കളത്തില്‍ വര്‍ഗീസ്

സ്വാതന്ത്ര്യം എന്ന വാക്കിന് ഉത്തരവാദിത്വമെന്നുകൂടി അര്‍ത്ഥമുണ്ട്

ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഏഴ് പതിറ്റാണ്ടുകളെപറ്റി വിലയിരുത്തുമ്പോള് രാഷ്ട്രീയ സ്വാതന്ത്ര്യം നമുക്ക് ലഭിച്ചുവെങ്കിലും മനസിന്റെ സ്വാതന്ത്ര്യവും ഒപ്പം സാമ്പത്തിക­സാമൂഹ്യസ്വാതന്ത്ര്യങ്ങളും അകലുന്ന സമൂഹമായി നമ്മള് മാറുകയാണോ എന്ന് പലപ്പോഴും തോന്നാറുണ്ട്.സ്വാതന്ത്ര്യം എന്ന വാക്കിന് അവകാശത്തോടൊപ്പം ഉത്തരവാദിത്വമെന്നുകൂടി എന്ന് കൂടി അര്‍ത്ഥമുണ്ട് എന്ന് തോന്നുന്നു.അത് ജനങ്ങള്‍ക്കും,ഭരിക്കുന്നവര്‍ക്കും .സ്വാതന്ത്ര്യം ഒരു സങ്കല്പ്പമെന്ന നിലയില് ഔദാര്യത്തോടെ ആരെങ്കിലും വച്ചുനീട്ടി കിട്ടുന്നതിനേക്കാള് എത്രയോ അഭികാമ്യമാണ് അത് സ്വയം നേടി അനുഭവിക്കുന്ന­ത്. 

ഇന്ത്യന് സ്വാതന്ത്ര്യസമരത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് വിദേശമേധാവിത്വശക്തിയായ ഇംഗ്ലീഷുകാരെ പുറത്താക്കി നാടിന്റെ മോചനം ഉറപ്പുവരുത്തുക എന്നതായിരുന്നു. ബ്രിട്ടീഷുകാര്ക്ക് പകരം തദ്ദേശീയരായ നമുക്ക് നമ്മേ ഭരിക്കാന് കഴിയുന്ന അവസ്ഥയാണ് വിഭാവന ചെയ്തത്.പക്ഷേ ക്രാന്തദര്ശിയായ ഗാന്ധിജി രാഷ്ട്രീയ സ്വാതന്ത്ര്യവും സാമൂഹിക സ്വാതന്ത്ര്യവും ഉറപ്പുവരുത്താന് വേണ്ടിയും തന്റെ സഹപ്രവര്ത്തര്കന്മാര് ഉദ്യമിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ചുരുക്കത്തില് സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ ഓരോ കോണ്ഗ്രസ് പ്രവര്ത്തകനും ഈ ത്രിതല സ്വാതന്ത്ര്യത്തിനുവേണ്ടി പോരാട്ടം നടത്താന് പ്രതിജ്ഞാബദ്ധനായിരുന്നു. അയിത്തോച്ചാടനം, അസ്പൃശ്യത, പന്തിഭോജനം തുടങ്ങിയ കാര്യങ്ങള് ഉച്ചനീചത്വങ്ങളില്ലാതാക്കി സാമൂഹിക സമരസത സൃഷ്ടിക്കാനുള്ള ശ്രമമെന്ന നിലയില് അക്കാലത്തെ കോണ്ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‌പ്പെട്ടിരുന്നു. 
ഗ്രാമസ്വരാജ്, ചെറുകിട വ്യവസായസംരംഭങ്ങള് സ്വദേശി ആചരണം, ട്രസ്റ്റിഷിപ്പ് തിയറി തുടങ്ങി സാമ്പത്തിക സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പദ്ധതികളും ഗാന്ധിജി ആവിഷ്കരിച്ച് കോണ്ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‌പ്പെടുത്തിയിരുന്നു. ചുരുക്കത്തില് സ്വാതന്ത്ര്യം എന്ന ലക്ഷ്യം പൂര്ത്തീകരിക്കണമെങ്കില് കുറഞ്ഞപക്ഷം ത്രിതലസ്വാതന്ത്ര്യങ്ങളെങ്കിലും നേടേണ്ടതുമുണ്ടായിരുന്നു. ഈ അളവുകോല് വച്ചു നോക്കുമ്പോള് സ്വാതന്ത്ര്യത്തിന്റെ പല മേഖലകളും ഇന്ന് നമുക്കന്യമെന്നുതോന്നിപ്പോകുന്നു.,അധിനിവേശമേധാവിത്വശക്തികള്തീര്ത്ത പാരതന്ത്ര്യത്തിന്റെ കൂച്ചുവിലങ്ങുതകര്ത്തു സ്വന്തംകാലില് നിവര്ന്നുനില്ക്കാനുള്ള ഓജസ്സ് നമുക്ക് ലഭിച്ച ചരിത്രമുഹൂര്ത്തമാണ് നമുക്ക് സ്വാതന്ത്ര്യ ദിനം. 'അഭിമാനകരമായ അസ്തിത്വം' നേടിയെടുക്കാനായ അഭിമാനദിനം.

അന്താരാഷട്രരംഗത്ത് അദ്വിതീയമായ സ്ഥാനംനേടാന് സ്വതന്ത്ര ഇന്ത്യയ്ക്കു കഴിഞ്ഞു. രാഷ്ട്രീയ­സൈനിക­സാമ്പത്തികശക്തികളുടെ മുന്ഗണനാക്രമത്തിലും ഇന്ത്യ ഏറെ പുരോഗതി കൈവരിച്ചു. യു.എന് സ്ഥിരാംഗത്വസംബന്ധിയായ തുടര്ച്ചകളും ശാസ്ത്ര­സാങ്കേതിക രംഗത്തെ വിസ്മയാവഹമായ കുതിപ്പും നേട്ടങ്ങളുടെ നേര്രേഖയിലെ ഇന്ത്യന്പ്രയാണത്തെ പ്രഫുല്ലമാക്കുന്നു. കടന്നുവന്ന വഴികളില്‍ മുള്ളുകളും കല്ലുകളും ഉണ്ടായിരുന്നുവെങ്കിലും നമ്മുടെ നാടിനെക്കുറിച്ച് ഒന്ന് ചിന്തിക്കു.ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഗ്രാമമാണോ ഇപ്പോള്‍ നിങ്ങളുടേത് .എല്ലാം മാറുന്നു .നാടും നഗരവും നമ്മളും . നൂറ്റാണ്ടുകളോളം ചെങ്കോട്ടയുടെ നെറുകയില് പാറിപ്പറന്ന സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വത്തിന്റെ പതാക 1947 ഓഗസ്റ്റ് 14ന്റെ അര്ധരാത്രിയില് താഴ്ത്തി ത്രിവര്ണപതാക വാനിലുയര്ത്തിയപ്പോള് അന്നോളം പേറിനടന്ന അരാജകത്വനിര്മ്മിതിക്കും അസഹിഷ്ണുതാമനോഭാവത്തിനും പരിഹാരമാവുമെന്ന് ഓരോ ഇന്ത്യന്പൗരനും പ്രതീക്ഷിച്ചിരുന്നു.അത് ഇന്നും പ്രതീക്ഷിക്കുന്നു എന്നത് സത്യം.നമ്മുടെ രാഷ്ട്രപിതാവ് പറഞ്ഞത് ഇപ്പോള്‍ നാം ഓര്‍ക്കുക.”പകുതിയും പട്ടിണിയായ രാഷ്ട്രത്തിനു മതമോ കലയോ സംസ്­കാരമോ ഒന്നുമല്ല പ്രധാനം. കോടിക്കണക്കായ പട്ടിണിക്കാര്‍ക്കു പ്രയോജനകരമാകാവുന്ന എന്തെങ്കിലുമുണ്ടോ അതാണ് എന്റെ മനസ്സിനു സുന്ദരം. ആദ്യമായി ജീവിതത്തിന്റെ കാതലായ കാര്യങ്ങളൊക്കെ അവര്‍ക്കു നല്‍കുക. ജീവിതത്തിന്റെ എല്ലാ സൗകുമാര്യങ്ങളും അലങ്കാരങ്ങളും പിറകെ വന്നെത്തിക്കൊള്ളും.” ഗാന്ധിജിയോടു വിയോജിപ്പുണ്ടാകാം. അദ്ദേഹത്തിന്റെ ആശയങ്ങള്‍ക്ക് എരിവും തീവ്രതയും പോരായിരിക്കാം. പക്ഷേ, നിത്യജീവിതത്തിലെ അദ്ദേഹത്തിന്റെ ലാളിത്യം ആദരണീയമാണ്. ‘ത്യാഗമെന്നതേ നേട്ടം, താഴ്മതാനഭ്യുന്നതി’ എന്ന സ്വവചസ്സിനതീതമായി അദ്ദേഹം ജീവിച്ചിട്ടില്ല. ഇന്നത്തെ വിപ്ലവവാദികളോ. സാമൂഹികശക്തികളെയും ശാസ്ത്രീയസോഷ്യലിസത്തെയും പുകഴ്ത്തിപ്പാടുന്ന അവര്‍ സ്വജീവിതത്തില്‍ സ്വര്‍ഗീയസുഖം ഇച്ഛിക്കുന്നവരാ­ണ്. 

സ്വകാര്യസ്വത്തിനെപ്പറ്റി പണ്ടത്തെ ബൂര്‍ഷ്വാസിക്കുണ്ടായിരുന്ന ത്വരയേക്കാള്‍ എത്രയോ ഇരട്ടിയാണ് ഇന്നത്തെ വിപ്ലവവിശ്വാസിക്കുള്ള ത്വര. യാചകന് ഒരുപിടി അരിവാങ്ങിക്കൊടുക്കുന്ന ഒരുനേതാവിനെയും നാം കണ്ടിട്ടില്ല. എന്നാല്‍, യജമാനവര്‍ഗത്തിനെതിരായി യാചകരുടെ വിപ്ലവബോധം ആളിക്കത്തിക്കാന്‍ ആഹ്വാനം നല്‍കുന്ന നിരവധി നേതാക്കന്മാരെ നമുക്കറിയാം. ഇവിടെ ഒരുചോദ്യത്തിനു പ്രസക്തിയുണ്ട്: അഗതികളെ സഹായിക്കാന്‍ എപ്പോഴും സാധ്യമാകുമോ. ചിലപ്പോഴെങ്കിലും എന്നാണുത്തരം. സാധിക്കാവുന്ന കാര്യങ്ങളില്‍ നാം അതു ചെയ്യുന്നുണ്ടോ. ‘ഇല്ല എന്ന് എട്ടുവട്ടം പറയണം. പദ്ധതികള്‍ പലതും പൂര്‍ത്തിയാക്കി. ഫലമോ കുത്തകക്കാര്‍ കൂടുതല്‍ തടിച്ചുകൊഴുത്തു. പട്ടിണിക്കാര്‍ പേക്കോലങ്ങളാവുകയും ചെയ്തു. ആരുടെ നന്മയ്ക്കുവേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്തുവോ ആ വിഭാഗത്തിന് ഒരുപ്രയോജനവും ലഭിക്കുകയുണ്ടായില്ല. ഇന്ത്യയിലെ 37 ശതമാനം ജനങ്ങളും ദാരിദ്ര്യരേഖയ്ക്കു താഴെയാണു ജീവിക്കുന്നതെന്ന് ഒരുകേന്ദ്രമന്ത്രിതന്നെ ഇന്ത്യന്‍ പാര്‍ലമെന്ററില്‍ പ്രസ്താവിച്ചത് ഓര്‍മ്മ വരുന്നു.

സ്വാതന്ത്ര്യലബ്ധിക്കാലത്ത് ഇന്ത്യയില്‍ ആകെയുണ്ടായിരുന്ന ജനസംഖ്യയേക്കാള്‍ മൂന്നുകോടിയിലധികം ജനങ്ങള്‍ ഇന്നും നിരക്ഷരരാണ്­ഏതാണ്ടു 38 കോടി! ദരിദ്രരും നിരക്ഷരരുമായ ജനകോടികള്‍ ജീവച്ഛവങ്ങളായിക്കഴിയുന്നു. ഈ സ്ഥിതിവിശേഷം ജനസേവനക്കാര്‍ക്ക് അനുഗ്രഹമായി! ഈ എഴുപതാം സ്വാതന്ത്ര്യ ദിനം നാം ലോകത്തിന്റെ പല കോണിലും ആഘോഷിക്കുമ്പോള്‍ ഈ ദരിദ്രകോടികളെ കൂടി ഓര്‍ക്കണം .അങ്ങനെ ഒരു സമൂഹവുമാണ് നമുക്ക് സ്വാതന്ത്ര്യം വാങ്ങി തരുവാന്‍ കഷ്ടപ്പെട്ടാണ് എന്ന് കു­ടി ഓര്‍ക്കണം.അവരാണ് ഇന്ന് വീടും ,വെള്ളവും,ജീവിതവുമില്ലാതെ ജീവച്ഛവങ്ങളായി ജീവിക്കുന്നതെന്ന് ഓര്‍ക്കണം.ഇത്തരം ഓര്‍മ്മ നമ്മുടെ പല ഭരണാധിപന്മാര്‍ക്കും ഇല്ലാതായിരിക്കുന്നു.ജനങ്ങള്‍ക്കും.സ്വാതന്ത്ര്യം കിട്ടി എഴുപതാണ്ടു പിന്നിടുമ്പോള്‍ നമ്മുടെ നാട് എത്രയോ ഉയരത്തിലെത്തി എന്ന്ചി ന്തിക്കുമ്പോളും രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കുന്ന കാര്യത്തില്‍ എത്രപിറകോട്ടു പോയി എന്നുകൂടി ചിന്തിക്കുന്നത് നന്നായിരി­ക്കും.

കളത്തില്‍ വര്‍ഗീസ്­
(ചെയര്‍മാന്‍ ,ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്­ കോണ്‍ഗ്രസ് )

Read more

യൂറോപ്യന് യൂണിയന്‍: രാഷ്ട്രീയ മേനിപറച്ചില്‍ ഇന്ത്യക്കു ഗുണം ചെയ്യില്ല

ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ ഇപ്പോള്‍ അങ്ങനെ ഒരു തീരുമാനം എടുത്തതില്‍ വെന്തുരുകുന്നുണ്ടാകും.സ്വന്തം തട്ടകം ഉറപ്പിക്കുന്നതിനു പ്രഖ്യാപിച്ച ജനഹിതപരിശോധന ബ്രിട്ടന്റെയും ലോകത്തിന്റെയും തന്റെതന്നെയും നിലനില്പ്പിനെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് മറ്റാരേക്കാളും അദ്ദേഹത്തിന് മനസ്സിലായിക്കാണും.

നേരിയ ഭൂരിപക്ഷത്തിലെങ്കിലും ബ്രിട്ടന് യൂറോപ്യന് യൂനിയനില് തുടരുമെന്നായിരുന്നു നമ്മുടെയൊക്കെ കണക്കു കൂട്ടല്‍.. എന്തായാലും തീരുമാനം അന്താരാഷ്ട്രരാഷ്ട്രീയസാമ്പത്തിക സമവാക്യത്തിനു കനത്തആഘാതമാണ് ഏല്പ്പിച്ചത്.

യൂറോപ്യന് സമൂഹത്തോടുള്ള ബ്രിട്ടീഷ് ശങ്കയ്ക്കു അരനൂറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. 1957 ല് യൂറോപ്യന് സാമ്പത്തികസമൂഹം രൂപംകൊണ്ടിട്ടും ബ്രിട്ടന് അതില് അംഗത്വം നേടാന് 16 വര്ഷമെടുത്തത് അക്കാരണത്താലാണ്. അംഗമായിട്ടും ബ്രിട്ടീഷ് സ്വത്വബോധവും യൂറോസമൂഹത്തോടുള്ള ആശങ്കയും തലപൊങ്ങാന് ഏറെ സമയമൊന്നുമെടുത്തില്ല. 1975 ല്ത്തന്നെ ബ്രിട്ടീഷ് ജനത ഹിതപരിശോധനയ്ക്കു തയാറായി. 67 ശതമാനം പേരും എതിര്ത്തതിനാല് അന്നു വിട്ടുപോക്കു നടന്നില്ല.

എന്നിട്ടും യൂനിയനില്‌നിന്നു വിട്ടുനില്ക്കണമെന്ന ആവശ്യം അടങ്ങിയില്ല. അതിനു കൂടുതല് പിന്തുണ ലഭിക്കുകയാണുണ്ടായത്. റഫ്രണ്ടം പാര്ട്ടിയുടെയും ഇന്ഡിപെന്ഡന്‌സ് പാര്ട്ടിയുടെയും ജനനംതന്നെ ഈ ആവശ്യത്തിലൂന്നിയായിരുന്നു. 2015 ല് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ജയിക്കാനുണ്ടായ കാരണംതന്നെ അധികാരത്തില്വന്നാല് ഹിതപരിശോധന നടത്തുമെന്ന വാഗ്ദാനം നല്കിയതായിരുന്നു. 

പുറത്തുപോകാന് ബ്രിട്ടനെടുത്ത തീരുമാനം ലോകത്തെ ഞെട്ടിക്കുക തന്നെ ചെയ്തു. അന്താരാഷ്ട്ര ഓഹരിവിപണി കൂപ്പുകുത്തി. . സാമ്പത്തിക വളര്ച്ചയില് രജതശോഭ തെളിയിക്കുന്നുവെന്ന് അവകാശപ്പെടുന്ന ഇന്ത്യയുടെ കറന്‌സികളും എക്കാലത്തെയും വലിയതാഴ്ചയായ 68.20 ല് തൊട്ട് അല്പ്പമൊന്നുയര്ന്നു.ഡോളറുമായുള്ള ബ്രിട്ടീഷ് പൗണ്ടിന്റെ വിനിമയമൂല്യം പത്തുശതമാനം ഇടിഞ്ഞു. പൗണ്ടിന്റെ മാത്രമല്ല, ഡോളറൊഴിച്ചു ലോകത്തുള്ള എല്ലാ കറന്‌സികളുടെയും വിനിമയമൂല്യമിടിഞ്ഞു. 2008 ലെ തകര്ച്ച ആവര്ത്തിക്കുമെന്ന ഭയാശങ്കയും ഭീതിയും സാമ്പത്തിക വിപണികളെ പിടിച്ചുലയ്ക്കുകയാണ്.

അന്താരാഷ്ട്ര ആഘാതം പൂര്ണമായും മനസ്സിലാക്കാതെയാണ് ഇന്ത്യ പ്രതികരിച്ചത്. അരുണ്‌ജെയ്റ്റ്‌ലിയും നിര്മലാ സീതാരാമനും ജയന്ത് സിന്ഹയും ഇപ്പോഴും പറഞ്ഞുപെരുപ്പിക്കുന്നത് ഇന്ത്യയുടെ ഭദ്രമെന്നു കരുതപ്പെടുന്ന സ്ഥൂലസാമ്പത്തിക സൂചകങ്ങളെക്കുറിച്ചാണ്. 360 ബില്യണ് ഡോളറിന്റെ കരുതല് ശേഖരമാണ് അവര് ഇടക്കിടയ്ക്ക് എടുത്തുപറഞ്ഞു നമ്മെ സമാധാനിപ്പിക്കാന് ശ്രമിക്കുന്നത്. 101 ശതമാനമെന്ന കുറഞ്ഞ കറണ്ട് അക്കൗണ്ട് കമ്മിയും നിയന്ത്രണവിധേയമായിക്കൊണ്ടിരിക്കുന്ന ധനക്കമ്മിയും താരതമ്യേന പിടിയിലൊതുങ്ങി നില്ക്കുന്ന പണപ്പെരുപ്പനിരക്കും, സര്വോപരി 7.6 ശതമാനമെന്ന ആഭ്യന്തര ഉല്പ്പാദനവളര്ച്ചാനിരക്കും തുണയായി പറയുന്നുണ്ട്

വിഷയത്തിന്റെ ഗൗരവം ശരിയാംവണ്ണം മനസ്സിലാക്കിയാണ് രഘുറാം രാജന് പ്രതികരിച്ചത്. വികസ്വരരാജ്യങ്ങളുടെ സാമ്പത്തികവളര്ച്ചയ്ക്കു ബ്രിട്ടീഷ് പിന്മാറ്റം ഏറെ ദോഷംചെയ്യുമെന്നും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇതു നല്ല വാര്ത്തയല്ലെന്നുമാണ് അദ്ദേഹം യുക്തിഭദ്രമായി പറഞ്ഞുവെച്ചത്. 10 ലക്ഷം കോടി രൂപ വരുന്ന ഇന്ത്യയുടെ ഐ.ടി കയറ്റുമതിയുടെ പകുതിയും യൂറോപ്യന് രാജ്യങ്ങളിലേയ്ക്കാണ്. അവിടെയുണ്ടാകുന്ന ഏതു നയവ്യതിയാനവും ഇന്ത്യന് ഐ.ടി മേഖലയെ തളര്‍ത്തില്ലേ?മൂന്നാമത്തെ വലിയ വ്യാപാരപങ്കാളിയാണ് യൂറോപ്യന് യൂണിയനില്‍ ഇന്ത്യ. കാര്യങ്ങള് നേരെയാക്കാന് ബ്രിട്ടനെടുക്കുന്ന കാലതാമസം ഇന്ത്യന് വ്യാപാരമേഖലയെ തളര്ത്തും. കയറ്റുമതി വരുമാനത്തിലുണ്ടായേക്കാവുന്ന കുറവും രൂപയുടെ വിനിമയമൂല്യവും കുറയുന്നതു വഴി ഇറക്കുമതിച്ചെലവിലുണ്ടാകുന്ന വര്ധനയും ഇന്ത്യന് കറണ്ട് അക്കൗണ്ട് കമ്മി വീണ്ടും കൂട്ടും. 30 ലക്ഷം ഇന്ത്യക്കാര് ബ്രിട്ടനിലുണ്ട്. അവിടെ 800 ഇന്ത്യന് വ്യവസായസ്ഥാപനങ്ങളും പ്രവര്ത്തിക്കുന്നു. നിരവധി വിദ്യാര്ഥികള് ബ്രിട്ടനില് പഠിക്കുന്നു. വിനോദസഞ്ചാരമേഖലയിലും ഇരുരാജ്യങ്ങളും തമ്മില് സുദൃഢബന്ധമുണ്ട്. ബ്രിട്ടന് യൂറോപ്യന് യൂനിയന് വിട്ടാല് തൊഴില് നഷ്ടവും കുടിയേറ്റക്കാര്ക്കുള്ള ആനുകൂല്യം കുറയും. അത് ഇന്ത്യക്കാര്ക്ക് തിരിച്ചടിയാകുമെന്നു ഉറപ്പ്.
അങ്ങനെ സംഭവിക്കുന്നത് ഇന്ത്യന് സാമ്പത്തികരംഗത്തും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും . യൂറോയുടെയും പൗണ്ടിന്റെയും മൂല്യം ഇടിയുന്നതു മലയാളികളെ ബാധിക്കും. ഐ.ടി മേഖലകളില് പ്രവര്ത്തിക്കുന്നവരില് നല്ലപങ്കും മലയാളികളാണ്. ഐ.ടി മേഖലയ്ക്കും പ്രതിസന്ധി തിരിച്ചടിയാകും. ഇതൊന്നും കാണാതെ, സ്ഥൂലസാമ്പത്തികസൂചകങ്ങളുടെ കരുത്തിന്റെ വീരഗാഥകള് മാത്രം പാടുന്നത് ഇന്ത്യക്കു ഗുണം ചെയ്യില്ല. സമ്പദ് രംഗത്തെ വളര്ച്ചയെക്കുറിച്ചുള്ള പതിവ് രാഷ്ട്രീയ മേനിപറച്ചില് ഇപ്പോള് നമുക്ക് ഗുണം ചെയ്യില്ല. 

(ചെയര്‍മാന്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രെസ്)

Read more

മോഡി മാജിക് എല്‍ക്കാത്ത രണ്ടു വര്‍ഷം

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേറ്റിട്ടു രണ്ടുവര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ ഇന്ത്യന്‍ ജനതയുടെ മനസില്‍ ഇപ്പോള്‍ എന്താണ് ലോകം മുഴുവന്‍ യാത്രയും അതുകൊണ്ട് ഉണ്ടാകുന്ന പബ്ലിസിറ്റിയും അല്ലാതെ ഭാരതത്തിന്റെ തനതായ വികസനത്തിന് മോഡിയുടെ മാജിക് ഉപയോഗിക്കാന്‍ അദ്ദേഹത്തിനു സാധിച്ചുവോ?

ഓരോ ദിവസവും പ്രശ്‌നങ്ങള കുറയുകയല്ല, കുടുകയാണ് . മതാധിഷ്ഠിത, ഏകാധിപത്യരാഷ്ട്രമാക്കാനുള്ള ശ്രമങ്ങളാണു രണ്ടുവര്‍ഷമായി കണ്ടുകൊണ്ടിരിക്കുന്നത്.ദേശീയസര്‍വകലാശാലകളുടെ ജനാധിപത്യ­മതേതര­ബൗദ്ധികസ്വഭാവം നശിപ്പിക്കുന്നതുമുതല്‍ വ്യക്തിയുടെ ആഹാരശീലങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നതുവരെ ഈ ഭരണകൂടത്തിനു ചെയ്യാവുന്നതെല്ലാം മറയും മടിയുമില്ലാതെ നടത്തിപ്പോരുകയാണു മോദിയുടെ നേതൃത്വത്തിലുള്ള ഭരണകൂ­ടം .

ഭാരതീയസമൂഹം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ബഹുസ്വരതയെന്ന മഹത്തായ സങ്കല്‍പ്പം ഏറ്റവുംവലിയ ഭീഷണി നേരിട്ട കാലമായിരുന്നു ഇത്. ഇന്ത്യന്‍സമൂഹത്തിന്റെ ചാലകശക്തിയായ മതേതരത്വവും ബഹുസ്വരതയും തകര്‍ത്ത് ഒരു മതാധിഷ്ഠിതരാഷ്ട്രം യാഥാര്‍ത്ഥ്യമാക്കുക എന്ന ആര്‍.എസ്.എസ് അജണ്ഡ പൂര്‍ത്തീകരിക്കുകയെന്ന ഏകലക്ഷ്യമാണു മോദിക്കുള്ളത്. ഈ ഫാസിസ്റ്റ് ലക്ഷ്യം ജനങ്ങളില്‍നിന്നു മറച്ചുവയ്ക്കാനുള്ള പട്ടുകുപ്പായങ്ങളാണ് അഛാദിന്‍, കള്ളപ്പണം തിരിച്ചുകൊണ്ടുവരല്‍ തുടങ്ങിയ വാചാടോപങ്ങള്‍. ഒന്നു പറയുകയും മറ്റൊന്നു പ്രവര്‍ത്തിക്കുകയും ചെയ്യുകയെന്നതു ഫാസിസത്തിന്റെ അടിസ്ഥാനസ്വഭാവമാണ്.

ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തിലേറിയ അന്നുമുതല്‍ സോണിയാഗാന്ധിയടക്കമുള്ള പ്രതിപക്ഷനേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കാനും പൊതുജനമധ്യത്തില്‍ താറടിക്കാനുമുള്ള ശ്രമങ്ങള്‍ നിര്‍ലജ്ജം നടപ്പാക്കുകയാണ്. അഗസ്റ്റ വെസ്റ്റ്‌­ലാന്റ കേസില്‍ സോണിയാഗാന്ധിയെ ഉള്‍പ്പെടുത്താനാവിശ്യമായ തെളിവുകള്‍ സൃഷ്ടിച്ചുനല്‍കണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഇറ്റാലിയന്‍ അധികൃതരോട് ആവിശ്യപ്പെട്ടുവെന്നതരത്തിലുള്ള മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നു. ഒരു പ്രധാനമന്ത്രിക്ക് ഇത്രയേറെ അധഃപതിക്കാന്‍ കഴിയുമോ. 

സുബ്രമണ്യന്‍സ്വാമിയെപ്പോലുള്ളവരെ വിലയ്‌­ക്കെടുത്ത് പാര്‍ലമെന്റില്‍ വ്യാജആരോപണങ്ങളുയര്‍ത്തി നോക്കി. ഒന്നും ഫലം കണ്ടില്ല.
സാമൂഹികവും രാഷ്ട്രീയവും മതപരവുമായ അന്യവല്‍ക്കരണങ്ങള്‍ അവരെ ദേശീയമുഖ്യധാരയില്‍നിന്ന് അകറ്റിക്കൊണ്ടിരിക്കുന്നു. ബീഫ് ഉപയോഗിക്കുന്നവര്‍ മാത്രമല്ല, ഉപയോഗിച്ചുവെന്നു സംശയിക്കപ്പെടുന്നവര്‍പോലും കൊല്ലപ്പെടണമെന്ന കാട്ടുനീതിയാണു സംഘപരിവാറിനുപഥ്യം. ബീഹാര്‍ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് ഉത്തര്‍പ്രദേശില്‍ മുഹമ്മദ് അഖ്‌­ലാഖ് എന്ന ഹതഭാഗ്യന്‍ ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്നു സംശയിക്കപ്പെട്ടതിന്റെ ഫലമായി മര്‍ദനമേറ്റു മരിച്ചത്. 

അദ്ദേഹത്തിന്റെ മകന്‍ സൈനികനാണെന്നുകൂടി ഓര്‍ക്കണം. ഝാര്‍ഖണ്ഡില്‍ പശുവിനെ വെട്ടാന്‍ കൊണ്ടുവന്നുവെന്ന കാരണം പറഞ്ഞാണു പതിനഞ്ചുകാരനെ തല്ലിക്കൊന്നത്. ഏതു സംസ്ഥാനത്തു തെരഞ്ഞെടുപ്പുവന്നാലും ബി.ജെ.പിക്ക് ഉപയോഗിക്കാന്‍ കഴിയുന്ന ഒരേയൊരായുധം മതവികാരമാണ്. രാമക്ഷേത്രം, ബീഫ് നിരോധനം, ഏക സിവില്‍ കോഡ് തുടങ്ങിയ ആവനാഴിയിലെ എല്ലാ അസ്ത്രങ്ങളും വര്‍ഗീയധ്രൂവീകരണത്തിനായി അവര്‍ ഉപയോഗിക്കും. സാക്ഷി മഹാരാജ്, യോഗി ആദിത്യനാഥ്, സ്വാധി നിരജ്ഞന്‍ ജ്യോതി തുടങ്ങിയവര്‍ ഇതിനു പ്രത്യേകം പരിശീലിക്കപ്പെട്ടവരാണ്. ഇവരില്‍ പലരും ജനാധിപത്യത്തിന്റെ ശ്രീകോവിലായ പാര്‍ലമെന്റിലും നിയമനിര്‍മാണസഭകളിലും അംഗങ്ങളുമാണ്. വാക്കുകളിലൂടെ ഇവര്‍ വമിപ്പിക്കുന്ന വര്‍ഗീയവിഷജ്വാലയാണു പാവം അഖ്‌­ലാഖുമാരെ തല്ലിക്കൊല്ലാന്‍ വെറിപൂണ്ട അനുയായികള്‍ക്കു പ്രേരണയാകുന്നത്.

ഇത്തരം കൊലപാതകങ്ങളെ അപലപിക്കാന്‍ പ്രധാനമന്ത്രി തയ്യാറായില്ല.
സ്വതന്ത്രരായ മനുഷ്യര്‍ രൂപപ്പെടുന്ന ഇടങ്ങളും ഫാസിസ്റ്റുകള്‍ക്ക് ചതുര്‍ഥിയാണ്.

ജനാധിപത്യസംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുകയെന്നതു ഫാസിസ്റ്റ് വിനോദമാണ്. മുപ്പതു ശതമാനത്തില്‍ത്താഴെ വോട്ടുവാങ്ങി കേന്ദ്രം ഭരിക്കുന്ന മോദിയും സംഘവും ഒരുകാര്യം മനസിലാക്കണം. എഴുപതു ശതമാനത്തിലധികം ഇന്ത്യന്‍പൗരന്മാര്‍ നിങ്ങളുടെ സ്വാധീനവലയത്തിനു പുറത്താണ്. ഇന്ത്യയെ ജനാധിപത്യ­മതേതര­ബഹുസ്വരസമൂഹമായി നിലനിര്‍ത്താന്‍ അവര്‍ക്കു കഴി­യും.

ഇന്ത്യയിലെ ന്യുനപക്ഷങ്ങളുടെ രക്ഷ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിലൂടെയാണെന്നതു തര്‍ക്കമറ്റ വസ്തുതയാണ്. ഒന്നേകാല്‍ നൂറ്റാണ്ടായി ഈ പ്രസ്ഥാനത്തിന്റെ പ്രഖ്യാപിതനയമാണത്. അതുകൊണ്ടുതന്നെ മൂന്നുവര്‍ഷത്തിനുശേഷം നടക്കുന്ന ലോക്‌­സഭാ തെരഞ്ഞെടുപ്പില്‍ മതേതരവിശ്വാസികള്‍ കോണ്‍ഗ്രസിലൂടെ മോദിഭരണത്തിനു മറുപടിനല്‍കുമെന്നുറപ്പാണ്.അതിനുള്ള തയ്യാറെടുപ്പുകള്‍ ഇവിടെയും നമുക്ക് തുടങ്ങേണ്ടിയിരിക്കുന്നു .പ്രവാസി സമൂഹം മോഡിയുടെ പുറം പുച്ച് മനസിലാക്കിയില്ലങ്കില്‍ നാളെ നമുക്ക് ഉണ്ടാകാന്‍ പോകുന്ന നഷ്ടങ്ങള്‍ എന്താണെന്ന് പോലും പ്രവചിക്കുക വയ്യ . 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC