ഡോ.ഡി. ബാബുപോള്‍

മുതിര്‍ന്നവര്‍ മാതൃകകളാവണം

ഒരു തഹശീല്‍ദാര്‍ ഓഫീസില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ ധര്‍മ്മാരങ്ങള്‍ വീട്ടുവിശേഷങ്ങള്‍ പറഞ്ഞ കൂട്ടത്തില്‍ മക്കളുടെ പഠനത്തെക്കുറിച്ചും ഒരു അപ്‌ഡേറ്റ് നല്‍കി. “രാമന്‍കുട്ടിക്ക് ഇന്ന് രണ്ട് അടി കിട്ടി. നമ്മുടെ ആ കൃഷ്ണന്റെ മകന്‍ അര്‍ജ്ജുനന്റെ പെന്‍സില്‍ മോഷ്ടിച്ചതിന്.” തഹശീലദ്യം മകനെ വിളിച്ച് വിചാരണ ചെയ്തു. ഒടുവില്‍ പറഞ്ഞു: “മേലാല്‍ മോഷ്ടിക്കരുത്. അപ്പഴപ്പോള്‍ മക്കള്‍ അച്ഛനോട് പറഞ്ഞാല്‍ മതി. അച്ഛന്‍ ആഫീസില്‍ നിന്ന് എടുത്തുകൊണ്ടുവരാം, കേട്ടോ”.

ആ കുട്ടി എന്ത് പാഠമാണ് പഠിക്കുന്നത്? പിടിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് മോഷ്ടിക്കരുത്. സര്‍ക്കാരിലാവുമ്പോള്‍ പല പെന്‍സിലുകള്‍ ഉള്ളതില്‍ ഒന്ന് എടുത്താല്‍ ആരും ശ്രദ്ധിക്കാന്‍ പോകുന്നില്ല. ഒരു വ്യക്തിയുടെ മുതല്‍ മോഷ്ടിച്ചാല്‍ ഉടന്‍ പരാതിയും അന്വേഷണവും ഉണ്ടാകും. പൊതുമുതല്‍ ഒതുക്കത്തില്‍ മോഷ്ടിച്ചാല്‍ ആരും അറിയുകയില്ല.

ക്രിസ്തുഭഗവാന്‍ പണ്ടു പറഞ്ഞു, മനം തിരിഞ്ഞ് ശിശുക്കളെപ്പോലെ ആകാത്തവന്‍ മോക്ഷം പ്രാപിക്കയില്ല.

എന്താണ് ശിശുവിന്റെ പ്രത്യേകതകള്‍. ഒന്നാമത് അകന്മഷത, സംശുദ്ധമായ മനസ്സ്, ആരോടും പകയില്ല. രണ്ടാമത് അച്ഛനിലുള്ള പൂര്‍ണ്ണവിശ്വാസം. അച്ഛനെക്കാള്‍ ഉറപ്പുള്ള പാറയില്ല. മൂന്നാമത് അച്ഛനെ അനുകരിക്കുക.

നാം നിഷ്ക്കളങ്കത ലഭ്യമാക്കണം. എളുപ്പമല്ല എങ്കിലും ശ്രമിക്കണം. ഓരോ ദിവസവും രാവിലെ കട്ടിലില്‍ നിന്ന് എഴുന്നേല്‍ക്കുന്നതിന് മുന്‍പ് പ്രാര്‍ത്ഥിക്കുക: “സകലത്തിന്റെയും ഉടയവന്‍ ആയ ഈശ്വരാ, ഈ ദിവസത്തില്‍ പാപമലിനതകള്‍ കൂടാതെ നീതിയില്‍ പരിപാലിക്കുവാന്‍ എന്നെ യോഗ്യനാക്കണമേ”. വൈകിട്ട് ഉറങ്ങുവാന്‍ പോകുമ്പോള്‍ ഈശ്വരനെ ധ്യാനിച്ച് കഴിഞ്ഞുപോയ പകല്‍ വിലയിരുത്തുക. അറിഞ്ഞുചെയ്ത തെറ്റുകളും അറിയാതെ വന്നുപോയ അബദ്ധങ്ങളും ഈശ്വരസന്നിധിയില്‍ സമര്‍പ്പിക്കുക. കുചേലന്റെ അവില്‍ കണക്കെ നമുക്ക് ചെയ്യാന്‍ കഴിഞ്ഞ സത്കൃത്യങ്ങളും ഓര്‍ക്കാം. ശേഷം ഈശ്വരസാന്നിദ്ധ്യം മനസ്സാ അനുഭവിച്ച് പ്രാര്‍ത്ഥിക്കുക: “ഈശ്വരാ ഇന്ന് അങ്ങ് എനിക്ക് അനുവദിച്ചുതന്ന ആയുസ്സിനെപ്രതി ഞാന്‍ അങ്ങയെ സ്തുതിക്കുന്നു. ഈ ദിവസം അങ്ങയുടെ പ്രതിപുരുഷനായി ചില നല്ല കാര്യങ്ങള്‍ ചെയ്യുവാന്‍ അങ്ങ് എന്നെ അനുവദിച്ചുവല്ലോ. എന്നാല്‍ ഞാന്‍ ചില തെറ്റുകള്‍ ചെയ്തുപോയി. മാപ്പാക്കണം. ഇനി അങ്ങനെ ചെയ്യാതിരിക്കാന്‍ എന്നെ ബലപ്പെടുത്തണം. അറിയാതെ ചെയ്ത ചില അബദ്ധങ്ങളില്‍ ഞാന്‍ വീണുപോയി. ഇനി അങ്ങനെ സംഭവിക്കാതെ അങ്ങ് എന്റെ രക്ഷകര്‍ത്താവായിരിക്കണം”. ഇങ്ങനെ നിത്യവും ചെയ്തു ശീലിച്ചാല്‍ നാം നിഷ്ക്കളങ്കതയിലേക്കുള്ള തീര്‍ത്ഥാടനം തുടങ്ങിക്കഴിഞ്ഞു.

മോഷണത്തെക്കുറിച്ച് തെറ്റായ പാഠം പഠിപ്പിക്കുന്ന ഒരു തഹശീല്‍ദാരുടെ കഥ പറഞ്ഞുവല്ലോ. അത്തരം സംഗതികള്‍ ഒഴിവാക്കണം. ഒപ്പം നല്ല മാതൃകകള്‍ മക്കള്‍ക്ക് കൊടുക്കുകയും വേണം.

എന്റെ അച്ഛന്‍ പറയാതെ പറഞ്ഞുതന്ന രണ്ട് സംഗതികള്‍ കുറിക്കട്ടെ.

പൊതുവേ മാനംമര്യാദയായി കഴിഞ്ഞ ഒരു ബാല്യകാലം. സ്വാഭാവികമായും എനിക്ക് അടിയൊന്നും കൊള്ളേണ്ടി വന്നില്ല. ഒരിക്കലൊഴിച്ച്. അന്ന് ഏഴോ എട്ടോ വയസ്സ് പ്രായം. യുദ്ധം കഴിഞ്ഞ് ഏറെ ആയിട്ടില്ല. സ്വാതന്ത്ര്യം കിട്ടി. റിപ്പബ്ലിക് ആയില്ല. ദാരിദ്ര്യം നാട്ടില്‍ നടമാടിയിരുന്നു. സര്‍ക്കാരിന്റെ നെല്ലെടുപ്പും പൊതുവിതരണവും ഉണ്ട്. അത്യാവശ്യക്കാര്‍ക്ക് സ്‌പെഷ്യല്‍ പെര്‍മിറ്റ് കൊടുക്കാന്‍ നാട്ടിലെ മാന്യന്മാരെ സര്‍ക്കാര്‍ അധികാരപ്പെടുത്തി. സര്‍ക്കാരിന് ശമ്പളം ലാഭം. എന്റെ അച്ഛന് ആ അധികാരം ഉണ്ടായിരുന്നു. അതുകൊണ്ട്, അച്ഛന്‍ ഞങ്ങളുടെ നെല്ല് സര്‍ക്കാരിലേക്ക് അളക്കുകയും സര്‍ക്കാരിന്റെ റേഷന്‍ കൊണ്ടു മാത്രം ജീവിക്കുകയും ചെയ്തുവന്നു. ഹൈസ്കൂള്‍ ഹെഡ്മാസ്റ്ററും വൈദികനും ആയിരുന്നതിനാല്‍ സ്വാഭാവികമായും ചുറ്റുവട്ടത്തുള്ളവര്‍ക്ക് മാതൃക ആകാന്‍ ശ്രമിച്ചു അച്ഛന്‍.

ചോളക്കഞ്ഞി കുടിക്കേണ്ടു വന്നു ഒരിക്കല്‍. ഇന്നത്തെപ്പോലെ യന്ത്രങ്ങളൊന്നുമില്ല ചോളം പൊടിച്ചെടുക്കാന്‍. പുകയടുപ്പ് ഉപയോഗിച്ച് പലഹാരങ്ങള്‍ ഉണ്ടാക്കാന്‍ പ്രയാസം. അതുകൊണ്ടാവണം കഞ്ഞി വച്ചത്. അച്ഛന്‍ ഒരറ്റത്ത് കസേരയില്‍. അനിയനും (കെ. റോയ് പോള്‍ ഐ.എ.എസ്) ഞാനും ഓരോ സ്റ്റൂളില്‍ ഇരുവശത്തുമായി. അച്ഛന്റെ ഇടതുവശത്താണ് ഞാന്‍. ചോളക്കഞ്ഞി എനിക്ക് ഇഷ്ടപ്പെട്ടില്ല. ഞാന്‍ ചിണുങ്ങി. കരഞ്ഞോ, പരാതിപ്പെട്ടോ? ഓര്‍മ്മയില്ല. അച്ഛന്റെ കൈ എന്റെ തലയുടെ പിന്‍ഭാഗത്ത്. വടക്കന്‍ തിരുവിതാംകൂറിലെ വാക്ക് ‘കിഴുക്ക്’ എന്നാണ്. ഞാന്‍ പൊട്ടിക്കരഞ്ഞു. എനിക്ക് അച്ഛനെ വലിയ ഇഷ്ടമായിരുന്നു. അച്ഛന് എന്നെയും ഇഷ്ടമായിരുന്നില്ലേ? എന്നിട്ടും കിഴുക്ക്. വേദനയേക്കാള്‍ സങ്കടം ആയിരുന്നു കൂടുതല്‍. “ഈ നാട്ടില്‍ എല്ലാവര്‍ക്കും കഴിക്കാം. നിനക്കുമാത്രം വയ്യ. മിണ്ടാതിരുന്ന് കുടിച്ചിട്ട് എഴുന്നേറ്റ് പോടാ”.

രുചികരമായ ഭക്ഷണം ഇഷ്ടമാണെങ്കിലും മുന്നില്‍ കാണുന്നതെന്തും പിറുപിറുപ്പും പരാതിയും ഇല്ലാതെ കഴിക്കാന്‍ ഞാന്‍ പഠിച്ചത് ഈ സംഭവം മൂലമാണെന്ന് തോന്നുന്നു. മുപ്പത്തഞ്ച് വര്‍ഷം ഒരുമിച്ച് ജീവിച്ച സ്വര്‍ഗ്ഗസ്ഥ പത്‌നി ഒരിക്കല്‍പ്പോലും ഭക്ഷണത്തെക്കുറിച്ച് ഭര്‍ത്താവിന്റെ പരാതി കേട്ടിട്ടില്ല.

പഴയ ചോളക്കഞ്ഞിയുടെ പാഠം ഇന്നും എനിക്ക് ഗുണം ചെയ്യുന്നുണ്ട്. അമ്മയോ സഹോദരിയോ വേലക്കാരിയോ (തുണ സഹോദരി എന്ന് വിളിക്കണം) എത്ര പാടുപെട്ടാണ് ഓരോന്ന് ഉണ്ടാക്കി വിളമ്പുന്നത്? നന്നായാല്‍ അനുമോദിക്കണം. മോശമായാല്‍ പരിഭവവും പരാതിയും പറയരുത്.

മറ്റൊന്ന് കുറെക്കൂടെ മുതിര്‍ന്നിട്ടാണ് 1953. അച്ഛന്‍ ഹെഡ്മാസ്റ്റര്‍ ആയിരുന്ന പെരുമ്പാവൂര്‍ കുറുപ്പംപടി എം.ജി.എം. ഹൈസ്കൂളില്‍ ആയിരുന്നു ഞാന്‍ പഠിച്ചുവന്നത്. പെരുമ്പാവൂരില്‍ കുറെക്കൂടെ പ്രശസ്തമായ ഒരു പള്ളിക്കൂടം ഉണ്ടായിരുന്നു. ഒരു ബോര്‍ഡിംഗ് സ്കൂള്‍. ആശ്രമം ഹൈസ്കൂള്‍ എന്ന് പേര്. എന്നോടൊപ്പം രണ്ടാംക്ലാസ് തൊട്ട് പഠിച്ചുവന്ന രാജുവിനെ ആ സ്കൂളിലേക്കാണ് മാതാപിതാക്കള്‍ അയച്ചത്. അപ്പോള്‍ എനിക്കും തോന്നി അങ്ങോട്ട് മാറണം എന്ന്. അച്ഛന്റെ മുന്‍പാകെ ആവശ്യം അവതരിപ്പിച്ചു. അച്ഛന്‍ പറഞ്ഞ മറുപടി: “നിന്നെ ആശ്രമത്തില്‍ പഠിക്കാന് വിട്ടിട്ട് പിന്നെ എന്ത് ന്യായത്തിലാണ് മറ്റ് കുട്ടികളെ ഞാന്‍ ഈ പള്ളിക്കൂടത്തില്‍ ചേര്‍ക്കുന്നത്?” സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളഇലെ അദ്ധ്യാപകരുടെ യോഗങ്ങളില്‍ ഞാന്‍ പലപ്പോഴും ഉയര്‍ത്താറുള്ള ഒരു വെല്ലുവിളിയാണ് ഇത്. മാതാപിതാക്കള്‍ക്കും ഗുരുക്കന്മാര്‍ക്കും ഗുരുസ്ഥാനീയര്‍ക്കും വലിയ ഉത്തരവാദിത്തം ഉണ്ട് നല്ല മാതൃകകള്‍ ആയിരിക്കുക.

ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ ആണ് എഞ്ചിനീയറിംഗിന് മുന്‍പുള്ള രണ്ട് വര്‍ഷം ഞാന്‍ പഠിച്ചത്. പില്‍ക്കാലത്ത് രാഷ്ട്രപതിയായിരുന്ന രാധാകൃഷ്ണനൊപ്പം മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ പഠിച്ച് ഒന്നാം റാങക് പങ്കിട്ട കെ.സി. ചാക്കോയും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് തുടങ്ങിയ സ്ഥാപനം. ക്രിസ്തുധര്‍മ്മ പ്രചോദിതം, ഭാരതീയതയില്‍ അധിഷ്ഠിതമായ ദേശീയ ബോധം, മാനുഷ്യകം അഥവാ മാനവികതയോടുള്ള പ്രതിബദ്ധത എന്നീ സംഗതികളാണ് ആ സരസ്വതീക്ഷേത്രത്തെ അടയാളപ്പെടുത്തിയിരുന്നത്. തുടക്കം മുതല്‍ ഇന്നും പ്രവേശനത്തിനും നിയമനത്തിനും കോഴ വാങ്ങിക്കാത്ത ധര്‍മ്മസ്ഥാനം. അവിടെ ഒരു അദ്ധ്യാപകന്‍. തോമസ്, ഒന്നാം ക്ലാസ്സും, ഒന്നാം റാങ്കും നേടിയ വ്യക്തി. പ്രശസ്തനായ ഒരു ക്രൈസ്തവ നേതാവിന്റെ പുത്രന്‍. സാഹിത്യത്തില്‍ കമ്പം ഉണ്ടായിരുന്ന ഒരു യുവനിരൂപകന്‍. എല്ലാംകൊണ്ടും വിദ്യാര്‍ത്ഥിനീവിദ്യാര്‍ത്ഥികളുടെ ആരാധനാപാത്രം. പിരിച്ചുവിട്ടു. എന്തിനെന്നോ? കാമ്പസില്‍ സിഗരറ്റ് വലിച്ചതിന്. ഇന്നാണെങ്കില്‍ കേസും പുക്കാറും ഒക്കെ ഉണ്ടായേനേ. പണ്ടും വിപ്ലവം കുറവായിരുന്നില്ല ആ കുന്നില്‍. കുറ്റിപ്പുഴ കൃഷ്ണപിള്ള അദ്ധ്യാപകനായും പി. ജി, പി. കെ. വി., ചിത്തരഞ്ജന്‍ തുടങ്ങിയവര്‍ വിദ്യാര്‍ത്ഥികളായും ഇടതുപക്ഷത്തിന്റെ മുദ്ര ചാര്‍ത്തിയ ഇടം. ഒരിലയും അനങ്ങിയില്ല. അദ്ധ്യാപകന്‍ മാതൃകയായിരിക്കണം എന്ന പാഠം എല്ലാവര്‍ക്കും അംഗീകരിക്കാനായി.

ചുരുക്കിപ്പറഞ്ഞാല്‍, മൂല്യങ്ങള്‍ പഠിക്കുന്നത് മാതൃകകള്‍ കണ്ടിട്ടാവണം. വിദ്യാഭ്യാസം വഴി പരിചയപ്പെടുത്താം. ആചാര്യാല്‍ പാദ്യമാദത്തേ. അറിവിന്റെ നാലിലൊന്ന് ആണ് ആ വഴി കിട്ടുക മാത്രമല്ല പുകവലിയുടെ ദോഷങ്ങള്‍ പാഠപുസ്തകം വഴി അറിയാന്‍ കഴിയും. അത് പഠിപ്പിക്കുന്ന അദ്ധ്യാപകന്‍ പുക വലിച്ചാലോ? ഏട്ടിലപ്പടി വയറ്റിലിപ്പിടി എന്നാണ് തോന്നുക. അതുകൊണ്ട് മുതിര്‍ന്നവര്‍-മാതാപിതാക്കള്‍, ഗുരുക്കന്മാര്‍, ഗുരുസ്ഥാനീയര്‍-മൂല്യാധിഷ്ഠിത സമീപനങ്ങളുടെ മാതൃകകളായി വര്‍ത്തിക്കാതെ സമൂഹത്തിന് മൂല്യബോധം കൈവരിക്കയില്ല. 
Credits to joychenputhukulam.com

Read more

വിജയനാണ് താരം

ചെങ്ങന്നൂരിലെ ഉപതിരഞ്ഞെടുപ്പ് ഫലം വന്നു. അപ്രതീക്ഷിതമായി ഒന്നും സൂക്ഷ്മതയുള്ള രാഷ്ട്രീയ നിരീക്ഷകര്‍ക്ക് കാണാനില്ല. സജി ചെറിയാന്‍ ജയിക്കുമെന്നും 2016ല്‍ രാമചന്ദ്രന്‍ നായര്‍ക്ക് കിട്ടിയതിനെക്കാള്‍ വലിയ ഭൂരിപക്ഷം അദ്ദേഹത്തിന് കിട്ടുമെന്നും അറിയാന്‍ പാഴൂര്‍ പടിപ്പുരവരെ പോകേണ്ടതില്ലായിരുന്നു. ബി.ഡി.ജെ.എസ് മുറുമുറുത്തത് കൊണ്ടോ ശോഭന പുഞ്ചിരിച്ചതുകൊണ്ടോ ഫലഭേദം ഉണ്ടായിട്ടില്ല. ഭൂരിപക്ഷം വര്‍ദ്ധിച്ചതിന് പ്രധാനകാരണം പിണറായി വിജയന്റെ ഭരണം തന്നെ ആണ്. പത്രക്കാരെന്ത് പറഞ്ഞാലും പിണറായി കാര്യക്ഷമതയുള്ള, വികസന കാര്യത്തില്‍ ദീര്‍ഘവീക്ഷണവും വ്യക്തമായ കാഴ്ചപ്പാടും ഉള്ള, കേരളം കാത്തിരുന്ന ഭരണാധികാരിയാണ് എന്ന് വിദ്യാഭ്യാസവും വസ്തുനിഷ്ഠ ചിന്താശീലവും ഉള്ള എല്ലാവരും സമ്മതിക്കും. രണ്ടാമത്തെ കാരണം യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വ്യക്തിത്വവും ട്രാക്ക് റെക്കാഡും. ശ്രീധരന്‍പിള്ള പിറകോട്ടു പോയതിന്റെ കാരണം ശ്രീധരന്‍പിള്ളയല്ല എന്നതും സത്യം.

ഈ വിജയം പിണറായിയുടേതാണ് എന്ന പ്രസ്താവന വിശദീകരിക്കാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ്. കാരണം ഉപദേശികള്‍ അകപ്പെടുത്തിയ പത്മവ്യൂഹത്തിലാണ് അദ്ദേഹം പെട്ടിരിക്കുന്നത്. ആ കോട്ടയുടെ പ്രത്യേകത പോരെങ്കില്‍ സകലമാന മാദ്ധ്യമങ്ങളും ആയുധപാണികളായി അതിന് ചുറ്റും നിലയുറപ്പിച്ചിട്ടുമുണ്ട്. നമ്മുടെ മുഖ്യമന്ത്രി ചിരിക്കാന്‍ പഠിക്കണം എന്നും കടക്ക് പുറത്ത് ' എന്നതിന് പകരം, പുറത്ത് കടക്കുക' എന്ന് പറയണം എന്നും പറഞ്ഞിട്ടുള്ളയാളാണ് ഞാന്‍. അതിന് ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നുമില്ല. എന്നാല്‍ പിണറായിയുടെ നിശ്ചയദാര്‍ഢ്യവും ആജ്ഞാശക്തിയും മലയാളി മാനിക്കുന്നതാണ് എന്ന് പിണറായി വിരുദ്ധര്‍ അറിയണം. ചെങ്ങന്നൂര്‍ നല്‍കുന്ന പാഠമാണ് അത്.

തിരുവിതാംകൂര്‍ ചരിത്രത്തില്‍ നിന്ന് ഉദാഹരണം പറയാം. രാജ്യസ്ഥാപകനായ മാര്‍ത്താണ്ഡവര്‍മ്മ ഈസ്റ്റിന്ത്യാക്കമ്പനിയുടെ അധികാരം വളരുന്നത് ദൂരെ കണ്ടു. അവരെ എതിര്‍ക്കണമെന്നല്ല പിണക്കരുത് എന്നായിരുന്നു അനന്തരഗാമിയായ ധര്‍മ്മരാജാവിന് നല്‍കിയ ഉപദേശം. അദ്ദേഹം അത് അനുസരിച്ചു. ഇവര്‍ ഇരുവരെയും മഹാന്മാരായിട്ടാണ് നാം പരിഗണിക്കുന്നത്. പിറകെ വന്ന ബാലരാമവര്‍മ്മയുടെ വിവരണം ദുര്‍ബലന്‍' എന്നാണ്. സത്യത്തില്‍ സായിപ്പിനോട് രണ്ട് വര്‍ത്തമാനം പറയുകയും കമ്പനിയുടെ തീരുമാനങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്ത രാജാവാണ് ഈ ദുര്‍ബല വര്‍മ്മ. എന്നാല്‍ എതിരഭിപ്രായങ്ങള്‍ക്ക് നേരെ സ്വന്തം നിലപാടുകളില്‍ ഉറച്ചു നിന്നില്ല. കമ്പനിക്കെതിരെയും നിന്നില്ല. വേലുത്തമ്പിക്കെതിരെയും നിന്നില്ല. ധീരമായ തീരുമാനങ്ങള്‍ എടുക്കാതിരുന്നതല്ല, എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കാതിരുന്നതാണ് ബാലരാമവര്‍മ്മയ്ക്ക് ദുര്‍ബല പരിവേഷം നല്‍കിയത്. ഉറപ്പുള്ള ഭരണാധികാരിയാണ് എന്ന ധാരണ സൃഷ്ടിക്കാന്‍ ഒട്ടു കഴിഞ്ഞതുമില്ല.

മറ്റൊരുദാഹരണം സി.അച്ചുതമേനോന്‍ ഡയസ്&്വംിഷ;നോണ്‍ നടപ്പാക്കിയതാണ്. (അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ദുര്‍ബലനായില്ലേ എന്ന് ചോദിച്ചേക്കാം. അതിന് കാരണം അദ്ദേഹത്തിന്റെ പാര്‍ട്ടിയാണ്. പാര്‍ട്ടി വിട്ട് പോകാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. അതുകൊണ്ട് പാര്‍ട്ടിയോടൊപ്പം ഇന്ദിരാഗാന്ധിയെ അനുസരിച്ചു.) കുലുങ്ങാത്ത കേളനായാണ് മുഖ്യമന്ത്രി അച്ചുതമേനോനെ ജനം വാഴ്ത്തിയത്.

അടിയന്തിരാവസ്ഥക്കാലത്ത് അധികാരത്തില്‍ ഇരുന്ന കക്ഷിയെ കേരളം വീണ്ടും അധികാരത്തില്‍ എത്തിച്ചത് കേരളം സെന്‍സറിംഗിനെയും കരുണാകരന് തോന്നിയവരെ അറസ്റ്റ് ചെയ്തതിനെയും അനുകൂലിച്ചിട്ടല്ല. സമയത്ത് വണ്ടി ഓടിയതും സര്‍ക്കാരാഫീസില്‍ ആളുകള്‍ സമയത്ത് എത്തിച്ചേര്‍ന്നതും കണ്ട ജനം ആണ് എഴുപത്തേഴിലെ വിധി നിര്‍ണയിച്ചത്.

പിണറായി കുറെ കൊല്ലങ്ങള്‍ക്ക് മുന്‍പ് കോട്ടയത്ത് വച്ച് സഖാക്കളെ ശാസിച്ചത് എത്രപേര്‍ ഓര്‍ക്കുന്നുണ്ട് എന്നറിയുന്നില്ല. സി.പി.എം യോഗം ഉഷാ ഉതുപ്പിന്റെ ഗാനമേളയല്ല എന്ന് പറഞ്ഞത് ഞാന്‍ ടിവിയില്‍ കണ്ടതാണ്. അതില്‍ ആജ്ഞാശക്തിയും നര്‍മ്മബോധവും സമ്മേളിച്ചിരുന്നു. എന്നുവച്ച് പിണറായി തിരുത്തുന്നില്ലേ വസ്തുതകള്‍ തെറ്റാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ തിരുത്താനും തയ്യാറാണ് ഈ മനുഷ്യന്‍. നേതൃത്വം പഠിപ്പിക്കുന്ന മാനേജ്‌മെന്റ് ഗുരുക്കന്മാര്‍ കേസ് സ്റ്റഡി ആക്കേണ്ട നേതൃത്വ ശൈലിയാണ് പിണറായിയുടേത്. പിണറായിയുടെ നിശ്ചയദാര്‍ഢ്യം, ആജ്ഞാശക്തി, പാലം കുലുങ്ങിയാലും താന്‍ കുലുങ്ങുകയില്ല എന്ന മട്ടിലുള്ള ധീരത തുടങ്ങിയവയൊക്കെ ജനം ശ്രദ്ധിക്കുന്നുണ്ട്. പിണറായിക്കൊപ്പം നില്‍ക്കാന്‍ കോണ്‍ഗ്രസില്‍ ആരും ഇല്ലതാനും.

കഴിഞ്ഞ ദിവസം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുന്ന സമര്‍ത്ഥനായ ഒരു യുവാവ് പറഞ്ഞുതന്നു, ടെക്കികളുടെ ഇടയില്‍ പിണറായിയെക്കുറിച്ച് വലിയ മതിപ്പാണെന്ന്. മാദ്ധ്യമങ്ങളെ ഭയപ്പെടുന്നവരെയും മാദ്ധ്യമങ്ങളില്‍ ചിലരെയെങ്കിലും വിലയ്‌ക്കെടുത്ത് അസ്തിത്വം ഉറപ്പിക്കുന്നവരെയും അല്ലാതെ മാധ്യമങ്ങളെ കൂസാതെ പലായധ്വം, പലായധ്വം എന്നു പറയുന്ന ഒരു രാഷ്ട്രീയ നേതാവാകാന്‍ തന്റേടം ഉള്ള ഒരു മുഖ്യമന്ത്രിയെയാണ് പുരോഗമനം തേടുന്ന കേരളത്തിന് വേണ്ടിയിരുന്നത് എന്നതാണ് അരാഷ്ട്രീയവാദിയായ ആ ടെക്കി യുവാവ് പിണറായിയെ ആദരിക്കാന്‍ പറഞ്ഞ കാരണം. ഈ പൊതുധാരണ ചെങ്ങന്നൂരില്‍ ഇടതുമുന്നണിയെ സഹായിച്ചു. ഏതാണ്ട് എല്ലാ വീട്ടിലും ഒരു ബിരുദധാരി എങ്കിലും ഉള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍ എന്ന് ഓര്‍മ്മിക്കുക. അവര്‍ മാദ്ധ്യമങ്ങളെ അന്ധമായി പിന്‍പറ്റുന്നവരല്ല.

രണ്ടാമത്തെ കാരണം സ്ഥാനാര്‍ത്ഥികളുടെ ഗതകാലചിത്രം തന്നെ. സജി ചെറിയാനെ വേറിട്ടു നിറുത്തിയ പ്രധാന സംഗതി സാന്ത്വന പരിചരണ മേഖലയിലെ പ്രവര്‍ത്തനമാണ് എന്നാണറിയുന്നത്. എനിക്ക് ഈ എം.എല്‍.എയെ പരിചയം ഇല്ല. കണ്ടാല്‍ ഒരു സാന്ത്വനവും നല്‍കാന്‍ പോന്ന വ്യക്തിയല്ല എന്നാണ് തോന്നുക. തിരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന ലക്ഷ്യം ഒട്ടുമേ ഇല്ലാതിരുന്ന കാലത്ത് ഇങ്ങനെ ഒരു സേവന മേഖലയിലാണ് ഈ യുവാവ് രാഷ്ട്രീയത്തിനൊപ്പം ശ്രദ്ധിച്ചിരുന്നത് എന്നത് ആള്‍ തിരഞ്ഞെടുപ്പില്‍ പൊടുന്നനെ സ്ഥാനാര്‍ത്ഥിയായപ്പോള്‍ ആ ചുറ്റുവട്ടത്ത് വലിയ ചലനം സൃഷ്ടിച്ചു. സ്ഥാനാര്‍ത്ഥിയുടെ സ്വഭാവം തിരഞ്ഞെടുപ്പുവിജ്ഞാപനം അനുസരിച്ച് മാറേണ്ടതല്ല. വിജയകുമാറിനെയും എനിക്ക് പരിചയം ഇല്ല. എന്നാല്‍ ഈ അടുത്ത ദിവസങ്ങളില്‍ ടെലിവിഷനില്‍ കണ്ടതും അന്വേഷണത്തില്‍ അറിഞ്ഞതും ചേര്‍ത്തുവച്ചാല്‍ ആ മനുഷ്യന് ഇത്രയും വോട്ട് കിട്ടിയത് തന്നെ അദ്&്വംിഷ;ഭുതമാണെങ്കിലും അദ്ദേഹം നല്ല മനുഷ്യന്‍ ആയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത് എന്ന് കരുതാം. അദ്ദേഹത്തിന് ശാന്തവും സന്തുഷ്ടവും ആയ ഒരു വിശ്രമ ജീവിതം ആശംസിക്കാം.

പിന്നെ ശ്രീധരന്‍ പിള്ള. രണ്ട് സംഗതികളാണ് അദ്ദേഹത്തെ ചതിച്ചത് . ഒന്ന്. മാദ്ധ്യമങ്ങള്‍ കഴിഞ്ഞ രണ്ട് കൊല്ലം കൊണ്ട് ചെങ്ങന്നൂരിലെ ന്യൂനപക്ഷങ്ങളെ അറിയിച്ച സത്യവും അര്‍ദ്ധസത്യവും അതിശയോക്തിയും അസത്യവും ആയ ഉത്തരേന്ത്യന്‍ വാര്‍ത്തകള്‍.

പള്ളികള്‍ ആക്രമിക്കപ്പെടുന്നു, ക്രിസ്മസ് കാരളിന് പോയ വൈദിക വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുന്നു, അക്കാര്യം അന്വേഷിക്കാന്‍ ചെന്ന റെക്ടറച്ചനെ കരണത്തടിക്കുന്നു, ദുഃഖവെള്ളിയാഴ്ചയും ക്രിസ്മസും ഒക്കെ ഔദ്യോഗിക പരിപാടികള്‍ വയ്ക്കുന്നു, പോത്തിറച്ചി വില്‍ക്കുന്നവരെ അടിച്ചുകൊല്ലുന്നു. മതമൈത്രിയുടെ സന്ദേശവുമായി 2016ല്‍ ഇറങ്ങിയ ശ്രീധരന്‍ പിള്ളയ്ക്ക് തലവഴി മുണ്ട് ഇടാതെ പുറത്തിറങ്ങാന്‍ വയ്യാത്ത അവസ്ഥ. കഴിഞ്ഞ തവണ ഒപ്പം നിന്ന ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോയി. ശ്രീധരന്‍പിള്ളയെപ്പോലെ തന്നെ അവര്‍ ഇഷ്ടപ്പെട്ടിരുന്ന കുമ്മനത്തെയും ആ പാര്‍ട്ടി ഒഴിവാക്കി. കുമ്മനം ഗവര്‍ണറായത് എല്ലാവര്‍ക്കും ഇഷ്ടമായി. എന്നാല്‍ അത് വോട്ടെടുപ്പിന്റെ തലേദിവസം ആയത് ഒരു രാഹുല്‍ ബുദ്ധി ആയിപ്പോയി: ഉമ്മന്‍ചാണ്ടിയെ ഓടിച്ചത് വിജയകുമാറിനെ ബാധിച്ചതു പോലെ. നഷ്ടം അയ്യായിരം വോട്ട്. രണ്ടാമത്തെ കാര്യം പാര്‍ട്ടിയിലെ വിഭാഗീയതയും ബി.ഡി.ജെ.എസിലെ പരിഭവങ്ങളും. ആദ്യത്തേത് നിഷ്പക്ഷമതികളായ അനുഭാവികളുടെ മനസ് മടുപ്പിച്ചു. നഷ്ടം ആയിരം വോട്ട്. രണ്ടാമത്തേത് ബി.ഡി.ജെ.എസിനെ മാത്രമല്ല നിഷ്പക്ഷരായ ഭാ.ജ.പാര്‍ട്ടി അനുഭാവികളായി ഈഴവ സമൂഹത്തില്‍ ഉണ്ടായിരുന്നവരെയും ഹതാശരാക്കി. നഷ്ടം രണ്ടായിരം വോട്ട്. ശ്രീധരന്‍ പിള്ളയുടെ വോട്ട് കുറഞ്ഞതിന് അദ്ദേഹം ഉത്തരവാദിയല്ല എന്ന് പറഞ്ഞതിന്റെ പൊരുള്‍ ഇതാണ്.

നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ പൊതുവേ ബൂര്‍ ബോണ്‍ രാജാക്കന്മാരെപ്പോലെ ആണ്. അവര്‍ ഒന്നും പഠിക്കുന്നുമില്ല. ഒന്നും മറക്കുന്നുമില്ല. അതുകൊണ്ട് 2019ല്‍ വലിയ മാറ്റമൊന്നും പ്രതീക്ഷിക്കാനില്ല. തല്‍സ്ഥിതി തുടരാനാണ് സാദ്ധ്യത. ലീഗിന് ഒരു സീറ്റ് കിട്ടിയാലായി. പിണറായി ജാഗരൂകനായി തുടരുമെങ്കില്‍ ബാക്കിയെല്ലാം ഇ.ജ.മു നേടും. ഞാന്‍ ആര്‍ക്ക് വോട്ട് ചെയ്താലും അവര്‍ തോല്‍ക്കുകയാണ് പതിവ്. എന്റെ വോട്ട് പഴയതുപോലെ തന്നെ. വിജയം പിണറായിയുടെ മുന്നണിക്കും! 

Credits to joychenputhukulam.com

Read more

മുഖ്യമന്ത്രി പുഞ്ചിരി ശീലിക്കണം

നിത്യേന പത്തു വര്‍ത്തമാനപത്രങ്ങള്‍ വായിക്കുന്ന വ്യക്തി എന്ന നിലയില്‍ ആമുഖമായി രണ്ട് കാര്യങ്ങള്‍ പറഞ്ഞുവയ്‌ക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. ഒന്ന്, പിണറായി വിജയന്‍ ഒരു പത്രത്തില്‍ നിന്നും കാരുണ്യം കിട്ടാത്ത ഹതഭാഗ്യനാകയാല്‍ അദ്ദേഹം നയിക്കുന്ന സര്‍ക്കാരിനെക്കുറിച്ച് പത്രദ്വാരാ കിട്ടുന്ന വിവരങ്ങള്‍ പലതരം അരിപ്പകളിലൂടെ കടത്തിവിടാതെ വസ്തുനിഷ്ഠമായ ഒരു വിലയിരുത്തല്‍ അസാദ്ധ്യമാണ്. വി.എസാണ് കേരളം കണ്ട ഏറ്റവും വലിയ ആദര്‍ശധീരന്‍ എന്നും ഉമ്മന്‍ചാണ്ടിയാണ് കേരളത്തില്‍ മുഖ്യമന്ത്രി ആയിരുന്നവരില്‍ ഏറ്റവും വലിയ സ്ത്രീലമ്പടന്‍ എന്നും സത്യാനന്തര സമൂഹം നമ്മെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ പോലും ഇത്ര അഭിപ്രായ ഐക്യം മാദ്ധ്യമലോകത്ത് നാം കണ്ടില്ല.

രണ്ട്, ഇവിടെ വിലയിരുത്തപ്പെടുന്നത് നിലവില്‍ ഭരണം കൈയാളുന്ന കേരളസര്‍ക്കാരാണ്, അതിനെ നയിക്കുന്ന രാഷ്ട്രീയകക്ഷിയല്ല. ആ കക്ഷി ഭരണത്തെ മലീമസമാക്കുകയോ വികലമാക്കുകയോ ചെയ്യുന്നതായി തോന്നിയാല്‍ അക്കാര്യം യഥാവസരം പറയേണ്ടിവരും എങ്കിലും കേരള സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ ജയരാജന്മാരെയും കാരായി സഹോദരന്മാരെയും നോക്കിയല്ല ആ കര്‍ത്തവ്യം നിര്‍വഹിക്കേണ്ടത്.<യൃ />

പിണറായിവിരോധം

ആദ്യത്തെ കാര്യം ആദ്യം പറയാം. കാസര്‍കോട്ട് ഒരു യോഗം ഉണ്ടായി. അവിടുത്തെ പൗരമുഖ്യരുമായി മുഖ്യമന്ത്രിയുടെ സംവാദം. കഴിഞ്ഞ രണ്ട് കൊല്ലത്തെ അനുഭവങ്ങളും അടുത്ത മൂന്നുകൊല്ലത്തെ സ്വപ്നങ്ങളും പങ്കുവയ്ക്കാന്‍ നടത്തിയ യോഗം. സത്യത്തില്‍ അത്യന്താപേക്ഷിതമായിരുന്നില്ലെങ്കിലും ജില്ലയിലെ മന്ത്രി എന്ന നിലയില്‍ ചന്ദ്രശേഖരന്‍ അവിടെ ഒരു സ്വാഗതപ്രസംഗം നടത്തി. ആ പ്രാരംഭചടങ്ങുകള്‍ കഴിഞ്ഞപ്പോള്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ പുറത്തുപോകണം എന്ന് നിര്‍ദ്ദേശിക്കപ്പെട്ടു. അവര്‍ ഇറങ്ങാന്‍ കൂട്ടാക്കിയില്ല. സംഘാടകരുടെ അഭ്യര്‍ത്ഥന വിഫലമായപ്പോള്‍ മന്ത്രി തന്നെ അഭ്യര്‍ത്ഥിക്കേണ്ടിവന്നു. കേന്ദ്രത്തിലും ഇവിടെയും എത്രയോ സര്‍ക്കാര്‍ യോഗങ്ങളിലും സര്‍ക്കാരിതര യോഗങ്ങളിലും കണ്ടിട്ടുള്ള സംഗതിയാണ് യോഗാരംഭത്തിലോ ഉദ്ഘാടനചടങ്ങിലോ കുറേ പടം എടുത്ത് പിരിയാനും ശേഷം ബ്രീഫിംഗിന് കാത്തിരിക്കാനും മാദ്ധ്യമങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കപ്പെടുന്നത്. വിവാഹഫോട്ടോഗ്രാഫര്‍ മണിയറയില്‍ നിന്ന് ഇറങ്ങാന്‍ വിസമ്മതിക്കുമ്പോള്‍ ഇറക്കിവിടേണ്ടിവരും. കേരളകൗമുദിയും മനോരമയും മറ്റും കീശവരകള്‍ക്ക് വിഷയമാക്കിയത് നര്‍മ്മബോധമായി കാണാം. എങ്കിലും പിണറായിയെ വലിച്ചിഴച്ച് വാര്‍ത്ത പൊലിപ്പിച്ചതിന് ന്യായീകരണമില്ല. പിണറായി സ്വതവേ "കടക്കു പുറത്ത് 'എന്നല്ലാതെ പുറത്ത് കടക്ക് ' എന്ന് പറയാത്ത ആള്‍ തന്നെ. വരാപ്പുഴയിലെ വീട്ടില്‍ പോകാതിരിക്കാന്‍ കേരളദര്‍ശനയാത്ര നടത്തിയതും മാഹിയില്‍ പോയാലും ന്യൂമാഹിയില്‍ പോകാതിരിക്കുന്നതും ഒക്കെ വിമര്‍ശിക്കപ്പെടാം. അതൊക്കെ വേണം താനും. ഞായറാഴ്ചയിലെ വാര്‍ത്താവിന്യാസം തെളിയിക്കുന്ന പിണറായിവിരോധം നമ്മുടെ കാഴ്ചയ്ക്ക് മങ്ങലേല്പിക്കുന്നു എന്ന് പറയാനാണ് ഇത്രയും വിശദീകരിച്ചത്.

രണ്ടാമത്തെ കാര്യവും തഥൈവ. സര്‍ക്കാരിനെ വിലയിരുത്തുമ്പോള്‍ സര്‍ക്കാര്‍ നടപടികള്‍ മാത്രം ആവണം പരിഗണനയില്‍. കോടിയേരിയുടെ മകന്‍ ദുബായി നഗരത്തില്‍ വഴിയോരത്ത് മൂത്രംഒഴിച്ചാല്‍ അത് പിണറായി സര്‍ക്കാരിന്റെ കണക്കില്‍ ചേര്‍ക്കരുത്. അതേസമയം ആ യുവാവ് തന്റെ സ്വാധീനത ഉപയോഗിച്ച് സര്‍ക്കാരില്‍ നിന്ന് എന്തെങ്കിലും അവിഹിതമായി നേടിയെടുത്താല്‍ പറയാതിരിക്കയുമരുത്. ഈ അതിര്‍വരമ്പ് ലോലമോ തിരിച്ചറിയാന്‍ വയ്യാത്തതോ ഒന്നുമല്ല. അല്പം ഒന്ന് മനസിരുത്തി വിഷയം പരിശോധിക്കണം എന്ന് മാത്രം.

പൊലീസ് മോശമായി

ഇനി വിഷയത്തിലേക്ക്, ഈ സര്‍ക്കാരിന്റെ രണ്ടാമത്തെ വര്‍ഷം പൊലീസ് വകുപ്പിന്റെ പ്രവര്‍ത്തനം കൂടുതല്‍ മോശമായി എന്ന് നിരീക്ഷിക്കാതെ വയ്യ. ലോകനാഥ് ബെഹ്‌റ ദേശീയതലത്തില്‍ പ്രശംസ നേടിയിട്ടുള്ള, സി.ബി.ഐ ഇത്യാദി സംഘടനകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍ ആയിരിക്കെ ഇത് സംഭവിക്കാന്‍ രണ്ട് കാരണങ്ങള്‍ മാത്രമേ കാണാനാവൂ. ഒന്ന്, മുഖ്യമന്ത്രിയുടെ അശ്രദ്ധ അല്ലെങ്കില്‍ പിടിപ്പുകേട്. രണ്ട്, സേനയിലെ അദൃശ്യമായ അച്ചടക്കരാഹിത്യം തടയുന്നതില്‍ മധ്യനിരയില്‍ ഉണ്ടായ പാളിച്ചകള്‍.

പൊലീസുകാര്‍ക്കിടയിലെ രാഷ്ട്രീയം അപകടകരമാണ്. നാലര പതിറ്റാണ്ടുകള്‍ക്കപ്പുറം യു.പിയില്‍ ലോകം കണ്ടതാണ് അച്ചടക്കമില്ലാത്ത പൊലീസുകാര്‍ സമുദായത്തിന് എത്രദ്‌റോഹം ചെയ്യുമെന്ന്, എന്നിട്ടും നാം ഇവിടെ സംഘടന അനുവദിച്ചു. അതാകട്ടെ, നാള്‍തോറും രാഷ്ട്രീയച്ഛായ കൂടുതല്‍ കൂടുതല്‍ തെളിയിക്കാന്‍ തുടങ്ങി. പൊലീസ് അസോസിയേഷന്റെ യോഗവും രാഷ്ട്രീയകക്ഷിയുടെ യോഗവും തമ്മില്‍ തിരിച്ചറിയാനാവണമെങ്കില്‍ മാദ്ധ്യമങ്ങള്‍ ഇടപെടേണ്ടിവരുന്നു എന്നത് ബെഹ്‌റയ്ക്കും വിജയനും ഭൂഷണമല്ല. കോടിയേരിയുടെ കാലത്തെക്കാള്‍ മോശമാണ് പിണറായിയുടെ കാലം എന്ന് ധരിക്കാന്‍ ഇടകൊടുക്കരുത്. കോടിയേരി പാര്‍ട്ടിതലത്തിലും പിണറായി സര്‍ക്കാര്‍ തലത്തിലും അടിയന്തരമായി ശ്രദ്ധിക്കേണ്ട വിഷയമാണ് ഇത്.

പൊലീസിന് ഉപദേഷ്ടാവ് വേണ്ടതുണ്ടോ എന്നും ചിന്തിക്കണം. വ്യക്തിയെക്കുറിച്ചല്ല പറയുന്നത്, സംവിധാനത്തെക്കുറിച്ചാണ്. രമണ്‍ ശ്രീവാസ്തവ പ്രഗല്ഭനാണ്. ഞാന്‍ കളക്ടറായിരുന്ന സ്ഥലത്ത് എ.എസ്.പി ആയിരുന്ന കാലത്ത് സകലമാനപേരും സ്മാര്‍ട്ട് പയ്യന്‍' എന്ന് വിശേഷിപ്പിച്ചിരുന്ന വ്യക്തി. എന്നാല്‍ പൊലീസ് ഒരു ഏകശിലാഘടന ഉള്ള വകുപ്പാണ്. ഡി.ജി.പി സല്യൂട്ട് സ്വീകരിക്കുമ്പോള്‍ പഴയ ഡി.ജി.പിയുടെ ഉച്ഛ്വാസവായു ഭരിക്കുന്ന ഡി.ജി.പിയുടെ കഴുത്തില്‍ ചൂട് പകരുന്നത് നന്നല്ല. അത് ശ്രീവാസ്തവയല്ല ഇനി ശിങ്കാരവേലുവോ ജേക്കബ് പുന്നൂസോ ആയാലും. ആഭ്യന്തരവകുപ്പിന്റെ സെക്രട്ടറി ആയിരിക്കണം മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവ്. കേരളത്തിന്റെ ചരിത്രത്തില്‍ പി.ടി. ചാക്കോയുടെ കാലത്ത് പി.ഐ. ജേക്കബും വയലാര്‍ രവിയുടെ ഭരണത്തില്‍ കാളീശ്വരനും മാത്രം ആണ് തലയെടുപ്പുള്ള ആഭ്യന്ത്രര സെക്രട്ടറിമാരായി വാഴ്ത്തപ്പെടുന്നവര്‍. എന്നാല്‍ ജേക്കബിനെയും കാളീശ്വരനെയും പോലെ ശോഭിക്കാന്‍ കഴിയുന്ന രണ്ട് മൂന്ന് ഉദ്യോഗസ്ഥര്‍ എങ്കിലും ഇപ്പോഴും സര്‍വീസില്‍ ഉണ്ടല്ലോ.

ശ്രീജിത്തിന് സംഭവിച്ച ദുരന്തം വെറും കസ്റ്റഡിമരണം ആയി എഴുതിത്തളരുത്. രാജന്റെയും ഉദയന്റേതും ഒക്കെ കസ്റ്റഡിമരണം ആയിരുന്നു. ഇവിടെ വൈര നിര്യാതനത്തിന് അധികാരം ദുര്‍വിനിയോഗം ചെയ്തു എന്നതാണ് വിഷയം. എസ്.പി ഇങ്ങനെ ഒരു സേന ഉണ്ടാക്കിയത് തെറ്റല്ല. എന്നാല്‍ അവര്‍ തങ്ങള്‍ക്ക്തന്നെ നിയമാവലി എഴുതാന്‍ പുറപ്പെട്ടതാണ് തെറ്റായത്.

ചിരിക്കാത്ത മുഖം

ഇവിടെ മുഖ്യമന്ത്രിയുടെ ശരീരഭാഷ പരാമര്‍ശിക്കാതെ വയ്യ. പിണറായി വിജയന്റെ ഉള്ളില്‍ ആര്‍ദ്രഹൃദയനായ ഒരു നല്ല മനുഷ്യന്‍ ഉണ്ടെന്ന് അടുത്തറിയാവുന്നവര്‍ക്ക് അറിയാം. എന്നാല്‍ മാദ്ധ്യമങ്ങള്‍ വളര്‍ത്തിയെടുത്തിട്ടുള്ള (അവര്‍ സൃഷ്ടിച്ചതല്ല) പ്രതിച്ഛായ നിസംഗതയോ ക്രൂരതയോ ബഹുമാനിയാണാരെയും തൃണവല്‍ എന്ന മനോഭാവമോ ഒക്കെ ദ്യോതിപ്പിക്കുന്നതാണ്. ചിരിക്കാത്ത ആ മുഖം പൊലീസ് സേനയിലെ അംഗങ്ങളില്‍ സ്വതവേ അക്രമവാസന ഉള്ളവര്‍ക്ക് പ്രചോദനസ്രോതസ് ആയി ഭവിക്കുന്നുണ്ട് എന്ന് സംശയിക്കണം. അച്ചുതമേനോന്റെ മുഖത്തും സമാനമായ നിസംഗത ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ആഭ്യന്തരമന്ത്രി അല്ലാതിരുന്നതിനാലാവാം അത് ഇത്ര ഭയം ജനിപ്പിച്ചിരുന്നില്ല. ഉമ്മന്‍ചാണ്ടിയെ പോലെ ആകണ്ട. നായനാരെ പോലെ ആകാന്‍ പിണറായിക്ക് കഴിയുകയില്ല. കരുണാകരനാവാം മാതൃക. അത്യാവശ്യം ചിരി. കണ്ണിറുക്കല്‍, അതേസമയം കളി സൂക്ഷിച്ചുവേണം എന്ന പ്രതീതി സൃഷ്ടിക്കുക. അതിലും ശ്രേഷ്ഠമായിരുന്നു സീയെച്ചിന്റെ ഹ്രസ്വകാലം. ഭവാന്‍ അല്പം അങ്ങോട്ട് മാറി നിന്നാല്‍ അസ്മാദൃശന്മാര്‍ക്ക് അസൗകര്യം കുറയുമായിരുന്നു' എന്നൊന്നും പറയണ്ട, എങ്കിലും "കടക്ക് പുറത്ത്'എന്നതിന് പകരം "പുറത്തേക്ക് പോവുക' എന്ന് പറഞ്ഞ് ശീലിക്കണം. വൈദ്യുതിമന്ത്രി ആയിരുന്നപ്പോള്‍ അങ്ങനെ ആയിരുന്നല്ലോ. ഞാനാണ് ആഭ്യന്തരമന്ത്രി എങ്കിലും നമ്മുടെ പൊലീസ് തൊഴിക്കും. പിന്നെ ഇങ്ങനെ ഒരു ശരീരഭാഷ നല്‍കുന്ന സന്ദേശം കൂടി ആയാലോ

പൊലീസ് വഴി ആണ് സര്‍ക്കാരിന്റെ ചീത്തപ്പേര് കൂടുതല്‍ ഉണ്ടാവുന്നത് എന്നതിനാലാണ് ഇത്രയും പറഞ്ഞത്. എന്നാല്‍ ഒപ്പം പറയട്ടെ, പിണറായി നല്ല മുഖ്യമന്ത്രിയാണ്. കഴിഞ്ഞവര്‍ഷം ഞാന്‍ അറുപത് ശതമാനം മാര്‍ക്ക് നല്‍കിയിരുന്നു. ഇത്തവണ അത് അറുപത്തിയഞ്ചായി ഉയര്‍ത്താം.

മുഖ്യമന്ത്രിയുടെ പൊലീസില്‍ നിന്നുതന്നെ തുടങ്ങാം. സ്ഥിതിവിവരക്കണക്കുകള്‍ പിണറായി ഭരണത്തിന് അനുകൂലമാണ്. രാഷ്ട്രീയാതിക്രമങ്ങള്‍ കുറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങളും കുറഞ്ഞു. പൊലീസ് സ്റ്റേഷനുകളില്‍ രാജഭരണകാലത്തെപ്പോലെ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് ചുമതല നല്‍കാന്‍ തീരുമാനിച്ചത് നന്നായി. അത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കണം. പിങ്ക് പട്രോള്‍, പിങ്ക് ബീറ്റ്, ഫോണ്‍കോളിന്റെ ഉറവിടം ജി.ഐ.എസ് ജി.പി.എസ് വഴി കണ്ടെത്താനുള്ള സംവിധാനം, സ്ത്രീസുരക്ഷയ്ക്കുള്ള നിര്‍ഭയ വോളന്റിയര്‍മാര്‍, സ്ത്രീകള്‍ക്ക് പ്രതിരോധപരിശീലനം, സാങ്കേതിക സംവിധാനങ്ങള്‍ക്കും ഐ.ടി സേവനങ്ങള്‍ക്കും നല്‍കുന്ന പ്രാധാന്യം, പുതിയ സമ്പ്രദായത്തിലുള്ള ഇന്ററോഗേഷന്‍ മുറികള്‍, മുതിര്‍ന്ന പൗരന്മാര്‍ക്കായി പാലായിലേത് പോലെ ഹോട്ട് ലൈന്‍, ഐ.എസ്.ഒ അംഗീകാരമുള്ള സൈബര്‍ ഡോം, ഇങ്ങനെയൊക്കെ ഒരുപാട് സംഗതികള്‍ ആ വകുപ്പില്‍ നടന്നുവരുന്നുണ്ട്. പറഞ്ഞിട്ടെന്താ, എല്ലാറ്റിന്റെയും ശോഭ കെടുത്താന്‍ ഒരു വരാപ്പുഴകേസ് മതിയല്ലോ.

ഐ.ടി മേഖല

ഐ.ടി മേഖലയില്‍ ഒട്ടേറെ കാര്യങ്ങള്‍ നിശബ്ദമായി നടന്നുവരുന്നുണ്ട്. പതിന്നാല് ലക്ഷം ചതുരശ്രയടി പുതിയ കെട്ടിടങ്ങള്‍, നൂറോളം പുതിയ കമ്പനികള്‍, സോഫ്ട് വെയര്‍ കയറ്റുമതിയില്‍ ഇരുപത് ശതമാനം വര്‍ദ്ധന, അന്താരാഷ്ട്ര വിദഗ്ദ്ധരും വ്യവസായികളും ഒത്തുചേര്‍ന്ന ഹാഷ് ഫ്യൂച്ചര്‍ എന്ന ഡിജിറ്റല്‍ സമ്മേളനം, ടെക്‌നോസിറ്റി, അടുത്ത ഘട്ടത്തിലെ വേള്‍ഡ് ടെക്‌നോളജി സെന്ററിന്റെ പ്രാരംഭപ്രവൃത്തികള്‍, കൊരട്ടി ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ഇങ്ങനെ പോകുന്നു ആ മേഖലയിലെ നേട്ടങ്ങള്‍, സ്വപ്നങ്ങളല്ല, കൈവരിച്ചുകഴിഞ്ഞ നേട്ടങ്ങള്‍.

മുഖ്യമന്ത്രിയുടെ നിര്‍ലോപമായ പ്രോത്സാഹനത്തിന് മാത്യു ടി. തോമസ് നേതൃത്വം നല്‍കുന്ന മേഖലയിലെ ശ്രദ്ധേയമായ നേട്ടങ്ങള്‍ നാം കാണാതിരുന്നുകൂടാ.

വരട്ടാര്‍

വരട്ടാറിന്റെ പുനരുജ്ജീവനം ഈ മന്ത്രിസഭ കൊണ്ടുവന്ന പുതിയ ആശയം ഒന്നുമല്ല. അരനൂറ്റാണ്ടിനപ്പുറം പമ്പയുടെ പോഷകനദിയായ വരട്ടാര്‍ ജലസമൃദ്ധവും ചരക്കുവഞ്ചികള്‍ നിരന്തരം ഉപയോഗിച്ചിരുന്ന ജലപാതയും ആയിരുന്നു. പിന്നെപ്പിന്നെ ഒഴുക്ക് കുറഞ്ഞു. കൈയേറ്റം കൂടി. വെള്ളത്തിന്റെ വഴിയില്‍ തെങ്ങും പ്ലാവും വളര്‍ന്നു. അതൊക്കെ ഒഴിവാക്കി വേണം ഭഗീരഥന്റെ പ്രയത്‌നം ഫലം കാണാന്‍. ചെങ്ങന്നൂരിലെയും തിരുവല്ലയിലെയും മനുഷ്യരെ കാര്യം ബോദ്ധ്യപ്പെടുത്തി. മാത്യു ടി. തോമസും തോമസ് ഐസക്കും പുഴയോരത്തുകൂടെ നടന്നു. ജനം തങ്ങളുടെ ദേഹണ്ഡങ്ങള്‍ നാടിന്റെ നന്മയ്ക്കായി സ്വയം വിട്ടുകൊടുത്തു. ഇങ്ങനെ ഒരു ജനകീയ മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞത് തന്നെ വലിയ വിജയമാണ്. കാമറകളുടെ മുന്നില്‍ ഗീര്‍വാണം പറയുകയല്ല സര്‍ക്കാര്‍ ചെയ്തത്. അതായിരുന്നു വിജയരഹസ്യവും. വരട്ടാറില്‍ വീണ്ടും വെള്ളം ഒഴുകി. ഇനി ഇരുകരകളും വൃക്ഷലതാദികള്‍ വളര്‍ത്തും. പക്ഷികളും ചിത്രശലഭങ്ങളും വരും.

വരട്ടാര്‍ മാത്രം അല്ല, തെക്കന്‍ കേരളത്തില്‍ കോലറയാര്‍, കുട്ടമ്പെരൂറാര്‍, മീന്തലയാര്‍, പള്ളിക്കലാര്‍, വടക്ക് പൂന്തുരാര്‍, കാനാമ്പുഴ എന്നിവ പുനരുജ്ജീവനം പ്രാപിച്ച നദികളാണ്. കിള്ളിയാറിലും പമ്പയുടെയും ഭാരതപ്പുഴയുടെയും ചില ഭാഗങ്ങളിലും ഇതേ പരിപാടി നടക്കുന്നു. ജനങ്ങള്‍ സക്രിയമായി ഇടപെടുന്നു എന്നതാണ് രഹസ്യം. സ്വാതന്ത്ര്യസമരകാലത്ത് എന്നതുപോലെ ഒരു ഗാന്ധിയന്‍ ആവേശം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞതാണ് പിണറായിയുടെയും മാത്യു തോമസിന്റെയും വിജയം. പ്രതിപക്ഷത്ത് എം.എല്‍.എ ആയിരിക്കുമ്പോള്‍ തന്നെ ഈ ജനകീയത പ്രവര്‍ത്തിപഥത്തില്‍ എത്തിച്ച തോമസ് ഐസക് തോല്‍ക്കാതെ തൊപ്പിയിട്ട് ഇറങ്ങിയപ്പോള്‍ ആലപ്പുഴക്കഥകള്‍ കേട്ടറിഞ്ഞ ജനം ആവേശം പൂണ്ടു. പുറമേ ആരും ശ്രദ്ധിക്കാത്ത ഒരു വലിയ വിപ്ലവമാണ് നമ്മുടെ പുഴയോരങ്ങളില്‍ നടക്കുന്നത്.

വിജയഗാഥ

പൊതുജനം വേണ്ടത്ര തിരിച്ചറിയാതെ പോകുന്ന മറ്റൊരു വിജയഗാഥയാണ് മന്ത്രി ശൈലജയും അഡിഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദനും ചേര്‍ന്ന് ആരോഗ്യമേഖലയില്‍ രചിച്ചുകൊണ്ടിരിക്കുന്നത്. ഒരു പതിറ്റാണ്ടിനപ്പുറം നമ്മുടെ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ കേന്ദ്രമാക്കി ബ്രിട്ടനിലേത്‌പോലെ ഒരു കുടുംബ ഡോക്ടര്‍ സംവിധാനം ഉണ്ടാക്കണമെന്ന് എഴുതിയത് ഇപ്പോള്‍ ഓര്‍മ്മിച്ചുപോകുന്നു. അതിന്റെ കുറേക്കൂടി പരിഷ്കൃതമായ ഒരു രൂപമാണ് ഇഹെല്‍ത്ത് പ്രോജക്ട്. രോഗികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും കമ്പ്യൂട്ടറൈസ് ചെയ്യുക എന്നതാണ് അടിസ്ഥാനം. ഞാന്‍ നേരത്തെ നിര്‍ദ്ദേശിച്ചിടത്ത് എത്തണമെങ്കില്‍ അരോഗ ദൃഢഗാത്രരുടെ വിവരങ്ങളും കൂടെ ഉണ്ടാകണം. ഒരു നിശ്ചിതസംഖ്യ കുടുംബങ്ങളുടെ വിളിപ്പുറത്ത് ഒരാള്‍ എന്ന നിലയില്‍ ഡോക്ടര്‍മാര്‍ക്ക് ചുമതലയും ഉണ്ടാകണം. ആ വഴി തേടാതെ ദ്വിതീയ തൃതീയ തലങ്ങളില്‍ തള്ളിക്കയറുന്ന സമ്പ്രദായം ഒഴിവാക്കണം. ഇഹെല്‍ത്ത് പദ്ധതി അങ്ങനെ ഒരു സമഗ്രാരോഗ്യസംവിധാനത്തിന്റെ തുടക്കമാണ്.

സാന്ത്വനചികിത്സ

ശൈലജ രാജീവ് ടീം ശ്രദ്ധിച്ച മറ്റൊരിടം സാന്ത്വനചികിത്സയാണ്. ഡോ. എം.ആര്‍. രാജഗോപാല്‍ സ്വന്തനിലയ്ക്ക് തുടങ്ങിയ ഈ പരിപാടി എല്ലാ സാമൂഹികാരോഗ്യകേന്ദ്രങ്ങളിലും വ്യാപിപ്പിക്കുന്നത് ഒരു വലിയ കുതിച്ചുചാട്ടം ആണ്. അഞ്ഞൂറോളം പേരെ ഇതിനായി നിയമിക്കുന്നു എന്നാണ് കേട്ടത്. പുരോഗതി കൃത്യമായി അറിവില്ല. എങ്കിലും സര്‍ക്കാരിന്റെ രണ്ടാംവര്‍ഷത്തെ ശ്രദ്ധേയമായ ഒരു ചുവടുവയ്പാണ് സാന്ത്വനചികിത്സാരംഗത്തെ ഈ പരിപാടി.

ഭാരതത്തില്‍ ആദ്യമായി കേരളം നടപ്പാക്കുന്ന മറ്റൊരു പദ്ധതി ഉണ്ട്. സേഫ് കിറ്റ്. സേഫ് സമം സെക്&്വംിഷ;ഷ്വല്‍ അസോള്‍ട്ട് ഫോറന്‍സിക് എവിഡന്‍സ്. ലൈംഗികാതിക്രമത്തിന് ഇരയാവുന്ന സ്ത്രീക്ക് പരിശോധനകള്‍ നടത്താനും തെളിവ് ശേഖരിക്കാനും ഒക്കെയുള്ള ഒരു പരിപാടിയാണിത്. ഒപ്പം പരാമര്‍ശിക്കണം ഹൃദ്യം' വെബ് രജിസ്‌ട്രേഷന്‍ വഴി സൗജന്യ ഹൃദയശസ്ത്രക്രിയ സാദ്ധ്യമാകുന്ന രീതി. മുന്നൂറിലധികം കുട്ടികള്‍ക്ക് പ്രയോജനപ്പെട്ടതും രണ്ട് ദേശീയ പുരസ്കാരങ്ങള്‍ നേടിയതുമാണ് സംഗതി. ശൈലജയുടെ കണ്ണാടിയും ഭര്‍ത്താവിന്റെ ചികിത്സാച്ചെലവും ആഘോഷമാക്കുന്നതിനിടയില്‍ അവരുടെ വകുപ്പില്‍ ചില നിശബ്ദവിപ്‌ളവങ്ങള്‍ നടക്കുന്ന കാര്യം പറയാതിരുന്നാല്‍ ധര്‍മ്മവിലോപം ആകും എന്നതിനാലാണ് ഇത് പ്രത്യേകം എടുത്തു പറയുന്നത്

റോഡുകള്‍

മന്ത്രി സുധാകരന്‍ നമ്മുടെ റോഡുകള്‍ക്ക് നല്‍കിയ സംഭാവനയും വഴിയാത്രക്കാരായ നമുക്ക് ശ്രദ്ധിക്കാതെ വയ്യ. രണ്ട് വഴികളിലാണ് ഇത് പ്രധാനം. ഒന്ന് നമ്മുടെ പഴയ നാഷണല്‍ ഹൈവേ. എന്റെ തലമുറയുടെ സമയം ഏറെ കവര്‍ന്നെടുത്തിട്ടുള്ളതാണ് അതിന്റെ നിര്‍മ്മിതി. പിന്നിപ്പിന്നെ അറ്റകുറ്റപ്പണികള്‍ വേണ്ടസമയത്ത് വേണ്ടതുപോലെ ചെയ്യാത്തതും മാരുതിയോടെ ആരംഭിച്ച വാഹനവിപ്ലവവും ആ പാതയുടെ മാനം കെടുത്തി. നായനാര്‍ മന്ത്രിസഭയിലെ പി.ജെ. ജോസഫ് എം.സി റോഡിനെ മണവാട്ടിയാക്കിയപ്പോള്‍ നാഷണല്‍ ഹൈവേ കാസരോഗിയായ ഒന്നാം കെട്ടിയോള്‍ ആയി. ആ ദുരവസ്ഥയില്‍ നിന്നാണ് സുധാകരന്‍, പണ്ട് ഫാസ്റ്റ് പാസഞ്ചറിന്റെ പിറകെ ഓട്ടോറിക്ഷയില്‍ വച്ചുപിടിച്ച അതേ നിശ്ചയ ദാര്‍ഢ്യത്തോടെ ഹൈവേയെ രക്ഷിച്ചെടുത്തത്. രണ്ടാമത്തേത് പുതിയ പാതകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതില്‍ മന്ത്രി കാണിക്കുന്ന താത്പര്യം. പ്ലാസ്റ്റിക്കും റബറും റോഡ് നിര്‍മ്മാണത്തില്‍ ഉപയോഗപ്പെടുത്തുന്നതും കൊല്ലം ബൈപാസിന്റെ പുരോഗതി ശ്രദ്ധേയമാവുന്നതും ഉള്‍പ്പെടെ ഒരുപന്യാസത്തിനുള്ള വകയുണ്ട് ഈ വകയില്‍.

ചില നയവ്യതിയാനങ്ങള്‍ ശ്രദ്ധിച്ച മേഖലകളാണ് ഇവിടെ എടുത്തുപറഞ്ഞത്. സ്ഥാലീപുലാകന്യായം അനുസരിച്ച് പറഞ്ഞാല്‍ പിണറായി ഭരണം കൊള്ളാം എന്ന അനുമാനത്തിലെത്താന്‍ ഇത്രയും മതി. എന്നാല്‍ തുടങ്ങിയേടത്ത് മടങ്ങാതെ നിര്‍ത്താനാവുന്നില്ല. പൊലീസാണ് പ്രതിച്ഛായയുടെ കാര്യത്തില്‍ ഏറ്റവും വലിയ പ്രശ്‌നം.

കാക്കിവത്കരണം

കാവിവത്കരണത്തേക്കാള്‍ ഭേദം അരുണവത്കരണമാണ് എന്ന് മുഖ്യമന്ത്രി പറയരുത്. ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാക്കിവത്കരണമാണ്.

സമൂഹത്തില്‍ കുറ്റകൃത്യങ്ങളും അക്രമവാസനകളും ഏറിവരുന്നുണ്ട്. പത്ത് അതിക്രമങ്ങള്‍ തടയാനായാലും പതിനൊന്നാമത്തേത് ആരോപണകാരണമാകും. പത്രങ്ങള്‍ എതിരാണ് ; എല്ലാം ശരി. അപ്പോള്‍ 57ലെ കുഞ്ഞു ചെറുക്കന്മാരുടെ സെല്‍ഭരണവും അസോസിയേഷന്‍ സഖാക്കളുടെ രക്തസാക്ഷിവന്ദനവും കൂടെ ആയാലോ പിണറായിയുടെ പായസക്കലത്തില്‍ പൊലീസുകാരും കുഞ്ഞുചെറുക്കന്മാരും പാവയ്ക്കാ അരിഞ്ഞിടാന്‍ അനുവദിക്കരുത്. പഴയ എസ്.എഫ്.ഐ നേതാവല്ല, കേരളത്തിലെ കോണ്‍ഗ്രസുകാരും ഭാ.ജ.പാര്‍ട്ടിക്കാരും ഉള്‍പ്പെടെ സകലരുടെയും മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍. വൈദ്യുതിമന്ത്രി ആയിരുന്നപ്പോള്‍ പ്രാഗല്ഭ്യം തെളിയിച്ചു. പാര്‍ട്ടിസെക്രട്ടറി ആയിരുന്നപ്പോള്‍ അതുല്യത തെളിയിച്ചു. മുഖ്യമന്ത്രി എന്ന നിലയിലും ഭംഗിയായി തന്നെ ഭരണകാര്യങ്ങള്‍ ചെയ്യുന്നുണ്ട് എന്ന് സൂക്ഷ്മദൃക്കുകള്‍ സമ്മതിക്കും. പക്ഷേ പ്രതിച്ഛായ മോശം. അതിന്റെ അടിസ്ഥാനകാരണം പൊലീസ് വകുപ്പ് തന്നെ. പിന്നെ മുഖ്യമന്ത്രിയുടെ ശരീരഭാഷയും രണ്ടും ശരിയാക്കാവുന്നതേയുള്ളൂ.

ശുഭമസ്തു.
Credits to joychenputhukulam.com

Read more

ജന്മസാഫല്യം (അവതാരിക): ഡി. ബാബുപോള്‍ ഐ.എ.എസ്

രാജശ്രീമാന്‍ എം. രവിവര്‍മ്മ അവര്‍കള്‍ രചിച്ച ‘ജന്മസാഫല്യം’ സഹൃദയസമക്ഷം അവതരിപ്പിക്കുവാന്‍ എനിക്ക് അതിയായ സന്തോഷം ഉണ്ട്. സുന്ദരമായ ആഖ്യാനവും മനോഹരമായ ശൈലിയും ലളിതമായ ഭാഷയും ഈ രചനയെ വശ്യമാക്കുന്നു എന്ന് തിരിച്ചറിയുമ്പോള്‍ ശ്രീമാന്‍ വര്‍മ്മ കൃതഗസ്തനായ ഒരു എഴുത്തുകാരനല്ല എന്ന് ആരും ഊഹിക്കുകയില്ല; ആദ്യമായിട്ടാണ് താന്‍ ഒരു ഗ്രന്ഥകര്‍ത്താവ് ആകുന്നത് എന്ന് അദ്ദേഹം ആമുഖത്തില്‍ പ്രസ്താവിച്ചിട്ടുണ്ടെങ്കിലും.

ഈ കൃതി നാല് ഭാഗങ്ങളായി അടയാളപ്പെടുത്തിയിട്ടുണ്ട് ഗ്രന്ഥകാരന്‍. ഒന്നാംഭാഗത്തിലെ ആറ് ലേഖനങ്ങള്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോടും തിരുവിതാംകൂര്‍ രാജകുടുംബത്തോടും ബന്ധപ്പെട്ടവയാണ് മുഖ്യമായും. കോവളം കൊട്ടാരത്തിന്റെ പലര്‍ക്കും അറിയാത്ത കഥകളാണ് ഈ വിഭാഗത്തിലെ ഒരു ലേഖനം. പ്രസ്തുത ലേഖനത്തില്‍ ഏറ്റവും സംതൃപ്തിദായകമായി ഒരു ചരിത്രവിദ്യാര്‍ത്ഥി തിരിച്ചറിയുന്നത് റീജന്ററാണിയാണ് ആധുനിക കേരളത്തിന് അടിസ്ഥാനമിട്ട ശില്പികളില്‍ പ്രഥാനി എന്ന പ്രസ്താവനയാണ്.

കേരളം എന്ന് ബോധപൂര്‍വ്വം കുറിച്ചതാണ്. തിരുവിതാംകൂര്‍ രാജ്യത്തിന്റെ അതിര്‍ത്തി പൂര്‍ണ്ണാനദിയാണ് എന്ന് കരുതിയാലും, വര്‍ണ്ണാശ്രമശ്രേണിയില്‍ തിരുവിതാംകൂര്‍ രാജകുടുംബം വടക്കുള്ളവരെക്കാള്‍ അല്പം പിന്നിലായിരുന്നു എന്ന് ഗ്രഹിച്ചാലും ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തിരുവിതാംകൂറിനെ പ്രഥമശക്തിയായി അംഗീകരിച്ചിരുന്നു എന്ന് സമ്മതിക്കാതെ വയ്യ.

അതുകൊണ്ടും വലിയ ദിവാന്‍ജിയുടെ വ്യക്തിപ്രഭാവം കൊണ്ടും ബ്രിട്ടീഷ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന മലബാറിലെ രാജവംശങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പരമാധികാരശക്തി-പാരമൗണ്ട് പവര്‍- തിരുവിതാംകൂറിനെ ആണ് ആശ്രയിച്ചത്. രാജാ കേശവദാസനാണ് മലബാറിലെ സാമൂതിരി അടക്കം ഉള്ള രാജാക്കന്മാരും നാടുവാഴികളും കവളപ്പാറ മുപ്പില്‍നായര്‍ തുടങ്ങിയ പ്രഭുകുല ഭരണാധികാരികളും ഉന്നയിച്ച അവകാശവാദങ്ങള്‍ തിട്ടപ്പെടുത്തി തീരുമാനങ്ങള്‍ എടുത്തത്. സ്വതന്ത്രഭാരതത്തില്‍ വി.പി. രമണന്‍ നിര്‍വ്വഹിച്ച ദൗത്യം ആണ് ടിപ്പുവിന്റെ പടയോട്ടത്തിന് പിറകെ വന്ന കാലത്ത് തിരുവിതാംകൂര്‍ ദിവാന്‍ജി ചെയ്തത്. അതുകൊണ്ടാണ് തിരുവിതാംകൂറിലെ റീജന്റിനെ കുറിച്ച് പറഞ്ഞപ്പോള്‍ കേരളം എന്ന് പ്രയോഗിച്ചത്.

രാജാ കേശവദാസനും മണ്‍റോയും സ്വാതിതിരുനാളും കഴിഞ്ഞാല്‍ ആധുനിക തിരുവിതാംകൂറിന്റെയും തദ്വാരാ കേരളത്തിന്റെയും ശില്പിയായി വാഴ്ത്തപ്പെടേണ്ടത് റീജന്റ് റാണിയാണ്. അത് ശ്രീ. വര്‍മ്മ തിരിച്ചറിഞ്ഞിരിക്കുന്നു. ചരിത്രത്തിന്റെ ഗതിവിഗതികള്‍ മൂലം അര്‍ഹിക്കുന്ന ആദരവിന് പകരം വിധി വച്ചുനീട്ടിയ അര്‍ഹിക്കാത്ത അവഗണന നിര്‍വ്വികാരനായി ഏറ്റുവാങ്ങിയ മഹാമനസ്സായിരുന്നു റീജന്റിന്റേത്. ആ മഹതിയെ ഓര്‍മ്മയില്‍ തെളിയിച്ച് ചരിത്രത്തില്‍ പ്രതിഷ്ഠിക്കുന്നത് ആ.......മായിട്ടാണെങ്കിലും ശ്രീമാന്‍ വര്‍മ്മയടെ സത്യബദ്ധതയുടെ തെളിവായി അതിനെ വാഴാത്താതിരിക്കാന്‍ കഴിയുകയില്ല.

രണ്ടാംഭാഗത്തില്‍ ഏതാനും മഹദ് വ്യക്തികളുടെ രേഖാചിത്രങ്ങളാണ് ഉള്ളത്. വൈലോപ്പിള്ളിയും കലാമും ഒഴികെയുള്ള ഏഴ് പേരും ക്ഷത്രിയകുലജാതരാണ്. എന്നാല്‍ ഈ ഒന്‍പത് പേരെയും ഒരേ ദേവഗൃഹത്തില്‍ -പാന്തയോണ്‍- കുടിയിരുത്താവുന്നവരാണ്.

കേണല്‍ തിരുമേനിയെക്കുറിച്ചുളള ഉപന്യാസം പ്രത്യേകം എടുത്തുപറയണം. 1967-68 കാലത്ത് തിരുവനന്തപുരം സബ്കളക്ടര്‍ ആയിരിക്കെ അവിടുത്തെ വാത്സല്യവും നിര്‍ദ്ദേശങ്ങളും എനിക്ക് കോട്ടയും കാവലും ആയിരുന്നു. ഒരിക്കല്‍ എനിക്ക് മുട്ടുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഞങ്ങള്‍ സംഗമിക്കേണ്ടിയിരുന്ന ഒരു ചര്‍ച്ച മാറ്റി വയ്‌ക്കേണ്ടി വന്നു. ആ വിവരം ഫോണിലൂടെ അറിയിച്ചതിന് പിന്നാലെ കവടിയാറിലെ ആ എട്ട് സര്‍ക്കാര്‍ വീടുകളിലെ അഞ്ചാം നമ്പര്‍ വീട്ടില്‍ ശംഖുമുദ്ര പതിച്ച ഒരു ഷെവര്‍ലേ കാര്‍ വന്നു നിന്നു. അക്കാലത്ത് വിരളമായിരുന്ന ഒരു ഇന്‍ഫ്രാറെഡ് വിളക്ക് തിരുമേനി കൊടുത്തയച്ചതാണ്. പിതൃനിര്‍വ്വിശേഷമായ ആ സ്‌നേഹത്തെ ഞാന്‍ ഇപ്പോള്‍ നമസ്ക്കരിച്ചുകൊള്ളട്ടെ. മഹാരാജാവായിരുന്നില്ലെങ്കിലും മഹാനായ രാജാവ് ആയിരുന്ന കേണല്‍ ഹോദവര്‍മ്മയെക്കുറിച്ചുള്ള പരാമര്‍ശങ്ങളും അനുബന്ധവിവരണങ്ങളും ഞാന്‍ പലയാവര്‍ത്തി വായിച്ചു എന്ന് പറയുമ്പോള്‍ ആ രചന എനിക്ക് എത്ര ഇഷ്ടപ്പെട്ടു എന്ന് വ്യക്തമാണല്ലോ.

മൂന്നും നാലും ഭാഗങ്ങളില്‍ വേറെ ഒരൂ വക ലേഖനങ്ങളാണ്. അവ വെളിപ്പെടുത്തുന്നത് ശാസ്ത്രബോധത്തോടെയും യുക്തിബദ്ധതയോടെയും ഗതകാല ചരിത്രത്തെയും സമകാല സംഭവങ്ങളെയും സമീപിക്കാന്‍ ശ്രീ വര്‍മ്മയ്ക്കുള്ള അനതിസാധാരണമായ സിദ്ധിയാണ്. അഭിപ്രായസമന്വയം ശ്രമസാധ്യമായ മേഖലകളിലും പ്രശ്‌നങ്ങളിലും സാമാന്യരായ അനുവാചകര്‍ക്ക് യോജിക്കാനാവാത്ത നിലപാടുകള്‍ സ്വബോധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു രചയിതാവിന് ഉണ്ടായി എന്ന് വരാം. നാടോടുമ്പോള്‍ നടുവെ ഓടാന്‍ എളുപ്പമാണ്. നാം വെറുതെ നിന്നുകൊടുത്താല്‍ മതി. എന്നാല്‍ സത്യസന്ധമായ ഒരു എഴുത്തുകാരന് പലപ്പോഴും കുറുകെ ഓടേണ്ടി വരാം. ആ ഓട്ടം എങ്ങനെ നടത്തുന്നു എന്നതാണ് ഓടുന്നയാളെ വിലയിരുത്താന്‍ ഉപയോഗിക്കേണ്ട മാനദണ്ഡം. അങ്ങനെ ഓടുന്ന വേളകളിലും ശ്രീ വര്‍മ്മ എന്റെ ക്ഷത്രിയ കുലീനത കൈവെടിയുന്നില്ല.

അത്യന്തം പാരായണക്ഷമമായ ഈ കൃതി സഹൃദയസമക്ഷം അവതരിപ്പിക്കുമ്പോള്‍

പ്രതീയമാനം പുനരന്യ ദേവ

വസ്ത്വസ്തി വാണീഷ്ട കവീശ്വരാണാം

യത്തത് പ്രസിദ്ധാവയവാതിരിക്ക-

മാഭാതി ലാവണ്യമിവാംഗനാനാം

എന്ന ആചാര്യമതമാണ് മനസ്സില്‍ തെളിയുന്നത്. മഹാകവികളുടെ വാക്കില്‍ അവര്‍ ഉപയോഗപ്പെടുത്തുന്ന ശബ്ദങ്ങള്‍ക്ക് അതിരിക്തമായ ഒരു ഭംഗി കാണപ്പെടും എന്ന് സാരാംശം. ആ ബോധ്യത്തോടെ ഈ കൃതി സഹൃദയസമക്ഷം അവതരിപ്പിക്കുന്നു.

ശുഭമസ്തു. അവിഘ്‌നമസ്തു.

Credits to joychenputhukulam.com

Read more

ഈസ്റ്ററിന്‍െറ പാഠങ്ങള്‍

ഈസ്റ്റര്‍ വിശ്വാസികള്‍ക്ക് ഈശ്വരന്‍െറ വിജയവും വിശ്വസിക്കാത്തവര്‍ക്ക് കെട്ടുകഥയുമാണ്. ശ്രീയേശു മനുഷ്യനായി അവതരിച്ച ദൈവമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ട് പുനരുത്ഥാനം എനിക്ക് അത്ഭുതം പകരുന്നില്ല. യുക്തിയും എന്നെ സഹായിക്കുന്നുണ്ട് ഇക്കാര്യത്തില്‍. യേശുക്രിസ്തു എന്നൊരാള്‍ ഒരിക്കലും ജീവിച്ചിട്ടേയില്ല എന്ന് വാദിക്കുന്നവരുടെ യുക്തിയിലും യേശുക്രിസ്തു പുനരുത്ഥാനം ചെയ്തില്ല എന്ന് വാദിക്കുന്നവരുടെ യുക്തിയിലും ഒരു യുക്തിയും ഞാന്‍ കാണുന്നില്ല. ഒന്നുകില്‍ മരിക്കാത്ത താന്‍ മരിച്ചതിനുശേഷം പുനരുത്ഥാനം ചെയ്തു എന്നു ഭാവിച്ച കൊടുംവഞ്ചകന്‍. അല്ലെങ്കില്‍ അവതാരപുരുഷന്‍. മറ്റൊരു നിലപാട് യുക്തിഭദ്രമല്ല.അത് എന്‍െറ വിശ്വാസം. മുസ്‌ലിംകള്‍ ശ്രീയേശുവിന്‍െറ പുനരുത്ഥാനത്തില്‍ വിശ്വസിക്കാതിരിക്കുന്നത് അവരുടെ സ്വാതന്ത്ര്യം. കൂര്‍മാവതാരത്തില്‍ വിശ്വസിക്കാതിരിക്കുന്നത് എന്‍െറ സ്വാതന്ത്ര്യം എന്നതുപോലെ.

വിശ്വാസത്തിന് യുക്തി വേണ്ട. നിരാകാരനായ ദൈവം തന്‍െറ സ്വരൂപത്തിലും സാദൃശ്യത്തിലും മണ്ണില്‍നിന്ന് നിര്‍മിച്ചാണ് ആദിമനുഷ്യനെ സൃഷ്ടിച്ചത് എന്ന ബൈബിള്‍ ഭാഷ്യത്തിന് യുക്തി തേടരുത്. സ്വന്തം അപൂര്‍ണതകള്‍ തിരിച്ചറിഞ്ഞ മനുഷ്യന്‍ തന്‍െറ സ്വപ്നങ്ങളെ ഗതകാല സത്യമായി അവതരിപ്പിച്ചതാണ് ബൈബിളിലെ സൃഷ്ടിപുരാണം എന്ന അഭിപ്രായം ആദ്യം പറയുന്നത് ഞാനല്ല. ബൈബിള്‍ അക്ഷരാര്‍ഥത്തില്‍ പദാനുപദം വ്യാഖ്യാനിക്കപ്പെടാനുള്ളതാണ് എന്നു കരുതുന്നവരൊഴികെ മറ്റാരും ഇപ്പോള്‍ അങ്ങനെ പറയാറില്ല. എന്നാല്‍, അതുകൊണ്ട് വിശ്വാസം വിശ്വാസം അല്ലാതാകുന്നില്ല. ദൈവം സൃഷ്ടിച്ചു എന്നതാണ് വിശ്വാസം. ദൈവം എങ്ങനെ സൃഷ്ടിച്ചു എന്ന് വിവരിക്കാന്‍ ശ്രമിക്കുന്ന പുരുഷന്‍ മുലപ്പാലിന് ഉപ്പുണ്ടോ എന്ന് പരിശോധിക്കുന്ന ഭോഷനാണ് എന്നത് എന്‍െറ വിശ്വാസം. എന്നാല്‍, വിശ്വാസത്തെ യുക്തി ചിലപ്പോള്‍ ബലപ്പെടുത്തി എന്നു വരാം. കാഹളം ഊതുമ്പോള്‍ മതില്‍ ഇടിഞ്ഞുവീഴാം എന്ന ഊര്‍ജതന്ത്രപാഠം യറീഹോ നഗരത്തിന്‍െറ പതനത്തെക്കുറിച്ചുള്ള ബൈബിള്‍ പാഠത്തെ ബലപ്പെടുത്തുമ്പോലെ.

പുനരുത്ഥാനം എന്ന വിശ്വാസത്തെ ബലപ്പെടുത്തുന്ന യുക്തികള്‍ ‘വേദശബ്ദ രത്‌നാകരം’ എന്ന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരണത്തില്‍ വായിക്കാവുന്നതാണ്. ജാഗ്രതയോടെ കാവല്‍ നിന്നവര്‍ കാണാതെ മൃതദേഹം മാറ്റാനാവുമോ, മാറ്റിയതാണെങ്കില്‍ ശിഷ്യന്മാര്‍ പുനരുത്ഥാനമാണ് തങ്ങളുടെ സുവിശേഷത്തിന്‍െറ മര്‍മം എന്ന് പറഞ്ഞപ്പോള്‍ മാറ്റിയതിന് തെളിവ് നിരത്തി അവരുടെ വായ് മൂടിക്കെട്ടാമായിരുന്നില്ലേ, മൃതപ്രായനായ യേശു ബോധം തെളിഞ്ഞപ്പോള്‍ ആരുമറിയാതെ സ്ഥലംവിട്ടു എങ്കില്‍ എവിടെപ്പോയി എന്നതിന് ബൈബിളിന് തുല്യമെങ്കിലുമായ വിശ്വാസ്യത പേറുന്ന വിശദീകരണം വേറെ ഉണ്ടോ, പില്‍ക്കാലത്ത് എങ്ങനെ മരിച്ചു എന്ന് ആരെങ്കിലും പറഞ്ഞുതരുമോ, പുനരുത്ഥാനം ചെയ്തവനെ നേരില്‍ കണ്ട പത്ത് വ്യത്യസ്ത വിവരണങ്ങള്‍ ഭ്രാന്താണ് എന്ന് പറയാമോ, വേലക്കാരിയുടെ മുന്നില്‍ ചൂളിപ്പോയവന്‍ പുനരുത്ഥാനത്തിനു ശേഷം മഹാപുരോഹിതനെ വെല്ലുവിളിക്കാന്‍ ധൈര്യപ്പെട്ടതെങ്ങനെ വിശ്വസിക്കുന്നവരുടെ ഈ ചോദ്യങ്ങള്‍ക്ക് വിശ്വസിക്കാത്തവര്‍ക്ക് മറുപടി ഉണ്ടാകാം. വിശ്വാസിക്ക് ആ മറുപടി ഒരിക്കലും തൃപ്തികരമായി തോന്നിയതായി ചരിത്രം പറയുന്നില്ല. അവരവരുടെ വിശ്വാസം അവരവരെ രക്ഷിക്കട്ടെ. ശ്രീയേശു കുരിശില്‍ മരിക്കുകയും പുനരുത്ഥാനം ചെയ്യാതിരിക്കുന്നതുമാവുമായിരുന്നു ഭാരതീയ മനസ്സുകള്‍ക്ക് കൂടുതല്‍ സ്വീകാര്യം എന്ന് പറഞ്ഞത് രംഗനാഥാനന്ദ സ്വാമികള്‍ ആയിരുന്നു (എന്നാണോര്‍മ). പരിത്യാഗമാണ് വിജിഗീഷുഭാവത്തെക്കാള്‍ നമ്മുടെ ആദരവ് നേടുന്നത് എന്നതാണ് ഇപ്പറഞ്ഞതിലെ യുക്തി.

ക്രിസ്തു (മിശിഹാ) ഇനിയും ജനിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന യഹൂദര്‍ക്കും ക്രിസ്തു (യേശു) മരിച്ചിട്ടില്ല എന്ന് വിശ്വസിക്കുന്ന മുസ്‌ലിംകള്‍ക്കും യേശു ക്രിസ്തു മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തു എന്ന് വിശ്വസിക്കുന്ന ക്രിസ്ത്യാനികള്‍ക്കും ഊഷരതയില്‍നിന്ന് ഉര്‍വരതയിലേക്കുള്ള മോക്ഷയാത്രയാണ് ഈസ്റ്റര്‍ എന്ന് വിശ്വസിക്കുന്നവര്‍ക്കും എല്ലാം സ്വീകാര്യമായ പാഠങ്ങള്‍ ഈസ്റ്ററില്‍ ഉണ്ട് എന്നതാണ് തിരിച്ചറിയേണ്ട സത്യം. കഥ കപോലകല്‍പിതമോ യാഥാര്‍ഥ്യമോ എന്നത് ഉത്തരം തേടുന്ന പ്രഹേളികയായി തുടര്‍ന്നുകൊള്ളട്ടെ.

യോഹന്നാന്‍െറ സുവിശേഷത്തില്‍ ഇങ്ങനെ വായിക്കാം: ‘‘എന്നാല്‍ മറിയ... കരയുന്നതിനിടയില്‍ അവര്‍ കല്ലറയില്‍ കുനിഞ്ഞുനോക്കി... അവര്‍ പിന്നോക്കം തിരിഞ്ഞ് യേശു നില്‍ക്കുന്നത് കണ്ടു; യേശു എന്നറിഞ്ഞില്ല താനും (അധ്യായം 20, വാക്യങ്ങള്‍ 11, 14).
പാഠം രണ്ട്. ഈശ്വരന്‍ നമ്മെ കാത്തുനില്‍ക്കുന്നുണ്ട്. ഒഴിഞ്ഞ കല്ലറകളില്‍നിന്ന് ദൃഷ്ടി പിന്‍വലിച്ച് തന്നിലേക്ക് തിരിഞ്ഞുവരുന്ന മനുഷ്യനായി ഈശ്വരന്‍ ക്ഷമയോടെ കാത്തുനില്‍ക്കുന്നുണ്ട്. എന്നു നാം ഒഴിഞ്ഞ കല്ലറകളെയും മിഥ്യാമൂര്‍ത്തികളെയും പിന്നിലാക്കി തിരിയുന്നുവോ അന്നുമാത്രമാണ് ഈശ്വരന്‍ നമ്മുടെ ദൃഷ്ടിപഥത്തില്‍ പ്രത്യക്ഷപ്പെടുക.

പാഠം മൂന്ന്. നാം തിരിഞ്ഞാല്‍ മാത്രം പോരാ. ഒഴിഞ്ഞ കല്ലറ സമ്മാനിച്ച നഷ്ടബോധം മിഴിനീരായി പ്രവഹിച്ചപ്പോള്‍ നമ്മുടെ കാഴ്ച മങ്ങി. അതുകൊണ്ട് ഈശ്വരനെ കണ്ടാല്‍ തോട്ടക്കാരനാണ് എന്നു തോന്നും. കണ്ണീരിന്‍െറ മൂടല്‍ മാറണം. അതിന് സഹായിക്കുന്നത് ഈശ്വരന്‍ തന്നെയാണ്. അവിടുന്ന് നമ്മെ വിളിക്കുമ്പോള്‍ നാം അവിടുത്തെ തിരിച്ചറിയും. അതിനുമുണ്ട് ഒരു വ്യവസ്ഥ. നാം വിളിപ്പാടിനുള്ളിലായിരിക്കണം. നമ്മുടെ ശ്രവണശക്തി അന്യൂനമായിരിക്കണം. കവടിയാറില്‍നിന്ന് വിളിച്ചാല്‍ കുറവന്‍കോണത്ത് എങ്ങനെ കേള്‍ക്കും അതിനും വഴിയുണ്ട്. കവടിയാറിലെ പ്രക്ഷേപണകേന്ദ്രത്തിന്‍െറ ഫ്രീക്വന്‍സി പിടിച്ചെടുക്കാന്‍ പോന്ന ഒരു റേഡിയോ കുറവന്‍കോണത്ത് ഉണ്ടാവണം; ആ റേഡിയോയില്‍ ഊര്‍ജം ഉണ്ടാകണം; അത് തുറന്നുവെക്കണം; കവടിയാറിലേക്ക് ട്യൂണ്‍ ചെയ്യണം; നിത്യപരിശീലനത്തിലൂടെ ഫൈന്‍ട്യൂണ്‍ ചെയ്യണം. അത്രയും മനുഷ്യന്‍ ചെയ്യുമെങ്കില്‍ അവന് ദൈവശബ്ദം കേള്‍ക്കാനാവും. അതിന് നമ്മെ സഹായിക്കുന്നവരാണ് പ്രവാചകന്മാര്‍. അവര്‍ കൂടുതല്‍ വ്യക്തമായി കേള്‍ക്കുകയും കേട്ടത് സ്ഫുടമായി പ്രചരിപ്പിക്കുകയും ചെയ്യാന്‍ ദൈവം തിരഞ്ഞെടുക്കുന്നവരാണ്. നമ്മുടെ ശ്രവണശക്തിയുടെ പോരായ്മകള്‍ നികത്തുന്ന ഉച്ചഭാഷിണികളാണ് അവര്‍. ‘ഇവന് ചെവികൊടുക്കുക’ എന്ന് തേജസ്കരണമലയില്‍ കേട്ട ശബ്ദം ഇപ്പോള്‍ ഓര്‍ക്കാം. അത് ശ്രീബുദ്ധനാവട്ടെ, ശ്രീയേശുവാകട്ടെ, അബ്രഹാം മുതല്‍ നബിതിരുമേനി വരെയുള്ള ഏതു പ്രവാചകനും ആയിക്കൊള്ളട്ടെ; നാം ഈശ്വരന്‍െറ ശബ്ദത്തിനായി കാതോര്‍ക്കുക.

ഇതാണ് ഈസ്റ്ററിന്‍െറ സന്ദേശം. ആരോപിതസംഭവത്തിന്‍െറ നിജസ്ഥിതി വിശ്വാസികള്‍ക്ക് മാത്രമാണ് പ്രധാനം. നാം തര്‍ക്കത്തിന് നില്‍ക്കേണ്ട. നമുക്ക് പ്രധാനം മറ്റൊന്നാണ്. ഒഴിഞ്ഞ കല്ലറകളില്‍ ആശ്വാസം തേടാതിരിക്കുക; സ്വന്തം പരിഹാരമാര്‍ഗങ്ങള്‍ പരാജയപ്പെടുമ്പോള്‍ ഉണ്ടാകുന്ന കണ്ണീര്‍ സൃഷ്ടിക്കുന്ന മറകളെ അതിജീവിക്കുക; അതിനായി ഈശ്വരന്‍ വിളിക്കുമ്പോള്‍ കേള്‍ക്കാനും ആ ശബ്ദം തിരിച്ചറിയാനും പ്രാപ്തരാവുക. റബ്ബുല്‍ ആലമീനായ തമ്പുരാന്‍ നമ്മുടെ തിരിഞ്ഞുനോട്ടത്തിനായി ക്ഷമാപൂര്‍വം കാത്തുനില്‍ക്കുന്നു. സര്‍വശക്തനിലേക്ക് തിരിയുക. 

Credits to joychenputhukulam.com

Read more

വിശുദ്ധവാരത്തിന്റെ വെല്ലുവിളി

രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറത്ത്, അന്ന് ഒരു വസന്തകാലത്ത് ഏതാണ്ട് ഒരേ സമയത്ത് രണ്ട് ഘോഷയാത്രകള്‍ യഹൂദതലസ്ഥാനമായ യെരുശലേമില്‍ പ്രവേശിച്ചു. പെസഹാപ്പെരുന്നാള്‍ പ്രമാണിച്ച് യെരുശലേം ജനനിബിഡമാവുകയും കലഹസാധ്യത വര്‍ദ്ധിച്ചിരിക്കുകയും ചെയ്യുമ്പോള്‍ വലിയ ഹേരോദിന്റെ കൊട്ടാരത്തില്‍ താമസിച്ചുകൊണ്ട് നിയമസമാധാനപാലനം നിര്‍വ്വഹിക്കുവാന്‍ എഴുന്നെള്ളുന്ന റോമന്‍ ഗവര്‍ണര്‍ പൊന്തിയോസ് പീലാത്തോസ് പടിഞ്ഞാറു നിന്ന് അശ്വാരൂഢരായ ആയുധപാണികളോടെ. നഗരത്തിന്റെ കിഴക്കുനിന്ന് കുരുത്തോലകള്‍ വീശി ഓശാന പാടുന്ന കര്‍ഷകജനതയെ നയിച്ചുകൊണ്ട് കഴുതപ്പുറത്ത് ഒരു സമാധാനപ്രഭു, യേശുക്രിസ്തു. സാമ്രാജ്യവും ദൈവരാജ്യവും അധീശതയും മനുഷ്യാവകാശവും.

പഴയനിയമത്തില്‍ കാണുന്ന ഒരു പ്രവാചകനാണ് സഖറിയ. ഓശാനയുടെ വിവരണത്തില്‍ മത്തായി ഉദ്ധരിക്കുന്ന പ്രവാചകവാക്യത്തിന് ഉദ്ധരിക്കാത്ത ഒരു തുടര്‍ച്ചയുണ്ട്, ഇങ്ങനെ: “ഞാന്‍ ഏഫ്രയിമില്‍ നിന്ന് രഥത്തെയും യെരുശലേമില്‍ നിന്ന് കുതിരയെയും ഛേദിച്ചുകളയുംച പടവില്ലും ഒടിഞ്ഞുപോകും. അവന്‍ ജാതികളോട് സമാധാനം കല്പിക്കും”. സമാധാനമാണ് സന്ദേശം. യേശു നയിച്ച ഈ ‘കര്‍ഷകറാലി’യുടെ സാംഗത്യം തെളിയണമെങ്കില്‍ അത് അരങ്ങേറിയ നഗരത്തിലെ അവസ്ഥ അറിയേണ്ടതുണ്ട്.

യേശു ജനിച്ച കാലത്ത് യഹൂദന്മാരുടെ തലസ്ഥാനവും പുണ്യഭൂമിയുമെന്ന നിലയില്‍ യെരുശലേം ആയിരത്തിലേറെ സംവത്സരങ്ങള്‍ പിന്നിട്ടുകഴിഞ്ഞിരുന്നു. ദാവീദാണ് യെരുശലേം ആസ്ഥാനമാക്കിയത്. തന്റെ മുന്‍ഗാമിയുടെയോ തന്റെയോ ഗോത്രഭൂമിയിലാകരുത് ആസ്ഥാനം എന്ന ഭരണതന്ത്രജ്ഞത ഈ തീരുമാനത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നിരിക്കാം എന്ന് ‘വേദശബ്ദരത്‌നാകരം’ ഊഹിച്ചിട്ടുണ്ട്. ദാവീദും മകന്‍ ശലോമോനുമാണ് അവിടെനിന്ന് അവിഭക്ത ഇസ്രായേലിനെ ഭരിച്ചത്. അറിവിലും വിദേശബന്ധങ്ങളിലുമൊക്കെ മുന്നില്‍ ശലോമോന്‍ ആയിരുന്നെങ്കിലും സൂര്യവംശത്തില്‍ ശ്രീരാമന്‍ എന്ന കണക്കെ യഹൂദചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളത് ദാവീദാണ്. അതുകൊണ്ടാണ് രാജ്യം വിഭജിക്കപ്പെടുകയും പ്രതാപം അസ്തമിക്കുകയും അന്യര്‍ അവകാശത്തിലേക്ക് പ്രവേശിക്കുകയും ചെയ്ത കാലത്ത് വിമോചകനായി അവതരിക്കാനുള്ളവനെ ദാവീദുപുത്രന്‍ എന്ന് സമൂഹം വിളിച്ചത്.

ശലോമോന്‍ പണികഴിപ്പിച്ച ദേവാലയം യഹൂദവേദശാസ്ത്രത്തില്‍ ‘ഭൂമിയുടെ നാഭി’യായി: ഈശ്വരനും മനുഷ്യനും തമ്മിലുള്ള നാഭീനാളബന്ധത്തിന്റെ പ്രതീകം. യഹൂദന്മാരുടേതാണ് ദേവാലയമെങ്കിലും വിജാതീയരും വിദേശീയരും വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഇടവുമായിരുന്നു അത്. ജ്ഞാനിയായ ശലോമോന്റെ ഭാവനയില്‍. സര്‍വ്വവ്യാപിയായ ഈശ്വരന്റെ സവിശേഷ സാന്നിദ്ധ്യം സകലരും അനുഭവിച്ചറിയുന്ന സ്ഥലമായി യരുശലേം ദേവാലയം വാഴ്ത്തപ്പെട്ടു. ഈശ്വരസാന്നിദ്ധ്യം മാത്രമല്ല ഈശ്വരന്റെ കൃപയും ദാക്ഷിണ്യവും ലഭിക്കുന്ന സ്ഥാനവുമായി ബലി അര്‍പ്പിക്കപ്പെടുന്ന ദേവാലയം. ആരോഹണഗീതങ്ങള്‍ എന്നറിയപ്പെടുന്ന പതിനഞ്ച് സങ്കീര്‍ത്തനങ്ങളുണ്ട് ബൈബിളില്‍. അവ ഓരോന്നും യരുശലേമിന്റെ മഹത്വം വിളിച്ചോതുന്നതാണ്.

എന്നാല്‍ യരുശലേം ദൈവത്തിന്റെ പട്ടണം മാത്രം ആയിരുന്നില്ല. ശലോമോന്റെ ഭരണകാലത്തിന്റെ അവസാനത്തോടെ അത് ഒരു അധീശതാവ്യവസ്ഥിതിയുടെ കേന്ദ്രം കൂടെയായി. അധീശതാവ്യവസ്ഥിതി എന്ന പ്രയോഗം വിശദീകരിക്കേണ്ടതുണ്ടെന്നു തോന്നുന്നു. പ്രാചീനകാലത്തെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ സൂചിപ്പിക്കുന്നു ഈ പദപ്രയോഗം. അതിന് മൂന്ന് സവിശേഷതകള്‍ കാണാം. ഒന്ന്: രാഷ്ട്രീയമായ അടിച്ചമര്‍ത്തല്‍. സാധാരണക്കാരന് ഒന്നിലും ഒരു അധികാരവും ഉണ്ടായിരുന്നില്ല. രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, അവരോടൊട്ടിനിന്നവര്‍- ഇങ്ങനെ കുറെപ്പേര്‍ ഏറെപ്പേര്‍ക്ക് മേല്‍ കര്‍തൃത്വം നടത്തി. രണ്ട്: സാമ്പത്തികചൂഷണം. വ്യവസായപൂര്‍വയുഗത്തില്‍ സമ്പത്തിന്റെ സ്രോതസ്സ് കൃഷിയായിരുന്നു. അതിന്റെ മൂന്നില്‍ രണ്ടു ഭാഗം അധീശവര്‍ഗത്തിന്റെ കൈകളിലെത്തിച്ചേരുമെന്നുറപ്പിക്കുന്നതായിരുന്നു അവരുണ്ടാക്കിയ വ്യവസ്ഥകളും ചട്ടങ്ങളും. ഭൂമിയുടെ ഉടമ ഈശ്വരനാണ് എന്നതാണ് ബൈബിളിലെ അടിസ്ഥാന സങ്കല്പം. ഫലത്തില്‍ അത് മാറ്റിമറിക്കപ്പെട്ടു. കടം കയറിയപ്പോള്‍ കര്‍ഷകന്‍ കര്‍ഷകത്തൊഴിലാളിയായി. കര്‍ഷകത്തൊഴിലാളി പിന്നെ അടിമയായി. മൂന്ന്: മതപരമായ അംഗീകാരം ഈ ചൂഷങ്ങള്‍ക്ക് കിട്ടി. രാജാധികാരം ദൈവദത്തം. രാജാവ് ദൈവപുത്രന്‍. സാമൂഹിക വ്യവസ്ഥിതി ദൈവികനിയമം. പഴയനിയമത്തിലെ ഉല്‍പതിഷ്ണുക്കളായ പ്രവചാകര്‍ ഈ അവസ്ഥയൊക്കെ വെല്ലുവിളിച്ചുവെന്നതാണ് ശരി. എങ്കിലും പൊതുവേ അധീശതാവ്യവസ്ഥിതിയിലെ അന്യായങ്ങള്‍ക്ക് നിയമസാധുത നല്‍കുകയാണ് മതങ്ങള്‍ ചെയ്തിരുന്നത്.

മനുസ്മൃതി ഓര്‍മ്മ വരുന്നു. അതായത് യഹൂദമതത്തിലോ പലസ്തീന്‍ നാട്ടിലോ മാത്രം സംഭവിച്ച അപഭ്രംശം ആയിരുന്നില്ല ഇതൊന്നും. മനുഷ്യസംസ്ക്കാരത്തിന്റെ അയ്യായിരം കൊല്ലത്തെ ചരിത്രത്തിന്റെ തുടര്‍ച്ചയെന്നേ പറയാനാവൂ. എന്നാല്‍ റോം അര്‍ക്കലാവോസ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി ഭരണം ഏറ്റെടുത്തതോടെ ഈ അധീശതാവ്യവസ്ഥിതിയുടെ ആധാരശിലയായി യരുശലേം ദേവാലയവും മഹാപുരോഹിതസമൂഹവും മാറി. അതിനെതിരെയാണ് യേശു പടനയിച്ചത്.

യരുശലേം ഉള്‍പ്പെടുന്ന പലസ്തീന്‍ നാട് റോമാഭരണത്തിലായപ്പോള്‍ കൃഷിയുടെ സ്വഭാവവും മാറി. ഭക്ഷ്യവിളകളെക്കാള്‍ കൂടുതല്‍ ഒലീവ്, അത്തി, ഈന്തപ്പഴം തുടങ്ങിയ ‘വാണിജ്യ’വിളകളായി. വാണിജ്യവിളയ്ക്ക് കൂടുതല്‍ മൂലധനം വേണം. പഴയ കര്‍ഷകര്‍ പലരും പുറത്തായി. മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എന്നാണ് അധീശവര്‍ഗ്ഗത്തെക്കുറിച്ച് പുതിയ നിയമത്തിലെ ആദ്യരചനയുടെ കര്‍ത്താവായ മര്‍ക്കോസ് പറയുന്നത്. ശാസ്ത്രിമാര്‍ അറിവുള്ളവരായിരുന്നു. രായസവും രേഖകളും അവര്‍ സൂക്ഷിച്ചു.

ഈ കര്‍ഷക ചൂഷണത്തോടൊപ്പം നികുതി പിരിവിന്റെ കേന്ദ്രമായും യരുശലേം നിലകൊണ്ടു. പെരുന്നാളിന് രണ്ടുരണ്ടര ലക്ഷം ജനം ഒത്തുചേരുന്ന നഗരത്തിലെ നാല്‍പ്പതിനായിരം സ്ഥിരവാസക്കാര്‍ ധനികരായിരുന്നു. അവരൊക്കെ വ്യക്തിപരമായി അഴിമതിക്കാരോ ക്രൂരന്മാരോ ആയിരുന്നുവെന്നല്ല. നന്മ നിറഞ്ഞവരും വിശ്വസ്തരും ആയിരുന്ന വ്യക്തികളും ഈ അധീശതാവ്യവസ്ഥിതിയെ നിലനിര്‍ത്തുന്നതില്‍ പങ്കുവഹിച്ചിരുന്നു. അറിഞ്ഞും ചിലരെങ്കിലും അറിയാതെയും എന്നു മാത്രം.

റോമിന് വേണ്ടത് സമാധാനം ആയിരുന്നു. വിപ്ലവവും കലഹവും ഒഴിവാക്കുമെങ്കില്‍ മാത്രമാണ് യഹൂദസമൂഹത്തിലെ അധികാരികളെ അവര്‍ക്ക് വേണ്ടിയിരുന്നത്. ‘ജനത്തിനു വേണ്ടി ഒരുവന്‍ മരിക്കുന്നത് കൊള്ളാം’ എന്ന് കയ്യാഫാസ് പറഞ്ഞതിന്റെ പശ്ചാത്തലം ഇതാണ്. “അവനെ ഇങ്ങനെ വിട്ടേച്ചാല്‍ ജനം അവനെ വിശ്വസിക്കും. റോമാക്കാര്‍ നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുക്കുകയും ചെയ്യും” എന്നാണ് തൊട്ടുമുമ്പ് കാണുന്ന ഭയം.

യേശു യെരുശലേം ഒഴികെ ഒരു മഹാനഗരവും സന്ദര്‍ശിച്ചില്ല. നാട്ടിന്‍പുറങ്ങളിലും കഫര്‍നാഹും പോലുള്ള ചെറിയ പട്ടണങ്ങളിലും അല്ലാതെ ടൈബീരിയസിലോ സെഫോറിസിലോ നാം അവനെ കാണുന്നില്ല. സ്വാഭാവികമായും ആദ്യകൃതിയായ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഗലീലയില്‍ നിന്ന് യെരുശലേമിലേക്കുള്ള ഒരു നവോത്ഥാനമാര്‍ച്ച് ആണ് യേശുവിന്റെ പരസ്യശുശ്രൂഷയുടെ കാതല്‍. യേശുവിനെ പിന്‍ചെല്ലുന്നവര്‍ അവന്റെ പിറകെ ചെല്ലണം. ദിനംതോറും സ്വന്തം കുരിശ് വഹിച്ചുകൊണ്ട് സമ്പൂര്‍ണ്ണസമര്‍പ്പണത്തിന്റെ ചിത്രം രചിക്കണം. ആ യാത്ര അവസാനിക്കുക യെരുശലേമിലാണ്. യെരുശലേം അധീശവര്‍ഗവുമായി നേരിട്ട് ഏറ്റുമുട്ടാനുള്ള സ്ഥലമാണ്. ആ ഏറ്റുമുട്ടല്‍ കുരിശുമരണത്തിലേക്ക് നയിക്കും. ആ കുരിശുമരണം പുനരുത്ഥാനത്തിന്റെ പാത ഒരുക്കുന്ന മരണമാണ്.

അടിസ്ഥാനചിന്ത സഹനത്തിലൂടെ വിജയം എന്നതാണ്. ഫിലിപ്പിന്റെ കൈസറിയയില്‍ ശിഷ്യന്മാരില്‍ ഒന്നാമനായ പത്രോസ് വിശ്വാസം ഏറ്റു പറഞ്ഞപ്പോള്‍ത്തന്നെ തുടങ്ങിയതാണ് ഈ ഗുരുചിന്തയുടെ ലളിതമായ വിശദീകരണം. മൂന്ന് പ്രധാനഘടകങ്ങള്‍. ഒന്ന്, ഉപരി സൂചിപ്പിച്ച സമ്പൂര്‍ണ്ണസമര്‍പ്പണം. ക്രൂശിലേറാനുള്ളവന്‍ ക്രൂശു വഹിച്ചുകൊണ്ട് ശതാധിപന്റെ പിറകെ ഇടംവലം നോക്കാതെ നടക്കേണ്ടവനാണ്. ആ ശതാധിപന്റെ സ്ഥാനത്താണ് സര്‍വ്വാധപനായ ഈശ്വരന്‍. ഒരുവന്‍ ഈശ്വരന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചാല്‍ പിന്നെ ഈശ്വരനൊഴികെ മറ്റൊന്നും അവന്റെ യാത്രയെ നിയന്ത്രിച്ചുകൂടാ. രണ്ടാമത്, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. ഒരുവന്‍ മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനും ആകണം എന്നു യേശു പറഞ്ഞു. മൂന്നാമത്, അധീശതയല്ല, ദൈവരാജ്യത്തിന്റെ അടയാളം. ‘ജാതികളില്‍ അധിപതികളായവര്‍ അവരില്‍ കര്‍തൃത്വം ചെയ്യുന്നു... അധികാരം നടത്തുന്നു... നിങ്ങളുടെ ഇടയില്‍ അങ്ങനെ ആകരുത്’. ഒരു പുതിയ വ്യവസ്ഥിതിക്കുള്ള ആഹ്വാനമാണ് ഇവിടെ കാണേണ്ടത്. ദേവാലയത്തിലെ ബലികളെയും മഹാപുരോഹിതന്മാരെയും യേശു എതിര്‍ത്തത് ഒന്നാം നൂറ്റാണ്ടിലെ അധീശതാവ്യവസ്ഥിതിയുടെ പ്രതീകങ്ങള്‍ എന്ന നിലയിലാണ്. അന്ന് പീലാത്തോസിന്റെ പരേഡ് കണ്ട് ‘കൊടിയേറ്റ’ത്തിലെ ഗോപിയെപ്പോലെ ‘ഹൗ എന്തൊരു സ്പീഡ്’ എന്ന് പറഞ്ഞവര്‍ എല്ലാം ചീത്ത മനുഷ്യരായിരുന്നില്ല. എങ്കിലും അന്തിമവിജയത്തിലേക്ക് നയിക്കുന്നത് ഓശാനയുടെ കഴുതയാണ്, സാമ്രാജ്യത്തിന്റെ കുതിരയല്ല എന്ന് അവര്‍ അറിഞ്ഞില്ല. വിശുദ്ധവാരത്തിന്റെ വെല്ലുവിളി ഒളിഞ്ഞിരിക്കുന്നത് ഇവിടെയാണ്.

Credits to joychenputhukulam.com

Read more

ശിവരാത്രിയുടെ കാതല്‍

ശിവരാത്രിയാണ് ഈ പക്ഷത്തിലെ വിശേഷം ഫെബ്രുവരി 13-ന്. വീടിനോട് അടുത്തുണ്ടായിരുന്നത് സുബ്രഹ്മണ്യക്ഷേത്രമായിരുന്നു. കുറേ മാറിയാല്‍ ദേവീക്ഷേത്രം. തൊട്ടടുത്തെന്നു പറയാന്‍ ശിവക്ഷേത്രം ഒന്നുമുണ്ടായിരുന്നില്ല. അതുകൊണ്ട് ശിവരാത്രി മാഹാത്മ്യം ശ്രദ്ധിക്കാന്‍ തുടങ്ങിയത് ആലുവാ യൂണിയന്‍ ക്രിസ്ത്യന്‍ കോളജില്‍ എത്തിയതിനു ശേഷമാണ്.

ശിവരാത്രി പൂര്‍വ്വസൂരികളെ അനുസ്മരിക്കുന്ന ദിവസങ്ങളില്‍ ഒന്നാണ്. ഞാന്‍ ഉള്‍പ്പെടുന്ന സഭാവിഭാഗത്തില്‍ ആണ്ടില്‍ രണ്ട് ദിവസം ഇങ്ങനെ വേര്‍തിരിക്കപ്പെട്ടിട്ടുണ്ട്. പല മതങ്ങളിലുമുണ്ട് ഇത്തരം പ്രത്യേകദിനങ്ങള്‍. മരിച്ചവരെ പാടേ മറക്കുന്നവരുമുണ്ട് ഈശ്വരവിശ്വാസികളില്‍. ശിവരാത്രി വ്രതം ശിവന്‍ പാശുപതാസ്ത്രം ഉപസംഹരിച്ച് ലോകത്തെ ഒരു വലിയ ദുരന്തസാധ്യതയില്‍ നിന്ന് ഒഴിവാക്കിയതിന്റെ സ്മരണയ്ക്കുവേണ്ടി ശിവന്‍ തന്നെ നിശ്ചയിച്ചതാണെന്നാണ് പുരാവൃത്തം. മാഘമാസത്തിന്റെയും ഫാല്‍ഗുനമാസത്തിന്റെയും മദ്ധ്യത്തിലുള്ള കൃഷ്ണപക്ഷ ചതുര്‍ദശി രാത്രിയാണ് ശിവരാത്രി. ആ രാത്രി ഉറങ്ങാതെയിരുന്ന്, ഉപവസിച്ച്, ശിവനെ പൂജിക്കണം. ഈ പൂജയുടെ പ്രാര്‍ത്ഥനകള്‍ ധര്‍മ്മം, ധനം, കാമഭോഗങ്ങള്‍, ഗുണം, സദ്‌യശസ്സ്, സുഖം, മോക്ഷം, സ്വര്‍ഗ്ഗം എന്നിവ നല്‍കണമെന്നാണ്.

ശിവാരാത്രിയുടെ ആരംഭം എങ്ങനെയെന്ന് വിവരിക്കുന്ന ഈ കഥയില്‍തന്നെ ഒരു വലിയ സത്യം ഒളിഞ്ഞിരിക്കുന്നു. മനുഷ്യരാശിയുടെ രക്ഷ സാധിച്ചതിന്റെ ഓര്‍മ്മയാണല്ലോ ശിവരാത്രി. മനുഷ്യന്റെ നന്മയാണ് സര്‍വ്വശക്തന്റെ ലക്ഷ്യം എന്നാണ് പാഠം.

ശിവലീലകളെക്കുറിച്ച് വായിക്കുമ്പോള്‍ പ്രപഞ്ചത്തിന്റെയും ചരാചരങ്ങളുടെയും എല്ലാ ഭാവങ്ങളിലും ഈശ്വരന്‍ എങ്ങനെ ഫലപ്രദമായി ഇടപെടുന്നുവെന്ന് പഠിപ്പിക്കുകയാണ് ഈ ലീലാവിവരണത്തിന്റെ ലക്ഷ്യമെന്ന് കാണാന്‍ കഴിയും. പാപമോചനം, ശാപമോക്ഷം എന്നിവയില്‍ തുടങ്ങുന്നുണ്ടെങ്കിലും ഭാര്യയെ പ്രീണിപ്പിക്കുന്ന ഭര്‍ത്താവും സദ്പുത്ര ദാതാവായ ദൈവവും വേദങ്ങള്‍ ഓതുന്ന ജ്ഞാനസ്രോതസ്സും രാജാക്കന്മാര്‍ക്ക് കിരീടം നിര്‍മ്മിച്ചുകൊടുക്കുന്ന ലോകാധിപതിയും ആഭിചാരക്രിയകളെ പ്രതിക്രിയ കൊണ്ട് നിഷ്ഫലമാക്കുന്നവനും ആനന്ദനൃത്തം, കുറ്റാന്വേഷണം എന്നു തുടങ്ങിയ മാനുഷിക വ്യാപാരങ്ങലെ നിയന്ത്രിക്കുന്നവനും പന്നിക്കുട്ടികളെ രക്ഷിക്കുകയും പക്ഷികള്‍ക്ക് മൃത്യുഞ്ജയമന്ത്രം പറഞ്ഞുകൊടുക്കുകയും ചെയ്യുന്ന ജന്തുസ്‌നേഹിയും എന്നിത്യാദി നിരവധി വ്യാഖ്യാനങ്ങള്‍ക്ക് വഴങ്ങുന്നതാണ് ഹാലാസ്യമാഹാത്മ്യത്തില്‍ വിവരിക്കുന്ന അറുപത്തിനാല് ലീലകള്‍.

ശിവലിംഗപൂജ പ്രത്യക്ഷത്തില്‍ ഒരു അനാചാരമാണെന്ന് മറ്റുള്ള മതങ്ങളില്‍പ്പെട്ടവര്‍ക്കും വൈഷ്ണവര്‍ക്കുമൊക്കെ തോന്നാം. എന്നാല്‍ വാമനാപുരാണപ്രകാരം ആയാലും മഹാഭാരതം വിവരിക്കുന്ന രീതിയനുസരിച്ചായാലും സര്‍വ്വൈശ്വര്യദാതാവും മാനുഷിക പരിമിതികളെ ഉല്ലംഘിക്കാന്‍ പ്രാപ്തി നല്‍കുന്നവനും ഈശ്വരനാണെന്ന പ്രമാണമാണ് ശിവലിംഗപൂജയുടെ പിന്നിലുള്ളത്. ഇത്തരം പൂജാവിധികള്‍ക്ക് ഗുണവും ദോഷവും പറയാന്‍ കഴിയും. യഥാര്‍ത്ഥ പശ്ചാത്തലം ഗ്രഹിക്കാതെ കേവലം അനുഷ്ഠാനമെന്ന നിലയില്‍ അന്ധമായ ആരാധനയാകുമെന്നതാണ് ദോഷം. അത്രയെങ്കിലും ഉണ്ടാകുമല്ലോയെന്നത് ഗുണവും.

ശിവകഥയിലെ ഏറ്റവും ഹൃദയസ്പര്‍ശിയായ ഭാവം പ്രത്യക്ഷപ്പെടുന്നത് ശിവന്‍ നീലകണ്ഠനാവുന്ന സന്ദര്‍ഭത്തിലാണ്. പാലാഴിമഥന കഥയിലാണ് ഈ സന്ദര്‍ഭം കടന്നുവരുന്നത്. ദുര്‍വാസാവിന്റെ ശാപം ദേവന്മാരെ മനുഷ്യസമാനം ജരാനരകള്‍ വിധേയരാക്കി. അതിന് പരിഹാരം തേടിയതാണ് അമൃതിനുവേണ്ടിയുള്ള പാലാഴിമഥനം. പാലാഴിമഥനത്തില്‍ കടയാന്‍ ഉപയോഗിച്ച മത്ത് മന്ദരപര്‍വ്വതമായിരുന്നു. വാസുകിയെന്ന നാഗത്തിന്റെ ഓരോ അഗ്രം ദേവാസരുന്മാര്‍ പിടിച്ച് നാഗത്തെ കയര്‍ പോലെ ഉപയോഗിച്ചു. കടയുന്നതിന്റെ വേഗം കൂടിയപ്പോള്‍ വാസുകി കാളകൂടം ഛര്‍ദ്ദിച്ചു. അല്ല പാലാഴിയില്‍ നിന്ന് ഉയര്‍ന്നുവന്നതാണെങ്കില്‍ അങ്ങനെ. ഏതായാലും കാളകൂടവിഷം മനുഷ്യരെക്കാള്‍ ദേവാസുരന്മാരെയാണ് ഭയപ്പെടുത്തിയത്. ലോകം മുഴുവന്‍ നശിപ്പിക്കാന്‍ കഴിയുന്ന വിഷമാണ് പുറത്തുവന്നിരിക്കുന്നത്. ലോക്തിതന്റെ രക്ഷക്കായി ആ വിഷം സ്വയം ഏറ്റുവാങ്ങുവാന്‍ ശിവന്‍ നിശ്ചയിച്ചു. കാളകൂടം വിഴുങ്ങിയ ശിവന്‍ കാളകണ്ഠനായത് ആ വിഷം ഉദരത്തില്‍ എത്താതിരിക്കുവാന്‍ പാര്‍വ്വതി ശിവന്റെ കഴുത്തില്‍ ഞെക്കിപ്പിടിച്ചപ്പോഴാണ്. പുറത്തേക്ക് വരാതിരിക്കാന്‍ മഹാവിഷ്ണു വായ് പൊത്തിപ്പിടിച്ചു. അപ്പോള്‍ മേലോട്ടും കീഴോട്ടും പോകാന്‍ വയ്യാത്ത അവസ്ഥയില്‍ ശിവകണ്ഠത്തെ കാളകൂടം നീല നിറമാക്കി. അങ്ങനെ ശിവന്‍ നീലകണ്ഠനായി.

മനുഷ്യനു വേണ്ടി ഈശ്വരന്‍ സഹിക്കുന്ന ത്യാഗത്തിന്റെ കഥയാണ് ശിവരാത്രിയുടെ സന്ദേശം. ഓരോ സമൂഹത്തിനും മനസ്സിലാവുന്ന രീതിയില്‍ ഈ സന്ദേശം ഈശ്വരന്‍ വെളിപ്പെടുത്തുകയാണ്.

യേശുക്രിസ്തു ചരിത്രപുരുഷനല്ല എന്ന് പറയുന്ന ഇടമറുകുമാര്‍ പണ്ടും ഉണ്ടായിട്ടുണ്ട്. ടൂബിന്‍ഗണ്‍ സര്‍വ്വകലാശാലയിലെ ക്രൈസ്തവ പണ്ഡിതന്മാര്‍ തന്നെ ഇത് അറുത്തുകീറി പരിശോധിച്ചിട്ടുണ്ട്. ജോസഫിന്റെ കൃതിയില്‍ ക്രിസ്ത്യാനികള്‍ തിരുകിക്കയറ്റിയതായി ആരോപിക്കപ്പെട്ട ഭാഗങ്ങള്‍ മാറ്റിയാലും യേശുവിനെക്കുറിച്ചുള്ള പരാമര്‍ശമുണ്ട് എന്നത് ആധുനിക യഹൂദ പാണ്ഡിത്യം അംഗീകരിക്കുന്നുണ്ട്. പ്ലിനിയുടെ റിപ്പോര്‍ട്ട് മുതലായവ വേറെ. അതല്ല വിഷയം., പറഞ്ഞുവരുന്നത് ദൈവം ചരിത്രത്തില്‍ ഇടപെട്ടു, സത്യദൈവത്തില്‍ നിന്നുള്ള സത്യദൈവം മനുഷ്യനായി, മനുഷ്യനുവേണ്ടി സ്വയം ബലിയായി എന്നൊക്കെയാണ് ക്രിസ്ത്യാനികള്‍ വിശ്വസിക്കുന്നതെന്നാണ്. ദൈവം സ്വയം ശൂന്യനാക്കി മനുഷ്യന്റെ പാപഭാരം പേറിയതാണ് ക്രിസ്തുവിജ്ഞാനീയം-ക്രിസ്റ്റോളജി-എന്ന വേദശാസ്ത്രശാഖയുടെ കാതല്‍.

അബ്രഹാമിന്റെ ബലി മൂന്ന് സെറ്റമിക് മതങ്ങളും ആദരവോടെ അനുസ്മരിക്കുന്നത്. അവിടെ പ്രത്യക്ഷപ്പെടുന്ന കൊറ്റനാട് ദൈവം മനുഷ്യനെ രക്ഷിക്കുന്നതിന്റെ പ്രതീകമാണ്. ‘ലോകത്തിന്റെ പാപം വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട്’ എന്ന് സ്‌നാപകയോഹന്നാന്‍ ക്രിസ്തുവിനെക്കുറിച്ച് പറഞ്ഞത് യഹൂദമതമോ ഇസ്ലാമോ അംഗീകരിക്കില്ലെങ്കിലും മനുഷ്യനുവേണ്ടി അപകടസന്ധിയില്‍ നേരിട്ട് ഇടപെടുന്നവനാണ് ദൈവം എന്നതില്‍ ആ മതങ്ങള്‍ക്കും സംശയമില്ല.

ശിവരാത്രിയും ദുഃഖവെള്ളിയും ബലിപെരുന്നാളും സംഗമിക്കുന്ന ബിന്ദുവാണ് ഈശ്വരസ്‌നേഹമെന്ന ആശയം. ലോകത്തിന്റെ നന്മയാണ് ഈശ്വരന്‍ അഭിലഷിക്കുന്നത്. ആ നന്മ ഉറപ്പുവരുത്താന്‍ ഏത് പരിധിവരെയും ഈശ്വരന്‍പോകും. കാളകൂടവിഷം സ്വന്തം തൊണ്ടയില്‍ സൂക്ഷിക്കും. മനുഷ്യന്റെ പാപഭാരം ഏറ്റുവാങ്ങി കാല്‍വരിയില്‍ ബലിയായി ഭവിക്കും. വിശ്വാസികളുടെ പിതാവ് തന്റെ അനുസരണം പ്രഖ്യാപിക്കാന്‍ മകന്റെ നേര്‍ക്ക് കത്തിയെടുത്താല്‍ ‘അരുത്’ എന്ന് കല്പിച്ച് മരച്ചില്ലകളില്‍ കുരുങ്ങിയ പകരക്കാരനെ കാട്ടിക്കൊടുക്കും.

ഈ സ്‌നേഹം നാം സഹജീവികളോട് കാണിക്കണം. ആയിരം പവന്‍ കടം ഇളവ് കിട്ടിയവരാണ് ഈശ്വരവിശ്വാസികള്‍. പരസ്പരം പത്ത് പവന്റെ കടം ഇളവ് ചെയ്യാന്‍ അവര്‍ മടിക്കുന്നു. ഇവിടെ മനുഷ്യന്‍ ദൈവത്തെ തോല്‍പിക്കുന്നു. ഇത് മാറ്റാനുള്ള വിവേകം നമുക്കുണ്ടാകണം. അതാണ് ശിവരാത്രിയുടെ സന്ദേശം. കാളകൂടം മനുഷ്യനുവേണ്ടി വിഴുങ്ങിയ ഈശ്വരന്‍ മനുഷ്യന്‍ സഹജീവികള്‍ക്ക് ത്യാഗപൂര്‍ണ്ണമായ സ്‌നേഹം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ല. ദൈവത്തെ തോല്‍പിക്കാതിരിക്കുക നാം. 

Credits to joychenputhukulam.com

Read more

ഒരു അനശ്വര സ്മൃതിയുടെ സപ്തതി

മഹാത്മാഗാന്ധി അന്ത്യശ്വാസം വലിച്ചിട്ട് എഴുപത് സംവത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹം അന്ന് അന്തരിച്ചത് അദ്ദേഹത്തിന്റെ ഭാഗ്യം എന്നാണ് പറയേണ്ടത്. ഒന്നാലോചിച്ചാല്‍ ഭാരതത്തിനും അത് തന്നെ ആണ് നന്നായത് എന്നും പറയാം.

ആദ്യത്തെ പ്രസ്താവന ആദ്യം വിശദീകരിക്കാം. മഹാത്മാഗാന്ധി പൂര്‍ണ പുരുഷായുസ് തികയ്ക്കാന്‍ മോഹിച്ച ആളാണ് എന്ന് നമുക്കറിയാം. ആ മോഹം സാക്ഷാല്‍ക്കൃതമായെങ്കില്‍ 1989ല്‍ ആണ് അദ്ദേഹം കാലഗതി അടയുമായിരുന്നത്. എങ്കില്‍ ഗാന്ധിജി മൂന്ന് വ്യാഴവട്ടക്കാലം എങ്കിലും വിനോബാ ഭാവയെപ്പോലെ പാര്‍ശ്വവല്‍ക്കൃതനായോ സര്‍ക്കാരിന് അനഭിമതനായി വീട്ടുതടങ്കലില്‍ വിശ്രമിക്കുന്ന മുനിവര്യനായോ കഴിയേണ്ടിവരുമായിരുന്നു.

സാമ്പത്തിക രംഗത്ത് കേന്ദ്രീകൃതമായ ആസൂത്രണത്തിന് നെഹ്‌റു ഒരുമ്പെട്ടപ്പോള്‍ മുതല്‍ പ്രശ്‌നം തുടങ്ങുമായിരുന്നു. ആദ്യം ഭാരതീയന്‍, പിന്നെ ഹിന്ദു/മുസ്ലിം/സിഖ്/ക്രിസ്ത്യാനി എന്ന് പ്രഖ്യാപിച്ചിരുന്ന ഗാന്ധിജി ഒരു പൊതു സിവില്‍ കോഡിന് വേണ്ടി വാദിക്കുമായിരുന്നില്ലേ? മഹാത്മജി മരിച്ച് ഒരു വ്യാഴവട്ടം തികയുന്നതിന് മുന്‍പാണ് കേരളത്തില്‍ വിമോചന സമരവും ഈയെമ്മസിന്റെ പിരിച്ചുവിടലും ഉണ്ടായത്. ഗാന്ധിജി സെക്രട്ടേറിയറ്റ് നടയില്‍ നവഖാലിയും മറ്റും ഓര്‍ക്കുക നിരാഹാര സത്യഗ്രഹം നടത്തുമായിരുന്നില്ലേ? ഭാരതീയ ജീവിതത്തിന്റെ ഏത് മുഖം കണക്കിലെടുത്താലും ഗാന്ധിജിക്ക് സര്‍ക്കാരിനൊപ്പമോ കാലത്തിനൊപ്പമോ നില്‍ക്കാന്‍ കഴിയുമായിരുന്നില്ല എന്ന് കാണാം. പീലാത്തോസ് കുരിശില്‍ തറച്ചില്ലായിരുന്നുവെങ്കില്‍ വൃദ്ധനായ ക്രിസ്തു മസാദയില്‍ ആത്മാഹുതി ചെയ്ത യഹൂദന്മാര്‍ക്ക് നേതൃത്വം കൊടുക്കുമായിരുന്നോ റോമാ ചക്രവര്‍ത്തി ടൈറ്റസിനോട് സന്ധി ചെയ്യുമായിരുന്നോ എന്ന് ചോദിക്കുമ്പോലെയാണ് ഇതൊക്കെ എന്നറിയാം. എങ്കിലും പറയാതെ വയ്യ, 1948ല്‍ ജീവിതത്തോട് വിട പറയാന്‍ കഴിഞ്ഞത് മഹാത്മജിയുടെ സൗഭാഗ്യം തന്നെയാണ്.

ഇനി രണ്ടാമത്തെ കാര്യം. മഹാത്മാ ഗാന്ധിയെ ഇന്ന് നാം വിഗ്രഹവല്‍ക്കരിച്ചിരിക്കുകയാണ്. അങ്ങനെ അദ്ദേഹത്തെ ആരാധിക്കുന്നവര്‍ പോലും പറയുമെന്ന് തോന്നുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാതിയില്‍ മഹാത്മജി പറഞ്ഞതെല്ലാം അക്ഷരംപടി പ്രാവര്‍ത്തികമാക്കിക്കൊണ്ട് ഒരു ആധുനിക രാഷ്ട്രത്തിന് മുന്നേറാന്‍ ആകുമായിരുന്നു എന്ന്: യേശുക്രിസ്തു റോമന്‍ കത്തോലിക്കാ സഭയിലെ അംഗമായി റോമില്‍ താമസിക്കുകയായിരുന്നെങ്കില്‍ മാര്‍പ്പാപ്പയ്ക്ക് വത്തിക്കാനില്‍ സ്വൈര്യമായി കിടന്നുറങ്ങാന്‍ കഴിയുമായിരുന്നില്ല. ഏത് ഫ്രാന്‍സിസ് ആയാലും.

അതിനര്‍ത്ഥം സഭ ക്രിസ്തുവിനെ പൂര്‍ണ്ണമായി നിരാകരിച്ചു എന്നോ നിരാകരിക്കണം എന്നോ അല്ല. ക്രിസ്തു പറഞ്ഞുതന്ന കാലാതീത സത്യങ്ങള്‍ കാലാനുസൃതമായി പരാവര്‍ത്തനം ചെയ്യുകയാണ് സഭയുടെ ദൗത്യം. അതുപോലെ മഹാത്മജിയുടെ ആശയങ്ങള്‍ കാലാനുസൃതമായി പ്രയോഗിക്കാന്‍ കഴിയണം.

മഹാത്മജി ചര്‍ക്കയില്‍ നൂല്‍ നോറ്റു. അത് ഒരു പ്രതികരണവും ഒരു മാതൃകയും ആയിരുന്നു. ഭാരതത്തിന്റെ ദേശീയത, നമ്മുടെ പൈതൃകത്തോടുള്ള ആദരവ്, ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ച് നമുക്ക് നല്‍കിയ വസ്ത്രങ്ങള്‍ അവര്‍ നമ്മെ ചൂഷണം ചെയ്തതിന്റെ ബാക്കി പത്രമാണ് എന്ന തിരിച്ചറിവ് ഒരു ജോലിയും മോശമല്ല എന്ന സന്ദേശം, എന്നിങ്ങനെ എന്തെല്ലാം ആണ് ആ ഒരു ആശയത്തിലൂടെ മഹാത്മജി നമുക്ക് നല്‍കിയത്? ആ സത്യം തിരിച്ചറിയാതെ മ്യാന്‍മറിലെ പട്ടാള ഭരണം ചെയ്തതുപോലെ ബ്രിട്ടീഷുകാര്‍ വരുന്നതിന് മുന്‍പുള്ള യുഗത്തിലേക്ക് മടങ്ങിപ്പോകണം എന്നതാണ് ചര്‍ക്കയുടെ സന്ദേശം എന്ന് വ്യാഖ്യാനിക്കരുത്.

വ്യവസായ വിപ്‌ളവം ഒരുക്കിയ അവസരം നഷ്ടപ്പെട്ടവരാണ് നാം. അതുകൊണ്ട് ആധുനിക വ്യവസായങ്ങള്‍ വേണ്ട എന്നല്ലല്ലോ പറയേണ്ടത്. വ്യവസായ വിപ്‌ളവത്തിന്റെ ഗുണഭോക്താക്കളായ രാഷ്ട്രങ്ങളുടെ അനുഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അവര്‍ക്കൊപ്പം എത്താന്‍ തവളച്ചാട്ടം നടത്തുകയായിരുന്നു ചരിത്രം നമുക്ക് നിര്‍ണ്ണയിച്ചു നല്‍കിയ കര്‍ത്തവ്യം. ജവഹര്‍ലാല്‍ നെഹ്‌റു സ്വാതന്ത്ര്യത്തിന്റെ ആദ്യ നാളുകളില്‍ ചെയ്തത് അതാണ്. ശക്തമായ ഒരു വ്യാവസായികാടിസ്ഥാനം അങ്ങനെ ഭാരതത്തിന് കൈവന്നു.

അന്ന് സോവിയറ്റ് മാതൃക എന്ന പേരില്‍ അതിനെ വിമര്‍ശിച്ചവരുണ്ട്. സ്വന്തമായി കാര്‍ ഉണ്ടാക്കാതെ അമേരിക്കന്‍ കാറുകള്‍ കൊണ്ട് തെരുവീഥികള്‍ അലങ്കരിച്ച പാകിസ്ഥാന്‍ തിരഞ്ഞെടുത്തതാണ് ശരിയായ വഴി എന്ന് ചിന്തിച്ചവരും ഉണ്ട്, എന്നാല്‍ നമ്മുടേതായിരുന്നു ശരിയായ വഴി എന്ന് കാലം തെളിയിച്ചു.

മഹാത്മജി ജീവിച്ചിരുന്നുവെങ്കില്‍ ഭിലായ് പ്‌ളാന്റിന്റെ ഉദ്ഘാടന ദിവസം ''ഇതല്ല വികസനം' എന്ന് ഒരു എഡിറ്റോറിയല്‍ എഴുതുമായിരുന്നുവോ? ഏതായാലും ഒന്നുറപ്പാണ്:ഗാന്ധിജി വിഭാവനം ചെയ്ത നടപടിക്രമങ്ങളില്‍ അത്തരം പരിപാടികള്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ നെഹ്‌റുവിന്റേത് ഗാന്ധിജിയെ ഉപേക്ഷിക്കുന്ന നടപടി ആയിരുന്നില്ല. ഭാരതത്തിന്റെ സ്വയം പര്യാപ്തത ഗാന്ധിജിയുടെ സ്വപ്നം ആയിരുന്നു. ആ കാലാതീതാശയത്തിന്റെ കാലാനുസൃതമായ ആവിഷ്കാരമാണ് നെഹ്‌റു നിര്‍മ്മിച്ചത്.

കാലം അവിടെയും നിലച്ചില്ല. ഇന്ന് സൂര്യാസ്തമയോന്മുഖ വ്യവസായങ്ങള്‍ സണ്‍സെറ്റ് ഇന്‍ഡസ്ട്രീസ് എന്ന് വിവരിക്കപ്പെടുന്നവ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ അനിവാര്യം ആയിരുന്നത് പോലെ തന്നെ അനിവാര്യമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പുതിയ വ്യവസായങ്ങളും. അതുകൊണ്ട് ഗാന്ധി കാണാത്തതാണ് നെഹ്‌റു ചെയ്തത് എന്നത് പോലെ തന്നെ പ്രധാനമാണ് നെഹ്‌റു നിറുത്തിയിടത്ത് നമുക്ക് നിറുത്താനാവുമായിരുന്നില്ല എന്ന തിരിച്ചറിവും.<യൃ />
അതായത് ഭാരതം ഗാന്ധിയെ അവഗണിക്കുകയോ നിരാകരിക്കുകയോ അല്ല ചെയ്തത്, രാഷ്ട്രപിതാവിന്റെ സ്വപ്നത്തിന് കാലാനുസൃതമാനം നല്‍കുകയായിരുന്നു.

മഹാത്മജി സ്വതന്ത്ര ഭാരതത്തെ ഇന്നും സ്വാധീനിച്ചുകൊണ്ടിരിക്കുന്ന മേഖലകള്‍ ഉണ്ട്.
അഹിംസ അപ്രായോഗികമാണ് എന്ന് തോന്നിയേക്കാം. എന്നാല്‍ ഇന്നും നമ്മുടെ പൊതുജീവിതത്തില്‍ മഹാത്മജിയുടെ സ്വാധീനത വ്യക്തമായി വരച്ചിടുന്നത് അദ്ദേഹത്തിന്റെ അഹിംസ, സത്യഗ്രഹം എന്നീ ആശയങ്ങളാണ്. ഭഗത് &്വംിഷ;സിംഗിനോട് ഗാന്ധിജി പറഞ്ഞതാണല്ലോ ഹിംസ ഹിംസയെ ജനിപ്പിക്കുമെന്ന്. കാശ്മീര്‍ താഴ്&്വംിഷ;വരയിലും നക്‌സലൈറ്റുകള്‍ വിഹരിക്കുന്ന പ്രദേശങ്ങളിലും നാം കാണുന്നത് മഹാത്മജിയുടെ ദര്‍ശനത്തെ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ്. അതേ സമയം ഭാരത വര്‍ഷത്തിലെ മിക്ക ഇടങ്ങളിലും നമ്മുടെ പൊതു ജീവിതത്തിന്റെ മിക്ക തലങ്ങളിലും നാം അനുദിനം കാണുന്നത് സമാധാനപരമായ പ്രതിഷേധങ്ങളാണ്. ഇത് വ്യക്തമായ ഒരു ഗാന്ധിയന്‍ സ്വാധീനമാണ് എന്ന് കാണാന്‍ കഴിയും.

ഗാന്ധിജിയുടെ സ്വാധീനത വ്യക്തമായി പ്രതിഫലിക്കുന്ന മറ്റൊരു മണ്ഡലം പരിസ്ഥിതി സംരക്ഷണമാണ് എന്ന് തോന്നുന്നു. അത് ഗാന്ധിജി കണ്ടെത്തിയ പുതുപുത്തന്‍ ആശയം ഒന്നും അല്ല. ഇന്ന് ലോകവും ഭാരതവും അഭിമുഖീകരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ മഹാത്മജി നേരിട്ടറിഞ്ഞതുമല്ല. എന്നാല്‍ മനുഷ്യന്‍ പ്രകൃതിയെ സ്‌നേഹിക്കണം എന്നും പ്രകൃതിയുമായി സമരസപ്പെട്ട് ജീവിക്കണം എന്നും ഗാന്ധിജി വിശ്വസിച്ചു. ഭാരതം മറക്കാതെ സൂക്ഷിക്കുന്ന ഒരു ഗാന്ധിയന്‍ ആശയമാണ് അത്.

രാഷ്ട്രീയത്തിലെന്നല്ല ഏത് ജീവിതവ്യവഹാരത്തിലും നേതൃ സ്ഥാനത്തിരിക്കുന്നവര്‍ സ്ഥലകാല പരിമിതികള്‍ക്കതീതമായി ഗാന്ധിജിയില്‍ നിന്ന് പഠിക്കേണ്ട രണ്ട് സംഗതികള്‍ കൂടെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഈ ഗാന്ധിവിചാരം ഉപസംഹരിക്കാം.

ഒന്ന് : അഭിപ്രായം ഇരുമ്പുലക്കയല്ല എന്ന് തിരിച്ചറിയാനുള്ള കഴിവാണ്. മറ്റേത്, നേതാക്കന്മാരെ വാര്‍ത്തെടുക്കാനുള്ള കഴിവും.

സ്വന്തം ആശ്രമത്തില്‍ ബാപുജി ഏകാധിപതിയെ പോലെ ആണ് പെരുമാറിയത്. താന്‍ പിടിച്ച മുയലുകള്‍ക്കെല്ലാം ആ വളപ്പില്‍ കൊമ്പുണ്ടായിരുന്നു എന്ന് മാത്രം അല്ല കൊമ്പുകളുടെ എണ്ണം കൃത്യം മൂന്ന് തന്നെ ആയിരന്നു എന്നും ശഠിച്ച ഏകാധിപതി.

പൊതു ജീവിതത്തില്‍ അതായിരുന്നില്ല സമീപനം. ടാഗോറും ഗാന്ധിയും തമ്മില്‍ അഭിപ്രായഭേദങ്ങള്‍ ഉണ്ടായിരുന്നു. ഗാന്ധി ഫലഭൂയിഷ്ഠമായ ഗോതമ്പുവയലും ടാഗോര്‍ ചേതോഹരമായ പനിനീര്‍പ്പൂന്തോട്ടവും ആണ് എന്ന് പറഞ്ഞത് ലൂയി ഫിഷര്‍ ആണെന്ന് തോന്നുന്നു. ചര്‍ക്കയിലൂടെ മോചനം എന്നത് ടാഗോറിന് സ്വീകാര്യമായിരുന്നില്ല. കവി സ്വപ്നജീവിയാണ് എന്ന് ഗാന്ധിയും കരുതി. എന്നാല്‍അവരുടെ ബന്ധത്തെ നിര്‍വചിച്ചത് പരസ്പര സ്‌നേഹവും ആദരവും ആയിരുന്നു,
അംബേദ്&്വംിഷ;കറും ഗാന്ധിജിയും തമ്മിലുള്ള ബന്ധത്തിലും ഇത് കാണാം. ടാഗോറുമായി ഉണ്ടായതിനെക്കള്‍ ശബ്ദമുഖരിതമായിരുന്നു അംബേദ്കറുമായുള്ള മതഭേദം. ആ വിവാദത്തിന്റെ അടിത്തറ കൂടുതല്‍ മൗലികവും ആയിരുന്നു. ദളിതരുടെ വ്യതിരിക്ത വ്യക്തിത്വം സ്വാതന്ത്ര്യ സമരത്തിന്റെ പശ്ചാത്തലത്തില്‍ അപ്രസക്തമാണ് എന്ന് കരുതുന്നയാളും ഹിന്ദുമതത്തിലെ വര്‍ണ്ണ വ്യവസ്ഥയില്‍ ദളിത വിമോചനം തീര്‍ത്തും അസാധ്യമാണ് എന്ന് കരുതുന്നയാളും തമ്മില്‍ ഉള്ള തര്‍ക്കം ആയിരുന്നുവല്ലോ അത്. എന്നാല്‍ അവിടെയും അംബേദ്കറെ വ്യക്തിപരമായി ആദരവോടെ കാണാന്‍ ഗാന്ധിജിക്ക് കഴിഞ്ഞിരുന്നു.

രണ്ടാമത്തെ സംഗതി നേതാക്കളെ വാര്‍ത്തെടുക്കാന്‍ ഗാന്ധിജിക്ക് ഉണ്ടായിരുന്ന കഴിവാണ്. നെഹ്‌റുവിനോ പട്ടേലിനോ അംബേദ്കര്‍ക്കോ ടാഗോറിനോ ഒന്നും അത് കഴിഞ്ഞില്ല. അവര്‍ക്ക് ഒന്നുകില്‍ സുഹൃത്ത് അല്ലശങ്കില്‍ ശത്രു എന്ന മട്ടിലുള്ള ബന്ധങ്ങളാണ് ഉണ്ടായിരുന്നത്. ഗാന്ധിജി അങ്ങനെ ആയിരുന്നില്ല. മോട്ടിലാലിന്റെ മകനും ബിലാത്തിയില്‍ പഠിച്ചവനും ആയ നെഹ്‌റു, ഭാരതീയതയുടെ പ്രതീകമായിരുന്ന ഉരുക്കുമനുഷ്യന്‍ പട്ടേല്‍, ബുദ്ധിരാക്ഷസനും ദീര്‍ഘവീക്ഷണപടുവും യൗവനത്തില്‍ തന്നെ ജ്ഞാന വൃദ്ധനും ആയിരുന്ന രാജഗോപാലാചാരി ഇവരെയൊക്കെ ഒപ്പം കൊണ്ടുനടന്ന് അവരിലെ നേതൃത്വ സിദ്ധികള്‍വളര്‍ത്തിയെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

രാഷ്ട്രം ഗാന്ധിജിയുടെ ഓര്‍മ്മ വീണ്ടും പുതുക്കുമ്പോള്‍ മഹാത്മാഗാന്ധിയെ എം.ജി. ആക്കി ചുരുക്കുന്ന വര്‍ത്തമാനകാല സമൂഹത്തിന് ആ ജീവിതത്തില്‍ നിന്ന് പഠിച്ചെടുക്കാനുള്ള പാഠങ്ങള്‍ ഇനിയും ബാക്കിയാണ് എന്ന് പറഞ്ഞു നിറുത്താം.

Credits to joychenputhukulam.com

Read more

എക്യൂമെനിസം എന്റെ നോട്ടത്തില്‍

ശിഷ്യന്‍മാരുടെ ഐക്യം ആണ് ആശയം ശ്രീയേശു തന്നെ പറഞ്ഞുതരുന്നതാണ്. യോഹന്നാന്‍ 17:21, 23.

നിര്‍ഭാഗ്യവശാല്‍ ശിഷ്യന്‍മാരുടെ ഇടയില്‍ തുടക്കം മുതല്‍ തന്നെ ഭിന്നത ഉണ്ടായിരുന്നു. ഒരാള്‍ ഒറ്റുകാരനായി. രണ്ടു പേര്‍ പത്ത് പേരെ അപേക്ഷിച്ച് ശ്രേഷ്ഠരാകണം എന്ന് മോഹിച്ചു. യുദാ പോവുകയും ശേഷം പേര്‍ ദൈവസ്‌നേഹത്തിന്റെ ആഴം തിരിച്ചറിഞ്ഞ് പരസ്‌നേഹത്തിന്റെ ആത്മാവ് സ്വാംശീകരിക്കുകയും ചെയ്തപ്പോള്‍(യോഹന്നാന്‍ 15:12) ഐക്യം ഉണ്ടായി.)

അത് നീണ്ടുനിന്നില്ല. അപ്പോസ്‌തോലന്മാര്‍ ഐകമത്യം പാലിച്ചുവെങ്കിലും ജനങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഇത്തവണ ആഢ്യത്വം അവകാശപ്പെട്ട യഹൂദെ്രെകസ്തവര്‍ യവനവിഭാഗത്തെ അവഗണിക്കുന്നു എന്നതായിരുന്നു പരാതി.(അപ്പൊസ്‌തോലപ്രവൃത്തി 6:1 ) അതിന് പരിഹാരം കണ്ട് മുന്നോട്ട് പോയപ്പോള്‍ ആണഅ കൊര്‍ണലിയോസിന് ദര്‍ശനം ഉണ്ടായത്. അതിന്റെ തുടര്‍ച്ച ആയിരുന്നു പത്രോസിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണം. അത് മറികടന്നപ്പോള്‍ വന്നു അടുത്ത പ്രശ്‌നം. പൗലോസിന്റെ നേതൃത്വത്തില്‍ സഭയിലേയ്ക്ക് അനീതരായ പുറജാതിക്കാര്‍ ആദ്യം യഹൂദമര്യാദ അനുസരിക്കണം എന്ന വാദം ഉയര്‍ന്നു. 'അല്പമല്ലാത്ത വാദവും തര്‍ക്കവും' ആണ് ഉണ്ടായത് ഇക്കാര്യത്തില്‍. തങ്ങളുടെ തലത്തില്‍ പ്രശ്‌നം തീരുകയില്ല എന്ന് ബോധ്യമായപ്പോള്‍ പൗലോസും ബര്‍തബൂസും സാര്‍വത്രികസഭയുടെ നേതൃത്വത്തില്‍ ശ്രദ്ധയില്‍ പ്രശ്‌നം കൊണ്ടുവരാന്‍ നിശ്ചയിച്ചു. യാക്കോബ് തീരുമാനം പ്രഖ്യാപിച്ചതോടെ ആ പ്രതിസന്ധിയു മാറി.

അപ്പൊസ്‌തോലന്മാര്‍ ഓരോരുത്തരായി ഈ ലോകം വിട്ടു. പ്രശ്‌നങ്ങള്‍ ലോകത്തില്‍ തുടര്‍ന്നു. ഇന്നത്തെ വാര്‍ത്താവിനിമയസൗകര്യങ്ങള്‍ അക്കാലത്ത് ഉണ്ടായിരുന്നില്ല. ക്രിസ്തീയ വിശ്വാസം പീഡനവിധേയം ആയിരുന്നു താനും. അതുകൊണ്ട് വഴക്കുകള്‍ കുറയുകയും ഉള്ള വഴക്കുകള്‍ പ്രാദേശികമായി ഒതുങ്ങുകയും ചെയ്തു. പാകിസ്ഥാനിലെയോ ചൈനയിലെയോ ക്രിസ്ത്യാനികള്‍ തമ്മില്‍ വഴക്കില്ലല്ലോ. ഇനി ഉണ്ടായാല്‍ തന്നെ പടരുകയും ഇല്ല.

നാലാം നൂറ്റാണ്ടില്‍ മട്ട് മാറി. റോമാ സാമ്രാജ്യം ക്രിസ്തുമതത്തെ ഔദ്യോഗികമതം ആയി പ്രഖ്യാപിച്ചു. അപ്പനും മകനും ഒരു പ്രായം ആവുക വയ്യ എന്ന് ഒരു പണ്ഡിതന്‍ പറഞ്ഞു. യേശുക്രിസ്തു ദൈവമാണോ ദൈവപുത്രനാണോ എന്ന് ഒരു ചോദ്യം മറ്റൊരാള്‍ അവതരിപ്പിച്ചു. സ്വന്തം പിതാവിന്റെ കാര്യം ഉറപ്പില്ലാത്തവരായിരുന്നു റോമാചക്രവര്‍ത്തിമാര്‍. അതു കൊണ്ട് പിതാവും പുത്രനും തമ്മിലുള്ള മൂപ്പിളമത്തര്‍ക്കം ഒന്നും ആദ്യം അവര്‍ക്ക് അത്ര വലിയ കാര്യമായി തോന്നിയില്ല. എന്നാല്‍ ക്രിസ്തു മതത്തിന്റെ നിരോധനം നീക്കിയിരുന്നതിനാല്‍ അവരവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ഓരോ നേതാവും ശ്രമിക്കാന#് തുടങ്ങി. അത് തലവേദന ആയി. അപ്പോഴാണ് സാര്‍വത്രികസുന്നഹദോസ് വിളിക്കാന്‍ ചക്രവര്‍ത്തി നിശ്ചയിച്ചത്.

അങ്ങനെ വിശ്വാസം ക്രോഡീകരിക്കപ്പെട്ടു. തര്‍ക്കങ്ങളൊക്കെ പരിഹരിക്കാന്‍ സാമ്രാജ്യത്തിലെ മൂന്ന് പ്രധാനനഗരങ്ങള്‍റോം, അലക്‌സന്ത്രിയ, അന്ത്യോഖ്യാ കേന്ദ്രമാക്കി സംവിധാനം ഉണ്ടാക്കി. കുറച്ചുകാലം അങ്ങനെ പോയി. അഞ്ചാം നൂറ്റാണ്ടില്‍ ആദ്യത്തെ പിളര്‍പ്പ്. പതിനൊന്നാം നൂറ്റാണ്ടില്‍ 'വലിയ പിളര്‍പ്പ്' എന്നറിയപ്പെടുന്നത്. പിന്നെ മാര്‍ട്ടിന്‍ ലൂഥര്‍, ഹെന്ററി എട്ട്. ഇരുപതാംനൂറ്റാണ്ടില്‍ ബ്രദറണ്‍പെന്തക്കോസ്ത് പരിപാടികള്‍. അങ്ങനെ കത്തോലിക്കാഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ്‌പ്രോട്ടസ്റ്റന്റ്‌പെന്തക്കോസ്തല്‍(കരിസ്മാറ്റിക്)തുടങങി കാക്കത്തൊള്ളായിരം ഉപവിഭാഗങ്ങളായി ക്രിസ്തുമതം പിരിഞ്ഞു. ഓരോരുത്തരും അവരവര്‍ പിടിച്ച മുയലുകള്‍ക്ക് കൊമ്പുകള്‍ ഉണ്ട് എന്ന് അവകാശപ്പെട്ടു. കാസയില്‍ ഈച്ച വീണാല്‍ കാസ അശുദ്ധമാവുമോ ഈച്ച വിശുദ്ധമാവുമോ എന്ന മട്ടിലുള്ള വേദശാസ്ത്ര വിവാദങ്ങള്‍ അരങ്ങ് കൊഴുപ്പിച്ചു. സഭയ്ക്ക് പുറത്ത് ഇസ്ലാമും കമ്യൂണിസവും ഉപഭോഗസംസ്കാരവും വളര്‍ന്നു.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം, കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കം ആയപ്പോള്‍ ചിലര്‍ക്ക് ക്രിസ്തുവിലെ ഐക്യം ഓര്‍മ്മ വന്നു. അങ്ങനെ പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങള്‍ സഭകളുടെ ലോകകൗണ്‍സില്‍ രൂപപ്പെടുത്തി. ആദ്യം ഓര്‍ത്തഡോക്‌സുകാര്‍ അത്ര ഉത്സാഹം കാണിച്ചില്ലെങ്കിലും ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയില്‍ അവരും കത്തോലിക്കരും എക്യുമെനിസം ഒരു ലക്ഷ്യമായി അംഗീകരിച്ച് ആകാവുന്നത്ര സഹകരിക്കുന്ന സമ്പ്രദായത്തിലേക്ക് വന്നു. പെന്തക്കോസ്തല്‍ വിഭാഗങ്ങള്‍ക്ക് അപ്പോഴും സമാനമാന്യത എപ്പിസ്‌ക്കോപ്പല്‍സഭകള്‍ കല്പിച്ചില്ല. ഫ്രാന്‍സിസ് മാര്‍പ്പാപ്പ സിംഹാസനാരുഢനായതോടെ അവരുടെ അസ്പൃശ്യതയും മാറി.

യേശുക്രിസ്തുവിനെ ദൈവവും ദൈവപുത്രനും ആയി അംഗീകരിക്കുന്നവര്‍ക്ക് എക്യൂമെനിസം ഒരു ആദര്‍ശവും ഒരു ലക്ഷ്യവും ആയി ഇന്ന് മാറിയിട്ടുണ്ട്. എന്നുവച്ച് ദൃശ്യമായ ഐക്യത്തിലേയ്ക്ക് നാളെയോ മറ്റന്നാളോ വരും എന്ന് ധരിച്ചുകളയരുത്, കത്തോലിക്കര്‍ക്കും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സുകാര്‍ക്കും വിശുദ്ധകുര്‍ബ്ബാന നിഷേധിക്കുന്നവരാണ് ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സുകാര്‍. ഇപ്പറഞ്ഞ മൂന്ന് കൂട്ടരും പ്രൊട്ടസ്റ്റന്റുകാരെ അകറ്റിനിര്‍ത്തും. അവരുള്‍പ്പെടെ നാല് വിഭാഗങ്ങളും പെന്തക്കോസ്താദികളോടൊപ്പം കര്‍തൃമേശ പങ്കിടുകയില്ല. എങ്കിലും യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചുപ്രവര്‍ത്തിക്കുക എന്ന സമീപനം പൊതുവെ എല്ലാവരും സ്വീകരിച്ചുകാണുന്നുണ്ട്. അത്രയും നല്ല കാര്യം.

റോമന്‍ കത്തോലിക്കാസഭ മുന്‍കൈ എടുത്ത് ക്രിസ്തീയ വിശ്വാസത്തിന് പുറത്തുള്ളവരുമായി ബന്ധം മെച്ചപ്പെടുത്താനുള്ള യത്‌നങ്ങള്‍ തുടങ്ങിയത് ജോണ്‍ തതകകക എന്ന പരിശുദ്ധപിതാവിന്റെ കാലം മുതല്‍ക്ക് ആണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ മദ്ധ്യാഹ്നത്തില്‍ ലോകത്തിന്റെ പകുതിയോളം തങ്ങളുടെ ആശയ സാമ്രാജ്യത്തില്‍ ഒതുക്കിയ കമ്യൂണിസവുമായി സംവദിക്കാന്‍ ആ മഹാത്മാവിന് കഴിഞ്ഞതുകൊണ്ടാണ് ക്യൂബയിലെ മിസൈല്‍ പ്രതിസന്ധി ഒരു ലോകമഹായുദ്ധത്തിലേയ്ക്ക് വഴി തുറക്കാതിരുന്നത് എന്നത് ചരിത്രമാണ്. ഇസ്ലാം, യഹൂദമതം തുടങ്ങിയവരുമായും സംസാരിക്കാം എന്ന അവസ്ഥ വന്നതോടെ എക്യൂമെനിസത്തിന്റെ രണ്ടാം ഘട്ടം ആയി.

അതായത് എക്യൂമെനിസം എന്ന ശബ്ദം ഇന്ന് മതാതീതമായ മാനവൈക്യത്തെയാണ് വിഭാവനം ചെയ്യുന്നത്; ഓക്‌സ്ഫഡ് നിഘണ്ടുവില്‍ 'വേദശാസ്ത്ര വീക്ഷണഭേദങ്ങള്‍ക്കതീതമായി ആഗോള െ്രെകസ്തവ ഐക്യം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുക.' എന്നാണ് ഇപ്പോഴും കാണുന്നതെങ്കിലും. സത്യത്തില്‍ പദനിഷ്പത്തി അന്വേഷിച്ചാല്‍ വീട്, ആവാസകേന്ദ്രം എന്നൊക്കെ അര്‍ത്ഥം പറയാവുന്ന ഛകഗഛട എന്ന ഗ്രീക്കു ശബ്ദത്തിലാണ് എത്തുക.(എ) ഒയ്ക്കീന്‍ ഛശസലശിസമം അധിവസിക്കുക. എക്യൂമിനെ ഗേ, ഛശസീൗാലില ഴല, എന്ന ഗ്രീക്കു പധത്തിന് മനുഷ്യവാസം ഉള്ള ഭൂവിഭാഗം എന്നാണര്‍ത്ഥം. അത് പരിണമിച്ച് എക്യൂമെനിക്കോസ് ഉണ്ടായി. ലത്തീനിലെ എക്യൂമെനിക്കുസ് പൊതു സാര്‍വത്രിം എന്നിങ്ങനെയാണ് അര്‍ത്ഥം ദ്യോതിപ്പിക്കുക. അതായത് പതിനാറാം നൂറ്റാണ്ടില്‍ ഇംഗ്ലീഷില്‍ ഈ പദം രൂപപ്പെടുന്നതുവരെ എക്യൂമെനിസം എന്ന ആശയം മതനിരപേഷമായിരുന്നു. അതുകൊണ്ട് സര്‍വ്വമതസൗഭ്രാത്രം ലക്ഷ്യമിടുന്ന മതാന്തരസംവാദവും മതാതീത മാനസികാവസ്ഥയും സൂചിപ്പിക്കാന്‍ ഉപയോഗിക്കാവുന്ന പദം തന്നെ ആണ് എക്യൂമെനിസം.

അവിടെയും തീരുന്നില്ല എക്യൂമെനിസത്തിന്റെ വ്യാപ്തി എന്റെ മനസ്സില്‍. അത് പ്രകൃതിയെയും ഉള്‍ക്കൊള്ളുന്നതാണ്. 'നമ്മുടെ പൊതുഭവനം' എന്നാണല്ലോ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഭൂമിയെ വിവരിക്കുന്നത്. ഈ പൊതുഭവനത്തിലെ അന്തേവാസികളാണ് പക്ഷിമൃഗാദികളും തരുലതാദികളും. അവയുമായുള്ള സജീവവും സക്രിയവും ആയ ബന്ധവും എക്യൂമെനിസത്തിന്റെ നിര്‍വ്വചനത്തില്‍ വരേണ്ടതുണ്ട്. ഈ ആശയം ഈ രൂപത്തില്‍ മറ്റാരും പറഞ്ഞതായി എനിക്കറിവില്ലെങ്കിലും ഈ മനസ്സുമായി ജീവിച്ച വ്യക്തിയാണ് അസീസിയിലെ പ്രേമകോകിലം എന്നറിയപ്പെടുന്ന ഫ്രാന്‍സിസ് അസീസി. നദിയെ സഹോദരി ആയും ഗിരിയെ സഹോദരന്‍ ആയും കാണുന്നത് ദൈവത്തെ പിതാവായി കാണുന്നതിന്റെ തുടര്‍ച്ചയാണ്. കാക്കയെ പെങ്ങളായും മാന്‍പേടയെ മകളായും ചെന്നായയെ സഹോദരനായും കാണുന്ന മനസ്സും ദൈവം സകല സൃഷ്ടിയുടെയും പിതാവാണ് എന്ന ബോധ്യത്തില്‍ നിന്ന് ഉണ്ടാകുന്നതാണ്.

ചുരുക്കിപ്പറഞ്ഞാല്‍ എക്യൂമെനിസം അക്ഷരാര്‍ത്ഥത്തില്‍ തന്നെ സാര്‍വ്വത്രിക സാഹോദര്യത്തെയാണ് സൂചിപ്പിക്കേണ്ടത്. ഞാനും എന്റെ അയല്‍ക്കാരനും. ആ അയല്‍ക്കാരനെ റീത്തിന്റെ അടിസ്ഥാനത്തിലോ സഭയുടെ അടിസ്ഥാനത്തിലോ മതത്തിന്റെ അടിസ്ഥാനത്തിലോ ജൈവശ്രേണിയിലെ സ്ഥാനത്തിന്റെ അടിസ്ഥാനത്തിലോ ചരംഅചരം എന്ന ദ്വന്ദ്വത്തിന്റെ അടിസ്ഥാനത്തിലോ ചേതനംഅചേതനം എന്ന വര്‍ഗ്ഗീകരണത്തിന്റെ അടിസ്ഥാനത്തിലോ പരിമിതപ്പെടുത്തരുത്. ഇരുപത്തി മൂന്നാമത്തെ യോഹന്നാനും ഒന്നാമത്തെ ഫ്രാന്‍സിസും ലോകത്തെ പഠിപ്പിക്കുന്ന എക്യൂമെനിസത്തിന്റെ സാരാംശം ഈ സാര്‍വ്വത്രികതയാണ്. സൃഷ്ടിയുടെ സമഗ്രത ഇന്റഗ്രിറ്റി ഓഫ് ക്രിയേഷന്‍എന്ന ആശയം അംഗീകരിക്കുമ്പോഴാണ് സൃഷ്ടാവിന്റെ സമഗ്രാധിപത്യം വ്യക്തമാകുന്നത്. സര്‍വ്വശക്തന്റെ സമഗ്രാധിപത്യത്തെക്കുറിച്ചുള്ള ബോധമാണ് വ്യക്തികളായും സമൂഹങ്ങളായും സമ്പൂര്‍ണ്ണസമര്‍പ്പണത്തിലേക്ക് നമ്മെ നയിക്കുക. ആ സൂര്യോദയത്തിലാണ് എക്യൂമെനിസം സാക്ഷാല്‍ക്കരിക്കപ്പെടുന്നത് എന്ന് നിസ്സംശയം പറയാം.

Credits to joychenputhukulam.com

Read more

അമേയം, അനഘം, അമോഘം

പരശുരാമന്‍ മഴു എറിഞ്ഞ് കടലില്‍നിന്ന് വീണ്ടെടുത്തതാണ് കേരളം എന്നത് ഐതിഹ്യമാണെങ്കില്‍ ശ്രീനാരായണന്‍ വാക്കുകള്‍കൊണ്ട് വീണ്ടെടുത്തതാണ് ഇന്ന് നാം കാണുന്ന കേരളം എന്നത് യുക്തിഭദ്രമായ ഒരു വസ്തുതയാണ്.

ആറാട്ടുപുഴ വേലായുധപ്പണിക്കര്‍, വൈകുണ്ഠസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍, അയ്യങ്കാളി എന്നിവരെയൊന്നും മറന്നിട്ടല്ല ഇത് പറയുന്നത്. ഈഴവ സ്ത്രീകള്‍ മൂക്കുത്തി ഇടരുത് എന്ന നാട്ടുനടപ്പിനെ വെല്ലുവിളിച്ചതും ബ്രാഹ്മണന് ഇതരജാതികളെ അപേക്ഷിച്ച് വൈശിഷ്ട്യം ഇല്ലെന്ന് പ്രഖ്യാപിച്ചതും ഒന്നും ചെറിയ കാര്യം അല്ലല്ലോ.

ശ്രീനാരായണന്‍ ശ്രീനാരായണീയരുടേതാണ് എന്ന പ്രസ്താവന തെറ്റല്ല. എന്നാല്‍ ശ്രീനാരായണീയര്‍ ഏതെങ്കിലും ഒരു ജാതി അല്ല. ഇപ്പോള്‍ പൊതുവെ ഈഴവര്‍ എന്ന അര്‍ത്ഥമാണ് കല്പിക്കപ്പെടുന്നതെങ്കിലും ഈഴവരെല്ലാം ശ്രീനാരായണീയരോ ശ്രീനാരായണീയരെല്ലാം ഈഴവരോ അല്ല; ക്രിസ്തുമതത്തിലെ അംഗങ്ങള്‍ എല്ലാം ക്രിസ്ത്യാനികള്‍ അല്ല എന്നത് പോലെതന്നെ.<യൃ />
എന്തുകൊണ്ടാണ് ശ്രീനാരായണന്‍ ജാതിമത ഭേദങ്ങള്‍ക്ക് അതീതനായി ഇങ്ങനെ നില്‍ക്കുന്നത്? പതിനാറാം നൂറ്റാണ്ടില്‍ മെനെസിസ് മെത്രാന്‍ ഇവിടുത്തെ പ്രാചീനക്രൈസ്തവസമൂഹത്തെ നവീകരിക്കുകയും പല അനാചാരങ്ങളില്‍ നിന്നും മോചിപ്പിക്കുകയും ചെയ്തു. ചട്ടമ്പിസ്വാമികള്‍ വൈദികഹിന്ദുമതത്തിന്റെ അതിരുകള്‍ക്കുള്ളില്‍ നിന്നുകൊണ്ട് ആചാരങ്ങളെ ആക്ഷേപിക്കുകയും നിലവിലുള്ള ചിന്തകളെ ശക്തമായി വിമര്‍ശിക്കുകയും ചെയ്തു. അയ്യങ്കാളി തന്റെ സമുദായത്തിനും സമാനസ്ഥിതിയില്‍ ക്‌ളേശം അനുഭവിച്ചിരുന്ന ഇതര സമുദായങ്ങള്‍ക്കും സ്വാഭിമാനത്തിന്റെയും അവകാശബോധത്തിന്റെയും വില്ലുവണ്ടികള്‍ നിര്‍മ്മിച്ചുനല്‍കി. എന്നാല്‍ അവരൊക്കെ ചരിത്രപുരുഷന്മാരായി ഒതുങ്ങിയപ്പോള്‍ ശ്രീനാരായണന്‍ യുഗപുരുഷനും അവതാരപുരുഷനും ആയി. ശ്രീനാരായണനില്‍ അവതാരാംശം ഉണ്ടായിരുന്നതിനാലാണ് ഈ സ്ഥിതി ഉണ്ടായത്.
ഇത് അംഗീകരിക്കാന്‍ ശ്രീനാരായണന്‍ ദൈവം ആണ് എന്ന് പറയേണ്ടതില്ല. ദൈവം സൃഷ്ടി സ്ഥിതി സംഹാരകനാണ്. ഗുരു സൃഷ്ടി സ്ഥിതി സംഹാരകനല്ലല്ലോ. കേരളം കണ്ട ഏറ്റവും വലിയ മഹാനായ ആദിശങ്കരനെ ആരും ദൈവം എന്ന് വാഴ്ത്താറില്ല. മുപ്പത്തുമുക്കോടി ദേവന്മാര്‍ക്കൊപ്പം നാരായണഗുരുവിനെ ഇഷ്ടദേവതയായി അവരോധിച്ച് ആരാധിക്കുന്നതില്‍ തെറ്റ് ലവലേശമില്ല താനും.


ശ്രീനാരായണന്‍ അവതാരപുരുഷനാണ് എന്ന് 'സംഭവാമി യുഗേ യുഗേ' എന്ന രചനയില്‍ ഞാന്‍ എഴുതിയത് ഇപ്പോള്‍ ഓര്‍മ്മവരുന്നു. യദായദാഹി ധര്‍മ്മസ്യ ഗ്‌ളാനിര്‍ഭവതി ഭാരത, അഭ്യുത്ഥാനമധര്‍മ്മസ്യ തദാത്മാനം സൃജാമ്യഹം എന്നാണല്ലോ പ്രമാണം. അവതാരം ആവശ്യമായി വരുന്ന കാലത്താണ് അവതാരപുരുഷന്മാര്‍ പിറക്കുന്നത്. ആദിശങ്കരന്റെ ആവിര്‍ഭാവം അങ്ങനെ ഒരു ചരിത്രസന്ധിയില്‍ ആയിരുന്നു. ശങ്കരന്‍ ബ്രാഹ്മണന്‍ ആയിരുന്നുവെങ്കിലും അദ്ദേഹം ബ്രാഹ്മണരുടെ സ്വകാര്യസ്വത്തല്ല. ദര്‍ശനങ്ങളുടെ പുനരാഖ്യാനത്തിലൂടെ പുതിയ ദര്‍ശനങ്ങളിലേക്ക് വഴി തുറന്നതുകൊണ്ടാണ് ശങ്കരന്‍ യുഗപ്രഭാവനാകുന്നത്. ശങ്കരന് ശേഷം മലയാളമണ്ണില്‍ അങ്ങനെ മറ്റൊരു ജനനം ഉണ്ടായത് ഗുരുദേവന്‍ പിറന്നപ്പോഴാണ്. തുഞ്ചത്താചാര്യനോ ചട്ടമ്പിസ്വാമികളോ മെനെസിസോ അയ്യങ്കാളിയോ ഒന്നും പുതിയ ദര്‍ശനങ്ങള്‍ക്ക് തുടക്കം കുറിച്ചില്ല. നിലവിലുള്ള ചിന്താപദ്ധതികളുടെ ഭാഷ്യങ്ങളും പാഠഭേദങ്ങളും അവയെ അടിസ്ഥാനമാക്കി ഉള്ള അനുഷ്ഠാനവിധികളും ചര്യാശാസ്ത്രങ്ങളും അവതരിപ്പിച്ച അവരൊക്കെ മഹാന്മാര്‍തന്നെ. എന്നാല്‍ ശങ്കരനെയും ഗുരുദേവനെയും മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ച് നിറുത്തുന്നത് ജാതിമത ചിന്തകള്‍ക്കതീതമായ ആദ്ധ്യാത്മികദര്‍ശനങ്ങള്‍ രൂപപ്പെടുത്താന്‍ കഴിഞ്ഞവരാണ് അവര്‍ എന്ന സത്യമാണ്.

ഇത്രയും പറഞ്ഞതുകൊണ്ട് തനിക്ക് മുന്‍പ് പറഞ്ഞവരെയെല്ലാം ഗുരു തിരുത്തി എന്നല്ല അര്‍ത്ഥം. ശ്രീയേശു പറഞ്ഞത് ഓര്‍ക്കാം. യഹൂദനായി ജനിച്ച്, യഹൂദനായി ജീവിച്ച്, യഹൂദനായി മരിച്ച യേശുദേവന്‍ യഹൂദന്യായപ്രമാണങ്ങളെ തള്ളിയില്ല. അവയെ മനുഷ്യോന്മുഖമാക്കി. മനുഷ്യന്‍ ശാബതിനായി സൃഷ്ടിക്കപ്പെട്ട് എന്ന് കരുതിയവരോട് ശാബത് മനുഷ്യനായി സൃഷ്ടിക്കപ്പെട്ടതാണ് എന്ന് പറഞ്ഞുകൊടുത്തു. ഗുരു ചെയ്തതും സമാനമായത് തന്നെ.

ശങ്കരനില്‍ നിന്ന് ഗുരുവിലേക്കുള്ള ദൂരം ജ്ഞാനത്തില്‍ നിന്ന് ദയയിലേക്കുള്ള ദൂരമാണ് എന്ന് പറഞ്ഞുവച്ചത് അഴീക്കോടാണ്. ഈശ്വരന്‍ ശ്രീശങ്കരന് ജ്ഞാനസിന്ധുവാണ്. ശ്രീനാരായണന് ദയാസിന്ധുവും.

ഗുരു പറഞ്ഞിട്ടുള്ള ഒരു സംഗതി ഇവിടെ ഓര്‍മ്മിക്കാം.

അവനിവനെന്നറിയുന്നതൊക്കെയോര്‍ത്താ-
ലവനിയിലാദിമമായൊരാത്മരൂപം;
അവനവനാത്മസുഖത്തിനാചരിക്കു-
ന്നവയപരന്നു സുഖത്തിനായ് വരേണം.

ഇത് സ്വാര്‍ത്ഥത വെടിയാതെ സാദ്ധ്യമാവുകയില്ല. ശ്രീയേശു പഠിപ്പിച്ചതും ഇതാണ്. മോശ ഇസ്രയേലിന് പത്ത് കല്പനകള്‍ നല്‍കി. ഇവയില്‍ ഏതാണ് വലുത് എന്ന് ക്രിസ്തു വിശദീകരിച്ചപ്പോള്‍ വേറെ രണ്ട് കല്പനകളാണ് ഉദ്ധരിച്ചത്. അവ രണ്ടും പുതുതായി ക്രിസ്തു കണ്ടുപിടിച്ചതല്ല. യഹൂദന്മാര്‍ ഉപയോഗിച്ചുവന്ന വേദഗ്രന്ഥത്തില്‍ തന്നെ ഉണ്ടായിരുന്നവയാണ്. എന്നാല്‍ ശ്രീയേശു അവയെ ചേര്‍ത്തുവച്ചു. ഒന്നിനെ മറ്റേതിന് മാനദണ്ഡമാക്കി. ഒന്ന്, ഈശ്വരനെ സര്‍വാത്മനാ സമ്പൂര്‍ണമായി ആരാധിക്കണം. ഇത് പത്തുകല്പനകളുടെ ആദ്യഭാഗത്തിന്റെ പരാവര്‍ത്തനം. രണ്ട്, നീ നിന്നെപ്പോലെ തന്നെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം. ഇത് ശേഷം കല്പനകളുടെ സംക്ഷിപ്തം. അവനവനാത്മസുഖത്തിനാചരിക്കുന്നത് അപരന് സുഖത്തിനായി ഭവിക്കണം. അയല്‍ക്കാരന് ഗുഡ്‌മോണിംഗ് പറഞ്ഞാല്‍ പോരാ. അവനെ നിന്നെപ്പോലെ തന്നെ സ്‌നേഹിക്കണം. നിന്നെപ്പോലെതന്നെ. അതാണ് കീവേഡ്.

ഇപ്പോള്‍ ഓര്‍മ്മ വരുന്നു, ആത്മോപദേശ ശതകത്തിലെ നാല്പത്തിമൂന്നാമത് ശ്‌ളോകം.

പ്രകൃതി പിടിച്ച് ചുഴറ്റിടും പ്രകാരം
സുകൃതികള്‍ പോലുമഹോ ചുഴന്നിടുന്നു
വികൃതി വിടുന്നതിനായി വേല ചെയ്‌വീ-
ലകൃതി ഫലാഗ്രഹമറ്ററിഞ്ഞിടേണം.

പ്രകൃതിക്ക് മനുഷ്യന്‍ വിധേയപ്പെടണം. ശ്രീയേശു ശിഷ്യന്മാരെ പഠിപ്പിച്ച ഒരു പ്രാര്‍ത്ഥന ഉണ്ട്. കര്‍ത്താവ് ഉപയോഗിച്ചതല്ലെങ്കിലും അവിടുന്ന് പഠിപ്പിച്ചതാകയാല്‍ കര്‍തൃപ്രാര്‍ത്ഥന-Lords prayer എന്നാണ് ഇത് അറിയപ്പെടുന്നത്. അതിലെ ഒരു ഭാഗം ഇങ്ങനെ: ''ഈശ്വരാ, അവിടുത്തെ രാജ്യം വരണം, അവിടുത്തെ ഹിതം സ്വര്‍ഗത്തിലെന്നതുപോലെ ഭൂമിയിലും ആകണം'' മനുഷ്യന്റെ ഹിതം ഈശ്വരന്റെ ഹിതത്തിന് കീഴ്‌പ്പെടണം. അപ്പോഴാണ് ഭൂമിയില്‍ ദൈവരാജ്യം പിറക്കുക. ദൈവഹിതമാണ് പ്രപഞ്ചത്തിന് പ്രകൃതി.

മതങ്ങള്‍ ഉപാധികള്‍ മാത്രം ആണെന്ന് ഗുരു തിരിച്ചറിഞ്ഞു. സെമിറ്റിക് മതങ്ങളില്‍ ചരിത്രത്തിന്റെ ഏകദിശോന്മുഖ പ്രയാണം, ഏകദൈവം, ദൈവം അയയ്ക്കുന്ന പ്രവാചകന്മാര്‍ എന്നതാണ് വിശ്വാസ സമ്പ്രദായത്തിന്റെ ചിത്രം. ഭാരതീയ മതങ്ങളില്‍ തൂണിലും തുരുമ്പിലും പുല്ലിലും പൂവിലും കാണുന്ന ഈശ്വരനെ മനുഷ്യന്‍ തിരിച്ചറിയണം എന്നതാണ് സാരാംശം. രണ്ടായാലും ഫലം സംസാരദുഃഖത്തില്‍ നിന്നുള്ള വിമോചനം തന്നെ ആണ്. അതുകൊണ്ട് മതം വ്യക്തിഗതമായ ഒരു സംഗതിയാണ് എന്ന് ഗുരു തിരിച്ചറിഞ്ഞു.

പ്‌ളൂറലിസ്റ്റുകളായ അസ്മാദൃശര്‍ ഒഴികെയുള്ള ക്രിസ്ത്യാനികള്‍ മോഹിക്കുന്നത് മാലോകരെല്ലാം ക്രിസ്ത്യാനികളാകണം എന്നാണ്. ഇത് സംഖ്യ വര്‍ദ്ധിപ്പിക്കാനല്ല. അനുഭവിക്കുന്ന സന്തോഷം സാര്‍വത്രികം ആകാനാണ് (ഈ പ്രാഥമിക സത്യം അറിയാത്തവരും രംഗത്തുണ്ട്. അത് വേറെ വിഷയം!). യഹൂദന്മാര്‍ മതം മാറ്റുന്നില്ല. അവര്‍ക്ക് വംശവിശുദ്ധി പ്രധാനമാണ്. എന്നാല്‍ ഇതര ജാതികള്‍ യഹൂദവേദം സ്വീകരിച്ച് 'യഹൂദമതാനുസാരി' എന്ന 'രണ്ടാംതരം' യഹൂദനായാല്‍ അവര്‍ക്കും സന്തോഷം ആയിരുന്നു. മുസ്ലിമുകളുടെ കാര്യം പറയാനില്ല. ഹിന്ദുക്കള്‍ക്കും സായിപ്പ് ഹിന്ദു ആയി എന്നറിയുമ്പോള്‍ ഉത്സാഹം തന്നെ. റഷ്യയിലെ കുറെ സായിപ്പുമാര്‍ ഹിന്ദുക്കളായി, അവര്‍ ശബരിമലയില്‍ വരുന്നു എന്ന് കേള്‍ക്കുമ്പോള്‍ ഹിന്ദുക്കള്‍ക്കും മുഷിയുന്നില്ല. അതായത്, ഓരോ മതവും പ്രത്യക്ഷമായോ പരോക്ഷമായോ അവകാശപ്പെടുന്നത് സത്യം തങ്ങളുടെ കൈവശമാണെന്നും അത് ഒരുകാലത്ത് എല്ലാവരും ഗ്രഹിക്കുമെന്നും തന്നെ ആണ്. എന്നാല്‍ ഗുരുദേവന്‍ പറഞ്ഞതോ?

പൊരുതുജയിപ്പതസാദ്ധ്യമൊന്നിനോടൊ-
ന്നൊരു മതവും പൊരുതാലൊടുങ്ങുവീല
പരമതവാദിയിതോര്‍ത്തിടാതെ പാഴേ
പൊരുതുപൊലിഞ്ഞിടുമെന്ന ബുദ്ധിവേണം.

ഇങ്ങനെ ഒരു പ്രായോഗിക വിവേകം ഇത്ര ലളിതമായി മറ്റേതെങ്കിലും ഗുരു പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നില്ല.

അതുകൊണ്ടാണ് മതം ഏതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന് ഗുരു കല്പിച്ചത്. ഈ വാക്യം സന്ദര്‍ഭത്തില്‍ കൃത്യമായി പുനഃപ്രതിഷ്ഠിച്ചാല്‍ മാത്രമേ ഗുരുമനസ് തെളിയുകയുള്ളൂ. അപ്പോള്‍ മതമേതായാലും മനുഷ്യന്‍ നന്നാകണം എന്നാണ് ഗുരുകല്പന എന്ന് തെളിയും. മതം അപ്രധാനമാണെന്നല്ല ഗുരു പറഞ്ഞതിനര്‍ത്ഥം. മതം പ്രധാനം തന്നെയാണ് മനുഷ്യന്. എന്നാല്‍ മതത്തിന്റെ ലക്ഷ്യം മനുഷ്യന്റെ നന്മയാണ്. അതുകൊണ്ട് മതം ഏതാണ് എന്നതിനെക്കാള്‍ പ്രധാനം മനുഷ്യന്‍ നന്നാകണം എന്നതാണ്.

നടരാജഗുരു തന്റെ ആധികാരിക ഗ്രന്ഥത്തില്‍ (ദ വേള്‍ഡ് ഒഫ് ദ ഗുരു, ദ ലൈഫ് ആന്‍ഡ് ടീച്ചിംഗ് ഒഫ് ഗുരുനാരായണ) ഒരു ക്രിസ്ത്യാനി ഗുരുവിനെ കാണുന്ന ഭാഗം വിസ്തരിച്ചിട്ടുണ്ട്. അവിടെ ഗുരു പറഞ്ഞു നിറുത്തുന്നത് 'നാം എല്ലാവരും ഒന്നുതന്നെ' - വണ്‍ ആന്‍ഡ് ദ സെയിം - എന്നാണ്.

ഒരു സ്വകാര്യം കൂടെ പറഞ്ഞ് ഈ ലേഖനം ഉപസംഹരിക്കാം. എന്റെ ശവസംസ്കാരവേളയില്‍ പള്ളിക്കാരുടെ പ്രാര്‍ത്ഥനയ്‌ക്കൊപ്പം ദൈവമേ സച്ചിദാനന്ദ, ദൈവമേ ഭക്തവത്സല, ദൈവമേ നിന്റെ സായൂജ്യം, പരേതാത്മാവിനേകണേ'' എന്ന് തുടങ്ങുന്ന ഗുരുദേവ കൃതിയും ഗുരുദേവന്‍ രചിച്ച യാത്രാമൊഴിയും സ്ഫുടമായി ആലപിക്കണമെന്ന് കവി മധുസൂദനന്‍ നായരെ പറഞ്ഞേല്പിച്ചിട്ടുണ്ട്. ജീവിതത്തെയും മരണത്തെയും മരണാനന്തരാവസ്ഥയെയും ഇത്ര ഭംഗിയായി അപഗ്രഥിച്ചിട്ടുള്ള മറ്റൊരു രചന ഞാന്‍ കണ്ടിട്ടില്ല. ചീഫ് ജസ്റ്റിസ് ശ്രീധരന്‍ - ഹിന്ദിയില്‍ ജഡ്ജിയെ ന്യായമൂര്‍ത്തി എന്ന് വിളിക്കും. ശ്രീധരനെ ഞാന്‍ വിനയമൂര്‍ത്തി എന്ന് വിളിക്കും - ആ രചനകള്‍ (മോക്ഷപ്രാര്‍ത്ഥനകള്‍, ഗുരുപ്രസാദം പബ്‌ളിക്കേഷന്‍സ്) എനിക്ക് സമ്മാനിച്ചപ്പോഴാണ് ശ്രീനാരായണന്‍ എന്റെ സഭയിലെ അംഗമാണ് എന്ന് എനിക്ക് ഒടുവിലായി ബോദ്ധ്യപ്പെട്ടത്. പാലിക്കുന്നില്ലെങ്കിലും ഞങ്ങള്‍ ഈ ലോകത്തെയും ലോകബന്ധങ്ങളെയും കുറിച്ച് പഠിപ്പിക്കുന്നതാണ് ഗുരുവും കുറിച്ചിട്ടുള്ളത്. ആ വരികള്‍ എനിക്കൊപ്പം ഉച്ചഭക്ഷണം കഴിക്കുന്ന കാക്ക, ചിത്തിരപ്പക്ഷി, പ്രാവ്, അണ്ണാന്‍, അത്താഴം കഴിക്കാന്‍ നിത്യവും വരുന്ന പൂച്ച എന്നിവരെയൊക്കെ കൂടപ്പിറപ്പുകളായി തിരിച്ചറിയാന്‍ എന്നെ സഹായിക്കുന്നു. അസീസിയിലെ ഫ്രാന്‍സിസ് വെറും ;പിരാന്തന്‍' ആയിരുന്നില്ല എന്ന് തിരിച്ചറിയാന്‍ ഗുരുവരുള്‍ വെളിച്ചം പകരുന്നു .

ബൈബിള്‍ പഴയ നിയമത്തില്‍ ദാനിയേല്‍ - ലോകത്തില്‍ ആദ്യമായി സിവില്‍ സര്‍വീസില്‍ എത്തിയ ജ്ഞാനി - പറയുന്നുണ്ട്; ബുദ്ധിമാന്‍മാര്‍ ആകാശമണ്ഡലത്തിന്റെ പ്രഭ പോലെയും പലരെയും നീതിയിലേക്ക് തിരിക്കുന്നവര്‍ നക്ഷത്രങ്ങളെപ്പോലെയും എന്നും എന്നേക്കും പ്രകാശിക്കും.'' ശ്രീനാരായണഗുരുദേവനെക്കുറിച്ച് മൂവായിരം സംവത്സരങ്ങള്‍ക്കപ്പുറം പ്രവചിക്കുകയായിരുന്നു ദാനിയേല്‍ എന്ന് ഞാന്‍ വിചാരിക്കുന്നു.

* പാണിനീയ പ്രദ്യോതകാരന്‍ ഐ.സി. ചാക്കോ രചിച്ച ക്രിസ്തുസഹസ്രനാമത്തില്‍ നിന്ന് അമേയം = അളവില്ലാത്തത്, അനഘം = പാപരഹിതം; അമോഘം = വിലയേറിയത്, സഫലം. 

Credits to joychenputhukulam.com

Read more

പിണറായിയുടെ 2017

ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് പിണറായി സര്‍ക്കാരിന് ഞാന്‍ എഴുപത് ശതമാനം മാര്‍ക്ക് നേടിയിരുന്നു. അന്ന് അടയാളപ്പെടുത്തിയ മിക്ക സംഗതികളിലും ശത്രുക്കള്‍ പറയുമ്പോലെ മോശമൊന്നുമായിട്ടില്ല സ്ഥിതി എന്നിരുന്നാലും ജനാധിപത്യത്തില്‍ ഭരണാധികാരികളുടെ പുഞ്ചിരിയെക്കാള്‍ ഭരണീയരുടെ പുഞ്ചിരിയാണ് പ്രധാനം എന്നതിനാല്‍ 2017-ലെ പിണറായി സര്‍ക്കാരിന് ഒരു മാര്‍ക്ക് പോലും കൂടുതല്‍ നല്‍കാന്‍ കഴിയുന്നില്ല. മാറ്റം വേണം എന്ന് നിര്‍ബന്ധമാണെങ്കില്‍ അഞ്ച് മാര്‍ക്ക് കുറയ്ക്കാം എന്ന് മാത്രം.

സെന്‍കുമാര്‍ തൊട്ട് തുടങ്ങാം. സെന്‍കുമാറിന്റെ പ്രാഗത്ഭ്യത്തിന് എന്റെ സാക്ഷ്യപത്രം വേണ്ട. അതേ സമയം സെന്‍കുമാറിനെ വച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ മുഖ്യമന്ത്രിക്ക് പ്രയാസം തോന്നിയാല്‍ ഒരു പുതിയ ഡി.ജി.പി. വേണം എന്ന് ചിന്തിക്കുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാവുകയുമില്ല. വിശേഷിച്ചും പകരം കണ്ടെത്തിയത് ലോകനാഥ ബെഹറയെ പോലെ പ്രഗത്ഭനായ ഒരാളെ ആവുമ്പോള്‍.

സെന്‍കുമാറിനെ മാറ്റി. സെന്‍കുമാര്‍ കേസിനു പോയി. സെന്‍കുമാര്‍ ജയിച്ചു. സെന്‍കുമാര്‍ കസേരയില്‍ ഇരുന്നു. മൂന്ന് തലങ്ങളിലാണ് കേസ് നടന്നത്. അതില്‍ ഏറ്റവും ഉയര്‍ന്നതലത്തില്‍ സെന്‍കുമാര്‍ ജയിച്ചു. മറിച്ചും ആകാമായിരുന്നു. അതുകൊണ്ട് ഇത് പിണറായിക്കേറ്റ പ്രഹരം ആയി കാണേണ്ടതില്ല.

ലല്ലുവിനെയും ജയലളിതയേയും മറ്റും പോലെ ഉള്ള മുഖ്യമന്ത്രിമാരില്‍ നിന്ന് സര്‍വ്വീസിനെ രക്ഷിച്ചുനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഉണ്ടാക്കിയതാണ് ചീഫ് സെക്രട്ടറി/ഡി.ജി.പി. തലത്തില്‍ നാലോ ആറോ പേര്‍ ഉള്ള പ്ലാറ്റ്‌ഫോം. ചീഫ് സെക്രട്ടറി തലത്തില്‍ ഉള്ളവരെല്ലാം സെക്രട്ടറിയേറ്റില്‍ ആയിരിക്കും. അതുകൊണ്ട് അവരെയൊക്കെ അഡീഷണല്‍ ചീഫ് സെക്രട്ടറി എന്നേ വിളിക്കാവൂ. എന്നുവച്ച് അവരില്‍ ഏറ്റവും ഇളയ ആള്‍ക്കും ചീഫ് സെക്രട്ടറി ആകാം. കേരളത്തില്‍ അത് സംഭവിക്കാറില്ല. കരുണാകരന്‍ മൂന്ന് പേരെ മറികടന്ന് നാലാമനെ ചീഫ് സെക്രട്ടറി ആക്കിയത് മാത്രം ആണ് അപവാദം. അന്നാകട്ടെ ഈ പ്ലാറ്റ്‌ഫോം പരിപാടി ഉണ്ടായിരുന്നുമില്ല.

ഡി.ജി.പി.യുടെ കാര്യത്തില്‍ അതല്ല സ്ഥിതി. ഐ.എം.ജി.യില്‍ പോയാലും മാധ്യമങ്ങള്‍ ഡി.ജി.പി. എന്നേ പറയൂ. ഒരിക്കലും പോലീസ് ആസ്ഥാനത്ത് ഡി.ജി.പി.യുടെ കസേരയില്‍ ആസനം പ്രതിഷ്ഠിച്ചിട്ടില്ലാത്തവരെയും പത്രങ്ങള്‍ മുന്‍ ഡി.ജി.പി. എന്നാണല്ലോ വിളിക്കുന്നത്. സെന്‍കുമാറിനെ മാറ്റിയത് പ്രശ്‌നമായത് അദ്ദേഹം ഡി.ജി.പി. ആയിരുന്നതുകൊണ്ടല്ല, എസ്.പി.സി. ആയിരുന്നതിനാലാണ്. എസ്.പി.സി. സമം സ്റ്റേറ്റ് പോലീസ് ചീഫ് ഡിജിപിയുടെ പ്ലാറ്റ്‌ഫോമില്‍ ഉള്ള ആരെയും എസ്.പി.സി. ആയി നിയമിക്കാം. നിയമിച്ചുകഴിഞ്ഞാല്‍ പിന്നെ മാറ്റാന്‍ രാഷ്ട്രീയ തീരുമാനം മാത്രം പോരാ. ഉറങ്ങാന്‍ കള്ള് വേറെ വേണം എന്ന് പറയുമ്പോലെ. അവിടെ നളിനി നെറ്റോ പ്രയോഗിച്ച ബുദ്ധി സുപ്രീംകോടതി അംഗീകരിച്ചില്ല. 2ജി കേസില്‍ ജില്ലാ ജഡ്ജയുടെ ഉത്തരവ് മേല്‍ക്കോടതികള്‍ അംഗീകരിക്കണമെന്നില്ലല്ലോ. അതായത് സെന്‍കുമാര്‍ ജയിച്ചു, പിണറായി (= നളിനി) തോറ്റു എന്നൊന്നും പറയാനില്ല.

എന്നാല്‍ ഒരു ഭരണപരാജയം അവിടെ കാണാം. സെന്‍കുമാര്‍ കേസിന് പോകും എന്നും സെന്‍കുമാറിനും വാദിക്കാന്‍ പോന്ന - ആര്‍ഗ്യുവബിള്‍ എന്ന് സായിപ്പ്- ഒരു കേസ് ഉണ്ട് എന്നും നളിനി അറിഞ്ഞില്ലെങ്കിലും പിണറായി അറിയണമായിരുന്നു. സെന്‍കുമാറിനെ വിളിച്ചുവരുത്തി സംസാരിക്കണമായിരുന്നു. അങ്ങനെ ഒരു സംഭാഷണത്തിന്റെ ഒടുവില്‍ അവധിയില്‍ പോകാമെന്ന് സെന്‍കുമാറോ സെന്‍കുമാറിനെ സഹിക്കാമെന്ന് മുഖ്യമന്ത്രിയോ സമ്മതിക്കുമായിരുന്നു. ഇനി അഥവാ അത് നടന്നില്ലെങ്കില്‍ തന്നെ വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഏതെങ്കിലും തച്ചങ്കരിയെ വച്ച് അന്നുതന്നെ സെന്‍കുമാറിന്റെ ചിറകുകള്‍ അരിയാമായിരുന്നു. തച്ചങ്കരി നയകോവിദനും തന്ത്രശാലിയും ആയിരുന്നെങ്കില്‍ ഇരുചെവിയറിയാതെ കാര്യം നടക്കുമായിരുന്നു. കരുണാകരന്‍ ആ കളി കളിച്ചിട്ടുണ്ട്. പേരുകള്‍ ഞാന്‍ പറയുന്നില്ല. എന്റെ തലമുറയ്ക്ക് ഓര്‍മ്മയില്‍ തെളിയുന്നുണ്ടാവും ഇപ്പോള്‍!

ജേക്കബ് തോമസി കൈകാര്യം ചെയ്തതിലും ഈ അനവധാനത കാണാം. ഇപ്പോള്‍ സസ്‌പെന്‍ഡ് ചെയ്തതിലല്ല സസ്‌പെന്‍ഷന്റെ സമയം നിശ്ചയിക്കാനുള്ള അവകാശം ജേക്കബ് തോമസിന് വിട്ടുകൊടുക്കരുതായിരുന്നു. കരുണാകരന്‍, ആന്റണി, ഉമ്മന്‍ചാണ്ടി എന്നീ യു.ഡി.എഫ് മുഖ്യമന്ത്രിമാരും നായനാര്‍, അച്യുതാനന്ദന്‍ എന്നീ ഇ.ജ.മു. മുഖ്യമന്ത്രിമാരും ഒരുപോലെ പൊതുധാരാ ജോലികള്‍ക്ക് അയോഗ്യന്‍ എന്ന് കണ്ട ഒരാളെ പൂവിട്ടുപൂജിക്കാന്‍ നിശ്ചയിച്ചിടം തൊട്ട് പിണറായിയുടെ ഭരണപരാജയം കാണാതെ വയ്യ. ഐ.എ.എസ്. - ഐ.പി.എസ്. പോര് എന്നൊക്കെ മാധ്യമങ്ങള്‍ വിവരിച്ച സാഹചര്യങ്ങളൊക്കെ പിണറായിയുടെ ഈ ഒരൊറ്റ അബദ്ധത്തിന്റെ ബാക്കിയാണ്.

ഓഖി ദുരന്തം നേരിട്ടതില്‍ വീഴ്ച ഉണ്ടായത് ജനങ്ങളെ വിശ്വാസത്തില്‍ എടുക്കാതിരുന്നാണ്. ശ്രീലങ്കയുടെ തെക്കുകിഴക്ക് എവിടെയോ ന്യൂനമര്‍ദ്ദം ഉണ്ടായാല്‍ ഒരു ജാഗ്രതാ മുന്നറിയിപ്പ് നല്‍കാനല്ലാതെ മറ്റൊന്നും സാധ്യമായിരുന്നില്ല. നേരെ പടിഞ്ഞാറോട്ട് കടലിന് മുകളിലൂടെ പോകും എന്ന് പ്രവചിക്കപ്പെട്ടിരുന്ന കാറ്റ് അനുസരണം ഇല്ലാത്ത കുട്ടിയെ പോലെ വടക്കോട്ട് തിരിഞ്ഞ് നാശം വിതച്ചതിനും പിണറായി ഉത്തരവാദിയല്ല. എന്നാല്‍ മുഖ്യമന്ത്രി ദൂരദര്‍ശനും ആകാശവാണിയും മറ്റും വഴി ജനങ്ങളെ അഭിസംബോധന ചെയ്ത് ധൈര്യപ്പെടുത്തണമായിരുന്നു. അവര്‍ക്കൊപ്പമുണ്ട് എന്ന് അവരെ ബോധ്യപ്പെടുത്തണമായിരുന്നു. നിര്‍മ്മലാ സീതാരാമന്‍ വിജയിച്ചത് അവിടെയാണ്.

ഇങ്ങനെ ഒഴിവാക്കാമായിരുന്ന പല അബദ്ധങ്ങളും പിണറായിക്കെതിരെ ഓര്‍ത്തെടുക്കുവാന്‍ ബാക്കിയാണ്. ഐ.എ.എസ്. കാരും സി.പി.ഐ മന്ത്രിമാരും സമരപഥത്തിലെത്തിയത് അവരുടെ അവിവേകം തന്നെ ആണെങ്കിലും അതിലേയ്ക്ക് നയിച്ച സാഹചര്യങ്ങള്‍ കാലെകൂട്ടി തിരിചച്ചച്ചറിയാതിരുന്നതിന്റെ പാപഭാരം മുഖ്യമന്ത്രിയും കുറച്ചൊക്കെ ഏല്‍ക്കാതെ വയ്യ.

എന്നാല്‍ പിണറായിക്ക് അഭിമാനം പകരുന്ന ഒരു നേട്ടം ഒരു ബ്രേക്കിന് ന്യൂസുകാരനും ഓരോ സംഭവത്തിലും സ്വന്തം ഇംപാക്ട് കാണുന്ന മാധ്യമക്കാരനും ശ്രദ്ധിച്ചുകാണുന്നില്ല. അത് വരള്‍ച്ച നേരിടുന്നതിന് മുന്‍കൂറായി എടുത്ത നടപടികളാണ്.

2016-ല്‍ കാലവര്‍ഷം കുറവായിരുന്നു. അത് കണക്കിലെടുത്ത് സെപ്തംബറില്‍ തന്നെ മുഖ്യമന്ത്രി ഇക്കാര്യം ശ്രദ്ധിച്ചിരുന്നു എന്നാണ് വകുപ്പുമന്ത്രിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. വാട്ടര്‍ അതോറിട്ടിയിലെ ജീവനക്കാര്‍ ആദ്യം തൊട്ട് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. കേരളത്തിലെ എല്ലാ ജില്ലകളും വരള്‍ച്ചബാധിതമായി പ്രഖ്യാപിച്ചിട്ടും കുടിവെള്ളക്കുറവ് രൂക്ഷമായി അനുഭവപ്പെടാതിരുന്നത് അതിന്റെ തുടര്‍ച്ചയായി കാണണം. തൊട്ടതിനും പിടിച്ചതിനും സര്‍ക്കാരുദ്യോഗസ്ഥരെ പഴി പറയാന്‍ മത്സരിക്കുന്നവര്‍ 2017 മാര്‍ച്ച് മാസത്തിന് മുന്‍പ് വാട്ടര്‍ അതോറിട്ടി മുന്‍കൈയ്യെടുത്ത് നിര്‍മ്മിച്ച 40 തടയണകള്‍ ശ്രദ്ധിച്ചതായി കാണുന്നില്ല. ഇറിഗേഷന്‍, വൈദ്യുതി വകുപ്പുകള്‍ ഇക്കാര്യത്തില്‍ എടുത്ത മുന്‍കരുതലുകളും പ്രശംസിക്കപ്പെടണം.

മുഖ്യമന്ത്രിയുടെയും വകുപ്പുമന്ത്രിയുടെയും ജാഗ്രത ഉദ്യോഗസ്ഥര്‍ക്ക് പ്രചോദനവും പ്രോത്സാഹനവും ആയി. 24 ഃ 7കണ്‍ട്രോള്‍ റൂമും ഡ്രൗട്ട് മാനേജ്‌മെന്റ് സെല്ലും എഞ്ചിനീയര്‍മാരുടെ സക്രിയമായ വാട്‌സാപ്ഗ്രൂപ്പും ഒക്കെ കാര്യക്ഷമമായി പ്രവര്‍ത്തിച്ചത് ഒരു മാധ്യമവും അറിഞ്ഞില്ല. അല്ലെങ്കില്‍ ശ്രദ്ധിച്ചില്ല. നാല്പത് കോടി രൂപയുടെ പരിപാടികളാണ് വരള്‍ച്ചയെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച് നടപ്പാക്കിയത്. രണ്ട് കോടി ലിറ്റര്‍ വെള്ളം ആണ് ഇങ്ങനെ ലഭ്യമാക്കിയത്. കുളങ്ങളിലും പാറമടകളിലും ഉള്ള വെള്ളം ഉചിതസമയത്ത് ഉപയോഗിക്കാന്‍ ഏര്‍പ്പാടാക്കിയതും പിണറായി സര്‍ക്കാരിന് പൊന്‍തൂവലായി.

തിരുവനന്തപുരത്ത് നടന്ന പ്രവര്‍ത്തനങ്ങള്‍ അറിഞ്ഞതിനെ തുടര്‍ന്നാണ് ഞാന്‍ ഇക്കാര്യം ശ്രദ്ധിച്ചത് എന്ന് ഇവിടെ പറഞ്ഞുകൊള്ളട്ടെ. വി. ജെ. കുര്യന്‍, ടിങ്കുബിസ്വാള്‍, ഷൈനമോള്‍ എന്നീ ഉദ്യോഗസ്ഥരുടെ കര്‍മ്മകുശലതയാണ് പിണറായിക്കും മാത്യു ടി. തോമസിനു തുണയായത്.

പേപ്പാറയിലെ ജലനിരപ്പ് കുറഞ്ഞത് യഥാസമയം ശ്രദ്ധിച്ചതാണ് ഈ വിജയത്തിലേയ്ക്ക് നയിച്ചത്. ആദ്യം കുടിവെള്ളം നിയന്ത്രിച്ച് നഷ്ടപരിഹാരം തേടി. അത് പ്രതിഷേധത്തിനും മാധ്യമവിമര്‍ശനത്തിനും ഇടയാക്കി. അപ്പോള്‍ പണ്ട് നെയ്യാറില്‍ നിന്ന് കരമനയാറ്റിലേക്ക് വെള്ളം എത്തിച്ച കഥ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയത് ആ വഴി ചിന്തിക്കാന്‍ വഴിയൊരുക്കി. പത്തുകോടി ലിറ്റര്‍ വെള്ളം ആണ് ആറ് വിട്ട് ആറ് മാറേണ്ടത്. അതിനുള്ള പമ്പ് സെറ്റുകളും പൈപ്പുകളും മറ്റ് ഏര്‍പ്പാടുകളും ഒരുക്കുക എളുപ്പമായിരുന്നില്ല. മുഖ്യമന്ത്രിയുടെ പ്രോത്സാഹനം, വകുപ്പുമന്ത്രി പ്രോട്ടോക്കോള്‍ മറന്നും ഉദ്യോഗസ്ഥരോട് തോള്‍ ചേര്‍ത്തത്, ഷൈനമോളുടെയും സഹപ്രവര്‍ത്തകരുടെയും കര്‍മ്മ കുശലത. ഇഴ മൂന്നും ഒത്തുവന്നപ്പോള്‍ സമയനഷ്ടം കൂടാതെ തീരുമാനം എടുക്കുവാനും (വാട്ടര്‍അതോറിട്ടിയിലെ സകല ജീവനക്കാര്‍ക്കും ഈ പഴയ ചെയര്‍മാന്റെ സലാം) രണ്ട് ദിവസത്തിനകം പണി തുടങ്ങുവാനും രണ്ടാഴ്ച കൊണ്ട് ആ പണി പൂര്‍ത്തിയാക്കുവാനും സര്‍ക്കാരിന് കഴിഞ്ഞു. സത്യത്തില്‍ കോഴിക്കോട് ഐ.ഐ.എം. ഒരു കേസ് സ്റ്റഡി ആയി പഠനവിഷയം ആക്കേണ്ടതാണ് അധികമാരും ശ്രദ്ധിക്കാതെ അരങ്ങേറിയ കര്‍മ്മനൈപുണ്യത്തിന്റെ ഈ വീരഗാഥ.

ചുരുക്കിപ്പറഞ്ഞാല്‍ ഭരണരംഗത്ത് നേട്ടവും കോട്ടവും ഉണ്ടായിട്ടുണ്ട്. ഏത് സമൂഹത്തിലും കോട്ടങ്ങളാവും ആദ്യം ശ്രദ്ധിക്കപ്പെടുക. പോരെങ്കില്‍ സബ് കളക്ടര്‍ക്ക് യഥാകാലം പ്രമോഷന്‍ കൊടുത്താല്‍ അത് വൈനിര്യാതനമായി ചിത്രീകരിക്കുന്ന പ്രവണതയും. അതുകൊണ്ട് പിണറായി സര്‍ക്കാര്‍ പൂര്‍ണ്ണപരാജയമാണ് എന്ന് തോന്നാം. എന്നാല്‍ സൂക്ഷ്മമായി അപഗ്രഥിച്ചാല്‍ നേട്ടങ്ങളും ഉണ്ട് കാണാന്‍. മൊത്തത്തില്‍ നോക്കിയാല്‍ തരക്കേടില്ലാതെ ഭരണയന്ത്രം ഓടിയ വര്‍ഷം തന്നെ.

ബലിദാനികളുടെയോ രക്തസാക്ഷികളുടെയോ ഓഖിയില്‍ ഉലഞ്ഞ തീരത്തിന്റെ മക്കളുടെയോ വേദനയ്ക്ക് മാര്‍ക്കിടുക വയ്യ. അവ ഉള്ള കാലത്തോളം ബാക്കി കാര്യങ്ങള്‍ക്ക് മാര്‍ക്കിടുന്നതില്‍ അര്‍ത്ഥവുമില്ല.

Credits to joychenputhukulam.com

Read more

എന്റെ മതം

മതത്തെക്കുറിച്ച് എനിക്ക് എന്തെങ്കിലും ധാരണ ഉണ്ടായത് എന്നു മുതല്‍ക്കാണ് എന്ന് ഓര്‍മ്മ വരുന്നില്ല. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, പള്ളിയോട് ബന്ധപ്പെട്ടാണ് അക്കാര്യം ആലോചിച്ചു തുടങ്ങേണ്ടത് എന്ന് അറിയുന്നതിനാല്‍ അങ്ങനെ തുടങ്ങാം.

1941 മെയ് മാസത്തില്‍ ഞാന്‍ ദേവാലയത്തില്‍ പോയതായി രേഖയുണ്ട്; അക്കാര്യം തലേമാസം ജനിച്ച എനിക്ക് തീരെ ഓര്‍മ്മയില്ലെങ്കിലും. ഓര്‍മ്മയിലുള്ള ആദ്യചിത്രം കുറുപ്പംപടിയിലെ മര്‍ത്തമറിയം പള്ളിയില്‍ അന്നുണ്ടായിരുന്ന ഒരാള്‍പ്പൊക്കത്തിലെ ഒരു ജനാലയുടെ പടിയില്‍ ഇരിക്കുന്നതാണ്. അത് നാലു വയസ്സിലോ മറ്റോ ആയിരിക്കാം.

അഞ്ച് വയസ്സ് തികഞ്ഞപ്പോള്‍ മദ്ബഹായില്‍ ശുശ്രൂഷകനായി. ഈ വര്‍ഷം ആ ശുശ്രൂഷയില്‍ 71 വര്‍ഷം പൂര്‍ത്തിയാക്കി ഞാന്‍. സ്വാഭാവികമായും എന്റെ മതബദ്ധ ചിന്തകള്‍ അവിടെ തുടങ്ങുന്നു.

അപ്പന്‍ വൈദികനായിരുന്നു. ആലുവാ സെന്റ് മേരീസ് ഹൈസ്ക്കൂളിലും പില്‍ക്കാലത്ത് കാതോലിക്കാ ആയ ഔഗേന്‍ റമ്പാന്റെ ആശ്രമത്തിലും കോട്ടയം, മദ്രാസ്, തിരുവനന്തപുരം കോളേജുകളിലും പഠിച്ചയാള്‍ ആയിരുന്നു അച്ഛന്‍. അമ്മ ഒന്നാം റാങ്കുകാരി ആയിരുന്നു എന്നതിലേറെ മലങ്കര മെത്രാപ്പോലീത്താ പുന്നത്ര മാര്‍ ദീവന്നാസിയോസിന്റെയും എരുത്തിക്കല്‍ ബാവാ എന്നറിയപ്പെട്ടിരുന്ന പ്രഗത്ഭ പണ്ഡിതന്‍ ചാണ്ടി മര്‍ക്കോസ് കത്തനാരുടെയും പിന്‍മുറക്കാരി മിഷണറി മദാമ്മമാരില്‍ നിന്ന് ഇംഗ്ലീഷും വേദപുസ്തകവും പഠിച്ച വ്യക്തിയും ആയിരുന്നു. അങ്ങനെയൊരു കുടുംബാന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനയും വേദപു#ാരായണവും വേദപുസ്തകത്തില്‍ വായിച്ചതിനെക്കുറിച്ചുള്ള ചര്‍ച്ചകളും സായാഹ്നങ്ങളെ അടയാളപ്പെടുത്തിയതില്‍ അത്ഭുതം വേണ്ടതില്ല.

എന്റെ തലമുറയിലെ എല്ലാ ശിശുക്കളെയും പോലെ ഞാനും 23-ാം സങ്കീര്‍ത്തനം വായിച്ചാണ് ബൈബിളുമായി പരിചയപ്പെട്ടത്. അന്ന് ഓര്‍ത്തഡോക്‌സുകാര്‍ക്കും കത്തോലിക്കര്‍ക്കും സ്വന്തം ബൈബിള്‍ ഇല്ല. (റമ്പാന്‍ ബൈബിള്‍ സാധാരണക്കാര്‍ക്ക് പ്രാപ്തമായിരുന്നില്ലല്ലോ. തന്നെയുമല്ല, ചതുരാക്ഷരങ്ങളും പഴയ മലയാളലിപിയും അതിനെ കാഴ്ചവസ്തു ആക്കുമായിരുന്നു താനും). അതുകൊണ്ട് പ്രോട്ടസ്റ്റന്റുകാരുടെ ഉത്സാഹത്തില്‍ ചാത്തുമേനോന്‍ വിവര്‍ത്തനം ചെയ്ത സത്യവേദപുസ്തകം ആയിരുന്നു വായിച്ചുവന്നത്. സുറിയാനിയില്‍ നിന്ന് ഭാഷാന്തരപ്പെടുത്തിയ പുതിയനിയമം ഉണ്ടായിരുന്നെങ്കിലും പഴയനിയമത്തിന് മലയാളവിവര്‍ത്തനം ഉണ്ടായിരുന്നില്ല. പ്രോട്ടസ്റ്റന്റ് പരിഭാഷയിലെ ‘തെറ്റ്’ ഭാഗങ്ങള്‍ സണ്ടേസ്ക്കൂളില്‍ പറഞ്ഞുതരുമായിരുന്നു.

അങ്ങനെ പള്ളി, അള്‍ത്താര, സന്ധ്യാപ്രാര്‍ത്ഥന, ബൈബിള്‍ എന്നീ നാല് ഘടകങ്ങള്‍ കാണുന്നു. എന്നാല്‍ മനസ്സിലുറച്ച മതം കന്യാസ്ത്രീയമ്മയോട് അപേക്ഷിച്ചാല്‍ അമ്മ ഉപേക്ഷിക്കയില്ല എന്നതാണ് എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു. അതായത്, ഈ എഴുപത്തിയേഴാം വയസ്സില്‍ നിത്യവും ജപമാലയിലെ ഇരുപത് രഹസ്യങ്ങള്‍ ഉരുക്കഴിക്കുന്ന സ്വഭാവവും ദിവസവും പത്തുനൂറ് തവണ ‘എത്രയും ദയയുള്ള മാതാവേ’ എന്ന് ആവര്‍ത്തിക്കുകയും ‘അമ്മേയമ്മേ കന്യാസ്ത്രീയമ്മേ’ എന്ന മന്ത്രം നാഴികയ്ക്ക് നാല്പതുവട്ടം എന്ന കണക്കെ ജപിക്കുകയും ചെയ്യുന്നതില്‍ സുരക്ഷിതത്വം അനുഭവിക്കുന്ന മനസ്സും എന്റെ മാതാപിതാക്കളില്‍ രണ്ട് അമ്മൂമ്മമാരില്‍ നിന്നും കിട്ടിയതാണ് എന്റെ മതജീവിതത്തിന്റെ അടിയൊഴുക്ക്. അത് സരസ്വതിയാണ്. ആ സരസ്വതി കൂടാതെ പ്രയാഗയില്‍ ത്രിവേണി ഇല്ല. ത്രിവേണി ഇല്ലെങ്കില്‍ മോക്ഷദായകമാകുന്നില്ലല്ലോ പ്രയാഗസ്‌നാനം.

സ്കൂളില്‍ ആഴ്ചയിലൊരുനാള്‍ വ്യാഴാഴ്ച അത്താഴം ഉപേക്ഷിക്കാന്‍ ശീലിപ്പിച്ചിരുന്നു. നിര്‍ബന്ധമല്ല; കുട്ടികള്‍ക്ക് താല്പര്യം ഉണ്ടാവുകയും മാതാപിതാക്കള്‍ അനുവദിക്കുകയും ചെയ്താല്‍ മാത്രം. എന്റെ അമ്മയ്ക്ക് ആദ്യത്തെ വ്യാഴാഴ്ച അല്പം അങ്കലാപ്പുണ്ടായിരുന്നു. പന്ത്രണ്ട് വര്‍ഷം കാത്തിരുന്ന് കിട്ടിയ മകന്‍ പന്ത്രണ്ടാം വയസ്സില്‍ അത്താഴപ്പട്ടിണി കിടക്കുന്നത് ഏതമ്മയ്ക്കാണ് അങ്കലാപ്പുണ്ടാക്കാത്തത്! അച്ഛന്‍ പ്രോത്സാഹിപ്പിച്ചു; അമ്മ അനുസരിച്ചു. ഉപവസിച്ചാല്‍ പോരാ, അങ്ങനെ ലഭിക്കുന്ന അരി തീപ്പെട്ടിയിലോ മറ്റോ സ്കൂളില്‍ എത്തിക്കണം അത് അനാഥമന്ദിരത്തില്‍ കൊടുക്കും. ഇതും എന്റെ മതജീവിതത്തെ സ്വാധീനിച്ചതായി ഞാന്‍ കണക്കെഴുതുന്നു.

ഇപ്പോള്‍, പ്രമേഹവും പ്രഷറും ഒക്കെ മരുന്നുകൊണ്ട് നിയന്ത്രിക്കേണ്ടിവരുന്ന ഈ വാര്‍ദ്ധക്യത്തില്‍, ഭക്ഷണം അപ്പാടെ ഉപേക്ഷിക്കാന്‍ വയ്യ. എങ്കിലും നിയന്ത്രണങ്ങള്‍ ആവാം. അത് ചെയ്യാനുള്ള ആവാം. അത് ചെയ്യാനുള്ള മനസ്സ് ആ സ്കൂള്‍ ജീവിതത്തില്‍ നിന്ന് കിട്ടിയതാണ്. അത് പോരാ, അങ്ങനെ ലഭിക്കുന്നത് പരോപകാരത്തിന് വിനിയോഗിക്കാതെ ആ ലാഭം പൂര്‍ണ്ണമാവുകയില്ല എന്ന ചിന്തയും അതിന്റെ തുടര്‍ച്ചയാണ്.

അങ്ങനെ ഞാന്‍ സ്വരൂപിക്കുകയോ കൊടുക്കുകയോ ചെയ്യുന്നു എന്ന് കരുതരുത്. അതിന്റെ കാരണം 1967 മുതല്‍ ദശാംശദാനം എന്റെ മതത്തിന്റെ ഭാഗം ആയതാണ്. ബൈബിളിന്റെ പഴയനിയമത്തില്‍ മലാഖി എന്ന പ്രവാചകന്റെ വാക്കുകള്‍ ഇങ്ങനെ വായിക്കാം: “മനുഷ്യന് ദൈവത്തെ തോല്പിക്കാമോ? എങ്കിലും നിങ്ങള്‍ എന്നെ തോല്പിക്കുന്നു. എന്നാല്‍ നിങ്ങള്‍: ഞങ്ങള്‍ ഏതില്‍ നിന്നെ തോല്പിക്കുന്നു എന്ന് ചോദിക്കുന്നു. ദശാംശത്തിലും വഴിപാടിലും തന്നെ.”

അപ്പോള്‍ എന്റെ ജീവിതത്തില്‍ മതം ചെലുത്തുന്ന സ്വാധീനതയ്ക്ക് വിവിധ ഘടകങ്ങള്‍ ഉണ്ട് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ഞാന്‍ അറിഞ്ഞോ അറിയാതെയോ എന്റെ ശൈശവത്തെ ആവരണം ചെയ്ത പ്രാര്‍ത്ഥനയിലും ആദ്ധ്യാത്മീകാന്തരീക്ഷത്തിലും ആണ് അതിന്റെ തുടക്കം. ഞാന്‍ വായിച്ച വേദപുസ്തകത്തിലും ഞാന്‍ ചൊല്ലിയ പ്രാര്‍ത്ഥനകളിലും ഞാന്‍ സംബന്ധിച്ച വിശുദ്ധ കുര്‍ബ്ബാനകളിലും ഞാന്‍ സ്വാംശീകരിച്ച കൂദാശനുഭവങ്ങളിലും ഞാന്‍ ശീലിച്ച ഉപവാസ രീതികളിലും ഞാന്‍ പാലിച്ച ധനവിനിയോഗ രീതികളിലും കൂടെ ആണ് അതിന്റെ വളര്‍ച്ച.

ഇതരമതങ്ങളോടുള്ള സഹിഷ്ണുത എന്റെ മതത്തിന്റെ അവിഭാജ്യഘടകമാണ്. ലോകത്തില്‍ ഒരു മതംത്രമല്ല ഉള്ളത് എന്ന് ഞാന്‍ തിരിച്ചറിഞ്ഞതും എന്റെ മതത്തിന്റെ ഭാഗമാണ്. അത് എന്നായിരുന്നു എന്ന് കൃത്യമായി പറയുക വയ്യ. എങ്കിലും ശൈശവം ബാല്യത്തിന് വഴിമാറിയ നാളുകളിലെന്നോ എന്റെ അപ്പന്‍ അത് പറഞ്ഞുതന്നിട്ടുണ്ടാവണം. പള്ളി കണ്ടാല്‍ കുരിശ് വരയ്ക്കണം എന്നതായിരുന്നു പാഠം ഒന്ന്. അതിന്റെ തുടര്‍ച്ച ആയിരുന്നു അമ്പലം കണ്ടാലും കുരിശ് വരയ്ക്കണം എന്നത്. പിറകെ തന്നെ ഞാന്‍ പഠിച്ചു, അമ്പലത്തില്‍ ആരും കുരിശ് വരയ്ക്കാറില്ല. അവിടെ കൈ കൂപ്പുകയാണ് രീതി. അങ്ങനെ രായമംഗലം പഞ്ചായത്തിലെ കൂട്ടുമഠം അമ്പലത്തിന്റെ മുന്നില്‍കൂടെ പോവുമ്പോള്‍ ഞാന്‍ തൊഴുതു തുടങ്ങി. എന്റെ ആരാധനയല്ല ആ കൂപ്പുകൈ, അത് എന്റെ ആദരവാണ്. ഈശ്വരനെ ആ രൂപത്തില്‍ കാണുന്നവരോടുള്ള എന്റെ ബഹുമാനം.

മലങ്കര സഭയിലെ വൈദികനായിരുന്നു അച്ഛന്‍. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ആള്‍. ഉല്പതിഷ്ണു. ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ പ്‌ളൂറലിസ്റ്റ്. “ന്റെ ഗുരുവായൂരപ്പാ ന്റെ പിള്ളേ കാത്തോളണേ” എന്ന് പ്രാര്‍ത്ഥിക്കുന്ന അമ്മയോട് “എന്റെ പേര് ഗുരുവായൂരപ്പനെന്നല്ല” പറയുന്നവനല്ല ദൈവം എന്ന് അച്ഛന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചു.സ്വാതന്ത്ര്യപൂര്‍വ്വയുഗത്തില്‍ ദളിതരുടെ വിദ്യാഭ്യാസത്തിന് ശമ്പളത്തിന്റെ പകുതി മാറ്റിവച്ചയാള്‍ ഒരു ദളിതനെയും മതത്തില്‍ ചേര്‍ക്കാന്‍ ഉത്സാഹിച്ചില്ല. പില്‍ക്കാലത്ത് വളരെ ഉയര്‍ന്ന നിലയില്‍ എത്തിച്ചേര്‍ന്ന വി. കെ. കുഞ്ഞന്‍ മതംമാറണമെന്ന് പറഞ്ഞ് അച്ഛനെ സമീപിച്ചപ്പോള്‍ “ഇരുപതാം വയസ്സില്‍ ഒരു വികാരത്തിന്റെ പേരില്‍ മാറാനുള്ളതല്ല മതം, സ്വസമുദായത്തിനുവേണ്ടി പ്രവര്‍ത്തിക്കുക, നാല്പത് വയസ്സായിട്ടും ക്രിസ്ത്യാനിയാകാന്‍ മോഹം ബാക്കിയുണ്ടെങ്കില്‍ നമുക്ക് അപ്പോള്‍ ആലോചിക്കാം” എന്ന് അച്ഛന്‍ പറഞ്ഞതായി കുഞ്ഞന്‍സാര്‍ തന്നെയാണ് എന്നോടു പറഞ്ഞത്.

ഇതരമതങ്ങളെ സഹിഷ്ണുതയോടെ വീക്ഷിക്കാന്‍ മാത്രം അല്ല, സ്‌നേഹത്തോടെ ബഹുമാനിക്കാനും അച്ഛന്‍ പഠിപ്പിച്ചു. ബഥേലിലേക്കുള്ള വഴിയില്‍ വച്ച് പ്രവാചകനെ മൊട്ടത്തലയന്‍ എന്ന് പരിഹസിച്ച പൈതങ്ങളെ പ്രവാചകന്‍ ശപിച്ചതിനെ തുടര്‍ന്ന് കരടികള്‍ തിന്നുകളഞ്ഞു എന്ന കഥ സാരോപദേശമായി മാത്രം അച്ഛന്‍ വ്യാഖ്യാനിച്ചത്, കരുണാമയനായ ഈശ്വരനെക്കുറിച്ചുള്ള വ്യക്തമായ ബോധം കൊണ്ടായിരുന്നു. ലൂക്കോസിന്റെ സുവിശേഷത്തിലെ പതിനഞ്ചാം അദ്ധ്യായം ആയിരുന്നു അച്ഛന് സുവിശേഷസാരം. തൊഴില്‍തേടി തിരിച്ചെന്ന ധൂര്‍ത്തപുത്രനെ മകനായി പുനഃപ്രതിഷ്ഠിക്കുന്ന ദൈവസ്‌നേഹത്തെക്കുറിച്ചാണ് അച്ഛന്‍ എന്നും വാചാലനായിരുന്നത്.

അതിന്റെ തുടര്‍ച്ചയാണ് എന്റെ മതബോധത്തില്‍ രക്തത്തിന് പ്രാധാന്യം ഇല്ലാത്തതും. സഭയുടെ പ്രബോധനാധികാരത്തിന് കീഴ്‌പ്പെടുന്നതിനാലാണ് ‘രക്തം കൊണ്ടല്ലാതെ മോചനമില്ല’ എന്ന വേദശാസ്ത്രത്തെ ഞാന്‍ പരസ്യമായി വിമര്‍ശിക്കാത്തത്. ദൈവം ക്രിസ്ത്യാനിയല്ല എന്ന് ആര്‍ച്ചു ബിഷപ്പ് ടുറ്റു പറയുമ്പോള്‍ ഇതേ ആശയമാണ് സൂചിതം. ദൈവത്തിന് മതമില്ലായെന്നത് എന്റെ ഒരു പഴയ പ്രബന്ധത്തിന്റെ ശീര്‍ഷകം ആയിരുന്നുവെന്നതും ഇപ്പോള്‍ ഓര്‍ത്തുപോകുന്നു. ഗമാലിയേലിന് ബുദ്ധി നല്‍കിയവന്‍ ഒരു ഗമാലിയേലിനും ശിഷ്യപ്പെട്ടില്ല. സ്‌നേഹവും കരുണയും മാത്രം ആയിരുന്നു അവന്‍ പഠിപ്പിച്ചത്. സ്‌നേഹത്തിനും കരുണയ്ക്കും മതം ഇല്ല. അതായത്, മതം എന്റെ ജീവിതത്തില്‍ പ്രതിഫലിക്കേണ്ടത് എന്റെ മാനസീകാവസ്ഥയിലാണ്. അപരനോടുള്ള എന്റെ പ്രതികരണത്തിലാണ് എന്റെ ജീവിതത്തില്‍ മതത്തിനുള്ള സ്വാധീനത വായിച്ചെടുക്കേണ്ടത്. എന്റെ അയല്‍ക്കാരനെ എനിക്ക് തിരിച്ചറിയാവുന്നുണ്ടോ? അതോ ശമരിയാക്കാരനോടുള്ള മുന്‍വിധികള്‍ അയല്‍ക്കാരന്റെ വേദനകളോട് നിസ്സംഗത പാലിക്കാന്‍ എന്നെ പ്രേരിപ്പിക്കുന്നുവോ?

ഗാസയില്‍ ചോര വീഴുന്നു. മൂസലിലും ചോര വീഴുന്നു. രണ്ടിടത്തും ചോരയുടെ നിറം ഒന്നു തന്നെ. രണ്ടിനോടും എന്റെ പ്രതികരണം ഒരുപോലെ തന്നെ ആണോ? പലസ്തീനികളുടെ രക്തം ചൊരിയുന്ന യഹൂദന്മാരോടും ക്രിസ്ത്യാനികളുടെ രക്തം ചൊരിയുന്ന മുസ്ലീമുകളോടും എനിക്കു തോന്നുന്ന വികാരവും രണ്ടിടത്തും അക്രമത്തിന് ഇരയാകുന്നവരോട് എനിക്ക് തോന്നുന്ന വികാരവും വിഭിന്നമാണോ എന്ന അന്വേഷണം എന്റെ ജീവിതത്തില്‍ എന്റെ മതത്തിനുള്ള സ്വാധീനതയുടെ സ്വഭാവവും വ്യാപ്തിയും നിര്‍വ്വചിക്കും. ഇറാഖില്‍ ക്രിസ്ത്യാനിയെ കൊല്ലുന്നവനെ ഗാസയില്‍ യഹൂദന്‍ കൊല്ലുമ്പോള്‍, പഴഞ്ചൊല്ലുകള്‍ ഉദ്ധരിച്ച് നിര്‍വ്വികാരനായിരിക്കാന്‍ എനിക്ക് കഴിയുന്നുവെങ്കില്‍ ഞാന്‍ ക്രിസ്തുവിന്റെ അനുയായി അല്ല, തീര്‍ച്ച. യഹൂദന്മാരുടെ കഥകളില്‍ എവിടെയോ വായിക്കുന്നുണ്ട്, ഫറവോയും സൈന്യങ്ങളും ചെങ്കടലില്‍ മുങ്ങിനശിച്ചതില്‍ ആഹ്ലാദിച്ച ഇസ്രയേലിനെ യാഹ്‌വെ ശാസിക്കുന്നതായി. “അവര്‍ നിങ്ങളെ പീഡിപ്പിച്ചു എന്നതും അവരില്‍ നിന്ന് ഞാന്‍ നിങ്ങളെ മോചിപ്പിച്ചു എന്നതും നേരുതന്നെ. എന്നാല്‍ അവരും എന്റെ മക്കളല്ലേ? എന്റെ മക്കള്‍ മുങ്ങിമരിക്കുമ്പോള്‍ എന്റെ തന്നെ മക്കളായ നിങ്ങള്‍ക്ക് എങ്ങനെ ആഹ്ലാദിക്കാന്‍ കഴിയും?” എന്നാണ് യാഹ്‌വെ ചോദിച്ചത്. ദൈവം സ്‌നേഹമാകുന്നു. അതുകൊണ്ടാണ് ഭാഗ്യസ്മരണാര്‍ഹനായ ഒസ്താത്തിയോസ് തിരുമേനി പറഞ്ഞത്, നിത്യനരകം ഉണ്ടാവുക അസാദ്ധ്യമാണെന്ന്.

വൃക്ഷത്തൈ ഫലംകൊണ്ട് അറിയുന്നു; മതത്തെ മതവിശ്വാസിയുടെ മനം കൊണ്ട് അറിയുന്നു. ദൈവത്തിന്റെ മനസ്സിന് അനുരൂപമായി എന്റെ മനസ്സിനെ പരുവപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ എന്റെ ജീവിതത്തില്‍ മതമില്ല. എന്റെ മനസ്സാണ് എന്റെ മതത്തെ നിര്‍വ്വചിക്കുന്നത്.

ജനിച്ച മതത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച് മറ്റ് മതങ്ങളുമായി അതിനെ താരതമ്യപ്പെടുത്തിയതിന് ശേഷം തന്റെ മതം ആണ് ശ്രേഷ്ഠമതം എന്ന ഉത്തമബോധ്യത്തിലെത്തി, മാതാപിതാക്കന്മാരുടെ മതത്തില്‍ ഉറച്ചു നില്‍ക്കുന്നവര്‍ എണ്ണത്തില്‍ ഏറെ ഉണ്ടാകാനിടയില്ല. താന്‍ ജനിച്ച മതം തനിക്ക് ശാന്തി നല്‍കുന്നില്ല എന്ന തിരിച്ചറിവോടെ ബൗദ്ധിക തീര്‍ത്ഥാടനത്തിന് ഇറങ്ങിത്തിരിച്ച് തന്റെ മതം നല്‍കാത്തത് നല്‍കുന്ന മറ്റൊരു മതം സ്വീകരിക്കുന്നവരുടെ എണ്ണം കുറവായിരിക്കും. ഇനി അങ്ങനെയുള്ള ഉദാത്തമായ കാരണങ്ങള്‍ ഒന്നും കൂടാതെ സ്വന്തം മതം ഉപേക്ഷിച്ച് മറ്റൊരു മതം സ്വീകരിക്കുന്നവരുടെ കാര്യമോ? അതും വലിയ സംഖ്യ അല്ല ഒരു സമൂഹത്തിലും. അതായത്, വര്‍ത്തമാനകാലത്ത് ഓരോ മതത്തിലും ഉള്‍പ്പെട്ട് കാണപ്പെടുന്ന ജനം ഒട്ടുമുക്കാലും അതത് മതത്തില്‍ ആയിരിക്കുന്നത് അവരവരുടെ മാതാപിതാക്കളില്‍ നിന്ന് ജനിച്ചതുകൊണ്ടാണ്. ഈ ലളിതമായ സത്യം തിരിച്ചറിയുമെങ്കില്‍ ഇതരമതസ്ഥരായ മനുഷ്യരെ അന്യരായിട്ടോ ശത്രുക്കളായിട്ടോ കാണേണ്ടതില്ല എന്ന് ഗ്രഹിക്കാന്‍ കഴിയും.

ഒരു മദ്യപന്‍ റോഡ് മുറിച്ചുകടന്ന് അപ്പുറത്തെത്തി. ആദ്യം കണ്ട ആളോട് ചോദിച്ചു: “ഈ റോഡിന്റെ മറ്റേ സൈഡ് എവിടെയാ?” അത് ചൂണ്ടിക്കാണിച്ചപ്പോള്‍ മദ്യപന്‍ പറഞ്ഞുവത്രേ: “ഇത് നല്ല കൂത്ത്. അപ്പുഴത്തൊരുത്തന്‍ പറഞ്ഞു, ഇപ്പഴത്താ മട്ടേ സൈഡെന്ന്.” നാം എവിടെ നില്‍ക്കുന്നു എന്നതാണ് മറ്റേ സൈഡ് ഏതാണ് എന്ന് നിര്‍ണ്ണയിക്കുന്നത്.

ലണ്ടനില്‍ പ്രഭാതഭക്ഷണം കഴിക്കുന്ന സായിപ്പ് ഓര്‍ക്കുന്നില്ല, അതേ സമയത്ത് ഇന്ത്യയില്‍ നാം ഉച്ചഭക്ഷണം കഴിക്കുന്നു എന്ന്. പ്രഭാതസൂര്യന്റെ ഉന്മേഷദായകമായ കിരണങ്ങളാണ് സായിപ്പ് അന്നേരം കാണുന്നത്. ഇന്ത്യയിലോ? ചൂടുകൊണ്ട് ഇരിക്കപ്പൊറുതിയില്ല. അതേസമയം ഓസ്‌ട്രേലിയയിലും ന്യൂസിലന്‍ഡിലും അസ്തമയസൂര്യന്റെ സൗന്ദര്യം ആസ്വദിച്ചുകൊണ്ട് കമിതാക്കള്‍ കടല്‍ത്തീരത്ത് ഇരിക്കുകയാവും; സൂര്യബിംബം വിദൂരചക്രവാളത്തില്‍ സമുദ്രത്തെ സ്പര്‍ശിക്കുന്ന ദൃശ്യം കാണാന്‍ എന്ത് ഭംഗി! സൂര്യനായാല്‍ ഇങ്ങനെ വേണം. മൂന്ന് സ്ഥാനങ്ങള്‍, മൂന്ന് അനുഭവങ്ങള്‍; സൂര്യന്‍ ഒന്ന് മാത്രം.

ഏതാണ് ആ സൂര്യന്റെ ഭാവം? പ്രഭാതചാരുതയോ? മദ്ധ്യാഹ്നതീക്ഷ്ണതയോ? സായാഹ്നശോഭയോ? നാം ആയിരിക്കുന്ന ഇടത്ത് എത്തി, നാം നോക്കുന്ന ദിശയില്‍ത്തന്നെ നോക്കി വേണം സൂര്യന്റെ യഥാര്‍ത്ഥ ഭാവം ഗ്രഹിക്കാന്‍ എന്ന് പറയുമ്പോള്‍ സൂര്യനെയാണ് നാം പരിമിതപ്പെടുത്തുന്നത്.

സൂര്യന്‍ ദൃശ്യമാണ്. അതുകൊണ്ട് ഉദാഹരണമാക്കിയതാണ്. മിക്ക മതങ്ങള്‍ക്കും ഒരു അതീന്ദ്രീയമാനക ബിന്ദു ഉണ്ട് എന്ന് നമുക്കറിയാം. ദാര്‍ശനികതലത്തില്‍ മിസ്റ്റീരിയം ട്രെമെന്‍ഡും എന്ന് പറയും. അത് മനുഷ്യന്‍ തിരിച്ചറിയറിയുന്നത് ആ അതീന്ദ്രിയഭാവം സ്വയം അഗോചരമാക്കി അവതരിക്കുമ്പോഴാണ്. സ്ഥലകാലപരിമിതികള്‍ക്ക് വിധേയനായ മനുഷ്യന്‍ ദര്‍ശനീയമാവുന്ന ഈ അതീന്ദ്രിയഭാവത്തോട് താദാത്മ്യപ്പെടാന്‍ നടത്തുന്ന പരിശ്രമം ആണ് മതം എന്ന് സ്ഥൂലമായി പറയാം. ആ താദാത്മ്യം ഓംകാരത്തിലെ ലയനമാവാം, പുതിയ യെരുശലേമിലെ സൗഭാഗ്യമാവാം. ദൈവികമെന്നും മാനുഷികമെന്നും ഇപ്പോള്‍ നാം അറിയുന്ന ദ്വന്ദ്വം അപ്രത്യക്ഷമാവുന്ന അവസ്ഥയാണ് ഏതായാലും.

ഞാന്‍ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്ന് ക്രിസ്തു പറഞ്ഞിട്ടുണ്ട്. രക്ഷയ്ക്കായി മറ്റൊരു നാമം നല്‍കപ്പെട്ടിട്ടില്ല എന്ന് ശിഷ്യന്മാര്‍ പഠിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ വാക്യങ്ങളിന്മേല്‍ മാത്രം രക്ഷയുടെ വേദശാസ്ത്രം ഉറപ്പിക്കാനാവുകയില്ല. സമസ്ത മനുഷ്യരെയും പ്രകാശിപ്പിക്കുന്ന വെളിച്ചം എന്ന് യോഹന്നാന്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. അത് ക്രിസ്ത്യാനികള്‍ക്കായി പരിമിതപ്പെടുത്തുവാന്‍ പാടില്ല. യഹൂദനും യവനനും പാപത്താല്‍ പങ്കിലമാക്കപ്പെടുന്നത് ഒരുപോലെയാണ് എന്ന് പൗലോസ് സൂചിപ്പിക്കുന്നുണ്ടല്ലോ. ഈശ്വരന്‍ നിശ്ചയിച്ചിട്ടുള്ളത് ലംഘിക്കുന്നതാണ് പാപം. അതായത്, പാപം മതാതീതമാണ്. പാപരഹിതവും പുണ്യപൂര്‍ണ്ണവും ആയ അവസ്ഥയും മതാതീതമാണ്. ആദ്യത്തേതില്‍ നിന്ന് രണ്ടാമത്തേതില്‍ എത്താനുള്ള പാതയിലാണ് മതഭേദം.

എന്നിലൂടെയല്ലാതെ ആരും ദൈവപിതാവില്‍ എത്തുന്നില്ല എന്ന് ശരീരമായി അവതരിച്ച വചനം പറഞ്ഞത് അവതാരഭാവത്തെ മാത്രം കരുതിയാണ് എന്ന് വ്യാഖ്യാനിക്കുമ്പോഴാണ് ദൈവം ക്രിസ്ത്യാനിയാണ് എന്ന് പറയേണ്ടിവരുന്നത്. ശരീരം ധരിക്കുന്നതിന് മുന്‍പ് വചനം ഉണ്ടായിരുന്നു. ആ വചനം ദൈവത്തോടുകൂടെ ആയിരുന്നു. ആ വചനം ദൈവം തന്നെ ആയിരുന്നു. അതായത്, ദൈവത്തിലൂടെയല്ലാതെ ദൈവത്തില്‍ എത്തുന്നില്ല. ഭാഗംഭാഗമായിട്ടും വിവിധമായിട്ടും പണ്ട് സ്വയം വെളിപ്പെടുത്തിയവനെക്കുറിച്ചുള്ള ബൈബിള്‍ പരാമര്‍ശവും വിസ്മരിക്കാവുന്നതല്ല.

യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങളുടെ ചരിത്രം പരിശോധിക്കുന്ന കാരന്‍ ആംസ്‌ട്രോങ് ദൈവത്തിന്റെ ചരിത്രം എന്ന കൃതി അവസാനിപ്പിക്കുന്നത് ഈശ്വരശൂന്യത മനുഷ്യരാശിക്ക് താങ്ങാനാവുന്നതല്ല എന്നു പറഞ്ഞിട്ടാണ് മതമൗലികവാദത്തിന്റെ അമൂര്‍ത്തവിഗ്രഹങ്ങള്‍ ആ ശൂന്യത പരിഹരിക്കുകയില്ല എന്ന് അവര്‍ പറയുന്നു. ഇത് ഇപ്പറഞ്ഞ മൂന്ന് മതങ്ങള്‍ മാത്രം നേരിടുന്ന പ്രശനമല്ല. ഹിന്ദുമതം പോലെ വിശാലമായ മുത്തുക്കുടയ്ക്ക് കീഴിലും മതമൗലികവാദത്തിന്റെ വിഗ്രഹങ്ങള്‍ അസഹിഷ്ണുത വളര്‍ത്താറുണ്ട്. ഉപരിവിപ്ലവതയുടെ തടവുകാരാണ് അത്തരം അല്പമനസ്സുകള്‍, ഏത് മതത്തിലായാലും.

ഞാന്‍ ഈയിടെ ഒരു പുതിയ വാക്ക് പഠിച്ചു; അള്‍ട്രാക്രെപിഡേറിയന്‍. ഒരു ചിത്രകാരന്‍ അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയുടെ പടം വരച്ചു. ചിത്രത്തില്‍ കാണുന്ന ചെരിപ്പുപയോഗിച്ച് കുതിരസവാരി വയ്യ എന്ന് ഒരു ചെരിപ്പുകുത്തി പറഞ്ഞു. ചിത്രകാരന് അത് ബോധ്യമായി. അയാള്‍ മാറ്റിവരച്ചു. അപ്പോള്‍ ബെല്‍റ്റ്, പുരികം, ചെവി ഒക്കെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ തുടങ്ങി ചെരിപ്പുകുത്തി. ചിത്രകാരന്‍ പറഞ്ഞു, “സൂത്തോര്‍, നെ ഉള്‍ത്രാ ക്രെപിദാം”. ചെരിപ്പുകുത്തീ, ചെരിപ്പിന് മേലോട്ട് വേണ്ട. ഈ കഥയിലാണ് പദനിഷ്പത്തി. പിന്നെ അര്‍ത്ഥം പറയേണ്ടതില്ല. ദൈവത്തെക്കുറിച്ച് അഭിപ്രായം പറയുമ്പോള്‍ നാം എല്ലാവരും ചെരിപ്പുകുത്തിയുടെ ഭാവത്തിലാണ്. അതിന് പകരം അഹംബ്രഹ്മാസ്മി, തത്ത്വമസി എന്ന തിരിച്ചറിവാണ് വിനീതനായ അന്വേഷകന് ഉണ്ടാവേണ്ടത്. ദൈവത്തെ മാനിക്കാനും മനുഷ്യരെ സ്‌നേഹിക്കാനും ഉള്ള കല്പനയുടെ പരാവര്‍ത്തനമാണത്. നാം അഭിവാദ്യം ചെയ്യുമ്പോള്‍ കൈ കൂപ്പുന്നത് അപരനിലെ ദൈവാംശത്തെ മാനിച്ചിട്ടാണ്. ബുദ്ധമതത്തില്‍ ദൈവം ഇല്ല എന്ന് പറയുമെങ്കിലും, എന്നിലെ ദൈവം നിന്നിലെ ദൈവത്തെ വണങ്ങുന്നു എന്നാണ് താന്‍ കുനിഞ്ഞുവണങ്ങുന്നതിന്റെ അര്‍ത്ഥം എന്ന് ദലായ്‌ലാമ പറഞ്ഞിട്ടുണ്ട്. ക്രിസ്തുമതം മറ്റ് മതങ്ങളേക്കാള്‍ ഭേദമെന്ന് പറയാന്‍ ക്രിസ്ത്യാനികള്‍ക്കോ, ഒരൊറ്റ വേദപ്രമാണത്തെ ആശ്രയിക്കാത്തതിനാല്‍ മറ്റ് മതങ്ങളെക്കാള്‍ ഭേദം ഹിന്ദുമതമാണ് എന്ന് പറയാന്‍ ഹിന്ദുക്കള്‍ക്കോ അവകാശമില്ല എന്ന് ചുരുക്കം. ആര്‍ക്കും ഒന്നും അറിഞ്ഞുകൂടാ. “ചെരിപ്പുകുത്തീ, ചെരിപ്പിന് മേലോട്ട് വേണ്ട” എന്നാണ് ഓര്‍ക്കേണ്ടത്, മതമേതായാലും.’

**************

Credits to joychenputhukulam.com

Read more

എഴുപത് വര്‍ഷം, അറുപത്തൊമ്പത് മാര്‍ക്ക്

ഭാരതം സ്വതന്ത്രമായിട്ട് എഴുപത് സംവത്സരങ്ങള്‍ പൂര്‍ത്തിയാകുന്നു. നമ്മെ ഉത്കണ്ഠാകുലരാക്കാന്‍ പോന്ന പല സംഗതികളും ഇന്ന് നമുക്ക് ചുറ്റും ഉണ്ട് എന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ നമുക്ക് അഭിമാനം പകരുന്ന സംഗതികളാണ് അതിനൊപ്പം കാണാനുള്ളത് എന്ന് തിരിച്ചറിയുകയും വേണം.#ാ

സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട എന്റെ ആദ്യത്തെ ഓര്‍മ്മ പറഞ്ഞുകൊണ്ട് തുടങ്ങാം. 1947 ആഗസ്റ്റ് 15 രാവിലെ ഉണര്‍ന്നുവന്നപ്പോള്‍ എന്റെ അച്ഛന്‍ പറഞ്ഞുതന്നു : നീ ഉറങ്ങിയപ്പോള്‍ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി. നിന്റെ അമ്മയും ഞാനും ആ നേരത്ത് വിളക്ക് കത്തിച്ച് രാജ്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു.'

അന്ന് ആറ് വയസാണ് പ്രായം. സ്വാതന്ത്ര്യം കിട്ടിയത് ബ്രിട്ടീഷ് ഇന്ത്യയ്ക്ക് ആണ്. ഞാന്‍ തിരുവിതാംകൂര്‍ പ്രജയാണ്, ഞങ്ങള്‍ പള്ളിക്കൂടത്തില്‍ പാടിയിരുന്നത് വഞ്ചീശമംഗളമാണ്. ബ്രിട്ടീഷുകാര്‍ പോയതിന്റെ ഗുണം തല്‍ക്കാലം മഹാരാജാവിനാണ് എന്നൊന്നും ആ പ്രായത്തില്‍ അറിയുമായിരുന്നില്ല. എന്നാല്‍ ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍ അറിയുന്നുണ്ട് അന്ന് സംഭവിച്ചത് എന്താണെന്ന്.

വടക്കന്‍ തിരുവിതാംകൂര്‍.

പെരിയാറിന്റെ തെക്കേ കര. കുന്നത്തുനാട് താലൂക്ക്. പെരുമ്പാവൂര്‍ ''ടൗണി'ല്‍ മാത്രം ആണ് വൈദ്യുതി. പഞ്ചായത്താഫീസില്‍ ഒരു വലിയ പെട്ടി ഉണ്ടായിരുന്നു. കുന്നത്തുനാട് താലൂക്കിലെ ഒരേയൊരു റേഡിയോ. അങ്ങനെ ഒരു വാര്‍ത്താവിനിമയോപാധി ഉണ്ടായിരുന്ന കാര്യം ആ ആറുവയസുകാരന് അറിവുണ്ടായിരുന്നില്ല. ഫോണ്‍. അതെന്താണ്? പൊടി പറക്കാത്ത ടാറിട്ട റോഡ്. അങ്ങനെയൊന്നുണ്ടോ? വീടുകളില്‍ മണ്ണെണ്ണ വേണ്ടാത്ത വിളക്ക്. അസാദ്ധ്യം.

ആദ്യം ഗതാഗതസൗകര്യങ്ങളുടെ കഥ പറയാം. പെരുമ്പാവൂരിലെ നാല്‍ക്കവലയില്‍ നിന്ന് തെക്കോട്ട് കിടക്കുന്ന മണ്‍പാതയാണ് കോട്ടയത്തേക്കും തിരുവനന്തപുരത്തേക്കും പോകുന്നത്. എം.സി റോഡ്. വടക്കോട്ട് പാത താന്നിപ്പുഴ വരെ. ശേഷം പെരിയാറാണ്. എന്നും നിറഞ്ഞൊഴുകിയിരുന്ന നദി. കടത്തുവള്ളമാണ് പിന്നെ ശരണം. മറുകരയാണ് കാലടി. പടിഞ്ഞാറോട്ടും കിഴക്കോട്ടും ആയി ആലുവാ മൂന്നാര്‍ റോഡ്. ആ വഴിയിലാണ് ഗതാഗതം കൂടുതല്‍. സര്‍ സി.പിയുടെ ബുദ്ധിയാണ്. തിരുവിതാംകൂറിന് പുറത്ത് തിരുവിതാംകൂറിന് തടയാനാവാതിരുന്നതിനാല്‍ നിലവില്‍ വന്ന കൊച്ചി തുറമുഖം. തിരുവിതാംകൂറിന്റെ നന്മയ്ക്കായി ഉപയോഗപ്പെടുത്താന്‍ സി.പി നിശ്ചയിച്ചതിനാലാണ് ഉദ്യോഗമണ്ഡല്‍ ഉണ്ടായത്. അതുപോലെ ഒരു ബുദ്ധി ആയിരുന്നു സര്‍ക്കാരിന്റെ ലോറി സര്‍വീസ്. അടച്ചുപൂട്ടിയ ലോറികള്‍. പെലാലയ്ക്ക് തുടങ്ങും കിഴക്കോട്ട്. പെലാല ഞങ്ങളുടെ വടക്കന്‍ ഭാഷയാണ്. പുലര്‍കാലം. രണ്ടരമണി മുതല്‍ ഏതാണ്ട് ഏഴരവരെ. ഉച്ചതിരിഞ്ഞ് രണ്ടരയോടെ ആദ്യത്തെ ലോറി പടിഞ്ഞാറോട്ട് പോകും. സന്ധ്യയ്ക്ക് മുമ്പ് അവസാനത്തേതും പോകും. കണ്ണന്‍ ദേവന്‍ കമ്പനിയുടെ തേയിലപ്പൊടി നിറച്ച പെട്ടികളാണ് ലോറിയില്‍. ഇരുവശവും ആനച്ചിത്രം. സര്‍ക്കാര്‍ മുദ്ര. ലോറികള്‍ ഞങ്ങള്‍ക്ക് കാട്ടാന'യായിരുന്നു. ഞങ്ങള്‍ അനുഭവിച്ചിരുന്നത് ലോറികള്‍ ഉയര്‍ത്തിയ പൊടിപടലങ്ങളാണ്. മഴക്കാലത്ത് കുഴപ്പമില്ല. വേനല്‍ക്കാലത്ത് പീടികകളുടെ മുന്‍വശം തിരശീല കൊണ്ട് മറയ്ക്കും. ചാക്കുകള്‍ കൂട്ടിത്തുന്നിയാണ് തിരശീല നിര്‍മ്മിച്ചിരുന്നത്. പിന്നെ ഒരു വലിയ വീപ്പക്കുറ്റി. അതിന് ധാരാളം ദ്വാരങ്ങള്‍. വീപ്പ നിറയെ വെള്ളം. പിരാന്തന്‍ പൗലോസും വടക്കന്‍ കുഞ്ഞിപ്പൈലിയും ഒക്കെ ആ വീപ്പ റോഡിലൂടെ ഉരുട്ടും. വെള്ളം നനഞ്ഞാല്‍ പൊടി പറക്കുകയില്ല. ബസ്? ആലുവയില്‍ നിന്ന് മൂന്നാറിലേക്ക് ഒരു ബസ് ഉണ്ട്. രാവിലെ പതിനൊന്നരയ്ക്കാണ്. മടക്കം സന്ധ്യകഴിഞ്ഞ് ആയിരുന്നിരിക്കാം. കണ്ടവരില്ല കുട്ടികള്‍ക്കിടയില്‍. പെരുമ്പാവൂരില്‍ നിന്ന് തെക്കോട്ട് സ്വരാജിന്റെ ബസ് ഉണ്ടായിരുന്നു.

ഒപ്പം മൂന്നാറിന് പോകുന്ന തരം ഒരു പച്ചവണ്ടിയും. അത് സര്‍ക്കാര്‍ വക. പച്ചവണ്ടിക്ക് പ്രത്യേകം പേരാണ്. എക്‌സ്പ്രസ്. ബസില്‍ കയറുന്ന സ്ത്രീകള്‍ കശുമാവിന്റെ ഇല കരുതിയിരിക്കും. മനം മറിക്കുമ്പോള്‍ അത് ഞെരടി മണത്താല്‍ ഛര്‍ദ്ദിക്കയില്ലത്രേ.

അവിടെ നിന്ന് നാം ഇന്ന് ആറുവരിപ്പാതയിലും ഇലക്ട്രിക് ട്രെയിനിലും കൊച്ചി മെട്രോയിലും എത്തിയിരിക്കുന്നു. താന്നിപ്പുഴ കടത്തിന് പകരം ശ്രീശങ്കരപ്പാലം. കാലടി, മറ്റൂര്‍, നെടുമ്പാശേരി വിമാനത്താവളം. പുലയനെന്നും മുളയനെന്നും ആരും പറയുന്നില്ല ഇന്ന്.

വിദ്യാഭ്യാസം.

സ്കൂളില്‍ എനിക്ക് ഒരു സഹപാഠി ഉണ്ടായിരുന്നു. കെ.കെ. മാധവന്‍, നിത്യവും ഒരു ചോറ്റുപാത്രവും പുസ്തകങ്ങളുമായി ഏഴും ഏഴും പതിന്നാല് മൈല്‍ ഇരുപതിലേറെ കിലോമീറ്റര്‍ നടന്നാണ് മാധവന്‍ ഫസ്റ്റ് ക്‌ളാസ് നേടി ജയിച്ചത്. പില്‍ക്കാലത്ത് ഇലക്ട്രിസിറ്റി ബോര്‍ഡില്‍ ചീഫ് എന്‍ജിനിയര്‍ ആയത്. ഇന്ന് മാധവന്റെ വീടിനും ഞങ്ങള്‍ പഠിച്ച പള്ളിക്കൂടത്തിനും ഇടയ്ക്ക് നാലാണ് ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍. കഴുത്തില്‍ കോണകം കെട്ടുന്ന കുട്ടികള്‍ പഠിക്കുന്ന സി.ബി.എസ്.ഇ വേറെയും.

ആരോഗ്യം. കുന്നത്തുനാട് താലൂക്കില്‍ ആകെ ഉണ്ടായിരുന്നത് മൂന്ന് എല്ലെമ്പി ഡോക്ടര്‍മാര്‍. എല്ലെമ്പി എന്നുവച്ചാല്‍ എന്‍ജിനിയറിംഗില്‍ ഇക്കാലത്തെ ഐ.ടി.ഐ കണക്കെ ഒരു പ്രയോഗം. ദാമോദരന്‍പിള്ള ഡാക്കിട്ടര്‍ സര്‍ക്കാരാശുപത്രിയില്‍. തോമ്പ്ര ഡോക്ടറും കോച്ചേരി ഡോക്ടറും സ്വന്തം ആശുപത്രികളില്‍. ഇന്നോ?

ഇങ്ങനെ നോക്കിയാല്‍ ജീവിതത്തിന്റെ എല്ലാ മുഖങ്ങളിലും വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. സ്വതന്ത്രഭാരതം പരാജയപ്പെട്ടിട്ടില്ല.

ഇക്കാലത്ത് നെഹ്‌റുവിനെക്കുറിച്ച് വലിയ അഭിപ്രായം ഇല്ല, കോണ്‍ഗ്രസുകാര്‍ക്കൊഴികെ. എന്നാല്‍ അദ്ദേഹത്തിന്റെ സോവിയറ്റ് ആഭിമുഖ്യം നമുക്ക് ഘന വ്യവസായങ്ങളുടെ അടിത്തറ ഉണ്ടാക്കി. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ റാഫി അഹമ്മദ് കിദ്വായി മുതല്‍ ഇങ്ങോട്ട് കൃഷി വകുപ്പ് നയിച്ചവര്‍ നമുക്ക് ഭക്ഷ്യ സ്വയംപര്യാപ്തത ഉണ്ടാക്കാന്‍ വഴിയൊരുക്കി. സാരാഭായിയും അമുല്‍കുര്യനും എം.എസ്. സ്വാമിനാഥനും നമ്മെ വളര്‍ത്തി. സര്‍ദാര്‍പട്ടേലും വി.പി. മേനോനും ഇല്ലായിരുന്നുവെങ്കില്‍ ആഫ്രിക്കയെപ്പോലെ കൊച്ചുറിപ്പബ്‌ളിക്കുകള്‍ കൊണ്ട് ഈ ഉപഭൂഖണ്ഡം നിറയുമായിരുന്നു. റുവാണ്ട ഉറുണ്ടി, ബുര്‍ക്കീനോ ഫാസോ. തിരുവിതാംകൂര്‍, മൈസൂര്‍, ഹൈദരാബാദ്, പട്യാല ,. ഇന്ദിരാഗാന്ധി ബാങ്കുകള്‍ ദേശവല്‍ക്കരിച്ചത് മൊറാര്‍ജിദേശാശിയെ വെട്ടിലാക്കാനാവാം. എന്നാല്‍ ഇരുപത്തിയൊന്നും നൂറ്റാണ്ടില്‍ അമേരിക്കന്‍ സമ്പദ്&്വംിഷ;വ്യവസ്ഥ കുലുങ്ങിയപ്പോഴും നാം പിടിച്ചുനിന്നു.

ചുരുക്കിപ്പറഞ്ഞാല്‍ നമുക്ക് അഭിമാനിക്കാന്‍ ഏറെ ഉണ്ട്. ഒന്നാമത് നമ്മുടെ ജനാധിപത്യം വിശേഷണങ്ങള്‍ കൂടാതെ ഇന്നും നിലനില്‍ക്കുന്നു. നമുക്കൊപ്പം സ്വാതന്ത്ര്യം നേടിയ കോളനികള്‍ പട്ടാളഭരണത്തിലും സിവിലിയന്‍ ഏകാധിപത്യത്തിലും ബേസിക്' തുടങ്ങിയ വിശേഷണങ്ങള്‍ ശോഭ കെടുത്തുന്ന തരം നിയന്ത്രിത ജനാധിപത്യങ്ങളിലും അകപ്പെട്ടപ്പോഴാണ് നമുക്ക് ഈ സൗഭാഗ്യം. ഈശ്വരന്റെ സവിശേഷകരുണ ഭാരതത്തിന് ലഭ്യമാണ്. ഇന്ദിരയല്ലാതെ മറ്റാരാണ് ഏകാധിപത്യത്തിന്റെ രുചി അറിഞ്ഞിട്ടും സ്വതന്ത്രമായ തിരഞ്ഞെടുപ്പിന് ഉത്തരവിട്ടതായി ചരിത്രത്തില്‍ ഉള്ളത്? അത് അവരുടെ കാരുണ്യം ഒന്നും ആയിരുന്നില്ല. ഇന്റലിജന്‍സുകാര്‍ അവരെ പറഞ്ഞുപറ്റിച്ചതാണ് എന്നൊക്കെ പലരും പറയാറുണ്ട്. ദൈവം ഇടപെട്ടു എന്നാണ് എനിക്ക് എന്നും തോന്നിയിട്ടുള്ളത്.

രണ്ടാമത്, ഈ എഴുപത് വര്‍ഷം നമ്മുടെ പ്രകടനം മോശമായില്ല. നമ്മുടെ ഘടനകളും ചട്ടക്കൂടും സുസ്ഥിരമായി തുടരുന്നു. സുപ്രീംകോടതി അടക്കം ഉള്ള നീതിന്യായസംവിധാനം, ഭരണഘടനാധിഷ്ഠിതമായ സിവില്‍ സര്‍വീസ്, യൂണിയന്‍ പബ്‌ളിക് സര്‍വീസ് കമ്മിഷന്‍ ഇത്യാദി. പോരായ്മകളുണ്ടെങ്കിലും ഒരു പോരായ്മയും ടെര്‍മിനേറ്റര്‍ അല്ല. കാര്‍ഷിക വ്യാവസായിക സാമ്പത്തിക വിദ്യാഭ്യാസ ആരോഗ്യ മേഖലകളിലൊക്കെ എടുത്തുപറയാവുന്ന നേട്ടങ്ങള്‍. ഒട്ടാകെ സംക്ഷേപിച്ചുപറഞ്ഞാല്‍ മോദിയെ കണ്ടാല്‍പോലും പുടിനും നെതന്യാഹുവും എഴുന്നേറ്റ് നില്‍ക്കുന്ന അഭിമാനകരമായ അവസ്ഥ. നമോസ്തുതേ മമജന്മഭൂമി. വന്ദേ മാതരം

എന്നാല്‍ എല്ലാം ശുഭമാണോ? അല്ലേയല്ല.

ഒന്നാമത് അഴിമതി തന്നെ. അഴിമതി നമ്മുടെ ഒരു നേതാവ് പറഞ്ഞത് പോലെ ആഗോളപ്രതിഭാസം ആണ് എന്ന് സമ്മതിക്കാം. എന്നാല്‍ ഭാരതത്തില്‍ അതിന്റെ തോത് വര്‍ദ്ധിച്ചിരിക്കുന്നു സ്വാതന്ത്ര്യാനന്തരം.

കേരളത്തില്‍ ഒരു ഈട്ടിമരം ലേലം ചെയ്തതിലെ ക്രമക്കേട് ആയിരുന്നു ആദ്യം ഉന്നയിക്കപ്പെട്ട ആരോപണം. മന്ത്രി അറിയാതെ നടന്നതാണ് സംഭവം. നടപടിക്രമങ്ങള്‍ കൃത്യമായി പാലിച്ചതും. എന്നിട്ടും ആ ലേലം മന്ത്രി കാന്‍സല്‍ ചെയ്തു. രണ്ടാമത്തെ കേസില്‍ മന്ത്രി രാജിവച്ച് മാനനഷ്ടക്കേസ് കൊടുത്ത് ജയിച്ച് നിരപരാധിത്വം തെളിയിച്ചശേഷം രാഷ്ട്രീയം വിട്ടു. ഇപ്പോള്‍ കേള്‍ക്കുന്ന കഥകള്‍വച്ച് നോക്കിയാല്‍ അന്ന് ആരോപിക്കപ്പെട്ടതൊന്നും അഴിമതിയേ ആയിരുന്നില്ല.

മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഇതിനെക്കാള്‍ മോശമാണ് സ്ഥിതി. ഒന്നേമുക്കാല്‍ ലക്ഷം കോടിയുടെ അഴിമതി എന്നൊക്കെയല്ലേ പറയുന്നത്? എത്ര പൂജ്യം വേണം ഈ തുക അക്കത്തിലെഴുതാന്‍ എന്നറിയാത്തതുകൊണ്ടാണ് ഇത് എത്ര വലിയ തുകയാണ് എന്ന് നാം തിരിച്ചറിയാത്തത്. അങ്കഗണിതം പഠിച്ചവര്‍ക്കറിയാം

ആകെയുള്ള ഒരു രജതരേഖ മോദി അധികാരത്തില്‍ എത്തിയതിനുശേഷം കേന്ദ്രസര്‍ക്കാരിനെതിരെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല എന്നതാണ്. എന്നാല്‍ മോദിയുടെ കക്ഷിയുടെ പേരില്‍ അധികാരമില്ലാത്ത ഈ കേരളത്തില്‍ പോലും കഥകള്‍ കേള്‍ക്കുന്നു എന്നത് രോഗം വ്യാപകമാണ് എന്നതിന്റെ തെളിവാണ്.

അഴിമതി പെരുകി എന്നതിനെക്കാള്‍ സീരീയസായി ഞാന്‍ കാണുന്നത് അഴിമതി നാട്ടുനടപ്പാണ് എന്ന ചിന്താഗതിക്ക് സമൂഹത്തില്‍ കിട്ടുന്ന അംഗീകാരമാണ്. കൈക്കൂലി കൊടുക്കാന്‍ ആളുണ്ടാവുമ്പോഴാണ് അത് വാങ്ങാന്‍ സന്ദര്‍ഭം ഉണ്ടാകുന്നത് എന്ന് നാം ഓര്‍ക്കാറില്ല. കാര്യം നടന്നുകിട്ടുമെങ്കില്‍ കൈക്കൂലി കൊടുക്കാന്‍ നമുക്ക് വിരോധവുമില്ല.

അതായത് അഴിമതി കൂടുതല്‍ വ്യാപകമായിരിക്കുന്നു, അതിന്റെ തോത് വര്‍ദ്ധിച്ചിരിക്കുന്നു, അതിനോട് പൊതുജനം കാണിക്കുന്ന സഹിഷ്ണുതയും വര്‍ദ്ധിച്ചിരിക്കുന്നു. മാദ്ധ്യമങ്ങള്‍ ഇടയ്ക്കിടെ അഴിമതിക്കെതിരെ ചില നിലപാടുകള്‍ എടുക്കാറുണ്ട് എന്നത് ശരിതന്നെ. അവ കെ.ഇ.മാമ്മന്റെ പ്രഖ്യാപനങ്ങള്‍ പോലെ അന്തരീക്ഷത്തില്‍ ലയിച്ചുപോവുന്നു. ഈയിടെ ആരോപണവിധേയനായ ഒരുദ്യോഗസ്ഥന്‍ പണി അറിയാത്ത തന്നെ ആ പണി ഏല്പിച്ച മുഖ്യമന്ത്രിയാണ് തെറ്റിന് ഉത്തരവാദി എന്നുപറഞ്ഞതും വായിക്കാന്‍ നാം നിര്‍ബന്ധിതരായല്ലോ. ഏത് മുട്ടാപ്പോക്കും ഉത്തരമാവുന്ന അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ല.

വര്‍ഗീയതയും ജാതിചിന്തയും വര്‍ദ്ധിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു ന്യൂനത. വര്‍ണ്ണാശ്രമത്തിന് മാന്യത ഉണ്ടായിരുന്ന നാടാണ് നമ്മുടേത്. അത് ഒട്ടൊക്കെ മാറി. എങ്കിലും ജാതിചിന്ത വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കാണുന്നത്.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് നമ്മുടെ പഴയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഭാരതത്തിലെ മുസ്‌ളിമുകളുടെ ദുരവസ്ഥയെക്കുറിച്ച് വാചാലനായതായി വായിച്ചത്. യു.പി.എയും എന്‍.ഡി.എയും യോജിച്ച ഒരു കാര്യം അന്‍സാരി രാഷ്ട്രപതിയാവാന്‍ യോഗ്യനല്ല എന്നതായിരുന്നു. ആ നിലപാട് സാധൂകരിക്കുന്നതായി ഈ പ്രസ്താവന. പാകിസ്ഥാനില്‍ ഹിന്ദുവിനും ക്രിസ്ത്യാനിക്കും ലഭിക്കുന്ന പരിരക്ഷയെക്കാള്‍ എത്രയോ മേലെയാണ് ഭാരതത്തില്‍ മുസ്‌ളിമിന് ലഭിക്കുന്നത് എന്ന് പത്തുവര്‍ഷം ഉപരാഷ്ട്രപതി ആയിരുന്ന വ്യക്തി തിരിച്ചറിയാതിരിക്കുന്നത്. കടുത്ത ഏതോ രോഗത്തിന്റെ ലക്ഷണമാണ്. മുസ്‌ളിമുകള്‍ക്ക് പ്രശ്‌നങ്ങള്‍ ഇല്ല എന്നല്ല. അതിന് മതം അല്ല പ്രധാനകാരണം. ജുനൈദിന്റെ ദാരുണാനുഭവം പോലെ പലപ്പോഴും മറ്റ് ചെറിയ കാരണങ്ങളില്‍ തുടങ്ങി മതത്തിന്റെ പേരിലേക്ക് മാറി വഷളാവുന്ന സ്ഥിതിഗതികളാണ് ഉള്ളത്. അത് മുസ്‌ളിമുകള്‍ക്ക് മാത്രം അല്ല അനുഭവിക്കേണ്ടിവരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബംഗളൂരുവില്‍ ജോലിക്ക് വന്നവര്‍ പലായനം ചെയ്യേണ്ടിവന്ന സന്ദര്‍ഭം നമുക്ക് മറന്നുകൂടാ. ദളിതരും ആദിവാസികളും ആയവര്‍ക്ക് തിക്താനുഭവങ്ങള്‍ ഉണ്ടാകാറില്ലേ? ഇവയൊക്കെ സാമാന്യവല്‍ക്കരിച്ച് ഭൂരിപക്ഷവും പ്രബലവിഭാഗങ്ങളും ന്യൂനപക്ഷങ്ങളെയും ദുര്‍ബലവിഭാഗങ്ങളെയും സദാ പീഡിപ്പിക്കുകയാണ് എന്ന് പറഞ്ഞുകൂടാ. അതേസമയം ജുനൈദിന്റെ അനുഭവം പൊതുസമൂഹത്തിന്റെ കണ്ണ് തുറപ്പിക്കണം. ഗോഭക്തന്മാര്‍ നിയമം കൈയിലെടുത്ത് അപരന്റെ അടുക്കളയില്‍ ഒളിഞ്ഞുനോക്കരുത് എന്ന് പ്രധാനമന്ത്രി ഒന്നിലധികം തവണ പറഞ്ഞുകഴിഞ്ഞതാണ്. അത് താഴെ തലത്തില്‍ നടപ്പാകാതിരിക്കുന്നത് ഖേദകരമാണ്.

സ്ത്രീകളോടുള്ള സമീപനത്തില്‍ ഗുണപരമായ മാറ്റം ഏറെ ഉണ്ടായിട്ടുണ്ടെങ്കിലും ഇനിയും താണ്ടാന്‍ ദൂരം ബാക്കിയാണ്.

ചുരുക്കിപ്പറഞ്ഞാല്‍ ഭൗതിക പുരോഗതി തൃപ്തികരമാണെങ്കിലും സാംസ്കാരികമായി അപരനെ കരുതുന്ന മനസ് നമുക്ക് ശുഷ്കതരമായിരിക്കുകയാണ് എന്നതാണ് ഏഴ് പതിറ്റാണ്ടിന്റെ ബാക്കിപത്രം. ഇതിന് ഏതെങ്കിലും വ്യക്തിയെയോ മതത്തെയോ പ്രസ്ഥാനത്തെയോ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. നാം ഓരോരുത്തരും കണ്ണാടിയില്‍ നോക്കി അവരവരുടെ വൈരൂപ്യം തിരിച്ചറിഞ്ഞ് പ്‌ളാസ്റ്റിക് സര്‍ജിക്ക് തയ്യാറാവുകയാണ് വേണ്ടത്.

Credits to joychenputhukulam.com

Read more

മിഷന്‍ മറക്കുന്ന മിഷനാസ്പത്രികള്‍

പല പ്രാവശ്യം പറയുകയും എഴുതുകയും ചെയ്ത ഒരു വിഷയമാണ്. ക്രിസ്ത്യാനികള്‍ ശ്രീയേശുവിന്റെ സ്‌നേഹം സാക്ഷ്യപ്പെടുത്താന്‍ ആശുപത്രികള്‍ നടത്തേണ്ടതുണ്ടോ?
ദൈവം മനുഷ്യനായി അവതരിച്ചപ്പോള്‍ ധാരാളം രോഗികള്‍ക്ക് സൗഖ്യം നല്‍കി. ആരോടും ഫീസ് വാങ്ങിച്ചില്ല ശ്രീയേശു. ക്രിസ്തു ചെയ്ത അത്ഭുതങ്ങളില്‍ പ്രകൃതിയെ കീഴടക്കുന്നതും വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണം കൊടുക്കുന്നതും ഒരു സാധാരണ മീന്‍പിടുത്തക്കാരനെ പ്രഗത്ഭനായ പ്രഭാഷകനാക്കുന്നതും ആയി ഒട്ടനവധി അത്ഭുതങ്ങള്‍ ഉണ്ടായിരുന്നു. വ്യക്തിയുടെ ആവശ്യം സമൂഹത്തിന്റെ ആവശ്യവും ആയിരുന്നു ഓരോ സംഭവത്തിലും പരിഗണിച്ചത്. വാട്ടീസിന്നിറ്റ് ഫോര്‍ മീ- എനിക്കെന്ത് ഗുണം എന്ന് ക്രിസ്തു ഒരിക്കലും ചിന്തിച്ചിട്ടില്ല.

മിഷണറിമാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്തുവിന് സാക്ഷ്യം നല്‍കി. ആദ്യകാലത്ത് ക്രിസ്തുവിന്റെ സ്‌നേഹം അറിയാത്തവരെ ആ ഉദാത്തഭാവത്തിലേക്ക് നയിക്കുക എന്നത് മാത്രം ആയിരുന്നില്ല ലക്ഷ്യം. സഭകളിലെ സംഖ്യ കൂട്ടാന്‍ അല്ല അവര്‍ മാനസാന്തരപ്പെടുത്തിയതും മതപരിവര്‍ത്തനം നടത്തിയതും. തോമാശ്ലീഹാ മുതല്‍ ആരും മതപരിവര്‍ത്തനം പ്രാഥമികലക്ഷ്യമായി കണ്ടില്ല. തോമാശ്ലീഹാ ഭാരതത്തില്‍ വന്നു എന്ന് പറയപ്പെടുന്ന കാലത്ത് യഹൂദരല്ലാത്തവരെ ക്രിസ്തുമതത്തില്‍ സ്വീകരിക്കുന്നത് ദുര്‍ലഭമായിരുന്നു. ക്രി.സി. അഞ്ചാം നൂറ്റാണ്ടിന് മുന്‍പ് കേരളത്തില്‍ നമ്പൂതിരിമാര്‍ ഉണ്ടായിരുന്നില്ല. ഒന്നാം നൂറ്റാണ്ടില്‍ കുരിശ് ക്രിസ്ത്യാനിയുടെ ചിഹ്നം ആയിരുന്നില്ല; അത് മത്സ്യം ആയിരുന്നു. അത്ഭുതങ്ങള്‍ കൊണ്ട് അത്ഭുതപ്പെടുത്തി മനുഷ്യരെ ആകര്‍ഷിക്കുകയില്ല എന്ന്‌തോമസിനെ ശിഷ്യനാക്കുന്നതിന് മുന്‍പ് നിശ്ചയിച്ച ഗുരുവിനെ പ്രഘോഷിക്കാന്‍ അമ്പലക്കുളത്തിലിറങ്ങി ജലതര്‍പ്പണം നടത്തി പുഷ്പസൃഷ്ടി-സൃഷ്ടി, വൃഷ്ടിയല്ല നടത്തി എന്നത് സത്യമാണെങ്കില്‍ തോമാശ്ലീഹാ ഗുരു പഠിപ്പിച്ചതിനെ തിരസ്ക്കരിച്ചു എന്ന് പറയേണ്ടിവരും. അതുകൊണ്ട് തോമാശ്ലീഹാ വന്നു എന്ന് സമ്മതിച്ചാല്‍ തന്നെ ശേഷം കഥകളൊക്കെ പില്‍ക്കാലത്ത് നിര്‍മ്മിക്കപ്പെട്ടവയാണ് എന്ന് യുക്തിബോധം ഉള്ള ആര്‍ക്കും കാണാന്‍ കഴിയും. അതിരിക്കട്ടെ. തോമാശ്ലീഹാ വന്നുവോ എന്നതല്ല എന്റെ പ്രശ്‌നം. 1964 ഫെബ്രുവരിയില്‍ യു.പി.എസ്.സി.യുടെ വാചാപ്പരീക്ഷയില്‍ അരഡസന്‍ ഐ.സി.എസ്.കാരോട് പറഞ്ഞതാണ് അക്കാര്യത്തില്‍ എന്റെ ഉത്തരം. അത് വിന്‍സന്റ് സ്മിത്ത് പണ്ടേ പറഞ്ഞതാണ്. തോമാശ്ലീഹാ വന്നതിന് തെളിവ് തേടിയോ, തെളിവില്ല എന്ന് സ്ഥാപിക്കാന്‍ ശ്രമിച്ചിട്ടോ സമയം കളയാതെ ഒരു ജനസമൂഹത്തിന്റെ പരമ്പരാഗത വിശ്വാസത്തെ ആദരവോടെ കാണുകയാണ് പണ്ഡിതന്മാര്‍ ചെയ്യേണ്ടത്. തോമാശ്ലീഹാ വന്നുവെങ്കില്‍ തന്നെ അത് കൊടുങ്ങല്ലൂരിലും മറ്റും ഉണ്ടായിരുന്ന യഹൂദരെ സുവിശേഷം അറിയിക്കാന്‍ ആയിരുന്നു എന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്. സുവിശേഷം അറിയിക്കുന്നതും മതം മാറ്റുന്നതും ഒന്നല്ല. സുവിശേഷം അറിയിക്കാനാണ് ശ്ലീഹാ വന്നത്.

ബലപ്രയോഗം നടത്തി മതം മാറ്റിയത് പോര്‍ച്ചുഗീസുകാരും ഈശോസഭക്കാരും മാത്രം ആയിരുന്നു. ഗോവയില്‍ മാത്രം അല്ല ദക്ഷിണേന്ത്യയുടെ തീരപ്രദേശങ്ങളില്‍ ഒട്ടാകെ ഫ്രാന്‍സിസ് സേവ്യര്‍ ഉള്‍പ്പെടെയുള്ള മിഷണറിമാര്‍ ചെയ്ത വീരകൃത്യങ്ങള്‍ ഇന്ന് ക്രിസ്ത്യാനികള്‍ പോലും അംഗീകരിക്കുന്നതല്ല. എന്നാല്‍ അവിടെയും അജ്ഞാനികളെ വല്ല വിധത്തിലും സ്വര്‍ഗ്ഗത്തിലെത്തിക്കുക എന്നല്ലാതെ കത്തോലിക്കാസഭയുടെ അംഗസംഖ്യ വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നില്ല ലക്ഷ്യം. ലിവിങ്സ്റ്റണെയും വില്യം കേരിയെയും റിങ്കിള്‍ടൊബെയെയും പോലെ ഉള്ള മിഷണറിമാരും തങ്ങള്‍ അനുഭവിക്കുന്ന ആത്മീയ സന്തോഷം പകര്‍ന്നുകൊടുക്കാനാണ് ശ്രമിച്ചത്. മതംമാറ്റം ആനുഷ്ങ്ഗികവും സാന്ദര്‍ഭികവും ആയിരുന്നു.

അതിന്റെ രണ്ടാംഘട്ടത്തിലാണ് ആതുരസേവനരംഗത്തേയ്ക്ക് മിഷണറിമാര്‍ കടന്നത്. പോര്‍ച്ചുഗീസുകാരുടെ കാലത്ത് പാതിരികള്‍ കുഷ്ഠരോഗികള്‍ക്കായി ഇപ്പോള്‍ കൊവിയില്‍ നേവല്‍ബേസിനടുത്ത് ആ പഴയ പള്ളി ഇരിക്കുന്ന ഒറ്റപ്പെട്ടു കിടന്നിരുന്ന ദ്വീപിനെ കേരളത്തിലെ മൊളോക്കോ ആക്കി. വെല്ലൂര്‍ ആശുപത്രിയും (കോളേജല്ല; അത് അടുത്ത ഘട്ടം) ഡോക്ടര്‍ സോമര്‍വെല്ലും നെയ്യൂരും ഒക്കെ രോഗീസൗഖ്യം നല്‍കിയ ഗലീലക്കാരന്റ പാദപതനങ്ങള്‍ പിന്‍പറ്റുകയായിരുന്നു.

ഇന്നത്തെ അവസ്ഥയോ? ക്രിസ്ത്യാനികള്‍ നടത്തുന്ന ഏതെങ്കിലും ആശുപത്രി കേരളത്തിലുണ്ടോ സൗജന്യചികിത്സ നല്‍കുന്നതായി?

തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പ് ആയിരുന്ന ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ ഒരു ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് തിരുമേനിയെ ഒരു മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി സ്ഥാപിക്കാന്‍ പലരും പ്രേരിപ്പിച്ചതാണ്. ആ മഹര്‍ഷി വഴങ്ങിയില്ല. പകരം അദ്ദേഹം ഒരു കുഷ്ഠരോഗാശുപത്രി തുടങ്ങി. തെണ്ടിപ്പിരിച്ച് പണം ഉണ്ടാക്കി അത് നടത്തി. ബിഷപ്പ് കുണ്ടുകുളം എയ്ഡ്‌സ് രോഗികള്‍ക്കായി ഒരു സ്ഥാപനം തുടങ്ങി. ഇത്തരം ഉദാഹരണങ്ങള്‍ വേറെയും ഉണ്ടാകാം. എന്നാല്‍ അതിവരിളം. ലാഭേച്ഛ കൂടാതെ ആശുപത്രി നടത്തുന്ന ക്രിസ്ത്യാനികള്‍ക്കായി ഒരു ലുക്ക്ഔട്ട് നോട്ടീസ് വേണം എന്നതാണ് സ്ഥിതി.

സായിബാബ ജീവിച്ചിരുന്നപ്പോള്‍ രണ്ട് ആശുപത്രികള്‍ തുടങ്ങാന്‍ അനുയായികളെ അനുവദിച്ചു. ചികിത്സ തീര്‍ത്തും സൗജന്യമായിരിക്കണം എന്നതായിരുന്നു അദ്ദേഹം വച്ച നിബന്ധന. ആ രണ്ട് ആശുപത്രികളും ഇന്നും ഭംഗിയായി നടക്കുന്നു. അവര്‍ക്ക് ക്യാഷ് ഇന്‍ കൗണ്ടര്‍ ഇല്ല. എത്രയാണ് ഫീസ് എന്ന് ചോദിച്ചാല്‍ “ഇവിടെ ഫീസില്ല” എന്നാണ് മറുപടി. നിങ്ങള്‍ക്ക് വല്ലതും കൊടുക്കണമെങ്കില്‍ സംഭാവന ഇടാന്‍ ഒരു പെട്ടി വച്ചിട്ടുണ്ട്. ഇഷ്ടമുള്ളത് ഇടാം. നിങ്ങള്‍ കുറെ സമയം അവിടെ സൗജന്യമായി ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അങ്ങനെ കടം വീട്ടാനും വ്യവസ്ഥയുണ്ട്. നിങ്ങളുടെ വിദ്യാഭ്യാസയോഗ്യതയും പ്രവൃത്തിപരിചയവും കണക്കിലെടുത്ത് തൂപ്പുജോലി മുതല്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടറുടേത് വരെ ആവാം ജോലി. കേരളത്തില്‍ കാസര്‍കോട് ഇങ്ങനെ ഒന്ന് തുടങ്ങാന്‍ സത്യസായി അനാഥമന്ദിരം ട്രസ്റ്റ് (അതിന്റെ ഉപദേശകസമിതി അദ്ധ്യക്ഷന്‍ ഞാനാണ്) നടപടി എടുത്തുവരുന്നു. സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു എന്നാണ് തോന്നുന്നത്. ഉമ്മന്‍ചാണ്ടി അനുവദിക്കുകയും പിണറായി വിജയന്‍ ഉത്തരവാക്കുകയും ചെയ്തു എന്നാണ്അറിയാന്‍ കഴിഞ്ഞത്.

ഇവിടെ രണ്ട് സംഗതികള്‍ ശ്രദ്ധിക്കണം. ഒന്ന്, മനുഷ്യനിലും ഈശ്വരനിലും ഉള്ള വിശ്വാസം. മനുഷ്യന്റെ നന്മയിലും ഈശ്വരന്റെ കഴിവിലും ഉള്ള വിശ്വാസം. മഴയ്ക്കായി പ്രാര്‍ത്ഥിക്കാന്‍ പോകുന്നവര്‍ തിരിച്ചുവരുമ്പോള്‍ മഴ നനയാതിരിക്കാന്‍ കുട കരുതുന്ന വിശ്വാസം. രണ്ടാമത്, മാനവസേവയാണ് മാധവസേവ എന്ന ദര്‍ശനത്തിന്റെ പ്രയുകത ഭാവം.

സായിബാബയ്ക്ക് കഴിയുന്നത് നസറായന്റെ അനുയായികള്‍ക്ക് കഴിയുന്നില്ലെങ്കില്‍ അവര്‍ അവന്റെ യഥാര്‍ത്ഥ അനുയായികള്‍ അല്ല എന്ന് വ്യക്തമല്ലേ? ഏതെങ്കിലും ഒരു സഭയോ മെത്രാനോ ഒരാശുപത്രിയില്‍ പരീക്ഷണാര്‍ത്ഥമെങ്കിലും ഈ പരിപാടി നടപ്പാക്കുമോയവി പലപ്രാവശ്യം പറയുകയും എഴുതുകയും ചെയ്തിട്ടുള്ളത് ആവര്‍ത്തിക്കട്ടെ. യേശുക്രിസ്തുവിന് ജനറല്‍മാനേജരായി പ്രവര്‍ത്തിക്കാന്‍ കഴിയാത്ത ആശുപത്രികള്‍ നമുക്ക് അടച്ചുപൂട്ടാം. കോര്‍പറേറ്റ് ശൈലിയില്‍ വിളക്കുകാലുകള്‍ തോറും ഫ്‌ളക്‌സ് വച്ച് നാം ആശുപത്രികള്‍ നടത്തേണ്ടതുണ്ടോ? സാധാരണക്കാരനിലേയ്ക്ക് നളുന്ന ആശ്വാസകരങ്ങള്‍ എവിടെ? ഇടമലക്കുടിയിലും വട്ടവടയിലും കാത്തിരിക്കുന്ന രോഗികളെ തൊട്ട് സൗഖ്യമാക്കുന്ന സോമര്‍സെല്ലുമാരും ബഞ്ചമിന്‍ പുളിമൂടുമാരും എവിടെ?

ഇപ്പോള്‍ നഴ്‌സുമാര്‍ സമരത്തിലാണ്. അവര്‍ക്ക് ന്യായമായ വേതനം നല്‍കണം എന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു. നല്ല കാര്യം. അവരുടെ ആവശ്യം പഠിക്കാന്‍ കെ.സി.ബി.സി. ഉപസമിതിയെ വച്ചും നല്ല കാര്യം. സര്‍ക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുന്നത്; അത് അത്ര നല്ല കാര്യം അല്ല. ഉപസമിതി പഠിച്ച് പറയട്ടെ. അതിന് മുന്‍പ് ക്രിസ്ത്യന്‍ ആശുത്രികള്‍ നഴ്‌സുമാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കണം. പ്രതിമാസം ഇരുപത്തയ്യായിരം രൂപാ ഏറ്റവും കുറഞ്ഞ വേതനമായി നിശ്ചയിക്കാന്‍ ഒരു പഠനവും വേണ്ട. അവരുടെ വ്യദ്യാഭ്യാസത്തിന്റെ കാലദൈര്‍ഘ്യം പരിഗണിച്ച് ഒരു സെക്രട്ടറിയേറ്റ് അസിസ്റ്റന്റും (മിനിമം യോഗ്യത ബിരുദം; കണ്ടുവരുന്നത് ബിരുദാനന്തരബിരുദങ്ങള്‍; ഓം.ഏ.യോ എല്‍.എല്‍.ബി.യോ ഇല്ലാത്ത അസിസ്റ്റന്റുമാര്‍ ബി.ടെക്. കാര്‍ ആയിരിക്കും) ഹൈസ്ക്കൂള്‍ അദ്ധ്യാപികയ്ക്കും കിട്ടുന്ന ശമ്പളം എങ്കിലും നഴ്‌സുമാര്‍ക്ക് നല്‍കണം എന്ന് പറയാന്‍ ഒരു സമിതിയും വേണ്ട. സമിതിയോ സര്‍ക്കാരോ ശമ്പളം കൂട്ടാന്‍ പറഞ്ഞാല്‍ അപ്പോള്‍ കൂട്ടിക്കൊള്ളാം എന്ന ധാരണയില്‍ അടിയന്തിരമായി ക്രിസ്തീയസഭകള്‍ നടത്തുന്ന ആശുപത്രികള്‍ ഓഗസ്റ്റ് 1 മുതല്‍ കുറഞ്ഞ ശമ്പളം ഇരുപത്തയ്യായിരം രൂപയായി നിജപ്പെടുത്തണം. ഓഗസ്റ്റ് 1 മുതല്‍ കുറഞ്ഞ ശമ്പളം ഇരുപത്തയ്യായിരം രൂപയായി നിജപ്പെടുത്തണം. ഓഗസ്റ്റ് 1 ജീവിത വിശുദ്ധ കാക്കുന്ന ഒരു ഡോക്ടറുടെ പിറന്നാളാണ്; എനിക്ക് ഓര്‍മ്മയുണ്ട്. അന്ന് നമ്മുടെ നഴ്‌സുമാര്‍ വാങ്ങുന്ന ശമ്പളം ഇരുപത്തയ്യായിരം രൂപാ ആയിരിക്കട്ടെ. അല്ലെങ്കില്‍ അന്ന് മുതല്‍ എങ്കിലും ഇരുപത്തയ്യായിരം എന്ന മിനിമം നിലവില്‍ വരട്ടെ; ഓണത്തിന് ഉപകാരപ്പെടുമല്ലോ. ഏത് ആശുപത്രി ആദ്യം മണി കെട്ടും? കറ്റാനം? കോതമംഗലം? ബിലീവേഴ്‌സ്? ലിസി?

ക്രൈസ്തവസ്ഥാപനങ്ങള്‍ ക്രിസ്തുവിന്റെ മൂല്യങ്ങളും ശൈലിയും വെള്ളം ചേര്‍ക്കാതെയും ഒഴികഴിവുകള്‍ തേടാതെയും സ്വാംശീകരിച്ച് പ്രയോഗിക്കുന്നവ ആയിരിക്കണം. അല്ലെങ്കില്‍ തങ്ങള്‍ ക്രിസ്തുവിനെ വീണ്ടും ക്രൂശിക്കയാണ് എന്ന് തിരിച്ചറിഞ്ഞ് ഈ പ്രതിസാക്ഷ്യത്തിന്റെ നോബേല്‍ഗോപുരങ്ങള്‍ ഉടച്ചെറിയാനുള്ള ധീരതയെങ്കിലും സഭ കാണിക്കണം. 

Credits to joychenputhukulam.com

Read more

രാജശേഖരന്‍ കണ്ട വെള്ളാനകള്‍

സര്‍ക്കാരുദ്യോഗസ്ഥര്‍ ഔദ്യോഗിക ജീവിതത്തിലെ ഓര്‍മ്മകള്‍ പൊതുജനങ്ങളുമായി പങ്ക് വയ്ക്കുന്ന സമ്പ്രദായത്തിന് മലയാളത്തില്‍ അരനൂറ്റാണ്ട് പോലും പഴക്കം ഇല്ല. ഐ.സി.എസ്. ഉദ്യോഗസ്ഥര്‍ ഇംഗ്ലീഷില്‍ എഴുതിയിട്ടുള്ള പല കൃതികളും ഏറെ പ്രചാരം നേടിയിരുന്നു. കെ.പി.എസ്. മേനോന്‍, എസ്.കെ. ചേറ്റൂര്‍, നൊറോണ തുടങ്ങിയ പേരുകള്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നു. മലയാളത്തില്‍ ഇങ്ങനെ ഒരു പുസ്തകത്തെപ്പറ്റി ആദ്യം ചിന്തിച്ചത് ഡി. സി. കിഴക്കേമുറി ആയിരുന്നു. കളക്ടറുടെ അഞ്ച് സംവത്സരങ്ങളില്‍ നാലും ഒരേ ജില്ലയില്‍ ചെലവഴിച്ച ഒരു കളക്ടറുടെ യാത്രയയപ്പുയോഗത്തിലാണ് ഡി. സി. ഈ നിര്‍ദ്ദേശം വച്ചത്. യോഗാദ്ധ്യക്ഷനായിരുന്ന മന്ത്രി എം. എന്‍. ഗോവിന്ദന്‍നായര്‍ അത് ശരിവച്ചു. ആ കളക്ടര്‍ അതിന് മുന്‍പ് തന്നെ രണ്ട് പുസ്തകങ്ങള്‍ എഴുതിയിരുന്നു എന്നതാവാ ഡി.സി.യെ ഈ നിര്‍ദ്ദേശം മുന്നോട്ടു വയ്ക്കാന്‍ പ്രേരിപ്പിച്ചത്.

ഡി. സി. ബുക്ക്‌സിന്റെ ഒന്നാം വാര്‍ഷികത്തിന് പുറത്തിറങ്ങിയ മൂന്ന് പുസ്തകങ്ങളില്‍ ഒന്ന് ആ ഓര്‍മ്മക്കുറിപ്പുകള്‍ ആയിരുന്നു. കാലം 1976 ജൂണ്‍. പുസ്തകത്തിന്റെ പേര് ‘ഗിരിപര്‍വ്വം’. പത്തുനാല്പത് വര്‍ഷം കഴിഞ്ഞ് ആ കൃതിയുടെ രണ്ടാം പതിപ്പ് സാഹിത്യപ്രവര്‍ത്തക സംഘം പുറത്തിറക്കിയിട്ടുണ്ട്. നാഷണല്‍ ബുക്ക് സ്റ്റോള്‍ എന്‍.ബി.എസ്. ഒരു വലിയ ശൃംഖല ആയതിനാല്‍ വിറ്റുതീര്‍ന്നു കാണണം അറിഞ്ഞുകൂടാ.

തോട്ടം രാജശേഖരന്റെ ‘ഉദ്യോഗപര്‍വ്വം’ ആയിരുന്നു പിന്നെ വന്നത് എന്ന് തോന്നുന്നു. ഗ്രന്ഥകാരന്റെ വ്യക്തിത്വം പ്രതിഫലിപ്പിച്ച ആ രചന അഭിപ്രായഭേദങ്ങള്‍ ഉണര്‍ത്തി. അതിനോടകം പെന്‍ഷന്‍ പറ്റിയിരുന്നതിനാല്‍ തോട്ടം ആ സ്വാതന്ത്ര്യം ഉപയോഗിച്ചു എന്ന് തോന്നുന്നു.

ഏതാണ്ട് ഒപ്പം വന്നതാണ് ‘എന്റെ ഐ.എ.എസ്. ദിനങ്ങള്‍’ എന്ന മലയാറ്റൂര്‍ രചന. ആ കൃതി ഖണ്ഡം: പ്രസിദ്ധീകരിച്ച വാരികയാണ് അതിനെ സര്‍വ്വീസ് സ്റ്റോറി എന്ന് വിശേഷിപ്പിച്ചത്.. മലയാറ്റൂരിന്റെ പ്രശസ്തി ‘സര്‍വ്വീസ് സ്റ്റോറി’യെ ആത്മകഥയുടെ ഒരു ശാഖയാക്കി മാറ്റി.

ആ വഴി നടക്കാന്‍ പിന്നെ അനേകര്‍ ഉണ്ടായി. ഏഴ് പതിപ്പുകളിലൂടെ ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട സര്‍വ്വീസ് സ്റ്റോറി ആയ ‘കഥ ഇതുവരെ’യും ആദ്യപതിപ്പ് പോലും വിറ്റുതീരാത്ത കഥകളും ഉള്‍പ്പെടെ ധാരാളം കൃതികള്‍ ഇക്കാലയളവില്‍ പുറത്തുവരികയും ചെയ്തു.

സര്‍വ്വീസ് സ്റ്റോറിയില്‍ വായിക്കപ്പെടുന്നത് പൊതുജനങ്ങള്‍ക്ക് സാമാന്യേന അപരിചിതമായ മേഖലകളിലേക്ക് അവ വെളിച്ചം വീശുന്നതിനാലാണ്. ഈയിടെ സര്‍വ്വീസില്‍ ഉള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു പുസ്തകത്തിലൂടെ ശിക്ഷാനടപടിക്ക് ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്; ക്ഷണം സ്വീകരിക്കപ്പെടുമോ എന്ന് പറയാറായിട്ടില്ലെങ്കിലും ആ പുസ്തകം വ്യാപകമായി വായിക്കപ്പെടും എന്നതില്‍ സംശയം വേണ്ട. സമകാലസംഭവങ്ങളാണല്ലോ പ്രതിപാദ്യം. പെന്‍ഷനായതിന് ശേഷം എഴുതുമ്പോള്‍ കൂടുതല്‍ രാജ്യഗ്രാഹ്യവിവേചനം വേണ്ടതുണ്ട്. അത് സര്‍വ്വീസ് ചട്ടങ്ങളുടെ ഏലുകകള്‍ കാക്കാനല്ല. സംഭവം നടന്ന് അനേകവര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്ന സ്ഥിതി വായനക്കാരില്‍ ഭൂരിപക്ഷത്തിനും ഗ്രന്ഥകാരനുള്ളത്ര സജീവമായ ഓര്‍മ്മ ഇല്ല എന്ന അവസ്ഥ സൃഷ്ടിക്കുന്നതാണ് പ്രശ്‌നം. ആ സംഭവങ്ങള്‍ ഓര്‍ത്തെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അവ നടന്ന കാലത്ത് ജനിച്ചിട്ടില്ലാതിരുന്നവര്‍ക്കും വായിക്കാന്‍ തോന്നുന്ന രീതിയില്‍ വേണം അവ അവതരിപ്പിക്കുവാന്‍. അവിടെയാണ് സര്‍വ്വീസ് സ്റ്റോറിയുടെ ‘ക്രാഫ്റ്റ്’ പ്രസക്തമാകുന്നത്.

ശ്രീമാന്‍ വി. രാജശേഖരന്‍ എഴുതിയ ‘വെള്ളക്കെട്ടിടത്തിലെ വെള്ളാനകള്‍ക്കൊപ്പം’ എന്ന കൃതി അത്യന്തം പാരായണക്ഷമമായ ഒരു രചനയാണ്. സര്‍വ്വീസ് വിശേഷങ്ങളിലേക്ക് കടക്കുന്നതിന് മുന്‍പ് തന്നെ രാജശേഖരന്‍~ഒരു നിരീക്ഷകനും ഒരു എഴുത്തുകാരനും ആണ് എന്ന് നമുക്ക് ഗ്രഹിക്കാം.

സാന്‍ഫ്രാന്‍സിസ്‌ക്കോയില്‍ മകളുടെ വീട്ടില്‍ എത്തുന്ന കഥ പറയുമ്പോള്‍ നിരീക്ഷകന്റെ മനസ്സും എഴുത്തുകാരന്റെ പേനയും നമുക്ക് കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ രചന കവിതയായി മാറുന്നത് സ്വന്തം നാടിനെക്കുറിച്ച് പറയുമ്പോഴാണ്. മുതുകളം ചില്ലറക്കാരുടെ സ്ഥലമല്ല എന്ന് നമുക്കൊക്കെ അറിയാം. എന്നാല്‍ മുതുകുളത്തെക്കുറിച്ച രാജന്‍ എഴുതിയിട്ടുള്ളത് ആ നാട്ടിന്‍പുറത്തിന്റെ നന്മയെക്കുറിച്ചും വശ്യചാരുതയെക്കുറിച്ചും ചിന്തിക്കാന്‍ കൂടുതല്‍ പ്രേരണ നല്‍കുന്നതാണ്. മുതുകുളം രാഘവന്‍പിള്ളയും മുതുകുളം പാര്‍വ്വതിയമ്മയും മുതുകുളം സുകുമാരനും മുതുകുളമുദ്ര പേരില്‍ ചാര്‍ത്താത്ത പത്മരാജനും അ.. ശങ്കരപ്പിള്ളയും മഹാദേവന്‍തമ്പിയും ഒക്കെപരാമര്‍ശിക്കപ്പെടുമ്പോള്‍ ആ നാടിന്റെ പുണ്യത്തെക്കുറിച്ചാണ് നാം ഓര്‍ക്കുക. വി. കെ. രമേശ്, ഹരികൃഷ്ണന്‍, കൃഷ്ണകുമാരന്‍ തമ്പി എന്നീ സഹപ്രവര്‍ത്തകര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ അവരെയൊക്കെ അറിയുമായിരുന്ന അസ്മാദൃശന്മാരുടെയും കണ്ണുകള്‍ ഈറനണിഞ്ഞു.

അതോടൊപ്പം പൊക്കിളോളം തൂങ്ങിയ മുലകള്‍ ഉണ്ടായിരുന്ന മന്തിത്തട്ടാത്തിയാണ് വാര്‍ത്താവിതരണരംഗത്തെ ആദ്യപാഠങ്ങള്‍ പഠിപ്പിച്ചത് എന്നും ‘തട്ടാത്തി’ റേഡിയോ ഇല്ലാത്ത അക്കാലത്ത് വലിയ ആശ്വാസമായിരുന്നു എന്നും വായിക്കുമ്പോള്‍ രാജന്റെ നര്‍മ്മരസം നമുക്ക് പുഞ്ചിരി പകരുന്നു. എള്ളുകണ്ടത്തിന്റെ സൗന്ദര്യമാകട്ടെ ഗ്രന്ഥകാരനിലെ കാല്പനിക കവിയെ ഉണര്‍ത്തുന്നതിനായി നമുക്ക് അനുഭവപ്പെടുകയും ചെയ്യുന്നു.

ആറാട്ടുമുണ്ടന്‍, പൂന്തുറസ്വാമി, മായിഅമ്മ തുടങ്ങിയവര്‍ മുതല്‍ സ്വന്തം ഗുരുക്കന്മാരായ എം.പി. മന്മഥന്‍, എം. ശിവറാം വരെ ഉള്ളവരെ രേഖാചിത്രങ്ങള്‍ രാജന്‍ അയത്‌നലളിതമായി അക്ഷരങ്ങള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു. മദ്യവിരുദ്ധനായ മന്മഥന്‍സാറിന്റെയും ജേര്‍ണലിസം പഠിപ്പിക്കുന്നതിനിടെ പച്ചവെള്ളം എന്ന മട്ടില്‍ വോഡ്ക മോന്തി തൊണ്ട നനച്ചിരുന്ന ശിവറാമിന്റെയും ചിത്രങ്ങള്‍ മനസ്സില്‍നിന്ന് എളുപ്പത്തില്‍ മറയുകയില്ല.

പബ്ലിക് സര്‍വ്വീസ് കമ്മീഷണര്‍ വഴി പബ്ലിക് റിലേഷന്‍സ് വകുപ്പില്‍ ചേരുന്നത് പറയുമ്പോള്‍ മുതല്‍ അവസാനം വരെ രാജശേഖന് തോട്ടം രാജശേഖരന്റെ മട്ടാണ്. ശത്രുസംഹാരത്തിന് ഒരേ ലൈന്‍. എന്നാല്‍ ഒപ്പം ഒരുപാട് നല്ല സംഗതികള്‍ പറഞ്ഞു പോകുന്നുണ്ട്.

ഇടുക്കിയില്‍ ആയിരുന്നു രാജന്റെ ആദ്യനിയമനം. അയ്യയ്യോ എന്ന് കളക്ടര്‍ വിളിച്ചിരുന്ന സ്‌നേഹം മാത്രം കൈമുതലായ ഇടുക്കി ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രശേഖരന്‍ നായര്‍ പോയതിന് ശേഷം ആയിരുന്ന രാജന്‍ എത്തിയത് എന്ന് തോന്നുന്നു. ജി. വിവേകാനന്ദന്‍, തോട്ടം രാജശേഖരന്‍, ടി.കെ.സി. വടുതല, കെ. അശോകന്‍, എന്‍. മോഹനന്‍ എന്നിവര്‍ പീയാര്‍ഡി നയിച്ചിരുന്ന കാലം. അവരില്‍ നിന്ന് പഠിച്ച നല്ല കാര്യങ്ങള്‍ അക്കമിട്ട് പറയുന്നില്ലെങ്കിലും അക്ഷരങ്ങള്‍ക്കിടയില്‍ അവരോടുള്ള ആദരവ് വ്യക്തമായി കാണാം.

ചില വാക്യങ്ങളില്‍ ഗ്രന്ഥകര്‍ത്താവ് പ്രകടിപ്പിക്കുന്ന ശക്തി ഭാഷാകുതുകികള്‍ ശ്രദ്ധിച്ചുപോകും. തോട്ടം രാജശേഖരനെക്കുറിച്ച് പറയുന്നത് കാണുക. ‘മാന്യരില്‍ മാന്യനായ ദേഹമാണ്. അഴിമതി അടുത്തുകൂടെ പോലും പോയിട്ടില്ല’. എന്നീ സാധാരണവാക്യങ്ങള്‍ കഴിഞ്ഞാല്‍ നാം വായിക്കുന്നത് അസാധാരണമായ ആശയപ്രസാരണശേഷി സുവ്യക്തമായ രണ്ട് വാക്യങ്ങള്‍ ആണ്. അതിങ്ങനെ: ‘അദ്ദേഹത്തിന് ശരിയാണെന്ന് തോന്നുന്നതില്‍ ഉറച്ചുനില്‍ക്കും. മറ്റുള്ളവരുടെ ശരിതെറ്റുകള്‍ അദ്ദേഹത്തിന്റെ ഒറ്റയാന്‍ ശരിയോട് പലപ്പോഴും യോജിച്ചിരുന്നില്ല.’ ഇതിനെക്കാള്‍ കൃത്യവും ഹ്രസ്വവുമായി തോട്ടം രാജശേഖരനോ നിര്‍വ്വചിക്കാന്‍ കഴിയുകയില്ല.

സര്‍വ്വീസിന്റെ അവസാനനാളുകളില്‍ മാത്രം രാജശേഖരനെ അറിഞ്ഞിട്ടുള്ളവര്‍ക്ക് ഊഹിക്കാനാവാത്ത നേട്ടങ്ങളാണ് ആദ്യപാതിയില്‍ അദ്ദേഹം കൈവരിച്ചത്. അതൊക്കെ പറയുന്ന കൂട്ടത്തില്‍ കക്കൂസില്‍ വീണ് സ്വയം നാറ്റക്കേസായി കഥയും ആവര്‍ത്തിക്കുന്നുണ്ട്. അവിടെയും ഒരു കവിയുണ്ട്. മുറിയിലെത്തി അംഗപ്രത്യംഗം പല ആവര്‍ത്തി കഴുകി സ്‌പ്രേ അടിച്ചിട്ടും മണം ‘എന്റെ’ മൂക്കില്‍ തങ്ങിനിന്നിരുന്നു’.

അതിപ്രഗത്ഭനായ ഒരു ഉദ്യോഗസ്ഥന്റെ സേവനം സംസ്ഥാനത്തിന് നഷ്ടമായ കഥയാണ് ഈ പുസ്തകത്തിന്റെ ബാക്കിപത്രം. എല്ലാ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി അശ്വമേധത്തിന് അഴിച്ചുവിട്ട കുതിരയെ പോലെ അജയ്യനായി വിരാജിച്ചിരുന്ന ഒരുദ്യോഗസ്ഥന്‍ അര്‍ഹിക്കുന്നതായിരുന്നില്ല രാജശേഖരന്റെ സര്‍വ്വീസിന്റെ ഉത്തരാര്‍ദ്ധം പൊതുവെയും അന്ത്യപാദം വിശേഷിച്ചും. രാജശേഖരന്റെ ജാതകം പരിശോധിച്ചാല്‍ മാത്രമേ ഈ വിധിവിപര്യയത്തിന് വിശദീകരണം ലഭിക്കാന്‍ സാധ്യതയുള്ളൂ. അങ്ങനെ ഒരു യത്‌നത്തില്‍ രാജന് പോലും കൗതുകം ഉണ്ടാകാനിടയില്ലല്ലോ. ഈ വൈകിയ വേളയില്‍.

പീയാര്‍ഡിക്കും സര്‍ക്കാരിനും പുറത്തുള്ള വായനക്കാര്‍ക്ക് ചില സംഗതികള്‍ വേണ്ടത്ര വ്യക്തമായി ഗ്രഹിക്കാനാവണമെങ്കില്‍ ചിലയിടങ്ങളില്‍ അറ്റകുറ്റപ്പണി വേണ്ടിവരും എന്നതൊഴിച്ചിച്ചാല്‍ വായിച്ചുതുടങ്ങിയാല്‍ താഴെ വയ്ക്കാനാവാത്തവണ്ണം മനോഹരമാണ് ഈ പുസ്തകം എന്ന് സാക്ഷ്യപ്പെടുത്തുന്നു. നടരാജാദി ‘ശത്രു’ക്കളോട് അല്പം കൂടെ കരുണ കാട്ടാമായിരുന്നു എന്ന് പറയാതെ തന്നെ ശുദ്ധമനസ്ക്കനായ ഒരു പച്ചമനുഷ്യനെ തൊട്ടറിയാന്‍ പോന്നതാണ് രാജന്റെ ശൈലി എന്നും കൂടെ പറയാതെ വയ്യ. അകൃത്രിമം, ലളിതം, സുന്ദരം, ശുഭമസ്തു.

ശ്രീ. രാജശേഖരന്‍ - 0471 2344478

Credits to joychenputhukulam.com

Read more

ഗുണദോഷ സമ്മിശ്രം

പാതി തടിയുടെ വളവും പാതി ആശാരിയുടെ പിഴവും എന്ന് പറയാമായിരിക്കും, ഇങ്ങനെ ഒരു ദുര്‍വിധി കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല, പിണറായി വിജയന്‍െറ മാതിരി. "ദേശാഭിമാനി' എന്ന സി.പി.എം ജിഹ്വയും കൈരളി/പീപ്ള്‍ എന്ന പാര്‍ട്ടി ചാനലും ഒഴിച്ചാല്‍ "കേരളകൗമുദി' വല്ലപ്പോഴും പിന്താങ്ങുന്നതൊഴിച്ചാല്‍ എല്ലാ മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് എതിരാണ്. മുഖ്യമന്ത്രിയുടെ മീഡിയ അഡൈ്വസറുടെ പിടിയില്‍ ഒന്നും നില്‍ക്കുന്നില്ല. സത്യത്തില്‍ ബ്രിട്ടാസിനെ അവിടെ നിയമിച്ചതുതന്നെ ശരിയായില്ല. നമ്മുടെ തോമസ് ജേക്കബിനെപ്പോലെ എതിര്‍ക്യാമ്പിലെ ഒരാളെ ചാക്കിടേണ്ടിയിരുന്നു. മൂപ്പരെ കിട്ടുകയില്ല എന്ന് നമുക്കറിയാം. എങ്കിലും, മാധ്യമമേഖലയിലെ മറ്റാരെയെങ്കിലുംഫകേശവമേനോന്‍, എം.ജി. രാധാകൃഷ്ണന്‍, ഗൗരീദാസന്‍ നായര്‍, വയലാര്‍ ഗോപകുമാര്‍, കേരളത്തിന് പുറത്തുനിന്ന് മറ്റൊരാള്‍ ഫനിയമിക്കുന്നത് കുറെക്കൂടി ശരിയായ സംഗതി ആകുമായിരുന്നു. അത് ബ്രിട്ടാസിന്‍െറ കുറ്റമോ പോരായ്മയോ കൊണ്ടല്ല. ബ്രിട്ടാസ് പിണറായിയുടെ ആള്‍ ആണ് എന്ന ധാരണയാണ് വില്ലന്‍. പിണറായിയും ബ്രിട്ടാസും കഞ്ഞിയും പയറുംപോലെ ആണല്ലോ. റൊട്ടിയും ജാമും എന്ന് സായിപ്പ് പറയുന്ന ബന്ധം.

ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. ഏതായാലും പത്രങ്ങളില്‍നിന്ന് പിണറായി വിജയനെക്കുറിച്ച് ഒരൊറ്റ നല്ല സംഗതി വായിക്കാന്‍ കഴിയുന്നില്ല. മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ട ഒരു മേഖലയാണിത്. ഇങ്ങനെ ഒരാളെ വേട്ടയാടാമോ ഇത് പറയേണ്ടിവരുന്നത് മാധ്യമങ്ങള്‍ വഴി, പരസഹായം കൂടാതെ, ഈ സര്‍ക്കാറിനെക്കുറിച്ച് ഒരു സദ്‌വാര്‍ത്തയും കിട്ടുന്നില്ല എന്നതിനാലാണ്. അതുകൊണ്ട് അവനവന്‍െറ നിരീക്ഷണങ്ങളും കേട്ടറിവുകളെ തുടര്‍ന്ന് നടത്തുന്ന അന്വേഷണങ്ങളും ഗവേഷണങ്ങളും ഒക്കെ ആശ്രയിക്കുകയേ വഴിയുള്ളൂ. അങ്ങനെ പരിശോധിച്ചപ്പോള്‍ എനിക്ക് കിട്ടിയ ചിത്രം പിണറായി സര്‍ക്കാര്‍ തരക്കേടില്ല എന്നതാണ്.

ഒന്നാമത്തെ കാര്യം, ഈ സര്‍ക്കാറിനെക്കുറിച്ച് കഴിഞ്ഞ ഒരാണ്ടിനിടെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല എന്നതു തന്നെ. ജയരാജന്‍ അവിവേകം കാട്ടി എന്ന് പറയാം. സ്വജനപക്ഷപാതം അഴിമതിതന്നെയാണ്. അല്ലെന്ന് പറയുന്നില്ല. എങ്കിലും അതിന്‍െറ പേരില്‍ ഇത്ര ബഹളം ഉണ്ടാകുന്നത് നാട് കേരളം ആകുന്നതിനാലാണ്. പണ്ട് ശങ്കര്‍ പ്രതിക്കൂട്ടിലായത് ചെറുപ്പക്കാര്‍ക്ക് അറിവില്ലായിരിക്കും. ലോറി വേണമെങ്കില്‍ ബുക്ക് ചെയ്ത് ചാസി(ഇവമശെ)െക്കായി കാത്തിരിക്കണമായിരുന്നു. പലപ്പോഴും ഒന്നും രണ്ടും വര്‍ഷങ്ങള്‍. മുഖ്യമന്ത്രി ആര്‍. ശങ്കര്‍ കോണ്‍ഗ്രസ് അനുഭാവി ആയിരുന്ന കുളത്തുങ്കല്‍ പോത്തന്‍ എന്ന ഡീലറെ ഫോണില്‍ വിളിച്ച് തന്‍െറ രണ്ട് പരിചയക്കാര്‍ക്ക് ക്യൂ തെറ്റിച്ച് ചാസി കൊടുക്കണമെന്ന് പറഞ്ഞു. ഇതാണ് കേസ്. ശങ്കര്‍ വിരുദ്ധരായ മലബാര്‍ വിഭാഗം സംഗതി നെഹ്‌റുവിന്‍െറ മുന്നിലെത്തിച്ചു. നെഹ്‌റു പൊട്ടിച്ചിരിച്ചുപോല്‍! "ഇവിടെ ചാസിയോടെ വിഴുങ്ങുന്നവരുടെ ഇടയിലാണ് ഞാന്‍. ഇനപ്രോപ്രിയേറ്റ് ഒഫ്‌കോഴ്‌സ്. ഐ ഷാല്‍ ടോക് ടു ഹിം'. പൂര്‍ണ വിരാമചിഹ്‌നം ഉപയോഗിക്കാം ഇവിടെ. അമ്മായിയമ്മയായ ഏതോ ഒരു ശ്രീമതി മരുമകളെ അടുക്കളയില്‍ അടിമപ്പണി ചെയ്യിച്ചുവരവെ ഒരവസരം കിട്ടിയപ്പോള്‍ കുക്ക് ആയി നിയമിച്ചു എന്ന് പഞ്ചതന്ത്രം കഥകളില്‍ ഉണ്ടല്ലോ. അതുപോലെ ഒരു തെറ്റാണ് ജയരാജവികൃതി. അഭംഗി തന്നെ, വീട്ടില്‍ എഴുതി അറിയിക്കാന്‍ പോന്ന അഴിമതിയല്ലതാനും.

ഇടക്കിടെ താഴൈവക്കുകയും കൂടെക്കൂടെ കൊട്ടിക്കയറുകയും ചെയ്യുന്ന ലാവലിന്‍ ഒഴിച്ചാല്‍ ഈ സര്‍ക്കാറിന്‍േറതായി ഒരൊറ്റ അഴിമതിക്കേസും കാണുന്നില്ല. പിണറായിയുടെ ബനിയനോളം പോന്ന ഷര്‍ട്ട് മുതല്‍ കടന്നപ്പള്ളിയുടെ പര്‍ദയോളം നീണ്ട ഷര്‍ട്ട് വരെ ശുഭ്രാഭമായി തുടരുന്നു. ഗ്രീന്‍ സല്യൂട്ട്, കോമ്രേഡ്‌സ്. രണ്ടാമതായി, ഞാന്‍ ശ്രദ്ധിച്ചത് വേണ്ടത്ര ആലോചന കൂടാതെ കരുണാകരന്‍ തൊട്ട് അച്യുതാനന്ദന്‍ വരെ എഴുതിത്തള്ളിയ ഒരാളെ കെട്ടിയെഴുന്നള്ളിച്ചതും അത്രയും മുഖ്യമന്ത്രിമാര്‍ കര്‍മകുശലനും നീതിനിഷ്ഠനും എന്ന് വാഴ്ത്തിയ ഒരാളെ കാലാവധി ബാക്കിനില്‍ക്കെ പുറത്താക്കിയതും ഒഴിച്ചാല്‍ പഴയ സര്‍ക്കാറിന്‍െറ കീഴില്‍ ജോലിചെയ്തു എന്നതുകൊണ്ട് മാത്രം ഒരുദ്യോഗസ്ഥനെയും വേട്ടയാടിയില്ല എന്നതും ഉമ്മന്‍ ചാണ്ടിയുടെ ഒരു പദ്ധതിപോലും താളത്തിലിട്ടില്ല എന്നതും ആണ്.

പൊതുവെ ഭരണത്തില്‍ രാഷ്ട്രീയം കലര്‍ത്തിക്കാണുന്നില്ല എന്ന് പറയുമ്പോള്‍ ഒരു ടോട്ടല്‍ ക്ലീന്‍ ചിറ്റ് എന്ന് വ്യാഖ്യാനിക്കരുത്. സെക്രട്ടേറിയറ്റിലായാലും പുറത്തായാലും കുറെ ഇളക്കിപ്രതിഷ്ഠകള്‍ പതിവാണല്ലോ. അതിനപ്പുറം ഏറെയൊന്നുംഫഏറെ എന്നതാണ് കീവേഡ്ഫകാണാനില്ല. ഉമ്മന്‍ ചാണ്ടിയെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികളെ ആ കണ്ണില്‍ കാണുന്നില്ല എന്നത് പ്രത്യേകം പറയണം. പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തില്‍ ഈ സര്‍ക്കാര്‍, വിശേഷിച്ചും മുഖ്യമന്ത്രി, പ്രകടിപ്പിക്കുന്ന താല്‍പര്യവും ശുഷ്കാന്തിയും എടുത്തു പറയാതെ വയ്യ. ഗെയ്ല്‍ പൈപ്പ് ലൈന്‍, ആറുവരിപ്പാത, തീരദേശറോഡ്, കോവളംഫകാസര്‍കോട് ജലപാത എന്നിവ ശ്രദ്ധിക്കുക.

പിണറായിയുടെ മുഖമോ പ്രതിച്ഛായയോ ഒരു സൂചനയും നല്‍കുന്നില്ലെങ്കിലും മേഴ്‌സിക്കുട്ടിയുടെയും ശൈലജയുടെയും സ്ത്രീഹൃദയവും കടന്നപ്പള്ളിയുടെ സര്‍വോദയമനസ്സും ഒക്കെ ഓര്‍മയില്‍ തെളിയിക്കുന്ന മറ്റൊരു പ്രധാനസംഗതി ആര്‍ദ്രതയും സഹാനുഭൂതിയും ഈ സര്‍ക്കാറിനെ അടയാളപ്പെടുത്തുന്നു എന്നതാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, സാങ്കേതിക കാരണങ്ങളാല്‍ ആ പട്ടികയില്‍പെട്ടില്ലെങ്കിലും ക്ലേശം അനുഭവിക്കുന്നവര്‍, ക്ഷേമപെന്‍ഷനുകളെ വരുമാനമായി ആശ്രയിക്കുന്നവര്‍, അത് വാങ്ങാന്‍വേണ്ടി ഇറങ്ങിത്തിരിക്കാന്‍ കഴിവില്ലാത്തവര്‍, വിദ്യാഭ്യാസ വായ്പ എടുത്ത് തിരിച്ചടക്കാനാവാതെ കടക്കെണിയിലായവര്‍... ഇങ്ങനെ ദുര്‍ബലരും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നവരും ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സര്‍ക്കാറിന്‍െറ റഡാറില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് എന്നീ മേഖലകളിലും സര്‍ക്കാറിന്‍െറ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ ഇതിനകം ഉണ്ടായിക്കഴിഞ്ഞു. അച്യുതാനന്ദന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഉണ്ടായിരുന്ന മുഖ്യന്‍ കൊമ്പത്തെങ്കില്‍ മന്ത്രിമാര്‍ വരമ്പത്ത് എന്ന മട്ടോ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ദൃശ്യമായ മുഖ്യന്‍ ആള്‍ക്കൂട്ടത്തിലും മന്ത്രിമാര്‍ അവരവരുടെ തുരങ്കങ്ങളിലൂടെയും എന്ന മട്ടോ കാണുന്നില്ല എന്നതും നിഷ്പക്ഷരും സൂക്ഷ്മദൃക്കുകളും ആയ നിരീക്ഷകര്‍ കാണാതിരിക്കുന്നില്ല. ഇത് പിണറായിയുടെ ഏകാധിപത്യമാണ് എന്ന് പറയുന്നത് അമിത ലളിതവത്കരണമാണ്. മന്ത്രിസഭക്ക് പൊതുവായ ഒരു ദിശാബോധം ഉണ്ട് എന്നതാണ് പ്രധാനം.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ഇന്നത്തെ കടലാസുകള്‍ കണ്ടത്. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയാണ് എന്ന് അര്‍ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുന്ന ഒരു മുഖ്യമന്ത്രി നമ്മുടെ ഫെഡറല്‍ ജനാധിപത്യത്തിന് ഭൂഷണമാണ്. ആ വാര്‍ത്താസമ്മേളനത്തിന്‍െറ വാര്‍ത്ത ഏതാണ്ട് എല്ലാ മാധ്യമങ്ങളും ഭംഗിയായി കൊടുത്തിട്ടുമുണ്ട്. ഉള്ളതുപറഞ്ഞാല്‍ ഉറി മാത്രമല്ല പിണറായിയും ചിരിക്കും. മുഖ്യമന്ത്രിയെയും മാധ്യമങ്ങളെയും അഭിനന്ദിക്കാതിരിക്കുന്നത് എഴുത്തുകാരന്‍െറ സത്യസന്ധതയെ വന്ധ്യംകരിക്കുന്നതാവും എന്നതുകൊണ്ടാണ് ഈ വാര്‍ത്താസമ്മേളനവും അതിനോടുള്ള മാധ്യമപ്രതികരണവും സവിശേഷമായി പരാമര്‍ശിക്കുന്നത്.

ദോഷങ്ങള്‍ ഇല്ലെന്നല്ല. അതുമാത്രം പറയാന്‍ ഒരു പ്രമുഖപത്രം എന്നോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് നമ്മുടെ മണി മന്ത്രിയുടെ മണക്കാട് പ്രസംഗംപോലെ വണ്‍, ടൂ, ത്രീ അക്കമിട്ട് എഴുതിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, പൊതുവെ നിരീക്ഷിച്ചാല്‍ ഗുണദോഷ സമ്മിശ്രമെങ്കിലും ഗുണത്തിന് ഒരു നെല്ലിട മേല്‍ക്കൈയുള്ള സര്‍ക്കാര്‍ എന്നാണ് ഒന്നാം വാര്‍ഷികത്തില്‍ തോന്നുന്നത്. 60 ശതമാനം മാര്‍ക്ക് കൊടുക്കാം; അതില്‍ അഞ്ച് മോഡറേഷനും അഞ്ച് ഗ്രേസ്മാര്‍ക്കും ആണ് എന്ന് കരുതുന്നവരോട് തര്‍ക്കിക്കാന്‍ ഞാന്‍ നില്‍ക്കുന്നില്ല.

Credits to joychenputhukulam.com

Read more

ഈ സര്‍ക്കാര്‍ എങ്ങനെ മാറണം

പിണറായി സര്‍ക്കാര്‍ എങ്ങനെ മാറണം എന്നതാണ് ചോദ്യം. ഈ സര്‍ക്കാരിന്റെ നന്മകളോ കരുത്തോ ഇവിടെ പ്രസക്തമല്ല. അതുകൊണ്ട് സര്‍ക്കാരിന്റെ പോരായ്മകള്‍ മാത്രമാണ് ഈ കുറിപ്പിന്റെ വിഷയം.

ഒന്നാമത്തെ കാര്യം ഈ സര്‍ക്കാര്‍ നിഷ്പക്ഷമല്ല എന്ന് ഒരു പൊതുധാരണ രൂപപ്പെട്ടിട്ടുണ്ട് എന്ന് സര്‍ക്കാര്‍ തിരിച്ചറിയണം. കോണ്‍ഗ്രസുകാരിലോ ഭാ.ജ.പാ.ക്കാരിലോ മാത്രം അല്ല ഈ ചിന്ത കാണുന്നത്. മാധ്യമങ്ങള്‍ ഒന്നാകെ പിണറായിവിരുദ്ധമാണ് എന്നത് ഇതിന് ഒരു കാരണമാകാം. അതിനെ മറികടക്കാനുള്ള ശ്രമമൊന്നും കാണുന്നില്ല. അത് സി.പി.എമ്മിന്റെ ധാര്‍ഷ്ട്യമാണ് ഈ പക്ഷപാതത്തിന്റെ കാരണം എന്നു ചിന്തിക്കാന്‍ വഴിവെയ്ക്കുന്നു. ആദ്യത്തേതിന് പിണറായിവിരുദ്ധതയും രണ്ടാമത്തേതിന് പിണറായിയുടെ ശരീരഭാഷയും ബലംപകരുന്നു.

അതുകൊണ്ട് സര്‍ക്കാര്‍ നിഷ്പക്ഷമാണ് എന്നും മുഖ്യമന്ത്രിക്ക് വ്യക്തിപരമായി ധാര്‍ഷ്ട്യമില്ല എന്നും ജനത്തിന് ബോധ്യംവരണം. അത് ഇരുട്ടിവെളുക്കുമ്പോള്‍ നടക്കുന്ന കാര്യമല്ല. അതേസമയം നടക്കാത്ത സംഗതിയുമല്ല. എങ്ങനെയാണ് പ്രതിച്ഛായ ഭേദപ്പെടുത്തേണ്ടത് എന്ന് ഉപദേശിക്കാന്‍ പ്രൊഫഷണലുകളുണ്ട്. അച്യുതാനന്ദനോ ഉമ്മന്‍ചാണ്ടിയോ ഒന്നും അറിയാതെയും സര്‍ക്കാരില്‍ വൗച്ചര്‍ കൊടുക്കാതെയും അവരുടെ സഹായം തേടണം.

രണ്ടാമത്തെ കാര്യം സര്‍ക്കാര്‍ ഉദ്യോഗസ്ഥതലത്തില്‍ ആശ്രിതവാത്സല്യവും വൈരനിര്യാതനവും വെച്ചുപുലര്‍ത്തുന്നു എന്ന ധാരണയാണ്. ജേക്കബ് തോമസിനെ വഴിവിട്ട് പിന്തുണയ്ക്കുന്നു എന്നും സെന്‍കുമാറിനെ അകാരണമായി ഉപദ്രവിക്കുന്നു എന്നും ശരാശരി മലയാളി ചിന്തിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കിടയില്‍ നമ്മുടെയാള്‍, നമ്മുടെതല്ലാത്തയാള്‍ എന്ന വേര്‍തിരിവുണ്ട് എന്ന് ജനത്തിനു തോന്നുന്നത് ഭംഗിയല്ല. വിജയാനന്ദിനെപ്പോലെ സാത്വികനും ഗാന്ധിയനും പ്രഗല്ഭനും ആയ ഒരാളോട് ‘തട്ടിക്കയറി’ എന്ന വാര്‍ത്ത മുഖ്യമന്ത്രിയെ സഹായിച്ചില്ല. മുസലിയാര്‍ കോളേജില്‍ പണം തിരിച്ചടച്ചോ എന്നന്വേഷിച്ചതാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത് എന്ന കാര്യം ഹജൂര്‍ക്കച്ചേരിയില്‍ അങ്ങാടിപ്പാട്ടാണ്.

ഞാന്‍ ആ കോളേജിന്റെ ഭരണസമിതിയില്‍ ഒരു നിശ്ശബ്ദാംഗമാണ്. ഉത്തരം എനിക്കറിയാം. എന്നോട് ചോദിച്ചാല്‍ മതിയായിരുന്നു വിജയാനന്ദിന്. അദ്ദേഹം നേര്‍വഴിതേടിയത് തെറ്റല്ല. മാമ്മന്‍ മാത്യു മുതല്‍ കോവളം ചന്ദ്രന്റെ ആത്മാവുവരെ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ സകലപത്രാധിപന്മാരും എതിരായിരിക്കെ അതിശയോക്തി അപ്രതീക്ഷിതമല്ലതാനും.

സെന്‍കുമാറിന്റെ കേസിലും ഇതാണ് സംഭവിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം എന്നൊക്കെ പറഞ്ഞാലും സകലമാനപേര്‍ക്കും കരതലാമലകംപോലെ വ്യക്തമായ സംഗതിയില്‍ വ്യക്തതപോരാ എന്ന് പറഞ്ഞത് അബദ്ധമായി. രണ്ടു നിയമവേദികള്‍ സര്‍ക്കാരിന് അനുകൂലമായി വിധിച്ച കേസാണ്. അവസാനവട്ടം മാത്രമാണ് തോറ്റത്. അത് മാനമായി അംഗീകരിച്ചെങ്കില്‍ മുഖ്യമന്ത്രിയുടെ മാനം വര്‍ധിക്കുമായിരുന്നു. രണ്ട് ഉദ്യോഗസ്ഥരുടെ പേര് എടുത്തുപറഞ്ഞു എന്നേയുള്ളൂ. എല്ലാ ഉദ്യോഗസ്ഥരും ഈ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥരാണ് എന്നാണ് ഭരണനേതൃത്വം കരുതുന്നത് എന്ന് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും തോന്നണം. തോന്നണം എന്നതാണ് കീവേഡ്. ഈയിടെ അകാരണമായി വേട്ടയാടപ്പെടുന്ന രണ്ട് ഐ.എ.എസ്. ചെറുപ്പക്കാര്‍ മുഖ്യമന്ത്രിയെ കണ്ടു. വാത്സല്യത്തോടെ പെരുമാറി എന്നാണറിയുന്നത്. ഇതൊന്നും ജനം അറിയുന്നില്ലല്ലോ, സഖാവേ.

മൂന്നാമത് മന്ത്രിമാരെ വാനരത്രയത്തെപ്പോലെ ഒതുക്കിയിരിക്കയാണ് എന്നാണ് പൊതുധാരണ. അത് ഭൂഷണമല്ല. അച്യുതമേനോന്റെ മാതൃകയാണ് പിണറായി പിന്തുടരേണ്ടത്. എമ്മെന്‍, ടി.വി. എന്നിങ്ങനെ സ്വന്തം പാര്‍ട്ടിയില്‍ തന്നോടൊപ്പമോ തന്നെക്കാള്‍ ഉയരെയോ സ്ഥാനം ഉണ്ടായിരുന്നവര്‍പോലും മുഖ്യമന്ത്രിയെ ആദരിച്ചിരുന്നു എന്ന് എനിക്കറിയാം. കരുണാകരന്‍പോലും അടിയന്തരാവസ്ഥ വരുവോളം മുഖ്യമന്ത്രിയെ പിണക്കാതിരിക്കാന്‍ സൂക്ഷ്മതകാട്ടിയിരുന്നു. ഇപ്പോള്‍ ബഹുമാനത്തിന്റെ സ്ഥാനത്ത്് ഭയംവന്നിരിക്കുന്നു. സീയെം എന്തു പറയും എന്ന വ്യാകുലതകൊണ്ട് മന്ത്രിമാര്‍ ഫ്രീസറിലായമട്ടിലാണ്. ഇതു മാറണം. മന്ത്രിമാര്‍ക്ക് കുറേക്കൂടി സ്വാതന്ത്ര്യം അനുവദിക്കണം. അത് അവര്‍ക്കും ജനത്തിനും ബോധ്യമാവുകയും വേണം.

ഈ സര്‍ക്കാര്‍ ചെയ്ത എത്രയോ നല്ലകാര്യങ്ങള്‍ എടുത്തുപറയാനുണ്ട്. പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് വായ്പയെടുത്ത് കടക്കെണിയിലായവര്‍, ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍, എന്‍ഡോസള്‍ഫാന്‍ ഇരകള്‍, കഴിഞ്ഞ ഒരു കൊല്ലത്തിനിടെ ഉദ്യോഗം കിട്ടിയ മുന്നൂറോളം ഭിന്നശേഷിക്കാര്‍ തുടങ്ങിയവരുടെയൊക്കെ അനുഗ്രഹം പിണറായിയുടെമേല്‍ ഉണ്ടാകും. എന്നാല്‍, ശേഷം ജനം അതൊന്നും തിരിച്ചറിയാത്തവിധത്തിലാണ് പ്രതിച്ഛായയുടെ അവസ്ഥ.

ഗെയില്‍ പൈപ്‌ലൈന്‍, ആറുവരിപ്പാത, വ്യവസായ നിക്ഷേപനിയമങ്ങളുടെ ഏകീകരണം ഇത്യാദി എത്രയോ സംഗതികള്‍ ഈ സര്‍ക്കാരിനെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോവുകയാണ്. ഇതിന്റെയൊന്നും ഗുണം പിണറായിക്ക് കിട്ടാതെവരുന്നത് ദുഃഖകരമാണ്. ഇനിയുള്ള കാലം ഇതിനൊക്കെ മാറ്റംവരുത്തുമെന്ന് പ്രതീക്ഷിക്കാനാണ് എനിക്കിഷ്ടം.

Credits to joychenputhukulam.com

Read more

ഹാപ്പി ബെര്‍ത്ത്‌ഡേ ടു യു ഹാപ്പി ബെര്‍ത്ത്‌ഡേ

ഇ എം എസ് മുതല്‍ വി എസ്വരെ ഒരു മുഖ്യമന്ത്രിക്കും നേരിടേണ്ടി വന്നിട്ടില്ലാത്തതരം ക്രൂരമായ ആക്രമണങ്ങള്‍ക്ക് മുഖ്യമന്ത്രിയും സര്‍ക്കാരും വിധേയമായ ഒരു ആദ്യവര്‍ഷം എന്നാണ് പിണറായിയുടെ കഴിഞ്ഞ കൊല്ലം നിര്‍വചിക്കപ്പെടേണ്ടത്.

ആര്‍ ബാലകൃഷ്ണപിള്ളയുടെ നിയമനം ഉദാഹരണമായി കരുതുക. മുന്നോക്കസമുദായക്ഷേമത്തിനുള്ള സ്ഥാപനത്തിന്റെ തലപ്പത്ത് അദ്ദേഹത്തെ നിയമിച്ചത് ഉമ്മന്‍ചാണ്ടി. അവിടെ എന്തെങ്കിലും അഴിമതി കാട്ടിയതുകൊണ്ടല്ല അദ്ദേഹത്തിന് രാജിവച്ച് ഒഴിയേണ്ടിവന്നത്. രാജിയുടെ കാരണം തികച്ചും രാഷ്ട്രീയമായിരുന്നു; പിള്ള ഇടതുമുന്നണിയിലേക്ക് മാറി. അപ്പോള്‍ ഇടതുമുന്നണി അധികാരത്തിലെത്തിയാല്‍ പിള്ളയ്ക്ക് സ്ഥാനം തിരിച്ച് കൊടുക്കേണ്ടതല്ലേ? അത് എന്താണിത്ര വൈകിയത് എന്നല്ലേ ചോദിക്കേണ്ടത്? പകരം പ്രതിപക്ഷവും മാധ്യമങ്ങളും ഉയര്‍ത്തുന്നത് പിള്ളയുടെ ജയില്‍വാസവും വി എസിന്റെ മനോഭാവവും ആണ്. മുന്നോക്കപരിപാടിയുടെ തലപ്പത്തിരിക്കാന്‍ പിള്ളയാണ് കൊള്ളാവുന്നവന്‍ എന്ന് പറഞ്ഞവര്‍തന്നെ ആ തീരുമാനത്തിന്റെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചാലോ? ഇത്തരം സമീപനങ്ങളാണ് കഴിഞ്ഞ ഒരുവര്‍ഷത്തെ മാധ്യമചക്രവാളത്തില്‍ നിറയെ. കീചകനാണ് മരിച്ചത്. പിന്നെ ഭീമനെ പിടിച്ചാല്‍ മതിയല്ലോ. സിംപിള്‍, മിസ്റ്റര്‍ വാട്‌സണ്‍.

ഈ ആരവങ്ങള്‍ക്കിടയില്‍ സര്‍ക്കാര്‍ കര്‍മനിരതമാണ് എന്നതാണ് കഴിഞ്ഞ സംവത്സരത്തെ ശ്രദ്ധേയമാക്കുന്നത്. തീയില്‍ കുരുക്കുന്നത് വെയിലില്‍ വാടുകയില്ല എന്ന് പറഞ്ഞത് ആരായാലും അവര്‍ പിണറായി വിജയനെ അറിയും!

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി ഈ സര്‍ക്കാര്‍ വല്ലതും ചെയ്തുവോ എന്ന് അന്വേഷിച്ചുകൊണ്ടാണ് ഞാന്‍ തുടങ്ങിയത്. അറുപത് കോടി രൂപയാണ് ഈ സര്‍ക്കാര്‍ വന്നതിനുശേഷം അനുവദിച്ചത്. ദേശീയ മനുഷ്യാവകാശ കമീഷന്‍ ശുപാര്‍ശചെയ്ത ധനസഹായത്തിന്റെ മൂന്നാമത്തെ ഗഡുവാണ് ഇതില്‍ അമ്പത്തേഴുകോടി. ബാക്കി തുക ദുരിതബാധിതരുടെ പട്ടികയില്‍ പെടാത്തവരെങ്കിലും ഗുരുതരരോഗങ്ങള്‍ക്ക് അടിപ്പെട്ടുപോയവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അനുവദിച്ചതാണ്. അത് ഒന്നൊന്നരക്കോടി കഴിഞ്ഞു ഇതിനോടകം. പുനരധിവാസ പരിപാടികള്‍ ഊര്‍ജസ്വലമായി നടക്കുന്നു എന്നാണ് അറിയുന്നത്.

ക്ഷേമപെന്‍ഷനുകള്‍ ഏതാണ്ട് ഇരട്ടിയാക്കി. അറുനൂറ് രൂപ എന്നത്ആയിരത്തിയൊരുനൂറായി. തുക വര്‍ധിച്ചതിനേക്കാള്‍ പ്രധാനം പെന്‍ഷന്‍ വീട്ടില്‍ എത്തിച്ചുകൊടുക്കുന്നു എന്നതാണ്. ക്ഷേമ പെന്‍ഷനുകളെ ആശ്രയിക്കുന്നവരില്‍ ബഹുഭൂരിപക്ഷവും വാര്‍ധക്യമോ രോഗമോ തളര്‍ത്തുന്നവരോ നിത്യനിദാനങ്ങള്‍ കൊണ്ടുനടക്കാന്‍ പെടാപ്പാട് പെടുന്നതിനിടയില്‍ പെന്‍ഷന്‍ വാങ്ങാനായി ഒരുദിവസം മാറ്റിവയ്ക്കാന്‍ കഴിയാത്തവരോ ആയിരിക്കുമല്ലോ. എത്ര വലിയ സഹായമാണ് ഈ ഒരൊറ്റ തീരുമാനംവഴി അവര്‍ക്ക് കിട്ടുന്നത്.

ഇതുപോലെതന്നെ ശ്രദ്ധേയമാണ് വിദ്യാഭ്യാസവായ്പകളുടെ തിരിച്ചടവ് സംബന്ധിച്ച തീരുമാനവും. മക്കളെ പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിന് അയക്കാന്‍ വേണ്ടി ബാങ്കുകളില്‍നിന്ന് വായ്പ എടുത്ത പതിനായിരക്കണക്കിന് ഇടത്തരക്കാര്‍ ഇന്ന് കേരളത്തിലുണ്ട്. സ്വപ്നങ്ങള്‍ വിറ്റ് നടക്കുന്ന കാബൂളിവാലമാരുടെ ഇരകളാണവര്‍. വിഴുങ്ങാവുന്നതിലേറെ കൊത്തിയവരാണ് അവരില്‍ ഏറെയും. സ്വാഭാവികമായും അവര്‍ കടക്കെണിയിലാണ്. അവരെ രക്ഷിക്കാന്‍ ഈ സര്‍ക്കാര്‍ ഒരു പദ്ധതി ഉണ്ടാക്കി. 900 കോടി രൂപ ആണ് ചെലവ്. ഇത് വെറും കടാശ്വാസ പദ്ധതി അല്ല. വായ്പ തിരിച്ചടയ്ക്കുന്നതിന് സഹായം നല്‍കുകയാണ് ചെയ്യുന്നത്. വായ്പ എടുത്തവരോട് തോള്‍ ചേര്‍ക്കുകയാണ് സര്‍ക്കാര്‍. ആദ്യവര്‍ഷം 90 ശതമാനം, തുടര്‍വര്‍ഷങ്ങളില്‍ 75,50,25 ശതമാനം വീതം സര്‍ക്കാര്‍ നല്‍കും. കേരളത്തില്‍ ഇത്തരം ഒരു പദ്ധതി ഇതാദ്യം.

കഴിഞ്ഞദിവസം മന്ത്രി ശൈലജ ജനറലാശുപത്രിയില്‍പോയ വാര്‍ത്ത വായിച്ചതിന തുടര്‍ന്നാണ് ആ മേഖലയെക്കുറിച്ച് അന്വേഷിക്കാന്‍ തോന്നിയത്.
നമ്മുടെ ആരോഗ്യമേഖലയില്‍ സ്‌പെഷലൈസേഷനും കോര്‍പററ്റൈസേഷനും ചേര്‍ന്ന് സൃഷ്ടിച്ചിട്ടുള്ളത് അത്യന്തം അനാരോഗ്യകരമായ ഒരു അവസ്ഥയാണ്. ബ്രിട്ടനിലെ ജിപി (ജനറല്‍ പ്രാക്ടീഷണര്‍) മാതൃക നമ്മുടെ പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കി നടപ്പാക്കുകയും ഐടിഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സാധാരണക്കാരന് മെച്ചപ്പെട്ട പരിരക്ഷ ഉറപ്പുവരുത്തുകയും വേണം എന്ന് ഏതാണ്ട് പത്തുവര്‍ഷംമുമ്പ് ഞാന്‍ ഒരു ലേഖനത്തില്‍ എഴുതിയിരുന്നു. ആ വഴിക്കാണ് ആരോഗ്യമന്ത്രി ശൈലജയും വകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനും നീങ്ങുന്നത് എന്നറിയുന്നത് തീര്‍ത്തും സന്തോഷകരം. ഇത് ഇന്നും നാളെയും മറ്റന്നാളുംകൊണ്ട് പൂര്‍ത്തിയാകുന്നതല്ല. ഒരു ജിപി ഇംഗ്‌ളണ്ടില്‍ നോക്കുന്നത് മൂവായിരം പേരെ ആണെങ്കില്‍ നമ്മുടെ സാമ്പത്തിക സാഹചര്യപരിമിതി മൂലം നമുക്ക് പതിനായിരമോ പന്തീരായിരമോ വ്യക്തികള്‍ക്ക് ഒരു കുടുംബഡോക്ടറെ നല്‍കാനേ കഴിഞ്ഞുള്ളൂവെന്ന് വരാം. എങ്കിലും അത്രയും ആയി. ബാക്കി പിറകെ. കേരളത്തില്‍ വ്യാപകമായ കംപ്യൂട്ടര്‍ സാക്ഷരത ഉപയോഗപ്പെടുത്തി സാധാരണക്കാരന് പോലും മെഡിക്കല്‍ കോളേജിലെ യൂണിറ്റ് മേധാവിയെ മുന്‍കൂട്ടി സമയം നിശ്ചയിച്ച് കാണാന്‍ കഴിയുംവിധം ക്രമീകരണങ്ങള്‍ ഉണ്ടാക്കാന്‍കഴിയും. ഓരോ പൌരനും ഒരു ഇലക്ട്രോണിക് ഹെല്‍ത്ത് കാര്‍ഡ് നിര്‍മിച്ചെടുക്കാന്‍ കഴിയും. ഇന്നത്തെ സൌകര്യങ്ങള്‍ അന്യമായിരുന്ന കാലത്ത് 1990കളില്‍ ഭാവനാസമ്പന്നനായിരുന്ന ആര്‍ച്ച് ബിഷപ്പ് ബനഡിക്ട് മാര്‍ ഗ്രിഗോറിയോസ് ഒരു പരിപാടി നടത്തിയിരുന്നു. ഒരു ജീപ്പ് ഗ്രാമാന്തരങ്ങളിലൂടെ യാത്രചെയ്യുക. രണ്ടോ മൂന്നോ പാരാമെഡിക്കല്‍ ജീവനക്കാരും മുട്ടയില്‍നിന്ന് കഷ്ടിച്ച് വിരിഞ്ഞ ഒരു കൊച്ചുഡോക്ടറും. രക്തം പരിശോധിച്ച് പ്രമേഹനിര്‍ണയം നടത്തുകയും രക്തസമ്മര്‍ദം അളക്കുകയുംമാത്രം ആയിരുന്നു പരിപാടി. രോഗലക്ഷണങ്ങള്‍ തുടങ്ങുന്നവര്‍ക്ക് ജീവിതശൈലി സംബന്ധിച്ച ഉപദേശങ്ങള്‍, വിദഗ്ധ ഡോക്ടറെ കാണേണ്ടവര്‍ക്ക് അതിനൊരു കുറിപ്പടി റഫറന്‍സിന്. ഈ ആശയത്തെ കാലാനുസൃതം പരാവര്‍ത്തനംചെയ്ത് അടുത്ത നാല് വര്‍ഷം കൊണ്ട് കേരളത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയും.

പൊതുവിദ്യാഭ്യാസരംഗത്ത് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നുണ്ട്. അന്താരാഷ്ട്രതലത്തിലേക്ക് നമ്മുടെ പള്ളിക്കൂടങ്ങളെ ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അതിന് നമ്മുടെ സമൂഹം സജ്ജമല്ല എന്ന് പറയുന്ന 'വിചക്ഷണന്മാര്‍' ഉണ്ടാകും. പാഷാണത്തില്‍ പെട്ടാല്‍ മിക്ക കൃമികളും ചാകും. എന്നാല്‍, പാഷാണം ഭക്ഷണമായ കൃമികളുണ്ട്. അവയാണ് പാഷാണത്തില്‍ കൃമി. അത്തരക്കാരെ മൈന്‍ഡ് ചെയ്യണ്ട മന്ത്രി രവീന്ദ്രനാഥ്. സ്മാര്‍ട്ട് ക്‌ളാസ് മുറികള്‍, ലാബുകള്‍, ശുചിമുറികള്‍ എന്നിവയൊക്കെ ഓരോ സ്കൂളിലും ഉണ്ടാകട്ടെ. ഒറ്റപ്പാലത്തെ പഴയ എംഎല്‍എ ഹംസ ഒരുനിയോജകമണ്ഡലത്തിന്റെയും ഒരു എംഎല്‍എ ഫണ്ടിന്റെയും പരിമിതികള്‍ക്കുള്ളില്‍ കൈവരിച്ച നേട്ടം രവീന്ദ്രനാഥിന്റെ യജ്ഞത്തെക്കുറിച്ച് ശുഭാപ്തിവിശ്വാസം വളര്‍ത്താതിരിക്കുന്നില്ല. സംസ്ഥാനത്തെ പതിമൂവായിരത്തോളം പൊതുവിദ്യാലയങ്ങളില്‍ ഈ നിലവാരമുയര്‍ത്തല്‍ പൂര്‍ത്തിയാക്കാന്‍ ഇനിയുള്ള നാല് കൊല്ലം മതി. ഇതിനോടകംതന്നെ പല എംഎല്‍എമാരും അവരവരുടെ മണ്ഡലങ്ങളിലെ മുഴുവന്‍ ക്‌ളാസ് മുറികളും സ്മാര്‍ട്ടാക്കി കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് ആ ലക്ഷ്യം അസാധ്യമായ ഒന്നല്ല.

ഇതിനൊപ്പം പറയേണ്ട മറ്റൊരു സംഗതിയുണ്ട്. ഭരണാനുകൂല സംഘടനയില്‍പെട്ട അധ്യാപകരെങ്കിലും തങ്ങളുടെ മക്കളെ പൊതുവിദ്യാലയങ്ങളില്‍ അയക്കണം. കുറച്ചുപേരൊക്കെ ആദ്യമാദ്യം സംഘടനയില്‍നിന്ന് രാജിവച്ചേക്കാം. എങ്കിലും പ്രസ്ഥാനം നിര്‍ബന്ധപൂര്‍വം അങ്ങനെ ഒരു നിലപാട് എടുക്കണം. െ്രെഡവേഴ്‌സ് യൂണിയന്‍ പ്രസിഡന്റ് ആയിരുന്നയാള്‍ ട്രാന്‍സ്‌പോര്‍ട്ട് മന്ത്രി ആയപ്പോള്‍ വഴിയരികില്‍ വര്‍ത്തമാനം പറഞ്ഞ് നില്‍ക്കുന്നവനെയും"വരുന്നോ'' എന്ന് ചോദിച്ച് ബസിലേക്ക് ക്ഷണിക്കാന്‍ െ്രെഡവര്‍മാര്‍ തീരുമാനിച്ചത് കെഎസ്ആര്‍ടിസിയുടെ ചരിത്രത്തിന്റെ ഭാഗമാണ്. കാലം ക്രിസ്താബ്ദം 1976. അങ്ങനെ ഒരു കമിറ്റ്‌മെന്റ് നമ്മുടെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ അധ്യാപകരില്‍നിന്ന് ഉണ്ടാകണം ഈ സര്‍ക്കാരിന്റെ കാലത്ത്. പത്താംക്‌ളാസ് വരെ മലയാളം നിര്‍ബന്ധിതമാക്കി. നന്ന്. നമ്മുടെ പൊതുപ്രവര്‍ത്തകര്‍ തങ്ങളുടെ മക്കളെ മലയാളം അധ്യയനമാധ്യമമായ പള്ളിക്കൂടങ്ങളില്‍ വിടുമോ? ഞാന്‍ മലയാളത്തിലാണ് പഠിച്ചത്. പതിനൊന്നാം ക്‌ളാസ് (അന്നത്തെ എസ്എസ്എല്‍സി) വരെ. പിറ്റേകൊല്ലം കോളേജില്‍ ഇംഗ്‌ളീഷായി മാധ്യമം.

അധ്യാപകര്‍ ഇംഗ്‌ളീഷല്ലാതെ ക്‌ളാസില്‍ പറയാത്ത ആ കാലത്ത് ആദ്യത്തെ ഏതാനും ആഴ്ചകള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടായിരുന്നു എന്നതൊഴിച്ചാല്‍ മലയാളത്തില്‍ പഠിച്ചതുകൊണ്ട് ഒരു ക്‌ളേശവും ശിഷ്ടായുസ്സില്‍ ഉണ്ടായില്ല. മാര്‍ക്‌സിസ്റ്റുകാര്‍ മാതൃകകാട്ടിയാല്‍ പിന്‍പറ്റാന്‍ കോണ്‍ഗ്രസുകാരും വരും.

കഴിഞ്ഞവര്‍ഷത്തെ ഏറ്റവും വലിയ നേട്ടം അടിസ്ഥാനസൌകര്യ വികസനത്തിലാണ് ഉണ്ടായത്. കാസര്‍കോട്മുതല്‍ തിരുവനന്തപുരംവരെ ആറുവരിപാത, ഗെയില്‍ പൈപ്പ്‌ലൈന്‍, കേരളത്തിലെ ആദ്യ സ്വകാര്യതുറമുഖം ആയ പൊന്നാനി, കോവളംകാസര്‍കോട് ജലപാത, ഒമ്പത് ജില്ലയിലൂടെ കടന്നുപോകുന്ന തീരദേശപാത എന്നിവയൊക്കെ മുഖ്യമന്ത്രി പ്രത്യേകം ശ്രദ്ധിച്ചതായി കാണുന്നത് തൃപ്തികരമാണ് എന്ന് പറയാതെവയ്യ.

സര്‍ക്കാരിന്റെ ആദ്യവര്‍ഷം കൊള്ളാം. എന്നാല്‍, "ഉത്തിഷ്ഠമാനസ്തുപരോനോപേക്ഷ്യ: പഥ്യമിച്ഛതാ'' എന്ന പ്രമാണം മറക്കരുത്. ശത്രു ശക്തി വളര്‍ത്തിക്കൊണ്ടിരിക്കുകയാണ് എന്ന തിരിച്ചറിവോടെ സ്വന്തം ശക്തി ചോര്‍ന്നുപോകാതെ സൂക്ഷിക്കുന്നതാണ് ബുദ്ധി.
നന്മ വരട്ടെ

credits to joychenputhukulam.com

Read more

പിണറായി സര്‍ക്കാരിന്റെ ഒരുവര്‍ഷം: ഗുണദോഷ സമ്മിശ്രം

പാതി തടിയുടെ വളവും പാതി ആശാരിയുടെ പിഴവും എന്ന് പറയാമായിരിക്കും, ഇങ്ങനെ ഒരു ദുര്‍വിധി കേരളത്തില്‍ ഒരു മുഖ്യമന്ത്രിക്കും ഉണ്ടായിട്ടില്ല, പിണറായി വിജയന്‍െറ മാതിരി. ‘ദേശാഭിമാനി’ എന്ന സി.പി.എം ജിഹ്വയും കൈരളി/പീപ്ള്‍ എന്ന പാര്‍ട്ടി ചാനലും ഒഴിച്ചാല്‍ ‘കേരളകൗമുദി’ വല്ലപ്പോഴും പിന്താങ്ങുന്നതൊഴിച്ചാല്‍ എല്ലാ മാധ്യമങ്ങളും മുഖ്യമന്ത്രിക്ക് എതിരാണ്. മുഖ്യമന്ത്രിയുടെ മീഡിയ അഡ്വൈസറുടെ പിടിയില്‍ ഒന്നും നില്‍ക്കുന്നില്ല. സത്യത്തില്‍ ബ്രിട്ടാസിനെ അവിടെ നിയമിച്ചതുതന്നെ ശരിയായില്ല. നമ്മുടെ തോമസ് ജേക്കബിനെപ്പോലെ എതിര്‍ക്യാമ്പിലെ ഒരാളെ ചാക്കിടേണ്ടിയിരുന്നു. മൂപ്പരെ കിട്ടുകയില്ല എന്ന് നമുക്കറിയാം. എങ്കിലും, മാധ്യമമേഖലയിലെ മറ്റാരെയെങ്കിലുംഫകേശവമേനോന്‍, എം.ജി. രാധാകൃഷ്ണന്‍, ഗൗരീദാസന്‍ നായര്‍, വയലാര്‍ ഗോപകുമാര്‍, കേരളത്തിന് പുറത്തുനിന്ന് മറ്റൊരാള്‍ ഫനിയമിക്കുന്നത് കുറെക്കൂടി ശരിയായ സംഗതി ആകുമായിരുന്നു. അത് ബ്രിട്ടാസിന്‍െറ കുറ്റമോ പോരായ്മയോ കൊണ്ടല്ല. ബ്രിട്ടാസ് പിണറായിയുടെ ആള്‍ ആണ് എന്ന ധാരണയാണ് വില്ലന്‍. പിണറായിയും ബ്രിട്ടാസും കഞ്ഞിയും പയറുംപോലെ ആണല്ലോ. റൊട്ടിയും ജാമും എന്ന് സായിപ്പ് പറയുന്ന ബന്ധം.

ഇനി അത് പറഞ്ഞിട്ട് കാര്യമില്ല. ഏതായാലും പത്രങ്ങളില്‍നിന്ന് പിണറായി വിജയനെക്കുറിച്ച് ഒരൊറ്റ നല്ല സംഗതി വായിക്കാന്‍ കഴിയുന്നില്ല. മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ട ഒരു മേഖലയാണിത്. ഇങ്ങനെ ഒരാളെ വേട്ടയാടാമോ ഇത് പറയേണ്ടിവരുന്നത് മാധ്യമങ്ങള്‍ വഴി, പരസഹായം കൂടാതെ, ഈ സര്‍ക്കാറിനെക്കുറിച്ച് ഒരു സദ്‌വാര്‍ത്തയും കിട്ടുന്നില്ല എന്നതിനാലാണ്. അതുകൊണ്ട് അവനവന്‍െറ നിരീക്ഷണങ്ങളും കേട്ടറിവുകളെ തുടര്‍ന്ന് നടത്തുന്ന അന്വേഷണങ്ങളും ഗവേഷണങ്ങളും ഒക്കെ ആശ്രയിക്കുകയേ വഴിയുള്ളൂ. അങ്ങനെ പരിശോധിച്ചപ്പോള്‍ എനിക്ക് കിട്ടിയ ചിത്രം പിണറായി സര്‍ക്കാര്‍ തരക്കേടില്ല എന്നതാണ്.
ഒന്നാമത്തെ കാര്യം, ഈ സര്‍ക്കാറിനെക്കുറിച്ച് കഴിഞ്ഞ ഒരാണ്ടിനിടെ ഒരു അഴിമതി ആരോപണവും ഉണ്ടായിട്ടില്ല എന്നതു തന്നെ. ജയരാജന്‍ അവിവേകം കാട്ടി എന്ന് പറയാം. സ്വജനപക്ഷപാതം അഴിമതിതന്നെയാണ്. അല്ലെന്ന് പറയുന്നില്ല. എങ്കിലും അതിന്‍െറ പേരില്‍ ഇത്ര ബഹളം ഉണ്ടാകുന്നത് നാട് കേരളം ആകുന്നതിനാലാണ്. പണ്ട് ശങ്കര്‍ പ്രതിക്കൂട്ടിലായത് ചെറുപ്പക്കാര്‍ക്ക് അറിവില്ലായിരിക്കും. ലോറി വേണമെങ്കില്‍ ബുക്ക് ചെയ്ത് ചാസി(ഇവമശെ)െക്കായി കാത്തിരിക്കണമായിരുന്നു. പലപ്പോഴും ഒന്നും രണ്ടും വര്‍ഷങ്ങള്‍. മുഖ്യമന്ത്രി ആര്‍. ശങ്കര്‍ കോണ്‍ഗ്രസ് അനുഭാവി ആയിരുന്ന കുളത്തുങ്കല്‍ പോത്തന്‍ എന്ന ഡീലറെ ഫോണില്‍ വിളിച്ച് തന്‍െറ രണ്ട് പരിചയക്കാര്‍ക്ക് ക്യൂ തെറ്റിച്ച് ചാസി കൊടുക്കണമെന്ന് പറഞ്ഞു. ഇതാണ് കേസ്. ശങ്കര്‍ വിരുദ്ധരായ മലബാര്‍ വിഭാഗം സംഗതി നെഹ്‌റുവിന്‍െറ മുന്നിലെത്തിച്ചു. നെഹ്‌റു പൊട്ടിച്ചിരിച്ചുപോല്‍! ‘ഇവിടെ ചാസിയോടെ വിഴുങ്ങുന്നവരുടെ ഇടയിലാണ് ഞാന്‍. ഇനപ്രോപ്രിയേറ്റ് ഒഫ്‌കോഴ്‌സ്. ഐ ഷാല്‍ ടോക് ടു ഹിം’. പൂര്‍ണ വിരാമചിഹ്‌നം ഉപയോഗിക്കാം ഇവിടെ. അമ്മായിയമ്മയായ ഏതോ ഒരു ശ്രീമതി മരുമകളെ അടുക്കളയില്‍ അടിമപ്പണി ചെയ്യിച്ചുവരവെ ഒരവസരം കിട്ടിയപ്പോള്‍ കുക്ക് ആയി നിയമിച്ചു എന്ന് പഞ്ചതന്ത്രം കഥകളില്‍ ഉണ്ടല്ലോ. അതുപോലെ ഒരു തെറ്റാണ് ജയരാജവികൃതി. അഭംഗി തന്നെ, വീട്ടില്‍ എഴുതി അറിയിക്കാന്‍ പോന്ന അഴിമതിയല്ലതാനും.

ഇടക്കിടെ താഴൈവക്കുകയും കൂടെക്കൂടെ കൊട്ടിക്കയറുകയും ചെയ്യുന്ന ലാവലിന്‍ ഒഴിച്ചാല്‍ ഈ സര്‍ക്കാറിന്‍േറതായി ഒരൊറ്റ അഴിമതിക്കേസും കാണുന്നില്ല. പിണറായിയുടെ ബനിയനോളം പോന്ന ഷര്‍ട്ട് മുതല്‍ കടന്നപ്പള്ളിയുടെ പര്‍ദയോളം നീണ്ട ഷര്‍ട്ട് വരെ ശുഭ്രാഭമായി തുടരുന്നു. ഗ്രീന്‍ സല്യൂട്ട്, കോമ്രേഡ്‌സ്. രണ്ടാമതായി, ഞാന്‍ ശ്രദ്ധിച്ചത് വേണ്ടത്ര ആലോചന കൂടാതെ കരുണാകരന്‍ തൊട്ട് അച്യുതാനന്ദന്‍ വരെ എഴുതിത്തള്ളിയ ഒരാളെ കെട്ടിയെഴുന്നള്ളിച്ചതും അത്രയും മുഖ്യമന്ത്രിമാര്‍ കര്‍മകുശലനും നീതിനിഷ്ഠനും എന്ന് വാഴ്ത്തിയ ഒരാളെ കാലാവധി ബാക്കിനില്‍ക്കെ പുറത്താക്കിയതും ഒഴിച്ചാല്‍ പഴയ സര്‍ക്കാറിന്‍െറ കീഴില്‍ ജോലിചെയ്തു എന്നതുകൊണ്ട് മാത്രം ഒരുദ്യോഗസ്ഥനെയും വേട്ടയാടിയില്ല എന്നതും ഉമ്മന്‍ ചാണ്ടിയുടെ ഒരു പദ്ധതിപോലും താളത്തിലിട്ടില്ല എന്നതും ആണ്.

പൊതുവെ ഭരണത്തില്‍ രാഷ്ട്രീയം കലര്‍ത്തിക്കാണുന്നില്ല എന്ന് പറയുമ്പോള്‍ ഒരു ടോട്ടല്‍ ക്ലീന്‍ ചിറ്റ് എന്ന് വ്യാഖ്യാനിക്കരുത്. സെക്രട്ടേറിയറ്റിലായാലും പുറത്തായാലും കുറെ ഇളക്കിപ്രതിഷ്ഠകള്‍ പതിവാണല്ലോ. അതിനപ്പുറം ഏറെയൊന്നുംഫഏറെ എന്നതാണ് കീവേഡ്ഫകാണാനില്ല. ഉമ്മന്‍ ചാണ്ടിയെ ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്ന കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികളെ ആ കണ്ണില്‍ കാണുന്നില്ല എന്നത് പ്രത്യേകം പറയണം. പദ്ധതികളെക്കുറിച്ച് പറയുമ്പോള്‍ അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തില്‍ ഈ സര്‍ക്കാര്‍, വിശേഷിച്ചും മുഖ്യമന്ത്രി, പ്രകടിപ്പിക്കുന്ന താല്‍പര്യവും ശുഷ്കാന്തിയും എടുത്തു പറയാതെ വയ്യ. ഗെയ്ല്‍ പൈപ്പ് ലൈന്‍, ആറുവരിപ്പാത, തീരദേശറോഡ്, കോവളംഫകാസര്‍കോട് ജലപാത എന്നിവ ശ്രദ്ധിക്കുക.

പിണറായിയുടെ മുഖമോ പ്രതിച്ഛായയോ ഒരു സൂചനയും നല്‍കുന്നില്ലെങ്കിലും മേഴ്‌സിക്കുട്ടിയുടെയും ശൈലജയുടെയും സ്ത്രീഹൃദയവും കടന്നപ്പള്ളിയുടെ സര്‍വോദയമനസ്സും ഒക്കെ ഓര്‍മയില്‍ തെളിയിക്കുന്ന മറ്റൊരു പ്രധാനസംഗതി ആര്‍ദ്രതയും സഹാനുഭൂതിയും ഈ സര്‍ക്കാറിനെ അടയാളപ്പെടുത്തുന്നു എന്നതാണ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍, സാങ്കേതിക കാരണങ്ങളാല്‍ ആ പട്ടികയില്‍പെട്ടില്ലെങ്കിലും ക്ലേശം അനുഭവിക്കുന്നവര്‍, ക്ഷേമപെന്‍ഷനുകളെ വരുമാനമായി ആശ്രയിക്കുന്നവര്‍, അത് വാങ്ങാന്‍വേണ്ടി ഇറങ്ങിത്തിരിക്കാന്‍ കഴിവില്ലാത്തവര്‍, വിദ്യാഭ്യാസ വായ്പ എടുത്ത് തിരിച്ചടക്കാനാവാതെ കടക്കെണിയിലായവര്‍... ഇങ്ങനെ ദുര്‍ബലരും സവിശേഷശ്രദ്ധ അര്‍ഹിക്കുന്നവരും ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സര്‍ക്കാറിന്‍െറ റഡാറില്‍ പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു.

വിദ്യാഭ്യാസം, ആരോഗ്യം, പൊതുമരാമത്ത് എന്നീ മേഖലകളിലും സര്‍ക്കാറിന്‍െറ ശ്രദ്ധേയമായ ചുവടുവെപ്പുകള്‍ ഇതിനകം ഉണ്ടായിക്കഴിഞ്ഞു. അച്യുതാനന്ദന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഉണ്ടായിരുന്ന മുഖ്യന്‍ കൊമ്പത്തെങ്കില്‍ മന്ത്രിമാര്‍ വരമ്പത്ത് എന്ന മട്ടോ ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ദൃശ്യമായ മുഖ്യന്‍ ആള്‍ക്കൂട്ടത്തിലും മന്ത്രിമാര്‍ അവരവരുടെ തുരങ്കങ്ങളിലൂടെയും എന്ന മട്ടോ കാണുന്നില്ല എന്നതും നിഷ്പക്ഷരും സൂക്ഷ്മദൃക്കുകളും ആയ നിരീക്ഷകര്‍ കാണാതിരിക്കുന്നില്ല. ഇത് പിണറായിയുടെ ഏകാധിപത്യമാണ് എന്ന് പറയുന്നത് അമിത ലളിതവത്കരണമാണ്. മന്ത്രിസഭക്ക് പൊതുവായ ഒരു ദിശാബോധം ഉണ്ട് എന്നതാണ് പ്രധാനം.

ഇത്രയും എഴുതിക്കഴിഞ്ഞപ്പോഴാണ് ഇന്നത്തെ കടലാസുകള്‍ കണ്ടത്. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യേണ്ടത് പ്രധാനമന്ത്രിയാണ് എന്ന് അര്‍ഥശങ്കക്കിടയില്ലാതെ പ്രഖ്യാപിക്കുന്ന ഒരു മുഖ്യമന്ത്രി നമ്മുടെ ഫെഡറല്‍ ജനാധിപത്യത്തിന് ഭൂഷണമാണ്. ആ വാര്‍ത്താസമ്മേളനത്തിന്‍െറ വാര്‍ത്ത ഏതാണ്ട് എല്ലാ മാധ്യമങ്ങളും ഭംഗിയായി കൊടുത്തിട്ടുമുണ്ട്. ഉള്ളതുപറഞ്ഞാല്‍ ഉറി മാത്രമല്ല പിണറായിയും ചിരിക്കും. മുഖ്യമന്ത്രിയെയും മാധ്യമങ്ങളെയും അഭിനന്ദിക്കാതിരിക്കുന്നത് എഴുത്തുകാരന്‍െറ സത്യസന്ധതയെ വന്ധ്യംകരിക്കുന്നതാവും എന്നതുകൊണ്ടാണ് ഈ വാര്‍ത്താസമ്മേളനവും അതിനോടുള്ള മാധ്യമപ്രതികരണവും സവിശേഷമായി പരാമര്‍ശിക്കുന്നത്.

ദോഷങ്ങള്‍ ഇല്ലെന്നല്ല. അതുമാത്രം പറയാന്‍ ഒരു പ്രമുഖപത്രം എന്നോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ക്ക് നമ്മുടെ മണി മന്ത്രിയുടെ മണക്കാട് പ്രസംഗംപോലെ വണ്‍, ടൂ, ത്രീ അക്കമിട്ട് എഴുതിക്കൊടുത്തിട്ടുണ്ട്. എന്നാല്‍, പൊതുവെ നിരീക്ഷിച്ചാല്‍ ഗുണദോഷ സമ്മിശ്രമെങ്കിലും ഗുണത്തിന് ഒരു നെല്ലിട മേല്‍ക്കൈയുള്ള സര്‍ക്കാര്‍ എന്നാണ് ഒന്നാം വാര്‍ഷികത്തില്‍ തോന്നുന്നത്. 60 ശതമാനം മാര്‍ക്ക് കൊടുക്കാം; അതില്‍ അഞ്ച് മോഡറേഷനും അഞ്ച് ഗ്രേസ്മാര്‍ക്കും ആണ് എന്ന് കരുതുന്നവരോട് തര്‍ക്കിക്കാന്‍ ഞാന്‍ നില്‍ക്കുന്നില്ല. 

Credits to joychenputhukulam.com

Read more

ഇരുപതില്‍ പന്ത്രണ്ട്: ഫസ്റ്റ് ക്ലാസ്

അഞ്ച് ചോദ്യങ്ങള്‍ക്കാണ് ഉത്തരം എഴുതേണ്ടത്. ഓരോന്നിനും ഇരുപത് മാര്‍ക്ക്. ഉത്തരം എഴുതുമ്പോള്‍ ചോദ്യക്കടലാസിലെ ക്രമം തന്നെ പാലിക്കണം. ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം എഴുതിക്കഴിഞ്ഞു. ആ ഉത്തരം മുഴുവന്‍ ശരിയായാലും ജയിക്കാന്‍ മാര്‍ക്ക് വേറെ വേണം. അത് മുഴുവന്‍ തെറ്റായാലും മറ്റു നാല് ചോദ്യങ്ങള്‍ക്ക് ഭംഗിയായി ഉത്തരം എഴുതിയാല്‍ ഡിസ്റ്റിംഗ്ഷനും എ പ്‌ളസും നേടി ജയിച്ചു എന്നുവരാം.

അഞ്ചുവര്‍ഷം കാലാവധി ഉള്ള മന്ത്രിസഭയുടെ ഒന്നാംവാര്‍ഷികത്തില്‍ നമുക്ക് ആകെ അറിയാന്‍ കഴിയുന്നത് ആദ്യത്തെ ചോദ്യത്തിന്റെ ഇരുപത് മാര്‍ക്കില്‍ മന്ത്രിസഭയ്ക്ക് എത്ര നേടാനായി എന്നതാണ്. ഒന്നാംവാര്‍ഷികത്തില്‍ എഴുപത് ശതമാനം നേടിയ ഉമ്മന്‍ചാണ്ടി മന്ത്രിസഭ കാലാവധി തികഞ്ഞപ്പോള്‍ വീണിതല്ലോ കിടക്കുന്നു ധരണിയില്‍... എന്ന മട്ടായത് നേര്‍ക്കാഴ്ചയായി മുന്നിലുണ്ട്. ഈ പരിമിതി മനസില്‍ വച്ചുകൊണ്ടാവണം നാം പിണറായി മന്ത്രിസഭയുടെ ആദ്യവര്‍ഷം വിലയിരുത്തുന്നത്.

ഇനി വിലയിരുത്താന്‍ തുടങ്ങിയാലോ? മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളും ലേഖനങ്ങളും ആണല്ലോ നമുക്ക് ആധാരമാക്കാവുന്നത്. ദേശാഭിമാനി ഉള്‍പ്പെടെ ഒരു മാധ്യമവും നിഷ്&്വംിഷ;പക്ഷമല്ല. ചിലതൊക്കെ പ്രകടമായി പിണറായിവിരുദ്ധമാണ് എന്നുതന്നെ പറയാം.

അതുകൊണ്ടു വരികള്‍ക്കിടയില്‍ വായിച്ചെടുക്കാനാവുന്നില്ലെങ്കില്‍ ഈ സര്‍ക്കാര്‍ നന്മ തീരെ ഇല്ലാത്ത ഒരു നസറേത്ത് എന്ന ധാരണയാണ് മനസില്‍ ഉറയ്ക്കുക. ലേഖനങ്ങളും ചര്‍ച്ചകളും ഒട്ടുമുക്കാലും അള്‍ട്രാക്രെപ്പിഡേറിയന്‍ എന്ന ഇനത്തില്‍ പെടുന്നവയാണ്. മറ്റൊരു പദം ഇംഗ്‌ളീഷിലോ മലയാളത്തിലോ തോന്നാത്തതുകൊണ്ടാണ് ഈ അസുലഭശബ്ദത്തെ ആശ്രയിക്കുന്നത്. തനിക്ക് വിവരം ഉള്ള മേഖലയില്‍ ഒതുങ്ങാതെ അതിന് പുറത്തുള്ള സംഗതികളില്‍ ആധികാരികമായി എന്ന മട്ടില്‍ അഭിപ്രായം പറയുന്നതിനെയാണ് ആ പ്രയോഗം സൂചിപ്പിക്കുന്നത്.

ഇത്തരം മുന്‍വിധികള്‍ യുക്തിയെ മറികടക്കുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം ലാവ്&്വംിഷ;ലിന്‍ കേസാണ്. ആരോപണങ്ങളുടെ നിജസ്ഥിതി എന്തുതന്നെ ആയാലും 1996 ലെ മന്ത്രിസഭയില്‍ ഒരു ജൂനിയര്‍ മന്ത്രി മാത്രം ആയിരുന്ന പിണറായിയെ അഴിമതിയുടെ പ്രതീകമായി ഉയര്‍ത്തിപ്പിടിക്കാനുള്ള പരിശ്രമത്തിന് യുക്തിയുടെ പിന്‍ബലം ഉണ്ടാവുക വയ്യ. നമ്മുടെ പത്രങ്ങളൊക്കെ വായിച്ചാല്‍ തോന്നുന്നതോ? പിണറായി വിഷയത്തില്‍ പാഠം ഒന്ന്: ലാവ്&്വംിഷ;ലിന്‍ എന്നും.

ഇത്രയും ആമുഖമായി പറഞ്ഞത് കഴിഞ്ഞ ഒരുവര്‍ഷക്കാലം അത്ര മോശം ഒന്നും ആയിരുന്നില്ല എന്നുപറയുമ്പോള്‍ പത്രങ്ങളില്‍ ദിവസേന വായിക്കുന്ന തലക്കെട്ടുകളുടെ ബലത്തില്‍ ആ അഭിപ്രായത്തെ വെല്ലുവിളിക്കരുത് എന്ന് സൂചിപ്പിക്കാനാണ്.

കഴിഞ്ഞുപോയ സംവത്സരത്തില്‍ രണ്ട് മന്ത്രിമാര്‍ രാജിവച്ചു എന്നത് പിണറായിയുടെ നിര്‍ഭാഗ്യമെന്നല്ലാതെ പോരായ്മ എന്ന് പറയുന്നതെങ്ങനെ എന്ന സംശയത്തോടെ തുടങ്ങാം. ഇ.പി. ജയരാജന്‍ ചെയ്തത് സൂക്ഷ്മതക്കുറവായി എന്ന് പറയാം. കെടാത്ത തീയും ചാകാത്ത പുഴുവും വാഴുന്ന നിത്യനരകത്തിന് അര്‍ഹനാക്കുന്ന മാരകപാപമാണ് അത് എന്ന് എങ്ങനെ പറയും? ആ സൂക്ഷ്മതക്കുറവിന് ജയരാജനും പ്രസ്ഥാനവും നല്‍കിയ വിലയാണ് രാജി. ശശീന്ദ്രന്റെ രാജി കുറെക്കൂടെ നിര്‍ഭാഗ്യകരമായി. എന്നാല്‍ അതും ഉചിതമായ തീരുമാനം എന്നേ പറയാന്‍ കഴിയൂ. ഈ ദിവസങ്ങളില്‍ പലരും സര്‍ക്കാരിന്റെ പരാജയം ആയി അവതരിപ്പിക്കുക ഈ രാജികള്‍ ആവാം. മറിച്ചാണ് പറയേണ്ടത്. ഒരു ജനാധിപത്യ സംവിധാനത്തില്‍ സീസറുടെ ഭാര്യ സംശയാതീതയായിരിക്കണം എന്ന പ്രമാണം അനുസരിച്ച് ഇറങ്ങിപ്പോയവരാണ് ജയരാജനും ശശീന്ദ്രനും.

മുഖ്യമന്ത്രിയുടെ ചില പ്രസ്താവനകളെക്കുറിച്ചും ഇതുപോലെ പറയേണ്ടതുണ്ട്. മൂന്നാറില്‍ സംഭവിച്ചതുള്‍പ്പെടെയുള്ള പല സംഗതികളിലും ഒരു മറുവശം ഉണ്ട് എന്ന് ഓര്‍ത്തിരിക്കണം. ആ കുരിശ് പിഴിതെറിയപ്പെടേണ്ടത് തന്നെ. എന്നാല്‍ അത് ചാനലുകളുടെ മുന്‍പില്‍ വച്ച് ആയത് വലിയ വിഷയം ആകാതിരുന്നത് പള്ളിക്കുറ്റത്തിന് പുറത്തായ ഏതോ ഒരു ഉപദേശി സ്ഥാപിച്ചതായിരുന്നതിനാലാണ്. ചങ്ങനാശേരി അതിരൂപതയുടെ കുരിശോ ഉടുമ്പന്‍ചോലയിലെ എസ്.എന്‍.ഡി.പി നേതാക്കള്‍ സ്ഥാപിച്ച ഒരു ഗുരുദേവപ്രതിമയോ സ്വയംഭു എന്ന വിശേഷണത്തോടെ ആരെങ്കിലും പ്രതിഷ്ഠിച്ച ഒരു ശ്രീകൃഷ്ണവിഗ്രഹമോ ആയിരുന്നെങ്കിലോ? നമ്മുടെ നാട്ടില്‍ നിലവിലുള്ള സാഹചര്യങ്ങളില്‍ അങ്ങനെ ഒരു നടപടി മുഖ്യമന്ത്രി അറിയണം എന്ന് പറയുന്നത് തെറ്റാവുന്നതെങ്ങനെ?

ജിഷ്ണുവിന്റെ കാര്യത്തിലായാലും സെന്‍കുമാര്‍ വിഷയത്തിലായാലും പിണറായിക്കെതിരെ പ്രകടമായ മുന്‍വിധി നിഷ്പക്ഷമതികള്‍ക്ക് കാണാം. ആ വിഷയങ്ങള്‍ ഓരോന്നായി ചര്‍ച്ചയ്‌ക്കെടുക്കുന്നില്ല. അത്തരം മുന്‍വിധികളുടെ അടിസ്ഥാനത്തില്‍ അല്ല ആദ്യത്തെ വര്‍ഷം വിലയിരുത്തപ്പെടേണ്ടത് എന്ന് പറഞ്ഞ് ആ ഭാഗം വിടുന്നു.

പിണറായി സര്‍ക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ മുഖം മുഖ്യമന്ത്രിയുടെ നേതൃത്വം തന്നെ ആണ്. ജോപ്പനും ജിക്കുമോനും സലിംരാജും മേയുന്ന പുല്പുറമാകാന്‍ സര്‍ക്കാരിനെ വിട്ടുകൊടുക്കാതിരിക്കുമ്പോള്‍ അത് ധാര്‍ഷ്ട്യമായോ അധികാരകേന്ദ്രീകരണമായോ വ്യാഖ്യാനിക്കേണ്ടതില്ല. കെന്നഡി അമേരിക്കയുടെ പ്രസിഡന്റ് ആയപ്പോള്‍ ഓവല്‍ ഓഫീസില്‍ ഒരു ബോര്‍ഡ് ഉണ്ടായിരുന്നു. ദ് ബക്ക് സ്‌റ്റോപ്&്വംിഷ;സ് ഹിയര്‍. കേരള ജനത കാത്തിരുന്ന ഒരു മാറ്റമാണ് പിണറായി സാക്ഷാത്ക്കരിക്കുന്നത്. 1977 ലെ തിരഞ്ഞെടുപ്പില്‍ കേരളം വോട്ട് ചെയ്തത് ഇന്ദിരാഗാന്ധിയുടെ അടിയന്തിരാവസ്ഥയ്ക്ക് അനുകൂലമായിട്ടല്ല. ബസും തീവണ്ടിയും സമയത്ത് ഓടിയതിനാണ്. സര്‍ക്കാരാഫീസുകളില്‍ പത്തുമുതല്‍ അഞ്ചുവരെ ഉദ്യോഗസ്ഥര്‍ ജോലി ചെയ്തതിനാണ് . ഹര്‍ത്താലും മറ്റു തോന്നിയവാസങ്ങളും കൂടാതെയും ജനാധിപത്യം പുലരും എന്ന് തെളിഞ്ഞതിനാലാണ്. മോദിയുടെയും പിണറായിയുടെയും നേതൃത്വശൈലിയിലെ ഈ അംശം വലിയ പാതകമായി ചിത്രീകരിക്കരുത്. പിണറായിയാണെങ്കില്‍ പണ്ട് വൈദ്യുതിമന്ത്രി ആയിരുന്നപ്പോള്‍ ചെയ്തതും ഇതുതന്നെയായിരുന്നു. ഒരു കാര്യം ചെയ്ത് തീര്‍ക്കാന്‍ മൂന്നുമാസം പോരെങ്കില്‍ അത് ആദ്യംതന്നെ ബോദ്ധ്യപ്പെടുത്തണം. വാക്ക് പറഞ്ഞാല്‍ വാക്ക് ആയിരിക്കണം. പിന്നെ ഞഞ്ഞാമിഞ്ഞാ പറയരുത്. ഒരു ഭരണാധികാരിക്ക് ഇങ്ങനെ ചില ശാഠ്യങ്ങള്‍ ഉണ്ടാവുന്നത് നല്ലതല്ലേ?

അടിസ്ഥാന സൗകര്യവികസനം.

ഈ ദൃഢനിശ്ചയം തെളിഞ്ഞ ഒരു മേഖലയാണ് അടിസ്ഥാന സൗകര്യവികസനം. അവിടെ എടുത്തുപറയേണ്ട ഒരു സംഗതിയാണ് പ്രകൃതിവാതകം കൊണ്ടുപോകാനുള്ള ഗെയില്‍ പദ്ധതി. പ്രാദേശികമായ തര്‍ക്കങ്ങളും കഴിഞ്ഞ സര്‍ക്കാരിന് ഉറച്ച തീരുമാനങ്ങള്‍ എടുക്കാനും നടപ്പാക്കാനും വേണ്ട കരളുറപ്പ് അന്യമായിരുന്നു എന്ന അവസ്ഥയും ഒത്തുചേര്‍ന്നപ്പോള്‍ പദ്ധതിയുടെ ആവശ്യത്തിന് സ്ഥലം എടുക്കാന്‍ കഴിയാതായി. പിണറായി നേരിട്ട് ഇടപെട്ട ഒരു മേഖലയാണ് ഇത്. അദ്ദേഹത്തിന്റെ കൃത്യമായ മേല്‍നോട്ടവും നിരന്തരമായ ഇടപെടലും ആ പദ്ധതിക്ക് നവജീവന്‍ പ്രദാനം ചെയ്തിരിക്കുകയാണ്. എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ജോലി ഏതാണ്ട് പൂര്‍ത്തിയായ മട്ടാണ്. ഇനി ഒരു ഒന്നൊന്നരക്കൊല്ലം കൊണ്ട് ഈ യത്&്വംിഷ;നം പൂര്‍ണമാവുന്നതോടെ കേരളത്തിന്റെ ഇന്ധന ലഭ്യതയ്ക്ക് ഒരു കുതിച്ചുചാട്ടമാണ് ഉണ്ടാവുക.

റോഡുകളുടെ വികസനം

അതുപോലെതന്നെയാണ് റോഡുകളുടെ വികസനം. കാസര്‍കോട്ട് മുതല്‍ തിരുവനന്തപുരം വരെ 45 മീറ്ററില്‍ ഒതുങ്ങിയിട്ടായാലും ഒരു ആറുവരിപ്പാത വരികയാണ്. ഈ വരും ചിങ്ങത്തില്‍ തന്നെ പണി തുടങ്ങാന്‍ പാകത്തിന് സ്ഥലമെടുപ്പും മറ്റു അനുബന്ധ നടപടികളും ഊര്‍ജ്ജിതമായി മുന്നോട്ടുപോകുന്നു എന്നാണ് ഉദ്യോഗസ്ഥരില്‍ നിന്ന് അറിയാന്‍ കഴിഞ്ഞത്. 2021 ല്‍ തിരഞ്ഞെടുപ്പ് വരുന്നതിന് മുന്‍പ് ഈ ആറുവരിപ്പാത പൂര്‍ത്തിയാകും എന്നാണ് കേള്‍ക്കുന്നത്. സ്ഥലം കേരളം ആയതുകൊണ്ട് സംശയം തോന്നാമെങ്കിലും ആള്‍ പിണറായി ആയതുകൊണ്ട് വിശ്വാസവും തോന്നാം. പോരെങ്കില്‍ ഫാസ്റ്റ് പാസഞ്ചറിന്റെ പിറകെ ഓട്ടോറിക്ഷയില്‍ പാഞ്ഞ കവി സുധാകരനാണല്ലോ മന്ത്രി.

തീരദേശപാത

ഇതൂടെ പറയണം തീരദേശപാതയുടെ കാര്യവും. 630 കിലോമീറ്റര്‍ നീളത്തില്‍ 6500 കോടി രൂപ ചെലവില്‍.വേറെയുമുണ്ട് പ്രഖ്യാപിച്ച പദ്ധതികള്‍. അവ എണ്ണിപ്പറയുന്നില്ല. എന്നാല്‍ അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് മുന്‍പ് ഒരു സര്‍ക്കാരും നല്‍കിയിട്ടില്ലാത്തത്ര ഊന്നല്‍ കഴിഞ്ഞ ഒരു കൊല്ലം കൊണ്ടുതന്നെ ഈ സര്‍ക്കാര്‍ ഉറപ്പിച്ചിരിക്കുന്നുഎന്ന സംഗതി ശ്രദ്ധിക്കാതെ വയ്യ.

വിഴിഞ്ഞം പദ്ധതി

വിഴിഞ്ഞം പദ്ധതിയുടെ കാര്യവും എടുത്തുപറയണം. അത് ഈ സര്‍ക്കാരിന്റെയല്ല എന്ന് നമുക്കറിയാം. സത്യത്തില്‍ ഇരുനൂറ് കൊല്ലംമുമ്പ് രാജാകേശവദാസന്‍ എന്ന വലിയ ദിവാന്‍ജിയാണ് വിഴിഞ്ഞത്ത് ഒരു തുറമുഖം വേണം എന്ന് ആദ്യം നിര്‍ദ്ദേശിച്ചത്. അതുകൊണ്ട് ആശയത്തിന്റെ പകര്‍പ്പവകാശം മറ്റാര്‍ക്കും ഇല്ല. എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷം വിഴിഞ്ഞത്ത് കണ്ടത് പൂര്‍വ്വാധികം ഉത്സാഹത്തോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതാണ്. 2019 ല്‍ പദ്ധതിയുടെ ഉദ്ഘാടനം നടക്കും എന്ന് അദാനിയുടെ മുഖ്യനിര്‍വ്വഹണോദ്യോഗസ്ഥനായ സന്തോഷ് മഹോപാത്ര എന്ന പഴയ ഐ.എ.എസ് കാരന്‍ പറയുമ്പോള്‍ വിശ്വസിക്കാന്‍ തോന്നുന്നത് സന്തോഷിന് പിണറായി സര്‍ക്കാരിലുള്ള വിശ്വാസവും തന്റെ പ്രതീക്ഷയുടെ അടിത്തറയായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നതിനാലാണ്.

പൊന്നാനിയിലെ സ്വകാര്യതുറമുഖം, കോവളം കാസര്‍കോട് ജലപാത തുടങ്ങി നമുക്ക് പ്രതീക്ഷ നല്‍കുന്ന ഒട്ടേറെ പദ്ധതികളുടെ തുടക്കത്തിന് സാക്ഷ്യം വഹിച്ചതായി പിണറായിയുടെ പ്രഥമ സംവത്സരം.

ജലം

ജലത്തിന്റെ ദുര്‍ലഭത പരിഹരിക്കാന്‍ മന്ത്രി മാത്യു ടി. തോമസ് നടത്തിയ ''ഭഗീരഥ'' പ്രയത്&്വംിഷ;നം ഈ സര്‍ക്കാരിന് ഒരു പൊന്‍തൂവല്‍ ചാര്‍ത്തി. പണ്ട് അച്യുതമേനോന്റെ ഭരണകാലത്താണ് ഇതിന് സമാനമായ ഒരു പരിശ്രമം ഉണ്ടായതും ഫലം കണ്ടതും. ഒരു ജനാധിപത്യ സംവിധാനത്തില്‍ മന്ത്രിയും ഉദ്യോഗസ്ഥരും എങ്ങനെയാണ് പരസ്പര ധാരണയോടെ ഒത്തുപ്രവര്‍ത്തിക്കേണ്ടത് എന്ന് തെളിഞ്ഞ നാളുകളാണ് നാം കണ്ടത്. താന്‍ പാതി, ദൈവം പാതി എന്ന പ്രമാണം സാധൂകരിച്ചുകൊണ്ട് ഈശ്വരന്‍ മാത്യു മന്ത്രിയുടെ പ്രാര്‍ത്ഥനയ്ക്കും ഉത്തരമരുളാതിരിക്കുന്നില്ല എന്നത് ഒപ്പം പറയേണ്ട ഒരു കൗതുകവാര്‍ത്ത. മഴ പെയ്യുന്നുണ്ടല്ലോ.

കിഫ്

കിഫ് ബിയെക്കുറിച്ച് പഴയ ഒരു ധനമന്ത്രി എഴുതിയ ഒരു ലേഖനം ഈയിടെ വായിച്ചു. അദ്ദേഹം ആ കസേരയില്‍ ഇരുന്നപ്പോഴും ഈ സാധനം ഉണ്ടായിരുന്നു എന്നും അന്ന് താന്‍ പത്തുകോടി പിരിച്ചതാണ് എന്നു പോലും അദ്ദേഹത്തിന് ഓര്‍മ്മയില്ല! കിഫ്ബിയുടെ മാര്‍ഗനിര്‍ദ്ദേശക മണ്ഡലത്തില്‍ അംഗങ്ങളായ ദേശീയ പ്രശസ്തിയുള്ള സാമ്പത്തിക ശാസ്ത്രവിശാരദന്മാര്‍ക്ക് കണ്ണ് കിട്ടാതിരിക്കാന്‍ ഡോ. തോമസ് ഐസക് എന്നെയും ചേര്‍ത്തിട്ടുണ്ട് എന്നതൊഴിച്ചാല്‍ എല്ലാംകൊണ്ടും കൊള്ളാവുന്ന ഒരു പരിപാടിയാണ് കിഫ്ബി. ധനകാര്യത്തില്‍ ശങ്കരനാരായണന് സമശീര്‍ഷനായ ശിവദാസമേനോന്‍ ധനമന്ത്രിയും ഇപ്പോഴത്തെ ധനസെക്രട്ടറി ഡോ. കെ.എം. എബ്രഹാം റിസോഴ്‌സസ് സെക്രട്ടറിയും ആയിരുന്ന കാലത്ത് തുടങ്ങിയതാണ് കിഫ്ബി. എബ്രഹാമിന്റെ ഉത്പന്നം, മേനോന്റെ പായ്ക്കിംഗ് .അത് ഗൗരവബുദ്ധ്യാ പരിഗണിക്കാന്‍ പിണറായിയും ഐസക്കും തീരുമാനിച്ചതുകൊണ്ട് ഇപ്പോള്‍ കിഫ്ബി കൂടുതല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുവെന്ന് മാത്രം. സര്‍ക്കാരിന്റെ വിശ്വാസ്യത തീര്‍ച്ചയായും പ്രധാനമാണ്. പിണറായിയും ഐസക്കും ഉള്ള കാലത്തോളം അതിന് കോട്ടം തട്ടേണ്ടതില്ല എന്നാണ് എന്റെ വിചാരം. സുധാകരന്റെ പൊതുമരാമത്ത് വകുപ്പിനെ കുപ്പിയിലാക്കാന്‍ ഐസക് കൊണ്ടുവന്ന വ്യാജമദ്യമാണ് കിഫ്ബി എന്നൊക്കെ പറയുന്നവര്‍ കാര്യങ്ങള്‍ ആഴത്തില്‍ പഠിച്ചിട്ടില്ല.

ഈ കഴിഞ്ഞ കൊല്ലത്തെ പെര്‍ഫോമന്‍സ് ശ്രദ്ധയില്‍ കൊണ്ടുവരുന്ന ഒന്നുരണ്ട് പോരായ്മകള്‍ കൂടെ സൂചിപ്പിച്ചുകൊള്ളട്ടെ. ഒന്നാമത്തെ കാര്യം മന്ത്രിമാര്‍ കുറച്ചുകൂടെ മുന്നോട്ട് കയറി നില്‍ക്കണം എന്നത് തന്നെ. കരുണാകരന്‍ മന്ത്രിസഭയിലെ സി.എം. സുന്ദരത്തെ പോലെ വിനീതരാണ് മിക്കവരും. അത്ര വേണ്ട. തോമസ് ഐസക്, മേഴ്‌സിക്കുട്ടിഅമ്മ,ശൈലജ, കടകംപള്ളി, മാത്യു തോമസ്, മൊയ്&്വംിഷ;തീന്‍, സുധാകരന്‍ തുടങ്ങി പ്രഗല്‍ഭര്‍ പലരുണ്ടെങ്കിലും മന്ത്രിമാര്‍ തിരുവാ എതിര്‍വാ, ചിത്രം വിചിത്രം, വക്രദൃഷ്ടി തുടങ്ങിയ പരിപാടികള്‍ക്ക് നിറം പകരാന്‍ മാത്രം സൃഷ്ടിക്കപ്പെട്ടവരാണ് എന്ന ധാരണ ഉണ്ടാകുന്നത് സര്‍ക്കാരിന് നല്ലതല്ല.

കണ്ണൂര്‍

രണ്ടാമത്തെ കാര്യം കണ്ണൂരില്‍ മുഖ്യമന്ത്രി കുറെക്കൂടെ ശ്രദ്ധിക്കണം എന്നതാണ്. പിണറായിയില്‍ നിന്ന് പി.ബി വരെ വളര്‍ന്നയാള്‍ക്ക് കണ്ണൂരിനെ പതിന്നാല് ജില്ലകളില്‍ ഒന്നായി മാത്രം കാണാനും കഴിയും എന്ന് ജനങ്ങള്‍ക്ക് ബോദ്ധ്യം വരണം. അവിടെ 196870 കാലത്ത് രണ്ട് രണ്ടരക്കൊല്ലം ജീവിച്ചയാളാണ് ഞാന്‍. എന്ത് നല്ല മനുഷ്യര്‍, എന്ത് നല്ല സ്ഥലം. പഴയ കാനാമ്പുഴ പോലെ ശുദ്ധജലം നിറഞ്ഞൊഴുകേണ്ടിടത്ത് ചോര ഒഴുകരുത്. ഏതെങ്കിലും ഒരു കൊലപാതകത്തിന് മറുപടിയായി കൊല നടത്താതിരിക്കാന്‍ ഏതെങ്കിലും ഒരു കക്ഷി തീരുമാനിക്കാതെ അത് സാധ്യമാവുകയില്ല. അതിന് മുന്‍കൈ എടുക്കേണ്ടതും ഇപ്പോഴത്തെ സാഹചര്യത്തില്‍ മുഖ്യമന്ത്രി തന്നെയാണ്.

ഇരുപതില്‍ ഇരുപത് മാര്‍ക്കും നേടാവുന്ന ഒരു കുട്ടിക്ക് അതിന് താഴെ ഒരു മാര്‍ക്കും തൃപ്തികരമല്ല എന്ന തിരിച്ചറിവൊടെ ഞാന്‍ ഈ മന്ത്രിസഭയ്ക്ക് പന്ത്രണ്ട് മാര്‍ക്ക് നല്‍കുന്നു. ഇരുപതിലെ ഈ പന്ത്രണ്ട് അടുത്ത വാര്‍ഷികത്തില്‍ നാലപതിലെ മുപ്പതായി ഉയരട്ടെ എന്ന് കേരളം പ്രാര്‍ത്ഥിക്കുന്നു. പിണറായി വിജയനില്‍ ഞങ്ങള്‍ കേരളീയര്‍ക്ക്, കക്ഷിഭേദമെന്യെ, പ്രത്യാശയുണ്ട്. ഞങ്ങളെ നിരാശപ്പെടുത്തരുത്. ഞങ്ങളുടെ ഈ പ്രത്യാശയും ശുഭപ്രതീക്ഷയും ഒരു വെല്ലുവിളിയായും പ്രോത്സാഹനമായും കാണുവാന്‍ സര്‍ക്കാരിന് കഴിയട്ടെ. 

Credits to joychenputhukulam.com

Read more

ശതാവധാനി, സവ്യസാചി

നവതിയുടെ കോലാഹലങ്ങള്‍ ഒട്ടൊന്നുടുങ്ങിയപ്പോള്‍ ശതാബ്ദിയുടെ ആരവം ഉയര്‍ന്നു. അടുത്തകൊല്ലം 2018 ആണ് നൂറ് തികയുന്നത്. 98 തികഞ്ഞപ്പോള്‍ നൂറാം പിറന്നാളിനായി കാത്തിരിപ്പ് തുടങ്ങി. നാളെ ആ നാള്‍. അടുത്ത വര്‍ഷം നൂറ് തികയും.

ഭാരതത്തില്‍തന്നെ മറ്റൊരു മെത്രാന്‍ നൂറ്റിനാലാം വയസ്സിലേക്ക് ശാന്തമായി പ്രവേശിച്ചിട്ടുണ്ട്. ആ വിവരം ആരും അറിഞ്ഞിട്ടില്ല. പിന്നെ എന്താണ് ക്രിസോസ്റ്റത്തിന് മാത്രം ഇങ്ങനെ ഒരാഘോഷം? ക്രിസ്തുമതത്തിന്റെ രണ്ടായിരം വര്‍ഷത്തെ ചരിത്രത്തില്‍ ഇത്ര ദീര്‍ഘകാലം മെത്രാനായിരുന്നിട്ടുള്ള ഒരാള്‍ ഇല്ല. അത് ഒരു റിക്കോഡ് തന്നെ ആണ്. എന്നാല്‍ അതുമല്ല കാരണം. ക്രിസോസ്റ്റം മാര്‍ത്തോമ്മാസഭയുടെ മാത്രം മെത്രാനല്ല; ക്രിസ്ത്യാനികളുടെ മാത്രം ആചാര്യനുമല്ല എന്നതാണ് കാരണം. കേരള സമൂഹത്തിന്റെ കാരണവരാണ് അദ്ദേഹം.

ക്രൈസ്തവ വേദചിന്തയില്‍ പ്ളൂറലിസം എന്നൊന്നുണ്ട്. ഭാരതീയരായ സാമാര്‍ത്ഥ, വെസ്ലി അരയരാജ്, എം.എം. തോമസ് (നാഗാലാന്‍ഡില്‍ ഗവര്‍ണര്‍ ആയിരുന്നു) തുടങ്ങിയവരാണ് അതിന്റെ പ്രധാന പ്രണേതാക്കള്‍. ആ വഴിയെ ചിന്തിക്കുന്ന വ്യക്തിയാണ് ക്രിസോസ്റ്റം. അതുതന്നെയാണ് അദ്ദേഹത്തെ സാര്‍വത്രികമായി സ്വീകാര്യനാക്കുന്നതും. സര്‍വമതാംഗീകാരം എന്ന നിലപാടുതറയില്‍നിന്ന് ക്രിസ്തീയവേദശാസ്ത്രം വ്യാഖ്യാനിക്കുകയാണ് ക്രിസോസ്റ്റം ചെയ്യുന്നത്. അതാണ് അദ്ദേഹത്തെ സവിശേഷമായി അടയാളപ്പെടുത്തുന്നത്.

അതേസമയം, അത് മാത്രമല്ല മറ്റാരും ചിന്തിക്കാത്ത വഴിയിലാണ് പലപ്പോഴും ക്രിസോസ്റ്റം ചിന്തിക്കുന്നത്. ഉദാഹരണമായി ഒരിടത്ത് തിരുമേനി മഴക്കാലത്ത് പമ്പ കരവിഞ്ഞൊഴുകിയിരുന്ന ഓര്‍മ്മയെക്കുറിച്ച് പറയുമ്പോള്‍ നാം ഇങ്ങനെ വായിക്കുന്നു. ''സാഹസികരായ ഞങ്ങളുടെ നാട്ടുകാര്‍ അവര്‍ക്ക് പ്രയോജനമുള്ള സാധനങ്ങള്‍ ആ കുത്തൊഴുക്കില്‍നിന്ന് ഏതുവിധേനയും കൈക്കലാക്കും. അപ്പോള്‍ മഴ, അവര്‍ വീട്ടില്‍ കരുതിവച്ച സാമാനങ്ങളും കവര്‍ന്നുകൊണ്ട് പമ്പയിലൂടെ ഒഴുകുകയാവും''.

ശതകാലത്തെ മഹത്വീകരിക്കുകയും മാവേലിനാട് വാണിരുന്ന കാലത്ത് മനഷ്യരെല്ലാരുമൊന്നുപോലെ നന്മനിറഞ്ഞവരും പരോപകാരികളും ആയിരുന്നുവെന്ന് വിശ്വസിക്കുകയും ചെയ്യുന്നതാണ് നാട്ടുനടപ്പ്. തിരുമേനി അതിനെ ചോദ്യംചെയ്യുകയും മനുഷ്യസ്വഭാവത്തില്‍ അന്തര്‍ലീനമായിരിക്കുന്ന സ്വാര്‍ത്ഥതയും ആ സ്വാര്‍ത്ഥതയുടെ ആത്യന്തികമായ നിരര്‍ഥകതയും കാലാതീതമാണ് എന്ന് സ്ഥാപിക്കുകയും ചെയ്യുകയാണ് ഇവിടെ. നിന്റെ ജീവന്‍ നിനക്ക് കൊള്ളകിട്ടിയതുപോല ഇരിക്കട്ടെ എന്നത് പഴയ ഒരു അനുഗ്രഹവചസാണല്ലോ.

കേള്‍ക്കുന്നവന്‍ കൊള്ളക്കാരനാവണം എന്നല്ല ആശംസയുടെ അര്‍ത്ഥം. കൊള്ളയായി കിട്ടുന്നത് അധ്വാനം കൂടാതെ ആസ്വാദിക്കുന്നതാണ്. ആരാന്റെ മുതല്‍ ആറ്റിലൂടെ ഒഴുകിപ്പോകുമ്പോള്‍ ആകാവുന്നത്ര അവനവന്റേതാക്കുന്നവന്‍ ആ അഭ്യാസം കഴിഞ്ഞ് കൂട്ടിക്കുറച്ച് കണക്കെടുമ്പോഴാണ് അവന്റെ സ്വന്തമായിരുന്നത് അവനറിയാതെ നഷ്ടപ്പെട്ടുപോയതായി ഗ്രഹിക്കുന്നത് എന്ന സത്യമാണ് തിരുമേനി പറഞ്ഞുതരുന്നത്.

ക്രിസോസ്റ്റം തിരുമേനിയുടെ ആത്മകഥ എന്ന് പ്രസാധകര്‍ വിശേഷിപ്പിക്കുന്ന കൃതി അനവധി അന്തര്‍ധാരകള്‍കൊണ്ട് സമ്പന്നമാണ് എന്നിരിക്കെ അപ്പച്ചന്റെ തമാശകളായിട്ടല്ല ഗ്രന്ഥം വിലയിരുത്തപ്പെടേണ്ടത്. നിയതമായ അര്‍ത്ഥത്തിലോ നിര്‍വചനത്തിന്റെ അടിസ്ഥാനത്തിലോ അത് ആത്മകഥ അല്ല. തിരുമേനിയുടെ ആത്മകഥയിലെ ഓരോ അധ്യായമായി വികസിക്കാന്‍ പോന്ന സൂചനകളാണ് ഓരോ ഖണ്ഡികയിലും ചുരുങ്ങിയത് ഓരോ പേജിലും, സൂക്ഷ്മദൃക്കുകള്‍ക്ക് അയാളപ്പെടുത്താവുന്നത്.

പ്രൈമറി സ്കൂളില്‍ പഠിച്ച കാലത്തെക്കുറിച്ച് പറയുന്നിടത്തും ആലോചനാമൃതമായ ആശയങ്ങള്‍ പുട്ടില്‍ തേങ്ങാപ്പീര എന്നതുപോലെ സന്നിവേശിപ്പിച്ചിരിക്കുന്നത് ശ്രദ്ധിക്കാതെ വയ്യ. ''പഠിക്കുന്ന കുട്ടികള്‍ തമ്മില്‍ മാര്‍ക്കിനുവേണ്ടിയുള്ള മത്സരവും ഇല്ലായിരുന്നു. നിങ്ങള്‍ പഠിച്ചാല്‍ അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം കിട്ടും, അത്രതന്നെ. അന്നൊക്കെ കുട്ടികള്‍ തന്നെ വളരുകയായിരുന്നു. ഇന്ന് അങ്ങനെയാണോ? നമ്മള്‍ അവരെ വളര്‍ത്തുകയല്ലേ?'' രണ്ടു വലിയ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങളിലേക്കാണ് ഇവിടെ തിരുമേനി വിരല്‍ചൂണ്ടുന്നത്. ഒന്നാമത്, ആധുനിക സമൂഹത്തെ നിര്‍വചിക്കുന്ന മാത്സര്യം.

നമ്മുടെ സമൂഹം നഗരവല്‍കൃതമാണ് എന്നുപറയുന്നത് നാട്ടിന്‍പുറങ്ങളില്‍ ഫ്ളാറ്റുകള്‍ ഉണ്ടാകുന്നതുകൊണ്ടല്ല. ആ ഫ്ളാറ്റുകളില്‍ താമസിക്കുന്ന മനുഷ്യര്‍ പരസ്പരം മത്സരിക്കുന്നതുകൊണ്ടാണ്. എലിപ്പത്തായങ്ങളില്‍ അന്തിയുറങ്ങിയും പുറത്തിറങ്ങുമ്പോഴൊക്കെ മൂഷിക മത്സരങ്ങളില്‍ വ്യാപാരിച്ചും കാലം പോക്കുന്നവനു താന്‍ ജയിച്ചാല്‍ മാത്രം പോരാ. അപരന്‍ ജയിക്കാതിരിക്കുകയും വേണം. മേലധികാരിയുടെ പ്രത്യേക വാത്സല്യംകൊണ്ട് എനിക്ക് അഞ്ഞൂറുരൂപ ബോണസ് കിട്ടിയതിലെ സന്തോഷം ഞാന്‍പോലും തിരിച്ചറിയാതെ ചോര്‍ന്നുപോകുന്നത്, അയലത്തെ അദ്ദേഹത്തിന് അര്‍ഹതപ്പെട്ട ബോണസായി അഞ്ഞൂറുരൂപ കിട്ടി എന്നറിയുമ്പോഴാണ്.

മത്സരംകൊണ്ട് അടയാളപ്പെടുത്തപ്പെടുന്ന സാമൂഹിക വ്യവഹാരങ്ങളില്‍ മക്കള്‍ ഒറ്റയ്ക്ക് പൊരുതിനില്‍ക്കും എന്ന് നമുക്ക് ഉറപ്പില്ല. അതുകൊണ്ട് നാം അവരെ മത്സരിക്കാന്‍ പഠിപ്പിക്കുന്നു. നമ്മുടെ കുഞ്ഞ് അയല്‍ക്കാരന്റെ കുഞ്ഞിനെ പരാജയപ്പെടുത്താതെ നമ്മുടെ സന്തോഷം പൂര്‍ണമാകുന്നില്ല. വളരെ അസാധാരണമായ പല ആശയങ്ങളും ക്രിസോസ്റ്റം തിരുമേനിയില്‍ കാണാം. മാര്‍ത്തോമ്മാസഭയുടെ അംഗത്വബലം വര്‍ദ്ധിപ്പിച്ച് "മ്മിണിബല്യ ഒന്ന്' ആയിത്തീരാനുള്ള വ്യഗ്രതയാണ് ദളിതരെ സഭയില്‍ ചേര്‍ക്കാന്‍ ഉത്സാഹിച്ചതിന്റെ പ്രധാനകാരണം എന്ന് തിരുമേനി ഒരിടത്ത് സൂചിപ്പിച്ചിട്ടുണ്ട്. സുറിയാനി ക്രിസ്ത്യാനികള്‍ ഒരു സവര്‍ണസമൂഹത്തിന്റെ ഭാഗം ആയിരുന്നതുകൊണ്ടാണ് ആ യത്നം പരാജയപ്പെട്ടത്. അവര്‍ ദളിതരെ തുല്യരായി കണ്ടില്ല.

അതില്‍ അസാധാരണമായി ഒന്നും ഇല്ല. ആദിമസഭയില്‍ അയഹൂദര്‍ അംഗങ്ങളായപ്പോള്‍ സമാനമായ സാഹചര്യം ഉണ്ടായിരുന്നു. യഹൂദ ക്രിസ്ത്യാനികള്‍ അവരുടെ യഹൂദത്വത്തില്‍ ഇളവ് വരുത്തിയിട്ടാണ് അയഹൂദരെ ക്രിസ്ത്യാനികളാക്കിയത്. സുറിയാനി ക്രിസ്ത്യാനികള്‍ക്ക് അത് കഴിഞ്ഞില്ല. പരിച്ഛേദനയില്ലാത്തവരുമായി പന്തിഭോജനം സ്വീകാര്യമായതോടെയാണ് ക്രൈസ്തസഭ വളര്‍ന്നത്. അതിനു യഹൂദക്രൈസ്തവരാണ് വിലകൊടുത്തത്. അവര്‍ അബ്രഹാമില്‍ തുടങ്ങി മോശയിലൂടെ വളര്‍ന്ന പാരമ്പര്യത്തിന് അന്യമായി.

നിലത്തുവീണ് അഴുകിയ ആ ഗോതമ്പുമണിയില്‍നിന്നാണ് പിന്നെ കനകനിറം പൂണ്ട ഗോതമ്പുവയലുകള്‍ ഉണ്ടായത്. എന്നാല്‍, മാര്‍ത്തോമ്മാസഭയിലെ സുവിശേഷകര്‍ തങ്ങളുടെ വരേണ്യഭാവം ഉപേക്ഷിച്ചില്ല. ദളിതയുവതികളെ വിവാഹം കഴിക്കാന്‍ ഒരു സുറിയാനിക്കാരനും തയ്യാറായില്ല. അതായത്, വിശ്വാസത്തിലല്ലാതെ സാമൂഹിക വീക്ഷണത്തിലോ സാംസ്കാരിക വിനിമയങ്ങളിലോ ഒരു നവീകരണവും ഉണ്ടായില്ല.

കമ്പോള സമൂഹത്തിലെ ക്രൈസ്തവദൗത്യത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ ക്രിസോസ്റ്റം തിരുമേനി ഒളിഞ്ഞും തെളിഞ്ഞും ഈ ആശയങ്ങള്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍, അധികാരം ഒഴിഞ്ഞതിനുശേഷം ഒരു പ്ലൂറലിസ്റ്റ് വേദചിന്തയിലേക്ക് തിരുമേനി കൂടുതല്‍ സ്പഷ്ടമായി അടുത്തു എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്.

കുഞ്ചന്‍ നമ്പ്യാര്‍ക്കും ഇ.വി. കൃഷ്ണപിള്ളയ്ക്കും ശേഷം മലയാളികളെ ഏറ്റവും അധികം ചിരിപ്പിച്ച വ്യക്തി എന്ന നിലയിലാണ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്ത പൊതുസമൂഹത്തില്‍ അറിയപ്പെടുന്നതെങ്കിലും ആ ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ ബഹുമുഖഭാവം അടുത്തറിയുന്നവര്‍ക്കും വായിച്ചറിയുന്നവര്‍ക്കും അപരിചിതമല്ല. സവ്യസാചി എന്നു വിശേഷിപ്പിക്കാവുന്നവര്‍ അതിവിരളമായി മാത്രമാണ് ഈ ധരണിയില്‍ പിറവിയെടുക്കുന്നത്.

അതുകൊണ്ടുതന്നെ സ്വവ്യക്തിത്വത്തിന്റെ പ്രതിഭിന്നഭാവങ്ങളില്‍ ഓരോന്നിലും പ്രതിഭയുടെ പ്രകാശവലയങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍പോന്ന പ്രത്യുല്‍പന്നമതികളെ സമൂഹം ശ്രദ്ധിച്ചുപോവും. നിര്‍ഭാഗ്യവശാല്‍ അത് പലപ്പോഴും അന്ധന്മാരുടെ ആനക്കാഴ്ച കണക്കെ ആയിപ്പോകുമെന്നുമാത്രം. നര്‍മ്മത്തില്‍ പൊതിഞ്ഞ് മര്‍മ്മം അവതരിപ്പിക്കുന്ന മഹാനായ ദാര്‍ശനികനെ തമാശ പറഞ്ഞ് കാലംപോക്കുന്ന കാരണവരായി വര്‍ഗീകരിക്കുന്നത് ഇപ്പറഞ്ഞതിന്റെ ഒരു ഉദാഹരണമാണ്.

അതിരിക്കട്ടെ, പ്ലൂറലിസ്റ്റ് ചിന്താഗതി ക്രൈസ്തവവേദ ശാസ്ത്രജ്ഞര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യമാവുന്നതാണ് ഇപ്പോള്‍ നാം കാണുന്നത്. സ്നാനത്തിലൂടെ സഭാംഗത്വം എന്ന മിഷണറി ലക്ഷ്യം ഇന്ന് ബൈബിള്‍ ബെല്‍റ്റ് മനസ് അഥവാ സതേണ്‍ ബാപ്റ്റിസ്റ്റ് സങ്കുചിതത്വം എന്നൊക്കെ വിവരിക്കപ്പെടുന്ന ഇടങ്ങളില്‍ ഒരുങ്ങിക്കൊണ്ടിരിക്കയാണ്. എം.എം.തോമസിന്റെയും വെസ്ലി അരയരാജിന്റെയും സാമര്‍ത്ഥയുടെയും മറ്റും ചിന്താസരണികളിലൂടെയുള്ള അന്വേഷണാത്മക പര്യടനമാണ് ക്രിസോസ്റ്റം തിരുമേനി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

ക്രിസ്തീയ സാന്നിധ്യമാണ് ക്രിസ്തീയമത പ്രചാരണത്തേക്കാള്‍ പ്രധാനം എന്ന ചിന്ത തിരുമേനിയെ ഭരിക്കുന്നതായി എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ആ ചിന്താഗതിയാകട്ടെ, സഭയ്ക്ക് പുറത്തുള്ള പൊതുസമൂഹവുമായി ജൈവബന്ധം പുലര്‍ത്താതെ സഭയുടെ അസ്തിത്വം അര്‍ഥപൂര്‍ണമാവുകയില്ലെന്ന ചിന്തയില്‍നിന്ന് ഉയിരെടുക്കുന്നതാണ് താനും. സഭാശാസ്ത്രചിന്തകള്‍ ഒട്ടാകെ ഒരു പുനരവലോകത്തിന് വിധേയമാകാന്‍ കാലമായി. അത് മറ്റാരെക്കാളും കൂടുതല്‍ തിരിച്ചറിയുന്നു എന്നതാണ് ക്രിസോസ്റ്റത്തെ വ്യതിരിക്തനാക്കുന്നത്. 

Read more

ക്രിസോസ്തമും ക്രിസോസ്തമും

ക്രിസോസ്റ്റം തിരുമേനിക്ക് 99 തികഞ്ഞും തൊണ്ണൂറ്റിയൊന്‍പതിലെ വെള്ളപ്പൊക്കെ കണ്ട മറ്റൊരു തിരുമേനിയില്ല കേരളത്തില്‍. ഭാരതത്തില്‍ നൂറ് കഴിഞ്ഞ 103 എന്നാണോര്‍മ്മ- ഒരു മെത്രാന്‍ ഉണ്ട്. ലോകത്തൊട്ടാകെ നൂറ് കഴിഞ്ഞ മെത്രാന്മാര്‍ ഒട്ടാകെ ഒരു ഡസന്‍ ഇല്ല. അതുകൊണ്ട് പ്രായം ഇത്രയുമായി എന്നത് പ്രധാനം തന്നെയാണ്. എന്നാല്‍ അതല്ല തിരുമേനിയുടെ വ്യക്തി ചരിത്രത്തില്‍ അടയാളപ്പെടുത്താന്‍ പോകുന്നത്. നമ്മുടെ പ്രിയങ്കരനായ ക്രിസോസ്തം ഷഷ്ഠിപൂര്‍ത്തിക്ക് മുന്‍പ് കാലം ചെയ്തില്ല.

ക്രിസോസ്റ്റം മാര്‍ത്തോമ്മായെ എന്നാണ് ആദ്യം കണ്ടത് എന്ന് ഓര്‍മ്മ വരുന്നില്ല. എന്റെ അച്ഛനെ എന്നാണ് ആദ്യം കണ്ടത് എന്നും ഓര്‍മ്മ വരുന്നില്ല. എന്നും ഒപ്പം ഉണ്ടായിരുന്നു എന്നാണ് ധാരണ. അത് എന്റെ പോരായ്മ അല്ല. ആരെക്കുറിച്ച് നമുക്ക് അങ്ങനെ തോന്നുന്നുവോ, അവരുടെ മഹത്വത്തിന്റെ പ്രതിഫലനമാണ് ആ ധാരണ.

പൗരസ്ത്യ പാരമ്പര്യത്തില്‍ പൂര്‍വ്വാശ്രമം ഉപേക്ഷിക്കുമ്പോള്‍ പേര് മാറും. റമ്പാനാവുമ്പോഴും മെത്രാനാവുമ്പോഴും. മേല്പട്ടസ്ഥാനത്തേക്ക് നിയോഗിക്കുന്ന ആളുടെ മനസ്സ് ബുദ്ധിയുമായി സംവദിക്കുമ്പോള്‍ പരിശുദ്ധാത്മാവ് ഇടയ്ക്ക് കയറി നിര്‍ദ്ദേശിക്കുന്നതാണ്, അദ്ദേഹം സ്ഥാനം ഏല്‍ക്കുന്ന ആള്‍ക്ക് നല്‍കുന്ന പേര്. സഖറിയാസ് മാര്‍ തെയോഫിലോസിന്റെ വാഴ്ച കഴിഞ്ഞ സായാഹ്നത്തില്‍ കുഞ്ഞുമോന്‍ (പഴയ സുപ്രീംകോടത് ജഡ്ജി ജസ്റ്റിസ് കെ. റ്റി. തോമസ്) വാഴ്ചാവിശേഷങ്ങള്‍ പറയാന്‍ ഫോണില്‍ വിളിച്ചു. “എന്തായിരിക്കും പേരെന്ന് ഊഹിക്കാമോ” എന്നു ചോദിച്ചു. “തെയോഫിലോസ്?” എന്റെ മറുപടി. “ഇതെങ്ങനെ ഇത്ര കൃത്യമായി ഊഹിച്ചു.” “അതുമൊരു പാരമ്പര്യമാണ്. സാധാരണ ഗതിയില്‍ പാത്രിയര്‍ക്കീസോ കാതോലിക്കായോ ഇഗ്നാത്തിയോസും ബസേലിയോസും ആയി കഴിഞ്ഞാല്‍ ആദ്യം വാഴിക്കുന്ന മെത്രാന് തന്റെ എപ്പിസ്‌കോപ്പല്‍ നാമം നല്‍കും. അതുകൊണ്ട് ഊഹിച്ചതാണ്.”

മേല്പട്ടക്കാരുടെ പേരുകളെക്കുറിച്ചുള്ള ചര്‍ച്ച ഏറെ നീണ്ടു. വിശദാംശങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല. പ്രസക്തിയുള്ളത് യൂഹാനോന്‍ തിരുമേനി നല്‍കിയ പേരുകള്‍ക്കും ക്രിസോസ്റ്റം തിരുമേനി പേര് മാറ്റരുത് എന്ന് കെ.റ്റി. തോമസ് ജഡ്ജി പിന്നീട് നിര്‍ബന്ധിച്ചതിനുമാണ്.

യൂഹാനോന്‍ തിരുമേനി മൂന്നുപേരെ വാഴിച്ചപ്പോള്‍ ഓരോരുത്തരുടെയും നല്‍വരം തിരിച്ചറിഞ്ഞ് ആയുഷ്ക്കാലം മുഴുവന്‍ വെല്ലുവിളി ആയിരിക്കേണ്ട പേരുകളാണ് നല്‍കിയത്. സ്വന്തം പേരുകൊടുത്തത് അഞ്ചാമത്ത് ആള്‍ക്ക് അല്ലേ? അത് അല്പായുസ്സ് ആകുകയും ചെയ്തു. ദൈവകൃപയുടെ തണലില്‍ ജീവപര്യന്തം കഴിഞ്ഞ ആളെ യൂഹാനോന്‍ മാര്‍ത്തോമ്മാ, തെയോഫിലോസ് എന്നു വിളിച്ചു. ദൈവത്തെ സ്‌നേഹിക്കാതെ സ്വന്തം പേര് ഓര്‍ക്കാനാവാത്ത കുരിശാണ് വെച്ചുകൊടുത്തത്. അടുത്തയാളെ അത്താനാസ്യോസ് എന്നു വിളിച്ചു. ഈ മൂന്നു തിരുമേനിമാരുടെ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് മാര്‍ത്തോമ്മാ സഭയുടെ സത്യവിശ്വാസം ദൈവത്തിനു പഥ്യമാണോ എന്നതിന്റെ പേരില്‍ ഉണ്ടായ വിവാദങ്ങള്‍ ഓര്‍മ്മയുള്ളവര്‍ക്ക് ആ പേരിന്റെ സാംഗത്യം പിടികിട്ടും. വിശ്വാസം ക്രോഡീകരിച്ച ആള്‍ ആയിരുന്നല്ലോ അത്താനാസ്യോസ്. ആരുടെ നവീകരണ വിശ്വസം വെല്ലുവിളിക്കപ്പെട്ടുവോ ആ ആള്‍ക്ക് ഈ പേര് നല്‍കിയത് സഭാദ്ധ്യക്ഷന്റെ ഒരു പ്രസ്താവന ആയിരുന്നു. അതേ ദിവസമാണ് ഇപ്പോഴത്തെ ശ്രേഷ്ഠ വലിയ മെത്രാപ്പോലീത്തായെ ക്രിസോസ്റ്റം എന്നു വിളിച്ചതും.

ക്രിസോസ്റ്റം തിരുമേനിയുടെ നിസ്തുല വ്യക്തിത്വത്തോട് അടുത്ത തലമുറയ്ക്കുള്ള ആദരവാണ് അദ്ദേഹം പേര് മാറ്റരുത് എന്നുപറഞ്ഞവരുടെ വീക്ഷണത്തില്‍ പ്രതിഫലിച്ചത്. തീത്തൂസ് പ്രഥമനില്‍ നിന്ന് തോമസ് മാര്‍ അത്താനാസ്യോസിലേക്കുള്ള ഈ മടക്കയാത്ര വേണ്ടിയിരുന്നില്ല എന്നാണ് എന്റെ സുചിന്തിതമായ അഭിപ്രായം. ഫിലിപ്പോസ് മാര്‍ത്തോമ്മാ എന്നറിയപ്പെട്ടാല്‍ ഒരു ദോഷവും ഉണ്ടാകുമായിരുന്നില്ല. മെത്രാനാകുമ്പോള്‍ തന്നെ ഫിലിപ്പ് ഉമ്മന്‍ അച്ചന്‍ പ്രശസ്തനായിരുന്നു. എന്നുവച്ച് കെ. പി. യോഹന്നാന്‍ തിരുമേനി എന്നു പറയുമ്പോലെ ഫിലിപ്പ് ഉമ്മന്‍ തിരുമേനി എന്നു വിളിക്കുമായിരുന്നോ? ക്രിസോസ്റ്റം തുടരണമെങ്കില്‍ തന്നെ ഫിലിപ്പോസ് ഉപേക്ഷിച്ച് ക്രിസോസ്റ്റം മാര്‍ത്തോമ്മാ എന്നു പറയാമായിരുന്നു. ഇത് ഇപ്പോള്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് എന്നതുപോലെ തന്നെയായി. ചില ആധാരത്തിലൊക്കെ എഴുതുന്നതുപോലെ. ഇതൊക്കെ സൗകര്യം പോലെ മാറ്റി മറിക്കാതിരിക്കുന്നതാണ് ഉത്തമം. അതിരിക്കട്ടെ, അതല്ല എന്റെ പ്രമേയം. ജീവിതയാത്രയില്‍ ഒരു ഇടത്താവളത്തില്‍ കിട്ടിയ പേര് ഈ ലോകത്തിലെ അവസാന താവളത്തിലും തുടരണമെന്ന് ജനങ്ങള്‍ക്ക് തോന്നുമാറ് ക്രിസോസ്റ്റം എന്ന അക്ഷരങ്ങള്‍ക്ക് മാന്ത്രികമാസ്മരികത നല്‍കാന്‍ തിരുമേനിക്ക് കഴിഞ്ഞുവെന്നാണ് ഞാന്‍ പറഞ്ഞുവരുന്നത്.

ക്രിസോസ്റ്റം തിരുമേനി എനിക്കൊരു പ്രഹേളികയാണ്. ചിലര്‍ യോഹന്നാന്‍ സ്‌നാപകന്‍ എന്നും മറ്റുചിലര്‍ ഏലിയാവെന്നും വേറെ ചിലര്‍ പ്രവാചകന്മാരിലൊരുത്തനോ എന്നും പറഞ്ഞാല്‍ കൃത്യമായി ഉത്തരം പറയാന്‍ ഞാന്‍ പാറയല്ലല്ലോ. എങ്കിലും ഒന്നു ഞാന്‍ അറിയുന്നു; അവിടുന്ന് ദൈവത്തിന്റെ അഭിഷിക്തനാണ്.

തിരുമേനി ഫലിതപ്രിയനാണ് എന്നതാണല്ലോ സാധാരണക്കാര്‍ ഏറ്റവും ശ്രദ്ധിക്കുന്ന മുഖം. ഫലിതം പറയുന്ന തിരുമേനിമാരെയും പറയാന്‍ ദയനീയമായി ശ്രമിക്കുന്ന തിരുമേനിമാരെയും എനിക്ക് പരിചയം ഉണ്ട്. അന്തസ്സുറ്റതും സന്ദേശം ഉള്‍ക്കൊള്ളുന്നതും സ്വാഭാവികവും ആയ ഫലിതം വേറെ ഇതിനോടടുത്ത് കേട്ടിട്ടുള്ളത് പടിയറ കര്‍ദ്ദിനാള്‍ തിരുമേനിയുടെ മുഖത്തു നിന്നു മാത്രമാണ്. ഒടുവില്‍ പാര്‍ക്കിന്‍സോണിസത്തിന്റെ പ്രാരാബ്ധങ്ങള്‍ സമ്മാനിച്ച നിസ്സഹായതയില്‍പോലും ആ പിതാവിന്റെ നര്‍മ്മബോധത്തിന് അടങ്ങിക്കഴിയാനായില്ല. കാത് കൂര്‍പ്പിച്ചിരുന്നാലേ ഗ്രഹിക്കാമായിരുന്നുള്ളൂ എങ്കിലും എല്ലാവരും കാത് കൂര്‍പ്പിക്കുമായിരുന്നു. ഇത്രയും പറഞ്ഞ സ്ഥിതിക്ക് ആ പരേതാത്മാവിന്റെ നര്‍മ്മബോധത്തിന് ആദരാഞ്ജലി എന്ന രൂപത്തില്‍ ഒരു കഥ കുറിച്ചുകൊള്ളട്ടെ. ഇടവക സന്ദര്‍ശനത്തിനെത്തുന്ന മെത്രാനെ അനാവശ്യമായ ആര്‍ഭാടങ്ങളോടെ സ്വീകരിക്കുന്ന ഒരു രീതി റോമന്‍ കത്തോലിക്കാ സഭയില്‍ ഉണ്ട്. അത് അവസാനിപ്പിക്കണമെന്ന് മോഹിച്ച ആളായിരുന്നു കര്‍ദ്ദിനാള്‍. അദ്ദേഹം പറഞ്ഞു: “ഞാന്‍ ഇടവ സന്ദര്‍ശനം നിര്‍ത്താന്‍ പോകുകയാണ്. കഴിഞ്ഞകൊല്ലം എന്നെ ആഘോഷമായി വരവേറ്റ ഒരു ഇടവകയുടെ കണക്ക് പരിശോധിച്ചതോടെയാണ് ഈ ചിന്ത ഉദിച്ചിട്ടുള്ളത്. അവരുടെ കണക്കില്‍ എന്നെക്കുറിച്ച് എഴുതിയിരിക്കുന്നത്, കര്‍ദ്ദിനനാളിനെ വെടിവെച്ചുകൊണ്ടുവരാന്‍ ചെലവ് രൂപ രണ്ടായിരം എന്നാണ്.”

പറഞ്ഞുവന്നത് ക്രിസോസ്റ്റം ഫലിതങ്ങളെക്കുറിച്ചാണ് അത് മാര്‍ത്തോമ്മാക്കാര്‍ക്ക് എന്നെക്കാള്‍ ഭംഗിയായി അറിയാവുന്ന കാര്യമാണ്. ഞാന്‍ വിവരിക്കുന്നില്ല. എന്നാല്‍ തിരുമേനിയുടെ വ്യക്തിത്വത്തിന്റെ വളരെ ചെറിയ ഒരു അംശമാണ് ഈ ഭാവത്തില്‍ തെളിയുന്നത് എന്നു പറയാതെ വയ്യ. ശ്രേഷ്ഠമായ നേതൃത്വസിദ്ധിയും സൂക്ഷ്മമായ നിരീക്ഷണശക്തിയും പ്രവാചനക സദൃശമായവീക്ഷണവിശേഷവും പണ്ഡിതപ്രകാണ്ഡങ്ങളെ അതിശയിക്കുന്ന മസ്തിഷ്ക സിദ്ധിയും ഉപരി സൂചിപ്പിക്കുന്ന നര്‍മ്മബോധത്തോട് ചേരുമ്പോള്‍ ഒരു നല്ല നേതാവ് രൂപപ്പെടുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയോ അമേരിക്കയുടെ പ്രസിഡന്റോ ഒക്കെ ആയിരിക്കാന്‍ അതുമതി. എന്നാല്‍ മാര്‍ത്തോമ്മാ വലിയ മെത്രാപ്പോലീത്തായ്ക്ക് അതുപോരാ.

വലിയ മെത്രാപ്പോലീത്താ സുതാര്യമായ വ്യക്തിത്വത്തിന്റെയും സമഗ്ര സമര്‍പ്പണത്തോടെയുള്ള ദൈവാശ്രയത്തിന്റെയും ആള്‍രൂപം ആയിരിക്കണ. ക്രിസോസ്റ്റം തിരുമേനിയില്‍ ശ്രദ്ധേയമായി ഞാന്‍ കാണുന്നത് ഈ രണ്ട് സംഗതികളാണ്. “വാത്സല്യമക്കളേ ബലഹീനനായ നാം” എന്ന ശൈലി തിരുമേനിക്ക് അന്യമാണ്. ഞാന്‍ മിഡില്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ തിരുമേനി മെത്രാനായി. ഞാന്‍ ഹൈസ്ക്കൂളില്‍ എത്തിയപ്പോള്‍ തിരുമേനി കാന്റര്‍ബറിയിലോ ഓക്‌സ്‌ഫോര്‍ഡിലോ ആണ്. എന്നാല്‍ പൂലാത്തീനിലും മാരാമണ്ണിലും അഭിമുഖം ഇരിക്കുമ്പോള്‍ തിരുമേനി എന്നെ ധരിപ്പിക്കുന്നത് ഞങ്ങള്‍ സഹയാത്രികരാണ് എന്നത്രേ. ഇത് തിരുമേനിയുടെ നാട്യമല്ല. നാല്പതു വര്‍ഷം രാഷ്ട്രീയക്കാരുടെ കൂടെ ജീവിച്ചവനാണ് ഞാന്‍. നട്ടുവന്മാരെ വേഗം തിരിച്ചറിയും! യേശുവിന്റെസന്നിധിയില്‍ നിന്നുള്ള സമഗ്രസമര്‍പ്പണത്തില്‍ നിന്നാണ് തിരുമേനിയുടെ വിജയം തുടങ്ങുന്നത്. അത് അവസാനിക്കുന്നതും ആ മടിത്തട്ടില്‍ തന്നെ.

പണ്ട് അലക്‌സന്ത്രിയന്‍ പിതാക്കന്മാരില്‍ നിന്ന് വിശുദ്ധ ക്രിസോസ്റ്റത്തെ വേര്‍തിരിച്ചത് വേദവ്യാഖ്യാനങ്ങളില്‍ ക്രിസോസ്റ്റം പാലിച്ച ജീവിതോന്മുഖ പ്രായോഗികതയാണ്. ബൈബിള്‍ ദൈനംദിന ജീവിതത്തില്‍ എങ്ങനെ പ്രസക്തമാകുന്നു എന്നതായിരുന്നു ആ പിതാവിന്റെ പ്രധാന ചിന്ത. കുസ്തന്തീനോപ്പോലീസില്‍ പാത്രിയര്‍ക്കീസായിരുന്നപ്പോള്‍ ധനാഢ്യരെ വിളിച്ച് സല്‍ക്കരിക്കുന്ന രീതി അദ്ദേഹം നിര്‍ത്തലാക്കി. പണക്കാരും പട്ടക്കാരും പിണങ്ങിപ്പോയെങ്കിലും പാവപ്പെട്ടവര്‍ക്ക് ഈ ആദര്‍ശപരത അഭികാമ്യമായി തോന്നി. (ഇപ്പോഴും തിരുവനന്തപുരത്ത് രണ്ട് സഭകള്‍ ഈ പരിപാടി നടത്തുന്നുണ്ട്. ഞാന്‍ പോകാറുമുണ്ട്. അടുത്ത കൊല്ലം മുതല്‍ ആ പോക്ക് നിര്‍ത്തിയാലോ എന്ന് ആലോചിക്കയാണ് ഞാന്‍. ആതിഥേയപിതാക്കന്മാര്‍ ധിക്കാരിയായി എഴുതിത്തള്ളുമോ എന്നാണ് ഭയം!) ഉപഭോഗപരതയ്‌ക്കെതിരെ ശബ്ദിച്ചു പഴയ ക്രിസോസ്തവും: “നിങ്ങള്‍ വിസര്‍ജ്യം ശേഖരിക്കാന്‍ വെള്ളികൊണ്ട് കമ്മോഡുണ്ടാക്കുന്നു. ദൈവം സ്വന്തം സാദൃശ്യത്തില്‍ സൃഷ്ടിച്ച മറ്റൊരാള്‍ തണുത്തുവിറച്ച് പട്ടിണി കിടന്നു. രണ്ടും ഒരേസമയം നാണമില്ലേ നിങ്ങള്‍ക്ക്? ആമോസിനേയും ഒബാദിയയെയും കുറിച്ച് കുറിച്ച് അജ്ഞരായിരിക്കെ പന്തയക്കുതിരകളുടെ വിജയസാധ്യതകളെക്കുറിച്ച് പാണ്ഡിത്യം സമ്പാദിക്കുന്നവരെയും ക്രിസോസ്റ്റം പരിഹസിച്ചു. നമ്മുടെ വലിയ തിരുമേനിയുടെ ദര്‍ശനങ്ങള്‍ പഴയ പിതാവിന്റെ ദര്‍ശനങ്ങളോട് ഒത്തുപോവുന്നത് ശ്രദ്ധിക്കുക. ഒരു വാക്യം കൂടെ ഉദ്ധരിച്ച് ഈ താരതമ്യം അവസാനിപ്പിക്കാം.

“Consider how Christ teaches us to be humble, by making us see that our virtue does not depend on our work alone but on grace from on high. He commands, each of the faithful who prays to do some universally, for the whole world. For he did not say “thy will be done in me or in us”, but ‘on earth’, the whole earth, so that error may be banished from it, truth take root in it, all vice be destroyed on it, virtue flourish on it, and earth no longer differ from heaven.”

ഈ വിശ്വമാനവിക ദര്‍ശനത്തില്‍ രണ്ട് ക്രിസോസ്റ്റംമാരും യോജിക്കുന്നു എന്നതില്‍ സംശയം വേണ്ട. കാര്‍ഡിനല്‍ ന്യൂമാന്‍ പഴയ ക്രിസോസ്തത്തെക്കുറിച്ച് പറഞ്ഞതും നമ്മുടെ ക്രിസോസ്റ്റത്തിനും യോജിക്കും: “Bright, cheerful, gentle soulms”

തിരുമേനിക്ക് കാന്‍സര്‍ ആണെന്നറിഞ്ഞ് ഞാന്‍ അന്നുതന്നെ പൂലാത്തീനില്‍ എത്തി. രോഗം നിസ്സാരമാണെന്ന ഉപരിപ്ലവമായ അമിത ലളിതവത്ക്കരണമോ കാന്‍സര്‍ ഗുരുതരമാണെന്ന സത്യത്തിന്റെ ഭീകരഭാവമോ തിരുമേനിയില്‍ കണ്ടില്ല. ഇതുമൊരു അനുഭവം എന്ന് പക്വതയാണ് ഞാന്‍ ആ സമീപനത്തില്‍ ദര്‍ശിച്ചത്. ജീവിക്കുന്നത് ക്രിസ്തു, മരിക്കുന്നത് ലാഭം; നിങ്ങളെ പ്രതി ജീവിച്ചിരിക്കാനാണ് ഇഷ്ടം എന്ന് പൗലോസ് പറഞ്ഞില്ലേ?

ഫിലിപ്യ ലേഖനം 1:21-25. എനിക്ക് പ്രിയപ്പെട്ട വേദഭാഗമാണ്. എന്റെ (അമ്മയില്ലാത്ത) മക്കളെയാണ് അവിടെ ഞാന്‍ ഓര്‍ക്കുന്നത്. വലിയ മെത്രാപ്പോലീത്താ ഓര്‍ക്കുന്നത് അമ്മയില്‍ നിന്ന് ജനിപ്പിച്ചവരല്ലാതെ ആത്മാവില്‍ തനിക്ക് മക്കളായവരെ ആയിരിക്കും.

ക്രിസോസ്റ്റം തിരുമേനിയുടെ ദീര്‍ഘായുസ്സും ആരോഗ്യവും കര്‍മ്മശേഷിയും ഭാരത ക്രൈസ്തവ സമൂഹത്തിന് ഇനിയും വേണ്ടതുണ്ട്. അതുകൊണ്ട്മരണത്തിന്റെ ലാഭം നിഷേധിച്ച് ജീവിതത്തിന്റെ ഭാരം നമുക്കായി വഹിപ്പാനുള്ള കൃപ തിരുമേനിക്ക് കിട്ടട്ടെ എന്ന് പ്രാര്‍ത്ഥിക്കുക നാം: നിത്യവും ബ്രഹ്മമുഹൂര്‍ത്തത്തില്‍ തിരുമേനിയെ ഓര്‍ക്കുമ്പോള്‍ അതാണ് എന്റെ പ്രാര്‍ത്ഥന. 

Credits to joychenputhukulam.com

Read more

ചാക്കോയുടെ സുവിശേഷം

ചാക്കോയുടെ സുവിശേഷം (ഡി ബാബുപോള്‍ ഐ.എ.എസ്)

നൂറ്റാണ്ടുകളുടെ ഇടവേളയില്‍ വിരചിതമായ കൃതികളുടെ സമാഹാരമാണ് ‘എബ്രായ വേദപുസ്തകം’ എന്ന് ആധുനികലോകം വിളിക്കുന്ന ക്രിസ്ത്യന്‍ പഴയനിയമമെങ്കില്‍ ഏതാണ്ട് അര നൂറ്റാണ്ടിനിടെ എഴുതപ്പെട്ട രേഖകള്‍ തുടര്‍ന്നു വന്ന ഏതാനും നൂറ്റാണ്ടുകളിലൂടെ ഇന്നത്തെ രീതിയില്‍ ചിട്ടപ്പെടുത്തി നിര്‍മ്മിച്ചതാണു പുതിയ നിയമം. എബ്രായവേദപുസ്തകം ഏറിയും (പൗലോസ്) കുറഞ്ഞും (ലൂക്കോസ്) പരിചയം ഉള്ളവരാണു പുതിയ നിയമത്തിലെ കൃതികള്‍ രചിച്ചത്. എന്നാല്‍ ഈ രചയിതാക്കളാരും തങ്ങള്‍ക്കു പരിചയമുള്ള, ദൈവനിവേശിതമായി അടയാളപ്പെടുത്തപ്പെട്ട, പഴയ നിയമത്തിനു തുല്യമായൊരു കൃതി ചമയ്ക്കുകയാണെന്നു വിദൂരമായിപ്പോലും ചിന്തിച്ചില്ല. ഇവ ബൈബിളിന്റെ ഭാഗമാണ്, ബൈബിള്‍ തന്നെയാണ് എന്നു പറഞ്ഞതു സഭയാണ്. താന്‍ പറയുന്നതിനു വിരുദ്ധമായി ഏതു ദേവേന്ദ്രന്‍ വന്നു പറഞ്ഞാലും അതു കാര്യമാക്കരുതെന്നു പൗലോസ് പറഞ്ഞത് ആ ലേഖനത്തിന്റെ സ്വീകര്‍ത്താക്കളോടാണ്; ആ രചനയുടെ സവിശേഷസാഹചര്യത്തിലുമാണ്. അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ പൗലോസിന്റെ ഏതു ലേഖനവും “പൗലോസ് ശ്ലീഹാധന്യന്‍ തന്‍ ചൊല്‍കേട്ടേനിതേവം” എന്ന ഭീഷണിസമാനമായ ഗീതം ആമുഖമായി ആവര്‍ത്തിച്ചതിനു ശേഷമാണു വായിക്കപ്പെടുന്നത്. പൗലോസിനെപ്പോലെ ഒരു മഹാപണ്ഡിതന്‍ ഇന്ന് അതു കേട്ടാല്‍ ചിരിക്കും എന്നാണ് എനിക്കു തോന്നുന്നത്. പൗലോസിന്റെ വേദശാസ്ത്രപരിപ്രേക്ഷ്യങ്ങളോടും കുരിശുമരണത്തിന്റെ വിശദീകരണങ്ങളോടും പൂര്‍ണമായി യോജിക്കാതെ തന്നെ ക്രിസ്തുശിഷ്യനായി കഴിയാനാകുമെന്നതിനു തെളിവ് പത്രോസും യാക്കോബും മറ്റും തന്നെയാണ്. എന്നാല്‍ അതിനു ക്രിസ്തു എന്തു പറഞ്ഞു, എന്തു ചെയ്തു എന്നൊക്കെ അറിയണം. സുവിശേഷങ്ങളുടെ സവിശേഷപ്രസക്തി അവിടെയാണു കാണേണ്ടത്.

വേദവിദ്യാര്‍ത്ഥികള്‍ ഉപയോഗിക്കുന്നൊരു പദമാണല്ലോ, കാനോന്‍. കാനന്‍. Canon. ഗ്രീക്കുനിഷ്പത്തിയനുസരിച്ച് “അളവുകോല്‍”, “മാനകം”, “നിയാമകം” measuring rod, norm, standard എന്നൊക്കെ സായിപ്പിന്റെ ഭാഷയിലാകാം അര്‍ത്ഥകല്പനയെങ്കിലും, പട്ടിക, കാറ്റലോഗ് എന്നിങ്ങനെയാണു പൊതുവെ കാനന്‍ എന്ന ശബ്ദം മനസ്സിലാക്കപ്പെടുന്നത്. സഭ ആദ്യകാലത്തു കൃത്യമായൊരു പട്ടിക അംഗീകരിച്ചു വിളംബരപ്പെടുത്തിയെന്നു തോന്നുന്നില്ല. യവുസേബിയസ് അടക്കമുള്ള പൂര്‍വികരുടെ കുറിമാനങ്ങളില്‍ നിന്നു പൊരുള്‍ തിരിച്ച് എടുക്കുക എന്നതാണു പണ്ഡിതര്‍ ഇക്കാര്യത്തില്‍ അനുവര്‍ത്തിച്ചുകാണുന്ന സമ്പ്രദായം. ഐറേനിയോസും തെര്‍ത്തുല്യനും പാഷണ്ഡവാദികള്‍ക്കെതിരെ എഴുതിയ പ്രബന്ധങ്ങളും അത്താനാസിയോസിന്റെ ‘ഈസ്റ്റര്‍ ലെറ്റര്‍’ എന്ന രേഖയും ഇക്കോനിയത്തിലെ ആംഫിലോക്കിയൂസിന്റെ ഒരു സ്വകാര്യക്കത്തുമൊക്കെ ഈ പ്രകൃതത്തില്‍ ചൂണ്ടിക്കാണിക്കപ്പെടാറുണ്ടെന്നു ലുവെയ്‌നിലെ ജോസഫ് വെര്‍ഹെയ്ഡന്‍ എഴുതിയിട്ടുണ്ട്.

ഒന്നു വ്യക്തമാണ്. രണ്ടാമത്തേയും മൂന്നാമത്തേയും തലമുറയിലെ വിശ്വാസികളായ ഗ്രന്ഥകര്‍ത്താക്കള്‍ ഉദ്ധരിച്ചു എന്നതാണ് ആദ്യതലമുറയുടെ രചനകള്‍ക്ക് ആധികാരികത നല്‍കുന്നത്. രണ്ടാം നൂറ്റാണ്ടിന്റെ പാതിയോടെ അപ്പൊസ്‌തോലന്മാരുടെ സ്മരണകള്‍ എന്നു സുവിശേഷങ്ങളെക്കുറിച്ചു പറയുന്നതായി ജസ്റ്റിന്‍ മാര്‍ട്ടിയര്‍ തെളിയിക്കുന്നുണ്ട്.

അവിടേയും ഒരു പ്രശ്‌നം ബാക്കിയായി. സുവിശേഷങ്ങള്‍ ഏവ? മാര്‍സിയോണ്‍ ലൂക്കോസ് മാത്രമെന്നും ജ്ഞാനവാദികള്‍ ചിലര്‍ ഹെറാക്‌ളിയോണിലെ ടോളെമാവൂസ് ഉദാഹരണം യോഹന്നാന്‍ മാത്രമെന്നും ടാഷിയന്‍ നാലു സുവിശേഷങ്ങളും നാലും കൂടിയ ഒന്നും ഡയാടെസറോണ്‍, “നാലില്‍ നിന്ന് ഉള്ളത്” എന്നാണു ടാഷിയന്‍ അതിനു പേരിട്ടത് എന്നും: ഇങ്ങനെ നിര്‍ദ്ദേശങ്ങള്‍ പെരുകി. ഐറേനി “നാല്, നാല് മാത്രം” എന്നു കട്ടായമായി പറഞ്ഞിടത്താണ് അഭിപ്രായസമന്വയത്തിന്റെ അടിത്തറ എന്നു തോന്നുന്നു. ഏതായാലും നാലു സുവിശേഷങ്ങള്‍ എന്നത് ഇന്ന് ഉറച്ച സംഗതിയാണ്.

ഇതിനോടു ബന്ധപ്പെട്ട് വേറെ രണ്ടു സംഗതികള്‍ കൂടി ബൗദ്ധികതലത്തില്‍ പരാമര്‍ശിക്കേണ്ടതുണ്ട്. ഒന്ന് സമാനസുവിശേഷങ്ങള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍. “വേദശബ്ദരത്‌നാകരം” (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് 1997; നാലാം പതിപ്പ് 2016) ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുള്ളത് താല്പര്യം തോന്നുന്നവര്‍ക്കു വായിക്കാം. രണ്ടാമത്തേത്, ക്രിസ്തു പറഞ്ഞതേത്, എഴുതിയവര്‍ ചേര്‍ത്തതേത് എന്ന സംഗതി.

ക്രിസ്തു സംസാരിച്ചത് അരമായ / സുറിയാനി. സുവിശേഷങ്ങളൊക്കെ ഗ്രീക്കിലും. അതിന്റെ കാരണം യഹൂദെ്രെകസ്തവര്‍ സഭയില്‍ ന്യൂനപക്ഷമായതോടെ ഗ്രീക്കിലല്ലാതെ സംഭാംഗങ്ങള്‍ക്കു ഗ്രഹിക്കാനാകുമായിരുന്നില്ല എന്നതാവണം. അബ്ബാ, തലീഥ, കൂമി എന്നൊക്കെയുള്ള ശബ്ദങ്ങള്‍ മാത്രമാണല്ലോ അരമായ. അതായത് അരമായ മൂലം വല്ലതുമുണ്ടായിരുന്നെങ്കില്‍ത്തന്നെ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടെ അതൊക്കെ കൃച്ഛ്‌റാ ലഭ്യമായി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സുവിശേഷങ്ങളെ ക്രിസ്തുവുമായി നേരിട്ടു ബന്ധിപ്പിക്കുന്നതു നമ്മുടെ വിശ്വാസവും സഭയുടെ പ്രബോധനവും മാത്രമാണ്.

ഇതോടൊപ്പം ശ്രദ്ധിക്കേണ്ട വേറെ ചിലതു കൂടി സൂചിപ്പിച്ചുകൊള്ളട്ടെ. ഒന്ന് അഗ്രാഫ. അഴൃമുവമ. ക്രിസ്തു പറഞ്ഞതായി സുവിശേഷങ്ങള്‍ രേഖപ്പെടുത്താത്തതും പിതാക്കന്മാരുടെ രചനകളില്‍ (ptaristic) ഉദ്ധരിക്കപ്പെടുന്നതുമായ ആശയങ്ങളോ വാക്കുകളോ ആണ് അഗ്രാഫ. വാങ്ങുന്നതിനേക്കാള്‍ കൊടുക്കുന്നതു ലാഭം എന്നു കര്‍ത്താവു പറഞ്ഞതായി പൗലോസ് പറയുന്നത് ഓര്‍ക്കുക. നഗ്ഹമ്മാദിരേഖകളും തോമായുടെ സുവിശേഷം പോലെയുള്ള രേഖകളും വേറേ.

ഇതുവരെ പറഞ്ഞതൊക്കെ സാധാരണക്കാരെ അലോസരപ്പെടുത്തുന്ന സംഗതികളാണ്. ഒന്നോര്‍ത്താല്‍ ഇതൊന്നും കൂലംകഷമായി പരിശോധിക്കാതെ, പൗലോസിന് ഇംഗ്ലീഷ് മതിയായിരുന്നു എഴുതാനെങ്കില്‍ ആഫ്രിക്കക്കാര്‍ക്കു വായിക്കാനും അതു മതി എന്ന വിവരക്കേടു പറഞ്ഞ് ബൈബിള്‍വിവര്‍ത്തനം നിരുത്സാഹപ്പെടുത്തിയ പ്രശസ്ത മദാമ്മയെപ്പോലെ ആകാതെ സൂക്ഷിക്കുക മാത്രം ചെയ്ത്, ലഭ്യമായതു ലഭ്യമായ രീതിയില്‍ വായിച്ചു ഗ്രഹിക്കുകയാണു മനഃസുഖത്തിനു നല്ലത്. ക്രിസ്മസ് ഡിസംബറിലാണെന്നും മഹാബലി കേരളം വാണിരുന്നെന്നും വിശ്വസിക്കുന്ന ശിശുക്കളാണല്ലോ സംശയിക്കുന്ന തോമ്മമാരേക്കാള്‍ ആനന്ദമനുഭവിക്കുന്നവര്‍!

ചാര്‍ട്ടേഡ് അക്കൗണ്ടന്റായി ശ്രീ പി വി ചാക്കോ ഈ കൃതി നിര്‍മ്മിച്ചിട്ടുള്ളതു െ്രെകസ്തവരും അെ്രെകസ്തവരുമായ സാധാരണക്കാര്‍ക്കു വേണ്ടിയാണ്. സുവിശേഷങ്ങളില്‍ ക്രിസ്തുവചസ്സുകളും ക്രിസ്തുസംഭവങ്ങളുമുണ്ട്. ഗിരിപ്രഭാഷണം പോലെ പലപ്പോഴായി പറഞ്ഞത് ഏകത്ര സംഗ്രഹിച്ചിരിക്കുന്നതും സ്വര്‍ഗരാജ്യത്തെക്കുറിച്ചും ദൈവത്തിന്റെ പിതൃഭാവത്തെക്കുറിച്ചും പറഞ്ഞ പല ഉപമകള്‍ ചേര്‍ത്തു വായിക്കാവുന്ന മട്ടില്‍ ഒപ്പം ചേര്‍ത്തു കുറിച്ചിട്ടുള്ളതുമൊക്കെ ആദ്യവായനയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ പോന്നതാണ്. ഇവിടെ അവയൊക്കെ വെവ്വേറെ കണ്ടെത്തി ഒരു അക്കൗണ്ടന്റിന്റെ സൂക്ഷ്മതയോടെയും ഒരു ഓഡിറ്ററുടെ ത്യാജ്യഗ്രാഹ്യവിവേചനത്തോടെയും ശ്രീ ചാക്കോ അവതരിപ്പിച്ചിരിക്കുന്നതു ബൈബിളിലൂടെയും ക്രിസ്തുവിലൂടെയും അറിവിന്റെ പദയാത്ര തുടങ്ങുന്നവര്‍ക്കു പ്രയോജനകരമായ വിധത്തിലാണ്. അവര്‍ക്കു മാത്രമല്ല താനും. കഴിഞ്ഞ 42 സംവത്സരങ്ങളായി ബൈബിള്‍ പഠിക്കാന്‍ ശ്രമിച്ച് എങ്ങുമെങ്ങും എത്തിയെന്ന് ഉറപ്പിക്കാനാവാതെ ഉഴലുന്ന അസ്മാദൃശന്മാര്‍ക്കും ഇതൊരു കൈപ്പുസ്തകത്തിന്റെ പ്രചോദനം ചെയ്യും.

സംഭാവനകളുടെ കാലനിര്‍ണയം കൃത്യമായി നടത്തി മുന്‍ഗണനാക്രമം നിശ്ചയിച്ച് അച്ചടിക്കുക അസാദ്ധ്യമാണെങ്കിലും “ആദ്യത്തെ അടയാളം” എന്നു വ്യക്തമായി പറഞ്ഞിരിക്കുന്നത് ആദ്യം തന്നെ കൊടുക്കുകയും നാലു സുവിശേഷങ്ങളിലും പറഞ്ഞിരിക്കുന്ന അത്ഭുതം അതിനു പിന്നാലെ കൊടുക്കുകയും ചെയ്യുന്നതു കൊള്ളാം.

ഒരു റഫറന്‍സ് ഗ്രന്ഥമായി ഉപയോഗിക്കാവുന്ന ഈ കൃതി പല ഭാഷകളില്‍ ഒന്നിച്ചച്ചടിക്കേണ്ടതില്ല. അതു സ്ഥൂലതയും വിലയും വര്‍ദ്ധിപ്പിക്കയേയുള്ളൂ. മലയാളവും ഇംഗ്‌ളീഷും ആവാം. എന്നല്ല, വേണം. നമ്മള്‍ പി ഓ സി ഭാഷാന്തരം വന്നതോടെ നൂറ്റാണ്ടിലേറെ ശീലിച്ച വാക്കുകള്‍ രണ്ടു തരത്തില്‍ പരീശന്‍, ഫരിസേയന്‍ പറയാന്‍ തുടങ്ങിയ സ്ഥിതിക്കു വിശേഷിച്ചും.

പൊതുവെ സ്വീകാര്യവും അത്യന്തം ഉപയോഗപ്രദവുമാണു ശ്രീമാന്‍ പി വി ചാക്കോ രൂപപ്പെടുത്തിയ “യേശുവിന്റെ സുവിശേഷം” എന്നു സന്തോഷത്തോടെ സാക്ഷ്യപ്പെടുത്തുന്നു.

Read more

യോഹന്നാന്‍ ചെറിയവനോ? അഡ്വ. പി പി ജോണ്‍

അഡ്വ. പി പി ജോണ്‍ അവര്‍കളുടെ ലഘുകൃതി ‘യോഹന്നാന്‍ ചെറിയവനോ?’ താല്പര്യത്തോടെയാണു ഞാന്‍ വായിച്ചത്. സ്‌നാപകനെക്കുറിച്ചുള്ള ഏതു പഠനവും സ്വാഗതാര്‍ഹമാണ്. മാനുഷികരീതിയില്‍ പറഞ്ഞാല്‍ യേശുക്രിസ്തുവിന്റെ സമകാലീനന്‍ ആയതുകൊണ്ട് അര്‍ഹിക്കുന്ന പ്രാധാന്യം കിട്ടാതെ പോയ ആളാണല്ലോ അദ്ദേഹം. അന്ത്യോഖ്യന്‍ പാരമ്പര്യത്തിലെ ഒരു കീര്‍ത്തനത്തില്‍ മദ്ധ്യാഹ്നസൂര്യന്റെ സമീപത്തു നില്‍ക്കുന്ന ഉജ്ജ്വലനക്ഷത്രമായി സ്‌നാപകനെ വിവരിക്കുന്നുണ്ട്. എത്ര ഉജ്ജ്വലമായാലും നക്ഷത്രത്തിനു സൂര്യപ്രകാശത്തില്‍ പ്രാധാന്യവും ശ്രദ്ധയും കിട്ടുകയില്ലല്ലോ.

ദീര്‍ഘകാലം ഊഷരമായിരുന്നൊരു ദാമ്പത്യം സര്‍വശക്തന്റെ സവിശേഷകടാക്ഷത്താല്‍ ഫലപൂര്‍ണമായി. സെഖര്യാവിന്റെ ദര്‍ശനവും കന്യകാമറിയത്തിന്റെ സന്ദര്‍ശനവും സ്‌നാപകന്റെ ജനനവും ധ്യാനത്തിന്റെ ശൈലിയില്‍ ഗ്രന്ഥകാരന്‍ അവതരിപ്പിക്കുന്നതു സാധാരണക്കാരായ വിശ്വാസികള്‍ക്കും തുടക്കക്കാരായ ബൈബിള്‍ വിദ്യാര്‍ത്ഥികള്‍ക്കും അത്യന്തം പ്രയോജനകരമായി അനുഭവപ്പെടും.

യോര്‍ദ്ദാന്‍ തീരത്തു പ്രത്യക്ഷപ്പെടുന്നതു വരെ സ്‌നാപകന്‍ എവിടെയായിരുന്നു? കുമ്രാന്‍ സമൂഹത്തിലോ എസീന്യവിഭാഗത്തിലോ ആയിരുന്നിരിക്കാം. പണ്ഡിതന്മാര്‍ക്കിടയില്‍ ഏകാഭിപ്രായമില്ല ഇക്കാര്യത്തില്‍. കുമ്രാന്‍സമൂഹത്തേയും എസീന്യരേയും കുറിച്ച് ‘വേദശബ്ദരത്‌നാകരം’ (ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം, 1997, നാലാം പതിപ്പ് 2016) പ്രതിപാദിക്കുന്നത് ഇവിടെ ആവര്‍ത്തിക്കുന്നില്ല.

യോഹന്നാന്‍ സ്‌നാപകനാണ് ഇന്നു വേദശാസ്ത്രജ്ഞര്‍ അത്മായപ്രേഷിതത്വം എന്നു വിവരിക്കുന്നതു കൃത്യമായി നിര്‍വചിക്കുന്നത്. അത്മായപ്രേഷിതത്വം ലേ അപ്പൊസ്‌തൊലെറ്റ് – ആത്മശുദ്ധീകരണത്തിന്റേയും, ഈശ്വരോന്മുഖമായ ജീവിതത്തിന്റേയും, സ്വജീവിതത്തെ സ്വസന്ദേശത്തിന്റെ വ്യാഖ്യാനമായി ആഖ്യാനം ചെയ്യുന്നതിന്റേയും ഫലമാണ്. അതു മറ്റൊരാളെ സ്വമതത്തിലേയ്ക്കു ക്ഷണിക്കുന്നതല്ല. സ്വന്തം വിശ്വാസപ്രമാണങ്ങളെ ജീവിതത്തില്‍ പ്രതിഫലിപ്പിക്കുന്നതാണ്. ലൂക്കോസിന്റെ സുവിശേഷത്തില്‍ ചുങ്കക്കാര്‍ക്കും പട്ടാളക്കാര്‍ക്കും ഇന്നത്തെ മട്ടില്‍ പറഞ്ഞാല്‍ ഐ ഏ എസ് കാര്‍ക്കും ഐ പി എസ് കാര്‍ക്കും കൊടുക്കുന്ന ഉപദേശങ്ങള്‍ ഇന്നും പ്രസക്തമാണ്. മൂന്നാം അദ്ധ്യായത്തിലെ 12, 13, 14 വാക്യങ്ങള്‍ ഓര്‍മ്മിക്കുക.

സാധാരണക്കാരനായ ഈശ്വരവിശ്വാസി എന്താണു ചെയ്യേണ്ടതെന്നും മതബഹുലസമൂഹത്തില്‍ സ്വന്തം മതത്തെക്കുറിച്ചുള്ള ബഹുമാനം അതിരു വിടരുത് എന്നും അപരന്റെ ആവശ്യങ്ങളില്‍ അലിവോടെ പ്രതികരിക്കുന്നതാണു വിശ്വാസത്തിന്റെ പ്രതിഫലനമെന്നും സ്‌നാപകന്‍ പഠിപ്പിച്ചു. നേരത്തേ പറഞ്ഞ അതേ അദ്ധ്യായത്തിലുണ്ട് ഇതൊക്കെ.

ഇസ്രയേല്‍ജനത തങ്ങള്‍ ദൈവജനമാണെന്നും തങ്ങള്‍ മാത്രമാണു ദൈവജനമെന്നും ദൃഢമായി വിശ്വസിച്ചിരുന്നു. എന്നാല്‍ ഇസ്രയേലില്‍ ഒതുങ്ങുന്നതല്ല സര്‍വശക്തന്റെ ദൃഷ്ടി എന്നതിനു യോനയുടെ പുസ്തകം പഠിപ്പിക്കുന്നുണ്ട്. നിനവെയിലെ അനുതാപമാണു മൂന്നു നോമ്പില്‍ െ്രെകസ്തവരുടെ സ്ഥിരം ധ്യാനവിഷയം. എന്നാല്‍ ആ അനുതാപത്തിലേയ്ക്കു നയിച്ചതു ദൈവം ഇസ്രയേലിന്റെ പ്രവാചകനെ അങ്ങോട്ട് അയച്ചതാണ്. പുറജാതിക്കാരായ ജനത്തെ രക്ഷിക്കുകയെന്നതു ദൈവത്തിന്റെ ലക്ഷ്യമാണ് എന്നതു യോനയ്ക്കു ഭോഷ്ക്കായിത്തോന്നി. ദൈവം വീണ്ടും ഇടപെട്ടില്ലായിരുന്നെങ്കില്‍ യോനാ നിനവേയില്‍ പ്രസംഗിക്കുമായിരുന്നില്ല. എന്നിട്ടും ഇസ്രയേലിന് അഹന്ത കുറഞ്ഞില്ല. തന്റെ മുന്നറിയിപ്പു കേട്ടു ജനം സ്വജീവിതത്തിലെ തെറ്റുകള്‍ തിരിച്ചറിഞ്ഞതു യോനയെ സന്തോഷിപ്പിക്കയല്ലല്ലോ ചെയ്തത്. അവിടേയും ദൈവം ഇടപെടേണ്ടി വന്നു. ആദ്യം തിമിംഗലം ആയിരുന്നെങ്കില്‍ ഇവിടെ ആവണക്ക് എന്നു മാത്രം. അതിലുമുണ്ടൊരു മഹാപാഠം. പ്രകൃതിയിലെ സസ്യങ്ങളും ജീവജാലങ്ങളും ഈശ്വരന്റെ ആയുധങ്ങളാണ്, മനുഷ്യനെപ്പോലെ തന്നെ. യോനയും തിമിംഗലവും ആവണക്കും ഒരുപോലെ ഈ സുവിശേഷീകരണപ്രക്രിയയുടെ കഥയില്‍ ഭാഗഭാക്കുകളാണ്. കഥാന്ത്യത്തിലാണ് ഈശ്വരവചസ്സു വ്യക്തമാകുന്നത്: “എന്നാല്‍ വലംകൈയ്യും ഇടംകൈയ്യും തമ്മില്‍ തിരിച്ചറിഞ്ഞുകൂടാത്ത ഒരു ലക്ഷത്തിരുപതിനായിരത്തില്‍ ചില്വാനം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നിനവെ”യില്‍ ഒരൊറ്റ യഹൂദന്‍ പോലുമുണ്ടായിരുന്നില്ല.

നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും തങ്ങള്‍ അബ്രഹാമിന്റെ സന്തതികളാണെന്ന് ഇസ്രയേല്‍ അഹങ്കരിച്ചിരുന്നു. ഇവിടെയാണു സ്‌നാപകന്‍ പറയുന്നത് അബ്രഹാമിന്റെ സന്തതിയെ കല്ലില്‍ നിന്നു ജനിപ്പിക്കാന്‍ പോന്നവനാണ് ഈശ്വരന്‍ എന്ന്. ഒരു മതബഹുലസമൂഹത്തിലെ െ്രെകസ്തവദൗത്യത്തെക്കുറിച്ച് സ്‌നാപകന്‍ നല്‍കുന്നതിനേക്കാള്‍ ശക്തമായ സൂചന കാണാന്‍ പ്രയാസമാണ്.

അത്മായപ്രേഷിതത്വം, വിമോചനദൈവശാസ്ത്രം, സന്മാര്‍ഗ്ഗപ്രഘോഷണം എന്നൊരു ആശയത്രയമാണു സ്‌നാപകന്റെ ദൗത്യം നിര്‍വചിക്കുന്നത്.

യോഹന്നാനെക്കുറിച്ച് യഹൂദചരിത്രകാരനായ ജോസഫസും എഴുതിയിട്ടുണ്ട്. ജോസഫസിന്റെ സൂചന സ്‌നാപകനെ കുമ്രാന്‍സമൂഹത്തിലാണ് അടയാളപ്പെടുത്തുന്നത്. എന്നാല്‍ പുതിയ നിയമത്തിലെ പ്രഭാഷണങ്ങള്‍ കുമ്രാനിലെ ഒളിച്ചോട്ടത്തേക്കാള്‍ ഈശ്വരോന്മുഖമായ കര്‍മ്മത്തേയും ജീവിതത്തേയും കാണിച്ചുതരുന്ന വഴിവിളക്കുകളായാണ് അനുഭവപ്പെടുക. രണ്ടായാലും വളരെ ശ്രദ്ധേയമായിരുന്നു സ്‌നാപകയോഹന്നാന്റെ വ്യക്തിത്വം എന്നതില്‍ സംശയമില്ല. ആ മഹാപ്രതിഭാസത്തെ സ്ഥൂലമായി അവലോകനം ചെയ്യുന്ന കൃതിയാണ് “യോഹന്നാന്‍ ചെറിയവനോ?”

അഭിഭാഷകന്റെ കൃത്യാന്തരബഹുലതകള്‍ക്കിടയില്‍ വേദപഠനത്തിനും വേദശാസ്ത്രവിചിന്തനത്തിനും സമയം കാണുന്ന ജോണ്‍ വക്കീലിനെ അഭിനന്ദിച്ചുകൊണ്ട് ഈ ലഘുകൃതി സഹൃദയസമക്ഷം അവതരിപ്പിച്ചുകൊള്ളുന്നു. 

Read more

വേണം നമുക്കൊരു വിജിലന്‍സ് കമ്മിഷന്‍

''ഈ പാവപ്പെട്ട ഉദ്യോഗസ്ഥനെപ്പറ്റി പരമാര്‍ഥത്തില്‍ വലിയ സഹതാപമല്ലേ തോന്നേണ്ടത്? പെരുവഴിയില്‍ തൂക്കിയിരിക്കുന്ന ചെണ്ട എന്ന് പറയാവുന്നത് ഈ നിര്‍ഭാഗ്യവാനെയല്ലേ? ആര്‍ക്കും ചീത്തപറയാം. ഏത് പത്രത്തിലെങ്കിലും ഒരു പത്തെണ്ണത്തിനെപ്പറ്റി ചീത്തയില്ലെങ്കില്‍ ആ പത്രം ഒരു പത്രമല്ല. ഏതുപ്രസംഗക്കാരനായാലും ഒരു ഇരുപത്തഞ്ചുപ്രാവശ്യം ഉദ്യോഗസ്ഥലോകത്തെ ആക്ഷേപിക്കുന്നില്ലെങ്കില്‍ അയാള്‍ ഒരു പ്രസംഗക്കാരനല്ല. പേച്ചിപ്പാറ അണയില്‍ വെള്ളം കുറഞ്ഞാലും ചേര്‍പ്പുങ്കല്‍ പ്ലേഗ് വന്നാലും ആലപ്പുഴ ജില്ലാകോടതിക്കെട്ടിടം ഇടിഞ്ഞുവീണാലും കൊപ്രയ്ക്കും കുരുമുളകിനും വിലയിടിഞ്ഞാലും മണ്‍കോട്ട ഏലായില്‍വെച്ച് രണ്ടുപേരെ ഇടിവെട്ടിയാലും ഓണവിളയില്‍ ആന ഭ്രാന്തെടുത്താലും എല്ലാത്തിനും ഉത്തരവാദി ഈ പാവമാണ്' എന്നുപറഞ്ഞതും "ഉദ്യോഗസ്ഥന്റെ പരമാര്‍ഥമായ ധാരണ അവന്‍ ഏതോ ഒരു സബ്ദേവന്റെ പിന്‍തുടര്‍ച്ചക്കാരനാണെന്നാണ്. ഉദ്യോഗസ്ഥന്‍ സാമാന്യമനുഷ്യനല്ല. അവന്‍ വേറൊരു സൃഷ്ടിയാണ്' എന്നുപറഞ്ഞതും ഒരേയാള്‍ തന്നെ. സാക്ഷാല്‍ ഇ.വി. കൃഷ്ണപിള്ള. (ചിരിയും ചിന്തയും: "ഉദ്യോഗസ്ഥന്മാര്‍'-9.2.1935).

1935 ഫെബ്രുവരി ഒമ്പതിന് ഇ.വി. എഴുതിയത് 82 സംവത്സരങ്ങള്‍ക്കിപ്പുറം 2017 ഫെബ്രുവരി ഒമ്പതിന് വായിക്കുമ്പോഴും വര്‍ത്തമാനകാല കഥാകഥനം എന്നേ വായനക്കാരന് അനുഭവപ്പെടുകയുള്ളൂ എന്നത് അദ്ഭുതകരമായി തോന്നുന്നു.

സിവില്‍ സര്‍വീസ് എന്നത് ശിപായിമുതല്‍ ചീഫ്സെക്രട്ടറി വരെ സര്‍ക്കാര്‍ശമ്പളം വാങ്ങി ജോലിചെയ്യുന്ന എല്ലാവരും ചേര്‍ന്നതാണ്. സര്‍ക്കാരിലെ സ്ഥിരജീവനക്കാരാരും, ഒരു ശിപായിപോലും ആരുടെയും ഔദാര്യംകൊണ്ട് ഉദ്യോഗത്തില്‍ എത്തിയവരല്ല, കേരളത്തിലെങ്കിലും. അവരില്‍ ആരെയും വെറുതെയങ്ങ് പിരിച്ചുവിടാനും കഴിയില്ല. ഒന്നുകില്‍ ക്രിമിനല്‍ക്കേസില്‍ ശിക്ഷിക്കപ്പെടണം. അല്ലെങ്കില്‍ ശിക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ച് കാക്കത്തൊള്ളായിരം പടിക്കെട്ടുകള്‍ താണ്ടിയശേഷം ആ തീരുമാനം നടപ്പാക്കണം. അതായത് സത്യസന്ധനായ ഉദ്യോഗസ്ഥന് ഭീതിയോ പ്രീതിയോ കൂടാതെ ജോലിചെയ്യാനുള്ള സംവിധാനം നമ്മുടെ ഭരണഘടനയും അനുബന്ധനിയമങ്ങളും ഒരുക്കിയിട്ടുണ്ട്. മിക്കവരും ഭംഗിയായി േജാലിചെയ്യുന്നുമുണ്ട്. അല്ലെങ്കില്‍ ഭരണയന്ത്രം ഇങ്ങനെ ഓടുകയില്ല. എന്നാല്‍, കുറേപ്പേര്‍ ജോലിയല്ല ചെയ്യുന്നത്; അവരാണ് ശ്രദ്ധിക്കപ്പെടുന്നതും.

ഈയിടെയായി വിജിലന്‍സാണ് ഒരു ശ്രദ്ധാകേന്ദ്രം. എന്നാല്‍, അവിടെയും നമുക്കുവേണ്ടത് കേന്ദ്രത്തിലെ സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍(സി.വി.സി.) പോലെയുള്ള സംവിധാനമാണ് എന്ന സംഗതി ആരും ശ്രദ്ധിച്ചുകാണുന്നില്ല. വിജിലന്‍സ് ഡയറക്ടര്‍ കേവലം ഒരു അന്വേഷണോദ്യോഗസ്ഥന്‍ മാത്രമാകുന്നു. അദ്ദേഹത്തിന് പരിമിതികളുണ്ട്. ചുറ്റും ക്യാമറകള്‍ ഏര്‍പ്പാടാക്കി ജോലിചെയ്യുന്നത് ആ പരിമിതികള്‍ക്ക് പരിഹാരമല്ല. ഇപ്പോഴത്തെ ഡയറക്ടറെ എനിക്ക് പരിചയം പോരാ. സര്‍വീസിന്റെ രണ്ടാംപാതിയില്‍ പത്രാസില്ലാത്ത ജോലികളിലായിരുന്നു എന്നെ നടതള്ളിയിരുന്നത്.

കരുണാകരന്‍, ആന്റണി, ഉമ്മന്‍ചാണ്ടി, നായനാര്‍, അച്യുതാനന്ദന്‍ എന്നിങ്ങനെ തികച്ചും വ്യത്യസ്തരായ മുഖ്യമന്ത്രിമാരില്‍ ആരും ഇപ്പോഴത്തെ ഡയറക്ടറെയും പ്രധാനപ്പെട്ട പൊതുധാരാജോലികളില്‍ നിയമിച്ചിരുന്നുമില്ല. അതുകൊണ്ടാവാം ഞങ്ങളുടെ വഴികള്‍ കൂട്ടിമുട്ടാതിരുന്നത്. ഏതായാലും പിണറായി ധീരമായ ഒരു പരീക്ഷണത്തിനാണ് ഇറങ്ങിയിരിക്കുന്നത്. കരുണാകരന്‍ മുതല്‍ അച്യുതാനന്ദന്‍വരെ ഒരു മുന്‍ഗാമിക്കും ജേക്കബ് തോമസിനെ കൂടെനിര്‍ത്തി മുന്നോട്ടുപോകാന്‍ ചങ്കൂറ്റം തോന്നിയിട്ടില്ല. പിണറായിക്കും ഡയറക്ടര്‍ക്കും നന്മനേരുന്നു. എന്നാല്‍, വിജിലന്‍സ് കമ്മിഷന്‍ ഉണ്ടാകാതെ ഈ രംഗത്തെ പ്രശ്‌നങ്ങള്‍ക്കോ ഇന്നുകാണുന്ന അസ്വസ്ഥതകള്‍ക്കോ പരിഹാരം കാണാനാവുമെന്ന് തോന്നുന്നില്ല.

വിജിലന്‍സ് കോടതികളിലെ ജഡ്ജിമാര്‍ ആരെയും എനിക്ക് പരിചയമില്ല. ജില്ലാ ജഡ്ജിമാരുടെ കൂട്ടത്തില്‍ ഏറ്റവും മികച്ചവരാണോ അവര്‍ എന്നെനിക്ക് അറിഞ്ഞുകൂടാ. ഏറ്റവും മികച്ച പത്തിരുപതുപേരെ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിമാരായി നിയമിക്കേണ്ടിവരും. അതുകൊണ്ടാണല്ലോ കെ.ടി. തോമസും ശ്രീധരനും ഒന്നും വിജിലന്‍സ് ജഡ്ജിയാകാതെ പോയത്. എങ്കിലും അടുത്ത തലത്തിലുള്ള സീനിയോറിറ്റിയും കാര്യക്ഷമതയും ഉള്ളവരാകണം വിജിലന്‍സ് ജഡ്ജിമാര്‍. ഇപ്പോഴുള്ളവര്‍ അങ്ങനെ തെരഞ്ഞെടുക്കപ്പെട്ടവരാകാം.

പക്വതയുള്ള ഒരു വിജിലന്‍സ് കമ്മിഷന്‍ ആണ് അടിയന്തരാവശ്യം. വിജിലന്‍സിന്റെ കാര്യക്ഷമത തെളിയിക്കപ്പെടേണ്ടത് ടെലിവിഷന്‍ ചാനലുകളിലോ സാമൂഹിക മാധ്യമങ്ങളിലോ അല്ല. മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും ചീഫ് സെക്രട്ടറിയും അഡ്വക്കേറ്റ് ജനറലും കെ.ടി. തോമസിനെയും കെ.എസ്. രാധാകൃഷ്ണനെയുംപോലുള്ള പ്രശസ്തരായ നീതിജ്ഞരും കൂടിയാലോചിച്ച് പരിഹാരം തേടേണ്ടിയിരിക്കുന്നു. ഒന്നുകില്‍ സി.വി.സി. മാതൃക അല്ലെങ്കില്‍ വേറെ വല്ലതും. സംസ്ഥാന വിജിലന്‍സ് കമ്മിഷന്‍ വേണം, തീര്‍ച്ച. മറ്റൊന്ന് കെ.എ.എസാണ്. സെക്രട്ടേറിയറ്റുകാര്‍ മാത്രമാണ് അതിന് തടസ്സം.

കെ.എ.എസ്. വരുന്നതുകൊണ്ട് ഇപ്പോള്‍ സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്ന കുറേപേര്‍ക്ക് പ്രശ്‌നമുണ്ടാവുമെന്നത് ശരിയാണ്. 2016 ഡിസംബര്‍ 31-നുമുമ്പ് പ.സ.ക. വഴി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുവേണ്ടി രണ്ടോ മൂന്നോ പ്രാവശ്യം പ്രത്യേകപരീക്ഷ നടത്തണം. അണ്ടര്‍സെക്രട്ടറിമുതല്‍ മേല്‌പോട്ടുള്ളവര്‍ക്ക് ഈ പരീക്ഷ ക്ലേശകരമായേക്കാം. വെള്ളെഴുത്ത് കണ്ണടയൊക്കെ വേണ്ട കാലമാവുമല്ലോ. അവര്‍ക്കായി ഒരു പ്രൊമോഷന്‍ ക്വാട്ടയോ ഇന്റര്‍വ്യൂമാത്രമുള്ള ഒരു പരീക്ഷയോ വല്ലതും നിശ്ചയിക്കണം. അഞ്ചുപത്തു കൊല്ലംകൊണ്ട് ഈ പ്രശ്‌നം അവസാനിക്കുമല്ലോ, ഏതായാലും.
വെള്ളോടിയും മലയാറ്റൂരും ഇ.എം.എസും നായനാരും ഒക്കെ ഭരണപരിഷ്കാരം പഠിച്ചവരാണ്. അച്യുതാനന്ദന് കാറും വീടും കൊടുക്കാന്‍വേണ്ടിമാത്രം പടച്ചെടുത്ത പുതിയ കമ്മിഷന്‍കൂടി ഇനി ഈ സംഗതി പഠിക്കണമെന്ന് ശഠിക്കുന്നത് കോഴിക്ക് മുലവരണമെന്ന് നിര്‍ബന്ധിക്കുന്നതുപോലെയാണ്. വി.എസിന്റെ പക്വതയും സി.പി. നായരുടെ പരിചയവും നീലയുടെ പ്രാഗല്ഭ്യവും ഒന്നും കുറച്ചുകാണുകയല്ല. പിണറായിയെപ്പോലെ ആജ്ഞാശക്തിയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരു മുഖ്യമന്ത്രി ഉള്ളപ്പോള്‍ നടന്നില്ലെങ്കില്‍ ഇനി എന്നുനടക്കാനാണ്! സെക്രട്ടേറിയറ്റുകാരുടെ പരാതി പരിഹരിക്കണം. പരിഭവം തീര്‍ക്കണം. എന്നുവെച്ച് കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്.)പോലെ പ്രയോജനകരമായ ഒരു പരിപാടി ചാപിള്ളയാകാന്‍ അനുവദിച്ചുകൂടാ.

ഫയലുകള്‍ നീങ്ങാന്‍ താമസമുണ്ടാകുന്നത് വിജിലന്‍സും കെ.എ.എസും കൊണ്ടുമാത്രമല്ല. പ്രധാനകാരണം പരിശോധനാതലങ്ങളുടെ ആധിക്യമാണ്. അത് ഏഴ്വരെ ഉയരാം. എല്ലാം ഇ-ഗവേണന്‍സായ സ്ഥിതിക്ക് ചീഫ് എന്‍ജിനീയര്‍ നേരിട്ട് അഡീഷണല്‍ സെക്രട്ടറിതലത്തിലേക്ക് ഫയല്‍ അയക്കാന്‍ പ്രത്യേകം ഉത്തരവൊന്നുംവേണ്ട ഇപ്പോള്‍. അഡീഷണല്‍ സെക്രട്ടറി സ്വന്തംനിലയ്ക്ക് പരിശോധിക്കാനും വിലയിരുത്താനും പ്രാപ്തിയും ധൈര്യവുമുള്ള ആള്‍ ആയിരിക്കണമെന്നുമാത്രം. സെക്രട്ടേറിയറ്റിലേക്ക് അസിസ്റ്റന്റ്തലത്തിലുള്ള റിക്രൂട്ട്മെന്റും കുറയ്ക്കാവുന്നതാണ്.

നിലവിലുള്ള ചട്ടങ്ങളും ലഭ്യമായ നെറ്റ്വര്‍ക്ക്-കംപ്യൂട്ടര്‍ സൗകര്യങ്ങളും മതി കാര്യക്ഷമത ഉറപ്പുവരുത്താന്‍. പുറത്തുനിന്ന് നോക്കുമ്പോള്‍ ആകെക്കാണുന്ന ഒരുപ്രശ്‌നം ഒരു ഡാംപനര്‍-ഭയമാണ്. മുഖ്യമന്ത്രിയെ ഭയം, വിജിലന്‍സ് ഡയറക്ടറുടെ പ്രതികാരബുദ്ധിയെക്കുറിച്ചുള്ള ആശങ്ക, അക്കൗണ്ടന്റ് ജനറലിനെക്കുറിച്ചുള്ള ഭീതി, മാധ്യമങ്ങളും ചില രന്ധ്രാന്വേഷികളും ഒത്തുവരുമ്പോള്‍ എന്തുസംഭവിക്കുമെന്ന ഉത്കണ്ഠ. ഇതിനൊക്കെ മറുമരുന്നാവേണ്ടത് മുഖ്യമന്ത്രി നയിക്കുന്ന പൊളിറ്റിക്കല്‍ എക്‌സിക്യുട്ടീവും മുഴുവന്‍ ജീവനക്കാരുടെയും വിശ്വാസം ആര്‍ജിക്കാനാവുന്ന ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സീനിയര്‍ ബ്യൂറോക്രസിയുമാണ്. പണ്ട് മന്ത്രി സി.എം. സുന്ദരം കരുണാകരനെ മേലധികാരിയായി കണ്ടതുപോലെ മന്ത്രിമാര്‍ തന്നെ ഭയത്തോടെ കാണാന്‍ പിണറായി ഇടംകൊടുക്കരുത്. ഭയം വിപരീതഫലമുണ്ടാക്കുന്ന ഒരു വികാരമാണ്. ചീഫ് സെക്രട്ടറി ബ്യൂറോക്രസിയുടെ തലവനാണെന്ന് അദ്ദേഹവും മുഖ്യമന്ത്രിയും മാധ്യമങ്ങളും തിരിച്ചറിയുകയും വേണം.

Read more

തോലാനി കുന്നേല്‍ കുടുംബചരിത്രം- ഒരു അവലോകനം

ആരാണ് ഞാന്‍, എവിടെനിന്നാണ് എന്റെ കഥ തുടങ്ങുന്നത് എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ മനുഷ്യസഹജമാണ്. അതിനുള്ള മറുപടി എന്ന നിലയിലാണ് പ്രാചീന മനുഷ്യന്‍ വംശാവലികള്‍ രേഖപ്പെടുത്തി തുടങ്ങറിയത്. പഴയ നിയമത്തില്‍ ഇരുപതിലേറെ വംശാവലികള്‍ കാണാം. ജനതകളുടെ ഉത്ഭവം വിശദീകരിക്കാനും ഗോത്രങ്ങള്‍ തമ്മിലുള്ള ബന്ധം വിവരിക്കാനും അവ ഉപയോഗപ്പെടുത്തിയിരുന്നു. ആദ്യത്തെ വംശാവലി ഉത്പത്തി പുസ്തകത്തിന്റെ നാലാം അദ്ധ്യാതത്തിലാണ്. കായേല്‍ മുതല്‍ തുടങ്ങുന്ന ഒരു പട്ടികയില്‍ കൂടാരവാസികള്‍, വിശ്വകര്‍മ്മജര്‍, സാംസ്കാരിക പ്രവര്‍ത്തകര്‍ എന്നിവരെ നാം കാണുന്നുണ്ട്. അടുത്ത അദ്ധ്യായത്തില്‍ ആദാമിന്റെ വംശാവലി പറയുമ്പോള്‍ കായേന്‍ ഇല്ല. ഹാബേലിനു പകരം ദൈവം നല്‍കിയ ശേത്ത് മുതലാണ് തുടക്കം. ഇതും വംശാവലികളുടെ രീതി ശാസ്ത്രത്തിന് സൂചനയാണ്. അപമാനകരമായ സംഗതികള്‍ ആരും രേഖപ്പെടുത്താറില്ല. അതിനുള്ള അപവാദം യേശുക്രിസ്തുവിന്റെ വംശാവലിയാണ്. അതിന്റെ വേദശാസ്ത്രം വേറെ. അത് ഇവിടെ പറയേണ്ടതില്ല.

മഹാസമുദ്രത്തിന്റേയോ, മഹാമരുഭൂമിയുടേയോ നടുവില്‍ എവിടെയോ വടക്കുനോക്കി യന്ത്രവുമായി നില്‍ക്കുന്നവനാണ് കുടുംബചരിത്രം എഴുതുന്നയാള്‍. മാനത്താകെ മേഘങ്ങള്‍, അങ്ങകലെ എവിടെയോ മേഘഗര്‍ജ്ജനവും പെരുമഴയും. അവയുമായും നമുക്ക് ബന്ധം ഉണ്ട്. എന്നാല്‍ ആ ബന്ധം ഈ യന്ത്രത്തില്‍ തെളിയുന്നില്ല. തെളിയുന്നത് ചരിത്രം, തെളിയാതെ കിടക്കുന്നത് പാരമ്പര്യം. തെളിയുന്നതാണ് ഈ കൃതിയില്‍ വായിക്കാനാകുന്നത്. അതു മതിതാനും. എന്റെ പ്രപൗത്രന്റെ പ്രപൗത്രന് എന്റെ പ്രപിതാമഹന്‍രെ പ്രപിതാമഹനില്‍ ഒരു കൗതുകവും ഉണ്ടാകാനിടയില്ലല്ലോ. ഞാന്‍ പൗസ് കോര്‍എപ്പിസ്‌കോപ്പ, ആദായി, യാക്കോബ് കോറി, ഗീവറുഗീസ് (വര്‍ക്കി) ശേഷം മേക്കടമ്പിലെ പൂര്‍വ്വീകര്‍ എന്നെഴുതും. യാക്കോബ് കോറിയുടെ ശശ്വരന്‍ തോലാനികുന്നേല്‍ ആദായി കത്തനാര്‍ പ്രശസ്തനും പ്രഗത്ഭനും ആയതുകൊണ്ട് അതും, എന്റെ അമ്മ പുന്നത്ര മോര്‍ ദിവന്നാസ്യോസിന്റെ പിന്‍മുറക്കാരി ആയതിനാല്‍ ആ കഥയും മാതാമഹി "എരുത്തിക്കല്‍ ബാവ'യുടെ പൗത്രി ആയതിനാല്‍ ആ കഥയും പിതാമഹി എം.എല്‍.സി മാത്തുകത്തനാരുടെ ഭാഗിണയി ആയതിനാല്‍ ആ കഥയും അദ്ദേഹത്തിന്റെ മാതുലന്മാരായ പൊയ്ക്കാട്ടില്‍ മല്‍പാന്മാര്‍ ആ തലമുറയില്‍ പ്രശസ്തരായതിനാല്‍ ആ കഥയും ഒക്കെ പറയും. വംശാവലികളുടേയും കുടുംബചരിത്രങ്ങളുടേയും ആധികാരികതയ്ക്കും പ്രസക്തിക്കും അത്രമതിയല്ലോ.

ശക്രളാബാവയ്ക്ക് മുമ്പ് ഇക്കാലത്തെ ഗള്‍ഫ് മലയാളികളെപ്പോലെ കേരളത്തിലെത്തിയ ആദായി ശെമ്മാശന്‍ തോലാനികുന്നേല്‍ കുടുംബത്തിന്റെ സ്ഥാപകനായതു മുതല്‍ ആണ് ഈ കൃതി വിവരിക്കുന്ന കാലം. ശക്രളാ ബാവയുടെ കാലത്തോടടുപ്പിച്ച് ഭ്രഷ്ട് പിണഞ്ഞ് കരിങ്ങാശ്രയില്‍ ഇടവക ചേര്‍ന്നയാളാണ് ഞാനുള്‍പ്പെടുന്ന ചീകരത്തോട്ടം കുടുംബസ്ഥാപകന്‍. അതിനു മുമ്പ്? ഉദയംപേരൂരില്‍ ഒരു മന അന്യംനിന്നു. അവിടെ അപ്പയും ആവണക്കും മുളച്ചു. അവര്‍ വടക്ക് എവിടെയോ നിന്നു വന്നവര്‍ എന്ന് ഞാന്‍ അന്വേഷിച്ച് കണ്ടെത്തിയ പ്രാദേശിക വിവരവും ഏഴിമലയില്‍ നിന്ന് തൃപ്പൂണിത്തുറയ്ക്ക് അടുത്ത് കുടിയേറിയ നാരായണന്‍ നമ്പൂതിരിയെക്കുറിച്ചുള്ള കുടുംബ പാരമ്പര്യവും ആദായി ശെമ്മാശന്റെ തറവാട് ഉറഹായിലെ ഏത് തെരുവിലായിരുന്നു എന്ന അന്വേഷണവും ഒക്കെ ഉപരിസൂപിപ്പിച്ച മേഘവും മേഘഗര്‍ജ്ജനവും പോലെയാണ്. ചരിത്രം കാലയവനികയ്ക്ക് വഴിമാറുന്ന ആ അതീത ഭൂതകാലം അന്വേഷിക്കേണ്ടതില്ല. ആ സത്യം ഈ കൃതി രുപപ്പെടുത്തിയ പ്രിയപ്പെട്ട കനിഷ്ഠ സഹോദരന്‍ ആദായി കോറെപ്പിസ്‌കോപ്പ തിരിച്ചറിഞ്ഞിരിക്കുന്നു. ഈ കൃതിയുടെ വസ്തുനിഷ്ഠത ഉറപ്പുവരുത്തുന്ന ഒരു പ്രധാന ഘടകവും അതുതന്നെയാണ്.

ആദായി ശെമ്മാശനും, ഞാഞ്ഞമ്മയും, ആദായി കത്തനാരും ഈ പാരമ്പര്യത്തിലെ ഏറ്റവും തിളക്കമാര്‍ന്ന വാങ്മയങ്ങളായി പ്രത്യക്ഷപ്പെടുന്നുണ്ട് ഈ പുസ്തകത്തില്‍. ഞാഞ്ഞമ്മയുടെ പറവൂര്‍ യാത്രയും, ആദായി അച്ചന്‍ മുറുക്കിത്തുപ്പിയതും ഒക്കെ നാം നേരില്‍ കാണുന്ന ചലച്ചിത്രരംഗങ്ങളൊക്കെ പോലെ വരച്ചെടുക്കുവാന്‍ ഗ്രന്ഥകര്‍ത്താവിനു കഴിഞ്ഞിരിക്കുന്നു എന്ന സംഗതിയും എടുത്തുപറയേണ്ടിരിക്കുന്നു.

അതായത് ചരിത്രത്തോടുള്ള വസ്തുതാപരമായ പ്രതിബദ്ധത, ഉള്ളടക്കത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള കൃത്യമായ അവബോധം, രചനാസൗഷ്ടഠവംകൊണ്ട് ചിത്രമെഴുത്തുപോലെ മനസ്സിലുറയ്ക്കുന്ന ആഖ്യാനം എന്നീ ഗുണത്രയം ഈ കൃതിയെ ശ്രേഷ്ഠമാക്കിയിരിക്കുന്നു. ഇക്കാര്യം സാക്ഷ്യപ്പെടുത്തിക്കൊണ്ട് ലഘുവെങ്കിലും അതിവരിഷ്ഠമായ ഈ കൃതി സഹൃദയ സമക്ഷം സസന്തോഷം അവതരിപ്പിക്കുന്നു ഞാന്‍. 

Read more

ഈശ്വരനാല്‍ തെരഞ്ഞെടുക്കപ്പെട്ട് വഴിനടത്തപ്പെട്ട ഒരാള്‍

അര നൂറ്റാണ്ടിലധികം പഴക്കമുള്ള ഓര്‍മ്മകളാണ് എന്റെ പ്രിയ സുഹൃത്ത് ജനാബ് ഇ. അഹമ്മദ് സാഹിബിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ എന്റെ മനസ്സില്‍ നിറയുന്നത്. തിരുവനന്തപുരത്ത് സി.ഇ.ടിയില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിയായി വരുമ്പോള്‍ എനിക്ക് 17 വയസാണ് പ്രായം. കേരളം പിറന്നിട്ടേയുള്ളൂ. മലബാറില്‍ നിന്നും കുറെ കൂട്ടുകാര്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ ജീവിച്ചിരിക്കുന്നതില്‍ എം.ഇ.എസ് നേതാവും പ്രമുഖ വ്യവസായിയുമായ ടി.പി ഇമ്പിച്ചി അഹമ്മദാണ്. കഴിഞ്ഞ വര്‍ഷം അന്തരിച്ച കോഴിക്കോട്ടുകാരന്‍ അഹമ്മദ് കോയയും (കെ.എസ്.ഇ.ബി ചീഫ് എന്‍ജിനീയര്‍), കിച്ച എന്നു വിളിച്ചിരുന്ന ഇമ്പിച്ചി അഹമ്മദും വഴിയാണ് അഹമ്മദ് സാഹിബിനെ ആദ്യം പരിചയപ്പെടുന്നത്. വ്യക്തിബന്ധങ്ങള്‍ സൂക്ഷിക്കുന്നതില്‍ അഹമ്മദ് കാണിച്ചിരുന്ന താത്പര്യം നാള്‍ക്കുനാള്‍ കൂടിവരികയാണുണ്ടായത്. അന്ന് എന്‍ജിനീയറിംഗ് കോളജും ഹോസ്റ്റലും ഇന്ന് പി.എം.ജിയും, ഐ.എം.ജിയും ഇരിക്കുന്ന വളപ്പിലായിരുന്നു.

ലോ കോളജ് അതിനടുത്താണല്ലോ. വൈകുന്നേരങ്ങളില്‍ തിരുവനന്തപുരത്തെ തിരക്കില്ലാത്ത വീഥികളില്‍ കൂടി നടക്കാന്‍ പോകും. കാശ്മീര്‍ ക്വാട്ടയില്‍ കേരളത്തില്‍ പഠിക്കാനെത്തിയ സയ്യിദ് റാസ ഷാ മദനിയും ഉണ്ടാകും പലപ്പോഴും. അങ്ങനെ ഞങ്ങള്‍ നടക്കാന്‍ പോകുന്ന സമയത്ത് പാളയത്തെ രക്തസാക്ഷി മണ്ഡപത്തിനടുത്ത് കാറ്റ് കൊള്ളാനെന്ന മട്ടില്‍ നില്‍ക്കുമായിരുന്ന യുവാവായ സ്പീക്കര്‍ സി.എച്ച്. മുഹമ്മദ് കോയയെ കാണും. സി.എച്ചിന് ഈ മലബാര്‍ സുഹൃത്തുക്കളോട് സവിശേഷമായ താത്പര്യമായിരുന്നു. വിശേഷിച്ചും അഹ്മദ് അദ്ദേഹത്തിന്റെ വത്സല ശിഷ്യനായിരുന്നു. അന്നത്തെ രീതിക്ക് എന്‍ജിനീയറിംഗ് പഠിക്കുന്ന ബിച്ചയേയോ, അഹ്മദ് കോയയെയോ രാഷ്ട്രീയത്തില്‍ പ്രതീക്ഷിക്കാവുന്നതല്ലല്ലോ? അതുകൊണ്ടാകാം അഹ്മദിനോട് പ്രത്യേക വാത്സല്യം കാണിച്ചിരുന്നതെന്നു ഞങ്ങള്‍ക്ക് തോന്നിയിരുന്നു. പിന്നീട് കുറെക്കാലും അഹ്മദ് സാഹിബുമായുള്ള എന്റെ ബന്ധം കുറെക്കാലം മുറിഞ്ഞിരുന്നു. പഠനം കഴിഞ്ഞ് ഓരോരുത്തല്‍ ഓരോ വഴിക്ക് പോയതുകൊണ്ടാണ് അങ്ങനെ ഒരു ഇടവേള ഉണ്ടായത്. കണ്ണൂരില്‍ കൈത്തറി കോര്‍പറേഷന്‍ സ്ഥാപിക്കാന്‍ ഞാന്‍ നിയുക്തനായ ശേഷമാണ് പിന്നീട് ഞങ്ങളുടെ സൗഹൃദം പുതുക്കാനായത്. അത് 1968-ല്‍ ആയിരുന്നു. കണ്ണൂരില്‍ ഞാന്‍ രണ്ടുകൊല്ലം ഉണ്ടായിരുന്നു. അക്കാലത്ത് തന്നെ മുസ്‌ലീം നേതാവായി അഹമ്മദ് വളര്‍ന്നുകഴിഞ്ഞിരുന്നു. 1970-ലാണ് ഞാന്‍ കളക്ടറാകുന്നത്. എന്നെ ആദ്യം നിയമിച്ചത് കണ്ണൂര്‍ കളക്ടറായാണ്. എന്നാല്‍ ചാര്‍ജ് എടുക്കുന്നതിനു മുമ്പുതന്നെ ആ ഉത്തരവ് റദ്ദാക്കുകയും എന്നെ പാലക്കാട് നിയമിക്കുകയും ചെയ്തു. അഹമ്മദ് ഇടപെട്ടാണ് എന്റെ നിയമനം മാറ്റിയത്. അദ്ദേഹത്തിന് എന്നോട് വിരോധമൊന്നും ഉണ്ടായിട്ടല്ല എന്നെ അവിടെനിന്നും മാറ്റിയത്. അദ്ദേഹം തന്നെ പില്‍ക്കാലത്ത് എന്നോട് വിശദീകരണം എന്നപോലെ പറഞ്ഞിട്ടുള്ളത്, സുഹൃത്തായ ഞാന്‍ കളക്ടറായി വരുന്നത് രണ്ടുപേര്‍ക്കും അസൗകര്യമായിരിക്കുമെന്നാണ്. ചിലപ്പോള്‍ അതു സൗഹൃദത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്ക് നീങ്ങിയേക്കാം എന്ന തിരിച്ചറിവ് അഹമ്മദിനുണ്ടായിരുന്നു. ഒന്നോര്‍ത്താല്‍ അതു ശരിയല്ലേ? നാട്ടിലെ പൊതു പ്രവര്‍ത്തകന്‍ എന്ന നിലയിലും എന്തും ഏതും ശിപാര്‍ശയായി അവതരിപ്പിക്കാന്‍ അഹമ്മദ് ബാധ്യസ്ഥന്‍. വ്യക്തിബന്ധം എത്രതന്നെ ഉറച്ചതാണെങ്കിലും ഔദ്യോഗിക തീരുമാനങ്ങള്‍ നിയമത്തിനും ചട്ടവട്ടങ്ങള്‍ക്കുള്ളില്‍ നിന്നും എടുക്കാന്‍ ഞാന്‍ ബാധ്യസ്ഥന്‍. അതു മുന്‍കൂട്ടി കാണാന്‍ എന്റെ പ്രിയ സുഹൃത്തിന് കഴിഞ്ഞു. അതിനെ ഞാന്‍ ദീര്‍ഘദര്‍ശിത്വം എന്നു പറയും. അഹമ്മദ് പില്‍ക്കാലത്ത് താണ്ടിയെത്തിയ ഔന്നിത്യങ്ങളിലേക്ക് വഴിനടത്തിയത് പടച്ചവന്റെ കാരുണ്യവും ഭാഗ്യവും മാത്രമല്ല, അഹമ്മദിന്റെ ക്രാന്തദര്‍ശിത്വം കൂടിയായിരുന്നുവെന്നു ഞാന്‍ പറയുന്നത് ഇത്തരം അനുഭവങ്ങളുടെ വെളിച്ചത്തിലാണ്. ഞാന്‍ അഞ്ചുവര്‍ഷം കളക്ടറായും ഏഴുകൊല്ലം ടൈറ്റാനിയം, കെ.എസ്.ആര്‍.ടി.സി, ഫിഷറീസ് വകുപ്പുകളിലും പ്രവര്‍ത്തിച്ചശേഷം ഫിനാന്‍സ് സെക്രട്ടറിയായപ്പോഴാണ് വീണ്ടും അഹമ്മദുമായി അടുത്തിടപഴകാന്‍ സൗകര്യമുണ്ടായത്. 1982-ല്‍ എന്റെ സുഹൃത്ത് വ്യവസായ മന്ത്രിയായി. ഫിനാന്‍സ് സെക്രട്ടറിയുടെ ഔദ്യോഗിക മുറി മാത്രമാണ് അത്ര കാലമായിട്ടും മാറാതെയുള്ള ഒരേ ഒരു മുറി. അതിനോട് ചേര്‍ന്ന് വലിയൊരു മുറിയുണ്ടായിരുന്നു മന്ത്രിമാര്‍ക്കായി. അത് പിന്നീട് രണ്ടാക്കി. അതില്‍ ഒരു ഭാഗത്ത് മന്ത്രി കമലവും മറ്റേ മുറിയില്‍ മന്ത്രി അഹമ്മദും ആയിരുന്നു. ഫിനാന്‍സ് സെക്രട്ടറിയിക്ക് അക്കാലത്ത് എട്ടൊമ്പത് മണിയെങ്കിലും ആകാതെ ഓഫീസില്‍ നിന്ന് ഇറങ്ങാന്‍ കഴിയില്ല, വ്യവസായ മന്ത്രിക്കും ധാരാളം തിരക്കുകളുണ്ട്. എന്നാല്‍ അഹമ്മദ് അല്‍പം സന്ദര്‍ശകബാഹുല്യം കുറഞ്ഞ ദിവസങ്ങളില്‍ ആറരയൊക്കെ ആകുമ്പോള്‍ എന്നെ ഇന്റര്‍കോമില്‍ വിളിക്കും. ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലെത്തി അന്ന് സെക്രട്ടറിടേറ്റിലെ സ്ഥിര വിഭവമായിരുന്ന ഉഴുന്നുവട കഴിക്കും. സംഭാഷണം വെറും നാട്ടുവര്‍ത്തമാനമായിരുന്നില്ല. ആദ്യമായി മന്ത്രിയാകുകയാണ് അഹമ്മദ്. അതുകൊണ്ട് പലപ്പോഴും രണ്ടോ മൂന്നോ ഫയലുകള്‍ എന്നോട് ചര്‍ച്ച ചെയ്യാന്‍ മാറ്റിവെച്ചിട്ടുണ്ടാകും. അത് ധനകാര്യ സെക്രട്ടറി എന്ന നിലയില്‍ ഞാന്‍ പരിഗണിക്കേണ്ട ഫയലുകളായിരുന്നില്ല. വ്യവസായവകുപ്പ് മന്ത്രി എന്ന നിലയില്‍ അഹമ്മദ് തീരുമാനമെടുക്കേണ്ട ഫയലുകളാണവ. എന്റെ അഭിപ്രായം അറിയാനാണ് ആ ഫയലുകള്‍ മാറ്റിവെച്ചിരുന്നത്. എന്നാല്‍ അത്രയ്ക്ക് വിശ്വാസം പഴയ സുഹൃത്തിനുണ്ടായിരുന്നു എന്നര്‍ത്ഥം.

ആ സായാഹ്‌നങ്ങളിലെ ഒരു സംഭാഷണ ശകലം ഇന്നും ഞാന്‍ കൗതുകത്തോടെയാണ് ഓര്‍ക്കുന്നത്. ഒരു പൊതുമേഖലാ സ്ഥാപനത്തിലെ ഏതോ ഒരു നിയമനം സംബന്ധിച്ചായിരുന്നു. മൊത്തം സീനിയോറിറ്റി നോക്കിയാല്‍ മുകളിലുള്ള ഒരു മുസ്‌ലീം. ആ കമ്പനി കൈകാര്യം ചെയ്യുന്ന വിഷയത്തില്‍ പി.എച്ച്.ഡി ഉണ്ടായിരുന്ന ഒരു നമ്പൂതിരിയാണ് എതിര്‍ഭാഗത്ത്. സീനിയര്‍ ആയ മുസ്‌ലീമിനെ മാറ്റിനിര്‍ത്തി വിഷയത്തില്‍ വിദഗ്ധനായ നമ്പൂതിരിയെ വിളിക്കണം എന്നാണ് ആ ഫയലില്‍. ഞന്‍ ആ ഫയല്‍ പഠിച്ചുകഴിഞ്ഞപ്പോള്‍ എന്റെ അഭിപ്രായം പറഞ്ഞു. സീനിയറിന് കൊടുക്കുന്നതില്‍ നിയമപരമായി ഒരു തെറ്റുമില്ല. അ#്‌ദേഹത്തിന്റെ കാലാവധി കഴിഞ്ഞാല്‍ പിന്നെയുമുണ്ട് വിഷയവിദഗ്ധന് സര്‍വീസ്. എങ്കിലും നമ്പൂതിരിക്ക് കൊടുത്താല്‍ അഹമ്മദ് ജാതി നോക്കിയെന്ന അപശബ്ദം ഒഴിവിക്കാന്‍ കഴിയും എന്നായിരുന്നു എന്റെ നിര്‍ദേശം. എന്നാല്‍ അഹമ്മദിന്റെ മറുപടി ഇന്നും എന്റെ ചെവിയില്‍ മുഴങ്ങുന്നു. "ഞാന്‍ മാന്യനാണ് എന്നു തെളിയിക്കാന്‍ വേണ്ടി സീനിയറായ ഉദ്യോഗസ്ഥനെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തണോ ബാബു' തന്റെ നിഷ്പക്ഷതയെക്കുറിച്ചുള്ള പൊതു സമൂഹത്തിന്റെ ബോധത്തെക്കാള്‍ അദ്ദേഹം കരുതിയത് ആയുഷ്കാലം മുഴുവന്‍ ഒരു സ്ഥാപനത്തിനുവേണ്ടി പണിയെടുത്ത ഒരാള്‍ അവസാനത്തെ കസേര അടുത്തെത്തുമ്പോള്‍ അതു നിഷേധിക്കപ്പെട്ട് നിരാശനാകരുത് എന്ന ചിന്തയായിരുന്നു. ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒരുപാട് ഫയലുകളുടെ കഥകള്‍ എന്റെ മനസ്സില്‍ വരുന്നുണ്ട്. അധികം വൈകാതെ ഞാന്‍ കേന്ദ്ര സര്‍വീസിലേക്കു പോയി. തിരിച്ചുവന്നപ്പോഴേയ്ക്കും അഹമ്മദ് ദേശീയ രാഷ്ട്രീയത്തില്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. അതുകൊണ്ട് ഔദ്യോഗിക രംഗത്ത് പിന്നെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സന്ദര്‍ഭം ഉണ്ടായില്ല. എങ്കിലും കൂടെക്കൂടെ കാണുമായിരുന്നു. പലപ്പോഴും വിമാനത്തില്‍ വച്ചായിരിക്കും. അവസാനകാലത്ത് മറ്റൊരു കാര്യത്തിലും ഞങ്ങള്‍ തുല്യദുഖിതരായി. രണ്ടുപേരും വിഭാര്യരായി ഭവിച്ചു. അത് നന്മകള്‍ തരുന്ന ഈശ്വരന്റെ കൈപ്പുസ്തകത്തില്‍ കുറിച്ച അജണ്ടയില്‍പ്പെടും എന്നു ഞങ്ങള്‍ രണ്ടുപേരും ആശ്വസിക്കുകയും ചെയ്തു.

എന്‍ജിനീയറിംഗ് കോളജിലും ലോ കോളജിലും ആയി പഠിച്ച കാലത്ത് ഊഷ്മളമായ സ്‌നേഹം അവസാനം കാണുന്നതുവരെ ആ നല്ല മനുഷ്യന്‍ നിലനിര്‍ത്തിയെന്നത് ഈറനണിഞ്ഞ കണ്ണുകളോടെ ഞാനിപ്പോള്‍ ഓര്‍ക്കുന്നു. ഞങ്ങളുടെ വിദ്യാര്‍ത്ഥി ജീവിതകാലത്ത് പ്രതീക്ഷിക്കാന്‍ കഴിയുമെന്നതിനേക്കാള്‍ എത്രയോ ജന്മത്തില്‍ എത്തിയിട്ടാണ് എന്റെ സുഹൃത്തോഈ ലോകത്തോട് വിടപറയുന്നത് എന്നോര്‍ക്കുമ്പോള്‍, അദ്ദേഹം ഈശ്വരനാല്‍ തെരഞ്ഞെടുക്കപ്പെട്ട്, വഴിനടത്തപ്പെട്ടവനായിരുന്നുവെന്ന് എനിക്ക് വ്യക്തമായും തിരിച്ചറിയാന്‍ കഴിയുന്നുണ്ട്. ആ മഹാത്മാവിന് നിത്യശാന്തി നേര്‍ന്നുകൊള്ളുന്നു.

Read more

നമുക്ക് പുല്‍ത്തൊട്ടികളില്‍ പിറക്കാം

നാം കുരിശില്‍ കയറാതെ കുരിശു നമുക്ക് അര്‍ത്ഥം പകരുന്നില്ല. നാം പുല്‍ത്തൊട്ടിയില്‍ പിറക്കാതെ പുല്‍ത്തൊട്ടിയില്‍ പിറന്നവനെക്കൊണ്ടു നമുക്കൊരു നന്മയും വരാനില്ല.

വഴിയമ്പലത്തില്‍ സ്ഥലം കിട്ടാതെ പശുത്തൊട്ടിയില്‍ കിടന്നവന്റെ ചിത്രം ചിരപരിചിതമാണ്. ആ ചിത്രത്തില്‍ ഒരു കാളയേയും ഒരു കഴുതയേയും പ്രതിഷ്ഠിച്ചതു ലൂക്കോസോ മത്തായിയോ അവരാണല്ലോ ജനനപുരാണം രേഖപ്പെടുത്തിയ സുവിശേഷകര്‍ അല്ല; അപ്പൊക്രീഫായില്‍പ്പെട്ട ജനനസുവിശേഷം (ഗോസ്പല്‍ ഓഫ് ദി നേറ്റിവിറ്റി) ആണ്. പഴയ നിയമത്തില്‍ യെശയ്യാ പ്രവചനത്തിലെ ഒരു വാക്യമാകണം അതിന്റെ പ്രചോദനം. ‘കാള അതിന്റെ ഉടയവനേയും കഴുത തന്റെ യജമാനന്റെ പുല്‍ത്തൊട്ടിയേയും അറിയുന്നു. ഇസ്രായേലോ അറിയുന്നില്ല’ എന്നതാണ് ആ വാക്യം.

പുല്‍ത്തൊട്ടിയിലേയ്ക്കു മടങ്ങാം. വഴിയമ്പലത്തില്‍ സ്ഥലമുണ്ടായിരുന്നില്ലെന്നതു സത്യമാകാം. അതു വഴിയമ്പലക്കാരന്‍ ഇടം നിഷേധിച്ചതിനാലാണെന്നു ചിന്തിയ്ക്കാന്‍ കാരണമില്ല. സാര്‍ത്ഥവാഹകസംഘങ്ങള്‍ക്കു വിശ്രമിയ്ക്കാനുള്ള താവളങ്ങളായിരുന്നു ഇവയൊക്കെ. ഒരു തുറസ്സായ സ്ഥലം. മനുഷ്യനും മൃഗങ്ങളും ഒത്തു ചേര്‍ന്നുപയോഗിയ്ക്കുന്നൊരു സൗകര്യം. ഫെസിലിറ്റി എന്നു സായിപ്പ്. ഒന്നാം നിലയില്‍ ഒന്നോ രണ്ടോ മുറികളുണ്ടാകാം. അത് അതിസമ്പന്നന്മാര്‍ക്കും ഒഴിവുള്ളപ്പോള്‍ എത്തുന്നവര്‍ക്കും ഉപയോഗിയ്ക്കാനുള്ളതാണ്. സാധാരണക്കാരുടെ താവളം താഴെയാണ്.

നഗരത്തിനു ചുറ്റും ആടുകളെ മേച്ചിരുന്നവര്‍ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ വാങ്ങാന്‍ വരുമ്പോള്‍ ആശ്രയിച്ചിരുന്ന ഇത്തരം സ്ഥലങ്ങള്‍ കാനേഷുമാരിക്കാലത്തെ ആള്‍ത്തിരക്കു കൂടിയായപ്പോള്‍ ‘ആകെയൊരു ചന്ത’യായിത്തീര്‍ന്നതില്‍ അത്ഭുതം വേണ്ട. സന്തുച്ചി എന്ന ഇറ്റാലിയന്‍ കവി, വഴിയമ്പലത്തില്‍ തങ്ങിയ സാധാരണക്കാര്‍ അല്പം ഒതുങ്ങിക്കൊടുത്തിരുന്നെങ്കില്‍ മറിയത്തിനും ജോസഫിനും അവിടെത്തന്നെ ഇടം കിട്ടുമായിരുന്നു എന്നെഴുതിയിട്ടുണ്ട്. സന്തുച്ചിയുടെ വാക്കുകള്‍: ‘അവര്‍ ഇത്തിരിവട്ടം ഇടമേ തേടിയുള്ളൂ. സുഗന്ധം പുകച്ച് ധനികര്‍ അന്തിയുറങ്ങിയ മാളികമുറികളായിരുന്നില്ല, അവരന്വേഷിച്ചത്. താഴെ നടുമുറ്റത്തെ തിരക്കിലാണ് അവര്‍ തിരക്കിയത്. ഒരു കഴുതയെ അല്‍പ്പമൊന്ന് ഒതുക്കിക്കെട്ടിയിരുന്നെങ്കില്‍, ഒത്തുകൂടി പകിട കളിച്ചിരുന്ന കൂട്ടുകാരൊന്ന് ഒതുങ്ങിക്കൊടുത്തിരുന്നെങ്കില്‍... എല്ലാവരും അവരവരുടെ കാര്യം മാത്രം കരുതി. എല്ലാവരുടേയും ദൈവം അവര്‍ക്കിടയില്‍ ഇടം തേടിയത് അവരാരും അറിഞ്ഞില്ല... മറിയ നെടുവീര്‍പ്പിട്ടുകൊണ്ടു പുറത്തിറങ്ങി. അതില്‍ ആശ്വാസവുമുണ്ടായിരുന്നു. നേരത്തേയെത്തി ഇടം പിടിച്ചുവെന്ന അഹങ്കാരത്തിനും അപരനെ കരുതാത്ത ആള്‍ക്കൂട്ടത്തിനും ഇടയിലല്ലല്ലോ അവന്‍ വരാന്‍ പോകുന്നത്’.

ദാരിദ്ര്യം അതില്‍ത്തന്നെ കാമ്യമല്ല. വരിയ്ക്കപ്പെടുന്ന ദാരിദ്ര്യത്തിനാണു വരിഷ്ഠത. ധനം അതില്‍ത്തന്നെ ത്യാജ്യവുമല്ല. ധനമൊരു കെണിയാകാമെന്നതാണു ധനികന്റെ കഷ്ടത. ദരിദ്രനും ധനികനും ഒരുപോലെയാണു യേശുവിനും ഈശ്വരനും. ദരിദ്രരായി കണക്കിടപ്പെടേണ്ടവരായിരുന്നു വഴിയമ്പലത്തില്‍ തിരക്കുണ്ടാക്കിയത്. അവിടെ ഉണ്ടായിരുന്ന ധനികര്‍ സ്വന്തം മുറികളിലായിരുന്നു. അവര്‍ വിവരമറിഞ്ഞില്ല. അവര്‍ക്ക് അവരുടെ ലോകം. പെരുന്തച്ചനെങ്കിലും (ടെക്‌ടോണ്‍) തച്ചന്‍ തന്നെയായിരുന്ന ജോസഫിനു മോഹിയ്ക്കാവുന്നതായിരുന്നില്ല, ആ മുറികള്‍. സാധാരണക്കാര്‍ക്കിടയിലാണു ജോസഫിന് ഇടം നിഷേധിയ്ക്കപ്പെട്ടത്. നിഷേധിച്ചത് ആ സാധാരണക്കാരാണ്. നമ്മെപ്പോലെയുള്ളവര്‍. വഴിയമ്പലക്കാരന്‍ എന്തിനു നിഷേധിയ്ക്കണം? െ്രെപവറ്റ് ബസ്സിലെ കണ്ടക്ടര്‍ യാത്രക്കാരെ നിരസിയ്ക്കാറുണ്ടോ! 1000 രൂപയുടെ കടം ഇളവു കിട്ടിയവന്‍ തനിയ്ക്കു 100 രൂപ കടപ്പെട്ടവനെതിരേ ബലം പ്രയോഗിയ്ക്കുന്നത് അക്ഷന്തവ്യമല്ലെങ്കിലും അസാധാരണമല്ലെന്നു പില്‍ക്കാലത്തു കഥ പറഞ്ഞവനാണു യേശു. ദരിദ്രരുമായി പക്ഷം ചേരുകയെന്നു വിമോചന ദൈവശാസ്ത്രശൈലിയില്‍ പറയാറുണ്ട്. പ്രിഫറന്‍ഷ്യല്‍ ഓപ്ഷന്‍ ഫോര്‍ ദ പുവര്‍. അതു ദൈവത്തിന്റെ പക്ഷഭേദമല്ല. ധനികനായ മനുഷ്യന്റെ ചുമതലയാണ് അവിടെ സൂചിപ്പിയ്ക്കപ്പെടുന്നത്.

സ്വാര്‍ത്ഥതയാണ് ഇല്ലാതാകേണ്ടത്. അതിനുള്ള പടിയാണ് ഉപഭോഗതൃഷ്ണകളുടെ നിയന്ത്രണം. ആര്‍ത്തിയാണു നമുക്കൊക്കെ. കിട്ടിയതൊന്നും പോരാ. അവനീശത വേണം ആഢ്യന് എന്നു തുടങ്ങുന്ന വരികള്‍ ഓര്‍മ്മയില്ലേ? ശിവനേ മര്‍ത്ത്യനു തൃഷ്ണ തീരലുണ്ടോ എന്നാണ് അവിടെ കാണുന്ന നിരാശ പൂണ്ട അവസാന ചോദ്യം. തൃഷ്ണ തീരണം. അതാണു യഥാര്‍ത്ഥക്രിസ്മസ് അനുഭവം.

ഇസ്ലാമിലെ സകാതും യഹൂദരുടേയും െ്രെകസ്തവരുടേയും ദശാംശവും വെറുതേയൊരു കടമ തീര്‍ക്കാനുള്ള പരിപാടിയല്ല. നീയെത്ര ദാനം ചെയ്യണമെന്നതു നിന്റെ കീശയെ ആശ്രയിച്ചല്ല, ആവശ്യക്കാരന്റെ ദാരിദ്ര്യത്തെ ആശ്രയിച്ചാകണം നിശ്ചയിയ്‌ക്കേണ്ടതെന്നു മാര്‍പ്പാപ്പയായിരുന്ന ജോണ്‍ തതകകക പറഞ്ഞു. അത് എളുപ്പമല്ല. അതുകൊണ്ടാണ്, ‘ഗിവ്, ഗിവ്, ഗിവ് അണ്ടില്‍ ഇറ്റ് ഹര്‍ട്‌സ്’എന്നു മദര്‍ തെരേസ കൂട്ടിച്ചേര്‍ത്തത്. അതിനൊക്കെയുള്ള ആദ്യപടിയാണു തൃഷ്ണകളുടെ നിയന്ത്രണം.

‘ലോഭഃ പ്രതിഷ്ഠാ പാപസ്യ
പ്രസൂതിര്‍ ലോഭ ഏവ ച
ദ്വേഷക്രോധാദിജനകോ ലോഭഃ
പാപസ്യകാരണം’

(അത്യാഗ്രഹം പാപത്തിന്നടിസ്ഥാനം. പാപത്തിന്റെ ഉല്‍പ്പത്തിയും അത്യാഗ്രഹത്തില്‍ നിന്നു തന്നെ. ദ്വേഷം, ക്രോധം ഇവയ്ക്കു കാരണമായ അത്യാഗ്രഹം പാപത്തിനു കാരണമാകുന്നു എന്നര്‍ത്ഥം.) എന്നാണു ഭാരതീയ വിവേകം പറഞ്ഞുതരുന്നത്.

ക്രിസ്മസ്സിന്റെ അനുഭവം സ്വാംശീകരിയ്ക്കാനും മറ്റൊരു വഴിയില്ല. അത്യാഗ്രഹം ഉപേക്ഷിയ്ക്കുക. അപ്പോള്‍ സ്വാര്‍ത്ഥത മറയും. സ്വാര്‍ത്ഥത മറയുമ്പോള്‍ ദൈവം തെളിയും. അതാണു ക്രിസ്മസ്. വേണ്ടെന്നു വയ്ക്കാനുള്ള കരുത്താണ് ഈശ്വരവിശ്വാസികള്‍ ആര്‍ജിയ്‌ക്കേണ്ടത്. തൃഷ്ണകളെ നിയന്ത്രിയ്ക്കുന്നവനാണു സ്രഷ്ടാവായ സര്‍വശക്തന്റെ വഴിയില്‍ സഞ്ചരിയ്ക്കുന്നവന്‍. അവന്‍ ആ ആട്ടിടയന്മാരെപ്പോലെ ‘കേട്ടതും കണ്ടതുമായ എല്ലാറ്റിനേയും കുറിച്ചു ദൈവത്തെ മഹത്വപ്പെടുത്തിയും പുകഴ്ത്തിയും കൊണ്ട്’ ആ പേര്‍ഷ്യന്‍ പണ്ഡിതരെപ്പോലെ ഹേരോദിന്റെ കൊട്ടാരത്തിനു മുന്നിലൂടെയുള്ള രാജപാതയുപേക്ഷിച്ച് സര്‍വശക്തന്‍ കാട്ടിക്കൊടുത്ത ‘വേറെ വഴി’ സ്വീകരിയ്ക്കാന്‍ പ്രാപ്തനാകും. പഴയ വഴിയുടെ മരണമാണു പുതിയ വഴിയുടെ ജനനത്തിനു വേണ്ട ആദ്യപടി. സ്വാര്‍ത്ഥതയുടേയും ചൂഷണത്തിന്റേയും മരണം വഴിയൊരുക്കുന്നില്ലെങ്കില്‍, ഗോതമ്പുമണി നിലത്തുവീണു ചാകുന്നില്ലെങ്കില്‍ അതിനു ഫലം പുറപ്പെടുവിയ്ക്കാന്‍ കഴിയുകയില്ലെന്നു പറഞ്ഞവന്റെ ജനനം ആഘോഷിയ്ക്കുന്നതില്‍ അര്‍ത്ഥമില്ല. മതമേതായാലും മനുഷ്യന്‍ നന്നാവാനുള്ള ഒറ്റമൂലിയും മറ്റൊന്നല്ല.

Read more

ജോണ്‍ കുന്നത്തിന്റെ സ്വര്‍ഗരാജ്യവീക്ഷണം

ശ്രീയേശു വിശ്വാസികള്‍ക്ക് അഭിഷിക്തനും ദൈവവും ദൈവപുത്രനും വിമോചകനും രക്ഷകനും എല്ലാമാണ്. അവിശ്വാസികള്‍ക്കു പലതാണു പരിപ്രേക്ഷ്യങ്ങള്‍. സദ്ഗുരു, പ്രവാചകന്‍, വിപ്‌ളവകാരി, സമുദായത്തിലെ ‘പ്രതിപക്ഷനേതാ’ക്കളിലൊരാള്‍, മാജിക്കുകാരന്‍, ഫ്‌റോഡ്, ആരുടേയൊക്കെയോ കല്പനയില്‍ തെളിഞ്ഞൊരു കഥാപാത്രം ഇത്യാദി. എന്റെ അഭിപ്രായത്തില്‍ ഇപ്പറഞ്ഞ രണ്ടു ധ്രുവങ്ങളേക്കാള്‍ പ്രധാനം യേശു എനിയ്ക്ക് ആരാണ് എന്നതാണ്. പൊതുവായൊരു പ്രസ്താവനയിലൂടെ ഒഴിഞ്ഞുമാറാനല്ല, പി ഏ പൗലോസ് കോറെപ്പിസ്‌കോപ്പയുടേയും മേരി പോളിന്റേയും മകന്‍ ഡി ബാബുപോളിനു യേശു ആരാണ് എന്ന ചോദ്യത്തിന് ഉത്തരം തേടാനാണു ഞാന്‍ ശ്രമിയ്‌ക്കേണ്ടത്.

അപ്പോള്‍ ആദിപാപവും ആദാമ്യപാപവും ഒരുപോലെ അപ്രസക്തമാവും. ജാനാമിധര്‍മ്മം നചമേ പ്രവൃത്തി, ജാനാമ്യധര്‍മ്മം നചമേ നിവൃത്തി എന്നു യക്ഷസംവാദത്തില്‍ പറയുന്നതും പൗലോസ് റോമാ ലേഖനത്തില്‍ (7:15) പറയുന്നതും വിശദീകരിയ്ക്കാനുള്ള പരിശ്രമമായി അതു കാണേണ്ടി വന്നു എന്നും വരാം. അങ്ങനെ വരുമ്പോള്‍ വിമോചകരക്ഷകഭാവങ്ങള്‍ അപ്രസക്തമാവും.

വായനയുടേയും മനനത്തിന്റേയും ധ്യാനത്തിന്റേയും അര്‍ദ്ധശതകത്തിന്റെ അന്ത്യത്തില്‍ ശ്രീയേശു എനിയ്ക്കു സുഹൃത്താണ്. മനുഷ്യാവതാരം ചെയ്ത ദൈവം എന്ന സങ്കല്പത്തോട് എനിയ്ക്ക് ഒത്തുപോകാം. എന്നാലതൊരു ഗതകാലയാഥാര്‍ത്ഥ്യമാണ്. അവതാരലക്ഷ്യം പൂര്‍ത്തിയായി പൂര്‍വസ്ഥിതിയിലേയ്ക്കു മടങ്ങിയ ദൈവം പുത്രപദവി ഉപേക്ഷിച്ചിരിയ്ക്കുന്നു. ക്രിസ്തുവചനപ്രകാരം തന്നെ നമ്മെ നയിയ്ക്കുന്നതു പരിശുദ്ധാത്മാവ് എന്ന ഭാവമാണ്. അതു ദൈവത്തിന്റെ മനുഷ്യചക്ഷുസ്സിനു ലക്ഷീഭവിയ്ക്കുന്ന ഭാവം എന്നല്ലാതെ മറ്റൊരു ദൈവമല്ല. അതുകൊണ്ടാണു ത്രിയേകദൈവം എന്ന സാമാന്യബുദ്ധിയ്ക്കു വിശദീകരിയ്ക്കാനാവാത്ത സങ്കല്പം സഭ പ്രഖ്യാപിയ്ക്കുന്നത്.

പൗലോസും പിറകെ വന്നവരും പഠിപ്പിച്ചുറപ്പിച്ചിട്ടുള്ളതു പോലെ സ്വജീവന്‍ നല്‍കി നമ്മെ രക്ഷിയ്ക്കുവാനാണു ശ്രീയേശു വന്നതെന്ന് അംഗീകരിച്ചാലും ഇപ്പോഴും ആ പരുവത്തില്‍ തുടരുകയാണ്; പിതാവിന്റെ വലതുഭാഗത്തു മറ്റൊരു കസേര വലിച്ചിട്ട് ഇരിയ്ക്കുകയാണ് എന്നൊക്കെപ്പറഞ്ഞാല്‍ ത്രിത്വം അങ്ങനെ തുടരേണ്ടി വരും. അപ്പോള്‍ ഏകത്വം അന്യമാകുകയും ചെയ്യും.

അതിരിയ്ക്കട്ടെ. എം എം തോമസ്സിനെക്കുറിച്ച് ഒരു പുസ്തകമെഴുതാന്‍ മോഹമുണ്ടെനിയ്ക്ക്. അതു സാദ്ധ്യമായാല്‍ എന്റെ ദൈവദര്‍ശനം അവിടെ ചര്‍ച്ചചെയ്തുകൊള്ളാം. ഇവിടെ പറയാന്‍ വന്നത് ഇത്തരം മുടിനാരേഴായി കീറീട്ട് അതിലൊരു നാരൊരു പാലമാക്കി അതിലൂടെ നടക്കാനൊന്നും ശ്രമിയ്ക്കാതെ തന്നെ ശ്രീയേശുവിനേയും അവിടുത്തെ ഉപദേശസാരാംശത്തേയും സമീപിയ്ക്കുവാന്‍ കഴിയും എന്നു തെളിയിയ്ക്കുന്നൊരു കൃതിയാണു ശ്രീ ജോണ്‍ കുന്നത്ത് രചിച്ചിട്ടുള്ളത് എന്നു പറയാനാണ്.

ശ്രീയേശു പഠിപ്പിയ്ക്കാന്‍ ശ്രമിച്ച നവലോകസങ്കല്പമാണ് സ്വര്‍ഗരാജ്യം എന്ന ആശയം. ഇതു സ്ഥലകാലബദ്ധമാണെന്നു പറയുന്നത് ശ്രീയേശു ദൈവപുത്രനല്ല എന്നു പറയുമ്പോലെയാവും. യേശു ഭാരതീയനായിരുന്നെങ്കില്‍, അബ്രഹാമിനും അയ്യായിരം വര്‍ഷം മുമ്പു ജനിച്ച ചിഞ്ചോറാ ഗോത്രജനായിരുന്നുവെങ്കില്‍, സോക്രട്ടീസിന്റെ ഗുരുവായിരുന്നുവെങ്കില്‍, കണ്‍ഫ്യൂഷ്യസ്സിന്റെ സഹപ്രവര്‍ത്തകനായിരുന്നുവെങ്കില്‍ എന്നൊക്കെ സങ്കല്പനം ചെയ്യുന്നതില്‍ അര്‍ത്ഥമില്ല. ഭാഷയും ശൈലിയും അവതരണവുമല്ലാതെ, ആശയം അവിടെയൊന്നും ഭേദപ്പെടുമായിരുന്നില്ല. അല്ലെങ്കില്‍ യേശു ദൈവമല്ല എന്നു സമ്മതിയ്‌ക്കേണ്ടി വരും.

അതായത്, ശ്രീയേശുവിന്റെ മൗലികാശയങ്ങള്‍ സ്ഥലകാലപരിമിതികളെ ഉല്ലംഘിയ്ക്കുന്നവയാണ്. കാലാതീതമാണ് അവിടുന്നു പറഞ്ഞ സത്യം. അതിനെ കാലാനുസൃതമായി പ്രകാശിപ്പിയ്ക്കുകയാണു സഭയുടെ ദൗത്യം.

ഈ ചുമതല അംഗീകരിച്ചുകൊണ്ടാണ് ഈ പുസ്തകം രൂപകല്പന ചെയ്യപ്പെട്ടിട്ടുള്ളത്. നാഗരികതയെന്ന അടിസ്ഥാനാശയത്തിന്റെ അതിരുകള്‍ക്കുള്ളിലാണു ഗ്രന്ഥകര്‍ത്താവ് ശ്രീയേശുവിന്റെ ദിവ്യബോധനത്തെ അടയാളപ്പെടുത്താന്‍ ശ്രമിയ്ക്കുന്നത്. പൗലോസ് ഗ്രിഗോറിയോസും എം എം തോമസ്സും ഉദ്ദേശിച്ചതു വ്യക്തമാകാന്‍ സംസ്കൃതിയെന്ന പദമാവും ഇന്നത്തെ മലയാളത്തില്‍ നാഗരികത എന്നതിനേക്കാള്‍ അനുയോജ്യം എന്നതിരിയ്ക്കട്ടെ. കാലാതീതസത്യത്തിന്റെ കാലാനുസൃതപ്രസാരണത്തിന് അങ്ങനെയൊരു അടിത്തറ കൂടാതെ വയ്യല്ലോ.

ഈ പശ്ചാത്തലത്തില്‍ സ്വര്‍ഗരാജ്യം എന്ന ആശയം പരിശോധിയ്ക്കുകയാണു ഗ്രന്ഥകാരന്‍. കര്‍ത്താവു പഠിപ്പിച്ച പ്രാര്‍ത്ഥനയില്‍ എന്താണു സ്വര്‍ഗരാജ്യമെന്നു നിര്‍വചിച്ചിട്ടുണ്ട്. ദൈവത്തിന്റെ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലും ആകുമ്പോഴാണു സ്വര്‍ഗരാജ്യം സംസൃഷ്ടമാകുന്നത്. ക്രിസ്തീയം എന്നു വിവരിയ്ക്കപ്പെടുന്നൊരു രാജ്യത്തിലും ഇങ്ങനെയൊരവസ്ഥ ഉണ്ടായിരുന്നില്ലെന്നതിനു കഴിഞ്ഞ രണ്ടായിരം വര്‍ഷത്തെ ലോകചരിത്രമാണു തെളിവ്. കോണ്‍സ്റ്റന്റൈന്‍ ക്രിസ്ത്യാനി ആയതുകൊണ്ടു കുരിശിനു മാന്യത കിട്ടി, ഡിസംബര്‍ 25 എന്നൊരു തീയതി ക്രിസ്തുമസ്സിനെ തറയ്ക്കാനുള്ള ആണിയായി, മെത്രാന്മാരുടെ കശപിശകളുടെ ഭാവം സാര്‍വത്രികമാണെന്നു നാട്ടുകാരൊക്കെ അറിഞ്ഞു എന്നല്ലാതെ റോമാസാമ്രാജ്യം സ്വര്‍ഗരാജ്യമായില്ല. ഭാരതത്തിലെ ‘വിഗ്രഹാരാധകരെ’സ്വര്‍ഗരാജ്യത്തിലേയ്ക്കു നയിയ്ക്കാന്‍ ഇറങ്ങിത്തിരിയ്ക്കുന്ന സായിപ്പിന്റെ അമേരിക്കന്‍ ഐക്യനാടുകള്‍ ശ്രീയേശുവിന്റെ സ്വര്‍ഗരാജ്യം ആണെന്ന് ആരും പറയുകയില്ല. എന്തിന്, ലോകത്തിലെ ഏറ്റവും ചെറിയ ‘ക്രിസ്തീയരാഷ്ട്രം’ ആയ വത്തിക്കാനില്‍ സ്വര്‍ഗരാജ്യമാണു നടപ്പ് എന്നു പറഞ്ഞാല്‍ ചുരുങ്ങിയത് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെങ്കിലും അതു നിഷേധിയ്ക്കാതിരിയ്ക്കയില്ല.

അതായത്, സ്വര്‍ഗരാജ്യം ഇന്നും ആകാശകുസുമം തന്നെയാണ്. മാത്രവുമല്ല, മാര്‍പ്പാപ്പ ഭരിയ്ക്കുന്ന നൂറേക്കറില്‍പ്പോലും അതു നടപ്പിലാവുന്ന ലക്ഷണവുമില്ല. ക്രിസ്ത്യാനികളായ നാം വിനയപൂര്‍വം അംഗീകരിയ്‌ക്കേണ്ടൊരു സത്യത്തിലേയ്ക്കാണ് ഈ വസ്തുത വിരല്‍ ചൂണ്ടുന്നത്. സ്വര്‍ഗരാജ്യം ക്രിസ്ത്യാനികളുടെ സ്വന്തമല്ല. അതിന്റെ താക്കോല്‍ നമ്മുടെ കൈയില്‍ മാത്രമല്ല താനും.

ദൈവത്തിനു മതമില്ലെന്നു ഞാന്‍ ആവര്‍ത്തിയ്ക്കാറുണ്ട്. ദൈവം ക്രിസ്ത്യാനിയല്ലെന്ന് ആര്‍ച്ച്ബിഷപ്പ് ടുട്ടു എഴുതിയിട്ടുണ്ട്. മനുഷ്യനേക്കാള്‍ പ്രായം കുറവാണു മതങ്ങള്‍ക്ക്. പീ ഏ പൗലോസ് കോറെപ്പിസ്‌കോപ്പാ പറയുമായിരുന്നു, തന്റെ പല മക്കള്‍ക്കായി ജനിച്ച പേരക്കുട്ടികള്‍ ഓരോരുത്തരും അവനവന്റെ കളിപ്പാട്ടത്തില്‍ മാത്രം ശ്രദ്ധിച്ചും, അതു മാത്രമാണു യഥാര്‍ത്ഥമായ കളിപ്പാട്ടമെന്നു ഭാവിച്ചും സമയം പോക്കുമ്പോള്‍ വാത്സല്യം നിറഞ്ഞ മന്ദഹാസത്തോടെ അവരെ നോക്കിയിരിയ്ക്കുന്ന മുത്തച്ഛനാണു ദൈവം എന്ന്. സത്യത്തിന്റെ കുത്തക അവകാശപ്പെടാതെ സ്വര്‍ഗരാജ്യത്തിന്റെ സദ്ഗുണങ്ങള്‍ പ്രയോഗപഥത്തിലെത്തിയ്ക്കാന്‍ കഴിയുമ്പോഴാണ് ഒരു ക്രിസ്ത്യാനി യഥാര്‍ത്ഥക്രിസ്ത്വനുയായിയും ക്രിസ്തുവാഹകനായ ക്രിസ്റ്റഫറും ആകുന്നത് എന്നതാണ് ഈ കൃതിയുടെ സന്ദേശം എന്ന ബോദ്ധ്യത്തോടെ ഇതു സഹൃദയസമക്ഷം അവതരിപ്പിയ്ക്കുന്നു.

Read more

ക്രിസ്മസ്സിന്റെ വെല്ലുവിളി

രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറത്ത്, അന്നൊരു വസന്തകാലത്ത്, ഏതാണ്ട് ഒരേ സമയത്ത് രണ്ടു ഘോഷയാത്രകള്‍ യഹൂദതലസ്ഥാനമായ യരൂശലേമില്‍ പ്രവേശിച്ചു. പെസഹാപ്പെരുന്നാള്‍ പ്രമാണിച്ചു യരൂശലേം ജനനിബിഡമാവുകയും, കലഹസാദ്ധ്യത വര്‍ദ്ധിച്ചിരിക്കുകയും ചെയ്യുമ്പോള്‍ വലിയ ഹേരോദിന്റെ കൊട്ടാരത്തില്‍ താമസിച്ചുകൊണ്ട് നിയമസമാധാനപാലനം നിര്‍വഹിക്കുവാന്‍ എഴുന്നള്ളുന്ന റോമന്‍ ഗവര്‍ണര്‍ പൊന്തിയോസ് പീലാത്തോസ്. പടിഞ്ഞാറു നിന്ന് അശ്വാരൂഢരായ ആയുധപാണികളോടെ നഗരത്തിന്റെ കിഴക്കുനിന്നു കുരുത്തോലകള്‍ വീശി ഓശാന പാടുന്ന കര്‍ഷകജനതയെ നയിച്ചുകൊണ്ടു കഴുതപ്പുറത്ത് ഒരു സമാധാനപ്രഭു, യേശുക്രിസ്തു. സാമ്രാജ്യവും ദൈവരാജ്യവും; അധീശതയും മനുഷ്യാവകാശവും. യേശു നയിച്ച ഈ ‘കര്‍ഷറാലി’യുടെ സാംഗത്യം തെളിയണമെങ്കില്‍ അത് അരങ്ങേറിയ നഗരത്തിലെ അവസ്ഥ അറിയേണ്ടതുണ്ട്.

യേശു ജനിച്ച കാലത്ത് യഹൂദന്മാരുടെ തലസ്ഥാനവും പുണ്യഭൂമിയുമെന്ന നിലയില്‍ യരൂശലേം ആയിരത്തിലേറെ സംവത്സരങ്ങള്‍ പിന്നിട്ടു കഴിഞ്ഞിരുന്നു. ദാവീദാണു യരൂശലേം ആസ്ഥാനമാക്കിയത്. തന്റെ മുന്‍ഗാമിയുടേയോ തന്റേയോ ഗോത്രഭൂമിയിലാകരുത് ആസ്ഥാനം എന്ന ഭരണതന്ത്രജ്ഞത ഈ തീരുമാനത്തിന്റെ പിന്നില്‍ ഉണ്ടായിരുന്നിരിയ്ക്കാം എന്നു ‘വേദശബ്ദരത്‌നാകരം’ ഊഹിച്ചിട്ടുണ്ട്. ദാവീദും മകന്‍ ശലോമോനുമാണ് അവിടെ നിന്ന് അവിഭക്ത ഇസ്രായേലിനെ ഭരിച്ചത്. അറിവിലും വിദേശബന്ധങ്ങളിലുമൊക്കെ മുന്നില്‍ ശലോമോന്‍ ആയിരുന്നെങ്കിലും സൂര്യവംശത്തില്‍ ശ്രീരാമന്‍ എന്ന കണക്കെ യഹൂദചരിത്രത്തില്‍ സ്ഥാനം പിടിച്ചിട്ടുള്ളതു ദാവീദാണ്. അതുകൊണ്ടാണു രാജ്യം വിഭജിയ്ക്കപ്പെടുകയും പ്രതാപം അസ്തമിക്കുകയും അന്യര്‍ അവകാശത്തിലേയ്ക്കു പ്രവേശിയ്ക്കുകയും ചെയ്ത കാലത്തു വിമോചകനായി അവതരിയ്ക്കാനുള്ളവനെ ദാവീദുപുത്രന്‍ എന്നു സമൂഹം വിളിച്ചത്.

ശലോമോന്‍ പണികഴിപ്പിച്ച ദേവാലയം യഹൂദവേദശാസ്ത്രത്തില്‍ ‘ഭൂമിയുടെ നാഭി’യായി: ഈശ്വരനും മനുഷ്യനും തമ്മിലുള്ള നാഭീനാളബന്ധത്തിന്റെ പ്രതീകം. യഹൂദന്മാരുടേതാണു ദേവാലയമെങ്കിലും ജ്ഞാനിയായ ശലോമോന്റെ ഭാവനയില്‍ അതു വിജാതീയരും വിദേശീയരും വിളിച്ചാല്‍ വിളി കേള്‍ക്കുന്ന ഇടവുമായിരുന്നു. സര്‍വവ്യാപിയായ ഈശ്വരന്റെ സവിശേഷസാന്നിദ്ധ്യം സകലരും അനുഭവിച്ചറിയുന്ന സ്ഥലമായി യരൂശലേം ദേവാലയം വാഴ്ത്തപ്പെട്ടു. ഈശ്വരസാന്നിദ്ധ്യം മാത്രമല്ല ഈശ്വരന്റെ കൃപയും ദാക്ഷിണ്യവും ലഭിയ്ക്കുന്ന സ്ഥാനവുമായി ബലിയര്‍പ്പിയ്ക്കപ്പെടുന്ന ദേവാലയം. ആരോഹണഗീതങ്ങള്‍ എന്നറിയപ്പെടുന്ന പതിനഞ്ചു സങ്കീര്‍ത്തനങ്ങളുണ്ടു ബൈബിളില്‍. അവയോരോന്നും യരൂശലേമിന്റെ മഹത്വം വിളിച്ചോതുന്നതാണ്.

എന്നാല്‍ യരൂശലേം ദൈവത്തിന്റെ പട്ടണം മാത്രമായിരുന്നില്ല. ശലോമോന്റെ ഭരണകാലത്തിന്റെ അവസാനത്തോടെ അതൊരു അധീശതാവ്യവസ്ഥിതിയുടെ കേന്ദ്രം കൂടിയായി. അധീശതാവ്യവസ്ഥിതി എന്ന പ്രയോഗം വിശദീകരിയ്‌ക്കേണ്ടതുണ്ടെന്നു തോന്നുന്നു. പ്രാചീനകാലത്തെ കാര്‍ഷികസമ്പദ്‌വ്യവസ്ഥയെ സൂചിപ്പിയ്ക്കുന്നു ഈ പദപ്രയോഗം. അതിനു മൂന്നു സവിശേഷതകള്‍ കാണം. ഒന്ന്: രാഷ്ട്രീയമായ അടിച്ചമര്‍ത്തല്‍. സാധാരണക്കാരന് ഒന്നിലും ഒരധികാരവുമുണ്ടായിരുന്നില്ല. രാജാക്കന്മാര്‍, പ്രഭുക്കന്മാര്‍, അവരോടൊട്ടിനിന്നവര്‍ ഇങ്ങനെ കുറേപ്പേര്‍ ഏറെപ്പേര്‍ക്കു മേല്‍കര്‍തൃത്വം നടത്തി. രണ്ട്: സാമ്പത്തികചൂഷണം. വ്യവസായപൂര്‍വയുഗത്തില്‍ സമ്പത്തിന്റെ സ്രോതസ്സു കൃഷിയായിരുന്നു. അതിന്റെ മൂന്നില്‍ രണ്ടു ഭാഗം അധീശവര്‍ഗത്തിന്റെ കൈകളിലെത്തിച്ചേരും എന്നുറപ്പിയ്ക്കുന്നതായിരുന്നു അവരുണ്ടാക്കിയ വ്യവസ്ഥകളും ചട്ടങ്ങളും. ഭൂമിയുടെ ഉടമ ഈശ്വരനാണ് എന്നതാണു ബൈബിളിലെ (ഖുര്‍ആനിലേയും) അടിസ്ഥാനസങ്കല്പം. ഫലത്തിലതു മാറ്റി മറിയ്ക്കപ്പെട്ടു. കടം കയറിയപ്പോള്‍ കര്‍ഷകന്‍ കര്‍ഷകത്തൊഴിലാളിയായി. കര്‍ഷകത്തൊഴിലാളി പിന്നെ അടിമയായി. മൂന്ന്: മതപരമായ അംഗീകാരം ഈ ചൂഷണങ്ങള്‍ക്കു കിട്ടി. രാജാധികാരം ദൈവദത്തം. രാജാവു ദൈവപുത്രന്‍. സാമൂഹികവ്യവസ്ഥിതി ദൈവീകനിയമം. പഴയനിയമത്തിലെ ഉല്പതിഷ്ണുക്കളായ പ്രവാചകര്‍ ഈ അവസ്ഥയെയൊക്കെ വെല്ലുവിളിച്ചുവെന്നതു ശരി. എങ്കിലും പൊതുവേ അധീശതാവ്യവസ്ഥിതിയിലെ അന്യായങ്ങള്‍ക്കു നിയമസാധുത നല്‍കുകയാണു മതങ്ങള്‍ ചെയ്തിരുന്നത്.

മനുസ്മൃതി ഓര്‍മ്മ വരുന്നു. അതായത്, യഹൂദമതത്തിലോ പലസ്തീന്‍ നാട്ടിലോ മാത്രം സംഭവിച്ച അപഭ്രംശമായിരുന്നില്ല ഇതൊന്നും. മനുഷ്യസംസ്കാരത്തിന്റെ അയ്യായിരം കൊല്ലത്തെ ചരിത്രത്തിന്റെ തുടര്‍ച്ചയെന്നേ പറയാനാവൂ. എന്നാല്‍ റോം അര്‍ക്കലാവോസ് രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി ഭരണം ഏറ്റെടുത്തതോടെ ഈ അധീശതാവ്യവസ്ഥിതിയുടെ ആധാരശിലയയി യരൂശലേം ദേവാലയവും മഹാപുരോഹിതസമൂഹവും മാറി. അതിനെതിരേയാണു യേശു പടനയിച്ചത്.

യരൂശലേം ഉള്‍പ്പെടുന്ന പലസ്തീന്‍ നാട് റോമാഭരണത്തിലായപ്പോള്‍ കൃഷിയുടെ സ്വഭാവവും മാറി. ഭക്ഷ്യവിളകളേക്കാള്‍ കൂടുതല്‍ ഒലീവ്, അത്തി, ഈന്തപ്പഴം തുടങ്ങിയ ‘വാണിജ്യ’വിളകളായി. വാണിജ്യവിളയ്ക്കു കൂടുതല്‍ മൂലധനം വേണം. പഴയ കര്‍ഷകര്‍ പലരും പുറത്തായി. ‘മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും’ എന്നാണ് അധീശവര്‍ഗത്തെക്കുറിച്ചു ബൈബിളിലെ ആദ്യരചനയുടെ കര്‍ത്താവായ മര്‍ക്കോസ് പറയുന്നത്. ശാസ്ത്രിമാര്‍ അറിവുള്ളവരായിരുന്നു. രായസവും രേഖകളും അവര്‍ സൂക്ഷിച്ചു.

ഈ കര്‍ഷകചൂഷണത്തോടൊപ്പം നികുതിപിരിവിന്റെ കേന്ദ്രമായും യരൂശലേം നിലകൊണ്ടു. പെരുന്നാളിനു രണ്ടുരണ്ടരലക്ഷം ജനം ഒത്തു ചേരുന്ന നഗരത്തിലെ നാല്‍പ്പതിനായിരം സ്ഥിരവാസക്കാര്‍ ധനികരായിരുന്നു. അവരൊക്കെ വ്യക്തിപരമായി അഴിമതിക്കാരോ ക്രൂരന്മാരോ ആയിരുന്നുവെന്നല്ല. നന്മനിറഞ്ഞവരും വിശ്വസ്തരുമായിരുന്ന വ്യക്തികളും ഈ അധീശതാവ്യവസ്ഥിതിയെ നിലനിര്‍ത്തുന്നതില്‍ പങ്കുവച്ചിരുന്നു. അറിഞ്ഞും, ചിലരെങ്കിലും അറിയാതെയും എന്നു മാത്രം.

യേശു യരൂശലേം ഒഴികെ ഒരു മഹാനഗരവും സന്ദര്‍ശിച്ചില്ല. നാട്ടിന്‍പുറങ്ങളിലും കഫര്‍നാഹും പോലുള്ള ചെറിയ പട്ടണങ്ങളിലുമല്ലാതെ, ടൈബീരിയസ്സിലോ സെഫോറിസ്സിലോ നാം അവനെ കാണുന്നില്ല. സ്വാഭാവികമായും ആദ്യകൃതിയായ മര്‍ക്കോസിന്റെ സുവിശേഷത്തില്‍ ഗലീലയില്‍ നിന്നു യരൂശലേമിലേയ്ക്കുള്ളൊരു നവോത്ഥാനമാര്‍ച്ച് ആണു യേശുവിന്റെ പരസ്യശുശ്രൂഷയുടെ കാതല്‍. അടിസ്ഥാനചിന്ത സഹനത്തിലൂടെ വിജയം എന്നതാണ്.

മൂന്നു പ്രധാന ഘടകങ്ങള്‍. ഒന്ന്, ഉപരി സൂചിപ്പിച്ച സമ്പൂര്‍ണസമര്‍പ്പണം. ക്രൂശിലേറാനുള്ളവന്‍ ക്രൂശു വഹിച്ചുകൊണ്ടു ശതാധിപന്റെ പിറകെ ഇടം വലം നോക്കാതെ നടക്കേണ്ടവനാണ്. ആ ശതാധിപന്റെ സ്ഥാനത്താണു സര്‍വാധിപനായ ഈശ്വരന്‍. ഒരുവന്‍ ഈശ്വരന്റെ പിന്നാലെ ഇറങ്ങിത്തിരിച്ചാല്‍ പിന്നെ ഈശ്വരനൊഴികെ മറ്റൊന്നും അവന്റെ യാത്രയെ നിയന്ത്രിച്ചുകൂടാ. രണ്ടാമത്, തന്നെത്താന്‍ താഴ്ത്തുന്നവന്‍ ഉയര്‍ത്തപ്പെടും. ഒരുവന്‍ മുമ്പന്‍ ആകുവാന്‍ ഇച്ഛിച്ചാല്‍ അവന്‍ എല്ലാവരിലും ഒടുക്കത്തവനും എല്ലാവര്‍ക്കും ശുശ്രൂഷകനുമാകണം എന്നു യേശു പറഞ്ഞു. മൂന്നാമത്, അധീശതയല്ല ദൈവരാജ്യത്തിന്റെ അടയാളം. ‘ജാതികളില്‍ അധിപതികളായവര്‍ അവരില്‍ കര്‍തൃത്വം ചെയ്യുന്നു...അധികാരം നടത്തുന്നു... നിങ്ങളുടെ ഇടയില്‍ അങ്ങനെയാകരുത്.’ ഒരു പുതിയ വ്യവസ്ഥിതിയ്ക്കുള്ള ആഹ്വാനമാണ് ഇവിടെ കാണേണ്ടത്. ദേവാലയത്തിലെ ബലികളേയും മഹാപുരോഹിതന്മാരേയും യേശു എതിര്‍ത്തത് ഒന്നാം നൂറ്റാണ്ടിലെ അധീശതാവ്യവസ്ഥിതിയുടെ പ്രതീകങ്ങള്‍ എന്ന നിലയിലാണ്. അന്നു പീലാത്തോസിന്റെ പരേഡു കണ്ട് ‘കൊടിയേറ്റ’ത്തിലെ ഗോപിയെപ്പോലെ ‘ഹൗ എന്തൊരു സ്പീഡ്’ എന്നു പറഞ്ഞവര്‍ എല്ലാം ചീത്ത മനുഷ്യരായിരുന്നില്ല. എങ്കിലും അന്തിമവിജയത്തിലേയ്ക്കു നയിയ്ക്കുന്നത് ഓശാനയുടെ കഴുതയാണ്, സാമ്രാജ്യത്വത്തിന്റെ കുതിരയല്ല എന്ന് അവര്‍ അറിഞ്ഞില്ല. ശ്രീയേശുവിന്റെയും ക്രിസ്മസ്സിന്റെയും വെല്ലുവിളി ഒളിഞ്ഞിരിക്കുന്നത് ഇവിടെയാണ്.

Read more

ഗുരുതരമായ പാപമാണ് ലോട്ടറി

മദ്യപാനത്തേക്കാള്‍ ഗുരുതരമായ പാപമാണു ലോട്ടറിയെന്നു ഡോ. ഡി ബാബുപോള്‍. ദ്രവ്യാഗ്രഹം സകലവിധദോഷത്തിനും കാരണമാണെന്ന ബൈബിള്‍ പ്രബോധനത്തില്‍ വിശ്വസിയ്ക്കുന്ന െ്രെകസ്തവസമൂഹം ലോട്ടറി വില്‍ക്കാനും വാങ്ങാനും പാടില്ല. മദ്യത്തേക്കാള്‍ വലിയ വിപത്താണു ലോട്ടറി. ഇതു തികച്ചും ചൂതുകളിയാണ്. മെത്രാന്മാര്‍ കുഞ്ഞാടുകളെ ഈ തിന്മയില്‍ നിന്നു മോചിപ്പിയ്ക്കാന്‍ മുന്നിട്ടിറങ്ങണം,“ ഡോ. ബാബുപോള്‍ പറഞ്ഞു.

കായംകുളം കൊച്ചുണ്ണി സാധുക്കളെ സഹായിച്ചിരുന്നു. മറ്റുള്ളവരുടെ മുതല്‍ കവര്‍ച്ച ചെയ്താണ് അയാള്‍ സഹായിച്ചിരുന്നത്. അതുകൊണ്ട് കൊച്ചുണ്ണിയുടെ പ്രവൃത്തിയെ ന്യായീകരിയ്ക്കാനാകുമോ? ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്ക് എതിരാണു ലോട്ടറിവ്യാപാരം. വിയര്‍പ്പോടെ അപ്പം ഭക്ഷിയ്‌ക്കേണ്ടവര്‍ വല്ലവന്റേയും ധനം അപഹരിയ്ക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ലോട്ടറി അധാര്‍മ്മികമാണ്. ലോട്ടറി വഴി നന്നായവര്‍ ആരുമില്ല. താല്‍ക്കാലികമായി ഗുണം കിട്ടിയവരേയും കാശുപോയവന്റെ കണ്ണീര്‍ വേട്ടയാടുകയാണ്. ഈ പണം ശാപഗ്രസ്തമാണ്. മദ്യശാലകള്‍ നിമിത്തം അനേകര്‍ക്കു തൊഴില്‍ നേടിക്കൊടുക്കുന്നു എന്ന കാരണത്താല്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിയ്ക്കാനാകുമോ? മദ്യവും മയക്കുമരുന്നും ഉണ്ടാക്കുന്ന ദുരന്തത്തേക്കാള്‍ വലുതാണ് ലോട്ടറികള്‍ വരുത്തുന്നത്.

ലോട്ടറിവിഷയത്തില്‍ മെത്രാന്മാരുടെ മൗനം ക്രൂരമാണ്. മദ്യനിരോധനം വേണമെന്നു പറഞ്ഞു മുന്നിട്ടിറങ്ങുന്ന മെത്രാന്മാര്‍ എന്തുകൊണ്ടു കുഞ്ഞാടുകളെ ഈ ചൂതാട്ടത്തില്‍ നിന്നു പിന്തിരിപ്പിയ്ക്കുന്നില്ല?

ഏറ്റവും വലിയ തട്ടിപ്പാണു കാരുണ്യലോട്ടറി. പൊതുജനത്തില്‍ നിന്നു പിരിച്ചെടുക്കുന്നതിന്റെ ചെറിയൊരംശം മാത്രമേ ജീവകാരുണ്യപ്രവര്‍ത്തനത്തിനു ലഭിക്കുന്നുള്ളൂ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയെ വെട്ടാന്‍ ധനമന്ത്രി മാണി കാരുണ്യഫണ്ട് ഉണ്ടാക്കിയല്ലോ. ഭാഗ്യക്കുറി എടുക്കുന്നതു പുണ്യപ്രവൃത്തിയാണെന്നു മന്ത്രി തന്നെ പരസ്യത്തില്‍ മോഡലായി വന്നു നമ്മെ ബോദ്ധ്യപ്പെടുത്താന്‍ ശ്രമിച്ചു. ലോട്ടറി വഴി കിട്ടുന്ന നൂറു രൂപയില്‍ കാന്‍സര്‍ രോഗികള്‍ക്ക് എത്ര കിട്ടി എന്ന് ആരും അന്വേഷിച്ചില്ല. ഇനി പാഴ്‌ച്ചെലവുകളെല്ലാം ഒഴിവാക്കി പരമാവധി തുക നിര്‍ദ്ദിഷ്ട ലക്ഷ്യത്തിനുപയോഗിച്ചു എന്നു തന്നെ കരുതുക. എങ്കില്‍പ്പോലും ആ ലോട്ടറി നീതീകരിച്ചുകൂടാ. പരമാവധി ഒരു ശതമാനം ജനങ്ങളല്ലാതെ കാന്‍സര്‍ രോഗിയെ ഓര്‍ത്തു ടിക്കറ്റെടുക്കാനോ, സമ്മാനം കിട്ടിയാല്‍ അത് ആ ചികിത്സാനിധിയിലേയ്ക്കു സംഭാവന ചെയ്യാനോ തുനിഞ്ഞിട്ടുണ്ടാവില്ല. ബാക്കിയെല്ലാവരും സമ്മാനപ്പെരുമഴയില്‍ പ്രലോഭിതരായി ടിക്കറ്റെടുത്ത പാവങ്ങള്‍ തന്നെയായിരിയ്ക്കും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് ഉമ്മന്‍ചാണ്ടിയുടെ കാലത്തു നിലവിലുള്ളപ്പോഴാണ് കെ എം മാണി കാരുണ്യലോട്ടറി തുടങ്ങിയത്. ആ ഫണ്ട് സ്വന്തമായി കൈകാര്യം ചെയ്യാനുള്ള ലക്ഷ്യത്തോടെയാണു മാണി അതു തുടങ്ങിയത്. പൊതുജനത്തിന് ഇത്തരം കളികള്‍ പെട്ടെന്നു പിടികിട്ടുകയില്ല.

ലോട്ടറിയുടെ അടിമകളാകുന്നവരധികവും പാവപ്പെട്ടവരാണ്. തുലാവര്‍ഷക്കാലത്തെ ഇടിമിന്നലില്‍ കണ്ടിട്ടില്ലേ? ഇടിവെട്ടി ചാകാനുള്ള സാദ്ധ്യത പത്തുലക്ഷത്തിലൊന്ന് എന്നാണു കണക്ക്. കേരളത്തിലാണെങ്കില്‍ ഇരുപതുലക്ഷത്തിലൊന്ന്. അത്രപോലും സാദ്ധ്യതയില്ല ഓണം ലോട്ടറിയില്‍ ബമ്പര്‍ അടിയ്ക്കാന്‍. കഞ്ചാവിനും മദ്യത്തിനും അടിമപ്പെടുന്നതു പോലെയാണു ലോട്ടറിയില്‍ അകപ്പെടുന്നത്. ഞാന്‍ പത്തുരൂപാ മുടക്കി ഒരു ടിക്കറ്റു വാങ്ങുന്നു. എനിയ്ക്കു പത്തുലക്ഷം രൂപ സമ്മാനം കിട്ടുന്നു. ഈ സമ്മാനത്തുക എവിടെ നിന്നു വരുന്നു എന്നാലോചിച്ചാല്‍ ഈ പരിപാടിയില്‍ എന്തോ ഒരു തുരപ്പന്‍ പണിയുണ്ട് എന്നൂഹിയ്ക്കരുതോ? അതു നാം ചെയ്യുന്നില്ലെന്നു മാത്രമല്ല, സര്‍ക്കാര്‍ തന്നെ മുന്നിട്ടിറങ്ങി നമ്മെ പറ്റിച്ചുണ്ടാക്കുന്ന പണം കാന്‍സര്‍ രോഗിയെ ചികിത്സിയ്ക്കാനാണുപയോഗിക്കുന്നത് എന്നു പറഞ്ഞ് ഈ കൊടുംചതിയ്ക്കു പുണ്യപ്രവൃത്തിയുടെ ഭാവം നല്‍കുന്നു. ദൈവം തന്നിട്ടുള്ള ചിന്താശക്തി ക്രിയാത്മകമായി ഉപയോഗിക്കാത്തതുകൊണ്ടാണ് ഇത്തരം കുടുക്കുകളില്‍ നമ്മള്‍ വീഴുന്നത്.

മദ്യവര്‍ജനസമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മെത്രാന്മാര്‍ ആദ്യം ചെയ്യേണ്ടത് സ്വന്തം കുഞ്ഞാടുകളെ മദ്യത്തില്‍ നിന്നു മോചിപ്പിയ്ക്കുകയാണ്. ബിഷപ്പ് സൂസപാക്യം അതിനു മാതൃക കാട്ടി. മദ്യപാനത്തിനടിമകളായിരുന്ന എത്രയോ കുടുംബങ്ങളെ അദ്ദേഹം അതില്‍ നിന്നു മോചിപ്പിച്ചു.

ലോട്ടറി വര്‍ജനത്തെപ്പറ്റി എന്തുകൊണ്ടു മെത്രാന്മാര്‍ സഭാജനങ്ങളോടു പറയുന്നില്ല. അദ്ധ്വാനിച്ചുണ്ടാക്കാത്ത പണം തിന്മയുടേതാണ്. അതുകൊണ്ടു തന്നെ ലോട്ടറി പാപവും അധാര്‍മ്മികവുമാണ്“ ഡോ. ഡി. ബാബുപോള്‍ പറഞ്ഞു.

റോമാസാമ്രാജ്യത്തോളം പഴക്കം

ലോട്ടറിയ്ക്കു റോമാസാമ്രാജ്യത്തോളമെങ്കിലും പഴക്കമുണ്ട്. നീറോയും അഗസ്റ്റസ്സുമൊക്കെ രാജകീയഭാഗ്യക്കുറികള്‍ നടത്തിയിരുന്നു. അടിമകളും ഭൂസ്വത്തും മറ്റുമായിരുന്നു സമ്മാനമായി അന്നു നിശ്ചയിച്ചിരുന്നത്. പതിനാറാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ ഫ്‌ലോറന്‍സിലാണ് ആധുനികകാലത്ത് ആദ്യമായൊരു ലോട്ടറിയുണ്ടായത് എന്നാണു വയ്പ്. ഈ സമ്പ്രദായം യൂറോപ്പിലാകെ പ്രചരിച്ചു. അമേരിക്കയിലെ കുടിയേറ്റക്കാര്‍ക്കിടയിലും ഭാഗ്യക്കുറിയ്ക്കു വലിയ സ്വീകാര്യതയുണ്ടായിരുന്നുവത്രേ. ക്രമേണ എതിര്‍ശബ്ദം ശക്തമായി. അമേരിക്കയിലും ഫ്രാന്‍സിലും ഇംഗ്ലണ്ടിലുമൊക്കെ കുറേക്കാലം ലോട്ടറി നിരോധിയ്ക്കപ്പെട്ടിരുന്നു. ഇറ്റലിയിലും ഓസ്‌ട്രേലിയയിലും ലോട്ടറിയ്ക്കു കൂടുതല്‍ പ്രചാരം കിട്ടി. സ്‌പെയിനില്‍ കാര്‍ലോസ് രാജാവു സര്‍ക്കാര്‍ ലോട്ടറി തുടങ്ങി. നിരോധിച്ചിട്ടു കാര്യമില്ലെന്നു നിരോധിച്ചവര്‍ക്കും തോന്നി. ഫ്രാന്‍സില്‍ സര്‍ക്കാര്‍ ഒരു നാഷണല്‍ ലോട്ടറി തുടങ്ങി. അമേരിക്കയിലെ ഹാര്‍വേര്‍ഡ്, യേല്‍, കൊളംബിയ സര്‍വകലാശാലകള്‍ ലോട്ടറി നടത്തിയാണു മൂലധനത്തില്‍ വലിയൊരു പങ്കു കണ്ടെത്തിയത്. യുദ്ധാനന്തരജപ്പാനില്‍ തക്കാര്‍ കുജി എന്ന പേരില്‍ ലോട്ടറിയുണ്ടായി.

Read more

കേള്‍ക്കാനൊരിടം - അവതാരിക

"കേള്‍ക്കാനൊരിടം' വായിക്കാനൊരു സുഖം തരുന്ന രചനയാണ്. കണ്ണൂരിനടുത്തുള്ള ഏഴിമലയില്‍ നിന്ന് എന്നെ ഈ തിരുവനന്തപുരത്ത് എത്തിച്ച ഗോത്രയാനത്തിലെ ഒരു ഇടത്താവളം എന്റെ പിതാമഹനും അദ്ദേഹത്തിന് തൊട്ടുമുമ്പുള്ള രണ്ട് തലമുറകളും താമസിച്ച പോത്താനിക്കാട് ആയിരുന്നു. ആ നാട്ടില്‍ നിന്നാണ് ഈ രചന വരുന്നത് എന്ന വസ്തുത എന്നെ സന്തുഷ്ടനാക്കുന്നു.

ശ്രീ ജോയി ചെറിയാനെ എനിക്ക് അത്ര പരിചയം പോര. ഇന്നും നമ്പൂതിരിമാരായി തുടരുന്നവര്‍ ജീവിച്ചിരിക്കുന്ന കൂറ്റപ്പള്ളി മനയുടെ ക്രിസ്തീയ ശാഖയിലാണ് -ചീരോത്തു മന അന്യം നിന്നുപോയി- ജോയിയുടെ ജനനം എന്ന് മാത്രം ഗ്രഹിച്ചുകൊണ്ടാണ് ഈ കൃതി ഞാന്‍ വായിച്ചു തുടങ്ങിയത്. ഇപ്പോള്‍ ഇതു മടക്കിവെയ്ക്കുമ്പോഴാകട്ടെ ഗ്രന്ഥകര്‍ത്താവ് എനിക്ക് പരിചിതനാണ് എന്ന ചിന്തയാണ് മനസ്സില്‍ ബാക്കി.

മടക്കിവെയ്ക്കുമ്പോള്‍ എന്നാണ് പറഞ്ഞത്. സത്യത്തില്‍ മടക്കിവെയ്ക്കുകയല്ല. ഈ രചന ഇലക്‌ട്രോണിക് മാധ്യമത്തിലാണ് കിട്ടിയതും വായിച്ചതും. ഈ കുറിപ്പ് ഗ്രന്ഥകാരന് അയയ്ക്കുന്നതും അങ്ങനെ തന്നെ. പോത്താനിക്കാട്ടിന് ഈ മെയില്‍! 1929-ലെ ഒരു കഥ എന്റെ അപ്പന്‍ പറഞ്ഞറിയാം. വടക്കന്‍ തിരുവിതാംകൂറിന്റെ നവോത്ഥാന നായകരിലൊരാളായി മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികന്‍ പി. ഗോവിന്ദപ്പിള്ള വാഴ്ത്തിയിട്ടുള്ള ചീരോത്തോട്ടം പി.ഏ. പൗലോസ് കോര്‍റെപ്പിസ്‌കോപ്പയുടെ മകനാണ് ഞാന്‍. അച്ഛന്‍ മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ആണ് പഠിച്ചത്. അവധിക്ക് വന്നപ്പോള്‍ ഒരിക്കല്‍ പോത്താനിക്കാട്ടെ പൗരപ്രമുഖരായ കാരണവന്മാര്‍ക്ക് മദിരാശി വിശേഷങ്ങള്‍ അറിയണം. അച്ഛന്‍ നല്ല അധ്യാപകനും സദസ് അറിഞ്ഞ് പ്രസംഗിക്കുന്ന പ്രഗത്ഭ വാഗ്മിയും ആണ് എന്നു തെളിഞ്ഞത് പിന്നീടാണ് എങ്കിലും ആ വാസനകള്‍ അന്നേ ഉണ്ടായിരുന്നിരിക്കണം. മദിരാശിയില്‍ അന്നും വൈദ്യുതി ഉണ്ട്. ആ വെളിച്ചത്തെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ: അവിടെ വിളക്ക് നമ്മുടെ നാട്ടിലേതുപോലെ അല്ല. മുറിയുടെ നടുവില്‍ മട്ടുപ്പാവില്‍ നിന്നു തൂക്കിയിട്ടിരിക്കുകയാണ് വിളക്ക്. ഭിത്തിയില്‍ ഒരു വലിയ ആണി ഉണ്ട്. അത് കീഴോട്ട് തിരിച്ചാല്‍ വിളക്ക് കത്തും. മേലോട്ട് തിരിച്ചാല്‍ കെടും'. കാരണവന്മാര്‍ക്ക് ബോധ്യം വന്നില്ല. അവരിലൊരാള്‍ പറഞ്ഞുവത്രേ. "കത്തനാര്‍ ഇങ്കിരീസ് പഠിക്കാന്‍ പോയി. കഥേം നൊണേം പറയാന്‍ പഠിച്ചോണ്ട് വന്നു.' ആ പോത്താനിക്കാട്ട് നിന്നാണ് ഗ്രന്ഥകര്‍ത്താവ് തന്റെ കൃതിയുടെ ഡി.ടി.പി മാതൃക സ്കാന്‍ ചെയ്ത് ഈമെയില്‍ വഴി അന്നത്തെ ആ കത്തനാരുടെ പുത്രന് അയച്ചു തരുന്നത്!

"പോത്താനിക്കാടിന്റെ ശില്‍പി' ആയി പൗലോക് കോറെപ്പിസ്‌കോപ്പയെ വിശേഷിപ്പിക്കുന്ന ഒരു പ്രബന്ധം വായിച്ചിട്ടുണ്ട്. (അത്യുന്നതന്റെ നിഴലില്‍, സെന്റ് ജോസഫ്‌സ് പ്രസ്, 1979, രണ്ടാം പതിപ്പ് 2012). ആ നാട്ടില്‍ തപാലാപ്പീസും സര്‍ക്കാര്‍ ആശുപത്രിയും, ഇംഗ്ലീഷ് പള്ളിക്കൂടവും ഒക്കെ ഉണ്ടായത് കോറെപ്പിസ്‌കോപ്പയുടെ ശ്രമഫലമായാണ്. അതിന്റെ തുടര്‍ച്ചയായി 2016-ല്‍ ഇന്റര്‍നെറ്റ് സൗകര്യം ഉണ്ടാകുന്നതിലും അത്ഭുതമില്ല. ഇത്തരം മാറ്റങ്ങള്‍ സൃഷ്ടിച്ച ഒരു പുതിയ ലോകം ആണ് ഗ്രന്ഥകര്‍ത്താവിന്റെ മുന്നില്‍ ഉള്ളത്. ആ ലോകത്തിന്റെ സ്വാധീനതയില്‍ നിന്ന് മോചനമില്ല, ആര്‍ക്കും: ആന്‍ഡമാനിലെ ജാറുവകള്‍ക്കും നിലമ്പൂര്‍ വനങ്ങളിലെ ചോലനായ്ക്കര്‍ക്കും, ആമസോണ്‍ വനാന്തര്‍ ഭാഗങ്ങളില്‍ ഉപഗ്രഹങ്ങളുടെ ക്യാമറകള്‍ക്ക് വിധേയരായ ഗോത്ര ജനതയ്ക്കും പോലും. ഈ സമഗ്രമായ ആഗോളീകരണവും അതിന്റെ അപ്രതിരോധ്യമായ ആക്രമണോന്മുഖതയും വര്‍ത്തമാനകാല കേരളത്തെ അലോരസപ്പെടുത്തുന്നതാണ് ഗ്രന്ഥകാരനെ തൂലിക തേടാന്‍ പ്രചോദിപ്പിച്ചത്.

ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങളാണ് ഈ കൃതിയുടെ കാതല്‍. കണ്ണാടിയില്‍ വെളിച്ചം പ്രതിഫലിക്കും പോലെയും അന്തരീക്ഷത്തില്‍ ശബ്ദം പ്രതിധ്വനിക്കുംപോലെയും അനുഭവങ്ങള്‍ തലമുറകളിലൂടെ അഭിപ്രായങ്ങളായും, അഭിപ്രായങ്ങള്‍ ആഖ്യാനത്തിലൂടെ പിന്‍തലമുറകളുടെ അറിവായും മാറുന്നു എന്നതാണ് ഗ്രന്ഥകാരന്‍ ശ്രദ്ധിച്ചിട്ടുള്ളത്. ഈ പ്രക്രിയ അനസ്യൂതം തുടരുന്നതാണ് എന്ന് ഗ്രന്ഥകാരന്‍ പറയുമ്പോള്‍ എതിരുണ്ടാവാനിടയില്ല. അതുകൊണ്ടാണ് "മനസ്സില്‍ വിതയ്ക്കപ്പെട്ടത്. താനെ വീണ് കിളിര്‍ക്കുന്നതും പടര്‍ന്നു പന്തലിച്ചതും ആയവയില്‍ നിന്ന് കാലാനുസരണം പാകമായത് ശേഖരിച്ചവയില്‍ പാറ്റിക്കൊഴിച്ചതെടുത്തത് വെളിച്ചത്തിന്റെ ലോകത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ഊര്‍ജദായകമായ പാഥേയമാക്കുവാന്‍ "അക്ഷരങ്ങളാക്കി സ്‌നേഹപൂര്‍വ്വം സമര്‍പ്പിക്കു'വാന്‍ ഗ്രന്ഥകാരന്‍ തുനിഞ്ഞിട്ടുള്ളത്.

ഇരുപത്തൊന്ന് അധ്യായങ്ങളാണ് ഈ കൃതിയില്‍. യുവത അനന്തസാധ്യതകളെ സാക്ഷീകരിക്കുവന്‍ വായനാശീലം വളര്‍ത്തണം, ആര്‍ജ്ജിത വിജ്ഞാനത്തെ കേവലം അടയാളപ്പലകകളായി നിര്‍ത്താതെ പ്രയുക്ത ഭാവത്തില്‍ ആവിഷ്കരിക്കണം., മുതിര്‍ന്നവര്‍ ഇളയവരെ ഒപ്പംകൂട്ടി നേര്‍വഴി നടത്തണം, ബാല്യത്തില്‍ കൊതിക്കുകയും, വാര്‍ദ്ധക്യത്തില്‍ അയവിറക്കുകയും ചെയ്യേണ്ടിവരുന്ന മധുരവസന്തമാണ് മൊട്ടിട്ടും പുഷ്പിപ്പും നില്‍ക്കുന്ന കൗമാരവും യൗവ്വനവും, മതിലുകള്‍ സ്വാര്‍ത്ഥതയുടെ പ്രതീകമെന്നതിലേറെ സ്വകാര്യതയുടെ കാവല്‍ക്കാരാണ്. വിവാഹത്തിനുശേഷം വിവാദങ്ങളുണ്ടാകാതിരിക്കാന്‍ വിവാഹത്തിനു മുമ്പേ സംവാദത്തിലേര്‍പ്പെടണം, ഗര്‍ഭപാത്രം ജീവന്റെ സുരക്ഷാ കവചമാണ്, ജീവിച്ചിരിക്കുന്നവര്‍ക്ക് ഉദാരമായി നല്കുകയും, മരിച്ചവരോടുള്ള കടമ മറക്കാതിരിക്കുകയും വേണം, തെറ്റായ വരുമാനങ്ങള്‍ സര്‍ക്കാര്‍ ഉപേക്ഷിക്കണം, ഭരണഘടന പരിഷ്കരിക്കണം, ദൈവത്തിന്റെ പ്രവൃത്തികള്‍ മനുഷ്യര്‍ക്ക് അപ്രാപ്യമാണ്, ചില സ്ത്രീകള്‍ കനംകുറഞ്ഞ നൂലിന്റെ ബലത്തെ പരമാവധി പരീക്ഷിക്കുമ്പോള്‍ മറ്റുചിലര്‍ ശരീരത്തെ എക്‌സ്‌റേ ഫിലിം പോലെ പ്രകാശിപ്പിക്കുന്നു, തീപ്പെട്ടിക്കൊള്ളികളെ സ്വതന്ത്രമാക്കി തീപ്പെട്ടിയോടൊപ്പം പോക്കറ്റിലിട്ടാല്‍ അത് അവിവേകമാകും, വിവേകശൂന്യരായ പുരുഷന്മാരാണ് പൂവാലന്മാരായി നടക്കുന്നത്. പ്രണയം പ്രണയികളെ ബുദ്ധിപരമായി മന്ദീഭവിപ്പിക്കുകയും വികാരപരമായി ഉന്മത്തരാക്കുകയും ചെയ്യുന്നു. സ്ത്രീയുടെ സഹകരണം ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മുറിവില്‍ കുത്തിയിറക്കുന്ന മുരിക്കിന്‍കൊമ്പ് നല്‍കുന്ന അനുഭവമാണ് നല്‍കുക, ചാണകം ചാരിയാല്‍ ചാണകം മണക്കും, ലൈംഗിക പീഡനവിവരങ്ങള്‍ അച്ചടിക്കരുത്, പീഡന കേസുകള്‍ക്ക് അതിവേഗ കോടതി വേണം, ചന്ദനം ചാരിയാല്‍ ചന്ദനം മണക്കും, ശരീരം ദേവാലയമാണ് എന്നിങ്ങനെ പല ആശയങ്ങള്‍ ഈ രചനയില്‍ കാണാം. മതങ്ങളെല്ലാം ഒരേ കുടുംബത്തിലാണ്, സമരം കൂടാതെ കാര്യങ്ങള്‍ നടക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം, മതമേതായാലും ദരിദ്രന്‍ ദരിദ്രന്‍ തന്നെയാണ് എന്നതിനാല്‍ ദളിതരെ പ്രത്യേകം കരുതണം. ഭാഷയേയും പരിസ്ഥിതിയേയും സ്‌നേഹിക്കണം, നായ്ക്കളേയും പരിസ്ഥിതിയേയും സ്‌നേഹിക്കുന്നതില്‍ കാപട്യം അരുത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാര്യത്തില്‍ എന്തു ചെയ്യണം എന്നിങ്ങനെയുള്ള വലിയ സംഗതികളാണ് അവസാന ഭാഗത്ത്. ഒടുവിലത്തെ ഒരധ്യായം ഉദ്ധരണികളാണെങ്കില്‍ അവസാനാധ്യായം "മ'കൊണ്ട് ഒരു മലയാള കവിതയാണ്.

ഇങ്ങനെ വായനക്കാരെ രസിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ കൃതി പോത്താനിക്കാടിനു പുറത്തും വായിക്കപ്പെടാനിടയുണ്ട് എന്നു കരുതുന്നതില്‍ തെറ്റില്ല. നമുക്കൊക്കെ എന്തെല്ലാം തോന്നുന്നു ഓരോ നേരത്ത്? അതൊക്കെ കുറിച്ച് വയ്ക്കാന്‍ പോലും മിക്കവരും തയാറാകുന്നില്ല. ഇവിടെ കുറിക്കുക മാത്രമല്ല, കുറിക്കുകൊള്ളുന്ന മട്ടില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. എല്ലാറ്റിനോടും എല്ലാവര്‍ക്കും യോജിക്കാനായെന്ന് വരുകയില്ല. എങ്കിലും ഇത് വായിക്കാനുള്ള ക്ഷമ ഉണ്ടാകുമെങ്കില്‍ ആ ക്ഷമ നിങ്ങള്‍ക്ക് രസം പകരും എന്നു ഞാന്‍ സാക്ഷിക്കുന്നു. 

Read more

പ്രചോദനമായത് ആ വാക്കുകള്‍

ഒരു മതത്തിന്റെ ആശയങ്ങള്‍ മറ്റൊരു മതത്തിന്റെ വിഞ്ജാന ശേഖരം ഉപയോഗിച്ച് വിശദീകരിക്കാന്‍ കഴിയുമെങ്കില്‍ മതങ്ങളൊക്കെ ഒന്നാണ്

സ്വാധീനിച്ച വ്യക്തികള്‍?

അച്ഛനും അമ്മയും. വടക്കന്‍ തിരുവിതാംകൂറിന്റെ നവോത്ഥാന നായകനെന്ന് പി.ഗോവിന്ദപിള്ള വിശേഷിപ്പിച്ച പൗലോസ് കോര്‍എപ്പിസ്‌കോപ്പയാണ് എന്റെ അച്ഛന്‍. ഹെഡ്മാസ്റ്ററായിരുന്ന അദ്ദേഹം പുലയര്‍ക്ക് സ്‌ക്കോളര്‍ഷിപ്പൊന്നുമില്ലായിരുന്ന അക്കാലത്ത് ശമ്പളത്തിന്റെ പകുതിയും അവരുടെ വിദ്യാഭ്യാസത്തിനായി ചെലവഴിച്ചിരുന്നു. തിരുവിതാംകൂറില്‍ ഒന്നാം റാങ്കോടെ മെട്രിക്കുലേഷന്‍ വിജയിച്ച എന്റെ അമ്മയുടെ ഈശ്വരവിശ്വാസവും എന്നെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്.

ജീവിതത്തിലെ ഏറ്റവും വലിയ നേട്ടം?

എന്നെപ്പോലൊരാള്‍ നാട്ടിന്‍പുറത്ത് നിന്നും ഏഴാം റാങ്കോടെ ഐ.എ.എസ് നേടിയത്, ഇടുക്കി പദ്ധതി പൂര്‍ത്തിയാക്കാനിടയായത്, വല്ലാര്‍പാടത്തിന്റെ സാധ്യതയെക്കുറിച്ചുള്ള ആദ്യത്തെ പ്രോജക്റ്റ് റിപ്പോര്‍ട്ട് നല്‍കാനായത്, വേദശബ്ദരത്‌നാകരം എന്ന മലയാളത്തിലെ ആദ്യത്തെ ബൈബിള്‍ നിഘണ്ടു എഴുതാനായത്. എന്നാല്‍ ഇവയൊക്കെ എന്റെ മിടുക്ക് കൊണ്ടല്ല മറിച്ച് ദൈവത്തിന്റെ കാരുണ്യം കൊണ്ടാണ് സാധ്യമായത്.

ജീവിതത്തില്‍ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി?

ജീവിതം എപ്പോഴും അധികം, ന്യൂനം, ഗുണനം, ഹരണം എന്നീ നാല് ചിഹ്നങ്ങള്‍ ചേര്‍ന്നുള്ളതല്ലേ? അതിനകത്ത് ഒരു ചലഞ്ചായി ഒന്നിനെക്കുറിച്ചും എനിക്ക് തോന്നിയിട്ടില്ല. കാരണം എന്തു പ്രശ്‌നം ഉണ്ടായാലും ഞാനത് ദൈവത്തിങ്കലാണ് സമര്‍പ്പിക്കുന്നത്.

താങ്കളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് അറിയാത്ത ഒരു കാര്യം?

പല ആളുകളും എന്നെയൊരു വലിയ ആളായി കരുതുന്നുണ്ടെന്ന് എനിക്കറിയാം. പക്ഷെ അതില്‍ കാര്യമില്ലാന്നുള്ള വിവരം അവര്‍ക്കറിഞ്ഞുകൂട.

ജീവിതത്തിലെ ഒരു സുപ്രധാന തീരുമാനം?

ഐ.എ.എസ് എഴുതാനുള്ള തീരുമാനം. എന്റെ എസ്. എസ്.എല്‍.സി ബുക്കില്‍ ബാബു എന്നുമാത്രമാണ് ഞാന്‍ ഒപ്പിട്ടിരുന്നത്. ഒരിക്കല്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ ഡി.ബാബുപോള്‍ എന്ന മുഴുവന്‍ പേരും എഴുതി ഒപ്പിട്ടില്ലെങ്കില്‍ പത്തോ പന്ത്രണ്ടു വര്‍ഷം കഴിഞ്ഞ് താനൊരു കളക്റ്ററാകുമ്പോള്‍ തന്റെ ഒപ്പിന് ഒരു വിലയുമുണ്ടാകില്ലെന്ന് പ്രീയൂണിവേഴ്‌സിറ്റിക്ക് പഠിക്കവേ എന്റെ ഇംഗ്ലീഷ് പ്രൊഫസര്‍ എന്നോട് പറയുകയുണ്ടായി. അതായിരുന്നു

ഒരു പ്രചോദനം. എന്‍ജിനീയറിംഗ് കഴിഞ്ഞവര്‍ ഐ.എ.എസ് എഴുതുന്നത് അക്കാലത്ത് വളരെ അസാധാരണവുമായിരുന്നു.

രസകരമായൊരു ബാല്യകാലസ്മരണ?

സ്കൂള്‍ പഠനകാലത്ത് ഒരു കല്യാണസദ്യയില്‍ പങ്കെടുക്കവേ നല്ല വണ്ണവും കുടവയറുമൊക്കെയുള്ള സ്ഥലത്തെ പ്രതാപശാലിയായ വില്ലേജ് ഓഫീസറും സദ്യയുണ്ണാനെത്തി. രസികനായ ഞങ്ങളുടെ ഒരു അധ്യാപകന്‍ അദ്ദേഹത്തോട് 'അങ്ങത്ത ഭക്ഷണം കഴിച്ചില്ല അല്ലേ, കണ്ടാല്‍ ഭക്ഷണം കഴിച്ചതായി തോന്നും' എന്നുപറഞ്ഞു. അപ്പുറത്തെ പന്തിയില്‍ ഇതെല്ലാം കേട്ടിരുന്ന ആറാം ക്ലാസുകാരനായ ഞാന്‍, കുടവയറ് കണ്ടിട്ടാണ് സാറ് ചോദിച്ചതെന്ന് ഉറക്കെ വിളിച്ചുപറഞ്ഞു. പെട്ടെന്ന് വില്ലേജ് ഓഫീസര്‍ എന്നെ നോക്കിയിട്ട് 'പോയി തരത്തിന് കളിക്കെടാ പിള്ളെ' എന്ന് ദേഷ്യപ്പെട്ടു. എന്റെ അച്ഛന്റെ പ്രായമുള്ളവരോടായിരുന്നു ഞാനന്ന് അങ്ങനെ പറഞ്ഞത്.

ജീവിതമൂല്യമായി കരുതുന്നത്?

ഈശ്വരനില്‍ നിന്നും വന്‍ കാര്യങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് ഈശ്വരന് വേണ്ടി വന്‍ കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. അതായത് വലിയ കാര്യങ്ങള്‍ ചെയ്യുകയും അതിന് ദൈവം സഹായിക്കുമെന്ന് ഉറപ്പായി വിശ്വസിക്കുകയും ചെയ്യുക.

മറ്റുള്ള മതഗ്രന്ഥങ്ങള്‍ പഠിക്കാനുള്ള പ്രേരണ?

അധ്യാപകരായിരുന്ന അച്ഛനും അമ്മയ്ക്കും ഭാരതീയ പാരമ്പര്യങ്ങളോടുള്ള പ്രതിബദ്ധതയായിരുന്നു കാരണം. ആഗമാനന്ദ സ്വാമികളുമായുള്ള അടുപ്പം കാരണം അച്ഛന്‍ ഭഗവത്ഗീതയും വായിക്കുമായിരുന്നു. പക്ഷെ ക്രിസ്തീയ വിശ്വാസ അനുഷ്ഠാനങ്ങളൊക്കെ വളരെ കര്‍ശനമായി അച്ഛന്‍ പാലിക്കുകയും ചെയ്തിരുന്നു. അമ്മയ്ക്ക് രാമായണത്തില്‍ വലിയ താല്‍പ്പര്യമുണ്ടായിരുന്നു. രാമന്‍ കാട്ടിലേക്ക് പോകുമ്പോള്‍ കൗസല്യ പ്രാര്‍ത്ഥിച്ച നാലുവരികളാണ് അമ്മ എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചിരുന്നത്. അതിപ്പോഴും ഞാനെന്റെ മക്കള്‍ക്ക് വേണ്ടി ചൊല്ലാറുണ്ട്.

മതഗ്രന്ഥങ്ങളില്‍ നിന്നും താങ്കള്‍ ഉള്‍ക്കൊണ്ടത്?

ഭാഗവത സപ്താഹം ഉദ്ഘാടനം ചെയ്യാനും കടവല്ലൂര്‍ അന്യോന്യത്തില്‍ പ്രഭാഷണം നടത്താനുമൊക്കെ എന്നെ ക്ഷണിക്കാറുണ്ട്. ഭാഗവതത്തെക്കുറിച്ച് പറയുമ്പോള്‍ ബൈബിളിലെ ബിംബകല്‍പ്പനകളും പള്ളിയില്‍ പ്രസംഗിക്കുമ്പോള്‍ രാമായണത്തിലെയും മഹാഭാരതത്തിലെയും കഥകളും ഞാന്‍ ഉപയോഗിക്കും. ഒരു മതത്തിന്റെ ആശയങ്ങള്‍ മറ്റൊരു മതത്തിന്റെ വിഞ്ജാന ശേഖരം ഉപയോഗിച്ച് വിശദീകരിക്കാന്‍ കഴിയുമെങ്കില്‍ മതങ്ങളൊക്കെ ഒന്നാണെന്നാണ് ഞാന്‍ അതിലൂടെ മനസിലാക്കിയിരിക്കുന്നത്. മതസാരമേകം എന്നതാണ് അതിനര്‍ത്ഥം.

Read more

വേദപുസ്തകവും കേരള നവോത്ഥാനവും

വെള്ളക്കാര്‍ തങ്ങളെ എന്നും കീഴാളരും അടിമകളുമായി നിലനിര്‍ത്താനാണു മോഹിച്ചതെങ്കില്‍ അവര്‍ തങ്ങള്‍ക്കു വേദപുസ്തകം ലഭ്യമാക്കരുതായിരുന്നു എന്നു പറഞ്ഞത് വര്‍ണവിവേചനത്തിനെതിരേ പൊരുതിയ ആര്‍ച്ച്ബിഷപ്പ് ഡെസ്മണ്ട് ടുട്ടു. നീതിക്കായി ദാഹിക്കുന്ന ഏതു വിപ്ലവകാരിയുടേയും കൈയില്‍ ചെന്നു പെടാവുന്ന ഏറ്റവും ശക്തമായ ആയുധം ബൈബിളാണ് എന്നു ടുട്ടുവും കൂട്ടരും കരുതി.

വേദപുസ്തകത്തിന്റെ ഈ പ്രാധാന്യവും രാഷ്ട്രീയമാനവും ശ്രദ്ധിക്കപ്പെട്ടത് സാക്ഷരത വ്യാപകമാവുകയും അച്ചടി പ്രചാരത്തില്‍ വരികയും ചെയ്തതിനു ശേഷമായിരുന്നു. നവീകരണത്തിന്റെ പ്രയോക്താക്കളാണ് അധികാരസ്ഥാനങ്ങളെ വെല്ലുവിളിക്കാനുള്ള ധൈര്യം പകരുന്ന മാനിഫെസ്‌റ്റോ ആയി ബൈബിളിനെ അവതരിപ്പിച്ചത് എന്നു പറയാറുണ്ട്. ഒപ്പം യാഥാസ്ഥിതികരും തങ്ങളുടെ നിലപാടിനു ബലം പകരാന്‍ ബൈബിളില്‍ത്തന്നെ വക കണ്ടു.

യൂറോപ്യന്‍ നവോത്ഥാനത്തിനു മുമ്പ്, സാധാരണസായിപ്പിനു ബൈബിള്‍ സുറിയാനിക്രിസ്ത്യാനികളുടെ പഴയ “പാല്‍പ്പുസ്തകം” പോലെയോ, മഹാപുരുഷന്മാരുടെ ഊറീമുകളുടേയും തുമ്മീമുകളുടേയും ഒരു പരിഷ്കൃതരൂപം പോലെയോ, അനുഗ്രഹിക്കാനും ശപിക്കാനും ഉപയോഗിക്കാവുന്ന വാക്യങ്ങളുടെ കലവറയും, യഹൂദന്മാര്‍ പട്ടയില്‍ എഴുതിയതു പോലെ കോട്ടിന്റെ കീശയില്‍ തുന്നിച്ചേര്‍ക്കാനുള്ള ദൈവവചനവും ഒക്കെ ആയിട്ടല്ലാതെ, ബൈബിള്‍ എന്തു പറയുന്നു എന്നറിയാന്‍ സാധാരണക്കാരനെ ബാധ്യതപ്പെടുത്തുന്ന ഗ്രന്ഥമായി കാണാന്‍ കഴിഞ്ഞിരുന്നില്ല. അതായത്, ബൈബിള്‍ ആധ്യാത്മികസന്ദേശം എന്നതിലുപരി, മാജിക്കുകാരന്റേയോ മന്ത്രവാദിയുടേയോ ആയുധം മാത്രമായിരുന്നു. അങ്ങനെയൊരു സാധനം ആശാരിയുടേയും മൂശാരിയുടേയും കൈവശം എത്തുന്നതിനെ ഭയന്നവരാണു പതിന്നാലാം നൂറ്റാണ്ടില്‍ വൈക്ലിഫിനെ എതിര്‍ത്തത്. പതിനാറാം നൂറ്റാണ്ടിലും ബൈബൈള്‍ പരിചയം വ്യാപകമാവുന്നത് ‘ആട് ഇടയനേയും, ഭാര്യ ഭര്‍ത്താവിനേയും, ജനം പട്ടക്കാരനേയും’ പഠിപ്പിക്കുന്നതിലേയ്ക്കു നയിക്കും എന്ന ഭയം ബൈബിള്‍ ഇംഗ്ലീഷിലേയ്ക്കു വിവര്‍ത്തനം ചെയ്ത ചിലര്‍ക്കെങ്കിലുമുണ്ടായിരുന്നു. മാര്‍ട്ടിന്‍ ലൂഥര്‍ പോലും “ഒരുത്തന്‍ പൊരുള്‍ തിരിച്ചുതരാഞ്ഞാല്‍ എങ്ങനെ ഗ്രഹിക്കും” എന്നു ചോദിച്ച എത്യോപ്യന്‍ ഷണ്ഡനെ അനുസ്മരിപ്പിക്കുമാറ് അവിദ്യാലംകൃതരായ അല്‍മായക്കാര്‍ക്ക് ബൈബിള്‍ ഗ്രഹിക്കാന്‍ വേദോപദേശം ഒപ്പമുണ്ടാവണം എന്നു കരുതിയിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലാണു ബൈബിള്‍ ആര്‍ക്കും വാങ്ങിവായിക്കാവുന്ന ഗ്രന്ഥമായി യൂറോപ്പില്‍ അംഗീകരിക്കപ്പെട്ടത്.

ബൗദ്ധികലോകത്തു ബൈബിള്‍ സ്വാധീനം ചെലുത്തിയതും ഏതാണ്ട് നവോത്ഥാനത്തോടു ചേര്‍ത്തുവായിക്കാവുന്നതാണ്. “പഠിക്കാന്‍ നമുക്കു രണ്ടു പുസ്തകങ്ങളുണ്ട്, ദൈവഹിതം വെളിപ്പെടുത്തുന്ന വേദപുസ്തകവും ദൈവശക്തി വെളിപ്പെടുത്തുന്ന സൃഷ്ടിയും; ആദ്യത്തേതു പഠിക്കാന്‍ പരിശോധിക്കേണ്ട പാഠപുസ്തകമാണു രണ്ടാമത്തേത്” എന്നു ഫ്രാന്‍സിസ് ബേക്കണ്‍ (15611626) പറഞ്ഞു. തുടര്‍ന്നു വന്ന രണ്ടു നൂറ്റാണ്ടുകളില്‍ ശാസ്ത്രീയജ്ഞാനത്തിലുണ്ടായ വര്‍ദ്ധന ഈ പ്രസ്താവനയില്‍ നിന്നു തുടങ്ങുന്നതായി ക്വീന്‍സ്‌ലന്റ് സര്‍വകലാശാലയിലെ പീറ്റര്‍ ഹാരിസണ്‍ നിരീക്ഷിച്ചിട്ടുണ്ട്. എന്നാല്‍ പ്രകൃതിസ്രഷ്ടാവിന്റെ ശക്തിയും വിവേകവും തെളിയിക്കുന്നുണ്ടെങ്കിലും സ്രഷ്ടാവിന്റെ സ്വഭാവം അറിയണമെങ്കില്‍ വേദപുസ്തകം തന്നെയാണു ശരണമെന്നു ബേക്കണ്‍ തന്നെ പറഞ്ഞതും ഇവിടെ ഓര്‍മ്മിക്കണം. ഗലീലിയോ, ബോയ്ല്‍ തുടങ്ങിയവരൊക്കെ പ്രകൃതിയേയും ശാസ്ത്രത്തേയും പഠിച്ചവരാണ്. അവരുടെ അന്വേഷണങ്ങളുടെ വിശദാംശങ്ങളോ അവരെത്തിച്ചേര്‍ന്ന നിഗമനങ്ങളോ ഈ പ്രകൃതത്തില്‍ പരിശോധിക്കേണ്ടതില്ല. അവരുടെ പ്രചോദനസ്രോതസ്സ് വേദപുസ്തകമായിരുന്നു എന്നാണു പറയാന്‍ ശ്രമിക്കുന്നത്. സങ്കീര്‍ത്തനം 19:1, റോമാലേഖനം 1:20 എന്നിവ വേലിയുടെ രണ്ടു വശത്തു നിന്നും വായിക്കാവുന്നതാണെങ്കിലും അറിവിന്റെ പുതിയ അധ്യായങ്ങള്‍ രചിക്കുവാന്‍ അവ പ്രേരകമായി എന്നതാണ് ഇവിടെ പ്രധാനം.

ബൈബിളിന്റെ പുനര്‍വായനകള്‍ ചരിത്രത്തിന്റെ ദര്‍ശനത്തെ രൂപപ്പെടുത്താന്‍ സഹായിച്ചു. ഒറൈത്തായുടെ അഞ്ചു പുസ്തകങ്ങളില്‍ മനുഷ്യരാശിയുടെ ചരിത്രം പരിമിതപ്പെടുത്താവതല്ലെന്നു കണ്ടെത്താന്‍ സഹായിച്ചതും മറ്റൊന്നല്ല. സാഹിത്യം, സംഗീതം, ചിത്രകല, ശില്പകല എന്നിങ്ങനെ നവോത്ഥാനമുദ്രകള്‍ തെളിഞ്ഞിട്ടുള്ള സമസ്തമേഖലകളേയും വേദപുസ്തകം സ്വാധീനിച്ചു.

ഭാരതം പോലെ ഒരു ബഹുസ്വരസമൂഹത്തില്‍ ബൈബിള്‍ പുനര്‍വായനയ്ക്കു വിധേയമാകേണ്ടതുണ്ട്. രാജാറാം മോഹന്‍ റോയിയും ജോഷ്വാ മാര്‍ഷ്മാനും തമ്മില്‍ നടന്ന വാദപ്രതിവാദങ്ങളും, കുമരപ്പയും ആര്‍ച്ച് ബിഷപ്പ് വെസ്റ്റ്‌കോട്ടും തമ്മിലുണ്ടായ സംവാദവും, യഹൂദസമൂഹത്തില്‍ ഏകദൈവവിശ്വാസം ഇന്നത്തെ രൂപം പ്രാപിച്ചതു പ്രവാസാനന്തരമാണെന്നു കാരണ്‍ ആംസ്‌ട്രോങ് പറയുന്നത് അനുസ്മരിച്ചുകൊണ്ട് ദൈവരൂപങ്ങള്‍ ശ്രദ്ധയ്ക്കായി മത്സരിക്കുന്ന പൗരസ്ത്യദേശത്തു പുതിയൊരു ഹെര്‍മന്യൂട്ടിക്‌സ് ഉണ്ടാകേണ്ടതുണ്ടെന്നു വാദിക്കുന്ന സുകൃതരാജിനെപ്പോലുള്ളവരുടെ ചിന്താപദ്ധതികളും ഭാരതത്തില്‍ ബൈബിളിന്റെ സ്വാധീനതയെക്കുറിച്ചു പ്രതിപാദിക്കുമ്പോള്‍ മറന്നുകൂടാ. മലയാളിക്കു ബൈബിള്‍ ലഭ്യമായ കാലത്തെ ബൗദ്ധികാന്തരീക്ഷമല്ല ഇന്നീ നാട്ടിലുള്ളതെന്നു സൂചിപ്പിക്കുന്നത് ബൈബിള്‍ കഴിഞ്ഞ പത്തിരുന്നൂറ്റന്‍പതു കൊല്ലമായി നമ്മുടെ സമൂഹത്തിലും സാഹിത്യത്തിലും ചെലുത്തുന്ന സദ്‌പ്രേരണകള്‍ തിരിച്ചറിയുന്നതില്‍ നിന്നു നമ്മെ തടയരുതെന്നു പറയാനാണ്. വേദപുസ്തകം രണ്ടു വട്ടം മുറിച്ചുകടക്കാന്‍ കഴിയാത്ത, അനുനിമിഷം പരിണാമവിധേയമായ നദിയെപ്പോലെയാണെന്ന് ഓര്‍മ്മിപ്പിക്കാനാണ് ഇതു പറയുന്നത്.

തോമാശ്ലീഹായുടെ കാലത്തു പുതിയനിയമമില്ല. ക്‌നായിത്തോമ്മായുടെ കാലത്തും അത് ഇന്നത്തെ രൂപത്തില്‍ ലഭ്യമായിരുന്നിരിക്കാനിടയില്ല. എങ്കിലും സാബൊര്‍ അഫ്രോത്ത് കാലം ആയപ്പോഴേയ്ക്കും വൈദികര്‍ക്കെങ്കിലും ബൈബിള്‍ ഇന്നത്തെ രൂപത്തില്‍ത്തന്നെ ലഭ്യമായിരുന്നിരിക്കണം. ആ ബൈബിള്‍ പകര്‍ത്തിയെഴുതിയിരുന്നിരിക്കണം. അതു കൂടുതല്‍ പ്രതികള്‍ ലഭ്യമാക്കാനുമാവാം, ഒരു ആദ്ധ്യാത്മികാനുഷ്ഠാനമെന്ന നിലയിലുമാവാം. ഇപ്പോഴും വേദപുസ്തകം സ്വന്തം കൈയക്ഷരത്തില്‍ പകര്‍ത്തിയെഴുതി ദൈവത്തെ പ്രസാദിപ്പിക്കുന്ന ശുദ്ധാത്മാക്കളുണ്ടല്ലോ. ക്‌ളോഡിയസ് ബുക്കാനന്‍ വന്ന കാലത്തു നമ്മുടെ റമ്പാന്മാര്‍ വേദപുസ്തകം മലയാളത്തിലാക്കിയതും അതേ മനസ്സോടെയാവണം. അതായത്, മലയാളം ബൈബിള്‍ ഉണ്ടാകുന്നതിനും മുമ്പു തന്നെ മലയാളിക്കു ബൈബിളുണ്ടായിരുന്നു. അതു വൈദികര്‍ക്കും അവരില്‍ത്തന്നെ സുറിയാനി അറിയാവുന്നവര്‍ക്കും മാത്രമായിരുന്നു പ്രാപ്തം എന്നു മാത്രം. അതിന്റെ സാമൂഹികമാനങ്ങള്‍ ശ്രദ്ധിക്കുവാന്‍ തക്കവണ്ണം ആരും അതു പഠനത്തിനോ വിമര്‍ശനത്തിനോ വിധേയമാക്കിയിരുന്നുമില്ല.

മണ്‍റോയുടെ കാലം മുതലാണു കേരളത്തില്‍ നവോത്ഥാനം തുടങ്ങുന്നത് എന്നാണ് എന്റെ പക്ഷം. പോര്‍ച്ചുഗീസുകാരുടെ കാലത്തു ധനാത്മകമായും ഋണാത്മകമായും സാസ്കാരികഭൂമികയില്‍ ഇടപെടലുകളുണ്ടായി. അര്‍ണോസ് പാതിരി ആദ്യത്തേതിനും മെനെസിസ് രണ്ടാമത്തേതിനും അടയാളങ്ങള്‍. ഡച്ചുകാരാകട്ടെ, ഹോര്‍ത്തൂസ് മലബാറിക്കൂസ്സിലും വാന്‍റീഡിന്റെ കത്തുകളിലും മാത്രമാണ് അടയാളങ്ങള്‍ അവശേഷിപ്പിച്ചത്. ബ്രിട്ടീഷുകാരും ശീമയില്‍ നിന്നു വന്ന സുറിയാനി പിതാക്കന്മാരും കേരളീയസമൂഹത്തെ ഒന്നായി കാണാനോ, അവരുടെ നവോത്ഥാനത്തിലൂടെ ഒരു പുതിയ യുഗം സൃഷ്ടിക്കണം എന്ന ചിന്തയോടെ എന്തെങ്കിലും ചെയ്യാനോ ശ്രമിച്ചെന്നു തോന്നുന്നില്ല. ബ്രിട്ടീഷുകാര്‍ക്കു വ്യാപാരവും അതിന് ആവശ്യമായത്ര രാഷ്ട്രീയാധികാരവും മാത്രമായിരുന്നു കൗതുകം. സുറിയാനി പിതാക്കാന്മാരാകട്ടെ, സ്വന്തം വിശ്വാസം പങ്കിട്ടവരെ ആ വിശ്വാസത്തില്‍ ഉറപ്പിക്കാനാവുന്ന അനുഷ്ഠാനവിധാനങ്ങളിലാണു ശ്രദ്ധിച്ചത്. അതുകൊണ്ടാണു മണ്‍റോ മുതലാണു നമ്മുടെ നവോത്ഥാനചരിത്രം തുടങ്ങുന്നതെന്നു നേരത്തേ പറഞ്ഞതും.

മണ്‍റോ ഒരു മിഷണറി ആയിരുന്നു മനസ്സുകൊണ്ട്. വൈദികനാകാന്‍ മോഹിച്ച് സൈനികനായ ആളായിരുന്നുവല്ലോ അദ്ദേഹം. മതപരിവര്‍ത്തനം അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നില്ല. എന്നു മാത്രമല്ല, ക്ഷേത്രങ്ങളേയും അദ്ദേഹം ആദരിച്ചിരുന്നു താനും. മണ്‍റോയുടെ ശ്രീപത്മനാഭഭക്തിയെക്കുറിച്ച് കൊട്ടാരത്തില്‍ ശങ്കുണ്ണി പറഞ്ഞിട്ടുണ്ട്. ആ സംഭവത്തിന് ഭാഷ്യഭേദമുണ്ട്. തിരുവിതാംകൂറിന്റെ ചരിത്രവഴികള്‍ പരാമര്‍ശിക്കുന്ന എന്റെ ലേഖനങ്ങളില്‍ ഒന്നു രണ്ടിടത്തു ഞാന്‍ അക്കാര്യം പരാമര്‍ശിച്ചിട്ടുമുണ്ട്. മണ്‍റോ തിരുവിതാംകൂറിന്റെ കുലദേവതയെ ആദരിച്ചിരുന്നു. പ്രാദേശികജന്മിമാരില്‍ നിന്ന് ഇതരക്ഷേത്രങ്ങളുടെ സ്വത്തു വീണ്ടെടുക്കാനായി ദേവസ്വം ഭരണം ഏറ്റെടുത്തതും അദ്ദേഹത്തിന്റെ ഈശ്വരവിശ്വാസത്തിനും ഹിന്ദുമതത്തോടുള്ള ബഹുമാനത്തിനും തെളിവാണ്. വേണമെങ്കില്‍ ദിവാനായി തുടരാമായിരുന്നിട്ടും നാട്ടാചാരങ്ങള്‍ പാലിക്കുന്നൊരു ഹിന്ദു ദിവാനാകുന്നതാണു നല്ലതെന്ന് മദിരാശിയിലെ ഗവര്‍ണറേയും ബ്രിട്ടനിലെ പാര്‍ലമെന്റിനേയും ബോധ്യപ്പെടുത്തിയ വ്യക്തിയായിരുന്നു മണ്‍റോ. അതായത്, മണ്‍റോ മതം മാറ്റാന്‍ ശ്രമിച്ച മിഷണറി ആയിരുന്നില്ല. അദ്ദേഹം ബൈബിളിലെ സമദര്‍ശനവും ഗിരിപ്രഭാഷണത്തിലെ സുവിശേഷചൈതന്യവും ഉള്‍ക്കൊണ്ടുകൊണ്ട്, തന്റെ ചുമതലയില്‍ ഏല്പിക്കപ്പെട്ട ജനസമൂഹത്തിന്റെ പുരോഗതിക്കുമൊപ്പം അവരിലെ ക്രിസ്ത്യാനികളെ സുവിശേഷദീപ്തിയില്‍ നവീകരിക്കാനും മോഹിച്ച മഹാത്മാവായിരുന്നു. മണ്‍റോ ഇട്ട അടിത്തറയിലാണു കേരളത്തിന്റെ നവോത്ഥാനം ഫലം കണ്ടത്. മണ്‍റോ ദിവാനായതു വലിയ സൗഭാഗ്യമായി സി കേശവന്‍ വിവരിക്കുന്നതിന്റെ കാരണവും മറ്റൊന്നല്ല. മണ്‍റോ റസിഡന്റും ദിവാനുമായി വന്നില്ലായിരുന്നുവെങ്കില്‍ “ഏഴജാതികള്‍ക്ക് അന്ന് അഭയം എവിടെ കിട്ടുമായിരുന്നു എന്നും ഈ രാജ്യത്തെ വിദ്യാഭ്യാസനിലവാരം എങ്ങനെ നില്‍ക്കുമായിരുന്നു എന്നും ഊഹിക്കുവാന്‍ സാധ്യമല്ല. ഹിന്ദു ദേവസ്വങ്ങള്‍ക്കും അന്നത്തെ ഊര്‍ദ്ധ്വനില്‍ ഒടുങ്ങുകയേ ഗതിയുണ്ടായിരുന്നുള്ളൂ. മണ്‍റോയുടെ ജീവചരിത്രം എഴുതപ്പെടേണ്ട ഒന്നാണ്. തിരുകൊച്ചിയെ സംബന്ധിച്ചിടത്തോളം, അതിനു തക്ക പ്രാധാന്യമുള്ള ചരിത്രപുരുഷനാണദ്ദേഹം” എന്നാണു ‘ജീവിതസമരം’ എന്ന ആത്മകഥയില്‍ കേശവന്‍ പറഞ്ഞിട്ടുള്ളത്.

എന്നാല്‍ മണ്‍റോ തിരുവിതാംകൂറില്‍ വരുമ്പോള്‍ മലയാളത്തില്‍ വേദപുസ്തകം ഉണ്ടായിരുന്നില്ല. അതുകൊണ്ട് മണ്‍റോ വായിച്ച ഇംഗ്ലീഷ് വേദപുസ്തകമാണു കേരളത്തിലെ നവോത്ഥാനത്തിനു വഴി തെളിച്ചത് എന്നു വേണം പറയാന്‍. മണ്‍റോ വായിച്ച ബൈബിള്‍ സാമൂഹ്യപരിവര്‍ത്തനത്തിനും വിദ്യാഭ്യാസപുരോഗതിക്കും തദ്വാരാ കേരളീയനവോത്ഥാനത്തിനും കാരണമായി. ആധുനികമലയാളസാഹിത്യത്തിലെ ക്രിസ്തീയസ്വാധീനം അതിന്റെ ഉത്തരഭാഗമായി ചേര്‍ത്തുവായിക്കുകയുമാവാം. ഒരു കമ്മതിക്കണക്കില്‍ പറഞ്ഞാ, നൂറ്റമ്പതു സംവത്സരങ്ങള്‍ (1810 1955) കൊണ്ട് ഒരു കമ്യൂണിസ്റ്റു മന്ത്രിസഭയ്ക്കായി കേരളത്തെ പരുവപ്പെടുത്തിയതില്‍ ബൈബിളിനു വലിയ പങ്കുണ്ട്.

മണ്‍റോ കണ്ട തിരുവിതാംകൂറില്‍ അടിമകളുണ്ടായിരുന്നു. ദൈവം സൃഷ്ടിച്ച മനുഷ്യര്‍ക്കു മുഴുവന്‍ ഉടമ ദൈവമാണെന്നു മണ്‍റോ പഠിച്ചതു ബൈബിളില്‍ നിന്നാണ്. ഇംഗ്ലണ്ടിലെ ചര്‍ച്ച് മിഷന്‍ സൊസൈറ്റി വില്യം വില്‍ബര്‍ഫോഴ്‌സിനൊപ്പം നിന്ന ആദര്‍ശശാലികളുടെ സമൂഹമായിരുന്നു എന്നതും ഇവിടെ സ്മര്‍ത്തവ്യമത്രെ.

തിരുവിതാംകൂറിലും കൊച്ചിയിലും അടിമ സ്വത്തായിരുന്നു. ഭൂമി പോലെ തന്നെ. മൂന്നു തരം: ജന്മം, പാട്ടം, കാണം. ഉടമയ്ക്കു പൂര്‍ണവും സ്ഥിരവുമായ അവകാശമുള്ള അടിമയാണു ജന്മം. ഒരു നിശ്ചിതകാലത്തേയ്ക്കു പ്രതിഫലം കൊടുത്ത് ഒപ്പം നിര്‍ത്തുന്നതു പാട്ടം. വിലയുടെ പകുതിയോ മൂന്നില്‍ രണ്ടോ കൊടുത്ത് അനിശ്ചിതകാലത്തേയ്ക്കു വാങ്ങുകയും ആ തുക തിരികെ കിട്ടുമ്പോള്‍ അടിമയെ പഴയ ഉടമസ്ഥനു മടക്കിക്കൊടുക്കുകയും ചെയ്യുന്നതു കാണം. മണ്‍റോ ഈ പരിപാടിയിലെ അന്യായം റാണിയുടെ ശ്രദ്ധയില്‍ പെടുത്തി. 1812 ഡിസംബര്‍ 6 അഥവാ 987 വൃശ്ചികം 21 ആണ് അടിമവ്യാപാരം നിര്‍ത്തലാക്കുന്ന വിളംബരത്തിന്റെ തീയതി. വിളംബരം ഇങ്ങനെ:

“പത്മനാഭ വല്ലഭി വഞ്ചിധര്‍മ്മ വര്‍ദ്ധനീ രാജരാജേശ്വരീ റാണി ലക്ഷ്മീഭായി മഹാരാജാവ് അവര്‍കള്‍ സകലമാന ജനങ്ങള്‍ക്കും പ്രസിദ്ധപ്പെടുത്തുന്ന വിളംബരം.

ഈ രാജ്യത്തില്‍ ഒള്ളവയും പിറരാജ്യത്തില്‍ ഒള്ളവരും ഈ സംസ്ഥാനത്ത് പല ജാതികളിലും ഒള്ള കുഞ്ഞുകുട്ടികളെയും പെണ്ണുങ്ങളെയും ലാഭസംഗതിയായിട്ട് ചുരുങ്ങിയ വിലയ്ക്ക് വാങ്ങിക്കയും ഏറിയ വിലയ്ക്ക് വിക്കയും പിറനാട്ടുമെല്‍ കൊണ്ടുപോകയും ആയത് തുറമുഖത്ത് സ്ഥലങ്ങളില്‍ പണ്ടാരവകയില്‍ അറിയുന്നവകക്ക് തീരുവ വാങ്ങിക്കയും ഇതിന്‍വണ്ണം ആളുകളെ വിക്കുന്ന കാര്യം ഒരു കച്ചോടമര്യാദ പ്രകാരമായിട്ട് തീര്‍ന്നിരിക്കകൊണ്ടും ഇത് എത്രയും മര്യാദകെടും ദുര്യശയ്സ്സും ആയിട്ടുള്ള കാര്യം നടക്കാതെ ഇരിക്കേണ്ടുന്നതിന് പ്രസിദ്ധപ്പെടുത്തുന്നത് എന്തെന്നാല്‍:

കൃഷി മുതലായിട്ടുള്ള വേലകള്‍ക്ക് അതതു ദിക്കുകളിലെ മര്യാദപോലെ കുറവര്‍, പറയര്‍, പുലയര്‍, പള്ളര്‍, മലയര്‍, വേടര്‍ മുതലായ ആളടിയാരെ കുടിയാനവന്മാരെ തമ്മില്‍ ഒറ്റിയും ജന്മവും പാട്ടവുമായിട്ട് നടുവന്‍ മൂത്ത കരക്കറരെക്കൊണ്ട് ആധാരം എഴുതി വാങ്ങിക്കയും കൊടുക്കയും അവര് കൃഷിവേല കാര്യങ്ങള്‍ ചെയ്യിച്ചുവരികയും മാമൂലായിട്ട് എല്ലാ ദിക്കിലും നടന്നുവരുന്ന മര്യാദപ്രകാരം ഒള്ളത് ഒഴികെ ശേഷം ജാതിക്കാരെ അവരവരുടെ വംശത്തില്‍ ഒള്ളവര്‍ എങ്കിലും മറ്റ് ആരെങ്കിലും വിക്കയും വാങ്ങിക്കയും പണ്ടാരവകക്കു തീരുവ വാങ്ങിക്കയും അരുതെന്ന് ഉറപ്പായിട്ട് കല്‍പ്പിച്ചിരിക്കുന്നു. ഈ കല്‍പ്പന ലംഘിച്ച് ആളുകളെ വിക്കയും വാങ്ങിക്കയും ചെയ്താല്‍ അവരിടെ വസ്തുവക സര്‍വ്വസ്വവും പണ്ടാരവകയായിട്ട് ചേര്‍ത്ത് വലുതായിട്ടുള്ള ശിക്ഷയും ചെയ്ത് നാട്ടില്‍ നിന്നും പുറത്തുകളയുകയും ചെയ്യും എന്ന 987ആമാണ്ട് വൃശ്ചികമാസം 21ആം തീയതി.”

മണ്‍റോയുടെ ഒരു പ്രധാന പരിഷ്കാരം നീതിനിര്‍വഹണമേഖലയിലായിരുന്നു. ബൈബിള്‍ വായിച്ച മണ്‍റോയ്ക്കു മുന്‍പ് ബ്രാഹ്മണന് ഒരു നീതി, ശൂദ്രനു മറ്റൊന്ന്, അവര്‍ണനു വേറൊന്ന് ഇങ്ങനെയൊക്കെ ആയിരുന്നു. മണ്‍റോ അവതരിപ്പിച്ച സിദ്ധാന്തം ശിക്ഷ കുറ്റത്തെയാണ്, കുറ്റവാളിയെയല്ല ആശ്രയിച്ചിരിക്കേണ്ടത് എന്നതായിരുന്നു. ഒരു കൊലപാതകം നടന്നാല്‍ കൊലപാതകമാണു മുഖ്യഘടകം. ചെയ്തതു ബ്രാഹ്മണനായാലും ചണ്ഡാളനായാലും കൊല കൊല തന്നെ.

യരുശലേം ദേവാലയത്തില്‍ പ്രാര്‍ത്ഥിക്കുന്ന കീഴ്ജാതിക്കാരന്റേയും വിദേശിയുടേയും പ്രാര്‍ത്ഥന കേള്‍ക്കണം എന്നു യാഹ്‌വെയോട് അപേക്ഷിച്ച ശലോമോനെയാണു ക്ഷേത്രഭരണം ഏറ്റെടുത്ത മണ്‍റോ ഓര്‍മ്മിപ്പിക്കുന്നത്. മണ്‍റോ ക്ഷേത്രങ്ങള്‍ ഇങ്ങനെ ഏറ്റെടുത്തതുകൊണ്ടാണു പില്‍ക്കാലത്ത് അവര്‍ണര്‍ക്കു ക്ഷേത്രപ്രവേശനം ഉറപ്പുവരുത്താന്‍ തിരുവിതാംകൂര്‍ മഹാരാജാവിനു കഴിഞ്ഞത്. സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ക്കു മാത്രമായിരുന്നു വിളംബരം ബാധകം എന്നോര്‍ക്കുക. തിരുവിതാകൂറിന്റെ സാമൂഹികനവോത്ഥാനത്തിലെ പ്രധാനപ്പെട്ടൊരു അടയാളപ്പലകയായിരുന്നു ക്ഷേത്രപ്രവേശനവിളംബരം എന്നോര്‍ക്കുമ്പോഴാണു ബൈബിളും ക്ഷേത്രപ്രവേശനവും തമ്മിലുള്ള ബന്ധം തെളിയുന്നത്.

ഇതു പോലെ തന്നെ പ്രധാനമാണ് ആധുനികവിദ്യാഭ്യാസത്തിനു മിഷണറികള്‍ നല്‍കിയ പ്രാധാന്യം. നേരത്തേ പറഞ്ഞതു പോലെ, സുറിയാനി ക്രിസ്ത്യാനികള്‍ക്കു ബൈബിള്‍ പ്രാപ്യമായിരുന്നില്ല. പോര്‍ച്ചുഗീസ് മിഷണറിമാര്‍ കത്തോലിക്കരായിരുന്നു. അവര്‍ തീരദേശങ്ങളില്‍ വ്യാപകമായി മതപരിവര്‍ത്തനം നടത്തിയെങ്കിലും വിദ്യാഭ്യാസത്തില്‍ അവര്‍ക്കും ശ്രദ്ധയുണ്ടായില്ല: പതിനാറും പതിനേഴും നൂറ്റാണ്ടുകളില്‍ ബൈബിള്‍വായന കത്തോലിക്കാസഭ പ്രോത്സാഹിപ്പിച്ചിരുന്നില്ലല്ലോ. എല്ലെമ്മെസ് സീയെമ്മെസ് മിഷണറിമാരാണു ബൈബിള്‍ വായന പ്രോത്സാഹിപ്പിച്ചത്. അവര്‍ വേദപുസ്തകം മലയാളത്തിലാക്കിയത് അതു സാധാരണക്കാര്‍ക്കു പ്രാപ്യമാകാനായിരുന്നു. അതു പ്രചരിപ്പിക്കാനാണ് അവര്‍ അച്ചടി ഇവിടെ എത്തിച്ചത്.

ബൈബിള്‍ മലയാളത്തിലാക്കിയതു നവോത്ഥാനത്തിന്റെ രണ്ടു ഘടകങ്ങള്‍ക്കു കാരണമായി. ഒന്നാമത് മലയാളഗദ്യത്തിന് അതോടെ ഒരു മാനകമാതൃകയുണ്ടായി. അതിനു മുന്‍പു തന്നെ നമുക്കു ഗദ്യമുണ്ടായിരുന്നു എന്നതു ശരി. എന്നാലത് ജാതിയനുസരിച്ചും ഭൂപ്രദേശമനുസരിച്ചും പ്രതിഭിന്നമായിരുന്നു. കോട്ടയം മുതല്‍ കുന്നംകുളം വരെയെന്ന് ഏകദേശമായി നിര്‍വചിക്കാവുന്ന ഭൂപ്രദേശത്തു നായന്മാരും സുറിയാനി ക്രിസ്ത്യാനികളും ഉപയോഗിച്ചിരുന്ന ഗദ്യമാണു കേരളത്തില്‍ എവിടെയെങ്കിലും ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉപയോഗിച്ചിരുന്ന ഗദ്യമെന്നു ബെയ്‌ലിക്ക് ചാത്തുമേനോന്‍ പറഞ്ഞുകൊടുത്തിടത്താണു മലയാളഗദ്യത്തിന്റെ മാനകഭാവം ഉരുത്തിരിയുന്നത്. കായംകുളം ഫിലിപ്പോസ് റമ്പാനും പുലിക്കോട്ടില്‍ ഇട്ടൂപ്പ് റമ്പാനും പരിചയമുണ്ടായിരുന്ന ഭാഷയാണല്ലോ റമ്പാന്‍ ബൈബിളില്‍. അതില്‍ നിന്നു കാലഭേദം കൊണ്ടു ന്യായീകരിക്കാവുന്ന മാറ്റം മാത്രമാണു ചാത്തുമേനോന്‍ ഉപയോഗിച്ച ഭാഷയിലും കാണുന്നത്.

രണ്ടാമത് ബൈബിള്‍ വിവര്‍ത്തനം നവോത്ഥാനവഴിയിലെ നാഴികക്കല്ലായതു ബെയ്‌ലി നാം ഉപയോഗിക്കുന്ന അക്ഷരങ്ങള്‍ രൂപപ്പെടുത്തിയതിനാലാണ്. വട്ടെഴുത്തിലും കോലെഴുത്തിലും ചതുരവടിവിലും നിന്നും മുന്നോട്ടുള്ള യാത്രയാണല്ലോ, ഈ ഉരുണ്ട അക്ഷരങ്ങള്‍ സൂചിപ്പിക്കുന്നത്.

വിദ്യാഭ്യാസത്തെക്കുറിച്ചു പറഞ്ഞു. എന്റെ നാടായ കുറുപ്പംപടിയില്‍ പോലും സായിപ്പ് പള്ളിക്കൂടം തുടങ്ങി. 1821ല്‍ തോമ്മാ എന്ന വാധ്യാരും പത്തുകുട്ടികളും. പിറകെ, അധ്യാപകന്‍ പൗലോസ്; കുട്ടികളുടെ സംഖ്യ 22. അതുള്‍പ്പെടെയുള്ള വിവരങ്ങള്‍ സീയെമ്മെസ്സിന്റെ റിപ്പോര്‍ട്ടുകളിലുണ്ട്. എന്നാല്‍ ഞങ്ങളുടേതു പോലെ യാഥാസ്ഥിതികമായ ഇടങ്ങളില്‍ അവര്‍ക്കു മിഷന്‍സ്‌റ്റേഷനുകളുണ്ടായില്ല. എന്റെ പിതാമഹിയുടെ മാതുലന്‍ പൊയ്ക്കാട്ടില്‍ ചാക്കോ അബ്രഹാം മല്‍പാന്‍ ഭാഗ്യസ്മരണാര്‍ഹനായ മാത്യൂസ് മാര്‍ ബര്‍നബാസിന്റെ മാതാമഹന്‍ മിഷണറിമാരോട് അടുപ്പം പുലര്‍ത്തിയെന്നു പറഞ്ഞ് ‘ഊരുവിലക്ക്’ കല്പിച്ചവരാണ് അന്നാട്ടുകാര്‍. ഒടുവില്‍ പുലിക്കോട്ടില്‍ തിരുമേനിയുടെ പ്രത്യേക കല്പന വേണ്ടിവന്നു, അദ്ദേഹത്തെ കബറടക്കാന്‍. എന്നാല്‍ കോട്ടയം മുതല്‍ തെക്കോട്ട് അവസ്ഥ അതായിരുന്നില്ലല്ലോ. അതുകൊണ്ട് അവിടെയൊക്കെ അവര്‍ക്കു മിഷനുകളുണ്ടായിരുന്നു. ഈ മിഷനുകളിലൊക്കെ റീഡര്‍മാരുണ്ടായിരുന്നു. ഒരു ചെറിയ പുര. ഇക്കാലത്തെ വായനശാല പോലെ തന്നെ, ഏതാണ്ട്. അവിടെ ഒരു ഉയര്‍ന്ന തറ കാണും. അതിന്മേല്‍ കയറി നിന്ന് റീഡര്‍മാര്‍ ബൈബിള്‍ വായിക്കും. പിന്നെ സാരോപദേശങ്ങളടങ്ങിയ ഇതരകൃതികളും. “ചെറുപൈതങ്ങള്‍ക്ക് ഉപകാരാര്‍ത്ഥം ഇംഗ്ലീഷില്‍ നിന്നു പരിഭാഷപ്പെടുത്തിയ കഥകള്‍”, “മദ്യനിരോധിനി”, “രണ്ട് ആട്ടുക്കുട്ടികള്‍”, “മിസ്ട്രസ് ഷെര്‍വുണ്ടിന്റെ ഇന്‍ഡ്യന്‍ പില്‍ഗ്രിം” തുടങ്ങിയവ ഇങ്ങനെ വായിച്ചിരുന്നു. പള്ളിക്കൂടങ്ങളില്‍ പഠിച്ച് ആധുനികവിദ്യാഭ്യാസം നേടാന്‍ കഴിയാതിരുന്ന തലമുറയ്ക്ക് ദ് മിസ്ഡ് ജനറേഷന്‍ ഈ റീഡര്‍ പരിപാടി ഉപകാരപ്രദമായി.

ഭാഷ, ലിപി, വായനാശീലം, പൊതുവിദ്യാഭ്യാസം എന്നീ നാലു മേഖലകളിലേയും മിഷണറി ഇടപെടലുകള്‍ കേരളീയനവോത്ഥാനത്തിലേയ്ക്കു നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്. ഇതിനൊക്കെ അടിസ്ഥാനമായത് ബൈബിള്‍ തന്നെ. ഭാഷയുടേയും ലിപിയുടേയും കാര്യത്തില്‍ വിശേഷിച്ചും.

ബൈബിളിന്റെ നവോത്ഥാനോന്മുഖമായ സംഭാവനയുടെ ഒരു തലം കൂടി ഹ്രസ്വമായി പരാമര്‍ശിച്ചുകൊണ്ട് ഈ പ്രബന്ധം ഉപസംഹരിക്കാം. മലയാളസാഹിത്യത്തിലെ ബൈബിള്‍ സ്വാധീനത്തെക്കുറിച്ചാണു പറയാന്‍ പോകുന്നത്. മതസാഹിത്യത്തിലും മതനിരപേക്ഷസാഹിത്യത്തിലും ബൈബിള്‍ സൂചനകള്‍ വ്യക്തമായി കാണാം.

മതസാഹിത്യത്തില്‍ ബൈബിള്‍ സ്വാധീനത ചെലുത്തിയത് അത്ര പ്രധാനമാണോ എന്നു ചോദിക്കരുത്. ബൈബിള്‍ വ്യാപകമായി വായിക്കപ്പെടാതിരുന്ന കാലത്ത് ഉദയമ്പേരൂര്‍ സുന്നഹദോസിന്റെ കാനോനാകളിലും “സംക്ഷേപവേദാര്‍ത്ഥ”ത്തിലും കരിയാറ്റില്‍ മല്‍പാന്റെ “വേദതര്‍ക്ക”ത്തിലും ബൈബിള്‍ അടിസ്ഥാനധാരയാവുന്നതു നവോത്ഥാനപ്രവണതകളുടെ ഭാഗമായിത്തന്നെ കാണണം. തീണ്ടല്‍ തുടങ്ങിയ അനാചാരങ്ങള്‍ക്കെതിരെ തീരുമാനിക്കുമ്പോള്‍ അന്തിമന്യായവിധിയെക്കുറിച്ചു സൂചിപ്പിക്കുന്നത് ഓര്‍ക്കുക. “തമ്പുരാന്റെ തിരുമുമ്പില്‍ നല്ല കൊലം തണ്യ കൊലം എന്നും അച്ചനും ചെറുക്കനും എന്നും എളിയവനും പെരിയവനും എന്നും ഇല്ല. അത് എന്തെ?” കാനോനാ തന്നെ വിശദീകരിക്കുന്നുണ്ട്, അടുത്ത വാക്യത്തില്‍. അന്തിമന്യായവിധിവേളയിലും തിരുവത്താഴമേശയിലും വലിപ്പച്ചെറുപ്പമില്ല എന്നതാണു കാരണം.

അര്‍ണോസു പാതിരിയുടെ പുത്തന്‍പാറയും ചതുരന്ത്യവും മുതല്‍ ചെറിയാന്‍ മാപ്പിളയും കെ വി സൈമണും രചിച്ച മഹാകാവ്യങ്ങള്‍ വരെ കവിതയിലും, കോളിന്‍സ് മദാമ്മ മുതല്‍ പോഞ്ഞിക്കര റാഫി വരെ നോവലിലും, കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള മുതല്‍ സി ജെ തോമസ് വരെ നാടകത്തിലും ബൈബിളിന്റെ സ്വാധീനത വ്യക്തമാണ്.

സത്യവേദപുസ്തകത്തിന്റെ മലയാളം കിങ് ജയിംസ് വേര്‍ഷനിലെ ഇംഗ്ലീഷ് പോലെ മനോഹരമാണ് എന്നാണ് എനിക്കെന്നും തോന്നിയിട്ടുള്ളത്. ഭാഷ വളരുകയും ശൈലികള്‍ മാറുകയും ചെയ്തതിനൊപ്പം പുതിയ വിവര്‍ത്തനങ്ങള്‍ ഉണ്ടാകാതിരുന്നതിനാലാണ് മറിച്ചൊരു ധാരണ ഉപരിതലത്തില്‍ മാത്രം ശ്രദ്ധിക്കുന്നവരില്‍ ഉരുത്തിരിഞ്ഞത് എന്നാണ് എന്റെ പക്ഷം. പാറപ്പുറത്തെ വിടുക. സി വി ബാലകൃഷ്ണനും സതീഷ് ബാബു പയ്യന്നൂരും യഥാക്രമം “ആയുസ്സിന്റെ പുസ്തകം”, “വിലാപവൃക്ഷത്തിലെ കാറ്റ്” എന്നീ കൃതികളില്‍ ഉപയോഗിക്കുന്ന ബൈബിള്‍ ഭാഷയും സത്യവേദപുസ്തകത്തെക്കുറിച്ചുള്ള ഈ നിരീക്ഷണവും, പി ഓ സിയും അതിലേറെ ഓശാനയും ഭാഷയിലെ വ്യതിയാനത്തെക്കുറിച്ചുള്ള നിരീക്ഷണവും ശരിവയ്ക്കുന്നതാണ്.

ചുരുക്കിപ്പറഞ്ഞാല്‍, കേരളീയനവോത്ഥാനത്തിലെ അതിപ്രധാനമായ ഒരുപക്ഷേ ഏറ്റവും വലിയ പ്രേരണ വേദപുസ്തകം തന്നെയാണ്. ശ്രീനാരായണനേയും ചട്ടമ്പിസ്വാമികളേയും മന്നത്തു പത്മനാഭനേയുമൊന്നും ബൈബിള്‍ നേരിട്ടു സ്വാധീനിച്ചില്ല എന്നു പറയാമായിരിക്കുമെന്നു ഞാനും സമ്മതിക്കുന്നു. എന്നാല്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കും അരങ്ങൊരുങ്ങിയത് മലയാളിക്കു ബൈബിള്‍ ലഭ്യമായതിന്റെ തുടര്‍ച്ചയാണ്.

ബൈബിള്‍വിശ്വാസികള്‍ക്കു മതഗ്രന്ഥമാണ്, സംശയം വേണ്ട. എന്നാല്‍, അതു വിശ്വാസികളുടെ മതഗ്രന്ഥം മാത്രമല്ല. മനുഷ്യരാശിയുടെ ചരിത്രത്തിലെ വഴിവിളക്കാണത്. അതുകൊണ്ടാണ് ഇന്നും ക്രിസ്ത്യാനികള്‍ ന്യൂനപക്ഷമായിരിക്കുന്ന കേരളസമൂഹത്തില്‍ ആദര്‍ശത്തിന്റേയും ദര്‍ശനത്തിന്റേയും തലത്തില്‍ ബൈബിള്‍ നിര്‍ണായകമായൊരു സ്വാധീനമായിരിക്കുന്നതും. “അസ്തീത്യേവോപലബ്ധവ്യ” എന്നു നാം ബൈബിളില്‍ വായിക്കുന്നില്ല. എന്നാല്‍ ആത്യന്തികമായി ബൈബിള്‍ പറഞ്ഞുതരുന്നത് അതു തന്നെയാണ്: ഈശ്വരന്‍ സദാ സര്‍വത്രയുണ്ട് എന്നോര്‍മ്മിച്ചുകൊണ്ട് ഈശ്വരസാക്ഷാല്‍ക്കാരത്തിനായി യത്‌നിക്കുക.

ഭാഗവതസപ്താഹങ്ങളിലും മാരാമണ്‍ കണ്‍വെന്‍ഷനിലും പ്രസംഗിക്കുന്നയാളാണു ഞാന്‍. ഭാഗവതപാഠങ്ങള്‍ ബൈബിളുപയോഗിച്ചും, ബൈബിള്‍ ഭാഗവതരാമായണാദി പ്രയോജനപ്പെടുത്തിയും പറഞ്ഞുകൊടുക്കുമ്പോള്‍ മറ്റൊരു മതത്തിന്റെ ഗ്രന്ഥമാണു ഞാനുപയോഗപ്പെടുത്തുന്നതെന്ന് ശ്രോതാക്കളില്‍ ഭൂരിപക്ഷവും ഗ്രഹിക്കാറില്ല. അതാണു വേദത്തിന്റെ സാര്‍വത്രികതയെക്കുറിച്ച് എന്നെ ബോധവാനാക്കുന്നത്. അതുകൊണ്ടാണു മലയാളത്തില്‍ വായിക്കുന്ന വേദപുസ്തകം മതഭേദമെന്യെ മലയാളിയുടെ മഹാപൈതൃകമാണെന്നു ഞാന്‍ കരുതുന്നതും.

Read more

വിദ്യാഭ്യാസമാണ് കാതല്‍

മലബാറില്‍ വരേണ്യ കുടുംബങ്ങളില്‍ നിന്ന് ക്യാപ്ടന്‍ ലക്ഷ്മിമാരും കുട്ടിമാളു അമ്മമാരും ഉണ്ടായെങ്കിലും അവര്‍ണ്ണരില്‍ നിന്നോ അഹിന്ദുക്കളില്‍ നിന്നോ അങ്ങനെ ആരും വന്നില്ല. അതിന് വഴി ഒരുങ്ങുവാന്‍ കേരളം പിറന്ന് സീയെച്ച് വിദ്യാഭ്യാസമന്ത്രി ആകുന്നതുവരെ കാത്തിരിക്കേണ്ടിവന്നു. സീയെച്ചിന്റെ സ്വജാതി സ്‌നേഹമായും പ്രാദേശികചിന്തയായും അപലപിക്കപ്പെട്ട നടപടികളാണ് ഈ സാമൂഹ്യ വിപ്ലവത്തിലേക്ക് നയിച്ചത്. അന്ന് അറബി പഠിപ്പിക്കുന്നവരെ അകറ്റിനിര്‍ത്തിയിരുന്നുവെങ്കില്‍ ഇന്ന് പീസ് സ്കൂളുകളെ വിമര്‍ശിക്കാന്‍ മുസ്ലീം സമുദായത്തില്‍ ആള്‍ ഉണ്ടാകുമായിരുന്നില്ല എന്നതും ഇവിടെഓര്‍ക്കണം. സീയെച്ച് തുടങ്ങിവെച്ച ആ സാമൂഹ്യവിപ്ലവമാണ് കെ.ടി. ജലീലിനെ പോലുള്ളവരെ സൃഷ്ടിച്ചത്. ഇന്ന് മലബാറില്‍ പൊതുവെയും മുസ്ലീം സമുദായത്തില്‍ വിശേഷിച്ചും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പകുതിയിലേറെ പെണ്‍കുട്ടികളാണ്.

സീയെച്ച് 1967ല്‍ തുടങ്ങിവച്ച ഈ പരിപാടിയുടെ മറ്റൊരു ഫലമാണ് മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ന്നതും മുസ്ലീം പ്രജനന നിരക്ക് കുറഞ്ഞതും. ഇന്നും മുസ്ലീമുകളുടെ പ്രജനനനിരക്ക് ഇതരസമുദായങ്ങളെ അപേക്ഷിച്ച് കൂടുതല്‍ തന്നെയാണ്. എന്നാല്‍ ആ സമുദായത്തിന്റെ മുന്‍കാലനിരക്കുകള്‍ കണക്കിലെടുത്താല്‍ പ്രസ്തുതനിരക്ക് കുത്തനെ ഇടിഞ്ഞതായി കാണാം. കേരളത്തില്‍ മുസ്ലീം ലീഗ് ജയിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാമെന്ന് കരുതി ഒരു ശരാശരി മുസ്ലീം കൂടുതല്‍ കുട്ടികളെ ജനിപ്പിക്കുകയില്ല. വിദ്യാഭ്യാസം വന്നപ്പോള്‍ കുടുംബക്ഷേമത്തെ കുറിച്ചുള്ള അവബോധം കൂടി. പെണ്‍കുട്ടികളുടെ വിവാഹപ്രായം കൂടി. ഭാര്യയും ഭര്‍ത്താവും ജോലിക്ക് പോകുന്നവര്‍ കൂടെയായപ്പോള്‍ പ്രസവങ്ങള്‍ തമ്മിലുള്ള കാലവ്യത്യാസം കൂടി. അതായത് വിദ്യാഭ്യാസമാണ് കാതല്‍.

തിരുവിതാംകൂറില്‍ മിഷണറികള്‍ ചെയ്തതാണ് മലബാറില്‍ സി.എച്ച്. മുഹമ്മദ്‌കോയ ചെയ്തത്. ഒരു പ്രദേശത്തിന്റെ വീക്ഷണത്തെ ആകെ മാറ്റിമറിച്ചു. ഒരു സമുദായത്തിന്റെ അന്തര്‍മുഖത്വം അവസാനിപ്പിക്കാന്‍ വഴിയൊരുക്കി. അന്ന് അറബിയെ ഒഴിവാക്കി സെക്യുലാര്‍ എന്ന് നാം പൊതുവെ നിര്‍വ്വചിക്കുന്ന സ്കൂളുകള്‍ മാത്രം ആണ് സീയെച്ച് പ്രോത്സാഹിപ്പിച്ചിരുന്നതെങ്കില്‍ മലബാറിലെ വിദ്യാഭ്യാസവിപ്ലവം ഉണ്ടാകുമായിരുന്നെങ്കിലും അതില്‍ മുസ്ലീം സമുദായത്തിന്റെ പങ്ക് കുറയുമായിരുന്നു. ഇവിടെയാണ് സീയെച്ചിന്റെ ദീര്‍ഘദൃഷ്ടി തെളിയുന്നത്.

മൂന്നാമത് കാണുന്ന ഒരു സംഗതി സന്തോഷം പകരുന്നതല്ല. ജാതി ചിന്തയും വര്‍ഗ്ഗീയതയും വര്‍ദ്ധിച്ചതിനെക്കുറിച്ചാണ് പറയുന്നത്.

കേരളം പിറന്ന വര്‍ഷമാണ് ഞാന്‍ സ്കൂളില്‍ നിന്ന് സ&്വംിഷ;ര്‍വ്വകലാശാലയില്‍ എത്തിയത്. 1957ല്‍ എന്‍ജിനീയറിംഗിന് അഡ്മിഷന്‍ കിട്ടി. അന്ന് സി.ഇ.ടിയില്‍ ഇരുന്നൂറ് പേര്‍ക്കാണ് പ്രവേശനം. അവരില്‍ പകുതി സംവരണാനുകൂല്യം വഴി വന്നവരാണല്ലോ. ഞങ്ങളാരും അതൊന്നും അന്ന് ഓര്‍ത്തില്ല. ആരാണ് മെറിറ്റില്‍ വന്നത്,ആരാണ് റിസ&്വംിഷ;ര്‍വേഷനില്‍ വന്നത് എന്ന് ആരും അന്വേഷിച്ചില്ല. എന്തിന് 1964ല്‍ ആണ് ഞാന്‍ ഐ.എ.എസില്‍ പ്രവേശിച്ചത്. ഞങ്ങള്‍ നൂറുപേരില്‍ എത്ര ക്രിസ്ത്യാനികള്‍ ഉണ്ട്, എത്ര മുസ്ലീങ്ങള്‍ഉണ്ട്, എത്ര സ&്വംിഷ;ര്‍ദാ&്വംിഷ;ര്‍ജിമാരുണ്ട് എന്നൊന്നുംആരും അന്വേഷിച്ചിരുന്നില്ല.അങ്ങനെഒരു ചോദ്യം ഞാന്‍ ആദ്യം കേട്ടത് 1995ല്‍ റവന്യൂബോര്‍ഡില്‍ അംഗമായിരിക്കുമ്പോഴാണ്. ഉത്തരംഇപ്പോഴുംഅറിഞ്ഞുകൂട. വടക്കുകിഴക്കെ ഇന്ത്യയില്‍ നിന്നുള്ളവര്‍ ഒരു ബാപ്റ്റിസ്റ്റ് പള്ളിയില്‍ പോകുന്നത് കണ്ടിട്ടുണ്ട്.എന്നോടൊപ്പം ഒരു ചട്ടക്കാരി മദാമ്മ കത്തോലിക്ക പളളിയില്‍ വരുമായിരുന്നു. ചെറിയാന്‍, പാപ്പച്ചന്‍ ഇങ്ങനെ പേരുകൊണ്ടറിയാവുന്ന ചിലര്‍ ഉണ്ടായിരുന്നു. സ്പ&്വംിഷ;ര്‍ജന്‍ കുമാ&്വംിഷ;ര്‍മാരും സെല്‍വരാജുമാരും ക്രിസ്ത്യാനികള്‍ ആയിരുന്നിരിക്കാം. ആരും ജാതി അന്വേഷിച്ചിരുന്നില്ല.

ദക്ഷിണേന്ത്യക്കാര്‍ ഒരു ജാതി, മലയാളികള്‍ ഒരു ജാതി എന്നതിലപ്പുറം ഒരു സ്വത്വവും ആരും തേടിയില്ല. അതായത് കേരളം പിറന്നകാലത്ത് ജാതിചിന്ത ഉണ്ടായിരുന്നവര്‍ വിരളമായിരുന്നു. ഉണ്ടെങ്കില്‍തന്നെ ഉറക്കെപറയാന്‍ മടിയായിരുന്നു. നായരാണോ, ഈഴവരാണോ എന്നറിയാന്‍ "വീട് ശാസ്തമംഗലത്തോ, പേട്ടയിലോ, വീട്ടിലെ പത്രം മലയാളരാജ്യമോ, കേരളകൗമുദിയോ എന്നൊക്കെ ചോദിച്ച് വിഷമിച്ച കഥാപാത്രത്തെ എന്‍.പി. ചെല്ലപ്പന്‍നായരുടെ (എന്നാണോര്‍മ്മ) ഒരു നാടകത്തില്‍ നാം കണ്ടതല്ലേ? അത് മാറി.

നാലാമത് മലബാറിലെയും സ്‌റ്റേറ്റിലെയും ജനങ്ങള്‍ തമ്മിലുള്ള ഭാഷാഭേദം കുറഞ്ഞു. ഏത്തയ്ക്കാപ്പം സാര്‍വ്വത്രികമായി പഴംപൊരിയായി. ആദ്യത്തെ മന്ത്രിസഭയുടെ കാലത്ത് കോഴിക്കോട്ടുകാരന്‍ ഒരു മേനോന്‍ സെക്രട്ടേറിയറ്റിലെ സഹപ്രവര്‍ത്തകനെ കാണാന്‍ പോയി ഒരു വാരാന്ത്യത്തില്‍. ശനിയാഴ്ച ഉച്ചവരെയാണ് ഓഫീസ്. ഒരു വാരാന്ത്യം കിട്ടിയാല്‍ കോഴിക്കോട്ട് പോയിവരാന്‍ യാത്രാസൗകര്യം ഇല്ല. അങ്ങനെ ബോറടിച്ചിരുന്ന ഒരു ഞായറാഴ്ചയാണ് സംഭവം. ചെന്നപ്പോള്‍ വേലപ്പന്‍നായര്‍ വീട്ടിലില്ല. "ശേഷകാരിയുടെ' വീട്ടില്‍ ഒരു ചടങ്ങ്. ശേഷകാരി ആരാണെന്ന് കോഴിക്കോട്ടുകാരന് മനസ്സിലായില്ല. എങ്കിലും അദ്ദേഹം വീട്ടില്‍ ഇല്ലെങ്കില്‍ പിന്നെ മടങ്ങുക തന്നെ. മേനോന്‍ യാത്രാനുമതി തേടി. ഭര്‍ത്താവ് സ്ഥലത്തില്ല എന്ന് പറഞ്ഞ ആ പതിവ്രതയോട് "എന്നാല്‍ ഞാന്‍ വരട്ടെ?'' എന്നാണ് ആ കോഴിക്കോടന്‍ ചോദിച്ചത്. പയോധരത്തിന്റെ ഉയര്‍ച്ച കണ്ടുള്ള ആധിയാണ് എന്ന് തെറ്റിദ്ധരിച്ച ആ സാധ്വി ഭര്‍ത്താവിനോട് പറഞ്ഞു: ആ മലബാറുകാരന്‍ അയ്യം; ഇന്നും ഭാഷാ ഭേദങ്ങള്‍ ഉണ്ട്. സുരാജ് പറയുന്നതല്ല ഇന്നസന്റ് പറയുന്നത്. ഇരുവരും പറയുന്നതല്ല മാമുക്കോയ പറയുന്നത്. എങ്കിലും പരസ്പരം കൂടുതല്‍ മനസ്സിലാക്കുമാറ് വ്യവഹാര ഭാഷഭേദപ്പെട്ടിട്ടുണ്ട്.

ഒപ്പം ഉണ്ടായ ഒരു ദോഷം വള്ളുവനാടന്‍ ഭാഷയാണ് മാനകമലയാളം എന്ന തെറ്റായ ധാരണയും അതിന് സമാന്തരമായി വളര്‍ന്നതാണ്. സത്യത്തില്‍ ഘോഷവും മൃദുവും തിരിച്ചറിയാത്തതിനാല്‍ അലോസരം സൃഷ്ടിക്കുന്നതാണ് ആ ശൈലി. അത് "ഗട്ടം ഗട്ടമായി' ദക്ഷിണായനം നടത്തിയിരിക്കയാണ്. ഉത്തരായനവും ഉണ്ടായി. ഞങ്ങളുടെ എറണാകുളം ജില്ലയില്‍ പോലും ഏയ് അത് പറ്റൂല്യാട്ടോ'' എന്നല്ലാതെ "അത് പറ്റത്തില്ലാ പറ്റത്തില്ല,ഒക്കത്തില്ല' എന്ന് ആരും പറഞ്ഞിരുന്നില്ല. ഇപ്പോള്‍ മലബാറിലും എത്തി. കോട്ടയം തൊട്ട് തെക്കോട്ടുള്ളവരുടെ ഈ ഒക്കത്തില്ലയും പറ്റത്തില്ലയും വാര്‍ത്താവിനിമയ സൗകര്യങ്ങള്‍ ദീര്‍ഘദൂരബസുകള്‍, മലബാര്‍ എക്‌സ് പ്രസ് പോലെയുള്ള വണ്ടികള്‍ കേരളമൊട്ടാകെ മാറിമാറി ജോലി ചെയ്യാനും മറ്റും ഉള്ള സൗകര്യം തുടങ്ങി അനേകം ഘടകങ്ങള്‍ ഇതിന്റെ പിറകില്‍ ഉണ്ട്. ഭാഷാഭേദങ്ങള്‍ അതിര്‍വരമ്പുകള്‍ അടയാളപ്പെടുത്തിയിരുന്ന അവസ്ഥയ്ക്ക് ഭേദം ഉണ്ടായിട്ടുണ്ട് കഴിഞ്ഞ അറുപത് സംവത്സരങ്ങള്‍ക്കിടെ.

നഗരവത്ക്കരണമാണ് ഈ കാലയളവില്‍ ഉണ്ടായ മറ്റൊരു വ്യത്യാസം. അത് കേരളത്തില്‍ മാത്രമായി സംഭവിച്ചതല്ല.

എന്നാല്‍ ഇതരസംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെഅത് കൂടുതല്‍ വ്യക്തമാണ്. കേരളം മുഴുവന്‍ ഒരൊറ്റ ഗ്രാമം ആയതിനാലാണ് അത് സംഭവിക്കുന്നത്. ലംബമാന ബന്ധങ്ങള്‍ ദുര്‍ബ്ബലമാവുകയും തിരശ്ചീനബന്ധങ്ങള്‍ ദൃഢതരമാവുകയും ചെയ്യുന്നത് നഗരവത്ക്കരണത്തിന്റെ ഒരു മുഖമാണ്. ആദ്യത്തേതിന്റെ രഹസ്യം രക്തബദ്ധവും മറ്റേതിന്റേത് യന്ത്രബദ്ധവും ആണ് എന്നതാണ് പ്രശ്‌നം. അപ്പൂപ്പന് പേരക്കുട്ടിയോടും തിരിച്ചുമുള്ള ബന്ധത്തിന് യൂപീയെസും കറന്റും വേണ്ട. ഇന്റര്‍നെറ്റ് വാട്‌സ് ആപ് ബന്ധങ്ങള്‍ക്ക് അവ അനുപേക്ഷണീയമാണ്. നന്മകളാല്‍ നിറഞ്ഞിരുന്ന നാട്ടിന്‍പുറങ്ങളില്‍ ഫ്‌ളാറ്റുകള്‍ നിറയുന്നതല്ല ഞാന്‍ പറയുന്ന ഈ നഗരവത്ക്കരണം. അത് ഒരു മാനസികാവസ്ഥയാണ്. മത്സരവും അതിന്റെ തുടര്‍ച്ചയായ സ്വാര്‍ത്ഥതയും ആണ് അതിനെ അടയാളപ്പെടുത്തുന്നത്. സമൂഹവും പ്രകൃതിയും ഒക്കെയായി സമരസപ്പെടാനുള്ള സമയവും കൂടെ പ്രവേശനപ്പരീക്ഷകളുടെ ബലിപീഠത്തില്‍ ആഹുതി ചെയ്യാന്‍ വിധിക്കപ്പെടുന്ന കുട്ടികള്‍ എങ്ങനെയാണ് സ്വാര്‍ത്ഥമതികളാകാതിരിക്കുക! അപരനെക്കുറിച്ച് കരുതലില്ലാത്തവന്‍ ആയിരുന്നില്ല അറുപത് കൊല്ലം മുന്‍പ് മലയാളി. ഇന്ന് അണുകുടുംബത്തിനപ്പുറത്ത് അന്യന്മാര്‍ മാത്രം.

അറുപത് കൊല്ലംകൊണ്ട് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി. സ്കൂളുകള്‍, ആശുപത്രികള്‍, കോളേജുകള്‍, യാത്രാസൗകര്യങ്ങള്‍, വൈദ്യുതിയുടെ ലഭ്യത, അധികാരവികേന്ദ്രീകരണം, മറുനാടന്‍ തൊഴിലാളികള്‍ കേരളത്തെ അവരുടെ ഗള്‍ഫാക്കിയത്, സാക്ഷരത, കമ്പ്യൂട്ടര്‍,ടെലിഫോണ്‍സാന്ദ്രത എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മേഖലകളില്‍ ശ്രദ്ധേയമായ പുരോഗതി നാം കണ്ടു. അതെക്കുറിച്ചൊക്കെ നമുക്ക് അഭിമാനിക്കുകയും ചെയ്യാം. എന്നാല്‍ അതിനിടെ നാം മൂന്നുകോടി മനുഷ്യര്‍ മൂന്നുകോട് റോബിന്‍സണ്‍ ക്രൂസോമാരായി മൂന്നുകോടി തുരുത്തുകളില്‍ അവരവര്‍ രൂപകല്പന ചെയ്ത എലിപ്പത്തായങ്ങളില്‍ കുടുങ്ങിയിരിക്കുന്നു.

ഒരു മുറിയില്‍ നൂറു പേപ്പര്‍. ഓരോരുത്തരുടെയും കൈയില്‍ ഓരോ ചെറിയ വിളക്കുണ്ട്. കത്തിക്കാന്‍ തീപ്പെട്ടിയില്ല. അങ്ങനെയിരിക്കെ ഒരാള്‍ക്ക് അത് സാധിച്ചു. ഒരു വിളക്ക് കത്തിയപ്പോള്‍ നൂറ് വിളക്കുകളും നൂറ് മനുഷ്യരുമുണ്ടെന്ന് എല്ലാവരും അറിഞ്ഞു. എല്ലാ വിളക്കുകളും കത്തി. മുറിയില്‍ പ്രകാശം നിറഞ്ഞു. ചിലര്‍ വെളിച്ചം തനിക്കുമാത്രം മതിയെന്ന് കരുതി പുറത്തിറങ്ങി ഇരുളിലെവിടെയോ പോയി. അവരുടെ വിളക്ക് അവരുടെ ചുറ്റുവട്ടത്ത് പ്രകാശം പരത്തി. എങ്കിലും നൂറ് വിളക്കുകള്‍ ഒപ്പം പ്രകാശിക്കുമ്പോള്‍ ഉണ്ടാകുന്ന ശോഭ അന്യമായി. ചില&്വംിഷ;ര്‍ തങ്ങളുടെ വിളക്കിന് മാത്രമാണ് പ്രകാശം എന്ന് ശഠിച്ചു. ചിലര്‍ തങ്ങളുടെ വിളക്കിന്റെ വെളിച്ചത്തില്‍ അപരന്‍ വാഴണ്ട എന്ന് നിശ്ചയിച്ചു. നൂറ് വിളക്കുകളും ഒരുമിച്ച് പ്രകാശിച്ച് ചുറ്റുവട്ടമാകെ പ്രഭാപൂരിതമാക്കുന്ന പഴയ നാളുകളാണ് വേണ്ടത് അന്ധകാരത്തെ ഫലപ്രദമായി നേരിടാന്‍. മലയാളി വീണ്ടും മനുഷ്യന്‍ ആകണം. അതാവട്ടെ ഈ വജ്രജൂബിലിയുടെ വെല്ലുവിളി. പുരുഷകാരേണ വിനാ ദൈവം ന സിധ്യതി എന്നത് മറക്കാതിരിക്കുക. നാം പ്രയത്‌നിച്ചില്ലെങ്കില്‍ ദൈവവും നിസ്സഹായനാകും.

Read more

വജ്രജൂബിലിയുടെ വെല്ലുവിളികള്‍

മലബാര്‍ തിരു കൊച്ചിയോട് ചേര്‍ന്നതിന്റെ ആദ്യത്തെ ഫലം തിരുവിതാംകൂറും കൊച്ചിയും തമ്മില്‍ ഏഴ് സംവത്സരങ്ങള്‍ക്കപ്പുറം അടിച്ചേല്പിക്കപ്പെട്ട സംയോജനം വൈകാരികതലത്തില്‍ പൂര്‍ത്തിയായി എന്നതാണ്. മലബാര്‍ പുതിയാപ്‌ളയോ പൊതുശത്രുവോ ആയി രംഗപ്രവേശം ചെയ്തതോടെ തിരുവിതാംകൂറും കൊച്ചിയും പണ്ട് രണ്ട് രാജ്യങ്ങളായിരുന്നു എന്നത് വിസ്മൃതമായി. കൊച്ചിക്കാരുടെ നേതാവായി വിളങ്ങിയിരുന്നതിനാല്‍ പനമ്പിള്ളി ഗോവിന്ദമേനോനെ പോലെ പ്രഗത്ഭനായ ഒരാള്‍ക്ക് പോലും പുതിയ സാഹചര്യങ്ങളില്‍ സ്വന്തം ഇടം കണ്ടെത്താന്‍ ഒരു ദശകം കാത്തിരിക്കേണ്ടിവന്നു എന്നത് ഈ നിരീക്ഷണത്തിന് ബലം പകരുന്നു.

1956 ല്‍ കേരളം രൂപപ്പെട്ടുവെന്ന് പറയാമെങ്കിലും 1957 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം ജനകീയ മന്ത്രിസഭ അധികാരത്തില്‍ വന്നകാലം തൊട്ടാണ് കേരള സംസ്ഥാന രൂപീകരണത്തിന്റെ ഗുണദോഷങ്ങള്‍ വിലയിരുത്തപ്പെടേണ്ടത്.

സ്വതന്ത്രഭാരതത്തില്‍ രാഷ്ട്രീയ ഭൂപടം മാറ്റി വരയ്‌ക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ടാണ് വി.പി. മേനോനും സര്‍ദാര്‍ പട്ടേലും നാട്ടുരാജ്യങ്ങളെ സംയോജിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചത്. അത് അവര്‍ വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ ഒരു ആധുനിക ജനാധിപത്യ രാഷ്ട്രം പാര്‍ട്ട് എ, പാര്‍ട്ട് ബി, പാര്‍ട്ട് സി സംസ്ഥാനങ്ങളുടെ സമുച്ചയമായി എക്കാലവും തുടരുമായിരുന്നില്ല. അതുകൊണ്ട് പോറ്റി ശ്രീരാമുലുവിന്റെ പ്രായോപവേശവും ആന്ധ്രയുടെ രൂപീകരണവും ആണ് സംസ്ഥാന പുനഃസംഘടനയ്ക്ക് വഴിവച്ചത് എന്ന് കരുതിക്കൂട. അവ ആ പ്രക്രിയയെ ത്വരിപ്പിച്ചുഎന്നത് ശരി. അതിലേറെ പ്രധാനം ഭാഷയാവണം പുനഃസംഘടനയുടെ അടിസ്ഥാനം എന്ന പ്രമാണം അംഗീകരിക്കപ്പെട്ടത് തെലുങ്കരുടെ സമരം വിജയം കണ്ടതിന് ശേഷം ആണ് എന്ന വസ്തുതയാണ്.

ഭാഷ അടിസ്ഥാനമായതുകൊണ്ട് ഗുണവും ദോഷവും ഉണ്ടായി. കേരളവും ഗുജറാത്തും ഗുണഫലങ്ങളായി കാണാം. എന്നാല്‍ ഒരേ ഭാഷ ഹിന്ദി സംസാരിച്ചിരുന്ന പഴയ ബ്രിട്ടീഷ് പ്രവിശ്യകള്‍ വിഭജിക്കപ്പെട്ടില്ല എന്നതും കാണാതിരുന്നുകൂട. ഉത്തരാഖണ്ഡ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ട്, തെലുങ്കാന ഇവയൊക്കെ എത്രകാലം കഴിഞ്ഞാണ് നിലവില്‍ വന്നത് എന്ന് ശ്രദ്ധിക്കുക.<യൃ />
അങ്ങനെ കേരളം നിലവില്‍ വന്നു. നിയമെന ഡിജൂറെ 1956 നവംബറില്‍; ഫലത്തില്‍ ഡിഫാക്ടോ 1957 ഏപ്രിലില്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടുകള്‍ നെടിയമല കിഴക്കും നേരെഴാത്താഴി മെക്കും വടിവിലെലുകയായി തള്ളിടും കേര നാട്ടില്‍ എന്ത് വ്യതിയാനങ്ങളാണ് സൃഷ്ടിച്ചത് എന്ന് പരിശോധിക്കാം.

നിശബ്ദമായ ഒരു സാമൂഹിക വിപ്ലവം ഈ നാട്ടില്‍ അരങ്ങേറി എന്നതാണ് ആദ്യം നാം ശ്രദ്ധിച്ചുപോവുന്നത് 'വാഴക്കുല' എന്ന കവിതയും 'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' എന്ന നാടകവും വരച്ചുവയ്ക്കുന്ന ചിത്രം ചരിത്രത്തിന്റെ ഭാഗമായി. തമ്പ്രാനെന്ന് വിളിക്കാനും പാളയില്‍ കഞ്ഞികുടിക്കാനും തങ്ങള്‍ തയ്യാറല്ല എന്ന് വിളിച്ചുപറയാന്‍ കുട്ടനാട്ടിലെ ദളിതര്‍ ധൈര്യം കാണിച്ചു.

ഭാരതത്തില്‍ ഭൂപരിഷ്ക്കരണരംഗത്ത് ഏറ്റവും ശ്രദ്ധേയമായ രണ്ടോ മൂന്നോ സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇതിന്റെ പിതൃത്വവും മാതൃത്വവും ഒക്കെ അവകാശപ്പെടാവുന്നവര്‍ മൂന്നുപേര്‍ ആണ്. കെ.ആര്‍. ഗൗരി തുടങ്ങിവച്ചു. പി.ടി ചാക്കോ പൂര്‍ത്തീകരിച്ചു. വളരെ ചെറിയ ഇടവേളയില്‍ മാത്രം മന്ത്രി ആയി പ്രവര്‍ത്തിച്ച കെ.ടി. ജേക്കബ് ഏട്ടിലെ പശുവിനെ കെട്ടഴിച്ച് പുല്ല് തിന്നാന്‍ വിട്ടു.<യൃ />
ഭൂപരിഷ്കരണം ഉദ്ദിഷ്ടഫലം നല്‍കിയില്ലെങ്കിലും ഉദ്ദേശിക്കാതെ നല്‍കിയ സല്‍ഫലമാണ് ഉപരി സൂചിപ്പിച്ച സാമൂഹിക വിപ്ലവം. ഉല്പാദനമൊ ഉല്പാദനക്ഷമതയോ വര്‍ദ്ധിച്ചില്ല. തങ്ങള്‍ കൊയ്യുന്ന വയലുകളെല്ലാം തങ്ങളുടേതാവും എന്ന് വിശ്വസിച്ച പൈങ്കിളികള്‍ വഞ്ചിക്കപ്പെട്ട വിവരം അവര്‍ പോലും തിരിച്ചറിഞ്ഞത് അടുത്ത കാലത്താണ്.

പാട്ടക്കാരെയാണ് ഗൗരിയമ്മയും ചാക്കോയും സഹായിച്ചത്. ആ നിയമം ആണ് ജേക്കബ്ബാശാന്‍ നടപ്പാക്കിയത്. പാടത്ത് പണിയെടുത്ത് വരമ്പത്ത് കൂലി വാങ്ങിച്ചിരുന്ന കര്‍ഷകത്തൊഴിലാളികള്‍ അവഗണിക്കപ്പെട്ടു. അവര്‍ക്ക് കിട്ടിയത് തലയ്ക്കു മേലെ ഒരു കൂരമാത്രം. അന്ന് അത് ചെറിയ കാര്യമായിരുന്നില്ല. അതുകൊണ്ടാണ് അന്ന് അവ&്വംിഷ;ര്‍ ബഹളത്തിന് ഇറങ്ങാതിരുന്നതും.<യൃ />
ഇതിന് ഒരുകാരണം ഉണ്ട്. ദേശീയപ്രസ്ഥാനത്തിലായാലും ഇടതുപക്ഷപ്രസ്ഥാനത്തിലായാലും ദളിതര്‍ അഗണ്യരായിരുന്നു. ഈഴവരില്‍ താഴെ ഒരു ജാതിയും പൊതുജീവിതത്തിലൊന്നും ഉണ്ടായിരുന്നില്ല. ഇടതുപക്ഷവും ഇതര പുരോഗമനവാദികളും കുലാക്കുകള്‍ക്കും പെറ്റി ബൂര്‍ഷ്വാകള്‍ക്കും താഴെ ഉള്ളവരെ അക്കാലത്ത് അന്വേഷിച്ചിരുന്നില്ല. അയ്യങ്കാളി പോലും ഒരു എലീറ്റിസ്റ്റ് പ്രതീകം മാത്രം ആയിരുന്നു. അദ്ദേഹം വില്ലുവണ്ടി കയറിയത് അത്യപൂര്‍വ്വമായ സംഗതി തന്നെ. എന്നാല്‍ സ്വസമുദായത്തിലെ സാധാരണക്കാര്‍ക്ക് അവിശ്വസനീയതയും അത്ഭുതപരതന്ത്രതയും നിര്‍വ്വഹിച്ച മനസ്സോടെ നോക്കിനില്‍ക്കാന്‍ മാത്രം ആണ് കഴിഞ്ഞത്.അവരാരും വില്ലുവണ്ടിയില്‍ കയറിയില്ലെന്ന് മാത്രമല്ല കയറണമെന്ന് മോഹിച്ചതുപോലുമില്ല.

ഇനി മറ്റൊന്നാലോചിച്ചാലോ? പാട്ടക്കുടിയന്മാരെയും ഭൂപരിധിയും ഒഴിവാക്കി, ജന്മിമാരെ നിലനിര്‍ത്തി, അവരും കര്‍ഷകത്തൊഴിലാളികളും മാത്രമുള്ള ഒരു വ്യവസ്ഥിതി സൃഷ്ടിച്ചിരുന്നെങ്കില്‍ തോട്ടവ്യവസായങ്ങളില്‍ സംഭവിച്ചത് സംഭവിക്കുമായിരുന്നില്ലെ? അവിടെയും സായിപ്പ് അല്ലെങ്കില്‍ നാട്ടുകാരനായ ഉടമ, പാട്ടക്കുടിയാന്മാരോട് താരതമ്യപ്പെടുത്താവുന്ന ഇടനിലക്കാര്‍, സാധാരണ തൊഴിലാളികള്‍ ഇങ്ങനെ ഒരു തലത്രയം ആണ് തുടക്കത്തില്‍ ഉണ്ടായിരുന്നത്. തൊഴിലാളികളുടെ ക്ഷേമപദ്ധതികളും സംഘടനാരീതികളും ജോലിസ്ഥിരതയും ഒക്കെ വന്ന മുറയ്ക്ക് ഇടനിലക്കാ&്വംിഷ;ര്‍ അപ്രസക്തമായി. ഉടമയും തൊഴിലാളിയും എന്ന ദ്വന്ദം നിലവില്‍ വന്നു. തോട്ടം മേഖലയിലെ ഇടനിലക്കാര്‍ കുടിയാന്മാര്‍ ആയിരുന്നില്ല എന്നതുകൊണ്ടാണ് അവരെ ഒഴിവാക്കാന്‍ കഴിഞ്ഞത്. സായിപ്പ് തിരുവനന്തപുരത്ത് താമസിച്ച് പൊന്മുടിയിലെ സ്ഥലം പാട്ടക്കാരന് കൊടുക്കയല്ല ഉണ്ടായത് എന്നതിലാണ് വ്യത്യാസത്തിന്റെ രഹസ്യം.

മുരിക്കനെ നിലനിര്‍ത്തികൊണ്ട് കര്‍ഷകത്തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പുവരുത്തിയിരുന്നെങ്കില്‍ മുരിക്കന്‍ നേടിയ വിജയം അതേപടി തുടരുമായിരുന്നോ എന്നതും ആലോചിക്കാവുന്ന ഒരു വഴിയാണ്. ഉല്പാദനം പഴയതുപോലെ തുടരുമായിരുന്നില്ല. കാരണം മുരിക്കന്റെ വിജയത്തിന് പിന്നില്‍ കുട്ടനാടന്‍ തൊഴിലാളിയുടെ കീഴാളഭാവവും ഒരു ഘടകം ആയിരുന്നു.

ഇപ്പറഞ്ഞതൊക്കെ ഭൂമിപരിഷ്ക്കരണം അതിന്റെ സാമ്പത്തികലക്ഷ്യങ്ങള്‍ എന്തുകൊണ്ട് നേടിയില്ല എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ കാണുന്ന ഭൂമികകളാണ്. എന്നാല്‍ ജന്മിമാരുടെ തിരോധാനമാണ് സാമൂഹികവിപ്ലവത്തിന് വഴിയൊരുക്കിയത്. ജന്മി ഒരു പ്രതീകമായിരുന്നു. ആ പ്രതീകം നശിച്ചതോടെ അതുവരെ ജന്മിയുടെ മുന്നില്‍ വിനീതനായി അരയ്ക്ക് രണ്ടാം മുണ്ട് കെട്ടി വായപൊത്തി സംസാരിച്ചിരുന്ന കുടിയാന്മാര്‍ രണ്ടാംമുണ്ട് തോളത്തിട്ട് വായമൂടാതെ സംസാരിക്കുന്നത് കണ്ടപ്പോള്‍ ഒരു പുതിയയുഗം പിറന്നു എന്ന് തൊഴിലാളിക്കും മനസ്സിലായി. കുടിയാന് ജന്മിയോട് അങ്ങനെ സംസാരിക്കാമെങ്കില്‍ കര്‍ഷകത്തൊഴിലാളിക്ക് പുതിയ ജന്മിയായ പഴയ കുടിയാനോടും അങ്ങനെ സംസാരിക്കാം എന്ന് വന്നു. ഈ സാമൂഹ്യവിപ്ലവം ആണ് കഴിഞ്ഞ അറുപത് കൊല്ലം നമുക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന.

ഗൗരിയമ്മയുടെ പി.ടി. ചാക്കോയുടെയും നിയമനിര്‍മ്മാണങ്ങളാണ് അതിന് വഴിഒരുക്കിയത്. എന്നാല്‍ കെ.ടി. ജേക്കബും സി. അച്യുതമേനോനും ആ നിയമങ്ങള്‍ നടപ്പാക്കിയതാണ് വിപ്ലവം സംഘടിപ്പിച്ച പട്ടയമേളകളും അതിന്റെ പിറകെ ഉണ്ടായ തുടര്‍ പ്രവര്‍ത്തനങ്ങളും ഇല്ലായിരുന്നുവെങ്കില്‍ ഈ സാമൂഹ്യവിപ്ലവം ഉണ്ടാകുമായിരുന്നില്ല. 1969 75 കാലത്ത് കളക്ടര്‍മാരായിരുന്ന എന്റെ തലമുറയിലെ ഐ.എ.എസുകാര്‍ക്കും ഈ മഹാവിപ്ലവത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു എന്നതില്‍ ഇന്ന് അഭിമാനം ഉണ്ട്. അന്ന് കര്‍മ്മകുശലതയായി മാത്രമാണ് ഞങ്ങള്‍ ഉദ്യോഗസ്ഥര്‍ അത് കണ്ടതെങ്കിലും കൃഷ്ണകുമാര്‍ നൂറ് പട്ടയം കൊടുത്താല്‍ എം. ജോസഫ് നൂറ്റിപ്പത്ത് പട്ടയം കൊടുക്കും ഞാന്‍ ആ സംഖ്യ മറിക്കടക്കാനാവുമോ എന്ന് നോക്കും. അത്രയെ അന്ന് തോന്നിയുള്ളൂ. ഇന്ന് തിരിഞ്ഞുനോക്കുമ്പോഴാണ് കേരളത്തിലെ ഒരു വലിയ വിപ്‌ളവത്തില്‍ പങ്കാളികളാവുകയായിരുന്നു ഞങ്ങള്‍ എന്ന് തിരിച്ചറിയാനാവുന്നത്.

ഇതിന് സമാന്തരമായി മറ്റൊരു വലിയ സാമൂഹ്യവിപ്ലവം മുസ്ലിം സമുദായത്തിലും മലബാറില്‍ പൊതുവെയും ഉണ്ടായതാണ് ആറ് പതിറ്റാണ്ടിന്റെ ബാക്കിപത്രത്തില്‍ ശ്രദ്ധേയമായ മറ്റൊന്ന്. മലബാറില്‍ വിദ്യാഭ്യാസവും സ്ത്രീകളുടെ വിദ്യാഭ്യാസവും വരുത്തിയ ഈ മാറ്റങ്ങളുടെ സൂത്രധാരന്‍ സി.എച്ച്. മുഹമ്മദ്‌കോയ ആയിരുന്നു.

1816 ല്‍ നോര്‍ട്ടണ്‍ കേരളത്തില്‍ എത്തി. മണ്‍റോ പ്രത്യേകതാത്പര്യം എടുത്ത് കൊണ്ടുവന്നതാണ്. തുടര്‍ന്നുള്ള നൂറ് നൂറ്റിയന്‍പത് വര്‍ഷങ്ങള്‍ തിരുവിതാംകൂറിലും കൊച്ചിയിലും വിദ്യാഭ്യാസമേഖലയില്‍ വലിയ വ്യതിയാനങ്ങള്‍ കണ്ടു.അവര്‍ണ്ണര്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം അപ്രാപ്യമല്ലാതായി. അതുകൊണ്ടാണ് ആദ്യത്തെ സിസേറിയന്‍ നടത്തിയ മേരി പുന്നന്‍ ലൂക്കോസും, ആദ്യത്തെ വനിത എന്‍ജിനീയര്‍മാരായ ലീല ജോര്‍ജ് കോശിയും പി.കെ. ത്രേസ്യയും ആദ്യത്തെ ഐ.എ.എസുകാരിയായ അന്ന ജോര്‍ജും ആദ്യത്തെ വനിതാ ഹൈക്കോടതി ജഡ്ജി അന്ന ചാണ്ടിയും ആദ്യത്തെ വനിതാ സുപ്രീം കോടതി ജഡ്ജി ഫാത്തിമാബീവിയും ഒക്കെ കേരളത്തിലുണ്ടായത്.(തുടരും)

Read more

നീലക്കരയുള്ള സാരി

യേ കര്‍മ്മണ്യനിരീക്ഷ്യ വാന്യമനുജം ദുഃഖാര്‍ദ്ദിതം യന്മന
സ്താദ്രൂപ്യം പ്രതിപദ്യതേ ജഗതി തേ സത്പുരുഷ പഞ്ചഷാഃ

എന്ന് ഭാരതീയാചാര്യന്മാര്‍ നിരീക്ഷിച്ചിട്ടുണ്ട്. ദുഃഖം അനുഭവിക്കുന്ന സഹജീവികളില്‍ സഹാനുഭാവം വഹിക്കുകയും അവരെ ഉള്ളഴിഞ്ഞ് സഹായിക്കുകയും ചെയ്യുന്ന സല്‍പ്പുരുഷന്മാര്‍ അംഗുലീപരിമിതരാണ് എന്നര്‍ത്ഥം.

ശൂരന്മാര്‍ ധാരാളം. വിദ്യാസമ്പന്നര്‍ നാടാകെ, കുബേരനെ അതിശയിക്കുന്ന ധനവാന്മാര്‍ക്കും ഇല്ല പഞ്ഞം. കാണാന്‍ കിട്ടാത്തത് സജ്ജനങ്ങളെയാണ്. 

സജ്ജനങ്ങള്‍ ആരാണ് എന്ന് ഭര്‍ത്തൃഹരി നിര്‍വചിച്ചിട്ടുണ്ട്. ഗര്‍വം നോദ്വഹതേ. അഹങ്കരിക്കാത്തവര്‍. പരാന്‍ ന നിന്ദതി. അന്യരെ നിന്ദിക്കാത്തവന്‍. പരുഷമായി സംസാരിക്കാത്തവന്‍. ആരെങ്കിലും അപ്രിയം പറഞ്ഞാലും നിശബ്ദമായി സഹിക്കുന്നവന്‍. കോപമില്ല. ദോഷം ചെയ്യുകയില്ല.

ഇങ്ങനെയൊക്കെ ഒരു മനുഷ്യജന്മം ഉണ്ടാകുമോ? ഉണ്ടാകും എന്ന് ഇടയ്ക്കിടെ തെളിയാറുണ്ട്. അങ്ങനെ തെളിഞ്ഞ ഒരു രൂപമാണ് കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ.

അല്‍ബേനിയന്‍ വംശജയായി മാസിഡോണിയയില്‍ ജനിച്ച് ഭാരതത്തില്‍ ജീവിച്ച് ഈ പുണ്യഭൂമിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന അമ്മ താന്‍ ജന്മംകൊണ്ട് യൂറോപ്യനും മനസുകൊണ്ട് ഭാരതീയവനിതയും വിശ്വാസം കൊണ്ട് റോമന്‍ കത്തോലിക്കാസഭയിലെ കന്യാസ്ത്രീയും ആണ് എന്ന് സ്വയം നിര്‍വചിച്ചിട്ടുണ്ട് എന്നാണ് ഓര്‍മ്മ.

ഊനവിംശതിവയസ്‌ക ആയിരിക്കവേ തന്നെ ജന്മദേശം വിട്ടതുകൊണ്ട് അവരുടെ യൂറോപ്യന്‍ ഭാവം നമുക്ക് മറക്കാം. അവരുടെ ഭാരതീയതയും സഭാംഗത്വവും ശ്രദ്ധിക്കുക.

സ്വാതന്ത്ര്യം കിട്ടിയ കാലത്തുനിന്ന് ഏറെ അകലെയായിരുന്നില്ല മദര്‍ ലോറെറ്റോയിലെ ശീതീകരിച്ച അന്തരീക്ഷം ഉപേക്ഷിച്ച് പുറത്തിറങ്ങിയ കാലം. അന്നെന്നല്ല ഇന്നും കത്തോലിക്കാ കന്യാസ്ത്രീകളില്‍ സാരി ഔദ്യോഗിക വസ്ത്രമായി സ്വീകരിക്കുന്നവര്‍ കുറവാണ്. അന്നാകട്ടെ മറ്റാരും ഉണ്ടായിരുന്നിരിക്കാനിടയില്ല. ഈ പശ്ചാത്തലത്തിലാണ് മദര്‍ സാരി തിരഞ്ഞെടുത്തതിലെ സന്ദേശങ്ങള്‍ തിരിച്ചറിയേണ്ടത്. ഭാരതീയതയോടുള്ള പ്രതിബദ്ധതയും സാംസ്‌കാരികാനുരൂപണം എന്ന സഭാശാസ്ത്രസങ്കല്പവും ആ തീരുമാനത്തില്‍ അന്തര്‍ലീനമായിരിക്കുന്നു.

ഏത് സാരി? ഇപ്പോള്‍ സാരി ഉപയോഗിക്കുന്ന മിക്ക കന്യാസ്ത്രീകളും കാവിനിറത്തിലുള്ള സാരിയാണ് ഉപയോഗിക്കുന്നത്. ഭാരതീയരായ സന്യാസിമാരെ അടയാളപ്പെടുത്തുന്ന നിറവും അതാണ്. എന്നാല്‍ മദര്‍ തിരഞ്ഞെടുത്തത് നീലക്കരയുള്ള വെള്ളസാരി ആയിരുന്നു. അത് അന്ന് കല്‍ക്കത്ത നഗരസഭയിലെ തൂപ്പുകാരികളുടെയും തോട്ടിക്കാരികളുടെയും യൂണിഫോം ആയിരുന്നു. ദരിദ്രരുടെ പക്ഷം ചേരുന്നതിനെക്കുറിച്ച് വിമോചനദൈവശാസ്ത്രം വാചാലമാകുന്നതിന് എത്രയോ മുമ്പാണ് അമ്മ അവരുടെ പക്ഷം ചേര്‍ന്നത്!

ആ നീലക്കര ഇന്ന് അടയാളമാണ്. എം.എഫ്. ഹുസൈന്റെ വിശ്രുതമായ ഒരു ചിത്രം ഉണ്ട്. അമ്മ ഒരു ദുര്‍ബലശിശുവിനെ പരിചരിക്കുന്നതാണ് വരച്ചിട്ടുള്ളത്. ചിത്രത്തില്‍ അമ്മയുടെ മുഖമില്ല. അമ്മയുടെ ചെറിയ കൂനും നീലക്കരയുള്ള സാരിയും.

അമ്മ നന്മ ചെയ്തത് മതപരിവര്‍ത്തനം നടത്താനാണെന്ന് ആരോപിച്ചിട്ടുള്ളവരുണ്ട്. (കൂടെ പറയട്ടെ, മോഹന്‍ ഭഗവത് അങ്ങനെ പറഞ്ഞില്ല. അദ്ദേഹം സന്നിഹിതനായിരുന്ന ഒരു വേദിയില്‍ ഒരു ''ഐ.പി.എസ് (റിട്ട)'' ആണ് പറഞ്ഞത്. ഭഗവത്ജി ആകെ പറഞ്ഞത് കാരുണ്യം മറയാക്കി മതപരിവര്‍ത്തനം ലക്ഷ്യമിടുന്നവര്‍ ഇപ്പോഴും ഉണ്ട് എന്നാണ്. 

നാഗാലാന്‍ഡില്‍ ഗവര്‍ണറായിരുന്ന പ്രശസ്ത വേദശാസ്ത്രജ്ഞന്‍ എം.എം. തോമസിന്റെ ദര്‍ശനം ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുന്ന അസ്മാദൃശന്മാര്‍ക്ക് ഭഗവത്ജിയോട് യോജിപ്പാണുള്ളത് ഇക്കാര്യത്തില്‍. മതപരിവര്‍ത്തനം വേണ്ട). 

എന്നാല്‍ അമ്മ ഒരിക്കലും മതപരിവര്‍ത്തനം നടത്തിയില്ല. ഞാന്‍ എല്ലാ മതങ്ങളെയും സ്നേഹിക്കുന്നു. എന്റെ മതത്തെ ഞാന്‍ പ്രണയിക്കുന്നു എന്നതായിരുന്നു ഇക്കാര്യത്തില്‍ അമ്മയുടെ നിലപാട്. I love all religions; I am in love with my relig-ion.

ഇതും ഭാരതീയ സംസ്‌കൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന സമീപനമാണ് എന്ന് എടുത്തുപറയേണ്ടതില്ല. ചാര്‍വാകമതവും വൈഷ്ണവചിന്തയും അദ്വൈതവും മതാതീതമായ ആദ്ധ്യാത്മികതയും ഒക്കെ ഒരേ ഭൂമികയില്‍ സഹവര്‍ത്തിക്കുന്നതാണല്ലോ നമ്മുടെ സംസ്‌കാരം. സ്വന്തം മതത്തില്‍ വെള്ളം ചേര്‍ക്കുന്നതല്ല അതിന്റെ ലക്ഷണം. കൈയില്‍ ജപമാലയുമായല്ലാതെ നാം അമ്മയെ കണ്ടിട്ടില്ല. 

അത് പ്രകടനപരതയോ സ്വത്വപ്രഖ്യാപനമോ ഒന്നും ആയിരുന്നില്ല. ഒരു കത്തോലിക്കാ കന്യക ബാല്യം മുതല്‍ ശീലിക്കുന്ന ആദ്ധ്യാത്മികചര്യ ആയിരുന്നു അമ്മയ്ക്ക് ജപമാല സമര്‍പ്പണം. അത് അവര്‍ ഉപേക്ഷിക്കുകയോ ഒളിക്കുകയോ ചെയ്തില്ല. അത് ഇതരമതങ്ങളോടുള്ള അവരുടെ മനോഭാവത്തെ മാറ്റിയതുമില്ല. 

മതത്തിന്റെ ഗംഭീരമാനങ്ങള്‍ തിരിച്ചറിയാതെ ഉപരിതലത്തില്‍ മാത്രം വിഹരിക്കുന്നവര്‍ക്ക് അവരുടെ മതം ഏത് തന്നെ ആയാലും ദുര്‍ഗ്രഹമായ ഒരു തത്വം ആണ് എന്നറിയാതെയല്ല ഇത് കുറിക്കുന്നത്.

പിന്നെ ആര്‍ദ്രത. തുടക്കത്തില്‍ ഉദ്ധരിച്ച വരികള്‍ സൂചിപ്പിക്കുന്നത് സഹാനുഭാവം എന്ന ആശയമാണ്. ഇംഗ്ളീഷില്‍ എംപതി എന്ന വാക്ക് ഉണ്ടായിട്ട് നൂറു വര്‍ഷമേ ആയിട്ടുള്ളൂ. ഗ്രീക്കിലെ എമ്പതേയ (ലാുമവേലശമ) എന്ന വാക്കില്‍നിന്ന് 1904 ല്‍ ഇത് രൂപപ്പെടാന്‍ കാരണം അയ്ന്‍ഫുഹ്ലങ് എന്ന ജര്‍മ്മന്‍ പദം തിയോഡോര്‍ ലിപ്സ് തലേക്കൊല്ലം രൂപപ്പെടുത്തിയതാണ്. 

ആസ്വാദകന്‍ കലാസൃഷ്ടിയോട് താദാത്മ്യപ്പെടുന്നത് എയ്സ്തെറ്റിക് എംപതി സൂചിപ്പിക്കാനാണ് ലിപ്സ് പദം സൃഷ്ടിച്ചത്. കാഫ്ക്കയുടെ ഒരു കൃതിയുടെ ഇംഗ്ളീഷ് പരിഭാഷയിലാണ് ഈ പദം ആദ്യമായി ഉപയോഗിക്കപ്പെട്ടത് എന്ന് പദനിഷ്പത്തി. അതിരിക്കട്ടെ. ആ ആശയം ഭാരതത്തില്‍ പണ്ടുതന്നെ ഉണ്ടായിരുന്നു എന്നതും ഇരിക്കട്ടെ. മദര്‍ ദുഃഖാര്‍ത്തരെയും അവശരെയും ആലംബഹീനരെയും ശുശ്രൂഷിച്ചത് സിമ്പതി കൊണ്ടല്ല എമ്പതി കൊണ്ടാണ് എന്ന് പറയുകയാണ് ഞാന്‍.

ഓരോ സഹജീവിയിലും ഈശ്വരനെ തിരിച്ചറിഞ്ഞതുകൊണ്ടാണ് മദറിന് ഇങ്ങനെ എംപതൈസ് ചെയ്യാന്‍ കഴിഞ്ഞത്. ഖുശ്വന്ത്സിംഗ് അമ്മയോട് ചോദിച്ചു കുഷ്ഠരോഗിയുടെ വ്രണം വൃത്തിയാക്കി വച്ചുകെട്ടുമ്പോള്‍ അറപ്പ് തോന്നാറില്ലേ എന്ന്? ഏത് കുഷ്ഠരോഗി, ഏത് വ്രണം എന്ന മട്ടിലായിരുന്നു മറുപടി : ''ഞാന്‍ പരിചരിക്കുന്നത് ക്രിസ്തുവിനെ ആണ്.'' 

ഇവിടെ സഹാനുഭാവം അഥവാ എമ്പതി വികസിച്ച് ഈശ്വരാരാധനയായി മാറുന്നു. അതുകൊണ്ടാണ് മതം പരിഗണനയില്‍ വരാത്തതും. 

ആസന്നമരണരെ ശുശ്രൂഷിച്ചപ്പോള്‍ അമ്മ അന്ത്യകൂദാശ നല്‍കിയില്ല. ഹിന്ദു ഹിന്ദുവായി മരിച്ച് ചിതയിലൊടുങ്ങി. മുസ്ളിം മുസ്ളിമായി മരിച്ച് കബറിലായി. എല്ലാവരും മനുഷ്യനില്‍ ഈശ്വരന്റെ പ്രതിഫലനംകണ്ട് മരിച്ചു എന്നതാണ് ശ്രദ്ധിക്കാനുള്ളത്.

മഗറിഡ്ജിന്റെ ''സംതിംഗ് ബ്യൂട്ടിഫുള്‍ ഫോര്‍ ഗോഡ്'' വായിച്ച് 1971 ല്‍ ആണ് ഞാന്‍ മദറിനെക്കുറിച്ച് അറിഞ്ഞത്. പിന്നെ മൂന്നുവട്ടം നേരില്‍കണ്ടു.
1973 ലോ മറ്റോ മദര്‍ കോട്ടയത്ത് വന്നു. ഞാന്‍ കളക്ടറായി അവിടെ താമസിക്കുന്ന കാലം. മനോരമയില്‍ മദറിന് സ്വീകരണം. അന്ന് മിണ്ടാനായില്ല. 

എങ്കിലും അമ്മ അടുത്തുകൂടെ പോയപ്പോള്‍ ആ നീലക്കരയുള്ള സാരിയുടെ തുമ്പില്‍ ഞാന്‍ ഒന്ന് തൊട്ടു. ആള്‍ക്കൂട്ടത്തിലെ ശ്രീയേശുവിന്റെ വസ്ത്രാഞ്ചലത്തില്‍ ആളറിയാതെ തൊടാന്‍ ശ്രമിച്ച രക്തസ്രവക്കാരിയെ പോലെ. അമ്മ അറിഞ്ഞില്ല. അവര്‍ വെറും മനുഷ്യപുത്രി അല്ലേ? പക്ഷേ എനിക്ക് ഒരു ആലക്തിക പ്രഭാവം അനുഭവപ്പെട്ടു.

പിന്നെ 1986 (എന്ന് തോന്നുന്നു) അമ്മ എന്റെ വീട്ടില്‍ വന്നു. ആ കഥ പലയിടത്തും പറഞ്ഞിട്ടുള്ളത് ആവര്‍ത്തിക്കുന്നില്ല. അന്ന് അമ്മ ഇരുന്ന കസേര അന്നുതന്നെ ഞാന്‍ മാറ്റിയിട്ടു. അമ്മയോളം വിശുദ്ധിയുള്ള മറ്റാരെങ്കിലും വീട്ടില്‍ വരും എന്ന് നിനയ്ക്കാനാവുമായിരുന്നില്ലല്ലോ. ആ കസേര ഇന്ന് എന്റെ വീട്ടിലെ അള്‍ത്താരയാണ്. നിമിലീതനയനനായി മുകുളിത ഹസ്തനായി എന്നും പ്രഭാതത്തില്‍ അവിടെ നിന്നുകൊണ്ടാണ് ഞാന്‍ എന്റെ ഒരു ദിവസം ആരംഭിക്കുന്നത്. അദ്ധ്യാപിക ആയിരുന്ന അമ്മയുടെ മുന്നിലിരുന്നാണ് ഞാന്‍ കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിച്ചുകൊടുക്കുന്നത്. ഈ വീട്ടില്‍ വച്ച് അത് ചെയ്യുമ്പോള്‍ ഒരിക്കല്‍ക്കൂടെ അമ്മയെ കണ്ടു. 1993. കണ്ണൂര്‍. ഒരു പൊതുവേദി. മുഖ്യമന്ത്രി കരുണാകരനും കുറെ മെത്രാന്മാരും ഞാനും. അന്ന് അമ്മ എന്നെ അനുഗ്രഹിച്ചു.

മദര്‍ വ്യവസ്ഥിതിയെ എതിര്‍ത്തില്ലല്ലോ എന്ന് ചിലര്‍ പറയാറുണ്ട്. ശരിയാണ്. മനുഷ്യര്‍ക്ക് മനുഷ്യരാവാന്‍ മറ്റ് മനുഷ്യര്‍ വേണം എന്ന് പറഞ്ഞത് മാര്‍ക്സ് ആണ്. അല്ലേ? അമ്മയോട് ഒരു കത്തോലിക്കാ വൈദികന്‍ ഒരിക്കല്‍ ഇത് ചോദിച്ചു. ദാരിദ്ര്യം എങ്ങനെ ഉണ്ടാകുന്നു എന്ന് പഠിക്കാനോ അത് എങ്ങനെ തടയാം എന്ന് ഉപദേശിക്കാനോ താന്‍ ആളല്ല എന്നായിരുന്നു മറുപടി. 

''നിര്‍വചനവും വിശകലനവും വിമര്‍ശനവും നിങ്ങള്‍ ബുദ്ധിജീവികള്‍ നടത്തുക. കണ്ണീരൊപ്പുകയും സ്നേഹം പങ്കുവയ്ക്കുകയും ചെയ്യുക മാത്രമാണ് എന്റെ ദൈവിക നിയോഗം എന്നായിരുന്നു അമ്മയുടെ മറുപടി.

നീല നിറത്തിലുള്ള ബോര്‍ഡറോട് കൂടിയ പരുക്കന്‍ വെള്ളസാരി തലവഴി മൂടിപ്പുതച്ച കന്യാസ്ത്രീകളുടെ വേഷം തൂപ്പുകാരുടെയും തോട്ടിപ്പണി ചെയ്തിരുന്ന പെണ്ണുങ്ങളുടെയും വേഷത്തിന്റെ അനുകരണം ആയിരുന്നു എന്ന് ഇന്ന് ആരും ഓര്‍ക്കുന്നില്ല. 

മാനവരാശിയുടെ സമഗ്ര മനഃസാക്ഷി (ടോട്ടല്‍ ഹ്യൂമന്‍ കോണ്‍ഷിയന്‍സ്)യുടെ ഇടനാഴികളിലൂടെ ദൈവത്തിന്റെ തൂപ്പുകാരിയായി വിശുദ്ധിയുടെ പാത തെളിയിച്ച മദര്‍ സ്വന്തം പാദപതനങ്ങളുടെ നിസ്വനം പോലും ഉയര്‍ത്താതെ നടന്നുപോയപ്പോള്‍ ലോകം പിന്തുണ നല്‍കി. നന്മയുടെ നാളം തിരിച്ചറിയാനുള്ള സിദ്ധി മനുഷ്യന് നഷ്ടമായിട്ടില്ലെന്ന് അത് തെളിയിച്ചു.

Read more

ഊന്നല്‍ അച്ചടക്കത്തിലും ഭരണ മികവിലും

അധികാരത്തില്‍ നൂറു ദിവസം പൂര്‍ത്തീകരിച്ച ഇടതുമുന്നണി സര്‍ക്കാറിന്‍െറ ഭരണനിര്‍വഹണം അവലോകനം ചെയ്യപ്പെടുന്നു

അഞ്ചുവര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാറിനെ 100 ദിവസത്തെ കാര്യങ്ങള്‍വെച്ച് വിലയിരുത്തുന്നത് അശാസ്ത്രീയമാണ്. എന്നാല്‍, 100 ദിവസം പ്രധാനമാണുതാനും. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്‍െറ മരണമണി മുഴങ്ങിയത് അവസാനത്തെ 100 ദിവസമാണ്. അതുകൊണ്ട് 100 ദിവസം നിസ്സാരമല്ല. മലയാളികള്‍ക്ക് പണ്ടുമുതലേ ഉള്ള പ്രമാണമാണ് ഉണ്ണിയെ കണ്ടാല്‍ അറിയാം ഊരിലെ പഞ്ഞം എന്നത്. അങ്ങനെ നോക്കിയാലും 100 ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ എങ്ങനെയുണ്ടെന്ന് വിലയിരുത്തുന്നതില്‍ തെറ്റില്ല. ഈ കഴിഞ്ഞ 100 ദിവസത്തെ പരിപാടികളില്‍ ഏറ്റവും ശ്രദ്ധേയമായി നില്‍ക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍െറ അച്ചടക്കത്തോടുള്ള ആഭിമുഖ്യമാണ്. അത് കേരളം കാത്തിരുന്ന ഒന്നാണ്. ഉമ്മന്‍ ചാണ്ടി എന്‍െറ സ്‌നേഹിതനാണ്. അദ്ദേഹം ആള്‍ക്കൂട്ടത്തിന്‍െറ നടുവില്‍ നില്‍ക്കുന്നതില്‍ അഭിരമിക്കുന്നയാളാണ്. പക്ഷേ, അച്ചടക്കം സെക്രട്ടേറിയറ്റിലോ മറ്റെവിടെയെങ്കിലുമോ പാലിക്കുന്നതില്‍ അദ്ദേഹത്തിന് അത്ര നിര്‍ബന്ധമുള്ള കാര്യമായിരുന്നില്ല. തന്‍െറയടുക്കല്‍ വരുന്ന എല്ലാവരോടും നല്ലവാക്ക് പറഞ്ഞ് അലസമായി വിരിച്ചിട്ട തലമുടി കോതിയൊതുക്കി മനോഹരമായി പുഞ്ചിരിച്ച് അഞ്ചുകൊല്ലം കഴിച്ചുകൂട്ടി. ആ കാലയളവില്‍ ധാരാളം നല്ലകാര്യങ്ങള്‍ ചെയ്തു. 20ഓ 25ഓ വര്‍ഷങ്ങള്‍ കഴിഞ്ഞ് തിരിഞ്ഞുനോക്കുമ്പോള്‍ നിഷ്പക്ഷമതികളായ ആളുകള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാറിനെതിരെയുണ്ടായ ആരോപണങ്ങളായിരിക്കില്ല, നേട്ടങ്ങളായിരിക്കും കാണുക. പക്ഷേ, ഇതിനിടയിലൊക്കെ മലയാളി ആഗ്രഹിച്ച ഒരു സംഗതിയുണ്ട്. അത് സര്‍ക്കാറിലും സര്‍ക്കാറിനോട് ബന്ധപ്പെട്ട കാര്യങ്ങളിലും അച്ചടക്കമുണ്ടാകണം എന്നതാണ്.

മലയാളിക്ക് അച്ചടക്കം ഇഷ്ടമാണെന്ന് പറയുമ്പോള്‍ പെട്ടെന്ന് അവിശ്വസനീയമായി തോന്നാം. ഒന്നുമാത്രം ആലോചിച്ചാല്‍മതി അതറിയാന്‍. അച്യുതമേനോന്‍ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയ സമയത്ത് കൃത്യമായി ഒരു തെരഞ്ഞെടുപ്പ് നടത്തപ്പെട്ടിരുന്നുവെങ്കില്‍ ജയിക്കുമായിരുന്നില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാറിന്‍െറ പേരിലുണ്ടായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ റിട്ടയര്‍ ചെയ്ത ജഡ്ജിമാരെ തേടിപ്പോയപ്പോള്‍, അച്യുതമേനോന്‍ ഭരണകാലത്തെ അരോപണങ്ങള്‍ അന്വേഷിക്കാന്‍ സിറ്റിങ് ജഡ്ജിമാരത്തെന്നെ വെക്കേണ്ടിവന്നു. അക്കാലത്ത് പത്രങ്ങള്‍ നോക്കിയാല്‍ ഗവണ്‍മെന്‍റ് ഇപ്പോ താഴെ പോകും, ഇങ്ങനെയൊരു നാറിയഭരണം കണ്ടിട്ടില്ല എന്നൊക്കെയാവും തോന്നുക. പക്ഷേ, അതുകഴിഞ്ഞപ്പോള്‍ അടിയന്തരാവസ്ഥ വന്നു. ഈ അടിയന്തരാവസ്ഥ ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായമാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍, കേരളത്തില്‍ അടിയന്തരാവസ്ഥ അത്രയങ്ങ് ഉപദ്രവകരമായി തോന്നിയില്ല. കേന്ദ്രഗവണ്‍മെന്‍റ് ശത്രുക്കളായി പ്രഖ്യാപിച്ച മാര്‍ക്‌സിസ്റ്റുകാരെയും ആര്‍.എസ്.എസുകാരെയുമൊക്കെ ജയിലിലാക്കി എന്നുള്ളത് ശരിയാണ്. തിരുവായ്ക്ക് എതിര്‍വായില്ല എന്നുള്ള അവസ്ഥയുണ്ടാക്കി എന്നതും ശരിയാണ്.

എന്നാല്‍, വടക്കേ ഇന്ത്യയില്‍ ഉണ്ടായതുപോലുള്ള സാഹചര്യങ്ങള്‍ കേരളത്തിലുണ്ടായിട്ടില്ല. ഷാ കമീഷന്‍െറ നടപടികളടക്കം ഇതിന് തെളിവാണ്. അടിയന്തരാവസ്ഥക്കാലത്ത് നടപ്പാക്കിയ ചില തീരുമാനങ്ങള്‍ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ടതേ ആയിരുന്നില്ല, അല്ലാത്ത കാലത്തും നടപ്പാക്കാവുന്ന തീരുമാനങ്ങള്‍ തന്നെയായിരുന്നു. രാജന്‍ കേസിന് അടിയന്തരാവസ്ഥയുമായി ഒരു ബന്ധവുമില്ല. തിരുവനന്തപുരത്തെ ഉരുട്ടിക്കൊലയും അടിയന്തരാവസ്ഥയില്ലാത്ത കാലത്ത് നമ്മുടെ പൊലീസുകാര്‍ സാധിച്ചെടുത്ത കാര്യങ്ങളാണ്. രാജന്‍െറ മരണം നിഷ്പക്ഷമായി ചിന്തിച്ചാല്‍ ഒരു കസ്റ്റഡിമരണമാണ്. അടിയന്തരാവസ്ഥ ആയതിനാല്‍ അതിന്‍െറ പേരില്‍ സമരമോ ബഹളമോ ഒന്നുമുണ്ടായില്ല എന്നതും ശരിയാണ്. ഡി.സി.സി പ്രസിഡന്‍റുമാരില്‍ കരുണാകരനോട് ഒട്ടിനിന്ന രണ്ടോ മൂന്നോ പേരൊഴികെ അധികാര ദുര്‍വിനിയോഗത്തിനോ ധനസമ്പാദനത്തിനോ അടിയന്തരാവസ്ഥയെ ഉപയോഗിച്ചിട്ടില്ല. അതേസമയം, ജനങ്ങള്‍ കണ്ടത്, വണ്ടികള്‍ സമയത്ത് ഓടുന്നു, ബന്ദില്ല, ഹര്‍ത്താലില്ല, പണിമുടക്കില്ല, ഓഫിസുകളില്‍ ആളുകള്‍ കൃത്യസമയത്ത് വരും, കടലാസയച്ചാല്‍ മറുപടി കിട്ടും, അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥന്‍െറ പേരില്‍ നടപടിയെടുത്താല്‍ മേലുദ്യോഗസ്ഥനെ ആരും വിരട്ടുന്നില്ല തുടങ്ങിയകാര്യങ്ങളാണ്. അടിയന്തരാവസ്ഥയുടെ ഫലമായിക്കണ്ട അച്ചടക്കംപാലിച്ച സര്‍ക്കാറിനെയാണ് കേരളത്തിലെ ജനങ്ങള്‍ തിരിച്ച് അധികാരത്തിലത്തെിച്ചത്. അതുകൊണ്ട് കേരളത്തിലെ ജനങ്ങള്‍ക്ക് അച്ചടക്കത്തോട് വിരോധമുണ്ട് എന്ന് ആരും ധരിക്കേണ്ടതില്ല.

ഈ അച്ചടക്കം കുറെ കാലമായി ഇവിടെ കാണുന്നുണ്ടായിരുന്നില്ല. കരുണാകരന്‍ അതിന് കെല്‍പുള്ള ആളായിരുന്നു. പക്ഷേ, പാര്‍ട്ടിയിലെ ഗ്രൂപ്പിസംകൊണ്ട് അദ്ദേഹത്തിന് പലപ്പോഴുമത് പൂര്‍ണമായി കൊണ്ടുനടക്കാന്‍ കഴിഞ്ഞില്ല. മാര്‍ക്‌സിസ്റ്റുകാരുടെ കാര്യത്തിലും ഇതിനുമുമ്പ് അവര്‍ക്കിത് സാധിച്ചിരുന്നില്ല. അച്യുതമേനോന് ഒരളവുവരെ അക്കാലത്ത് സാധിച്ചിരുന്നു. അങ്ങനെയുള്ള ഒരു സാഹചര്യത്തിലാണ് പിണറായി വിജയന്‍ ഒരു ഹെഡ്മാസ്റ്ററുടെ റോളില്‍ പ്രത്യക്ഷപ്പെടുന്നതും ജനങ്ങള്‍ക്ക് അംഗീകാരയോഗ്യനായി തോന്നുന്നതും. ഏറ്റവും അടുത്ത കാലത്തുണ്ടായ ഒരു സംഗതിയാണ്, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്മാര്‍ ഓഫിസ് സമയത്ത് ഓണാഘോഷത്തിന് പുറപ്പെടരുത് എന്നത്. അത് സാംസ്കാരിക ജീവിതത്തിന്‍െറ മേലുള്ള കൈയേറ്റമാണ് എന്നൊക്കെ പറഞ്ഞാല്‍ ശുദ്ധ ഭോഷ്‌കെന്നല്‌ളേ പറയാന്‍ കഴിയൂ. സെക്രട്ടേറിയറ്റില്‍ ഓണക്കാലമായാല്‍ ഓണക്കോടികളുടെ കച്ചവടവും സെക്രട്ടേറിയറ്റ് കാന്‍റീനിനടുത്ത് പന്തലിട്ട് നടത്തുന്ന ഓണസദ്യക്കുള്ള ക്യൂ നില്‍ക്കലുമാണ് പ്രധാന പരിപാടി. അത് സാധാരണക്കാരനോടുള്ള നിരുത്തരവാദപരമായ സമീപനമാണെന്ന് ഒരു മുഖ്യമന്ത്രി പറയുമ്പോള്‍ കേരളത്തിലെ പൊതുജനങ്ങള്‍ക്കത് സ്വീകാര്യമായി തോന്നും. കോട്ടയത്ത് മാര്‍ക്‌സിസ്്റ്റ് പാര്‍ട്ടിയുടെ സമ്മേളനം നടന്നപ്പോള്‍ കുറെ ആളുകള്‍ ബഹളമുണ്ടാക്കി. അന്ന് ആ മഴയത്ത് പിണറായി വിജയന്‍ ഒരു കാര്യം പറഞ്ഞു: ഇത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ സമ്മേളനമാണ്, ഉഷാ ഉതുപ്പിന്‍െറ ഗാനമേളയല്ലാ എന്ന്. അത് ടി.വിയില്‍ ഞാന്‍ കണ്ടതാണ്.

അദ്ദേഹത്തിന്‍െറ ശരീരഭാഷ വളരെ കൃത്യമായി എനിക്കിപ്പോഴും ഓര്‍മയുണ്ട്. അതൊരു ഹെഡ്മാസ്റ്ററുടെ മട്ടാണ്. എന്‍െറ അച്ഛന്‍ ഹെഡ്മാസ്റ്ററായിരുന്നു. അച്ഛന്‍ ആരെയും അടിച്ചിരുന്നില്ല. പക്ഷേ, അച്ഛന്‍ വരാന്തയില്‍കൂടി നടക്കുമ്പോള്‍ കൈയിലൊരു ചൂരല്‍വടി കാണും. പഴയ കാലത്തൊക്കെ ചൂരല്‍പ്രയോഗം ബാലാവകാശലംഘനമാണെന്നൊന്നും ആരും പറഞ്ഞിരുന്നില്ല. ഹെഡ്മാസ്റ്റര്‍ ആരെയും എപ്പോഴും അടിച്ചേക്കാം എന്നരു തോന്നല്‍ കുട്ടികളിലുണ്ടായിരുന്നു. അതാണ് പിണറായിയും ചെയ്യുന്നത്, വൈദ്യുതി മന്ത്രിയായിരുന്നപ്പോള്‍ ചെയ്തിരുന്നതും. കഴിഞ്ഞ 100 ദിവസത്തെ അടയാളപ്പെടുത്തുന്ന ഒരേയൊരു സംഗതി മാത്രമെടുത്ത് പറയാന്‍ ആരെങ്കിലും എന്നോടാവശ്യപ്പെട്ടാല്‍ അച്ചടക്കത്തോടുള്ള മനോഭാവം മാറി എന്നുള്ളതാണ് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. അതേസമയം, മുഖ്യമന്ത്രി ശ്രദ്ധിക്കേണ്ട കാര്യങ്ങളുമുണ്ട്. അച്ചടക്കമെന്നത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം ബാധകമായ കാര്യമല്ല. അതു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ക്കും വേണം, കുട്ടിസഖാക്കള്‍ക്കും വേണം. അവര്‍ നിയമം കൈയിലെടുക്കാനോ രാഷ്ട്രീയമായ കണക്കുകള്‍ തെരുവില്‍ തീര്‍ക്കാനോ തുനിയരുത്. അങ്ങനെയുണ്ടാവുന്ന സംഭവങ്ങളില്‍ മുഖ്യമന്ത്രി പക്ഷം പിടിക്കുന്നുവെന്ന് തോന്നാനിടയാവരുത്. എവിടെയെങ്കിലും അങ്ങനെയെന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ തിരുത്തണം. അച്ചടക്കമെന്നത് സര്‍ക്കാറിനും പ്രതിപക്ഷത്തിനും മാത്രമല്ല, ഭരണകക്ഷിക്കും ബാധകമാണെന്ന് ഇതിനൊപ്പം ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നത് സംസ്ഥാനത്തിന്‍െറ ചില ഭാഗങ്ങളിലെങ്കിലും അതിന് വിരുദ്ധമായ ചില കാര്യങ്ങള്‍ നടക്കുന്നതായി പത്രക്കടലാസുകളില്‍നിന്ന് അറിയുന്നതുകൊണ്ടാണ്.

രണ്ടാമതായി ഈ സര്‍ക്കാറിനെ ശ്രദ്ധേയമാക്കുന്ന സംഗതി മന്ത്രിസഭയുടെ ഘടന തന്നെയാണ്. അതിനകത്ത് രാഷ്ട്രീയമുണ്ടായിരിക്കാം, അതേക്കുറിച്ച് എനിക്കറിയില്ല. പക്ഷേ, ഈ മന്ത്രിസഭയിലെ മിക്ക മന്ത്രിമാരെയും കുറിച്ച് നല്ല പ്രത്യാശയാണ് ജനങ്ങള്‍ക്കുള്ളത്. തോമസ് ഐസക് സാമ്പത്തികകാര്യങ്ങളില്‍ വിദഗ്ധനാണെന്നത് എന്‍െറ സാക്ഷ്യപത്രം കൂടാതെതന്നെ എല്ലാവര്‍ക്കുമറിയാം. അദ്ദേഹം മുമ്പ് അഞ്ചുവര്‍ഷം ധനമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാനത്തിന്‍െറ സാമ്പത്തികസ്ഥിതി വളരെ കൃത്യമായി നിയന്ത്രിച്ചിരുന്നയാളാണ്. ജൈവകൃഷി പ്രചാരണം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന കാര്യത്തിലും അതിനൊക്കെ മുമ്പ് ജനകീയാസൂത്രണം നടപ്പാക്കുന്നതിലുമൊക്കെ അദ്ദേഹത്തിന്‍െറ മികവ് കേരളം കണ്ടതാണ്. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിനെ എനിക്ക് നേരിട്ട് പരിചയമില്ല. കേട്ടിടത്തോളവും കണ്ടിടത്തോളവും അദ്ദേഹം കേരളം കണ്ട എറ്റവുംമികച്ച വിദ്യാഭ്യാസ മന്ത്രിയാണെന്ന് പറയാന്‍ നമുക്ക് സംഗതിയാകും എന്നാണ് തോന്നുന്നത്. മാത്യു ടി. തോമസ്, നേരത്തെ മന്ത്രിയായിരുന്ന കാലത്തുതന്നെ ആദര്‍ശശുദ്ധിയുടെ ആള്‍ രൂപമായി അംഗീകരിക്കപ്പെട്ടയാളാണ്. ഓരോ മന്ത്രിമാരെ എടുത്ത് പരിശോധിച്ചാലും ഇക്കാര്യം വ്യക്തമാകും. മന്ത്രിമാരില്‍ രണ്ടോ മൂന്നോ പേരെക്കുറിച്ച് പറയുമ്പോള്‍ ചിലപ്പോള്‍ നമ്മുടെ നെറ്റി ചുളിഞ്ഞേക്കാം, എങ്കിലും പൊതുവില്‍ മന്ത്രിമാരുടെ തെരഞ്ഞെടുപ്പ് വളരെ യുക്തമാണ്. അത് ഈ 100 ദിവസംകൊണ്ട് തെളിഞ്ഞിട്ടുള്ള കാര്യവുമാണ്. എല്ലാവരും ഒരുപോലെയാണ്. മാറ്റം ആവശ്യമുള്ള ചിലയാളുകളുണ്ട്. അതുണ്ടാകുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ഈ മുഖ്യമന്ത്രി, 'മുഖ്യമന്ത്രി'യാണെന്നതാണ് പ്രധാനപ്പെട്ട കാര്യം. ജനാധിപത്യക്രമത്തില്‍ സര്‍ക്കാറുണ്ടാക്കാന്‍ ശ്രമിക്കുന്ന ഏറ്റവും ഭൂരിപക്ഷമുള്ള കക്ഷിയുടെ നേതാവിനെയാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്നത്. ആ മുഖ്യമന്ത്രി പറയുന്നയാളുകളെയാണ് മന്ത്രിമാരായി നിശ്ചയിക്കുന്നത്. മുഖ്യമന്ത്രിയെ കേന്ദ്രീകരിച്ച് വേണം ഭരണമുണ്ടാവാന്‍. അത് ഹിറ്റ്‌ലര്‍ മോഡലാണ്, ഏകാധിപത്യമാണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാര്‍ സാമാന്യം ഭംഗിയായി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ആ സര്‍ക്കാറിനെയും അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട സംഗതി നരേന്ദ്രമോദിയുടെ ചോദ്യംചെയ്യപ്പെടാത്ത നേതൃത്വം തന്നെയാണ്. മന്ത്രിമാര്‍ക്കൊക്കെ പേടിയാണെന്ന് ചിലര്‍ പറയും, അല്‍പം പേടിയൊക്കെ ഉണ്ടാകണം. വാളെടുത്തവരെല്ലാം വെളിച്ചപ്പാടാകുന്ന സ്ഥിതി ജനാധിപത്യത്തില്‍ ഭൂഷണമല്ല.

നരേന്ദ്ര മോദിയുടെയും പിണറായി വിജയന്‍െറയും ശൈലി ഒരുപോലെയാണെന്ന് ഓര്‍മിച്ചുകൊണ്ട് തന്നെ അത് അസ്വീകാര്യമായി ഞാന്‍ കാണുന്നില്ല എന്നുകൂടി പറയേണ്ടതുണ്ട്. പിന്നെ 100 ദിവസം കഴിയുമ്പോള്‍ പത്തില്‍ ഏഴുമാര്‍ക്ക്, പത്തില്‍ ആറരമാര്‍ക്ക് എന്നൊക്കെ എന്നെപ്പോലുള്ള ആളുകള്‍ പലതും പറയും. അതുകേട്ട് ഇളകരുത്. ഞങ്ങള്‍ വളരെ സൂക്ഷിച്ച് നോക്കിക്കൊണ്ടിരിക്കുകയാണ്. അടുത്ത 100 ദിവസം കഴിയുമ്പോള്‍ ആറുമാസം പൂര്‍ത്തിയാവും. ചിലപ്പോള്‍ ഈ പറഞ്ഞതൊക്കെ ഞങ്ങള്‍ മാറ്റിപ്പറയും. ആ ഒരു ഓര്‍മയോടെയാവണം മുഖ്യമന്ത്രിയും ഭരിക്കുന്ന പ്രധാന കക്ഷിയായ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അധികാരത്തിന്‍െറ ഇടനാഴികളിലൂടെയുള്ള അവരുടെ പദസഞ്ചലനം തുടരുവാനെന്ന് മാത്രമാണ് ഓര്‍മിപ്പിക്കാനു­ള്ളത്. 

Read more

മോദിയുടേത് നല്ല നാളുകള്‍ തന്നെ

ഭാരതീയ ജനതാപാര്‍ട്ടി കേന്ദ്രത്തില്‍ അധികാരം ഏറ്റിട്ട് രണ്ട് വര്‍ഷം തികയുകയാണ്. സര്‍ക്കാരിനെ വിലയിരുത്താന്‍ ജനങ്ങള്‍ക്കും നയപരിപാടികള്‍ മൂല്യനിര്‍ണയത്തിന് വിധേയമാക്കി, ഭേദപ്പെടുത്തേണ്ടവ ഭേദപ്പെടത്താനും ഉറപ്പിക്കേണ്ടവ ഉറപ്പിക്കാനും സര്‍ക്കാരിനും പറ്റിയ സമയം. ആരോഹണത്തിന്റെ ആഹ്ലാദവും ആരവവും ഒതുങ്ങി. കഴിഞ്ഞുപോയതിലേറെ കാലം ഭരണം ബാക്കിയുണ്ട്­ താനും.

ഏത് ചിത്രവും ചിത്രീകരിക്കപ്പെടുന്ന വസ്തുവിനെ മാത്രം അല്ല ആശ്രയിക്കുന്നത്. ചിത്രകാരന്റെ മനസ്, ഫോട്ടോഗ്രാഫറുടെ സ്ഥാനം, കാമറയുടെ ആംഗിള്‍ ഒക്കെ അനുസരിച്ച് ഒരേ വസ്തു പല പരിപ്രേക്ഷ്യങ്ങളില്‍ കാണാം. ഞാന്‍ മോദിയെയും മോദി സര്‍ക്കാരിനെയും കാണുന്നത് എന്റെ കണ്ണുകളിലൂടെയാണ്. ഒരു രാഷ്ട്രീയ കക്ഷിയിലും ഒരിക്കലും അംഗമായിട്ടില്ല ഞാന്‍. എങ്കിലും ഹ്യൂം എന്ന സായിപ്പ് സ്ഥാപിച്ച കോണ്‍ഗ്രസ് ­ അന്ന് അത് ഒരു സ്കൂള്‍ സാഹിത്യസമാജം ആയിരുന്നു എന്നത് മറക്കുക ­ സോണിയ എന്ന മദാമ്മയുടെ വീട്ടുകാര്യം ആയതിന് ശേഷം ആ കക്ഷിയോട് മമത കുറഞ്ഞിട്ടുണ്ട് എന്നും വാജ്‌­പേയ് ഭരിച്ച കാലം കണ്ടപ്പോള്‍ മുതല്‍ ആ കക്ഷിയോട് ആഭിമുഖ്യം കൂടിയിട്ടുണ്ട് എന്നും ഇവിടെ രേഖപ്പെടുത്തുന്നത് എഴുത്തുകാരന്‍ വായനക്കാരനോട് പുലര്‍ത്തേണ്ട സത്യസന്ധതയുടെ ഭാഗമായിട്ടാണ്. ഇതിനെ മുന്‍കൂര്‍ജാമ്യം എന്ന് വിളിച്ചാലും എനിക്ക് മുഷിയില്ല.

ഇനി വായിക്കുക.

ഭാരതം ഒരു നവയുഗത്തിലേക്ക് പ്രവേശിച്ചിട്ട് ഇന്ന് രണ്ടുകൊല്ലം തികയുകയാണ്. ആദ്യത്തെ രണ്ട് പതിറ്റാണ്ട് സോഷ്യലിസത്തെ ആദര്‍ശമായി പരിണയിച്ച അച്ഛന്റെ കാലം ആയിരുന്നുവെങ്കില്‍ പിന്നെ നാം കണ്ടത് മകള്‍ സോഷ്യലിസത്തെ രാഷ്ട്രീയായുധമാക്കിയ നാളുകള്‍ ആയിരുന്നു. അതും ശ്രദ്ധേയമായ പല നടപടികളും ചരിത്രത്തില്‍ ബാക്കിയായ കാലം തന്നെ, സംശയമില്ല. പേരക്കിടാവിന്റെ അഞ്ച് സംവത്സരങ്ങളും പല നേട്ടങ്ങളും കണ്ട കാലം ആയിരുന്നു. മറ്റെല്ലാം മറന്നാലും പാവപ്പെട്ടവന് ഡൂണ്‍സ്കൂള്‍ നിലവാരം പ്രാപ്യമാക്കുന്ന 'നവോദയ' സ്കൂളുകളുടെ പേരിലും വാര്‍ത്താവിനിമയ രംഗത്തെ നേട്ടങ്ങളുടെ പേരിലും രാജീവിന്റെ കാലവും പ്രധാനമാണ്. ഭാരതം കണ്ട ഏറ്റവും ബുദ്ധിമാനായ പ്രധാനമന്ത്രി നരസിംഹറാവു ആയിരുന്നു. അദ്ദേഹം ചരിത്രത്തെ തന്നെ വഴിതിരിച്ചുവിട്ടു. മന്‍മോഹന്‍സിംഗിന്റെ ആദ്യത്തെ ഊഴം അതിന്റെ തുടര്‍ച്ചയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിന്റെ രണ്ടാംപാതി ലിബറലൈസേഷന്റെ അപകടമായി പലരും എടുത്തുപറയാറുള്ള അഴിമതിയിലേക്ക് രാജ്യം വഴുതി വീണതാണ് കണ്ടത്. ആര്‍.കെ. ലക്ഷ്­മണ്‍ വരച്ചുറപ്പിച്ച ആം ആദ്­മി അന്ധാളിച്ചുപോയ നാളുകള്‍.

ലിബറലൈസേഷന് പ്രായപൂര്‍ത്തി വന്ന കാലം. ഇനി ഒരു മടക്കയാത്ര അസാദ്ധ്യമെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇല്ലത്ത് നിന്ന് പുറപ്പെട്ടുവെങ്കിലും അമ്മാത്ത് എത്താതെ ഉഴറുന്ന വഴിയറിയാത്ത നമ്പൂതിരിയായി ഭാരതം. അവിടെ ഭാരതത്തിന് വഴികാട്ടിയായി നിയതി നിയോഗിച്ച ഭാരത പുത്രനാണ് പ്രധാനമന്ത്രി മോദി. ''ഇതാ ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് .'എന്നു പറയാന്‍ ഒരു സ്‌നാപക യോഹന്നാനും ഉണ്ടായിരുന്നില്ല.

''ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' എന്ന് ഒരശരീരിയും നാം കേട്ടതുമില്ല. എങ്കിലും ജൂലിയസ് സീസറെ പോലെ ''വന്നു, കണ്ടു, കീഴടക്കി'' എന്ന് പറയാന്‍ അര്‍ഹതയുള്ള ഒരു പ്രധാനമന്ത്രിയാണ് താന്‍ എന്ന് മോദി തെളിയിച്ച കാലമായിരുന്നു കഴിഞ്ഞ രണ്ട് സംവത്സരങ്ങള്‍.

നയരൂപീകരണത്തില്‍ അത്യന്തം ശ്രദ്ധേയമായ ചില സംഗതികള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ട് കാണുന്നില്ല. മലയാള മാദ്ധ്യമങ്ങളില്‍ എങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് മോദി നല്‍കിയ പ്രാധാന്യം ആണ് ആദ്യം എടുത്തുപറയേണ്ടത്. ഇവിടെ മോദി മാതൃകയാക്കിയത് ചൈനയെ ആണ് എന്ന് തോന്നുന്നു.

കഴിഞ്ഞ ദശകത്തില്‍ നിക്ഷേപത്തിന്റെ നാലിലൊന്ന് ഗതാഗതത്തോട് ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് ചൈന ചെലവഴിച്ചത്. പോയ നൂറ്റാണ്ടിന്റെ അവസാന നാളുകളില്‍ വൈദ്യുതി ഉത്­പാദിപ്പിക്കുന്നതിനായി നിക്ഷേപത്തിന്റെ പകുതിയിലേറെ നീക്കിവച്ചതിന്റെ തുടര്‍ച്ച ആയിരുന്നു അത്. അതിന്റെ ഫലമായി ചൈനയുടെ ഉത്­പാദനം അഞ്ചിരട്ടിയായി. വൈദ്യുതിയുടെ മുക്കാല്‍പങ്കും വ്യവസായത്തിലാണ് പ്രയോജനപ്പെട്ടത്.

അതേസമയം നമ്മുടെ ആസൂത്രണ കമ്മിഷന്‍ സാമൂഹികക്ഷേമ മേഖലയിലും വിദ്യാഭ്യാസത്തിലും ഊന്നി. അത് മോദി ഉപേക്ഷിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെയും സ്വകാര്യ മേഖലയുടെയും ചുമതലയില്‍ ആ രംഗം നിക്ഷിപ്തമാക്കിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങളുടെ വിപുലമായ വികസനം ലക്ഷ്യമാക്കി നീങ്ങുന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ കൊല്ലം ആറായിരത്തോളം കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചത് ഓര്‍ക്കുക. തലേ കൊല്ലം ചെലവഴിച്ചതിന്റെ മൂന്നിലൊന്ന് തുക അധികമായി മോദി ഇതിന് കണ്ടെത്തി. ഇക്കൊല്ലം പതിനയ്യായിരത്തോളം കിലോമീറ്ററാണ് ലക്ഷ്യം. നിക്ഷേപിക്കപ്പെടുന്നത് കഴിഞ്ഞ കൊല്ലത്തേക്കാള്‍ മൂന്നിരട്ടി. നാട്ടിന്‍പുറങ്ങളെ ഉപജീവനത്തിന്റെ നവമേഖലകളുമായി ബന്ധിപ്പിക്കുന്നതില്‍ ഈ നയം വിജയം കാണാതിരിക്കയില്ല.

ജനങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ചേക്കേറുന്നത് കവികളെ ദുഃഖിപ്പിക്കുമെങ്കിലും ആധുനിക ജീവിതസമ്പ്രദായങ്ങള്‍ അന്യമാകാതിരിക്കാന്‍ ഈ കുടിയേറ്റം അനുപേക്ഷണീയമാണ്. അമേരിക്കയിലെ ജനസംഖ്യയുടെ മുക്കാല്‍പങ്കും ഇന്ന് നഗരങ്ങളിലാണ്. നൂറ് കൊല്ലം കൊണ്ടാണ് അത് സംഭവിച്ചത്. ചൈനയിലും ഇത് സംഭവിച്ചുകൊണ്ടിരിക്കയാണ്, ഇരട്ടിവേഗത്തില്‍. ജീവിതനിലവാരം ഉയര്‍ത്താന്‍ വേണ്ട പരിശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ ഈ നഗരവത്­കരണ പ്രക്രിയ ശ്രദ്ധാപൂര്‍വം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. മോദി ഇത് തിരിച്ചറിഞ്ഞിരിക്കുന്നു. അടുത്ത പതിനഞ്ച് കൊല്ലം കൊണ്ട് ­ 2032 നകം ­ ദാരിദ്ര്യം പൂര്‍ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സമ്പദ്‌­വ്യവസ്ഥയെ ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് തുല്യമായി ഉയര്‍ത്തുകയും വളര്‍ച്ചാനിരക്ക് പത്തുശതമാനമായി ഉറപ്പുവരുത്തുകയും ചെയ്യാനാണ് മോദി പദ്ധതിയിടുന്നത്.

നയപരമായ ഒരു പ്രധാന വ്യതിയാനം ചൂണ്ടിക്കാണിക്കുകയായിരുന്നു. എന്നാല്‍ മോദി അതില്‍ മാത്രം അല്ല ശ്രദ്ധിച്ചത്.

സ്വച്ഛ് ഭാരത് അഭിയാന്‍ എന്ന പരിപാടി അനുസരിച്ച് ഏതാണ്ട് ഒരുകോടി ശൗചാലയങ്ങള്‍ നിര്‍മ്മിതമായി. ഇതിനോടൊപ്പം രണ്ടരലക്ഷം പള്ളിക്കൂടങ്ങളിലായി നാല് ലക്ഷത്തോളം ശുചിമുറികള്‍ നിര്‍മ്മിച്ചും ശുചിത്വബോധം വളര്‍ത്താനുതകുന്ന ദേശീയ ബാലസ്വച്ഛതാ മിഷന്‍ ഈ നേട്ടങ്ങള്‍ കാണുന്ന സമൂഹത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റം വരുത്താന്‍ സഹായിക്കും എന്നത് ഏറെപ്പേര്‍ ശ്രദ്ധിക്കാത്ത നേട്ടമാണ്.

നഗരവത്കരണവും അടിസ്ഥാനസൗകര്യവികസനവും തേടുന്നതിനൊപ്പം തന്നെ ആദര്‍ശ് ഗ്രാമയോജന (ഗ്രാമങ്ങളുടെ സമഗ്ര വികസനം), ജീവന്‍ജ്യോതി, ബീമായോജന (330 രൂപ പ്രതിവര്‍ഷ പ്രീമിയത്തില്‍ രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്) സുരക്ഷാ ബീമായോജന (12 രൂപ പ്രീമിയത്തില്‍ രണ്ട് ലക്ഷം വരെ അപകട ഇന്‍ഷ്വറന്‍സ്), അടല്‍ പെന്‍ഷന്‍ യോജന (മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍), മുദ്ര ബാങ്കിലൂടെ ഇരുപത്തിനാലായിരം കോടി വായ്പ നല്‍കിയ മുദ്ര യോജന, പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി യോജന, ന്യൂനപക്ഷോന്മുഖമായ നയീമന്‍സില്‍ ­ ഉസ്താദ് പദ്ധതികള്‍ എന്നിങ്ങനെ നീളുന്നു സാമൂഹികക്ഷേമം ഉറപ്പുവരുത്താനുള്ള പരിപാടികള്‍.

നമാമി ഗംഗേ നമ്മുടെ പുണ്യനദിയുടെ ശുചീകരണമാണ് ലക്ഷ്യമിടുന്നത്. സമാന്തരമായി ദേശീയ ഗോകുലദൗത്യം, ജൈവകൃഷി വികസനത്തിനുള്ള പദ്ധതി, എല്ലാ കുട്ടികള്‍ക്കും രോഗപ്രതിരോധത്തിന് കുത്തിവയ്പ് (മിഷന്‍ ഇന്ദ്രധനുസ്), കാമ്പസ് കണക്ട് (കോളേജുകളിലെ വൈഫൈ), സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്റ്റാന്‍ഡപ് ഇന്ത്യ, സ്കില്‍ ഇന്ത്യ ഇങ്ങനെ ബഹുതല സ്പര്‍ശിയായ നിരവധി പദ്ധതികള്‍ മനുഷ്യനെയും പ്രകൃതിയെയും വിദ്യാഭ്യാസത്തെയും ഒക്കെ ഒരു നവോത്ഥാന പ്രക്രിയയുടെ ഭാഗമാക്കി മാറ്റുന്നു.

ഫെഡറല്‍ സംവിധാനത്തോടുള്ള പ്രതിബദ്ധത അടിവരയിട്ടുറപ്പിച്ചതും എടുത്തുപറയണം. സംസ്ഥാനങ്ങളുടെ നികുതിവിഹിതം 32 ശതമാനത്തില്‍ നിന്ന് 42 ആയി ഉയര്‍ത്തി. പഞ്ചായത്തുകള്‍ക്ക് ധനകാരകമ്മിഷന്‍ ശുപാര്‍ശ ചെയ്തതിന്റെ മൂന്ന് ഇരട്ടി ­ രണ്ട് ലക്ഷം കോടി രൂപ ­ സഹായം. കേന്ദ്ര വില്പന നികുതിയുടെ നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് പതിനോരായിരം കോടി രൂപ. റേഷന്‍ പഞ്ചസാരയുടെ വില നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യം.

കേരളത്തിന് ഇക്കാലയളവില്‍ കിട്ടിയതിന്റെ പട്ടികയും ശ്രദ്ധിക്കാതിരുന്നുകൂടാ. വിഴിഞ്ഞം പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട്, വല്ലാര്‍പാടം ­ കോഴിക്കോട്

തീരദേശപാത സാഗര്‍ മലയുടെ ഭാഗമാക്കിയത്. ഒട്ടേറെ റോഡുകളുടെ ചുമതല കേന്ദ്രം ഏറ്റെടുക്കുന്നത്. ഇടുക്കി ജില്ലയുടെ ആദ്യത്തെ കളക്ടര്‍ എന്ന നിലയില്‍ അടിമാലി ­ ചെറുതോണി ­ പൈനാവ് റോഡ് ഏറ്റെടുത്തതും ഇടുക്കി ജില്ലയെ സംയോജിത നീര്‍ത്തട പദ്ധതിയില്‍ പെടുത്തിയതും എന്റെ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു.

നിഷിനെ ദേശീയ സര്‍വകലാശാലയാക്കി. ഫാക്ടിന് കുറഞ്ഞ നിരക്കില്‍ ഇന്ധനം, സൗരോര്‍ജ്ജ പരിപാടികള്‍ക്ക് സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിന് പ്രത്യേക സഹായം.

ചുരുക്കിപ്പറഞ്ഞാല്‍ പ്രതീക്ഷ ഉണര്‍ന്നുകഴിഞ്ഞ ഭാരതത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അതേസമയം മോദിയുടെ ശത്രുക്കള്‍ അത്യന്തം ദുര്‍ബലമായ കോണ്‍ഗ്രസിലല്ല, സ്വന്തം പാളയത്തില്‍ തന്നെ ആണ് എന്നതും ശ്രദ്ധിക്കാതെ വയ്യ. ഘര്‍വാപസിയുമായി കേരളത്തില്‍ ഇറങ്ങിത്തിരിച്ചവരെപ്പോലുള്ളവര്‍ ഭാ­ജ­പാ­യ്‌ക്കെതിരായി ന്യൂനപക്ഷങ്ങള്‍ തിരിയാന്‍ മാത്രം ആണ് സഹായിച്ചത്. കേരളത്തില്‍ ഘര്‍വാപസിക്ക് നാലാം നൂറ്റാണ്ട് മുതല്‍ ചരിത്രം പറയാനുണ്ട്. മാണിക്കവാസഗരുടെ കാലം തൊട്ട് സര്‍ സി.പിയുടെ കാലം മുതല്‍ അതിന് സര്‍ക്കാര്‍ വ്യവസ്ഥകളും ഉണ്ട്. ഘര്‍വാപസി എന്ന പേരില്‍ പൊതുപരിപാടി നടത്തിയാല്‍ അത് ഹിന്ദുമതത്തിലേക്കുള്ള തിരിച്ചുപോക്ക് ആവുകയില്ല. അതിന് ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും നിശ്ചയിച്ചുട്ടുള്ള നാല് ഓഫീസുകളില്‍ പേരെഴുതണം. ഘര്‍വാപസി കൊണ്ട് ആകെ ഉണ്ടായ ഗുണം കുറെ വോട്ടുകളും അതിലേറെ ശുഭകാമനകളും ­ ഗുഡ്‌­വില്‍ എന്ന് സായിപ്പ് ­ പോയിക്കിട്ടി എന്നുള്ളതാണ്. ആ പരിപാടിക്ക് മോദിയുടെയും അമിത്­ഷായുടെയും

മോഹന്‍ഭഗവത്തിന്റെയും ആശീര്‍വാദം ഉണ്ടായിരുന്നില്ല എന്നതിന് തെളിവ് അത് അല്പായുസായി എന്നത് തന്നെ ആണ്.

അതുപോലെയാണ് ബീഫ് വേട്ടയും. ഗോവധ നിരോധനം ഭക്ഷണഘടനയില്‍ ഉള്ളതാണ്. നേരത്തേ നിരോധിച്ചിടത്തൊക്കെത്തന്നെ നിരോധിച്ചത് കോണ്‍ഗ്രസുകാരാണ്. വല്ലവന്റെയും അടുക്കളയില്‍ ഇരിക്കുന്നത് ബീഫാണോ മട്ടനാണോ എന്ന് അന്വേഷിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്ത് കലാപത്തിന് വിത്തിടുന്നവര്‍ തീര്‍ച്ചയായും മോദിയുടെ സുഹൃത്തുക്കളല്ല. യു.പിയില്‍ ക്രമസമാധാനം മോദിയുടെ ചുമതലയല്ല. എങ്കിലും ഗോവധത്തോട് ചേര്‍ത്തുവായിക്കാവുന്ന ക്രമസമാധാനഭംഗം ഉണ്ടാവുമ്പോള്‍ മോദിയുടെ പ്രതിച്ഛായയ്ക്കാണ് കോട്ടം തട്ടുന്നത് എന്ന് തിരിച്ചറിയാത്തവരുടെ സൗഹൃദം മോദിക്ക് ബാദ്ധ്യതയാണ്.

മോദിയെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. ഗുജറാത്തില്‍ വലിയ പരിചയം പോരാത്തതിനാല്‍ അവിടുത്തെ നന്മതിന്മകളുടെ വൃക്ഷഫലവും എനിക്ക് പരിചിതമല്ല. ഞാന്‍ കാണുന്നത് മോദി ഇപ്പോള്‍ ചെയ്യുന്നതാണ്. നെഹ്‌­റുവിനെയും അടല്‍ ബിഹാരി വാജ്‌­പേയിയെയും പോലെ സ്വപ്നം കാണാന്‍ കഴിവുള്ള ഒരു പ്രധാനമന്ത്രി. സര്‍ദാര്‍ പട്ടേലിനെ അനുസ്മരിക്കുന്ന കര്‍മ്മവൈഭവം ഉള്ള ഒരു ഭരണാധികാരി. അമ്മയെ സ്‌നേഹിക്കുന്ന മകന്‍. ഭാരതമാതാവിനെ ആദരിക്കുന്ന ദേശനായകന്‍. ബൈബിള്‍ ഉദ്ധരിച്ചാല്‍ 'മനുഷ്യരെ നീതിമാനായി ഭരിക്കുന്നവന്‍, ദൈവഭയത്തോടെ വാഴുന്നവന്‍, മേഘമില്ലാത്ത പ്രഭാതകാലത്ത് സൂര്യോദയത്തിലെ പ്രകാശത്തിന് തുല്യന്‍, മഴയ്ക്ക് പിമ്പ് സൂര്യകാന്തിയാല്‍ ഭൂമിയില്‍ മുളയ്ക്കുന്ന ഇളമ്പുല്ലിന് തുല്യന്‍' (ബൈബിള്‍, പഴയ നിയമം, ശമുവേലിന്റെ രണ്ടാം പുസ്തകം, അദ്ധ്യായം 23, വാക്യങ്ങള്‍ 3, 4). ഭര്‍ത്തൃഹരിയെ ഉദ്ധരിച്ചാലോ, ''നിന്ദന്തു നീതിനിപുണാ : യദി വാ സ്തുവന്തു ലക്ഷ്മീ: സമാവിശതു ഗച്ഛതു വാ യഥേച്ഛം, അദ്വൈവ വാ മരണമസ്തു യുഗാന്തരേ വാ, ന്യയാത്­പഥഃ പ്രവിചലന്തി പദം ന ധീരാഃ '' എന്നും പറയാം.

നല്ല നാളുകള്‍ തന്നെ കണ്ടിടത്തോളം. 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC