ശ്രീകുമാര്‍ ഉണ്ണിത്താന്‍

അമേരിക്കയിലെ സാംസ്‌കാരിക സംഘടനകള്‍ക്ക് ശനിദിശയോ?

ലോകത്തു ആയിരക്കണിക്കിന് പ്രവാസി സംഘടനകള്‍ ഉണ്ട്. ഓരോ സംഘടകള്‍ക്കും ഓരോ അജണ്ടകള്‍. ചില സംഘടനകള്‍ മത സംഘടനകള്‍ , ചിലത് ജാതിസംഘടനകള്‍ ഒക്കെയാണ്. ഇത്തരം സംഘടനകളില്‍ നിന്നും സാമുഹ്യ സാംസ്‌കാരിക സംഘടനകളെ വേറിട്ടു നിര്‍ത്തുന്നത് അതിന്റെ മതേതര ബോധമാണ്. സമുഹത്തിലെ എല്ലാ ആളുകള്‍ക്കും കടന്നു വന്നിരിക്കാന്‍ ഒരിടം. പിറന്ന നാടും വീടും വിട്ടു വരുമ്പോള്‍ ഒന്നിച്ചുകൂടി ഓണവും ക്രിസ്തുമസും വിഷുവും റംസാനുമൊക്കെ ആഘോഷിക്കുവാന്‍ ഒരു വേദി. എല്ലാവരും ഒത്തു ചേരുക, പഴയ സുഹൃത്തു ബന്ധം പുതുക്കുക, അതിനപ്പുറത്ത് നാം ഇതിന് വലിയ പ്രാധാന്യം നല്‍കുന്നു എന്ന് തോന്നുന്നില്ല .

ഞാനും എന്റെ സുഹൃത്തു നാടില്‍ നിന്ന് എത്തിയ ലുട്ടാപ്പിയുമായി അമേരിക്കയിലെ മലയാളികളുടെ ദേശിയ ഉത്സവം എന്ന് അവകാശപ്പെടുന്ന ഫൊക്കാന, ഫോമാ കണ്‍വഷനുകള്‍ പങ്കെടുക്കുകയുണ്ടായി. ആദ്യം ഞങ്ങള്‍ കാനഡയില്‍ നടക്കുന്ന ഫൊക്കാന കണ്‍വഷനിലേക്കാണ് പോയത്. എന്തോ വലിയ കാര്യം സംഭവിക്കാന്‍ പോകുന്നു എന്നതായിരുന്ന ലുട്ടാപ്പിയുടെ വിചാരം. ആയിരത്തി അഞ്ഞുറു പേര് പങ്കെടുത്ത കണ്‍വന്‍ഷന്റെ പ്രോസഷനില്‍ പങ്കെടുത്തതു വെറും മുപ്പതോ നാല്‍പതോ പേര്‍ മാത്രം, അംഗ സംഘടനകളുടെ ബാനറുമായി വന്നവരെല്ലാം അത് മടക്കി തിരികെ പോകുന്നത് കണ്ടപ്പോള്‍ ലുട്ടാപ്പിക്കു ചിരിയടക്കുവാന്‍ കഴിഞ്ഞില്ല. ഈ സമയം മുഴുവന്‍ ക്യാഷ് കൊടുത്തു റെജിസ്റ്റര്‍ ചെയ്യ്തവര്‍ അവരുടെ റൂമിനു വേണ്ടി അലഞ്ഞു തിരിഞ്ഞു നടന്നപ്പോള്‍ ഞാന്‍ ഫൊക്കാന ഭാരവാഹി ആണ്, എന്തെകിലും സഹായം വേണമോ എന്നു രവഛറശസസമമി പോലും ആരെയും അവിടെ കണ്ടില്ല. റൂമിനു വേണ്ടി അലഞ്ഞു തിരിഞ്ഞു നടക്കുന്നവരെ കണ്ടപ്പോള്‍ കാണാത്ത ഭാവം നടിച്ചു പോകുന്ന ഫൊക്കാന നേതാവിനെയും ലുട്ടാപ്പിക്കു കാണുവാന്‍ ഇടയായി.

ഉല്‍ഘാടന യോഗം കണ്ടപ്പോള്‍ നാട്ടില്‍ ഇലക്ഷന്‍ സമയത്തു നടത്തുന്ന കവല പ്രസംഗം പോലെ. തെരഞ്ഞുടുപ്പ് സമയത്തു വലിയ പ്രസംഗികന്‍ വരുന്നതനിനു മുമ്പായി സമയം പോകാന്‍ വേണ്ടി കുട്ടി നേതാക്കളുടെ പ്രസംഗം പോലെ ഇത് നീണ്ട് പോയത് ഒരു പ്ലാനിങ്ങും ഇല്ലാത് നടത്തുന്ന പരിപാടി ആണ് എന്നു ലുട്ടാപ്പിക്കു മനസിലായി. അങ്ങനെ പ്ലാനിങ് ഇല്ലാതെ മൂന്നു ദിവസത്തെ പരിപാടികള്‍ ഏങ്ങനെയോ തള്ളിനീക്കി. എവിടെയാണ് പ്രോഗ്രാമുകള്‍ നടക്കുന്നത് എന്ന് അറിയാന്‍ ഒരു നോട്ടീസ് ബോര്‍ഡ് പോലും എങ്ങും ഇല്ലായിരുന്നു .പക്ഷേ സത്യം പറയണമല്ലോ കണ്‍വെന്‍ഷന്‍ ആകെക്കൂടി വിജയം ആയിരുന്നു എന്നു പറയാം . പിന്നെയും ലുട്ടാപ്പിക്ക് ഒരു സംശയം എന്തിനു നാടില്‍ നിന്നും ഇത്ര അധികം സിനിമതാരങ്ങളെ ഈ കണ്‍വഷനില്‍ എത്തിച്ചു.
എത്രയോ ആള്‍കാര്‍ വീട് ഇല്ലാതെയും ഒരുനേരത്തെ അഹരത്തിനു വേണ്ടി വലയുബോള്‍ ധുര്‍ത്തു നടത്തി നാം ആരെ കാണിക്കുവാന്‍ വേണ്ടി യാണ്. ഫോക്കാന ചാരിറ്റിക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുന്നു പരമാവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുകയും എന്നക്കെ പറയുന്നതല്ലാത് ഒരു ചാരിറ്റി പ്രവര്‍ത്തനവും ലുട്ടാപ്പി കണ്ടില്ല. എല്ലവര്‍ഷവും ഭാഷക്ക് ഒരു ഡോളര്‍ എന്ന രീതിയില്‍ നടതുന്ന ഒരു ബക്കറ്റു പിരിവ് നടത്താറുണ്ട് ഈ തവണ അതിനു പോലും ഒരു ഭാരവാഹിയെയും അവിടെ കണ്ടില്ല.

അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരെഞ്ഞുടുക്കുവാന്‍ പോലും ഫൊക്കാന നേതൃത്വത്തിന് കഴിഞ്ഞില്ല എന്നുള്ളതാണ് ലുട്ടാപ്പി മനസിലാക്കിയത്. അതിന്റെ കാര്യ കരണങ്ങളിലേക്കൊന്നും പോകുന്നില്ല. ഫൊക്കാന കണ്‍വന്‍ഷന്‍ മതിയാക്കി മിയാമിയില്‍ നടന്ന ഫോമാ കണ്‍വന്‍ഷനിലേക്കു ലുട്ടാപ്പി യാത്ര ആയി.

വളരെ പ്രതീക്ഷയോടെ ആണ് ലുട്ടാപ്പി മിയാമിയില്‍ എത്തിയത്. അവിടെ എത്തിയതും ഒരു ഇലക്ഷന്‍ ജ്വരം പോലെ തോന്നി .നാടിലെ നിയമ സഭ തെരഞ്ഞടുപ്പില്‍ കാണാത്ത വീറും വാശിയും. കുറെ അധികം ചെറുപ്പക്കാര്‍ തെരഞ്ഞടുപ്പു പ്രചാരണം ആയി മുന്നോട്ട് പോകുന്നതു കണ്ടു .

യൂത്തന്‍മാര്‍ മുത്തന്മാരെയും, മുത്തന്മാര്‍ യൂത്തന്‍മാരെയും പരസ്പരം ഒതുക്കാന്‍ നോക്കുന്നതു കാണാമായിരുന്നു. ഇത് കണ്ടപ്പോള്‍ ലുട്ടാപ്പിക് തോന്നിയത് ഇലക്ഷനു വേണ്ടി ഒരു കണ്‍വന്‍ഷന്‍ നടത്തുന്നു എന്ന തോന്നല്‍. ആകെ കുടി ഒരു ഉത്സവത്തിന്റെ പ്രീതിതി.

എല്ലാം പോകടെ ലുട്ടാപ്പിയുടെ കുടല്‍ കരിഞ്ഞ മണം ഇപ്പോളും മുക്കില്‍ തങ്ങി നില്‍ക്കുന്നു. ഇനിയും ഒരു പ്രവാസി കണ്‍വെന്‍ഷനില്‍ വരില്ല എന്ന് പറഞ്ഞാണ് ലുട്ടാപ്പി തിരികെ പോയത്. ഒരു സത്യം പറയണമല്ലേ വളരെ അധികം നല്ലകാര്യങ്ങല്‍ ലുട്ടാപ്പി അമേരിക്കന്‍ സംഘടകളില്‍ നിന്നും പഠിച്ചു, പക്ഷേ തെറ്റുകള്‍ ചുണ്ടി കാണിക്ക്ന്നത് ഇനിയും ഇതാവര്‍ത്തിക്കതീരിക്കാന്‍ വേണ്ടിയാണ്. 

Read more

സിപിഐയെ കണ്ടു പഠിക്കുമോ അമേരിക്കന്‍ മലയാളി സംഘടനകള്‍...?

മക്കള്‍ രാഷ്ട്രീയവും,അഴിമതിയും അധികാര മോഹം അടങ്ങാത്ത സ്വാര്‍ത്ഥരും കൊടികുത്തി വാഴുന്ന കേരളത്തില്‍ ഒരുപറ്റം പുതിയ മന്ത്രിമാരെ അണിനിരത്തി മാതൃക കാട്ടിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന 'സി.പി.ഐ'.യുടെ പ്രവര്‍ത്തനത്തെ നാം പ്രശംസികേണ്ടിയിരിക്കുന്നു. കാരണം മുതിര്‍ന്ന നേതാവ് എന്ന് കാരണം പറഞ്ഞു പുതുമുഖങ്ങളെ ഒതുക്കുന്ന ഒരു തന്ത്രം കേരള രാഷ്ട്രിയത്തില്‍ നിലനിന്നു പോന്നിരുന്നു. ആ സമവാക്യത്തെ തിരുത്തി കുറിച്ചതിലുടെ പുതിയ ഒരു രാഷ്ട്രീയ സംസ്­കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

പുതുമുഖങ്ങളയ ആളുകള്‍ പ്രവര്‍ത്തന രംഗത്തേക്ക് വരുംമ്പോള്‍ പുത്തന്‍ ആശയങ്ങളും, വേറിട്ട ഒരു പ്രവര്‍ത്തന രീതിയിലുടെ നല്ല ഒരു പ്രവര്‍ത്തനം കാഴ്ചവെക്കാനും അവരുടെ കഴിവുകള്‍ തെളിയിക്കാന്‍ ശ്രമിക്കും. പുതിയ മന്ത്രിമാരെ നിശ്ചയിച്ചുകൊണ്ട് ആ പാര്‍ട്ടി എടുത്ത തിരുമാനം ധിരവും അധികാര കുത്തകയുടെ സമവാക്യങ്ങള്‍ തിരുത്തി കുറിച്ച് ഒരു പുത്തന്‍ രാഷ്ട്രീയ സംസ്­കാരത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്. 

പരിചയ സമ്പന്നത ഭരണ നിര്‍വഹണത്തിന്റെ നിര്‍ണായക ഘടകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.പരിചയ സമ്പന്നത എന്ന പേരില്‍ പലെരെയും ചുമക്കേണ്ട ഒരു അവസ്ഥ ആണ് ഉണ്ടാകുന്നത് . ഒരിക്കല്‍ പുതുമുഖങ്ങളായി അധികാരത്തില്‍ വരാണല്ലോ ഇന്നത്തെ പരിചയ സമ്പന്നരെന്ന് നാം പറയുന്ന ന്നവര്‍. അതേ സമയം, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ളവര്‍ ഭരണനിര്‍വഹണത്തില്‍ പാളിപ്പൊളിഞ്ഞ് പോകുന്നതിനും, അഴിമതിക്ക് കുട്ടു നില്‍ക്കുന്നതും രാഷ്ട്രീയ പാര്‍ട്ടികളുടെ താക്കോല്‍ രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയം പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.ജാതി, പ്രാദേശിക പരിഗണനകള്‍ കൂടാതെ മന്ത്രിമാരെ തീരുമാനിക്കുന്ന എന്നത് തന്നെ ആദര്‍ശപരമായ സമ്പ്രദായമാണ് 

അധികാരം മനുഷ്യനെ ദുഷിപ്പിക്കും.മനുഷ്യത്വമില്ലാത്തവനാക്കും . ഒരിക്കല്‍ അധികാരത്തിന്റെ മധുരം നുകര്‍ന്നവര്‍ പിന്നീട് അവര്‍ക്കത്­ ഇല്ലാതിരിക്കാന്‍ പറ്റില്ല .. അധികാരീ സോപാനത്തിലേയ്ക്കുള്ള ഈ ആക്രാന്തപ്പാച്ചിലില്‍ കഴിവുറ്റവരും പൊതുസമ്മതരും നാടിന്റെ മേന്‍മയേറിയവരുമായ നേതാക്കള്‍ അവസരം ലഭിക്കാതെ വിസ്മരിക്കപ്പെട്ടു പോവും. ഇങ്ങനെ മുരടിച്ചു നിരാശയോടെ അവഗണനയുടെ പടുകുഴികളിലകപ്പെട്ട നേതാക്കളും മലയാളക്കരയിലുണ്ട്.ഇത് ജനാധിപത്യ കേരളത്തിന്റെ തീരാശാപമാണ്.കഴിവും പ്രാപ്തിയുമുള്ള പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിലൂടെ അതാതു രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാഷ്ട്രപുനര്‍നിര്‍മാണത്തിന്റെ ഭാഗമാകുന്നു എന്ന മഹത്തായ സന്ദേശം പ്രചരിപ്പിച്ചിരിക്കുകയാണ് .

പുത്തന്‍ രാഷ്ട്രീയ സമവാക്യത്തെ പറ്റി പറയുമ്പോള്‍ അമേരിക്കയിലെ മലയാളി സംഘടനകളുടെ പ്രവര്‍ത്തനത്തെ പറ്റി എടുത്ത് പറയെണ്ടതുണ്ട്. ഇന്നു അമേരിക്കയിലെ മിക്ക സംഘടനകളും ഒരു കേരള കോണ്‍ഗ്രസ് സംസ്കരം ആണ്­ പ്രാവര്‍ത്തികമാക്കുന്നത്, വളരുംതോറും പിളരുകയും പീന്നെയും വളരുകയും പിളരുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഒരു വെട്ടം പ്രസിഡന്റ്­ ആകുന്ന ആള്‍ സംഘടനയെ തന്റെ കയ്യില്‍ ഒതുക്കുവാന്‍ ശ്രമിക്കുന്നു. പിന്നെ തന്റെ പ്രിയപെട്ടവര്‍ക് വേണ്ടി ആ സംഘടനയെ തന്റേതാക്കി മാറ്റുന്നു .പിന്നെ എന്ത് ചെയ്താലും തന്റെ അക്കൌണ്ടില്‍ ഒതുക്കുന്നു .പല മുഖങ്ങളും കണ്ടു മടുത്തു.പഴയത് തന്നെ പറയുന്നു.ചിലര്‍ പ്രായാധിക്യം കാരണം പറയ്ന്നത് എന്താണെന്ന് പോലും മനസിലാകുന്നില്ല .ഇപ്പോള്‍ പറഞ്ഞതല്ല നാളെ പറയുന്നത് .ആകെ ഒരു കണ്‍ഫ്യുഷന്‍ .ഇത്തരം കണ്ഫ്യുഷന്‍ നമുക്ക് വേണോ ?. 

യുവാക്കളെ മുന്‍ നിരയിലേക്ക് കൊണ്ടുവരണം എന്നത് എല്ലാസംഘടനകളും വിളിച്ചു കുവുന്ന ഒരു കാര്യം ആണ് . പക്ഷേ ഇതില്‍ ആത്മാര്‍ഥതയുടെ കണിക പോലും ഇല്ലെന്നു നമുക്ക് അറിയാം. കെട്ടുറപ്പുള്ള ഒരു സമൂഹത്തെ വാര്‍ത്തെടുക്കുന്നതിന് കാര്യപ്രാപ്തിയും ലക്ഷ്യബോധവുമുള്ള യുവാക്കളെ മുഖ്യധാരയില്‍ കൊണ്ടുവരണം എന്നതാണ് എല്ലാ സംഘടനകളും ഒരുപോലെ പറയുന്ന കാര്യം. ഇപ്പോള്‍ അമേരിക്കയില്‍ ഫൊക്കാനയുടെയും ,ഫോമയുടെയും ഇലക്ഷന്‍ ചുട്പിടിച്ചുകൊണ്ടിരിക്കുന്നു. ഇതില്‍ മത്സരിക്കുന യുവാക്കളെ പരിചയ സമ്പന്നത ഇല്ല എന്ന പേരില്‍ മാറ്റി നിര്‍ത്താന്‍ ശ്രമിക്കുന്നതായി കാണാം. യുവാക്കളെ മുന്‍ നിരയിലേക്ക് കൊണ്ടുവരണം എന്ന് പറയുന്നവര്‍ തന്നെയാണ് ഇതിന്റെ പിന്നിലും പ്രവര്‍ത്തിക്കുന്നത് എന്നതു നമ്മെ നാണംകെടുത്തുന്നു . അതുപോലെ ഇതില്‍ മത്സരിക്കുന്ന പഴയ മുഖങ്ങള്‍ വിണ്ടും വിണ്ടും ജനങ്ങളിലേക്ക് വരുമ്പോള്‍ ഇവിടെ പുതിയ ആളുകള്‍ ഇല്ലെ എന്നും ജനത്തിന് സംശയം. സമൂഹത്തിന് നന്മകള്‍ ചെയ്യുമ്പോഴാണ് നാം ജനസമ്മതരാകുന്നത്,അത് സംഘടനകളയാലും വ്യക്തികളായാലും ഒരുപോലെ .ഈ അടുത്ത കാലത്ത് പല അമേരിക്കന്‍ മലായാളി സംഘടനകളിലും യുവാക്കള്‍ സജീവമായി ഉയര്ന്നു വരുന്നത് കാണാം .നല്ല ആശയങ്ങള്‍ പുതിയ തലമുറ കൊണ്ടുവരുന്നു.നാനാ തരത്തില്‍ അവര്‍ അംഗീകരിക്കപ്പെടുന്നു .ജാതി മത സംഘടനാ വിത്യാസമില്ലാതെ അവര്ക്ക് അംഗീകാരം ലഭിക്കുന്നു.അങ്ങനെ എത്രയോ ഉദാഹരണങ്ങള്‍ നുക്ക് കാണുവാന്‍ കഴിയുന്നു.പുതിയ തലമുറയ്ക്ക് മറ്റൊരു ഗുണം കൂടിയുണ്ട്.അവര്‍ക്ക് പഴയ തലമുറയെ അംഗീകരിക്കുവാന്‍ തെല്ലും മടിയില്ല .ആദരവു വേണ്ട സമയത്ത് നല്കാനും അവരക്കറിയാം.അതിനു അവര്‍ക്ക് അവസരം ലഭിക്കണം .ഇപ്പോള്‍ നാട്ടിലുള്ള തുക്കടാ രാഷ്ട്രീയക്കാര്‍ പോലും പറയ്ന്നത് പ്രവാസി സംഘടനകള്‍ ഫോട്ടോ എടുക്കല്‍ സംഘടനകള്‍ ആണെന്നാണ്­ .ചിലര്‍ക്ക് ആണ്ടു ബലിയിടുന്നപോലെ വര്‍ഷം തോറും ചുളുവില്‍ അമേരിക്കയില്‍ എത്താനുള്ള ഒരു പാലവും ആകുന്നു പല സംഘടനകളും .പുതിയ പിള്ളേര്‍ ആകട്ടെ ഇതൊക്കെ മാറണം എന്ന് ആഗ്രഹിക്കുന്നു .അമേരിക്കന്‍ പ്രസിഡന്റിനെ സംഘടനയുടെ വാര്ഷിക സമ്മേളനത്തില്‍ കൊണ്ടുവരാന്‍ പറ്റുമോ എന്നാണു അവര്‍ ചിന്തിക്കുന്നത് .

ഫൊക്കാനയും,ഫോമയും, വേള്‍ഡ് മലയാളി കൗണ്‍സിലും, ഇതര ദേശീയ സംഘടനകളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നാണ് മലയാളി സമുഹത്തിന്റെ ആഗ്രഹം . 'ലയനം' അസാധ്യമാണെങ്കിലും സമൂഹത്തിന്റെ പൊതുവായ പ്രശ്‌­നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എന്തുകൊണ്ട് ഈ സംഘടനകള്‍ക്ക് ഒന്നിച്ചുനിന്ന് പ്രവര്‍ത്തിച്ചുകൂടാ. അല്ലെങ്കില്‍ ഒന്നിക്കാവുന്ന ഇടങ്ങളില്‍ ഒന്നിക്കാന്‍ ശ്രമിക്കരുതോ .ഒന്നോ രണ്ടോ സംഘടനകള്‍ക് നേരെ ചൊവ്വേ പ്രവര്‍ത്തിക്കാന്‍ കഴിയാത്തിടത്ത് എന്തിനു നമുക്ക് ഒരായിരം സംഘടനകള്‍ .നമുക്ക് കൂട്ടായി ഒന്ന് ചിന്തിച്ചു കൂടെ ..അല്‍പം ചാണക വെള്ളം വേണം..പിന്നെ നല്ലൊരു മനസും..നമുക്കിവിടം തളിച്ച് ശുദ്ധമാക്കം ..ചെറുപ്പക്കാര്‍ വരും എല്ലാം ശരിയാകും... 

Read more

പുതുവര്‍ഷം സംഘടനകള്‍ക്ക് പുതിയ അജണ്ട: വാര്‍ധക്യത്തെ നമുക്ക് സംരക്ഷിക്കാം

അമേരിക്കന്‍ മലയാളികളുടെ പുതുവര്‍ഷം ഒരു പുതിയ ചിന്തയ്ക്ക് വഴിമരുന്ന് ഇടുകയാണ്. നമ്മുടെ സംഘടനകള്‍ കുറേക്കുടി ആര്‍ജ്ജവത്തൊടുകൂടി ചിന്തിക്കേണ്ട ഒരു വലിയ വിഷയത്തെ കൂടുതല്‍ ചിന്തകള്‍ക്കായി അമേരിക്കന്‍ മലയാളികള്ക്ക് മുന്നില് അവതരിപ്പിക്കുന്നു .

ഇതാകട്ടെ നമ്മുടെ പുതുവര്‍ഷ ചിന്ത. കെടുതികളിലും സങ്കടങ്ങളിലും മുഴുകി എങ്ങിനെയെങ്കിലും ഒന്നു മരിച്ചു കിട്ടിയാല്‍ മതി എന്നു വിചാരിക്കുന്ന ചില വൃദ്ധരും അവരെക്കൊണ്ടു പൊറുതിമുട്ടിയ മക്കളും ഒരുപക്ഷേ ഈ തലവാചകം കണ്ട് ചിരിക്കുമായിരിക്കും. 'നിങ്ങള്‍ക്കറിയില്ല, വാര്‍ധക്യം ദുസ്സഹം സുഹൃത്തേ' എന്നവര്‍ തിരിച്ചുപറയുന്നുമുണ്ടാകും.

ശരിയാണ്, നമ്മുടെ നാട്ടിലെ പത്രവിശേഷങ്ങളും മാധ്യമ ദൃശ്യങ്ങളും നമ്മെ വല്ലാതെ വ്യാകുലപ്പെടുത്തുന്നുണ്ട്. അച്ഛനമ്മമാരെ ഉപദ്രവിക്കുകയും വൃദ്ധസദനങ്ങളിലോ സത്രങ്ങളിലോ ഉപേക്ഷിച്ച് കടന്നുകളയുകയും വേണ്ടി വന്നാല്‍ ഇല്ലാതാക്കുകയും ചെയ്യുന്ന മക്കളെക്കുറിച്ചും ബന്ധുക്കളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ നിറയുമ്പോള്‍ നമ്മള്‍ പ്രവാസികള്‍ നമ്മുടെ മാതാപിതാക്കളെ നെഞ്ചോട് ചേര്ത്തു പിടിക്കാറുണ്ട് .

പക്ഷെ നമുക്ക് നമ്മുടെ ഇനിയുള്ള ശുഭാപ്തി വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നില്ലെന്ന് പലരും പറയുന്നത് ഒന്ന് ശ്രദ്ധിക്കെണ്ടതാണ്.
നമ്മുടെ ആരോഗ്യ നിലവാരം കഴിഞ്ഞ നാല്‍പതുവര്‍ഷം കൊണ്ടു പതിന്മടങ്ങായി വര്‍ധിച്ചതും വൃദ്ധരുടെ മരണനിരക്ക് പതിന്മടങ്ങ് കുറഞ്ഞതും നാം മറന്നുകൂടാ.

അന്‍പതു വര്‍ഷം മുമ്പ്, അന്‍പതുവയസ് കഴിഞ്ഞാല്‍ മനുഷ്യന്റെ പല്ലു കൊഴിഞ്ഞു ശരീരം ചുക്കിച്ചുളിയാന്‍ തുടങ്ങുമായിരുന്നു. അറുപതുകാരില്‍ മിക്കവാറും പേര്‍ അന്ന് വടിയെ ആശ്രയിച്ച് നടന്നവരായിരുന്നു. എന്നാലിന്ന് എണ്‍പതും തൊണ്ണൂറും കഴിഞ്ഞവര്‍ പോലും സുഖമായി ആരേയും ആശ്രയിക്കാതെ ഓടിച്ചാടി നടക്കുന്ന കാഴ്ചയാണ് നമ്മുടെ മുമ്പിലുള്ളത്.

ഈ സാധ്യത മലയാളി സംഘടനകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലേ. അതിനായി ചില പദ്ധതികള്‍ ഫൊക്കാന, ഫോമാ പോലെ ഉള്ള സംഘടനകള്‍ തുടങ്ങി വയ്ക്കണം. അതിനു ഇനി വരുന്ന കണ്‍വെന്‍ഷനുകളില്‍ ചര്‍ച്ചകള്‍ ഉണ്ടാകണം.
മാതാപിതാക്കള്‍ എന്ന് പറഞ്ഞാല്‍ സര്‍വ്വാദരണീയര്‍ എന്ന പരിഗണനയും ചിന്തയും പൊതുസമൂഹത്തിന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്. ഇതിന് തെളിവാണ് അവഗണിക്കപ്പെടുന്ന അച്ഛനമ്മമാരോട് പ്രത്യേകം ധാര്‍മ്മിക പരിഗണന പുലര്‍ത്തും വിധം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നത്.

എവിടെ ആയാലും ഒരാള്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് നാം ചിന്തിക്കണം. സ്വന്തം ശക്തി നശിക്കുക അഥവാ ശക്തി പ്രകടിപ്പിക്കാന്‍ കഴിയാതാവുക, എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുക, മറ്റുള്ളവര്‍ക്ക് ഒരു ഭാരമാവുക, വേണ്ടാത്തിടത്ത് അഭിപ്രായം പറയുക, അരുതാത്തത് ചെയ്യുക, അര്‍ഹമല്ലാത്ത സ്ഥാനമോ വസ്തുവോ ആഗ്രഹിക്കുക തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ടാണു ഒരാള്‍ സമൂഹത്തിലും വീട്ടിലും അവഗണിക്കപ്പെടുന്നത്.

ഈ ബോധം വൃദ്ധര്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും നിശ്ചയമായും ഉണ്ടാകണം. അതോടൊപ്പം വാര്‍ധക്യത്തിന്റേതായ അശക്തിയും കൂടിയാകുമ്പോള്‍ സങ്കടം കൂടും എന്നതാണു സത്യം.

ചില കൊച്ചുകൊച്ചു കാര്യങ്ങള്‍ ഓര്‍ത്താല്‍ ജീവിതം സുഖം. സ്വന്തം ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചോ എന്ന് ചിന്തിച്ച് വിലയിരുത്തണം. ചെയ്തു തീരാത്തത് വേഗം നാം ചെയ്യണം. സദാ പ്രവൃത്ത്യുന്മുഖമാകണം നമ്മുടെ ചിന്തകളും ആശയങ്ങളും എന്ന് വിചാരിക്കണം.

അത് പ്രാവര്‍ത്തികമാക്കാന്‍ ഒരു വിധത്തിലുള്ള നെഗറ്റീവ് ധാരണകളോ നാശോന്മുഖ ശ്രമങ്ങളൊ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് നാം ഉറപ്പു വരുത്തുകയും വേണം.

പുതു തലമുറ ഏറെ ശുചിത്വ ബോധത്തോടെയും കലാപരമായും ജീവിക്കുന്നവരാണെന്ന് കണ്ടാല്‍ അവര്‍ക്ക് അതിനുള്ള എല്ലാ പിന്തുണയും നല്‍കണം. ഇതിനൊക്കെ നമ്മുടെ പഴയ തലമുറയ്ക്ക് കഴിയും അത് ഏറ്റുവാങ്ങുവാന്‍ പുതു തലമുറയ്ക്ക് കഴിയും. അതിനു അവരെ സജ്ജമാക്കുവാന്‍ നമുക്ക് കഴിയണം.

ശിഷ്ടകാലം അമേരിക്കയില്‍ കഴിയുന്നവര്‍ക്ക് ഒത്തുകൂടാന്‍ ഒരു സ്ഥലം, പ്രവര്‍ത്തന നിരതരാകുവാന്‍ ഒരു പ്രബല സംഘടനകളുടെ സഹായം, ഇതൊക്കെ ചേര്ത്തു നമുക്ക് ഒന്നു ചിന്തിച്ചു കൂടെ ഈ പുതു വര്‍ഷത്തില്‍ .. 

Read more
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC