എബി മക്കപ്പുഴ

ട്രംപ് യുഗം പുലരുവാന്‍ മണിക്കൂറുകള്‍ ബാക്കി

ഏറെ ആകാംഷയുടെയും, കുറെ പരിഭ്രാന്തിയുടെയും വിത്തുകള്‍ ലോക ജനതയുടെ മനസ്സുകളില്‍ വാരി വിതറി, അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ എന്ന പ്രഖ്യാപിത ലക്ഷ്യവുമായി ലോക ജനത ഒന്നടങ്കം ഉറ്റു നോക്കുന്ന ട്രംപ് യുഗം പുലരുവാന്‍ മണിക്കൂറുകള്‍ ബാക്കി.

ചരിത്രത്തിന്റെ ഏടുകളില്‍ പുതിയ ഒരു അദ്ധ്യായം വെട്ടിപ്പിടിച്ച അമേരിക്കയുടെ ഏറ്റവും പ്രായം കൂടിയ അമേരിക്കയുടെ പ്രസിഡണ്ട്.ലോകത്തിലുള്ള എല്ലാ മാധ്യമങ്ങളും ആഭാസനായി വരച്ചു കാട്ടിയെങ്കിലും ശുപാപ്തി വിശ്വാസം ആരുടെയും കീഴില്‍ അടിയറ വയ്ക്കാതെ തെരഞ്ഞെടുപ്പ് രംഗത്തു വീറോട് പൊരുതി ജയം നേടിയ വ്യക്തിത്തത്തിന്റെ ഉടമ.

'ട്രംപ് വേണ്ട, കെകെകെ വേണ്ട, ഫാസിസ്റ്റ് അമേരിക്ക വേണ്ട' എന്ന മുദ്രാ വാക്യവുമായി അമേരിക്കയുടെ തെരുവുകളില്‍ പ്രകടനം നടത്തയവര്‍ക്കു കനത്ത തിരിച്ചടി നല്‍കി അമേരിക്കന്‍ ജനതയുടെ സ്വപ്നത്തിനു സാക്ഷാല്ക്കാരം നല്‍കുവാന്‍, കടം കേറി മുങ്ങി താണുകൊണ്ടിരിക്കുന്ന അമേരിക്കയെ രക്ഷിക്കുവാന്‍ ഡൊണാള്‍ഡ് ജോണ്‍ ട്രംപ് ജനുവരി 20ന് അമേരിക്കയുടെ 45 ആം പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്ക്കും. 304 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ നേടിയാണ് ട്രംപ് വൈറ്റ്ഹൗസിലേക്ക് പ്രവേശിക്കാനൊരുങ്ങുന്നത്.

1789 മുതല്‍ 2016 വരെയുളള 227 വര്‍ഷങ്ങള്‍ക്കിടെ 44 പേരാണ് ജനാധിപത്യ രീതിയില്‍ അമേരിക്ക പ്രസിഡന്റുമാരായി തിരഞ്ഞെടുക്കപ്പെട്ടത്. വ്യവസായികളും കലാകാരമാരും മുഴുവന്‍സമയ രാഷ്ട്രീയക്കാരുമെല്ലാം വിവിധ കാലഘട്ടങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളായിട്ടുണ്ട്. എന്നാല്‍ പ്രചരണകാലത്തെ വാദങ്ങള്‍ കൊണ്ട് മാത്രം കോളിളക്കം സൃഷ്ടിച്ച ഡൊണാള്‍ഡ് ട്രംപിനെ പോലെ ഒരു സ്ഥാനാര്‍ത്ഥി അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ വേറെയില്ല.

തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ടു ചെയ്യാനെത്തിയപ്പോള്‍ ഭാര്യ വോട്ടു ചെയ്യുന്ന് ഒളിഞ്ഞുനോക്കിയും ട്രംപ് വിവാദം സൃഷ്ടിച്ചു. കെട്ടിട്ടനിര്‍മ്മാതാവ്, വ്യവസായി, ടെലിവിഷന്‍ അവതാരകന്‍ ഇങ്ങനെ വിവിധ മേഖലകളില്‍ പടിപടിയായി ജയിച്ചു കയറിയാണ് ഡൊണാള്‍ഡ് ജോണ്‍ ട്രംപ് എന്ന ഡൊണാള്‍ഡ് ട്രംപ് (70) 2016ലെ അമേരിക്കന്‍ പ്രസിഡന്റ തിരഞ്ഞെടുപ്പില്‍ റിബപ്പഌക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കളത്തിലിറങ്ങിയത്.

ന്യൂയോര്‍ക്കിലെ മാന്‍ഹട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ''ദ ട്രംപ് ഓര്‍ഗനൈസേഷന്‍'' എന്ന റിയല്‍ എസ്‌റ്റേറ്റ് ബിസിനിസ് ഗ്രൂപ്പിന്റെ അധിപനാണ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയിലെ വിവിധ നഗരങ്ങളിലും വിദേശരാജ്യങ്ങളിലുമായി ഓഫീസ് ടവറുകള്‍, ഹോട്ടലുകള്‍, കാസിനോകള്‍, ഗോള്‍ഫ് കോഴ്‌സുകള്‍ ആഗോളനിലവാരത്തിലുള്ള അംബര ചുംബികളായ മണി സൗധങ്ങള്‍ ട്രംപിന് സ്വന്തമായുണ്ട്.
ഫോര്ബ്‌സ് മാസിക പുറത്തു വിട്ട കണക്കുകള്‍ തിട്ടപ്പെടുത്തിയാല്‍ അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും സമ്പന്നനായ പ്രസിഡന്റാണ് ട്രംപ്. ആസ്തി 3.7 ബില്ല്യണ്‍ (3700 കോടി) ആണ് .

ന്യൂയോര്‍ക്ക് നഗരത്തില്‍ ജനിച്ചു വളര്‍ന്ന ട്രംപ് ന്യൂയോര്‍ക്ക് മിലിറ്ററി അക്കാദമിയില്‍ നിന്നാണ് തന്റെ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്നും 1968ല്‍ സാമ്പത്തികശാസ്ത്രത്തില്‍ ബിരുദം നേടിയ അദ്ദേഹം 1971ല്‍ പിതാവ് ഫ്രഡ് ട്രംപിന്റെ ഉടമസ്ഥതയിലുള്ള 'എലിസബത്ത് ട്രംപ് ആന്‍ഡ് സണ്‍സ്'' എന്ന കമ്പനിയുടെ നടത്തിപ്പ് ഏറ്റെടുത്തു.

സമ്പന്നതയിലേക്കുള്ള വളര്‍ച്ചയുടെ തുടക്കം 'എലിസബത്ത് ട്രംപ് ആന്‍ഡ് സണ്‌സ്' എന്ന കമ്പനിയിലൂടെ ആയിരുന്നു. പിന്നീട് ട്രംപ് ഓര്ഗങനൈസേഷന്‍ എന്നാക്കിയ ഡൊണാള്ഡ്ര ട്രംപ് മാന്ഹ്ട്ടണിലേക്ക് കമ്പനിയെ മാറ്റിനട്ടതിലൂടെ അംബരചുംബികളായ നിരവധി കെട്ടിട്ടങ്ങളാണ് പിന്നീട് മാന്‍ഹട്ടില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ പടുത്തുയര്‍ത്തിയത്.ഡിസൈനിംഗിലെ വ്യത്യസ്തത കൊണ്ടും ആഡംബര സൗകര്യങ്ങള്‍ കൊണ്ടും ഈ കെട്ടിട്ടങ്ങളെല്ലാം തന്നെ ജനശ്രദ്ധയാകര്‍ഷിച്ചു.റിയല്‍ എസ്‌റ്റേറ്റ് സരംഭങ്ങള്‍ എല്ലാം വന്‍വിജയമായതോടെ ട്രംപിന്റെ ആസ്തിയും കുതിച്ചു കയറി.

ആഗോളതലത്തില്‍ റിയല്‍ എസ്‌റ്റേറ്റ് രംഗത്തോടൊപ്പം വിനോദ,കായികമേഖലകളിലും ട്രംപ് വന്‍തോതില്‍ നിക്ഷേപം നടത്തിയിരുന്നു.1996 നും 2015നും ഇടയില്‍ മിസ്.യൂണിവേഴ്‌സ്, മിസ് യുഎസ്എ, മിസ് ടീന്‍ യുഎസ്എ തുടങ്ങിയ മത്സരം കോര്‍ഡിനേറ്റു ചെയ്തു സൗന്ദര്യ ആസ്വാദകരുടെ ഇടയില്‍ ഒരു തരംഗമായി മാറി. 2003 കാലഘട്ടത്തില്‍ ടെലിവിഷന്‍ റിയാലിറ്റി ഷോകളുടെ പ്രൊഡ്യൂസറായും, എന്ബി.സി ചാനലുമായി സഹകരിച്ച് നിരവധി റിയാലിറ്റിഷോകള്‍ നിര്‍മ്മിച്ചു കൂടുതല്‍ ജനപ്രീതി നേടി.

