ജോയ്­ ഇട്ടന്‍

നാല് പദ്ധതികളുമായി കേരളാ സര്‍ക്കാര്‍, നൂലാമാലകള്‍ ഇല്ലങ്കില്‍ പ്രവാസികളും കൈകോര്‍ക്കണം

ഈ പറയുന്നതില്‍ രാഷ്ട്രീയമില്ല.കേരളത്തിന്റെ സമഗ്രപുരോഗതി ലക്ഷ്യംവെച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നാളു പദ്ധതികള്‍ക്ക് തുടക്കമിടുകയാണ് കേരളപ്പിറവി ദിനത്തില്‍. അഭനന്ദനീയം തന്നെ.സമ്പൂര്‍ണ്ണ പാര്‍പ്പിട സുരക്ഷാ പദ്ധതി, ജനസൗഹാര്‍ദ്ദ സര്‍ക്കാര്‍ ആശുപത്രികള്‍, സമഗ്ര വിദ്യാഭ്യാസ നവീകരണം, ഹരിത കേരള പദ്ധതി എന്നിവയാണ് അവ.ഈ പദ്ധതികള്‍ അഞ്ചു വര്‍ഷത്തിനകം പൂര്‍ത്തിയാവുകയാണെങ്കില്‍ കേരളത്തിന്റെ വികസന ചരിത്രത്തില്‍ അതൊരു നാഴികക്കല്ലായി മാറും. ജനപങ്കാളിത്തത്തോടെ മിഷന്‍ മാതൃകയില്‍ ആരംഭിക്കുന്ന പദ്ധതികള്‍ ഇച്ഛാശക്തിയോടെ നടത്തുവാന്‍ സര്‍ക്കാര്‍ സന്നദ്ധമാവുകയാണെങ്കില്‍ കേരളം നേരിട്ടുകൊണ്ടിരിക്കുന്ന അതിതീക്ഷ്ണമായ നിരവധി പ്രശ്‌­നങ്ങള്‍ക്ക് പരിഹാരമാകും. ഇവിടെ ഇടതു സര്‍ക്കാര്‍ ശ്രദ്ധിക്കേണ്ട ചില വിഷയങ്ങള്‍ ഉണ്ട്.സുപ്രധാനമായതും പരിഹാരം കാണേണ്ടതുമായ ഈ വിഷയങ്ങളില്‍ ജനപങ്കാളിത്തത്തോടെ തന്നെയായിരിക്കണം പ്രവര്‍ത്തിക്കേണ്ടത്. ഇതില്‍ പ്രധാനം പാര്‍പ്പിടവും ശുദ്ധജല ലഭ്യതയും മലിനീകരണ നിയന്ത്രണവുമാണ്. ഈയൊരു പ്രശ്‌­നങ്ങളില്‍ കേരളം വീര്‍പ്പുമുട്ടുകയാണിന്ന്. തലചായ്ക്കാന്‍ ഇടമില്ലാതെ ഒരു വിഭാഗം ജനങ്ങള്‍ അലയുന്നത് ഒരു പരിഷ്­കൃത സമൂഹത്തിന് ചേര്‍ന്നതല്ല. ഭൂമി ഉണ്ടായിട്ടും അതിലൊരു കൂരയെങ്കിലും വെച്ചു കെട്ടാനാകാതെ ഉള്ളവീടുകളില്‍ താമസിക്കാന്‍ പറ്റാതെ, സര്‍ക്കാര്‍ സഹായം അപര്യാപ്തമായതിനാല്‍ വീട്പണി പാതിയില്‍ ഉപേക്ഷിച്ചത്, ഭൂമിയും ഭവനവുമില്ലാത്തവര്‍, പുറംമ്പോക്കുകളില്‍ താല്‍കാലിക കുടിലുകള്‍ കെട്ടി താമസിക്കുന്നവര്‍ എന്നിങ്ങനെ പലവിധത്തിലാണ് ഭവനരഹിതരായവരും ഭൂരഹിതരായവരുമായുള്ള വിഭാഗങ്ങള്‍. സര്‍ക്കാറിന്റെ പാര്‍പ്പിട സുരക്ഷാ പദ്ധതിയിലൂടെ ഭവനരഹിതരായ മുഴുവന്‍ പേര്‍ക്കും വാസയോഗ്യമായ വീടുകള്‍ ലഭ്യമാക്കുക എന്നത് സര്‍ക്കാറിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടവും വീടില്ലാത്തവര്‍ക്കും വലിയൊരു അനുഗ്രഹവും ആകും.ഈ പദ്ധതിയോട് ലോകത്തുള്ള എല്ലാ പ്രവാസി സംഘടനകള്‍ക്കും ഒത്തു ചേരാവുന്നതാണ്.അല്ലെങ്കില്‍ അമേരിക്കന്‍മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ സംഘടനകള്‍ നടപ്പിലാക്കുന്ന ഭാവന നിര്‍മ്മാണ പ്രോജക്ടുകള്‍ സര്‍ക്കാര്‍ പദ്ധതിയുമായി ബന്ധിപ്പിച്ചാല്‍ മെച്ചപ്പെട്ട വീട് വീടില്ലാത്തവര്‍ക്ക് നലകുവാന്‍ സാധിക്കും.പക്ഷെ സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകുന്ന നിയമ തടസ്സങ്ങള്‍ മാറേണ്ടിയിരിക്കുന്നു.അതിനായി സര്‍ക്കാര്‍ എന്ത് ചെയ്യും എന്നാണ് പ്രവാസികള്‍ ഉറ്റു നോക്കുന്നത്.

ജനസൗഹാര്‍ദ്ദ സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥാപിക്കുവാനുള്ള തീരുമാനം ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. ശൈലി രോഗങ്ങളില്‍ പ്രയാസപ്പെടുന്നവര്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലത്ത് ജനസൗഹാര്‍ദ്ദ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ഏറെ പ്രസക്തിയുണ്ട്. സേവന മേഖലകളില്‍ നിന്നും സര്‍ക്കാറുകള്‍ പിന്നാക്കം പൊയ്‌­ക്കൊണ്ടിരുന്ന ആഗോളീകരണ കാലത്തെ ഒരളവോളം ചെറുക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാറിന്റെ ഈ പദ്ധതിക്ക് കഴിയും. സ്വകാര്യ മെഡിക്കല്‍ കോളേജുകള്‍ ഓരോ പഞ്ചായത്തിലെന്നവണ്ണം ഉയര്‍ന്നു വരുമ്പോള്‍ സാധാരണ രോഗങ്ങള്‍ക്കു പോലും ഭീമമായ തുക മുടക്കി ചികിത്സിക്കേണ്ടി വരുന്നു. കരള്‍ രോഗങ്ങളും കിഡ്‌­നി രോഗങ്ങളും പെരുകിക്കൊണ്ടിരിക്കുമ്പോള്‍ അത്തരം രോഗങ്ങള്‍ക്ക് ചികിത്സിക്കുവാന്‍ ആവശ്യമായ പണമില്ലാതെ ദരിദ്രര്‍ മരണത്തിന് കീഴടങ്ങിക്കൊണ്ടിരിക്കുന്നത് സാധാരണമായിരിക്കുന്നു. പണമുള്ളവര്‍ തന്നെ ഗുരുതരമായ രോഗങ്ങള്‍ ചികിത്സിക്കുവാന്‍ വന്‍തുക ചെലവാക്കേണ്ടി വരുമ്പോള്‍ അവരില്‍ പലരും സാമ്പത്തികമായി തകരുന്നു. കിഡ്‌­നി മാറ്റിവെക്കുവാന്‍ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം രൂപ ചെലവാക്കേണ്ടി വരുമ്പോള്‍ ഇത്രയും തുക സംഘടിപ്പിക്കാനാവാതെ പാവപ്പെട്ട തൊഴിലാളികളും സാധാരണക്കാരും മരണത്തെ പുല്‍കുകയല്ലാതെ വേറെ വഴിയില്ല. ഇതുവഴി ഒരു കുടുംബമാണ് അനാഥമാകുന്നത്. ജനസൗഹാര്‍ദ്ദ സര്‍ക്കാര്‍ ആശുപത്രികള്‍ നിലവില്‍ വരുമ്പോള്‍ നിലവിലുള്ള താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും കാന്‍സര്‍, കിഡ്‌­നി, രക്തസമ്മര്‍ദ്ദം, പ്രമേഹം പോലുള്ള ശൈലീരോഗങ്ങള്‍ക്ക് സൗജന്യ നിരക്കില്‍ ചികിത്സ ലഭ്യമാവുകയാണെങ്കില്‍ രോഗങ്ങള്‍ക്കൊണ്ട് ദുരിതമനുഭവിക്കുന്ന ധാരാളം ആളുകള്‍ക്ക് ആശ്വാസമായിത്തീരും. ഇവിടെ ഫോമാ ഈയിടെ നടപ്പിലാക്കിയ കാന്‍സര്‍ പ്രോജക്ട് പ്രവാസി മലയാളികള്‍ക്ക് ഒരു വലിയ മാതൃക ആണ്.ഈ ഒരു പ്രോജക്ട് ജനങ്ങളില്‍ എത്തി എന്നത് പ്രവാസികളുടെ ഒരു നേട്ടമായിത്തന്നെ കാണുന്നു .

അതുപോലെത്തന്നെ പ്രവാസികള്‍ക്ക് സഹായിക്കുവാന്‍ സാധിക്കുന്ന മറ്റൊരു പ്രോജക്ടാണ് സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് പറഞ്ഞ് പൂട്ടിക്കൊണ്ടിരിക്കുന്ന ഒരു ചുറ്റുപാടില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ പുനരുജ്ജീവിപ്പിക്കേണ്ടത് വിദ്യാഭ്യാസ ലഭ്യതക്ക് അപ്പുറം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ സാംസ്­കാരിക തനിമ വീണ്ടെടുക്കുവാനും ഉപയുക്തമാകും.

സംഘടനകളും സ്ഥാപനങ്ങളും പ്രത്യേകം പ്രത്യേകം സ്വകാര്യ സ്­കൂളുകള്‍ സ്ഥാപിക്കുകയും വിദ്യാഭ്യാസത്തെ വാണിജ്യവല്‍ക്കരിക്കുകയും ചെയ്യുമ്പോള്‍ സാധാരണക്കാരന്‍ പിന്തള്ളപ്പെട്ടുപ്പോകുന്നു. പൊതുവിദ്യാലയങ്ങളില്‍ മെച്ചപ്പെട്ട വിദ്യാഭ്യാസം കിട്ടുകയില്ലെന്ന തെറ്റായ ധാരണയില്‍ സാമ്പത്തികമായി താഴ്ന്ന നിലയിലുള്ള രക്ഷിതാക്കള്‍ പോലും വന്‍തുക ഫീസ് നല്‍കി കുട്ടികളെ സ്വകാര്യ സ്­കൂളുകളില്‍ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മുടെ സാമൂഹ്യ സാംസ്­കാരിക മണ്ഡലങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് ഇതുവഴി ഉണ്ടാകുന്നത്. ദരിദ്ര­കുബേര വ്യത്യാസമില്ലാതെ കുട്ടികള്‍ക്ക് എല്ലാവരോടും ഇടപഴകാനും സഹവര്‍തിത്ത്വവും സന്മനോഭാവവും സഹകരണവും സൗഹാര്‍ദ്ദവും ഊട്ടിയുറപ്പിക്കാനുള്ള പൊതു ഇടങ്ങളായിരുന്നു പൊതു വിദ്യാലയങ്ങള്‍. അത്തരം സ്ഥാപനങ്ങള്‍ ഇല്ലാതാകുന്നതോടെ കുട്ടികള്‍ ഒരു പ്രത്യേക വൃത്തത്തില്‍ ഒതുക്കപ്പെടുകയും അവരുടെ ചിന്തകളും പ്രവര്‍ത്തനങ്ങളും തെറ്റായ ദിശയിലേക്ക് നീങ്ങിപ്പോവുകയും ചെയ്യുന്നു. കുട്ടികളില്‍ വിഭാഗീയതയും അപര വിദ്വേഷവും നാമ്പെടുക്കുകയും ചെയ്യുന്നു. ഈയൊരു അപരാധവും കൂടി സ്വകാര്യ മേഖലാ സ്ഥാപനങ്ങള്‍ സമൂഹത്തിന് നല്‍കുന്നുണ്ട്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ തിരികെ പിടിക്കുന്നതും കൂടിയാകണം സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതി.കാലിക്കറ്റ് മണ്ഡലത്തില്‍ പ്രവാസികളുടെ സഹായത്തോടെ നിര്‍മ്മിച്ച ഇന്റര്‍ നാഷണല്‍ സ്­കൂള്‍ മാതൃക കേരളത്തില്‍ എല്ലായിടത്തും നടപ്പിലാക്കുവാന്‍ അമേരിക്കന്‍ മലയാളികള്‍ ഉള്‍പ്പെടെ ഉള്ള പ്രവാസികള്‍ക്കു സാധിക്കും .സര്‍ക്കാര്‍ ഫണ്ടിനൊപ്പം പ്രവാസികളുടെ സഹായം കൂടി ആകുമ്പോള്‍ മികച്ച വിദ്യാഭ്യാസം നമ്മുടെ പുതു തലമുറയ്ക്ക് ലഭിക്കും.

കേരളത്തിലെ ഗുരുതരമായ പ്രശ്‌­നമാണ് കൂമ്പാരമായിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍. ഭാവിയില്‍ കേരളം കുപ്പത്തൊട്ടിയായി മാറിയേക്കുമോ എന്നുവരെ പേടിക്കേണ്ട ഒരവസ്ഥ ഇന്ന് ഓരോ പഞ്ചായത്തുകളിലും ഉണ്ട്. കോഴിമാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പച്ചക്കറി അവശിഷ്ടങ്ങളും എന്നുവേണ്ട മാലിന്യങ്ങള്‍ വഴിയോരങ്ങളില്‍ കുന്നുകളായി വര്‍ദ്ധിച്ചു വരുമ്പോള്‍ അവ സംസ്­കരിച്ച് കേരളത്തിന്റെ പാരമ്പര്യ ശുചിത്വ പരിസരങ്ങളെ വീണ്ടെടുക്കേണ്ടതുണ്ട്. പല പഞ്ചായത്തുകളിലും മാലിന്യ സംസ്­കരണ പദ്ധതികളില്ല. ആരോഗ്യകരമായ ജീവിതത്തിന് ശുചിത്വം അനിവാര്യമാണെന്നിരിക്കെ കുന്നുകൂടിക്കൊണ്ടിരിക്കുന്ന മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്നത് സര്‍ക്കാറിന്റെ മുമ്പിലുള്ള വെല്ലുവിളിയും കൂടിയാണ്. സര്‍ക്കാരിന്റെ ഹരിത കേരള പദ്ധതിയിലൂടെ ശുചിത്വ മാലിന്യ സംസ്­കരണ­കൃഷിവികസനം ജലവിഭവ സംരക്ഷണ മേഖലകള്‍ക്ക് പുതുജീവന്‍ കിട്ടുമെന്ന് ആശിക്കാം.ഇവിടെ ലോക അമേരിക്ക പോലെയുള്ള രാജ്യങ്ങള്‍ മാലിന്യ സംസ്കരണ രംഗത്തു സ്വീകരിച്ച പരിപാടികള്‍ പ്രവാസികള്‍ക്ക് കേരളത്തെ പരിചയപ്പെടുത്താവുന്നതാണ്.ഈ രംഗത്തു വലിയ സഹായം നല്‍കുവാന്‍ നമുക്ക് സാധിക്കും.മികച്ച പദ്ധതികളാണ് ഇവയല്ലാം എങ്കിലും പദ്ധതികള്‍ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ തയ്യാറാക്കിയ കമ്മിറ്റികളിലധികവും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തന്നെയാണ് നേതൃസ്ഥാനങ്ങളിലുള്ളത് എന്നത് മാത്രമാണ് പദ്ധതി വിജയത്തെക്കുറിച്ച് ആശങ്കയുയര്‍ത്തുന്നത് .പണ്ട് ഫൊക്കാന കേരളത്തിനായി നടപ്പിലാക്കിയ രണ്ടു കോടി രൂപ വിലയ്ക്കുള്ള ആശുപത്രി ഉപകരണങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കെടുകാര്യസ്ഥത മൂലം നഷ്ട്ടപ്പെട്ടത് നമുക്കെല്ലാം അറിയാവുന്ന ഒന്നാണ്.മുഖ്യമന്ത്രി അധ്യക്ഷനും ധനമന്ത്രി ഉപാധ്യക്ഷനുമായ കമ്മിറ്റി പദ്ധതികളുടെ നടത്തിപ്പിന് രൂപീകൃതമായിട്ടുണ്ടെങ്കിലും ചീഫ് സെക്രട്ടറി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ഭാരവാഹികളായ കമ്മിറ്റികള്‍ക്കാണ് പദ്ധതികളുടെ നടത്തിപ്പ് ചുമതല. സര്‍ക്കാര്‍കാര്യം മുറപോലെ എന്ന പതിവ് സര്‍ക്കാറിന്റെ ഈ സ്വപ്ന പദ്ധതികളില്‍ കരിനിഴല്‍ വീഴ്ത്തില്ല എന്നാശ്വസിക്കാം.ഇവയൊക്കെ പാതിവഴിയില്‍ ഉപേക്ഷിക്കുകയില്ലെന്നും പ്രതീക്ഷിക്കാം. ഇതില്‍ രാഷ്ട്രീയം നോക്കാതെ സഹായിക്കാന്‍ എല്ലാവര്ക്കും സാധിക്കണം.കാരണം നമ്മുടെ ജന്മ നാടാണ് കേ­രളം. 

Read more

രാഷ്ട്രീയക്കാര്‍ പരാജയപ്പെടുമ്പോളാണ് യുദ്ധം

ലോക രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യക്കിപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന അനുഭാവം വളരെ പ്രശംസാഭരിതമാണ്. പാകിസ്താനെ ലോക രാഷ്ട്രങ്ങളില്‍ നിന്ന് ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുന്നതിന് ഏറെ സഹായകമായിട്ടുണ്ട് അമേരിക്ക ഉള്‍പ്പെടെ ഉള്ള രാജ്യങ്ങള്‍ ഉറി സംഭവത്തിനു ശേഷം ഇന്ത്യയോട് കാട്ടിയ അനുഭാവം . പാകിസ്ഥാന്‍ ഭീകര രാഷ്ട്രമാണെന്നും ആ രാഷ്ട്രം ഭീകരതയാണ് കയറ്റിയയച്ച് കൊണ്ടിരിക്കുന്നത് എന്നുമുള്ള ഇന്ത്യയുടെ നിലപാട് വിഫലമായില്ല. ലോക രാഷ്ട്രങ്ങളുടെ മുന്നില്‍ പാകിസ്താന്റെ ഭീകരപ്രവര്‍ത്തനങ്ങളെ തുറന്നുകാട്ടുക എന്നത് തന്നെയാണ് ഇന്ത്യക്ക് ഈ വിഷയത്തില്‍ മേല്‍കൈ നേടാനുള്ള മാര്‍ഗം. അതേ സമയം ഇന്ത്യയുടെ നിലപാടും ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ സംശയത്തിനിട നല്‍കുന്നുണ്ട്. നയതന്ത്രമേഖലകളില്‍ നമുക്ക് വന്ന പാളിച്ചകളാണ് ഇതിന് കാരണം. പാക് അധീന കശ്മിരോ ബംഗ്ലാദേശോ സിന്ധോ ബലുചിസ്ഥാനോ പഖ്തൂണിസ്ഥാനോ ഗില്‍ജിക്കോ സംരക്ഷിക്കാനും നേരാവണ്ണം കൊണ്ട് നടക്കാനും പാകിസ്താന് കഴിയാത്ത സ്ഥിതിക്ക് എന്തിനാണ് കശ്മിരിന്റെ പേര് പറഞ്ഞ് ഞങ്ങളുടെ കണ്ണില്‍ പൊടിയിടുന്നത് എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ യാഥാര്‍ഥ്യത്തോട് അടുക്കുന്നുണ്ടെങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത്തരം നിലപാടുകള്‍ എന്തുമാത്രം പ്രയോജനമാണ് നല്‍കുക. 

ഉറിയില്‍ ഭീകരാക്രമണം ഉണ്ടായത് തന്നെ കശ്മിരിലെ സംഘര്‍ഷത്തില്‍ നിന്ന് പാകിസ്താന്‍ മുതലെടുത്തത് കൊണ്ടാണ്. കശ്മിരിലെ ജനത ശാന്തവും സമാധാനപൂര്‍ണവുമായ ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് ബി. ജെ. പി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ആവര്‍ത്തിച്ചിരിക്കുകയാണ്. അത്തരമൊരു ശാന്തമായ ജീവിതം നയിക്കുവാന്‍ കശ്മിര്‍ ജനതക്ക് സാഹചര്യം ഒരുക്കേണ്ട ബാധ്യത ഇന്ത്യക്കി­ല്ലേ. 

ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ ഇന്ത്യയുടെ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്നതോടൊപ്പം തന്നെ ഇന്ത്യയുടെ ഭാഗത്ത് നിന്ന് വന്ന പാളിച്ചകളും പുനരാലോചനക്ക് വിധേയമാക്കേണ്ടതുണ്ട്. ഹൂറിയത്ത് കോണ്‍ഫ്രന്‍സ് കമാന്റര്‍ ബുര്‍ഹാന്‍വാനിയെ പട്ടാളം കൊലപ്പെടുത്തിയതിനെ തുടര്‍ന്നാണ് കശ്മിരില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. കൊലപാതകം നടന്ന ഉടനെ തന്നെ സമാധാന ശ്രമങ്ങളുമായി സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ മുന്നിട്ട് ഇറങ്ങിയതുമില്ല.ഇത് ഇന്ത്യ തങ്ങള്‍ക്കൊപ്പമില്ല എന്ന ചിന്തയാണ് കശ്മിര്‍ ജനതയിലുണ്ടായത്. കശ്മിര്‍ ജനതയുടെ വിശ്വാസം പൂര്‍ണമായും നഷ്ടപ്പെടുത്തിയാണ് മഹ്ബൂബ മുഫ്തി സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും. ഇത്തരമൊരവസ്ഥയില്‍ പാകിസ്താനെ പോലുള്ള അയല്‍പ്പക്ക രാജ്യങ്ങള്‍ക്ക് കശ്മിരില്‍ പട്ടാളക്യാംപുകള്‍ ആക്രമിക്കുവാന്‍ പുഷ്പം പോലെ കഴിയും. 

ഉറിയും സംഭവിച്ചതും അതാണ്. പാക് ഭീകരര്‍ ഉറിയിലെ ദ്രോഗ രജ്‌­മെന്റിലെ കൂടാരങ്ങളില്‍ ഉറങ്ങുകയായിരുന്ന ജവാന്‍മാര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞ് പതിനെട്ട് പേരെ കൊന്നത് തങ്ങള്‍ക്ക് വേണ്ടിയാണെന്ന് കശ്മിര്‍ ജനതക്ക് തോന്നിയിട്ടുണ്ടെങ്കില്‍ ആ പാപഭാരത്തില്‍ നിന്നും മഹ്ബൂബ മുഫ്തിക്കും കേന്ദ്രസര്‍ക്കാരിനും ഒഴിഞ്ഞുമാറാനാവില്ല. കശ്മിര്‍ മതി കശ്മിരികളെ വേണ്ടെന്ന നയം ആദ്യം ഉപേക്ഷിക്കണം. കഴിഞ്ഞ പത്ത് മാസങ്ങള്‍ക്കുള്ളില്‍ ഇരുപതോളം ഭീകരാക്രമണങ്ങള്‍ക്ക് ഇന്ത്യ ഇരയായി. യു. പി. എ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യയിലുണ്ടായ ഭീകരാക്രമണത്തിന്റെ പേരില്‍ സര്‍ക്കാരിനെ അതി നിശിതമായ ഭാഷയില്‍ വിമര്‍ശിക്കുവാനും യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുവാനും ആഹ്വാനം ചെയ്ത ബി. ജെ. പി അധികാരത്തില്‍ വന്നിട്ടും ഭീകരാക്രമണം വര്‍ധിക്കുകയല്ലാതെ കുറഞ്ഞിട്ടില്ല. 

കശ്മിര്‍ ജനതയുടെ വിശ്വാസം ആര്‍ജിക്കാതെ അടിക്കടി പാകിസ്ഥാനില്‍ നിന്നും ഉണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്ക് തടയിടുവാന്‍ കഴിയില്ല. കശ്മിര്‍ മാത്രമല്ല ഇന്ത്യയുടെ അഭിവാജ്യ ഘടകമെന്നും കശ്മിര്‍ ജനതയും ഇന്ത്യയുടെ ഭാഗമാണെന്നും അവരെ ബോധ്യപ്പെടുത്തേണ്ടിയിരിക്കു­ന്നു. 

നവാസ്ശരീഫുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തിപരമായ ബന്ധം ഉണ്ടാക്കിയാല്‍ പോലും പാകിസ്താനില്‍ നിന്നുള്ള ഭീകരാക്രമണത്തെ ചെറുക്കുവാന്‍ കഴിയില്ല. പട്ടാളം പറയുന്നത് പോലെ പ്രവര്‍ത്തിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് പാകിസ്താനുള്ളത്. കശ്മിരിന്റെ ആത്മാവിനേറ്റ മുറിവുണക്കുവാനും കശ്മിര്‍ ജനതയുടെ വിശ്വാസം തിരിച്ചുപിടിക്കുവാനും കഴിഞ്ഞാല്‍ തന്നെ പാകിസ്താനെ പാഠം പഠിപ്പിക്കുവാന്‍ ഇന്ത്യക്ക് കഴിയും. വിദേശ നയത്തിലെ സ്വതന്ത്ര നിലപാടില്‍ നിന്നും ഇന്ത്യ വ്യതി ചലിച്ചത് പാകിസ്താന് കരുത്ത് പകരുന്നതായി. പക്ഷേ നമ്മുടെ തൊട്ട അയല്‍പ്പക്ക രാഷ്ട്രമായ ചൈന പാകിസ്താന്റ മുഴുവന്‍ സംരക്ഷണവും ഏറ്റെടുത്ത രീതിയിലാണ് അവരുടെ സംസാരവും അടുത്തിടെയുണ്ടായ പ്രവര്‍ത്തനങ്ങളും. 

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അസ്വസ്ഥതയോടെ നോക്കിക്കാണുന്ന ചൈനക്ക് കിട്ടിയ സുവര്‍ണാവസരം കൂടിയാണ് പാകിസ്താനുമായുള്ള ബന്ധം. അതുവഴി അവര്‍ ഇന്ത്യയെ അസ്ഥിരപ്പെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. യു എന്‍ പൊതുസഭയില്‍ ഇപ്പോള്‍ ഇന്ത്യക്ക് കിട്ടിക്കൊണ്ടിരിക്കുന്ന അനുകൂല മനോഭാവം ഉപയോഗപ്പെടുത്തി കശ്മിര്‍ ജനതയുടെ വിശ്വാസം തിരിച്ചുപിടിക്കുക എന്നതായിരിക്കണം ബി. ജെ. പി സര്‍ക്കാരിന്റെ ലക്ഷ്യം. അതുവഴി മാത്രമേ പാകിസ്താന്റെ കുതന്ത്രങ്ങളെ പരാജയപ്പെടുത്തുവാന്‍ നമുക്ക് കഴിയൂ.കോഴിക്കോട് കടപ്പുറത്ത് തടിച്ചുകൂടിയ പുരുഷാരത്തെ സാക്ഷി നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം അദ്ദേഹത്തിലെ രാഷ്ട്രീയക്കാരന്‍ പരാജയപ്പെട്ടിട്ടില്ല എന്നതിന്റെ തെളിവാ­ണ്. 

എന്നാല്‍ അദ്ദേഹത്തിലെ ഭരണകര്‍ത്താവ് ജയിച്ചുവോ എന്നത് കാലമാണ് നിര്‍ണയിക്കേണ്ടത്. ഉറിയില്‍ നടന്ന ഭീകരാക്രമണത്തെ കുറിച്ച് അദ്ദേഹത്തിന്റെ പ്രതികരണമറിയുവാന്‍ ലോകം കാതോര്‍ത്തിരിക്കുകയുമായിരുന്നു. ഉറിയിലെ 18 ധീരജവാന്മാരുടെ രക്തസാക്ഷിത്വം വ്യര്‍ഥമാകില്ലെന്നും ഇന്ത്യ ഇത് മറക്കാന്‍ പോകുന്നുമില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പാകിസ്താനോടുള്ള കനത്ത മുന്നറിയിപ്പ് തന്നെയാണ്. എന്നാല്‍ നാളെ തന്നെ പകരം ചോദിക്കാനായി ഇന്ത്യ യുദ്ധസന്നാഹവുമായി ഇറങ്ങി പ്പുറപ്പെടുകയുമില്ലെന്ന അദ്ദേഹത്തിന്റെ വാക്കുകളെ ശ്രദ്ധാര്‍ഹമാക്കി. നിരന്തരമായ ഭീകരാക്രമണത്തിന് ഇന്ത്യ വിധേയമായിക്കൊണ്ടിരിക്കുമ്പോള്‍ പലകോണുകളില്‍ നിന്ന് പകരംവീട്ടുവാന്‍സമ്മര്‍ദമുണ്ടാവുക സ്വാഭാവികം. അമിതമായ ദേശപ്രേമത്തിന്റെ രീതി യുദ്ധക്കളങ്ങളിലേക്ക് പുറപ്പെടുന്നത് ഭരണനേതൃത്വത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകളോടുകൂടിയുള്ള സമീപനത്തിന്റെ പരാജയമായേ കണക്കാക്കാനാ­വൂ. 

യുദ്ധം ഒന്നിനും പരിഹാരമല്ല എന്നതുപോലെ തന്നെ യുദ്ധങ്ങളില്‍ ആരും ജയിക്കുന്നുമില്ല, തോല്‍ക്കുന്നുമില്ല. സര്‍വത്ര നാശം മത്രമേ യുദ്ധം വിതക്കുകയുള്ളൂ എന്ന് ഇന്ത്യയുടെ നൂറ്റാണ്ടുകള്‍ പാഴ്ക്കമുള്ള സന്ദേശം ലോകത്തിനു മുന്‍പില്‍ ഒരിക്കല്‍ കൂടി അവതരിപ്പിക്കുവാനും മോദിക്ക് സാധിച്ചത് വലിയ നയതതന്ത്ര നേട്ടമായി വേണം കരുതാന്‍. 

Read more

മദ്യനിരോധനമോ മദ്യവര്‍ജനമോ ഇടതു പക്ഷത്തിന്റെ നയം

മദ്യം ഓണ്‍ലൈന്‍ വഴി നടപ്പിലാക്കാനുള്ള കേരള സര്‍ക്കാര്‍ ഏജന്‍സി ആയ കണ്‍സ്യൂമര്‍ ഫെഡിന്റെ തീരുമാനം അല്പം കടന്ന കയ്യായിപ്പോയി.

മദ്യനിരോധനമല്ല; മദ്യവര്‍ജനമാണ് ഇടതുപക്ഷത്തിന്റെ നയമെന്നു നേരത്തേതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ആ നയത്തെപ്പോലും ഇല്ലാതാക്കുകയല്ലേ ഇപ്പോഴത്തെ നീക്കം. ഇതിനു പച്ചക്കൊടി കാട്ടിയതാകട്ടെ മന്ത്രി രാമകൃഷ്ണനും.എക്‌­സൈസ് നിയമത്തിനെതിരാണ് ഓണ്‍ലൈന്‍ മദ്യവ്യാപാരം വഴി കുട്ടികള്‍ മദ്യത്തിന് അടിമകളാകാനുള്ള സാധ്യതയേറെയാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും ഓണ്‍ലൈന്‍ മദ്യവ്യാപാരം നിയമവിധേയമല്ല. ശാലയ്ക്കും വില്‍പനപരിധിയും നിശ്ചയിച്ചിട്ടുണ്ട്. ഈ നിയമം ലംഘിച്ചുകൊണ്ട് എങ്ങനെയാണ് ഓണ്‍ലൈനിലൂടെ നിയമവിരുദ്ധമായി മദ്യവില്‍പ്പന നടത്തുക? യു.ഡി.എഫ് സര്‍ക്കാരിന്റെ മദ്യനയം തെരഞ്ഞെടുപ്പില്‍ വേണ്ടത്ര ഗുണംചെയ്തില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് മദ്യനയത്തില്‍ മാറ്റംവരുത്തുവാനുള്ള ഊര്‍ജമായി സര്‍ക്കാര്‍ എടുക്കരുത് എന്നാണ് എന്റെ അഭ്പ്രായം.

മദ്യനയം വേണ്ടതുപോലെ ഉപയോഗപ്പെടുത്താന്‍ തെരഞ്ഞെടുപ്പുവേളയില്‍ യു.ഡി.എഫിനു കഴിഞ്ഞില്ലെന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. സമൂഹം മദ്യവിമുക്തകേരളമെന്ന ആശയത്തോടു സമരസപ്പെട്ടുവരുമ്പോള്‍ ഓണത്തോടനുബന്ധിച്ചു കണ്‍സ്യൂമര്‍ഫെഡിലൂടെ ഓണ്‍ലൈനായി മദ്യം വിതരണം ചെയ്യുമെന്ന ചെയര്‍മാന്റെ പ്രഖ്യാപനം കേരളത്തെ മദ്യപ്പുഴയാക്കാന്‍ മാത്രമേ ഉപകരിക്കൂ. നഷ്ടംനികത്തുവാന്‍ മറ്റുവഴികള്‍ ആലോചിക്കണം. ഇപ്പോള്‍ വീടുകളുടെ അകത്തളങ്ങളില്‍ നിലനില്‍ക്കുന്ന ശാന്തിയിലേയ്ക്ക് ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും മദ്യക്കുപ്പികള്‍ എറിഞ്ഞു പട്ടിണിയും ആത്മഹത്യകളും ഗാര്‍ഹികപീഡനങ്ങളും ആരോഗ്യത്തകര്‍ച്ചയും റോഡപകടങ്ങളും കുടുംബശൈഥില്യവും തിരികെ കൊണ്ടുവരരുത്.ചെരുപ്പിനൊപ്പിച്ചു കാലുമുറിക്കുന്നതുപോലെയാണിത്. കണ്‍സ്യൂമര്‍ഫെഡ് നഷ്ടമുണ്ടാക്കിയതു കെടുകാര്യസ്ഥതയും ധൂര്‍ത്തും അഴിമതിയും മൂലമാണ്. ‘ഓരോ പഞ്ചായത്തിലും ഒരു നന്മസ്‌­റ്റോര്‍’ എന്ന നയം അട്ടിമറിച്ച് ഓരോ വാര്‍ഡിലും നന്മസ്‌­റ്റോറുകള്‍ തുടങ്ങിയത് അഴിമതിനടത്താന്‍ വേണ്ടിയായിരുന്നില്ലേ?

കൈക്കൂലിവാങ്ങി നിയമനംനടത്തിയതു മുതല്‍ക്കാണു കണ്‍സ്യൂമര്‍ഫെഡിനു നഷ്ടമുണ്ടാകാന്‍ തുടങ്ങിയത്. നിയമനം നേടിയവര്‍ക്ക് ഇരിപ്പിടമൊരുക്കാനാണു മുക്കിനുമുക്കിന് നന്മസ്‌­റ്റോറുകള്‍ ആരംഭിച്ചത്. രണ്ടും മൂന്നും ജീവനക്കാര്‍ ജോലിചെയ്തിരുന്ന നന്മസ്‌­റ്റോറുകളില്‍ മാസം അയ്യായിരം രൂപയുടെ വിറ്റുവരവുപോലും നടന്നിരുന്നില്ല.ജീവനക്കാരുടെ ശമ്പള ഇനത്തിലും വൈദ്യുതിചാര്‍ജിനത്തിലും ഭീമമായ തുക ചെലവാക്കേണ്ടിവന്നു. ഇതിനെത്തുടര്‍ന്നാണു കണ്‍സ്യൂമര്‍ഫെഡ് തകരാന്‍ തുടങ്ങിയത്.

ഇതിനു കാരണക്കാരായവരെ കണ്ടെത്തി നഷ്ടം അവരില്‍നിന്ന് ഈടാക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. പകരം നഷ്ടംനികത്താനെന്ന പേരില്‍ ഓണ്‍ലൈന്‍വഴി മദ്യവ്യാപാരം വിപുലീകരിക്കാന്‍ കണ്‍സ്യൂമര്‍ ഫെഡിനെ ഉപയോഗപ്പെടുത്തുന്നതു മദ്യവിമുക്തകേരളമെന്ന ലക്ഷ്യത്തെ ഇല്ലാതാക്കുകയേയുള്ളൂ.

യു.ഡി.എഫ് സര്‍ക്കാര്‍ മദ്യനയം പ്രഖ്യാപിച്ചതിനുശേഷം ടൂറിസ്റ്റുകളുടെ വരവു കുറയുകയല്ല, വര്‍ധിക്കുകയാണുണ്ടായത്. ടൂറിസം ഡയരക്ടറേറ്റിന്റെ കണക്കില്‍നിന്നുതന്നെ ഇതു വെളിപ്പെടുന്നുണ്ട്. അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ കേരളത്തിലേയ്ക്കുള്ള സന്ദര്‍ശനത്തില്‍ കഴിഞ്ഞവര്‍ഷം അഞ്ചുശതമാനം വര്‍ധനവുണ്ടായെന്നും

ആഭ്യന്തരവിനോദസഞ്ചാരത്തില്‍ എട്ടുശതമാനം വര്‍ധനവുണ്ടായെന്നും ടൂറിസം ഡയരക്ടറേറ്റ് വ്യക്തമാക്കുമ്പോള്‍ മന്ത്രിയുടെ വാദം ബാലിശമാണെന്നു പറയാം.ഈ തീരുമാനത്തിനെതിരേ ഫോര്‍ സ്റ്റാര്‍ ബാറുടമകള്‍ കോടതിയില്‍ പോവുകയും അനുകൂലവിധി സമ്പാദിക്കുകയും ചെയ്തു. മാത്രമല്ല, കടനപത്രികയിറക്കിയതിനുശേഷം ആറു പഞ്ചനക്ഷത്രഹോട്ടലുകള്‍ക്കു ബാര്‍ലൈസന്‍സ് നല്‍കിയതു സര്‍ക്കാരിന്റെ ഉദ്ദേശ്യശുദ്ധിയില്‍ ജനങ്ങള്‍ക്ക് സംശയം ജനിപ്പിക്കുകയും ചെയ്തു. ഇങ്ങനെ ലൈസന്‍സ് നല്‍കിയതു ശരിയായില്ലെന്ന് അന്നു മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലതന്നെ തുറന്നടിച്ചതാണ്.പക്ഷെ ഇപ്പോളും കാര്യങ്ങള്‍ കലങ്ങി മറിയുന്നു.വലിയ താമസമില്ലാതെ മദ്യ നയം വീണ്ടും ചര്‍ച്ചയില്‍ വന്നു മറിയും.

ജോയ് ഇട്ടന്‍
(ഐഎന്‍ഒസി ന്യൂയോര്‍ക്ക്­ സ്‌റ്റേറ്റ് ചാപ്റ്റര്‍ പ്രസി­ഡന്റ്) 

Read more

അന്തര്‍വാഹിനി ചോര്‍ച്ച; ഇന്ത്യക്ക് സംഭവിക്കുന്ന നഷ്ടമെന്ത്?

അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 30 അന്തര്‍വാഹിനികള്‍ കൂടി സ്വന്തമാക്കാനുള്ള ലക്ഷ്യവുമായി ഇന്ത്യയുടെ പ്രതിരോധ വകുപ്പ് നീങ്ങുമ്പോഴാണ് സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ രഹസ്യരേഖകള്‍ ചോര്‍ന്നതായ വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്. ഇന്ത്യന്‍ പ്രതിരോധവകുപ്പും ഫ്രഞ്ച് പ്രതിരോധ സുരക്ഷാ വിഭാഗവും സംയുക്താന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്ന സാഹചര്യത്തില്‍ ചോര്‍ന്ന രേഖകളുടെ യഥാര്‍ഥ സ്വഭാവമെന്ത്, ഇന്ത്യക്ക് സംഭവിക്കുന്ന നഷ്ടമെന്ത്, ചോര്‍ച്ചയുടെ ഉത്തരവാദിത്വം ഇന്ത്യക്കോ ഫ്രാന്‍സിനോ തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ഉണ്ടാകണം.

അതീവരഹസ്യ സ്വഭാവമുള്ള ഇന്ത്യയുടെ സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളെക്കുറിച്ചുള്ള രേഖകള്‍ ചോര്‍ന്നുവെന്നത് നിസാരകാര്യമല്ല. അന്തര്‍വാഹിനികളില്‍ അതിനൂതനമാണിവ, മികച്ചതും. ഓളങ്ങളും ശബ്ദവുമുണ്ടാക്കാതെ സഞ്ചരിക്കുവാന്‍ ഇവയ്ക്ക് കഴിയും. 

രഹസ്യമായതൊന്നും ചോര്‍ന്നിട്ടില്ലെന്നും വാണിജ്യസംബന്ധമായ രേഖകളാണ് നഷ്ടപ്പെട്ടതെന്നുമുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുക്കാനാവില്ല. ഇക്കാര്യത്തില്‍ പ്രതിരോധമന്ത്രാലയം ഇരുട്ടില്‍ തപ്പുകയാണെന്ന് വ്യക്തം. പ്രതിരോധമന്ത്രി മനോഹര്‍ പരീക്കറാകട്ടെ സൈബര്‍ നുഴഞ്ഞുകയറ്റത്തിലൂടെയും രഹസ്യരേഖാ ശേഖരണം നടന്നിരിക്കാമെന്ന നിഗമനത്തിലാണ്.

അതീവജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ട ഒരു മന്ത്രിയുടെ പ്രതികരണമാണിത്. ആര്‍ക്കും വ്യക്തമായ ഒരു തിട്ടവും ഇല്ലെന്ന് ചുരുക്കം. 
വാര്‍ത്ത പുറത്തുവിട്ട 'ദി ഓസ്‌ട്രേലിയന്‍' പത്രം പറയുന്നത് 22400 രേഖകള്‍ അവരുടെ കൈയിലുണ്ടെന്നും കുറച്ചു രേഖകള്‍ മാത്രമാണ് പുറത്തുവിടുന്നതെന്നുമാണ്. രഹസ്യസ്വഭാവമുള്ള രേഖകള്‍ അവരുടെ കൈയിലുണ്ടെന്ന് പത്രം പറയുന്നുണ്ടെങ്കിലും അതെത്രമാത്രം വിശ്വാസയോഗ്യമാണെന്ന് പറയാന്‍ പറ്റില്ല. മുങ്ങിക്കപ്പലുകളുടെ രഹസ്യസ്വഭാവം ചോര്‍ന്നുപോവുകയെന്നു പറഞ്ഞാല്‍ സൈന്യത്തിന്റെ ഏറ്റവും രഹസ്യസ്വഭാവമുള്ള ആയുധങ്ങളെക്കുറിച്ചും അതിന്റെ നിര്‍മിതിയെക്കുറിച്ചും അന്തര്‍വാഹിനികളുടെ ഗതിവിഗതികളെക്കുറിച്ചുമുള്ള സൂക്ഷ്മമായ വിവരങ്ങള്‍ നഷ്ടപ്പെടുക എന്നുതന്നെയാണ്. 

അന്തര്‍വാഹിനികള്‍ സമുദ്രത്തില്‍ സൃഷ്ടിക്കുന്ന ശബ്ദതരംഗങ്ങള്‍, അന്തര്‍വാഹിനികളുടെ ചലനം, അവയുടെ ആകൃതിയും വലിപ്പവും, സഞ്ചാരപഥം എന്നിവയെല്ലാം ചോര്‍ത്തിയെടുക്കാന്‍ എതിരാളികള്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്നത് സ്വാഭാവികം. മാസഗോണില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന സ്‌കോര്‍പീന്‍ അന്തര്‍വാഹിനികളുടെ പ്രത്യേകതകള്‍ ഏറെയാണ്. അതിശക്തവും രഹസ്യം ചൂഴ്ന്നുനില്‍ക്കുന്നതുമായ ശബ്ദക്രമീകരണം. അതിനൂതനമായ ആയുധങ്ങള്‍ വഹിക്കാനും ആക്രമണശേഷിയുമുള്ളവ. ചുറ്റുപാടുകളെ നിരീക്ഷിച്ചറിയുവാന്‍ കുറ്റമറ്റ സംവിധാനം, എതിരാളികളുടെ സെന്‍സറുകള്‍ക്ക് പിടിച്ചെടുക്കാനാവാത്തവിധം കുറഞ്ഞ ശബ്ദത്തില്‍ ചലിക്കാന്‍ കഴിയുന്നത് തുടങ്ങി നിരവധി പ്രത്യേകതകളുള്ള സ്‌കോര്‍പീന്‍  അന്തര്‍വാഹിനികളുടെ രേഖകള്‍ ചോര്‍ന്നുവെന്നത് ഇന്ത്യന്‍ പ്രതിരോധവകുപ്പിന്റെ നിരുത്തരവാദിത്വം തന്നെയാണ്. 

അന്തര്‍വാഹിനികളുടെ നിര്‍മാണം മാസഗോണില്‍ ഏതാണ്ട് അവസാനഘട്ടത്തിലെത്തിനില്‍ക്കുമ്പോഴാണ് രഹസ്യസ്വഭാവം ചോര്‍ന്നുപോയിരിക്കുന്നതിനാല്‍ ഉത്തരവാദിത്വത്തില്‍ നിന്നും കേന്ദ്രസര്‍ക്കാരിനും ഇന്ത്യന്‍ പ്രതിരോധവകുപ്പിനും ഒഴിഞ്ഞുമാറാനാവില്ല. ചോര്‍ന്നതെന്താണെന്നും എവിടെ വച്ചാണ് ചോര്‍ന്നതെന്നും ഇപ്പോഴും ശരിയായി തിട്ടപ്പെടുത്തുവാന്‍ കഴിയാത്ത അവസ്ഥയുള്ളതിനാലും നിര്‍മാണം അവസാനഘട്ടത്തിലെത്തിയതിനാലും കരാര്‍ റദ്ദാക്കാനും കഴിയില്ല. മൂന്നര ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ നല്‍കി അന്തര്‍വാഹിനികള്‍ ഇന്ത്യ വാങ്ങുകതന്നെ വേണ്ടിവരും. രഹസ്യരേഖകള്‍ തന്നെയാണ് ചോര്‍ന്നതെങ്കില്‍ സ്‌കോര്‍പിയോ എവിടെയാണ് അദൃശ്യമായിരിക്കുന്നതെന്ന് എതിരാളികള്‍ക്ക് കൃത്യമായി അറിയുവാന്‍ കഴിയും. വേഗത്തിലെ ഏറ്റക്കുറച്ചിലുകള്‍, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ആഴം, എന്‍ജിന്‍ ശബ്ദം, സമുദ്രത്തിന്റെ ഉപരിതലത്തിലേക്ക് വരുമ്പോള്‍ ഉണ്ടാകുന്ന ശബ്ദത്തിലെ വ്യത്യാസം ഏതുദിശയിലാണെന്നത് എല്ലാം ശത്രുക്കള്‍ക്ക് അറിയുവാന്‍ പറ്റും. ആശ്വസിക്കാനുള്ളത് അതീവരഹസ്യ സ്വഭാവമുള്ള സാങ്കേതിക രേഖകളാണ് ചോര്‍ന്നതെങ്കില്‍ അത് ലഭിച്ചവരാരും പുറത്തുവിടുകയില്ല എന്നതാണ്. രേഖകള്‍ കൈയില്‍വച്ച് അത് ഉപയോഗപ്പെടുത്തുവാനായിരിക്കും എതിരാളികള്‍ ശ്രമിക്കുക. ഓസ്‌ട്രേലിയന്‍ പത്രം പുറത്തുവിട്ട രേഖകള്‍ ആര്‍ക്കും ലഭിക്കാവുന്ന 'നിയന്ത്രിത' രേഖകളുടെ ഗണത്തില്‍പെട്ടതാണെങ്കില്‍ ഇങ്ങനെ സമാധാനിക്കാം. ഫ്രഞ്ച് പ്രതിരോധവകുപ്പും ഇന്ത്യന്‍ പ്രതിരോധവകുപ്പും രേഖകളുടെ ചോര്‍ച്ചകളെ സംബന്ധിച്ച് അന്വേഷണത്തിനുത്തരവിട്ടിരിക്കുന്നതിനാല്‍ അന്വേഷണഫലം പുറത്തുവരും  വരെ കാത്തിരിക്കുകയേ നിവൃത്തിയുള്ളൂ. 

ഇന്ത്യന്‍ പ്രതിരോധവകുപ്പ് ഫ്രഞ്ച് കമ്പനിയായ ഡി.സി.എന്‍.എസുമായി നടത്തിയ കരാര്‍ നഷ്ടത്തില്‍ കലാശിക്കുമോ എന്നതാണ് ചിന്തിക്കേണ്ടത്. ഫ്രഞ്ച് യുദ്ധക്കപ്പല്‍ നിര്‍മാണ കമ്പനിയായ  സി.ഡി.എന്‍.എസ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആയുധനിര്‍മാണ  കമ്പനിയാണ്. വിവാദങ്ങളും കമ്പനിയെ വിടാതെ പിന്തുടരുന്നുണ്ട്. മുങ്ങിക്കപ്പല്‍ നിര്‍മാണത്തിനായി ജപ്പാന്റെയും ജര്‍മനിയുടെയും കമ്പനികള്‍ ഇന്ത്യയെ സമീപിച്ചുവെങ്കിലും  ഫ്രഞ്ച് കമ്പനിക്കാണ് കരാര്‍ ലഭിച്ചത്. ഇതില്‍ അസൂയപൂണ്ട കമ്പനി എതിരാളികളായിരിക്കാം രേഖകള്‍ പുറത്തുവിട്ടതെന്നാണ് ഡി.സി.എന്‍.എസിന്റെ നിഗമനം. രേഖകള്‍ പരസ്യമായതിലൂടെ ഫ്രഞ്ച് ആയുധക്കപ്പല്‍ നിര്‍മാണക്കമ്പനിയുടെ വിശ്വാസ്യത ചോര്‍ന്നുപോവും. മലേഷ്യയില്‍ ഇതേകമ്പനി രണ്ടു സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍ നല്‍കുന്നത് സംബന്ധിച്ച് നേരത്തേ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യന്‍ നാവികസേനയെ സംബന്ധിച്ചിടത്തോളം തലവേദനകളുടെ നാളുകളാണ് വരാനിരിക്കുന്നത്. ഏതൊക്കെ രേഖകളാണ് ചോര്‍ന്നതെന്ന് വ്യക്തമായാല്‍ മാത്രമേ പരിഹാരം എങ്ങനെ വേണമെന്ന് ആലോചിക്കാന്‍ പോലും പറ്റൂ. 

രേഖകള്‍ ചൈനയുടെയോ പാകിസ്താന്റെയോ കൈവശം എത്തിപ്പെട്ടാല്‍ അത് വലിയ ആഘാതം തന്നെയായിരിക്കും. ഇന്ത്യയുടെ തന്ത്രപ്രധാനമായ നീക്കങ്ങളെല്ലാം അവതാളത്തിലാകും. ഇപ്പോള്‍ തന്നെ ചൈനയുടെ നാവികശക്തി നമ്മുടേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ ഏറെ പിന്നിലാണ്. ചോര്‍ന്ന രേഖക ളില്‍ രഹസ്യസ്വഭാവമുള്ളവ ചൈനയുടെ കൈയിലെത്തിയിട്ടുണ്ടെങ്കില്‍  കാര്യങ്ങള്‍ ഏറെ ഗുരുതരമാകും. രാജ്യത്തിന്റെ നിലവിലുള്ള അന്തര്‍വാഹിനികളെല്ലാം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുവെന്ന് പറയാറുണ്ടെങ്കിലും പലതും അറ്റകുറ്റപണികള്‍ക്കായി കരയിലാണ്. മറ്റുചിലത് പഴഞ്ചനുമാണ്. മുപ്പതുവര്‍ഷത്തിലധികം പഴക്കമുള്ള അന്തര്‍വാഹിനികള്‍ വരെ സഞ്ചാരം നിര്‍ത്തിയിട്ടില്ല. ഈ പരിമിതികളെല്ലാം മറികടക്കാനാണ് അത്യാധുനിക അന്തര്‍വാഹിനികള്‍ സ്വന്തമാക്കാന്‍ മാസഗോണില്‍ ഫ്രഞ്ച് സാങ്കേതിക സഹായത്തോടെ സ്‌കോര്‍പീന്‍  അന്തര്‍വാഹിനികളുടെ നിര്‍മാണത്തിന് കരാര്‍ നല്‍കിയത്. 

മുംബൈയിലെ മാസഗോണ്‍ ഡോക്കില്‍ ഫ്രഞ്ച് സാങ്കേതികവിദ്യ ഉപയോഗിച്ചു നിര്‍മിച്ചുകൊണ്ടിരിക്കുന്ന സ്‌കോര്‍പിയോ അന്തര്‍വാഹിനികളെ സംബന്ധിച്ച സാങ്കേതിക രഹസ്യങ്ങള്‍ ചോര്‍ന്നത് ഇന്ത്യയില്‍ നിന്നായിരിക്കാമെന്നാണ് ഫ്രഞ്ച് കമ്പനി പറയുന്നത്. ഇതിനു ന്യായീകരണമായി അവര്‍ പറയുന്നത് സാങ്കേതികവിദ്യ നല്‍കുക മാത്രമേ തങ്ങളുടെ ഉത്തരവാദിത്വത്തിലുള്ളൂവെന്നും അത് നല്‍കിക്കഴിയുന്നതോടെ ഉത്തരവാദിത്വം തീരുകയും പിന്നീട് അന്തര്‍വാഹിനികളുടെ രൂപകല്‍പന തുടങ്ങിയ എല്ലാ ജോലികളും ഇന്ത്യന്‍ നാവികസേനയുടെ ഉത്തരവാദിത്വത്തിലാണെന്നുമാണ്. എന്നാല്‍ രേഖകള്‍ അധികവും പുറത്തുവന്നത് വിദേശത്തുനിന്നാണെന്നാണ് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയത്തിന്റെ നിലപാട്. ഇതിനെല്ലാം വ്യക്തതെ ഉണ്ടായേ തീരു.ഇത് രാജ്യത്തിന്റെ സുരക്ഷയുടെ പ്രശനം ആണ്.അത് അത്ര നിസ്സാരമായികാണാന്‍ സാധിക്കില്ല.

Read more

കേരളം ലോകത്തിനു മുന്നില്‍ ഉണ്ടാക്കുന്ന നാണക്കേടുകള്‍

കേരളം ഇപ്പോള്‍ കൊലക്കളമായി മാറിക്കൊണ്ടിരിക്കുന്നു. കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് മനുഷ്യന്‍ മനുഷ്യനെ കൊന്നത് നാം കണ്ടു. ബോംബുനിര്‍മ്മാണത്തിനിടെ മരിച്ച ഒരാളെ കണ്ടു. തൊട്ടു പുറകെ വരുന്നു പട്ടികടിച്ചു രണ്ടു മരണം. കോവളത്ത് വീട്ടമ്മയെ ഭക്ഷണമാക്കുകയായിരുന്നു തെരുവ് നായ്ക്കള്‍. നമുക്ക് വിശ്വസിക്കാനാവുമോ ഇത്. പണ്ടൊക്കെ നമ്മുടെയൊക്കെ വീടുകളില്‍ പഞ്ചായത്തില്‍ നിന്നും പാട്ടി പിടുത്തക്കാര്‍ വരുമായിരുന്നു, അലഞ്ഞതിരിയുന്ന പട്ടികളെ പിടിക്കാന്‍. ഇന്നിപ്പോള്‍ അതുമില്ലാതെയായി. മനുഷ്യരേക്കാള്‍ പട്ടികള്‍ക്ക് സംരക്ഷണത്തെ ലഭിക്കുന്നു. അവര്‍ക്കുവേണ്ടി വാദിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ വരെ. പക്ഷെ മനുഷ്യന് വേണ്ടി സംസാരിക്കാന്‍ ആരുമില്ല.

കേരളത്തില്‍ സമീപകാലങ്ങളില്‍ തെരുവുനായ ശല്യം കൂടി വരാനുള്ള കാരണം എന്താണ്? മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് തെരുവു നായ്ക്കളുടെ വ്യാപനത്തിന്റെ പിന്നില്‍ കേരളത്തിലെ സാമൂഹിക ചുറ്റുപാടില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന അപചയങ്ങളാണ് മുഖ്യകാരണമായി ചിലര്‍ ചുണ്ടിക്കാണിക്കുന്നത് . 

മാംസ മാലിന്യങ്ങള്‍ ഭക്ഷിക്കുന്നത് നായ്ക്കളുടെ വര്‍ധനവിനു കാരണമായി. ശാസ്ത്രീയമായി അംഗീകരിക്കപ്പെട്ട കാര്യമാണ്. അശാസ്ത്രീയമായ തരത്തില്‍ ഒഴിവാക്കപ്പെടുന്ന മംസാവശിഷ്ടങ്ങള്‍ തെരുവുകളില്‍ നിക്ഷേപിക്കുകയും നായ്ക്കള്‍ അത് ഭക്ഷിക്കുകയും ചെയ്യുന്നു. കേരളത്തിലെ മിക്ക മാംസശാലകള്‍ക്കും ലൈസന്‍സുകളില്ല എന്നതാണ് സത്യം. ഇവിടെ പഞ്ചായത്തുകളുടെ കെടുകാര്യസ്ഥത നാം മനസിലാക്കണം. കൈക്കൂലി ഒക്കെ വാങ്ങി മാനദണ്ഡനങ്ങള്‍ പാലിക്കാതെ എത്രയോ മാംസശാലകള്‍ പ്രവര്‍ത്തിക്കുന്നു. 

സര്‍ക്കാര്‍ സര്‍വെ പ്രകാരം നിലവില്‍ 75-80 ശതമാനം അറവുശാലകളും ലൈസന്‍സ് എടുത്തിട്ടില്ല എന്നതാണ് പത്രമാധ്യമങ്ങള്‍ മൂലം അറിയുവാന്‍ സാധിക്കുന്നത്. ഗൃഹ, വ്യവസായശാലകളിലെ ജൈവിക, അജൈവ മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ വീഴ്ച നായ്ക്കളുടെ വ്യാപനത്തിന് ഹേതുവാണ്. മാലിന്യങ്ങള്‍ തെരുവില്‍ തള്ളുന്നത് തെരുവുനായ്ക്കള്‍ ഭക്ഷണമാക്കുന്നു. 

മാലിന്യവിനിയോഗത്തിലെ ഈ അശാസ്ത്രീയ സമീപനത്തിന് മലയാളികള്‍ മാറ്റം വരുത്തിയാല്‍ ഒരു പരിധിവരെ നായവ്യാപനം തടയാനാവും. തെരുവുനായ പ്രശ്‌നങ്ങള്‍ക്കുളള്ള ശാശ്വത പരിഹാരത്തിനുള്ള അനുകരണീയ മോഡലാണ് ഇന്ത്യയിലെ ജെയ്പൂര്‍ സിറ്റി. 1994ല്‍ ആരംഭിച്ച വന്ധീകരണ പ്രവര്‍ത്തനങ്ങള്‍ 2002 അവസാനിപ്പിക്കുമ്പോള്‍ പൂജ്യം ശതമാനമായിരുന്നു തെരുവുനായ അക്രമങ്ങള്‍. പ്രത്യേക പരിശീലനം ലഭിച്ചവര്‍ മുഖേന ഓരോ പ്രദേശങ്ങളിലെ നായ്ക്കളെ പിടികൂടി സജ്ജമാക്കിയ ആശുപത്രികളിലെത്തിച്ച് വെറ്റിനറി സര്‍ജന്മാരുടെ നേതൃത്വത്തില്‍ കുത്തിവയ്പ്പുകള്‍ നടത്തുന്നു. ചികിത്സകള്‍ കഴിഞ്ഞ ശേഷം ആ പ്രദേശത്തേക്ക് തിരിച്ച് കൊണ്ടുപോകുന്ന രീതിയാണ് വിജയകരമായി ജെയ്പൂരില്‍ നടത്തിയതെന്നും മൃഗസ്‌നേഹികള്‍ ചൂണ്ടിക്കാട്ടുന്നു.

മാസങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുന്ന തെരുവുനായ ചര്‍ച്ചകള്‍ അപരിഹാര്യമായി തുടര്‍ന്നു കൊണ്ടിരിക്കുന്നെങ്കില്‍ ഉത്തരവാദികളാരെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താതെ ഏതെങ്കിലും പ്രദേശത്ത് നായ കടിയേല്‍ക്കുമ്പോള്‍ ചര്‍ച്ച ചെയ്ത് മറക്കുന്നതിനാല്‍ തെരുവുനായ ഭീഷണി നിത്യപ്രതിസന്ധിയായി നമുക്ക് മുന്നിലുണ്ടാകും. അധികാരികളുടെ നിസംഗ സമീപനം തെരുവ് നായ്ക്കളുടെ അക്രമത്തിന്റെ അളവ് ഗണ്യമായ രീതിയില്‍ വര്‍ധിക്കുന്നതിന് കാരണമാണ്. 

തെരുവുനായ വിഷയത്തില്‍ ഇത്രയും കാലം പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയത് പഞ്ചായത്തടക്കമുള്ള അധികാരികള്‍ക്കെതിരാണെങ്കില്‍ യഥാര്‍ഥ തടസ്സം നിയമങ്ങളാണെതാണ് വാസ്തവം. മേനകാ ഗാന്ധിയടക്കമുള്ളവരുടെ കടുംപിടുത്തങ്ങള്‍ ഈ നിയമങ്ങളെ അടിസ്ഥാനമാക്കിയാണ്.
മാസങ്ങള്‍ക്കു മുന്‍പ് തെരുവുനായ പ്രശ്‌നം ഉര്‍ന്നപ്പോള്‍ കേരളാ പൊലിസ് മേധാവിക്ക് മേനകാ ഗാന്ധി തെരുവുനായ്ക്കളെ സംരക്ഷിക്കാനായി കത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് തെരുവുനായ മനുഷ്യന് വലിയ ഭീഷണിയായിരിക്കുന്നു. ഭരണഘടന നല്‍കുന്ന സുപ്രധാനമായ ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണിത്'. 

ഓരോ ദിവസവും നായ്ക്കളുടെ കടിയേല്‍ക്കുന്ന മലയാളികളുടെ എണ്ണം 335 ആണ്. സംസ്ഥാനത്ത് രണ്ടര ലക്ഷം തെരുവ് നായ്ക്കളുണ്ടണ്ടെന്നാണ് കണക്ക്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളുടെ കടിയേറ്റത് തിരുവനന്തപുരത്താണ്. 29,020 പേര്‍ക്കാണ് ഇവിടെ കഴിഞ്ഞ വര്‍ഷം കടിയേറ്റത്. 200 മില്യണിലധികം തെരുവുനായ്ക്കള്‍ ലോകത്തുണ്ട് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകള്‍ പറയുന്നത്. ഓരോ വര്‍ഷവും 55,000 പേര്‍ പേവിഷബാധമൂലം മരണമടയുന്നതായും റിപ്പോര്‍ട്ടിലുണ്ട്. ആക്രമണത്തിനിരയാകുന്നവരില്‍ കാല്‍ഭാഗവും കേരളത്തില്‍ നിന്നുള്ളവരാണ് എന്നതാണ്. 

ആക്രമണത്തിന് ഇരയാവുന്നത് പതിനഞ്ച് വയസില്‍ താഴെയുള്ളവരാണ് എന്നതാണ് ഇതില്‍ ഞെട്ടിക്കുന്ന മറ്റൊരു വസ്തുത. കേരളം ഇന്ന് തെരുവുനായ്ക്കള്‍ കൈയടക്കിയിരിക്കുകയാണ്. തെരുവുകള്‍, പാര്‍ക്കുകള്‍, ആശുപത്രി മുറ്റങ്ങള്‍, വിദ്യാലയ പരിസരങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ ജനങ്ങള്‍ക്ക് തടസമാവുകയും പലപ്പോഴും ജീവനുതന്നെ ഭീഷണിയാവുയും ചെയ്യുന്ന തരത്തില്‍ തെരുവുനായ ശല്യം സംസ്ഥാനത്ത് രൂക്ഷമായിരിക്കുന്നു.

കഴിഞ്ഞ ഏഴുമാസത്തില്‍ സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റവരുടെ എണ്ണം അരലക്ഷം കവിഞ്ഞുവെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കുമ്പോള്‍ തന്നെ ഇതിലെ ഭീകരത നമുക്ക് ഊഹിക്കാവുന്നതേയുള്ളു. ഈ വിഷയത്തില്‍ വളരെ അടിയന്തിരവും ശാശ്വതവുമായ പരിഹാരമാണ് ഉടന്‍ ഉണ്ടാകേണ്ടത്. അതിനു സര്‍ക്കാര്‍ നടപടി എടുത്താല്‍ പോരാ. അത് നടപ്പിലാക്കുന്നുണ്ടോ എന്ന് ശ്രദ്ധ വയ്ക്കുകയും വേണം. ഇല്ലങ്കില്‍ ലോകത്തിനു മുന്നില്‍ ഒരു നാണക്കേടായിരിക്കും നമ്മുടെ കൊച്ചു കേരളം . 

Read more

അരിഞ്ഞുവീഴ്ത്തപ്പെട്ടവരുടെ ജീവന്‍ തിരിച്ചുകൊടുക്കാന്‍ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിന് കഴിയുമോ ?

അക്രമരാഷ്ട്രീയത്തിന്റെ ബലിപീഠത്തില്‍ ഒരു ജീവന്‍കൂടി പൊലിഞ്ഞു . നാദാപുരത്ത് കോടതി വെറുതെവിട്ട ചെറുപ്പക്കാരനെ കോലചെയ്തു കൊലപാതകരാഷ്ട്രീയത്തില്‍നിന്നു പിന്നോട്ടില്ലെന്നു സി.പി.എം വീണ്ടും തെളിയിച്ചിരിക്കുന്നു.മതനിരപേക്ഷതയ്ക്ക് പ്രതീക്ഷ നല്‍കിക്കൊണ്ടാണു ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തില്‍വന്നത്. കേരളത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന വര്‍ഗീയതയ്‌­ക്കെതിരേ ശക്തമായ പ്രതിരോധം തീര്‍ക്കാന്‍ ത്രാണിയുള്ള ഏകപ്രസ്ഥാനം സി.പി.എമ്മും ഇടതുപക്ഷമാണെന്ന പ്രചാരണം ജനം വിശ്വസിക്കുകയായിരുന്നു .പിണറായി അധികാരത്തില്‍ വന്നു രണ്ടു മാസം ആകുമ്പോള്‍ കേരളത്തില്‍ എത്ര രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നു.

മതേതര ജനാധിപത്യത്തെ നെഞ്ചോടുചേര്‍ത്തുപിടിക്കുന്നവരില്‍ ആ നേരത്തെ രാഷ്ട്രീയകുഴഞ്ഞുമറിച്ചില്‍ ആശങ്ക സൃഷ്ടിച്ചപ്പോള്‍ മറ്റൊന്നുമാലോചിക്കാതെ ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് വോട്ടു നല്‍കിയാണ് ഈ കൊലപാതക രാഷ്ട്രീയത്തിന് കേരളം ജനത തുടക്കമിട്ടത്­ എന്ന് കാലം തെളിയിക്കാന്‍ പോകുന്നതിന്റെ തുടക്കമാണ് നാദാപുരത്തു കണ്ടത്.

ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ മുളപൊട്ടലിനു കേരള ജനത നല്‍കിയ താക്കീതായിരുന്നു എല്‍ ഡി എഫിന്റെ വിജയം .എന്നാല്‍ എത്ര പെട്ടെന്നാണ് എല്ലാം കീഴ്‌­മേല്‍മറിഞ്ഞിരിക്കുന്നത്! കണ്ടതെല്ലാം വ്യാജമായിരുന്നുവന്നു കേരളജനതയ്ക്കു മനസിലായിത്തുടങ്ങി.ഇതിനു തുടക്കമിട്ടത് കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂര്‍ പ്രസംഗം ആയിരുന്നു.അദ്ദേഹത്തില്‍നിന്ന് കേരളമൊരിക്കലും പ്രതീക്ഷിക്കാത്ത വാക്കുകളാണു പയ്യന്നൂരില്‍ ഉണ്ടായത്. പാടത്തു പണിക്കു വരമ്പത്തു കൂലി കൊടുക്കുന്ന പാര്‍ട്ടിയാണു സി.പി.എം എന്ന വാക്കുകള്‍ ഇപ്പോള്‍ സത്യമായി.കോടിയേരി ബാലകൃഷ്ണന്റെ വാക്കുകളില്‍നിന്ന് ഊര്‍ജം സംഭരിച്ചാണ് അക്രമികള്‍ നാദാപുരത്തെ തൂണേരി കണ്ണങ്കൈ കല്ലാച്ചിയില്‍ യൂത്ത്‌­ലീഗ് പ്രവര്‍ത്തകന്‍ കാളിയപറമ്പത്ത് അസ്‌­ലം എന്ന യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്നുവേണം കരുതാന്‍. ടി.പി ചന്ദ്രശേഖരന്റെ വധത്തെ അനുസ്മരിപ്പിക്കുംവിധമാണ് അസ്‌­ലമിനെയും തുരുതുരാ വെട്ടിവീഴ്ത്തിയത്. ടി.പി ചന്ദ്രശേഖരന് 51 വെട്ടാണ് ഏറ്റതെങ്കില്‍ അസ്‌­ലമിന്റെ ശരീരത്തില്‍ എഴുപതിലധികം വെട്ടുകള്‍ ഉണ്ടായിരുന്നു."വിടപറയുക വര്‍ഗീയതയോട്, അണിചേരുക മതനിരപേക്ഷതയ്‌­ക്കൊപ്പം' എന്നത് ഡി.വൈ.എഫ്.ഐ ഫഌ്‌­സ് ബോര്‍ഡുകളില്‍ മാത്രം മതിയോ? .സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങളിലുണ്ടാകുന്ന രാഷ്ട്രീയസംഘട്ടനങ്ങളില്‍നിന്നു വ്യത്യസ്തമായി നാദാപുരത്തുണ്ടാകുന്ന സി.പി.എം അക്രമം വര്‍ഗീയകലാപമായി പരിണമിക്കുന്നതെന്തു കൊണ്ടെന്നു മതേതരത്വത്തെക്കുറിച്ചു വാചാലമാകുന്ന സി.പി.എം ചിന്തിക്കുന്നില്ല. തൂണേരി ഷിബിന്‍ വധക്കേസില്‍ അസ്‌­ലമിനെ കോടതി വെറുതെവിട്ടപ്പോള്‍ പാര്‍ട്ടി കോടതി നിയമംകൈയിലെടുത്തു വെട്ടിക്കൊല്ലുകയായിരുന്നു.

കഴിഞ്ഞയാഴ്ച തൂണേരിയില്‍ നടന്ന സി.പി.എം യോഗത്തില്‍വച്ചാണു ഷിബിന്‍ വധക്കേസില്‍ വെറുതെ വിട്ടവര്‍ക്കെതിരേ കൊലവിളിയുയര്‍ന്നത്. ഷിബിന്‍ വധക്കേസ് അന്വേഷണത്തില്‍ ജാഗ്രതപുലര്‍ത്തി ശരിയായ പ്രതികളെ അറസ്റ്റു ചെയ്തു മതിയായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിനുപകരം കോടതി വെറുതെവിട്ടവര്‍ക്കെതിരേ പാര്‍ട്ടി കോടതിവിധി നടപ്പിലാക്കുന്നതു പരിഷ്­കൃതസമൂഹത്തില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ചേര്‍ന്നതല്ല. കോടതിവിധിയില്‍ തൃപ്തരല്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കുകയാണ് വേണ്ടത്. പകരം വധശിക്ഷ സ്വയമേറ്റെടുത്തു നടപ്പിലാക്കുന്ന പ്രാകൃതരീതി കേരളത്തിന് എന്നെന്നും അപമാനം മാത്രമേ വരുത്തിവയ്ക്കൂ.

സി.പി.എം നഷ്ടപ്പെട്ട വിശ്വാസ്യത മതനിരപേക്ഷതയുടെ പേരുപറഞ്ഞു വീണ്ടെടുത്താണ് ഇടതുപക്ഷജനാധിപത്യമുന്നണി സര്‍ക്കാര്‍ ഒരിക്കല്‍ക്കൂടി കേരളത്തില്‍ അധികാരത്തില്‍വന്നത്. മതനിരപേക്ഷത വെല്ലുവിളിനേരിട്ട സന്ദര്‍ഭത്തില്‍ അതില്‍ നിന്നു മുതലെടുപ്പു നടത്തുകയായിരുന്നുവോ സി.പി.എം എന്ന ധാരണ അരക്കിട്ടുറപ്പിക്കും വിധമുള്ള വാക്കുകളും പ്രവൃത്തികളും നേതാക്കളില്‍നിന്നും പാര്‍ട്ടിയില്‍നിന്നുമുണ്ടാകുമ്പോള്‍ ജനം സ്തംഭിച്ചുനില്‍ക്കുകയല്ലാതെ മറ്റെന്താണു ചെയ്യുക.

ജോയ് ഇട്ടന്‍
(ഐഎന്‍ഒസി ന്യൂയോര്‍ക്ക്­ സ്‌റ്റേറ്റ് ചാപ്റ്റര്‍ പ്രസി­ഡന്റ്) 

Read more

പശു തിരിഞ്ഞു കുത്തുന്നു

തെരുവില്‍ ഇറങ്ങി ഗോസംരക്ഷണത്തിന്റെ പേരില്‍ അക്രമം നടത്തുന്നവര്‍ക്കെതിരേ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രോഷപ്രകടനം മനസ്സില്‍ ചിരിയാണ് പടര്‍ത്തിട്ടത്. പശു തിരിഞ്ഞു കുത്താന്‍ തുടങ്ങിയിരിക്കുന്നു. ഈയൊരു നീക്കം ദലിതരോടു തോന്നിയ സഹതാപം കൊണ്ടാണെന്നു വിശ്വസിക്കാനാവില്ല. കാലിനടിയിലെ മണ്ണു ചോര്‍ന്നുപോകുന്നുവെന്ന യാഥാര്‍ഥ്യം ബി.ജെ.പിയും ആര്‍.എസ്.എസും മനസ്സിലാക്കിയതിന്റെ പശ്ചാതലത്തിലാണു പശുനയം തിരുത്താതെ രീതി ഒന്നു മാറ്റിപിടിക്കാന്‍   ബി.ജെ.പിയെ പ്രേരിപ്പിക്കുന്നത്. ഗത്യന്തിരമില്ലാതെ പശുവിന്റെ പേരിലുള്ള രാഷ്ട്രീയം കൈവിട്ടുപോവുകയാണെന്ന തിരിച്ചറിവില്‍ ഗോസംരക്ഷകര്‍ക്കെതിരേ പ്രസ്താവനകളുമായി രംഗത്തെതുകയായിരുന്നു മോദി. മൗനംവെടിഞ്ഞ് ആദ്യവെടി പൊട്ടിക്കുവാന്‍ പ്രധാനമന്ത്രി തെരഞ്ഞെടുത്ത വേദിയും സമയവും സന്ദര്‍ഭോചിതമായി. ഗോസംരക്ഷണസമിതിയുടെ പേരില്‍ തെരുവിലിറങ്ങി അക്രമം നടത്തുന്നവര്‍ പകല്‍ സമയങ്ങളില്‍ ഗോസംരക്ഷകരും രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരുമാണെന്നാണ് അദ്ദേഹം ന്യൂഡല്‍ഹി ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച 'എന്റെ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികം' എന്ന ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തവേ പറഞ്ഞത്.

ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥിയും ദലിത് വിദ്യാര്‍ഥി സംഘടനാ നേതാവുമായിരുന്ന രോഹിത് വെമൂല കോളജ് അധികൃതരുടെ ദലിത് പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്തപ്പോഴൊന്നും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല. ഇതുവരെ ഉണ്ടായ ഗോസംരക്ഷണ സമിതിയുടെ ആക്രമണങ്ങള്‍ക്കെതിരേയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല. ആദ്യം നടന്ന ആക്രമണം ഉത്തര്‍പ്രദേശിലെ ദാദ്രിയിലായിരുന്നു. മുഹമ്മദ് അഖ്‌ലാഖിന്റെ വീട്ടില്‍ പശുമാംസം സൂക്ഷിച്ചുവെന്നാരോപിച്ച് ഒരുകൂട്ടം വി.എച്ച്.പി പ്രവര്‍ത്തകര്‍ ആ പാവം മനുഷ്യനെ തല്ലിക്കൊല്ലുകയായിരുന്നു. ആര്‍.എസ്.എസും ബി.ജെ.പിയും അപ്പോഴും പ്രതികരിച്ചിരുന്നില്ല.

ദലിത് രാഷ്ട്രീയത്തിന്റെ ഏകീകരണവും സ്വത്വബോധം അവരില്‍ രൂഢമൂലമാവുന്നതും ബി.ജെ.പി തിരിച്ചറിഞ്ഞിരിക്കുന്നു. ഇതിനെ തുടര്‍ന്നാണ് ദലിതരെ സഹോദരങ്ങള്‍ എന്നുവരെ അഭിസംബോധന ചെയ്യാന്‍ പ്രധാനമന്ത്രി തയ്യാറായത്. ദലിത് സഹോദരങ്ങളെ ഒഴിവാക്കി എന്നെ ആക്രമിക്കൂ എന്ന് പറയുവാന്‍ വരെ പ്രധാനമന്ത്രി തയ്യാറാകണമെങ്കില്‍ ആര്‍.എസ്.എസിന്റെ നിര്‍ദ്ദേശം അദ്ദേഹം ശിരസാവഹിക്കുകയാണെന്നതിന് യാതൊരു സംശയവുമില്ല. സംസ്ഥാനങ്ങള്‍ കൈവിട്ടുപോകുകയാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കേവലം രാഷ്ട്രീയ ലാഭത്തിന് വേണ്ടി മാത്രമാണിപ്പോള്‍ പശു സംരക്ഷകര്‍ക്കെതിരെ അവര്‍ രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധരാണെന്ന പ്രസ്താവനയുമായി പ്രധാനന്ത്രി രംഗത്തെത്തിയിരിക്കുന്നത്.  ദലിതര്‍ അവഗണന പേറാന്‍ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല. അവഗണനയുടെ നുകവും പേറി കാലങ്ങളിലൂടെ ദുരിത ജീവിതം നയിച്ചുകൊണ്ടിരിക്കുന്ന ദലിതരോട് പൊടുന്നനെ  പ്രധാനമന്ത്രിക്കുണ്ടായ  അനുതാപവും കരുണാര്‍ദ്രമായ വാക്കുകളും യു.പി തെരഞ്ഞെടുപ്പ് കഴിയുന്നതോടെ അസ്തമിക്കുമോ യു.പി നിയമസഭാ തെരഞ്ഞെടുപ്പും, ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പും കഴിഞ്ഞാലറിയാം ദലിതര്‍ക്ക് പകരം തന്നെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയുടെ വാക്കുകളുടെ പൊരുള്‍.  ഗുജറാത്തിലെ ഉള്‍പ്രദേശത്തു രണ്ടു ദലിതരെ ചത്ത പശുവിന്റെ തൊലിയുരിച്ചു എന്നാരോപിച്ചു സവര്‍ണരായ വി.എച്ച്.പി പ്രവര്‍ത്തകര്‍ പച്ചയ്ക്കു പൊതിരെ തല്ലുന്നതു ദൃശ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ ദലിത് പ്രക്ഷോഭം ആളിപ്പടരുകയായിരുന്നു. അടുത്ത വര്‍ഷം യു.പിയിലും ഗുജറാത്തിലും നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ദലിതരുടെയും ന്യൂനപക്ഷങ്ങളുടെയും നിലപാടുകള്‍ നിര്‍ണായകമായിരിക്കുമെന്നതില്‍ സംശയമില്ല. ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പശു സംരക്ഷകര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്.

ജോയ് ഇട്ടന്‍ 
(ഐ എന്‍ ഓ സി ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ്)  

Read more

സ്വാതന്ത്ര്യത്തിന്റെ അരുണകിരണങ്ങൾ

സ്വാതന്ത്ര്യത്തിന്റെയും സന്തോഷത്തിന്റെയും പാതയില്‍ എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്നു. ഇന്ത്യ 70 സ്വാത്രന്ത്യദിനം ആഘോഷിക്കുമ്പോള്‍ രാജ്യം അസഹിഷ്ണുതയുടെയും തീവ്രവാദതത്തിന്റെയും നടുവില്‍ ആണ് . നമ്മളെ ആരും രാജ്യസ്‌നേഹം പറഞ്ഞു പഠിപ്പിക്കണ്ട ഇനി ഒട്ടു ആരും പഠിപ്പിക്കാന്‍ വരുകയും വേണ്ട. ഞാന്‍ ഇന്ത്യന്‍ ആയതില്‍ അഭിമാനം കൊള്ളുന്നു. സ്വാതന്ത്ര്യത്തോടൊപ്പം സാമൂഹിക നീതിയും ജനാധിപത്യവും തുല്യനീതിയുമൊക്കെ നാം ഉറപ്പുവരുത്തേണ്ടതുണ്ട്.

ധര്മ്മാധിഷ്ഠിത സമൂഹക്രമം സൃഷ്ടിക്കപ്പെടുകയും സംതൃപ്തരായ വ്യക്തികള് പരസ്പര പൂരകങ്ങളായി നിലകൊള്ളുകയും ചെയ്യുമ്പോഴാണ് ഒരു രാജ്യം വിജയിക്കുന്നത്. മൂല്യാധിഷ്ഠിത ധര്മ്മാധിഷ്ഠിത സമൂഹം ഇതിനാവശ്യമാണ്. സ്വാതന്ത്ര്യമെന്നത് ജീവിതത്തിന്റെ പുഷ്പിക്കലാണ്. പുഷ്പം വിരിയുക പ്രകൃതി ഹിതപ്രകാരമാണ്. അതേപോലെ വ്യക്തികള് വിരിയുന്ന ഒരു സമൂഹമായി മാറാന് സ്വാതന്ത്ര്യദിന ചിന്തകള് നമ്മേ സഹായിക്കട്ടെ. സ്വാതന്ത്ര്യത്തിന്റെ അതിരുകളെകുറിച്ച് ആലോചിക്കുമ്പോള് അതിരുകളില്ലാത്ത ആകാശമാണ് സ്മൃതിപഥത്തില് ആദ്യമെത്തുക. മനുഷ്യന്റെ അടിസ്ഥാന സ്വഭാവംതന്നെ സ്വാതന്ത്ര്യദാഹത്താല് പ്രചോദിതമാണ്. പക്ഷേ എത്തിപ്പിടിക്കാന് പാഞ്ഞടുക്കുമ്പോഴേക്കും അവ അകന്നകന്നു പോവുന്ന ചക്രവാളങ്ങളാകുകയാണ്.

ആഗസ്റ്റ് 15, 2016. നമ്മുടെ അഭിമാനദിവസം. നമുക്കൊപ്പമോ അതേ കാലയളവിലോ സ്വാതന്ത്ര്യത്തിലേക്ക് കടന്നുനിന്ന ഒരു രാജ്യത്തിനും ഇന്ത്യ നേടിയ ഭൗതിക പുരോഗതിയോ, യശസ്സോ, അന്തര്‍ദേശീയ ആദരവോ നേടാനായിട്ടില്ല. നമ്മുടെ ആദരണീയരും പരിണിതപ്രജ്ഞരുമായ ദേശീയ നേതാക്കള്‍ മതേതരജനാധിപത്യത്തെ സ്വീകരിച്ചപ്പോള്‍ പാക്കിസ്ഥാന്‍ മതാടിസ്ഥാനത്തിലും പരമത സ്പര്‍ദ്ധയിലും ആഹ്ലാദവും വീറും കണ്ടെത്തുകയായിരുന്നു. 

അതിന്റെ ഫലമായി ഈ അയല്‍ രാജ്യം ആര്‍ക്കും ഭരിക്കാനാവാത്ത ഇന്ത്യാവൈരമൊഴികെ മറ്റൊന്നും കൂട്ടിപ്പിടിക്കാനില്ലാത്ത ഒരു മദ്ധ്യകാലരാഷ്ട്രമായി ക്രമേണ പരിണമിച്ചുകൊണ്ടിരിക്കുന്നതിനു നമ്മള്‍ സാക്ഷികളാവുകയാണു. ഇന്ത്യയുടെ പുരോഗതി അനിഷേദ്ധ്യമാണു. അത് ഒരു വര്‍ഷമോ പത്ത് വര്‍ഷമോ കൊണ്ട് ഉണ്ടായതല്ല. ജവഹരിലാല്‍ നെഹ്രുവെന്ന ജനാധിപത്യവാദിയുടെ ദീര്‍ഘവീക്ഷണം രൂപപ്പെടുത്തിയ പഞ്ചവല്‍സര പദ്ധതികള്‍ ഇതില്‍ വഹിച്ച ന്ന്കിനെ ആര്‍ക്ക് നിഷേധിക്കാനാകും. എന്നാല്‍ ഇന്നത്തെ ഭരണാധികാരികളില്‍ ചിലരുടെ സ്വരത്തില്‍ പലപ്പോഴും കലരുന്ന പ്രാക്രുതഭാവം ആശങ്കപ്പെടുത്തുന്നതാണെന്നത് പറയാതിരിക്കാനാവില്ല.

എങ്കിലും സ്വാതന്ത്ര്യത്തിന്റെ അരുണകിരണങ്ങള്‍ മനസ്സിലേക്ക് പകരുന്നത് തെളിഞ്ഞ ആനന്ദവും അഭിമാനവും തന്നെ.നിങ്ങള്‍ എനിക്കു ചോര തരൂ നിങ്ങള്ക്ക് ഞാന്‍ സ്വാത്രന്ത്യം തരാം ഇതു നേതാജിയുടെ വാക്കുകള്‍ ആണ് . കുട്ടിക്കാലത്തു സാമൂഹ്യശാസ്ത്രത്തില്‍ പഠിച്ചിട്ടു ഉണ്ട് നമ്മള്‍ അതു ഓര്‍ത്തു മനസ്സില്‍ രോക്ഷം കൊണ്ടിട്ടു ഉണ്ട് . എന്നാല് സ്വാതന്ത്ര്യം മുഖമുദ്രയാക്കിയതിനപ്പുറം മറ്റ് സ്വാതന്ത്ര്യങ്ങള്ക്കായി ഗാന്ധിയന് രീതിയില് അദ്ദേഹത്തിന്റെ പിന്ഗാമികള് പരിശ്രമിച്ചതായി ആര്ക്കും അവകാശപ്പെടാനാവില്ല.

ഇന്ന് ഇന്ത്യ ലോകരാജ്യങ്ങളുടെ കൂട്ടത്തില് ഏറ്റവും കൂടിയ സാമ്പത്തിക വളര്ച്ചാനിരക്കുള്ള രാജ്യമാണ്. പക്ഷേ ഇപ്പോഴും ലക്ഷ്യപ്രാപ്തി ആയിട്ടില്ല.മനുഷ്യന് സ്വതന്ത്രനായി ജനിക്കുന്നു പക്ഷേ എവിടെയോ അവന് ചങ്ങലകളാല് ബന്ധിക്കപ്പെട്ടിരിക്കുന്നുവെന്ന റൂസോയുടെ വാക്കുകള് ചിന്തോദീപകമാണ്. 

വ്യത്യസ്തമായ മതങ്ങളും ജാതികളും ഭാഷകളുമൊക്കെ നിലനില്ക്കുന്ന ഇന്ത്യന് സമൂഹത്തില് ഈ വ്യത്യസ്തതകള് വൈരുധ്യമാകാതെ വൈവിധ്യമാക്കി നിലനിര്ത്തുന്നതിലാണ് നമ്മുടെ സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും വിജയവും ഭാവിയും നിലകൊള്ളുന്നത്. ഞാന്‍ ഗാന്ധിജിയുടെ ചില വാക്യങ്ങള്‍ ഉദ്ധരിക്കട്ടെ: 'നിങ്ങളുടെ പ്രഥമകര്‍ത്തവ്യം ദരിദ്രനാരായണന്മാരുടെ ദാരിദ്ര്യവും കഷ്ടപ്പാടുകളും ഉണ്ടാക്കുന്ന വ്യവസ്ഥയെ നിര്‍മാര്‍ജ്ജനം ചെയ്യലാണ്. കാരണം ദരിദ്രരുടെ മുന്‍പില്‍ ദൈവം അപ്പത്തിന്റെ രൂപത്തിലേ അവതരിക്കയുള്ളൂ.'

'പകുതിയും പട്ടിണിയായ രാഷ്ട്രത്തിനു മതമോ കലയോ സംസ്‌കാരമോ ഒന്നുമല്ല പ്രധാനം. കോടിക്കണക്കായ പട്ടിണിക്കാര്‍ക്കു പ്രയോജനകരമാകാവുന്ന എന്തെങ്കിലുമുണ്ടോ അതാണ് എന്റെ മനസ്സിനു സുന്ദരം. ആദ്യമായി ജീവിതത്തിന്റെ കാതലായ കാര്യങ്ങളൊക്കെ അവര്‍ക്കു നല്‍കുക. ജീവിതത്തിന്റെ എല്ലാ സൗകുമാര്യങ്ങളും അലങ്കാരങ്ങളും പിറകെ വന്നെത്തിക്കൊള്ളും.'

ജോയ് ഇട്ടന്‍ 
(ഐ എന്‍ ഓ സി ന്യൂ യോര്‍ക്ക് സ്റ്റേറ്റ് ചാപ്റ്റര്‍ പ്രസിഡന്റ്)  

Read more

അടിയന്തരാവസ്ഥയുടെ കാലൊച്ചകള്‍ അടുത്തുവരുന്നുണ്ടോ ?

കേരളവും കേന്ദ്രവും ഭരിക്കുന്നവര്‍ വിഭിന്ന കക്ഷികളാണെങ്കിലും ജനാധിപത്യവിരുദ്ധതയില്‍ രണ്ടുകക്ഷികളും സമാനമാണ്.  അതിനാല്‍ തന്നെ ഒരടിയന്തരാവസ്ഥയുടെ കാലൊച്ചകള്‍ അടുത്തുവരുന്നുണ്ടോ എന്നു കരുതണം. മോഡി ഭരണം തുടങ്ങിയപ്പോള്‍ അദ്വാനി അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു.എന്നാല്‍ പട പേടിച്ചു പന്തളത്തു ചെന്നപ്പോള്‍ ചുട്ടും  കെട്ടി പട എന്ന് പറഞ്ഞപോലെയാണ് കേരളത്തില്‍.സത്യത്തില്‍ കേരളത്തില്‍ അടിയന്തരാവസ്ഥ തുടങ്ങി.ജനാധിപത്യത്തിന്റെ കാവലാളായി മാധ്യമങ്ങളെയാണ് ഇപ്പോള്‍ ഭരണകൂടത്തിന്റെ ഒത്താശയോടെ ചിലര്‍ നോട്ടമിട്ടിരിക്കുന്നത്.

കേരളത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുള്ള യുദ്ധം രണ്ടു ദിവസമായി അല്പം തണുത്തുവെങ്കിലും ഇതിനെ ജനാധിപത്യത്തിനു നേരെയുള്ള ഒളിയുദ്ധമായി കരുതേണ്ടിയിരിക്കുന്നു. നാളെ ജനങ്ങളുടെ അവകാശങ്ങള്‍ക്കു നേരെയാകാം ഭരണകൂടത്തിന്റെയും പൊലിസിന്റെയും അക്രമം. വരാനിരിക്കുന്ന അത്തരമൊരു വിപത്തിനെ സമൂഹത്തെ നിരന്തരം ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്ന മാധ്യമങ്ങളെ അവസാനിപ്പിക്കാനല്ല ശ്രമങ്ങളെ നമുക്ക് ചെറുക്കേണ്ടതുണ്ട്.

അറിയുവാനുള്ള പൊതുസമൂഹത്തിന്റെ അവകാശങ്ങള്‍ പിച്ചിച്ചീന്തപ്പെടുമ്പോള്‍, അറിയിക്കാന്‍ ബാധ്യതപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ ലോക്കപ്പുമുറികളില്‍ അടക്കപ്പെടുമ്പോള്‍ ജനാധിപത്യത്തിന്റെ നാലാം തൂണാണ് തകരുന്നത്. മറച്ചുവയ്ക്കാനും ഒളിച്ചുവയ്ക്കാനുമുള്ളവരാണ് അറിയുവാനുള്ള ജനങ്ങളുടെ അവകാശങ്ങളെ അഭിഭാഷക ലഹളകളിലൂടെ, പൊലിസിന്റെ ഭ്രാന്തന്‍ നടപടികളിലൂടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. 

ഇവരൊക്കെയും ഏതോ അദൃശ്യശക്തികളുടെ ചട്ടുകങ്ങളായി മാറുകയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ രണ്ടാഴ്ചകളിലായി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ നടക്കുന്ന ആസൂത്രിത ആക്രമണങ്ങള്‍ ഈ സംശയങ്ങളിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

കോഴിക്കോട് ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ 
മാധ്യമപ്രവര്‍ത്തകരെ വെകിളിപിടിച്ച ആളെ അനുസ്മരിപ്പിക്കുംവിധം ആക്രമിച്ച ടൗണ്‍ എസ്.ഐ കാട്ടിക്കൂട്ടിയ സംഭവങ്ങള്‍ നമ്മളും കണ്ടതാണ്.മനപ്പൂര്‍വം മാധ്യമപ്രവര്‍ത്തകരെ അവരുടെ കര്‍ത്തവ്യത്തില്‍ നിന്നും വ്യതിചലിപ്പിക്കുവാന്‍ നടത്തുന്ന ഇത്തരം ശ്രമങ്ങളെ അപലപിക്കേണ്ടിയിരിക്കുന്നു. 

ഇന്ന് ഹൈക്കോടതിയുടെയും ഇതരകോടതികളുടെയും പരിസരത്താണ് മാധ്യമവേട്ടയാരംഭിച്ചതെങ്കില്‍ നാളെ അത് കേരളത്തിലൊട്ടാകെ പരന്നേക്കാം. ഇന്ത്യയിലിനി ഒരിക്കലും അടിയന്തരാവസ്ഥ വരില്ലെന്ന് നാമൊക്കെ വിശ്വസിച്ചിരുന്നു. ഇന്ത്യന്‍ ജനത ചതിക്കപ്പെട്ട വര്‍ഷമാണ് 1975. അന്നാണ് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പൊലിസിന്റെ അമിതാധികാരത്തെയും ഭീകരവാഴ്ചയെയും ചോദ്യം ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരെ ആദ്യം നിശ്ശബ്ദമാക്കിയാല്‍ പൊതുസമൂഹത്തിന്റെ മുമ്പില്‍ നിന്നും പലതും മറച്ചുവയ്ക്കാമെന്ന് ഇരുളിന്റെ മറവിലുള്ള നിഗൂഢശക്തികള്‍ കരുതുണ്ടാകണം. 

ജനാധിപത്യത്തെ തകര്‍ക്കാന്‍ തക്കം പാര്‍ത്തിരിക്കുന്ന ദുഷ്ടശക്തികളെ പുറത്തുകൊണ്ടുവരിക എന്നത് തന്നെയാണ് മാധ്യമധര്‍മം. അതുവഴി മാത്രമേ ജനാധിപത്യത്തിന്റെ ശുദ്ധവായു ജനതയ്ക്ക് ശ്വസിക്കാനാവൂ.

Read more

നരേന്ദ്രമോദിയും പിണറായി വിജയനും ; ഒരു നാണയത്തിന്റെ രണ്ടു വശങ്ങള്‍

പിണറായി വിജയന് സര്‍ക്കാര്‍ കേരളത്തിലെ മുഴുവന് ജനങ്ങളുടെയും സര്ക്കാരായിരിക്കും, ജാതി-മത-വര്ണ വ്യത്യാസമില്ലാതെ എല്ലാവരെയും ഒന്നിച്ചു കാണുന്ന ഭരണമായിരിക്കും എന്നിങ്ങനെയുള്ള പ്രഖ്യാപനങ്ങളോടെയാണ് പിണറായി വിജയന്‍  അധികാരം ഏറ്റെടുത്തത് .സംഭവം ഒക്കെ എല്ലാവര്ക്കും ഇഷ്ടപ്പെട്ടു .പക്ഷെ നിരവധി മനുഷ്യരുടെ പ്രതീക്ഷകളുടെ പ്രതീകമാണ് ഒരു   ജനപ്രതിനിധി എന്ന് പിണറായി വിജയന്‍ ഓര്‍ക്കുന്നില്ല.എല്ലാ മനുഷ്യരുടെയും എല്ലാ പ്രതീക്ഷകളും നിറവേറ്റുകയെന്നത് അസാധ്യംതന്നെയാണ്. എങ്കിലും, ജനങ്ങള്ക്കു നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാനായാല്, പാലിച്ചുവെന്ന തോന്നല് ജനങ്ങളുടെ മനസ്സില് ഉയര്ത്താനായാല് മാത്രമേ ഏതൊരു സര്ക്കാരിനും വിജയിക്കാനാകൂ. 

ഭരണ സാരഥ്യം ഏറ്റെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങള്ക്കായി ഡല്ഹിയില് പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ  കണ്ട് ചര്ച്ച നടത്തി കേരളത്തിന് പലതും എത്തിക്കാം എന്ന് പറഞ്ഞിരുന്നു.കടുവയെ കിടുവാ പിടിച്ചപോലെ ആയി ഇപ്പോള്‍ കാര്യങ്ങള്‍.ഫെഡറല് സംവിധാനമുള്ള ഒരു രാജ്യത്ത് കേന്ദ്രവും സംസ്ഥാനങ്ങളും പരസ്പര പൂരകങ്ങളാണ്. കേന്ദ്ര സര്ക്കാരിന്റെ ധനസഹായം ഇല്ലാതെ സംസ്ഥാനങ്ങള്ക്ക് മുന്നോട്ട് പോകാനാവില്ല. രാഷ്ട്രീയാഭിപ്രായ വിത്യാസങ്ങള് സംസ്ഥാനത്തിന്റെ വികസന പ്രവര്ത്തനങ്ങളെയും ദൈനംദിന ഭരണ നിര്വഹണത്തെയും ബാധിക്കുവാന് പാടില്ല. മോദിയെ കണ്ടപ്പോള്‍ പിണറായി വിജയന്‍ പറഞ്ഞ ഒരു കാര്യം ഇതായിരുന്നു.

'തെരഞ്ഞെടുപ്പു കഴിഞ്ഞു. തെരഞ്ഞെടുപ്പു വേളയില് പലവിധ ആരോപണങ്ങളും പ്രത്യാരോപണങ്ങളും ആശയ സംഘട്ടനങ്ങളും നടന്നിരിക്കാം. തെരഞ്ഞെടുപ്പു കഴിഞ്ഞതോടുകൂടി അതെല്ലാം അവസാനിച്ചിരിക്കുന്നു. ഇനി കേരള ജനതയെ ഒന്നായി  കണ്ടുകൊണ്ടുള്ള ജാതി, മത, വര്ഗ വ്യത്യാസമില്ലാതെ രാഷ്ട്രീയ എതിരാളികളോട് പക പോക്കാതെയുള്ള ഭരണമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി കാഴ്ചവയ്ക്കുക .'

ഇത് തന്നെയാണ് മോദിയും പറഞ്ഞത് .കൂടാതെ ഇഷ്ടം പോലെ ഉറപ്പുകളും നല്‍കി.
മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയും ധനകാര്യമന്ത്രിയായിരുന്ന കെ.എം മാണിയും പ്രധാനമന്ത്രിയെ സന്ദര്ശിച്ച് കേരളത്തിന്റെ നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ച വേളയിലും അദ്ദേഹം ഫ്രീയായി ഇഷ്ടം പോലെ ഉറപ്പുകള് നല്കിയിരുന്നു. വളരെ തന്ത്രപരമായ ഒരു നിര്‍ദേശം മോദിയും കേന്ദ്ര മന്ത്രിമാരും പിണറായി വിജയനോട് പറഞ്ഞിട്ടുണ്ട്. കേരളത്തെ ഡിജിറ്റല് സംസ്ഥാനമാക്കണമെന്നും ശുചിത്വ ഭാരതത്തിന്റെ ഭാഗമായി കേരളത്തില് എല്ലാവര്ക്കും കക്കൂസ് നിര്മിച്ചു നല്‍കണമെന്നുമാണ് നിര്‍ദേശം.  ഈ രണ്ട് ആവശ്യങ്ങളും കേരളം  നിര്വഹിച്ചു കൊടുക്കുന്നതോടെ അതിന്റെ മേന്മ പ്രധാനമന്ത്രിക്ക് കിട്ടും . ബി.ജെ.പി സര്ക്കാരിന് ആഹ്ലാദിക്കാം. കേരളത്തില് വേരൂന്നാന് ശ്രമിക്കുന്ന ബി.ജെ.പിക്ക് അത് വളമാക്കാം. ഇതൊക്കെ ആയിരിക്കില്ല മോദിജി ഉദ്ദേശിച്ചത് .

ഏറ്റവും പ്രധാനം റബറിന്റെ വിലയിടിവ് പരിഹരിക്കും എന്നതായിരുന്നു. അന്ന് ഈ ആവശ്യം തത്വത്തില് അംഗീകരിച്ച പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയനും തത്വത്തിലുള്ള അംഗീകാരമാണ് നല്കിയിരിക്കുന്നത്. അതുപോര. റബറിന്റെ വിലയിടിവ് പരിഹരിക്കുവാന് താങ്ങുവില ഏര്‌പ്പെടുത്തുകയും റബറിന്റെ ഇറക്കുമതി ചുങ്കം വര്ധിപ്പിക്കുകയും വേണമെന്ന കേരളത്തിന്റെ ആവശ്യത്തോട് ക്രിയാത്മകമായി കേന്ദ്രം പ്രതികരിക്കുമ്പോള് മാത്രമേ ഉറപ്പുകള് യാഥാര്ഥ്യമാകൂ. റബര് ഉപയോഗിച്ചുള്ള മൂല്യവര്ധിത ഉല്പന്നങ്ങള് കേരളത്തില് ഉണ്ടാക്കുന്നത് ആലോചിക്കുമെന്നും ദേശീയപാത, പ്രതിരോധ മേഖല എന്നിവയുമായി ബന്ധപ്പെട്ട റോഡ് നിര്മാണങ്ങള്ക്ക് റബര് ഉപയോഗിക്കുന്നതിനെ കുറിച്ചും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയില് കൊണ്ടുവന്നത് കൊള്ളാം. ഒരു രൂപരേഖ തയാറാക്കി കേന്ദ്രത്തിന് നല്കാനാണ്‌നി മോഡി നീര്‌ദേശിച്ചിരിന്നുവത്രെ. കേരളം അതു പ്രകാരം കാര്യങ്ങള് നിര്വഹിച്ചാല് കേന്ദ്രം പഴയതുപോലെ പിന്നോട്ട് അടിക്കുകയില്ലെന്ന് കരുതാം.നിര വധി  പദ്ധതികളുടെ വികാസം തുടങ്ങി പല പദ്ധതികള്ക്കും പ്രധാനമന്ത്രിസഹകരണവും ധനസഹായവും വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇനി അത് നേടിയെടുക്കുക എന്നതാണ് കേരളത്തിനു മുന്നിലുള്ള കടമ്പ. അതിനു വേണ്ടിയുള്ള തുടര് പ്രവര്ത്തനങ്ങളാണ് സര്ക്കാര് ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്.  

ആവശ്യങ്ങളുടെ അടിയന്തര സ്വഭാവം കണക്കിലെടുത്ത് മുന്ഗണനാക്രമത്തില് ആയിരിക്കണം പദ്ധതികളുടെ രൂപരേഖ തയാറാക്കേണ്ടത്. കഴിഞ്ഞ മൂന്നു വര്ഷവും കേന്ദ്രം സഹായിക്കുന്നില്ല എന്നതായിരുന്നു നമ്മുടെ പരാതി. കേന്ദ്രത്തിന്റെ നിലപാട് അതേപടി നിലനില്ക്കുന്നതിനാല് മുഖ്യമന്ത്രി പിണറായി വിജയനിലൂടെ നമ്മുടെ സംസ്ഥാനത്തിന്റെ ആവശ്യങ്ങള് നേടിയെടുക്കാന് കഴിയുമോ.?

Read more

പിണറായിക്കു ഗീതോ"പദേശം വേണോ ?

പിണറായി വിജയന് സാമ്പത്തിക ഉപദേഷ്ടാവായിഅമേരിക്കയില്‍ നിന്നൊരു മലയാളി സാമ്പത്തിക വിദഗ്ധ.ഡോ.ഗീതാഗോപിനാഥ്­ .കൊള്ളാം നല്ല കാര്യം .സാമ്പത്തികരംഗത്തെ അവരുടെ പ്രവര്‍ത്തനങ്ങളെ കുറച്ചു കാണുന്നില്ല.തോമസ് ഐസക്കിനെ പോലെ വിദഗ്ധനായ ഒരു സാമ്പത്തികവിദഗ്­ധന്‍ സ്വന്തം തട്ടകത്തില്‍ കിടക്കുമ്പോള്‍ മറ്റൊരുവിദഗ്­ധയോ? എന്ന് സി പി എമ്മില്‍ നിന്ന് തന്നെ പലരുംചോദിക്കാറില്ലേ എന്നാണ് എന്റെ സംശയം.

ആരാണ് ഡോ.ഗീതാഗോപിനാഥ്­ .നവ ലിബറല്‍ സാമ്പത്തികവീക്ഷണം ശക്തിയായി മുന്നോട്ട് വെക്കുന്ന ഒരാള്‍.മോദിയെ വാനോളം പുകഴ്ത്തുന്നവര്‍. ഡിസലിന്റെ വിലനിയന്ത്രണം എടുത്തു കളഞ്ഞതിനെ പ്രകീര്‍ത്തിചവര്‍.വിവദമായ ഭുമി ഏറ്റെടുക്കല്‍ നിയമവുമായി മുന്നോട്ട്‌പോവാന്‍ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിയാള്‍.കഴിഞ്ഞജനുവരിയില്‍ സി.എന്‍.ബി.സി ചാനല്‍ നടത്തിയഅഭിമുഖത്തില്‍ ഗീത പറഞ്ഞത് , കഴിഞ്ഞ 16­മാസത്തെമോദി സര്‍ക്കാറിന്റെ ഭരണം സാമ്പത്തിക മേഘലക്ക് ശുഭസുചന നല്‍ക്കുന്നു എന്നാണ്. ക്ഷേമ പദ്ധതികള്‍ക്കും, വായ്പ്പകള്‍ക്കുമായി പണം ചിലവയിക്കുന്നത് കുറക്കണംഎന്ന് അഭിപ്രായ പെട്ടവരാണ് ഇവര്‍. തൊഴിലുറപ്പ്പദ്ധതികള്‍ക്കും ജനക്ഷേമ പദ്ധതിക്കും ചിലവഴിക്കുന്നപണം കുറച്ചാലേ സാമ്പത്തിക വളര്‍ച്ച കൈവരിക്കാനാവുഎന്നാണ് ഇവരുടെ അഭിപ്രായം.പൊതു മേഖലയില്‍സര്‍ക്കാര്‍ നിക്ഷേപം വര്‍ദ്ധിക്കുന്നത് നാണയ പെരുപ്പംവര്‍ദ്ധിക്കാന്‍ കാരണമെന്നും ഇവര്‍ ആവര്‍ത്തിക്കുന്നു.

ഇനിയുമുണ്ട് പരിഷ്ക്കാരങ്ങള്‍.ഇനി ഇവയൊക്കെകേരളത്തില്‍ പിണറായിയെ ഉപദേശിക്കാം.സി പി എമ്മിനെ ന്യായീകരിക്കുന്നവര്‍ക്കു സായൂജ്യം കൊള്ളാന്‍ ഇതില്‍പരം മേറ്റ്ന്ത് വേണം, ഒന്നും ഒരുകാലത്തും തെളിച്ചു പറയുകയോ, പറയുന്നത്‌പോലെ പ്രവര്ത്തിക്കുകയോ ചെയ്യുന്നശീലം സി പി എമ്മിന് ഇല്ല. ഉദാരീകരണത്തെയും ,നവസാമ്പത്തിക നയങ്ങളെയും എത്രനാവുകൊണ്ടാണ് തള്ളിപറഞ്ഞത്.ഇപ്പോഴുംപറഞ്ഞുകൊണ്ടിരിക്കുന്നത്. ലോകംമുഴുവന്മാറ്റങ്ങള്ക്കു വിധേയമായിക്കൊണ്ടിരിക്കുന്ന സമയത്തു്,മുഖംതിരിഞ്ഞു നില്ക്കാന് ആവില്ല എന്ന ലളിത സത്യം മനസ്സിലാക്കാന്, മറ്റുപലതുപോലെ, എന്തേ ഈ പാര്‍ട്ടിക്ക് കഴിയാതെ പോകുന്നു ?. കേരളത്തില് ഇടതുപക്ഷംഅധികാരത്തില് വന്നപ്പോഴേക്ക് ചിലരുടെ വിചാരം ഇവിടെസോഷ്യലിസം വന്നെന്നും കമ്യൂണിസംവളവിനപ്പുറത്തെത്തിയിരിക്കുന്നുവെന്നുമാണ്. ഡോ.ഗീതാഗോപിനാഥിനെ കൊണ്ടുവന്ന് അതിന് തടസംസൃഷ്ടിക്കല്ലേയെന്നാണ് പാവങ്ങളുടെ പ്രാര്ഥന! 

ആഗോളവത്ക്കരത്തില് പെട്ട കേരള ജനതയ്ക്ക് പരമാവധിആശ്വാസം നല്കാനുള്ള തത്രപ്പാടിലാണ് ഡോ.ഐസക്കെന്ന്ഇവര് മനസിലാക്കുന്നില്ല. ഗ്ലോബലൈസഷന്‍, ചൂഷണം, അമേരിക്ക, ഗൂഡാലോചന, സി ഐ എ.... എല്ലാം കണ്ണടച്ച്വിഴുങ്ങേണ്ടിവന്നു. അല്ലെ?.ഉദാരവത്ക്കരണം, ആഗോളീകരണം, സ്വകാര്യവത്ക്കരണം ­­ ഈനിലപാടുകളില്‌നിന്നും വിട്ടു നില്ക്കാനോ വിട്ടു നിന്നുകൊണ്ട്വികസനവും പുരോഗതിയും കൈവരിക്കാനോ ഇടതുപക്ഷസര്ക്കാരിനെന്നല്ല ഒരു സര്ക്കാരിനും കഴിയില്ല. ഈയാഥാര്ത്ഥ്യത്തെ കണ്ടില്ലെന്നു ''നടിച്ചു''കൊണ്ടല്ലാതെഒരിഞ്ചുപോലും മുന്നോട്ടു പോകാന് തോമസ് ഐസക്ക്ധനമന്ത്രിയായിട്ടുള്ള പിണറായി സര്ക്കാരിന് കഴിയുകയില്ല. ഇക്കാര്യം തുറന്നു പറയാന്‍ സര്ക്കാരിന് അല്പം ചമ്മലോവൈക്ലബ്ബ്യമോ ഉണ്ടായേക്കാം. അതു സാരമാക്കാനില്ല. എന്തെല്ലാം കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കുന്നു. അതുപോലാവട്ടെ ഇതും.ദാമോദരന്‍ വിഷയത്തില്‍സ്വീകരിച്ച നിലപാടുപോലെ ഒരു നിലപാട് ഈ കാര്യത്തില്‍ഉണ്ടാകാന്‍ ഇടയില്ല .കാരണം ഗീതാ ഗോപിനാഥ്­ ഫ്രീആയിട്ട് അമേരിക്കയില്‍ ഇരുന്നാണ് ഉപദേശംനല്‍കുന്നത്.അതും പിണറായിക്കു ആവശ്യമെങ്കില്‍മാത്രം.പക്ഷെ ഇത്തരം കാര്യങ്ങളില്‍ തീരുമാനംഎടുക്കുമ്പോള്‍ കേരളത്തിലെ ജനങ്ങളുടെ നന്മകൂടിനോക്കണം എന്ന് മാത്രം.

ജോയ്­ ഇട്ടന്‍ (INOC New York State Chapter President) 

Read more

കോമണ്‍കോഡ്- ­ഇന്ത്യയുടെ ബഹുസ്വരത നഷ്ടമാക്കും

ഇന്ത്യന്‍സമൂഹത്തില്‍ പലതവണ ചര്‍ച്ചചെയ്യപ്പെട്ടതാണ് ഏകീകൃതസിവില്‍കോഡ് എന്ന ആശയം. എന്നിട്ടും ഇതിനൊരിക്കലും സമൂര്‍ത്തമായ രൂപ കൈവന്നിട്ടില്ല. ഇപ്പോഴുംഅതെന്താണ്, എന്തായിരിക്കണം എന്നതില്‍ ആര്‍ക്കും വ്യക്തതയില്ല. ഇന്ത്യയെ ഒറ്റ അച്ചില്‍ വാര്‍ക്കാനായി കോമണ്‍കോഡ് (യു.സി.സി) കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ലോ കമ്മിഷന്റെ ഭാഗത്തുനിന്നുള്ള നീക്കങ്ങള്‍ക്ക് ബി.ജെ.പി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് "കോമണ്‍കോഡ്"എന്ന ആശയത്തെ നാം വിലയിരുത്തേണ്ടത് .ഇതിനു പിന്നില്‍ പിന്നില്‍ വലിയൊരു അപകടം നമുക്ക് കാണാതിരിക്കാനാകില്ല. ഇന്ത്യ, മതസാമൂഹിക വൈവിധ്യങ്ങള്‍ നിലനിര്‍ത്തിപ്പോകുന്നതിനെയാണ് സംഘ്പരിവാര്‍ ശക്തികള്‍ ഭയക്കുന്നതും മാറ്റാന്‍ ആഗ്രഹിക്കുന്നതും. ഇതുകൊണ്ടു തന്നെയാണ് ഇന്ത്യയുടെ വൈവിധ്യങ്ങള്‍ക്കിടയില്‍ ബലപ്രയോഗം നടത്തുന്ന ശക്തികള്‍ വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുന്നത്.

ബഹുസ്വരത ഒരു സൗന്ദര്യമായിരിക്കേ അവ മുഴുവന്‍ ഏകീകരിക്കാനുള്ള ശ്രമം അതിന്റെ സഹജപ്രകൃതിയെ സമഗ്രമായി അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്. വൈവിധ്യങ്ങള്‍ വര്‍ണപുഷ്പങ്ങളെപ്പോലെ നിലനില്‍ക്കുകയും അവയുടെ ഉള്‍പ്പൊരുത്തം സമാധാനപൂര്‍ണമായ ഒരു സാമൂഹിക ഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്ത അസാമാന്യ സവിശേഷതയാണ് ഇന്ത്യയ്ക്കുള്ളത്.

ഈ ബഹുസ്വരതയെ അക്ഷരാര്‍ഥത്തില്‍ ഉള്‍ക്കൊണ്ടാണ് ഇന്ത്യയുടെ ഭരണഘടന രൂപം കൊള്ളുന്നത്. ഭരണഘടനയുടെ മൂലക്കല്ലായി കാണുന്ന മൗലികാവകാശ തത്വങ്ങളുടെ അനുഛേദങ്ങള്‍ രാജ്യത്തിന്റെ വൈവിധ്യത്തിന്റെ യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുന്നതാണ്. രാജ്യത്തിന്റെ സാമൂഹിക ക്രമങ്ങള്‍ക്കും ധാര്‍മിക സുസ്ഥിതിക്കും മറ്റു മൗലികാവകാശ തത്വങ്ങള്‍ക്കും വിധേയമാകും വിധം ഓരോ പൗരനും നല്‍കുന്ന മതാചാരത്തിനും പ്രചാരണ പ്രഘോഷണത്തിനുമുള്ള വിപുലമായ സ്വാതന്ത്ര്യമുണ്ട്.

മുസ്‌­ലിംസമൂഹത്തില്‍നിന്ന് ഈ ആശയത്തോട് ആദ്യംതന്നെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. മുസ്‌­ലിംവ്യക്തിനിയമങ്ങള്‍ ശരീഅത്തിനെ അടിസ്ഥാനമാക്കിയുള്ളതാണ്. അതില്‍നിന്ന് ഒരുമാറ്റം ആ സമൂഹത്തിന്റെ അസ്ഥിത്വംതന്നെ ഇല്ലാതാക്കും.

അതുതന്നെയാണു സംഘ്പരവാറിന്റെ ലക്ഷ്യവും. ഇന്ത്യന്‍ മുസ്‌­ലിംകളുടെആന്തരികമായ സത്തയെചോര്‍ത്തിക്കളഞ്ഞ്, വിശ്വാസങ്ങളെ ഉടച്ചുവാര്‍ത്ത് നിലയില്ലാക്കയത്തിലാക്കുകയെന്നതന്ത്രമാണു സംഘ്പരിവാര്‍ പണിപ്പുരകളില്‍ നെയ്യപ്പെട്ടുകൊണ്ടരിക്കുന്നത്. എത്രയോ നൂറ്റാണ്ടുകളായി ഒരുസമൂഹം അവരുടെ ആത്മാവിന്റെഭാഗമായി കൊണ്ടുനടക്കുന്ന വിശ്വാസധാരകളെ ഒരു രാഷ്ട്രീയനീക്കത്തിലൂടെ ഇല്ലായ്മചെയ്ത് അവിടെ ഒട്ടുംപരിചതമല്ലാത്ത, ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ചിലത് അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമാണിത്. ഇതിനെ പ്രതിരോധിക്കാനുള്ള ഇന്ത്യന്‍ മുസ്‌­ലിംസമൂഹത്തിന്റെ പോരാട്ടത്തില്‍ ഈ രാജ്യത്തെ എല്ലാ മതേതരവിശ്വാസകളുടെയും സജീവപിന്തുണകൂടി ഉണ്ടാകേണ്ടതുണ്ട് .

രാജ്യത്തെ ഹൈന്ദവവിഭാഗങ്ങളെയും ഏകീകൃതസിവില്‍കോഡ് ദോഷകരമായി ബാധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഒരേജാതിയില്‍ത്തന്നെ വടക്കുംതെക്കുമുള്ളവരില്‍ പലകാര്യങ്ങളില്‍ വ്യത്യാസംകാണാം. ചിലര്‍ മക്കത്തായക്കാരും മറ്റുചിലര്‍ മരുമക്കത്തായക്കാരുമാണ്. ചിലരില്‍ ഇവ രണ്ടും ഇടകലര്‍ന്നും കാണാം. ഇതിനെല്ലാം ഒറ്റ നിയമത്തിലൂടെ പരിഹാരമുണ്ടാക്കിക്കളയാമെന്നു ധരിക്കുന്നതു വ്യര്‍ഥവും അപകടകരവുമാണ്. അല്ലെങ്കില്‍ത്തന്നെ ഇന്ത്യയിലെ ജനങ്ങള്‍ നേരിടുന്ന എല്ലാപ്രശ്‌­നങ്ങള്‍ക്കുമുള്ള ഒറ്റമൂലിയാണോ ഏകീകൃതസിവില്‍കോഡ്.

ഉത്തരേന്ത്യയിലെ ഹൈന്ദവരും കേരളമുള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഹൈന്ദവരുംതമ്മില്‍ വ്യക്തിനിയമങ്ങളിലും വൈവാഹിക­സ്വത്തവകാശമുള്‍പ്പെടെയുള്ള ആചാരങ്ങളിലും വലിയവ്യത്യാസമുണ്ട്.

കേരളത്തില്‍പ്പോലും ബ്രാഹ്മണരെപ്പോലെയുള്ള ജാതിവിഭാഗങ്ങളില്‍ നിലനില്‍ക്കുന്ന വൈവാഹിക­സ്വത്തവകാശരീതിയല്ല മറ്റുസമുദായങ്ങളില്‍ നിലനില്‍ക്കുന്നത്.

അതുകൊണ്ട് ഏകീകൃതസിവില്‍കോഡ് എന്ന ആശയത്തെ നമ്മള്‍ എതിര്‍ക്കുകയും പരാജയപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.

മതവിശ്വാസത്തോടൊപ്പം ന്യൂനപക്ഷ വിഭാഗങ്ങളുടെ സാംസ്­കാരിക സ്വാതന്ത്ര്യവും ഭരണഘടന ഉറപ്പുതരുന്നുണ്ട്. രാജ്യത്തെ മത­ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭാഷയും സംസ്­കാരവും നിലനിര്‍ത്താനും അതിനുമേലുള്ള അധിനിവേശങ്ങളെ പ്രതിരോധിക്കാനും സാധിക്കും വിധമാണ് ഈ അവകാശങ്ങള്‍

ഭരണഘടനാപരമായ അവകാശങ്ങളുടെ ബലത്തില്‍ നില്‍ക്കുന്നതാണ് നമ്മുടെ വ്യക്തിനിയമങ്ങള്‍. വളരെ പരിമിതമായ കാര്യങ്ങളില്‍ മാത്രമൊതുങ്ങുന്ന വ്യക്തിനിയമങ്ങള്‍ മറ്റു സിവില്‍ നിയമങ്ങളെപ്പോലെ ഏകീകരിക്കുന്നതിനെയാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന യൂണിഫോം സിവില്‍കോഡ് എന്നതുകൊണ്ട് അര്‍ഥമാക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്ത്യയില്‍ ഒരു ഏകീകൃത സിവില്‍ നിയമം നിലവിലുണ്ട്. സിവില്‍ പ്രസീഡര്‍ കോഡ് പ്രകാരമാണ് സിവില്‍ തര്‍ക്കപരിഹാരങ്ങള്‍ കോടതികള്‍ കാണുന്നത്.

ഇന്ത്യയുടെ അഭിമാനമായ ഈ സാംസ്­കാരിക വൈവിധ്യത്തെ അടിച്ചു ശരിപ്പെടുത്തി ഏകനിലം രൂപമാക്കാനുള്ള സംഘ്പരിവാര്‍ അജന്‍ഡയാണ് ഏകസിവില്‍കോഡ് എന്ന ഉട്ടോപ്യന്‍ സ്വപ്നം നടപ്പിലാക്കാന്‍ ധൃതികാണിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്? വളരെ കരുതലോടെ ഈ നീക്കത്തിനെതിരേ മതേതര ജനാധിപത്യ കക്ഷികള്‍ പ്രതിരോധം തീര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.

അനേക സഹസ്രങ്ങളിലൂടെ ഇന്ത്യ ആര്‍ജ്ജിച്ചെടുത്ത വൈവിധ്യം ഇന്ത്യയുടെ തനതു സ്വഭാവമാണ്. ഹൈന്ദവസമൂഹത്തില്‍ വരെ അനേകായിരം വ്യത്യസ്ത ആചാരാനുഷ്ഠാനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇന്ത്യന്‍ സാംസ്­കാരിക പരിസരം ഇങ്ങനെ വിവിധ വര്‍ണങ്ങളാല്‍ അലങ്കൃതമായി തന്നെയാണ് നിലനില്‍ക്കേണ്ടത്. ഇന്ത്യന്‍ സാംസ്­കാരിക വൈവിധ്യം, അതിന്റെ ഭൂപരമായ വൈവിധ്യം പോലെ സമ്പന്നമാണ് എന്നു നാം തിരിച്ചറിയണം .

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC