം ക്രിസ്തീയമതവിഭാഗത്തിനും, അതുപോലെ തന്നെ സമാധാനം കാംക്ഷിക്കുന്ന മറ്റു മതവിഭാഗങ്ങള്‍ക്കും ഗുണകരമായിത്തീരുകയും, ജനങ്ങള്‍ കൂടുതല്‍ വിശ്വാസത്തിലേയ്ക്കു തിരിച്ചു വരുന്നതിനും കാരണമാകും.

ട്രമ്പിന്റെ ഭരണകാലം അമേരിക്കയുടെ സുവര്‍ണ്ണകാലഘട്ടമായിരിക്കുമെന്ന കാര്യത്തിലും സംശയമില്ല. നിലവിലുണ്ടായിരുന്ന കഞ്ചാവുകൃഷി,  ഭീകരപ്രവര്‍ത്തനങ്ങള്‍, എന്നിവയ്‌ക്കെല്ലാം ഇനി അമേരിക്കന്‍ മണ്ണില്‍ സ്ഥാനമുണ്ടായിരിക്കുകയില്ല. നീതി ലഭിക്കാത്തവര്‍ക്ക് നീതി ലഭിക്കാന്‍ മുന്‍കൈ എടുക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ച ഡൊണാള്‍ഡ് ജെ.ട്രമ്പിന് ജസ്റ്റിസ് ഫോര്‍ ഓള്‍(ജെ.എഫ്.എ)യുടെ ചെയര്‍മാന്‍ എന്ന നിലയ്ക്ക് ഞാന്‍ എല്ലാവിധ  ഭാവുകങ്ങളും നേര്‍ന്നുകൊള്ളുന്നു. അമേരിക്കയുടെ വളര്‍ച്ച ലോകത്തിന്റെ വളര്‍ച്ചയായിരിക്കും.

Read more

2016 ലെ അമേരിക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പ് (ഒരു സ്വതന്ത്ര അവലോകനം‍)

ന്യൂയോര്‍ക്ക്: നവംബര്‍ 8ന് വിധിനിര്‍ണ്ണയിക്കപ്പെടുന്ന അമേരിക്കന്‍ പ്രസിഡന്റു തിരഞ്ഞെടുപ്പ് ലോകം മുഴുവന്‍ വളരെ ശ്രദ്ധയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന ഒരവസരമാണല്ലോ ഇത്. ഈ സാഹചര്യത്തില്‍ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ താല്പര്യമുള്ള ഒരു വ്യക്തി എന്ന നിലയില്‍ എനിക്കു മനസ്സിലാക്കാന്‍ സാധിച്ച ചില വസ്തുതകള്‍ താല്‍പര്യമുള്ള വായനക്കാരുമായി പങ്കുവയ്ക്കാമെന്നു കരുതുന്നു.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ട്രമ്പിന്റെയും ഹില്ലരിയുടെയും ഡിബേറ്റുകള്‍ നാം കണ്ടുകഴിഞ്ഞു. എന്നുതന്നെയല്ല പല മലയാളി സംഘടനകളും മുന്‍കൈ എടുത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ വാശിയേറിയ ഡിബേറ്റുകളും സംഘടിപ്പിച്ചു. ഒക്ടോബര്‍ മാസാവസാനം വരെ നടത്തിയ ഡിബേറ്റുകളെല്ലാം തന്നെ ഹില്ലരിക്ക് അനുകൂലമായിരുന്നു എന്നു പറയാം. ട്രമ്പും ഹില്ലരിയും നടത്തിയ ഡിബേറ്റുകളിലെല്ലാം ഹില്ലരി തന്നെയായിരുന്നു മുമ്പില്‍ നിന്നിരുന്നത് എന്നും ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ നവംബര്‍ ഒന്നാം തീയതി ആയതോടെ ഹില്ലരിക്ക് പെട്ടെന്ന് മങ്ങല്‍ ഏറ്റു തുടങ്ങിയതുപോലെ തോന്നുന്നു. ഇന്നലെ വരെ ഹില്ലരിയെ പുകഴ്ത്തിക്കൊണ്ടിരുന്ന മീഡിയകളും അവരെ തഴയുന്നതു പോലെ തോന്നുന്നു. ഈ സാഹചര്യത്തില്‍ 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം യേശുക്രിസ്തുവിന് ഓശാന പാടിയവര്‍ പിറ്റെ ദിവസം 'അവനെ ക്രൂശിക്കുക' എന്നു പറഞ്ഞ് ആര്‍ത്തട്ടഹസിച്ച ഒരു രംഗം ഓര്‍ത്തു പോകുന്നു.

വാസ്തവത്തില്‍ ഇത്തവണത്തെ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനിയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന ഹില്ലരിക്ലിന്റന്‍ കഴിഞ്ഞ 50 വര്‍ഷത്തിലേറെയായി വൈറ്റ് ഹൗസില്‍ ആധിപത്യം ഉറപ്പിച്ച, ലോകം കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും ശ്രദ്ധേയയായ, സ്ത്രീകളുടെയും, ചെറുപ്പക്കാരുടെയും, സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുടെയും ആവേശമായ ഒരു വ്യക്തിയാണ്. അതേ സമയം അവര്‍ക്കെതിരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍ഷ്യല്‍ നോമിനിയായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാള്‍ഡ് ട്രമ്പ് രാഷ്ട്രീയത്തില്‍ യാതൊരു പരിചയവുമില്ലാത്ത ആളുമാണ്. ഇതു കണ്ട സാമാന്യ ജനങ്ങള്‍ ഹില്ലരി നിഷ്പ്രയാസം ജയിക്കുമെന്ന് കരുതിയെങ്കില്‍ അതില്‍ അത്ഭുതപ്പെടേണ്ട ആവശ്യമില്ല.

ഈ അവസരത്തില്‍ ഹില്ലരി ക്ലിന്റനെപ്പറ്റിയും ഡൊണാള്‍ഡ് ട്രമ്പിനെപ്പറ്റിയും അല്പം മനസ്സിലാക്കുന്നത് ഉചിതമായിരിക്കും എന്നു ഞാന്‍ കരുതുന്നു.

1947 ഒക്ടോബര്‍ 26 ന് ചിക്കാഗോയില്‍ ജനിച്ച ഹില്ലരി ഡയാന റോദം എന്ന പെണ്‍കുട്ടി തന്റെ 13മത്തെ വയസ്സില്‍ത്തന്നെ ബ്രിട്ടീഷുവംശജനായ പിതാവിനോടൊപ്പം രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതാണ്. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ചിക്കാഗോയ്ക്ക് വളരെ പ്രാധാന്യമുണ്ട്. ലോകത്ത് മറ്റൊരിടത്തും കമ്മ്യൂണിസം ഉടലെടുക്കുന്നതിനുമുമ്പ് 1919ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് യു.എസ്.എ. പ്രവര്‍ത്തനമാരംഭിച്ചത് ചിക്കാഗോയിലാണ്. ആ ചിക്കാഗോയില്‍ ജനിച്ചു വളര്‍ന്ന് അവിടെ നിന്നും രാഷ്ട്രീയ തന്ത്രങ്ങള്‍ പഠിച്ച ഹില്ലരി വാസ്തവത്തില്‍ ക്യാപിറ്റലിസത്തിന്റെ മൂടുപടമണിഞ്ഞ് സമ്പന്നരില്‍ നിന്നും പണം ചോര്‍ത്തിയെടുക്കാന്‍ പഠിച്ച ആധുനിക ക്ലിയാപാട്ര ആണെന്നു പറയുന്നതാവും ശരി. അതുകൊണ്ടുതന്നെയാണ് 2016ലെ ഇലക്ഷന്‍ കാമ്പയിന്റെ പേരില്‍ മാത്രമായി 1.2 ബില്ല്യന്‍ ഡോളര്‍, അതായത് 1020 മില്ല്യന്‍ ഡോളര്‍ പിരിച്ചെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞത്. അതുവഴി അമേരിക്കയിലെ മീഡിയകളെ മുഴുവന്‍ തനിക്കനുകൂലമാക്കി മാറ്റാന്‍ ഒരു പരിധിവരെ അവര്‍ക്കു കഴിഞ്ഞു. തുടക്കത്തില്‍ തന്റെ എതിരാളിയായ ട്രമ്പിനെ ജനങ്ങളുടെ മുമ്പില്‍ വെറുമൊരു ബുദ്ധിയില്ലാത്ത കഴുതയാക്കി ചിത്രീകരിക്കാന്‍ കുറെക്കാലത്തേയ്‌ക്കെങ്കിലും അവര്‍ക്കു കഴിഞ്ഞു.

1964ല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് വൈറ്റ് ഹൗസില്‍ കടന്നു പറ്റിയ അവര്‍ 1968നു ശേഷം പാവങ്ങളുടെ പാര്‍ട്ടിയായ ഡമോക്രാറ്റിക്ക് പാര്‍ട്ടിയ്ക്കുവേണ്ടി പ്രവര്‍ത്തനം തുടങ്ങി. പിന്നീടുള്ള അവരുടെ പ്രവര്‍ത്തനങ്ങളെല്ലാം തന്നെ ടി.വി.മാധ്യമങ്ങളിലൂടെ എല്ലാവരും മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നതിനാല്‍ അതെപ്പറ്റി കൂടുതലായി ഞാന്‍ വിശദീകരിക്കുന്നില്ല. എങ്കിലും സാമാന്യ ജനങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കേണ്ടത് ആവശ്യമായി തോന്നുന്നു.

വാസ്തവത്തില്‍ അമേരിക്കയില്‍ കമ്മ്യൂണിസവും, കമ്മ്യൂണിസ്‌ററുക്കാരും ഇല്ലെന്നു കരുതുന്നവരാണ് മലയാളികളില്‍ അധികംപേരും എന്നുതോന്നുന്നു. ചിക്കാഗോയില്‍ നിന്നും ന്യൂയോര്‍ക്കില്‍ വന്നു താമസമാക്കിയിരിക്കുന്ന ഹില്ലരി ക്ലിന്റന് ഏറ്റവും കൂടുതല്‍ പിന്‍തുണ നല്‍കിയിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് യു.എസ്.എ. ആണെന്നു കാണാം. ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് യു.എസ്.എ.യുടെ ആസ്ഥാനം ചിക്കാഗോയില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. ഒബാമയും തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത് ചിക്കാഗോയില്‍ നിന്നുമാണ് എന്നുകൂടി ഓര്‍ക്കുക.

ഇന്ന് ലോകത്തില്‍ ഏറ്റവും കൂടുതല്‍ തോക്കുകള്‍ കൊണ്ടുള്ള കൊലപാതകങ്ങള്‍ നടക്കുന്നത് ചിക്കാഗോയിലാണെന്നു കാണാം. രണ്ടാം സ്ഥാനം ന്യൂയോര്‍ക്കിനും. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് തീവ്രവാദികളും മുതലാളിത്ത വിരോധികളായ കമ്മ്യൂണിസ്റ്റ് അനുഭാവികളുമാണെന്നുള്ളതാണ് വാസ്തവം. ഒരു കാലത്ത് കമ്മ്യൂണിസ്റ്റു രാജ്യമായിരുന്ന റഷ്യയില്‍പോലും കമ്മ്യൂണിസത്തെ വിലക്കിയപ്പോള്‍ ക്യാപിറ്റലിസത്തിന്റെ കേന്ദ്രമായ അമേരിക്കയില്‍ കമ്മ്യൂണിസ്റ്റു ചിന്താഗതിക്കാര്‍ക്ക് വളരാന്‍ യാതൊരു വിലങ്ങു തടികളുമില്ലത്രേ. അമേരിക്കയില്‍ തോക്കുകള്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തരുതെന്നു വാദിക്കുന്ന എന്‍.ആര്‍.എ.ക്കാരല്ല വാസ്തവത്തില്‍ കുഴപ്പക്കാര്‍, പ്രത്യുത അണ്ടര്‍ഗ്രൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന തീവ്രവാദികളും, മുതലാളിത്ത വിദ്വേഷികളുമാണ് എന്നോര്‍ക്കുക.

ബില്‍ക്ലിന്റനെ ഭര്‍ത്താവായി ലഭിച്ചതോടെ ഹില്ലരി സാവകാശം തന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ ഓരോന്നോരോന്നായി പ്രകടിപ്പിച്ചു തുടങ്ങി. വൈറ്റ് ഹൗസില്‍ പിടിയുണ്ടായിരുന്നതിനാല്‍ ബില്‍ക്ലിന്റനെ പ്രസിഡന്റായി തെരഞ്ഞെടുക്കുന്നതിനുള്ള തന്ത്രങ്ങള്‍ വേണ്ടവിധത്തില്‍ പ്രായോഗികമാക്കാന്‍ അവര്‍ക്കു കഴിഞ്ഞു. സാവകാശത്തില്‍ അമേരിക്കന്‍ ഗവണ്‍മെന്റിന്റെ ഭരണചക്രം അവര്‍ കൈക്കലാക്കി എന്നുതന്നെപറയാം.

ക്ലിന്റന്‍ പ്രസിഡന്റായി അധികാരത്തില്‍ വരുന്നതിന് അല്പം മുമ്പു വരെ അമേരിക്ക ലോകരാജ്യങ്ങളുടെ രക്ഷകനായി കരുതപ്പെട്ടിരുന്നു. ലോകത്തിലെ ദരിദ്രരാജ്യങ്ങളായിരുന്ന ഇന്‍ഡ്യ പോലുള്ള രാജ്യങ്ങളെ തീറ്റിപ്പോറ്റുന്നതിനുവേണ്ടി ജഘ480 എന്ന സിസ്റ്റവും, 'Food for Peace'(സമാധാനത്തിനുവേണ്ടി ഭക്ഷണം) എന്ന പ്രസ്ഥാനവും ലോകത്തിലെ പകുതിയിലധികം ജനങ്ങള്‍ക്ക് ഉപകാരപ്രദമായിരുന്നു. അമേരിക്കയില്‍ അമതിമായി ഉല്പാദിപ്പിക്കപ്പെടുന്ന ഭക്ഷണസാധനങ്ങള്‍ ഉല്പാദകരില്‍ നിന്നും വാങ്ങി ഏജന്‍സികള്‍ വഴി വിതരണം ചെയ്തിരുന്നതായി ചരിത്രം പരിശോധിച്ചാല്‍ മനസ്സിലാക്കാന്‍ കഴിയും. ദരിദ്രരാജ്യങ്ങള്‍ക്ക് അമേരിക്കന്‍ ഗവണ്‍മെന്റ് ഏറ്റവും കൂടുതല്‍ ധനസഹായം നല്‍കിയിരുന്നത് U.S. AID (യു.എസ്.എയ്ഡ്) എന്ന ഈ ഏജന്‍സി വഴി ആയിരുന്നു. വളരെ തന്ത്രപൂര്‍വ്വം ആ ഏജന്‍സിയെ നിര്‍വീര്യമാക്കിക്കൊണ്ട് 'ക്ലിന്റന്‍ ഫൗണ്ടേഷന്‍' എന്ന പ്രസ്ഥാനം ഉണ്ടാക്കി അതിന്റെ പേരില്‍ പുറംലോകത്തുനിന്നും വന്‍തോതില്‍ ഫണ്ടു സമാഹരിക്കാന്‍ ഹില്ലരിയ്ക്ക് കഴിഞ്ഞു. ഹില്ലരി ക്ലിന്റന്‍ ഇല്ലെങ്കില്‍ അമേരിക്ക ഇല്ല എന്ന അവസ്ഥയിലേയ്ക്ക് അമേരിക്കയെ ആക്കിത്തീര്‍ക്കാന്‍ അവര്‍ക്ക് ഒരുപരിധിവരെകഴിഞ്ഞു.

ഏഷ്യന്‍ രാജ്യങ്ങളും, ആഫ്രിക്കന്‍ രാജ്യങ്ങളും, മിഡില്‍ ഈസ്റ്റിലുള്ള അറബിരാജ്യങ്ങളും, ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമെല്ലാം ഹില്ലരിയെ ലോകത്തിന്റെ രക്ഷകയായി കണക്കാക്കിയെങ്കില്‍ അതില്‍ അത്ഭുതപ്പെടാന്‍ എന്തിരിക്കുന്നു. ബില്‍ ക്ലിന്റന്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ബലഹീനത മനസ്സിലാക്കിയ അവര്‍ മോനിക്കാ ലവിന്‍സ്ക്കി, ഹുമാ അബ്മീന്‍ തുടങ്ങിയ കഥാപാത്രങ്ങളെവരെ ക്ലിന്റനുമായി ബന്ധപ്പെടുത്തികൊടുത്തു എന്നുവേണം അനുമാനിക്കാന്‍. അത്ര തന്ത്രശാലി ആയിരുന്നു ഹില്ലരി.

വൈറ്റ് ഹൗസില്‍ പിടി ഉള്ളതിനാല്‍ എന്തു പ്രശ്‌നം വന്നാലും അവയെ തരണം ചെയ്ത് അധികാരം പിടിച്ചുനിര്‍ത്താനവര്‍ക്കു കഴിഞ്ഞു. ക്ലിന്റന്‍ പ്രസിഡന്റായിരുന്ന 8 വര്‍ഷം ക്ലിന്റന്‍ ഹെല്‍ത്ത് പ്ലാന്‍ എന്ന പേരില്‍ ഒബാമാ കെയറിനു തുല്യമായി ഒരു പ്ലാന്‍ കൊണ്ടു വരാന്‍ അവര്‍ ശ്രമിച്ചെങ്കിലും അതു നടപ്പാക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല. അതിന്റെ പേരില്‍ അമേരിക്കന്‍ നികുതിദായകരുടെ പണം ധൂര്‍ത്തടിച്ചു കളഞ്ഞു എന്നതാണ് വാസ്തവം. എന്നിട്ടും അതിനെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ക്ലിന്റന്റെ ഭരണം കഴിഞ്ഞിട്ടും വൈറ്റ് ഹൗസില്‍ നിന്നും പിടി വിടാന്‍ അവര്‍ തയ്യാറായില്ല. ന്യൂയോര്‍ക്കിലെ തലമൂത്ത സെനറ്റര്‍ ആയിരുന്നു മൊയ്‌നിഹാന്റെ സ്ഥാനത്തേയ്ക്ക് മത്സരിച്ച് വീണ്ടും സെനറ്ററുടെ വേഷത്തില്‍ അവര്‍ വൈറ്റ് ഹൗസില്‍ സ്ഥാനമുറപ്പിച്ചു.

പ്രസിഡന്റ് ക്ലിന്റന്റെ ഭരണകാലത്താണ് വാസ്തവത്തില്‍ സൗദി അറേബ്യയില്‍ നിന്നുമുള്ള മുസ്ലീം ഭീകരരും, ബിന്‍ലാദനുമെല്ലാം അമേരിക്കയില്‍ താവളമുറപ്പിച്ചത്. പക്ഷേ പിന്നീടുവന്ന ബുഷിന്റെ കാലത്താണ് അവര്‍ രാജ്യത്തെ തകര്‍ക്കാന്‍ ശ്രമമാരംഭിച്ചത്. ബുഷിന്റെ വരവോടെ രാജ്യം വിട്ട ബിന്‍ലാദന്‍ എവിടെയാണ് താമസിക്കുന്നതെന്നുപോലും ഹില്ലരിക്ക് അറിവുണ്ടായിരുന്നു എന്നും അനുമാനിക്കാവുന്നതാണ്.

2008ല്‍ ബുഷിന്റെ ഭരണം അവസാനിച്ചപ്പോള്‍ നിഷ്പ്രയാസം പ്രസിഡന്റായിത്തീരാമെന്ന് അവര്‍ കരുതുകയും മത്സരിക്കുകയും ചെയ്തു എങ്കില്‍ കൂടി ബുഷിന്റെ ഭരണത്തില്‍ അതൃപ്തരായ അമേരിക്കന്‍ ജനത തെരഞ്ഞെടുത്തത് ആഫ്രിക്കന്‍ വംശജനായ ഒബാമയെയാണ്. എന്നിട്ടും വൈറ്റ് ഹൗസില്‍ നിന്നും പിടിവിടാന്‍ അവര്‍ തയ്യാറായില്ല. പുറംവാതിലിലൂടെ ഒബാമയെ സ്വാധീനിച്ച് അവര്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് എന്ന പദവി തട്ടിയെടുത്ത് പിടിച്ചുനിന്നു. ബിന്‍ലാദന്‍ താമസിക്കുന്ന സ്ഥലം വാസ്തവത്തില്‍ കാണിച്ചുകൊടുത്തത് ഹില്ലരിയാണ്. അതുവഴി അവര്‍ ചരിത്രനായികയായി മാറി എന്നുവേണമെങ്കില്‍ പറയാം. ബിന്‍ലാദനെ കൊലചെയ്തതിന്റെ എല്ലാ ക്രെഡിറ്റും ഹില്ലരിക്കാണ് ലഭിച്ചിരിക്കുന്നതെന്നു കാണാം.

ഏതായാലും ഒരു കാര്യം ഉറപ്പാണ് ഹില്ലരി ഏറ്റെടുത്ത ഒരു കാര്യവും തന്നെ വേണ്ടവിധത്തില്‍ പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കു കഴിഞ്ഞിട്ടില്ല എന്നുകാണാം. 50 വര്‍ഷത്തിലേറെ വൈറ്റ് ഹൗസില്‍ കഴിഞ്ഞു കൂടിയ അവരുടെ അതിമോഹമല്ലേ വീണ്ടും പ്രസിഡന്റായി മത്സരിക്കാന്‍ അവരെ പ്രേരിപ്പിച്ചത് എന്നുവേണമെങ്കില്‍ അനുമാനിക്കാം. അതൊരു വല്ലാത്ത മോഹം തന്നെ. അവരുടെ അതിമോഹം നീതിക്കുപോലും നിരക്കാത്തതാണെന്നു കാണാന്‍ കഴിയും. അവരെപ്പോലെ ഇത്രമാത്രം അഴിമതികളിലും അപവാദങ്ങളിലും കുടുങ്ങിക്കിടക്കുന്ന ഒരാളെ പ്രസിഡന്റായി തിരഞ്ഞെടുത്താലുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

ഇനി അടുത്തതായി ട്രമ്പിനെപ്പറ്റി നോക്കാം. 1946 ജൂണ്‍ 14ന് ന്യൂയോര്‍ക്കിലെ ക്വീന്‍സില്‍ ജനിച്ച ട്രമ്പിനെ വെറുമൊരു ഊായ(ഗ്രഹണശക്തി പോലുമില്ലാത്തവന്‍)എന്നാണ് അമേരിക്കന്‍ മലയാളികളില്‍ പലരും കരുതിയിരിക്കുന്നതെന്നു തോന്നിപ്പോകുന്നു. ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയിലും, യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വാനിയയിലും പഠിച്ച അദ്ദേഹം വലിയൊരു ബിസ്സിനസ്സ് സാമ്രാജ്യത്തിന്റെ അധിപതിയും, ഒരു ടെലിവിഷന്‍ പ്രൊഡ്യൂസര്‍ കൂടിയാണ്. അവസരത്തിനൊത്ത് സംസാരിക്കാന്‍ അദ്ദേഹത്തിനുവശമുണ്ട്. ആദ്യകാലത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുഭാവിയായ അദ്ദേഹം പിന്നീട് ഡമോക്രാറ്റിക പാര്‍ട്ടി അനുഭാവി ആയിത്തീര്‍ന്നു. വീണ്ടും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലേയ്ക്കു കാലുമാറിയപ്പോള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്ക് അതിഷ്ടമായില്ല. ഏതായാലും അവസാനം തന്റെ എതിരാളികളെ തോല്പിച്ച് അദ്ദേഹം പാര്‍ട്ടി നോമിയായിത്തീര്‍ന്നത് നിസ്സാരകാര്യമല്ല.

തന്റെ പിതാവില്‍നിന്നും കിട്ടിയ 'താലന്ത്' ട്രമ്പ് ദുര്‍വിനിയോഗം ചെയ്യാതെ അനവധി ഇരട്ടിയായി വര്‍ദ്ധിപ്പിച്ചു എന്നുകാണാം. ഫോര്‍ബ്‌സ് മാഗസിനനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ ധനികരായ 500 പേരില്‍ ഒരുവനാണദ്ദേഹം.

ഒരു സമ്പന്നനെന്ന നിലയ്ക്ക് അതിന്റേതായ ചില ബലഹീനതകളും അദ്ദേഹത്തിനുണ്ട് എന്നു സമ്മതിക്കേണ്ടിയിരിക്കുന്നു. ലോകചരിത്രത്തിന്റെ തുടക്കം മുതല്‍ സമ്പന്നരുമായി അടുക്കാന്‍ സുന്ദരികളായ സ്ത്രീകള്‍ ശ്രദ്ധവച്ചിരുന്നതായി കാണാന്‍ കഴിയും. ഹിന്ദു പുരാണങ്ങളിലും, ബൈബിളിലുമെല്ലൈം നോക്കിയാല്‍ ഈ പ്രതിഭാസം കാണാവുന്നതാണ്. മുസ്ലീമുകളും ഇക്കാര്യത്തില്‍ പുറകോട്ടല്ല എന്നു കാണാം. ബൈബിളില്‍ നോക്കിയാല്‍ എബ്രാഹത്തിനും, ദാവീദിനും, സോളമനുമെല്ലാം നിരവധി സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതായി കാണാന്‍ കഴിയും. ഒരു പക്ഷേ എബ്രാഹത്തിന്റെ സന്തത പരമ്പരയില്‍പ്പെട്ടതുകൊണ്ടാവാം ട്രമ്പും ആ പാരമ്പര്യം തുടരുന്നത് എന്ന് അനുമാനിക്കാം. എന്താണെങ്കിലും അമേരിക്കയില്‍ ഇതത്ര വലിയ കാര്യമേയല്ല.

ട്രമ്പ് ശക്തനാണെന്നുള്ള കാര്യത്തില്‍ സംശയമില്ല. ഉള്ളകാര്യം തന്റേടപൂര്‍വ്വം പറയാന്‍ അദ്ദേഹത്തിനു കഴിയുന്നുണ്ട്. ട്രമ്പ് മുഖ്യമായും മുന്‍തൂക്കം കൊടുത്തിരിക്കുന്നത് ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനും, വിദേശത്തു നിന്നുമുള്ള മുസ്ലീം ഭീകര പ്രവര്‍ത്തകരുടെ നുഴഞ്ഞുകയറ്റം അവസാനിപ്പിക്കുന്നതിനും, രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാക്കുന്നതിനും, അമേരിക്കയെ വീണ്ടും അതിന്റെ പ്രതാപത്തിലേയ്ക്കു കൊണ്ടുപോകുന്നതിനും, മുസ്ലീംഭീകരപ്രവര്‍ത്തകരെ അമേരിക്കന്‍ മണ്ണില്‍നിന്നും തുരത്തുന്നതിനുമാണ്. ഇവയെല്ലാമാണ് അമേരിക്കയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതും.

ഹില്ലരിയുടെയും ഒബാമയുടെയും ലക്ഷ്യം സോഷ്യലിസ്റ്റ് ചിന്താഗതി ആണെന്നു പറയാം. സോഷ്യലിസം ഇന്നു കാലഹരണപ്പെട്ടുപോയിരിക്കുകയാണ്. അമേരിക്കയുടെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുകൊണ്ടുവരാനാണ് ട്രമ്പിന്റെ പ്ലാന്‍. ട്രമ്പ് ഇന്‍ഡ്യാക്കാരോട് കൂറു പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. താന്‍ പ്രസിഡന്റായാല്‍ ഇന്‍ഡ്യയ്ക്ക് യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വം നല്‍കാന്‍ മുന്‍കൈ എടുക്കുമെന്നും ട്രമ്പ് പ്രഖ്യാപിച്ചു കഴിഞ്ഞു.

ഹില്ലരി ക്ലിന്റന്‍ 50 വര്‍ഷത്തോളം വൈറ്റ് ഹൗസില്‍ ഉണ്ടായിട്ടുപോലും ഇന്‍ഡ്യയ്ക്ക് യു.എന്‍. സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വം കൊടുക്കാതിരിക്കാനാണവര്‍ ശ്രമിച്ചത്. യു.എന്‍.സെക്യൂരിറ്റി കൗണ്‍സിലില്‍ സ്ഥിരാംഗത്വമുള്ളത് ചൈന, ഫ്രാന്‍സ്, റഷ്യ, യു.കെ.,യു.എസ്.എ. എന്നീ രാജ്യങ്ങളാണ്. അങ്കോള, ഈജിപ്ത്, ജപ്പാന്‍, മലേഷ്യ, ന്യൂസിലാന്റ്, സെനിഗാള്‍, സ്‌പെയിന്‍, യുക്രെയിന്‍, ഉറുഗ്വെ, വെനീസുല എന്നീ ചെറിയ രാജ്യങ്ങളെപ്പോലും നോണ്‍ കൗണ്‍സില്‍ മെമ്പറന്മാരായി എടുത്തപ്പോള്‍ ലോകജനസംഖ്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന ഇന്‍ഡ്യക്കാര്‍ വാസ്തവത്തില്‍ ഹില്ലരിക്കെതിരെ അണി നിരക്കേണ്ടതാണ്.

ഏറ്റവും ഒടുവില്‍ കിട്ടയ വാര്‍ത്തയനുസരിച്ച് ശക്തനായ ട്രമ്പ് ഹില്ലരിയുടെ മൂടുപടം ഓരോന്നോരോന്നായി അഴിച്ചുകൊണ്ടിരിക്കുന്നതായും ഹില്ലരിയുടെ പല കള്ളക്കളികളും വെളിച്ചത്തായിക്കൊണ്ടിരിക്കുന്നതായും അവരുടെ പേരിലുണ്ടായിരുന്ന ജനവിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതായും മാധ്യമങ്ങളിലൂടെ കാണാന്‍ കഴിയുന്നു. ഏറ്റവും ഒടുവിലത്തെ വാര്‍ത്തയനുസരിച്ച് ക്ലിന്റന്‍ ഫൗണ്ടേഷന്‍ ക്രമക്കേടുകള്‍മൂലം അടച്ചുപൂട്ടണമെന്ന നിര്‍ദ്ദേശം സെനറ്റിലും കോണ്‍ഗ്രസിലും വന്നിരിക്കുകയാണ്. മിക്കവാറും ക്ലിന്റന്‍ യുഗത്തിന്റെ അന്ത്യമായിരിക്കും ഈ തെരഞ്ഞെടുപ്പ് എന്ന് അനുമാനിക്കാം.

അമേരിക്കയിലെ വോട്ടര്‍മാരധികവും വൈറ്റ് ആംഗ്ലോസാക്‌സന്‍ പ്രോട്ടസ്റ്റന്റുകളാണ്(WASP). അവര്‍ ഉണര്‍ന്നു കഴിഞ്ഞു, ട്രമ്പിന്റെ പിന്നില്‍ അണിനിരന്നിരിക്കുന്ന കാഴ്ചയാണ് എവിടെയും. കഴിഞ്ഞ 50 വര്‍ഷമായി വഴിതെറ്റിപ്പോയ അമേരിക്കയെ ട്രമ്പ് നേര്‍വഴിയില്‍ കൊണ്ടുവരുമെന്ന് നമുക്ക് പ്രത്യാശിക്കാം. അടുത്തയാഴ്ച മുതല്‍ പ്രത്യാശയുടെ ദിനങ്ങളാവട്ടെ എന്നു സമാശ്വസിക്കാം

Read more

ഒക്ടോബര്‍ 9നു നടന്ന ഹില്ലരി­- ­ട്രമ്പ് ഡിബേറ്റ് (ഒരു അവലോകനം)

ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ഒക്ടോബര്‍ 9ന് മിസ്സോറിയിലെ സെന്റ് ലൂയിസിലുള്ള വാഷിംഗ്ടണ്‍ യൂണിവേഴ്‌­സിറ്റിയില്‍ വച്ചു നടന്ന പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് അമേരിക്കക്കാരെപ്പോലെ തന്നെ ലോകമെമ്പാടുമുള്ള ജനങ്ങളും ആകാംക്ഷയോടെ വീക്ഷിച്ചുകൊണ്ടിരിക്കുകയാണ് എന്നുള്ള കാര്യം കാനഡയില്‍നിന്നും ജോണ്‍ ഇളമത എന്ന എഴുത്തുകാരനും, അതുപോലെ തന്നെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള സുഹൃത്തുക്കളും വിളിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു. ഇതിനിടെ ഡിബേറ്റു നടക്കുന്നതിനുമുമ്പ് എന്റെ ചില സുഹൃത്തുക്കള്‍ എന്നെ വിളിച്ച് ട്രമ്പിന്റെ കഥ കഴിഞ്ഞു ട്രമ്പ് ഡിബേറ്റില്‍ വരെ പങ്കെടുക്കുകയില്ല­ഹില്ലരി ജയിച്ചു കഴിഞ്ഞു എന്നു പറഞ്ഞപ്പോള്‍ അവരോടു സഹതപിക്കാനേ എനിക്കു കഴഞ്ഞുള്ളൂ.

ഏതായാലും ഡിബേറ്റ് കണ്ടുകഴിഞ്ഞപ്പോള്‍ പലരും കരുതിയിരുന്നതു പോലെയല്ല കാര്യങ്ങള്‍ സംഭവിച്ചതെന്നും, ആദ്യത്തെ ഡിബേറ്റിനെക്കാള്‍ കൂടുതല്‍ നല്ല രീതിയില്‍ ട്രമ്പ് പ്രകടനം കാഴ്ചവയ്ക്കുന്നതു കാണാമായിരുന്നു.

ഡിബേറ്റിന്റെ തുടക്കത്തില്‍ ഡിബേറ്റിന്റെ സംഘാടകര്‍ ഒരു കാര്യം വ്യക്തമാക്കിയിരുന്നു, അതായത്, രാജ്യത്തെ ഇന്നു ബാധിക്കുന്ന പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കായിരിക്കണം ഡിബേറ്റില്‍ മുന്‍തൂക്കം നല്‍കേണ്ടത് അല്ലാതെ വ്യക്തികളെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളവ ആയിരിക്കരുതെന്ന്.

തുടക്കത്തില്‍ സംഘാടകര്‍ ആദ്യം വിളിച്ചത് ട്രമ്പിന്റെ ഭാര്യ മിലാനിയാ ട്രമ്പിനെയും തുടര്‍ന്ന് ഹില്ലരിയുടെ ഭര്‍ത്താവ് പ്രസിഡന്റ് ക്ലിന്റനെയും ആയിരുന്നു എന്നത് ശ്രദ്ധേയമായിരുന്നു. ട്രമ്പിന്റെ മക്കള്‍ എല്ലാവരും തന്നെ മിലേനിയയോടൊപ്പം മുന്‍നിരയില്‍ സ്ഥാനം പിടിച്ചു, അതുപോലെ തന്നെ ക്ലിന്റനോടൊപ്പം അവരുടെ മകള്‍ ചെല്‍സി ക്ലിന്റനും അവരുടെ ഭര്‍ത്താവും മുന്‍നിരയില്‍ ഉപവിഷ്ടരായി.

ഈ ഡിബേറ്റിന്റെ ഒരു പ്രത്യേകത പബ്ലിക്കിന്റെ അഭിപ്രായം അറിയുന്നതിനുവേണ്ടി ഒരു ഗാലപ്പ് പോളിലൂടെ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട ചില ചോദ്യ കര്‍ത്താക്കളും ഉണ്ടായിരുന്നു എന്നുള്ളതാണ്. അവര്‍ ഓരോരുത്തരും ചോദിച്ച ചോദ്യങ്ങള്‍ വളരെ അര്‍ത്ഥവത്തായ ചോദ്യങ്ങളും ആയിരുന്നു. ആകെ മൊത്തം 90 മിനിറ്റ് മാത്രമേ ഡിബേറ്റ് ഉണ്ടായിരുന്നുള്ളൂ. അക്കാരണങ്ങള്‍കൊണ്ടു തന്നെ മോഡറേറ്റര്‍മാര്‍ക്ക് ചോദ്യം ചോദിക്കാന്‍ തീരെ സമയം കിട്ടാതെ പോയി. സി.എന്‍.എന്‍. ന്റെ സ്‌­പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ആയ ആന്‍ഡേഴ്‌­സണ്‍ കൂപ്പറും എ.ബി.സി. ന്യൂസിലെ മാര്‍ത്താ റാഡാസും ട്രമ്പിന്റെ തൊലി ഉരിയുമെന്ന് പലരും കരുതിയിരുന്നു എങ്കിലും അവര്‍ക്കതിന് കഴിയാതെ പോയി എന്നു പറയുന്നതാവും ശരി.

ട്രമ്പ് 11 വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ത്രീകളെപ്പറ്റി അസംബന്ധം പറഞ്ഞത് പൊക്കിയെടുക്കാന്‍ മോഡറേറ്റര്‍മാര്‍ ശ്രമിച്ചെങ്കിലും അത് വെറും 'ഘീരസലൃ ഞീീാ ഠമഹസ'(ലോക്കര്‍ റൂമില്‍ വച്ചു തമാശയ്ക്കു പറഞ്ഞതാണെന്നും) ആണെന്നും, താന്‍ സ്ത്രീകളെ മാനിക്കുന്ന ആളാണെന്നും അമേരിക്കയില്‍ ക്രമസമാധാനം നഷ്ടപ്പെട്ടിരിക്കയാണെന്നും അത് പുനഃസ്ഥാപിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മറുപടി പറഞ്ഞു.

ട്രമ്പ് സ്ത്രീകളെ അധിക്ഷേപിക്കുന്ന സ്വഭാവമുള്ള ആളാണെന്നും മിസ് യൂണിവേഴ്‌­സിനെയും, ആഫ്രിക്കന്‍ അമേരിക്കന്‍സിനെയും, മുസ്ലീംങ്ങളെയും, ലാറ്റിനോകളെയുമെല്ലാം അധിക്ഷേപിക്കുന്നയാളാണെന്നും അക്കാരണത്താല്‍ത്തന്നെ അമേരിക്കന്‍ പ്രസിഡണ്ടാകാന്‍ യോഗ്യതയില്ലെന്നും ഹില്ലാരി ഇടയ്ക്കു കയറിപ്പറഞ്ഞു.
ഇതിനിടെ മാര്‍ത്താ റാഡാസ് സോഷ്യല്‍നെറ്റ് വര്‍ക്കുകളിലൂടെ ട്രമ്പിനെപ്പറ്റി മോശമായ അഭിപ്രായങ്ങള്‍ കാണുന്നതെപ്പറ്റി ചോദിച്ചപ്പോള്‍ അതിനുമറുപടിയായി ബില്‍ക്ലിന്റ് 12 വയസ്സുള്ള പെണ്‍കുട്ടിയെ അധികാരസ്ഥാനത്തിരുന്നുകൊണ്ട് റേപ്പ് ചെയ്തിട്ടുള്ള ആളാണെന്നും, റേപ്പിന് വിധേയയായ സ്ത്രീ സ്‌റ്റേജില്‍ വന്നിട്ടുണ്ടെന്നും മറ്റൊരു സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരില്‍ ക്ലിന്റന്റെ അറ്റോര്‍ണി ലൈസന്‍സ് നഷ്ടപ്പെട്ടകാര്യവും പ്രസിഡന്റായിരിക്കുന്ന അവസരത്തിലും സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത ആളാണ് ക്ലിന്റണ്‍ എന്നും, ഹില്ലരി അപ്പോഴെല്ലാം തന്റെ ഭര്‍ത്താവിനെ കുറ്റപ്പെടുത്തേണ്ടതിനും പകരം ചൂഷണത്തിനു വിധേയരായവര്‍ക്കെതിരെ നില്‍ക്കുകയാണുണ്ടായതെന്നും തുറന്നടിച്ചു.

മോഡറേറ്റര്‍മാര്‍ ഹില്ലരിയോട് ഇമെയില്‍ ചോര്‍ന്നതിനെപ്പറ്റി ചോദിച്ചപ്പോള്‍ അത് റഷ്യക്കാരുടെ പണിയാണെന്നും ട്രമ്പിന് റഷ്യക്കാരുമായി ബന്ധമുണ്ടെന്നും പറഞ്ഞ് ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു. ഇമെയിലുകള്‍ ചോര്‍ന്നത് ഒരു തെറ്റായും അവര്‍ സമ്മതിച്ചു. പക്ഷേ ക്ലാസിഫൈഡ് ആയിട്ടുള്ള ഒന്നും പോയിലെന്നും അവര്‍ വാദിച്ചു. ഈ തക്കം പാഴാക്കാതെ ട്രമ്പ് താന്‍ പ്രസിഡന്റാകുന്ന പക്ഷം ഹില്ലാരിക്കെതിരെ അന്വേഷിക്കാന്‍ ഒരു പ്രോസിക്യൂട്ടറെ വെയ്ക്കുമെന്നും കൂടി സൂചിപ്പിച്ചു.

ഹെല്‍ത്ത് കെയറിനെപ്പറ്റിയുള്ള ചോദ്യത്തിന് ഹില്ലാരിക്ക് ക്രായമായൊന്നും തന്നെ പറയാനില്ലായിരുന്നു. താന്‍ പ്രസിഡന്റായാല്‍ ഒബാമാ കെയര്‍ എടുത്തുകളഞ്ഞ് ഇന്‍ഷൂറന്‍സ് കമ്പനികളുമായി വിലപേശി കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും ഹെല്‍ത്ത് കെയര്‍ പ്രാബല്യത്തിലാക്കാന്‍ നടപടി എടുക്കുമെന്നും ഹില്ലാരിക്ക് ഇത്രയുംകാലം വൈറ്റ് ഹൗസില്‍ ഉണ്ടായിട്ട് ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നും, ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഹെല്‍ത്ത് കെയറിന് ചിലവാക്കുന്നത് അമേരിക്കയാണെന്നും പക്ഷേ അതുകൊണ്ട് ജനങ്ങള്‍ക്ക് പ്രയോജനം കിട്ടുന്നില്ല എന്നും ട്രമ്പ് പറയുകയുണ്ടായി.

പൊതുവെ പറഞ്ഞാല്‍ ന്യൂയോര്‍ക്കില്‍ വച്ചു നടത്തിയ ഡിബേറ്റിനെക്കാള്‍ വളരെ നല്ല രീതിയില്‍ ട്രമ്പ് തന്റെ അഭിപ്രായം പ്രകടിപ്പിക്കുകയുണ്ടായി. നാലപതിലേറെ വര്‍ഷങ്ങള്‍ വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട് സര്‍വ്വ അടികളികളും പഠിച്ച ഹില്ലരിയുടെ മുമ്പില്‍ ട്രമ്പ് ഇപ്പോഴും പിടിച്ചുനില്‍ക്കുന്നത് അദ്ദേഹത്തിന്റെ തനതായ സ്റ്റാമിനാകൊണ്ടാണ്. ട്രമ്പിനെ അവസാനപോരാട്ടത്തില്‍ എങ്ങിനെയെങ്കിലും തറപറ്റിക്കാമെന്നുള്ള വിശ്വാസത്തിലാണ് ഹില്ലരി ഇപ്പോഴും നില്‍ക്കുന്നത്. ഇതിനിടെ ട്രമ്പിനെതിരെ നിരവധി സ്ത്രീകള്‍ രംഗത്തു വന്നിരിക്കുകയാണ്. അവരില്‍ ചിലര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് ട്രമ്പ് തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തിരുന്ന കഥകളും നിരത്തിക്കഴിഞ്ഞു. പൊതു തിരഞ്ഞെടുപ്പിന് ഏതാനും ദിനങ്ങള്‍ മാത്രം അവശേഷിക്കുന്ന ഈ വൈകിയവേളയില്‍ ട്രമ്പിനെ കുരുക്കിലാക്കും എന്നാണ് നല്ലൊരു ശതമാനം അമേരിക്കന്‍ മലയാളികളും വിശ്വസിക്കുന്നത് എന്ന് ഓരോരുത്തരുടെ കമന്റുകള്‍ വായിക്കുമ്പോള്‍ മനസ്സിലാക്കാന്‍ കഴിയും. അമേരിക്കന്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നത് അമേരിക്കയില്‍ വോട്ടവകാശമുള്ളവരാണ്. അവരുടെ മാനസികാവസ്ഥ മനസ്സിലാക്കാന്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ഇന്നേവരെ കഴിഞ്ഞിട്ടുണ്ടോ എന്നു സംശയമാണ്.

1991 ല്‍ ജോര്‍ജ്ജ് ബുഷ് പ്രസിഡന്റായിരുന്ന അവസരത്തില്‍ സുപ്രീം കോര്‍ട്ട് ജസ്റ്റീസ് ആയിരുന്ന മാര്‍ഷലിന്റെ സ്ഥാനത്തേയ്ക്ക് ജസ്റ്റീസ് ക്ലാരന്‍സ് തോമസിനെ നോമിനേറ്റു ചെയ്യുകയും അയാളുടെ നിയമനം ഏറെക്കുറെ ഉറപ്പായപ്പോള്‍ അനിതാഹില്‍ എന്ന സ്ത്രീ ജസ്റ്റീസ് തോമസിനെതിരെ ലൈംഗിക ആരോപണങ്ങളുമായി രംഗത്തുവന്നത് ചിലരെങ്കിലും ഓര്‍ക്കുമെന്നു കരുതുന്നു. ഒടുവില്‍ സെനറ്റിന്റെ മുമ്പില്‍ അനിത ഹില്ലനെ വിസ്തരിച്ചു എങ്കിലും അവര്‍ കൊണ്ടു വന്ന മറ്റ് 4 സ്ത്രീകളെ വിസ്തരിക്കാന്‍ അന്നത്തെ സെനറ്റ് തയ്യാറായില്ല. അന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാക്കളും അന്നത്തെ സെനറ്റ് ജുഡീഷ്യറി കമ്മറ്റി ചെയര്‍മാന്‍ ആയിരുന്ന ജോബൈഡന്‍(ഇന്നത്തെ അമേരിക്കന്‍ വൈസ് പ്രസിഡന്റ്)കൂടി കേസ് ഇല്ലാതാക്കിയ സംഭവം മറക്കാനാവില്ല.

എന്തിനേറെ നിരവധി സ്ത്രീകളുമായി പരസ്യമായും രഹസ്യമായും വേഴ്ച ഉണ്ടായിരുന്ന ആളാണ് ഹില്ലരിയുടെ ഭര്‍ത്താവ് പ്രസിഡന്റ് ക്ലിന്റണ്‍. ഇതെല്ലാം അറിയാമായിരുന്നുകൂടി അമേരിക്കന്‍ വോട്ടര്‍മാര്‍ രണ്ടാം തവണയും ക്ലിന്റനെ പ്രസിഡന്റായി തിരഞ്ഞെടുത്തു. അതുപോലെ തന്നെ ചെറുപ്പകാലത്ത് കഞ്ചാവ് അടിച്ചുനടന്നിട്ടുള്ള ബാറക് ഹുസൈന്‍ ഒബാമയെ പ്രസിഡന്റായി തെരഞ്ഞെടുത്തവരാണ് അമേരിക്കക്കാര്‍. ലോകപ്രസിദ്ധസുന്ദരിയായ മെര്‍ളിന്‍ മന്റോയും അതുപോലെ നിരവധി യുവതികളുമായി രഹസ്യമായും പര്യമായും ബന്ധങ്ങള്‍ ഉണ്ടെന്നറിഞ്ഞിട്ടുകൂടി പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ അയാളുടെ ബലഹീനതകള്‍ കണക്കാക്കാതെ അമേരിക്കന്‍ ജനത പ്രസിഡന്റായി തിരഞ്ഞെടുത്തു.

അമേരിക്കന്‍ ജനത സെക്‌­സിന് നാം കരുതുന്നപോലെ അത്ര വലിയ തീണ്ടല്‍ കല്‍പിക്കുമെന്നു കരുതേണ്ട. ട്രമ്പിനെപ്പോലെ ശക്തനായ ഒരു ബിസിനസ്സുകാരന്‍ പ്രസിഡന്റായി മത്സരിക്കാന്‍ രംഗത്തു വന്നിരിക്കുന്നതു തന്നെ അമേരിക്കന്‍ ജനതയ്ക്കും, ലോകത്തിനു മുഴുവന്‍ തന്നെ ഗുണം ചെയ്യുമെന്ന് എന്തുകൊണ്ടു വിശ്വസിച്ചുകൂടാ. ഇന്ന് അമേരിക്കയില്‍ എന്താണു നടക്കുന്നത്. ഒബാമയും ഹില്ലരിയും ഭരിക്കുന്ന അമേരിക്കയില്‍ ക്രമസമാധാനം ആകെ അവതാളത്തില്‍ ആയിരിക്കുകയാണ്. ഈയിടെ ന്യൂജേഴ്‌­സിയില്‍ യു.എസ്. കോണ്‍ഗ്രസിലേയ്ക്കു മത്സരിക്കുന്ന മലയാളിയായ പീറ്റര്‍ ജേക്കബിന്റെ വീടിനു നേരെ തുടര്‍ച്ചയായുണ്ടായ ആക്രമണം പലരും ശ്രദ്ധിച്ചുകാണുമല്ലോ. ഒബാമ ഭരിക്കുന്ന നാട്ടിലാണ് ഇതെല്ലാം നടക്കുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ ശക്തനായ ഒരാള്‍ പ്രസിഡന്റ് ആയി വരണം അല്ലാതെ ചിരിച്ചു കളിച്ച് എല്ലാവരുടെയും സ്‌­നേഹം പിടിച്ചു പറ്റാന്‍ മാത്രം ശ്രമിക്കുന്ന ഒരാളല്ല. ജനങ്ങളുടെ പ്രശ്‌­നങ്ങള്‍ കണ്ടറിഞ്ഞു അവയക്കു പരിഹാരം കാണാന്‍ കഴിവുള്ള ഒരു നല്ല ഭരണാധികാരി പ്രസിഡന്റായി വരുന്നത് എല്ലാവര്‍ക്കും നല്ലതായിരിക്കുമെന്നു വിശ്വസിക്കുക.

അടുത്ത ഡിബേറ്റു നടക്കുന്നത് ലാസ് വെഗാസിലെ യൂണിവേഴ്‌­സിറ്റി ഓഫ് നെവാഡായിലാണ്. ഫോക്‌­സ് ന്യൂസിന്റെ പേരുകേട്ട റിപ്പോര്‍ട്ടര്‍ ക്രിസ് വാലസ് ആയിരിക്കും അന്നത്തെ മോഡറേറ്റര്‍. ഒക്ടോബര്‍ 19 ന് ബുധനാഴ്ച ന്യൂയോര്‍ക്ക് സമയം വൈകീട്ട് 9 മണിക്കു നടക്കുന്ന പ്രസ്തുത ഡിബേറ്റില്‍ അമേരിക്കയിലെ ഇമിഗ്രേഷന്‍ നിയമങ്ങളെപ്പറ്റിയും, സുപ്രീംകോര്‍ട്ട്, ഫോറിന്‍ പോളിസി, പ്രസിഡന്റായി മത്സരിക്കുന്നവരുടെ യോഗ്യത, എന്നിവയെല്ലാം ചര്‍ച്ച ചെയ്യപ്പെടും എന്നാണ് അറിയാന്‍ കഴിയുന്നത്. കമ്മീഷന്‍ ഓഫ് പ്രസിഡന്‍ഷ്യല്‍ ഡിബേറ്റിന്റെ തലവന്‍ പ്രസിഡന്റ് ക്ലിന്റന്റെ പ്രസ് സെക്രട്ടറി ആയി മൂന്നര വര്‍ഷം പ്രവര്‍ത്തിച്ച മൈക്ക് മഗ്കറി ആയതിനാല്‍ മിക്കവാറും ട്രമ്പ് ഡിബേറ്റില്‍ പങ്കെടുക്കാന്‍ താല്‍പര്യപ്പെടുന്നില്ല എന്നും അറിയാന്‍ കഴിയുന്നു. ഏതായാലും ഒരിക്കല്‍ കൂടി ഡിബേറ്റ് ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നമുക്ക് കാത്തിരിക്കാം.

തോമസ് കൂവള്ളൂര്‍.

Read more

ഒക്ടോബര്‍ 4 ന് നടന്ന കെയിന്‍-പെന്‍സ് ഡിബേറ്റ് (ഒരു അവലോകനം)

ന്യൂയോര്‍ക്ക്: ഇക്കഴിഞ്ഞ ഒക്ടോബര്‍ 4ന് വിര്‍ജീനിയയിലെ ലോങ്ങ് വുഡ് യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടന്ന അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായി നില്‍ക്കുന്ന ഡമോക്രാറ്റിക് പാര്‍ട്ടിയുടെ റ്റിം കെയിനും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ മൈക്ക് പെന്‍സും തമ്മിലുള്ള ഡിബേറ്റ് മുന്‍ തീരുമാനമനുസരിച്ച് കൃത്യസമയത്ത് തന്നെ നടക്കുകയും അവസാനിപ്പിക്കുകയും ചെയ്തു എന്നുള്ളത് ശ്രദ്ധേയമായിരുന്നു.

ഹില്ലരി ക്ലിന്റന്‍ അവരുടെ വൈസ് പ്രസിഡന്റും സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്ത റ്റിം കെയിനും, ഡൊണാള്‍ഡ് ട്രമ്പ് തന്റെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്ത മൈക്ക് പെന്‍സും ഏതാനും ചില കാര്യങ്ങളിലൊഴികെ മിക്കകാര്യങ്ങളിലും താദാത്മ്യം ഉള്ളവരാണെന്നു കാണാന്‍ കഴിഞ്ഞു. രണ്ടുപേരും തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയെയും അവരുടെ നോമിനികളായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റു സ്ഥാനാര്‍ത്ഥികളെയും അവരുടെ കുറുവുകളെ മറച്ചു വച്ചുകൊണ്ട് പിന്‍തുണയ്ക്കാന്‍ ശ്രമിക്കുന്നതു കാണാമായിരുന്നു. രണ്ടുപേരുടെയും മക്കള്‍ അമേരിക്കന്‍ മിലിറ്ററിയില്‍ സേവനം ചെയ്യുന്നു. രണ്ടുപേരും അറ്റോര്‍ണിമാരും, അനേകവര്‍ഷം വാഷിങ്ങ്ഡന്‍ ഡി.സി.യില്‍ പ്രവര്‍ത്തിച്ചു തഴക്കവും പഴക്കവും ഉള്ളവരാണ്. രണ്ടുപേരും ക്രിസ്തീയ വിഭാഗത്തില്‍പ്പെട്ടവരും, ഈശ്വരവിശ്വാസികളുമാണ്. രണ്ടുപേര്‍ക്കും കുടുംബബന്ധങ്ങള്‍ ഉള്ളവരുമാണ്. രണ്ടുപേരും തങ്ങളുടെ കുടുംബത്തിനു കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതായും മാതാപിതാക്കളെ ബഹുമാനിക്കുന്നവരുമാണെന്ന് വ്യക്തമാക്കാന്‍ കഴിഞ്ഞു.

വിര്‍ജീനിയായില്‍ സ്ഥിരതാമസക്കാരനും, വിര്‍ജീനിയായിലെ മുന്‍ ഗവര്‍ണ്ണര്‍ എന്ന നിലയ്ക്കും, അവിടുത്തെ ലോ കോളേജിലെ പ്രഗത്ഭനായ പ്രൊഫസര്‍ എന്ന നിലയ്ക്കും ഡിബേറ്റില്‍ മേല്‍ നിയന്ത്രണം കെയിനു തന്നെ ആയിരുന്നു. തന്റെ പരമാവധി കഴിവുകള്‍ ഉപയോഗിച്ച് മൈക്ക് പെന്‍സിനെ അടിച്ചു താഴ്ത്താന്‍ അദ്ദേഹം ശ്രമിക്കുന്നതു കാണാമായിരുന്നു. അക്കാരണത്താല്‍ത്തന്നെ മോഡറേറ്റര്‍ ആയിരുന്ന ചെറുപ്പക്കാരിയും, ശാന്തപ്രതിയുള്ളവളും, ഏഷ്യക്കാരിയുമായ ഇലെയിന്‍ ക്വജാനേയ്ക്ക് തുടരെതുടരെ വിഷയം മാറ്റേണ്ടതായി വന്നു.

ഹില്ലരി ക്ലിന്റണ്‍ എന്ന അതിസമര്‍ത്ഥയും, ഭരണരംഗത്ത് പ്രാഗത്ഭ്യവും, ഒരു നല്ല ഭരണാധികാരിക്കുവേണ്ടതായ എല്ലാ ഗുണങ്ങളുമുള്ള ഒരു പ്രസിഡന്റിന്റെ വൈസ് പ്രസിഡന്റായി പ്രവര്‍ത്തിക്കുന്നതില്‍ താന്‍ അഭിമാനം കൊള്ളുന്നു എന്ന് കെയിന്‍ തുടക്കത്തില്‍ ത്തന്നെ വ്യക്തമാക്കി. ട്രമ്പ് സമ്പന്നന്മാരെ മാത്രം പ്രതിനിധാനം ചെയ്യുന്ന ആളാണെന്നും, അദ്ദേഹം മെക്‌സിക്കന്‍സിനെ തരം താഴ്ത്തുന്നവരായാണ് കാണുന്നതെന്നും, അതേസമയം ഹില്ലരി മെക്‌സിക്കോക്കാരോടും, സാധുക്കളോടും കരുണയുള്ളവളാണെന്നും ട്രമ്പ് ഗവണ്‍മെന്റിനു ടാക്‌സു കൊടുക്കാത്തവനാണെന്നും അയാള്‍ക്ക് രാജ്യകാര്യങ്ങളെപ്പറ്റി ഒന്നും അറിയാത്തവനാണെന്നും തുടര്‍ച്ചയായി ട്രമ്പിനെ കുറ്റപ്പെടുത്താനാണ് കെയിന്‍ ശ്രമിച്ചതും. കൂടാതെ ട്രമ്പ് പുട്ടിനെ സപ്പോര്‍ട്ടു ചെയ്യുന്ന ആളാണെന്നും പുടിന്‍ കാരണമാണ് സിറിയയില്‍ അമേരിക്കക്ക് ഐഎസ്‌ഐഎസ്‌നെ നിയന്ത്രിക്കാന്‍ പറ്റാതെവന്നതെന്നും ഹില്ലരി പ്രസിഡന്റാകുന്ന പക്ഷം മുസ്ലീം രാജ്യങ്ങളിലെല്ലാം സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിയുമെന്നും കെയിന്‍ പറയുകയുണ്ടായി.

അതേസമയം മൈക്ക് പെന്‍സ് വളരെ ശാന്തമായി ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുമാത്രം വളരെ ചുരുങ്ങിയ രീതിയില്‍ മറുപടി പറയുകയുണ്ടായി. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റും നോമിനിയായി തിരഞ്ഞെടുക്കപ്പെട്ട ട്രമ്പ് മറ്റുള്ളവരെപ്പോലെ രാഷ്ട്രീയം തൊഴിലാക്കിയ ഒരു വ്യകത്തി അല്ലെങ്കില്‍ക്കൂടി ശക്തനായ ഒരു ബിസ്സിനസ്സുക്കാരനാണെന്നും, അദ്ദേഹത്തെപ്പോലുള്ള ഒരു വ്യക്തിക്കു മാത്രമേ അമേരിക്കയെ പഴയ അവസ്ഥയിലേയ്ക്ക് ഉയര്‍ത്താന്‍ കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഹില്ലരിയും ഒബാമയും അമേരിക്കയെ ഒരു വെല്‍ഫെയര്‍ രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുകയും, ലോകരാജ്യങ്ങളുടെ മുമ്പില്‍ അമേരിക്കയുടെ വില ഇടിച്ചു താഴ്ത്തുന്നതിന് അതു കാരണമാക്കിയെന്നും, ട്രമ്പിന്റെ നേതൃത്വത്തില്‍ അമേരിക്ക ശക്തമാകുമെന്നും വാദിച്ചു.

ട്രമ്പ് പ്രസിഡന്റായാല്‍ നോര്‍ത്ത് കൊറിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളുമായി എങ്ങിനെ ഇടപെടും എന്ന ചോദ്യത്തിന് അമേരിക്കയുടെ മിലിറ്ററി പുനഃസംഘടിപ്പിച്ച് നല്ല രീതിയിലുള്ള നയതന്ത്രബന്ധങ്ങളിലൂടെ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നും, പെന്‍സ് പറഞ്ഞു. ഇറാക്കില്‍ നിന്നും അമേരിക്കയുടെ സൈന്യത്തെ പിന്‍വലിച്ചതു ശരിയായില്ല എന്നും അതിനാലാണ് ഐ.എസ്.ഐ.എസ്. അറബ് രാജ്യങ്ങളില്‍ ശക്തി പ്രാപിക്കാന്‍ കാരണമെന്നും, ഇറാനുമായി ന്യൂക്ലിയര്‍ കരാര്‍ ഉണ്ടാക്കിയതില്‍ പാകപ്പിഴകള്‍ സംഭവിച്ചിട്ടുണ്ടെന്നും അതിന് ഉത്തരവാദികള്‍ ഹില്ലരിക്ലിന്റനും ഒബായുമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കെയിനും പെന്‍സും തമ്മിലുള്ള ഡിബേറ്റ് ഒരു വിധത്തില്‍ പറഞ്ഞാല്‍ മുയലും ആമയും തമ്മിലുള്ള പന്തയത്തോട് ഉപമിക്കാം. ഓട്ടക്കാരനായ മുയല്‍ ഓട്ടത്തില്‍ നിഷ്പ്രയാസം ജയിക്കുമെന്നു കരുതി എങ്കിലും പൊതുവെ ശാന്തപ്രകൃതിയുള്ള ആമ സാവകാശം നടന്ന് ലക്ഷ്യസ്ഥാനത്തെത്തി. മുയലിനെപ്പോലെ എടുത്തു ചാട്ടക്കാരനായ കെയിനെക്കാള്‍ ഡിബേറ്റില്‍ വിജയിച്ചത് ആമയെപ്പോലെ ശാന്തപ്രകൃതിക്കാരനായ മൈക്ക് പൈന്‌സ് ആണെന്നു ചുരുക്കം.

ഡിബേറ്റ് ഇവിടം കൊണ്ട് അവസാനിച്ചിട്ടില്ല. അടുത്ത 9-ാം തീയ്യതി ട്രമ്പും ഹില്ലരിയും തമ്മില്‍ രണ്ടാം തവണ വീണ്ടും ഡിബേറ്റിലൂടെ ഏറ്റുമുട്ടുകയാണ്. ആദ്യ ഡിബേറ്റില്‍ ട്രമ്പിന്റെ കഥ കഴിഞ്ഞു എന്നു കരുതിയ പലര്‍ക്കും നാളെ കഴിഞ്ഞ്, അതായത്, ഒക്ടോബര്‍ 9ന്, ന്യൂയോര്‍ക്ക് സമയം വൈകീട്ട് 9 മണിക്ക് മിസ്സോറിയിലെ സെയിന്റ് ലൂയിസിലുള്ള പ്രസിദ്ധമായ വാഷിംഗ്ഡണ്‍ യൂണിവേഴ്‌സിറ്റിയില്‍ വച്ചു നടക്കുന്ന ഡിബേറ്റിലൂടെ ആരു ജയിക്കും ആരു തോല്‍ക്കും എന്ന് വിധിയെഴുതാന്‍ കഴിഞ്ഞേക്കും.

സി.എന്‍.എന്‍. ന്യൂസിലെ പ്രസിദ്ധ റിപ്പോര്‍ട്ടര്‍ ആയ ആന്‍ഡേഴ്‌സണ്‍ കൂപ്പറും എ.ബി.സി. ന്യൂസിലെ മാര്‍ത്താ റാഡാസൂമാണ് മോഡറേറ്റര്‍മാര്‍. രണ്ടുപേരും അഫ്ഗാനിസ്ഥാനിലും, ഇറാക്കിലും, സിറിയയിലുമെല്ലാം യുദ്ധരംഗത്ത്, തങ്ങളുടെ ജീവന്‍ പണയം വച്ച്, ശത്രുക്കളുടെ പാളയങ്ങളില്‍ വരെ പോയി അവിടുത്തെ സത്യാവസ്ഥകള്‍ റിപ്പോര്‍ട്ടുകള്‍ ചെയ്യാന്‍ കഴിഞ്ഞിട്ടുള്ളവരാണ്. പ്രത്യേകിച്ച് റാഡ് ആസ് 'ബാഡ് ആസ്' എന്ന പേരില്‍ അറിയപ്പെടുന്ന ആരെയും വകവയ്ക്കാത്ത, ഏതുചോദ്യവും ചോദിക്കാന്‍ കഴിവുള്ളവളാണ് എന്നതുകൊണ്ടു തന്നെ ട്രമ്പിനെയും ഹില്ലാരിയെയുമെല്ലാം തൊലിയൂരിയാന്‍ സാദ്ധ്യതയുണ്ട്. ഒരു ടൗണ്‍ഹാള്‍ മീറ്റിംഗ് പോലെയുള്ള ഡിബേറ്റ് ആയതിനാല്‍ ഈ ഡിബേറ്റിന് വളരെ പ്രാധാന്യമുണ്ട്. ഹാളില്‍ ഹാജരായിരിക്കുന്നവര്‍ക്ക് പ്രസിഡന്‍ഷ്യല്‍ കാന്‍ഡിഡേറ്റസിനോട് ചോദ്യങ്ങളും ചോദിക്കാന്‍ അവസരമുണ്ട്.
രാഷ്ട്രീയത്തില്‍ തല്‍പരരായ എല്ലാ അമേരിക്കന്‍ മലയാളികളും ഈ ഡിബേറ്റ് കാണേണ്ടതാണ് എന്നാണ് എന്റെ അഭിപ്രായം.

Read more

ഹിലരി-ട്രമ്പ് ഡിബേറ്റ്: ഒരു അവലോകനം

ന്യൂയോര്‍ക്ക്, 2016 സെപ്തംബര്‍ 26-ന് ന്യൂയോര്‍ക്കിലെ ലോങ്‌ഐലന്റിലുള്ള ഹോഫ് സ്ട്രാ യൂണിവേഴ്‌സിറ്റിയില്‍  നടത്തിയ ആദ്യത്തെ പ്രസിഡന്‍ഷ്യല്‍ ഡിബേറ്റ് ഒരേ സമയം 80 മില്യനിലധികം ജനങ്ങള്‍ ടിവിയിലൂടെ കാണുകയുണ്ടായി എന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോര്‍ട്ട്. ഒരു പക്ഷേ, അതിന്റെ ഇരട്ടിയിലധികം ആള്‍ക്കാര്‍ പലതരം മീഡിയകളിലൂടെ ഡിബേറ്റ് കണ്ടിട്ടുണ്ടെന്ന് നമുക്ക് അനുമാനിക്കാം. ഒരു ന്യൂയോര്‍ക്ക് നിവാസിയും, അമേരിക്കന്‍ പൊളിറ്റിക്‌സില്‍ താല്പര്യമുള്ള വ്യക്തി എന്ന നിലയിലും ആദ്യവസാനം ഡിബേറ്റ് ഞാന്‍ കാണുകയുണ്ടായി.

2008-ല്‍ ഹിലരി ക്ലിന്റണ്‍ പ്രസിഡന്റായി മത്സരിക്കാന്‍ രംഗത്തു വന്നപ്പോള്‍ അവരെ സപ്പോര്‍ട്ടു ചെയ്തു കമന്റ് എഴുതിയ എനിക്ക്,  പിന്നീട് കറുത്ത വര്‍ഗ്ഗക്കാരനായ ഒബാമ രംഗത്തു വന്നതോടെ ഒരു സ്ത്രീ പ്രസിഡന്റ് ആകുന്നതിനെക്കാള്‍ നല്ലത് ഒരു കറുത്ത വര്‍ഗ്ഗക്കാരന്‍, അതും അടിച്ചമര്‍ത്തപ്പെട്ട വര്‍ഗ്ഗത്തില്‍ നിന്നു പ്രസിഡന്റാകുന്നതായിരിക്കും  നല്ലതെന്നു തോന്നിയതിനാല്‍ ഒബാമയ്ക്ക് വോട്ടു ചെയ്യുകുയുണ്ടായി.

2016- നവംബര്‍ 8-ന് ചൊവ്വാഴ്ച നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഭാഗമായി ഡെമോക്രാറ്റിക് പാര്‍ട്ടി നോമിനി ആയി തെരഞ്ഞെടുക്കപ്പെട്ട ഹിലരി ക്ലിന്റനും, റിപ്പബ്ലിക്കന്‍ നോമിനി ഡൊണള്‍ഡ് ട്രമ്പും തമ്മിലുളള ആദ്യ ഡിബേറ്റിന്റെ മോഡറേറ്റര്‍ ആയിരുന്നത് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജനും, അറിയപ്പെടുന്ന റിപ്പോര്‍ട്ടറും, പ്രശസ്ത ജേര്‍ണലിസ്റ്റും നടനും എന്‍.ബി.സി. ന്യൂസ് ആങ്കറും, ഡെമോക്രാറ്റിക് പാര്‍ട്ടി അനുഭാവി കൂടി ആയ ലെസ്റ്റര്‍ ഹോള്‍ട്ട് ആയിരുന്നു എന്നുള്ളത് തുടക്കത്തില്‍ തന്നെ വിവാദം സൃഷ്ടിച്ചിരുന്നു. ഡിബേറ്റ് തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ലെസ്റ്റര്‍ ഡിബേറ്റില്‍ മുഖ്യമായും അവയില്‍ ഒന്നാമത്തേത് അമേരിക്കയുടെ പോക്ക് എങ്ങോട്ട് എന്നതിനെപ്പറ്റിയും, രണ്ടാമത്തേത് പുരോഗതി നേടുന്നതിന് ഓരോ സ്ഥാനാര്‍ത്ഥികളും സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ എന്തായിരിക്കുമെന്നും, മൂന്നാമത്തേത് അമേരിക്കയുടെ സുരക്ഷ എങ്ങിനെ ഉറപ്പു വരുത്തും എന്നീ വിഷയങ്ങളായിരിക്കും എന്ന് പ്രസിദ്ധപ്പെടുത്തിയിരുന്നു. ഡിബേറ്റിന് മൊത്തം 90 മിനിറ്റായിരുന്നു അനുവദിച്ച സമയം.

ഹിലരി ക്ലിന്റനാണ് ആദ്യം തുടങ്ങാന്‍ അവസരം ലഭിച്ചത്. അവര്‍ കിട്ടിയ സമയം വേണ്ടാത്ത കാര്യങ്ങള്‍ പറഞ്ഞ് ട്രമ്പിനെ ചൊടിപ്പിക്കാന്‍ ശ്രമിച്ചു. സാധാരണ ഗതിയില്‍ എതിരാളിയെ യാതൊരു ദാക്ഷിണ്യവുമില്ലാതെ വാക്കുകള്‍ കൊണ്ട് അടിച്ചിരുത്താന്‍ കഴിവുള്ള ട്രമ്പ് പതിവില്ലാതെ വെള്ളം കുടിച്ച് തന്റെ രോഷത്തെ അമര്‍ത്താന്‍ ശ്രമിക്കുന്നതു കാണാമായിരുന്നു. പക്ഷേ, മീഡിയക്കാര്‍ അത് ട്രമ്പ് ഡ്രഗ്‌സ് കഴിച്ചതായിട്ടു കൂടി റിപ്പോര്‍ട്ടു ചെയ്തു എന്നതാണു വാസ്തവം. ഇതിനിടെ ട്രമ്പ് ശ്വാസം വലിച്ചെടുക്കുന്നത് മീഡിയക്കാര്‍ രോഗമായി വിധിയെഴുതി. 90 മിനിറ്റില്‍ 3 ചോദ്യങ്ങള്‍ എന്നു പറഞ്ഞിരുന്ന മോഡറേറ്റര്‍ തന്നെ മുപ്പതിലധികം ചോദ്യങ്ങള്‍ പലപ്പോഴായി ട്രമ്പിനോടു ചോദിക്കുന്നതു കാണാന്‍ കഴിഞ്ഞു. അവയ്ക്കു പുറമെ 10 ലേറെ ചോദ്യങ്ങള്‍ ഹിലരി മെനഞ്ഞെടുത്ത് ട്രമ്പിന്റെ തൊലി ഉരിയാന്‍ ശ്രമിക്കുന്നതും കാണാന്‍ കഴിഞ്ഞു. അവയിലൊന്ന് ട്രമ്പ് പണം മുടക്കി വളര്‍ത്തിയെടുത്ത വെനീസ്യുലക്കാരിയായ അലീഷ്യ മച്ചാടോ എന്ന സ്പാനിഷ് വനിതയെ  മിസ് യൂണിവേഴ്‌സ് ആക്കി മാറ്റി സ്വന്തം ചിലവില്‍ വില കൂടിയ അപ്പാര്‍ട്ടുമെന്റുവരെ നല്‍കി പ്രോത്സാഹിപ്പിച്ച ട്രമ്പ് അവളെ മിസ് പിഗ്ഗി , മിസ് ഹൗസ് കീപ്പിങ്ങ് തുടങ്ങിയ പേരു വിളിച്ച് അധിക്ഷേപിച്ചു എന്ന ആരോപണമായിരുന്നു. ഏതായാലും ഡിബേറ്റിന്റെ തുടക്കം തന്നെ കാടുകയറി  എന്ന് നാമെല്ലാം കണ്ടു കഴിഞ്ഞു.

10 ബില്ല്യണ്‍ ഡോളറിന്റെ  ആസ്തിയുള്ള ട്രമ്പ് സമ്പന്നനാണെന്നു വെറുതെ പറയുന്നതാണെന്നും അതിനാലാണ് ഇതേവരെ ട്രമ്പിന്റെ ടാക്‌സ് റിട്ടേണ്‍ പ്രസിദ്ധപ്പെടുത്താത്തതെന്നും ഹിലരി പറഞ്ഞപ്പോള്‍ ഹിലരിയുടെ ഡിലീറ്റു ചെയ്തുകളഞ്ഞ 30,000 -ത്തില്‍പരം ഇ-മെയിലുകള്‍ പ്രസിദ്ധപ്പെടുന്നതു നോക്കിയിരിക്കയാണെന്നും തല്ക്കാലം തന്റെ വക്കീല്‍ പ്രസിദ്ധപ്പെടുത്തേണ്ട എന്നു പറഞ്ഞിരിക്കയാണെന്നും ട്രമ്പ് തിരിച്ചടിച്ചു.

ഇ-മെയില്‍ ചോര്‍ച്ച മുതല്‍ ക്ലിന്റണ്‍ ഫൗണ്ടേഷനില്‍ നടന്ന തിരിമറിവുകള്‍ തുടങ്ങി നിരവധി കേസുകളില്‍ കുരുങ്ങിക്കിടക്കുകയാണ് ഹിലരി. ഏതു നിമിഷവും അവരെ അറസ്റ്റു ചെയ്യാന്‍ വരെ സാധ്യതയുണ്ട്. കാരണം, ഒരു രാജ്യത്തിന്റെ പ്രധാനപ്പെട്ട രഹസ്യങ്ങള്‍ അവര്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് എന്നു പദവിയിലിരുന്നപ്പോള്‍ പുറം ലോകത്തിനു കൈമാറി എന്നുള്ളത് ഏറ്റവും വലിയ ക്രിമിനല്‍ കുറ്റമാണ്. ഡിബേറ്റില്‍ ട്രമ്പ് ഇക്കാര്യം ചോദിച്ചപ്പോള്‍ ഹിലരി കുറ്റം സമ്മതിക്കുകയുണ്ടായി.

ഏതായാലും ഒരു രാജ്യത്തിന്റെ രഹസ്യങ്ങളടങ്ങിയ ഇ-മെയിലുകള്‍ സൂക്ഷിക്കാന്‍ കഴിയാത്ത ഒരാള്‍ക്ക് പ്രസിഡന്റ് ആകാന്‍ എത്രമാത്രം യോഗ്യതയുണ്ടെന്ന് അമേരിക്കയിലെ വിവരമുള്ള വോട്ടര്‍മാരാണ് തീരുമാനമെടുക്കേണ്ടത്.

ഹിലരി പിന്നീട് പൊക്കിയെടുക്കാന്‍ ശ്രമിച്ചത് ഒബാമയുടെ ബര്‍ത്തു സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച കാര്യമാണ്. വാസ്തവത്തില്‍ അവയൊന്നും ഡിബേറ്റിലെ വിഷയങ്ങളേ അല്ലായിരുന്നു. 2008-ല്‍ ഒബാമയ്‌ക്കെതിരെ ഹിലരി മത്സരിച്ചപ്പോള്‍ അവര്‍ക്കു പണവും നല്‍കി സഹായിച്ച ആളാണ് ട്രമ്പ്. ഒബാമയുടെ പ്രശ്‌നം ആദ്യം പൊക്കിയെടുത്തത് ഹിലരിയാണ്. പക്ഷേ, ട്രമ്പ് അത് ഒരു വിവാദ വിഷയമായി ലോകത്തിനു മുമ്പില്‍ കൊണ്ടു വരുകയും ഒബാമ ജനിച്ചത് അമേരിക്കയിലല്ലെന്നു കൂടി സ്ഥാപിക്കാന്‍ ശ്രമിച്ചു. വാസ്തവത്തില്‍ ഒബാമ ജനിച്ചത് ഹവായിലാണെന്നുള്ള വസ്തുത പിന്നീടാണ് ജനങ്ങള്‍ക്കു മനസ്സിലായത്. ഹവായി എന്നാണ് അമേരിക്കയുടെ കൈവശമായതെന്നും, അമേരിക്കന്‍ സ്വാതന്ത്ര്യസമരത്തില്‍ ഹവായി എന്തെങ്കിലും പങ്കുവഹിച്ചിട്ടുണ്ടോ എന്നും ചരിത്രവിദ്യാര്‍ത്ഥികള്‍ പഠിക്കേണ്ടിയിരിക്കുന്നു. അങ്ങനെ നോക്കിയാല്‍ ട്രമ്പ് പറഞ്ഞതില്‍ കാര്യം ഉണ്ടെന്നു മനസ്സിലാക്കാനാവും.

തുടക്കത്തില്‍ത്തന്നെ ചോദ്യങ്ങളെല്ലാം തന്നെ ട്രമ്പിനെ ഉദ്ദേശിച്ചുകൊണ്ടായിരുന്നു എന്നു ഞാന്‍ സൂചിപ്പിച്ചിരുന്നല്ലോ. എങ്ങനെ ട്രമ്പിന് ബിസിനസ്സുകള്‍ അമേരിക്കയില്‍ സൃഷ്ടിക്കാനാവുമെന്നും, തൊഴിലവസരങ്ങള്‍ എങ്ങനെ ഉണ്ടാക്കാനാവും എന്നും ഒരു കാര്യമാത്ര പ്രസക്തമായ ചോദ്യം മോഡറേറ്റര്‍ ചോദിക്കുകയുണ്ടായി. അതിനു മറുപടിയായി ബിസിനസ്സുകാര്‍ക്ക് ടാക്‌സ് ഇളവു ചെയ്തുകൊടുത്തും, അവര്‍ക്കു ബിസ്സിനസ്സു ചെയ്യാനുള്ള എല്ലാ തടസ്സങ്ങളും എടുത്തു കളഞ്ഞും  മെക്‌സിക്കോയയിലേയ്ക്കും മറ്റു  രാജ്യങ്ങളിലേയ്ക്കും പോയ ബിസിനസ്സുകാരെ മുഴുവന്‍ തിരികെ കൊണ്ടുവരാന്‍ കഴിയും എന്നും അദ്ദേഹം പറഞ്ഞെങ്കിലും ട്രമ്പിന്റെ ഐഡിയാ അമേരിക്കയില്‍ നടക്കാന്‍ പോകുന്നില്ലെന്നും 'Trumped up Trickle down'എന്നു പറഞ്ഞ് കളിയാക്കാനാണ് ഹിലരി ശ്രമിച്ചത്. 

അതായത്, ട്രമ്പ് സമ്പന്നന്മാരെ  പ്രതിനിധാനം ചെയ്യുകയേ ഉള്ളൂ എന്നും സാധാരണക്കാര്‍ക്ക് അതുകൊണ്ട് യാതൊരു നന്മയും ഉണ്ടാവുകയില്ലെന്നുമാണ് ഹിലരിയുടെ പക്ഷം. വാസ്തവത്തില്‍ സമ്പന്നന്മാര്‍ ബിസിനസ്സ് ചെയ്യുന്നില്ലെങ്കില്‍ സാധാരണക്കാര്‍ക്ക് എങ്ങനെ തൊഴിലുകള്‍ കൊടുക്കാനാവും. ഓരോ വോട്ടര്‍മാരും ചിന്തിക്കേണ്ട കാര്യമാണ്. രാജ്യത്തെ നേരായ മാര്‍ഗ്ഗത്തിലേയ്ക്കു നയിക്കണമെങ്കില്‍ സമ്പന്നരായ  ബിസിനസ്സുകാര്‍ കൂടിയേ തീരു. ഒരു കാലത്ത് കമ്മ്യൂണിസ്റ്റു രാജ്യങ്ങളായിരുന്ന ചൈനയും, റഷ്യയും എന്തിനേറെ ക്യൂബവരെ ഇന്ന് ക്യാപിറ്റലിസത്തിന്റെ വഴിയിലേയ്ക്കു നീങ്ങിയിരിക്കുമ്പോള്‍ രാജ്യത്തെ ഒരു വെല്‍ഫെയര്‍ രാജ്യമാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് ഹിലരി ക്ലിന്റണും കൂട്ടരും പ്രവര്‍ത്തിക്കുന്നത് എന്നുള്ള കാര്യം വളരെ വ്യക്തമായിക്കഴിഞ്ഞു.

തുടരും    

Credit: emalayalee 

Read more

അമേരിക്കന്‍ പ്രസിഡന്റ് ഹിലരിയോ? ട്രമ്പോ? ഒരു അവലോകനം

ന്യൂയോര്‍ക്ക് : അമേരിക്കന്‍ രാഷ്ട്രീയാന്തരീക്ഷം ചൂടുപിടിച്ച് അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ അമേരിക്കയുടെ 45- ാമത്  പ്രസിഡന്റ് ഹിലരി ക്ലിന്റനോ, അതോ ഡൊണാള്‍ഡ് ട്രമ്പോ എന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും. ട്രമ്പ് മുതലാളിത്ത വ്യവസ്ഥിതിയുടെ പ്രതീകവും ഹിലരി സോഷ്യലിസത്തിന്റെ പ്രതീകവുമാണെന്നു പറയാം.

സാമ്പത്തികശാസ്ത്രത്തില്‍ ഇന്നു നിലവിലുള്ള രണ്ടു വ്യവസ്ഥിതികളില്‍ ഒന്ന് മുതലാളിത്തവും മറ്റേത് സോഷ്യലിസവുമാണെന്ന് കൊച്ചുകുട്ടികള്‍ക്കുപോലും അറിയാം. പക്ഷേ, പ്രായോഗികജീവിതത്തില്‍ ഇവ രണ്ടിനുമുള്ള പ്രാധാന്യം എന്തെന്ന് പലരും ചിന്തിച്ചെന്നു വരുകയില്ല. മുതലാളിത്ത വ്യവസ്ഥിതിയുടെ പിള്ളത്തൊട്ടിലാണ് അമേരിക്കയെന്നും, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും സാമ്പത്തികശാസ്ത്രത്തില്‍ ഉപരിപഠനം നടത്താന്‍ ഒരു കാലത്ത്  ഇന്നത്തെ സമ്പന്നരാജ്യങ്ങളിലെ ഉന്നത•ാരായ പല സാമ്പത്തിക വിദഗ്ദ്ധരും അമേരിക്കയില്‍ വന്ന് ബിരുദമെടുത്തവരാണെന്നും നാം ഓര്‍ക്കണം. 1947-ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും സ്വതന്ത്രമായശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയ മന്ത്രിസഭയിലെ ലേബര്‍ മിനിസ്റ്റര്‍ ആയി ചാര്‍ജ്ജ് എടുത്ത ജഗജീവന്‍ നാം അന്നു പറഞ്ഞത് 150 വര്‍ഷം കൊണ്ട് ഇന്ത്യയില്‍ പൂര്‍ണ്ണമായി സോഷ്യലിസം നടപ്പാക്കും എന്നാണ്.

എന്നാല്‍, പിന്നീട് ഇന്ത്യയ്ക്ക് എന്തു സംഭവിച്ചു എന്നു നാം കണ്ടുകഴിഞ്ഞു. അമേരിക്കയെ മുതലാളിത്ത രാജ്യമെന്ന് പറഞ്ഞ് മുദ്രയടിച്ച കോണ്‍ഗ്രസ് ഗവണ്‍മെന്റുപോലും സാവകാശത്തില്‍ അവരുടെ ചിന്താഗതിക്കുമാറ്റം വരുത്തേണ്ടതായി വന്നു. കാരണം, സോഷ്യലിസം വെറും ഒരു സാമ്പത്തിക തത്വശാസ്ത്രമാണെന്നും  ഭൂമിയില്‍ അതു വിലപ്പോകില്ലെന്നും ചരിത്രം തെളിയിച്ചു. 
കമ്യൂണിസ്റ്റുരാജ്യങ്ങളായ യു.എസ്.എസ്.ആറും, ചൈനയും, എന്തിനേറെ ക്യൂബവരെ മുതലാളിത്തത്തിന്റെ നല്ലവശങ്ങള്‍ സ്വായത്തമാക്കി. അമേരിക്കയുമായി അടുത്തുനിന്നിരുന്ന മലേഷ്യ, സിംഗപ്പൂര്‍, തുടങ്ങിയ കൊച്ചുകൊച്ചുരാജ്യങ്ങള്‍ സമ്പന്നമായപ്പോള്‍ റഷ്യയോടുകൂട്ടുപിടിച്ച ഇന്ത്യയെപ്പോലുള്ള ജനാധിപത്യരാജ്യങ്ങള്‍ കൂടുതല്‍ പാപ്പരായിത്തീര്‍ന്നു.

ഞാനിത്രയും എഴുതാന്‍ കാരണം അല്പം ചരിത്രം പഠിച്ചെങ്കിലേ സത്യാവസ്ഥ സാമാന്യജനങ്ങള്‍ക്കു മനസ്സിലാവുകയുള്ളൂ എന്ന കാരണത്തിലാണ്. മുതലാളിത്തരാജ്യങ്ങളെ പ്രതിനിധീകരിച്ചിരുന്ന അമേരിക്ക ലോകരാജ്യങ്ങളില്‍ ശക്തനും, സമ്പന്നനുമായിരുന്നു. അമേരിക്കയ്ക്കുള്ളതു പോലെയുള്ള സമ്പത്ത് സമീപകാലം വരെ ആര്‍ക്കുമില്ലായിരുന്നു. എന്നാല്‍ 1994-ല്‍ പ്രസിഡന്റ് ക്ലിന്റണ്‍ നാഥ് ത (നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റ്) എന്ന പേരില്‍ മെക്‌സിക്കോ, കാനഡാ തുടങ്ങിയ രാജ്യങ്ങളുമായി ഒരു കരാറുണ്ടാക്കിയതോടെ രാജ്യത്തെ സമ്പത്ത് അറിയാതെ ചോര്‍ന്ന് പോയി എന്നതാണു വാസ്തവം. അതില്‍ നിന്നും ശരിക്കു മുതലെടുത്തത് മെക്‌സിക്കോ , കാനഡ തുടങ്ങിയ രാജ്യങ്ങളാണെന്നോര്‍ക്കണം. സാമ്പത്തികമായി ആ രാജ്യങ്ങള്‍ അമേരിക്കയെക്കാള്‍ സമ്പന്നമായി എന്നു പറയാം. കാരണം, പ്രധാനപ്പെട്ട കാര്‍ നിര്‍മ്മാണ ഫാക്ടറികളും, പാനാസോണിക്, മുതലായവയുടെ ഫാക്ടറികളുമെല്ലാം അമേരിക്കയ്ക്കു വെളിയിലായി എന്നു ചുരുക്കം.

പിന്നീട് പ്രസിഡണ്ടായി വന്ന ഒബാമ കുറെക്കൂടി സോഷ്യലിസ്റ്റ് ചിന്താഗതി ഉള്ളവനായതിനാല്‍ അമേരിക്കയുടെ ഏറ്റവും ശത്രുരാജ്യമായി കണക്കാക്കിയിരുന്ന ക്യൂബയുമായി വരെ ട്രേഡ് എഗ്രിമെന്റ് ഉണ്ടാക്കി. ഒബാമ കൂടുതലായി സഹായിക്കാന്‍ ശ്രമിച്ചത്  കമ്മ്യൂണിസ്റ്റ് രാജ്യങ്ങളെയും മുസ്ലീം രാജ്യങ്ങളെയുമാണ് എന്നു നാം കണ്ടു കഴിഞ്ഞു-അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍, ചൈന എന്നിവയെ ആണ്. ഒടുവില്‍ അമേരിക്ക സാമ്പത്തികമായി ചൈനയ്ക്കുവരെ കടക്കാരായിത്തീരേണ്ടി വന്നു.

ചുരുക്കത്തില്‍ അറിഞ്ഞോ അറിയാതെയോ മുതലാളിത്തത്തിന്റെ അടിവേരറുത്ത് രാജ്യത്തെ ഒരു പരിധിവരെ സോഷ്യലിസത്തിലേയ്ക്കു തള്ളിനീക്കാന്‍ ക്ലിന്റണ്‍-ഒബാമ ഗവര്‍മെന്റുകള്‍ക്കു കഴിഞ്ഞു എന്നതാണു വാസ്തവം. ഇതിന്റെ പരിണതഫലമായി മുതലാളിത്ത രാജ്യമായി ഒരു കാലത്ത് ശക്തനായിരുന്ന അമേരിക്ക ലോകരാജ്യങ്ങളുടെ മുമ്പില്‍ തരംതാഴാനിടയാവുകയും, ചൈനാ റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ കൂടുതല്‍ ശക്തരാവുകയും ചെയ്തു. അമേരിക്ക ഇന്ന് ശരിക്കു പറഞ്ഞാല്‍ ഒരു വെല്‍ഫെയര്‍ രാജ്യമായി അധഃപതിച്ചു കഴിഞ്ഞു എന്നു പറയുന്നതാവും ശരി. അതോടൊപ്പം രാജ്യത്തേയ്ക്ക് നിയമവിരുദ്ധമായി വരുന്നവരുടെ സംഖ്യ വര്‍ദ്ധിച്ചുവരാനം കാരണമായി.

ഇവിടെ നാമൊരു കാര്യം ഓര്‍ക്കണം, അതായത്, മനുഷ്യാവകാശത്തിന്റെ പേരില്‍ അന്യരാജ്യങ്ങളില്‍ നിന്നുള്ളവരോടു കൂടുതല്‍ സഹാനുഭൂതി ഉണ്ടായാല്‍ ഫ്രാന്‍സിലും ജര്‍മ്മനിയിലും ബല്‍ജിയത്തിലുമുണ്ടായ അനുഭവമായിരിക്കും അമേരിക്കയ്ക്കും സംഭവിക്കാനിരിക്കുക. ഇന്ത്യയില്‍ ജനിച്ച് അമേരിക്കയില്‍ കുടിയേറിയ നമ്മള്‍ അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പ് എടുത്താല്‍ തിരികെ നാട്ടിലേയ്ക്ക് കയറണമെങ്കില്‍ ഇന്ത്യാക്കാരനാണെന്നു പറഞ്ഞിട്ടു കാര്യമില്ല. വിസാ എടുത്തേ മതിയാവൂ. അതേസമയം അമേരിക്കയില്‍ ഒബാമയും, ഹിലരി ക്ലിന്റണും സ്വീകരിച്ചിരിക്കുന്ന നയം രാജ്യത്ത് നിയമവാഴ്ച അവതാളത്തിലാകാന്‍ കാരണമായിത്തീരും എന്ന് ഇപ്പോഴെങ്കിലും അമേരിക്കക്കാര്‍ ചിന്തിക്കാന്‍ തുടങ്ങിക്കഴിഞ്ഞു. മെക്‌സിക്കോയുടെ ബോര്‍ഡറില്‍ വേണ്ടത്ര സെക്യൂരിറ്റി ഇല്ലാത്തതിനാല്‍ ദിവസവും പതിനായിരക്കണക്കിന് ജനങ്ങളാണ് നിയമരഹിതമായി അമേരിക്കയിലേയ്ക്കു കടന്നു വരുന്നത്. ഇവരില്‍ പലരും കുറ്റവാളികളും, റേപ്പിസ്റ്റുകളും, മയക്കുമരുന്നിന്റെ വ്യവസായികളുമാണെന്നോര്‍ക്കണം. ഈ രീതിയില്‍ അധികനാള്‍ മുമ്പോട്ടു പോയാല്‍ അമേരിക്ക നാശത്തിന്റെ പാതയില്‍ എത്തിച്ചേരുമെന്നതിനു സംശയമില്ല.

ഈ സാഹചര്യത്തിലാണ് ട്രമ്പ് രംഗത്തേയ്ക്കു വന്നിരിക്കുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നോമിനിയായി തെരഞ്ഞെടുക്കപ്പെട്ട ട്രമ്പ് വലിയൊരു സാമ്രാജ്യത്തിന്റെ അധിപതിയും, മുതലാളിത്തത്തിന്റെ വക്താവുമാണ്. സ്വന്തം പരിശ്രമത്തിലൂടെ ടാജ്മഹലിന്റെ മാതൃകയില്‍ ഒരുവന്‍ സൗധം നിര്‍മ്മിച്ച വ്യക്തിയും, വ്യവസായപ്രമുഖനുമാണ്. എന്തിനേറെ ട്രമ്പ് യൂണിവേഴ്‌സിറ്റി വരെ അദ്ദേഹം ഉണ്ടാക്കി. പക്ഷേ, സോഷ്യലിസ്റ്റ് ചിന്താഗതിക്കാര്‍ക്ക് അദ്ദേഹത്തെ കണ്ണില്‍ കണ്ടുകൂടാ. കേരളമോഡലില്‍ അദ്ദേഹത്തിന്റെ സ്വത്തു പിടിച്ചെടുക്കാനാണ് ചില മലയാളികളുടെ ചിന്ത എന്ന് നമ്മുടെ ഇടയില്‍ത്തന്നെയുള്ളവരുടെ സംസാരം കേള്‍ക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും.

ഇക്കഴിഞ്ഞ ആഗസ്റ്റ് 13-ന് കണക്ടിക്കട്ടിലെ ഫെയര്‍ഫീല്‍ഡിലുള്ള സേക്രട്ട് ഹാര്‍ട്ട് യൂണിവേഴ്‌സിറ്റി കാമ്പസില്‍ ട്രമ്പിന്റെ ഒരു റാലിയില്‍ പങ്കെടുക്കാന്‍ എനിക്കവസരം ലഭിച്ചു. ഡെമോക്രാറ്റുകളുടെ കോട്ടയായ കണക്ടിക്കട്ടില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് സധൈര്യം കടന്നു ചെല്ലണമെങ്കില്‍ അദ്ദേഹത്തിന്റെ ധൈര്യം ഊഹിക്കാമല്ലോ.

അത്തരത്തിലുള്ള അധൈര്യശാലിയെ ഒന്നു നേരിട്ടുകണ്ട് അദ്ദേഹത്തിന്റെ സംസാരം കേള്‍ക്കുക എന്നതായിരുന്നു എന്റെ മുഖ്യോദ്ദേശം. എന്നോടൊപ്പം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള എന്റെ സഹധര്‍മ്മിണിയുമുണ്ടായിരുന്നു.

വൈകീട്ട് 7.30 നായിരുന്നു ട്രമ്പിന്റെ പ്രസംഗം എങ്കിലും സ്ഥലം കിട്ടാതെ വന്നെങ്കിലോ എന്നു കരുതി ഞങ്ങള്‍ പരിപാടി തുടങ്ങുന്നതിന് 3 മണിക്കൂര്‍ മുമ്പ് സ്ഥലത്തെത്തി. 104 ഡിഗ്രി ചൂടുണ്ടായിരുന്നിട്ടുകൂടി അതുവകവെയ്ക്കാതെ ആയിരങ്ങള്‍ ലൈനില്‍ ക്യൂ നില്‍ക്കുന്നതു കണ്ടപ്പോള്‍ ശരിക്കുള്ള അമേരിക്കക്കാര്‍ക്ക് ട്രമ്പ് ജയിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കാന്‍ കഴിഞ്ഞു. വഴിയരുകില്‍ ട്രമ്പിനെതിരെയുള്ള ബാനറുകളും പിടിച്ച് ഏതാനും ചില ക്ലിന്റണ്‍ പ്രേമികള്‍ നില്‍ക്കുന്നതും കണ്ടുവെങ്കില്‍പോലും ആരും അവരെ മാനിച്ചില്ല.

ട്രമ്പിന്റെ പരിപാടി നടക്കുന്ന വില്യം എച്ച്. പിറ്റ് സെന്ററില്‍ ശക്തമായ സെക്യൂരിറ്റി ചെക്കിംഗ് ഉണ്ടായിരുന്നു. സമ്മേളനഹാളില്‍ എത്തിയപ്പോള്‍ പരിപാടി നടക്കുന്ന സ്റ്റേജിന് അഭിമുഖമായി, ഹാളിന്റെ മദ്ധ്യഭാഗത്ത് ഉയര്‍ന്ന ഒരു സ്റ്റേജുണ്ടാക്കി. ടി.വി.ക്യാമറകള്‍ റെഡിയാക്കി ക്യാമറക്കാര്‍ നില്‍ക്കുന്നതു കാണാമായിരുന്നു. പതിവിനു വിപരീതമായി സമ്മേളനഹാളില്‍ ഒറ്റ കസേരപോലും കാണാന്‍ കഴിഞ്ഞില്ല. ഒരുപക്ഷേ, കേരളത്തില്‍ നടക്കുന്നതുപോലെ കസേര കൊണ്ടുള്ള അടി നടക്കാതിരിക്കാനുള്ള മുന്‍കരുതലായിരുന്നോ എന്നുപോലും സംശയിക്കാം. ഏതായാലും 6 മണിയോടെ സമ്മേളനഹാള്‍ നിന്നു തിരിയാന്‍പോലും പറ്റാത്തവിധത്തില്‍ ജനങ്ങളെക്കൊണ്ടു നിറഞ്ഞു. എയര്‍കണ്ടീഷന്‍പോലും ഇല്ലാത്ത ആ സമ്മേളനഹാളില്‍ ആകെ ഉണ്ടായിരുന്നത് സീലിങ്ങില്‍ വളരെ ഉയരത്തിലുള്ള  നാലു വലിയ സീലിങ് ഫാനുകളാണ്.പ്രസംഗം കേള്‍ക്കാന്‍ വന്നവരില്‍ ഭൂരിഭാഗവും വെള്ളക്കാരാണ്. ഞാനും ഭാര്യയുമൊഴികെ ഒറ്റ മലയാളിയെപ്പോലും കാണാനിടയായില്ല. നാലോ അഞ്ചോ കറുത്ത വര്‍ഗ്ഗക്കാരും ഉണ്ടായിരുന്നു.

ട്രമ്പിന്റെ പ്രസംഗം തുടങ്ങുന്നതിനുമുമ്പ് പതിവുപോലുള്ള പതാകവന്ദനവും, ദേശീയഗാനവും എല്ലാം മുറപോലെ നടന്നു. കൂടാതെ  വരുന്ന നവംബര്‍ 8-ന് നടക്കാനിരിക്കുന്ന മത്സരത്തില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി സീറ്റിലേയ്ക്കു മത്സരിക്കാനിരിക്കുന്ന രണ്ടുപേര്‍ ചുരുങ്ങിയ വാക്കുകളില്‍ തങ്ങളെ ജയിപ്പിക്കണമെന്ന് പറയുകയുണ്ടായി. ട്രമ്പ് വരാന്‍ അല്പം വൈകി. ജനങ്ങള്‍ അക്ഷമരായി ട്രമ്പിന്റെ വരവും കാത്തുനിന്നു. വെള്ളക്കാരെല്ലാം വിയര്‍ത്തുകുളിക്കുന്നതു കാണാമായിരുന്നു. ഈയിടെ ഇന്ത്യയ്ക്കു പോയിവന്ന ഒരു യോഗടീച്ചറെ പരിചയപ്പെടാന്‍ എനിക്കു കഴിഞ്ഞു. ആള്‍ക്കാര്‍ വിയര്‍ത്തു കുളിക്കുന്നതു കണ്ടപ്പോള്‍ അവര്‍ ഇന്ത്യയെപ്പോലെത്തന്നെ ഇവിടെയും എന്നു പറയുകയുണ്ടായി.

അങ്ങനെ 8 മണിയോടടുത്തപ്പോള്‍ ട്രമ്പു വന്നു സംസാരം തുടങ്ങി. ഇടിമുഴക്കം പോലുള്ള ശബ്ദം. വന്നിരിക്കുന്നവരില്‍ എത്രപേര്‍ ഡെമോക്രാറ്റുകള്‍ ഉണ്ടെന്നും, അവരോട് കൈ പൊക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. നിരവധി പേര്‍ കൈ പൊക്കി. അതില്‍ നിന്നും മനസ്സിലാകുന്നതും ഡെമോക്രാറ്റുകള്‍ പോലും ട്രമ്പിനെ പിന്‍തുണയ്ക്കുന്നു എന്നുള്ളതാണ്. ഡെമോക്രാറ്റുളുടെ കോട്ടയായ കണക്ടിക്കട്ടില്‍ റിപ്പബ്ലിക്കനായ ട്രമ്പ് തന്റേടപൂര്‍വ്വം സംസാരിക്കുന്നതുകണ്ടപ്പോള്‍ അദ്ദേഹത്തെ ലോകചരിത്രത്തിലെ അതിശക്തനായ ഒരു ഭരണാധികാരിയ്ക്കു തുല്യനായി കാണാനെനിക്കു കഴിഞ്ഞു. എതിരാളികളുടെ കൊള്ളരുതായ്മകള്‍ മുഖം നോക്കാതെ സധൈര്യം വെട്ടിത്തുറന്നു പറയാനുള്ള അദ്ദേഹത്തിന്റെ മനോധൈര്യം മറ്റാര്‍ക്കുമില്ലാത്ത ഒന്നാണ്. തുടക്കത്തില്‍ത്തന്നെ അദ്ദേഹം മീഡിയകളുടെ നേരെ തിരിഞ്ഞു. 104 ഡിഗ്രി ചൂടില്‍ തിരിയാന്‍ പോലും ഇടയില്ലാതെ നിന്നപടി നില്‍ക്കുന്ന ജനങ്ങളുടെ ക്ഷമയെപ്പറ്റിയുള്ള വാര്‍ത്ത കൊടുക്കാതെ  വഴിയരുകില്‍ നില്‍ക്കുന്ന ഹിലരിയുടെ പ്രവര്‍ത്തകരുടെ വാര്‍ത്തയെടുത്തു വലുതാക്കി ജനങ്ങളുടെ മുമ്പില്‍ പ്രദര്‍ശിപ്പിക്കുന്ന ഹിലരി ഭക്തരായ ടിവിക്കാരെ ഒറ്റപ്പെടുത്തണം എന്ന് അദ്ദേഹം ആക്രോശിച്ചു. 

ന്യൂയോര്‍ക്ക് സെനറ്ററായി അധികാരമേറ്റെടുത്തപ്പോള്‍ ഹിലരി എല്ലാവര്‍ക്കും തൊഴില്‍ എന്നു പറഞ്ഞിട്ട് ഒന്നും ചെയ്യുന്നതിനെപ്പറ്റിയും, രണ്ടു തവണ സെനറ്റര്‍ ആയി ഇരുന്ന അവരുടെ കാലത്ത് വഴികള്‍ നന്നാക്കുന്നതിനോ, മഴക്കാലത്ത് റോഡുകളില്‍ വെള്ളം കയറുന്നതിനെ തടയാനോ തുരുമ്പിട്ട പാലങ്ങള്‍ റിപ്പയര്‍ ചെയ്യുന്നതിനോ ശ്രമിക്കാതെ അമേരിക്കന്‍ പ്രസിഡന്റാകാനുള്ള അതിമോഹത്തില്‍ ഒബാമയോടു മത്സരിച്ചു തോറ്റിട്ടും, അധികാരമോഹം കൊണ്ട് ഒബാമയുടെ കീഴില്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയി പ്രവര്‍ത്തിച്ചതും എല്ലാം അദ്ദേഹം ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിച്ചു. ഒബാമയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് അമേരിക്കന്‍ ഫെഡറല്‍ ഗവര്‍മെന്റിന്റെ രഹസ്യങ്ങള്‍ അടങ്ങിയ ഇ-മെയിലുകള്‍ അവരുടെ സര്‍ക്കിളുകളില്‍പ്പെട്ടവര്‍ക്കു കൈമാറിയതുമെല്ലാം ഇന്ന് ഹിലരിക്ക് തലവേദനയായി മാറിയിരിക്കുകയാണ്. 

ട്രമ്പ് ഹിലരിയെപ്പറ്റി പറഞ്ഞപ്പോള്‍ 'അവളെ ജയിലിലടയ്ക്കുക' എന്ന് ജനം ആക്രോശിക്കുന്നതു കേള്‍ക്കാമായിരുന്നു. 1970 കളില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നാഷണല്‍ കമ്മറ്റിയിലെ രഹസ്യങ്ങള്‍ ചോര്‍ത്തതിന്റെ പേരില്‍ അന്നത്തെ പ്രസിഡന്റായിരുന്ന നിക്‌സണ്‍ പിന്നീട് രാജിവയ്‌ക്കേണ്ട സാഹചര്യമുണ്ടായത് ഹിലരിയെ വേട്ടയാടുന്നുണ്ട്. അന്ന് നിക്‌സനും, അദ്ദേഹത്തിന്റെ സഹായയികളും കൂടി എഫ്. ബി.ഐ, സി.ഐ. എ., ഐ.ആര്‍.എസ്സ്, എന്നിവയുടെ സഹായത്താല്‍ ക്യൂബന്‍ ഫണ്ട് പാര്‍ട്ടിക്കു കൊടുത്തതു മൂടിവയ്ക്കുവാനും വയര്‍ ടേപ്പിങ് നടത്തിയതുമെല്ലാം സുപ്രീംകോടതിയുടെ മുമ്പില്‍ എത്തിയതും, പലരും ശിക്ഷിക്കപ്പെട്ടതുമെല്ലാം ചരിത്രം പരിശോധിച്ചാല്‍ കാണാന്‍ കഴിയും.

നിരവധി നൂലാമാലകളില്‍പ്പെട്ട കിടക്കുന്ന ഹിലരി ക്ലിന്റന്റെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്ന ഹുമാ അബ്ദിന്‍ എന്ന അഭിനവ കഥാപാത്രം ന്യൂയോര്‍ക്കിലെ സെക്‌സ് അപവാദത്തില്‍ കുടുങ്ങിയ ആന്റണി വീനര്‍ എന്ന കഥാപുരുഷന്റെ ഭാര്യ ആണെന്നും അവര്‍ ക്ലിന്റണ്‍ ഫൗണ്ടേഷനില്‍ നിന്നും ഹിലരിയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് എന്ന നിലയില്‍ ഗവണ്‍മെന്റില്‍ നിന്നും ഒരുപോലെ പണം പറ്റിയതായി കണ്ടുപിടിച്ചു കഴിഞ്ഞു.

പ്രസിഡന്റ് നിക്‌സണെക്കാള്‍ പതിന്മടങ്ങ് വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഹിലരി നിയമത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുക വളരെ പ്രയാസമാണ്. ഇത്രയും കാലം പണത്തിന്റെയും സ്വാധീനശക്തിയുടെയും ബലത്താല്‍ അവര്‍ പിടിച്ചു നിന്നു. എന്നാല്‍ ഇപ്പോള്‍ത്തന്നെക്കാള്‍ ശക്തനായ ഒരു പ്രതിയോഗി രംഗത്തു വന്നിരിക്കുന്നത് തന്റെ നാശത്തിനു തന്നെ കാരണമായിത്തീരുമെന്നവര്‍ക്കു നന്നായറിയാം.

ഇത്രയും പ്രശ്‌നങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ഹിലരി ക്ലിന്റണ്‍ വന്‍ ഭൂരിപക്ഷത്തോടെ ജയിക്കുമെന്നു പറയുന്ന അമേരിക്കയിലെ വമ്പന്‍ മീഡിയക്കാര്‍ പറയുന്നത് അപ്പടി വിശ്വസിക്കുന്ന ചില അമേരിക്കന്‍ മലയാളികളെപ്പറ്റി സഹതപിക്കാനേ കഴിയൂ. ഹിലരി ചാനലുകാര്‍ക്ക് പണം വാരിക്കോരി കൊടുക്കുമ്പോള്‍ പണം മുടക്കാതെ തന്നെ ട്രമ്പ് കാര്യം നേടുന്നു എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. എങ്ങിനെയെങ്കിലും അധികാരത്തില്‍ വരാന്‍ വേണ്ടി ഹിലരി കൂട്ടുപിടിച്ചിരിക്കുന്നത് ഇന്ത്യാക്കാരും ചൈനാക്കാരും ഉള്‍പ്പെട്ട ഏഷ്യന്‍വംശജരെയും, ആഫ്രിക്കക്കാരെയും, മുസ്ലീം രാജ്യങ്ങളെയും, ക്യൂബപോലുള്ള വിവാദരാജ്യങ്ങളില്‍ നിന്നുള്ളവരെയുമാണ്. 

വാസ്തവത്തില്‍ ഹിലരിയും ട്രമ്പും തമ്മിലുള്ള ഏറ്റമുട്ടല്‍ സോഷ്യലിസ്റ്റുകളും, ക്യാപ്പിറ്റലിസ്റ്റുകളും തമ്മിലുള്ള പോരാട്ടമാണെന്നു വ്യക്തമാണ്. ട്രമ്പിന്റെ വിജയം മുതലാളിത്ത വ്യവസ്ഥിതിയുടെ നഷ്ടപ്പെട്ടുപോയ പ്രതാപം വീണ്ടെടുക്കാന്‍ ട്രമ്പിനെപ്പോലുള്ള  ഒരു ഭരണാധികാരിക്കേ കഴിയൂ. ശക്തനായ ഒരു ഭരണാധികാരി ഉണ്ടെങ്കില്‍ മാത്രമേ ജനങ്ങള്‍ക്ക് സുരക്ഷയും ഉണ്ടാവുകയുള്ളൂ. അമേരിക്കയ്ക്കു വേണ്ടത് സോഷ്യലിസമല്ല, പ്രത്യുത മുതലാളിത്തത്തിന്റെ പാതയിലേയ്ക്കുള്ള പ്രയാണമാണ്. സമ്പന്നമായ ഒരു രാഷ്ട്രത്തിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്നതായിരിക്കും മറ്റു രാജ്യങ്ങളില്‍ നിന്നും സഹായം തേടി കാലം കഴിക്കുന്നതിലും ഭേദം.

ചുരുക്കത്തില്‍, അവസാനറൗണ്ടില്‍ ട്രമ്പ് ഹിലരിയെ കടത്തിവെട്ടി, മീഡിയകളുടെയും ഹിലരി ഭക്തരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അമേരിക്കയുടെ 45- ാമത്  പ്രസിഡന്റായി അധികാരത്തില്‍ വരുമെന്നുതന്നെ കണക്ടിക്കറ്റിലെ ട്രമ്പ് റാലിയില്‍ പങ്കെടുത്തതിന്റെ വെളിച്ചത്തില്‍ കണക്കുകൂട്ടാം.

തോമസ് കൂവള്ളൂര്‍ 
ഇ-മെയില്‍ : tjkoovalloor@live.com
ഫോണ്‍ : 914-409-5772

Read more

BANNING SEX AND PORNOGRAPHY IN SCHOOLS AND UNIVERSITIES (Thomas Koovalloor)

WHILE I WAS THINKING ABOUT THE EDUCATIONAL  SYSTEM IN AMERICA I NOTICED THAT NONE OF OUR CHILDREN ARE GETTING BASIC EDUCATION IN OUR SCHOOLS AND COLLEGES. AN AVERAGE COLLEGE  STUDENT IS SPENDING ALMOST $ 100,000.00, INCLUDING TUITION FEES, BOARDING AND LODGING, AND OTHER EXPENSES, ON AN YEARLY BASIS, IN THE U.S. THAT MEANS, A STUDENT HAS TO SPEND ALMOST $ 500,000.00 TO TAKE A COLLEGE DEGREE, AND WHEN HE/ SHE  COME OUT FROM THE COLLEGE, MANY OF THEM DON'T KNOW HOW TO COOK, OR HOW TO LIVE. THAT MEANS, NO ONE TEACHES THEM IN THE SCHOOLS OR COLLEGES THE BASIC FUNDAMENTALS OF EDUCATION.

HERE WE HAVE TO THINK WHY OUR CHILDREN ARE BECOMING TERRORIST, OR BECOMING ADDICTED TO DRUGS, AND SOME THEM ARE BECOMING DEPRESSED. IN THE SCHOOLS AND COLLEGES SEX AND  PORNOGRAPHY ARE WIDESPREAD. IT IS A NEW PHENOMENA IN OUR SCHOOS AND COLLEGES. THERE IS NO CONTROL ON IT. EVEN SOME TEACHERS ARE SUPPORTING IT. RECENTLY I NOTICED THAT IN NORTH CAROLINA THEY ARE CONDUCTING A CONFERENCE ON  PORNOGRAPHY. MANY UNDERAGED SCHOOL GIRLS ARE INVITING OUR YOUNG MEN FOR SEX THROUGH THE INTERNET. SOME UNDER COVER POLICE ALSO WORKING BEHIND IT.

RECENTLY MANY YOUNG MEN WERE CAUGHT BY THE POLICE WHILE THEY WERE CHATTING WITH UNDER AGED GIRLS THROUGH THE INTERNET. HERE I WONDER WHO IS RESPONSIBLE FOR THIS SOCIAL PROBLEM? POLICE ARE TRYING TO INCREASE THE PRISON POPULATION SO THAT THE PRISON BUSINESS COULD RUN SMOOTHLY. OUR LAWMAKERS ARE NOT DOING NOTHING TO CONTROL THIS SOCIAL PROBLEM.

IN MY OPINION, IF AN UNDERAGED GIRL CONTACT ANY YOUNG MEN THROUGH THE INTERNET HER PARENTS AND THE INTERNET PROVIDER SHOULD BE RESPONSIBLE FOR IT. IF POLICE IS ACTING BEHING IT, THEN THEY SHOULD BE RESPONSIBLE FOR IT. THOSE GIRLS WHO ARE UNDERAGED, AND VIOLATE THE LAW SHOULD BE SEND TO THE DETENTION CENTERS, SO THAT WE CAN MINIMIZE THE INCREASING SEX CRIMES.

IT IS A GOOD NEWS THAT NORTH CAROLINA IS BANNING PONOGRAPHY IN SCHOOLS AND UNIVERSITIES. YES, SEX AND PONOGRAPHY IN SCHOOLS SHOULD BE BANNED LIKE BANNING TOBACCO IN PUBLIC PLACES.

WHAT HAPPENED TO AMERICA IS THAT TEACHERS NEVER BOTHERED ABOUT BANNING SEX IN SCHOOLS, INSTEAD THEY SILENTLY PROMOTED IT. THAT IS WHY OUR UNDERAGED GIRLS BECAME SPOILED, AND ABUSED. THEY MISUSED THE FREEDOM OF DEMOCRACY.

IT IS ALSO SAD THAT SOME OF THE LAWMAKERS, AND LEADING POLITICIANS  WERE INVOLVED IN SEX SCANDALS, BUT THE LAW WERE PROTECTING THEM, INCLUDING ONE OF THE ILL FAMOUS NEW YORK GOVERNOR. WHAT A SHAME  FOR AMERICA.

IT IS TIME FOR US TO THINK LIKE THE LAWMAKERS OF NORTH CAROLINA TO BAN SEX, DRUGS, AND PONOGRAPHY IN SCHOOLS. 

Read more

കേരളത്തില്‍ ഒ.സി.ഐ കാര്‍ഡുകാര്‍ക്ക് നേരെയുള്ള അവഗണനയ്‌ക്കെതിരെ ഒരു വിരല്‍ചൂണ്ട്

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ സ്ഥിര താമസക്കാരും, ഒ. സി. ഐ കാര്‍ഡ് ഉള്ളവരുമായ ഒരു കുടുംബത്തിന് കേരളത്തിലെ ഉദ്യോഗസ്ഥഗ്ഗ#ാരില്‍നിന്നും അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെ വെളിച്ചത്തിലാണ് ഈ ലേഖനം എഴുതുന്നത്. അതും ഭര്‍ത്താവു മരിച്ച ഒരു വിധവയ്ക്ക് ഭര്‍ത്താവിന്റെ പേരിലുള്ള സ്ഥലം പോക്കുവരവ് ചെയ്‌തെടുക്കുന്നതിന് അനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകള്‍. ഇത്തരത്തിലുള്ള അനുഭവങ്ങള്‍ കണ്ടില്ലെന്നു നടിച്ചാല്‍ ഉദ്യോഗസ്ഥരുടെ പ്രാവസികള്‍ക്കു നേരെയുള്ള അവഗണന വര്‍ദ്ധിച്ചു വരാന്‍ കാരണമായിത്തീരും. അക്കാരണത്താല്‍ തന്നെ സംഭവം തുറന്നെഴുതാന്‍ തന്നെ തീരുമാനിച്ചു.

സംഭവം ഏറെക്കുറെ ഇങ്ങനെയാണ്. എന്റെ വളരെ അടുത്ത സുഹൃത്തായിരുന്ന തോമസ് എം. തോമസിനെ ചിലരെങ്കിലും ഓര്‍ക്കുന്നുണ്ടാവുമെന്നു കരുതുന്നു. 2014 ജൂണ്‍ മാസം 18)#ീ തിയതി എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസം ആണ്. അന്നെന്റെ ബര്‍ത്ത് ഡേ കൂടി ആയിരുന്നു. അന്നു രാത്രി തോമസ് എം. തോമസ് ഭാര്യയോടൊപ്പം സ്വന്തം മകളെ ന്യൂജേഴ്‌സിയില്‍നിന്നും ന്യൂയോര്‍ക്കിലെ ജെ. എഫ്. കെ. എയര്‍പോര്‍ട്ടില്‍ കൊണ്ടുപോയി വിട്ട ശേഷം തിരികെ ന്യൂജേഴ്‌സിക്ക് പോകുംവഴി എക്‌സിറ്റ് തെറ്റി എന്നു മനസിലാക്കി തന്റെ കാര്‍ ഒരു ഇന്റര്‍സെക്ഷനില്‍ സൈഡില്‍ പാര്‍ക്ക് ചെയ്ത് എതിര്‍വശത്ത് ഒരാള്‍ നില്‍ക്കുന്നതുകണ്ട് അയാളോടു പോയി വഴി ചോദിച്ച് തിരികെ കാറിലേക്ക് വരുന്ന സമയം കാലനെപ്പോലെ പാഞ്ഞുവന്ന ഒരു ഡോക്ടര്‍ ഓടിച്ചിരുന്ന കാറിടിച്ച് തല്‍ക്ഷണം കൊല്ലപ്പെട്ടു. ചുരുക്കം ചിലരെങ്കിലും ഇപ്പോഴും അദ്ദേഹത്തിന്റെ കാര്യം ഓര്‍ക്കുന്നുണ്ടാവുമെന്നു കരുതുന്നു.

കേരളത്തില്‍ നിന്നും ആദ്യ കാലത്ത് അമേരിക്കയില്‍ കുടിയേറിയവരില്‍ ഒരാളായ തോമസ്, ഒ. സി. ഐ കാര്‍ഡ് ആദ്യമായി വാങ്ങിയവരില്‍ ഒരാളുമാണ്. അദ്ദേഹത്തിന് ആലപ്പുഴ ജില്ലയില്‍ എടത്വായില്‍ പിതൃ സ്വത്തായി കിട്ടിയ വീടും പറമ്പും ഉണ്ടായിരുന്നു. പ്രാവാസികളുടെ അവകാശങ്ങള്‍ക്കുവേണ്ടി റാലികളും പ്രകടനങ്ങളും പലപ്പോഴും സംഘടിപ്പിച്ചപ്പോഴൊക്കെ അതിന്റെ മുന്‍നിരയില്‍ തോമസ് ഉണ്ടായിരുന്നു എന്ന് പല നേതാക്കഗ്ഗ#ാര്‍ക്കും അറിവുള്ളതുമാണ്. നാട്ടിലുണ്ടായിരുന്ന അദ്ദേഹത്തിന്റെ കുറെ സ്ഥലം സര്‍ക്കാരില്‍നിന്നും പുറമ്പോക്കായി മാറ്റിയിട്ട സംഭവവും ഞാനോര്‍ക്കുന്നു. മരിക്കുന്നതിനു ഏതാനും മാസങ്ങള്‍ക്കു മുന്‍പ് നാട്ടില്‍ പോയി നിന്ന് നിരവധി ഉദ്യോഗസ്ഥഗ്ഗ#ാരെ പോയിക്കണ്ട് അവസാനം അദ്ദേഹത്തിന്റെ സ്ഥലം പോക്കുവരവു ചെയ്യിച്ച് തന്റെ പേര്‍ക്ക് ആക്കിയിരുന്നു.

താന്‍ ജനിച്ചു വളര്‍ന്ന നാട്ടില്‍ കുറേ നാള്‍ പോയി താമസിച്ച് നിര്‍വൃതി അടയണമെന്നു തോമസ് ആഗ്രഹിച്ചിരുന്നു. പക്ഷെ വിധിയെ മാറ്റാന്‍ മനുഷ്യനെക്കൊണ്ട് ആവുകയില്ലല്ലോ.

അദ്ദേഹത്തിന്റെ മരണശേഷം അദ്ദേഹത്തിന്റെ വിധവയായ ഭാര്യ നാട്ടിലുള്ള സഹോദരങ്ങളുടെ സഹായത്തോടെ ആ സ്ഥലം നാട്ടില്‍ ജനിച്ചതും, ഇപ്പോള്‍ അമേരിക്കയില്‍ താമസിക്കുന്നവരും, ഒ. സി. ഐ കാര്‍ഡ് ഉള്ളവരുമായ മക്കളുടെ പേര്‍ക്ക് ആധാരം ചെയ്തുകൊടുത്തു. അടുത്തപടി പോക്കുവരവ് ചെയ്യിക്കുക എന്നുള്ളതാണ്. അതിനുവേണ്ടി വില്ലജ് ഓഫീസര്‍, തഹസീല്‍ദാര്‍, എന്നിവരുമോക്കെയായി ബന്ധപ്പെട്ടപ്പോള്‍ മക്കള്‍ വിദേശത്തായതി'നാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്നും, അതിനാല്‍ ആ'ലപ്പുഴ കലക്ടറുടെ ഓഫീസുമായി ബന്ധപ്പെടാന്‍ പറഞ്ഞു. ഒടുവില്‍ ആലപ്പുഴ കലക്ടറുടെ ഓഫീസില്‍ ചെന്നപ്പോള്‍ ലോ ഓഫീസറുമായി ബന്ധപ്പെടാന്‍ പറഞ്ഞു. അയാള്‍ക്കാണെങ്കില്‍ ഒ. സി. ഐ കാര്‍ഡ് എന്താണെന്ന് പിടിപാടുമില്ല. ഒടുവില്‍ ഒ.സി.ഐ കാര്‍ഡ് എന്താണെന്ന് ആ ഉദ്യോഗസ്ഥനെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കേണ്ടി വന്നു.

ഒടുവില്‍ ലോ ഓഫീസര്‍ പറഞ്ഞു , ഈ വക കാര്യങ്ങള്‍ കൈകാര്യം ചെയ്യാനുള്ള അധികാരം തനിക്കില്ല, തിരുവനന്തപുരത്ത് ലാന്‍ഡ് റവന്യൂ കമ്മീഷ്ണറെ പോയി കാണാന്‍ പറഞ്ഞു. ഒടുവില്‍ ഫയല്‍ ഇപ്പോള്‍ ലാന്‍ഡ് റവന്യൂ കമ്മീഷ്ണറുടെ മേശയിലാണ്. അയാളാണെങ്കില്‍ കേരളത്തിലെ ഇലക്ഷന്‍ കഴിയാതെ തനിക്കു ഫയല്‍ നോക്കാന്‍ സാധിക്കില്ലെന്ന നിലപാടിലാണ്. ഇതിനോടകം ഒരു വര്‍ഷം കഴിഞ്ഞു. സംഗതി വെറും നിസാരം. പക്ഷെ ഉദ്യോഗസ്ഥഗ്ഗ#ാരുടെ അറിവില്ലായ്മയാണോ അനാസ്ഥയാണോ ഇതിനു കാരണം .

വാസ്തവത്തില്‍ പ്രവാസികളുടെ ഏതു കാര്യവും കൈകാര്യം ചെയ്യുന്ന നോര്‍ക്ക തുടങ്ങിയ പ്രസ്ഥാനങ്ങളും, അതുപോലെ തന്നെ പ്രവാസി പ്രോട്ടക്ഷന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളും, പ്രവാസികളുടെ ഏതു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തയ്യാറായി ഉണ്ടെന്നു കേള്‍ക്കുന്നു. ഫോമാ, ഫൊക്കാനാ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ നേതൃ സ്ഥാനത്തിരിക്കുന്നവരും പ്രവാസികളുടെ ഏതു പ്രശ്‌നങ്ങളും പരിഹരിക്കാന്‍ തയ്യാറായി നില്‍ക്കുന്നു എന്നും നാം കേള്‍ക്കാറുണ്ട്.

പ്രവാസികളുടെ സംരക്ഷകരായി പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും സംഘടനാ നേതാക്കള്‍ ഉണ്ടെങ്കില്‍ അവര്‍ തോമസ് എം. തോമസിന്റെ വിധവയായ ഗ്രേസി തോമസിനുവേണ്ടി ഈ ചെറിയ ഉപകാരം, അതായത് ആധാരം പോക്കുവരവു ചെയ്തു കൊടുക്കുക എന്ന കാര്യം ചെയ്തു കൊടുത്താല്‍ അത് വലിയൊരു അനുഗ്രഹമായിരിക്കും. പോക്കുവരവു ചെയ്തു കിട്ടിയെങ്കില്‍ മാത്രമേ കരം അടയ്ക്കാന്‍ സാധിക്കുകയുള്ളൂ. പൂര്‍വ്വികരുടെ സ്വത്ത് മക്കള്‍ക്ക് പോക്കുവരവു ചെയ്തു കിട്ടുന്നില്ലെങ്കില്‍ നമ്മുടെ മക്കള്‍ക്ക് ഒ. സി. ഐ കാര്‍ഡ് കിട്ടിയിട്ട് എന്തു പ്രയോജനം.

ഈ സംഭവത്തിനു ശേഷം ഇത്തരത്തിലുള്ള സംഭവങ്ങള്‍ മറ്റു പലര്‍ക്കും ഉണ്ടായി എന്നറിയാന്‍ ഈ ലേഖകന് കഴിഞ്ഞു. പ്രാവസികള്‍ക്കു നേരെയുള്ള കേരളത്തിലെ ഉദ്യോഗസ്ഥഗ്ഗ#ാരുടെ ഇത്തരത്തിലുള്ള അവഗണനകള്‍ക്കെതിരെ പ്രാവാസികള്‍ ഇനിയും സംഘടിക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ കേരളത്തില്‍ മുടക്കിയിട്ടുള്ളത് മുഴുവന്‍ ഉപേക്ഷിക്കുന്നതായിരിക്കും നല്ലത്. കാരണം, മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നേതൃത്വം പ്രാവസികള്‍ക്കു നേരെ കണ്ണടച്ചാല്‍ ഒ. സി. ഐ എന്ന സാധനം ഉണ്ടെങ്കില്‍ കൂടി പ്രവാസികള്‍ക്ക് ഇന്ത്യയിലുള്ള അവകാശങ്ങള്‍ നിഷിദ്ധമായി തീരും എന്നെ കാര്യത്തില്‍ രണ്ടു പക്ഷമില്ല. പാസ്‌പോര്‍ട്ട് സറണ്ടര്‍ നിയമത്തിലൂടെ മുന്‍ സര്‍ക്കാര്‍ നമ്മുടെ അവകാശങ്ങള്‍, ബൈബിളില്‍ ഏസാവിന്റെ അവകാശങ്ങള്‍ യാക്കോബ് തട്ടിയെടുക്കുന്നതിനു തുല്യമാണ് ചെയ്തിരിക്കുന്നത് എന്ന് വിവരമുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. വാസ്തവത്തില്‍ ഒ. സി. ഐ എന്ന കാര്‍ഡ് അമേരിക്കയില്‍ താമസിക്കുന്ന പ്രവാസികളില്‍ നിന്നും പണം പിടുങ്ങാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു വെറും പ്ലാസ്റ്റിക് കാര്‍ഡ് മാത്രമാണ് എന്നുള്ള നഗ്ന സത്യം മനസ്സിലാക്കി ഇന്ത്യയിലുള്ള അവകാശങ്ങള്‍ അതിന്റെ പൂര്‍ണതയില്‍ അനുഭവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ചെയ്യേണ്ടത് ഇരട്ട പൗരത്വത്തിനു (ഡ്യൂവല്‍ സിറ്റിസണ്‍ഷിപ്പ്) വേണ്ടി കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ്. ഇരട്ട പൗരത്വത്തിനു വേണ്ടി 2011 ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒരു കാമ്പയിന്‍ വരെ നയിച്ചതാണെന്ന കാര്യം നമ്മുടെ ഇടയില്‍ വിവരമുള്ള ചിലര്‍ക്കെങ്കിലും അറിവുള്ളതാണ്. അമേരിക്കയില്‍ സ്ഥിരതാമസക്കാരായ മറ്റു മിക്ക രാജ്യക്കാര്‍ക്കും ഇരട്ട പൗരത്വം ഉണ്ടെന്നുള്ള സത്യം നമ്മുടെ ജനം മനസിലാക്കി
വരുന്നതേയുള്ളൂ. നമ്മുടെ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം വേണമെങ്കില്‍ പാര്‍ലമെന്റില്‍ അതിനുള്ള അമന്റ്‌റ്‌മെന്റ്‌സ് വരുത്തിക്കാന്‍ കഴിയണം. ആ നല്ല നാളേയ്ക്കു വേണ്ടി നമുക്ക് കാത്തിരിക്കാം.

ഗ്രേസി തോമസിന്റെ കേരളത്തിലെ പ്രശ്‌നം പരിഹരിക്കാന്‍, അവരെ സഹായിക്കാന്‍ കഴിവുള്ളവര്‍ നമ്മുടെ ഇടയില്‍ ഉണ്ടെങ്കില്‍ അവരുടെ മൊബൈല്‍ നമ്പറില്‍ വിളിക്കാവുന്നതാണ്.

ഗ്രേസി തോമസ്: 9605241297 (ഇന്ത്യ)

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
തോമസ് കൂവള്ളൂര്‍: (914) 409 5772 (യു.എസ്.എ) 

Read more

അമേരിക്കന്‍ മലയാളി നേഴ്‌സുമാരേ, സംഘടിക്കുവിന്‍, ശക്തരാകുവിന്‍!

അസംഘടിതരായ അമേരിക്കന്‍ മലയാളി നേഴ്‌സുമാരുടെ ഉന്നമനം ലക്ഷ്യം വച്ചുകൊണ്ട് ഇത്തരത്തിലൊരു ലേഖനമെഴുതാന്‍ എനിക്കു പ്രേരണ നല്‍കിയത് ഈയിടെ ഷാജന്‍ ആനിത്തോട്ടം പ്രസിദ്ധീകരിച്ച 'ആറെന്‍' എന്ന കവിതയും, അതേത്തുടര്‍ന്നുണ്ടായ പ്രതികരണങ്ങളുമാണ്. നിരവധി എഴുത്തുകാരും ആറെന്‍ സംഘടനാഭാരവാഹികളും ഷാജന്‍ ആനിത്തോട്ടം ആ കവിതയിലൂടെ ആറെന്‍ വിഭാഗത്തെ തേജോവധം ചെയ്യാന്‍ ശ്രമിക്കുകയും, അവരുടെ ഹൃദയത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയുമാണുണ്ടായത് എന്നു ധ്വനിപ്പിക്കും വിധത്തില്‍ എഴുതിക്കണ്ടു. പോള്‍ ഡി പനയ്ക്കല്‍, എല്‍സി ബേബി, ലതാ ജോസഫ്, അനിലാല്‍ ശ്രീനിവാസന്‍, ജോണ്‍ ഇളമത, സാറാ ഗബ്രിയേല്‍ തുടങ്ങിയ പ്രമുഖരായ എഴുത്തുകാരുടെയും, നേഴ്‌സിംഗ് രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ചവരുടെയും പ്രതികരണങ്ങള്‍ വായിച്ചാല്‍ ഇക്കാര്യം വ്യക്തമാകും.

ഷാജന്‍ ആനിത്തോട്ടത്തിന്റെ ഒരു കവിതയുടെ ഫലമായി ഈയടുത്ത കാലത്ത് മറ്റൊരു സംഘടനയ്ക്കും ലഭിക്കാത്ത പിന്തുണ ആറെന്‍ എന്ന വിഭാഗത്തിനു കിട്ടി എന്നും കാണാന്‍ കഴിയും.

ഇവിടെ എന്താണ് ആറെന്‍ വിഭാഗത്തിന് ഇത്രമാത്രം ജനപിന്തുണ കിട്ടാന്‍ കാരണം എന്നതിനെപ്പറ്റി നാം ചിന്തിക്കുന്നതു നന്നായിരിക്കും. കേരളത്തിന്റെ മാത്രം ചരിത്രം പരിശോധിച്ചാല്‍ നമുക്കു മനസ്സിലാകും കേരളത്തിന്റെ സാമ്പത്തികവളര്‍ച്ചയ്ക്കു മൂലകാരണം ആദ്യകാലത്ത് അമേരിക്കയിലെത്തി വളരെ കഷ്ടപ്പെട്ടു പണമുണ്ടാക്കിയ ആറെന്‍സ് ആണെന്ന്. ഇവിടെ 'ആറെന്‍സ്' എന്ന പദത്തിനു പകരം നേഴ്‌സുമാര്‍ എന്നു തന്നെ ഉപയോഗിക്കുന്നതാണ് ഉചിതമെന്നു ഞാന്‍ കരുതുന്നു. കേരളത്തില്‍ നിന്നും വന്നു കഷ്ടപ്പെട്ടു പണമുണ്ടാക്കിയ നമ്മുടെ നേഴ്‌സുമാരാണു വാസ്തവത്തില്‍ കേരളത്തിന്റെ സമ്പത്തിന്റെ നട്ടെല്ല് എന്നു പറയുന്നതില്‍ തെറ്റില്ല. അമേരിക്കയില്‍ കുടിയേറിയിട്ടുള്ള മലയാളികളില്‍ പ്രൊഫഷണല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവരില്‍ സ്ഥിരമായി ജോലിയുള്ള വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ അംഗസംഖ്യ നേഴ്‌സുമാര്‍ക്കല്ലാതെ മറ്റാര്‍ക്കുമാണെന്നു തോന്നുന്നില്ല.

ഇവിടെ ഞാന്‍ കേരളത്തില്‍ നിന്നും അമേരിക്കയിലെത്തി കഷ്ടപ്പെട്ടു ജോലി ചെയ്യുന്ന നേഴ്‌സുമാരെ മാത്രമേ ലക്ഷ്യമാക്കുന്നുള്ളൂ. 1970കളിലും 80കളിലും 90കളിലും അമേരിക്കയിലെത്തിയ നേഴ്‌സുമാര്‍. അവരെ വാസ്തവത്തില്‍ പൂവിട്ടു പൂജിക്കേണ്ടതാണ്. ആ നേഴ്‌സുമാരില്‍ ആരെങ്കിലും ആര്‍ എന്‍ പദവി കരസ്ഥമാക്കിയിട്ടുണ്ടെങ്കില്‍ അവരെ സ്തുതിക്കേണ്ടിയിരിക്കുന്നു. ആര്‍ എന്‍ എന്ന പദം ബഹുമതിയുടേതാണ്. അതു നേടിയെടുക്കുക അത്ര എളുപ്പമുള്ള കാര്യമാണെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ ആ ചിന്ത തന്നെ തെറ്റാണ്. വാസ്തവത്തില്‍ 2000നു മുമ്പ് അമേരിക്കയിലെത്തിയ നേഴ്‌സുമാര്‍ അവര്‍ സമ്പാദിച്ച പണത്തിന്റെ മുക്കാല്‍ ഭാഗവും തങ്ങളുടെ കുടുംബാംഗങ്ങളെ രക്ഷപ്പെടുത്തുന്നതിനും, നാട്ടിലുള്ള തങ്ങളുടെ സഹോദരങ്ങളുടെ പഠനത്തിനു വേണ്ടിയും, തങ്ങള്‍ക്കു വേണ്ടി പുരയിടങ്ങള്‍ വാങ്ങിച്ചുകൂട്ടുന്നതിനും വിനിയോഗിച്ചു. പലരും തങ്ങള്‍ ജനിച്ചുവളര്‍ന്ന കുടിലുകള്‍ വലിയ ബംഗ്ലാവുകളാക്കി മാറ്റുന്നതിനും തങ്ങളുടെ സമ്പാദ്യം വിനിയോഗിച്ചു. അവരില്‍ പലരും അന്ന് എങ്ങിനെയെങ്കിലും കുറെ പണം സമ്പാദിച്ച ശേഷം തിരിച്ചുപോവുക എന്ന ചിന്താഗതിക്കാരായിരുന്നു.

ചുരുക്കം ചില നേഴ്‌സുമാര്‍ നാട്ടിലേയ്ക്കു പണമയയ്ക്കാതെ തങ്ങളുടെ കുഞ്ഞുങ്ങളെ ഏതെങ്കിലും വിധേന പഠിപ്പിച്ചു ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും ആക്കിമാറ്റാന്‍ തങ്ങള്‍ സമ്പാദിച്ച പണം വിനിയോഗിച്ചു. അതിലെത്രപേര്‍ വിജയിച്ചു എന്നുള്ളതു നാമിപ്പോള്‍ വിലയിരുത്തുന്നതു കൊള്ളാം. പ്രത്യേകിച്ച് 60 വയസ്സിനു മേല്‍ പ്രായമായവര്‍. ആദ്യകാലത്ത് അമേരിക്കയിലെത്തിയ നേഴ്‌സുമാരില്‍ നല്ലൊരു വിഭാഗം ഇന്നു റിട്ടയര്‍മെന്റില്‍ എത്തിക്കഴിഞ്ഞു. ഒരിക്കല്‍ തങ്ങള്‍ സ്വപ്നം കണ്ടിരുന്ന ജന്മനാട് ഇന്നവരെ പുച്ഛത്തോടെ നോക്കുന്നതുപോലെ തോന്നിപ്പോകുന്നു. പലരും പോയ കാശുപോകട്ടെ, ഇനിയെങ്കിലും നാട്ടില്‍ കൊണ്ടുപോയി മുടക്കാതെ അമേരിക്കയില്‍ എവിടെയെങ്കിലും തങ്ങള്‍ക്കു പറ്റിയ റിട്ടയര്‍മെന്റു ഹോമുകളിലെങ്കിലും കൂടാം എന്ന പ്രതീക്ഷയുമായി കാലം തള്ളി നീക്കുന്നു.

നേഴ്‌സുമാരുടെ കാര്യത്തില്‍ എനിക്കെന്തു കാര്യം എന്ന് ഇതു വായിക്കുന്ന ചിലരെങ്കിലും എന്നോടു ചോദിച്ചേക്കാം. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് അമേരിക്കയിലെത്തിയ എനിക്ക് ഒരു വലിയ നേഴ്‌സിങ്ങ് ഹോമിലെ നേഴ്‌സിങ്ങ് ഓഫീസ് മാനേജരായി ജോലിചെയ്യാന്‍ അവസരം ലഭിച്ചിട്ടുണ്ട്. അക്കാരണത്താല്‍ത്തന്നെ അന്നത്തെ നേഴ്‌സുമാരുടെ കഷ്ടപ്പാടുകളും ടെന്‍ഷനുകളും എല്ലാം നേരിട്ടു കണ്ടു മനസ്സിലാക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്. മിക്ക നേഴ്‌സുമാരും അക്കാലത്ത് രണ്ടു ഷിഫ്റ്റു ജോലിചെയ്ത്, ജീവച്ഛവം പോലെ വീട്ടിലേയ്ക്കു പോകാറുള്ളതും തങ്ങളുടെ കുട്ടികളെയോര്‍ത്ത് ആശങ്കാകുലരാകാറുള്ളതും, ഇതിനിടെ ആറെന്‍ പാസ്സാകാനുള്ള തത്രപ്പാടുകളും, ആടിയുലയുന്ന കുടുംബബന്ധങ്ങള്‍ പിടിച്ചുനിര്‍ത്താന്‍ തത്രപ്പെടുന്നതുമെല്ലാം എന്റെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു.

തങ്ങള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പേ ചെക്കുകള്‍ കൊണ്ടു ചെല്ലുന്നതും നോക്കി കഴുകന്മാരെപ്പോലെ ഇരിക്കാറുണ്ടായിരുന്ന ചില ഭര്‍ത്താക്കന്മാരുടെ കഥകളും, പേ ചെക്കു ഭര്‍ത്താവിനെ ഏല്പിക്കാത്തതിന്റെ പേരില്‍ തകര്‍ന്നടിഞ്ഞ പല കുടുംബങ്ങളെപ്പറ്റിയും ഞാന്‍ കേട്ടിട്ടുണ്ട്. ഇതിനെല്ലാം പുറമെ, നേഴ്‌സുമാരുണ്ടാക്കിയ പണം വന്‍ പലിശ കൊടുക്കാമെന്ന പേരില്‍ കടമെടുത്തു ബിസിനസ്സു നടത്തി ഒടുവില്‍ പാപ്പരായ ബിസിനസ്സുകാരെപ്പറ്റിയും, പണം മുഴുവന്‍ നഷ്ടപ്പെട്ട നേഴ്‌സുമാരെപ്പറ്റിയുമുള്ള കഥകള്‍ ചിലരെങ്കിലും കേട്ടിരിക്കുമല്ലോ. എന്തിനേറെ, കേരളത്തിനു വെളിയില്‍ പോയി കഷ്ടപ്പെട്ടു പഠിച്ചു പണം സമ്പാദിച്ചിട്ടുള്ള നേഴ്‌സുമാരാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ തട്ടിപ്പുകള്‍ക്കും പീഡനങ്ങള്‍ക്കും ഇരയായിട്ടുള്ളവരെന്നു കാണാന്‍ കഴിയും പ്രത്യേകിച്ച് പെണ്‍വിഭാഗത്തില്‍പ്പെട്ട നേഴ്‌സുമാര്‍. ആണുങ്ങളായ നേഴ്‌സുമാര്‍ക്ക് ഇത്തരത്തിലുള്ള അനുഭവങ്ങള്‍ കുറവായതിനാല്‍ പെണ്‍വിഭാഗത്തിലുള്ളവരെയാണ് മുഖ്യമായി ഉദ്ദേശിക്കുന്നത്.

ഈയിടെ കോട്ടയത്തു പുതുപ്പള്ളി സ്വദേശിയായ ഉതുപ്പു വര്‍ഗീസ് എന്നയാളുടെ നേതൃത്വത്തിലുണ്ടായിരുന്ന അല്‍ സറഫാ ട്രാവല്‍ ആന്റ് മാന്‍പവര്‍ കണ്‍സള്‍ട്ടന്റ്‌സ് എന്ന പേരില്‍ കുവൈറ്റു മേഖലയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന നേഴ്‌സിങ്ങ് റിക്രൂട്ട്‌മെന്റു കമ്പനിയെപ്പറ്റി ചിലരെങ്കിലും അറിഞ്ഞുകാണുമെന്നു കരുതുന്നു. കോടിക്കണക്കിനു രൂപ തട്ടിച്ച ഉതുപ്പിനെ സീ ബി ഐ ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണത്രേ. ഓരോ നേഴ്‌സിന്റേയും കൈയില്‍ നിന്ന് 20 ലക്ഷം രൂപ വരെ അയാള്‍ വാങ്ങിയെന്നും, ഗവണ്മെന്റിന്റെ കണക്കനുസരിച്ചു വാങ്ങാവുന്ന കമ്മീഷന്റെ നൂറിരട്ടിയില്‍ക്കൂടുതല്‍ കമ്മീഷനായിരുന്നു ഓരോ നേഴ്‌സിന്റേയും കൈയില്‍ നിന്നും വാങ്ങിയതെന്നും വാര്‍ത്തകളില്‍ നിന്നു കാണാന്‍ കഴിയുന്നു. ഇത്രയും വലിയ കേസില്‍ പ്രതിയായ അയാളെ ചോദ്യം ചെയ്യാന്‍ ചെന്ന ജേര്‍ണലിസ്റ്റുകളെ കൈയേറ്റം ചെയ്ത കുറ്റത്തിനു കുവൈറ്റ് പോലീസ് അയാളെ അറസ്റ്റു ചെയ്തിട്ടുകൂടി ഉന്നതന്മാരുടെ ഇടപെടല്‍ മൂലം അയാള്‍ നിഷ്പ്രയാസം വിമുക്തനായി പോലും.

ഇത്തരത്തിലുള്ള ഗെ#ൗരവമേറിയ വിഷയങ്ങളെപ്പറ്റി പഠിക്കുന്നതിനോ, അവയ്‌ക്കെതിരേ ശബ്ദമുയര്‍ത്തുന്നതിനോ ഇത്രമാത്രം അംഗബലവും സംഘടനകളുമുള്ള അമേരിക്കന്‍ നേഴ്‌സസിനും കഴിയാതെ പോകുന്നത് എന്തുകൊണ്ടെന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മലയാളികളായ നേഴ്‌സുമാരുടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമുണ്ടാകണമെങ്കില്‍ ശക്തമായ ലീഡര്‍ഷിപ്പ് ഉണ്ടായേ മതിയാവൂ.

മലയാളി നേഴ്‌സുമാര്‍ സംഘടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിന്റെ പ്രാരംഭമെന്നോണം മലയാളികളായ, കേരളത്തില്‍ നിന്നു മാത്രമുള്ള, നേഴ്‌സുമാരെ മാത്രം ഉള്‍പ്പെടുത്തി അവരുടെ ഒരു രജിസ്റ്റര്‍ ഉണ്ടാക്കുന്നതിനുള്ള ഒരു ശ്രമം നടത്തുന്നത് ഉചിതമായിരിക്കും. അങ്ങിനെയൊരു ശ്രമം നടത്തിയാല്‍ അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ എത്ര മലയാളി നേഴ്‌സുമാര്‍ ഉണ്ടെന്നുള്ളതിന്റെ ഏകദേശരൂപം കിട്ടുന്നതായിരിക്കും. ഇങ്ങിനെയൊരു സംരംഭം നടക്കണമെങ്കില്‍ ഭാവിയെപ്പറ്റി വ്യക്തമായ കാഴ്ചപ്പാടും ദീര്‍ഘവീക്ഷണവും കര്‍മ്മശേഷിയും സാമൂഹ്യപ്രതിബദ്ധതയും നേതൃപാടവവുമുള്ള നേഴ്‌സുമാര്‍ രംഗത്തേയ്ക്കു കടന്നുവരണം. അതിന്റെ തുടക്കമെന്നോണം അമേരിക്കയിലുള്ള വിവിധ സ്റ്റേറ്റുകളില്‍ നിന്നുള്ള നേഴ്‌സുമാരടങ്ങിയ ഒരു ടീം ഇക്കാര്യത്തില്‍ ലീഡര്‍ഷിപ്പ് എടുക്കേണ്ടിയിരിക്കുന്നു. അത്തരത്തില്‍ നാഷണല്‍ ലെവലില്‍ പ്രവര്‍ത്തിക്കുന്ന, മലയാളികളുടേതു മാത്രമായ ഒരു സംഘടനയുള്ളതായി കേട്ടിട്ടില്ല. ഉണ്ടെങ്കില്‍ത്തന്നെ ആരുമായും ബന്ധപ്പെടാതെ അക്കൂട്ടര്‍ പ്രവര്‍ത്തിച്ചു വരുന്നു.

തുടക്കത്തില്‍ പള്ളികള്‍ കേന്ദ്രീകരിച്ചും, അമ്പലങ്ങള്‍ മുതലായ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചും മലയാളികളായ നേഴ്‌സുമാരുടെ സമ്പൂര്‍ണ്ണവിവരം ഉള്‍ക്കൊള്ളിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക. ഫോമാ, ഫൊക്കാനാ, മറ്റ് സാമൂഹ്യസംഘടനകള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഇത്തരത്തിലുള്ള സ്ഥിതിവിവരക്കണക്ക് എളുപ്പത്തില്‍ ശേഖരിക്കാന്‍ കഴിയും. സമൂഹവുമായി സഹകരിക്കാത്തവരെ വ്യക്തിപരമായ രീതിയില്‍ സാവകാശം ബന്ധപ്പെടുന്നതാവും നല്ലത്. ഐനാനി, നൈന തുടങ്ങിയ നേഴ്‌സസ് സംഘടനകള്‍ക്കു നേതൃത്വം വഹിക്കുന്നവരിലൂടെയും ഇതു സാധിക്കാവുന്നതാണ്. ഇങ്ങിനെയൊരു സംരംഭത്തിന് ഇന്ത്യന്‍ നേഴ്‌സസ് എന്ന പേരില്‍ പോയാല്‍ മലയാളികളായ നേഴ്‌സുമാരുടെ സെന്‍സസ് എടുക്കാന്‍ കഴിഞ്ഞെന്നു വരില്ല. കാരണം ഇന്ത്യന്‍ നേഴ്‌സസ് അസ്സോസിയേഷനുകളുടെ ചുക്കാന്‍ പിടിക്കുന്നത് അധികവും വടക്കേ ഇന്ത്യന്‍ ലോബി ആണെന്നുള്ളതാണു യാഥാര്‍ത്ഥ്യം.

ആദ്യം മലയാളികളായ നേഴ്‌സുമാര്‍ ഇത്തരത്തിലൊരു ശ്രമം നടത്തി അമേരിക്കന്‍ മലയാളി നേഴ്‌സുമാരുടെ ഒരു ലിസ്റ്റ് ഉണ്ടാക്കിയെടുത്താല്‍ തീര്‍ച്ചയായും പതിനായിരക്കണക്കിനു നേഴ്‌സുമാരുടെ ഒരു ഡയറക്ടറി തന്നെ ഉണ്ടാക്കാന്‍ സാധിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഒറ്റയടിയ്ക്ക് ഇതു നടന്നെന്നു വരില്ല. രണ്ടു മൂന്നു ഘട്ടങ്ങളിലായി മുഴുവന്‍ മലയാളി നേഴ്‌സുമാരുടേയും ലിസ്റ്റ് ഒന്നു രണ്ടു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. അത്തരത്തിലൊരു സംരംഭത്തിനു തുടക്കമിട്ട്, അതു വിജയിച്ചാല്‍ ഇന്ത്യയുടെ ഇതര സ്റ്റേറ്റുകളില്‍ നിന്നുമുള്ള നേഴ്‌സുമാരും മലയാളികളെ അനുകരിക്കാതിരിക്കുകയില്ല.

ഷാജന്‍ ആനിത്തോട്ടം 'ആറെന്‍'സിനെതിരേ തൂലിക ചലിപ്പിച്ചതിനു ശേഷം ഞാന്‍ നമ്മുടെ മലയാളികളായ നേഴ്‌സുമാരുടെ ഒരു സ്ഥിതിവിവരക്കണക്ക് എടുക്കുന്നതിനുള്ള ശ്രമം നടത്തുകയുണ്ടായി. അതിന്റെ ഭാഗമായി കേരളാഗവണ്മെന്റിന്റേയും ഇന്ത്യാഗവണ്മെന്റിന്റെയും, അതുപോലെ അമേരിക്കന്‍ നേഴ്‌സസ് അസോസിയേഷന്‍, യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷന്‍, ഐനാ (അതായത് ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍), നൈനാ (നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ഇന്ത്യന്‍ നേഴ്‌സസ് ഓഫ് അമേരിക്ക), ഇന്‍പാ (ഇന്ത്യന്‍ നേഴ്‌സസ് പേരന്റ്‌സ് അസോസിയേഷന്‍), ഐനാനി (ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക്, എല്ലാറ്റിനുമുപരി എന്‍ വൈ എസ്സ് എന്‍ എ (ന്യൂയോര്‍ക്ക് സ്റ്റേറ്റ് നേഴ്‌സസ് അസോസിയേഷന്‍) എന്നിവയുടെ പ്രവര്‍ത്തനങ്ങളെപ്പറ്റിയും, അവയുടെ സംഘടനാശക്തിയെപ്പറ്റിയും, സാധാരണക്കാരായ നേഴ്‌സുമാര്‍ക്ക് പ്രശ്‌നങ്ങളുണ്ടായാല്‍ അവ എന്തു ചെയ്യുന്നു തുടങ്ങിയ കാര്യങ്ങളെപ്പറ്റിയും മനസ്സിലാക്കാന്‍ ശ്രമിച്ചു. മലയാളികളായ നേഴ്‌സുമാരുടെ കാര്യത്തില്‍ ഈ സംഘടനകളൊന്നും ഒന്നും തന്നെ ചെയ്യുന്നില്ലെന്നും കാണാന്‍ കഴിഞ്ഞു. മലയാളി നേഴ്‌സുമാരുടെ ഒരു സ്ഥിതിവിവരക്കണക്ക് കേരളാഗവണ്മെന്റിനു പോലുമില്ലത്രേ.

നേഴ്‌സുമാരുമായി വളരെ അടുത്തു ബന്ധമുള്ള ഒരു വ്യക്തിയെന്ന നിലയ്ക്ക് നമ്മുടെ നേഴ്‌സുമാരുടെ ഇന്നത്തെ അവസ്ഥയില്‍ എനിക്കു ഖേദമുണ്ട്. സത്യം തുറന്നു പറയട്ടേ, എന്റെ സഹധര്‍മ്മിണിയും ഞങ്ങളുടെ മകളും അനുജത്തിയുമുള്‍പ്പെടെ ഞാനുമായി ബന്ധപ്പെട്ട മിക്ക വീടുകളിലേയും വനിതകള്‍ നേഴ്‌സുമാരാണെന്നതാണു സത്യം. എല്ലാറ്റിലുമുപരി, എന്റെ സഹധര്‍മ്മിണി ന്യൂയോര്‍ക്കിലെ ഐനാനിക്ക എന്ന സംഘടനയിലെ ഒരു ഭാരവാഹിയും, 37000ല്‍പ്പരം മെമ്പര്‍മാരുള്ള എന്‍ വൈ എസ് എന്‍ ഏയിലെ മെമ്പര്‍ കൂടിയുമാണ്. പക്ഷേ, ഒരു പ്രശ്‌നമുണ്ടായാല്‍ പത്തു പേരെപ്പോലും സംഘടിപ്പിയ്ക്കാന്‍ പല സംഘടനകള്‍ക്കും കഴിയുന്നില്ല എന്നതാണു വാസ്തവം. ഈ സംഘടനകളുടെ തലപ്പത്തു മലയാളി നേഴ്‌സുമാരുടെ പ്രാതിനിധ്യം വളരെക്കുറവാണെന്നും, ഉള്ളവര്‍ തന്നെ തങ്ങളുള്‍പ്പെട്ട സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ വേണ്ടവിധത്തില്‍ സംഘടനാതലത്തില്‍ അവതരിപ്പിക്കുന്നതിനോ, തങ്ങളുടെ മെമ്പര്‍മാരുടെ ക്ഷേമകാര്യങ്ങള്‍ക്കായി എന്തെങ്കിലും ചെയ്യാനോ മുതിര്‍ന്നിട്ടുള്ളതായും കാണാന്‍ കഴിഞ്ഞിട്ടില്ല. അതിനു പകരം ഇടയ്ക്കിടെ സംഘടനാനേതാക്കളുടെ പടങ്ങള്‍ പത്രമാസികകളില്‍ വരുത്തുക എന്ന ഉദ്ദേശത്തോടു കൂടി മാത്രം സമൂഹത്തിലെ അത്രയേറെ അറിയപ്പെടാത്തവര്‍ക്കും പലപ്പോഴും അര്‍ഹത പോലുമില്ലാത്തവര്‍ക്കും അവാര്‍ഡുകള്‍ നല്‍കി ആരുടേയോ പ്രീതി പിടിച്ചുപറ്റാന്‍ ശ്രമിക്കുന്നതുപോലെയും തോന്നിപ്പോകുന്നു.

'പുരയ്ക്കു തീപിടിക്കുമ്പോള്‍ വാഴ വെട്ടുന്ന' തരത്തില്‍ തരം താഴ്ന്ന ഒരു കാഴ്ചപ്പാടോടെയല്ല ഞാനിതെഴുതുന്നത് എന്നു വ്യക്തമാക്കിക്കൊള്ളട്ടെ. ഞാനുള്‍പ്പെട്ട എന്റെ സമൂഹത്തിലെ സഹോദരിമാര്‍ക്കും അവരുടെ മക്കള്‍ക്കും ഒരു പ്രശ്‌നമുണ്ടാകുമ്പോള്‍ അതു കണ്ടില്ലെന്നു നടിക്കുന്നതു ശരിയല്ലല്ലോ. ഷാജന്‍ ആനിത്തോട്ടം എഴുതിയ കവിതയിലൂടെ പാഠങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുകയാണു വേണ്ടത്. നിലവിലുള്ള നേഴ്‌സസ് സംഘടനകളെ പുനഃസംഘടിപ്പിക്കാന്‍ ശ്രമിക്കുന്നതോടൊപ്പം, അസംഘടിതരായ, ഉറങ്ങിക്കിടക്കുന്ന മലയാളി നേഴ്‌സുമാര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട അവസരമാണിത്. മുന്‍പു ഞാന്‍ സൂചിപ്പിച്ചതു പോലെ മലയാളി നേഴ്‌സുമാരുടെ മാത്രമായ ഒരു ഡയറക്ടറി ഉണ്ടാക്കാന്‍ കഴിഞ്ഞാല്‍ നിലവിലുള്ള ഗവണ്മെന്റുകളുമായും മറ്റു യൂണിയനുകളുമായും വരെ നമ്മുടെ നേഴ്‌സുമാര്‍ക്കു വിലപേശാനാവും.

ഇന്നു നിലവിലുള്ള മിക്ക നേഴ്‌സസ് അസോസിയേഷനുകളും അവരുടെ സ്വാധീനശക്തിയുപയോഗിച്ചു സംഭാവനകള്‍ വന്‍ തോതില്‍ സ്വീകരിക്കുകയും അവ ശരിക്കും അര്‍ഹരായവര്‍ക്കു കൊടുക്കാതെ തങ്ങളുടെ സര്‍ക്കിളില്‍പ്പെട്ടവര്‍ക്കോ, അര്‍ഹതയില്ലാത്തവര്‍ക്കോ കൊടുക്കുന്നതായും പരാതികളുണ്ട്. ഒരു പക്ഷേ, അതു തന്നെയായിരിക്കാം, സംഘടനയില്‍ ആള്‍ക്കാരെ പങ്കെടുപ്പിക്കാന്‍ പോലും കഴിയാത്തതിനു കാരണം. സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ പലപ്പോഴും സംഘടനയ്‌ക്കോ സമൂഹത്തിനോ പൊതുവായ നേട്ടം ഉണ്ടാകത്തക്കവിധത്തില്‍ പ്രവര്‍ത്തിക്കാത്തത് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കാം.

അമേരിക്കന്‍ മലയാളി നേഴ്‌സുമാര്‍ സംഘടിതരായിരുന്നുവെങ്കില്‍ ഉതുപ്പു വര്‍ഗീസിനെപ്പോലുള്ള തട്ടിപ്പുകാര്‍ നേഴ്‌സുമാരെ ചൂഷണം ചെയ്യാന്‍ മുതിരുമായിരുന്നില്ല. മുതിര്‍ന്നാല്‍ത്തന്നെ അത്തരക്കാര്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നതിനും ഗവണ്മെന്റുകളെപ്പോലും സ്വാധീനിക്കുന്നതിനും നടപടികള്‍ അപ്പപ്പോള്‍ എടുപ്പിക്കുന്നതിനും കഴിയുമായിരുന്നു. അതുപോലെ തന്നെ, അമേരിക്കന്‍ മലയാളി നേഴ്‌സുമാര്‍ സംഘടിതരായിരുന്നെങ്കില്‍ ഷാജന്‍ ആനിത്തോട്ടത്തെപ്പോലുള്ളവര്‍ 'ആറെന്‍' പോലുള്ള വിവാദപരമായ കവിതകള്‍ എഴുതാന്‍ പോലും ധൈര്യപ്പെടുമായിരുന്നില്ല.

ചുരുക്കത്തില്‍ അമേരിക്കയിലെ മലയാളി നേഴ്‌സുമാര്‍ വെറും മാലാഖമാര്‍ മാത്രമായി കഴിഞ്ഞു കൂടാതെ കാലഘട്ടത്തിന്റെ ആവശ്യം മനസ്സിലാക്കി മലയാളികളുടേതു മാത്രമായ ഒരു സ്വതന്ത്ര സംഘടനയ്ക്കു രൂപം നല്‍കേണ്ടിയിരിക്കുന്നു. മറ്റു സംഘടനകളുടെ പിന്നാലെ നടന്നാല്‍ മലയാളി നേഴ്‌സുമാര്‍ ഒരു കാലത്തും രക്ഷപ്പെടുകയില്ല എന്നതാണു വാസ്തവം. ചുറുചുറുക്കും സംഘാടനപാടവവും കാര്യശേഷിയുമുള്ള പുതിയൊരു നേതൃത്വം രംഗത്തു വന്ന് മലയാളി നേഴ്‌സുമാരുടെ ഇന്നത്തെ അവസ്ഥയ്ക്കു മാറ്റമുണ്ടാക്കാന്‍ ഇടവരട്ടേയെന്നു പ്രത്യാശിക്കുന്നു. അങ്ങിനെ നമ്മുടെ മലയാളി നേഴ്‌സുമാര്‍ സംഘടിച്ചു ശക്തരാകുന്നതു കണ്ട് നമുക്കാശ്വസിക്കാം.

അമേരിക്കന്‍ മലയാളി നേഴ്‌സുമാര്‍ക്കു പ്രചോദനമേകാന്‍ ഒരു വേദി തന്നെ ഉണ്ടാക്കിയ ജോയിച്ചന്‍ പുതുക്കുളത്തിന് അഭിനന്ദനങ്ങള്‍!


 

Read more

ഒരു അമേരിക്കന്‍ മലയാളിയുടെ ഓര്‍മ്മക്കുറിപ്പുകള്‍

ഒരു മലയാളി ആയ ഞാന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ താമസമാക്കിയിട്ട് 27 വര്‍ഷങ്ങള്‍ കഴിഞ്ഞു. മലയാളിയായി ജനിച്ച ഞാന്‍ ജീവിതാവസാനം വരെ ഒരു മലയാളി ആയി അറിയപ്പെടാന്‍ ആഗ്രഹിക്കുന്നു. അതിന് പ്രത്യേക കാരണങ്ങളുണ്ട്. ഒരു മലയാളി നോക്കിയാല്‍ ഈ ലോകത്തില്‍, പ്രത്യേകിച്ച് അമേരിക്കയില്‍, എന്തു നേടാനാവും എന്നു ചിന്തിക്കുന്ന ധാരാളം പേര്‍ മലയാളികളായ നമ്മുടെ ഇടയില്‍ത്തന്നെ ഉണ്ടെന്നുള്ള പരമാര്‍ത്ഥം ഒളിച്ചുവയ്‌ക്കേണ്ട കാര്യമില്ലല്ലോ. അത്തരത്തില്‍ ചിന്തിക്കുന്നവര്‍ വാസ്തവത്തില്‍ ഭീരുക്കളാണെന്ന് ഒറ്റവാക്കില്‍ പറയുന്നതാവും ശരി. ഇക്കൂട്ടര്‍ക്ക് ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ അവയെ എങ്ങനെ നേരിടണമെന്നറിയാതെ പരിഭ്രാന്തരാവുകയും ഒടുവില്‍ വന്‍തുക മുടക്കി വക്കീലഗ്ഗ#ാരുടെ പിറകെ പോയി അവരുടെ അടിമകളായിത്തീര്‍ന്നിട്ടുള്ളതും ചരിത്രം പരിശോധിച്ചാല്‍ നമുക്കു കാണാന്‍ കഴിയും.

ഇന്നു ലോകത്തെമ്പാടുമുള്ള മലയാളികളുടെ ജനസംഖ്യ 45 മില്യനോളം ആയിട്ടുണ്ടെന്നാണ് സ്ഥിതിവിവരക്കണക്ക്. ഒരു കാലത്ത് ലോകം മുഴുവന്‍ അടക്കി ഭരിക്കാന്‍ കഴിഞ്ഞ ബ്രിട്ടീഷുകാരെക്കാള്‍ കൂടുതല്‍ ജനസംഖ്യ. ഇന്നുലോകം മുഴുവന്‍ അറിയപ്പെടുന്ന യേശുക്രിസ്തു 2000 വര്‍ഷങ്ങള്‍ക്ക് മുമ്പ് യൂദായായിലും സമീപപ്രദേശത്തുമുള്ള ചെറിയൊരു ജനവിഭാഗത്തിന്റെ ഇടയില്‍ മാത്രമാണ് പ്രവര്‍ത്തിച്ചിരുന്നതെന്നും നാമോര്‍ക്കണം. ഇത്രയും എഴുതാന്‍ കാരണം അമേരിക്കയില്‍ ചെറിയൊരു വിഭാഗം മാത്രമാണ് നാം എന്ന ചിന്ത വെടിഞ്ഞ് മലയാളികള്‍ മനസ്സുവച്ചാല്‍ മലയാളികള്‍ എന്ന പേരില്‍ത്തന്നെ ലോക ശ്രദ്ധ പിടിച്ചു പറ്റാനും നമുക്കു സാധിക്കും എന്നുള്ള സത്യം മലയാളികള്‍ മനസ്സിലാക്കട്ടെ എന്ന ഉദ്ദേശത്തോടുകൂടിയാണ്.

ജീവിതത്തില്‍ നിരവധി അനുഭവങ്ങളുണ്ടായിട്ടുള്ള എനിക്ക് എഴുതിയാല്‍ തീരാത്ത അനുഭവങ്ങളുണ്ട്. പല യൂണിവേഴ്‌സിറ്റികളിലും പോയി ദീര്‍ഘകാലം പഠിച്ചതിനുശേഷം കിട്ടുന്ന അറിവുകളേക്കാള്‍ മനുഷ്യന് പ്രായോഗിക ജീവിതത്തില്‍ ഉതകുന്നത് അനുഭവങ്ങളില്‍നിന്നും ലഭിക്കുന്ന അറിവുകളായിരിക്കും. അതുകൊണ്ടുതന്നെയാണ് മഹാചിന്തകനായ തിരുവള്ളുവര്‍ ഒരിടത്തു പറഞ്ഞിരിക്കുന്നത് 'ഈ ലോകത്തില്‍ ഒരു ജഗ്ഗ#ംകൊണ്ടു നേടുന്ന വിദ്യ പിന്നീടുള്ള പല ജഗ്ഗങ്ങളിലും ഉപകാരപ്പെടും' എന്ന് വിദ്യ(അറിവ്), അത് ആരുടേതുമായിക്കൊള്ളട്ടെ, നമുക്ക് എടുക്കാവുന്നതാണ്. അതിന് മലയാളിയെന്നോ, തമിഴനെന്നോ, അമേരിക്കനെന്നോ ഉള്ള വേര്‍തിരിവിന്റെ ആവശ്യമില്ല.

അമേരിക്കയില്‍ പ്രവര്‍ത്തിച്ചുവരുന്ന ജസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.) എന്ന പ്രസ്ഥാനത്തിന്റെ ഫൗണ്ടര്‍ ചെയര്‍മാന്‍ കൂടി ആയ എനിക്ക് നിരവധി തവണ അമേരിക്കന്‍ കോടതികളില്‍ പല കാര്യങ്ങള്‍ക്ക് കയറി ഇറങ്ങേണ്ട സാഹചര്യം ലഭിച്ചിട്ടുണ്ട്. ബില്‍ ക്ലിന്റന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലഘട്ടത്തില്‍ 24 മാസം ഒരു ഫെഡറല്‍ ഗ്രാന്റ് ജൂററായി സേവനം അനുഷ്ഠിക്കാന്‍ കഴിഞ്ഞ എനിക്ക് അമേരിക്കന്‍ കോടതികളില്‍ നടക്കുന്ന പല കാര്യങ്ങളും നേരിട്ടുകാണാനുള്ള അസുലഭാവസരവും ലഭിച്ചിട്ടുണ്ട്. ഇവയില്‍ നിന്നെല്ലാം പല കാര്യങ്ങള്‍ പഠിക്കാനെനിക്കു കഴിഞ്ഞു.

ഈയിടെ ന്യൂയോര്‍ക്ക് സ്റ്റേറ്റിലെ യോങ്കേഴ്‌സ് സിറ്റിയില്‍ താമസക്കാരനായ എന്റെ ഒരു സുഹൃത്ത്കൂടി ആയ ജോയി ഫിലിപ്പ് പുളിയനാനാലിന് ഒരു സ്പീഡിങ്ങി ടിക്കറ്റ് കിട്ടിയത് അറ്റോര്‍ണി ഇല്ലാതെ തന്നെ കോടതിയില്‍ പോയി ഡിസ്മിസ് ചെയ്യിച്ച സംഭവം ഉണ്ടായി. ഇതുപോലുള്ള സംഭവങ്ങള്‍ മലയാളികള്‍ക്ക് ഭാവിയില്‍ പ്രയോജനപ്പെടുമെങ്കില്‍ പ്രയോജനപ്പെടട്ടെ എന്ന ഉദ്ദേശത്തോടുകൂടിയാണ് ഞാനീ ലേഖനം എഴുതാന്‍ കാരണം.

ചുരുക്കത്തില്‍ സംഭവം ഇങ്ങിനെയാണ് 2015 ഏപ്രില്‍ 15ന് രാത്രി 12.26ന് ജോയി തന്റെ സഹോദരിയുടെ വീട്ടില്‍ പോയി തിരിച്ച് വീട്ടിലേയ്ക്കു വരുന്ന സമയം യോങ്കേഴ്‌സിലെ ക്രോസ് കൗണ്ടി പാര്‍ക്ക് വേയില്‍ എക്‌സിറ്റ് 11 വെസ്റ്റ് എടുക്കാന്‍ തിരിയുന്ന സമയം വഴിയില്‍ കാലനെപ്പോലെ പതുങ്ങിക്കിടന്നിരുന്ന വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ ഒരു വെള്ള പോലീസുകാരന്‍ ജോയിയെ തടഞ്ഞുനിര്‍ത്തി 45 മൈല്‍ സ്പീഡ് സോണില്‍ 65 മൈല്‍ സ്പീഡില്‍ പോയി എന്നു പറഞ്ഞ് ഒരു സ്പീഡിംഗ് ടിക്കറ്റു കൊടുത്തു. ജോയിക്ക് അതേ സ്ഥലത്തു വച്ച് കഴിഞ്ഞ വര്‍ഷം വിന്ററില്‍ റോഡിന്റെ ഇരുവശവും 2 അടി ഘനത്തില്‍ മഞ്ഞ് ഉറഞ്ഞു കിടന്നിരുന്നപ്പോള്‍ ഇതേ രീതിയില്‍ ഒരു ടിക്കറ്റു കിട്ടിയതാണ്. ആ ടിക്കറ്റ് ഞാന്‍ ബന്ധപ്പെട്ട് കോടതിയില്‍ പോയി ഡിസ്മിസ് ചെയ്യിച്ചിരുന്നു. അക്കാരണത്താല്‍ ത്തന്നെയാണ് ഇത്തവണയും ടിക്കറ്റു കിട്ടിയപ്പോള്‍ ജോയി എന്റെ അടുക്കലേക്ക് ഓടി വരാന്‍ കാരണം. തീര്‍ച്ചയായും ഞാന്‍ നോക്കിയാല്‍ ഈ ടിക്കറ്റും ഡിസ്മിസ് ചെയ്യിക്കാന്‍ കഴിയും എന്ന് ജോയി പൂര്‍ണ്ണമായും വിശ്വസിച്ചിരുന്നു.

സാധാരണഗതിയില്‍ ഇത്തരത്തില്‍ ഒരു സ്പീഡിംഗ് ടിക്കറ്റ് കിട്ടിക്കഴിഞ്ഞാല്‍ എല്ലാവരും ചെയ്യുന്നത് ഒരു അറ്റോര്‍ണിയെ കണ്ടിപിടിക്കാന്‍ ശ്രമിക്കുക എന്നാണല്ലോ. കഴിഞ്ഞ വര്‍ഷം കേസ് ജയിക്കാനുള്ള വിദ്യ എനിക്കു പറഞ്ഞു തന്നത് ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറലിന്റെ അസിസ്റ്റന്റായി 8 വര്‍ഷം ജോലി ചെയ്തു പരിചയസമ്പന്നയായ ഷെല്ലി മേയര്‍ എന്ന യഹൂദ വംശജയാണ്. അവര്‍ ഇപ്പോള്‍ സ്റ്റേറ്റ് അസംബ്ലി മെമ്പര്‍ കൂടിയാണ്. കോടതിയില്‍ പോകുമ്പോള്‍ മൂന്നാല് ഫോട്ടോകള്‍ കൂടി കരുതിക്കൊള്ളാന്‍ അവര്‍ പറഞ്ഞു. ജഡ്ജി ചോദിക്കുമ്പോള്‍ വഴിയുടെ അവസ്ഥ മോശമായിരുന്നു അതിനാല്‍ യാതൊരു കാരണവശാലും സ്പീഡില്‍ പോകാന്‍ സാധിക്കുകയില്ല എന്ന് ജഡ്ജിയെ പറഞ്ഞു മനസ്സിലാക്കുക. ഏതായാലും കഴിഞ്ഞ വര്‍ഷം രക്ഷപ്പെട്ടു.

'ഒരു ചക്കയിട്ട് ഒരു മുയലിനെ കിട്ടി എന്നു കരുതി ചക്ക ഇടുമ്പോഴെല്ലാം മുയലിനെ കിട്ടുമെന്നു കരുതേണ്ട' എന്നാണ് രണ്ടാം തവണയും ജോയിയെ രക്ഷിക്കാന്‍ ഞാന്‍ കോടതിയില്‍ പോകുന്നു എന്നു കേട്ടപ്പോള്‍ എന്നെ പലപ്പോഴും കളിയാക്കാറുള്ള മറ്റൊരു സുഹൃത്ത് പറഞ്ഞത്. ഈ തരത്തിലുള്ള അനേകം വിമര്‍ശകള്‍ എനിക്കു ചുറ്റും ഉണ്ടെന്നുള്ള സത്യം എനിക്കു നന്നായറിയാം. അതുകൊണ്ടുതന്നെ തെളിവോടുകൂടി ഈ സംഭവം സാമാന്യ ജനങ്ങളുടെ അറിവിലേയ്ക്കായി പ്രസിദ്ധീകരിക്കാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ഇതെങ്ങിനെ സാദ്ധ്യമായി എന്നുകൂടി എഴുതിയില്ലെങ്കില്‍ കഥ പൂര്‍ത്തിയാവുകയില്ലല്ലോ. ആദ്യമായി ജോയിയെക്കൊണ്ട് സ്പീഡിങ്ങിന്റെ വയലേഷന്‍ കുറ്റക്കാരനല്ല എന്നു പറഞ്ഞു 'നോട്ട് ഗില്‍റ്റി' ആയി സര്‍ട്ടിഫൈ ചെയ്ത മെയിലില്‍ അയച്ചുകൊടുത്തു. പിന്നീട് ജോയിയെ കൂട്ടി കോടതിയില്‍ പോയി കോര്‍ട്ട് ക്ലര്‍ക്കിനോട് ഒരു മലയാളം പരിഭാഷകനെ(ഇന്റര്‍പ്രെറ്റര്‍) വേണമെന്നാവശ്യപ്പെട്ടു. ജൂലൈ 21 ന് ആയിരുന്നു യോങ്കേഴ്‌സ് സിറ്റി കോര്‍ട്ടില്‍ കേസ് വിചാരണയ്ക്കു വച്ചിരുന്നത് കോടതിയില്‍ പോകുന്നതിന്റെ 2 ദിവസം മുന്‍പ് ഞാന്‍ ജോയിയൊടൊപ്പം ടിക്കറ്റ് ജോയിക്കു കൊടുത്ത സ്ഥലം സന്ദര്‍ശിച്ചു. പോലീസുകാരന്‍ ടിക്കറ്റു കൊടുത്തത് 45 മൈല്‍ സ്പീഡ് സോണില്‍ 65 മൈല്‍ സ്പീഡില്‍ പോയി എന്നതിനാണ്. പക്ഷേ ക്രോസ് കൗണ്ടി പാര്‍ക്ക് വേയില്‍ എക്‌സിറ്റ് എടുക്കുന്നതിനു വളരെ മുമ്പു തന്നെ സ്പീഡ് 10 മൈല്‍ എന്ന് വ്യക്തമായി രേഖപ്പെടുത്തിയ സൈന്‍ വച്ചിട്ടുണ്ട്. ടിക്കറ്റുകൊടുത്ത പോലീസുകാരന്‍ ഇതൊന്നും നോക്കിക്കാണുകയില്ല. എക്‌സിറ്റ് നേരെ ചെന്നു കയറുന്നത് കൊടും വളവുള്ള ഒരു പാലത്തിലേയ്ക്കാണ്. ആ പാലത്തേല്‍ വച്ചാണ് ജോയിക്ക് ടിക്കറ്റ് കൊടുത്തത്. പ്രസ്തുത പാലത്തേലേയ്ക്കു കയറുന്നവര്‍ 25 മൈല്‍ സ്പീഡില്‍ കൂടുതല്‍ പോയാല്‍ പാലത്തില്‍ നിന്നും താഴെ പോയി അപകടം സംഭവിക്കും. 65 മൈല്‍ സ്പീഡില്‍ അവിടെ പോകുന്നയാള്‍ ആത്മഹത്യ ചെയ്യാന്‍ പോകുന്നതാണെന്നു കരുതിയാല്‍ മതിയാവും.

ഏതായാലും പാര്‍ക്ക് വേയില്‍ ഹസാര്‍ഡ് ലൈറ്റിട്ട് സാവകാശം ജോയിയെ ക്കൊണ്ടു ഡ്രെ#െവ് ചെയ്യിച്ച് ക്രോസ് കൗണ്ടി പാര്‍ക്ക് വേ വെസ്റ്റ് എക്‌സിറ്റ് 11 ന്റെ സൈനോടുകൂടി 10 മൈല്‍ സ്പീഡ് എന്ന സൈനും കൂട്ടി വളരെ വിജയകരമായി ഏതാനും ഫോട്ടോകള്‍ ഞാന്‍ എടുത്തു. പാലത്തില്‍ പാര്‍ക്ക് ചെയ്ത് പാലത്തില്‍ നിന്നും ഇറങ്ങുമ്പോഴുള്ള യീല്‍ഡ് സൈനും, പാലത്തിന്റെ കൊടും വളവും എല്ലാം ഞാന്‍ ക്യാമറിയില്‍ പകര്‍ത്തി.

11 മണിക്ക് സമയത്തുതന്നെ ഞങ്ങള്‍ കോടതിയില്‍ ഹാജരായി. മലയാളിയായ ഇന്റര്‍പ്രെറ്ററും വന്നിരുന്നു. 65 മൈല്‍ സ്പീഡിലുള്ള ടിക്കറ്റ് ആയതിനാല്‍ പോലീസു പറയുന്ന പ്രകാരം തീര്‍ക്കുകയാണ് നല്ലതെന്നായിരുന്നു ഇന്റര്‍പ്രെറ്റര്‍ ജോയിയെ ഉപദേശിച്ചത്. ഏതായാലും കഴിഞ്ഞ വര്‍ഷം സംഭവിച്ചതുപോലെ തന്നെ എല്ലാവരോടും ട്രയല്‍ തുടങ്ങുന്നതിനു മുമ്പ് പുറത്തുപോയി പോലീസു പറയുന്നതുപോലെ തീരുമെങ്കില്‍ തീര്‍ത്തിട്ടു വരാന്‍ ജഡ്ജി എല്ലാവരോടും ആവശ്യപ്പെട്ടു. ജോയിയെ കൂടാതെ വക്കീലുമായി ഒരാള്‍ വന്നിരുന്നു. അയാളല്ലാത്തവരെല്ലാം കുറ്റം സമ്മതിച്ചതിനാല്‍ പോലീസ് അവര്‍ക്കെല്ലാം പോയിന്റ് ഇളവു ചെയ്തു കൊടുക്കുകയും തുക കുറച്ചുകൊടുക്കുകയും ചെയ്തു. ജോയിയുടെ കാര്യം ഞാന്‍ പോലീസിനെ ഫോട്ടോ എടുത്തു കാണിച്ചിട്ട് 10 മൈല്‍ സ്പീഡില്‍ പോകേണ്ടിടത്ത് എങ്ങിനെ 65 മൈല്‍ സ്പീഡില്‍ പോകും എന്നു ചോദിച്ചു. എന്നോട് ആരാണെന്നു ചോദിച്ചപ്പോള്‍ ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ കൂടി ആണെന്നും ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധാനം ചെയ്യുന്ന ആളാണെന്നും ധൈര്യസമ്മേതം പറഞ്ഞു. എന്നോടൊപ്പം ജെ.എഫ്.എ.യിലെ മറ്റൊരു മെമ്പറും മലയാളിയുമായ ജോര്‍ജ് ആരോലിച്ചാലിനെ കൂടി ഞാന്‍ കൊണ്ടു പോയിരുന്നു. അദ്ദേഹവും പോലീസിനോട് ഒരു രോഗി കൂടി ആയ ജോയി ഒരിക്കലും ആ സ്പീഡില്‍ പോവുകയില്ല എന്നും കുറ്റം സമ്മതിക്കുന്നില്ലെന്നും ജഡ്ജി ട്രയല്‍ ചെയ്തു തീരുമാനിക്കട്ടെ എന്നും പറഞ്ഞു.

ഏതായാലും സത്യാവസ്ഥ മനസ്സിലാക്കി ഇത്തവണയും ജഡ്ജി കേസ് ഡിസ്മിസ് ചെയ്തു. ഇതില്‍ നിന്നും നാം മനസ്സിലാക്കേണ്ട ഒരു കാര്യം മലയാളികളായ നമുക്ക് ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ അല്പം സാമാന്യബോധം ഉപയോഗിച്ചാല്‍ ഒരു ഇന്റര്‍പ്രെറ്ററുടെ സഹായത്തോടെ വക്കീലഗ്ഗ#ാര്‍ക്കു ഫീസു കൊടുക്കാതെ തന്നെ പല പ്രശ്‌നങ്ങളും കോടതിയില്‍ പോകേണ്ടിവന്നാലും പരിഹരിക്കാന്‍ കഴിയും എന്നുള്ളതാണ്.

ഇത്തരത്തില്‍ പലപ്പോഴും അനാവശ്യമായി ട്രാഫിക്ക് വയലേഷന്‍ ടിക്കറ്റുകള്‍ സാധാരണക്കാര്‍ക്കു ലഭിക്കുമ്പോള്‍ വക്കീലഗ്ഗ#ാരില്ലാതെതന്നെ നമുക്കു തന്നെ കൈകാര്യം ചെയ്യാനാവും എന്നുള്ള സത്യം സാമാന്യ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടു കൂടിയാണ് ഈ ലേഖനം വിശദമായി എഴുതാന്‍ കാരണം. ഇതൊടൊപ്പം ജോയി ഫിലിപ്പിനു കിട്ടിയ സ്പീഡിങ്ങ് ടിക്കറ്റിന്റെ കോപ്പിയും, കോടതിയില്‍ ഹാജരാക്കാനുള്ള സമന്‍സും, സിറ്റികോര്‍ട്ടില്‍ നിന്നും കേസ് ഡിസ്മിസ് ചെയ്തതിന്റെ പ്രൂഫും, തെളിവിനായി കോടതിയില്‍ ഹാജരാക്കിയ ഏതാനും ഫോട്ടോകളും സാമാന്യ ജനങ്ങളുടെ അറിവിലേയ്ക്ക് പ്രസിദ്ധപ്പെടുത്തുന്നു.

അടുത്ത ലക്കത്തില്‍ ട്രാഫിക്ക് വയലേഷന്‍ ടിക്കറ്റുകള്‍ കോടതിയില്‍ പോകാതെതന്നെ, വക്കീലഗ്ഗ#ാരുടെ ആരുടെയും സഹായമില്ലാതെ തന്നെ ഞാന്‍ തനിയെ ഡിസ്മിസ് ചെയ്യിച്ച സംഭവങ്ങള്‍ തെളിവു സഹിതം എഴുതാമെന്നു കരുതുന്നു.

ജോയിഫിലിപ്പിന്റെ സ്പീഡിങ്ങ് ടിക്കറ്റുകള്‍ ഡിസ്മിസ് ചെയ്യിച്ച സംഭവങ്ങളുടെ സത്യാവസ്ഥ അറിയാന്‍ താല്‍പര്യമുള്ളവര്‍ക്ക് അദ്ദേഹത്തെ നേരിട്ട് 9142941400 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്.

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC