ജയന്‍ കൊടുങ്ങല്ലൂര്‍

പുരുഷ അതിജീവനമല്ല സ്ത്രീ മഹത്വവും സമത്വവും

പ്രാദേശികമായ അതിരുകള്‍ക്കപ്പുറത്ത് ലോകത്തെമ്പാടുമുള്ള വനിതകള്ക്കായി ഒരു ദിനം എന്ന ചിന്തയില നിന്നാണ് മാര്‍ച്ച് 8 ന് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയും അവയില്‍ പ്രധാനപ്പെട്ടവയാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിന് പാതയൊരുക്കിയത്.

1857 മാര്‍ച്ച് 8നു ന്യൂയോര്‍ക്കിലെ വനിതകള്‍ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത് . തുണി മില്ലുകളില്‍ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിച്ച് കുറഞ്ഞ ശമ്പളത്തിനെതിരായും ദീര്‍ഘസമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനുമെതിരെ വോട്ടുചെയ്യാനുമുളള അവകാശത്തിനുവേണ്ടിയും ആദ്യമായി സ്വരമുയര്‍ത്തിയപ്പോള്‍ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. പിന്നീട് ലോകവനിതാദിനമെന്ന ആശയം കടന്നുവന്നപ്പോള്‍ മാര്‍ച്ച് എട്ട് ഏകകണ്ഠമായി തിരഞ്ഞെടുക്കപ്പെടാനും കാരണം മറ്റൊന്നല്ല.

സ്ത്രീ, പുരുഷന്‍ എന്നുള്ള വാക്ക് നാം സ്ഥിരം കേള്‍ക്കുന്നതാണ് അതില്‍ മാതാവ് എന്ന് കേള്‍ക്കുമ്പോള്‍ ഓരോ മനുഷ്യന്റെയും ഉള്ളില്‍ വിരിയുന്നത് ഒരേ വികാരമാണ്.ഒരാള്‍ ലോകത്ത് വൈകാരികമായി ഏറ്റവുമധികം സ്ഥിരത പുലര്‍ത്തുന്ന ഏക ബന്ധവും സ്വന്തം അമ്മയോടാണ്.തീര്‍ത്തും വ്യവസ്ഥകളില്ലാത്ത എന്ന് വിശേഷിപ്പിക്കാവുന്ന ഏക ബന്ധവും മാതാവിനോടുള്ളത് തന്നെയാണ്. ലോക വനിതാ ദിനത്തില്‍ ഓരോ വ്യക്തിയും ആദരിക്കേണ്ടതും പൂജിക്കേണ്ടതും അമ്മമാരെ തന്നെയാണ്.

ഓരോ സ്ത്രീയിലുമുള്ള മാതൃത്വത്തെ കണ്ടെത്താന്‍ ഒരുവന് അഥവാ ഒരുവള്‍ക്ക് കഴിഞ്ഞാല്‍ സ്ത്രീ പുരുഷ സമത്വ ചിന്തകള്‍ക്കൊന്നും പ്രസക്തിയില്ല.കാരണം മാതൃ ഭാവത്തിലുള്ള ഒരു സ്ത്രീയോളം ഉള്ള ഔന്നത്യം മറ്റൊന്നിനുമില്ല.അത്തരുണത്തില്‍ സമത്വം എന്ന ഭാവനയ്ക്ക് പ്രസക്തിയില്ലല്ലോ.തന്നെയുമല്ല പുരുഷ മേധാവിത്വം നിലനിന്നുപോന്നിരുന്ന പ്രവര്‍ത്തന മേഖലകളിലെല്ലാം സ്ത്രീകളുടെ സാന്നിദ്ധ്യം അറിയിക്കുകയോ അതില്‍ പുരുഷനെ അതിജീവിക്കുകയോ ചെയ്തല്ല സ്ത്രീയുടെ മഹത്വവും സമത്വവും ഘോഷിക്കേണ്ടത്.അത് സ്ത്രീയെ തരം താഴ്ത്തലാണ്.

പുരുഷന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും മികവുറ്റ രീതിയില്‍ നിറവേറ്റാന്‍ സ്വാഭാവികമായും ഒരു സ്ത്രീക്ക് കഴിയും എന്നത് തന്നെയാണ് അപ്രകാരമൊരു സ്‌റ്റേറ്റ്‌മെന്റിന് പിന്‍ബലം.കാരണം മനുഷ്യവര്‍ഗ്ഗം എന്ന നാണയത്തിന്റെ ഇരു വശങ്ങളാണ് സ്ത്രീയും പുരുഷനും. പ്രജനന പരമായ ചില വ്യത്യാസങ്ങള്‍ മാത്രമേ സ്ത്രീക്കും പുരുഷനുമുള്ളൂ.അതില്‍ തന്നെ സൃഷ്ടികര്‍മ്മത്തിന് പൂര്‍ണ്ണത വരുവാന്‍ ഇരുകൂട്ടരും ഒരുമിച്ചു കൂടിയേ കഴിയൂ.സ്ത്രീ ഇല്ലെങ്കില്‍ പുരുഷനും പുരുഷനില്ലെങ്കില്‍ സ്ത്രീയും അപൂര്‍ണ്ണമാണ് എന്ന് തന്നെ പറയേണ്ടിവരും.അതിനാല്‍ സ്ത്രീ പുരുഷ സമത്വ ചിന്തകള്‍ എന്ന ആശയം തന്നെ ഉപേക്ഷിക്കേണ്ട കാലമായി.ഇല്ലാത്ത അസമത്വം ഉണ്ടെന്നു സ്ഥാപിക്കുവാന്‍ മാത്രമേ അതുപകരിക്കൂ.

പിന്നെ ഒരു ഗായകന്റെ സ്വര മാധുര്യം ചിലപ്പോള്‍ ഒരു ചിത്രകാരനോ ഒരു നടന്റെ അഭിനയസിദ്ധി ഒരു എഴുത്തുകാരനോ ഉണ്ടാകണമെന്ന് നാം പറയാറില്ലല്ലോ.അത് പോലെ സമൂഹത്തില്‍ സ്ത്രീക്ക് കൂടുതല്‍ മികവോടെ ചെയ്യാന്‍ പറ്റുന്ന കാര്യങ്ങളുണ്ട് , പുരുഷനും. അത്തരം മേഖലകള്‍ അത്യാവശ്യ ഘട്ടത്തിലല്ലാതെ വച്ച് മാറുന്നത് അഭിലഷണീയമല്ല.ഉദാഹരണം പിഞ്ചു കുഞ്ഞുങ്ങളുടെ പരിചരണവും ശ്രദ്ധാപൂര്‍വ്വമായ വളര്‍ത്തലും സാധിക്കുക ഒരു സ്ത്രീക്ക് തന്നെയാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ആരോഗ്യത്തിറെയും ശാരീരിക ശേഷിയുടെയും കാര്യത്തില്‍ ഏറെക്കുറെ സ്ത്രീയും പുരുഷനും തുല്യരാണ്.പക്ഷെ അതീവ കഠിനമായ ചില ജോലികള്‍ ചെയ്യുവാന്‍ കൂടുതല്‍ മെയ്ക്കരുത്തുള്ള പുരുഷന്മാര്‍ തന്നെയാണ് നല്ലത്. പുരുഷനെപ്പോലെയാകുന്നതോ പുരുഷന്‍ ചെയ്യുന്ന ജോലികള്‍ ചെയ്യുന്നതോ ആണ് ശാക്തീകരണം എന്ന തെറ്റിദ്ധാരണ ചില സ്തീ വിമോചന വാദികളെങ്കിലും വച്ച് പുലര്‍ത്താറുണ്ട്. ഇതിലൂടെ അവര്‍ ശാക്തീകരിക്കപ്പെടുകയല്ല സ്വന്തം അസ്ഥിത്വം വികലമാക്കുകയാണ് എന്നതാണ് സത്യം.

സ്ത്രീ സ്ത്രീയായും, പുരുഷന്‍ പുരുഷനായും ജീവിക്കുന്നിടത്താണ് മെച്ചപ്പെട്ട ശാക്തീകരണം സാധ്യമാവുക.അതിലേക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തലാവട്ടെ ഈ വര്‍ഷത്തെ ലോക വനിതാ ദിനം. എല്ലാ അമ്മമാര്‍ക്കും സോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും ലോകമെമ്പാടുമുള്ള എല്ലാ വനിതകള്‍ക്കും എന്റെ വനിതാദിനാശംസകള്‍ 

Credits to joychenputhukulam.com

Read more

ആശങ്കയുടെവക്കില്‍ പ്രവാസിക്ക് വറുതിയുടെ ഓണവും ബക്രീദും

പ്രവാസം എന്ന വാക്കിന് അല്ലെങ്കില്‍ പ്രവാസി എന്ന വാക്കിനു ഞാന്‍ കാണുന്ന അര്‍ത്ഥം പ്രയാസങ്ങളെ പ്രതിരോധിക്കാന്‍ പ്രയാണം നടത്തുന്നവന്‍ എന്നാണ്. പ്രവാസം ഒരു പ്രയാണം തന്നെയാണ്. ഒരു ഒളിച്ചോട്ടം. കഷ്ടതകളെയും കഷ്ടപ്പാടുകളെയും ഗൃഹാതുരത്വത്തിന്റെ ബലിത്തറയില്‍ കുഴിച്ചു മൂടി, ചുണ്ടില്‍ ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു ജീവിതം വെട്ടിപ്പിടിക്കുന്നവനാണ് പ്രവാസി! പ്രിയപ്പെട്ടവരുടെ കല്യാണത്തിനും പാലുകാച്ചലിനും സമ്മാനങ്ങളും കാശും അയച്ചു കൊടുത്തു ഫോണിലൂടെ ബിസി വിത്ത് വര്‍ക്ക് എന്ന ഒറ്റ വാക്കില്‍ ആശംസകളും നെടുവീര്‍പ്പലുകളും ഒതുക്കുന്നവനാണ് പ്രവാസി.

കനലായി എരിയുന്ന സൂര്യനോട് പടവെട്ടുമ്പോഴും ഒരു മഴ പെയ്‌തെങ്കില്‍ എന്ന് അറിയാതെ ആഗ്രഹിക്കുന്നവന്‍. മരുപ്പച്ചകള്‍ അഥവാ സമാധാനം തേടി തളരാതെ യാത്ര ചെയ്തു കൊണ്ടെയിരിക്കുന്ന പഥികന്‍. ചൂടില്‍ ശരീരത്തിലെ ചോര വറ്റിപ്പോകുന്നത് അറിഞ്ഞിട്ടും പൊരിവെയിലില്‍ കവറോളും ഇട്ടിറങ്ങുന്ന ഓരോ പ്രവാസിയും പോരാളികളാണ്. ചെസ്സ് ബോര്‍ഡില്‍ തന്റെ പിന്നില്‍ നില്‍ക്കുന്ന രാജാവും മന്ത്രിയും അടങ്ങുന്ന രാജ്യം സംരക്ഷിക്കാന്‍ ജീവന്‍ കൊടുക്കുന്ന ചാവേര്‍. നരച്ചും കൊഴിഞ്ഞും കഷണ്ടി സമ്മാനിക്കുന്ന തലയും വെയില് കൊണ്ട് വരണ്ട മുഖവും ദിനദിനം നഷ്ടപ്പെടുന്ന പ്രത്യുല്പാദന ശേഷിയുമായി ജീവിതം നേടുകയാണ് പ്രവാസികള്‍. പച്ചപ്പ് നഷ്ടമാകാത്ത ജന്മനാട്ടില്‍ സ്വപ്നം വിതക്കുന്നവര്‍.

ഓരോ പ്രവാസിയും ഈശ്വരനാണ്. അവന്‍ വിതക്കും, അവനെ ആശ്രയിക്കുന്നവര്‍ കൊയ്യും. അവനു നന്ദിവാക്കുകളും പ്രാര്‍ത്ഥനകളും ഉണ്ടാകും. ഒടുവില്‍ ഒരു നാള്‍ എല്ലാം ഉപേക്ഷിച്ചു നരച്ച മുടിയും തെളിച്ചം നശിച്ച മുഖവുമായി അവനും നാട്ടിലെത്തും. നാടിനെ കാണാന്‍. കുടുംബത്തെ കാണാന്‍. അന്ന് കാണുന്നവരൊക്കെ അവന്റെ ചങ്ക് തകര്‍ക്കുന്ന രണ്ടു ചോദ്യങ്ങള്‍ അവനു സമ്മാനിക്കും; എന്നാ വന്നെ? എന്നാ പോകുന്നത് ? വീണ്ടും കുറെ നാള്‍ കഴിയുമ്പോള്‍ ഉത്തരക്കൊലായില്‍ ചാരിക്കിടക്കുന്ന അവനോടു വീണ്ടുമവര്‍ ചോദിക്കും. കുറേക്കാലം അറബി നാട്ടില്‍ കിടന്നതല്ലേ, എന്തുണ്ടാക്കി എന്ന്? അവിടെയാണ് അവനിലെ ഈശ്വരന്‍ അവന്റെ ഉള്ളിലേക്ക് തന്നെ ചുരുങ്ങുന്നത്. അപ്പോഴും അവന്‍ ചിരിക്കുന്നുണ്ടാകും. അയച്ച കാശിന്റെ കണക്കു സൂക്ഷിക്കാന്‍ മറന്നു പോയ, ആഴിയിലും അളന്നു കളയാന്‍ മറന്നു പോയ വിഡ്ഢിയായ തന്നോട് തന്നെ പുച്ഛിച്ച് അവന്‍ ചിരിക്കും.ഈ ചിരിയിലാണ് അവന്‍ സന്തോഷിക്കുന്നത് ദുഖിക്കുന്നത് അതിനിടയില്‍ കടന്നുപോകുന്ന ആഘോഷങ്ങള്‍ ഓണം വിഷു ,പെരുന്നാള്‍ അങ്ങനെ ഒരുപാട് ആഘോഷങ്ങള്‍ പ്രവാസി കഷ്ട്ടപാട് പറഞ്ഞ് ബോറടിപ്പിക്കാന്‍ തുനിയുന്നില്ല അല്ലെങ്കില്‍ തന്നെ ആര്‍ക്കാ ഇത് കേല്‍ക്കാന്‍ താല്പര്യം നമുക്ക് വിഷയത്തിലേക്ക് വരാം

പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന പ്രവാസം ജോലി പ്രശനം സ്വദേശി വല്‍ക്കരണത്താല്‍, സാമ്പത്തിക പ്രതിസന്ധിയാല്‍ ജോലി നഷ്ട്ടപെട്ടവര്‍, ശംബളം ലഭിക്കാത്തവര്‍ കുടുംബങ്ങള്‍ക്ക് ചുമത്തിയ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ എന്നിവമൂലം വലിയൊരു ഒഴിഞ്ഞു പോക്കും സാമ്പത്തിക ബാധ്യത പേറി നില്‍ക്കുന്ന പ്രവാസിയുടെ ആഘോഷത്തിലേക്ക് വീണ്ടുമൊരു ബക്രീദും ഓണവും കടന്നുവന്നിരിക്കുകയാണ് എത്രെയൊക്കെ ബാധ്യതഉണ്ടായാലും ആഘോഷങ്ങളില്‍ പങ്കാളിയായി ഓണവും ബക്രീദും മലയാളികള്‍ കൊണ്ടാടുക തന്നെ ചെയ്യും ഓണം ബക്രീദ് ആഘോഷിക്കുന്നതിനായി നിരവധി ആളുകള്‍ പിറന്ന മണ്ണില്‍ എത്തികഴിഞ്ഞു, പതിവ് പോലെ വിമാനകമ്പനികള്‍ ഈ അവസരം പ്രവാസികളെ ചൂക്ഷണം ചെയ്യുകയാണ്.

മുപ്പത്തയ്യായിരം രൂപ മുതല്‍ ഒരു ലക്ഷം വരെയാണു വിവിധ കമ്പനികളുടെ നിരക്ക്. അതായത് കേരളത്തില്‍നിന്ന് ഗള്‍ഫ് നാടുകളിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് ആറിരട്ടിവരെ കൂട്ടിയെന്നു സാരം. സാധാരണ സീസണില്‍ 15,000 വരെയായിരുന്നു റിയാദിലേക്കുള്ള നിരക്കെങ്കില്‍ ഇപ്പോഴത് 50,000 മുതല്‍ 85,000 വരെയായി. കുവൈത്തിലേക്കു പറക്കണമെങ്കില്‍ 30,000 മുതല്‍ 88,000 വരെയും ബഹ്റനിലെത്താന്‍ 75,000 വരെയും കൊടുക്കണം. 5000 മുതല്‍ 10,000 രൂപ വരെയായിരുന്ന ദുബായ് ടിക്കറ്റ് നിരക്ക് എത്തിനില്‍ക്കുന്നത് നാല്‍പ്പതിനായിരത്തിലാണ്. ഏറ്റവും കൂടുതല്‍ നിരക്കീടാക്കുന്നത് എയിര്‍ ഇന്ത്യയിലും. അബുദാബിക്കു പോകാന്‍ 30,000 മതല്‍ അറുപതിനായിരം വരെയാകുമ്പോള്‍ ഷാര്‍ജയിലെത്തുന്നതിനു നാല്‍പതിനായിരമാകും. ജിദ്ദ യാത്രയാണ് ഏറ്റവും കഠിനം. എത്തിഹാദ് വിമാനത്തില്‍ ഒരു ലക്ഷമാണ് ടിക്കറ്റ് നിരക്ക്. ഗള്‍ഫ് നാടുകളിലിപ്പോള്‍ അവധിക്കാലമാണ്. അവധിയും ആഘോഷിച്ച് ഓണവും കൂടി മലയാളികള്‍ മടങ്ങുന്ന സമയമാണ് വിമാനക്കമ്പനികളുടെ ചാകരക്കാലം. അത് പരമാവധി മുതലാക്കുകയാണ് വര്‍ദ്ധനവിന്റെ ലക്ഷ്യം. കുടുംബം പോറ്റുന്നതിനുള്ള യാത്രയില്‍ പ്രവാസി കടം മേടിച്ചും കുടുംബത്തെ കാണാന്‍ എത്തുമ്പോള്‍ സാമ്പത്തികഭാരം അവനെ വിടാതെ പിന്തുടരുന്നത് ഒരു പുഞ്ചിരിയില്‍ മറ്റുള്ളവരുടെ ഇടയില്‍ പടര്‍ത്തി എല്ലാവര്ക്കും വേണ്ടി അവന്‍ സ്വയം ഉരുകി തീരുകയാണ് ഇതൊക്കെയാണെങ്കിലും ഓണം മലയാളിക്ക് അവന്‍റെ ഹൃദയത്തോട് ചേര്‍ന്നതാണ്

നാട്ടില്‍ പോകാന്‍ കഴിയാത്തവരായ ബഹുഭുരിപക്ഷം വരുന്ന ലോക പ്രവാസികള്‍ എന്നും ഐതീഹ്യങ്ങളുടെ ചിറകിലേറി മാവേലി മന്നനെ വരവേല്‍കാന്‍ ഒരുങ്ങുമ്പോള്‍ ഓണവട്ടത്തിന്റെ തിരക്കിലാണ്.ഓരോ പ്രവാസിയും ആഘോഷങ്ങള്‍ എന്തെന്ന് അറിയാത്തെ വലിയൊരു വിഭാഗം പ്രവാസികള്‍ മണലാരണ്യത്തില്‍ ജീവിതം തളക്കപെട്ടവരെ ഹോമിക്കപെട്ടവരെ ഈ അവസരത്തില്‍ ഓര്‍ക്കുകയാണ് നാട്ടിലേതുപോലെയോ അതിനേക്കാള്‍ കേമമായോ ഓണം ആഘോഷിക്കുന്നവരാണ് പ്രവാസികള്‍. ഓണത്തെ വരവേല്‍ക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. ആറു നാട്ടില്‍ നൂറു ഭാഷ എന്നു പറഞ്ഞപോലെ പ്രാദേശിക കൂട്ടായ്മകള്‍ മുതല്‍, മുഖ്യധാര രാഷ്ട്രിയ സംഘടനകള്‍ ഗ്ലോബല്‍ കൂട്ടായ്മകള്‍ വരെയുള്ള വലിയ അസോസിയേഷനുകള്‍ വരെ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്.

ഓണത്തിന് ശേഷവും നാലഞ്ചു മാസത്തോളം ഗള്‍ഫ് നാടുകളില്‍ വിവിധസ്ഥലങ്ങളില്‍ മലയാളികള്‍ ഓണാഘോഷങ്ങള്‍ സംഘടിപ്പിക്കാറുണ്ട്. കാരണം പ്രവാസികളെ സംബന്ധിച്ചിടത്തോളം ആഴ്ചയില്‍ ഒരുദിവസം മാത്രമേ അവര്‍ക്ക് ഒന്നിച്ച് ഒത്തുകൂടാന്‍ അവസരം കിട്ടാറുള്ളൂ. അത് വെള്ളിയാഴ്ചകള്‍ ആയിരിക്കും. അഥവാ ഓണം ആഴ്ചയിലെ മറ്റുദിവസങ്ങളില്‍ ആയാലും പ്രവാസികള്‍ അത് അവരുടെ സൗകര്യാര്‍ത്ഥം മാറ്റാറുണ്ട്. ഇതിലൂടെ ഓണത്തിന്റെ പെരുമ ഓണം കഴിഞ്ഞാലും പ്രവാസി മലയാളികളുടെ മനസില്‍നിന്ന് മായുന്നില്ല.ഓണം മാത്രമല്ല ഈദ് അടക്കമുള്ള എല്ലാ ആഘോഷങ്ങളും ഇതുപോലെയാണ് ആഘോഷിക്കുന്നത് കഴിഞ്ഞ വര്‍ഷവും ഈ വര്‍ഷവും ഈദ് ഓണം തൊട്ടടുത്ത് വരുന്ന ദിവസങ്ങളായതുകൊണ്ട് ഗള്‍ഫില്‍ എല്ലാവര്ക്കും ഈദ് അവധി കിട്ടുന്നതും ഓണവും ഈദും ഒന്നിച്ചു ആഘോഷിക്കുന്നതിന് സാധിക്കുന്നതില്‍ പ്രവാസികള്‍ ഏറെ സന്തോഷത്തിലാണ്

ഒണവിപണി പൊടിപൊടിക്കുന്ന സ്ഥലങ്ങളിലൊന്നാണ് ഗള്‍ഫ് രാഷ്ട്രങ്ങള്‍ പ്രത്യേകിച്ച് ദുബായ് ,സൗദി എന്നിവിടങ്ങളില്‍. മലയാളികളുടെ സൂപ്പര്‍ മാര്‍ക്കറ്റിലെല്ലാം തന്നെ കേരളത്തിലേത്പോലെ ഉപഭോക്താക്കള്‍ക്ക് വേണ്ടി നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാറുണ്ട്. പ്രവാസലോകത്തിന്റെ ഓണാഘോഷത്തിന് കൊഴുപ്പേകാന്‍ സ്റ്റേജ് ആര്‍ട്ടിസ്റ്റുകളും പുതുമയുള്ള കലാപരിപാടികളുമായി കടല്‍കടന്നെത്താറുണ്ട്.ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന എല്ലായിടങ്ങളിലും ജാതി മത ഭേദമന്യേ ആളുകള്‍ ഒത്തുകൂടും. ആട്ടവും, പാട്ടും, മാവേലിയും, പുലിക്കളിയും ഒക്കെയായി അടുത്ത വര്‍ഷത്തെ ഓണം വരെ മറക്കാനാവാത്ത ഓര്‍മകളും സമ്മാനിച്ചാണ് അവര്‍ പിരിയുക. ഈ വര്‍ഷത്തെ ഓണാഘോഷം കൊഴുപ്പിക്കാന്‍ സംഘടനകളും, അസ്സോസ്സിയേഷനുകളും പരിപാടികള്‍ തുടങ്ങിക്കഴിഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് എറെ ഉത്സാഹത്തില്‍. സാധാരണ കുട്ടികള്‍ക്ക് പഠിക്കാനും, ഹോംവര്‍ക്ക് ചെയ്യാനും വരെ സമയം തികയാതിരിക്കുമ്പോള്‍, ഇല്ലാത്ത സമയം കഷ്ടപ്പെട്ട് ഉണ്ടാക്കി കുട്ടികള്‍ ആഘോഷപരിപാടികളില്‍ പങ്കെടുക്കുന്നു.

പ്രവാസ ജീവിതത്തിന്റെ സാമ്പത്തിക ഭദ്രതയുടെ തുലനാവസ്ഥയ്ക്കായ് ജോലിക്ക് പോകുന്നവരാണ് സ്ത്രീകളിലധികവും. അതിനാല്‍ തന്നെ അവധി ദിവസത്തിന്റെ ആലസ്യമുപേക്ഷിച്ചാണ് സ്ത്രീകളിലധികവും ഓണാഘോഷത്തില്‍ പങ്കാളികളാകുന്നത്. മാവേലി മാന്നന്റെ പേരും പെരുമയും അറബി നാടുകളില്‍ പോലും കൊട്ടിഘോഷിക്കാന്‍ മലയാളികളുടെ കൂട്ടായ്മകള്‍ കാണിക്കുന്ന ആവേശം എല്ലാ വര്‍ഷത്തേതുപോലെ ഈ വര്‍ഷവും പൂര്‍വാധികം ശക്തമായി മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് 2017 ലെ ഓണം നമ്മുടെ മുന്നിലെത്തിനില്‍ക്കുന്ന സമയത്ത് കാണാന്‍ കഴിയുന്നത്.

മലയാളികളുടെ ഇത്തരം കൂട്ടായ്മകള്‍ക്കും അവയുടെ പ്രവര്‍ത്തനങ്ങളള്‍ക്കും ഓണം വിഷു, ഈദ് തുടങ്ങിയ ആഘോഷ പരിപാടികള്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളവരും രാജ്യകാരും നല്‍കിവരുന്ന പ്രോത്സാഹനങ്ങളും, സഹായങ്ങളും പ്രത്യേകം എടുത്ത് പറയേണ്ടതാണ്. വലിയൊരു തിരിചുപോക്കിന്റെ അവസ്ഥയിലും ജോലിസംബന്ധമായ പ്രശനങ്ങള്‍ക്ക് നടവിലും എല്ലാം മറന്ന് ഒന്നായി ആഘോഷത്തിന്‍റെ മൂടിലേക്ക് കടന്നടുക്കുന്ന എല്ലാ മലയാളി പ്രവാസികള്‍ക്കും എല്ലാഅര്‍ത്ഥത്തിലും ഈ വര്‍ഷത്തെ, 2017 ലെ ഓണവും ബക്രിദും ആഘോഷത്തിന്‍റെ മറക്കാനാവാത്ത അനുഭവങ്ങള്‍ സമ്മാനിക്കാട്ടെ എന്ന് ആശംസിക്കുന്നു.ഏല്ലാവര്‍ക്കും നല്ലൊരു ഓണം ബക്രീദ് ആശംസ നേരുന്നു

Credits to joychenputhukulam.com

Read more

ഹൃദയങ്ങള്‍ തമ്മിലുള്ള മറയില്ലാത്ത വേഴ്ചയിലൂടെ സൗഹൃദങ്ങള്‍ വീണ്ടെടുക്കാം

ആഗസ്റ്റ് 6 സൗഹൃദ ദിനം... സൗഹൃദത്തെ കുറിച്ച് ഗൗതമബുദ്ധന്‍ പറഞ്ഞു ആത്മാര്‍ത്ഥതയില്ലാത്ത സൗഹൃദം വന്യമൃഗങ്ങളെക്കാള്‍ ഭയാനകമാണ്.വന്യമൃഗത്തിന് നിങ്ങളുടെ ശരീരത്തെ ഹനിക്കാം. എന്നാല്‍ ചീത്ത സുഹൃത്ത് ഹനിക്കുന്നത് നിങ്ങളൂടെ ആത്മാവിനെയായിരിക്കും മുഹമ്മദ് നബി പറഞ്ഞത് ഉത്തമനായ സുഹൃത്തിന്റെ ഉപമ കസ്തൂരി വാഹകനെ പോലെയാണ്. അവനില്‍ നിന്ന് നിനക്കത് വാങ്ങാം. അല്ലെങ്കില്‍ അതിന്റെ പരിമളം നിനക്കനുഭവിക്കാം. ചീത്തകൂട്ടുകാരന്റെ ഉപമ ഉലയില്‍ ഊതുന്നവനെ പോലെയാണ്. നിന്റെ വസ്ത്രം അവന്‍ കരിക്കും. അല്ലെങ്കില്‍ അതിന്റെ ദുര്‍ഗന്ധം ഏറ്റുവാങ്ങേണ്ടി വരും.

ജീവിതത്തില്‍ എന്ത് ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും, കൂടെ നില്‍ക്കാന്‍ എന്നും നല്ല സൗഹൃദങ്ങള്‍ കാണും. വീട്ടുകാര്‍ പോലും, തള്ളിപ്പറയുന്ന പല സാഹചര്യങ്ങളിലും കൂടെനില്‍ക്കാന്‍ നല്ല സുഹൃത്തുക്കള്‍ ഉണ്ടാകും. അതെ, സൗഹൃദങ്ങള്‍ എപ്പോഴും താങ്ങും തണലുമാണ്.എന്നാല്‍ സൗഹൃദം ഉണ്ടാക്കിയാല്‍ മാത്രം പോരാ, ഇഴ പിരിയാതെ അത് സംരക്ഷിക്കാനും നമുക്കാവണം.ഹൃദയങ്ങള്‍ തമ്മിലുള്ള മറയില്ലാത്ത വേഴ്ചയിലൂടെയാണ് സൗഹൃദങ്ങള്‍ രൂപപ്പെടുന്നത്. സ്‌നേഹത്തില്‍ ചാലിച്ചെടുത്ത മാനുഷിക ബന്ധങ്ങളും സൗഹൃദ് ബന്ധങ്ങളും ഇല്ലെങ്കില്‍ ഈ ഭൂമി വികൃതമാകുന്നു. സംഘര്‍ഷങ്ങളുടെ ലോകത്ത് മനുഷ്യന്റെ ചെറുത്ത് നില്‍പ്പ് തന്നെ സാധ്യമാകുന്നത് തന്നെ ഒരു പക്ഷെ, സ്‌നേഹബന്ധങ്ങളുടെയും സൗഹൃദങ്ങളൂടെയും കരുത്തിലാണ്. സത്യത്തില്‍ ഹൃദയത്തിന്റെ മുഴുവന്‍ അറകളും അപരനു മുന്നില്‍ തുറക്കപ്പെടുമ്പോഴാണ് സൗഹൃദങ്ങളുടെ ഉല്‍കൃഷ്ട ഭാവങ്ങള്‍ തുറക്കപ്പെടുന്നത്. എന്നാല്‍ എവിടെ ബന്ധങ്ങളുടെ, സൗഹൃദങ്ങളുടെ പച്ചത്തുരുത്തുകള്‍ ഇല്ലാതാവുന്നുവോ അവിടെ ലോകം കറുത്തു തുടങ്ങുന്നു. പരിസരം സംഘര്‍ഷഭരിതമാകുന്നു. ജീവിതം അര്‍ത്ഥമില്ലാത്തതായി മാറുന്നു.

കൂട്ടായ്മയുടെയും ഭൗതീക സംഗമങ്ങളുടെയും ഇടങ്ങള്‍ കുറഞ്ഞുവരുന്ന പുതിയ ലോകത്ത് സൗഹൃദങ്ങള്‍ പുതിയ നെറ്റ് വര്‍ക്കുകള്‍ തേടുകയാണ്. അതോടെ എല്ലാവരും തിരക്കിന്റെ ലോകത്തായിരിക്കുന്നു. സമയത്തിന്റെ കൂട്ടിക്കിഴിക്കലുകള്‍ക്കിടയില്‍ അങ്ങാടിയിലോ ബസ്സ്റ്റാന്റിലോ വെച്ചുള്ള ആകസ്മിക കാഴ്ചകള്‍ക്കിടയിലെ കൈവീശലുകളിലും ബൈക്ക് യാത്രക്കിടയിലെ ഹോര്‍ണുകളിലുമൊക്കെയായി പരിമിതപ്പെട്ടിരിക്കുകയാണ് ഇന്നത്തെ വ്യക്തിബന്ധങ്ങള്‍. ആര്‍ക്കും ആരെയും കാത്തുനില്‍ക്കാന്‍ നേരമില്ല. കൂട്ടിരിക്കാനോ കുശലം പറയാനോ നേരമില്ല. കൂട്ടുകുടുംബങ്ങള്‍ വിഘടിച്ച് അണുകുടുംബങ്ങളായി പരിണമിച്ചപ്പോള്‍ മാനുഷിക ബന്ധങ്ങളുടെ വിളക്കിച്ചേര്‍ക്കലുകള്‍ ഇല്ലാതായി. മക്കള്‍ക്ക് കുടുംബ ബന്ധുക്കളെ തിരിച്ചറിയാതെ പോയി. അവിടെയൊക്കെ നേരത്തെ പറഞ്ഞപോലെ നെറ്റ് വര്‍ക്കുകള്‍ തീര്‍ക്കുന്ന ബന്ധമെങ്കിലും ബാക്കിയുണ്ടെന്നതാണ് ആശ്വാസം. ഇല്ലായ്മയുടെ കാലത്ത് പങ്കുവെയ്പിന്റെ ആസ്വാദ്യകരമായ, മധുരകരമായ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കിയ അയല്‍ബന്ധങ്ങള്‍ അകലം പാലിക്കപ്പെടുന്നു. ഇതിന്റെ പ്രത്യക്ഷ സൂചകങ്ങളാണ് പുതുതായി ഉയര്‍ന്നുവരുന്ന വീടുകളും മതില്‍കെട്ടുകളും. അതോടൊപ്പം സഹോദരങ്ങളും മക്കളും അമ്മയും അമ്മുമയും ഒന്നിച്ചിരുന്ന് കുടുംബകാര്യങ്ങള്‍ പങ്കുവെക്കുന്നതും ആശകളും പ്രതീക്ഷകളും കൈമാറുന്നതും ഇന്ന് ഓര്‍മ്മ മാത്രമായി. സൗഹൃദങ്ങളില്‍ നല്ല കേള്‍വിക്കാരാവുക എന്നത് വളരെപ്രധാനമാണ്. നിങ്ങളോട് നിങ്ങളുടെ സുഹൃത്ത് പറയുന്നത് അവന്റെ വീട്ടിലെ പ്രശ്‌നങ്ങളോ, പ്രണയമോ, ജോലി ഭാരമോ എന്തും ആകട്ടെ, അത് ക്ഷമയോടെ കേട്ട് മറുപടി നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്.

ഏകദേശം ഒരേ സ്വഭാവമുള്ള സുഹൃത്തുക്കളുടെ സൗഹൃദം ഏറെക്കാലം നീണ്ടു നില്‍ക്കും. തന്റെ താല്‍പര്യങ്ങള്‍ക്ക് സമാനമായ സ്വഭാവമുള്ള ആളുകളെ സുഹൃത്താക്കാന്‍ ശ്രമിക്കുക . മദ്യപിയ്ക്കാനോ അല്ലെങ്കില്‍ കാര്‍ യാത്ര തരപ്പെടുത്തുവാനോ മാത്രമുള്ള സൗഹൃദങ്ങള്‍ നില നില്‍ക്കില്ല.നല്ല സൗഹൃദം സൃഷ്ടിക്കുന്നതില്‍ പരമ പ്രധാനമാണ്, സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടുക എന്നത്. അത് നേരിട്ടോ, ഫോണിലോ ചാറ്റിലോ എങ്ങനെയുമാകാം കാര്യം സുഹൃത്തുക്കള്‍ ഒക്കെതന്നെ, പക്ഷെ അവര്‍ക്ക് അവരുടെതായ വ്യക്തിത്വം ഉണ്ടെന്നും അവര്‍ വ്യത്യസ്ത വ്യക്തികളാനെന്നും അറിയുക. അവരുടെ സ്വകാര്യതകളിലേക്ക് സൌഹൃടത്തിന്റെപെരും പറഞ്ഞ് ഇടിച്ചു കയറുന്നത് ശരിയല്ല. സുഹൃത്തുക്കളുടെ സ്വകാര്യതയെ മാനിക്കുക എന്നത് ഏറെ പ്രധാനമാണ്. സത്യം സുഹൃത്തുക്കളോട് എപ്പോഴും സത്യം മാത്രം പറയുക. കള്ളം പറഞ്ഞത് ഭാവിയില്‍ നിങ്ങളുടെ സുഹൃത്ത് അറിയാനിടയായാല്‍ ഇതുമതി വിശ്വാസം പോകാന്‍. ഈഗോ സൗഹൃദത്തിന് മുറിവേല്‍പ്പിയ്ക്കുന്ന വലിയൊരു ഘടകമാണ് ഈഗോ. നല്ല സൗഹൃദത്തില്‍ ഈഗോയ്ക്ക് സ്ഥാനമില്ല. കൂട്ടുക്കാരെ ആപത്തില്‍ സഹായിക്കുക എന്നത് നമ്മുടെ കടമയാണ്. പക്ഷെ തിരിച്ചു കിട്ടും എന്ന് കരുതി ഒരിക്കലും സഹായം ചെയ്യാന്‍ നില്‍ക്കരുത്. അറിഞ്ഞോ അറിയാതയോ എന്തെങ്കിലും തെറ്റ് ചെയ്തു പോയാല്‍ മാപ്പു പറയാന്‍ മടിക്കരുത്. അത് പോലെതന്നെ, കൂട്ടുകാരുടെ തെറ്റുകള്‍ ക്ഷമിക്കുകയും ചെയ്യുക ഇത്രയും കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തിയാല്‍ സൗഹൃദം എന്നും നിലനില്‍ക്കും.......ഒരു പുഷ്പമുണ്ടെങ്കില്‍ എനിക്ക് പൂങ്കാവനമായി. ഒരു സുഹൃത്തുണ്ടെങ്കില്‍ ലോകവും.സൗഹൃദം നീണാള്‍ വാഴട്ടെ....... 

Credits to joychenputhukulam.com

Read more

പരിസ്ഥിതി മരംനടീല്‍ മാത്രമല്ല ജീവിതക്രമത്തിലൂടെ വളര്‍ത്തിയെടുക്കേണ്ട തിരിച്ചറിവാണ്

പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധം അഭേദ്യമാണ്. അവന്റെ പാര്‍പ്പിടം, വസ്ത്രം, ഭക്ഷണം, വിദ്യാഭ്യാസം, സംസ്കാരം, കൃഷി, വ്യവസായം തുടങ്ങിയ മേഖലകളും എല്ലാ പ്രവര്‍ത്തനങ്ങളും അതുമായി ബന്ധപ്പെട്ടതാണ്. ഇതെല്ലാം ഉള്‍ക്കൊള്ളുന്ന വിശാലമായ ഒരര്‍ത്ഥം പരിസ്ഥിതി എന്ന നാലക്ഷരത്തില്‍ ഒതുങ്ങിയിരിക്കുന്നു. ആകാശവും ഭൂമിയും അതിലെ സര്‍വ്വചരാചരങ്ങളും ദൈവം സൃഷ്ടിച്ചിട്ടുള്ളത് മനുഷ്യജീവിതം സുഖകരവും ധന്യമാക്കാനുമാണ്. ഇതരസൃഷ്ടികളില്‍ നിന്ന് അവന്‍ ശ്രേഷ്ഠനായിട്ടുള്ളതും അതുകൊണ്ടുതന്നെ. ഭൂമിയില്‍ ജനജീവിതവും അവരുടെ ആഗ്രഹാഭിലാഷങ്ങളും വര്‍ധിക്കുന്തോറും പ്രകൃതിവിഭവങ്ങളും വികസിക്കുന്നുവെന്നത് വസ്തുതയാണ്. ഈ യാഥാര്‍ത്ഥ്യം മനസ്സിലാക്കിയിട്ടുള്ള ഒരാള്‍ക്ക് ഒരിക്കലും തന്നെ അവന്റെ പരിസ്ഥിതി നശിപ്പിക്കാനോ മലീമസമാക്കുവാനോ സാധിക്കുകയില്ല, മറിച്ച് അതിന്റെ സംരക്ഷകനായിരിക്കും

ഇന്ന് പരിസ്ഥിതിയെ ഏറ്റവും കൂടുതല്‍ ചൂഷണം ചെയ്യുന്ന ജീവിവര്‍ഗ്ഗം മനുഷ്യനാണ്. തങ്ങള്‍ക്ക് തിന്നാനുള്ള ഭക്ഷണം ഇല്ലാതെവരുമ്പോഴാണ് പക്ഷി മൃഗാദികള്‍ ശരീരത്തിനു ചേരാത്ത ഭക്ഷണം കഴിക്കുന്നത്. എന്നാല്‍ മനുഷ്യന്‍ വ്യത്യസ്ത രുചിവിഭവങ്ങള്‍ തേടിപ്പോകുകയും ഭൂമിയിലെ മണ്ണിനും സ്വന്തം വയറിനും ചേരാത്തവ ഭക്ഷണത്തിലുള്‍പ്പെടുത്തുകയും ചെയ്യുന്നു. പരിസ്ഥിതിയെ തകര്‍ക്കല്‍ അവിടുന്നാണ് ആരംഭിക്കുന്നത്. ലോകത്ത് കുഞ്ഞുങ്ങളുള്‍പ്പടെ വലിയൊരു വിഭാഗം ജനങ്ങള്‍ ഭക്ഷണം കഴിക്കാനില്ലാതെ വലയുമ്പോള്‍ ലോകത്തെല്ലാവര്‍ക്കുംകൂടി കഴിക്കാനുള്ള ഭക്ഷണം പാഴാക്കുന്നവരാണ് കൂടുതലും. ഇന്ന് ലോകത്ത് ഏഴുപേരില്‍ ഒരാള്‍ വിശപ്പ് സഹിച്ചുകൊണ്ടാണ് ഉറങ്ങാന്‍ കിടക്കുന്നത്. ഓരോ വര്‍ഷവും അഞ്ചുവയസ്സില്‍ താഴെ പ്രായമുള്ള 30,000 ഓളം കുട്ടികള്‍ പട്ടിണിമൂലം മരിക്കുന്നുണ്ട്. ലോകമെമ്പാടും 800 കോടിയോളം ജനങ്ങള്‍ വിഭവദാരിദ്ര്യം അനുഭവിക്കുകയാണെന്നാണ് ഐക്യരാഷ്ട്രസഭ പുറത്തുവിട്ടിട്ടുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഉല്‍പാദിപ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തുക്കളില്‍ മൂന്നിലൊന്നും പാഴാക്കിക്കളയുമ്പോഴും ഭക്ഷണത്തിനായി പ്രകൃതി വിഭവങ്ങളെ അനിയന്ത്രിതമായി ചൂഷണം ചെയ്യുന്നതാണ് പാരിസ്ഥിതിക പ്രത്യാഘാതം സൃഷ്ടിക്കുന്നത്. അതിനാദ്യം ചെയ്യേണ്ടത് ഭക്ഷണം പാഴാക്കിക്കളയുന്നത് തടയണമെന്നതാണ്. നമ്മുടെ വീട്ടില്‍ നിന്നാണ് ഈ പരിസ്ഥിതി പ്രവര്‍ത്തനം ആരംഭിക്കേണ്ടത്.

മനുഷ്യശരീരത്തിന്റെ വളര്‍ച്ചക്ക് പ്രോട്ടീന്‍ നല്‍കുന്ന ആഹാരത്തിന് നാം ആശ്രയിക്കുന്നത് കന്നുകാലികളുടെ മാംസവും ചെടികളില്‍ നിന്നുള്ള പഴവര്‍ഗങ്ങളുമാണല്ലോ. രോഗം പിടിച്ച കന്നുകാലികളുടെ മാംസം ഭക്ഷിച്ചും രാസവളം ചേര്‍ത്ത ചെടികളില്‍ നിന്നുണ്ടാകുന്ന പഴവര്‍ഗങ്ങള്‍ കഴിച്ചും എത്രയെത്ര മനുഷ്യരാണ് അകാലചരമം പ്രാപിച്ചത്. എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ പ്രയോഗം മൂലം അംഗവൈകല്യം സംഭവിച്ച ജനങ്ങളുടെ ഒരു പ്രദേശം തന്നെ കാസര്‍കോട് ജില്ലയില്‍ കുപ്രസിദ്ധമാണ്. അതിനാല്‍ ഓക്സിജനും കാര്‍ബണ്‍ ഡൈ ഓക്സൈഡും സന്തുലിതാവസ്ഥ പ്രാപിക്കുവാനായി ചെടികള്‍ നട്ടുപിടിപ്പിച്ച് മനുഷ്യന്റെയും കന്നുകാലികളുടെയും ആരോഗ്യകരമായ വളര്‍ച്ചക്കുതകുന്ന വിധം പരിസരം പരിശുദ്ധമാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കേണ്ടിയിരിക്കുന്നു. മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും അത്യാവശ്യമായ ഗ്ലൂക്കോസ് സൂര്യ പ്രകാശത്തിലൂടെയുള്ള കെമിക്കല്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. അതിനാല്‍ കൃഷിയുടെയും ചെടികളുടെയും വളര്‍ച്ചക്ക് സൂര്യപ്രകാശം എത്രത്തോളം വിലമതിക്കുന്നതാണെന്ന് പറയേണ്ടതില്ല. അതിനാല്‍ അതിന് തടസ്സമാകുന്ന വനങ്ങള്‍ വെട്ടിമാറ്റുന്നതില്‍ വ്യാകുലരാകേണ്ടതുമില്ല. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും സംരക്ഷണം മനുഷ്യന്റെ സംരക്ഷണത്തിന് വേണ്ടിയാണെന്ന് സാരം. ഭൂമിയുടെ പ്രകൃതി ഭംഗി കണ്ട് ആനന്ദിച്ച മഹാകവി ഒരിക്കല്‍ പാടുകയുണ്ടായി.

"തിരൂരില്‍ നിന്നിപ്പുഴനാലുകാതം-നീണ്ടും വളഞ്ഞും-കാട്ടില്‍ പെരുമ്പാമ്പിഴയുന്ന മട്ടില്‍ പോകുന്നു മേല്‍പ്പോട്ടുതകുന്ന ചന്തം."..
എന്നാല്‍ പ്രകൃതിയുടെ ഈ മനോഹാരിത നഷ്ടപ്പെടുത്തുന്ന ജല മലിനീകരണം മാന്യമായി ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഏവരെയും ദുഃഖിപ്പിക്കുന്ന സംഭവമാണ്. നാം വിശുദ്ധമെന്ന് കരുതുന്ന ഗംഗാനദിയുടെ ശുദ്ധീകരണത്തിന് ഗവണ്‍മെന്റ് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് വാര്‍ത്തയുണ്ടായിരുന്നു. ഈ രാജ്യത്തെ മറ്റു നദികളുടെയും ശുദ്ധീകരണത്തിന് പദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടിവരും. ശുദ്ധീകരണത്തിന് മുമ്പ് അത് മലീമസമാക്കാതിരിക്കാന്‍ വേണ്ടത് ചെയ്യുകയല്ലേ അഭികാമ്യം. നദികളുടെ ഉത്ഭവകേന്ദ്രമായ മലകളിലെ കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം ഭൂമിയുടെ സന്തുലിതാവസ്ഥ തെറ്റിക്കുമോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.

പരിസരം മലീമസമാക്കുന്ന ഒരു പ്രധാന ഘടകമാണ് ധൂര്‍ത്ത്. നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളില്‍ അമിതമായി വരുന്ന എച്ചിലുകള്‍ ലാഘവത്തോടെ വലിച്ചെറിയരുത്. അത് കുഴിച്ചുമൂടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. ചുരുക്കത്തില്‍ വെള്ളവും വായുവും മണ്ണും വൃത്തികേടാക്കാതെ സൂക്ഷിച്ചാല്‍ മനുഷ്യജീവിതത്തെ ഭീഷണിപ്പെടുത്തുന്ന പരിസ്ഥിതി മലിനീകരണത്തില്‍ നിന്ന് നമുക്ക് രക്ഷ പ്രാപിക്കാം. പ്രകൃതി സംരക്ഷണം നീണാള്‍ വാഴട്ടെ നനുക്ക് ഒരുമിച്ച് കൈകോര്‍ക്കാം പ്രകൃതി സംരക്ഷണത്തിനായി.

Read more

വിജയപോരാട്ട സാഫല്യത്തിന്റെ മെയ് ദിനവും പ്രവാസികളും

തൊഴിലാളികളുടെ പോരാട്ടത്തിന്റെ നീണ്ട കാലത്തെ ചരിത്രത്തില്‍, മാറ്റത്തിന്റെ സുപ്രധാന ദിശയ്ക്ക് തുടക്കം കുറിച്ച ദിനം. എട്ട് മണിക്കൂര്‍ ജോലിയെന്ന ആവശ്യം, നീണ്ട കാലത്തെ പോരാട്ടത്തിന് ശേഷം പീഡനങ്ങള്‍ അതിജീവിച്ച് നേടിയെടുത്ത ദിനമെന്ന നിലയില്‍ സര്‍വലോക തൊഴിലാളികളും വിജയത്തിന്റെയും പോരാട്ട സാഫല്യത്തിന്റെയും ദിനമായി മെയ് ദിനം ആചരിക്കുന്നു. ഈ ദിനത്തിന്റെ ആശയം ആദ്യം ഉണ്ടായത് 1856 ല്‍ ആസ്‌ത്രേലിയയിലാണ്. ഇതിന്റെ പ്രചോദനം അമേരിക്കയില്‍ നിന്നും ഉണ്ടായതാണെന്നും പറയപെടുന്നുണ്ട്. എന്തായാലും, ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ നേടിയെടുത്ത സാമൂ!ഹിക സാമ്പത്തിക നേട്ടങ്ങളെ സ്മരിക്കുന്ന ഒരു ദിനമായി ഇപ്പോഴിത് ആചരിക്കുന്നു.

നാടും വീടും വിട്ട്, ജീവിതത്തില്‍ പ്രതിസന്ധിയുടെ ഭാരം പേറിയെത്തിയ ഗള്‍ഫിലെ തൊഴിലാളി വരഗ്ഗത്തിന്റെ ചുമലില്‍ എടുത്താല്‍ പൊങ്ങാത്ത ഭാരം കെട്ടിവയ്ക്കാന്‍ അനുവദിച്ച നമ്മള്‍ ഓരോരുത്തരും, മെയ് ദിനം മെയ് ദിനം എന്ന് ഫെയ്‌സ്ബുക്കിലും.. ട്വിറ്ററിലും കിടന്നു അലച്ചു കീറിയിട്ടു കാര്യമുണ്ടോ?? ഇപ്പോള്‍ നാട്ടില്‍, മെയ്ദിനം, പാളയം ജംഗ്ഷനിലെ സ്തൂപത്തില്‍, അല്ലെങ്കില്‍ നാട്ടിലെ ഏതെങ്കിലും കമ്യൂണിസ്റ്റ് സ്തൂകപങ്ങളില്‍ ചുവപ്പു മാലയിട്ടു കഴിഞ്ഞാല്‍ തീരും. ബാക്കിആഘോഷം ഏതെങ്കിലും ബാറിലും ബിവറേജസ് കോര്‍പ്പറേഷന്‍ ക്യൂവിലും തീരുന്നു. അത്രയുമല്ലേ ഉള്ളൂ..!! മെയ് ദിനം പോലും.......

മാന്യമായ തൊഴില്‍ എന്നാല്‍ അവരവരുടെ തൊഴില്‍ ജീവിതം ആസ്വാദ്യകരമാകുക എന്നതാണ്. അഥവാ മെച്ചപ്പെട്ട വരുമാനം ലഭിക്കുന്നതും ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും തൊഴില്‍ സ്ഥലത്തെ സുരക്ഷയും കുടുംബത്തിന്റെ സാമൂഹിക സംരക്ഷണവും നേടുകയും വ്യക്തിഗത വളര്‍ച്ച, സാമൂഹിക ചേര്‍ച്ച, ആവിഷ്കാര അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍, ജീവിതവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ശ്രദ്ധിക്കാനും പങ്കാളികളാകാനും സാധിക്കുക, സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യമായ അവസരം ലഭിക്കുകയും ചെയ്യുക’.

ഇന്റര്‍നാഷനല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ മാന്യമായ തൊഴില്‍ എന്ന ആശയത്തിന്റെ രത്‌നച്ചുരുക്കമാണ് മുകളില്‍ എഴുതിയത്. സുസ്ഥിര വികസനം എന്ന അഭിലാഷത്തില്‍ സംഘടന മുന്നോട്ടുവെക്കുന്ന അജന്‍ഡകളില്‍ പ്രധാനപ്പെട്ടത് ‘ഡീസന്റ് വര്‍ക്ക്’ ആണ്. മാന്യമായ തൊഴില്‍ എന്നാല്‍ മേല്‍പ്പറഞ്ഞ സാഹചര്യങ്ങളെങ്കിലും ഒത്തുവരണം എന്നതാണ് ഐ എല്‍ ഒയുടെ താത്പര്യം. ‘തൊഴിലാളി’ എന്ന സങ്കല്‍പ്പത്തില്‍ തന്നെ കാതലായ മാറ്റം വന്ന കാലത്താണ് ഒരു ഓര്‍മപ്പെടുത്തലായി മെയ് ദിനം അഥവാ സര്‍വലോക തൊഴിലാളി ദിനം വരുന്നത്. സാധാരണ മലയാളി മനസ്സില്‍ തൊഴിലാളി എന്നാല്‍, ശാരീരിക അധ്വാനത്തില്‍ ഏര്‍പ്പെടുന്നവര്‍ ആണ്. വീട്ടില്‍ നിന്ന് രാവിലെ കുളിച്ചു വസ്ത്രം മാറി ഓഫീസുകളിലോ കമ്പനികളിലോ വിദ്യാലയങ്ങളിലോ ജോലിക്കു പോകുന്നവര്‍ തൊഴിലാളികളല്ല. അവര്‍ അതുക്കുംമേലെ മറ്റെന്തോ ആണ്.

മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ തൊഴിലാളി വര്‍ഗം പ്രവാസികളായിരിക്കും. ഗള്‍ഫ് നാടുകള്‍, ഇതര വിദേശനാടുകള്‍, അന്യസംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലിക്കു പോയവരില്‍ മഹാഭൂരിഭാഗവും തൊഴിലാളികളാണ്, മുതലാളിമാരല്ല. നാട്ടിലെ ചുമട്ടുതൊഴിലാളികള്‍ മുതല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ വരെയുള്ളവരുടെ കണക്കെടുത്താല്‍ അവരേക്കാള്‍ കൂടുതല്‍ ഗള്‍ഫുകാര്‍ ചുരുങ്ങിയ പക്ഷം തൃശൂര്‍ വടക്കോട്ടുള്ള മലബാര്‍ ജില്ലകളിലെങ്കിലും ഉണ്ടാകും. പ്രവാസി മലയാളികളില്‍ മൃഗീയഭൂരിപക്ഷം ഗള്‍ഫ് മലയാളികളാണ്.

ഗള്‍ഫില്‍ സ്വന്തം നിക്ഷേപം നടത്തി സ്ഥാപനം നടത്തുന്ന സംരംഭകര്‍ മാത്രമാണ് സാങ്കേതികമായി തൊഴിലാളിയിതരര്‍. ശേഷിക്കുന്നവരെല്ലാം അതതു രാജ്യത്തെ തൊഴില്‍ മന്ത്രാലയത്തിന്റെ ലേബര്‍ പെര്‍മിറ്റ് ലഭിച്ചതിനുശേഷം മാത്രം വരുന്നവരാണ്. ഗള്‍ഫ് ഗവണ്‍മെന്റുകള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡുകള്‍ (റസിഡന്റ് കാര്‍ഡ്/ബത്താക്ക/ഇക്കാമ) ഫലത്തില്‍ ലേബര്‍ കാര്‍ഡ് കൂടിയാണ്. ഒരു സ്‌പോണ്‍സറുടെ അല്ലെങ്കില്‍ കമ്പനി ഉടമയുടെ കീഴില്‍ ജോലി ചെയ്യുന്നവരാണവര്‍. തസ്തികകളില്‍ വ്യത്യസ്തരെങ്കിലും ഗള്‍ഫ് ഗവണ്‍മെന്റുകളുടെ പരിഗണനയില്‍ ലേബര്‍ പെര്‍മിറ്റെടുത്തവരെല്ലാം വിദേശ തൊഴിലാളികളാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ നിന്നുള്ള മുപ്പതു ലക്ഷം പ്രവാസി മലയാളി തൊഴിലാളികളുടെ വീണ്ടുവിചാരത്തിന്റെ ദിവസം കൂടിയാണ് മെയ്ദിനം.

തൊഴില്‍ സംസ്കാരത്തിന്റെ ഗുണാത്മകവും ക്രിയാത്മകവുമായ രീതികള്‍ മലയാളികള്‍ ശീലിച്ചത് ഗള്‍ഫില്‍നിന്നായിരിക്കും. പ്രൊഫഷനലിസവും ഹാര്‍ഡ് വര്‍ക്കുമുള്‍പ്പെടെ നമ്മുടെ നാടിന്റെ വികസനത്തിലും മനോഭാവ മാറ്റത്തിലും സ്വാധീനം ചെലുത്തിയ തൊഴില്‍ സംസ്കാരം പ്രവാസി മലയാളികള്‍ ശീലിക്കുകയും വികസിപ്പിച്ചെടുക്കുകയും ചെയ്തു. മള്‍ട്ടി നാഷനല്‍ കമ്പനികളിലെ തൊഴിലനുഭവം മലയാളിക്കും മലയാളത്തിനും നല്‍കിയ സംഭാവന ചെറുതായിരിക്കില്ല. പ്രവാസി വ്യവസായി പ്രമുഖരില്‍ അധികപേരും തൊഴില്‍ തേടി വരികയും തൊഴിലെടുക്കുകയും കഠിനാധ്വാനത്തിലൂടെ സംരംഭങ്ങള്‍ പടുത്തുയര്‍ത്തുകയും ചെയ്തവരാണ്. ഗള്‍ഫിന്റെ പകര്‍ച്ചയില്‍നിന്നാണ് നാട്ടിലും നിരവധി പുരോഗമന വ്യവസായ, വാണിജ്യ സംരംഭങ്ങള്‍ക്കും ഷോപ്പിംഗ് കോംപ്ലക്‌സ് സമ്പ്രദായങ്ങള്‍ക്കും മുളപൊട്ടിയത്. അഥവാ പ്രവാസി മലയാളി തൊഴിലാളികളിലൂടെ വികസിച്ചു വന്ന നാട് എന്ന വായനക്കും വിശകലനത്തിനും കൂടി കേരളത്തിന് അര്‍ഹതയുണ്ട്.

എന്നാല്‍, പ്രവാസി മലയാളികളുടെ തൊഴിലാളിയനുഭവങ്ങള്‍ ആത്ര ആസ്വാദ്യകരമല്ല. ഗള്‍ഫ് നാടുകള്‍ തൊഴിലാളികളുടെ അവകാശങ്ങള്‍ വകവെച്ചുകൊടുക്കുന്നുണ്ട്. ജോലി, ശമ്പളം, അധികശമ്പളം, അവധി, പാര്‍പ്പിടം, ചികിത്സ തുടങ്ങിവയെല്ലാം ലേബര്‍ നിയമത്തിലും കരാറിലും വ്യവസ്ഥ ചെയ്യുന്നു. എന്നാല്‍ കരാറിലെ ചട്ടങ്ങള്‍ അറിയിക്കുന്നതിനോ പാലിക്കുന്നതിനോ തൊഴിലുടമകള്‍ വിസമ്മതം കാട്ടും. വ്യവസ്ഥകള്‍ കാലേക്കൂട്ടി പറഞ്ഞ് അതു പാലിക്കാനുള്ള മാന്യത അശ്ലീലമായി കാണുന്നു നല്ലൊരു ശതമാനം പേരും. അതുകൊണ്ടു തന്നെ ചെറുകിട മധ്യനിര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കൊന്നും തൊഴിലവകാശങ്ങളോ അവധിയോ അധികവേതനമോ അപ്രാപ്യമാണ്.

പണിയെടുപ്പിച്ചതിന്റെ ഉപകാരസ്മരണയില്‍ രണ്ടുകൊല്ലത്തിലൊരിക്കല്‍ നാട്ടില്‍ പോകുമ്പോള്‍ ടിക്കറ്റെടുത്തു കൊടുക്കാന്‍ സുമനസ്സു കാട്ടാത്തവര്‍ പോലുമുണ്ട്. മള്‍ട്ടി നാഷനല്‍ കമ്പനികളില്‍ ജോലി ചെയ്ത് ശമ്പളവും ആനുകൂല്യങ്ങളും മാസാദ്യത്തില്‍ കൃത്യമായി വാങ്ങി പോക്കറ്റിലിടുകയും ആഴ്ചയില്‍ രണ്ടുദിവസത്തെ അവധിയാഘോഷം ഫല്‍റ്റില്‍ കുടുംബത്തോടൊപ്പം ആസ്വദിക്കുകയും ചെയ്യുന്നവര്‍ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളില്‍പ്പോലും സ്ഥിതി വിഭിന്നമല്ല. ജോലിക്കാര്‍ക്ക് കൊല്ലത്തിലൊരിക്കല്‍ കുടുംബത്തെ കാണാന്‍ പോകാന്‍, വല്ലപ്പോഴുമൊരു അവധിയെടുക്കാന്‍, അധികജോലിക്ക് കൂലി കിട്ടാന്‍, മെഡിക്കല്‍ അലവന്‍സ് കിട്ടാന്‍ എന്തിന്, മാസശമ്പളം കിട്ടാന്‍വരെ ഭിക്ഷക്കാരെപ്പോലെ യാചിക്കണം.

ഇത്തരം തൊഴിലവകാശങ്ങളുടെയും മാനുഷിക മര്യാദകളുടെയും നിഷേധം സര്‍വവ്യാപിയാണ്. പക്ഷേ പ്രബുദ്ധമായ സംസ്കാരത്തില്‍ ഊറ്റംകൊള്ളുന്ന മലയാളി മുതലാളിയനുഭവങ്ങള്‍ അത്ര ശുഭകരമല്ലെന്നു ചുരുക്കം. മറുവശത്ത് തൊഴിലില്‍ നിഷേധഭാവം പുലര്‍ത്തുന്ന തൊഴിലാളി സ്വഭാവങ്ങളുമുണ്ട്. ഡ്യൂട്ടി സമയത്തിന്റെ സിംഹഭാഗവും സോഷ്യല്‍ മീഡിയയില്‍ കൊന്ന് പ്രോഡക്റ്റിവിറ്റിയും ക്രിയേറ്റിവിറ്റിയും പ്രകടിപ്പിക്കാത്ത സ്റ്റാഫ് മെമ്പര്‍മാര്‍ സ്ഥാപനത്തിനും അതതു വ്യക്തിത്വത്തിനു തന്നെയും വഴിമുടക്കികളാണ്.
ഗള്‍ഫില്‍ മുന്‍നിര, കോര്‍പറേറ്റ് കമ്പനികളിലും ജോലി ചെയ്യുന്നവര്‍ ഏറെക്കുറെ കാര്യങ്ങളില്‍ സുരക്ഷിതരാണ്. ഇത്തരം സ്ഥാപനങ്ങളുടെ ഉടമകളും മാനേജര്‍മാരും പ്രഖ്യാപിത ചട്ടങ്ങള്‍ പാലിക്കാന്‍ സന്നദ്ധമാകുന്നു. ജീവനക്കാരെ എന്റര്‍ടെയ്ന്‍ ചെയ്തു വേണം സ്ഥാപനം നടത്തിക്കൊണ്ടു പോകാന്‍ എന്ന മാനേജ്‌മെന്റ് രീതി പഠിച്ചവര്‍ നല്ല ഫലവുമുണ്ടാക്കുന്നു.

ജീവനക്കാരില്‍ നിഷേധമനസ്സ് സൃഷ്ടിക്കപ്പെടാതെ ആസ്വാദ്യകരമായ തൊഴിലന്തരീക്ഷത്തില്‍നിന്നും മെച്ചപ്പെട്ട ഗുണം അനുഭവിപ്പിക്കാനും ഇവര്‍ക്കു സാധിക്കുന്നു. ജീവനക്കാരുടെ ശമ്പള ആനുകൂല്യങ്ങള്‍, സൗകര്യങ്ങള്‍ എന്നിവ കൃത്യമായി അനുവദിക്കുകയും അതിന്റെ പേരില്‍ തര്‍ക്കങ്ങളുടെ സാധ്യത പോലും റദ്ദു ചെയ്ത് സ്ഥാപനത്തിന്റെ ഉത്പാദനക്ഷമത വര്‍ധിപ്പിക്കുകയും ചെയ്യണം എന്നാണ് മാനേജ്‌മെന്റ് തിയറികള്‍ നിര്‍ദേശിക്കുന്നത്. ഇത് ന്യൂജന്‍ സംരംഭകരെ സ്വാധീനിക്കുന്നതിന്റെ ഫലം ഗള്‍ഫ് തൊഴിലാളികള്‍ക്കും അനുഭവിക്കാന്‍ സാധിക്കുന്നുണ്ട്. തൊഴില്‍ സംസ്കാരത്തിലും പുതുതലമുറയില്‍ ക്രിയേറ്റിവിറ്റിയുടെ പുതുശീലങ്ങള്‍ കണ്ടുവരുന്നു.

ഗള്‍ഫ് തൊഴില്‍മോഹം മലയാളികളുടെ വീട്ടുമുറ്റത്തുനിന്ന് ഇനിയും വാടിയൊടിഞ്ഞു വീണിട്ടില്ല. അങ്ങിനെ വാട്ടിക്കളയേണ്ട സാഹചര്യവും ഇല്ല. സുസ്ഥിര വികസനത്തിന്റെ വൈവിധ്യവത്കരണപാതയില്‍ സഞ്ചരിക്കുന്ന ഗള്‍ഫ് നാടുകളില്‍ തൊഴിലവസരങ്ങള്‍ ഇനിയും സൃഷ്ടിക്കപ്പെടുമെന്നാണ് പ്രവചനങ്ങള്‍. എന്നാല്‍, മലയാളി തൊഴില്‍ സമൂഹം വിദ്യാവഴിയില്‍ മുന്നേറിയപ്പോള്‍ ഗള്‍ഫില്‍ ചുരുങ്ങിയപക്ഷം അക്കൗണ്ടെന്റെങ്കിലുമാകാനുള്ള യോഗ്യത നേടുക എന്നത് അഭിലഷണീയമായി മാറിയിട്ടുണ്ട്. അതേസമയം, തൊഴില്‍ പീഡനങ്ങളുടെ, കബളിപ്പിക്കലിന്റെ കഥകള്‍ ഓരോ ദിവസവും സാമൂഹിക പ്രവര്‍ത്തകരുടെയും മാധ്യമങ്ങളുടെയും മുന്നില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. കമ്പനി ജോലിയെന്നു തെറ്റിദ്ധരിപ്പിച്ച് വീട്ടുജോലിയില്‍ കൊണ്ടുവന്ന് ശമ്പളവും സൗകര്യങ്ങളും നിഷേധിക്കപ്പെട്ട് കഷ്ടപ്പെടുന്ന സംഭവങ്ങള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍പ്പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പതിനായിരങ്ങള്‍ കൊടുത്ത് ഗള്‍ഫില്‍ തൊഴിലിനു വന്ന് കുടുങ്ങുന്നവരില്‍നിന്ന് ചുരുങ്ങിയപക്ഷം, മലയാളികളെങ്കിലും മുക്തരാകേണ്ടതുണ്ട്.

ഗള്‍ഫിനും ഗള്‍ഫിനു പുറത്തും വ്യാപിച്ചു കിടക്കുന്ന പ്രവാസി മലയാളി തൊഴിലാളി വര്‍ഗം തൊഴിലിടങ്ങളില്‍ തൊഴിലിലും പുരോഗതിയുടെ അനുഭവങ്ങള്‍ ആസ്വദിക്കുന്നുണ്ടെങ്കിലും എല്ലാപേരും അത്ര സുരക്ഷിതരല്ല എന്നോ ബഹുഭൂരിഭാഗം പേരും ഡീസന്റ്‌വര്‍ക്ക് എന്ന കാഴ്ചപ്പാടിലേക്ക് ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട് എന്നും ഈ തൊഴിലാളിദിനവും ഓര്‍മപ്പെടുത്തുന്നു. മലയാളി കുടുംബങ്ങളെ നേരിട്ടോ അല്ലാതെയോ പ്രതിനിധികരിക്കുന്ന ഗള്‍ഫ് മലയാളി തൊഴിലാളികളെ ഒരു വര്‍ഗമായി അംഗീകരിക്കാനുള്ള രാഷ്ട്രീയ ഉള്ളടക്കം രൂപപ്പെട്ടുവരാത്തതിന്റെ പ്രശ്‌നംകൂടി ഇതിലുണ്ട്.

ഇന്നാട്ടില്‍, അതായത് ഗള്‍ഫില്‍ നാം നമ്മേത്തന്നെ സ്വയം വിറ്റു തിന്നുന്നു. ആര്‍ക്കും ആരെയും സഹായിക്കാനോ ആരെക്കുറിച്ചെങ്കിലും സഹതപിക്കാനോ നേരമില്ല. ഒരു കാര്യത്തിനു മാത്രം ധാരാളം സമയമുണ്ട് എല്ലാവര്ക്കും. ഒരാളുടെ തെറ്റു കണ്ടുപിടിച്ച് അയാളെ ഇകഴ്ത്താനും പുച്ഛിക്കാനും തെറ്റെന്നു സ്ഥാപിക്കാനും!. എന്തിന്, ഏതിന്, എങ്ങിനെ എന്നു ചിന്തിക്കാന്‍ ആര്‍ക്കും തന്നെ സമയമില്ല !. എല്ലാവര്‍ക്കും അവരവരുടേതായ വാദപ്രതിവാദങ്ങള്‍, പറഞ്ഞു സ്ഥാപിക്കാനുള്ള വാക്ചാതുരി തുടങ്ങി അത്തരത്തിലുള്ള എല്ലാറ്റിനും ധാരാളം സമയമുണ്ട്. ഇവിടെ എന്തിന് സ്വയം എരിഞ്ഞില്ലാതെയാകുന്നു എന്ന്, അല്ലെങ്കില്‍, നിവൃത്തികേടുകളുടെ പര്യായമായി, ഈ ജീവിതം നാം എവിടെ എന്തിനു ഹോമിക്കുന്നു എന്ന് ആരെങ്കിലും എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ഇന്ന് ഈ മെയ് ദിനത്തില്‍ നമ്മുടെ മനസ്സുകളില്‍ ഒരു പ്രതിജ്ഞ നിറയട്ടെ. ഇനി മുന്നോട്ടുള്ള നാളുകള്‍ നാം വിശ്വസിക്കുന്ന രീതികളെയും തത്വങ്ങളെയും മുറുകെപ്പിടിച്ചുകൊണ്ടുള്ള ഒരു ജീവിതം മാത്രം ജീവിക്കും എന്ന്. കഴിഞ്ഞകാല നേട്ടങ്ങളേയും കോട്ടങ്ങളേയും വിലയിരുത്തുന്നതുകൊണ്ട് ഗുണപരമായ പാഠങ്ങള്‍ പഠിക്കാനും തെറ്റുകള്‍ തിരുത്താനും നമുക്കു കഴിയും.കഴിയട്ടെയെന്ന് ആശംസിക്കുന്നു എല്ലാവര്‍ക്കും മെയ്ദിനാശംസകള്‍ 

Read more

പരിപോഷിപ്പിക്കാം, നമുക്ക് വായനയെ (ഏപ്രില്‍ 23 ലോക പുസ്തകദിനം)

ഏപ്രില്‍ 23 ലോക പുസ്തക ദിനമായി ആഘോഷിക്കുന്നു.എല്ലാ വര്‍ഷവും ഏപ്രില്‍ 23 ന് വായനയും, പ്രസാദനവും, പകര്‍പ്പവകാശവും പ്രചരിപ്പിക്കുന്നതിനായി യുനെസ്‌കോ ലോക പുസ്തക ദിനം ആഘോഷിക്കുന്നു.പുസ്തക ദിനവുമായി ബന്ധപ്പെട്ട് ലോകത്തിന്‍റെ പല സ്ഥലങ്ങളിലും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആധുനിക സാങ്കേതിക വിദ്യ വളര്‍ന്ന് വരുമ്പോഴും പുസ്തകങ്ങളേയും വായനയേയും പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളിലെത്തിക്കുക എന്നതാണ് ലോക പുസ്തക ദിനത്തിന്റെ സന്ദേശം

ജനനവും മരണവും ഒരേ മാസത്തിലെ ദിനത്തിലാകുക. ആ ദിനം ലോകം അംഗീകരിക്കപ്പെട്ട പുസ്തക ദിനമാവുക. ഷേക്‌സ്പിയര്‍ എന്ന എഴുത്തുകാരനല്ലാതെ മറ്റാര്‍ക്കാണ് ഈ ദിനത്തിന്റെ സവിശേഷത ചേരുക

വിഖ്യാത എഴുത്തുകാരന്‍ വില്യം ഷേക്‌സ്പിയറിന്റെ ചരമദിനമായ ഏപ്രില്‍ 23 ആണ് ലോക പുസ്തക ദിനമായി തിരഞ്ഞെടുത്തിരിക്കുന്നത്1564 ഏപ്രില്‍ മാസത്തില്‍ 8 ഷേക്‌സ്പിയര്‍ സഹോദരന്മാരില്‍ ഒരാളായി വില്ല്യം ജനിച്ചു. തികച്ചും സാധാരണക്കാരനായി ജനിച്ച ഷേക്‌സ്പിയര്‍ എഴുത്തുകാരനായത് ജന്മനാല്‍ ഉള്ള പ്രതിഭ കൊണ്ട് തന്നെയാണ്. പതിനെട്ടാം വയസ്സില്‍ തന്നെക്കാള്‍ എട്ടു വയസ്സോളം പ്രായക്കൂടുതല്‍ ഉള്ള അന്ന ഹാത്വേയെ കല്യാണം കഴിക്കുകയും അവരോടൊപ്പം വലിയ കുഴപ്പമിലാതെ അദ്ദേഹം ജീവിക്കുകയും ചെയ്തതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ കുട്ടിയായ മക്കളില്‍ ഒരാളുടെ മരണം അദ്ദേഹത്തിന് താങ്ങാവുന്നതിലും അധികമായിരുന്നുവത്രേ.

ഷേക്‌സ്പീരിയന്‍ സാഹിത്യനാടക ജീവിതത്തെ വിവിധ വശങ്ങളായി വരച്ചു വച്ചാല്‍ ഓരോ സമയത്തും അദ്ദേഹം എഴുതിയത് കൃത്യമായ നിലപാടുകള്‍ ഉള്ള എഴുത്തുകളായിരുന്നു. . ജനങ്ങളില്‍ വായനയോടുള്ള താല്പര്യം വര്‍ദ്ധിപ്പിക്കുകയും ലോകമെമ്പാടുമുള്ള എഴുത്തകാരുടെയും പ്രസാധകരുടെയും ഈ മേഖലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവരുടെയും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേദിയൊരുക്കുകയും ചെയ്യുക എന്നതാണ് ദിനാചരണത്തിന്റെ മുഖ്യലക്ഷ്യം. ഷേക്‌സ്പിയറിനു പുറമെ പമുഖ സ്പാനിഷ് എഴുത്തുകാരന്‍ മിഗല്‍ ഡി സെര്‍വാന്റസിന്‍റെ ചരമദിനം കൂടിയാണ് ഏപ്രില്‍ 23. സ്‌പെയിനില്‍ നിന്നുതന്നെയാണ് ദിനാചരണത്തിന്റെ ആശയം ഉണ്ടായത്. സ്‌പെയ്‌നില്‍ റോസ് ദിനമായാണ് ഏപ്രില്‍ ദിനം ആഘോഷിച്ചിരുന്നത്. ആ ദിവസം ആളുകള്‍ പരസ്പരം റോസാപൂക്കള്‍ കൈമാറുകയും ചെയ്യും. എന്നാല്‍ 1926 ഏപ്രില്‍ 23ന് സെര്‍വാന്റസിന്റെ വേര്‍പാടില്‍ അനുശോചിച്ച് ജനങ്ങള്‍ പുസ്തകങ്ങളാണ് കൈമാറിയത്. അത് തുടര്‍ന്നുപോകുകയും ചെയ്തു.

ചരിത്രപരമായ വിജ്ഞാനം മറ്റുള്ളവരില്‍ എത്തിക്കാനും, സാംസ്കാരിക പാരമ്പര്യത്തെപ്പറ്റിയുള്ള അവബോധം ലോകമാകെ പരത്താനും പുസ്തകങ്ങളിലൂടെ ശ്രമിക്കേണ്ട കാലഘട്ടമാണ് ഇപ്പോഴത്തേത്.ആശയ വിനിമയത്തിന്‍റെ ഉറവിടവും വിജ്ഞാനത്തിലേക്കുള്ള പാതയും പുസ്തകങ്ങള്‍ സൃഷ്ടിക്കുന്നു. മൂല്യമുള്ള പുസ്തകങ്ങള്‍ വിതരണം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് കാലഘട്ടത്തിന്‍റെ ആവിശ്യകതയാണ് വായന മരിക്കുന്നു എന്ന് വിലപിക്കുമ്പോഴും ലോകമെങ്ങും പുസ്തകം വാങ്ങുന്നവരുടെ എണ്ണം കൂടുകയാണ് എന്ന അറിവ് സന്തോഷം പകരുന്നു.

1995 ലെ യുനെസ്‌കോ പൊതുസമ്മേളനമാണ് ഏപ്രില്‍ 23 ലോക പുസ്തകദിനമായി ആചരിക്കാന്‍ നിശ്ചയിച്ചത്. പുസ്തക വിതരണം പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും ഫലപ്രദമായ മാര്‍ഗം പുസ്തകദിനങ്ങള്‍ കൊണ്ടാടുകയാണെന്ന് യുനെസ്‌കോ സമ്മേളനം ആഹ്വാനം ചെയ്തിട്ടുണ്ട്‌ 

Read more

വീണ്ടുമൊരു വനദിനംകൂടി; അഭയം നഷ്ട്ടപെട്ട ജീവജാലങ്ങള്‍...മാര്‍ച്ച് 21 വനദിനം

മാര്‍ച്ച് 21 വീണ്ടുമൊരു വനദിനംകൂടി പ്രുകൃതിയെ വെട്ടിമുറിച്ച് നടത്തുന്ന വികസനത്തില്‍ അഭയം നഷ്ട്ടപെട്ട ജീവജാലങ്ങള്‍ തൊട്ട് മനുഷ്യന്‍വരെ കൊടും ചൂടും വരള്‍ച്ചയും ! സര്‍വ്വരും പഴിക്കാറുണ്ട് സൂര്യനെ. എന്നാല്‍ പഴിക്കേണ്ടത് നമ്മെ തന്നെ അല്ലേ…ഈ കാലാവസ്ഥാ മാറ്റത്തിന്‍റെഒരു കാരണം ചോര്‍ന്നുപോയിക്കൊണ്ടിരിക്കുന്ന വനസമ്പത്താണ്. ഇത് പെട്ടന്ന് സംഭവിച്ചതല്ല, കാലങ്ങളായുള്ള വനനശീകരണവും വന ചൂഷണവും വരുത്തിവെച്ചതാണ്.ഈ കാലാവസ്ഥാ മാറ്റം ജലത്തിന്റെ ഒഴുക്കിലും ജല വിഭവങ്ങളുടെ ലഭ്യതയിലും വനം വഹിക്കുന്ന പങ്കില്‍ മാറ്റം വരുത്തുന്നുണ്ട്. ലോകത്തിന്റെ മൂന്നിലൊരു ഭാഗമായ നഗരങ്ങളിലേക്ക് ശുദ്ധ ജലം ലഭ്യമാക്കുന്നതും സംരക്ഷിക്കപ്പെട്ട വനമേഖലകളില്‍ നിന്നാണ്.

ലോകത്തില്‍, 10 ല്‍ 8 പേരാണ് ജലക്ഷാമം നേരിടുന്നത്. പരസ്പര പൂരകങ്ങളായ ജലത്തിന്റെയും വനത്തിന്റെയും സംരക്ഷണം ലക്ഷ്യംവെച്ചുള്ളതാണ് ഈ വര്‍ഷത്തെ വനദിന ആഘോഷങ്ങള്‍. മാര്‍ച്ച് 21 ന് വനദിനം, 22 ന് ജലദിനം. ‘വനവും ജലവും ജീവനും ഉപജീവനവും നിലനിര്‍ത്തുക’ എന്നതാണ് ഈ ആഘോഷത്തിന്റെ മുദ്രാവാക്യം. ശുദ്ധ ജല ലഭ്യതയിലെ മരങ്ങളുടേയും വനത്തിന്റെയും ധാന്യത്തെക്കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ലക്ഷ്യം.ഭൂമിയുടെ മൂന്നില്‍ ഒരു ഭാഗം വനമാണ്. ജൈവ വൈവിധ്യത്തിന്റെ കലവറയായ ഈ ഭൂഭാഗമാണ് ഭൂമിയെ മനുഷ്യവാസ യോഗ്യമാക്കുന്നതിലെ മുഖ്യ ഘടകം. മണ്ണിനെ ജൈവ സമ്പുഷ്ടവും ഭൂമിയെ ജല സമ്പന്നവുമാക്കുന്നതില്‍ വനത്തിന്റെ പങ്ക് ഇന്നത്തെ വരണ്ടുണങ്ങിയ മണ്ണ് തന്നെ കാണിച്ചു തരുന്നുണ്ട്.

ഭൗമോപരിതലത്തിലെ 80% ജീവി വര്‍ഗ്ഗങ്ങളുടെയും സസ്യങ്ങളുടേയും ആവാസ കേന്ദ്രമാണ് വനം. അനേകം മനുഷ്യ ഗോത്രങ്ങളും ജീവനും ഉപജീവനത്തിനുമായി കാടിനെ ആശ്രയിക്കുന്നു. ഒരോ വര്‍ഷവും 13 മില്യണ്‍ ഹെക്ടര്‍ വനങ്ങളാണ് നശിപ്പിച്ചുകൊണ്ടിരിക്കുന്നത്. വന നശീകരണമാണ് 12 മുതല്‍ 20 ശതമാനം വരെ ഹരിത ഗൃഹ വാതകങ്ങളുടെ പുറന്തള്ളലിനും അതുവഴി കാലാവസ്ഥാ വ്യതിയാനത്തിനും കാരണമാകുന്നത്. ഇതോടെ നശിക്കുന്നത് വനം മാത്രമല്ല ജലസംഭരണികള്‍ കൂടിയാണ്. വനം നശിക്കുന്നതോടെ ഭൂഗര്‍ഭ ജല സംഭണരവും നിലക്കും.സംരക്ഷിക്കാം വനവും അതുവഴി ജലവും

പ്രകൃതിയുടെ നിലനില്‍പ്പ് തന്നെ വനത്തെ അടിസ്ഥാനമാക്കിയാണ്,. മനുഷ്യന് ജീവിക്കാന്‍ അല്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ പ്രകൃതി കുടാതെ ഒന്നും ആവില്ല,. ,പത്ത് കിണര്‍ കുഴിക്കുന്നതിന് തുല്യമാണ് ഒരു കുളം പത്ത് കുളത്തിന് തുല്യമാണ് ഒരു നദി പത്ത് നദിക്കു തുല്യമാണ് ഒരു സത് പുത്രന്‍ പത്ത് സത് പുത്രന്മാര്‍ക്ക് തുല്യനാണ് ഒരു മരം,.ജന്മം കൊണ്ട് ഒരു സത് പുത്രന് അവനെ ചുറ്റിനില്‍ക്കുന്നവര്‍ക്ക് നന്മ ചെയ്യാന്‍ സാധിക്കും പക്ഷേ അവിടെയും ഒരു പക്ഷേ നല്ലവനെന്നോ കൊള്ളരുതാത്തവന്‍ എന്നോ ഒരു തരാം തിരിവ് കാണിച്ചായിരിക്കും അവന്‍റെ നന്മകള്‍ ലഭിക്കുക തന്നെ,. അവന്‍ വിലമാതിക്കുന്നവര്‍ക്ക് എന്നും അവന്‍ ഒരു സത് പുത്രന്‍ ആയിരിക്കും.. എന്നാല്‍ നല്ലവനെന്നോ, കൊള്ളരുതാത്തവന്‍ എന്നോ തരംതിരിക്കാതെ പാവപ്പെട്ടവനും, പണക്കാരനെന്നും നോക്കാതെ എല്ലാവര്‍ക്കും ഒരുപോലെ തന്‍റെ തണലും, പഴങ്ങളും, തന്നില്‍നിന്നും പുറത്ത് വിടുന്ന ഓക്‌സിജനും പങ്കുവച്ചുനല്കുന്ന മരം എത്രയോ മഹത്തായ കാര്യമാണ് ചെയ്യുന്നത്.

വനം അത് സംരക്ഷിക്കപ്പെടെണ്ടത് തന്നെ,. കാരണം ഒരു അവാസവേവസ്ഥയെ നിയന്ത്രിക്കുന്നതില്‍ വനത്തിനുള്ള പങ്ക് വളരെ വലുതാണ്, വനസംരക്ഷണം ഒരു ചെറിയ ആളുകളെ മാത്രം ബാധിക്കുന്ന കാര്യമല്ല, ഇടുക്കിയിലോ, വയനാട്ടിലോ ഉള്ളവര്‍ക്ക് മാത്രം നടത്തേണ്ട കാര്യവുമല്ല,.ഭാരതീയ സംസ്കാരത്തില്‍ വനത്തിനും മരങ്ങള്‍ക്കും പ്രകൃതിക്കും കൊടുത്തിരിക്കുന്ന പ്രതാന്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അങ്ങനെയാകുമ്പോള്‍ ഭാരതിയനായ ഏതൊരുവന്റെയും കടമയാണ് മരങ്ങളെ സംരക്ഷിക്കുക എന്നത്, വനത്തെ സംരക്ഷിക്കുക എന്നത്,.നാളത്തെ പ്രകൃതിയെ സംരക്ഷിക്കാന്‍, അവാസവേവസ്ഥയെ സംരക്ഷിക്കാന്‍, ഭുമിയെ മരുഭുമി ആകുന്നതില്‍ നിന്നും സംരക്ഷിക്കാന്‍, മനുഷ്യന്റെയും പ്രകൃതിയിലെ സകല ജിവജാലങ്ങളുടെയും നിലനില്‍പ്പിനുവേണ്ടി ഇനിയെങ്കിലും ഒരുമയോടെ പ്രകൃതിയെ സംരക്ഷിക്കാം,.. വനത്തെ സംരക്ഷിക്കാം. മുനുഷ്യജീവനെ സംരക്ഷിക്കാം 

Read more

വീണ്ടുമൊരു വനിതാദിനം പെണ്ണിന് കഞ്ഞി കുമ്പിളില്‍ തന്നെ !

സ്ത്രീസംരക്ഷണ നിയമങ്ങള്‍ കേവലം വാഗ്ദാനങ്ങളാകുമ്പോള്‍ പെണ്‍ കരുത്തിനെ ഓര്‍മ്മപ്പെടുത്താന്‍ ഒരു ദിനം കൂടി. ഇന്ന് ലോക വനിതാദിനം. ലിംഗനീതിയും ലിംഗസമത്വവും എന്നതാണ് ഇത്തവണത്തെ വനിതാ ദിനത്തിന്റെ സന്ദേശം. ലോകമെമ്പാടും വിവിധ പരിപാടികളാണ് ഇന്ന് സംഘടിപ്പിച്ചിരിക്കുന്നത്. വനിതാ ദിനത്തോടനുബന്ധിച്ച് ഗൂഗിള്‍ പ്രത്യേക ഡൂഡില്‍ ഒരുക്കിയിട്ടുണ്ട്.1857 മാര്‍ച്ച് എട്ടിന് ന്യൂയോര്‍ക്കില്‍ ഒരു തുണി മില്ലിലെ വനിതാ തൊഴിലാളികള്‍ തങ്ങളുടെ അവകാശ സംരക്ഷണത്തിനും തുല്യ വേതനത്തിനുമായി മുന്നോട്ട് വരികയും സംഘടിച്ച് സമരം നടത്തുകയും ചെയ്തു. ഈ പ്രക്ഷോഭമാണ് വനിതാ ദിനത്തിന് തുടക്കമിട്ടത്. പിന്നീട് ഈ പ്രക്ഷോഭ ദിനം ലോകം ഏറ്റെടുത്തു.1910 ല്‍ കോപ്പന്‍ഹേഗില്‍ നടന്ന സമ്മേളനത്തില്‍ ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. അതിന്റെ ഭാഗമായാണ് മാര്‍ച്ച് 8 ലോകമെമ്പാടും വനിതാ ദിനമായി ആചരിക്കുന്നത്.ഐക്യരാഷ്ട്രസഭ പുറത്തുവിടുന്ന മുദ്രാവാക്യമാണ് ലോകമൊട്ടാകെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഓരോ അന്താരാഷ്ട്ര വനിതാ ദിനത്തിനും ഓരോ മുദ്രാവാക്യങ്ങളാണ് തയ്യാറാക്കപ്പെടുന്നത്. ആ വര്‍ഷം മുഴുവന്‍ അത് ലക്ഷ്യമാക്കിയുള്ള പ്രയത്‌നങ്ങളാണ് നടത്തുന്നത്. ഓരോ രാഷ്ട്രവും അവിടത്തെ സാഹചര്യത്തിനുതകുന്ന മുദ്രാവാക്യങ്ങള്‍ തയ്യാറാക്കുന്നതും പതിവാണ്. ശാസ്ത്രസാങ്കേതിക വിദ്യാഭ്യാസപരിശീലന രംഗത്ത് തുല്യത, സ്ത്രീകള്‍ക്ക് മാന്യമായ തൊഴിലിലേക്ക് മാര്‍ഗദര്‍ശനം എന്നതാണ് ഐക്യരാഷ്ട്രസഭ ലോകത്തിനുമുമ്പില്‍ വെച്ചിരിക്കുന്ന മുദ്രാവാക്യം.

ലോകമെങ്ങുമുള്ള വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട ദിനം .സ്ത്രീകളുടെ തുല്യത, പങ്കാളിത്തം, അവകാശം ഇവയെക്കുറിച്ച് ഓര്‍ക്കാനും ഓര്‍മപ്പെടുത്താനും ഒരുദിനം. ദേശത്തിന്റെ അതിരുകള്‍ക്കപ്പുറത്ത്, ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാദിനാചരണം ഉരുത്തിരിഞ്ഞത്. അന്താരാഷ്ട്ര വനിതാദിനം എല്ലാ വര്‍ഷവും മാര്‍ച്ച് 8 ആം തീയതി ആചരിക്കുന്നു .

ഈ ദിനത്തിന് ഒരുപാട് ചരിത്രനിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലിസ്ഥലത്തെ സൗകര്യങ്ങളും ജീവിതസാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും ,വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും കണ്ണീരും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയും . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വ്യാവസായിക വളര്‍ച്ചയിലേക്ക് കാലൂന്നിയിരുന്ന പല രാജ്യങ്ങളിലും കുറഞ്ഞ വേതനത്തിലും മോശപ്പെട്ട തൊഴില്‍ ചുറ്റുപാടിലും ജീവിക്കേണ്ടിവന്ന സ്ത്രീകളുടെ കരളുറപ്പിന്റെ അനുസ്മരണമാണ് അന്താരാഷ്ട്ര വനിതാദിനമെന്ന ആശയത്തിനു വഴിയൊരുക്കിയത്. സ്ത്രീകളുടെ ഉന്നതിക്കായി ഇതുവരെ എന്തുചെയ്തു എന്നതിന്റെ അവലോകനവും ഇനിയുമെന്തൊക്കെ ചെയ്യാനുണ്ടെന്നതിന്റെ ഓര്‍മപ്പെടുത്തലുമാണ് ഈ ദിനം.

ഇന്ന് സ്ത്രീകള്‍ പല നേതൃത്വസ്ഥാനങ്ങളിലും അപമാനിക്കപ്പെടുന്നു. എല്ലാ വര്‍ഷവും മാര്‍ച്ച് 8 വനിതാ ദിനമായ് ആചരിക്കുമ്പോള്‍ മറുഭാഗത്ത് സ്ത്രീ ചൂഷണത്തിനു വിധേയമാകുന്നു.ഡല്‍ഹിയില്‍ പൊലിയുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ജീവിതത്തിനു ഉത്തരവാദി ആര്?? കേരളത്തില്‍ പൊലിഞ്ഞുവീണ സ്ത്രീജന്മങ്ങള്‍ സൗമ്യ ജിഷ തുടങ്ങി എണ്ണിയാല്‍ നിരവധി ഏറ്റവും ഒടുവില്‍ ഒരു സിനിമാനടിവരെ അപമാനിക്കപെട്ടു മാതൃകാപുരുഷോത്തമന്മാരെ ഉയര്‍ത്തിക്കാട്ടാനായി നവംബര്‍ 1 9 പുരുഷദിനമായി കൊണ്ടാടുമ്പോള്‍ സ്ത്രീകള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ ദ്ധിച്ചു വരുന്നതെയുള്ളൂ . അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാനായ് അനീതിക്കെതിരെ വിരല്‍ ചൂണ്ടി ശബ്ദം ഉയര്‍ത്തുകയോ ചെയ്താല്‍ അവള്‍ നാടിനു അപമാനം..എന്ന ചിന്താഗതിയാണ്

മുമ്പെങ്ങുമില്ലാത്തവണ്ണം അതിക്രമങ്ങള്‍, നിയമങ്ങളുണ്ടായിട്ടും സംരക്ഷണം ലഭിക്കാത്ത അവസ്ഥ, ഇതിനിടയിലേക്ക് ഒരു വനിതാദിനംകൂടി... കാനേഷുമാരിക്കണക്കിലെ പപ്പാതി എന്നതിനപ്പുറം പെണ്ണുങ്ങള്‍ പരിഗണിക്കപ്പെടുന്നതെവിടെയാണ്? 1914 ല്‍ തുടങ്ങി നൂറ്റാണ്ടു പിന്നിട്ട ലോക വനിതാദിനം ഇത്തവണയും സമുചിതമായി ആഘോഷിക്കുമ്പോള്‍ ഇന്ത്യയുടെ തെക്കേ അറ്റത്തുളള സാക്ഷര പ്രബുദ്ധ കേരളത്തില്‍ ഈ ചോദ്യത്തിന് ഉത്തരം തേടുന്നത് കൗതുകകരമായിരിക്കും. സ്ത്രീ ശാക്തീകരണം എന്ന ക്ലീഷൈ മുദ്രാവാക്യം ജാതി മത സംഘടനകള്‍ മുതല്‍ രാഷ്ട്രീയ പുരോഗമന പ്രസ്ഥാനങ്ങള്‍ വരെ അവസരത്തിലും അനവസരത്തിലും എടുത്തുപയോഗിക്കാറുമുണ്ട്. പക്ഷെ, പ്രയോഗത്തില്‍ ഇതെവിടെ നില്‍ക്കുന്നു എന്നറിയുമ്പോഴാണ് പെണ്ണുങ്ങളെ പറ്റിക്കുന്ന പാര്‍ട്ടിക്കാരുടെ തനി നിറം വ്യക്തമാവുക. സമ്മേളനങ്ങള്‍ക്ക് സദസ്സ് നിറയ്ക്കാനും പ്രകടനങ്ങള്‍ക്ക് ആളെ കൂട്ടാനും സ്ത്രീ സാന്നിധ്യം തേടുന്ന സംഘടനകള്‍, പക്ഷെ സ്വന്തം പാര്‍ട്ടി നിയന്ത്രിക്കാന്‍ നാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നത് വലിയൊരു അന്വേഷണമൊന്നും ആവശ്യമില്ലാതെ തന്നെ അനാവൃതമാവുന്ന വസ്തുതയാണ്.

രാഷ്ട്രീയ പാര്‍ട്ടികള്‍ ഗത്യന്തരമില്ലാതെ പാസ്സാക്കിയെടുത്ത വിപ്ലവകരമായ ഒരു നിയമമായിരുന്നു തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ 50% സ്ത്രീ സംവരണം. സ്ത്രീ ശാക്തീകരണം ഒരു പരിധിവരെ പ്രായോഗികമാക്കാന്‍ ഇതുകൊണ്ട് സാധിച്ചിട്ടുണ്ട്. ത്രിതല പഞ്ചായത്തുകളിലൂടെ ഒട്ടേറെ വനിതകള്‍ പൊതുരംഗത്ത് അവരുടെ പങ്കാളിത്തം ഉറപ്പിച്ചിട്ടുണ്ട്. ആഴിമതി രഹിതവും ജനപക്ഷവും നിഷ്കളങ്കവുമായ ഒരു സുതാര്യ ഭരണത്തിന്റെ സുഖം നാട്ടുകാര്‍ക്ക് അനുഭവിക്കാനും സ്ത്രീ ഭരണം സഹായിച്ചിട്ടുണ്ട്. മറയ്ക്കുപിന്നില്‍ പുരുഷന്‍ നടത്തുന്ന പിന്‍സീറ്റ് ഭരണം കാണാതിരിക്കുന്നില്ല. ‘ഒടുക്കത്തെ സ്ത്രീ സംവരണം’ മൂലം "മൂപ്പര്‍"ക്ക് മല്‍സരിക്കാന്‍ പറ്റാഞ്ഞിട്ട്, വീട്ടുകാരിയെ സ്ഥാനാര്‍ത്ഥി സാരിയുടുപ്പിച്ച് ജയിപ്പിച്ചെടുത്ത്, തുടര്‍ന്നങ്ങോട്ട് അവളെ അടുക്കള ഭരണം തിരിച്ചേല്‍പ്പിച്ച് "മൂപ്പര്‍" തന്നെ "മെമ്പറും" "പ്രസിഡണ്ടു"മൊക്കെയാവുന്നതും വിസ്മരിക്കുന്നില്ല! പക്ഷെ, പഞ്ചായത്തുകളിലെ ഈ നേര്‍പാതി പങ്കാളിത്തത്തിന്റെ കാലഘട്ടത്തിലും നമ്മുടെ പുരോഗമന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് പോലും അവരുടെ പുരുഷാധിപത്യ ജനിതകഘടനയില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ല എന്നു കാണാന്‍ കഴിയും.

വര്‍ഷന്തോറും വനിതാദിനം ആഘോഷിക്കുന്നുണ്ട്. സ്ത്രീ സമത്വത്തെ കുറിച്ച് അവബോധം നടക്കുന്നുണ്ട്. എന്നാല്‍ തുല്യത ഉറപ്പു വരുത്താന്‍ ഇനിയും കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ക്ക് അവരുടെ സ്വത്വത്തെ കുറിച്ച് അറിയില്ല. അതിനു വേണ്ടിയാണ് ശ്രമിക്കേണ്ടത്. സ്ത്രീകളുടെ അസരങ്ങള്‍ക്ക് വിഘാതം ഉണ്ടാവരുത്. ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കണം. സമൂഹത്തിലെ പുരുഷ മേധാവിത്വം അവസാനിപ്പിക്കണം. സമത്വം വരണം. സമൂഹം സ്ത്രീകളെ കാണുന്നത് രണ്ടാംതരം പൗരന്മാരായിട്ടാണ്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിലും പൊതു ഇടങ്ങളിലും പുരുഷന്മാര്‍ മാത്രം കടന്നുചെല്ലുന്ന മേഖലകളിലും സ്ത്രീകള്‍ക്ക് പ്രിതിനിധ്യം ഉണ്ടാകണം. അതിന് ഭരണപരമായ ഇടപെടല്‍ ഉണ്ടാകണം. അതിന് അധ്വാനം ഏറെ വേണ്ടിവരും. സ്വയം പരിശ്രമിച്ച് എത്താവുന്നിടത്ത് ഇന്നും സ്ത്രീകള്‍ എത്തുന്നുണ്ട്. എന്നാല്‍ നയപരമായ തീരുമാനങ്ങളെടുക്കുന്നതിലെ പ്രാതിനിധ്യം കുറവാണ്. ഭരണകാര്യങ്ങളില്‍ സ്ത്രീപ്രാതിനിധ്യം കുറവ്. സ്ത്രീകളുടെ കഴിവ് പരമാവധി പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. ഇന്ന് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ അതിന് പരിധിയുണ്ട്. സ്ത്രീകളുടെ ഉന്നമനത്തിന് സുരക്ഷ പ്രധാനമാണ്. സുരക്ഷിതത്വം ഉറപ്പുവരുത്തണം

കാലാന്തരത്തിലുള്ള മാറ്റത്തിന് സമൂഹവും വിധേയമായതിലൂടെ പഴയകാലഘട്ടത്തില്‍ നിന്ന് പുതിയ കാലഘട്ടത്തിന് ഏറെ മാറ്റങ്ങളുണ്ടായി. അതിന്‍റെ പ്രതിഫലനം സ്ത്രീകളുടെ ജീവിതത്തിലും ഉണ്ടാകുന്നുണ്ട്. പഴയകാലത്തെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഇന്ന് സ്വാതന്ത്ര്യം ഉണ്ട്. കൂച്ചുവിലങ്ങുകളുടെ കാലം ഉണ്ടായിരുന്നു. അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കപ്പെട്ട കാലം ഉണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്നൊക്കെ മാറ്റം നേടാനുള്ള പോരാട്ടം നടന്ന ചരിത്രവും നമുക്കുണ്ട്. ഇതിന്‍റെ ഫലമായി സ്ത്രീകള്‍ അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കെത്തി.

സാമൂഹിക സാഹചര്യങ്ങള്‍ ചിന്താഗതിയെ മാറ്റി. കുടുംബത്തെ ഭയക്കുന്ന കാലം മാറി. സൗഹൃദമായ കുടുംബാന്തരീക്ഷം ഇന്നുണ്ട്. ഏത് മേഖലയിലും എത്തിപ്പെടാനുള്ള സ്വാതന്ത്ര്യം ഇന്നുണ്ട്. അത് ഒരുപരിധിവരെ ഉന്നമനത്തിന് സഹായിച്ചു. രാഷ്ട്രീയത്തില്‍ അവസരമില്ലാതിരുന്ന ഒരു കാലം സ്ത്രീകള്‍ക്ക് ഉണ്ടായിരുന്നു. രാഷ്ട്രീയ ബോധം ഉണ്ടായിരുന്നുവെങ്കിലും പുറത്തു കാണിക്കാന്‍ സ്വാതന്ത്ര്യമില്ല. എന്നാല്‍ ഇന്ന് വേദികളുണ്ട്. അവസരങ്ങളുണ്ട്. ആവശ്യങ്ങളും അവകാശങ്ങളും തുറന്നു പറയുന്നു. നല്ല രാഷ്ട്രീയ ചിന്താഗതി ഉള്ള വനിതകള്‍ ഇന്നുണ്ട്.ഇതൊന്നും വിസ്മരിക്കുന്നില്ല ചിലസമയങ്ങളില്‍ സ്ത്രീക്ക് എതിര് സ്ത്രീ തന്നെയാകുന്ന സംഭവവികാസങ്ങളും നമുക്കിടയില്‍ ഉണ്ട്

എങ്കിലും പുരുഷ മേധാവിത്വം എന്ന ഘടകം സ്ത്രീകളുടെ ഉന്നമനത്തെ തടസപ്പെടുത്തുന്നു. കാലം എത്ര കഴിഞ്ഞിട്ടും എല്ലാമേഖലകളിലേക്കും കടക്കുന്നതിന് ഈ മേല്‍ക്കോയ്മ സ്ത്രീകള്‍ക്ക് തടസമാകുന്നു. നല്ലത് ചെയ്താലും അംഗീകാരം ലഭിക്കുന്നില്ല. അഭിപ്രായങ്ങള്‍ തുറന്നു പറയുന്ന സ്ത്രീകളെ മോശക്കാരായി ചിത്രീകരിക്കുന്ന ന്യൂനപക്ഷം പുരുഷന്മാര്‍ ഇന്നുണ്ട്.പുരുഷന്മാരാണ് സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കേണ്ടത്. കേള്‍ക്കേണ്ടത്. അവരുടെ മനസിലും കാഴ്ചപ്പാടിലുമാണ് മാറ്റമുണ്ടാകേണ്ടത്. അപ്പോള്‍ സമൂഹത്തില്‍ സ്ത്രീ സുരക്ഷയാകും. സര്‍ക്കാര്‍ ഒരുപാട് അവസങ്ങള്‍ നല്‍കുന്നു. എന്നാല്‍ കൈകാര്യം ചെയ്യുന്ന മേഖലയുടെ പിടിപ്പു കേട് കാരണം സ്ത്രീകളിലേക്ക് എത്തുന്നതിന് തടസമുണ്ട്. ഇതിലൊക്കയാണ് മാറ്റം ഉണ്ടാകേണ്ടത്.വരുത്തിയാല്‍ മാറ്റമുണ്ടാകും.ഒരു മാറ്റത്തിനായി നമുക്ക് ശ്രമിക്കാം എല്ലാവര്ക്കും വനിതാദിനാശംസകള്‍ നേരുന്നു

Read more

ഓര്‍മ്മകളിലെ ക്രിസ്മസും പുതുവത്സരവും

ക്രിസ്മസിന്റെ വരവ് വിളിച്ചറിയിച്ച് മുറ്റത്തെ കണികൊന്ന ഇലപൊഴിക്കാന്‍ തുടങ്ങുമ്പോള്‍ മുതല്‍ ക്രിസ്മസ് പരീക്ഷ അടുത്തുവല്ലോ എന്ന ഒരു മാനസിക സംഘര്‍ഷവും ഒപ്പം പരീക്ഷ കഴിഞ്ഞാല്‍ കിട്ടുന്ന പത്തു ദിവസത്തെ അവധിയെ കുറിച്ചോര്‍ത്തുള്ള സന്തോഷവും ആണ്. എന്നും എന്റെ വഴികാട്ടിയും എല്ലാംമായ അമ്മയോട് പലപ്പോഴും ഈര്‍ഷ്യതോന്നുന്ന അവസരവും ക്രിസ്മസ് കാലം തന്നെ. അതിനു മതിയായ കാരണവുമുണ്ട്. ക്രിസ്മസ് കാലമടുക്കുമ്പോഴേക്കും കുറച്ച് അടുത്തുള്ള ക്യസ്ത്യന്‍ വീടുകളിലെല്ലാം അവര്‍ വര്‍ണ്ണപേപ്പറുകള്‍കൊണ്ടുള്ള നക്ഷത്രകാലുകള്‍ ഉണ്ടാക്കി തൂക്കുകയും മനോഹരമായ പുല്‍കൂടുകള്‍ തീര്‍ത്ത് വര്‍ണ്ണകടലാസും, ഉണ്ണിയേശുവിന്റെയും, കന്യാമറിയത്തിന്റെയും മറ്റും രൂപങ്ങള്‍കൊണ്ട് അലങ്കരിക്കയും ചെയ്യും. ഏതാണ്ട് ഡിസംബര്‍ ആദ്യം വാരം തന്നെ അവര്‍ അവയൊക്കെ ഒരുക്കി തൂക്കിയിട്ടുണ്ടാകും. അതുകാണുമ്പോള്‍ ഞാനും അതുപോലെ ഒരു നക്ഷത്രം ഞങ്ങളുടെ മുറ്റത്തും തൂക്കാനുള്ള ആഗ്രഹം പറയുകയും ചെയ്യുകയും ചെയ്തിരുന്നു

വൈദ്യുതബള്‍ബ് തൂക്കാവുന്ന തരത്തിലുള്ള, മാര്‍ക്കറ്റില്‍ നിന്നും റെഡിമേഡായ് വാങ്ങുന്ന ഒരു നക്ഷത്രം വാങ്ങാന്‍ അന്ന് പത്തൊ ഇരുപതോ രൂപയങ്കിലും കൊടുക്കണം. അന്നൊന്നും അത് അത്ര സാധാരണമല്ലാത്തതിനാലും അതിനുള്ള കാശ് കയ്യില്‍ ഉണ്ടാകാറില്ലാത്തതിനാലും ഈറയുടെ പൊളി ചണചരടുകൊണ്ട് വച്ചുകെട്ടി രണ്ടുപാളികളുള്ള അഞ്ചു മൂലകളോടുകൂടിയ ഒരു നക്ഷത്രത്തിന്റെ ചട്ടകൂട് ഉണ്ടാക്കും. എന്നിട്ട് രണ്ടു പാളികളുടേയുംകൂടി ഇടയില്‍ ഏതാണ്ട് 20 സെന്റീമീറ്റര്‍ നീളമുള്ള ഈറപൊളി തിരുകി വെച്ച് നക്ഷത്രത്തിന്റെ ചട്ടകൂട് തീര്‍ക്കും. അതില്‍ മനോഹരമായ വര്‍ണ്ണകടലാസുകള്‍ ഒട്ടിച്ചുകഴിഞ്ഞാല്‍ നക്ഷത്രകാല്‍ പൂര്‍ണ്ണമായി. നക്ഷത്രത്തിനുവേണ്ട എല്ലാ സാമഗ്രികളും വീട്ടില്‍ നിന്നുതന്നെ ശേഖരിക്കാമന്നതിനാല്‍ രണ്ടുരൂപമാത്രം ചിലവാക്കി വര്‍ണ്ണകടലാസ് വാങ്ങിയാല്‍ മനോഹരമായ ഒരു നക്ഷത്രകാല്‍ ഞങ്ങളുടെ മുറ്റത്തും തൂക്കാമായിരുന്നു.

ഒരു വര്‍ണ്ണകടലാസിന് അന്‍പതു പൈസയാണ് അന്നു വില. രണ്ടുരൂപക്ക് നാലു നിറത്തിലുള്ള കടലാസുമാത്രമേ വാങ്ങാന്‍ കഴിയൂ എന്നത് എന്നും ഞങ്ങള്‍ക്ക് ഒരു വിഷമം ആയിരുന്നു. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ മോഷണവും കള്ളത്തരങ്ങളും കാണിക്കുന്ന അവസരങ്ങളാണ് ക്രിസ്മസും ഓണവും.വിഷുവും അതിനുള്ള കാരണങ്ങള്‍, ക്രിസ്മസിന് വര്‍ണ്ണകടലാസ് വാങ്ങാനും, ഓണത്തിന് സിനിമ കാണാനും വിഷുവിന് പടക്കം വാങ്ങാനും കാശ് ഒപ്പിക്കുക എന്നതാണ്. അതിനുള്ള വഴികള്‍ ഞാന്‍ കണ്ടുവച്ചിരുന്നു. ദൈവ്വത്തിന്റെ അനുഗ്രഹം ഈ രണ്ട് അവസരങ്ങളിലും പരീക്ഷപേപ്പറിന്റെ രൂപത്തില്‍ എനിക്ക് മുന്നിലെത്തുമായിരുന്നു. ഏതാണ്ട് ഡിസംബര്‍ പത്താം തീയതിയോട് ക്രിസ്മസ് പരീക്ഷതുടങ്ങും. പരീക്ഷക്കുള്ള പേപ്പര്‍ സ്കൂളില്‍ നിന്ന് തന്നെ വാങ്ങണം. രണ്ടുതരം പേപ്പറുകളാണ് സ്കൂളില്‍ നിന്നും തരിക. ഫെയിസിം ഷീറ്റും അഡീഷണല്‍ ഷീറ്റും. എത്ര സബ്ജക്ടുകള്‍ ഉണ്ടോ അത്രയും ഫെയിസിങ് ഷീറ്റ് നിര്‍ബന്ധമായും വാങ്ങണം. അഡീഷണല്‍ ഷീറ്റ് ആവശ്യമനുസരിച്ച് വാങ്ങിയാല്‍ മതി. പേപ്പര്‍ വാങ്ങുന്നതിന് അമ്മ തന്നു വിടുന്ന രണ്ടുരൂപയില്‍ നിന്നും ഇരുപത്തഞ്ച് പൈസ വീതം ഞാന്‍ ലാഭിക്കും.

ഇനിയും വേണം പൈസ. അതിന് വേറെ ഒരു വഴി ഞാന്‍ കണ്ടുവച്ചിരുന്നു. അന്ന് കടയില്‍പോയി സാധനങ്ങള്‍ വാങ്ങിക്കുക എന്നത് എന്റെ ജോലിയായിരുന്നു. ക്രിസ്മസിന് നക്ഷത്രകാല്‍ ഉണ്ടാക്കാനുള്ള ആലോചന തുടങ്ങിയാല്‍ പിന്നെ കടയില്‍ പോയ് വരുമ്പോള്‍ പത്തുപൈസ മുതല്‍ ഇരുപത്തഞ്ച് പൈസവരെ അമ്മയുടെ കണ്ണുവെട്ടിച്ച് കൈവശപ്പെടുത്തുമായിരുന്നു ഞാന്‍. സാധനങ്ങള്‍ വാങ്ങിയാല്‍ അതിന്റെ ലിസ്റ്റും ബാക്കി പൈസയും തിരിച്ച് അമ്മയെ ഏല്‍പിക്കണം എന്നത് നിര്‍ബന്ധമായിരുന്നു. അതിനാല്‍ അമ്മയുടെ കണ്ണുവെട്ടിച്ച് ഇരുപത്തഞ്ച് പൈസ മോഷ്ടിക്കുക എന്നത് ശരിക്കും ബുദ്ധിമുട്ടുള്ള പണിയായിരുന്നു അക്കാലത്ത്. അതിനും ഒരു സൂത്രപ്പണി ഉണ്ടായിരുന്നു എന്റെ കൈയ്യില്‍. കടയില്‍ പോയാല്‍ അമ്മപറഞ്ഞുവിടുന്നതില്‍വച്ച് ഏറ്റവും വിലകൂടുതലുള്ള ഒന്നോ രണ്ടോ സാധനം ഒഴികെ എല്ലാം വാങ്ങി കടക്കാരനെകൊണ്ട് വില എഴുതികൂട്ടിച്ച് കാശു കൊടുക്കും. അതിനു ശേഷം മനപ്പൂര്‍വ്വം വാങ്ങാതെ വിട്ടുപോയ സാധനങ്ങള്‍ കൂടി വാങ്ങും. അതിന്റെ വില കടക്കാരന്‍ എഴുതി തരില്ല. അതില്‍ നിന്നാവും മിക്കപ്പോഴും പത്തുപൈസ മുതല്‍ ഇരുപത്തഞ്ച് പൈസ വരെ മോഷ്ടിക്കുന്നത്. അതു പറ്റാത്ത ചിലദിവസങ്ങളില്‍ ലിസ്റ്റ് അമ്മയെ ഏല്പിക്കതെ മോഷ്ടിച്ചതിന്റെ ബാക്കി പൈസ മാത്രമേ കൊടുക്കൂ. അങ്ങനെ എല്ലാം കൂടി ഏതാണ്ട് ഡിസംബര്‍ പതിനഞ്ചാം തീയതി ആകുമ്പോഴേക്കും വര്‍ണ്ണകടലാസ് വാങ്ങാന്‍ ഒരു മൂന്നു രൂപയോളം ഒപ്പിച്ചെടുക്കും. പക്ഷേ അപ്പോഴേക്കും ക്രിസ്മസ് പരീക്ഷ തുടങ്ങിയിട്ടുണ്ടാവും. പരീക്ഷ തുടങ്ങിയാല്‍ പിന്നെ പരീക്ഷ കഴിയും വരെ മറ്റൊന്നും ചെയ്യാന്‍ അമ്മ അനുവദിക്കില്ല. പരീക്ഷ മിക്കപ്പോഴും ഇരുപതാം തീയതിയോടയാവും കഴിയുക. പരീക്ഷ കഴിയുന്ന അന്ന്, മുന്‍പേ ഉണ്ടാക്കി വച്ചിരിക്കുന്ന നക്ഷത്രകാലിന്റെ ചട്ടകൂടില്‍ വര്‍ണ്ണപേപ്പര്‍ ഒട്ടിച്ച് പിറ്റേദിവസം വൈകുന്നേരത്തോടുകൂടി മുറ്റത്തുനില്‍ക്കുന്ന കൊന്നയുടെ താണകൊമ്പില്‍ കെട്ടിതൂക്കുക അതാണ് മനസ്സില്‍. നക്ഷത്രകാലില്‍ പേപ്പര്‍ ഒട്ടിക്കുമ്പോള്‍ ഞാന്‍ എപ്പോഴും രാജാവും മറ്റുള്ളവര്‍ പ്രജകളുമായിരുന്നു. പേപ്പര്‍ ഒട്ടിക്കാന്‍ തുടങ്ങുന്നതുമുതല്‍ ഞാന്‍ പശ എടുക്ക്, പേപ്പര്‍ എടുക്ക്, ബ്ലയിഡ് എടുക്ക് എന്നിങ്ങനെ ഓരോന്ന് മറ്റുള്ളവരോട് ആക്ഞാപിക്കും.. സന്ധ്യക്ക് വീട്ടില്‍ നിലവിളക്കു വെയ്ക്കുമ്പോള്‍ എണ്ണ ഒഴിച്ച ഒരു വിളക്ക് കത്തിച്ച് നക്ഷത്രകാലിനുള്ളിലും വയ്ക്കും. നക്ഷത്രകാലിനുള്ളില്‍ മുനിഞ്ഞുകത്തുന്ന ആ ചിരാത് കാണുമ്പോള്‍ "എന്നെ കബളിപ്പിച്ചുവന്ന് കരുതണ്ട എന്ന്" അമ്മ മനസ്സില്‍ പറയുന്നുണ്ടായിരുന്നുവന്ന് പിന്നിട് മനസിലായിട്ടുണ്ട് അമ്മ മനസിനല്ലേ മക്കളെ തിരിച്ചറിയാന്‍ കൂടുതല്‍ സാധിക്കുന്നത്

ഇന്ന് കരോളുകാരുടെ കാലം എല്ലാം റെഡിമൈഡ് ഇന്നിപ്പോള്‍ കരോളുകാരുടെ എണ്ണം കൂടി എന്നു മാത്രമല്ല മെഴുകുതിരികള്‍ കത്തിച്ചുവച്ച, നാനാ വര്‍ണ്ണത്തിലുള്ള നക്ഷത്രക്കാലുകളും കുരിശുരൂപങ്ങളും ചുമന്നുകൊണ്ട് കാല്‍നടയായി ഇടവഴികളെ പുളകംകൊള്ളിച്ചുകൊണ്ട് കരോള്‍ഗാനം പാടിവരുന്ന കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നുള്ള സംഘങ്ങളുടെ സ്ഥാനം വൈദ്യുത ദീപങ്ങളും, വണ്ടികളില്‍ അലങ്കരിച്ച പുല്‍കൂടുകളും ഒക്കെ കൈവശപ്പെടുത്തുകയും, ഡ്രം സെറ്റിന്റെ ഉച്ച നീചങ്ങളുടെ അകമ്പടിയാല്‍ വായ്താരിയായ് പാടിയിരുന്ന കരോള്‍ ഗാനങ്ങള്‍ പാരഡിഗാനങ്ങള്‍ കൈയ്യടക്കുകയും ചെയ്തു. അന്നുവരെ ജാതിമത വ്യത്യാസമില്ലാതെ എല്ലാവീടുകളിലും കരോള്‍ഗാനം ആലപിച്ചിരുന്ന പള്ളിയിലെ കരോള്‍ സംഘങ്ങള്‍ ഇടവകയിലെ വീടുകളില്‍ മാത്രം കയറി ഇറങ്ങി കരോള്‍ ഗാനം ആലപിക്കാന്‍ തുടങ്ങിയതോടെ നമ്മുടെ ഇടയിലും അറിയാതെ ചേരിതിരുവുകള്‍ ഉണ്ടായോ എന്ന്ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റാത്ത തരത്തില്‍ നമ്മുടെ നാട് മാറിയിരിക്കുന്നു, മനോഹരമായ ഒരു നക്ഷത്രം മാര്‍ക്കറ്റില്‍ നിന്നും വാങ്ങി ഡിസംബര്‍ ഒന്നാം തീയതി മുതല്‍ വൈദ്യുത ബള്‍ബും ഇട്ട് രാവെളുക്കോളം കത്തിച്ചിടും. ക്രിസ്മസ് ഒക്കെ കഴിഞ്ഞു എന്നു പറഞ്ഞ് ഞങ്ങള്‍ ആരങ്കിലും അത് അഴിച്ചുമാറ്റുന്നതുവരെ.നമ്മുടെ മുറ്റത്ത് കിടക്കുന്ന ആ നക്ഷത്രം ഒരു സ്‌നേഹ സന്ദേശമായി എല്ലാവരുടെയും മനസ്സില്‍ ജ്വലിക്കട്ടെ.

പോയഒരു വര്‍ഷം നഷ്ട്ടങ്ങളുടെയും ലാഭങ്ങളുടെയും കണക്കെടുക്കുന്ന തിരക്കിലാണ് നാം ഇല കൊഴിയുന്നു....പോയ വര്‍ഷം....അകാലത്തില്‍ വിട്ടുപിരിഞ്ഞുപോയവരുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ഒരുതുള്ളി കണ്ണുനീര്‍ വാര്‍ക്കാം.....സ്‌നേഹിച്ചവര്‍ക്കും, സ്‌നേഹിച്ച് വഞ്ചിച്ചവര്‍ക്കും സ്‌നേഹം നടിക്കുന്നവര്‍ക്കും ഹ്യദയത്തിന്റെ സത്യം കൊണ്ട് നന്ദിയും പറയാം
എന്തായിരുന്നു പോയ വര്‍ഷം....കണക്കുകള്‍ കൂട്ടികുറക്കുമ്പോള്‍ ലഭമോ നഷ്ടമോ?.....കണ്ടുമുട്ടിയ പരിചിതവും അപരിചിതവുമായ മുഖങ്ങള്‍.....വിരല്‍തുമ്പില്‍ നഷ്ടമായ സ്വപ്‌നങ്ങള്‍......നിനച്ചിരിക്കതെ വന്ന സൗഭാഗ്യങ്ങള്‍....നാംപോലുമറിയാതെ നമ്മുടെ ജീവന്റെ ഭാഗമായ്തീര്‍ന്ന സൗഹ്യദങ്ങള്‍......ഒരുയാത്രാമൊഴിപോലും പറയാതെ കടന്നുപോയ ആത്മമിത്രങ്ങള്‍.....

പുതിയ ഒരില തളിരിടുന്നു....പുതിയവര്‍ഷം....തീരം തേടിയുള്ള യാത്ര അവസാനിക്കുന്നില്ല ചന്ദനം തൊട്ട സായന്തനങ്ങളുടെ കണ്ണിമയില്‍ മഴവില്ലുകൊണ്ട് കണ്മഷിയെഴുതുന്ന സത്യങ്ങള്‍ക്കായ് കാത്തിരിക്കാം ഇന്നലയുടെ മധുരിമയെ നെഞ്ചിലേറ്റി താലോലിക്കാം...മാനംകാണാതെ പുസ്തകതാളിനുള്ളില്‍ ഒരു മയില്‍പീലി കൂടി ഒളിപ്പിച്ചു വയക്കാം...ഓര്‍മ്മയുടെ മഞ്ചാടികുരുക്കളും വളപൊട്ടുകളും സ്വരുകൂട്ടി വയ്ക്കാം...ഒരു നല്ല നാളക്കുവേണ്ടി സ്വപ്‌നം കാണാം....കണ്ടതും കാണുന്നതുമായ സത്യങ്ങള്‍ വിളിച്ചുപയാന്‍ നമുക്ക് കഴിയട്ടെ എന്ന് ആഗ്രഹിക്കാം....ഇതെല്ലാംകേട്ട്പഴകിയ വാക്കുകളായിരിക്കാം എന്നാലും ചിലവാക്കുകള്‍ സൗഹൃദങ്ങള്‍ ബന്ധങ്ങള്‍ ഇത്തരം ഭാഷയില്‍ അവതരിപ്പികുമ്പോള്‍ നാം ചിലപ്പോള്‍ അറിഞ്ഞോ അറിയാതെയോ മറന്നുപോയ മൂല്യങ്ങള്‍ അതൊന്ന് ഒര്മാപെടുതലാണ്ചിലദിനങ്ങള്‍

എല്ലാ സ്വപ്‌നങ്ങളും, പ്രതീക്ഷകളും പൂവണിയട്ടെ എന്ന പ്രതീക്ഷയില്‍! ചന്ദനമരങ്ങള്‍ പൂക്കുന്ന താഴ്വാരത്തില്‍ വീണ്ടും ഒരു ശിശിരത്തിനായ് കാത്തിരിക്കാം...സപ്താശ്വങ്ങളെ പൂട്ടിയ സ്വര്‍ണ്ണതേരില്‍ സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങിവരുന്ന പ്രതീക്ഷകളുടെ, സ്വപനങ്ങളുടെ നല്ലനാളകളെ നമുക്കൊരുമിച്ച് വരവേല്‍ക്കാം....

എല്ലാവര്‍ക്കുംസ്‌നേഹത്തിന്റെ സന്തോഷത്തിന്റെ "ക്രിസ്മസ് പുതുവത്സരാശംസകള്‍'.....നേരുന്നു

Read more

ഇന്ത്യയും പാകിസ്താനും എങ്ങോട്ട് ? യുദ്ധം മരണമാണെന്ന് ലോകത്തിനറിയാം

ഇന്ത്യ പാകിസ്താന്‍ യുദ്ധം പൊട്ടിപ്പുറപ്പെടുമോയെന്ന ആശങ്കയിലാണ് ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ പാകിസ്താന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ ഭീകരര്‍  നിരന്തരം ഇന്ത്യയില്‍ നടത്തികൊണ്ടിരിക്കുന്ന ഭീകരാക്രമണത്തിലെ അവസാന അക്രമണമായിരുന്നു ഉറിയില്‍ നടന്നത് പതിനെട്ട് ഇന്ത്യന്‍ സൈനികരുടെ ജീവനാണ് നമുക്ക് നഷ്ട്ടപെട്ടത് ഒരു രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നതിന് സമാനമാണ് ഉറിയില്‍ നടന്ന സംഭവികാസങ്ങള്‍ അന്നുമുതല്‍ ഏതു നിമിഷവും പാക്കിസ്ഥാന്‍ സര്‍ക്കാരിന്റെ ഒത്താശയോടെ പ്രവര്‍ത്തിക്കുന്ന ഭീകരക്യാമ്പുകള്‍ ഇന്ത്യ ഏതു നിമിഷവും ആക്രമിക്കുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു ആ വാര്‍ത്തകള്‍ ശരിവെച്ചുകൊണ്ട് തന്നെ പാകിസ്ഥാന്റെ മണ്ണില്‍ കടന്ന് ഇന്ത്യ ഭീകരക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തികൊണ്ട് ഭീകരവിരുദ്ധപോരാട്ടത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.തങ്ങളുടെ ലക്ഷ്യം പാകിസ്താന്‍ സൈനികര്‍ അല്ല മറിച്ച് ഭീകരര്‌ക്കെതിരെയാണ് സൈനിക നടപടിയെന്ന് ഇന്ത്യ വെക്തമാക്കിയിരിക്കുകയാണ്.നാലുമണിക്കൂര്‍ നീണ്ട സൈനിക നടപടിയില്‍ മുപത്തിയെട്ട് ഭീകരര്‍ മരണപെട്ടുവെന്ന് ഇന്ത്യ അവകാശപെടുന്നു അതിനുള്ള തെളിവും തങ്ങളുടെ പക്കലുണ്ടെന്ന് പറയുന്നു.പാകിസ്താന്റെ ഭാഗത്തുനിന്നുള്ള പ്രത്യാക്രമണം നേരിടാന്‍ അതിര്‍ത്തിയോടടുത്ത് താമസിക്കുന്ന മുഴുവന്‍ ഗ്രാമീണരെയും മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്ഏതു നിമിഷവും യുദ്ധം പൊട്ടിപുറപെടാം എന്ന ചിന്തയിലാണ് രാജ്യത്തെ ജനങ്ങള്‍ .യുദ്ധമുണ്ടയാല്‍ നഷ്ട്ടം എല്ലാവര്‍ക്കുമാണ് അല്‍പ്പം ചരിത്രസംഭവങ്ങള്‍ നമുക്ക് നോക്കാം

യുദ്ധം മരണമാണെന്ന് ലോകത്തിനറിയാം. പക്ഷേ ചരിത്രത്തില്‍ യുദ്ധമൊഴിഞ്ഞ കാലഘട്ടം രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യയെ സംബന്ധിച്ച്, പുരാണങ്ങളില്‍ യുദ്ധവര്‍ണനകള്‍ ധാരാളമാണ്. ബിസി-853ല്‍ സിറിയയില്‍ നടന്ന യുദ്ധത്തില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ മരിച്ചുവീണതായി ചരിത്രത്തില്‍ രേഖപ്പെടുത്തലുകളുണ്ട്. ക്രിസ്തുവര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് വരെ, പതിനായിരത്തിലധികം പേര്‍ കൊല്ലപ്പെട്ട ഭീകരയുദ്ധങ്ങള്‍ 21 എണ്ണം ലോകമാകെ നടന്നിട്ടുണ്ട് എന്നാണ് കണക്ക്. ചെറിയ യുദ്ധങ്ങള്‍ എത്രയെന്നതിന് കണക്കൊന്നുമില്ല. ക്രിസ്തുവര്‍ഷം ആരംഭിക്കുന്നതിന് മുമ്പുള്ള ആയിരം വര്‍ഷത്തില്‍, 32 ലക്ഷത്തിലധികം ജനങ്ങള്‍ മരിച്ചിട്ടുണ്ടെന്നൊരു കണക്ക് നിലവിലുണ്ട്. എഡി-1 മുതല്‍ 1000 വരെ ലോകത്ത് 15 വലിയ യുദ്ധങ്ങളും നൂറുകണക്കിന് ചെറിയ യുദ്ധങ്ങളും നടന്നിട്ടുണ്ട്. ഇതിലൂടെ 43 ലക്ഷത്തിലധികം പേര്‍ മരിച്ചു. 1001 മുതല്‍ 1900 വരെയുള്ള വര്‍ഷങ്ങളില്‍ ഭീകരയുദ്ധങ്ങള്‍ 93 എണ്ണം നടന്നു. 1600ലധികം ചെറിയ യുദ്ധങ്ങളും നടന്നിട്ടുണ്ട്. ഇതിലൂടെ 54 ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. അങ്ങനെ 2900 വര്‍ഷത്തെ കണക്കെടുത്താല്‍ ലോകത്താകെ പതിനായിരത്തിലധികം പേര്‍ മരിച്ചുവീണ 128 ഭീകരയുദ്ധങ്ങള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് യുദ്ധങ്ങളിലൂടെ 1.29 കോടി ജനങ്ങള്‍ക്കാണ് ജീവന്‍ നഷ്ടമായത്. എന്നാല്‍ 1901 മുതല്‍ 2000 വരെയുള്ള നൂറ് വര്‍ഷത്തെ യുദ്ധത്തിന്റെ കണക്കെടുത്താലോ? തീര്‍ച്ചയായും മനുഷ്യസ്‌നേഹികളുടെ മനസ് വിങ്ങിപ്പോകും.

ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ അടക്കം കഴിഞ്ഞ നൂറ്റാണ്ടില്‍ 69 ഭീകരയുദ്ധങ്ങളും 294 മറ്റ് യുദ്ധങ്ങളും (പതിനായിരത്തിന് താഴെ മരണം നടന്ന യുദ്ധങ്ങള്‍) നടന്നു. 1914 ജൂലൈ 28ന് ആരംഭിച്ച്, 1918 നവംബര്‍ 11ന് അവസാനിച്ച ഒന്നാംലോകമഹായുദ്ധം ഏറ്റവും കൂടുതല്‍ നാശം വിതച്ചത് യൂറോപ്പിലായിരുന്നു. 1.70 കോടി ജനങ്ങള്‍ (പട്ടാളക്കാര്‍ ഉള്‍പ്പെടെ) യുദ്ധത്തില്‍ മരിച്ചുവെന്നും രണ്ട് കോടി ജനങ്ങള്‍ക്ക് മുറിവേറ്റുവെന്നുമാണ് ഏകദേശ കണക്ക്. ബ്രിട്ടന്റെ കോളനി രാജ്യമായിരുന്നെങ്കിലും 64000 ഇന്ത്യക്കാരും (കൂടുതലും ബ്രിട്ടീഷ് കൂലിപ്പട്ടാളക്കാര്‍) യുദ്ധത്തില്‍ മരിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന് (1939-45) ലോകചരിത്രത്തില്‍ സമാനതകളില്ല. ഇന്ത്യയെ പോലെയുള്ള കോളനിരാജ്യങ്ങളടക്കം 59 രാജ്യങ്ങള്‍ യുദ്ധത്തില്‍ പങ്കാളികളായി. പട്ടാളക്കാര്‍ ഉള്‍പ്പെടെ ഏഴ് കോടിയിലധികം പേരാണ് (എട്ട് കോടിയിലധികമെന്ന മറ്റൊരു കണക്കുമുണ്ട്) മരിച്ചുവീണത്. യുദ്ധക്കെടുതികള്‍ പൂര്‍ണതയോടെ വിശദീകരിക്കാന്‍ ആര്‍ക്കുമാകില്ല. യുദ്ധത്തില്‍ കാണാതായവര്‍, മുറിവേറ്റവര്‍, യുദ്ധത്തിന്റെ അനന്തരഫലമായി രോഗം വന്നും പട്ടിണിമൂലവും മരിച്ചവര്‍ ഇതിനൊന്നും കണക്കില്ല. രണ്ടാം ലോകമഹായുദ്ധം നടക്കുമ്പോള്‍ ലോകത്താകെ 230 കോടി ജനങ്ങളാണുണ്ടായിരുന്നത്. അവരില്‍ 3.07 ശതമാനം പേര്‍ യുദ്ധത്തില്‍ മരിച്ചു. യുദ്ധത്തില്‍ ഏറ്റവും കൂടുതല്‍ കെടുതി ഏറ്റുവാങ്ങിയത് റഷ്യ (പഴയ സോവിയറ്റ് യൂണിയന്‍) ആയിരുന്നു. 2.70 കോടി മനുഷ്യര്‍ക്കാണ് അവിടെ ജീവന്‍ നഷ്ടപ്പെട്ടത്. ആകെ ജനസംഖ്യയില്‍ 13.72 ശതമാനം പേര്‍!. ~ഒരു രാജ്യത്തെ മൊത്തം ചെറുപ്പക്കാരില്‍ 32 ശതമാനം പേര്‍ യുദ്ധത്തില്‍ മരിച്ചുവീണു എന്നറിയുമ്പോഴാണ്, കൊടുങ്കാറ്റടിക്കുന്ന യുദ്ധഭീകരത നമുക്ക് മുന്നില്‍ തെളിഞ്ഞുവരുന്നത്. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോള്‍, ജപ്പാനില്‍ ആറ്റംബോംബ് വര്‍ഷിച്ച അമേരിക്ക, വിജയത്തിന്റെ പരിവേഷമണിഞ്ഞ് ലോകത്തിന് മുന്നില്‍ നിന്നു. എന്നാല്‍ ഈ യുദ്ധത്തില്‍ ജനസംഖ്യയുടെ 0.32 ശതമാനം ജീവന്‍ (4.19 ലക്ഷം) മാത്രമേ അമേരിക്കയ്ക്ക് നഷ്ടമായുള്ളു എന്നത് അവര്‍ക്ക് ആശ്വാസകരമാണ്. ലോകം മുഴുവന്‍ കൈവെള്ളയിലാക്കാന്‍ ഭീകരതയുടെയും സാമ്രാജ്യത്വത്തിന്റെയും ആള്‍രൂപമായി നിന്ന, ജര്‍മ്മന്‍ ഭരണാധികാരി ഹിറ്റ്‌ലറെ തളയ്ക്കാന്‍ റഷ്യ അനുഭവിച്ച ത്യാഗം തീര്‍ച്ചയായും ലോകം മറക്കാന്‍ പാടില്ല.

ബ്രിട്ടന്റെ കോളനി രാജ്യമായിരുന്ന ഇന്ത്യയില്‍ അക്കാലത്ത് 37.78 കോടി ജനങ്ങള്‍ ഉണ്ടായിരുന്നു. യുദ്ധത്തില്‍ ഇന്ത്യയ്ക്ക് യാതൊരു കാര്യവും ഉണ്ടായിരുന്നില്ല. എന്നാല്‍ ബ്രിട്ടനുവേണ്ടി ഇന്ത്യയും യുദ്ധത്തിന്റെ ഭാഗമായി. 16 ലക്ഷം പേര്‍ (ജനസംഖ്യയുടെ 0.42 ശതമാനം) കൊല്ലപ്പെട്ടു. സ്വതന്ത്ര ഇന്ത്യയ്ക്ക് അഞ്ച് യുദ്ധങ്ങളില്‍ (1999ലെ കാര്‍ഗില്‍ ഏറ്റുമുട്ടല്‍ ഉള്‍പ്പെടെ) ഏര്‍പ്പെടേണ്ടിവന്നു എന്ന കാര്യം പറഞ്ഞുപോകാതിരിക്കാനാകില്ല. 1947-ലും 65-ലും 71-ലും പാകിസ്ഥാനുമായും 1962-ല്‍ ചൈനയുമായും യുദ്ധം നടന്നു. എല്ലാ യുദ്ധങ്ങളും ദുരന്തം വിതയ്ക്കുന്നതായിരുന്നു. എങ്കിലും മറ്റ് പല യുദ്ധങ്ങളേയും പോലെ പതിനായിരക്കണക്കിന് ജീവനുകള്‍ യുദ്ധത്തിലൂടെ ഇന്ത്യയ്ക്ക് നഷ്ടമായില്ല എന്നത് നമുക്ക് ആശ്വാസകരമാണ്.

മുകളില്‍ അവതരിപ്പിച്ച കണക്കുകള്‍ ഒരു കാര്യം വ്യക്തമാക്കുന്നു. എഡി 1900 വരെയുള്ള 2900 വര്‍ഷങ്ങളില്‍, ലോകത്താകെ വലതും ചെറുതുമായി 3300-ല്‍ അധികം യുദ്ധങ്ങളുണ്ടായിട്ടുണ്ട്. ഇതിലൂടെ 1.27 കോടി ജനങ്ങള്‍ക്ക് (പട്ടാളക്കാര്‍ ഉള്‍പ്പെടെ) ജീവന്‍ നഷ്ടമായി എങ്കില്‍, കഴിഞ്ഞ നൂറ്റാണ്ടില്‍ മാത്രം 11.90 കോടി ജീവനാണ് ലോകത്തിന് നഷ്ടമായത്. മനുഷ്യന്റെ ബുദ്ധിയും ശാസ്ത്ര-സാങ്കേതിക അറിവുകളും വര്‍ദ്ധിക്കുന്നതനുസരിച്ച്, മനുഷ്യര്‍ തന്നെ മനുഷ്യരെ, കൂടുതല്‍ പൈശാചികതയോടെ കൊന്നുകൊണ്ടേയിരിക്കുന്നു. ഈ 21-ാം നൂറ്റാണ്ടില്‍ ലോകം കരുതിവച്ചിരിക്കുന്ന പ്രതിരോധശക്തിയുടെ- ആയുധപ്പുരയുടെ- കണക്കെടുത്താലോ? സമീപകാലത്ത് വന്ന ഒരു റിപ്പോര്‍ട്ടില്‍ പറയുന്നത്, ലോകത്തെ 715 കോടി മനുഷ്യരെയും 450 പ്രാവശ്യം കൊല്ലാന്‍ ആവശ്യമായ ആയുധം ലോകത്തുണ്ട് എന്നാണ്. കൂട്ടത്തില്‍ ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ആയുധം കൂടി ഉണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഒരു ബോംബ് വര്‍ഷിച്ചാല്‍, നിശ്ചിത പ്രദേശത്ത്, നിശ്ചിത സമയത്തേയ്ക്ക് ഓക്‌സിജന്‍ ഉണ്ടാകില്ല. ആ പ്രദേശത്തെ ഓക്‌സിജന്‍ മുഴുവന്‍ ഡീ-പ്രഷര്‍ ബോംബ് പിടിച്ചെടുക്കും. മനുഷ്യജന്മങ്ങള്‍ മാത്രമല്ല, ജീവജാലങ്ങള്‍ മുഴുവന്‍ മിനിട്ടുകള്‍ക്കുള്ളില്‍ ഇല്ലാതാകും. എന്നാല്‍ മനുഷ്യര്‍ സൃഷ്ടിച്ച ഭൗതിക വസ്തുക്കള്‍ മുഴുവന്‍ ഒരു കേടും കൂടാതെ നിലനില്‍ക്കുകയും ചെയ്യും. ഇനിയും ഹിറ്റ്‌ലര്‍മാര്‍ ഉണ്ടായിക്കൂടെന്നില്ല. അവരുടെ കയ്യില്‍ ഈ വിധത്തിലുള്ള ആയുധങ്ങള്‍ എത്തിച്ചേര്‍ന്നാലോ?

ലോക ചരിത്രത്തില്‍ ഇന്നുവരെ നടന്നിട്ടുള്ള യുദ്ധങ്ങളിലൂടെ ആകെ മരിച്ചവര്‍ 13.17 കോടി എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിലധികം പേര്‍ യുദ്ധത്തിന്റെ കെടുതികള്‍ മറ്റ് രൂപങ്ങളില്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. ഇന്ന് യുദ്ധങ്ങള്‍ മാത്രമല്ല, അതിന്റെ മറ്റൊരു രൂപമായി ഭീകരവാദവും അതിന്റെ ക്രൂരതയും ലോകത്ത് നിറയുകയാണ്. ഈ യുദ്ധങ്ങളും ഭീകരപ്രവര്‍ത്തനങ്ങളും ഉണ്ടാകാന്‍ കാരണമെന്ത്? ലോകം ഒന്നാമതായി ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണിതെന്ന് മനുഷ്യസ്‌നേഹികള്‍ നിരവധി കാലമായി വിളിച്ചുപറയുന്നു. പക്ഷേ ലോകത്തിനിത് ശ്രദ്ധിക്കാനാകുന്നില്ല.

അവസാനിക്കുന്നില്ല എന്തായാലും ഇന്ത്യയും പാകിസ്ഥാനും ആധുനിക കാലഘട്ടത്തില്‍ ഒരു യുദ്ധത്തിലേക്ക് നീങ്ങുമെന്ന് ഇപ്പോഴും തീര്‍ത്തുപറയാന്‍ സാധിക്കില്ല ഇവിടെ പാകിസ്താന്‍ അതിര്‍ത്തികടന്നുവരുന്ന ഭീകര്‍ക്കര്‍ക്കെതിരെ നടപടിയെടുത്താല്‍  അവര്‍ക്ക് സഹായങ്ങള്‍ ചെയ്യുന്നത് അവസാനിപ്പിച്ചാല്‍ തീരാവുന്ന പ്രശനങ്ങളെ ഇപ്പോള്‍ തല്ക്കാലമുള്ളു. തര്‍ക്കവിഷയം കാശ്മീരാണ് പാക്കിസ്ഥാന് തന്നെ ബോധ്യമാണ് ഇന്ത്യ ഒരിക്കലും വിട്ടുതരില്ലെന്നുള്ള കാര്യം ഈ വിഷയത്തില്‍ കുറഞ്ഞൊന്നും തങ്ങള്‍ക്ക് സീകാര്യമല്ലെന്നുള്ള പാകിസ്താന്‍ നിലപാട് അവരുടെ അഭ്യന്തരവിഷയമാണ് രാഷ്ട്രിയ വിഷയമാണ് മാറി മാറി ഭരിക്കുന്ന പാകിസ്ഥാനിലെ രാഷ്ട്രിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് തുറുപ്പുഗുലാനാണ് കാശ്മീര്‍......ഒരിക്കലും അവസാനിക്കാത്ത വിഷയം ഇന്ത്യക്കും പാകിസ്ഥാനും അഭികാമ്യമായത് യോജിക്കാവുന്ന മേഖലകളില്‍ യോജിച്ചുകൊണ്ട് രാജ്യത്തിന്റെ സുരക്ഷയും സാമ്പത്തിക അടിത്തറയും ഭദ്രമാക്കി ഇരു രാജ്യങ്ങളിലെ ജനങ്ങളുടെ അഭിവൃദ്ധിക്കായി ഒത്തൊരുമിച്ച് പ്രവര്‍ത്തികുകയെന്നതാണ്.......അതാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത് യുദ്ധമല്ല ..... 

Read more

ഗള്‍ഫ്­ പ്രതിസന്ധി "റിവേഴ്‌­സ് മൈഗ്രേഷന്‍" (മടക്ക പ്രവാസം) ആരംഭിക്കാന്‍ സമയമായോ?

സൗദിയിലും കുവൈത്തിലും പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന ദുരിതങ്ങള്‍ അതിന്റെ ആഴങ്ങളിലേക്ക്­ എത്തിയെന്ന്­ ഏവരെയും ബോധ്യപ്പെടുത്തുന്നതാണു തൊഴില്‍നഷ്­ടപ്പെട്ടവരായ പതിനായിരങ്ങള്‍ വലയുകയാണെന്ന സത്യം മറച്ചുവെക്കാന്‍ സാധിക്കില്ല ഗള്‍ഫ്­ മേഖലയില്‍ ഏറ്റവും കൂടുതല്‍ തിരിച്ചടിയുടെ പ്രതിഫലനം പ്രത്യക്ഷത്തില്‍ സംഭവിച്ചിരിക്കുന്നത്­ നിര്‍മാണമേഖലയിലാണ്­. കേരളം അടക്കമുള്ള സംസ്­ഥാനങ്ങളില്‍ നിന്ന്­ ഗള്‍ഫിലെ നിര്‍മാണമേഖലയിലേക്ക്­ അസംഖ്യംപേരാണ്­ പോയിരിക്കുന്നതും.ജോലിയും കൂലിയും നഷ്­ടമായി ലേബര്‍ ക്യാമ്പുകളില്‍ ഭക്ഷണം പോലുമില്ലാതെ നമ്മുടെ സഹോദരങ്ങള്‍ കഴിയുന്നതു നാടിനെയും ഉറ്റവരെയും ബന്ധുമിത്രാദികളെയും വേദനിപ്പിക്കുകയാണ്­. എന്നാല്‍, ഇത്രയകലെയിരുന്നു കണ്ണീരുപൊഴിക്കാനല്ലാതെ അവര്‍ക്കു മറ്റൊന്നും ചെയ്യാനില്ല. മരുഭൂമിയില്‍ ചോരനീരാക്കി അവര്‍ അയച്ചുതരുന്ന പണമാണു കേരളത്തിന്റെ സമ്പദ്­ഘടനയുടെ വലിയ കരുത്ത്­. പലര്‍ക്കും ജോലി നഷ്­ടമായിട്ട്­ മാസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ശമ്പളം കിട്ടിയിട്ട്­ മാസങ്ങളായവരുണ്ട്­ അക്കൂട്ടത്തില്‍. നിലവില്‍ ഭക്ഷണത്തിനുപോലും വകയില്ലാതെയാണ്­ ലേബര്‍ ക്യാമ്പുകളില്‍ അവര്‍ കഴിയുന്നത്­. പലരുടെയും പാസ്‌­പോര്‍ട്ടും തൊഴിലുടമയുടെ പക്കലാണ്­. ലേബര്‍ ക്യാമ്പുകളില്‍ മറ്റിടങ്ങളിലുള്ള പ്രവാസിമലയാളിക്കൂട്ടായ്­മകളാണ്­ ഭക്ഷണവും മരുന്നും വസ്­ത്രവും മറ്റും നല്കുന്നത് ഇത് എത്രനാള്‍ നീണ്ടുനില്‍ക്കുമെന്ന് അറിയില്ല പലരും എന്ത് ചെയ്യണമെന്ന് അറിയാതെ ഇരുട്ടില്‍ തപ്പുന്നു ഗള്‍ഫ് പ്രവാസം അരനൂറ്റാണ്ട് പിന്നിടുന്ന അവസരത്തില്‍ ഒരു 'റിവേഴ്‌­സ് മൈഗ്രേഷ'നെ (മടക്ക പ്രവാസം) കുറിച്ച ചിന്തകള്‍ക്ക് ആക്കം കൂട്ടേണ്ട പ്രതിസന്ധിയാണിപ്പോള്‍ സംജാതമായിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില തകരുന്ന പാശ്ചാത്തലത്തില്‍ ഉണ്ടായേക്കാവുന്ന ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഇന്ന് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഗള്‍ഫിലെ എല്ലായിടത്തും തൊഴില്‍ രംഗം പരിഷ്­കരിക്കാന്‍ എണ്ണവിപണിയിലുണ്ടായ പുതിയ സാഹചര്യം വഴിവെക്കുമെന്ന് പ്രവാസലോക നിരീക്ഷകര്‍ വിലയിരുത്തപ്പെടുന്നു. ഗള്‍ഫ് നാടുകളിലെ സാമ്പത്തിക സ്ഥിതിയെ മോശമായി ബാധിക്കുമ്പോള്‍ വിദേശ തൊഴിലാളികളുടെ തോത് കുറക്കാന്‍ ബന്ധപ്പെട്ടവര്‍ നിര്‍ബന്ധിതരാവും. അപ്രതീക്ഷിതമായി പെട്രോള്‍ വില കുത്തനെ കുറയുന്ന സാഹചര്യം പ്രവാസലോകത്ത് ജോലി ചെയ്യുന്ന മലയാളികളടക്കമുള്ള ലക്ഷക്കണക്കിന് വിദേശികളുടെ സ്വസ്ഥജീവിതത്തിന് മങ്ങലുകള്‍ വീഴ്ത്തുമോ എന്ന ആശങ്ക ആഗോളതലത്തില്‍ തന്നെ ചര്‍ച്ചചെയ്യപ്പെടുകയാണ്. ഇപ്പോള്‍ തന്നെ സൗദിഅറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ സ്വദേശി വത്കരണത്തിന്റെ പേരില്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്ന തൊഴില്‍നിയമ പരിഷ്­കാരങ്ങള്‍ ഏറെ ബാധിച്ചിരിക്കുന്ന വിദേശികള്‍ക്ക് ഒരു 'ഇടിത്തീ' പോലെയാണ് ഇപ്പോഴത്തെ എണ്ണ വിലയിടിവ് മൂലമുണ്ടായ പ്രതിസന്ധി. ഇതു എത്ര പേരെ ബാധിക്കുമെന്നോ പ്രവാസികള്‍ ഏതുരീതിയില്‍ പ്രശ്‌­നങ്ങള്‍ തരണം ചെയ്യാന്‍ പോകുന്നുവെന്നോ ഇപ്പോള്‍ ആര്‍ക്കും ധാരണയില്ല. വിദേശ രാജ്യങ്ങളിലെ ആഭ്യന്തര തൊഴില്‍ മേഖലകള്‍ ഇപ്പോഴും സ്വയം പര്യാപ്തമായിട്ടില്ല. അതുകൊണ്ട് തന്നെ മറുനാടന്‍ തൊഴിലാളികളില്‍ എന്ന വലിയൊരു വിഭാഗത്തെ പലകാരണങ്ങളാല്‍ പറഞ്ഞയച്ചാല്‍ ഒന്നാമതായി തകരുന്നത് അവരുടെ തന്നെ സമ്പദ് വ്യവസ്ഥയായിരിക്കും.

തൊഴില്‍ മേഖലകള്‍ വ്യവസ്ഥാപിതമാക്കാനും സ്വദേശീ പൗരന്മാര്‍ക്ക് പരമാവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും തന്നെയാണ് ഓരോ രാജ്യത്തിന്റെയും ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. ഓരോ രാജ്യവും സ്വദേശികളുടെ പുരോഗതിയും ഭാവിയും പരിഗണിച്ച് തൊഴില്‍ മേഖലകള്‍ പരിഷ്­കരിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനോ ചോദ്യം ചെയ്യാനോ ആര്‍ക്കും അവകാശമില്ല. അതേസമയം പുതിയ തൊഴില്‍ പ്രതിസന്ധി അതീവ ഗൗരവത്തോടെ അഭിമുഖീകരിക്കാന്‍ നമ്മുടെ രാജ്യത്തിന്റെ ഭരണകൂടത്തിന് ബാധ്യതയുണ്ട്. നമ്മുടെ രാജ്യത്തെ പൗരന്മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമ്പോഴോ പ്രശ്‌­നങ്ങള്‍ അഭിമുഖീകരിക്കുമ്പോഴോ അതില്‍ നിന്ന് അവരെ രക്ഷപ്പെടുത്താനുള്ള മാര്‍ഗങ്ങള്‍ ആരായാനുള്ള ധാര്‍മികമായ ഉത്തരവാദിത്തം നമ്മുടെ സര്‍ക്കാരിനുണ്ട്. ഗള്‍ഫ്കാരന്റെ കുടുംബങ്ങളില്‍ നിന്ന് അസ്വാസ്ഥ്യത്തിന്റെ നെടുവീര്‍പ്പുകള്‍ ഉയരുന്നതിന് മുമ്പ് തന്നെ തൊഴില്‍ പ്രതിസന്ധി പരിഹരിക്കാനുള്ള ക്രിയാത്മകമായ ഒരു നീക്കം അനിവാര്യമാണ്. നാട്ടില്‍ വരുമാനമാര്‍ഗം ഉണ്ടാക്കാവുന്ന നിക്ഷേപ പദ്ധതികള്‍ക്ക് ആസൂത്രണത്തോടെ രൂപം കൊടുക്കാന്‍ പ്രവാസികള്‍ തയ്യാറാവേണ്ട ഒരു കാലം കൂടിയാണിപ്പോള്‍. തിരിച്ചു പോക്ക് ശക്തമായി തുടങ്ങിയ ഘട്ടത്തില്‍ നാട്ടില്‍ ഏര്‍പ്പെടാന്‍ പറ്റുന്ന കൊച്ചു സംരംഭങ്ങള്‍ സഹകരണമേഖലയുടെയും മറ്റു പ്രാദേശിക തൊഴില്‍ കൂട്ടയ്മകളുടെയും സഹകരണത്തോടെ എങ്ങനെ കാര്യക്ഷമമാക്കാം എന്ന ചിന്തയും നടക്കേണ്ട സമയമാണിത്. 

ഗള്‍ഫിലെ തൊഴില്‍ മേഖലകളില്‍ വിദേശികള്‍ക്കുള്ള വാതായനങ്ങള്‍ ഒന്നൊന്നായി അടച്ച് പൂട്ടികൊണ്ടിരിക്കുന്ന അവസ്ഥകള്‍ യാഥാര്‍ത്ഥ്യ ബോധത്തോടെ തിരിച്ചറിഞ്ഞ് മടക്കയാത്രക്കൊരുങ്ങി നില്‍ക്കാനേ പ്രവാസികള്‍ക്ക് കഴിയൂ. ഇങ്ങനെ നാടണയേണ്ടിവരുന്ന തൊഴില്‍ രഹിതരായ പ്രവാസികള്‍ക്ക് ഫലപ്രദമായ തൊഴില്‍ മാര്‍ഗം കണ്ടെത്താനുള്ള പദ്ധതികള്‍ ആവിഷ്­കരിക്കാന്‍ നമ്മുടെ നാട് ഭരിക്കുന്നവര്‍ക്ക് കഴിയേണ്ടതുണ്ട്. ഗള്‍ഫ് മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ നമ്മുടെ സാമൂഹ്യഘടനയില്‍ ഉണ്ടാക്കിയേക്കാവുന്ന ശക്തമായ പ്രതിഫലനങ്ങള്‍ ഗൗരവപൂര്‍വം പഠനം നടത്തി പരിഹാരം കാണേണ്ടുന്ന ഒരു വിഷയമാണ്. ഒരിക്കലും മടക്കം പ്രതീക്ഷിക്കാത്ത പിറന്ന നാടാണ് ഓരോ പ്രവാസിയേയും കാത്തിരിക്കുന്നത് എന്ന സത്യവും നാം വിസ്മരിക്കരുത്.

Read more

ഉറിവാലി (പാക് തീവ്രവാദികള്‍ സംഹാരതാണ്ഡവമാടിയ ഉറിവാലിയെകു­റിച്ച്...)

മരണം പതിയിരിക്കുന്ന ഭൂമികയാണ് ഉറിവാലി. ചൂളമരങ്ങള്‍ നിറഞ്ഞ ഹിമപാതം പെയ്തിറങ്ങുന്ന ഹിമവാന്റെ മടിത്തട്ട്. നാലു പാടും മലനിരകളാല്‍ ചുറ്റപ്പെട്ടു ഝലം നദിയുടെ കൈവഴിയായ ഉറിവാലി നദിയുടെ മടിത്തട്ടിലാണ് ഉറി. മാറിമറിയുന്ന കാലാവസ്ഥയോടും പ്രകൃതിയൊരുക്കുന്ന തിരിച്ചടികളോടും ഒപ്പം ശത്രു തീര്‍ക്കുന്ന ചതിക്കുഴികളോടും പടപൊരുതിയാണ് ഇന്ത്യന്‍ സൈനികര്‍ ഉറി സെക്ടറില്‍ കാവല്‍ നില്‍ക്കുന്നത്. രക്തം കട്ടപിടിക്കുന്ന അതിശൈത്യത്തിലും ചുട്ടുപൊള്ളുന്ന വേനലിലുമാണ് ഉറിയില്‍ സൈനികര്‍ ജാഗ്രത പുലര്‍ത്തുന്നത്. ഉറിവാലിയിലെ ഈ സൈനിക ക്യാംപിന് നേരെയാണ് പാകിസ്താന്റെ കൂലിപ്പടയായ ജെയ്‌­ഷെ മുഹമ്മദ് തീവ്രവാദികള്‍ നിറയൊഴിച്ചത്.

ഉറിവാലിലൂടെ സഞ്ചരിച്ചാല്‍ മാത്രമേ എത്രമാത്രം കാഠിന്യം നിറഞ്ഞ പാതകളിലൂടെയാണ് സൈനികര്‍ അതിര്‍ത്തി കാക്കുന്നതെന്ന് തിരിച്ചറിയാനാവൂ. ലീവിന് വരുന്ന പട്ടാളക്കാര്‍ കഥകള്‍ പറയുമ്പോള്‍ ഉണ്ടയില്ലാ വെടിയെന്ന് പറഞ്ഞ് നമ്മള്‍ കളിയാക്കാറാണ് പതിവ്. വീരസാഹസിക കഥകള്‍ പറയുന്ന കോമാളി വേഷം കെട്ടിച്ച സൈനികരെ സിനിമകളിലും നാം ഏറെ കണ്ടിട്ടുണ്ട്. എന്നാല്‍, കശ്മീരിലെ രാജ്യാതിര്‍ത്തികളിലൂടെ ഒന്ന് സഞ്ചരിച്ചാല്‍ നാം തിരിച്ചറിയും രാജ്യസ്‌­നേഹത്തിന്റെയും പട്ടാളക്കാരുടെയും മഹത്വം. ശിശിരത്തിലെ മഞ്ഞിന്‍ പുതപ്പണിഞ്ഞ് സുന്ദരിയാണ് കശ്മീര്‍. ചിന്നാര്‍ മരങ്ങള്‍ ഇലകൊഴിഞ്ഞിട്ടും തലയുയര്‍ത്തി നില്‍ക്കുന്ന കാശ്മീര്‍. പുതിയ നാമ്പുകള്‍ മുളപൊട്ടാന്‍ വെമ്പിനില്‍ക്കുന്ന ആപ്പിള്‍ മരങ്ങള്‍. കശ്മീര്‍ താഴ്‌­വരയ്ക്കു ചുറ്റും ഹിമാലയന്‍ മലനിരകള്‍ വെള്ളി വാരിപ്പുതച്ച് തലയുയര്‍ത്തി നില്‍ക്കുന്നു. ഞായറാഴ്ച ഭീകരര്‍ ആക്രമിച്ച 12 റെജിമെന്റിന്റെ ആസ്ഥാനം മരണത്തിന്റെ മടിത്തട്ടെന്ന് തന്നെ ഉറിവാലിയെ വിളിക്കാം.

ഒരു പ്രകോപനവുമില്ലാതെ അതിര്‍ത്തിയില്‍ നിറയൊഴിക്കുന്ന പാകിസ്താന്‍ പട്ടാളക്കാരും കൂലി പടയാളികളും. കശ്മീരില്‍ അക്രമം അഴിച്ചുവിടാന്‍ മഞ്ഞുവീഴ്ചയുടെ മറപ്പറ്റി എത്തുന്ന നുഴഞ്ഞു കയറ്റക്കാര്‍. വിഘടനവാദികളുടെ പ്രക്ഷോഭങ്ങള്‍ക്കിടയിലെ കല്ലേറുകള്‍. പ്രകൃതിയുടെ താണ്ഡവം മാത്രമല്ല ഭീകരവാദികള്‍ വിതയ്ക്കുന്ന ഒളിയാക്രമണങ്ങളുടെയും നിലയ്ക്കാത്ത ഭൂമികയാണ് ഉറിവാലി. ഇന്ത്യന്‍ സൈനികര്‍ കനത്ത വെല്ലുവിളി നേരിടുന്ന അതിര്‍ത്തിയിലെ പ്രധാന പ്രദേശങ്ങളിലൊന്നാണ് ഉറിവാലി. കശ്മീരില്‍ നിന്നും 100 കിലോ മീറ്റര്‍ സഞ്ചരിക്കണം ഉറിയില്‍ എത്താന്‍. നിരന്തര ഏറ്റുമുട്ടലുകളും രക്തച്ചൊരിച്ചിലും വെടിയൊച്ചകളും നിലയ്ക്കാത്ത ബാരാമുള്ളയിലൂടെ വേണം ഉറിവാലിയിലേക്ക് യാത്ര ചെയ്യാന്‍. പ്രകൃതിയൊരുക്കിയ പച്ചപ്പിനിടയില്‍ നിന്നും ഏതുനിമിഷവും സംഭവിക്കാവുന്ന ഒരാക്രമണം പ്രതീക്ഷിച്ചു തന്നെ വേണം യാത്ര ചെയ്യാന്‍. പഴയ ശ്രീനഗര്‍ നഗരം പിന്നിട്ടാല്‍ പിന്നെ ഉറിയിലേക്കുള്ള പാതയാണ്. വഴിയരുകില്‍ തോക്കേന്തിയ സൈനികര്‍ പാതയുടെ ഇരുപുറത്തും കാവലുണ്ട്. പ്രശ്‌­നബാധിത പ്രദേശങ്ങളില്‍ രാവെന്നും പകലെന്നുമില്ലാതെ പട്ടാളക്കാര്‍ കാവല്‍ നില്‍ക്കുന്നു. ഇടയ്ക്കിടെ പട്ടാള ബാരക്കുകള്‍, ചെറിയ ഗ്രാമങ്ങള്‍. ബാരമുള്ളയും പാഞ്ചാല്‍ ബ്രിഡ്ജും പിന്നിട്ട് ഝലം നദിയുടെ കൈവഴികള്‍ക്ക് അരികിലൂടെ വേണം ഉറിയിലേക്കുള്ള യാത്ര. സമാമി ഗ്രാമം പിന്നിട്ടാല്‍ പിന്നെ പാതയ്ക്ക് കാഠിന്യമേറും. വീതികുറഞ്ഞ വളവുതിരിവുകള്‍ നിറഞ്ഞ പാത. ഒരു വാഹനത്തിന് കഷ്ടിച്ച് കടന്നു പോകാം. ഒരു ഭാഗത്ത് പാറക്കൂട്ടങ്ങളില്‍ അലതല്ലിയൊഴുകുന്ന ഉറിവാലി നദി. മറുഭാഗത്ത് തലയുയര്‍ത്തി നില്‍ക്കുന്ന മലനിരകളും. ഹിമപാതം പെയ്തിറങ്ങി മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു പോയ ഇരുമ്പില്‍ തീര്‍ത്ത പാലങ്ങള്‍ അസ്ഥിപഞ്ജരങ്ങള്‍ നദിക്ക് കുറുകെ പലയിടത്തും കാണാം. നെഞ്ചിടിപ്പേറ്റുന്ന യാത്രക്കിടെ ആശ്വാസമായി ഇടയ്ക്കിടെ പട്ടാള ചെക്‌­പോയിന്റുകളും ബാരക്കുകളും കാണാം. മുന്നോട്ടു പോകുന്തോറും പാതയുടെ വീതി കുറഞ്ഞുവരികയാണ്. തകര്‍ന്നു കിടക്കുന്ന ഇടുങ്ങിയതും കൊടുംവളവുകള്‍ നിറഞ്ഞ ദുര്‍ഘടമായ മലപാത.

സൈനീക വാഹനങ്ങള്‍ ഇടയ്ക്കിടെ കടന്നു പോകുന്നതൊഴിച്ചാല്‍ എവിടെയും മരണത്തിന്റെ നിശബ്്ദത. ആ നിശബ്ദതയില്‍ നിന്നും എത്തുന്നത് ഉറി പട്ടണത്തിലേ ആരവങ്ങളിലേക്ക്. ഇടുങ്ങിയ വഴികള്‍ക്ക് ഇരുപുറവും വ്യാപാരസ്ഥാപനങ്ങള്‍. വഴിയോര കച്ചവടക്കാരും പഴം വില്‍പ്പനക്കാരും സജീവം.ഉറിയില്‍ നിന്നും തൊട്ടകലെ ഇന്ത്യയുടെ അവസാന പോസ്റ്റായ കമാന്‍ അമന്‍ സേതുവും നിരന്തര പ്രശ്‌­നബാധിത പ്രദേശമാണ്. ഝലത്തിന്റെ കൈവഴിയായ ഉറിവാലി നദിക്കു കുറുകെ നിര്‍മിച്ചിരിക്കുന്ന പാലമാണ് അതിര്‍ത്തി. കമാന്‍ അമന്‍ സേതു. വെള്ള ഛായം പൂശിയ പാലം. അതിനപ്പുറം പാകിസ്താന്‍ പട്ടാളത്തിന്റെ പോസ്റ്റും ബങ്കറുകളും. മുന്നിലെ മലമുകളില്‍ പാക് ബങ്കറുകളുടെ നിര തന്നെയുണ്ട്. ഇന്ത്യന്‍ സൈനികരുടെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ നിരത്തിവച്ച നിരവധി നിരീക്ഷണ കാമറകളും. അന്ന് കമാന്‍ അമന്‍ സേതുവില്‍ എത്തുമ്പോള്‍ ഇന്ത്യന്‍ പോസ്റ്റില്‍ വെള്ള പതാക ഉയര്‍ന്നിരുന്നു. പക്ഷെ, പാകിസ്താന്‍ പട്ടാളത്തിന്റെ ഭാഗത്തു നിന്നും ഒരു പ്രതികരണവും കണ്ടില്ല. ഉറിവാലിയില്‍ പാക് പട്ടാളത്തിന് ഒരു നിയന്ത്രണവുമില്ല. കാളകളെ പോലെ അഴിച്ചുവിട്ടിരിക്കുകയാണ്. അവര്‍ക്ക് കൂട്ടായി ഭീകരവാദികളും.ഏതു നിമിഷവും വെടിപൊട്ടാവുന്ന ഭൂമിക. മുസാഫറാബാദിലേക്ക് 20 കിലോമീറ്ററും ഇസ്‌­ലാമാബാദിലേക്ക് 200 കിലോമീറ്ററും നമ്മുടെ സൈനികര്‍ ജീവന്‍ പണയംവെച്ച് നമ്മെ കാക്കുന്ന ധീര ജവാന്‍മാര്‍ക്ക് ബിഗ്­ സലുട്ട് ഒപ്പം രാജ്യത്തിന്­ വേണ്ടി ധീരരക്തസാക്ഷിതം വഹിച്ച നമ്മുടെ സൈനികര്‍ക്ക് ഒരുകോടി പ്രണാമം,,,,,,,,  

Read more

തോവാളയിലെ പൂക്കളും മലയാളിയുടെ ഓണാഘോഷവും

ഓണമെത്തിയതോടെ തമിഴ്‌നാട്ടിലെ തോവാള ഗ്രാമം വിളവെടുപ്പിന്‍റെ ആഘോഷത്തിലാണ്. മലയാളിയുടെ പൂക്കളങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ തോവാള പൂക്കള്‍ വന്‍ തോതില്‍ കേരളത്തിലേക്ക് എത്തിത്തുടങ്ങി.

തങ്ങളുടെ പൂക്കള്‍ക്ക് ഓണസമയത്ത് നല്ല വില കിട്ടുമെന്ന് തോവളയിലെ പൂ കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു. കേരളത്തിലേക്ക് പ്രധാനമായും പൂക്കളെത്തിക്കുന്നത് തോവാളയില്‍ നിന്നുമാണ്. നിരവധി പൂന്തോട്ടങ്ങളാണ് തോവാളയിലുള്ളത്. കേരളത്തിലെ ആഘോഷങ്ങളും അനുഷ്ടാനങ്ങളും ആചാരങ്ങളും ഇവര്‍ക്ക് മലയാളികളെക്കാള്‍ നല്ലതുപോലെ അറിയാം.

പൂക്കളുടെ നാട്ടിലേക്ക്,പോയ യാത്ര ഒരോണംകൂടി വന്നെത്തുമ്പോള്‍ ഓര്‍മയില്‍ തെളിയുന്നു പൂക്കളുടെ മാര്‍ക്കറ്റായ തോവാളയിലേക്കാണ് അന്ന് പോയ യാത്ര .തമിഴ്‌നാട്ടിലെ കന്യാകുമാരിജില്ലയിലെ കുന്നുകളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ ഗ്രാമമാണ്­ തോവാള.കാറ്റുകൊണ്ടുള്ള വൈദുതി ഉത്­പാദനത്തില്‍ ഏഷ്യയിലെ ഒന്നാമതാണ് തോവാള.പ്പൂ വ്യവസായ മാണ്പ്രധാന ആകര്‍ഷണം,ഗ്രാമത്തിന്‍റെ സാമ്പത്തിക വരുമാനവും.ഈ ഗ്രാമത്തിലെ ആബാലവൃദ്ധജനങ്ങളും പൂ വ്യവസായത്തില്‍ പങ്കാളികളാണ്.പ്രക്രിതിദൃശ്യങ്ങളാല്‍ അതിമനോഹരമാണ് തോവാള.ഗ്രാമത്തിലെ കുന്നിന്‍ മുകളിലുള്ള മുരുകന്‍ കോവില്‍ വളരെ പ്രസിദ്ധമാണ്.

ഈ കുന്നിന്‍ മുകളില്‍ നിന്നാല്‍ തോവാളഗ്രാമം ഏകദേശം മുഴുവനായും കാണാവുന്നതാണ്.മലകളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തില്‍ നെല്ല് കൃഷിയും,വീടുകളിലെ അതിരുകള്‍ വരെ പൂകൃഷിയും,തമിഴ് ഗ്രാമീണ ജീവിത തുടിപ്പുകളും കണ്ടറിയേണ്ടതുതന്നെയാണ്.

കേരളത്തില്‍ മുഖ്യമായും പൂക്കള്‍ വരുന്നത് തോവാളയില്‌നിന്നുമാണ്.അതിരാവിലെ തുടങ്ങുന്ന പൂ മാര്‍ക്കറ്റ് ഒന്ന്കാണേണ്ടതുതന്നെയാണ്.പിച്ചിയും,ജമന്തിയും,വാടാമല്ലിയും,മുല്ലപ്പൂക്കളും,എല്ലാംകൂടി പൂ മാര്‍ക്കറ്റില്‍ ഒരു വര്‍ണ്ണപ്രപഞ്ചം സൃഷ്ടിക്കുന്നു.മാര്‍ക്കറ്റില്‍നിന്നും പൂക്കള്‍ മൊത്തമായും ചില്ലറയായും കൊടുക്കുന്നു.ഇവിടെയിരുന്നു മാലകള്‍ കെട്ടുന്നത് കാണേണ്ടതുതന്നെയാണ്,യന്ത്രങ്ങളുടെ വേഗതയേക്കാള്‍ വേഗമാര്‍ന്ന ഇവരുടെകൈകളില്‍ പലവര്‍ണ്ണങ്ങളിലും പല വലിപ്പങ്ങളിലും ഉള്ള മാലകള്‍ ഉണ്ടാവുന്നത് ഒരു കഴിവുതന്നെയാണ്.പൂക്കളുടെ സുഗന്ധവും പൂ ലേലംവിളികളുടെ ഘോഷങ്ങളും എല്ലാംകൂടി മാര്‍ക്കറ്റിന്‍ന്‍റെ സമയത്ത് തോവാളയില്‍ ഒരു ഉത്സവപ്രതീതി ഉണ്ടാകുന്നു.

ഓരോ കുടുംബത്തിലെയും ആബാലവൃദ്ധജനങ്ങളുടെ വിയര്‍പ്പിന്‍റെ പ്രതിഫലമാണ് ഇവിടെ കാണുന്ന ഈ വര്‍ണ്ണഘോഷങ്ങള്‍.പലവിധ വര്‍ണ്ണക്കുന്നുകളുടെ കൂട്ടങ്ങളാല്‍ ശോഭിതമാണ് തോവാള പൂ മാര്‍ക്കറ്റ്.നാഗര്‍കോവില്‍,തിരുനെല്ലി ഹൈവേയുടെ ഇരുവശത്തും ഉള്പ്രദേശങ്ങളിലും വലിയതും ചെറുതുമായ് പല വര്‍ണ്ണങ്ങളിലുള്ള പൂപാടങ്ങളും അതിനുള്ളില്‍ നോക്കെത്താദൂരങ്ങളില്‍ ഉയര്‍ന്നു നില്ക്കുന്ന കാറ്റാടികളും,തോവാളയിലെ പ്രഭാതകാഴ്ചകള്‍ അതിമനോഹരമാക്കുന്നു.

ജാസ്മിനും പിച്ചിപ്പൂക്കളുമാണ് തോവാളയിലെ പ്രധാന പൂക്കള്‍.മലയാളികളുടെ ആഘോഷങ്ങള്‍ മലയാളികളെക്കാള്‍ അറിവുള്ളത് തോവാളക്കാര്‍ക്കാണ്.മലയാളികളുടെ ആഘോഷങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ടാണ് തോവാളയില്‍ പൂകൃഷിനടത്തുന്നത്.പ്രധാനമായും കേരളത്തിലെ ഓണക്കാലമാണ് തോവാളയിലെ ചാകര.അത്തം മുതല്‍ പ്രത്യേകതരം പൂക്കള്‍ എത്തിക്കുവാന്‍ ഇവര്‍ ശ്രദ്ധിക്കുന്നു.തോവാള ഗ്രാമത്തിലെ കുന്നിന്‍ മുകളിലുള്ള മുരുകന്‍ കോവില്‍ തോവാളയിലുള്ള ഒരാളെ പരിചയപ്പെട്ടു അയാള്‍ ഒരു കാര്യം കാണിച്ചു തരാമെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി,അവിടെ ചെന്നപ്പോള്‍ അതിശയിച്ചുപോയി വലിയൊരു പുല്ല്‌മേട്­,അടുത്ത്‌ചെന്നപ്പോളാണ്­ മനസ്സിലായത് അതൊരു വലിയ തുളസിവനമാണെന്ന്.ഈ തുളസിവനം പത്ത് ഏക്രോളം വരും,ഗുരുവായൂര്‌ക്ഷേരത്രത്തിലേക്ക് ദിവസേന 200,250 കിലോ തുളസിപൂക്കള്‍ ഇവടെ നിന്നും കയറ്റി പോകുന്നു.

തിരുനെല്‍വേലി,കന്യാകുമാരി ജില്ലകളിലായി ആയിരത്തോളം ഏക്രാണ് തുളസികൃഷിയുള്ളത്.തോവാള മാര്‍ക്കറ്റില്‍ ഇവിടെ ഉല്പ്പാദിപ്പിക്കുന്ന പൂക്കള്‍ മാത്രമല്ല വരുന്നത്, മൈസൂര്‍,രാജപാളയം,ഡിണ്ഡിക്കല്‍,മധുര എന്നിവിടങ്ങളില്‍ നിന്നും,ബാംഗ്ലൂരില്‍നിന്നും റോസും, അലങ്കാരപൂക്കളും തോവാളയില്‍ വരുന്നു.

വര്‍ണ്ണരാജികളുടെ  കഥകള്‍ കണ്ടും,കേട്ടും അറിഞ്ഞും, പൂക്കളെനോക്കി ഒരു പുഞ്ചിരിസമ്മാനിച്ചു കൊണ്ട് തോവളയോട് വിടപറഞ്ഞു,,,,,,,,,,ഇന്നും ആ  നല്ല നാളുകള്‍ മനസ്സില്‍ ഓര്‍മവരുന്നു എല്ലാവര്‍ക്കും  എന്‍റെ  ഓണം ബക്രീദ് ആശംസകള്‍..

Read more

ജൂണ്‍ 5 - ലോക പരിസ്ഥിതി ദിനം വെറുമൊരു ചടങ്ങായി മാറുന്നു

നമ്മളില്‍ ഓരോരുത്തരിലും ആശങ്ക ഉളവാക്കുന്ന രീതിയില്‍ ആണ് ഇന്ന് പ്രകൃതിയില്‍ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നത്, താളം തെറ്റുന്ന കാലാവസ്ഥ , ഉയര്‍ന്ന താപനില, കുറഞ്ഞു വരുന്ന ഭൂഗര്‍ഭജലത്തിന്റെ തോത്, മഴയുടെ അലഭ്യത എല്ലാം കൂടി നമ്മെ ചുറ്റി വരിയുമ്പോള്‌നാം എല്ലാം രോഗാവസ്തയിലേക്ക് എത്തപെടുന്നു.

കാര്‍ബണ്‍ വ്യാപനത്തിന്റെ അതിപ്രസരവും ഓസോണ്പാളിക്ക് ഏറ്റ വിള്ളലും എല്ലാം കൂടി ജീവജാലങ്ങളുടെ നിലനില്പ് തന്നെ ഇല്ലാതാക്കാന് പോകുന്നവയാണ്, നാമും ആഗോള താപനത്തിന്റെ പിടിയിലേക്ക്പതിയെ അമര്ന്നു കൊണ്ടിരിക്കയാണ് എന്ന ബോധം മനസില്‍ സൂക്ഷിച്ചു കൊണ്ട് പ്രകൃതിയെ രക്ഷിക്കാന്‍ മുന്നോട്ടിറങ്ങുവാനും പരിസ്ഥിതി പ്രശ്‌നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കര്‍മ്മ പരിപാടികള്‍ ആസൂത്രണം ചെയ്യാനുമാണ് പരിസ്ഥിതി ദിനം ആചരിക്കുന്നത്.എല്ലാ വര്‍ഷവും ജൂണ്‍ 5 ആണ് ലോക പരിസ്ഥിതി ദിനമായി ആചരിക്കുന്നത്.

ജീവന്‍ന്റെ നിലനില്‍പ്പ് ഭീഷണി നേരിട്ട സാഹചര്യത്തില്‍ മാത്രമാണ് നാം പരിസ്ഥിതിയെ പറ്റി ചിന്തിക്കാന്‍ തുടങ്ങിയത്. ഭൂമിയുടെ മരണത്തെക്കുറിച്ച മുന്നറിയിപ്പുകളും സൂചനകളും നിരന്തരം അവഗണിച്ച നമ്മള്‍ അവസാന നിമിഷങ്ങളില്‍ കാട്ടിക്കൂട്ടുന്ന വെപ്രാളങ്ങള്‍ മാത്രമാണിത്. വിദ്യാഭ്യാസ കാലം തൊട്ടേ പരിസ്ഥിതിയെ പറ്റി അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ ഭൂമിയെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു തലമുറയെ വളര്‍ത്തിയെടുക്കാമായിരുന്നു. എന്നാല്‍, നിര്‍ഭാഗ്യകരമെന്നുപറയട്ടെ സാമ്പത്തിക ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം കാര്യങ്ങള്‍ കാണാനാവുന്ന ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നും നമ്മുടെ വിദ്യാഭ്യാസം. ഇതിനാലാണ് പരിസ്ഥിതി ദിനാചരണം അടക്കമുള്ളവ വെറും അനുഷ്ഠാനം മാത്രമായി മാറുന്നത്.

പാരിസ്ഥിതിക അവബോധം നമുക്കിടയില്‍ നിന്നു് ചോര്‍ന്നു കൊണ്ടിരിക്കുകയാണ്. ഭൂമിയെ പരമാവധി നാം കാര്‍ന്നു തിന്നു കഴിഞ്ഞു. ശേഷിക്കുന്നവ കൂടി നശിപ്പിക്കാന്‍ ആക്കം കൂട്ടുകയാണ് ഓരോ തലമുറയും.കാട് എന്ന ശ്വാസകോശത്തെ കാത്തുസൂക്ഷിക്കുന്നതിന്റെ പ്രാധാന്യം നാം മറന്ന് കഴിഞ്ഞു. വന നശീകരണം മൂലം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിച്ചു കൊണ്ടിരി ക്കുകയാണ്, കൊടും ചൂടിനെ കാത്തിരിക്കുന്ന നമുക്ക് മരങ്ങള്‍ ആവശ്യമില്ലാതായിരിക്കുന്നു. 

ലോകത്തെ പ്രധാന മഴക്കാടുകള്‍ എല്ലാം ഭീഷണിയിലാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്ത ഫലങ്ങള്‍ നമ്മുടെ നാട്ടിലും കണ്ടു തുടങ്ങിയിരിക്കുന്നു. നാമിന്നും വികസനമെന്ന ഭ്രാന്തമായ ഒരു വലയത്തിനുള്ളിലാണ്, വന്‍ കെട്ടിടങ്ങള്‍ വന്‍ ഫാക്ടറികള്‍ അണക്കെട്ടുകള്‍ മഹാനഗരങ്ങള്‍ ഇതെല്ലാമാണ് നമ്മുടെ വികസന സ്വപ്നങ്ങള്‍, പാരിസ്ഥിതികമായ കാഴ്ച്പ്പാട് വികസന നയരൂപീകരണത്തില്‍ എവിടെയും കാണുന്നില്ല,

ഇനിയെങ്കിലും നമ്മുടെ കുഞ്ഞുങ്ങളെ പരിസ്ഥിതിയെ കുറിച്ചും പ്രകൃതിയെക്കുറിച്ചും പഠിപ്പിക്കുവാന്‍ നാം തയ്യറാവണം.ഈ ചിന്തകളെ ജ്വലിപ്പിക്കുന്നതാവട്ടെ, തിരിച്ചറിവുകള്‍ ഉണര്‍ത്തുന്നതാവട്ടെ ഇത്തരം ദിനാചരണങ്ങള്‍.... 

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC