ജയ് പിള്ള

പെൺ ശരീരങ്ങൾ ആയുധമാക്കി നടത്തുന്ന അധമ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിരാമം ഇടുവാൻ സമയമായി.വനിതാ കമ്മീഷനും; മനുഷ്യാവകാശ കംമീഷനും നോക്ക് കുത്തിയോ?!

ക്രൂരമായി പീഡിപ്പിച്ചു കൊല്ലപ്പെട്ട പിഞ്ചു കുഞ്ഞിന്റെ ചിത്രം ചേർത്ത് പോസ്റ്ററുകൾ പതിച്ചു ഇടതു മുന്നണി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾ ന്യായീകരിയ്ക്കുവാൻ കഴിയുന്ന ഒന്നല്ല.ഇത് മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിൽ പ്പെടുത്തേണ്ടതും,ശക്തമായ നടപടികൾ എടുക്കേണ്ടതും ആയ ഗുരുതരമായ വിഷയം ആണ്.ശോഭനാ ജോർജിനെ പോലെ ഉള്ള വനിതകൾ പ്രവർത്തിയ്ക്കുന്ന ചെങ്ങന്നൂർ ഇടതു രാഷ്ട്രീയം ഇത്രയും തരംതാണ പ്രചാരണം നടത്തുമ്പോൾ നാട്ടിലുള്ള പിഞ്ചു കുട്ടികൾക്കും,അമ്മമാർക്കും ഇടയിലേക്ക് ഭീതി അഴിച്ചു വിടുകയും,മനുഷ്യ മനസ്സുകളിൽ ജാതി മത സ്പർദ്ധ വളർത്തുകയും ആണ് ചെയ്യുന്നത്.കേരളം ഭരിയ്ക്കുന്ന ഇടതു സർക്കാരും,പ്രതിപക്ഷ പാർട്ടി യു ഡി എഫും,ഇതുപോലുള്ള ഫോട്ടോ പതിച്ച തരാം താണ നീച പ്രവർത്തനങ്ങളെ ഒഴിവാക്കേണ്ടത് സ്വന്തം പാർട്ടിയുടെ ഇനി എങ്കിലും ഉണ്ട് എന്ന് സ്വയം വിശ്വസിക്കുന്ന അന്തസ്സ് ഉയർത്തിപ്പിടിക്കാൻ സഹായിക്കും.(അങ്ങിനെ ഒന്ന് ഇല്ല എങ്കിലും സ്വയം ആശ്വസിക്കാം അവർക്കു).

ലോക്കപ്പിൽ അടിയന്തിരാവസ്ഥയെ മറികടക്കുന്ന കൊലപാതകങ്ങൾ,പ്രായമായ അമ്മമാർ ഉള്ള വീടുകളിൽ കടന്നു കയറി നടക്കുന്ന ബലാത്സംഗങ്ങൾ,കൊള്ള,കൊലപാതകം,ആള് മാറി ജനങ്ങളെ കൊന്നു കൊല വിളിക്കുന്ന പോലീസ്,ആദിവാസികൾ പട്ടിണിയിൽ മരിക്കുന്ന കേരളം,വനത്തിൽ കഴിയുന്ന ആദിവാസികൾക്ക് സയജന്യ ഭക്ഷണം നൽകാൻ നഗരത്തിലെ പാർട്ടി ഭക്ഷണശാല എന്ന വ്യാജ രാഷ്ട്രീയം,ചികിത്സ നൽകാൻ തയ്യാറാവാത്ത ഡോക്ടർമാരുടെ അനധികൃത സമരങ്ങൾ,പെൻഷൻ കിട്ടാതെ ആത്മ ഹത്യ ചെയ്ത കേരളത്തിലെ കെ എസ് ആർ റ്റി സി ജീവനക്കാരുടെ കഥകൾ,അന്യ ദേശ തൊഴിലാളികൾ നടത്തുന്ന ഭവന ഭേദനം,ബലാത്സംഗങ്ങൾ,കേരളത്തിലെ വിലക്കയറ്റം,നേഴ്‌സുമാർ ന്യായത്തിനായി നടത്തുന്ന സമരങ്ങൾ,കേരളത്തിലെ പനി മരണങ്ങൾ,ഇടതു വലതു പാർട്ടികൾ നടത്തുന്ന സ്വാശ്രയ കൊള്ളകൾ,കേരളത്തെ പട്ടിണിയിലേയ്ക്കും,അരാജകത്വത്തിലേയ്ക്കും നയിക്കുന്ന പുതിയ മദ്യ നയങ്ങൾ,ആലപ്പുഴയിലും,ഇടുക്കിയിലും,വയനാട്ടിലും,പാലക്കാട്ടും കമ്യൂണിസ്റ്റ് പാർട്ടികൾ നടത്തിയതും,നിരന്തരം നടത്തുന്നതും ആയ വനം കൊള്ള,സർക്കാർ ഭൂമി കൈയ്യേറ്റങ്ങൾ, വിദേശങ്ങളിൽ  പിണറായിയുടെയും,കൊടിയേരിയുടെയും,മക്കൾ നടത്തുന്ന പണമിടപാടുകൾ, നെൽകൃഷിയിൽ തകർന്ന കാർഷിക കേരളം,നാളികേര,റബ്ബർ വിലയിടിവുകൾ,മന്ത്രിമാരും എം എൽ എ മാരും നടത്തുന്ന ചികിത്സാ ധൂർത്തും ,ചികിത്സാ ചെല വുകളും,,മുണ്ടു മുറുക്കി എല്ലു നുറുങ്ങിയ കേരള ജനതയും, യുവ നേതാക്കളെ,സാമൂഹിക പ്രവർത്തകരെ തെരുവിൽ കൊല്ലാതെ കൊന്നും, കൊന്നും നടത്തുന്ന ഇടതിന്റെ കൊലപാതക പരമ്പര,പള്ളിക്കും, പണക്കാരനും വേണ്ടി വളയുന്ന ഹൈവേയുടെ വികസനം.കരിയോയിലിൽ മുക്കിയ സർക്കാർ ജീവനക്കാർ,അധ്യാപികയെ പരസ്യമായി അപമാനിക്കുന്ന എസ് എഫ്ഐ യുടെ കോളേജ് രാഷ്ട്രീയം,ലോ അക്കാദമിയിലെ പരസ്യ അഴിമതിയും,ഇടതിന്റെ കള്ളക്കളിയും,ഗര്ഭിണിയെ ചവിട്ടി കുഞ്ഞിനെ കൊല്ലുന്ന കമ്യൂണിസ്റ് ബ്ലോക്ക് നേതാക്കൾ,ആശ്രിത നിയമനങ്ങൾ, മുഖ്യന്റെ ധൂർത്തുംഹെലികോപ്റ്റർ യാത്രയും,.

കൊലപാത പ്രതികൾ അനധികൃതമായി ജയിലിൽ നിന്നും നാട്ടിൽ ഇറങ്ങി പാർട്ടി കൊലപാതകങ്ങൾ നടത്തുന്ന മലബാറും,തലസ്ഥാനവും,തേൻ മുക്കിയ ഫോൺ വിളിയിൽ കുടുങ്ങിയ മന്ത്രി ,മന്ത്രിമാരുടെ ഭൂമി കൈയ്യേറ്റം..അങ്ങിനെ കഴിഞ്ഞ രണ്ടു വർഷത്തെ ഭരണ നേട്ടങ്ങളുടെ കോട്ടങ്ങൽ തന്നെ ആകട്ടെ ചെങ്ങന്നൂരിലെ തെരഞ്ഞെടുപ്പ് ആയുധങ്ങൾ.."നമുക്ക് കേരളത്തെ ചർച്ച ചെയ്യാം അതുകഴിഞ്ഞു പോരെ കേന്ദ്രവും,അന്യ സംസ്ഥാന പ്രശ്നങ്ങളും. കൊച്ചു കേരളത്തിലെ ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത സർക്കാരും,ഭാരം ക്രമങ്ങളും മറച്ചു പിടിച്ചു,ജാതിയും മതവും ഉരുട്ടി വിളമ്പുന്ന ഇടതു സർക്കാരിന്റെ കഴിഞ്ഞ വര്ഷങ്ങളിലെയോ,ദിവസങ്ങളിലെയോ മാത്രം കെടുകാര്യസ്ഥതകൾ മാത്രം മതി ചെങ്ങന്നൂരിൽ ഇടത് മുന്നണിയോട് ജനങ്ങൾ പ്രതികരിയ്ക്കാനും,അത് സമ്മതിദാനത്തിലൂടെ അവരുടെ തോൽവി ആയി വിധി എഴുതുവാനും.ആദ്യം സ്വന്തം കണ്ണിലെ കരട് നീക്കൂ എന്നിട്ടു പോരെ, അന്യന്റേയും അയലത്തെയും.

സരിതയും,ജിഷയും കഴിഞ്ഞു ഇന്ന് അവർ കുട്ടിയുടെ ഫോട്ടോ പതിച്ച പോസ്റ്ററുകൾ തെരഞ്ഞെടുപ്പ് ആയുധമായി ഇറക്കുമ്പോൾ സ്വയം ചിന്തിക്കുക നിങ്ങളുടെ വീട്ടിലും ഇല്ലേ പെണ്ണുടലുകൾ അവർ കുട്ടികൾ ആകാം,മുതിർന്നവരും ആകാം.നമുക്ക് ദുഖിക്കാം,പ്രതികരിയ്ക്കാം,പ്രാർത്ഥിയ്ക്കാം കാശ്മീരിലെ ദാരുണ സംഭവങ്ങളോട്.അവ അആയുധവും,പരസ്യവും ആക്കുന്നത് മനുഷ്യാവകാശ ലംഘനം തന്നെ എന്ന് സ്വയം തിരിച്ചറിയുക.

പെൺ ശരീരങ്ങൾ ആയുധമാക്കി ഇടതു പക്ഷം നടത്തുന്ന അധമ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് വിരാമം ഇടുവാൻ സമയമായി.വനിതാ കമ്മീഷനും,മനുഷ്യാവകാശ കംമീഷനും,പോലീസും,ഭരണ നേതൃത്വവും,കോടതിയും നോക്ക് കുത്തിയോ?!..എന്ന് മാത്രം അടിവരയിടുന്നു. .

Read more

"ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത, ജനാധിപത്യവും, സംവിധാനവും, ഭരണവും ഉള്ള രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിയ്ക്കേണ്ടി ഇരിയ്ക്കുന്നു."

ജനാധിപത്യ ഇന്ത്യയിലെ ഒരു ഭരണ സംവിധാനങ്ങളും,സർക്കാർ സ്ഥാപനങ്ങളും രാഷ്ട്രീയ ഇടപെടലുകളിൽ നിന്നും,കൂട്ട് കച്ചവടങ്ങളിൽ നിന്നും ഉൾപ്പെടാതെ സ്വതന്ത്രമായി നടപടികൾ എടുക്കുവാൻ പര്യാപ്തമല്ല.പോലീസ് മന്ത്രിയും,മറ്റു ജന പ്രതിനിധികളും,പ്രതിയുടെ കൊടി നോക്കി,ഉദോഗസ്ഥൻ മാരുടെ രാഷ്ട്രീയ ചായ്‌വ് നോക്കി നടപടികളിൽ അയവു വരുത്തി പ്രതികളെ രക്ഷിക്കുന്നു.തൊഴിലാളികൾക്കും,ജീവനക്കാർക്കും,യൂണിയനുകൾ ആവശ്യം ആണ്.അത് പോലെ തന്നെ രാഷ്ട്രീയ പാർട്ടികൾക്കും,ഇതേ യൂണിയനുകൾ നിലനിക്കേണ്ടതും,അവരുടെ കള്ളത്തരങ്ങൾക്കും,ക്രിമിനൽ കുറ്റങ്ങൾക്കും കൂട്ട് നിന്ന് സഹായിക്കേണ്ടത് സ്വന്തം അധികാരം ഉറപ്പിക്കാനും ആവശ്യമാണ്.ചുരുക്കി പറഞ്ഞാൽ ഇന്ത്യയിലെ എല്ലാ സർക്കാരുകളും "കറപ്റ്റഡ്" ആണ്.അതിനു,കേന്ദ്രം എന്നോ,സംസ്ഥാനം എന്നോ വ്യത്യാസം ഇല്ല,ക്ഷേത്രം എന്നോ,പള്ളി എന്നോ,മസ്ജിത് എന്നോ വ്യത്യാസം ഇല്ല.ഹിന്ദു എന്നോ,ക്രിസ്ത്യൻ എന്നോ,മുസ്‌ലിം എന്നോ വ്യത്യാസം ഇല്ല."ജനം ആണ് അധികാരം".ജനങ്ങൾ സ്വയം തിരിച്ചറിഞ്ഞു,ചിന്തിച്ചു തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിയ്ക്കുക.ഇന്ത്യയുടെ നിയമ വ്യവസ്ഥകളിൽ,ജാനാധിപത്യത്തിൽ വിശ്വസിക്കുന്നവരായ ജനങ്ങൾ ഇന്ന് ഉണ്ട് എങ്കിൽ അവർ തെരഞ്ഞെടുപ്പുകളിൽ നിലവിലുള്ള ഒരു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവർക്കോ,അനുഭാവികൾക്കോ വോട്ട് നൽകരുത് എന്ന് മാത്രമല്ല.തെരഞ്ഞെടുപ്പുകൾ ബഹ്‌ഷ്കരിയ്ക്കേണ്ടി ഇരിക്കുന്നു.ഈ പ്രസ്താവന നിയമ വിരുദ്ധം എന്ന് പറയുന്നവർ സ്വയം ആലോചിക്കുക,പിഞ്ചു കുട്ടികളെ വരെ പിച്ചി ചീന്തുന്ന,ലോക്കപ്പിൽ നിരപരാധികൾ കൊല്ലപ്പെടുന്ന,സർക്കാർ മുതാലാളികൾക്കു വേണ്ടി പ്രതിപക്ഷവും ആയി ചേർന്ന് ആരോഗ്യ,വിദ്യാഭ്യാസ,നിയമ വ്യവസ്ഥകൾ കച്ചവടം ചെയ്യുന്ന രാജ്യത്തു ജനങ്ങൾ ജനാധിപത്യത്തിൽ എങ്ങിനെ വിശ്വാസം അർപ്പിക്കും,ആദ്യപടിയായ തെരഞ്ഞെടുപ്പ് പ്രകൃതിയെ എങ്ങിനെ ന്യായീകരിയ്ക്കും? .ജനപ്രതിനിധികളെ,ഡോക്ടർമാർ,തിരുമേനി,പാതിരി,മുക്രി,അദ്ധ്യാപകൻ,പോലീസ്,പട്ടാളം,മേലുദ്യോഗസ്ഥന്മാർ,ഇവരെ ആരെയും സംരക്ഷകർ ആയി കണക്കാക്കുവാൻ ഒരു പെൺ ജന്മത്തിനോ,പുരുഷ ജന്മത്തിനോ വിസ്വാസിക്കാൻ കഴിയാത്ത പാകത്തിന് സ്വതന്ത്ര ഇന്ത്യയെ എത്തിച്ചതിൽ എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബന്ധമുണ്ട്.ഏതു രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾക്കാണ് ഇന്നലെ ഉണ്ടായ ക്രൂരമായ ബലാത്സംഗത്തെ ചോദ്യം ചെയ്യുവാൻ യോഗ്യത ഉള്ളവർ? ഇവിടെ രാഷ്ട്രീയമല്ല ചർച്ച ചെയ്യപ്പെടേണ്ടതും,കുറ്റപ്പെടുത്തേണ്ടതും,നടപടികൾ വേണം,അതിനു ചങ്കൂറ്റം ഉള്ള സർക്കാരുകൾ വേണം.അതില്ലാത്ത രാജ്യത്തു ബലാൽ സംഘത്തെയും,ലോക്കപ്പ് മര്ദനങ്ങളെയും രാഷ്ട്രീയ മുതലെടുപ്പ് നടത്തുവാൻ ഭരണ പ്രതിപക്ഷങ്ങൾ മാറി മാറി ശ്രമിക്കും..സർക്കാർ ഉദ്യോഗസ്ഥരുടെ നിയമപരമായ നടത്തിപ്പുകളിൽ ഉള്ള രാഷ്ട്രീയ ഇടപെടലുകൾ വസാനിപ്പിക്കേണ്ടി ഇരിയ്ക്കുന്നു....

"ജനങ്ങളെ സംരക്ഷിക്കാൻ കഴിയാത്ത,ജനാധിപത്യവും,സംവിധാനവും,ഭരണവും ഉള്ള രാജ്യത്തെ ജനങ്ങൾ തെരഞ്ഞെടുപ്പുകൾ ബഹിഷ്കരിയ്ക്കേണ്ടി ഇരിയ്ക്കുന്നു."

Read more

പുഷ്പനെ അറിയാമോ..സഖാവ് പുഷ്പനെ അറിയാമോ?...

(കൊടിക്കൂറകള്‍ മറന്നു ഒരു വിമോചന സമരത്തിന് കൂടി കാലമായി)

1994 നവംബര്‍ 25 കേരളത്തെ ചുവന്നു അഗ്‌നിക്ക് ഇരയാക്കിയ ദിനം ആണ്.ഞാനും നിങ്ങളും ആരും മറക്കുവാന്‍ ഇടയില്ല കൂത്ത് പറമ്പ് വെടി വയ്പ്പ് .എം വി രാഘവന്‍ എന്ന പൂര്‍വ്വകാല സഖാ വിനെ തെരുവില്‍ തടഞ്ഞതിന് 5 യുവാക്കള്‍ വീരമൃത്യു വരിച്ചു.ഇന്നും ജീവിക്കുന്ന രക്തസാക്ഷി ആയി സഖാവ് പുഷ്പന്‍ വാട്ടര്‍ ബെഡില്‍ ജീവിതം തള്ളി നീക്കുന്നു.എന്തിനു വേണ്ടി ആയിരുന്നു ഈ സമരം.? ഇന്ന് ഭരിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി അത് എന്നെ മറന്നു.

“ എന്‍റെ മകനെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു..! പിന്തിരിഞ്ഞോടി പുറകില്‍ വെടി കൊണ്ട് മരിച്ച ഭീരുവല്ല അവന്‍… പടപൊരുതി, പിന്തിരിഞ്ഞോടാതെ മുന്നോട്ട് കാലെടുത്ത് വെച്ച് മാറില്‍ വെടിയുണ്ട ഏറ്റു വാങ്ങിയ ധീരരക്തസാക്ഷിയാണവന്‍ ” ഇത് കൂത്തുപറമ്പില്‍ വെടിയേറ്റ് മരിച്ച ഒരു രക്തസാക്ഷിയുടെ അച്ഛന്‍ പറഞ്ഞ വരികള്‍ ആണ്.

സ്വാശ്രയ മന്ത്രിയെ വഴിയില്‍ തടഞ്ഞു രക്തസാക്ഷികള്‍ ഉണ്ടായ പാര്‍ട്ടി.ആ രക്തസാക്ഷികളെ കേരളം മുഴുവന്‍ പ്രസംഗ കലയില്‍ ചൂടും ചുവപ്പും നല്‍കി ജന പ്രതിനിധി പദവികള്‍ നേടിയെടുത്ത രാജേഷ്,ഷംസീര്‍,സ്വരാജ്,..ഇങ്ങനെ നീളുന്ന യുവ പ്രതിഫകള്‍ ഒന്നിച്ചു മറ്റു രാഷ്ട്രീയ പാര്‍ട്ടിയ്ക്കളുടെയും,സ്വാശ്രയ മുതലാളി മാരുടെയും തോളില്‍ കൈയ്യിട്ടു കീശ വീര്‍പ്പിച്ചപ്പോള്‍ ഭാവി തുലഞ്ഞത് 46 മെഡിക്കല്‍ വിദ്യാര്ഥികളുടേതു മാത്രമാണ്.പണമുള്ള കാരണവന്മാര്‍ കോടികള്‍ കോഴ നല്‍കി സീറ്റു വാങ്ങി.അതിനെ ന്യായീകരിയ്ക്കാന്‍ നിയമപരമായി പ്രവേശനം നേടിയ കുട്ടികളെ തുലച്ച ഇവരെ തെറ്റു പറഞ്ഞിട്ട് കാര്യം ഇല്ല.1985 1987 കളില്‍ സ്വാശ്രയ കോളേജുകള്‍ക്കെതിരെ പഠിപ്പു മുടക്കിയവര്‍ ആണ് ഇന്ന് മന്ത്രിയും,എം പി യും,എം എല്‍ എ യും ഒക്കെ.ഇവര്‍ക്ക് എന്ത് ധാര്‍മ്മീകത ആണ് ഉള്ളത്.അത് ഉണ്ടാകുകയില്ല കാരണം സ്വാശ്രയ കോളേജ് കള്‍ക്കെതിരെ,മാനേജ് മെന്റുകള്‍ക്കു എതിരെ സമരം ചെയ്ത സഖാക്കളുടെ ചുടു ചോര വീണ മണ്ണില്‍, അവരുടെ നെഞ്ചില്‍ ചവിട്ടി നിന്ന് കേരള നിയമസഭയില്‍ ആദ്യമായി സ്വാശ്രയ ബില്‍ പാസ്സ് ആക്കിയത് 29.06.2006ല്‍ അച്ചുതാനന്ദന്‍ എന്ന കമ്യൂണിസ്റ്റ് കുലപതി യുടെ മന്ത്രി സഭയുടെ കാലത്താണ്.

ഇന്ന് അതെ സര്‍ക്കാര്‍ മുഖ്യ മന്ത്രി പിണറായി വിജയന്‍,തഴുകുന്നതും സംരക്ഷിക്കുന്നതും അതേ മുതലാളിമാരെ തന്നെ.കൂട്ടിനു അതെ പ്രതിപക്ഷം,മുനിയായി പുതിയ രാജേട്ടനും.

ഇവര്‍ കോടികളില്‍ കൊടികള്‍ മുക്കുന്നവര്‍ ആണ് എന്നതിനുള്ള തെളിവുകള്‍ ആണ് ഇന്ന് കാണിച്ചു കൂട്ടുന്നതും, മുതിര്‍ന്ന സഖാക്കളുടെ മക്കള്‍ എല്ലാവരും ക്യൂബാ മുകുന്ദന്‍ മാര്‍ ആയി വിദേശത്തു പഠിക്കുകയും,കച്ചവട സ്ഥാപനങ്ങള്‍ നടത്തുകയും ചെയ്യുന്നത്. കേരളത്തിലെ ഈ സ്വാശ്രയ ക്യൂബാ മുകുന്ദന്മാരെ ജനം തിരിച്ചറിഞ്ഞു പുറം കാലുകൊണ്ട് ചവിട്ടുന്ന കാലം അതി വിദൂരമല്ല.

രാഷ്ട്രീയ ബോധം ഇല്ലാത്ത ചെറുപ്പക്കാരുടെ നാടല്ല കേരളം.കൊടിക്കൂറകള്‍ മറന്നു ഒരു വിമോചന സമരത്തിന് കൂടി കാലമായി. 

Read more

തൊഴിലിടങ്ങളിലെ പുകച്ചുരുളുകൾ

ജനക്ഷേമത്തിലും,തൊഴിൽ നിയമങ്ങളിലും ശക്തമായ നിലപാടുകൾ ഉള്ള കാനഡയിലെ അധികമാരും,ചർച്ച ചെയ്യപ്പെടാത്ത,അറിയാൻ ശ്രമിക്കാത്ത ഒരു വിഷയം ആണ് "തൊഴിലിടങ്ങളിലെ പുകച്ചുരുളുകൾ".
ഒരു ദിവസം 8 മണിക്കൂർ വീതം ആഴ്ചയിൽ 40 മണിക്കൂർ ജോലി ജോലി സമയത്തെ നിജപ്പെടുത്തിയിരിക്കുന്നു.40 മണിക്കൂറിനു മുകളിൽ ഒള്ള ആദ്യ 8 മണിക്കൂറുകൾക്കു 1 .5 മടങ്ങു  വേതനം ,പിന്നീട് വരുന്ന ഓരോ മണിക്കൂറിനും ഇരട്ടി വേതനം അയി  ഓവർടൈം നിജപ്പെടുത്തിയിരിക്കുന്നു.ഇനി 40 മണിക്കൂറിനു മുകളിൽ സമയം ജീവനക്കാരെ കൊണ്ട് നിർബന്ധിച്ചു ജോലി ചെയ്യുക്കുവാൻ തൊഴിലുടമയ്ക്കു അവകാശം ഇല്ല എന്ന് മാത്രം അല്ല,അധിക സമയം ജോലി ചെയ്യിക്കുവാൻ അതാത് പ്രൊവിൻസുകളിലെ തൊഴിൽ നിയമങ്ങൾ പാലിയ്ക്കുകയും,അതിന്നായി പ്രത്യേക അനുമതി ബന്ധപ്പെട്ട സർക്കാർ വകുപ്പിൽ നിന്നും രേഖാമൂലം വാങ്ങേണ്ടത് ആണ്.ആഴ്ചയിൽ ഏറ്റവും കൂടിയ സമയ ജോലി 60 മണിക്കൂർ ആയും നിജപ്പെടുത്തിയിരിക്കുന്നു. രണ്ടു ഷിഫ്റ്റുകൾക്കു ഇടയിൽ ഉള്ള വിശ്രമ സമയം 12 മണിക്കൂർ വേണം എന്നും നിയമം അനുശാസിക്കുന്നു.ഉദാഹരണത്തിന്.. തിങ്കളാഴ്ച രാവിലെ 7 മണിക്ക് ജോലി ആരംഭിക്കുന്ന ജീവനക്കാരന് തന്റെ തൊഴിൽ സമയത്തിന് മുൻപോ ശേഷമോ നാലുമണിക്കൂർ കൂടുതൽ ആയി ജോലി ചെയ്യാവുന്നതാണ്.ഏതെങ്കിലും ഒരു നാല് മണിക്കൂർ മാത്രം.തന്റെ 8 മണിക്കൂർ സ്ഥിര ജോലിയ്ക്കു ശേഷം നാലുമണിക്കൂർ വരെ കൂടുതൽ ജോലി ചെയ്യുന്ന ആൾ വീണ്ടും 12 മണിക്കൂറിനു ശേഷം മാത്രമേ വീണ്ടും തൊഴിലിൽ പ്രവേശിക്കുവാൻ പാടുള്ളൂ.(എന്നാൽ രണ്ടു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഈ നിയമത്തിനു കീഴിൽ വരുന്നില്ല)

8 മണിക്കൂർ ജോലി ചെയ്യുന്ന ജീവനക്കാരന് 30 മിനിറ്റ് ഇടവേള അനുവദിച്ചിരിക്കുന്നു.ഈ ഇടവേള സമയത്തിന് വേതനം നല്കണമോ എന്നത് സ്ഥാപനത്തിൽ നിലവിലുള്ള നിയമങ്ങൾക്കു അനുസരിച്ചു മാത്രമാണ്.ഇത് ഓരോ പ്രൊവിൻസുകൾക്കും അനുസരിച്ചു തൊഴിൽ നിയമങ്ങളിൽ മാറ്റം ഉണ്ട്.ഏറ്റവും കൂടുതൽ തൊഴിൽ നിയമ ഭേദ ഗതിയും,തൊഴിലാളികളും ഉള്ള ഒന്റാറിയോവിൽ ആണ് മെച്ചപ്പെട്ട നിയമങ്ങൾ നിലവിൽ ഉള്ളത്.
ജീവനക്കാർക്കുള്ള വിശ്രമ സ്ഥലങ്ങൾ,പ്രാഥമിക ആവശ്യങ്ങൾക്കുള്ള സംവിധാനങ്ങൾ,പുകവലിയ്ക്കുള്ള സ്ഥലങ്ങൾ എല്ലാം കൃത്യമായി ഉള്ള സ്ഥാപനങ്ങളിൽ ഒരിയ്ക്കലും ചർച്ച ചെയ്യപ്പെടാത്തതോ,സർക്കാർ ശ്രദ്ധ ചെലുത്താത്തതോ ആയ ഒന്നാണ് നിയമ പരമായി ഉള്ള ഇടവേളകൾ മറി കടന്നുള്ള ഇടവേളകൾ.കൃത്യമായി തൊഴിൽ നിയമങ്ങൾ ഉള്ള രാജ്യത്തു ആരാലും ശ്രദ്ധിക്കപ്പെടാതെ വേതനം പറ്റുന്നവരും ഉണ്ട്.

ഒന്റാറിയോവിലെ നിലവിലുള്ള കണക്കുകൾ പ്രകാരം 21 .6 ശതമാനം പുരുഷന്മാരും,13.3 ശതമാനം സ്ത്രീകളും പുകവലിക്കാർ ആണ്.ഇവർ തൊഴിൽ ഇടങ്ങളിൽ 3  മുതൽ 6 സിഗരറ്റ് വരെ 8 മണിക്കൂറിൽ വലിയ്ക്കുന്നവരും ആണ്.പുകവലിക്കുവാനായി പ്രത്യേക സ്ഥലങ്ങൾ ഉള്ള തൊഴിൽ സ്ഥാപനങ്ങളിൽ ഇവ പൊതു വിശ്രമ സ്ഥലങ്ങളിൽ നിന്നും ദൂരെ ആയി സ്ഥാപിച്ചിരിക്കുന്നു.ഒരു ശരാശരി പുകവലിക്കാരൻ 5 മിനിറ്റ് ചുരുങ്ങിയ സമയം അതിന്നായി ഉപയോഗിക്കുമ്പോൾ അവന്റെ തൊഴിൽ സമയത്തിൽ ചുരുങ്ങിയത് 3 തവണ ആയി 15 മിനിറ്റ് ജോലി സമയത്തിൽ നിന്നും വിട്ടു നില്കുന്നു.എന്നത് മാത്രമല്ല തന്റെ സഹ ജീവനക്കാർ ഈ സമയത്തു ജോലിയിൽ ഏർപ്പെട്ടിരിക്കുകയും ചെയ്യുന്നു.ഒരു വിഭാഗം ജീവനക്കാർ കൃത്യമായി ജോലികൾ ചെയ്തു പ്രതിഫലം പറ്റുമ്പോൾ ആഴ്ചയിൽ 75 മിനിറ്റ് അതായതു ഒന്നര മണിക്കൂർ ജോലി ചെയ്യാതെ വിശ്രമത്തിലൂടെ വേതനം പറ്റുന്നവർ ആണ് പുകവലിക്കാർ.ഇത് ഒരു തൊഴിൽ വകുപ്പും,ചർച്ച ചെയ്യപ്പെട്ടിട്ടില്ല എന്ന് മാത്രമല്ല.ഇത് മൂലം സ്ഥാപനങ്ങൾക്കുണ്ടാകുന്ന നഷ്ടത്തെ കുറിച്ച് ബോധവാൻ മാർ ആണ് എങ്കിൽ കൂടി മാനേജ് മെന്റുകൾ മൗനം പാലിക്കുന്നു.ഇതുപോലുള്ള ഒന്നാണ് ജോലി സമയത്തിന്നിടയിൽ നൽകുന്ന ടോയ്‌ലറ്റ് ഇടവേളകൾ കൂടിയത് മൂന്നു മിനിറ്റ് ഒന്നോ രണ്ടു തവണ അനുവദനീയം എങ്കിലും ചിലർ 10 മിനിറ്റ് വരെ ഈ സമയം ഉപയോഗിക്കുന്നു എന്നത്.പലപ്പോഴും ആരോഗ്യ പ്രശനങ്ങൾ കൊണ്ടാകാം എങ്കിലും ചിലർ ഇത് മുതലാക്കുന്നു എന്ന് സാരം.

പുകവലിക്കാർ അനാവശ്യമായി കൈപ്പറ്റുന്ന ഈ വേതനം സ്ഥാപനങ്ങൾ കണ്ടില്ല എന്ന് നടിക്കുമ്പോൾ കൃത്യമായി ജോലി ചെയ്യുന്നവർക്ക് ഒരു മണിക്കൂർ വേതനം കൃത്യമായി അധികം നൽകിയാൽ പുകവലിക്കാരുടെ എണ്ണം ഗണ്യമായി കുറയും എന്നത് നിശ്ചയം.

കഴിഞ്ഞ ദിവസങ്ങളിൽ ചില സ്ഥാപനങ്ങൾ സന്ദർശിച്ചപ്പോൾ അവിടെ പുകവലിക്കാർക്കായി പ്രത്യേക മുറികൾ  സജ്ജീകരിച്ചിരിക്കുന്നു.പുറത്തു പോയോ,ഈ പുകമുറിയിൽ കയറിയോ  പുകവലിക്കണം എങ്കിൽ സ്വന്തം വിരൽ പതിപ്പിച്ചാൽ മാത്രമേ  വാതിലുകൾ തുറക്കുകയുള്ളൂ.അതിലേറെ രസകരമായതു 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്യാമറ കണ്ണുകളും അവിടെ ഉണ്ട്.നിശ്ചിത ജോലി സമയത്തിന് ഉള്ളിൽ തൊഴിലിടങ്ങളിൽ നിന്നും വെളിയിൽ വന്നു പുകവലിച്ചു അകത്തു കടക്കാം എന്ന് വച്ചാൽ സാധിക്കാത്ത രീതിയിൽ പ്രവേശന കവാടങ്ങൾ സജ്ജമാക്കിയിരിക്കുന്നു.ജോലിയിൽ പ്രവേശിക്കുവാനും,പുറത്തു കടക്കുവാനും ആയി എട്ടു മണിക്കൂറിനു ഇടയിൽ ഒറ്റ അവസരം മാത്രം.ഇനി ഏതെങ്കിലും തരത്തിൽ ഉള്ള അത്യാവശ്യ സന്ദർഭങ്ങളിൽ പുറത്തേക്കോ അകത്തേയ്‌ക്കോ പ്രവേശിക്കുവാൻ മേധാവിയുടെ പ്രത്യേക അനുമതി ആവശ്യവും ആണ്.ഇത് വൻകിട കമ്പനികൾ ആണ് എങ്കിൽ ഒന്റാറിയോവിൽ ഇതുപോലുള്ള സ്ഥാപങ്ങൾ 20 ശതമാനം പോലും ഇല്ല എന്നതാണ് കണക്കുകൾ.പുകവലിക്കാർ നിയമവിരുദ്ധമായി എടുക്കുന്ന ഇടവേളകളും,പറ്റുന്ന വേതനവും  ഒന്റാറിയോവിലും ,മറ്റു പ്രൊവിൻസുകളിലും ചർച്ച ചെയ്യപ്പെടാത്ത ഒരു വിഷയം ആണ് എങ്കിലും,പുകവലി ശീലമാക്കിയാൽ കിട്ടുന്ന ഗുണങ്ങൾ ആണ് എന്ന് ആരും തെറ്റി ധരിക്കരുത്.അമിതമായി പുകവലിക്കുന്നവരെയും,അധിക സമയം ടോയ്‌ലെറ്റ് ബ്രെക്ക് എടുക്കുന്നവരെയും വീക്ഷിക്കുന്ന കണ്ണുകൾ എല്ലാ സ്ഥാപനങ്ങളിലും ഉണ്ട്.

അതുപോലെ തന്നെ സിഗരറ്റു കുറ്റികൾ റീ സൈക്കിൾ ചെയ്തു പേപ്പർ പ്ലേറ്റ്‌കൾ പോലെ നിർമിക്കുന്നതിനായി ശേഖരിക്കുന്ന സംവിധാനങ്ങളും ഇന്ന് നിലവിൽ ഉണ്ട്.ഇങ്ങനെ ശേഖരിച്ചു കിട്ടുന്ന സിഗരറ്റ് അവശിഷ്ടങ്ങൾ വിറ്റു  കിട്ടുന്ന തുക ഒന്റാറിയോവിലെ പ്രശസ്തമായ ഒരു സ്ഥാപനം "സിക്ക് കിഡ്സ്' എന്ന സ്ഥാപനത്തിന് സംഭാവന ആയും നൽകുന്നു.കഴിഞ്ഞ ഒരു വര്ഷം ഇവർ ഈ വകയിൽ സംഭാവന നൽകിയത് $ 3000 ആണ്.  ഈ സംഖ്യ ഒരു സ്ഥാപനത്തിലേതു ആണെങ്കിൽ ഇതുപോലുള്ള തുകകൾ   അനധികൃത ഇടവേളകൾ എടുത്തു വേതനം പറ്റുന്നവരിലേയ്ക്കും ,ഇവർ പുകവലിയ്ക്കായി മാറി നിൽക്കുന്ന സമയങ്ങളിൽ അധികമായും,കൃത്യമായും ജോലി ചെയ്യുന്നവരുടെ എണ്ണത്തിലേയ്ക്കും വിരൽ ചൂണ്ടുന്നു.

ഇടവേളയും സമയവും ഇങ്ങനെ ഒക്കെ ആണെങ്കിലും  പുകവലി മൂലം രോഗാവസ്ഥയിൽ ആയ ജീവനക്കാരുടെ ആരോഗ്യ പരിരക്ഷാ ഇന്ഷുറന്സുകളും,ആനുകൂല്യങ്ങളും സ്ഥാപനങ്ങൾ ആണ് നൽകുന്നത് എന്നതും മറയ്ക്കപ്പെടുന്ന യാഥാർഥ്യങ്ങളിൽ ഒന്നാണ്.തൊഴിലും,തൊഴിലാളി പ്രശ്നങ്ങളും എന്നും എരിയുന്ന പുകച്ചുരുളുകൾ തന്നെ ആണ്.  തൊഴിലിടങ്ങളിലെ പുകച്ചുരുളുകൾ തീരുന്നില്ല.രസകരമായ ഒരു തൊഴിൽ ചർച്ചകയും   ഒരു യാഥാർഥ്യവുമായി  അടുത്തയാഴ്ച.

Read more

ഇനിയങ്ങോട്ട് പൂട്ട് വീഴുന്ന കമ്പനികളും,തൊഴില്‍ നഷ്ടങ്ങളുടെ പെരുമഴയും

ഒന്റാറിയോവിലെ പുതുക്കിയ തൊഴില്‍ നിയമങ്ങള്‍ മാധ്യമങ്ങളിലും,തൊഴിലിടങ്ങളിലും ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു സന്ദര്‍ഭം ആണ് ഇപ്പോള്‍.ഒരേ തൊഴിലിനു തുല്യ വേതനം എന്ന പുതിയ സര്‍ക്കാര്‍ പ്രസ്താവനകള്‍ സ്വാഗതാര്‍ഹം തന്നെ.പക്ഷെ തൊഴില്‍ ദാതാക്കള്‍ എത്രമാത്രം ഈ ഒരു നിയമ ഭേദഗതിയോടു യോജിക്കുന്നു എന്നത് കണ്ടറിഞ്ഞു കാണണം.താത്കാലിക ജീവനക്കാര്‍,കോണ്‍ട്രാക്റ്റ് ജീവനക്കാര്‍,സ്വകാര്യ ഏജന്‍സികളില്‍ നിന്ന് നിയമിതര്‍ ആയവര്‍ക്ക് ഒരേ ജോലിയില്‍ തുല്യവേതനം ഉറപ്പു വരുത്തും എന്ന് പറയുമ്പോള്‍ യൂണിയനുകള്‍ ഇല്ലാത്ത പ്രമുഖ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ അവസ്ഥ എന്ത് എന്ന ചോദ്യം നിലനില്‍ക്കുന്നു.

നിശ്ചിത എണ്ണം തൊഴിലാളികള്‍ ഉള്ള സ്ഥാപനത്തില്‍ യൂണിയനുകള്‍ ആകാം എന്ന് പറയുമ്പോള്‍ ബില്‍ 148 മെച്ചപ്പെട്ട തൊഴില്‍ വ്യവസ്ഥകള്‍ പുനഃ ക്രമീകരിയ്ക്കുമ്പോള്‍ എത്രമാത്രം അത് തൊഴില്‍ ദാതാക്കളെ ബാധിക്കും എന്നതിനെ കുറിച്ച് വ്യക്തമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ടോ എന്ന് പുനരവലോകനം ചെയ്യേണ്ടിയിരിക്കുന്നു.തൊഴില്‍ ശാലകളില്‍ യൂണിയനുകള്‍ വേണ്ട എന്ന് ധാരണകള്‍ ഒപ്പു വച്ചിട്ടുള്ള ചില വന്‍കിട വ്യവസായികള്‍ നിശ്ചിത ശതമാനം പേര്‍ക്ക് സ്വകാര്യ ഏജന്‍സികള്‍ വഴിയും,കോണ്ട്രാക്റ്റ് വഴിയും കൃത്യമായി തൊഴില്‍ നല്‍കി വരുന്ന സാഹചര്യത്തില്‍ തുല്യ വേതന പരിഷ്കരണം കൊണ്ട് സംരംഭകരെ പ്രൊവിന്‍സുകള്‍ വിട്ടു സംരംഭങ്ങള്‍ തുടങ്ങുവാന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നത്.കാരണം പുതുക്കിയ വേതനങ്ങളിലും,ടാക്‌സ് തീരുവകളിലും നീണ്ടകാല കരാറുകളില്‍ ഒപ്പുവച്ചിരിക്കുന്ന , 2025 ല്‍ അവസാനിയ്ക്കുന്ന പല വര്‍ക്ക് ഓര്‍ഡറുകളും കൃത്യമായി പൂര്‍ത്തീ കരിയ്ക്കുവാന്‍ കഴിയുകയില്ല എന്നത് തന്നെ.

ഒന്റാറിയോവില്‍ മാത്രമായി 18000 ത്തില്‍ അധികം ജീവനക്കാര്‍ ഉള്ള വന്‍കിട കമ്പനികള്‍ ചുരുങ്ങിയ വേതനവും,നാമ മാത്രമായ ടാക്‌സും ഉള്ള മെക്‌സിക്കോ പോലുള്ള രാജ്യങ്ങളിലേക്ക് ചേക്കേറി തുടങ്ങിയിരിയ്ക്കുന്നു.24 മണിക്കൂറും,365 ദിവസവും പ്രവര്‍ത്തിച്ചിരുന്ന പല യൂണിറ്റുകളും ആഴ്ചയില്‍ 40 മണിക്കൂര്‍ മാത്രമാകുകയും,താത്കാലിക ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയും ചെയ്തിരിയ്ക്കുന്നു.താത്കാലിക ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന മണിക്കൂറില്‍ 12 .50 ഡോളറില്‍ നിന്നും 15.50 ലേയ്ക്ക് കമ്പനികള്‍ പുനഃനിര്‍ണ്ണയിച്ചപ്പോള്‍ 24 % വര്‍ദ്ധനവ് ആണ് ഉണ്ടായത്.8 മണിക്കൂര്‍ തൊഴിലിനു 24 ഡോളര്‍ വ്യത്യാസം.ഇതോടൊപ്പം നിത്യോപയോഗ സാധനങ്ങളുടെയും,അസംസ്കൃത വസ്തുക്കളുടെ വില,ട്രാന്‍സ്‌പോര്‍ട്ടിങ്,സംഭരണ ശാലകളുടെ വാടക എല്ലാം കുത്തനെ കൂടിയിരിക്കുന്നു.ജീവനക്കാരുടെ പ്രായം കൂടുന്നതനുസരിച്ചു,ഇന്‍ഷുറന്‍സ് നിരക്കുകളിലും മാറ്റം സംഭവിച്ചിരിക്കുന്നു.10 മുതല്‍ 15 ശതമാനം വരെ ഏജന്‍സികളില്‍ നിന്നും നിയമിതര്‍ ആയി ജോലി ചെയ്തിരുന്നവരുടെ എണ്ണം 3 മുതല്‍ 6 ശതമാനം ആക്കി കുറയ്ക്കുകയും,വിദ്യാര്‍ത്ഥികള്‍ക്ക് 20 മണിക്കൂര്‍ ജോലി നല്‍കി വന്‍കിട കമ്പനികള്‍ നഷ്ടം നികത്തുന്നു.

യൂണിയനുകള്‍ കൂടി വരുന്നതോടു കൂടി ഇതുപോലുള്ള സ്ഥാപനങ്ങളില്‍ സീനിയോറിറ്റി അടിസ്ഥാനത്തില്‍ മാത്രം ഓവര്‍ടൈം നല്‍കണം എന്ന വ്യവസ്ഥ കൂടി ആകുമ്പോള്‍ അടച്ചു പൂട്ടല്‍ ഭീഷണി നേരിടുന്നവര്‍ ആണ് കൃത്യമായി സേവന വേതന വ്യവസ്ഥകള്‍ പാലിച്ചു വരുന്ന മിക്ക വന്‍കിട അന്താരാഷ്ട്ര സ്ഥാപനങ്ങളും.ഇവരില്‍ 90 % കമ്പനികളും സര്‍ക്കാര്‍ നിഷ്കര്ഷിച്ചിരുന്ന 11.50 എന്ന അടിസ്ഥാന വേതനം നിലനില്‍ക്കുമ്പോള്‍ തന്നെ $ 12 .50 നല്‍കിയിരുന്നു.ദീര്‍ഘ നാളുള്ള വര്‍ക്ക് ഓര്‍ഡറുകള്‍ മെക്‌സിക്കോയിലും,ഇന്ത്യ,ചൈന എന്നീ രാജ്യങ്ങളില്‍ നല്‍കി പൂര്‍ത്തീകരിയ്ക്കുന്ന തിനുള്ള തിരക്കില്‍ ആണ് ഇവര്‍ ഇപ്പോള്‍. ഇത്തരം കമ്പനികളില്‍ പലതിലും പുതിയതായി ഓര്‍ഡറുകള്‍ ലഭിക്കുന്നില്ല/ഒപ്പുവെക്കുന്നില്ല എന്നതു ,വരാനിരിയ്ക്കുന്ന സാമ്പത്തീക തകര്‍ച്ചയുടെ മുന്നോടി മാത്രം ആണ്."മെയ്ഡ് ഇന്‍ അഫ്ഗാനിസ്ഥാന്‍ " ബ്രാന്റുകള്‍ വരെ പ്രചാരത്തില്‍ യുള്ളലോകത്തില്‍ "മെയ്ഡ് ഇന്‍ കാനഡ" എന്ന ലേബലില്‍ അധികം അന്താരാഷ്ട്ര ഉത്പന്നങ്ങള്‍ ഇല്ല എന്നതും എടുത്തു പറയേണ്ട ഒന്നാണ്.

യു എസ് നോട് അതിര്‍ത്തി പങ്കിടുന്ന കാനഡ (ഒന്റാറിയോ) യു എസ് ന്റെ വെയര്‍ ഹവ്‌സ് ആയി മാറി കഴിഞ്ഞിരിക്കുന്നു.ജനങളുടെ ജീവിത നിലവാരം ഉയര്‍ത്തുവാന്‍ സര്‍ക്കാര്‍ നടത്തിയ അമിത സേവന വ്യവസ്ഥകളില്‍ ഇന്ന് കാണുന്ന വ്യാവസായിക വളര്‍ച്ച,അടുത്ത ഘട്ടമായി നടത്താന്‍ ഇരിയ്ക്കുന്ന പരിഷ്കാരങ്ങള്‍ക്കു മുന്‍പായി വര്‍ക്ക് ഓര്‍ഡറുകള്‍ തീര്‍ക്കുന്നതിന്റെ കൂടി ഭാഗം മാത്രമാണ്.അമിത വിലക്കയറ്റവും,ബാങ്ക് പലിശ നിരക്കുകളും ഈ പരിഷ്കാരത്തിന്റെ കൂടി പരിണിത ഫലങ്ങള്‍ ആണ്.ചുരുങ്ങിയ വേതന നിരക്കില്‍ 20 ശതമാനം വര്‍ദ്ധനവ് വരുത്തിയപ്പോള്‍ ഉയര്‍ന്ന നിരക്കില്‍ ജോലി ജോലികളില്‍ ദീര്‍ഘകാലമായി ജോലി ചെയ്തിരുന്നവര്‍ക്കു 3 ശതമാനം വരെ മാത്രമാണ് വര്‍ദ്ധനവ് ഉണ്ടായതെന്നു.എന്നാല്‍ ബാങ്ക് വായ്പാനിരക്കും,നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും 30 ശതമാനം വരെ ആണ് ഉണ്ടായിരിയ്ക്കുന്നത്.

ഒന്റാറിയോവിലെ തൊഴില്‍ രഹിതരുടെ നിരക്ക് 5 .8 ശതമാനം ആയി തുടരുകയും ചെയ്യുന്നു.ദീര്‍ഘ വീക്ഷണം ഇല്ലാതെ സര്‍ക്കാര്‍ നടത്തുന്ന ഈ നടപടികള്‍ വ്യാവസായിക,സാമ്പത്തീക വളര്‍ച്ചയെ ഭാവിയില്‍ ബാധിക്കുകയും,വന്‍ തോതില്‍ ഉള്ള തൊഴില്‍ നഷ്ടവും,കമ്പനികളുടെ അടച്ചുപൂട്ടലും ആയിരിയ്ക്കും ഫലം.വിലക്കയറ്റത്തിന് ഒപ്പം ജീവനക്കാരുടെ സേവന വ്യവസ്ഥകളിലും വര്‍ദ്ധനവ് ഉണ്ടായിരിയ്ക്കുന്നു.സര്‍ക്കാരിന് പെന്‍ഷന്‍,ആരോഗ്യ പദ്ധതിയിലൂടെ ലഭിക്കുന്ന തൊഴിലാളിയുടെ വിഹിതത്തില്‍ ഉണ്ടായിരിയ്ക്കുന്ന വര്‍ദ്ധനവ് പൊതു ജനം മനസ്സിലാക്കാത്ത ഒന്നും,ഇനി മാറി വരുന്ന സര്‍ക്കാരുകള്‍ക്കുള്ള വന്‍ ബാധ്യതകൂടി ആണ്.ചുരുങ്ങിയ വേതനത്തില്‍,വിലക്കയറ്റം ഇല്ലാത്ത,തുശ്ചമായ പലിശനിരക്കും,ടാക്‌സും ഏര്‍പ്പെടുത്തുകയാണെങ്കില്‍,കൂടുതല്‍ സംരംഭകര്‍ കാനഡയിലേക്ക് വരികയും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ ഉണ്ടാകുകയും ചെയ്യും.മെച്ചപ്പെട്ട ജീവിതനിലവാരവും,സ്വന്തമായി പാര്‍പ്പിടവും സ്ഥിരമായ വരുമാനത്തിലൂടെയും,വിലക്കയറ്റ നിയന്ത്രണ നിയമങ്ങളൊലൂടെയും ഉണ്ടാകും എന്ന സാമാന്യ ബുദ്ധി സര്‍ക്കാരിനുണ്ടാകും എന്ന് നമുക്ക് ആസ്വാസിക്കാം. 

Read more

മനുഷ്യാവകാശം മറക്കുട പിടിച്ച മണ്ണിലെ ചില സമര സത്യങ്ങള്‍

മനുഷ്യാവകാശം മറക്കുട പിടിച്ച മണ്ണില്‍ മനുഷ്യര്‍ക്ക് മാനവികതയു,മാനവും നഷ്ടപ്പെട്ടിരിക്കുന്നു.പേരുകളുടെ വലുപ്പം മാത്രമായി മനുഷ്യന്‍ മനുഷ്യര്‍ മാനസീകമായി വളര്‍ച്ച മുരടിച്ചു തന്നിലേക്കു തന്നെ ചുരുങ്ങിയിരിക്കുന്നു.ചില ഒത്തു തീര്‍പ്പു വ്യവസ്ഥകള്‍ ആഘോഷിക്കപ്പെടുമ്പോള്‍ ജയവും.തോല്‍വിയും തമ്മിലുള്ള ദൂരം കുറഞ്ഞില്ലാതായിരിക്കുന്നു.
വളരെ കാലങ്ങള്‍ക്കു ശേഷം കേരളത്തില്‍ അതി ശക്തമായ ഒരു വിദ്യാഭ്യാസ സമരം അരങ്ങേറി വിജയം വിരിച്ചിരിക്കുന്നു. വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ അവകാശ സമരങ്ങളിലേക്കുള്ള ഒരു തിരിച്ചു പോക്ക്.ഇത് സ്വാശ്രയ മാനേജുമെന്റുകളെ തെല്ലൊന്നു ഭയപ്പെടുത്തിയിട്ടുണ്ട് എങ്കിലും എത്രകാലം ഈ ഭയം അവരില്‍ ഉണ്ടാകും?

സത്യത്തില്‍ എസ് എഫ് ഐ സമരത്തില്‍ നിന്ന് പിന്മാറുമ്പോള്‍ മാനേജ് മെന്റ് 5 വര്‍ഷത്തേക്ക് തല്‍സ്ഥാനത്തു നിന്നും മറ്റും എന്നും വൈസ് പ്രിന്‍സിപ്പാള്‍ അധികാരം ഏറ്റെടുക്കും എന്നാണ് പറഞ്ഞത്.എന്നാല്‍ അവസാന ഘട്ട തീരുമാനത്തില്‍ മറ്റു വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചതില്‍ എത്രകാലത്തേക്ക് ലക്ഷ്മി നായര്‍ തല്‍സ്ഥാനത്തു നിന്നും നീക്കപ്പെട്ടു എന്നതിന് പ്രതേകിച്ചു ഒരു വാരി പോലും നിര്‍ദ്ദേശിച്ചിട്ടില്ല.ആ കാലയളവ് ചിലപ്പോള്‍ ഒരു ദിവസമോ ആജീവനാന്തമോ ആകാം? കേരളത്തിന് പേടി സ്വപ്നവും,സ്വാശ്രയ മാനേജ് മെന്റിനും,സര്‍ക്കാറിനും ഷോക് ട്രീറ്റ് മെന്റും തിരിച്ചറിവും നല്‍കിയ ലോ അക്കാദമി സമരം വിജയം ആഘോഷിക്കുമ്പോള്‍,ആ വിജയത്തിന് പിന്നിലും ഒരു മറക്കുട ഇല്ലേ?

വിദ്യാര്‍ത്ഥികളും,സര്‍ക്കാര്‍ പ്രതിനിധികളും വിദ്യാഭ്യാസ മന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ഒപ്പു വച്ച രേഖയിലെ വരികള്‍ ഇങ്ങനെ ആണ് "" കേരള ലോ അക്കാദമിലോ കോളേജിലെ പ്രിന്‍സിപ്പലായ ശ്രീമതി. ലക്ഷ്മി നായരെ ഗവേണിംഗ് കൗണ്‍സില്‍ തീരുമാന പ്രകാരം പ്രിന്‍സിപ്പല്‍ സ്ഥാനത്തു നിന്നും മാറ്റി. യൂണിവേഴ്‌സിറ്റി നിയമപ്രകാരം എല്ലാ യോഗ്യതകളുമുള്ള ഒരു പുതിയ പ്രിന്‍സിപ്പലിന നിയമിക്കുന്നതിനു ബഹ. വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന വിദ്യാര്‍ത്ഥി പ്രതിനിധികളും, മാനേജ്‌മെന്റ് പ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ തീരുമാനിച്ചു. മാനേജ്‌മെന്റ് ഈ ഉറപ്പില്‍ നിന്നും വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടുന്നതായിരിക്കും."" മറ്റു ഭാഗങ്ങള്‍ വായിച്ചാല്‍,..ഈ കരാറില്‍ എങ്ങും തന്നെ ലക്ഷ്മി നായര്‍ രാജി വയ്ക്കും എന്ന് എഴുതിയിട്ടില്ല.അപ്പോള്‍ 29 ദിവസം സമരം ചെയ്തത് അവരുടെ രാജി ആവശ്യപ്പെട്ടായിരുന്നില്ലേ? അതോ സ്ഥാനത്തു നിന്ന് നീക്ക0 ചെയ്തു എന്ന് എഴുതി ചേര്‍ത്ത ഒരു ഉടമ്പടിക്കു വേണ്ടി ആയിരുന്നോ? 5 വര്‍ഷത്തെ കാലാവധി മുന്‍പ് ഉള്ള കരാറില്‍ നിശ്ചയിച്ചിരുന്നു എങ്കിലും,,ഇപ്പോള്‍ പുതിയ കരാറില്‍ എപ്പോള്‍ വേണമെങ്കിലും അവര്‍ക്കു പഴയ സ്ഥാനത്തേക്ക് മടങ്ങി വരാം എന്നല്ലേ പുതിയ കരാറിന്റെ അര്‍ത്ഥ ഗര്ഭമായ ഉള്ളടക്കം. നിയമവും,കോടതിയും,ഭരണവും കൈമുതലായുള്ള ലക്ഷ്മിനായര്‍ തന്റെ മേലുള്ള ആരോപണങ്ങള്‍ ശരിയല്ല എന്ന് തെളിയിക്കുകയുംപുതുതായി വന്ന പ്രിന്‍സിപ്പാള്‍ രാജി വച്ച് "സീതാ പരിത്യാഗം" കഴിഞ്ഞ ലക്ഷ്മി നായരെ വീണ്ടും പ്രിന്‍സിപ്പാള്‍ ആയി നിയമിക്കാതിരിക്കാന്‍ പുതിയ കരാറില്‍ യാതൊരു വിധ വ്യവസ്ഥയും ഇല്ല എന്ന് മാത്രം അല്ല,അതിനുള്ള സാധ്യതകള്‍ തള്ളി കളയാവുന്നതും അല്ല.

ലോ അക്കാദമി സമരം വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളുടെ വിജയം തന്നെ ആണ്.അതിനു സംശയം ഇല്ല.ശക്തമായ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ തലതൊട്ട അപ്പന്‍ മാര്‍ ഭരിക്കുന്ന കേരളത്തിലെ പാര്‍ട്ടിയും. പാര്‍ട്ടി അനുകൂല മാനേജ് മെന്റിനും എതിരെ നടത്തിയ സമരം സത്യത്തില്‍ വിജയം ആണ് എങ്കിലും സര്‍ക്കാര്‍ ചില കുരുക്കുകള്‍ തീര്‍ത്തു മാത്രം ആണ് കരാര്‍ എഴുതിയത് എന്ന് അതിലെ വരികള്‍ വ്യക്തമാക്കുന്നു.വിദ്യാര്‍ത്ഥിപ്രസ്ഥാനങ്ങള്‍ ഒറ്റക്കെട്ടായി പരസ്യമായി അഴിമതിക്കെതിരെ പോരാടിയപ്പോള്‍,ഭരണ പ്രതിപക്ഷങ്ങള്‍ ഒറ്റക്കെട്ടായി നിയമ സാധുതയോടെ ഒരു കരാര്‍.ആരും തോറ്റതും ഇല്ല ആരും ജയിച്ചതും ഇല്ല. മറക്കാതിരിക്കുക ജിഷ്ണുവില്‍ തുടങ്ങിയ സമരം ജിഷ്ണുവില്‍ തന്നെ ഇപ്പോഴും നില്കുന്നു.

ഒരു പെണ്‍ സമരത്തില്‍ തുടങ്ങിയ വിദ്യാര്‍ത്ഥി സമരം രാഷ്ട്രീയ പാര്‍ട്ടികളുടെ പൂര്‍ണ്ണ പിന്തുണയുടെ വിജയിക്കുന്ന സംസ്ഥാനം ആയി കേരളം സമര ചരിത്രത്തില്‍ ഇടം പിടിക്കുന്നു.

Read more
1
OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC