കൗതുകം

സീരിയലുകളെ പരിഹസിച്ച് നടി ഗായത്രി സുരേഷ് അഭിനയിച്ച വീഡിയോ കാണാം

2016-06-09 03:48:14am

തിരുവനന്തപുരം: മലയാളം സീരിയലുകളെ കണക്കിന് പരിഹസിച്ച് നടിയും മോഡലുമായ ഗായത്രി സുരേഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചന്ദനമഴ എന്ന സീരിയലിലെ രംഗങ്ങൾ സുഹൃത്തുക്കളുമായി ചേർന്ന് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

തോമസ് സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ജമ്നാപ്യാരി എന്ന ചിത്രത്തിലൂടെയാണ് ഗായത്രി മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ചത്. 2014ൽ മിസ് കേരളയായി ഗായത്രി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

പഠന ശേഷം സൗത്ത് ഇന്ത്യൻ ബാങ്കിൽ ജോലി ചെയ്യുന്‌നതിനിടയിലാണ് സൗന്ദര്യ മത്സരങ്ങളിൽ പങ്കെടുത്തു തുടങ്ങിയത്. ജമ്നാപ്യാരിക്ക് ശേഷം സംവിധായകൻ ജോഷി തോമസിന്റെ ചിത്രത്തിൽ നായികയായ ഗായത്രി ഇപ്പോൾ ഒരേമുഖം എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ്. തൃശ്ശൂർ സ്വദേശിനിയാണു ഗായത്രി.