സുധീര്‍ പണിക്കവീട്ടില്‍

കാവ്യ ഭാവനേ, നിനക്കഭിനന്ദനം (വീക്ഷണം‍)

പെണ്ണ് മോഷണം ഒരു പുതിയ സംഭവമല്ല. യശ്ശശരീരനായ മുന്‍ മുഖ്യമന്ത്രി നായനാരുടെ ഭാഷയില്‍ പറഞ്ഞാല്‍ പെണ്ണുണ്ടെങ്കില്‍ പെണ്ണ് മോഷണവും ഉണ്ടാകും. പുരുഷന്‍ ഏകനായിരിക്കുന്നത് കണ്ട് അവനു വേണ്ടി അവന്റെ വാരിയെല്ല് അവന്‍ പോലും അറിയാതെ ഊരിയെടുത്ത് ദൈവം സൃഷ്ടിച്ചവളെ ചിലപ്പോള്‍ പുരുഷന്‍ കട്ട് കൊണ്ട് പോകുന്നു, കൂട്ടിക്കൊണ്ട് പോകുന്നു തട്ടികൊണ്ട് പോകുന്നു, കെട്ടിക്കൊണ്ട് പോകുന്നു. ഞങ്ങള്‍ എന്താ ചരക്കുകളാണോ ഇങ്ങനെ പൊക്കിക്കൊണ്ട് പോകാന്‍ എന്ന് പെണ്ണുങ്ങള്‍ ഇടക്കൊക്കെ ശബ്ദം വയ്ക്കുമെങ്കിലും അവര്‍ക്ക് ഇത് വരെ പുരുഷനെ പൊക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ട് പൊക്കിക്കൊണ്ട് പോകല്‍ പുരുഷന്റെ ജന്മാവകാശമായി അവന്‍ കാണുന്നു. വളര്‍ന്നു വരുന്ന പൊടി കൊച്ചന്മാര്‍ വരെ അങ്ങനെ വിശ്വസിക്കുന്നു. സ്ത്രീകള്‍ പുരുഷന്മാരെ തട്ടികൊണ്ടുപോയ രണ്ട് സംഭവങ്ങള്‍ ഹിന്ദു പുരാണങ്ങളിലുണ്ട്. പുരുഷ സൗന്ദര്യത്തില്‍ ആകൃഷ്ടരായി അവരെ കല്യാണം കഴിക്കാന്‍ വേണ്ടിയായിരുന്നു അത്. വില്ലാളി വീരനായ അര്‍ജുനന്‍ പൂജാകര്‍മ്മാദികള്‍ക്കായി ഗംഗയില്‍ കുളിക്കുക പതിവായിരുന്നു. സര്‍പ്പകന്യകയായ ഉലൂച്ചി അര്‍ജുനനെ കണ്ട് മോഹിച്ച് വിവശയായി. ഒരു ദിവസം കുളിച്ച്‌കൊണ്ടിരിന്നപ്പോള്‍ വളരെ ശക്തമായ ഓളങ്ങള്‍ അദ്ദ്‌ദേഹത്തെ നദിയുടെ ആഴത്തിലേക്ക് വലിച്ചിഴച്ചുകൊണ്ട് പോയി.ശ്വാസം കിട്ടാതെ ആ സവ്യസാച്ചി പിടഞ്ഞ്‌കൊണ്ടിരുന്നപ്പോള്‍ കണ്ടു വളയിട്ട കൈകള്‍. മോഹാലസ്യത്തില്‍ നിന്നുണര്‍ന്നപ്പോള്‍ തന്റെ മുന്നില്‍ ഒരു സുന്ദരി. അവള്‍ വിവാഹാഭ്യര്‍ത്ഥന നടത്തി.

അടുത്ത കഥ ബാണാസുരന്റെ മകള്‍ ഉഷ അവളുടെ സ്വപ്നത്തില്‍ ഒരു സുന്ദര പുരുഷനെ കാണുന്നതിനെപ്പറ്റിയാണ്. അയാളുടെ മോഹിപ്പിക്കുന്ന സൗന്ദര്യം അവളുടെ എല്ലാ കടിഞ്ഞാണുകളും പൊട്ടിച്ചു. പക്ഷെ ആള്‍ എവിടെ? വിവരം കൂട്ടുകാരിയായ ചിത്രലേഖയോട് പറഞ്ഞു. അവള്‍ രൂപം വര്‍ണ്ണിച്ചാല്‍ അതനുസരിച്ച് പടം വരയ്ക്കാന്‍ സമര്‍ത്ഥയാണ്. കുറേപേരുടെ പടം വരച്ച് കഴിഞ്ഞപ്പോള്‍ ഉഷയുടെ മാനസമാരനെ കണ്ടെത്തി. അയാള്‍ മറ്റാരുമായിരുന്നില്ല. ശ്രീകൃഷ്ണന്റെ കൊച്ചുമകന്‍ അനിരുദ്ധന്‍. ദ്വാരകയില്‍ നിന്നും അവനെ തട്ടികൊണ്ട് വരുന്ന വിദ്യ നാരദന്‍ ഉപദേശിച്ചു. കൃഷ്ണന്റെ യാദവ വംശവും ഉഷയുടെ അച്ഛന്റെ ദൈത്യ വംശവും തമ്മില്‍ അടിപിടി നടക്കുമല്ലോ എന്ന സന്തോഷത്തിലാണ് നാരദന്‍ ആ ഉപദേശം കൊടുത്തത്. എന്തായാലും ചിത്രലേഖ എന്ന തോഴി പോയി ചെറുക്കനെ ബന്ധിച്ച് കൊണ്ട് വന്നു.

കവികള്‍ക്കും ചിത്രകാരന്മാര്‍ക്കും ഈ പ്രതിഭാസം വളരെ ഇഷ്ടമായിരുന്നു. ഭാരതത്തിന്റെ ആദി കവി വാത്മീകി എഴുതിയ രാമായണത്തിലും പെണ്ണ് മോഷണം ഉണ്ട്. അതിന്റെ പ്രതികാരമായി നടക്കുന്ന യുദ്ധവും അതുമൂലം പെണ്ണിനെ കട്ടവന്റെയും അദ്ദ്‌ദേഹത്തിന്റെ കുലത്തിന്റെയും നാശവും വര്‍ണ്ണിച്ചിട്ടുണ്ട്. കട്ട്‌കൊണ്ടുപോയ പെണ്ണിനെ രക്ഷപ്പെടുത്തികൊണ്ട് വന്നാലും ആ നാണക്കേട് പോകില്ലെന്നും ആ പുണ്യഗ്രന്ഥത്തില്‍ പറയുന്നുണ്ട്. ഗ്രീക്കുകാരുടെ കവി ഹോമറിന്റെ ഇതിഹാസ കാവ്യത്തിലും സുന്ദരിയായ ഹെലെനെ കട്ടുകൊണ്ട് പോകുന്നതിനെ പറ്റിയാണ് പ്രതിപാദ്യം. ഹെലന് ഇരുപത് വയസ്സ് തികയുന്നതിനു മുമ്പ് അവളെ നാനൂറ് തവണ പലരും തട്ടികൊണ്ട് പോയിട്ടുണ്ടത്രെ. ഇങ്ങനെ പെണ്ണുങ്ങളെ തട്ടികൊണ്ട് പോകല്‍ ഗ്രീക്കുകാരുടെ വിനോദമായിരുന്നു. പുരാതന ഗ്രീസില്‍ ഈ തട്ടിക്കൊണ്ടുപോകല്‍ പെണ്ണുങ്ങളോട് "ഹലോ" പറയുന്നതിന് തുല്യമായിരുന്നു. കന്യകമാരും മനസ്സ് കൊണ്ട് അത്തരം ഒരു സാഹസം ആഗ്രഹിച്ചിരുന്നത്രെ. തന്റെ കപ്പലും കൂടെയുള്ളവരെയും നഷ്ടപ്പെട്ട ഒമ്പത് ദിവസം തിരമാലകളോട് മല്ലടിച്ച് അവസാനം ഒഡിസ്സിസ്സ് ഒരു ദ്വീപില്‍ എത്തപെടുന്നു. അവിടെ സുന്ദരിയായ ഒരു ജലദേവത അയാളെ ബന്ധനസ്ഥനാക്കി വയ്ക്കുന്നു. കാമശമനം മുതല്‍ അമരത്വം വരെ അവര്‍ നല്‍കാന്‍ തയ്യാറാണ് എന്നാല്‍ ഒഡിസിസിനെ വിട്ടുകൊടുക്കില്ല.ഏഴു വര്‍ഷം അവരുടെ തടവുകാരനായി അയാള്‍ക്ക് കഴിയേണ്ടി വന്നു. പെണ്ണുങ്ങളും ഇക്കാര്യത്തില്‍ മോശക്കാരല്ലെന്നു പുരാണങ്ങള്‍ അല്ലെങ്കില്‍ കവിയുടെ കാവ്യഭാവനകള്‍ നമ്മോട് പറയുന്നു.

മഹാഭാരതത്തിലെ ഭീഷ്മ പിതാമഹനും ചെറുപ്പകാലത്ത് തന്റെ അനിയന്മാര്‍ക്ക് വേണ്ടി മൂന്നു സുന്ദരിമാരെ തട്ടിക്കൊണ്ടുപോയി വേളി കഴിപ്പിച്ചു. അതില്‍ ഒരാള്‍ മാത്രം അതിനു വഴങ്ങിയില്ല. കാരണം അവള്‍ വേറൊരാളെ സ്‌നേഹിച്ചിരുന്നു. ഭീഷ്മര്‍ അത് മനസ്സിലാക്കി വിട്ടയച്ചെങ്കിലും ഒരിക്കല്‍ ഒരാള്‍ തട്ടിക്കൊണ്ടുപോയതുമൂലം അവളുടെ കാമുകന്‍ അവളെ തിരസ്കരിച്ചു. അവള്‍ സംഹാരരുദ്രയായി ആത്മഹത്യ ചെയ്തു. അടുത്ത ജന്മത്തില്‍ പുരുഷനായി ജനിച്ച് പകരം വീട്ടുമെന്ന് പ്രതിജ്ഞ ചെയ്തു.
ശിഖണ്ടി എന്ന പേരില്‍ അറിയപ്പെട്ട അംബയാണ് ഭീഷ്മരെ കൊന്നതെങ്കിലും അവരുടെ ജീവിതം ആ തട്ടിക്കൊണ്ടുപോകലില്‍ ഛിന്നഭിന്നമായി. കഠിന വ്രുതങ്ങളും, തപസ്സുമൊക്കെ ചെയ്തിട്ടും അവള്‍ക്ക് ഭീഷ്മരോട് പ്രതികാരം ചെയ്യാന്‍ കഴിഞ്ഞില്ല. തട്ടികൊണ്ട് പോയവന്‍ ശക്തനാണെങ്കില്‍ അവനോട് പ്രതികാരത്തിനൊന്നും പോകാതെ വീണു കിട്ടുന്ന ജീവിതം സ്വീകരിച്ച് ജീവിച്ച് മരിക്കുക എന്ന പാഠമാണ് അംബയുടെ കഥയില്‍ നിന്നും മനസ്സിലാക്കുക. ഇല ചെന്ന് മുള്ളില്‍ വീണാലും മുള്ള് ഇലയില്‍ വീണാലും ഇലയ്ക്ക് തന്നെ കേടെന്ന് ഈ പാവം സ്ത്രീയുടെ കഥ പറയുന്നു. ശിഖണ്ഡി ഭീഷ്മര്‍ക്ക് നേരെ അമ്പെയതെങ്കിലും അര്‍ജുനന്റെ അമ്പ് കൊണ്ടാണ് ഞാന്‍ വീണത് എന്ന് ഭീഷ്മര്‍ വിളിച്ച് പറഞ്ഞപ്പോള്‍ അംബ എന്ന ശിഖണ്ടി അമ്പേ പരാജയപ്പെട്ടു.

ഇതൊക്കെ എഴുത്തുകാരുടെ കാവ്യഭാവനകള്‍ ആയിരിക്കാം. എങ്കിലും അതിലും സത്യം മറഞ്ഞിരിക്കുന്നു. ഇന്ന് നമ്മള്‍ കാണുന്ന എല്ലാ സംഭവങ്ങളും പരിശോധിച്ചാല്‍ കാണുന്നത് ശക്തിയുള്ളവന്‍ ശക്തിയില്ലാത്തവനെ ചൂഷണം ചെയ്യുന്നതാണ്. ആ അവസ്ഥക്ക് മാറ്റം വരുന്നില്ലെങ്കിലും സമയമാകുമ്പോള്‍ ദൈവം രക്ഷിക്കുമെന്ന് മതപ്രവാചകന്മാര്‍ അവരുടെ അരി കാശിനു വേണ്ടി വെറുതെ പറഞ്ഞു മനുഷ്യരെ കബളിപ്പിക്കുന്നു. നിന്നോടൊക്കെ ദൈവം ചോദിക്കുമെന്ന് അശരണന്മാര്‍ മരണം വരെ പറയുന്നത് മാത്രം മിച്ചം. സിംഹം മാന്‍കുട്ടിയെ പിടിച്ച് തിന്നുന്നു. മാനുകളൊക്കെ നിവേദനങ്ങളുമായി ദൈവത്തിന്റെ അടുത്ത് പോകുന്നില്ല. മനുഷ്യര്‍ മാത്രമാണ് ദൈവമെന്ന സങ്കല്പം ഉണ്ടാക്കി അവന്റെ ജീവിതം ദുസ്സഹമാക്കുന്നത്. ശക്തിയുള്ളവനേയും ഇല്ലാത്തവനെയും സൃഷ്ടിച്ചത് ദൈവമെന്ന സങ്കലപ്പമാണെങ്കില്‍ പിന്നെ എന്തിനു അദ്ദേഹത്തിന്റെ അടുത്ത് പോയി നിലവിളിക്കുന്നു. മൃഗങ്ങള്‍ ആ പണിക്ക് പോകുന്നില്ല.

എല്ലാ മതക്കാരും എത്രയോ സമയം പേജ് കണക്കിന് എഴുതിയുണ്ടാക്കിയ പ്രാര്‍ത്ഥനകള്‍ ചൊല്ലി സമയം കളയുന്നു. "നന്മയുള്ളവര്‍ക്ക് മാത്രം ബുദ്ധി കൊടുക്കേണമേ" എന്ന ഒറ്റ പ്രാര്‍ത്ഥന മതി. ദൈവം അത് കേട്ടാല്‍ പിന്നെ പ്രശ്‌നങ്ങള്‍ ഇല്ല. ഇന്നിപ്പോള്‍ ബുദ്ധിയുള്ളവര്‍, ശക്തിയുള്ളവര്‍ അതില്ലാത്തവരെ ചൂഷണം ചെയ്യുന്നു. ഒരു പാവം പ്രൊഫസ്സര്‍ അദ്ദേഹത്തിന്റെ മകന്‍ മരിച്ചോ ഇല്ലയോ എന്ന് പോലും അറിയാതെ അലഞ്ഞു നടന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ മനസ്സിന്റെ സമനില തെറ്റി. ഒടുവി ല്‍ ആരില്‍ നിന്നോ സത്യം അറിഞ്ഞു. അപ്പോഴേക്കും എല്ലാ നഷ്ടപ്പെട്ടു. ആ അവസ്ഥക്ക് കാരണകാരായവര്‍ക്ക് ഒന്നും സംഭവിച്ചില്ല. ദൈവം ചോദിച്ചില്ല. അങ്ങേരാണ് അതിനുത്തരവാദി, പിന്നെ എങ്ങനെ പകരം ചോദിക്കും?
സദാചാരഗുണ്ടായിസത്തിന്റെ ആദ്യത്തെ ഇര സീതാദേവിയാണ്. ചാരിത്ര്യശുദ്ധിയും അഗ്‌നിപരീക്ഷയിലെ വമ്പിച്ച വിജയവും മണ്ണാന്റെ പരദൂഷണത്തില്‍ മങ്ങിപ്പോയി. അത് ത്രേതായുഗത്തില്‍. പിന്നെ വന്ന ദാപുരയുഗത്തില്‍ പാഞ്ചാലിക്ക് അഞ്ചു ഭര്‍ത്താക്കന്മാര്‍ ഉണ്ടായി. പക്ഷെ ഗുണമുണ്ടായില്ല. നിറഞ്ഞ സദസ്സില്‍ വച്ച് അവളെ വസ്ത്രാക്ഷേപം ചെയ്തു. അവള്‍ കൃഷ്ണനെ വിളിച്ച് കരഞ്ഞു. ചെറുപ്പകാലത്ത് ഗോപികമാര്‍ കുളിക്കുമ്പോള്‍ അവരുടെ വസ്ത്രങ്ങള്‍ തട്ടിക്കൊണ്ടുപോയി മരക്കൊമ്പത്ത് വച്ച് രസിച്ചിരുന്ന കൃഷ്ണന് പെണ്‍കുട്ടികള്‍ നഗ്‌നരാകേണ്ടിവരുമ്പോഴുള്ള മനോവേദന അറിയാം. അഴിക്കുംതോറും വസ്ത്രങ്ങള്‍ വന്നു മൂടുന്ന ജാലവിദ്യ കാട്ടി പാഞ്ചാലിയുടെ മാനം കാത്തു. ഇന്നിപ്പോള്‍ "കൃഷ്ണാ നീ എവിടെ" എന്ന് തൊണ്ടപൊട്ടുമാറ് നിലവിളിക്കാമെന്നു മാത്രം.

സ്ത്രീയുടെ സമൂഹത്തിലെ സ്ഥാനം അങ്ങനെ യുഗങ്ങളിലൂടെ മാറിക്കൊണ്ടിരുന്നു. കലിയുഗത്തില്‍ അവള്‍ക്ക് വീണ്ടും അരക്ഷിതാവസ്ഥ വന്നു. വാസ്തവത്തില്‍ പുരുഷമേധാവിത്വമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. കന്യകാത്വത്തിനും, ചാരിത്ര്യത്തിനും വലിയ വില കല്‍പ്പിക്കുന്നത് പുരുഷനാണ്. അവനാല്‍ നശിപ്പിക്കപ്പെടുന്ന ആ സങ്കല്പം ഒട്ടുമേ പൊട്ടാതെ തട്ടാതെ വേണമെന്ന് അവന്‍ ശഠിക്കുമ്പോള്‍ ദൈവത്തിനു പോലും തിരിച്ച് നല്‍കാന്‍ കഴിയാത്ത ആ സാധനം സ്ത്രീയെ കണ്ണുരുട്ടി പേടിപ്പിച്ച് അടക്കി ഭരിക്കുന്നു. തട്ടികൊണ്ട് പോയ ഒരു പെണ്ണിനെ ബലാല്‍സംഗം ചെയ്താല്‍ അവള്‍ അത് മറച്ച് വയ്ക്കുന്നു. ചില്ലറ പരിക്കോടെ വിട്ടയക്കുമ്പോഴാണ് അവള്‍ നിയമത്തിന്റെ വഴി തേടുന്നത്. പക്ഷെ അതോടെ അവളുടെ വില ഇടിഞ്ഞു പോകുന്നു. അതെ അവള്‍ക്ക് സമൂഹം വിലയിടുന്നുണ്ട്, വില കെടുത്തുന്നുണ്ട്.

ഇപ്പോള്‍ കേരളത്തില്‍ ഒരു നടിയെ തട്ടിക്കൊണ്ടു പോയ സംഭവത്തെച്ചൊല്ലി വളരെ ഒച്ചപ്പാടുകള്‍ ഉണ്ടാകുന്നുണ്ട്. ഇവിടെ അമേരിക്കയിലും സമൂഹ നേതാക്കള്‍ കണ്ണീര്‍ പൊഴിക്കുന്നു. തേങ്ങി കരഞ്ഞു ഞാന്‍ തേന്മൊഴി നിന്നെ ഓര്‍ക്കാത്ത ദിവസങ്ങള്‍ ഇല്ലിവിടെ എന്നും പൊട്ടിക്കരയിക്കാന്‍ മാത്രമായി ഞങ്ങള്‍ക്ക് എന്തിനു നീ ദു:ഖം തന്നു എന്നും പാടി പാടി അവര്‍ ചങ്കു പൊട്ടിക്കുന്നു. ജനങ്ങളുടെ വേദന അറിയുമ്പോള്‍ ഞെട്ടുകയും പൊട്ടിക്കരയുകയും പരിഭ്രമിക്കുകയും ഒക്കെ ഒരു നേതാവ് ചെയ്യണമല്ലോ? പാവപ്പെട്ട രണ്ട് പെണ്‍കുട്ടികളുടെ പ്രേതങ്ങള്‍ വെളുത്ത സാരി ചുറ്റി ചേട്ടന്മാരെ ഞങ്ങളും ഇവിടെയൊക്കെയുണ്ടെന്നു പറയുന്നെങ്കിലും ആരും കേള്‍ക്കുന്നില്ല.

സത്യവും നീതിയും ഒരിക്കലും പുലരാന്‍ പോകുന്നില്ല. നിയമത്തിന്റെ കറുത്ത കുപ്പായമണിഞ്ഞ ദുര്‍ഭൂതങ്ങള്‍ എല്ലാം മാറ്റി മറിക്കും. കുറ്റകൃത്യങ്ങള്‍ കുറയാന്‍ മുഴുവന്‍ വക്കീലന്മാരെയും കൊല്ലുക എന്ന് പറഞ്ഞ വിശ്വമഹാകവിയെ ഓര്‍ക്കുക. അല്ലെങ്കില്‍ തന്നെ കോടതിയില്‍ നിന്നും എന്ത് നീതി ലഭിക്കാന്‍. അവിടെ തെളിവുകള്‍ അല്ലേ വേണ്ടത്. സത്യം ആര്‍ക്ക് കേള്‍ക്കണം. തലക്ക് ക്ഷതമേറ്റ് രക്തമൊഴുകുമ്പോള്‍ മലര്‍ത്തി കിടത്തി സുരതം നടത്തിയാല്‍ സ്ത്രീ മരിച്ച് പോകുമെന്ന് പാവം തമിഴന്‍ ചെക്കനറിയില്ലായിരുന്നു എന്ന് കോടതി നമ്മോട് പറയുന്നു. നമുക്ക് തിരിച്ച് ഒന്നും മിണ്ടാന്‍ വയ്യ. തിരുവായക്ക് എതിര്‍വായ ഇല്ലല്ലോ? പറഞ്ഞു നോക്കി ഒരു മുന്‍ ജഡ്ജി. അയാളുടെ നേരെ കോര്‍ട്ടലക്ഷ്യം ഉണ്ടാകുമെന്നു അറിയിച്ചു. അദ്ദ്‌ദേഹം പിന്‍ മാറി. തെളിവുകള്‍ മാത്രമാണ് കോടതിയില്‍ ആവശ്യമെന്നിരിക്കെ എന്തിനാണ് മനുഷ്യന് കോടതികള്‍.

ഒരു നല്ല നടിക്ക് ഉണ്ടായ ദുരനുഭവം ഇനിയും ആര്‍ക്കും ഉണ്ടാകാതിരിക്കട്ടെ. ഒരു കാര്യം വ്യക്തമാകുന്നു. പ്രശസ്തരെ തൊട്ടു കളിച്ചാല്‍ കടന്നല്‍ കൂട്ടം പോലെ അവരുടെ പ്രിയപ്പെട്ടവര്‍ ഇളകും. പുരാണങ്ങളില്‍ ഇങ്ങനെ തട്ടിക്കൊണ്ടു പോയവരില്‍ രാവണനെ മാത്രമേ ശിക്ഷിച്ചതായി ഈ ലേഖകനറിവുള്ളു. പാവം രാവണന്‍. പന്ത്രണ്ട് മാസം സീതാദേവിയെ അദ്ദ്‌ദേഹം തടങ്കലില്‍ വച്ചു. ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ. അങ്ങനെ ഒരു ഔദാര്യം രാവണന്‍ ചെയ്തത് വേദവതിയുടെ ശാപം മൂലം സീതയെ തൊടാന്‍ കഴിയാത്തത്‌കൊണ്ടാണെന്നു രാമായണ കര്‍ത്താവ് പറയുന്നു. പത്താം മാസത്തിലാണ് ഹനുമാന്‍ സീതയെ കാണുന്നത്. ഒരു കുഞ്ഞിന് പിറക്കാനുള്ള കാലാവുധി കഴിഞ്ഞ്. ഒരു പക്ഷെ അങ്ങനെ വല്ലതും സംഭവിച്ചിട്ടുണ്ടോ എന്നന്വേഷിക്കാനാണോ ഹനുമാന്‍ വന്നത്. രാക്ഷസന്മാര്‍ക് പ്രാതല്‍ ഉണ്ടാക്കാന്‍ അവരെ കൊടുക്കുമെന്ന് രാവണന്‍ പറയാറുണ്ടായിരുന്നു. രാവണനില്‍ നിന്ന് രക്ഷിച്ച് കൊണ്ട് വന്ന് മാനം കെടുത്തി അവസാനം ഭൂമി പിളര്‍ന്ന് അവര്‍ അപ്രത്യക്ഷയായി. ആ രാക്ഷസന്മാര്‍ക് പ്രാതല്‍ ആകുകയായിരുന്നു അതിലും ഭേദം. അംബയെ തട്ടികൊണ്ട് വന്ന ഭീഷ്മര്‍ക്ക് ശിക്ഷ കിട്ടിയില്ല. സുന്ദരിമാരുടെ പുറകെ നടക്കുന്ന ദേവേന്ദ്രനും ഒന്നും സംഭവിച്ചില്ല. ഒരു രാവണനെ മാത്രം ഒരു ഉത്തമ പുരുഷോത്തമന്‍ കൊന്നു. ഇത് തന്നെയാണ് ഇപ്പോഴും നടക്കുന്നത്.

ഇങ്ങനെ എഴുതിയത് കൊണ്ടോ ഒന്നോ ഏഴോ പേര് ഇത് വായിച്ചത് കൊണ്ടോ എന്തുണ്ടാകാന്‍. ഒന്നും സംഭവിക്കില്ല. സിംഹം മാന്‍കുട്ടിയെ ഉപദ്രവിക്കും. അത് പ്രകൃതിയുടെ നിയമം. മനുഷ്യനും അങ്ങനെ തന്നെ. അവനെ അവനെക്കാള്‍ ശക്തിയുള്ളവന്‍ ഉപദ്രവിക്കും. ഇതൊക്കെ അറിയുന്ന ദൈവം ചിന്തിച്ച് കരയാനും ആലോചിച്ച് വട്ടു പിടിക്കാനും മനുഷ്യന് കഴിവ് കൊടുത്തിട്ടുണ്ടെന്നതില്‍ സമാധാനിക്കാം. പാവം മൃഗങ്ങള്‍ക്കതില്ല.
ശുഭം

Read more

സര്‍ഗ്ഗാത്മകത ചാര്‍ത്തിനില്‍ക്കുന്ന മുഖക്കുറികള്‍ (പുസ്തകനിരൂപണം)

അമ്മയുടെ പര്യായപദത്തില്‍ (ജനനി) അറിയപ്പെടുന്നമാസികയിലെ പത്രാധിപക്കുറിപ്പുകള്‍/മുഖപ്രസംഗങ്ങള്‍ ശേഖരിച്ച് പുസ്തകരൂപത്തിലാക്കിയപ്പോള്‍ തുടക്കം അമ്മയെപ്പറ്റിതന്നെയായത് അനുയോജ്യമായി. പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത് അമ്മയ്ക്കും, അമ്മമാര്‍ക്കുമാണ്.ഇതേതുടര്‍ന്നു അമ്പത്തിരണ്ടുലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുസ്തകത്തിലെ പത്ത്‌ലേനങ്ങള്‍സ്ര്തീയെക്കുറിച്ചാണ്. ഈ ലേനങ്ങളിലെല്ലാം തന്നെ, മാത്രുത്വത്തിന്റെ മഹനീയത, പുരുഷനോടൊപ്പം സ്ത്രീക്കും തുല്യ അവകാശങ്ങള്‍, സ്ര്തീധനസമ്പ്രദായവും, ഗര്‍ഭപാത്രം വിലക്ക്‌വയ്ക്കുന്ന പ്രവണതയും, ശക്തയാണെങ്കിലും സമൂഹത്തിനു തോല്‍പ്പിക്കാന്‍ കഴിയുന്നസ്ര്തീയുടെ നിസ്സഹായതയും, അപമാനിക്കപെടുന്ന സ്ത്രീത്വവും, ബലാത്സംഗത്തിനിരയായി മാതാവാകേണ്ടി വന്ന ഒരു വനിതയുടെ തീരുമാനങ്ങളും വിവരിക്കുന്നു. ഈ ലേനങ്ങള്‍ക്ക് പുറകില്‍ ഒരു സംഭവമോ, ചരിത്രമോഉണ്ടായേക്കാമെങ്കിലും അതോടനുബന്ധിച്ചുണ്ടായ പ്രത്യാഘാതങ്ങള്‍ പരിണത ഫലങ്ങള്‍സമൂഹശ്രദ്ധയിലേക്ക്്‌കൊണ്ടുവരിക എന്ന പത്രധര്‍മ്മത്തിന്റെ കര്‍ത്തവ്യം നിറവേറുകയാണീലേനങ്ങളിലൂടെ. കുറച്ച് വാക്കുകള്‍കൊണ്ട് കൂടുതല്‍പറയാന്‍, അറിയിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു. ഈ പുസ്തകത്തിലെ ഓരോ കുറിപ്പുകളും അതിനുദാഹരണങ്ങളാണ്. ഈ വരികള്‍ശ്രദ്ധിക്കുക'' "അബല, ചപല തുടങ്ങിയപര്യായ പദങ്ങള്‍ തന്നെസ്ര്തീകളോടുള്ള നമ്മുടെ അപക്വമായ മനോഭാവത്തിന്റെ (അടിവരെലേകന്‍) തെളിവല്ലേ?

ദര്‍പ്പണമെന്ന്പുസ്തകത്തിനു. പേരുനല്‍കിയതിലും ഔചിത്യമുണ്ട്. കണ്ണാടിബിംബങ്ങളെ പ്രതിഫലിപ്പിക്കുന്നു.എന്നാല്‍ മുന്നിലുള്ള വസ്തുവിനെമാത്രമാണു അതുപ്രതിഫലിപ്പിക്കുന്നത്. വസ്തുമാറുമ്പോള്‍പ്രതിബിംബം അപ്രത്യക്ഷമാകുന്നു. എന്നാല്‍ ഈ കണ്ണാടിയിലെ പ്രതിബിംബങ്ങള്‍മായുന്നില്ല, മറയുന്നില്ല. അതുഗ്രന്ഥകര്‍ത്താവിന്റെ ഇന്ദ്രജാലം. എന്തെല്ലാം വസ്തുക്കളാണ് കണ്ണാടിക്ക് മുന്നില്‍പ്രദര്‍ശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവിടെ ഒരു കാര്യം ചിന്തനീയം. വസ്തുക്കള്‍മാറിപ്പോയാലും അവയുടെ പ്രതിബിംബങ്ങളെ കണ്ണാടിയില്‍ അവശേഷിപ്പിക്കാന്‍ ഗ്രന്ഥകര്‍ത്താവിനുകഴിവുണ്ട്.എങ്ങനെ?ഒന്ന് പരിശോധിച്ച് നോക്കാം.

അമേരിക്കന്‍ മലയാളിയെനാടുമായി ബന്ധിപ്പിച്ച് നിറുത്തുന്നതിനോടൊപ്പം തന്നെപുതുതലമുറക്ക് അവരുടെ മാത്രുഭാഷയോട് ഇഷ്ടം തോന്നുന്നവിധം ഒരു അന്തരീക്ഷം സൃഷ്ടിക്കയാണ് ഇത്തരം പ്രസിദ്ധീകരണങ്ങള്‍. ഓരോ മാസവും വീട്ടിലെത്തുന്ന ഈ മാസിക ഒന്ന് മറിച്ച് നോക്കാനും അതുവായിച്ച് മനസ്സിലാക്കാനുമുള്ള ഒരു ജിജ്ഞാസ അവരിലതുളവാക്കും.ഭാഷയും സംസ്കാരവും ഇഴചേര്‍ന്നുനില്‍ക്കുന്നെങ്കിലും ഭാഷ നഷ്ടപ്പെട്ടാലും സംസ്കാരം നിലനില്‍ക്കും. അമേരിക്കയില്‍വളരുന്ന ഭാരതീയരായ കുട്ടികള്‍ അവരുടെ മാത്രുഭാഷ മറന്നാലും അവര്‍ ഭാരതീയരായിതന്നെ അറിയപ്പെടും. വാസ്തവത്തില്‍ഭാഷയും, സംസ്കാരവും, ചരിത്രവും, ആത്മീയതയും എല്ലാം ഒരുമിച്ച് ബന്ധപ്പെട്ടിരിക്കുന്നു.ഒരു ഭാഷയും പൂര്‍ണ്ണമായിനഷ്ടപ്പെടുന്നില്ല. പത്രാധിപക്കുറിപ്പുകളില്‍ ഒന്നില്‍ നമ്മള്‍ ഇങ്ങനെവായിക്കുന്നു."മലയാളിക്കുട്ടികള്‍ മലയാളം കൂടിപഠിക്കുന്നത്‌കൊണ്ട്് അവരുടെ സാമൂഹ്യസാംസ്കാരിക വീക്ഷണം കൂടുതല്‍വികസിതമാകുന്നു. ഈ ലക്ഷ്യം നേടണമെങ്കില്‍ അധ്യയനരീതി അതിനു അനുയോജ്യമായിരിക്കണം.''തുടര്‍ന്ന് മലയാള പഠനം അമേരിക്കന്‍ മലയാളിക്കുട്ടികള്‍ക്ക് ആവശ്യമാണെന്നും അതിനുള്ള എളുപ്പവഴികള്‍ നിര്‍ദ്ദേശിക്കയും ചെയ്യുന്നു.ശരിയാണ് സാംസ്കാരിക വീക്ഷണത്തില്‍ ഭാഷാപഠനം കൊണ്ട്മാറ്റങ്ങള്‍ ഉണ്ടാകും. ഭക്ഷണം കഴിക്കുകയെന്നത് ശരീരത്തിന്റെ ആവശ്യമാണ്.എന്നാല്‍ എന്തുഭക്ഷണം കഴിക്കണമെന്നത് അവരുടെ സംസ്കാരത്തിന്റെ പ്രതിഫലനമാണ്.

ഒരു അദ്ധ്യാപകന്‍പത്രാധിപരാകുമ്പോള്‍ അദ്ദേഹത്തിന്റെ കുറിപ്പുകളില്‍ തീര്‍ച്ചയായും ജനങ്ങളുടെ ഭാവിസുരക്ഷിതമാകണമെന്ന ഒരു സദുപദേശം കാണും. ജനങ്ങളെ ഉദ്ബുദ്ധരാക്കാനും അവര്‍ക്ക് അറിവ് പകരാനും അത്തരം പത്രാധിപന്മാര്‍ യത്‌നിക്കുന്നു.നിസ്സാരവും വ്രുത്തികെട്ടതുമായ കാര്യങ്ങളെ പൊലിപ്പിച്ച് വാര്‍ത്തയാക്കുന്നപ്രവണത, (muckraking) ഉദ്വേഗജനകമായ (sensationalizing) വാര്‍ത്തകള്‍ നല്‍കി ജനങ്ങളെ പരിഭ്രാന്തരാക്കല്‍തുടങ്ങിയ പത്രലോകത്തെ താല്‍പ്പര്യങ്ങള്‍ ഒന്നും തന്നെ ഈ പുസ്തകത്തിലെ കുറിപ്പുകളില്‍ കാണുകയില്ല. പത്രാധിപകുറിപ്പുകള്‍ സമയോചിതവും, സാഹചര്യങ്ങളെ വിലയിരുത്തുന്നതുമാകണമെന്ന ഗ്രന്ഥകര്‍ത്താവിന്റെ തീരുമാനങ്ങള്‍പ്രകടമാണ്. നന്മകള്‍ചെയ്യുന്നത് ഈശ്വരസേവയാണെന്ന് വിശ്വസിച്ചിരുന്നബെഞ്ചമിന്‍ ഫ്രാങ്‌ളിനെ ഈ കുറിപ്പുകള്‍ഓര്‍മ്മിപ്പിക്കുന്നു. ധാര്‍മ്മിക ബോധം ജനങ്ങളില്‍ ഉണ്ടാക്കുവാന്‍തന്റെ കുറിപ്പുകള്‍ക്ക് (അദ്ദേഹം പത്രാധിപരും അച്ചടിക്കാരനും കൂടിയായിരുന്നു) കഴിയുമെന്ന് ഫ്രാങ്‌ളിന്‍ ഉറപ്പായിവിശ്വസിച്ചിരുന്നു. നല്ലത് ചെയ്ത്‌നന്മയുള്ളവരായിരിക്കുകയെന്ന അദ്ദേഹത്തിന്റെ ഉപദേശം ആദരണീയനായ ജെ. മാത്യൂസ്‌സാറും തന്റെപ്രവര്‍ത്തനത്തിലൂടെ പിന്‍തുടരുന്നു.

മുപ്രസംഗങ്ങള്‍ ഒരു സമൂഹത്തിന്റെ ആത്മാവിഷ്ക്കാരങ്ങളാണ്. പത്രങ്ങള്‍ സമൂഹത്തിന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരും. അതുകൊണ്ടാണുമുഖപ്രസംഗങ്ങള്‍ക്ക് പ്രാധാന്യമേറുന്നത്.ഈ പുസ്തകത്തിലെമുപ്രസംഗങ്ങള്‍,പത്രാധിപക്കുറിപ്പുകള്‍അങ്ങനെ ഏതുവകുപ്പുകളില്‍ ഉള്‍പ്പെടുത്തിയാലും ഇവയെല്ലാം സാഹിത്യപരമായപത്രലേനങ്ങളായി വായനക്കാര്‍ക്കനുഭവപ്പെടും. പത്രാധിപക്കുറിപ്പുകളുടെനിബന്ധനപ്രകാരമുള്ള ദൈര്‍ഘ്യത്തില്‍അവയെ ഒതുക്കിയിട്ടുണ്ടെങ്കിലും ഓരോ മുകുറികളും സര്‍ഗാത്മകത ചാര്‍ത്തിനില്‍ക്കുന്നു.ഈ കുറിപ്പുകളെക്ലാം വിദേശത്ത്‌നിന്നിറങ്ങുന്ന ഒരു സാഹിത്യമാസികയിലേതാണെന്നുള്ളത്‌കൊണ്ട് കൂടിയായിരിക്കം പത്രഭാഷയേക്കാള്‍ സ്രുഷ്ടിപരവും, സര്‍ഗാത്മകവുമായ ഭാഷ ഉപയോഗിച്ചിരിക്കുന്നത്. തന്നെയുമല്ല വിഷയങ്ങള്‍തിരഞ്ഞെടുക്കുന്നതിലും പത്രാധിപര്‍ സൂക്ഷ്മതപാലിക്കുന്നുണ്ട്.

അമേരിക്കയില്‍ ജീവിക്കുന്ന മലയാളികള്‍ക്ക് അമേരിക്കയിലെ വിവരങ്ങള്‍ അറിയാന്‍ ഇവിടത്തെ പത്ര-ദ്രുശ്യമാധ്യമങ്ങള്‍ അനവധിയാണ്. അമേരിക്കന്‍ മലയാളികളുടെ ഭാഷയും സംസ്കാരവും പൈത്രുകവും കാത്ത് സൂക്ഷിക്കുന്നതില്‍ അവരെ ബോധവത്കരിക്കയും അറിവ്പകരുകയുമാണ് ചെയ്യേണ്ടതെന്ന്പത്രാധിപര്‍മനസ്സിലാക്കുന്നു. അതുകൊണ്ട്അദ്ദേഹം അവിടത്തെ മലയാളി സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍, നാടുമായിബന്ധപ്പെടുമ്പോള്‍ അഭിമുീകരിക്കെണ്ടിവരുന്ന വെല്ലുവിളികള്‍, കേരളത്തില്‍പ്രതിദിനം സംഭവിച്ചു കൊണ്ടിരിക്കുന്ന പരിവര്‍ത്തനങ്ങള്‍വികസനങ്ങള്‍ എന്നിവയിലേക്ക് വിരല്‍ ചൂണ്ടുന്നവിവരങ്ങള്‍ ഉള്‍ക്കൊള്ളിക്കുന്നു.

ന്സമൂഹത്തിലെ വിനാശകരമായപ്രവണതകള്‍ക്കെതിരെ നിശിതമായവിമര്‍ശനങ്ങള്‍ ഈ കുറിപ്പുകളില്‍ പ്രകടമാണ്. 'സ്വതന്ത്രമാധ്യമങ്ങള്‍ നാം അറിയേണ്ട വാര്‍ത്തകള്‍ നമ്മേ അറിയിക്കുന്നുണ്ടോ? വാര്‍ത്തകള്‍ക്ക് രൂപഭേദവും നിറമാറ്റവും സംഭവിക്കുന്നോ? ചില പ്രത്യേക താല്‍പ്പര്യങ്ങള്‍ക്ക്‌വേണ്ടി നടക്കാത്ത കാര്യങ്ങള്‍ വാര്‍ത്തകളായി ജനിക്കാറുണ്ടോ? 'ഇങ്ങനെചോദിച്ചു കൊണ്ട് അതിനുമറുപടി ഉണ്ടെന്നു അദ്ദേഹം അറിയിക്കുന്നു. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഉപയോഗിച്ച ശൈലിയില്‍ മേല്‍പ്പറഞ്ഞവയെല്ലാം ഒരു ഇരുമ്പ്മറയില്‍ മരവിച്ചു പോകുന്നുണ്ടത്രെ. അദ്ദേഹം തുറന്നെഴുതുന്നു; സ്വതന്ത്രമാധ്യമങ്ങള്‍ എന്നറിയപ്പെടുന്നവയും വാര്‍ത്തകളുടെ കാര്യത്തില്‍സ്വതന്ത്രമല്ല. ഈ വിമര്‍ശനത്തിലൂടെ സ്വയം ആ പ്രവണതകളില്‍ നിന്നും താന്‍ സ്വതന്ത്രനാണെന്നും പത്രധര്‍മ്മനുസരിച്ചുള്ളവസ്തുനിഷ്ഠമായ എല്ലാ വാര്‍ത്തകളും, പൂര്‍ണ്ണമായ വിശകലനത്തിനുശേഷംവായനകാര്‍ക്ക് എത്തിച്ചു കൊടുക്കുമെന്നുള്ള ശുഭാപ്തിവിശ്വാസം അദ്ദേഹം നല്‍കുന്നു.

ഒരു എഴുത്തുകാരന്റെ സത്യസന്ധതയും പത്രകാരന്റെധര്‍മ്മവും ഒന്നിച്ചു ചേരുന്ന ഒരു അനുഭവമാണു ഈ കുറിപ്പുകള്‍നല്‍കുന്നത്.മാത്രമല്ല പത്രാധിപര്‍മലയാളിയാണ്, അദ്ദേഹം അദ്ധ്യാപകനായി ജോലിയില്‍ നിന്ന്‌വിരമിച്ച വ്യക്തിയാണ്. മലയാളം വിദേശമലയാളി കുട്ടികള്‍പഠിക്കണമെന്നു നിര്‍ബന്ധമുള്ള അദ്ധ്യാപകനും കൂടിയാണ്. അതുകൊണ്ട് ഒരുമലയാളിയെന്ന നിലയിലും മലയാളി സമൂഹത്തിന്റെപ്രതിനിധി എന്ന നിലയിലും അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ക്ക് വിശ്വസനീയതകൈവരുന്നു.പത്രമാധ്യമങ്ങളുടെ വാണിജ്യസ്വഭാവമുള്ള പത്രാധിപക്കുറിപ്പുകളില്‍നിന്നും ഇവ വേറിട്ടുനില്‍ക്കുന്നു. രചനയില്‍, ഘടനയില്‍, നിരീക്ഷണങ്ങളില്‍, നിഗമനങ്ങളില്‍, വിശകലനങ്ങളില്‍ അങ്ങനെ എല്ലാറ്റിലുംവിശിഷ്ടമായ സ്ഥാനം അലങ്കരിക്കുന്നു. ഈ മാസിക അമേരിക്കന്‍ മലയാളിവായനകാര്‍ക്ക് വേണ്ടിയാണെന്നുള്ളത്‌കൊണ്ട് ഭാരതീയസംസ്കാരവും, പ്രവാസജീവിതത്തിനിടയില്‍ ഓര്‍മ്മിക്കേണ്ട കാര്യങ്ങളും, കുടുംബബന്ധങ്ങളും, ഭാവിതലമുറയെ കരുപ്പിടിപ്പിക്കുന്നതും മറ്റും തന്റേതായ കാഴ്ചപ്പടിലൂടെ ആവിഷ്കരിക്കുന്നു.

ചിലപ്പോള്‍ പത്രാധിപര്‍ ഒരു ക്രാന്തദര്‍ശിയാകുന്നതും, ക്രുദ്ധനാകുന്നതും കാണാം. അസമത്വങ്ങളും, അരുതായ്കകളും മുന്നില്‍ കാണുമ്പോള്‍രോഷം കൊള്ളുന്നെങ്കിലും പരിഹാര മാര്‍ഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കേരളത്തിലെ പുഴകള്‍വറ്റിച്ച് ബഹുരാഷ്ട്ര കമ്പനികള്‍ കോള എന്ന പാനീയം ഉണ്ടാക്കുന്നതിനെതിരെ അദ്ദേഹം ചോദിക്കുന്നത് കേരളത്തില്‍ധാരാളം കിട്ടുന്ന മമ്പഴവും, പൈനാപ്പിളും, കശുമാങ്ങയും ഉപയോഗിച്ച് പാനീയം ഉണ്ടാക്കാമെന്നാണു. അല്ലെങ്കില്‍ ശുദ്ധമായ കരിക്കിന്‍വെള്ളം ഉപയോഗപ്പെടുത്തികൂടെയെന്നാണ്. അദ്ദേഹം ആ അഭിപ്രായത്തെ ഇങ്ങനെ ഉറപ്പിക്കുന്നു.അവ ഉണ്ടാക്കണം, വില്‍ക്കണം, കുടിക്കണം.വാടകക്ക്‌കൊടുക്കുന്ന ഗര്‍ഭപാത്രങ്ങള്‍ ഭാവിയില്‍ ശിശുക്കളെക്രയവിക്രയം ചെയ്യുന്ന അല്ലെങ്കില്‍ അവയവങ്ങള്‍ വിലപേശിവില്‍ക്കുന്ന ദുരന്തത്തില്‍ കലാശിക്ലേക്കാമെന്നു അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ചിലപത്രാധിപക്കുറിപ്പുകളില്‍ കാണുന്നത്ശക്തവും, ധീരവുമായചോദ്യങ്ങളാണ്. ''ആയിരങ്ങള്‍ അനുദിനം സത്യാന്വേഷണത്തിനെത്തുന്ന മഹാത്മജിയുടെ സബര്‍മതി ആശ്രമത്തിന്റെ അവകാശക്കുത്തക ആഗോളശക്തികളില്‍ ആരു ഇനി അവകാശപ്പെടും". പെണ്‍ഭ്രൂണഹത്യ മാത്രുഹത്യക്ക്തുല്യമാണ്. അമേരിക്കയിലെ സാംസ്കാരിക സംഘടനകളുടെ കുറ്റകരമായ നിഷ്ക്രിയത്വം മൂലം ജാതിമത സംഘടനകള്‍ തഴച്ച് വളരുന്നു''"കേരളംഭാഷാപരമായി ഉത്തമപൗരുഷം നഷ്ടപ്പെട്ടനാട്'' . വിമോചനസമരം പില്‍ക്കാലത്ത്മാത്രുകയായി സ്വീകരിച്ച് പല അക്രമങ്ങള്‍ക്ക് അതുവഴികാട്ടി. "നിങ്ങള്‍ ഏതുപള്ളിയില്‍പോകുന്നു എന്ന അരോചക ചോദ്യം.എന്തുകൊണ്ട് സ്ര്തീകളെ മാത്രം കല്ലെറിയുന്നു?''പിന്നീട്ശാന്തനും സ്‌നേഹസമ്പന്നനുമാകുന്ന ഗുരുവായികൊണ്ട് ഉപദേശങ്ങള്‍ നല്‍കുന്നു. "തെറ്റുകള്‍ ആര്‍ക്കും പറ്റും.തിരുത്തുന്നതാണു ധീരത. ശിക്ഷക്ക്മുമ്പേവേണ്ടത് ശിക്ഷണമാണ്.ഹ്രുദയതുടിപ്പ് അയല്‍ക്കാരനെ സ്‌നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്ന മണിനാദമായിമുഴങ്ങുന്നുവെങ്കിലേതുപള്ളിയില്‍ പോയാലെന്തു. ഒരു പള്ളിയിലും പോയിക്ലെങ്കിലെന്ത്?സ്വന്തം കണ്മുന്നില്‍ അരങ്ങേറുന്ന ജീവിത നാടക രംഗങ്ങള്‍ ക്രുദ്ധനാക്കുമ്പോള്‍ നമ്മള്‍ കേട്ട്ശീലിച്ച പ്രയോഗങ്ങള്‍മാറിപ്പോയിയെന്ന് നമ്മെ അറിയിക്കുന്നു.ഉദാഃ "സ്വന്തം പാപം മറച്ചുവയ്ക്കാന്‍ ആരേയും കല്ലെറിയാം.'' ചുരുക്കം പേര്‍ക്ക്‌വേണ്ടിചിലരാല്‍ തെരഞ്ഞെടുക്കപ്പെട്ട ചിലരുടെ ഭരണകൂടമാണിന്ന് ജനാധിപത്യം.എന്റെ ജാതി, എന്റെ മതം, എന്റെദൈവം.'

ഈ കുറിപ്പുകള്‍ക്ക് എല്ലാം ഒരു ആഗോളവീക്ഷണസ്വഭാവമുണ്ട്. ഇന്ന് മനുഷ്യന്‍ ലോകപൗരനാണു. ഒരു രാജ്യം അവനുപൗരാവകാശം നല്‍കുമ്പോഴും ലോകമെമ്പാടും നടക്കുന്നസംഭവങ്ങളുടെ അലകള്‍ അവനേയും തൊട്ടുപോകുന്നു. ജലവും, വായുവും, ഗര്‍ഭപാത്രവുമൊക്കെ വില്‍പ്പനചരക്കാവുന്നത് ഒരു രാജ്യത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നു തന്റെ കുറിപ്പുകളിലൂടെ അദ്ദേഹം വ്യക്തമാക്കുന്നു. ഇക്കാലത്ത് ലോകത്തെവിടേയും വാര്‍ത്തയെത്തിക്കാന്‍ നിമിഷം മതി. മേഘവും മയൂവും വേണ്ട.വാത്താവിനിമയത്തില്‍ വിപ്ലവകരമായ സാങ്കേതിക വികാസം ലോകജനതയുടെ പ്രതികരണവേഗതയില്‍വിസ്മയകരമായവ്യതിയാനം വരുത്തിയെന്നു അദ്ദേഹം എഴുതുന്നു. (പേജ് 25).

പത്രാധിപര്‍ വിദ്യാഭ്യാസയോഗ്യതയുള്ളവനും അദ്ദേഹത്തിന്റെ അറിവ് ഫലപ്രദമായി ഉപയോഗിക്കാന്‍ പ്രാപ്തിയുള്ളവനുമാകണമെന്ന് ഈ കുറിപ്പുകള്‍നമ്മെബോദ്ധ്യപ്പെടുത്തുന്നു. പലപ്പോഴും ചരിത്രത്തിന്റെ ഏടുകള്‍വര്‍ത്തമാനകാലവുമായിചേര്‍ത്തുവച്ച് അദ്ദേഹം നമ്മോട്പറയുന്ന കാര്യങ്ങള്‍ വളരെവിശ്വസനീയമായ വിധത്തില്‍, പലപ്പോഴും ഗൗരവതരമായ നര്‍മ്മത്തില്‍ ചാലിച്ചു കൊണ്ടാണു.(വന്‍കിട കമ്പനികള്‍ കല്‍പ്പിക്കുന്ന വിലയ്ക്ക് ജലവും, വായുവും വാങ്ങി ഉപയോഗിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ട്.) ആനുകാലിക പ്രാധാന്യമുള്ള വിഷയങ്ങള്‍ക്ക് തന്റേതായ അല്ലെങ്കില്‍ തങ്ങള്‍ പിന്താങ്ങുന്ന ഭരണകക്ഷിയുടെ, വിഭാഗത്തിന്റെ പ്രീതിസമ്പാദനത്തിനായി സമൂഹത്തെ ആളിപ്പടര്‍ത്തുന്ന പത്രാധിപക്കുറിപ്പുകളില്‍ നിന്നും ഈ കുറിപ്പുകള്‍ തനതായ ഒരു മാനം സ്രുഷ്ടിക്കുന്നു. ഈ കുറിപ്പുകള്‍ ഒരു സാഹിത്യരചനപോലെ, കഥപോലെ, ഓര്‍മ്മക്കുറിപ്പുകള്‍ പോലെ, ഒരു തൊട്ടുണര്‍ത്തല്‍ പോലെ, ഒരു മാര്‍ഗനിര്‍ദേശം പോലെ ആവിഷ്ക്കരികുകയെന്ന രചനാതന്ത്രം കൊണ്ട് സമ്പന്നമാണ്. സ്വയം ഭാഗമായിരിക്കുന്ന ഒരു സമൂഹത്തിലെ ചില സംഭവങ്ങള്‍ അത്തരം സംഭവങ്ങളെ നയിച്ച സാഹചര്യങ്ങള്‍ മനസ്സിലാക്കി അതില്‍മുഴുകുന്നുപത്രാധിപര്‍. അങ്ങനെചെയ്യുമ്പോള്‍ ലഭിക്കുന്ന അനുഭവങ്ങള്‍ അദ്ദേഹം വിവരിക്കുന്നു. അത്തരം രചനകള്‍ ക്രുത്യമായതും, ഗവേഷണവിധേയമായതും,വായിക്കാന്‍ രസകരവുമാകുന്നു.

വിദേശഭൂമിയില്‍ മു്യധാരപ്രസിദ്ധീകരണങ്ങളെ അപേക്ഷിച്ച് സ്വദേശഭാഷയില്‍ ഇറക്കുന്നപത്രങ്ങള്‍ക്ക് ഒത്തിരി വെല്ലുവിളികള്‍ ഉണ്ട്. അവര്‍ക്ക് സ്വന്തം നാട്ടിലും അവര്‍ വസിക്കുന്നനാട്ടിലും ഉണ്ടാകുന്ന സംഭവവികാസങ്ങളെ സുസൂക്ഷം നിരീക്ഷണം ചെയ്തുകൊണ്ടേയിരിക്കേണ്ടിവരുന്നു. വാര്‍ത്തകള്‍ കിട്ടിയാല്‍തന്നെ അവയുടെ നിജസ്ഥിതി അന്വേഷിച്ച് ഉറപ്പുവരുത്തുകയെന്ന ഉത്തരവാദിത്വവും അവരില്‍നിക്ഷിപ്തമാണ്. സത്യവും മിഥ്യയും വാര്‍ത്തകളില്‍ കൂടികലരുക സ്വാഭാവികമാകയാല്‍ സത്യസന്ധമായ വാര്‍ത്തകള്‍ വായനകാരിലെത്തിക്കാന്‍ പത്രാധിപരുടെ ബുദ്ധിയും സാമര്‍ത്ഥ്യവും വളരെപ്രധാനമാണു. ഈ പുസ്തകത്തിലെ കുറിപ്പുകള്‍ വായിക്കുമ്പോള്‍ പത്രാധിപര്‍ തന്നിലര്‍പ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങള്‍ വിദഗ്ധമായി നിര്‍വഹിച്ചിട്ടുള്ളതായി നമ്മള്‍ മനസ്സിലാക്കുന്നു.

വായനകാര്‍ക്ക് നിരൂപണപരമായി മനനം ചെയ്യാനുള്ളപ്രചോദനം, അതേസമയം പരപ്രേരണകൂടാതെ പ്രതികരിക്കാനുള്ള തന്റേടം നല്‍കുക എന്നിവ പത്രധര്‍മ്മത്തിന്റെ കാതലായ ലക്ഷ്യങ്ങളാണ്.പലപ്പോഴും ഭരണാധികാരികളുടെ ഇഷ്ടങ്ങള്‍ക്കൊപ്പം പത്രങ്ങള്‍അവരുടെ ആദര്‍ശങ്ങളെ ബലി കഴിക്കുന്നത് സാധാരണയാണെങ്കിലും നല്ല പത്രാധിപന്മാര്‍ അങ്ങനെസ്വാധീനിക്കപ്പെടാറില്ല .അവര്‍ നിര്‍ഭയരായി, സത്യസന്ധരായി എഴുതുന്നു. അവരെപുതിയ തലമുറപിന്‍ തുടരുന്നു.ദൈനംദിനസംഭവവികാസങ്ങളെ നിരീക്ഷണം ചെയ്ത് അതുവിശദീകരിച്ച് വ്യാ്യാനം ചെയ്ത്‌സമൂഹത്തെബോധവല്‍ക്കരിക്കയാണ്‌നക്ലപത്രാധിപരുടെ ലക്ഷ്യം. ചിലപ്പോള്‍ ഒരു നിയമത്തെ അല്ലെങ്കില്‍ ഒരു ഭരണപരിഷ്ക്കാരത്തെ നിശിതമായിവിമര്‍ശിക്കയും, അത്തരം വിഷയങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്നുനിര്‍ദേശിക്കയും അവര്‍ ചെയ്യുന്നു. നല്ല പത്രാധിപത്യത്തിന്‍ കീഴിലുള്ളപത്രങ്ങള്‍ക്ക് ഒരു രാഷ്ട്രത്തിന്റെ ഭാവിതീരുമാനിക്കുന്നതില്‍ വരെഗണ്യമായ പങ്കുവഹിക്കാന്‍ കഴിയും.സശ്രദ്ധം ഈ പത്രാധിപക്കുറിപ്പുകള്‍വായിക്കുന്ന അമേരിക്കന്‍ മലയാളിക്ക് മനസ്സിലാക്കാന്‍ ഒത്തിരി കാര്യങ്ങള്‍ ഉണ്ട്.ഓരൊ പ്രവാസിക്കും അല്‍പ്പമിരുന്ന് ചിന്തിക്കാന്‍ വക നല്‍കുന്നവിഷയങ്ങളുടെ ഉല്‍ക്രുഷ്ടമായ അവതരണമാണീ പുസ്തകം. കാലഹരണപ്പെട്ടുപോകാത്ത വിഷയങ്ങളെ അപഗ്രഥിക്ലെഴുതിയ ഈ ലേനങ്ങള്‍തലമുറകളെ സ്വാധീനിക്കയും അവര്‍ക്ക് പ്രയോജനകരവുമാകും. പുസ്തകത്തിന്റെ കോപ്പിക്കായി ശ്രീ ജെ മാത്യൂസ്‌സാറുമായി ബന്ധപ്പെടുക.ഫോണ്‍ 914_450_1442/jamthews335@gmail.com.

ശുഭം

Read more

വളപ്പൊട്ടുകളും മയില്‍പ്പീലിയും (ഒരു വലന്റയിന്‍ കുറിപ്പ്‍)

മാംസ നിബദ്ധമല്ലാത്ത അനുരാഗം തളിര്‍ക്കുന്നത് കൗമാരപ്രായത്തിന്റെ ആരംഭഘട്ടത്തിലാണ്. മുടിവളര്‍ത്തുന്ന, കണ്ണില്‍ മഷിയെഴുതുന്ന, മുടിയില്‍പൂ ചൂടുന്ന, കഴുത്ത് മുതല്‍മുട്ടുവരെ വസ്ര്തം കൊണ്ട്മൂടിയ ബാലികയെ ഒരു ട്രൗസര്‍ മാത്രം ധരിച്ച് യഥേഷ്ടം എവിടേയും സഞ്ചരിക്കാന്‍വിലക്കുകളില്ലാത്ത ബാലന്‍ കൗതുകത്തോടെ നോക്കി അവളോട് പേരെന്തെന്നുചോദിക്കുമ്പോള്‍ പേരക്ക എന്നുപറഞ്ഞ് കിലുകിലെ ചിരിച്ച് കൊണോടികളയുന്നു അവള്‍.ആണ്‍കുട്ടി വിസ്മയാധീനനായി അവളെ കണ്ണെടുക്കാതെ നോക്കിനില്‍ക്കുമ്പോള്‍ പേരു് നാളെ പറയാമെന്ന് അവള്‍ വിളിച്ചുപറയുന്നു. "നാളെ' എന്ന ദിവസം ആ കൗമാരകാരന്റെ മനസ്സില്‍ ഒരു ആകര്‍ഷണമായി മാറുകയാണപ്പോള്‍.എതിര്‍ ലിംഗത്തോടുള്ള ഇണയുടെ ആകര്‍ഷണമല്ല ഇവിടെ.എന്നാല്‍ പേരുപറയാനാവാത്ത ഒരിഷ്ടത്തിന്റെ പൂഞ്ചോലകള്‍ അവരുടെ മനസ്സില്‍ ഒഴുകി ചേരുന്നുണ്ട്. നാലുമണിപൂക്കള്‍ വിരിയുമ്പോള്‍ വിയര്‍പ്പില്‍ കുതിര്‍ന്ന കണമഷിയുടേയും ചാന്തുപ്പൊട്ടിന്റേയും വാസനയുമായി. അവള്‍ വീണ്ടും ഓടിയെത്തുന്നു. കരിവളകള്‍ അണിഞ്ഞ കൈകള്‍ മാറിലടുപ്പിച്ച് പിടിച്ച് അവള്‍ എന്തോകൊണ്ടുവരുന്നു. ഞാന്‍ നിനക്ക് ഒരു സാധനം കൊണ്ട്‌വന്നിട്ടുണ്ട്. അവള്‍ ചുറ്റിലും നോക്കിപതുക്കെ മന്ത്രിക്കുന്നു. ആരും കാണരുത്, ആരോടും പറയരുത്. അനുരാഗരഹസ്യങ്ങളുടെ ആദ്യത്തെതാക്കോള്‍ അവര്‍ അപ്പോള്‍ കൈമാറുന്നു.

പ്രേമം കൊണ്ടാടുന്ന വലന്റയിന്‍ദിനമെന്ന ദിവസത്തെക്കുറിച്ചറിയാത്ത ആ ഗ്രാമീണകുട്ടികള്‍ പരസ്പരം കൈ മാറുന്നത് വളപൊട്ടുകളും മയില്‍പീലിയുമാണ്. മയില്‍പീലി മാനം കാണിക്കാതെ പുസ്തകതാളില്‍ ഒളിപ്പിച്ച് വയ്ക്കാന്‍ നിഷ്ക്കളങ്കരായ അവര്‍ തീരുമാനിക്കുന്നു. "ഇടക്ക ്‌നോക്കരുത്''എന്നു പെണ്‍കുട്ടി ആണ്‍കുട്ടിക്ക് താകീത്‌നല്‍കുന്നു.നോക്കിയാല്‍ അത് പെറ്റുപെരുകില്ല. നോക്കാതിരുന്നാല്‍ നമുക്ക് ഒത്തിരിക് മയില്‍പീലികള്‍ ഉണ്ടാകും.മയില്‍പീലി അങ്ങനെ ഒളിപ്പിച്ച് വച്ചാല്‍ അത് കുഞ്ഞ് മയില്‍പീലികളെ പ്രസവിക്കുമത്രെ."എന്നിട്ടെന്തിനാണ്'' ആണ്‍കുട്ടിക്ക് അതില്‍ അത്രതാല്‍പ്പര്യമില്ല. അവള്‍ നാളേയും വരുമോ എന്നാണു അവന്‍ അറിയേന്റത്. അവന്റെ മനസ്സില്‍ ഒരു "ഇത്''വന്നുമുട്ടിനില്‍ക്കുന്നു."നാളെ"കാത്തിരിക്കാന്‍ ഒരു ദിവസം. അവളുടെ മനസ്സിലും ആണ്‍കുട്ടിയെപോലെ ഒരു ''ഇത് " ഉണ്ട്. ആ ഇത് കാലം മുന്നോട്ട് നീങ്ങുമ്പോള്‍ അവളുടെ മനസ്സിലെ ചില്ലകളെ പൂവണയിക്കുന്നു. പ്രണയാഭിലാഷങ്ങളുടെ വിടരന്‍ കൊതിക്കുന്ന പൂമൊട്ടുകള്‍ ചില്ലകളില്‍ നിറയുന്നു.അവളുടെ ഉള്‍പുളകങ്ങളില്‍ അനുരാഗ തെന്‍നിറയുന്നു കടാക്ഷ ശാസ്ര്തമറിയാത്ത കടക്കണ്ണുകളില്‍ പരല്‍മീനുകള്‍ ഓടിക്കളിക്കുന്നു.പിന്നെ താരമ്പന്‍കൊട്ടും മേളവും തുടങ്ങുകയായി. കരിമ്പിന്റെവില്ലും തേനീച്ചകളാര്‍ക്കുന്ന പൂവ്വമ്പുകളുമായി കമദേവന്‍ അവരുടെ ജീവിതത്തില്‍ പ്രണയോത്സവത്തിനുള്ള കൊടിയേറ്റം ആര്ംഭിക്കും. അവളുടെ അംഗോപാംഗങ്ങളിലേക്ക് അവന്റെ കണ്ണുകള്‍പായുന്നു."കിളി ചുണ്ടന്‍ മാമ്പഴമേ, കിളി കൊത്താതേന്‍ പഴമേ." എന്നു അവളെ നോക്കി അവന്‍ പാടുന്നു.വേറെ കിളികളൊന്നും കൊത്തരുതെന്ന ഒരു അസൂയയും ആ വരികളിലുണ്ട്.

എത്രപെട്ടന്നാണു കാലം അവരില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. മയില്‍പീലിപെറ്റുപെരുകുന്നത് ജിജ്ഞാസയോടെ, അക്ഷമയോടെ കാത്തിരുന്ന കൗമാരം.വളപൊട്ടുകളെകൊണ്ടുണ്ടാക്കുന്ന പലതരം കരകൗശലങ്ങള്‍, മുടിയില്‍ ചൂടാന്‍പൂക്കളിറുക്കല്‍, കൊതിപ്പിച്ച് കൊണ്ട്പറന്ന കലുന്ന ചിത്രശലഭങ്ങള്‍ക്ക് പുറകെ മത്സരിച്ച് ഓട്ടം. അപ്പോള്‍ നിര്‍മ്മലരാഗത്തിന്റെ കുളിര്‍തെന്നല്‍ അവരെ ചുറ്റിപിടിക്കുന്നു.സുഖശീതളമായ ആ ആലിംഗനത്തില്‍ അവരും പൂക്കളെപോലെ, പൂമ്പാറ്റകളെപോലെ പാറിനടക്കുന്നു.

നിര്‍മ്മലരാഗത്തിന്റെ തുഷാരബിന്ദുക്കള്‍ തുളുമ്പിനില്‍ക്കുന്ന ഹ്രുദയത്തിലെ പുല്‍ക്കൊടിതുമ്പില്‍ അവരുടെ കൊച്ച് ലോകം പ്രതിബിമ്പിക്കുന്നു.എല്ലാം സുഖം സുഖകരം.
എന്നാല്‍ ശരീരത്തില്‍വരുന്ന മാറ്റങ്ങള്‍ അവരെ മാറ്റിമറയ്ക്കുന്നു. എതിര്‍ലിംഗക്കാരെ കാണുമ്പോള്‍ ആഗ്രഹമുണ്ടാകുന്നു, ആകര്‍ഷണമുണ്ടാകുന്നു. ആദ്യത്തെ കാഴ്ചയില്‍ പ്രേമമം തോന്നിയെന്നൊക്കെ കവികളുടെ ഭാഷ്യമാണു. ആഗ്രഹം അല്ലെങ്കില്‍ കാമമാണു ആദ്യമുണ്ടാകുന്നതെന്നാണ് ശരിയെന്ന് എത്രയോപേര്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. ശാസ്ര്തം അതിനെ അനുകൂലിക്കയും ചെയ്തിരിക്കുന്നു, ശരീരത്തില്‍ ഹോര്‍മോണുകള്‍ പ്രവര്‍ത്തിക്കുമ്പോള്‍ കൗമാരകാലത്തെ അടുപ്പവും, സ്‌നേഹവുമൊക്കെ മാറിപോകുന്നു. അതിനു ഒരു പുതിയ മാനം കൈവരുന്നു. പരസ്പരം കാണുമ്പോള്‍ യൗവ്വനയുക്തരായ അണ്‍കുട്ടികള്‍ക്കും, പെണ്‍കുട്ടികള്‍ക്കും കെട്ടിപിടിക്കാനും ഉമ്മവയ്ക്കാനുമൊക്കെ അഭിനിവേശം ഉണരുന്നു. മനസ്സ്‌സ്വപ്നങ്ങളില്‍ മുഴുകുമ്പോള്‍ ശരീരം യാഥാര്‍ത്ഥ്യങ്ങളിലേക്ക് കുതിക്കാന്‍വെമ്പുന്നു.അവിടം മുതല്‍ അനുരാഗം മാംസ നിബദ്ധമാകുന്നു.വീണ്ടും ശരീരത്തിലെ ഹോര്‍മ്മോണുകള്‍ക്ക് ബലക്ഷയം ഉണ്ടാകും വരെ. കാമദേവന്റെ അമ്പുകള്‍വന്നുപതിക്കുന്നത് ഹ്രുദയത്തിലേക്കാണല്ലോ?പ്രായം കൂടുമ്പോള്‍ ഹ്രുദയവും ചില പണിമുടക്കുകളില്‍ ഏര്‍പ്പെടുന്നു. ആഗ്രഹങ്ങള്‍ ഉള്‍കൊള്ളാന്‍ ഹ്രുദയം ദുര്‍ബ്ബലമാകുന്ന നിസ്സഹായാവസ്തയിലായിരിക്കും ചിലര്‍ വയസ്സന്‍ കാലത്തെ ഉദാത്തപ്രേമത്തെപ്പറ്റിയൊക്കെ എഴുതിവച്ചത്. വാസ്തവത്തില്‍ ഉദാത്ത പ്രേമം ഉണ്ടകുന്നത് കൗമാരത്തിലും യൗവ്വനത്തിന്റെ ആരംഭത്തിലുമായിരിക്കും.

ഭാഷയുണ്ടായത് സ്‌നേഹപ്രകടനങ്ങള്‍ക്ക്‌വേണ്ടിയല്ലേ എന്നുതോന്നിപ്പോകും വിധം എന്തെല്ലാം രചനകളാണു നമുക്ക്‌വായിക്കാന്‍ കിട്ടുന്നത്.പ്രണയാദ്രഭാവങ്ങള്‍ കാട്ടി ഹ്രുദയവും കൊണ്ടോടിപോകുന്ന പെണ്‍കുട്ടിയെനോക്കി ആണ്‍കുട്ടികള്‍ പറഞ്ഞതെല്ലാം കവിതകളായി, കഥകളായി.അതൊക്കെ വായിച്ച നമ്മള്‍ അത്ഭുതപരതന്ത്രരായി. നായികയെനോക്കി നായകന്‍ ഇങ്ങനെപാടുന്നു. ചന്ദ്രരശ്മികള്‍പോലെ വിളങ്ങുന്നു നിന്റെ മുഖം, സ്വര്‍ണ്ണം പോലെ തിളങ്ങുന്നനിന്റെ അളഗങ്ങള്‍, തടാകം പോലെയുള്ള നീലക്കണ്ണുകള്‍ അതില്‍ ആഴമുള്ള ഏതോരഹസ്യം, നിന്നെ സ്രുഷ്ടിച്ചവനെ ഞാന്‍ എങ്ങനെ പ്രശംസിക്കും. അന്തിമദിവസമെന്ന ഒന്നുണ്ടെന്നു ആളുകള്‍പറഞ്ഞു ഞാന്‍ കേട്ടിട്ടുുണ്ട് നിന്നെ കണ്ടതില്‍പിന്നെ അത് ശരിയാണെന്നു എനിക്ക് ബോദ്ധ്യമായി.

പ്രേമം ഒരു മാനസിക രോഗമാണെന്നു പ്ലേറ്റൊ പറഞ്ഞത് ശരിയാണെന്നു എത്രയോ പ്രേമകഥകള്‍സാക്ഷ്യം വഹിച്ചിരിക്കുന്നു. ഈ പ്രേമകാവ്യങ്ങളിലെല്ലാം തന്നെ ലൈംഗിക മോഹങ്ങള്‍ ഉള്‍കൊണ്ടിരിക്കുന്നത് കാണാം.പ്രേമത്തിന്റെ ഉദാത്ത ഭാവങ്ങള്‍ അവയില്‍ പ്രകടമെങ്കിലും അന്തര്‍ലീനമായി കിടക്കുന്നത് കാമം തന്നെ. പ്രേമിച്ചയാള്‍ക്ക്‌വേണ്ടി ജീവത്യാഗം ചെയ്യുന്നതൊക്കെ അനശ്വരപ്രേമത്തിന്റെ ഉദാത്ത മാത്രുകയായി കരുതുന്നവരുണ്ട്. "പഴകിയ തരുവല്ലി മാറ്റിടാം പുഴയൊഴുകും വഴിവേറെയാക്കിടാം; കഴിയുമിവ മനസ്വിമാര്‍മനസ്സൊഴിവതസക്യമൊരാളിലൂന്നിയാല്‍'' എന്നു കവിവാക്യം. എന്തുകൊണ്ട്? പുരുഷമേധാവിത്വം കല്‍പ്പിച്ച് വച്ചിരിക്കുന്ന നിയമങ്ങള്‍മൂലം ഒരാളെ മാത്രമേസ്‌നേഹിക്കാവു അദ്ദേഹം വിവാഹം കഴിച്ചാലും കന്യകയായിതന്നെ കഴിയണമെന്ന ശാസനം. ആ ശാസനയെ ദൈവീകമായി കണ്ട് എത്രയോ യുവതികള്‍ വ്രുദ്ധ കന്യകളായിപരലോകം പൂണ്ടു. ശാരീരികമായി അടുക്കാന്‍ കഴിയാതെവന്നപ്പോള്‍ ബ്രഹ്മചര്യം സ്വീകരിക്കുന്നതും മാംസനിബദ്ധമാണു അനുരാഗമെന്നതിനുതെളിവാണ്. സ്ര്തീ പുരുഷന്മാര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയെന്നത് പ്രക്രുതിയുടെ ആവശ്യമാണ്. വിഷയേഛയില്ലാത്ത പ്രേമം (Platonic love) എന്നുപറയുന്നത് കാപട്യമാണ്. അതു കൗമാരമനസ്സുകളില്‍ ഉഷസുഷമ പോലെസ്ഥിതിചെയ്യുന്നതാണ്. സൂര്യോദയം കഴിഞ്ഞാല്‍പിന്നെവെയിലിനു ചൂടു കൂടിവന്നു അസ്തമനത്തോടടുക്കുമ്പോള്‍ കുറഞ്ഞ്‌കൊണ്ടിരിക്കുന്നു.കാലം എല്ലാം മാറ്റിമറച്ചുകളഞ്ഞു. ഇപ്പോള്‍ ആദര്‍ശങ്ങളേക്കാള്‍ മനുഷ്യര്‍പ്രായോഗികതയില്‍ കൂടുതല്‍ ഊന്നല്‍ കൊടുക്കുന്നു. മരിച്ച് പോയപ്രിയനുവേണ്ടി ജീവത്യാഗം ചെയ്യുന്ന, ജീവിച്ചു കൊണ്ടു തന്നെബലിയാടുകളാകുന്ന മഹിളകളുടെ ചരിത്രം നമ്മള്‍ വായിച്ചിട്ടുണ്ട്. രസകരമായ ഒരു കഥ ശ്രദ്ധിക്കുക. ഭര്‍ത്താവിന്റെ കുഴിമാടത്തിനരികെ വീശറികൊണ്ട് വീശികൊണ്ടിരിക്കുന്ന ഒരുയുവതിയെ കണ്ട സന്യാസി വളരെ ബഹുമാനത്തോടെ അവളെ സമീപിച്ചു. കല്ലുകൊണ്ട്പണിത് സിമന്റിട്ട ആ തറക്കരികില്‍ ഹ്രുദയവേദനയോടെയായിരിക്കും അവള്‍ ഇരിക്കുന്നതെന്നു കരുതി സന്യാസി അവളെ സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു. അവള്‍പറഞ്ഞ മറുപടി സന്യാസിയെ അതിശയിപ്പിച്ചു. അവള്‍ പറഞ്ഞു.ഈ സിമന്റ് ഉണങ്ങാതെ എനിക്ക്‌വേറെ വിവാഹം കഴിക്കാന്‍ എന്റെ സമൂഹം അനുവദിക്കില്ല.ഞാന്‍ എത്രയും പെട്ടെന്നു ഇതുണക്കാന്‍വേണ്ടി വീശുകയാണു.അതുകേട്ട് വിയര്‍ത്ത് സന്യാസിയും കയ്യിലിരുന്ന് വിശറിവീശികൊണ്ട് നടന്നകന്നു.അനശ്വരപ്രേമത്തിന്റെ സ്മാരകമായി നിലകൊള്ളുന്ന ടാജ് മഹല്‍, സ്‌നേഹമയിയായ ഭാര്യയുടെ ഓര്‍മ്മക്കായി ചക്രവര്‍ത്തി തീര്‍ത്തുവെന്നു വിശ്വസിക്കുന്ന വെണ്‍കുളിര്‍സൗധം. എന്നാല്‍ ചക്രവര്‍ത്തി എന്തുചെയ്തു. യശശ്ശരീരനായ ഒ എന്‍ വി എഴുതിയവരികള്‍ ഃ "മാതളം പൂത്തുവീണ്ടും, മാങ്കനിയുലഞ്ഞാടി,മാദകപികാലാപലോലമായി മലര്‍വാടി, മധുരം മലര്‍മാസം, സുല്‍ത്താന്റെ മനസ്സേതോ മറവിപിണഞ്ഞപോല്‍ പിന്നേയുമസ്വസ്ഥമായ്. മുഗ്ദ്ധലജ്ജായാര്‍ന്നൊരു മധുരപ്പതിനേഴിന്‍കൈത്തലം തഴുകിക്കൊണ്ടവിടെ നിന്നുസുല്‍ത്താന്‍.

വാലന്റയിന്‍ദിനം പ്രേമിച്ചവര്‍ക്കും, പ്രേമിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും മാത്രം ആഘോഷിക്കാനുള്ളതല്ലേ എന്നുപലരും സംശയിക്കുന്നു. വാസ്തവത്തില്‍ നമ്മെ സ്‌നേഹിക്കുന്നവരെ നമ്മള്‍ സ്‌നേഹിക്കുന്നവരെ എല്ലാം ഈ ദിവസത്തില്‍ ഓര്‍ക്കാം.സ്‌നേഹത്തിനുവേണ്ടിനീക്കിവച്ചിരിക്കുന്ന ഈ സുദിനം പോലെവേറേ ഏതുദിവസമുണ്ട്.? എല്ല ാവര്‍ക്കും സ്‌നേഹസുരഭിലമായ വലന്റയിന്‍ദിനം നേരുന്നു.

ശുഭം 

Read more

ചൈനീസ് കവിതകള്‍ മലയാളത്തില്‍ (നിരൂപണം‍)

കവിത എപ്പോഴും പരീക്ഷണ വിധേയമായികൊണ്ടിരിക്കുന്നു. ഏത് ഭാഷയിലായാലും കവികള്‍ വ്യത്യസ്തമായ, നവീനമായ ആവിഷ്ക്കാരരീതികളും ആശയങ്ങളുമാണുഅവതരിപ്പിക്കുന്നത്. അങ്ങനെ ആധുനികത അതിന്റെ അസൂയാര്‍ഹമായ പദവിയില്‍ അഭിരമിക്കുമ്പോള്‍ആയിരത്തിലേറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട ചൈനീസ് കവിതകളെ നമുക്ക് പരിചയപ്പെടുത്തുകയാണ് ഡോക്ടര്‍ പി.സി. നായര്‍. പരിഭാഷയിലൂടെ ഒരു രാജ്യത്തെ ഭാഷയും സംസ്കാരവും ആചാരങ്ങളും സ്ഥലമാറ്റപ്പെടുന്നു. രണ്ട് സംസ്കാരങ്ങള്‍ക്ക് പരിചയപ്പെടാന്‍ ഒരവസരം ലഭിക്കുന്നു. മലയാളി വായനക്കാര്‍ക്കും മലയാള ഭാഷക്കും ഇതു മുതല്‍കൂട്ടാണ്.

അദ്ദേഹത്തിന്റെ മരതക വീണ എന്ന കവിതാസമാഹാരം ഇംഗ്ലീഷിലേക്ക് പരിഭാഷചെയ്യപ്പെട്ട ചൈനീസ് കവിതകളുടെ മലയാള പരിഭാഷയാണ്. പരിഭാഷ ചെയ്യുമ്പോള്‍ നഷ്ടപ്പെടുന്നതാണ് കവിതയെന്നു അമേരിക്കന്‍ കവി റോബര്‍ട്ട് ഫ്രോസ്റ്റ് പറഞ്ഞത് ഓര്‍ക്കുന്നു. ഇവിടെ പരിഭാഷ ചെയ്തിരിക്കുന്ന കവിതകള്‍ ചൈനീസ് ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്തവ വീണ്ടും മലയാള ത്തിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കയാണ്. ഒരു ഭാഷയില്‍ നിന്നും മറ്റു ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോള്‍ വാക്കുകള്‍ക്ക് തുല്ല്യമായ പദങ്ങള്‍ കണ്ടെത്തുക പ്രയാസമാണ്. അതുകൊണ്ടാണ് പരിഭാഷ ഒരു കലയാണെന്നു പറയുന്നത്. പരിഭാഷകനു ഈ ഉദ്യമത്തില്‍ വളരെയേറെ ക്ലേ്‌ളശങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. രണ്ടു ഭാഷയിലും പ്രാവീണ്യമുള്ള ഒരാള്‍ക്കെ പരിഭാഷയോട് നീതിപുലര്‍ത്താന്‍ കഴിയു. എന്നിരുന്നാലും പരിഭാഷയില്‍ പൂര്‍ണ്ണത വരുത്തുക അസാദ്ധ്യമെന്നു തന്നെ പറയാം.
ചായയുടെ മണമാണ് സ്വാദല്ല ആസ്വദിക്കേണ്ടതെന്ന് ചൈനക്കാരുടെ ഇടയിലെ ഒരു ചൊല്ലാണ്. അവരുടെ കവിതകള്‍ വായിച്ച് മനസ്സിലാക്കുമ്പോഴാണ് അതിലെ കാവ്യ സുഗന്ധം വായനകാരനനുഭവപ്പെടുകയുള്ളു.. പരിഭാഷയിലൂടെ ആ സുഗന്ധം പ്രസരിപ്പിക്കാനുള്ള ഡോക്ടരുടെ ശ്രമം വിജയിച്ചിട്ടുള്ളതായി പല കവിതകളിലും പ്രകടമാണ്.

ടാങ്ങ് വംശകാലത്തെ ഒരു കവി കവിതയെ ഇങ്ങനെ നിര്‍വ്വചിച്ചിരിക്കുന്നു. കവിതയിലെ വിഷയം ഹ്രുദയഹാരിയായിരിക്കണം അതിനെ ആകര്‍ഷണീയമായ വിധത്തില്‍ പ്രയോഗിക്കണം, മുഴുനീളെ പ്രതിഭ വെട്ടിതിളങ്ങണം, ഭാസുരമായ, സുന്ദരമായ, ഉദാത്തമായ ശൈലിയില്‍ അതിനെ അവതരിപ്പിക്കണം. കവിതകള്‍ പരിഭാഷ ചെയ്തപ്പോള്‍ സ്വയം ഒരു കവിയും എഴുത്തുകാരനുമായ ഡോക്ടര്‍ നായര്‍ പ്രസ്തുത നിര്‍വ്വചനം മനസ്സില്‍ സൂക്ഷിച്ചിരുന്നുവെന്നു കവിതകള്‍ വായിക്കുമ്പോള്‍ ബോദ്ധ്യപ്പെടുന്നതാണ്. ആ കവികള്‍ ഇങ്ങനെ പറഞ്ഞു: "നില്‍ക്കൂ, അനൈശ്വരതയുടെ ഒരു നിമിഷം ഇതാ നിങ്ങള്‍ക്കുവേണ്ടി ഞങ്ങള്‍ കാഴ്ച്ച വെയ്ക്കുന്നു.' മനുഷ്യര്‍ക്കിടയില്‍ അലസമായി ചുറ്റിക്കറങ്ങുന്നതിനെക്കാള്‍ എത്രയോ അഭികാമ്യമാണ് എന്റെയീ മനോരാജ്യമെന്നു ചാങ്ങ് ചി ഹോ എന്ന കവി "അതിദൂരത്ത്'' എന്ന കവിതയില്‍ പറയുന്നു.

പരിഭാഷയെക്കുറിച്ച് അമേരിക്കന്‍ കവി എസ്ര പൗണ്ഡ് പറഞ്ഞത് രണ്ടു തരം പരിഭാഷകര്‍ ഉണ്ടെന്നാണ്. കവിതകള്‍ക്ക് വ്യാഖാനം നല്‍കികൊണ്ടുള്ള പരിഭാഷ, അല്ലെങ്കില്‍ പുതുതായി ഒരു കവിതയുണ്ടാകുന്ന പരിഭാഷ. ഒരു പക്ഷെ പദാനുപദ പരിഭാഷയെക്കാള്‍ മൂലക്രുതിയുടെ ഗുണവുംമണവും നില നിര്‍ത്താന്‍ സ്വതന്ത്ര പരിഭാഷ ഉത്തമമെന്നു ഡോക്ടര്‍ മനസ്സിലാക്കി കാണും. അതുകൊണ്ട് അദ്ദേഹം കവിതകള്‍ സ്വതന്ത്രമായി പരിഭാഷ ചെയ്തിരിക്കുന്നു. സ്വതന്ത്ര തര്‍ജ്ജമയേക്കാള്‍ പദാനുപദ (രൂപ ദ്ധന്ധനുത്സന്റരൂപ ന്ധത്സന്റ ന്ഥരൂപ ന്റന്ധദ്ധഗ്ന ) തര്‍ജ്ജമയാണ് മൂലക്രുതി ആസ്വാദകരമാക്കുന്നത് എന്നു പറയുന്നുണ്ടെങ്കിലും സ്വതന്ത്ര പരിഭാഷ ചിലപ്പോള്‍ മൂലക്രുതിയെക്കാളും മികച്ചതായി അനുഭവപ്പെടാം. പ്രത്യേകിച്ച് ക്രുതി ഏതു ഭാഷയില്‍ നിന്നാണ് പരിഭാഷ ചെയ്യപ്പെടുന്നതെന്നു കൂടി കണക്കിലെടുക്കുമ്പോള്‍.

ഇവിടെ ഡോക്ടര്‍ നായരെ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നം അദ്ദേഹം ഇംഗ്ലീഷില്‍ നിന്നും പരിഭാഷ ചെയ്യുന്ന ക്രുതി ആദ്യം എഴുതിയത് ചൈനീസ് ഭാഷയില്‍ ആണെന്നുള്ളതാണ്. അപ്പോള്‍ അദ്ദേഹത്തിനു ചൈനീസ് ഭാഷയും, സംസ്കാരവും, കവിതകള്‍ എഴുതിയ കാലഘട്ടവുമൊക്കെ മനസ്സിലാക്കേണ്ടത് അനിവാര്യമായി വരുന്നു. അതു ഒരു വെല്ലുവിളിയാണ്. അതുകൊണ്ട് ഡോക്ടര്‍ നായര്‍ ചൈനീസ് കവിതകളെക്കുറിച്ച് ഗഹനമായ ഒരു പഠനം നടത്തി വിസ്തരിച്ച് ഒരു മുഖവുര പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. മാത്രമല്ല ഓരോ കവിതകളെക്കുറിച്ചുള്ള നിരൂപണങ്ങളും പഠനങ്ങളും കൊടുത്തിട്ടുണ്ട്.കവിതകള്‍ വായിക്കുമുമ്പെ ഈ മുഖവുര വായിക്കുന്ന വായനകാരന് സ്വയം ഗവേഷണങ്ങള്‍ നടത്താതെ തന്നെ കവിതകള്‍ കൂടുതല്‍ ആസ്വാദകരമാക്കാന്‍ കഴിയും. തര്‍ജ്ജമ കവിതകളുടെ പശ്ചാത്തലം അറിഞ്ഞ് കൊണ്ട് വായിക്കുമ്പോള്‍ അത് കൂടുതല്‍ ഹ്രുദയാവര്‍ജ്ജകമാകും; ആസ്വാദകരമാകും. പരിഭാഷകന്‍ എഴുതി വച്ച മുഖവുരയില്‍ മാത്രം ത്രുപ്തിപ്പെടണമെന്നില്ല. താല്‍പ്പര്യമുള്ള വായനകാര്‍ക്ക് അവരുടേതായ കാഴ്ച്ചപ്പാടിലൂടെ കവിതകളെ നോക്കി കണ്ട് അവയുടെ കാവ്യഗുണവും, ആശയവും, അലങ്കാരഭംഗികളുമൊക്കെ പഠനവിധേയമാക്കുകയോ, കൂടുതല്‍ ചൈനീസ് കവിതകളെക്കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുകയോ ആവാം. മുഖവുരയില്‍ പറയുന്നുടാങ്ങ് വംശ കാലത്ത് ചീനയില്‍ ജീവിച്ചിരുന്ന പന്ത്രണ്ടു കവികളുടെ ഇരുപത്തിനാനാല് കവിതകളാണു അദ്ദേഹം തര്‍ജ്ജമ ചെയ്തിരിക്കുന്ന തെന്ന്്. ടാങ്ങ് വംശ കാലം ശ്രേഷ്ഠമായ കവിതകളുടെ ഔന്നത്യകാലമായിരുന്നു. ഈ കവിതകള്‍ ആ കാലഘട്ടത്തി ല്‍ എഴുതപ്പെട്ടവയാണ്. ടാങ്ങ് വംശകാലം എ.ഡി.618 മുതല്‍ 904 വരെയെന്നു പരിഭാഷകന്‍ തന്റെ മുഖവുരയില്‍ പറയുന്നു.

ഡോക്ടര്‍ നായരുടെ പരിഭാഷ വായിക്കുമ്പോള്‍ഒരു വിദേശഭാഷയുടെമലയാള ആവിഷ്കാരമെന്നതിനെക്കാള്‍തനിമലയാളത്തിന്റെ മാധുര്യം ഇറ്റുന്ന സൗന്ദര്യാനുഭൂതിവായനകാരനത് പകരുന്നു. പരിഭാഷകന്‍ വാസ്തവത്തില്‍ ഒരു പുനര്‍ സ്രുഷ്ടി നടത്തുകയാണ്. വാക്കുകള്‍ ഒരിക്കല്‍ പറഞ്ഞാല്‍ അവ മരിച്ച്‌പോയി എന്നു എമിലി ഡിക്കന്‍സന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. പരിഭാഷകന്‍ വാക്കുകളെ വീണ്ടും ജീവിപ്പിക്കുന്നു.മൂലകവിക്ക് കവിത എഴുതുമ്പോള്‍ ഉണ്ടായ അനുഭവങ്ങളും അനുഭൂതിയും ഒരിക്കല്‍ കൂടി പരിഭാഷകനും അനുഭവപ്പെടണം. അതേസമയം ഭാഷ പണ്ഡിത്യവും വേണം. ഓരൊ വാക്കുകള്‍ ഏതര്‍ത്ഥതില്‍ കവി ഉപയോഗിച്ചെന്ന് മനസ്സിലാക്കി അതിനു യോജിച്ച പദങ്ങള്‍ കണ്ടു പിടിച്ച് പരിഭാഷ ചെയ്യുകയാണു നല്ല പരിഭാഷകര്‍. ഡോക്ടര്‍ നായരുടെ പണ്ഡിതോചിതമായ മുഖവുരയില്‍ നിന്നും പരിഭാഷ കര്‍മ്മം അതീവ ഗൗരവത്തോടും സൂക്ഷ്മതയോടുമാണു ചെയ്തിട്ടുള്ളതെന്ന് ഊഹിക്കാം.

ഓരോ രാജ്യത്തേയും സാഹിത്യം പ്രതിഫലിപ്പിക്കുന്നത് അവിടത്തെ ഭാഷയും സംസ്കാരവുമാണ്. അവിടത്തെ ജനങ്ങളുടെ അനുഭവങ്ങളും ജീവിതദര്‍ശനങ്ങളുമാണ്. കണ്‍ഫൂഷ്യസ് ധാര്‍മ്മികമായ സ്വഭാവരൂപീകരണത്തില്‍ കവിതാപഠനത്തിനു പ്രധാനമായ ഒരു സ്ഥാനമുണ്ടെന്ന് വിശ്വസിച്ചിരുന്നു. തത്വചിന്തകളും മതങ്ങളും കവിതാവികാസത്തില്‍ ഗണ്യമായ പങ്ക് വഹിക്കുന്നുവെന്നും അദ്ദേഹം വിശ്വസിച്ചുപോന്നു. കവികള്‍ ഈ തത്വചിന്താഗതിയെ പോഷിപ്പിച്ചിരുന്നുവെന്നു അവരില്‍ ചിലരുടെ കവിതകളില്‍ സ്പഷ്ടമാണ്.ഓ തടാകമേ! നിന്റെ പാദങ്ങള്‍ അടിവച്ചു മുന്നോട്ടു പോയേക്കാം എന്നാല്‍ നിന്റെയത്മാവില്‍ എന്നെന്നും ജ്വലിക്കുന്ന താരകയുണ്ടാവുമെന്നൊക്കെ അവര്‍ക്ക് എഴുതാന്‍ കഴി ഞ്ഞത് അതുകൊണ്ടായിരിക്കും.

ചൈനക്കാരുടെഭാഷ വ്യത്യസ്തമെങ്കിലുംഅവരുടെ സംസ്കാരത്തിലും, ചിന്തകളിലും ആചാരങ്ങളിലും ഭാരതീയ സംസ്ക്രുതിയുടെ പ്രതിഫലനങ്ങള്‍ കാണാവുന്നതാണ്. കൂടാതെ കവിതകളില്‍ പ്രകടമാകുന്ന മാനുഷികവികാരങ്ങളായ പ്രണയം, വിദ്വേഷം, വഞ്ചന, പ്രക്രുതി എന്നിവയ്ക്ക് ഭാഷയും മണ്ണും എന്ന വേര്‍ത്തിരിവ് ഇല്ലല്ലോ. ഈ വരികള്‍ ശ്രദ്ധിക്കുക.

മരതകമനോഹരമായ
ഗിരിസാനുക്കളിലൂടെ
പനിനീര്‍ കുസുമങ്ങളുടെ മിനുപ്പും
മുന്തിരിച്ചാറിലെ കൊഴുപ്പും
ഒന്ന് ചേര്‍ന്ന കോമളമായ മുഖാരവിന്ദമുള്ള
തരുണി

സ്വതന്ത്രപരിഭാഷയിലൂടെ ഡോക്ടര്‍ നായര്‍ മലയാള ഭാഷയെ സമ്പന്നമാക്കിയിരിക്കയാണ്.ഒരു മലയാളിയുടെ ഭാവനാവിലാസങ്ങളില്‍ നിന്ന് ഒട്ടും വ്യത്യസ്തമല്ല്‌ള സഹസ്രാബ്ദങ്ങള്‍ക്ക്് മുമ്പ് ചൈനയില്‍ ജീവിച്ചിരുന്നഒരു കവിയുടേതും എന്നറിയുമ്പോള്‍ നമ്മള്‍ വിസ്മയാധീനരാകുന്നു. സാഹിത്യത്തിനു അതിരുകളില്ല.അതിന്റെ ഭാവവും രൂപവും ഒന്നു തന്നെ. വിഭിന്ന ഭാഷയില്‍ അതു പറയുന്നു എന്നാല്‍ പരിഭാഷ ചെയ്യുമ്പോള്‍ എല്ലാവര്‍ക്കും മനസിലാകുന്ന വിധം, അവരുടെ സാഹിത്യ സാംസ്കാരിക തലങ്ങളോട് ചേരുന്ന വിധം നിര്‍വ്വഹിക്കുകയെന്ന ഉദ്ദേശ്യം ഡോക്ടര്‍ നായര്‍ നിറവേറ്റിയിട്ടുണ്ട്. ഭാരതത്തിലെ നാട്ടുരാജാക്കന്മാരും അവര്‍ പോറ്റിയ കവികളും രാജപ്രീതിക്ക് വേണ്ടിരചിച്ച കവിതകള്‍ സാഹിത്യത്തിനു മുതല്‍കൂട്ടായിട്ടുണ്ട്. അതേപോലെ ടാങ്ങ് വംശകാലത്ത് കവികളെ രാജാക്കന്മാര്‍ ആനുകൂല്യങ്ങളും പാരിതോഷികങ്ങളും നല്‍കി പരിപാലിച്ചിരുന്നുവെന്നു നമ്മള്‍ മനസ്സിലാക്കുന്നു. ചൈനീസ് കവിതകളുടെ സുവര്‍ണ്ണകാലത്തെ കവിതകള്‍ കണ്ടെത്തി, തിരഞ്ഞെടുത്ത്, പരിഭാഷപ്പെടുത്തി മലയാളി വായനകാരേ കാവ്യാനുഭൂതിയുടെ അഭൗമതലങ്ങളിലേക്ക് പരിഭാഷകന്‍ കൊണ്ടുപോകുന്നു.

കാവ്യസൗകുമാര്യവും, കാല്‍പ്പനികതയും കൈകോര്‍ത്ത് നില്‍ക്കുന്ന കവിതകള്‍, വിരഹത്തിന്റെ, പ്രക്രുതിദ്രുശ്യങ്ങളുടെ, പ്രണയാര്‍ദ്ര മുഗ്ദ്ധഭാവങ്ങളുടെ കവിതകള്‍. ദുരൂഹതകള്‍ സ്രുഷ്ടിക്കാത്ത രചനാതന്ത്രം. കവിതകള്‍ക്ക് ആധുനിക കവിതകളിലെ മുക്തഛന്ദസ്സുകളോട് സാമ്യം തോന്നുമെങ്കിലും മൂലക്രുതിയിലെ വരികളുടെ എണ്ണവും, താളവുമൊക്കെ സ്വതന്ത്ര പരിഭാഷയായത്‌കൊണ്ട്വ്രായനകാരന്‍ പ്രതീക്ഷിക്കുന്നില്ല. എന്നാല്‍ ടാങ്ങ് വംശത്തെ കവികള്‍ ദുരൂഹതയില്‍നിന്ന് വിട്ടു നിന്നിരുന്നുവെന്ന് മനസ്സിലാക്കാം.സുതാര്യമായ ബിമ്പങ്ങളും, കാല്‍പ്പനികഭാവങ്ങളും, ഹ്രുദയഹാരിയായ ഭാഷയും അവര്‍ ഉപയോഗിച്ചു.സഹ്രുദയനായ ഒരു മലയാളി വായനകാരനു കവിതകളെല്ലാം തന്നെ മനസ്സിലാക്കാന്‍ എളുപ്പവും ആനന്ദം പകരുന്നവയുമാണ്. കവിതയുടെ എല്ലാ സൗന്ദര്യഭാവങ്ങളും പരിഭാഷ ചെയ്യപ്പെടുമ്പോള്‍ ഉള്‍കൊള്ളുന്നില്ല എന്നുള്ളത് പൂര്‍ണ്ണമായി ശരിയല്ലെന്ന് ഈ കവിതകള്‍ വായിക്കുമ്പോള്‍ നമുക്ക് അനുഭവപ്പെടുന്നു. അത് പരിഭാഷകന്റെ അഭിജ്ഞ്ത്വമായി പരിഗണിക്കേണ്ടതാണ്. കവിയുടെ കലാപരമായ നിസര്‍ഗ്ഗനൈപുണ്യം പരിഭാഷയെ മികച്ചതാക്കാന്‍ സഹായിച്ചിട്ടുണ്ട്. പരിഭാഷ ചെയ്യുമ്പോള്‍ മൂലക്രുതിയെഴുതിയെക്കുറിച്ച് ഒരു അടിക്കുറിപ്പ് നല്‍കിയെങ്കില്‍ വായനകാര്‍ക്ക് ഉപകാരപ്രദമാകുമായിരുന്നു. ഉദാഹരണത്തിനു മൂലക്രുതിയെഴുതിയത് എത്ര വരികളില്‍, ചൈനക്കാരുടെ രീതിയനുസരിച്ച് ഏതു വിഭാഗത്തില്‍പ്പെടുന്നു (വ്രുത്തം, താളം, തുടങ്ങിയവ) എന്നൊക്കെയുള്ള വിവരണങ്ങള്‍. മുഖവുരയില്‍ പൊതുവായി ഇതെക്കുറിച്ച് പ്രസ്താവിച്ചിട്ടുള്ളത് വിസ്മരിക്കുന്നില്ല.
അന്നത്തെ കവികള്‍ സൗന്ദര്യാരാധകരും, പ്രണയാതുരരും ആയിരുന്നുവെന്ന് അവരുടെ കവിതകള്‍ സാക്ഷ്യം വഹിക്കുന്നു. തടാകത്തെക്കുറിച്ച് ഒരു കവിയുടെദര്‍ശനം ശ്രദ്ധിക്കുക.

വസന്തകാലത്ത്
ഒരു മനോഹരചിത്രം പോലെയാണവള്‍,
ഈ ഷാങ്ങ് തടാകം
(ഷാങ്ങ് മദ്ധ്യ ചൈനയിലെ അതിമനോഹരമായ ഒരു തടാകം)

ഉഷസ്സിലെ താരകയെപ്പോലെ
സൗച്ചവാന്‍ തടാകത്തിലെ
ജലത്തിനു മങ്ങിയ നിറം
(സൗച്ചവാന്‍ ഓമി പര്‍വ്വത സാനുക്കളിലുള്ളൊരു തടാകം)

കാല്‍പ്പനികത ഓളം വെട്ടുന്ന വരികളാല്‍ സമ്രുദ്ധമാണു മിക്ക കവിതകളും. പരിഭാഷകന്റെ സഹ്രുദയത്വവും ഭാഷാസ്വാധീനവും കവിതകളില്‍ പ്രകടമാണ്.

തുഷാരബിന്ദുക്കള്‍
ഇറ്റിറ്റ് വീഴുന്ന നിശീഥിനിയില്‍
വീണാതന്ത്രികള്‍
മധുരഗാനം പൊഴിച്ച്‌കൊണ്ടിരുന്നു

രാവ് വിരിച്ച നിഴല്‍പോലെ
കണ്ണു ചിമ്മികൊണ്ട് ഒഴുകുന്ന
കുഞ്ഞരുവികള്‍

ആകാശഗംഗയില്‍ പൗര്‍ണ്ണമി ചന്ദ്രന്‍
നൗകനയിച്ച് കൊണ്ടങ്ങനെ പോകവേ
മാമക ഹ്രുത്തിലെന്തോ തടഞ്ഞു പിന്നെ
സ്പന്ദനമൊട്ടൊക്കെ നിലച്ച് പോലായി

ശാന്തമായ നിശീഥിനിയുടെ ഒഴുക്കില്‍
അവളുടെ നേത്രങ്ങള്‍
അനിയന്ത്രിതമായി നിറഞ്ഞു
പിന്നെയവള്‍ പൊട്ടിക്കരഞ്ഞു

മരച്ചില്ലകളില്‍ നിന്ന്
ഒലിച്ചിറങ്ങിയ തുഷാരബിന്ദുക്കളോട്
അസൂയകാട്ടി
മിന്നാമിനുങ്ങുകള്‍
ഒളിപരത്തിപ്പറന്നു

മലയാളത്തില്‍ ഒരു കാലത്ത് കവികള്‍ തമ്മില്‍ തമ്മില്‍ എഴുത്തുകുത്തുകള്‍ നടത്തിയിരുന്നത് കവിതകളിലൂടെയായിരുന്നു. ചീനകാരും അതെപോലെ കവിതകള്‍ എഴുതിയിരുന്നുവെന്നു ഡോക്ടര്‍ തന്റെ മുഖവുരയില്‍ എഴുതിയിട്ടുണ്ട്. കവിതയിലെ വിഷയങ്ങള്‍ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുക്കുന്ന ഓരൊ നിമിഷങ്ങളായിരുന്നു. ഡോക്ടര്‍ നായരെഉദ്ധരിക്കട്ടെഃ "അന്നത്തെ കവികളുടെ ശീലം മനസ്സില്‍ എന്തു ഉദിക്കുന്നുവോ അതെഴുതുകയെന്നായിരുന്നു''
ഈ കവിതാസമാഹാരം വളരെ ശ്രദ്ധയോടും കലാപരമായ മിഴിവോടും കൂടിയാണു ഒരുക്കിയിട്ടുള്ളത്. വായനകാരെ ചൈനീസ് സുവര്‍ണ്ണ കാവ്യലോകത്തിലേക്ക് കൂട്ടികൊണ്ടുപോയി അവരുടെ കവിതകളെ ആസ്വദിപ്പിച്ച് കാവ്യഭാവനയുടെ മഴവില്‍ വര്‍ണ്ണങ്ങളെ കാട്ടി തന്ന് മറ്റ് ഭാഷകളിലെ സാഹിത്യക്രുതികളിലേക്ക് താല്‍പ്പര്യം ജനിപ്പിക്കുകയാണ് പരിഭാഷകന്‍. പ്രത്യേകിച്ച് ഭാരതീയ കവികളുടെ, മുഖ്യമായി മലയാളി കവികളുടെ കവിതകളും അതിലെ ഭാഷപ്രയോഗവും, ഉപമയും പ്രമേയങ്ങളുമൊക്കെയായി ചൈനീസ് കവിതക്കുള്ള സാദ്രുശ്യത്തെക്കുറിച്ച് സാഹിത്യകുതുകുകളായവര്‍ക്ക് ഗവേഷണം നടത്താനുംഈ കാവ്യസമാഹാരം പ്രചോദനം നല്‍കുന്നു. കാവ്യാനുഭുതികളുടെ ഒരു ലോകംതുറന്നു തരുന്ന ഈ പുസ്തകം സഹ്രുദരായ വായനകാരെ ആകര്‍ഷിക്കാതിരിക്കില്ല.

ഡോക്ടര്‍ പി.സി.നായര്‍ക്ക് നന്മകള്‍ നേരുന്നു.
(പുസ്തകത്തിന്റെ കോപ്പിക്ക് ഡോക്ടര്‍ പി.സി. നായരുമായി ബന്ധപ്പെടാവുന്നതാണ്. ഇ-മെയില്‍. pcnair111@yahoo.com)

ശുഭം 

Read more

സാധാരണമായതിനെ ഉല്‍ക്രുഷ്ടമാക്കുന്ന ആഖ്യാനം (പുസ്തക നിരൂപണം‍)

സാധാരണമായതിനെ ഉല്‍ക്രുഷ്ടമാക്കുന്ന ആഖ്യാനം (Narrative that transforms ordinary to sublime) (പ്രൊഫസ്സര്‍ ജോസഫ് ചെറുവേലില്‍ എഴുതിയ A Passage to America എന്ന പുസ്തകത്തെക്കുറിച്ചുള്ള നിരൂപണം-2)

സുധീര്‍ പണിക്കവീട്ടില്‍

(ഈ പുസ്തകത്തിന്റെ അമേരിക്കന്‍ പതിപ്പ് ഇയ്യിടെ പ്രസിദ്ധപ്പെടുത്തി.ഇതേക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും പുസ്തകത്തിന്റെ കോപ്പികള്‍ ആവശ്യപ്പെടുന്നതിനും ബന്ധപ്പെടുക. (1) amazon.com, (2)Barnes & Noble.com, (3)Xlibris.com, (4) www.apassagetoamerica.com.

പ്രൊഫസ്സര്‍ ജോസഫ് ചെറുവേലിയുടെ "പാസ്സേജ് ടു അമേരിക്ക'' എന്ന പുസ്തകം ജീവചരിത്രമെന്ന ഇനത്തില്‍ പൊതുവായി ഉള്‍പ്പെടുത്താമെങ്കിലും ഇത് ഭാഗികമായി ഒരു പ്രവാസ ചരിത്രത്തിന്റെ ലേബല്‍ കൂടെ വഹിക്കുന്നുണ്ട്.ഓട്ടോ-ബയൊ-ഗ്രഫി ഗ്രീക്ക് ഭാഷയിലെ മൂന്നു വാക്കുകള്‍ ചേര്‍ന്നുണ്ടായതാണ്. ആ വാക്കുകളുടെ മലയാളത്തിലുള്ള അര്‍ത്ഥം സ്വയം, ജീവിതം, എഴുതുക എന്നാണ്. കല്‍പ്പനാസ്രുഷ്ടമായ, വസ്തുനിഷ്ഠമായ (fictional and factual) ആഖ്യാനങ്ങളുടെ മൂടുപടമണിഞ്ഞ് (thinly-disguised) നില്‍ക്കുന്ന ഒരു നോവല്‍ പോലേയും ഈ ഗ്രന്ഥം വായനകാരനു ആനന്ദം പകരുന്നു.

ഈ ഗ്രന്ഥം മൂന്നു ഭാഗങ്ങളാക്കി തിരിക്കയാണെങ്കില്‍ ഒന്നാം ഭാഗം ഗ്രന്ഥകാരന്‍ കേരളത്തിലെ കുട്ടനാട് എന്ന ജന്മദേശത്ത് ജനിച്ചു വളര്‍ന്നതും അവിടെ നിന്നും കപ്പല്‍ മാര്‍ഗ്ഗം ഉപരിപഠനത്തിനായി അമേരിക്കയില്‍ എത്തിചേരുന്നതും,രണ്ടാം ഭാഗം അമേരിക്കയില്‍ ഉപരിപഠനത്തിനെത്തുന്ന ഒരുമലയാളി വിദ്യാര്‍ത്ഥിയുടെ അതിജീവനത്തിനായുള്ള പരീക്ഷണങ്ങളുടേയും, വെല്ലുവിളികളുടേയും കഥയാണ്. മൂന്നാം ഭാഗം പ്രവാസിയായി അവിടെ കഴിയുന്നതുമാണ്.ആത്മകഥാപരമായ അനുസ്മരണകള്‍ക്കൊപ്പം തന്റെ ജീവിതകഥയുടെ ഒരു പൂര്‍ണ്ണരൂപം രസകരമായ സംഭവകഥകളിലൂടെ അദ്ദേഹംഅനാവരണം ചെയ്യുന്നു.അദ്ദേഹം വളര്‍ന്നുവന്ന ചുറ്റുപാടിനും പരിസരങ്ങള്‍ക്കുമുള്ള ചരിത്രം ബന്ധപ്പെടുത്തിയാണു ജീവിത കഥ പറയുന്നത്. ഒരു കുട്ടനാടന്‍ യുവാവിന്റെ അമേരിക്കന്‍ സ്വപ്നം പൂവ്വണിയുന്നത് വായനക്കാരന്‍ ജിജ്ഞാസയോടെ വായിക്കുന്നു.

ഇതെഴുതപ്പെട്ട കാലഘട്ടത്തിന്റെ ഒരു നേര്‍ച്ചിത്രം ഇതില്‍നിന്നുഅനുമാനിക്കാവുന്നതാണ്.അത് ചരിത്രകാരന്‍ രൂപം കൊടുക്കുന്ന രേഖാചിത്രത്തില്‍ നിന്നും വ്യത്യസ്ഥമായിയിട്ടുണ്ടെന്നു മനസ്സിലാക്കാം. കാരണം ഇവിടെ ഗ്രന്ഥകാരന്‍ അദ്ദേഹത്തിന്റെ സ്വന്തം അനുഭവത്തില്‍ നിന്നാണ് എഴുതുന്നത്.അന്നുണ്ടായ സംഭവവികാസങ്ങള്‍ ഒരു പക്ഷെ ഗ്രന്ഥകാരന്റെ ജീവിതത്തെ സ്പര്‍ശിച്ചിട്ടുള്ളവയാണ്. തന്റെ ജീവിത കഥ പറഞ്ഞുപോകുമ്പോള്‍ അന്നു നിലവിലിരുന്ന വ്യവസ്ഥിതി, അന്നത്തെ ജനങ്ങളുടെ ജീവിതരീതികള്‍, നേരമ്പോക്കുകള്‍, സാമൂഹ്യജീവിതം എന്നിവയെക്കുറിച്ച് നേരിട്ടുള്ള വിവരണങ്ങളാണ് വായനക്കാരനു ലഭിക്കുന്നത്.ഫ്രഞ്ച് തത്വചിന്തകനും, നോവലിസ്റ്റും, നാടകക്രുത്തുമൊക്കെയായ ജീന്‍ പോള്‍ സാത്രെ അദ്ദേഹത്തിന്റെ ജീവചരിത്രത്തില്‍ ഇങ്ങനെ പ്രസ്താവിച്ചിരിക്കുന്നു. " ഒരു മനുഷ്യന്‍ എപ്പോഴും കഥകള്‍ പറയുന്നവനാണ്. മറ്റുള്ളവരുടേയും തന്റേയും കഥകളാല്‍ വലയം ചെയ്യപ്പെട്ട ഒരു സാഹചര്യത്തില്‍ അവന്‍ ജീവിക്കുന്നു. അവനു സംഭവിക്കുന്നതെല്ലാം ഈ കഥകള്‍ക്ക് അനുശ്രണമായിട്ടാണ് അവന്‍ കാണുന്നത്. ഇവയെ ആവര്‍ത്തിക്കാനെന്നോണം അവന്‍ ജീവിക്കാന്‍ ശ്രമിക്കുന്നു.പ്രൊഫസ്സരുടെ ജീവിത കഥ വായിക്കുമ്പോള്‍ ഇത് വളരെ ശരിയാണെന്നു നമുക്കനുഭവപ്പെടും.ഒരു പക്ഷെ അദ്ദേഹത്തിന്റെ ബാല്യ-കൗമാര-യൗവന കാലഘട്ടത്തില്‍ ഒരുമിച്ചുണ്ടായിരുന്നവര്‍ ശ്രദ്ധിക്കാതെപോയ അറിയാതെപോയ എത്രയോ വിഷയങ്ങള്‍അദ്ദേഹം വസ്തുനിഷ്ഠമായി വിവരിച്ചിരിക്കുന്നു.

ജീവിതത്തെ സൂക്ഷ്മ നിരീക്ഷണം ചെയ്യുന്ന ഒരു തത്വ ചിന്തകന്‍, കവി, കലാകാരന്‍ അങ്ങനെ കുറെ പദവികള്‍ക്ക് ഇദ്ദേഹം അര്‍ഹനാണെന്ന് പുസ്തകത്തിലെ ഓരൊ വരികളും നമ്മെ ബോദ്ധ്യപ്പെടുത്തുന്നു.പമ്പാനദിയുടെ ഉപനദികളും, കൈവഴികളും ഒഴുകുന്ന, കായലും കുളങ്ങളുമുള്ളകുട്ടനാട്ടിലെ കൈനകരി മുതല്‍ കണ്ണാടി വരെയുള്ള ഗ്രാമത്തിലൂടെ നടത്തിയ ഒരു തോണിയാത്രയെക്കുറിച്ച്് ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. ആമ്പല്‍പ്പൂക്കളും, കുളവാഴകളും അവരുടെ ശുഭ്രവും, നീലലോഹിതവുമായ വര്‍ണ്ണങ്ങളുള്ള പൂക്കള്‍ വിടര്‍ത്തികൊണ്ട് ജലപ്പരപ്പിനു മുകളില്‍ നില്‍ക്കുന്ന കാഴ്ച ആരേയും വശംവദരാക്കുമെന്ന് അദ്ദേഹം എഴുതുന്നു.കാവ്യഭാവനയെന്ന കന്യക ചിലങ്കയണിഞ്ഞ്‌കൊണ്ട് അക്ഷരങ്ങളെ ആലിംഗനം ചെയ്യുന്ന സൗകുമാര്യംഇദ്ദേഹത്തിന്റെ ഓരൊ വര്‍ണ്ണനകളിലും ചുവട് വയ്ക്കുന്നു.ചിന്തകളേഅക്ഷരപൂക്കളായി വിരിയിക്കുകയാണു ഇദ്ദേഹം. ഭംഗിയുള്ള പദങ്ങള്‍ തൂലികതുമ്പിലൂടെ അനര്‍ഗ്ഗളമായി നിര്‍ഗ്ഗളിക്കുന്നു. ഭാഷാസ്‌നേഹികള്‍ക്ക് അതിരറ്റ ആനന്ദം പകരുന്ന രചനാ ഭംഗി.സ്വന്തം ഗ്രാമവും, പ്രക്രുതി സൗന്ദര്യവും, ജീവിത രീതികളും, ആചാരങ്ങളും ഒക്കെ മനോഹരമായിഈ പുസ്തകത്തില്‍ ചിത്രീകരിച്ചിരിക്കുന്നു.കേരളത്തിന്റെ നഷ്ടപ്പെട്ട ഗ്രാമങ്ങളും പ്രക്രുതിസൗന്ദര്യവും തേടുന്നവര്‍ക്ക് ഈ പുസ്തകം ആശ്വാസമാകും.

പ്രശസ്തരുടെ ജീവിത കഥകള്‍ തേടിപ്പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ പുസ്തകം അറിവിന്റെ ഒരു നിയായി അനുഭവപ്പെടും. ഇത് ഒരു ഇംഗ്ലീഷ് പ്രൊഫസ്സരുടെ ജീവചരിത്രം മാത്രമല്ല. അത്മകഥകളില്‍ സാധാരണ കാണുന്ന അത്മപ്രസംസകളും തറവാടിത്വ ഘോഷണങ്ങളുമില്ലാതെ എന്നാല്‍ ജീവിതാനുഭവങ്ങളും കുടുംബ ചരിത്രവുംതാന്‍ ജീവിച്ചിരുന്ന കാലഘട്ടവുമായി ബന്ധപ്പെടുത്തി എഴുതാനാണു പ്രൊഫസ്സര്‍ ശ്രമിച്ചിരിക്കുന്നത്. ഉദാഹരണത്തിനു അദ്ദേഹത്തിന്റെ ജനനതിയ്യതി എഴുതുമ്പോള്‍ അദ്ദെഹം ജനിക്കുന്നതിനു മുമ്പുണ്ടായ പ്രധാനപ്പെട്ട സംഭവവികാസങ്ങളുടെ ഒരു സ്ഥിതിഥിവിവരകണക്ക് കൊടുത്തിട്ടുണ്ട്.ചില ഉദാഹരണങ്ങള്‍ മാത്രം ഉദ്ധരിക്കുന്നു. വിശ്വമഹാകവി ഷേയ്ക്‌സ്ഫിയരിന്റെ ഫസ്റ്റ്‌ഫോളിയൊ പ്രസിധീകരിച്ച് 314 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹം ജനിക്കുന്നതെന്ന്. വ്യാസമുനി മഹാഭാരതം എഴുതിട്ട് 2300 വര്‍ഷങ്ങള്‍ക്ക് ശേഷം.വിശുദ്ധുറാന്‍ നബിതിരുമേനിക്ക് അവര്‍തീര്‍ണ്ണമായിട്ട് 1286 വര്‍ഷങ്ങള്‍ക്ക് ശേഷം. ഭൂമിയും മറ്റ് ഗ്രഹങ്ങളും സൂര്യനു ചുറ്റും കറങ്ങുന്നുവെന്ന സത്യം വെളിപ്പെടുത്തികൊണ്ട് നിക്കളാവോസ് കൊപ്പര്‍നിക്കസ്സ് ഈ ലോകം കീഴ്‌മേല്‍ മറിച്ചിട്ട് 394 വര്‍ഷങ്ങള്‍ക്ക് ശേഷം. ഒരു പക്ഷെ ഇത്തരം വിവരണങ്ങള്‍ വായിക്കുമ്പോള്‍ തന്നെ വരാന്‍ പോകുന്ന താളുകളില്‍ ഉണ്ടാകാന്‍ പോകുന്ന വിവരങ്ങളെകുറിച്ച് വായനകാരനുഒരു ജിജ്ഞാസ ഉണ്ടാകും. എല്ലാവരേയുമ്പോലെ ഈ ഭൂമിയില്‍ വെറുതെ ജീവിച്ച് പോകുകയല്ല മറിച്ച് ഈ പ്രക്രുതിയും, ഈ ലോകത്തിലെ ഓരോ സംഭവങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് അതില്‍ ഉള്‍ചേര്‍ന്നുകൊണ്ട്ജീവിതം ആസ്വദിക്കുകയാണുഅദ്ദേഹം.

സമര്‍ത്ഥനായ വിദ്യാര്‍ത്ഥി എന്ന ബഹുമതി കൊച്ചു ക്ലാസ്സുകള്‍ മുതല്‍ നേടിയ ഇദ്ദേഹത്തിനു അറിവു സമ്പാദിക്കുന്നത് ഒരു ഹരമായിരുന്നുവെന്നു കാണാം. തന്റെ ശ്രദ്ധയില്‍പ്പെടുന്ന എന്തിനെ കുറിച്ചും അറിയാനുള്ള വെമ്പല്‍ അദ്ദേഹത്തിനു വിജ്ഞാനത്തിന്റെ ഒരു ഭണ്ഡാരം സ്വന്തമായിഉണ്ടാക്കാന്‍ സഹായിച്ചു. ആംഗലഭാഷാ പണ്ഡിതനായി വിദ്യാര്‍ത്ഥികളെപഠിപ്പിച്ചിരുന്നെങ്കിലും സ്വയം ഒരു വിദ്യാര്‍ത്ഥിയായാണു അദ്ദേഹം എന്നും ജീവിക്കുന്നത്. വിശ്രമജീവിതം നയിക്കുമ്പോഴും പുതിയ പുതിയ വിഷയങ്ങളെപ്പറ്റി പൂര്‍ണ്ണമായ അറിവ് നേടുന്നതില്‍ അദ്ദേഹം ഉത്സാഹിയാണ്.ഈ പുസ്തകം വായിക്കുന്ന ആര്‍ക്കും തന്നെ പ്രത്യേകിച്ച് കേരളത്തില്‍ നിന്നും അമേരിക്കയിലേക്ക് പഠനത്തിനായോ ഉദ്യോഗത്തിനായോ വരാന്‍ ഉദ്ദേശിക്കുന്നന്നവര്‍ക്ക് അറിവിന്റെ ഒരു വിശാലലോകം തുറന്നു കിട്ടും. വായനകാരന്റെ വിജ്ഞാനദാഹമനുസരിച്ച് ഉപയോഗപ്പെടുത്താന്‍ പരുവത്തില്‍ അറിവിന്റെ വിളനിലങ്ങള്‍പുസ്തകമാകെ പരന്നു കിടക്കുന്നു.ഓരോ സംഭവങ്ങള്‍ വിവരിക്കുമ്പോഴും അതുമായി ബന്ധപ്പെട്ട ചരിത്രമോ, അല്ലെങ്കില്‍ ഏതെങ്കിലും പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണിയൊ അതുമല്ലെങ്കില്‍ അദ്ദേഹം തന്നെ നര്‍മ്മരസത്തോടെ സ്രുഷ്ടിക്കുന്ന ഒരു രംഗമോ കൂട്ടിചേര്‍ക്കുന്നു. വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ കൊച്ചി മഹാരാജാവിന്റെ ത്രുപ്പൂണിത്തറ കൊട്ടാരം സന്ദര്‍ശിച്ചതും പിന്നീട് കാലങ്ങള്‍ക്ക് ശേഷം അവിടം വീണ്ടും പുനര്‍സന്ദര്‍ശനം നടത്തിയപ്പോള്‍ ആംഗലകവി വില്യം വേഡ്‌സ്‌വര്‍ത്ത്ന്ടിന്റേണ്‍ ആബി (Tintern Abbey) സന്ദര്‍ശിച്ചപ്പോള്‍ എഴുതിയ ഇംഗ്ലീഷ് കവിതയും അദ്ദേഹം ഓര്‍മ്മിക്കുന്നു. അതുമാത്രമല്ല കാലം തന്റെ മുത്ത് എന്തു വരകളുംചുളിവുകളുമാണു വരച്ചിരിക്കുന്നത് എന്നു ചിന്താവിഷ്ടനാകയും ചെയ്യുന്നു.അമേരിക്കയിലേക്കുള്ള പ്രയാണം എന്നു പരിഭാഷ ചെയ്യാവുന്ന ഈ പുസ്തകം ഒരു വിദ്യാര്‍ത്ഥിക്ക് ഇതുകേരളത്തിന്റെ ഭൂപ്രക്രുതിയും, ഗതകാല സാമൂഹ്യസ്തിഥി, പ്രക്രുതി സൗന്ദര്യം, ജീവിത രീതികള്‍, ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, ജാതി വ്യവസ്ഥ, പകര്‍ച്ച വ്യാധികള്‍ താണ്ഡവമാടുന്ന ഗ്രാമങ്ങളുടെ ദയനീയ സ്തിതി ഇതൊക്കെ മനസ്സിലാക്കാനുള്ള ഒരു പ്രയാണമാകാം. (RA Passage to Kerala”s flora and fauna, customs, culture, and social conditions etc.) പ്രൊഫസ്സറുടെ അമേരിക്കയിലേക്കുള്ള പ്രയാണത്തെ ആസ്പദമാക്കിയാണ് ഈ പുസ്തകത്തിന്റെ രചനയെങ്കിലും അതൊക്കെ പ്രതിപാദിക്കുമ്പോള്‍ അദ്ദേഹം കേരളവും അമേരിക്കയും മാത്രമല്ല ഈ ലോകം മുഴുവന്‍ പരിചയപ്പെടുത്തുന്നു

ഇതില്‍ കൊടുത്തിരിക്കുന്ന സൂചനകളുടെ (Allusions) കണക്കുകള്‍ ഞാന്‍ എടുത്തിട്ടില്ല. ഒരു പക്ഷെ അത് മുഴുവന്‍ സമാഹരിച്ച് അതിനെക്കുറിച്ചുള്ള വിവരണങ്ങളും വ്യാ്യാനങ്ങളും ചേര്‍ത്ത് ഒരു പുസ്തകം തന്നെ എഴുതാന്‍ കഴിഞ്ഞേക്കും.ഞാനതിന്റെ പണിപ്പുരയിലാണ്.ത്രുശ്ശൂരിലെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളെജില്‍ ലെക്ചറരായി നിയമനം കിട്ടി ജോലിക്ക് പോയ ആദ്യദിവസം വഴിത്തെറ്റി വഴുക്കലുള്ള ഒരു പാടവരമ്പിലൂടെ നടക്കുമ്പോള്‍ വരമ്പിന്റെ അറ്റം മുറിഞ്ഞ് ഒരു കുഴിയില്‍ വീണു നനഞ്ഞു കയറിയപ്പോള്‍ ഒരു ജാള്യതയല്ല തോന്നുന്നത് മറിച്ച് ഡമാസ്കസ്സിലേക്ക് പോയ വിശുദ്ധനായന്പൗലോസ് പെട്ടെന്നു ഒരു മിന്നല്‍ വെളിക്ലം തട്ടി വീണപ്പോള്‍ ക്രുസ്ത്വിന്റെ ശബ്ദം കേട്ടപോലെതാനും ക്രുസ്തുവിന്റെ പേരിലുള്ള കോളജിലേക്ക് പോകുന്നു, വിശുദ്ധ പൗലോസ് അനേകം തിരുവെഴുത്തുകള്‍ എഴുതി, പള്ളികളും, കോളെജുകളും സ്ഥാപിച്ചു, ഞാനോ ക്ലാസ്സ് റൂമിലെ കറുത്ത ബോര്‍ഡില്‍ കൊച്ചുങ്ങളോളം എഴുതും പിന്നെ ഈ ഓര്‍മ്മക്കുറിപ്പുകളും.ബൈബിള്‍ അറിയാത്ത ഒരു വായനകാരന്‍ ബൈബിളിലെ പ്രവ്രുത്തികള്‍ 9: 3 മുതല്‍ ഒമ്പത് വരെയുള്ളവാക്യങ്ങള്‍ വായിക്കുന്നു, മനസ്സിലാക്കുന്നു.

നാല്‍പ്പതുകളിലേയും അമ്പതുകളിലേയും കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ നിലപ്പാടുകളെക്കുറിച്ച് ഒരു ബാലന്റെ, ഒരു കൗമാരക്കരന്റെ, അതിലുപരി സ്കൂള്‍-കോളേജ് വിദ്യാഭ്യാസം നേടികൊണ്ടിരിക്കുന്ന ഒരു യുവാവിന്റെ കാഴ്ചപ്പാടിലൂടെയുള്ള വിവരണംവായിക്കുമ്പോള്‍ വായനകാരന്‍യഥാര്‍ത്ഥത്തില്‍ ആ കാലഘട്ടത്തില്‍ ഒരു നിമിഷം ജീവിച്ചുപോകുന്നു. ഇംക്ലീഷ് ഭാഷയില്‍ എഴുതിയിരിക്കുന്നത് കൊണ്ട് ഇത് ഈ ലോകത്തിന്റെ ഏതുകോണിലുള്ള ആര്‍ക്കുംമനസ്സിലാക്കാവുന്നതാണു. (ഇംഗ്ലീഷ് ഇപ്പോള്‍ ആഗോള ഭാഷയായി കഴിഞ്ഞല്ലോ). ഒരു മലയാളി പ്രൊഫസ്സര്‍ അദ്ദേഹത്തിന്റെ ജീവിതവും അതിനോടനുമ്പന്ധിക്ലുള്ള ചരിത്രവുംഎഴുതാന്‍ ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ചതിലും പ്രൊഫസ്സറുടെ ക്രാന്തദര്‍ശിത്വം മനസ്സിലാക്കാവുന്നതാണു.ഇത് ലോകത്തിനുള്ള എന്റെ കത്താണെന്ന കവിത (എമലി ഡിക്കിന്‍സന്‍) ഈ പുസ്തകത്തില്‍ സ്മര്‍പ്പണം പോലെ കൊടുത്തിട്ടുണ്ട്. ഇന്നത്തെ സാഹചര്യം വച്ചു നോക്കുമ്പോള്‍ മലയാളം മനസ്സിലാകുന്ന ഭാവി തലമുറ തുലോം കുറവായിരിക്കും. ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ തന്നെ ഇംഗ്ലീഷ് അറിയുന്ന മറ്റ് രാജ്യകാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുന്ന വിധത്തില്‍ സംഭവങ്ങള്‍ വിവരിച്ചിരിക്കുന്നത് പ്രത്യേകം ശ്രദ്ധാര്‍ഹമാണ്.

ജീവിതത്തെ നര്‍മ്മബോധത്തോടെ കാണാന്‍ ഇദ്ദേഹത്തിനു കഴിയുന്നത് കൊണ്ടാണ് പുസ്തകത്തിലെ നിസ്സാരമായ പല വിവരങ്ങള്‍ക്കും പ്രാധാന്യം കിട്ടിയത്. വളരെ ഗൗരവതരമായ ഒരു സമീപനത്തോടെ തയ്യാറാക്കുന്ന ജീവചരിത്രങ്ങളില്‍ പലതും നഷ്ടപ്പെട്ടുപോകുന്നു. കേരളത്തിന്റെ ഒരു ഗ്രാമീണ രംഗം പലരും പകര്‍ത്തിയിരിക്കുന്നത് മിക്കവാറും ഒരുപോലെയാകാം. എന്നാല്‍ ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ചില വിവരങ്ങള്‍, വിവരണങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ഏടു ചീന്തികൊണ്ട് നമ്മുടെ മുന്നില്‍ പ്രദര്‍ശിപ്പിക്കുന്ന പോലെയാണ്.ഇന്നു ഒരു പക്ഷെ അന്നുണ്ടായിരുന്ന കഥാപാത്രങ്ങളും, രംഗങ്ങളും, സംഭാഷണരീതികളും, പെരുമാറ്റങ്ങളും ഇല്ലായിരിക്കാം. അല്ലെങ്കില്‍ അവയെല്ലാം കാലത്തിനനുസരിച്ച് മാറിപ്പോവുകയോ നഷ്ടപ്പെടുകയോ ചെയ്തിരിക്കാം.പക്ഷെ പുതുതലമുറക്ക് അവരുടെ പൂര്‍വികരുടെ ജീവിതത്തിലക്ക് ഒന്നു കണ്ണോടിക്കാനും ഒരു പക്ഷെ അതില്‍ നിന്ന് ചിലത് വീണ്ടും ജീവിതത്തില്‍ പ്രായോഗികമാക്കാനും പ്രചോദനം നല്‍കിയേക്കാം.

എല്ലാ ജീവചരിത്രങ്ങളിലും അവസരങ്ങളും വെല്ലുവിളിയുമായി ജീവചരിത്രകാരന്‍ നടത്തുന്ന സംഘര്‍ഷങ്ങളുടെ വിവരണങ്ങള്‍ കാണാം.വിജയവും പരാജയവും ഉണ്ടായിട്ടും ആത്മവിശ്വാസം കൈവെടിയാതെ ലക്ഷ്യത്തിലെത്തിയവര്‍,അധികം ആരും സഞ്ചരിക്കാത്ത പാതയിലൂടെ സഞ്ചരിച്ച് പുതിയ കാഴ്ചകള്‍ കാട്ടിത്തരുന്നവര്‍. അവരെ പിന്‍ തുടരാന്‍ അല്ലെങ്കില്‍ നമ്മുടെ ജീവിതയാത്രയില്‍ മാര്‍ഗനിര്‍ദ്ദേശകരാകാന്‍ അവര്‍ക്ക് കഴിയുന്നു.പ്രൊഫസ്സരുടെ ജീവിതത്തില്‍ നിന്നുമുള്ള ഏടുകളില്‍ കാര്യമായ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും അദ്ദേഹത്തിനുണ്ടായതായി കാണുന്നില്ല. ഒരു പക്ഷെ സമ്രുദ്ധിയുടെ വിളഭൂമിയിലൂടെയുള്ള പ്രയാണം ജീവിതത്തെ അദ്ദേഹത്തിന്റെ സ്വന്തം കാഴ്ച്ചപ്പാടിലൂടെ നോക്കി കാണാന്‍ അദ്ദേഹത്തെ സഹായിച്ചിരിക്കും. അല്ലലുകളില്ലാത്ത ഒരു ജീവിതം നയിക്കുന്നയാള്‍ക്ക് മറ്റുള്ളവരുടെ ജീവിതം കണ്ട് അതിലൂടെ ഈ വിശ്വം പ്രദര്‍ശിപ്പിക്കുന്ന വിസ്മയദ്രുശ്യങ്ങള്‍ കലര്‍പ്പില്ലാതെ വിവരിക്കാന്‍ കഴിയും.ഈ പുസ്തകത്തില്‍ പ്രൊഫസ്സര്‍ ഒരാളെ ഉദ്ധരിച്ചുകൊണ്ട് എഴുതുന്നുണ്ട്., മനുഷ്യജീവിത ചരിത്രം ഉണ്ടായത് മഹാന്മാരില്‍ കൂടിയാണെന്ന്. അതിനെ ണ്ഡിക്ല്‌കൊണ്ട് പ്രൊഫസ്സര്‍ തന്നെയെഴുതുന്നു., ജീവിതത്തില്‍ പരാജയപ്പെട്ടവരും മഹാന്മാരല്ലാത്തവരും മനുഷജീവിതചരിത്രം കരുപ്പിടിപ്പിക്കുന്നതില്‍ പങ്കാളികളായിട്ടുണ്ട്.

ശരിയാണ്. ജീവചരിത്രങ്ങള്‍ ആത്മാവിഷ്കാരങ്ങളാണു. അതെഴുതുന്നവര്‍ ഓരോ ശൈലി ഉപയോഗിക്കുന്നു.അത്തരം ശൈലികള്‍ ഉരുത്തിരിയുന്നത് അവരുടെ ജീവിതത്തെ സ്വാധീനിച്ച ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അവര്‍ വളര്‍ന്നുവന്ന സാഹചര്യങ്ങളും, അപ്പോള്‍ നിലവിലിരുന്ന സാംസ്കാരിക മൂല്യങ്ങളും, ജീവിതനിലവാരങ്ങളുആവിഷ്ക്കരിക്കുമ്പോള്‍ ഒരു കാലഘട്ടത്തിന്റെ പരി'േദം നമുക്ക് കിട്ടുന്നു. പ്രൊഫസ്സരുടെ ജീവിത കഥ പറഞ്ഞ്‌പോകുമ്പോള്‍ നമ്മള്‍ ജോസഫ് ചെറുവേലില്‍ എന്ന ആളുടെ ജനനവും, കുടുംബവും, വിദ്യാഭ്യാസവും, നേട്ടങ്ങളും മാത്രമല്ല അറിയുന്നത്. മുമ്പ് സൂചിപ്പിച്ചപോലെ അദ്ദേഹം സമൂഹവും, ചുറ്റുപാടുമായി തന്റെ ജീവിതം ബന്ധിപ്പിച്ചുകൊണ്ട് ഒരു കഥാരൂപത്തില്‍ വിവരിച്ചുപോകുകയാണു. സാധാരണമായതിനെ അസാധാരണമാക്കാനുള്ള,ഉദാത്തമാക്കാനുള്ള ഒരു ശൈലിവിശേഷവും ആഖ്യാനചാരുതയും ഈ പുസ്തകത്തില്‍ ഉടനീളം കാണാം.കല ജീവിതത്തെ പകര്‍ത്തുന്നുവെന്ന് പറഞ്ഞ അരിസ്‌റ്റോട്ടിലും ജീവിതം കലയെ പകര്‍ത്തുന്നുവെന്നു പറഞ്ഞ ഓസകാര്‍വൈല്‍ഡും ശരിയാണെന്ന് ഈ ജീവചരിത്രം വായിക്കുമ്പോള്‍ നാമറിയുന്നു.ഈ ജീവചരിത്രത്തിലൂടെ പ്രൊഫസ്സര്‍ അദ്ദേഹത്തിന്റെ ജീവിതത്തെ കാലവുമായി അടുപ്പിച്ചുകൊണ്ട് അതിലൂടെ ഉണ്ടായ സംഭവവികാസങ്ങള്‍ ഹ്രുദ്യമായി, നര്‍മ്മം കലര്‍ത്തി, ചരിത്രം ചേര്‍ത്ത്, സൂചനകളിലൂടെ ഒരു കാലഘട്ടത്തിന്റെ പെരുമാറ്റ രീതികള്‍ എല്ലാം ഉള്‍ക്കൊള്ളിച്ചിരിക്കയാണു. സമ്പന്നരും, ദരിദ്രരും, മേല്‍ജാതിയും, കീഴ്ജാതിയും അങ്ങനെ സമൂഹത്തിലെ വലുപ്പ വ്യത്യാസങ്ങളുടെ ഒരു സൂചന ഇതില്‍ നിന്നും കിട്ടുന്നു,ജാതിയുടെ അതിര്‍വരമ്പുകള്‍ ഉണ്ടായിരുന്നത്‌കൊണ്ട് മാധവന്‍ വീട്ടിനുള്ളില്‍ കയറാതെ വീട്ടുമുറ്റത്ത് കുന്തുകാലില്‍ ഇരുന്നുഎന്നെഴുതിയതില്‍ നിന്നുംഅന്നത്തെ സമൂഹവ്യവസ്തിഥി മനസ്സിലാക്കാം. ഭാവി തലമുറക്ക് ഇത് ഒരു പുതിയ അറിവാകുന്നത് കൊണ്ട് അതെക്കുറിച്ച് അവര്‍ക്ക് ഒരു ഗവേഷണം നടത്താം.

ജീവചരിത്രങ്ങള്‍ ആത്മപ്രതിഫലനങ്ങളാണു.ജീവചരിത്രകാരന്മാര്‍ക്കറിയാം അവരുടെ ഭൂതകാലവും വര്‍ത്തമാനകാലവും തമ്മില്‍ വളരെ വ്യത്യാസമുണ്ട്. ഭാവിയില്‍ ആ ഭൂതകാലം ആവര്‍ത്തിക്കാന്‍ ആരും ഇഷ്ടപ്പെടില്ലെങ്കിലും (കാളവണ്ടിയില്‍, കേവഞ്ചിയില്‍, കല്‍ക്കരിയില്‍ ഓടുന്ന ബസ്സില്‍ ഒക്കെയുള്ള യാത്രകള്‍, ഇന്നു അസൗകര്യ്‌വും ബുദ്ധിമുട്ടുമായി തോന്നുന്ന ധാരാളം ജീവിത മുഹുര്‍ത്തങ്ങള്‍) അതറിയാന്‍ വായനകാരനു ഔത്സുക്യമുണ്ടായിരിക്കും. വാസ്തവത്തില്‍ ജീവചരിത്രങ്ങളിലൂടെ നാം ആ ജീവചരിത്രകാരന്‍ ജീവിച്ച കാലഘട്ടവും നമ്മുടെ ഇപ്പോഴത്തെ കാലഘട്ടവും തമ്മില്‍ ഒരു താരതമ്യപഠനം നടത്തുന്നു. ഒരു പക്ഷെ ചില നല്ല നന്മകള്‍നഷ്ടപ്പെട്ടുപോയതില്‍ ദുഃിക്കുന്നു. പ്രൊഫസ്സറുടെ ജന്മഗ്രാമവും,അദ്ദേഹം വിദ്യാഭ്യാസം പൂര്‍ത്തിയാക്കി, കുറച്ചുനാള്‍ ജോലിനോക്കിയ കേരളത്തിലെ മറ്റ് സ്ഥലങ്ങളും എത്രയോ മാറി. സാംസ്കാരിക തലത്തില്‍, മതവിശ്വാസങ്ങളില്‍, ആചാരങ്ങളില്‍ എല്ലാം പരിവര്‍ത്തനം വന്നെങ്കിലും.എതിരെവന്ന ആളിനോട് കോളേജിലേക്കുള്ള വഴിചോദിച്ചപ്പോള്‍ അവിടെ പഠിപ്പിക്കാന്‍ പോകുന്നയാളാണന്നറിഞ്ഞ് വഴിപോക്കന്‍ ബഹുമാനസൂചകമായി മുണ്ടിന്റെ മടക്കി കുത്ത് അഴിച്ചിട്ടുഎന്ന് പ്രൊഫസ്സര്‍ ഈ പുസ്തകത്തില്‍ ഒരിടത്ത് പറയുന്നുണ്ട്. ഒരു പക്ഷെ കാലാന്തരങ്ങളില്‍ മുണ്ട് തന്നെ കേരളത്തില്‍ നിന്നും അപ്രത്യക്ഷമാകുമ്പോള്‍ അന്നത്തെ വിദ്യാര്‍ത്ഥിക്ക് ഇതേപോലെയുള്ള ആചാരങ്ങള്‍ വളരെ കൗതുകം നല്‍കും.

ഈ പുസ്തകത്തെക്കുറിച്ചുള്ള എന്റെ രണ്ടാമത്തെ നിരൂപണമാണിത്.ആദ്യനിരൂപണത്തില്‍ ഞാന്‍ ഇങ്ങനെ അഭിപ്രായപ്പെട്ടിരുന്നു.'ഞാന്‍ ഈ പുസ്തകം വായിച്ചു തീര്‍ന്നെങ്കിലും എന്റെ വിജ്ഞാനത്രുഷ്ണ ശമിച്ചിട്ടില്ല. പുസ്തകത്തില്‍ ഉടനീളം കാണാവുന്ന ഉല്‍ക്രുഷ്ടമായ പരാമര്‍ശങ്ങളെ കുറിക്ല് ഇനിയും ലൈബ്രറിയില്‍ മണിക്കൂറോളം ചിലവഴിച്ചാലും മുഴുവന്‍ അറിയാനും മനസ്സിലാക്കാനും സമയം തികയുമോ എന്ന് സംശയമാണു്. അറിവുള്ള ഒരാളോട് ഒരു മണിക്കൂര്‍ സംസാരിച്ചാല്‍ പത്ത് പുസ്തകം വായിച്ച അറിവ് ലഭിക്കുമെന്ന് കേട്ടിട്ടുണ്ട്.വായനക്കാരന്റെ ഓര്‍മ്മകളെ ഉണര്‍ത്തുകയും അവനു രസം പകരുകയും ചെയ്യുന്ന ഒട്ടേറെ പരാമര്‍ശങ്ങള്‍ ഈ പുസ്തകത്തിലുണ്ട്.'

വായിക്കുന്തോറും അറിവിന്റെ അലകള്‍ ഞൊറിഞ്ഞ് നമ്മേ മോഹിപ്പിക്കുന്ന ഈ പുസ്തകം സഹ്രുദരായ വായനകാര്‍ക്ക് അറിവും ആനന്ദവും നല്‍കുമെന്ന കാര്യം തീര്‍ച്ചയാണ്.

ശുഭം

Read more

കാലപ്രവാഹമേ..നില്‍ക്കൂ (പുതുവര്‍ഷ കുറിമാനം‍)

എല്ലാ തുടക്കങ്ങള്‍ക്കും ഒരു അവസാനം ഉണ്ട്. ഈ വര്‍ഷം അവസാനിക്കാന്‍ പോകുന്നു.പോയ വര്‍ഷം പോലെ ഈ വര്‍ഷവും അടുത്ത വര്‍ഷം തീര്‍ന്നുപോകും. ഇങ്ങനെപുതു വര്‍ഷങ്ങള്‍ വന്നുംപോയും ഇരിക്കുന്നു. ഈ കാലപ്രവാഹിനിയുടെ തീരങ്ങളില്‍ അലയുന്ന മനുഷ്യര്‍അവര്‍ തന്നെ കണക്ക്കൂട്ടി നിശ്ചയിച്ചിട്ടുള്ള ദിവസങ്ങളെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നു. ആ ദിവസം ആഘോഷിക്കുന്നു. എന്നാല്‍ പ്രക്രുതിയും അപ്പോള്‍ അവരോട് ചേരുന്നുണ്ടെന്നുള്ളത് മറഞ്ഞിരിക്കുന്ന സത്യമാണ്. മുറതെറ്റിക്കാതെ ഋതുക്കള്‍ ഓരോന്നും വന്ന് നമുക്ക് സന്തോഷം തരുന്നു. "ഒട്ടും ലജ്ജയില്ലാതെ മച്ചിന്റെ മേലിരുന്നു ഒളിഞ്ഞ്‌നോക്കിയ വ്രുശ്ചിക പൂനിലാവ് മാഞ്ഞു പോയി.മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ധനുമാസ ചന്ദ്രിക വന്നു."ഈ പ്രപഞ്ചവും ചരാചരങ്ങളും എത്രയോ മനോഹരമായി ദൈവം സ്രുഷ്ടിച്ചിരിക്കുന്നു. എന്നാല്‍ ദൈവം അവന്റെ ഛായയില്‍ സ്രുഷ്ടിച്ച മനുഷ്യരില്‍ വളരെ ചുരുക്കം പേര്‍ മാത്രമേ ആ മനോഹരിതയില്‍ അലിയുന്നുള്ളു; അതിനെ അവകാശപ്പെടുത്തുന്നുള്ളു. സൗമ്യതയുള്ളവര്‍ ഭാഗ്യവാന്മാര്‍, അവര്‍ ഭൂമിയെ അവകാശമാക്കുമെന്ന് ബൈബിള്‍ പറയുന്നുണ്ട്.

മനുഷ്യമനസ്സുകള്‍ക്ക് ഹരം പകരുന്നവിധം ദൈവം ഈ ഭൂമിയെ ഒരുക്കിയിട്ടുണ്ടെങ്കിലും മനുഷ്യര്‍ അതു കാണുന്നില്ല. അതൊക്കെ കവികള്‍ക്കും എഴുത്തുകാര്‍ക്കും വിട്ടുകൊടുത്ത് ഭൗതിക നേട്ടങ്ങള്‍ക്ക് പുറകെ മനുഷ്യരാശി പ്രയാണം ചെയ്യുകയാണ്.ഒരു ഇംഗ്ലീഷ് ഗാനത്തിന്റെ ഏകദേശ പരിഭാഷ ഇങ്ങനെ: ഒരു കിളിയുടെ പാട്ടുകേള്‍ക്കുമ്പോഴൊക്കെ, നീലനീലമായ ആകാശം കാണുമ്പോഴൊക്കെ, മഴത്തുള്ളികള്‍ മുഖത്ത് തട്ടി ചിതറുമ്പോഴൊക്കെ, ഒരു കാറ്റു തഴുകി കടന്നുപോകുമ്പോഴൊക്കെ, ഒരു പനിനീര്‍ പുഷ്പത്തിന്റെ ഇതള്‍ തൊടുമ്പോഴൊക്കെ, ലില്ലിയാക്ക് മരത്തിനുസമീപം നടക്കുമ്പോഴൊക്കെ, എനിക്ക് സന്തോഷമാണു; ഞാന്‍ ഈ മനോഹര ഭൂമിയില്‍ ജീവിക്കുന്നു, സ്വര്‍ഗ്ഗത്തിലെ പിതാവ് എനിക്കായ് സ്രുഷ്ടിച്ചതാണീ ഈ ലോകം.ചിത്രശലഭങ്ങളുടെ വര്‍ണ്ണപ്പകിട്ട് കാണാന്‍ അവന്‍ എനിക്ക് കണ്ണുകള്‍ തന്നിരിക്കുന്നു. എല്ലാറ്റിന്റേയും മാന്ത്രിക സ്വരം കേള്‍ക്കാന്‍ അവന്‍ എനിക്ക് കാതുകള്‍ തന്നിരിക്കുന്നു.അവന്‍ എനിക്ക് ജീവിതം തന്നു, മനസ്സും, ഹ്രുദയവും തന്നു.ഞാന്‍ അവനോട്ന്ആദരപൂര്‍വം നന്ദിപറയുന്നു.കാരണം ഞാന്‍ അവന്റെ സ്രുഷ്ടിയുടെ ഒരു ഭാഗമാണ്.

കാലപ്രവാഹമേ ഒരു നിമിഷം നില്‍ക്കൂ! എന്നുവിളിച്ചു പറയാന്‍, കുറച്ച് കാലം കൂടി ഈ ഭൂമിയുടെ മനോഹാരിത നുകരാന്‍ നമ്മളില്‍ ചിലര്‍ക്കെങ്കിലും ആഗ്രഹമുണ്ടാകും. മലയാളത്തിന്റെ പ്രിയ കവി വയലാര്‍'' ഈ മനോഹരതീരത്ത് തരുമൊ ഇനിയൊരു ജന്മം കൂടി" എന്നു പാടുമ്പോള്‍ ഒരു പുനര്‍ജന്മത്തേക്കാള്‍ ഇവിടെ കുറേനാള്‍ കൂടി വര്‍ഷങ്ങള്‍ അനുവദിച്ച് തരുവെന്നുനമുക്ക് പാടാം.ഇംഗ്ലീഷ് കവി ആള്‍ ഫ്രെഡ് ടെന്നിസന്റെ റോബിന്‍ ഹുഡിനെ ആസ്പദമാക്കിയുള്ള വനപാലകര്‍ എന്ന നാടകത്തിന്റെ മൂന്നാമത്തെ രംഗത്തില്‍ റോബിന്‍ ഇങ്ങനെ പറയുന്നുണ്ട്. ജീവിതം ആനന്ദകരമായ ഒരു സംഭവമാണെങ്കില്‍ നാമെന്തിനു ജന്മദിനങ്ങള്‍ ആഘോഷിക്കണം.ഓരോ ജന്മദിനത്തിലും നമ്മുടെ സന്തോഷത്തിന്റെ ഒരു വര്‍ഷം കടന്നുപോകയല്ലേ. പിന്നെപറയുന്നവരികള്‍ വളരെപ്രസിദ്ധമാണ്. എന്നാല്‍ കാലത്തിന്റെ ഉമ്മറപ്പടിയില്‍ ഇരുന്ന് പ്രതീക്ഷമന്ത്രിക്കുന്നു;വരാന്‍പോകുന്ന വര്‍ഷം കൂടുതല്‍ സന്തോഷമുള്ളതായിരിക്കും. ഭാവിനമുക്ക് അപരിചിതമെങ്കിലും പ്രതീക്ഷനല്‍കുന്ന ഉറപ്പില്‍ നമ്മള്‍ ഭാവിയെസ്വാഗതം ചെയ്യുന്നു. വാസ്തവത്തില്‍ പുതുവര്‍ഷാരംഭത്തില്‍ എല്ലാവരും പ്രതീക്ഷഭരിതരാണ്. ഒരു വര്‍ഷം കഴിഞ്ഞ് പോയതില്‍ അവര്‍ ദുഃഖിക്കുന്നില്ല. വരാന്‍പോകുന്ന വര്‍ഷം മനോഹരമാകുമെന്ന സുപ്രതീക്ഷയാണ് അവര്‍ക്കുള്ളത്..
കീറ്റ്‌സിന്റെ കവിതപോലെ,കേട്ടപാട്ടുകള്‍ മധുരമുള്ളത്, കേള്‍ക്കാത്തത് അതിനേക്കാള്‍ മാധുര്യമേറിയത്. നമ്മള്‍ കടന്നുവന്ന വര്‍ഷം പലര്‍ക്കും പലവിധമായിരുന്നു എങ്കിലും എക്ലാവരും ആകാംക്ഷയോടെ പുതുവര്‍ഷത്തെ കാത്തിരിക്കുന്നു. പുതുവര്‍ഷത്തെക്കുറിച്ചുള്ളസങ്കല്‍പ്പങ്ങളിലും വ്യത്യാസങ്ങള്‍ ഉണ്ടു. ഒരു സുന്ദരിയും, ഒരു കുംഭം നിറയെവീഞ്ഞും, ഒരു അപ്പകഷ്ണവും വന്യതെയസ്വര്‍ഗ്ഗമാക്കുമെന്നു ഒമര്‍ ഖയ്യാം പറഞ്ഞത് എല്ലാവര്‍ക്കും സ്വീകാര്യമല്ല. പെണ്ണിന്റെ കാര്യം വരുമ്പോള്‍ ഷണ്ഡന്മാര്‍ കൂട്ടത്തോടെ അതിനെ എതിര്‍ക്കും.എന്നാല്‍ വളയിട്ട കൈകള്‍ നീട്ടുന്നപാനപ്പാത്രത്തിലെ മുന്തിരിനീരു് ഒറ്റവലിക്ക് കുടിച്ച് തീര്‍ക്കാന്‍ മോഹിക്കുന്നു ചിലര്‍. വികാര ജീവികളായ എഴുത്തുകാര്‍ മാത്രം അത് ഓര്‍ത്തും, ആവര്‍ത്തിച്ചും നടക്കുന്നു. നിലാവില്‍ സൂര്യകാന്തിപൂക്കള്‍ മയങ്ങികിടക്കുമ്പോള്‍, നിശാഗന്ധി അതിന്റെ മാദകസൗരഭ്യം പരത്തി വിലാസവതിയാകുമ്പോള്‍, കവികളും എഴുത്തുകാരും ആകര്‍ഷിതരാകുന്നു. എന്നാല്‍ സുരപാനം ചെയ്ത് സമനിലതെറ്റിയവന്‍ അതൊന്നും കാണുന്നില്ല. മുമ്പ്പറഞ്ഞവരുടെ കരളുകള്‍ ആനന്ദിക്കുമ്പോള്‍രണ്ടാമത് പറഞ്ഞവരുടെ കരള്‍ കാലപുരിക്ക് പോകാന്‍ തയ്യാറാകുന്നു.ജീവിതം എങ്ങനെ ആഘോഷിക്കണമെന്ന് ഓരൊരുത്തരും തീരുമാനിക്കുന്നു. മഹാന്മാര്‍പറഞ്ഞതൊക്കെ അക്ഷരം പ്രതിവിശ്വസിക്കുന്നതും അതിനായി കലഹിക്കുന്നതും വ്യര്‍ത്ഥമത്രെ. അസാദ്ധ്യമെന്ന പദം വിഢ്ഢികളുടെ നിഘണ്ടുവിലേ കാണുകയുള്ളുവെന്നുപറഞ്ഞ നെപ്പോളിയന്‍ ബ്രിട്ടിഷ്കാരുടെ തടവുകാരനായി കിടന്നുമരിച്ചു.

പുതുവത്സരത്തെയാണു എതിരേല്‍ക്കേണ്ടത് അല്ലാതെ അത് ആരംഭിക്കുന്നദിവസം മാത്രം പരസ്പരം ആശംസിച്ചും, ആശ്ശേഷിച്ചും, നേരമ്പോക്കുകള്‍ കൈമാറിയും, ലഹരിനുണഞ്ഞും സമയം ചിലവഴിച്ചിട്ട് എന്തു കാര്യം. വരാന്‍പോകുന്ന മുന്നൂറ്റിഅറുപത്തിയഞ്ചേകാല്‍ ദിവസങ്ങള്‍ അടിച്ചുപൊളിക്കാന്‍ തയ്യാറാകണം.ഓരോ നിമിഷവും നഷ്ടപ്പെടുത്താതെ ആസ്വദിക്കുക. നഷ്ടപ്പെടുത്തുന്ന നിമിഷങ്ങള്‍തിരിച്ച് കിട്ടുന്നില്ല. ഇംഗ്ലീഷില്‍ Carpe Diem എന്ന വാക്കിന്റെ അര്‍ത്ഥം നാളെയെക്കുറിച്ച് വേവലാതിപ്പെടാതെ ഇന്നു ജീവിക്കുകയെന്നാണു. അതുകൊണ്ട് ഇപ്പോള്‍ നമുക്ക് ലഭിച്ചിരിക്കുന്ന നിമിഷം പാഴാക്കാതെ അതിനെ ആസ്വദിക്കുക.കാരണം ജീവിതം ക്ഷണികമാണ്.കാമുകിമാര്‍ ഒഴികെ ആരും കാത്ത്‌നില്‍ക്കുന്നില്ല.യുവത്വം മങ്ങിപോകും, പൂക്കള്‍കൊഴിഞ്ഞ്‌പോകും എല്ലാം ക്ഷണനേരത്തേക്ക് മിന്നിതിളങ്ങിനിത്യമായ വിസ്മ്രുതിയിലേക്ക് ആണ്ടുപോകുന്നു.ഹെഡോണിസവും, എപ്പ്പ്പിക്യൂരിയനിസവും കാര്‍പ്പെഡൈമുമായി പലരും ബന്ധപ്പെടുത്തുന്നുണ്ട്. പക്ഷെ അതുമൂന്നും വ്യത്യസ്ഥമായ സിദ്ധാന്തങ്ങാളാണെന്ന് മൂന്നുവിഷയത്തെക്കുറിച്ച് മനസ്സിലാക്കുമ്പോള്‍ ബോദ്ധ്യമാകും.
ബബിബിളില്‍ (മത്തായി 6:33) ഇങ്ങനെപറയുന്നു. "അതുകൊണ്ട്‌നാളെക്കായിവിചാരപ്പെടരുതു, നാളത്തെ ദിവസം തനിക്കായി വിചാരപ്പെടുമല്ലോ; അതതുദിവസത്തിന്നു അന്നന്നത്തെ ദോഷം മതി.''.ഈ നിമിഷം നമ്മളുടേതാണു. അതിനെ ഫലവത്തായി ഉപയോഗിക്കുക. അപ്പോള്‍ ഇന്നും നാളേയും നഷ്ടപ്പെടുന്നില്ല. ഇന്നാണു നിങ്ങള്‍ നാളെയെന്നു പറഞ്ഞ് ഇന്നലെ വേവലാതിപൂണ്ട ദിവസം എന്നു ഒരു മഹാന്‍ പറഞ്ഞിട്ടുണ്ട്.പുതുവര്‍ഷം എന്ന പുതിയപാഠപുസ്തകം ഇതാ എത്തി. അതിലെ ഓരോ പുറങ്ങള്‍ഒന്നൊന്നായി മറച്ചുകൊണ്ട്മുന്നോട്ട്‌നീങ്ങാം. എല്ലാവര്‍ക്കും ഐശ്വര്യസമ്രുദ്ധമായ നവവത്സരാശംസകള്‍നേരുന്നു.

നാമോരോന്നു നിനച്ചിരിയ്‌ക്കെ വെറുതേനീങ്ങുന്നു നാളീവിധം
നാള്‍തോറും വിടരുന്നുമോഹകുസുമം വീണ്ടും നിലാവെന്ന പോല്‍
നാളേനന്മവിതയ്ക്കുവാന്‍ സുനിയതം നിങ്ങള്‍ക്ക് സാധിയ്ക്കുവാ-
നാമോദം നവവത്സരപ്പുലരിയില്‍ നേരുന്നിതാശംശകള്‍ !!
(പി.സി.സി.രാജ, മാങ്കാവ്)

അനുബന്ധം

അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് എടുക്കാവുന്ന ചിലപുതുവത്സരതീരുമാനങ്ങള്‍.(വെറുതെ ചിരിക്കാനും ആനന്ദിക്കാനും വേണ്ടിമാത്രം തയ്യാറാക്കിയത്. പുതുവര്‍ഷത്തെ ചിരിച്ചു കൊണ്ട് എതിരേല്‍ക്കുക) കഴിഞ്ഞവര്‍ഷത്തെസന്ദേശത്തിന്റെ കൂടെ കൊടുത്തതാണു. വായിക്കത്തവര്‍ക്ക് വായിക്കാം വായിച്ചവര്‍ക്ക്‌വീണ്ടും വായിക്കാം.ചിരി ആരോഗ്യത്തിനുള്ളനക്ലഔഷധമാണത്രെ. ചിരിക്ലും കരഞ്ഞും തലമുറകള്‍ ചവിട്ടിക്കുഴച്ചിട്ട വീഥികളിലൂടെ പുതിയ വര്‍ഷത്തിലേക്ക് കാലെടുത്തു വയ്ക്കുമ്പോള്‍ മുന്നോട്ടുള്ളപ്രയാണത്തിനു ആരോഗ്യം സഹായകമാകും.

* ധാരാളം വായിക്കണം, അത് അവനവന്‍ എഴുതിയതായാല്‍ ഉത്തമം.

* വായിക്കാന്‍ആളിക്ലെങ്കിലും എഴുതികൊണ്ടേയിരിക്കണം.

* അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ടെങ്കില്‍, കിട്ടാന്‍ അര്‍ഹതയുണ്ടെങ്കില്‍പുറത്ത്പറയാതിരിക്കണം. കാരണം അത് കാശ്‌കൊടുത്ത്‌വാങ്ങിയതാണന്നേ ജനം പറയൂ. പ്രത്യേകിച്ച് സമ്പന്നനായ അമേരിക്കന്‍ മലയാളി എഴുത്തുകാരന്റേതാകുമ്പോള്‍.

* അക്ബര്‍ കക്കട്ടില്‍ പറഞ്ഞപോലെ എഴുതാന്‍ ശ്രമിക്കണം.

* യൗവ്വനകാലത്തെ പടങ്ങള്‍ രചനക്കൊപ്പം കൊടുക്കണം.

* എഴുതുന്നത് എല്ലാപ്രസിദ്ധീകരണങ്ങള്‍ക്കും അയക്കണം

* സ്വയം എഴുതാന്‍ അറിയില്ലെങ്കില്‍ ആരെങ്കിലും എഴുതുന്നത് നോക്കി ആ ശൈലിയില്‍ എഴുതണം. ഇത്‌കൊണ്ട് ഒരു ഗുണമുള്ളത്മൗലികമായി എഴുതുന്ന (കോപ്പി അടിക്കപ്പെടുന്ന) ഒരാളുടെ വഴിമുടക്കാമെന്നാണു്. അനുകരിക്കാന്‍ ഏറ്റവും എളുപ്പമായിനിരൂപണത്തെ കാണണം. അതിനുവായനകാരില്ലാത്തത്‌കൊണ്ട് പിടിക്കപ്പെടില്ലെന്ന ഉറപ്പില്‍വിശ്വസിക്കണം.

* കഴിയുന്നതും വായനകാര്‍ക്ക്മനസ്സിലാകാത്തത് എഴുതണം. മനസ്സിലാകാത്തതൊക്കെ മഹത്വരമാണെന്ന്പാമരന്മാര്‍ കരുതുന്നു.

* അവാര്‍ഡുകളക്ലാതെപ്രതിഫലമായി പണം ഒരിക്കലും പ്രതീക്ഷിക്കാത്ത എഴുത്തുകാര്‍ എന്ന് ചരിത്രം രേഖപ്പെടുത്തുന്ന എഴുത്തുകാരായി ഇഹലോകവാസം വെടിയണം.

* വിദ്യാധരന്‍ ആരാണെന്ന് അന്വേഷിച്ച് സമയം കളയാതെ അദ്ദേഹം എഴുതുന്നത് എന്താണെന്ന് ശ്രദ്ധിക്കണം.

* ഏതെങ്കിലും എഴുത്തുകാരന്‍ ഒരു പുതിയശൈലിയോ, രചനയോനടത്തിയാല്‍ അത് ഞങ്ങള്‍ക്കും സാധിക്കുമെന്ന്പറഞ്ഞ് അതേപോലെ ഉടനെ എഴുതണം. അങ്ങനെ അനുകരണം നടത്തി അമേരിക്കന്‍ മലയാളസാഹിത്യത്തിന്റെമൂല്യം കുറയ്ക്കണം.,

* ഒരാളുടെ രചന നന്നായാല്‍ അയാളെ അഭിനന്ദിക്കുന്നതിനുപകരം അത് കാശ്‌കൊടുത്ത് എഴുതിച്ചതാണെന്ന്പറഞ്ഞ് ആത്മനിര്‍വുര്‍തിയടയണം.

* എഴുത്തുകാരിസുന്ദരിയും ചെറുപ്പക്കാരിയും (ചെറുപ്പം പടത്തില്‍ കണ്ടാല്‍ മതി, വയസ്സ് എത്രതന്നെയായികൊള്ളട്ടെ) ആണെങ്കില്‍ അവരുടെ രചനനന്നായാലും മോശമായാലും മൂരിക്കുട്ടന്മാരെപോലെ മുക്രയിട്ട് ഓടി ചെല്ലണം.

* ആരുടേയും കാല്‍ വന്ദിക്കാതെസ്വന്തം വ്യക്തിത്വം രചനകളിലും ജീവിതത്തിലും പുലര്‍ത്തുന്നുവരെ പരദൂഷണം പറഞ്ഞ് ഒതുക്കാന്‍ ശ്രമിക്കണം. അതിനുപറ്റിയഒരുപരദൂഷണവീരനെ അന്വേഷിക്ല് കണ്ടെത്തി അയാളെ പൂജിച്ചുകൊണ്ടിരിക്കണം.

* മതപരമായോ, വ്യക്തിപരമായോകാരണങ്ങളാല്‍ കുറേപേര്‍ ഇഷ്ടപ്പെടുന്നു എന്ന യോഗ്യതകണക്കിലെടുത്ത് ആരെയെങ്കിലും സര്‍വ്വജ്ഞപീഠത്തില്‍ കയറ്റിയിരുത്തി അവര്‍ പറയുന്നത്,പ്രത്യേകിച്ച് സാഹിത്യപരമായ കാര്യങ്ങള്‍, വേദവാക്യമായി കരുതി അവരെ പൂജിക്കണം.

* നാട്ടിലെപ്രസിദ്ധീകരണങ്ങള്‍ക്ക്‌രചനകള്‍ അയച്ച് കൊടുക്കണം.

* എല്ലാ എഴുത്തുകാരും ഒരു കുടക്കീഴില്‍നിന്നാല്‍ നനഞ്ഞ്‌പോകുമെന്നും അതിനേക്കാള്‍നല്ലത് എഴുത്തുകാര്‍ക്കൊക്കെ കൂടി ഒരു കുട കമ്പനി തുടങ്ങുകയാണെന്നും അഭിപ്രായം പറയണം. കുടകള്‍ നന്നാക്കാന്‍ കാരൂര്‍ നീലകണ്ഠപിള്ളയെ ഓര്‍ക്കുന്നത് പഴയ മലയാള ക്രുതികള്‍ പുതിയതലമുറക്ക് പരിചയപ്പെടുത്താന്‍ ഉപകരിക്കുമെന്നും അറിയിക്കാന്‍ ഒരു സമ്മേളനം സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിക്കണം.ഒരു കുടയും കുഞ്ഞുപെങ്ങളുമായി എഴുത്തുകാര്‍പോകുന്നത്‌സങ്കല്‍പ്പിക്കണം. ഒന്നില്‍ കൂടുതല്‍പെങ്ങള്‍മാര്‍ ഉള്ളവര്‍ ഒപ്പോളും, കുട്ട്യേടത്തിയും ഒക്കെയുള്ള നാലുകെട്ടും, പണിതീരാത്തവീടും, മയിലാടുംകുന്നും, ഏണിപ്പടികളും, മഞ്ഞും, വേരുകളും, അയല്‍ക്കാരും, അന്വേഷിച്ച് കണ്ടെത്താന്‍പോകണം.

* ഇവിടെ എഴുത്തുകാര്‍ ഇല്ലെന്നും, അങ്ങനെ അറിയപ്പെടുന്നവര്‍ എഴുതുന്നതൊന്നും സാഹിത്യമേന്മയില്ലാത്തതാണെന്നും വേദികളില്‍പ്രസംഗിക്ലും, പത്രങ്ങളില്‍ എഴുതിയും സ്വയം വലിയവനാണെന്നബോധം ആളുകളില്‍ ഉണ്ടാക്കണം. പിന്നീട ്മൂന്നാംകിട സാഹിത്യരചനകള്‍നടത്തിവിവരമില്ലാത്തവരുടെ കയ്യടിനേടണം.

* മറ്റ് എഴുത്തുകാരുമായി പരമാവുധി സ്പര്‍ദ്ധപുലര്‍ത്തണം. എന്നാല്‍ കാണുമ്പോഴും, കേള്‍ക്കുമ്പോഴും അവരെ സ്‌നേഹം കൊണ്ട്‌പൊതിയണം. സ്പര്‍ദ്ധമനസ്സ് കവിഞ്ഞ്പുറത്ത് ചാടുമ്പോള്‍ അവരെകൊല്ലുമെന്ന് ഭീഷണിമുഴക്കണം.

ശുഭം

Read more

നന്ദിയോടെ (കവിതാ നിരൂപണം‍)

(ഡോക്ടര്‍ ജോയ് ടി. കുഞ്ഞാപ്പുവിന്റെ Sojourner’s Rhapsodies In Alphabetical Order” എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിലെ' “Thanking”എന്ന കവിതയെക്കുറിച്ചുള്ള നിരൂപണം)

കടമകളുടെയും കടപ്പാടുകളുടേയും ഉയരുന്ന ഗ്രാഫ് അപ്രത്യക്ഷമാകുന്നത് നന്ദി എന്ന രണ്ടക്ഷരത്തിന്റെ താഴ്മയിലാണെന്ന് കവിതയുടെ തുടക്കത്തില്‍നിന്നും വായനക്കാരന്‍ മനസ്സിലാക്കി വായിച്ചുവരുമ്പോള്‍ കവി പ്രവ്രുത്തികളും അതര്‍ഹിക്കുന്ന നന്ദിയും എന്ന വിഷയത്തിന്റെ വാതായനങ്ങള്‍ തുറന്നിടുന്നത് കാണാം. നന്ദിക്ക് വേണ്ടിചെയ്യുന്ന ഒരു പ്രവ്രുത്തി നല്ല പ്രവ്രുത്തിയല്ല. ഈ ലോകത്തില്‍പലരും നന്മകള്‍ ചെയ്യുന്നത് ദൈവത്തില്‍ നിന്നോ മനുഷ്യരില്‍നിന്നോ അതിന്റെ പ്രതിഫലം ഇച്ഛിച്‌കൊണ്ടാണു. അത്തരം പ്രവ്രുത്തികളെ (punishable good deeds) എന്ന് കവിവിശേഷിപ്പിക്കുന്നു,

ഒരാള്‍ ചെയ്യുന്ന കര്‍മ്മത്തിനു അയാള്‍ക്ക് കിട്ടുന്ന നന്ദി ശബ്ദത്തിലൂടെയാണു. അതുകൊണ്ടായിരിക്കാം കവിസ്വരവ്യജ്ഞനങ്ങളുടെ ആരോഹാവരോഹണത്തെക്കുറിച്ച് സൂചിപ്പിക്കുന്നത്. ഉച്ചാരണങ്ങളുടെ വ്യാഖ്യാനമനുസരിച്ച് കണ്ഠനാളങ്ങളില്‍നിന്നു നിഷ്പ്രയാസം വരുന്നശബ്ദത്തെ സ്വരമായി കരുതുന്നു എന്നാല്‍ ഭാഷയിലെശബ്ദങ്ങളെകുറിച്ചുള്ള പഠനങ്ങളില്‍ ഒരക്ഷരം അതിന്റെ ഉച്ഛസ്ഥായില്‍ ഉണ്ടാക്കുന്നശബ്ദമാണു സ്വരമെന്നും പറയുന്നു. പക്ഷികളുടെ കളകൂജനത്തിലിടയില്‍ അവരുടെ കൂടുകളില്‍ ശബ്ദങ്ങളുടെ കലമ്പല്‍ നടക്കുന്നുണ്ട്. ((nets of chirping little birdies entangle in the spell of harrowing vowels;) സ്വരചേര്‍ച്ചയില്ലായ്മയുണ്ടായിട്ടും വനത്തെ സ്വര്‍ഗ്ഗസമാനമാക്കുന്ന പക്ഷി കച്ചേരിയെ കാടിന്റെ നന്മ അധികനേരം ആസ്വദിക്കുന്നില്ല. അപ്പോഴേക്കും വനാഗ്നി അവയെ ഇരയാക്കി.ചില കര്‍മ്മങ്ങള്‍ നല്ലതെങ്കിലും അവ ശിക്ഷക്കര്‍ഹമാകുന്നു. കാട്ടുതീ ഉണ്ടാകേണ്ടത് പ്രക്രുതിയുടെ ആവശ്യമാണു. അപ്പോള്‍ പാവം പക്ഷികളും വന്യമ്രുഗങ്ങളും വെന്തുപോകുന്നു. 

വ്യാജവും ആത്മാര്‍ഥതതയില്ലാത്തതുമായ നന്ദിപ്രകടനങ്ങളിലൂടെ താല്‍ക്കാലിക ഫലപ്രാപ്തിനേടുന്നവരുടെ കഥകളാല്‍ ചരിത്രം നിറയുന്നു. മനസ്സില്‍ ഉദ്ദേശിക്കാതെ പൊള്ളയായ വാക്കുകള്‍പറഞ്ഞ് കാര്യം നേടുന്നവരെ തിരിച്ചറിയുമ്പോഴേക്കും വൈകിയിരിക്കും. അങ്ങനെ നീണ്ട ജീവിതകാലത്തിലൂടെ കടന്നുപോന്ന അനുഭവങ്ങളുടെ മായാത്ത പാടുകളുള്ള മനുഷ്യന്‍ അവന്‍ ആര്‍ജ്ജിച്ച അറിവിന്റെ ശക്തിയെമുറുകെ പിടിച്ചു കൊണ്ട് ഹ്രുദയസ്പര്‍ശിയായ വാക്കുകള്‍മനുഷ്യരില്‍ ഉണ്ടാക്കുന്ന പരിവര്‍ത്തനത്തിന്റെ സ്വാധീനത്തെപ്പറ്റി ചിന്തിച്ച് കര്‍മ്മവും നന്ദിയും തമ്മിലുള്ള ബന്ധത്തിന്റെ ഒരു രൂപരേഖ തയ്യാറാക്കൂന്നു.(the man with engraved pox marks twists his power to stop the words that embed heart-felt deeds in meat) സംസാരത്തില്‍ മാറ്റങ്ങള്‍വന്നാലും എഴുതപ്പെട്ടത് മാറുകയില്ല എന്ന സങ്കല്‍പ്പത്തില്‍ നിന്നാകാം അങ്ങനെ ഒരു രൂപരേഖ തയ്യാറാക്കപ്പെടുന്നത്. എന്നാല്‍ അവസാനിക്കാത്ത സംവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്ക്‌ശേഷം ഹിംസ്രജന്തുക്കള്‍ക്കും അതെപോലുള്ള മനുഷ്യര്‍ക്കും ദ്രോഹം ചെയ്യുന്നവര്‍ക്കും നന്ദിപറയുക എന്ന ഒരു നൂതന ചിന്താഗതിഅതില്‍നിന്നും ഉരുത്തിരിഞ്ഞ്‌വരുന്നു (the hidden stigma finds novel means to thank the persecutor and predator)

ഈ തത്വം പറയുന്ന കവി ഉപയോഗിച്ച വാക്കുകളില്‍നിന്നും ക്രുസ്തുദേവനില്‍ മനുഷ്യര്‍ ഏല്‍പ്പിച്ച മുറിവിന്റെധ്വനിയുണ്ട്. ഈ ലോകത്തിനുമുഴുവന്‍ നന്മചെയ്യാനെത്തിയ ദൈവപുത്രനെ നിഷക്കരുണം കുരിശിലേറ്റിയ ജനങ്ങളുടെ ചിന്താഗതിയില്‍ സത്യമില്ല. അവര്‍ നേരത്തെ സൂചിപ്പിച്ചപോലെ പൊളിവചനങ്ങള്‍ കൊണ്ട് കാര്യസിദ്ധിനേടുന്നു.നന്ദിഹീനരായ ഒരു ജനതയുടെ പ്രവ്രുത്തി ദൈവപുത്രനെ പോലും ഒഴിവാക്കുന്നില്ല എന്നാല്‍ അത്‌ദൈവഹിതമായിരുന്നു എന്നും അറിയുക.ലോകത്തിന്റെ നന്മക്ക്‌വേണ്ടി ഏകജാതന്‍ ബലിയാകണമെന്ന്‌ദൈവം നിശ്ചയിച്ചിരുന്നു. ബലിയാകണമെന്ന ദൈവത്തിന്റെ നിശ്ചയം.ബലിയാകണമെന്ന ജനങ്ങളുടെ തീരുമാനം. ബലിയായ ദേവന്‍പറയുന്നു - ഇവര്‍ ചെയ്യുന്നത് എന്താണെന്ന് ഇവര്‍ അറിയുന്നില്ല, അതെപോലെയാണു ഉത്തമമായ തത്വങ്ങള്‍ മനുഷ്യര്‍പറയുന്നത്. അവര്‍ അതിന്റെ അര്‍ഥം ഗ്രഹിക്കുന്നില്ല. ഏത്‌നിമിഷവും അത്മാറ്റിപറയാന്‍ അവര്‍ തയ്യാറാകുന്നു.തെറ്റുകള്‍ ചെയ്യുന്നവനു മാപ്പ് കൊടുക്കണമെന്ന് വായ കൊണ്ട്പറയുന്നതല്ലാതെ പ്രവ്രുത്തിയില്‍ അത് ചെയ്യാന്‍ ആരും തയ്യാറല്ല.

തിന്മചെയ്യുന്നവനും നന്മചെയ്യുക എന്ന ശ്രേഷ്ഠമായ തീരുമാനത്തില്‍ എത്തിയവര്‍ തന്നെ അത് പ്രാബല്യത്തില്‍ വരുത്താന്‍ തയ്യാറല്ല എന്നു കവിപറയുന്നുണ്ട്.ആത്മാര്‍ഥതയില്ലാത്ത ചിന്തകളുടെ അധര്‍മ്മ മുകുളങ്ങള്‍ നിത്യമായ പ്രപഞ്ചപ്രശ്‌നങ്ങളുടെ പട്ടികയെ നിയന്ത്രിക്കുന്നു. ദുര്‍ഗ്രഹതകള്‍ നിറഞ്ഞഗ്രന്ഥത്തിന്റെ മുഷിഞ്ഞുലഞ്ഞ താളുകള്‍ നിഗൂഢതയുടെ മൂടുപടമിട്ട് നില്‍ക്കുന്ന ചക്രാവളത്തില്‍ ചിന്നിചിതറുന്നു.അത് എന്തുകൊണ്ടാണെന്ന് പിന്നെ കവിപറയുന്നു. കാരണം നമ്മള്‍ എഴുതപ്പെട്ടതിനെ സ്‌നേഹിക്കുന്നു.കാരണം തലമുടിയിഴ കീറിപരിശോധിക്കുന്ന, തലപോകുന്ന കുറ്റകരമായ പ്രവ്രുത്തികളേക്കാള്‍ നന്ദിയര്‍ഹിക്കുന്ന പ്രവ്രുത്തികളാണ് നമ്മള്‍ക്ക് പ്രിയം. (for we love our written words more than the unyielding hair splitting analysis of deeds to underline the italicized version in bold of the decapitating punishable good deeds)

ഈ കവിതക്ക് കൊടുത്തിരിക്കുന്നശീര്‍ഷകം മലയാളത്തിലേക്ക് പരിഭാഷ ചെയ്യുമ്പോള്‍ " നന്ദിയോടെ'' എന്ന് അര്‍ഥം പറയാം. എന്തുകൊണ്ട് നന്ദി എന്നെഴുതിയില്ല എന്ന്‌വായനക്കാരന്‍ ചിന്തിച്ചേക്കാം. നന്ദി എന്നുപറയുമ്പോള്‍ അതോടെ ആ വാക്കും അത്ഉളവാക്കുന്ന അര്‍ഥവും അവസാനിക്കുന്നു. എന്നാല്‍ നന്ദിയോടെ എന്നുപയോഗിക്കുമ്പോള്‍ അത് അവസാനിക്കുന്നില്ല. പറയുന്നയാളൂടെ ഹ്രുദയത്തില്‍ അത്തുടര്‍ന്നിരിക്കുന്നു. ഈ കവിതയില്‍ കവി ചില ഉപമാനങ്ങളിലൂടെ വാക്കുകളുടെ നാനര്‍ഥങ്ങളിലൂടെ വളരെപ്രധാനമായ എന്നാല്‍ പലരും നിസ്സാരമെന്ന് കരുതുന്ന ഒരു ആശയം വിശ്വസിനീയമായി ആവിഷ്ക്കരിച്ചിരിക്കയാണ്.

നന്ദിയുള്ളവരായിരിക്കുക എന്നത് ദൈവീകമാണു. എന്നാല്‍ എല്ലാ കര്‍മ്മങ്ങളും നന്ദിയര്‍ഹിക്കുന്നവയല്ല. ചില കര്‍മ്മങ്ങള്‍ പ്രത്യാക്ഷത്തില്‍ നന്മയുള്ളതായിതോന്നിയാലും നിയമാനുസ്രുതമായി അല്ലെങ്കില്‍ ആചാരപരമായി അങ്ങനെയായിരിക്കണമെന്നില്ല.എന്നിട്ടും എക്ലാപ്രവ്രുത്തികള്‍ക്കും നന്ദിയര്‍പ്പിക്കുക എന്ന മഹത്തായ ആദര്‍ശം കൊണ്ട്‌നടക്കുന്നതിനെക്കാള്‍ സാധാരണ ഒരു മനുഷ്യന്റെ ചിന്തയില്‍ ഉള്‍കൊള്ളുന്ന ആദര്‍ശങ്ങള്‍ അനുസരിച്ച് നന്ദി പ്രകടിപ്പിച്ചാല്‍ അതായിരിക്കും കൂടുതല്‍ പ്രായോഗികമെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല.

ഡോക്ടര്‍ ജോയ് ടി കുഞ്ഞാപ്പുവിനു അഭിനന്ദനങ്ങള്‍ !

ശുഭം 

Read more

നിസ്വനായ പക്ഷി (ശ്രീ ജോസഫ് നമ്പിമഠത്തിന്റെ കവിതാ സമാഹാരം - ഒരു പഠനം- 2‍)

സംഘര്‍ഷഭരിതമായ രണ്ട് പരിപ്രേഷ്യങ്ങള്‍ (Conflicting perspectives) സങ്കലനം ചെയ്ത്‌കൊണ്ട് കവികള്‍ അവരുടെ കവിതകളെ ശക്തവും ആലോചാനാത്മകവുമാക്കാറുണ്ട്. സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ ജീവിതത്തില്‍ സംഘര്‍ഷമുണ്ടാക്കുന്നു.സമാജ ശാസ്ത്രജ്ഞന്മാര്‍ ഈ തത്വമുപയോഗിച്ചാണ് സമൂഹത്തിലെ ഘടനകളേയും ചരിത്രത്തേയും വിലയിരുത്തുന്നത്. സ്വപ്നതുല്യമായ ഒരു അവസ്ഥസ്രുഷ്ടിക്കുന്നതില്‍നിന്നും ഈ രീതിസ്വീകരിക്കുന്ന എഴുത്തുക്കാര്‍ അവതരിപ്പിച്ചിരുന്നത്് സാധാരണമനുഷ്യരേയും സമൂഹത്തേയുമാണ്. ഇത്‌വാസ്തവത്തില്‍യാഥാര്‍ത്ഥ്യവും കല്‍പ്പനയും തുല്യമായരീതിയില്‍ കൂടിചേരുന്ന ഒരു രച്‌നാവിശേഷമാണ്. കാല്‍പ്പനിക ലോകം വാസ്തവികമായ ഒരു ലോകത്തില്‍നിന്നും വളരെവ്യത്യസ്ഥമാകുന്നില്ല. അവിശ്വസനീയമായ ഒന്ന് ഇല്ലെന്ന് മനസ്സിലാകുമ്പോള്‍ അവയെല്ലാം സ്ഥിരമായ അടിത്തറയില്‍ നില്‍ക്കുന്നില്ലെന്നും മനസ്സിലാക്കാം.അതുകൊണ്ട് ഭ്രമഭാവനകള്‍ നിറഞ്ഞ് കൂടുമ്പോഴും അവയ്‌ക്കെല്ലാം ഒരു അസ്തിത്വം വായനക്കാരന്‍ കാണുന്നു. മാജിക്കല്‍ റിയലിസത്തെക്കുറിച്ച് പറയുന്നത് വിവരിക്കാന്‍ കഴിയുന്ന ഒന്ന് മാജിക്കല്‍ റിയലിസം അല്ലെന്നാണ്. പോസ്റ്റ്‌മോഡേണിസവും മാജിക്കല്‍ റിയലിസവും തമ്മില്‍പൊതുവായ ഒരു സ്വഭാവവിശേഷമുണ്ട്. അവയില്‍ പരാമര്‍ശിക്കപ്പെടുന്ന സംഗതികള്‍ ശാസ്ര്തീയമായ ഒരു വിവരണത്തിനു അസാദ്ധ്യമാണ്. അവ ഒരുമായിക നിഗമനത്തില്‍ ഒതുങ്ങി പോകുന്നു.

മൂര്‍ച്ചയില്ലാത്തബ്ലേയ്ഡുകള്‍
അവ കൊണ്ട്മുറിക്കപ്പെടുന്നത് (അരുതേദുശ്ശാസനാ.. എന്ന കവിത പേജ് 11)
രക്തമില്ലാത്ത തൊഴിലാളിയുടെ
ഒട്ടിയ ഞരമ്പുകള്‍

മൂര്‍ച്ചയില്ലാത്തബ്ലേയ്ഡ് കൊണ്ട് മുറിയുക- ഇത്തരം വിവരണങ്ങള്‍ ആണുമായിക യാഥാര്‍ത്ഥ്യമായി വായനക്കാരനു തോന്നുന്നത്.മുറിക്കപ്പെടുന്നത് രക്തമില്ലാത്ത തൊഴിലാളിയുടെ ഒട്ടിയ ഞരമ്പുകളാണെന്ന് പറയുമ്പോള്‍ വായനക്കാരന്‍ ആശയക്കുഴപ്പത്തിലാകുന്നു. മുറിയുമ്പോള്‍ ചോരയും പൊടിയുന്നു എന്ന വായനക്കാരന്റെ സങ്കല്‍പ്പത്തെ കവി കീഴ്‌മേല്‍മറിക്കുന്നു.. 

ഫാന്റസ്റ്റിക്ക് ലിറ്ററേച്ചര്‍ എന്നുദ്ദേശിക്കുന്നത് യാഥാര്‍ത്ഥ്യവുമായി നേരിയബന്ധം കാണിക്കുമ്പോള്‍ അവയെ കൂടുതല്‍ ഭാവനാത്മകമായി വീര്‍പ്പിച്ച് കൊണ്ട്് അവക്ക് ഒരു അസാധാരണത്വം കൈവരുത്തുക എന്നാണ്. രക്തമില്ലാത്ത ഞരമ്പുകള്‍ എന്ന പറയുമ്പോള്‍ അവ ശരീരത്ത്തില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന ധ്വനിവരുന്നു. എന്നാല്‍ തൊഴിലാളികളുടെ അവസ്ഥയെപ്പറ്റി ചിന്തിക്കുമ്പോള്‍ മിക്കസമയവും പട്ടിണി കിടക്കുന്ന ആ മനുഷ്യരുടെ ഞരമ്പുകളില്‍ ചോരയെങ്ങിനെ ഉണ്ടാകുമെന്ന് ചിന്തയും വരുന്നു കവി സ്രുഷ്ടിക്കുന്നലോകം യ്ഥാര്‍ത്ഥ്യമാണു. അത് ഭാരതമാണ്. . അവിടത്തെജനങ്ങളുടെ ജീവിതരീതികളെ അതിശയോക്തിയോടെ ആവിഷ്ക്കരിക്കയാണു കവി. വായനക്കാരനു അത് മനസ്സിലാക്കാന്‍ അത്ര എളുപ്പമല്ലെങ്കിലും വിവരണത്തിലെ മായാജാലങ്ങളിലൂടെ കവിവായനക്കാരനു ഭാരതത്തിന്റെ ഒരു യഥാര്‍ത്ഥ ചിത്രം കാണിക്കുന്നു. വാസ്തവത്തില്‍ വെറുതെവിവരണാത്മകമായോ അല്ലെങ്കില്‍ വെറുതെ കാല്‍പ്പനികമായോ എഴുതപ്പെടുന്ന സാഹിത്യത്തെക്കാള്‍ ആധുനികതയുടെ സംഭാവനയായ ചില "സംഗതികള്‍' ചേര്‍ക്കുമ്പോള്‍ കവിതയുടെ ആസ്വാദക നിലവാരവും മൂല്യവും വര്‍ദ്ധിക്കുന്നു.

ഭാഷകൊണ്ട് വേര്‍തിരിച്ച ഈ നാടിന്റെ
അതിര്‍വരമ്പുകള്‍
എന്റെഭ്രാന്തന്‍ തലയിലെശിരോ ലിഖിതങ്ങള്‍
ഈ അക്ഷരങ്ങളുടെ വടിവുകള്‍
എന്റെ ഭാവി ജീവിതത്തിന്റെ കൈരേഖകള്‍


അരുത് ദുശ്ശാശനാ എന്ന കവിതയില്‍ മാജിക്കല്‍ റിയലിസം, സര്‍റിയലിസം, ഫാന്റസ്റ്റിക് ലിറ്ററേച്ചര്‍ തുടങ്ങിയആധുനിക രചനതന്ത്രങ്ങള്‍ കവി ഉപയോഗിച്ചിട്ടുണ്ട്.കവിതയെഴുതുന്ന കാലത്ത് ഭാരതത്തിന്റെസ്ഥിതി കൗരവഭരണം പോലെയായിരുന്നു.ഇപ്പോഴും അതിനുവ്യത്യാസമില്ല. നൂറുതിന്മകളും അഞ്ച്‌നന്മകളും തമ്മിലുള്ളപോരാട്ടം. നന്മപുലര്‍ന്നിരുന്ന കാലത്തെ ഓര്‍മ്മകളുടെ നെടുവീര്‍പ്പുകളിലൂടെ കവിതപാടിവരുന്ന കവിതിന്മയുടെ കയ്യില്‍ എത്തുന്ന രാജ്യത്തിന്റെ ശോചനീയാവസ്ഥ വിവരിക്കുന്നു.

രമ്യഹര്‍മ്മങ്ങള്‍ക്ക്മുകളില്‍
ചൂഷകസമ്പത്തിന്റെ
തിളങ്ങുന്നതാഴികക്കുടങ്ങള്‍
ഇവിടെ കൊടികുത്തിവാഴുന്നപെണ്‍വാണിഭങ്ങള്‍
ഭോഗസംസ്കാരത്തിന്റെ പ്ലേഗ് ബാധകള്‍

ദുശ്ശാശനന്‍ എന്ന വാക്കിന്റെ അര്‍ഥം ദു= ചീത്തശാസന :ഭരണാധികാരി.വളരെ അര്‍ത്ഥവത്തായ ശീര്‍ഷകങ്ങള്‍ കൊടുക്കുന്നത് ചില കവികളുടെ സവിശേഷതയാണു.ശ്രീ നമ്പിമഠത്തിന്റെ കവിതകളുടെ ശീര്‍ഷകങ്ങല്‍ എല്ലാം തന്നെ കവിതയ്ക്ക് അനുയോജ്യവും ചിന്താദ്യോതകവുമാണ്. നന്മയുടെ ഭാഷ എപ്പോഴും സൗമ്യവും സുന്ദരവുമാണു.്"അരുതേ ദുശ്ശാസനാ..എന്നാണു അരുത് ദുശ്ശാസന എന്നല്ല കവി എഴുതുന്നത്.പൊട്ടക്കണ്ണനായ ഒരു രാജാവിന്റെ മുന്നിലാണ് കുലീനയായ രാജകുമാരിയുടെ വസ്ര്തങ്ങള്‍ അഴിക്കപ്പെടുന്നത്. നഗ്നതയെകുറിച്ച് അന്ധനു എന്തറിയാമെന്ന് കവിതന്റെ വിവരണങ്ങളിലൂടെ വായനകാരനെ അറിയിക്കുന്നു.നമ്മുടെ ഭരണാധികാരികള്‍ അവരുടെ മണിമേടയില്‍ സുഖമന്വേഷിക്കയല്ലാതെ രാജനീതിയിലും പ്രജാക്ഷേമതല്‍പരതയിലും ശ്രദ്ധാകുലരല്ല.അവരുടെ മുന്നില്‍നടക്കുന്നത് അവര്‍ കാണുന്നില്ല.കേള്‍വിമാത്രമാണു അവരുടെ അറിവിന്റെ അടിസ്ഥാനം.അന്ധനായ ധ്രുത്രാഷ്ട്രര്‍ക്ക് പുത്രസ്‌നേഹമായിരുന്നു പ്രധാനം.അപ്പോള്‍ഭരണം രാജാവ് എന്ന പദവിയോട് ന്യായം പുലര്‍ത്താതെയാണെന്ന് സ്പഷ്ടം.പ്രബുദ്ധരായ വായനക്കാര്‍ക്ക് വളരെ പരിചിതമായ ഒരു കഥയുടെ പശ്ചാത്തലം നല്‍കികൊണ്ട് അവിടത്തെ അവസ്തകളെ തീഷ്ണമായ പ്രതിമാനങ്ങളിലൂടെ ആവിഷകരിക്കുന്ന കവിയില്‍ ധാര്‍മ്മിക രോഷം ആളിപ്പടരുന്നുണ്ട്. അരുതേ എന്ന വിനയപൂര്‍വ്വമായ അപേക്ഷതിന്മയുടെ ചെവിയില്‍ എത്തുകയില്ല അതിനെ യുദ്ധംകൊണ്ട് നശിപ്പിക്കാന്‍ കഴിയുകയുള്ളുവെന്ന് പക്ഷെ കവി വിശ്വസിക്കുന്നില്ല. അത്‌കൊണ്ടാണു ഉടുത്തിരിക്കുന്നവസ്ര്തമെങ്കിലും അഴിച്ചെടുക്കല്ലേ എന്നപേക്ഷിക്കുന്നത്. മഹാഭാരതകഥയുടെ സമാപ്തിയുദ്ധത്തിലും നാശത്തിലും എത്തിചേര്‍ന്നിട്ടും നന്മപൂര്‍ണമായി ജയിച്ചില്ല എന്ന സന്ദേശവും ഈ കവിതയിലുണ്ട്. അത്‌കൊണ്ടല്ലേ ഇപ്പോഴും അവിടത്തെ മണ്ണു നാണം മറക്കാന്‍തുണിക്ക് വേണ്ടിവിലപിക്കുന്നത്.

ഐതിഹ്യങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ട് കവികള്‍ എഴുതീട്ടുണ്ട്. എന്നാല്‍ ശ്രീ നമ്പിമഠം ഭാരതത്തിലെ ഇതിഹാസ ഗ്രന്ഥങ്ങളില്‍ ഒന്നായ മഹാഭാരതത്തിലെ വളരെപ്രധാനമായ ഒരു സംഭവത്തിന്റെ സൂചനമാത്രമെതരുന്നുള്ളു. ചില കവികള്‍ചെയ്യുന്ന പോലെ ഒരു താരതമ്യപഠനത്തിനും മുതിരുന്നില്ല. എന്നാല്‍ ആധുനികകവിതകളിലേസങ്കേതങ്ങള്‍ ഉപയോഗിക്ല് ഒരു രാഷ്ട്രത്തിന്റെ അധ്:പതനം ചൂണ്ടിക്കാണിക്കുന്നു. അങ്ങനെ ചെയ്യുമ്പോള്‍ ഉദ്ധരിക്കാന്‍ ശ്രമിച്ച പുരാണകഥകള്‍ അനുയോജ്യവും ശക്തവുമാണ്. എന്തുവരം വേണമെങ്കിലും ചോദിക്കു എന്ന അഹങ്കാരം മുഴുക്കിയെത്തുന്ന കാളിയോട ്തന്റെ മരണം ഒരു ദിവസം മുന്നോട്ടൊപുറകോട്ടൊ ആക്കിതരാന്‍ നാറാണത്ത് ഭ്രാന്തന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കാളി അതിനു അശ്കതയായിരുന്നു. അവസാനം ഇടത്തെ കാലിലെമന്ത് വലത്തെ കാലിലേക്ക് മാറ്റാന്‍ മാത്രമേ കാളിക്ക് കഴിഞ്ഞുള്ളു. ഭാരതത്തിലെ ഭരണാധികാരികള്‍ക്ക് നിലവിലുള്ളപ്രശ്‌നങ്ങളെപരിഹരിക്കാന്‍ കഴിയുന്നില്ലെന്ന് പ്രസ്തുത കഥയിലൂടെ പറയുന്ന കവി അതിന്റെ ആധുനിക പ്രകാരഭേദം ഇങ്ങനെ വര്‍ണ്ണിക്കുന്നു. ക്ഷയം പിടിച്ചവന്റെ ശ്വാസകോശങ്ങളില്‍ നിന്നുള്ള ഫലം പുറപ്പെടുവിക്കാത്തവെറും ചുമകള്‍.

ഭാവനയും ഐതിഹ്യവും ചേര്‍ത്ത് കവി സ്രുഷ്ടിക്കുന്ന ലോകം വായനക്കാരനു പരിചയമുണ്ടെങ്കിലും അവിടെ അരങ്ങേറുന്ന സംഭവവികാസങ്ങളുടെ തീഷ്ണത അവര്‍ക്കനുഭവപ്പെട്ടു കാണില്ല,.എല്ലാവരും കാര്യങ്ങളുടെ ഒരു വശം മാത്രം കാണുന്നത്‌കൊണ്ടാണത്. എന്നാല്‍ കവികള്‍ അവരുടെ വീക്ഷണങ്ങളില്‍ നിന്ന് മന്‍സ്സിലാക്കിയ സംഗതികളുടെ സത്യാവസ്ഥ വായനക്കാരുടെ മുന്നില്‍ അനാവരണം ചെയ്യുന്നു, അപ്പോള്‍ അവര്‍ ഓരോരുത്തരും അവരുടെ ലോകങ്ങളുടെ സ്വാര്‍ഥ്തയില്‍ സംത്രുപ്തരായിരിക്കുന്നതിനാലാണു ചുറ്റും നടക്കുന്ന സംഭവങ്ങളുടെ തീഷ്ണത അറിയാതിരുന്നത് എന്ന് മനസ്സിലാക്കുന്നു. അങ്ങനെ പോയാല്‍ ഒരു യുദ്ധം ഉണ്ടാകുമെന്നറിയുന്ന കവി തന്റെ കവിതയിലൂടെ വായനക്കാരുടെ ശ്രദ്ധ തിരിക്കുന്നു. യുദ്ധം വേണമെന്ന് കവി ആഗ്രഹിക്കുന്നില്ല. എന്നാല്‍ ദുശ്ശാസനന്മാരുടെ (ചീത്ത ഭരണാധികാരികളുടെ) ഭരണത്തില്‍ നിന്നുംതിന്മകള്‍ കൊയ്ത് പ്രഭുക്കളാകുന്നവര്‍ ഒരിക്കല്‍ കുരുക്ഷേത്രയുദ്ധത്തില്‍ മരിച്ചു വീഴുമെന്ന് ദീര്‍ഘദര്‍ശനംചെയ്യുന്ന കവി "അരുതേ'' എന്ന അപേക്ഷയോടെ കവിത അവസാനിപ്പിക്കുന്നു.

ശുഭം 

Read more

നിസ്വനായ പക്ഷി- ഒരു പഠനം (ശ്രീ ജോസഫ് നമ്പിമഠത്തിന്റെ കവിതാസമാഹാരം)

(വിചാരവേദി അവരുടെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് (11-12-16) തിരഞ്ഞെടുത്ത പത്ത് എഴുത്തുകാരില്‍ ഒരാളായി അംഗീകരിക്കപ്പെട്ട കവി)

ശ്രീ ജോസഫ് നമ്പിമഠത്തിന്റെ "നിസ്വനായ പക്ഷീ'' എന്ന കവിതാസമാഹാരത്തിലെ കവിതകളെ ഈ ലേഖകന്റെ ചിന്തയിലൂടെ പഠന വിധേയമാക്കുമ്പോള്‍ കാണുന്ന സവിശേഷതകളാണു താഴെ കുറിക്കുന്നത്. കവിതകളിലേക്ക് കടക്കുന്നതിനു മുമ്പ് അദ്ദേഹം ഉപയോഗിച്ചിട്ടുള്ള ചില രചനാ രീതികളെകുറിച്ച് ചുരുക്കമായി പറയേണ്ടതുണ്ട്. എല്ലാം തന്നെ ആധുനികമാണു്. എന്നാല്‍ മറ്റ് ആധുനിക കവിതകളെ അപേക്ഷിച്ച് ശ്രീ നമ്പിമഠത്തിന്റെ കവിതകള്‍ക്കുള്ള സവിശേഷത അവയെല്ലാം വായനാസുഖം തരുന്നു എന്നാണു്. കവിതയില്‍ അന്തര്‍ലീനമായിരിക്കുന്ന ഗഹനമായ ആശയങ്ങള്‍ ഒരു പക്ഷെ വായനക്കാരനു മനസ്സിലായില്ലെങ്കില്‍ തന്നെ വരികളുടെ രചനാ ഭംഗികള്‍ അവനെ ആകര്‍ഷിക്കും. തന്നെയുമല്ല കവിതകള്‍ ഒറ്റവായനയില്‍ വായനക്കാരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നു. അതിന്റെ പ്രത്യക്ഷ ഭാവത്തിലും അര്‍ത്ഥത്തിലും അവര്‍ കവിതയുടെ ഏകദേശരൂപം വരച്ചെടുക്കുന്നു. വായിച്ച് ഒന്നും മനസ്സിലാക്കാതെ നീക്കിവക്കേണ്ടിവരുന്ന കവിതകള്‍, ആധുനികത എന്ന അസംബന്ധ കിരീടം പേറുന്ന കവിതകള്‍ ഇദ്ദേഹം എഴുതിയിട്ടില്ല. ഓരോ കവിതകളും വായിക്കുമ്പോള്‍ അവയെല്ലാം ആധുനിക കവിതാ സങ്കേതങ്ങളില്‍ ഉള്‍പ്പെടുന്നുവെങ്കിലും ശ്രീ നമ്പിമഠം അദ്ദേഹത്തിന്റേതായ മാനങ്ങള്‍ അവക്ക് നല്‍കുന്നത്‌കൊണ്ട് കവിതകള്‍ കൂടുതല്‍ ആസ്വാദകരമാകുന്നുണ്ട്.

കവിയില്‍ ഒരു ധാര്‍മ്മിക രോഷത്തിന്റെ ജ്വാല കത്തിയെരിയുന്നത് വായനക്കാര്‍ക്ക് അനുഭവപ്പെടുന്നതാണു്. തനിക്ക് ചുറ്റും കവി നോക്കികാണുന്ന വ്യവസ്ഥകളിലെ അസമത്വം കവിക്ക് സ്വീകാര്യമല്ല. കടലാസ്സിന്റെ പ്രതലത്തില്‍ കവി വരയുന്ന ചിന്തകളൂടെ തീപ്പൊരി തീര്‍ച്ചയായും വായനക്കാരന്റെ ചിന്തകളേയും ചൂടുപിടിപ്പിക്കുന്നവയാണു്. അവരെ കര്‍മ്മോന്മുഖരാക്കാനും അവരില്‍ ഒരു അന്വേഷണ ത്വരക്ക് തുടക്കമിടാനും അത് പര്യാപ്തമാണു്. തന്മൂലം അമേരിക്കന്‍ മലയാളി കവികളില്‍, കവിതകളുടെ സ്രവിശേഷത കൊണ്ട് ശ്രീ നമ്പിമഠം ഒരു പ്രത്യേക ഇരിപ്പടം സമ്പാദിച്ചിട്ടുണ്ട്

യശ്ശ:ശരീരനായ ശ്രീ അയ്യപ്പപണിക്കരുടെ അവതാരികയോടെ പുറത്ത് വന്ന ഈ കവിതാസമഹാരത്തിനു വേറിട്ട് ഒരു പഠനത്തിന്റെ ആവശ്യമുണ്ടോ എന്ന വായനക്കാരുടെ ന്യായമായ ചിന്തയെ ആദരിച്ച്‌കൊണ്ട് തന്നെ ആ സാഹസത്തിനു മുതിരുന്നു.

ആധുനിക കവികള്‍ വാസ്തവത്തില്‍ അവരുടെ പൂര്‍വ്വികര്‍ ആചരിച്ച് വന്നിരുന്ന ചില അടിസ്ഥാനങ്ങളെ തകിടം മറിച്ചിട്ടുണ്ട്. പഴയ കവികളുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളിലും, അനുമാനങ്ങളിലും ഒതുങ്ങി നില്‍ക്കാതെ അവര്‍ അവരുടെ സങ്കല്‍പ്പങ്ങളെ ആധുനിക രീതിയില്‍ ആവിഷ്ക്കരിച്ചു. വായനക്കാര്‍ പരിചയിച്ച് വന്ന കാല്‍പ്പനിക ഭാവങ്ങളും ഹ്രുദ്യമായ ഉപമകളും പുതിയ കവിതകളില്‍ കാണുന്നില്ലെങ്കിലും രൂപാലങ്കാരത്തിലൂടെയും, പ്രതിമാനങ്ങളിലൂടെയും ആധുനിക കവികള്‍ അവര്‍ക്ക് പറയാനുള്ളത് ശക്തിയോടെ പറഞ്ഞു. ശക്തിയോടെ എന്നുദ്ദേശിക്കുന്നത് അനുവാചക ഹ്രുദയങ്ങളിലേക്ക് ആഴത്തില്‍ പ്രവേശിക്കുന്ന വിധം എന്നര്‍ത്ഥത്തില്‍. ഉപമകളേക്കാള്‍ രൂപാലങ്കാരങ്ങള്‍ക്ക് കവിതയിലെ ആശയങ്ങളെ ശക്തമായ രീതിയില്‍ അനുവാചക ഹ്രുദയങ്ങളിലെക്ക് എത്തിക്കാന്‍ കവികള്‍ക്ക് കഴിയുന്നു. ഏതെങ്കിലും ഒന്നിനോട് സാദ്രുശ്യപ്പെടുത്തുമ്പോള്‍ അവിടെ വായനക്കാരനു പരിചയമുള്ള ഒരു കാര്യമാണു് പ്രകടമാകുന്നത്.. എന്നാല്‍ രൂപാലങ്കാരത്തോടെ പറയുമ്പോള്‍ അത് വായനക്കാരനില്‍ വികാരങ്ങളെ ഇളക്കിവിടുന്നു. ഉപമകള്‍ വായനക്കാരന്‍ പ്രകടമായി കാണുന്നു. എന്നാല്‍ രൂപാലങ്കാരങ്ങള്‍ അവന്റെ ഭാവനയിലൂടെ കാണുന്നു. ഇവിടെ ചിന്ത എന്ന ഒരു പ്രക്രിയ ഉത്ഭവിക്കുന്നുണ്ട്. അങ്ങനെ ബുദ്ധിപരമായ ഒരു പ്രക്രിയയിലൂടെ അത് വായനക്കാരിലേക്ക് ശക്തമായ രീതിയില്‍ പ്രവേശിക്കുന്നു. 

പ്രതിമാനങ്ങള്‍ കവിതക്ക് ചാരുത ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രീതിയല്ല ശ്രീ നമ്പിമഠത്തിന്റേത്. തന്റെ ആശയം വളരെ വ്യകതമായ രീതിയില്‍ പ്രതിമാനങ്ങളിലൂടെ സന്നിവേശിപ്പിക്കുന്ന ഒരു ആവിഷ്ക്കാരരീതിയാണു അദ്ദേഹത്തിന്റെ കവിതകളില്‍ കാണുന്നത്. അത് അദ്ദേഹം സ്വന്തമായി സ്രുഷ്ടിച്ചെടുത്തവയാണു്. തന്മൂലം അതിനു മൗലികതയുണ്ട്. ഇതിലെ നിശ്വനായ പക്ഷി എന്ന കവിത തന്നെ അദ്ദേഹത്തിനു രചനാവൈഭവങ്ങളിലുള്ള കയ്യടക്കത്തിനു ഉദാഹരണമാണു. മനസ്സ് എന്നത് ബോധമാണു്. പ്രജ്ഞ, അവബോധം, വിചാരശക്തി, വിധിന്യായം, ഓര്‍മ്മ ഇതൊക്കെ മനുഷ്യമനസ്സില്‍ നടക്കുന്നപോലെ ജന്തുക്കളിലും നടക്കുന്നു എന്ന് കവി വിശ്വസിക്കുന്നത്‌കൊണ്ടാകാം മനസ്സിനെപ്പറ്റി പറയാന്‍ പക്ഷിയെ തിരഞ്ഞെടുത്തത്. തന്നയുമല്ല മനസ്സ് കൊണ്ട് മനുഷ്യന്‍ പറക്കുകയാണല്ലോ? അത്‌കൊണ്ട് തന്നെ പക്ഷി എന്ന ബിംബം അനുയോജ്യം തന്നെ. കൂടാതെ മനസ്സ് ശരീരത്തില്‍ നിന്നും വേറിട്ട് നില്‍ക്കുന്നു എന്ന ചില ആത്മീയ ചിന്തകളേയും കവി തള്ളികളയുന്നു. ഭൗതികമായ കാര്യങ്ങളിലേക്ക് മനസ്സിനെ ആകര്‍ഷിക്കുന്നത് ശരീരത്തിന്റെ ഇഛാശക്തിയാണു്. ശരീരത്തിന്റെ താല്‍പ്പര്യങ്ങളാണു.

ജീവിച്ചിരിക്കുമ്പോള്‍ മനുഷ്യന്‍ അവന്റെ ശരീരത്തിനുവേണ്ടി മനസ്സിനെ ഉപയോഗിച്ച് അതിന്റെ ശക്തിയും, സിദ്ധികളും മനസ്സിലാക്കാതെ നട്ടം തിരിയുന്നു എന്ന് കവി ധ്വനിപ്പിക്കുന്നുണ്ട്. അതില്‍ കുറച്ച്‌പേര്‍ ബോധിവ്രുക്ഷത്തിന്റെ സുഖകരമായ ശീതളിമയിലേക്ക് പോകുന്നു എന്ന പ്രയോഗം ഒരു ആക്ഷേപഹാസ്യമാണു്. ഒരു മരച്ചുവട്ടിലും മനസ്സിനെ തളക്കാന്‍ സാദ്ധ്യമല്ല. ഒരിടത്തും ഇരിപ്പുറക്കാത്ത പക്ഷി എന്നാണു മനസ്സിനെ വിശേഷിപ്പിക്കുന്നത്. പുനര്‍ജന്മത്തിന്റെ ഒരു സൂചനയും ഇതില്‍ നിന്നും കിട്ടുന്നു. കാരണം ശരീരമെന്ന ഇരുട്ടില്‍ കിടന്നു നിസ്വനായി, കൂടറിയാത്തവനായി, ദേശാടനക്കിളിയായി, ചഞ്ചലനായി അത് വീര്‍പ്പുമുട്ടി അവസാനം പറന്നു പറന്നു അനന്തമായി പ്രയാണം തുടരുന്നു. മനസ്സിനെ ആത്മാവുമായി കൂട്ടിയിണക്കുന്ന ചില ചിന്തകളെ കവി അവലംബിച്ചിട്ടുണ്ടോ എന്നറിയില്ല ആത്മാവിനു പുനര്‍ജന്മമുണ്ടെന്ന് വിശ്വസിക്കുന്ന മതതത്വചിന്തകളും നമ്മള്‍ക്ക് പരിചിതമാണല്ലോ. കവിയൂടെ നോട്ടത്തില്‍ എല്ലാമുണ്ടായിട്ടും ത്രുപ്തനാകാതെ ജീവിതത്തിന്റെ നല്ല കാലങ്ങള്‍ വ്യര്‍ത്ഥമാക്കി അവസാനം ഒരു മുനിയെപോലെ തളര്‍ന്നിരിക്കുന്നു എന്ന് പറയുമ്പോള്‍ കവി ശരീരവും മനസ്സും തമ്മിലുള്ള അഭേദ്യബന്ധത്തിനു അടിവരയിടുന്നു. മനസ്സിന്റെ വ്യാപാരങ്ങള്‍ മനസ്സാണോ ശരീരമാണോ എന്ന ഒരു ചോദ്യവും കവി സമൂഹത്തിനിട്ട് കൊടുക്കുന്നു. ശരീരത്തിനേയും മനസ്സിനേയൂം രണ്ടായി കണ്ടിരുന്നവരാണു് പ്ലേറ്റോ, അരിസ്‌റ്റോട്ടില്‍ എന്ന ഗ്രീക്ക് ചിന്തകരും, ഹിന്ദു ദര്‍ശനങ്ങളില്‍ സാഖ്യനും പിന്നെ യോഗയും. മനസ്സ് ശരീരവുമായി ബന്ധമില്ലാതെ ഒറ്റക്ക് നില്‍ക്കുന്ന ഒരു വസ്തുവാണെന്ന് അവര്‍ വിശ്വസിച്ചു. എന്നാല്‍ നിസ്വനായ പക്ഷിയില്‍ കവിയുടേതായ ഒരു ദര്‍ശനം കാണാം. ശരീരത്തിന്റെ താളങ്ങള്‍ക്കൊപ്പം ചലിച്ച് അവസാനം ബലഹീനമാകുന്ന ശരീരത്തോടൊപ്പം മനസ്സും തളരുന്നു.

ഈ കവിതയില്‍ മനസ്സിനെ ഒരു പക്ഷിയുടെ നാലു അവസ്ഥകളോട്് താരതമ്യം ചെയ്യുന്നുണ്ട്.. അത് മനുഷ്യന്റെ ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം എന്നിവയെ സൂചിപ്പിക്കുന്നതാണു. യൗവ്വനം ഒരു ചഞ്ചലനായ പക്ഷിയാണു്. അപ്പോഴത്തെ മനസ്സിലെ വൈക്രുതചിന്തകളെ കവി വിവരിക്കുന്നത് ശ്രദ്ധിക്കുക: മുല്ലപ്പൂവ്വിന്റെ വെണ്മയിലും പാലപ്പൂവ്വിന്റെ സൗരഭ്യത്തിലും ത്രുപ്തിയടയാതെ, വഴിപ്പണിക്കാരിയുടെ വിയര്‍പ്പിന്റെ ഗന്ധത്തിലും, ചേറില്‍ക്കുളിച്ച ചെറുമിയുടെ ഗന്ധത്തിലും. കവിയെ ആധുനിക കവിതയുടെ വക്താവ് എന്ന് വിശേഷിപ്പിക്കാമെങ്കിലും കാല്‍പ്പനികതയുടെ മുഗ്ദ്ധസാരള്യം വഴിഞ്ഞൊഴുകുന്ന വരികളും ഇതില്‍ പ്രകടമാണു്. "പാടാത്ത പാട്ടുകള്‍ തേടി, കേള്‍ക്കാത്ത രാഗം തേടി, അറിയാത്ത രുചികള്‍ തേടി'' . 

കലയും യാഥാര്‍ത്ഥ്യവും തമ്മിലൂള്ള ബന്ധത്തിന്റെ മാനങ്ങള്‍ മാറികൊണ്ടിരിക്കുകയാണു്. കാലം നീങ്ങികൊണ്ടിരിക്കുമ്പോള്‍ കലയുടെ ലോകത്തും അതിന്റെ പ്രഭാവം ഉണ്ടാകുന്നു. കാലത്തിനൊത്ത് മാറാന്‍ മനസ്സ് സമ്മതിക്കാത്തവരുടെ മുന്നില്‍ ആധുനികത അല്ലെങ്കില്‍ ആധുനിക കവിത ചോദ്യ്ചിഹ്നം പോലെ നില്‍ക്കാറുണ്ട്. മലയാള കവിതയിലേക്ക് നോക്കുമ്പോള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കവിതകളില്‍ കാല്‍പ്പനികതക്ക് മുന്‍തൂക്കം നല്‍കിയിരുന്നു എന്ന് കാണാം. പില്‍ക്കാലത്ത് ആ മാത്രുകയില്‍ എഴുതിയവേ "പൈങ്കിളി'' എന്ന് ആക്ഷേപിക്കുകയുണ്ടായി. കുറെ കവികള്‍ കവിതയുടെ പുതിയ സങ്കേതങ്ങള്‍ തേടി പോയി, ആധുനികതയുടെ പ്രസരം കവിതയിലെ മലയാളിത്വം കുറഞ്ഞത് കവികളുടെ കുറ്റമല്ലെന്ന് വായനക്കാര്‍ മനസ്സിലാക്കേണ്ടതുണ്ട്. തുളസികതിരും, ചന്ദനക്കുറിയും, മരതകകാടുകളും, തിരന്നോട്ടവും, ഒളിഞ്ഞ്‌നോട്ടവും, ലജ്ജയില്‍ മുങ്ങിയ മുഖവും അങ്ങനെ ഒരുപാട്് ലോലഭാവങ്ങള്‍ ഇന്ന് കവികളുടെ മുന്നിലില്ല. എന്നാല്‍ ശ്രീ നമ്പിമഠം അത്തരം മുഗ്ദ്ധ സങ്കല്‍പ്പങ്ങളെ മനസ്സിലിട്ട് താലോലിക്കുന്നുണ്ട്. കഴിഞ്ഞ് പോയ ഒരു കാലഘട്ടം സ്മ്രുതിയില്‍ സൂക്ഷിക്കുന്ന കവിക്ക് ആധുനിക കവിതകളെ അനുവാചക ഹ്രുദയങ്ങളിലേക്ക് എങ്ങനെ പകരണമെന്നറിയാം. നേരത്തെ സൂചിപ്പിച്ചപ്പോലെ അത് അദ്ദേഹത്തിന്റെ രചനാ തന്ത്രത്തിന്റെ രഹസ്യമാണു്. പുതിയതിനെ അപ്പാടെ വാരി പുണരുകയും പഴയതിക്കനെ തള്ളികളയുകയും ചെയ്യാതെ അതിനിടയില്‍ നിന്ന് രൂപപ്പെടുത്തിയെടുക്കുന്ന ഒരു രീതി. അത് ഹുദയാവര്‍ജ്ജകവും ആസ്വാദകമനസ്സുകള്‍ക്ക് അതീവ ആനന്ദം പകരുന്നതുമാണു്. ആധുനികതയുടെ എല്ലാ നല്ല വശങ്ങളും കവിതാ രചനക്ക് ഉപയോഗപ്രദമാക്കുമ്പോഴും ആധുനികതയുടെ അസംബന്ധത്തില്‍ നിന്നും ശ്രീ നമ്പിമഠം അകലം സൂക്ഷിക്കുന്നു. എന്തോ ദ്രുതഗതിയില്‍ എത്തിപ്പിടിക്കാന്‍ മരണപാച്ചില്‍ പായുന്ന മനുഷ്യരെയാണു സാധാരണ ആധുനിക കവികള്‍ കാണുന്നത്. അവിടെ സ്‌നേഹബന്ധങ്ങളുടെ മൂല്യം വളരെ കുറഞ്ഞു. പ്രായോഗികതയൂം സൗകര്യ്‌വും നോക്കുന്ന മനുഷ്യരെ -സ്ര്തീപുരുഷഭേദമെന്യേ - കാണുന്ന കവികള്‍ കുത്തിക്കുറിക്കുന്നത് ആലോചിച്ചുറപ്പിച്ച ഒരു വ്രുത്തത്തിലല്ല. കവികള്‍ വ്രുത്തത്തില്‍ പാടാന്‍ നിന്നാല്‍ ജനത്തിനു കേള്‍ക്കാന്‍ സമയമില്ല, വായിക്കാനും. അപ്പോള്‍ ഓട്ടത്തിനനുസരണമായി കവികള്‍ എഴുതി. മുദ്രാവാക്യം പോലെ, ആയാസത്തിനു കഠിനാദ്ധ്വാനം ചെയ്യുന്ന ജോലിക്കാര്‍ പാടിയ ഹൈലസ പോലെ. ഇതു കവിതയെ വില ക്കുറച്ച് കാണിക്കയല്ല മറിച്ച് അത്തരം ആവിഷ്കാരങ്ങളിലൂടെ അനന്തമായ അര്‍ത്ഥസാന്ദ്രത അവര്‍ക്ക് കലര്‍ത്താന്‍ കഴിഞ്ഞു. വളരെ ശക്തമായ പ്രതിബിംബങ്ങള്‍ അവര്‍ കവിതയില്‍ ഉള്‍പ്പെടുത്തി.

ശ്രീ നമ്പിമഠത്തിനു കാല്‍പ്പനികതയും, ആധുനികതയും തമ്മില്‍ കലര്‍ത്താനുള്ള കഴിവ് അദ്ദേഹം ഈ സമാഹാരത്തിലെ എല്ലാ കവിതകളിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പ്രവാസ ജീവിതം നയിക്കുന്ന കവിയില്‍ ഗ്രുഹാതുരത്വം നിറയുമ്പോള്‍ കാല്‍പ്പനികതയുടെ ചിറകുകളില്‍ കവി പറക്കുന്നു. അപ്പോള്‍ കവിയുലുണരുന്ന സര്‍ഗ്ഗസങ്കല്‍പ്പങ്ങള്‍ക്ക് മലയാളത്തിന്റെ നിറവും മണവും. തുഞ്ചന്റെ കിളിമകളെ കവി വിളിക്കുന്നത് "നൂറുതരാമൊരു വാല്‍ക്കിണ്ടിയില്‍ പാലും തരാം, വെറുതെയിരുന്നു മുഷിയുമ്പോഴിത്തിരി ചുണ്ണാമ്പു തേച്ച് തളിര്‍വെറ്റിലയും ചവച്ചിരിക്കാം.'' എന്ന് പറഞ്ഞാണു്. മലയാള ഭാഷ മലയും ആഴിയും കടന്നു ചെന്ന സ്ഥലത്തൊക്കെ പൂര്‍വ്വചിന്തയില്‍ പരിലസിക്കുന്നെങ്കിലും അത് മറ്റ് സംസകാരങ്ങളുമായി ഇഴുകി ചേരുന്നു എന്നുകൂടി പറഞ്ഞ് കവി ഭാവുകങ്ങളെ യാഥാര്‍ത്ഥ്യത്തിന്റെ നിലയിലേക്ക് കൊണ്ട് വരുന്നു. ലൈലാക്ക് പുഷ്പങ്ങള്‍ പൂക്കൂട ചൂടുന്ന റോച്ച്‌സ്റ്റര്‍ നഗരത്തില്‍ ഒരു പൂക്കളം തീര്‍ക്കാമെന്നും പൂവ്വെ പൊലി പാടാമെന്നു കിളിമകളോട് പറയുന്നു. ലോകാസമസ്ത സുഖിനോ ഭവന്തു എന്ന ആപ്ത വാക്യത്തെ ഉയര്‍ത്തിപിടിക്കയാണിവിടെ. ഒരു അന്തര്‍ദേശീയ സൗഹ്രുദത്തിനു കവി ഭൂമിക പണിയുകയാണു്. സ്വന്തം സംസ്കാരത്തെ മാനിക്കുമ്പോഴും അതിനെ പരിപോഷിപ്പിക്കുമ്പോഴും മറ്റ് സംസ്കാരങ്ങളെ മന്‍സ്സിലാക്കാനും അതില്‍ നല്ലത് സ്വീകരിക്കാനുമുള്ള ഒരു ഹ്രുദയ വിശാലത നമ്മള്‍ വികസിപ്പിക്കേണ്ട്താണെന്നൂം കവി നമ്മെ ഉദ്‌ബോധിപ്പിക്കുന്നു.

മനസ്സുകൊണ്ടൊരു മടക്കയാത്ര എന്ന കവിതയുടെ ഇതിവ്രുത്തം ഗ്രഹാതുരത്വമാണു്.ഗ്രഹാതുരത്വം വിവരിക്കാന്‍ കാല്‍പ്പനിക ഭാഷയുപയോഗിക്കുമ്പോള്‍ വായനക്കാരിലേക്ക് ആ നൊമ്പരം പടര്‍ന്ന് കയറുന്നു. വീട്ടില്‍ എത്തിചേരുക, വേദന, മന:പീഡ എന്നര്‍ത്ഥം വരുന്ന രണ്ടു ഗ്രീക്ക് വാക്കുകളില്‍ നിന്നാണു ഇംഗ്ലീഷിലെ നോസ്റ്റാല്‍ജിയ എന്ന വാക്കുണ്ടായത്.. സ്വ്സ്സിലെ കൂലിപട്ടാളക്കാര്‍ കാണിുച്ച ഒരു രോഗാവസ്ഥയായിരുന്നു ഇത്. വീട്ടില്‍ നിന്നകന്ന് കഴിയുന്ന അവര്‍ക്ക് കുടമണി കെട്ടിയ അവരുടെ പശുക്കള്‍ മൈതാനത്ത് പുല്ലു തിന്ന് നടക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദം കേള്‍ക്കുന്ന പോലെ തോന്നിയിരുന്നു. എല്ലാ പ്രവാസികളിലും ഈ രോഗം സാധാരണയാണു. കവികള്‍ക്കാകുമ്പോള്‍ അത് കവിതയാകുന്നു. ഇതിലെ ഓരോ വര്‍ണ്ണനകളിലും ഭാരതീയ സംസ്കാരത്തിന്റെ ഒരു തിരി കൊളുത്തി, കേരളീയ ജീവിത രീതികളെ പ്രക്രുതി ഭംഗിയുമായി ചാലിച്ച്‌കൊണ്ടെഴുതിയതാണു്. ബാല്യകാല സ്മ്രുതികളാണധികവും. അരുതകളുടെ കാലമാണെങ്കിലും കുട്ടിക്കാലമാണു കൗതുകങ്ങളുടെ ലോകം. അവിടെ വിസ്മയത്തോടെ നോക്കി നില്‍ക്കുന്ന നിഷ്ക്കളങ്കനായ ഒരു കുട്ടിയുടെ ഓര്‍മ്മകള്‍ എഴുതുമ്പോള്‍ കഴിഞ്ഞ് പോയ ഒരു കാല്‍ഘട്ടം ചുരുള്‍ നിവരുന്നു. ഇതിലെ നഖചിത്രങ്ങളില്‍ പലതും നഷ്ടപ്പെട്ടുപോയി. ഭാവി തലമുറക്ക് അത് ഭാവനയിലൂടെ കാണാന്‍ പോലും പ്രയാസമാണു്. എന്നാല്‍ ഈ കവിത സശ്രദ്ധം വായിക്കുന്ന ഒരു ചരിത്ര വിദ്യാര്‍ത്ഥിക്ക് ഭൂതകാലത്തില്‍ ജീവിച്ചിരുന്ന ഒരു കുട്ടിയുടെ ആഹ്ലാദവും, വിസ്മയവും, അതിലൂടെ നേടുന്ന അറിവും നിഷ്പ്രയാസം മനസ്സിലാക്കാന്‍ സാധിക്കും. ഈ വരികള്‍ ശ്രദ്ധിക്കുക: വായ്‌പൊളിക്കുമാനതന്‍ വായിലത്ഭുതമായി നിന്നതും, നെയ്ത്തിരി വിളക്കിലെ ചെറുനാളമായി ചാഞ്ചാടി നിന്നതും, നിലാവില്‍ മുങ്ങി നില്‍ക്കുമേഴിലമ്പാലപ്പൂവിലുന്മാദമായ് പടര്‍ന്നതു, അരയാലിന്‍ കൊമ്പിലിളകുമാലിലകളിലൊരു". വിവരിക്കുന്ന ബിംബങ്ങള്‍ക്ക് തമ്മിലുള്ള ബന്ധം പ്രത്യേകം ശ്രദ്ധേയമാണു. ഓരോ ബിംബങ്ങളും അല്ലെങ്കില്‍ ബാല്യകാല ഓര്‍മ്മകളുടെ ചിത്രങ്ങള്‍ വരക്കുമ്പോള്‍ അവ ഒരു ക്രമത്തില്‍ നിരത്തിയിരിക്കുന്നു. നെയ്ത്തിരി വിളക്കും, കതിര്‍ക്കുലയും, നിറപറയും ചേര്‍ത്താണു പറയുന്നത് അല്ലാതെ നെയ്ത്തിരി വിളക്കിനെക്കുറിച്ച് പറയുമ്പോള്‍ അണ്ണാറക്കണ്ണന്റെ കഥ പറയുന്നില്ല. ഈ കവിതയിലെ പദ സൗകമാര്യവും പ്രത്യേകം വായനക്കാരനെ ആഹ്ലാദിപ്പിക്കുന്നവയാണു. അവനും ഗ്രഹാതുരത്വത്തിലെ പിടിയില്‍ അല്‍പ്പനേരം അമര്‍ന്നുപോകും.

ഭ്രൂണം മുതല്‍ എന്ന കവിത മൂന്നാം ലോകരാഷ്ട്രങ്ങള്‍ എങ്ങനെ ഉണ്ടാകുന്നു എങ്ങനെ അവ വീണ്ടും ആ സ്ഥിതിയിലേക്ക് തന്നെ നിപതിക്കുന്നു എന്ന സത്യം കാവ്യാത്മകമായി വിവരിക്കുന്നു. മൂന്നാം ലോകരാഷ്ട്രങ്ങള്‍ എല്ലാം മുമ്പ് കോളനികളായിരുന്നു. ഇവക്ക് ഒന്നും രണ്ടും ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ സ്ഥിരമായ ഒരു വ്യക്തിത്വം ഒറ്റക്കോ അതെപോലുള്ള മൂന്നാം ലോകരാജ്യങ്ങളുമായി കൂടിചേര്‍ന്നോ ഉണ്ടായിരുന്നില്ല. അവിടത്തെ പൗരന്മാര്‍ അനുഭവിച്ച ക്ലേശങ്ങളുടെ, അടിമത്വത്തിന്റെ ഒരു ചിത്രം കവി നമുക്ക് തരുന്നു. ഈ കവിതയില്‍ ഉടനീളം ബിംബങ്ങള്‍ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം എന്ന ഒരു അറിവും ലഭിക്കുന്നു. അവിടത്തെ ഒരു പൗരന്‍ മരിക്കുമ്പോള്‍ ആഗ്രഹിക്കുന്നത് പുനര്‍ജന്മം അത്തരം രാജ്യത്തായിരിക്കിരുതെന്നാണു്. ഇതില്‍ പറയുന്ന രാജ്യം ഇന്ത്യയാണെന്ന് നമുക്ക് തിരിച്ചറിയാം. ഈ രാജ്യം സ്വതന്ത്രമായപ്പോഴും പഴയ തിന്മകളില്‍ നിന്നും മുക്തമാവുന്നില്ല. അവര്‍ വീണ്ടും അതേഗതിയില്‍ തുടര്‍ന്ന് മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങളുടെ സൗജന്യം പറ്റി കഴിയാന്‍ ആഗ്രഹിക്കുന്നു. അരോചകമായ അത്തരം ഒരു സാഹചര്യത്തില്‍ സ്വയം പിറക്കാതിരിക്കുന്നതിനേക്കാള്‍ ഒരു മൂന്നാം ലോകത്തിന്റെ പിറവി സ്വപ്നം കാണുകയാണു് എളുപ്പമെന്ന ആശയം കവി പ്രകടിപ്പിക്കുന്നു,. സത്യം ജയിക്കുമെന്ന് ലോകമെമ്പാടുമുള്ള വിശ്വാസവും ഒരു നിബന്ധനയുടെ ബലത്തിലാണെന്നും ധൈര്യപൂര്‍വം കവി കുറിക്കുന്നു. ഗുരുക്കന്മാര്‍ പഠിപ്പിക്കുന്നത് നന്മയാണെങ്കിലും പ്രായോഗികതയുമായി കൂട്ടിമുട്ടുമ്പോള്‍ അവ ചിതറുന്നത് കവിയെ അത്ഭുതപ്പെടുത്തുന്നു. പിന്നെയുള്ള മാര്‍ഗ്ഗം ഒഴുക്കിലൂടെ നീന്തുക എന്നാണു്. ഭാരതത്തെ്തക്കുറിച്ച് അറിയുന്നവര്‍ക്ക് ഇത് ഒരു വിപരീത ചിന്തയായി കാണാന്‍ കഴിയില്ല. അവിടത്തെ കുരുക്ഷേത്രത്തിലാണു് ധര്‍മ്മയുദ്ധം അരങ്ങേറിയത്. വീണ്ടും സത്യം ശീര്‍ഷാസനനത്തില്‍ തന്നെ നില്‍ക്കുന്നത് അവിടെയാണു്.

(തുടരും) 

Read more

ശില്‍പ്പ ഭദ്രതയും ഭാഷാ സൗകുമാര്യവുമുള്ള രചനകള്‍ (ശ്രീ ജോണ്‍ വേറ്റത്തിന്റെ രചനാ ലോകം, ഒരവലോകനം‍)

ഒരു എഴുത്തുകാരനായി അമേരിക്കന്‍ മലയാളികള്‍ അറിയുന്നതിനു മുമ്പ് തന്നെ ശ്രീ ജോണ്‍ വേറ്റം കേരളത്തിലും അദ്ദേഹത്തിന്റെ ജോലി സ്ഥലമായ വടക്കെ ഇന്ത്യയിലും സാഹിത്യകാരന്‍ എന്ന നിലയില്‍ സുപരിചിതനായിരുന്നു. ശ്രീ വേറ്റത്തിന്റെ രചനലോകം അഞ്ച് പതിറ്റാണ്ടുകളായി പരന്ന് കിടക്കുന്ന ഒരു ബ്രുഹത് മേഖലയാണ്. ചെറുപ്പം മുതല്‍ അദ്ദേഹത്തെ ആകര്‍ഷിച്ച സര്‍ഗ്ഗവ്യാപാരത്തില്‍ അദ്ദേഹം ഇന്നും മുഴുകിയിരിക്കുന്നു. ജന്മസിദ്ധമായ കലാവാസന; വൈവിദ്ധ്യമാര്‍ന്ന രചനകളിലൂടെ അദ്ദേഹം പരിപോഷിപ്പിച്ചു. തന്മൂലം അദ്ദേഹം സാഹിത്യത്തിലെ ഒരു ശാഖയില്‍ തന്നെ ഒതുങ്ങി നിന്നില്ല. കഥകളും, നാടകങ്ങളും, ഗാനങ്ങളും, കവിതകളും, നിരൂപണങ്ങളും, നോവലും അദ്ദേഹം എഴുതി.. ഇംഗ്ലീഷില്‍ നിന്നും ധാരാളം രചനകള്‍ മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

നാട്ടിലായിരുന്നപ്പോള്‍ പ്രസിദ്ധീകരിച്ച ശ്രീ വേറ്റത്തിന്റെ നാലു പുസ്തകങ്ങളില്‍ഒന്നിന്റേയും കോപ്പികള്‍ ഇപ്പോള്‍ ലഭ്യമല്ല. ഏകദേശം അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട ആ ക്രുതികള്‍ക്ക് പുതിയ പതിപ്പുകള്‍ ഉണ്ടായില്ല. ആ ക്രുതികളെ കുറിച്ച് വായനകാരന് ത്രുപ്തിയാകുന്ന വിധത്തില്‍ഒരു ഏകദേശ രൂപം നല്‍കാന്‍ തന്മൂലം കഴിയുകയില്ല. പുസ്തകത്തിന്റെ കീറിപ്പോയ ചട്ടകള്‍ മാത്രമണ് ഈ രചനകള്‍ ഒരു കാലത്ത് പ്രചാരത്തിലിരുന്നിരുന്നു എന്നതിനു തെളിവായിട്ടുള്ളത്.. (അവയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ ഈ പേജുകളില്‍ വായനകാര്‍ക്കുവേണ്ടി ഒട്ടിച്ച് വച്ചിരിക്കുന്നു) കൂടാതെ ആ പുസ്തകങ്ങളെ കുറിച്ച അന്നും ഇന്നും ഉന്നത നിലവാരം പുലര്‍ത്തുന്ന മാത്രുഭൂമിയില്‍ വന്ന നിരൂപണങ്ങളും പുസ്തകങ്ങളെ കുറിച്ച് ഗവേഷണം നടത്താന്‍ ആഗ്രഹമുള്ളവര്‍ക്ക് സഹായകമാകും. അന്നു കാലത്ത് നിരൂപണങ്ങള്‍ മാദ്ധ്യമങ്ങളില്‍ എങ്ങനെ പ്രത്യക്ഷപ്പെട്ടിരുന്നു എന്ന് ഇവിടെ വായനക്കാര്‍ക്ക് കാണാന്‍ വേണ്ടി അവശേഷിച്ച പുറങ്ങളുടെ കോപ്പി ഈ പേജില്‍ കൊടുക്കുന്നു. മാത്രുഭൂമിയുടെ വളരുന്ന സാഹിത്യം എന്ന പംക്തിയില്‍ ഓളങ്ങള്‍ എന്ന നോവലിനെകുറിച്ചും; "മ്രുഗശാല'' എന്ന കഥസമാഹാരത്തെപ്പറ്റി നിരൂപണം വന്നിരുന്നു. അനുനിമിഷം പരീക്ഷണങ്ങള്‍ക്കും പരിണാമങ്ങള്‍ക്കും വിധേയമായി കൊണ്ടിരിക്കയാണ് സാഹിത്യ പ്രസ്ഥാനം. അത്‌കൊണ്ട് ശ്രീ വേറ്റത്തിന്റെ അന്നു കാലത്ത് എഴുതിയ ക്രുതികളെ കുറിച്ച് ഒരു വിലയിരുത്തല്‍ നടത്തുമ്പോള്‍ സൂക്ഷിക്കേണ്ട ഒരു കാര്യമാണ് കാലാന്തരങ്ങളുടെ സ്വാധീനം. മലയാളത്തിലെ ആദ്യ ചെറുകഥ വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാര്‍ എഴുതിയ "വാസനാവിക്രുതി''യായി കരുതി വരുന്നു.സ്വന്തം പേരു പോയിട്ട് ഒരു പേരും വക്കാതെയാണ് വിദ്യവിനോദിനി എന്ന മാസികയില്‍ഈ കഥ വന്നത്.അമേരിക്കന്‍ മലയാളി എഴുത്തുകാരില്‍ പലര്‍ക്കും തൂലിക നാമത്തിലോ പേരില്ലാതെയോ ഒരു എഴുത്തുകാരനു എഴുതാമെന്ന് അറിയില്ലെന്നുള്ളത് സാഹിത്യ്‌ലോകവുമായി അവര്‍ക്കുള്ള പാമരത്വം പ്രകടിപ്പിക്കുന്നു. മലയാളത്തിലെ ആദ്യ കഥ ''വാസനാവിക്രുതി" 1891 ല്‍ വന്നതിനുശേഷം 1930 വരെ അനവധി കഥകള്‍ പ്രത്യക്ഷട്ടെങ്കിലും 1930 കള്‍ക്ക് ശേഷംകഥകള്‍ക്ക് പുതിയ ഒരു രൂപവും ഭാവവും കാണപ്പെട്ടു. ഇക്കാലത്താണ് തകഴി, ദേവ്, പൊറ്റേക്കാട്, അന്തര്‍ജ്ജനം, വര്‍ക്കി മുതലായ പ്രഗത്ഭ എഴുത്തുകാര്‍ മലയാള ഭാഷയില്‍ സര്‍ഗ്ഗാത്മക വികാസത്തിനു വഴിയൊരുക്കി.യത്. മലയാള ചെറുകഥകളുടെ ആരംഭകാലത്ത് അന്നത്തെ എഴുത്തുകാര്‍ എഡ്ഗര്‍ അല്ലന്‍പോ, രുഡിയാര്‍ഡ് കപ്ലിങ്ങ്, ആര്‍തര്‍ കോനന്‍ ഡോയല്‍ തുടങ്ങിയ പാശ്ചാത്യ എഴുത്തുകാരുടെ രചനകളെ അവലംബിച്ചിരുന്നു. പലരും ജീവിതത്തിലെ സംഭവങ്ങളെ നാടകീയമായും, അവിശ്വനീയമായും അവതരിപ്പിക്കുന്ന പ്രവണത കാണിച്ചു. എന്നാല്‍ എഴുതി തുടങ്ങിയ കാലം മുതല്‍ മൗലികമായ ഒരു ശൈലിയും, ആഖ്യാന ചാതുര്യവും ശ്രീ വേറ്റം വികസിപ്പിച്ചെടുത്തതായി കാണാവുന്നതാണു.

1960 കളുടെ മദ്ധ്യകാലങ്ങളില്‍ കുരുന്നു യൗവ്വനത്തിന്റെ തള്ളിച്ചയില്‍ ശ്രീ വേറ്റം മലയാള സാഹിത്യത്തില്‍ തന്റേതായ ഇരിപ്പിടം ഉറപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അമേരിക്കയിലേക്കുള്ള കുടിയേറ്റവും ഇവിടെ ജീവിതം കെട്ടിപടുക്കുന്നതിനുള്ള ശ്രമവും മൂലം അദ്ദേഹത്തിന്റെ സര്‍ഗ്ഗ തളിരുകള്‍ വാടി നിന്നു.

ഇത്രയും വര്‍ഷങ്ങള്‍ക്ക് മുമ്പെഴുതിയ ക്രുതികളെ കുറിച്ച് ഓര്‍ക്കാന്‍ ഒരു എഴുത്തുകാരനും കഴിയുകയില്ല. എങ്കിലും അദ്ദേഹത്തിന്റെ അന്നത്തെ രചനകള്‍ ശ്രദ്ധ വച്ചിരുന്നതു സമൂഹ നന്മയും, ജീവിതത്തില്‍ മാനുഷിക മൂല്യങ്ങളുടെ പ്രസക്തിയും, കുടുംമ്പ ബന്ധങ്ങളും, ഒക്കെയായിരുന്നു. രചനകളില്‍ അനീതികള്‍ക്കെതിരെ തീവ്രമായി പ്രതികരിക്കാനുള്ള ഒരു പ്രവണത അദ്ദേഹത്തില്‍ അന്നുണ്ടായിരുന്നതിന്റെ തെളിവാണു നാടക രചന. അദ്ദേഹത്തിന്റെ പ്രഥമ നാടകം ഃഞാനല്‍പ്പം താമസിച്ച്‌പോയി'' എന്ന നാടകത്തിന്റെ പ്രസ്താവനയില്‍ നമ്മള്‍ ഇങ്ങനെ വായിക്കുന്നു. "സത്യവും സാരനിര്‍ഭരവുമായ ചില നിത്യ സംഭവങ്ങള്‍ക്ക് സാക്ഷിയാകുവാനിടവന്നപ്പോള്‍ നോവുകള്‍ നിര്‍ഗ്ഗളിക്കുന്ന ഒരു നൂതനപ്രപഞ്ചത്തിലേക്ക് ഞാന്‍ വഴുതി വീണു....ആ സന്ദര്‍ഭത്തിലായിരുന്നു ഈ നാടകത്തിന്റെ ഇതിവ്രുത്തം മനസ്സില്‍ രൂപം കൊണ്ടത്.

സ്വന്തം അഭിപ്രായങ്ങള്‍ അല്ലെങ്കില്‍ മനുഷ്യ സമൂഹത്തിനു അനുകൂലവും, പ്രയൊജനകരവുമായ സംഗതികള്‍ ജനങ്ങളിലെത്തിക്കാന്‍ പറ്റിയ ഏറ്റവും നല്ല മാദ്ധ്യമമാണു നാടകം. നാടകാന്ത്യം കവിത്വം എന്നാണു ചൊല്ല്. ശ്രീ വേറ്റം ഇതര രചനകള്‍ക്കൊപ്പം നാടകവും എഴുതി എന്നത് അദ്ദേഹത്തിന്റെ പദ സ്വാധീനവും, രചനസങ്കേതങ്ങളിലെ കയ്യൊതുക്കവും വെളിപ്പെടുത്തുന്നു. ആദ്യകാല കഥകളുടെ ഒരു ഏകദേശരൂപം മനസ്സിലാക്കാന്‍ഇതോടൊന്നിച്ച് ശ്രീ വേറ്റത്തിന്റെ ഃ ജലപ്പരപ്പിലെ കാല്‍പ്പാടുകള്‍ എന്ന കഥ ഉള്ളടക്കം ചെയ്യുന്നു. അതുപോലെ അദ്ദേഹം ആദ്യകാലത്ത് എഴുതിയ ഗാനങ്ങല്‍, അദ്ദേഹത്തിന്റെ രചനകളെകുറിച്ച് പത്രങ്ങളില്‍ വന്ന (അക്കാലത്ത്) കുറിപ്പുകള്‍ എന്നിവയും ഈ ലേഖനത്തോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിശുദ്ധ വേദ പുസ്തക പാരായണം ഭക്തിപൂര്‍വ്വം നിര്‍വ്വഹിക്കുക മാത്രമല്ല അതില്‍ അടങ്ങിയിരിക്കുന്ന വചനങ്ങളെ കൂടുതല്‍ മനസ്സിലാക്കുവാനും ആ കണ്ടെത്തുലുകള്‍ തന്റെ രചനകളിലൂടെ വ്യക്തമാക്കാനും ജീവിതത്തില്‍ പ്രായോഗികമാക്കാനും അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്.ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മുന്നറിയിപ്പ് എന്ന ലേഖനം അതിനു ദ്രുഷ്ടാന്ത്മാണു. എന്നാല്‍ അദ്ദേഹം മതത്തെ അന്ധമായി ആരാധിക്കുന്ന വ്യക്തിയുമല്ലെന്ന് അദ്ദേഹത്തിന്റെ രചനകള്‍ സാക്ഷ്യം വഹിക്കുന്നു. കൂടാതെ "ഡാര്‍ജിലിങ്ങും ക്രൈസ്തവ സഭകളും'' എന്ന പുസ്തക്ത്തിന്റെ പിറവി വചനങ്ങളിലൂടെ വചനശുശ്രൂഷയിലൂടെ എങ്ങനെ മനുഷ്യ ജീവിതത്തിലെ അജ്ഞതയുടെ അന്ധകാരം നീക്കാമെന്നു കാണിക്കുന്നതാണു. എന്നാല്‍ കേരളത്തിലെ ഒരു ഉന്നത പ്രസിദ്ധീകരണ സമിതി "മത പ്രചരണത്തിനു വേണ്ടി മനഃപൂര്‍വ്വം എഴുതിയതെന്നു തോന്നുന്നതിനാല്‍'' എന്ന കാരണം പറഞ്ഞ് അതിന്റെ പ്രസിദ്ധീകരണം സാദ്ധ്യമല്ലെന്നു അദ്ദേഹത്തെ അറിയിച്ചു. ശ്രീ വേറ്റം പിന്നീട് ആ പുസ്തകം പ്രസിദ്ധീകരിച്ചു. അതിന്റെ പ്രസ്താവനയില്‍ അദ്ദേഹം എഴുതി ഃ സത്യവും, സനാതനുവ്മായ ഒരു വിശുദ്ധ മതത്തിന്റെ, സ്‌നേഹവും, സഹാനുഭൂതിയും വഴിഞ്ഞൊഴുകുന്ന സേവനങ്ങളെ നിഷ്പക്ഷമായി പ്ര തിപാദിക്കുന്നത് ഒരു പ്രബോധന സമ്പ്രദായമായിട്ടോ അരുതാത്തൊരു പ്രവര്‍ത്തന്മായിട്ടൊ ഞാന്‍ കരുതുന്നില്ല. ശ്രീ വേറ്റത്തിന്റെ ഫോട്ടോ ശേഖരങ്ങളില്‍ നിന്നും ഈ സ്മരണികയില്‍ കൊടുത്തിരിക്കുന്ന പടങ്ങള്‍ പലതും വിശുദ്ധ വേദ പുസ്തകവുമായി ബന്ധപ്പെട്ടതാണ് എന്നു തോന്നുമെങ്കിലും അവ ചേര്‍ത്തിരിക്കുന്നതിന്റെ ഔചിത്യം "ചാവുകടലിലെ ഗ്രുന്ഥചുരുളുകളുടെ'' വിവര്‍ത്തന സമയത്ത് അദ്ദേഹം അവിടെ സന്ദര്‍ശിച്ചിരുന്നത് കൊണ്ട് കൂടിയാണ്.

അമേരിക്കന്‍ മലയാള പ്രസിദ്ധീകരണങ്ങളില്‍ വന്നിട്ടുള്ള അദ്ദേഹത്തിന്റെ രചനകളില്‍ നമ്മള്‍ കാണുന്നത് ഭാഷയുടെ ഒഴുക്കും സൗന്ദര്യവുമാണ്. ശ്രീ വേറ്റത്തിന്റെ രചനകളില്‍ ഒരു മനുഷ്യ സ്‌നേഹിയുടെ സ്വരം നമുക്ക് കേള്‍ക്കാം.എഴുത്തുകാരന്‍ നന്മയുടെ പക്ഷത്തായിരിക്കണമെന്ന സാമാന്യ തത്വം അദ്ദേഹം രചനകളില്‍ പ്രകടമാക്കുന്നു. ഈ പ്രപഞ്ച്ത്തിന്റെ നില്‍നില്‍പ്പ് അദ്രുശ്യനായ ദൈവത്തിന്റെ കൈകളില്‍ ആണെന്നു അദ്ദേഹം വിശ്വസിക്കുന്നു. സ്രുഷ്ടിയുടെ നിഗൂഡ രഹസ്യങ്ങളില്‍ക്ക് നോക്കികൊണ്ട് ആശ്ചര്യഭരിതനായി അദ്ദേഹം ചോദിക്കുന്നു. എവിടെയാണാദിയുടെ ആരംഭം? എവിടെയാണൂര്‍ജ്ജത്തിനുറവ?

ഒരു എഴുത്തുകാരന്റെ ധാര്‍മ്മിക ഉത്തരവാദിത്വം പരിപൂര്‍ണ്ണമായി മനസ്സിലാക്കുന്ന ഒരു എഴുത്തുകാരനാണ് ശ്രീ വേറ്റം. അറിവിന്റെ ശക്തിയെപ്പറ്റി അദ്ദേഹം തന്റെ രചനകളിലൂടെ വായനക്കാര്‍ക്ക് പ്രബോധനം നല്‍കുന്നു. ചാവുകടലിലെ ഗ്രുന്ഥചുരുളുകള്‍ എന്ന വിവര്‍ത്തന പുസ്തകം അദ്ദേഹത്തിന്റെ രചനകളില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഇന്ന് വിശ്വപ്രസിദ്ധിയാര്‍ജിച്ച കഴിഞ്ഞ ഈദിവ്യ ലിഖിതങ്ങളെപ്പറ്റി നേരായ വിവരങ്ങല്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഉത്തരമാണീ പുസ്തകം. പുസ്തക്‌ത്തെ കുറിച്ചുള്ള നിരൂപണം ഈ സ്മരണികയില്‍ ഉള്‍പ്പെടുത്തിയ്രിക്കുന്നതിനാല്‍ അതേപറ്റി കൂടുതല്‍ എഴുതുന്നില്ല. പഴയ കാല രചനകളില്‍ നിന്ന് വ്യത്യസ്ഥ്മാണ് ശ്രീ വേറ്റത്തിന്റെ രചനകള്‍. ആ വ്യത്യാസം കാലത്തിന്റെ സ്വാധീനതയില്‍ വന്നെ ചേര്‍ന്നതല്ല. കാലിക പ്രസ്ഥാനങ്ങളെ അനുകരിച്ചതുമല്ല.എഴുത്തുകാരന്‍ എപ്പോഴും പരീക്ഷണങ്ങല്‍ ചെയ്ത്‌കൊണ്ടിരിക്കുന്നവനാണ്. വായനക്കാരുടെ അഭിരുചി മാറുന്നതനുസരിച്ച് എന്നാല്‍ തന്റേതായ ആശയങ്ങളില്‍ നിന്നും വ്യതിചലിക്കാതെ നൂതനമായ ഒരു ആവിഷ്ക്കാര ശൈലിഅദ്ദേഹം സ്വീകരിച്ചിരിക്കുന്നു.

ഈ അടുത്തകാലത്ത് അദ്ദേഹം "അനുഭവ തീരങ്ങളില്‍'' എന്ന ഒരു പുസ്തകം പ്രസിധീകരിച്ചിരുന്നു. പുസ്തകത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത് പെര്‍സെപ്ഷന്‍ (ഗ്ഗനുത്സ്യനുണ്മന്ധദ്ധഗ്ന ) എന്നാണു. ഇത് സാഹിത്യത്തിലെ ഒരു ആവിഷ്ക്കരണ രീതിയാണു. ഈ രീതിയിലൂടെ ഗ്രന്ഥകാരന്‍ നടത്തുന്നത് സ്വയമറിവിലൂടെ ഉണ്ടാകുന്ന ഒരു അന്തര്‍ദര്‍ശനത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാണുകയാണു. ഇതിലെ വ്യക്തികളും,സംഭവങ്ങളും ജീവിച്ചിരിക്കുന്നവരാണെങ്കിലും ഇതിനെ ചരിത്രം എന്നു പറയാന്‍ ഗ്രന്ഥകര്‍ത്താവ് ഇഷ്ടപ്പെടുന്നില്ല.. ചരിത്രം മിക്കപ്പോഴും പറഞ്ഞ് കേട്ടതും വസ്ത്തുതകള്‍ പരിശോധിച്ച് തയ്യാറാക്കുന്നതുമാണു്.. അതില്‍ ഊഹാപോഹങ്ങളും, കൂട്ടിച്ചേര്‍ക്കലുകളും, ചരിത്രകാരന്റെ മുന്‍ വിധികളുമൊക്കെയുണ്ടാകും ചരിത്രപരമായ ഒരു വിവരണമാണെങ്കിലും ഇത് ചരിത്രത്തിന്റെ ചരിത്രമാണു. ഏതുകാലത്തും ആര്‍ക്കും സംശയദൂരീകരണത്തിനുപയോഗപ്രദമായ ഒരു ഗ്രന്ഥമാണു. ഇതിലെ സംഭവവികാസങ്ങളില്‍ ഗ്രന്ഥകാരന്‍ ഒരു പങ്കാളിയാണു. അപ്പോള്‍ ഇത് ഒരു ദ്രുക്‌സാക്ഷി വിവരണം കൂടിയാണു.
ശ്രീ വേറ്റത്തിനോട് സാഹിത്യപരമായ അദ്ദേഹത്തിന്റെ കാഴ്ച്ച്പ്പാടുകളെകുറിച്ചും രചനകളെകുറിച്ചും അറിയാന്‍ വേണ്ടി പത്ത് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. ചോദ്യങ്ങളും അദ്ദേഹത്തിന്റെ മറുപടിയും ഇതില്‍ ചേര്‍ക്കുന്നു. ശ്രീ വേറ്റം എന്ന എഴുത്തുകാരനെ, സാഹിത്യത്തിലെ ഇതര ശാഖകള്‍ വിവിധ കാലഘട്ടങ്ങളിലായി കൈകാര്യം ചെയ്തഗ്രുന്ഥകാരനെകുറിച്ച് കൂതലറിയാന്‍ അദ്ദേഹവുമായി ചിലവഴിക്കുന്ന, അപൂര്‍വ്വ നിമിഷങ്ങള്‍ സഹ്രുദയരായ എല്ലാവര്‍ക്കും പ്രയോജനപ്പെടുമെന്നു വിശ്വസിക്കുന്നു.

ശ്രീ ജോണ്‍ വേറ്റത്തിനു സകല നന്മകളും നേരുന്നു.

പ്രശസ്ത അമേരിക്കന്‍ മലയാളി എഴുത്തുകാരന്‍ ശ്രീ ജോണ്‍ വേറ്റത്തിനോട് പത്ത് ചോദ്യങ്ങള്‍

1. ആദ്യം എഴുതിയ ക്രുതി, അതിനെകുറിച്ച് ഒരു ചെറിയ വിവരണം.

ഒരേ കാലഘട്ടത്തില്‍ ചെറുകഥകളും, ഏകാങ്കനാടകങ്ങളും, ലളിത ഗാനങ്ങളും എഴുതി.. ആദ്യം പുസ്തകമാക്കി പ്രസിദ്ധീകരിച്ചത് ''ഞാനല്‍പ്പം താമസിച്ചുപോയി" എന്ന നാടകം. 1964 ല്‍ പ്രസിദ്ധീകരിച്ച ഇതിന്റെ വിതരണം ങ്ങ.ന്ന.പ്പ. ബൂക്കുഡെപ്പോ, ചമ്പക്കുളം നിര്‍വ്വഹിച്ചു. എയര്‍ഫോഴ്‌സ് ക്യാമ്പുകളിലും, ബോംബെ, സിലിഗുരി (ഡാര്‍ജിലിങ്ങ്) എന്നിവിടങ്ങളിലും സ്വന്തമായി അവതരിപ്പിച്ചു. മറ്റ് പല സ്ഥലങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്.

2. ഏതാണ് സാഹിത്യത്തില്‍ താങ്കള്‍ക്ക് ഇഷ്ട്ടപെട്ട മേഖല. താങ്കള്‍ കഥ, കവിത, നോവല്‍, ലേഖനം തുടങ്ങിയവ എഴുതുന്നുണ്ടല്ലോ?

സാഹിത്യത്തിലെ എല്ലാ മേഖലകളും ഇഷ്ടപ്പെട്ടതാണു. സാഹചര്യമനുസരിച്ച് കഥകളും, നാടകവും, ഗാനങ്ങളും, ചരിത്രവും, നോവലും എഴുതി പ്രസിദ്ധീകരിച്ചു. എങ്കിലും, ഒരിടത്ത് സ്ഥിരവാസം അസാദ്ധ്യമായിരുന്നതിനാലും, എയര്‍ ഫോഴ്‌സ് നിയമം പ്രതിക്കൂലമായിരുന്നത്‌കൊണ്ടും ഒന്നിലും ഉറച്ച് നിന്ന് എഴുതുവാന്‍ കഴിഞ്ഞില്ല. എഴുതിയതെല്ലാം പ്രസിദ്ധീകരിക്കുവാനും സാധിച്ചില്ല. ഇപ്പോള്‍ കഥകളും, ഗദ്യകവിതകളും, ലേഖനങ്ങളുമായി മുന്നോട്ട് പോകുന്നു.

3. സമൂഹത്തിലെ അനീതികളും, മനുഷ്യരുടെ ദുഃഖങ്ങളും എഴുത്തുകാരന്‍ തന്റെ ക്രുതികളില്‍ പ്രതിഫലിപ്പിച്ചാല്‍ എന്തു ഗുണമാണ് താങ്കള്‍ പ്രതീക്ഷിക്കുന്നത്.

സാമൂഹ്യ തിന്മകളും മത രാഷ്ട്രീയ മണ്ഡലങ്ങളിലെ ശത്രുതയും ദുഷ്ടതയും ദുഷിപ്പുകളും സ്വേച്ഛാധിപത്യപ്രവണതകളും സംഘടിതചൂഷണങ്ങളും ധനികതയുടെ സ്വജനപക്ഷപാതവും, ദുഃഖത്തിന്റെ ദുര്‍ഘട മാര്‍ഗ്ഗങ്ങളും ക്രുതികളില്‍ പ്രതിഫലിപ്പിക്കുമ്പോള്‍, വിവാദപരാമാര്‍ശങ്ങളും, വിപ്ലവബോധവും, സമസ്രുഷ്ടിസ്‌നേഹവും, വായനക്കാരില്‍ ഉണരും. കുറ്റങ്ങള്‍ ആവര്‍ത്തിക്കയും, അനീതിയെ നീതിയായി കാണുകയും ചെയ്യുന്ന ആധിപത്യശക്തികളെ ഛേദിക്കുന്നതിനും, ജനസമൂഹത്തിലെ ദരിദ്രരേഖകളെ തുടച്ച് മാറ്റുന്നതിനു ധാര്‍മ്മികമാനദണ്ഡങ്ങളെ കാണിച്ച്‌കൊടുക്കുന്നതിനും സാഹിത്യകാരന് സാധിക്കും.

4. നിങ്ങള്‍ക്കിഷ്ട്ടപെട്ട മലയാളി എഴുത്തുകാരന്‍ ആരാണ്. ആ വ്യക്തിയുടെ ഏതൊക്കെ ക്രുതികള്‍ ഇഷ്ട്ടപെടുന്നു. എന്തുകൊണ്ട്?


ഒന്നിലധികം മലയാളി എഴുത്തുകാരെ ഇഷ്ടപ്പെടുന്നുണ്ട്. അവരുടെ മഹത്തായ സാഹിത്യസ്രുഷ്ടികളാണ് കാരണം. ആകര്‍ഷകമായ ആവിഷ്ക്കരണവും അതില്‍ തിളങ്ങുന്ന വര്‍ണ്ണസത്യങ്ങളും, രേഖീക്രുതസന്ദേശങ്ങളും, കാന്തഗുണമുള്ള ശൈലിയും അവരെ ഇഷ്ടപ്പെടുവാന്‍ സഹായിച്ചു. പൊന്‍കുന്നം വര്‍ക്കിയുടെ അള്‍ത്താരയും (നാടകം) തകഴിയുടെ രണ്ടിടങ്ങഴിയും, (നോവല്‍) മുട്ടത്ത് വര്‍ക്കിയുടെ ഇണപ്രാവുകളും ( നോവല്‍) പാറപ്പുറത്തിന്റെ നിണമണിഞ്ഞ കാല്‍പ്പാടുകളും (നോവല്‍) കുമാരാനാശാന്റെ കവിതകളും, തോപ്പില്‍ ഭാസിയുടെ നാടകങ്ങളും വയലാറിന്റേയും, ഒ.ന്‍.വിയുടേയും വിപ്ലവ ഗാനങ്ങളും ഇപ്പോഴും ഓര്‍ക്കുന്നു.

5. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകള്‍ വായിക്കാറുണ്ടൊ? ആരുടെയൊക്കെ രചനകള്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതിനു കാരണം.

അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ ക്രുതികള്‍ വായിക്കാറുണ്ട്. ദേശാഭിമാനവും, ഭാഷാസ്‌നേഹവും, സാഹിത്യവാസനയും, ഉള്‍ക്കൊണ്ട്, നവം നവങ്ങളായ പ്രവണതകളോടുകൂടി എഴുതി പുരോഗതിയിലേക്ക് പാഞ്ഞ് പോകുവാന്‍ നിരന്തരം പരിശ്രമിക്കുന്ന പ്രവാസിഎഴുത്തുകാര്‍ക്ക് അഭിനന്ദനങ്ങള്‍.

6. നിങ്ങള്‍ എഴുതിയതില്‍ നിങ്ങള്‍ക്ക് ഇഷ്ട്ടപെട്ട ക്രുതി.

1973ല്‍ അമേരിക്കയില്‍ എത്തുന്നതിനുമുമ്പ്‌നാലു് പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചു. അതിനുശേഷം, കാല്‍ നൂറ്റാണ്ട് കാലത്തോളം സാങ്കേതികതടസ്സങ്ങളാല്‍ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചില്ല.ഈ ഘട്ടത്തില്‍ അമേരിക്കയില്‍ പ്രസിദ്ധീകരണ സൗകര്യം ഇല്ലായിരുന്നു. അപൂര്‍വ്വമായി മലയാളമാദ്ധ്യമങ്ങള്‍ പൊട്ടിമുളച്ചെങ്കിലും വളര്‍ന്നില്ല. എഴുതിയ ക്രുതികളില്‍ ഇഷ്ടപ്പെട്ടതിനെ വേര്‍തിരിക്കാന്‍ കഴിയുന്നില്ല. എങ്കിലും 47 വര്‍ഷം മുമ്പ് ജയകേരളം വാരികയില്‍ പ്രസിദ്ധീകരിച്ച ചെറുകഥ - പിഞ്ചിപ്പോയ പട്ടുസാരി - ഇപ്പോഴും ഓര്‍മ്മയില്‍ ഓടിവരാറുണ്ട്.

7. നിങ്ങളുടെ അഭിപ്രായത്തില്‍ അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ നാട്ടില്‍ എഴുതി പ്രസിദ്ധി നേടണോ. അതോ ഇവിടത്തെ പത്രങ്ങളില്‍ എഴുതി പ്രസിദ്ധി നേടണോ. ഇവിടെ മാത്രം ശ്രദ്ധപതിപ്പിക്കുന്ന എഴുത്തുകാര്‍ക്ക് നാട്ടിലെ സാഹിത്യ അക്കാദമി പോലുള്ള അവാര്‍ഡുകള്‍ നഷ്ടമാകുമല്ലൊ? എന്താണു താങ്കള്‍ക്ക് ഈ വിഷയത്തെകുറിച്ച് പറയാനുള്ളത്.

വികസിതരാഷ്ട്രമായ അമേരിക്കയിലെ ഒരു പരിഷ്ക്രുത സമൂഹമാണ് കേരളീയര്‍. പരിജ്ഞാനവും, സാമ്പത്തികശേഷിയും പ്രവര്‍ത്തനസന്നദ്ധതയുമുള്ള ജനത. എങ്കിലും മലയാളിഎഴുത്തുകാരുടെ വികസനപുരോഗതിക്ക് ആവശ്യമായ അടിസ്ഥാനസൗകര്യം ഇപ്പോള്‍ പരിമിതമാണ്. പുസ്തകപ്രകാശകരും വിതരണ കര്‍ത്താക്കളും ഇല്ലാത്തതാണു് മുഖ്യകാരണം. അവഗണനയും, അമിതവിമര്‍ശനവും നേരിടുമ്പോഴും അഭിമാനത്തോടും അത്മധൈര്യത്തോടും സാഹിത്യപ്രവര്‍ത്തനം തുടരുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്ക് അഭിവ്രുദ്ധി വരുത്തുന്ന സഹായ സൗകര്യം ഉണ്ടാവണം. അറിയപ്പെടുന്നതിനും, അംഗീകരിക്കപ്പെടുന്നതിനും കേരളീയ സാഹിത്യകാരന്മാരുടെ ക്രുതികളോടൊപ്പം പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനും വേണ്ടി പ്രവാസിസാഹിത്യകാരന്മാര്‍ കേരളത്തിലെ സാഹിത്യമണ്ഡലവുമായി ബന്ധപ്പെടണം. അങ്ങനെ സ്വദേശികളും, പ്രവാസികളുമായ സകല സാഹിത്യകാരന്മാരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനും സാധിക്കണം. പ്രവാസി എഴുത്തുകാരെ തിരിച്ചറിയുന്നതിനും അവരുടെ സാഹിത്യ സ്രുഷ്ടികളുടെ നിര്‍ണ്ണായകഗുണം ബോദ്ധ്യപ്പെടുത്തുന്നതിനും അത് സഹായിക്കും.

8. ഇവിടത്തെ സാഹിത്യ സംഘടനകള്‍ എഴുത്തുകാര്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യണം?

അമേരിക്കയിലെ സാഹിത്യ സംഘടനകള്‍ക്ക് മലയാളി എഴുത്തുകാരെ സഹായിക്കാന്‍ സാധിക്കും. അതാതിടങ്ങളിലെ എല്ലാ എഴുത്തുകാരേയും സംഘടനയില്‍ കൊണ്ടുവരണം. എല്ലാ മലയാളി എഴുത്തുകാര്‍ക്കും, പരസ്പരം പരിചയപ്പെടുന്നതിനും സമ്പര്‍ക്കം പുലര്‍ത്തുന്നതിനും സംഘടിച്ച് പ്രവര്‍ത്തിക്കുന്നതിനും മാര്‍ഗദര്‍ശിയായിട്ടോ, മധ്യസ്ഥനായിട്ടോ, സംഘടനകള്‍ സഹായിക്കണം. സാഹിത്യപ്രവര്‍ത്തനം വികസ്വരമാക്കുന്നതിനു ആവശ്യമായ പദ്ധതികള്‍ പൊതുമേഖലയില്‍ സംഘടിച്ച് സ്ഥാപിക്കണം. വാര്‍ത്താവിനിമയ രംഗം അത്ഭുതകരമായ രീതിയില്‍ മെച്ചപ്പെടുത്തി, അച്ചടിമേഖലയെ ഉപേക്ഷിച്ച്, പുസ്തകനിര്‍മ്മാണം കമ്പൂട്ടര്‍ സഹായത്തോടെ പ്രായോഗികമാക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ പുരോഗതി ഉണ്ടാക്കുകയും ചെയ്യുന്നതിനാല്‍ സാഹിത്യ സംഘടനകള്‍ പ്രവാസിഎഴുത്തുകാരുടെ പ്രധാന പിന്തുണയായി എപ്പോഴും പ്രവര്‍ത്തിക്കണം.

9. പ്രവാസ മലയാളികള്‍ അവരുടെ ഭാഷയും സംസ്കാരവും അന്യനാട്ടില്‍ സം രക്ഷിക്കുന്നത് നല്ലത് തന്നെ. പക്ഷെ അമേരിക്കന്‍ മലയാളികള്‍ ഇവിടത്തെ പൗരന്മാരായി, ഇവിടെ കുടി കിടപ്പ് ആരംഭിക്കുമ്പോള്‍ അതു കൊണ്ട് എന്തു ഗുണം. തന്നെയുമല്ല മലയാള ഭാഷകൊണ്ട് ഇവിടെ വലിയ പ്രയോജനമില്ലല്ലൊ? അപ്പോള്‍ പിന്നെ ഒരു തലമുറയോടൊപ്പം അവരുടെ ഭാഷയും സംസ്കാരവു ഇവിടെ നഷ്ടപെടുന്നതില്‍ എന്തിനു നമ്മള്‍ വ്യാകുലപെടണം. താങ്കളുടെ അഭിപ്രായം.
ആസന്ന ഭാവിയില്‍ മലയാള ഭാഷയും, കേരളീയ സംസ്കാരവും അമേരിക്കന്‍ മലയാളിക്ക് നഷ്ടമാകുമെന്ന വ്യാകുലചിന്ത പടരാന്‍ തുടങ്ങിയിട്ട് ഏറെനേരം കഴിഞ്ഞു. യാഥാര്‍ത്ഥ്യങ്ങളുടെ അഭാവമാണു ഈ വിചാരവേദനയുടെ കാരണം. അമേരിക്കന്‍ ഐക്യനാടുകളില്‍അധിവസിക്കുന്ന കേരളീയരുടെ അംഗസംഖ്യ ഇപ്പോഴും, അംശമായിട്ടാണെങ്കിലും വര്‍ദ്ധിക്കുന്നു. ഈ ജനപ്രവാഹം നിര്‍ത്തലാക്കുമെന്ന മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടില്ല. അമേരിക്ക കുടിയേറ്റകാരുടെ രാജ്യമാണു. വിദേശരാഷ്ട്രങ്ങളുമായി നയതന്ത്രബന്ധം പുലര്‍ത്തുന്ന ഇന്നത്തെ ശക്തികേന്ദ്രം. അതു മലയാളിയുടെ പ്രവേശനം മാത്രം തടയുമോ? മലയാള ഭാഷയും , കേരളീയ സംസ്കാരവും ഇവിടുത്തെ മലയാളിക്കാണാവശ്യം. ഈ വിദേശ ഭൂമിയില്‍ മലയാളിജനത അറ്റുപോകുമെന്ന സങ്കല്‍പ്പം അസംഗതമാണു. ഇവിടെ പൗരത്വം സ്വീകരിച്ച് ജീവിക്കുമ്പോഴും മാദ്ധ്യമങ്ങളിലൂടെയാണെങ്കിലും മലയാളത്തിന്റെ മാധുര്യവും, സുഗന്ധവും ഇമ്പമേറിയ ഗാനധാരയിലൂടെ ആസ്വദിച്ച് സന്തോഷിക്കുന്ന അമേരിക്കന്‍ മലയാളിയുടെ ഭാഷാസ്‌നേഹവും സംസ്കാരമേന്മയും അവരോടൊപ്പം എപ്പോഴും ഉണ്ടായിരിക്കും. പ്രത്യേകിച്ച് ധനനിക്ഷേപത്തിനും വ്യവസായത്തിനും അവകാശനിയമങ്ങളും വോട്ടവകാശവും പ്രവാസികള്‍ക്ക് ലഭിച്ചതിനാല്‍ സ്വന്തനാടുമായ അവരുടെ ബന്ധം പൂര്‍വ്വാധികം പുഷ്ടിപ്പെടും.

10. വരിസംഖ്യ കൊടുക്കാനും വായിക്കാനും വലിയ താല്‍പ്പര്യമില്ലാത്ത പ്രവാസികള്‍ അവരുടെ മാത്രുഭാഷ ആ ദേശത്ത് നഷ്ടപെട്ടു പോകുന്നതില്‍ ഒരു പങ്ക് വഹിക്കുന്നില്ലേ? എഴുത്തുകാര്‍ മാത്രം വിചാരിച്ചാല്‍ എന്ത് ചെയ്യാനൊക്കും.?

വരിസംഖ്യ കൊടുത്ത് വായനക്കാരാകുന്ന ഗുണശീലം വിദേശ മലയാളികളില്‍ കുറയുന്നു എന്ന പരാതി അനിഷേദ്ധ്യമാണ്. മാത്രുഭാഷയോടുള്ള വെറുപ്പും വിരക്തിയുമല്ല ഇതിന്റെ ഹേതു. പിന്നയോ, സമയം തെറ്റി ഭവനങ്ങളില്‍ എത്തുന്ന അച്ചടിമാദ്ധ്യമങ്ങളില്‍ ആകര്‍ഷകവിഷയങ്ങള്‍ വിരളവും, വിരസപരസ്യങ്ങള്‍ ബഹുലവുമാകുന്നു എന്ന പരാതിയാണ് ഒരു കാരണം.ലോകവ്യാപകമാകുന്ന സംഭവവിവരണങ്ങളും സമ്രുദ്ധിയായ സാഹിത്യസ്രുഷിട്കളും പുതുമയോടെ നല്‍കുന്ന കമ്പൂട്ടറിന്റെ ബഹുത്വമാണു് മറ്റു് തടസ്സം. ഇവ വിദേശമാദ്ധ്യമങ്ങളുടെ പ്രചാരണത്തെ ദോഷമായി ബാധിക്കുന്നു.എങ്കിലും, പ്രസ്തുത പ്രസിദ്ധീകരണങ്ങള്‍ എല്ലാ മലയാളികളുടേയും അഭിമാനമാണു്. സകലകേരളീയരുടേയും ഉന്നമനത്തിനു വേണ്ടിയുള്ള സ്ഥാപനങ്ങളാണ്. സാമ്പത്തികമാണ് അവയുടെ അടിസ്ഥാനം. അതു ശക്തിപ്പെടുന്നത് സാമൂഹ്യ പിന്തുണയിലാണ്. സര്‍വ്വോപരി,മലയാളമാദ്ധ്യമം ദേശാഭിമാനികളായ പ്രവാസി മലയാളികളുടെ ആവശ്യമാണു്. ഈ വാസ്ഥവം മനസ്സിലാക്കി മാന്യ്‌വായനക്കാരും മലയാളി എഴുത്തുകാരും, സാഹിത്യസാംസ്കാരിക സംഘടനകളും നമ്മുടെ മാദ്ധ്യമങ്ങളുടെ വിജ്ഞാനവിതരണവും സന്ദേശയാത്രയും സഫലമാക്കുവാന്‍ പ്രവര്‍ത്തിക്കണം.

ശുഭം

Read more

മാനുഷികഭാവങ്ങളുടെ മലര്‍ച്ചെണ്ട്

(അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ 'Bouquet of Emotions'  എന്ന കവിതാ സമാഹാരത്തിനു ഒരു നിരൂപണം)

കവിയും എഴുത്തുകാരനുമായ പ്രശസ്ത അമേരിക്കന്‍ മലയാളി ശ്രീ അബ്ദുള്‍പുന്നയൂര്‍ക്കുളത്തിന്റെ RBouquet of EmotionsQ എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ ഒരുകോപ്പി അദ്ദേഹം എനിക്ക് അയച്ചുതന്നിരുന്നു. പലപ്പോഴായിഅദ്ദേഹം എഴുതിയകവിതകളുടെ സമാഹാരമാണിത്. മാനുഷികഭാവങ്ങള്‍ക്ക് പൂക്കളുടെ നിറവും, ആ നിറങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ അര്‍ത്ഥങ്ങളുമുണ്ടെന്ന് കവിയായ അദ്ദേഹം മനസ്സിലാക്കിയത് കൊണ്ടായിരിക്കും പുസ്തകത്തിനു ഈ പേരു കണ്ടെത്തിയത്. വീണുകിടന്ന ഒരു പൂവിനെ നോക്കി മഹാകവികുമാരനാശാനും ജീവിതത്തിന്റെ വ്യര്‍ഥതയെക്കുറിച്ച് എഴുതി. ഇവിടെ ഒരു മലര്‍ച്ചെണ്ടാണ് കവി കാണുന്നത്. അത് വാടുമെന്നു കവിക്കറിയാമെങ്കിലും അതിനെ കൈവിടാന്‍ കവി തയ്യാറല്ല.അതുവിവിധതരം പൂക്കളെ കൂട്ടികെട്ടിയ ഒന്നാണു. പ്രവാസത്തെ ഒരു പൂച്ചെണ്ടായി കാണുന്ന കവി മനസ്സ് പ്രതീക്ഷാഭരിതമാണ്.

നമുക്കുപരിചയമുള്ള ചില പൂക്കളുടെ അര്‍ത്ഥം പരിശോധിക്കാം. പനിനീര്‍പൂവ് - ഇത്‌സ്‌നേഹം, ആനന്ദം, സൗന്ദര്യം എന്നതിന്റെ പ്രതീകമത്രെ. ഈ പൂക്കളുടെ നിറമനുസരിച്ച് അതിന്റെ ഭാവങ്ങള്‍ മാറുന്നു.ചുവന്നറോസ് പ്രണയത്തിന്റേയും ഇളംചുവപ്പ് റോസ് നന്ദിയുടേയും വെള്ള റോസ് പവിത്രതയുടേയും മഞ്ഞ സഹൃദ് ബന്ധത്തിനേയും കാണിക്കുന്നു. സൂര്യകാന്തിപൂക്കള്‍ വിശുദ്ധചിന്തകള്‍, ആരാധന, സമര്‍പ്പണം എന്നിവ പ്രകടിപ്പിക്കുന്നവയാണ്. എന്നാല്‍ മാനുഷിക വികാരങ്ങള്‍ക്ക് എണ്ണമറ്റനിറവും അവയ്‌ക്കെല്ലാം വ്യത്യസ്തഭാവങ്ങളുമാണ്. അതുകൊണ്ടായിരിക്കും കവിതാസമാഹാരത്തെ വികാരങ്ങളുടെ പൂച്ചെണ്ട് എന്നു കവിവിശേഷിപ്പിക്കുന്നത്. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടികൊണ്ടിരിക്കുന്ന മാനുഷിക വികാരങ്ങള്‍ ചവുട്ടിമെതിച്ചുപോകുന്ന മണ്ണില്‍ ജീവിതത്തിന്റെ അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നു. കവികള്‍വാസ്തവത്തില്‍പ്രവാസികളാണ്.അവര്‍ അന്വേഷിക്കുന്നത് എന്താണ് എന്ന് ശ്രദ്ധിക്കാതെ, അന്വേഷണം തുടര്‍ന്നു കൊണ്ടിരിക്കുന്നു.ഒരുപക്ഷെ, വ്യക്തമായ ലക്ഷ്യത്തോടെ, അല്ലെങ്കില്‍ വെറുതെ കൗതുകകരമായ ഒരു സഞ്ചാരസുഖം തേടി. അപ്പോള്‍ കവി അക്ഷരാര്‍ത്ഥത്തില്‍ പ്രവാസിയാകുന്നു.

ആരും ഈ ലോകത്ത് നിന്നും ജീവനോടെ രക്ഷപ്പെടുന്നില്ല. മരണം എന്ന അനിവാര്യതയിലൂടെ മനുഷ്യരാശി ഈ ലോകം വിടുന്നു. എന്നാല്‍ പ്രവാസികള്‍ ജീവനോടെ അവരുടെ പിറന്ന നാട്ടില്‍നിന്നും ഓരോരോ കാരണങ്ങളാല്‍ ഒരുവ്യത്യസ്ത രാജ്യത്ത് എത്തിപ്പെടുന്നു. ജീവിതം അവിടെ കെട്ടിപ്പടുക്കുമ്പോഴും ഗ്രഹാതുരത്വം എന്ന വേദന അവരെ ബാധിക്കുന്നു. എഴുത്തുകാര്‍ അവരുടെ പേനയിലെമഷി ഒത്തിരി വറ്റിച്ചിട്ടുണ്ട് ഈ വികാരങ്ങളെ കടലാസ്സിലാക്കാന്‍.

പ്രവാസത്തെക്കുറിച്ചുള്ള സൂചനാത്മകമായ കുറെ കവിതകള്‍ ഈ പുസ്തകത്തിലുണ്ട്. അതിലൊന്നാണ് Alien എന്ന കവിത പേരുസൂചിപ്പിക്കുന്ന പോലെ അന്യദേശത്തെത്തുന്ന ഒരാളുടെ മനോവികാരങ്ങളാണ്. കവിതയിലെ ബിംബങ്ങളെ നമുക്ക് പരിശോധിക്കാം. ഭാഷ, കലങ്ങിയ കുളം, ആമ്പല്‍പൂ, (പരിശുദ്ധിയുടെ പ്രതീകമാണ്) വഴിപോക്കന്‍, അയാളുടെ ലക്ഷ്യം. ്രപവാസിയെ ആദ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഭാഷ. അതിവിടെ രസകരമായി പ്രതിപാദിക്കുന്നു. ഒരേ ഭാഷ പറഞ്ഞാലും രണ്ടു കൂട്ടര്‍ക്കും മനസ്സിലാകാത്ത അവസ്ഥ. മാത്രുഭാഷയുടെ ചുവകലര്‍ത്തി പ്രവാസരാജ്യത്തെ ഭാഷ പറയുമ്പോള്‍ അമ്പരക്കുന്ന അവിടത്തെമനുഷ്യര്‍ എന്തുകൊണ്ട്തന്റെ ഭാഷ അവര്‍ക്ക് മനസ്സിലകുന്നില്ലെന്ന് മനസ്സിലാകാതെ പരിഭ്രമിക്കുന്ന പ്രവാസിയെ ഭയത്തോടെ നോക്കിക്കാണുന്ന സ്വദേശികള്‍ (My anxiety scares people away; the flower is my only life’s hope!), സ്വന്തം അസ്ത്വിത്വം പുതിയ രാജ്യത്തുറപ്പിക്കാനുള്ള ബദ്ധപ്പാടില്‍അവര്‍ കൈവശമുള്ള ഭാഷ തന്നെപറയുന്നു. കുളം എന്നുദ്ദേശിക്കുന്നത് കെട്ടികിടക്കുന്നത് എന്നര്‍ത്ഥത്തില്‍തന്നെ. അതിലെവെള്ളം കലങ്ങിയതാണു.കാരണം അതിലേക്ക് പ്രവാസമെന്ന വെള്ളമൊഴുകികൊണ്ടിരിക്കുന്നു.എന്നാല്‍ അതില്‍വിരിയുന്ന പൂശോഭായമാനമായ ലില്ലിയാണ്. സൂര്യാസ്തമയത്തില്‍പൂക്കള്‍ വാടുമെന്ന സൂചനയിലൂടെ പ്രവാസം തേജോമയമാക്കാന്‍ സമയം കളയരുതെന്നും അറിയിക്കുന്നു. വളരെ ലളിതമായ ബിംബ കല്പ്പനയിലൂടെ ഒരു പ്രവാസിയുടെ ജീവിതത്തിന്റെ രൂപരേഖ ഇതില്‍വരച്ചിരിക്കുന്നു.

പ്രവാസജീവിതത്തിന്റെ നേര്‍ചിത്രങ്ങള്‍പ്രതിമാനങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നത് പല കവിതകളിലും കാണാവുന്നതാണ്. വിശന്നപ്പോള്‍ ദൈവം തന്ന പഴം പകുതിയോളം തിന്നപ്പോഴാണ് അതില്‍ ഒരു പുഴുവിനെ കാണുന്നത്. എന്നിട്ടും ദൈവത്തിനെ സ്തുതിച്ചു. അദ്ധ്വാനത്തിന്റെ ഫലത്തില്‍ പുഴുവിനെ കാണുമ്പോള്‍ അത് എന്തിനെ സൂചിപ്പിക്കുന്നു (“I Praise you –page 8)
.പ്രവാസം നല്‍കുന്ന അനുഗ്രഹങ്ങള്‍ക്കൊപ്പം നമുക്ക് അപ്രീതിയുളവാക്കുന്ന സംഭവങ്ങളും നിറയുന്നു എന്ന് കവിക്ക്‌ബോദ്ധ്യമുണ്ട്. കാലില്‍ ചങ്ങല കിടന്നിട്ടുംരാത്രികള്‍ അവസാനിക്കാതിരുന്നിട്ടും മറികടക്കാന്‍ അപാരമായ മരുഭൂമികള്‍ ഉണ്ടായിട്ടും സൂര്യോദയം കാണാതിരുന്നിട്ടും പ്രവാസികള്‍ അവരുടെ ദ്രുഢനിശ്ചയത്തില്‍നിന്നും ഇളകുന്നില്ലെന്നു കവി ആലങ്കാരികമായി പറയുന്നു (Indian Philosophy page 9 ).ഭാഷയും ആചാരങ്ങളും അവരെ ചുറ്റിപ്പിടിക്കുന്നു. കവിപറയുന്നത് നമ്മള്‍ പ്രവാസ രാജ്യത്തെ ജനങ്ങളില്‍ കാണുന്നത് നമ്മളെ തന്നെയാണെന്നാണു; കാരണം അവരും ഒരിക്കല്‍ പ്രവാസികളായിരുന്നു. ആ തിരിച്ചറിവിന്റെനേരിയ ഒരു വിടവ്മറികടക്കാന്‍ പ്രയാസമുള്ളവരാണു പ്രവാസരാജ്യത്ത് പരാജയപ്പെടുന്നത് എന്ന സൂചനയും നല്‍കുന്നു.

ആലങ്കാരിക പ്രയോഗങ്ങള്‍ കവിക്ക് വളരെ പ്രിയതരമാണെന്ന് മറ്റു കവിതകള്‍ വായിക്കുമ്പോഴും ബോദ്ധ്യപ്പെടാവുന്നതാണ്. - പക്ഷികള്‍ എന്നെ പിന്തുടരുമ്പോള്‍ പട്ടങ്ങളെപറപ്പിച്ചുകൊണ്ട്് ഞാന്‍ നടക്കുകയാണെന്ന് എനിക്ക് തോന്നുന്നു. നാം നടക്കുമ്പോള്‍ നമ്മളെ പിന്തുടരുന്ന മേഘങ്ങളുടെ ഓര്‍മ്മ കവിയെ ബാല്യകാലത്തേക്ക് കൊണ്ടുപോകുന്നു (Birds and Clouds, Page 4 –When the birds are chasing me I feel like I’m flying many kites ).മനുഷ്യനും പ്രക്രുതിയും തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ ഇപ്പോള്‍ മങ്ങികൊണ്ടിരിക്കുന്ന ഒരു ചിത്രം കവിവളരെ പ്രസാദാത്മകമായി പ്രദര്‍ശിപ്പിക്കുന്നു. അതേ സമയം വളര്‍ത്തുമ്രുഗങ്ങളോടുള്ള സ്‌നേഹത്തിന്റെ മുന്നില്‍മനുഷ്യരെ മറക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ ഭ്രമാത്മകമായ മാനസികാവസ്ഥ കവിനമ്മെ ഓര്‍മ്മിപ്പിക്കുന്നു.ഹ്രുദയമിടിപ്പുകളെ തീവണ്ടിയുടെ സഞ്ചാര താളത്തിനൊത്ത് ഉപമിക്കുന്ന കവിമനസ്സിലേക്ക് കയറിവരുന്ന ഭയങ്ങളും ഉല്‍ക്കണ്ഠകളും വിവരിക്കുന്നത് തീവണ്ടി മുറികളിലേക്ക് കടന്നുവരുന്ന റൗഡികളായിട്ടാണ്. മനസ്സ് ശാന്തമാകുമ്പോള്‍ അത്തരം ഭീഷണികള്‍ ഒഴിഞ്ഞുപോകുന്നുവെന്നും ബിംബങ്ങളിലൂടെ പ്രതിപാദിച്ചിരിക്കുന്നു (New York City Subway, Page 15).

പ്രവാസം ഒരുകാലയളവ്‌വരെ തടവറയാകുന്നു. ചിലപ്പോള്‍ ആ തടവറയില്‍നിന്ന് നമ്മള്‍ രക്ഷപ്പെട്ടാലും നമ്മള്‍ സ്വതന്ത്രരാകുന്നില്ല. കാരണം നമ്മള്‍ അവിടത്തെ ആചാരങ്ങളില്‍ അറിയാതെ അലിഞ്ഞുചേരുന്നു. ഗ്രഹാതുരത്വം കുറഞ്ഞുവരുന്നു. അദ്ധ്വാനിക്കാന്‍ കഴിയാതെവരുന്നനാളുകളില്‍ പ്രവാസഭൂമിവീണ്ടും മാത്രുഭൂമിയായി പരിണമിക്കുന്ന ഒരു മാറ്റപ്രക്രിയ കാലം വരുത്തുന്നു.പെറ്റമ്മയെക്കാള്‍ കൂടുതല്‍ കരുതല്‍ കാണിച്ച പോറ്റമ്മയായി അതിനു മനസ്സില്‍ ഇടംകൊടുക്കും. പ്രതിസന്ധികളില്‍ കൂടെ നിന്ന്‌പോരാടിയപോറ്റമ്മയെന്നപ്രവാസഭൂമിയെ കവിസ്‌നേഹിക്കുന്നു. അവരോട്പറയുന്നു എന്നെസ്വന്തം മകനായി കാണുക (Mother, Page 12) .പ്രവാസ ജീവിതത്തിന്റെ ശരിയായിപറഞ്ഞാല്‍ കുടിയേറ്റത്തിന്റെ അന്ത്യനാളുകളില്‍ ഓരോ പ്രവാസിക്കും ഉണ്ടാകുന്നമാനസിക പരിണാമം കലാപരമായി ആവിഷകരിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ ആയതുകൊണ്ട് വാക്കുകളുടെ കളിയും രസകരമായി ഉപയോഗിച്ചിരിക്കുന്നു. ഫ്രീഡം, ഫ്രീ (Mother, Page 12 ) എന്ന വക്കുകള്‍ ഒരു തടവുപുള്ളി ഉപയോഗിക്കുമ്പോള്‍ ഉരുത്തിരിയുന്ന അര്‍ത്ഥത്തിന്റെ ചിലസ്വാധീനങ്ങള്‍ ടര്‍ക്കിഷ് പ്രിസണര്‍ എന്ന കവിതയില്‍ കാണാം.

കവിതകള്‍പൊതുവായി പ്രവാസമെന്ന വിഷയത്തിലാണു ഒതുങ്ങിനില്ക്കുന്നത്. അതിനോടനുബന്ധിച്ചു വരുന്നവികാരങ്ങളാണു കവിതകളിലെ പ്രമേയം (Theme).അതുകൊണ്ട്‌സ്വയം ഒരു പ്രവാസിയായ കവി പലയിടത്തും അത്തരം വികാരങ്ങള്‍ ഉളവാകുന്നവാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് പ്രകടമാണു. അമേരിക്ക ഒരു മങ്ങിയ പനിനീര്‍പൂവ്‌പോലെ, നിശ്ശബ്ദമായ ഒരു പിയാനോ പോലെ, ശുശ്രൂഷ കേന്ദ്രങ്ങളിലെ സ്ഥിര അന്തേവാസിയെന്ന പോലെ, മുന്നോട്ട്‌നോക്കുമ്പോള്‍ ലക്ഷ്യം സീമകള്‍ക്കപ്പുറം കാണപ്പെടുന്ന,തിരിഞ്ഞുനോക്കുമ്പോള്‍ വിട്ടുപോന്ന കരയിലേക്ക് ഒത്തിരി ദൂരംഅനുഭവപ്പെടുന്ന,അങ്ങനെപ്രതിമാനങ്ങള്‍ അനവധി (No Particular Reason, Page 20).യാന്ത്രികതയുടെ വിരസമായപ്രയാണത്തില്‍യുവത്വം നഷ്ടപ്പെടുന്നത് കവിമനസ്സിലാക്കുന്നു. സ്‌നേഹസാരത്തെക്കുറിച്ച് സംസാരിക്കാന്‍വേണ്ടി എന്നും യുവാവായിരിക്കാന്‍ കവിമോഹിക്കുന്നു.

കവി ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ക്ക് നാംകല്പ്പിക്കുന്ന അര്‍ത്ഥങ്ങള്‍ നമ്മുടെ കാഴ്ചപ്പാടില്‍ നിന്നാണ്. ഇലപൊഴിഞ്ഞമരങ്ങളും ശീതക്കാറ്റും ശിശിരത്തെ സൂചിപ്പിക്കുന്നു. ശിശിരകാലം നമ്മെചിന്താകുലരാക്കുന്നു; അന്തര്‍മുഖരാക്കുന്നു. അതിനോടു യോജിച്ചുപോകാന്‍ നമ്മെശീലിപ്പിക്കുന്നു.മകള്‍ക്കുവേണ്ടി ദുശ്ശീലങ്ങള്‍ ഉപയോഗിച്ച അമ്മ ആ ശീലങ്ങള്‍ മകളില്‍ കാണുമ്പോള്‍ മാറിമാറിവരുന്ന പ്രക്രുതിയുടെ ഋതുക്കളില്‍ സാന്ത്വനം തേടുന്നു (Weeping Mother, Page 33).
കവിതകള്‍ ഒരമേരിക്കന്‍ മലയാളിയുടെ ചിന്തകളിലൂടെ രൂപപ്പെട്ടുവരുന്നതായിട്ടാണു മനസ്സിലാകുക.ദുര്‍വ്വിധിയുടെ കെണിയില്‍പ്പെട്ടു കിടക്കുന്നവര്‍ എന്ന കവിതയില്‍ അമേരിക്ക ഗള്‍ഫ് രാജ്യങ്ങളുമായി നടത്തുന്നപോരാട്ടങ്ങളെ വിമര്‍ശിക്കുന്നുണ്ട്. ആരാണുധൈര്യശാലി, ആരാണു കൂടുതല്‍ ധൈര്യശാലി, ആര്‍ ആരെ ചതിക്കുന്നു, ആര്‍ ആരെ സ്വതന്ത്രരാക്കുന്നു. വിദ്വേഷമാണോ,മതമാണോ, അധികാരമാണോ, ആരാണുക്രൂരനായ കഴുകന്‍. അതുകണ്ടുപിടിക്കാന്‍ വര്‍ഷ വര്‍ഷങ്ങളുടെ കുടിപ്പകയിലേക്ക് തിരിച്ചുനടക്കണമെന്നു കവിപറയുമ്പോള്‍ സംക്ഷിപ്തരൂപത്തില്‍ സമഗ്രമായി പറയുക എന്ന ശൈലി ഉപയോഗിച്ചിരിക്കയാണ് (Trapped In The Doom, Page 30).

പ്രവാസഭൂമിയില്‍ നഷ്ടപ്പെടുന്ന അവസരങ്ങളെക്കുറിച്ചും കവിഉല്‍ക്കണ്ഠയുള്ളവനാണു; അതേസമയം ക്ഷണികമായ ജീവിതത്തെപ്പറ്റിയും.ജീവിതത്തിന്റെ സമയസൂചിനിലക്കുന്നതിനുമുമ്പ് ലക്ഷ്യങ്ങളില്‍എത്താനുള്ളവെമ്പലിനെപ്പറ്റിയും ചിന്തിക്കുന്ന കവിതാത്വികമായ ചിലകണ്ടെത്തലുകള്‍ വായനക്കാര്‍ക്കായിനല്കുന്നു. ആകാശത്തെ ലക്ഷ്യമാക്കുകയെന്നാല്‍ ഉയര്‍ന്ന ചിന്തയെന്നര്‍ത്ഥമെന്ന് കവിയും സ്ഥാപിക്കുന്നു. ഇവിടെ കവിപ്രസാദാത്മകമായി വായനക്കാരോട് വിളിച്ചുപറയുന്നു ആ ആകാശം അകലെയല്ല, മലാഖമാരെപ്പോലെ പറക്കാന്‍നിങ്ങള്‍ ചിറകുകള്‍നെയ്യുക (The Naked Truth About Life, Page 14).

അധികം ദുരൂഹതകള്‍ ഒന്നുംരചനകളില്‍ കലര്‍ത്താത്ത ഒരു രീതി സ്വീകരിച്ചുകൊണ്ട്, വളരെമനോഹരവും അതേസമയം താത്വികമായ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവയുമായ ഇരുപത്തിയൊമ്പത് കവിതകള്‍വായനക്കാര്‍ക്ക് വളരെഹ്രുദ്യമായ ഒരു അനുഭൂതിപകരുന്നവയാണു.ഈ കവിതാസമാഹാരത്തിനു അവതാരിക എഴുതിയ പ്രശസ്തഭിഷഗ്വരനും വാഗ്മിയുമായ ഡോക്ടര്‍ എം.വി.പിള്ള ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ കവിതകള്‍ നൈസ്സര്‍ഗികവും ജന്മനാഉള്ളതും സ്വച്ഛന്ദമായി ഒഴുകിവരുന്നതുമാണെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്.

ശ്രീപുന്നയൂര്‍ക്കുളത്തിന്റെ ഇംഗ്ലീഷ് കവിതകള്‍അമേരിക്കയില്‍ നിന്നിറങ്ങുന്ന പ്രസിദ്ധീകരണങ്ങളില്‍ വരുന്നത് വായനാപ്രിയര്‍ക്ക് സന്തോഷകരമാകുമെന്ന് വിശ്വസിക്കുന്നു. പുസ്തകത്തിന്റെ കോപ്പി വേണ്ടവര്‍ക്ക് ആമസോണ്‍ വഴി ബന്ധപ്പെടാവുന്നതാണ്.

കവിക്ക് മംഗളാശംസകള്‍ !!

ശുഭം

Read more

അതിജീവനവും, അധിനിവേശവും (ഭൂമിക്കുമേലെ ഒരു മുദ്ര, (നോവല്‍­-പുസ്തകനിരൂപണം: ജോണ്‍ മാത്യു)

"യാത്രകളെല്ലാം ഒരു പോലെയല്ല; അവയുടെ തുടക്കങ്ങളും ഒരു പോലെയല്ല. പക്ഷെ ആ പ്രതീക്ഷകള്‍ നിശ്ചയമായും ഒരു "പുതിയലോകം' തന്നെ.ശ്രീ ജോണ്‍ മാത്യുവിന്റെ ഭൂമിക്കുമേലെ ഒരു മുദ്ര എന്ന പുതിയ നോവല്‍ തുടങ്ങുന്നതിങ്ങനെയാണു.എല്ലാവരും പുതിയമേച്ചില്‍ പുറങ്ങള്‍ തേടിപോകുന്നു. ആ യാത്രയുഗങ്ങളായി തുടരുന്നു. വാഗ്ദത്തഭൂമിയിലേക്ക് അബ്രഹാമിനെ നയിച്ചത് ദൈവത്തിന്റെ കല്‍പ്പനയാണു. പുരോഗതിതേടിയുള്ള പ്രയാണം ജീവിതോന്നമനത്തിനു അനിവാര്യമാണു.എന്നാല്‍ നമ്മള്‍ ലോത്തിന്റെ ഭാര്യയെപോലെ തിരിഞ്ഞ്‌നോക്കുന്നു.അതുകൊണ്ട് പ്രവാസജീവിതമെന്ന പദം നമ്മുടെ നിഘണ്ടുവില്‍ നിന്നും മാറുന്നില്ല.നാം എന്നും പ്രവാസികള്‍, നമുക്ക് കുടിയേറിയ രാജ്യം അവകാശപ്പെട്ടിട്ടും നമ്മള്‍ അതിനെസ്വന്തമാക്കാന്‍ ശങ്കിക്കുന്നു.മനുഷ്യരാശിയുടെ വളര്‍ല്ല അവന്റെയാത്രകളില്‍ നിന്നും നേടിയെടുത്തതാണ്.

യാത്രയില്ലെങ്കില്‍ പ്രവാസമില്ല പുരോഗതിയില്ല.നോവലിസ്റ്റ് വീണ്ടുമെഴുതുന്നു. "സമാധാനം മനുഷ്യരെ മടിയന്മാരാക്കുന്നു.പുതിയത് എന്തെങ്കിലും കണ്ടെത്താനുള്ള ത്വര അവിടെ അവസാനിക്കുന്നു. അതിന്റെ ആവശ്യമില്ലാത്തത്‌കൊണ്ട്.''ഒരു പക്ഷെ സമ്പന്നത കണ്ടെത്തുന്ന അമേരിക്കന്‍ മലയാളി അവിടെ അവന്റെ ജീവിതത്തോട് ഒതുങ്ങി കൂടുന്നു എന്ന സൂചന ഈ വരികള്‍ തരുന്നു.സുഖമായി ജീവിക്കാന്‍ അവരില്‍ പലരുംകണ്ടെത്തുന്ന രണ്ട് കാര്യങ്ങള്‍ ഒന്നു പള്ളിയും മറ്റേത് കള്ളുമാണെന്നു നര്‍മ്മം ചേര്‍ത്ത് നോവലിസ്റ്റ് പറയുന്നു.

"അവസരങ്ങള്‍ തേടിജനം വന്നുകൊണ്ടേയിരിക്കുന്നു, വെള്ളമൊഴുകുന്ന പോലെ ഒരൊറ്റ ഒഴുക്ക്.പുറത്തേക്ക് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ല. കുടിയേറ്റത്തിന്റെ പ്രത്യേകതയാണത്. "പ്രവാസികള്‍ എത്തിചേരുന്നത് ഒരു ഡെഡ് എന്‍ഡിലാണ്. മുന്നോട്ടുള്ള അവരുടെ പ്രയാണം അവിടെ സ്തംഭിക്കുന്നു.അവര്‍ എന്തോ കണ്ടെത്തിയസമാധാനത്തില്‍ കഴിയുന്നു.പിന്നേയും പ്രവാസികള്‍ കടന്നുവരുന്നു.പ്രവാസികളുടെ മാനസിക നില ഗ്രന്ഥകാരന്‍ ഇങ്ങനെ കുറിക്കുന്നു. ''യുഗങ്ങളായി ഒരിടത്ത് ജീവിക്കുന്നത് മാന്യതയെന്ന് കരുതിയസമൂഹത്തില്‍നിന്ന് ഒരു പറിച്ച് നടീല്‍ വേദനയുണ്ടാക്കും. അവിടെയുള്ള പ്രതീകങ്ങളെ ആരാധനഭാവത്തോടെ ശ്രദ്ധിക്കും. ഒരിക്കല്‍ മടങ്ങിപ്പോകാമെന്ന പ്രതീക്ഷ വച്ച്പുലര്‍ത്തും, കുറെബിംബങ്ങള്‍ ഗ്രഹാതുരമായി ഏറെകാലം കൊണ്ടുനടക്കും.കുടിയേറിയ രാജ്യവുമായി പൂര്‍ണ്ണമായി അലിഞ്ഞ്‌ചേരാന്‍ കഴിയില്ലെങ്കിലും പിറന്നനാടുമായുള്ള ബന്ധം അറിയാതെ വിട്ടുപോകുന്നു.സ്വയം ഒരു പ്രവാസിയായ എഴുത്തുകാരനു പ്രവാസഭൂമിയെക്കുറിച്ച് ,പ്രവാസ ജീവിതത്തെക്കുറില്ലൊക്കെ നേരിട്ടുള്ള അറിവും പരിചയവുമുള്ളതിനാല്‍ രചനയില്‍സത്യസന്ധത പാലിക്കാന്‍ കഴിയുന്നു.

മദ്ധ്യതിരുവതാംകൂറില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയ ടോമിയിലൂടെ പ്രവാസത്തിന്റെ കഥ പറയുന്നു നോവലിസ്റ്റ് .പ്രവാസ (കുടിയേറ്റ) സാഹിത്യം എന്ന ഒരു സാഹിത്യരൂപത്തിനു ഇപ്പോള്‍ വളരെപ്രചാരമായിക്കഴിഞ്ഞു. ആഗോളവല്‍ക്കരണവും, കൂട്ടത്തോടെയുള്ള കുടിയേറ്റവുമായിരിക്കാം പ്രവാസ സാഹിത്യ ശാഖയെ വളര്‍ത്തുന്നത്. കാരണം. ഇത്തരം നോവലുകളില്‍ കാണൂക കുടിയേറിയ രാജ്യത്ത് ഒരു പ്രവാസിക്കനുഭവപ്പെട്ട വിവരങ്ങളായിരിക്കും.പലപ്പോഴും എഴുത്തുകാരന്റെ കാഴ്ചപ്പാടുകളും, മുന്‍വിധികളും അതിനെ സ്വാധീനിക്കും. മലയാളത്തില്‍ അത്തരം പുസ്തകങ്ങള്‍ കുറവാണെന്നുതോന്നുന്നു. പ്രവാസികള്‍ എഴുതുന്നതൊക്കെ പ്രവാസസാഹിത്യമായി കരുതാന്‍ കഴിയില്ല. അമേരിക്കപോലുള്ള ഒരു രാജ്യത്ത് ജോലിയുടെ ബലത്തില്‍ ഒറ്റക്ക് വരുന്ന യുവതികളായ നേഴുമാരെ ലൈംഗികമായി ചൂഷണം ചെയ്യുന്ന കഥകള്‍ അല്ലെങ്കില്‍ നോവലുകള്‍ പ്രവാസസാഹിത്യത്തില്‍ ഉള്‍പ്പെടുന്നില്ല. അത്തരം ചൂഷണങ്ങല്‍ എല്ലായിടത്തുമുണ്ടല്ലോ.ഗ്രന്ഥകാരന്‍ പ്രവാസിയാണെങ്കിലും അയാള്‍ പറയുന്ന കഥകള്‍ അയാളുടെ അല്ലെങ്കില്‍ അയാളുടെ കൂട്ടുകാരുടെ അനുഭവമാണെങ്കിലും അത്തരം സ്രുഷ്ടികള്‍ പ്രവാസസാഹിത്യത്തില്‍ പെടുന്നില്ല; അവ അമേരിക്കന്‍ പാശ്ചാത്തലത്തില്‍ എഴുതിയ നോവലുകളായി പരിഗണിക്കപ്പെടുന്നില്ല. ഈ നോവലിന്റെ പ്രത്യേകതയായിതോന്നിയത് ഇത് അമേരിക്കയിലെ ഒരു പ്രത്യേക സമൂഹത്തിന്റെ (ഉദാഃ നേഴ്‌സ്, ടാക്‌സി ഡ്രൈവര്‍, ഡോക്ടര്‍,മറ്റ്‌തൊഴിലില്‍ ഏര്‍പ്പെട്ടവര്‍) കഥയല്ലെന്നാണു.ഇതില്‍ നോവലിസ്റ്റ് ഒരു പ്രത്യേക വിഭാഗത്തിനെ വിമര്‍ശിക്കയും ചെളി വാരിതേക്കുകയും ചെയ്യുന്നില്ല .എഴുത്തുകാരന്റെ സംസ്കാരമാണു അദ്ദേഹത്തിന്റെ രചനയില്‍ തെളിയുന്നത്.

ഈ നോവലിലെ മുഖ്യ കഥാപാത്രമായ ടോമിയുടെ ഭാര്യ ലൈസ നേഴ്‌സാണു. വിവാഹത്തിനുമുമ്പുള്ള അവരുടെ സന്ദര്‍ശനങ്ങള്‍, സംഭാഷണങ്ങള്‍ എല്ലാം തന്നെ മാന്യതയുടെ കുപ്പായം അണിയിച്ചുകൊണ്ടാണവതരിപ്പിച്ചിരിക്കുന്നത്. വിവാഹപൂര്‍വ്വദിനങ്ങളില്‍ അവര്‍ ഒന്നിച്ചുറങ്ങിയെന്നു നോവലിസ്റ്റ് പറയുന്നതിങ്ങനെ. രാവിലെ ലൈസ നേഴ്‌സ് സൂപ്പര്‍വൈസറെ വിളില്ലു. ''ഒരു വല്ലാത്ത തലവേദന, ഒരു ദിവസത്തെ സിക്ക് ലീവ്".
ടോമിയുടെ ഹ്രുദയത്തില്‍ ആദ്യാനുരാഗത്തിന്റെ കുഞ്ഞോളങ്ങള്‍ സ്രുഷ്ടിച്ച നാട്ടിന്‍പുറത്തെ മേരി വാതില്‍ പുറകില്‍മറഞ്ഞ് നില്‍ക്കുന്നതും ലൈസ അവളുടെ പ്രേമം അറിയിക്കുന്നതും കയ്യൊതുക്കത്തോടെ നോവലിസ്റ്റ് നിര്‍വ്വഹില്ലിരിക്കുന്നു. ലൈസ പ്രവാസിയാണു, അവള്‍ കാര്യക്ഷമയുള്ളവളാണു. അതുകൊണ്ട് അവള്‍ വിജയിക്കുന്നു.മേരിവാതില്‍ പുറകില്‍നിന്ന് ഹ്രുദയാഭിലാഷം ഉള്ളിലൊതുക്കി കാലം കഴിച്ചു. അവള്‍ വേറൊരാളുടെ ഭാര്യയായി. രണ്ട്കുട്ടികളുടെ മാതാവും വിധവയുമായി കഴിഞ്ഞ മേരിയെവര്‍ഷങ്ങള്‍ക്ക്‌ശേഷം ടോമി കാണുമ്പോഴും ഹ്രുദയത്തിലെ അഗാധതയില്‍ അവള്‍ പതിപ്പിച്ച ഒരു മോഹത്തിന്റെ പടം മങ്ങാതെ കിടന്നിരുന്നു. ഓരോ പ്രവാസിക്കും അവന്റെ സ്വന്തം നാട്ടില്‍ അമൂല്യമായിരുന്നതെല്ലാം നഷ്ടപ്പെടുന്നു .മക്കളില്ലാതിരുന്ന ജോര്‍ജച്ച സഹോദരി പുത്രനായ ടോമിക്ക് വേണ്ടിഭ ൂമികള്‍ വാങ്ങി കൂട്ടി. എന്നിട്ടവസാനം ആ ഭൂമിമുഴുവന്‍ ടോമി മേരിയുടെ സഹതാപ സ്ഥിതിയില്‍ മനമലിഞ്ഞ് അവള്‍ക്കായി എഴുതികൊടുക്കാന്‍ തയ്യാറാകുന്നു. പ്രവാസത്തിനു ഒരു നഷ്ടത്തിന്റെ കഥ പറയാനുണ്ടാകും. പ്രവാസഭൂമിയില്‍ നേടുന്നതെല്ലാം നേട്ടമാണെന്നു പ്രവാസികള്‍ സമ്മതിക്കുകയില്ല. ഈ സത്യത്തിലേക്ക് വെളില്ലം വീശുന്ന സംഭവങ്ങള്‍ നോവലിസ്റ്റ് യാഥസ്ഥിതത്തോടെ വിവരിക്കുന്നുണ്ട്. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന ടോമിയുടെ മകന്‍ ഒരു തെക്കെ അമേരിക്കക്കാരിയെ വിവാഹം കഴിച്ചുകൊണ്ട്‌വരുമ്പോള്‍ അതിനെ ഹ്രുദയപൂര്‍വ്വം അദ്ദേഹവും ഭാര്യയും അംഗീകരിക്കുന്നില്ല. മറിച്ച് മകനാകട്ടെ അ പെണ്‍കുട്ടിയോട് വലത്ത് കാല്‍ വച്ച് കയറാനും, അമ്മയോട് അവര്‍ക്കായി ഒരു ഗ്ലാസ്സ് പലുതരാനും ആവശ്യപ്പെടുന്നത് ആചാരങ്ങളുടെ ബന്ധനത്തില്‍ കിടന്നുനരകിക്കുന്ന മാതാപിതാക്കളുടെ മനസ്സ്‌വായിച്ചറിഞ്ഞിട്ടാണു. ആചാരങ്ങളാണു എല്ലാറ്റിനും വിലങ്ങ്തടിയായി നില്‍ക്കുന്നതെന്നു പുതിയതലമുറ മനസ്സിലാക്കുന്നതായി നോവലിസ്റ്റ് കാണുന്നു.
അമേരിക്കയിലെ ഡിട്രോയിറ്റ്, ഹൂസ്റ്റന്‍ എന്നീ നഗരങ്ങളെ ആധാരമാക്കിയാണു നോവലിലെ സംഭവങ്ങള്‍ വികസിക്കുന്നതെങ്കിലും ഇത് അമേരിക്കയിലേക്കുള്ള മലയാളികളുടെ കുടിയേറ്റത്തിന്റെ കഥയാണു.കാരണം മലയാളി കുടിയേറ്റക്കാര്‍ അവരുടെയൊപ്പം കൊണ്ടുവരുന്ന സംസ്കാരം ഏറെക്കുറെ ഒന്നു തന്നെ. അതെപോലെ അമേരിക്കയിലെ''മെല്‍ടിങ്ങ്‌പോട്ടിനും മാറ്റമില്ല.'' അത്മറ്റുസംസ്കാരങ്ങളെ അതിലേക്ക് അലിയിക്കയാണു അല്ലാതെ മറ്റുസംസ്കാരങ്ങളിലേക്ക് അത് അലിയുകയല്ല.ഡിട്രോയിറ്റ്, ഹൂസ്റ്റന്‍ എന്നീനഗരങ്ങളെക്കുറില്ലുള്ള ഹ്രുസ്വവിവരണങ്ങളും ആ കാലഘട്ടത്തില്‍ ഭാരതീയദര്‍ശനങ്ങളില്‍ ആക്രുഷ്ടരായി അങ്ങോട്ടുപോകുന്ന അമേരിക്കന്‍ യുവത്വത്തിന്റെ ഒരു ചിത്രവും ഈ നോവലില്‍ കാണാം. അമേരിക്കയിലേക്ക് കുടിയേറിയ മലയാളികളുടെ കഥ പറയുമ്പോള്‍ ആ കാലഘട്ടത്തിന്റെ ഒരു നേര്‍ചിത്രവും നോവലിസ്റ്റ്‌നല്‍കുന്നു. എല്ലാ നഗരങ്ങളും ഒരു പോലെയെങ്കിലും നഗരങ്ങളെ അറിയണമെങ്കില്‍ അതിന്റെ ഊടുവഴികളിലൂടെ സഞ്ചരിക്കണം എന്നാണു നോവലിസ്റ്റിന്റെ ഉപദേശം.

അവസരങ്ങളുടെ നാടായ അമേരിക്കയിലേക്ക് കുടിയേറുന്ന മലയാളി കുടുംബങ്ങള്‍ അവരുടെ അന്തര്‍മുഖത്വവും, അവരുടെ സമൂഹങ്ങളില്‍മാത്രം കഴിവതും ഒതുങ്ങികൂടുന്നതില്‍ കാണുന്ന സുരക്ഷിതാബോധവും മൂലം അമേരിക്കയുടെ മുഖ്യധാരയിലേക്ക് കടന്നുവരാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല. അതുകൊണ്ട് അവര്‍ അവരുടേതായ സംഘടനകളും അതിലൂടെ സ്വന്തം നാടിന്റെ സംസ്കാരവും, വിശേഷങ്ങളും ആഘോഷിച്ച് സംത്രുപ്തരാകുന്നു. "ഗ്ലോമു' എന്ന ഒരു മലയാളി സംഘടനയെക്കുറിച്ച് ഈ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മലയാളിയുടെ പൊങ്ങച്ചത്തെ ഒറ്റ വരിയിലൂടെ നോവലിസ്റ്റ് നിര്‍വ്വചിച്ചിരിക്കുന്നത് രസകരമാണു. ഗ്ലോമു ഭാരവാഹികള്‍ സ്വയം ചോദിക്കുന്നു. ''ഈ ലോകം ഭരിക്കുന്നത്തങ്ങളാണോ".ഒപ്പം ടോമിയുടെ ഭാര്യയുടെ ഒരു കമന്റ്."നിങ്ങള്‍ അവിടെക്കേറിനിന്ന് പ്രസംഗിക്കുന്നത ്‌നല്ലത്തന്നെ, പക്ഷെ കുടുംബത്തിലെ കാശുകൊണ്ടുള്ള കളിവേണ്ട.''ഭൂമിക്ക്‌മേലെ ഒരു മുദ്ര ചാര്‍ത്താന്‍ ഭര്‍ത്താക്കന്മാര്‍ നടക്കുമ്പോള്‍ ഭാര്യമാര്‍ അവരെകുടുമ്പം എന്ന മുദ്രയെ ഓര്‍മ്മിപ്പിക്കുന്നത് രസകരമായി നോവലിസ്റ്റ് വിവരിക്കുന്നു.

മലയാളി കുടിയേറ്റക്കരുടേതായ ചിലസവിശേഷതകള്‍ രസകരമായിപ്രതിപാദിച്ചിട്ടുണ്ട്. മലയാളി വീക്കെന്‍ഡ് (കുട്ടികളുടെ പിറന്നാളുകള്‍, വിസേഷദിവസങ്ങള്‍ ജോലി ഒഴിവുള്ള ദിവസങ്ങളിലേക്ക്മാറ്റുന്ന രീതി) ഒരു മലയാളി കുടുമ്പം വരുമ്പോള്‍ കൂട്ടത്തോടെ ചുറ്റിലും ഉള്ള മറ്റ് മലയാളികള്‍ സന്ദര്‍ശിക്കുന്നത്, ഏതുപള്ളിയിലാണെന്നു കുശലാന്വേഷണം അങ്ങനെ..

വംശീയവിരോധികള്‍ ഏല്‍പ്പില്ല ആഘാതങ്ങള്‍,വിവേചനം കൊണ്ടുണ്ടായ മാനസിക സംഘര്‍ഷങ്ങള്‍, സ്വന്തം നാടിനോടും, കുടിയേറിയ രാജ്യത്തോടുമുള്ള കൂറിലുള്ള ഏറ്റക്കുറച്ചിലുകള്‍ അങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങള്‍ അമേരിക്കന്‍ മലയാളികളെ സംബന്ധിച്ച് കുറവാണു. വിവേചനത്തിനു ഇരകളാകുന്നെങ്കിലും അമേരിക്കന്‍ സമൂഹത്തോട് കാണിക്കുന്ന അന്തര്‍മുഖത്വം മൂലം അത് അവരുടെ ജീവിതത്തെ ഗൗരവമായി ബാധിക്കുന്നില്ല. ഈ പുസ്തകത്തില്‍ കൊടുത്തിരിക്കുന്ന ഒരു കണക്ക് കാണുക. ടോം - ഇന്ത്യന്‍, അടിമ, ഡോണ്‍ -കറുപ്പ്, അടിമ - ഫോര്‍മാന്‍, സ്റ്റാന്‍ - വെളുപ്പ്, കിഴക്കന്‍ യൂറോപ്പ്, സൂപ്പര്‍വൈസര്‍, ജോണ്‍ - വെളുപ്പ്, പടിഞ്ഞാറന്‍ യൂറോപ്പ്, മാനേജര്‍, ഏണസ്റ്റ് - വെളുപ്പ്, ഇംഗ്ലീഷ്. പ്രവാസഭൂമിയില്‍ അടിമത്വം ന്യൂനപക്ഷങ്ങളെ അധികമായി ബാധിക്കുന്നുവെന്നു നമ്മള്‍ മനസ്സിലാക്കുന്നു. അതിജീവനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ എന്തെല്ലാം മറക്കേണ്ടിയിരിക്കുന്നു. നോവലിസ്റ്റിന്റെ വരികള്‍ശ്രദ്ധിക്കുക. അടിമത്വത്തിന്റെ ചങ്ങല അഴിച്ചാല്‍ പിന്നെ എവിടെ ബ്രഡ്, ബട്ടര്‍.
തിരുവതാംകൂറിലെ രാജഭരണത്തിന്റെ അവസാനത്തോടുകൂടി നോവലിന്റെ കഥ തുടരുന്നു.പ്രവാസത്തിന്റെ കഥ. ഭൂമിക്ക് മേലെസ്വന്തമായ ഒരു മുദ്രയുണ്ടാക്കാന്‍ ആഗ്രഹിക്കുന്നവരുടെ കഥ.മധ്യതിരുവതാംക്കൂറിന്റെ കറയറ്റ ഗ്രാമഭംഗിയും അവിടത്തെ നിഷക്കളങ്കരായ ജനങ്ങളും.അന്നുനിലനിന്നിരുന്ന ജാതി വ്യവസ്ഥയുടെ സൂചനനല്‍കുന്ന ചക്കരയെന്ന കഥാപാത്രം. അവിടേയും കഥപറയുന്ന ഒരപ്പൂപ്പന്‍.കൂട്ടുകുടുമ്പങ്ങളുടെ സുരക്ഷയും, സുഖവും ഇതിലൂടെ അനാവരണം ചെയ്യപ്പെടുന്നു.പ്രവാസത്തിന്റെ കെടുതികളെക്കുറില്ല് അറിയാത്ത പാവം ജനത.ഗ്രാമത്തിന്റെ വിശുദ്ധിപ്പോലെ യുവഹ്രുദയങ്ങളില്‍ അങ്കുരിക്കുന്ന നിര്‍മ്മലരാഗങ്ങള്‍. കാലനുസ്രുതമായ വിവരണങ്ങളുടെ അഭൗമപ്രവാഹം. ഹ്രുദ്യമായശൈലിയില്‍ ഗ്രഹാതുരത്വത്തിന്റെ ദുഃഖം കലര്‍ത്തിനോവലിസ്റ്റ് അതെല്ലാം പ്രദര്‍ശിപ്പിക്കുന്നു. മധ്യതിരുവതാംകൂറിലെസ്ര്തീകളുടെ സാക്ഷരത ആതുരസേവനരംഗത്തെ അവരുടെ സാന്നിദ്ധ്യം, ആ അറിവ് കടലുകള്‍ കടന്നുപോകാന്‍ കാരണമായത്, കൊയ്ത്തും മെതിയും കഴിഞ്ഞ് ആ സന്തോഷം പങ്കിടാന്‍ അരങ്ങേറുന്ന കലാപരിപാടികള്‍. ഇവിടെ നോവലിസ്റ്റ് ഒരു ചോദ്യമുയര്‍ത്തുന്നു. ഈ കലാരൂപങ്ങള്‍ എന്തേസാഹിത്യലോകത്തിന്റെ ശ്രദ്ധപിടിച്ചു പറ്റാതിരുന്നത്?.

രചനതന്ത്രങ്ങളെ നിരന്തരം നവീകരിക്കുന്ന ഒരു എഴുത്തുകാരനാണ് ശ്രീ ജോണ്‍ മാത്യു. പ്രതിപാദനത്തിലും ആവിഷ്ക്കാരത്തിലും നൂതനശൈലികള്‍ കൊണ്ടുവരുന്നത് അദ്ദേഹത്തിന്റെ സവിശേഷതയാണു. ആശയ വില്ലേഷണം ലളിതവാക്യങ്ങളിലൂടെ സഫലമാക്കാന്‍ വൈദഗ്ദ്ധ്യമുള്ള തന്ത്രശാലിയാണ് ഇദ്ദേഹം. കഥകള്‍ അനവധി എഴുതിയിട്ടുണ്ടെങ്കിലും ഈ പുസ്തകം അദ്ദേഹത്തിന്റെപ്രഥമനോവലാണ്. ഈ നോവലിന്റെ ഒരു പ്രത്യേകതകൊച്ചു കൊച്ചു സംഭവരംഗങ്ങളിലൂടെ അദ്ദേഹം കഥ പറയുന്നുവെന്നാണു. വാസ്തവത്തില്‍ നോവലിന്റെ ഘടന അദ്ദേഹം നിര്‍വ്വഹില്ലിരിക്കുന്നത് കഥയുടെ ഗതിക്കനുസരില്ലുള്ള സംഭവങ്ങള്‍ ഹ്രുസ്വസര്‍ഗ്ഗങ്ങളിലൂടെ അവതരിപ്പിക്കുകയെന്നാണു. വായനക്കാരില്‍ ജിജ്ഞാസ ഉണര്‍ത്തികൊണ്ട് അവസാനിപ്പിക്കുന്ന അദ്ധ്യായങ്ങളുടെ പ്രയോഗത്തേക്കാള്‍ ഇത്തരം ചെറിയ രംഗാവിഷ്ക്കാരത്തിന്റെ പ്രത്യേകതകൊച്ചുകൊച്ചു കപ്പുകളില്‍നിന്നും ഒരു ചായ കരണ്ടികൊണ്ട ്‌വായനക്കാരനുകോരികൊടുക്കുന്ന പോലെയുള്ള അവതരണപുതുമ. സങ്കീര്‍ണതകള്‍ ഒഴിവാക്കികൊണ്ട് സുതാര്യതയോടെ കഥകളുടെ ചുരുള്‍നിവരുന്ന ഭംഗി.

ശ്രീ ജോണ്‍ മാത്യുവിനു ഭാവുകാശംസകള്‍ നേര്‍ന്നുകൊണ്ട്,
ശുഭം

Read more

ലോകസഞ്ചാരിയുടെ വിശേഷങ്ങള്‍ (പുസ്തക നിരൂപണം‍)

''ശ്രീ ജോണ്‍ ഇളമതയുടെ പുതിയപുസ്തകം "മാര്‍ക്കോപോളോ ജീവചരിത്ര നോവലാണോ, ചരിത്രനോവലാണോ, സഞ്ചാരസാഹിത്യനോവലാണോ അതോ സ്വതന്ത്ര പരിഭാഷയാണോ എന്നു നിര്‍ണ്ണയിക്കുക ദുഷ്കരമാണു്.ഗ്രന്ഥകാരന്‍ തന്റെ ആമുഖത്തില്‍ പറയുന്നത് മാര്‍ക്കോപോളോയുടെ സഞ്ചാരങ്ങള്‍ അല്ലെങ്കില്‍ ലോകചരിത്രം എന്ന നോവലിനെ ആസ്പദമാക്കി ചരിത്രാന്വേഷകര്‍ക്കും ചരിത്രവിദ്യാര്‍ത്ഥികള്‍ക്കുമായി ഈ പുസ്തകം സമര്‍പ്പിക്കുന്നുവെന്നാണു.ഏകദേശം എഴുന്നൂറില്‍പരം വര്‍ഷങ്ങള്‍ക്ക്മുമ്പ് എഴുതപ്പെട്ട ഈ പുസ്തകം, നോവല്‍രൂപത്തില്‍ എഴുതാന്‍ ഇളമതയെ പ്രേരിപ്പിച്ചത് എന്തായിരിക്കും? മാര്‍ക്കോപോളോയുടെ സഞ്ചാരങ്ങള്‍ എന്ന പുസ്തകത്തെപ്പറ്റി അദ്ദേഹം നടത്തിയ ഗവേഷണങ്ങള്‍ വിജ്ഞാനപ്രദവും, ഭാവിതലമുറക്ക് താല്‍പ്പര്യപ്പെടുമെന്നുള്ള വിശ്വാസവുമായിരിക്കാം അതിനു കാരണം.കൂടാതെകേരളം സന്ദര്‍ശിച്ച വെനിസ്സിലെ വ്യാപാരിയെ ഒന്നു കൂടി അനശ്വരനാക്കാനുള്ള ശ്രമവുമായിരിക്കം.ഐതിഹാസികമായ ഒരു ഭൂതകാലത്തേക്ക് ഈ പുസ്തകം നമ്മെകൊണ്ടുപോകുന്നു. വ്യാപാരികളായ പിതാവിനോടും, ചെറിയച്ഛനോടുമൊത്ത് മാര്‍ക്കോപോളോ നടത്തിയയാത്രയും കുക്ലൈബ്ലാന്റെ കൊട്ടാരസന്ദര്‍ശനവും പതിനേഴ്‌വര്‍ഷത്തോളം കുബ്ലൈഖാന്റെ നയതന്ത്രപ്രതിനിധിയായി അദ്ദേഹം സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരണവും ഈ പുസ്തകത്തില്‍നിന്നും നമ്മള്‍ അറിയുന്നു. സുഗന്ധവ്യജ്ഞനങ്ങള്‍ തേടി, വ്യാപാര മാര്‍ഗ്ഗങ്ങള്‍ തേടിചൈനയിലെത്താന്‍ ദുര്‍ഘടം പിടിച്ചമൂന്നു വര്‍ഷങ്ങള്‍ എടുത്തു എന്നുവായിക്കുമ്പോള്‍ വെറും മണിക്കൂറുകൊണ്ട് ഇന്നു പല രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ പ്രാപ്തരായ വായനകാരായ നമ്മള്‍ അതിശയിക്കുന്നു.യാത്രയുടെ പൂര്‍ണ്ണവിശദാംശങ്ങളിലേക്ക് നമ്മള്‍ ശ്രദ്ധതിരിക്കുന്നു.പുസ്തകത്തിലൂടെ നമ്മള്‍ ഭ്രമാത്മകമായ ഒരു ലോകത്തിലേക്ക് നയിക്കപ്പെടുന്നു. പലപ്പോഴും വഴിയോരക്കാഴ്ചകള്‍ വിവരിക്കുമ്പൊള്‍ ആവര്‍ത്തനം വരുന്നത് അല്ലെങ്കില്‍ സാദ്രുശ്യങ്ങള്‍വരുന്നത് വിരസമായി തോന്നിയേക്കാം. പക്ഷെ അതുമൂലക്രുതിയില്‍നിന്നും ഉള്‍പ്പെടുത്തിയതായിരിക്കുമല്ലോ.

നോവല്‍വായിക്കുമ്പോള്‍ വായനകാര്‍ക്ക് അനുഭവപ്പെടുന്നത് മാര്‍ക്കോപ്പോളൊയുടെ പിതാവും ഇളയപ്പനുമടങ്ങുന്ന സംഘം യാത്രചെയ്യുമ്പോള്‍ അവരുടെ കണ്ണില്‍പ്പെട്ട ഓരോ ദ്രുശ്യങ്ങളും വിട്ടുകളയാതെ വിവരിക്കുന്നരീതിയിലാണെന്നാണു. അതുകൊണ്ട് മാര്‍ക്കോപ്പോളൊയുടെ സഞ്ചാര സാഹിത്യം വായിക്കുന്നപ്രതീതിയും അതുളവക്കുന്നു. ഇതില്‍നിന്നും ഉരുത്തിരിയുന്നത് സഞ്ചാരസാഹിത്യത്തിന്റെ സാങ്കേതികതയും, അതേ സമയം നോവലിന്റെപരിവേഷവും ഒന്നിച്ച് കൈകാര്യം ചെയ്യാന്‍ ഒരു പരീക്ഷണംഗ്രന്ഥകാരന്‍നടത്തിയെന്നാണു.മാര്‍ക്കോപോളോ നേരിട്ട് കണ്ട സംഭവങ്ങള്‍ ഒരാളോട് പറഞ്ഞ്‌കൊടുത്ത് അയാള്‍ അതില്‍പൊടിപ്പും തൊങ്ങലും ചേര്‍ത്ത്് എഴുതിപ്രശസ്തമാക്കിയ പുസ്തകം ശ്രീ ഇളമത വായിച്ച് മനസ്സിലാക്കിതന്റേതായ കാഴ്ചപ്പാടിലൂടെ ആവിഷ്ക്കരിക്കുമ്പോള്‍ തീര്‍ച്ചയായും മൂലക്രുതിയില്‍നിന്നും വേറിട്ട്‌നില്‍ക്കാതെ അതേ സമയം തന്റേതായശൈലിയിലുള്ള ഒരു ആവിഷ്ക്കാരത്തിന്റെ പ്രതീതിയുണ്ടാക്കാന്‍ ഗ്രന്ഥകാരന്‍ ശ്രമിക്കയും ആ ശ്രമം വിജയിക്കയും ചെയ്തിട്ടുണ്ടെന്നുവായനകാര്‍ക്ക്മനസ്സിലാക്കാം.ന് പുസ്തകത്തിലെവിവരണങ്ങള്‍ഒരു സഞ്ചാരി കാണുന്നപോലെതന്നെ വായനകാര്‍ക്ക് അനുഭവപ്പെടും.ഒരാള്‍ നേരിട്ട് കണ്ടെഴുതുന്നതും അത് വായിച്ച് തന്റെ ഭാവനയിലൂടെ ആ ദ്രുശ്യങ്ങള്‍ കണ്ടെഴുതുന്നതും തികച്ചും വ്യത്യസ്ഥമാണു. ഭാഷയും ഭാവനയും ഉണ്ടെങ്കിലെ അതുസാദ്ധ്യമകുകയുള്ളു. ശ്രീ ഇളമത ആ ശൈലി ഭംഗിയായി ഉപയോഗിച്ചിട്ടുണ്ട്. മാര്‍ക്കോപോളോയില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച് അദ്ദേഹം കണ്ട ലോകത്തിന്റെ വിവരണങ്ങള്‍ തയ്യാറാക്കിയ റുസ്ചിലോവിനെപോലെ ഇളമതയും പുസ്തകരചന ആകര്‍ഷണീയവും, വിവരണാത്മകവുമായി നിര്‍വ്വഹിച്ചിരിക്കുന്നു.കണ്ട കാഴ്ചകളേയും കണ്ടെടുത്ത വസ്തുക്കളേയും വിവരിക്കുമ്പോള്‍ അതിനോട് ബന്ധപ്പെട്ട പ്രാദേശികമായ ഇതിഹാസങ്ങള്‍ നല്‍കുന്നത് മാര്‍ക്കോപോളോയുടെ രീതിയായിരുന്നു. 

ഉദാഹരണത്തിനു പട്ടുനൂല്‍ പുഴുവിന്റെ കഥ.ചൈനയിലെ ഒരു മഹാറാണി ഉദ്യാനമുറ്റത്തിരുന്നു ചായ കുടിക്കുമ്പോള്‍ ചായ കോപ്പയില്‍ മുകളില്‍നിന്നും എന്തോവന്നു വീണു. റണി അതുപരിശോധിച്ചപ്പോള്‍ അതു ഒരു പുഴുവിന്റെ കൂടാണെന്നുമനസ്സിലായി. ചൂടുകൊണ്ട്പുഴു ചത്തിരുന്നു എന്നാല്‍ ചൂടില്‍ കുതിര്‍ന്ന കൂടു വളരെനീളമുള്ള ഒരു നൂലുകൊണ്ട് നിര്‍മ്മിച്ചതാണെന്നു കണ്ടെത്തി. വളരെനീളമുള്ള ഒറ്റ നൂല്‍. റാണിയും രാജാവും ഉദ്യാനത്തില്‍ പരിശോധനനടത്തിയപ്പോള്‍ ഉദ്യാനത്തിലെ മള്‍ബറി ചെടികളില്‍ അനേകായിരം കൂടുകള്‍. ആ കൂടുകള്‍ ഉണ്ടാക്കിയിരിക്കുന്നത് പട്ടുനൂലില്‍. ശ്രീ ഇളമത മൂലക്രുതിയിലെ ഇത്തരം വിവരണങ്ങള്‍ ഭംഗിയായിപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് മധ്യകാല യൂറോപ്പിലെ ജനങ്ങള്‍ ഇതിനെ കെട്ടുകഥയായി കരുതി.രണ്ട്‌വിചിത്രമായ മരുഭൂമികളും ഉയരംകൂടി മഞ്ഞുരുകിയൊലിക്കുന്ന പാമീര്‍ മലകളും കടന്നു ചീനയിലെത്തുകയെന്നത് ചിന്തിക്കാന്‍പോലും പലര്‍ക്കും പ്രയാസമായി.കടലിലും കരയിലും ക്രൂരരായ കവര്‍ച്ചക്കാര്‍.അവരില്‍നിന്നൊക്കെരക്ഷപ്പെട്ട് ഇത്രയധികം പണം സമ്പാദിച്ചു വന്നുവെന്നു എങ്ങനെവിശ്വസിക്കുമെന്ന് അവര്‍ ചിന്തിച്ചു. ഇവര്‍ അതിനുണയര്‍തന്നെ ചുണ്ടുകള്‍ കൂട്ടിമുട്ടിച്ച് പ്രണയബദ്ധരാകുന്ന മത്സ്യങ്ങളെ കണ്ടുവെന്നൊക്കെ എഴുതിവച്ചത് ആ കാലത്ത് മനുഷ്യര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമായിരുന്നു..ഈ പുസ്തകത്തെ ലക്ഷോപലക്ഷം നുണകള്‍ എന്നുവരെ പേരുനല്‍കി അന്നുള്ളവര്‍ പരിഹസിച്ചു. മാര്‍ക്കോപോളോയുടെ മരണസമയത്ത് അന്ത്യകൂദാശകൊടുക്കാന്‍ വന്ന പാതിരി മാര്‍ക്കോയോട്പറഞ്ഞു. തെറ്റുകള്‍ചെയ്തിട്ടുണ്ടെങ്കില്‍ ഏറ്റ്പറയുക, പാശ്ചാത്തപിക്കുക. പുസ്തകത്തില്‍ നുണകള്‍ എഴുതീട്ടുണ്ടെങ്കില്‍ ഇതാണു കുറ്റസമ്മതം നടത്താനുള്ള സമയം.എന്നാല്‍ മാര്‍ക്കോ പറഞ്ഞത്, ഞാന്‍ കണ്ടതില്‍ പകുതിമാത്രമേ പറഞ്ഞുള്ളു എന്നാണൂ. ചരിത്രകാരന്മാര്‍ ഇന്നും മാര്‍ക്കോപോളൊ ചൈനയില്‍ പോയിട്ടുണ്ടൊ എന്നു സംശയിക്കുന്നുണ്ട്. അവരുടെ പ്രസ്താവനയെ പ്രമാണീകരിക്കാന്‍ പല കാരണങ്ങളും നിരത്തുന്നുണ്ട്. ചരിത്രകാരന്മാര്‍ക്ക് അവിശ്വസനീയത തോന്നുന്നത് ഒരു മഗോളിയന്‍ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ രാജ്യകാര്യങ്ങളില്‍ ഒരു വെള്ളക്കരനെ നിയോഗിക്കുമോ, അങ്ങനെയെങ്കില്‍ എന്തുകൊണ്ട് ചൈനക്കരുടെ ചരിത്രത്തില്‍ മാര്‍ക്കോപോളോയുടെ പേരില്ല എന്നൊക്കെയുള്ള കാര്യങ്ങളാണു. എന്നാല്‍ ഇന്നത്തെ പാസ്‌പോര്‍ട്ടുപോലെ മാര്‍ക്കോപോളോക്ക് കുബ്ലൈഖാന്റെ സാമ്രാജ്യത്തില്‍ എവിടേയും സഞ്ചരിക്കാന്‍ അദ്ദേഹം ഒരു സ്വര്‍ണ്ണഫലകം കൊടുത്തിരുന്നതായി മാര്‍ക്കോപോളോ എഴുതിവച്ചിട്ടുള്ളത് ഒരു തെളിവായി എടുക്കാവുന്നതാണ്.

ഈ പുസ്തകത്തില്‍ മാര്‍ക്കോ സഞ്ചരിച്ച സ്ഥലങ്ങളും, അവയുടെ വിവരണങ്ങളും കൊടുത്തിരിക്കുന്നത് മുഴുവനായി മാര്‍ക്കോപോളോയുടെ പുസ്തകത്തില്‍ ഉള്ളതാണോ എന്നറിയണമെങ്കില്‍ മൂലക്രുതിവായിക്കേണ്ടിയിരിക്കുന്നു. ഇളമതയുടെ ഉദ്ദേശ്യം ഒരു ചരിത്രഗന്ഥമല്ലാത്തതിനാല്‍ അദ്ദേഹം മൂലക്രുതിയിലൂടെ സഞ്ചരിച്ച് അവയെല്ലാം അതേപോലെവിവരിക്കയാണുചെയ്തിട്ടുുള്ളത്. അതേസമയം മാര്‍ക്കോപോളോയെ അതിശയിപ്പിച്ച കത്തുന്ന കല്ലു കല്‍ക്കരിയാണെന്നും, കൂര്‍ത്തപല്ലുകളും, പരുപരുത്തതൊളിയുമായി വെള്ളത്തില്‍നിന്നും കരയിലേക്ക് ചാടിമനുഷ്യരേയും മ്രുഗങ്ങളേയും വേട്ടയാടിപ്പിടിക്കുന്ന ഭീകര ജന്തു മുതലയാണെന്നും,മരുഭൂമിയില്‍ കലുകള്‍മാറ്റി ചവുട്ടിന്രുത്തം ചെയ്യുന്ന ഓന്ത് കലാപ്രകടനം നടത്തുകയല്ല അത് അതിന്റെ ശരീരത്തിലെ ഈര്‍പ്പം നിലനിര്‍ത്താന്‍ "തെര്‍മല്‍ ഡാന്‍സ്''ചെയ്യുകയാണെന്നും മ്രുഗങ്ങളെ കൊക്കില്‍ ഒതുക്കി പറക്കുന്ന ഭീമാകാരനായപക്ഷി കഴുകനാണെന്നുമുള്ള വെളിപ്പെടുത്തലുകള്‍ ശ്രീ ഇളമത നടത്തിയിട്ടുണ്ട്.വാലുള്ള മനുഷ്യരെപ്പറ്റിയും മാര്‍ക്കോപോളോ എഴുതിയിട്ടുണ്ട്. കേരളം സന്ദര്‍ശിച്ചപ്പോളായിരിക്കും അത്തരക്കരെ കണ്ടത്. ആദി കവിവാത്മീകിയും ദക്ഷിണഭാരതനിവാസികളെ വാലുള്ള കുരങ്ങ്ന്മാരായി കണ്ടിരുന്നല്ലോ.ശ്രീ ഇളമത ബുദ്ധിപൂര്‍വ്വം ഇതിനുമാത്രം വ്യാഖ്യാനം കൊടുത്തിട്ടില്ല. ഇളമത തന്റെ നോവലില്‍ മാര്‍ക്കോപോളോ നടത്തിയെന്നു വിശ്വസിക്കുന്നയാത്ര സ്ഥിരീകരിക്കുന്നു.

മാര്‍ക്കോപോളോയുടെ സഞ്ചാരങ്ങള്‍ എന്ന പുസ്തകം വിപണിയില്‍ ഇറങ്ങിയപ്പോള്‍ നൂറുകോപ്പികള്‍ തല്‍ക്ഷണംവിറ്റുപോയി. ആ കാലഘട്ടത്തില്‍ പുസ്തകത്തിലെവിവരങ്ങള്‍ വായനകാരില്‍ കൗതുകം ഉളവാക്കിയിരിക്കാം.എന്നാല്‍ ഇന്നത്തെവായനക്കാരില്‍ ഉണ്ടാകുന്നവികാരം ആ കാലത്ത് ഉണ്ടായിരുന്ന ആചാരങ്ങള്‍, കാഴ്ചകള്‍ എല്ലാം ഇപ്പോള്‍ സാധാരണയായിരിക്കുന്നുവെന്നാണു. എന്നിട്ടും ശ്രീ ഇളമതയുടെ "മാര്‍ക്കോപോളോ''എന്ന പുസ്തകത്തിന്റെ ആയിരം കോപ്പികള്‍ അഞ്ചുമാസംകൊണ്ട് വിറ്റുപോയി.

കുബ്ലൈഖാന്റെ നയതന്ത്ര പ്രതിനിധിയായി അദ്ദേഹത്തിന്റെ അധീനതയിലുള്ള രാജ്യങ്ങള്‍ സഞ്ചരിച്ചപ്പോള്‍ മാര്‍ക്കോപോളോയെ അതിശയിപ്പിച്ച വിവരങ്ങളാണുപുസ്തകത്തില്‍ നിറഞ്ഞ്‌നില്‍ക്കുന്നത്.വെനിസ്സില്‍ ജനിച്ച് വളര്‍ന്ന ഒരു പതിനേഴ്കാരന്‍ അവിടെ കണ്ട കാഴ്ചകളില്‍നിന്നും വളരെവ്യത്യസ്ഥമായി കുബ്ലൈ ഖാന്റെ കൊട്ടരപരിസരങ്ങളിലും ചുറ്റും അദ്ദേഹത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളിലും കണ്ടതെല്ലാം അദ്ദേഹത്തെ വിസ്മയാധീനനാക്കി. ഇന്നത്തെ ബെയ്ജിങ്ങ് അന്നു അറിയപ്പെട്ടിരുന്നത് ഖാന്റെ പട്ടണം എന്നര്‍ത്ഥം വരുന്നും ഖാമ്പാലിഗ് എന്നാണു. അവിടെയാണു കുബ്ലൈഖാന്റെ വേനല്‍കാലവസതി പണിതിരുന്നത്. ചുമരുകള്‍സ്വര്‍ണ്ണം കൊണ്ട്, പ്രധാനപ്രവേശനമുറി വെള്ളികൊണ്ട് അവിടെ ആറായിരം പേര്‍ക്കിരിക്കാമത്രെ. അദ്ദേഹത്തിന്റെ കുടുമ്പത്തിനും തന്റെ മുത്തച്ഛനായിരുന്ന ചെങ്കിഷ് ഖാനെസഹായിച്ച ഒരു ഗോത്രവര്‍ഗ്ഗക്കാര്‍ക്കും കുടിക്കാന്‍ അവിടെ പതിനായിരം വെള്ള കുതിരകളെഖാന്‍ വളര്‍ത്തിയിരുന്നു. ആ വെണ്ണക്കല്‍കൊട്ടാരത്തിന്റെ അകചുമരുകളില്‍ മനുഷ്യരുടേയും മ്രുഗങ്ങളുടേയും രൂപങ്ങള്‍ ചായം തേച്ച് വരച്ചുവച്ചിരുന്നു.കുബ്ലൈഖാന്‍ സമ്മാനിച്ച ബാഗ്ദാദിലെ സുന്ദരി ചിങ്ങ്‌ലാനുമൊത്ത് യുവാവായമാര്‍ക്കൊ നടത്തിയ സഞ്ചാരവിശേഷങ്ങ ള്‍ അത്ഭുതംപകരുന്നവയാണു. പക്ഷികള്‍ മനുഷ്യര്‍ക്ക്‌വേണ്ടി വെള്ളത്തില്‍ മുങ്ങിമീന്‍പിടിക്കുന്നത് കണ്ട് അതിശയിച്ചു നിന്ന മാര്‍ക്കോപോളൊയോട് സുന്ദരി വിവരിച്ചു കൊടുക്കുന്നു. അതിന്റെ കാലില്‍ ഒരു നൂലും കഴുത്തില്‍ ഒരു വളയവുമുണ്ട്. പക്ഷിവെള്ളത്തില്‍ മുങ്ങിമീനിനെകൊക്കില്‍ കൊത്തിയാല്‍ കഴുത്തില്‍ വളയമുള്ളത്‌കൊണ്ട് അതിനുവിഴുങ്ങാന്‍സാധിക്കുകയില്ല. അതിന്റെ കാലില്‍ കെട്ടിയിരിക്കുന്ന നൂലില്‍ വലിച്ച് മീന്‍പിടുത്ത കാര്‍ മീനിനെ കൈവശപ്പെടുത്തുന്നു. അവസാനം പക്ഷികള്‍ക്ക് കൂലിയെന്നോണം ഒന്നോ രണ്ടൊ മീനിനെ അവര്‍ക്ക് കൊടുക്കുന്നു.വെളുത്തനിറവും ചെമ്പിച്ച തലമുടിയുമുള്ള ഒരു കുഞ്ഞിനുവേണ്ടി വഴിയില്‍ കണ്ട ഒരു ഗോത്രക്കാരി മാര്‍ക്കോപോളോയോട് അവളുടെ കൂടെ ശയിക്കാമോ എന്നുചോദിക്കുന്നു. അവിടെ അക്കാലത്ത് നിലനിന്നിരുന്ന സദാചാരനിയമങ്ങളും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. വീട്ടില്‍നിന്നും പുറത്ത്‌പോകുന്ന ഭര്‍ത്താവ് ഇരുപത്ദിവസം കഴിഞ്ഞിട്ടും തിരിച്ചു വന്നില്ലെങ്കില്‍ ഭാര്യക്ക്‌വേറേ ഭര്‍ത്താവിനെ സ്വീകരിക്കാമത്രെ. മാര്‍ക്കൊപോളെയെ ഏറെ അതിശയിപ്പിച്ചത് സ്വര്‍ണ്ണത്തിനും വെള്ളിക്ക്പകരമുള്ള കടലാസ് കറന്‍സി, കല്‍ക്കരി, അവിടത്തെ തപാല്‍ സംവിധാനം തുടങ്ങിയവയായിരുന്നു.പതിമൂന്നാം നൂറ്റാണ്ടില്‍ യൂറോപ്പിലില്ലാതിരുന്ന പലതും ചീനാകാരുടെ കൈവശമുണ്ടായിരുന്നു. ഇറ്റലിക്കാരുടേതെന്നു വിശ്വസിക്കുന്ന പാസ്റ്റ ചൈനയില്‍നിന്നും മാര്‍ക്കോപോളൊ കൊണ്ടുവന്നതാണെന്നും പുസ്തകത്തില്‍ കാണുന്നു.

ഇതൊരു കല്‍പ്പിത കഥയോ അല്ലയോ എന്നതിനെക്കാള്‍ ഈ പുസ്തകം അക്കാലത്ത് പലരിലും സ്വാധീനം ചെലുത്തിയെന്നുള്ളതാണുപ്രധാനം. ക്രിസ്‌റ്റൊഫര്‍ കൊളമ്പസ് ഇന്ത്യയിലെ സ്വര്‍ണ്ണഖനികള്‍തേടി പുറപ്പെട്ടു. എഴുത്തുകാരെയും ഇത് ആകര്‍ഷിച്ചു. കുബ്ലൈഖാന്റെ കൊട്ടരത്തെകുറിച്ചുള്ള വര്‍ണ്ണന കുബ്ലൈഖാന്‍ എന്ന പേരില്‍ കവിതയെഴുതാന്‍ സാമുല്‍ കോളറിഡ്ജിനു പ്രചോദനം നല്‍കി. സില്‍ക്പാതയെപ്പറ്റിയുള്ള വിവരം അനവധി പാശ്ചത്യരെ അവിടേക്ക് ആകര്‍ഷിച്ചു.ഏഷ്യയിലൂടെയുള്ള മാര്‍ക്കൊപോളൊയുടെ സഞ്ചാരവര്‍ഷം ഇരുപത്തിനാലായിരുന്നു. സില്‍ക് പാതയിലൂടെ ആദ്യം സഞ്ചരിച്ച യൂറോപ്യന്‍. ചൈന മുഴുവന്‍സഞ്ചരിച്ച സ്വന്തം നാടായ വെനിസ്സില്‍വന്നു ആ കഥകള്‍ എഴുതി ആ പുസ്ത്കം ഏറ്റവും മഹത്തരമായ സഞ്ചാരസാഹിത്യമായി പ്രശസ്തിനേടി.ഇപ്പോള്‍ ഇതാ മലയാളത്തില്‍ ആദ്യമായി ഈ പുസ്തകത്തിന്റെ നോവല്‍രൂപം ശ്രീ ഇളമത രചിച്ചിരിക്കുന്നു.യാത്രകള്‍ ഇഷ്ടപ്പെടുന്നവരും, യാത്രകളിലെസാഹസിക കഥകള്‍ ഇഷ്ടപ്പെടുന്നവരും, പഴയ കാലഘട്ടങ്ങളിലെ മനുഷ്യരുടെ ജീവിതരീതിയും, നാഗരികതയും, സംസ്കാരവും അറിയാന്‍ ആഗ്രഹിക്കുന്നവരും ഈ പുസ്തകം വായിക്കാന്‍ താല്‍പ്പര്യമുള്ളവരാകും.

ശ്രീ ജോണ്‍ ഇളമതക്കും എല്ലാവിധഭാവുകങ്ങളും നേരുന്നു. 
ശുഭം 

Credit : emalayalee

Read more

ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെ? (പുസ്തകനിരൂപണം)

ജൂതന്മാരെ അടിമകളാക്കി അന്യദേശത്ത് കൊണ്ടുപോയപ്പോള്‍ അവര്‍ സീയോനെ ഓര്‍ത്ത് ബാബേല്‍ നദികളുടെ തീരത്ത് ഇരുന്നു കരഞ്ഞുവെന്നു സങ്കീര്‍ത്തനം 137:1ല്‍ നിന്നും നമ്മള്‍ മനസ്സിലാക്കുന്നു. അവരെ പീഡിപ്പിച്ചവര്‍ അവരോട്് സീയോന്‍ ഗീതങ്ങളില്‍ ഒന്നു ചൊല്ലുവാന്‍ പറഞ്ഞു.ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്ത് പാടുന്നതെങ്ങനെയെന്നവര്‍ ചോദിച്ചു. ഇന്നു പ്രവാസികളായി എത്തുന്നവര്‍ക്ക് അവര്‍ എത്തിച്ചേരുന്ന സ്ഥലങ്ങളില്‍ അവരുടേതായ ആരാധാനാലയങ്ങള്‍ കെട്ടിപൊക്കാനുള്ള സൗകര്യവും ഒരു പരിധി വരെ സ്വാതന്ത്ര്യവുമുണ്ട്.പരദേശത്ത് എത്തിപ്പെടുന്ന ഏതൊരു വ്യക്തിയുടേയും ആദ്യ ചിന്ത അവന്റെ ആത്മീയമായ ആവിഷ്ക്കാരത്തിനുള്ള മാര്‍ഗ്ഗം എന്തെന്നാണ്.

അമേരിക്കയിലേക്ക് കുടിയേറുന്ന ആരും തന്നെ പെട്ടെന്ന് ഇവിടത്തെ മെല്‍ട്ടിങ്ങ് പോട്ടില്‍ അലിഞ്ഞ് ചേരുന്നില്ല. മതവിശ്വാസികളായ അവരില്‍ പലരേയും ആദ്യം അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണു അവരുടെ പ്രാര്‍ത്ഥനകളും ആരാധനകളും എങ്ങനെ നിര്‍വ്വഹിക്കുമെന്നുള്ളത്. അത്‌കൊണ്ട് ഓരോരുത്തരും അവരവരുടെ ദേവാലയങ്ങള്‍ പടുത്തുയര്‍ത്തുന്നു.അത് സാധിക്ലെടുക്കാന്‍ അവര്‍ അശ്രാന്തപരിശ്രമം നടത്തുന്നു.അവരില്‍ സ്റ്റാറ്റന്‍ഐലന്റിലെ മലയാളികള്‍ പടുത്തുയര്‍ത്തിയ ഒരു ദേവാലയത്തിന്റെ മുഴുനീള ചരിത്രം അതില്‍ ആദ്യം മുതല്‍ പങ്കാളിയായ അക്ലെങ്കില്‍ അതിന്റെ സ്ഥാപനത്തിനു മുന്‍കൈ എടുത്ത പരിശ്രമിച്ച ഒരാളുടെ അനുഭവങ്ങളില്‍ നിന്നും പറയുന്നപോലെ ശീ വേറ്റം രചിച്ച പുസ്തകമാണ് "അനുഭവതീരങ്ങളില്‍'.

ദേവാലയകാര്യങ്ങളിലെ തീരുമാനങ്ങള്‍, അഭിപ്രായ വ്യത്യാസങ്ങള്‍, വേര്‍പിരിയലുകള്‍ എല്ലാം തന്നെ ദേവാലയത്തിനെ തന്നെ ബാധിക്കുന്നു. പരീക്ഷണങ്ങളിലൂടെ, പ്രതിസന്ധികളിലൂടെ, നിയമപോരാട്ടങ്ങളിലൂടെ, അനവധി കടമ്പകളിലൂടെ ഓരൊ മതവിശ്വാസികളും അവരുടെ ആരാധാനാലയങ്ങള്‍ പടുത്തുയര്‍ത്തുന്നു,. ഇന്നു അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ കേരളീയരായവരുടെ ക്രുസ്ത്യന്‍ പള്ളികള്‍, ഹിന്ദുക്കളുടെ അമ്പലങ്ങള്‍, മുസ്ലീമുകളുടെ മോസ്ക്കുകള്‍ എല്ലാമുണ്ട്. അവയുടെ സ്ഥാപനവും, ഭരണവും, തുടര്‍ച്ചയുമെല്ലാം എങ്ങനെയായിരുന്നു എന്നു പലര്‍ക്കും അറിയില്ല. എത്രയോ സാഹസികമായ അനുഭവങ്ങളിലൂടെയായിരിക്കും ഇന്നു ഉയര്‍ന്നു നില്‍ക്കുന്ന ആരാധാനാലയങ്ങള്‍ ഉണ്ടായത് എന്നു ശ്രീ ജോണ്‍ വേറ്റത്തിന്റെ പുസ്തകം നമ്മെ അറിയിക്കുന്നു.

പുസ്തകത്തെ അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത് പെര്‍സെപ്ഷന്‍ (Perception) എന്നാണു.ഇത് സാഹിത്യത്തിലെ ഒരു ആവിഷ്ക്കരണ രീതിയാണു.ഈ രീതിയിലൂടെ ഗ്രന്ഥകാരന്‍ നടത്തുന്നത് സ്വയമറിവിലൂടെ ഉണ്ടാകുന്ന ഒരു അന്തര്‍ദര്‍ശനത്തെ അനുഭവങ്ങളുടെ വെളിച്ചത്തില്‍ കാണുകയാണു. ഇതിലെ വ്യക്തികളും,സംഭവങ്ങളും ജീവിച്ചിരിക്കുന്നവരാണെങ്കിലും ഇതിനെ ചരിത്രം എന്നു പറയാന്‍ ഗ്രന്ഥകര്‍ത്താവ് ഇഷ്ടപ്പെടുന്നില്ല.. ചരിത്രം മിക്കപ്പോഴും പറഞ്ഞ് കേട്ടതും വസ്ത്തുതകള്‍ പരിശോധിച്ച് തയ്യാറാക്കുന്നതുമാണ്.. അതില്‍ ഊഹാപോഹങ്ങളും, കൂട്ടിച്ചേര്‍ക്കലുകളും, ചരിത്രകാരന്റെ മുന്‍ വിധികളുമൊക്കെയുണ്ടാകും ചരിത്രപരമായ ഒരു വിവരണമാണെങ്കിലും ഇത് ചരിത്രത്തിന്റെ ചരിത്രമാണു. ഏതുകാലത്തും ആര്‍ക്കും സംശയദൂരീകരണത്തിനുപയോഗപ്രദമായ ഒരു ഗ്രന്ഥമാണു.ഇതിലെ സംഭവവികാസങ്ങളില്‍ ഗ്രന്ഥകാരന്‍ ഒരു പങ്കാളിയാണു. അപ്പോള്‍ ഇത് ഒരു ദ്രുക്‌സാക്ഷി വിവരണം കൂടിയാണു.

പുസ്തകത്തില്‍ എവിടേയോ അദ്ദേഹം "ഒരു വിശ്വാസിയുടെ വ്യാകുല സ്മരണകള്‍' എന്നും പ്രസ്താവിക്കുന്നുണ്ട്.ഗ്രന്ഥകാരന്റെ മുന്നില്‍ അരങ്ങേറിയ രംഗങ്ങളെ അദ്ദേഹം ദിവസവും തിയ്യതിയും നിരത്തി അക്കമിട്ട് എഴുതുന്നു. അപ്പോള്‍ വസ്തുനിഷ്ഠമായ ഒരു വിവരണമായി കാണാവുന്നതാണ്. കഴിഞ്ഞ്‌പോയ ഒരു കാലഘട്ടത്തില്‍ നടന്ന സംഭവവികാസങ്ങളെ കോര്‍ത്തിണക്കി ആവിഷ്കാരിക്കയാണു ചെയ്തിരിക്കുന്നത്. എല്ലാം എഴുത്തുകാരന്റെ സ്വാനുഭവങ്ങളില്‍ നിന്നും എഴുതിയുണ്ടാക്കിയതാണ്. അദ്ദേഹത്തിന്റെ അനുഭവങ്ങളുടെ വിവരണമാണു അതുകൊണ്ട് ഇതിനു സ്വീകാര്യതയും അപ്രമാദിത്യവും കൂടും. ഇതില്‍ വിവരിക്കുന്ന വ്യക്തികള്‍, സ്ഥലങ്ങള്‍, സംഭവങ്ങള്‍ എല്ലാത്തിലും തന്നെ എഴുത്തുകാരനുമായി ബന്ധമുണ്ട്. അവരുടെ ചിത്രങ്ങളും പുസ്തകത്തില്‍ കൊടുത്തിട്ടുണ്ട്. അത് തന്നെ വിവരണങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നു.അതേ സമയം ആത്മകഥയുമല്ല.വളരെ ശ്രദ്ധയോടെയാണു ഗ്രന്ഥകാരന്‍ ഈ പുസ്തക്‌ത്തെ ''പെര്‍സെപ്ഷന്‍" എന്ന വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്നത്. വായനകാര്‍ക്ക് വേണ്ടി തത്സ്മയം വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുന്ന അവതാരകനെപോലെ ഗ്രന്ഥകര്‍ത്താവ് തന്റെ ഗാംഭീര്യമൂറുന്ന ഭാഷയില്‍ വായനകാരെ അവര്‍ക്കറിയാത്ത ഒരു കാലത്തിലേക്ക്, അന്നു നടന്ന സംഭവങ്ങളിലേക്ക്, പ്രത്യേകിച്ച് മാര്‍ ഗ്രിഗോറിയസ്സ് ചര്‍ച്ചിന്റെ പിറവിയും, വളര്‍ച്ചയും, രണ്ടായി പിളരുന്നതും, അതിനോടനുബന്ധിച്ചുണ്ടാകുന്ന വ്യവവഹാരങ്ങളും,അടങ്ങിയ പൂര്‍ണ്ണ വിവരണങ്ങളിലേക്ക് സൗഹാര്‍ദ്ദത്തോടെ കൂട്ടികൊണ്ട്‌പോകുന്നു.

നിറഞ്ഞ ഭക്തിയോടെ കേവലം അഞ്ച് കുടുമ്പാംഗങ്ങള്‍ അവരുടെ ആരാധനക്കും,പ്രാര്‍ത്ഥനക്കും വേണ്ടി വളരെ പ്രയാസപ്പെട്ട് രൂപീകരിച്ച ഒരു ദേവാലയം എത്രയോ പരീക്ഷണങ്ങളിലൂടെ,കഷ്ടപ്പടുകളിലൂടെ കടന്നുപോയി അത് പിളര്‍ന്നു രണ്ടായി എന്നു വായിക്കുമ്പോള്‍ നമ്മള്‍ ഗ്രന്ഥകര്‍ത്താവിന്റെ നിരീക്ഷണത്തോട് യോജിക്കുന്നു."ഭൂമിയില്‍ സമാധാനം ഒരു സ്വപ്നമാക്കി മാറ്റുന്നത് മതമാണെന്നു തോന്നി." അദ്ദേഹം വീണ്ടുമെഴുതുന്നു.'മനുഷ്യത്വത്തെ പാകപ്പെടുത്തുകയും പരുവപ്പെടുത്തുകയും ശുദ്ധീകരിക്കയും ചെയ്യുന്ന കര്‍മ്മമാണു ആത്മീയസംസ്കാരത്തിന്റെ അന്തസാരമെന്നു കരുതിയ എന്റെ മുന്നില്‍ മറ്റൊരു ലോകത്തേക്കുള്ള വാതില്‍ തുറന്നു.' എല്ലാ മതങ്ങളും പ്രത്യേകിച്ച് സകല ക്രുസ്തീയ സഭകളും ദൈവത്തെ സന്തോഷിപ്പിക്കുന്നു എന്നു കരുതാമോ? വിശ്വാസികളും വൈദികരും വിഭജിക്കപ്പെടുന്നു. വേദവിപരീതമായ ശൈലികള്‍ സ്വീകരിക്കുന്നു.'സത്യസന്ധമായി എവ്വാം തുറന്നു പറയാനും അങ്ങനെ പറയുമ്പോള്‍ തന്റേതായ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുവാനും ഗ്രന്ഥകാരന്‍ പ്രകടിപ്പിക്കുന്ന ധീരതയും ആത്മവിശ്വാസവും ഈ പുസ്തകത്തിലൂടനീളം പ്രകടമാണു.

ഗ്രന്ഥകര്‍ത്താവ് എഴുതുന്നു.'ഒരു ആരാധനസമൂഹത്തിനു മോചനം നല്‍കാതെ സഭയില്‍ ഉയര്‍ന്ന് നില്‍ക്കുന്നത് സഭയില്‍ വിഭാഗീയതയുടെ മര്‍ദ്ദകശക്തിയാണെന്നു അനുഭവം തെളിയിച്ചു.'നിന്നോട് വ്യവഹരിച്ച് നിന്റെ വസ്ത്രം എടുപ്പാന്‍ ഇച്ഛിക്കുന്നവന് നിന്റെ പുതപ്പും വിട്ടുകൊടുക്ക' എന്നു യേശുവിന്റെ കല്‍പ്പനക്ക് ഇവിടെ എന്തു സംഭവിച്ചു.പ്രതിപക്ഷം പള്ളിപിടിച്ചെടുത്ത വിവരം അറിയിച്ചപ്പോള്‍ ബന്ധപ്പെട്ട മെത്രൊപൊലിത്ത അതിനെകുറിച്ച് പ്രതികരിച്ചില്ല മറിച്ച് കോടതിയുടെ തീരുമാനങ്ങള്‍ അറ്റോണി വഴി മനസ്സിലാക്കി പ്രവര്‍ത്തിക്കുകയെന്നാണു പറഞ്ഞത്. വികരിയും ഒന്നും പ്രതികരിക്കാതെ നമുക്ക് പ്രാര്‍ത്ഥിക്കാം എന്ന മറുപടി കൊടുക്കുമ്പോള്‍ ഗ്രന്ഥകാരന്റെ കമന്റ് 'പ്രാര്‍ത്ഥിക്കാം, അതു കേട്ടപ്പോള്‍ മുപ്പത് വര്‍ഷത്തെ പ്രാര്‍ത്ഥന ഫലിച്ചില്ലെന്നു പറയണമെന്നു തോന്നി. പക്ഷെ പറഞ്ഞില്ല.

സഭാപരമായ സകല കുഴപ്പങ്ങളുടേയും ഉറവ അധികാരത്തിന്റെ ത്രുഷ്ണയാണു. എല്ലാം കാണുന്ന ദൈവം കൈവിടില്ലെന്ന് വിശ്വാസം അപ്പോഴും ആശ്വസിപ്പിച്ചു.ഇരുപത്തിനാലു കുടുമ്പാംഗങ്ങളെപള്ളിയും പട്ടാകാരനുമില്ലതാക്കിയിട്ട് വികാരി ഒഴിഞ്ഞു പോകുന്നോ? വാസ്തവം ചോദിച്ചറിയണം.വസ്തുനിഷ്ഠമായ അറിവു ഇക്കാര്യത്തില്‍ ആവശ്യമാണു.സംശയം പരിഹാരമല്ല. അതെ ഗ്രന്ഥകര്‍ത്താവ് പുസ്തകത്തില്‍ വിവരിക്കുന്ന എല്ലാ സംഭവങ്ങളും വസ്തുനിഷ്ഠം തന്നെയെന്നു വായനകാരനു ബോദ്ധ്യപ്പെടുന്ന വിധത്തില്‍ വിവരണങ്ങള്‍ കൊടുത്തിരിക്കുന്നു. ഓരൊ സംഭവങ്ങളും, അതിനോട് ബന്ധപ്പെട്ട ആളുകളും, അതിനു പ്രേരകമായ കാരണങ്ങളും, ക്രുസ്തുവചനങ്ങള്‍ പാലിക്കപ്പെടേണ്ടവര്‍ അതില്‍ ഉദാസീന കാണിക്കുന്ന വേദനാജനകമായ അറിവും അക്കമിട്ട്, ദിവസവും തിയ്യതിയും വച്ച് എഴുതിയിട്ടുണ്ട്.

നോര്‍ത്ത് അമേരിക്കയിലെ പ്രഥമ മലങ്കര സുറിയാനി ഓര്‍ത്തോഡക്‌സ് ദേവാലയം-മാര്‍ ഗ്രിഗോറിയസ് സിറിയന്‍ ഓര്‍ത്തോഡക്‌സ് ചര്‍ച്ച് (മലയാളം) മലങ്കര ആര്‍ച്ച് ഡയാസിസിന്റെ ഭാഗമാകുന്നു. ഇതില്‍ രണ്ട് വിഭാഗക്കാര്‍ ആരാധന നടത്തുന്നു. ആരാധാനാലയത്തില്‍ പോലിസ് വരുന്നതും പ്രാര്‍ത്ഥനക്കെത്തിയവര്‍ കയ്യാങ്കളിക്ക് മുതിരുന്നതും പിന്നെ കോടതിയില്‍ പോയി വഴക്ക് തീര്‍ക്കാന്‍ ശ്രമിക്കുന്നതൊക്കെയുമുള്ള വിവരങ്ങള്‍ ഭാവി തലമുറക്ക് ഒരു ഒരു പാഠമാകും. കുറ്റമാരോപിക്കപ്പെട്ട വൈദികനെ അറസ്റ്റ് ചെയ്യിപ്പിക്കണമെന്ന് സഭാംഗങ്ങളുടെ ആവശ്യത്തെ മാനിക്കയും അതേസമയം യേശുവിന്റെ വചനങ്ങളില്‍ വിശ്വസിക്കുന്നവര്‍ അങ്ങനെ ചെയ്യരുതെന്നു അവരെ ബോധവാന്മാരാക്കുകയും ചെയ്യുന്ന ഗ്രന്ഥ്കര്‍ത്താവിന്റെ ഉദ്ദേശ്യശുദ്ധിയും തിരുവചനങ്ങളിലുള്ള ഉറച്ച വിശ്വാസവും കാണിക്കുന്നു. എങ്കിലും ചില സന്ദര്‍ഭങ്ങളില്‍ വചനങ്ങള്‍ പ്രായോഗികമാകുന്നില്ലല്ലോ എന്നും കുണ്ഠിതതപ്പെടുന്നു. വിശ്വാസികള്‍ക്ക്വേണ്ടി വിശ്വാസികള്‍ നിര്‍മ്മിച്ച ദേവാലയ പറുദീസയിലേക്ക് സാത്താനാകുന്ന പാമ്പുകള്‍ ഇഴഞ്ഞ് വരുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടിവരുന്ന ഒരു വിശ്വാസിയുടെ മാനസിക പിരിമുറുക്കങ്ങള്‍ എത്രയോ സ്വാഭാവികമായി ഇദ്ദേഹം ചിത്രീകരിക്ലിരിക്കുന്നു. ആരേയും കുറ്റപ്പെടുത്താതെ സംഭവങ്ങളുടെ ഗതി നിഷ്പ്പക്ഷമായി പ്രതിപാദിക്കുന്ന ഗ്രന്ഥകാരന്റെ സുതാര്യമായ മനസ്സ് ഈ പ്‌സുതകത്തെ അമൂല്യമാക്കുന്നു. വഴക്കില്‍, കലഹത്തില്‍ ഒക്കെപങ്കെടുക്കുന്നവരില്‍ ഒരു വിഭാഗത്തിന്റെ പക്ഷം ന്യായീകരിച്ചുകൊണ്ടെഴുതിയിരുന്നെങ്കില്‍ പുസ്തകത്തിന്റെ ഉദ്ദേശ്യശുദ്ധി വിവാദത്തില്‍പ്പെടുമായിരുന്നു.

ഗ്രന്ഥകാരന്‍ ഉള്‍പ്പെട്ട സഭയുടെ അസുകരമായ വ്രുത്താന്തങ്ങള്‍ അറിയിക്കുമ്പോള്‍ വികാരം കൊള്ളാതെ ആത്മസംയമനം പാലിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പതിനെട്ടു വര്‍ഷം കൊണ്ട് നോര്‍ത്തമേരിക്കയില്‍ ഇരുപത്തിമൂന്നു മലങ്കര സുറിയാനി ഓര്‍ത്തോഡക്‌സ് ദേവാലയങ്ങള്‍ സ്ഥാപിച്ച മാര്‍ അത്താനസിയോസിസിനു നേരിടേണ്ടി വന്ന തിക്താനുഭവങ്ങള്‍ വളരെ സങ്കടത്തോടെയാണു ഗ്രന്ഥകാരന്‍ വിവരിക്കുന്നത്. ഗ്രന്ഥകാരനു വളരെ പ്രിയമുണ്ടായിരുന്ന മാര്‍ അത്താനിയൊസൊസ് യേശു ശാമുവല്‍ മെത്രൊപൊലിത്തയുമായി പല കാര്യങ്ങളും സംശയനിവ്രുത്തി വരുത്തുന്നതായി വിവരിച്ചിട്ടുണ്ട്. അങ്ങനെയൊരവസരത്തില്‍ അദ്ദേഹം പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക.... 'അധികാരത്തിനു, ധനത്തിനും സ്ഥാനത്തിനും വേണ്ടിയുള്ള അരുതാത്ത പ്രവര്‍ത്തനങ്ങള്‍ സഭാതലങ്ങളില്‍ ഉണ്ടാകുന്നതെങ്ങനെയെന്നും പറഞ്ഞു ക്രുസ്തുവിന്റെ പിന്‍ഗാമികള്‍ കലഹക്കാരും, കുറ്റക്കാരുമാകാതെ ദയയും ക്ഷമയും സ്‌നേഹവ്മുള്ളവ്രുമായി സത്യത്തിന്റെ പരിജ്ഞാനത്തോടെ ജീവിക്കേണ്ടതാനെന്നും അതിനു വിശുദ്ധി ആവശ്യമെന്ന വിശദീകരിച്ചു. വിധിയുടെ വിളയാട്ടം എന്ന പോലെ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത ഈ തിരുമേനിയെ സ്റ്റാറ്റന്‍ ഐലന്റ് മാര്‍ ഗ്രിഗോറിയസ് ചര്‍ച്ച് അകറ്റി നിര്‍ത്തി. ദൈവ വചനങ്ങള്‍ക്ക് വിലയുണ്ടാകേണ്ട ഒരു അന്തരീക്ഷത്തില്‍ പകയും വെറുപ്പും സ്പര്‍ദ്ധയും കടന്നുവരുമ്പോള്‍ മുറിവേറ്റ മനസ്സുമായി ഗ്രന്ഥകാരന്‍ സാന്ത്വനം തേടുന്നത് തിരുവെഴുത്തുകളിലാണു. ദൈവത്തില്‍ അടിയുറച്ച് വിശ്വസ്സിച്ചുകൊണ്ട് മുന്നോട്ട് നീങ്ങുന്ന ഒരു വിശ്വാസി പ്രതിബന്ധങ്ങള്‍ ഉണ്ടായാലും അയാള്‍ ലക്ഷ്യത്തിലെത്തിചേരുമെന്ന ശുഭസൂചനയാണു ഈ പുസ്തകം നിറയെ. അതോടൊപ്പം തന്നെ അന്യ ദേശത്ത് ഒരു പള്ളി സ്ഥാപിക്കുമ്പോള്‍ അനുഭവപ്പെടുന്നു പ്രയാസങ്ങളുടെ വസ്ത്തുനിഷ്ഠമായ വിവരണം.

യേശുവിനെ ക്രൂശിക്കാന്‍ ഉപയോഗിച്ച കുരിശ്ശ് കരിമരം അഥവാ കരിന്താളി (Ebony) ഉപയോഗിച്ചുണ്ടാക്കിയതാണെന്ന വിവരം യരുശലേം മെത്രപ്പൊലിത്തയില്‍ നിന്നും ഗ്രന്ഥകര്‍ത്താവ് മനസ്സിലാക്കുന്നു. ആ മരം കേരളത്തില്‍ വളരുന്നുവെന്നും അറിയുന്നു. യേശുവിനെ കുരിശ്ശിലേറ്റാന്‍ ഉപഗോഗിച്ച മരം വളരുന്ന മണ്ണില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് യേശുവിന്റെ പേരില്‍ നിര്‍മ്മിക്കുന്ന വിശുദ്ധാലയങ്ങള്‍ പിളര്‍ക്കാന്‍ മടികാണുകയില്ല,അതുകൊണ്ടല്ലെ സഭാതലങ്ങളില്‍ ഛിദ്രവും, സ്‌നേഹശൂന്യതയും ഉണ്ടാകുന്നത് വായനകാരനെകൊണ്ട് ഗ്രന്ഥകര്‍ത്താവ് ചിന്തിപ്പിക്കുന്നു. ഈ ഭൂമിയില്‍ നമ്മളെക്ലാം പരദേശികളാണു്. ഇവിടെ നാം സ്‌നേഹത്തോടെ കഴിയേണം. പ്രസ്തുത കുരിശ്ശ്മരത്തെപ്പറ്റി പറഞ്ഞതിനു ശേഷം ഗ്രന്ഥകര്‍ത്താവ് മലങ്കരസഭയുടെ അവസ്ഥയെക്കുറിച്ച് ആലോചിക്കുന്നു. 'ഇരുകക്ഷികളും നിലനിര്‍ത്തുന്ന അഥവാ വളര്‍ത്തുന്ന അപമാനകരമായ ഭിന്നതയും വിവേകവും, വിദ്വേഷവും, വ്യവഹാരവും, ശത്രുതയും അക്രൈസ്തവമെന്നും അതിവേഗം അവസാനിപ്പിക്കേണ്ടതാണെന്നും തോന്നി. 'ക്രുസ്തുവിന്റെ സുക്രുത സിദ്ധാന്തങ്ങളെ പാടെ അവഗണിച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്വര്‍ഗ്ഗരാജ്യം അവകാശമാക്കാന്‍ സാധിക്കുമോ?'
സഭയുടെ ആരംഭം മുതല്‍ പ്രതിദിനം ഉയര്‍ന്നുവന്ന സാഹചര്യങ്ങളും ഗ്രന്ഥകര്‍ത്താവിന്റെ ധര്‍മ്മസങ്കട ടങ്ങളും പ്രതിപാദിക്കുമ്പോള്‍ ക്രുദ്ധനാകാതെ, നിരാശനാകാതെ തന്റെ ചിന്താഭാരം കര്‍ത്താവിനെപോലെ (കഴിയുമെങ്കില്‍ ഈ പാനപത്രം എന്നില്‍ നിന്നെടുക്കേണമേ) സ്വയം കടിച്ചമര്‍ത്തുന്നു.ഓരോ സംഭവങ്ങളും ഗ്രന്ഥകാരന്‍ സൂക്ഷ്മാവലോകനം ചെയ്തിരുന്നു.ന്അവയില്‍ പലതും ഗ്രന്ഥകാരനെ മുറിവേല്‍പ്പിച്ചിരുന്നു. എന്നാല്‍ യേശുദേവന്റെ അനുഗ്രഹമുണ്ടാകുമെന്ന പ്രത്യാശ കൈവിടാതെന്ഗ്രന്ഥകാരന്‍ പ്രയാസങ്ങളിലൂടെ കടന്നുപോകാന്‍ തയ്യാറായി.ന്അദ്ദേഹം എഴുതുന്നു. "മതരാഷ്ട്രീയ സാമൂഹ്യ സാമ്പത്തിക പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും മനുഷ്യനില്‍ സദ്‌സ്വഭാവം വളര്‍ത്തികൊണ്ട് ദൈവത്തിന്റെ പക്ഷത്ത് തന്നെ നില്‍ക്കേണ്ടവനാണു പട്ടകാരന്‍, എന്നാല്‍ ആധുനികതയുടെ ഭ്രമങ്ങളില്‍ അവരുടെ ശ്രദ്ധ പതറുന്നു. കാലുകള്‍ ഇടറുന്നു.ദിശാബോധം നഷ്ടപ്പെടുത്തുന്നു.എവിടേക്കെന്നറിയാതെ വഴി മാറി പോകുന്നു.'ഈ പുസ്തകത്തില്‍ നിന്നും സഭാംഗങ്ങള്‍, പട്ടകാരന്‍,ഭരണാധികരികള്‍ അവരുടെയെല്ലാം മേലെയുള്ള സഭാധികാരികള്‍ തുടങ്ങിയവരില്‍നിന്നും പള്ളിയംഗങ്ങള്‍ പ്രതീക്ഷിക്കുന്ന പെരുമാറ്റവും അതിനു വിരുദ്ധമായ അവരുടെ പ്രവര്‍ത്തികളും ഗ്രന്ഥകാരന്‍ നമ്മെ അറിയിക്കുന്നു.

1975 ഫെബ്രുവരി ആറിനു ഇന്‍കോര്‍പ്പറേറ്റ് ചെയ്ത നാമം (മാര്‍ ഗ്രിഗോരിയസ് ഓര്‍ത്തോഡക്‌സ് സിറിയന്‍ ചര്‍ച്ച്് ഓഫ് ഇന്ത്യ) വീണ്ടും നിയമാനുസ്രതമാകുന്നു.1975ല്‍ രൂപം കൊള്ളുകയ്ം പിന്നീട് പാത്രിയാര്‍ക്കീസ് പള്ളിയായി മാറിയെങ്കിലും മുപ്പത്തിയൊന്നു വര്‍ഷത്തിനു ശേഷം ഓര്‍ത്തോഡക്‌സ് സഭയില്‍ മടങ്ങി വന്നു നോര്‍ത്ത് അമേരിക്കയിലെ ആകമാനം സുറിയാനി സഭയുടെന്ചരിത്രത്തിന്റെ സുപ്രധാന ഭാഗമായി തീരാന്‍ ഈ പള്ളിക്ക് അനുഗ്രഹമുണ്ടായി.ഭക്തിനിര്‍ഭരതയോടെ അഞ്ച് കുടുമ്പാംഗങ്ങള്‍ അവരുടെ ആരാധനകള്‍ക്കും പ്രാര്‍ത്ഥനക്കുംവേണ്ടി വളരെ പ്രയാസപ്പെട്ട് രൂപീകരിച്ച പള്ളി എത്രയോ പരീക്ഷണത്തിലുടെ കഷ്ടപ്പടുകളിലൂടെ കടന്നു വീണ്ടും അത് ആദ്യനാമം പുനഃസ്ഥപിച്ചു കൊണ്ട് വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് നന്മ എപ്പോഴും വിജയം കണ്ടെത്തുമെന്ന സൂചനയാണു.കൂടാതെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വാസ്തവം വളച്ചൊടിക്കപ്പെടാവുന്നത്‌കൊണ്ട് അത്തരം പ്രവണതകളില്‍ നിന്നും സത്യത്തിന്റെ ദീപശിഖപോലെ ഈ പുസ്തകം എന്നും പ്രകാശിച്ച് നില്‍ക്കും.കൂട്ടായ ശ്രമങ്ങളിലൂടെ ഒരു ലക്ഷ്യം നേടാന്‍ ശ്രമിക്കുന്നവര്‍ ആരംഭത്തില്‍ വിനയമുള്ളവരും,നന്മയുള്ളവരുമാണു. എന്നാല്‍ ലക്ഷ്യത്തിനോടടുക്കുമ്പോള്‍ അവരില്‍ തിന്മ നിറയുന്നു,തന്മൂലം അഹങ്കാരവും. അപ്പോള്‍ ബന്ധങ്ങളുടെ ചങ്ങല പൊട്ടി രണ്ടൊ മൂന്നോ ശകലങ്ങളായി അവര്‍ ശക്തി ക്ഷയിപ്പിക്കുന്നു.ന്സ്വന്ത്മായി ഒരു പള്ളിയെന്ന സങ്കല്‍പ്പത്തോടെ പ്രവര്‍ത്തന മാരംഭിച്ചവരില്‍ ചിലര്‍ അവരുടെ സിദ്ധാന്തങ്ങളില്‍ നിന്നും വ്യതിചലിക്കുന്ന നിര്‍ഭാഗ്യകരമായ ദ്രുശ്യങ്ങള്‍ നാം ഈ പുസ്തകത്തില്‍ കാണുന്നു.

സ്വജനത്തെ ദ്രോഹിച്ച് സാഫല്യമടയുന്ന കപടവിശ്വാസികളുടെ ന്പൊയ്മുങ്ങള്‍ ഈ പുസ്തകത്തില്‍ വലിച്ചുകീറുന്നു. പ്രതിസന്ധികളില്‍ തളരാതെന്പ്രാര്‍ത്ഥനയുടെ ശക്തിയില്‍ ഈശ്വരകാരുണ്യം നേടി മുന്നോട്ടുള്ള പ്രയാണത്തെപ്പറ്റിയുള്ള അനുഭവവിവണങ്ങള്‍ മനുഷ്യമനസ്സുകളുടെ ഒരു അപഗ്രഥനം കൂടിയാണു. നമ്മള്‍ സ്‌നേഹിച്ചിരുന്നവര്‍, വിശ്വസിച്ചിരുന്നവര്‍ ചില സാഹചര്യങ്ങളില്‍ എങ്ങനെ പെരുമാറുമെന്നു നമ്മളുടെ ചിന്ത്കള്‍ക്കതീതമാണു. പ്രത്യേകിച്ച് മതത്തിന്റെ സ്വാധീനം വരുമ്പോള്‍. വചനങ്ങളെ കാറ്റില്‍ പറപ്പിച്ച് അവരൊക്കെ പൈശാചികമായ ശക്തി നേടുന്നു. അത് വളരെ വ്യക്തമായി, സ്പഷ്ടമായി ഗ്രന്ഥകര്‍ത്താവ് ഒരു ചിത്രം പോലെ വരച്ചിടുന്നു. ബൈബിള്‍ നമ്മളോട് കരുതലുള്ളവര്‍ ആകാന്‍ പഠിപ്പിക്കുന്നു.

"കള്ളപ്രവാചകന്മാരെസൂക്ഷിച്ചുകൊള്‍വിന്‍; അവര്‍ ആടുകളുടെ വേഷംപൂണ്ടുനിങ്ങളുടെ അടുക്കല്‍വരുന്നു; അകമെയോ കടിച്ചുകീറുന്ന ചെന്നായ്ക്കള്‍ ആകുന്നു.അവരുടെ ഫലങ്ങളാല്‍ നിങ്ങള്‍ക്കു അവരെതിരിച്ചറിയാം; മുള്ളുകളില്‍നിന്നു മുന്തിരിപ്പഴവും ഞെരിഞ്ഞിലുകളില്‍നിന്നു അത്തിപ്പഴവും പറിക്കുമാറുണ്ടോ?'

സത്യം ഉദ്‌ബോധിപ്പിക്കുക എന്ന ദൗത്യത്തിന്റെ സാക്ഷാത്കാരമാണു ഈ പുസ്തകം.അതിനായി ശ്രീ വേറ്റം ലോകസമക്ഷം കാഴ്ച വയ്ക്കുന്ന ഈ പുസ്തകം വായിച്ച് ജനം പ്രബുദ്ധരാകുമെന്ന കാര്യം സുനിശ്ചിതമാണ്.

ശ്രീ വേറ്റത്തിന്റെ ഈ പുസ്തകം ആവശ്യമുള്ളവര്‍ക്ക് ഇ മലയാളിയുമായോ, റീമ പക്ലിഷേഴ്‌സ്മായോ (snews45@gmail.com) ഗ്രന്ഥ്കാരനുമായി (John Vettam, P.O.Box 140640, Staten Island,NY 10314 ) നേരിട്ടൊ ബന്ധപ്പെടാവുന്നതാണു.

ശുഭം 

Read more

വേണം, നമുക്ക് ശ്വാന മന്ദിരങ്ങള്‍! (നര്‍മ്മാവലോകനം)

ഇത് നമ്മുടെ കേരളത്തിനെ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പട്ടി പ്രശ്‌നത്തെക്കുറിച്ചുള്ള വേവലാതിയും അതിലേക്ക് അധികാരികളുടെ ശ്രദ്ധതിരിക്കാനുള്ള ഒരു നിവേദനവുമല്ല. അങ്ങനെ ചെയ്യുന്നത്‌കൊണ്ട് ഒരു ഫലവുമില്ലെന്നറിയാം.എങ്കിലും എന്തു കണ്ടാലും കേട്ടാലും ഉടനെ പേനയെടുക്കുന്നവരും, പഴ്‌സുതുറക്കുന്നവരും, പള്‍സ് കൂടുന്നവരുമാണല്ലോ അമേരിക്കന്‍ മലയാളികള്‍. അപ്പോള്‍ പിന്നെ എന്തെങ്കിലും എഴുതണമല്ലോ? കേരളത്തില്‍ മനുഷ്യരും പട്ടികളും കടിപിടി കൂടുന്ന ദുഃഖകരമായ കാഴ്ച അമേരിക്കപ്പുറത്ത്ഇരുന്ന് (ആനപ്പുറത്ത് ഇരിക്കുന്നവനെ പട്ടി കടിക്കുകയില്ല.) ഒന്നു നോക്കികാണുകയും ചിലതെല്ലാം കുറിക്കുകയും മാത്രം ലക്ഷ്യമാക്കുകയാണിവിടെ.പണ്ടത്തെ പാവം പട്ടികള്‍ കുരച്ചാല്‍ ആരും പടിതുറക്കാറില്ല. എന്നാല്‍ ഇന്നു അക്രമകാരികളായ പട്ടികള്‍ മനുഷ്യരെ ഓടിച്ചിട്ട് കടിച്ചിട്ട് അവരുടെ കുര ഗൗനിക്കാതെ വീട്ടിനകത്ത് അടച്ചിരുന്നതിന്റെ പക പോക്കുന്നു. ഇപ്പോഴും പടിപൂട്ടിയിരിക്കുന്നവര്‍ ഈ പട്ടികളെ കൊല്ലരുതെന്നുവാദിക്കുന്നു. ആരാന്റമ്മക്ക് ഭ്രാന്തുപിടിച്ചാല്‍ കാണാന്‍ എന്തൊരുരസം.

പരിഹാരമില്ലാത്ത പ്രശ്‌നങ്ങളില്ല എന്നാല്‍ പരിഹരിക്കാന്‍ സമ്മതിക്കയില്ല എന്നു സ്വാര്‍ത്ഥതാല്‍പ്പര്യമുള്ള ബലവാന്മാരായഒരു വിഭാഗം കടുമ്പിടുത്തം പിടിക്ലാല്‍ ഒരു രക്ഷയുമില്ല .ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ജനഹിതത്തിനെതിരായി പ്രവര്‍ത്തിക്കുമ്പോള്‍ അവരെ അധികാരസ്ഥാനങ്ങളില്‍ നിന്നു ഇറക്കാന്‍ശ്രമിക്കുന്നതിനേക്കാള്‍ അതെപ്പറ്റിവിലപിച്ചു കൊണ്ടിരിക്കയാണു ആര്‍ഷഭാരത രീതി. കാറ്റ്‌നിറച്ച ബലൂണ്‍പോലെ ഇരിക്കുന്ന അധികാരികളെക്കുറിച്ച് പത്രങ്ങളില്‍,ടി.വി.യില്‍ ഒക്കെ വാര്‍ത്തകള്‍ വരുന്നു.പിഞ്ചുകുഞ്ഞുങ്ങളെ കടിച്ചു കീറുന്നനായയെ കൊല്ലെണ്ടന്നു പറയുന്ന "അധികാരിയെ' അല്ലെങ്കില്‍ മ്രുഗസ്‌നേഹിയെ വലിച്ചു താഴെയിടാന്‍ ജനാധിപത്യത്തിനു കരുത്ത്‌പോരാത്തത് എത്രയോ ലജ്ജാവഹം. സ്ഥാനം ഒഴിഞ്ഞാല്‍ ഈ അധികാരം പറയുന്നവര്‍ ആരുമല്ല അവര്‍ക്ക് ഒരു അധികാരവുമില്ല എന്നു ആരും മനസ്സിലാക്കുന്നില്ല. കഷ്ടം.

പുരാണങ്ങളും, പുണ്യഗ്രന്ഥങ്ങളും നായുടെ മഹത്വം പുലര്‍ത്തിയിട്ടും ഭാരതീയര്‍ക്ക് നായ എന്നുപറഞ്ഞാല്‍ അറപ്പാണു. ഇഷ്ടമില്ലാത്തവരെ നായിന്റെ മോനെ എന്നുവിളിച്ച് നായയെ അപമാനിക്കുന്നവരാണു ഭാരതീയര്‍ പ്രത്യേകിച്ച് മലയാളികള്‍. കുറച്ചു കാലം മുമ്പ്‌വരെ മനുഷ്യര്‍ നായക്കളെ അവഗണിച്ചിരുന്നു. യജമാനന്റെ ഉച്ഛിഷ്ടവും, അമേധ്യവും കഴിച്ചു അയാളുടെ കാല്‍ക്കീഴില്‍ വാലാട്ടി കിടന്നിരുന്നു പാവം പട്ടികള്‍. മനുഷ്യരായാലും, മ്രുഗമായാലും അവഗണിക്കുന്നതിനു ഒരുപരിധിയൊക്കെ വേണമല്ലോ.നായ മനുഷ്യന്റെ കൂട്ടാളിയായിട്ട് പതിനായിരം വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ നായക്കളുടെ കാലം. അവര്‍ക്കും ഒരു നല്ല കാലം വന്നു.മ്രുഗ സ്‌നേഹികളുടെ ചിന്താഗതി അങ്ങനെയായിരിക്കാം. അതുകൊണ്ട് നായയെ ഒരു ഉന്നത സ്ഥാനത്ത് ഇരുത്താന്‍ അവര്‍ ആലോചിക്കുന്നുണ്ടാകും.വിശ്വസ്ത്തയുടെ ഒരു ചിഹ്നമാണുനായ. പണ്ട്പണ്ട് ഋഷിമാരുടെ കാലത്ത് മനുഷ്യര്‍ക്ക് നായയുടെ വാലു (ശുനപൂഛ) ശുനകന്‍, ശുനസ് കര്‍ണ്ണന്‍( നായുടെ ചെവി) എന്നൊക്കെ പേരിട്ടിരുന്നത്രെ

ചന്ദ്രനിലേക്കും, ചൊവ്വയിലേക്കും പറക്കാന്‍ കഴിവുള്ള മനുഷ്യന്‍നായുടെ മുമ്പില്‍നിസ്സഹായാനായി നില്‍ക്കുന്നു.പക്ഷെ ഇത് കേരളത്തിന്റെ പ്രശ്‌നമാണിപ്പോള്‍. സായിപ്പിനെ അനുകരിച്ച് കുരങ്ങന്റെ കൊച്ചുമക്കളായിനായ പ്രേമം കൊണ്ടുനടക്കുന്നവര്‍ പരിപാലനത്തിന്റെ കാര്യത്തില്‍ ഗൗരവം കാണിക്കാതെ വരുമ്പോള്‍ മരച്ചില്ലകളില്‍ ട്രപ്പീസ് കളിക്കാന്‍ കൂടി പഠിക്കണം എന്നു നായക്കള്‍ മനുഷ്യരെ ഉപദേശിക്കുന്നു. പട്ടി കടിക്കാന്‍ വന്നാല്‍ ഉടനെമരത്തില്‍ കയറിരക്ഷപ്പെടണമെന്നുമേനക ഗാന്ധിപറഞ്ഞുവത്രെ.മേനക ഗാന്ധിക്ക് മ്രുഗസ്‌നേഹം ഉണ്ടായത് അവരുടെ കാര്യം.പക്ഷെ ആ സ്‌നേഹം മറ്റ് മനുഷ്യര്‍ക്ക് ഉപദ്രവമാകാതിരിക്കണമല്ലോ. കഷ്ടക്കാലത്തിനുപട്ടികളില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി മരത്തില്‍ കയറാന്‍കേരളത്തില്‍മരങ്ങളില്ലെന്നു അവര്‍ക്കറിയില്ലല്ലോ. അവര്‍ സസ്യശ്യാമള കോമള, വ്രുക്ഷ-ലതാതികളാല്‍ സമ്പന്നകേരളത്തെപ്പറ്റി പുസ്തകത്തില്‍ വായിച്ചത് ഓര്‍ക്കയായിരിക്കും.കായലും പുഴകളും കതിരണിവയലിനു കസവിട്ടു ചിരിച്ചിരുന്ന കൊച്ചുകേരളത്തില്‍ ഇപ്പോള്‍ ബഹുനിലകെട്ടിടങ്ങളും കൊട്ടാരങ്ങളുമാണു. പണിചെയ്യാന്‍ മനസ്സില്ലാത്ത അവിടത്തെ മനുഷ്യര്‍ ബംഗാളില്‍ നിന്നും ഒറിസ്സയില്‍ നിന്നും പണിക്കാരെ ഇറക്കി മലയാളനാടിനെ "ഉത്ക്കല-ബംഗ-കേരളമാക്കി എന്നുമേനക ഗാന്ധി അറിയുന്നുണ്ടായിരിക്കയില്ല. മഹാകവി ടാഗോര്‍ "ദ്രാവിഡ' എന്നെഴുതിയത് ഇപ്പോള്‍ അവിടെ നടക്കുന്ന ആര്യാധിനിവേശം മൂലം സമീപഭാവിയില്‍ വിവാദമാകാന്‍സാദ്ധ്യതയുണ്ട്. "നായിന്റെ മക്കളെപേടിച്ചാരും നേര്‍വഴിനടപ്പീല, കേരളവാസി ജനം...'.പരശുരാമാ ഒരു മഴു ഞങ്ങള്‍ക്കും തരൂ കയ്യില്‍ കരുതാന്‍ പട്ടി ദംശനത്തില്‍നിന്നും രക്ഷനേടാന്‍, ഇങ്ങനെവിലാപവും ഉടനെകേള്‍ക്കാവുന്നതാണ്.

നായുടെ കടി വാങ്ങിവയറ്റില്‍ ഇഞ്ചക്ഷന്‍ ചെയ്യാന്‍ ആസ്പത്രിയില്‍ ചെല്ലുമ്പോള്‍ നായയെക്കാള്‍ മ്രുഗീയമായി കുരച്ച് കടിക്കാന്‍നില്‍ക്കുന്ന ആസ്പത്രികള്‍. എവിടേയോ വായിച്ചത് ഓര്‍മ്മ വരുന്നു.പേപ്പട്ടിവിഷത്തിനെതിരെ കുത്തിവയ്ക്കുന്ന മരുന്നുണ്ടാക്കുന്ന കമ്പനികള്‍ക്ക് ഈ ഇനത്തില്‍ വാര്‍ഷിക വരുമാനം 2500 കോടി രൂപയാണത്രെ. അവര്‍ ഒരിക്കലും പട്ടികളെ കൊല്ലാന്‍ കൂട്ടുനില്‍ക്കില്ല. അതിന്റെ പത്തുശതമാനം അതായ്ത് 250 കോടിരൂപ ഭരണാധികാരികള്‍ക്ക് കിട്ടുന്നുണ്ടെന്നു വിചാരിക്കുക. അവരിലെ ഇലനക്കി പട്ടികളും, ചിറിനക്കി പട്ടികളും,പട്ടിദംശനം കൊണ്ട് മനുഷ്യന്‍ ബുദ്ധിമുട്ടുന്നതൊന്നും കാണുകില്ല. അവരുടെ ബാങ്ക് അക്കൗന്റ്ബാലന്‍സായിനില്‍ക്കുന്നത് മാത്രം കാണുന്നു. പൊതുജനം എന്ന കന്നിപ്പട്ടിവെറുതെ മോങ്ങാനിരിക്കുന്നു. ഭാഗ്യം നാട്ടില്‍ തെങ്ങുകള്‍ കുറഞ്ഞത്‌കൊണ്ട് നാളികേരം അവരുടെ തലയില്‍വീഴുകയില്ല.പട്ടി കടിക്കുമ്പോഴത്തെ വേദനയും അതിന്റെ ചികിത്സക്കായുള്ള പണവും പട്ടികളുടെ വക്കീലന്മാര്‍ തരുന്നില്ലല്ലോ. പിന്നെന്തിനാണു ആ പട്ടികളുടെ കുരബാക്കിയുള്ളവര്‍ കേള്‍ക്കുന്നത് എന്നാണുഅത്ഭുതം. അപ്പോള്‍ നമ്മളൊക്കെ2500 കോടിയും അതിന്റെ പത്തുശതമാനവും എന്ന കണക്ക്്‌വെറുതെ ആലോചിച്ചു പോകുന്നു.

പട്ടികളെ കൊല്ലരുതെന്നുവാശിപിടിക്കുന്ന മ്രുഗസ്‌നേഹികളെ വെറുതെവിടുക. അവര്‍ക്കാര്‍ക്കും തെരുവുനായ്ക്കളുടെ കടി കൊള്ളുകയില്ലെന്നു ഉറപ്പുള്ളവരാണവര്‍. അവരുടെ എതിര്‍പ്പ് എന്തിനു കണക്കിലെടുക്കുന്നു. അവര്‍ ഭാവനാലോകത്ത് വിഹരിക്കുന്നവരാണു. നായയുടെ സ്‌നേഹത്തെപ്പറ്റി, വിശ്വസ്തതയെപ്പറ്റി വായിച്ചു കേട്ട് അതിന്റെസ്വാധീനത്തിലാണു, യാഥാര്‍ത്യങ്ങളില്‍നിന്നും അവര്‍ അകലെയാണു.(അല്ലെങ്കില്‍ അവര്‍ മരുന്നു കമ്പനിക്കാരുടെ കാവല്‍പട്ടികളായിരിക്കാന്‍ വഴിയുണ്ട്.)

അവരെ എങ്ങനെ നമുക്ക് കുറ്റപ്പെടുത്താന്‍ കഴിയും.സ്വര്‍ഗാരോഹണ സമയത്ത് കൂടെയുണ്ടായിരുന്ന നായയെ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിപ്പിക്കണമെന്നു യുധിഷ്ഠരന്‍ നിര്‍ബന്ധം പിടിച്ചു. അതിനു വകുപ്പില്ലെന്നു സ്വര്‍ഗ്ഗവാതില്‍ കാക്കുന്നയാള്‍ പറഞ്ഞപ്പോള്‍ എന്നാല്‍ തനിക്ക് സ്വര്‍ഗം വേണ്ടെന്ന് പറഞ്ഞ പാണ്ഡവനെ അനുകരിക്കാന്‍ ശ്രമിക്കയായിരിക്കും ഈ മ്രുഗസ്‌നേഹികള്‍.എന്നാല്‍ അവരറിയുന്നില്ല അതുസാധാരണ പട്ടിയായിരുന്നില്ലെന്നു. ജപ്പാനിലെ ഒരു റെയില്‍വെ സ്‌റ്റേഷന്റെ മുന്നില്‍ ഒരു നായയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. ഒരു കോളേജ് പ്രൊഫസ്സര്‍ വളര്‍ത്തിയിരുന്ന നായ അദ്ദേഹം വണ്ടിയിറങ്ങിവരുന്ന നേരം നോക്കി അദ്ദേഹത്തെ അനുധാവനം ചെയ്യാന്‍ എത്തിയിരുന്നു. അങ്ങനെയിരിക്കെ അദ്ദേഹം മരിച്ചു.പക്ഷെ അതറിയാതെ ഒമ്പത് വര്‍ഷം അതിന്റെ മരണം വരെ ആ നായ തന്റെ യജമാനനെ തിരക്കി സ്‌റ്റേഷനില്‍വന്നു. ഇംഗ്ലീഷ് കവി വേഡ്‌സ് വര്‍ത്ത് അദ്ദേഹത്തിന്റെ "ഫിഡലിറ്റി' എന്ന കവിതയില്‍ ഒരു നായയുടെ യജമാന സ്‌നേഹത്തിന്റെ മഹത്വം വിവരിക്കുന്നുണ്ട്. ഉന്നതാഭിലാഷങ്ങള്‍ ഉണ്ടായിരുന്ന ഒരു കലാകാരന്‍ തന്റെ നായയുമായി പോകുമ്പോള്‍ ഒരു മലയിടുക്കില്‍ വീണുമരിക്കുന്നു.മനുഷ്യവാസം ഇല്ലാതിരുന്ന ആ ഭൂപ്രദേശത്ത് ഡിസംബര്‍ മാസത്തിലെ മഞ്ഞ് ജൂലായ് മാസം വരെ മൂടികിടക്കുന്ന ഗുഹപോലെയുള്ള മലയിടുക്കില്‍ തന്റെ യജമാനന്‍ മരിച്ചോ, ജീവിച്ചോ എന്നറിയാന്‍ കഴിയാതെ ആ നായ അവിടെ മൂന്നുമാസത്തോളം കാവല്‍ നിന്നു. നായുടെ ദയനീയമായ മുരള്‍ചകേട്ട ഏതൊ ആട്ടിടയന്‍ അന്വേഷിച്ചു ചെന്നപ്പോള്‍തന്റെ യജമാനന്റെ അപ്പോഴേക്കും അസ്ഥിപജ്ഞരമായ ശരീരത്തിനു ചുറ്റും നടക്കുന്നനായയെ കണ്ടു. മനുഷ്യന്റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം നായയുടെ ഉദാത്തമായ സ്‌നേഹത്തിന്റെ ചിത്രം അവിടെ കണ്ടെന്നു കവി എഴുതുന്നു.കേരളത്തിലെ ചൊക്ലിപട്ടികള്‍ മനുഷ്യമാംസം കടിച്ച് കീറികൊണ്ട് അവരുടെ വംശത്തിന്റെ യജമാനസ്‌നേഹത്തിനും, വിശ്വസ്ത്തക്കും കളങ്കമേല്‍പ്പിച്ചു

അന്ധമായഭക്തിയും അന്ധമായ ആരാധനയുമുള്ളവരാണു കേരളീയര്‍. ഒരു വിഭാഗം ജനങ്ങളും സര്‍ക്കാരും ചിലപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിലങ്ങ്തടിയായിനില്‍ക്കുമ്പോള്‍ ആള്‍ദൈവങ്ങളും, മന്ത്രവാദങ്ങളും അവിടെ പൊടിപൊടിക്കും.നായുടെ കടി കൊള്ളാതിരിക്കാന്‍ അരയില്‍ കെട്ടാന്‍ ജപിച്ച ഏലസ്സുകള്‍ ഉടനെവിപണിയില്‍ വില്‍പ്പനക്കെത്തും. അല്ലെങ്കില്‍ നായമ്പലങ്ങള്‍ വരും.( നായരമ്പലം ഇപ്പോള്‍ ഉണ്ട്, അത് നാഗര്‍ക്കുള്ള (പാമ്പ്) അമ്പലമെന്നതില്‍ നിന്നും പരിണമിച്ച് നായരമ്പലം ആയതാണ്) ശുനകപൂജക്കു ഇറച്ചിപൊതികളുമായി ജനം ശ്വാനമന്ദിരങ്ങളിലേക്ക് പോകും.ആഹാരം കൊടുക്കുന്ന കൈക്ക് കടിക്കാത്തവരാണല്ലോ ഈ ശുനകന്മാര്‍.

പൂജ ബ്രഹ്മണന്റെ കുത്തകയായത്‌കൊണ്ട് നായമ്പലത്തില്‍ അവര്‍ തന്നെ അതുചെയ്യേണ്ടിവരും. ബ്രഹ്മണര്‍ക്ക് അതില്‍ അപകര്‍ഷതാബോധം തോന്നേണ്ട കാര്യമില്ല. ഭാരതത്തിലെ ഉപനിഷത്തുക്കളിലും, രാമായണം, ഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലും നായയെ കുറിച്ച് പറയുന്നുണ്ട്. ആദ്യമായിനായയെ കുറ്റന്വേഷണത്തിനു ഉപയോഗിച്ചത് ഇന്ദ്രനാണത്രെ. ആരൊ കട്ടുക്കൊണ്ടുപോയ അദ്ദേഹത്തിന്റെ പശുക്കളെ കണ്ടുപിടിക്കാന്‍ ശക്തിശാലിയായ ഒരു പക്ഷിയെനിയോഗിച്ചു. എന്നാല്‍ പക്ഷി സത്യസന്ധതയോടെ ദൗത്യം പൂര്‍ത്തിയാക്കിയില്ല. ഇന്നത്തെ സര്‍ക്കാര്‍ ഉദ്യോഗസ്തരെ േപാലെ കൈക്കൂലിവാങ്ങി ഏതൊവലിയകൊമ്പിലിരുന്നു വിശ്രമിച്ചു.പിന്നെയാണു ഇന്നു കാണുന്ന എല്ലാപട്ടികളുടേയും മാതാവായസരമ്മയെവിടുന്നത്. അത് വിജയിച്ചു. കള്ളന്മാര്‍ പോയവഴികള്‍ പിന്‍തുടര്‍ന്നുചെന്നു അവള്‍പശുക്കളെ കണ്ടുപിടിച്ചു. അന്നുമുതല്‍ നായക്കളുടെ സ്ഥാനംഉയര്‍ന്നു. മനുഷ്യരുടെ ആത്മാവ്‌കൊണ്ട്‌പോകാന്‍ കാലന്‍ വരുന്നത്പട്ടികളുമായിട്ടാണു. തട്ടിപ്പ്‌വീരനായമനുഷ്യന്‍യമന്റെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടാലോ എന്നുഭയന്നായിരിക്കും പട്ടികളെ കൂട്ടിനുകൊണ്ട്‌വരുന്നത്..ഒരു പക്ഷെ കേരളത്തില്‍ ഒരു വലിയ ആപത്ത്‌വരാനുള്ളതിന്റെ സൂചനതരാന്‍ പട്ടികള്‍പെറ്റുപെരുകുന്നതായിരിക്കും. മനുഷ്യരെക്കാള്‍ 3000 മടങ്ങ് കൂടുതല്‍ ഘ്രാണശക്തി പട്ടികള്‍ക്കുണ്ടത്രെ. മരണദൂതന്മാര്‍വരുമ്പോള്‍, എന്തോ കണ്ടപോലെ നായക്കള്‍ ഓളിയിടുന്നുപിന്നെകുരച്ച്് ചാടുന്നു.കേരളത്തിലെ മലയാളികളെ കണ്ടാല്‍ കാലന്മാരെന്നുനായക്ക് തോന്നുന്നത്‌കൊണ്ടായിരിക്കുമോ ഈ ആക്രമണം? കേരളത്തില്‍ ഒരു ശ്വാനമന്ദിരത്തിനു എല്ലാസാദ്ധ്യതകളും ഉണ്ട്.കര്‍ണ്ണാടകയിലെ രാംനഗര്‍ താലൂക്കില്‍ ഒരു ശ്വാനക്ഷേത്രം ഇപ്പോള്‍ നിലവിലുണ്ട്.

നായുടെ ആക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ നായക്കള്‍ക്ക് വേണ്ടികേരളത്തില്‍ അമ്പലങ്ങള്‍ വരാന്‍പോകുന്നു എന്ന വാര്‍ത്ത വരാന്‍ ഇനി അധികം താമസമില്ല.

Read more

പതിമൂന്നു നിമിഷം തരൂ....(വീക്ഷണം)

ഒരു നിമിഷം തരൂ നിന്നിലലിയാന്‍, പതിമൂന്നു സെക്കന്റ് തരൂ നിന്നെയൊന്നു കാണാന്‍ ഇങ്ങനെയൊക്കെ മലയാളക്കരയിലെ പൂവ്വാലന്മാര്‍ ഇപ്പോള്‍ പാടാന്‍ വഴിയുണ്ട്. പതിന്നാലു സെക്കണ്ടായാല്‍ സംഗതി മാറും. ഇയ്യിടെ ഋഷി 
രാജ് സിങ്ങ്, ഐ.പി.എസ്സ്, എക്‌സൈസ് കമ്മിഷണര്‍ പൊതുജനങ്ങളോട് പറഞ്ഞു. 


സ്ര്തീകളെ ശല്ല്യപ്പെടുത്തുന്ന രീതിയില്‍ പതിന്നാലു സെക്കന്റ തുറിച്ച് നോക്കുന്നവര്‍ക്കെതിരെ കേസ് എടുക്കാനുള്ള വകുപ്പുണ്ടെന്ന്. ഇതേക്കുറിച്ച് പല വ്യഖ്യാനങ്ങളും പത്രങ്ങളിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും വന്നു. വാസ്തവത്തില്‍ ദുര്‍വ്യാ്യാനങ്ങള്‍ എന്നു പറയുന്നതാണു ശരി. ജസ്റ്റിസ് വര്‍മ്മ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരവും '2013 ലെ ക്രിമിനല്‍ നിയമഭേദഗതി പ്രകാരവും സ്ര്തീകളുടെ ശരീരത്തിന്മേലുള്ള ലൈംഗിക ചുവയോട് കൂടിയുള്ള നോട്ടത്തെ നിയമപരമായി നേരിടാന്‍ അവര്‍ക്ക് അവകാശമുണ്ട് എന്നതാണു. ഞാന്‍ ഒരു പുതിയ വ്യാ്യാനം നടത്തുകയായിരുന്നില്ല.' 

പ്രതികരണങ്ങളുടെ വലുപ്പം കൂടാന്‍ തുടങ്ങിയപ്പോള്‍ ശ്രീ സിംഗ് തന്റെ ഭാഗം വിശദീകരിച്ചു.

സ്ര്തീകളുടെ സുരക്ഷ എന്നും മനുഷ്യസമുദായത്തിന്റെ ഒരു തലവേദനയാണു. എല്ലാകാലത്തും ഓരൊ പുതിയ നിയമങ്ങള്‍ വന്നു അവ മഴവില്ലു പോലെ മാഞ്ഞു പോകുന്നു. വഴിവക്കില്‍ ഏറു കണ്ണിട്ട് നോക്കുന്നു സുന്ദരിമാര്‍. ആ കടാക്ഷ പ്രസാദം നുണഞ്ഞ് ചിറിയുടെ രണ്ട് വശത്ത്കൂടി ഒലിപ്പിച്ച് പുരുഷന്മാര്‍. പെണ്ണുങ്ങള്‍ ഒളികണ്ണാല്‍ നോക്കുമ്പോള്‍ പുരുഷന്മാര്‍ നേരെയങ്ങ് നോക്കുകയാണു. ഇണയെ ആകര്‍ഷിക്കാനുള്ള ജനിതക സമ്മര്‍ദ്ദത്തിന്റെ ഭാഗമത്രെ ഈ വായ്‌നോക്കല്‍. ആദികാലം മുതല്‍ പ്രക്രുതി ഈ പണി പുരുഷന്മാര്‍ക്ക് കൊടുത്തിരിക്കുന്നത്‌കൊണ്ട് അവര്‍ ഈ കലാപരിപാടി പെണ്ണുങ്ങളുടെ മുന്നില്‍ അവതരിപ്പിക്കും. അവതരണത്തില്‍ വാശിയുമുണ്ട്. ആരോടാണു പെണ്ണിനു മതിപ്പ് തോന്നുന്നത് അതിനായ് കിണഞ്ഞ് പരിശ്രമിക്കേണ്ടിയിരിക്കുന്നു.

മ്രുഗങ്ങളിലും പക്ഷികളിലും ഉണ്ട് ഇണയെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പുകള്‍. പക്ഷി മ്രുഗാദികളില്‍ ആണിനു ഒരു പെണ്ണിനെ ആകര്‍ഷിക്കാന്‍ ഒത്തിരി പ്രകടനങ്ങള്‍ കാഴ്ച്ച വെയ്‌ക്കേണ്ടതുണ്ട്. പീലിയുടെ നീളവും അതിലെ കണ്ണുകളുടെ എണ്ണവും നോക്കിയാണു മയില്‍പേടകള്‍ ഇണയെ തിരഞ്ഞെടുക്കുന്നത്. മറ്റുള്ളവയും അങ്ങനെ തന്നെ. ഏറ്റവും നല്ല ആണിനോടൊത്ത് മാത്രം ഇണചേരാന്‍ പക്ഷി മ്രുഗനാരികള്‍ ആഗ്രഹിക്കുന്നു., നല്ല സന്താനങ്ങള്‍ ഉണ്ടാകാന്‍ വേണ്ടി പ്രക്രുതിയുടെ കരുതലാണത്രെ ഇത്.. 

ത്യാഗം, അര്‍പ്പണം എന്നൊക്കെ പറഞ്ഞ് മനുഷ്യ സ്ര്തീകളെപോലെ വികാലംഗനേയും, വിഢ്ഢികളേയും ഒന്നും പക്ഷി മ്രുഗാദികള്‍ സ്വീകരിക്കുന്നില്ല. അവര്‍ക്ക് സംസാരിക്കാനുള്ള കഴിവില്ലാത്തത് കൊണ്ട് ബാഹ്യപ്രകടനങ്ങളില്‍ നിന്നും മനസ്സിലാക്കിയായിരിക്കും അവരുടെതിരഞ്ഞെടുപ്പുകള്‍. 

മനുഷ്യസ്ര്തീകള്‍ ഒരു പക്ഷെ അങ്ങനെ നിബന്ധന വച്ചാല്‍ തഴയപ്പെട്ടവര്‍ പരീക്കുട്ടിയെപോലെ കടാപ്പുറത്ത്കൂടി ചങ്കു പൊട്ടുമാറു പാട്ടും പാടി നടക്കേണ്ടി വരും. മനുഷ്യന്റെ കാര്യത്തില്‍ പ്രക്രുതി വലിയ വില കല്‍പ്പിക്കുന്നില്ലെന്നു വേണം കരുതാന്‍. 

അവന്‍ പക്ഷി മ്രുഗാദികളുടെ മേല്‍ ആധിപത്യം ഉണ്ടെന്ന് വീമ്പിളിക്കി വെറുതെ വായില്‍ നോക്കി നടക്കുന്നു. അവനു തന്നെ നാശകരമായ കണ്ടുപിടിത്തങ്ങള്‍ നടത്തുന്നു.

മനുഷ്യനു സംസാരിക്കാന്‍ കഴിവുണ്ടെങ്കിലും നോട്ടത്തിലൂടെയല്ലേ ഒരാളോട് ഇഷ്ടം തോന്നുന്നത്. അതിനു നോക്കുക തന്നെ വേണം. അങ്ങനെ നോക്കുമ്പോള്‍ ചിലര്‍ അവഗണിക്കുന്നു, ചിലര്‍ ഭാവങ്ങളിലൂടെ പ്രതികരിക്കുന്നു. അപ്പോള്‍ അവിടെ ഒരു പ്രേമ എല്‍.കെ.ജി. ക്ലാസ്സ് ആരംഭിക്കും. ഇഷ്ടം തോന്നിയാല്‍ പിന്നെ അത് അറിയിക്കണമല്ലോ. 

വായ്‌നോട്ടം മതിയാക്കി അവന്‍ പാടുന്നു. 'മാണിക്യ വീണയുമായെന്‍ മനസ്സിന്റെ താമര പൂവ്വിലുണര്‍ന്നവളേ, പാടുകില്ലേ വീണ മീട്ടുകില്ലേ നിന്റെ വേദന എന്നോട് ചൊല്ലുകില്ലേ?... ഒന്നു മിണ്ടുകില്ലേ? നായിക കോപം കൊണ്ട് ചുവക്കുന്നു. അപ്പോള്‍ വീണ്ടും പൂവ്വാലന്‍. എന്‍ മും കാണുമ്പോല്‍ നിന്‍ കന്മുനകളില്‍ എന്തിത്ര കോപത്തിന്‍ സിന്ദൂരം....'.അപ്പോഴേക്കും ബസ്സ് വരികയോ വീടെത്തുകയോ ചെയ്യും. 

പൊട്ടാത്ത പടക്കം പോലെ അത് ചീറ്റിപോകും. പൊന്നണിഞ്ഞിട്ടില്ല ഞാന്‍, പൊട്ടുകുത്തിട്ടില്ല ഞാന്‍, കാപ്പണിഞ്ഞിട്ടില്ല ഞാന്‍ എന്തിനാണു് എന്നെ നോക്കി കണ്ണു കൊണ്ടൊരു മയിലാട്ടം. എന്നു പാടി മിടുക്കികള്‍ നടന്നു പോകുമ്പോള്‍ വായ്‌നോക്കികള്‍ ചമ്മി പോകുന്നു. 


സ്ര്തീ രൂപവതിയാണൊ, വിരൂപയാണൊ എന്നൊന്നുംസ്ഥിരം വായ്‌നോക്കികള്‍ക്ക് കാര്യമല്ല. അത് കൊണ്ട് വൈരൂപ്യം നയനാസ്ര്തങ്ങളില്‍ നിന്നും രക്ഷ നേടാനുള്ള കവചമാകുന്നില്ല. സഹപാഠികളായ കോളേജ് കുമാരികള്‍ പറഞ്ഞത് നല്ല കമന്റുകളും, തമാശകളും അവര്‍ ഇഷ്ടപ്പെടുന്നുവെന്നാണു. 

ഇന്നു കാലം മാറി. ഇപ്പോള്‍ പിന്നലെ നടന്നു ശല്യം ചെയ്യല്‍, ആസിഡ് മുത്തേക്ക് ഒഴിക്കല്‍, വെട്ടികൊല്ലല്‍ തുടങ്ങി ക്രൂരത കാട്ടി തുടങ്ങി പുരുഷ കീടങ്ങള്‍. അത് കൊണ്ട്  സിങ്ങ് അറിയിച്ച പതിനാലു സെക്കണ്ട് നിയമം ഏറ്റവും കൂടുതല്‍ ദൈവത്തിന്റെ നാട്ടില്‍ തന്നെ പ്രാബല്യത്തില്‍ കൊണ്ട് വരേണ്ടതുണ്ട്. ദേവന്മാരുടെ നാട്ടില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമല്ലോ. സ്രുഷ്ടികര്‍ത്താവായ ബ്രഹ്മാവിനു പോലും സുന്ദരിയായ ഒരു പെണ്ണിനെ (അതും സ്വന്തം സ്രുഷ്ടിയെ) കണ്ട് സ്ഖലനം  ഉണ്ടായിയത്രെ. അപ്പോള്‍ പിന്നെ പെണ്ണുങ്ങളുടെ പുറകെ പഞ്ചാര ഒലിപ്പിച്ച് നടക്കുന്ന പൂവ്വാലന്മാരെപ്പറ്റി എന്തു പറയാന്‍.

എന്നാല്‍ എവിടെ നോക്കണം, എങ്ങനെ നോക്കണം എന്നതിനൊക്കെ പെരുമാറ്റ ചട്ടങ്ങള്‍ ഉണ്ടാകുമ്പോള്‍ പ്രശ്‌നം ഗുരുതരമാകുകയെയുള്ളു. ഒരു സുന്ദരി മുന്നില്‍ നില്‍ക്കുമ്പോള്‍ അവളെ കാണാന്‍ ആയിരം കണ്ണുകള്‍ ഉണ്ടായാലും മതി വരില്ല. പക്ഷെ കണ്ണില്‍ കണ്ണില്‍ നോക്കിയിരുന്നാല്‍ കരളിന്‍ ദാഹം തീരുകയില്ലല്ലോ. 

തന്നെയുമല്ല നോട്ടം തെറ്റിയാല്‍കാത്ത് സൂക്ഷിച്ചൊരു കസ്തുരി മാമ്പഴം കാക്കച്ചികള്‍ കൊത്തികൊണ്ട് പോകുകയും ചെയ്യും. ശ്രീകുമാരന്‍ തമ്പിയുടെ ഒരു ലളിത ഗാനത്തില്‍ ഒരു പെണ്ണിനെ നോക്കുന്നയാള്‍ ഇങ്ങനെ പറയുന്നു.

ആദ്യത്തെ നോട്ടത്തില്‍ കാലടി കണ്ടു അടുത്ത നോട്ടത്തില്‍ ഞൊറി വയര്‍ കണ്ടു ആരോരും പുണരാത്ത പൂമൊട്ടും, കണ്ടു പിന്നത്തെ നോട്ടത്തില്‍ കണ്ണു കണ്ണില്‍ കൊണ്ടു. സ്ര്തീയുടെ മേല്‍ ആധിപത്യം ഉണ്ടെന്നു വിശ്വസിക്കുന്ന പുരുഷന്‍ അവളെ ഒരു അവലോകനം നടത്തിയത്തിനു ശേഷമാണു കണ്ണില്‍ നോക്കുന്നത്. 

അവന്റെ അവലോകനം അവളും വീക്ഷിച്ചിരുന്നു അല്ലെങ്കില്‍ കണ്ണു കണ്ണില്‍ കൊള്ളുകയില്ലയിരുന്നു. അടിമുതല്‍ മുടി വരെ എന്ന പ്രയോഗമുള്ളപ്പോള്‍ പെണ്‍കുട്ടികളുടെ കാലടി തൊട്ട് മുകളിലേക്കാണു നോക്കേണ്ടത്. ദേഹവടിവ് മനസ്സിലാക്കമല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഒരു പെണ്‍ക്കുട്ടി തീര്‍ച്ചയായും താന്‍ ശ്രദ്ധിക്കപ്പെടുന്നുണ്ടെന്നു മനസ്സിലാക്കും. പതിന്നാലു സെക്കന്റില്‍ തീരുന്ന ഒരു പരിപാടിയല്ലിത്. 

നിന്റെ കാലിലെ കാണാപാദസരം ഞാനല്ലേ എന്നൊക്കെ മനപായസം കുടിച്ച് ഇയ്യാള്‍ നോക്കികൊണ്ടിരിക്കുമ്പോള്‍ പെണ്‍കുട്ടി ശ്രദ്ധിക്കാതിരുന്നാല്‍ നോക്കുന്നവന്റെ നയനസും കൂടും. നോക്കുമ്പോള്‍ പെണ്‍ക്കുട്ടി അവളുടെ കണ്ണുകള്‍ താഴ്ത്തുകയും പിന്നെ അവള്‍ കളിമണ്ണില്‍ കാല്‍ നം കൊണ്ട് കളം വരക്കുകയും ചെയ്യുമ്പോള്‍ അവള്‍ക്ക് ഇഷ്ടമാണെന്നു അനുമാനിക്കാമത്രെ. 

അങ്ങനെയൊക്കെ ചെയ്തിരുന്നതു ഒന്നും ഒന്നരയും ചുറ്റിയ നാടന്‍ സൗന്ദര്യങ്ങള്‍. ഇപ്പോള്‍ നോക്കുന്നവരും നോക്കപ്പെടുന്നവരും പരിധികല്‍ ലംഘിക്കുന്നത് കൊണ്ട് നിയമത്തിനു കൈ നീട്ടെണ്ടി വരുന്നു.
വിശുദ്ധ വേദപുസ്തകവും പറയുന്നത് ഈ ''വായില്‍നോട്ടം'അത്ര നല്ലതല്ലെന്നാണു.
ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവന്‍ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി. 

എന്നാല്‍ വലങ്കണ്ണു നിനക്കു ഇടര്‍ച്ചവരുത്തുന്നു എങ്കില്‍ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തില്‍ വീഴുന്നതിനെക്കാള്‍ നിന്റെ അവയവങ്ങളില്‍ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.


പെണ്ണുങ്ങളെ നോക്കുന്നവരെല്ലാം മനസ്സ് കൊണ്ട് വ്യഭിചരിക്കുന്നുണ്ടൊ? വിശൈ്വക ശില്‍പ്പി സ്രുഷ്ടിച്ച് വിടുന്ന സൗന്ദര്യധാമങ്ങളെ ഒരു നോക്ക് കാണുന്നത് എങ്ങനെ കുറ്റമാകും. എങ്കില്‍ കവികളും എഴുത്തുകാരും ജയിലഴികള്‍ക്കുള്ളില്‍ കിടക്കുമായിരുന്നു. വെണ്ണ തോല്‍ക്കുമുടലില്‍ സുഗന്ധിയാം എണ്ണ തേച്ച് അരയില്‍ ഒറ്റമുണ്ടുമായി, ഈ വരികള്‍ ഭാവനയോ അങ്ങനെ നേരിട്ട് കണ്ടതിന്റെ ഒര്‍മ്മയോ? 

ഒരു ഹിന്ദി പാട്ടില്‍ പറയുന്നത് ശ്രദ്ധിക്കുക. അവളെ ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ എനിക്ക് തോന്നി, വിടര്‍ന്ന ഒരു പനിനീര്‍പുഷ്പ്പം പോലെ, കവിയുടെ കിനാവ് പോലെ, ഉഷാകിരണം പോലെ, സുഗന്ധ മാരുതനെപോലെ, ന്രുത്തം ചെയ്യുന്ന മയിലിനെ പോലെ, ഒരു പട്ടുനൂല്‍ പോലെ, അപ്‌സരസ്സുകളുടെ ഇമ്പമാര്‍ന്ന സംഗീതം പോലെ, ചന്ദനമെരിയുന്ന അഗ്നി പോലെ, സൗന്ദര്യത്തിന്റെ പതിനാറു് കൂട്ടം ചമയങ്ങള്‍ പോലെ, മന്ദം മന്ദം മത്തു പിടിപ്പിക്കുന്ന ലഹരി പോലെ, ശ്രീകോവിലില്‍ എരിയുന്ന ദീപനാളം പോലെ, വീണാ നാദം പോലെ, അങ്ങനെ, അങ്ങനെ (സ്ഥല പരിമിതി കണക്കിലെടുത്ത് മുഴുവന്‍ എഴുതുന്നില്ല),. ഇങ്ങനെയൊക്കെ എഴുതണമെങ്കില്‍ കവി എത്ര നേരം ആ പെണ്‍കുട്ടിയെ നോക്കി നിന്ന് കാണും. 

പെണ്ണുങ്ങളുടെ സൗന്ദര്യം ആസ്വദിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതവര്‍ക്ക് അലോസരമാകരുത്. വാസ്തവത്തില്‍ പെണ്ണുങ്ങളെ നോക്കുന്നത് അവരെ നല്ല രീതിയില്‍ കമന്റ് അടിക്കുന്നത് അവര്‍ ആസ്വദിക്കുന്നതായി പലര്‍ക്കും അനുഭവപ്പെട്ടിട്ടുണ്ട്. മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ഒരിക്കലെഴുതി'' പുരുഷന്മാര്‍ നോക്കുമ്പോള്‍ കോപിക്കയും, രഹസ്യമായി ആനന്ദിക്കുകയും നോക്കാതിരിക്കുമ്പോള്‍ കരയുകയും ചെയ്യുന്നവരാണു പെണ്ണുങ്ങളെന്നു.( പി. കേശവദേവ്??)


സൗന്ദര്യം നോക്കുന്നവന്റെ കണ്ണിലാണെങ്കില്‍ നോക്കാതിരുന്നാല്‍ എന്തു ചെയ്യും. സൗന്ദര്യം നമ്മെ ആകര്‍ഷിക്കുന്നു, നമ്മള്‍ നോക്കി പോകുന്നു, പതിമൂന്നു സെക്കന്റിനേക്കാള്‍ കൂടുതല്‍. അത് പുരുഷന്റെ ജന്മാവകാശമാണെന്നു അവന്‍ ധരിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷെ ആ അവകാശം ആഗ്രഹം സാധിക്കാനുള്ള അധികാരമായി കാണാതിരുന്നല്‍ മതി.പുരുഷന്മാര്‍ മാത്രമല്ല സ്തീകളും നോട്ടക്കാരികള്‍തന്നെ. 

'കണ്ണാടി പോലെ മിന്നും കാഞ്ചിപുരം സാരി ചുറ്റി, കഴുത്തില്‍ കവിത ചൊല്ലും കല്ലുമണി മാല ചാര്‍ത്തി,' അതാ അന്നം പോല്‍ നടന്നു പോകുന്നു ഒരു അഭിരാമി. അതെ അവളുടെ പുറകെ നൂറു നൂറു കണ്ണുകള്‍. കാണാത്ത കഥകളി മുദ്രകള്‍ ആടുന്ന ചെറുപ്പക്കാര്‍.. ഇതൊക്കെ മലയാളിയുടെ സംസ്‌കാരത്തിന്റെ ഒരു ഭാഗം മാത്രം. അവര്‍ കണ്ണുകൊണ്ട് കല്ലെറിയട്ടെ. അത് കാമദേവന്റെ മലരമ്പുകളല്ലയോ?

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC