സാംസ്‌കാരിക വിശേഷങ്ങള്‍

ഒക്ലഹോമ നേറ്റീവ് അമേരിക്കന്‍ മിഷ്യന്‍ വിബിഎസ് ജൂണ്‍ 3 മുതല്‍

പി. പി. ചെറിയാൻ 2018-05-15 12:02:47pm

ഒക്‌ലഹോമ : നോർത്ത് അമേരിക്ക യൂറോപ്പ് മർത്തോമാ ഭദ്രാസന നാറ്റീവ് അമേരിക്കൻ മിഷന്റെ ആഭിമുഖ്യത്തിൽ ഒക്‌ലഹോമ  ബ്രോക്കൻ ബോയിൽ ജൂൺ മൂന്നു മുതൽ 8 വരെ വെക്കേഷനൽ ബൈബിൾ സ്കൂൾ സംഘടിപ്പിക്കുന്നു.

18 വയസ്സിനു മുകളിലുള്ളവർക്ക് റജിസ്ട്രേഷൻ ഫോം ഒപ്പിട്ടു നൽകണം. 18 വയസ്സിനു താഴെ വിബിഎസിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ മാതാപിതാക്കളോടൊപ്പമോ, ചുമതലപ്പെടുത്തുന്നവർക്കൊപ്പമോ ക്യാംപിൽ പങ്കെടുക്കാം ബൈബിൾ പഠനം, മ്യൂസിക് മിനിസ്ട്രി, ധ്യാന പ്രസംഗങ്ങൾ, ക്രാഫ്റ്റ്, കുക്കിങ്ങ്, സ്പോർട്സ് എന്നിവ വിബിഎസിനോടനുബന്ധിച്ചു ക്രമീകരിച്ചിട്ടുണ്ട്.

വിബിഎസിൽ പങ്കെടുക്കുന്നവർ നിർബന്ധമായും ജൂൺ 3 ന് ഡാലസിൽ നടക്കുന്ന ഓറിയന്റേഷനിൽ എത്തിച്ചേരണമെന്നും, ജൂൺ 4 ന് ഡാലസിൽ നിന്നും പുറപ്പെട്ടു ജൂൺ 8 ന് ഡാലസിൽ മടങ്ങിയെത്തുമെന്നും സംഘാടകർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് :
റവ. വിജു വർഗീസ് (കൺവീനർ) : 214 714 1073
ഷീബാ മാത്യു : 215 901 4074

 


OUR SUPPORTERS
* BOOK O TRIP   * CEMAT AUTO SERVICES   * VINCENTEE DIAMONDS   * CROSS ISLAND REALTY ONE INC.   * BROOKHAVEN HEART   * EAST COST MORTGAGE   * FAMILY DENTAL CARE, Dr NINA PATEL   * GREEN POINT TRAVEL- SHAJI   * HEDGE BROKERAGE   * QUEENS NASSAU CARDIOLOGY & INTERNAL MEDICINE   * KERALA HOUSEBOAT   * LAKELAND CRUISES   * MODERN CABINETS   * PROFESSIONAL ACCOUNTING & TAX CONSULTING.INC.   * KERALA KITCHEN   * US INSURANCE AGENCY   * CANYON MORTGAGE   * VINOD KEARKE   * BHAGAT AUTO   * RELIANCE TITLE AGENCY   * SANGHOM WORLD TRAVEL   * SHRADDHA ADHVARYU- DENTAL CLINIC