തന്ത്രശാലിയായ ഒരു കച്ചവടക്കാരനായി പേരെടുത്ത ട്രംപിന്റെ രാഷ്ട്രീയനിലപാടുകളും അവസരത്തിനൊത്തു മാറിക്കൊണ്ടിരുന്നു.
70കളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയേയും റൊണാള്‍ഡ് റീഗനെയും പിന്തുണച്ച ട്രംപ് 1990കളില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച അനുയായിയായി സ്വയം പ്രഖ്യാപിച്ചു.പിന്നീട് 1999ല്‍ റിഫോം പാര്‍ട്ടിയിലേക്ക് ചുവടുമാറിയ ട്രംപ് 2000ത്തിലെ പ്രസിഡന്റ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി പ്രചരണമാരംഭിച്ചെങ്കിലും പിന്നീട് പിന്മാറുകയായിരുന്നു.2012ല്‍ ഒബാമ രണ്ടാം വട്ടവും മത്സരിച്ച തിരഞ്ഞെടുപ്പില്‍ റിപ്പബഌക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാവാന്‍ ട്രംപ് പ്രചരണവുമായി രംഗത്തിറങ്ങി. ഒബാമയുടെ പൗരത്വത്തെ ചൊല്ലി ട്രംപ് നടത്തിയ പല പരാമര്‍ശങ്ങളും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചു.

എന്നാല്‍ തുടക്കത്തില്‍ ലഭിച്ച ജനശ്രദ്ധ പിന്നീട് നഷ്ടമായതോടെ രണ്ടാം തവണയും പിന്മാറി.
2016തിരഞ്ഞെടുപ്പിന് ഒന്നരവര്‍ഷം മുന്‍പാണ് മൂന്നാം വട്ടവും പ്രസിഡന്റ് സ്ഥാനത്തേക്ക് താന്‍ മത്സരിക്കുന്നതായി ട്രംപ് പ്രഖ്യാപിക്കുന്നത്.

മുന്‍ക്കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായൊരു രാഷ്ട്രീയസാഹചര്യമായിരുന്നു അമേരിക്കയില്‍ സംജാതമായതു.സാമ്പത്തികമാന്ദ്യവും ആഗോളതീവ്രവാദവും ചേര്‍ന്ന് രാജ്യത്ത് സൃഷ്ടിച്ച അരക്ഷിതാവസ്ഥ ട്രംപ് ശരിക്കും മുതലെടുത്തു.. നിയമവിരുദ്ധമായ കുടിയേറ്റം, പുറംജോലികരാറുകള്‍ മൂലം അമേരിക്കന്‍ പൗരന്‍മാര്‍ നേരിടുന്ന അനിശ്ചിതാവസ്ഥ, രാജ്യം നേരിടുന്ന സാമ്പത്തിക തളര്‍ച്ച, വര്‍ധിച്ചു വരുന്ന വര്‍ധിച്ചു വരുന്ന കുറ്റകൃത്യനിരക്ക്, ഇസ്ലാമിക തീവ്രവാദം തുടങ്ങിയ വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള ട്രംപിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം വോട്ടറുംമാരെ അതിയായി ആകര്‍ഷിച്ചു. മേക്ക് അമേരിക്ക ഗ്രേറ്റ് എഗൈന്‍ (അമേരിക്കയെ വീണ്ടും മഹത്തരമാക്കൂ) എന്നതായിരുന്നു ട്രംപ് ക്യാമ്പിന്റെ മുദ്രാവാക്യം അമേരിക്കന്‍ ജനതയെ ആകര്‍ഷിച്ചു .

കറുത്ത വര്‍ഗ്ഗക്കാര്‍, സ്ത്രീകള്‍, വികലാംഗര്‍ എന്നിവരെ ട്രംപ് അപമാനിക്കുന്നതായുള്ള വാര്‍ത്തകള്‍ ഇളക്കിവിട്ടു അദ്ദേഹത്തെ മാനസികമായി തളര്‍ത്തുവാന്‍ ശ്രമിച്ചെങ്കിലും ദൈനംദിനം ജനപ്രീതി ഏറി വന്നു. മെക്‌സിക്കോയില്‍ നിന്നുള്ള കുടിയേറ്റം തടയാന്‍ യുഎസ്‌മെക്‌സിക്കോ അതിര്‍ത്തിയില്‍ മതില്‍ കെട്ടുമെന്ന ട്രംപിന്റെ വാദം ഒരേസമയം കൈയടിയും കൂവലും നേടിക്കൊടുത്തു.എന്തായാലും വിവാദങ്ങളുടെ അകമ്പടിയോടെ ടെഡ് ക്രൂസിനെ പരാജയപ്പെടുത്തി 551നെതിരെ 1441 ഡെലഗേറ്റുകളുടെ പിന്തുണയോടെയാണ് ട്രംപ് പാര്‍ട്ടി ടിക്കറ്റ് സ്വന്തമാക്കി. റിപ്പബഌക്കന്‍ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനര്‍ത്ഥിത്വം നേടിയെങ്കിലും ട്രംപിനെതിരെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായ വികാരം നിലനിന്നു.

എന്നാല്‍ അതിനെയെല്ലാം അവഗണിച്ച ട്രംപ് മൂര്‍ച്ചയേറിയ നാവുമായി പ്രചരണത്തില്‍ നിറഞ്ഞു. അമേരിക്കയുടെ ശത്രുവായ റഷ്യന്‍ പ്രസിഡന്റ് വാള്ഡ്മിര്‍ പുടിനെ പുകഴ്ത്താനും പ്രസിഡന്റായാല്‍ അദ്ദേഹത്തോട് നല്ല ബന്ധം നിലനിര്‍ത്തുമെന്ന് പ്രഖ്യാപനം നടത്തി.

ചൈന അമേരിക്കയുടെ വഴിമുടക്കുമെന്നും പാകിസ്ഥാന്‍ ഭീകരതയ്ക്ക് ഓശാന പാടുന്നുവെന്നും തുറന്നടിച്ചു അമേരിക്കന്‍ ജനങ്ങളുടെ ആവേശമായി മാറി. അമേരിക്കയില്‍ നിന്ന് പുറംകരാറുകള്‍ നേടി ഇന്ത്യ വരുമാനം ഇരട്ടിപ്പിക്കുകയാണെന്നും ഇത് അമേരിക്കക്കാരുടെ വരുമാനം നഷ്ടപ്പെടുത്തുമെന്നും പറഞ്ഞ ട്രംപ് പിന്നീട് ഇന്ത്യന്‍ പ്രധാനമന്ത്രി മോദി മിടുക്കാനാണെന്നും ഭാവിയില്‍ തങ്ങള്‍ ഒന്നിച്ചു പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

ഇന്ത്യന്‍ സമൂഹത്തെ കൈയിലെടുത്തു ഇന്ത്യന്‍സമൂഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ ഇന്ത്യഅമേരിക്ക ബന്ധം പുതിയ തലത്തിലേക്ക് ഉയര്‍ത്തുമെന്നും പ്രഖ്യാപിച്ചു.
വിവാദങ്ങളുടെ ഘോഷയാത്രയായി ട്രംപിന്റെ പ്രചരണം മുന്നേറുന്നതിനിടെയാണ് ട്രംപിന് നേരെ നികുതി വെട്ടിച്ചെന്ന ആരോപണമുണ്ടായതു.1990കളില്‍ ട്രംപ് നിയമ ലംഘനം നടത്തിയെന്നും, മകളെക്കുറിച്ചും വേറെ ചില വനിതകളെക്കുറിച്ചും ട്രംപ് നടത്തിയ ലൈംഗീകചുവയുള്ള പരാമര്ശങ്ങളുടെ ശബ്ദരേഖയും മറ്റു തെളിവുകളും കാട്ടി വിവാദങ്ങളുടെ ഒരു ശ്രേണി തന്നെ ഇറക്കി വിട്ടു.

ഡൊണാള്‍ഡ് ട്രംപ് അത്യന്തം വാശിയേറിയ പോരാട്ടത്തില്‍ ഉജ്ജ്വല വിജയവുമായാണ് ട്രംപ് വൈറ്റ് ഹൗസിലേക്ക് വരുന്നത്. അമേരിക്കയുടെ നാല്‍പ്പത്തിയഞ്ചാമത്തെ പ്രസിഡന്റായാണ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ എട്ടുവര്‍ഷത്തോളം നീണ്ട ഡെമോക്രാറ്റിക് ഭരണത്തിനാണ് അമേരിക്കയില്‍ അവസാനമാകുന്നത്.

എഴുപതിലും യുവത്വം തുളുമ്പുന്ന, തികഞ്ഞ രാജ്യസ്‌നേഹിയായ ചരിത്രത്തിന്റെ ഏടുകളില്‍ വ്യത്യസ്തതയുടെ രൂപവും ഭാവവും നല്‍കി ഡൊണാള്‍ഡ് ജോണ്‍ ട്രംപ് ജനുവരി ഇരുപതിന് സത്യപ്രതിജ്ഞ ചെയ്തു അമേരിക്കയുടെ പരമോന്നത സ്ഥാനം അലങ്കരിക്കും.

ചെറുപ്പത്തില്‍ കുസൃതിക്കുട്ടനായും, യൗവനത്തില്‍ യോദ്ധാവായും, മധ്യപ്രായത്തില്‍ തന്ത്രശാലിയായ ലോകം അറിയുന്ന ബിസിനസ് സാമ്രട്ടായും എഴുപത്തില്‍ ചരിതം തിരുത്തി കുറിച്ചുകൊണ്ട് അമേരിക്കയുടെ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുക്കുമ്പോള്‍ അമേരിക്കയെ സ്‌നേഹിക്കുന്നവര്‍ക്ക് നിര്‍ഭയമായ നാളുകളും,നിയമ ലംഘനം നടത്തുന്നവര്‍ക്കു ഭയത്തിന്റെയും പരിഭ്രാന്തിയുടെയും നാളുകളും ആയിരിക്കും ഇനിയുള്ളത്.

Read more

രൂപയ്ക്ക് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യം! സമീപ ഭാവിയില്‍ ഒരു ഡോളറിനു 100 രൂപ എത്താന്‍ സാധ്യത?

രാജ്യാന്തര തലത്തിനൊപ്പം ഇന്ത്യന്‍ ഓഹരി വിപണിയും ഇടിവ് നേരിടുന്നതിനിടെ രൂപയുടെ മൂല്യത്തില്‍ റിക്കാര്‍ഡ് തകര്‍ച്ച. ഡോളറുമായുള്ള വിനിമയ നിരക്കില്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തകര്‍ച്ചയാണ് രൂപയ്ക്ക് ഉണ്ടായിരിക്കുന്നത്. 2016 ഡിസംബര്‍ ഒടുവിലേക്കു വിനിമയ നിരക്ക് 70 നു മുകളിലാകാനാണ് സാധ്യത.

എത്ര രൂപ കൊടുത്താന്‍ ഒരു ഡോളര്‍ കിട്ടും? ഒരു ഡോളര്‍ തന്നാല്‍ എത്ര രൂപ കൊടുക്കാന്‍ തയ്യാറാകും? രൂപയും ഡോളറും തമ്മിലുള്ള ഈ കൈമാറ്റത്തിനെയാണ് വിനിമയ നിരക്ക് എന്നുപറയുന്നത്.

ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുമ്പോള്‍ രൂപയുടെ വിനിമയനിരക്ക് ഒരു ഡോളറിന് 3.30 രൂപയായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത് 68 രൂപയ്ക്കു അടുത്തായി. രൂപയുടെ വിനിമയ നിരക്ക് അഥവാ കൈമാറ്റ തോത് ഇടിഞ്ഞു. കൈമാറ്റം ചെയ്യുമ്പോള്‍ എന്ത് പകരം ലഭിക്കുമെന്നുള്ളതാണ് ഏതൊരു വസ്തുവിന്റെയും വിനിമയ മൂല്യം. അതുകൊണ്ട് മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ രൂപയുടെ മൂല്യം ഇടിഞ്ഞു. രൂപയുടെ മൂല്യം തുടര്‍ച്ചയായി കുറഞ്ഞുകൊണ്ടിരിക്കുന്നത് രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുകയാണ്. രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും രൂപയുടെ മൂല്യത്തില്‍ ദിവസംതോറും ഉണ്ടാകുന്ന ഏറ്റക്കുറച്ചിലിലാണ്.

രൂപ -ഡോളര്‍ അനുപാതം സ്വാതന്ത്ര്യത്തിനു ശേഷം:

Year Exchange rate (INR per USD)
1947 - 3.30
1949 -4.76
1966- 7.50
1975- 10.41
1980- 7.88
1985- 12.36
1990- 17.50
1995 -32.42
2000 -45.00
2006- 48.33
2007- (Oct) 38.48
2008 (June) 42.51
2008 (October) 48.88
2009 (October) 46.37
2010 (January 22) 46.21
2011 (September 21) 48.24
2011 (November 17) 55.39
2012 (May 23) 56.25
2012 (June 22) 57.15
2013 (May 15) 54.73
2013 (June 12) 58.50
2013 (June 27) 60.73
2013 (Aug 22) 65.13
2014 (Jan 62.06
2014 (June 59.70
2014 (Dec 62.83
2015 (Jan 62.13
2015 (June 63.81
2015 (Dec 66.52
2016 January to November
Jan 67.30 
Feb 68.30
Mar 66.87
Apr 66.48 
May 66.94 
Jun 67.25 
Jul 67.13
Aug 66.94 
Sep 66.74
Oct 66.73 
Nov 67.56 

ഡോളര്‍ ശക്തിപ്പെടുന്നതിന് അനുസരിച്ച് ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തുടരുന്നു. വരും മാസങ്ങളിലും ഇതേനില തുടരാനാണ് സാധ്യതയെന്നും ഈ വര്ഷംന അവസാനത്തോടെ 75 രൂപ ആയി രൂപയുടെ മൂല്യം കുറയുമെന്നാണ് സാമ്പത്തീക വിദഗ്ധര്‍ അഭിപ്രായപ്പെട്ടുന്നതു. അമേരിക്കന്‍ പ്രസിഡന്റിന്റെ ചരിത്ര വിജയവും, ഇന്ത്യയിലെ 500 ,1000 രൂപയുടെ പെട്ടെന്നുള്ള നിരോധനവും രൂപയുടെ വിനിമയ മൂല്യത്തെ സാരമായി ബാധിച്ചിട്ടുണ്ട്.

Read more

താങ്ക്‌സ് ഗിവിങ് ഡേ വൈവിദ്ധ്യമാര്‍ന്ന സംസ്ക്കാരങ്ങളുടെ ഒത്തു ചേരല്‍

"താങ്ക്‌സ് ഗിവിങ് ഡേ" എന്ന ദിവസം മനസ്സിലേക്ക് വരുമ്പോള്‍ ടര്‍ക്കി, സ്റ്റഫിങ്ങ്, ഗ്രേവി, ബ്രെഡ് റോസ്റ്റ്, മധുരമുള്ള ചീനിക്കിഴങ്ങ്, കോണ്‍ബ്രഡ്, പങ്കിന്‍ പൈ, ക്രാന്‍ബെറി സോസ്, അടങ്ങിയ വിഭവങ്ങളുമായി കുടുംബക്കാരും കൂട്ടുകാരും ഒന്നിച്ചു കൂടി സന്തോഷത്തോടുകൂടി ഒത്തുകൂടുന്ന ഒരു ദിനത്തെ പറ്റിയാണ് നാം ഓര്‍ക്കുക .

"താങ്ക്‌സ് ഗിവിങ് ഡേ' എന്ന ചോദ്യത്തിനുത്തരം സാഹചര്യങ്ങളനുസരിച്ച് ഓരോരുത്തരുടെയും, വിവിധ മതത്തിന്റെയും ചിന്താഗതികള്‍ ഇന്ന് വിഭിന്നമായി കാണുന്നു. എന്നാല്‍ 'താങ്ക്‌സ് ഗിവിങ് ഡേയ്ക്ക്' ഒരു കൂട്ടം പൂര്‍വികരുടെ ത്യാഗ പൂരണമായ ജീവിത അനുഭവങ്ങളുടെ ഒരു കരളലിയിപ്പിക്കുന്ന കഥയുണ്ട്.

ഏകദേശം 400 കൊല്ലങ്ങള്‍ക്കു മുമ്പ് ഇംഗ്ലണ്ടിലെ ജനതയെ രോഷാകുലരാക്കിയ ഒരു വിളംബരം അന്നത്തെ രാജാവ് പുറപ്പെടുവിച്ചു. ജനങ്ങളുടെ പ്രാര്‍ത്ഥനയിലുള്ള ആചാരരീതികളെ സമൂലമായി മാറ്റിക്കൊണ്ടുള്ള ഒരു വിളംബരം ആയിരുന്നു. ഒരു വ്യക്തിക്ക് സ്വതന്ത്രമായി ദൈവത്തോട് പ്രാര്‍ത്ഥിക്കുവാനും ആരാധിക്കുവാനുമുള്ള സ്വാതന്ത്രത്തെ തടഞ്ഞുകൊണ്ടുള്ള നിയമം. പ്രാര്‍ത്ഥിക്കാനുള്ള അവകാശങ്ങളെ തടയുന്ന രാജാവിന്റെ വിലക്കിനെതിരെ ജനം മുഴുവന്‍ അതൃപ്തരായിരുന്നു. രാജാവ് ചൊല്ലുന്ന അതേ പ്രാര്‍ത്ഥന ജനം ചൊല്ലിയില്ലെങ്കില്‍ രാജ്യശിക്ഷയും കഠിന പീഡനവും ലഭിക്കുമായിരുന്നു. ജയില്‍ ശിക്ഷയും രാജ്യത്തിനു പുറത്താക്കുന്ന നടപടികള്‍വരെയും നടപ്പാക്കിയിരുന്നു.

ദൈവ വിശ്വാസികളായ പ്രജകള്‍ രാജാവിന്റെ നടപടിയെ എതിര്‍ത്തുകൊണ്ട് പ്രതിഷേധ ശബ്ദങ്ങള്‍ രാജ്യത്താകമാനം വ്യാപിക്കാന്‍ തുടങ്ങി. അങ്ങനെ ധാരാളം ജനങ്ങള്‍ ആ രാജ്യം വിട്ടു ഹോളണ്ടിലും മറ്റു ഭാഗങ്ങളിലേക്കും ചേക്കേറി.

മനസ്സിനനുയോജ്യമായ, ദൈവത്തെ ആരാധിക്കുവാന്‍ പറ്റിയ ഒരു വാസസ്ഥലം അവരുടെ സ്വപ്നം ആയിരുന്നു പിറന്നു വീണ മണ്ണിനെക്കാള്‍ കുടിയേറിയ നാടിനെ വന്ദിക്കാനും തുടങ്ങി.
ഹോളണ്ടിനെ സ്വന്തം രാജ്യമായി കണ്ട് കുറച്ചുകാലം അവിടെ സന്തോഷമായി കഴിഞ്ഞുവെങ്കിലും ഇംഗ്ലീഷുകാരായ കുട്ടികളോട് ഹോളണ്ടുകാര്‍ അസമത്വം കാട്ടിയിരുന്നു.അവര്ക്കു ഇംഗ്ലീഷുകുട്ടികളോട് വെറുപ്പായി .ദൈവ ഭയമില്ലാതെ കുട്ടികള്‍ വികൃതികളായി വളര്‍ന്നു .

ഹോളണ്ടില്‍ കുടിയേറിയ മാതാപിതാക്കള്‍ മക്കളുടെ വഴി പിഴച്ച പോക്കില്‍ വ്യസനിച്ചിരുന്നു. മക്കളുടെ നല്ല ഭാവിക്കുവേണ്ടി ആ രാജ്യം വിടുവാന്‍ തീരുമാനിച്ചു.ദൈവം താമസ സ്ഥലം ഒരുക്കുമെന്ന വിശ്വാസത്തില്‍ വളരെ വിദൂരെയുള്ള അമേരിക്ക ലക്ഷ്യമാക്കി അവര്‍ യാത്രക്ക് ഒരുങ്ങി. 'മേയ് ഫ്‌ളവറെ'ന്നും 'സ്പീഡ് വെല്ലെ'ന്നും പേരുകളുള്ള രണ്ടു കപ്പലുകള്‍ അവര്‍ വാടകയ്‌ക്കെടുത്തു. സമുദ്രത്തി കൂടെ ദീര്ഘ് ദൂരം യാത്ര ചെയ്യുവാന്‍ ഈ രണ്ടു കപ്പലുകളും അനുയോജ്യമായിരുന്നില്ല. രണ്ടു കപ്പലുകളും യാത്ര പൂര്‍ത്തിയാക്കാതെ മടങ്ങി എത്തി. എങ്കിലും ഒരു ഭാഗ്യ പരീക്ഷണം പോലെ മാതാപിതാക്കളും കുഞ്ഞുങ്ങളുമടങ്ങിയ നൂറോളം യാത്രക്കാരെയും വഹിച്ചുകൊണ്ട് വീണ്ടും അവര്‍ യാത്ര സ്വയം തുടര്ന്നു. തിങ്ങിനിറഞ്ഞ കപ്പലിലുള്ള അവരുടെ യാത്ര വളരെ ദുരിതപൂരണമായിരുന്നു . തണുപ്പിന്റെ കാഠിന്യം അസഹനീയവുമായിരുന്നു. കാറ്റും കൊടുംകാറ്റും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും മൂലം സമുദ്രം ശാന്തമായിരുന്നില്ല. ദുരിതം നിറഞ്ഞ നീണ്ട രണ്ടു മാസങ്ങളോളം വെള്ളത്തില്‍ക്കൂടി അന്നവര്‍ യാത്ര ചെയ്തു. വളരെ യാതന നിറഞ്ഞ യാത്ര വേണ്ടായിരുന്നുവെന്നും യാത്രക്കാര്‍ക്കു തോന്നിപ്പോയി.ഒരു സ്വപ്നത്തിന്റെ സാക്ഷല്‍ക്കാരം എന്നപോലെ ഒരു കരയുടെ കാഴ്ച കണ്ടു. പക്ഷെ ദൂരെ വെറും പാറകളും മണലുകളും നിറഞ്ഞ സമതലമാണ് കണ്ടത്. പച്ചപ്പുല്ലുകളും പക്ഷി മൃഗാദികളുമടങ്ങിയ ഒരു ഭൂപ്രദേശമാണ് അവര്‍ സ്വപ്നം കണ്ടിരുന്നത്.

നവംബര്‍ മാസത്തിലെ കൊടും തണുപ്പില്‍ മഞ്ഞുകൊണ്ടു മൂടി കിടക്കുന്ന ആ സ്വപ്!ന ഭൂമിയിലേക്ക് ചരിത്ര പ്രസിദ്ധമായ 'മെയ് ഫ്‌ലൗവര്‍ ' കപ്പലിലെ കപ്പിത്താന്‍ 'മൈല്‌സ് സ്റ്റാണ്ടിലും' ഏതാനും ധീരരായ യാത്രക്കാരും ധൈര്യം അവലംബിച്ച് കപ്പലിനു പുറത്തിറങ്ങി.

അവിടെ ജനവാസമോ വാസസ്ഥലങ്ങളോ ഉണ്ടോയെന്നറിയാന്‍ ചുറ്റും നോക്കി. എന്നാന്‍ കുറെ ദേശീയ ഇന്ത്യന്‍സിനെ കണ്ടു.നങ്കൂരമടിച്ചു തീരത്തെത്തിയ കപ്പലിനെ കണ്ടയുടന്‍ അവരോടിപ്പോയി.
റെഡ് ഇന്ത്യന്‍ കുടിലുകളും ശവശരീരം കുഴിച്ചിട്ട ചില കുഴിമാടങ്ങളും അവിടെയുണ്ടായിരുന്നു. കപ്പലില്‍നിന്നു പല പ്രാവിശ്യം താമസിക്കാന്‍ അനുയോജ്യമായ സ്ഥലങ്ങളന്വേഷിച്ചുകൊണ്ട് അവര്‍ നടന്നു. അവസാനം ജീവിക്കാന്‍ അനുയോജ്യമായ മനോഹരമായ ഒരു പ്രദേശം കണ്ടെത്തി.
ക്ഷീണിച്ചു വന്ന കപ്പല്‍ യാത്രക്കാര്‍ വിശ്രമം ചെയ്ത സ്ഥലത്തെ 'പ്ലിമത്ത് റോക്ക്' എന്നറിയപ്പെടുന്നു. അവര്‍ക്കു താമസിക്കാന്‍ ആദ്യത്തെ വീട് അന്നത്തെ ക്രിസ്തുമസ് ദിനത്തില്‍ പണുതുണ്ടാക്കി. എവിടെയും മഞ്ഞുകട്ടികള്‍ മൂടി കിടന്നിരുന്നു.അസഹ്യമായ കൊടും തണുപ്പും,ശീത കാറ്റും അവരുടെ ജീവിതത്തെ ദുരിത പൂര്ണമാക്കി.

ചുറ്റുമുള്ള മരങ്ങള്‍ മുറിച്ച് പാര്‍ക്കുവാന്‍ വീട് പണിതപ്പോള്‍ സൃഷ്ട്ടാവായ ദൈവത്തെ ആരാധിക്കുവാന്‍ പള്ളി പണിയുവാന്‍ അവര്‍ മറന്നില്ല തണുപ്പും നീണ്ട യാത്രകളും വിശപ്പും അവരെ നിര്‍ജീവമാക്കിയിരുന്നു. ആര്‍ക്കും ഭക്ഷിക്കാനാവശ്യത്തിന് ഭക്ഷണമുണ്ടായിരുന്നില്ല.പ്രതികൂല കാലാവസ്ഥയും,അടിക്കടി ഉണ്ടായ രോഗങ്ങളും അവരുടെ ജീവിതത്തെ ദുഖപൂര്‍ണമാക്കി .പകുതിയോളം യാത്രക്കാരും ഒന്നുപോലെ പനിച്ചു കിടന്നു. ക്യാപ്റ്റന്‍ മൈല്‌സ് സ്റ്റാണ്ടിയും മറ്റു സഹ യാത്രക്കാരും തങ്ങളാല്‍ കഴിയും വണ്ണം രോഗികളെ ശുശ്രുഷിച്ചു.എന്നാല്‍ അടുത്ത പുതു വര്ഷം കാണുന്നതിനു മുമ്പ് പുതിയ കരയില്‍ വന്നെത്തിയ കുടിയേറ്റക്കാരില്‍ പകുതിയോളം മരിച്ചു പോയിരുന്നു.

ശൈത്യ കാലം മാറി പതിയെ സൂര്യന്‍ പ്രകൃതി മുഴുവന്‍ പ്രകാശിക്കാന്‍ തുടങ്ങി. മണ്ണിനും പാറകളിലും മേലുണ്ടായിരുന്ന ഹിമം സാവധാനം ഉരുകിക്കൊണ്ടിരുന്നു. വൃക്ഷങ്ങളില്‍ പച്ചനിറമുള്ള ഇലകള്‍ തളിര്‍ക്കാനും തുടങ്ങി.വസന്ത കാലത്തിന്റെ സൗരഭ്യ വാസന അവര്‍ക്കു മുന്നോട്ടുള്ള ജീവിതത്തിനു പ്രചോദനമേകി. അജ്ഞാതമായ ആ കാട്ടിന്‍ പ്രദേശങ്ങളില്‍ നിന്ന് മാന്‍പേടകളും ഇറങ്ങി വരാന്‍ തുടങ്ങി. മരവിച്ച തണുപ്പുകാലങ്ങളില്‍ അവരെ സഹായിക്കാന്‍ ദേശീയരായ ഇന്ത്യന്‍സ് വരുന്നതും കുടിയേറ്റക്കാര്‍ക്ക് ആശ്വാസമായിരുന്നു.അവര്‍ അവരെ ഗോതമ്പും ബാര്‍ലിയും മറ്റു ധാന്യങ്ങളും എങ്ങനെ കൃഷി ചെയ്യണമെന്നും പഠിപ്പിച്ചിരുന്നു.ഉഷ്ണ കാലം വന്നപ്പോള്‍ ഭൂമി മുഴുവന്‍ വെളിച്ചമാവുകയും ദിവസങ്ങളുടെ നീളം വര്‍ദ്ധിക്കുകയും ചെയ്തു. പുതിയ ഭൂമിയില്‍ വന്നെത്തിയ കുട്ടികള്‍ക്കും ഉത്സവമാവാന്‍ തുടങ്ങി. തെരഞ്ഞെടുത്ത വാസസ്ഥലങ്ങളായ 'പ്ലിമത്തും' പരിസരങ്ങളും സുന്ദരങ്ങളായപ്രദേശങ്ങളായി അനുഭവപ്പെടാനും തുടങ്ങി. ചിലക്കുന്ന പക്ഷികളും,സുഗന്ധമേകിയ പൗഷ്പങ്ങളും പ്രകൃതിയെ നയന മനോഹരമാക്കിയിരുന്നു. സൂര്യന്‍ പ്രകാശിതമായി ഭൂമിയിലെവിടെയും ചൂട് അനുഭവപ്പെടുമ്പോള്‍ തിങ്ങി നിറഞ്ഞിരുന്ന പൈന്‍ മരങ്ങള്‍ തണലും ശീതളതയും നല്കിയിരുന്നത് മനസിനും കുളിര്മ്മന നല്കിായിരുന്നു. അവര്‍ ആ ഭൂമിയില്‍ കൃഷി ചെയ്തു.ആദ്യ വര്ഷം തന്നെ കൃഷി വിഭവങ്ങള്‍ തഴച്ചു വളരുന്നതായും കണ്ടു. വരാനിരിക്കുന്ന ശരത്ക്കാലത്തേയ്ക്കും ധാന്യങ്ങള്‍ ശേഖരിച്ചിരുന്നു. അവര്‍ കാട്ടാറിന്റെ തീരത്തും വയലുകളുടെ മദ്ധ്യേയും കൂട്ടായ്മ പ്രാര്‍ത്ഥനകള്‍ നടത്തിക്കൊണ്ട് സൃഷ്ടാവായ ദൈവത്തോട് നന്ദി പ്രകടിപ്പിച്ച് സ്തുതി ഗീതങ്ങള്‍ പാടിയിരുന്നു. "ദൈവമേ ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു; അങ്ങാണ് ഭൂമിയെ പ്രകാശിപ്പിക്കുന്ന സൂര്യചന്ദ്രാദികളുടെ നാഥനായ സര്‍വ്വ ശക്തന്‍; അവിടുന്നു കാരണം മഴ പെയ്യുന്നു; ധാന്യങ്ങള്‍ സമൃദ്ധമായി വിളയുന്നു". ഓരോരുത്തരും ഭവനങ്ങളിലിരുന്നും ദൈവത്തെ സ്തുതിച്ചിരുന്നു. മാതാപിതാക്കളും കുഞ്ഞുങ്ങളും ഒപ്പം ആകാശത്തിലേക്ക് കൈകള്‍ ഉയര്‍ത്തി സൃഷ്ടാവിനു നന്ദി പ്രകടിപ്പിക്കുമായിരുന്നു.

ഒരിക്കല്‍ അവരിലെ അമ്മമാര്‍ ഒന്നിച്ചു കൂടി പറഞ്ഞു, "നമുക്കിനി നമ്മെ സഹായിച്ച ദേശീയരായ ഇന്ത്യാക്കാരുമൊത്തു 'നന്ദി'യുടെ പ്രതീകമായ ഒരു ദിനം കൊണ്ടാടാം. അവരെ നമ്മുടെ അതിഥികളായി ക്ഷണിച്ച് അവരോടൊപ്പം കാരുണ്യവാനായ ദൈവത്തിനു നന്ദി പ്രകടിപ്പിക്കാം. അന്നേ ദിവസം നമ്മുടെ ഭവനങ്ങള്‍ക്കു ചുറ്റും ഉത്സവമാവണം. ദൈവം നമ്മെ അനുഗ്രഹിക്കാതെയിരിക്കില്ല.'

അങ്ങനെ ചരിത്രത്തിനു തിളക്കം നല്കിയ ദേശീയ ഇന്ത്യാക്കാരും തീര്‍ത്ഥാടകരായ കുടിയേറ്റക്കാരും ആഘോഷിച്ച ദിനത്തെ ആദ്യത്തെ ' താങ്ക്‌സ് ഗിവിങ് ഡേ' യായി അറിയപ്പെടുന്നു.അവര്‍ പരസ്പരം ഹൃദയങ്ങള്‍ പങ്കു വെച്ച് ഏകമായ മനസോടെ അന്നത്തെ ദിനങ്ങള്‍ ആഘോഷിച്ചു.

മാനിന്റെ തോലുകൊണ്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് റഡ് ഇന്ത്യന്‍സ് പരിപാടികളില്‍ സംബന്ധിക്കാന്‍ വന്നത്. കൈകളില്‍ വേട്ടയാടി കിട്ടിയ കാട്ടെറച്ചിയുമായിട്ട് സമ്മാനമായി വന്നവരില്‍ ചിലര്‍ ഫെറി കോട്ടുകള്‍ ധരിച്ചിരുന്നു. അവരുടെ നീണ്ട തലമുടി തോളുവരെയുമുണ്ടായിരുന്നു. പക്ഷി തൂവലുകള്‍ കൊണ്ടോ നരിയുടെ വാലു കൊണ്ടോ തലമുടി ചീകി മടക്കി വെച്ചിട്ടുണ്ടായിരുന്നു. അവരുടെ മുഖം വിവിധ നിറങ്ങളുള്ള ചായംകൊണ്ട് പൂശിയതായിരുന്നു. തടിച്ച വരകള്‍ കൊണ്ട് ദേഹമാസകലം വര്ണ്ണ നിറമുള്ളതാക്കിയിരുന്നു. പരമ്പരാഗതമായ ആചാര വേഷങ്ങളോടെ ആദ്യ 'താങ്ക്‌സ് ഗിവിങ് ഡേ' ആഘോഷിക്കാനായി അവരന്നു വന്നപ്പോള്‍ വൈവദ്ധ്യമാര്ന്ന് രണ്ടു സംസ്ക്കാരങ്ങളുടെ ഒത്തുചേരലായി മാറി.

ഭക്ഷണം കഴിക്കുന്ന വേളയിലെല്ലാം കപ്പലില്‍ വന്ന പുതിയ താമസക്കാരായ തീര്‍ത്ഥാടകരും ഇന്ത്യന്‍സുമൊന്നിച്ചു ദൈവത്തിന് സ്‌തോത്ര ഗീതങ്ങള്‍ പാടിയിരുന്നു. 'എല്ലാ നന്മകളും അനുഗ്രഹങ്ങളും നല്‍കണമേയെന്നും' ഇരുകൂട്ടരുമൊന്നിച്ചുള്ള പ്രാര്‍ത്ഥനാഗീതങ്ങളില്‍ ഉണ്ടായിരുന്നു. ദേശീയരായവര്‍ സാമ്പ്രദായികമായ പാട്ടുകളും പാടി,നൃത്തം ആടി കുടിയേറ്റക്കരോടൊപ്പം മൂന്നു ദിവസങ്ങള്‍ കഴിച്ചുകൂട്ടി. ഒന്നിച്ചവരോടുകൂടി കളിസ്ഥലങ്ങളില്‍ പോയി കുഞ്ഞുങ്ങളുമൊത്തു കളിച്ചിരുന്നു. കുടിയേറ്റക്കാര്‍ തോക്കുമായും ദേശീയര്‍ അമ്പും വില്ലുമായും നായാട്ടിനും പോയിരുന്നു. അങ്ങനെ ആഹ്ലാദത്തോടെ മൂന്നു ദിവസങ്ങള്‍ അവിടെ കഴിഞ്ഞു കൂടി. ഒന്നായി ഒരേസ്വരത്തില്‍ ഇരുവിഭാഗ ജനങ്ങളും ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ടിരുന്നു. താങ്ക്‌സ് ഗിവിങ് അന്നത്തെപോലെ ഇന്നും മൂന്നു ദിവസം ആഘോഷിച്ചു കൊണ്ടാടുന്നു

ജീവിക്കാനുള്ള പടവെട്ടുമായി പുതിയ വാസസ്ഥലം തേടിയന്വേഷിച്ചു വന്നവര്‍ക്കു അനേക തവണകള്‍ ദീനങ്ങളും പിടി കൂടിയിട്ടുണ്ട്.'മെയ് ഫ്‌ളവര്‍ ' കപ്പലില്‍ നിന്നിറങ്ങിയ കാലം മുതല്‍ ദുരന്തങ്ങളുടെ അനേക കഥകള്‍ അവര്‍ക്ക് പറയാനുണ്ടായിരുന്നു. അവരെല്ലാം ജീവിക്കാന്‍ വേണ്ടി യാതനകളനുഭവിച്ച് കഠിനമായി അദ്ധ്വാനിച്ചു. പലപ്പോഴും കഴിക്കാന്‍ ആവശ്യത്തിനു ഭക്ഷണം പോലും ഉണ്ടായിരുന്നില്ല. കൂടപ്പിറപ്പുകളും സുഹൃത്തുക്കളും വിട്ടുപിരിയുമ്പോള്‍ ഒന്നായി അവര്‍ ദുഃഖം പങ്കു വെച്ചു. കാലം അതെല്ലാം മനസ്സില്‍ നിന്ന് മായിച്ചു കളയിപ്പിച്ചുകൊണ്ടിരുന്നു. ജീവിതം കരു പിടിപ്പിക്കുന്നതിനിടയില്‍ നല്ലവനായ ദൈവം ഒപ്പം ഉണ്ടെന്ന് അവര്‍ സമാധാനിച്ചിരുന്നു. ദുഃഖങ്ങളെല്ലാം മാറ്റി ആദ്യത്തെ താങ്ക്‌സ് ഗിവിങ് ' അവര്‍ ആഹ്ലാദത്തോടെ ആഘോഷിച്ചു.

അന്നുമുതല്‍ 'താങ്ക്‌സ് ഗിവിങ്' ഡേ അമേരിക്കയൊന്നാകെ മക്കളും മാതാപിതാക്കളുമൊന്നിച്ച് ആദ്യതീര്‍ത്ഥാടകരെപ്പോലെ ആഘോഷിച്ചുവരുന്നു. നേടിയ നേട്ടങ്ങള്‍ക്കെല്ലാം ദൈവത്തിനു നന്ദി ഇന്നും അര്‍പ്പിക്കുന്നു. നൂറ്റാണ്ടുകള്‍ക്കുമുമ്പ് 'മെയ് ഫ്‌ളവര്‍' കപ്പലില്‍ വന്നെത്തിയ കുടിയേറ്റപിതാക്കന്മാരുടെ ദുരിത പൂര്‍ണമായ ജീവിത കഥ നമ്മുടെ കുട്ടികളോട് പറഞ്ഞു കൊടുക്കണം. ത്യാഗ പൂര്‍ണമായ ജീവിതത്തിലൂടെ നേടിയെടുത്ത ഐശ്വര്യ സമൃദ്ധമായ അമേരിക്ക. ഓരോ ജീവിത പടവുകളിലും ദൈവത്തോട് നന്ദി കാട്ടിയ പൂര്‍വികര്‍.... രോഗത്തിലും മരണത്തിലും ദൈവത്തോട് മറുതലിക്കാതെ പ്രാത്ഥന ജീവിതം നയിച്ച പൂര്‍വികര്‍..... ഐശ്വര്യ സമൃദ്ധിയിലും ദൈവത്തോട് നന്ദി കാട്ടിയ പൂര്‍വികരെ ഇന്നത്തെ തലമുറ നന്ദിയോട് സ്മരിക്കണം. പാരമ്പര്യത്തിലെ ചട്ടക്കൂട്ടിനുള്ളില്‍ 'നന്ദിയുടെ ദിനം' ഒന്നേയുള്ളൂ. എന്നാല്‍ നല്ലവന്റെ ഹൃദയം എന്നും നന്ദി നിറഞ്ഞതായിരിക്കും. അധരത്തില്‍ നിന്നുള്ള നന്ദിപ്രകടനത്തെക്കാള്‍ ഹൃദയത്തില്‍ നിന്നുള്ള നന്ദി പ്രകടനമാണ് ദൈവത്തിനു പ്രിയം.ചെറിയ ഉപകാരങ്ങള്‍ക്കു പോലും അമേരിക്കക്കാരന്‍ നാവില്‍ നിന്നും ഉരുവിടുന്ന താങ്ക്‌സ് എന്ന വാക്ക് ഇന്ന് കുടിയേറി പാര്‍ക്കുന്ന പ്രവാസി മലയാളികളും ശീലം ആക്കണം. വൈവദ്ധ്യമാര്‍ന്ന സംസ്ക്കാരങ്ങളുടെ നിറകുടമായ അമേരിക്കയില്‍ നാം ജീവിക്കുമ്പോള്‍ ദൈവം തന്നിട്ടുവള്ള അനുഗ്രഹങ്ങളില്‍ മറുതലിക്കാതെ ദൈവത്തോട് നന്ദിയുള്ളവരായി തീരട്ടെ എന്ന പ്രാര്ഥനയോടു സന്തോഷത്തിന്റെയും ഐശ്യത്തിന്റെയും നല്ല താങ്ക്‌സ് ഗിവിങ് നാളുകള്‍ ആശംസിക്കുന്നു.

Read more

അവിസ്മരണീയമായ മുഹൂര്‍ത്തം, മധുരിക്കുന്ന ഓര്‍മ്മയായി ഇന്നും

എല്ലാവര്‍ക്കും ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ചില മുഹൂര്‍ത്തങ്ങള്‍ ഉണ്ട്. എനിക്കും ഉണ്ടായിരുന്നു ജീവിതത്തിലെ ഏറ്റവും മുന്തിയ മുഹൂര്ത്തം. കൊല്ല വര്‍ഷത്തിലെ പ്രഥമ മാസം.മലയാളികളുടെ ഐശ്യര്യ സമൃദ്ധമായ ചിങ്ങമാസം. നല്ല സമയം ക്ലിപ്തപ്പെടുത്തി ദൈവത്തോട് പ്രാര്ത്ഥി്ച്ചു തിരഞ്ഞെടുത്ത മുഹൂര്‍ത്തം.

മുന്‍പു ഒരിക്കലും കണ്ടിട്ടില്ലാത്തതും, മക്കളുടെ നല്ല ഭാവി മാത്രം ആഗ്രഹിച്ചിട്ടുള്ള മാതാപിതാക്കള്‍ എനിക്കുവേണ്ടി തെരഞ്ഞു കാട്ടി തന്ന പെണ്കുട്ടി. ആ കുട്ടിയെ മിന്നു കെട്ടി സന്തോഷത്തോടെ ജീവിത യാത്രയില്‍ പങ്കാളിയാക്കിയ ദൈവികമായ മുഹൂര്ത്തം. ജീവിതത്തിന്റെ ഗതിവികതിയില്‍ നിര്ണ്ണായകമായ മാറ്റങ്ങള്‍ വരുത്തിയ മുഹൂര്ത്തം.

വിവാഹ എന്ന കൂദാശയിലെ ധന്യ മുഹൂര്‍ത്തമായ മിന്നു കെട്ട്....ആ മുഹൂര്‍ത്തം അടുത്തെത്തിയപ്പോള്‍ എന്നിലുണ്ടായ പരിഭ്രമം....മാനസികവിഭ്രാന്തിയില്‍ കഴിച്ചു കൂട്ടിയ നിമിഷങ്ങള്‍..... വിവാഹത്തിന് തലേ നാള്‍ ..നിദ്രാവിഹീനമായ രാത്രി.

തുറന്നിട്ട ജനലിലൂടെ ആകാശത്തേക്ക് നോക്കി കിടന്നു. ഇരുട്ടില്‍ വെളിച്ചം വിതറുന്ന അലങ്കാര ബള്ബുകള്‍ മാറി മാറി എന്റെന മുഖത്ത് വിവിധ നിറങ്ങളുടെ വര്ണ്ണ്ങ്ങള്‍ തീര്ത്തു.നാട്ടു പതിവ് പോലെ തലേ നാള്‍ വൈകിട്ട് വീട്ടില്‍ നടത്തിയ സദ്യ കഴിഞ്ഞു.ആളുകള്‍ ഒഴിഞ്ഞു പോയിട്ടും സന്തോഷത്തോടെ കത്തുന്ന വിളക്കുകള്‍. സദ്യ കഴിഞ്ഞു ഇറങ്ങുമ്പോള്‍ എന്റെ സുഹൃത്ത് സ്‌നേഹത്തോടെ ശകാരിച്ചു."പോയി കിടന്നുറങ്ങടാ ചെക്കാ..അല്ലെങ്കില്‍ നാളെ ക്ഷീണമാകും."കൂടുതല്‍ ഒന്നും പറയാതെ മുറിയിലേക്ക് പോരുകയായിരുന്നു..മനസ്സില്‍ സന്തോഷം, അതിനേക്കാള്‍ കൂടുതല്‍ പരിഭ്രമം.ഇത് വരെ ജീവിച്ച ജീവിതത്തില്‍ നിന്നും വ്യത്യസ്തമായി എന്തിനും, ഏതിനും ഒരാളുടെ കൂടെ പങ്കാളിത്തം ഉറപ്പിക്കുന്ന ദിവസമാണ് നാളെ. സുഖമായാലും ദുഃഖമായാലും പരസ്പരം പങ്കിടാന്‍ തുടങ്ങുന്ന ദിവസം.ഒരു പെണ്കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക്, സങ്കല്‍പ്പങ്ങള്‍ക്ക് കൂടെ ഉണ്ടാകാന്‍ ഒരു വാഗ്ദാനം നല്കുന്ന ദിവസം..മനസ്സില്‍ ആ നിമിഷത്തെ കുറിച്ചായിരുന്നു ഏറെ ഭയം...അലമാര തുറന്ന്! മിന്നു മാല കയ്യില്‍ എടുത്ത് പരിശോധിച്ചു. ഭീതി തോന്നിയ നിമിഷം..വരനും വധുവും തമ്മിലുള്ള ദ്രഡ ബന്ധങ്ങള്ക്ക് ഇരു മനസ്സുകളില്‍ എഴുതുന്ന ഉടമ്പടി എന്റെ കയ്യില്‍ എടുത്തു....പരിഭ്രമത്തിന്റ നിമിഷങ്ങള്‍ എന്നില്‍ ഏറി വന്നു. മന്ത്രകോടിയില്‍ നിന്നും പ്രാത്ഥിച്ചു എടുത്ത നൂല് മിന്നില്‍ കണ്ടപ്പോള്‍ മനസ്സില്‍ അങ്കലാപ്പ് കൂടി. ബന്ധുക്കളുടെയും, ചാര്ച്ചക്കാരുടേയും മുന്‍പില്‍ വെച്ച് മിന്നു കെട്ടുന്ന ആ നിമിഷത്തെ പറ്റി. മനസ്സില്‍ ആ നിമിഷത്തെ കുറിച്ചുള്ള ശങ്ക വീണ്ടും ഉണര്ന്നു "ഇത് കെട്ടാന്‍ കഴിയോ?..ഇതെങ്ങനെ കെട്ടണം..ഇടത് നിന്ന് വലത്തോട്ട്?? വലത്ത് നിന്ന് ഇടത്തോട്ട്?? കെട്ടുമ്പോള്‍ മിന്നു മറയുമോ?? കൈകള്‍ വിറക്കുമോ??പലരോടും ആ നിമിഷത്തെ കുറിച്ച് ചോദിച്ച് മനസ്സിലാക്കിയിരുന്നു എങ്കിലും..... ആ മുഹൂര്‍ത്തത്തില്‍ പതറിയ മനസ്സാണ് എല്ലാവര്ക്കും ..ഒരു ചെറിയ ശങ്ക..ഒരു വിറയല്‍..അല്ലെങ്കില്‍ ഒരു കൊച്ചു ഭയം..ചിലത് ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്..എല്ലാം കൂടി കൂടി കിഴിക്കുമ്പോള്‍ അതെ ഭയം എന്നിലേക്കും പടര്ന്നു. സന്തോഷത്തിന്റെ അത്യുന്നതിയില്‍ നില്ക്കുന്ന സമയത്തെ ഒരു കുഞ്ഞു ഭയം..എന്റെ കൊച്ചു മുറിയില്‍ സൂക്ഷിക്കാറുള്ള കൂജയിലെ തണുത്ത വെള്ളം കുടിച്ചു തീര്‍ത്തു. കിടക്കയില്‍ കിടക്കുമ്പോള്‍ മനസ്സ് പറയുന്നുണ്ടായിരുന്നു.നാളെ മുതല്‍ നീ ഒറ്റയ്ക്കല്ല.അടുത്ത് നിന്റെ കൂടെ മറ്റൊരാള്‍ കൂടി ഉണ്ടാവുമെന്ന്....ഉറങ്ങി എഴുന്നേല്ക്കാന്‍ പോകുന്ന ദിവസത്തെ കുറിച്ച് ചിന്തിച്ച് മെല്ലെ കണ്ണുകള്‍ അടച്ച് നിദ്രയിലേക്ക്...നാളെ എന്ന ദിനം ജീവിതത്തിലെ ഏറ്റവും വര്ണ്ണാണഭമായ ദിവസത്തിലേക്ക്... എല്ലാ പ്രതീക്ഷകള്ക്കും അര്ത്ഥം കണ്ടെത്തുന്ന പുരുഷായുസ്സിലെ അതി പ്രധാനപ്പെട്ട ആ ദിവസം എത്തി.

ഏറ്റവും നല്ല വസ്ത്രം ധരിച്ച്, ഏറ്റവും സന്തോഷത്തോടെ ബന്ധുക്കള്‍, മിത്രങ്ങള്‍, എന്റെ ജീവിതയാത്രയുടെ പ്രധാന ഘട്ടത്തിന് സാക്ഷ്യം വഹിക്കാന്‍.കോളേജില്‍ എന്റെ മലയാളം പ്രൊഫൊസര്‍ ആയിരുന്ന വറുഗീസ് പടിയറ സാറിന് വെറ്റിലയില്‍ ഒരു വെള്ളി നാണയം വെച്ച് ദക്ഷിണ സമര്പ്പിച്ചു, പ്രാര്ത്ഥിച്ചു വീടിന്റെ പടി ഇറങ്ങുമ്പോള്‍ എന്റെ ഹൃദയത്തിന്റെ ഇടിപ്പ് കേള്ക്കാമായിരുന്നു.വാത്സല്യം വാരി കോരി തന്ന എന്റെ അപ്പനെയും അമ്മയെയും കെട്ടി പുണര്ന്നു പള്ളിയിലേക്ക് പോകുമ്പോള്‍ അപ്പനേയും അമ്മയെയും വിട്ട് ഭാര്യയോട് പറ്റിച്ചേരുമെന്ന ബൈബിലെ വാക്യം മിന്നു കെട്ടിലൂടെ യാഥാര്‍ഥ്യമാകുന്നതിനെ പറ്റി ഓര്ത്തുപപോയി. നിമിഷങ്ങള്‍ അടുക്കുന്തോറും പരിഭ്രാന്തിയുടെ നിമിഷങ്ങള്‍ ഏറി വന്നു

മുല്ലപ്പൂമാലയുടെ ഗന്ധം നിറഞ്ഞ കാറില്‍ കയറുമ്പോള്‍ മനസ്സ് തുടിച്ചു...തലയില്‍ മുല്ലപൂ ചൂടി, ആഭരണ വിഭൂഷിതയായ എന്റെ പെണ്ണിനെ കാണാന്‍..ഇനി കുറച്ച് കഴിയുമ്പോള്‍ ബന്ധുക്കളെയും ചര്ച്ച ക്കാരെയും സാക്ഷി നിര്ത്തി പള്ളിയില്‍ വെച്ച് അവളെ എന്റെ് ജീവിതവുമായി ബന്ധിപ്പിക്കുന്ന ആ നിമിഷം..കാറില്‍ ആരെല്ലാമോ എന്തെല്ലാം പറയുന്നുണ്ടെങ്കിലും ഒന്നും മനസ്സില്‍ തങ്ങിയില്ല.എവിടെ ഒളിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ച ആ ശങ്ക വീണ്ടും തിരികെ വന്നിരിക്കുന്നു.ബലം നല്കാനും,എല്ലാം ഭംഗിയാക്കാനും മസ്സുരുകി ദൈവത്തോട് പ്രാര്‍ത്ഥിച്ചു.

പള്ളിയുടെ മുന്നില്‍ കാറില്‍ നിന്നും ഇറങ്ങുമ്പോള്‍ മുഖത്ത് പതിച്ച വീഡിയോ വെളിച്ചത്തില്‍ നിന്നും തല തിരിച്ച് നോക്കിയപ്പോള്‍ കാറിനുള്ളില്‍ ആ സുന്ദര മുഖം കണ്ടു...

കുറച്ച് സമയം കഴിയുമ്പോള്‍ എന്റെ ജീവിതത്തിലെ പ്രിയപ്പെട്ടവളായി തീരേണ്ട പെണ്‍കുട്ടിയെ ഞാന്‍ ഒന്ന് നോക്കി. സന്തോഷത്തിന് മീതെ ചെറിയ ഒരു ശങ്ക ആ മുഖത്തും വായിക്കാമായിരുന്നു.
ജീവിതം വഴി തിരിയുന്ന ഒരവസ്ഥ.എന്തായാലും ഉണ്ടാകാം..പിന്നെയും കാത്തിരിപ്പ്...ആ നിമിഷമാകാന്‍..ഒരു നിമിഷം ഒരു മണിക്കൂര്‍ പോലെ...ഒരു മിനിറ്റ് ഒരു കൊല്ലം പോലെ..പ്രകൃതി നിശ്ചയിച്ച ആ നിമിഷത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്.....എരിഞ്ഞു കൊണ്ടിരിക്കുന്ന തീയില്‍ എണ്ണ ഒഴിക്കും പോലെ എന്റെ കസിന്‍ അയിരൂരിലുള്ള ജോച്ചായന്‍ ചോദിച്ചു. "എന്താ പേടിണ്ടാടാ...സൂക്ഷിച്ച് കെട്ടിയാല്‍ മതി..തെറ്റാതെ നോക്കണം.തെറ്റിയാല്‍ അച്ചന്‍ അഴിപ്പിച്ചു വീണ്ടും കെട്ടാല്‍ പറയും." മനസ്സില്‍ പറഞ്ഞു..എന്തിനാടാ നീയിതിപ്പോള്‍ ഓര്മ്മിപ്പിച്ചത്?? ഉള്ളില്‍ ഒരു പെരുമ്പറ മുഴങ്ങി തുടങ്ങി..മനസ്സിനെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിക്കുമ്പോള്‍ ക്രീം പട്ടു സാരി ഉടുത്തു മാതാപിതാക്കളോടൊപ്പം മിന്നു ചാര്‍ത്തേണ്ട പെണ്‍കുട്ടി മെല്ലെ മെല്ലെ പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചു.എന്റെ ജീവിതത്തിലേക്ക് ഒറ്റയടി വെച്ച് അവള്‍ നടന്ന്! വരുന്ന പോലെ ..ഒരു നിമിഷം മനസ്സ് അബോധ തലത്തിലേക്ക് പോയോ?അവള്‍ വന്ന് കൂടെ നിന്നപ്പോള്‍ ഭയം അതിന്റെ നിറ കോടിയില്‍! അങ്ങിനെ കാത്തിരുന്ന പ്രധാനപ്പെട്ട ആ നിമിഷം അടുത്ത് വന്നു...ജീവിതത്തിലെ ഏറ്റവും ധന്യമായ ആ നിമിഷം.....

അച്ചന്‍ കൂദാശ ചെയ്ത മിന്നു മാല ,സ്വയം മറന്ന്! നില്ക്കുന്ന എന്റെ കയ്യിലേക്ക് തന്നു. പ്രകൃതി സ്ത്രീയേയും, പുരുഷനേയും തമ്മില്‍ കൂട്ടി ചേര്ക്കുന്ന ആ ശുഭ മുഹൂര്ത്തം.ചുറ്റും നില്ക്കുന്നവരോ, പ്രകാശമോ ഒന്നും കാണാനാവുന്നില്ല. ഭയം അതിന്റെ് ഉച്ചസ്ഥായിയില്‍..എന്റെ മനസു പറഞ്ഞു "ഇനി മിന്നു കെട്ടിക്കോളൂ..."

വിറയാര്ന്ന കൈകള്‍,പെരുമ്പറ പോലെ മിടിക്കുന്ന ഹൃദയം..ആ കഴുത്തിന് നേരെ കൈകള്‍ നീണ്ടത് തികച്ചും യാന്ത്രികമായി..അവളും സ്വയം മറന്ന്! നില്ക്കുന്നു.കൈയില്‍ മിന്നു ചരട് കിട്ടിയപ്പോള്‍ കൈകള്‍ ഒന്ന് വിറച്ചു. കെട്ട് തെറ്റുന്നുണ്ടോ എന്ന് ശ്രദ്ധിക്കുന്ന കുരുവിള അച്ചന്റെ മുഖം കണ്ടപ്പോള്‍ എന്റെ ഹൃദമിടിപ്പുകളുടെ എണ്ണമേറി.അച്ചന്‍ തല കുലുക്കുന്നതു കണ്ടപ്പോളാണ് ഒരാശ്വാസമായത്.എങ്ങിനെ മിന്നു കേട്ട് നടന്നുവെന്ന് ഓര്മ്മയില്ല.

എനിക്ക് ജീവിത സഖിയെ സമ്മാനിച്ച ആ മുഹൂര്ത്തം മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷവും മധുരിക്കുന്ന ഓര്‍മ്മയായി എന്റെ മനസ്സിന്റെ കോണില്‍ അവശേഷിക്കുന്നു

Read more
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC